news
stringlengths
336
9.26k
class
int64
0
3
ഇന്ത്യൻ ഓഹരി വിപണി റോക്കോർഡ് നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി . സെൻസെക്സ് 164 പോയ്ന്റ് ഉയർന്ന് 28,499.54ൽ എത്തിയപ്പോൾ നിഫ്റ്റി ഇതുവരെയും കാഴ്ച വെക്കാത്ത ഉയരങ്ങളാണ് കീഴടക്കിയത് . 53 പോയ്ന്റ് ഉയർന്ന് 8530.15ലാണ് നിഫ്റ്റിയുടെ നേട്ടം . ഐടി , ബാങ്ക് എന്നീ മേഖലയിലെ നേട്ടമാണ് വിപണിയെ ഇത്തവണ തുണച്ചത് . കൂടുതൽ സാമ്പത്തിക ഉത്തേജക പദ്ധതികൾ ചൈന നടപ്പാക്കുമെന്ന കണക്കു കൂട്ടലാണ് ഓഹരി വിപണിക്ക് ആവേശം പകർന്നത് . 1346 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1734 ഓഹരികൾ നഷ്ടത്തിലുമായിരുന്നു . ലോഹ കമ്പനികളുടെ ഓഹരികളിലുണ്ടായ നേട്ടവും വിപണിക്ക് ആശ്വാസമായി . ടാറ്റാ സ്റ്റീൽ , ഹിൻഡാൽകോ , ഐസിഐസിഐ ബാങ്ക് , ഇൻഫോസിസ് , എച്ച്ഡിഎഫ്സി ബാങ്ക് , ലുപിൻ , ബജാജ് ഓട്ടോ തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയത് . അപ്പോളോ ഹോസ്പ്പിറ്റൽ , പവർഗ്രിഡ് , സിപ്ല , സ്പൈസ് ജെറ്റ് തുടങ്ങിയവ നഷ്ടമുണ്ടാക്കി . ജിൻഡാൽ സ്റ്റീൽ 4.30 % ഉം , ടാറ്റാ പവർ 4.14 % ഉം , ഇൻഫോസിസ് 3.08 % ഉം , ടാറ്റാ സ്റ്റീൽ 3 % ഉം നേട്ടം രേഖപ്പെടുത്തി . അതേ സമയം , അപ്പോളോ ഹോസ്പ്പിറ്റൽ 2.82 % ഉം , ഐഡിയ 2.38 % ഉം , എസ്ബിടി 2.31 % ഉം , സ്പൈസ് ജെറ്റ് 2.37 % ഉം , ടോറന്റ് പവർ 1.59 % ഉം നഷ്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത് . വിദേശ ഫണ്ടുകളുടെ പിന്തുണയിൽ പുതിയ ഉയരം സ്വന്തമാക്കിയ സെൻസെക്സും നിഫ്റ്റിയും ഈ വാരം റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന് നേരെത്തെ പ്രവചനം ഉണ്ടായിരുന്നു .
0
പറ്റില്ലെന്നാണ് അടുത്തിടെ ഒരു ഇംഗ്ലീഷ് ഡിജിറ്റൽ സൈറ്റ് നടത്തിയ ഒരു പരീക്ഷണം പറയുന്നത് . ഏതെങ്കിലും യുആർഎൽ അപകടകാരിയാണോ എന്ന് അറിയാനുള്ള സംവിധാനമാണ് ഗൂഗിൾ സൈഫ് ബ്രൌസിംഗ് ടൂൾ . ഇതിൽ ഒരു യുആർഎൽ അടിച്ച് കൊടുത്താൽ അത് എത്രത്തോളം അപകടകാരിയാണ് , അല്ലെങ്കിൽ സുരക്ഷിതമാണെന്ന് ഗൂഗിൾ കാണിച്ചു തരും . ഇത്തരം ഒരു പരീക്ഷണത്തിൻറെ ഭാഗമായണ് ഗൂഗിളിൻറെ അഡ്രസ് www . google . com ഈ ഗൂഗിൾ സൈഫ് ബ്രൌസിംഗ് ടൂളിൽ നൽകിയത് . ഇതിൻറെ റിസൽട്ട് അമ്പരിപ്പിക്കുന്നതാണ് . ഗൂഗിളിൻറെ സ്വന്തം അഡ്രസ് തന്നെ പാതി കുഴപ്പമാണെന്നാണ് കാണിച്ചത് . എന്നാൽ ഇത് സാങ്കേതികമായ പിഴവാണ് എന്നാണ് ഗൂഗിൾ പറയുന്നത് . ഇത് പരിഹരിച്ചതായും ഗൂഗിൾ ചൂണ്ടികാണിക്കുന്നു . എന്തായാലും ഈ പരീക്ഷണത്തിൻറെ സ്ക്രീൻ ഷോട്ടുകൾ സൈബർ ലോകത്ത് പരക്കുകയാണ് .
3
റിസർവ് ബാങ്ക് പുതുക്കിയ വായ്പ നയം നാളെ പ്രഖ്യാപിക്കും . പണപ്പെരുപ്പം കൂടിയതിനാൽ വായ്പ പലിശ നിരക്കിൽ ഇളവുണ്ടാകില്ലെന്നാണ് സൂചന . പലിശ നിരക്കിൽ കാൽ ശതമാനം ഇളവ് വരുത്തിയ കഴിഞ്ഞ വായ്പ നയത്തിൽ നിന്ന് രണ്ട് മാസത്തിനകം സ്ഥിതിഗതികൾ പാടെ മാറി . സാന്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് വ്യക്തമായി , ജിഎസ്ടിയിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ല . പണപ്പെരുപ്പം വരും മാസങ്ങളിൽ ഉയരുമെന്ന സൂചന ഇവ നൽകുന്നു . രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് വർഷത്തെ ഉയരത്തിലെത്തിയതും പ്രതിസന്ധിയാണ് . ക്രൂഡോയിൽ വാങ്ങാൻ കൂടുതൽ ഡോളർ ചെലവഴിച്ചാൽ തളർന്ന് നിൽക്കുന്ന രൂപ വീണ്ടും ദുർബലമാകും . അമേരിക്കൻ കേന്ദ്രബാങ്ക് പലിശ കൂട്ടുമെന്ന് പ്രഖ്യാപിച്ചതും ആർബിഐ മുന്നറിയിപ്പായി പരിഗണിച്ചേക്കും . റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പ പലിശ നിരക്കായ റിപ്പോ നിലവിൽ 6 ശതമാനമാണ് . റിവേഴ്സ് റിപ്പോ 5.75 ശതമാനവും . ആറ് വർഷത്തിനിടെയുള്ള താഴ്ന്ന നിരക്കാണിത് . അതേസമയം റിവർവ് ബാങ്ക് അപ്രതീക്ഷതമായി പലിശ കുറയ്ക്കുമെന്നും ഒരു വിഭാഗം കണക്ക് കൂട്ടുന്നു . നേരിയ തോതിൽ മെച്ചപ്പെട്ട വ്യാവസായിക വളർച്ച പിടിച്ച് നിർത്താൻ പലിശ കുറയേണ്ടത് അനിവാര്യമാണെന്ന വിലയിരുത്തലിലാണിത് . വായ്പനയം നിശ്ചയിക്കുന്ന ആറംഗ ധനനയ സമിതിയിൽ പലിശ കുറയ്ക്കണമെന്ന നിലപാടാകും കേന്ദ്രസർക്കാരിന്റേത് .
0
ഇന്ത്യ ഒളിംപിക്സ് - 2032 , യൂത്ത് ഒളിംപിക്സ് - 2026 വേദികൾക്കായി അവകാശവാദമുന്നയിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ . ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാക്കിനൊപ്പം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് നരീന്ദർ ബത്ര നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . മുംബൈ ഈ ഒളിംപിക്സുകൾക്ക് വേദിയാവുമെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻറ് നരീന്ദർ ബത്ര വ്യക്തമാക്കി . ഇന്ത്യയ്ക്ക് ഒളിംപിക്സ് നടത്താനുള്ള പ്രാപ്തിയുണ്ടെന്ന് സമ്മതിച്ച തോമസ് ബാക്ക് , വേദിക്കായി കാത്തിരിക്കാനാണ് നിർദേശിച്ചത് . രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ അന്താരാഷ് ഒളിംപിക് കമ്മിറ്റി തലവൻ കേന്ദ്ര കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോറുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു . ഒളിംപിക്സ് വേദിക്കായുള്ള ഇന്ത്യയുടെ ശ്രമങ്ങൾ സ്വാഗതാർഹമാണ് . 2022 യൂത്ത് ഒളിംപിക്സിൻറെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല . അക്കാര്യം തീരുമാനിച്ച ശേഷമേ 2026 യൂത്ത് ഒളിംപിക്സ് വേദിക്കായുള്ള നടപടികൾ തുടങ്ങുകയുള്ളു . സ്വന്തം രാജ്യത്ത് ലോകകായിക മാമാങ്കം നടക്കുന്നത് ഇന്ത്യൻ അത്ലറ്റുകൾക്ക് ഗുണം ചെയ്യും . ഇന്ത്യയുടെ കായിക വികസനത്തിനും യുവാക്കളിൽ സ്പോർട്സിനോടുള്ള താൽപര്യം കൂട്ടുന്നതിനും വഴിവെക്കുമെന്നും ഐഒസി തലവൻ പറഞ്ഞു . 2032 ഒളിപിക്സിനായുള്ള വേദി 2025ൽ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ . ഇതിനകം ജർമ്മനിയും ഓസ്ട്രേലിയയും വേദിക്കായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് . വേദി പ്രഖ്യാപിക്കാൻ വർഷങ്ങൾ മുന്നിൽ നിൽക്കുന്നതിനാൽ കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയേക്കും . 2026 യൂത്ത് ഒളിംപിക്സിനായി 2020ൻറെ തുടക്കത്തിലാണ് ഇന്ത്യ പ്രാരംഭ നടപടികൾ തുടങ്ങേണ്ടത് . അതേസമയം യൂത്ത് ഒളിംപിക്സിനായി തായ്ലൻറും ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് .
2
സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലുണ്ടായ മികച്ച കണ്ടെത്തലുകളിലൊന്നാണ് ജസ്പ്രീത് ബൂമ്രയെന്ന പേസ് ബൌളർ . പ്രത്യേകതരം ബൌളിംഗ് ആക്ഷൻ കൊണ്ടായിരുന്നു ബൂമ്ര ആദ്യം ശ്രദ്ധിക്കപ്പെട്ടതെങ്കിൽ അവസാന ഓവറുകളിൽ യോർക്കറുകളെറിഞ്ഞ് ബാറ്റ്സ്മാനെ വട്ടംചുറ്റിക്കുന്ന ബൌളറെന്ന നിലയിൽ ബൂമ്ര അതിവേഗം ടീം ഇന്ത്യയിലെ സ്ഥിര സാന്നിധ്യമായി . ഇത്തവണ ഐപിഎല്ലിൽ 1.2 കോടി രൂപയ്ക്കാണ് ബൂമ്രയെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയത് . പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലാണിപ്പോൾ ബൂമ്ര . എന്നാൽ ബൂമ്രയുടെ മുത്തശ്ശൻ സാന്റോക് സിംഗ് ബൂമ്രയാകട്ടെ ഇപ്പോഴും ഉത്തരാഖണ്ഡിലെ കിച്ചായിൽ ഓട്ടോ റിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത് . 84കാരനായ സാന്റോക് സിംഗ് കൊച്ചുമകനെ കാണുന്നതാകട്ടെ ടിവിയിൽ ക്രിക്കറ്റ് വരുമ്പോഴും . എന്തുകൊണ്ട് സാന്റോക് സിംഗ് ഒറ്റപ്പെട്ടവനായി എന്ന് ചോദിക്കുന്നവരോട് അദ്ദേഹത്തിന് പറയാൻ വലിയൊരു കഥയുണ്ട് . എൺപതുകളിലും തൊണ്ണൂറുകളിലും വിജയിച്ച ബിസിനസുകാരനായിരുന്നു സാന്റോക് സിംഗ് . ഗുജറാത്തിൽ സ്വന്തമായി മൂന്ന് ഫാട്കറികളും അദ്ദേഹത്തിന് ഉണ്ടായിരുന്നു . ജസ്പ്രീത് ബൂമ്രയുടെ പിതാവ് ജസ്ബീർ സിംഗായിരുന്നു കച്ചവടത്തിൽ സാന്റോകിന്റെ പ്രധാന സഹായി . എന്നാൽ 2001ൽ ജസ്ബീറിന്റെ അപ്രതീക്ഷിത മരണത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു . ആരും ശ്രദ്ധിക്കാനില്ലാതായതോടെ ബിസിനസുകൾ ഒന്നൊന്നായി പൊളിഞ്ഞു തുടങ്ങി . ബിസിനസ് തകർന്നതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ആകെ താറുമാറായി . കടം തിരിച്ചടക്കാൻ പോലും വഴിയില്ലാതെ വളരെ ബുദ്ധിമുട്ടി . ഒടുവിൽ എല്ലാ ഫാക്ടറികളും വിറ്റ് കടം വീട്ടി സാന്റോക് സിംഗ് ഉത്തരാഖണ്ഡിലെ കിച്ചയിലെത്തി . അവിടെ സഹോദരങ്ങൾക്കൊപ്പമായിരുന്നു സാന്റോക് സിംഗിന്റെ താമസം . സ്കൂൾ പ്രിൻസിപ്പലായിരുന്നു ജസ്പ്രീത് ബൂമ്രയുടെ അമ്മ ദൽജിത് പിന്നീട് ഒറ്റയ്ക്കാണ് അന്ന് ഏഴു വയസുകാരനായിരുന്ന ജസ്പ്രീത് ബൂമ്രയെ പഠിപ്പിച്ചതും ക്രിക്കറ്റ് താരമാക്കി വളർത്തിയതുമെല്ലാം . ഉത്തരാഖണ്ഡിലെത്തിയ സാന്റോക് സിംഗ് നാല് ട്രക്കുകൾ വാങ്ങി പുതിയ ബിസിനസ് തുടങ്ങിയെങ്കിലും അതും പൊളിഞ്ഞു . പിന്നീടാണ് ഓട്ടോ റിക്ഷ ഓടിച്ച് ഉപജീവനം തുടങ്ങിയത് . തന്റെ മറ്റൊരു മകനൊപ്പം കിച്ചായിലെ ഒറ്റ മുറി അപാർട്മെന്റിലാണ് സാന്റോക് സിംഗിന്റെ ഇപ്പോഴത്തെ താമസം . ജസ്പ്രീതിനെ കാണണമെന്ന് ആഗ്രമുണ്ടായിരുന്നെങ്കിലും അതിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് സാന്റോക് പറയുന്നു . അതേസമയം , കുടംബാംഗങ്ങളുമായി വീണ്ടും ഒത്തുചേരാൻ ആഗ്രമുണ്ടെന്നും ഇതിനായി ജസ്പ്രീത് ഞങ്ങളെ കാണുകയോ ഞങ്ങൾ ജസ്പ്രീതിന്റെ അടുത്ത് പോകുകയോ ചെയ്യുമെന്നും ജസ്പ്രീതിന്റെ അമ്മാവൻ ജസ്വിന്ദർ സിംഗ് പറഞ്ഞു .
2
ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് രംഗം പിടിച്ചെടുക്കാനായി എത്തുന്ന ജിയോ ജിഗാ ഫൈബറിനെ നേരിട്ടാൻ വൻ ഇളവുകൾ പ്രഖ്യാപിച്ച് എയർടെൽ ബ്രോഡ്ബാൻഡ് . രാജ്യത്തെ തിരഞ്ഞെടുത്ത ചില സർക്കിളുകളിലാണ് എയർടെൽ ഇപ്പോൾ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത് . ഹൈദരാബാദ് അടക്കുമുള്ള നഗരങ്ങളിൽ ബ്രോഡ്ബാൻഡ് സർവീസ് പ്ലാനുകളിൽ ഉപഭോഗപരിധി എയർടെൽ എടുത്തു കളഞ്ഞതായാണ് റിപ്പോർട്ട് . ഹൈദരാബാദിൽ അഞ്ച് ബ്രോഡ്പ്ലാനുകളുണ്ടായിരുന്നത് നാലെണ്ണമായി ചുരുങ്ങിയിട്ടുണ്ട് . 349 മുതൽ 1299 രൂപ വരെയുള്ള പ്ലാനുകളാണ് ഇപ്പോൾ നിലവിലുള്ളത് . എട്ട് എംബി സെക്കൻഡ് മുതൽ 100 എംബി / സെക്കൻഡ് വരെയാണ് ഈ പ്ലാനുകളിൽ എയർടെൽ വാഗ്ദാനം ചെയ്യുന്ന ഡാറ്റാ വേഗത . ആഗസ്റ്റ് 15 - ന് ജിയോ ജിഗാ ഫൈബർ എന്ന പേരിൽ ജിയോ ബ്രോഡ്ബാൻഡ് സർവ്വീസ് ആരംഭിക്കും എന്നാണ് ജൂലൈ അഞ്ചിന് ചേർന്ന റിലയൻസ് വാർഷിക ജനറൽ ബോഡി യോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചത് . ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനത്തോടൊപ്പം ഡിടിഎച്ച് , എച്ച് . ഡി വീഡിയോ കോൾ , വോയിസ് കോൾ സൌകര്യങ്ങളും ജിയോ ഉറപ്പുനൽകുന്നുണ്ട് .
3
സ്മാർട്ട് ഫോൺ ഭീമൻമാരായ ആപ്പിളും സാംസങും തമ്മിലുള്ള പേറ്റന്റ് നിയമ പോരാട്ടത്തിൽ ആപ്പിളിന് ഒരു വിജയം കൂടി . സാംസങ് കമ്പനി 11.96 കോടി ഡോളർ ആപ്പിളിന് നൽകണം എന്ന് അമേരിക്കയിലെ കോടതി വിധിച്ചു . വിവിധ രാജ്യങ്ങളിൽ ഇരു കമ്പനികളും തമ്മിലുള്ള നിയമ പോരാട്ടം തുടരുകയാണ് . 717 കോടി രൂപയാണ് സാംസങ് നൽകണം എന്ന് അമേരിക്കൻ കോടതി വിധിച്ചത് . എന്നാൽ ആപ്പിൾ ആവശ്യപ്പെട്ടതാകട്ടെ 220 കോടി ഡോളറായിരുന്നു . ഏതാണ്ട് പതിമൂവായിരം കോടി രൂപ . ആപ്പിളിന് സ്വന്തമായ രണ്ട് സ്മാർട്ട് ഫോൺ പേറ്റന്റുകൾ നിയമം ലംഘിച്ച് സാംസങ് ഉപയോഗിച്ചു എന്നാണ് ആക്ഷേപം . ' സ്ലൈഡ് ടു അൺലോക്ക് ' ആണ് ഇതിൽ പ്രധാനം . എന്നാൽആപ്പിൾ തങ്ങളുടെ പേറ്റന്റുകളും ലംഘിച്ചിട്ടുണ്ടെന്ന് സാംസങ് വാദിച്ചു . കേസിന് ആസ്പദമായ പല സോഫ്റ്റ് വെയറുകളും ഇതുവരെ ആപ്പിളിന്റെ സ്മാർട്ട് ഫോണുകളിൽ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല എന്നതായിരുന്നു സാംസങ് ഉയർത്തിയ മറ്റൊരു വാദം . എന്തായാലും ആപ്പിൾ പറഞ്ഞത് അപ്പാടെ വിശ്വസിക്കാൻ കോടതി തയ്യാറായിട്ടില്ലെന്ന് വേണം കരുതാൻ . 220 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ കോടതി അനുവദിച്ചത് 11.96 കോടി മാത്രമാണ് . ഇതിന് മുമ്പും മറ്റൊരു അമേരിക്കൻ കോടതി ആപ്പിളിന് അനുകൂലമായി വിധി പ്രഖ്യാപിച്ചിട്ടുണ്ട് . അന്ന് 93 കോടി ഡോളർ സാംസങ് നൽകാനായിരുന്നു കോടതി ഉത്തരവ് .
0
വെയ്ൻ റൂണിയെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ആരാധകരെ ഞെട്ടിച്ചിരുന്നു . ഈ മാസം 15ന് അമേരിക്കയ്ക്കെതിരേ നടക്കുന്ന മത്സരത്തിനുള്ള ടീമിലാണ് റൂണിയെ ഉൾപ്പെടുത്തിയത് . എന്നാൽ , മുമ്പ് അണിഞ്ഞിരുന്ന പഴയ പത്താം നമ്പർ ജേഴ്സിയിൽ റൂണിയെ കാണില്ല . മാത്രമല്ല , ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കില്ലെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ . ഒരു കാമിയോ റോൾ മാത്രമാണ് റൂണിക്ക് നൽകുക . പകരക്കാരനായി ഇറങ്ങി , താരങ്ങളോടും ആരാധകരോടും വിടപറയുക മാത്രമാണ് റൂണിക്ക് ചെയ്യാനുണ്ടാവുക . യുഎസിനെതിരായ മത്സരത്തിൽ മാത്രമാണ് റൂണിക്ക് അവസരം നൽകുക . പിന്നീട് ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് മുൻ ക്യാപ്റ്റനെ ഒഴിവാക്കും . നേരത്തെ , വിടവാങ്ങൽ മത്സരം കളിക്കാൻ ഇംഗ്ലീഷ് പരിശീലകൻ ഗാരെത് സൌത്ത്ഗേറ്റ് അനുമതി നൽകിയിരുന്നു . വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം . 2017 ഓഗസ്റ്റിൽ റൂണി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു . 2016 നവംബറിൽ സ്കോട്ലാൻഡിനെതിരേയാണ് ആണ് റൂണി അവസാനം ഇംഗ്ലണ്ടിനായി കളിച്ചത് . നിലവിൽ അമേരിക്കൻ ലീഗിലെ ഡിസി യുണൈറ്റഡ് ക്ലബ്ബിൽ കളിക്കുന്ന റൂണി , മികച്ച ഫോമിലാണ് . 53 രാജ്യാന്തര ഗോളുകൾ നേടിയിട്ടുളള റൂണിയാണ് , ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ . ഇംഗ്ലണ്ടിനായി ആകെ 119 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട് .
2
രാജ്യത്തെ ഓഹരി വിപണികളിൽ നഷ്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത് . സെൻസെക്സ് 150 പോയൻറ് നഷ്ടത്തിലേക്ക് വീണു . ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നഷ്ടത്തിലാണ് . രാജ്യത്തെ വാങ്ങൽ ശേഷി നാല് വർഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയതാണ് വിപണികളെ നഷ്ടത്തിലാക്കുന്നത് . ജൂലൈയിൽ പി . എം . ഐ 45.9 ആണ് . ജൂണിലിത് 53.1 ആയിരുന്നു . ചരക്ക് സേവന നികുതിയിലെ ആശങ്കകളാണ് പി . എം . ഐയിൽ ഇടിവ് വരുത്തിയത് . ഏഷ്യൻ വിപണികളിലും നഷ്ടമാണ് . ആർ . ബി . ഐ പലിശ നിരക്ക് കുറച്ചതും വിപണിയിൽ പ്രതിഫലിക്കുന്നില്ല . കോൾ ഇന്ത്യ , ഭെൽ , എസ്ബിഐ എന്നിവയാണ് നഷ്ടപ്പട്ടികയിൽ മുന്നിൽ . അതേസമയം ലൂപ്പിൻ , ടി . സി . എസ് , സൺ ഫാർമ എന്നിവ നേട്ടത്തിലാണ് . ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേട്ടം തുടരുകയാണ് . ആറ് പൈസ കൂടി 63 രൂപ 64 പൈസയിലാണ് വിനിമയം .
0
ക്രിക്കറ്റിലെ മാന്യത വിട്ടുള്ള കളികൾക്ക് പേരുക്കേട്ടവരാണ് ഓസ്ട്രേലിയൻ ടീം . എതിരാളിയെ ഏതുവിധേനയും തകർക്കാൻ എന്തും ചെയ്യാൻ മടിക്കില്ലെന്ന് പല അവസരങ്ങളിലായി ഓസീസ് ടീം തെളിയിച്ചിട്ടുമുണ്ട് . ഏത് ടീം ഓസ്ട്രേലിയയിൽ കളിക്കാനെത്തിയാലും മെെതാനത്ത് ഉരസുന്ന സംഭവങ്ങൾ പതിവുമാണ് . കളിക്ക് മുമ്പേയുള്ള വാക് യുദ്ധവും ഓസീസ് താരങ്ങൾക്ക് പുത്തരിയല്ല . എന്നാൽ , ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരു ഓസീസ് മാധ്യമമാണ് ഇന്ത്യൻ താരങ്ങളെ ആക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത് . ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ' പേടിത്തൊണ്ടന്മാർ ' എന്ന വിശേഷണമാണ് തലക്കെട്ടായി ഒരു പ്രമുഖ പത്രം നൽകിയത് . ഓസ്ട്രേലിയയിലെ ബൌൺസിനെ ഇന്ത്യൻ താരങ്ങൾക്ക് ഭയമാണെന്നാണ് തുടർന്നുള്ള റിപ്പോർട്ടിൽ പറയുന്നത് . സാമൂഹ്യ മാധ്യമങ്ങളിൽ സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയ വിമർശനമാണ് പത്രത്തിനെതിരെ ഉയരുന്നത് . പര്യടനത്തിനെത്തിയ ഒരു ടീമിനോട് കാണിക്കുന്ന ഒരു ഏറ്റവും മര്യാദക്കെട്ട പെരുമാറ്റമാണിതെന്നാണ് പ്രധാന വിമർശനം . വ്യാഴാഴ്ചയാണ് ഇന്ത്യാ - ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഡ്ലെയ്ഡിൽ തുടക്കമാവുന്നത് . ഏഴു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇന്ത്യക്ക് ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല . മൂന്ന് പരമ്പരകളിൽ സമനില നേടിയതു മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം .
2
സ്വർണ്ണവും വസ്ത്രങ്ങളും ഉൾപ്പെടെ എട്ട് ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് ജിഎസ്ടി കൌൻൺസിൽ തീരുമാനിച്ചു . സ്വർണ്ണത്തിന് മൂന്ന് ശതമാനം നികുതി ഏർപ്പെടുത്താനാണ് ശനിയാഴ്ച ദില്ലിയിൽ ചേർന്ന ജിഎസ്ടി കൌൺസിൽ നിയശ്ചയിട്ടുള്ളത് . നിലവിൽ രണ്ട് ശതമാനമാണ് സ്വർണ്ണത്തിന് നികുതിയിനത്തിൽ ഈടാക്കുന്നത് . ചരക്കുസേവന നികുതി നടപ്പിലാക്കുന്നതോടെ സ്വർണത്തിൽ നിന്ന് മാത്രമായി 300 കോടി രൂപ അധിക വരുമാനമായി ലഭിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു . റെഡിമെയ്ഡ് വസ്ത്രങ്ങൾക്കൊപ്പം പാക്ക് ചെയ്ത ബ്കാൻഡഡ് ഉൽപ്പന്നങ്ങൾക്കും നികുതി വർധിപ്പിക്കും . അഞ്ച് ശതമാനമാണ് ബ്രാൻഡഡ് ഭക്ഷണങ്ങൾക്ക് നികുതിയിനത്തിൽ ഏർപ്പെടുത്തുക . കോട്ടൺ തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനവും റെഡിമെയ്ഡ് ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് 12 ശതമാനവുമായി നികുതി നിശ്ചിയിട്ടുള്ളത് . 500 രൂപയിൽ താഴെയുള്ള ചെരിപ്പുകൾക്ക് അഞ്ച് ശതമാനവും , ബിസ്കറ്റുകൾക്ക് 18 ശതമാനവും നികുതി നിശ്ചിയിട്ടുണ്ട് . 500 രൂപയ്ക്ക് മുകളിലുള്ള ചെരിപ്പുകൾക്ക് 28ശതമാനമാണ് നികുതി . ബീഡിയെ കുറഞ്ഞ നിരക്കിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കേരളം മുന്നോട്ടുവച്ചിരുന്നു . ഇക്കാര്യം കൌൺസിൽ അംഗീകരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും 28 ശതമാനം നികുതി ചുമത്തി ബീഡിയെ സെസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . മിലിട്ടറി ക്യാൻറീനിനെ ജിഎസ്ടിയുടെ പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും പാരാമിലിട്ടറി , പോലീസ് ക്യാൻറീനുകൾ ഇളവിന്റെ പരിധിയിൽ ഉൾപ്പെടില്ല . കശുവണ്ടി , കയർ , ലോട്ടറി എന്നിവയുടെ നികുതി നിരക്കുകൾ നിശ്ചയിക്കുന്നതിനായി ജൂൺ 11ന് വീണ്ടും കൌൺസിൽ യോഗം ചേരും . യോഗത്തിൽ പ്ലൈവുഡ് , കയർ , കശുവണ്ടി എന്നിവയെ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടും .
0
ക്രൈസ്റ്റ്ചർച്ച്ഃ ബ്രാഡ്മാനും സച്ചിനും അടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾക്ക് സ്വന്തമാക്കാൻ കഴിയാത്ത റെക്കോർഡിനരികെ അണ്ടർ19 ഇന്ത്യൻ താരം സുബ്മാൻ ഗിൽ . മികച്ച ഫോമിലുള്ള താരം ന്യൂസിലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ 170.50 ശരാശരിയിൽ 341 റൺസ് ഇതിനകം അടിച്ചുകൂട്ടിയിട്ടുണ്ട് . ടൂർണമെൻറിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് ഈ 18കാരൻ . അണ്ടർ 19 ക്രിക്കറ്റിൽ വേഗതയിൽ 1000 റൺസ് ( 13 ഇന്നിംഗ്സുകളിൽ ) തികച്ച ഗില്ലാണ് 100ലധികം ശരാശരിയുള്ള ഏക താരം . 14 ഇന്നിംഗ്സുകളിൽ 103.23 ശരാശരിയിൽ 1118 റൺസാണ് താരത്തിൻറെ പേരിലുള്ളത് . ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിൽ പൂജ്യത്തിന് പുറത്തായാലും ഗില്ലിക്ക് നൂറിലധികം ശരാശരി നിലനിർത്താനാകും . ബ്രാഡ്മാൻ അടക്കമുള്ള താരങ്ങൾക്ക് സ്വന്തമാക്കാൻ കഴിയാതെ പോയ റെക്കോർഡാണിത് . മെഹദി ഹസനു ശേഷം അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ നാല് ഇന്നിംഗ്സുകളിൽ 50ലധികം സ്കോർ ചെയ്ത താരമെന്ന നേട്ടം ലോകകപ്പിൽ ഗിൽ സ്വന്തമാക്കിയിരുന്നു . അതോടൊപ്പം അണ്ടർ 19 ക്രിക്കറ്റിൽ തുടർച്ചയായ ആറ് ഇന്നിംഗ്സുകളിൽ അമ്പതിലധികം സ്കോർ ചെയ്ത ആദ്യ താരവുമായി . അണ്ടർ 19 ലോകകപ്പ് സെമിയിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിലെത്തിയത് ഗില്ലിൻറെ സെഞ്ചുറിയിലൂടെയായിരുന്നു .
2
മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗിലെ രണ്ടാം ഗാനം എത്തി . മാനത്തെ മാരിവിൽ ചിറകിൽ എന്ന് തുടങ്ങുന്ന ഗാനം വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണ് ആലപിച്ചിട്ടുള്ളത് . ഓണം റിലീസായി തിയറ്ററുകളിലെത്താനിരുന്ന കുട്ടനാടൻ ബ്ലോഗിൻറെ റിലീസ് പ്രളയം കാരണം മാറ്റുകയായിരുന്നു . നേരത്തെ ചിത്രത്തിന്റെ ട്രെയ്ലറിൽ അഭിനേതാവെന്ന നിലയിൽ ഫ്ളെക്സിബിളായ മമ്മൂട്ടി കൈയ്യടി നേടിയിരുന്നു . കുട്ടനാട്ടിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനാണ് മമ്മൂട്ടിയുടെ നായകൻ . ശ്രീകൃഷ്ണപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത് . അനു സിത്താര , ഷംന കാസിം എന്നിവർ നായികമാർ . സംവിധായകന്റേത് തന്നെയാണ് തിരക്കഥ . സിദ്ദിഖ് , നെടുമുടി വേണു , ലാലു അലക്സ് , ജേക്കബ് ഗ്രിഗറി , സഞ്ജു ശിവറാം , ജൂഡ് ആന്റണി ജോസഫ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . പ്രദീപ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ശ്രീനാഥ് ആണ് . പശ്ചാത്തലസംഗീതം ബിജിബാൽ . അനന്തവിഷന്റെ ബാനറിൽ പി . മുരളീധരനും ശാന്ത മുരളീധരനും ചേർന്ന് ചിത്രം നിർമ്മിക്കുന്നു . അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ് .
1
ഭർത്താവിൻറെയും ഭർതൃസഹോദരങ്ങളുടെയും സിനിമകളുടെ പ്രദർശനത്തിൽ നിന്ന് സ്വയം വിട്ടുനിൽക്കാൻ സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം കൂടിയായ നടി വിദ്യാബാലൻ തീരുമാനിച്ചു . താൻ കൂടി ഇരുന്നുകൊണ്ടുള്ള തീരുമാനങ്ങൾ വിവാദമകാനുളള സാധ്യതകൾ മുന്നിൽകണ്ടാണ് താരം സ്വയം തീരുമാനമെടുത്തതെന്നാണ് സൂചന . ഭർത്താവ് സിദ്ധാർഥ് റായ് കപൂർ , സഹോദരങ്ങളായ ആദിത്യ , കുനാൽ റോയ് കപൂർ എന്നിവർ സിനിമാ മേഖലയി ലെ സജീവ സാന്നിധ്യമാണ് . വിദ്യയോ അവരുടെ കുടുംബാംഗങ്ങളോ പങ്കാളികളായ സിനിമകളുടെ പരിശോധനകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാണ് തീരുമാനം . മനഃസാക്ഷിയെ മുൻനിർത്തി വിദ്യയെടുത്ത തീരുമാനത്തെ ബോർഡ് അംഗങ്ങൾ സ്വാഗതം ചെയ്യുകയും ചെയ് തിട്ടുണ്ട് . എന്നാൽ ത ൻറെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാൻ വിദ്യ തയാറായിട്ടില്ല . അതേസമയം അവരുടെ വക് താവ് ഇക്കാര്യം സ് ഥിരീകരിക്കുകയും ചെയ് തിട്ടുണ്ട് . സമീപകാലത്ത് താരം മുംബൈ ഫിലിം ഫെസ് റ്റിവലിന് എത്തുകയും ഫിലിം സർട്ടിഫിക്കേഷൻ ബോർഡിലെ ചുമതലകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ് തിരുന്നു . പുതിയ ചുമതല ആസ്വദിക്കുന്നതായും ഒ ട്ടേറെ സിനിമ കാണാൻ കഴിയുന്നതായും വിദ്യ പറഞ്ഞിരുന്നു . മുമ്പ് തിരക്ക് കാരണം ഇതിന് സാധിക്കാറില്ലായിരുന്നു . ഇൌ വർഷം പുറത്തിറങ്ങിയ ബീഗം ജാൻ ആണ് വിദ്യയുടെ അവസാന റിലീസ് . സിനിമ ബോക് സോഫീസിൽ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും വിദ്യയുടെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു . അടുത്ത സിനിമയായ ‘തുമാരി സുലു’വി ൻറെ ട്രെയിലർ ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു . രാത്രി റോഡിയോ പരിപാടി അവതരിപ്പിക്കുന്ന ആർ ജെയുടെ വേഷമാണ് ചിത്രത്തിൽ വിദ്യക്ക് .
1
ഐഫോൺ 6എസ് , 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു . നിലവിലുള്ള വിലയിൽ നിന്ന് 22,000 രൂപയാണ് ഈ രണ്ട് മോഡലുകൾക്കും കുറച്ചിരിക്കുന്നത് . ആപ്പിൾ ഇന്ത്യയിൽ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത് . പുതിയ വിലയനുസരിച്ച് , നേരത്തെ 82,000 രൂപയുണ്ടായിരുന്ന ഐഫോൺ 6എസ് 128 ജി . ബിയുടെ വില ഇനി 60000 രൂപയായിരിക്കും . 92 , 000 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 6പ്ലസ് 128 ജി . ബിയുടെ വില ഇനി 70,000 രൂപയും . നാലിഞ്ച് മോഡലായ ഐഫോൺ എസ്ഇയുടെ വിലയിലും വൻകുറവ് വരുത്തിയിട്ടുണ്ട് . എസ്ഇയുടെ വില 49000ത്തിൽ നിന്ന് 44000 ആയാണ് കുറച്ചിരിക്കുന്നത് . അതേസമയം 16 ജിബി മോഡലിന്റെ വില 39000 തന്നെയായിരിക്കും . ഐഫോൺ 7 മോഡലുകൾ അടുത്തമാസം ഇന്ത്യൻ വിപണിയിലേക്ക് എത്താനിരിക്കെയാണ് വില വെട്ടിക്കുറയ്ക്കുന്നതായുള്ള ആപ്പിളിന്റെ പ്രഖ്യാപനം . ഐഫോൺ - 7,32 ജിബി മോഡലിന് 60,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില .
3
4ജി തരംഗമുയർത്തി ഇന്ത്യൻ മൊബൈൽ വിപണി കയ്യടക്കാനായി എത്തുന്ന റിലയൻസ് ജിയോയുടെ പ്രിവ്യൂ ഓഫർ 4ജി സൌകര്യമുള്ള എല്ലാ ഫോണുകളിലേക്കും എത്തുന്നു . സാംസങ്ങിൻറെ കൂടുതൽ മോഡലുകളിലേക്കും തെരഞ്ഞെടുത്ത എൽജി സ്മാർട്ട്ഫോണുകൾക്കും ഫ്രീ 4ജി സിം ഓഫർ വ്യപിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം . എന്നാൽ ഇത് ഔദ്യോഗികമായി റിലയൻസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും , പുറത്തുവന്ന ചില ട്വിറ്റർ സന്ദേശങ്ങളിലൂടെയാണ് ഈ വിവരം ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ആദ്യഘട്ടത്തിൽ റിലയൻസ് ജീവനക്കാർക്കും , അവർ നിർദേശിക്കുന്നവർക്കും മാത്രമായിരുന്നു റിലയൻസ് ജിയോ പ്രിവ്യൂ ഓഫർ ലഭിച്ചിരുന്നുത് . പിന്നീട് റിലയൻസ് ബ്രാൻറ് ഫോൺ വാങ്ങുന്നവർക്കും ജിയോ സേവനം ലഭിക്കാൻ തുടങ്ങി . ജിയോ സിം ആക്ടിവേറ്റ് ആയ ദിനം മുതൽ 90 ദിവസത്തേക്ക് പരിധിയില്ലാ 4ജി ഇന്റർനെറ്റ് / വോയ്സ് കോൾ സേവനങ്ങളും സൌജന്യമായി ലഭിക്കും . കൂടാതെ ജിയോഓൺഡിമാൻഡ് , ജിയോപ്ലേ , ജിയോബീറ്റ്സ് , ജിയോമാഗ്സ് , ജിയോഎക്സ്പ്രസ്സ്ന്യൂസ് , ജിയോഡ്രൈവ് , ജിയോസെക്യൂരിറ്റി , ജിയോമണി എന്നീ ജിയോ ആപ്പുകളിലേക്കും സേവനങ്ങളിലേക്കും സിം ലഭിക്കുന്ന ഉപയോക്താവിന് ആക്സസ് ഉണ്ടാകും . ഇപ്പോൾ സൌജന്യ ജിയോ സേവനം കിട്ടുന്ന ഫോണുകൾ അഞ്ച് ലക്ഷം ആക്ടിവേഷൻ ഔട്ട്ലെറ്റുകളും 10 ലക്ഷം റീചാർജ് ഔട്ട്ലെറ്റുകളും തുറക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത് . എല്ലാ ഔട്ട്ലെറ്റുകളും തത്സമയം ഇന്ത്യയൊട്ടാകെയുള്ള ജിയോ ഓഫീസുകളുമായി ബന്ധപ്പെടുത്തിയിരിക്കും . സൌജന്യ ഫോൺ കോൾ , നിലവിൽ ലഭ്യമാകുന്നതിനേക്കാൾ 25 ശതമാനത്തോളം കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ഡാറ്റ തുടങ്ങിയവയാണ് റിലയൻസ് വാഗ്ദാനങ്ങൾ .
3
ഫ്ളെക്സിബിൾ ആയി അഭിനയിച്ച് പ്രേക്ഷകരെ രസിപ്പിക്കുന്ന പഴയ മോഹൻലാലിനെ ഡ്രാമയിലൂടെ വീണ്ടും കാണാനാകുമെന്ന് രഞ്ജിത്ത് . അല്ലാതെ അതിമാനുഷികതയുള്ള നായകനല്ല തന്റെ പുതിയ ചിത്രത്തിലേതെന്നും ചിത്രഭൂമിക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറയുന്നു . ' ഗൌരവമായൊരു വിഷയത്തെ കൌതുകത്തോടെയും തമാശ കലർത്തിയും അവതരിപ്പിക്കാനാണ് ശ്രമിച്ചത് . തീയേറ്റർ വിട്ടിറങ്ങുമ്പോൾ ശൂന്യതയുണ്ടാകില്ല . മുൻവിധികളില്ലാതെ എത്തുന്നവരെ ചിത്രം രസിപ്പിക്കും . ' സ്വന്തം കുടുംബ ബന്ധങ്ങളെക്കുറിച്ച് പ്രേക്ഷകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സിനിമയാകും ഡ്രാമയെന്നും രഞ്ജിത്ത് പറയുന്നു . ലോഹത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ലണ്ടനിലായിരുന്നു പ്രധാനമായും ചിത്രീകരണം . വർണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെയും ലില്ലിപാഡ് മോഷൻ പിക്ചേഴ്സിന്റെയും ബാനറിൽ എംകെ നാസ്സറും മഹാ സുബൈറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം . കനിഹ , കോമൾ ശർമ്മ , നിരഞ്ജ് , സിദ്ദിഖ് , ടിനി ടോം , ബൈജു , സുരേഷ് കൃഷ്ണ എന്നിവർക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട് . ദിലീഷ് പോത്തൻ , ശ്യാമപ്രസാദ് , ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത് . ഛായാഗ്രഹണം അഴകപ്പൻ . എഡിറ്റിംഗ് പ്രശാന്ത് നാരായണൻ . കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തീയേറ്ററുകളിലെത്തും .
1
ഇന്ത്യൻ ടെസ്റ്റ് ടീമിൽ ബാറ്റിങ് ഓർഡറിൽ ആറാം സ്ഥാനത്തിന് ഇപ്പോഴും സ്ഥിരം അവകാശികളായിട്ടില്ല . ഹനുമ വിഹാരി , രോഹിത് ശർമ , ദിനേശ് കാർത്തിക് എന്നിവരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഇവർക്കാർക്കും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പോലും സാധിച്ചില്ല . ഈ സാഹചര്യത്തിലാണ് ആറാം സ്ഥാനത്തേക്ക് താരത്തെ നിർദേശിച്ച് സുനിൽ ഗവാസ്കർ രംഗത്തെത്തിയിരിക്കുന്നത് . ഏറെ പ്രധാനപ്പെട്ട പൊസിഷനായ ആറാം സ്ഥാനത്ത് ഋഷഭ് പന്തിനെ ഉൾപ്പെടുത്തണമെന്നാണ് ഗവാസ്കർ അഭിപ്രായപ്പെടുന്നത് . സിഡ്നിയിൽ ഓസീസിനെതിരെ പന്ത് പുറത്തെടുത്ത പ്രകടനാണ് ഗവാസ്കറെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത് . രവീന്ദ്ര ജഡേജ - പന്ത് സഖ്യം 204 റൺസ് കൂട്ടുക്കെട്ടാണ് അന്നുണ്ടാക്കിയത് . പന്ത് 159 റൺസ് നേടിയിരുന്നു . ഈ ഇന്നിങ്സാണ് ഗവാസ്കറുടെ കണ്ണ് തുറപ്പിച്ചത് . ഗവാസ്കർ പറഞ്ഞതിങ്ങനെ . . . ' ' സന്തുലിതമായി ഒരു ടീമിനെയാണ് ഒരുക്കുന്നതെങ്കിൽ ഇന്ത്യൻ ടീമിൽ ഋഷഭ് പന്ത് ആറാം സ്ഥാനത്തിറങ്ങണം . 30കളും 4കളും അദ്ദേഹം നേടി . പിന്നാലെ 159 റൺസ് സ്വന്തമാക്കി . പന്ത് നന്നായി തുടങ്ങുന്നു . അതുക്കൊണ്ട് തന്നെ അദ്ദേഹത്തെ ആറാം സ്ഥാനത്ത് ഇറക്കണം . അപ്പോൾ കൂടുതൽ ഉത്തരവാദിത്വം വരും . അങ്ങനെയെങ്കിൽ ഭേദപ്പെട്ട സ്കോറുകളെല്ലാം സെഞ്ചുറിയാക്കാൻ പന്തിന് സാധിക്കും . ' ' ഗവാസ്കർ പറഞ്ഞു .
2
ഐഎസ്എൽ നാലാം സീസണിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക് . ഐഎസ്എല്ലിലെ കന്നിയങ്കത്തിനെത്തിയ കോപ്പലാശാൻറെ ജംഷഡ്പൂർ എഫ്സിയെ വടക്കു കിഴക്കൻ കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയിൽ തളച്ചു . സീസണിലെ ആദ്യ ചുവപ്പ് കാർഡോടെ ജംഷഡ്പൂർ എഫ്സിയുടെ ആന്ദ്രേ ബിക്കേ 77 - ാം മിനുറ്റിൽ മൈതാനത്തിന് പുറത്തായി . ഉയർന്നുചാടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരത്തിൻറെ തോളിൽ ചവിട്ടിയതിനാണ് ബിക്കേക്ക് ചുവപ്പ് കാർഡ് ലഭിച്ചത് . കോപ്പലാശാൻറെ ജംഷഡ്പൂർ എഫ്സിക്ക് മത്സരത്തിലുടനീളം കാലിടറുന്ന കാഴ്ച്ചയാണ് കണ്ടത് . ഗോളുന്നുറച്ച ഒരു ഷോട്ട് മാത്രമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾമുഖത്തേക്ക് പായിക്കാനായത് . അതേസമയം ഉണർന്നുകളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മികച്ച ബോൾ പൊസിഷനും പന്തടക്കവുമുണ്ടായിട്ടും അവസരങ്ങൾ മുതലാക്കാനായില്ല . ലഭിച്ച 10 കോർണ്ണർ കിക്ക് അവസരങ്ങൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പാഴാക്കിയത് മത്സരത്തിൽ നിർണ്ണായകമായി .
2
ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന് താൽപര്യമില്ലെന്ന സ്നാപ് ചാറ്റ് സിഇഒയുടെ പരാമർശം വിവാദമായി . പ്രമുഖ അമേരിക്കൻ ന്യൂസ് പോർട്ടൽ വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ മുൻ സ്നാപ്ചാറ്റ് ജീവനക്കാരന്റെ അഭിമുഖമാണ് വിവാദമായത് . ഇന്ത്യപോലെയുള്ള ദരിദ്രരാജ്യങ്ങൾക്ക് വേണ്ടിയല്ല , പണക്കാർക്ക് വേണ്ടിയാണ് സ്നാപ്ചാറ്റ് ആപ്പെന്ന് കമ്പനി സിഇഒ ഇവാൻ സ്പൈജെൽ പറഞ്ഞതായി കമ്പനിയിലെ മുൻ ജീവനക്കാരനായ ആന്റണി പോംപ്ലിയാനോ വെളിപ്പെടുത്തിയത് . കൂടുതൽ രാജ്യങ്ങളിലേക്ക് സ്നാപ്ചാറ്റ് പ്രവർത്തനം വ്യാപിപ്പിക്കണമെന്ന തന്റെ നിർദ്ദേശം അവഗണിച്ചാണ് സ്പൈജെൽ ഇങ്ങനെ പറഞ്ഞത് . ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് വലിയ സാധ്യതയാണുള്ളതെന്ന് പറഞ്ഞപ്പോഴാണ് , ദരിദ്രരാജ്യങ്ങൾക്ക് വേണ്ടിയുള്ളതല്ല സ്നാപ്ചാറ്റ് ആപ്പെന്ന് സ്പൈജെൽ മറുപടി നൽകിയത് . ഇന്ത്യയ്ക്കെതിരായ സ്പൈജെലിന്റെ പരാമർശനം വലിയതോതിലുള്ള വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട് . മുകേഷ് അംബാനി ഉൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് . മൂന്നു ബില്യൺ മാത്രം ആസ്തിയുള്ള സ്നാപ്ചാറ്റിനെ 30 ബില്യൺ ആസ്തിയുള്ള തനിക്ക് ഏഴു തവണ വാങ്ങാനാകുമെന്നായിരുന്നു മുകേഷ് അംബാനിയുടെ ട്വിറ്ററിലൂടെയുള്ള മറുപടി . സോഷ്യൽ മീഡിയയിൽ ഉൾപ്പടെ സ്നാപ്ചാറ്റിന് ട്രോളും പൊങ്കാലയുമായി ഉശിരൻ മറുപടികളാണ് ഇന്ത്യക്കാർ നൽകുന്നത് . സംഗതി വിവാദമായതോടെ അങ്ങനെ പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സ്നാപ്ചാറ്റ് ഔദ്യോഗികമായി രംഗത്തെത്തിയിട്ടുണ്ട് .
3
ഇന്ത്യക്കാരനായ 16 വയസുകാരന് ഗൂഗിളിൽ ജോലി ലഭിച്ചുവെന്നത് കള്ള വാർത്തയെന്ന് ദേശീയ മാധ്യമങ്ങൾ . ചണ്ഡിഗഡ് സ്വദേശിയായ ഹർഷിത് ശർമ്മ എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ഗൂഗിളിന്റെ ഐക്കൺ ഡിസൈനിങ് വിഭാഗത്തിൽ ജോലി കിട്ടിയെന്നായിരുന്നു പ്രചാരണം . എന്നാൽ ഇങ്ങനെയൊരാൾക്ക് ജോലി നൽകിയിട്ടില്ലെന്നാണ് ഗൂഗിൾ അറിയിച്ചു . നേരത്തെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമങ്ങൾ തന്നെയാണ് തെറ്റാണെന്ന് മനസിയാതോടെ ഇക്കാര്യം പുറത്തുകൊണ്ടുവന്നത് . ഗൂഗിൾ ലോകത്തിന്റെ ഒരു ഭാഗത്തുനിന്നും സ്കൂൾ വിദ്യാർത്ഥികളെ ജോലിക്കെടുത്തിട്ടില്ലെന്നും കമ്പനി ഇന്ത്യാ ടുഡെയ്ക്ക് അയച്ച മെയിലിൽ വ്യക്തമാക്കി . ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ സിറ്റി സപ്ലിമെന്റായ ചണ്ഡീഗഡ് ലൈനിലാണ് ഈ വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത് . ജൂലൈ 29ന് പ്രസിദ്ധീകരിച്ച ഈ വാർത്ത പിന്നീട് വിവിധ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു . പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർത്ഥിയെ ഓൺലൈനിലൂടെ ഇന്റർവ്യൂ നടത്തി , പ്രതിമാസം 12 ലക്ഷം രൂപ ശമ്പളം നൽകി ജോലിക്കെടുത്തുവെന്നായിരുന്നു വാർത്ത . എന്നാൽ , വാർത്തയ്ക്ക് ആധാരമായി നൽകേണ്ട അപ്പോയിന്റ്മെന്റ് ഓർഡറോ , ഓഫർ ലെറ്ററോ ഒരിടത്തുമില്ല . വാർത്തകൾ കണ്ടതിന് പിന്നാലെ ചണ്ഡീഗഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഈ വിദ്യാർത്ഥിയെ അഭിന്ദിച്ചുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കുകയും ഇത് മറ്റ് മാധ്യമങ്ങൾ വലിയ വാർത്തയാക്കുകയും ചെയ്തിരുന്നു .
3
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം . എസ് ധോണിക്ക് ആശ്വാസവിധി . ധോണിക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീംകോടതി റദ്ദാക്കി . മഹാവിഷ്ണുവിൻറെ രൂപത്തിൽ പ്രസിദ്ധീകരണത്തിന്റെ കവർ പേജിൽ ധോണിയുടെ ചിത്രം വന്നത് മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു കേസ് . കേസിൽ ധോണിക്കെതിരെ അനന്തപുർ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു . 2013 ഏപ്രിലിൽ പ്രസദ്ധീകരിച്ച ബിസിനസ് ടൂഡേ മാസികയുടെ കവർ പേജാണ് വിവാദം സൃഷ്ടിച്ചത് . കയ്യിൽ ചെരുപ്പും പിടിച്ച് മഹാവിഷ്ണുവിന്റെ വേഷത്തിൽ എത്തിയ ധോണിയുടെ ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് സാമൂഹിക പ്രവർത്തകനായ ജയകുമാർ ഹിരേമത്ത് കോടതിയെ സമീപിക്കുകയായിരുന്നു . കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ധോണി കർണാടക ഹൈക്കോടതിയെ സമീപച്ചെങ്കിലും അനുകൂല വിധി കിട്ടിയില്ല . എന്നാൽ 2014 സെപ്റ്റംബറിൽ ധോണിക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു .
2
സിനിമാലോകത്ത് സ്ത്രീകൾ മാത്രമല്ല , പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന യാഥാർഥ്യത്തെ സാക്ഷ്യപ്പെടുത്തി നടി രാധിക ആപ്തെയും രംഗത്ത് . ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാങ്ങളെ എനിക്കറിയാം . ഭയം കാരണം അവരിൽ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണ്ഒരു അഭിമുഖത്തിൽ രാധിക പറഞ്ഞു . അടുക്കാനാവാത്ത ഒരു മായികവലയമുണ്ട് ബോളിവുഡിനെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ എല്ലാവരും ഒരുതരം ഭയത്തിലാണ് . അത് യാഥാർഥ്യമല്ല . അതൊരു ജോലിസ്ഥലം മാത്രമാണ് . ഇവിടെയും എല്ലാ തലത്തിലും തൊഴിൽ മര്യാദകൾ നടപ്പിലാക്കേണ്ടതുണ്ട് . ആളുകൾ തങ്ങൾ നേരിട്ട അനുഭവങ്ങൾ തുറന്നുപറഞ്ഞും കുറ്റക്കാരെ ചൂണ്ടിക്കാട്ടിയും മുന്നോട്ടുവന്നേ പറ്റൂ . നമ്മൾ പറയുന്നത് ആര് വിശ്വസിക്കും എന്നൊരു ആശങ്കയുണ്ട് എല്ലാവർക്കും . മറുഭാഗത്തുള്ളയാൾക്കാവട്ടെ ഒരുപാട് അധികാരങ്ങളുണ്ട് താനും . അതുകൊണ്ട് തന്നെ നമ്മുടെ പരാതികൾ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും കരിയർ നശിക്കുമെന്നും എല്ലാവരും ഭയക്കുന്നു . എന്നാൽ , കൂടുതൽ ആളുകൾ ശബ്ദമുയർത്തി മുന്നോട്ടു വരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം . സ്വന്തം അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ നശിപ്പിക്കുന്നവർ തുറന്നുകാട്ടപ്പെടുക തന്നെ വേണം . അതേസമയം സ്വന്തം കാര്യസാധ്യത്തിനുവേണ്ടി എന്തും ചെയ്യാൻ ഒരുക്കമായ ചിലരുമുണ്ട് . നിങ്ങൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയാനും നോ പറയാനും പഠിക്കേണ്ടതുണ്ട് . നിങ്ങൾക്ക് ഏതെങ്കിലും കാലം സ്വന്തം കഴിവിനനുസരിച്ചുള്ള അവസരങ്ങൾ ലഭിക്കുക തന്നെ ചെയ്യും . വീട്ടിൽ നിന്ന് ഓടിവരുന്നവരുണ്ട് . അവർക്ക് ആശ്രയിക്കാൻ മറ്റൊന്നുമില്ല . മെച്ചപ്പെട്ട ഒരു സംവിധാനവും നിയമങ്ങളും സുതാര്യതയുമെല്ലാം ഈ രംഗത്ത് ആവശ്യമുണ്ട്രാധിക പറഞ്ഞു .
1
രജനീകാന്ത് - ശങ്കർ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം 2.0 യുടെ ഓഡിയോ ലോഞ്ചിങ്ങ് വെള്ളിയാഴ്ച ദുബായ് ബുർജ് പാർക്കിൽ നടന്നു . ഓഡിയോ ലോഞ്ചിന് മുമ്പായി പുറത്തിറക്കിയ പോസ്റ്റർ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു . കാണാൻ പോകുന്ന പൂരത്തിൻറെ മുന്നോടിയായിരുന്നു പോസ്റ്റർ . ഇന്നലെ നടന്ന വർണ്ണാഭമായ ചടങ്ങിൽ എ . ആർ റഹ്മാൻ , ധനുഷ് , റാണാ ദഗ്ഗുപതി തുടങ്ങിയവർ പങ്കെടുത്തു . ചിത്രത്തിലെ പ്രതിനായകനായ അക്ഷയ് കുമാറിൻറെ പ്രകടനം ശ്രദ്ധാകേന്ദ്രമായിരുന്നു . കരുത്തനായ പ്രതിനായകനാണ് അക്ഷയ് കൂമാറിൻറെ കഥാപാത്രമെന്ന് പോസ്റ്ററുകളിൽ നിന്ന് വ്യക്തമായതാണ് . ബുർജ് പാർക്കിലെ പ്രകടനത്തോടെ പ്രതിനായകനിലുള്ള പ്രതീക്ഷ കൂടിയിരിക്കുകയാണ് . എന്തായാലും ഓഡിയോ ലോഞ്ചിന് ശേഷം 2.0 തിയേറ്ററുകളിൽ എത്തുന്നതിനായി കാത്തിരിക്കുകയാണ് രജനിയുടെയും അക്ഷയുടെയും ആരാധകർ .
1
ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻറ് എന്ന് അവകാശപ്പെടുന്ന ഷവോമി തങ്ങളുടെ ഫോണുകളുടെ വില കുറച്ചു . ഷവോമി റെഡ്മീ 6 പ്രോ , റെഡ്മീ വൈ2 , റെഡ്മീ നോട്ട് 5 പ്രോ എന്നിവയുടെ വിലയാണ് കുറച്ചത് . ഇത് സംബന്ധിച്ച് ഷവോമി ഇന്ത്യ മേധാവി മനുകുമാർ ജെയിൻ വാർത്തകുറിപ്പ് ഇറക്കി . പുതിയ വില പ്രകാരം റെഡ്മീ 6പ്രോയ്ക്ക് 1500 രൂപയാണ് കുറച്ചിരിക്കുന്നത് . വൈ2 വിന് 3,000 രൂപയാണ് കുറച്ചിരിക്കുന്നത് . ഇതേ സമയം റെഡ്മീ 5 പ്രോയ്ക്ക് 4,000രൂപവരെ ഡിസ്ക്കൌണ്ട് ലഭിക്കും . റെഡ്മീ 6 പ്രോ 3ജിബി പതിപ്പ് ലഭിക്കുക 9,999 രൂപയ്ക്ക് ആയിരിക്കും . ഇത് പോലെ ഇതേ മോഡലിൻറെ 4 ജിബി പതിപ്പ് ഇനി 11,999 രൂപയ്ക്ക് ലഭിക്കും . ആമോസോണിലും ഷവോമിയുടെ ഓൺലൈൻ സ്റ്റോറിലും ഈ വിലയ്ക്ക് ഈ ഫോണുകൾ വാങ്ങാം . ഷവോമി വൈ2 വിൻറെ 3 ജിബി പതിപ്പ് ഇനി ലഭ്യമാകുക 8,999 രൂപയ്ക്ക് ആയിരിക്കും . 4ജിബി പതിപ്പ് പുതിയ വിലക്കുറവിന് ശേഷം 10,999 രൂപയ്ക്ക് ലഭിക്കും . നേരത്തെ ഈ മോഡലിൻറെ വില 13,999 രൂപയായിരുന്നു . കഴിഞ്ഞ വർഷം ഷവോമി ഇന്ത്യയിൽ ഏറ്റവും കൂടുതൽവിറ്റ ഫോണായ റെഡ്മീ 5 പ്രോയുടെ 4ജിബി പതിപ്പ് ഇനിമുതൽ 12,999 രൂപയ്ക്ക് ലഭിക്കും . ഇതിൻറെ 6ജിബി പതിപ്പ് 13,999 രൂപയ്ക്ക് ലഭ്യമാകും . ഷവോമി പുതുവർഷത്തില് പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നതിൻറെ ഭാഗമായാണ് പുതിയ വിലക്കുറവ് എന്നാണ് സൂചന .
3
ദില്ലിഃ ഗ്രാമീണ - കർഷിക മേഖലകളിൽ വൻപദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ട് നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് . ആദായനികുതിയിൽ കാര്യമായ കുറവ് വരുത്തുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായെങ്കിലും അത്തരമൊരു പ്രഖ്യാപനമുണ്ടായില്ല . തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ബജറ്റായിട്ടും രാജ്യത്തെ മധ്യവർഗ്ഗത്തെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ല . സമഗ്ര ഇൻഷുറൻസ് പ്രഖ്യാപിച്ചും വിവിധ കാർഷിക വിളകളുടേയും മേഖലകളുടേയും വികസനത്തിനും നിർദേശിച്ചുമുള്ള ബജറ്റ് . പാവപ്പെട്ടഎട്ട് കോടിയോളം പേർക്ക് സൌജന്യ ഗ്യാസും വൈദ്യുതിയും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് . വിവിധ പദ്ധതികളിലൂടെ 11.5 ലക്ഷം കോടിയോളം രൂപയാണ് കാർഷിക മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്നത് . ബജറ്റിൽ ഡിജിറ്റൽ നാണയങ്ങളെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി മൂന്ന് പൊതുമേഖള ഇൻഷുറൻസ് കമ്പനികളെ ( യൂണൈറ്റഡ് , ഓറിയന്റൽ , നാഷണൽ , ന്യൂഇന്ത്യ അഷുറൻസ് ) ലയിപ്പിച്ച് ഒന്നാക്കുമെന്നും 24 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിയുമൊന്നും വ്യക്തമാക്കിയിട്ടുണ്ട് . ഓഹരി വിറ്റൊഴിച്ച് ഒരുലക്ഷം കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം . ഒന്നരലക്ഷം കോടി ചിലവ് കാണുന്ന റെയിൽവേ ബജറ്റിൽ അടുത്ത രണ്ട് വർഷം കൊണ്ട് 2000 ആളില്ലാ ലെവൽ ക്രോസ്സുകൾ ഒഴിവാക്കുമെന്നും , അറുന്നൂറ് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട് . 25000 - ത്തിലേറെ പ്രതിദിന യാത്രക്കാരെത്തുന്ന എല്ലാ റെയിൽവേ സ്റ്റേഷനുകളിലും എസ്കലേറ്റർ സ്ഥാപിക്കുമെന്നും എല്ലാ ട്രെയിനുകളിലും സിസിടിവിയും വൈഫൈയും സ്ഥാപിക്കുമെന്നുംബജറ്റിൽ പറയുന്നു . ബെംഗളൂരു മെട്രോയ്ക്കായി 17,000 കോടിയും മുംബൈ സബർബൻ പദ്ധതിക്കായി 11,000 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട് . മുതിർന്ന പൌരൻമാർക്ക് നിരവിധി ഇളവുകൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട് . ബാങ്കിലെ സ്ഥിര നിക്ഷേപത്തിന് കിട്ടുന്ന പലിശയ്ക്ക് അൻപതിനായിരം രൂപ വരെ നികുതി ഇളവ് നൽകും . മുതിർന്ന പൌരൻമാരുടെ ഇൻഷുറൻസ് 50,000 രൂപ വരെ എടുക്കാമെന്നും ഇതിന് നികുതി ഇളവ് നൽകും . മുതിർന്ന പൌരൻമാർക്ക് കൂടുതൽ പലിശ നൽകുന്ന നിക്ഷേപപദ്ധതികളുടെ പരിധി പതിനഞ്ച് ലക്ഷമായി ഉയർത്തി . 2018 - 19 സാമ്പത്തിക വർഷത്തിൽ ജിഎസ്ടിയിലൂടെ 7.44 കോടി ലഭിക്കുമെന്ന് ബജറ്റ് പ്രതീക്ഷിക്കുന്നു . രാഷ്ട്രപതി , ഉപരാഷ്ട്രപതി , എംപിമാർ , ഗവർണർമാർ എന്നിവരുടെ ശമ്പളം വർധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനവും ബജറ്റിലുണ്ടായിട്ടുണ്ട് . ആദായ നികുതിയിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചതോടെ ആദായനികുതി നിരക്കുകൾ മുൻപുള്ളത് പോലെ തുടരും . നിലവിലെ ആദായനികുതി ഘടന 2 . 5 ലക്ഷം മുതൽ 5 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 5 ശതമാനം ആദായനികുതി 5 ലക്ഷം മുതൽ 10 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് 20 ശതമാനം നികുതി പത്ത് ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി
0
കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിന് ഒന്നാം ഇന്നിംഗ്സ് ലീഡ് . ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വെറും 63 റൺസിന് പുറത്തായിരുന്നു . 16 റൺസ് വീതമെടുത്ത അക്ഷയ് ചന്ദ്രനും വിഷ്ണു വിനോദിനും പത്ത് റൺസെടുത്ത വി എ ജഗദീഷിനും മാത്രമേ രണ്ടക്കം കാണാനായുള്ളൂ . ജലജ് സക്സേനയും സഞ്ജു സാംസണും രണ്ട് റൺസ് വീതമെടുത്ത് പുറത്തായി . രോഹൻ പ്രേം പൂജ്യത്തിനും ക്യാപ്റ്റൻ സച്ചിൻ ബേബി ഏഴ് റൺസിനും മടങ്ങി . നാല് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെന്നുമാണ് കേരളത്തെ തകർത്തത് . മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് ഒന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 161 റൺസ് എന്ന നിലയിലാണ് . മധ്യപ്രദേശിന് ഇപ്പോൾ 98 റൺസിൻറെ ലീഡായി . അർദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ നമാൻ ഓജയും ( 53 ) രജത്തുമാണ് ( 70 ) ക്രീസിൽ . ആര്യമാൻ വിക്രം ബിർള 25 റൺസിന് പുറത്തായി . ജലജ് സക്സേനയും സന്ദീപ് വാര്യരുമാണ് വിക്കറ്റ് നേടിയത് .
2
കഴിഞ്ഞ ദിവസത്തെ ക്ലോസിങിനെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ന് രാജ്യത്തെ ഓഹരി വിപണികളിൽ വ്യാപാരം തുടങ്ങിയത് . 41 പോയിന്റ് ഉയർന്ന് 33,659.60ലാണ് സെൻസെക്സ് ആരംഭിച്ചത് . നിഫ്റ്റി 17.45 പോയിന്റ് ഉയർന്ന് 10,387.70ലും തുടങ്ങി . കോൾ ഇന്ത്യ , സിപ്ല , ഇൻഫോസിസ് എന്നിവയുടെ ഓഹരികൾ ലാഭത്തിലാണ് . അതേസമയം എച്ച് . ഡി . എഫ് . സി , ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ് . അതേസമയം രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട് . ഡോളറിനെതിരെ കഴിഞ്ഞ ദിവസം 64.41 രൂപയിലായിരുന്നു ക്ലോസ് ചെയ്തതെങ്കിൽ ഇന്ന് വ്യാപാരം തുടങ്ങുമ്പോൾ 64.46ലെത്തി . പിന്നീട് ഇത് 64.50ലേക്ക് താഴുകയായിരുന്നു .
0
കേരളത്തെ തകർത്തറിഞ്ഞ പ്രളയം നീലക്കുറിഞ്ഞി മലകളെയും തകർത്തെറിഞ്ഞിരുന്നു . എന്നാൽ , പ്രളയത്തെ ധീരതയോടെ അതിജീവിച്ച മൂന്നാറും പരിസരവും വീണ്ടും നീലപ്പട്ടുടുത്തു . പ്രധാനമായും നീല പട്ടുടുത്തത് അഞ്ചുനാട് മലനിരകൾ . മറയൂർ , കാന്തല്ലൂർ വനമേഖലയിൽ വ്യാപകമായ് നീലക്കുറിഞ്ഞി പൂത്തതോടെയാണ് മലനിരകൾ നീലപ്പട്ടുടുത്ത പോലായത് . വിനോദ സഞ്ചാര കേന്ദ്രമായ ഇരവികുളത്ത് കുറിഞ്ഞികൾ പൂക്കാൻ രണ്ടാഴ്ച കൂടി എടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ . കഴിഞ്ഞ വസന്ത കാലത്ത് ഇരവികുളം മറയൂർ മേഖലകളിലായ് ലക്ഷങ്ങളാണ് കുറിഞ്ഞിപ്പൂക്കൾ കാണാനെത്തിയത് . വനമേഖലയിലായതിനാൽ ഇത്തവണ മറയൂർ മേഖലയിലെ നീലകുറിഞ്ഞികൾ അടുത്ത് കാണാൻ സഞ്ചാരികൾക്ക് അനുവാദമില്ല . ഇരവികുളത്തേക്ക് എത്തണമെങ്കിലും പ്രളയത്തിൽ തകർന്ന പെരിയവര പാലവും റോഡുകളുമൊക്കെ സഞ്ചാര യോഗ്യമാകുകയും വേണം .
0
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ റിമാൻഡ് വീണ്ടും നീട്ടി . ഒക്ടോബർ 12 വരെയാണ് ദിലീപിന്റെ റിമാൻഡ് നീട്ടിയത് . ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ കോൺഫറൻസിങ് വഴി ദിലീപിനെ കോടതിക്ക് മുന്നിൽ ഹാജരാക്കിയത് . രാവിലെ 11ന് അങ്കമാലി കോടതിയിലാണ് നടപടികൾ തുടങ്ങിയത് . ദിലീപ് സമർപ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു . ഹർജിയിൽ അടുത്തയാഴ്ച ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കും . അതേ സമയം ദിലീപ് നായകനായ രാമലീല എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി .
1
ജിയോ വന്നതോടെ മൊബൈൽ സേവന ദാതാക്കൾ വൻ പ്രതിസന്ധിയിലാണ് . ഏത് വിധേയനയും തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ച് നിർത്തമം , കൂടുതൽ പേരെ ഉപഭോക്താക്കളാക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം . പക്ഷേ എന്ത് ചെയ്യാൻ . . . ഉള്ള ആളുകൾ കൂടി ജിയോയിലേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത് . എന്നാൽ ഇതിനെ അങ്ങനെ വെറുതേ വിടാൻ പൊതുമേഖലാ മൊബൈൽ സേവന ദാതാക്കളായ ബിഎസ്എൻഎൽ തയ്യാറല്ല . ബ്രോഡ് ബാൻഡിൽ ഒരു രൂപയ്ക്ക് ഒരു ജിബി കൊടുക്കുമെന്ന് പ്രഖ്യാപിച്ച് ബിഎസ്എൻ തന്നെയാണ് ജിയോക്കെതിരെയുള്ള ആദ്യ വെടിപൊട്ടിച്ചത് . വമ്പൻ ഓഫറുകൾ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറും ആയ അനുപം ശ്രീവാസ്തവ പറയുന്നത് . പക്ഷേ നാട്ടുകാർക്ക് ഒരു ചോദ്യമേ തിരിച്ച് ചോദിക്കാനുള്ളൂ . . . . ' എവിടെയായിരുന്നു ഇത്ര നാൾ ' ! ! !
0
വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്ന ചാനലുകളെ പ്രതിരോധിക്കാൻ മുസ്ലിംകൾ സാറ്റലൈറ്റ് ടെലിവിഷൻ സെറ്റുകൾ തകർക്കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് . ടെലഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സാറ്റലൈറ്റ് ടെലിവിഷനുകൾ തകർക്കാൻ ഐഎസ് ആഹ്വാനം നൽകിയിട്ടുള്ളത് . ശക്തി കേന്ദ്രങ്ങളായ റാക്ക , സിറിയ , ഫല്ലൂജ , പടിഞ്ഞാൻ ബാഗ്ദാദ് എന്നിവിടങ്ങളിൽ നേരിടുന്ന ആക്രമണങ്ങൾക്കൊപ്പം ഇതിനെതിരെയുള്ള സൈനിക സമ്മർദം വർധിച്ചതായും ഐഎസ് വ്യക്തമാക്കുന്നു . ഇസ്ലാമിൻറെ ശത്രുക്കൾ ഇസ്ലാമിക് സ്റ്റേറ്റിൽ മാധ്യമ യുദ്ധം നടത്തുകയാണ് . അതു സൈനിക പ്രവർത്തനങ്ങൾ പോലെ തന്നെ അപകടകരമാണെന്നും ഐഎസ് വീഡിയോയിൽ പറയുന്നു . സൌദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള മത ചാനലുകളുടേയും അൽ ജസീറ , സിറിയൻ എതിർകക്ഷികളോടു അനുഭാവമുള്ള ഒറിയൻറ് ടിവി , ഈജിപ്ഷ്യൻ ചാനൽ അൽ നാസ് തുടങ്ങിയ ചാനലുകളുടേയും ലോഗോയും വീഡിയോയിൽ കാണിക്കുന്നുണ്ട് . വീഡിയോയുടെ ഒടുവിൽ ഒരുകൂട്ടം ആളുകൾ സാറ്റലൈറ്റ് ഡിഷ് അടിച്ചുനശിപ്പിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത് . വീഡിയോ റാക്കയിൽ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത് .
0
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി 2019 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചർച്ച പൊടിപൊടിക്കുകയാണ് . ഫോമില്ലായ്മയും ടി20 ടീമിൽനിന്ന് പുറത്താക്കപ്പെട്ടതുമാണ് ധോണിയുടെ ലോകകപ്പ് പങ്കാളിത്തത്തിൽ സംശയം ഉയരാൻ കാരണം . എന്നാൽ ധോണി ലോകകപ്പിനുണ്ടാകുമെന്ന സൂചനയാണ് മാനേജറും ഉറ്റ സുഹൃത്തുമായ അരുൺ പാണ്ഡെ നൽകുന്നത് . ലോകകപ്പ് കളിക്കുക ധോണിയുടെ ദീർഘകാല മോഹമാണ് . ലോകകപ്പിൽ താരത്തെക്കാൾ മാർഗദർശിയുടെ റോളാകും ധോണിക്ക് . മികച്ച നായകനായി മാറാൻ കോലിക്കാവശ്യമായ സമയം ധോണി നൽകിയിട്ടുണ്ട് . ധോണിയുടെ പദ്ധതികളിൽ ഇതുവരെ മാറ്റമൊന്നുമില്ലെന്നും അരുൺ പാണ്ഡെ പറഞ്ഞു . 2014ൽ ടെസ്റ്റിലും രണ്ട് വർഷങ്ങൾക്ക് ശേഷവും ഏകദിന - ടി20 ഫോർമാറ്റുകളിലും കോലി ധോണിയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു .
2
ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പന്തു ചുരണ്ടൽ വിവാദത്തിൽ പ്രതികരണവുമായി ഓസീസ് താരം ഡേവിഡ് വാർണർ . ക്രിക്കറ്റിനെ മോശമാക്കും വിധത്തിലുള്ള തെറ്റാണ് സംഭവിച്ചതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പപേക്ഷിക്കുന്നുവെന്നും വാർണർ ട്വീറ്റ് ചെയ്തു . വാർണറുടെ കുറിപ്പ് വായിക്കാം ഓസ്ട്രേലിയയിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരോട് , സിഡ്നിയിലേക്കുള്ള മടക്കയാത്രിയിലാണ് ഞാൻ . ക്രിക്കറ്റിന് പേരുദോഷമുണ്ടാക്കിയ തെറ്റുകൾ ചെയ്തുപോയി . എന്റെ കുറ്റത്തിന് മാപ്പ് . ഞാനതിന്റെ ഉത്തരവാദിത്തം ഏൽക്കുന്നു . എന്റെ പ്രവൃത്തി കായികമേഖലയെയും ആരാധകരേയും വിഷമത്തിലാക്കിയെന്ന് തിരിച്ചറിയുന്നു . നമ്മളെല്ലാം സ്നേഹിക്കുന്ന , ചെറുപ്പം മുതലേ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ആ കളിയിൽ വീണ കറയാണത് . എനിക്കൊരു ദീർഘശ്വാസം എടുക്കണം . പിന്നെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം കുറച്ചുസമയം ചെലവഴിക്കണം . ചെറിയൊരു ഇടവേള വേണമെനിക്ക് . ബാക്കിയുള്ള കാര്യങ്ങൾ വൈകാതെ പറയാം . അതിനിടെ , പന്തുചുരണ്ടൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കളിക്കളത്തിലെ വീഴ്ചകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നീക്കവുമായി രാജ്യാന്തര ക്രിക്കറ്റ് കൌൺസിൽ രംഗത്തെത്തി . പന്തു ചുരണ്ടൽ , കളിക്കാർ തമ്മിലുള്ള വാക്പോര് , അംപയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധം എന്നീ നടപടികൾക്കുള്ള ശിക്ഷ കൂട്ടുന്ന കാര്യമാണ് പരിഗണിക്കുന്നത് . കളിക്കാരുമായി ആലോചിച്ച് ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക . ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐസിസി സിഇഒ ഡേവ് റിച്ചാർഡ്സൺ എല്ലാ ക്രിക്കറ്റ് ബോർഡുകൾക്കും കത്തയച്ചു .
2
കളിയില്ലാത്ത ദിവസങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ പ്രധാന ഹോബി എന്തൊക്കെയാകും ? പരിശീലനം , ഭക്ഷണം , ഉറക്കം എന്നിങ്ങനെയുള്ള പതിവ് മറുപടി പറയാൻ വരട്ടെ . നായകൻ വിരാട് കോലി , മുൻനായകൻ എം എസ് ധോണി എന്നിവർ അവധിദിവസങ്ങൾ ചെലവഴിക്കാൻ വ്യത്യസ്തമാർഗങ്ങളാണ് അവലംബിക്കുന്നത് . ബിസിസിഐയുടെ ട്വിറ്റർ പേജിലാണ് ഇന്ത്യൻ താരങ്ങളുടെ വിനോദചിത്രങ്ങൾ വന്നത് . കോലിയും ധോണിയും സ്നൂക്കർ കളിക്കാനാണ് കൂടുതൽ സമയം ചെലവഴിക്കുന്നത് . എന്നാലും നിത്യേനയുള്ള പരിശീലനവും വ്യായാമവും മുടക്കാറില്ല . കൂടുതൽ സമയം ജിമ്മിൽ ചെലവിടുന്നയാളാണ് നായകൻ വിരാട് കോലി . ഹർദ്ദിക് പാണ്ഡ്യ , മനിഷ് പാണ്ഡെ , യുസ്വേന്ദ്ര ചഹൽ എന്നിവരും ജിമ്മിൽ കൂടുതൽ സമയം ചെലവിടാൻ ഇഷ്ടപ്പെടുന്നവരാണ് . ബൌളർ കുൽദീപ് യാദവിന് എയർ ഹോക്കിയിലാണ് താൽപര്യം . ഏതായാലും താരങ്ങളുടെ ഹോബികൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇപ്പോൾ ട്വിറ്ററിലും സാമൂഹികമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ് .
2
തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാൻറ് അടച്ചു പൂട്ടിയത് മൂലം വേദാന്ത ഗ്രൂപ്പിന് മാസം 1,408 കോടി രൂപ നഷ്ടമായെന്ന് സിഇഒ പി രാമനാഥ് അറിയിച്ചു . തൂത്തുക്കുടിയിൽ നടന്ന സ്റ്റെർലൈറ്റ് ചെമ്പ് ശൂദ്ധീകരണ ശാല അടച്ചു പൂട്ടണമെന്ന ആവശ്യത്തെ മുൻ നിറുത്തി നടന്ന സമരത്തിൽ 13 പേരാണ് പോലീസിൻറെ വെടിയേറ്റ് കൊലപ്പെട്ടത് . ജനകീയ പ്രതിഷേധത്തിന് നേർക്ക് പോലീസ് നടത്തിയ വെടിവെപ്പിലായിരുന്നു 13 പേർ മരിച്ചത് . ഇതെത്തുടർന്ന് പ്ലാൻറ് അടച്ചു പൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിടുകയായിരുന്നു . പ്ലാൻറ് അടച്ചു പൂട്ടിയതിനെ തുടർന്ന് 3500 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി രാമനാഥ് പറഞ്ഞു . അവരുടെ കുടുംബങ്ങളുടെ വരുമാന മാർഗ്ഗവും അടഞ്ഞു . സ്റ്റെർലൈറ്റ് തൂത്തുക്കുടി യൂണിറ്റ് ഒരു കിലോയിൽ താഴെ മാത്രമാണ് സൾഫർ ഡൈ ഓക്സൈഡ് പുറന്തെള്ളുന്നതെന്നും ഇത് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടങ്ങൾക്ക് എതിരല്ലെന്നും രാമനാഥ് അവകാശപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു . തൂത്തുക്കുടിയിലെ മറ്റ് കമ്പനികൾ തങ്ങളെക്കാൾ കൂടുതൽ സൾഫർ ഡൈ ഓക്സൈഡ് പുറന്തെള്ളുന്നുണ്ടെന്നും സ്റ്റെർലൈറ്റിൻറെ പ്ലാൻറിൽ നിന്നും പുറന്തെള്ളുന്ന സൾഫർ ഡൈ ഓക്സൈഡിൻറെ അളവ് ഇതിൽ ഒരു ശതമാനം മാത്രമാണെന്നും രാമനാഥ് മാധ്യമങ്ങളെ അറിയിച്ചു .
0
ഇ ന്ന ലെ രാ വി ലെ മു ത ൽ വാ ട്സ്ആ പ്പി ൽ ജെ റ്റ് എ യ ർ വേ സ് അ വ രു ടെ 25 - ാം വാ ർ ഷി കം പ്ര മാ ണി ച്ച് എ ല്ലാ വ ർ ക്കും ര ണ്ടു വി മാ നടി ക്ക റ്റു ക ൾ സൌ ജ ന്യ മാ യി ന ല്കു ന്നു എ ന്ന സ ന്ദേ ശം വ്യാജം . ഈ ലി ങ്കി ൽ ക്ലി ക്ക് ചെ യ്താ ൽ ടി ക്ക റ്റ് ല ഭി ക്കും എ ന്നു സൂ ചി പ്പി ച്ച് ഒ രു വെ ബ്സൈ റ്റ് അ ഡ്ര സും സ ന്ദേ ശ ത്തി നൊ പ്പ മു ണ്ടാ യി രു ന്നു . സ ന്ദേ ശം വൈ റ ലാ യ തോ ടെ ജെ റ്റ് എ യ ർ വേ സി ന് വി ശ ദീ ക ര ണ വു മാ യി രം ഗ ത്തെ ത്തേ ണ്ടി വ ന്നു . ഇ ത്ത ര ത്തി ൽ ഒ രു ഓ ഫ റും ത ങ്ങ ൾ പ്ര ഖ്യാ പി ച്ചി ട്ടി ല്ലെ ന്ന് ജെ റ്റ് എ യ ർ വേ സ് ട്വി റ്റ റി ൽ കു റി ച്ചു . പ ര ക്കു ന്ന വാ ർ ത്ത തെ റ്റാ ണ് , ഉ പ യോ ക്താ ക്ക ൾ വി ശ്വ സി ക്ക രു ത് എ ന്നും ജെ റ്റ് എ യ ർ വേ സ് ആ വ ർ ത്തി ച്ചു പ റ ഞ്ഞു . ക മ്പ നി ഇ ത്ത ര ത്തി ലൊ രു പ്ര ഖ്യാ പ നം ന ട ത്തി യി ട്ടി ല്ല . എ ന്തെ ങ്കി ലും പ്ര ഖ്യാ പ ന മു ണ്ടാ യാ ൽ അ ത് ക മ്പ നി യു ടെ ഒൌ ദ്യോ ഗി ക വെ ബ്സൈ റ്റി ലോ സോ ഷ്യ ൽ മീ ഡി യ പ്ലാ റ്റ്ഫോ മി ലൂ ടെ യോ മാ ത്ര മേ ഉ ണ്ടാ കൂ എ ന്നും ജെ റ്റ് എ യ ർ വേ സ് പു റ ത്തി റ ക്കി യ വി ശ ദീ ക ര ണ ക്കു റി പ്പി ൽ പ റ ഞ്ഞു . വാട്സ്ആപ് സന്ദേശത്തിലുള്ള www . jetairways . com / tickets എ ന്ന ലിങ്കിൽ ക്ലി ക്ക് ചെ യ്താ ൽ ക മ്പ നി യു ടെ ഔ ദ്യോ ഗി ക വെ ബ്സൈ റ്റി നു പ ക രം മ റ്റൊ രു സൈ റ്റി ലേ ക്കാ ണു പ്ര വേ ശി ക്കു ന്ന ത് .
3
അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ കൊച്ചിയിലെ കാണികളുടെ എണ്ണം പരിമിതപ്പെടുത്തി . സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 29,000 കാണികൾക്ക് മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം . മത്സരങ്ങൾക്കായി കൊച്ചിയിലെത്തിയ സ്പെയിൻ ടീം ലോകകപ്പ് സ്വന്തമാക്കുമെന്ന് അറിയിച്ചു . 41 , 000 പേരെ മത്സരം കാണാൻ അനുവദിക്കുമെന്നായിരുന്നു സംഘാടകർ നേരത്തെ അറിയിച്ചിരുന്നതെങ്കിലും സുരക്ഷ കാരണങ്ങളാൽ കാണികളുടെ എണ്ണം വെട്ടിച്ചുരുക്കുകയായിരുന്നു . 29 , 000 കാണികളും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം പരിമാവധി 32,000 പേർക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം . ഇതിന് അനുസരിച്ചാണ് ഫിഫയുടെ ടിക്കറ്റ് വിൽപ്പനയും . ലോകകപ്പിനായി കൊച്ചിയിലെത്തിയ ടീമുകളുടെ പരിശീലനം കൊച്ചിയിൽ പുരോഗമിക്കുകയാണ് . മഹാരാജാസ് സ്റ്റേഡിയത്തിലായിരുന്നു സ്പാനിഷ് ടീമിന്റെ പരിശീലനം . ടീമിലെ പ്രധാനിയായ അൻഡോറ പരിക്ക് കാരണം കളിക്കാത്തത് പ്രകടനത്തെ ബാധിക്കില്ലെന്ന് ടീം കോച്ച് സാൻഡിയാഗോ ഡാനി പറഞ്ഞു . ആബേൽ റൂയിസ് അടക്കമുള്ള താരങ്ങളിൽ പ്രതീക്ഷയുടെണ്ടെന്നും ടീം കിരീടം നേടുമെന്നും കോച്ച് വ്യക്തമാക്കി . ബ്രസീൽ , ഉത്തര കൊറിയ , നൈജർ ടീമുകൾ വൈകീട്ട് പരിശീനത്തിനിറങ്ങും . ശനിയാഴ്ചയാണ് ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ , സ്പെയിൻ പോരാട്ടം .
2
ഇന്ത്യൻ ജനതയ്ക്ക് ശ്രീജേഷിന്റെയും കൂട്ടരുടെയും ദീപാവലി സമ്മാനം . അതിർത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായിരിക്കെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ കിരീടം നേടി . ആവേശകരമായ കിരീടപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് . ആദ്യ മൂന്ന് ക്വാർട്ടർ കഴിഞ്ഞപ്പോൾ 2 - 2 സമനിലയിലായിരുന്ന മത്സരത്തിൽ നാലാം ക്വാർട്ടറിൽ നിക്കിൻ തിമ്മയ്യ നേടിയ ഉജ്ജ്വല ഫീൽഡ് ഗോളാണ് ഇന്ത്യയ്ക്ക് കീരിടമുറപ്പിച്ചത് . ഏഷ്യൻ ചാമ്പ്യൻ ട്രോഫിയിലെ ഇന്ത്യയുടെ മൂന്നാം കിരീടമാണിത് . പരിക്കിനെത്തുടർന്ന് ക്യാപ്റ്റൻ പി ആർ ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത് . ഗോൾരഹിതമായ ആദ്യ ക്വാർട്ടറിനുശേഷം രണ്ടാം ക്വാർട്ടറിൽ ഇന്ത്യയാണ് ഗോളിലേക്ക് ആദ്യം നിറയൊഴിച്ചത് . ടൂർണമെന്റിന്റെ ഇന്ത്യയുടെ ഗോളടി യന്ത്രമായ രൂപീന്ദർപാൽ സിംഗായിരുന്നു സ്കോറർ . പെനൽറ്റി കോർണറിൽ നിന്നായിരുന്നു ഇന്ത്യയുടെ ഗോൾ . 21 - ാം മിനിട്ടിൽ നിക്കിൻ തിമ്മയ്യയിലൂടെ ഇന്ത്യ വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യം കൊണ്ട് വഴിമാറി . എന്നാൽ ഇന്ത്യയുടെ രണ്ടാം ഗോളിന് അധികം കാത്തിരിക്കേണ്ടിവന്നില്ല . സർദാർ സിംഗ് മധ്യനിരയിൽ നിന്ന് നീട്ടിക്കൊടുത്ത പാസിൽ അഫാൻ യൂസഫിന്റെ അത്യുജ്ജ്വല ഗോൾ . രണ്ടു ഗോൾ ലീഡിൽ ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യയെ ഞെട്ടിച്ച് പാക്കിസ്ഥാൻ 26 - ാം മിനിട്ടിൽ പെനൽറ്റി കോർണറിലൂടെ ഒരു ഗോൾ മടക്കി . അലീം ബീലാലിന്റെ ഫ്ലിക്ക് ശ്രീജേഷിന്റെ പകരക്കാരൻ ആകാശിനെ കീഴടക്കി ഇന്ത്യൻ പോസ്റ്റിലെത്തി . ഗോൾ മടക്കിയ ആവേശത്തിൽ മൂന്നാം ക്വാർട്ടറിലും ആക്രമിച്ച് കളിച്ച പാക്കിസ്ഥാന് അതിന്റെ ഫലം കിട്ടി . ഇന്ത്യയുടെ പ്രതിരോധപ്പിഴവിൽ നിന്ന് അലി ഷാൻ പാക്കിസ്ഥാനെ ഒപ്പമെത്തിച്ചു . ( 2 - 2 ) നാലാം ക്വാർട്ടറിലെ സർജിക്കൽ സ്ട്രൈക്ക് സമനില ഗോൾ വീണതോടെ ഇന്ത്യയുടെ ആവേശം ഇരട്ടിക്കുകയാണ് ചെയ്തത് . ഏതു നിമിഷവും ഇന്ത്യ ലീഡ് നേടാമെന്ന് തോന്നിച്ച നിമിഷങ്ങൾ . ഇന്ത്യയുടെ സമ്മർദ്ദത്തിൽ പാക്കിസ്ഥാൻ പ്രതിരോധം ആടിയുലഞ്ഞു . മൂന്നാം ക്വാർട്ടറിന്റെ അവസാന മിനിട്ടിൽ ഇന്ത്യ വീണ്ടും പാക് പോസ്റ്റിൽ പന്തെത്തിച്ചങ്കിലും റഫറി ഗോൾ ആനുവദിച്ചില്ല . കളി തീരാൻ 10 മിനിട്ട് ശേഷിക്കെയായിരുന്നു ഇന്ത്യയുടെ യഥാർഥ സർജിക്കൽ സ്ട്രൈക്ക് വന്നത് . ജസിത്ത് ഉയർത്തിവിട്ട പന്ത് പിടിച്ചെടുത്ത രമൺദീപ് അത് നിക്കിൻ തിമ്മയ്യയ്ക്ക് മറിച്ചു നൽകി . നേരത്തെ വരുത്തിയ പിഴവിന് കണക്കുതീർത്ത് തിമ്മയ്യ പന്ത് മനോഹരമായി പാക്കിസ്ഥാൻ പോസ്റ്റിലെത്തിച്ചു . ലീഡിൽ കടിച്ചുതൂങ്ങി നിൽക്കാതെ ഇന്ത്യ ആക്രമണം തുടർന്നതോടെ പാക്കിസ്ഥാൻ സമ്മർദ്ദത്തിലായി . എന്നാൽ കളി തീരാൻ നാലു മിനിട്ട് മാത്രം ശേഷിക്കെ പാക്കിസ്ഥാനെ പെനൽറ്റി കോർണൻർ ലഭിച്ചെങ്കിലും അത് മുതലാക്കാൻ അവർക്കായില്ല .
2
ഫോൺ പൊട്ടിത്തെറിയുടെ പേരിൽ ചീത്തപ്പേര് ഏറെ കേട്ടവരാണ് സാംസങ്ങ് . സാംസങ് മാത്രമല്ല , ആപ്പിൾ തുടങ്ങി ഒട്ടുമിക്ക കമ്പനികളുടെയും സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട് . ഇപ്പോഴിതാ സാംസങ് ഫോൺ പൊട്ടിത്തെറിച്ച് തീഗോളമാകുന്ന വീഡിയോ വൈറലാകുന്നു . യുവാവിൻറെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു . ഇന്തൊനീഷ്യയിലാണ് സംഭവം . ജക്കാർത്തയിലെ ഹോട്ടൽ ജീവനക്കാരൻറെ ഫോണാണ് കത്തിയത് . ഫോൺ പൊട്ടിത്തെറിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട് . 2013 ൽ പുറത്തിറങ്ങിയ സാംസങ് ഗ്രാൻഡ് ഡ്യുസോസ് മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചത് . ഫോൺ പൊട്ടിതെറിച്ചതോടെ ഷർട്ടിന് തീപിടിച്ചു . യുവാവ് നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം . വസ്ത്രം മാറ്റിയതിനാൽ പരുക്കേറ്റില്ല . എന്നാൽ ഫോണിൽ തേർഡ് പാർട്ടി ബാറ്ററി ഉപയോഗിച്ചതിനാലാണ് പൊട്ടിത്തെറിച്ചതെന്നാണ് സാംസങ് പറയുന്നത് . ചിത്രം - പ്രതീകാത്മകം
3
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ലെസ്റ്റർ സിറ്റിക്കും ജയം . അതെസമയം , മാഞ്ചസ്റ്റർ യുനൈറ്റഡ് സമനില വഴങ്ങി . സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ബോൺമൌത്തിനേയും ലെസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്ഫോർഡിനേയും തോൽപിച്ചു . സതാംപ്ടണാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത് . രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം യുണൈറ്റഡ് അവിശ്വസനീയമായി തിരിച്ചുവരികയായിരുന്നു . 13ാം മിനുട്ടിൽ സ്റ്റുവർട്ട് ആംസ്ട്രോങ്ങിന്റെ ഗോളിലൂടെ സതാംപ്ടൺ മുന്നിലെത്തി . 20ാം മിനുട്ടിൽ സെഡ്രിക് സോറസ് ലീഡുയർത്തി . യുണൈറ്റഡ് മറ്റൊരു തോൽവിയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും മുപ്പത്തിമൂന്നാം മിനുട്ടിൽ തന്നെ ലുക്കാക്കുവിന്റെ ഗോളിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു . ആറ് മിനുട്ടിനുള്ളിൽ ആൻഡർ ഹെരേര നേടിയ ഗോളിലൂടെ യുണൈറ്റഡ് സമനില പിടിച്ചു . രണ്ടാം പകുതിയിൽ ഇരുടീമുകളും ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല . മറ്റ് മത്സരങ്ങളിൽ മുൻ ചാംപ്യൻമാരായ ലെസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്ഫോർഡിനെ തോൽപിച്ചു . പന്ത്രണ്ടാം മിനിറ്റിൽ ജാമി വാർഡിയും ഇരുപത്തിമൂന്നാം മിനിറ്റിൽ മാഡിസണുമാണ് ലെസ്റ്ററിന്റെ ഗോളുകൾ നേടിയത് . വെസ്റ്റ് ഹാം എതിരില്ലാത്ത മൂന്ന് ഗോളിന് ന്യൂകാസിലിനെ തോൽപിച്ചു . 14 കളിയിൽ 38 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി .
2
വർഷങ്ങൾ നീണ്ട വൈരം മറന്ന് ഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ടു താരങ്ങളായ പെലെയും മറഡോണയും പരസ്പരം കൈകോർത്തു . പാരീസിൽ നടന്ന പ്രദർശന ഫുട്ബോൾ മത്സരം കാണാനെത്തിയപ്പോഴാണ് പെലെയും മറഡോണയും വൈരം മറന്ന് കൈ കൊടുത്തത് . ഇരുവരും സൌഹൃദം പങ്കിട്ടുവെന്ന് മാത്രമല്ല പരസ്പരം പുകഴ്ത്തുകയും ചെയ്തുവെന്നത് ആരാധകരെ സന്തോഷിപ്പിച്ചു . പെലെ ആരെന്ന് നമുക്കെല്ലാവർക്കും അറിയാം . അദ്ദേഹത്തെപ്പോലുള്ള ഐക്കണുകളാണ് നമുക്ക് വേണ്ടത് - മറഡോണ പറഞ്ഞു . ഈ കൂടിച്ചേരൽ നൽകുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും അതാണ് ഏറ്റവും പ്രധാനമെന്നും മറഡോണയുടെ കൈ പിടിച്ചുകൊണ്ട് പെലെ പറഞ്ഞു . ഇത് സമാധാനത്തിന്റെ നിമിഷമാണെന്നും പെലെ പറഞ്ഞു . പെലെയുടെ വാക്കുകൾ കരഘോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത് . അഞ്ച് പേരടങ്ങിയ ടീമുകൾ തമ്മിലായിരുന്നു പ്രദർശന ഫുട്ബോൾ മത്സരം . ബ്രസീലിന്റെ മുൻ ലോകകപ്പ് താരം ബെബറ്റോ , റിയോ ഫെർഡിനന്റ് , ദിദ , ഹെർമൻ ക്രെസ്പോ ഫെർണാണ്ടോ ഹിയറോ , ഡേവിഡ് ട്രൈസഗെ ആഞ്ചലോ പെസൂറി തുടങ്ങിയ പ്രമുഖർ പങ്കെടുത്ത മത്സരം 8 - 8 സമനിലയിൽ അവസാനിച്ചു . മൂന്നു തവണ ലോകകപ്പ് നേടിയിട്ടുള്ള പെലെ ആണോ അർജന്റീനയ്ക്ക് ഒരു തവണ ലോക കിരീടം സമ്മാനിക്കുകുയും ഒരു തവണ ഫൈനലിലെത്തിക്കുകയും ചെയ്ത മറഡോണയാണോ കേമനെന്ന ചോദ്യം ഫുട്ബോൾ ആരാധകർക്കിടയിൽ എപ്പോഴുമുണ്ട് . ഇരുപതാം നൂറ്റാണ്ടിന്റെ താരത്തെ കണ്ടെത്താനായി 2000ൽ ഫിഫ നടത്തിയ ഓൺ ലൈൻ വോട്ടെടുപ്പിൽ മറഡോണ ഒന്നാം സ്ഥാനത്തെത്തി . എന്നാൽ പെലെയുടെ കളി കാണാത്ത ഓൺ ലൈൻ ആരാധകരാണ് വോട്ടെടുപ്പിൽ പങ്കാളികളായതെന്ന വിമർശനം ഉയർന്നപ്പോൾ ഫിഫ മാഗസിൻ വായനക്കാർക്കായി വീണ്ടുമൊരു വോട്ടെടുപ്പ് നടത്തി . ഇതിൽ പെലെ ആയിരുന്നു മുന്നിലെത്തിയത് . വിവാദം ഒഴിവാക്കാനായി ഫിഫ പിന്നീട് ഇരുവരെയും എക്കാലത്തെയും മികച്ച താരങ്ങളായി പ്രഖ്യാപിച്ചു . എന്നാൽ ആരാധകരുടെ പിന്തുണ തനിക്കായിരുന്നുവെന്നും തന്റെ മുന്നിൽ പെലെ തോറ്റെന്നും പ്രഖ്യാപിച്ച മറഡോണ അവാർഡ് ദാന ചടങ്ങ് ബഹിഷ്കരിച്ചു . ബ്രസീൽ ഫുട്ബോൾ ഇതിഹാസമായിരുന്ന ഗാരിഞ്ച ആരുമറിയാതെ മരിച്ചതിന് കാരണക്കാരൻപോലും പെലെ ആണെന്ന് മറഡോണ ആരോപിച്ചു . എന്നാൽ മറഡോണയ്ക്ക് ഭ്രാന്താണെന്നായിരുന്നു പെലെയുടെ മറുപടി .
2
കടുത്ത വേനലിലും കേരളത്തിൽ നല്ല വേനൽ മഴയാണ് ലഭിക്കുന്നത് . വേനലിൻറെ പാഠം ഉൾക്കൊണ്ട് ഈ മഴക്കാലത്ത് പ്രവർത്തിച്ചാൽ ശരാശരി മഴ ലഭിച്ചാൽ പോലും നിങ്ങൾക്ക് കിണർ വാറ്റത്തതായി മാറ്റാം . അതാണ് കിണർ റീചാർജിംഗ് . മഴവെള്ള സംരക്ഷണത്തിൻറെ മറ്റൊരു രീതിയാണ് ഇതെന്ന് പറയാം . കിണർ റീചാർജിംഗ് പരീക്ഷിച്ചാൽ 2 വർഷത്തിനുള്ളിൽ കിണറിലെ ജലത്തിൻറെ ഗുണനിലവാരം വർദ്ധിപ്പിക്കാം . നാലാം കൊല്ലത്തിൽ എത്തുമ്പോൾ കിണർ ഏത് കടുത്ത വേനലിലും വാറ്റത്ത രീതിയിലാകും . മഴവെള്ളം ശേഖരിക്കുന്നതിനായി മേൽക്കൂരയുടെ അഗ്രഭാഗങ്ങളിൽ പാത്തികൾ ഘടിപ്പിക്കുക . തകരം , പിവിസി , എന്നിങ്ങനെയുള്ളവയുടെ പാത്തി ഉപയോഗിക്കാം . പത്തികളിൽ നിന്ന് പിവിസി പൈപ്പിലൂടെ വെള്ളമൊഴുകി ഒരു അരിപ്പ സംവിധാനത്തിൽ എത്തിക്കുന്നു . 300 ലിറ്റർ ശേഷിയുള്ള ടാങ്കിൻറെ ഏറ്റവും അടിയിൽ ബെബി മെറ്റൽ , അതിന് മുകളിൽ ചിരട്ടക്കരി , വീണ്ടും ബെബി മെറ്റൽ എന്നിവ പകുതി ഭാഗംവരെ നിറയ്ക്കുക ഇത്തരത്തിലാണ് അരിപ്പ സംവിധാനം ഉണ്ടാക്കുന്നത് . മഴവെള്ളം ഇതിലേക്ക് കടത്തിവിട്ട് അരിച്ച ശേഷം ടാങ്കിൻറെ അടിഭാഗത്ത് ഘടിപ്പിച്ച പൈപ്പ് വഴി കിണറിലേക്ക് കടത്തിവിടുക . ഈ അരിപ്പയില്ലാതെ മഴവെള്ളം നേരിട്ട് കിണറ്റിലേക്ക് കടത്തിവിടുന്ന രീതിയാണ് പൊതുവിൽ കാണുന്നത് . കിണറ്റിലേക്ക് എത്തുന്ന പെപ്പിൻറെ അറ്റത്ത് ഒരു നൈലോൺ വലകെട്ടും . ആദ്യത്തെ ഒന്നുരണ്ട് മഴയുടെ വെള്ളം കിണറിലെത്താതെ പുറത്തേക്ക് ഒഴുക്കി കളയണം . ശുദ്ധികരണത്തിൻറെ ഭാഗമാണിത് . ഇതിന് ഒപ്പം തന്നെ കിണറിനടുത്ത് ഒരു കുഴിയുണ്ടാക്കി അതിലേക്ക് മഴവെള്ളം ഇറക്കിവിട്ടാലും കിണർ ജല സമ്പുഷ്ടമാകും . മഴവെള്ളം മണ്ണിലൂടെ അരിച്ചിറങ്ങി കിണറിലെ ജലവിതാനം ഉയർത്തും .
3
ചൈനീസ് ടെക്നോളജി കമ്പനിയായ വാവ്വേയ്ക്ക് ഓസ്ട്രേലിയയിൽ കനത്ത തിരിച്ചടി വാവ്വേയിൽ നിന്നും 5ജി ഉപകരണങ്ങൾ വാങ്ങുവാനുള്ള കരാർ ഓസ്ട്രേലിയ തടഞ്ഞു . ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത് . സുരക്ഷ കാരണങ്ങളാലാണ് നടപടി എന്നാണ് റിപ്പോർട്ട് . എന്നാൽ ഈ കാര്യങ്ങൾ സ്ഥിരീകരിക്കാൻ തയ്യാറാകാത്ത വാവ്വേ . സുരക്ഷ പ്രശ്നങ്ങൾ എന്ന വാദം തള്ളിയിട്ടുണ്ട് . ഒപ്റ്റസ് , ടെൽസ്ട്ര , വോഡഫോൺ , ടിപിജി എന്നിവയാണ് ഓസ്ട്രേലിയയിലെ പ്രധാന ടെലികോം കമ്പനികൾ . ഇവരുമായാണ് വാവ്വേയ്ക്ക് 5ജി അടിസ്ഥാന സൌകര്യ വികസനത്തിന് കരാർ ഉണ്ടായിരുന്നത് . ഇതാണ് ഓസ്ട്രേലിയൻ സർക്കാർ തടഞ്ഞത് എന്നാണ് റിപ്പോർട്ട് . എന്നാൽ 170 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വാവ്വേ , ഓസ്ട്രേലിയയിൽ വാവ്വേയുടെ ചൈനീസ് ബന്ധം സംബന്ധിച്ച് ഉയരുന്ന സുരക്ഷ ചർച്ചകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു . എന്നാൽ ഇത്തരം ചർച്ചകൾക്ക് വസ്തുതപരമായ വിശദീകരണം ഒന്നും ഇല്ലെന്നും ഇവർ പറയുന്നു . ഓസ്ട്രേലിയ 2012 ൽ ഓസ്ട്രേലിയയിലെ നാഷണൽ ബ്രോഡ്ബാൻറ് നെറ്റ്വർക്കിന് സാധനങ്ങൾ എത്തിക്കുന്നതിൽ നിന്നും വാവ്വേയെ വിലക്കിയിരുന്നു .
3
വരുന്ന ഓഗസ്റ്റിൽ പദ്ധതി ആരംഭിക്കും . ഒന്നേകാൽ വർഷത്തിനുള്ളിലാണ് ' മറേയ ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുക . പദ്ധതി യാഥാർത്ഥ്യമായാൽ സെക്കൻറിൽ 160 ടെറാബൈറ്റ് ഡാറ്റ കേബിളിലൂടെ കൈമാറാനാകും . അമേരിക്കയിലെ വടക്കൻ വെർജീനിയിൽ നിന്നും ആരംഭിച്ച് സ്പെയിനിലെ ബിൽബാവോയിലാണ് കേബിൾ ശൃംഖല അവസാനിക്കുക . ബിൽബാവോയിൽ നിന്നും ആഫ്രിക്ക , ഏഷ്യ , പശ്ചിമേഷ്യ എന്നിവിടങ്ങളിലെ ഇൻറർനെറ്റ് ഹബ്ബുകളുമായി കണക്ട് ചെയ്യുമെന്നും ഫെയ്സ്ബുക്ക് മൈക്രോസോഫ്റ്റ് അധികൃതർ പറഞ്ഞു . ടെലിഫോണിക്കയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബർ കമ്മ്യൂണിക്കേഷൻസ് കമ്പനിയായ ടെലിക്സിയസുമായി സഹകരിച്ചാണ് കേബിൾ പദ്ധതി . ലഭ്യമായ ഏറ്റവും മികച്ച ഇന്റർനെറ്റ് സൌകര്യം നൽകാൻ സഹായിക്കുന്ന പുതു സാങ്കേതികവിദ്യകൾ തേടാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഫെയ്സ്ബുക്ക് വൈസ് പ്രസിഡണ്ട് നജം അഹമ്മദ് പറഞ്ഞു . ക്ലൌഡ് കമ്പ്യൂട്ടിങ്ങിന് വർധിച്ചുവരുന്ന സ്വീകാര്യത മുന്നിൽ കണ്ടാണ് പുതിയ പദ്ധതിയെന്ന് മൈക്രോസോഫ്റ്റ് പ്രതിനിധി ക്രിസ്റ്റിയൻ ബെലാഡി പ്രതികരിച്ചു .
3
അഞ്ജലി മേനോൻ ചിത്രം കൂടെയിലെ ആദ്യ വീഡിയോ ഗാനം എത്തി . രഘു ദീക്ഷിത് സംഗീതസംവിധാനം നിർവ്വഹിച്ച ആരാരോ എന്ന് തുടങ്ങുന്ന , 4.05 മിനിറ്റ് ദൈർഘ്യമുള്ള ഗാനമാണ് എത്തിയിരിക്കുന്നത് . ഇന്നലെ പുറത്തുവിട്ട ഇതേഗാനത്തിൻറെ ടീസർ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു . വിവാഹം നൽകിയ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നു എന്നതാണ് പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഘടകം . പുറത്തുവന്ന വീഡിയോ സോങ്ങിൽ നസ്രിയ മാത്രമാണുള്ളത് . റഫീഖ് അഹമ്മദിൻറെ വരികൾ ആലപിച്ചിരിക്കുന്നത് ആൻ ആമിയാണ് . അഞ്ജലി മേനോൻ തന്നെ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പാർവ്വതിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . പറവയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ലിറ്റിൽ സ്വയാംപ് പോൾ ആണ് ക്യാമറ . പ്രവീൺ ഭാസ്കർ എഡിറ്റിംഗ് . ലിറ്റിൽ ഫിലിംസ് ഇന്ത്യയുമായി ചേർന്ന് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം . രഞ്ജിത്ത് ആണ് നിർമ്മാണം . മ്യൂസിക് 247 ആണ് ഓഫിഷ്യൽ മ്യൂസിക് പാർട്നർ .
1
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണ്ണം . സഞ്ജിതാ ചാനുവിനാണ് സ്വർണ്ണ നേട്ടം . വനിതകളുടെ 53 കിലോ ഭരോദ്വഹനത്തിനാണ് സ്വർണ്ണ നേട്ടം . ഗെയിംസ് റിക്കോർഡോടെയാണ് സഞ്ജിതയുടെ സ്വർണ്ണ നേട്ടം . 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ 48 കിലോ വിഭാഗത്തിൽ മണിപ്പൂർ സ്വദേശിയായ സഞ്ജിത സ്വർണ്ണം നേടിയിരുന്നു . ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണനേട്ടം നേടിത്തന്നതും ഭാരോദ്വാഹനമാണ് . 48 കിലോ വിഭാഗത്തിലാണ് മത്സരിച്ച മീരാഭായ് ചാനുവാണ് ആദ്യ സ്വർണ്ണത്തിനുടമ . നിലവിൽ ഈവിഭാഗത്തിലെ ലോകറെക്കോർഡുകാരിയാണ് മീര .
2
ഓഹരി വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു . സെൻസെക്സ് 97 പോയന്റ് നഷ്ടത്തോടെ 28085ലും നിഫ്റ്റി 33 പോയന്റ് നഷ്ടത്തോടെ 8678ലും വ്യാപാരം അവസാനിപ്പിച്ചു . പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചതാണു വിപണികളെ നഷ്ടത്തിലാക്കിയത് . ലൂപ്പിനാണ് ഇന്ന് ഏറ്റവും അധികം നഷ്ടം നേരിട്ടത് . എച്ച്ഡിഎഫ്സിയും വാഹന ഓഹരികളും നഷ്ടത്തിലാണ് . കോൾ ഇന്ത്യ , ഒഎൻജിസി എന്നീ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത് . ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നഷ്ടത്തിലാണ് . 5 പൈസയുടെ നഷ്ടത്തോടെ 66 രൂപ 90 പൈസയിലാണ് രൂപ .
0
ബാഴ്സലോണ സൂപ്പർ താരം ലിയോണൽ മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്ന് ക്രൊയേഷ്യയുടെയും റയൽ മാഡ്രിഡിന്റെയും മധ്യനിര ജനറലായ ലൂക്ക മോഡ്രിച്ച് . മെസി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് . പക്ഷെ അദ്ദേഹത്തിനൊപ്പം ഞാൻ കളിക്കില്ല . എതിരെ മാത്രമെ കളിക്കൂവെന്നും മോഡ്രിച്ച് പറഞ്ഞു . യുവന്റസിലേക്ക് പോയെങ്കിലും മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും മോഡ്രിച്ച് പറഞ്ഞു . ഞങ്ങൾ തമ്മിൽ പരസ്പര ബഹുമാനത്തോടെയുള്ള ഒരു ബന്ധമാണ് നിലനിൽക്കുന്നത് . ഇപ്പോഴും റൊണാൾഡോയും ഞാനും പരസ്പരം സന്ദേശങ്ങൾ കൈമാറുകയും സംസാരിക്കുകയും ചെയ്യാറുണ്ട് . അങ്ങനെ അല്ലെന്ന് ചില ആളുകൾ പറഞ്ഞു പരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും , അതല്ല യാഥാർത്ഥ്യം . ഈ മാസം 28ന് നടക്കുന്ന റയൽ - ബാഴ്സ എൽ ക്ലാസിക്കോയിലാണ് മോഡ്രിച്ചും മെസിയും പരസ്പരം നേർക്കുനേർവരുന്നത് . റഷ്യൻ ലോകകപ്പിൽ മെസിയുടെ നേതൃത്വത്തിലിറങ്ങിയ അർജന്റീനയെ മോഡ്രിച്ചിന്റെ നേതൃത്വത്തിലിറങ്ങിയ ക്രൊയേഷ്യ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്തിരുന്നു .
2
ചരക്ക് സേവന നികുതി നടപ്പാക്കിയ ശേഷം നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയിൽ സംസ്ഥാന സർക്കാർ നടപടി ശക്തമാക്കി . മൊത്ത വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പലചരക്ക് കടകളിലുമായിരുന്നു ഇന്ന് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ സംസ്ഥാന വ്യാപക പരിശോധന . ഒരു ഉൽപ്പന്നത്തിനും പരമാവധി വിൽപ്പന വിലയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം കർശന നിർദ്ദേശം നൽകിയിരുന്നു . പി ) ഇപ്പോഴത്തെ ജി . എസ് . ടി കൂടി കൂട്ടിച്ചേർത്ത് അധിക വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു . നേരത്തെ ഈടാക്കിയിരുന്ന നികുതികൾ കുറച്ച ശേഷമാണ് ജി . എസ് . ടി കൂട്ടിച്ചേർക്കേണ്ടത് . അങ്ങനെയാകുമ്പോൾ 80 ശതമാനത്തോളം ഉൽപ്പന്നങ്ങൾക്കും ഇപ്പോഴത്തെക്കാൾ വില കുറയുകയാണ് ചെയ്യേണ്ടത് . എന്നാൽ അവ്യക്തത മുതലാക്കി വ്യാപാരികൾ അമിതലാഭം ഈടാക്കുന്നെന്ന പരാതിയാണ് ഉയരുന്നത് . വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ലീഗൽ മെട്രോളജി അധികൃതർ അറിയിച്ചു .
0
2017 ജൂൺ അവസാനത്തോടെ മൊബൈൽ ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 450 മില്ല്യൺ കവിയുമെന്ന് പഠനങ്ങൾ . മാർക്കറ്റ് റിസർച്ച് സ്റ്റാർട്ട്അപ് വെലോസിറ്റി നടത്തിയ പഠനത്തിലാണ് പുതിയ വിവരം . പഠനത്തിൽ പ്രതികരിച്ച ഓരോ പത്ത് പേരിലും നാല് പേർ ജിയോ സേവനം ഉപയോഗപ്പെടുത്തുന്നവരാണ് . ഇതിൽ 82 ശതമാനത്തിന് മുകളിലുളളവരും രണ്ടാം സ്ഥാനമാണ് ജിയോയ്ക്ക് കൊടുക്കുന്നത് . കോൾ ബന്ധം മുറിഞ്ഞുപോകുന്ന പ്രവണത ഏറെയാണെങ്കിലും 86 ശതമാനത്തോളും പേരും ജിയോ ഭാവിയിലും ഉപയോഗിക്കുമെന്ന് പ്രതികരിച്ചു . കോൾ വിചേ്ഛദനത്തിൽ ജിയോയ്ക്ക് പിറകിൽ എയർസെലും ഡോക്കോമോയുമാണ് . കണക്ടിവിറ്റിയുടെ കാര്യത്തിൽ ഏറ്റവും മികവ് പുലർത്തുന്നത് വോഡാഫോൺ ആണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത് . വോയിസ് കോൾ ക്വാളിറ്റിയും വോഡാഫോണിന്റേതാണ് മികച്ച് നിൽക്കുന്നത് . എന്നാൽ ഇന്റർനെറ്റിൽ മികവ് പുലർത്തുന്നത് ജിയോ തന്നെയാണ് . കസ്റ്റമർ സർവീസിലും മുമ്പൻ ജിയോ തന്നെ . രണ്ടായിരത്തിലധികം പേരിൽ നടത്തിയ പഠനത്തിലൂടെയാണ് സ്റ്റാർട്ട് അപ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത് . കൊച്ചി , ഡൽഹി , മുംബൈ , ബാംഗ്ലുർ , കൊൽക്കത്ത , ഹൈദരാബാദ് , അഹ്ഹമദാബാദ് , പൂനെ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത് . ഭൂരിഭാഗം പേരും ജിയോയുടെ പ്രീപെയ്ഡ് കണക്ഷനാണ് ഉപയോഗിക്കുന്നത് . എതിരാളികളായ വോഡാഫോണിനും എയർടെലിനുമാണ് പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾ കൂടുതലുളളത് .
3
സെപ്തംബർ 19ന് മോട്ടറോള ഇ3 ഇന്ത്യൻ വിപണിയിൽ എത്തുന്നു . ജൂലൈ ആദ്യമാണ് ഈ ഫോൺ ആഗോള വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് . 7 , 000 രൂപയായിരിക്കും ഇന്ത്യയിലെ ഇ3യുടെ വില എന്നാണ് മോട്ടോ ഇ നിർമ്മാതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന . 5 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോൺ ആണ് ഇ3.720 പിക്സലാണ് ഫോണിൻറെ റെസല്യൂഷൻ . മീഡിയ ടെക് ക്വാഡ് കോർ പ്രോസ്സസറാണ് ഇതിൽ ഉപയോഗിച്ചത് . ഇതിൻറെ റണ്ണിങ്ങ് സ്പീഡ് 1.2 ജിഗാഹെർട്സാണ് . 1ജിബി , 2ജിബി എന്നിങ്ങനെ രണ്ട് പതിപ്പായാണ് മോട്ട ഇ3 ഇറങ്ങുന്നത് . 1ജിബിക്ക് ഇൻറേണൽ സ്റ്റോറേജ് 8 ജിബിയാണ് , 2ജിബിക്ക് 16 ജിബിയാണ് ഇൻറേണൽ സ്റ്റോറേജ് . രണ്ട് മോഡലുകളിലും 32 ജിബി എസ്ഡി കാർഡ് സപ്പോർട്ടുണ്ട് . 8 എംപി പിൻക്യാമറയും 5 എംപി സെൽഫി ക്യാമറയുമാണ് ഫോണിനുള്ളത് . മാഷ്മെലോയാണ് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം . 1ജിബി പതിപ്പിൻറെ ബാറ്ററി ശേഷി 2800 എംഎഎച്ചാണ് . എന്നാൽ 2ജിബി പതിപ്പിൻറെ ബാറ്ററി ശേഷി 3500 എംഎഎച്ചാണ് .
3
ഐഫോണും ഐപാഡും അടക്കം ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ ഫേസ്ബുക്ക് ജീവനക്കാർക്ക് വിലക്ക് . ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് നേരിട്ടാണ് ആപ്പിൾ നിരോധനം ഫേസ്ബുക്കിൽ നടപ്പിലാക്കുന്നത് എന്നാണ് വിവരം . ഇത് സംബന്ധിച്ച് ശക്തമായ നിർദേശം ഫേസ്ബുക്കിൽ നടപ്പിലാക്കി വരുന്നു എന്നാണ് അന്താരാഷ്ട്ര ടെക് മാധ്യമങ്ങൾ പറയുന്നത് . അടുത്തിടെ ഫേസ്ബുക്ക് സ്വകാര്യത സംബന്ധിച്ച് ആപ്പിൾ മേധാവി ടിം കുക്കിൻറെ പ്രതികരണമാണ് സുക്കർബർഗിനെ ചൊടിപ്പിച്ചത് എന്നാണ് സിലിക്കൺവാലിയിലെ വർത്തമാനം . കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിൽപ്പെട്ട ഫേസ്ബുക്കിനെക്കുറിച്ചാണ് ഒരു അഭിമുഖത്തിനിടെ ആപ്പിൾ തലവൻ ടിം കുക്ക് പ്രതികരിച്ചത് . ഇത്തരം ഒരു വിവാദത്തിൻറെ സമയത്ത് താങ്കളാണ് ഫേസ്ബുക്ക് മേധാവിയായിരുന്നെങ്കിൽ എന്ത് ചെയ്യും എന്നായിരുന്നു ചോദ്യം . ഇത്തരം ഒരു വിവാദമേ ഉണ്ടാകില്ലെന്നാണ് ഇതിന് കുക്ക് നൽകിയ മറുപടി . ഈ പ്രതികരണം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സുക്കർബർഗ് കടുത്ത തീരുമാനങ്ങളുമായി രംഗത്ത് എത്തിയത് . ഫേസ്ബുക്കിലെ മാനേജ്മെൻറ് തലത്തിലുള്ളവർ ഇനി ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിച്ചാൽ മതിയെന്നാണ് ഫേസ്ബുക്ക് സ്ഥാപകൻറെ നിർദേശം . എന്നാൽ ഫേസ്ബുക്കിനെ ലക്ഷ്യം വച്ച് ടിം കുക്ക് ഇത് ആദ്യ തവണയല്ല ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത് എന്നതാണ് പ്രധാനകാര്യം . മുൻപ് ഫേസ്ബുക്കിനെ അതിൻറെ സ്വകാര്യത നിയന്ത്രണത്തിൻറെ പേരിൽ ടിം കുക്ക് വിമർശിച്ചിരുന്നു . 2014 ൽ ഫേസ്ബുക്ക് സൌജന്യമാണെന്നത് ഒരു ബാധ്യതയാണെന്ന തരത്തിലും ടിം കുക്ക് പ്രതികരിച്ചിരുന്നു .
3
സംസ്ഥാനത്ത് വിൽപ്പന ആരംഭിച്ച മിസോറാം ലോട്ടറിക്കെതിരെ കർശന നടപടികളുമായി സർക്കാർ . മിസോറാം ലോട്ടറി നിരോധിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും . ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് ധനമന്ത്രി ഡോ . തോമസ് ഐസക് , കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കും . സിക്കിം , ഭൂട്ടാൻ ലോട്ടറികൾ പോലെ മിസോറം ലോട്ടറിയും ചട്ടം ലംഘിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാറിന്റെ പരാതി . പാലക്കാട് മിസോറാം ലോട്ടറി വിറ്റ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് . 18 ലക്ഷം ടിക്കറ്റുകൾ സംസ്ഥാനത്ത് വിറ്റതായാണ് കണ്ടെത്തിയിരിക്കുന്നത് . അഞ്ച് കോടിയിലധികം ടിക്കറ്റുകൾ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം . എന്നാൽ മിസോറം ലോട്ടറി വിൽപനയ്ക്ക് സംസ്ഥാന സർക്കാറിന്റെ അനുമതി തേടിയിരുന്നെന്ന് ഏജൻസി ഉടമകൾ വെളിപ്പെടുതി . അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു . കത്തിൻ്റെ പകർപ്പും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു . എന്നാൽ ഏജൻസി ഉടമകളുടെ കത്ത് കിട്ടിയില്ലെന്നാണ് സർക്കാറിന്റെ വാദം . ഇതര സംസ്ഥാന ലോട്ടറികൾ നേരത്തെ കേരളത്തിൽ നിരോധിച്ചിരുന്നുവെങ്കിലും ജി . എസ് . ടിയുടെ മറവിലാണ് വീണ്ടും ഇതര സംസ്ഥാന ലോട്ടറികൾ സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്നത് . ഇതിന്റെ ഭാഗമായാണ് ടിക്കറ്റ് വിൽപ്പനയുമായി മിസോറാം ലോട്ടറി രംഗത്തുവന്നത് .
0
വനിതകൾക്കായുള്ള ' ഭാരതീയ മഹിളാ ബാങ്കി ' ന്റെ സംസ്ഥാനത്തെ ആദ്യത്തെ ശാഖ തിരുവനന്തപുരത്ത് . മാർച്ച് 10 തിങ്കളാഴ്ചയാണ് ബാങ്കിന്റെ ഉദ്ഘാടനം . അശ്വതി തിരുനാൾ ഗൌരിലക്ഷ്മി ബായി ബാങ്ക് ഉദ്ഘാടനം ചെയ്യും . ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉഷ അനന്തസുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കും . കമലേശ്വരം മണക്കാട് റോഡിൽ കെ . എസ് . എഫ് . ഇയുടെ അടുത്താണ് ബാങ്കിന്റെ ഓഫീസ് . സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ദേശസാത്കൃത ബാങ്കാണ് മഹിള ബാങ്ക് . ബ്രാഞ്ച് മാനേജർമാരും ഡയറക്ടർമാരും ഉൾപ്പെടെ ജീവനക്കാരിൽ 80 ശതമാനത്തോളം സ്ത്രീകളായിരിക്കും . പുരുഷൻമാർക്കും ബാങ്കിന്റെ സേവനങ്ങൾ ലഭ്യമാണ് . എന്നാൽ സ്ത്രീകൾക്ക് പ്രത്യേക ഇളവുകളുണ്ട് . ഉദ്യോഗസ്ഥർ , വീട്ടമ്മമാർ , സ്വയം സഹായഗ്രൂപ്പുകൾ , 50 ശതമാനം സ്ത്രീ പങ്കാളിത്തമുള്ള കമ്പനികൾ എന്നിവക്ക് മഹിളാ ബാങ്ക് വായ്പകൾ നൽകും . ബ്യൂട്ടിപാർലർ , കാറ്ററിംഗ് സർവീസ് , ഡേ കെയർ ആൻഡ് ചിൽഡ്രൺസ് കെയർ സെന്റർ എന്നിവ തുടങ്ങുന്നതിനും അടുക്കള ആധുനികവത്കരിക്കുന്നതിനും ബാങ്ക് സ്ത്രീകൾക്ക് വായ്പ നൽകും . വായ്പാ പലിശനിരക്കിൽ സ്ത്രീകൾക്ക് 0.25 ശതമാനം ഇളവുണ്ട് . ചെറുകിട കച്ചവടം നടത്തുന്ന സ്ത്രീകൾക്കായി പ്രത്യേക സമ്പാദ്യ പദ്ധതി നടപ്പാക്കാനും ബാങ്കിന് പദ്ധതിയുണ്ട് ദിവസവും കുറഞ്ഞത് 25 രൂപ നിക്ഷേപിച്ചാൽ ആവശ്യമുള്ള തുക വായ്പ ലഭിക്കുന്ന പദ്ധതിയാണിത് . കൃത്യമായി രേഖകൾ സമർപ്പിച്ചാൽ മൂന്നു ദിവസത്തിനുള്ളിൽ വായ്പ ലഭിക്കും . 2013 നവംബറിൽ മുബൈയിലാണ് ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചത് .
0
റിലയൻസിന് വിപണിയിൽ കുത്തക കിട്ടുന്നതിനുവേണ്ടിയാണ് ബിഎസ്എൻഎൽ 4ജി സേവനം വൈകിപ്പിക്കുന്നതെന്ന ആരോപണം ശക്തമാണ് . അതു ശരിവെയ്ക്കുന്ന രീതിയിലാണ് പുതിയ നീക്കങ്ങൾ . എന്നാൽ ഐഡിയയും എയർടെല്ലും വോഡഫോണും സംയുക്തമായി നടത്തുന്ന പ്രതിരോധത്തെ മറികടക്കാൻ മുകേഷ് അംബാനിയുടെ ജിയോ ബിഎസ്എൻഎല്ലിനെ കൂട്ടുപിടിക്കാനുള്ള ശ്രമത്തിലാണ് . ആദ്യപടിയായി സർക്കാർ കമ്പനിയുമായി ദേശീയ തലത്തിൽ തന്നെ റോമിങ് കരാറിന് ധാരണയിലെത്തി കഴിഞ്ഞു . പുതിയ കരാർ പ്രകാരം ബിഎസ്എൻഎൽ കസ്റ്റമേഴ്സിന് റോമിങ് സമയത്ത് ജിയോ 4ജി സേവനം ഉപയോഗിക്കാൻ സാധിക്കും . ജിയോ കസ്റ്റമേഴ്സിന് റോമിങിൽ ബിഎസ്എൻഎൽ 2ജിയിലൂടെ കോളുകൾ നടത്താനുമുള്ള സൌകര്യമൊരുക്കാനും കരാർ വ്യവസ്ഥ ചെയ്യുന്നു . അതേ സമയം ഗ്രാമീണ മേഖലയിൽ ബിഎസ്എൻഎല്ലിനുള്ള കരുത്ത് ഉപയോഗപ്പെടുത്താനും 4ജി വരുന്നത് വൈകിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിമർശകർ പറയുന്നത് . . ജിയോപുതിയ സാങ്കേതിക വിദ്യ ബിഎസ്എൻഎൽ കൊണ്ടു വരാൻ താമസം വരുമെന്നതിനാൽ കരാർ ജിയോയ്ക്ക് ഏറെ ഉപകാരപ്രദമായിരിക്കും . ചുരുക്കത്തിൽ ഒരു ചെലവും ഇല്ലാതെ രാജ്യത്തെ 114000 സൈറ്റുകൾ ഉപയോഗപ്പെടുത്താൻ ജിയോയ്ക്ക് സാധിക്കും .
0
ഏതാനും ആഴ്ച മുൻപാണ് തങ്ങൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും 500 ദശലക്ഷം ഡൌൺലോഡുകൾ ലഭിച്ചെന്ന് യുസി ബ്രൌസർ അവകാശപ്പെട്ടത് . എന്നാൽ ഇപ്പോൾ ആ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് തന്നെ അപ്രത്യക്ഷമായിരിക്കുന്നു . എന്താണ് ഇതിൻറെ യഥാർത്ഥ കാരണം ? എന്നാൽ യുസി ബ്രൌസർ അപ്രത്യക്ഷമായെങ്കിലും . ഇപ്പോഴും യുസി ബ്രൌസർ മിനി ഇപ്പോഴും പ്ലേസ്റ്റോറിൽ കാണാം . എന്താണ് യുസി ബ്രൌസറിൻറെ അപ്രത്യക്ഷമാകലിൻറെ കാരണം എന്ന് ചൈനീസ് ടെക് ഭീമന്മാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നതാണ് നേര് . എന്നാൽ സമീപകാലത്ത് ചൈനീസ് കമ്പനി ആലിബാബയുടെ കീഴിലുള്ള യുസി ബ്രൌസർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് . അത്ര നല്ലതല്ല അതിനുള്ള കാരണം എന്ന് തീർത്ത് പറയേണ്ടിവരും . വിവരങ്ങളുടെ സുരക്ഷിതത്വമാണ് യുസിയെ എന്നും പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് . യുസി ബ്രൌസർ ഉപയോക്താവിൻറെ വിവരങ്ങൾ ഇവർ ചോർത്തി ചൈനീസ് സർവറുകളിലേക്ക് അയക്കുന്നുണ്ട് എന്നതാണ് പ്രധാനമായും ഉയർന്ന ആരോപണം . ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താലും ആപ്പ് അവശേഷിപ്പിക്കുന്ന കുക്കികൾ ഈ പണി ചെയ്യും എന്ന് ചില പാശ്ചാത്യ ടെക് സെക്യൂരിറ്റി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു . ആലിബാബ സംഭവത്തിൽ പ്രതികരണം അറിയിച്ചില്ലെങ്കിലും . യുസിയുടെ ഒരു മുൻ എഞ്ചിനീയറായ മിക് റോസ് സംഭവത്തിൽ വിശദീകരണം നൽകുന്നു . മിക് പറയുന്നത് ഇങ്ങനെ , യുസി ബ്രൌസർ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തത് സംബന്ധിച്ച് എനിക്ക് ഒരു മെയിൽ ലഭിച്ചു . അതിൽ പറയുന്നത് ഈ വിലക്ക് 30 ദിവസത്തേക്കാണ് എന്നാണ് . ഇൻസ്റ്റാൾ ചെയ്ത വ്യക്തിയെ വഴിതെറ്റിക്കുന്ന തരത്തിലും , ആരോഗ്യപരമല്ലാത്ത രീതിയിലും പ്രചരണങ്ങൾ നടക്കുന്നതിനാലാണ് ഈ ആപ്പിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് . അതേ സമയം ആൻഡ്രോയ്ഡ് സെൻട്രൽ റിപ്പോർട്ട് എന്ന സൈറ്റിൻറെ റിപ്പോർട്ട് പ്രകാരം . യുസി യൂണിയൻ എന്ന സംഘം പ്രതികരിച്ചിട്ടുണ്ടെന്നാണ് പറയുന്നത് . യുസി ബ്രൌസറിന് വേണ്ടി ഡെലലപ്പ്മെൻറും , റിസർച്ചും നടത്തുന്ന സംഘമാണിവർ . തങ്ങളുടെ യുസിക്കുള്ള പിന്തുണ തുടരും എന്നാണ് ഇവർ വ്യക്തമാക്കുന്നത് .
3
1 ) പൂർണ്ണമായ സമർപ്പണം അന്യഭാഷ പഠിക്കാനായി ടെലിവിഷനിൽ നമ്മൾ ലക്ഷ്യം വയ്ക്കുന്ന പ്രോഗ്രാമിനായി കൃത്യമായ സമയം നീക്കിവയ്ക്കുക . നിസ്ടെലിൻ സഹോദരിമാർ സ്പാനിഷ് ടെലിസീരിയലുകൾ ഒരു എപ്പിസോഡ് പോലും വിടാതെ സ്പാനിഷ് പഠിക്കുകയെന്ന ലക്ഷ്യത്തോടെ കാണുമായിരുന്നു . ഈ സമർപ്പണബോധമുണ്ടായാൽ നിങ്ങൾക്ക് ഏത് ഭാഷയും അനായാസം വഴങ്ങും 2 ) സബ് ടൈറ്റിലുകൾ മറ്റൊരു ഭാഷ പഠിക്കാനും ഉചിതമായ അർഥം കണ്ടെത്താനും ഏറ്റവും അനുയോജ്യം അവയെ സ്വന്തം ഭാഷയുടെ സഹായത്തോടെ വായിച്ചെടുക്കുക എന്നതാണ് . അതിനാൽ പുതിയഭാഷ പഠിക്കാൻ മാതൃഭാഷയിൽ സബ് ടൈറ്റിലുളള പ്രോഗ്രാമുകളാണ് നല്ലത് . നിസ്ടെലിൻ സഹോദരിമാർ കൂടുതലും ശ്രദ്ധിച്ചത് സബ്ടൈറ്റിലുകളുളള സീരിയലുകളും മറ്റ് പ്രോഗ്രാമുകളുമാണ് . അത് അവർക്ക് ഗുണവും ചെയ്തു . 3 ) കഥാ സാരമറിയുക കാണുന്ന സീരിയലിൻറെ കഥയെന്താണെന്ന് നിസ്ടെലിൻ സഹോദരിമാർ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുന്നതിന് മുൻപേ മനസ്സിലാക്കും . അത് അവരുടെ ഭാഷാപഠനത്തിൻറെ വേഗത വർദ്ധിപ്പിച്ചു . മുൻപേ പ്രസിദ്ധീകരിച്ച നോവലുകളെ ആസ്പദമാക്കിയുളള സീരിയലുകൾ ഭാഷാ പഠനത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം . ഇത് നിങ്ങളെ വളരെ വേഗം വിജയത്തിലെത്തിക്കും .
1
ഇങ്ങനെ കളിച്ചാൽ ശരിയാവില്ലെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന . ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നത് പോലെ കളിക്കണമെന്ന് ഇന്ത്യയുടെ ഓപ്പണർ പറഞ്ഞു . ഇരു ടീമുകളും ആക്രമിച്ച് കളിക്കുന്നു . അതുപോലെ ഒരു ക്രിക്കറ്റാണ് ഇന്ത്യയും പിന്തുടരേണ്ടത് . അത്തരത്തിലൊരു സമീപനത്തിന് പ്രാപ്തരായ താരങ്ങൾ ഇന്ത്യൻ നിരയിലുണ്ട് . ക്രിക്കറ്റിലെ ഫീൽഡിങ് , ബൌളിങ് , ബാറ്റിങ് വകുപ്പുകളിൽ ഇന്ത്യ അവർക്ക് പിന്നിലാണ് . വനിതാ ക്രിക്കറ്റ് മത്സരങ്ങളിലും വലിയ സ്കോറുകൾ പിറക്കുന്നു . അതുകൊണ്ട് തന്നെ നമ്മളും ട്വൻറി20 മത്സരങ്ങളിൽ 175ന് അപ്പുറത്തുള്ള സ്കോർ നേടാൻ ശ്രമിക്കണം . എങ്കിൽ മാത്രമേ ബൌൾമാർക്ക് ആത്മവിശ്വാസത്തോടെ പന്തെറിയാൻ സാധിക്കുകയുള്ളു . യുവത്വവും പരിചയസമ്പത്തും കൂടിച്ചേർന്ന് ടീമാണ് ഇന്ത്യയുടേത് . എന്നാൽ ഝുലൻ ഗോസ്വാമി , മിതാലി രാജ് എന്നിവർക്ക് അധികം കാലം ഇനി ക്രിക്കറ്റിലില്ല . ഭാവിയിൽ എന്ത് സംഭവിക്കുമെന്നുള്ള കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല . ഇന്ത്യൻ ഓപ്പണർ പറഞ്ഞു .
2
രജനികാന്തിനെ നായകനാക്കി , ഷങ്കർ ഒരുക്കിയ 2.0 തിയേറ്ററിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് . ലോകമെമ്പാടുമായി ഇതുവരെ 700 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നത് . ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം 700 കോടി ക്ലബ്ബിലെത്തുന്നത് . ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത് . ഏറ്റവും കൂടുതൽ സ്ക്രീനുകളിൽ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോർഡും 2.0 സ്വന്തമാക്കിയിരുന്നു . അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായി എത്തിയത് . എമി ജാക്സണാണ് നായിക . മൂവായിരത്തോളം സാങ്കേതിക പ്രവർത്തകർ ചിത്രത്തിനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയിൽ പറഞ്ഞത് . ഇതിൽ 1000 വിഎഫ്എക്സ് ആർടിസ്റ്റുകളും ഉൾപ്പെടും .
1
ആപ്പിൾ ഐഫോണിന് എതിരെ പുതിയ ആരോപണം സജീവമാകുന്നു . തങ്ങളുടെ പുതിയ മോഡലുകൾ വിപണിയിൽ എത്തുമ്പോൾ പഴയ മോഡലുകളുടെ പ്രകടനം മനപൂർവ്വം ആപ്പിൾ കുറയ്ക്കുന്നു എന്നാണ് ഉയരുന്ന ആരോപണം . എന്നാൽ ഇത് സത്യമാണ് സമ്മതിച്ച് ആപ്പിൾ തന്നെ രംഗത്ത് എത്തി എന്നതാണ് ഇതിലെ ട്വിസ്റ്റ് സംഭവം ഇങ്ങനെ . പലപ്പോഴും ഒരു പുതിയ ഐഫോൺ ഇറങ്ങുമ്പോൾ പഴയത് സ്ലോ ആകാറുണ്ട് . ഇതിന് കാരണം തേടിയ ചില ടെക് സൈറ്റുകൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന കാര്യമാണ് . ഐഫോണിലെ ബാറ്ററി ഒരു കൃത്യമായ ഇടവേളയിലേക്ക് നിലനിൽക്കുന്നതാണ് . അത് അത്തരത്തിൽ ഉണ്ടാക്കിയെടുത്തതാണ് പോലും . ഒരു ഘട്ടം കഴിയുമ്പോൾ ബാറ്ററി ക്ഷയപ്പെടാൻ തുടങ്ങും . ഇതോടെ ഫോണിൻറെ പ്രോസസ്സർ അതിൻറെ ശരിയായ വേഗതയിൽ പ്രവർത്തിക്കില്ല . ഇതോടെ ഫോണിൻറെ പ്രകടനം ദുർബലപ്പെട്ടതായി ഉപയോക്താവിന് തോന്നും . ഇത്തരത്തിൽ പുതിയ ഫോൺ വാങ്ങുവാൻ ഉപയോക്താവ് തയ്യാറാകും എന്നാണ് ആരോപണം . ഇത് സംബന്ധിച്ച് വിവാദമായ ഒരു ട്വീറ്റ് ഇങ്ങനെ . ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിൽ ഇത് സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായങ്ങളും തെളിവുകളും പ്രസിദ്ധീകരിച്ചു . ബാറ്ററി മാറ്റിയപ്പോൾ പഴയഫോൺ അതിൻറെ പഴയ വേഗത കൈവരിച്ച തെളിവുകൾ ഒക്കെ പങ്കുവച്ചിട്ടുണ്ട് ചിലർ . അതേ സമയം ടെക് ക്രഞ്ച് ഈ വിഷയത്തിൽ ആപ്പിളിൻറെ വിശദീകരണവുമായി എത്തിയത് , ആപ്പിൾ പറയുന്നത് ഇങ്ങനെ . അതായത് പ്രായമാകുമ്പോൾ ആപ്പിൾ ഫോണിലെ ബാറ്ററി ചില പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് പരസ്യമായി ആപ്പിൾ സമ്മതിക്കുന്നു എന്നാണ് ഈ വിശദീകരണത്തെ ടെക് ലോകം വിലയിരുത്തുന്നത് .
3
വലിയ സ്കോർ പിറന്ന ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ . ആന്ദ്രെ റസലും സാം ബില്ലിംഗ്സും വാട്സണും റായിഡവും അടിച്ചു തകർത്തതോടെ ഏറ്റവും കൂടുതൽ സിക്സറുകൾ പിറന്ന ഐപിഎൽ മത്സരമെന്ന റെക്കോർഡിനൊപ്പമെത്താൻ കൊൽക്കത്ത - ചെന്നൈ പോരാട്ടത്തിനായി . റസൽ ഗ്രൌണ്ടിന് പുറത്തേക്ക് പായിച്ച സിക്സറടക്കം 31 സിക്സറുകളാണ് മത്സരത്തിൽ ആകെ പിറന്നത് . ഇതിൽ 17 എണ്ണം കൊൽക്കത്തയും 14 എണ്ണം ചെന്നൈയുമാണ് പറത്തിയത് . 2017ൽ ഡൽഹി - ഗുജറാത്ത് പോരാട്ടത്തിലാണ് ഇതിന് മുമ്പ് 31 സിക്സറുകൾ പിറന്നിട്ടുള്ളത് . ഇതിൽ 11 എണ്ണവും നേടിയത് കൊൽക്കത്തയുടെ ആന്ദ്രെ റസലായിരുന്നു . ഐപിഎല്ലിൽ ചെന്നൈക്കെതിരെ എതിർ ടീം കളിക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകളെന്ന റെക്കോർഡിനൊപ്പമെത്താൻ ഇതോടെ റസലിനായി . 2008ൽ മുംബൈക്കായി സനത് ജയസൂര്യയും ചെന്നൈക്കെതിരെ 11 സിക്സറുകൾ നേടിയിട്ടുണ്ട് . ഐപിഎല്ലിൽ ചെപ്പോക്കിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ സിക്സറുകളെന്ന മുരളി വിജയിയുടെ റെക്കോർഡിനൊപ്പവും റസൽ എത്തി . കൊൽക്കത്തക്കായി ഒരിന്നിംഗ്സിൽ പത്തിൽ കൂടുതൽ സിക്സറുകൾ നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് റസൽ . 2008ൽ 13 സിക്സറടിച്ച ബ്രെണ്ടൻ മക്കല്ലമാണ് ഈ നേട്ടത്തിൽ ഒന്നാമത് . 88 റൺസെടുത്ത് പുറത്താകാതെ നിന്ന റസൽ ഐപിഎല്ലിൽ ഏഴാമനായി ഇറങ്ങി ഏറ്റവുമധികം സ്കോർ ചെയ്യുന്ന താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി . ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈക്കെതിരെ ഡ്വയിൻ ബ്രാവോ നേടിയ 68 റൺസായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ് . സുരേഷ് റെയ്നക്കുശേഷം ഐപിഎല്ലിൽ 3000 റൺസ് പിന്നിടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് ചെന്നൈ നായകൻ ധോണിക്ക് സ്വന്തമായി . 3717 റൺസ് സ്വന്തമാക്കിയിട്ടുള്ള റെയ്ന ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലാണ് .
2
ലോകത്തിലെ പ്രശസ്തർക്ക് മക്കൾ ജനിക്കുമ്പോൾ ആ കുട്ടിയുടെ പേരിലുള്ള സോഷ്യൽ മീഡിയ ഐഡികളും , ഡോമൈൻ പേരുകളും അവർ സ്വന്തമാക്കുന്നത് സാധാരണമാണ് , ഇത്തരത്തിൽ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാക്സ്ചൻ സുക്കർബർഗ് . ഓർഗ് എന്ന ഇന്റർനെറ്റ് വിലാസം സ്വന്തമാക്കി . ഇതിൽ എന്താ വാർത്ത എന്നല്ലെ , ഇത് ഒരു മലയാളി പയ്യനിൽ നിന്നാണ് സുക്കർബർഗ് വാങ്ങിയത് . അങ്കമാലിയിലെ എൻജിനീയറിങ് വിദ്യാർഥിയായ അമലിൽ നിന്ന് 700 ഡോളറിനാണ് സുക്കർബർഗ് മാക്സ്ചൻ സുക്കർബർഗ് . ഓർഗ് വാങ്ങിയത് . മാർക്ക് സുക്കർബർഗ് നിയോഗിച്ച കമ്പനിയുമായാണ് ഇടപാട് നടത്തിയത് . എൻജിനീയറിങ് വിദ്യാർഥിയായ അമൽ അഗസ്റ്റിൻ 2015 ഡിസംബറിലാണ് സക്കർബർഗിന്റെ മകളുടെ പേരിലുള്ള മാക്സ്ചൻ സുക്കർബർഗ് . ഓർഗ് എന്ന ഇന്റർനെറ്റ് വിലാസം ഗോ ഡാഡി എന്ന ഓൺലൈൻ ഡൊമൈൻ ഇടത്തിൽ നിന്നും കരസ്തമാക്കിയത് . ഇതിനെ തുടർന്നാണ് ഐക്കോണിക് ക്യാപിറ്റൽ എന്ന സ്ഥാപനം ഈ ഡൊമൈൻ 700 ഡോളറിന് കൈമാറാൻ മെയിൽ അയക്കുകയായിരുന്നു . ഈ കമ്പനിയുടെ മാനേജർ സാറ ചാപ്പലാണ് അമലുമായി ഇടപാടുകൾ നടത്തിയത് . പ്രമുഖരായ വ്യക്തികളുടെ സ്ഥാപനങ്ങൾ , ബ്രാൻഡുകൾ എന്നിവയുടെ ഇന്റർനെറ്റ് വിലാസങ്ങൾ സ്വന്തമാക്കി അവർക്കു വിൽക്കുന്ന ഈ രീതിക്കു സൈബർ സ്ക്വാട്ടിങ് എന്നാണ് ടെക് ലോകത്തുള്ള പേര് .
3
രജനീകാന്തിന്റെ മകൾ സൌന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രണവ് മോഹൻലാൽ നായകനാകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു . എന്നാൽ പ്രണവ് മോഹൻലാൽ ആ വേഷം നിഷേധിച്ചുവെന്നാണ് പുതിയ വാർത്ത . ധനുഷാണ് ആ സിനിമയ്ക്കു തിരക്കഥയെഴുതുന്നത് . അതേസമയം നായകവേഷത്തിലേക്ക് ധനുഷിനെ തന്നെ രജനീകാന്ത് നിർദ്ദേശിച്ചുവെന്നും റിപ്പോർട്ടുകളുണ്ട് . അതേസമയം , ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം . അടുത്തവർഷമാകും ചിത്രീകരണം . നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം , ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രണവ് പ്രവർത്തിച്ചിട്ടുണ്ട് . മോഹൻലാലിന്റെ കരിയറിയെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ഒരുക്കിയതും ജീത്തു ജോസഫാണ് . മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം പ്രണവ് നേടിയിരുന്നു . പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗർ എലിയാസ് ജാക്കിയിൽ ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ടു .
1
രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞു . അഞ്ച് മാസത്തെ ഏറ്റ താഴ്ന്ന നിലയിലെത്തി . പച്ചക്കറി വില കുറഞ്ഞതാണ് രാജ്യത്തെ പണപ്പെരുപ്പം കുറയാൻ ഇടയാക്കിയത് . മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പമാണ് കുറഞ്ഞത് . റീടെയിൽ പണപ്പെരുപ്പത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട് . കഴിഞ്ഞമാസം 6.16 ശതമാനമായിരുന്നു പണപ്പെരുപ്പം ( മൊത്തവില സൂചികയെ അടിസ്ഥാനമാക്കി . ) . ഡിസംബരഇന് ശേഷമാണ് പച്ചക്കറി വിലയിൽ കുറവ് വരാൻ തുടങ്ങിയത് . തുടർന്ന് ഉയർന്ന് നിന്നിരുന്ന നാണയപ്പെരുപ്പ നിരക്കിലും ഇടിവ് സംഭവിയ്ക്കാൻ തുടങ്ങി . പച്ചക്കറിയുടെ വിലക്കയറ്റം 57.33 ശതമാനമായി താഴ്ന്നിട്ടുണ്ട് . പണപ്പെരുപ്പം കൂടിയ സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ റിസർവ്വ് ബാങ്കിന് സാധ്യമായിരുന്നില്ല . എന്നാൽ പണപ്പെരുപ്പം കുറഞ്ഞതോടെ പലിശ ഇളവുകൾ ലഭിയ്ക്കാനുള്ള സാധ്യതയും ഉണ്ട് . വ്യാവസായിക ഉത്പ്പാദന നിരക്ക് മുന്നോട്ടുയർത്തുന്നതിനും പലിശ നിരക്ക് കുറയുന്നത് സഹായിക്കും . ഏറെ നാളുകൾക്ക് ശേഷം വീണ്ടും നാണയപ്പെരുപ്പം കുറഞ്ഞത് വിപണിയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നു .
0
വീട്ടിൽ രണ്ട് കുട്ടികൾ ഉണ്ടെങ്കിൽ മാതാപിതാക്കൾക്ക് ആരോടാണ് കൂടുതൽ ഇഷ്ടമുണ്ടാകുക . അല്ല , മാതാപിതാക്കൾക്ക് എല്ലാ മക്കളും ഒരുപോലെയല്ലെ എന്നത് സാധാരണമായി ലഭിക്കുന്ന ഉത്തരം . എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് പുതിയ റിപ്പോർട്ട് . മാതാപിതാക്കൾക്ക് വീട്ടിലെ മുതിർന്ന കുട്ടിയോടാണ് കൂടുതൽ ഇഷ്ടമുണ്ടാകുക എന്നാണ് ശാസ്ത്രീയ പഠനം പറയുന്നത് . യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ പ്രഫസർ കാതറീൻ കോൻഗർ ആണ് ഇത്തരത്തിൽ ഒരു ശാസ്ത്രീയ പഠനത്തിന് നേതൃത്വം നൽകിയത് . 768 മാതാപിതാക്കളെയാണ് പഠനത്തിന് വിധേയമാക്കിയത് . അവരുടെ ജീവിത രീതികളും , കുടുംബ പാശ്ചത്തലങ്ങളും പരിശോധിച്ച പഠനത്തിൽ 70 ശതമാനം അമ്മമാരും , 74 ശതമാനം അച്ഛന്മാരും മൂത്തകുട്ടികളാണ് പ്രിയപ്പെട്ടത് എന്ന് പ്രഖ്യാപിച്ചെന്നാണ് പഠനം . ഈ പഠനം ജേർണൽ ഓഫ് മാരേജ് ആൻറ് ഫാമിലിയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് . പഠനത്തിൽ 75 ശതമാനം അമ്മമാരും മൂത്തമക്കളുമായി അടുത്ത ബന്ധമായിരിക്കും എന്ന് പറയുന്നു . 10 വർഷം മുൻപ് ഇത്തരത്തിൽ നടത്തിയ പഠനത്തിലും സമാനമായ ഫലമാണ് കിട്ടിയത് എന്ന് പഠന റിപ്പോർട്ട് സ്ഥിരീകരിക്കുന്നുണ്ട് . ഇത്തരത്തിലുള്ള മാതാപിതാക്കളുടെ ഇഷ്ടം കുടുംബത്തിലെ ഇളയകുട്ടിയുടെ വളർച്ചഘട്ടങ്ങളെ ബാധിക്കാറുണ്ടെന്ന് പഠനം പറയുന്നു . പ്രത്യേകിച്ച് അവരുടെ ആത്മവിശ്വാസത്തെ അത് ബാധിക്കുന്നു എന്നാണ് പഠനം പറയുന്നത് . ഇത് പലപ്പോഴും മാതാപിതാക്കൾ തിരിച്ചറിയുന്നില്ലെന്നും പഠനം പറയുന്നു .
3
README.md exists but content is empty.
Downloads last month
31