text
stringlengths
17
2.95k
കാർഷികേതരവും ഉത്പാദന-സേവനപരവുമായ ധർമങ്ങളെ ആശ്രയിച്ച് ഉപജീവനം നിർവഹിക്കുന്ന നിബിഡ (dense) അധിവാസങ്ങളുടെ വിശിഷ്യാ, പട്ടണങ്ങളുടെയും നഗരങ്ങളുടെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളെ സംബന്ധിച്ച വിജ്ഞാനശാഖയെ നഗര ഭൂമിശാസ്ത്രം എന്നു വിളിക്കാം.
ഇതിന്റെ പരിധിയിൽപ്പെടുന്ന വിഷയങ്ങളിൽ കൃഷി തുടങ്ങിയ അടിസ്ഥാന വൃത്തികളെ ഉൾപ്പെടുത്താറില്ല.
നഗരാധിവാസങ്ങളുടെ സ്രോതസ്സ്, സ്ഥാനം, ഭൂവിവരണം, അവസ്ഥിതി, വളർച്ച, കർമസരണി, സമാന അധിവാസങ്ങളുമായുള്ള പരസ്പരബന്ധം, സ്വാധീന മേഖല തുടങ്ങിയവയെപ്പറ്റിയുള്ള സമഗ്രപഠനത്തിലാണ് "നഗര ഭൂമിശാസ്ത്രം" ഊന്നൽ നല്കുന്നത്.
ഉത്പാദന-സേവന മേഖലകളിലുള്ള വികാസത്തെയും മേല്ക്കോയ്മയെയുമാണ് "നഗര" എന്ന വിശേഷണം ദ്യോതിപ്പിക്കുന്നത്.
ആധുനിക വിവക്ഷയിൽ, ഈവിധ പ്രവർത്തനങ്ങൾ കൂടുതലായുള്ളതും ഭൂരിപക്ഷം ജനങ്ങൾ അവയെമാത്രം ആശ്രയിക്കുന്നതുമായ മേഖലകളുടെ അതിർവരമ്പുകൾ നിർണയിച്ച്, അവയുടെ ഭരണം പ്രത്യേക സമിതിയുടെ മേൽനോട്ടത്തിൽ സംവിധാനം ചെയ്യപ്പെടുമ്പോഴാണ് പ്രസക്ത മേഖല "നഗരം" എന്ന ഗണത്തിൽപ്പെടുന്നത്.
എന്നിവയെ അവലംബിച്ച് ഈദൃശമേഖലകൾക്ക്
എന്നിങ്ങനെ വികസനത്തിന് ആനുപാതികമായ വിശേഷണം നല്കപ്പെട്ടുവരുന്നു.
തുടങ്ങിയവയൊക്കെ നഗരഭൂമിശാസ്ത്രത്തിന്റെ പഠനപരിധിക്കുള്ളിൽ ഉൾപ്പെട്ടിരിക്കുന്നു.
നഗരവത്കരണം (urbanization) എന്ന പ്രക്രിയയിലെ മുഖ്യ പ്രാചലം (prime parameter) ജനസംഖ്യാവർധനവാണ്.
ജനപ്പെരുപ്പത്തിന്റെ തോതിനോടു കൂടിനില്ക്കത്തക്കവണ്ണം തൊഴിലവസരങ്ങളിലും ഉപജീവനമാർഗങ്ങളിലും ഏറ്റമുണ്ടാവണം.
ഒപ്പംതന്നെ, നഗരാധിവാസത്തിന്റെ ആകർഷണമായ അടിസ്ഥാന സുഖസൗകര്യങ്ങളിലും വർധനവുണ്ടാകേണ്ടതുണ്ട്.
പരസ്പര പൂരകങ്ങളായ ഈവിധ വികസനത്തിനുവേണ്ട ധനം നഗരത്തിലെ ഉത്പാദനമേഖലയാണ് സമാഹരിക്കേണ്ടത്.
ഇക്കാരണത്താൽ, ഉത്പാദന വർധനവാണ് നഗരവത്കരണത്തിന്റെ ജീവനാഡി എന്നു പറയാം.
ഉത്പാദനസൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് കൂറ്റൻ ഫാക്റ്ററികളിൽ നടത്തുന്ന വൻകിട വ്യവസായങ്ങളിലൂടെയോ ചെറുകിട വ്യവസായങ്ങളിലൂടെയോ പാർപ്പിടങ്ങളിൽത്തന്നെയുള്ള കുടിൽ വ്യവസായങ്ങളിലൂടെയോ ആവാം.
നഗരങ്ങളുടെ ആസൂത്രിതമായ വളർച്ചയിൽ ഇവ മൂന്നിനും ഏറെക്കുറെ തുല്യമായ പ്രാധാന്യം നല്കപ്പെടുന്നുമുണ്ട് (പരിസ്ഥിതിപരമായ കാരണങ്ങളാൽ ഇതിൽ ഏറ്റക്കുറച്ചിൽ ഉണ്ടായെന്നു വരാം).
ഉത്പാദനമേഖലയുടെ വളർച്ചയും ജനപ്പെരുപ്പത്തോടനുബന്ധിച്ചുള്ള ഭവന അടിസ്ഥാന സൗകര്യ വികസനവും ചേർന്ന്, പരമ്പരാഗതമായി നിലനിന്നുപോന്ന, കൃഷി തുടങ്ങിയ പ്രാഥമിക (primary) വൃത്തികളുടെ ശൈഥില്യത്തിന് ഇടയാവുന്നത് നഗരവത്കരണത്തിൽ സാർവത്രികമാണ്.
പരമ്പരാഗത വൃത്തികളിൽ ഏർപ്പെട്ടിരുന്ന തദ്ദേശീയർ നഗരവത്കരണത്തിന്റെ ഭാഗമായി ഉത്പാദന-സേവന മേഖലകളിലേക്കു ചുവടുമാറ്റുന്നു.
ക്രമേണ ഇക്കൂട്ടരുടെ ജീവിതചര്യയിലെന്നപോലെ ജീവിതശൈലിയിലും നാഗരികത സ്വാധീനം ചെലുത്തുന്നു.
ഫലത്തിൽ, നഗരവത്കരിക്കപ്പെടുന്ന മേഖലയ്ക്കു പുതിയ മുഖം കൈവരുന്നു.
നഗരങ്ങളുടെ സമഗ്രപഠനത്തിനുള്ള പ്രായോഗികമാർഗ്ഗം അവയെ വ്യവസായം, വ്യാപാര വാണിജ്യങ്ങൾ, ഗതാഗത-വാർത്താവിനിമയ സംവിധാനം, ഇതര സേവനമേഖലകൾ എന്നിവയിലേർപ്പെട്ടു ജീവിക്കുന്ന ജനസാമാന്യത്തിന്റെ അധിവാസ ശൃംഖലകളായി കൈകാര്യം ചെയ്യുകയാണ്.
പാശ്ചാത്യ സംവിധാനങ്ങളെ ആധുനികം എന്നും പൗരസ്ത്യ സംസ്കാരങ്ങളെ പൗരാണികമെന്നും വ്യവഹരിച്ചുപോന്ന മുൻ പതിവിനുപകരം സംസ്കാരത്തിന്റെ അളവുകോൽ നാഗരികതയുടെ വളർച്ചയാണെന്ന വിവക്ഷ ഇപ്പോൾ സാർവദേശീയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യാധിവാസങ്ങളുടെ ശാസ്ത്രീയപഠനം എന്ന നിലയ്ക്ക് നഗരമേഖലകളുടെ ആന്തരികഭാവങ്ങൾ, ഉപമേഖലകളുടെ വ്യതിരിക്തത, അവയുടെ അന്യോന്യപ്രക്രിയകളും പരസ്പരപൂരകത്വവും, ഭൂമിയുടെ കാർഷികേതരവും എന്നാൽ സാന്ദ്രവുമായ ഉപഭോഗക്രമം, ജനവാസവും ഉപജീവന വ്യവസ്ഥയും തുടങ്ങിയ പ്രാചലങ്ങളെയാണ് നഗരഭൂമിശാസ്ത്രം പരിഗണിക്കുന്നത്.
നഗരങ്ങളുടെ നിർവചന വ്യവസ്ഥ.
കുറഞ്ഞത് 20,000 പേരെങ്കിലും സ്ഥിരമായി പാർത്തുവരുന്ന അധിവാസ കേന്ദ്രങ്ങളെയാണ് ഐക്യരാഷ്ട്രസഭ "നഗരം" ആയി നിർവചിച്ചിട്ടുള്ളത് (1979).
വിവിധ രാജ്യങ്ങളിൽ ഇതിന് വ്യത്യാസം വരാം.
അൽബേനിയയിൽ 400 പേരുള്ള അധിവാസകേന്ദ്രത്തെപ്പോലും പട്ടണമായി ഗണിക്കുന്നു.
ഡന്മാർക്കിൽ പട്ടണത്തിനുവേണ്ട കുറഞ്ഞ ജനസംഖ്യ 250 ആണ്.
ഫ്രാൻസിലേത് 2,000 ആയിരിക്കുമ്പോൾ യു.എസ്സിൽ 20,000-ത്തിലേറെ ജനസംഖ്യയുള്ളയിടങ്ങളെ മാത്രമേ നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നുള്ളൂ.
ഇസ്രയേലിൽ കാർഷികേതരവൃത്തിയിൽ ഏർപ്പെടുന്ന ഏത് അധിവാസകേന്ദ്രത്തെയും പട്ടണമായി വിശേഷിപ്പിക്കുന്നു.
പട്ടണ/നഗരങ്ങളിലെ ജനസംഖ്യ അതിവേഗത്തിൽ വർധിക്കുന്നുവെന്നത് സാർവദേശീയ വസ്തുതയാണ്.
മുൻകാലങ്ങളെ അപേക്ഷിച്ച് അതിദ്രുതമായ വളർച്ചയാണ് ഇക്കഴിഞ്ഞ രണ്ടു ദശകങ്ങളിൽ നഗരങ്ങൾ കാഴ്ചവച്ചത്.
ഇതിനു സമാന്തരമായി കാർഷികേതര പ്രവർത്തനങ്ങളുടെ വികാസം, സാർവത്രിക വിദ്യാഭ്യാസം, സാങ്കേതിക വിജ്ഞാനവ്യാപനം, സാംസ്കാരിക -വിനോദോപാധികളുടെ വ്യാപനം, പരിഷ്കൃത ജീവിതചര്യയോടുള്ള ആഭിമുഖ്യം തുടങ്ങിയവയിലും അതിവേഗത്തിലുള്ള പുരോഗതി ദൃശ്യമാണ്.
ധനസമ്പാദനം ലക്ഷ്യമാക്കി നഗരങ്ങളിലേക്കു ചേക്കേറുന്ന പ്രവണതയ്ക്ക് ആക്കം കൂടിയതും നഗരങ്ങളുടെ വളർച്ചയ്ക്കു കാരണമായി.
ജനങ്ങൾ ആകർഷിക്കപ്പെടുന്നു.
ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ ഒരു വിഭാഗം ഉത്പാദന-സേവന വൃത്തികളിൽ ആകൃഷ്ടരായി നഗരത്തിലേക്കെത്തുന്നതോടെ, അവിടത്തെ നിലവിലുള്ള ഉത്പാദനത്തിന്റെ തോത് ഇരട്ടിക്കുന്നു.
ഉത്പാദനശേഷിയിലെ വർധനവ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
ഇതോടൊപ്പം വിപണനവ്യവസ്ഥയിലും വികാസമുണ്ടാകും.
ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ വിളയുന്ന കാർഷിക വിഭവങ്ങൾക്ക് നഗരത്തിനുള്ളിലും അവിടത്തെ ഉത്പന്നങ്ങൾക്ക് സമീപ സ്ഥലങ്ങളിലും മെച്ചപ്പെട്ട വിപണന സൌകര്യം ലഭ്യമായിത്തുടങ്ങുന്നതോടെ ഗതാഗതം പോലുള്ള മറ്റു സേവന വൃത്തികളിലും ഏറ്റമുണ്ടാകും.
സമീപപ്രദേശങ്ങളിൽ ലഭ്യമായിട്ടുള്ളിടത്തോളം അസംസ്കൃത വസ്തുക്കളെ സമാഹരിക്കേണ്ടത് നഗരത്തിലെ ഉത്പാദനമേഖലയുടെ മുഖ്യ ആവശ്യമാണ്.
ചുറ്റുപാടുമുള്ള മേഖല തങ്ങളുടെ വിളകൾക്കും മറ്റും മെച്ചപ്പെട്ട വിപണിയായും ഉയർന്ന തോതിലുള്ള വേതനം നേടുന്നതിനും വിദ്യാഭ്യാസം, ചികിത്സാസൌകര്യം തുടങ്ങിയവയ്ക്കായും ഏതാണ്ട് പൂർണമായിത്തന്നെ നഗരത്തെ ആശ്രയിക്കുന്ന സ്ഥിതി സംജാതമാകുന്നു.
ഈദൃശമേഖലകളെ ബന്ധപ്പെട്ട നഗരത്തിന്റെ പശ്ചാത്പ്രദേശം (Hinderland) എന്നാണു വിശേഷിപ്പിക്കുന്നത്.
മെച്ചപ്പെട്ട ഉപജീവനമാർഗ്ഗം തേടി കുടിയേറുന്ന ജനങ്ങളിൽ ഭൂരിപക്ഷവും അടിസ്ഥാന സൌകര്യങ്ങളിൽ ആകൃഷ്ടരായി നഗരമധ്യത്തും തുടർന്ന്, ഭൂമിദാരിദ്യ്രംമൂലം പ്രാന്തങ്ങളിലും പാർപ്പുറപ്പിക്കുന്നു.
ഇത് നഗരത്തിന്റെ വ്യാപ്തി വർധിക്കുന്നതിനു കാരണമാകുന്നു.
പുതിയ അധിവാസ കേന്ദ്രങ്ങളിൽ ഉത്പാദനമേഖല കാലൂന്നിത്തുടങ്ങുന്നതോടെ നഗരത്തിന്റെ വ്യാപ്തി ബഹിർദിശകളിലേക്കു സംക്രമിക്കും.
പാർപ്പിടകേന്ദ്രങ്ങളുടെ നിർമ്മാണത്തിനും തുടർന്ന് ജനങ്ങളുടെ സഞ്ചാരസൌകര്യത്തിനുമായി ഗതാഗത മാർഗങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്; ഒപ്പംതന്നെ ശുദ്ധജല വിതരണം വാർത്താവിനിമയ സൌകര്യങ്ങൾ, മാലിന്യ നിർമാർജ്ജനം തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങളും ഏർപ്പെടുത്തേണ്ടിവരുന്നു.
ഇതേത്തുടർന്ന് ആദ്യം സേവന സംവിധാനങ്ങളും തുടർന്ന് ഉത്പാദന മേഖലയും നഗരപ്രാന്തങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നു.
നഗരത്തിന്റെ ഭൂപരമായ വളർച്ചയ്ക്കുള്ള ക്രമാനുഗതമായ നടപടികളുടെ ആദ്യപടി ഇങ്ങനെ പൂർത്തീകരിക്കപ്പെടുന്നു.
നഗരങ്ങൾ റോഡുകളെയും റോഡുകൾ നഗരങ്ങളെയും വളർത്തുന്നു.
ഉത്പാദനപരവും സേവനക്ഷമവുമായ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന ജനങ്ങൾ ഇടതൂർന്നു വസിക്കുന്ന അധിവാസ കേന്ദ്രങ്ങളുടെ പെരുപ്പത്തിലൂടെയാണ് നഗര വികസനം സാധ്യമാകുന്നത്.
തങ്ങൾ നിവസിച്ചുപോന്ന ഗ്രാമീണ മേഖലയുടെ പിന്നാക്കാവസ്ഥ കുടിയേറ്റത്തിനു പ്രേരകമാകാം എന്നിരിക്കിലും മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിതസൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിലൂടെ നഗരം ചെലുത്തുന്ന ആകർഷണമാണ് ജനങ്ങളെ വൻതോതിൽ അവിടേക്കു ചേക്കേറാൻ പ്രേരിപ്പിക്കുന്നത്.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥിരവും സാമാന്യവുമായ വരുമാനം ആവശ്യമാണ്.
ഇത് ഉറപ്പുവരുത്തേണ്ടത് ഉത്പാദന മേഖലയുടെ വികാസത്തിലൂടെ ഉരുത്തിരിയുന്ന വൻതോതിലുള്ള തൊഴിലവസരങ്ങളാണ്.
ഇക്കാരണത്താൽ നഗരവത്കരണവും ഉത്പാദന വർധനവും പരസ്പര പൂരകങ്ങളായി വർത്തിച്ചുപോന്നു.
ഗതാഗത വാർത്താവിനിമയ രംഗങ്ങളിൽ ഉണ്ടായിട്ടുള്ള അഭൂതപൂർവമായ പുരോഗതിയെത്തുടർന്ന് ആധുനികകാലത്ത് ഭരണസ്ഥാനം, വിദ്യാകേന്ദ്രങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങി പ്രത്യേക ധർമത്തിന് ഊന്നൽ നല്കുന്ന വൻനഗരങ്ങൾ വികസിച്ചിട്ടുള്ളതും അപൂർവമല്ല.
നഗരങ്ങളെ സംബന്ധിച്ച പഠനത്തിൽ ഏറ്റവും പ്രധാനവും എന്നാൽ ദുഷ്കരവുമായ ഘടകം അവയുടെ പരിധീനിർണയനമാണ്.
ജനാധിവാസത്തിന്റെ സ്വഭാവം, ഉത്പാദനപരമായ ജീവസന്ധാരണം, ഭൂപരമായ വേർതിരിയൽ, സർവോപരി ഭരണപരമായ സൌകര്യം എന്നിവയെ അവലംബിച്ചാണ് ഒരു നഗരത്തിന്റെ സീമ തിട്ടപ്പെടുത്തുന്നത്.
എന്നാൽ മിക്കപ്പോഴും നഗരാധിവാസം നിശ്ചിത സീമയെ അതിലംഘിച്ച് വളർന്നുകാണുന്നു.
ഇതിനു പോംവഴി എന്ന നിലയിൽ, വരാനിരിക്കുന്ന വികാസത്തെകൂടി കണക്കിലെടുത്ത്, നഗരവ്യാപ്തിയും സീമയും നിർദ്ദേശിക്കുന്ന പതിവാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളത്.
ഇതിന്റെ ഫലമായി, പലപ്പോഴും നിലവിലുള്ള സാഹചര്യമനുസരിച്ച്, നിർദിഷ്ടസീമയ്ക്കുള്ളിലെ എല്ലാഭാഗത്തും നഗരാധിവാസം വ്യാപിച്ചിട്ടില്ലാത്ത അവസ്ഥ കാണപ്പെടാം.
മറിച്ച്, നിർദിഷ്ട പരിധിയെ അതിലംഘിച്ച്, നാനാദിശകളിലേക്ക് ക്രമാതീതമായി വളർന്നിട്ടുള്ള നഗരങ്ങളും ധാരാളമുണ്ട്.
നിയതമായ സീമാവലയത്തിനുള്ളിൽ ഒതുങ്ങിനിന്ന്, ലോകോത്തരമായ വികാസവും പ്രാധാന്യവും ആർജിച്ചിട്ടുള്ള മൂന്നാമത് ഒരു വിഭാഗവുമുണ്ട്.
ഈ അടിസ്ഥാനത്തിൽ നഗരങ്ങളെ അന്തർവ്യാപൃതം(overbound), ബഹിർവ്യാപൃതം (underbound), സമവ്യാപൃതം (truebound) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിക്കാവുന്നതാണ്.
അന്തർവ്യാപൃത നഗരങ്ങളിൽ നഗരാധിവാസങ്ങളുടെയും നാഗരികവൃത്തികളുടെയും വളർച്ച ഭരണപരമായ അതിർത്തികൾക്ക് ഉള്ളിൽ മാത്രമായിരിക്കും.
മറിച്ച്, ബഹിർവ്യാപൃതനഗരങ്ങളിൽ ഈ വളർച്ച ഭരണപരമായ സീമകളെ ഉല്ലംഘിച്ച് വികസിച്ചിട്ടുണ്ടാകും.
വികസിതമേഖലയുടെയും ഔദ്യോഗിക നഗരത്തിന്റെയും അതിരുകൾ ഏറെക്കുറെ ഒന്നുതന്നെയാകുമ്പോഴാണ് പ്രസക്ത നഗരത്തെ സമവ്യാപൃതം എന്നു വിശേഷിപ്പിക്കുന്നത്; ഇവയുടെ പരിധിയും വികാസവും മിക്കപ്പോഴും ഭൂപരമായ വേർതിരിവുകളാൽ നിയന്ത്രിതമായിരിക്കും.
അന്തർവ്യാപൃതമോ ബഹിർവ്യാപൃതമോ ആയ നഗരങ്ങൾ ഗ്രാമമേഖലകളെ ഉൾക്കൊണ്ടു വളർന്നുകാണുന്നത് തികച്ചും സാധാരണമാണ്.
നഗരാധിവാസങ്ങളായി പൊതുവിൽ പരിഗണിക്കപ്പെടുന്ന പ്രദേശങ്ങളിൽത്തന്നെ കൃഷി, കാലിവളർത്തല്, മത്സ്യബന്ധനം തുടങ്ങിയ അടിസ്ഥാന ജീവിതമാർഗങ്ങൾ നിലനില്ക്കുന്നുണ്ടാവും.
ജനസാന്ദ്രത, ഉത്പാദനപ്രക്രിയകളുടെ നിലവാരം, തൊഴിൽപരമായ സ്ഥിതിവിവരം, ഗതാഗത-വാർത്താവിനിമയ സൌകര്യം തുടങ്ങി, നഗരങ്ങളെ ഇതര മേഖലകളിൽനിന്നു വേർതിരിക്കുവാൻ അവലംബിക്കുന്ന വസ്തുതകളൊന്നുംതന്നെ യഥാതഥമായി നിർണയിക്കാനാവാത്ത അവസ്ഥയുണ്ടാവുന്നു.
ഇന്ത്യ, ചൈന തുടങ്ങി സാങ്കേതികവും സാമ്പത്തികവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലാണ് നഗരപരിധീനിർണയനത്തിലെ ഈ സങ്കീർണത രൂക്ഷമായിത്തീർന്നിട്ടുള്ളത്.
നഗരങ്ങളുടെ സമീപകാല വളർച്ച.
നഗരങ്ങളുടെ സമീപകാലത്തെ പെരുപ്പവും പ്രാമുഖ്യവും അവയെ സംബന്ധിച്ച പഠനങ്ങളിൽ പ്രത്യേക പരിഗണന അർഹിക്കുന്നു.
ലോകജനസംഖ്യ മൂന്നുമടങ്ങു വർധിച്ചതിനിടയിൽ നഗരവാസികളുടെ എണ്ണത്തിൽ മുപ്പതുമടങ്ങ് പെരുക്കമുണ്ടായി.
ഇപ്പോഴത്തെ അനുമാനത്തിൽ ലോക ജനസംഖ്യയിലെ പകുതിയോളവും നഗരങ്ങളിലാണു പാർക്കുന്നത്.
ഭൂതലത്തിലെ അഭൂതപൂർവമായ ജനപ്പെരുപ്പത്തിൽ സാരമായ പങ്കുവഹിക്കുന്നത് നഗരങ്ങളിലെ ജനവർധനവാണ്-അഥവാ നഗരങ്ങളുടെ പെരുപ്പമാണ്.
ജനാധിവാസങ്ങളുടെ ഭൂപരമായ വിന്യാസത്തിലും ജനലക്ഷങ്ങളുടെ ജീവിതനിലവാരത്തിലും നഗരവത്കരണം ചെലുത്തുന്ന സ്വാധീനം കണക്കിലെടുക്കുമ്പോൾ "നഗരഭൂമിശാസ്ത്രം" എന്ന വിജ്ഞാന ശാഖയുടെ പ്രാധാന്യവും കാലികതയും സ്പഷ്ടമാവുന്നു.
നഗരങ്ങളുടെ വളർച്ചയ്ക്ക് മുഖ്യ ആധാരം വ്യവസായവത്കരണമാണെന്ന മുൻകാല ധാരണയെ ആധുനിക പഠനങ്ങൾ നിരാകരിക്കുന്നു.
നഗരങ്ങളെ സംബന്ധിച്ച ഗവേഷപഠനങ്ങൾ ആഗോളതലത്തിൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നത്.
പത്തുലക്ഷത്തിലേറെ ജനവാസമുള്ള "പ്രയുത നഗര"(Million City)ങ്ങളുടെ എണ്ണം 1921-ൽ മൊത്തം 24 ആയിരുന്നു.
വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിൽ പ്രയുത നഗരങ്ങളുടെ എണ്ണം വർധിച്ചുകാണുന്നൂ.
ഈ പ്രവണത അഭിലഷണീയമല്ല.
അമേരിക്കയിലും യൂറോപ്പിലും വികേന്ദ്രീകരണത്തിലൂടെ പ്രയുത നഗരങ്ങളിലെ ജനപ്പെരുപ്പം നിയന്ത്രിച്ചുനിർത്താനായിട്ടുണ്ട്.
എന്നാൽ മൂന്നാംലോകത്തിലെ സാമ്പത്തിക സുസ്ഥിതി ആർജിച്ചുവരുന്ന രാജ്യങ്ങളിൽ നഗരങ്ങളിലെ ജനപ്പെരുപ്പം പരിഹാരം കാണാത്ത പ്രശ്നമായി തുടരുന്നു.
നഗരങ്ങൾ കുറഞ്ഞ കാലയളവിൽ മഹാനഗരങ്ങളായി വളരുന്ന സ്ഥിതിയാണ് പൊതുവിലുള്ളത്.
വ്യത്യസ്ത ധർമങ്ങളുടെ അടിസ്ഥാനത്തിൽ മഹാനഗരങ്ങളെ-വിശിഷ്യ, പ്രയുത നഗരങ്ങളെ-നഗരസമുച്ചയ(Conurbation)ങ്ങളാക്കി മാറ്റുകയാണ് സുകരമായ പരിഹാരം.
എന്നാൽ ദുർവഹമായ സാമ്പത്തികഭാരം ഈദൃശ നടപടികൾക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു.
നഗരവികാസത്തിന്റെ അടിസ്ഥാന കാരണങ്ങൾ.
സാമ്പത്തികപുരോഗതി.
നഗരങ്ങളുടെ വളർച്ചയ്ക്കു കാരണമാകുന്നത് അടിസ്ഥാനപരമായി, സാമ്പത്തികപുരോഗതിയാണ്.
എന്നാൽ സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ കാരണങ്ങളും അതിനിടയാക്കാം.
ഉത്പാദനത്തിന്റെ തോതാണ് ഏത് നഗരത്തിന്റെയും വളർച്ചയും തളർച്ചയും നിർണയിക്കുന്നത്.
പ്രത്യേക തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ സാങ്കേതിക മേന്മകൾ നേടുന്നതോടെ, ഉത്പാദനപരവും സാമ്പത്തികവുമായ അഭിവൃദ്ധിതേടി, മാതൃനഗരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ ഉപനഗരങ്ങൾ കെട്ടിപ്പടുക്കുന്നത് ആഗോളതലത്തിൽ ദൃശ്യമാവുന്ന പ്രവണതയാണ്.
മിക്കപ്പോഴും ഉപനഗരങ്ങൾ മാതൃനഗരത്തിന്റെ സീമകളെ ഉല്ലംഘിച്ചു വികസിക്കാറുണ്ട്, ഈദൃശ സമൂഹങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും സേവനവ്യവസ്ഥയിലും ഭരണസംവിധാനത്തിലും ആവശ്യമായ വിപുലീകരണം വേണ്ടിവരും.
ഇതിന്റെ പര്യവസാനം നഗരത്തിന്റെ മൊത്തത്തിലുള്ള വളർച്ചയായിരിക്കും.
സാങ്കേതിക പുരോഗതിയുടെയും തന്മൂലമുണ്ടാകുന്ന സാമ്പത്തിക വളർച്ചയുടെയും പരിണതഫലമാണ് നഗരവത്കരണം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
നിലനില്പിനായുള്ള ജീവസന്ധാരണ പ്രക്രിയകളിൽനിന്നു വ്യതിചലിച്ച് ഉത്പാദനപരവും ലാഭകരവുമായ തൊഴിലുകൾ ലക്ഷ്യം വയ്ക്കുന്നതിലൂടെയാണ് ജനങ്ങൾ നഗരങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത്.
ഇപ്പോൾ അടിസ്ഥാന വൃത്തികളായ കൃഷി, മൃഗപരിപാലനം, ഖനനം, മത്സ്യബന്ധനം തുടങ്ങിയവയുടെ മണ്ഡലങ്ങളിൽപ്പോലും സാങ്കേതിക മികവുതേടി പ്രത്യുത്പാദനപരമായ ധർമങ്ങൾകൂടി അനുഷ്ഠിക്കാവുന്ന നിലയിലേക്ക് മനുഷ്യസമൂഹം വളർന്നിരിക്കുന്നു.
എങ്കിലും ഈദൃശ പുരോഗതി കൈവരിക്കുവാൻ ഇടതിങ്ങി പാർക്കേണ്ടുന്ന സാഹചര്യം നിലനില്ക്കുന്നു.
"നഗരത്തുരുത്തു"(urban isle)കളുടെ പെരുപ്പത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
അന്തർവ്യാപൃത നഗരങ്ങളിൽ ഈ സവിശേഷത സർവസാധാരണമാണ്.
പ്രത്യേകയിനം ഉത്പാദന സംവിധാനവും അനുബന്ധ വൃത്തികളും ഒന്നുചേർന്ന് സൃഷ്ടിക്കുന്ന നഗരത്തുരുത്തുകളും അവ വേറിട്ട നിലയിലോ കൂട്ടുചേർന്നോ വർണിക്കുന്ന നിബിഡാധിവാസങ്ങളും സാമൂഹികവും ഭരണപരവുമായ ഇടപെടലുകളിലൂടെ ഇവയ്ക്കുണ്ടാകുന്ന സഹബന്ധങ്ങളുടെ ഫലമായി ഉരുത്തിരിയുന്ന നഗരങ്ങളും തുടർന്ന് വികാസം പ്രാപിക്കുന്ന മഹാനഗരങ്ങൾ, നഗരസമുച്ചയങ്ങൾ എന്നിവയുമാണ് വരുംകാലത്ത് പ്രതീക്ഷിക്കാവുന്നത്.
README.md exists but content is empty.
Downloads last month
55