title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
ഝാർഖണ്ഡ്‌
https://ml.wikipedia.org/wiki/ഝാർഖണ്ഡ്‌
ഝാർഖണ്ഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌, തലസ്ഥാനം റാഞ്ചി. ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. 2000 നവംബർ 15-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപീകരിച്ചത്. ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ്‌ ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ. ഝാർഖണ്ഡ്‌ സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലാണ്. വർഗ്ഗം:ഝാർഖണ്ഡ്‌ വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ജില്ലകൾ ജാർഖണ്ഡിലെ ജില്ലകൾ താഴെപ്പറയുന്നവയാണ്‌ കൊഡർമ ജില്ല ഗഢ്വ ജില്ല ഗിരീഢീഹ് ജില്ല ഗുംല ജില്ല ചത്രാ ജില്ല ജാമ്താഢാ ജില്ല ദുമ്കാ ജില്ല ദേവ്ഘർ ജില്ല ഗൊഡ്ഡാ ജില്ല ധൻബാദ് ജില്ല പലാമു ജില്ല പശ്ചിമി സിംഹ്ഭൂമ് ജില്ല പൂർവി സിംഹ്ഭൂമ് ജില്ല ബൊക്കാറോ ജില്ല റാഞ്ചി ജില്ല ലാതെഹാർ ജില്ല ലോഹർദഗ്ഗാ ജില്ല സറാഇകേലാ ഖർസാവാ ജില്ല സാഹിബ്ഗഞ്ച് ജില്ല സിമ്ഡെഗാ ജില്ല ഹസാരിബാഗ് ജില്ല രാംഗഢ് ജില്ല പാകുഢ് ജില്ല ഖുടി ജില്ല |}
മിസോറം
https://ml.wikipedia.org/wiki/മിസോറം
മിസോറം ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌. ആസാം ആണ്‌ അന്തർസംസ്ഥാനം. മ്യാന്മാറും, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. തലസ്ഥാനം ഐസ്‌വാൾ ചരിത്രം മിസോറാമിന്റെ പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രം മാത്രമേ എഴുതപ്പെട്ട രീതിയിലുള്ളു. 1889-ൽ ബ്രിട്ടീഷുകാർ മിസോ കുന്നുകൾ തങ്ങളുടെ ഭരണത്തിനു കീഴിലാണെന്നു പ്രഖ്യാപിച്ചു . ലുഷായ് കുന്നുകൾ എന്ന പേരിൽ ഒരു ജില്ല രുപികരിച്ച് ഐസ്വാൾ തലസ്ഥാനമായി അവർ ഭരിച്ചു. ഇന്ത്യയ്ക്കു സ്വത്രന്തൃം കിട്ടിയപ്പോൾ മിസോറം അസമിലെ ഒരു ജില്ല മാത്രമയിരുന്നു. 1952-ൽ ലൂഷായ് ഹിൽസിൽ സ്വത്രന്ത അധികാരമുളള ജില്ലാ കൗൺസിൽ നിലവിൽവന്നു. ത്രിപുരയിലെയും മണിപ്പൂരിലെയും മിസോ വംശക്കാർക്കു സ്വാധീനമുളള മേഖലകൾ ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് 1954-ൽ സംസ്ഥാന പുനർനിർണയ കമ്മിറ്റി മുമ്പാകൊ ജില്ലാ കൗൺസിൽ പ്രതിനിധികളും മിസോ യുണിയനും അവശ്യം മുന്നയിച്ചു. തങ്ങളുടെ അവശ്യം അംഗീകരിക്കാത്ത സംസ്ഥാന പുനർനിർണയ കമ്മിറ്റ തീരുമാനത്തിനെതിരെ 1955-ൽ ഗോത്രവർഗ നേതക്കൾ ഐസ്വാളിൽ ചേർന്ന് ഈസ്റേറ്ൺ ഇന്ത്യ ട്രൈബൽ യുണിയൻ എന്ന രാഷ്ട്രീയ സംഘടന രൂപികരിച്ചു. അസമിലെ മലനിരകൾ എല്ലാം ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപികരിക്കണമെന്നായിരുന്നു ഇവരുടെ അവശ്യം. എന്നാൽ അവരുടെ ശ്രമങ്ങൾ വിജയം നേടില്ല. പിന്നീട് 1961 ഒകേടാബർ 22-ന് ലാൽ ഡെകയുടെ നേതൃത്വത്തിൽ മിസോ നാഷണൽ ഫ്രണ്ട് രുപികരിച്ച്സ്യംഭരണാവകാശത്തിനുവേണ്ടി പുർവ്വാധികം ശക്തിയോടെ പ്രക്ഷോഭം തുടങ്ങി .1966 ഫെബ്രുവരിയിൽ ഐസ്വാൾ ,ലംഗ്ലേയി,ചിംലുങ് തുടങ്ങിയിലെ സർക്കാർ പ്രക്ഷാഭത്തെ നേരിട്ടത് 1967-ൽ മിസോ നാഷണൽ ഫ്രണ്ട് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു. 1971-ൽ മിസോ കൗൺസിൽ പ്രതിനിധി, പ്രധാനമ്രന്തിയായിരുന്ന ഇന്ദിരഗാന്ധിയെ കണ്ട മിസോകൾക്ക് പൂർണ അധികാരമുളള സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. ഇതു പ്രകാരം 1972 ജനുവരി 21-ന് മിസോ കുന്നുകൾ കോന്ദ്രഭരണ്രപവേശമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ലോക്‌സഭയിലും രാജ്യസഭയിലും ഒരോ സീറ്റും അനുവദിച്ചു കേന്ദ്രഭരണ്രപദേശമെന്ന പദവി കൊണ്ട് മിസോ നാഷണൽ ഫ്രണ്ട് തൃപ്തരായില്ല, പ്രക്ഷോഭം തുടർന്നു. പ്രധാനമ്രന്തിയായ രാജീവ്ഗാന്ധിയുമായി ലാൽ നടത്തിയ ചർച്ചയെത്തുടർന്ന്. ഉണ്ടായ കരാർ പ്രകാരം 1987 ഫെബ്രുവരി 20 ന് മിസോറം സംസ്ഥാനം നിലവിൽ വന്നു. ലാൽ ആദ്യമുഖ്യമ്രന്തി ആയി. 8   ജില്ലകൾ ഉള്ള മിസോറം സംസ്ഥാനത്ത്  40   നിയമസഭാ സീറ്റുകളും 1   ലോക സഭ സീറ്റും  ഉണ്ട്. സാക്ഷരതാ നിരക്ക് 22  % ആണ്. ജനങ്ങൾ മംഗളോയിഡ് വംശത്തിൽപ്പെട്ട മനുഷ്യരാണ് മിസോറമിലുളളത്. മിസോകൾ എന്നാണ്‌ ഇവർ പൊതുവേ അറിയപ്പെടുന്നത്. മിസോ എന്ന വാക്കിന്റെ അർത്ഥം മലമുകളിലെ മനുഷ്യർ, മി-മനുഷ്യർ, സോ-മല എന്നീ വാക്കുകൾ ചേർന്നാണ് മിസോ എന്ന പേര് ഉണ്ടായത്. മിസോകളിൽ എറ്റവും വലിയ വിഭാഗം ലൂഷായ്‌കളാണ്. മിസോറാമിലെ ജനസംഖ്യയിലെ മുന്നിൽ രണ്ടും അവരാണ്. ലുഷായ് അണ് പ്രധാന ഭാഷ. ഒരോ ഗോത്രത്തിനും പ്രത്യേക ഭാഷ ഉണ്ട്. പുറത്തുളളവരോടു സംസാരിക്കാൻ ലുഷായ് ഭാഷയാണ് അവർ ഉപയോഗിക്കുന്നത്. ഈ ഭാഷക്ക് ലിപി ഇല്ല . അവലംബം വർഗ്ഗം:മിസോറം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ചണ്ഡീഗഢ്
https://ml.wikipedia.org/wiki/ചണ്ഡീഗഢ്
ചണ്ഡീഗഡ് (/ˌtʃʌndɪˈɡɑːr/) ഇന്ത്യയിലെ ഒരു ആസൂത്രിത നഗരമാണ്. പടിഞ്ഞാറ്, തെക്ക് പഞ്ചാബ് സംസ്ഥാനവും കിഴക്ക് ഹരിയാന സംസ്ഥാനവുമാണ് ചണ്ഡീഗഡിന്റെ അതിർത്തി. ചണ്ഡീഗഡ് ക്യാപിറ്റൽ റീജിയൻ അല്ലെങ്കിൽ ഗ്രേറ്റർ ചണ്ഡീഗഢിന്റെ ഭൂരിഭാഗവും ഇത് ഉൾക്കൊള്ളുന്നു, അതിൽ അടുത്തുള്ള ഉപഗ്രഹ നഗരങ്ങളായ പഞ്ച്കുളയും മൊഹാലിയും ഉൾപ്പെടുന്നു. ന്യൂഡൽഹിയിൽ നിന്ന് 260 കിലോമീറ്റർ (162 മൈൽ) വടക്കായും അമൃത്സറിന് 229 കിലോമീറ്റർ (143 മൈൽ) തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യകാല ആസൂത്രിത നഗരങ്ങളിലൊന്നാണ് ചണ്ഡീഗഡ്, വാസ്തുവിദ്യയ്ക്കും നഗര രൂപകൽപ്പനയ്ക്കും അന്താരാഷ്ട്രതലത്തിൽ പേരുകേട്ട നഗരമാണ്. നഗരത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് സ്വിസ്-ഫ്രഞ്ച് ആർക്കിടെക്റ്റ് ലെ കോർബ്യൂസിയർ ആണ്, ഇത് പോളിഷ് വാസ്തുശില്പിയായ മസീജ് നോവിക്കിയും അമേരിക്കൻ പ്ലാനർ ആൽബർട്ട് മേയറും ചേർന്ന് സൃഷ്ടിച്ച മുൻകാല പദ്ധതികളെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്. ലെ കോർബ്യൂസിയർ, ജെയ്ൻ ഡ്രൂ, മാക്സ്വെൽ ഫ്രൈ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെ മിക്ക സർക്കാർ കെട്ടിടങ്ങളും ഭവനങ്ങളും രൂപകൽപ്പന ചെയ്തത്. ചണ്ഡീഗഢിലെ ക്യാപിറ്റോൾ കോംപ്ലക്‌സ്—കോർബ്യൂസിയേഴ്‌സ് കെട്ടിടങ്ങളുടെ ആഗോള സമുച്ചയത്തിന്റെ ഭാഗമായി—2016 ജൂലൈയിലെ ലോക പൈതൃക സമ്മേളനത്തിന്റെ 40-ാമത് സെഷനിൽ യുനെസ്‌കോ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. ചണ്ഡീഗഡ് അതിന്റെ പ്രാരംഭ നിർമ്മാണം മുതൽ വളരെയധികം വളർന്നു, കൂടാതെ അയൽ സംസ്ഥാനങ്ങളിലെ രണ്ട് ഉപഗ്രഹ നഗരങ്ങളുടെ വികസനത്തിനും കാരണമായി. ചണ്ഡീഗഡ്, മൊഹാലി, പഞ്ച്കുല എന്നീ മെട്രോപൊളിറ്റൻ പ്രദേശങ്ങൾ ഒന്നിച്ച് 1,611,770-ലധികം ജനസംഖ്യയുള്ള ഒരു "ത്രിനഗരം" രൂപീകരിക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള നഗരങ്ങളിലൊന്നാണിത്. 2015-ൽ, LG ഇലക്‌ട്രോണിക്‌സ് നടത്തിയ ഒരു സർവേ, സന്തോഷ സൂചികയിൽ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമായി ഇതിനെ തിരഞ്ഞെടുത്തു. 2015-ൽ, ബിബിസി പ്രസിദ്ധീകരിച്ച ഒരു ലേഖനം, സ്മാരക വാസ്തുവിദ്യ, സാംസ്കാരിക വളർച്ച, ആധുനികവൽക്കരണം എന്നിവ സംയോജിപ്പിക്കുന്നതിൽ വിജയിച്ച ലോകത്തിലെ ചില മാസ്റ്റർ-പ്ലാൻഡ് നഗരങ്ങളിൽ ഒന്നായി ചണ്ഡീഗഢിനെ തിരഞ്ഞെടുത്തു.[19] 1947-ലെ ഇന്ത്യയുടെ വിഭജനത്തിന്റെ ഭാഗമായി, മുൻ ബ്രിട്ടീഷ് പ്രവിശ്യയായ പഞ്ചാബ് രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു, ഇന്ത്യയിലെ ഹിന്ദു, സിഖ് കിഴക്കൻ പഞ്ചാബ്, കൂടുതലും മുസ്ലീം പടിഞ്ഞാറൻ പഞ്ചാബ് പാകിസ്ഥാനിൽ.[25] അവിഭക്ത പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോർ വിഭജനത്തിനുശേഷം പാക്കിസ്ഥാന്റെ ഭാഗമായി. ഇതിനകം നിലവിലുള്ളതും സ്ഥാപിതമായതുമായ ഒരു നഗരത്തിലേക്ക് തലസ്ഥാനം മാറ്റുന്നതിനുപകരം, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, പഞ്ചാബിന്റെ തലസ്ഥാനമായി വർത്തിക്കുന്നതിനായി പുതിയതും ആധുനികവുമായ ഒരു നഗരം നിർമ്മിക്കാൻ വിഭാവനം ചെയ്തു.[26][27] അന്ന് കിഴക്കൻ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്ന പ്രതാപ് സിംഗ് കൈറോണും കിഴക്കൻ പഞ്ചാബിന്റെ ചീഫ് സെക്രട്ടറിയായിരുന്ന എഡ്വേർഡ് നിർമ്മൽ മംഗത് റായിയും ചണ്ഡീഗഢിനെ സംസ്ഥാനത്തിന്റെ തലസ്ഥാനമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1949-ൽ, അമേരിക്കൻ ആസൂത്രകനും വാസ്തുശില്പിയുമായ ആൽബർട്ട് മേയർ "ചണ്ഡീഗഢ്" എന്ന പേരിൽ ഒരു പുതിയ നഗരം രൂപകല്പന ചെയ്യാൻ നിയോഗിക്കപ്പെട്ടു. അന്നത്തെ കിഴക്കൻ പഞ്ചാബ് സംസ്ഥാനത്തിലെ അൻപതോളം പൂധി സംസാരിക്കുന്ന ഗ്രാമങ്ങളിൽ നിന്നാണ് സർക്കാർ ചണ്ഡീഗഢിനെ വിഭജിച്ചത്.[29] ചണ്ഡീഗഡ് പൂർത്തിയാകുന്നതുവരെ സംസ്ഥാനത്തിന്റെ താൽക്കാലിക തലസ്ഥാനമായിരുന്നു ഷിംല. ആൽബർട്ട് മേയർ സെല്ലുലാർ അയൽപക്കങ്ങൾക്കും ട്രാഫിക് വേർതിരിവുകൾക്കും ഊന്നൽ നൽകി, ഹരിത ഇടങ്ങളാൽ ഇടകലർന്ന ഒരു സൂപ്പർബ്ലോക്ക് അടിസ്ഥാനമാക്കിയുള്ള നഗരം വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ സൈറ്റ് പ്ലാൻ പ്രകൃതിദത്ത ഭൂമിയുടെ സവിശേഷതകൾ പ്രയോജനപ്പെടുത്തി; ഭൂമിയുടെ സൗമ്യമായ ഗ്രേഡ് ശരിയായ ഡ്രെയിനേജ് പ്രോത്സാഹിപ്പിച്ചു. 1950-ൽ തന്റെ വാസ്തുശില്പി-പങ്കാളി മാത്യു നോവിക്കി വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് മേയർ നഗരത്തിലെ തന്റെ ജോലി നിർത്തി. മേയറുടെയും നോവിക്കിയുടെയും പിൻഗാമിയായി സർക്കാർ ഉദ്യോഗസ്ഥർ ലെ കോർബ്യൂസിയറെ നിയമിച്ചു. ഹൈക്കോടതി, അസംബ്ലി കൊട്ടാരം, സെക്രട്ടേറിയറ്റ് കെട്ടിടം എന്നിവയുൾപ്പെടെ നിരവധി ഭരണനിർവഹണ കെട്ടിടങ്ങൾ ലെ കോർബ്യൂസിയർ രൂപകൽപ്പന ചെയ്തിട്ടുണ്ട് 1953 സെപ്റ്റംബർ 21-ന് തലസ്ഥാന നഗരം ഔദ്യോഗികമായി ഷിംലയിൽ നിന്ന് ചണ്ഡീഗഡിലേക്ക് മാറ്റപ്പെട്ടു, എന്നാൽ ഛണ്ഡീഗഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് 1953 ഒക്ടോബർ 7-ന് ആയിരുന്നു. ചണ്ഡീഗഢിലെ സെക്ടർ 17 ൽ നിന്ന് ഖനനം ചെയ്ത സിന്ധുനദീതട പുരാവസ്തുക്കൾ നഗരം പണിയുന്ന സമയത്ത് നടത്തിയ ഖനനത്തിൽ, ചില സിന്ധുനദീതട പുരാവസ്തുക്കൾ കണ്ടെത്തി, ഇന്നത്തെ ചണ്ഡീഗഡ് പ്രദേശം സിന്ധുനദീതട നാഗരികതയുടെ ചില വാസസ്ഥലങ്ങളായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.[33] 1966 നവംബർ 1 ന്, ഒരു പഞ്ചാബി സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നീണ്ട പ്രക്ഷോഭത്തിന് ശേഷം, മുൻ പഞ്ചാബ് സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടു. പടിഞ്ഞാറും വടക്കും ഭൂരിഭാഗവും പഞ്ചാബി സംസാരിക്കുന്ന ഭാഗം ഇന്നത്തെ പഞ്ചാബ് സംസ്ഥാനമായി മാറി, കിഴക്കും തെക്കും ഹിന്ദിയും ഹരിയാൻവിയും സംസാരിക്കുന്ന പ്രദേശങ്ങൾ ഹരിയാനയായി മാറി. ചണ്ഡീഗഢ് രണ്ട് സംസ്ഥാനങ്ങളുടെയും അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, ചണ്ഡീഗഡ് നഗരം കേന്ദ്ര ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു, ഒരു തീരുമാനത്തിലെത്തുന്നത് വരെ രണ്ട് സംസ്ഥാനങ്ങളുടെയും പങ്കിട്ട തലസ്ഥാനമായി പ്രവർത്തിക്കേണ്ടതായിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ റോക്ക് ഗാർഡൻ റോസ് ഗാർഡൻ സുഖ്ന തടാകം അവലംബം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങൾ വർഗ്ഗം:ഇന്ത്യയിലെ ആസൂത്രിതനഗരങ്ങൾ വർഗ്ഗം:ചണ്ഡീഗഢ്
ദാദ്ര നഗർ ഹവേലി
https://ml.wikipedia.org/wiki/ദാദ്ര_നഗർ_ഹവേലി
ഇന്ത്യയിലെ ദാദ്ര നഗർ ഹവേലി, ദമൻ ദീവ് എന്ന കേന്ദ്രഭരണ പ്രദേശത്തിന്റെ ഒരു ജില്ലയാണ് ദാദ്ര, നഗർഹവേലി (മറാഠി: दादरा आणि नगर हवेली, ഗുജറാത്തി: દાદરા અને નગર હવેલી, ഹിന്ദി: दादर और नगर हवेली), പോർച്ചുഗീസ്: Dadrá e Nagar-Aveli). മഹാരാഷ്ട്രക്കും ഗുജറാത്തിനും ഇടയിലായി, പശ്ചിമഘട്ടത്തിനു പടിഞ്ഞാറായാണ്‌ നഗർ ഹവേലി സ്ഥിതിചെയ്യുന്നത്, ദാദ്ര ഏതാനും കിലോമീറ്റർ വടക്കുമാറി ഗുജറാത്തിലും. തലസ്ഥാനം സിൽവാസ. നഗർ ഹവേലിയെ അപേക്ഷിച്ച് ചെറിയ പ്രദേശമാണ് ദാദ്ര. ചരിത്രം പോർച്ചുഗീസ് കാലഘട്ടം ആക്രമണകാരിയായ രജപുത്ര രാജാക്കന്മാർ ഈ പ്രദേശത്തെ കോളി തലവന്മാരെ പരാജയപ്പെടുത്തിയാണ് ദാദ്രയുടെയും നഗർ ഹവേലിയുടെയും ചരിത്രം ആരംഭിക്കുന്നത്. 1262 ൽ രാജസ്ഥാനിൽ നിന്നുള്ള ഒരു രജപുത്ര രാജകുമാരൻ റാംസിങ്‌ എന്ന രാമനഗറിന്റെ ഭരണാധികാരിയായിത്തീർന്നു, ഇന്നത്തെ ധരംപൂർ, 8 പർഗാനങ്ങളിൽ (ഗ്രാമങ്ങളുടെ കൂട്ടത്തിൽ) മഹാരാന എന്ന പദവി ഏറ്റെടുത്തു. നഗർ ഹവേലി പർഗാനങ്ങളിലൊന്നായിരുന്നു, അതിന്റെ തലസ്ഥാനം സിൽവാസ്സയായിരുന്നു. 1360 ൽ റാണ ധർമ്മശാ ഒന്നാമൻ തലസ്ഥാനം നഗർ ഹവേലിയിൽ നിന്ന് നഗർ ഫത്തേപൂരിലേക്ക് മാറ്റി. മറാത്തശക്തിയുടെ ഉയർച്ചയോടെ, ശിവാജി രാംനഗറിനെ ഒരു പ്രധാന പ്രദേശമായി കണ്ടു. അദ്ദേഹം ഈ പ്രദേശം പിടിച്ചെടുത്തു, പക്ഷേ സോംഷ റാണ 1690 ൽ അത് തിരിച്ചുപിടിച്ചു. വസായ് ഉടമ്പടിക്ക് ശേഷം (6 മെയ് 1739), വാസായിയും പരിസര പ്രദേശങ്ങളും മറാത്ത ഭരണത്തിൻ കീഴിലായി. താമസിയാതെ, മറാത്തക്കാർ രാംനഗറിനെ പിടിച്ചെടുത്തുവെങ്കിലും ഭരണാധികാരിയായ രാംദിയോയെ വ്യവസ്ഥയിൽ പുന in സ്ഥാപിച്ചു. അങ്ങനെ ചൗതായ് എന്നറിയപ്പെടുന്ന വരുമാനം ശേഖരിക്കുന്നതിനുള്ള അവകാശം മറാത്തക്കാർ നേടി. നഗർ ഹവേലിയിൽ നിന്നും മറ്റ് രണ്ട് പരാഗണകളിൽ നിന്നും. നയങ്ങളിൽ മാറ്റം വരുത്തിയതിനാൽ (നേരത്തെ മറാത്തക്കാർ ഏർപ്പെടുത്തിയ വ്യവസ്ഥകളെ അദ്ദേഹം അവഗണിച്ചു) രാംദിയോയുടെ മകൻ ധരംദിയോയുടെ കാലത്ത് മറാത്തക്കാർ നഗർ ഹവേലിയെയും പരിസര പ്രദേശങ്ങളെയും പിടിച്ചെടുത്തു പോർച്ചുഗീസ് യുഗം 1772 ജൂൺ 17 ന്‌ പോർച്ചുഗീസുകാർക്ക് നഗർ ഹവേലി പ്രദേശം 1779 ഡിസംബർ 17 ന്‌ നടപ്പാക്കിയ സൗഹൃദ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ 1772 ൽ മറാത്ത നാവികസേന പോർച്ചുഗീസ് ഫ്രിഗേറ്റ് സാന്താനയ്ക്ക് നാശനഷ്ടമുണ്ടാക്കിയതിന്റെ നഷ്ടപരിഹാരമായി നൽകി. [5] നഗർ ഹവേലിയിലെ 72 ഗ്രാമങ്ങളിൽ നിന്ന് വരുമാനം ശേഖരിക്കാൻ പോർച്ചുഗീസുകാർക്ക് ഈ ഉടമ്പടി അനുമതി നൽകി. 1785-ൽ പോർച്ചുഗീസുകാർ ദാദ്രയെ വാങ്ങി പോർച്ചുഗീസ് ഇന്ത്യയുമായി (എസ്റ്റാഡോ പോർച്ചുഗീസ് ഡാ ഇന്ത്യ) കൂട്ടിച്ചേർത്തു. 1818 ൽ മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിൽ മറാത്ത സാമ്രാജ്യം ബ്രിട്ടീഷുകാർ പരാജയപ്പെടുത്തി, പോർച്ചുഗീസുകാർ ആത്യന്തികമായി ദാദ്രയുടെയും നഗർ ഹവേലിയുടെയും ഫലപ്രദമായ ഭരണാധികാരികളായി. പോർച്ചുഗീസ് ഭരണത്തിൻ കീഴിൽ, ദാദ്രയും നഗർ ഹവേലിയും എസ്റ്റാഡോ ഡാ ഇന്ത്യയുടെ (പോർച്ചുഗീസ് സ്റ്റേറ്റ് ഓഫ് ഇന്ത്യ) ഡിസ്ട്രിറ്റോ ഡി ഡാമിയോയുടെ (ദാമൻ ജില്ല) ഭാഗമായിരുന്നു. രണ്ട് പ്രദേശങ്ങളും "നാഗർ ഹവേലി" എന്ന പേരിൽ ഒരൊറ്റ കൺസെൽഹോ (മുനിസിപ്പാലിറ്റി) രൂപീകരിച്ചു, അതിന്റെ തല 1885 വരെ ദാരാരെയിലും അതിനുശേഷം സിൽവാസ്സ പട്ടണത്തിലും തലയുയർത്തി. പ്രാദേശിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചത് തിരഞ്ഞെടുക്കപ്പെട്ട ഒരു കാമര മുനിസിപ്പൽ (മുനിസിപ്പൽ കൗൺസിൽ) ആണ്, ഉന്നതതല കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ദാമൻ ജില്ലാ ഗവർണറാണ്, അദ്ദേഹത്തെ ഒരു ഭരണാധികാരി നാഗർ ഹവേലിയിൽ പ്രതിനിധീകരിച്ചു. നാഗർ ഹവേലി കൺസെൽഹോയെ ഇനിപ്പറയുന്ന ഫ്രീഗ്യൂസിയകളിൽ (സിവിൽ ഇടവകകളിൽ) വിഭജിച്ചു: സിൽവാസ്സ, നൊറോളി, ദാദ്ര, ക്വാലാലൂനിം, റാൻ‌ഡെ, ഡാരെ, കാഡോളി, കനോയൽ, കാർ‌ചോണ്ടെ, സിൻഡോണിം. പോർച്ചുഗീസ് ഭരണം 1954 വരെ നീണ്ടുനിന്നു, ദാദ്രയെയും നഗർ ഹവേലിയെയും ഇന്ത്യൻ യൂണിയന്റെ പിന്തുണക്കാർ പിടികൂടി. പോർച്ചുഗീസ് ഭരണത്തിന്റെ രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം 1954 ൽ ഇന്ത്യൻ യൂണിയൻ അധിനിവേശത്തിലൂടെ സാമ്രാജ്യത്തിൽ നിന്ന് വേർപെടുത്തിയ ആദ്യത്തെ കോളനിയാണിത് പോർച്ചുഗീസ് ഭരണത്തിന്റെ അവസാനം 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ദാദ്ര, നഗർ ഹവേലി നിവാസികൾ യുണൈറ്റഡ് ഫ്രണ്ട് ഓഫ് ഗോവൻസ് (യുഎഫ്ജി), നാഷണൽ മൂവ്‌മെന്റ് ലിബറേഷൻ ഓർഗനൈസേഷൻ (എൻ‌എം‌എൽ‌ഒ), ആസാദ് ഗോമാന്തക്ദൾ, കമ്മ്യൂണിസ്റ്റ്‌ പാർട്ടി, സംഘടനകളുടെ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പ്രദേശങ്ങൾ കീഴടക്കി. 1954 ൽ പോർച്ചുഗീസ് ഇന്ത്യയിൽ നിന്നുള്ള ദാദ്ര, നഗർ ഹവേലി എന്നിവ വേർപ്പെടുത്തി. കാലം കടന്നുപോയപ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യസമരം ആക്കം കൂട്ടി. 1946 ജൂൺ 18 ന് ഗോവയിൽ വച്ച് രാം മനോഹർ ലോഹിയ അറസ്റ്റിലായി. ഗോവയിലെ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമായിരുന്നു ഇത്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തി. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി, പക്ഷേ പോർച്ചുഗീസുകാരും മറ്റ് യൂറോപ്യൻ കോളനികളും ഉടനടി ഉൾപ്പെടുത്തിയില്ല. ഗോവൻ സമരം വർഷങ്ങളോളം തുടർന്നു. അപ്പാസാഹേബ് കർമൽക്കർ എന്നറിയപ്പെട്ടിരുന്ന പനഞ്ചിയിലെ (അന്നത്തെ പഞ്ജിം എന്നറിയപ്പെട്ടിരുന്ന) ബാൻകോ കൊളോണിയൽ (പോർച്ചുഗീസ് ബാങ്ക്) ഉദ്യോഗസ്ഥനായ ആത്മരം നർസിങ് കർമൽക്കർ ഗോവയിലെ സ്വാതന്ത്ര്യസമരത്തിൽ പരോക്ഷമായി പങ്കാളിയായിരുന്നു. ബാങ്കിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം ഒടുവിൽ ഗോവയെ മോചിപ്പിക്കാനുള്ള സമരം ഏറ്റെടുത്തു. ഗോവയെ മോചിപ്പിക്കണമെങ്കിൽ ഡിഎൻ‌എച്ചിന്റെ വിമോചനം പ്രധാനമാണെന്ന് കാലക്രമേണ അദ്ദേഹം മനസ്സിലാക്കി. കർമൽക്കർ വാപ്പിയിലെത്തി ദാദ്രയിൽ നിന്ന് ജയന്തിഭായ് ദേശായിയെ കണ്ടു. നാനി ദാമനിൽ നിന്നുള്ള ഭികുഭായ് പാണ്ഡ്യയെയും സിൽവസ്സയിൽ നിന്നുള്ള വാൻമാലി ഭാവ്സറിനെയും അദ്ദേഹം കണ്ടുമുട്ടി. വിശ്വനാഥ് ലവാണ്ടെ, ദത്താത്രേയ ദേശ്പാണ്ഡെ, പ്രഭാകർ സിനാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആസാദ് ഗോമന്തക്ദൾ, ഷമറാവു പരുലേക്കർ, ഗോദാവരിബായ് പരുലേക്കർ എന്നിവരുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി, ഫ്രാൻസിസ് മസ്‌കെരൻഹാസ്, ജെ.എം. ഡിസൂസ, വാമൻ ദേശായി തുടങ്ങിയവർ ഡിഎൻ‌എച്ചിന്റെ വിമോചനം പോരാട്ടത്തിന് നേതൃത്വം നൽകി . 1954 ജൂൺ 18 ന് നിരവധി നേതാക്കൾ ലാവച്ചയിൽ കണ്ടുമുട്ടി. ലാവച്ചയും വാപ്പിയും ഇന്ത്യൻ പ്രദേശങ്ങളായിരുന്നു. ഈ സ്ഥലങ്ങൾ കിടക്കുന്ന ക്രമം (കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ) നഗർ ഹവേലി, ലവാച്ച, ദാദ്ര, വാപ്പി, ദാമൻ (സമുദ്രതീരത്ത്) എന്നിവയാണ്. അതിനാൽ പോർച്ചുഗീസ് ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ പ്രദേശങ്ങളായ ലാവച്ച, വാപ്പി വഴി എൻ‌എച്ച്, ദാദ്ര, ദാമൻ എന്നിവയ്ക്കിടയിൽ യാത്ര ചെയ്യാൻ അനുമതി ആവശ്യമാണ്. 1954 ജൂലൈ 22 രാത്രി, ഫ്രാൻസിസ് മസെരെൻഹാസിന്റെയും വാമൻ ദേശായിയുടെയും നേതൃത്വത്തിൽ യുണൈറ്റഡ് ഫ്രണ്ട് ഓഫ് ഗോവൻസിലെ 15 സന്നദ്ധപ്രവർത്തകർ ദാദ്രയുടെ പ്രദേശത്തേക്ക് കടന്ന് പോലീസ് സ്റ്റേഷനിൽ എത്തി. പോലീസ് സ്റ്റേഷനിൽ മൂന്ന് ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരാളെ സന്നദ്ധപ്രവർത്തകർ കത്തികൊണ്ട് ആക്രമിക്കുകയും മറ്റ് രണ്ട് പേരെ കീഴടക്കുകയും ചെയ്തു. ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തുകയും ഇന്ത്യൻ ദേശീയഗാനം ആലപിക്കുകയും ചെയ്തു. ദാദ്രയെ "ദാദ്രയുടെ സ്വതന്ത്ര പ്രദേശം" ആയി പ്രഖ്യാപിച്ചു. ജൂലൈ 28 രാത്രി, ആസാദ് ഗൊമന്തക്ദളിലെ 30 മുതൽ 35 വരെ സന്നദ്ധപ്രവർത്തകർ കരമ്പേലിൽ നിന്ന് (കരമ്പേലി) നരോലിയിലേക്ക് നീങ്ങി. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഈ പ്രദേശത്തെ മഴക്കാലം, ഈ സീസണിൽ സാധാരണയായി നദികൾ വെള്ളപ്പൊക്കമുണ്ടാകും. ദാമൻ ഗംഗാ നദിയിൽ വെള്ളപ്പൊക്കമുണ്ടായതിനാൽ നരോലിയിലെത്താൻ ഒരു സഹായവും ലഭിച്ചില്ല. നരോലിയിലേക്ക് പോകുന്നതിന് ഈ തീയതി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം ഇതാണ്. ആറ് പോലീസ് ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സന്നദ്ധപ്രവർത്തകരും ഗ്രാമങ്ങളും പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങാനോ മരണത്തെ അഭിമുഖീകരിക്കാനോ ആവശ്യപ്പെട്ടു. അവർ ഉടനെ കീഴടങ്ങി. നരോലിയുടെ പോർച്ചുഗീസ് ഭരണം അവസാനിച്ചു. ഇന്ത്യൻ പ്രദേശത്തെ പ്രത്യേക റിസർവ് പോലീസ് ഇടപെട്ടില്ല. ജെ.ഡി. നാഗർവാല, ഡി.വൈ. ഇന്ത്യൻ ടെറിട്ടറിയിലെ സ്പെഷ്യൽ റിസർവ് പോലീസ് ഇൻസ്പെക്ടർ ജനറൽ, ഡിഎൻ‌എച്ചിലേക്ക് കടക്കാതെ, ദാദ്രയുടെയും നാഗർ ഹവേലിയുടെയും അഡ്മിനിസ്ട്രേറ്റർ ക്യാപ്റ്റൻ ഫിഡാൽഗോയോട് വിമോചിതരെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് ഇന്ത്യൻ സേനയ്‌ക്കും അർദ്ധസൈനിക വിഭാഗങ്ങൾക്കും കീഴടങ്ങാൻ ആവശ്യപ്പെട്ടു. 50 ഓളം പൊലീസുകാരെയും അഞ്ച് സിവിലിയൻ ഓഫീസർമാരെയും സിൽവാസ്സയിൽ ഉപേക്ഷിച്ച് ക്യാപ്റ്റൻ ഫിഡാൽഗോ ഉഖ്‌വയിലേക്ക് ഓടിപ്പോയി. പിന്നീട് ഗോവയിലേക്ക് പോകാൻ അനുവദിച്ചു. ഇതിനിടയിൽ നിരവധി അഭ്യൂഹങ്ങൾ പരന്നു, സിൽവാസ്സയിലെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലായിരുന്നു. ഓഗസ്റ്റ് 1 ന് വിമോചകർ സാഹചര്യം മുതലെടുത്ത് ദാദ്ര, നരോലി എന്നിവിടങ്ങളിൽ നിന്ന് പിപാരിയയെ മോചിപ്പിച്ചു. അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ചെറുത്തുനിൽക്കാതെ കീഴടങ്ങി രാത്രിയിൽ സന്നദ്ധപ്രവർത്തകർ മൂന്ന് ബാച്ചുകളായി വിഭജിച്ച് സിൽവാസ്സയിലെ പോലീസ് ചൗക്കിയിലെത്തി. സിൽ‌വാസ്സയിലെ പോലീസ് ച ow ക്കിയെ സാൻഡ്ബാഗുകളാൽ സംരക്ഷിച്ചു. മൂന്ന് വശങ്ങളിൽ നിന്ന് മൂന്ന് പോലീസുകാർ കാവൽ നിൽക്കുന്നുണ്ടായിരുന്നു. വസന്ദ്‌ ബദ്‌വേ, വിഷ്ണു ഭോപ്പിൾ, ശാന്തരം വൈദ്യ എന്നിവ പ്രതീക്ഷിച്ച സമയത്ത്‌ അവരെ പിന്നിൽ‌ നിന്നും മറികടന്നു. മറ്റ് സന്നദ്ധപ്രവർത്തകരെ കണ്ടതിൽ മറ്റ് പോലീസുകാർ എതിർപ്പില്ലാതെ കീഴടങ്ങി. സന്നദ്ധപ്രവർത്തകർ പോലീസ് ചൗക്കിയിൽ രാത്രി ഉണർന്നിരുന്നു. 1954 ഓഗസ്റ്റ് 2 ന് രാവിലെ, വിമോചിതർ സിൽവാസ്സ പട്ടണത്തിലെത്തി, ഇത് പോർച്ചുഗീസ് അധിനിവേശത്തിൽ നിന്ന് മുക്തമാണെന്ന് കണ്ടെത്തി. ദാദ്രയുടെയും നഗർ ഹവേലിയുടെയും വിമോചനം പൂർത്തിയായി. ഏറ്റവും വലിയ ദേശീയവാദിയായ സെൻ‌ഹോർ ലൂയിസ് ഡി ഗാമ ഇന്ത്യൻ ദേശീയ പതാക ഉയർത്തി ദാദ്രയുടെയും നഗർ ഹവേലിയുടെയും പ്രദേശം മോചിപ്പിച്ചതായി പ്രഖ്യാപിക്കുകയും ഇന്ത്യൻ ദേശീയഗാനം ആലപിക്കുകയും ചെയ്തു. ജനങ്ങൾ ഈ പ്രദേശത്ത് അധിവസിക്കുന്നവരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗക്കാരാണ്. കൃഷിയാണ് ഇവരുടെ മുഖ്യ തൊഴിൽ ഭാഷ മറാഠി, ഹിന്ദി, ഗുജറാത്തി എന്നിവയാണ് മുഖ്യഭാഷകൾ. കൃഷി നെല്ല്, ചോളം, പച്ചക്കറികൾ, പഴവർഗങ്ങൾ, കരിമ്പ് തുടങ്ങിയവയാണ് പ്രധാന കൃഷികൾ. വിനോദസഞ്ചാരം വാൻഗംഗ തടാകം ദുധാനി തടാകം വനവിഹാർ ഉദ്യാനം ഹിർവാവൻ ഉദ്യാനം ട്രൈബൽ കൾചറൽ മ്യൂസിയം. വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:ദാദ്ര, നഗർ ഹവേലി വർഗ്ഗം:മുൻകാല പോർച്ചുഗീസ് കോളനികൾ
ദമൻ, ദിയു
https://ml.wikipedia.org/wiki/ദമൻ,_ദിയു
ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ദമൻ എന്ന ചെറു പ്രദേശവും,ദീവ് എന്ന ഒരു ദ്വീപും അടങ്ങുന്ന ദാദ്ര നഗർ ഹവേലി, ദമൻ ദീവ് എന്ന​ കേന്ദ്രഭരണപ്രദേശത്തിന്റെ ഒരു ജില്ലയാണ് ദമൻ ദിയു എന്നറിയപെടുന്നത്. (ഗുജറാത്തി: દમણ અને દિવ, മറാഠി: दमण आणि दीव, പോർച്ചുഗീസ് : Damão e Diu) ഇത് 20o22’N, 20o27’N അക്ഷാംശങ്ങൾക്കും 72049’E,72054'E രേഖാംശങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഗുജറാത്തിന്റെ തെക്കൻ അതിർത്തിയിൽ സ്ഥിതി ‍ചെയ്യുന്ന ദമൻ വടക്ക് ഭഗവാൻ നദിയാലും തെക്ക് കലെം നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു. ഇതിന്റെ വിസ്തീർണം 72 ച.കി.മി ആണ്. ദിയു എന്ന ചെറിയ ദ്വീപ് കാംബേ ഉൾക്കടലിൽ വേരാവൽ തുറമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്നു . കത്തിയവാറിലെ ബാരെൺ തീരത്തു നീന്നും 8 മൈൽ ദൂരെയായി പാറക്കെട്ടുകൾ നിറഞ്ഞ ഒരു ചെറിയ ദ്വീപാണിത് ‌. "ദിയു" എന്ന വാക്കിനർഥം ദ്വീപെന്നാണ്. ചരിത്രം എ.ഡി രണ്ടാം നൂറ്റാണ്ടു മുതൽ കൊങ്കൺ വൈഷയയുടെ ഏഴു ഭാഗങ്ങളിലൊന്നായ ലതയുടെ ഭാഗമായിരുന്നു ഇത്. അശോകന്റെ ശിലാ ശാസനങ്ങൾ (273-136 ബി.സി) ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ദ്യൂ ദ്വീപിന്‌ സൈനികപ്രാധാന്യം ഉണ്ടെന്ന് കണക്കാക്കിയ പോർച്ചുഗീസുകാർ 1535-ൽ ഇവിടെ ഒരു കോട്ട പണിയാനുള്ള അനുവാദം നേടി. ദ്വീപിന്റെ കിഴക്കൻ തുമ്പത്ത് അവർ കോട്ട പണിയുകയും ചെയ്തു. 1538-ൽ ഈ കോട്ട തുർക്കികൾ ആക്രmichu. തുടർന്ന് 1546-ൽ ഗുജറാത്തിൽ നിന്നും ആക്രമണം ഉണ്ടായെങ്കിലും ഇവയെയെല്ലാം പോർച്ചുഗീസുകാർ വിജയകരമായി പ്രതിരോധിച്ചു. ‍1559-ൽ പോർച്ചുഗീസുകാർ ദമനും പിടിച്ചെടുത്തു. 1947-ൽ ഇന്ത്യയുടെ സ്വാതന്ത്രലബ്ധിക്കു ശേഷവും ഗോവയോടൊപ്പം ഈ പ്രദേശങ്ങൾ പോർട്ടുഗീസ് അധീനതയിലായിരുന്നു. ("ഗോവ" കാണുക). 1987 ൽ‍ ഗോവ സംസ്ഥാനമായപ്പോൾ ഈ രണ്ടു പ്രദേശങ്ങൾ കേന്ദ്രഭരണപ്രദേശങ്ങളായി തുടർന്നു. സാമ്പത്തികം വിനോദസഞ്ചാരവും, വ്യവസായവും ആണ് ഇവിടുത്തെ പ്രധാന വരുമാനമാർഗങ്ങൾ. ഇന്ത്യയുടെ 40% പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഇവിടെയാണ്‌ ഉത്പാദിപ്പിക്കുന്നത്. നെല്ല്, പഞ്ഞപ്പുല്ല്, പയർ വർഗങ്ങൾ, നാളികേരം തുടങ്ങിയവയാണ് പ്രധാനകൃഷി. 2004ലെ കണക്കുകൾ പ്രകാരം മൊത്തം ആഭ്യന്തര ഉത്പാദനം 15.6 കോടി ഡോളർ‍ ആണ്‌. അവലംബം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:മുൻകാല പോർച്ചുഗീസ് കോളനികൾ വർഗ്ഗം:ദമൻ, ദിയു
എറണാകുളം
https://ml.wikipedia.org/wiki/എറണാകുളം
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ കിഴക്കൻ ഭാഗമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്. ഇത് മദ്ധ്യ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നാഗരികമായ പ്രദേശം ആണ് എറണാകുളം. എറണാകുളം ജില്ലയുടെ ആസ്ഥാനം ഏറണാകുളം നഗരത്തിലായിരുന്നെങ്കിലും ഇപ്പോൾ നഗരത്തിനു കിഴക്കുഭാഗത്തായുള്ള കാക്കനാട് എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. കേരള ഹൈക്കോടതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം നിയമ സഭാ മണ്ഡലം എറണാകുളം ലോക സഭ മണ്ഡലത്തിൽ ഉൾപെട്ടിരിക്കുന്നു പേരിനു പിന്നിൽ thumb|right|250px|എറണാകുളം എം.ജി. റോഡ്, ഒരു ദൃശ്യം ഋഷിനാഗക്കുളം ലോപിച്ചാണ് എറണാകുളമായി മാറിയതെന്നും, മറിച്ച് എറണാകുളത്തപ്പൻ ക്ഷേത്രം എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതെന്നും, നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ഏറെ നാൾ കുളം എന്ന വാക്കിൽ നിന്നുമാണെന്നുമൊക്കെ പേരിന്റെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ thumb|250px|മനോരമ ജംഗ്‌ഷൻ മഹാരാജാസ് കോളേജ് സെന്റ് ആൽബർട്സ് കോളേജ് സെന്റ് തെരേസാസ് കോളേജ് മാർ അത്തനേഷ്യസ് ഹൈസ് സ്കൂൾ. കാക്കനാട് രാജഗിരി എൻജിനിയറിങ് കോളേജ് സേക്രഡ് ഹാർട്ട്സ് കോളേജ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ എങിനീയറിങ് ട്രെയിനിങ് ഗവൺമെന്റ് ലോ കോളേജ്, എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ്, എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗവ.എച്ച്.എസ്.എസ് കടയിരുപ്പ് പ്രധാന ആരാധനാലയങ്ങൾ ഹൈന്ദവ ക്ഷേത്രങ്ങൾ എറണാകുളം ശിവക്ഷേത്രം (തിരുവെറണാകുളത്തപ്പൻ ക്ഷേത്രം) എറണാകുളം ശ്രീ അയ്യപ്പൻ കോവിൽ തിരുനെട്ടൂർ മഹാദേവ ക്ഷേത്രം അഞ്ചുമന ദേവി ക്ഷേത്രം തിരുമല ശ്രീകൃഷ്ണ ക്ഷേത്രം വളഞ്ഞമ്പലം ഭഗവതി ക്ഷേത്രം പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രം ക്രൈസ്തവ ആരാധനാലയങ്ങൾ വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ, മോറക്കാല. സെൻറ് മേരീസ്‌ സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ സെൻറ് ഇഗ്നാത്തിയോസ് നൂറോനോ യാക്കോബായ സുറിയാനി പള്ളി സെന്റ് മേരീസ് ബസലിക്ക സെന്റ്‌ ഫ്രാൻസിസ് കത്തീഡ്രൽ വല്ലാർപാടം ബസിലിക്ക കലൂർ സെന്റ്‌ ആന്റണി പള്ളി മുസ്ലിം ആരാധനാലയങ്ങൾ പൊന്നുരുന്നി ജുമാമസ്ജിദ് അവലംബം വർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങൾ വർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരം
പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം
https://ml.wikipedia.org/wiki/പ്ലാച്ചിമടയിലെ_കൊക്കോകോള_വിരുദ്ധ_സമരം
thumb|250px| സമരപ്പന്തൽ കൊക്കക്കോളയുടെ ശീതളപാനീയ നിർമ്മാണയൂണിറ്റിൻറെ പ്രവർത്തനം പ്രദേശത്തെ ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുകയും ശുദ്ധജലക്ഷാമം രൂക്ഷമായതിനാൽ പ്ലാൻറിൻറെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 2002ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിലെ ആദിവാസി ജനവിഭാഗമടങ്ങുന്ന ഗ്രാമവാസികൾ തുടങ്ങിയ സമരമാണ് പ്ലാച്ചിമട കൊക്കോകോള വിരുദ്ധ സമരം . thumb|250px|കൊക്കൊകോള നിർമ്മാണകേന്ദ്രം പശ്ചാത്തലം കേരളം-തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള ഒരു കാർഷിക ഗ്രാമമാണ് പ്ലാച്ചിമട. പ്ലാച്ചിമടയിൽ ഫാക്ടറി സ്ഥാപിയ്ക്കുന്നതിന് പ്രധാനപ്പെട്ട ചില കാരണങ്ങൾ, കേരളത്തിലെ ഏറ്റവും മുന്തിയ മഴനിഴൽ പ്രദേശത്തിന്റെ ഒത്തനടുക്കും, വൻഭൂഗർഭജലനിക്ഷേപത്തിന്റെ കേന്ദ്രത്തിലുമായിട്ടാണ് പ്ലാച്ചിമട സ്ഥിതിചെയ്യുന്നത് എന്നതാണ്. കൂടാതെ ഉപഗ്രഹചിത്രങ്ങളുപയോഗിച്ചുള്ള ഭൂഗർഭജലസ്രോതസ്സുകളെക്കുറിച്ചുള്ള പഠനങ്ങളും ഈ സ്ഥലം വളരെ അനുയോജ്യമാണെന്ന് കാണിക്കുകയും ചെയ്തു. ഫാക്ടറി പ്രവർത്തിപ്പിക്കാനുള്ള അനുമതിക്കായി 1999ൽ കന്പനി പെരുമാട്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും 2000ത്തിൽ പഞ്ചായത്ത് ലൈസൻസ് അനുവദിക്കുകയും ചെയ്തു. നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനായി ഏകജാലക സംവിധാനത്തിലൂടെ വ്യവസായങ്ങൾക്ക് കാലതാമസമില്ലാതെ ക്ലിയറൻസ് നൽകാൻ സർക്കാർ തയ്യാറായ പശ്ചാത്തലത്തിലാണ് കൊക്കക്കോള കന്പനി പ്രവർത്തനം തുടങ്ങുന്നത്. https://www.legalcrystal.com/act/135413/the-kerala-industrial-singleawindow-clearance-boards-industrial-township-area-development-act-1999-complete-act ആറുമാസങ്ങൾക്കുള്ളിൽ തന്നെ പ്ലാച്ചിമട ഗ്രാമവാസികൾ, തങ്ങളുടെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പു് അവിശ്വസനീയമാം വിധം താഴുന്നത് തിരിച്ചറിഞ്ഞു. ചില കിണറുകൾ വറ്റിവരളുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. വറ്റാതെ അവശേഷിച്ച കിണറുകളിലെ വെള്ളം രാസവസ്തുക്കളാൽ മലിനവും ഉപയോഗശൂന്യവും മാത്രമല്ല, ആരോഗ്യത്തിനു ദോഷകരവും കൂടിയായിരുന്നു. കുടിക്കാനും കുളിയ്ക്കാനും ഉപയോഗിക്കുന്നവരിൽ വയറിളക്കവും തലകറക്കവും കാണപ്പെട്ടു. ലഘുചിത്രം|പ്ലാച്ചിമട വിജയനഗർ കോളനിയിലെ മലിനമായ പഞ്ചായത്ത് കിണർ നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച കമ്പനി വളം എന്ന പേരിൽ വിതരണം ചെയ്ത രാസ മാലിന്യങ്ങൾ ഉപയോഗിച്ച് കൃഷി ഭൂമി മുഴുവൻ തരിശായി.. ഇതോടെ ആദിവാസികൾ ഉൾപ്പെടെയുള്ള പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം പ്രദേശവാസികൾ ആരംഭിക്കുകയും ചെയ്തു. സമരത്തിൻറെ ആദ്യഘട്ടത്തിൽ മാധ്യമങ്ങളുടെ പിന്തുണ സമരത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ, വളമെന്ന പേരിൽ പ്രദേശത്തെ കർഷകർക്ക് കമ്പനി വിതരണം ചെയ്ത ഖരമാലിന്യത്തിൽ ബിബിസി ചാനൽ അടക്കമുള്ള സംഘങ്ങൾ മാരകവിഷ പദാർഥങ്ങളായ കാഡ്മിയം, ലെഡ് എന്നതിൻറെ അംശങ്ങൾ കണ്ടെത്തിയത് സമരത്തിന് വമ്പിച്ച പിന്തുണ ലഭിക്കാൻ സഹായകമായി. 2004ൽ പ്ലാച്ചിമടയിൽ സംഘടിപ്പിച്ച ലോകജലസമ്മേളനത്തിലൂടെ സമരം അന്താരാഷ്ട്രതലത്തിൽ ചർച്ചയായി. കന്പനിക്ക് ലൈസൻസ് നിഷേധിക്കാൻ പഞ്ചായത്തിനുള്ള അധികാരം സംബന്ധിച്ച കേസ് നിലവിൽ സുപ്രീം കോടതിയിൽ പരിഗണന കാത്ത് കിടക്കുകയാണ്. കോടതി വിധികൾ പ്രദേശത്തെ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും പ്രദേശവാസികൾ പ്രക്ഷോഭത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് കൊക്കക്കോള കന്പനിക്ക് ലൈസൻസ് നിഷേധിക്കുകയും അതിനെ തുടർന്ന കന്പനി നിയമപരമായി നീങ്ങുകയും ചെയ്തു. കന്പനിയുടെ പെറ്റീഷനിൽ ഹൈക്കോടതി ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ 2003 ഡിസംബർ 16ന് വിധി പുറപ്പെടുവിക്കുകയുണ്ടായി. കന്പനിയുടെ വ്യാവസായിക ഉത്പ്പാദനത്തിനായി പ്രദേശത്തിൻറെ ഭൂഗർഭജലം ഉപയോഗിക്കാൻ പാടില്ലെന്നും കന്പനിക്ക് മറ്റ് ജലസ്രോതസ്സുകൾ കണ്ടെത്തി പ്രവർത്തനം തുടരാവുന്നതാണെന്നും കോടതി വിധിച്ചു. കന്പനി പ്രദേശത്തെ ഭൂഗർഭജലം ഉപയോഗിക്കുന്നത് തടയാൻ മാത്രമേ പഞ്ചായത്തിന് അധികാരമുള്ളൂവെന്നും കന്പനിക്ക് ലൈസൻസ് നിഷേധിക്കാൻ പഞ്ചായത്തിന് കഴിയില്ലെന്നും കോടതി വിധിച്ചു. ഇതിനെതിരെ കന്പനിയും പഞ്ചായത്തും വീണ്ടും കോടതിയെ സമീപിക്കുകയും 2005 ഏപ്രിൽ 7ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിക്കുകയും ചെയ്തു. ശീതളപാനീയ ഉത്പാദനത്തിനായി പ്രദേശത്തെ ഭൂഗർഭജലം പ്രതിദിനം 5 ലക്ഷം ലിറ്റർ വരെ ഉപയോഗിക്കാമെന്നായിരുന്നു കോടതി വിധി. തുടർന്ന് പെരുമാട്ടി പഞ്ചായത്ത് സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയും കന്പനിയുടെ ലൈസൻസ് സംബന്ധിച്ച വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് ലഘുചിത്രം|പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്ലാച്ചിമട സമരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ മാർച്ച്. 2009ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തുകയും പ്രദേശവസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കൊകോള കമ്പനിയിൽ നിന്നും ഈടാക്കാവുന്നതാണെന്നും ശുപാർശ ചെയ്തു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കേരള നിയമസഭ 2011ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് പാസ്സാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. The hindu ,2010 jun 09,palakkad edition. 2011ൽ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സർക്കാറിന് തിരിച്ചയച്ചു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങൾക്ക് 2011ൽ തന്നെ സംസ്ഥാന സർക്കാർ മറുപടി നൽകി. ഒടുവിൽ ബില്ല് അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടു കൂടി ബില്ല് 2015 ഡിസംബറിൽ കേന്ദ്ര സർക്കാർ‌ സംസ്ഥാന സർക്കാരിന് തിരിച്ചയച്ചിരിക്കുകയാണ്. ഇതും കാണുക മയിലമ്മ — നേതൃപ്രവർത്തക അവലംബം Category:കേരളത്തിലെ സമരങ്ങൾ
സൈലന്റ്‌വാലി ദേശീയോദ്യാനം
https://ml.wikipedia.org/wiki/സൈലന്റ്‌വാലി_ദേശീയോദ്യാനം
കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ്‌ സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു വിളിക്കുന്നു. ചരിത്രം ഇന്തോ-ആസ്ത്രേലിയൻ ഭൂഖണ്ഡത്തിന്റെ കാലം തൊട്ടേയുള്ള വനപ്രദേശമാണ് സൈലന്റ്‌വാലിയെന്നാണ് ഭൂമിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. സൈലന്റ്‌വാലിയുടെ ജൈവവൈവിധ്യത്തിനു മുഖ്യകാരണം ഈ 70 ലക്ഷം വർഷങ്ങളുടെ പഴക്കമായിരിക്കണമെന്നാണ് പൊതുവേയുള്ള അനുമാനം. പാണ്ഡവന്മാരുമായി ബന്ധപ്പെടുത്തിയുള്ള ഏറെ ഐതിഹ്യങ്ങൾ പ്രദേശവുമായി ബന്ധപ്പെട്ടുണ്ട്. പ്രദേശത്തുകൂടി ഒഴുകുന്ന കുന്തിപ്പുഴ എന്ന പുഴയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈരന്ധ്രി എന്ന പേരുതന്നെ പാഞ്ചാലിയുടെ പര്യായമാണ്‌. 1914-ൽ മദ്രാസ് സർക്കാർ ഈ പ്രദേശത്തെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചതു മുതലാണ് സൈലന്റ്‌വാലിയുടെ ആധുനിക ചരിത്രം ആരംഭിച്ചത്. 1975 കാലഘട്ടത്തിൽ കേരള വൈദ്യുതി വകുപ്പ് സൈലന്റ്‌വാലിയിൽ കൂടി ഒഴുകുന്ന കുന്തിപ്പുഴയിലെ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോൾ, ഹെക്ടർ കണക്കിനു മഴക്കാടുകൾ വെള്ളക്കെട്ടിനടിയിലാകുമെന്ന കാരണത്താൽ പ്രകൃതിസ്നേഹികളുടെ നേതൃത്തത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും, 1984-ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധി പാത്രക്കടവു ജലവൈദ്യുത പദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.പ്രൊഫ.എം.കെ. പ്രസാദ്, സുഗതകുമാരി, എൻ.വി. കൃഷ്ണവാര്യർ, വി.ആർ. കൃഷ്ണയ്യർ തുടങ്ങിയവരായിരുന്നു സൈലന്റു വാലി സംരക്ഷണ പ്രക്ഷോഭത്തിനു മുൻ‌കൈയെടുത്തവരിൽ പ്രമുഖർ. കേരള ശാസ്ത്രസാഹിത്യ പരിഷത് പദ്ധതിക്കെതിരേ രംഗത്തു വന്ന ഒരു പ്രമുഖ സംഘടനയാണ്. സൈലന്റ്‌വാലി സംരക്ഷണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടാനും മാത്രം ശക്തവും രാജ്യവ്യാപകവും ആയിരുന്നു എന്നത് എടുത്തു പറയണ്ട കാര്യമാണ്. 1979-ൽ അന്നത്തെ കാർഷിക വകുപ്പ് സെക്രട്ടറി ആയിരുന്ന ഡോ. എം. എസ്. സ്വാമിനാഥൻ നടത്തിയ സർവ്വേ പ്രകാരം 1980-ൽ തന്നെ സൈലന്റ്‌വാലി ദേശീയോദ്യാനമാണെന്ന് ഭാരത സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പാത്രക്കടവു ജലവൈദ്യുത പദ്ധതി പ്രദേശം ഒഴിവാക്കിയിരുന്നു. എന്നാൽ പ്രക്ഷോഭ ശേഷം 1984-ൽ ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ അതിർത്തിക്കുള്ളിൽ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. 1985 സെപ്റ്റംബർ 7-നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു. സൈലൻറ് വാലിയുടെ സസ്യാവരണത്തിൻറെ സവിശേഷതയും മഴക്കാടുകളുടെ പ്രാധാന്യവും മനസ്സിലാക്കിയ ഐക്യരാഷ്ട്ര സംഘടന ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷണമർഹിക്കുന്ന ജൈവമേഖലയായ നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ മൂലകേന്ദ്രമായി ഈ നിശ്ശബ്ദ താഴ്വരയെ മാറ്റുകയുണ്ടായി. thumb|Silent Valley National Park Bridge പ്രത്യേകതകൾ 89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടം ദേശീയോദ്യാനങ്ങളിൽ താരതമ്യേന ചെറുതാണ്. നീലഗിരി പീഠഭൂമിയുടെ ഭാഗമാണെങ്കിലും തെക്കു ഭാഗം പാലക്കാടൻ സമതലങ്ങളുമായി ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 658 മീറ്റർ മുതൽ 2384 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. കുന്തിപ്പുഴയാണ് സൈരന്ധ്രി വനത്തിലൂടെ ഒഴുകുന്ന ഏക നദി. 2800 മി.മീ മുതൽ 3400 മി.മീ വരെയാണ് വാർഷിക വർഷപാതം. സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ കിഴക്കൻ ഭാഗങ്ങൾ പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശങ്ങളായതുകൊണ്ട് അവിടെ മഴ കുറവാണ്. 39° സെൽ‌ഷ്യസ് വരെ ഇവിടെ കൂടിയ ചൂടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 20.2° സെൽ‌ഷ്യസ് ആണ് ആപേക്ഷിക ശരാശരി. നീലഗിരി ജൈവമേഖലയുടെ കാതൽ പ്രദേശമാണത്രെ സൈരന്ധ്രി വനം. പേരിനു പിന്നിൽ thumb|Raorchestes silentvalley സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണ്‌ ഇവിടം സൈലന്റ്‌വാലി (നിശ്ശബ്ദതാഴ്‌വര) എന്നറിയപ്പെടുന്നത്‌ എന്ന വാദമാണ് പ്രമുഖമെങ്കിലും, സൈരന്ധ്രിവനം എന്ന പേരിനെ ആംഗലേയ വത്ക്കരിച്ചതിന്റെ ഫലമായാണ് സൈലന്റ്‌വാലി ഉണ്ടായതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. സൈലന്റ്‌വാലി വനപ്രദേശത്തു കാണുന്ന സിംഹവാലൻ കുരങ്ങിന്റെ ശാസ്ത്രീയ നാമത്തിൽ നിന്നും -Macaca silenus; ഉത്ഭവിച്ചതാണ് സൈലന്റ് വാലി എന്ന പേര് എന്ന വാദവും ദുർബലമല്ല. ഈ പേർ എന്നു മുതലാണ് പ്രചാരത്തിലായതെന്നതിന്ന് രേഖകളില്ലെങ്കിലും ബ്രിട്ടീഷ് സർക്കാറിന്റെ സി.ഇ.1909-ലെ ഒരു ഭൂപടത്തിൽ ഇത് ഉപയോഗിച്ചുകാണുന്നുണ്ട് https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B5%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D. നിശ്ശബ്ദതാഴ്വരയെന്നാണ് പേരെങ്കിലും നാനാജാതി പക്ഷികളും, പ്രാണികളും, മൃഗങ്ങളും വനത്തെ ശബ്ദമുഖരിതമായി തന്നെ നിലനിർത്തുന്നു. ജൈവജാലങ്ങൾ thumb|നീലഗിരിയിൽ മാത്രം കാണപ്പെടുന്ന കാട്ടു തണൽതുമ്പി വളരെ പഴക്കമുള്ള വനങ്ങളായതിനാൽ തിരിച്ചറിയപ്പെട്ട ആയിരക്കണക്കിനു ജൈവജാലങ്ങൾക്കൊപ്പം തിരിച്ചറിയപ്പെടാത്തവയും ഇവിടെ ഉണ്ടാകാം എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. 1000 സസ്യവംശങ്ങളെ ഇവിടുത്തെ മലബാർ മഴക്കാടുകളിൽ കണ്ടെത്തിയിട്ടുണ്ട്. 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 ഇനം ഓർക്കിഡുകളും അവയിൽ പെടുന്നു. 170 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളവയിൽ 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം. 100 ഇനം ചിത്രശലഭങ്ങളേയും, 400 ഇനം മറ്റു ശലഭങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കുട്ടിത്തേവാങ്ക്, കടുവ, പുള്ളിപ്പുലി, അരയൻ പൂച്ച, ചെറു വെരുക്, തവിടൻ വെരുക്, കാട്ടു പട്ടി, പാറാൻ, കരടി, മ്ലാവ്, കേഴ, പുള്ളിമാൻ, കൂരമാൻ, ആന മുതലായവയാണ് ഈ പ്രദേശത്തു കാണുന്ന പ്രധാന മൃഗങ്ങൾ. കുറുച്ചെവിയൻ മൂങ്ങ, തവളവായൻ കിളി, ഷഹീൻ പ്രാപ്പിടിയൻ, മലമുഴക്കി വേഴാമ്പൽ തുടങ്ങി ഒട്ടനവധി പക്ഷികളേയും ഇവിടെ കാണാം. പ്രാധാന്യം പാരിസ്ഥിതിക പ്രാധാന്യം ദേശീയോദ്യാനമായുള്ള പ്രഖ്യാപനത്തിനുശേഷമുള്ള ഓരോ വർഷം സൈലന്റ്‌വാലിയിൽ നിന്നും ഓരോ വർഷവും ഓരോ പുതിയ ചെടികളെയെങ്കിലും കണ്ടെത്താറുണ്ട് എന്നത്, പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തിനുള്ള പ്രധാന തെളിവാണ്. ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന രണ്ടിനം ചെടികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തവളവായൻ കിളി(Ceylon Frogmouth) എന്ന അത്യപൂർവ്വ പക്ഷിയും ശ്രീലങ്കയിലാണ് സാധാരണ കണ്ടുവരുന്നത്. ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകളിലേക്ക് ഇവ നയിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. സൈലന്റ്‌വാലിയിൽ കണ്ടുവരുന്ന സിംഹവാലൻ കുരങ്ങ്(Lion-tailed macaque)സിംഹവാലൻ കുരങ്ങ് ഐ, യു, സി, എൻ ചുവന്ന പട്ടികയിൽ, കരിങ്കുരങ്ങ്(Nilgiri langur)കരിങ്കുരങ്ങ് ഐ.യു സി. എൻ ചുവന്ന പട്ടികയിൽ എന്നിവയാകട്ടെ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ വംശനാശോന്മുഖത്വം മൂലം സ്ഥാനം പിടിച്ചവയാണ്. സാംസ്കാരിക പ്രാധാന്യം ഇരുളർ, Mudugar കുറുമ്പർ മുതലായവരാണ് ദേശീയോദ്യാന പ്രദേശത്ത് വസിക്കുന്ന പ്രധാന ആദിവാസികൾ, ദേശീയോദ്യാനത്തിനു സമീപമുള്ള അട്ടപ്പാടിയാകട്ടെ വിവിധ ആദിവാസി വംശങ്ങൾ ഒരുമിച്ചു പാർക്കുന്നിടവുമാണ്. ലഘുചിത്രം|Park office at Mukkali സൈലന്റ്‌വാലി നേരിടുന്ന വെല്ലുവിളികൾ കേന്ദ്രസർക്കാർ 1984-ൽ അനുമതി നിഷേധിച്ചെങ്കിലും കേരള വൈദ്യുതി വകുപ്പ് പാത്രക്കടവ് വൈദ്യുത പദ്ധതി പൂർണ്ണമായുപേക്ഷിച്ചിട്ടില്ല. പാത്രക്കടവിലോ പരിസരപ്രദേശങ്ങളിലോ അണക്കെട്ടുണ്ടായാൽ അത് ദേശീയോദ്യാനത്തിനു ഭീഷണിയാകുമെന്നതിൽ സംശയമില്ല. സൈലന്റ്‌വാലിക്കു സമീപമുള്ള ഉൾക്കാടുകളിലെ കന്യാവനങ്ങൾ വെട്ടിത്തെളിച്ച് കഞ്ചാവു കൃഷിക്കും മറ്റുമായുപയോഗിക്കുന്നതും ദേശീയോദ്യാനത്തിനു ഭീഷണിയാകുന്നുണ്ട്. കാട്ടുതീയും മറ്റൊരു ഭീഷണിയാണ്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഒരേപോലെ പ്രവേശിക്കാവുന്നതിനാൽ ഇരുഭാഗത്തുനിന്നുമുള്ള വേട്ടക്കാരും ജൈവജാലങ്ങൾക്ക് അന്തകരാകാറുണ്ട്. ഇതും കൂടി കേരള വനം വകുപ്പ് അവലംബം പുറത്തേക്കുള്ള കണ്ണികൾ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വെബ്സൈറ്റ് വർഗ്ഗം:കേരളത്തിലെ ദേശീയോദ്യാനങ്ങൾ വർഗ്ഗം:പാലക്കാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വർഗ്ഗം:പശ്ചിമഘട്ടം വർഗ്ഗം:ഇന്ത്യയിലെ ‌താഴ്‌വരകൾ [[വർഗ്ഗം:{{Infobox protected area| name = Shendurney Wildlife Sanctuary ]] വർഗ്ഗം:കേരളത്തിലെ സംരക്ഷിതപ്രദേശങ്ങൾ വർഗ്ഗം:പശ്ചിമഘട്ടത്തിലെ വന്യജീവി സങ്കേതങ്ങൾ വർഗ്ഗം:പാലക്കാട് ജില്ലയുടെ ഭൂമിശാസ്ത്രം
രാജീവ് ഗാന്ധി
https://ml.wikipedia.org/wiki/രാജീവ്_ഗാന്ധി
രാജീവ് രത്ന ഗാന്ധി (ഓഗസ്റ്റ് 20, 1944 - മേയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു (1984–1989)രാജീവ് ഗാന്ധി - മീന അഗർവാൾഅദ്ധ്യായം - രാജീവിന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ - പുറം. 11. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചുരാജീവ് ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ് ഇടം. മരണാനന്തരം 1991 ൽ രാജ്യം ഒരു പൗരനു നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ആദരിച്ചുഭാരതരത്ന പുരസ്കാര ജേതാക്കൾ ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് ഇടം . കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയൽ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ലരാജീവ് ഗാന്ധി - മീന അഗർവാൾ പുറം. 59. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയൻ വംശജയായ സോണിയാ മൈനോ എന്ന പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചുരാജീവും സോണിയയുംഎൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. പിന്നീട് രാജീവ് ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി ഉദ്യോഗത്തിൽ ചേർന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയുണ്ടായി. ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു. 1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ്സ് വിജയിച്ചത്1984 ലെ പൊതുതിരഞ്ഞെടുപ്പ് - 78ആമത്തെ താൾ നോക്കുക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കിരാജീവ് ഗാന്ധി - മീന അഗർവാൾ പുറം. 65. അമേരിക്കയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനും രാജീവ് ശ്രദ്ധിച്ചുരാജീവിന്റെ അമേരിക്കയുമായുള്ള നയതന്ത്രബന്ധങ്ങൾ - റിവൈവ് പോളിസീസ് എന്ന ഭാഗം നോക്കുകകൾച്ചറൽഇന്ത്യ. അയൽരാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്. 1987 ബോഫോഴ്സ് വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. 1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോൺഗ്രസ്സ് പ്രസിഡന്റായി തുടർന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് എൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടുരാജീവ് ഗാന്ധി വധിക്കപ്പെട്ടുബി.ബി.സി വാർത്ത - ശേഖരിച്ചത് 21 മെയ് 1991. ആദ്യകാല ജീവിതം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബത്തിൽ 1944 ഓഗസ്റ്റ് 20നു ബോംബെയിൽ രാജീവ് ഗാന്ധി ജനിച്ചു. അമ്മ ഇന്ദിരാഗാന്ധിയും അച്ഛൻ ഫിറോസ് ഗാന്ധിയും വേറിട്ടുജീവിച്ചിരുന്നതുമൂലം അമ്മയുടെ കൂടെ മുത്തച്ഛന്റെ അലഹബാദിലെ വീട്ടിലാണു രാജീവ് വളർന്നുവന്നത്രാജീവ് ഗാന്ധി - മീന അഗർവാൾ പുറം. 14. എന്നിരിക്കിലും ഒരു പിതാവിന്റെ ചുമതലകൾ എല്ലാം തന്നെ ഫിറോസ് ഭംഗിയായി ചെയ്തിരുന്നു. കുട്ടികളുടെയൊപ്പം അവധിയാഘോഷിക്കാൻ തിരക്കുകൾക്കിടയിലും ഫിറോസ് ലക്നൗവിൽ നിന്നും പ്രയാഗിലേക്കോ,ഡെൽഹിയിലേക്കോ പറന്നെത്തുമായിരുന്നു. രാജീവിന് പതിനാറു വയസ്സുള്ളപ്പോൾ പിതാവ് ഫിറോസ്, ഹൃദയാഘാതം വന്ന് മരണമടഞ്ഞുരാജീവ് ഗാന്ധി - മീന അഗർവാൾ സിൽവർ ലൈനിംഗ് എന്ന അദ്ധ്യായം - പുറം. 15-17. thumb|left|ശൈശവകാലത്തെ ഒരു ചിത്രം നഴ്സറി ക്ലാസ്സുകൾക്കായി രാജീവിനെ അടുത്തുള്ള ശിവനികേതൻ എന്ന സ്കൂളിലാണ് ചേർത്തത്. പിന്നീട് ഡെറാഡൂണിലുള്ള വെൽഹാം ബോയ് സ്കൂളിലും, ഡൂൺ സ്കൂളിലും ആയാണ് രാജീവ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1962 ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുവാനായി ലണ്ടൻ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ട്രിനിറ്റി കോളേജിൽ ചേർന്നുരാജീവ് ഗാന്ധി - മീന അഗർവാൾ പുറം. 59. കേംബ്രിഡ്ജിൽനിന്ന് രാജീവിന് ബിരുദം പൂർത്തിയാക്കാനായില്ല. ലണ്ടനിൽ നിന്നും മടങ്ങി വന്ന രാജീവ് ഡെൽഹി ഫ്ലൈയിംഗ് ക്ലബിൽ ചേർന്നുരാജീവ് ഗാന്ധി - മീന അഗർവാൾ പുറം. 18. ഒരു വൈമാനികനാവുക എന്നതായിരുന്നു രാജീവന്റെ ആഗ്രഹം. ലണ്ടൻ കാലഘട്ടത്ത് തന്നെ ഒരു വൈമാനികനാകാനുള്ള സ്വപ്നങ്ങൾ രാജീവിനുണ്ടായിരുന്നു എന്ന് സോണിയാ ഗാന്ധി ഓർമ്മിക്കുന്നു. മികച്ച ഒരു വൈമാനികനായാണ് രാജീവ് തന്റെ പരിശീലനം പൂർത്തിയാക്കിയത്. കേംബ്രിഡ്ജിലെ പഠനകാലത്ത് ലണ്ടനിൽ‌വെച്ചാണ് സോണിയ മൈനോ എന്ന ഇറ്റലിക്കാരിയായ യുവതിയുമായി പ്രണയത്തിലാവുന്നത്. അവർ 1969-ൽ വിവാഹിതരായി. സോണിയയുടെ കുടുംബത്തിനും ഇന്ദിരാഗാന്ധിക്കും ഈ വിവാഹത്തിൽ താല്പര്യമില്ലായിരുന്നു എന്നു പറയപ്പെടുന്നു. ഒരു പ്രബലമായ രാഷ്ട്രീയ കുടുംബവുമായി, പ്രത്യേകിച്ച് ഇന്ത്യയിലെ പ്രഥമ കുടുംബവുമായി, ഒരു ബന്ധം സോണിയയുടെ കുടുംബം ആഗ്രഹിച്ചില്ല. രാജീവ് ഒരു ഇന്ത്യൻ പെൺകുട്ടിയെ വിവാഹം ചെയ്യണം എന്നതായിരുന്നത്രെ ഇന്ദിരയുടെ ആഗ്രഹം. പക്ഷേ രാജീവിന്റേയും സോണിയയുടേയും വിവാഹനിശ്ചയ വാർത്ത വളരെ സന്തോഷത്തോടെയാണ് ഇന്ദിര തന്നെ വിളിച്ചറിയിച്ചതെന്ന് നെഹ്രുവിന്റെ സഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് ഓർമ്മിക്കുന്നു. രാഷ്ട്രീയത്തിലേക്ക് ഇന്ത്യയിൽ മടങ്ങിയെത്തിയ രാജീവ് ഗാന്ധി ഇന്ത്യൻ എയർലൈൻസിൽ ഒരു വൈമാനികനായി ജോലിയിൽ പ്രവേശിച്ചു. ശാന്തസ്വഭാവിയായ രാജീവ് രാഷ്ട്രീയത്തിൽ വലിയ താല്പര്യം കാട്ടിയില്ല. എന്നാൽ അനുജൻ സ‌ഞ്ജയ് ഗാന്ധി അമ്മയുടെ വലംകയ്യും അധികാരം ആസ്വദിക്കുന്ന പ്രകൃതക്കാരനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു മന്ത്രിപോലുമല്ലായിരുന്ന സഞ്ജയ് ഗാന്ധിയുടെ വാഹനം കടന്നുപോകുമ്പോൾ ദില്ലിയിലെ റോഡുകൾ മണിക്കൂറുകളോളം ഒഴിച്ചിടുക പതിവായിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് സഞ്ജയ് ഇന്ദിരാ ഗാന്ധിയുടെ വലംകൈയ്യായി പ്രവർത്തിച്ചിരുന്നു രാജീവ് ഗാന്ധി - മീന അഗർവാൾ ഇന്ദിരാ സർക്കാരിൽ സഞ്ജയിന്റെ സ്വാധീനം. പുറം. 18. ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയെ തന്റെ പിൻ‌ഗാമിയായി കരുതിയിരുന്നു. എന്നാൽ 1980-ൽ സ്വയം പറപ്പിച്ച സ്വകാര്യ വിമാനം തകർന്നു സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജീവ് ഗാന്ധിക്ക് വിമുഖമായിട്ടാണെങ്കിലും രാഷ്ട്രീയപ്രവേശനം നടത്തേണ്ടിവന്നുരാജീവ് ഗാന്ധി - മീന അഗർവാൾസഞ്ജയ് ഗാന്ധിയുടെ മരണം. പുറം. 19. സഞ്ജയിന്റെ മരണത്തോടെ നെഹ്രു കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തു. സഞ്ജയിന്റെ ഭാര്യ മനേകാ ഗാന്ധി നമ്പർ 1 സഫ്ദർജംഗ് എന്നു പേരുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ നിന്നും താമസം മാറ്റുകയുണ്ടായിരാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജി - അഥാർ ചന്ദ്നെഹ്രു കുടുംബത്തിലെ അസ്വാരസ്യങ്ങൾ. പുറം. 8. 1981 ഫെബ്രുവരിയിൽ രാജീവ് ഗാന്ധി ഉത്തർപ്രദേശിലെ അമേഥി യിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുരാജീവ് അമേഥിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നു എ.ഐ.സി.സി വെബ് വിലാസം - രാജീവ് ഗാന്ധിയുടെ ജീവചരിത്രംരാജീവ് ഗാന്ധി - മീന അഗർവാൾരാജീവിന്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ- പുറം.12. സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഥി. തൊട്ടുപിന്നാലെ തന്നെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ സോണിയയ്ക്കും രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ താല്പര്യം ഇല്ലായിരുന്നു. ഇതേ സമയത്ത് രാജീവ് 1982 ലെ ഏഷ്യൻ ഗെയിംസ് സംഘാടക സമിതിയിലും അംഗമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും കായികവകുപ്പു മന്ത്രിയുമായിരുന്ന സർദാർ ഭൂട്ടാ സിങ് ആയിരുന്നു സമിതി ചെയർമാൻ. പത്രങ്ങൾക്കു നൽകിയ അഭിമുഖത്തിൽവരെ രാഷ്ട്രീയത്തിൽ മത്സരിക്കയില്ല എന്നു രാജീവ് പറഞ്ഞു. എങ്കിലും ഒടുവിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി രാജീവി മത്സരിക്കാൻ സമ്മതിക്കുകയായിരുന്നുരാജീവ് ഗാന്ധി - മീന അഗർവാൾരാജീവിന്റെ രാഷ്ട്രീയപ്രവേശം- പുറം.22-24. ഈ തീരുമാനം നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയാധിപത്യമായി കണ്ടു പത്രങ്ങളും പ്രതിപക്ഷവും രൂക്ഷമായി വിമർശിച്ചു. ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റുമരിച്ചപ്പോൾ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലേക്ക് നിർബന്ധിച്ചാനയിച്ചുരാജീവ് ഗാന്ധി - മീന അഗർവാൾപ്രധാനമന്ത്രിപദത്തിലേക്ക്- പുറം.28. നെഹ്രുവിന്റേയും,ഇന്ദിരയുടേയും പ്രതിച്ഛായയിലുപരി രാജീവിന്റെ വ്യക്തിത്വം കൂടിയുണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിനു പിന്നിൽ, രാജീവിന് ഇന്ത്യയെ നയിക്കാനുള്ള കഴിവുണ്ടാവുമെന്ന് കോൺഗ്രസ്സ് പ്രവർത്തകർ വിശ്വസിച്ചു. ഇന്ദിരയുടെ മരണത്തിനും സിഖ് കൂട്ടക്കൊലകൾക്കും പിന്നാലെ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (540 അംഗ സഭയിൽ 405 സീറ്റുകൾ) രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട ഞെട്ടലിലും രാജീവ് തരംഗത്തിലും നടന്ന ആ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് രണ്ടു സീറ്റുകൾ മാത്രമേ ലഭിച്ചുളളൂ1981 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രണ്ട് സീറ്റ്കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ - 1981 പൊതു തിരഞ്ഞെടുപ്പ് ഫലം - പുറം 78 നോക്കുക. അത്ര ശക്തമായിരുന്നു നെഹ്രു കുടുംബത്തിനുവേണ്ടിയുള്ള ജനഹിതം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോൾ ഒറീസ്സ യിലായിരുന്ന രാജീവിനെ കോൺഗ്രസ് നേതാക്കളും അന്നു രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽ‌സിംഗും പ്രധാനമന്ത്രി പദത്തിലേറാൻ നിർബന്ധിച്ചു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട സിഖ് വിരുദ്ധ കലാപം നിയന്ത്രിക്കാൻ രാജീവ് വേണ്ടതു ചെയ്തില്ല എന്ന് അപഖ്യാതിയുണ്ടായിരുന്നു,പക്ഷേ പുതിയതായി പ്രധാനമന്ത്രിക്കസേരയിലെത്തിയ രാജീവിന് ഈ കലാപം നിയന്ത്രിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ല എന്നു പറഞ്ഞ ഈ വാദത്തെ ചിലർ ഖണ്ഡിക്കുന്നുരാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജിസിഖ് വിരുദ്ധകലാപത്തിലെ രാജീവിന്റെ നിഷ്ക്രിയത്വം- പുറം.292. സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് “വന്മരങ്ങൾ വീഴുമ്പോൾ ഭൂമി അല്പം കുലുങ്ങുന്നത് സ്വാഭാവികമാണ്” എന്ന് രാജീവ് ഗാന്ധി പറഞ്ഞത് സിഖു വിരുദ്ധ കലാപത്തിലെ ഇരകളുടെ ബന്ധുക്കൾക്കിടയിൽ വളരെ പ്രതിഷേധമുണ്ടാക്കിരാജീവിന്റെ പ്രതിഷേധാർഹമായ പ്രസ്താവനതെഹൽക്ക.കോം, മണിശങ്കർ അയ്യർ - ശേഖരിച്ചത് 20 മെയ് 2011. പ്രധാനമന്ത്രി പദം സ്വീകരിച്ച രാജീവ് കോൺഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രിയായ അദ്ദേഹം പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പു നടത്താൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. ഇന്ദിരയുടെ മരണം ഉണർത്തിവിട്ട സഹതാപ തരംഗത്തിൽ, ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇന്ത്യൻ പാർലമെന്റിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷം ലഭിച്ചു. രാജീവിന്റെ യുവത്വവും അഴിമതിക്കറ പുരളാത്ത പ്രതിച്ഛായയും കോൺഗ്രസ് ജയത്തിന് മാറ്റുകൂട്ടി. ഇന്ത്യൻ ജനത കോൺഗ്രസിനെ വീണ്ടും ഹൃദയത്തിലേറ്റിത്തുടങ്ങി. thumb|right|200px|ഒരു സമ്മാനവിതരണചടങ്ങിൽ രാജീവ് വിദേശനയം ഭരണരംഗത്ത് രാജീവ് ഗാന്ധിയുടെ പല നടപടികളും ഇന്ദിര തിരഞ്ഞെടുത്ത പാതയിൽനിന്നു വേറെയായിരുന്നു. രാജീവ് അമേരിക്കയുമായുള്ള ബന്ധം ഊഷ്മളമാക്കി. ഇന്ദിരയുടെ കാലത്ത് റഷ്യയുമായുള്ള അടുത്ത സൌഹൃദത്തിന്റെ പേരിലും സോഷ്യലിസ്റ്റ് ഭരണരീതികളുടെ പേരിലും ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം ഒട്ടുംതന്നെ സൌഹാർദ്ദപരമായിരുന്നില്ല. 1985 ജൂൺ 11 മുതൽ 15 വരെ രാജീവ് ഗാന്ധി അമേരിക്ക സന്ദർശിക്കുകയുണ്ടായി. ആസൂത്രിത തീവ്രവാദത്തിനെതിരേ ഒരുമിച്ചു പടപൊരുതാനുള്ള ഒരു കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ചു, കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഉഭയകക്ഷി സഹകരണവും ധാരണയായിഇന്ത്യാസ് ഫോറിൻ പോളിസി - എൻ.ജയപാലൻഇന്ത്യാസ് ഫോറിൻ പോളിസി എന്ന അദ്ധ്യായം. പുറം. 145. ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന പകർച്ചവ്യാധികൾക്കെതിരേ പുതിയ ഒരു വാക്സിൻ വികസിപ്പിച്ച്, ഉൽപ്പാദിപ്പിച്ച ഇന്ത്യക്കു നൽകാനും ഈ കരാറിലൂടെ തീരുമാനമായിഇന്ത്യാസ് ഫോറിൻ പോളിസി - എൻ.ജയപാലൻഇന്ത്യാസ് ഫോറിൻ പോളിസി എന്ന അദ്ധ്യായം. പുറം. 147. ഇന്ത്യയുടെ താൽപ്പര്യങ്ങളെ ഹനിക്കാതെ തന്നെ അമേരിക്കയുമായി ഒരു നല്ല നയതന്ത്ര ബന്ധം കെട്ടിപ്പടുക്കുന്നതിൽ രാജീവ് വിജയിച്ചു എന്നു പറയപ്പെടുന്നുഇന്ത്യാസ് ഫോറിൻ പോളിസി - എൻ.ജയപാലൻഇന്ത്യാസ് ഫോറിൻ പോളിസി എന്ന അദ്ധ്യായം. പുറം. 151. നെഹ്രുവിനു ശേഷം ചൈന സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി ഇന്ത്യാ-ചൈന ബന്ധത്തിലെ സംശയങ്ങളും വിശ്വാസമില്ലായ്മയും ഒരളവുവരെ പരിഹരിച്ചു. രാജ്യത്തിന്റെ ദീർഘകാലമായി നിലനിൽക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കുവാൻ രാജീവ് ശ്രമിച്ചു. മീസ്സോ കരാർ, ആസ്സാം കരാർ, പഞ്ചാബ് കരാർ എന്നിവ രാജീവ് ഗാന്ധി ഒപ്പുവെച്ചു. അയൽ രാജ്യങ്ങളുമായി ഇന്ത്യയുടെ വിദേശനയം വളരെ സൗഹാർദ്ദപരമായിരുന്നു. അതുകൊണ്ട് തന്നെയാണ് മാലിയിൽ വിമതരുടെ ആക്രമണം നടന്നപ്പോൾ പ്രസിഡന്റ് അബ്ദുൾ ഗയ്യൂം സഹായത്തിനായി അമേരിക്കയെ ആശ്രയിക്കാതെ ഇന്ത്യയുടെ അടുത്തു വന്നത്. അതുപോലെ തന്നെ ശ്രീലങ്കയിലെ സിംഹളീസ് ആക്രമണം നേരിടാൻ, ശ്രീലങ്കൻ നേതൃത്വം രാജീവിനെ ബന്ധപ്പെടാൻ ഒട്ടും തന്നെ അമാന്തിച്ചിരുന്നില്ല. മാലി പ്രസിഡന്റിനെ അധികാരസ്ഥാനത്തു നിന്നും പുറത്താക്കാൻ വിമതർ നടത്തിയ ശ്രമത്തിനെ പരാജയപ്പെടുത്താൻ ഇന്ത്യൻ സൈന്യം അവിടെ ഓപ്പറേഷൻ കാക്ടസ് എന്ന പേരിൽ ഒരു സൈനിക ഇടപെടൽ നടത്തിയിരുന്നുഓപ്പറേഷൻ കാക്ടസ് ഭാരത് രക്ഷക്. 1988 ൽ എൺപതോളം ആയുധധാരികളായ തീവ്രവാദികൾ മാലിയിൽ ബോട്ടുകളിലായി വന്നിറങ്ങി പ്രധാനപ്പെട്ട ഭരണസംവിധാനങ്ങളെല്ലാം പിടിച്ചെടുക്കുകയുണ്ടായി. ഇവരെ സഹായിക്കാൻ നേരത്തെ തന്നെ മാലിയിൽ സഹായികൾ വേഷം മാറി വന്നിറങ്ങിയിട്ടുണ്ടായിരുന്നു. എന്നാൽ ഇവർക്ക് പ്രസിഡന്റ് അബ്ദുൾ ഗയ്യൂമിനെ പിടികിട്ടിയില്ല, അദ്ദേഹം ഒരു രഹസ്യസങ്കേതത്തിൽ ഒളിവിൽ പോയി. ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടാൻ അബ്ദൾ ഗയ്യൂം ഇന്ത്യയുടെ സൈനിക സഹായം അഭ്യർത്ഥിച്ചുമാലിയിലെ വിമതമുന്നേറ്റംഫോട്ടിയസ്. പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉടനെതന്നെ 1,600 ത്തോളം വരുന്ന സൈനികരെ മാലിയിലേക്കയച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ സൈന്യം മാലിയുടെ നിയന്ത്രണം തിരികെ പിടിച്ചുഓപ്പറേഷൻ കാക്ടസ്ഡെയിലി പയനിയർ പത്രം. തീവ്രവാദികളിൽ ചിലർ പിടിക്കപ്പെട്ടു, ചിലർ കൊല്ലപ്പെട്ടു. ജീവനോടെ സൈന്യം പിടിച്ചവരെ ഗയ്യൂം സർക്കാർ വധശിക്ഷക്കോ, ജീവപര്യന്തം തടവിനോ വിധിക്കുയും ചെയ്തു. ഈ സൈനിക നടപടിയോടെ ഇന്ത്യയും മാലിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമായി. വികസനം ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക വികസനത്തെ രാജീവ് അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചുഅസ്സാസ്സിനേഷൻ ഓഫ് രാജീവ് ഗാന്ധി - ശശി അലുവാലിയസാങ്കേതികാ വിദ്യ സാധാരണ ജനങ്ങളിലേക്ക് - പുറം.61രാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജി പുറം.281. കമ്പ്യൂട്ടറുകൾ, വിമാനങ്ങൾ, പ്രതിരോധ-വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവയ്ക്ക് ഉൾപ്പെടെ സാങ്കേതിക വ്യവസായങ്ങൾക്കുള്ള ഇറക്കുമതി ചുങ്കം രാജീവ് ഗണ്യമായി കുറച്ചു. ഇന്ത്യയിൽ വളർന്നു വരുന്ന പുതിയ തലമുറ യാഥാസ്ഥിതികമായ പഠന, അറിവുസമ്പാദന രീതികളിൽ നിന്നും മാറി ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യാ ഇതിനായി ഉപയോഗിക്കണമെന്ന് രാജീവ് ആഗ്രഹിച്ചു. ഇതിന്റെ ഭാഗമായി ആശയവിനിമയ സാങ്കേതികാ വിദ്യ സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ രാജീവ് ശ്രമം തുടങ്ങി. സി-ഡോട്ട് എന്ന സ്ഥാപനത്തെ സർക്കാരിന്റെ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമാക്കി. സി-ഡോട്ടിനെ സ്വന്തമായി ലക്ഷ്യങ്ങൾ നിർവചിക്കാനും,അത് നേടിയെടുക്കാനും തക്ക കഴിവുള്ള ഒരു ഗവേഷണവികസന സ്ഥാപനമാക്കുകയായിരുന്നു രാജീവിന്റെ ലക്ഷ്യം. ഇന്ത്യയിൽ ആശയവിനിമയരംഗത്ത് ഒരു നവ ആശയമായിരുന്ന പബ്ലിക് കോൾ ഓഫീസുകൾ നടപ്പിലാക്കിയത് സാങ്കതികവിദ്യ സാധാരണജനങ്ങളിലേക്കെത്തികണം എന്നുള്ള രാജീവിന്റെ ഇച്ഛാശക്തിയായിരുന്നുഅസ്സാസ്സിനേഷൻ ഓഫ് രാജീവ് ഗാന്ധി - ശശി അലുവാലിയസാങ്കേതികാ വിദ്യ സാധാരണ ജനങ്ങളിലേക്ക് - പുറം.62രാജീവ് ഗാന്ധി - മീന അഗർവാൾ പുറം.65. രാജ്യത്തിന്റെ ലൈസൻസ് രാജ് - പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള ചുവപ്പുനാട ഗണ്യമായി കുറക്കുവാനുള്ള നടപടികൾ രാജീവ് ഗാന്ധി സ്വീകരിച്ചു. 1986-ൽ രാജീവ് ഗാന്ധി ഇന്ത്യയിൽ ഒട്ടാകെ ശാസ്ത്ര സാങ്കേതിക ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു. വേഗത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ആയിരുന്നു രാജീവിന്റെ മനസ്സിലുണ്ടായിരുന്നത്രാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജി - അഥാർ ചന്ദ് പുറം.361. അത് പ്രാവർത്തികമാക്കാൻ ഉള്ള ഇച്ഛാശക്തിയും ഉണ്ടായിരുന്നു യുവാവായ രാജീവിന്. ഏഴാം പഞ്ചവത്സരപദ്ധതിയിൽ സാമ്പത്തിക വളർച്ച 5.6 ശതമാനമായി ഉയർന്നു. വ്യാവസായിക വളർച്ച 8 ശതമാനമായിരുന്നുരാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജി - അഥാർ ചന്ദ് പുറം.361. ദാരിദ്ര്യരേഖാ ശതമാനം 38 ൽ നിന്നും 28 ലേക്കു താഴ്ന്നുരാജീവ് ഗാന്ധി - ഹിസ് മൈൻഡ് & ഐഡിയോളജി - അഥാർ ചന്ദ് പുറം.361. സമ്പദ് വ്യവസ്ഥയിൽ ഒരു ഉണർവ് പ്രകടമായിരുന്നു. ഇന്ത്യയിൽ നവോദയ വിദ്യാലയങ്ങൾ ആരംഭിച്ചത് 1986 ഇൽ രാജീവ് ഗാന്ധിയാണ്. ഗ്രാമങ്ങളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ നൽകുന്നതിനായുള്ള സർക്കാർ പദ്ധതിയാണ് നവോദയ വിദ്യാലയ. 1985 ലാണു ആദ്യത്തെ നവോദയ രൂപം കൊണ്ടതു്. പി.വി നരസിംഹറാവുവിന്റെ ആശയമാണു നവോദയ.രാജിവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു നവോദയ വിദ്യാലയങ്ങളുടെ തുടക്കം.തുടക്കത്തിൽ നവോദയ വിദ്യാലയം എന്ന പേരായിരുന്നു.പിന്നീടു പണ്ഡിറ്റ് ജവഹർലാൽ നെഹ്രു വിന്റെ 100 ആം ജന്മദിന വർഷത്തിൽ ജവഹർ നവോദയ വിദ്യാലയ എന്ന പേരു സ്വീകരിച്ചു. ദേശീയ സുരക്ഷ പഞ്ചാബിലെ തീവ്രവാദത്തെ അടിച്ചമർത്തുന്നതിനായി രാജീവ് സൈന്യത്തിനും പൊലീസിനും വിശാലമായ അധികാരങ്ങൾ നൽകി. പഞ്ചാബിൽ മിക്കസമയത്തും കർഫ്യൂ നിലനിൽക്കുകയും പൌരാവകാശങ്ങളും വാണിജ്യ, വിനോദസഞ്ചാര വ്യവസായങ്ങൾ തകരാറിലാവുകയും ചെയ്തു. ഈ കാലയളവിൽ പഞ്ചാബ് നിയന്ത്രിച്ച കെ.പി.എസ്. ഗില്ലിന്റെ കീഴിലുള്ള പൊലീസിനെതിരെ ഒരുപാട് മനുഷ്യാവകാശ ലംഘന പരാതികൾ ആരോപിക്കപ്പെട്ടു. കസ്റ്റഡി മരണങ്ങളും ‘ഏറ്റുമുട്ടൽ മരണങ്ങളും’ യുവാക്കളെ കാണാതാവുന്നതും സാധാരണമായിരുന്നു.എങ്കിലും തീവ്രവാദം നിയന്ത്രണത്തിലാവുകയും ഒടുവിൽ പതിയെ കെട്ടടങ്ങുകയും ചെയ്തു. 1984 ലെ സിഖു-വിരുദ്ധ കലാപത്തെക്കുറിച്ചന്വേഷിക്കാനുള്ള അഭ്യർത്ഥനകളെല്ലാം തന്നെ രാജീവ് തള്ളിക്കളഞ്ഞു. ഹിന്ദു-സിഖ് സംഘർഷം വീണ്ടും പഞ്ചാബിൽ ഉണ്ടായിക്കാണാൻ രാജീവ് ഇഷ്ടപ്പെട്ടിരുന്നില്ല. 1985ൽ നെഹ്രു കുടുംബത്തോട് വളരെ അടുത്ത ബന്ധങ്ങൾ ഉള്ളതായി കരുതപ്പെടുന്ന അർജൻ സിങിനെ രാജീവ് പഞ്ചാബിലെ ഗവർണറായി നിയമിച്ചു. പഞ്ചാബിലെ പ്രശ്നങ്ങൾ നിയമലംഘനം എന്നതിലുപരി രാഷ്ട്രീയമായി സമവായത്തിലെത്തിക്കാനായി രാജീവ് ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അർജൻ സിങ്ങിന്റെ നിയമനം. കൂടാതെ സുവർണ്ണക്ഷേത്ര കലാപത്തിൽ ജയിലിലായിരുന്ന അകാലിദൾ നേതാവായ ഹർചന്ദ് സിങ് ലോങ്കോവാളിനെ മോചിപ്പിക്കാനും രാജീവ് അനുവാദം നൽകി. തുടർച്ചയായ അനുനയശ്രമങ്ങൾകൊണ്ടും,ചർച്ചകൾകൊണ്ടും അകാലിദളിനേയും, രാജീവ് സർക്കാരിനേയും ഒരേ മേശയിലെത്തിച്ച് ഒരു ഉടമ്പടിയിൽ ഒപ്പു വെപ്പിക്കാൻ അർജൻ സിങിനു സാധിച്ചു. അർജൻ സിങിനെ പഞ്ചാബിൽ നിയമിക്കാൻ രാജീവ് എടുത്ത തീരുമാനത്തെ ന്യായീകരിക്കുന്ന ഒന്നായിരുന്നു ഈ ഉടമ്പടി. വിവാദങ്ങൾ ശ്രീലങ്കയിലെ സൈനിക ഇടപെടൽ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് കുടിയേറിപ്പാർത്ത തമിഴ് വംശജരോടും അവരുടെ ആവശ്യങ്ങളോടും ഇന്ത്യ ചരിത്രപരമായും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദം മൂലവും സഹതാപവും ഒപ്പം ഐക്യദാർഢ്യവും പുലർത്തിയിരുന്നു. തമിഴ് പുലികൾക്ക് ഇന്ത്യ ആയുധവും പരിശീലനവും നൽകുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ ഇന്റലിജൻസ് ഏജൻസിയായ റിസർച്ച് ആന്റ് അനാലിസിസ് വിങ് (റോ) തമിഴ് തീവ്രവാദികഗ്രൂപ്പുകൾക്ക്, അവരുടെ അഭ്യർത്ഥന പ്രകാരം സൈനിക പരിശീലനവും നൽകിയിരുന്നുതമിഴ് തീവ്രവാദികൾക്ക് ഇന്ത്യയുടെ സൈനിക പരിശീലനം ഏഷ്യാടൈംസ് - ശ്രീലങ്ക ദ അൺടോൾഡ് സ്റ്റോറി - ശേഖരിച്ചത് 9 മാർച്ച് 2002. ശ്രീലങ്കയിലെ സിംഹള ജനതയ്ക്കിടയിൽ ഇത് ഇന്ത്യയോടുള്ള രോഷത്തിനു കാരണമായി. കൊളംബോയിൽ വെച്ച് രാജീവ് ഗാന്ധിയും ശ്രീലങ്കൻ രാഷ്ട്രപതിയായ ജെ.ആർ.ജയവർദ്ധനെയും തമ്മിൽ ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ 1987 ജൂലൈ 30-ന് ഒപ്പുവെച്ചു. തൊട്ടടുത്ത ദിവസം ശ്രീലങ്കൻ നാവികസേനയുടെ ‘ഗാർഡ് ഓഫ് ഓണർ’ സ്വീകരിക്കുകയായിരുന്ന രാജീവ് ഗാന്ധിയെ നിരയായി നിന്ന ശ്രീലങ്കൻ നാവികരിൽ വിജിത റൊഹാന എന്ന നാവികൻ തന്റെ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ച് കൊല്ലുവാൻ ശ്രമിച്ചുശ്രീലങ്കയിൽ വെച്ച് രാജീവിനെതിരേ വധശ്രമംലോസ് ഏഞ്ചൽസ് ടൈംസ് - ശേഖരിച്ചത് 30 ജൂലൈ 1987. രാജീവ് ഈ വധശ്രമത്തിൽ നിന്ന് ചെറിയ പരുക്കുകളോടെ കഷ്ടിച്ച് രക്ഷപെട്ടു. thumb|right|200px|സൈനിക ഉദ്യോഗസ്ഥരോടൊപ്പം രാജീവ് ശ്രീലങ്കൻ പ്രസിഡന്റ് ജയവർധനെയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് സമാധാന സംരക്ഷണ സേനയെ അയക്കാൻ തയ്യാറായത്. ഇന്ത്യൻ സൈന്യത്തിന് ശ്രീലങ്കയിൽ നിസ്സാരമായ വിജയം നേടാനാവുമെന്ന് ഇന്റലിജൻസ് സംവിധാനം രാജീവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. വേലുപ്പിള്ള പ്രഭാകരനെ 72 മണിക്കൂറിനുള്ളിൽ പിടികൂടാം എന്ന് അവർ രാജീവിന് ആത്മവിശ്വാസം നൽകിശ്രീലങ്ക, ഇന്ത്യയുടെ വിയറ്റ്നാംറിഡിഫ്.കോം. ഇന്ത്യാ-ശ്രീലങ്ക സമാധാന കരാർ അനുസരിച്ച് എൽ.ടി.ടി.ഇ. രാജീവ് അയച്ച ഇന്ത്യൻ സമാധാന സൈന്യത്തിനു മുൻപിൽ സമാധാനപരമായി ആയുധങ്ങൾ അടിയറവെയ്ക്കുമായിരുന്നു. എന്നാൽ ഈ നീക്കം തിരിച്ചടിക്കുകയും ഇത് ഒടുവിൽ ഇന്ത്യൻ സൈന്യവും എൽ.ടി.ടി.ഇ. യും തമ്മിൽ ഒരു തുറന്ന യുദ്ധത്തിന് വഴി തെളിക്കുകയും ചെയ്തുശ്രീലങ്കയിലെ ഇന്ത്യയുടെ സൈനിക ഇടപെടൽയൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ് ശ്രീലങ്ക. ഓപ്പറേഷൻ പവൻ എന്നു പേരിട്ടു വിളിച്ച ഈ യുദ്ധത്തിൽ ആയിരത്തോളം ഇന്ത്യൻ ഭടന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെ തമിഴ് വംശജർ കൊല്ലപ്പെട്ടു. ഇന്ത്യൻ സമാധാന സേന എൽ.ടി.ടി.ഇ. യിൽ നിന്ന് പല പ്രദേശങ്ങളും തിരിച്ചുപിടിക്കുകയും എൽ.ടി.ടി.ഇ.യുടെ നിയന്ത്രണത്തിലുള്ള പ്രദേശം ജാഫ്നയിലെ വളരെ ചുരുക്കം ഭാഗങ്ങളായി ചുരുങ്ങുകയും ചെയ്തു. എന്നാൽ ഈ സമയത്ത് ഇന്ത്യൻ സൈനിക നടപടിയോടുള്ള എതിർപ്പ് ശ്രീലങ്കയിൽ ശക്തമാവുകയും ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വവും സർക്കാരും ഇന്ത്യയോട് വെടിനിർത്താൻ ആവശ്യപ്പെടുകയും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് ഇന്ത്യയെ വിലക്കുകയും ചെയ്തു. ഇന്ത്യൻ രാജ്യതന്ത്രജ്ഞതയുടെയും സൈനിക തന്ത്രജ്ഞതയുടെയും പരാജയമായി കണക്കാക്കപ്പെട്ട ഈ ‘ശ്രീലങ്കൻ സാഹസ’ത്തിൽ നിന്ന് രാജീവ് ഗാന്ധി ഇന്ത്യൻ സൈന്യത്തെ പിൻ‌വലിച്ചു. ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളിലെ ഇന്ത്യയുടെ ഇടപെടൽ ചേരിചേരാ നയത്തിന്റെ പരസ്യമായ ലംഘനമായി വ്യാഖ്യാനിക്കപ്പെട്ടുദ മേക്കിംങ് ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി -ജെ.ബന്ദ്യോപാദ്ധ്യായ ദ പേഴ്സണാലിറ്റി ഫാക്ടർ എന്ന അദ്ധ്യായം. പുറം. 273. 1989 ൽ വി.പി.സിങ് സർക്കാർ ഇന്ത്യൻ സമാധാന സംരക്ഷണസേനയെ പിൻവലിക്കുന്നതുവരെ നിർണ്ണയിക്കപ്പെട്ട ലക്ഷ്യത്തിലേക്കെത്താനാകാതെ ഇന്ത്യൻ സൈന്യം അവിടെ പൊരുതുകയായിരുന്നു. ഇന്ത്യയിൽ ജനിച്ച തമിഴ് വംശജർക്കെതിരേ ഇന്ത്യൻ സർക്കാരും ശ്രീലങ്കൻ സർക്കാരും കൂടിച്ചേർന്നു നയിച്ച ഈ സൈനിക നീക്കം പരക്കെ വിമർശിക്കപ്പെട്ടുദ മേക്കിംങ് ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി -ജെ.ബന്ദ്യോപാദ്ധ്യായ ദ പേഴ്സണാലിറ്റി ഫാക്ടർ എന്ന അദ്ധ്യായം. പുറം. 274. ശ്രീലങ്കയിൽ ഇന്ത്യൻ താൽപര്യങ്ങൾക്കെതിരേ ഇസ്രായേൽ-പാകിസ്താൻ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും, അത് തടയേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും രാജീവ് ലോക സഭയിൽ ഒരു പ്രസ്താവന നടത്തുകയുണ്ടായി. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാനസംരക്ഷണസേനയുടെ ഇടപെടലിനെ ന്യായീകരിക്കാനായിരുന്നു ഇതെന്നു പറയപ്പെടുന്നുദ മേക്കിംങ് ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി -ജെ.ബന്ദ്യോപാദ്ധ്യായ ദ പേഴ്സണാലിറ്റി ഫാക്ടർ എന്ന അദ്ധ്യായം. പുറം. 274. ബോഫോഴ്സ് കോഴ ഇടപാട് സ്വിറ്റ്സർലാന്റിലെ ബോഫോഴ്സ് എന്ന ആയുധ നിർമ്മാണ കമ്പനിയിൽ നിന്നും 400 എണ്ണം 155എം.എം ഫീൽഡ് ഹോവിറ്റ്സർ തോക്കുകൾ വാങ്ങാനുള്ള കരാർ ഒപ്പുവെക്കാൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും മറ്റു ചില പ്രമുഖരും കമ്പനിയിൽ നിന്നും 64 കോടി ഇന്ത്യൻ രൂപ കൈക്കൂലി കൈപ്പറ്റി എന്നതായിരുന്നു വിവാദംബോഫോഴ്സ് കോഴ കേസ് ഐ.ബി.എൻ ലൈവ് - ശേഖരിച്ചത് 26 ഏപ്രിൽ 2012ബോഫോഴ്സ് കോഴ കേസിലെ പ്രമുഖർഇന്ത്യടുഡേ - ശേഖരിച്ചത് 28 ഏപ്രിൽ 2009. രാജീവ് ഗാന്ധി മന്ത്രിസഭയിൽ അല്പകാലം പ്രതിരോധമന്ത്രിയും ധനമന്ത്രിയുമായിരുന്ന വി.പി.സിംഗ് ആണ് കോടിക്കണക്കിനു ഡോളറുകൾ കൈമറിഞ്ഞ ബോഫോഴ്സ് അഴിമതി പുറത്തുകൊണ്ടുവന്നത്. ഗാന്ധി കുടുംബത്തിന്റെ സുഹൃത്തായ ഒട്ടാവിയോ ക്വത്റോച്ചി എന്ന ഇടനിലക്കാരൻ വഴിയാണ് കോൺഗ്രസ്സ് നേതാക്കൾ കൈക്കൂലി കൈപ്പറ്റിയതെന്ന് പറയപ്പെടുന്നു. ഈ വെളിപ്പെടുത്തലുകൾക്കുപിന്നാലെ വി.പി.സിംഗിനെ മന്ത്രിസഭയിൽ നിന്നും തുടർന്ന് കോൺഗ്രസ് അംഗത്വത്തിൽനിന്നും പുറത്താക്കി. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചായിരുന്നു പുറത്താക്കിയതെങ്കിലും വി.പി.സിംഗിനെതിരായ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് പിന്നീടു കണ്ടെത്തി. രാജീവ് ഗാന്ധിയെ ഈ കേസിൽ പ്രതി ചേർത്തെങ്കിലും പിന്നീട് 17 വർഷങ്ങൾക്കു ശേഷം ദില്ലി ഹൈക്കോടതി രാജീവിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. ഹിന്ദു ദിനപത്രത്തിന്റെ പ്രധാന ലേഖകരായ നരസിംഹൻ റാമും ചിത്ര സുബ്രമണ്യവും നടത്തിയ അന്വേഷണാത്മക പത്രപ്രവർത്തനം രാജീവിനെ കുറ്റക്കാരനായി കണ്ടെത്തുകയും അഴിമതിരഹിതൻ എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കളങ്കം ഉണ്ടാവുകയും ചെയ്തു. 1987 ൽ ബോഫോഴ്സ് അഴിമതിയെക്കുറിച്ചന്വേഷിക്കാൻ സംയുക്ത പാർലിമെന്ററി സമിതി രൂപീകരിച്ചുബോഫോഴ്സ് കോഴ കേസ് അന്വേഷിക്കാൻ സംയുക്ത പാർലിമെന്ററി കമ്മിറ്റി കൊളംബിയ സർവ്വകലാശാല,ജേണലിസം വിഭാഗം. കമ്മിറ്റി ഏതാണ്ട് 50 തവണ സിറ്റിങ്ങുകൾ നടത്തുകയുണ്ടായി. സംയുക്ത പാർലിമെന്ററി സമിതിയിൽ കോൺഗ്രസ്സ് അംഗങ്ങൾ മാത്രമെന്ന് ആരോപിച്ച് പ്രതിപക്ഷം ഈ സമിതിയെ ബഹിഷ്കരിച്ചു. രാജീവിനെ രക്ഷിക്കാനായി സമിതി പല പ്രധാനപ്പെട്ട തെളിവുകളും മറച്ചുവെച്ചു എന്ന് സമിതി അംഗവും, ഡി.എം.കെ നേതാവുമായ അലാദിൻ അരുണ പിന്നീട് മാദ്ധ്യമങ്ങളോട് പറയുകയുണ്ടായിസംയുക്ത പാർലിമെന്ററി സമിതി രാജീവിനെ രക്ഷിക്കാൻ ശ്രമിച്ചു റിഡിഫ് വാർത്ത - അഭിമുഖം വി.പി. സിംഗിന്റെ ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്നയാൾ എന്ന പ്രതിച്ഛായ അദ്ദേഹത്തെ ജനങ്ങൾക്കു പ്രിയങ്കരനാക്കി. 1989 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 197 സീറ്റുകൾ മാത്രമേ ലഭിച്ചുളളൂ. വി.പി. സിംഗിന്റെ നേതൃത്വത്തിൽ ജനതാദൾ-കൂട്ടുകക്ഷി മന്ത്രിസഭ നിലവിൽ‌വന്നു. ബി.ജെ.പി. ഈ മന്ത്രിസഭയെ പുറമേനിന്നു പിന്താങ്ങി. കോൺഗ്രസ് ജനതാദൾ അംഗമായ ചന്ദ്രശേഖറിന് പിന്തുണ വാഗ്ദാനം ചെയ്ത് പാർട്ടി പിളർത്തിയത് വി.പി. സിംഗ് മന്ത്രിസഭയുടെ പതനത്തിനു കാരണമായി. ഷാബാനു കേസ് ഭർത്താവ് വിവാഹമോചനം ചെയ്ത് വീടിനു പുറത്താക്കിയ ഷാബാനു എന്ന 62 വയസ്സുള്ള മുസ്ലിം സ്ത്രീ തനിക്കു ജീവിക്കാനുള്ള തുക ഭർത്താവായ മുഹമ്മദ് അഹമ്മദ് ഖാനിൽ നിന്നും ഈടാക്കിത്തരണം എന്ന് കോടതിയോട് അപേക്ഷിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ 1985 AIR 945, 1985 SCC (2) 556 നമ്പറായി സമർപ്പിച്ച കേസാണ് പിന്നീട് ഷാബാനു കേസ് എന്നറിയപ്പെടുന്നത്ഷാബാനു കേസ് ദ ഹിന്ദു ദിനപത്രം - ഓഗസ്റ്റ് 10, 2003. ക്രിമിനൽ പ്രൊസിഡ്യർ കോഡിലെ 125 വകുപ്പു പ്രകാരം തനിക്ക് 500 രൂപ ഭർത്താവ് തരാൻ അവകാശമുണ്ടെന്ന് കാണിച്ച് ഇൻഡോർ മജിസ്ട്രേറ്റ് കോടതിയിൽ അന്യായം സമർപ്പിച്ചുഷാബാനു കേസ് ഒരു തിരിഞ്ഞുനോട്ടംദ ഇൻഡ്യൻ എക്സ്പ്രസ്സ് - ശേഖരിച്ചത് 23 സെപ്തംബർ 2009. ഈ കേസിൽ സുപ്രീം കോടതി, ഷാബാനുവിനനുകൂലമായി വിധി പുറപ്പെടുവിക്കുകയും, അവരുടെ ഭർത്താവിനോട് പ്രതിമാസം 500 രൂപ നൽകാൻ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. മുസ്ലീം വ്യക്തി നിയമങ്ങളുടെ നേർക്കുള്ള ഒരു കടന്നാക്രമണമായാണ് ഇന്ത്യയിലെ മുസ്ലീം യാഥാസ്ഥിതികർ ഈ വിധിയെ കണ്ടത്. പാർലിമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുള്ള കോൺഗ്രസ്സ് പാർട്ടി, യാഥാസ്ഥിതികരായ മുസ്ലീമുകളുടെ ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് സുപ്രീംകോടതിയുടെ വിധിയെ ദുർബ്ബലപ്പെടുത്തുന്ന ഒരു നിയമം പാസ്സാക്കി. ഇത് ഇന്ത്യയൊട്ടാകെ വൻ പ്രതിഷേധത്തിനു കളമൊരുക്കി. രാജീവ് സർക്കാർ ന്യൂനപക്ഷ പ്രീണനത്തിനു കളമൊരുക്കുകയാണെന്ന് ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. മുസ്ലീം സ്ത്രീകൾ നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെ വഴിയിലെ നാഴികക്കല്ലായി ഷാബാനു കേസ് കരുതപ്പെടുന്നു. കള്ളപ്പണം വിവാദം 1991 നവംബറിൽ സ്വിസ്സ് ഇല്ലസ്ട്രേറ്റഡ് എന്ന മാസിക, സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ലോകത്തിലെ പ്രമുഖരുടെ ഒരു പട്ടിക പുറത്തു വിടുകയുണ്ടായി. ഫിലിപ്പീൻസിലെ ഏകാധിപതിയായിരുന്ന ഫെർഡിനൻഡ് മാർക്കോസിന്റെ ഭാര്യ ഇമെൽഡ മാർക്കോസ് വരെ ഉൾപ്പെട്ട പട്ടികയിൽ രാജീവ് ഗാന്ധിയുടെ പേരും ഉണ്ടായിരുന്നുരാജീവ് ഗാന്ധിക്ക് സ്വിസ്സ് ബാങ്കിൽ നിക്ഷേപംഇന്ത്യാടുഡേ - ശേഖരിച്ചത് 17 ഡിസംബർ 2010. രാജീവ് ഗാന്ധിക്ക് സ്വിസ്സ് ബാങ്കിൽ 2.5 കോടി സ്വിസ്സ് ഫ്രാങ്ക് നിക്ഷേപം ഉണ്ടെന്ന് തെളിവുകൾ നിരത്തി അവർ ചൂണ്ടിക്കാട്ടുന്നു. നെഹ്രു-ഗാന്ധി കുടുംബത്തിന്റെ കയ്യിലുണ്ടെന്നു കരുതുന്ന കള്ളപ്പണത്തെക്കുറിച്ചന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജനതാപാർട്ടി നേതാവ് സുബ്രഹ്മണ്യംസ്വാമി സി.ബി.ഐ നേതൃത്വത്തിനു കത്തെഴുതുകയുണ്ടായി. കെ.ജി.ബി. വിവാദം റഷ്യയുടെ സുരക്ഷാ സേനയായ കെ.ജി.ബിയിൽ നിന്നും രാജീവ് ഗാന്ധി അവിഹിതമായി പണം കൈപ്പറ്റി എന്ന ഒരു ആരോപണം അന്നത്തെ പ്രധാന മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും , ദ ഹിന്ദുവും ഉന്നയിക്കുകയുണ്ടായി. റഷ്യ ഈ ഇടപാട് സ്ഥിരീകരിക്കുകയും, എന്നാൽ ഇത് സോവിയറ്റ് താൽപര്യങ്ങളുടെ ചട്ടക്കൂടുകൾക്കകത്തുനിന്നുകൊണ്ടു മാത്രമാണെന്നും ന്യായീകരിക്കുകയുമുണ്ടായി. കെ.ജി.ബിയുടെ നേതാവ് രാജീവിന് അയച്ച ഒരു കത്ത് രണ്ട് റഷ്യൻ പത്രപ്രവർത്തകർ തങ്ങളുടെ ഒരു പുസ്തകത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുകയുണ്ടായി. കെ.ജി.ബി. സോണിയാഗാന്ധിയുടേയും, രാഹുൽ ഗാന്ധിയുടേയും, സോണിയയുടെ മാതാവ് പൗലോ മൈനോയുടെ പേരിൽ പണം നൽകിയതിനുള്ള തെളിവുകളും ഈ അന്വേഷണാത്മകപത്രപ്രവർത്തകർ നിരത്തുന്നു. ഈ ഇടപാടുകൾക്ക് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ പിന്തുണയും അംഗീകാരവും ഉണ്ടായിരുന്നു 2013 വിക്കിലീക്സ് വെളിപ്പെടുത്തൽ കിസ്സിൻജർ കേബിൾസ് എന്ന പേരിൽ 2013-ൽ വിക്കിലീക്‌സ് പുറത്തുവിട്ട അമേരിക്കൻ നയതന്ത്ര രേഖകൾ പ്രകാരം രാജീവ് ഗാന്ധി രാഷ്ട്രീയത്തിലിറങ്ങുന്നതിനുമുൻപ്, 1970-കളിൽ ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായിരുന്ന കാലഘട്ടത്തിൽ സ്വീഡിഷ് യുദ്ധവിമാന കമ്പനിയായിരുന്ന സാബ് സ്‌കാനിയയുടെ 'വിഗ്ഗൻ' യുദ്ധവിമാനം ഇന്ത്യൻ സായുധസേനയ്ക്ക് വില്ക്കാൻ സ്വന്തം കുടുംബ ബന്ധങ്ങൾ ഉപയോഗിച്ചു സ്വാധീനം ചെലുത്തിയതായി ആരോപണം ഉന്നയിക്കപ്പെടുന്നു. ഈ ശ്രമം ഫലവത്തായില്ല എന്നും പുറത്തുവന്ന രേഖകൾ പറയുന്നതായി വാർത്തകൾ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവ് 1989 മുതൽ 1991 വരെ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായി തുടർന്നു. ഈ കാലയളവിൽ വി.പി.സിംഗിന്റെ നേതൃത്വത്തിലും ചന്ദ്രശേഖറിന്റെ നേതൃത്വത്തിലും രണ്ടു സർക്കാരുകൾ ഇന്ത്യ ഭരിച്ചു.വി.പി.സിംഗിന്റെ മണ്ഡൽ കമ്മീഷൻ പരിഷ്കാരങ്ങൾക്ക് തിരുത്തലുകൾ നിർദ്ദേശിച്ച് രാജീവ് ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം ഏറെ പ്രശംസ പിടിച്ചുപറ്റി. ചന്ദ്രശേഖർ മന്ത്രിസഭയ്ക്ക് അല്പകാലം നൽകിയ പിന്തുണ രാജീവ് ഗാന്ധി പിൻ‌വലിച്ചത് വീണ്ടും തിരഞ്ഞെടുപ്പിന് കാരണമായി. മരണം thumb|right|ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകം,ഏഴു മാനുഷികമൂല്യങ്ങളെ സൂചിപ്പിക്കുന്ന സ്തൂപങ്ങൾ രാജീവിന്റെ അവസാനത്തെ പൊതുസമ്മേളനം തമിഴ്‌നാട്ടിലെ തിരുത്തണിയിലായിരുന്നു. രാജീവ് ഗാന്ധി മെയ് 21 1991-ഇൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി രാജരത്നം എന്നും തനു എന്നും അറിയപ്പെടുന്ന കലൈവാണി രാജരത്നംhttps://books.google.co.in/books?id=ZCnjCQAAQBAJ എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്തനു എന്ന തേന്മൊഴി രാജരത്നം - ആത്മഹത്യാ ബോംബർഡെയിലിസ്റ്റാർ. ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്ട്രയംഫ് ഓഫ് ട്രൂത്ത് - കാർത്തികേയൻ;രാധാ വിനോദ് രാജുഅദ്ധ്യായം 21 മെയ് 1991- പുറം.13. എന്നാൽ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തുകയായിരുന്നു. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ ഡെയ്സി ഏർണെസ്റ്റ് തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടയുകയായിരുന്നു.https://www.thehindu.com/news/national/tamil-nadu/dont-free-rajiv-case-convicts-says-former-policewoman/article24950213.ecehttps://www.thehindu.com/features/downtown/women-power-living-with-grit-and-painful-memories/article3421265.ece സമയം ഏകദേശം രാത്രി 10.20 ന് രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തുകയായിരുന്നു എന്നു പറയപ്പെടുന്നുട്രയംഫ് ഓഫ് ട്രൂത്ത് - കാർത്തികേയൻ;രാധാ വിനോദ് രാജുഅദ്ധ്യായം 21 മെയ് 1991- പുറം.15. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചുഅസ്സാസ്സിനേഷൻ ഓഫ് രാജീവ് ഗാന്ധി - ശശി അലുവാലിയഅസ്സാസ്സിനേഷൻ - പുറം.4. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്ട്രയംഫ് ഓഫ് ട്രൂത്ത് - കാർത്തികേയൻ;രാധാ വിനോദ് രാജുഅദ്ധ്യായം 21 മെയ് 1991- പുറം.17. 1991 ഏപ്രിൽ 7ന് ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗത്തിൽ തീവ്രവാദികൾ രാജീവിനെ വധിക്കേണ്ട പദ്ധതിയുടെ ഒരു പരിശീലനം നടത്തിനോക്കിയിരുന്നു. ഇത് ചിത്രങ്ങളിലാക്കി ശേഖരിച്ചുവെക്കാനായി ഹരിബാബു എന്ന ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറേയും തീവ്രവാദികൾ വാടകക്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീപെരുംപുത്തൂറിൽ ഹരിബാബുവിന്റെ ക്യാമറയിൽ നിന്നും കിട്ടിയ ചിത്രങ്ങളാണ് കൊലപാതകികളെ തിരിച്ചറിയാൻ സഹായിച്ചത്. ഹരിബാബു ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നുവെങ്കിലും അയാളുടെ ക്യാമറക്കോ അതിനുള്ളിലെ ഫിലിമുകൾക്കോ യാതൊരു കേടും പറ്റിയിരുന്നില്ല. 2006 വരെ എൽ.ടി.ടി.ഇ. രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006 ഇൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽ.ടി.ടി.ഇ.യുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു. രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കൻ വംശജരായ എൽ.ടി.ടി.ഇ. അംഗങ്ങളും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യൻ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിക്ക് മരണത്തിനുശേഷം രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു. വീർഭൂമി എന്ന സ്മാരകം ഡെൽഹിയിൽ രാജീവിന്റെ സമാധി സ്ഥലത്ത് നിർമിച്ചിട്ടുണ്ട്. രാജീവിന്റെ മരണം ഉയർത്തിയ സഹതാപതരംഗത്തിൽ കോൺഗ്രസ് വീണ്ടും 1991 തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ അധികാരത്തിൽ വന്നു. ഗ്രന്ഥസൂചി അവലംബം കൂടുതൽ വായനയ്ക്ക് ഏഴാം പഞ്ചവത്സര പദ്ധതി - ഭാഗം 1 ഏഴാം പഞ്ചവത്സര പദ്ധതി - ഭാഗം 2 ഷാബാനു കേസ് - സുപ്രീം കോടതി വിധി അനുബന്ധം രാജീവിന്റെ കൊലപാതകം - ബി.ബി.സി |- |- |- |- |- വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കൊല ചെയ്യപ്പെട്ട ലോകനേതാക്കൾ വർഗ്ഗം:നെഹ്രു–ഗാന്ധി കുടുംബം വർഗ്ഗം:1944-ൽ ജനിച്ചവർ വർഗ്ഗം:1991-ൽ മരിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 20-ന് ജനിച്ചവർ വർഗ്ഗം:മേയ് 21-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയുടെ പ്രതിപക്ഷനേതാക്കൾ വർഗ്ഗം:ഡൂൺ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ
സൈലന്റ്‌ വാലി ദേശീയോദ്യാനം
https://ml.wikipedia.org/wiki/സൈലന്റ്‌_വാലി_ദേശീയോദ്യാനം
Redirectസൈലന്റ്‌വാലി ദേശീയോദ്യാനം
ഗ്രിഗോറിയൻ കാലഗണനാരീതി
https://ml.wikipedia.org/wiki/ഗ്രിഗോറിയൻ_കാലഗണനാരീതി
ലോകത്തൊരുവിധം എല്ലായിടത്തും പിന്തുടർന്നുവരുന്ന ഒരു കാലഗണനാരീതിയാണ് ഗ്രിഗോറിയൻ കാലഗണനാരീതി. ജൂലിയൻ കാലഗണനാരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്. ഗ്രിഗോറിയൻ കാലഗണനാരീതി സൂര്യനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഗണനാരീതിയാണ്. ഈ രീതിയിൽ ദിവസമാണ് സമയത്തിന്റെ അടിസ്ഥാന ഘടകം. സാധാരണ രീതിയിൽ 365 ദിവസങ്ങളും, അധിവർഷങ്ങളിൽ 366 ദിവസങ്ങളും ആണ് ഒരു വർഷമായി കണക്കാക്കുന്നത്. ഓരോ ഗ്രിഗോറിയൻ വർഷവും പന്ത്രണ്ട് മാസങ്ങളായി വിഭജിച്ചിട്ടുണ്ട്, ഓരോ മാസങ്ങളിലും ഉള്ള ദിവസങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും. ജൂലിയൻ കാലഗണനാരീതിയുടെ പ്രശ്നങ്ങൾ ജൂലിയൻ കാലഗണനാരീതി ഏതാണ്ട് 1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗത്തിലുണ്ടായിരുന്നു. ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസിജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് ഈ രീതി. ഇതിൽ ഒരു വർഷം കൃത്യമായും 365 ദിവസത്തിൽനിന്നും ഒരല്പം, അതായത് 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. ഓരോ നാലു വർഷം കൂടുമ്പോൾ രണ്ടാം മാസമായ ഫെബ്രുവരിക്ക് ഒരു ദിവസം കൂടി നൽകി (അധിവർഷം) നൽകിയാണ് ഈ കുറവ് പരിഹരിച്ചത്. പക്ഷേ 4 വർഷം കൂടുമ്പോൾ അധികദിവസം ( 24 മണിക്കൂറാണല്ലോ ഒരു ദിവസം) കണക്കാക്കുമ്പോൾ കുറവുള്ള 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റിനു പകരം ഓരോവർഷത്തിനും 6 മണിക്കൂർ വീതം ലഭിക്കും. ഇങ്ങനെ വരുമ്പോൾ ഓരോ 365 ദിവസ വർഷത്തിനും 11 മിനിറ്റ് 14 സെക്കന്റ് കൂടുതലാകുന്നു. ( 24 - (4x 5'48"46"") ഇപ്രകാരം കണക്കുകൂട്ടിയാൽ ഓരോ 134 വർഷം കൂടുമ്പോൾ ഒരു ദിവസം അധികമായി ഉണ്ടാവുന്നു. ഇങ്ങനെ ജൂലിയൻ കലണ്ടർ പ്രകാരം അബദ്ധത്തിൽ ഓരോ വർഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം 16 ആം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി. ഗ്രിഗോറിയൻ രീതി ഈ തെറ്റിനു പരിഹാരമായി ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ 1582 ഒക്ടോബർ 4 വ്യാഴാഴ്ചക്ക് ശേഷംഅടുത്തദിവസമായി ഒക്ടോബർ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങൾ കുറച്ചു. ഭാവിയിൽ ഈ തെറ്റു വരാതിരിക്കാനായി ഓരോ 400 വർഷത്തിലും മൂന്ന് ജൂലിയൻ അധികദിവസങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഈ രീതി ഗ്രിഗോറിയൻ കാലഗണനാരീതി എന്നറിയപ്പെടുകയും ചെയ്തു. ക്രമം പേര് ദിവസങ്ങൾ1 ജനുവരി 31 2 ഫെബ്രുവരി 28 or 29 3 മാർച്ച് 31 4 ഏപ്രിൽ 30 5 മേയ് 31 6 ജൂൺ 30 7 ജൂലൈ 31 8 ഓഗസ്റ്റ് 31 9 സെപ്റ്റംബർ 30 10 ഒക്ടോബർ 31 11 നവംബർ 30 12 ഡിസംബർ 31 ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള പന്ത്രണ്ട് മാസങ്ങളും അതത് മാസങ്ങളിലുള്ള ദിവസങ്ങളുടെ എണ്ണവും അധിവർഷം ഗ്രിഗോറിയൻ കാലഗണനാരീതിയിൽ 4 കൊണ്ട് പൂർണ്ണമായി ഭാഗിക്കുവാൻ പറ്റുന്ന എല്ലാവർഷങ്ങളും അധിവർഷങ്ങളാണ്, പക്ഷേ 100 കൊണ്ട് പൂർണ്ണമായി ഭാഗിക്കുവാൻ പറ്റുന്ന എന്നാൽ 400 കൊണ്ട് ഇത് സാധിക്കാത്ത എല്ലാ വർഷങ്ങളേയും സാധാരണ വർഷങ്ങളായാണ് കണക്കാക്കുന്നത്. അധിവർഷങ്ങളിൽ 366 ദിവസങ്ങളുണ്ടാവും, അധിവർഷങ്ങളിൽ സാധാരണ 28 ദിവസങ്ങളുള്ള ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങളുണ്ടാവും . മറ്റു കലണ്ടറുകൾ ശക വർഷം കൊല്ല വർഷം ഹിജ്റ വർഷം വർഗ്ഗം:കാലഗണനാരീതികൾ
ബിസ്മില്ലാ ഖാൻ
https://ml.wikipedia.org/wiki/ബിസ്മില്ലാ_ഖാൻ
ഉസ്താദ് ബിസ്മില്ലാ ഖാൻ സാഹിബ് (മാർച്ച് 21, 1916 – ഓഗസ്റ്റ് 21, 2006) ഇന്ത്യയിൽ നിന്നുള്ള ഒരു ഷെഹ്‌നായ് വിദഗ്ദ്ധനാണ്. ഷെഹ്നായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ഇന്ത്യയുടെ ഷെഹ്നായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാനാണ്. ഷെഹ്നായിക്കു സ്വന്തമായി ഒരു വ്യക്തിത്വമുണ്ടാക്കി കൊടുത്തതും ആ ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം സ്ഥാനം നൽകിയതും ബിസ്മില്ലാഖാനാണ്. ബാല്യം 1916-ൽ ബീഹാറിൽ‍ ഷെഹ്നായി വാദകരുടെ ഒരു കുടുംബത്തിലാണ് ബിസ്മില്ല പിറന്നത്. അമറുദ്ദീൻ എന്നായിരുന്നു കുഞ്ഞിന് മാതാപിതാക്കൾ നൽകിയ പേര്. ബിസ്മില്ല എന്നത് പിന്നീട് സ്വയം സ്വീകരിച്ച പേരാണ്. ധുമറൂണിലെ രാജസേവകനായിരുന്ന ബിസ്മില്ലയുടെ പിതാവ് ഒരു നല്ല ഷെഹ്നായ് വാദകനായിരുന്നു. കുടുംബാംഗങ്ങൾ പലരും ഷെഹ്നായ് വാദകരായിരുന്ന ആ കുടുംബത്തിൽ പിറന്നുവീണതുമുതൽ ബിസ്മില്ല ശ്രവിച്ചത് കുഴലിന്റെ അനുസ്യൂതമായ മധുരസംഗീതമാവണം. അതിനാൽത്തന്നെ ആ ബാലൻ തിരഞ്ഞെടുത്തതും ഷെഹ്നായിറ്റുടെ വഴി തന്നെയായി. ബിസ്മില്ലയുടെ അമ്മാവനായ അലിബക്ഷ് വിലായത് മിയാൻ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാനവിദ്വാനായിരുന്നു. അദ്ദേഹമാണ് ബിസ്മില്ലയെ ഷെഹ്നായിയിലെ ആദ്യപാഠങ്ങൾ പഠിപ്പിച്ചത്. ശിഷ്യനെ അദ്ദേഹം വായ്പാട്ടും അഭ്യസിപ്പിച്ചു. വാദ്യസംഗീതത്തിൽ പൂർണതനേടുവാൻ വായ്പാട്ട് നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന് ബിസ്മില്ല അമ്മാവനിൽനിന്നു മനസ്സിലാക്കി. പ്രായത്തിൽ കവിഞ്ഞ ആത്മാർത്ഥതയോടെ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ ബിസ്മില്ലയ്ക്ക് എതിർപ്പുനേരിടേണ്ടിവന്നത് സ്വന്തം അച്ഛനിൽനിന്നുതന്നെയായിരുന്നു. സംഗീതം മൂലം മകന്റെ പഠിപ്പുമുടങ്ങുന്നത് ഇഷ്ടപ്പെടാത്ത അച്ഛൻ യാഥാസ്ഥിതിക വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് മകനെ കൊണ്ടുവരാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷേ നിർബന്ധബുദ്ധിയായ ബാലൻ കുഴലിന്റെ വഴിവിട്ട് ഒഴുകാൻ കൂട്ടാക്കിയില്ല. ഉത്തമസംഗീതജ്ഞനാവുക എന്ന ലക്ഷ്യത്തിലേക്ക് മനസ്സുതിരിച്ചു വിട്ടുകഴിഞ്ഞ കുട്ടിയെ സാധാരണ വിദ്യാഭ്യാസത്തിന്റെ കുറ്റിയിൽ കെട്ടാൻ സാധ്യമല്ലെന്നു ആ പിതാവ് മനസ്സിലാക്കി. ബിസ്മില്ലയുടെ സ്കൂൾ പഠിപ്പ് അങ്ങനെ അവസാനിച്ചു. പിന്നീടുള്ള വർഷങ്ങൾ സംഗീത സാധനയ്ക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു. ഗംഗയുടെ കരയിൽ കഴിച്ചുകൂട്ടിയ ബാല്യവും കൌമാരവുമൊക്കെ റിയാസിന്റെ - സാ‍ധനയുടെ -കാലഘട്ടമായിരുന്നു. വാരണാസിയിലെ പ്രസിദ്ധസംഗീതസമ്മേളനങ്ങൾക്കൊക്കെ മഹാസംഗീതജ്ഞരുടെ പാട്ടുകേൾക്കുക, സ്വയം സാധന ചെയ്യുക - ഇതുതന്നെയായിരുന്നു ബിസ്മില്ലയുടെ നിത്യയജ്ഞം. പലപ്പോഴും ഗംഗയുടെ കരയിൽ ഒരു പള്ളിയിൽ തനിച്ചിരുന്ന് ബിസ്മില്ല ഗാനസാധകം നടത്തി. ജീവിതത്തിന്റെ ലക്ഷ്യവും മാർഗ്ഗവും സംഗീതമെന്നു തിരിച്ചറിഞ്ഞ ആ ഉപാസകൻ എന്നും സന്ധ്യയ്ക്ക് കാശിയിലെ വിശ്വനാഥക്ഷേത്രത്തിൽ നാദാർച്ചനയ്ക്കെത്തിയിരുന്നു. വാർദ്ധക്യത്തിന്റെ അവശതകൾ തീണ്ടുന്നതുവരെ അദ്ദേഹം ഈ പതിവു തുടർന്നു. ഭക്തിയുടെ ഈറ്റില്ലമായ ഈ പുണ്യനഗരം ബിസ്മില്ലയുടെ അടിസ്ഥാനവിക്ഷണങ്ങളെ ബാല്യം മുതൽ വളരെയേറെ സ്വാധീനിച്ചു. വ്യത്യസ്ത വിശ്വാസങ്ങളുടെ നേർക്ക് ഉദാരമായ സൗഹാർദ്ദം പുലർത്താനും അതിന്റെ ഫലമായി മാത്രം ഉണ്ടാകുന്ന ശാന്തി ഉള്ളുനിറച്ച് അനുഭവിക്കാനും ബിസ്മില്ലയ്ക്കു കഴിഞ്ഞു. ആദ്യകാലത്ത് സഹോദരനായ ഷംസുദ്ദീൻഖാനോടൊപ്പം ആയിരുന്നു ബിസ്മില്ല കച്ചേരികൾ നടത്തിയിരുന്നത്. അവിചാരിതമായി ജ്യേഷ്ഠനെ മരണം അപഹരിച്ചപ്പോൾ നൊന്തുപോയ അനുജന്റെ കൊച്ചുമനസ്സ് സംഗീതത്തിൽനിന്നുപോലും ഉൾവലിഞ്ഞുപോയി. കാലം ആ മുറിവുകൾ ഉണക്കിയശേഷമാണ് ബിസ്മില്ല വീണ്ടും ഷെഹനായി കൈയിലെടുത്തത്. ഷെഹ്നായി വാദനം അദ്ദേഹത്തിന്റെ ഷെഹ്നായി വാദനം തരളിതവും ഭക്തിനിർഭരവുമായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം ചിലപ്പോൾ ഒരു ഗാഢപ്രാർത്ഥനയായെങ്കിൽ അത് മറ്റുചിലപ്പോൾ അക്ഷമയായ കാമുകിയുടെ പിടിവാശികളായി. ഇന്ത്യയിൽ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീർണ്ണതകൾ തന്റെ രാഗങ്ങളിൽ നിന്ന് ഒഴിവാക്കി. അദ്ദേഹത്തിന്റെ സംഗീതത്തിലെ അരങ്ങേറ്റം കൽകത്തയിൽ വെച്ച് 1924ഇൽ തന്റെ അമ്മാവന് അകമ്പടിയായി ആയിരുന്നു. അദ്ദേഹം 1937ഇൽ കൽകത്തയിലെ പ്രശസ്തമായ സംഗീതസമ്മേളനത്തിൽ ഒറ്റക്ക് ഷെഹ്നായി വായിച്ച് സംഗീതലോകത്ത് ഓളങ്ങാൾ സൃഷ്ടിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ പ്രശസ്തി അപ്രതിരോധമായിരുന്നു. ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളിൽ ഷേഹ്നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂർണ്ണമായും ബിസ്മില്ലാഖാനുള്ളതാണ്. അർദ്ധശാസ്ത്രീയ സംഗീതത്തിന്റെ അനന്തനിധിയാണ് ബിസ്മില്ല. ധുൻ, തുമ്രി തുടങ്ങിയവ അവതരിപ്പിക്കുമ്പോൾ ബിസ്മില്ലയുടെ ഷെഹ്നായ് അത്യപൂർവമായ ആവേശവും ചൈതന്യവും കൈവരിക്കുന്നു. മണ്ണിന്റെ ഊർജ്ജം കലർന്നതാണ് ആ വാദനം. തുമ്രിയിലെ ബനാറസ് അംഗ് എന്നറിയപ്പെടുന്ന ശൈലിയുടെ അംഗീകൃത ഗുരുക്കന്മാരിൽ ഒരാളാണ് ബിസ്മില്ലാഖാൻ. ബിസ്മില്ലയുടെ വാദനം സൗമ്യവും മൃദുലവും സാന്ത്വനക്ഷമവുമാണ്. അഭിനന്ദനീയമായ ശ്വാസനിയന്ത്രണം സ്വരങ്ങളെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാനുള്ള കഴിവിനെ അങ്ങേയറ്റം ഭലപ്രദമാക്കുന്നു. അനായാസമാണ് അദ്ദേഹത്തിന്റെ വാദനരീതി. തികഞ്ഞ കൈയടക്കത്തോടെയാണ് അദ്ദേഹം ആലാപവും സ്വരപ്രസ്താരവും താനുകളും അവതരിപ്പിക്കുന്നത്. ഭംഗിയും ചിട്ടയുമുള്ള അടുക്ക് അവയ്ക്കുണ്ട്. വ്യാപ്തിയിലും വൈദഗ്ദ്ധ്യത്തിലും ഒന്ന് മറ്റൊന്നിനെ നിഷ്പ്രഭമാക്കാതെ, വസ്തുനിഷ്ഠമായ ഒരടുക്ക്. ചാരുതയേറിയ ഭാവവും കാച്ചിക്കുറുക്കിയ മധുരിമയും ചേർന്ന കാവ്യാത്മകത തുളുമ്പിനിൽക്കുന്ന ഒരു ശൈലി. അഫ്ഗാനിസ്ഥാൻ, യൂറോപ്പ്, ഇറാൻ, ഇറാഖ്, കാനഡ, വടക്കേ ആഫ്രിക്ക, അമേരിക്ക, റഷ്യ, ജപ്പാൻ, ഹോങ്കോങ്ങ്, തുടങ്ങിയ സ്ഥലങ്ങളിലും ലോകത്തിലെ മിക്കവാറും എല്ലാ പ്രശസ്ത നഗരങ്ങളിലും അദ്ദേഹം ഷെഹ്നായി വായിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ ഇന്ത്യയുടെ എല്ലാ ദേശീയ പുരസ്കാരങ്ങളും ലഭിച്ച വളരെച്ചുരുക്കം ഭാരതീയരിലൊരാളായിരുന്നു ഉസ്താദ് ബിസ്മില്ലാ ഖാൻ. അദ്ദേഹത്തിന് ഭാരത സർക്കാർ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം അവാർഡും സമ്മാനിച്ചു. പണ്ഡിറ്റ് രവിശങ്കറിനുശേഷം വാദ്യോപകരണങ്ങൾ വായിക്കുന്ന സംഗീതജ്ഞരിൽ ബിസ്മില്ല ഖാനു മാത്രമേ ഭാരതരത്നം ലഭിച്ചിട്ടുള്ളൂ. (സംഗീതജ്ഞരിൽ ഭാരതരത്നം ലഭിച്ചിട്ടുള്ള മറ്റൊരു പ്രമുഖ എം. എസ്‌. സുബ്ബലക്ഷ്മിയാണ്). ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം ദില്ലിയിലെ ചെങ്കോട്ടയിൽ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ സസന്തോഷം സ്വാഗതം ചെയ്ത മഹാനാണ് ഉസ്താദ് ബിസ്മില്ലാഖാൻ. ബോംബെയിലെ ഇന്ത്യാഗേറ്റിൽ‍ ഷെഹ്നായി വായിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതെ പോയി. ജീവിത രീതി എല്ലാ പ്രശസ്തിയുമിരിക്കിലും അദ്ദേഹം വാരണാസി വിട്ട് മറ്റെങ്ങോട്ടും താമാ‍സം മാറ്റാൻ കൂട്ടാക്കിയില്ല. വാർദ്ധക്യം വരെ അദ്ദേഹത്തിന്റെ ഇഷ്ട വാഹനം സൈക്കിൾ‌റിക്ഷ ആയിരുന്നു. അദ്ദേഹം ഒരു ഒതുങ്ങിയ ജീവിതം ആഗ്രഹിക്കുകയും ജീവിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തിലെ പാട്ടുകാർ കാണപ്പെടേണ്ടവരല്ല, കേൾക്കപ്പെടേണ്ടവരാണ്. മരണം വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം അദ്ദേഹം 90-ആമത്തെ വയസ്സിൽ 2006 ഓഗസ്റ്റ് 21-ന് പുലർച്ചെ രണ്ടുമണിയോടെ വാരണാസിയിലെ ഹെറിറ്റേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സമീപത്തെ കർബല ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ‘ഒരു ജീവിതകാലത്തിൽ ഒരിക്കൽമാത്രം അവതരിക്കുന്ന അമൂല്യ സംഗീതരത്നമാണ് ഉസ്താദ് ബിസ്മില്ലാഖാൻ എന്ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി അബ്ദുൾകലാം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യാ രാജ്യം ഉസ്താദിന്റെ ഓർമയ്ക്കുമുൻപിൽ തലകുനിച്ച് ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അവലംബം വർഗ്ഗം:1916-ൽ ജനിച്ചവർ വർഗ്ഗം: 2006-ൽ മരിച്ചവർ വർഗ്ഗം:മാർച്ച് 21-ന് ജനിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 21-ന് മരിച്ചവർ വർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതജ്ഞർ വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം ലഭിച്ചവർ വർഗ്ഗം:ഷെഹനായ് വാദകർ
വൃത്തമഞ്ജരി
https://ml.wikipedia.org/wiki/വൃത്തമഞ്ജരി
മലയാളകവിതയുടെ ഛന്ദശ്ശാസ്ത്രപദ്ധതിയെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ ഗ്രന്ഥമാണു് എ.ആർ. രാജരാജവർമ്മ എഴുതിയ വൃത്തമഞ്ജരി.Modern Indian Literature, an Anthology: Plays and prose സംസ്കൃതവൃത്തങ്ങളുടെയും മലയാളവൃത്തങ്ങളുടെയും ലക്ഷ്യലക്ഷണങ്ങളും ഛന്ദഃപ്രസ്താരരീതികളുടെ വിവരണവും ഇതിലടങ്ങിയിരിക്കുന്നു. അവലംബം വർഗ്ഗം:മലയാള വ്യാകരണ ഗ്രന്ഥങ്ങൾ വർഗ്ഗം:എ.ആർ. രാജരാജവർമ്മ
വെബ് സെർവർ
https://ml.wikipedia.org/wiki/വെബ്_സെർവർ
thumb|221x144px|right|സ്റ്റാറ്റിക് ഉള്ളടക്കം മാത്രം നൽകുന്ന ഒരു വെബ് സെർവർ ഉപയോഗിച്ച് നെറ്റ്‌വർക്ക് വഴി ആശയവിനിമയം നടത്തുന്ന പിസി ക്ലയന്റുകൾ thumb|right|380px|ഡെൽ കമ്പനി പവർ എഡ്ജ് എന്ന പേരിൽ നിർമ്മിക്കുന്ന സെർവർ കമ്പ്യൂട്ടറിന്റെ ഉൾഭാഗം ഇന്റർനെറ്റിലൂടെ ബ്രൗസറുകളിൽ നിന്ന് വരുന്ന എച്ച്.ടി.ടി.പി നിർദ്ദേശങ്ങളെ സ്വീകരിച്ച് ഉതകുന്ന രീതിയിൽ മറുപടി നൽകുന്ന സോഫ്റ്റ്‌വെയറുകളാണ് വെബ് സെർവറുകൾ. വെബ് സെർവ്വർ പ്രോഗ്രാമുകൾ ഉള്ള കമ്പ്യൂട്ടറുകളെയും വെബ് സെർവർ എന്ന് തന്നെ വിളിക്കാറുണ്ട്. മുഖ്യമായും എച്ച്.ടി.ടി.പി. സന്ദേശങ്ങളാണ് വെബ് സെർവറുകളുടെ വിവര വിനിമയത്തിന്റെ കാതൽ. ഇതിനാൽ ഇവയെ എച്ച്.ടി.ടി.പി. സെർവർ എന്നും വിളിക്കാം. കൂടാതെ പലതരം പ്രോഗ്രാമുകളെ സി.ജി.ഐ സംവിധാനത്തിലൂടെ പ്രവർത്തിപ്പിച്ച് അതിന്റെ ഔട്ട്പുട്ട് ബ്രൌസറുകളിലേക്കയയ്ക്കാനും വെബ് സെർവറുകൾക്കാവും. വെബ് സെർവറുകളിലേക്ക് സന്ദേശങ്ങളയയ്ക്കുന്നതിന് ബ്രൌസറിൽ നിന്നാണ് അതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകാറ്. ഇതിനായി ഉപയോക്താവ് യു.ആർ‌.എൽ രൂപത്തിൽ വിലാസങ്ങൾ ബ്രൌസറിൽ ടൈപ്പ് ചെയ്യുന്നു. എച്ച്.ടി.എം.എൽ (ഹൈപ്പർ ടെക്സ്‌റ്റ് മാർക്കപ്പ് ലാംഗ്വേജ്) എന്നറിയപ്പെടുന്ന രീതിയിലാണ് ഔട്ട്പുട്ട് ബ്രൌസറിലേക്കയയ്ക്കുക. ഉദാഹരണത്തിന് http://ml.wikipedia.org എന്ന് ബ്രൌസറിൽ ടൈപ്പ് ചെയ്ത് അയയ്ക്കുമ്പോൾ വിക്കിപ്പീഡിയയെ ഹോസ്റ്റ് ചെയ്യുന്ന വെബ് സെർവറിൽ ആ നിർദ്ദേശം എത്തുകയും പ്രത്യുത, ആ വെബ് സെർവർ ഔട്ട്പുട്ട് ആയി വിക്കിപ്പീഡിയയുടെ ഉള്ളടക്കം എച്ച്.ടി.എം.എൽ രീതിയിൽ രൂപപ്പെടുത്തി തിരിച്ച് ബ്രൗസറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ചില പ്രധാന വെബ് സെർവറുകൾ അപ്പാച്ചെ വെബ് സർവർ (apache web server) (അപ്പാച്ചി സോഫ്‌റ്റ്‌വെയർ ഫൌണ്ടേഷൻ നിർമ്മിച്ചത്) ഇന്റർനെറ്റ് ഇൻഫർമേഷൻ സർവീസസ് (മൈക്രോസോഫ്റ്റ് നിർമ്മിച്ചത്) ജാവാ വെബ് സെർവർ (സൺ മൈക്രോസിസ്റ്റംസ് നിർമ്മിച്ചത്) ലൈറ്റിപീഡി (lihgttpd) - ഓപ്പൺ സോഴ്സ്, (വിക്കിപീഡിയ ഉപയോഗിക്കുന്നത് ഈ വെബ് സർവർ ആണ്) ഇവയെ കൂടാതെ നൂറു കണക്കിനു വെബ് സെർവറുകൾ വേറെയുമുണ്ട്. കൂടുതൽ വിശദമായ വിവരത്തിന് വെബ് സെർവറുകളുടെ പട്ടിക കാണുക. വെബ് ഉള്ളടക്കം വെബ് സെർവർ ബ്രൗസറിനയച്ചു കൊടുക്കുന്ന വെബ് ഉള്ളടക്കം രണ്ടു തരത്തിലാകാം. നിശ്ചേതനവും (static) സചേതനവും (dynamic). മുൻ‌കൂറായി രൂപപ്പെടുത്തിയ ഉള്ളടക്കം ബ്രൌസറിലേക്കയയ്ക്കുകയാണെങ്കിൽ ആ ഉള്ളടക്കത്തെ നിശ്ചേതനം എന്നു വിളിക്കാം. കാരണം ആ ഉള്ളടക്കത്തിന് ഉപയോക്താവിന്റെ നിർദ്ദേശങ്ങൾ പ്രകാരം രൂപാന്തരം സംഭവിക്കുന്നില്ല. അതേ സമയം എച്ച്.ടി.എം.എൽ ഫോമുകളിലൂടെ വിവരങ്ങൾ ഉപയോക്താവിൽ നിന്നു ശേഖരിച്ച് അതിനുതകുന്ന രീതിയിൽ ഉള്ളടക്കം നിർമ്മിച്ച് ബ്രൗസറിലേക്കയയ്ക്കുന്നതാണ് സചേതന ഉള്ളടക്കം. സി.ജി.ഐ, ജാവാ സെർ‌വ്‌ലെറ്റ്, എ‌.എസ്‌.പി പേജുകൾ തുടങ്ങി പല സാങ്കേതിക രീതികളും സചേതന ഉള്ളടക്കം നിർമ്മിച്ചയയ്ക്കാനുപയോഗിക്കുന്നു. വെബ് സെർവറുകളുടെ സുരക്ഷ വെബ് സെർവറുകൾ പ്രചുര പ്രചാരത്തിലായതോടെ വെബ് സെർവറുകളുടെ സുരക്ഷയും വൻ തോതിൽ ആക്രമണ വിധേയമായിട്ടുണ്ട്. സോഫ്‌റ്റ്‌വെയർ വൈറസുകൾ , വേമുകൾ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന വികട സോഫ്‌റ്റ്‌വെയറുകൾ എഴുതി, വെബ് സെർവറുകളുടെ ചില നിർമ്മാണ വൈകല്യങ്ങൾ മുതലെടുത്തു കൊണ്ട്, ദുരുദ്ദേശപരമായി വിവരങ്ങൾ അനധികൃതമായി ചോർത്തിയെടുക്കുന്നത് ഒരു സാധാരണ വാർത്തയായി മാറാറുണ്ട്. ഫയർവാൾ പോലെയുള്ള സുരക്ഷാ സോഫ്‌റ്റ്‌വെയറുകളും എച്ച്.ടി.ടി.പി.എസ് പോലുള്ള സുരക്ഷിത പ്രോട്ടോക്കോളുകളും ഉപയോഗിച്ചാണ് വെബ് സെർവറുകളെ ഇത്തരം ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്. പത്രം വായന മുതൽ ബാങ്ക് ഇടപാടുകൾ വരെ ലാഘവത്തോടെ ഇന്റർനെറ്റു വഴി ചെയ്യാവുന്ന ഇക്കാലത്ത് ഇന്റർനെറ്റ് സുരക്ഷിത്വം വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ഇതിനായി ധാരാളം സോഫ്‌റ്റ്‌വെയർ ഉൽ‌പ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്. ഇതര ലിങ്കുകൾ RFC 2616, the Request for Comments document that defines the HTTP 1.1 protocol. അവലംബം ലൈറ്റിപീഡി വർഗ്ഗം:കമ്പ്യൂട്ടർ ശൃംഖലകൾ വർഗ്ഗം:ഇന്റർനെറ്റ് ka:სერვერი
ഓഗസ്റ്റ് 21
https://ml.wikipedia.org/wiki/ഓഗസ്റ്റ്_21
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 21 വർഷത്തിലെ 233 (അധിവർഷത്തിൽ 234)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1888 – ആദ്യത്തെ കൂട്ടൽ യന്ത്രത്തിനുള്ള പേറ്റന്റ് വില്യം സീവാർഡിന് ലഭിച്ചു. 1959 – ഹവായി അമേരിക്കയുടെ 50 മത്തെ സംസ്ഥാനമായി മാറി. ജനനം 1889 -കേരളത്തിലെ സാമൂഹികപരിഷ്കർത്താക്കളിലൊരാളായ സഹോദരൻ അയ്യപ്പൻ 1973 - ഗൂഗിൾ സഹസ്ഥാപകനായ സെർജി ബ്രിൻ 1986 - ജമൈക്കൻ ഓട്ടക്കാരനായ ഉസൈൻ ബോൾട്ട് മരണം 1995 - നോബൽ സമ്മാനജേതാവായ പത്മഭൂഷൺ സുബ്രഹ്മണ്യൻ ചന്ദ്രശേഖർ 2006-ഷെഹ്‌നായ് വാദകൻ ഉസ്താദ് ബിസ്മില്ലാ ഖാൻ അന്തരിച്ചു മറ്റു പ്രത്യേകതകൾ വർഗ്ഗം:ഓഗസ്റ്റ് 21
സെനെഗൽ
https://ml.wikipedia.org/wiki/സെനെഗൽ
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വട്ക്ക് പടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്രത്തിനോടു ചേർന്നു കിടക്കുന്ന രാജ്യമാണ് സെനെഗൽ‍. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആണ് രാഷ്ട്രത്തലവൻ. അഞ്ച് വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 2001 നു മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു. അബ്ദുള്ളായി വദേ ആണ് ഇപ്പോൾ സെനെഗലിൽന്റെ പ്രസിഡന്റ്. 2007 മാർച്ചിലാണ് അദ്ദേഹം അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാന നഗരങ്ങൾ thumb|275px|സെനെഗലിലെ പ്രധാന നഗരങ്ങൾ സെനെഗലിന്റെ തലസ്ഥാനമായ ദകാർ തന്നെയാണ് അവിടുത്തെ ഏറ്റവും വലിയ നഗരവും.ദകാരിലെ ജനസംഖ്യ 20 ലക്ഷമാണ്. സെനെഗലിലെ രണ്ടാമത്തെ വലിയ നഗരമായ തൗബയിൽ അഞ്ചുലക്ഷം പേർ താമസിക്കുന്നു. സെനെഗലിലെ പ്രധാന നഗരങ്ങളും ജനസംഖ്യയും താഴെക്കൊടുത്തിരിക്കുന്നു. നഗരംജനസംഖ്യ(2005) ദകാർ ) 2,145,193 തൗബ 475,755 തിയെസ്240,152 കഓലാക്ക് 181,035 ആംബർ 170,875സെന്റ് ലൂയിസ് 165,038 റഫിസ്ക്ക് 154,975 സീഗാൻഷാർ 153,456 അവലംബം വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:സെനെഗൽ വർഗ്ഗം:പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
തരിസാപ്പള്ളി ശാസനങ്ങൾ
https://ml.wikipedia.org/wiki/തരിസാപ്പള്ളി_ശാസനങ്ങൾ
thumb|right|ഒന്നാം ശാസനം- രണ്ട് ചേപ്പേടുകൽ 1-19 വരികൾ നസ്രാണി ക്രൈസ്തവരുടേയും കേരളത്തിന്റെയും ചരിത്രത്തിലെ സുപ്രധാനരേഖകളായ ലിഖിതങ്ങളാണ് തരിസാപ്പള്ളി ശാസനങ്ങൾ അഥവാ തരിസാപള്ളി ചെപ്പേടുകൾ എന്ന പേലിലറിയപ്പെടുന്നത്. ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവി വർമ്മൻ പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, കെ. ശിവശങ്കരൻ നായർ; വേണാടിന്റെ പരിണാമം, ഡി.സി ബുക്സ്; 2005 പേർഷ്യയിൽ നിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മറുവാൻ സാപ്‌ർ ഈശോയുടെ പേരിൽ അദ്ദേഹത്തിന്റെ തരിസാപ്പള്ളിക്ക് അനുവദിച്ച് എഴുതികൊടുത്തിട്ടുള്ള അവകാശങ്ങൾ ആണ് ഈ ശാസനങ്ങൾ. കുരക്കേണിക്കൊല്ലത്ത് (ഇന്നത്തെ കൊല്ലം) ആണ് തരിസാപ്പള്ളിയുടെ സ്ഥാനം. എന്നാൽ കൊല്ലത്ത് ഈ സ്ഥലം എവിടെയായിരുന്നു എന്നു കണ്ടെത്താൽ കഴിഞ്ഞിട്ടില്ല. കിഴക്ക് വയലക്കാട്, തെക്കുകിഴക്ക് കോവിലകമുൾപ്പെടെ ചിറുവാതിക്കാൽ മതിൽ, പടിഞ്ഞാറ് കടൽ, വടക്ക് തോരണത്തോട്ടം, വടക്കുകിഴക്ക് പുന്നത്തലൈ അണ്ടിലൻതോട്ടം എന്നിവയാണ് അതിരുകൾ എന്ന് ശാസനത്തിൽ വിശദമാക്കുന്നുണ്ട്. സ്ഥാണുരവിയുടെ ഭരണത്തിന്റെ അഞ്ചാം വർഷമെന്ന സൂചനവച്ച്, ക്രി.വ. 849-ലാണ് ഇവ നൽകപ്പെട്ടത് എന്ന് കരുതിവരുന്നു. ശാസനങ്ങൾ ലഭിച്ച വ്യക്തിയുടെ പേര് അതിൽ ചിലയിടത്ത് ഈശോ ദ തപീർ എന്നും ചിലയിടങ്ങളിൽ മറുവാൻ സാപ്‌ർ ഈശോ എന്നുമാണ് നൽകിയിരിക്കുന്നത്. ചെപ്പേടുകൾ വ്യാഖ്യാനിക്കാൻ നടന്ന ആദ്യകാലങ്ങളിൽ ഈശോഡാത്തവ്വിറായി എന്നാണ്‌ ഈ പേർ എന്ന് കരുതിയിരുന്നതെങ്കിലുംഗുണ്ടർട്ട് പിൽക്കാലത്ത് തിരുത്തപ്പെട്ടു. ഇളവർ (ഈഴവർ), വണ്ണാൻ, വെള്ളാളർ, ആശാരി തുടങ്ങിയവരുടെ കുടുംബങ്ങളെ പള്ളിക്കു ദാനം നൽകിയതായും ചെപ്പേടിലുണ്ട് തരിസാപ്പള്ളി ശാസനങ്ങൾ രണ്ടു കൂട്ടം രേഖകൾ ഉൾക്കൊള്ളുന്നു. ആദ്യത്തെ ശാസനത്തിൽ മൂന്നു തകിടുകൾ (ചെപ്പേടുകൾ) ഉൾപ്പെടുന്നു.Kerala History and its Makers - A Sreedhara Menon ഇവയിൽ ഒന്നാം തകിട് മാർത്തോമ്മാ സഭയുടെ ആസ്ഥാനമായ തിരുവല്ലയിലെ പുലാത്തീനിലും രണ്ടാം തകിട് മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാന കേന്ദ്രമായ കോട്ടയം ദേവലോകത്തെ കാതോലിക്കേറ്റ് അരമനയിലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തേത് നഷ്ടപ്പെട്ടു. രണ്ടാം ശാസനത്തിലെ നാലു തകിടുകളിൽKerala History and its Makers - A Sreedhara Menon ആദ്യത്തേത് നഷ്ടപ്പെട്ടു. രണ്ടും മൂന്നും തകിടുകൾ കോട്ടയം കാതോലിക്കേറ്റ് അരമനയിലും നാലാമത്തേത് തിരുവല്ല പുലാത്തീനിലും സൂക്ഷിച്ചിരിക്കുന്നു. ഈ തകിടുകളെല്ലാം തുല്യവലിപ്പത്തിലുള്ളവയല്ല. ഒന്നാം ചെപ്പേട് 22.35 x 8.15 സെ.മീ. ആണ്. രണ്ടാം ചെപ്പേട് 20.32 x 7.62 സെന്റിമീറ്ററും ചേരചക്രവർത്തിയായ രാജശേഖരന്റെ (820-844) വാഴപ്പള്ളി ശാസനമാണ് ഇതിനു മുമ്പത്തേതായി ലഭിച്ചിട്ടുള്ള ഏക ശാസനം. സപർ ഈശോയുടെ പശ്ചാത്തലം ക്രി.വ. 823-ൽ കേരളത്തിലെത്തിയ ഒരു പേർഷ്യൻ കുടിയേറ്റസംഘത്തിന്റെ രണ്ടു നേതാക്കളിൽ ഒരാളായരുന്നു മാർ സാബോർ എന്നും അറിയപ്പെടുന്ന സബർ ഈശോ. രണ്ടാമത്തെയാൾ മാർ പ്രോത്ത് അല്ലെങ്കിൽ ആഫ്രോത്ത് ആയിരുന്നു. ഇരട്ടസഹോദരങ്ങളായിരുന്നെന്ന് പറയപ്പെടുന്ന ഇവർ നസ്രാണി ക്രൈസ്തവരുടെ വംശസ്മൃതിയിൽ പിൽക്കാലത്ത് പ്രാധാന്യത്തോടെ ഇടംനേടി. വിശുദ്ധന്മാർ എന്ന അർത്ഥത്തിൽ കന്തീശങ്ങൾ എന്നു വിളിക്കപ്പെട്ട ഇവർക്ക് കേരളത്തിലെ പല ക്രൈസ്തവദേവാലയങ്ങളും സമർപ്പിക്കപ്പെട്ടു. എന്നാൽ പാശ്ചാത്യകത്തോലിക്കാ മേൽക്കോയ്മയിലേക്ക് നസ്രാണി സഭയെ കൊണ്ടുവരാൻ ശ്രമിച്ച 1599-ലെ ഉദയമ്പേരൂർ സൂനഹദോസ്, ഇവരെ നെസ്തോറിയൻ പാഷണ്ഡികളായി ശപിക്കുകയും ഇവരുടെ പേരിൽ അറിയപ്പെട്ടിരുന്ന ദേവാലയങ്ങളെ സർവവിശുദ്ധരുടേയും ദേവാലയങ്ങളായി പുനർ സമർപ്പിക്കുകയും ചെയ്തു. ശാസനങ്ങളുടെ ചരിത്രം സ്ഥാണുരവിയുടെ അഞ്ചാമത്തെ ഭരണവർഷത്തിൽ (849) തയ്യാറാക്കിയ ഈ ശാസനങ്ങളുടെ കാലത്തെക്കുറിച്ച് വളരെയേറെ വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ഡിതനായ ഗോപിനാഥറാവു ഒൻപതാം ശതകത്തിന്റെ ഉത്തരാർധത്തിൽ സ്ഥാണുരവി ജീവച്ചിരുന്നതായി പറയുന്നു. എന്നാൽ സ്ഥാണുരവി രാജ്യഭാരം ആരംഭിച്ചത് 844-ൽ ആണെന്നാണ് പ്രൊഫസർ ഇളംങ്കുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം. സ്ഥാണു രവിയുടെ സദസ്യനായിരുന്ന ശങ്കരണനാരായണൻ രചിച്ച ലഘുഭാസ്കരീയം എന്ന കൃതിയിൽ നിന്നാണ് ഇളംകുളം ഇതിനുള്ള തെളിവ് ശേഖരിച്ചത്. വീണ്ടും ശ്രദ്ധേയമാകുന്ന തരിസാപ്പള്ളി ചെപ്പേടുകൾ-ശ്രീജിത്. ഇ (സമകാലിക മലയാളം 24 ജനുവരി 2014) ഒന്നാം ശാസനം കൊല്ലവർഷം ഇരുപത്തിനാലാമാണ്ട് ചെമ്പുതകിടിൽ എഴുതിയിട്ടുള്ളതാണ്. എന്നാൽ രണ്ടാമത്തേത് രണ്ടു മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം പകർത്തി സൂക്ഷിച്ചിട്ടുള്ളതാണെന്ന് ലിപിയുടേയും ഭാഷയുടേയും സ്വരൂപ സ്വഭാവങ്ങളിൽ നിന്ന് മനസ്സിലാക്കാം. ശാസനങ്ങൾ അവ എഴുതപ്പെട്ട് കാലം മുതൽക്ക് സിറിയൻ ക്രിസ്ത്യാനികളുടെ കയ്യിൽ ഭദ്രമായി സം‌രക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിലെ സിറിയൻ മെത്രാനായിരുന്ന മാർ യാക്കോബ് 1530-ൽ കൊച്ചിയിലെ പോർച്ചുഗീസ് ഗവർണ്ണറുടെ കയ്യിൽ പ്രസിദ്ധമായ ക്നായി തൊമ്മൻ ചെപ്പേട് അടക്കമുള്ള രേഖകൾക്കൊപ്പം സൂക്ഷിക്കാനേല്പിച്ച ഈ അമൂല്യരേഖകൾ, പിൽക്കാലങ്ങളിൽ ലഭ്യമല്ലാതായി. ഇതിനെ പറ്റി ചാർളി സ്വാൻസ്റ്റൺ എന്ന ബ്രിട്ടിഷ് കപ്പിത്താൻ 1883-ലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജേർണലിൽ പരാമർശിക്കുന്നുണ്ട്. അതിപ്രകാരമാണ്‌. Captain Charles Swanston Vol.1 (old Series) Journal of the Royal Asiatic Society. January 1833"ഏതാണ്ട് 300 വർഷങ്ങൾക്ക് മുൻപ് ഈ ശാസനങ്ങൾ അങ്കമാലിയിലെ (കേരള ക്രിസ്ത്യാനികളുടെ)മെത്രാനായിരുന്ന ജേക്കബ് അന്നത്തെ പോർത്തുഗീസ് ഗോവർണ്ണദോറ്ടെ കൈവശം സൂക്ഷിക്കാനേല്പിച്ചു. എന്നാൽ നാടിനെ നടുക്കം കൊള്ളിക്കുമാറ് ഇവ നഷ്ടപ്പെട്ട വാർത്തയാണ്‌ പിന്നീടുണ്ടായത്. ഇവ നഷ്ടപ്പെട്ടശേഷം ക്രിസ്ത്യാനികൾക്ക് അവരുടെ അവകാശങ്ങൾ തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലാതായി. ആകെയുണ്ടായിരുന്നത് പാരമ്പര്യമായി കൈമാറിപ്പോന്ന അവകാശങ്ങളായിരുന്നു. ഈ അവകാശങ്ങൾ അക്കാലത്ത് സംശയത്തിന്റെ നിഴലിലുമാവാൻ തുടങ്ങി. കേണൽ മെക്കാളെ തിരുവിതാംകൂർ റസിഡന്റായി വന്ന ശേഷമാണ്‌ ഈ ചേപ്പേടുകൾക്കായി എന്തെങ്കിലും അന്വേഷണം നടന്നത്. 1806-ൽ ക്ലാഡ് ബുക്കാനന്റെ നിർദ്ദേശമനുസരിച്ച് ബ്രിട്ടീഷ് റെസിഡന്റ് കേണൽ മക്കാളേ ഉത്തരവിട്ട തെരച്ചിലിൽ ക്നായി തൊമ്മൻ ചേപ്പേട് കണ്ടു കിട്ടിയില്ലെങ്കിലും, കൊച്ചിയിലെ റെക്കോർഡ് കേന്ദ്രത്തിൽ തരിസപള്ളിശാസനങ്ങളിലെ ചേപ്പേടുകളിൽ ഒന്നൊഴികെ എല്ലാം കണ്ടുകിട്ടി."കത്തോലിക്കാ വിജ്ഞാനകോശത്തിലെ, St. Thomas Christians എന്ന ലേഖനം - http://www.newadvent.org/cathen/14678a.htm#VII NSC Network - The Plates and the Privileges of Syrian Christians വീണ്ടും ഇതു നഷ്ടപ്പെടാതിരിക്കാനായി മൂന്നു വ്യത്യസ്ത ചുമതലക്കാർ ഒന്നിച്ച് തീരുമാനിച്ചാൽ മാത്രം പുറത്തെടുക്കാൻ കഴിയുന്ന രീതിയിൽ തിരുവല്ലയിലും കോട്ടയത്തുമായി ഇവ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ കാപ്റ്റൻ സ്വാൻസൺ ചെപ്പേടുകൾ എങ്ങനെ കണ്ടെത്തി എന്ന് പറയുന്നില്ല. പോർത്ച്ചുഗീസുകാരെ പരാജയപ്പെടുത്തി ഡച്ചുകാർ കൊച്ചികോട്ട കീഴടക്കിയപ്പോൾ പോർത്തുഗീസുകാർക്ക് വീരോചിതമായ പിൻവാങ്ങൽ അനുവദിച്ചു നൽകിയിരുന്നു. പള്ളിയുടെ വകയായ സാധങ്ങൾ ഒഴിച്ച് തോക്കും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും അവർക്ക് കൊണ്ടുപോകാനനുവാദം നൽകിയിരുന്നു. ഈ സമയത്ത് ശാസനങ്ങൾ സിറിയൻ ക്രിസ്ത്യാനികൾക്കോ ഡച്ചുകാർകക്കോ കൈമാറ്റം ചെയ്തിരിക്കാം എന്നാണ്‌ കരുതുന്നത്. ഡച്ചുകാരെ തോല്പിച്ച് ഇംഗ്ലീഷുകാർ കൊച്ചി കീഴടക്കിയപ്പോൾ ഇതേ ശാസനങ്ങൾ അവരുടെ കയ്യിലുമെത്തിയിരിക്കണം. എന്നാൽ ഇതിനുള്ളിൽ ശാസനങ്ങൾ നഷ്ടപ്പെട്ടതും മെക്കാളെ തിരച്ചിൽ നടത്തിയതും സംശയത്തിനിടവരുത്തുന്നു. മെക്കാളെ ശാസങ്ങൾ തിരഞ്ഞു പിടിച്ചശേഷം ബുക്കാനനെ അവയൂടെ ഫാസിമിലി കോപ്പി എടുക്കാനനുവദിക്കുകയും അതിനുശേഷം അവ സൂക്ഷിക്കാനായി സുറിയാനി മെത്രാപ്പോലീത്തയുടെ പക്കൽ ഏല്പിക്കുകയുമായിരുന്നു. ഇത് കോട്ടയത്തെ സെമിനാരിയിൽ സൂക്ഷിക്കപ്പെട്ടു. മാത്യൂസ് മാർ അത്തനാസിയോസിന്റെ കാലം വരെ ഇവ ഭദ്രമായിരുന്നു എന്നു കരുതപ്പെടുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ ശാസനങ്ങളിൽ ചിലത് വീണ്ടും നഷ്ടപ്പെടുകയുണ്ടായി. അത്തനാസിയോസും ദിവന്ന്യാസോസും തമ്മിലുണ്ടായ കോടതി വ്യവഹാരത്തിനിടയിൽ അത്തനാസിയോസ് നാല് ചെപ്പേടുകൾ മാത്രമാണ്‌ ഹാജരാക്കിയത്. മറ്റുള്ളവ നഷ്ടപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. കോടതി വ്യവഹാരത്തിന്റെ ഗതി നിർണ്ണയിക്കാൻ ചില തല്പര കക്ഷികൾ അവ കൈവശപ്പെടുത്തിയതോ യഥാർത്ഥത്തിൽ തന്നെ നഷ്ടപ്പെട്ടതോ ആവാനാണ്‌ സാധ്യതയെന്ന് ചില സഭാചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.C.M. Agur B.A. Church Histroy of Travancore ഇതുമൂലം ഗുണ്ടർട്ട്, ബുർണൽ, ഹോഗ്, തുടങ്ങിയ മഹാരഥൻമാർക്ക് ശാസനങ്ങളെ അവയുടെ പൂർണ്ണരൂപത്തിൽ പരിചയപ്പെടാനായില്ല. ഒന്നാം ശാസനം കൊരുക്കേണികൊല്ലത്തിനു് അടുത്ത് എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 57-58; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988. എശോദാ തപീർ ചെയ്യിച്ച തരിസാപ്പള്ളിക്ക് സ്ഥലം നൽകുന്നതാണ് ഒന്നാം ശാസനത്തിലെ മുഖ്യ വിഷയം. അതിന് പുറമേ പള്ളിയുടെ ആവശ്യത്തിന് ഈഴവർ, വണ്ണാന്മാർ തുടങ്ങി വിവിധ ജാതികളിലെ തൊഴിൽ വിദഗ്ദ്ധരെ അനുവദിച്ച് നൽകി അവരുടെ പ്രവർത്തനങ്ങളെ പല ഇനങ്ങളിലേയും നികുതികളിൽ നിന്ന് ഒഴിവാക്കുകയും ചിലയിനം നികുതികൾ പിരിക്കാനുള്ള അവകാശം പള്ളിക്ക് കൈമാറുകയും ചെയ്യുന്നു. തലക്കാണം, ഏണിക്കാണം, മേനിപ്പൊന്ന്, പൊലിപ്പൊന്ന്, ഇരവുചോറ്, കുടനാഴി തുടങ്ങിയവ ഇങ്ങനെ ഒഴിവാക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്ത നികുതികളിലും രജാവകാശങ്ങളിലും ചിലതാണ്. ശാസനത്തിലൂടെ അനുവദിച്ചുകിട്ടിയ സ്ഥലത്ത് താമസിക്കാൻ നിയോഗിക്കപ്പെട്ട തൊഴിൽജാതികളുടെമേൽ നീതിനിർവഹണത്തിനും ജനന-വിവാഹാദികളുമായി ബന്ധപ്പെട്ട തീരുവകൾ പിരിക്കാനും ഉള്ള അവകാശം പള്ളിക്കായിരുന്നു. പള്ളിയേയും അതിന്റെ വസ്തുവകകളേയും സം‌രക്ഷിക്കാനുള്ള ഉത്തരവാദിത്തം അറുനൂറ്റുവർ എന്ന നഗരസഭയേയും അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വർത്തകസംഘങ്ങളേയും ഏല്പ്പിക്കാനും ഒന്നാം ശാസനം വ്യവസ്ഥ ചെയ്തിരുന്നു. മാതൃകയായി ഒന്നാം ശാസനത്തിലെ ഒരു ഭാഗം കൊടുക്കുന്നു. ('സ്വസ്തി രാജാവായ സ്ഥാണുരവിക്കു പല നൂറായിരം വർഷം ശത്രുക്കളെ മേന്മയോടെ കീഴ്പ്പെടുത്തി വാഴാനുള്ള ആണ്ടിൽ നടപ്പുവർഷം അഞ്ച്. ഈ ആണ്ടിൽ വേണാടു വാഴുന്ന അയ്യനടികൾ തിരുവടിയും ഉദ്യേഗസ്ഥന്മാരും പ്രകൃതിയും മണിക്കിരാമവും അഞ്ചുവണ്ണവും പുന്നത്തലപ്പതിയും കൂടി ആലോചിച്ച്, കുരക്കേണിക്കൊല്ലത്ത് ഏശോദാതപീർ ചെയ്യിച്ച തരുസാപ്പള്ളിക്ക് അയ്യനടികൾ തിരുവടികൾ കൊടുത്തവിടുപേറ്.') രണ്ടാം ശാസനം രണ്ടാം ശാസനം മരപ്പണിക്കാരുടേയും (തച്ചർ), ഉഴവുകാരുടേയും (വെള്ളാളർ) മറ്റും ഏതാനും കുടുംബങ്ങളുടെ സേവനവും, നികുതിയിളവായി അടിമകളെ വച്ചുകൊണ്ടിരിക്കാനുള്ള അനുവാദവും തരിസാപ്പള്ളിക്ക് നൽകി. ലോകവും ചന്ദ്രനും ഉള്ള കാലത്തോളം അഞ്ചുവണ്ണം 'അനന്തരപ്പാട്'ആയി അനുഭവിക്കേണ്ടതാണെന്നും പറയുന്നു. പള്ളിയുടെ ഉയർന്ന സാമൂഹ്യസ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന 72 പ്രത്യേകാവകാവകാശങ്ങൾ വിശേഷാവസരങ്ങളിലേക്കും മറ്റുമായി രണ്ടാം ശാസനം അനുവദിച്ചു. ആ അവകാശങ്ങളുടെ പട്ടിക ഇതാണ്: ശാസനത്തിലെ വ്യവസ്ഥകൾക്കനുസരണമായി പള്ളിക്കും അതിന്റെ ഭൂമിക്കും ഉപകാരപ്രദമായത് ചെയ്യാൻ അറുനൂറ്റുവർ, അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെ ചുമതലപ്പെടുത്തുന്ന വ്യവസ്ഥ രണ്ടാം ശാസനത്തിലും ഉണ്ടായിരുന്നു. രണ്ടാം ശാസനം രണ്ടുമൂന്ന് ശതകങ്ങൾക്കു ശേഷം പകർത്തിയെഴുതിയതായി കാണുന്നു. ചെപ്പേടുകളിലെ എഴുത്ത് അഞ്ച് ഏടുകളിൽ ഒമ്പതു പുറങ്ങളിലായാണ് ഈ ശാസനം രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തെ ഏടിന്റെ ഒരു പുറത്തേ എഴുത്തുള്ളു. മറ്റുള്ളവയുടെ രണ്ടു പുറത്തും എഴുത്തുണ്ട്. സാക്ഷിപ്പട്ടികയുടെ പുനർവായന-ശിഹാബുദ്ദീൻ ആരാമ്പ്രം (പച്ചക്കുതിര - ആഗസ്റ്റ് 2014) അറബിക്, ഹീബ്രു, പേർഷ്യൻ, തമിഴ്, മലയാളം, സംസ്കൃതം എന്നീ ഭാഷകൾ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. വട്ടെഴുത്ത്, ഗ്രന്ഥാക്ഷരം, കുഫിക്, പഹ്‌ലവി, ഹീബ്രു എന്നീ ലിപികളും ഉപയോഗിച്ചിരിക്കുന്നു. തിരിച്ചറിയപ്പെടാത്ത ഒരു ലിപിയും ഇതിൽ ഒന്നുരണ്ടിടത്ത് കാണുന്നുണ്ട്. ചേരചക്രവർത്തിയായ സ്ഥാണുരവിക്ക് വന്ദനം പറഞ്ഞുകൊണ്ടാണ് ഒന്നാം ശാസനത്തിന്റെ തുടക്കം. "സ്വസ്തി.കോത്താണു ഇരവിക്കു... " എന്നു തുടങ്ങുന്ന ആ ശാസനതിൽ സാക്ഷി "വേൾ-കുല ചുന്തരൻ" (വേളിർ കുലജാതനായ സുന്ദരൻ) ആണ്‌. ആദ്യകാല മലയാള ഗദ്യത്തിന്റെ ഉത്തമ മാതൃകയായി പരിഗണിച്ചുവരുന്ന തരിസാപ്പള്ളി ശാസനത്തിന് ഭാഷാപരമായും വളരെയേറെ പ്രാധാന്യമുണ്ട്. കേരളപാണിനി പറഞ്ഞിട്ടുള്ള അനുനാസികാതിപ്രസരം, പുരുഷഭേദനിരാസം, താലവ്യാദേശം, സ്വരസംവരണം തുടങ്ങിയ ആറുഭാഷാനയങ്ങളിൽ വളരെ കുറച്ചു മാത്രമേ സംഭവിച്ചിട്ടുള്ളൂ. വാഴുകിന്റ, ചൊല്ലുകിന്റ, ചമൈച്ചു, ചൈവിച്ചു, തങ്ങൾ, കൊടുത്ത, അഞ്ചുവണ്ണമും മണിക്കിരാമമും എന്നിങ്ങനെ പരിണാമം സംഭവിച്ചതും അല്ലാത്തതുമായ ധാരാളം രൂപങ്ങൾ ഇതിൽ കാണാം. പരിച്, അടിപ്പടുത്തുക, അട്ടുവിത്ത്, ഉല്ക്കു, മനൈമേയ്പ്പാൻ തുടങ്ങി മലയാളത്തിൽ ഇന്ന് ലുപ്ത പ്രചാരങ്ങളായ പല പ്രയോഗങ്ങളും ഈ ശാസനത്തിൽ ഉണ്ട്. ഇതിൽനിന്ന് ശാസനകാലത്ത് വിഭക്തിപ്രത്യയങ്ങൾക്കും പുരുഷഭേദരഹിതങ്ങളായ ക്രിയാരൂപങ്ങൾക്കും അക്കാലത്ത് രാജഭാഷയിലേക്കു കടന്നുകൂടാൻ കഴിഞ്ഞിട്ടില്ലെന്നും വ്യവഹാരഭാഷക്ക് പ്രാബല്യവും രാജഭാഷയ്ക്ക് ശൈഥില്യവും സംഭവിച്ചു തുടങ്ങിയെന്നും മനസ്സിലാക്കാം. മരപ്പണിക്കാരുടെ(തച്ചർ) രണ്ടുകുടുംബങ്ങളേയും ഉഴവുകാരുടെ(വെള്ളാളർ) നാലു കുടുംബങ്ങളേയും വേണാട്ടരചൻ തരിസ്സാപ്പള്ളിക്കു വിട്ടുകൊടുക്കുന്നതായുള്ള രണ്ടാം ശാസനത്തിലെ "ഇരണ്ടുകുടി..യരും. ഒരുകുടി തച്ചരുമളടൈയ പൂമിക്കു കരാഴർ നാലുകുടി വെള്ളാളരും..." എന്ന ഭാഗവും ശാസനങ്ങളിലെ ഭാഷക്ക് ഉദാഹരണമാണ്. ഇപ്പോൾ തിരുവല്ലയിലെ മാർത്തോമ്മാ സഭാകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മൂന്നാം ചെപ്പേടിനൊടുവിലെ ഒപ്പുകളിൽ ചിലത് പഹലവി, ചതുരവടിവിലെ അറബിലിഅക്ഷരങ്ങൾ ചേർന്ന കൂഫിക്, എബ്രായ ലിപികളിലാണെന്നത്, അക്കാലത്തെ വേണാട്ടിലെ, പ്രത്യേകിച്ച് തുറമുഖനഗരമായ കൊല്ലത്തെ സമൂഹത്തിന്റെ വൈവിദ്ധ്യം പ്രകടമാക്കുന്നുണ്ട്. ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവും പ്രാചീന ഭാഷാഗവേഷണത്തിലും ചരിത്രഗവേഷണത്തിലും തരിസാപ്പള്ളി ശാസനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കൃത്യ മായി ആണ്ട് അറിയാവുന്ന ആദ്യത്തെ ശാസനമാണിത്. മഹോദയപുരം തലസ്ഥാനമാക്കി കേരളം വാണിരുന്ന സ്ഥാണുരവിയുടെ സാമന്തനായിരുന്നു വേണാട്ടിലെ നാടുവാഴികളായ അയ്യനടികളും രാമനടികളും. ചാലൂക്യരുടെയും രാഷ്ട്രകൂടരുടെയുമിടയിൽ ഉണ്ടായിരുന്ന ഭരണരീതി കേരളത്തിലും ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്ന് പ്രകൃതികളേയും അറുനൂറ്റുവരേയും കുറിച്ചുള്ള പ്രസ്താവനകൾ തെളിയിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങൾ നടത്താൻ നാടുവാഴികൾക്ക് അധികാരമുണ്ടായിരുന്നില്ല എന്നാണ് സ്ഥാണുരവിയുടെ പ്രതിനിധിയായി വിജയരാഗദേവൻ സന്നിഹിതനായത് വ്യക്തമാക്കുന്നത്. രാജ്യത്തെ അന്ന് നാടുകളായും നാടുകളെ തറകളായും തറകളെ ദേശങ്ങളായും വിഭജിച്ചിരുന്നുവെന്ന് ഈ ചെപ്പേടിൽ നിന്നും മനസ്സിലാക്കാം. ദേശങ്ങളുടെ അധികാരി കുടിപതിയും നാടു ഭരിച്ചിരുന്നത് നാട്ടുടയവരും ഏറ്റവും മുകളിലായി പെരുമാളും ചേർന്നതായിരുന്നു അന്നത്തെ ഭരണക്രമം. അഞ്ചുവണ്ണം, മണിഗ്രാമം എന്നിവയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശങ്ങളും ഈ ശാസനങ്ങളിലാണുള്ളത്. ഒൻപതാം ശതകത്തിൽ തെക്കേ ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്ന ജൂത വ്യാപാര സംഘങ്ങളാണ് അഞ്ചുവണ്ണവും മണിഗ്രാമവും. അഞ്ചു വിധം സാധനങ്ങളുടെ വ്യാപാരം നടത്തുന്ന സംഘം എന്ന അർഥത്തിലാകാം അഞ്ചുവണ്ണം എന്നു പറയുന്നത്. അഞ്ചുവണ്ണത്തോടും മണിഗ്രാമത്തോടും ആലോചിച്ചതിനു ശേഷമായിരുന്നു അയ്യനടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് വ്യാപാര സൌജന്യങ്ങളും പള്ളി വയ്ക്കാനുള്ള അവകാശങ്ങളും നല്കിയത്. ഈഴവരെക്കുറിച്ചു പരാമർശമുള്ള ആദ്യത്തെ ശാസനവും ഇതു തന്നെയാണ്. അന്ന് ഈ പദം ജാതിനാമമായിരുന്നില്ല. മദ്യം സംഭരിക്കുന്നവൻ, മദ്യം വില്ക്കുന്നവൻ എന്നെല്ലാമേ അർഥമുണ്ടായിരുന്നുള്ളൂ എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. തരിസാപ്പള്ളി ശാസനങ്ങൾ അവ എഴുതപ്പെട്ട കാലത്തെ കേരളത്തിലെ ഭരണസം‌വിധാനത്തേയും, സമൂഹത്തേയും, വിശ്വാസവ്യവസ്ഥകളേയും സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. വേണാട്ടരചനൻ അയ്യനടികൾ തിരുവടികൾ സ്വതന്ത്രഭരണാധികാരിയായിരുന്നില്ലെന്നും ചേരചക്രവർത്തിയുടെ സാമന്തനായ നാടുവാഴിയായിരുന്നെന്നും ചെപ്പേടുകളിൽ നിന്ന് മനസ്സിലാക്കാം. ജീവിതത്തിന്റെ വിവിധമേഖലകളിലെ നേതൃത്വങ്ങൾക്കിടയിൽ വിഭജനം നിർബന്ധമായിരുന്നില്ല. പുരോഹിതനായിരുന്ന സപർ ഈശോ, വ്യാപാരപ്രമുഖനും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമേകലകളിൽ പ്രഭാവം ചെലുത്തുന്നവനും ആയിരുന്നു. കൊല്ലം നഗരം, രാഷ്ട്രാന്തരപ്രസക്തിയുള്ള ഒരു തുറമുഖവും വ്യാപ്രാരകേന്ദ്രവുമായിരുന്നുവെന്ന് ചെപ്പേടുകൾ വ്യക്തമാക്കുന്നു. വികേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനത്തിന്റെ സൂചനകളും ചെപ്പേടുകളിലുണ്ട്. അറുനൂറ്റുവർ എന്ന നഗരസഭയും, അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വർത്തകസംഘങ്ങളും ഏറെ അധികാരങ്ങൾ കയ്യാളിയിരുന്നതായും ബഹുമാനിക്കപ്പെട്ടിരുന്നതായും കാണാം. നഗരത്തിന്റെ സുരക്ഷ ഈ സംഘങ്ങളെയാണ് ഭരമേല്പ്പിച്ചിരുന്നത്. വേണാട്ടിൽ നിലവിലുണ്ടായിരുന്ന നികുതിവ്യവസ്ഥയുടെ രൂപരേഖ ചെപ്പേടുകളിൽ പ്രതിഫലിക്കുന്നുണ്ട്. അടിമകളെ സൂക്ഷിക്കുന്നതിന് അടിമക്കാശും ആഭരണങ്ങൾ അണിയുന്നതിന് മേനിപ്പൊന്ന്, പൊലിപ്പൊന്ന് എന്നിവയും വിവിധ തൊഴിലുകൾക്ക് തലക്കാണം, ഏണിക്കാണം, കുടനാഴി, തുടങ്ങിയ തൊഴിൽക്കരങ്ങളും പ്രത്യേകം ഉണ്ടായിരുന്നു. സാധനങ്ങൾ പുറത്തുനിന്ന് കൊണ്ടുവരുമ്പോൾ അറുപതിലൊന്ന് 'ഉല്ക്കു' കൊടുക്കണമെന്നും വില്പന നികുതി ഉണ്ടായിരുന്നു എന്നും വണ്ടികൾക്കും 'പടകു'കൾക്കും ടോൾ ഉണ്ടായിരുന്നു എന്നും മനസ്സിലാക്കാം. തൊഴിൽക്കരം, വില്പ്പനക്കരം, വാഹനനികുതി, ആഭരണങ്ങൾ അണിയുന്നതിനുള്ള (സ്വത്ത്) നികുതി തുടങ്ങിയവയെ വിപുലമായ നികുതിവ്യവസ്ഥയെ സൂചിപ്പിക്കുന്നു. അക്കാലത്ത് അടിമവ്യവസ്ഥ വ്യാപകമായിരുന്നെന്ന സൂചന ശാസനങ്ങളിലുണ്ട്. കുറ്റവാളികളെ അടിമകളാക്കി വിൽക്കാൻ നാടുവാഴിക്ക് കഴിയുമായിരുന്നു. അക്കാലത്ത് കേരളസമൂഹത്തിൽ നിലനിന്നിരുന്ന മതസഹിഷ്ണുതക്കും വൈവിദ്ധ്യത്തിനും മതിയായ തെളിവുകൾ ചെപ്പേടുകളിലുണ്ട്. ക്രിസ്ത്യാനിയായ സപർ ഈശോക്ക്, വലിയ സമ്പത്തിന്റെയും അധികാരങ്ങളുടേയും അധിപതിയാവുന്നതിന് അദ്ദേഹത്തിന്റെ മതം തടസമായില്ല. രണ്ടാം ചെപ്പേടിനൊടുവിൽ കൊടുത്തിട്ടുള്ള പഹലവി, കൂഫിക്, എബ്രായ ലിപികളിലെ ഒപ്പുകൾ, അക്കാലത്ത്, വലിയ വാണിജ്യകേന്ദ്രങ്ങളിലെങ്കിലും നിലവിലിരുന്ന സമൂഹത്തിന്റെ വൈവിദ്ധ്യത്തെ സൂചിപ്പിക്കുന്നു. പുതിയ പഠനങ്ങൾ പ്രൊഫ. എം.ആർ. രാഘവാര്യരുടെയും പ്രൊഫ. കേശവൻ വെളുത്താട്ടിന്റെയും നേതൃത്വത്തിൽ നടന്ന പുതിയ പഠനങ്ങൾ കാണിക്കുന്നത് ഇവ രണ്ടു സെറ്റ് പട്ടയങ്ങളല്ല ഒരു സെറ്റ് പട്ടയങ്ങളാണ് എന്നുമാണ്. പട്ടയത്തിലെ ഏടുകൾ വ്യത്യസ്തമായ രീതിയിൽ ക്രമപ്പെടുത്തിയാണ് ഈ രേഖയുമായി ഇതുവരെ നിലനിന്നിരുന്ന സന്ദേഹങ്ങൾ അറുതിവരുത്താൻ പോന്ന കണ്ടെത്തലിലെത്തിച്ചേർന്നത്. ഇതോടെ അപൂർണ്ണമാണ് എന്ന് കരുതപ്പെട്ടിരുന്ന ഈ രേഖ പൂർണ്ണരൂപത്തിൽ തന്നെ വായിച്ചെടുക്കാനുമായി. രണ്ടു രേഖകളായി പരിഗണിച്ചിരുന്നപ്പോൾ രണ്ടാമത്തേത് ആദ്യവസാനം ഇല്ലാത്തതു പോലെയാണ് തോന്നിയിരുന്നത്. "ഇന്നാലുകുടി ഈഴവരും ഒരു കുടി വണ്ണാരും" എന്നതിനോട് ഇതുവരെ കണക്കാക്കിയിരുന്ന തുടർപേജിലെ "മെവ്വകൈപ്പട്ട ഇറൈയയുന്തരി...'' എന്ന ഭാഗം അന്വയിക്കുന്നില്ല. എന്നാൽ "ഇരണ്ടുകുടി എരുവിയരും" എന്നു തുടങ്ങുന്ന ഏടാണ് ആദ്യത്തെതിനോട് ചേർന്നു വരുന്നതെങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുന്നു എന്നാണ് രാഘവവാര്യരും കേശവൻ വെളുത്താട്ടും സമർത്ഥിക്കുന്നത്. അവലംബം 12.ഡോ.കാനം ശങ്കരപ്പിള്ള ,”തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികൾ” ,കിളിപ്പാട്ട് മാസിക,തിരുവനന്തപുരം-8, പുസ്തകം 10 ലക്കം 7 ജനുവരി 2016 പേജ് 11-12 13.http://849ce.org.uk/ 14.http://kurakenikollam849ce.blogspot.in/ 15. https://sharbtho.blogspot.com/2018/11/plate-pole-apart.html പുറത്തേയ്ക്കുള്ള കണ്ണികൾ വർഗ്ഗം:കൊല്ലത്തിന്റെ ചരിത്രം വിഭാഗം:ശാസനങ്ങളും ശിലാലിഖിതങ്ങളും വർഗ്ഗം:കേരളത്തിലെ ചെപ്പേടുകൾ
വി.പി. സിംഗ്‌
https://ml.wikipedia.org/wiki/വി.പി._സിംഗ്‌
തിരിച്ചുവിടുക വി.പി. സിങ്
ചെണ്ട
https://ml.wikipedia.org/wiki/ചെണ്ട
right|thumb|230px|ചെണ്ട thumb|ചെണ്ട മേളം thumb|പാണ്ടിമേളം thumb|ചെണ്ട thumb|ചെണ്ടയും കോലും കേരളത്തിന്റെ തനതായ ഒരു തുകൽവാദ്യോപകരണമാണ്‌ ചെണ്ട. ഇംഗ്ലീഷ്: Chenda . [tʃeɳʈa]) ശബ്ദത്തിന്റെ പ്രത്യേകത മൂലം അസുരവാദ്യം എന്നൊരു അപരനാമം ഇതിനുണ്ട്. വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ (ചെണ്ടക്കുറ്റി) നിന്നാണ് ചെണ്ട ഉണ്ടാക്കുക. ചെണ്ടകൊട്ടുകാരന്റെ കഴുത്തിൽ ലംബമായി തൂക്കിയിടുന്ന ഈ വാദ്യോപകരണത്തിന്റെ രണ്ടറ്റത്തും വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കുന്നതരത്തിലാണ് നിർമ്മിച്ചിരിക്കുക. ചപ്പങ്ങ പോലുള്ള മരത്തിന്റെ രണ്ട് കോലുകൾ ഉപയോഗിച്ച് ചെണ്ട കൊട്ടുന്നു. ചെണ്ട എന്നുമുതലാണ് ഉപയോഗത്തിൽ വന്നതെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ഇല്ല. https://iwp.uiowa.edu/silkroutes/city/kolkata/text/indian-drums-history-discovery-and-tradition കേരളീയ വാദ്യകലകളായ ചെണ്ടമേളം, തായമ്പക , കേളി , കഥകളി എന്നിവയിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണമാണ്‌ ചെണ്ട. കേരളത്തിലെ ഹിന്ദുക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലെയും കണ്യാർകളി, തെയ്യം, തുടങ്ങിയ നാടൻ കലാരൂപങ്ങളിലേയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും, തമിഴ് നാട്ടിൽ കന്യാകുമാരി ജില്ലയിലും, കർണാടകത്തിന്റെ തുളുനാടൻ ഭാഗങ്ങളിലും ചെണ്ട ഉപയോഗിക്കുന്നു. കർണാടകത്തിൽ ഇത് ചെണ്ടെ എന്ന് അറിയപ്പെടുന്നു. കർണാടകത്തിലെ യക്ഷഗാനം എന്ന നൃത്ത-നാടക കലാരൂപത്തിലും ചെണ്ട ഉപയോഗിക്കുന്നു. ഇടിമുഴക്കത്തിന്റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണ് ചെണ്ടയെന്ന് ആസ്വാദകർ പറയാറുണ്ട്. എല്ലാ താളവും ചെണ്ടക്ക് താഴെ എന്നൊരു പഴഞ്ചൊല്ല് ഉള്ളത് അതിന്റെ ശക്തി വിളിച്ചോതുന്നു. അത് കൊണ്ട് തന്നെ ചെണ്ടയെ 18 വാദ്യങ്ങൾക്ക് തുല്യമായി കണക്കാക്കുന്നു. ചരിത്രം സിന്ധൂ നദീ തട സംസ്കാരം നില നിന്നിരുന്ന മൊഹെൻജൊദാരോയിൽ നിന്നു കണ്ടെടുത്ത ചില മുദ്രകളിൽ ആണുങ്ങൾ കഴുത്തിൽ തിരശ്ചീനമായി തൂക്കിയിട്ട മദ്ദളം പോലുള്ള വാദ്യോപകരണത്തിന്റെ ചിത്രീകരണം ഉണ്ട്. എങ്കിലും ചെണ്ടയെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ഇല്ല. തരങ്ങൾ മേളത്തിൽ രണ്ടുതരം ചെണ്ടകൾ ഉപയോഗിക്കുന്നു. ഉരുട്ടു ചെണ്ടയും വീക്കൻ ചെണ്ടയും. മേളത്തിൽ മുൻ‌നിരയിൽ നിന്ന് വാദകന്മാർ ജതികൾ കൊട്ടുന്നത് ഉരുട്ടുചെണ്ടയിലാണ്‌. തായമ്പകയിലും കഥകളിമേളക്കാരും ഈ ചെണ്ടയാണുപയോഗിക്കുന്നത്. മേളത്തിനും തായമ്പകയിലും പിന്നണിയിൽ നിന്ന് താളം പിടിക്കാനാണ്‌ വീക്കൻ ചെണ്ട ഉപയോഗിക്കുക. ചെണ്ട ഉപയോഗിക്കുന്ന വിധം ചെണ്ട ചെണ്ടവാദ്യക്കാരുടെ തോളിൽ കെട്ടിത്തൂക്കിയിടാറാണ് പതിവ്. ഒന്നോ രണ്ടോ ചെണ്ടക്കോലുകൾ കൊണ്ട് ചെണ്ടവാദ്യക്കാർ ചെണ്ടയുടെ മുകളിൽ വലിച്ചുകെട്ടിയ തുകലിൽ കൊട്ടുന്നു. അരിമാവ് കുഴച്ച് ഉണക്കിയുണ്ടാക്കുന്ന ചുറ്റ് ഇടാതെ കൈവിരൽ മാത്രമുപയോഗിച്ചും ചെണ്ട കൊട്ടാറുണ്ട്.ചുറ്റിട്ട് ചെണ്ട കൊട്ടുന്ന മട്ടന്നൂർ ശങ്കരൻകുട്ടി ചെണ്ടയ്ക്ക് രണ്ടു തലയ്ക്കും രണ്ടു പേരാണ് പറയുന്നത് വലന്തലയെന്നും ഇടന്തലയെന്നും. വലന്തലയെ ദേവവാദ്യമായി കണക്കാക്കുന്നു. ഇത് കട്ടി കൂടിയ തുകൽ കൊണ്ടു പൊതിയപ്പെട്ടതാണ്. അതിനാൽ തന്നെ ഇതിൽ നിന്നും താരതമ്യേന ചെറിയ ശബ്ദമാണ് പുറത്തു വരിക. ഇടന്തലയിലാണ് സാധാരണ ചെണ്ട മേളം നടത്തുക. ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ഇടന്തലയെ അസുരവാദ്യമായി കണക്കാക്കുന്നു. ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ സാധാരണയായി വലന്തലയിലാണ് ചെണ്ട കൊട്ടാറുള്ളത്. ശീവേലിസമയത്ത് വലംതല കൊട്ടി അകമ്പടി സേവിയ്ക്കുന്നത് പ്രധാനമാണ്. കലാമണ്ഡലം പോലുള്ള കലായങ്ങളിൽ ചെണ്ട വാദ്യം പഠിപ്പിക്കുന്നുണ്ട്. ഒരു വർഷകാലത്തെ മൂന്നുമാസമാണ് അഭ്യസനത്തിനു മികച്ചതായി കരുതുന്നത്. ശുക്ലപക്ഷത്തിലെ പ്രഥമ മുതൽ തുടർച്ചയായി അടുത്ത അമാവാസിയുടെ തലേ ദിവസം വരെ അഭ്യസനം നടത്തുന്നു. പ്രാരംഭത്തിൽ പുളിങ്കമ്പുകൊണ്ട് അമ്മിക്കല്ല് അല്ലെങ്കിൽ മരക്കട്ടയിൽ തട്ടിയാണ് പഠനം നടത്തുക. ഗണപതിക്കൈ, തകിട, തരികിട എന്നിവയാണ് ആദ്യം പഠിക്കുന്നത്. തുടർന്ന് ചെണ്ടയിൽ തന്നെ ചപ്പങ്ങ ഉപയൊഗിച്ച് കൊട്ടിപ്പഠിക്കുന്നു. ക്രമേണ ഇടം കൈ വലം കൈ രീതികൾ ഹൃദിസ്ഥമാക്കുന്നു. ഗണപതി കൈ. ഗീ.... കാം...... ണ ക ത ര കാം ധി രി കി ട ത ക ത ര കാം ണ ക ത ര കാം ഡ് ക്ക ണ ണ്ണ കാം ഡ്...........ഡ്......... ധി രി കി ട ത ക ത ര കാം ചെണ്ട നിർമ്മിക്കുന്ന വിധം thumb|right| പരസ്യവിളംബരത്തിനും ചെണ്ട ഉപയോഗിക്കപ്പെടുന്നു കേരളത്തിൽ പരമ്പരാഗതമായ പെരുങ്കൊല്ലൻ തറവാട്ടുകാരാണ് ചെണ്ടകൾ നിർമ്മിച്ചുവരുന്നത്. പെരുവെമ്പ്, നെന്മാറ, ലക്കിടി, വെള്ളാറക്കാട്, വലപ്പായ എന്നീ ഗ്രാമങ്ങളിൽ ഈ തറവാട്ടുകാർ ധാരളമായി ഉണ്ട്. വെള്ളാറക്കാട് ഗ്രാമത്തിൽ നിന്നുള്ള ചെണ്ടകൾ ആണ് ഇതിൽ കൂടുതൽ പ്രസിദ്ധം. വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ നിന്നാണ് ചെണ്ട ഉണ്ടാക്കുക.ഇതിന് പറ എന്നാണ് പേര്. ചെണ്ടക്കുറ്റി എന്നും പറയും. നല്ല മൂപ്പും ആരടുപ്പവും വണ്ണവുമുള്ള പ്ലാവിന്റെ കൊമ്പാണ്‌ പരമ്പരാഗതമായി ഇതിനുപയോഗിക്കുന്നത്.ചെമ്പകം, കരിങ്ങാലി, പേരാൽ, അരയാൽ, തെങ്ങ്, പന, കണിക്കൊന്ന എന്നീ വൃക്ഷങ്ങളുടെ തടിയും അടുത്തകാലത്തായി ഫൈബർഗ്ലാസ് അക്രിലിക്കും പറ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. വാദ്യമേളങ്ങൾ കേട്ട് ക്ഷേത്രങ്ങൾക്കടുത്ത് വളരുന്ന മരങ്ങൾ ഉപയോഗിച്ചാൽ ചെണ്ടക്ക് ധ്വനിയും നാദശുദ്ധിയും കൂടുമെന്നും വിശ്വാസമുണ്ട്. രണ്ട് അടി നീളവും ഒരു അടി വ്യാസവുമാണ് സാധാരണ ചെണ്ടയുടെ അളവ്. 18.25 വിരൽ മുതൽ 18.8 വിരൽ വരെ ഉയരവും (കാലുയരം)9.25 വിരൽ മുതൽ 9.75 വിരൽ വരെ വ്യാസവും (വീച്ചിൽ) എന്നാണ്‌ പരമ്പരാഗതമായ കണക്ക്. കുറ്റിയുടെ ഘനം രണ്ടു തലക്കലും 1/2 വിരൽ എങ്കിലും ഉണ്ടായിരിക്കണം. ചെണ്ടവട്ടം ഉണ്ടാക്കുന്നതിനു ഈറപ്പന അല്ലെങ്കിൽ മുളയാണ് ഉപയോഗിക്കുന്നത്. പനച്ചി മരത്തിന്റെ വിത്തിൽ നിന്നു ലഭിക്കുന്ന ഒരു തരം പശ തേച്ചശേഷം ഈറപ്പനയൊ മുളയിലോ ഉണ്ടാക്കിയ മരത്തിന്റെ കോൽ വലിയ പാത്രത്തിൽ ഇറക്കി വച്ച് ഒരു ദിവസത്തോളം തിളപ്പിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മരത്തിന്റെ കുറ്റിയെ യഥേഷ്ടം വളച്ചെടുക്കാൻ സാധിക്കും. വളയമാക്കിയതിനുശേഷം ഇത് ഉണക്കി ചെണ്ടക്കുറ്റിയുമായി ബന്ധിപ്പിക്കുന്നു. ഇതിലാണ് തുകൽ ഉറപ്പിക്കുന്നത്. ഈ വളയത്തെ പ്രത്യേകമായ ചരടുകൾ ഉപയോഗിച്ച് രണ്ട് വശത്തു നിന്നും ഉറപ്പിച്ചിരിക്കും. https://www.indianetzone.com/52/chenda.htm ചെണ്ടവട്ടത്തിൽ പന്ത്രണ്ട് സുഷിരങ്ങൾ ഉണ്ട്. ഇവയിലൂടെയാണ് ചരടുകൾ കോർക്കുന്നത് നല്ല പരന്ന ചെണ്ടക്കുറ്റിയിൽ ഈ വളയങ്ങൾ ഉറപ്പിക്കുന്നത് തുകൽ വലിച്ച് ചേർത്തുവക്കുന്നതിനു മാത്രമാണ്. ആദ്യകാലങ്ങളിൽ പിരിച്ചെടുത്ത ചണച്ചരടാണ് ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് നൈലോൺ ചരടുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ചെണ്ടയുടെ രണ്ടുവശങ്ങളും തുകൽ കൊണ്ട് വലിച്ചുകെട്ടിയിരിക്കും. ആറുവയസ്സിനു മുകളിൽ പ്രായം ഉള്ള പശ്ശുവുന്റേയും കാളയുടേയും തോലാണ് ഇതിനു ഉപയോഗിക്കുന്നത്. തുകൽ വെള്ളത്തിലിട്ട് കുതിർത്ത് രോമമെല്ലാം കളഞ്ഞെടുക്കും. പിന്നെ എല്ലാ ഭാഗത്തും ഒരേ കനം വരുന്ന വിധം തുകൽ ചീകിയെടുക്കണം. ഇനി ഇതുപയോഗിച്ച് ചെണ്ടക്കുറ്റി പൊതിയാം. കൊട്ടുന്ന ഇടന്തലയിൽ രണ്ട് പശുത്തോലുകൾ മേൽക്കു മേൽ ഒട്ടിച്ചാണ് ഉണ്ടാക്കുന്നത്. വലന്തലയിലാകട്ടെ കട്ടികൂടിയ കാളയുടെ തോലുകൾ ആണ് ഉപയോഗിക്കുന്നത്. ശബ്ദത്തിന്റെ ഗാംഭീര്യം കൂടുതലുള്ള വലന്തലയിൽ ഏഴ് തോലുകൾ ഒട്ടിച്ചു ചേർക്കുന്നു. പഞ്ചിക്കായിൽ നിന്നെടുക്കുന്ന പഞ്ചിപ്പഴചേർത്ത് തോലുകൾ മിനുസപ്പെടുത്തും. ഇടന്തലയിലെയും വലന്തലയിലെയും വളയങ്ങൾ ചരടുകൾ ഉപയോഗിച്ച് കെട്ടി മുറുക്കിയശേഷം കുത്തുവാർ എന്നു പറയുന്ന പശുവിന്റെ തോൽ ഉപയോഗിച്ച് ഇത് കെട്ടിയൊരുക്കുന്നു. ഇതാണ് ചെണ്ടയിലെ വിവിധ ഭാഗങ്ങളിൽ വിവിധ നാദവ്യത്യാസം വരുത്താൻ സഹായിക്കുന്നത്. പതിമുഖം (ചപ്പങ്ങ) എന്ന മരത്തിന്റെ തടി കൊണ്ടാണ് ചെണ്ടക്കോലുണ്ടാക്കുന്നത്.പുളി,മന്ദാരം,സ്വർണമല്ലി,കാശാവ് എന്നിവയുടെ തടിയും ചെണ്ടക്കോലിന് ഉപയോഗിക്കാറുണ്ട്. വിവിധ തരം ചെണ്ടകൾ ഉരുട്ടു ചെണ്ട - നാദത്തിൽ വ്യതിയാനങ്ങൾക്കായി ഉപയോഗിക്കുന്ന ചെണ്ട. വീക്കുചെണ്ട - സാധാരണയായി താളത്തിൽ അടിക്കുന്ന ചെണ്ട. പ്രശസ്തരായ ചെണ്ട വിദ്വാന്മാർ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. പെരുവനം കുട്ടൻ മാരാർ കല്ലൂർ രാമൻകുട്ടി മാരാർ തിരുവല്ല രാധാകൃഷ്ണൻ റഫറൻസുകൾ വർഗ്ഗം:തുകൽ‌വാദ്യങ്ങൾ വർഗ്ഗം:കേരളത്തിലെ വാദ്യോപകരണങ്ങൾ
മലയാളം വിക്കിപീഡിയ നാഴികകല്ലുകൾ
https://ml.wikipedia.org/wiki/മലയാളം_വിക്കിപീഡിയ_നാഴികകല്ലുകൾ
തിരിച്ചുവിടുക വിക്കിപീഡിയ:നാഴികക്കല്ലുകൾ
അങ്കച്ചേകവർ
https://ml.wikipedia.org/wiki/അങ്കച്ചേകവർ
അങ്കച്ചേകവർ എന്ന മലയാളപദത്തിന്റെ അർത്ഥം അങ്കം പൊരുതുന്നയാൾ എന്നാണ്. ഏതാനും നൂറ്റാണ്ടുമുൻപുവരെ കേരളത്തിലെ ചെറുരാജ്യങ്ങളിലെ നാടുവാഴികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നത് അങ്കത്തിലൂടെയായിരുന്നു. മരണം വരെ നടക്കുന്ന ഈ പോരാട്ടത്തിൽ വിജയിക്കുന്ന അങ്കച്ചേകവർ ഏതു നാട്ടുരാജ്യത്തിൽനിന്നാണോ ആ രാജ്യത്തെ നാടുവാഴി തർക്കത്തിൽ വിജയിയായി തീർപ്പുകൽപ്പിക്കപ്പെട്ടിരുന്നു. ചേകവർ എന്നത് മലബാറിലെ തീയ്യർ പതിനേഴാം നൂറ്റാണ്ട് വരെ ഉപയോഗിച്ചിരുന്ന പേര് ആണെന്നുള്ളത്‌ ചരിത്ര രേഖകളിൽ പ്രതിപാദിക്കുന്നു. അങ്കച്ചേകവർ മലബാറിലെ തീയ്യരിൽ തന്നെ കളരിപയറ്റിൽ അഗ്രഗണ്യരായവർക്കു നൽകിയിരുന്ന പേരാണ്. ഇതും കാണുക കളരിപ്പയറ്റ് അങ്കം അങ്കക്കളരി മാമാങ്ക മഹോത്സവം വർഗ്ഗം:സംസ്കാരം
അങ്കം
https://ml.wikipedia.org/wiki/അങ്കം
അങ്കം എന്ന മലയാളപദത്തിന്റെ അർത്ഥം യുദ്ധം എന്നാണ്. അങ്കം-വ്യതിയാനങ്ങൾ ഏതാനും നൂറ്റാണ്ടുമുൻപുവരെ വടക്കൻ കേരളത്തിലെ ചെറുരാജ്യങ്ങളിലെ നാടുവാഴികൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നത് അങ്കത്തിലൂടെയായിരുന്നു. ഓരോ നാടുവാഴിയെയും ഓരോ അങ്കച്ചേകവൻ പ്രതിനിധീകരിച്ചിരുന്നു. മരണം വരെ നടക്കുന്ന ഈ പോരാട്ടത്തിൽ വിജയിക്കുന്ന അങ്കച്ചേകവർ ഏതു നാട്ടുരാജ്യത്തിൽനിന്നാണോ ആ രാജ്യത്തെ നാടുവാഴി തർക്കത്തിൽ വിജയിയായി തീർപ്പുകൽപ്പിക്കപ്പെട്ടിരുന്നു. നാടുവാഴികൾ തമ്മിലുള്ള യുദ്ധത്തിനെയും അങ്കം എന്നുവിളിച്ചിരുന്നു. ഈ യുദ്ധങ്ങളിലും അങ്കച്ചേകവന്മാർ തങ്ങളുടെ രാജ്യത്തിനും നാടുവാഴിക്കും വേണ്ടി പടവെട്ടിയിരുന്നു. അങ്കക്കളരി അങ്കക്കളരി എന്ന മലയാളപദത്തിന്റെ അർത്ഥം അങ്കം നടക്കുന്ന സ്ഥലം എന്നാണ്. തുറസ്സായ അങ്കക്കളരിയുടെ മദ്ധ്യത്തിൽ അങ്കത്തട്ട് കെട്ടിയുണ്ടാക്കിയിരുന്നു. ജനങ്ങൾ അങ്കക്കളരിയിൽ നിന്ന് അങ്കം കണ്ടിരുന്നു. ഇതും കാണുക കളരിപ്പയറ്റ്, ഇന്ത്യയിലെ ഏറ്റവും പുരാതനമായ ആയോധനകല അങ്കം അങ്കച്ചേകവർ മാമാങ്ക മഹോത്സവം വർഗ്ഗം:സംസ്കാരം
ദക്ഷിണ കൊറിയ
https://ml.wikipedia.org/wiki/ദക്ഷിണ_കൊറിയ
ഏഷ്യാ വൻ‌കരയുടെ കിഴക്കുഭാഗത്ത് കൊറിയൻ ഉപദ്വീപിലുള്ള രാജ്യമാണ് ദക്ഷിണ കൊറിയ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് കൊറിയ). 1945 വരെ കൊറിയൻ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. അതിനുശേഷമാണ് ഉത്തര കൊറിയ, ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടത്. ഉത്തര കൊറിയയുമായി മാത്രമാണ് ഈ രാജ്യം കരാതിർത്തി പങ്കിടുന്നത്. ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയുണ്ട്. 1910 മുതൽ 1945 വരെ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. ഓഗസ്റ്റ് 15 ആണ് ദക്ഷിണ കൊറിയ സ്വാതന്ത്യദിനമായി ആചരിക്കുന്നത്. യുദ്ധങ്ങളും, സൈനിക ഭരണങ്ങളും, ഭരണഘടനാ പ്രതിസന്ധികളും ഏറെക്കണ്ട ഈ രാജ്യം പക്ഷേ ഇവയൊക്കെ അതിജീവിച്ച് പുരോഗതിയിലേക്കു കുതിക്കുന്നു. ആഭ്യന്തര ഉല്പാദനക്കണക്കിൽ പത്താം സ്ഥാനത്താണ് ദക്ഷിണ കൊറിയയുടെ സ്ഥാനം. സാങ്കേതിക വിദ്യയിൽ അതിവേഗം കുതിക്കുന്ന ഈ രാജ്യം കമ്പ്യൂട്ടർ കളികൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനക്കാരാണ്. [ദക്ഷിണ കൊറിയയുടെ ചരിത്രം] രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതോടെ 1945സെപ്റ്റംബർ 8 ന് അമേരിക്കൻ സൈന്യം ദക്ഷിണ കൊറിയയിൽ പ്രവേശിച്ചു. പട്ടാള ഭരണകൂടം സ്ഥാപിച്ചു. എന്നാൽ ഓഗസ്റ്റ് 15 ന് തന്നെ റിപ്പബ്ലിക് ഓഫ് കൊറിയ ഔദ്യോഗികമായി നിലവിൽ വന്നിരുന്നു. താൽകാലിക സർക്കാരിനു ശേഷം 1948 ഏപ്രിൽ 10ന് തിരഞ്ഞെടുപ്പ് നടത്തുകയും ജൂലൈയ് 17-ന് നാഷണൽ അസംബ്ലി രൂപവൽക്കരിക്കുകയും ചെയ്തു. രാഷ്ട്രീയ അനിശ്ചിതത്വവും പട്ടിണിയുംഅശാന്തിയും നിറഞ്ഞതായിരുന്നു രാജ്യസ്ഥിതി.സിങ് മൻ റീ ആയിരുന്നു ആദ്യ പ്രസിഡന്റ് കമ്യൂണിസ്റ്റുകളെ അടിച്ചൊതുക്കിയും ജനകീയ പ്രക്ഷോപങ്ങളെ നിർദയം നേരിട്ടു കൊണ്ടുമാണ് റി ഭരിച്ചത് 1950 മെയ് 30-ന് നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രർക്കാണ് ഭൂരിപക്ഷം കിട്ടിയത്.ജൂൺ 25 ന് കൊറിയൻ യുദ്ധമാരംഭിച്ചു. പദോൽപ്പത്തി കൊറിയ എന്ന പേര് ഉത്ഭവിച്ചത് ഗോറിയോ (Goryeo) എന്ന പേരിൽ നിന്നാണ്. 5-ആം നൂറ്റാണ്ടിൽ കിഴക്കൻ ഏഷ്യയുടെ മഹത്തായ ശക്തിയായി കണക്കാക്കപ്പെട്ടിരുന്ന പുരാതന രാജ്യമായ ഗോഗുറിയോയാണ് (Goguryeo) ഗോറിയോ എന്ന പേര് ആദ്യമായി ഉപയോഗിച്ചത്, അഞ്ചാം നൂറ്റാണ്ടിൽ ഗോഗുറിയോ എന്ന പേരിന്റെ ചുരുക്കിയ രൂപമായി ഗോറിയോ. പത്താം നൂറ്റാണ്ടിലെ ഗോറിയോ സാമ്രാജ്യം ഗോഗൂറിയോയുടെ പിൻഗാമിയായതിനാൽ അതിന്റെ പേര് പാരമ്പര്യമായി ലഭിച്ചു, ഇവിടെ സന്ദർശിച്ച പേർഷ്യൻ വ്യാപാരികൾ "കൊറിയ" എന്ന് ഈ സ്ഥലത്തെ വിളിച്ചു. കൊറിയയുടെ ആധുനിക നാമം, 1568 ലെ ആദ്യത്തെ പോർച്ചുഗീസ് മാപ്പുകളിൽ (ജോനോ വാസ് ഡൊറാഡോയുടെ) കോൺറായി (Conrai) എന്ന് കാണാമായിരുന്നു, പിന്നീട് പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൊറിയ (Corea) ആയി 1630 ലെ ടീക്സീറ ആൽബർനാസിന്റെപതിനേഴാം നൂറ്റാണ്ടിലെ ഒരു പോർച്ചുഗീസ് കാർട്ടോഗ്രാഫറായിരുന്നു ജോവോ ടീക്സീറ ആൽബർനാസ് ഒന്നാമൻ ( João Teixeira Albernaz I ). ഭൂപടങ്ങളിൽ കാണപ്പെടുന്നു. ജാപ്പനീസ് ഭരണത്തിൻ കീഴിൽ, ഹാൻ, ജോസോൺ എന്നീ രണ്ട് പേരുകൾ ഒരുമിച്ച് നിലനിന്നിരുന്നു. ജപ്പാൻ കീഴടങ്ങിയതിനെത്തുടർന്ന്, 1945 ൽ റിപ്പബ്ലിക് ഓഫ് കൊറിയ (대한민국/大韓民國) ( കൊറിയൻ-ഡേഹാൻ മിങ്കുക്) പുതിയ രാജ്യത്തിന്റെ നിയമപരമായ ഇംഗ്ലീഷ് പേരായി സ്വീകരിച്ചു. എന്നിരുന്നാലും, ഇത് കൊറിയൻ പേരിന്റെ നേരിട്ടുള്ള വിവർത്തനമല്ല. തൽഫലമായി, കൊറിയൻ പേര് "ഡേഹാൻ മിങ്കുക്" ചിലപ്പോൾ ദക്ഷിണ കൊറിയൻ രാജ്യത്തിന് പകരം കൊറിയൻ വംശീയതയെ (അല്ലെങ്കിൽ "വംശം") മൊത്തത്തിൽ സൂചിപ്പിക്കുന്നതിന് ഒരു പര്യായമായി ദക്ഷിണ കൊറിയക്കാർ ഉപയോഗിക്കുന്നു. കൊറിയൻ ഉപദ്വീപിന്റെ തെക്കൻ ഭാഗം മാത്രമേ സർക്കാർ നിയന്ത്രിച്ചിട്ടുള്ളൂ എന്നതിനാൽ, ദക്ഷിണ കൊറിയ എന്ന അനൗപചാരിക പദം പാശ്ചാത്യ ലോകത്ത് സാധാരണമായിത്തീർന്നു. കൊറിയകളെ ഒന്നിച്ച് പരാമർശിക്കാൻ ദക്ഷിണ കൊറിയക്കാർ ഹാൻ (അല്ലെങ്കിൽ ഹാംഗുക്) ഉപയോഗിക്കുന്നു, ചൈനയിലും ജപ്പാനിലും ഉത്തര കൊറിയിലും താമസിക്കുന്ന വംശീയ കൊറിയക്കാരും പകരം ജോസോൺ എന്ന പദം ഉപയോഗിക്കുന്നു. ചരിത്രം പുരാതന കൊറിയ ലഘുചിത്രം|260x260ബിന്ദു|കൊറിയയുടെ മൂന്ന് രാജ്യങ്ങളിലൊന്നായ കൊറിയോ (Koryŏ) എന്നറിയപ്പെടുന്ന ഗോഗുറിയോയിൽ നിന്നാണ് കൊറിയ എന്ന പേര് ഉത്ഭവിച്ചത്. കൊറിയൻ ഉപദ്വീപിൽ ലോവർ പാലിയോലിത്തിക് കാലഘട്ടം മുതൽ തന്നെ താമസമുണ്ടായിരുന്നു. കൊറിയയുടെ അടിസ്ഥാനം പുരാണമനുസരിച്ച് ക്രി.മു. 2333-ൽ ഡാങ്കുൻആദ്യത്തെ കൊറിയൻ രാജ്യമായ ഗോജോസോന്റെ ഇതിഹാസ സ്ഥാപകനും ദൈവ-രാജാവുമായിരുന്നു ഡാങ്കുൻ ജോസോൺ ("ഗോജോസോൺ" എന്നും അറിയപ്പെടുന്നു) സ്ഥാപിച്ചതോടെയാണ് കൊറിയയുടെ ചരിത്രം ആരംഭിക്കുന്നത്. വടക്കൻ കൊറിയൻ ഉപദ്വീപിനെയും മഞ്ചൂറിയയുടെ ചില ഭാഗങ്ങളെയും നിയന്ത്രിക്കുന്നതുവരെ ഗോജോസോൺ വികസിച്ചു. ക്രി.മു. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഗിജാ ജോസോൺ സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു, എന്നാൽ അതിന്റെ നിലനിൽപ്പും പങ്കും ആധുനിക യുഗത്തിൽ വിവാദമായിരുന്നു. മൂന്ന് കൊറിയൻ രാജ്യങ്ങൾ കൊറിയയിലെ പ്രോട്ടോ - മൂന്ന് രാജ്യങ്ങൾ ( Proto–Three Kingdoms of Korea ) എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ, കൊറിയൻ ഉപദ്വീപിലും തെക്കൻ മഞ്ചൂറിയയിലും, ബ്യൂയോ, ഒക്ജിയോ, ഡോംഗ്യെ, സാംഹാൻ എന്നീ സംസ്ഥാനങ്ങൾ കൈവശപ്പെടുത്തി. അവരിൽ നിന്ന്, ഗൊഗുറിയോ, ബെയ്ക്ജെ, സില്ല എന്നിവ ഉപദ്വീപിനെ കൊറിയയിലെ മൂന്ന് രാജ്യങ്ങളായി നിയന്ത്രിക്കാൻ ഉയർന്നുവന്നു. അവരിൽ ഏറ്റവും വലുതും ശക്തവുമായ ഗോഗൂറിയോ വളരെ സൈനിക രാഷ്ട്രമായിരുന്നു, 700 വർഷത്തെ ചരിത്രത്തിൽ വിവിധ ചൈനീസ് രാജവംശങ്ങളുമായി മത്സരിച്ചു. ഗ്വാങ്‌ഗൈറ്റോ ദി ഗ്രേറ്റ്, അദ്ദേഹത്തിന്റെ മകൻ ജങ്‌സു എന്നിവരുടെ കീഴിൽ ഒരു സുവർണ്ണകാലം ഗോഗുറിയോ അനുഭവിച്ചു, അവർ ഇരുവരും ബെയ്ക്ജെയെയും സില്ലയെയും കീഴടക്കി, കൊറിയയിലെ മൂന്ന് രാജ്യങ്ങളുടെ ഹ്രസ്വമായ ഏകീകരണം നേടുകയും കൊറിയൻ ഉപദ്വീപിലെ ഏറ്റവും പ്രബല ശക്തിയായി മാറുകയും ചെയ്തു. ഏകീകൃത രാജവംശങ്ങൾ 936-ൽ, പിൽക്കാല മൂന്ന് രാജ്യങ്ങൾ ഗൊഗൂറിയോ പ്രഭുക്കന്മാരുടെ പിൻഗാമിയായ വാങ് ജിയോൺ ഏകീകരിച്ചു, ഗൊറിയോയെ ഗോഗൂറിയോയുടെ പിൻഗാമിയായി സ്ഥാപിച്ചു. ഗൊജോസിയോണിനെ പരാമർശിച്ച് യി സിയോംഗ്-ഗൈകൊറിയയിലെ ജോസോൺ രാജവംശത്തിന്റെ സ്ഥാപകനും ആദ്യത്തെ രാജാവുമായിരുന്നു യി സിയോംഗ്-ഗൈ (ഒക്ടോബർ 27, 1335 - മെയ് 24, 1408). ( Yi Seong-gye ) കൊറിയയുടെ പുതിയ പേര് "ജോസോൺ" എന്ന് പ്രഖ്യാപിക്കുകയും തലസ്ഥാനം ഹാൻസോങിലേക്ക് മാറ്റുകയും ചെയ്തു (സിയോളിന്റെ പഴയ പേരുകളിൽ ഒന്ന്) ആധുനിക ചരിത്രം 1943 ലെ കെയ്‌റോ പ്രഖ്യാപനത്തിൽ ഒരു ഏകീകൃത കൊറിയയുടെ പ്രാരംഭ പദ്ധതി ഉണ്ടായിരുന്നിട്ടും, സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധ വൈരാഗ്യം വർദ്ധിക്കുന്നത് ക്രമേണ പ്രത്യേക സർക്കാരുകൾ സ്ഥാപിക്കുന്നതിലേക്ക് നയിച്ചു, ഓരോന്നിനും അതിന്റേതായ പ്രത്യയശാസ്ത്രമുണ്ടായിരുന്നു,ഇത് കൊറിയയെ രാഷ്ട്രീയ-വിഭജിക്കുന്നതിലേക്ക് (division of Korea) നയിച്ചു. 1948 ലെ: ഉത്തര കൊറിയയും, ദക്ഷിണ കൊറിയയും. തെക്ക്, കമ്യൂണിസത്തിന്റെ എതിരാളിയായ സിംഗ്മാൻ റീ, താൽക്കാലിക ഗവൺമെന്റിന്റെ തലവനായി അമേരിക്കയെ പിന്തുണയ്ക്കുകയും അമേരിക്കയാൽ നിയമിക്കുകയും ചെയ്തു, മെയ് മാസത്തിൽ പുതുതായി പ്രഖ്യാപിച്ച റിപ്പബ്ലിക് ഓഫ് കൊറിയയുടെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. എന്നിരുന്നാലും, വടക്കൻ കൊറിയയിൽ, മുൻ ജാപ്പനീസ് വിരുദ്ധ ഗറില്ലയും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ കിം ഇൽ-സുങിനെ സെപ്റ്റംബറിൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രധാനമന്ത്രിയായി ( premier ) നിയമിച്ചു. ഒക്ടോബറിൽ സോവിയറ്റ് യൂണിയൻ കിം ഇൽ-സുങിന്റെ സർക്കാരിനെ രണ്ട് ഭാഗങ്ങളിലും പരമാധികാരിയായി പ്രഖ്യാപിച്ചു. “കൊറിയയുടെ യുഎൻ താൽക്കാലിക കമ്മീഷന് നിരീക്ഷിക്കാനും ആലോചിക്കാനും സാധിച്ച കൊറിയയുടെ ആ ഭാഗത്ത് ഫലപ്രദമായ നിയന്ത്രണവും അധികാരപരിധിയുമുള്ള ഒരു നിയമാനുസൃത ഗവൺമെന്റായി യുഎൻ സിംഗ്മാൻ റീയുടെ ഗവൺമെന്റിനെ പ്രഖ്യാപിച്ചു”, താൽക്കാലിക കമ്മീഷൻ നിരീക്ഷിച്ച തിരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയുള്ള സർക്കാരും “കൊറിയയിലെ ഒരേയൊരു ഗവൺമെന്റ് ഇതാണ്” എന്ന പ്രസ്താവനയ്‌ക്ക് പുറമേ. തങ്ങളുടെ നിയന്ത്രണത്തിലുള്ള കൊറിയയെ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരു നേതാക്കളും തങ്ങളുടെ പ്രദേശത്തിനകത്ത് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ സ്വേച്ഛാധിപത്യപരമായി അടിച്ചമർത്താൻ തുടങ്ങി. സൈനിക പിന്തുണയ്ക്കുള്ള ദക്ഷിണ കൊറിയയുടെ അഭ്യർത്ഥന അമേരിക്ക നിഷേധിച്ചപ്പോൾ ഉത്തരകൊറിയയുടെ സൈന്യം സോവിയറ്റ് യൂണിയൻ ശക്തമാക്കി. കൊറിയൻ യുദ്ധം 1950 ജൂൺ 25 ന് ഉത്തരകൊറിയ ദക്ഷിണ കൊറിയയെ ആക്രമിച്ചു, കൊറിയൻ യുദ്ധത്തിന് കാരണമായി- ശീതയുദ്ധത്തിന്റെ ആദ്യത്തെ വലിയ പോരാട്ടം, 1953 വരെ തുടർന്നു. ഉത്തരകൊറിയൻ സൈന്യം രാജ്യത്തെയാകെ ഏകീകരിക്കുമെന്ന് വ്യക്തമായപ്പോൾ ആഭ്യന്തര യുദ്ധത്തിൽ ഇടപെടാൻ യുഎന്നിനെ ഇത് അനുവദിച്ചു. സോവിയറ്റ് യൂണിയനും ചൈനയും ഉത്തരകൊറിയയെ പിന്തുണച്ചു, പിന്നീട് ദശലക്ഷക്കണക്കിന് ചൈനീസ് സൈനികരുടെ പങ്കാളിത്തത്തോടെ. വടക്കും തെക്കും കൊറിയൻ ജനങ്ങൾക്കിടയിൽ കനത്ത നഷ്ടം നേരിട്ട ഇരുവിഭാഗവും തോൽവി ഏറ്റുവാങ്ങിയതിനെത്തുടർന്ന് യുദ്ധം ഒടുവിൽ ഒരു പ്രതിസന്ധിയിലെത്തി. യുദ്ധസമയത്ത്, വംശീയ ഏകതയിലൂടെയും ദേശീയതയോടുള്ള സ്വേച്ഛാധിപത്യ അഭ്യർത്ഥനകളിലൂടെയും അനുസരണമുള്ള ഒരു പൗരനെ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തെ റീയുടെ-പാർട്ടി വൺ-പീപ്പിൾ തത്ത്വത്തെവൺ-പീപ്പിൾ തത്ത്വം എന്ന് പതിവായി വിവർത്തനം ചെയ്യപ്പെടുന്ന ഇൽമിനിസം (Ilminism), ദക്ഷിണ കൊറിയയുടെ ആദ്യ പ്രസിഡന്റ് സിംഗ്മാൻ റീയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രമായിരുന്നു. സമകാലിക പണ്ഡിതന്മാർ ഇൽമിൻ തത്ത്വത്തെ ഹെറൻ‌വോക്ക് (മാസ്റ്റർ റേസ്) എന്ന നാസി ആശയവുമായി ഉപമിച്ചു, ദേശീയതയുടെയും വംശീയ മേധാവിത്വത്തിൻറെയും അപ്പീലുകളിലൂടെ റീയുടെ ശക്തമായ കേന്ദ്ര നേതൃത്വത്തിന് ചുറ്റും ഐക്യവും അനുസരണമുള്ളതുമായ ഒരു പൗരനെ ഏകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. () (ഹെറൻവോക്കിന്റെ ജർമ്മൻ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി) പ്രോത്സാഹിപ്പിച്ചു. ദക്ഷിണ കൊറിയ ഒരിക്കലും ഒപ്പുവെച്ചിട്ടില്ലാത്ത 1953 ലെ യുദ്ധസന്നാഹം യഥാർത്ഥ അതിർത്തി നിർണ്ണയ രേഖയ്ക്ക് സമീപം സൈനികവത്കരിക്കപ്പെട്ട മേഖലയിലൂടെ ഉപദ്വീപിനെ വിഭജിച്ചു. സമാധാന ഉടമ്പടി ഒപ്പുവെച്ചിട്ടില്ല, അതിന്റെ ഫലമായി ഇരു രാജ്യങ്ങളും (പ്രത്യേക സാഹചര്യത്തിൽ) ഇപ്പോഴും യുദ്ധത്തിലാണ്. കൊറിയൻ യുദ്ധത്തിൽ ഏകദേശം 3 ദശലക്ഷം ആളുകൾ മരിച്ചു, രണ്ടാം ലോക മഹായുദ്ധത്തേക്കാളും വിയറ്റ്നാം യുദ്ധത്തേക്കാളും ആനുപാതികമായ സിവിലിയൻ മരണസംഖ്യ, ഇത് ശീതയുദ്ധ കാലഘട്ടത്തിലെ ഏറ്റവും മാരകമായ പോരാട്ടമായി മാറി. കൂടാതെ, കൊറിയയിലെ പ്രധാന നഗരങ്ങളെല്ലാം യുദ്ധത്തിൽ നശിപ്പിക്കപ്പെടുകയും ചെയ്തു. (1960–1990) ലഘുചിത്രം|കയറ്റുമതി അധിഷ്ഠിത വ്യവസായവൽക്കരണത്തിലൂടെ ( export-oriented industrialization ) ദക്ഷിണ കൊറിയൻ സമ്പദ്‌വ്യവസ്ഥയെ അതിവേഗം വികസിപ്പിക്കുന്നതിൽ പ്രസിഡന്റ് പാർക്ക് ചുങ്-ഹീ ഒരു പ്രധാന പങ്ക് വഹിച്ചു. 1960 ൽ ഒരു വിദ്യാർത്ഥി പ്രക്ഷോഭം ("ഏപ്രിൽ 19 വിപ്ലവം") അന്നത്തെ സ്വേച്ഛാധിപത്യ പ്രസിഡന്റ് സിംഗ്മാൻ റീയുടെ രാജിയിലേക്ക് നയിച്ചു. ദക്ഷിണ കൊറിയയെ ദുർബലവും ഫലപ്രദമല്ലാത്തതുമായ ഒരു സർക്കാർ നയിച്ചതിനാൽ 13 മാസത്തെ രാഷ്ട്രീയ അസ്ഥിരതയാണ് ഇതിന് പിന്നിൽ. ജനറൽ പാർക്ക് ചുങ്-ഹിയുടെ നേതൃത്വത്തിലുള്ള അട്ടിമറി 1961 മെയ് 16 നാണ് ഈ അസ്ഥിരത തകർന്നത്. ഇടത്ത്‌|ലഘുചിത്രം|"ഏപ്രിൽ വിപ്ലവത്തിൽ പ്രതിഷേധക്കാർ" നിഷ്‌കരുണം സൈനിക സ്വേച്ഛാധിപതിയായി പാർക്കിനെ രൂക്ഷമായി വിമർശിച്ചു, 1972 ൽ ഒരു പുതിയ ഭരണഘടന സൃഷ്ടിച്ചുകൊണ്ട് തന്റെ ഭരണം നീട്ടി, ഇത് പ്രസിഡന്റിന് ഏതാണ്ട് ഏകാധിപത്യ അധികാരങ്ങൾ നൽകുകയും പരിധിയില്ലാത്ത ആറ് വർഷത്തെ കാലാവധിയിൽ മത്സരിക്കാൻ അനുവദിക്കുകയും ചെയ്തു. 1991 ൽ ഐക്യരാഷ്ട്രസഭയിൽ അംഗമാകാൻ ദക്ഷിണ കൊറിയയെ ഔദ്യോഗികമായി ക്ഷണിച്ചു. 1997 ൽ ദക്ഷിണ കൊറിയയുടെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത കിം ഡേ-ജംഗിന്റെ തെരഞ്ഞെടുപ്പിലൂടെ കൊറിയ സ്വേച്ഛാധിപത്യത്തിൽ നിന്ന് ആധുനിക ജനാധിപത്യത്തിലേക്കുള്ള മാറ്റം അടയാളപ്പെടുത്തുകയുണ്ടായി. സമകാലിക ദക്ഷിണ കൊറിയ ലഘുചിത്രം|ദക്ഷിണ കൊറിയയിലും കിഴക്കൻ ഏഷ്യയിലും ജനാധിപത്യവും മനുഷ്യാവകാശവും മുന്നോട്ട് നയിക്കുന്നതിനും ഉത്തര കൊറിയയുമായുള്ള അനുരഞ്ജനത്തിനും 2000 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ പ്രസിഡന്റ് കിം ഡേ-ജംഗിനെ ചിലപ്പോൾ "ഏഷ്യയിലെ നെൽസൺ മണ്ടേല" എന്ന് വിളിക്കാറുണ്ട്. 2000 ജൂണിൽ പ്രസിഡന്റ് കിം ഡേ-ജംഗിന്റെ "സൺഷൈൻ പോളിസി"യുടെ ഭാഗമായി, ഉത്തര-ദക്ഷിണ ഉച്ചകോടി ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംങ്യാംഗിൽ നടന്നു. ആ വർഷത്തിന്റെ അവസാനത്തിൽ, "ദക്ഷിണ കൊറിയയിലും പൊതുവേ കിഴക്കൻ ഏഷ്യയിലും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനത്തിനും ഉത്തര കൊറിയയുമായുള്ള സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി കിം നൊബൽ സമ്മാനം നേടി. ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി 2002 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു. എന്നിരുന്നാലും, ലിയാൻ‌കോർട്ട് റോക്കുകളുടെദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള ഒരു പ്രാദേശിക തർക്കമാണ് ലിയാൻകോർട്ട് റോക്സ് തർക്കം. ജപ്പാൻ കടലിലെ ചെറിയ ദ്വീപുകളായ ലിയാൻകോർട്ട് റോക്ക്സിന്മേൽ ഇരു രാജ്യങ്ങളും പരമാധികാരം അവകാശപ്പെടുന്നു, അവ കൊറിയൻ ഭാഷയിൽ "ഡോക്ഡോ" (독도; 獨 島) എന്നും ജാപ്പനീസ് ഭാഷയിൽ "തകേഷിമ" (竹島) എന്നും അറിയപ്പെടുന്നു. (ഉത്തര കൊറിയയും ദ്വീപുകളുടെ പരമാധികാരം അവകാശപ്പെടുന്നു.) മേലുള്ള പരമാധികാരത്തിന്റെ വൈരുദ്ധ്യപരമായ അവകാശവാദങ്ങൾ കാരണം ദക്ഷിണ കൊറിയൻ-ജാപ്പനീസ് ബന്ധങ്ങൾ പിന്നീട് തകരുകയാണുടായത്. കോവിഡ് -19 പാൻഡെമിക് 2020 ൽ രാജ്യത്തെ ബാധിച്ചു. അതേ വർഷം തന്നെ ദക്ഷിണ കൊറിയയിൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തി, ആദ്യമായി രേഖപ്പെടുത്തി. ഭൂമിശാസ്ത്രം കൊറിയൻ ഉപദ്വീപിന്റെ തെക്കൻ ഭാഗമാണ് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയുടെ- വടക്ക്- ഉത്തര കൊറിയ തെക്ക്- കൊറിയ കടലിടുക്ക്, കിഴക്കൻ ചൈനാക്കടൽ പടിഞ്ഞാറ്- മഞ്ഞക്കടൽ കിഴക്ക്- ജപ്പാൻ കടൽ (കിഴക്കൻ കടൽ)(പേര് തർക്കമുള്ള കടലാണ്) രാജ്യം, അതിന്റെ എല്ലാ ദ്വീപുകളും ഉൾപ്പെടെ, അക്ഷാംശങ്ങൾ 33 ° നും 39 ° N നും, രേഖാംശങ്ങൾ 124 ° നും 130 ° E നും ഇടയിലാണ്. നടുവിൽ|ലഘുചിത്രം|371x371ബിന്ദു|ദക്ഷിണ കൊറിയയുടെ ഭൂപ്രകൃതി ദക്ഷിണ കൊറിയയുടെ ഭൂപ്രദേശം കൂടുതലും പർവതപ്രദേശമാണ്, അവയിൽ മിക്കതും കൃഷിയോഗ്യമല്ല. പ്രധാനമായും പടിഞ്ഞാറ്, തെക്കുകിഴക്ക് ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന താഴ്ന്ന പ്രദേശങ്ങൾ മൊത്തം ഭൂവിസ്തൃതിയുടെ 30% മാത്രമാണ്. പരിസ്ഥിതി ദക്ഷിണ കൊറിയയുടെ വളർച്ചയുടെ ആദ്യ 20 വർഷങ്ങളിൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ ചെറിയ ശ്രമം നടത്തുകയുണ്ടായി. ദേശീയ ജിഡിപിയുടെ രണ്ട് ശതമാനം വിനിയോഗിച്ച് ദക്ഷിണ കൊറിയയുടെ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ മാറ്റമാണ് ഹരിത അധിഷ്ഠിത സാമ്പത്തിക തന്ത്രം ( green-based economic strategy ). സർക്കാർ ദക്ഷിണ കൊറിയൻ സർക്കാരിന്റെ ഘടന നിർണ്ണയിക്കുന്നത് റിപ്പബ്ലിക് ഓഫ് കൊറിയയുടെ ഭരണഘടനയാണ്. മറ്റു ജനാധ്യപത്യ രാജ്യങ്ങളെ പോലെ, ദക്ഷിണ കൊറിയൻ സർക്കാരിനെ മൂന്ന് ശാഖഗളായി തിരിച്ചിരിക്കുന്നു. കാര്യനിർവ്വഹണ വിഭാഗം ( Executive ) നീതിന്യായ വ്യവസ്ഥ ( Judiciary ) നിയമനിർമ്മാണസഭ ( Legislature ) എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് ബ്രാഞ്ചുകൾ പ്രാഥമികമായി ദേശീയ തലത്തിലാണ് പ്രവർത്തിക്കുന്നത്, എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ വിവിധ മന്ത്രാലയങ്ങളും പ്രാദേശിക പ്രവർത്തനങ്ങൾ നിർവഹിക്കുന്നു. പ്രാദേശിക സർക്കാരുകൾ അർദ്ധ സ്വയംഭരണാധികാരമുള്ളവയാണ്, അവയിൽ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് ബോഡികൾ അടങ്ങിയിരിക്കുന്നു. ജുഡീഷ്യൽ ബ്രാഞ്ച് ദേശീയ തലത്തിലും പ്രാദേശിക തലത്തിലും പ്രവർത്തിക്കുന്നു. ഇടത്ത്‌|ലഘുചിത്രം|അധികാര പൃഥക്കരണവും (Separation of powers) ദക്ഷിണ കൊറിയയുടെ തിരഞ്ഞെടുപ്പ് സംവിധാനവും ലഘുചിത്രം|234x234ബിന്ദു|മൂൺ ജി-ഇൻ 19-ാമത് പ്രസിഡന്റ് ദക്ഷിണ കൊറിയ ഒരു ഭരണഘടനാപരമായ ജനാധിപത്യമാണ്. ലഘുചിത്രം|ദക്ഷിണ കൊറിയയുടെ ദേശീയ അസംബ്ലി 1960 മുതൽ 1980 വരെ ദക്ഷിണ കൊറിയക്ക് നിരവധി സൈനിക സ്വേച്ഛാധിപത്യങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും, അതിനുശേഷം അത് വിജയകരമായ ഒരു ലിബറൽ ജനാധിപത്യമായി വളർന്നു. ഭരണപരമായ ഡിവിഷനുകൾ എട്ട് പ്രവിശ്യകൾ, ഒരു പ്രത്യേക സ്വയംഭരണ പ്രവിശ്യ, ആറ് മെട്രോപൊളിറ്റൻ നഗരങ്ങൾ (ഏതെങ്കിലും പ്രവിശ്യയുടെ ഭാഗമല്ലാത്ത സ്വയംഭരണ നഗരങ്ങൾ), ഒരു പ്രത്യേക നഗരം, ഒരു പ്രത്യേക സ്വയംഭരണ നഗരം എന്നിവയാണ് ദക്ഷിണ കൊറിയയിലെ പ്രധാന ഭരണ വിഭാഗങ്ങൾ. ഭാഷ കൊറിയൻ ദക്ഷിണ കൊറിയയുടെ ഔദ്യോഗിക ഭാഷയാണ്, മിക്ക ഭാഷാശാസ്ത്രജ്ഞരും ഈ ഭാഷയെ ഒറ്റപ്പെട്ട ഭാഷയായി കണക്കാക്കുന്നു. ചൈനീസ് ഉത്ഭവം ഉള്ള നിരവധി പദങ്ങൾ കൊറിയൻ ഉൾക്കൊള്ളുന്നുണ്ടെങ്കിലും, ചൈനീസ് ഭാഷകളുമായി കൊറിയൻ ബന്ധമില്ല. കൂടാതെ, ദക്ഷിണ കൊറിയയിൽ സംസാരിക്കുന്ന കൊറിയൻ, ഇംഗ്ലീഷിൽ നിന്നും മറ്റ് യൂറോപ്യൻ ഭാഷകളിൽ നിന്നും ധാരാളം ലോൺവേഡുകൾ ഉപയോഗിക്കുന്നു. കൊറിയൻ തദ്ദേശീയമായ ഒരു എഴുത്ത് സമ്പ്രദായം ഉപയോഗിക്കുന്നു, 1446-ൽ സെജോംഗ് രാജാവ് സൃഷ്ടിച്ച ഹൻഗുൾ, ക്ലാസിക്കൽ ചൈനീസായ, ഹഞ്ച അക്ഷരങ്ങൾ ( കൊറിയൻ ഭാഷയിൽ ഉപയോഗിക്കുന്ന ചൈനീസ് അക്ഷരങ്ങൾ ) പഠിക്കാൻ പ്രയാസമുള്ളതും, കൊറിയൻ ഭാഷയ്ക്ക് നന്നായി യോജിക്കാത്തതുമായതുകൊണ്ട് ഒരു ബദൽ മാർഗ്ഗം ഹൻഗുൾ ആകുന്നു. നടുവിൽ|ലഘുചിത്രം|ഹഞ്ച (Hanja) കൊറിയൻ ഭാഷയിൽ ഉപയോഗിക്കുന്ന ചൈനീസ് അക്ഷരങ്ങളാണ്. ഹഞ്ച എന്ന് ഹഞ്ചയിലും ( 漢字 ) ഹൻഗുളിലും ( 한자 ) അച്ചടി മാധ്യമങ്ങൾ, നിയമപരമായ ഡോക്യുമെന്റേഷൻ എന്നിവ പോലുള്ള പരിമിതമായ പ്രദേശങ്ങളിൽ ദക്ഷിണ കൊറിയ ഇപ്പോഴും ചില ചൈനീസ് ഹഞ്ച അക്ഷരങ്ങൾ ഉപയോഗിക്കുന്നു. നടുവിൽ|ലഘുചിത്രം|കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിൽ ഹൈവേ റോഡ് സൈൻ, ഡെയ്ഗു, ദക്ഷിണ കൊറിയ മതം നടുവിൽ|ലഘുചിത്രം|290x290ബിന്ദു|സോളിൽ ബുദ്ധന്റെ ജന്മദിനാഘോഷം 2015 ലെ ദേശീയ സെൻസസ് അനുസരിച്ച് 56.1% പേർ മതവിശ്വാസികരല്ല, പ്രൊട്ടസ്റ്റന്റ് ക്രിസ്റ്റ്യാനിറ്റി (19.7%), കൊറിയൻ ബുദ്ധമതം (15.5%), കത്തോലിക്കാ ക്രിസ്റ്റ്യാനിറ്റി (7.9%) പ്രതിനിധീകരിക്കുന്നു. ദക്ഷിണ കൊറിയക്കാരിൽ ഒരു ചെറിയ ശതമാനം (മൊത്തം 0.8%), വോൺ ബുദ്ധമതം, കൺഫ്യൂഷ്യനിസം, ചിയോണ്ടോയിസം, ഡെയ്‌സൻ ജിൻറിഹോ, ഇസ്‌ലാം, ഡേജോണിസം, ജ്യൂങ്‌സാനിസം, ഓർത്തഡോക്സ് ക്രിസ്ത്യാനിറ്റി എന്നിവയുൾപ്പെടെ മറ്റ് മതങ്ങളിൽ അംഗങ്ങളാണ്. നടുവിൽ|ലഘുചിത്രം|320x320ബിന്ദു|ഏഷ്യയിലെ ബുദ്ധമത വികാസം: മഹായാന ബുദ്ധമതം ആദ്യമായി ചൈനീസ് സാമ്രാജ്യത്തിൽ (ഹാൻ രാജവംശം) സിൽക്ക് റോഡ് വഴി കുഷാൻ കാലഘട്ടത്തിൽ പ്രവേശിച്ചു. സമുദ്രം വഴിയും കരയിലൂടെയുമുള്ള സിൽക്ക് റോഡ്, ബുദ്ധമതത്തെ പലയിടങ്ങളിലേക്ക് വികസിപ്പക്കുവാനും, പരസ്പരബന്ധം നിലനിർത്തുവാനും സഹായിച്ചു. അവലംബം വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ദക്ഷിണ കൊറിയ വർഗ്ഗം:ഒരു അയൽരാജ്യം മാത്രമുള്ള രാജ്യങ്ങൾ വർഗ്ഗം:ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:കൊറിയ വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ
1848
https://ml.wikipedia.org/wiki/1848
__NOTOC__ വ്യാഴാഴ്ച ആരംഭിച്ച അധിവർഷമായിരുന്നു 1848(MDCCCXLVIII). ബ്രസീൽ മുതൽ ഹംഗറി വരെയുള്ള ഒട്ടേറെ രാജ്യങ്ങളിൽ നടന്ന വിപ്ലവപരമ്പരയ്ക്ക് ശ്രദ്ധേയമാണ് ഈ വർഷം. പല പോരാട്ടങ്ങളും ലിബറൽ സർക്കാരുകളെ അവരോധിക്കുന്നതിൽ വിജയിച്ചു. ഇവ മിക്കതും അവയുടെ സ്ഥാപിത ലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ താത്വിക തലങ്ങളിൽ സമൂല മാറ്റങ്ങൾക്ക് വഴിതെളിച്ചു. ഏപ്രിൽ 29 രാജാ രവിവർമ്മയുടെ ജനനം പുറത്തേയ്ക്കുള്ള കണ്ണികൾ
ഓഗസ്റ്റ് 23
https://ml.wikipedia.org/wiki/ഓഗസ്റ്റ്_23
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 23 വർഷത്തിലെ 235 (അധിവർഷത്തിൽ 236)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1305 - സ്കോട്ടിഷ് ദേശീയവാദി വില്യം വാലസ് വധശിക്ഷക്ക് വിധേയനായി. 1708 - മെയ്ദിങ്നു പമെയ്ബ മണിപ്പൂരിന്റെ രാജാവായി. 1839 - ചൈനക്കെതിരെയുള്ള യുദ്ധത്തിന്‌ സൈനികകേന്ദ്രമാക്കുന്നതിനായി, യു.കെ. ഹോങ് കോങ് പിടിച്ചെടുത്തു. 1866 - പ്രേഗ് ഉടമ്പടിയോടെ ഓസ്ട്രോ-പ്രഷ്യൻ യുദ്ധത്തിന്‌ അന്ത്യമായി. 1889 - കപ്പലിൽ നിന്ന് കരയിലേക്കുള്ള ആദ്യ കമ്പിയില്ലാക്കമ്പി സന്ദേശം അയക്കപ്പെട്ടു. 1914 - ഒന്നാം ലോകമഹായുദ്ധം: ജപ്പാൻ ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്ന് ചൈനയിലെ ക്വിങ്ഡാവോയിൽ ബോംബാക്രമണം നടത്തി. 1939 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനിയും സോവിയറ്റ് യൂണിയനും മോളോടോവ്-റിബ്ബെൺട്രോപ്പ് സന്ധി എന്ന ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടു. കരാറിലെ ഒരു രഹസ്യവ്യവസ്ഥയനുസരിച്ച് ബാൾട്ടിക് രാജ്യങ്ങളായ ഫിൻലന്റ്, റൊമാനിയ, പോളണ്ട് എന്നിവ രണ്ടു രാജ്യങ്ങളും പങ്കുവെച്ചെടുത്തു. 1942 - രണ്ടാം ലോകമഹായുദ്ധം: സ്റ്റാലിൻഗ്രാഡ് യുദ്ധം ആരംഭിച്ചു. 1943 - രണ്ടാം ലോകമഹായുദ്ധം: ഖാർകോവ് സ്വതന്ത്രമായി. 1944 - രണ്ടാം ലോകമഹായുദ്ധം: മാഴ്സെയിൽ സ്വതന്ത്രമായി. 1944 - രണ്ടാം ലോകമഹായുദ്ധം: റൊമാനിയയിലെ മൈക്കൽ രാജാവ്, നാസി പക്ഷക്കാരനായ ജനറൽ അന്റോണിസ്ക്യൂവിന്റെ സർക്കാരിനെ പിരിച്ചുവിട്ട് അദ്ദേഹത്തെ തടവിലാക്കി. റൊമാനിയ അച്ചുതണ്ട് ശക്തികളുടെ പക്ഷത്തു നിന്നും സഖ്യകക്ഷികളുടെ പക്ഷത്തേക്ക് മാറി. 1948 - വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് രൂപീകൃതമായി. 1952 - അറബ് ലീഗ് സ്ഥാപിതമായി. 1975 - ലാവോസിൽ അട്ടിമറീയിലൂടെ കമ്മ്യൂണിസ്തുകൾ അധികാരത്തിലേറി. 1990 - അർമേനിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1990 - പശ്ചിമജർമ്മനിയും പൂർ‌വ്വജർമ്മനിയും ഒക്ടോബർ 3-ന്‌ ഒരുമിക്കുമെന്ന് പ്രഖ്യാപനം നടത്തി. ജനനം മരണം 2006-കവി അയ്യപ്പപണിക്കർ അന്തരിച്ചു. മറ്റു പ്രത്യേകതകൾ വർഗ്ഗം:ഓഗസ്റ്റ് 23
പച്ചടി
https://ml.wikipedia.org/wiki/പച്ചടി
സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. വെള്ളരിക്ക, കൈതച്ചക്ക, കക്കിരിക്ക, ഇഞ്ചി എന്നിവയാണ് ഇവയിൽ ചേർക്കുന്ന പച്ചക്കറികൾ. അധികം വേവിക്കാതെ വക്കുന്ന ഒരു കറിയാണിത്. കൈതച്ചക്ക പച്ചടിക്ക് മധുരമാണ് ഉണ്ടാക്കുക. പച്ചക്ക് അരക്കുന്ന നാളികേരവും കടുകുമാണ് ഇതിലെ പ്രധാനപ്പെട്ട ചേരുവകൾ.പച്ച മാങ്ങ, കുമ്പളംhttp://www.pachakam.com/recipe.asp?id=185& RecipeName=Pachadi എന്നിവയും ഉപയോഗിച്ച് പച്ചടി ഉണ്ടാക്കാം. thumb|പച്ചടി ഉണ്ടാക്കുന്ന വിധം ഇഞ്ചിപച്ചടി ചേരുവകൾ:- തൈര്, തേങ്ങ ചിരകിയത്, കടുക്, ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില. പാചകം ചെയ്യുന്ന വിധം:- തേങ്ങയും കടുകും നന്നായി അരയ്കുക , ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില ഇവ അരിഞ്ഞ് ചതച്ചെടുക്കുക. ഇവയൊടൊപ്പം തൈരും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കുക. കടുകു വറത്ത് ഇതിലേക്കു ഒഴിക്കുക. കൈതച്ചക്ക പച്ചടി സദ്യകളിൽ സാധാരണയായി ഉപയോഗിക്കുന്ന പച്ചടികളിൽ ഒന്നാണ് പൈനാപ്പിൾ പച്ചടി. ഇതിനാവശ്യമായ സാധനങ്ങൾ.പഴുത്തപൈനാപ്പിൾ, തേങ്ങാ , പച്ചമുളക്, തൈര് , ജീരകം, കടുക്, വെളിച്ചെണ്ണ, കറിവേപ്പില , ഉപ്പ് തയ്യാറാക്കുന്ന രീതി. പൈനാപ്പിൾ ചെറുതായി മുറിച്ചത് 2 കപ്പ്, പച്ചമുളക് ചതച്ചത് 3 എണ്ണംജീരകം 3 ടേബിൾ സ്പൂൺ മഞ്ഞ ചൊടി കാൽ ടേബിൾ സ്പൂൺ വെള്ളം ഒരു കപ്പ്, തേങ്ങാപ്പാൽ ഒരു കപ്പ്, കട്ടി തൈര് 1 കപ്പ് ഉപ്പ് ആവശ്യത്തിന്, പൈനാപ്പിൾ കഷണങ്ങൾക്കൊപ്പം മഞ്ഞപ്പെടി ചതച്ച ജീരകം പച്ചമുളക്, വെള്ളം, എന്നിവ ചേർത്ത് വേവിക്കുക.കഷണങ്ങൾ വെന്ത് വെള്ളം വറ്റി വരുമ്പോൾ , തേങ്ങാപ്പാലും ഉപ്പും ചേർക്കുക.തിളച്ച് തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവയ്ക്കാം തണുത്തതിനു ശേഷം കട്ട തൈര് ഉടച്ച് നന്നായി യോജിപ്പിക്കുക ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് വറ്റൽ മുളക് കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക. തണുത്തതിനു ശേഷം ഉപയോഗിക്കാവുന്നതാണ്. ഇതും കാണുക സദ്യ കിച്ചടി അവലംബം വർഗ്ഗം:കറികൾ
കെ. അയ്യപ്പപ്പണിക്കർ
https://ml.wikipedia.org/wiki/കെ._അയ്യപ്പപ്പണിക്കർ
സാഹിത്യ സൈദ്ധാന്തികനായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ ( സെപ്റ്റംബർ 12, 1930 - ഓഗസ്റ്റ്‌ 23, 2006). ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. ജീവിതരേഖ 1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിൽ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളേജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളേജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു. മരണം 2006 ഓഗസ്റ്റ്‌ 23 ന് 75-ആം വയസ്സിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കാവാലത്തെ തറവാട്ടുവീട്ടിൽ സംസ്കരിച്ചു. കവിതകൾ മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില. - കുരുക്ഷേത്രം (അയ്യപ്പപ്പണിക്കർ) സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി. - മൃത്യുപൂജ (അയ്യപ്പപ്പണിക്കർ) പ്രധാന കൃതികൾ അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം) കുരുക്ഷേത്രം അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം) തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം) കാർട്ടൂൺ കഥകളും മഹാരാജ കഥകളും 10 കവിതകളും പഠനങ്ങളും പൂക്കാതിരിക്കാൻ എനിക്കാവതില്ലേ ഗോത്രയാനം പൂച്ചയും ഷേക്സ്പിയറും (വിവർത്തനം) കവിതകൾ (വിവർത്തനം) സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ) ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്) ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്) ക്യൂബൻ കവിതകൾ ഗുരുഗ്രന്ഥസാഹിബ് ഹേ ഗഗാറിൻ കുടുംബപുരാണം മൃത്യു കുതിര കൊമ്പ് മർത്യപൂജാ superman (screenplay) പുരൂരവസ് - (അയ്യപ്പപ്പണിക്കരുടെ തികച്ചും വ്യത്യസ്തമായ ഒരു കാൽപനിക കവിതയാണിത്. അഞ്ചു പ്രധാന ഭാഗങ്ങൾ ഉണ്ട്. ജ്വാല, ലത, ഗീതം, മൺകുടീരം , പ്രാർത്ഥന. പ്രണയത്തിന്റെ പല ഭാവങ്ങൾ ഈ 5 ഭാഗങ്ങൾ കൂടി കവി അവതരിപ്പിക്കുന്നു. ജ്വാലയിൽ പ്രണയത്തെ അഗ്നിയോട് വർണിക്കുന്നു. ലതയിൽ പ്രണയം ആഘോഷിക്കുന്നു. ഗീതത്തിൽ പ്രണയത്തെ കുറിച്ചു ഓർക്കുമ്പോൾ നഷ്ടപ്രണയ സങ്കൽപ്പത്തിൽ കവി ഒരു മൺകുടീരം പണിയുന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ച് ഓർമകളെ മറക്കാൻ ശ്രമിക്കുകയാണ് അവസാന ഭാഗത്ത്. പുരസ്കാരങ്ങൾ സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു. കേന്ദ്ര സർക്കാർ പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു വർഗ്ഗം:1930-ൽ ജനിച്ചവർ വർഗ്ഗം: 2006-ൽ മരിച്ചവർ വർഗ്ഗം:സെപ്റ്റംബർ 12-ന് ജനിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 23-ന് മരിച്ചവർ വർഗ്ഗം:2006-ൽ മരിച്ചവർ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ആശാൻ പുരസ്കാരജേതാക്കൾ വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഓടക്കുഴൽ പുരസ്കാരജേതാക്കൾ വർഗ്ഗം:സരസ്വതി സമ്മാൻ നേടിയ മലയാളികൾ വർഗ്ഗം:കേരള സർവ്വകലാശാലയിലെ അദ്ധ്യാപകർ വർഗ്ഗം:കേരള സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
അയ്യപ്പ പണിക്കർ
https://ml.wikipedia.org/wiki/അയ്യപ്പ_പണിക്കർ
തിരിച്ചുവിടുക കെ. അയ്യപ്പപ്പണിക്കർ
രബീന്ദ്രനാഥ് ടാഗോർ
https://ml.wikipedia.org/wiki/രബീന്ദ്രനാഥ്_ടാഗോർ
ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്കാരികനായകനുമാണ് രബീ ന്ദ്രനാഥ്‌ ടാഗോർ (রবীন্দ্রনাথ ঠাকুর മേയ് 7 1861 – ഓഗസ്റ്റ് 7 1941), ഗുരുദേവ്‌ എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നു. കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്‌, നാടകകൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളിസാഹിത്യത്തിനും സംഗീതത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ഗീതാഞ്ജലിക്ക് 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യവ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാസമാഹാരങ്ങൾ, രണ്ടായിരത്തിമുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യസംഭാവനകൾ നിരവധിയാണ്. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. അറുപത്തിയെട്ടാം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത-സാമൂഹിക-സാംസ്കാരികരംഗങ്ങളിൽ പുരോഗമന-പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യരംഗത്തും, മത-സാമൂഹിക പരിഷ്കരണരംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്. കൊൽക്കത്തയിൽ പീരലി ബ്രാഹ്മണ വംശത്തിൽ പിറന്ന ടാഗോർ എട്ടാമത്തെ വയസ്സിൽ തന്റെ ആദ്യ കവിത രചിച്ചു. പതിനാറാമത്തെ വയസ്സിൽ ടാഗോർ 'ഭാനുസിംഹൻ' എന്ന തൂലികാനാമത്തിൽ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. 1877 -ൽ ചെറുകഥകളും നാടകങ്ങളും രചിച്ചുതുടങ്ങി. ചെറുപ്രായത്തിൽത്തന്നെ ധാരാളം യാത്രചെയ്ത ടാഗോർ തന്റെ പ്രാഥമികവിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തിൽ തന്നെയാണ്‌ നടത്തിയത്‌. ബ്രിട്ടീഷ്‌ നിയമങ്ങൾക്കോ പൊതുനടപ്പിനോ ഇണങ്ങും വിധം പെരുമാറാതിരിക്കുകയും പ്രായോഗികവാദിയും ആയിരുന്ന ടാഗോർ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും പൂർണ്ണമായി പിന്തുണച്ചിരുന്നു. ടാഗോറിന്റെ ജീവിതം ദുരന്തപൂർണ്ണമായിരുന്നു. തന്റെ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട ടാഗോർ ബംഗാളിന്റെ അധഃപതനത്തിനും സാക്ഷ്യം വഹിച്ചു. ടാഗോറിന്റെ കൃതികളും അദ്ദേഹം സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയും ഇതെല്ലാം അതിജീവിച്ചു.the ടാഗോറിന്റെ കൃതികളിൽ നിരവധി നോവലുകൾ, ചെറുകഥകൾ, ഗാനസമാഹാരങ്ങൾ, നൃത്ത്യ-നാടകങ്ങൾ, രാഷ്ട്രീയവും വ്യക്തിപരവുമായ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിലെല്ലാം കണ്ടിരുന്ന താളമൊത്ത ഭാവഗാനസ്വഭാവമുള്ള വരികളും, വാമൊഴിയും, പ്രകൃതിമാഹാത്മ്യവാദവും, തത്ത്വചിന്തയും ലോകപ്രശസ്തി നേടിയിരുന്നു. ഒരു സാംസ്കാരികപരിഷ്കർത്താവായിരുന്ന ടാഗോർ, ബംഗാളി കലകളെ പൗരാണിക ഭാരതീയകലകളുമായി ബന്ധിപ്പിക്കുന്നതായി ഒന്നും തന്നെയില്ലെന്നു വാദിച്ചു. ടാഗോറിന്റെ രണ്ട്‌ ഗാനങ്ങൾ ഇൻഡ്ന്ത്യ ടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്-ജനഗണമനയും അമാർ ഷോണാർ ബാംഗ്ലയും.http://nobelprize.org/nobel_prizes/literature/laureates/1913/tagore-bio.html. ആദ്യകാല ജീവിതം thumb|right|ടഗോർ 1879ൽ, ഇംഗ്ലണ്ടിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ രബി(രവി) എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ കൊൽക്കത്തയിലെ കൊട്ടാര സദൃശ്യമായ ജോറസങ്കോ ഗൃഹത്തിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ പതിമൂന്നാമനായി പിറന്നു. വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. അമ്മ ചെറുപ്പത്തിലേ മരിച്ചതിനാൽ വേലക്കാരാണ് ടാഗോറിനെ നോക്കിയത്. പിതാവ് കലാകാരൻമാരെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും കുട്ടികളെ സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു. ടാഗോറിന്റെ സഹോദരങ്ങളിൽ ദ്വിജേന്ദ്രനാഥ് കവിയും തത്ത്വചിന്തകനും ജ്യോതീന്ദ്രനാഥ് സംഗീതജ്ഞനും സത്യേന്ദ്രനാഥ് ബ്രിട്ടീഷ് ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോസ്ഥനും ആയിരുന്നു. സഹോദരി സ്വർണ്ണകുമാരി നോവലിസ്റ്റായിരുന്നു. പതിനൊന്നാംവയസിൽ (1873) വയസ്സിൽഉപനയനത്തിനുശേഷം ടാഗോർ തന്റെ പിതാവിനോടൊപ്പം മാസങ്ങൾ നീണ്ട ഭാരത പര്യടനത്തിന്‌ തിരിച്ചു. ഈ യാത്രയിൽ അവർ കുടുംബ തോട്ടമായ ശാന്തിനികേതനം, അമൃത്‌സർ വഴി ഹിമാലയ സാനുക്കളിലെ ഡൽഹൗസീ സുഖവാസ കേന്ദ്രത്തിലെത്തി. അവിടെ വച്ച്‌ ടാഗോർ ജീവചരിത്രങ്ങൾ, ചരിത്രം, അഗോള ശാസ്ത്രം, ആധുനിക ശാസ്ത്രം, സംസ്കൃതം, കാളിദാസ കൃതികൾ തുടങ്ങിയവ പഠിച്ചു. തിരിച്ചുവന്ന അദ്ദേഹം പിന്നെ സ്കൂളിൽ പോകാൻ താല്പര്യം കാണിച്ചില്ല...വീട്ടുകാർ രബീന്ദ്രനാഥിനെ സ്കൂളിൽ വിടേണ്ടെന്നു തീരുമാനിച്ചു. വീട്ടിലിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഏർപ്പാടാക്കി. 1877-ൽ ടാഗോർ തന്റെ കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കുകയും അതിൽ മൈഥിലി ഭാഷയിലെഴുതിയ കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. അവ ഭാനുസിംഹൻ എന്ന 17ആം നൂറ്റാണ്ടിലെ ഒരു വൈഷ്ണവ കവിയുടെ നഷ്ടപ്പെട്ട കൃതികളാണ്‌ എന്ന് ടാഗോർ തമാശയായി പലപ്പോഴും പറഞ്ഞിരുന്നു. ബംഗാളിയിലെ ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“ (ഭിക്ഷക്കാരി) ടാഗോർ 1877-ൽ രചിച്ചു. 1882-ൽ “സന്ധ്യ സംഗീത്‌“ എന്ന സമാഹാരത്തിൽ പ്രസിദ്ധമായ “ഉറക്കമുണർന്ന വെള്ളച്ചാട്ടം“ എന്ന കവിതയുമുൾപ്പെട്ടിരുന്നു. thumb|left|135px|ടാഗോർ ഭാര്യ മൃണാളിനീ ദേവിയ്ക്കൊപ്പം 1883. അഭിഭാഷകനാകണമെന്ന മോഹത്തോടെ 1878ൽ ടാഗോർ ഇംഗ്ലണ്ടിലെ ബ്രൈറ്റൺ സർക്കാർ വിദ്യാലയത്തിൽ ചേർന്നു. ലണ്ടൻ സർവ്വകലാശാല കലാലയത്തിൽ നിയമ വിദ്യാർത്ഥിയായി പഠനം ആരംഭിച്ചുവെങ്കിലും ബിരുദമെടുക്കാതെ 1880-ൽ ബംഗാളിലേക്കു മടങ്ങി. 1883 ഡിസംബർ 9-ൽ ടാഗോർ മൃണാളിനീ ദേവിയെ വിവാഹം കഴിച്ചു (ഭാബതരിണി 1873-1902). ഇവർക്ക് അഞ്ചു മക്കൾ ജനിച്ചുവെങ്കിലും രണ്ടു പേർ പ്രായപൂർത്തിയാകും മുൻപ്‌ മരണമടഞ്ഞു. 1890ൽ ടാഗോർ ഇപ്പോൾ ബംഗ്ലാദേശിലുള്ള ഷിലൈധ എന്ന സ്ഥലത്തുള്ള തന്റെ കുടുംബ സ്വത്ത്‌ ഏറ്റെടുത്തു. അവിടെ "പദ്മ" എന്ന പത്തേമാരിയിൽ താമസിച്ച ടാഗോർ നാട്ടുകാർക്കിടയിൽ "സമീന്ദാർ ബാബു" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌. ഈ കാലത്ത്‌ (1891-1895) ടാഗോറിന്റെ "സാധന" കാലഘട്ടം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. സാഹിത്യപരമായി ടാഗോറിന്റെ ഏറ്റവും ഫല പുഷ്ടിയുള്ള കാലമായിരുന്നു ഇത്‌. മൂന്നു വാല്യങ്ങളിലായി വിരോധാഭാസവും വികാരാധിക്യവും നിറഞ്ഞ എൺപത്തിനാലു കഥകളടങ്ങിയ "ഗൽപ്പഗുച്ച്‌ഛ" യുടെ പകുതിയും പൂർത്തിയാക്കിയത്‌ ഈ കാലത്താണ്‌. ഇതിൽ ടാഗോർ ഗ്രാമീണ ബംഗാളി ജീവിതങ്ങൾ വരച്ചു കാണിച്ചിരിക്കുന്നു. ശാന്തിനികേതനം 1901ൽ ടാഗോർ ഷിലൈധ വിട്ട്‌ പശ്ചിമ ബംഗാളിലെ ശാന്തിനികേതനത്തിൽ താമസമാരംഭിച്ചു. അവിടെ തറയിൽ വെണ്ണക്കല്ല് പതിച്ച പ്രാർഥനാ മുറിയുള്ള ഒരു ആശ്രമവും പരീക്ഷണാടിസ്ഥാനത്തിൽ ഒരു വിദ്യാലയവും, പുഷ്പ-വൃക്ഷ തോട്ടങ്ങളും, ഒരു വായനശാലയും അദ്ദേഹം സ്ഥാപിച്ചു. ഇവിടെ വച്ച്‌ ടാഗോറിന്റെ ഭാര്യയും(1902-ൽ) രണ്ട്‌ കുട്ടികളും മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിതാവ്‌ 19 ജനുവരി 1905ൽ മരണമടഞ്ഞു. ടാഗൂറിനു വ്യക്തിപരമായി അളവറ്റ ദുഃഖം ഉളവാക്കിയ പല ദുരിതങ്ങളും, അനുഭവിക്കേണ്ടിവന്ന ഈ കാലഘട്ടത്തിന്റെ അന്ത്യത്തിൽ ക്ലേശകരമായ ഒരു പൊതുകാര്യ പ്രവർത്തനത്തിലും ഇദ്ദേഹത്തിനു മുഴുകേണ്ടതായി വന്നു. ബ്രിട്ടീഷ് ഗവൺമെന്റ് ഏകപക്ഷീയമായി തീരുമാനിച്ചു നടപ്പിലാക്കിയ ബംഗാൾ വിഭജനത്തിന് എതിരായി 1905-ൽ ആരംഭിച്ച സംഘടിത പ്രക്ഷോഭത്തിൽ ഇദ്ദേഹവും ഭാഗഭാക്കായി. 1878 മുതൽ 87 വരെ പ്രസിദ്ധീകൃതങ്ങളായ ആദ്യകാലകൃതികളെ തുടർന്ന്, മറ്റു പലതിനും പുറമേ 1888-ൽ മായാർഖേല, രാജാ ഓ റാണി എന്നീ നാടകങ്ങളും, 1903-ൽ ഛൊഖേർബാലി (വിനോദിനി), 1906-ൽ നൗകാ ഡൂബി (കപ്പൽ ച്ചേതം) എന്നീ നോവലുകളും എഴുതി. 1907-ൽ ആധുനിക സാഹിത്യ, പ്രാചീന സാഹിത്യ എന്നീ രണ്ടു സാഹിത്യചർച്ചാഗ്രന്ഥങ്ങളും തയ്യാറാക്കി. ആയിടയ്ക്കു പിൽക്കാലത്തു വിഖ്യാതി നേടിയ ഗോറ എന്ന നോവൽ രചിച്ചു തുടങ്ങുകയും 1910-ൽ അതു പൂർത്തിയാക്കുകയും ചെയ്തു. അതേ വർഷം തന്നെ ബംഗാളിയിൽ ഗീതാഞ്ജലിയും പുറത്തുവന്നു. 1912-ൽ ഡാക് ഘർ (പോസ്റ്റോഫീസ്) എന്ന പ്രശസ്തനാടകവും വെളിച്ചം കണ്ടു. അക്കൊല്ലംതന്നെ ടാഗൂർ ഇംഗ്ലണ്ടിലേക്കു പോവുകയും അവിടെവച്ചു ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ നിർവഹിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്കിടയിൽ പ്രശസ്ത ഇംഗ്ലീഷ് കവിയായ ഡബ്ള്യു. ബി. യേറ്റ്സിനെയും സി.എഫ്. ആൻഡ്രൂസിനെയും ഗീതാഞ്ജലി വായിച്ചു കേൾപ്പിക്കാൻ ടാഗോറിനു അവസരമുണ്ടായി. ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ ടൈപ്പു ചെയ്ത കോപ്പിയുമായി താൻ സഞ്ചരിച്ചതും ട്രെയിനിലും ബസ്സിലും റെസ്റ്റാറന്റുകളിലും മറ്റും വച്ച് അത്യാർത്തിയോടെ താൻ അതു വായിച്ച് ആനന്ദതുന്ദിലനായതും ലോകപ്രശസ്ത ഇംഗ്ലീഷ് കവിയായ യേറ്റ്സ് ആ കൃതിയുടെ അവതാരികയിൽ പറഞ്ഞിട്ടുണ്ട്. ജീവിതകാലം മുഴുവൻ സ്വപ്നം കണ്ടുനടന്നതെല്ലാം ആ ഭാവഗീതങ്ങളുടെ ആവർത്തിച്ചുള്ള വായനയിൽ അനുഭവിച്ചു എന്നു യേറ്റ്സ് അഭിപ്രായപ്പെടുന്നു. ആ കാവ്യത്തിൽ ആകൃഷ്ടനായ യേറ്റ്സ് അതിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖം എഴുതാനും അത് അച്ചടിക്കാൻ ഏർപ്പാടു ചെയ്യാനും തയ്യാറായി. ടാഗോറിന്‌ ബംഗാളികൾക്കിടയിലും വിദേശികൾക്കിടയിലും വളരെയധികം ആരാധകരുണ്ടായിരുന്നു. ടാഗോർ തന്റെ ബംഗാളി കവിതകൾ ഛന്ദോബദ്ധമില്ലാത്ത പദ്യങ്ങളായി ആംഗലേയത്തിലേക്ക്‌ വിവർത്തനം ചെയ്തിരുന്നു ("നൈവേദ്യ" 1901, "ഖേയ" 1906). 1913 നവംബർ 14-ന്‌ ടാഗോറിന്‌ സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു എന്ന അറിയിപ്പുണ്ടായി. സ്വീഡിഷ്‌ പണ്ഡിത സഭ പ്രകാരം ആ പുരസ്കാരം “ആദർശപരവും, പാശ്ചാത്യ വായനക്കാർക്ക്‌ ലഭിച്ച, അതിവിശാലമായ അദ്ദേഹത്തിന്റെ കൃതികളുടെ, വിവർത്തനം ചെയ്യപ്പെട്ട ഒരു ചെറിയ ഭാഗത്തിനുമാണ്‌ ലഭിച്ചത്‌“] (1912ൽ രചിച്ച ഗീതാഞ്ജലിയും ഇതിലുൾപ്പെടും). 1915 -ൽ ടാഗോർ ബ്രിട്ടീഷ്‌ രാജവംശത്തിൽ നിന്ന് നൈറ്റ്‌ പദവി സ്വീകരിച്ചു.http://nobelprize.org/nobel_prizes/literature/laureates/1913/ ശാന്തിനികേതനത്തിനടുത്ത്‌ സുരുൾ ഗ്രാമത്തിൽ 1921ൽ കാർഷിക സാമ്പത്തിക വിദഗ്ദ്ധനായിരുന്ന ലിയോണാർഡ്‌ എൽംഹേർസ്റ്റുമൊത്ത്‌ ടാഗോർ ഗ്രാമീണ പുനർനിർമ്മാണ പഠന സ്ഥാപനത്തിന്‌ രൂപം കൊടുത്തു.(പിൽക്കാലത്ത്‌ ഇത്‌ ശ്രീനികേതൻ എന്ന പേരിലേക്ക്‌ മാറ്റി). ഗാന്ധിയുടെ പ്രതിഷേധത്തിലൂന്നിയ സ്വരാജ്‌ മുന്നേറ്റത്തെ തള്ളിപ്പറഞ്ഞ ടാഗോർ അതിനെതിരെ ഇൻഡ്യയിലെ ഗ്രാമങ്ങളിലെ ജനതയുടെ നിസ്സഹായതയും അജ്ഞതയും അകറ്റുന്നതിനായി “വിജ്ഞാനത്തെ സജീവമാക്കുന്നതിന്” പല രാജ്യങ്ങളിൽ നിന്നും പണ്ഡിതരേയും മനുഷ്യസ്നേഹികളെയും ഉദ്യോഗസ്ഥരേയും വരുത്തി. 1930കളിൽ ഇൻഡ്യക്കാരിലെ അസാധാരണമായ ജാതി ബോധവും തൊട്ടുകൂടായ്മയും ടാഗോറിനെ അസ്വസ്ഥനാക്കി. അതിനെതിരായി പ്രഭാഷണ പരമ്പരകളും, ദളിതർ മുഖ്യ കഥാപാത്രങ്ങളാകുന്ന നാടകങ്ങളും കവിതകളും രചിച്ചു. ജാതിവ്യവസ്ഥ തീവ്രമായിരുന്ന കേരളത്തിലെ ഗുരുവായൂർ കൃഷ്ണ ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിക്കണമെന്ന് അധികാരികളോട്‌ ടാഗോർ ആവശ്യപ്പെട്ടു., അവസാന കാലം 1932-1941 thumb|right|ബംഗാളിലെ ശാന്തിനികേതനിൽ മഹാകവി രവീന്ദ്രനാഥ ടഗോറിനൊപ്പം മഹാത്മാഗാന്ധി - 1940. ഗാന്ധിജിയെ "മഹാത്മ' എന്ന് ആദ്യം വിളിച്ചത് ടഗോറായിരുന്നു 1915-ൽ. ജീവിതത്തിലെ അവസാന വർഷങ്ങളിൽ ടാഗോർ ലോകപ്രസിദ്ധനായിരുന്നു - പ്രത്യേകിച്ച്‌ ഗാന്ധിക്കെതിരായിരുന്ന നിലപാടുകളിൽ. 1934 ജനുവരി 15-ന് ബീഹാറിലുണ്ടായ ഭൂമി കുലുക്കം ദളിതരെ പിടിച്ചടക്കിയതിനു ലഭിച്ച ദൈവശിക്ഷയാണെന്ന് ഗാന്ധിയുടെ പ്രസ്താവനയെ ടാഗോർ കഠിനമായി എതിർത്തു. ബംഗാളി ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ അധഃപതനവും, കൊൽക്കത്തയിൽ പതിവായ ദാരിദ്ര്യവും അദ്ദേഹത്തെ വളരെ വ്യാകുലപ്പെടുത്തി. ഇതേ വിഷയത്തെ ആസ്പദമാക്കി ടാഗോർ പ്രാസം ഇല്ലാതെ രണ്ട്‌ തരം കാഴ്ചപ്പാടുകളോടു രചിച്ച നൂറു വരി കവിത പിൽക്കാലത്ത്‌ രചിക്കപ്പെട്ട "അപരാജിതോ" പോലെയുള്ള കൃതികൾക്ക്‌ ചുവടു പിടിച്ചു (ബിഭൂതിഭൂഷൺ ബന്ദോപാധ്യായ, ഇത്‌ സത്യജിത് റേ മൂന്ന് പ്രസിദ്ധ ചലച്ചിത്രങ്ങളുടെ പരമ്പരയാക്കി). ടാഗോർ പതിനഞ്ച്‌ വാല്യങ്ങളായി സമാഹരിച്ച കൃതികളിൽ ഗദ്യ കാവ്യങ്ങളായ "പുനസ്ച" 1932, "ഷേഷ്‌ സപ്തക്‌" 1935, "പത്രപുത്‌"- 1936 എന്നിവ ചേർത്തിരുന്നു. ഗദ്യ കാവ്യങ്ങളിലും നൃത്ത്യ നാടകങ്ങളിലും ടാഗോർ തന്റെ പരീക്ഷണങ്ങൾ തുടർന്നു. അവയിൽ പ്രധാനം നൃത്യനാടകങ്ങളായ "ചിത്രാംഗധ" 1914, "ശ്യാമ" 1939, "ചണ്ഡാലിക" 1938 എന്നിവയും, നോവലുകളായ "ദുയി ബോൺ" 1933, "മലഞ്ച" 1934, "ചാർ അദ്ധ്യായ്‌" 1934 എന്നിവയുമാണ്‌. തന്റെ അവസാന വർഷങ്ങളിൽ ആധുനിക ശാസ്ത്രത്തോട്‌ താൽപര്യം കണിച്ച ടാഗോർ "വിശ്വ പരിചയ്‌" എന്ന ശാസ്ത്ര ലേഖനങ്ങളുടെ ഒരു സമാഹാരം 1937-ൽ രചിച്ചു. ജീവശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ടാഗോർ നഠത്തിയ പഠനങ്ങൾ അദ്ദേഹത്തിന്റെ കവിതകളിലും കഥകളിലും പ്രതിഫലിച്ചു. "ഷെ" 1937, "തീൻ സാംഗി" 1940, "ഗൽപ്പസൽപ്പ" 1941 തുടങ്ങി പലതിലും ശാസ്ത്രജ്ഞന്മാരുടെ വിവരണങ്ങളും അടങ്ങിയിരുന്നു. അവസാന നാലു വർഷങ്ങൾ രോഗശയ്യയിൽ കടുത്ത വേദനയിലായിരുന്ന ടാഗോർ, 1937 അവസാനത്തോടെ മരണാസന്ന അബോധാവസ്ഥയിലായി. അതിൽ നിന്ന് മോചിതനായെങ്കിലും 1940ൽ സമാനമായ അവസ്ഥയിൽ നിന്ന് ശമനമുണ്ടായില്ല. ടാഗോർ ഈ സമയത്ത്‌ രചിച്ച കവിതകൾ ഉത്കൃഷ്ടവും പ്രത്യേകമായി, മരണ ചിന്തയിൽ വ്യാപൃതമായവയും ആയിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോർ 1941 ഓഗസ്റ്റ്‌ 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവിൽ വച്ച്‌ മരണമടഞ്ഞു. ടാഗോറിന്റെ ചരമവാർഷികം ഇന്നും പൊതു പരിപാടികളോടെ ബംഗാളികൾ അനുശോചിക്കുന്നു. thumb|right|ടാഗോർ (വലതു ഭാഗത്ത് മധ്യത്തിൽ) സിൻ ഹുവ സർവ്വകലാശാലയിൽ 1924. യാത്രകൾ പ്രകടമായ സഞ്ചാര തൃഷ്ണയിൽ 1878നും 1932നും ഇടയിൽ ടാഗോർ അഞ്ചു ഭൂഖണ്ഡങ്ങളിലെ മുപ്പതിലേറെ രാജ്യങ്ങൾ സന്ദർശിച്ചു. ഈ യാത്രകൾ പലതും അദ്ദേഹത്തിന്റെ കൃതികളെ വിദേശികൾക്ക്‌ പരിചയപ്പെടുത്തുന്നതിൽ‌ പ്രത്യേക പങ്ക്‌ വഹിച്ചു. 1912 -ൽ ഇംഗ്ലണ്ടിലെത്തിയ ടാഗോറിന്റെ ചില കൃതികളുടെ വിവർത്തനം, ഗാന്ധി ആരാധകനായ ചാർൾസ്‌ എസ്‌ ആണ്ട്രൂഫ്സ്‌, ആംഗ്ലോ-ഐറിഷ്‌ കവി വില്യം ബട്ട്‌ലർ യേറ്റ്സ്, എർസ പൗണ്ട്‌, റോബർട്‌ ബ്രിജസ്‌, ഏണസ്റ്റ്‌ റൈസ്‌, തോമസ്‌ സ്റ്റർജ്‌ മൂർ തുടങ്ങിയ സാഹിത്യകാരന്മാർക്ക്‌ ഹൃദയഹാരിയായി. ഗീതാഞ്ജലിയുടെ ആംഗലേയ പതിപ്പിന്‌ ആമുഖമെഴുതിയത്‌ യീറ്റ്‌സ്‌ ആയിരുന്നു. 1917 ഏപ്രിൽ വരെ ടാഗോർ അമേരിക്കൻ ഐക്യനാടുകളിലും ഇംഗ്ലണ്ടിലും ഉടനീളം യാത്ര ചെയ്ത്‌ പ്രഭാഷണങ്ങൾ നടത്തി. ജപ്പാനിലും അമേരിക്കയിലും നടത്തിയ പ്രഭാഷണങ്ങളിൽ അവരുടെ ദേശീയവാദത്തെ തള്ളിപ്പറഞ്ഞ്‌ പ്രശംസയും അപഹാസവും ഏറ്റുവാങ്ങി. തിരികെ ഇൻഡ്യയിലെത്തിയ ടാഗോർ 63ആം വയസ്സിൽ പെറു സർക്കാരിന്റെ ക്ഷണം സ്വീകരിച്ച്‌ അവിടം സന്ദർശിച്ചു. ഇതേ യാത്രയിൽ അദ്ദേഹം മെക്സിക്കോയും സന്ദർശിച്ചു. രണ്ട്‌ സർക്കാരുകളും ടാഗോറിന്റെ സന്ദർശനത്തിന്റെ സ്മരണാർത്ഥം ഒരു ലക്ഷം ഡോളർ വീതം ശാന്തിനികേതനത്തിന്‌ സംഭാവന ചെയ്തു. 1924 നവംബർ 6-ന്‌ ടാഗോർ അർജന്റീനയിലെത്തി. 1925 ജനുവരിയിൽ ഇൻഡ്യയിലേക്കു യാത്ര തിരിച്ച ടാഗോർ, ഇറ്റലിയിലെ സ്വേച്ഛാധിപതിയായിരുന്ന ബെനിറ്റൊ മുസ്സോളിനിയെ സന്ദർശിച്ചു. 1926 ജൂലൈ 20-ന് ടാഗോർമുസ്സോളിനിക്കെതിരെ പ്രതികരിച്ചതു വരെ അവർ തമ്മിലുണ്ടായിരുന്ന അടുപ്പം തുടർന്നു. 1927 ജൂലൈ 14-ന് ടാഗോർ നാലുമാസത്തെ തെക്കു കിഴക്കൻ ഏഷ്യ സന്ദർശനത്തിനു തിരിച്ചു. ആ യാത്രയിൽ അദ്ദേഹം ബാലി, ജാവ ദ്വീപ്‌, ക്വാല ലംപൂർ, മലാക്ക, പെനാങ്ങ്‌, സിയാം, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ‍ സന്ദർശിച്ചു. ഇതൊരു യാത്രാവിവരണമായി "ജാത്രി" എന്ന പേരിൽ പുറത്തിറക്കി. 1930 ആദ്യത്തോടെ ടാഗോർ ബംഗാൾ വിട്ട്‌ ഒരു വർഷത്തോളം യൂറോപ്പിലും അമേരിക്കയിലും പര്യടനം നടത്തി. പാരീസിലും ലണ്ടനിലും ടാഗോറിന്റെ ചിത്രങ്ങൾ‍ പ്രദർശിപ്പിച്ചു. അദ്ദേഹം ബെർമിങ്ങ്‌ഹാമിലെ "റിലിജ്യസ്‌ സൊസൈറ്റി ഫോർ ഫ്രണ്ട്സ്‌" എന്ന സ്ഥാപനത്തിൽ താമസിച്ച്‌ ഓക്സ്ഫർഡ്‌ സർവ്വകലാശാലയ്ക്കു വേണ്ടി ഹിബ്ബർട്‌ പ്രഭാഷണം തയ്യാറാക്കി.(അത്‌ പ്രധാനമായും ദൈവത്തിന്റെ മനുഷ്യ ഗുണങ്ങൾ അഥവാ അനശ്വരനായ മനുഷ്യന്റെ ദൈവ ഗുണങ്ങൾ എന്ന വിഷയത്തെ കുറിച്ചായിരുന്നു). ലണ്ടനിലെ "റിലിജ്യസ്‌ സൊസൈറ്റി ഫോർ ഫ്രണ്ട്സ്‌" സമ്മേളനത്തിൽ ടാഗോർ ബ്രിട്ടീഷുകാരും ഇൻഡ്യക്കാരും തമിലുള്ള ബന്ധത്തെ കുറിച്ച്‌ സംസാരിക്കുകയും, അതിനെ "വളരെ ആഴമുള്ള ഇരുണ്ട ഗർത്തം" എന്ന് സൂചിപ്പിക്കുകയും, ഇതേ വിഷയത്തിൽ രണ്ട്‌ വർഷത്തോളം പ്രഭാഷണങ്ങൾ തുടരുകയും ചെയ്തു. അതിനു ശേഷം ആഗാഖാൻ മൂന്നാമനേയും, തുടർന്ന് ഡെന്മാർക്ക്‌, സ്വിറ്റ്സർലാന്റ്, എന്നീ രാജ്യങ്ങളും 1930 ജൂൺ മുതൽ സെപ്റ്റംബർ മധ്യം വരെ ജർമ്മനിയും, പിന്നീട്‌ സോവിയറ്റ് യൂണിയനും സന്ദർശിച്ചു. പേർഷ്യൻ ദാർശനികനയിരുന്ന ഹഫീസിന്റെ ഇതിഹാസങ്ങളിലും കൃതിയളിലും അവഗാഹമുണ്ടായിരുന്ന ടാഗോറിനെ ഇറാനിലെ ഷാ ആയിരുന്ന റേസാ ഷാ പഹ്‌ലവി ഏപ്രിൽ 1932-ൽ തന്റെ പ്രത്യേക അതിഥിയായി സ്വീകരിച്ചു. thumb|right|ടാഗോർ (ആദ്യനിരയിൽ വലതു നിന്ന് മൂന്നാമത്) ഇറാനി മജ്‌ലിസ് അംഗങ്ങൾക്കൊപ്പം ഏപ്രിൽ-മേയ് 1932. ഇത്തരത്തിലുള്ള വിശാലമായ യാത്രാനുഭവങ്ങൾ ഹെന്രി ബെർഗ്സൺ, ആൽബർട്ട് ഐൻസ്റ്റീൻ, റൊബർട്‌ ഫ്രോസ്റ്റ്‌, തോമസ്‌ മാൻ, ജോർജ്ജ് ബർണാർഡ് ഷാ, എച്‌. ജി വെൽസ്‌, റൊമൈൻ റോളണ്ട്‌ തുടങ്ങിയ മഹാന്മാരായ സമകാലീനരോട്‌ ഇടപഴകുവാൻ ടാഗോറിന്‌ സാധിച്ചു. ടാഗോറിന്റെ അവസാനത്തെ വിദേശ സഞ്ചാരം 1932-33ൽ പെർഷ്യ, ഇറാക്ക്‌, സിലോൺ എന്നിവിടങ്ങളിലേക്കായിരുന്നു. ഈ യാത്രയിലും, മനുഷ്യരുടെ ഭിന്നിപ്പിനെയും ദേശീയവാദത്തെയും പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾക്ക്‌ ടാഗോർ രൂക്ഷത കൂട്ടി. പ്രധാനകൃതികൾ thumb|right|തടിയിൽ ടാഗോറിന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ “ര“ യും “ത“ യും മുദ്രയായി ഉപയോഗിച്ചിരുന്നത് ടാഗോറിന്റെ സാഹിത്യ ഖ്യാതിയെ അനുപാതമില്ലാതെ സ്വാധീനിച്ചത്‌ അദ്ദേഹമെഴുതിയ കവിതകളാണ്‌. എന്നാലും, ടാഗോർ അനേകം നോവലുകൾ, പ്രബന്ധങ്ങൾ, ചെറുകഥകൾ, യാത്രാ വിവരണങ്ങൾ, നാടകങ്ങൾ തുടങ്ങി അനേകായിരം ഗാനങ്ങളും രചിച്ചിട്ടുണ്ട്‌. ഗദ്യ വിഭാഗത്തിൽ ടാഗോറിന്റെ ചെറുകഥകളാണ്‌ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്‌. ബംഗാളി ഭാഷയിൽ ചെറുകഥയ്ക്ക്‌ പ്രചാരം ലഭിക്കുവാൻ ടാഗോർ കഥകൾ വളരെ വലിയ പങ്ക്‌ വഹിച്ചു. അദ്ദേഹത്തിന്റെ കൃതികളിലെ താളമൊത്ത ഭാഷയും ശുഭപര്യവസായിയായ "അവിശിഷ്ട" വിഷയങ്ങളും സാധാരണക്കാർക്ക്‌ പ്രിയപ്പെട്ടതായി. നോവലുകളും അനുഭവ കഥകളും ടാഗോർ എട്ടു നോവലുകളും "ചതുരംഗ", "ഷെഷർ കോബിത", "ചാർ ഒധ്യായ്‌", "നൗകാ ഡൂബി" എന്ന നാലു നോവലുകളും രചിച്ചു. നോവലുകൾ (അപൂർണ്ണം) ഘൊറേ ബായിരേ (വീടും ലോകവും) ഗോറ (വെളുമ്പൻ) യോഗയോഗ്‌(ബന്ധം) ശേഷേർ കൊബിത (അവസാനത്തെ കവിത/വിടവാങ്ങൽ ഗാനം) സംഗീതവും ചിത്രകലയും thumb|right|ടാഗോറിന്റെ "നൃത്തമാടുന്ന പെൺകുട്ടി", ink-on-paper രചന. സംഗീതത്തിൽ ബാല്യകാലം മുതൽ തത്പരനായിരുന്ന രബീന്ദ്രനാഥ് ആ കലയിൽ കാലക്രമേണ കൂടുതൽ പ്രാവീണ്യം ആർജ്ജിച്ചു. തന്റെ കവിതകളും ഗാനങ്ങളും ആലപിക്കാൻ സവിശേഷമായ ഒരു സംഗീത ശൈലി തന്നെ ഇദ്ദേഹം ആവിഷ്കരിച്ചു. 'രബീന്ദ്ര സംഗീത്() എന്ന പേരിൽ അറിയപ്പെടുന്ന ആ ഗാനശൈലി ബംഗാളികൾ ഇന്നും ഹൃദിസ്ഥമാക്കി സൂക്ഷിക്കുകയും അഭിമാനപൂർവ്വം പ്രയോഗിക്കുകയും ചെയ്തുവരുന്നു. ഒഴുകിക്കൊണ്ടിരുന്ന നദീജലത്തിനു മുകളിൽ ഒരു വള്ളത്തിൽ നിവർന്നു കിടന്ന് പ്രകൃതിപ്രതിഭാസങ്ങളെ നിരീക്ഷിച്ചുകൊണ്ട് നദീജലത്തിന്റെ താളലയങ്ങൾക്ക് അനുഗുണമായ ഈണത്തിലും താളത്തിലും ഗാനങ്ങൾ ചമച്ച് ഇദ്ദേഹം സ്വയം ഉറക്കെ ചൊല്ലുകയും ആ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ കൂടെയുള്ളവർ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുക പതിവായിരുന്നു. പ്രത്യേക ശൈലിയിലുള്ള ഒരു ഗാന സഞ്ചയം ഇപ്രകാരം രൂപം കൊള്ളുവാനിടയായി. രബീന്ദ്ര സംഗീതം ഇന്നും സവിശേഷമായ ഒന്നായി ലോകമെങ്ങും ആസ്വദിക്കപ്പെടുന്നുണ്ട്. ടാഗോർ 2230-നടുത്ത്‌ ഗാനങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളിൽ നിന്ന് സംഗീതത്തെ വേർതിരിച്ചു കാണുവാൻ സാധിക്കാത്ത വിധം അവയെ സംയോജിപ്പിച്ചിരിക്കുന്നു. ബംഗാളിലെ നാടോടി സംഗീതം പ്രത്യേകിച്ച് ബാവുൾ സംഗീതം ടാഗോറിന്റെ കവിതയെ പക്വവും മൌലികവുമാക്കി.ലാലൻ ഫക്കീർ ‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ടാഗോറിന്റെ സാഹിത്യകൃതികളിൽ പലതും ഗാനങ്ങളുടെ വരികളായിട്ടുണ്ട്‌. അവയ്ക്ക്‌ പ്രാഥമികമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ തുമ്രി ശൈലിയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്‌. പിൽക്കാലത്ത്‌ പ്രശസ്ത സംഗീതജ്ഞരായ വിലായത്ത്‌ ഖാൻ (സിത്താർ, സരോദ്‌), ബുദ്ദദേവ്‌ ദാസ്‌ ഗുപ്ത, അംജദ്‌ അലി ഖാൻ തുടങ്ങിയവരെ രബീന്ദ്ര സംഗീതം സ്വാധീനിച്ചിട്ടുണ്ട്‌.Dasgupta, A. (2001-07-15), "Rabindra-Sangeet As A Resource For Indian Classical Bandishes", Parabaas. Retrieved 2009-08-13.thumb|right|ഹോളി ആഘോഷങ്ങൾക്കിടയിൽ ബൌൾ ഗായകർ . അറുപതാം വയസ്സിൽ ചിത്രരചന ആരംഭിച്ച ടാഗോർ ‍, യൂറോപ്പിൽ പലയിടത്തും തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. thumb|left|135px|Much of Tagore's artwork dabbled in primitivism, including this pastel-coloured rendition of a Malanggan mask from northern New Ireland. നാടക സാഹിത്യം പതിനാറാം വയസ്സു മുതൽ അഭിനയ പരിചയമുണ്ടായിരുന്ന ടാഗോർ, ഇരുപതാം വയസ്സിൽ രചിച്ച നാടകമാണ്‌ "വാല്മീകി പ്രതിഭ". തന്റെ നാടകങ്ങളിൽ പരമ്പരാഗത കീർത്തനങ്ങളുടെ ശൈലിയും ഇംഗ്ലിഷ്‌ ഐറിഷ്‌ നാടോടി ഗാന ശൈലികളും ലയിപ്പിച്ചു. ഢാക്‌ ഘർ വിസർജ്ജൻ (ബലി) ചണ്ഡാലിക രക്തകറവി(അരളി) ചിത്രാംഗധ രാജ മയർ ഖേല (അപൂർണ്ണം) രബീന്ദ്രനാഥിന്റെ കാവ്യജീവിതാരംഭം മുതൽ ഇദ്ദേഹത്തിനു നാടകരചനയിൽ ഉണ്ടായിരുന്ന താത്പര്യത്തിനുള്ള സാക്ഷ്യപത്രമാണ് ഇദ്ദേഹത്തിന്റെ പ്രശസ്തകൃതി വാല്മീകി പ്രതിഭ. വാല്മീകിയെക്കുറിച്ചുള്ള പുരാണകഥയിൽ അന്തർഭവിച്ചിരിക്കുന്ന സന്ദേശം നാടകീയമായി ആവിഷ്കരിക്കുന്ന കൃതിയാണത്. അതിൽ അദ്ദേഹം വാല്മീകിയായി അഭിനയിച്ചതിൽ നിന്നുതന്നെ ആ നാടകത്തോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ആത്മബന്ധം പ്രകടമാകുന്നു. വാല്മീകിയെ എക്കാലത്തെയും ആദർശപുരുഷനായി ആർജ്ജവത്തോടുകൂടി ചിത്രീകരിക്കാനാണ് ഈ നാടകത്തിൽ കവി ഉദ്യമിച്ചിട്ടുള്ളത്. കുറേക്കൂടി പ്രശസ്തമായിത്തീർന്ന പോസ്റ്റ് ഓഫീസ് എന്ന നാടകത്തിലാകട്ടെ, പ്രതീകാത്മകമായ ആവിഷ്കരണരീതി അവലംബിച്ചിരിക്കുന്നു. അതിലെ മുഖ്യകഥാപാത്രമായ ബാലനും അവൻ കാത്തിരിക്കുന്ന പോസ്റ്റുമാനും അയാൾ കൊണ്ടുവരുമെന്നു ബാലൻ വിശ്വസിക്കുന്ന സന്ദേശവും ആ സന്ദേശത്തിന്റെ പ്രേഷകനായ രാജാവും പരസ്പരബദ്ധങ്ങളായ വസ്തുതകളെ വ്യംഗ്യാത്മകമായ രീതിയിൽ പ്രതിനിധാനം ചെയ്യുന്നു. ഒരു മിസ്റ്റിക് അനുഭൂതിയുടെ നിഗൂഢത ഈ നാടകത്തിലെ പ്രമേയത്തിനുണ്ട്. അതേസമയം ഒരു ബാലന്റെ സങ്കല്പങ്ങളെയും സ്വപ്നങ്ങളെയും ജീവിത യാഥാർത്ഥ്യങ്ങളോടു കൂട്ടിയിണക്കുന്ന ഒരു കുട്ടിക്കഥയുടെ മൂർത്തത, സരളത എന്നിവയും ഇതിനുണ്ട്. ഇവയ്ക്കുപുറമേ മായാർ ഖേൽ, വിസർജൻ, രാജാ ഓ റാണി, പ്രകൃതീർ പ്രതിരോധ്, മാലിനി, രക്തകരവി, ചിരകുമാരസഭാ എന്നീ വ്യത്യസ്ത രൂപഭാവങ്ങളോടു കൂടിയ പല നാടകങ്ങളും ടാഗൂർ രചിച്ചു. ഇദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ കൃതികളാണ് ചിത്രാംഗദ, ചണ്ഡാലിക എന്നീ നൃത്തനാടകങ്ങൾ. അവ ഇദ്ദേഹത്തിന്റെ നാടകസങ്കല്പത്തിൽ അന്തർഭവിച്ചിരുന്ന വൈവിധ്യം വ്യക്തമാക്കുന്നു നടീർപൂജ, ചണ്ഡാലിക എന്നീ നാടകങ്ങളിലെ ശ്രീമതിയും പ്രകൃതിയും സ്ത്രീത്വത്തിന്റെ കഴിവും പൂർണതയും വ്യക്തമാക്കുന്നു. ആദ്യത്തെ നാടകത്തിലെ കഥ നടക്കുന്നത് അജാതശത്രു എന്ന രാജാവിന്റെ കൊട്ടാരത്തിലാണ്. ബുദ്ധന്റെ ഏറ്റവും പ്രിയം കുറഞ്ഞ ശിഷ്യനായ ആനന്ദഭിക്ഷുവുമായി പൊടുന്നനെ പ്രേമത്തിലാവുന്ന ചണ്ഡാലകന്യകയാണ് ചണ്ഡാലികയിലെ പ്രകൃതി. ആശാന്റെ ചണ്ഡാലഭിക്ഷുകിയിൽ നിന്ന് ഏറെ ഭിന്നമാണ് ടാഗൂറിന്റെ ചണ്ഡാലിക. ടാഗൂറിന്റെ ഏറ്റവും ശ്രേഷ്ഠമായ നാടകമായി പരിഗണിക്കപ്പെടുന്നത് മുക്തധാരയാണ്. ഇന്ത്യയുടെ സാമ്പത്തിക പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ഗാന്ധിജി ചർക്ക ഉയർത്തിക്കാട്ടിയപ്പോൾ അതിനോടു വിയോജിച്ച ആളാണ് ടാഗൂർ. പക്ഷേ, അതേ സമയം, യന്ത്രവത്ക്കരണം നമ്മെ മനുഷ്യത്വഹീനരാക്കുമെന്നു ടാഗൂറും വിശ്വസിച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ യന്ത്രവത്ക്കരണം എങ്ങനെ അപകടത്തിലാക്കുന്നു എന്നു കാണിക്കുകയാണ് ടാഗൂർ ഈ നാടകത്തിലൂടെ. നാടകം നൽകുന്ന സന്ദേശം ഇതാണ്: മാനുഷികമൂല്യങ്ങൾ പരമപ്രധാനമാണ്. ഈ സത്യത്തിന്റെ നേർക്കു കണ്ണടയ്ക്കുക ആത്മഹത്യാപരമാണ്. ചെറുകഥകൾ thumb|right|A drawing by Nandalall Bose illustrating Tagore's short story "The Hero", an English-language translation of which appeared in the 1913 Macmillan publication of Tagore's The Crescent Moon.|കണ്ണി=Special:FilePath/The_Hero_Illustration.jpg കാബൂളിവാല അതിഥി സ്ത്രീർ പത്ര (ഭാര്യയുടെ കത്ത്‌) ഹൈമന്തി മുസൽമാനീ ദീദി ദർപഹരൺ ജീബിതോ ഒ മൃതോ (അപൂർണ്ണം) കവിത ഭാവഗീത ശൈലിയിലുള്ള കൃതികൾ രചിച്ചു കൊണ്ടാണ് ടാഗൂർ കാവ്യരംഗത്തു കടന്നുവന്നതെങ്കിലും പിന്നീടൊരിക്കലും ഇദ്ദേഹം ഒരു കാല്പനിക ഭാവഗായകൻ ആയിരുന്നിട്ടില്ല. ഒരേസമയം വികാരതീക്ഷ്ണത തുളുമ്പുന്നതും ആത്മാവിന്റെ നിഗൂഢാനുഭൂതികൾ ആവിഷ്കരിക്കുന്നതുമായ ഒരു പുതിയ കാവ്യധാരയ്ക്ക് ഇദ്ദേഹം രൂപം നൽകി. ടാഗൂറിന്റെ മിക്ക പിൽക്കാല കവിതകളിലും പ്രതീകാത്മകശൈലിയും മിസ്റ്റിക് സ്വഭാവവും ഉദാത്ത ഭാവാവിഷ്കരണവും ദൃശ്യമാണ്. എന്നാൽ പേർഷ്യയിലെ സൂഫിഗായകരുടെ മിസ്റ്റിസിസത്തെയോ ഫ്രാൻസിലെ പ്രതീകാത്മക കവിതാമാതൃകയെയോ ടാഗൂർ അനുവർത്തിച്ചു എന്നുപറയാനാവില്ല. ഭാരതീയമായ ദാർശനികതയും ഉദാത്ത ഭാവവും മൂർത്തഭാവനയും അവയിൽ സമ്മേളിക്കുന്നു. ഇദ്ദേഹത്തിന്റെ വിഖ്യാത കൃതിയായ ഗീതാഞ്ജലി ഇതിനു ദൃഷ്ടാന്തമാണ്. ആത്മസാക്ഷാൽക്കാര വ്യഗ്രതയിൽ നിന്ന് ഉറവെടുക്കുന്ന അനുഭൂതികളെ അനുഭവിച്ചറിയത്തക്ക മൂർത്ത ചിത്രങ്ങളായി ആവിഷ്കരിക്കുകയാണ് കവി ഇത്തരം കൃതികളിൽ ചെയ്യുന്നത്. ഗീതാഞ്ജലിക്കു പുറമേ ഇദ്ദേഹം രചിച്ച കാവ്യരൂപത്തിലുള്ള കൃതികളിൽ ഗീതിമാല്യ, സന്ധ്യാ സംഗീത്, പ്രഭാത സംഗീത്, ക്രുഡി ഓകോമൾ, മാനസി, നൈവേദ്യ എന്നിവ പ്രാധാന്യമർഹിക്കുന്നു. ഗീതാഞ്ജലി ഗീതങ്ങൾ മുഖ്യമായും ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള ഭക്തി ഗീതങ്ങളാണ്. ആത്മാവിന്റെ ക്ഷേത്രമാണ് മനുഷ്യശരീരം, മനുഷ്യാത്മാവാകട്ടെ ദൈവത്തിന്റെ ക്ഷേത്രവും, ദൈവചൈതന്യം നിറയുമ്പോഴേ, മനുഷ്യാത്മാവ് ചൈതന്യ ധന്യമാവുകയുള്ളു. ഇത്തരം ആശയങ്ങൾ ഗീതാഞ്ജലി ഗീതങ്ങളിൽ സുലഭമാണ്. ഇതിലെ നൂറ്റിമൂന്നു ഗീതങ്ങളുടെയും ആശയസമന്വയമുണ്ടാകുമ്പോൾ അതിശക്തവും കാവ്യാർദ്രവുമായ ഒരർച്ചനാഗീതമായി ഗീതാഞ്ജലി നൂതനരൂപം പൂണ്ടുണരുന്നതു കാണാം. "Where the mind is without fear and the head is held high (എവിടെ മനസ്സ് നിർഭയമായും ശിരസ്സ് ഉന്നതമായും നിൽക്കുന്നു) എന്നു തുടങ്ങുകയും "Into that heaven of freedom my Father (ആ സ്വാതന്ത്ര്യസ്വർഗ്ഗത്തിലേക്ക് അല്ലയോ പിതാവേ എന്റെ രാജ്യത്തെ ഉണർത്തീടേണമേ) എന്ന് അവസാനിക്കുകയും ചെയ്യുന്ന പ്രാർത്ഥന എത്രയേറെ അർത്ഥസാന്ദ്രമാണെന്ന് എടുത്തു പറയേണ്ടതില്ല. ഇന്ത്യയുടെ ദേശീയ ഗാനമായ "ജനഗണമനയുടെ കർത്താവ് ടാഗൂറാണെന്ന വസ്തുതയും ഇവിടെ ഓർക്കാം. ടാഗൂറിന്റെ ഒരു പ്രസിദ്ധ കവിതയാണ് 'ഉർവശി'. 'ഉർവശി' എന്ന മിത്തിന്റെ പുനഃസൃഷ്ടിയായ ഇത് അപൂർവ കലാസൗഭഗമിയലുന്ന ഒരു കവിതയായി രൂപം പൂണ്ടിരിക്കുന്നു. ആദ്യം ഇതിദ്ദേഹം ഇംഗ്ലീഷിലാണെഴുതിയത്. പിന്നീട് ബംഗാളിയിലേക്കു മൊഴിമാറ്റം നടത്തി. 'ശിശുതീർഥ' (ഇംഗ്ലീഷിൽ 'ദ് ചൈൽഡ്') ഗാന്ധിജിയുടെ ദണ്ഡിയാത്ര അവലംബമാക്കി രചിച്ച ചിന്തോദ്ദീപകമായ ഒരു ശ്രേഷ്ഠ കവിതയാണ്. വിശ്വാസത്തിന്റെ മനുഷ്യനെ കപട പ്രവാചകൻ എന്നു മുദ്ര കുത്തി തീർഥാടകർ കൊല്ലുന്നതിൽ പത്തൊൻപതു വർഷങ്ങൾക്കുശേഷം നടന്ന ഗാന്ധി വധത്തിന്റെ മുന്നറിയിപ്പു കാണാൻ കഴിയുന്നു. കാൽവരിക്കുന്നു കയറുന്ന ഗാന്ധിജിയാണ് ഈ കവിതയിലെ പ്രതിപാദ്യം. ഒരു കുഞ്ഞിന്റെ പിറവിയിലാണ് കവിത അവസാനിക്കുന്നത്. ഇതിൽ പ്രതീകാത്മകത പ്രകടമാണ്. ഗീതാഞ്ജലിയിലെ ഗീതം VII ( 127) আমার এ গান ছেড়েছে তার সকল অলংকার, তোমার কাছে রাখে নি আর সাজের অহংকার। অলংকার যে মাঝে পড়ে মিলনেতে আড়াল করে, তোমার কথা ঢাকে যে তার মুখর ঝংকার। তোমার কাছে খাটে না মোর কবির গর্ব করা, মহাকবি তোমার পায়ে দিতে যে চাই ধরা। জীবন লয়ে যতন করি যদি সরল বাঁশি গড়ি, আপন সুরে দিবে ভরি সকল ছিদ্র তার।Amar e gan chheŗechhe tar shôkol ôlongkar Tomar kachhe rakhe ni ar shajer ôhongkar Ôlongkar je majhe pôŗe milônete aŗal kôre, Tomar kôtha đhake je tar mukhôro jhôngkar. Tomar kachhe khaţe na mor kobir gôrbo kôra, Môhakobi, tomar paee dite chai je dhôra. Jibon loe jôton kori jodi shôrol bãshi goŗi, Apon shure dibe bhori sôkol chhidro tar. ഗീതാഞ്ജലിയിലെ ഗീതം VII ടാഗോറിന്റെ വിവർത്തനം:Tagore 1977, p. 5 "My song has put off her adornments. She has no pride of dress and decoration. Ornaments would mar our union; they would come between thee and me; their jingling would drown thy whispers.""My poet's vanity dies in shame before thy sight. O master poet, I have sat down at thy feet. Only let me make my life simple and straight, like a flute of reed for thee to fill with music." "Klanti" (; "Fatigue"), the sixth poem in Gitanjali: ক্লান্তি আমার ক্ষমা করো,প্রভু, পথে যদি পিছিয়ে পড়ি কভু। এই যে হিয়া থর থর কাঁপে আজি এমনতরো, এই বেদনা ক্ষমা করো,ক্ষমা করো প্রভু।। এই দীনতা ক্ষমা করো,প্রভু, পিছন-পানে তাকাই যদি কভু। দিনের তাপে রৌদ্রজ্বালায় শুকায় মালা পূজার থালায়, সেই ম্লানতা ক্ষমা করো, ক্ষমা করো প্রভু।।Klanti amar khôma kôro, probhu Pôthe jodi pichhie poŗi kobhu Ei je hia thôro thôro kãpe aji êmontôro, Ei bedona khôma kôro, khôma kôro probhu. Ei dinota khôma kôro, probhu, Pichhon-pane takai jodi kobhu. Diner tape roudrojalae shukae mala pujar thalae, Shei mlanota khôma kôro, khôma kôro, probhu. ടാഗോറിന്റെ ചില കവിതകൾ താഴെപ്പെറയുന്നവയാണ്. ആഫ്രിക കമാലിയ മാനസി സോണാർ തോരീ ബാലക (സമാഹാരമായ) ഗീതാഞ്ജലി (അപൂർണ്ണം) thumb|upright|alt=Three-verse handwritten composition; each verse has original Bengali with English-language translation below: "My fancies are fireflies: specks of living light twinkling in the dark. The same voice murmurs in these desultory lines, which is born in wayside pansies letting hasty glances pass by. The butterfly does not count years but moments, and therefore has enough time."|From Tagore's hand, committed in Hungary, 1926: Bengali and English ടാഗോർ സാഹിത്യം മലയാളത്തിൽ മലയാള സാഹിത്യത്തെ ഗണ്യമായി സ്വാധീനിച്ചിട്ടുള്ള ഇന്ത്യൻ എഴുത്തുകാരിലൊരാളാണ് ടാഗോർ. പ്രകൃത്യാരാധന, യോഗാത്മകത തുടങ്ങിയ ടാഗൂർക്കവിതകളുടെ പല ഭാവതലങ്ങളും ആധുനിക മലയാളകവിത സ്വാംശീകരിച്ചിട്ടുണ്ട്. ടാഗൂറിന്റെ കാവ്യപ്രതിഭ നേരിട്ടു സ്വാധീനം ചെലുത്തിയിട്ടുള്ള മലയാള കവികളിലൊരാൾ ജി. ശങ്കരക്കുറുപ്പാണ്Modern Indian literature, an anthology - Google Books. "ടാഗൂറിനെപ്പോലെ എന്റെ ഭാവനാചക്രവാളവും ആദർശബോധവും വികസിപ്പിച്ച മറ്റൊരു കവിയില്ല എന്ന് ജി. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ടാഗൂറിന്റെ കഥകളും മലയാള ചെറുകഥാലോകത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. ലഘുകഥ ഭാവഗീതത്തോളമുയർന്ന ഒരു കലാരൂപമാണെന്ന പാഠം മലയാളികൾക്കു പകരുന്നതിൽ ടാഗൂർക്കഥകൾക്കു വലിയ പങ്കുണ്ടായിരുന്നുവെന്നു മിക്ക സാഹിത്യചരിത്രകാരന്മാരും സമ്മതിക്കുന്നുണ്ട്. ചില വിമർശകർ ഉറൂബിന്റെ കഥകളിൽ ടാഗൂർ കഥകളുടെ സ്വാധീനം പ്രകടമാണെന്ന് വിലയിരുത്തിയിട്ടുമുണ്ട്. ഒട്ടു മിക്ക മുഖ്യകൃതികളും വിവർത്തനം ചെയ്തുകൊണ്ട് മലയാളസാഹിത്യം ടാഗൂറിനെ ആദരിച്ചിട്ടുണ്ട്. വിവർത്തന സംരംഭങ്ങൾക്കു തുടക്കം കുറിച്ചത് സഞ്ജയൻ ആയിരുന്നു. എങ്കിലും, ജി. ശങ്കരക്കുറുപ്പ്, പുത്തേഴത്തു രാമൻ മേനോൻ, വി. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരിലൂടെയാണ് വിവർത്തനങ്ങൾ ഏറെയും പുറത്തിറങ്ങിയത്. ഗീതാഞ്ജലിക്കു പദ്യത്തിലും ഗദ്യത്തിലുമായി ഒട്ടനവധി പരിഭാഷകൾ ഉണ്ടായിട്ടുണ്ടെങ്കിലും ജി. യുടെ കൃതിക്കാണ് ഏറെ സ്വീകാര്യത ഉണ്ടായത്. ഗീതാഞ്ജലി ആദ്യമായി പദ്യരൂപത്തിൽ വിവർത്തനം ചെയ്തു തുടങ്ങിയത് കെ. എം. നായർ ആയിരുന്നു. എൽ. എം. തോമസ് ആയിരുന്നു ഗീതാഞ്ജലിയുടെ പ്രഥമ ഗദ്യവിവർത്തകൻ. ഗീതാഞ്ജലിക്കുപുറമേ ജി. ശങ്കരക്കുറുപ്പ് നൂറ്റൊന്നു കിരണങ്ങൾ എന്ന പേരിൽ നൂറ്റിയൊന്നു ടാഗൂർക്കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ടാഗൂറിന്റെ മറ്റൊരു പ്രസിദ്ധ കാവ്യമായ വിക്ടറി യുടെ സ്വതന്ത്ര പുനഃസൃഷ്ടിയാണ് ചങ്ങമ്പുഴയുടെ യവനിക. 1919-ൽ പുത്തേഴത്തു രാമൻ മേനോൻ രണ്ടു വാല്യങ്ങളിലായി ടാഗൂറിന്റെ പ്രധാന ചെറുകഥകൾ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചു. ടാഗൂർക്കഥകൾ എന്ന ആ കൃതിയാണ് മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച ടാഗൂർ വിവർത്തനം. പുത്തേഴത്ത് രാമൻ മേനോൻ ടാഗൂറിന്റെ ചതുരധ്യായ് എന്ന നോവൽ തർജ്ജമ ചെയ്തിട്ടുണ്ട്. അദ്ദേഹവും കണ്ണമ്പ്ര കുഞ്ഞുണ്ണിമേനോനും കൂടെയാണ് രാജർഷി വിവർത്തനം ചെയ്തിട്ടുള്ളത്. പുത്തേഴത്തിന്റെ മറ്റൊരു സംഭാവനയാണ് ടാഗോർ കണ്ട ഇന്ത്യ എന്ന ഗ്രന്ഥം. ടാഗൂറിന്റെ ഗദ്യകൃതികൾക്കുണ്ടായ മറ്റു മുഖ്യവിവർത്തനങ്ങൾ ഇവയാണ്; വീട്ടിലും പുറത്തും (ഘരേ ബാഹരേ) - ബി. കല്യാണിയമ്മ, യോഗായോഗ് - സി. ആർ. ശർമ, ഗോറ - വി. ആർ. പരമേശ്വരൻപിള്ള, വിനോദിനി (ചോഖേർ ബാളി) - വി. ഉണ്ണിക്കൃഷ്ണൻ നായർ. നൗകാ ഡുബി എന്ന നോവലിനു മൂന്നു പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. അവ ഇവയാണ് - വിധിവിലാസം (ഏ. പി. പരമേശ്വരൻപിള്ള), മുഗ്ദ്ധരാഗം (മേനോക്കയ്മൾ വാസുദേവനുണ്ണിത്താൻ‍), സ്നേഹശിക്ഷ (ഡോ. കെ. എം. ജോർജ്). ഏതാനും ടാഗൂർ കഥകളുടെ വിവർത്തനമാണ് കുന്നത്തു ജനാർദ്ദനമേനോന്റെ കഥാരാമവും സി. ആർ. ശർമയുടെ കഥാരത്നങ്ങളും. കെ. സി. പിള്ളയാണ് ടാഗൂറിന്റെ കഥകൾ വിവർത്തനം ചെയ്തിട്ടുള്ള മറ്റൊരാൾ. ടാഗൂറിന്റെ പ്രസിദ്ധ ലഘുനാടകങ്ങളിൽ പലതും പല വാല്യങ്ങളായി വി. ഉണ്ണിക്കൃഷ്ണൻ നായർ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് പ്രസിദ്ധമായ തപാലാപ്പീസിന്റെയും ചിത്രാംഗദയുടെയും പരിഭാഷകൻ. ചിത്രാം ഗദയ്ക്കു എൻ. വി. കൃഷ്ണവാര്യരും ഒരു വിവർത്തനം നിർവഹിച്ചിട്ടുണ്ട്. കഥ, കവിത, നോവൽ, നാടകം എന്നിവയോടൊപ്പം ടാഗൂറിന്റെ പല പ്രബന്ധങ്ങളും മലയാളത്തിൽ തർജുമ ചെയ്തിട്ടുണ്ട്. പ്രാചീന സാഹിത്യസംബന്ധിയായ ടാഗൂറിന്റെ ലേഖനങ്ങൾ കെ. ദാമോദരൻ നമ്പ്യാർ പരിഭാഷപ്പെടുത്തി. പ്രധാന പ്രബന്ധങ്ങളിൽ പലതും ടാഗൂറിന്റെ പ്രബന്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുമുണ്ട്. ടാഗൂറിന്റെ ആത്മകഥയായ ജീവിതസ്മൃതി വിവർത്തനം ചെയ്തിട്ടുള്ളതിനു (കെ. സി. പിള്ള) പുറമേ നിരവധി ജീവചരിത്രങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്. ജി. ശങ്കരക്കുറുപ്പിന്റെ ടാഗൂർ'' എന്ന കൃതിയും കൃഷ്ണ കൃപാലാനി എഴുതിയ ജീവചരിത്രത്തിന്റെ മലയാള പരിഭാഷയും അക്കൂട്ടത്തിൽ ശ്രദ്ധേയമാണ്. മറ്റു ജീവചരിത്രകാരന്മാരിൽ എസ്. ഗുപ്തൻ നായർ, തായാട്ടു ശങ്കരൻ തുടങ്ങി പല പ്രമുഖരുമുണ്ട്. കേരളത്തിൽ നിന്നു 'ഗീതാഞ്ജലിക്ക് ഒരു സംസ്കൃത വിവർത്തനവും ഉണ്ടായിട്ടുണ്ട്. എൻ. ഗോപാലപിള്ളയാണ് അതു നിർവഹിച്ചത്. രാഷ്ട്രീയ കാഴ്ചപ്പാട്‌ ടാഗോറിന്റെ വളരെ സങ്കീർണ്ണമായ രാഷ്ട്രീയ കാഴ്ചപ്പാടിൽ യൂറോപ്യരുടെ സാമ്രാജ്യത്തെ എതിർക്കുകയും ഇൻഡ്യൻ ദേശീയ വാദത്തെ അനുകൂലിക്കുകയും ചെയ്തിരുന്നു. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിന്‌ ലഭിച്ചിരുന്ന ജർമ്മൻ പിന്തുണയെപ്പറ്റി ടഗൊർ ബോധവാനായിരുന്നുവെന്നും, ജപ്പാന്റെ ഭരണാധികാരികളേയും അനുകൂലമാക്കുന്നതിനായി പ്രധാന മന്ത്രി തെരൗചി പ്രഭുവിനേയും മുൻ പ്രധാനമന്ത്രി ഓകുമ പ്രഭുവിനേയും സമീപിച്ചിരുന്നത്രെ. സ്വദേശി പ്രസ്ഥാനത്തെ "ചർക്കയുടെ മതമെന്ന" ലേഖനത്തിൽ (1925) ടാഗോർ പരിഹസിച്ചിരുന്നു. അതിനു പകരമായി അദ്ദേഹം ഭാരതീയ ജനതയെ അജ്ഞതയിൽ നിന്ന് ഉണർത്തുവാനും സ്വയം സഹായിക്കുവാനും ഉദ്ഘോഷിച്ചു. അർത്ഥമുള്ള വിദ്യാഭ്യാസമാണ്‌ അന്ധമായ പ്രക്ഷോഭത്തിലും നല്ലത്‌ എന്ന വീക്ഷണം അദ്ദേഹം പ്രചരിപ്പിച്ചു. 1916ൽ സാൻ ഫ്രാൻസിസ്ക്കോയിൽ വച്ച്‌ ടാഗോർ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. ജാലിയൻ‌വാലാബാഗ്‌ കൂട്ടക്കൊലയെ തുടർന്ന് ടാഗോർ തനിക്ക്‌ ലഭിച്ച നൈറ്റ്‌ പട്ടം ഉപേക്ഷിച്ചു. സ്വാധീനം ടാഗോറിന്റെ ഓർമ്മയ്ക്കായി ലോകമെമ്പാടും നടത്തുന്ന ആഘോഷങ്ങൾ അദ്ദേഹത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നു. കബിപ്രണാം വാർഷിക ആഘോഷം ബംഗാൾ, ടാഗോർ ഫെസ്റ്റിവൽ,ഉർബാന, ഇല്ലിനോയി, യൂ എസ്‌. രബീന്ദ്ര പത്‌ പരിക്രമ (അപൂർണ്ണം) യൂറോപ്പിലും,വടക്കൻ അമേരിക്കയിലും കിഴക്കൻ ഏഷ്യയിലും ടാഗോർ വളരെ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ പലതും ആംഗലേയം, ഡച്ച്‌, ജർമ്മൻ, സ്പാനിഷ്‌ തുടങ്ങിയ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു. ടാഗോർ കൃതികളുടെ സ്പാനിഷ്‌ വിവർത്തനങ്ങൾ പാബ്ലൊ നെരുദ, ഗബ്രിയേല മിസ്റ്റ്രൽ, ഒക്ടാവിയോ പാസ്‌, ജോസി ഓർടെഗേ ഗസ്സറ്റ്‌, സിനോബിയ കമ്പ്രുബി, ജുവാൻ രാമോൺ ജിമനീസ്‌ തുടങ്ങിയ സ്പാനിഷ്‌ ഭാഷാ സാഹിത്യകാരന്മാരെ സ്വാധീനിച്ചു. ഗ്രന്ഥസൂചി (അപൂർണ്ണം) — മൂലഭാഷയിൽ —       കവിതകൾ * মানসী മാനസി 1890 * সোনার তরী സോണാർ തറി 1894 (സ്വർണ്ണ നൌക)* গীতাঞ্জলি ഗീതാഞ്ജലി 1910 * গীতিমালা ഗീതിമാല്യ 1914 (ഗീതങ്ങളുടെ മാല)* বলাকা ബാലക 1916 (കൊറ്റികളുടെ പാലായനം)       നാടകങ്ങൾ* বালমিকি প্রতিভা വാല്മീകി പ്രതിഭ 1881 * বিসর্জন വിസർജ്ജൻ 1890 (ബലി)* রাজা രാജ 1910 (The King of the Dark Chamber)* ডাক ঘর ഡാക് ഘർ 1912 * অচলায়তন അചലയാതൻ 1912 (The Immovable)* মুক্তধারা മുക്തധാര 1922 (ജലധാര)* রক্তকরবি രക്തകറവി 1926 (അരളി)       കഥാസാഹിത്യം * নষ্টনীঢ় നഷ്ടനിർഹ് 1901 (തകർന്ന കൂട്) * গোরা ഗോറ 1910 (വെളുമ്പൻ) * ঘরে বাইরে ഘറെ ബൈറെ 1916 (വീടും ലോകവും) * যোগাযোগ യോഗയോഗ് 1929 (Crosscurrents)       ആത്മകഥ * জীবনস্মৃতি ജീവൻസ്മൃതി 1912 (സ്മരണ കുറിപ്പുകൾ) * ছেলেবেলা ഛേലേബേല 1940 (എന്റെ കുട്ടിക്കാലം) — ആംഗലേയ വിവർത്തനങ്ങൾ — * Chitra (1914 * Creative Unity (1922) * Fruit-Gathering (1916) * Gitanjali: Song Offerings (1912) * Glimpses of Bengal (1991) * I Won't Let you Go: Selected Poems (1991) * My Boyhood Days (1943) * My Reminiscences (1991) * Nationalism (1991) * The Crescent Moon (1913) * The Fugitive (1921) * The Gardener (1913) * The Home and the World (1985) * The Hungry Stones and other stories (1916) * The Post Office (1996) * Sadhana: The Realisation of Life (1913) * Selected Letters (1997) * Selected Poems (1994) * Selected Short Stories (1991) * Songs of Kabir (1915) * Stray Birds (1916)       ആംഗലേയ കൃതികൾ * Thought Relics (1921) http://www.poemhunter.com/rabindranath-tagore/ കൂടുതൽ വായിക്കുവാൻ mahakavi rabindranadha tagore,a biography,ppsathyan,malayalam. ഗീതാഞ്ജലി (മലയാളം)വിവ. കെ ജയകുമാർ ഐ.എ.എസ്, ഡി സി ബുക്സ് ISBN 81-7130-388-9 ജീവിതം സംഗീതം പഠനം <div class="references-small"> വിശകലനങ്ങൾ *mahakavi rabindranadha tagore,ppsathyan-abiography.malayalam ,2o12. Brief biography at Kirjasto (Pegasos) Rabindranath Tagore at Project Gutenberg ചില ടാഗോർ കൃതികളുടെ ഓൺ ലൈൻ രൂപം ജീവ ചരിത്രവും ചില ആംഗലേയ കൃതികളും "ടാഗോറിന്റെ ഇൻഡ്യ (Tagore and His India)" നോബേൽ സംഘടനയുടെ വെബ്ബ് സൈറ്റിൽ അമർത്ത്യ സെൻ ന്റെ ലേഘനം നോബേൽ സംഘടനയുടെ ഔദ്യോഗിക സൈറ്റിലെ ടാഗോറിന്റെ ജീവചരിത്രം Nobel Prize in Literature Presentation Speech from the official website of Nobel Foundation ടാഗോറിന്റെ കവിതകൾ വിശ്വഭാരതി സർവകലാശാല അവലംബം mahakavi rabindranadha tagore,a biography,ppsathyan-malayalam edition,2o12 വർഗ്ഗം:1861-ൽ ജനിച്ചവർ വർഗ്ഗം:1941-ൽ മരിച്ചവർ വർഗ്ഗം:മേയ് 7-ന് ജനിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 7-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ വർഗ്ഗം:ബംഗാളി കവികൾ വർഗ്ഗം:ബംഗാളി നാടകകൃത്തുക്കൾ വർഗ്ഗം:ഇന്തോ-ഇംഗ്ലീഷ് എഴുത്തുകാർ വർഗ്ഗം:ബംഗാളി കഥാകൃത്തുക്കൾ വർഗ്ഗം:നോബൽ സമ്മാനം നേടിയ ഇന്ത്യക്കാർ വർഗ്ഗം:ഇന്ത്യൻ ചിത്രകാരന്മാർ വർഗ്ഗം:ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകർ വർഗ്ഗം:ബംഗാളി-ഭാഷാ കവികൾ
രവീന്ദ്രനാഥ ടാഗോർ
https://ml.wikipedia.org/wiki/രവീന്ദ്രനാഥ_ടാഗോർ
തിരിച്ചുവിടുക രബീന്ദ്രനാഥ് ടാഗോർ
സുഭാഷ്‌ ചന്ദ്രബോസ്
https://ml.wikipedia.org/wiki/സുഭാഷ്‌_ചന്ദ്രബോസ്
REDIRECT സുഭാസ് ചന്ദ്ര ബോസ്
എച്ച്.ടി.ടി.പി
https://ml.wikipedia.org/wiki/എച്ച്.ടി.ടി.പി
തിരിച്ചുവിടുക ഹൈപ്പർ ടെക്സ്റ്റ്‌ ട്രാൻസ്ഫർ പ്രോട്ടോകോൾ
അമേരിക്കൻ ഐക്യനാ‍ടുകൾ
https://ml.wikipedia.org/wiki/അമേരിക്കൻ_ഐക്യനാ‍ടുകൾ
തിരിച്ചുവിടുക അമേരിക്കൻ ഐക്യനാടുകൾ
മധ്യപ്രദേശ്
https://ml.wikipedia.org/wiki/മധ്യപ്രദേശ്
Redirectമധ്യപ്രദേശ്‌
ചന്ദ്രശേഖർ
https://ml.wikipedia.org/wiki/ചന്ദ്രശേഖർ
ചന്ദ്രശേഖർ സിംഗ് എന്നറിയപ്പെടുന്ന എസ്.ചന്ദ്രശേഖർ.(1927-2007) 1990 നവംബർ പത്ത് മുതൽ 1991 ജൂൺ 21 വരെ ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1927 ജൂലൈ 1-നു ജനിച്ചു. 1962 മുതൽ 1977 വരെ ചന്ദ്രശേഖർ രാജ്യസഭാംഗമായിരുന്നു. വി.പി. സിംഗിനോടൊപ്പം ജനതാദൾ മന്ത്രിസഭയിൽ അംഗമായിരുന്ന ചന്ദ്രശേഖർ ജനതാദൾ പിളർത്തി പുതിയ ഒരു പാർട്ടി രൂപവത്കരിച്ചു. കോൺഗ്രസ് പിന്തുണയോടെ പുതിയ മന്ത്രിസഭ രൂപവത്കരിച്ച ചന്ദ്രശേഖർ ഇന്ത്യയുടെ 8-)മത്തെ പ്രധാനമന്ത്രിയായി. എങ്കിലും മന്ത്രിസഭയുടെ കാലാവധി 7 മാസമേ നീണ്ടുനിന്നുള്ളൂ. കോൺഗ്രസ് പുറമേനിന്നുള്ള പിന്തുണ പിൻ‌വലിച്ചപ്പോൾ മാർച്ച് 6, 1991-ന് ചന്ദ്രശേഖർ രാജിവെച്ചു. എങ്കിലും വർഷത്തിന്റെ രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പു നടക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടർന്നു. പാർലമെന്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതിൽ ചന്ദ്രശേഖർ എന്നും ശ്രദ്ധാലുവായിരുന്നു. 1995 ഇൽ ഏറ്റവും മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡ് ചന്ദ്രശേഖറിനു ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് ചന്ദ്രശേഖർ. ജീവിതരേഖ ഉത്തർ പ്രദേശിലെ ബലിയ ജില്ലയിലെ ഇബ്രാഹിംപെട്ടി വില്ലേജിലെ ഒരു രാജ്പുത് കുടുംബത്തിൽ 1927 ജൂലൈ ഒന്നിന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബലിയയിലെ അലഹബാദ് യൂണിവേഴ്സിറ്റിയിലെ സതീഷ് ചന്ദ്ര പി.ജി.കോളേജിൽ നിന്ന് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദവും നേടി. വിദ്യാഭ്യാസത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമായി. പ്രജ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന ആചാര്യ നരേന്ദ്ര ദേവാണ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ ഗുരു. പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം 1955-1956 കാലയളവിൽ പി.എസ്.പിയുടെ ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു. 1962-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1965-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1967-ൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ചന്ദ്രശേഖർ 1968-ൽ രണ്ടാം തവണയും കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായി. 1969-ൽ യങ് ഇന്ത്യ എന്ന മാസിക ചന്ദ്രശേഖറിൻ്റെ കീഴിൽ പ്രസിദ്ധീകരണം തുടങ്ങി. യങ് ഇന്ത്യയുടെ എഡിറ്റോറിയൽ ബോർഡ് ചെയർമാനായിരുന്നു. 1974-ൽ മൂന്നാം വട്ടവും രാജ്യസഭാംഗമായി വീണ്ടും പാർലമെൻ്റിലെത്തി. 1975-ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ പരസ്യമായി എതിർത്തതിനെ തുടർന്ന് മിസ ആക്ട് പ്രകാരം ചന്ദ്രശേഖറിനെ ജയിലിലടച്ചു. കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു ആ സമയത്ത് ചന്ദ്രശേഖർ. ഒന്നര വർഷത്തെ ജയിൽവാസത്തിന് ശേഷം 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി. 1977-ൽ കോൺഗ്രസ് പാർട്ടി വിട്ട അദ്ദേഹം മൊറാർജി ദേശായി നേതാവായ ജനതാ പാർട്ടിയിൽ ചേർന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി പരാജയപ്പെട്ടു. ജനതാ പാർട്ടിക്ക് ലോക്സഭയിൽ ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് 1977-ൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായപ്പോൾ ചന്ദ്രശേഖറായിരുന്നു പാർട്ടിയുടെ ദേശീയ പ്രസിഡൻറ്. 1977 മുതൽ 1988 വരെ ചന്ദ്രശേഖർ ആ സ്ഥാനത്ത് തുടർന്നു. 1977-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ ബലിയയിൽ നിന്ന് ലോക്സഭാംഗമായതിനെ തുടർന്ന് രാജ്യസഭാംഗത്വം രാജിവച്ചു. പിന്നീട് നടന്ന എല്ലാ ലോക്സഭ തിരഞ്ഞെടുപ്പുകളിലും (1980, 1989, 1991, 1996, 1998, 1999, 2004) അദ്ദേഹം ബലിയയിൽ നിന്ന് ലോക്സഭയിലെത്തി. 1984-ൽ ഒരേയൊരു തവണ മാത്രമാണ് ബലിയയിൽ നിന്ന് പരാജയപ്പെട്ടത്. 1988-ൽ ജനതാ പാർട്ടി പിളർപ്പിനെ തുടർന്ന് ചന്ദ്രശേഖർ ജനതാദൾ പാർട്ടിയിൽ ചേർന്നു. 1989-ൽ പിളർന്ന ജനതാ പാർട്ടികൾ എല്ലാവരും ഒരു മുന്നണിയായി ഐക്യത്തിലെത്തിയതിനെ തുടർന്ന് കേന്ദ്രത്തിൽ ഒരു കോൺഗ്രസിതര സർക്കാർ നിലവിൽ വന്നു. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന വി.പി.സിംഗായിരുന്നു 1989-ൽ ജനതാ പാർട്ടി മുന്നണിയുടെ പ്രധാനമന്ത്രിയായത്. മുന്നണി സർക്കാരിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടർന്ന് ചന്ദ്രശേഖർ ജനതാദൾ സോഷ്യലിസ്റ്റ് വിഭാഗം രൂപീകരിച്ചു. 1990-ൽ വി.പി.സിംഗ് രാജിവച്ചപ്പോൾ കോൺഗ്രസ് നേതാവായ രാജീവ് ഗാന്ധിയുടെ പിന്തുണയോടെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചു. എന്നാൽ വെറും ഏഴ് മാസങ്ങൾ മാത്രമാണ് അദ്ദേഹത്തിന് പ്രധാനമന്ത്രി പദത്തിൽ തുടരാനായത്. 1991 മാർച്ച് ആറിന് കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനെ തുടർന്ന് കാവൽ പ്രധാനമന്ത്രിയായി തുടർന്ന ചന്ദ്രശേഖർ 1991 ജൂൺ 21ന് രാജി വച്ചു. 1991-ലെ ഇന്ത്യൻ സാമ്പത്തിക മാന്ദ്യവും പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധിക്കപ്പെട്ടതും ചന്ദ്രശേഖറിൻ്റെ സർക്കാർ നിലംപതിക്കാൻ കാരണമായി. ചരൺ സിംഗിന് ശേഷം കേന്ദ്രത്തിലെ രണ്ടാമത്തെ ചെറിയ സർക്കാരാണ് ചന്ദ്രശേഖറിൻ്റേത്. പ്രധാനമന്ത്രിയായിരിക്കെ ആഭ്യന്തര, പ്രതിരോധ, വാർത്താ വിനിമയ വകുപ്പുകളുടെ അധിക ചുമതലയും വഹിച്ചു. പ്രധാന മന്ത്രിയാകുന്നതിന് മുൻപ് ഒരിക്കൽ പോലും കേന്ദ്രമന്ത്രി, സംസ്ഥാന മന്ത്രി സ്ഥാനങ്ങൾ ലഭിക്കാതിരുന്ന ഏക വ്യക്തിയാണ് ചന്ദ്രശേഖർ.Former PM list വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ തുടരവെ 2007 ജൂലൈ എട്ടിന് 80-മത്തെ വയസിൽ ചന്ദ്രശേഖർ അന്തരിച്ചു. ന്യൂഡൽഹിയിലെ ജനനായിക് സ്ഥലിലാണ് ചന്ദ്രശേഖർ അന്ത്യവിശ്രമം കൊള്ളുന്നത്.Chandrasekhar samadhi called jannayik sthal സ്വകാര്യ ജീവിതം ഭാര്യ : ദുജ ദേവി മക്കൾ : പങ്കജ് സിംഗ് നീരജ് ശേഖർ ചരമം 2007 ജൂലൈ 8-നു ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ വെച്ച് ചന്ദ്രശേഖർ അന്തരിച്ചു. മൾട്ടിപ്പിൾ മൈലോമ എന്ന രക്ത സംബന്ധിയായ രോഗമായിരുന്നു മരണകാരണം. അവലംബം വർഗ്ഗം:1927-ൽ ജനിച്ചവർ വർഗ്ഗം: 2007-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 1-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 8-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:ഇന്ത്യയുടെ ആഭ്യന്തര മന്ത്രിമാർ‎ വർഗ്ഗം:ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ വർഗ്ഗം:ഒൻപതാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ആറാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:പതിനൊന്നാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:പന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:അലഹബാദ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
ഗുൽസാരിലാൽ നന്ദ
https://ml.wikipedia.org/wiki/ഗുൽസാരിലാൽ_നന്ദ
ഗുൽ‌സാരിലാൽ നന്ദ രണ്ടുതവണ ഇന്ത്യയുടെ താത്കാലിക പ്രധാനമന്ത്രിയായിരുന്നു. (1964-ൽ നെഹ്റുവിന്റെ മരണത്തിനുശേഷവും 1966-ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തിനുശേഷവും). രണ്ടു തവണയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദം കോൺഗ്രസ് ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഒരു മാസത്തിൽ താഴെയേ നീണ്ടുനിന്നുള്ളൂ. ബാല്യം, യൗവനം അദ്ദേഹം 1898 ജൂലൈ 4 ന് അവിഭക്ത പഞ്ചാബിലെ സിയാൽകോട്ടിൽ ജനിച്ചു. ഇന്ന് ഈ സ്ഥലം പാകിസ്താനിലെ പഞ്ചാബിലാണ്. അദ്ദേഹം ലാഹോർ‍, ആഗ്ര, അലഹബാദ് എന്നീ സ്ഥലങ്ങളിലായി തന്റെ വിദ്യാഭ്യാ‍സം പൂർത്തിയാക്കി. അലഹബാദ് സർവകലാശാലയിൽ ഒരു ഗവേഷണവിദ്യാർത്ഥിയായിരിക്കേ അദ്ദേഹം 1920 മുതൽ 1921 വരെ തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. 1921-ൽ ബോംബെ നാഷണൽ കോളെജിൽ അദ്ദേഹം ധനശാസ്ത്ര പ്രൊഫസറായി ജോലിക്കുചേർന്നു. 1922-ൽ അദ്ദേഹം അഹമ്മദാബാദ് ടെക്സ്റ്റൈൽ തൊഴിലാളി സംഘടനയുടെ സെക്രട്ടറിയായി. 1946 വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. 1921-ൽ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്ന് തന്റെ സ്വാതന്ത്ര്യസമര ജീവിതത്തിനു തുടക്കം കുറിച്ചു. അദ്ദേഹം സത്യാഗ്രഹത്തിനു 1932, 1942, 1944 എന്നീ വർഷങ്ങളിൽ ജയിലിൽ കിടന്നിട്ടുണ്ട്. രാഷ്ട്രീയ ജീവിതം ഗുൽസാരിലാൽ നന്ദ 1937-ൽ ബോംബെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 1937 മുതൽ 1939 വരെ ബോംബെ സർക്കാരിൽ തൊഴിൽ, എക്സൈസ് എന്നീ വകുപ്പുകളുടെ നിയമസഭാ സെക്രട്ടറിയായിരുന്നു. 1946 മുതൽ 1950 വരെ ബോംബെ നിയമസഭയിൽ തൊഴിൽ മന്ത്രിയായിരുന്ന അദ്ദേഹം ബോംബെ നിയമസഭയിൽ തൊഴിൽതർക്ക ബിൽ വിജയകരമായി അവതരിപ്പിച്ചു. അദ്ദേഹം കസ്തൂർബ മെമ്മോറിയൽ ട്രസ്റ്റിന്റെ ഖജാൻ‌ജി, ഹിന്ദുസ്ഥാൻ മസ്ദൂർ സേവക് സംഘിന്റെ സെക്രട്ടറി, ബോംബെ ഹൌസിംഗ് ബോർഡിന്റെ അദ്ധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അദ്ദേഹം ദേശീയ ആസൂത്രണ കമ്മീഷന്റെ അംഗമായിരുന്നു. ഇൻഡ്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) രൂപവത്കരിക്കുന്നതിൽ അദ്ദേഹം ഒരു വലിയ പങ്കു വഹിച്ചു. ഐ.എൻ.ടി.യു.സി.യുടെ അദ്ധ്യക്ഷനായിരുന്നു. 1947-ൽ ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ അദ്ദേഹം ഇന്ത്യാ സർക്കാരിനെ പ്രതിനിധീകരിച്ചു. ഈ സമ്മേളനം അദ്ദേഹത്തെ ‘ഫ്രീഡം ഓഫ് അസോസിയേഷൻ കമ്മിറ്റി’ യുടെ അംഗമായി തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ ഭാഗമായി തൊഴിലാളി പാർപ്പിടങ്ങളുടെ അവസ്ഥയെക്കുറിച്ചു പഠിക്കാൻ അദ്ദേഹം സ്വീഡൻ, ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, ബെൽജിയം, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. മാർച്ച് 1950-ൽ അദ്ദേഹം ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1951 സെപ്തംബറിൽ അദ്ദേഹം ഇന്ത്യാ സർകാരിലെ ആസൂത്രണ മന്ത്രിയായി. ജലസേചന, ഊർജ്ജവകുപ്പുകളും അദ്ദേഹത്തിന്റെ കീഴിലായിരുന്നു. അദ്ദേഹം 1952-ൽ അദ്ദേഹം ബോംബെയിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം ആസൂത്രണ, ജലസേചന, ഊർജ്ജവകുപ്പുകൾ അദ്ദേഹത്തിനു വീണ്ടും ലഭിച്ചു. സിംഗപ്പൂരിൽ 1955-ൽ നടന്ന ‘പ്ലാൻ കൺസൽട്ടേട്ടീവ് കമ്മിറ്റി’യിലും 1959-ൽ ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിലും അദ്ദേഹം ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ചു. അദ്ദേഹം 1957-ൽ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം തൊഴിൽ, ജോലി (employment), ആസൂത്രണം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷനുമായിരുന്നു. 1959-ൽ അദ്ദേഹം പശ്ചിമജർമനി, യുഗോസ്ലാവിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. 1962-ൽ അദ്ദേഹം ഗുജറാത്തിലെ സബർക്കന്ത മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1962-ൽ അദ്ദേഹം ‘സോഷ്യലിസ്റ്റ് ആക്ഷനുവേണ്ടിയുള്ള കോൺഗ്രസ് ഫോറം‘ രൂപവത്കരിച്ചു. 1962-63-ൽ അദ്ദേഹം തൊഴിൽ, ജോലി കാര്യ മന്ത്രിയായിരുന്നു. 1963 മുതൽ 1966 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. താൽകാലിക പ്രധാനമന്ത്രി നെഹ്റുവിനു ശേഷം നെഹ്റുവിന്റെ മരണത്തിനുശേഷം പാർട്ടി ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഗുൽസാരിലാൽ നന്ദയെ പ്രധാനമന്ത്രിയാക്കാൻ കാബിനറ്റ് മന്ത്രിമാർ തീരുമാനിച്ചു. ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം ലാൽ ബഹാദൂർ ശാസ്ത്രി താഷ്കെന്റിൽ വെച്ച് 1966-ൽ മരണമടഞ്ഞപ്പോൾ അദ്ദേഹം വീണ്ടും താൽകാലിക പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പുതിയ പരിഷ്കാരങ്ങൾ ഒന്നും നടപ്പാക്കിയില്ല എങ്കിലും രണ്ടു യുദ്ധങ്ങൾക്കുശേഷമുള്ള അദ്ദേഹത്തിന്റെ ഭരണകാലം രാജ്യരക്ഷാ കാഴ്ചപ്പാടിൽ നിന്നുനോക്കുമ്പോൾ ഗൌരവതരമാണ്. നെഹ്റുവിന്റെ മരണം ചൈനയുമായുള്ള 1962-ലെ യുദ്ധം കഴിഞ്ഞ് രണ്ടുവർഷത്തിനുശേഷമായിരുന്നു. ശാസ്ത്രിയുടെ മരണം പാകിസ്താനുമായുള്ള 1965-ലെ യുദ്ധം കഴിഞ്ഞ് അല്പകാലത്തിനുശേഷമായിരുന്നു. മറ്റു വിവരങ്ങൾ അദ്ദേഹം ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു. 1997-ൽ അദ്ദേഹത്തിന് ഇന്ത്യാ സർക്കാർ ഭാരത രത്നം പുരസ്കാരം സമ്മാനിച്ചു. അവലംബം പുറത്തുനിന്നുള്ള കണ്ണികൾ ഗുത്സാരിലാൽ നന്ദ - പ്രധാനമന്ത്രിയുടെ ഓഫീസ് വർഗ്ഗം:1898-ൽ ജനിച്ചവർ വർഗ്ഗം: 1998-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 4-ന് ജനിച്ചവർ വർഗ്ഗം:ജനുവരി 15-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഇന്ത്യയുടെ ആഭ്യന്തര മന്ത്രിമാർ വർഗ്ഗം:ഒന്നാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:മൂന്നാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:അലഹബാദ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ വർഗ്ഗം:ഗുജറാത്തിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ
ഐ.കെ. ഗുജ്റാൾ
https://ml.wikipedia.org/wiki/ഐ.കെ._ഗുജ്റാൾ
നയതന്ത്രഞ്ജൻ, രാഷ്ട്രീയ നേതാവ്, സ്വാതന്ത്ര്യ സമരസേനാനി എന്നീ നിലകളിൽ പ്രശസ്തനായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയാണ് ഇന്ദർ കുമാർ ഗുജ്റാൾ എന്നറിയപ്പെടുന്ന ഐ.കെ.ഗുജറാൾ.(ജീവിതകാലം : 1919-2012) 1997 ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19 വരെ ഇദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയാവുന്നതിന് മുൻപ് ഇന്ദിരഗാന്ധി, വി.പി.സിംഗ്, ദേവഗൗഡ മന്ത്രിസഭകളിൽ പാർലമെൻററി കാര്യം, വാർത്താവിനിമയം, പൊതുമരാമത്ത്, ഭവനനിർമ്മാണം, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്."Janmabhumi| ഐ.കെ.ഗുജ്‌റാൾ അന്തരിച്ചു" https://www.janmabhumi.in/news/print%20edition/news85706"ഐ കെ ഗുജ്റാൾ" https://ml.rankfiles.com/2020/03/i-k-gujral.html?m=1"സദ്ദാമിനെ പോലെ പത്ത് ഏകാധിപതികളെ ആലിംഗനം ചെയ്യാൻ തയ്യാറാണ്, അതുകൊണ്ട് ഒരിന്ത്യക്കാരനെങ്കിലും രക്ഷപ്പെടുമെങ്കിൽ; ഗുജ്റാളിനെ ഓർക്കുമ്പോൾ" https://www.asianetnews.com/amp/web-exclusive-magazine/the-gujral-legacy-of-decency-in-politics-a-memoir-by-prashanth-raghuvamsham-q1z3ui"ഐ.കെ.ഗുജ്‌റാൾ അന്തരിച്ചു" https://punnyabhumi.com/news16050 ജീവിതരേഖ ഇപ്പോഴത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രാവിശ്യയായ ജ്ജലം ജില്ലയിലെ ഒരു പഞ്ചാബി ഹിന്ദു ഖാത്രി കുടുംബത്തിൽ അവതാർ നാരായണിൻ്റെയും പുഷ്പ ഗുജറാളിൻ്റെയും മകനായി 1919 ഡിസംബർ 4ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡി.എ.വി കോളേജ്, ഹെയ്ലി കോളേജ് ഓഫ് കൊമേഴ്സ്, ഫോർമർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി പഠനം നടത്തുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനായിരുന്നു. എ.ഐ.എസ്.എഫിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്ന് സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തു. 1942-ലെ ക്വിറ്റിന്ത്യ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ജയിലിലടക്കപ്പെട്ടു. രാഷ്ട്രീയ ജീവിതം 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യ അടിസ്ഥാനത്തിൽ രണ്ടായി പിളർന്നതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1975-ലെ അടിയന്തരവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധി മന്ത്രിസഭയിലെ വാർത്ത വിനിമയ സംപ്രേക്ഷണ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് 1976 മുതൽ 1980 വരെ സോവിയറ്റ് യൂണിയനിൽ ഇന്ത്യൻ അംബാസിഡറായി നിയമിതനായി. 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്ബറേലിൽ നിന്ന് വിജയിച്ച് പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധി നേരായ മാർഗങ്ങൾ ഉപയോഗിച്ചല്ല തിരഞ്ഞെടുപ്പ് വിജയിച്ചതെന്ന് അലഹാബാദ് കോടതി വിധിക്കുകയും 1975-ൽ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഇന്ദിരയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളും ജാഥകളും ടി.വി, റേഡിയോ മാധ്യമങ്ങളിലൂടെ രാജ്യമൊട്ടാകെ അറിയിക്കണമെന്ന സഞ്ജയ് ഗാന്ധിയുടെ ആവശ്യം നിരസിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി ഗുജ്റാളിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. 1988-ൽ കോൺഗ്രസ് വിട്ട് ജനതാദളിൽ ചേർന്നു. 1989-ലെ വി.പി.സിംഗ് മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പ് മന്ത്രിയായി. 1991-ൽ പട്നയിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും ബൂത്ത് പിടിത്തവും അക്രമണങ്ങൾ മൂലവും തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടർന്ന് 1992-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ലെ ദേവഗൗഡ മന്ത്രിസഭയിലും വീണ്ടും വിദേശകാര്യ വകുപ്പ് മന്ത്രിയായി. വിദേശകാര്യത്തിൽ അയൽ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്ന ഗുജറാൾ സിദ്ധാന്തം ആവിഷ്കരിച്ചു. അയൽ രാജ്യങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും ഐക്യത്തിനുമായി ഗുജ്റാൾ അഞ്ച് തത്ത്വങ്ങൾ ആവിഷ്കരിച്ചു. മറ്റ് രാജ്യങ്ങൾ പോലും ചർച്ച ചെയ്ത ഈ വിദേശനയം ഗുജറാൾ സിദ്ധാന്തമെന്ന പേരിലാണ് അറിയപ്പെടുന്നത്. വിദേശകാര്യ വകുപ്പ് മന്ത്രിയായിരിക്കെ 1991-ലെ ഗൾഫ് യുദ്ധവേളയിൽ ഇന്ത്യൻ പ്രതിനിധിയായി. ഇറാഖ് പ്രസിഡൻ്റ് സദ്ദാം ഹുസൈനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സദ്ദാമിനെ കെട്ടിപ്പിടിച്ചത് ഏറെ വിവാദം സൃഷ്ടിച്ചു. 2002-ലെ ജമ്മു & കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പിൽ വിദേശ നിരീക്ഷകരെ കൊണ്ടുവരണമെന്ന് പറഞ്ഞത് വിവാദമായി പരിണമിച്ചു. 1996-ലെ ഐക്യ മുന്നണി സഖ്യ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ രാജിവച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി കോൺഗ്രസ് പിന്തുണയോടെ ഐ.കെ.ഗുജറാൾ 1997 ഏപ്രിൽ 21ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. പ്രധാന പദവികളിൽ 1959-1964 : വൈസ് പ്രസിഡൻറ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ 1960 : പ്രസിഡൻറ് റോട്ടറി ക്ലബ്, ഡൽഹി 1964-1970 : രാജ്യസഭാംഗം, (1) 1970-1976 : രാജ്യസഭാംഗം, (2) 1967-1969 : കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി 1969-1971 : കേന്ദ്ര വാർത്താവിനിമയ സംപ്രേക്ഷണ വകുപ്പ് മന്ത്രി 1971-1972 : കേന്ദ്ര നഗരവികസനം, ഭവനനിർമ്മാണ വകുപ്പ് മന്ത്രി 1972-1975 : കേന്ദ്ര വാർത്ത വിനിമയ സംപ്രേക്ഷണ വകുപ്പ് മന്ത്രി 1975-1976 : കേന്ദ്ര ആസൂത്രണ വകുപ്പ് മന്ത്രി 1976-1980 : അംബാസിഡർ സോവിയറ്റ് യൂണിയൻ 1989 : ലോക്സഭാംഗം, (1) 1989-1990 : വിദേശകാര്യ വകുപ്പ് മന്ത്രി 1992- 1998 : രാജ്യസഭാംഗം, (3) 1993-1996 : ചെയർമാൻ, കൊമേഴ്സ് & ടെക്സ്റ്റൈൽസ് 1996-1997 : വിദേശകാര്യ വകുപ്പ് മന്ത്രി 1997 : 12-മത് ഇന്ത്യൻ പ്രധാനമന്ത്രി 1998 : ലോക്സഭാംഗം, (2) 1999 : സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി രാഷ്ട്രം സ്വാതന്ത്യത്തിൻ്റെ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിച്ചപ്പോൾ ഐ.കെ.ഗുജറാളായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ജയിൻ കമ്മീഷൻ റിപ്പോർട്ടിൽ 1991-ലെ രാജീവ് ഗാന്ധി വധത്തിൽ തമിഴ് തീവ്രവാദി സംഘടനയായിരുന്ന എൽ.ടി.ടി.ഇയ്ക്ക് ഡി.എം.കെ പാർട്ടിയുടെ മൗന പിന്തുണയുണ്ടായിരുന്നു എന്ന പരാമർശം ഉണ്ടായതിനെ തുടർന്ന് മന്ത്രിസഭയിലെ ഡി.എം.കെ മന്ത്രിമാരെ ഒഴിവാക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രിയായിരുന്ന ഗുജ്റാൾ വഴങ്ങിയില്ല. തുടർന്ന് 1997 നവംബർ 28ന് കോൺഗ്രസ് പിന്തുണ പിൻവലിച്ചു. പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ഗുജറാൾ പ്രധാനമന്ത്രി പദം രാജിവച്ചു. 1998 മാർച്ച് 19 വരെ കാവൽ പ്രധാനമന്ത്രിയായി തുടർന്നു. പഞ്ചാബുകാരനായ ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും സോവിയറ്റ് യൂണിയനിൽ അംബാസിഡർ ആയ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ ഏക വ്യക്തിയും ഗുജറാൾ തന്നെയാണ്. മാറ്റേഴ്സ് ഓഫ് ഡിസ്ക്രീഷൻ എന്നാണ് ഐ.കെ.ഗുജറാളിൻ്റെ ആത്മകഥയുടെ പേര്. എഴുതിയ പുസ്തകങ്ങൾ Matters of Discretion (2011) (Autobiography) Continuity and Change Indians Foreign Policy A Foreign Policy for India സ്വകാര്യ ജീവിതം പ്രശസ്ത ഉറുദു കവിയത്രിയായിരുന്ന ഷീലയാണ് ഭാര്യ. നരേഷ്, വിശാൽ എന്നിവർ മക്കളാണ്.https://m.economictimes.com/news/politics-and-nation/former-prime-minister-ik-gujral-dies-at-92/articleshow/17428355.cms മരണം ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേതാന്ത ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2012 നവംബർ 30ന് 92-മത്തെ വയസിൽ ഐ.കെ.ഗുജറാൾ അന്തരിച്ചു. സ്മൃതിസ്ഥലിലാണ് ഗുജറാൾ അന്ത്യവിശ്രമം കൊള്ളുന്നത്.https://www.thehindu.com/news/national/i-k-gujral-cremated-with-full-state-honours/article4153830.ecehttps://www.hindustantimes.com/delhi/former-pm-ik-gujral-cremated/story-UZtqU6s3VAUt1h4frF1vGO.html അവലംബം വർഗ്ഗം:1919-ൽ ജനിച്ചവർ വർഗ്ഗം: 2012-ൽ മരിച്ചവർ വർഗ്ഗം:ഡിസംബർ 4-ന് ജനിച്ചവർ വർഗ്ഗം:നവംബർ 30-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:ബീഹാറിൽ നിന്നും രാജ്യസഭയിൽ അംഗമായവർ വർഗ്ഗം:ഒൻപതാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:പന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:പഞ്ചാബിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
മൊറാർജി ദേശായി
https://ml.wikipedia.org/wiki/മൊറാർജി_ദേശായി
മൊറാർജി ദേശായി (ഫെബ്രുവരി 29, 1896 - ഏപ്രിൽ 10, 1995) ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അദ്ദേഹം. (81-)മത്തെ വയസ്സിൽ). പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പരസ്പരവൈര്യം ഇല്ലാതാക്കാൻ ദേശായി വളരെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും, പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-പാകിസ്താനും ലഭിച്ച ഏക പ്രധാനമന്ത്രി കൂടിയാണ് ദേശായി. മുൻപ് ബോംബെ പ്രസിഡൻസിയും ഇപ്പോൾ ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗവുമായ ബൽസാർ ജില്ലയിലാണ് ദേശായി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ വിൽസൺ കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സിവിൽ സർവ്വീസിൽ ചേർന്നു. 1927-1928 കാലത്തെ കലാപത്തിൽ ഹൈന്ദവ സമുദായത്തോട് ആഭിമുഖ്യം കാണിച്ചതിന്റെ പേരിൽ ഗോധ്ര ജില്ലയിലെ കളക്ടർ സ്ഥാനം രാജിവെക്കേണ്ടി വന്നു. കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 1963 ൽ കോൺഗ്രസ്സിൽ കാമരാജ് പദ്ധതി നടപ്പിലാക്കിയപ്പോൾ ദേശായി കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. 1967 ൽ ഇന്ദിരാ ഗാന്ധി സർക്കാരിൽ സാമ്പത്തിക വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായിരുന്നു. 1969 ൽ കോൺഗ്രസ്സ് പിളർന്നപ്പോൾ ഔദ്യോഗിക വിഭാഗത്തിന്റെ കൂടെ നിന്നു. പിന്നീട് ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ ചേർന്നു. 1975 ലെ അടിയന്തരാവസ്ഥകാലത്ത് ജയിലിലടക്കപ്പെട്ടു. 1977 ലെ പൊതു തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി അധികാരത്തിൽ വന്നപ്പോൾ ഐക്യകണ്ഠേന പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യകാലം മൊറാർജി ദേശായി ഗുജറാത്തിലെ ബദേലി എന്ന സ്ഥലത്ത് 1896-ൽ ജനിച്ചു. സൗരാഷ്ട്രയിലുള്ള ഒരു വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മുംബൈ വിൽസൺ കോളേജിൽ നിന്നും സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം സിവിൽ സർവീസിൽ പ്രവേശിച്ചു. 1927-1928 കാലഘട്ടത്തിൽ നടന്ന കലാപത്തിൽ ഹൈന്ദവ വിഭാഗത്തിനോട് മൃദുസമീപനം കാണിച്ചു എന്ന പേരിൽ കുറ്റാരോപിതനായി, പിറകെ അദ്ദേഹം സിവിൽ സർവീസിൽ നിന്നും രാജിവെച്ചു. ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന ദേശായി 1930-ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഒരുപാടുനാളുകൾ മൊറാർജി ജയിലിൽ കഴിച്ചുകൂട്ടി. തന്റെ നേതൃത്വഗുണം കൊണ്ടും തളരാത്ത ആത്മവിശ്വാസം കൊണ്ടും അദ്ദേഹം സ്വാതന്ത്ര്യസമരസേനാനികൾക്കിടയിൽ പ്രിയങ്കരനായിരുന്നു. ഗുജറാത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1934-ലെയും 1937-ലെയും പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബ്രിട്ടീഷ് ഭരണകാലത്തെ ബോംബെ പ്രസിഡൻസി യിൽ റവന്യൂ മന്ത്രിയും ആഭ്യന്തരമന്ത്രിയും ആയി സേവനമനുഷ്ഠിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുൻപ് അദ്ദേഹം ബോംബെ യുടെ ആഭ്യന്തരമന്ത്രിയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം 1952-ൽ ബോംബെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മറാഠി ഭാഷയും, ഗുജറാത്തി ഭാഷയും സംസാരിക്കുന്ന ജനങ്ങൾ തിങ്ങിപ്പാർത്ത ബോംബെ സംസ്ഥാനത്ത് ഇരു വിഭാഗങ്ങളും ഭാഷാടിസ്ഥാനത്തിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടു. ഒരു ശക്തനായ നേതാവായി അറിയപ്പെട്ട മൊറാർജി ചിലപ്പോഴൊക്കെ അധികാരത്തിന്റെ മുഷ്കും അസാധാരണമായ പ്രവർത്തികളും കാണിക്കാറുണ്ടായിരുന്നു. സംയുക്ത മഹാരാഷ്ട്ര സമിതിയുടെ ഒരു സമാധാനപരമായ ജാഥയ്ക്കുനേരെ മൊറാർജിയുടെ ഉത്തരവനുസരിച്ച് പോലീസ് വെടിവെച്ചു. ഈ വെടിവെയ്പ്പിൽ 105 നിരപരാധികൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ രൂപവത്കരണത്തിന് ഈ സംഭവം ഹേതുവായി. ആഭ്യന്തരമന്ത്രി എന്ന നിലയിൽ മൊറാർജി സിനിമകളിലും എല്ലാ വിധ രംഗാവതരണങ്ങളിലും ചുംബനരംഗങ്ങൾ നിരോധിച്ചു. ഒരു അടിയുറച്ച ഗാന്ധിയനായിരുന്നുവെങ്കിലും മൊറാർജി സാമുദായികമായി യാഥാസ്ഥിതികനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നവനും തുറന്ന വാണിജ്യ വ്യവസ്ഥയ്ക്കുവേണ്ടി നിലകൊള്ളുന്നവനുമായിരുന്നു. ഈ നിലപാടുകൾ നെഹ്രുവിന്റെ‍‍ സോഷ്യലിസ്റ്റ് ചിന്താഗതികൾക്കു കടകവിരുദ്ധമായിരുന്നു. കോൺഗ്രസ് നേതൃനിരയിൽ മൊറാർജി പലപ്പോഴും നെഹറുവിന്റെ എതിരാളിയായി കണക്കാക്കപ്പെട്ടു. നെഹറുവിനെ പ്രായാധിക്യവും അവശതകളും അലട്ടിയപ്പോൾ മൊറാർജിക്ക് നെഹറുവിനുശേഷം പ്രധാനമന്ത്രിപദം ലഭിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു. എങ്കിലും നെഹറുവിന്റെ മരണത്തിനുശേഷം (1964) നെഹറുവിന്റെ പക്ഷത്തുനിലകൊണ്ട ലാൽ ബഹാദൂർ ശാസ്ത്രിക്ക് പ്രധാനമന്ത്രിപദം ലഭിച്ചു. അന്ന് മൊറാർജി ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധം പ്രകടിപ്പിച്ചില്ല. എങ്കിലും ശാസ്ത്രിയുടെ മരണത്തിനു ശേഷം (1966) അദ്ദേഹം പ്രധാനമന്ത്രിപദത്തിനു വേണ്ടി തീവ്രമായി ശ്രമിക്കുകയും ഇന്ദിരയുമായി രാജ്യത്തിന്റെ ഭാവി ഭാഗധേയത്തിനുവേണ്ടി ഒരു തുറന്ന പോരാട്ടം നടത്തുകയും ചെയ്തു. 351 വോട്ടുകൾ ലഭിച്ച ഇന്ദിര 169 വോട്ടുകൾ ലഭിച്ച മൊറാർജിയെ തോല്പിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1969-ലെ പിളർപ്പ് ഇതിനുശേഷം ആദ്യം മൊറാർജി ഇന്ദിര മന്ത്രിസഭയിൽ നിന്ന് വിട്ടുനിന്നു. ഭരണരംഗത്ത് പുതുമുഖവും ചെറുപ്പവുമായ ഇന്ദിരയുടെ കീഴിൽ രാജ്യം ഒരു മോശമായ വിളവെടുപ്പ്, രൂപയുടെ മൂല്യശോഷണം, രാജ്യത്തെ ജനങ്ങളുടെ ഭരണകൂടത്തോടുള്ള അകൽച്ച തുടങ്ങി പല പ്രതിസന്ധികളും നേരിട്ടു. മൊറാർജിയുടെ പ്രാധാന്യം ഇതോടെ വളരെ വർദ്ധിക്കുകയും അദ്ദേഹം 1967-ൽ മന്ത്രിസഭയിലേക്ക് തിരിച്ചുവരികയും ചെയ്തു. അദ്ദേഹം ആഭ്യന്തര പദവി ആവശ്യപ്പെട്ടെങ്കിലും ഉപ പ്രധാനമന്ത്രി എന്ന പദവിയും ധനമന്ത്രി സ്ഥാനവും കൊണ്ട് തൃപ്തിപ്പെട്ടു. 71 വയസ്സായ കടുപ്പക്കാരനായ മൊറാർജ്ജിയും 50 വയസ്സായ അദ്ദേഹത്തിന്റെ വനിതാ നേതാവും തമ്മിലുള്ള ബന്ധം അടിക്കടി വഷളായി. മൊറാർജ്ജി പലപ്പോഴും ഇന്ദിരയെക്കുറിച്ച് ‘ആ പെൺകുട്ടി’ എന്നു വിശേഷിപ്പിച്ച് സംസാരിച്ചു. ബാങ്കുകളുടെ ദേശസാത്കരണം നടക്കുന്ന സമയത്ത്, ദേശായിയോട് ചോദിക്കുകപോലും ചെയ്യാതെ ഇന്ദിരാ ഗാന്ധി അദ്ദേഹത്തിൽ നിന്നും സാമ്പത്തിക വകുപ്പിന്റെ അധികാരം എടുത്തുമാറ്റി. ഇതിൽ അതൃപ്തനായ ദേശായി മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. 1969-ൽ ഇന്ദിരയും കൂട്ടാളികളും കോൺഗ്രസ് പാർട്ടിയിൽ പിളർപ്പുണ്ടാക്കി കോൺഗ്രസ് (ആർ) രൂ‍പീകരിച്ചു. ഇത് പിന്നീട് കോൺഗ്രസ് ഐ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ദേശായിയും കോൺഗ്രസ് നേതൃത്വവും കോൺഗ്രസ് (ഒ‌‌) എന്നറിയപ്പെട്ടു. 1971-ൽ പാകിസ്താൻ യുദ്ധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ യുദ്ധകാല നേതാവ് എന്നരീതിയിൽ പ്രശസ്തി ലഭിച്ച ഇന്ദിരയോട് കോൺഗ്രസ് (ഒ) ദയനീയമായി പരാജയപ്പെട്ടു. സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള ഒരുകൂട്ടം വൃദ്ധന്മാരുടെ തലവനായി മൊറാർജി പ്രതിപക്ഷനേതാവായി തുടർന്നു. ജനതാ പാർട്ടി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കോടതി 1974-ൽ തിരഞ്ഞെടുപ്പു കേസിൽ കുറ്റക്കാരിയായി വിധിച്ചപ്പോൾ മൊറാർജി ദേശായി ജയപ്രകാശ് നാരായണനോടു ചേർന്ന് ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. രാജ്യമൊട്ടാകെ അഴിമതിയിലുള്ള ജനങ്ങളുടെ മടുപ്പും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഈ ആവശ്യത്തോടു ചേർത്ത് പ്രതിപക്ഷ സഖ്യം രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ചു. ഇന്ദിര 1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മൊറാർജി ദേശായിയെയും ജയപ്രകാശ് നാരായണനെയും അസംഖ്യം പ്രതിപക്ഷ നേതാക്കളെയും അറസ്റ്റുചെയ്ത് ജയിലിൽ അടക്കുകയും ചെയ്തു. നെഹറുവിന്റെ മകൾ ഒരു സ്വാതന്ത്ര്യസമര സേനാനിയെ സിവിൽ-നിസ്സഹകരണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത് ചരിത്രത്തിന്റെ വിരോധാഭാസമായിരുന്നു. ഇന്ദിര 1977-ൽ തിരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടപ്പോൾ മിക്കവാറും എല്ലാ പ്രതിപക്ഷ പാർട്ടികളും യോജിച്ച് ജനതാ സഖ്യം രൂപവത്കരിച്ചു. ജനതാ സഖ്യം പാർലമെന്റിൽ 356 സീറ്റുകൾ നേടി തിരഞ്ഞെടുപ്പിൽ വിജയിച്ചു. ജയപ്രകാശ് നാരായണൻ മൊറാർജി ദേശായിയെ ഈ സഖ്യം നിലനിറുത്താൻ കഴിവുള്ള ഏറ്റവും നല്ലയാൾ എന്നു വിശേഷിപ്പിച്ചു. മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 81 വയസ്സായിരുന്നെങ്കിലും അദ്ദേഹം രോഗവിമുക്തനും വളരെ ആരോഗ്യവാനും ഊർജ്ജസ്വലനുമായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഉപപ്രധാനമന്ത്രിയാണ് അദ്ദേഹം. ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയും അദ്ദേഹം തന്നെ. അതേസമയം, തന്റെ ജന്മദിനമായ ഫെബ്രുവരി 29നെ മുൻനിർത്തി തനിക്ക് 20 വയസ്സേ ആയിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു! പ്രധാനമന്ത്രി പരസ്പരം യോജിച്ചുപോവാത്ത ഒരു സഖ്യത്തിന്റെ സർക്കാരിനെയായിരുന്നു മൊറാർജി ദേശായി നയിച്ചത്. വിവാദങ്ങളും പടലപിണക്കങ്ങളും കാരണം സർക്കാരിന് അധികമൊന്നും പ്രവർത്തിക്കാനായില്ല. സഖ്യത്തിന്റെ നേതൃസ്ഥാനത്ത് ഒരു പ്രത്യേക പാർട്ടിയും ഇല്ലാതിരുന്ന അവസ്ഥയിൽ വിരുദ്ധചേരികൾ മൊറാർജി ദേശായിയെ പ്രധാ‍നമന്ത്രി പദത്തിൽ നിന്ന് താഴെയിറക്കുവാൻ മത്സരിച്ചു. ഇന്ദിരാഗാന്ധിയുൾപ്പെടെ പ്രശസ്ത കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള കേസുകൾ സർക്കാരിന്റെ ഒരു നല്ല സമയം അപഹരിച്ചു. മൊറാർജി ദേശായി പാകിസ്താനുമായുള്ള ബന്ധം നന്നാക്കുകയും ചൈനയുമായി നയതന്ത്രബന്ധം ഉലച്ചിൽ തട്ടാതെ നോക്കുകയും ചെയ്തു. പക്ഷേ സഖ്യകക്ഷികൾ തമ്മിലുള്ള തുടർച്ചയായ വഴക്കുകൾ കാരണം പ്രധാനപ്പെട്ട പ്രമേയങ്ങളൊന്നും അവതരിപ്പിച്ച് വിജയിപ്പിക്കുവാനായില്ല. ഇന്ദിരയ്ക്ക് എതിരായ കേസുകൾ നിരാലംബയായ ഒരു സ്ത്രീക്കെതിരെ ഒരു സർക്കാർ മുഴുവനും പ്രവർത്തിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. ജനങ്ങൾ ഇതോടെ സർക്കാരിൽ നിന്ന് അകന്നുതുടങ്ങി. മൊറാർജി ദേശായിയുടെ പുത്രന്റെ പേരിൽ അഴിമതി, പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ കൈകടത്തൽ, സർക്കാ‍ർ സംവിധാങ്ങളുടെ ദുരുപയോഗം എന്നീ ആരോപണങ്ങൾ ചാർത്തപ്പെട്ടു. പാകിസ്താനുമായുള്ള ബന്ധം ഊഷ്മളമാക്കിയത് മൊറാർജി ദേശായിയാണ്. അദ്ദേഹവും സിയാ ഉൾ ഹഖും തമ്മിൽ നല്ല സൗഹൃദം നിലനിന്നിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധം അദ്ദേഹം കൂടുതൽ മെച്ചപ്പെടുത്തി. ഇന്ത്യൻ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിച്ചു എന്നതാണ്. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയിൽ കൊണ്ടുവന്ന പല മാറ്റങ്ങളും അദ്ദേഹം നീക്കം ചെയ്തു. പിൽക്കാലത്ത് ഏതെങ്കിലും സർക്കാരിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് അദ്ദേഹം ദുഷ്കരമാക്കി. 1979-ൽ ചരൺ സിംഗ് തന്റെ ബി.എൽ.ഡി. പാർട്ടിയെ ജനതാ സഖ്യത്തിൽ നിന്നും പിൻ‌വലിച്ച് സർക്കാരിനുള്ള ഭൂരിപക്ഷം ഇല്ലാതാക്കി. മൊറാർജി ദേശായി ഇതിനെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. അന്ന് അദ്ദേഹത്തിന് 83 വയസ്സായിരുന്നു. 1980 ലെ പൊതുതിരഞ്ഞെടുപ്പിൽ ജനതാപാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയെങ്കിലും ദേശായി മത്സരരംഗത്തുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം ബോംബെയിൽ താമസിച്ചു. 1995 ഏപ്രിൽ 10ന് 99 ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ അഹമ്മദാബാദിലെ അഭയ് ഘട്ട് ശ്മശാനത്തിൽ സംസ്കരിച്ചു. അവസാന കാലത്ത് അദ്ദേഹത്തിന് പല ബഹുമതികളും സമ്മാനിക്കപ്പെടുകയും ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രശസ്തനായ സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ അദ്ദേഹം ഒരുപാട് ബഹുമാനിക്കപ്പെടുകയും ചെയ്തു. അവലംബം |- |- |- |- |- |- |- വർഗ്ഗം:1896-ൽ ജനിച്ചവർ വർഗ്ഗം: 1995-ൽ മരിച്ചവർ വർഗ്ഗം:ഫെബ്രുവരി 29-ന് ജനിച്ചവർ വർഗ്ഗം:ഏപ്രിൽ 10-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഗാന്ധിയർ വർഗ്ഗം:ഇന്ത്യയുടെ ആഭ്യന്തര മന്ത്രിമാർ വർഗ്ഗം:ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ വർഗ്ഗം:രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:മൂന്നാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:നാലാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:അഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ആറാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ഇന്ത്യയുടെ ഉപപ്രധാനമന്ത്രിമാർ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ വർഗ്ഗം:ഗുജറാത്തിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ വർഗ്ഗം:ഗുജറാത്തിൽ നിന്നുമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
ചരൺ സിംഗ്
https://ml.wikipedia.org/wiki/ചരൺ_സിംഗ്
ചൗധരി ചരൺസിംഗ് (ഡിസംബർ 23, 1902 - മേയ് 29, 1987) ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി. ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം റാം മനോഹർ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമഉത്തർപ്രദേശും ഹരിയാനയുമായിരുന്നു. ഈ സ്ഥലങ്ങളിൽ പ്രബലമായ ജാട്ട് സമുദായത്തിന്റെ അംഗമായിരുന്നു ചരൺസിംഗ്. ജാട്ട് സമുദായത്തിന് പ്രിയങ്കരമായിരുന്ന ആശയമായിരുന്നു ഗ്രാമീണ സോഷ്യലിസം. 1977-ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ജനതാ സഖ്യത്തിൽ അംഗമായ ഭാരതീയ ലോക് ദൾ എന്ന പാ‍ർട്ടിയുടെ തലവനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിപദം സ്വപ്നം കണ്ട അദ്ദേഹത്തിന് ജയപ്രകാശ് നാരായണൻ മൊറാർജി ദേശായിയെ പ്രധാനമന്ത്രിപദത്തിലേക്ക് പിന്തുണച്ചത് വലിയ തിരിച്ചടിയായി. അദ്ദേഹം ആ സമയത്ത് ഏറെക്കുറെ ആലങ്കാരിക പദവി മാത്രമായ ഉപപ്രധാനമന്ത്രിപദം കൊണ്ടു തൃപ്തിപ്പെട്ടു. പ്രതിപക്ഷത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവായിരുന്ന ഇന്ദിരാ‍ഗാന്ധി അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിന് കോൺഗ്രസിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇതിൽ ആകൃഷ്ടനായി അദ്ദേഹം ലോക്ദളുമൊന്നിച്ച് ജനതാ സഖ്യത്തിൽനിന്നു പിന്മാറി. ഇതോടെ ജനതാ സഖ്യം തകരുകയും മൊറാർജി ദേശായി രാജിവെക്കുകയും ചെയ്തു. വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരൺസിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലോക്സഭ ഒരിക്കല്പോലും കൂടിയില്ല. ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോൺഗ്രസ് ഭാരതീയ ലോക്ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുകയും അദ്ദേഹത്തിന്റെ സർക്കാർ താഴെവീഴുകയും ചെയ്തു. ചരൺസിംഗ് രാജിവെച്ചു. പുതിയ തിരഞ്ഞെടുപ്പ് ആറു മാസത്തിനുശേഷം നടന്നു. 1987-ൽ മരണമടയുന്നതുവരെ അദ്ദേഹം ലോക്ദളിന്റെ പ്രതിപക്ഷനേതാവായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മകൻ അജിത് സിംഗ് പാർട്ടി അദ്ധ്യക്ഷനായി. കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ച് ദില്ലിയിലെ അദ്ദേഹത്തിന്റെ സമാധി കിസാൻ ഘട്ട് എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷകദിനമായി ആചരിക്കുന്നു. മീറട്ട് സർവകലാശാല അദ്ദേഹത്തിനെ അനുസ്മരിച്ച് ചൌധരി ചരൺസിംഗ് സർവകലാശാല എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. അനുബന്ധം ചൌധരി ചരൺസിംഗ് - ജാട്ട്ലാന്റ് വെബ്സൈറ്റ് ചരൺസിംഗിനെ അനുസ്മരിക്കുന്ന റവന്യൂ സ്റ്റാമ്പ് വർഗ്ഗം:1902-ൽ ജനിച്ചവർ വർഗ്ഗം: 1987-ൽ മരിച്ചവർ വർഗ്ഗം:ഡിസംബർ 23-ന് ജനിച്ചവർ വർഗ്ഗം:മേയ് 29-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:ഇന്ത്യയുടെ ആഭ്യന്തര മന്ത്രിമാർ വർഗ്ഗം:ജനതാ പാർട്ടി നേതാക്കൾ വർഗ്ഗം:ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ വർഗ്ഗം:ആറാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ഏഴാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:എട്ടാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ഇന്ത്യയുടെ ധനകാര്യ മന്ത്രിമാർ വർഗ്ഗം:ഇന്ത്യയുടെ ഉപപ്രധാനമന്ത്രിമാർ
എച്ച്.ഡി. ദേവഗൗഡ
https://ml.wikipedia.org/wiki/എച്ച്.ഡി._ദേവഗൗഡ
2020 ജൂൺ 26 മുതൽ കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന"ദേവഗൗഡയും ഖാർഗെയും രാജ്യസഭയിലേക്ക്" https://keralakaumudi.com/news/mobile//news-amp.php?id=324526&u=national ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും മുതിർന്ന ജനതാദൾ (സെക്കുലർ) നേതാവുമാണ് ഹരദനഹള്ളി ദൊഡ്ഡഗൗഡ ദേവഗൗഡ എന്നറിയപ്പെടുന്ന എച്ച്.ഡി.ദേവഗൗഡ. (ജനനം: 18 മെയ് 1933) "Sacrifice for grandsons proves costly for Deve Gowda, he loses Tumkur | The News Minute" https://www.thenewsminute.com/article/sacrifice-grandsons-proves-costly-deve-gowda-he-loses-tumkur-102297?amp ആറ് തവണ ലോക്സഭാംഗം, ഏഴ് തവണ നിയമസഭാംഗം, കർണ്ണാടക മുൻ മുഖ്യമന്ത്രി എന്ന നിലകളിലും ശ്രദ്ധേയമായ വ്യക്തിത്വമാണ് എച്ച്.ഡി.ദേവഗൗഡയുടേത്."Shri H. D. Deve Gowda | Prime Minister of India" https://www.pmindia.gov.in/en/former_pm/shri-h-d-deve-gowda/"Deve Gowda loses in Tumkur in a blow to Congress-JD(S) alliance | India News - Times of India" https://m.timesofindia.com/india/deve-gowda-loses-in-tumkur-in-a-blow-to-congress-jds-alliance/amp_articleshow/69469495.cms"കർണാടകയിൽ ബിജെപി തരംഗം" https://www.janmabhumi.in/read/news858429/ ജീവിതരേഖ കർണ്ണാടകയിലെ ഹാസൻ ജില്ലയിലെ ഹോളാനരസിപ്പൂർ താലൂക്കിലെ ഹരദനഹള്ളി എന്ന ഗ്രാമത്തിലെ വൊക്കലിംഗ സമുദായംഗമായ നെൽകൃഷിക്കാരനായിരുന്ന ദൊഡ്ഡഗൗഡയുടേയും ദേവമ്മയുടേയും മകനായി 1933 മെയ് 18ന് ജനിച്ചു. സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയാണ് വിദ്യാഭ്യാസയോഗ്യത. രാഷ്ട്രീയ ജീവിതം ആദ്യകാലങ്ങളിൽ ഹോളാനരസിപ്പൂരിലെ ആഞ്ജനേയ സഹകരണ സൊസൈറ്റിയുടെ പ്രസിഡൻ്റ്, താലൂക്ക് വികസന ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ദേവഗൗഡ 1962-ലെ കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഹോളാനരസിപ്പൂർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചതോടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1962 മുതൽ 1989 വരെ ഹോളാനരസിപ്പൂരിൽ നിന്ന് തുടർച്ചയായി ആറ് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1989-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഹോളാനരസിപ്പൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു. പിന്നീട് 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻ്റംഗമായെങ്കിലും 1994-ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ജനതാദളിന് ഭൂരിപക്ഷം കിട്ടിയതോടെ കർണ്ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ലോക്സഭാംഗത്വം രാജിവച്ചു. 1996-ൽ കർണ്ണാടക മുഖ്യമന്ത്രിയായി തുടരവെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികൾക്ക് ഭൂരിപക്ഷം കിട്ടിയതോടെ ഐ.കെ.ഗുജറാൾ രാജിവച്ച ഒഴിവിൽ ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998-ൽ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ദേവഗൗഡ 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്ന് വീണ്ടും പാർലമെൻ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു എങ്കിലും 2002-ലെ കനകപുരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കനകപുരയിൽ നിന്നും ഹാസനിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചു. കനകപുരയിൽ പരാജയപ്പെട്ടെങ്കിലും ഹാസനിൽ നിന്ന് വിജയിച്ചു. 2009, 2014 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഹാസനിൽ നിന്ന് പാർലമെൻ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019-ലെ പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡലം ചെറുമകനായ പ്രജുൽ രേവണ്ണയ്ക്ക് കൈമാറി തുംകൂറിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു."എച്ച് ഡി ദേവഗൗഡ: പ്രായം, കുടുംബം, ജീവചരിത്രം, ഭാര്യ, രാഷ്ട്രീയജീവിതം, വിദ്യാഭ്യാസം, നേട്ടങ്ങൾ, സമ്പത്ത് തുടങ്ങിയ കാര്യങ്ങൾ - Malayalam Oneindia" https://malayalam.oneindia.com/politicians/h-d-devegowda-33771.html പ്രധാന പദവികളിൽ 1962-1989 : നിയമസഭാംഗം, (6 തവണ) ഹോളാനരസിപ്പൂർ മണ്ഡലം 1972-1976 : നിയമസഭയിലെ പ്രതിപക്ഷ നേതാവ് 1978 : ജനതാ പാർട്ടി അംഗം 1983-1988 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി 1989 : സുബ്രമണ്യൻ സ്വാമിയുടെ പുതിയ പാർട്ടിയിൽ ചേർന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടു 1990 : സുബ്രമണ്യൻ സ്വാമിയുടെ പാർട്ടി വിട്ട് വീണ്ടും ജനതാദൾ അംഗമായി 1991 : ലോക്സഭാംഗം, (1) ഹാസൻ 1994 : സംസ്ഥാന പ്രസിഡൻറ്, ജനതാദൾ, നിയമസഭാംഗം രാമനഗർ 1994-1996 : കർണ്ണാടക മുഖ്യമന്ത്രി 1996-1998 : ഇന്ത്യൻ പ്രധാനമന്ത്രി 1996-1998 : രാജ്യസഭാംഗം 1996-1997 : രാജ്യസഭയിലെ പാർലമെൻ്ററി പാർട്ടി നേതാവ് 1998 : ലോക്സഭാംഗം, (2) ഹാസൻ 1999 : ഹാസനിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു 1999 : ദേശീയ പ്രസിഡൻറ്, ജനതാദൾ (സെക്കുലർ) 2002 : ലോക്സഭാംഗം, (3) കനകപുര 2004 : ലോക്സഭാംഗം, (4) ഹാസൻ 2009 : ലോക്സഭാംഗം, (5) ഹാസൻ 2014 : ലോക്സഭാംഗം, (6) ഹാസൻ 2019 : തുംകൂറിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു 2020-തുടരുന്നു : രാജ്യസഭാംഗം സ്വകാര്യ ജീവിതം ഭാര്യ : ചെന്നമ്മ മക്കൾ : 6 പേർ എച്ച്.ഡി. കുമാരസ്വാമി, എച്ച്.ഡി. രേവണ്ണ, ബാലകൃഷ്ണ ഗൗഡ, അനസൂയ, രമേശ്, ഷൈലജ അവലംബം വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:കർണ്ണാടകത്തിലെ മുഖ്യമന്ത്രിമാർ വർഗ്ഗം:ജനതാ പാർട്ടി നേതാക്കൾ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ വർഗ്ഗം:പത്താം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:പന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:കർണാടകയിൽ നിന്നും രാജ്യസഭയിൽ അംഗമായവർ വർഗ്ഗം:1933-ൽ ജനിച്ചവർ
അടൽ ബിഹാരി വാജ്പേയി
https://ml.wikipedia.org/wiki/അടൽ_ബിഹാരി_വാജ്പേയി
അടൽ ബിഹാരി വാജ്‌പേയി ഡിസംബർ 25, 1924 - 16 ആഗസ്റ്റ് 2018) ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന്‌ മധ്യപ്രദേശിലെ ഗ്വാളിയാറിൽ അദ്ദേഹം ജനിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ‌. ഐ. എ‌. ഡി. എം. കെ പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.പൊഖ്റാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ്http://www.archive.asianetnews.tv/News/india/ab-vajpayee-25282. മൂത്രാശയ അണുബാധ, വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്ന വാജ്പേയി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു. ജീവിതരേഖ ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ഒരു ഇടത്തരം ബ്രാഹ്മണകുടുംബത്തിൽ കൃഷ്ണാദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924 ഡിസംബർ 25-നാണ്‌ വാജ്‌പേയി ജനിച്ചത്‌. ഗ്വാളിയറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും കാൺപൂർ ഡി.എ.വി. കോളേജിൽ (ദയാനന്ദ് ആൻഗ്ലോ വൈദിക് മഹാവിദ്യാലയം) നിന്ന് രാഷ്ട്രതന്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി. 1942-ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ച വാജ്‌പേയി സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. 1951-ൽ ഭാരതീയ ജന സംഘത്തിന്റെയും പിന്നീട് 1977-80 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1979-ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭ രാജിവെച്ചപ്പോൾ മറ്റു ചില നേതാക്കൾക്കൊപ്പം ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ സംഘടന ഉണ്ടാക്കി. 1980-86 കാലയളവിൽ അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായിരുന്നുhttp://parliamentofindia.nic.in/ls/lok13/biodata/13UP20.htm. 1957-ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട്‌ ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് വാജ്‌പേയിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ് http://pmindia.nic.in/pm_atal.html. പാർലിമെന്റിലെ പല സമിതികളിലും അദ്ദേഹം അംഗമായിരുന്നു. 1977-ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭയിൽ വാജ്‌പേയി വിദേശകാര്യ മന്ത്രിയായിരുന്നു. പ്രഭാഷകനായും കവിയായും പ്രശസ്തി നേടി. 2005 ഡിസംബറിൽ മുംബൈയിൽ നടന്ന റാലിയിൽ വെച്ച് വാജ്‌പേയി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചുhttp://news.bbc.co.uk/2/hi/south_asia/4568980.stm. 2009 മുതൽ സ്മൃതിനാശവും അവശതയും അനുഭവിച്ച അദ്ദേഹം 2018 ആഗസ്ത് 16-ന് അന്തരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടം 1996 മുതൽ 2004 വരെ മൂന്നു പ്രാവശ്യം വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ആദ്യ തവണ 1996ലെ പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അന്നത്തെ രാഷ്ട്രപതിയായ ശങ്കർ ദയാൽ ശർമ്മ ബി.ജെ. പി. പാർലിമെന്ററി പാർട്ടിനേതാവായ വാജ്‌പേയിയെ മന്ത്രി സഭയുണ്ടാക്കാൻ ക്ഷണിച്ചു. ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാന മന്ത്രിയായി മെയ്‌ 16ന് വാജ്‌പേയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോകസഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ മറ്റു കക്ഷികളുടെ പിന്തുണ ലഭിക്കാതെ വന്നപ്പോൾ പതിമൂന്നു ദിവസത്തിനു ശേഷം അദ്ദേഹം രാജിവെച്ചു. രണ്ടാം തവണ ആവശ്യത്തിനു ഭൂരിപക്ഷമില്ലാതെ രണ്ടു ഐക്യ മുന്നണി മന്ത്രിസഭകളുടെ പതനങ്ങൾ കാരണം 1998ൽ ലോകസഭ പിരിച്ചുവിട്ടു വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി. ഈ തിരഞ്ഞെടുപ്പിലും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു കക്ഷികളുമായി ചേർന്ന് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) എന്ന മുന്നണിയുണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞു. വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നീട് നടന്ന വിശ്വാസ വോട്ടെടുപ്പിൽ എൻ.ഡി.എ കേവല ഭൂരിപക്ഷം തെളിയിച്ചു. പക്ഷേ മന്ത്രിസഭക്ക് പതിമൂന്നു മാസത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർച്ചയായി സമ്മർദം ചെലുത്തിയിരുന്ന എ. ഐ. എ. ഡി. എം. കെ. യുമായുള്ള അനുരഞ്ജനചർച്ചകളെല്ലാം പരാജയപ്പെട്ട് മുന്നണി വിട്ടപ്പോൾ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട വാജ്‌പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ ഒരു വോട്ടിനു പരാജയപ്പെട്ടുhttp://news.bbc.co.uk/2/hi/south_asia/322065.stm. പ്രതിപക്ഷ കക്ഷികൾക്കൊന്നും മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ട് ലോകസഭ പിരിച്ചുവിട്ടു വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്തി. വാജ്‌പേയി മന്ത്രിസഭ കാവൽ മന്ത്രിസഭയായി തിരഞ്ഞെടുപ്പ് വരെ തുടർന്നു. ആണവ പരീക്ഷണം 1998 മെയ്‌ മാസത്തിൽ രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽവെച്ച് ഇന്ത്യ രണ്ടാം ആണവ പരീക്ഷണം നടത്തി. ഭൂമിക്കടിയിലായിരുന്നു പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങളിലൂടെ ഇന്ത്യ സ്വയം ആണവായുധമുണ്ടാക്കുന്ന ആറാമത്തെ രാജ്യമായി. പിന്നീട് യഥാർത്ഥ ആണവ പരീക്ഷണങ്ങൾ നടത്താതെ ആണവ വിസ്ഫോടനങ്ങളുടെ ശക്തി മനസ്സിലാക്കുന്നതിനുള്ള ശാസ്ത്രീയ മാതൃകകൾക്കാവശ്യമായ വിവരങ്ങൾ ഈ പരീക്ഷണങ്ങളിലൂടെ ശാസ്ത്രജ്ഞർ ശേഖരിച്ചുhttp://frontlineonnet.com/fl1511/15110130.htm. അതീവ രഹസ്യമായി നടന്ന പരീക്ഷണങ്ങൾ വിവിധ അന്താരാഷ്ട്ര ചാരസംഘടനകൾക്കോ ഉപഗ്രഹങ്ങൾക്കോ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യ നടത്തിയ ആണവപരീക്ഷണങ്ങൾ വിവിധ ലോകരാജ്യങ്ങളുടെ പ്രതിഷേധങ്ങൾക്കും നിരോധനങ്ങൾക്കും കാരണമായി. പ്രധാനമന്ത്രിയുടെ ശാസ്ത്രീയ ഉപദേഷ്ടാവും ഡി.ആർ.ഡി.ഒ തലവനുമായിരുന്ന എ.പി.ജെ. അബ്ദുൽ കലാം, ആണവോർജ കമ്മീഷൻ ചെയർമാൻ ആർ. ചിദംബരം, ഡി.ആർ.ഡി.ഒ യിലെയും ബാർകിലെയും ഉന്നത ശാസ്ത്രജ്ഞന്മാർ എന്നിവരാണ് പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഓപ്പറേഷൻ ശക്തി എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കിയ പരീക്ഷണം പിന്നീട് പൊഖ്റാൻ-2 എന്നാ പേരിലാണ് അറിയപ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളെ നയതന്ത്രബന്ധം കൊണ്ടും ഇച്ഛാശക്തികൊണ്ടും മറികടന്നത് വാജ്പേയിയുടെ നേതൃപാടവത്തിനു ഉദാഹരണമാണ്. ഇന്ത്യ ആണവായുധം പരീക്ഷിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോൾ പാകിസ്താനും ആണവപരീക്ഷണം നടത്തിയത് മേഖലയിലെ സമാധാനത്തിനു വെല്ലുവിളികളുയർത്തിhttp://frontlineonnet.com/fl1512/15120040.htm. ലാഹോർ കരാർ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തി മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ വാജ്‌പേയി മന്ത്രിസഭ നിരവധി നടപടികളുടെ അനന്തര ഫലമാണ് സുപ്രധാന ലാഹോർ കരാർ. 1999 ഫെബ്രുവരി 21നു ഇരു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ച്ചകൾക്ക് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്താനും ആണവനിരായുധീകരണത്തിനും കരാറിൽ വ്യവസ്ഥ ചെയ്യുന്നുhttp://www.nti.org/treaties-and-regimes/lahore-declaration/. ഡൽഹിയിൽ നിന്നും ലാഹോറിലേക്കുള്ള ബസ്‌ സർവീസിന്റെ ഉദ്ഘാടന യാത്രയിലാണ് വാജ്‌പേയിയും മറ്റു നയതന്ത്രഉദ്യോഗസ്ഥരും പാകിസ്താനിലേക്ക് പോയത്. ഈ ബസ്‌ സർവീസ് 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നിർത്തലാക്കിയിരുന്നുhttp://news.bbc.co.uk/2/hi/south_asia/1731919.stm. പിന്നീട് 2003 ജൂലൈയിൽ സർവീസ് പുനരാരംഭിച്ചുhttp://dtc.nic.in/lahorebus.htm. കാർഗിൽ യുദ്ധം കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി. ജൂലൈ 26-നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കുന്നു. മൂന്നാം തവണ 1999ലെ പൊതു തിരഞ്ഞെടുപ്പിൽ 303 സീറ്റുകളിൽ വിജയിച്ച ദേശീയ ജനാധിപത്യ സഖ്യം ലോകസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി. 1999 ഒക്ടോബർ 13നു വാജ്‌പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു, വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന മുന്നണി അഞ്ചു വർഷക്കലാവധി പൂർത്തിയാക്കുന്ന ആദ്യത്തെ കോൺഗ്രസ് ഇതര മന്ത്രിസഭയാണ്. ഗതാഗത സംവിധാനങ്ങളുടെ വികസനം 1998ൽ ദേശീയ പാതകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ വേണ്ടി ഇന്ത്യൻ ദേശീയ പാത അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള ദേശീയ പാതാ വികസന പദ്ധതി നിലവിൽ വന്നു. വിവിധ ഭാഗങ്ങളായി ഇതിന്റെ പ്രവർത്തങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.. ഗ്രാമങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിനായി 2000 ഡിസംബറിൽ പ്രധാന മന്ത്രി ഗ്രാമ സദക് യോജന എന്ന പേരിൽ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിൽ മറ്റൊരു പദ്ധതിയും ആവിഷ്കരിച്ചു. ഗ്രാമങ്ങളിലേക്കുള്ള റോഡ്‌ ഗതാഗതം അവയുടെ കാർഷിക സാമ്പത്തിക വളർച്ചക്ക് ഉപകരിക്കും എന്ന് പദ്ധതി വിഭാവനം ചെയ്യുന്നു.http://pmgsy.nic.in/pmg31.asp ഈ പദ്ധതിയുടെ മുഴുവൻ സാമ്പത്തിക ചെലവുകളും കേന്ദ്ര ഗവണ്മെന്റ് ആണ് വഹിക്കുകhttp://pmgsy.nic.in/Intr_E.pdf. വിമാന റാഞ്ചൽ 1999 ഡിസംബറിൽ കാഠ്മണ്ഡുവിൽ നിന്ന് ന്യൂ ഡെൽഹിയിലേക്ക് വരികയായിരുന്ന IC 814 എന്ന ഇന്ത്യൻ എയർലൈൻസ്‌ വിമാനം അഞ്ച് പാകിസ്താൻ തീവ്രവാദികൾ ചേർന്ന് റാഞ്ചി താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി. ബന്ദികളെ സുരക്ഷിതരായി വിട്ടയക്കാൻ തീവ്രവാദികൾ ഇന്ത്യൻ ജയിലിൽ കിടക്കുന്ന മൌലാന മസൂദ് അസർ, മുസ്താഖ് അഹമ്മദ്, അഹമ്മദ് ഒമർ തുടങ്ങി മുപ്പത്തിനാല് തീവ്രവാദികളെ വിട്ടയക്കണം എന്നുൾപ്പടെ കുറെ നിബന്ധനകൾ വെച്ചു. ഇന്ത്യൻ സൈനിക നീക്കം തടയാൻ താലിബാൻ ആയുധധാരികളായ തീവ്രവാദികൾ വിമാനത്തിനു ചുറ്റും കാവൽ നിന്നു. എല്ലാ മധ്യസ്ഥ ചർച്ചകളും പരാജയപ്പെട്ടു, ഏഴു ദിവസമായി ബന്ദികളാക്കപ്പെട്ടിരുന്നവരെ രക്ഷിക്കാൻ മറ്റു വഴികൾ ഇല്ലാതെ വന്നപ്പോൾ, പ്രതിപക്ഷത്തിന്റെയും പൊതുജനങ്ങളുടെയും കടുത്ത എതിർപ്പിനെ അവഗണിച്ചു മൂന്നു തീവ്രവാദികളെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചു. വിദേശ നയം പല വിദേശരാജ്യങ്ങളുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ വാജ്‌പേയിയുടെ മന്ത്രിസഭക്ക് കഴിഞ്ഞു. ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷമുള്ള അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിനുള്ള സുപ്രധാന നാഴികക്കല്ലായി. ചൈനയുമായി വാണിജ്യബന്ധങ്ങൾക്കും അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും ധാരണയായി. പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇസ്രായേൽ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായും കരാറുകളിൽ ഏർപ്പെട്ടു. സാമ്പത്തിക നവീകരണം പി. വി. നരസിംഹ റാവു മന്ത്രിസഭ ആവിഷ്കരിച്ച സാമ്പത്തിക ഉദാരീകരണം വിപുലപ്പെടുത്തുക വഴി ധാരാളം വിദേശനിക്ഷേപം ഇന്ത്യയിലുണ്ടായി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവൽക്കരണവും ബാങ്കിംഗ് മേഖലയിലെ സ്വകാര്യ നിക്ഷേപവും ഇന്ത്യയിലെ സാമ്പത്തിക വളർച്ചക്ക് കാരണമായിhttp://www.wider.unu.edu/publications/working-papers/previous/en_GB/wp-204/. പാർലമെന്റ് ആക്രമണം 2001 ഡിസംബർ 13നു ആയുധധാരികളായ മുഖം മൂടി സംഘം ദൽഹിയിലെ ഇന്ത്യൻ പാർലിമെന്റ് ആക്രമിച്ചു. പാകിസ്താൻകാരായ ലഷ്കർ ഇ തൊയിബ, ജൈഷ് ഇ മുഹമ്മദ്‌ അക്രമകാരികൾhttp://www.tribuneindia.com/2001/20011217/main1.htm വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് പാർലിമെന്റ് വളപ്പിൽ കയറിയത്. ആക്രമണത്തിൽ അഞ്ചു പോലീസുകാരും ഒരു സുരക്ഷാഭടനും അഞ്ചു ഭീകരരും ഒരു പൂന്തോട്ടക്കാരനും കൊല്ലപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അകൽച്ച കൂട്ടാൻ ഈ ആക്രമണം കാരണമായി.http://news.bbc.co.uk/onthisday/hi/dates/stories/december/13/newsid_3695000/3695057.stm പ്രധാന പദവികൾ 1951 - സ്ഥാപക അംഗം, ഭാരതീയ ജനസംഘം 1957 - ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 1957-77 - ജനസംഘത്തിന്റെ പാർലമെന്ററി പാർട്ടി നേതാവ് 1962 - രാജ്യസഭാഗം 1966-67- ഗവണ്മെന്റ് അസ്സുരൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ 1967 - ലോകസഭയിലേക്ക് രണ്ടാംവട്ടം തിരഞ്ഞെടുക്കപ്പെട്ടു 1967-70 - പബ്ലിക്‌ അക്കൌണ്ട്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ 1968-73 - ഭാരതീയ ജനസംഘത്തിന്റെ പ്രസിഡന്റ് 1971 - ലോകസഭയിലേക്ക് മൂന്നാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു 1977 - ലോകസഭയിലേക്ക് നാലാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു 1977-79 - കേന്ദ്രമന്ത്രി, വിദേശ കാര്യം 1977-80 - സ്ഥാപക അംഗം, ജനതാ പാർട്ടി 1980 - ലോകസഭയിലേക്ക് അഞ്ചാം പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു 1980-86 - ഭാരതീയ ജനതാ പാർട്ടിയുടെ(ബി.ജെ.പി.) പ്രസിഡന്റ് 1980-84 - ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവ് 1986 - രാജ്യസഭാഗം, ജെനറൽ പർപ്പസ് കമ്മിറ്റി അംഗം 1988-90 - വാണിജ്യ ഉപദേശക സമിതിയിൽ അംഗം 1990-91- പെറ്റിഷൻസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ 1991- ലോകസഭാഗം (ആറാം പ്രാവശ്യം) 1991-93 - പബ്ലിക്‌ അക്കൌണ്ട്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ 1993-96 - ലോകസഭയിലെ പ്രതിപക്ഷ നേതാവ്; വിദേശ കാര്യസമിതിയുടെ അദ്ധ്യക്ഷൻ 1996 - ലോകസഭാഗം (ഏഴാം തവണ) 1996 മെയ്‌ 16 മുതൽ മെയ്‌ 31 വരെ - പ്രധാന മന്ത്രി(13 ദിവസം), വിദേശ കാര്യം, വിവര സാങ്കേതിക വിദ്യ, വാർത്താവിനിമയം, തുടങ്ങിയ നിരവധി വകുപ്പുകൾ 1996 - 97 - ലോകസഭയിലെ പ്രതിപക്ഷ നേതാവ് 1997 - 98 - വിദേശ കാര്യസമിതിയുടെ അദ്ധ്യക്ഷൻ 1998 - ലോകസഭാഗം (എട്ടാം തവണ) 1998 - 99 - പ്രധാന മന്ത്രി; വിദേശ കാര്യം, മറ്റു മന്ത്രിമാർക്ക് നൽകിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും 1999 - ലോകസഭാഗം (ഒൻപതാം പ്രാവശ്യം) 1999 - 2004 - പ്രധാന മന്ത്രി; മറ്റു കേന്ദ്ര മന്ത്രിമാർക്ക് നൽകിയിട്ടില്ലാത്ത എല്ലാ വകുപ്പുകളും തിരഞ്ഞെടുപ്പുകൾ 2004 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വിജയിച്ചു. 1999 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വിജയിച്ചു. 1998 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിൽ വിജയിച്ചു. 1996 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിലും ഗുജറാത്തിലെ ഗാന്ധിനഗറിലും മൽസരിച്ച് വിജയിച്ചു. ഗാന്ധിനഗറിൽ നിന്ന് രാജി വെച്ചു. 1991 ൽ ഉത്തർപ്രദേശിലെ ലഖ്‌നോവിലും മധ്യപ്രദേശിലെ വിദിശയിലും മൽസരിച്ചു. ലോകസഭാംഗമായി. 1986ൽ ഒരേ സമയം ഉത്തർപ്രദേശിലെ ലഖ്‌നോവിലും മധ്യപ്രദേശിലെ വിദിശയിലും മൽസരിച്ചു. രണ്ടിടത്തും വിജയിച്ചു. വിദിശയിൽ നിന്ന് രാജി വെച്ചു. 1984 ൽ ഗ്വാളിയോറിൽ പരാജയപ്പെട്ടു 1980 ൽ ദൽഹിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു. പ്രതിപക്ഷ നേതാവായി. 1977-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ന്യൂദൽഹി മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്. 1971 ൽ അഞ്ചാം ലോകസഭയിൽ ജന്മനഗരമായ ഗ്വാളിയോറിലാണ് ജനവിധി തേടി വ്ത്ിജയിച്ചു. 1967 ൽ നാലാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യസഭാംഗമായിരിക്കുമ്പോൾ തന്നെ ബലറാംപൂറിൽ മത്സരത്തിനിറങ്ങി വിജയിച്ചു. 1962 ൽ മൂന്നാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ ബൽറാംപൂരിലും ലഖ്‌നോവിലും. രണ്ടിടത്തും പരാജയപ്പെട്ടു. 1957ലെ രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ സ്ഥാനാർഥി. ഉത്തർപ്രദേശിലെ ലഖ്‌നോ, ബൽറാംപൂർ, മഥുര എന്നീ മൂന്നു മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ബൽറാംപൂരിൽ ജയിച്ചെങ്കിലും ലഖ്‌നോവിലും മഥുരയിലും തോറ്റു. 1955 ൽ കന്നി മത്സരം. മുപ്പത്തൊന്നാം വയസിൽ. ലഖ്‌നൗ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ജനസംഘം സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു. പുരസ്കാരങ്ങൾ ഭാരതരത്ന (2014) പത്മ വിഭൂഷൺ (1992) ഏറ്റവും മികച്ച പാർലമെന്റേറിയൻ (1994) ലോക മാന്യ തിലക് പുരസ്കാരം (1994) കാൺപൂർ സർവകലാശാലയുടെ ഡോക്ടരേറ്റ് (1993) കൃതികൾ പ്രസംഗങ്ങൾ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി തിരഞ്ഞെടുത്ത പ്രസംഗങ്ങൾ (2000) ഇന്ത്യയുടെ വിദേശ നയത്തിന്റെ പുതിയ മാനങ്ങൾ (1977 - 79 വരെ വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം) പാർലമെന്റിൽ നാല് പതിറ്റാണ്ട് (ഇംഗ്ലീഷ്) - 1957 - 95 കാലത്ത് പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങൾ (4 ഭാഗങ്ങൾ) കാവ്യങ്ങൾ ഇരുപത്തിയൊന്ന് കവിതകൾ. (2003) ക്യാ ഖോയാ ക്യാ പായാ (എന്ത് പോയി എന്ത് നേടി - 1999) മേരി ഇക്യാവനാ കവിതായേം (എന്റെ 51 കവിതകൾ - 1995) ശ്രേഷ്ഠ കവിത (1997) പുറത്തേക്കുള്ള കണ്ണികൾ http://www.thehindu.com/todays-paper/tp-national/tp-newdelhi/portal-of-vajpayee-launched/article4311288.ece http://ibnlive.in.com/news/former-prime-minister-veteran-bjp-leader-atal-bihar-vajpayee-turns-88/312252-3.html അവലംബങ്ങൾ വർഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയപ്രവർത്തകർ വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:ഭാരതീയ ജനതാ പാർട്ടി നേതാക്കൾ വർഗ്ഗം:അവിവാഹിതർ വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷന്മാർ വർഗ്ഗം:ഭാരതീയ ജനസംഘം നേതാക്കൾ വർഗ്ഗം:ഇന്ത്യയുടെ പ്രതിപക്ഷനേതാക്കൾ വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും വർഗ്ഗം:രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:അഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ആറാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ഏഴാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:പതിനൊന്നാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:പന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:മധ്യപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ വർഗ്ഗം:രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകർ വർഗ്ഗം:മധ്യപ്രദേശിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ വർഗ്ഗം:ഉത്തർപ്രദേശിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ വർഗ്ഗം:1924-ൽ ജനിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 16-ന് മരിച്ചവർ വർഗ്ഗം:2018-ൽ മരിച്ചവർ വർഗ്ഗം:ഡിസംബർ 25-ന് ജനിച്ചവർ വർഗ്ഗം:ഉത്തർപ്രദേശിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നേതാക്കൾ വർഗ്ഗം:ഒന്നിലധികം മണ്ഡലങ്ങളിൽ ഒരേ സമയം മൽസരിച്ചവർ വർഗ്ഗം:ഇന്ത്യയിലെ അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെട്ടവർ
ഇ കെ നായനാർ
https://ml.wikipedia.org/wiki/ഇ_കെ_നായനാർ
തിരിച്ചുവിടുക ഇ.കെ. നായനാർ
സി.എച്ച്. മുഹമ്മദ്കോയ
https://ml.wikipedia.org/wiki/സി.എച്ച്._മുഹമ്മദ്കോയ
കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്നു ചെറിയൻകണ്ടി മുഹമ്മദ് കോയ എന്ന സി.എച്ച്. മുഹമ്മദ് കോയ (ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983). ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. 1962 ൽ കോഴിക്കോട് നിന്നും 1973 ൽ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഒഴിവിൽ മഞ്ചേരിയിൽ നിന്നും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്. പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം സൗജന്യം ആക്കിയത് ഇദ്ദേഹമാണ്. ഏറ്റവും കുറച്ചുകാലം (54 ദിവസങ്ങൾ മാത്രം) കേരളത്തിൻ്റെ മുഖ്യമന്ത്രിയായ വ്യക്തിയാണ് സി.എച്ച്.മുഹമ്മദ് കോയ. നിയമസഭ സ്പീക്കറും സംസ്ഥാന മുഖ്യമന്ത്രിയുമായ ഏക വ്യക്തിയും അദ്ദേഹമാണ്. കേരളത്തിൽ രണ്ടു തവണ ഉപമുഖ്യമന്ത്രിയായും സി.എച്ച് പ്രവർത്തിച്ചു. കേരളത്തിൻ്റെ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന മന്ത്രിയായ ഏക വ്യക്തിയും സി.എച്ച് തന്നെ. മറ്റൊരു റെക്കോർഡും സി.എച്ചിനെ വ്യത്യസ്തനാക്കുന്നു. തുടർച്ചയായി ആറ് മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയും കൂടിയാണ് സി.എച്ച്.മുഹമ്മദ് കോയ.http://www.niyamasabha.org/codes/members/m424.htm ജീവിതരേഖ 1927 ജൂലൈ 15ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളിയിൽ ആലി മുസലിയാരുടേയും മറിയുമ്മയുടേയും മകനായി ജനിച്ചു. കൊങ്ങന്നൂർ എയ്ഡഡ് എലിമെൻ്ററി സ്കൂൾ, കൊയിലാണ്ടി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ചന്ദ്രിക ദിനപത്രത്തിൽ ലേഖകനായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത് തുടർന്ന് മുഖ്യ പത്രാധിപരായി.https://www.manoramaonline.com/district-news/kozhikode/2020/11/10/kozhikode-ch-muhammed-koya-story.amp.html രാഷ്ട്രീയ ജീവിതം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച സി.എച്ച്.മുഹമ്മദ് കോയ 1951-ൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അംഗമായി. 1957, 1960 നിയമസഭ തിരഞ്ഞെടുപ്പുകളിൽ താനൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായ സി.എച്ച് സീതിസാഹിബ് അന്തരിച്ചതിനെ തുടർന്ന് 1961 ജൂൺ 9ന് നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1961-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായതിനെ തുടർന്ന് 1961 നവംബർ 10ന് നിയമസഭ സ്പീക്കർ പദവി രാജിവച്ചു. 1967-ൽ സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ സി.എച്ച് 1967-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കട മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭാംഗമായി. 1973-ൽ മഞ്ചേരിയിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാമതും ലോക്സഭാംഗമായ സി.എച്ച് 1977 വരെ പാർലമെൻ്റ് അംഗമായിരുന്നു. 1977-ൽ മലപ്പുറത്തിനെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയ സി.എച്ച്. 1979 ഒക്ടോബർ 12ന് കേരളത്തിൻ്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും 1979 ഡിസംബർ ഒന്നിന് രാജിവച്ചു. 1980, 1982 നിയമസഭ തിരഞ്ഞെടുപ്പുകളിൽ മഞ്ചേരിയിൽ നിന്ന് വിജയിച്ച സി.എച്ച്. 1981-ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അവസാനമായി അംഗമായിരുന്ന 1982-ലെ ഏഴാം കേരള നിയമസഭയിലും സി.എച്ച് തന്നെയായിരുന്നു ഉപമുഖ്യമന്ത്രി. 1969-1970 കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിനൊപ്പം ആഭ്യന്തര വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ സംഭാവനയാണ് കാലിക്കറ്റ് സർവകലാശാല. ഹൈസ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. അതുപോലെ തന്നെ വിദ്യാർത്ഥികൾക്ക് സർവകലാശാലകളുടെ ഉന്നതാധികാര സമിതികളായ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ എന്നിവയിൽ പ്രാതിനിധ്യം ലഭിക്കുന്നതിനും അദ്ദേഹം പ്രവർത്തിച്ചു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രാസംഗികൻ, സംഘാടകൻ, പാർലമെൻ്ററിയൻ, ഭരണാധികാരി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു സി.എച്ച്. മുഹമ്മദ് കോയ.https://tv.mathrubhumi.com/en/news/kerala/leaders-workers-gather-at-nadakavu-in-remembrance-of-ch-mohammad-koya-1.29051 സ്വകാര്യ ജീവിതം ഭാര്യ : കെ.കെ. ആമിന മക്കൾ ഹൗസിയ എം.കെ. മുനീർ ഫരീദ പുസ്തകങ്ങൾ സി.എച്ച്. ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പ്രധാന പുസ്തകങ്ങൾ ഇവയൊക്കെയാണ്. നിയമസഭ പ്രസംഗങ്ങൾ, ഹജ്ജ് യാത്ര, ഗൾഫ് രാജ്യങ്ങൾ, സോവിയറ്റ് യൂണിയൻ, ഞാൻ കണ്ട മലേഷ്യ, കോക്സ്-ലണ്ടൻ-കെയ്റോ ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് സി.എച്ചിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയത്. 1955 ൽ പ്രസിദ്ധീകരിച്ച "ലിയാഖത്ത് അലീഖാൻ". 1960 ൽ ഹജ്ജ് യാത്രയെക്കുറിച്ച് "എന്റെ ഹജ്ജ് യാത്ര" എന്ന ഗ്രന്ഥവും പുറത്തിറക്കി. കേരള നിയമസഭ സമാജികനായിരിക്കെ 1962 ൽ "നിയമസഭാ ചട്ടങ്ങൾ" എന്ന ഗ്രന്ഥമെഴുതി. 1965 ലാണ് "ഞാൻ കണ്ട മലേഷ്യ" എന്ന AANA KK MTTAഗ്രന്ഥം എഴുതിയത്. 1961 ൽ "കൊ-ലണ്ടൻ കെയ്‌റോ" എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പിറങ്ങി. 1973 ൽ "ശ്രീലങ്കയിൽ അഞ്ചു ദിവസം" 1974 ൽ "സോവിയറ്റ് യൂണ്യനിൽ" എന്ന പുസ്തകവും 1977 ൽ "ഗൾഫ് രാജ്യങ്ങളിൽ" എന്ന പുസ്തകവും പുറത്തിറങ്ങി. സി.എച്ചിന്റെ യാത്രാവിവരണഗ്രന്ഥങ്ങളെ അപഗ്രഥിച്ച് പത്രപ്രവർത്തകനായ റഹ്മാൻ തായലങ്ങാടി "സഞ്ചാര സാഹിത്യകാരനായ സി.എച്ച്". എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982 ൽ ലിബിയൻ യാത്രയെക്കുറിച്ച് "ലിബിയൻ ജമാഹിരിയയല" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. "ഇന്ത്യയിലെ മുസ്ലീം ഭരണകാലം കഥകളിലൂടെ" എന്ന ഗ്രന്ഥവും 1982 ലാണ് പുറത്തിറങ്ങിയത്https://malayalam.webdunia.com/article/current-affairs-in-malayalam/%E0%B4%9C%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%AF-%E0%B4%B8%E0%B4%BF-%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-107092800031_1.htm മരണം 1983 സെപ്റ്റംബർ 28-ന് 56-ആമത്തെ വയസ്സിൽ ഹൈദരാബാദിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് സി.എച്ച്. അന്തരിച്ചു. മരണസമയത്ത് അദ്ദേഹം കേരളത്തിന്റെ ഉപമുഖ്യമന്ത്രിയും പൊതുമരാമത്തുവകുപ്പുമന്ത്രിയുമായിരുന്നു. ഒരു പൊതുപരിപാടിയിൽ സംബന്ധിക്കാനായി ഹൈദരാബാദിലെത്തിയ അദ്ദേഹത്തിന് അവിടെ വച്ച് മസ്തിഷ്കാഘാതം ഉണ്ടാകുകയായിരുന്നു. കടുത്ത പ്രമേഹരോഗിയായിരുന്ന അദ്ദേഹം, അമിതമായ അളവിൽ മധുരം കഴിച്ചതിനെത്തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നതാണ് മസ്തിഷ്കാഘാതത്തിലേയ്ക്ക് വഴിവച്ചതെന്ന് പ്രമുഖ എഴുത്തുകാരനായിരുന്ന ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള പിൽക്കാലത്ത് അഭിപ്രായപ്പെടുകയുണ്ടായി. മൃതദേഹം ജന്മനാട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. Balarama Digest 2011 June 11 issue കേരളത്തിൻ്റെ മുഖ്യമന്ത്രിമാർ അവലംബം വർഗ്ഗം:1927-ൽ ജനിച്ചവർ വർഗ്ഗം: 1983-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 15-ന് ജനിച്ചവർ വർഗ്ഗം:സെപ്റ്റംബർ 28-ന് മരിച്ചവർ വർഗ്ഗം:കേരളത്തിലെ മുസ്ലിം ലീഗ് പ്രവർത്തകർ വർഗ്ഗം:കേരളത്തിലെ മുഖ്യമന്ത്രിമാർ വർഗ്ഗം:കേരള നിയമസഭയിലെ സ്പീക്കർമാർ വർഗ്ഗം:കേരളത്തിലെ ഉപമുഖ്യമന്ത്രിമാർ വർഗ്ഗം:കോഴിക്കോട് ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കോഴിക്കോടിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:രണ്ടാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:നാലാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:അഞ്ചാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:ആറാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:ഏഴാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാർ വർഗ്ഗം:കേരളത്തിലെ ആഭ്യന്തരമന്ത്രിമാർ വർഗ്ഗം:കേരളത്തിലെ ധനകാര്യമന്ത്രിമാർ വർഗ്ഗം:മൂന്നാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:അഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:നിയമസഭാംഗമായിരിക്കെ മരണപ്പെട്ടവർ
പി.കെ. വാസുദേവൻ നായർ
https://ml.wikipedia.org/wiki/പി.കെ._വാസുദേവൻ_നായർ
സി. അച്യുതമേനോൻ
https://ml.wikipedia.org/wiki/സി._അച്യുതമേനോൻ
ചേലാട്ട് അച്യുതമേനോൻ (ജനുവരി 13, 1913 - ഓഗസ്റ്റ് 16, 1991) സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു. ജീവിത രേഖ തൃശൂർ ജില്ലയിൽ പുതുക്കാടിനടുത്ത് രാപ്പാൾ ദേശത്ത് മഠത്തിൽ വീട്ടിൽ കുട്ടൻമേനോൻ എന്ന അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനുവരി 13-ന് ജനിച്ചു . റവന്യൂ ഇൻസ്പെക്ടറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. നാലാം ക്ലാസ്സു മുതൽ ബി.എ. വരെ മെരിറ്റ് സ്കോളർഷിപ്പോടുകൂടിയാണ് ഇദ്ദേഹം പഠിച്ചത്. തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാർത്ഥി എന്ന നിലയിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സുവർണ്ണമുദ്രകൾ നേടി. ഇന്റർമീഡിയറ്റിനു റാങ്കും സ്കോളർഷിപ്പും സമ്പാദിച്ചു; ബി.എ.യ്ക്കു മദിരാശി സർവകലാശാലയിൽ ഒന്നാമനായി ജയിച്ചു. ഉന്നതനിലയിൽ ബി.എ.പാസ്സായ മകനെ ഐ.സി.എസ് പഠനത്തിനായി ഇംഗ്ലണ്ടിലേക്കയക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും, മകന്റെ നിർബന്ധത്തിനു വഴങ്ങി നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജിൽ ചേർക്കുകയായിരുന്നു. ബി.എൽ. പരീക്ഷയ്ക്കു തിരുവനന്തപുരം ലോ കോളജിൽ ഹിന്ദുനിയമത്തിൽ ഒന്നാം സ്ഥാനം നേടി 'വി. ഭാഷ്യം അയ്യങ്കാർ സ്വർണമെഡൽ' കരസ്ഥമാക്കി. സാമ്പത്തികമായി കഷ്ടപ്പെടുന്ന തന്റെ കുടുംബത്തിന് ഒരു സഹായമാവാനായി അഭിഭാഷകനായി ജോലിക്കു ചേർന്നു. ചിലപ്പോഴൊക്കെ സത്യത്തിനു വിരുദ്ധമായി കോടതിയിൽ കേസു നടത്തേണ്ടി വരും എന്നുള്ളതുകൊണ്ട് അദ്ദേഹത്തിന് അഭിഭാഷകജോലി അത്ര തൃപ്തി നൽകിയിരുന്നില്ല. രാഷ്ട്രീയജീവിതം 250x250px തൃശ്ശൂർ കോടതിയിൽ അല്പകാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കൊച്ചിൻ കോൺഗ്രസ്സിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. ജില്ലാ സെക്രട്ടറിയും, പ്രസിഡന്റുമായും സേവനമനുഷ്ഠിച്ചിരുന്നു. 1937-ൽ തൃശൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി ഇദ്ദേഹമായിരുന്നു. 1940 ൽ കർഷകരെ സംഘടിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. ഇക്കാലയളവിലാണ് വി.ആർ.കൃഷ്ണനെഴുത്തച്ഛനുമായി ചേർന്നു പ്രവർത്തിക്കുന്നത്. അയിത്തത്തിനെതിരേയും, ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടും തിരുവില്വാമലയിൽ നിന്നും തലസ്ഥാനമായ എറണാകുളത്തേക്ക് ഒരു ജാഥ നയിക്കുകയുണ്ടായി. കൊച്ചിയിൽ നടന്ന വൈദ്യുതപ്രക്ഷോഭത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് തേക്കിൻകാട് മൈതാനിയിൽ നടത്തിയ ഒരു യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു. 1942 ഇൽ അദ്ദേഹം സി.പി.ഐ. യിൽ അംഗമായി. മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിൽ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടർന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. 1943 ൽ പാർട്ടി നിരോധിച്ചപ്പോൾ നാലുവർഷക്കാലത്തിലേറെ ഒളിവിൽ കഴിയേണ്ടി വന്നു. ഒളിവിലിരിക്കേ തന്നെ തൃശ്ശൂർ മുനിസിപ്പിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും ചെയ്തു. പല തവണ തടവുശിക്ഷ അനുഭവിക്കുകയും ഒളിവിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞ കാലത്താണ്, 1952-ൽ തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957-ലും 1960-ലും 70-ലും നടന്ന തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയം വരിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ (1957-59) അച്യുതമേനോൻ ധനകാര്യമന്ത്രി ആയിരുന്നു. 1968-ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള മുഖ്യമന്ത്രി മുഖ്യമന്ത്രിയെന്ന നിലയിൽ ഒരു പാട് റെക്കോർഡുകളുടെ ഉടമയാണ്. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി അദ്ദേഹമാണ് (2364) ദിവസം. കേരള നിയമസഭയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും വേറെ ആരുമല്ല. കാലാവധി പൂർത്തിയാക്കിയ ശേഷവും അടിയന്തരാവസ്ഥയെ തുടർന്ന്, ഒന്നര വർഷം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. കേരളത്തിലെ ആദ്യ ധനകാര്യവകുപ്പ് മന്ത്രിയും അച്യുതമേനോൻ തന്നെ. തുടർച്ചയായി രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. ആറു പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന അച്യുതമേനോൻ രാഷ്ട്രീയ സ്ഥിരതായാർന്ന ഭരണത്തിലൂടെ സംസ്ഥാനത്തെ വികസനത്തിൻ്റെ പാതയിലേയ്ക്ക് നയിച്ച പ്രഗത്ഭനായ ഭരണതന്ത്രജ്ഞനാണ്. അദ്ദേഹത്തിൻ്റെ ഭരണകാലം (1969-1970, 1970-1977) കേരളത്തിൻ്റെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. പൊതുജീവിതത്തിൽ മൂല്യബോധത്തിൻ്റെയും സൗമ്യതയുടേയും മുഖമുദ്രയായിരുന്ന ജീവിതമായിരുന്നു സി.അച്യുതമേനോൻ്റെത്. ചെറിയൊരു ഇടവേള ഒഴിച്ച് രണ്ട് തവണയായി ആകെ 2640 ദിവസം അദ്ദേഹം കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്നു. Balarama Digest 2011 June 11 issue 1969-ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെന്റ് രൂപവത്കരിച്ചപ്പോൾ മേനോൻ മുഖ്യമന്ത്രിയായി. 1970-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോൻ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ദേശീയ കൌൺസിൽ അംഗമായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ഇദ്ദേഹം മോസ്കോ സന്ദർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ നാട്ട് രാജ്യവും മദ്രാസ് പ്രസിഡൻസിയും തമ്മിലുള്ള കരാർ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി തമിഴ്‌നാടുമായുള്ള മുല്ലപ്പെരിയാർ അണക്കെട്ട് കരാർ തുടരാൻ കേരളം ഒപ്പുവെച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു. ഈ ഉടമ്പടി കേരളത്തിന്റെ താൽപ്പര്യങ്ങളെ ഉന്മൂലനം ചെയ്യുകയും മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം ഇന്ന് കാണുന്ന സാഹചര്യത്തിന്റെ പ്രധാന കാരണമായി മാറുകയും ചെയ്തു. തിരഞ്ഞെടുപ്പുകൾ + തിരഞ്ഞെടുപ്പുകൾ http://www.keralaassembly.org വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും1970കൊടകര നിയമസഭാമണ്ഡലംസി. അച്യുതമേനോൻസി.പി.ഐഎൻ.വി. ശ്രീധരൻഎസ്.ഒ.പി1970*(1)കൊട്ടാരക്കര നിയമസഭാമണ്ഡലംസി. അച്യുതമേനോൻസി.പി.ഐ. 1960ഇരിങ്ങാലക്കുട നിയമസഭാമണ്ഡലംസി. അച്യുതമേനോൻസി.പി.ഐ.പി. അച്യുതമേനോൻപി.എസ്.പി.1957ഇരിങ്ങാലക്കുട നിയമസഭാമണ്ഡലംസി. അച്യുതമേനോൻസി.പി.ഐ.കെ.ടി. അച്യുതൻകോൺഗ്രസ് (ഐ.) 1970-ൽ മുഖ്യമന്ത്രിയായ സി. അച്യുതമേനോന് നിയമസഭാംഗമാകാനായി ഇ. ചന്ദ്രശേഖരൻ നായർ രാജി വെച്ച ഒഴിവിൽ നടന്നതാണ് കൊട്ടാരക്കര ഉപതിരഞ്ഞെടുപ്പ്. സാഹിത്യജീവിതം പ്രതിഭാധനനായ ഒരു സാഹിത്യകാരൻകൂടിയായിരുന്നു അച്യുതമേനോൻ. ബഹുകാര്യവ്യഗ്രമായ രാഷ്ട്രീയജീവിതത്തിനിടയ്ക്ക് അനുഭവിക്കേണ്ടിവന്ന ജയിൽവാസം ഇദ്ദേഹത്തിനു ഗ്രന്ഥരചനയ്ക്ക് അവസരം നല്കി. എച്ച്.ജി. വെൽസിന്റെ ലോകചരിത്രസംഗ്രഹം പരിഭാഷയും, സോവിയറ്റ് നാടും ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ രണ്ടു ഗ്രന്ഥങ്ങളാണ്. പ്രധാന പുസ്തകങ്ങൾ thumb|തൃശ്ശൂർ കുട്ടനെല്ലൂരിലെ ശ്രീ. സി. അച്ചുതമേനോൻ സർക്കാർ കോളേജ് അങ്കണത്തിന്റെ പ്രവേശനകവാടം ലോകചരിത്രസംഗ്രഹം (പരിഭാഷ) സോവിയറ്റ് നാട് കിസാൻ പാഠപുസ്തകം കേരളം-പ്രശ്നങ്ങളും സാധ്യതകളും സ്മരണയുടെ ഏടുകൾ വായനയുടെ ഉതിർമണികൾ ഉപന്യാസമാലിക പെരിസ്ട്രോയിക്കയും അതിന്റെ തുടർച്ചയും മനുഷ്യൻ സ്വയം നിർമ്മിക്കുന്നു (വിവർത്തനം) എന്റെ ബാല്യകാലസ്മരണകൾ (ആത്മകഥ) സി. അച്യുതമേനോൻ സമ്പൂർണ കൃതികൾ (15 വാല്യങ്ങൾ)) ഇവയ്ക്കുപുറമേ നിരവധി ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ആത്മാർഥത കൊണ്ടും ആർജവം കൊണ്ടും ബഹുജനപ്രീതിനേടിയ രാഷ്ട്രീയനേതാവായിരുന്നു അച്യുതമേനോൻ. അച്യുതമേനോന്റെ കത്തുകളും ഡയറിക്കുറിപ്പുകളും മരണാനന്തരം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ ബാല്യകാലസ്മരണകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1978)പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ. സോവിയറ്റ് ലാന്റ് നെഹ്രു അവാർഡും ലഭിക്കുകയുണ്ടായി. മികച്ച പൊതു പ്രവർത്തനത്തിനുള്ള 1991-ലെ വി. ഗംഗാധരൻ സ്മാരക അവാർഡ് അച്യുതമേനോന് ലഭിക്കുകയുണ്ടായി. ഏറെക്കാലം വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ അച്യുതമേനോൻ 78-ആം വയസ്സിൽ 1991 ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു. അമ്മിണിയമ്മയായിരുന്നു ഭാര്യ. മൂന്ന് മക്കളുണ്ട്. അവലംബം ഇതും കാണുക വർഗ്ഗം:1913-ൽ ജനിച്ചവർ വർഗ്ഗം:1991-ൽ മരിച്ചവർ വർഗ്ഗം:ജനുവരി 13-ന് ജനിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 16-ന് മരിച്ചവർ വർഗ്ഗം:മേനോന്മാർ വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേരളത്തിലെ സി.പി.ഐ. പ്രവർത്തകർ വർഗ്ഗം:സി പി ഐ കേരള സംസ്ഥാന സെക്രട്ടറിമാർ വർഗ്ഗം:തൃശ്ശൂരിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ വർഗ്ഗം:കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾ വർഗ്ഗം:തിരു-കൊച്ചി നിയമസഭാംഗങ്ങൾ വർഗ്ഗം:ഒന്നാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:രണ്ടാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:നാലാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:കേരളത്തിലെ ധനകാര്യമന്ത്രിമാർ വർഗ്ഗം:കേരളീയരായ രാജ്യസഭാംഗങ്ങൾ വർഗ്ഗം:കേരളത്തിലെ മുഖ്യമന്ത്രിമാർ വർഗ്ഗം:ജനവിധിക്ക് മുൻപ് സംസ്ഥാന മന്ത്രിയായവർ വർഗ്ഗം:ഉപതിരഞ്ഞെടുപ്പിൽകൂടി നിയമസഭാംഗമായവർ വർഗ്ഗം:കേരളത്തിൽ നിന്നും രാജ്യസഭയിൽ അംഗമായവർ വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
പട്ടം എ. താണുപിള്ള
https://ml.wikipedia.org/wiki/പട്ടം_എ._താണുപിള്ള
കേരളത്തിലെ പ്രഗല്ഭനായ ഒരു രാഷ്ട്രീയനേതാവും തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചിയുടെയും ഐക്യകേരളത്തിന്റെയും മുഖ്യമന്ത്രി, പഞ്ചാബിന്റെയും ആന്ധ്രാപ്രദേശിന്റെയും ഗവർണർ തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തിയുമായിരുന്നു പട്ടം താണുപിള്ള (ജൂലൈ-15, 1885 - ജൂലൈ-27, 1970). 1885 ജൂലൈ 15-ന് വരദരായന്റെയും(സുബ്ബയ്യൻ) ഈശ്വരി അമ്മയുടെയും മകനായി തിരുവനന്തപുരത്തെ പട്ടത്ത് ജനിച്ച അദ്ദേഹം 19-ആം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ശരിയായ പേര് എ. താണുപിള്ള എന്നായിരുന്നെങ്കിലും പട്ടം എന്നാണ് അദ്ദേഹം ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടത്. തിരുവനന്തപുരത്ത് മഹാരാജാസ് സ്കൂളിലും കോളേജിലും പഠിച്ചു ബിരുദം നേടി. സർക്കാരാഫീസിൽ ഗുമസ്ഥനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം, കുറേക്കാലം അദ്ധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. തനിക്ക് ന്യായമായി ലഭിക്കേണ്ട അവകാശം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ച് നിയമപഠനം ആരംഭിച്ചു. തിരുവനന്തപുരം ലോകോളേജിൽനിന്നും ബി.എൽ. ജയിച്ച അദ്ദേഹം അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുകയും ആ രംഗത്ത് വളരെ പ്രശസ്തിനേടുകയും ചെയ്തു. അതോടൊപ്പം പൊതുപ്രവർത്തനങ്ങളിലും പങ്കെടുത്തു. 1928-ൽ തിരുവിതാംകൂർ നിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുപ്പതുവർഷത്തിലധികം നിയമസഭാസാമാജികനായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സ്ഥാപകനേതാക്കളിൽ സമുന്നതനും സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പടയാളിയും, ഭരണതന്ത്രജ്ഞനും ആയിരുന്നു. ഒരു ഉത്തരവാദിത്തമുള്ള സർക്കാരിനുവേണ്ടിയുളള പ്രക്ഷോഭം ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ പുറത്താക്കലിൽ കലാശിച്ചു. സർ സി.പി. 1947 ഓഗസ്റ്റ് 19ന് തിരുവിതാംകൂർ വിട്ടു. 1948 മാർച്ച് 24-നു രൂപവത്കരിച്ച തിരുവിതാംകൂറിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ പട്ടം മുഖ്യമന്ത്രിയായി . എങ്കിലും സംസ്ഥാന കോൺഗ്രസ് പാർട്ടിയിലെ ഉൾപിണക്കങ്ങൾ കാരണം പട്ടം 1948 ഒക്ടോബർ 17നു രാജിവെച്ചു. 1949 ജൂലൈ 1നു തിരുവിതാംകൂറും കൊച്ചി രാജ്യവും ഒന്നിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു. ഈ കാലയളവിൽ പട്ടം കോൺഗ്രസ് വിട്ട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.)യിൽ ചേർന്നു. രണ്ടാമത്തെ തിരു-കൊച്ചി തിരഞ്ഞെടുപ്പിനുശേഷം പട്ടം തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1954 മാർച്ച് 3 മുതൽ 1955 ഫെബ്രുവരി 2 വരെ അദ്ദേഹം ഒരു കൂട്ടുകക്ഷി സർക്കാരിനെ നയിച്ചു. കേരള സംസ്ഥാനം 1956 നവംബർ 1 നു രൂപീകൃതമാവുകയും (കേരളസംസ്ഥാന പിറവി കാണുക) സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലാവുകയും ചെയ്തു. 'കേരളജനത' എന്ന പത്രത്തിന്റെ സ്ഥാപകനും ആദ്യത്തെ ചീഫ് എഡിറ്ററും പട്ടം താണുപിള്ളയായിരുന്നു. 1957 മാർച്ചിൽ നടന്ന കേരള സംസ്ഥാനത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. (1957 ഏപ്രിൽ 5 മുതൽ 1959 ജൂലൈ 31 വരെ). ആദ്യത്തെ കേരള നിയമസഭയിലേക്ക് പട്ടം തിരുവനന്തപുരം-2 നിയോജകമണ്ഡലത്തിൽ നിന്ന് പി.എസ്.പി. സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. വിമോചന സമരത്തെ തുടർന്ന് ഇ.എം.എസ് മന്ത്രിസഭ പുറന്തള്ളപ്പെട്ടു. 1960ൽ നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് പട്ടം താണുപിള്ള ഒരു കൂട്ടുകക്ഷി സംവിധാനത്തെ പ്രതിനിധീകരിച്ച് കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയായിരുന്നു ഇത്. പട്ടത്തിന്റെ പാർട്ടിയായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും കോൺഗ്രസും മുസ്‌ലിം ലീഗും കൂടിയതായിരുന്നു ഈ സഖ്യം. സീറ്റുകൾ കൂടുതൽ കോൺഗ്രസിനായിരുന്നെങ്കിലും മുൻ തീരുമാനമനുസരിച്ച് പട്ടത്തെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവ് ആർ. ശങ്കറിനെ ഉപമുഖ്യമന്ത്രിയുമാക്കുകയായിരുന്നു. അദ്ദേഹം 1960 ഫെബ്രുവരി 22 മുതൽ 1962 സെപ്റ്റംബർ 9 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1962-ൽ പഞ്ചാബ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 1964 മേയ് 4 വരെ പഞ്ചാബിന്റെയും തുടർന്ന് 1968 ഏപ്രിൽ 11 വരെ ആന്ധ്രാപ്രദേശിന്റെയും ഗവർണറായിരുന്ന അദ്ദേഹം 1970 ജൂലൈ 27-ന് തിരുവനന്തപുരത്ത് പട്ടത്തുള്ള സ്വവസതിയായ ഭഗവതീമന്ദിരത്തിൽ വിശ്രമ ജീവിതത്തിനിടയിൽ നിര്യാതനായി. 85 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഭഗവതീമന്ദിരവളപ്പിൽ സംസ്കരിച്ചു. അനുബന്ധം ഇംഗ്ലീഷ് വിക്കിപീഡിയ അവലംബം വർഗ്ഗം:1885-ൽ ജനിച്ചവർ വർഗ്ഗം: 1970-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 15-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 27-ന് മരിച്ചവർ വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:ശ്രീമൂലം പ്രജാസഭാ അംഗങ്ങൾ വർഗ്ഗം:തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗങ്ങൾ വർഗ്ഗം:തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ വർഗ്ഗം:ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ വർഗ്ഗം:തിരു-കൊച്ചി നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:രണ്ടാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ വർഗ്ഗം:കേരളത്തിലെ മുഖ്യമന്ത്രിമാർ വർഗ്ഗം:ആന്ധ്രാപ്രദേശിന്റെ ‌ഗവർണർമാർ വർഗ്ഗം:പഞ്ചാബിന്റെ ഗവർണർമാർ (ഇന്ത്യ) വർഗ്ഗം:കേരളത്തിലെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ വർഗ്ഗം:ഗവർണർമാരായ മലയാളികൾ
മഹാളിക്കിഴങ്ങ്
https://ml.wikipedia.org/wiki/മഹാളിക്കിഴങ്ങ്
പാലക്കാടൻ പശ്ചിമഘട്ട നിരകളിലെ നെല്ലിയാമ്പതി വനമേഖലയിൽ കണ്ടുവരുന്ന സസ്യമാണ്‌ മഹാളിക്കിഴങ്ങ് . പ്രദേശത്തെ വൈദ്യശാസ്ത്രവുമായി ഇഴ ചേർത്തുകെട്ടപ്പെട്ട ഔഷധസസ്യമാണിത്‌. പ്രത്യേകതകൾ നെല്ലിയാമ്പതി വനങ്ങളിൽ അറുനൂറുമുതൽ ആയിരത്തി അഞ്ഞൂറു മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ കിഴുക്കാം തൂക്കായ പാറമടക്കുകളിൽ വളരുന്ന കുറ്റിച്ചെടിയാണ്‌ മഹാളി. ഈ സസ്യത്തിന്റെ എല്ലാഭാഗങ്ങളിലും വെള്ളക്കറ കാണുന്നു. മരച്ചീനിയോടു സാദൃശ്യമുള്ള കിഴങ്ങുകളാണ്‌ വൈദ്യശാസ്ത്രത്തിൽ ഏറ്റവും പ്രധാനം. മൂന്നു മുതൽ അഞ്ചു കിലോഗ്രാം കിഴങ്ങു വരെ ഒരു സസ്യത്തിൽ കണ്ടുവരുന്നു. ചെറിയ മഞ്ഞപൂക്കളാണ്‌ ചെടിയിലുണ്ടാകുന്നത്‌. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ കണ്ടുവരുന്ന മഹാളിക്ക്‌ തെക്ക്‌ പൊന്മുടി-കല്ലാർ ഭാഗത്ത്‌ കണ്ടുവരുന്ന അമൃതപ്പാലയുമായി അസാധാരണമായ സാമ്യമുണ്ട്‌. മഹാളിയെന്നനാമം ഹൈന്ദവ ഐശ്വര്യദേവതയായ മഹാലക്ഷ്മിയുമായി ബന്ധപ്പെടുത്തിയാണ്‌ പ്രദേശവാസികൾ കാണുന്നത്‌. അതുകൊണ്ടു തന്നെ അവർ ഈ സസ്യത്തിന്‌ ദിവ്യത്വം കൽപ്പിച്ചിട്ടുണ്ട്‌. മഹാളിയുടെ കിഴങ്ങുകൾ കുടിക്കു മുൻപിൽ തൂക്കിയിട്ടാൽ ഐശ്വര്യവർദ്ധനവുണ്ടാകുമെന്ന്‌ അവർ വിശ്വസിക്കുന്നു. ഉപയോഗങ്ങൾ നെല്ലിയാമ്പതിയിലെ ആദിവാസികളിൽ നിന്നാണ്‌ മഹാളിയുടെ ഔഷധഗുണം ആദ്യമായി പുറം ലോകമറിയുന്നത്‌. മഹാളിയുടെ കിഴങ്ങ്‌ ഉദരരോഗങ്ങൾ, വ്രണങ്ങൾ, ക്ഷയം, ആസ്മ, ത്വഗ്‌രോഗങ്ങൾ മുതലായഭേദപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്‌. http://cat.inist.fr/?aModele=afficheN&cpsidt=1620050 ചിലപ്പോൾ കിഴങ്ങുകൾ അച്ചാറുകൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ആമശയത്തിലും കുടലിലുമുള്ള പുണ്ണ് (അൾസർ)ശമിക്കുന്നതിന് മഹാളിയുടെ സത്ത് നല്ലതാണെന്ന് വിദേശത്തു നടന്ന ഗവേഷണങ്ങൾ തെളിയിക്കുന്നു.http://cat.inist.fr/?aModele=afficheN&cpsidt=15627633 സംരക്ഷണം മഹാളി അത്യപൂർവ്വവും നാശോന്മുഖവുമായ സസ്യമായതിനാൽ മഹാളിയുടെ സംരക്ഷണം വളരെ പ്രാധാന്യമർഹിക്കുന്നു. അമിതമായ ശേഖരണം തടഞ്ഞ്‌ തനതായ ആവാസവ്യവസ്ഥയിൽ(in situ) സംരക്ഷിക്കുകയാണ്‌ പ്രധാനമെന്നാണ്‌ കേരള സർക്കാർ പറഞ്ഞിട്ടുണ്ട്‌. അതോടൊപ്പം തന്നെ സമഗ്ര പഠനത്തിനായി ചില പരീക്ഷണശാലകൾക്ക്‌ ആവാസവ്യവസ്ഥയ്ക്ക്‌ പുറത്ത്‌(ex situ)സംരക്ഷിക്കാനും അനുമതി നൽകിയിട്ടുണ്ട്‌. ടി. ബി. ജി. ആർ. ഐ ഇതിനകം തന്നെ ടിഷ്യുകൾച്ചർ മുതലായ ജൈവ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്‌ മഹാളിയുടെ പ്രജനനം നടത്തിയിട്ടുണ്ട്‌. ഇത്തരം ചെടികളും പിന്നീട്‌ തനത്‌ ആവാസവ്യവസ്ഥയിലേക്ക്‌ മാറ്റി വളർത്താം എന്നു കരുതുന്നു. http://envfor.nic.in/bsi/research.html അവലംബം പുറത്തേക്കുള്ള കണ്ണികൾ കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും കിഴങ്ങിൽ നിന്നും ലഭിക്കുന്ന അൾസറിനെതിരെയുള്ള ഔഷധത്തെപ്പറ്റി വർഗ്ഗം:ഔഷധസസ്യങ്ങൾ വർഗ്ഗം:വംശനാശം നേരിടുന്ന സസ്യങ്ങൾ വർഗ്ഗം:കുറ്റിച്ചെടികൾ വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ വർഗ്ഗം:പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ വർഗ്ഗം:കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ വർഗ്ഗം:അപ്പോസൈനേസീ
പാലക്കാട്‌ ജില്ല
https://ml.wikipedia.org/wiki/പാലക്കാട്‌_ജില്ല
തിരിച്ചുവിടുക പാലക്കാട് ജില്ല
കംപ്യൂട്ടർ
https://ml.wikipedia.org/wiki/കംപ്യൂട്ടർ
REDIRECT കമ്പ്യൂട്ടർ
കംപ്യുട്ടർ ശാസ്ത്രം
https://ml.wikipedia.org/wiki/കംപ്യുട്ടർ_ശാസ്ത്രം
തിരിച്ചുവിടുക കമ്പ്യൂട്ടർ ശാസ്ത്രം
KEAM
https://ml.wikipedia.org/wiki/KEAM
REDIRECT കെ.ഇ.എ.എം
ഇൻഫർമേഷൻ ടെക്നോളജി
https://ml.wikipedia.org/wiki/ഇൻഫർമേഷൻ_ടെക്നോളജി
REDIRECT വിവരസാങ്കേതികവിദ്യ
സർപ്പഗന്ധി
https://ml.wikipedia.org/wiki/സർപ്പഗന്ധി
ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടി ആണ് സർപ്പഗന്ധി അഥവാ അമൽപ്പൊരി. “അപ്പോസൈനേസീ“ എന്ന കുടുംബത്തിൽ പെട്ട ഈ സസ്യം “റാവോൾഫിയ സെർപ്പെന്റൈന”(Rauwolfia serpentina) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. പ്രത്യേകതകൾ ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന സർപ്പഗന്ധിയുടെ ഇലകൾക്ക് കടും പച്ച നിറമാണ്. കാണ്ഡത്തിലെ പർവ്വസന്ധിയിൽ(Node) നിന്നും മൂന്നിലകളുണ്ടാകും. മൺസൂൺ കാലത്തിനുശേഷമാണ് ചെടി പൂവിടാൻ തുടങ്ങുന്നത്. ചുവന്ന ഞെട്ടും, പുഷ്പവൃതിയുമുള്ള പൂക്കുലകളിൽ വെളുത്ത പൂക്കളാണുണ്ടാവുക. പരാഗണശേഷം പൂങ്കുല അവശേഷിച്ച് പൂക്കൾ കൊഴിയുന്നു, ഏതാനം ദിവസങ്ങൾക്കകം തത്സ്ഥാനത്ത് പച്ച കായ്കൾ പ്രത്യക്ഷപ്പെടുന്നു. ഒരു മാസത്തിൽ താഴ്ന്ന കാലം കൊണ്ട് കായ്കൾ പഴുക്കുന്നു. കായ്കൾ കടുത്ത പിങ്കുനിറം പ്രാപിക്കുമ്പോളിതു മനസ്സിലാക്കാം. തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സർപ്പഗന്ധി വളരുന്നത്. വിത്തുകൾ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും വളർത്തിയെടുക്കാം. ഇതിന്റെ വേരുകൾക്ക് സര്പ്പത്തിന്റെ ഗന്ധമാണെന്നു പറയപ്പെടുന്നു, അങ്ങനെയാണിതിനു സര്പ്പഗന്ധിയെന്ന പേരു വന്നത്. രസാദി ഗുണങ്ങൾ രസം : കഷായം ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഗുണം : രൂക്ഷം വീര്യം : ഉഷ്ണം വിപാകം : കടു ഔഷധയോഗ്യ ഭാഗം വേര് ഔഷധഗുണങ്ങൾ ഇന്ന് അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി. രക്താതിമർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നുമുത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ സർപ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങൾ, അപസ്മാരം, കുടൽ‌രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു. സർപ്പഗന്ധിയിൽ നിന്നും ശേഖരിക്കാൻ സാധിക്കുന്ന റിസർപ്പിൻ(Reserpin), അജ്‌മാലൂൻ(Ajmaloon) എന്നീ ആൽക്കലോയ്‌ഡുകൾ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളാണ്. ഇതും കാണുക റസ്റ്റോം ജൽ വകിൽ പാർശ്വഫലങ്ങൾ വിഷാദ രോഗം പെപ്റ്റിക് അൾസർ ചിത്രങ്ങൾ അവലംബങ്ങൾ വർഗ്ഗം:ഔഷധസസ്യങ്ങൾ വർഗ്ഗം:പുഷ്പങ്ങൾ വർഗ്ഗം:വിഷസസ്യങ്ങൾ വർഗ്ഗം:അപോസിനേസി കുടുംബത്തിൽ ഉൾപ്പെട്ട സസ്യങ്ങൾ വർഗ്ഗം:ഏഷ്യയിലെ സസ്യജാലം വർഗ്ഗം:ആയുർവേദത്തിൽ ഉപയോഗിക്കുന്ന സസ്യങ്ങൾ
ഏ കെ ആൻറണി
https://ml.wikipedia.org/wiki/ഏ_കെ_ആൻറണി
REDIRECT എ.കെ. ആന്റണി
ഏ.കെ.ആന്റണി
https://ml.wikipedia.org/wiki/ഏ.കെ.ആന്റണി
Redirectഎ.കെ. ആന്റണി
ഇന്ദിരാഗാന്ധി
https://ml.wikipedia.org/wiki/ഇന്ദിരാഗാന്ധി
തിരിച്ചുവിടുക ഇന്ദിരാ ഗാന്ധി
സഹ്യപർവതം
https://ml.wikipedia.org/wiki/സഹ്യപർവതം
Redirectപശ്ചിമഘട്ടം
സ്വയം പ്രത്യയനം
https://ml.wikipedia.org/wiki/സ്വയം_പ്രത്യയനം
സ്വയം നിർദ്ദേശങ്ങൾ നൽകി അബോധമനസ്സിനെ സ്വാധീനിക്കുന്നതിനായി ശാസ്ത്രീയമായി സ്വീകരിക്കുന്ന ഒരു മാർഗ്ഗമാണ്‌ സ്വയം പ്രത്യയനം അഥവ Autosuggestion. മനസ്സിന്റെ ഏകാഗ്രത വർദ്ധിപ്പിക്കാനും മനസ്സിലടിഞ്ഞുകൂടുന്ന അനാവശ്യ ചിന്തകളെ അകറ്റുന്നതിനും സ്വയം പ്രത്യയനം ഏറെ സഹായകമാണ്‌. വ്യക്തിയുടെ ഭാവനാശക്തിക്കനുസരിച്ച്‌ സ്വയം പ്രത്യയനതിന്റെ ഫലം വ്യത്യാസപ്പെടുന്നു. ചരിത്രം thumb|150px|right|എമിൽ കൂ (1857-1926)സ്വയം പ്രത്യയനം അഥവ autosuggestion എന്ന ആശയം ശാസ്ത്രീയമായി മുന്നോട്ട്‌ വെച്ചത്‌ എമിൽ കൂ (Emile Coue) എന്ന ഫ്രഞ്ച്‌ മനശാസ്ത്രജ്ഞനാണ്‌. തന്റെ രോഗികളിൽ സ്ഥിരമായി ഹിപ്നോട്ടിസം പ്രയോഗിച്ചിരുന്ന ഇദ്ദേഹം താൻ മരുന്നുകൾ നൽകുമ്പോൾ രോഗികൾക്ക്‌ നൽകുന്ന പ്രചോദക വചനങ്ങൾ ഏറെ ഫലം ചെയ്യുന്നതായി കണ്ടു. തന്റെ രോഗം മാറും എന്ന് ഉറച്ചു വിശ്വസിക്കുന്ന രോഗികളുടെ അസുഖം പെട്ടെന്ന് മാറുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു വ്യക്തിക്ക്‌ തന്നെക്കുറിച്ചുള്ള മനോഭാവം അയാളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. സ്വയം പ്രത്യയനത്തിന്റെ യുക്തി ഏതെങ്കിലുമൊരു വിഷയത്തിൽ തൽപര്യപൂർവ്വം ശ്രദ്ധിച്ചിരിക്കുമ്പോൾ ചുറ്റും നടക്കുന്നത്‌ നാം പലപ്പോഴും അറിയാറില്ല. ഏറെ താൽപര്യത്തോടെ ഒരു പുസ്തകം വായിക്കുന്ന വ്യക്തി തന്റെ തലക്കുമുകളിൽ കറങ്ങുന്ന ഫാനിന്റെ കരകര ശബ്ദം പോലും അറിയുന്നില്ല. ഇവ്വിധം മനസ്സിനെ മറ്റു വിഷയങ്ങളിലേക്കുള്ള ശ്രദ്ധ നഷ്ടപ്പെടുത്തുകയും നിർദ്ദിഷ്ട വിഷയത്തിൽ മാത്രം ശ്രദ്ധ ഉണ്ടാക്കുകയും ചെയ്യുമ്പോൾ കൂടുതൽ കാര്യക്ഷമമായി അത്‌ നിർവ്വഹിക്കാൻ കഴിയുന്നു. ഈ ഒരു തത്ത്വമാണ്‌ സ്വയം പ്രത്യയനത്തിന്റെ കാതൽ. മനസ്സിനെ ഏകാഗ്രമാക്കിയ ശേഷം നൽകുന്ന സ്വയം നിർദ്ദേശങ്ങൾ വ്യക്തിയുടെ മുഴുജീവിതത്തിലും പ്രതിഫലിച്ചേക്കാം. പുറം വായന സ്വയം പ്രത്യയനത്തിലൂടെയുള്ള മനോനിയന്ത്രണം:എമിൽ കൂവിന്റെ പ്രശസ്ത ഗ്രന്ഥം Thought Reform: A Brief History of the Model and Related Issues: Part I By Lawrence A. Pile വർഗ്ഗം:മനഃശാസ്ത്രം
യു.എൻ.
https://ml.wikipedia.org/wiki/യു.എൻ.
REDIRECT ഐക്യരാഷ്ട്രസഭ
അഡോബി റീഡർ
https://ml.wikipedia.org/wiki/അഡോബി_റീഡർ
പി.ഡി.എഫ്‌. (PDF) ഫയലുകൾ വായിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പി.ഡി.എഫ്. ദർശിനി സോഫ്റ്റ്‌വെയർ ആണ് അഡോബി റീഡർ. അഡോബിയുടെ വെബ്സൈറ്റിൽ നിന്ന്‌ സൗജന്യമായി പകർത്തിയെടുക്കാവുന്ന ഒരു സൗജന്യ സോഫ്റ്റ്‌വെയർ ആണ്‌ അഡോബി റീഡർ. അക്രോബാറ്റ് റീഡർ എന്നായിരുന്നു ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യത്തെ പേര്. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്‌ ഒരു പി.ഡി.എഫ്. ഫയൽ വായിക്കാനും, അച്ചടിക്കാനും, അതിൽ തിരച്ചിൽ നടത്താനും സാധിക്കും. ഒരു പക്ഷേ ഇന്ന്‌ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറും ഇതാകാം. അഡോബിയുടെ വെബ്സൈറ്റിൽ ഉള്ള കണക്ക്‌ പ്രകാരം ഈ സോഫ്റ്റ്‌വെയർ സൗജന്യമായി കൊടുക്കാൻ ആരംഭിച്ച നാൾ മുതൽ ഇന്നേ വരെ ഏതാണ്ട്‌ 50 കോടി തവണ ഡൗൺലോഡ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പുറത്തേക്കുള്ള കണ്ണി അഡോബി റീഡർ വെബ്‌സൈറ്റ് അവലംബം വർഗ്ഗം:ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വർഗ്ഗം:അഡോബി സോഫ്‌റ്റ്‌വെയർ
അഡോബി അക്രോബാറ്റ്
https://ml.wikipedia.org/wiki/അഡോബി_അക്രോബാറ്റ്
പി.ഡി.എഫ് ഫയൽ ഉണ്ടാക്കുവാനും തിരുത്തുവാനും വേണ്ടി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് അഡോബി അക്രോബാറ്റ്‌. അഡോബി സിസ്റ്റംസ് പുറത്തിറക്കുന്ന ഈ സോഫ്റ്റ്വെയറിന്റെ ആദ്യകാലനാമം, അക്രോബാറ്റ്‌ എക്സ്ചേഞ്ച്‌ (Acrobat Exchange) എന്നായിരുന്നു. ഉപയോഗം പി.ഡി.എഫ്. ഫയൽ നിർമ്മിക്കുന്നതിനാണ് അഡോബി അക്രോബാറ്റ് ഉപയോഗിക്കുന്നത്. അഡോബി അക്രോബാറ്റ് തുറന്ന്‌ File > Create PDF എന്ന മെനു ഞെക്കിയാൽ ഏത്‌ ഫയൽ ആണ്‌ പി.ഡി.എഫ് ആക്കി മാറ്റേണ്ടേത്‌ എന്ന ചോദ്യത്തോടെ ഒരു ജനാല തുറന്ന്‌ വരും. പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയൽ തിരഞ്ഞെടുത്ത്‌ കൊടുത്താൽ ആ ഫയൽ പി.ഡി.എഫ് ആയി മാറുന്നു. അഡോബി അക്രോബാറ്റ്‌ ഉപയോഗിച്ച്‌ പി.ഡി.എഫ് ഫയൽ എഡിറ്റ്‌ ചെയ്യുകയും ചെയ്യാം. ചെറിയ അക്ഷരത്തിരുത്തലുകൾക്ക് പുറമേ അഡോബി അക്രോബാറ്റ് പ്രൊഫഷണൽ ഉപയോഗിച്ച്‌ പി.ഡി.എഫ് ഫയലിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ താഴെ പറയുന്നു. പേജ്‌ കൂട്ടിചേർക്കുക, മായ്ക്കുക, തിരിക്കുക (add, delete and rotate pages). ഹെഡ്ഡറും ഫുട്ടറും ചേർക്കുക വേറെ എതെങ്കിലും ഒരു ഫയൽ കൂട്ടിച്ചേർക്കുക അക്ഷരങ്ങളിലും ചിത്രങ്ങളിലും ഹൈപ്പർലിങ്ക് കൊടുക്കുക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുക പി.ഡി.എഫ് ഫോമുകൾ ഉണ്ടാക്കുക പി.ഡി.എഫ് ഫയലിൽ കമൻറ് ചെയ്യുക. ഈ പട്ടിക അപൂർണമാണ്‌. അഡോബ് അക്രോബാറ്റ് പ്രൊഫഷണൽ ഉപയോഗിച്ച്‌ പി.ഡി.എഫ് ഫയലിൽ‍ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട ചിലത്‌ മാത്രമാണ്‌ ഇത്‌. ഇതു കൊണ്ട്‌ വേറെയും ധാരാളം ജോലികൾ ചെയ്യാം. പ്രത്യേകതകൾ പി.ഡി.എഫുമായി ബന്ധപ്പെട്ട എല്ലാ ജോലിക്കും ഉപയോഗിക്കുന്ന അഡോബ് അക്രോബാറ്റ് പ്രൊഫഷണൽ ഒരു പ്രത്യേക തരത്തിലുള്ള authoring application ആണ്‌. സാധാരണ ഉപയോഗിക്കുന്ന രചനാ സോഫ്റ്റ്വേയറുകളായ മൈക്രോസോഫ്റ്റ് വേർഡ്, ഓപ്പൺ ഓഫീസ് വേർഡ്, അഡോബ് പേജ്‌മേക്കർ, ഫ്രെയിംമേക്കർ, ഇൻഡിസൈൻ , കോറൽ ഡ്രോ, ക്വാർക്ക് എക്സ്പ്രെസ്സ്, അഡ്‌‌വെന്റ് 3B2, ലാറ്റെക്സ്, ഓട്ടോകാഡ് എന്നിവയിൽ നിന്ന്‌ വേറിട്ടു നിൽക്കുന്ന ചില പ്രത്യേകതകൾ അഡോബ് അക്രോബാറ്റ് പ്രൊഫഷണൽ-നുണ്ട്‌. മുകളിൽ പറഞ്ഞ എല്ലാ authoring application-നിലും ഒന്നുമില്ലായ്മയിൽ നിന്ന്‌ ആരംഭിച്ച്‌ പടി പടി ആയി ഒരു പ്രമാണം ഉണ്ടാക്കുക ആണല്ലോ നമ്മൾ ചെയ്യുന്നത്‌. എന്നാൽ പി.ഡി.എഫിന്റെ രീതി വ്യത്യസ്തമാണ്‌. മറ്റ്‌ authoring application-ൽ പണി പൂർത്തിയായതിനു ശേഷം മാത്രം പി.ഡി.എഫ് ആക്കി മാറ്റുക എന്നതാണ്‌ പി.ഡി.എഫിന്റെ പ്രവർത്തന രീതി.(മൈക്രോസൊഫ്റ്റ് വേർഡിൽ ഒക്കെ ചെയ്യുന്നത്‌ പോലെ ഒരു പുതിയ പേജ്‌ തുറന്ന്‌ ടൈപ്പ്‌ ചെയ്ത്‌ അല്ല പി.ഡി.എഫ് ഫയൽ ഉണ്ടാക്കുന്നത്‌. ഇതിന്റെ കാരണം പി.ഡി.എഫ്, ലിഖിതപ്രമാണ കൈമാറ്റത്തിനുള്ള ഒരു രചനാ സോഫ്റ്റ്‌വെയർ ആയതുകൊണ്ടാണ്). പി.ഡി.എഫ് ഫയലിൽ ചില അവസാന നിമിഷ മിനുക്ക്‌ പണികളും Authoring Application-കളിൽ ചെയ്യാൻ പറ്റാത്ത ചില പരിപാടികളും മാത്രമേ സാധാരണ ഗതിയിൽ ചെയ്യാവൂ. എന്തെങ്കിലും പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടെങ്കിൽ എപ്പോഴും source ഫയലിലേക്ക് തിരിച്ച്‌ പോയി മാറ്റം വരുത്തിയ ശേഷം പുതിയ പി.ഡി.എഫ് ഉണ്ടാക്കുന്നതാണ്‌ നല്ലത്‌. ഇനി source file കിട്ടാനില്ലെങ്കിൽ അക്രോബാറ്റ് പ്രൊഫഷണൽ ഉപയോഗിച്ച്‌ നിങ്ങൾക്ക്‌ ചില മാറ്റങ്ങൾ വരുത്താനാവും. പക്ഷെ അതിനു നിങ്ങൾക്ക്‌ അക്രോബാറ്റ് പ്രൊഫഷണൽ-ലും അക്രോബാറ്റ് പ്ലഗ്ഗിനുകളിലും സാമാന്യം നല്ല ജ്ഞാനം ആവശ്യമാണ്‌. ചരിത്രം അഡോബ് അക്രോബാറ്റ് 1993-ൽ സമാരംഭിച്ചു, ഡിജിറ്റൽ പ്രമാണങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മറ്റ് ഉൽപ്പന്നങ്ങളുമായും പ്രോപ്രൈറ്ററി ഫോർമാറ്റുകളുമായും മത്സരിക്കേണ്ടി വന്നു, എതിരാളികളായ സോഫ്റ്റ് വെയറുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു: നോ ഹാൻഡ്‌സ് സോഫ്റ്റ്‌വെയർ ഇങ്കിൽ നിന്നുള്ള കോമൺ ഗ്രൗണ്ട്. വേഡ്പെർഫക്ട്(WordPerfect) കോർപ്പറേഷനിൽ നിന്നുള്ള എൻവോയ്(envoy) നെക്റ്റ്പേജി(NextPage)-ൽ നിന്നുള്ള ഫോളിയോ വ്യൂവ്സ് ഫാരലോൺ കമ്പ്യൂട്ടിംഗിൽ നിന്നുള്ള റിപ്ലിക്കാ ഇന്റർലീഫിൽ നിന്നുള്ള വേൾഡ് വ്യൂ എടി&ടി(AT&T)ലബോറട്ടറിയുടെ ഉടമസ്ഥതയിലുള്ള ഡിജെവു(DjVu) അനുബന്ധ സോഫ്റ്റ്‌വെയറുകൾ അഡോബി അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ പ്രധാന സോഫ്റ്റ്വെയറിനു പുറമേ, പലതരത്തിലുള്ള പ്രോഗ്രാമുകൾ നിങളുടെ കമ്പ്യൂട്ടറിൽ വരും. അവ ഒരോന്നായി ഉപയോഗിച്ച്‌ പലതരത്തിൽ പി.ഡി.എഫ് ഉണ്ടാക്കാം. അഡോബി പി.ഡി.എഫ് പ്രിന്റർ ഡ്രൈവർ അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ കമ്പ്യൂട്ടറിൽ പ്രിന്ററുകൾ ഇരിക്കുന്ന സ്ഥലത്ത്‌ അഡോബി പി.ഡി.എഫ് എന്ന പേരിൽ ഒരു പുതിയ പ്രിന്റർ വരും. ഇനി നിങ്ങൾക്ക്‌ പി.ഡി.എഫ് ആക്കി മാറ്റേണ്ട ഫയൽ തുറന്ന്‌ പ്രിന്റ്‌ കൊടുക്കാൻ നേരം പ്രിന്റർ ആയി അഡോബി പി.ഡി.എഫ് തിരഞ്ഞെടുത്താൽ ആ ഫയൽ പി.ഡി.എഫ് ആയി മാറുന്നു. അഡോബി പി.ഡി.എഫ് മേക്കർ അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്താൽ അത്‌ കമ്പ്യൂട്ടറിൽ ഉള്ള വിവിധ അപ്ലിക്കേഷനുകളിൽ (ഉദാ: മൈക്രോസോഫ്റ്റ് വേർഡ്, എക്സൽ, പവർപോയിന്റ്, ഔട്ട്‌ലുക്ക്, ഇന്റർനെറ്റ് എക്സ്‌പ്ലോറർ, ഓട്ടോകാഡ്), ആ ഉണ്ടാക്കുന്ന ഫയലുകൾ, പി.ഡി.എഫ് ആക്കിമാറ്റാനുള്ള മാക്രോകൾ ഇടുന്നു. ആ അപ്ലിക്കേഷനിൽ (ഉദാ: മൈക്രോസോഫ്റ്റ് വേർഡ്) നിന്ന്‌ പി.ഡി.എഫ് ഫയൽ ഉണ്ടാക്കുമ്പോൾ ഈ പി.ഡി.എഫ് മേക്കർ ഉപയോഗിച്ചാൽ അത്‌ ഏറ്റവും നന്നായിരിക്കും. അക്രോബാറ്റ് ഡിസ്റ്റിലർ അക്രോബാറ്റിൻറെ ഒപ്പം ഇൻസ്റ്റാൾ ആകുന്ന വേറെ ഒരു പ്രോഗ്രാം ആണിത്‌. .ps, .prn മുതലായ എക്സ്റ്റൻഷൻ ഉള്ള ഫയലുകളെ പി.ഡി.എഫ് ആക്കി മാറ്റാനാണ്‌ ഇതു ഉപയോഗിക്കുന്നത്‌. പ്ലഗ്ഗിനുകൾ ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്വെയറിനു ചെയ്യാൻ പറ്റാത്ത പണികൾ അതിനെക്കൊണ്ട് ചെയ്യിക്കാൻ മറ്റു സോഫ്റ്റ്‌വെയർ കമ്പനികൾ തയ്യാറാക്കുന്ന എന്നാൽ പ്രധാന ആപ്ലിക്കേഷന്റെ ഭാഗമായി പ്രവർത്തിക്കൻ സാധിക്കുന്ന ചെറിയ പ്രോഗ്രാമുകൾ ആണ്‌ പ്ലഗ്ഗിൻ എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. അഡോബി അക്രോബാറ്റ്ന്‌ ചെയ്യാൻ സാധിക്കാത്ത ചില പണികൾ ചെയ്യാൻ വേണ്ടി Third Party സോഫ്റ്റ്‌വെയർ കമ്പനികൾ തയ്യാറാക്കുന്ന ചെറിയ പ്രോഗ്രാമുകൾ ആണിത്‌. ഇവ ഉപയോഗിക്കണമെങ്കിൽ കമ്പ്യൂട്ടറിൽ ആദ്യം അഡോബി അക്രോബാറ്റ് ഇൻസ്റ്റാൾ ചെയ്തിരിക്കണം. ഉദാഹരണങ്ങൾ വഴി അക്രോബാറ്റ് പ്ലഗ്ഗിന്റെ ഉപയോഗങ്ങൾ എളുപ്പത്തിൽ വിശദീകരിക്കാം. നൂറു കണക്കിന്‌ പി.ഡി.എഫ് ഫയലുകൾ കൂട്ടിചേർത്ത്‌ നിങ്ങൾക്ക്‌ ഒറ്റ പി.ഡി.എഫ് ഫയൽ ഉണ്ടാക്കണം. ഇതു അഡോബി അക്രോബാറ്റ് ഉപയോഗിച്ച്‌ ചെയ്താൽ വളരെ സമയം എടുക്കും. അതിനു പകരം ആർട്ട്സ് സ്‌പ്ലിറ്റ് ആൻഡ് മെർജ് എന്ന ഒരു പ്ലഗ്ഗിൻ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്താൽ ഈ ഫയലുകൾ എല്ലാം തരം തിരിച്ച്‌ മിനുട്ടുകൾക്കുള്ളിൽ ഒറ്റ പി.ഡി.എഫ് ഫയൽ ഉണ്ടാക്കാൻ സാധിക്കുന്നു. അത്‌ പോലെ പി.ഡി.എഫ് ഫയലിൽ ഉള്ള ചില വസ്തുക്കൾ അങ്ങോട്ടോ ഇങ്ങോട്ടോ നീക്കണം, ഒരു പുതിയ ശൂന്യമായ പി.ഡി.എഫ് താൾ ഉണ്ടാക്കണം, എല്ലാ പേജിനേയും ബാധിക്കുന്ന ചില മാറ്റങ്ങൾ വരുത്തണം , പി.ഡി.എഫ്ൽ ഉള്ള ചിത്രങ്ങളുടെ നിലവാരം പരിശോധിക്കണം, പി.ഡി.എഫ് ഫയലുകളുടെ മൊത്തം നിലവാരം പരിശോധിക്കുന്ന പ്രീഫ്ലൈറ്റിംഗ് എന്ന പരിപാടി ചെയ്യണം . നമ്മളെ അതിനു സഹായിക്കുന്ന ഒരു അക്രോബാറ്റ് പ്ലഗ്ഗിൻ ആണ്‌ എൻഫോക്കസ് പിറ്റ് സ്റ്റോപ്പ് പ്രൊഫഷണൽ. ഇങ്ങനെ പല തരത്തിൽ അക്രോബാറ്റ്-ന്‌ പി.ഡി.എഫ് ഫയലിൽ ചെയ്യാൻ പറ്റാത്ത പണികൾ അതിനേയും കൊണ്ട്‌ ചെയ്യിക്കുന്ന നിരവധി പ്ലഗ്ഗിനുകൾ വിപണിയിൽ ലഭ്യമാണ്‌. ഒരു പ്രശ്നം ഉള്ളത്‌ ഈ പ്ലഗ്ഗിനുകൾ മിക്കവാറും എണ്ണത്തിന്റേയും വില അഡോബി അക്രോബാറ്റ് പ്രൊഫഷണൽ-നേക്കാളും അധികമാണ്‌ എന്നുള്ളതാണ്‌. അത്‌ കൊണ്ട്‌ ഇത്തരം പ്ലഗ്ഗിനുകൾ കൂടുതലും ഉപയോഗിക്കുന്നത്‌ വലിയ പ്രിന്റിംഗ്‌ ശാലകളും, Typesetting/prepress വ്യവസായവും ആണ്‌. അവലംബം വർഗ്ഗം:ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വർഗ്ഗം:അഡോബി സോഫ്‌റ്റ്‌വെയർ
ഉത്തർപ്രദേശ്‌
https://ml.wikipedia.org/wiki/ഉത്തർപ്രദേശ്‌
തിരിച്ചുവിടുക ഉത്തർ‌പ്രദേശ്
ചണ്ഢീഗഡ്‍
https://ml.wikipedia.org/wiki/ചണ്ഢീഗഡ്‍
തിരിച്ചുവിടുക ചണ്ഡീഗഢ്
ഡീഗോ മറഡോണ
https://ml.wikipedia.org/wiki/ഡീഗോ_മറഡോണ
ഡീഗോ അർമാൻഡോ മറഡോണ (ജനനം. ഒക്ടോബർ 30, 1960, മരണം, 25 നവംബർ, 2020) ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്നു. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു. തന്റെ പ്രൊഫഷണൽ ക്ലബ് ഫുട്ബോൾ ജീവിതത്തിൽ, അർജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള കൈമാറ്റത്തുകയിൽ ചരിത്രം സൃഷ്ടിച്ചിട്ടിട്ടുണ്ട്. അന്താരാഷ്ട്രഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. 1986-ലെ ലോകകപ്പിൽ മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു. ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കൊണ്ടും ശ്രദ്ധേയനാണു മറഡോണ. കാൽ‌പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി. ജീവചരിത്രം 1960 ഒക്ടോബർ 30 ന് ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. The greatest rags-to-riches stories ever James Dart, Paul Doyle and Jon Hill, 12 April 2006. Retrieved 18 August 2006. മറഡോണയുടെ കുടുംബം അർജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയിൽ നിന്നും ബ്യൂണസ് അയേഴ്സിലേക്ക് കുടിയേറിയതായിരുന്നു. 2020 നവംബർ 25 ന്, മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്ന് അന്തരിച്ചു. പ്രൊഫഷണൽ ഫുട്ബോൾ ജീവിതം പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ തന്റെ പ്രകടനങ്ങൾ കൊണ്ട് മറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജന്റിനോസ് ജൂനിയഴ്സിന്റെ ഒരു ജൂനിയർ ടീമായ ലോസ് സെബൊളിറ്റാസിൽ അംഗമായി. അർജന്റീനയിലെ ഒന്നാം ഡിവിഷൻ കളികളുടെ ഇടവേളകളിലെ പന്തടക്കപ്രകടനങ്ങൾ മറഡോണക്ക് മാദ്ധ്യമശ്രദ്ധ നൽകി.http://www.fundus.org/referat.asp?ID=12053 അർജന്റീനോസ് ജൂനിയേഴ്സിൽ കളിക്കുമ്പോൾ കുട്ടിയായിരുന്ന മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ കളികളിൽ തുരുപ്പു ചീട്ടായി പരിശീലകൻ കളിക്കാനിറക്കുമായിരുന്നു. 16 വയസാവുന്നതിനു മുമ്പെ (10 ദിവസം മുമ്പെ) അർജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഒന്നാം ഡിവിഷണിൽ കളിക്കാനാരംഭിച്ചു. അർജന്റീന പ്രൊഫഷണൽ ലീഗിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ മറഡോണയായിരുന്നു. 2003 വരെ ഈ റെക്കോഡ് മറഡോണയുടെ പേരിലായിരുന്നു. 1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജന്റീനോസ് ജൂനിയേഴ്സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും അതിൽ നിന്ന് 111 ഗോളുകൾ നേടുകയും ചെയ്തു. 1975-ൽ അർജന്റീന ഒന്നാം ഡിവിഷൻ ലീഗിലെ 20 ടീമുകളിൽ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അർജന്റീനോസ് ജൂനിയേഴ്സ്, 1980-ൽ രണ്ടാം സ്ഥാനത്തേക്കെത്തിയതിൽ മറഡോണയുടെ പങ്ക് എടുത്തുപറയത്തക്കതാണ്. 1981-ൽ മറഡോണ ബൊകാ ജൂനിയേഴ്സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക. ബൊക്ക ജൂനിയേഴ്സിനു വേണ്ടി 1982 വരെ കളിച്ച മറഡോണ, 1982-ൽ ടീമിനെ ലീഗ് ജേതാക്കളാക്കുന്നതിൽ പ്രമുഖപങ്കുവഹിച്ചു. 1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ മറഡോണയെ സ്വന്തമാക്കി.A SUMMARY OF MARADONA's LIFE www.vivadiego.com. Retrieved 18 August 2006. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു.http://cavalerasports.com/maradona-hand-god-fantastic.html 1983-ൽ മറഡോണയുൾപ്പെട്ട ബാഴ്സലോണ സംഘം, റിയൽ മാഡ്രിഡിനെ തോൽപ്പിച്ച് കോപ ഡെൽ റെയ് കപ്പും, അത്‌ലെറ്റിക്കോ ബിൽബാവോയെ തോൽപ്പിച്ച് സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. എങ്കിലും ബാഴ്സലോണയിൽ കളിക്കുന്ന കാലയളവ് പരിക്കുകളുടേയും രോഗത്തിന്റേയ്യും വിവാദങ്ങളുടേയും കാലമായിരുന്നു.That's one hell of a diet, Diego 8 January 2006. Guardian Newspapers Limited. Retrieved 13 August 2006. ഹെപറ്റൈറ്റിസും, കളിക്കിടെ സംഭവിച്ച മണിബന്ധത്തിലെ പരിക്കും അദ്ദേഹത്തെ അലട്ടി ഫുട്ബോൾ ജീവിതത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി. ബാഴ്സലോണ ടീം മേധാവികളുമായി, പ്രത്യേകിച്ച് ക്ലബ് അദ്ധ്യക്ഷൻ ജോസെപ് ല്യൂയിസ് ന്യൂനെസുമായുള്ള തുടർച്ചയായ വിവാദങ്ങളും ഇക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. ഇതിനെത്തുടർന്ന് 1984-ൽ മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു. right|thumb|മറഡോണ 1985-ൽ നാപ്പോളിക്കു വേണ്ടി കളിക്കുന്നു. 1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്ബോൾജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്. നാപ്പോളി ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും ഇക്കാലയളവിലാണ്. നാപ്പോളിക്ക് ആകെ ലഭിച്ച രണ്ട് ഇറ്റാലിയൻ സീരി 'എ' കിരീടങ്ങളും (1986-87, 1989-90), ഒരു യുവേഫ കപ്പും (1988-89) ഈ വേളയിലേതാണ്. 1987-88, 1988-89 സീസണുകളിൽ ഇറ്റാലിയൻ സീരി എയിൽ നാപ്പോളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1987-88 സീസണിൽ 15 ഗോളുകൾ നേടിയ മറഡോണയായിരുന്നു ഏറ്റവുമധികം ഗോളുകൾ നേടിയത്. ഇതിനു പുറമേ ഒരു കോപ്പാ ഇറ്റാലിയ കിരീടവും (1986-87) ഒരു സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടവും (1990-91) നാപ്പോളി, മറഡോണയുടെ കാലത്ത് നേടിയിട്ടുണ്ട്. എങ്കിലും മയക്കുമരുന്നുപയോഗവും, പരിശീലനങ്ങളിൽ പങ്കെടുക്കാത്തതും, അവിഹിതബന്ധത്തെക്കുറിച്ചുമുള്ള വിവാദങ്ങൾക്കും ഈ കാലയളവ് സാക്ഷ്യംവഹിച്ചു. 1991 മാർച്ച് 17-ന് ഒരു ഫുട്ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ, മയക്കുമരുന്ന് (കൊക്കെയ്ൻ) ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 15 മാസത്തേക്ക് ഫുട്ബോളിൽ നിന്ന് അദ്ദേഹത്തെ വിലക്കി.http://www.onthisfootballday.com/football-history/march-17-maradona-fails-drug-test.php ഇതിനു ശേഷം 1992-ൽ സ്പെയിനിലെ സെവിയ്യ ക്ലബിലേക്ക് മാറി. ഒരു വർഷം സെവിയ്യക്കു വേണ്ടി കളിച്ച് 1993-ൽ ജന്മനാട്ടിലേക്ക് മടങ്ങി. 1993 മുതൽ 1995 വരെ അർജന്റീനയിലെ നെവെൽസ് ഓൾഡ് ബോയ്സിനു വേണ്ടിയും 1995 മുതൽ 1997 വരെ ബോക്ക ജൂനിയേഴ്സിനു വേണ്ടിയും കളിച്ചു. അന്താരാഷ്ട്ര ഫുട്ബോൾ പ്രകടനങ്ങൾ പ്രൊഫഷണൽ ക്ലബ് ഫുട്ബോളെന്നപോലെ അർജന്റീനക്കു വേണ്ടിയുള്ള അന്താരാഷ്ട്രപ്രകടനങ്ങളും മറഡോണയെ ലോകപ്രശസ്തനാക്കുന്നതിൽ പങ്കുവഹിച്ചു. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെ തന്റെ പതിനാറാം വയസ്സിൽ മറഡോണ ആദ്യ അന്താരാഷ്ട്രമൽസരം കളിച്ചു. 1979 ജൂൺ 2-നാണ് സ്കോട്ട്ലന്റിനെതിരെയുള്ള മൽസരത്തിലാണ് മറഡോണ സീനിയർതലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോൾ നേടുന്നത്. 1979-ലെ യൂത്ത് ഫുട്ബോൾ ലോകകപ്പ് നേടിയ അർജന്റീന സംഘത്തിൽ മറഡോണ അംഗമായിരുന്നു. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് നേടുകയും ചെയ്തു. 1982 മുതൽ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളിൽ മറഡോണ അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങി. മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന 1986-ൽ ലോകകപ്പ് വിജയിക്കുകയും 1990-ൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും സ്വർണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ. അർജന്റീനക്കു വേണ്ടി 91 മത്സരങ്ങളിലായി 34 ഗോളുകൾ മറഡോണ നേടിയിട്ടുണ്ട്. ലോകകപ്പുകളിൽ ദേശീയ ടീമിൽ അംഗമായിരുന്നിട്ടും പരിചയക്കുറവെന്ന കാരണത്താ‍ൽ മറഡോണയ്ക്ക്‌ 1978 ലോകകപ്പ് സംഘത്തിൽ ഇടം കിട്ടിയില്ല. 1982-ൽ ലോകകപ്പിൽ അരങ്ങേറ്റം. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അർജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരൻ ജോവോ ബാറ്റിസ്റ്റാ ഡസിൽവയെ ചവിട്ടിവീഴ്ത്തിയതിന് മറഡോണ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു. അർജന്റീനയുടെയും മറഡോണയുടേയും ഏറ്റവും മോശപ്പെട്ട ലോകകപ്പ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. 1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയുടെ നായകനായാണ് മറഡോണ എത്തിയത്. ഫൈനലിൽ പശ്ചിമജർമ്മനിയെ തോൽപ്പിച്ച് ഈ ലോകകപ്പ് അർജന്റീന നേടുകയും ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് മറഡോണ നേടുകയും ചെയ്തു. ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ മറഡോണ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈയും, നൂറ്റാണ്ടിന്റെ ഗോളും)ചരിത്രമായി. മറഡോണയുടെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം ഇതാണ്. 1990-ലെ ഇറ്റലി ലോകകപ്പിൽ മറഡോണയുടെ നേതൃത്വത്തിൽത്തന്നെയായിരുന്നു അർജന്റീന കളിക്കിറങ്ങിയത്. ചാമ്പ്യന്മാരായ അർജന്റീനയെ ആദ്യ മത്സരത്തിൽ കാമറൂൺ അട്ടിമറിച്ചു. കഷ്ടിച്ച് രണ്ടാം ഘട്ടത്തിൽ കടന്ന അർജന്റീന ഫൈനൽ വരെയെത്തിയെങ്കിലും ഫൈനലിൽ പശ്ചിമജർമ്മനിയോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടീവന്നു. 1994-ലെ അമേരിക്ക ലോകകപ്പിൽ രണ്ടു കളികളിൽ മാത്രമേ മറഡോണ കളിച്ചുള്ളൂ. ഗ്രീസുമായുള്ള ഒരു കളിയിൽ ഗോളടീക്കുകയും ചെയ്തു. ഈ ലോകകപ്പിനിടക്ക് നടത്തിയ ഒരു ഉത്തേജകമരുന്നുപരിശോധനയിൽ പിടിക്കപ്പെട്ട് തുടർന്നുള്ള മൽസരങ്ങളിൽ നിന്നും വിലക്കപ്പെട്ടു. പ്രതിഭ right|thumb|ദുബായിലെ കാരാമയിൽ മാറഡോണ എത്തിയപ്പോൾ-2011 ജൂൺ 09 വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ മറഡോണയെ വെല്ലാൻ ആളുകൾ കുറവാണ്. എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക്‌ എന്നും കഴിഞ്ഞിരുന്നു. ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ ഇദ്ദേഹത്തെ നേരിട്ടിരുന്നത്. പരിശീലകൻ thumb|മറഡോണ പരിശീലകനായി - 2010-ലെ ചിത്രം 2010 ലെ ലോക കപ്പിനായുള്ള യോഗ്യതാ മൽസരങ്ങളിൽ ഇടം തേടാനാകതെ മുങ്ങിത്താണുകൊണ്ടിരുന്ന ദേശീയ റ്റീമിന്റെ പരിശീലകനായി 2009 ഒടുവിൽ നിയമിതനായ മറഡോണ കുറഞ്ഞ സമയം കൊണ്ട് റ്റീമിന് യോഗ്യത നേടിക്കൊടുത്തു. ലോക കപ്പിൽ സാമാന്യം നല്ല കളി കാഴ്ച്ച വച്ചെങ്കിലും ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റ് പുറത്തായി. ഇതിനു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നും രാജി വക്കേണ്ടി വരുകയും ചെയ്തു. അവലംബം മറ്റ് ലിങ്കുകൾ El rincón del Diego Viva Diego 10 http://www.homenajeal10.com.ar/ - Diego Maradona's Tribute Diego Maradona's home page Gary Lineker interviews Diego - BBC News 30 April 2006 Maradona's life Photo Gallery BBC Sport 9 November, 2001. Retrieved 18 August 2006 വർഗ്ഗം:1960-ൽ ജനിച്ചവർ വർഗ്ഗം:ഒക്ടോബർ 30-ന് ജനിച്ചവർ വർഗ്ഗം:അർജന്റീനൻ ഫുട്ബോൾ കളിക്കാർ വർഗ്ഗം:കേരളം സന്ദർശിച്ച വിദേശിപ്രമുഖർ വർഗ്ഗം:നവംബർ 25-ന് മരിച്ചവർ വർഗ്ഗം:2020-ൽ മരിച്ചവർ
ഭീംസെൻ ജോഷി
https://ml.wikipedia.org/wiki/ഭീംസെൻ_ജോഷി
ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിൽ, വിശേഷിച്ച് ഖയാൽ വായ്പ്പാട്ടിൽ വിശാരദനായ സംഗീതജ്ഞനാണ് ഭീംസെൻ ഗുരുരാജ് ജോഷി (ജ. ഫെബ്രുവരി 14, 1922 - മ.ജനുവരി 24, 2011). സംഗീതക്കച്ചേരികൾക്കും പഠനത്തിനും ഗവേഷണത്തിനും പ്രചരണത്തിനും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിനുമൊക്കെയായി ജീവിതം ഉഴിഞ്ഞു വച്ച അദ്ദേഹം ഖാൻ സാഹിബ് അബ്ദുൾകരീം ഖാന്റെ പ്രശസ്തമായ കിരാന ഘരാനയുടെ പ്രയോക്താവായിരുന്നു. പണ്ഡിറ്റ് ഭീംസെൻ ജോഷി എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം 2008-ൽ ഭീംസെൻ ജോഷിയ്ക്കാണ് ലഭിച്ചത്.http://timesofindia.indiatimes.com/India/Bharat_Ratna_for_Bhimsen_Joshi/articleshow/3674071.cms 1999-ൽ അദ്ദേഹത്തിന്‌ ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ ലഭിച്ചിരുന്നു. തന്റെ ഗുരു സവായ് ഗന്ധർവയുടെ അറുപതാം ജന്മദിനം പ്രമാണിച്ച് 1947-ൽ പൂനയിൽ വച്ചു നടന്ന സുപ്രധാന സംഗീതോത്സവമായ സവായ് ഗാന്ധർവ സംഗീതോത്സവത്തിൽ കച്ചേരി അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രശസ്തിയിലേക്കുള്ള യാത്രയുടെ തുടക്കം. പൂനയിലെ സുപ്രധാന സംഗീതോത്സവമായ സവായ് ഗാന്ധർവ സംഗീതോത്സവം എല്ലാ വർഷവും ഡിസംബറിൽ ആഘോഷിച്ചു വരുന്നു. വാർദ്ധക്യസഹജമായ അസുഖം മൂലം 2011-ജനുവരി 24-ന് രാവിലെ 8 മണിക്ക് പൂനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ജീവിതരേഖ കർണാടകത്തിലെ ധാർവാഡ് ജില്ലയിൽ ബ്രാഹ്മണ കുടുംബത്തിലാണ് ഭീംസെൻ ജോഷി ജനിച്ചത്. പിതാവ്, അധ്യാപകനായ ഗുരു രാജ് ജോഷി. ഭാര്യ സുനന്ദ കാത്തി. തുടർന്ന് വത്സല മുധോൽക്കറിനെ വിവാഹം കഴിച്ചു. ഏഴ് മക്കളുണ്ട്. ദൂരദർശനിലൂടെ പ്രശസ്തമായ 'മിലേ സുർ മേരാ തുമാരാ...' എന്ന ദേശഭക്തിഗാനം വഴി സാധാരണക്കാർക്കുകൂടി പരിചിതനായ ഭീംസെൻ, ഘനഗംഭീര ശബ്ദം, പാടുമ്പോഴുള്ള കൃത്യമായ ശ്വാസനിയന്ത്രണം, സംഗീതത്തിൽ ആഴത്തിലുള്ള അവഗാഹം എന്നിവ കാരണം ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമായി മാറുകയായിരുന്നു. ഫുല ദേശ് പാണ്ഡെയുടെ മറാത്തി ചലച്ചിത്രമായ 'ഗുൽച്ച ഗണപതി'യിലും 'ബസന്ത് ബഹർ', 'ഭൈരവി' എന്നീ ഹിന്ദി സിനിമകളിലും പാടിയിട്ടുണ്ട്. മറാഠി ഭക്തിസംഗീതത്തിന്റെ പാരമ്പര്യവഴികളെ തൊട്ടറിഞ്ഞ 'സന്ത് വാണി' ആലാപനത്തിലൂടെ മഹാരാഷ്ട്രയിലും കർണാടകയിലും അദ്ദേഹം ജനകീയനായിരുന്നു. താൻസന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ബംഗാളി സിനിമയിൽ അദ്ദേഹം ധ്രുപദ് സംഗീതം ആലപിച്ചിരുന്നു. ഭീംസേൻ ജോഷി അന്തരിച്ചു എന്ന തലക്കെട്ടിൽ ജനുവരി 25ന് മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയിൽനിന്ന് (ശേഖരിച്ചത് 2011 ജനുവരി 26) ലഭിച്ച ബഹുമതികൾ 1972 - പദ്മശ്രീ 1976 - സംഗീതനാടക അക്കാദമി പുരസ്‌കാരം 1985 - പദ്മഭൂഷൺ 1985 - മികച്ച പിന്നണിഗായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് 1986 - "പ്രഥമ പ്ലാറ്റിനം ഡിസ്ക് " Bhimsen Joshi: Living legend in Indian classical music - Entertainment - DNA 1999 - പദ്മവിഭൂഷൺ 2000 - "ആദിത്യ വിക്രം ബിർള കലാശിക്കർ പുരസ്കാരം" Screen -The Business of Entertainment 2001 - "കന്നഡ സർവകലാശാലയുടെ നാദോജ അവാർഡ് " 2002 - മഹാരാഷ്ട്ര ഭൂഷൺ അവാർഡ് Times Of India Article 2003 - കേരള സർക്കാരിൻറെ "സ്വാതി സംഗീത പുരസ്കാരം" 2005 - കർണാടകരത്ന 2008 - ഭാരതരത്നം 2008 - "സ്വാമി ഹരിദാസ് അവാർഡ് " 2009 - ഡൽഹി സർക്കാരിൻറെ "ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് " Bhimsen happy about Delhi govt award 2010 - ബാംഗളൂർ രാമസേവാമണ്ഡലിൻറെ "എസ്.വി. നാരായണ സ്വാമി റാവു നാഷണൽ അവാർഡ് " മൂന്ന് 'പദ്മ' പുരസ്കാരങ്ങളും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും നേടിയ രണ്ടു പേരിൽ ഒരാളാണ് പണ്ഡിറ്റ് ഭീം സെൻ ജോഷി അവലംബം വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതജ്ഞർ വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:കിരാന ഖരാന വർഗ്ഗം:കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം ലഭിച്ചവർ വർഗ്ഗം:1922-ൽ ജനിച്ചവർ
ഖയാൽ
https://ml.wikipedia.org/wiki/ഖയാൽ
ഖയാൽ അഥവാ ഖ്യാൽ എന്നത് ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഒരു വിഭാഗമാണ്. താളഭദ്രമല്ല ആലാപനം. രാഗഭാവത്തെ കുറഞ്ഞ സാഹിത്യത്തിലൂടെ പലതരത്തിൽ പ്രദർശിപ്പിക്കുകയാണ് കലാകാരൻ ചെയ്യുക. ഇത് തബല വാദ്യത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിക്കുക. പക്കവാദ്യമായി ഹാർമോണിയം, സാരംഗി, വയലിൻ , ദിൽ‌റുബ എന്നിവയിലേതെങ്കിലും ഉണ്ടാകും. ഖയാൽ വായ്പ്പാട്ടിന് പ്രധാനമായും രണ്ടു ഭാഗങ്ങളുണ്ട്. വേഗത കുറഞ്ഞ (വിളംബിത കാലം) ബഡാ ഖയാൽ , വേഗത കൂടിയ (ദ്രുത കാലം) ഛോട്ട ഖയാൽ . പേര് സൂചിപ്പിക്കും വിധം ബഡാ ഖയാൽ ദൈർഘ്യം കൂടിയതും ഛോട്ടാ ഖയാൽ ദൈർഘ്യം കുറഞ്ഞതുമായിരിക്കും. രാഗാ‍ലാപനത്തിന് ഖയാലിൽ പ്രാധാന്യം കുറവാണ്. വർഗ്ഗം:ഹിന്ദുസ്ഥാനി സംഗീതം
കംപ്യൂട്ടർ ബഗ്ഗ്‌
https://ml.wikipedia.org/wiki/കംപ്യൂട്ടർ_ബഗ്ഗ്‌
തിരിച്ചുവിടുക സോഫ്റ്റ്‌വെയർ ബഗ്ഗ്
വള്ളത്തോൾ നാരായണമേനോൻ
https://ml.wikipedia.org/wiki/വള്ളത്തോൾ_നാരായണമേനോൻ
വിഷുവങ്ങൾ
https://ml.wikipedia.org/wiki/വിഷുവങ്ങൾ
REDIRECT വിഷുവം
പെരിയാർ
https://ml.wikipedia.org/wiki/പെരിയാർ
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു 244 കി.മീ നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്. കേരളത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിൽ നിർമിച്ച ജലവൈദ്യുതപദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. പെരിയാർനദിയിൽ ആകെ പതിനാല് തടയണകളുണ്ട്. അഞ്ച് ജില്ലകളിലായി 41 പഞ്ചായത്തിലൂടെയും, മൂന്നു മുനിസിപ്പാലിറ്റികളിലൂടെയും, ഒരു കോർപ്പറേഷനിലൂടെയും പെരിയാർ കടന്നുപോകുന്നുണ്ട്. ഏതാണ്ട് അമ്പതുലക്ഷത്തോളം ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പെരിയാറിലെ ജലത്തെ ആശ്രയിക്കുന്നുണ്ട്. സംസ്ഥാനത്തെ വ്യവസായത്തിന്റെ 25 ശതമാനവും പെരിയാറിന്റെ തടങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ വ്യവസായങ്ങൾ പുറംതള്ളുന്ന പലതരത്തിലുള്ള അഴുക്കുകൾ പെരിയാറിനെ കാലങ്ങളായി മലിനമാക്കുന്നു. കൂടാതെ അനധികൃതമായി നടക്കുന്ന മണൽഖനനം പെരിയാറിന് കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. 43000 ടൺ മണൽ പ്രതിദിനം പെരിയാറിൽ നിന്നും ഖനനം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പേരിനു പിന്നിൽ ദ്രാവിഡ ഭാഷയിലെ പെരിയ അഥവാ വലിയ നദി (ആറ്‌) ആണ് പെരിയാർ ആയത്. പെരിയാറിന് ആലുവാപ്പുഴ, പൂർണ്ണ, ചൂർണ്ണി എന്നും പര്യായങ്ങൾ ഉണ്ട്. ചരിത്രം right|thumb|250px|പെരിയാർ - പെരുമ്പാവൂരിനടുത്തുനിന്നുള്ള ദൃശ്യം പെരിയാറിന്റെ ചരിത്രം കേരളചരിത്രവുമായി വളരെ ബന്ധപ്പെട്ടതാണ്‌. സംഘകാല കൃതികളിൽ ചൂർ‌ണി നദി യെന്നും താമ്രപരണിയെന്ന പേരിലും ഈ നദിയെ പ്രതിപാദിച്ചിരിക്കുന്നു കൊടുങ്ങല്ലൂരിൽ നിന്നും പാണ്ഡ്യ തലസ്ഥാനമായ മദുരയിലേക്കു പെരിയാർ നദിയോരത്തുകൂടി ചരക്കുകൾക്കും മറ്റുമായി ജലഗതാഗത പാത ഉണ്ടായിരുന്നതായി സംഘം കൃതികളിൽ പറയുന്നു. പതിറ്റുപത്തിൽ ചേരതലസ്ഥാനമായ വഞ്ചി പെരിയാറിൻ തീരത്താണ് എന്ന് പറയുന്നുണ്ട്. മുൻകാലങ്ങളിൽ ഈ പ്രസ്താവന ചൂർണ്ണ തിരുച്ചിറപ്പള്ളിയിലെ അമരാവതി നദിയാണ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നു. അടുത്തകാലത്ത് നടന്ന ഗവേഷണങ്ങൾ പെരിയാറാണ് ഇത് എന്ന് തെളിയിക്കുന്നുണ്ട്. പുറനാനൂറിൽ രണ്ടു ചേരരാജാക്കന്മാരെപ്പറ്റി വിവരിക്കുമ്പോളാണ് വഞ്ചി നഗരത്തേയും പൊരുനൈ നദിയേയും പറ്റി വർണ്ണിക്കുന്നത്. താമ്രപർണ്ണി നദിയുടെ പര്യായമാണ് പൊരുന്തവും പൊരുനൈയും. പശ്ചിമഘട്ടത്തിൽ നിന്ന് കിഴക്കോട്ടൊഴുകുന്ന താമ്രപർണ്ണി നദിയുടെ അതേ ഉത്ഭവമാണ് പെരിയാറിനും എന്ന വിശ്വാസമാണ് ഇതിന് കാരണം. ഇവിടെ ഇല്ലിത്തോട്-മുളങ്കുഴി ഭാഗത്ത് മഹാശിലാസ്മാരകങ്ങൾ എന്ന് സംശയിക്കപ്പെടുന്ന ഗുഹകൾ കാണപ്പെടുന്നുണ്ട്. കേരളചരിത്രത്തിൽ പ്രാചീനശിലായുഗമില്ല എന്ന് വാദിച്ചവർക്ക് മറുപടിയായി ആദ്യമായി അതിന് തെളിവുകൾ ലഭിച്ചത് പെരിയാറിന്റെ തീരത്തുനിന്നാണ്.യുഗപ്രഭാത് ദിനപത്രം 1971 ഫെബ്രുവരി 16. ദില്ലി തെന്മലക്കടുത്തുള്ള ചെന്തുരുണിമലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്.മാതൃഭൂമി ദിനപത്രം 1987 മെയ് 18 ക്രി.വ. 1341 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. പെരിയാറിന്റെ തീരത്താണ് പ്രാചീനകാലത്തെ ഐതിഹാസികമായ കൊടുങ്ങല്ലൂർ (മുസിരിസ് ) സ്ഥിതി ചെയ്യുന്നത്. ആദിശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി പെരിയാറിന്റെ തീരത്താണ്‌. അദ്ദേഹവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മുതലക്കടവ് ഇന്നും നിലനിൽക്കുന്നു. ശങ്കരാചാര്യരുടെ അമ്മ ആര്യാംബയുടെ സ്മാരകവും പെരിയാർ തീരത്താണ്‌. പെരിയാറ്റിലെ ജലത്തിന്‌ ഔഷധഗുണം ഉണ്ടെന്നു കരുതുന്ന നിരവധി ആദിവാസി വിഭാഗങ്ങളുടെ വിവാഹച്ചടങ്ങുകൾക്ക് പെരിയാറ്റിലെ ജലം അത്യാവശ്യമാണ്‌. പെരിയാറ്റിന്റെ അരികിലുള്ള നിരവധി ക്ഷേത്രങ്ങളുടേയും പള്ളികളുടേയും ചടങ്ങുകളും പെരിയാറ്റിലെ ജലത്തെ ആശ്രയിച്ചാണ്‌ നടന്നുവരുന്നത്. തിരുവിതാംകൂർ,കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ തങ്ങൾക്ക് കുളിച്ചു താമസിക്കുവാനായി പെരിയാറിന്റെ തീരത്ത് പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അവയിൽ ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയവ ഇന്നും അവശേഷിക്കുന്നുണ്ട്. പോർട്ടുഗീസുകാരും ഡച്ചുകാരും ഈ രീതി പിന്തുടർന്നിരുന്നു. തോമാശ്ലീഹ മലയാറ്റൂർ എത്തിയത് പെരിയാറിന്റെ കൈവഴികളിലൂടെയായിരുന്നു എന്നു വിശ്വസിക്കുന്നവരും ഉണ്ട്. മലയാറ്റൂർ ഇന്ന് അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായിക്കഴിഞ്ഞു. കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്കായി പോർട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും മറ്റും കേരളത്തിൽ എത്തിയപ്പോൾ ഇടുക്കിയിലെ കാടുകളിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ മലയിറക്കി കൊണ്ടുവന്നിരുന്നത് പെരിയാറ്റിലൂടെയായിരുന്നു. മലയാറ്റൂർ-നീലീശ്വരം ഭാഗത്ത് ബ്രിട്ടീഷുകാർ അവരുടെ തടിഡിപ്പോകൾ സ്ഥാപിച്ചിരുന്നു. ടിപ്പു സുൽത്താന്റെ കാലത്ത് തിരുവിതാംകൂർ ആക്രമിക്കാനെത്തിയ പടയാളികൾ പെരിയാറ്റിലെ മലവെള്ളപ്പാച്ചിൽ കണ്ട് ഭയന്ന് പിന്മാറി എന്നും ചരിത്രം രേഖപ്പെടുത്തുന്നു. ക്രി.വ.1341 പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂരിലെ അഴി അടയുകയും പിന്നീട് കൊച്ചിയിലെ അഴിമുഖം തുറക്കുകയും ചെയ്തു. അതോടെ തോട്ടുമുഖത്ത് വെച്ച് പെരിയാർ രണ്ടായി പിരിഞ്ഞു. ഒരു കൈവഴി പഴയതുപോലെ ദേശം,മംഗലപ്പുഴ വഴി കൊടുങ്ങല്ലൂർ കായലിൽ ചേരുന്നു. പുതിയതായി ഉണ്ടായ കൈവഴി ആലുവയെ രണ്ടായി മുറിച്ച് തെക്കോട്ട് ഒഴുകി കഞ്ഞുണ്ണിക്കരയിൽ വെച്ച് പിന്നെയും രണ്ടായി പിരിഞ്ഞ് ഒരു കൈവഴി വരാപ്പുഴയിലേക്കും മറ്റേത് കൊച്ചി കായലിലേക്കും ചേർന്നു തുടങ്ങി. ഈ മാറ്റത്താൽ കൊടുങ്ങല്ലൂരിനെ തുറമുഖയോഗ്യമാക്കിയിരുന്ന അഴി അടഞ്ഞ് തുറമുഖം ഉപയോഗ്യമല്ലാതായി. ചേരൻ‌മാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങല്ലൂരിന്റെ പതനവും കൊച്ചിയുടെ ഉയർച്ചയും ഈ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ കാരണമായിരുന്നു. സ്ഥിതിവിവരങ്ങൾ thumb|250px|പെരിയാറിന്റെ ഒരു ശാഖക്ക് കുറുകേ കൊടുങ്ങല്ലൂരിലുള്ള പാലം- വലതു വശത്ത് വലിയ പണിക്കൻതുരുത്തും പാലത്തിനു പിന്നിലായി ദൂരെ ഗോതുരുത്തും കാണാം നദി ഉത്ഭവിക്കുന്ന മലകൾ വള്ളിമല കോമല കണ്ണൻദേവൻ മല പൊൻമുടി ചൊക്കൻപെട്ടിമല കാളിമല കണ്ണിമല ആനമല പാച്ചിമല സുന്ദരമല നല്ലതണ്ണിമല നാഗമല പ്രധാന പോഷകനദികൾ ആനമലയാർ ചെറുതോണിയാർ ചിറ്റാർ ഇടമലയാർ കാഞ്ചിയാർ കരിന്തിരിയാർ കിളിവള്ളിത്തോട് കട്ടപ്പനയാർ മുല്ലയാർ മേലാശ്ശേരിയാർ മുതിരപ്പുഴ പാലാർ പെരിഞ്ചൻകുട്ടിയാർ ഇരട്ടയാർ തുവളയാർ പൂയംകുട്ടിയാർ പെരുംതുറയാർ പന്നിയാർ തൊട്ടിയാർ ആനക്കുളം പുഴ മണലിയാർ പെരിയാറ്റിലെ തുരുത്തുകൾ 500px|thumb|പെരിയാറിനു കുറുകെയുള്ള കോട്ടപ്പുറം പാലം നടുവിൽ വലിയ പണിക്കൻ തുരുത്തും കാണാം ബകപുരം കാഞ്ഞൂർ തുരുത്ത് പരുന്തുറാഞ്ചിത്തുരുത്ത് ആലുവ തുരുത്ത് ഉളിയന്നൂർ തുരുത്ത് അബു തുരുത്ത് ഇടമുള തുരുത്ത് ഗോതുരുത്ത് പഴമ്പിള്ളി തുരുത്ത് ചെറിയ പണിക്കൻ തുരുത്ത് വലിയ പണിക്കൻ തുരുത്ത് കണ്ടൻ തുരുത്ത് കുന്നത്തുകടവ് തുരുത്ത് ചെറിയതേയ്ക്കാനം ഉത്ഭവവും ഗതിയും പശ്ചിമഘട്ടത്തിലെ മൂന്ന് വ്യത്യസ്തങ്ങളായ ഭൂവിഭാഗങ്ങളിൽ നിന്നാണ് പെരിയാർ ഉത്ഭവിക്കുന്നത്. ഒന്നാമത്തെ ഉത്ഭവസ്ഥാനം കേരള- തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ശിവഗിരി ഭാഗത്തുള്ള ചൊക്കാം‌പെട്ടി മല, പാച്ചിമല, കാളിമല, സുന്ദരമല, നാഗമല, കോമല, വള്ളിമല എന്നീ ഏഴ് മലകളിൽനിന്നുള്ള ജലം ഇവിടെ പെരിയാറ്റിന്റെ ഉത്ഭവത്തിനു കാരണമാകുന്നുണ്ട്. സുന്ദരമലകളിൽ നിന്നുത്ഭവിക്കുന്ന അരുവി(ഏകദേശം1830 മീ.) ഏകദേശം 50 കി.മീ കഴിയുമ്പോൾ കോട്ടമലയിൽ നിന്നുത്ഭവിച്ചൊഴുകിയെത്തുന്ന മുല്ലയാറുമായി മുല്ലക്കുടിയിൽ വെച്ച് ഒത്തു ചേരുന്നു. ഇതിനടുത്താണ് പെരിയാറിൽ ആദ്യമായി അണ കെട്ടിയിരിക്കുന്നത്(മുല്ലപ്പെരിയാർ). 1895 ൽ ബ്രിട്ടീഷുകാരാണ്‌ ഇത് നിർമ്മിച്ചത്. ഈ അണക്കെട്ടുകൊണ്ടുണ്ടായതാണ് പെരിയാർ ജലസംഭരണി. ഈ ജലസംഭരണിയോടു ചേർന്നാണ് തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം. ഇവിടെ നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദി വണ്ടിപ്പെരിയാറിലെത്തുന്നു. വണ്ടിപ്പെരിയാർ കഴിഞ്ഞാൽ പെരുംതുറയാറും കട്ടപ്പനയാറും പെരിയാറിൽ ചേരുന്നു. ഇടുക്കി ജലസംഭരണി 250px|thumb|ഇടുക്കി അണക്കെട്ടും ജലസംഭരണിയും പിന്നീട് നദിയുടെ പ്രയാണം ഇടുക്കി അണക്കെട്ട് തടയുന്നു.കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കുറവൻ, കുറത്തി മലകൾക്കിടയിലൂടെ ഒഴുകിയിരുന്ന നദിയെയാണ്‌ ഇടുക്കിയിൽ ആർച്ച് ഡാം കെട്ടി തടഞ്ഞ് മൂലമറ്റത്തെ പവർഹൗസിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. 400 മീറ്ററിലധികം വീതിയോടെ ഒഴുകിയിരുന്ന പുഴയുടെ ഈ ശാഖ അണക്കെട്ട് വന്നതോടെ 10 മീറ്ററിനടുത്ത് വീതിയുള്ള ഒരു ചെറിയ അരുവിയായി മാറിയിട്ടുണ്ട്. സംഭരണിയുടെ ശേഷി പരമാവധി വർദ്ധിപ്പിക്കാനായി നിർമ്മിച്ച,ചെറുതോണിയിലും കുളമാവിലുമുള്ള, മറ്റു രണ്ട് അണക്കെട്ടുകൾ കൂടി ചേർന്നാണ് ഇടുക്കി ജലസംഭരണി രൂപം കൊള്ളുന്നത്. കുളമാവിൽ നിന്ന് ഇടുക്കി ജലസംഭരണിയിലെ ജലം മൂലമറ്റത്ത് കൊണ്ടുവന്ന് വൈദ്യുതോത്പാദനത്തിനുശേഷം മൂവാറ്റുപുഴയാറിലേക്ക് ഒഴുക്കിക്കളയുന്നതിനാൽ പെരിയാറിലെ ജലം ഗണ്യമായ തോതിൽ നഷ്ടപ്പെടുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പു കൂടി വരുന്ന കാരണം കൊണ്ട് ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ പെരിയാറിന്റെ തീരപ്രദേശങ്ങൾ അപകടത്തിലാകും. ഇടുക്കി ജലസംഭരണിക്കുശേഷം ഇടുക്കി ജലസംഭരണിക്കുശേഷം അതീവമായി ശോഷിച്ചൊഴുകുന്ന പെരിയാറിന്റെ ശക്തി വീണ്ടും വർദ്ധിക്കുന്നത് തടിയംപാട് എന്ന സ്ഥലത്തുവച്ചാണ്‌ മണിയറൻകുടി പുഴ,പാൽകുളം മേട്, കൊക്കരകുളം പുഴ എന്നിവ കൂടിച്ചേരുന്നതു തടിയംപാട് എന്ന പ്രദേശത്താണ് . ഇരട്ടയാർ, കല്ലാർ, ചിന്നാർ, തുവളയാർ തുടങ്ങിയ പോഷകനദികളും അനവധി അരുവികളും ചേർന്നൊഴുകുന്ന പെരിഞ്ചൻ കുട്ടിയാർ നദിയിൽ ചേരുന്നത് പനംകൂട്ടിയിൽ ചേരുന്നതോടെയാണിത് സംഭവിക്കുന്നത്. ഈ ഭാഗം നദിക്കിരുവശവും ചെങ്കുത്തായ മലമ്പ്രദേശങ്ങളാണ്‌. താഴൊട്ടൊഴുകുന്ന നദി പൂനംകുട്ടി യിൽ നേര്യമംഗലം വിദ്യുച്ഛ്ക്തികേന്ദ്രത്തിനു താഴെ എത്തുന്നു. രണ്ടാമത്തെ ഉത്ഭവസ്ഥാനം പശ്ചിമഘട്ടത്തിലെ മൂന്നാർ, പൊന്മുടി ഭാഗങ്ങളിൽ നിന്നാണ്‌ പെരിയാറിന്റെ രണ്ടാമത്തെ ഉത്ഭവസ്ഥാനം. മൂന്നാറിലെ കണ്ണൻ ദേവൻ മലകളിൽ നിന്നൊഴുകുന്ന പെരിയാറിന്റെ ഈ ശാഖയിൽ കുണ്ടള അണക്കെട്ടും അതിനു ശേഷം മാട്ടുപ്പെട്ടി അണക്കെട്ടും നിർമ്മിച്ചിരിക്കുന്നു. ഈ അണക്കെട്ടുകളിൽ നിന്ന് കവിഞ്ഞൊഴുകുന്ന ജലം കണ്ണിമല, നല്ലതണ്ണി എന്നീ പ്രദേശങ്ങളിൽ നിന്നും വരുന്ന ചെറിയ അരുവികളുമായി ചേരുന്നു. ഇതിനുശേഷം പള്ളിവാസൽ ജലവൈദ്യുതി ഉത്പാദനകേന്ദ്രത്തിലേക്ക് തടയണ നിർമ്മിച്ച് ജലം എത്തിക്കുന്നു. പിന്നീട് പെരിയാറ്റിൽ വന്നുചേരുന്ന മറ്റൊരു കൈവഴി ആനയിറങ്കൽ എന്ന പ്രദേശത്തുനിന്നു വരുന്ന നദിയാണ്‌. ചേർന്നൊഴുകുന്ന നദി പിന്നീട് പൊൻമുടി അണക്കെട്ടിലെത്തുന്നു.വൈദ്യുതി ഉത്പാദനത്തിനുശേഷം പൊന്മുടിയിൽ നിന്ന് നദി ശെങ്കുളത്ത് എത്തുന്നു. അവിടെ നിന്നും വെള്ളത്തൂവൽ പ്രദേശത്തേക്ക് ഒഴുകുന്നു. ഈ ഭാഗത്ത് നദിക്ക് മുതിരപ്പുഴയാർ എന്നാണ്‌ പേര്‌. നദി പിന്നീട് കല്ലാർകുട്ടി അണക്കെട്ടിൽ വന്നു ചേരുന്നു. നേരിയമംഗലത്തുനിന്നും വരുന്ന ജലം കല്ലാർകുട്ടിയിൽ നിന്ന് കവിഞ്ഞൊഴുകുന്ന ജലവുമായി ചേർന്ന് പനംകുട്ടിയിൽ ഒന്നുചേരുന്നു. ഇവിടെ വച്ച് പെരിയാറിന്റെ രണ്ട് ഉത്ഭവസ്ഥാനങ്ങളിൽ നിന്നും ഒഴുകുന്ന കൈവഴികൾ ഒന്നുചേരുന്നു. ഇവിടെ വെച്ച് വീണ്ടും ലോവർ പെരിയാറിലേക്ക് ജലം വിനിയോഗിക്കപ്പെടുന്നു. മൂന്നാമത്തെ ഉത്ഭവസ്ഥാനം thumb|250px|ഭൂതത്താൻകെട്ടിലെ കവാടം thumb|250px|ഭൂതത്താൻകെട്ട് അണക്കെട്ട് പെരിയാറിന്റെ മൂന്നാം ഉത്ഭവം ദേവികുളം താലൂക്കിലെ ആനമലയിൽ നിന്നാണ്‌. പാച്ചിയാർ, ആനക്കുളം പുഴ, കരിന്തിരിയാർ, മേലാശ്ശേരിപ്പുഴ, മണിമലയാർ, കല്ലാർ എന്നീ ചെറുനദികൾ ചേർന്നാണ്‌ പൂയ്യംകുട്ടിയാറ് ഉണ്ടാകുന്നത്. ആനമലയാറും മറ്റു നിരവധി അരുവികളും ചേർന്ന് ഇടമലയാറും രൂപപ്പെടുന്നു. ഇടമലയാറിലെ ജലവും അണകെട്ടി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനുശേഷം താഴേക്കൊഴുകുന്ന ഇടമലയാറ് കൂട്ടിക്കലിൽ വച്ച് പൂയം‌കുട്ടി നദിയുമായി ചേർന്ന് കുട്ടമ്പുഴ എന്ന പേരിൽ പെരിയാർവാലി ഇറിഗേഷൻ പ്രൊജക്റ്റ് സംഭരണിയിലെത്തുന്നു. ഈ സംഭരണിയുടെ കരയിലാണ്‌ പ്രസിദ്ധമായ തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. പെരിയാർ വാലി പ്രദേശത്ത് വച്ച് പെരിയാറിന്റെ മൂന്നു ശാഖകളും സംഗമിക്കുന്നു. thumb|250px|പെരിയാറിലെ ഭൂതത്താംകെട്ട് ജലസംഭരണി ഇവിടെ നിന്ന് ഒഴുകുന്ന പെരിയാറിനെ ചെങ്കുത്തായ പ്രദേശങ്ങൾക്കു പകരം സമതല പ്രദേശങ്ങളാണ്‌ സ്വീകരിക്കുന്നത്. ഇവിടെ ഏതാനും ചെറിയ തുരുത്തുകൾ പ്രത്യക്ഷപ്പെടുന്നു. മുളങ്കുഴിപ്രദേശത്ത് എത്തുന്ന പെരിയാറിന്റെ ഒരു കരയിൽ നിബിഡമായ തേക്കിൻകാടുകളാണ്‌. ചെറിയ ഉരുളൻ കല്ലുകൾ നിറഞ്ഞ പ്രദേശത്ത് ചെറിയ വെള്ളച്ചാട്ടങ്ങളും ഉണ്ട്. ഇവിടെ നിന്ന് കാടപ്പാറ, ഇല്ലിത്തോട് എന്നീ പ്രദേശങ്ങൾ താണ്ടി മലയാറ്റൂർ എത്തുന്നു. കേരളത്തിലെ ഏക ആനമെരുക്കൽ കേന്ദ്രമായ കോടനാട് മലയാറ്റൂരിന്റെ എതിർകരയിലാണ്‌ സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നും പടിഞ്ഞാറേക്കൊഴുകുന്ന നദി കാലടിയിലെത്തുന്നു. കാലടിയിൽ വച്ച് ശ്രീശങ്കരാചാര്യർ പാലത്തിനടിയിലൂടെ മെയിൻ സെണ്ട്രൽ റോഡിനെ കുറുകെ കടക്കുന്ന നദി കാഞ്ഞൂർ എന്ന തുരുത്ത് സൃഷ്ടിക്കുന്നു. താഴേക്കൊഴുകുന്ന നദി ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റത്ത് എത്തുന്നു. ഇവിടെ നിന്ന് നദി കിഴക്കോട്ടാണ്‌ ഒഴുകുന്നത്. പെരുമ്പാവൂരിലേക്കൊഴുകുന്ന നദി മുടിക്കൽ എന്ന പ്രദേശത്തെത്തിയശേഷം വീണ്ടും പടിഞ്ഞാറേക്കൊഴുകുന്നു. ഇവിടെ ഇരുകരകളിലുമായി വാഴക്കുളം, കീഴ്മാട്, തിരു‌വൈരാണിക്കുളം എന്നീ സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നു. വീണ്ടും പടിഞ്ഞാറേക്കൊഴുകുന്ന നദി തോട്ടും‌മുഖം ഭാഗത്ത് വച്ച് പരുന്തുറാഞ്ചി തുരുത്തിന്‌ രൂപം നൽകുന്നു. ഇതിലെ ഒരു കൈവഴി ചൊവ്വരക്കടുത്ത് വച്ച് ആലുവാ തുരുത്തും സൃഷ്ടിക്കുന്നു. ഇത് മംഗലപ്പുഴയിൽ ചേരുന്നു. ആലുവാക്കടുത്തെത്തുന്ന പ്രധാന നദി, റെയിൽ പാലത്തിനടുത്തു്‌, ശിവരാത്രി മണപ്പുറത്ത് വച്ച് രണ്ടായി പിരിയുന്നു. കൊച്ചി നഗരത്തിലേയും ആലുവയിലേയും ശുദ്ധജലവിതരണത്തിനായുള്ള പമ്പിങ്ങ് സ്റ്റേഷൻ ഇവിടെയാണ്‌. വലത്തോട്ട് പോകുന്ന ശാഖയെ മംഗലപ്പുഴശാഖ എന്നും ഇടത്തോട്ട് പോകുന്നതിനെ മാർത്താണ്ഡവർമ്മ ശാഖ എന്നും വിളിക്കുന്നു. ആലുവാക്കുശേഷം പെരിയാറിന്റെ മംഗലപ്പുഴ ശാഖ പടിഞ്ഞാറേക്കൊഴുകി മംഗലപ്പുഴ സെമിനാരിക്കരികിലൂടെ മംഗലപ്പുഴ പാലവും കടന്ന് എളന്തിക്കരയിൽ വച്ച് ചാലക്കുടിപ്പുഴയുമായി സംഗമിക്കുന്നു. നദിക്കരയിൽ ഉള്ള സ്ഥലങ്ങൾ ചെങ്ങമനാട്, അടുവാശ്ശേരി, കരുമാല്ലൂർ, കുന്നുകര, ആലങ്ങാട്, തടിക്കടവ്, മാഞ്ഞാലി എന്നിങ്ങനെയാണ്‌. എളന്തിക്കരയിൽ നിന്നും പടിഞ്ഞാറേക്കൊഴുകുന്ന നദി പുത്തൻവേലിക്കര യിൽ വച്ച് വീണ്ടും ശാഖകൾക്ക് ജന്മം നൽകുന്നു. പ്രധാനശാഖ വീണ്ടും പടിഞ്ഞാറേക്കൊഴുകുകയും തൃശൂരിലെ കരുവന്നൂർ നദിയുമായി ചേർന്ന് കൊടുങ്ങല്ലൂരിലെത്തി മുനമ്പത്ത് വച്ച് അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നു. ഈ പ്രദേശങ്ങളിൽ ഗോതുരുത്ത്, ചെറിയ, വലിയ പണിക്കൻ തുരുത്തുകൾ,പഴമ്പിള്ളിതുരുത്ത് എന്നീ ചെറിയ ദ്വീപുകൾ സൃഷ്ടിച്ചശേഷമാണ്‌ പെരിയാർ അറബിക്കടലിൽ പതിക്കുന്നത്. പുത്തൻവേലിക്കരയിൽ പിരിഞ്ഞ മറ്റു ശാഖകൾ വടക്കേക്കര, ഏഴിക്കര, ചിറ്റാട്ടുകര, മാല്യങ്കര എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി ചെറായി യിൽ വച്ച് വേമ്പനാട്ടു കായലിൽ സന്ധിക്കുന്നു. thumb|250px|ആലുവയിൽ പെരിയാറിനു കുറുകേയുള്ള പാലങ്ങൾ. വലത്ത് വശത്തുള്ളതാണ്‌ മാർത്താണ്ഡവർമ്മ പാലം മാർത്താണ്ഡവർമ്മ ശാഖ പാലത്തിനടിയിലൂടെ പ്രവഹിച്ച് ഉളിയന്നൂർ ദ്വീപ് സൃഷ്ടിച്ച് കയന്റിക്കരയിൽ വച്ച് കൂടിച്ചേരുന്നു. ഇതിനു ശേഷം വീണ്ടും രണ്ടായി പിരിയുന്ന മർത്താണ്ഡവർമ്മപ്പെരിയാറിന്റെ പ്രധാനശാഖ പാതാളത്ത് എത്തുന്നു. ഉദ്യോഗമണ്ഡലിനടുത്തുകൂടെ ഒഴുകി വരാപ്പുഴയിൽ ചേരുന്നു. രണ്ടാമത്തെ ശാഖ അബുതുരുത്ത്, എടമുള തുരുത്ത് എന്നിവയുണ്ടാക്കിയശേഷം മുട്ടർപുഴ എന്ന പേരിൽ കളമശ്ശേരിയിലൂടെ മഞ്ഞുമ്മൽ വഴി ഒഴുകുന്നു. ഏലൂരിൽ വച്ച് ഇത് വരാപ്പുഴയിൽ എത്തുന്ന മറ്റേ ശാഖയുമായി ചേരുന്നു. ഇവിടെ നിന്ന് പലശാഖകളായി പിരിഞ്ഞ് കടമക്കുടി, മുളവുകാട്, കോതാട്, എന്നീ ദ്വീപുകൾ പിന്നിട്ട് കൊച്ചി നഗരാതിർത്തിയിൽ ചിറ്റൂർ വച്ച് വേമ്പനാട്ട് കായലിൽ പതിക്കുന്നു. ഏലൂർ മുതൽ വേമ്പനാട്ടുകായൽ വരെ നദിക്ക് കായലിന്റെ സ്വഭാവമാണുള്ളത്. thumb|250px|പെരിയാർ മാർത്താണ്ഡവർമ്മ പാലത്തിനു താഴെ രണ്ടായി പിരിഞ്ഞ് ഉളിയന്നൂർ ദ്വീപ് ഉണ്ടാക്കുന്നു. നേരെ കാണുന്നത് ഉളിയന്നൂർ ആണ്‌ thumb|250px|പെരിയാർ, ആലുവാ മണപ്പുറത്തു നിന്നുള്ള ദൃശ്യം പെരിയാറിന്റെ ഉപയോഗങ്ങൾ കേരളത്തിൽ 44 നദികളിലും വച്ച് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പെരിയാറ്റിനെയാണ്. ഗാർഹികം, വൈദ്യുതി, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായീകം, വിനോദസഞ്ചാരം എന്നിങ്ങനെ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ആശ്വാസമേകുന്നു. പെരിയാർ തീരത്ത് ഒരു കോർപ്പറേഷനും 4 മുനിസിപ്പാലിറ്റികളും 42 പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു. എല്ലാ ഭരണകേന്ദ്രങ്ങളും പെരിയാറിന്റെ ജലസമ്പത്തിനെ ഗണ്യമായ തോതിൽ ആശ്രയിക്കുന്നുണ്ട്. ഊർജ്ജോത്പാദനം കേരള സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ മൊത്തം ശേഷിയുടെ മുഖ്യപങ്കും പെരിയാറിലെ ജലത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്. 9 ജലവൈദ്യുത പദ്ധതികൾക്കായി 13 അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്നു. ജലവൈദ്യുത പദ്ധതികൾ ജലവൈദ്യുത പദ്ധതി പൂർത്തിയാക്കിയ വർഷം സ്ഥാപ്തശേഷി മെഗാവാട്ട് ഉത്പാദനം മെഗാവാട്ട് പള്ളിവാസൽ ജലവൈദ്യുത പദ്ധതി 1946 37.5 32.5 ശെങ്കുളം ജലവൈദ്യുത പദ്ധതി 1957 48.0 20.8പന്നിയാർ ജലവൈദ്യുത പദ്ധതി 1963 30.0 17.0നേര്യമംഗലം ജലവൈദ്യുത പദ്ധതി 1961 45.0 27.0 ഇടുക്കി ജലവൈദ്യുത പദ്ധതി 1976 780.0 273.70 *ഇടമലയാർ ജലവൈദ്യുത പദ്ധതി 1985 75.0 36.5 കുണ്ടല ജലവൈദ്യുത പദ്ധതി മാട്ടുപെട്ടി ജലവൈദ്യുത പദ്ധതി ചെറുതോണി ജലവൈദ്യുത പദ്ധതി ജലസേചനം thumb|250px| കടുങ്ങല്ലൂരിലെ ലിഫ്റ്റ് ഇറിഗേഷൻ പമ്പിങ്ങ് സ്റ്റേഷൻ പെരിയാർ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്തെ കൃഷി ആവശ്യങ്ങൾക്കും പെരിയാറ്റിൽ നിന്നാണ്‌ ജലം ഉപയോഗപ്പെടുത്തുന്നത്. ജലസേചനത്തിനായി പെരിയാറ്റിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ്‌ ഭൂതത്താൻകെട്ട് പ്രദേശത്ത് നിർമ്മിച്ചിട്ടുള്ള പെരിയാർ വാലി ഇറിഗേഷൻ പ്രൊജക്റ്റ്. പി.വി.ഐ.പി. ജലസംഭരണിക്ക് 210 മീറ്ററോളം നീളവും 11 മീറ്റർ ഉയരവുമുണ്ട്. ഇതിന്റെ വൃഷ്ടിപ്രദേശം ഏകദേശം 3048 ച.കി.മീ. ആണ്‌. ഈ പദ്ധതികൊണ്ട് 32800 ഹെക്റ്റർ പ്രദേശത്ത് മുണ്ടകൻ കൃഷിക്കും അത്രതന്നെ വിരിപ്പു കൃഷിക്കും 20000 ഹെക്റ്റർ സ്ഥലത്തെ പുഞ്ചകൃഷിക്കും ജലസേചനം നടത്താനാണ്‌ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ പകുതി പോലും നടന്നിട്ടില്ല എന്നാണ്‌ രേഖകൾ. ആവശ്യത്തിന്‌ ജലം ലഭിക്കാത്തതും കനാൽ ശൃംഖല പൂർത്തിയാകാത്തതുമാണ്‌ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കനാലുകൾ പൂർത്തിയായ ആലുവ, കാക്കനാട് പ്രദേശങ്ങളിൽ 2005 വരെ ജലം എത്തിയിരുന്നില്ല. മറ്റു പ്രദേശങ്ങളായ കുന്നത്തുനാട്, കോതമംഗലം, കണയന്നൂർ, കടുങ്ങല്ലൂർ താലൂക്കുകൾ പെരിയാറിലെ ജലം ഉപയോഗപ്പെടുത്തുന്നുണ്ട്. (കടുങ്ങല്ലൂർ താലൂക്കിലേക്ക് ജലം കൊണ്ടുപോകുന്ന ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസും കനാലും ചിത്രത്തിൽ കാണാം) ഇത് ഈ മേഖലയിലെ കുടിവെള്ളക്ഷാമം ഗണ്യമായി പരിഹരിക്കുന്നുണ്ട്. അമ്പലമുകൾ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ജലം പെരിയാർ വാലി പ്രൊജക്റ്റിൽ നിന്നാണ്‌ എത്തുന്നത്. 17.7 ദശലക്ഷം ഘന മീറ്റർ ജലമാണ്‌ ഇതിനായി പ്രയോജനപ്പെടുത്തുന്നത്. കാലടി മൈനർ ഇറിഗേഷൻ പദ്ധതിയിലെ ചില വിവരങ്ങൾ thumb|250px| മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ബഹിർഗമിക്കുന്ന പെരിയാർ പദ്ധതികൾ മോട്ടോർകു.ശക്തി എണ്ണം ഉയർന്ന കു.ശ. ഉള്ളത് എണ്ണം കാലടി 40 1 90 1 വാഴക്കുളം 45 4 100 3 ചൊവ്വര 50 1 110 2 ആലുവ 60 2 120 3 മുപ്പത്തടം 75 9 135 1 കൊടുങ്ങല്ലൂർ 80 6 161 1 വ്യവസായങ്ങൾ ലഘുചിത്രം|ഭൂതത്താൻ കെട്ട് അണക്കെട്ട് പെരിയാറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടുകിടക്കുന്ന 250ഓളം വ്യവസായശാലകൾ അതിന്റെ തീരത്ത് പ്രവർത്തിക്കുന്നു. സുലഭമായ ശുദ്ധജലത്തിനന്റെ ലഭ്യതയും വൈദ്യുതി നേരിട്ട് ഗ്രിഡിൽ നിന്ന് ലഭിക്കാനുള്ള സാഹചര്യങ്ങളും ഉള്ളതിനാല് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരുടെ മേൽ നോട്ടത്തിൽ തന്നെ വ്യവസായശാലകൾ സ്ഥാപിക്കപ്പെട്ടു. വ്യവസായശാലകൾക്ക് വേണ്ട അസംസ്കൃതവസ്തുക്കൾ കൊച്ചി തുറമുഖത്തു നിന്ന് പെരിയാറ്റിലൂടെ എളുപ്പം എത്തിക്കാൻ സാധിക്കും എന്നതും ഉത്പാദനത്തിനുശേഷം ഉണ്ടാകുന്ന മലിനജലം നേരിട്ട് പുഴയിലേക്ക് ഒഴുക്കിക്കളയാൻ സൗകര്യമുള്ളതും കൊണ്ടാണ്‌ ആദ്യകാലങ്ങളിൽ ഉദ്യോഗമണ്ഡൽ ഭാഗത്ത് വ്യവസായങ്ങൾ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. എന്നാൽ ഇന്ന് ഈ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ട്. മലിന ജലം പെരിയാറ്റിലേക്ക് ഒഴുക്കുന്നതിന്‌ മുൻപ് ശുദ്ധീകരണം നടത്തേണ്ടതായുണ്ട്. 1943-ലാണ്‌ ആദ്യമായി വ്യവസായമേഖലയിൽ വ്യവസായശാല തുടങ്ങുന്നത്. ഇന്ത്യൻ അലൂമിനിയം കമ്പനിയായിരുന്നു അത്. പിന്നീട് ട്രാവങ്കൂർ കെമിക്കൽസ് മാനുഫാക്ചറിങ്ങ് കമ്പനി, എഫ്.എ.സി.ടി., ട്രാവങ്കൂർ റയോൺസ്, ഇന്ത്യൻ റെയർ എർത്ത്, എച്ച്.ഏ.എൽ., ബിനാനി സിങ്ക്, പെരിയാർ കെമിക്കൽസ്, യുണൈറ്റഡ് കാറ്റലിസ്റ്റ് എന്നീ വൻ വ്യവസായസം‌രംഭങ്ങൾ സ്ഥാപിക്കപ്പെട്ടു. സ്ഥാപിക്കപ്പെട്ടകാലത്ത് വ്യവസായശാലകൾക്കാവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കളും പെരിയാറ്റിലൂടെയാണ്‌ കൊണ്ടുവന്നിരുന്നത്. എഫ്.എ.സി.ടി. ക്കു വേണ്ട പ്രൊഡൂസർ ഗ്യാസിനുള്ള വിറകും പശ്ചിമഘട്ടത്തിൽ നിന്ന് എത്തിച്ചിരുന്നത് പെരിയാർ വഴിയായിരുന്നു. എന്നാൽ വിവിധകാരണങ്ങളാലും അണക്കെട്ടുകളാലും പെരിയാറ്റിലെ നീരൊഴുക്കു കുറയുകയും വ്യവസായത്തിന്റെ അവശിഷ്ടമായ മലിനജലം കലരുന്നതിനാലും ഒരു കാലത്ത് സംശുദ്ധമായ പെരിയാറ്റിലെ ജലം ഇന്ന് കൂടുതൽ മലിനീകരിക്കപ്പെട്ടിരിക്കുന്നു. പെരിയാറ്റിൽ നിന്ന് പ്രതിദിനം 180 ദശലക്ഷം ലിറ്റർ ജലം ഈ വ്യവസായ ശാലകൾ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് കണക്കാക്കുന്നു. മത്സ്യബന്ധനം പെരിയാറ്റിൽ വിവിധയിനം മത്സ്യങ്ങൾ സുലഭമായുണ്ടായിരുന്നു. 36 ഇനം മത്സ്യങ്ങൾ ഇവിടെ സമൃദ്ധമായിരുന്നതഅയി രേഖകൾ ഉണ്ട്. പൂളാൻ, ബ്രാൽ, വട്ടോൻ, കൂരി, വാള, കരിമീൻ, മീഴി, കറൂപ്പ്, പരൽ, കോലാൻ, ആരൽ എന്നിവ അവയിൽ ചിലതുമാത്രം. പെരിയാറ്റിന്റെ മംഗലപ്പുഴ ശാഖയിൽ കടലുമായി ചേരുന്ന ഭാഗങ്ങളിൽ നിരവധി ചീനവലകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ വഞ്ചിയും വലയും ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ഉണ്ട്. മാള, കൃഷ്ണൻ കോട്ട ഭാഗങ്ങളിൽ പെരിയാറ്റിലെ വെള്ളം ചിറകളിൽ കെട്ടി നിർത്തി (ചെമ്മീൻ കെട്ട്) ചെമ്മീൻ വളർത്തുകേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അനേകം കുടുംബങ്ങൾ പെരിയാറ്റിലെ മത്സ്യബന്ധനത്തെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്. ചിലയിനം മത്സ്യങ്ങൾ പ്രജനനത്തിനായി പെരിയാറ്റിലെ ശുദ്ധജലത്തെ ആശ്രയിക്കുന്നുണ്ട്; എന്നാൽ രൂക്ഷമായ മലിനീകരണം നിമിത്തം അവയുടെ നിലനില്പിനു തന്നെ ഭീഷണിയുണ്ട്. കൃഷിയിടങ്ങളിൽ നിന്ന് ചോരുന്ന കീടനാശിനിമൂലവും മത്സ്യസമ്പത്തിനു ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നു. മണൽഖനനം ഉദ്ദേശം 55000 ടൺ മണൽ പ്രതിദിനം പെരിയാറ്റിലെ വിവിധ കടവുകളിൽ നിന്ന് വാരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കാവശ്യമായ മണലിനു വേണ്ടി പെരിയാറിനെ നിർലോഭം ഉപയോഗിച്ചു വരുന്നു. മണൽ ഖനനവുമായി നേരിട്ടും അല്ലാതെയും പ്രവർത്തിക്കുന്ന വൻ ശൃംഖല തന്നെ പെരിയാറിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മണൽവാരൽ തൊഴിലാളികൾ, മണൽ ലോറി ജീവനക്കാർ, കയറ്റിറക്കു തൊഴിലാളികൾ, നിർമ്മാണ മേഖലയിൽ പ്രവത്തിക്കുന്നവർ എന്നിവർക്ക് പെരിയാറ്റിലെ മണലുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിക്കുന്നുണ്ട്. റിവർ മാനേജ്മെൻറ് ഫണ്ടെന്ന പേരിൽ മണൽ വാരലിൽ നിന്ന് കോടിക്കണക്കിനു രൂപ ലഭിച്ചിട്ടുണ്ട്. thumb|250px|പെരിയാറിന്റെ കൈവഴി കരുമാല്ലൂർ പഞ്ചായത്തിലൂടെ ഒഴുകുന്നു. താന്തോണിപ്പുഴ ജലഗതാഗതം വളരെ ചെലവു കുറഞ്ഞതും മെച്ചപ്പെട്ടതുമായ ഗതാഗതമായ ജലഗതാഗതത്തിനു വളരെ യോജിച്ചതാണ് പെരിയാറും പോഷക നദികളും,. തോടുകൾ അനവധി അപ്രത്യക്ഷമായെങ്കിലും ഇന്നും ജലഗതാഗതം സുസാധ്യമാണ്. ഓഞ്ഞിത്തോട്, ചെങ്ങൽത്തോട്, തോലൻ കുത്തിയതോട്, പ്ലാങ്കുടിത്തോട്, മാന്തോട്, പൂപ്പാനിത്തോട് തുടങ്ങിയവ നികത്തലും കയ്യേറ്റവും മൂലം നികന്നുപോയിരിക്കുന്നു. തട്ടേക്കാട്, ഏലൂർ, മാളവന എന്നിവിടങ്ങളിൽ ജലഗതാഗതത്തെ ആശ്രയിച്ചുള്ള ജനജീവിതമാണ് നിലവിലുള്ളത്. വിനോദസഞ്ചാരകേന്ദ്രങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിവിധ കേന്ദ്രങ്ങൾ പെരിയാർ തീരത്തുണ്ട്. വന്യജീവി സങ്കേതങ്ങൾ ഏറ്റവും കൂടുതൽ ഉള്ളതും പെരിയാർ തീരത്താണ്. പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ thumb|250px|തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ മലയുടെ (ഇടത്) അടിവാരത്തിലൂടെ ഒഴുകുന്ന പെരിയാർ- താൽകാലികമായി കെട്ടിയ പാലം കാണാം-കോടനാട് നിന്നുള്ള ദൃശ്യം തേക്കടി മൂന്നാർ പീരുമേട് ഇടുക്കി ഭൂതത്താൻകെട്ട് മലയാറ്റൂർ കാലടി തട്ടേക്കാട് കോടനാട് ആലുവ മണപ്പുറം തിരുവൈരാണിക്കുളം കോട്ടയിൽ കോവിലകം ഉളിയന്നൂർ ചേലാമറ്റം വന്യജീവി സങ്കേതങ്ങൾ ഇരവികുളം നാഷണൽ പാർക്ക് പെരിയാർ ടൈഗർ റിസർവ് ഇടുക്കി വന്യമൃഗ സംരക്ഷണ കേന്ദ്രം ചിന്നാർ വന്യമൃഗ സം‌രക്ഷണ കേന്ദ്രം ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് തട്ടേക്കാട് പക്ഷി സങ്കേതം മലിനീകരണം ഇന്ത്യയിൽ ഏറ്റവും അധികം മലിനീകരണം സംഭവിക്കുന്ന പുഴകളിൽ ഒന്നാണ് പെരിയാർ. തമിഴ്നാട്ടിൽ വെച്ചും കേരളത്തിൽ വെച്ചും പെരിയാറിന് മലിനീകരണം സംഭവിക്കുന്നുണ്ട്. കേരളത്തിൽ പ്രധാനമായും ഏലൂർ മുതൽ എടയാർ വരെയുള്ള ഭാഗത്താണ്. തമിഴ്നാട്ടിൽ വച്ച് പെരിയാർ തടാകം മുതൽ തേനിയിലെ അരമനൈപുതൂർ ഉള്ള അതിന്റെ സംഗമം വരെയുമാണ്. പെരിയാറിന്റെ താഴേക്കുള്ള പാച്ചിലിൽ അത് വ്യവസായിക നഗരമായ ആലുവയിലൂടെ സഞ്ചരിക്കുമ്പോൾ ധാരാളമായി മലിനീകരണപ്രശ്നം നേരിടുന്നു. ഏലൂർ ഭാഗത്തുള്ള വ്യവസായങ്ങൾ തങ്ങളുടെ മാലിന്യങ്ങൾ തള്ളുന്നത് പെരിയാറിലേക്കാണ്. തൻമൂലം ഇവിടം വളരെക്കാലങ്ങളായി ജലം മലിനമായാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. അനുവദിക്കപ്പെട്ടതിലും അധികം അളവിലായി വിവിധതരം രാസവസ്തുക്കൾ ഈ ഭാഗത്ത് പെരിയാറിലുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. http://www.kochipost.com/2016/08/08/save-kochi-we-need-to-protect-the-periyar-so-that-kochi-can-get-clean-drinking-water/ ഇവിടെ സാധാരണയായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും, ജലത്തിനു നിറം മാറ്റം അനുഭവപ്പെടുന്നതും സാധാരണയാണ്. പെരിയാർ നദി, അദ്ധ്യായം രണ്ട്, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആന്റ് ടെക്നോളജി ഇതു കൂടാതെ വണ്ടിപ്പെരിയാറിലെത്തുമ്പോൾ പെരിയാർ തദ്ദേശവാസികളുടെ അശ്രദ്ധ മൂലവും മലിനീകരണം നേരിടുന്നുണ്ട്. നെല്ലിമല മുതൽ കക്കികവല വരെയുള്ള സ്ഥലത്ത് തെരുവോരത്ത് താമസിക്കുന്ന ആളുകൾ അവരുടെ ശൗചാലയങ്ങൾ തുറന്നുവെച്ചിരിക്കുന്നത് പെരിയാർ നദിയിലേക്കാണ്. മാധ്യമം ദിനപത്രം - വണ്ടിപ്പെരിയാറിലെ നദി മലിനീകരണം ശേഖരിച്ച തീയതി 22 ഏപ്രിൽ 2011 ബണ്ടുകൾ വേനൽക്കാലത്തു പെരിയാറിൽ ഉപ്പുവെള്ളം കയറുന്നതു നിയന്ത്രിക്കാൻ പാതാളത്ത് ഒരു സ്ഥിരം ബണ്ടും കരുമാല്ലൂർ പുറപ്പള്ളിക്കാവിൽ ഒരു താൽകാലിക ബണ്ടും ഉണ്ട്. ചിത്രശാല അവലംബം വാഗത്താനം ബ്രിഡ്ജ് പുറത്തേക്കുള്ള കണ്ണികൾ പെരിയാർ ഒരു അന്തർസംസ്ഥാന നദിയല്ല - മാതൃഭൂമി ദിനപത്രം പെരിയാർ ഒരു അന്തർസംസ്ഥാന നദിയല്ല - ദ ഹിന്ദുദിനപത്രം വർഗ്ഗം:കേരളത്തിലെ നദികൾ വർഗ്ഗം:പെരിയാർ വർഗ്ഗം:അറബിക്കടൽ
രാജീവ്‌ ഗാന്ധി
https://ml.wikipedia.org/wiki/രാജീവ്‌_ഗാന്ധി
Redirectരാജീവ് ഗാന്ധി
ശ്രീബുദ്ധൻ
https://ml.wikipedia.org/wiki/ശ്രീബുദ്ധൻ
REDIRECT ഗൗതമബുദ്ധൻ
സാഞ്ചി
https://ml.wikipedia.org/wiki/സാഞ്ചി
thumb|right|250px|സാഞ്ചിയിലെ മഹാസ്തൂപം ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ഭോപ്പാലിനു വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളിൽ സ്തൂപങ്ങളും, മറ്റു ബൌദ്ധസ്മരകങ്ങളും ഉണ്ട്. സാഞ്ചിയുടെ പ്രത്യേകതകൾ ഇന്ത്യയിലെ ബുദ്ധമത പ്രഭാവകാലത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങൾ സാഞ്ചിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയിൽ മിക്ക ബുദ്ധമതകേന്ദ്രങ്ങളും ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധമുള്ളവയാണ് പക്ഷേ സാഞ്ചി ശ്രീബുദ്ധൻ സന്ദർശിച്ചിട്ടു പോലുമില്ല. രൂപം ബേത്വാ നദിയുടെ കരയിൽ 300 അടിയോളം ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് സാഞ്ചിയിലെ മഹാസ്തൂപം നിൽക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റൻ ശിലാനിർമിതിയാണ് ഈ സ്തൂപം. ഭൂമിയെ ഉൾക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിർമ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയിൽ ചതുരാകൃതിയിൽ ഹർമിക നിർമ്മിച്ചിരിക്കുന്നു, അതിനു മുകളിൽ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേൽ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകൾ, ഛത്രാവലി എന്നാണ് ഇതിന്റെ പേര്. അണ്ഡത്തിൽ നിന്ന് 16 അടി ഉയരത്തിൽ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തിൽ ദർശിക്കുന്ന ഒരു ദാർശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം. നിർമ്മാണം അശോകചക്രവർത്തിയാണ് സാഞ്ചി ബുദ്ധമത സങ്കേതം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. അശോകചക്രവർത്തിയുടെ മകനും ശ്രീലങ്കയിലെ ബുദ്ധമത പ്രചാരകനുമായിരുന്ന മഹേന്ദ്രന്റെ ചില കുറിപ്പുകളിലാണ് സാഞ്ചിയെക്കുറിച്ച് പരാമർശങ്ങളുള്ളത്. വിസ്മൃതിയിൽ മൗര്യ സാമ്രാജ്യത്തിൽ നിന്നും ക്ഷാത്രപരും കുശാനന്മാരും മാൾവാ പ്രദേശം പിടിച്ചടക്കിയപ്പോൾ സാഞ്ചിയുടെ പ്രതാപം മങ്ങി. പിന്നീട് ക്രി.പി നാലാം നൂറ്റാണ്ടിൽ ഗുപ്തവംശം ഭരണം പിടിച്ചടക്കിയതോടെയാണ് വീണ്ടും സാഞ്ചിക്ക് നല്ലകാലം വന്നത്. ഈ കാലഘട്ടത്തിൽ ഇവിടെ കൂടുതൽ ക്ഷേത്രങ്ങളും സ്തൂപങ്ങളുമൊക്കെ സ്ഥാപിക്കപ്പെട്ടു. ഗുപ്തവംശത്തിനു ശേഷം പല രാജവംശങ്ങളും മാൾവ കീഴടക്കി ഭരിച്ചു. ഇതിൽ ഹർഷവർദ്ധനന്റെ കാലത്തുമാത്രമാണ് (എ.ഡി. 606-647) സാഞ്ചിക്ക് പ്രത്യേകശ്രദ്ധ കിട്ടിയത്. ബ്രാഹ്മണ മതം ശക്തിപ്രാപിച്ചതോടെ ഇന്ത്യയിലെമ്പാടും ബുദ്ധമതത്തിനുണ്ടായ തളർച്ച തന്നെയാവണം സാഞ്ചിയെയും ബാധിച്ചത് എന്നു കരുതപ്പെടുന്നു. നൂറ്റാണ്ടുകളോളം വിസ്‌മൃതിയിലാണ്ട് കിടന്ന സാഞ്ചിയിലെ മഹാസ്തൂപവും മറ്റ് അമൂല്യ സ്മാരകങ്ങളും വീണ്ടെടുത്തത് 1818-ൽ ജനറൽ ടെയ്‌ലറാണ്. എങ്കിലും 1912 നും 1919 നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ സർ ജോൺ മാർഷലിന്റെ മേൽനോട്ടത്തിലാണ് സാഞ്ചിയിലെ സ്മാരകങ്ങൾ പുനരുദ്ധരിക്കപ്പെട്ടത് . ഇന്നിപ്പോൾ സാഞ്ചിയിൽ ഏകദേശം അൻപതോളം സ്മാരകങ്ങളുണ്ട്, ഇവയിൽ മൂന്നു സ്തൂപങ്ങളും ഏതാനും ക്ഷേത്രങ്ങളും ഉൾപ്പെടും. 1989 തൊട്ട് യുനസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സാഞ്ചിയുമുണ്ട്. ചിത്രശാല അവലംബം വർഗ്ഗം:ഇന്ത്യയിലെ ഗ്രാമങ്ങൾ വർഗ്ഗം:മധ്യപ്രദേശ് വർഗ്ഗം:ഇന്ത്യയിലെ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങൾ
പ്രാണി
https://ml.wikipedia.org/wiki/പ്രാണി
thumb|250px| ഭൂമിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ജൈവവംശമാണ് ഷഡ്‌പദങ്ങൾ അഥവാ പ്രാണികൾ‍‍. ആർത്രോപോഡ(Arthropoda) ഫൈലത്തിൽ ഇന്സേക്ടാ (Insecta ) വിഭാഗത്തിലാണ് ഷഡ്‌പദങ്ങൾ പെടുന്നത്. ആർത്രോപോഡ എന്ന വാക്കിനു പല ഭാഗങ്ങൾ ഒട്ടിപ്പിടിച്ച കാലുള്ള ജീവി എന്നാണ് അർത്ഥം. കോടിവർഷങ്ങൾകൊണ്ടു ഷഡ്‌പദങ്ങൾ നേടിയ ഗുണപരിവർത്തനങ്ങൾ ചില്ലറയല്ല, പറക്കാനുള്ള കഴിവ്, പ്രതികൂല സാഹചര്യങ്ങളോടു പൊരുത്തപ്പെടാനുള്ള കഴിവ്, ചെറിയ ശരീരം, ദ്വിപാർശസംമിതി (bilateral symmetry ), രൂപാന്തരണം(Metamorphosis), മറ്റുജീവികളിൽനിന്നും വ്യത്യസ്തമായ പ്രജനന രീതികൾ എന്നിവയാണവ. ഭൂമിയിൽ എല്ലാത്തരം ആവാസവ്യവസ്ഥകളിലും ഷഡ്‌പദങ്ങളെ കണ്ടുവരുന്നു. 9,25,000 വംശം ഷഡ്‌പദങ്ങളെ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്http://www.livescience.com/insects/http://www.tulane.edu/~bfleury/diversity/diversitylectures/arthropods2.rtfhttp://www.science.mcmaster.ca/biology/faculty/kolasa/The_Arthropods_written_summary_for_Biology_2F03.doc. 3,50,000 വംശം വണ്ടുകൾ, 2,30,000 വംശം ഈച്ചകൾ, കൊതുകുകൾ ,(ഉറുമ്പുകളും ചിതലുകളുമടക്കം), 1,70,000 വംശം ചിത്രശലഭങ്ങൾ, 82,000 ഇനം മൂട്ടകൾ, 20,000 ഇനം പുൽച്ചാടികൾ, 5000 ഇനം തുമ്പികൾ, 2000 ഇനം തൊഴും‌പ്രാണികൾ എന്നിങ്ങനെയാണ് ഷഡ്‌പദങ്ങളിലെ പ്രധാന വംശങ്ങളെ തിരിച്ചിരിക്കുന്നത്. 29 വിഭാഗങ്ങളിലായി(Order), 627 കുടുംബങ്ങളിൽ(Family) പടർന്നുകിടക്കുന്ന വംശമാണിത്. thumb|250px| പരിണാമ ശാസ്ത്രം മിരിയാപോഡ് വംശത്തിൽ നിന്നും (Myriapod) മൂന്നരക്കോടി വർഷങ്ങൾക്കുമുമ്പ് ഉത്ഭവിച്ചതാണ് ഷഡ്‌പദങ്ങൾ എന്നാണ് വിശ്വാസം. അട്ട, പഴുതാര മുതലായ ജീവികളും സമാന സ്വഭാവമുള്ളതും സമാന കാലഘട്ടത്തിൽ ഉത്ഭവിച്ചവയുമാണ്. മൂന്നു തരത്തിലുള്ള പരിണാമങ്ങളും വ്യത്യസ്ത ഷഡ്പദങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പരിണാമം ഇല്ലാത്തത് അപൂർണ പരിണാമം, പൂർണ പരിണാമം . ലാർവ്വാ കാലഘട്ടവും വളർച്ച പ്രാപിച്ച കാലഘട്ടവും തമ്മിൽ പരിണാമം ഇല്ലാത്ത ഷഡ്പദങ്ങൾ വളരെ കുറച്ച് വ്ത്യാസം മാത്രമേ കാണിക്കുന്നുള്ളൂ. എന്നാൽ പൂർണ്ണപരിണാമവും അപൂർണ പരിണാമവും സംഭവിച്ചിട്ടുള്ള ഷഡ്പദങ്ങൾ സ്വഭാവത്തിലും രൂപത്തിലും ഈ കാലഘട്ടങ്ങൾ തമ്മിൽ വലിയ അന്തരം കാണിക്കുന്നു. അവയിൽ പ്രധാനപ്പെട്ടതാണ് പൂർണ പരിണാമം സംഭവിച്ചിട്ടുള്ളവയിൽ ലാർവ്വ കാലഘട്ടത്തിനു പൂർണ വളർച്ച എത്തിയ കാലഘട്ടത്തിനുമടിയിൽ ഒരു പ്യൂപ്പൽ അല്ലെങ്കിൽ വിശ്രമ കാലഘട്ടംകാണിക്കുന്നു. പ്രത്യേകതകൾ thumb|200px|left|പച്ചത്തൊഴുംപ്രാണി ഒരു മില്ലിമീറ്ററിൽ താഴെയുള്ളവ മുതൽ 18 സെന്റിമീറ്റർ നീളമുള്ളവയെ വരെ ഈ വംശത്തിൽ കാണാം. ഷഡ്‌പദങ്ങളുടെ അസ്ഥികൂടം ശരീരത്തിനു പുറത്തായി സ്ഥിതിചെയ്യുന്നു(ബാഹ്യാസ്ഥികൂടം-Exoskelton). ശാരീരിക സവിശേഷതകൾ thumb|250px| A. ശിരസ്സ്. B. വക്ഷസ്സ്. C. ഉദരഭാഗം. 1.ശൃംഗികൾ 2.സാധാരണ നേത്രം(1) 3.സാധാരണ നേത്രം(2) 4.സംയുക്ത നേത്രം 5.തലച്ചോർ 6.വക്ഷസ്സിലെ ഒന്നാം ഖണ്ഡം 7.ഡോർസൽ ആർട്ടറി 8.ശ്വാസനാളികകൾ 9.മെസോത്രോക്സ് 10.മെറ്റത്രോക്സ് 11.മുൻ‌ചിറക് 12.പിൻ‌ചിറക് 13.ഉദരം 14.ഹൃദയം 15.അണ്ഡാശയം 16.ഹിൻഡ്-ഗട്ട് 17.വിസർജ്ജ്യനാവയവം 18.ബീജനാളി 19.നാഡീ നാളി 20.മാൽ‌പീജിയൻ നാളികൾ 21.പാദം 22.നഖങ്ങൾ 23.കണ്ണ 24.പുല്ലൂരി 25.തുട 26.കാലിൻ പേശികൾ 27.ഫോർ ഗട്ട് 28.ശ്വാസനാളി 29.കോക്സ 30.ഉമിനീർ ഗ്രന്ഥി 31.സബ്സൊഫാജീൽ ഖണ്ഡം 32.വായ ഷഡ്‌പദങ്ങളുടെ ശരീരം; ശിരസ്സ്, ഉരസ്സ്, ഉദരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശിരസ്സിൽ വദന ‌ഭാഗങ്ങളും രണ്ടു സംയുക്ത നേത്രങ്ങളും,ഒരു ജോഡി ശൃംഗികകളും (Antenna) കാണാം, സംയുക്ത നേത്രങ്ങൾ ഇല്ലാത്തവയ്ക്ക് സാധാരണ നേത്രവും ഉണ്ടാവാറുണ്ട്. ഉരസ്സ് മൂന്നു ഖണ്ഡങ്ങളായി ചേർന്നിരിക്കുന്നു. മൂന്നു ഖണ്ഡങ്ങളുടേയും താഴെയായി രണ്ടുകാലുകൾ ഇരുഭാഗത്തുമായി ഉണ്ട്. ചിറകുള്ള ഷഡ്‌പദങ്ങളിൽ വക്ഷസ്സിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഖണ്ഡങ്ങളിലോ, രണ്ടാമത്തെ ഖണ്ഡത്തിൽ മാത്രമായോ, ചിറകുകൾ ജോടിയായി ഉണ്ടാകും. ഉദരഭാഗം പതിനൊന്നു ഖണ്ഡങ്ങളുടെ ഒത്തുചേരലാണ്. ഉദരഭാഗത്തായിരിക്കും ശ്വസനം, പ്രത്യുത്പാദനം, വിസർജ്ജനം മുതലായ ക്രിയകൾക്കുള്ള ശരീരഭാഗങ്ങളുണ്ടാവുക. രക്തചംക്രമണം സാധ്യമാക്കുന്നത് ശിരസ്സുമുതൽ ഉദരം വരെ നീളമുള്ള നീണ്ട കുഴൽ പോലുള്ള അവയവമാണ്. ഈ കുഴലിന്റെ മുൻഭാഗം അയോർട്ട (Aorta) എന്നറിയപ്പെടുന്നു. പിൻഭാഗം ഹൃദയത്തിന്റെ ജോലിയാണു ചെയ്യുന്നത്. ശരീരത്തിലെ എട്ടുഖണ്ഡങ്ങളിൽ നിന്ന് പുറത്തേക്കു തുറക്കുന്ന ഓരോ ജോടി ഓസ്റ്റിയം (Ostium) എന്നറിയപ്പെടുന്ന അവയവങ്ങളുണ്ട്. ഓസ്റ്റിയങ്ങൾ ഹീമോസിൽ എന്ന ശരീര അറകളിലേക്കു തുറന്നിരിക്കുന്നു. ഞരമ്പുകൾ ഒന്നും തന്നെയില്ലാതെയാണ് ശരീരത്തിലെ പ്രധാന ക്രിയകളെല്ലാം ഇവ ചെയ്യുന്നത്. വക്ഷസ്സിൽ രണ്ടും ഉദരഭാഗത്ത് എട്ടും ഉള്ള ശ്വാസനാളികകൾ വഴിയാണ് പ്രാണികൾ ശ്വസിക്കുന്നത്. ഇവ ഖണ്ഡങ്ങൾക്കകത്തുള്ള ശ്വാസനാളിയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവയുടെ അസ്ഥികൂടം ശരീരത്തിനു പുറത്തു സ്ഥിതിചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത, കൈറ്റിൻ (Chitin) എന്ന രാസവസ്തുവാലാണിത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ശരീരത്തിലെ ആറുകാലുകളും, ശൃംഗികളും മൂന്നായ് തിരിച്ചറിയാവുന്ന ശരീരവും ഷഡ്‌പദങ്ങളെ മറ്റുള്ള ജീവികളിൽ നിന്ന് പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്നുവെങ്കിലും, തേൾ, എട്ടുകാലി മുതലായ ബാഹ്യാസ്ഥികൂടവും സമാന ശരീരപ്രകൃതിയുമുള്ള ജീവികളെ ചിലപ്പോൾ ഷഡ്‌പദങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്; വിളിക്കപ്പെടുന്നുമുണ്ട് . . പക്ഷെ, ചിറകില്ലാത്ത, നാല് ജോഡി കാലുകളുള്ള ഇവയും ആര്ത്രോപോട ഫൈലത്തിലെ, അരക്കിനിട ക്ലാസ്സിൽ പെട്ടവയാണ്. വദനഭാഗങ്ങൾ ലേബ്രം (upper lip), ഒരു ജോഡി മാൻഡിബിളികളും മാക്സിലുകളും, ലേബിയം (lower lip) നാക്കുപോലെയുള്ള ഹൈപ്പോഫാരിങ്ക്സ് എന്നിവ ചേർന്നതാണ് വദനഭാഗങ്ങൾ. ഇൻസെക്റ്റുകളുടെ വർഗീകരണത്തിലും അവയെ തിരിച്ചറിയുന്നതിലും വദനഭാഗങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഒരു പ്രത്യേക പ്രാണിയുടെ വദനഭാഗങ്ങൾ ഏതിനത്തിൽപ്പെട്ടതാണെന്നു നിശ്ചയിക്കുന്നത് ആ ജീവിയുടെ ഭക്ഷണരീതിയെ ആശ്രയിച്ചാണ്. ഉമിനീരിൽ ചാലിച്ചാണ് വീട്ടീച്ചകൾ അവയ്ക്ക് വേണ്ട ഭക്ഷണം വലിച്ചെടുക്കുന്നത്. നമ്മുടെ ഭക്ഷണ പാനീയങ്ങളിലേക്ക് ഈച്ചകൾ രോഗാണുക്കളെ കടത്തിവിടുന്നത് ഇങ്ങനെയാണ്. കൊതുക്, കുത്തി വെച്ചും വലിച്ചെടുത്തും രോഗങ്ങൾ പകർത്തുന്നു ഉമിനീർഗ്രന്ഥികൾ പോലെയുള്ള ഗ്രന്ഥികളും പ്രാണികളിൽ സാധാരണമാണ്. ദഹനസഹായികളായ സ്രവങ്ങൾ ഉത്പാദിപ്പിക്കുക മാത്രമല്ല ഇവയുടെ ധർമം. മലേറിയ പോലെയുള്ള പല രോഗങ്ങളുടെയും അണുസംഭരണകേന്ദ്രമായി ഇവ വർത്തിക്കുന്നു. പട്ടുനൂൽപ്പുഴുവിന്റെ ഉമിനീർഗ്രന്ഥിയിൽനിന്നു വരുന്ന ശ്രവമാണ് കട്ടിയാവുമ്പോൾ നൂലായിത്തീരുന്നത്. ശൃഗികൾ പ്രാണികളിൽ സാധാരണയായി വിവിധ തരത്തിലുള്ള ഒരു ജോഡി ശൃഗികൾ (Antenna) കാണപ്പെടുന്നു. സങ്കീർണനേത്രങ്ങൾക്കിടയിലോ അടിയിലോ ആണ് ശൃഗികളുടെ സ്ഥാനം. സ്പർശനേന്ദ്രിയം, ഘ്രാണേന്ദ്രിയം, ശ്രവണേന്ദ്രിയം തുടങ്ങിയവയുടെ ധർമ്മങ്ങൾ ശൃഗികൾ നിർ‌‌വഹിക്കുന്നു. "Insects". Alien Life Forms. pp. 4. http://crazydaz.com/insects.pdf. Retrieved 2009-05-17. പ്രത്യുത്പാദനം thumb|150px|right പൂർണവും അപൂർണവുമായ രൂപാന്തരങ്ങൾ (complete and incomplete-metamorphosis) പ്രാണികളിൽ കാണപ്പെടുന്നു. മുട്ടയായും പുഴുവായും (നിംഫ്) പിന്നീട് സമാധിദശ പിന്നിട്ട് പൂർണ്ണവളർച്ച പ്രാപിച്ച പ്രാണിയായും മാറാനുള്ള കഴിവ് പ്രാണികളുടെ പ്രത്യേകതയാണ്. വിവിധ ദശകളിൽ വിവിധ ആഹാരങ്ങൾ സ്വീകരിക്കുന്നതുമൂലം ഒരേതരം ആഹാരത്തിന്റെ ലഭ്യത ഇവക്കു പ്രശ്നമല്ല. അനുയോജ്യ സാഹചര്യമില്ലാത്ത പക്ഷം ബീജസങ്കലനം വൈകിക്കുന്നതുമൂലം പ്രത്യുത്പാദനം നീട്ടിവെയ്ക്കാനും പ്രാണികൾക്കു കഴിയുന്നു. ഇണചേർന്ന ശേഷം പുംബീജങ്ങളെ ബീജഗ്രാഹികയിൽ ശേഖരിച്ച് അനുയോജ്യമായ സമയത്തുമാത്രം ബീജസംയോജനം നടത്തി മുട്ടകൾ നിക്ഷേപിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടാൻ ഷഡ്‌പദങ്ങൾക്കുള്ള മറ്റൊരു കഴിവാണിത്. thumb|200px|ഇലകൾക്കിടയിൽ കഴിഞ്ഞു കൂടുന്ന ഒരു പുഴു ബുദ്ധിസാമർത്ഥ്യം അതിശയിപ്പിക്കുന്ന ബുദ്ധിസാമർത്ഥ്യം ചിലപ്പോൾ പ്രാണികൾ പ്രകടിപ്പിക്കാറുണ്ട്. ചിലയിനം കടന്നലുകൾ ഇരയെ കൊല്ലാതെ അവയെ വിഷം കുത്തിവച്ച് മയക്കി കൂട്ടിലിട്ടടക്കുന്നു. എന്നിട്ട് ആ ശരീരത്തിൽ മുട്ടകളിടുന്നു. ഇങ്ങനെ ചെയ്യുന്നതു വഴി കുഞ്ഞുങ്ങൾ വിരിയുമ്പോൾ അവക്കുള്ള ഭക്ഷണം തൊട്ടടുത്തു തന്നെ ലഭിക്കുന്നു. കൊന്നു സൂക്ഷിച്ചാൽ ചിലപ്പോൾ ഇരകൾ അഴുകിയോ ഉണങ്ങിയോ പോകാനുള്ള സാധ്യതയേയും മറികടക്കുന്നു. അവയിൽ തന്നെ ചിലയിനങ്ങൾ ഒരു മുട്ടക്ക് ഇത്രയെണ്ണം എന്ന കണക്കിൽ കൃത്യമായി ഇരകളെ സൂക്ഷിക്കാറുണ്ട്. 5, 12, 24 എന്നിങ്ങനെ വ്യത്യസ്ത ജാതികൾ വ്യത്യസ്തയെണ്ണം ഇരകളെ സൂക്ഷിക്കുന്നു. ഷഡ്‌പദങ്ങളുടെ എണ്ണാനുള്ള കഴിവ് ശാസ്ത്രലോകത്തിനെ ഇന്നും കുഴപ്പിക്കുന്ന പ്രശ്നമാണ്. പുരുഷ ഷഡ്‌പദ കുഞ്ഞിനും സ്ത്രീ ഷഡ്‌പദ കുഞ്ഞിനും വ്യത്യസ്തയെണ്ണം ഇരകളെ എത്തിക്കുന്നവയുമുണ്ട്. thumb|200px|left|ചുള്ളിപ്രാണി മിക്കയിനം ഷഡ്‌പദങ്ങളും കൂടുകൾ നിർമ്മിക്കുന്നവയാണ്. ഒരു സമൂഹമായി ജീവിക്കുന്നവയും ഒറ്റക്കൊറ്റക്കും താമസിക്കുന്നവയുമുണ്ട്. തേനീച്ച, കടന്നൽ മുതലായവയുടെ കൂടുകൾ കൃത്യമായ ജ്യാമിതീയ അളവുകൾ പാലിക്കാറുണ്ട്. ഉറുമ്പുകൾ, ചിതലുകൾ മുതലായവയുടെ കൂടുകളാകട്ടെ ഒരു വലിയ പട്ടണത്തിലേതു പോലെ കൃത്യമായി രൂപകൽപന ചെയ്യപ്പെട്ടവയാണ് . ചിലയിനം ഉറുമ്പുകളാട്ടെ എഫിഡ്(Aphid) എന്നറിയപ്പെടുന്ന ജീവികളെ തങ്ങളുടെ കൂട്ടിൽ വളർത്താറുണ്ട്. അവയുടെ ശരീരത്തിൽ നിന്നുമൂറി വരുന്ന പാലിനായാണിത്. എഫിഡുകൾക്ക് ഭക്ഷണത്തിനായി, ഉറുമ്പുകൾ പൂപ്പലുകൾ വളർത്താറുമുണ്ട്. ഉറുമ്പുകൾ, ചിതലുകൾ, തേനീച്ചകൾ എന്നിവയുടെ സമൂഹങ്ങളിലാകട്ടെ തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയ വർഗ്ഗീകരണവും ഉച്ചനീചത്വവും കാണാം. മനുഷ്യൻ സ്വന്തം ഭവനങ്ങളിൽ താപം നിയന്ത്രണം നടത്തുന്നതിനു സഹസ്രാബ്ദങ്ങൾക്കു മുമ്പേ തേനീച്ചകൾ തങ്ങളുടെ കൂടുകളിൽ അതു ചെയ്തു കഴിഞ്ഞിരുന്നു. പ്രാധാന്യം പാരിസ്ഥിതിക പ്രാധാന്യം thumb|200px|വെള്ളത്തിലാശാൻ ഇണ ചേരുന്നു ഒട്ടുമിക്കയിനം സസ്യങ്ങളുടേയും പരാഗണം നടത്തുന്നതിന് പ്രാണികൾ സഹായിക്കുന്നു. പ്രാണികളില്ലെങ്കിൽ പല സസ്യങ്ങൾക്കും വംശനാശം തന്നെ സംഭവിച്ചേയ്ക്കാം. അതുപോലെ തന്നെ ചില പ്രത്യേകയിനം ഷഡ്‌പദങ്ങൾ മാത്രം പരാഗണം നടത്തുന്നയിനം സസ്യങ്ങളും നിലനിൽക്കുന്നുണ്ട്. ചില ഷഡ്‌പദങ്ങൾ ജീവികളുടേയും സസ്യങ്ങളുടേയും പരാദങ്ങളെ മാത്രം ഭക്ഷിക്കുന്നതുകൊണ്ട് അങ്ങിനേയും പ്രധാനമാണ്. പ്രാണികളും അവയുടെ നിംഫുകളും പലയിനം ജന്തുക്കളുടേയും, പക്ഷികളുടേയും, മത്സ്യങ്ങളുടേയും ഭക്ഷണവുമാണ്. സാമ്പത്തിക പ്രാധാന്യം thumb|250px|left|വാലൻ‌തുമ്പി കാർഷികവിളകളുടെ ഉത്പാദനത്തെ പരാഗണം മൂലം നിയന്ത്രിക്കാൻ പ്രാപ്തരാണ് പ്രാണികൾ, അതു പോലെ തന്നെ പ്രാണികളുടെ കൂട്ടം ചിലപ്പോൾ കാർഷികവിളകളെ പാടെ നശിപ്പിക്കാറുമുണ്ട്. വളരെ അധികം വാണിജ്യ പ്രാധാന്യമുള്ള തേൻ, അരക്ക്,പട്ടുനൂൽ, മെഴുക് മുതലായവയൊക്കെ ഷഡ്‌പദങ്ങളുടെ സൃഷ്ടിയാണ്. ടൈഫോയ്ഡ്, വൈറൽ എ മഞ്ഞപ്പിത്തം ഛർദ്യതിസാരം, വയറുകടി, പിള്ളവാതം ചികുൻഗുനിയ ഡെങ്കിപ്പനി ജപ്പാൻ ജ്വരം മന്ത്, മലമ്പനി മുതലായ മാരകരോഗങ്ങൾ പടരുന്നതും പ്രാണികളുടെ പ്രവർത്തനഫലമായാണ്. ആവാസവ്യവസ്ഥകൾ ഭൂമിയിൽ സമുദ്രങ്ങളിൽ മാത്രമേ പ്രാണികളെ കുറവു കാണാറുള്ളു, മറ്റെല്ലായിടങ്ങളിലും ഏറ്റവും കൂടുതലുള്ള ജൈവവംശം പ്രാണികളാണ്. മണ്ണിനടിയിലുള്ള വിള്ളലുകൾ മുതൽ അന്തരീക്ഷത്തിൽ 8000 അടി ഉയരത്തിൽ വരെ പ്രാണികളെ കണ്ടുവരുന്നു. അന്റാർട്ടിക്കയിലും ആർട്ടിക് പ്രദേശത്തും അമ്പതിലധികം പ്രാണികളെ കണ്ടെത്തിയിട്ടുണ്ട്. കൊടുമുടികളിൽ 20000 അടി ഉയരത്തിൽ വരെ പാറകൾക്കിടയിലും മറ്റും പ്രാണികൾ വസിക്കുന്നു. അൽപ്പായുസ്സുകളും നിസ്സാ‍രരുമായ ഈ ജീവിവംശമാണ് ഭൂമി വാഴുന്നതെന്ന് പറയാം. ചിത്രശാല അവലംബം പുറത്തേക്കുള്ള കണ്ണികൾ Insect Morphology Overview of insect external and internal anatomy Insectclopedia Insect research portal LiveScience: Insects Insect information and user-submitted insect pictures North American Insects 4,000 large format insect pictures വർഗ്ഗം:ഷഡ്‌പദങ്ങൾ
പെരിയാർ വന്യ ജീവി സങ്കേതം
https://ml.wikipedia.org/wiki/പെരിയാർ_വന്യ_ജീവി_സങ്കേതം
Redirectപെരിയാർ കടുവ സംരക്ഷിത പ്രദേശം
ഭൂമി
https://ml.wikipedia.org/wiki/ഭൂമി
സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി. (ചിഹ്നം: 16px|🜨.) ലോകം എന്നു നാം വിവക്ഷിക്കുന്നതും ലാറ്റിൻ ഭാഷയിൽ ടെറ എന്നറിയപ്പെടുന്നതും ഭൂമിയെയാണ്. ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. കൂടാതെ സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹവുമാണിത്. 71% ഉം വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രഹമായതിനാൽ ഗഗനഗഹനതകളിൽനിന്ന് കാണുമ്പോൾ ഭൂമിയുടെ നിറം നീലയായി കാണപ്പെടുന്നതുകൊണ്ട് ഇതിനെ നീലഗ്രഹം എന്നും വിശേഷിപ്പിക്കാറുണ്ട്. ലോഹങ്ങളും പാറകളും കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ (Terrestrial Planets) ഗണത്തിലാണ് ഭൂമി ഉൾപ്പെടുന്നത്. ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലം ഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെട്ടെന്നുള്ള വർദ്ധനയും ഓസോൺ പാളിയുടെ രൂപപ്പെടലും ഇതിൽപ്പെടുന്നു. ഈ ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഭൗതികഗുണങ്ങളും അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും സൂര്യനുചുറ്റുമുള്ള പരിക്രമണവും ഇക്കാലം വരെയുള്ള ജീവന്റെ നിലനിൽപ്പിനെ സഹായിച്ചു. അടുത്ത 150 കോടി വർഷത്തേക്കു കൂടി ഭൂമിയിൽ ജീവന് സ്വാഭാവികമായ നിലനിൽപ്പ് സാധ്യമാണെന്ന് ശാസ്ത്രലോകം കരുതുന്നു. സൂര്യന്റെ വർദ്ധിച്ചുവരുന്ന തിളക്കം അന്ന് ജൈവമണ്ഡലത്തെ നശിപ്പിക്കുമെന്നതിനാൽ ഈ കാലയളവിനുശേഷം ഭൂമിയിൽ ജീവൻ അവസാനിക്കുമെന്ന് കരുതുന്നു. ഗ്രീക്ക് -റോമൻ ദേവന്മാരുടെയൊന്നും പേരില്ലാത്ത സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹമാണ് ഭൂമി (The Earth) ഭൗമഘടന ഭൂമിയുടെ ഉപരിതലം ഏതാനും ഉറച്ച ഖണ്ഡങ്ങളായി അഥവാ ടെക്റ്റോണിക് ഫലകങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇവ ദശലക്ഷം വർഷങ്ങൾകൊണ്ട് ഉപരിതലത്തിൽ കൂടെ പതുക്കെ അവയുടെ സ്ഥാനം മാറുന്നു.. ഉപരിതലത്തിന്റെ 71 ശതമാനവും ഉപ്പുജലത്താൽ നിറഞ്ഞ സമുദ്രങ്ങളാണ്, ഉപരിതലത്തിന്റെ ബാക്കിഭാഗം ഭൂഖണ്ഡങ്ങളും ദ്വീപുകളും ആണ്. പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലം ഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെട്ടെന്നുള്ള വർദ്ധനയും ഓസോൺ പാളിയുടെ രൂപപ്പെടലും ഇതിൽപ്പെടുന്നു. ഈ ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഭൗതികഗുണങ്ങളും അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും സൂര്യനുചുറ്റുമുള്ള പരിക്രമണവും ഇക്കാലം വരെയുള്ള ജീവന്റെ നിലനിൽപ്പിനെ സഹായിച്ചു. അടുത്ത 150 കോടി വർഷത്തേക്കു കൂടി ഭൂമിയിൽ ജീവന് സ്വാഭാവികമായ നിലനിൽപ്പ് സാധ്യമാണെന്ന് ശാസ്ത്രലോകം കരുതുന്നു. സൂര്യന്റെ വർദ്ധിച്ചുവരുന്ന തിളക്കം അന്ന് ജൈവമണ്ഡലത്തെ നശിപ്പിക്കുമെന്നതിനാൽ ഈ കാലയളവിനുശേഷം ഭൂമിയിൽ ജീവൻ അവസാനിക്കുമെന്ന് കരുതുന്നു.ളും ഭൂമിയിലെ ജീവനെ നിലനിർത്താൻ സഹായിക്കുന്നതും മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതുമായ ദ്രവജലവും സ്ഥിതിചെയ്യുന്നു. ഭൗമാന്തർഭാഗം സജീവമായ അവസ്ഥയിലാണ്, താരതമ്യേന ഖരാവസ്ഥയിലുള്ള മാന്റിലിനാൽ പൊതിഞ്ഞ് ദ്രാവകാവസ്ഥയിലുള്ള പുറം കാമ്പും അതിനുമുള്ളിൽ ഭൂരിഭാഗവും ഇരുമ്പടങ്ങിയ ഖരാവസ്ഥയിലുള്ള അകക്കാമ്പുമാണുള്ളത്, ഇതിൽ പുറം കാമ്പാണ് കാന്തമണ്ഡലം സൃഷ്ടിക്കുന്നത്. ഭൂവൽക്കം frameless|right പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം(Earth's Crust). സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു. 2.2 മുതൽ 2.9 വരെ ഗ്രാം/സെന്റീമീറ്റർ ക്യൂബാണ് ഇവിടത്തെ സാന്ദ്രത. സിയാൽ ,സിമ എന്നീ ചെറു പാളികൾ ചേർന്ന ഭൂമിയുടെ ഭാഗമാണ് ഭൂവൽക്കം.ബാഹ്യ സിലിക്കേറ്റ് പടലമെന്നറിയപ്പെടുന്നഭൂവൽക്ക മണ്ഡലത്തിൽ ഏറിയ കൂറും സിലിക്കേറ്റുകളാണ്.ഭൂഖണ്ഡങ്ങളുടെ മുകൾഭാഗം സിയാൽ (SiAl) എന്നറിയപ്പെടുന്നു.മുഖ്യമായും സിലിക്കൺ അലൂമിനിയം എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ഈ ഭാഗം സിയാൽ എന്നറിയപ്പെടുന്നത്.സിയാലിനു താഴെ കടൽത്തറ ഭാഗത്തെ Sima എന്നു പറയുന്നു. ഇതിൽ പ്രധാനമായും സിലിക്കൺ,മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.ഭൂവൽക്കകത്തിന്റെ അടിവരമ്പാണ് മൊഹോറോ വിസിക് വിച്ഛിന്നത. മാന്റിൽ പുറക്കാമ്പിനും ഭൂവൽക്കത്തിനും ഇടയിലുള്ള ഏകദേശം 2900 കിലോമീറ്റർ കനമുള്ള ഈ പാളി, ഭൂമിയുടെ വ്യാപ്തത്തിന്റെ 84 ശതമാനം വരും. ഖരപദാർത്ഥങ്ങൾ കൊണ്ട് സമ്പന്നമായ ഈ പാളി ഇരുമ്പിനാൽ സമ്പുഷ്ടമാണ്. അപ്പർ മാന്റിൽ (Upper mantle)എന്ന ഉൾഭാഗം ഭൂവൽക്കത്തിന്റെ അടിവശത്തെ പാളിയായ മോഹോ(MOHO) അഥവാ Base of the crust ൽ നിന്ന് താഴേയ്ക്ക് ഏകദേശം ഏഴുമുതൽ 410 കി.മീറ്റർ വരെ വ്യാപിച്ചിരിക്കുന്നു. തൊട്ടുതാഴെയായി 410 മുതൽ 660 വരെ കി.മീറ്റർ വ്യാപിച്ചിരിക്കുന്ന ട്രാൻസിഷൻ സോൺ (Trasition Zone) ഉണ്ട്. ഏറ്റവും താഴെയായി 660 മുതൽ 2891 കി.മീറ്റർ വരെ വ്യാപിച്ചിരിക്കുന്ന പാളിയാണ് ലോവർ മാന്റിൽ(lower mantle). മാന്റിലിന്റെ ഏറ്റവും പുറം പാളിയെ ഭൂകമ്പപ്രകമ്പനപ്രവേഗത്താൽ നിർവ്വചിക്കാവുന്നതാണ്. ആൻട്രിജ മൊഹൊറോവിസിക് ആണ് 1909 ൽ ആദ്യമായി ഇതിനെ പഠിക്കുന്നത്. ഈ അതിർത്തിപ്രദേശത്തെ മൊഹൊറോവിസിക് ഡിസ്കണ്ടിന്യുവിറ്റി (Mohorovicic Discontinuity)അഥവാ മോഹോ എന്നുവിളിക്കുന്നു. അപ്പർ മാന്റിലും ഭൂവൽക്കവും ചേർന്നാണ് 200 കി.മീറ്ററോളം കനമുള്ള ലിത്തോസ്ഫിയർ ഉണ്ടായിരിക്കുന്നത്. ഒലിവിൻ, പൈറോക്സീൻ, സ്പിനൽ ഘടനാ ധാതുക്കൾ, ഗാമറ്റ് എന്നീ മാന്റിൽ പാറയിനങ്ങൾ 410 കി.മീറ്റർ ആഴത്തിൽ ദൃശ്യമാകുന്നു. പെരിഡോറ്റൈറ്റ്(peridotite), ഡ്യൂണൈറ്റ്(dunite), ഇക്ലോഗൈറ്റ് (eclogite)എന്നിവയാണ് മറ്റുപ്രധാനശിലകൾ. 400 കി.മീറ്റർ മുതൽ 650 കി.മീറ്റർ വരെ ആഴത്തിലെത്തുമ്പോൾ ഈ ശിലകൾ മാറി വാഡ്സ്ലേയിറ്റ്(wadsleyite),റിംഗ്‌വൂഡൈറ്റ്(ringwoodite) എന്നിവ പ്രത്യക്ഷപ്പെടുന്നു. മാന്റിലിൽ ഭൂവൽക്കത്തിനുതൊട്ടുതാഴെ 500 മുതൽ 900 °C (932 to 1,652 °F)വരെയാണ് ഊഷ്മനില. അകക്കാമ്പിനുമുകളിൽ ഇത് 4,000 °C (7,230 °F)വരെ വരുന്നു.http://en.wikipedia.org/wiki/Mantle_%28geology%29 പുറക്കാമ്പ് 2900 മുതൽ 5150 വരെ കി.മീറ്റർ വ്യാപിച്ചിരിക്കുന്ന ഭൗമഭാഗമാണിത്. പ്രധാനമായും നിക്കൽ, ഇരുമ്പ് എന്നിവയാൽ നിർമ്മിതമായ ഈ ഭാഗത്തെ ഭൗമസാന്ദ്രത 9.9 മുതൽ 12.2g/cm3 ആണ്. ഏറ്റവും താഴ്ന്ന വിസ്കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് ഖരരൂപത്തിലുള്ള അകക്കാമ്പ് കാണപ്പെടുന്നത്. അകക്കാമ്പ് ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളിയെയാണ് അകക്കാമ്പ് എന്നു വിളിക്കുന്നത്. ഇതിന്റെ ഒരു ഭാഗം ഇരുമ്പ് പരലുകളാണെന്നു കരുതപ്പെടുന്നു. അകക്കാമ്പിന്റെ ചൂട് സൗരോപരിതലത്തിലെ ചൂടിനോടടുത്ത് 6000 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നും കരുതപ്പെടുന്നു. ഇവിടത്തെ ഉയർന്ന മർദ്ദം കാരണം അകക്കാമ്പ് ഖരാവസ്ഥയിൽ കാണപ്പെടുന്നു. ഭ്രമണവും പരിക്രമണവും സൂര്യനും ചന്ദ്രനുമുൾപ്പെടെയുള്ള ബഹിരാകാശ വസ്തുക്കളുമായി ഭൂമി പ്രതിപ്രവർത്തനങ്ങളിലേർപ്പെടാറുണ്ട്. നിലവിൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ഭ്രമണം ചെയ്യുന്നതിന്റെ ഏകദേശം 366.26 മടങ്ങ് സമയദൈർഘ്യം കൊണ്ട് സൂര്യനുചുറ്റും ഒരു തവണ പരിക്രമണം ചെയ്യുന്നു. ഇതാണ് ഒരു നക്ഷത്രവർഷം (sidereal year), ഇത് 365.26 സൗരദിനങ്ങൾക്ക് തുല്യമാണ്.The number of solar days is one less than the number of sidereal days because the orbital motion of the Earth about the Sun results in one additional revolution of the planet about its axis. പരിക്രമണ തലത്തിന്റെ ലംബവുമായി 23.4° യുടെ ചെരിവാണ് ഭൂമിയുടെ അച്ചുതണ്ടിനുള്ളത്, ഇത് ഒരു ഉഷ്ണമേഖലവർഷത്തിനുള്ളിൽ (365.24 സൗരദിനങ്ങൾ) ഭൂമിയിൽ വ്യത്യസ്ത ഋതുക്കൾക്ക് കാരണമാകുന്നു. ഭൂമിക്ക് പ്രകൃത്യാലുള്ള ഒരേയൊരു ഉപഗ്രഹം ചന്ദ്രനാണ്, 453 കോടി വർഷങ്ങൾക്കുമുൻപാണ് അത് ഭൂമിയെ പരിക്രമണം ചെയ്യാനാരംഭിച്ചത്, ചന്ദ്രൻ ഭൂമിയിലെ സമുദ്രങ്ങളിൽ വേലിയേറ്റങ്ങൾക്ക് കാരണമാകുന്നു, അച്ചുതണ്ടിലെ ചെരിവിന് സ്ഥിരത നൽകുന്നു, കൂടാതെ ഗ്രഹത്തിന്റെ ഭ്രമണവേഗതയെ പതുക്കെ കുറയ്ക്കുകയും ചെയ്യുന്നു. മുൻപ് ഏതാണ്ട് 410-380 കോടിവർഷങ്ങൾക്കിടയിൽ ക്ഷുദ്രഗ്രഹം ഭൂമിയിലിടിച്ചത് ഉപരിതലത്തിന്റെ വ്യവസ്ഥിതിയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രഹത്തിലെ ധാതുസ്രോതസ്സുകളും ജൈവമണ്ഡലത്തിന്റെ ഉല്പന്നങ്ങളും ആഗോളതലത്തിൽ മനുഷ്യസമൂഹത്തിന്റെ നിലനില്പിനാവശ്യമായ സ്രോതസ്സുകൾ പ്രദാനം ചെയ്യുന്നു. ഈ സമൂഹത്തിലെ അംഗങ്ങൾ ഏതാണ്ട് 200 സ്വയംഭരണം മേഖലകളിലായി ജീവിക്കുന്നു, ഈ മേഖലകൾ നയതന്ത്രം, യാത്രകൾ, വ്യാപാരം, സൈനിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്പരം പ്രതിപ്രവർത്തനങ്ങളിലേർപ്പെടുന്നു. വ്യത്യസ്ത മനുഷ്യസംസ്കാരങ്ങൾ ഭൂമിയെക്കുറിച്ച് വ്യത്യസ്ത തരത്തിലുള്ള കാഴ്ച്ചപ്പാടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഭൂമിയെ ദൈവമായി കാണുക, ഭൂമി പരന്നതാണെന്നുള്ള വിശ്വാസം, പ്രപഞ്ചത്തിന്റെ കേന്ദ്രമാണ് ഭൂമി എന്ന വിശ്വാസം എന്നിവ കൂടാതെ ഒരു മേൽനോട്ടക്കാരനാവശ്യമുള്ള സം‌യോജിത വ്യവസ്ഥിതിയാണ് ലോകം എന്ന ആധുനിക കാഴ്ചപ്പാടുമെല്ലാം ഇവയിൽപ്പെടുന്നു. കാലരേഖ ഗ്രഹത്തിന്റെ കഴിഞ്ഞകാലത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ തയ്യാറാക്കാൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. കണ്ടെടുത്തതിൽ ഏറ്റവും പഴക്കമേറിയ സൗരയൂഥ പദാർത്ഥം 456.72 ± 0.06 കോടി വർഷം പഴക്കം രേഖപ്പെടുത്തുന്നതാണ്, സൂര്യൻ രൂപീകരിക്കപ്പെട്ടിനു ശേഷം അതിനു ചുറ്റിലുമായി ഡിസ്ക് രൂപത്തിൽ നിലനിന്ന സൗരനെബുലയിൽ നിന്നാണ് ഏതാണ്ട് 454 കോടിവർഷം മുൻപ് (ഇതിൽ ഒരു ശതമാനം അനിശ്ചിതത്വമുണ്ട്) ഗ്രഹങ്ങൾ രൂപംകൊണ്ടത്. പദാർത്ഥങ്ങൾ അടിഞ്ഞുകൂടിയുള്ള ഭൂമിയുടെ രൂപീകരണത്തിന്റെ നല്ലഭാഗവും ഒന്നോ രണ്ടോ കോടി വർഷങ്ങൾകൊണ്ട് പൂർത്തിയായി. തുടക്കത്തിൽ ദ്രാവകാവസ്ഥയിലുണ്ടായിരുന്ന പുറം പാളി തണുക്കുകയും ഖരാവസ്ഥയിലുള്ള പുറംതോട് രൂപപ്പെടുകയും ചെയ്തു, കൂടെ ജലം ഒരുമിച്ചുചേരലും സംഭവിച്ചു. അതിനു തൊട്ട് ശേഷം ഏതാണ്ട് 453 കോടി വർഷങ്ങൾക്ക് മുൻപാണ് ചന്ദ്രൻ രൂപപ്പെട്ടത്. ചന്ദ്രൻ രൂപപ്പെട്ടതിനെ കുറിച്ച് നിലവിൽ സമവായത്തിലുള്ളത് ഒരു വലിയ കൂട്ടിയിടി പരികല്പനയാണ്, ചൊവ്വയുടെ വലിപ്പത്തിനു സമാനമായതും ഭൂമിയുടെ പിണ്ഡത്തിന്റെ 10% വരുന്നതുമായ ഒരു വസ്തു (ഇതിനെ ഥീയ എന്നുവിളിക്കുന്നു) ഭൂമിയുമായി കൂട്ടിയിടിക്കുകയുണ്ടായി എന്നാണ് ഈ പരികല്പനയിൽ കരുതപ്പെടുന്നത്. ഈ കൂട്ടിയിടിയിൽ ആ വസ്തുവിന്റെ കുറച്ചുഭാഗം ഭൂമിയോട് ചേർന്നിട്ടുണ്ടാകുമെന്നും മറ്റൊരു ഭാഗം ബഹിരാകാശത്തേക്ക് തെറിക്കുകയും അതുവഴി ചന്ദ്രൻ രൂപപ്പെട്ടു എന്നുമാണ് ഇതിൽ കരുതപ്പെടുന്നത്. പുറത്തുവന്ന വാതകങ്ങളും അഗ്നിപർവ്വത പ്രവർത്തനങ്ങൾഫലമായുമാണ് ആദ്യകാലത്തെ അന്തരീക്ഷം രൂപം കൊണ്ടത്. ക്ഷുദ്രഗ്രഹങ്ങൾ, വലിയ പ്രാഗ്-ഗ്രഹങ്ങൾ, ഉൽക്കകൾ തുടങ്ങിയ നിക്ഷേപിച്ച ഹിമങ്ങളും ദ്രവജലവും കൂടെ ഘനീഭവിച്ച നീരാവിയും ചേർന്ന് സമുദ്രങ്ങൾ രൂപം കൊണ്ടു. ആ സമയം രൂപംകൊണ്ട് അല്പം മാത്രം പ്രായമുണ്ടായിരുന്ന സൂര്യന് ഇന്നുള്ളതിന്റെ 70 ശതമാനം തിളക്കം മാത്രമേയുണ്ടായിരുന്നുള്ളൂ, എങ്കിലും ആദ്യകാലത്തെ സമുദ്രങ്ങൾ ദ്രാവകാവസ്ഥയിൽതന്നെയായിരുന്നു നിലകൊണ്ടിരുന്നത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്, ഇത് പ്രായം കുറഞ്ഞ സൂര്യന്റെ തിളക്കമില്ലായ്മ പ്രശ്നം എന്നറിയപ്പെടുന്നു. ഭൂമിയിൽ നിലനിന്നിരുന്ന ഹരിതഗൃഹ പ്രഭാവവും ഉയർന്ന അളവിലുള്ള സൗരപ്രവർത്തനങ്ങളും ചേർന്ന് ഉപരിതലത്തിൽ സമുദ്രങ്ങളിലെ ജലം തണുത്തുറഞ്ഞുപോകുന്നതിൽനിന്നും തടയുകയായിരുന്നു. ഭൂഖണ്ഡങ്ങൾ രൂപപ്പെട്ടതിനെ സംബന്ധിച്ച് രണ്ട് പരികല്പനകൾ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്: നിലവിലെ അവസ്ഥയിലേക്കെത്തുന്ന സാവധാനത്തിലുള്ള രൂപപ്പെടലാണ് അതിലൊന്ന് മറ്റൊന്ന് ആദ്യകാലത്ത് സംഭവിച്ച വേഗത്തിലുള്ള മാറ്റം എന്നതാണ്. രണ്ടാമത്തെ പരികല്പനയ്ക്കാണ് സാധ്യത കൂടുതലെന്നാണ് നിലവിലെ ഗവേഷണങ്ങൾ കാണിക്കുന്നത്, ഭൂഖണ്ഡങ്ങളുടെ ഭൂവൽക്ക രൂപീകരണം ആദ്യകാലത്ത് വേഗത്തിൽ സംഭവിക്കുകയും ദീർഘകാലം കൊണ്ട് ഭൂഖണ്ഡ മേഖലകൾ ഇന്നത്തെ നിലയിലേക്കെത്തിച്ചേരുകയുമായിരുന്നു. കോടിക്കണക്കിനും ലക്ഷക്കണക്കിനും വർഷങ്ങൾക്കുമിടയിൽ ഉപരിതലത്തിലെ ഭൂഖണ്ഡങ്ങൾ കൂടിച്ചേരുകയും അടർന്നുമാറുകയും ചെയ്തുകൊണ്ട് തുടർച്ചയായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഉപരിതലത്തിലൂടെ ഭൂഖണ്ഡങ്ങൾക്ക് സ്ഥാനചലനം സംഭവിക്കുകയും, ചിലപ്പോൾ കൂടിച്ചേർന്ന് സൂപ്പർ ഭൂഖണ്ഡങ്ങൾ രൂപം കൊള്ളുകയും ചെയ്തു. ഏതാണ്ട് 75 കോടി വർഷങ്ങൾക്ക് മുൻപ് നിലവിലുണ്ടായിരുന്നതും അറിയപ്പെടുന്നതിൽ ആദ്യത്തെ സൂപ്പർ ഭൂഖണ്ഡവുമായിരുന്ന റോഡീനിയ (Rodinia) വ്യത്യസ്ത ഭാഗങ്ങളായി അടർന്നു മാറുകയുണ്ടായി. പിന്നീട് ഭൂഖണ്ഡങ്ങൾ ഒന്നിച്ചുചേരുകയും 60-54 കോടി വർഷങ്ങൾക്കുമുൻപ് പനോഷിയ (Pannotia) എന്ന സൂപ്പർ ഭൂഖണ്ഡം രൂപം കൊള്ളുകയുണ്ടായി, ഇങ്ങനെ അവസാനം രൂപം കൊണ്ട സൂപ്പർ ഭൂഖണ്ഡമാണ് പാൻ‌ജിയ, ഇത് 18 കോടി വർഷങ്ങൾക്കുമുൻപ് വേർപെടുകയായിരുന്നു. ഭൂമിശാസ്ത്രചരിത്രം ക്രിസ്തുവിനു 340 വർഷങ്ങൾക്കു മുൻപു തന്നെ അരിസ്റ്റോട്ടിൽ എന്ന ഗ്രീക്കു ചിന്തകൻ തന്റെ "ഓൺ ദ ഹെവൻസ്" എന്ന പുസ്തകത്തിൽ ഭൂമി ഒരു ഉരുണ്ട ഗോളമാണെന്നതിനു രണ്ടു വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. അതുവരെ ഭൂമി പരന്നതാണ്‌ എന്നാണ്‌ എല്ലാവരും കരുതിയിരുന്നത്. ചന്ദ്രനിൽ പതിക്കുന്ന ഭൂമിയുടെ നിഴൽ ആണ്‌ ചന്ദ്രഗ്രഹണത്തിനു കാരണം എന്നും ഇത് എല്ലായ്പ്പോഴും ഗോളാകൃതിയിൽ തന്നെയെന്നതുമായിരുന്നു ആദ്യ വാദം. മറ്റൊന്ന് ധ്രുവ നക്ഷത്രത്തെക്കുറിച്ച് സമുദ്രയാത്രികർ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നായിരുന്നു. ദക്ഷിണഗ്രീസിൽ നിന്ന് നോക്കുമ്പോൾ ധ്രുവനക്ഷത്രം അന്തരീക്ഷത്തിൽ താണും ഉത്തരധ്രുവത്തിൽ നിന്ന് നോക്കുമ്പോൾ ഉയർന്നും കാണപ്പെടുന്നത് ഭൂമി ഉരുണ്ടതാണെന്ന നിഗമനത്തിൽ അദ്ദേഹത്തെ എത്തിച്ചു. തീരത്തോടടുക്കുന്ന കപ്പലിന്റെ പായ് മാത്രമേ ആദ്യം കാണുന്നുള്ളൂ, തീരത്തോടടുക്കുന്തോറുമേ ബാക്കി ഭാഗങ്ങൾ കാണപ്പെടുന്നുള്ളൂ എന്നതും അദ്ദേഹം മേൽ പറഞ്ഞ വാദത്തെ സാധൂകരിക്കാൻ അപഗ്രഥിച്ചിരുന്നു. ഭൂമിയുടെ പിണ്ഡം ഭൂമിയുടെ പിണ്ഡം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആപേക്ഷിക അളവാണ്. ഭൂമിയുടെ പിണ്ഡം . ഗ്രഹത്തിന്റെ ഉപരിതലത്തിൽ കോസ്മിക് പൊടി കുറയുന്നത്, ഉൽക്കാശിലകളുടെ പതനം മുതലായവ കാരണം പിണ്ഡം വർദ്ധിക്കുന്നു, അതിനാൽ ഭൂമിയുടെ പിണ്ഡം പ്രതിവർഷം 40,000 ടൺ വർദ്ധിക്കുന്നു. എന്നാൽ വാതകങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കുന്നതിനാൽ ഭൂമിയുടെ പിണ്ഡം പ്രതിവർഷം ഒരു ലക്ഷം ടൺ കുറയുന്നു. ആകൃതി ഭൂമിയുടെ ആകൃതിയാണ് ജിയോയിഡ്‌. മുഗൾ ഭാഗം അൽപ്പം പരന്നത്തും മുമ്പ് ഭാഗം അൽപ്പം തള്ളിനിൽക്കുന്നതുമായ ആകൃതിയാണ് ജിയോയിട്‌. കുറിപ്പുകൾ Other planets in the Solar System are either too hot or too cold to support liquid water. However, it is confirmed to have existed on the surface of Mars in the past, and may still appear today. See: As of 2007, water vapor has been detected in the atmosphere of only one extrasolar planet, and it is a gas giant. See: അവലംബം ലഘുചിത്രം|150px|വലത്ത്‌|ഭൂമി പുറത്തേക്കുള്ള കണ്ണികൾ WikiSatellite view of Earth at WikiMapia USGS Geomagnetism Program NASA Earth Observatory Earth Profile by NASA's Solar System Exploration The size of Earth compared with other planets/stars Climate changes causes the earth's shape to change - Nasa Beautiful Views of Planet Earth Pictures of Earth from space Flash Earth A Flash-based viewer for satellite and aerial imagery of the Earth Java 3D Earth's Globe Projectshum.org's Earth fact file (for younger folk) Geody Earth World's search engine that supports Google Earth, NASA World Wind, Celestia, GPS, and other applications. Planet Earth From AOL Research & Learn: Photos, quizzes and info about Earth's climate, creatures and science. Earth From Space Some Photos From the Exhibit വർഗ്ഗം:സൗരയൂഥത്തിലെ ഗ്രഹങ്ങൾ വർഗ്ഗം:ഭൂമി new:बँग्वारा
അച്ചായൻ
https://ml.wikipedia.org/wiki/അച്ചായൻ
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്ന പദമാണ് അച്ചായൻ. സുറിയാനി ക്രിസ്ത്യാനികളെ വേർതിരിച്ചറിയാൻ പുതുക്രിസ്ത്യാനികൾ അവരെ അച്ചായന്മാർ എന്നാണ് വിളിക്കാറുള്ളത്. കൂടാതെ സുറിയാനി ക്രിസ്ത്യാനികൾ പരസ്പരം സംബോധന ചെയ്യാനും അച്ചായൻ എന്ന പദം ഉപയോഗിക്കുന്നു. അച്ചായൻ എന്നതിന്റെ സ്ത്രീലിംഗരൂപമാണ് അച്ചായത്തി. ലാറ്റിൻകാരെ  അച്ചായൻമാർ അച്ചായതിമാർ എന്ന് പറയില്ല അവർ മുക്കുവ ക്രിസ്ത്യാനി ആയിട്ടാണ് അറിയപ്പെടുന്നത് . പദോൽപ്പത്തി അച്ചായൻ എന്ന പദത്തിന് സംഘകാലത്തോളം പഴക്കമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. സംഘകാല തമിഴ് കൃതികളിൽ രാജാക്കന്മാരെയും സൈനികരെയും വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു കാണുന്നുണ്ട്. പ്രാകൃതഭാഷാ പദമായ അജ്ജായ എന്നതാണ് പഴന്തമിഴിൽ അച്ചായർ എന്നായി മാറിയത്. കീഴടക്കാനാവാത്തത്, അജയ്യമായത് എന്നൊക്കെയാണ് ഈ പദത്തിന്റെ അർത്ഥം. പിൽക്കാലത്ത് ഈ പദം സുറിയാനി ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്ന പദമായി മാറുകയാണ് ഉണ്ടായത്. സംസ്കാരത്തിൽ സാഹിത്യത്തിൽ മധ്യതിരുവതാംകൂറിൽ നിന്നുള്ള എഴുത്തുകാരുടെ സാഹിത്യകൃതികളിൽ ധാരാളമായി അച്ചായൻ എന്നപദം ഉപയോഗിച്ചു കാണുന്നുണ്ട്, പ്രത്യേകിച്ചും സക്കറിയ, അരുന്ധതി റോയ്, എബ്രഹാം മാത്യു എന്നിവരുടെ കഥകളിൽ. സിനിമയിൽ ചലച്ചിത്രനാമങ്ങൾ അച്ചാമ്മക്കുട്ടിയുടെ അച്ചായൻ (സംവിധാനം: രാജൻ പി ദേവ് വർഷം: 1998) അച്ചായൻസ് (സംവിധാനം: കണ്ണൻ താമരക്കുളം വർഷം: 2017) ഗാനരചനയിൽ 1964-ൽ പുറത്തിറങ്ങിയ അൾത്താര എന്ന ചലച്ചിത്രത്തിൽ അച്ചായൻ എന്നു തുടങ്ങുന്ന ഒരു ഗാനം ഉണ്ടായിരുന്നു. തിരുനയിനാർക്കുറിച്ചി മാധവൻ നായർ ആണ് ഗാനരചയിതാവ്. അച്ചായൻ എന്നു വിളിക്കപ്പെടുന്ന പ്രമുഖർ മലയാളചലച്ചിത്ര അഭിനേതാവായ നിവിൻ പോളി മലയാളചലച്ചിത്ര അഭിനേതാവായ ലാലു അലക്സ്. മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന കെ.എം. മാത്യു. അവലംബം വർഗ്ഗം:കേരളസംസ്കാരം വർഗ്ഗം:ക്രിസ്തുമതം കേരളത്തിൽ
നമ്പൂതിരി
https://ml.wikipedia.org/wiki/നമ്പൂതിരി
thumb|1883 sketch depicting a Nambūdiri man with the traditional pūrvaśikhā, or forelock കേരളത്തിലെ ബ്രാഹ്മണ സമൂഹത്തിലെ ഒരു ഉപജാതിയാണ് നമ്പൂതിരി പഴയകാല നമ്പൂതിരിമാരിൽ വേദാധികാരം ഇല്ലാത്ത വരും ഉള്ളവരും എന്ന് തരംതിരിവ് ഉണ്ടായിരുന്നു. വേദാധികാരമുള്ളവർ വേദങ്ങൾ ഹൃദിസ്ഥമാക്കുകയും ഒരു വിഭാഗം അതുപ്രകാരം വൈദികവൃത്തി തൊഴിലായി സ്വീകരിക്കുകയും ചെയ്തവരായിരുന്നു. കേരള ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് നമ്പൂതിരിമാർ. ചാതുർവർണ്ണ്യം എന്ന സാമൂഹിക വ്യവസ്ഥയുടെ വക്താക്കളായിരുന്ന അവർ സമൂഹത്തിലെ നിരന്തരമായ ഇടപെടലുകളിലൂടെയും പൗരോഹിത്യപ്രാമുഖ്യത്തിലൂടെ നേടിയെടുത്ത മേൽക്കോയ്മയിലൂടെയും സാമാന്യജനതയെ പല തട്ടുകളിലാക്കി തിരിക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചു. ബൗദ്ധർ, ജൈനർ, ആദിദ്രാവിഡമതക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിദ്ധ്യവും ശക്തിയും ക്ഷയിപ്പിക്കുന്നതിലോ നിശ്ശേഷം ഇല്ലാതാക്കുന്നതിലോ നമ്പൂതിരിമാരുടെ പ്രകടമായ സ്വാധീനമുണ്ടായി.സ്മൃതികളിലും വേദങ്ങളിലും അധിഷ്ഠിതമായ വർണ്ണവ്യവസ്ഥ കേരളത്തിൽ ആരംഭിച്ചത് ഇവരാണ്. ധർമ്മശാസ്ത്രവിധിപ്രകാരം ജനനം മുതൽ മരണം വരെ ഇവർ അനുഷ്ഠിക്കേണ്ട ചില ക്രിയകൾ ഉണ്ട്.ഇവയെ ഷോഡശക്രിയകൾ എന്നു പറയുന്നു. ഷട്കർമ്മങ്ങൾ എന്നറിയപ്പെടുന്ന വൈദിക കർമ്മങ്ങൾ നിർവ്വഹിക്കേണ്ടവരാണിവർ.സ്നാനം,സന്ധ്യാവന്ദനം,ജപം,പൂജ,ഉപാസനം,അഗ്നിഹോത്രം എന്നിവയാണിവ. ഈശ്വരഭജനവും യാഗാദികർമ്മങ്ങളും അല്ലാതെ ധനാഗമന മാർഗ്ഗങ്ങളിലൊന്നും ഏർപ്പെടാനുള്ള മാർഗ്ഗരേഖകളൊന്നും തന്നെ ബ്രാഹ്മണർക്ക് വിധിച്ചിട്ടില്ല. എങ്കിലും വേദത്തിലെ പാണ്ഡിത്യം, ഭരണാധികാരികളോടുള്ള അടുപ്പം, ശാസ്ത്രജ്ഞാനം എന്നിവ മൂലവും രാജാക്കന്മാർ അനുവദിച്ചതും പിടിച്ചടക്കിയതുമായ സ്വത്തുക്കൾ നിമിത്തവും അവർ ആദ്യകാല കേരളത്തിലെ പ്രബലരായ വിഭാഗമായി പരിണമിച്ചു. ശങ്കരാചാര്യരുടെ ദിഗ്‌വിജയത്തിനുശേഷം ഹിന്ദു വിശ്വാസത്തിനു കൈവന്ന മേൽക്കൈമൂലം ഏറ്റവും വലിയ ജന്മിമാരും, നാടു വാഴികളും ആയിരുന്നു നമ്പൂതിരിമാർ. കേരളത്തിലെ തന്നെ മറ്റു ബ്രാഹ്മണരേക്കാൾ അതിവിശിഷ്ടരാണ്‌ എന്നാണ്‌ അവർ വിശ്വസിച്ചു വന്നിരുന്നത് എന്ന് ബുക്കാനൻ രേഖപ്പെടുത്തിയിട്ടുണ്ട്.. എന്നാൽ പിൽക്കാലത്ത് കേരളം നവോത്ഥാനത്തിന്റെ ഭാഗമായി ഒരുപാട് പരിവർത്തനങ്ങൾ നമ്പൂതിരി സമൂഹത്തിലും ഉണ്ടായി. വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്., കുഴൂർ ഭട്ടതിരി, എംപി ഭട്ടത്തിരിപ്പാട് തുടങ്ങിയവർ ഈ മാറ്റത്തിന്റെ സ്വരങ്ങൾ ആയിരുന്നു. പേരിനുപിന്നിൽ നം അഥവാ വേദം പൂർത്തിയാക്കുന്നയാൾ (നം + പൂരയതി) എന്ന സംസ്കൃത പദസമാസത്തിൽ നിന്നാണ് നമ്പൂതിരി എന്ന വാക്കു രൂപാന്തരപ്പെട്ടതു് എന്നു് അനുമാനിക്കപ്പെടുന്നു. ‘നമ്പൂതിരി’ എന്ന പദത്തിനു പുതിയ വിശ്വാസം സ്വീകരിച്ച മാന്യന്മാർ എന്ന അർത്ഥവും ഉണ്ട് (നമ്പുക=വിശ്വസിക്കുക; https://www.hindujagruti.org/news/49952.html തിരി=ബഹുമാനസൂചകമായ ഒരു പ്രത്യയം) പി.കെ.ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിന്റെ സാംസ്കാരികചരിതം”-ആറാം അധ്യായം ചരിത്രം ഇവരുടെ ഉല്പത്തിയെപറ്റി പല പക്ഷങ്ങൾ ഉണ്ട്. മയൂരവർമ്മൻ എന്ന കദംബരാജാവ് അഹിഛത്രത്തിൽ(യു. പി. യിലെ പഞ്ചാലം)നിന്നു കൊണ്ടുവന്ന് പഴയ കുണ്ടലപ്രദേശത്തു താമസിപ്പിച്ച ബ്രാഹ്മണരുടെയും മയൂരവർമ്മൻ രണ്ടാമൻ (മുകുന്ദകദംബൻ) ഷിമോഗ ജില്ലയിലെ തലഗുണ്ടയിൽ താമസിപ്പിച്ച ബ്രാഹ്മണഗോത്രങ്ങളുടെയും പിന്മുറക്കാരാവാം വയനാടു വഴിയോ കടൽത്തീരം വഴിയോ ഇവിടെയെത്തിയത് എന്ന് വിശ്വസിക്കുന്നു കർണ്ണാടക തീരം വഴി കേരളത്തിൽ കടന്നുകൂടിയവരാണ് നമ്പൂതിരിമാർ. അവർ ആദ്യമായി കടന്നുകൂടിയ ഇടം കോലത്തിരി അധീനത്തിലിരുന്ന ചിറയ്ക്കൽ ആണ് എന്ന് മിക്കവാറും എല്ലാ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്റ് ബുക്സ്. തൃശൂർ.ISBN 81-226-0468-4 ആദ്യത്തെ നമ്പൂതിരി പ്രവാസ പ്രദേശം ചിറയ്ക്കലെ ചെല്ലൂരാണ്. എന്നാൽ പിന്നീടുള്ള കാലങ്ങളിൽ ഇവർ തെക്കോട്ട് അധിനിവേശിക്കുകയും ഉത്തരമലബാറിൽ ഇവരുടെ സാന്നിധ്യം നാമമാത്രമായിത്തീരുകയും ചെയ്തു. ഉത്തര മലബാറിൽ സമ്പന്നമായ നമ്പൂതിരി ക്ഷേത്രങ്ങൾ ഒന്നും തന്നെയില്ല എന്ന് ലോഗൻ തന്റെ മലബാർ മാനുവലിൽ പറഞ്ഞിരിക്കുന്നു(1881). കേരളത്തിലെ ബ്രാഹ്മണന്മാരുടേതുപോലുള്ള ആചാരരീതിയുള്ള മറ്റു ബ്രാഹ്മണർ ലോകത്തെവിടെയും ഇല്ല. അതുകൊണ്ട് ഈ ആചാരവ്യത്യാസം ഇവിടത്തെ അധിനിവേശത്തിനുശേഷം വരുത്തിയ മാറ്റങ്ങൾ ആണെന്നും ഇതരബ്രാഹമണവിഭാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തരായ വൈദികപാരമ്പര്യമുള്ളവരാണ് എന്നു വരുത്തിത്തീർക്കാൻ ചെയ്ത അടവുകളാണ് എന്നും ചരിത്രകാരന്മാർ വിശ്വസിക്കുന്നു. കേരളത്തിലെ നമ്പൂതിരിമാരുടെ ഉത്ഭവത്തെക്കുറിച്ച് സ്കന്ദപുരാണത്തിൽ പരാമർശിക്കുന്നത്, പരശുരാമന്റെ ക്ഷണം സ്വീകരിച്ച് മറ്റ് ദേശങ്ങളിലെ ബ്രാഹ്മണർ കേരളത്തിലേക്ക് കുടിയേറുവാൻ വിസമ്മതിച്ചതിനേത്തുടർന്ന് അദ്ദേഹം തത്പരരായ തദ്‌‌ദേശീയ മുക്കുവരെ ചൂണ്ട നൂലിൽ നിന്ന് പൂണൂൽ നിർമ്മിച്ച് ബ്രാഹ്മണരാക്കി അവരോധിച്ചു എന്നാണ്.S N Sadasivan; A social history of India;Page 300:ISBN 81-7648-170-X നമ്പുതിരി ബ്രാഹ്മണർ എങ്ങനെയാണ് കേരളത്തിൽ സ്ഥിരതാമസമാക്കിയത് എന്നതിന് ധാരാളം സിദ്ധാന്തങ്ങളുണ്ട്, പൊതുവെ അംഗീകരിക്കപ്പെട്ട കാഴ്ചപ്പാട് അവർ ഉത്തരേന്ത്യയിൽ നിന്ന് തുളുനാട് അല്ലെങ്കിൽ കർണാടക വഴി മാറി. വിവിധ ബ്രാഹ്മണ സമൂഹങ്ങൾ മനഃപാഠമാക്കിയ മഹാഭാരത തരങ്ങൾ നിലനിർത്തുന്നതിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു സിദ്ധാന്തം തമിഴ്‌നാട്ടിലേക്ക് ചൂണ്ടിക്കാണിക്കുന്നു, അവർ തെക്കൻ പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ തുറക്കലായ പാലക്കാട് ചുരം വഴി കേരളത്തിലേക്ക് കുടിയേറുകയും ഭാരതപ്പുഴയുടെ തീരത്ത് സ്ഥിരതാമസമാക്കുകയും ചെയ്തു. ക്രി.വ. ഒന്ന് മുതൽ നാലാം നൂറ്റാണ്ട് വരെയുള്ള സംഘ കാലഘട്ടത്തിൽ കർണാടക-പടിഞ്ഞാറൻ തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള കോയമ്പത്തൂരിന് ചുറ്റുമുള്ള പ്രദേശം ചേരന്മാർ ഭരിച്ചിരുന്നു. മലബാർ തീരത്തിനും തമിഴ്‌നാട്ടിനും ഇടയിലുള്ള പ്രധാന വ്യാപാര മാർഗമായ പാലക്കാട് വിടവിലേക്കുള്ള കിഴക്കൻ കവാടമാണിത്. കേരളത്തിലെ എല്ലാ നമ്പുതിരി ബ്രാഹ്മണരുടെയും തലവനായ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക്, ഇന്നത്തെ പാലക്കാട് താലൂക്കിന്റെ ചില ഭാഗങ്ങളിൽ ആയിരുന്നു യഥാർത്ഥത്തിൽ അവകാശമുണ്ടായിരുന്നത്. പിന്നീട് ഭാരതപ്പുഴ നദിക്കരയിലൂടെ പടിഞ്ഞാറോട്ട് നീങ്ങി നദിക്ക് ചുറ്റും താമസമാക്കി. പിന്നീട് ആഴ്വാഞ്ചേരി തമ്പ്രാക്കൾ ഇന്നത്തെ തിരുർ താലൂക്കിൽ അതവനാട്-തിരുനാവായ പ്രദേശം വാങ്ങി പാലക്കാട് രാജാക്കന്മാർക്ക് (തരൂർ സ്വരൂപം) പകരമായി പാലക്കാട് നൽകി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നമ്പൂതിരി വാസസ്ഥലങ്ങൾ പലതും ഭാരതപ്പുഴ നദിക്കരയിലാണ്. ഭാരതപ്പുഴ നദിക്ക് ചുറ്റുമുള്ള താനൂർ സാമ്രാജ്യം, വള്ളുവനാട് രാജ്യം, പെരുമ്പടപ്പ് സ്വരൂപം, പാലക്കാട് രാജ്യം എന്നിവ ഒരു കാലത്ത് നമ്പുതിരികളുടെ ശക്തികേന്ദ്രങ്ങളായിരുന്നു.പിൽക്കാലത്ത് മലയാള ലിപിയിലേക്ക് പരിണമിച്ച ഗ്രന്ഥ ലിപിയുടെ ആമുഖവും കരിന്തമിലിന്റെ സംസ്കൃതവൽക്കരണത്തിലൂടെ മലയാള ഭാഷയുടെ പരിണാമവും പാലക്കാട് വിടവിലൂടെ കുടിയേറിയ ബ്രാഹ്മണരുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആതവനാട് കേന്ദ്രമായ ആഴ്വാഞ്ചേരി തമ്പ്രാക്കളും സമീപസ്ഥമായ കൽപകഞ്ചേരി കേന്ദ്രമാക്കിയിരുന്ന കൽപകഞ്ചേരി തമ്പ്രാക്കളും കോഴിക്കോട് സാമൂതിരി രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ സന്നിഹിതർ ആകാറുണ്ടായിരുന്നു. പന്നിയൂർ കൂറിലെ നമ്പൂതിരിമാർക്ക് കൽപകഞ്ചേരി തമ്പ്രാക്കളോടായിരുന്നു താത്പര്യമെങ്കിൽ ചൊവ്വരക്കൂറിലുള്ളവർക്ക് അത് ആഴ്വാഞ്ചേരി തമ്പ്രാക്കളോടായിരുന്നു. പന്നിയൂർ, ചൊവ്വര എന്നീ നമ്പൂതിരി ഗ്രാമങ്ങൾ തമ്മിലുള്ള പോര് മധ്യകാലകേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണയിച്ചിരുന്നു. തിരുനാവായയിലെ മാമാങ്ക മഹോത്സവത്തിൽ ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് സ്ഥാനമുണ്ടായിരുന്നു. വേദജ്ഞാനം ഒഴികെ നമ്പൂതിരിമാർക്ക് ഇൻഡ്യയിലെ മറ്റ് ബ്രാഹ്മണരുമായി യാതൊരു സാമ്യവുമില്ല. ക്രി വ 8 ആം നൂറ്റാണ്ടിനു മുൻപ് എണ്ണത്തിൽ വളരെ കുറവായിരുന്ന നമ്പൂതിരിമാർ “ചേരികൾ” എന്ന് അറിയപ്പെട്ടിരുന്ന അപ്രധാന കോണുകളിലാണ് ജീവിച്ചിരുന്നത്. ക്രി.വ. ഒന്നിനും 8-ആം നൂറ്റാണ്ടിനുമിടയ്ക്ക് ഉത്ഭവിച്ചതെന്നു കരുതുന്ന സംഖ കൃതികളിലൊന്നും തന്നെ നമ്പൂതിരി എന്ന ജാതിയെപ്പറ്റി പരാമർശിച്ചിട്ടില്ല. ക്രി.വ. 8-ആം നൂറ്റാണ്ടിനും 15-ആം നൂറ്റാണ്ടിനുമിടയിലാണ് നമ്പൂതിരിമാരുടെ പുനരുജ്ജീവനം ഉണ്ടായത്. ഈ കാലത്ത് പണ്ഡിതരും ആരാധ്യരുമായിരുന്ന ബൌദ്ധരെ മാത്രം നമ്പൂതിരിമാരാക്കി പരിവർത്തനം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ “കേരളം” എന്ന തന്റെ കൃതിയിൽ (ഖണ്ഡിക 113, 114) ഇത് പ്രതിപാദിച്ചിട്ടുണ്ട്. വേദങ്ങളിലും മാന്ത്രികകലകളിലും വിദഗ്ദരായ ഇവർ മലബാറിൽ കുടിയേറിപ്പാർത്ത മറ്റു വിഭാഗക്കാരേക്കാൾ ബുദ്ധിമാന്മാരും കഴിവുള്ളവരുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. അവരുടെ ജീവിതരീതികളേയും അനുഷ്ഠാനങ്ങളെയും മറ്റും മറ്റു ജാതിക്കാർ അനുകരിക്കാൻ തുടങ്ങി. ഇവിടങ്ങളിൽ അന്നുണ്ടായിരുന്ന പല്ലവന്മാർ ആന്ധ്രക്കാരായിരുന്നതിനാൽ ബ്രാഹ്മണചര്യയുമായി ബന്ധമുള്ളവരായിരുന്നു. പാണ്ഡ്യരാകട്ടെ തമിഴകവുമായി താദാത്മ്യം പ്രാപിച്ച് ശൈവബ്രാഹ്മണരെ അംഗീകരിച്ചിരുന്നു. മലബാറിലെ നാട്ടുവാഴികളിൽ പലരും ചേര-ചോള-പാണ്ഡ്യ-പല്ലവ രീതികളുമായി ഇണങ്ങിയവരും ആയിരുന്നു. ചേര രാജാക്കന്മാരും ഇവരുടെ വരവിനെ സ്വാഗതം ചെയ്തു. എല്ലാവരും അവരവരുടെ ഇഷ്ടദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നതിനായും രോഗശാന്തിക്കും മറ്റും ഇവരുടെ സഹായം തേടുകയും ചെയ്തു. ജീവിതരീതികൾ സൂര്യോദയത്തിനു മുൻപ് ഉണരണം എന്നാൽ ഉദയത്തിന് മുൻപ് കുളിക്കുവാൻ പാടില്ല. സൂര്യന്റെ വെയിലിന് പ്രത്യേകിച്ച് ഉദയസൂര്യന്റെ കിരണങ്ങൾക്ക് പ്രത്യേക പ്രാധാന്യം കല്പിക്കുന്നുണ്ട്. മുങ്ങിക്കുളിക്കാൻ വടക്കുപടിഞ്ഞാറുകോണിൽ ഒരു കുളമുണ്ടായിരിക്കും. കുളത്തിൽമുങ്ങി പിന്നെ ഗായത്രീമന്ത്രമടക്കമുള്ള മന്ത്രോച്ചാരാണങ്ങൾക്കു ശേഷം ശരീരത്തിലേയ്ക്ക് ആചമിച്ച് മുങ്ങണമെന്നാണ്‌ നിബന്ധന. കുളിച്ചുകയറി തുവർത്തിയതിനു ശേഷം വസ്ത്രം മാറ്റി വീണ്ടും മന്ത്രം (അർദ്ധപുണ്യാഹം) ചൊല്ലി തളിക്കണം. ഗായത്രി ചൊല്ലി സൂര്യനെ ആരാധിച്ച് ദേവന്മാർക്കും ഋഷികൾക്കും പിതൃക്കൾക്കും തർപ്പിക്കണം. ഈ ചടങ്ങുകൾക്കെല്ലാം കൂടി സന്ധ്യാവന്ദനം എന്നു പറയുന്നു.ഇങ്ങനെ മൂന്നു നേരവും സന്ധ്യാവന്ദനം നിർബന്ധമാണ്‌. മദ്ധ്യാഹ്നത്തിലേത് രാവിലത്തെ തേവാരങ്ങൾ കഴിഞ്ഞാൽ ശുദ്ധം മാറാതെ ചെയ്യുകയാണേങ്കിൽ വീണ്ടും കുളി ഒഴിവാക്കാം. പുരുഷന്മാർ വളരെലളിതമായി വസ്ത്രധാരണം ചെയ്തിരുന്നവരായിന്നു നമ്പൂതിരിമാർ. എത്ര സമ്പത്തുള്ള ഇല്ലത്തും ഒരു മുട്ടുമറയാത്ത പരുക്കൻ തോർത്തും, കൌപീനവുംമാത്രമേ പുരുഷന്മാർ സാധാരണയായി ധരിച്ചിരുന്നുള്ളൂ. ചില സമയങ്ങളിൽ പുറത്തു പോകുമ്പോൾ ഇറക്കമുള്ള മുണ്ടും തോളത്തു മാറാപ്പും നമ്പൂതിരിമാരിൽ ചിലർ ധരിച്ചിരുന്നു. പൂജാധികർമ്മങ്ങൾ ചെയ്യുമ്പോൾ തറ്റുടുക്കുകയും ചെയ്യും. ഉപനയനത്തിനു ശേഷം മറ്റു ബ്രാഹ്മണരെപ്പോലെ പൂണൂൽ ധരിച്ചിരുന്നു. മറ്റ് ദേശങ്ങളിലെ ബ്രാഹ്മണരിൽ നിന്നും വെത്യസ്തമായി മുൻ കുടുമയായിരുന്നു നമ്പൂതിരിമാർക്കുണ്ടായിരുന്നത്. ഇത് ഒരു പ്രത്യേകത ആണ്. . കുടുംബത്തിലെ മൂത്ത പുരുഷന്മാർ മാത്രമേ സ്വജാതിവിവാഹം ചെയ്തിരുന്നുള്ളൂ. മറ്റുള്ളവരെല്ലാം [നായർ,അമ്പലവാസി ,രാജകുടംബങ്ങൾ, പ്രഭുകുടുംബങ്ങൾ തുടങ്ങിയ സവർണ്ണവിഭാഗങ്ങളിൽ നിന്ന് സംബന്ധം, കൂട്ടിരുപ്പ് എന്നുള്ള വിവാഹ സമ്പ്രദായത്തിലേർപ്പെടുകയായിരുന്നു പതിവ്. മൂത്ത ആളുടെ വിവാഹം കഴിഞ്ഞാൽ അടുത്ത ആൾക്ക് അവസരം ഉണ്ടെങ്കിലും അയാൾ നിരസിച്ചാൽ അടുത്ത ആൾക്ക് അവസരം നഷ്ടമാകുന്നു. ജ്യേഷ്ഠൻ സ്വജാതി വിവാഹം കഴിക്കാതെ അനുജന് സ്വജാതി വിവാഹം പാടില്ല എന്നാണ് അതിനു പ്രമാണമായി പറഞ്ഞിരുന്നത്. അധിവേദനം എന്ന പേരിൽ ഇത്തരം വിവാഹങ്ങൾ നിയമവിരുദ്ധമായി കണക്കാക്കിയിരുന്നു. സ്ത്രീകൾ കേരളത്തിലെ ജാതികളിൽ സ്ത്രീകളുടെമേൽ ഏറ്റവും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമുദായമായിരുന്നു നമ്പൂതിരി.കെട്ടിപ്പുലർച്ച എന്ന/[ജീവന്റെയും സ്വത്തിന്റെയും അവകാശിയായി സ്ത്രീയെ സർവ്വസ്വദാനം വാങ്ങി വിവാഹം കഴിക്കുക] എന്ന വിവാഹരീതി ആയിരുന്നു സ്വജാതിയിൽ നിന്നുള്ള വേളിയുടെ ക്രമം,അതനുസരിച്ച് വേളികഴിഞ്ഞ സ്ത്രീ്ക്ക് ജീവനും സ്വത്തിനും അവകാശം ദാനം ഏറ്റ കുടുംബത്തിലാണ് വിവാഹിതരായ നമ്പൂതിരി സ്ത്രീകൾ അന്തർജ്ജനം എന്നോ ആത്തോൽ എന്നോ വിളിക്കപ്പെട്ടു.പ്രായപൂർത്തിയായിക്കഴിഞ്ഞാൽ പെൺകുട്ടി അന്യപുരുഷന്മാരുമായി സംസാരിച്ചുകൂടാ; എട്ടു വയസ്സുകഴിഞ്ഞാൽ അവൾ വീട്ടുജോലി ചെയ്തുതുടങ്ങണം; കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാൻ കഠിനമായ വ്രതങ്ങൾ നോക്കണം - ഇങ്ങനെയൊക്കെയായിരുന്നു മുൻകാലത്തെ നമ്പൂതിരിസ്ത്രീകൾക്കുള്ള ജാതിനിയമങ്ങൾ. സാധാരണ ഇരട്ടമുണ്ടുടുത്ത് മാറുമറയ്ക്കാനായി നേര്യതുമായിരുന്നു വസ്ത്രധാരണരീതി.ഇല്ലത്തിനുള്ളിൽ മാറുമറക്കണമെന്ന് നിർബന്ധവുമില്ലായിരുന്നു.ഇല്ലവളപ്പ് വിട്ട് പുറത്തുപോകുമ്പോൾ പനയോലയിൽ തീർത്ത വട്ടക്കുടയും (മറക്കുട)യും മൂടിവസ്ത്രവും വേണമായിരുന്നു. വൃഷളികളൂടെ (വാല്യക്കാരികളുടെ) അകമ്പടിയോടെമാത്രമേ നമ്പൂതിരിസ്ത്രീകൾക്ക് ഇല്ലംവിട്ട് സഞ്ചരിക്കാനും അനുവാദമുണ്ടായിരുന്നുള്ളൂ.അകത്ത്ചാർന്നവർ എന്ന നായർ ഉപജാതിയാണ് അധികവും ബ്രാഹ്മണഗൃഹങ്ങളിലെ വാല്യവൃത്തി ചെയ്തിരുന്നത്. കുളികഴിഞ്ഞാൽ മുടിയുടെ തുമ്പു മാത്രം കെട്ടിയിരിക്കും.വെള്ളം തോർന്നാൽ സാധാരണ സവർണ്ണസ്ത്രീകളെപോലെ തിരുകി വശത്ത് കെട്ടിവെക്കും.നെറ്റിയിൽ കൊണ്ട് മൂന്നു വരക്കുറിയും ചാർത്തുകയും ചില സന്ദർഭങ്ങളിൽ മുക്കുറ്റിചാന്ദ് തൊടുകയും ചെയ്യും. ആഢ്യരായ അന്തർജനങ്ങൾ ഉക്കും കുളത്തും എന്ന വസ്ത്ര രീതിയും സ്വീകരിച്ചിരുന്നു. എന്നാൽ ഇല്ലത്തിനകത്ത് നായർ സ്ത്രീകളുടേതുപോലുള്ള വസ്ത്രധാരണരീതിയായിരുന്നു. ഉത്തരേന്ത്യൻ ബ്രാഹ്മണ സ്ത്രീകളെപ്പോലെ വിധവയായാൽ തല മുണ്ഡനം ചെയ്തിരുന്നില്ല.കേരളത്തിലെയും ഉത്തരേന്ത്യ സംസ്കാരം വിഭിന്നമായിട്ടാണ് ഇവിടുത്തെ നമ്പൂതിരി ആചാരങ്ങൾ ഉണ്ടായിരുന്നത്. സ്വന്തം ഭർത്താവിനു മാത്രമേ ഊണുവിളമ്പി കൊടുത്തിരുന്നുള്ളൂ. എന്നാൽ ഇത് അതിഥികൾ ഉള്ളപ്പോൾ ചെയ്യുകയുമില്ല. ആർത്തവകാലത്ത് നമ്പൂതിരിസ്ത്രീകൾ ഇരുണ്ടമുറിയിൽ മൂന്നുദിവസത്തേക്ക് കഴിച്ചുകൂട്ടണമായിരുന്നു. ഭക്ഷണം വേലക്കാർ കൊണ്ടുകൊടുക്കണമായിരുന്നു. ഇവരെ തൊടുകയോ കൂട്ടിത്തൊടുകയോചെയ്താൽ മുട്ടിലിഴയുന്ന പ്രായത്തിനു മുകളിലുള്ളവർ കുളിക്കണം.ഈ അശുദ്ധം തീണ്ടാരി എന്നടിയപ്പെടുന്നു. ഈ സമയത്തിവർക്ക് ലൈംഗികജീവിതം നിഷിദ്ധമാണ്‌ ദായക്രമം നമ്പൂതിരിമാർ കുടുംബദായക്രമക്കാരായിരുന്നു [മക്കത്തായത്തിന്റെ ഒരു ക്രമഭേദം]. കുടുംബത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയിൽ നിന്നും വേളി കഴിക്കാൻ പാടുള്ളായിരുന്നു. സ്വത്തുക്കൾ പകർന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയായാണ് ഇതിനെ കാണുന്നത്. മറ്റുള്ളവർ നായൻമാരെപോലെ നിശ്ചയിക്കപ്പെട്ട സവർണ്ണ ഗ്രഹങ്ങളിൽ സംബന്ധം പുലർത്തിപോന്നു. ഏകപത്നീവ്രതം വളരെ ചുരുക്കമേ ഉണ്ടായിരുന്നുള്ളു. നമ്പൂതിരി സ്ത്രീക്ക് അന്യജാതി വിവാഹം വിധിച്ചിട്ടില്ലാത്തതിനാൽ ബഹുഭാര്യാത്വം സമൂഹത്തിന്റെ ഒരാവശ്യമായിരുന്നു. തങ്ങളെ സേവിക്കാൻ കേരളത്തിൽ കുടിയേറിയവരാണ് ത്രൈവർണ്ണികരായ നായൻമാർ എന്നാണ് അവർ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്. ബ്രാഹ്മണരല്ലാത്ത സവർണ്ണ വിഭാഗങ്ങൾ മരുമക്കത്തായികളിയിരുന്നത് സംബന്ധ വിവാഹ സമ്പ്രദായത്തിന് വളമായി. അക്കാലത്ത് മക്കത്തായമായാലും മരുമക്കത്തായമായാലും കുടുംബദായക്രമം ആണ് നിലവിലിരുന്നത്. അതായത് വ്യക്തിക്ക് സ്വത്ത് ഇല്ല. സ്വത്ത് കുടുംബത്തിന്റേത് ആണ്. വ്യക്തിക്ക് ജനിച്ചാൽ മരിക്കും വരെ ആ കുടുംബത്തിലെ സ്വത്ത് ജീവിക്കാൻ ഉപകാരപ്പെടും. കുടുംബ കാരണവർ/ അയാൾ ഏൽപ്പിക്കുന്ന വ്യക്തി കുടുംബഭരണം കൈയ്യാളൂം. സ്മാർത്തം സ്വഭാവദൂഷ്യം സമൂഹം വളരെ ഗൗരവമായി കണക്കാക്കിയിരുന്നു. ആചാരപരമായോ തെറ്റുകൾ ചെയ്യുന്ന, സാമൂഹികമായൊ നിന്ദ്യമായ കർമ്മം ചെയ്യുന്ന ആരെയും ശിക്ഷിക്കുന്നതിന്ന് നമ്പൂതിരി സമൂഹത്തിനകത്ത് തന്നെ ഒരു വ്യവസ്ഥ ഉണ്ടായിരുന്നു. വളരെ നിന്ദ്യമായ കർമ്മം ചെയ്യുന്നവരെ സമൂഹത്തിനു പുറത്താക്കുക പോലും ചെയ്തിരുന്നു. ഈ നിയമവ്യവസ്ഥക്ക് സ്മാർത്തം എന്നു പറയുന്നു. സ്വഭാവദൂഷ്യത്തെ പ്പറ്റി വിവരം ലഭിച്ചാൽ പരിശോധിച്ച തീർപ്പുകൽപ്പിക്കുന്നതിനായി 4 കുടുംബങ്ങളെ (സ്മാർത്തന്മാർ) നിയോഗിച്ചിരുന്നു. ഇപ്പോൾ വെള്ളക്കാട്ട് ഭട്ടതിരി (വണ്ടൂർ മലപ്പുറം ജില്ല) പട്ടശ്ശോമാരത്ത് മന (പെരുമ്പിളീശ്ശേരി, തൃശ്ശൂർ) മൂത്തമന ഭട്ടതിരി കാവനാട്ട് ഭട്ടതിരി എന്നിവർ ഈ സ്ഥാനം വഹിക്കുന്നു. സ്മാർത്തവിചാരം സമൂഹത്തിനു നിരക്കാത്ത പ്രവൃത്തികൾ മുഴുവൻ സ്മാർത്തവിചാരത്തിൽ പെടുമെങ്കിലും അന്യപുരുഷബന്ധം സംശയിക്കുന്ന സ്ത്രീകളെ വിചാരണ ചെയ്യുന്ന പേരിൽ ആണ് സ്മാർത്തവിചാരം എന്ന വാക്ക് പ്രസിദ്ധമായത്. കുറ്റം തെളിഞ്ഞാൽ അവരെ പടിയടച്ച് പിണ്ഡം വച്ച് ഇല്ലത്തിനു പുറം തള്ളിയിരുന്നു. മറ്റു ബ്രാഹ്മണന്മാരുമായുള്ള ആചാര സാമ്യ-വ്യത്യാസങ്ങൾ ബ്രാഹ്മണജനതകൾക്കൊക്കെ ബാധകമായ, ധർമ്മശാസ്ത്രങ്ങളും നമ്പൂതിരിമാർക്ക് പ്രത്യേക ധർമ്മങ്ങൾ നിർദ്ദേശിക്കുന്ന ശങ്കരസ്മൃതിയും എഴുതിയ ശ്രീ ശങ്കരാചാര്യർ ആണ് നമ്പൂതിരിമാർക്കുണ്ടായിരുന്ന പഴയ ആചാരങ്ങളും ക്രോഡീകരിച്ചത് എന്നാണ് അവർ പറഞ്ഞുവരുന്നത്. മറ്റ് ബ്രാഹ്മണരിൽ നിന്നും നമ്പൂതിരിമാർക്കുള്ള ആചാരവ്യത്യാസങ്ങൾ 64 അനാചാരങ്ങൾ എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്നു http://www.namboothiri.com/articles/anaachaarams.htm. ഇത് ഖണ്ഡിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായപ്രകാരം ശങ്കരാചാര്യരുടെ മാതാവിന്റെ പിണ്ഡകർമ്മം പോലും ചെയ്യാൻ തയ്യാറാവാതിരുന്നവരാണ് നമ്പൂതിരിമാർ എന്നും ശങ്കരാചാര്യർ ഇത്രയും വിചിത്രമായ ആചാരക്രമങ്ങൾ നിശ്ചയിക്കാനും മാത്രം അദ്ദേഹം കേരളത്തിൽ ജീവിതം ചിലവഴിച്ചിട്ടില്ല എന്നുമാണ്. ഭൂമിയിലത്രയും സ്വയംഭൂവായ തങ്ങളുടെ ജന്മിത്ത അവകാശം സം‍രക്ഷിക്കാനും പവിത്രത നൽകാനും പരശുരാമനെ വരെ വരുത്തി കേരളം സൃഷ്ടിച്ച അവർ അതേ വർഗ്ഗസ്വാർത്ഥപ്രേരണയാൽ ശാങ്കരസ്മൃതിയും മറ്റും അവലംബിച്ചിരിക്കാമെന്നാണ് പി കെ ബാലകൃഷ്ണൻ തന്റെ വിമർശനാത്മകമായ പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; ഏട് 289 2005 കറന്റ് ബുക്സ്. തൃശൂർ. ISBN 81-226-0468-4 ബ്രാഹ്മണർക്കെല്ലാം ബാധകമായ ധർമ്മശാസ്ത്രവിധികളിൽ നിന്നു വ്യത്യസ്തമായും, പലപ്പോഴും അതിനുകടകവിരുദ്ധമായും വിശേഷമായ ആചാരക്രമങ്ങളും അനുഷ്ഠാനങ്ങളും അവർ സ്വീകരിച്ചു. 64 വിശേഷാചാരങ്ങളെ ചരിത്രകാരന്മാർ അനാചാരങ്ങൾ എന്നു വിളിക്കുന്നത് മറ്റുള്ള ബ്രാഹ്മണർക്കിടയിൽ നിലവിലില്ലാത്തതിനാലാണ്. അലക്കുകാർ അലക്കിയ വസ്ത്രം ധരിക്കേണ്ടി വന്നാൽ അത് വെള്ളത്തിൽ മുക്കിയശേഷമേ ധരിക്കാവൂ എന്നാണ് ബ്രാഹ്മണർക്ക്, എന്നാൽ വെളുത്തേടൻ വൃത്തിയാക്കിയ വസ്ത്രമോ ഈറൻ വസ്ത്രമോ മാത്രമേ നമ്പൂതിരിമാർ ചില ചടങ്ങുകൾക്ക് ധരിക്കാറുള്ളൂ. നമ്പൂതിരി ജാതിമേൽക്കോയ്മ കേരളത്തിലെ ബ്രാഹ്മണരായ നമ്പൂതിരിമാർ കേരളത്തിൽ വന്നതോടെയാണ് സാമൂഹിക ജീവിതത്തിൽ കാര്യമായ ജാതികളുടെ പ്രാധാന്യം കേരളത്തിൽ ഉണ്ടായത്. അതിന് മുൻപ് ഇവിടെ ഗോത്രീയ സംസ്കാരം മാത്രമാണ് നില നിന്നിരുന്നത്, എന്നാൽ തൊഴിലിനെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ വിവിധ ജാതികളെ ഉണ്ടാക്കി. അവരുടെ ആഗമനത്തിന് മുൻപ് ഉണ്ടായിരുന്നു ദ്രാവിഡ സംസ്കാരം ആര്യധിനിവേശത്തിന് ശേഷവും ഇന്ന് കാണാവുന്നതാണ്. ജോലിക്കധിഷ്ഠിതമായി പത്തു തരം തിരിവുണ്ട്. എന്നാലും ഒരോ ജോലിയും അതിന്റേതായ പവിത്രതയോടെ ഉള്ളതെന്നും അങ്ങോട്ടുമിങ്ങോട്ടും തമ്മിൽ സ്ഥാന തർക്കങ്ങൾക്കിടം വരരുതെന്നു നിഷ്കർഷയുണ്ട്. ആടു - യാഗങ്ങളിലും യജ്ഞങ്ങളിലും വിദഗ്ദരായവർ. ഏടു - ഇത് പുസ്തകത്തിലെ താളുകളെ പ്രതിനിധീകരിച്ച്, പഠിക്കാനും പഠിപ്പിക്കാനും യോഗ്യതയുള്ളവർ എന്നർത്ഥത്തിൽ സംസ്കൃതം, വേദം, ഭാഷ, ജ്യോതിശാസ്ത്രം ജ്യോതിഷം വാസ്തുശിലപകല എന്നിവ അഭ്യസിപ്പിച്ചിരുന്നവർ ഭിക്ഷ - സന്യാസ വൃത്തിയിൽ ഏർപ്പെടേണ്ടവർ. പിച്ച - (അലൌകികത പച്ചയായ പേര്) ഇവരാണ് നമ്പൂതിരിമാരെ കർമ്മങ്ങളിൽ സഹായിക്കുന്നത്. ഓത്ത് - വേദം പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ. ശാന്തി - ക്ഷേത്രങ്ങളിൽ പൂജ അർപ്പിക്കാൻ നിയോഗിക്കപ്പെട്ടവർ. ആടുക്കള - ദേഹണ്ണത്തിൽ വിദഗ്ദ്ധർ. അരങ്ങു - യുദ്ധകാര്യങ്ങൾ ചെയ്തിരുന്നവർ. യോദ്ധാക്കളെ പരിശീലിപ്പിച്ചിരുന്നവർ. (വാൾനമ്പി,നമ്പ്യാതിരി ) (യാത്രക്കളിയിൽ പ്രഗദ്ഭരായ അരങ്ങ്/ വേദിയിൽ വിളങ്ങുന്ന ചാക്യാന്മാരെയും അരങ്ങായി കണക്കാക്കാറുണ്ട്) പന്തി - തങ്ങൾ, ഗ്രാമണി , തുടങ്ങിയവർ. ഇവർക്ക് മറ്റുള്ളവരോടൊത്ത് ഒരു പന്തിയിൽ ഊണുകഴിക്കാം കടവു - ചോര ഉപയോഗിച്ചുള്ള ആരാധനകൾ ചെയ്തിരുന്നവർ. മറ്റുള്ളവരെ കർമ്മങ്ങളിലും മറ്റും സഹായിക്കേണ്ടവർ. ഇവർക്ക് മറ്റുള്ളവരോടൊത്ത് ഒരു കടവിൽ കുളിക്കാം വിഭാഗങ്ങൾ സാമ്രാട്ട് അഥവാ തമ്പ്രാക്കൾ [ആഴ്വാഞ്ചേരി തമ്പ്രാക്കൾ,കല്പകഞ്ചേരി തമ്പ്രാക്കൾ എന്നിവർ], നമ്പൂതിരിപ്പാട്, നമ്പ്യാതിരി, നമ്പൂതിരി, ഭട്ടതിരി, ഭട്ടതിരിപ്പാട്, ഇളയത്, തങ്ങൾ, മൂസ്സത്, ഗ്രാമണി, പണ്ടാരത്തിൽ, എന്നിങ്ങനെ പോകുന്നു അവാന്തര വിഭാഗങ്ങളിലെ സ്ഥാനപദവികൾ. ഇവ ഓരോന്നും ആഭിജാത്യത്തിന്റെ അളവിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. ജാതിനിർണ്ണയം.S N Sadasivan; A social history of India;Page 310:ISBN 81-7648-170-X 16-ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്നു കരുതുന്ന “ജാതി നിർണ്ണയം” നമ്പൂതിരിമാരെ എട്ട് ഉപജാതികളായും, രണ്ട് ചെറുജാതികളായും, 12 ഉപ-ചെറുജാതികളായും തരം തിരിച്ചിരിക്കുന്നു. സാമ്രാട്ട് (ആഴ്വാഞ്ചേരി തമ്പ്രാക്കൾ) - കേരളത്തിനു പുറത്ത് പരിവർത്തനം ചെയ്യപ്പെട്ടവർ. കൽപ്പഞ്ചേരി തമ്പ്രാക്കൾ എന്നൊരു ഉപ-ജാതി ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് സമരായിരുന്നു പക്ഷേ അവരുടെ തിരോധാനത്തെക്കുറിച്ച് വ്യക്തമായ തെളിവുകളില്ല. അഷ്ടഗൃഹങ്ങളിലാഢ്യൻമാർ - വേദങ്ങളും വേദാന്തങ്ങളും പഠിച്ചവർ, നമ്പൂതിരിപ്പാട്. വശിഷ്ഠർ - താപസവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ, ചില യാഗങ്ങളിൽ പ്രത്യേകമായി പങ്കെടുക്കുന്നവർ. മൂസ്സത് [ഊരിൽ പ്രധാനി] - ക്ഷേത്ര ഊരായ്മ, നടത്തിപ്പ് സാമാന്യർ - ദേവാലയങ്ങളിലെ പൂജാരിമാർ, മന്ത്രവാദികൾ, ദുർമന്ത്രവാദികൾ. ജാതിമാത്രർ - പരിവർത്തനം ചെയ്യപ്പെട്ട പ്രമുഖരായ ബൌദ്ധ ഭിഷഗ്വരർ, പ്രമുഖരായ പടയാളികൾ, വേദപഠനം ത്യജിച്ച് മറ്റ് വൃത്തികളിൽ ഏർപ്പെട്ടിരുന്നവർ. സങ്കേതി - കേരളത്തിൽ കുടിയേറുകയും വ്യത്യസ്ത കാരണങ്ങളാൽ തിരികെ പോവുകയും ചെയ്തവർ. എമ്പ്രാൻ - (ഹേ ബ്രഹ്മഃ എന്ന പദം ലോപിച്ചത്) സങ്കേതികൾ തിരിച്ച് വീണ്ടും കേരളത്തിലേക്കത്തിയവർ. പാപഗ്രസ്തർ - ഉന്നത സ്ഥാനീയർക്കെതിരെ പ്രവർത്തിച്ചതിന് ശാപം കിട്ടിയവർ. പാപിഷ്ടർ/പാപി - വൈദികസംസ്കാരം സ്വീകരിക്കാത്തവർക്കും ശൂദ്ര നായൻമാർക്കും വേണ്ടി വേദ പൗരോഹിത്യം നിർവഹിച്ചവർ, ഭൂതരായ പെരുമാളിന്റെ കൊലപാതകരും അതിനു കൂട്ടു നിന്നവരും.[ഇളയത്,മൂത്തത്/, നമ്പിടി,നമ്പ്യാതിരി] പരിവർത്തനത്തിന്റെ കാറ്റ് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കേരളത്തിലാമാനം വീശിയടിച്ച നവോത്ഥാനത്തിന്റെ തരംഗങ്ങൾ മറ്റുസമുദായങ്ങളിലെ പോലെ നമ്പൂതിരി സമുദായത്തിലും മാറ്റങ്ങൾ വരുത്തി. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും യാഥാസ്ഥിതികചിന്തകൾക്കും എതിരായ സംഘടിതമായ പ്രവർത്തനങ്ങൾ നമ്പൂതിരി യുവാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാൻ തുടങ്ങി. വി.ടി. ഭട്ടതിരിപ്പാട്, കുറൂർ നമ്പൂതിരി തുടങ്ങിയവർ കേരളത്തിൽ നമ്പൂതിരി സമൂഹത്തിന്റെ പരിവർത്തനത്തിന് വഴി തെളിച്ചു. യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും നമ്പൂതിരിസമുദായത്തിലെ ആദ്യകാല നവോത്ഥാനത്തിൽ കാര്യമായ പങ്കുവഹിച്ച രണ്ട് പ്രസ്ഥാനങ്ങളായിരുന്നു യോഗക്ഷേമസഭയും നമ്പൂതിരി യുവജനസംഘവും. യോഗക്ഷേമ സഭ 1908-ൽ സ്ഥാപിക്കപ്പെട്ടു. നമ്പൂതിരി യുവജനസംഘം 1928 ലാണ്‌ പ്രവർത്തനം തുടങ്ങിയത്. നമ്പൂതിരിമാരിൽ മത-ആചാര സാമൂഹ്യ സാമ്പത്തിക കാര്യങ്ങളിൽ യുക്തിയുക്തമായ പരിഷ്കാരം നടത്തുകയും അവരിൽ സദാചാരബോധവും സമുദായസ്നേഹവും ദേശാഭിമാനവും വർദ്ധിപ്പിക്കുകയായിരുന്നു സംഘസ്ഥാപനത്തിന്റെ ലക്ഷ്യം ഉണ്ണിനമ്പൂതിരി മാസിക 1103 കർക്കിടകം (1928) ഇവയുടെ പ്രസിദ്ധീകരനങ്ങളായിരുന്നു യഥാക്രമം യോഗക്ഷേമവും ഉണ്ണിനമ്പൂതിരിയും. നമ്പൂതിരി സാമൂഹിക പരിഷ്കരണാപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട ആശയങ്ങൾക്ക് ആക്കം വർദ്ധിച്ചുതുടങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിക്കേണ്ടതിന്റെ ആവശ്യകത നമ്പൂതിരി യുവാക്കൾ തിരിച്ചറിയുകയും അതിനായി എടക്കുന്നിൽ നമ്പൂതിരിബാലന്മാർക്കായി വിദ്യാലയം ആരംഭിച്ചു. എന്നാൽ ബാലികമാരുടെ കാര്യത്തിൽ അഭിപ്രായസമന്വയം ഉണ്ടായില്ല. 1919-ൽ വിദ്യാലയം തൃശൂരിലേക്ക് മാറ്റി. ഇത് കുറൂർ നമ്പൂതിരിപ്പാടായിരുന്നു സ്ഥാപിച്ചത്. ജ്യേഷ്ഠപുത്രന്മാർ മാത്രം സ്വജാതിയിൽ നിന്ന് വിവാഹം ചെയ്യുന്ന ആചാരം, കനിഷ്ഠന്മാരുടെ വിജാതീയ സംബന്ധം, ബഹുഭാര്യാത്വം, വൃദ്ധഭർത്താക്കന്മാരെ വരിക്കാൻ വിധിക്കപ്പെടുക, വിധവാവിവാഹ നിരോധം, ഋതുവായ ബാലികമാർക്കുള്ള വിദ്യാഭ്യാസ നിഷേധം, സ്ത്രീധനം, തുടങ്ങിയ അനാചാരങ്ങൾക്കെതിരായി അതിശക്തമായ പ്രതികരണങ്ങൾ ഉണ്ണിനമ്പൂതിരി യിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആദ്യം മാസികയായിരുന്ന ഈ പ്രസിദ്ധീകരണം താമസിയാതെ വാരിക യാക്കപ്പെട്ടു. ഇവക്കെല്ലാം പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണങ്ങൾ തന്നെയായിരുന്നു കൂടുതലും സമുദായത്തിൽ നിന്ന് ലഭിച്ചത്. കുടുംബഭരണം, സ്വത്താവകാശം എന്നീ കാര്യങ്ങളിലും പുരോഗമനപരമായ സമീപനം ആവശ്യമാണെന്നു വന്നു. ചെറിയ വിഭാഗം നമ്പൂതിരിമാരിലെങ്കിലും ഇത്തരം ആശയങ്ങൾ അത്യാവശ്യമാണെന്ന് നിലപാട് വന്നു. ജാതിവ്യവസ്ഥ മൊത്തത്തിൽ മാറ്റേണ്ടതാണെന്ന് ചിലർ വാദിക്കാനും തുടങ്ങി. മറ്റുസമുദായത്തിൽ നിന്നും പ്രോത്സാഹനങ്ങൾ ഉണ്ടായി. യുവദീപം, നവലോകം, മിതവാദി, മഹാത്മ തുടങ്ങിയ അക്കാലത്തെ പല പ്രസിദ്ധീകരണങ്ങളും അവയെ അനുകൂലിച്ചു. ഉണ്ണിനമ്പൂതിരിയിൽ വന്ന പല ലേഖനങ്ങളും ബഹുഭൂരിപക്ഷ യാഥാസ്ഥിതിക വായനക്കാരിൽ പ്രതിഷേധമുയർത്തിയെങ്കിലും ശ്രദ്ധേയമായ പ്രതികരണങ്ങളും പല പ്രമുഖരിൽ നിന്നുമുണ്ടായി. 1903-ലും 1905-ലും 1918-ലും നടന്ന സ്മാർത്തവിചാരങ്ങൾ* സമൂഹമനസ്സിൽ പതിഞ്ഞ സംഭവങ്ങളായിരുന്നു. ഏ.എം.എൻ. ചാക്യാർ. The Last Smarthavichaaraസ്മാർത്തവിചാരങ്ങൾക്കെതിരെ അവ നടന്ന കാലത്ത് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വിചാരണചെയ്യപ്പെട്ടവരെ ജാതിഭ്രഷ്ടാക്കുന്നത് കടുത്ത ശിക്ഷയായിരുന്നു എന്നായിരുന്നു മിക്കവരും അഭിപ്രായപ്പെട്ടത്. നിരപരാധികൾ ശിക്ഷിക്കപ്പെടാവുന്ന സാഹചര്യവും ഉണ്ടായിരുന്നത് എതിർപ്പിന്‌ ശക്തികൂട്ടി. ചാക്യാർ ജാതി ഉദ്ഭവിച്ചതു തന്നെ ഇത്തരം സമുദായഭ്രഷ്ടിൽനിന്നായിരുന്നു. പരിവർത്തനം നടത്തിയ നാടകങ്ങൾ പരിവർത്തനത്തിന്റെ കാറ്റുമായി നിരവധി നാടകങ്ങൾ അരങ്ങേറുകയുണ്ടായി .വി.ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരി യുവജന സംഘത്തിന്റെ 11 വാർഷികത്തോടനുബന്ധിച്ച് 1929-ൽ അരങ്ങേറി. നമ്പൂതിരിസ്ത്രീകൾ പലരും ഓലക്കുടക്കും മറ്റും പിറകിലിരുന്ന് ഈ നാടകം കാണുകയുണ്ടായി. ഇത് നമ്പൂതിരി സ്ത്രീകൾക്കിടയിൽ വലിയ മാറ്റത്തിനു നാന്ദികുറിക്കുന്ന സംഭവമായി. ബഹുഭാര്യാത്വം, വൃദ്ധവിവാഹം, ബാലികാവിവാഹം തുടങ്ങിയവക്കെതിരായും പ്രേമവിവാഹത്തിനനുകൂലമായും അവർ പ്രതികരിച്ചു തുടങ്ങി. നായന്മാർ നായർ ബില്ല് എന്ന നിയമത്തിലൂടെ സംബന്ധത്തിൽ നിന്ന് വിമോചനം നേടി, എന്നാൽ നമ്പൂതിരിബിൽ വീണ്ടും താമസിച്ചു. നിരവധി കോവിലകങ്ങളിൽ അനന്തരാവകാശികൾ ഉണ്ടാവണമെങ്കിൽ നമ്പൂതിരി ബന്ധം വേണമെന്നുണ്ടായിരുന്നതിനാലായിരുന്നു അത്. എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന മുല്ലമംഗലത്തുമനക്കൽ എം.രാമൻ ഭട്ടതിരിപ്പാടിന്റെ മറക്കുടയ്ക്കുള്ളിലെ മഹാനരകം എന്ന നാടകം വൃദ്ധവിവാഹത്തിന്റെ പരിദേവനങ്ങൾ പുറം ലോകമറിയിച്ചു. പ്രേംജി എന്നറിയപ്പെടുന്ന എം.പി. ഭട്ടതിരിപ്പാടിന്റെ ഋതുമതി എന്ന നാടകം മറ്റൊരു ശ്രദ്ധേയമായ വിഷയം കൈകാര്യം ചെയ്തു. മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാടെഴുതിയ അപ്‌ഫന്റെ മകൾ എന്ന നോവൽ സജാതീയ വിവാഹം ബഹുഭാര്യാത്വം എന്നീ വിഷയങ്ങൾ പ്രമേയമാക്കി അവതരിക്കപ്പെട്ടതാണ്‌. നമ്പൂതിരിഫലിതങ്ങൾ നമ്പൂതിരികളെ രസികരായ കഥാപാത്രങ്ങളായി വരുന്ന ധാരാളം ഫലിതങ്ങൾ വാമൊഴിയായും വരമൊഴിയായും കേരളത്തിൽ പ്രചരിച്ചിരുന്നു. അതിനെയാണ്‌ നമ്പൂതിരി ഫലിതങ്ങൾ എന്നു പറയുന്നത്. കുഞ്ഞുണ്ണി മാഷ് 'നമ്പൂതിരി ഫലിതങ്ങൾ' എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്.നമ്പൂതിരിമാർ ഫലിതം പറയാനും തങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഫലിതം പോലും ആസ്വദിക്കാനും കേമന്മാരാണെന്നദ്ദേഹം ഈ പുസ്തകത്തിൽ പറയുന്നുണ്ട് കുറിപ്പുകൾ " അവർ(നമ്പൂതിരിമാർ) മറ്റു രാജ്യങ്ങളിലല ബ്രാഹ്മണരുമായി ഒരുമിച്ചിരുന്ന് ഒരിക്കലും ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ഇല്ല. പദവിയിൽ തങ്ങളേക്കാൾ എത്രയോ താഴ്ന്നവരെന്ന് അവർ കരുതുന്ന ഈ ബ്രാഹ്മണരെ അവർ പട്ടർ എന്നാണ്‌ വിളിക്കുന്നത്. -ഫ്രാൻസിസ് ബുക്കാനൻ. ആദ്യത്തേത് കുന്നംകുളത്തിനടുത്തുള്ള ഒരു മനക്കലെ വിധവയായ അന്തർജ്ജനമായിരുന്നു. അവർ വിചാരണവേളയിൽ 15 പുരുഷന്മാരുടെ പേരുകൾ പറയുകയുണ്ടായി. രണ്ടാമത്തേതാണ്‌ ഏറേ പ്രസിദ്ധിയാർജ്ജിച്ചത്. കുറിയേടത്ത് താത്രി എന്ന അന്തർജ്ജനമായിരുന്നു വിചാരണ നേരിട്ടത്. 66 പുരുഷന്മാരുടെ പേരുവിവരങ്ങളാണ്‌ വിചാരണ നേരിട്ട അവർ പുറത്തുവിട്ടത്. വിചാരണയെ അസാമാന്യ നിശ്ചയദാർഢ്യത്തോടെയാണ്‌ അവർ നേരിട്ടത്. 1918-ലായിരുന്നു അവസാനത്തെ സ്മാർത്തവിചാരം. അതിലും താത്രി എന്ന അന്തർജ്ജനത്തെയാണ്‌ വിചാരണ ചെയ്തത്. അവലംബം ബാഹ്യ ലിങ്കുകൾ Namboothiri Websites Trust വർഗ്ഗം:കേരളത്തിലെ ജാതികൾ വർഗ്ഗം:മലയാളി ബ്രാഹ്മണർ
മൂവാറ്റുപുഴയാർ
https://ml.wikipedia.org/wiki/മൂവാറ്റുപുഴയാർ
കോതയാർ, കാളിയാർ, തൊടുപുഴയാർ‍ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ. കേരളത്തിലെ പ്രധാനപ്പെട്ട നദികളിലൊന്നാ‍യ മൂവാറ്റുപുഴയാർ മൂവാറ്റുപുഴ, പിറവം, തലയോലപ്പറമ്പ്, വെള്ളൂർ, വൈക്കം എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്നു. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം. ആകെ 121 കിലോമീറ്റർ നീളമുള്ള നദിയുടെ വൃഷ്ടി പ്രദേശം 1555 കിലോമീറ്ററാണ്. എറണാകുളം, കോട്ടയം ജില്ലകളിലൂടെ ഒഴുകുന്ന ഈ നദി മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നിങ്ങനെ രണ്ടു ശാഖകളായി വേർപിരിഞ്ഞ് വൈക്കത്തിനടുത്തുവച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു. പ്രസിദ്ധ ഹൈന്ദവദേവാലയങ്ങളായ രാമമംഗലം പെരുംതൃക്കോവിൽ നരസിംഹസ്വാമിക്ഷേത്രം, പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം, വെള്ളൂർ വാമനസ്വാമി ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം തുടങ്ങിയവ, ജ്യോതിഷത്തിന് പ്രസിദ്ധമായ പാഴൂർ പടിപ്പുര എന്നിവ മൂവാറ്റുപുഴയാറിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്. വിഭാഗം:കേരളത്തിലെ നദികൾ en:Muvattupuzha#Muvattupuzha River
മുവാററുപുഴ
https://ml.wikipedia.org/wiki/മുവാററുപുഴ
തിരിച്ചുവിടുക മൂവാറ്റുപുഴ
മൂവാററുപുഴ
https://ml.wikipedia.org/wiki/മൂവാററുപുഴ
തിരിച്ചുവിടുക മൂവാറ്റുപുഴ
ദേശീയ പാത 49
https://ml.wikipedia.org/wiki/ദേശീയ_പാത_49
REDIRECT ദേശീയപാത 85 (ഇന്ത്യ)
മൂവാറ്റുപുഴ (വിവക്ഷകൾ)
https://ml.wikipedia.org/wiki/മൂവാറ്റുപുഴ_(വിവക്ഷകൾ)
മൂവാറ്റുപുഴ എന്ന വാക്കാൽ തുടങ്ങുന്ന താളുകൾ താഴെ കൊടുത്തിരിക്കുന്നു. മൂവാറ്റുപുഴ എറണാകുളം ജില്ലയിലെ ഒരു നഗരം മൂവാറ്റുപുഴയാർ - ഒരു നദി മൂവാറ്റുപുഴ താലൂക്ക് - എറണാകുളം ജില്ലയിലെ ഒരു താലൂക്ക് മൂവാറ്റുപുഴ നഗരസഭ - എറണാകുളം ജില്ലയിലെ ഒരു നഗരസഭ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് - എറണാകുളം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് മൂവാറ്റുപുഴ നിയമസഭാമണ്ഡലം - കേരളത്തിലെ ഒരു നിയമസഭാമണ്ഡലം
ഇടപ്പള്ളി സ്വരൂപം
https://ml.wikipedia.org/wiki/ഇടപ്പള്ളി_സ്വരൂപം
ഇടപ്പള്ളി രാജവംശത്തിന് ഇളങ്ങല്ലൂർ സ്വരൂപം എന്നും പേരുണ്ട്. കാൽക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തിൽ പൂജ നടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരി ആയിരുന്നു ഇതിന്റെ സ്ഥാപകൻ. കുലശേഖരരാജ്യത്തിന്റെ പതന(1102) ത്തെ തുടന്ന് കാൽക്കരെനാട് ഛിന്നഭിന്നമായി. ഇടപ്പള്ളി ആസ്ഥാനമായി നമ്പൂതിരി ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. 1740-ൽ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി ഇടപ്പള്ളി ഒരു കരാർ ഉണ്ടാക്കി. നാടുവാഴി നമ്പൂതിരി ആയതുകൊണ്ട് മാർത്താണ്ഡവർമ്മ ഇടപ്പള്ളി ആക്രമിച്ചില്ല. മുവാറ്റുപുഴ താലൂക്കിലെ വാഴപ്പിള്ളി, കാർത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു. 1820-ൽ ബ്രിട്ടീഷുകാർ ഈ രാജ്യം കൊച്ചിരാജാവിന്റെ സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്റെ പ്രതിഷേധം മൂലം 1825-ൽ തിരുവിതാംകൂർ ഭരണത്തിൽ കീഴിലാക്കി. രാജ്യവിസ്ത്രിതി കുറവയിരുന്നെക്കിലും കേരളത്തെ സ്വതന്ത്രരാജവംശങ്ങളിൽ പ്രധാനപെട്ട സ്ഥാനമായിരുന്നു ഇടപ്പളിക്കുണ്ടായിരുന്നത് .കുലശേഖരചക്രവർത്തിയുടെ തേവാരിയും ,തൃക്കാക്കര ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന പ്രതാപശാലിയുമായിരുന്ന ഒരു നമ്പൂതിരിയാണ് ഈ രാജവംശത്തിന്റെ സ്ഥാപകൻ. പിൽക്കാലത്തും സ്ഥാനാരോഹണത്തിനു മുൻപ് തൃക്കാക്കര ക്ഷേത്രത്തിൽ ഇദ്ദേഹം പൂജ ചെയ്യണമെന്നുള്ളത് ഒരു ചടങ്ങായിരുന്നു. വൈപ്പിൻകരയും കൊച്ചിയും മട്ടാഞ്ചേരിയും ആദ്യ കാലത്ത് ഇടപള്ളിയുടെയായിരുന്നു . ഇടപ്പള്ളി രാജാവിന് 71 വലിയ അമ്പലങ്ങളോടുകൂടി 244 ദേവസ്വങ്ങളുണ്ടായിരുന്നു .രാജ്യമെല്ലാം ക്ഷേത്രസങ്കെതങ്ങളായിരുന്നുവെന്ന് ചുരുക്കം. ക്ഷേത്രസങ്കേതങ്ങളിൽ അഭയം പ്രാപിച്ചവരെ ആക്രമിച്ചുകൂടാ എന്നായിരുന്നു കെരളീയാചാരം. പക്ഷെ ആ കേരളീയാചാരമൊന്നും പൊർച്ചുഗീസുകർക്കു ബാധകമായിരുന്നില്ല .15ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരു ഇടപ്പള്ളി രാജാവ് പെരുമ്പടപ്പ്‌ സ്വരൂപത്തിലെ ഒരു തമ്പുരാട്ടിയെ വിവാഹം കഴിച്ചു. അവരുടെ പുത്രന് കൊച്ചിയും വൈപ്പിൻകരയും ദാനമായി കൊടുത്തു. ഈ നടപടിയിൽ അതൃപ്തരായ അനന്തരാവകാശികൾ ആ പ്രദേശങ്ങൾ തിരിച്ചു പിടിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. കൊച്ചിയും സാമൂതിരിയുമായുള്ള യുദ്ധങ്ങളിൽ ഇടപ്പള്ളി സാമൂതിരി പക്ഷത്തായിരുന്നു. കൊച്ചിയും വൈപ്പിൻകരയും വീണ്ടെടുത്തു കൊടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു അവർക്ക് .സാമൂതിരി അതിനായി പലവട്ടം ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല .തങ്ങളുടെ ശത്രുവായ സാമൂതിരിയെ ഇടപ്പള്ളി സഹായിച്ചതുകൊണ്ട് പോർച്ചുഗീസുകാർക്ക് ഇടപ്പള്ളി രാജാവിനോട് കടുത്ത ശത്രുതയായിരുന്നു .പൊർച്ചുഗീസ് സൈന്യം ഇടപ്പള്ളിയുടെ അതിർത്തി പ്രദേശങ്ങൾ കൊള്ളയടിച്ചിരുന്നു . 1503 ൽ അൽഫോൺസൊ ദ അൽബൂക്കറിന്റെയും,1504 ൽ പച്ചിക്കോവിന്റേയും ,1536 ൽ മാർട്ടിൻ ഡിസൂസയുടെയും നേത്രുത്വത്തിൽ കൊള്ളയടിക്കുക മാത്രമല്ല, അനേകം പേരെ കൊന്നൊടുക്കുകയും ചെയ്തു. രാജ്യവിസ്ത്രിതിക്കായുള്ള പടയോട്ടത്തിൽ മാർത്താണ്ഡവർമ്മ ഇടപ്പള്ളിക്ക് സമീപമെത്തിയെങ്കിലും ആക്രമിച്ചില്ല .പോർച്ചുഗീസുകാരുടെ ആക്രമണഭീഷണിയുണ്ടായപ്പോഴെല്ലാം സാമുതിരിയുടെ സൈന്യത്തിലെ ഒരു വിഭാഗം ഇടപള്ളിയുടെ സഹായത്തിനെത്തിയിരുന്നു.മുസ്ലിംകളായിരുന്നു അതിൽ കൂടുതലും .തന്നെ സഹായിച്ചതിന് പകരമായി മുസ്ലിംകൾക്ക് ഇടപ്പള്ളിയിൽ പണിയുവാനുള്ള സൗകര്യം ചെയ്തുകൊടുത്തു. എട്ടുവീടർ എന്ന് അറിയപ്പെട്ടിരുന്ന എട്ട് മുസ്ലിം നാവികകുടുംബങ്ങളെ ഇടപ്പള്ളി രാജാവിന്റെ സംരക്ഷണത്തിനായി സാമൂതിരി നിർത്തിയതാണ് എന്ന് പറയപ്പെടുന്നു . വർഗ്ഗം:കേരളത്തിലെ നാട്ടുരാജ്യങ്ങൾ
മുല്ലപ്പെരിയാർ അണക്കെട്ട്‌
https://ml.wikipedia.org/wiki/മുല്ലപ്പെരിയാർ_അണക്കെട്ട്‌
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരണക്കെട്ടാണ്, മുല്ലപ്പെരിയാർ അണക്കെട്ട്. പീരുമേട് താലൂക്കിൽ, കുമിളി ഗ്രാമപഞ്ചായത്ത്പ്രദേശത്താണ്, ഈ അണക്കെട്ടു സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നുത്ഭവിക്കുന്ന വിവിധ പോഷകനദികൾചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർനദിയായി അറിയപ്പെടുന്നു.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 26 മുല്ലപ്പെരിയാർ കോൺഫ്ലിക്ട്സ്- മധുസൂദനൻ, ശ്രീജ പുറം 7 മുല്ലയാർനദിക്കു കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ്‌, മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യജീവിസങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിക്കുചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന നിശ്ചിതഅളവു വെള്ളം, തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനുമാണുപയോഗിക്കുന്നത്. അണക്കെട്ടിൽനിന്നു പെൻസ്റ്റോക്ക് പൈപ്പുകൾവഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്. തമിഴ്നാടിലെ വൈഗ നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങൾക്കു ജലസേചനത്തിനായി, പെരിയാർ വൈഗൈജലസേചനപദ്ധതിയിൽനിർമ്മിച്ച ഈ അണക്കെട്ട്, ഏറെക്കാലങ്ങളായി രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പുയർത്തണമെന്നു തമിഴ്‌നാട് ആവശ്യപ്പെടുകയും എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നുപറഞ്ഞ്, കേരളസർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയുംചെയ്തു. 1961ലെ വെള്ളപ്പൊക്കത്തോടുകൂടെയാണ്, യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നുവന്നത്. സുർക്കി മിശ്രിതമുപയോഗിച്ചു നിർമ്മിക്കപ്പെട്ട, കാലപ്പഴക്കംചെന്ന ഈ അണക്കെട്ടിന്, ശക്തമായ വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻകഴിയില്ലെന്നും അതിനാൽത്തന്നെ, അണക്കെട്ടിന്റെ താഴ്‌വരയിൽത്താമസിക്കുന്ന ജനങ്ങൾക്ക്, ഈ അണക്കെട്ട്, സുരക്ഷാഭീഷണിയാണെന്നും പ്രമുഖവർത്തമാനപത്രമായ ടൈംസ് ഓഫ് ഇന്ത്യ അക്കാലത്തു റിപ്പോർട്ടുചെയ്തിരുന്നു. 2014 മെയ് 7ന് സുപ്രീംകോടതിയുടെ അഞ്ചംഗബഞ്ചിന്റെ വിധി, തമിഴ്നാടിനനുകൂലമായി വന്നു. ഈ വിധി, കേരളത്തിനു തികച്ചും പ്രതികൂലമായിരുന്നു. 136 അടിയിൽനിന്നു 142 അടിയിലേക്കു ജലനിരപ്പുയർത്താമെന്നും അണക്കെട്ടിന്റെ നിരീക്ഷണത്തിന്, ഒരു മൂന്നംഗസമിതിയെ നിയോഗിക്കാമെന്നും അന്നത്തെ സുപ്രീംകോടതിവിധിയിൽപ്പറയുന്നു. നിർമ്മാണലക്ഷ്യം thumb|200px|മുല്ലപ്പെരിയാർ അണക്കെട്ട്: വിദൂരക്കാഴ്ച അറബിക്കടലിലേക്കൊഴുകിയിരുന്ന, കേരളത്തിലെ പെരിയാർ നദിയിലെ വെള്ളം, ഒരണക്കെട്ടു നിർമ്മിച്ച് ബംഗാൾ ഉൾക്കടലിലേക്കു തിരിച്ചുവിടാൻകഴിഞ്ഞാൽ മദ്രാസിലെ കഠിനവരൾച്ചയനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായ മധുര, രാമനാഥപുരം, ദിണ്ടിഗൽ, കമ്പം, തേനിമുതലായ പ്രദേശങ്ങൾക്ക്, കാർഷികാവശ്യങ്ങൾക്കാവശ്യമായ വെള്ളം ലഭ്യമാക്കാമെന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാനനിർമ്മാണോദ്ദ്യേശം.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 20-21 ഈ പ്രദേശത്തേക്കു വെള്ളമെത്തിച്ചുകൊണ്ടിരുന്നത്, വൈഗൈ നദിയിലൂടെയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടു നടപ്പിൽവന്നാൽ, വൈഗനദിയിലൂടെ ലഭ്യമാകുന്ന ജലത്തേക്കാൾക്കൂടുതൽ വെള്ളം, മുല്ലപ്പെരിയാറിൽനിന്നുകിട്ടുമെന്നത്, ഈ പദ്ധതിയുടെ മറ്റൊരു പ്രധാനോദ്ദേശലക്ഷ്യമായിരുന്നു. പഴക്കം thumb|left|മുല്ലപ്പെരിയാർ ഡാം പണിതീർന്നു കുറച്ചുവർഷങ്ങൾക്കുള്ളിലുള്ള കാഴ്ച്ച (1900കൾ) ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിർമ്മാണകാലഘട്ടത്തിൽ, ഇതു ലോകത്തിലെ ഏറ്റവുംവലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതമുപയോഗിച്ചുനിർമ്മിച്ച അണക്കെട്ടുകളിൽ ഇന്നു ലോകത്തു നിലവിലുള്ള ഏകയണക്കെട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവുംപഴക്കമുള്ള അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽത്തന്നെയുത്ഭവിച്ച്, കേരളത്തിൽത്തന്നെയവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യഭരണകാലത്ത്, കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നു മഴനിഴൽ പ്രദേശങ്ങളായ മധുര, തേനിതുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്കു ജലസേചനത്തിനായി ജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ്, ഈയണക്കെട്ട്. അസ്തിവാരത്തിൽനിന്ന്, ഏതാണ്ട് 53.6 മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). 1895ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണെന്നു പറയപ്പെടുന്നു. അണക്കെട്ടു നിലനിൽക്കുന്നതു കേരളത്തിന്റെ സ്ഥലത്താണെങ്കിലും അതിന്റെ നിയന്ത്രണം, തമിഴ്നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച വിഷയം, രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വഴിവെച്ചിരിക്കുകയാണ്. ഒരണക്കെട്ടിന്റെ പരമാവധി കാലാവധി, അറുപതുവർഷമാണെന്നിരിക്കേ, നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും കേരളത്തിലെ അഞ്ചുജില്ലകളിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയാണെന്നവാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചുനടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങൾ ചൂണ്ടിക്കാണിച്ച്, കേരളത്തിന്റെ വാദങ്ങൾക്കു കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനുമുമ്പു നിലവിൽവന്നതാണെന്നും ഇന്ത്യ ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യംനേടിയപ്പോൾ ബ്രിട്ടീഷുകാരും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുംതമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും സ്വയമേവ റദ്ദായെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. പേരിനുപിന്നിൽ മുല്ലയാർ എന്ന പെരിയാർനദിയാണ് ഈ അണക്കെട്ടിനാൽ തടഞ്ഞുനിറുത്തിയിട്ടുള്ളത്. ഈ രണ്ടുപേരുകളിൽനിന്നാണ്, അണക്കെട്ടിന്റെ പേരിന്റെ ഉത്ഭവം. തിരുവിതാംകൂറിലെ ഏറ്റവും നീളംകൂടിയ നദിയായതുകൊണ്ടാണ്, പെരിയാറിന് ഈ പേരു ലഭിച്ചത്. ധാരാളം മുല്ലച്ചെടികളുടെ ഇടയിലൂടെ ഒഴുകുന്നതുകൊണ്ടാവാം രണ്ടാമത്തെ നദിക്കു മുല്ലയാറെന്ന പേരുവന്നതെന്നു രേഖപ്പെടുത്തിയിരിക്കുന്നു.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 26 ചരിത്രപശ്ചാത്തലം 1789-ലാണ് പെരിയാറിലെ വെള്ളം, വൈഗൈനദിയിലെത്തിക്കാനുള്ള ആദ്യകൂടിയാലോചനകൾനടന്നത്. തമിഴ്‌നാട്ടിലെ രാമാനാട് മുത്തുരാമലിംഗസേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുൻകൈയെടുത്തത്.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 21 അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോടു യുദ്ധംപ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല. യുദ്ധംതോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയായിത്തീർന്നു. ഇതേസമയം തിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയംസൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർനദിയിലെ വെള്ളം, പശ്ചിമഘട്ടത്തിലെ മലതുരന്ന്, മധുരയിലൂടെയൊഴുകുന്ന വൈഗൈനദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി പഠനംനടത്താനായി, ജെയിംസ് കാഡ്‌വെൽ എന്ന വിദഗ്ദ്ധനെ നിയോഗിച്ചു (1808). പശ്ചിമഘട്ടത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവായിരുന്നു ഈ പ്രവൃത്തിക്കു കാഡ്വെലിനെത്തന്നെ തിരഞ്ഞെടുക്കാൻ കാരണം. പദ്ധതി അസാദ്ധ്യമായിരിക്കുമെന്നായിരുന്നു ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം. എങ്കിലും വെള്ളം തിരിച്ചുവിടാനുള്ള ശ്രമത്തിൽനിന്ന് ബ്രിട്ടീഷുകാർ പിന്മാറിയില്ല. പിന്നീട്, കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനംനടന്നു. ഇതിന്റെയടിസ്ഥാനത്തിൽ, വെള്ളംതിരിച്ചുവിടാനുള്ള ചെറിയൊരണക്കെട്ടിന്റെ പണികൾ 1850ൽത്തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ, വെള്ളം ഗതിമാറ്റിവിടാനായിരുന്നു പദ്ധതി. എന്നാൽ ചില പ്രത്യേകസാഹചര്യങ്ങൾമൂലം നിർമ്മാണം നിറുത്തിവയ്ക്കേണ്ടിവന്നു. മധുര ജില്ലയിലെ നിർമ്മാണവിദഗ്ദ്ധനായ മേജർ റീവ്സ് 1867ൽ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾവഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായിത്തടഞ്ഞുവയ്ക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതിയുപേക്ഷിക്കപ്പെട്ടു. അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിർദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതികപ്രശ്നങ്ങൾമൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമർപ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ലാ പഴയപദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച്, 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കല്ല് എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിന് 53 ലക്ഷം രൂപയായിരുന്നു അക്കാലത്തു ചെലവു പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനംവീതം എല്ലാവർഷവും പദ്ധതിയിൽനിന്നു തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടുംവരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതിയുഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി. പെരിയാർ പഴയതിരുവിതാംകൂർനാട്ടുരാജ്യത്തിലെ (ഇന്നത്തെ കേരളം) നദിയായതിനാൽ, പദ്ധതിയനുസരിച്ച് അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയുടെ സമ്മതമാവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മയായിരുന്നു (1881 - 1885) അന്നത്തെ ഭരണാധികാരി. ഒരു കരാറിലേർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886ൽ ഉടമ്പടിയിൽ ഒപ്പുവയ്പിച്ചു. എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ രാമവർമ്മ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്. ജോൺ പെനിക്യൂക്ക് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്. 1858ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽനിന്ന്, ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദം കരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ടു പരിപോഷിതമായ പ്രദേശങ്ങളിലെ ഭവനങ്ങളിൽ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ജോൺ പെനിക്യൂക്കിന്റെ ചിത്രത്തിനുകൂടി ആളുകൾ ഇടം കണ്ടെത്താറുണ്ട്.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 20 ജോൺ പെനിക്യൂക്കും മേജർ റൈവുംകൂടെ വളരെക്കാലംശ്രമിച്ച്, മുല്ലപ്പെരിയാർ അണക്കെട്ടിനുവേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെക്കണക്കനുസരിച്ച്, 62 ലക്ഷം ഇന്ത്യൻ രൂപ ചെലവുവരുന്ന പദ്ധതിയായിരുന്നു ഇരുവരുംചേർന്നു തയ്യാറാക്കിയത്.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 21-22 1887ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കുകയും ഉടൻതന്നെ നിർമ്മാണമാരംഭിക്കുകയുംചെയ്തു. പക്ഷേ, കനത്തമഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസമൃഗങ്ങൾക്കിരയായി, കുറേയേറെപ്പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി. എന്നാൽ ഈ താൻതന്നെ ഈ അണക്കെട്ടിൻ്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യംമുഴുവൻ വിറ്റുപണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം പുനരാരംഭിക്കുകയുംചെയ്തു. തൊട്ടുപിന്നാലെവന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢനിശ്ചയത്തിന്, സർക്കാർ ഉറച്ചപിന്തുണനൽകി. 1895ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി.എൺപത്തൊന്നുലക്ഷത്തി മുപ്പതിനായിരം രൂപ (₹ 81,30,000) ആകെച്ചെലവായി.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 22 thumb|200px|മുല്ലപ്പെരിയാർ ബേബിഡാം പെരിയാർ പാട്ടക്കരാർ 1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനുവേണ്ടി മരാമത്ത് സെക്രട്ടറി കെ.കെ.വി. രാമഅയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണു കരാറിലൊപ്പുവച്ചത്.<ref name=pld></ref പെരിയാർനദിയുടെ ഏറ്റവുമാഴംകൂടിയ അടിത്തട്ടിൽനിന്ന് 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽവരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നായിരുന്നു കരാർ. ഈ വെള്ളം ഉപയോഗപ്പെടുത്താനുള്ള അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക്, കരാർപ്രകാരം മദിരാശി സർക്കാറിനെ അനുവദിക്കുന്നു. എന്നാൽ നദിയിലെ വെള്ളത്തിനുമാത്രമേ മദിരാശി സർക്കാറിനവകാശമുണ്ടായിരിക്കുകയുള്ളു, ഭൂമിയിന്മേൽ യാതൊരു കൈവശാവകാശവും ഉണ്ടായിരിക്കില്ലെന്നും കരാറിൽ പ്രത്യേകംപറഞ്ഞിരുന്നു. ഇത്, തിരുവിതാംകൂർ മഹാരാജാവിന്റെ പ്രത്യേകനിർദ്ദേശപ്രകാരമായിരുന്നുമുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 28 നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണു കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി, ഏക്കറിന് 5 രൂപതോതിൽ 40,000 രൂപ വർഷംതോറും തിരുവിതാംകൂറിനു ലഭിക്കും.മുല്ലപ്പെരിയാർ കോൺഫ്ലിക്ട്സ്- മധുസൂദനൻ, ശ്രീജ പുറം 10 വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കുമെന്നാണു വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം. 999 കൊല്ലത്തേക്ക് എഴുതിയ കരാർ ഒരു വിഡ്ഢിത്തമായിരുന്നുവെന്നു കരുതപ്പെടുന്നു, കാരണം അണക്കെട്ടിന്റെ കാലാവധിയേക്കാൾ നീണ്ടുനിൽക്കുന്ന ഒരു കരാറായിരുന്നു ഒപ്പുവച്ചത്. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 28-29 കരാറിന്റെ പിൽക്കാലസ്ഥിതി ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെകാലത്ത്, അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ, അന്നത്തെ വൈസ്രോയായിരുന്ന മൗണ്ട് ബാറ്റണെക്കണ്ട് ആശങ്ക അറിയിക്കുകയും ഈ പാട്ടക്കരാർ റദ്ദാക്കാൻ അപേക്ഷിക്കുകയുംചെയ്‌തെങ്കിലും ബ്രിട്ടീഷ് സർക്കാർ, അണക്കെട്ടുനിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. പരാതിപരിഹരിക്കാൻ വേണ്ടതുചെയ്യാമെന്ന് വൈസ്രോയ് പറഞ്ഞുവെന്ന്, തിരുവിതാംകൂർ രാജാവിനുള്ള റിപ്പോർട്ടിൽ സി.പി. രാമസ്വാമി അയ്യർ|പറയുന്നുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇന്ത്യ സ്വതന്ത്രമായതു മുതൽക്കുതന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമംതുടങ്ങിയിരുന്നു. 1958 നവംബർ 9ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ചർച്ചനടത്തി. ഈ വിഷയത്തിൽ കേരളത്തിനനുകൂലമായ ഒരു തീരുമാനമെടുക്കാൻ അവസരമുണ്ടായിരുന്നിട്ടും ഇ.എം.എസ്സ് മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്ന വി.ആർ. കൃഷ്ണയ്യർ അതിനു മുതിർന്നില്ല. ഇ.എം.എസ്സ് മന്ത്രിസഭ അധികാരത്തിലെത്തുന്ന സമയത്തുതന്നെ ഈ അണക്കെട്ടിന് അതിന്റെ കാലാവധിയായ 50 വർഷം പൂർത്തിയാക്കിയിരുന്നു.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 33-34 ശേഷം ഈ വിഷയത്തിൽത്തന്നെ ധാരാളം എഴുത്തുകുത്തുകൾ തമിഴ്നാടും കേരളവുമായി നടത്തി.1960 ജൂലായ് നാലിന്, ശ്രീ പട്ടം താണുപിള്ളയുമായും, 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി യഥാക്രമം തമിഴ്നാട് ചർച്ചകൾനടത്തുകയുണ്ടായി. 1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. സി.അച്യുതമേനോനുമായി തമിഴ്നാട് നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ , 1886ലെ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി.. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും കേരള സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുതസെക്രട്ടറി കെ.പി. വിശ്വനാഥൻ നായരുമാണ് കരാറിലൊപ്പുവെച്ചത്. ഈ പുതുക്കിയ കരാറിൽ, 1886 ലെ കരാറിലെ വ്യവസ്ഥകളെല്ലാം നിലനിറുത്തിയതിനോടൊപ്പം, വളരെ പ്രധാനപ്പെട്ട ഒരു നിബന്ധന ഉൾപ്പെടുത്തകയുംചെയ്തു. അണക്കെട്ടിലെ വെള്ളമുപയോഗിച്ച്, പെരിയാർപവർഹൗസിൽ വൈദ്യുതോല്പാദനംനടത്താൻ പുതിയകരാർ തമിഴ്നാടിനനുമതിനൽകി. 1886 ലെ കരാറിൽ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പതുരൂപയാക്കി ഉയർത്തി. കൂടാതെ കരാർത്തീയതിമുതൽ മുപ്പതുവർഷം കൂടുമ്പോൾ പാട്ടത്തുക പുതുക്കാമെന്നും പുതിയ കരാർ വ്യവസ്ഥചെയ്തിരുന്നു. ഈ വൈദ്യുതോല്പാദനാവശ്യത്തിലേക്കായി, കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിനു പാട്ടത്തിൽ നൽകാൻ പുതിയ കരാറ നുവദിക്കുന്നു.വൈദ്യുതോല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ, ഒരു കിലോവാട്ട് ഇയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിനു നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപവച്ചു നൽകണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഇയർ. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നടപ്പിലാക്കിയ 1886 ലെ കരാർ, ഇന്ത്യ സ്വതന്ത്രമായതോടുകൂടെ യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതായിരുന്നു. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ ഏഴാം വകുപ്പനുസരിച്ച്, നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886ലെ കരാർ അസാധുവായിമാറി. അതുകൊണ്ടുതന്നെ, 1970ലെ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം. നിർമ്മാണം thumb|200px|right ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദദ്ധരും തൊഴിലാളികളുംചേർന്നാണ്‌, ഇന്നത്തെ അണക്കെട്ടു നിർമ്മിച്ചിട്ടുള്ളത്. ഇതോടെ പെരിയാർ തടാകവും രൂപംകൊണ്ടു. വെള്ളം വൈഗൈയിലേക്കൊഴുകിത്തുടങ്ങി. മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരംമുറിച്ച്, പദ്ധതിയുദ്ഘാടനംചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്കു തങ്ങാനുള്ള തമ്പുകളുമുണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതുതന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തുനിന്നാണ്‌, തൊഴിലാളികൾ ആദ്യമെത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയുംമറ്റും ഭീഷണിയായപ്പോൾ കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്നുകൂടെ തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽനിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നു കുമ്മായംതേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ടു സ്ഥാപിക്കേണ്ട സ്ഥലത്തെ പാറതുരക്കാനായി കൈകൊണ്ടു തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചുനോക്കിയെങ്കിലും സമയം കൂടുതലെടുക്കുന്നതിനാൽ യന്ത്രവൽകൃതകടച്ചിലുപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചുതുടങ്ങി. കരിങ്കല്ല് ആറിഞ്ചുകനത്തിൽ പൊട്ടിച്ചെടുത്ത്, അടുക്കിവച്ച്, സുർക്കിയും മോർട്ടാറുമുപയോഗിച്ചാണ് അണക്കെട്ടു കെട്ടിപ്പൊക്കിയത്.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 23 അണക്കെട്ടിന്റെ പദ്ധതിപ്രദേശത്ത്, റോഡ്, ജലമാർഗ്ഗം, റെയിൽവേ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ്, നിർമ്മാണസാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അണക്കെട്ടു രണ്ടുപ്രാവശ്യം മഴവെള്ളത്തിൽത്തകർന്നു. അതോടൊപ്പം തൊഴിലാളികളുമൊലിച്ചുപോയി. ആനകളുടേയും, മറ്റുവന്യജീവികളുടേയും ആക്രമണങ്ങളുമുണ്ടായിരുന്നു. ഏതാണ്ട് അയ്യായിരത്തോളംപേർ അണക്കെട്ടിന്റെ നിർമ്മാണത്തിനായി വിവിധകാലയളവുകളിൽ അവിടെ ജോലിചെയ്തിരുന്നു. 1892 ൽ 76 പേരും 1893 ൽ 98 പേരും, 1894 ൽ 145 പേരും, അതിനടുത്ത കൊല്ലം 123 പേരും നിർമ്മാണഘട്ടത്തിൽ മരണമടഞ്ഞു.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 23 അണക്കെട്ടിലെ ജലാശയത്തിൽനിന്നു തമിഴ്നാട്ടിലെ വൈഗാനദിയിലേക്ക് ഏതാണ്ട് 5704 അടി നീളംവരുന്ന മുഴുവൻ ചുണ്ണാമ്പുകൊണ്ടുനിർമ്മിച്ച വെള്ളംകൊണ്ടുപോകുന്നതുരങ്കം നിർമ്മിച്ചിട്ടുണ്ട്.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 23-25 വിവാദം thumb|200px|മുല്ലപ്പെരിയാർ പദ്ധതിപ്രദേശം: അണക്കെട്ടിനകത്തുനിന്ന് തമിഴ്‌നാട് ഭരണകൂടം, അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവുകൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയുംപഴയ ഒരണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നവർക്ക്, അതു ഭീഷണിയാകുമെന്നാണു കേരളത്തിന്റെ വാദം. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതൽജലം സംഭരിക്കാനുള്ള സൗകര്യംചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാവിരുദ്ധമെന്നുകാട്ടി, തടയുകയുംചെയ്തു. ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനുപുറത്ത്, ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുംതുടങ്ങി. 1976-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നകാലത്ത് 1886-ലെ കരാറിനെ യാതൊരുപാധികളുംകൂടാതെ പുതുക്കി. 1970ലെ ഈ പുതുക്കിയ കരാറിൽ മുല്ലപ്പെരിയാറിലെ ജലമുപയോഗിച്ച്, തമിഴ്നാടിന് വൈദ്യുതിയുത്പാദിപ്പിക്കാൻ സമ്മതംകൊടുത്തുകൊണ്ടുള്ള വ്യവസ്ഥചേർത്തിരുന്നു.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 44 കൂടാതെ പദ്ധതിപ്രദേശത്ത്, ഒരു പുതിയ വിദ്യുച്ഛക്തികേന്ദ്രം നിർമ്മിക്കാനും പുതിയകരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലമുപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽനിന്നു കേരളത്തിനുകിട്ടുന്ന വിഹിതം വെറും നാമമാത്രമായ തുകയായിരുന്നു. 27/02/2006 ലെ സുപ്രീം കോടതി വിധി കേരളത്തിനനുകൂലമായില്ല. 1956 ലെ state Re organisation Act, section 108പ്രകാരം സ്വാതന്ത്ര്യത്തിനുമുൻപുള്ള മുഴുവൻ അന്തർസംസ്ഥാന ജലവൈദ്യുതകരാറുകളും നിലനിൽക്കും എന്ന കാരണത്താൽ കേരളത്തിൻെറ വാദം സുപ്രീംകോടതി തള്ളി. അച്യുതമേനോൻ സർക്കാർ ഇ കരാറിന് ഒരു അനുബന്ധകരാർ ഉണ്ടാക്കി. ഡാമിലും പരിസരത്തും കേരളത്തിന് മാതൃകരാർപ്രകാരം യാതൊരവകാശവും ഇല്ലായരുന്നു. എന്നാൽ തമിഴ്‌നാട് ഉല്പാദിപ്പിക്കുന്ന വൈദ്യുതിക് കേരളത്തിന് ഫീസ് തരണം എന്നും ഡാമിൽ മീൻപിടിക്കാൻ ഉള്ള അവകാശം കേരളത്തിനാണ് എന്നും കരാറിൽ ഉൾപ്പെടുത്തിയതിലൂടെ അണക്കെട്ടിൽ കേരളത്തിനും അവകാശം ഉണ്ട്എന്ന് കരാറിൽ എഴുതി ചേർക്കാനായി. 1979ൽ ഗുജറാത്തിൽ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകർച്ചയെത്തുടർന്നുണ്ടായ വാർത്തകളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 73 തുടർന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രംനടത്തിയ പഠനം, അണക്കെട്ടിന് റിക്ടർമാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽനിന്നു തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽനിന്നു പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യംചെയ്യുകയും കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർജലമുപയോഗിച്ച് ജലസേചനംനടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കുപുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി. thumb|left|200px|മുല്ലപ്പെരിയാർ അണക്കെട്ട്- ഒരു വിദൂരദൃശ്യം കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷംവരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾമാത്രം കൈകാര്യംചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തർസംസ്ഥാനനദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾതുടങ്ങി, എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടുസംബന്ധിച്ച്‌ 1860മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും. മിറ്റൽ കമ്മിറ്റി 1970 ൽ തമിഴ്നാട് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻതുടങ്ങി. 1979 കാലത്ത് അണക്കെട്ടിലെ ചോർച്ച വലിയരീതിയിൽ കൂടിയതായി കണ്ടപ്പോഴാണ് കേന്ദ്ര ജലകമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റീസ്.കെ.സി. തോമസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധനക്കുവിധേയമാക്കിയതും ജലനിരപ്പ് 136 അടിയാക്കി കുറക്കണമെന്നു നിർദ്ദേശിച്ചത്.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 44 ഇക്കാലഘട്ടങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ നടന്നിരുന്നത് തമിഴ്നാടു കോടതിയിലും, കേരള ഹൈക്കോടതിയിലുമായിരുന്നു. ഈ കേസുകളെല്ലാംതന്നെ സുപ്രീംകോടതിയിലേക്കുമാറ്റണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു.മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 44-45 സുപ്രീംകോടതി, വിവിധസംസ്ഥാനങ്ങളിലെ വിദഗ്ദരും, കേരളവും തമിഴ്നാടും നിർദ്ദേശിക്കുന്ന ഓരോരുത്തരും ഉൾപ്പെടുന്ന ഒരു ഏഴംഗകമ്മിറ്റി അണക്കെട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കേന്ദ്ര ജലകമ്മീഷനിലെ അണക്കെട്ട് വിദഗ്ദ്ധനായ കെ.ബി. മിറ്റൽ ആയിരുന്നു അദ്ധ്യക്ഷൻ. ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ യാതൊരു സാങ്കേതികതടസ്സവുമില്ലെന്ന ഉപദേശമാണ് മിറ്റൽ കമ്മറ്റി അന്നു മുന്നോട്ടുവച്ചത്, മാത്രവുമല്ല ജലനിരപ്പ് 152 അടി ആയാലും അണക്കെട്ടിനു കുഴപ്പമൊന്നുംവരില്ലെന്നുകൂടി മിറ്റൽ കമ്മറ്റി സുപ്രീംകോടതിമുമ്പാകെവച്ച റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽനിന്നുമുള്ള എഞ്ചിനീയറായ എം.കെ. പരമേശ്വരൻ നായർ ഒഴികെ എല്ലാവരും ആ റിപ്പോർട്ടിൽ ഒപ്പു വെച്ചിരുന്നു. നായർമാത്രം എതിരഭിപ്രായം രേഖപ്പെടുത്തി. ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റി മുല്ലപ്പെരിയാർപ്രശ്നത്തിൽ ഭരണഘടനയുടെ വകുപ്പുകളുടെ വ്യാഖ്യാനം വേണ്ടിവരുമെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതിനാൽ, അത്തരം തീരുമാനങ്ങളെടുക്കേണ്ടത് ഏറ്റവും കുറഞ്ഞത് അഞ്ചു ജഡ്ജിമാർ അടങ്ങിയ ഒരു സമിതി ആയിരിക്കണമെന്ന് ഭരണഘടനയുടെ 145(3) നിയമം അനുശാസിക്കുന്നു. ഇതിൻ പ്രകാരം 2010 ഫെബ്രുവരി 18 ന് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിക്കുവാനായി സുപ്രീംകോടതി ഒരു അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 57-58 ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടു. ഈ കമ്മിറ്റിയിലേക്ക് ഓരോ അംഗങ്ങളെ നിർദ്ദേശിക്കുവാനായി തമിഴ്നാടിനോടും കേരളത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ വ്യക്തി ഒന്നുകിൽ ഒരു വിരമിച്ച ജഡ്ജിയോ അല്ലെങ്കിൽ ഒരു സാങ്കേതികവിദഗ്ദ്ധനോ ആയിരിക്കണം. ഈ അഞ്ചംഗ സമിതിയെ നയിക്കുന്നത് വിരമിച്ച ജഡ്ജിയായ ശ്രീ എ.എസ്.ആനന്ദ് ആയിരിക്കും എന്നും ഇതിനായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമിതി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട , സുരക്ഷയെയും സംഭരണശേഷിയെയും കുറിച്ചും പഠിക്കും. ഈ സമിതിയിലേക്ക് കേരള സർക്കാർ ജസ്റ്റീസ്.കെ.ടി.തോമസിനെ നിർദ്ദേശിച്ചെങ്കിലും, തമിഴ്നാടിന് ഇദ്ദേഹത്തെ താൽപര്യമുണ്ടായിരുന്നില്ല.മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 59 ഇതിനെതിരെ അന്നത്തെ തമിഴ്നാട് ഭരണകക്ഷിയായിരുന്ന ദ്രാവിഡ മക്കൾ കഴകം ഒരു നിയമസഭാ പ്രമേയം പാസ്സാക്കി , എന്നു മാത്രമല്ല ഈ കമ്മിറ്റിയിലേക്ക് സർക്കാരിന്റെ പ്രതിനിധിയെ നിർദ്ദേശിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. എന്നാൽ തമിഴ്നാട് സമിതിയിലേക്ക് അംഗത്തെ നിർദ്ദേശിച്ചില്ലെങ്കിൽ സുപ്രീംകോടതിക്ക് അത് ചെയ്യേണ്ടി വരുമെന്ന് തമിഴ്നാട് സർക്കാരിനെ കോടതി ഓർമ്മിപ്പിച്ചു. ഇതിന്റെ മറുപടി എന്ന നിലയിൽ മുൻ സുപ്രീംകോടതി മുഖ്യന്യായാധിപനായ ജസ്റ്റീസ്. എ.ആർ.ലക്ഷ്മണന്റെ പേര് തമിഴ്നാട് സമർപ്പിച്ചു.മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 59 സുപ്രീംകോടതി ഈ അഞ്ചംഗ സമിതിയെ നിർദ്ദേശിച്ചതിനു പിന്നാലെ ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് മധ്യസ്ഥത വഹിക്കണം എന്നു കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ.എം.കരുണാനിധി കോൺഗ്രസ്സ് പ്രസിഡന്റിനു കത്തയച്ചു. എന്നാൽ കരുണാനിധിയുടെ ഈ നീക്കത്തെ അന്നത്തെ പ്രതിപക്ഷനേതാവ് കുമാരി ജയലളിത എതിർത്തു. ഇത് കേരളത്തിന് ഗുണം ചെയ്യുകയേ ഉള്ളു എന്ന കാരണം പറഞ്ഞാണ് അന്ന് ജയലളിത ഈ നിർദ്ദേശത്തെ എതിർത്തത്.എന്നാൽ കേരള ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന ശ്രീ എൻ.കെ. പ്രേമചന്ദ്രൻ , പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിനും , അതിന്റെ കൈവശാവകാശത്തിനും കേരളസർക്കാറിനു അവകാശമുണ്ടെന്നും , കൂടാതെ തമിഴ്നാടിന് ഒരു വ്യക്തമായ കരാറിലൂടെ ജലം നൽകാൻ തയ്യാറാണെന്നും പറയുകയുണ്ടായി. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയിൽ കേരളത്തിന്റെ പ്രതിനിധിയായി ശ്രീ കെ.ടി.തോമസ് ആയിരിക്കും എന്നും മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം 1886 ഒക്ടോബർ 29 ലെ പെരിയാർ പാട്ടക്കരാറിന്റെ വ്യവസ്ഥയനുസരിച്ച് ജലസേചനത്തിനായാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കാൻ പാടുള്ളു. വെള്ളം അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. 1959 ൽ മദ്രാസിലെ അന്നത്തെ വ്യവസായ ഡയറക്ടർ ആയിരുന്ന ചാറ്റർട്ടൺ ഈ വെള്ളത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനായി ശ്രമം തുടങ്ങി. 1965 ഈ വൈദ്യുത പദ്ധതി പൂർണ്ണമായും പ്രവർത്തന സജ്ജമായി . കുമളി തേനി ദേശീയപാതയിൽ ലോവർ ക്യാമ്പിനടുത്തുള്ള പെരിയാർ പവർ ഹൗസിൽ 140 മെഗാവാട്ട് (35 മെഗാവാട്ട്‌ ശേഷി ഉള്ള 4 ടർബൈൻ) വൈദ്യുതി തമിഴ്നാട് ഉൽപ്പാദിപ്പിക്കാൻ തുടങ്ങി.മുല്ലപ്പെരിയാർ കോൺഫ്ലിക്ട്സ്- മധുസൂദനൻ, ശ്രീജ പുറം 11 എന്നാൽ ഇതിനെ തിരുവിതാംകൂർ ശക്തമായി എതിർത്തു. തർക്കവിഷയം വന്നതിനാൽ കരാറിലെ വ്യവസ്ഥ അനുസരിച്ച് , പ്രശ്നം ആർബിട്രേറ്റർക്കു വിട്ടു. എന്നാൽ ആർബിട്രേറ്റർമായ ഡേവിഡ് ദേവദാസും, വി. എസ്. സുബ്രഹ്മണ്യഅയ്യരും തമ്മിൽ ഒരു ആശയപ്പൊരുത്തമില്ലാതെ വീണ്ടും തർക്കത്തിലെത്തി നിന്നു. പ്രശ്നം അമ്പയറായ സർ നളിനി നിരഞ്ജൻ ചാറ്റർജിയുടെ അടുത്ത് വന്നു. തിരുവിതാംകൂറിന്റെ ഭാഗത്തുനിന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യരും മദ്രാസ് സർക്കാറിന്റെ ഭാഗത്തുനിന്ന് സർ അല്ലാടി കൃഷ്ണസ്വാമി അയ്യരും ഈ വിചാരണയിൽ പങ്കെടുത്തു. 1941 മെയ് 12 വന്ന അമ്പയറുടെ വിധി പ്രകാരം, വെള്ളം ജലസേചനത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന തിരുവിതാംകൂറിനകൂലമായ തീരുമാനം വന്നു. എന്നാൽ ഈ വിധിയെ കണക്കിലെടുക്കാൻ മദ്രാസ് തയ്യാറായില്ല. അവർ വൈദ്യുതി നിർമ്മാണവുമായി മുന്നോട്ടുപോയി. ഇതിൽ നിരാശനായ തിരുവിതാകൂർ ദിവാൻ സർ.സി.പി.രാമസ്വാമി അയ്യർ ഈ 1886 ലെ കരാർ റദ്ദാക്കാൻ തീരുമാനിച്ചു. 1947 ജൂലായ് 21 ന് അന്നത്തെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണിനെ കണ്ട് മദ്രാസിന്റെ കരാർലംഘനത്തെയും , ചതിയുടെ കഥയും വിവരിച്ചു. അണക്കെട്ടിന്റെ അവസ്ഥ 2000-ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കുമുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902-ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ്, വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടിന്റെ ചുറ്റളവിൽ റിക്ടർ സ്കെയിലിൽ നാലിനു മുകളിൽ വരുന്ന ഭൂകമ്പങ്ങൾ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.താൽക്കാലിക ബലപ്പെടുത്തൽ ഇനി നിലനിൽക്കില്ലെന്നും, മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട് 2006 നവംബർ 24-ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു. 2011 നവംബർ 27 ന് അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയർന്നു. സുരക്ഷാപ്രശ്നങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിന് 127 വർഷത്തെ പഴക്കമുണ്ട്. ഒരു അണക്കെട്ടിന്റെ കാലാവധി 50 വർഷമാണ്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ല.ജലവകുപ്പ് മന്ത്രാലയം - മുല്ലപ്പെരിയാർ വിഷയം നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ. ഇത് കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല , ഏറെ ഭാഗം ഒഴുകിപ്പോയി. ഹിന്ദു ദിനപത്രം - എം.കെ.പരമേശ്വരൻ , മുല്ലപ്പെരിയാർ പ്രത്യേക സെൽ അദ്ധ്യക്ഷൻ . മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പഭ്രംശമേഖലയിലാണ്. അണക്കെട്ട് പരിപാലിക്കുന്നതിൽ വന്ന വീഴ്ചകൾ അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും , അണക്കെട്ട് നിലം പതിക്കുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയും , നിരങ്ങിമാറുകയും ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത് . thumb|200px|മുല്ലപ്പെരിയാർ അണക്കെട്ട് വിള്ളലുകൾ അണക്കെട്ടിനെക്കുറിച്ചുള്ള പഠനങ്ങൾ മുല്ലപ്പെരിയാർ വിവാദവിഷയമായതോടെ, അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഔദ്യോഗികവും, അനൗദ്യോഗികവുമായ ധാരാളം പഠനങ്ങൾ വിവിധ സ്ഥാപനങ്ങൾ നടത്തുകയുണ്ടായി. ഓരോ പഠന റിപ്പോർട്ടും ഒരു കാരണം, അല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞ് കേരളവും തമിഴ്നാടും തള്ളിക്കളയുകയായിരുന്നു. ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & സി.ഇ.എസ്.എസ് തിരുവനന്തപുരം മുല്ലപ്പെരിയാർ പദ്ധതി പ്രദേശത്ത് ഭൂകമ്പത്തിന്റെ ആവർത്തനസാധ്യത പഠിക്കുവാനായി കേരളം, ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫസർ.ആർ.എൻ.അയ്യങ്കാരെ ചുമതലപ്പെടുത്തി. ത്രീഡി ഫൈനൈറ്റ് എലമെന്റ് മെത്തേഡ് എന്ന ആധുനിക രീതി ഉപയോഗിച്ച് ഭൂകമ്പത്തിന്റെ ആവർത്തന കാലയളവ് പഠിക്കുവാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 142 ഉത്തരകാശിയിലും, കൊയ്നയിലും നടന്ന ഭുകമ്പങ്ങൾ പരിഗണിച്ചാണ് അദ്ദേഹം മുല്ലപ്പെരിയാറിലെ ഭൂകമ്പ സാധ്യത പഠിച്ചത്. മുല്ലപ്പെരിയാറിലെ ഭൗമമേഖല മറ്റു രണ്ടു സ്ഥലങ്ങളിലേതു പോലെയാണെന്നുള്ളതായിരുന്നു ഉത്തരകാശിയും, കൊയ്നയും പരിഗണിക്കാൻ കാരണം. അയ്യങ്കാർ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് യാതൊരു കാരണവശാലും, 136 അടിക്കു മുകളിലാകാൻ പാടില്ല എന്ന് അദ്ദേഹം ശുപാർശചെയ്തു. എന്നാൽ അയ്യങ്കാരുടെ പഠനറിപ്പോർട്ട് കേന്ദ്ര ജല കമ്മീഷൻ തള്ളിക്കളഞ്ഞു. റൂർക്കി ഐ.ഐ.ടി മുല്ലപ്പെരിയാർ പദ്ധതിപ്രദേശത്തെ ഭൂകമ്പദുരന്തനിർണ്ണയത്തെക്കുറിച്ചുള്ള പഠനമാണ് ഒന്നാമതായി റൂർക്കി ഐ.ഐ.ടിയിലെ വിദഗ്ദ്ധർ നടത്തിയത്. ഇതു പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ട് നിലനിൽക്കുന്ന പ്രദേശത്ത് ഭൂകമ്പത്തിന് എല്ലാ സാധ്യതയുമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിനു ചുറ്റുമുള്ള 300 കിലോമീറ്ററിനുള്ളിൽ 22 ഓളം പ്രശ്നബാധിത മേഖലകളുണ്ടെന്നു പഠനസംഘം കണ്ടെത്തി. ഇതിൽ തന്നെ തേക്കടി-കൊടൈവന്നലൂർ പ്രദേശം ഒരു ഭൂകമ്പമുണ്ടായാൽ ഏറ്റവുമധിക നാശനഷ്ടങ്ങൾ നേരിടേണ്ടി വരുന്ന ഒരു സ്ഥലമായിരിക്കും എന്നും അവർ കണ്ടെത്തി. ഇവരുടെ പഠനത്തിന്റെ രണ്ടാഭാഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റേയും, അതിന്റെ ബേബിഡാമിന്റേയും സുരക്ഷ 2ഡി ഫൈനൈറ്റ് എലമെന്റ മെത്തേഡ് ഉപയോഗിച്ച് പരിശോധിക്കുകയുണ്ടായി.മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 144-145 ഈ പഠനറിപ്പോർട്ട് പ്രകാരം പ്രധാന അണക്കെട്ടും, അനുബന്ധ അണക്കെട്ടു ഉറപ്പായിട്ടും ഉണ്ടാവുമെന്ന് ഇവർ തന്നെ കണ്ടെത്തിയ ഭൂകമ്പത്തിൽ തകർന്നുപോയേക്കാമെന്ന് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. ഭൂകമ്പ ഭീഷണി രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. റിക്ടർ സ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടായേക്കാവുന്ന മേഖലയാണ് സോൺ മൂന്ന് എന്നറിയപ്പെടുന്നത്. 2011 നവംബർ 26 ന് പുലർച്ചെ 3.15 ന് ഉണ്ടായ ആദ്യ ഭൂചലനമടക്കം രണ്ടരമണിക്കൂറിനുള്ളിൽ നാലുതവണയാണ് ഡാമിന് 32 കിലോമീറ്ററിനുള്ളിൽ ഉണ്ടായത്. ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്കടുത്തുള്ള വനമേഖലയായ വെഞ്ഞൂർമേടായിരുന്നു പ്രഭവകേന്ദ്രം. ആദ്യ ചലനത്തിൻറെ തീവ്രത 3.4 ആണ്. 2011 നവംബർ 26 നുണ്ടായ ഭൂചലനമടക്കം ഈ വർഷം മാത്രം 26 തവണയാണ് ഇടുക്കി ജില്ലയിൽ ഭൂചലനമുണ്ടായിട്ടുള്ളത്. അണക്കെട്ട് തകർന്നാൽ 15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ പൂർണ്ണ സംഭരണശേഷി. എന്നാൽ കോടതി നിർദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. എന്നാൽ കനത്ത മഴയെത്തുടർന്ന് 2011 നവംബർ 28 ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയരുകയുണ്ടായി. മഴ കുറഞ്ഞതിനെത്തുടർന്ന് 136.3 അടിയായി കുറഞ്ഞെങ്കിലും 11.2 ദശലക്ഷം ഘനയടി വെള്ളമാണ് ഡാമിലുള്ളത്. ഇതിനെത്തുടർന്ന് കൂടുതലുള്ള വെള്ളം സ്പിൽവേയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. സെക്കൻറിൽ 107 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഇപ്രകാരം ഒഴുകുന്നത്. 24 മണിക്കൂർകൊണ്ടാണ് ഇത് ഇടുക്കി ഡാമിലേക്കെത്തുക. എന്നാൽ ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 2011 നവംബർ 28 ലെ കണക്ക് പ്രകാരം നവംബർ 28 ന് ഡാമിലെ ജലനിരപ്പ് 2384.7 അടിയാണ്. ഡാമിൻറെ സംഭരണശേഷിയുടെ 79.06 ശതമാനമായ 60 ദശലക്ഷം ഘനയടി വെള്ളമാണ് നവംബർ 28 ലുള്ളത് . അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3 - 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിൻറെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിൻറെ ജലനിരപ്പ് നിയന്ത്രമവിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത് . ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഏഴ് ഷട്ടറുകളും ഏത് ഘട്ടത്തിലും തുറന്നുവിടാൻ സജ്ജമാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും. 66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി ഡാം നിറഞ്ഞുവരാൻ മൂന്നുമുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ഷട്ടറുകളിലൂടെയും പൂർണതോതിൽ ജലം പുറന്തള്ളിയാൽ കൂടുതലായുള്ള 1.2 ദശലക്ഷം ഘനയടി അധികജലം ഒഴുക്കിക്കളയാൻ ബുദ്ധിമുട്ടില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിലുള്ളതിലും കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും. മറ്റൊരു സാധ്യത മുല്ലപ്പെരിയാർ ഡാമിൽ തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യറിപ്പോർട്ടിൽ പറയുന്നത്. മുല്ലപ്പെരിയാർ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹൻസീവ് ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ ഫോർ മുല്ലപ്പെരിയാർ ഡാം ഹസാർഡ്) ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിൽ ഡാമിന്റെ തകർച്ചയെത്തുടർന്ന് 45 മിനിറ്റിനകം 36 കിലോമീറ്റർ താഴെയുള്ള ഇടുക്കി ഡാമിലേക്ക് മേൽ വിവരിച്ച രീതിയിൽ ജലം ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചെറുതോണി ഡാമിൻറെ ഷട്ടറുകൾ പൂർണമായി തുറന്നാൽ പെരിയാറിലൂടെ 40 അടി ഉയരത്തിൽ വെള്ളം കുതിച്ചു പായും എന്നാണ് മറ്റൊരു നിഗമനം. കാലവർഷക്കാലത്താണെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകാം. മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് റൂർക്കി ഐ. ഐ.ടി.യുമായി ചേർന്ന് പഠനം നടത്താനുള്ള കരാറിൽ കേരളം 2011 നവംബർ 30 ന് ഒപ്പു വച്ചു. മുല്ലപ്പെരിയാർ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാൽ അവിടെ നിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഇടുക്കി ഡാമിനെ സജ്ജമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ് അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഇടുക്കി ഡാമിലെ ജലനിരപ്പ് 59.5 ടി എംസി യായി കുറച്ചു. മുല്ലപ്പെരിയാറിൽ നിലവിലുള്ള 11.75 ടി എം സി ജലം എത്തിയാൽ പോലും ഇതിൻറെ ഫലമായി ഇടുക്കി ഡാമിന് ആ ജലത്തെ ഉൾക്കൊള്ളാൻ സാധിക്കും. വൈദ്യുതി ഉല്പാദനം കൂട്ടിയും അല്ലാതെയും ഈ നില നിലനിർത്താനാണ് തീരുമാനം. വിദേശ മാധ്യമങ്ങളുടെ ആശങ്ക സമീപകാലത്തുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ലിബിയയിൽ പഴക്കം ചെന്ന രണ്ടു അണക്കെട്ടുകൾ തകർന്ന് വൻ തോതിൽ ആളപായമുണ്ടായതിൻറെ പശ്ചാത്തലത്തിൽ 2023 സെപ്റ്റംബറിലെ ഒരു ലേഖനത്തിൽ ന്യൂയോർക്ക് ടൈംസ് സമാനമായ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതകളെക്കുറച്ച് ഇന്ത്യയ്ക്കു മുന്നറിയിപ്പ് നൽകിയിരുന്നു. ലിബിയയിലെ രണ്ട് അണക്കെട്ടുകളുടെ തകർച്ചയിൽ ഏറ്റവും കുറഞ്ഞത് 11,300 പേർ മരിക്കുകയും 10,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ ഉള്ളതായി ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. ഈ ദുരന്തം പ്രവചിച്ചിക്കപ്പെട്ടതും തടയാവുന്നതുമായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിച്ച 28,000 വലിയ അണക്കെട്ടുകൾ ഇപ്പോൾ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും വലിയ അപകടം പതിയിരിക്കുന്നതെന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന് 128 വർഷത്തിലേറെ പഴക്കമുണ്ട്, ദൃശ്യപരമായി കേടുപാടുകളൊടൊപ്പം ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് എന്നതുതന്നെ ഇതിലെ അപകടം എത്രമാത്രമാണെന്ന് വെളിവാക്കുന്നതാണ്. അതിന്റെ തകർച്ച 3.5 ദശലക്ഷത്തിലേറെ ആളുകൾക്ക് താഴേയ്ക്ക് ഗുരുതരമായ ദോഷം ചെയ്യും. പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്നപരിഹാരങ്ങളും മുന്നോട്ടുവെയ്കപ്പെട്ടിട്ടുണ്ട്. അവ പ്രധാനമായും ഇവയാണ്: നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക. നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക നിലവിലുള്ള ഡാം സുരക്ഷിതമാണ്. എന്തെങ്കിലും ബലക്ഷയം ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ഡാം ബലപ്പെടുത്തണം നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയണയാക്കി നിലനിർത്തുക, അപകട സാദ്ധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്കുന്നതിനനുസരിച്ച് തമിഴ്നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താൻ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ സംഭരിക്കുക. അവിടെ നിന്നും പുതിയ ടണൽ മാർഗ്ഗം തമിഴ്നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക. ഒന്നാമത്തെ അഭിപ്രായം മുല്ലപ്പെരിയാറിൽ സമരം നടത്തിവരുന്ന മുല്ലപ്പെരിയാർ സമരസമിതിയും കേരള ഗവൺമെന്റും മുന്നോട്ട് വെയ്കുന്നതാണ്. രണ്ടാമത്തെ നിർദ്ദേശം തമിഴ്നാട് ഗവൺമെന്റ് മുന്നോട്ട് വെയ്കുന്നതാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർമാൻ പ്രൊഫസർ സി.പി. റോയി തുടങ്ങിയവരുടെ നിർദ്ദേശമാണ്. പരിഷത് വിളിച്ചു ചേർത്ത വിദഗ്ദ്ധരുടെ യോഗത്തിലാണ് നാലാമത്തെ നിർദ്ദേശവും ഉരുത്തിരിഞ്ഞിട്ടുള്ളത്. പുതിയ തുരങ്കം മുല്ലപ്പെരിയാർ സമരസമിതി ചെയർമാനായിരുന്ന സി.പി.റോയ് ആണ് പുതിയ തമിഴ്നാടിനു വെള്ളം നൽകാൻ പുതിയ ഒരു തുരങ്കം എന്ന ആശയവുമായി മുന്നോട്ടു വന്നത്. റോയ് ഈ ആശയം ഉന്നതാധികാരസമിധിയുടെ മുന്നിൽവയ്ക്കുകയും, സമിതി ഈ നിർദ്ദേശത്തെ വിശദമായി പഠിക്കുവാൻ ഉന്നതാധികാരസമിതിയിലെ സാങ്കേതികവിദഗ്ദരായ ഡോ. തട്ടേ, ഡി.മേത്ത എന്നിവരോടാവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രായോഗികമായേക്കാവുന്ന ഈ നിർദ്ദേശത്തോട് കേരളവും, തമിഴ്നാടും വളരെ തണുത്ത പ്രതികരണമാണ് കാണിച്ചത്. ഇരു സംസ്ഥാനങ്ങൾക്കും ഈ ആശയത്തോട് തീരെ താൽപര്യമുണ്ടായിരുന്നില്ലെന്നും, അതുകൊണ്ട് തന്നെ പുതിയ തുരങ്കം എന്ന ആശയം ഏറെ നാൾ നിലനിന്നില്ല എന്നും ഉന്നതാധികാര സമിതി അംഗമായ കെ.ടി.തോമസ് രേഖപ്പെടുത്തിയിരിക്കുന്നു.മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 86-87 ഉന്നതാധികാരസമിതി ജസ്റ്റിസ്.കെ.ടി.തോമസിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി ഈയിടെ സുപ്രീംകോടതിയിൽ സമർപ്പിച്ച തങ്ങളുടെ റിപ്പോർട്ടിൽ അണക്കെട്ട് സുരക്ഷിതമാണ് എന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് അധികാരമില്ലെന്നും ഉന്നതാധികാരസമിതി വ്യക്തമാക്കി. 2014 ലെ സുപ്രീംകോടതി വിധി മുഖ്യ ന്യായാധിപൻ ആർ.എം.ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് അനുമതി ലഭിച്ചു. കേരളം നടപ്പിലാക്കിയ അണക്കെട്ട് സുരക്ഷാനിയമം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ജല കമ്മീഷൻ അദ്ധ്യക്ഷനായുള്ള ഒരു മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയോഗിച്ചു. അദ്ധ്യക്ഷനെക്കൂടാതെ കേരളവും, തമിഴ്നാടും നിയോഗിക്കുന്ന ഓരോ വ്യക്തികളായിരിക്കും മറ്റംഗങ്ങൾ. ജനകീയ പ്രക്ഷോഭം thumb|അണക്കെട്ട് മാറ്റിനിർമ്മിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മനുഷ്യ മതിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലും തമിഴ് നാട്ടിലും ഉണ്ടായിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 136 ൽ നിന്നും 142 അടിയായും അണക്കെട്ട് ബലപ്പെടുത്തിയ ശേഷം 152ഉം അടിയായി ഉയർത്താമെന്ന 2006 ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് 2006 മാർച്ച് 3ന് ഫാദർ ജോയി നിരപ്പേൽ ചെയർമാനായി മുല്ലപ്പെരിയാർ സമരസമിതി രൂപം കൊണ്ടു. സമരസമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ പ്രത്യക്ഷസമരങ്ങൾ ആറു ഘട്ടങ്ങളിലായി നടത്തുകയുണ്ടായി. പെരിയാറിൻറെ തീരത്തുള്ള ചപ്പാത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ 2006 ഡിസംബർ 25നാരംഭിച്ച റിലേ ഉപവാസം ഇന്നും തുടരുകയാണ്. 2011 നവംബർ മാസം ഉണ്ടായ ഭൂചലനങ്ങളെത്തുടർന്ന് കേരളത്തിൽ ജനകീയ വികാരം കൂടുതൽ ശക്തമായി. നവംബർ 28 ന് ഇടുക്കി ജില്ലയിലും 29 ന് ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും ഹർത്താൽ ആചരിക്കുകയുണ്ടായി. 28ന് പാർലമെൻറ് വളപ്പിൽ കേരളത്തിൽ നിന്നുള്ള എം പി മാർ സത്യാഗ്രഹമനുഷ്ഠിച്ചു. ഡിസംബർ എട്ടിന് മുല്ലപ്പെരിയാർ മുതൽ എറണാകുളം വരെ മനുഷ്യമതിൽ സൃഷ്ടിക്കുകയുണ്ടായി. മുല്ലപ്പെരിയാർ അണക്കെട്ട് ചിത്രശാല സമീപകാലത്ത് തമിഴ്നാട്ടിൽ മുല്ലപെരിയാർ പ്രശ്നം കത്തി നിൽക്കുകയാണ്. ഇതിനെ ഒരു വർഗീയ കലാപമാക്കി മാറ്റാൻ ചില രാഷ്ട്രീയ പാർടികൾ ശ്രമിക്കുന്നുണ്ട്. അതിൽ വൈകോ നേതൃത്വം നൽകുന്ന എം.ഡി.എം.കെ യും തിരുമാവലവന്റെ വിടുതലൈ സിരുത്തൈഗൽ പാർട്ടിയും കൂടുതൽ ശ്രദ്ധിക്കുന്നു. അത് മാത്രമല്ല തമിഴകത്തിൽ ഉള്ള ദിനമലർ, സൺ ടി.വി എന്നീ വാർത്താ ദൃശ്യ മാധ്യമങ്ങളും ഇതിൽ തമിഴ് ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളം തമിഴ് നാട്ടിന് വെള്ളം തരാതിരിക്കാൻ മുല്ലപെരിയാർ അണക്കെട്ട് പൊളിക്കാൻ തീരുമാനിച്ചിരിക്കുന്നു, ജീവൻ പോയാലും അതിനെ നാം എതിർക്കണം എന്നാണ് അവിടെയുള്ള കർഷകരോട് അവർ പറഞ്ഞു പരത്തുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത പാവം കർഷകർ അത് വിശ്വസിക്കുകയും ചെയ്യുന്നു. കൂടുതൽ കാണുക കേരളത്തിലെ അണക്കെട്ടുകളുടെ പട്ടിക കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ പട്ടിക അവലംബം അധികവായനയ്ക്ക് ജലവിഭവ മന്ത്രാലയം - ഭാരതസർക്കാർ സുർഖി മിശ്രിതം പഠനം ഇന്ത്യയിലെ അണക്കെട്ടുകൾ കേന്ദ്ര ജലവിഭവമന്ത്രാലയം ഇന്ത്യയിലെ വലിയ അണക്കെട്ടുകളെക്കുറിച്ചുള്ള ഔദ്യോഗിക വിവരം - കേന്ദ്ര ജല കമ്മീഷൻ മുല്ലപ്പെരിയാർ ചിത്രങ്ങളിലൂടെ പുറംകണ്ണികൾ അണക്കെട്ടും അണയാത്ത വിവാദവും, സംഗീത് രവീന്ദ്രൻ, ജന്മഭൂമി, December 3, 2014 വർഗ്ഗം:കേരളത്തിലെ അണക്കെട്ടുകൾ വർഗ്ഗം:പശ്ചിമഘട്ടത്തിലെ അണക്കെട്ടുകൾ വർഗ്ഗം:പെരിയാറിലെ അണക്കെട്ടുകൾ
മുല്ലപെരിയാർ
https://ml.wikipedia.org/wiki/മുല്ലപെരിയാർ
തിരിച്ചുവിടുക മുല്ലപ്പെരിയാർ അണക്കെട്ട്‌
ഗ്രഹം
https://ml.wikipedia.org/wiki/ഗ്രഹം
{|class="infobox" style="width: 280px;" |- | 140px|Mercury130px|Venus 126px|Earth130px|Mars 123px|Jupiter148px|Saturn 138px|Uranus138px|Neptune |- thumb|right|300px|മുകളിലത്തെ നിര: യുറാനസ്, നെപ്റ്റ്യൂൺ; മധ്യനിര: ഭൂമി, വെള്ളക്കുള്ളൻ നക്ഷത്രം സിറിയസ് ബി, ശുക്രൻ (താരതമ്യ വലിപ്പം) (ചൊവ്വ, ബുധൻ എന്നിവയെ കാണുവാൻ താഴെയുള്ള ഇൻസെറ്റ് കാണുക) thumb|300px|right|മുകളിലെ നിര: ചൊവ്വ, ബുധൻ; താഴത്തെ നിര: കുള്ളൻ ഗ്രഹങ്ങളായ പ്ലൂട്ടോ, ഹൗമിയ (Haumea ) (താരതമ്യ വലിപ്പം) thumb|300px|right|ഗ്രഹ പിണ്ഡങ്ങളുടെ താരതമ്യം കാണിക്കുന്ന ഗ്രാഫ് സ്വന്തം ഗുരുത്വബലത്താൽ ഒരു നക്ഷത്രത്തെയോ നക്ഷത്രാവശിഷ്ടത്തെയോ പരിക്രമണം ചെയ്യുന്നവയും അണുസംയോജനപ്രവർത്തനത്തിന് ആവശ്യമായ പിണ്ഡമില്ലാത്തവയും സ്വന്തം പരിധിയിൽ നിന്ന് ഗ്രഹങ്ങളെയും ഗ്രഹശകലങ്ങളെയും അകറ്റിനിർത്തുകയും ചെയ്യുന്ന ജ്യോതിർഗോളങ്ങളാണ് ഗ്രഹങ്ങൾ. ആദികാലസംസ്കാരങ്ങളിലെല്ലാം തന്നെ ഗ്രഹങ്ങൾക്ക് ദൈവിക പരിവേഷം ലഭിച്ചിരുന്നു. ശാസ്ത്രീയമായ അറിവുകൾ വളരുന്നതോടെയാണ് ഗ്രഹങ്ങൾ ഈ പരിവേഷങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടുന്നത്. 2006ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (International Astronomical Union) സൗരയൂഥത്തിലെ ഗ്രഹങ്ങൾക്ക് പ്രത്യേകനിർവ്വചനം നൽകുകയുണ്ടായി. ഇതിനെ സ്വീകരിക്കുകയും വിമർശിക്കുകയും ചെയ്തവർ ശാസ്ത്രജ്ഞരുടെ ഇടയിൽ തന്നെയുണ്ട്. വ്യത്യസ്തങ്ങളായ അതിവൃത്തങ്ങളിലൂടെ ഓരോ ഗ്രഹങ്ങളും ഭൂമിയെ ഭ്രമണം ചെയ്യുന്നു എന്നായിരുന്നു ടോളമിയുടെ സിദ്ധാന്തം. സൗരകേന്ദ്രസിദ്ധാന്തങ്ങൾ പലരും അവതരിപ്പിച്ചെങ്കിലും പതിനേഴാം നൂറ്റാണ്ടിൽ ഗലീലിയോ ഗലീലി ദൂരദർശിനി ഉപയോഗിച്ച് ഗ്രഹങ്ങളെ നിരീക്ഷിച്ചതിനു ശേഷമാണ് ഇത് വ്യാപകമായി അംഗീകരിക്കപ്പെടുന്നത്. ജോഹന്നസ് കെപ്ലർ ഗ്രഹങ്ങളുടെ പാത വൃത്താകൃതിയിലല്ലെന്നും ദീർഘവൃത്താകൃതിയിലാണെന്നും സമർത്ഥിച്ചു. നിരീക്ഷണോപകരണങ്ങൾ വികസിക്കുന്നതിനനുസരിച്ച് മറ്റു ഗ്രഹങ്ങളെ കുറിച്ചുള്ള അറിവുകളും കൂടിവന്നു. അതോടെ ബഹിരാകാശയുഗം ആരംഭിച്ചു എന്നു പറയാം. ബഹിരാകാശ പേടകങ്ങൾ വിക്ഷേപിച്ചു തുടങ്ങിയതോടെ അന്യഗ്രഹങ്ങളിലെ അഗ്നിപർവ്വതങ്ങൾ, കൊടുംകാറ്റുകൾ, ടെക്റ്റോണിക്സ്, ജലസാന്നിദ്ധ്യം എന്നിവയെ കുറിച്ചും കൂടുതൽ തെളിവുകൾ ലഭിച്ചു. ഗ്രഹങ്ങളെ പൊതുവെ രണ്ടു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. വലുതും സാന്ദ്രത കുറഞ്ഞവയുമായ വാതക ഭീമന്മാർ ചെറുതും ഉറച്ച പ്രതലത്തോടു കൂടിയവയുമായ ഭൂസമാന ഗ്രഹങ്ങൾ എന്നിവയാണവ. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ (IAU) നിർവ്വചനമനുസരിച്ച് സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളാണുള്ളത്. ഇവയിൽ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ നാലു ഗ്രഹങ്ങൾ ഭൂസമാന ഗ്രഹങ്ങളും വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ വാതക ഭീമന്മാരുമാണ്. ഇവയിൽ ആറു ഗ്രഹങ്ങൾക്ക് ഒന്നോ അതിലധികമോ പ്രകൃതിദത്ത ഉപഗ്രഹങ്ങൾ ഉണ്ട്. ഇവയെ കൂടാതെ അഞ്ച് കുള്ളൻ ഗ്രഹങ്ങളുംCeres, Pluto (originally classified as the Solar System's ninth planet), Makemake, Haumea and Eris നിരവധി മറ്റു സൗരയൂഥ പദാർത്ഥങ്ങളുമുണ്ട്. 1992നു ശേഷം ആകാശഗംഗയിലെ മറ്റു നക്ഷത്രങ്ങളെ പ്രദക്ഷിണം ചെയ്യുന്ന നിരവധി സൗരയൂഥേതര ഗ്രഹങ്ങളെ ("extrasolar planets" or "exoplanets") കണ്ടെത്തിയിട്ടുണ്ട്. 2011 ഒക്ടോബർ പതിമൂന്നാം തിയ്യതി 693 സൗരയൂഥേതര ഗ്രഹങ്ങളുടെ പട്ടിക സൗരയൂഥേതരഗ്രഹ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്തി. ഇവയിൽ ഭൂമിയേക്കാൾ അല്പം വലിപ്പം കൂടിയവ മുതൽ വ്യാഴത്തേക്കാൾ വലിയവ വരെയുണ്ട്. ചരിത്രം thumb|right|Printed rendition of a geocentric cosmological model from Cosmographia, Antwerp, 1539 ഗ്രഹങ്ങളുടെ ചരിത്രം അവ വിരാജിച്ചിരുന്ന ദൈവിക പദവികളിൽ നിന്ന്, അവയെല്ലാം നഷ്ടപ്പെട്ട് പദാർത്ഥപ്രപഞ്ചത്തിലേക്കിറങ്ങി വന്നതിന്റെ ചരിത്രമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന അഞ്ച് ഗ്രഹങ്ങളെ പുരാതനകാലം മുതൽ തന്നെ അറിയാമായിരുന്നു. മിത്തോളജിയിലും പുരാതന മത ഗ്രന്ഥങ്ങളിലും പ്രാചീന ജ്യോതിശാസ്ത്രത്തിലുമെല്ലാം ഇവയുണ്ട്. പുരാതന വാനനിരീക്ഷകർ ചില ജ്യോതിർവസ്തുക്കൾ മറ്റു നക്ഷത്രങ്ങളിൽ നിന്നു വ്യത്യസ്തമായി അവക്കിടയിലൂടെ നീങ്ങുന്നതായി കണ്ടു. പ്രാചീന ഗ്രീസുകാർ ഇവയെ "അലഞ്ഞു നടക്കുന്നവർ" എന്നർത്ഥം വരുന്ന വാക്ക്(planētoi) ഉപയോഗിച്ചാണ് വിശേഷിപ്പിച്ചത്H. G. Liddell and R. Scott, A Greek–English Lexicon, ninth edition, (Oxford: Clarendon Press, 1940).. ഇതിൽ നിന്നാണ് ഇംഗ്ലീഷിലെ പ്ലാനറ്റ് എന്ന വാക്കുണ്ടായത് Note: select the Etymology tab . പുരാതന ഗ്രീസ്, ചൈന, ബാബിലോണിയ തുടങ്ങി എല്ലാ ആദികാല സംസ്കാരങ്ങളിലും ഭൂമിയാണ് പ്രപഞ്ച കേന്ദ്രമെന്നും മറ്റു ഗ്രഹങ്ങൾ ഭൂമിയെ ചുറ്റുകയാണെന്നും ആണ് വിശ്വസിച്ചിരുന്നത്. ചൈനക്കാരും ഗ്രീക്കുകാരെ പോലെ ചലിക്കുന്ന നക്ഷത്രം എന്നർത്ഥം വരുന്ന വാക്കാണ്(行星) ഗ്രഹത്തിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. ജപ്പാൻകാരാകട്ടെ കുഴപ്പം പിടിച്ച നക്ഷത്രം(惑星), അലയുന്ന നക്ഷത്രം(遊星) എന്നീ അർത്ഥങ്ങൾ വരുന്ന രണ്ടു വ്യത്യസ്ത വാക്കുകൾ നക്ഷത്രങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ബാബിലോൺ ബാബിലോണിയൻ ജ്യോതിശാസ്ത്രം ഗ്രഹങ്ങളെ കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖകൾ കിട്ടിയിട്ടുള്ളത് ബാബിലോണിയയിൽ നിന്നാണ്. ബി.സി.1,2 സഹസ്രാബ്ദങ്ങളിൽ തന്നെ ഇവർ ഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരുന്നതായി കാണാം. വീനസ് ടാബ്‌ലറ്റ് ഓഫ് അമ്മിസാദുക്ക(Venus tablet of Ammisaduqa) എന്ന പേരിൽ ബി.സി. രണ്ടാം സഹസ്രാബ്ദത്തിലേതെന്നു കരുതുന്ന രേഖയിൽ ശുക്രന്റെ ചലനങ്ങളെ കുറിച്ചുള്ള നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. ബി.സി. ഏഴാം നൂറ്റാണ്ടിൽ രചിച്ച "എനുമ അനു എൻലിൽ"(Enuma anu enlil) എന്ന രേഖയിലും ഗ്രഹങ്ങളുടെ ചലനങ്ങളെ രേഖപ്പെടുത്തിയതായി കാണുന്നു ശുക്രനു പുറമേ ബുധൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയെ കുറിച്ചും ബാബിലോണിയർക്ക് അറിവുണ്ടായിരുന്നു. ദൂരദർശിനി കണ്ടു പിടിക്കുന്നതു വരേയും ഈ ഗ്രഹങ്ങളെ കുറിച്ചു മാത്രമേ മാനവരാശിക്ക് അറിവുണ്ടായിരുന്നുള്ളു. ഗ്രീക്കോ-റോമൻ ജ്യോതിശാസ്ത്രം ഗ്രീക്ക് ജ്യോതിശാസ്ത്രം + ടോളമിയുടെ 7 ഗ്രഹങ്ങതലങ്ങൾ 1ചന്ദ്രൻ14px| 2ബുധൻ14px| 3ശുക്രൻ14px| 4സൂര്യൻ14px| 5ചൊവ്വ14px| 6വ്യാഴം14px| 7ശനി14px| പൈത്തഗോറിയന്മാരാണ് ഗ്രീസിൽ ആദ്യമായി ഗ്രഹപഠനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇവരുടെ സങ്കല്പമനുസരിച്ച് ഭൂമി, സൂര്യൻ, ചന്ദ്രൻ, മറ്റു ഗ്രഹങ്ങൾ എന്നിവയെല്ലാം പ്രപഞ്ചകേന്ദ്രമായ കേന്ദ്രാഗ്നിക്കു(Central Fire) ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രഭാത താരവും സന്ധ്യാ താരവും (ശുക്രൻ) ഒന്നാണെന്ന് ആദ്യമായി കണ്ടെത്തുന്നത് പൈതഗോറസ് ആണ്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ സാമോസിലെ അരിസ്റ്റാർക്കസ് സൂര്യകേന്ദ്രസിദ്ധാന്തം അവതരിപ്പിച്ചു. ഇതനുസരിച്ച് ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ സൂര്യനെ ഭ്രമണം ചെയ്യുന്നു. എന്നിരുന്നാലും ശാസ്ത്രവിപ്ലവത്തിന്റെ കാലഘട്ടം വരെ ഭൂകേന്ദ്ര സിദ്ധാന്തം തന്നെയാണ് അംഗീകരിക്കപ്പെട്ടു പോന്നത്. ക്രി.പി.ഒന്നാം നൂറ്റാണ്ടിൽ തന്നെ ഗ്രീക്കുകാർ അവർ തന്നെ രൂപീകരിച്ച ഗണിത സമീകരണങ്ങളുപയോഗിച്ച് ഗ്രഹങ്ങളുടെ സ്ഥാനം മുൻകൂട്ടി പ്രവചിക്കാനുള്ള ശേഷി നേടിയിരുന്നു. അന്നു നിലവിലിരുന്ന പ്രപഞ്ച സങ്കല്പങ്ങളുടെ ഒരു സമഗ്രരൂപം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ അൽമജസ്റ്റ് എന്ന കൃതിയിൽ കാണാം. പാശ്ചാത്യലോകത്ത് ടോളമിയുടെ സ്വാധീനം പതിമൂന്നു നൂറ്റാണ്ടുകളോളം നിലനിന്നു. ഗ്രീക്കുകാർക്കും റോമാക്കാർക്കും ഏഴു ഗ്രഹങ്ങളെ കുറിച്ച് അറിയാമായിരുന്നു. ഇവയെല്ലാം തന്നെ ഭൂമിക്കു ചുറ്റും ഭ്രമണം ചെയ്യുകയാണെന്നാണ് അന്നവർ കരുതിയിരുന്നത്. ഭൂമിയിൽ നിന്നുള്ള ദൂരമനുസരിച്ച് ഇവയുടെ ക്രമം ഇങ്ങനെയായിരുന്നു: ചന്ദ്രൻ, ബുധൻ, ശുക്രൻ, സൂര്യൻ, ചൊവ്വ, വ്യാഴം, ശനി. ഭാരതം ഭാരതീയ ജ്യോതിശാസ്ത്രം 499ൽ തന്നെ ആര്യഭടൻ ഭൂമി സ്വന്തം അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നു എന്ന നിരീക്ഷണം മുന്നോട്ടു വെച്ചിരുന്നു. ഇതിനുള്ള തെളിവായി അദ്ദേഹം പറഞ്ഞത് നക്ഷത്രങ്ങളും പടിഞ്ഞാറോട്ടുള്ള ചലനമാണ്. ഗ്രഹങ്ങളുടെ സഞ്ചാരപാത ദീർഘവൃത്താകൃതിയിലാണ് എന്നും അദ്ദേഹം വിശ്വസിച്ചുJ. J. O'Connor and E. F. Robertson, Aryabhata the Elder , MacTutor History of Mathematics archive''. ആര്യഭടന്റെ പ്രധാന അനുയായികളെല്ലാം തന്നെ ദക്ഷിണേന്ത്യക്കാരായിരുന്നു. 1500ൽ നീലകണ്ഠ സോമയാജി അദ്ദേഹത്തിന്റെ തന്ത്രസംഗ്രഹം എന്ന കൃതിയിൽ ആര്യഭടന്റെ സിദ്ധാന്തങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിJoseph, 408. ആര്യഭടീയത്തിന്റെ നല്ലൊരു വ്യാഖ്യാനമാണ് നീലകണ്ഠ സോമയാജിയുടെ ആര്യഭടീയ ഭാഷ്യം. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ സൂര്യനെയാണ് പ്രദക്ഷിണം ചെയ്യുന്നത് എന്ന സിദ്ധാന്തവും ഇദ്ദേഹം മുന്നോട്ടു വെച്ചു. രണ്ടു നൂറ്റാണ്ടിനു ശേഷം ജീവിച്ചിരുന്ന ടൈക്കോ ബ്രാഹെയുടെ സിദ്ധന്തത്തിനു സമാനമായിരുന്നു ഇത്. കേരളത്തിലെ ഭൂരിഭാഗം ജ്യോതിശാസ്ത്രജ്ഞരും ഇതിന്റെ പിന്തുടർച്ചക്കാരാണ്Ramasubramanian etc. (1994). മദ്ധ്യകാല ഇസ്ലാമിക ജ്യോതിശാസ്ത്രം ഇസ്ലാമിക ജ്യോതിശാസ്ത്രം പതിനൊന്നാം നൂറ്റാണ്ടിൽ അവിസന്ന ശുക്രസംതരണം (transit of Venus) നിരീക്ഷിക്കുകയുണ്ടായി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇബ്ൻ ബജ്ജാ (Ibn Bajjah) കറുത്ത പൊട്ടുകളായി രണ്ടു ഗ്രഹങ്ങൾ സൂര്യമുഖത്തു കൂടി സഞ്ചരിക്കുന്നതായി കണ്ടു. പതിമൂന്നാം നൂറ്റാണ്ടിൽ കുത്തബ് അൽ-ദിൻ ഷിരാസി (Qotb al-Din Shirazi) അവ ബുധനും ശുക്രനുമാണെന്ന് തിരിച്ചറിഞ്ഞു. യൂറോപ്യൻ നവോത്ഥാനം + നവോത്ഥാന ഗ്രഹങ്ങൾ 1ബുധൻ14px| 2ശുക്രൻ14px| 3ഭൂമി14px| 4ചൊവ്വ14px| 5വ്യാഴം14px| 6ശനി14px| യൂറോപ്യൻ നവോത്ഥാനത്തിന്റെ ഭാഗമായുണ്ടായ ശാസ്ത്ര വിപ്ലവത്തിന്റെ ഫലമായി ഗ്രഹങ്ങൾ ഭൂമിക്കു ചുറ്റുമല്ല സൂര്യനു ചുറ്റുമാണ് ഭ്രമണം ചെയ്യുന്നത് എന്ന സിദ്ധാന്തം പ്രസിദ്ധമായി. പതിനാറാം നൂറ്റാണ്ടിലുണ്ടായ ഈ പ്രധാന മാറ്റത്തിന് (ഭൂകേന്ദ്ര സിദ്ധാന്തത്തിൽ നിന്ന് സൂര്യകേന്ദ്ര സിദ്ധാന്തത്തിലേക്ക്) കാരണക്കാർ പ്രധാനമായും കോപ്പർ നിക്കസ്, ഗലീലിയോ, കെപ്ലർ എന്നിവരായിരുന്നു. ഭൂമി ആദ്യമായി ഗ്രഹങ്ങളുടെ പട്ടികയിലേക്ക് കടന്നു വരുകയും സൂര്യനും ചന്ദ്രനും അതിൽ നിന്ന് പുറം തള്ളപ്പെടുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിൽ വ്യാഴത്തിന്റേയും ശനിയുടേയും ആദ്യത്തെ ഉപഗ്രഹങ്ങൾ കണ്ടുപിടിക്കപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും മറ്റു ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും സൂര്യനെ പ്രദക്ഷിണം വെക്കുന്ന മറ്റു വസ്തുക്കളേയും കണ്ടെത്തി. പത്തൊമ്പതാം നൂറ്റാണ്ട് + പുതിയ ഗ്രഹങ്ങൾ 1807–1845 1ബുധൻ14px| 2ശുക്രൻ14px| 3ഭൂമി14px| 4ചൊവ്വ14px| 5വെസ്റ്റ14px| 6ജുനോ14px| 7സീറസ്14px| 8പള്ളാസ്14px| 9വ്യാഴം14px| 10ശനി14px| 11യുറാനസ്14px| പത്തൊമ്പതാം നൂറ്റാണ്ടിൽ പുതിയതായി കണ്ടെത്തിയ സൗരയൂഥ പദാർത്ഥങ്ങളെയെല്ലാം തന്നെ ജ്യോതിശാസ്ത്രജ്ഞന്മാർ ഗ്രഹങ്ങളുടെ പട്ടികയിൽ പെടുത്തി. നൂറ്റാണ്ടിന്റെ പകുതി വരേക്കും സീറസ്, പള്ളാസ്, വെസ്റ്റ എന്നിവയെയെല്ലാം തന്നെ ഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവയെല്ലാം തന്നെ ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള ഒരേ പ്രദേശം തന്നെയാണ് പങ്കിട്ടെടുത്തത്. പിണ്ഡവും വളരെ കുറവായ ഇവയെ പിന്നീട് ഛിന്നഗ്രഹങ്ങൾ എന്ന വിഭാഗത്തിലേക്കു മാറ്റി. 1846ൽ നെപ്ട്യൂണിനെ കണ്ടെത്തിയതോടു കൂടി പത്തൊമ്പതാം നൂറ്റാണ്ടിലെ ഗ്രഹങ്ങളെ കണ്ടെത്തൽ പൂർണ്ണമായി. ഇരുപതാം നൂറ്റാണ്ട് + ഗ്രഹങ്ങൾ 1854–1930, 2006–ഇതുവരെ 1ബുധൻ14px| 2ശുക്രൻ14px| 3ഭൂമി14px| 4ചൊവ്വ14px| 5വ്യാഴം14px| 6ശനി14px| 7യുറാനസ്14px| 8നെപ്ട്യൂൺ14px| ഇരുപതാം നൂറ്റാണ്ടിൽ പ്ലൂട്ടോ കൂടി കണ്ടുപിടിക്കപ്പെട്ടു. പ്രാഥമിക നിരീക്ഷണങ്ങളിൽ നിന്ന് ഇത് ഭൂമിയേക്കാൾ വലുതാണ് എന്നാണ് കരുതിയത്. തുടർന്ന് ഇതിനെ ഒമ്പതാമത്തെ ഗ്രഹമായി പരിഗണിക്കുകയും ചെയ്തു. കൂടുതൽ പഠനങ്ങളെ തുടർന്ന് ഇത താരതമ്യേന ചെറിയ ഗ്രഹമാണെന്ന് തെളിഞ്ഞു. 1936ൽ റെയ്മണ്ട് ലിറ്റിൽടൺ രക്ഷപ്പെട്ടുപോയ നെപ്ട്യൂണിന്റെ ഉപഗ്രഹമാവാം പ്ലൂട്ടോ എന്ന നിർദ്ദേശം വെച്ചു. 1964ൽ ഫ്രെഡ് വിപ്പ്‌ൾ ഇതൊരു വാൽനക്ഷത്രമാകാം എന്നു പറഞ്ഞു. എന്നിരുന്നാലും 2006 വരെ ഇതിന്റെ സ്ഥാനം ഗ്രഹങ്ങളുടെ കൂട്ടത്തിൽ തന്നെയായിരുന്നു. + ഗ്രഹങ്ങൾ 1930–2006 1ബുധൻ14px| 2ശുക്രൻ14px| 3ഭൂമി14px| 4ചൊവ്വ14px| 5വ്യാഴം14px| 6ശനി14px| 7യുറാനസ്14px| 8നെപ്ട്യൂൺ14px| 9പ്ലൂട്ടോ14px| 1992ൽ അലക്സാണ്ടർ വോൾസ്ക്‌സാൻ, ഡയ്‌ൽ ഫ്രെയ്‌ൽ എന്നീ ജ്യോതിശാസ്ത്രജ്ഞർ PSR B1257+12 എന്ന പൾസാറിനെ പ്രദക്ഷിണം ചെയ്യുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഇത്, സൗരയൂഥത്തിനു പുറത്ത് മറ്റു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുണ്ട് എന്നതിനു ലഭിച്ച ആദ്യത്തെ സ്ഥിരീകരണമായിരുന്നു. 1995 ഒക്ടോബർ 6ന് ജനീവ സർവ്വകലാശാലയിലെ മൈക്കൽ മേയർ, ദിദ്യേർ ക്യൂലോസ് എന്നീ ഗവേഷകർ ഒരു മുഖ്യധാരാനക്ഷത്രമായ 51 പെഗാസി എന്ന നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയതായി പറഞ്ഞു. ഒരു സൗരേതരഗ്രഹത്തെ (exoplanet) ആദ്യത്തെ മുഖ്യധാരാനക്ഷത്രമാണ് (main-sequence star) 51 പെഗാസി. സൗരേതരഗ്രഹങ്ങളുടെ കണ്ടെത്തൽ പുതിയ ചില പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു. ഇവയിൽ ഭൂരിഭാഗവും വ്യാഴത്തെക്കാൾ പതിന്മടങ്ങ് വലിപ്പമുള്ളവയായിരുന്നു. ഇവയെ ഗ്രഹങ്ങളുടെ കൂട്ടത്തിലാണോ തവിട്ടുകുള്ളന്മാരുടെ കൂട്ടത്തിലാണോ ഉൾപ്പെടുത്തേണ്ടത് എന്ന സംശയം ഉടലെടുത്തു. അണുസംയോജനത്തിനാവശ്യമായ പിണ്ഡമില്ലാത്തതു കൊണ്ട് നക്ഷത്രമാകാനാകാതെ പോയ ജ്യോതിർഗോളങ്ങളാണ് തവിട്ടുകുള്ളന്മാർ. ഇരുപത്തൊന്നാം നൂറ്റാണ്ട് സൗരയൂഥത്തിനകത്തും പുറത്തും നിരവധി പദാർത്ഥങ്ങൾ പുതിയതായി കണ്ടെത്തി. ഇതോടെ എന്താണ് ഗ്രഹങ്ങൾ എന്നതിനെ കുറിച്ചുള്ള തർക്കങ്ങളും ഉടലെടുത്തു. പ്രത്യേകസ്ഥലത്തു കാണുന്ന സമാനവസ്തുക്കളുടെ എണ്ണം, അണുകേന്ദ്ര സംയോജനത്തിനുള്ള ശേഷി എന്നിവ കൂടി കണക്കിലെടുത്തു വേണം ഗ്രഹങ്ങളെ നിർവ്വചിക്കാൻ എന്ന ആവശ്യം ഉയർന്നു. 1990-2000 കാലഘട്ടത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന കയിപ്പർ ബെൽറ്റ് മേഖലയിൽ സമാനമായ നിരവധി പദാർത്ഥങ്ങൾ കണ്ടെത്തിയതോടെ ഒരു വിഭാഗം ശാസ്ത്രജ്ഞർ പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ഉന്നയിച്ചു. പ്ലൂട്ടോക്ക് സമാനമായ അനേകായിരം വസ്തുക്കൾ ഈ കാലയളവിൽ പുതിയതായി കണ്ടെത്തി. ക്വോവാർ, സെഡ്ന, ഈറിസ് എന്നിവയെ ഗ്രഹങ്ങളായി പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു. 2005ൽ പ്ലൂട്ടോയെക്കാൾ 27% പിണ്ഡം അധികമാണ് ഈറിസിന് എന്ന് കണ്ടെത്തുക കൂടി ചെയ്തതോടെ ഗ്രഹങ്ങളെ കൃത്യമായി നിർവ്വചിക്കേണ്ടത് അനിവാര്യമായി വന്നു. 2006 ആഗസ്റ്റ് മാസത്തിൽ IAU ഗ്രഹങ്ങളെ കുറിച്ചുള്ള പുതിയ നിർവ്വചനം പ്രസിദ്ധീകരിച്ചു. അതോടെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി. കുള്ളൻ ഗ്രഹങ്ങൾ(dwarf planets) എന്ന പുതിയ ഒരു വിഭാഗം കൂടി സൃഷ്ടിക്കപ്പെട്ടു. സീറീസ്, പ്ലൂട്ടോ, ഈറീസ് എന്നിവയെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി. സൗരയൂഥേതരഗ്രഹത്തിന്റെ നിർവ്വചനം 2003ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ (IAU) പ്രവർത്തകസമിതി സൗരേതരഗ്രഹങ്ങൾക്ക് ഒരു നിർവ്വചനം രൂപീകരിച്ചു. ഇതിൽ പ്രധാനമായും ഊന്നൽ കൊടുത്തത് സൗരേതരഗ്രഹങ്ങളും തവിട്ടുക്കുള്ളന്മാരും (brown dwarf) എന്നിവ തമ്മിലുള്ള അതിരുകൾ വേർതിരിക്കുന്നതിനാണ്. അണുസംയോജനപ്രവർത്തനത്തിനാവശ്യമായ പിണ്ഡം ഇല്ലാതിരിക്കുകയും (ഇത് വ്യാഴത്തിന്റെ 13 മടങ്ങ് സൗരപദാർത്ഥങ്ങൾ ആണെന്ന് കണക്കാക്കിയിട്ടുണ്ട്.) ഒരു നക്ഷത്രത്തേയോ നക്ഷത്രാവശിഷ്ടത്തേയോ ഭ്രമണം ചെയ്യുകയും വേണം. ഒരു സൗരേതരപദാർത്ഥത്തെ ഗ്രഹമായി കണക്കാക്കണമെങ്കിൽ പിണ്ഡവും വലിപ്പവും ചുരുങ്ങിയത് സമാനമായ സൗരയൂഥ ഗ്രഹത്തോളമെങ്കിലും വേണം. അണുസംയോജനപ്രക്ക്രിയക്കാവശ്യമായ ഏറ്റവും കുറഞ്ഞ അളവിനെക്കാൾ കൂടുതൽ ഡ്യൂട്ടീരിയം ഉണ്ടെങ്കിൽ അതിനെ തവിട്ടു കുള്ളന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തും. പ്രായം കുറഞ്ഞ നക്ഷത്രഗണങ്ങളിൽ (star cluster) സ്വതന്ത്രമായി സഞ്ചരിക്കുന്ന പദാർത്ഥങ്ങളെ ചെറു തവിട്ടുകുള്ളന്മാർ(sub-brown dwarf) എന്നും വിളിക്കുന്നു. --വരി വര (സംവാദം) 16:27, 23 ഏപ്രിൽ 2015 (UTC) 2006ലെ നിർവ്വചനം ജ്യോതിശാസ്ത്രസംബന്ധിയായ കാര്യങ്ങളുടെ ഔദ്യോഗിക സംഘടനയായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഗ്രഹത്തെ താഴെ പറയുന്ന വിധമാണ്‌ നിർവചിച്ചിരിക്കുന്നത്. ഒരു ജ്യോതിർ വസ്തു ഗ്രഹം ആകണമെങ്കിൽ താഴെ പറയുന്ന മൂന്ന്‌ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. അത്‌ ഒരു നക്ഷത്രത്തെ വലം വച്ചു കൊണ്ടിരിക്കണം. ഗോളീയ രൂപം പ്രാപിക്കുവാൻ ആവശ്യമായ പിണ്ഡവും വ്യാസവും ഉണ്ടാകണം. ഇതിന് കുറഞ്ഞത്‌ 5 x 1020 കിലോഗ്രാം ഭാരവും 800 കിലോമീറ്റർ വ്യാസവും വേണമെന്ന്‌ പറയപ്പെടുന്നു. അതിന്റെ ഭ്രമണപഥത്തിന്റെ അതിർത്തികൾ പാലിക്കണം (Cleared the neighbourhood) ഈ നിർവചനം അനുസരിച്ച്‌ സൗരയൂഥത്തിൽ എട്ടു ഗ്രഹങ്ങളാണ് ഉള്ളത്‌. അത്‌ താഴെ പറയുന്നവ ആണ്. ബുധൻ ശുക്രൻ ഭൂമി ചൊവ്വ വ്യാഴം ശനി യുറാനസ് നെപ്റ്റ്യൂൺ ശാസ്ത്രജ്ഞർ ഈ നിർവചനം കൊടുക്കുന്നതിനു മുൻപ്‌ ഗ്രഹത്തിന് ശാസ്ത്രീയമായ ഒരു നിർവചനം ഉണ്ടായിരുന്നില്ല. അതിനാൽ പല സമയത്തും പലതായിരുന്നു ഗ്രഹങ്ങളുടെ എണ്ണം. നിർവചനത്തിലെ മൂന്നാമത്തെ മാനദണ്ഡം പാലിക്കാത്ത വസ്തുക്കളെ കുള്ളൻ ഗ്രഹം എന്ന പുതിയ ഒരു വിഭാഗത്തിലാണ് ശാസ്ത്രജ്ഞർ പെടുത്തിയത്‌. സെറെസ് , പ്ലൂട്ടോ, ഈറിസ് എന്നീ സൗരയൂഥവസ്തുക്കളെ കുള്ളൻ ഗ്രഹം ആയി ആണ് ഇപ്പോൾ കണക്കാക്കുന്നത്‌. വരി വര (സംവാദം) 16:30, 23 ഏപ്രിൽ 2015 (UTC) അവലംബം വർഗ്ഗം:ഗ്രഹങ്ങൾ വർഗ്ഗം:ഗ്രഹശാസ്ത്രം
ഹരിവരാസനം
https://ml.wikipedia.org/wiki/ഹരിവരാസനം
ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മൈക്കിലൂടെ കേൾപ്പിക്കുന്ന കീർത്തനമാണ് ഹരിവരാസനം ശബരിമലയിലെ ദിവസപൂജ. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ ശബരിമല അയ്യപ്പനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌. ഹരിവരാസനത്തിനു ശേഷം ശബരിമലയിൽ ശരണം വിളിക്കരുത് എന്നൊരു വിശ്വാസവും നിലനിന്നു പോരുന്നു. കർത്തൃത്വം 1923 ൽ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനം എഴുതി സമർപ്പിച്ചത് കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിവിശ്വാസം. Kesari Weekly. https://kesariweekly.com/33730/ എന്നാൽ പിന്നീട് ഈ ഗാനം 1923 ൽ എഴുതിയത് ജാനകിയമ്മ എന്ന സ്ത്രീ ആണെന്ന് അവകാശവാദം ഉണ്ടായി. മണികണ്ഠനെന്ന അയ്യപ്പൻ, കമ്പക്കുടി കുടുംബത്തോടു കടപ്പെട്ടിരിക്കുന്നതായി ഒരൈതീഹ്യമുണ്ട്‌. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കല്ലടക്കുറിച്ചിയിലാണ് "കമ്പക്കുടി". പന്തളത്തു നിന്നു പുലിപ്പാലിനു പോയ അയ്യൻ അയ്യപ്പൻ വിശന്നു വലഞ്ഞ്‌ കാട്ടിനുള്ളിൽ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന വയസ്സായ പാട്ടി "കമ്പ്‌" എന്ന ധാന്യം അരച്ച്‌ കഞ്ഞി കുടിക്കാൻ കൊടുത്തു. വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽ "കമ്പക്കുടി" എന്നറിയപ്പെടും എന്നു അയ്യപ്പൻ അരുളിച്ചെയ്തു. അയ്യപ്പ ധർമ്മം പ്രചരിപ്പിക്കാൻ, "വിമോചനാനന്ദ സ്വാമികൾ" ആയി മാറിയ കൃഷ്ണൻ നായർ ദക്ഷിണേന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി. ഹരിവരാസനം കീർത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ചിത്രം വച്ചാരാധിക്കുന്നവർ തമിഴ്‌നാട്, ആന്ധ്രാ, കർണ്ണാടക സംസ്ഥാനങ്ങളിൽ ധാരാളമുണ്ട്‌. സ്വാമി വിമോചനാനന്ദ് 1955 -ൽ ശബരിമലയിൽ ആദ്യമായി ഈ കീർത്തനം ആലപിച്ചതിനുശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു. മംഗളകാരിണിയായ മധ്യമാവതി രാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ കൃതിയുടെ സംക്ഷിപ്ത രൂപം സ്വാമി അയ്യപ്പൻ എന്ന മലയാള ചലച്ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. യേശുദാസും ജയവിജയൻമാരും ഹരിവരാസനം ചേതോഹരമായി പാടിയിട്ടുണ്ട്‌. 1975 ൽ സ്വാമി അയ്യപ്പൻ എന്ന സിനിമ പുറത്തിറങ്ങിയതോടെ ആണ് ഈ കീർത്തനം ജനശ്രദ്ധ ആകർഷിച്ചത്.ഭാഷാപോഷിണി ഡിസംബർ 2013 പുസ്തകം 37 ലക്കം 12 പേജ് 42-45 അതേ സമയം ആലപ്പുഴ പുറക്കാട്ടെ കോന്നക്കകത്ത് ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007-ൽ അവരുടെ ചെറുമകൻ എത്തുകയുണ്ടായി.ഭാഷാപോഷിണി ഡിസംബർ 2013 പുസ്തകം 37 ലക്കം 12 പേജ് 42-45http://www.manoramaonline.com/music/music-news/copy-right-issue-related-to-harivarasanam-song.html ഹരിവരാസനം അവകാശത്തിന് ജാനകിയമ്മയുടെ മകൾ - മലയാള മനോരമ പ്രശസ്ത പത്രപ്രവർത്തകൻ എം. ശിവറാമിന്റെ സഹോദരിയായിരുന്നു ജാനകിയമ്മ. 1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതൽ തന്നെ ഭജനസംഘക്കാർ ഈ പാട്ടു പാടി മലകയറിയിരുന്നെന്നും അവർ അവകാശപ്പെടുന്നു. വിമോചാനന്ദയാണ് മലയിൽ ആദ്യം ഹരിവരാസനം പാടിയതെന്ന് വാദത്തിനും ഇത് വിരുദ്ധമാണ്. ഇന്ന് പ്രചാരത്തിലുള്ള ഈണം നൽകിയത് ജി. ദേവരാജൻ ആണ്. ഹരിവരാസന കീർത്തനം നാലപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വീ.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൾശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധനസമയം ഹരിവരാസനം ആലാപിച്ചിരുന്നു. ദേവസം ബോർഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിൻറെ മരണവാർത്ത അറിഞ്ഞമേൽ ശാന്തി അന്നു നടയടക്കും മുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം പതിവായി. പദ്യം അർത്ഥംഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം അരിവിമർദ്ദനം നിത്യ നർത്തനം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും സകല ദിക്കുകളുടേയും ഈശ്വരനും ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും, ശത്രുക്കളെ വിമർദ്ദനം ചെയ്തവനും നിത്യവും നർത്തനം ചെയ്യുന്നവനും, ഹരി(വിഷ്ണു)യ്ടെയും ഹരന്റെയും(ശിവൻ)പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.ശരണ കീർത്തനം ശക്തമാനസം ഭരണലോലുപം നർത്തനാലസം അരുണഭാസുരം ഭൂതനായകം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണകീർത്തനം ചെയ്യുന്നു ശക്തമാനത്തൊടു കൂടിയവനും വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തത്പരനും ഉദയസൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകലഭൂതങ്ങളുടെയും നാഥനും ഹരിയുയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.പ്രണയസത്യകം പ്രാണനായകം പ്രണതകല്പകം സുപ്രഭാഞ്ചിതം പ്രണവ മന്ദിരം കീർത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാപ്രഭാസത്യകസമേതനും പ്രാണനായകനും ഭക്തർക്ക് കൽപ്പതരു ആയവനും ദിവ്യമായ പ്രഭയുള്ളവനും, 'ഓം'കാരത്തിന്റെ ക്ഷേത്രമായവനും കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.തുരഗവാഹനം സുന്ദരാനനം വരഗദായുധം ദേവവർണ്ണിതം ഗുരുകൃപാകരം കീർത്തനപ്രിയം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാകുതിരയെ വാഹനമാക്കിയവനും സുന്ദരമായ മുഖം ഉള്ളവനും, ദിവ്യമായ ഗദ ആയുധമായുള്ളവനും വേദത്താൽ വർണ്ണിക്കപ്പെടുന്നവനും, ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.ത്രിഭുവനാർച്ചിതം ദേവതാത്മകം ത്രിനയനം പ്രഭും ദിവ്യദേശികം ത്രിദശപൂജിതം ചിന്തിതപ്രദം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാമൂന്നുലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും, സാക്ഷാൽ ശിവൻ തന്നെയായവനും ദിവ്യനായ ഗുരുവും, മൂന്നു കാലങ്ങളിലായ് പൂജിക്കപ്പെടുന്നവനും ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും, ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.ഭവഭയാപഹം ഭാവുകാവഹം ഭുവനമോഹനം ഭൂതിഭൂഷണം ധവളവാഹനം ദിവ്യവാരണം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാഭവഭയത്തെ അകറ്റുന്നവനും ഐശ്വര്യദായകനും ഭുവനത്തെമുഴുവൻ ആകർഷിക്കുന്നവനും ഭസ്മവിഭൂഷിതനും വെളുത്തനിറമുള്ള ദിവ്യമായ ആനയേ വാഹനമാക്കിയവനും ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.കളമൃദുസ്മിതം സുന്ദരാനനം കളഭകോമളം ഗാത്രമോഹനം കളഭകേസരി വാജിവാഹനം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാമന്ദസ്മേരയുക്തമായ സുന്ദരമുഖമുള്ളവനുംകളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവയേ വാഹനമാക്കിയവനും ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.ശ്രിതജനപ്രിയം ചിന്തിതപ്രദം ശ്രുതിവിഭൂഷണം സാധുജീവനം ശ്രുതിമനോഹരം ഗീതലാലസം ഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും യാതൊരുവനാണോ വേദങ്ങൾ ആഭരണമായത്, സുകൃതികളുടെ ജീവനായിട്ടുള്ളവനും മനോഹരമായ ശ്രുതിയോടു കൂടിയവനും ഗീതത്തിൽ ലസിച്ചിരിക്കുന്നവനും അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. സ്വാമി അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു. സംസ്കൃതഭാഷാനിയമങ്ങൾ പല സ്ഥലത്തും തെറ്റിയിട്ടുള്ളതിനാൽ ഇത് വെറും സംസ്കൃതഭാഷയിലെ ഒരു തുടക്കക്കാരൻറെ കൃതിയായി മാത്രമേ കാണാനാകൂ. അതു കൊണ്ടു തന്നെ ഇത് ഒരു മികവുറ്റ കീർത്തനമാണെന്ന് പറയാൻ സാധിക്കില്ല.വ്യാകരണം കുഴപ്പിക്കുന്ന ഹരിവരാസനം, ഭാഷാപോഷിണി ഡിസംബർ 2013 പുസ്തകം 38 ലക്കം 12 പേജ് 77-78. വ്യാകരണപ്പിശകുകൾ സംസ്കൃതഭാഷാനിയമപ്രകാരം പ്രണയസത്യകം എന്ന വാക്കു കൊണ്ടു പ്രഭാസത്യകസമേതൻ എന്ന അർഥം കിട്ടുകയില്ല. സംസ്കൃതഭാഷാനിയമപ്രകാരം വെളുത്തനിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവൻ എന്നർഥം കിട്ടുകയില്ല, മറിച്ച് ധവളവാഹനമുള്ളവനും, ദിവ്യമായ ആനയോടു കൂടിയവനും എന്നു അയ്യപ്പൻറെ വിശേഷണങ്ങളായി രണ്ടു ബഹുവ്രീഹിസമാസങ്ങളായേ വ്യാഖ്യാനിക്കാനാകൂ. സംസ്കൃതഭാഷാനിയമപ്രകാരം കളഭകേസരി എന്ന വാക്ക് പ്രഥമാവിഭക്തിയിലായതിനാൽ എങ്ങോട്ടും അന്വയിക്കാതെ കിടക്കുമെന്ന് മാത്രമല്ല, ആശ്രയക്രിയയുടെ കർത്താവായ അസ്മച്ഛബ്ദത്തിലേക്ക് അന്വയിക്കുകയും, ആനകളിൽ കേമൻ അയ്യപ്പനെ സ്തുതിക്കുന്ന ഞാൻ ആണ് എന്ന ഒരനിഷ്ടാർഥം വന്നു ചേരുകയും ചെയ്യും അവലംബങ്ങൾ 7. മലയാളമനോരമ ദിനപത്രം 2022 ആഗസ്റ്റ്‌ 28 ലെ വാരാന്തപ്പതിപ്പ് സപ്ലിമെൻറ് പേജ് 1 - 2 വർഗ്ഗം:കീർത്തനങ്ങൾ Category:ഹൈന്ദവം
മനഃശാസ്ത്രം
https://ml.wikipedia.org/wiki/മനഃശാസ്ത്രം
മനുഷ്യന്റെ മനസ്സ്, മസ്തിഷ്ക്കം, സ്വഭാവം എന്നിവ പ്രതിപാദിക്കുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ഒരു വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളുമുൾപ്പെടെ ഒട്ടേറെ മേഖലകളിൽ മനഃശാസ്ത്രം വെളിച്ചം വീശുന്നു. മനുഷ്യ പ്രകൃതിയേയും പെരുമാറ്റങ്ങളേയും വിശദീകരിക്കുന്നതിൽ സൂക്ഷ്മമായ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതിൽ മനഃശാസ്ത്രം ഇതരശാസ്ത്രങ്ങളായ സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയേക്കാളേറെ വളരെ മുന്നിലാണ്‌. ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും ഇതര വിജ്ഞാന മേഖലകളുമായി കൈകോർ‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം നാഡീശാസ്ത്രത്തിൽ നിന്നും ഏറെ ഭിന്നമാണ്‌. നാഡീശാസ്ത്രമാകട്ടെ മാനസിക-മസ്തിഷ്ക്കപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്‌ താനും. അതുകൊണ്ടുതന്നെ ഈ രണ്ട്‌ ശാസ്ത്രശാഖകളേയും സമന്വയിപ്പിച്ച്‌ കൊണ്ട്‌ രൂപപ്പെട്ടതാണ്‌ ന്യൂറോസൈക്കോളജി. ഇത്‌ നാഡീപ്രവർത്തനങ്ങളെയും അതിൽ മനസ്സിനുള്ള സ്വാധീനത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്നു. പ്രാചീന ഗ്രീക്ക്‌ ഭാഷയിലെ ആത്മാവ് (soul) എന്നർത്ഥമുള്ള "സൈക്ക്‌"(psyche), "പഠനം" എന്നർത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളിൽ നിന്നാണ്‌ സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്‌. 150px|thumb|ഗ്രീക്ക് അക്ഷരമാലയിലെ സൈ അക്ഷരം, ആധുനിക മനഃശാസ്ത്രത്തെ സൂചിപ്പിക്കുന്നു ചരിത്രം thumb|126px|right|Rudolf Goclenius സൈക്കോളജി എന്ന പദത്തിന്‌ നാം കടപ്പെട്ടിരിക്കുന്നത് റുഡോൾഫ്‌ ഗോക്ലീനിയസ്‌ എന്ന ജർമ്മൻ തത്ത്വചിന്തകനോടാണ്‌. സൈക്കോളജി എന്ന പദത്തിന്റെ മൂലം ആത്മാവ്‌ എന്നർത്ഥം വരുന്ന സൈക്‌(psyche) എന്ന ഗ്രീക്ക്‌ വാക്കിൽ നിന്നാണ്‌. അന്ന് മനശാസ്ത്രം അറിയപ്പെട്ടിരുന്നത്‌ മതത്തിലെ സാങ്കേതികപദമായ ആത്മാവിനെ കുറിച്ചുള്ള പഠനമായിട്ടാണ്‌. മസ്തിഷ്ക്കപ്രവർത്തനത്തെ കുറിക്കുന്നത്‌ എന്നയർത്ഥത്തിൽ സൈക്കോളജിയെ നിർവചിക്കുന്നത്‌ തോമസ്‌ വില്ലിസിന്റെ പരാമർശങ്ങളിൽ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ മനശാസ്ത്രത്തെ ഫിലോസഫിയുടെ ഉപശാഖയായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. 1879ൽ വിൽഹെം വൂണ്ഡ് (Wilhelm Wund)ജർമ്മനിയിലെ ലീപ്സിഗ്‌ യൂണിവേഴ്സിറ്റിയിൽ മനശാസ്ത്രപഠനങ്ങൾക്കായി ഒരു പരീക്ഷണശാല ആരംഭിച്ചു. പിന്നീട്‌ വില്ല്യം ജയിംസ്‌ 1890കളിൽ മനശാസ്ത്രത്തിന്റെ തത്ത്വങ്ങൾ (Principles of Psychology) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. അന്നുവരെ മനശാസ്ത്രജ്ഞർ അന്വേഷിച്ചിരുന്ന പല സമസ്യകൾക്കും ഒരു പരിഹാരം കൂടിയായിരുന്നു ആ ഗ്രന്ഥം. മനശാസ്ത്രത്തിലേക്ക്‌ ആദ്യകാല സംഭാവനകൾ നൽകിയവരിൽ ഇവാൻ പാവ്‌ലോവ്‌, ഹെർമൻ എബ്ബിംഗസ്‌ എന്നിവർ ഉൾപ്പെടുന്നു. മനഃശാസ്ത്രത്തിന്റെ വ്യാപ്തി ഗവേഷണ മനഃശാസ്ത്രം(Research Psychology) അബ്നോർമൽ മനഃശാസ്ത്രം(Abnormal Psychology) ജൈവിക മനഃശാസ്ത്രം (Biopsychology) അവബോധ മനഃശാസ്ത്രം(Cognitive Psychology) താരതമ്യ മനഃശാസ്ത്രം(Comparative Psychology) അഭിവൃദ്ധി മനഃശാസ്ത്രം(Development Psychology) വ്യക്തിത്വ മനഃശാസ്ത്രം(Personality Psychology) സാമൂഹ്യ മനഃശാസ്ത്രം(Social Psychology) പ്രായോഗിക മനഃശാസ്ത്രം(Applied Psychology) ക്ലിനിക്കൽ മനഃശാസ്ത്രം(Clinical Psychology) കൗൺസലിംഗ്‌ മനഃശാസ്ത്രം(Counseling Psychology) വിദ്യാഭ്യാസ മനഃശാസ്ത്രം(Educational Psychology) ഫോറൻസിക്‌ മനഃശാസ്ത്രം(Forensic Psychology) ആരോഗ്യ മനഃശാസ്ത്രം(Health Psychology) വ്യാവസായിക-സംഘാടന മനഃശാസ്ത്രം(Industrial and Organizational Psychology) വിദ്യാലയ മനഃശാസ്ത്രം(School Psychology) ഗവേഷണരീതികൾ നിയന്ത്രിത പരീക്ഷണങ്ങൾ(Controlled Experiments) പരസ്പരബന്ധ പഠനങ്ങൾ(Correlation Studies) ദേശാന്തര പഠനങ്ങൾ(Longitudinal Studies) ന്യൂറോസൈക്കോളജി രീതികൾ(NeuroPsychological Experiments) വിമർശനങ്ങൾ റഫറൻസ്‌ ഇതും കാണുക കാൾ ജുൺ സിഗ്മണ്ട് ഫ്രോയിഡ് പുറം വായനക്ക്‌ Encyclopedia of Psychology വർഗ്ഗം:മനഃശാസ്ത്രം വർഗ്ഗം:വിജ്ഞാനശാഖകൾ
സൗരയൂഥം
https://ml.wikipedia.org/wiki/സൗരയൂഥം
right|upright=1.5|thumb|സൗരയൂഥത്തിലെ ഗ്രഹങ്ങളും കുള്ളൻ ഗ്രഹങ്ങളും - വലിപ്പത്തിന്റെ അനുപാതത്തിൽ. സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു'ഇംഗ്ലീഷ് വിലാസം കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം' https://ml.wikipedia.org/wiki/Solar_system ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌. സൗരയൂഥത്തിൽ 8 ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും , 5 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്‌. ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്‌. ഏതാണ്ട് 4.6 ബില്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ തന്മാത്രാമേഘത്തിൽ (molecular cloud) നിന്നാണ് ഇവ രൂപം കൊണ്ടത്. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയെ ഭൂസമാന ഗ്രഹങ്ങൾ (terrestrial planet) എന്നു വിളിക്കുന്നു. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് പാറകളും ലോഹങ്ങളുമാണ്. നാലു ബാഹ്യഗ്രഹങ്ങളെ വാതകഭീമന്മാർ (gas giants) എന്നു വിളിക്കുന്നു. ഇവ ആന്തരഗ്രഹങ്ങളെക്കാൾ പിണ്ഡം വളരെയധികം കൂടിയവയാണ്. ഏറ്റവും വലിപ്പമേറിയ ഗ്രഹങ്ങളായ വ്യാഴം, ശനി എന്നിവയിൽ ഹൈഡ്രജൻ, ഹീലിയം എന്നിവയാണ് പ്രധാന ഘടക വസ്തുക്കൾ. ഏറ്റവും പുറമെയുള്ള യുറാനസ്, നെപ്‌ട്യൂൺ എന്നിവയിൽ ജലം, അമോണിയ, മീഥെയ്ൻ എന്നിവയുടെ ഹിമരൂപങ്ങളാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഇവയെ ഹിമഭീമന്മാർ (ice giants) എന്നും വിളിക്കുന്നു. സൗരയൂഥം അനേകായിരം ചെറുപദാർത്ഥങ്ങളാലും സമ്പന്നമാണ്. ചൊവ്വയ്ക്കും,വ്യാഴത്തിനും ഇടയിൽ കിടക്കുന്ന ഛിന്നഗ്രഹവലയം ഇത്തരം പദാർത്ഥങ്ങളാൽ സമ്പന്നമാണ്. ഇവയുടെ ഘടന ഭൂസമാനഗ്രഹങ്ങളുടെതു പോലെ തന്നെയാണ്. പാറകളും ലോഹങ്ങളും തന്നെയാണ് പ്രധാന ഘടകങ്ങൾ. നെപ്‌ട്യൂണിനു പുറത്തുള്ള കൈപ്പർ വലയം എന്നറിയപ്പെടുന്ന ഭാഗത്തും ഇതു പോലെയുള്ള നിരവധി പദാർത്ഥങ്ങളുണ്ട്. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് ജലം, അമോണിയ, മീഥെയ്ൻ എന്നിവയുടെ ഹിമരൂപങ്ങളാണ്. സെറസ്, പ്ലൂട്ടോ, ഹൗമിയ, മെയ്ക് മെയ്ക്, ഈറിസ് എന്നീ കുള്ളൻഗ്രഹങ്ങൾ ഈ മേഖലയിലാണുള്ളത്. സ്വന്തം ഗുരുത്വബലത്താൽ ഗോളാകാരം കൈക്കൊണ്ടവയാണിവ. വാൽനക്ഷത്രങ്ങൾ, ഗ്രഹാന്തരീയ ധൂളികൾ, ഉപഗ്രഹങ്ങൾ, ഗ്രഹവലയങ്ങൾ തുടങ്ങിയ പദാർത്ഥങ്ങൾ വേറെയുമുണ്ട്. സൂര്യനിൽ നിന്നുള്ള പ്ലാസ്മ കണങ്ങളുടെ പ്രവാഹത്തെ സൗരവാതം എന്നു പറയുന്നു. ഇത് നക്ഷത്രാന്തരീയ മാധ്യമത്തിൽ(inter stellar medium) ഒരു കുമിള സൃഷ്ടിക്കുന്നു. ഇതിനെയാണ് ഹീലിയോസ്ഫിയർ എന്നു പറയുന്നത്. സൗരയൂഥത്തിന്റെ ഏറ്റവും പുറമെയുള്ള ഒർട്ട് മേഘം എന്നറിയപ്പെടുന്ന ഭാഗത്തു നിന്നാണ് ദീർഘകാല വാൽനക്ഷത്രങ്ങൾ വരുന്നത്. കണ്ടെത്തലുകൾ പണ്ടുകാലത്ത് സൗരയൂഥത്തിന്റെ ഘടനയെ കുറിച്ച് ജനങ്ങൾക്ക് ശരിയായ അറിവ് ഉണ്ടായിരുന്നില്ല. ഭൂമിയാണ് പ്രപഞ്ചകേന്ദ്രമെന്നും ആകാശവും അതിലെ വസ്തുക്കളും ഭൂമിയെ ചുറ്റി സഞ്ചരിക്കുകയാണെന്നുമാണ് അന്ന് കരുതിയിരുന്നത്. ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്റ്റാർക്കസ് ആണ് ആദ്യമായി സൗരകേന്ദ്ര പ്രപഞ്ച സിദ്ധാന്തം അവതരിപ്പിക്കുന്നത് . നിക്കോളാസ് കോപ്പർനിക്കസ് ഇതിന് ഗണിതീയ വിശദീകരണം നൽകി. ഗലീലിയോ ഗലീലി, ജോഹന്നസ് കെപ്ലർ, ഐസക് ന്യൂട്ടൺ എന്നിവർ ഇത് വിപുലീകരിച്ചു. മറ്റു ഗ്രഹങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ തന്നെയാണ് ഭൂമിക്കും ബാധകമായിട്ടുള്ളത് എന്ന് ഭൗതികശാസ്ത്രസിദ്ധാന്തങ്ങൾ ഉപയോഗിച്ച് ഇവർ വിശദീകരിച്ചു. ദൂരദർശിനിയുടെ കണ്ടുപിടിത്തം കൂടുതൽ ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും കണ്ടെത്തുന്നതിലേക്ക് നയിച്ചു. ആധുനിക ദൂരദർശിനികളും ബഹിരാകാശപേടകങ്ങളും വന്നതോടെ ഗ്രഹങ്ങളുടെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിച്ചു തുടങ്ങി. ഘടന thumb|left|300px thumb|upright=1.5|The orbits of the bodies in the Solar System to scale (clockwise from top left) സൂര്യൻ ഒരു മുഖ്യധാരാ നക്ഷത്രം ആണ്. സൗരയൂഥത്തിലെ 99.86% ദ്രവ്യവും സൂര്യനിലാണ് അടങ്ങിയിരിക്കുന്നത്. ബാക്കിവരുന്ന ദ്രവ്യത്തിന്റെ 99 ശതമാനവും വാതകഭീമന്മാർ എന്നറിയപ്പെടുന്ന നാലു ഗ്രഹങ്ങളിലാണുള്ളത്. ഇതിലെ 99 ശതമാനവും ശനിയിലും വ്യാഴത്തിലും അടങ്ങിയിരിക്കുന്നു. സൗരയൂഥത്തെ പ്രധാനമായി മൂന്നു ഭാഗങ്ങളായി തിരിക്കാം. ഭൂസമാനഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും അടങ്ങിയ ഭാഗത്തെ ആന്തര സൗരയൂഥം എന്നു പറയുന്നു. ഛിന്നഗ്രഹവലയത്തിനു പുറത്തും ഹിമപദാർത്ഥങ്ങളടങ്ങിയ കൂയിപ്പർ ബെൽറ്റിനകത്തുമായി കിടക്കുന്ന നാലു വാതക ഭീമന്മാരടക്കമുള്ള ഭാഗത്തെ ബാഹ്യ സൗരയൂഥം എന്നും നെപ്ട്യൂണിനും പുറത്തുള്ള കൂയിപ്പർ ബെൽറ്റ് അടക്കമുള്ള ഭാഗത്തെ അതിബാഹ്യ സൗരയൂഥം എന്നും വിളിക്കുന്നു. കെപ്ലറുടെ ഗ്രഹചലന നിയമങ്ങൾ ഗ്രഹങ്ങളുടെ ഭ്രമണത്തെ വിശദീകരിക്കുന്നവയാണ്. ഒന്നാമത്തെ നിയമം എല്ലാ ഗ്രഹങ്ങളും സൂര്യനു ചുറ്റും ദീർഘവൃത്ത പാതയിൽ സഞ്ചരിക്കുന്നു എന്നും ഇതിന്റെ ഒരു ഫോക്കസ്സിലായിരിക്കും സൂര്യന്റെ സ്ഥാനം എന്നും പറയുന്നു. രണ്ടാമത്തെ നിയമമനുസരിച്ച് ഗ്രഹങ്ങൾ സൂര്യനോടടുത്തു വരുമ്പോൾ വേഗത കൂടുകയും അകലുമ്പോൾ വേഗത കുറയുകയും ചെയ്യും. ഗ്രഹങ്ങൾ സൂര്യനെ ചുറ്റാനെടുക്കുന്ന ആവർത്തനകാലത്തിന്റെ വർഗ്ഗവും സൂര്യനിൽ നിന്നുള്ള ശരാശരി ദൂരത്തിന്റെ മൂന്നാം ഘാതവും നേർ അനുപാതത്തിലായിരിക്കും എന്ന് മൂന്നാം നിയമം അനുശാസിക്കുന്നു. ഒരു ഗ്രഹം അതിന്റെ ഭ്രമണവേളയിൽ സൂര്യനോടടുത്തു വരുന്ന ഭാഗത്തെ സൂര്യസമീപസ്ഥം(perihelion) എന്നും ഏറ്റവും അകലെയായിരിക്കുന്ന ഭാഗത്തെ സൂര്യവിദൂരസ്ഥം(aphelion) എന്നും പറയുന്നു. ഗ്രഹങ്ങൾക്ക് പൂർണ്ണവൃത്തത്തോടടുത്ത രൂപമാണുള്ളതെങ്കിൽ വാൽനക്ഷത്രങ്ങളും കൂയിപ്പർ ബെൽറ്റ് പദാർത്ഥങ്ങളും അതിദീർഘവൃത്തപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഗ്രഹങ്ങളെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹവ്യവസ്ഥയും ഇതിനുള്ളിൽ നിലനിൽക്കുന്നുണ്ട്. രണ്ട് ഉപഗ്രഹങ്ങൾ ബുധനെക്കാൾ വലിയവയുമാണ്. ഭൂരിഭാഗം ഉപഗ്രഹങ്ങളും അവയുടെ ഗ്രഹങ്ങളുമായി ഏകകാലിക ഭ്രമണം നിലനിർത്തുന്നവയാണ്. അതായത് അവയുടെ ഒരു മുഖം മാത്രമായിരിക്കും എപ്പോഴും അവയുടെ മാതൃഗ്രഹത്തിന് അഭിമുഖമായിരിക്കുക. ഘടകങ്ങൾ സൗരയൂഥത്തിലെ ഏറ്റവും കൂടുതൽ ദ്രവ്യമടങ്ങിയിരിക്കുന്ന സൂര്യനിൽ 98% ഹൈഡ്രജനും ഹീലിയവും അടങ്ങിയിരിക്കുന്നു, citing . വ്യാഴം, ശനി എന്നീ ഗ്രഹങ്ങളിലും പ്രധാന ഘടകങ്ങൾ ഇവ തന്നെയാണ്. സൗരയൂഥ രൂപീകരണവേളയിൽ സൂര്യനിൽ നിന്നുണ്ടായ വികിരണങ്ങളുടെ തള്ളലേറ്റ് ദൂരേക്ക് തെറിച്ച് പോയവയാണ് ഹൈഡ്രജനും ഹീലിയവും പോലെയുള്ള ഭാരം കുറഞ്ഞ പദാർത്ഥങ്ങൾ. അതുകൊണ്ട് ബാഹ്യസൗരയൂഥ വസ്തുക്കളിൽ ഇവ പ്രധാന ഘടകങ്ങളായി ആന്തര സൗരയൂഥ ഗ്രഹങ്ങളിൽ സിലിക്കേറ്റ് പോലെയുള്ള പദാർത്ഥങ്ങളടങ്ങിയ ശിലകളാണ് പ്രധാന ഘടകങ്ങൾ. ഭാരം കൂടിയ പദാർത്ഥങ്ങളെ വളരെ ദൂരേക്ക് തെറിപ്പിക്കാൻ സൗരവികിരണങ്ങൾക്ക് സാധിക്കാത്തതു കൊണ്ടാണ് ആന്തരഗ്രഹങ്ങളിൽ ഇവയുടെ അളവ് കൂടിയത്. സൂര്യൻ thumb|upright| ശുക്രസംതരണം സൗരയൂഥത്തിന്റെ മാതൃനക്ഷത്രമാണ് സൂര്യൻ. G2 മഞ്ഞക്കുള്ളൻ വിഭാഗത്തിൽ വരുന്ന ഒരു മുഖ്യധാരാ നക്ഷത്രമാണ് സൂര്യൻ. 3,32,900 ഭൂപിണ്ഡത്തിനു തുല്യമാണ് സൂര്യന്റെ ദ്രവ്യമാനം. അണുസംയോജനം മൂലമുണ്ടാകുന്ന ഊർജ്ജം വിദ്യുത് കാന്തിക തരംഗങ്ങളുടെ രൂപത്തിൽ പുറത്തേക്ക് പ്രക്ഷേപിക്കുന്നു. ഇപ്പോഴും പ്രകാശം വർദ്ധിച്ചു കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുടെ ഗണത്തിലാണ് സൂര്യൻ ഉൾപ്പെടുന്നത്. സൂര്യൻ ഒരു ഒന്നാം തലമുറ നക്ഷത്രമാണ്. പ്രപഞ്ച പരിണാമത്തിന്റെ ആദ്യഘട്ടത്തിൽ രൂപം കൊണ്ട നക്ഷത്രമല്ല സൂര്യൻ എന്നർത്ഥം. ഹൈഡ്രജൻ, ഹീലിയം എന്നിവയെക്കാൾ ഭാരം കൂടിയ മൂലകങ്ങൾ അകക്കാമ്പിൽ ഉണ്ട്. പ്രപഞ്ചോത്ഭവത്തിൽ രൂപം കൊണ്ട രണ്ടാം തലമുറ നക്ഷത്രങ്ങൾ എന്നറിയപ്പെടുന്ന നക്ഷത്രങ്ങളിൽ ഇത്തരം മൂലകങ്ങൾ കാണില്ല. ഗ്രഹാന്തരമാധ്യമം thumb|right|സൂര്യന്റെ പ്ലാസ്മയിൽ രൂപപ്പെടുന്ന കാന്തികക്ഷേത്രം ഭ്രമണം ചെയ്ത് ഗ്രഹാന്തരമാധ്യമത്തിൽ വ്യാപിക്കുന്നതുവഴി സൃഷ്ടിക്കപ്പെടുന്ന ഹീലിയോസ്ഫെറിക്ക് കറന്റ് ഷീറ്റ് സൗരയൂഥത്തിന്റെ അതിർത്തിവരെ എത്തുന്നു. സൂര്യനിൽ നിന്ന് പ്രകാശത്തോടൊപ്പം ചാർജ്ജിത കണങ്ങളും (പ്ലാസ്മ) വികിരണം ചെയ്യപ്പെടുന്നുണ്ട്. ഇത് സൗരവാതം എന്നറിയപ്പെടുന്നു. ഇത് മണിക്കൂറിൽ 1.5 മില്യൻ കിലോമീറ്റർ വേഗതയിലാണ് സൂര്യനിൽ നിന്ന് പുറത്തേക്ക് പരന്നു കൊണ്ടിരിക്കുന്നത്. ഇത് സൂര്യനിൽ നിന്ന് 100AU ദൂരം വരെ പരന്നു കിടക്കുന്ന വളരെ ദുർബ്ബലമായ ഒരു അന്തരീക്ഷം(ഹീലിയോസ്ഫിയർ) സൃഷ്ടിക്കുന്നു. ഇതിനെയാണ് ഗ്രഹാന്തര മാധ്യമം(inter planetary medium) എന്നു പറയുന്നത്. സൗരോപരിതലത്തിലെ സൗര ജ്വാല(solar flare) പോലുള്ള പ്രവർത്തനങ്ങൾ ഹീലിയോസ്ഫിയറിൽ ചില അസ്വസ്ഥതകൾ സൃഷ്ടിക്കുകയും കാന്തിക വാതങ്ങൾ(geomagnetic storms) ഉണ്ടാവാൻ കാരണമാകുകയും ചെയ്യുന്നു. ഗ്രഹാന്തരമാധ്യമത്തിനുള്ളിൽ സൗരകാന്തിക മണ്ഡലത്തിന്റെ കറങ്ങൽ മൂലമുണ്ടാകുന്ന ഹീലിയോസ്ഫിയറിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് ഹീലിയോസ്ഫെറിക് കറന്റ് ഷീറ്റ്A Star with two North Poles , April 22, 2003, Science @ NASA. ഭൂമിയുടെ കാന്തിക മണ്ഡലം സൗരവാതത്തെ അതിന്റെ അന്തരീക്ഷത്തിൽ കടക്കാതെ തടയുന്നു. ശുക്രനും ചൊവ്വക്കും കാന്തിക മണ്ഡലം ഇല്ലാത്തതു കൊണ്ട് സൗരവാതം അവയുടെ അന്തരീക്ഷത്തിൽ കടക്കുകയും അന്തരീക്ഷ പദാർത്ഥങ്ങളെ ബഹിരാകാശത്തേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇതാണ് ഈ ഗ്രഹങ്ങൾക്ക് അന്തരീക്ഷം ഇല്ലാതായതിന്റെ കാരണം. സൗരവാതം ഭൂമിയുടെ കാന്തികമണ്ഡലത്തിലെ പദാർത്ഥങ്ങളുമായി പ്രതിപ്രവർത്തിച്ച് ധ്രുവദീപ്തിക്ക് കാരണമാകുന്നു. നക്ഷത്രാന്തരീയ മാധ്യമത്തിലെ കോസ്മിക് വികിരണങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നത് സൗരവാതമാണ്. ആന്തരസൗരയൂഥം ഭൂസമാനഗ്രഹങ്ങളെയും ഛിന്നഗ്രഹ വലയത്തെയും ചേർത്ത് പറയുന്ന പേരാണ് ആന്തരസൗരയൂഥം എന്നത്. ഇവയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഭാരം കൂടിയ ലോഹമൂലകങ്ങളാണ്. ആന്തരസൗരയൂഥം താരതമ്യേന സൂര്യനോടടുത്ത് കിടക്കുന്നു. വ്യാഴത്തിന്റെയും ശനിയുടെയും ഭ്രമണപഥങ്ങൾ തമ്മിലുള്ളതിനേക്കാൾ ദൈർഘ്യം കുറവാണ് ഈ മേഖലയുടെ ആരത്തിന്. ആന്തരഗ്രഹങ്ങൾ thumb|ആന്തരഗ്രഹങ്ങൾ. ഇടത്തു നിന്ന് വലത്തോട്ട്: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നീ നാലു ഗ്രഹങ്ങളാണ് ആന്തരസൗരയൂഥ വ്യവസ്ഥയിലുള്ളത്. ഇവക്ക് ശിലാഘടനയാണുള്ളത്. വലയങ്ങളില്ലാത്തവയും വളരെ ചുരുങ്ങിയ ഉപഗ്രഹങ്ങളുള്ളവയും ഉപഗ്രഹങ്ങൾ ഇല്ലാത്തവയും ആണ് ഈ കൂട്ടത്തിലുള്ളവ. ലോഹമൂലകങ്ങളാണ് ഇവയിൽ കൂടുതലായി കാണപ്പെടുന്നത്. ക്രസ്റ്റ്, മന്റിൽ, എന്നിവയിൽ പ്രധാനമായും സിലിക്കേറ്റുകളാണ് അടങ്ങിയിരിക്കുന്നത്. കോറിൽ ഇരുമ്പ്, നിക്കൽ തുടങ്ങിയവയും. ശുക്രൻ, ഭൂമി, ചൊവ്വ എന്നിവക്ക് അന്തരീക്ഷമുണ്ട്. ഇത് ഇവയുടെ കാലവസ്ഥയെ നിയന്ത്രിക്കുന്നു. ഇവയുടെ ഉപരിതലത്തിൽ ആഘാത ഗർത്തങ്ങളും (impact crater) ഫലകചലനങ്ങളുടെ ഫലമായുണ്ടായ പർവ്വതങ്ങളും ചാലുകളും അഗ്നിപർവ്വതങ്ങളും കാണാം. ബുധൻ ബുധൻ സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമാണ്. 0.4 ജ്യോതിർമാത്രയാണ് (AU) സൂര്യനും ബുധനും തമ്മിലുള്ള ദൂരം. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവും ഇതു തന്നെയാണ്. 0.055 ഭൂപിണ്ഡം മാത്രമാണ് ഇതിന്റെ പിണ്ഡം. ബുധന് സ്വന്തമായി ഉപഗ്രഹമില്ല. ആഘാത ഗർത്തങ്ങളും (impact crater) ഉയർന്നു നിൽക്കുന്ന വരമ്പുകളും ബുധനിൽ കാണാംSchenk P., Melosh H. J. (1994), Lobate Thrust Scarps and the Thickness of Mercury's Lithosphere, Abstracts of the 25th Lunar and Planetary Science Conference, 1994LPI....25.1203S. ബുധന് പറയാൻ മാത്രമുള്ള ഒരന്തരീക്ഷമില്ല. സൗരവാതം ഇതിന്റെ അന്തരീക്ഷത്തെ അടിച്ചു തെറിപ്പിച്ചിരിക്കുന്നു. ഇരുമ്പിന്റെ കോർ ആണ് ഇതിനുള്ളത്. ശുക്രൻ സൂര്യനിൽ നിന്ന് 0.7 ജ്യോതിർമാത്ര (AU) അകലെ കിടക്കുന്ന ഗ്രഹമാണ് ശുക്രൻ. ഏകദേശം ഭൂമിയുടെ വലിപ്പമുണ്ട് (0.815 ഭൂപിണ്ഡം) ഇതിന്. കട്ടികൂടിയ സിലിക്കേറ്റ് ഭൂവൽകവും (Mantle).ഇരുമ്പുകൊണ്ടുള്ള അകക്കാമ്പും (Core) ഇതിനുണ്ട്. ശുക്രന് പ്രകൃതിദത്തമായ ഉപഗ്രഹം ഇല്ല . ഏറ്റവും ചൂടുകൂടിയ ഗ്രഹവും ശുക്രനാണ്. ഏകദേശം 400 ഡിഗ്രി സെന്റി ഗ്രേഡാണ് ഇതിന്റെ ഉപരിതല താപനില. അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള ഹരിതഗൃഹ വാതകങ്ങളും ഇതിനു കാരണമാവുന്നു. ഭൂമി സൂര്യനിൽ നിന്ന് ഒരു ജ്യോതിർമാത്ര അകലെ കിടക്കുന്ന ഭൂമിയാണ് ആന്തരഗ്രഹങ്ങളിലെ ഏറ്റവും വലുതും ഏറ്റവും സാന്ദ്രത കൂടിയതും. അറിയപ്പെട്ടിടത്തോളം സൗരയൂഥത്തിലെ ജീവനുള്ള ഏകഗ്രഹവും ഭൂമിയാണ്. ദ്രവരൂപത്തിലുള്ള ജലമണ്ഡലവും (Hydrosphere) ഫലകചലനങ്ങളും (Plate Tectonics) ഭൂമിയുടെ പ്രത്യേകതയാണ്. മറ്റു ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി 21% സ്വതന്ത്ര ഓക്സിജൻ അടങ്ങിയ അന്തരീക്ഷം ഭൂമിക്കുണ്ട്. ഇത് ജീവന്റെ നിലനില്പിനെ സഹായിക്കുന്നു. ഭൂമിക്ക് ഒരു പ്രകൃതിദത്ത ഉപഗ്രവും ഉണ്ട്. ആന്തരഗ്രഹങ്ങളിലെ ഏറ്റവും വലിയ ഉപഗ്രവും ഭൂമിയുടെ ചന്ദ്രൻ തന്നെയാണ്. ചൊവ്വ സൂര്യനിൽ നിന്നും 1.5 ജ്യോതിർമാത്ര അകലെ കിടക്കുന്ന ചൊവ്വ ഭൂമിയെക്കാളും ശുക്രനെക്കാളും ചെറുതാണ് (0.107 ഭൂപിണ്ഡം). പ്രധാനമായും കാർബ്ബൺ ഡൈ ഓക്സൈഡ് അടങ്ങിയ ഒരന്തരീക്ഷം ചൊവ്വക്കുണ്ട്. 6.1 മില്ലി ബാർ ആണ് ചൊവ്വയുടെ അന്തരീക്ഷ മർദ്ദം (ഭൂമിയുടെ 0.6%). ഇതിന്റെ ഉപരിതലത്തിൽ കാണുന്ന ഒളിമ്പസ് മോൺസ് പോലെയുള്ള വലിയ അഗ്നിപർവ്വതങ്ങളും മാരിനെറീസ് ഗർത്തം (Valles Marineris) പോലുള്ള വിള്ളൽ ഗർത്തങ്ങളും ചൊവ്വയിലും ഫലകചലനങ്ങൾ ഉണ്ട് എന്നതിനു തെളിവാണ്. ചൊവ്വയുടെ മണ്ണിലുള്ള ഇരുമ്പ് ഓക്സൈഡ് ഇതിന് ചുവപ്പു നിറം നൽകുന്നു. ഛിന്ന ഗ്രഹങ്ങളിൽ നിന്നും പിടിച്ചെടുത്ത ഡീമോസ്, ഫോബോസ് എന്നീ രണ്ടു ചെറിയ ഉപഗ്രഹങ്ങളും ചൊവ്വക്കുണ്ട്. ഛിന്നഗ്രഹ വലയം thumb|പ്രധാന ഛിന്നഗ്രഹ വലയം (വെള്ള നിറത്തിൽ കാണിച്ചിരിക്കുന്നു) ചൊവ്വയുടേയും വ്യാഴത്തിന്റേയും പരിക്രമണ പഥങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. സൗരയൂഥത്തിലെ താരതമ്യേന ചെറിയ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ലോഹ മൂലകങ്ങൾ അടങ്ങിയ പാറകളും മഞ്ഞുമാണ് ഇവയിലെ പ്രധാന ഘടകങ്ങൾ. ചൊവ്വക്കും വ്യാഴത്തിനുമിടയിലായി സൂര്യനിൽ നിന്ന് 2.3-3.3 ജ്യോതിർമാത്രക്കുള്ളിൽ ഇവ സ്ഥിതി ചെയ്യുന്നു. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകർഷണം കാരണം ഒന്നായി ചേർന്ന് ഗ്രഹമാകാനാകാതെ പോയ സൗരയൂഥ പദാർത്ഥങ്ങളാണിവ ഈ വലയത്തിന്റെ മൊത്തം പിണ്ഡത്തിന്റെ പാതിയും സീറീസ് (Ceres), 4 വെസ്റ്റ (4 Vesta), 2 പാളസ് (2 Pallas), 10 ഹൈഗീയ (10 Hygiea) എന്നീ അംഗങ്ങളുടെ ഭാഗമാണ്. ഈ നാലെണ്ണത്തിനും 400 കിലോമീറ്ററിൽ കുറയാത്ത വ്യാസമുണ്ട്, അതിൽ തന്നെ ഛിന്നഗ്രഹ വലയത്തിലെ ഒരേയൊരു കുള്ളൻ ഗ്രഹമായ സീറീസിന് ഏതാണ്ട് 950 കിലോമീറ്റർ വ്യാസമുണ്ട്. ഇതിൽ താഴോട്ട് വലിപ്പം കുറഞ്ഞ് പൊടിപടലങ്ങൾ വരെ ഈ മേഖലയിലുണ്ട്. ഈ ഛിന്നഗ്രഹ പദാർത്ഥങ്ങളെല്ലാം നേർത്തരീതിയിലാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്, ഏതാനും ബഹിരാകാശപേടകങ്ങൾ കേടുപാടുകൾ കൂടാതെ ഈ മേഖല കടന്ന് സഞ്ചരിച്ചിട്ടുണ്ട്. എങ്കിലും ഇവയ്ക്കിടയിലെ വലിയ അംഗങ്ങൾ തമ്മിൽ കൂട്ടിയിടികൾ നടക്കാറുണ്ട്, തൽഫലമായി സമാന പരിക്രമണ സ്വഭാവങ്ങളും ഘടനകളുമുള്ള ഒരു ഛിന്നഗ്രഹ കുടുംബം രൂപം കൊള്ളും. കൂട്ടിയിടികൾ ഫലമായി നേർത്ത ധൂളികളും രൂപം കൊള്ളാറുണ്ട്, രാശി പ്രഭ (zodiacal light) ഉണ്ടാവാൻ ഈ ധൂളികളും കാരണക്കാരാണ്. വലയത്തിലെ ഓരോ ഛിന്നഗ്രഹത്തേയും അവയുടെ വർണ്ണരാജിയനുസരിച്ച് വർഗ്ഗീകരിച്ചിട്ടുണ്ട്, അവയിൽ ഭൂരിഭാഗത്തേയും മൂന്ന് തരമായി തിരിക്കാം: കാർബണീകം (carbonaceous, C-type), സിലിക്കേറ്റ് (S-type), ലോഹസമ്പുഷ്ടം (M-type) എന്നിവയാണവ. സീറീസ് സൂര്യനിൽ നിന്ന് 2.77 ജ്യോതിർമാത്ര(AU) അകലെ കിടക്കുന്ന സീറീസ് ഏറ്റവും വലിയ ഛിന്നഗ്രഹവും ഒരു കുള്ളൻ ഗ്രഹവും ആണ്. 1000 കി.മീറ്ററിൽ താഴെ മാത്രമാണ് ഇതിന്റെ വ്യാസം. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇതിനെ കണ്ടെത്തിയപ്പോൾ ഒരു ഗ്രഹമായാണ് പരിഗണിച്ചത്. കൂടുതൽ നിരീക്ഷണങ്ങൾക്കു ശേഷം 1850ൽ ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിൽ പെടുത്തി. 2006ൽ കുള്ളൻ ഗ്രഹങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ബാഹ്യസൗരയൂഥം ബാഹ്യസൗരയൂഥത്തിൽ നാല് വാതകഭീമന്മാരും അവയുടെ ഉപഗ്രഹങ്ങളുമാണ് ഉള്ളത്. ചെറിയ ഭ്രമണകാലമുള്ള വാൽനക്ഷത്രങ്ങളും സെന്റോറുകളും ഈ ഭാഗത്തുണ്ട്. ജലവും അമോണിയയും മീഥെയ്നുമെല്ലാം വാതകാവസ്ഥയിലാണ് ഇവിടെ കാണുന്നത്. ബാഹ്യ ഗ്രഹങ്ങൾ thumb|മുകളിൽ നിന്ന് താഴേക്ക്: നെപ്ട്യൂൺ, യുറാനസ്, ശനി, വ്യാഴം വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ വാതകഭീമന്മാരാണ് ബാഹ്യഗ്രഹങ്ങൾ. ഇവയെ ജ്യോവിയൻ ഗ്രഹങ്ങൾ എന്നും വിളിക്കാറുണ്ട്. സൂര്യനൊഴികെയുള്ള സൗരയൂഥത്തിന്റെ 99% ദ്രവ്യവും ഇവയിലാണുള്ളത്. വ്യാഴം, ശനി എന്നിവയിൽ പ്രധാനമായും ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതങ്ങളാണുള്ളത്. യുറാനസ്, നെപ്ട്യൂൺ എന്നിവ മഞ്ഞു മൂടിയ ഗ്രഹങ്ങളാണ്. അതുകൊണ്ട് ഇവയെ ഹിമഭീമന്മാർ എന്നു വിളിക്കാറുണ്ട്. ബാഹ്യഗ്രഹങ്ങൾക്കെല്ലാം തന്നെ വലയങ്ങളുണ്ട്. ശനിയുടെ വലയം ഭൂമിയിൽ നിന്നു തന്നെ കാണാൻ കഴിയും. വ്യാഴം സൂര്യനിൽ നിന്ന് 5.2 ജ്യോതിർമാത്ര അകലെ കിടക്കുന്ന വ്യാഴത്തിന് 318 ഭൂപിണ്ഡമാണുള്ളത്. സൌരയൂഥത്തിലെ മറ്റു ഗ്രഹങ്ങളുടെയെല്ലാം കൂടിയുള്ള പിണ്ഡത്തിനെക്കാൾ 2.5 മടങ്ങാണിത്. ഇതിലെ പ്രധാന ഘടകങ്ങൾ ഹൈഡ്രജനും ഹീലിയവും ആണ്. സ്വയം താപം ഉല്പാദിപ്പിക്കുന്ന ഗ്രഹമാണ് വ്യാഴം. വ്യാഴത്തിലെ ഭീമൻപൊട്ടിനുള്ള (Great Red Spot) കാരണം ഇതാണ്. വ്യാഴത്തിന് 63 അറിയപ്പെടുന്ന ഉപഗ്രഹങ്ങളുണ്ട്. വലിയ ഉപഗ്രഹങ്ങളാ‍യ ഗാനിമീഡ്, കാലിസ്റ്റോ, അയൊ, യൂറോപ്പ എന്നിവക്ക് ഭൂസമാന ഗ്രഹങ്ങളുടെ സവിശേഷതകളാണുള്ളത്. ഗാനിമീഡ് സൌരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ്. ബുധനെക്കാൾ വലുത്. ശനി സൂര്യനിൽ നിന്ന് 9.5 ജ്യോതിർമാത്ര അകലെ കിടക്കുന്ന ശനിയെ മറ്റു ഗ്രഹങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത് അതിനെ ചുറ്റിക്കിടക്കുന്ന വലിയ വലയമാണ്. അന്തരീക്ഷ ഘടനയും കാന്തിക മണ്ഡലവും വ്യാഴത്തിനോടു സമാനമാണ്. വ്യാഴത്തിന്റെ 60% വ്യാപ്തമാണ് ശനിക്കുള്ളത്. ഭൂപിണ്ഡത്തിന്റെ 95 മടങ്ങ് പിണ്ഡവും ഇതിനുണ്ട്. സൌരയൂഥത്തിലെ ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹവും ശനിയാണ് . ശനിയുടെ വലയത്തിൽ ചെറിയ മഞ്ഞു കട്ടകളും ശിലാശകലങ്ങളുമാണുള്ളത്. 82 പ്രകൃതിദത്ത ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ടൈറ്റൻ, എൻസിലാഡസ് എന്നിവയിൽ അഗ്നിപർവ്വതം പോലുള്ള ഭൂമിശാസ്ത്രപരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവയിൽ പ്രധാനമായും ഐസ് ആണുള്ളത്. സൌരയൂഥത്തിലെ വലിപ്പം കൊണ്ട് രണ്ടാം സ്ഥാനക്കാരനായ ടൈറ്റാന് സ്വന്തമായൊരു അന്തരീക്ഷവുമുണ്ടഏറ്റവും കൂടുതൽ ഉപഗ്രഹം ഉള്ള ഗ്രഹം ആണ് ശനി ്. യുറാനസ് 14 ഭൂപിണ്ഡത്തോടു കൂടിയ യുറാനസ് സൂര്യനിൽ നിന്ന് 19.6 ജ്യോതിർമാത്ര അകലെയാണ് കിടക്കുന്നത്. വലിപ്പം കൊണ്ട് മൂന്നാം സ്ഥാനമാണ് യുറാനസ്സിനുള്ളത്. ക്രാന്തിവൃത്തത്തിൽ നിന്നും 90 ഡിഗ്രി ചെരിഞ്ഞാണ് പരിക്രമണപഥം എന്നത് യുറാനസ്സിന്റെ പ്രത്യേകതയാണ്. വളരെ ചൂടു കുറഞ്ഞ് അകക്കാമ്പാണ് ഇതിനുള്ളത്. 27 ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ടൈറ്റാനിയ, ഒബിറോൺ, അമ്പ്രിയൽ, ഏരിയൽ, മിറാന്റ എന്നിവയാണ് പ്രധാനപ്പെട്ടവ. നെപ്ട്യൂൺ സൂര്യനിൽ നിന്ന് 30 ജ്യോതിർമാത്ര അകലെ കിടക്കുന്നു. 17 ഭൂപിണ്ഡമുള്ള നെപ്ട്യൂൺ ആന്തരിക താപം ഉല്പാദിപ്പിക്കുന്നുണ്ട്. 13 ഉപഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി സജീവമായ ട്രിറ്റോൺ ആണ് ഏറ്റവും വലുത്. ദ്രവനൈട്രജന്റെ നീരുറവകൾ (geyser) കണ്ടെത്തിയിട്ടുണ്ട്. ഗ്രഹത്തിന്റെ ഭ്രമണത്തിന് എതിർദിശയിലാണ് ഇതിന്റെ പരിക്രമണം. നെപ്ട്യൂണിന്റെ പരിക്രമണപഥത്തിൽ കുറെ കുഞ്ഞു ഗ്രഹങ്ങളുമുണ്ട്. ഇവയെ നെപ്ട്യൂൺ ട്രോജനുകൾ എന്നു പറയുന്നു. വാൽ നക്ഷത്രങ്ങൾ upright|thumb|ഹെയ്‌ൽ ബോപ് ഏതാനും കിലോമീറ്ററുകൾ മാത്രം വ്യാസമുള്ള സൗരയൂഥ പദാർത്ഥങ്ങളെയാണ് വാൽനക്ഷത്രം അഥവാ ധൂമകേതു എന്നു പറയുന്നത്. ബാഷ്പശീലമുള്ള മഞ്ഞും ചെറിയ പാറക്കഷണങ്ങളുമാണ് ഇവയിൽ അടങ്ങിയിട്ടുള്ളത്. വിചിത്രമായ ഭ്രമണപഥമാണ് ഇവക്കുള്ളത്. ഇവയുടെ പെരിഹീലിയൻ ആന്തരഗ്രഹങ്ങൾക്കിടയിലാണ് വരുന്നത്. എന്നാൽ അപ്‌ഹീലിയൻ ആകട്ടെ പ്ലൂട്ടോക്കും അപ്പുറം വരെ എത്തും. ആന്തരസൗരയൂഥത്തിലേക്കു കടക്കുമ്പോൾ സൂര്യസാമീപ്യം കാരണം മഞ്ഞ് ഉരുകുകയും അയോണീകരിക്കപ്പെടുകയും ചെയ്യുന്നു. ഇത് പുറത്തേക്കു തെറിച്ചു പോകുന്നതിനാൽ വാലു പോലെ നീണ്ടു കിടക്കും. കോമയും വാലും കൂടിയതായിരിക്കും നമ്മൾ കാണുന്ന വാൽനക്ഷത്രം. ഇരുന്നൂറ് വർഷത്തിൽ താഴെ മാത്രം ഇടവേളകളുള്ളവയെ ലഘുകാല വാൽനക്ഷത്രങ്ങൾ എന്നു പറയുന്നു. ദീർഘകാല വാൽനക്ഷത്രങ്ങൾ ആയിരത്തി പരം വർഷങ്ങൾ വരെ ഇടവേളകൾ എടുക്കാറുണ്ട്. ലഘുകാല വാൽനക്ഷത്രങ്ങൾ കൈപ്പർ വലയത്തിൽ നിന്നും ഹെയ്‌ൽ ബോപ് പോലുള്ള ദീർഘകാലവാൽനക്ഷത്രങ്ങൾ ഊർട്ട് മേഘത്തിൽ നിന്നുമാണ് വരുന്നതെന്ന് കരുതുന്നു. വളരെ പഴയ വാൽനക്ഷത്രങ്ങൾ അവയുടെ മഞ്ഞെല്ലാം ഉരുകി നഷ്ടപ്പെട്ട് ഛിന്നഗ്രഹങ്ങളായി മാറിക്കാണും . സെന്റോർ വ്യാഴത്തിനും നെപ്ട്യൂണിനുമിടയിൽ കാണുന്ന വാൽനക്ഷത്രങ്ങളെ പോലുള്ള വസ്തുക്കളെയാണ് സെന്റോറുകൾ എന്നു പറയുന്നത്. 10199 ചാരിക്ലോ (10199 Chariklo) ആണ് ഏറ്റവും വലിയ സെന്റോർ. 250 കി.മീറ്റർ ആണ് ഇതിന്റെ വ്യാസം. 2060 ചിരോൺ (2060 Chiron) ആണ് ആദ്യം കണ്ടെത്തിയ സെന്റോർ. സൂര്യസമീപം എത്തുമ്പോൾ ഒരു കോമ രൂപപ്പെടുന്നതിനാൽ ഇതിനെ വാൽനക്ഷത്രമായും(95P) കണക്കാക്കാറുണ്ട്. ട്രാൻസ്-നെപ്ട്യൂണിയൻ മേഖല നെപ്ട്യൂണിനും പുറത്തുള്ള സൌരയൂഥ ഭാഗത്തെ ട്രാൻസ്-നെപ്ട്യൂണിയൻ മേഖല എന്നു പറയുന്നു. പാറക്കഷണങ്ങളും ഐസും കൊണ്ട് നിർമ്മിക്കപ്പെട്ട ചെറിയ പദാർത്ഥങ്ങളാണ് ഇവിടെയുള്ളത്. കൈപ്പർ വലയം left|thumb|നാലു ബാഹ്യഗ്രഹങ്ങൾക്കു പുറത്തു കിടക്കുന്ന കൈപ്പർ വലയം ഛിന്നഗ്രഹ വലയത്തിലുള്ളതു പോലെ അനേകം ചെറുശകലങ്ങൾ ചേർന്നുണ്ടായ ഒരു വലയമാണ് കൈപ്പർ വലയം (Kuiper belt). ചെറുപാറക്കഷണങ്ങളും ഐസുമാണ് ഇതിലെ പ്രധാന ഘടകങ്ങൾ. ഇത് സൂര്യനിൽ നിന്ന് 30 മുതൽ 50 വരെ ജ്യോതിർമാത്ര (AU) അകലെയാണ് കിടക്കുന്നത്. ഈ മേഖലയിൽ മൂന്നു കുള്ളൻ ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 50 കി.മീറ്ററിൽ കൂടുതൽ വ്യാസമുള്ള 1,00,000ലേറെ വസ്തുക്കൾ ഇവിടെയുണ്ട്. കൈപ്പർ വലയത്തിലെ എല്ലാ വസ്തുക്കൾക്കും കൂടിയുള്ള ആകെ പിണ്ഡം ഭൂപിണ്ഡത്തിന്റെ പത്തിലൊരംശമോ അതിൽ കുറവോ മാത്രമേ വരൂ. വലിയ കൈപ്പർ വലയ വസ്തുക്കളായ ക്വോവാർ, വരുണ, ഓർക്കസ് എന്നിവയെ കുള്ളൻ ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. കൈപ്പർ വലയത്തെ ക്ലാസിക്കൽ വലയമെന്നും നെപ്ട്യൂൺ അനുരണനങ്ങൾ എന്നു തരം തിരിച്ചിട്ടുണ്ട്. നെപ്ട്യൂണിന്റെ ഭ്രമണപഥവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് നെപ്ട്യൂൺ അനുരണനങ്ങൾ. ഇവ സൂര്യനിൽ നിന്ന് 39.4AU മുതൽ 47.7 AU വരെ അകലെ കിടക്കുന്നു. പ്ലൂട്ടോയും ഷാരോണും upright|frameless കൈപ്പർ വലയത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ വസ്തുവായ പ്ലൂട്ടോ എന്ന കുള്ളൻ ഗ്രഹം സൂര്യനിൽ നിന്ന് ശരാശരി 39AU അകലെ സ്ഥിതിചെയ്യുന്നു. 1930ലാണ്‌ ഇതിനെ കണ്ടെത്തിയത്. 2006ൽ ഗ്രഹങ്ങളെ പുനർനിർവ്വചിക്കുന്നതു വരെ ഇതിനെ ഒമ്പതാമത്തെ ഗ്രഹമായാണ് കണക്കാക്കിയിരുന്നത്. പ്ലൂട്ടോയുടെ ഭ്രമണപഥം ക്രാന്തിവൃത്തത്തിൽ നിന്ന് 17 ഡിഗ്രി ചെരിഞ്ഞാണ്. പെരിഹീലിയൻ 29.7AU (നെപ്ട്യൂണിന്റെ ഭ്രമണപഥത്തിനുള്ളിൽ). അപ്‌ഹീലിയൻ 49.5AU. നെപ്ട്യൂൺ അനുരണനങ്ങളിൽ പ്രധാനപ്പെട്ട വസ്തുവാണ് പ്ലൂട്ടോ. ഷാരോൺ പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ്. പ്ലൂട്ടോയും ഷാരോണും കൂടി ഇരട്ട ഗ്രഹമായും കണക്കാക്കാറുണ്ട്. ഒരു ഗുരുത്വ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ടു ഗ്രഹങ്ങയാണ് ഇരട്ട ഗ്രഹങ്ങൾ എന്നു പറയുന്നത്. ഷാരോണിനെ കൂടാതെ നിക്സ്, P4, ഹൈഡ്ര എന്നിവ കൂടെ ഈ വ്യവസ്ഥയിലുണ്ട്. ഹൌമിയയും മെയ്ക് മെയ്ക്കും സൂര്യനിൽ നിന്ന് ശരാശരി 43.34AU അകലെ കിടക്കുന്ന ഹൗമിയയും (Haumea) ശരാശരി 45.79AU അകലെ കിടക്കുന്ന മെയ്ക് മെയ്കും (Makemake) പ്ലൂട്ടോയെക്കാൾ ചെറുതും ക്ലാസിക്കൽ കൈപ്പർ വലയത്തിലെ വലിയതുമായ വസ്തുക്കളാണ്. അണ്ഡാകൃതിയിലുള്ള ഹൗമിക്ക് രണ്ട് ഉപഗ്രഹങ്ങളുണ്ട്. മെയ്ക് മെയ്കിനാണ് കൈപ്പർ വലയത്തിൽ പ്ലൂട്ടോ കഴിഞ്ഞാൽ കൂടുതൽ തിളക്കമുള്ളത്. 2008ൽ ഇവയെ കുള്ളൻ ഗ്രഹങ്ങളുടെ പട്ടികയിൽ പെടുത്തി. ശിഥില മണ്ഡലം ശിഥില മണ്ഡലം (scattered disc) കൈപ്പർ വലയത്തെ പൊതിഞ്ഞു കിടക്കുന്നു. ഭൂരിഭാഗം ശിഥിലമണ്ഡല പദാർത്ഥങ്ങളുടെയും (scattered disc objects -SDOs) പെരിഹീലിയൻ കൈപ്പർ വലയത്തിനുള്ളിലും അപ്‌ഹീലിയൻ 150ജ്യോതിർമാത്ര അകലെയുമാണ്. ഇവ ഭൂരിഭാഗവും ക്രാന്തിവൃത്ത തലത്തിൽ ചലിക്കുന്നവയാണ്. ചില ജ്യോതിശാസ്ത്രജ്ഞർ ശിഥില മണ്ഡല വസ്തുക്കളെ കൈപ്പർ വലയത്തിന്റെ തന്നെ മറ്റൊരു ഭാഗമായാണ് കാണുന്നത്. "ശിഥില കൈപ്പർ വലയ പദാർത്ഥങ്ങൾ" (scattered Kuiper belt objects) എന്നാണ് ഇവർ ഇതിനെ വിളിക്കുന്നത്. ഈറിസ് സൂര്യനിൽ നിന്ന് ഏകദേശം 68 ജ്യോതിർമാത്ര അകലെ കിടക്കുന്ന ഈറിസ് ശിഥില മണ്ഡല പദാർത്ഥങ്ങളിലെ അറിയപ്പെടുന്ന ഏറ്റവും വലിയ വസ്തുവാണ്. പ്ലൂട്ടോവിനെക്കാൾ 25% പിണ്ഡം കൂടുതലുണ്ടെങ്കിലും വ്യാസം തുല്യമാണ്. കുള്ളൻ ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ദ്രവ്യമാനമുള്ളതും ഈറിസിനാണ്. ഡിസ്നോമിയ (Dysnomia) എന്നൊരു ഉപഗ്രഹമുണ്ട്. പ്ലൂട്ടോയുടേതു പോലെ വളരെ ദൈർഘ്യമേറിയതാണ് ഇതിന്റെ ഭ്രമണ പഥവും. പെരിഹീലിയൻ 32.8 ജ്യോതിർമാത്രയും അപ്‌ഹീലിയൻ 97.6 ജ്യോതിർമാത്രയുമാണ്. വിദൂരസ്ഥ മേഖല സൗരയൂഥത്തിന്റെ അതിരുകൾ വളരെ സൂക്ഷ്മമായി വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും രണ്ടു വ്യത്യസ്ത ബലങ്ങളെ അടിസ്ഥാനപ്പെടുത്തി ബാഹ്യ അതിർത്തികൾ നിർവചിച്ചിട്ടുണ്ട്. സൗരവാതവും സൗരഗുരുത്വവും ആണവ. സൗരവാതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സൗരയൂഥാതിർത്തി സൂര്യനിൽ നിന്നു പ്ലൂട്ടോയിലേക്കുള്ള അകലെത്തെക്കാൾ ഏകദേശം നാലു മടങ്ങു കൂടുതലാണ്. ഹീലിയോപോസ് (heliopause) എന്നാണ് ഈ ഭാഗത്തെ പറയുക. ഹീലിയോപോസ് thumb|ഹീലിയോസ്ഹീത്തും ഹീലിയോപോസും സൗരവാതം 400km/s വേഗതയിൽ നക്ഷത്രാന്തരീയ വാതവുമായി (interstellar wind) കൂട്ടിമുട്ടുന്നതു വരേക്കും സഞ്ചരിക്കുന്നു. ഈ കൂട്ടിമുട്ടലിന്റെ ഫലമായുണ്ടാകുന്ന ആഘാതത്തെ "ടെർമിനേഷൻ ഷോക്ക്" എന്നു പറയുന്നു. ഇത് നക്ഷത്രാന്തരീയ വാതത്തിന് എതിരായ ദിശയിൽ സൂര്യനിൽ നിന്ന് 80-100 ജ്യോതിർമാത്ര വരെയും അനുകൂലമായ ദിശയിൽ 200 ജ്യോതിർമാത്ര വരേയും അകലെയാണ് See Figures 1 and 2.. ഓവൽ ആകൃതിയിലുള്ള ഈ ഭാഗത്തെ ഹീലിയോസ്‌ഹീത്ത് (heliosheath) എന്നു പറയുന്നു. നക്ഷത്രാന്തരീയ കാന്തിക ക്ഷേത്രത്തിന്റെ ഞെരുക്കൽ ഈ കുമിളക്കു മുകളിൽ അനുഭവപ്പെടുന്നുണ്ട് എന്നാണ് കാസ്സിനി, ഇന്റർസ്റ്റെല്ലാർ ബൗണ്ടറി എക്സ്പ്ലോറർ എന്നിവയിൽ നിന്നു ലഭിച്ച വിവരങ്ങൾ കാണിക്കുന്നത്. ഹീലിയോസ്ഫിയറിന്റെ അതിർത്തിയായ ഹീലിയോപോസിൽ സൗരവാതം അവസാനിക്കുകയും നക്ഷത്രാന്തരീയ തലം (interstellar space) ആരംഭിക്കുകയും ചെയ്യുന്നു. നാസയുടെ വോയേജർ 1, വോയേജർ 2 എന്നീ പേടകങ്ങൾ ഈ കടമ്പ കടന്നു. ഊർട്ട് മേഘം thumb|upright=1.3|ഊർട്ട് മേഘം കലാകാരന്റെ ദൃഷ്ടിയിൽ ഊർട്ട് മേഘം സൗരയൂഥത്തെ പൊതിഞ്ഞു കിടക്കുന്ന ഒരു ഗോളീയ മേഘമാണ്. ദശലക്ഷക്കണക്കിനു മഞ്ഞു പദാർത്ഥങ്ങൾ നിറഞ്ഞ ഈ പ്രദേശത്തുനിന്നാണ് അതിദീർഘ വാൽനക്ഷത്രങ്ങൾ വരുന്നത് എന്നാണ് കരുതുന്നത്. സൂര്യനിൽ നിന്ന് 50,000 ജ്യോതിർമാത്രക്കും (1 പ്രകാശവർഷം) 1,00,000 ജ്യോതിർമാത്രക്കും(1.87 പ്രകാശവർഷം) ഇടക്കാണ് ഊർട്ട് മേഘം സ്ഥിതിചെയ്യുന്നത്. ബാഹ്യസൗരയൂഥത്തിന്റെ ഗുരുത്വപ്രതിപ്രവർത്തനങ്ങളുടെ ഭാഗമായി ആന്തര സൗരയൂഥത്തിൽ നിന്നും തെറിച്ചു പോയ വാൽനക്ഷത്രങ്ങളാണ് ഊർട്ട് മേഘത്തിൽ വന്നു കൂടിയിട്ടുള്ളത് എന്നാണ് കരുതുന്നത്. ഊർട്ട് പദാർത്ഥങ്ങൾ വളരെ സാവധാനത്തിൽ ചലിക്കുന്നവയാണ്. അടുത്തു വരുന്ന നക്ഷത്രങ്ങളുടെ സ്വാധീനം കൊണ്ടും ആകാശ ഗംഗയിലുണ്ടാവുന്ന ഗാലക്സിക വേലിയേറ്റത്തിന്റെ ഫലമായും ഇവ പരസ്പരം ഛിന്നിച്ചിതറുകയും കൂട്ടിമുട്ടുകയും ചെയ്തു കൊണ്ടിരിക്കുന്നു. സെഡ്ന അതിദീർഘ വൃത്തത്തിൽ ഭ്രമണം ചെയ്യുന്ന പ്ലൂട്ടോയെ പോലെയുള്ള ചുവന്ന കുള്ളൻഗ്രഹമാണ് സെഡ്ന. ഇതിന്റെ പെരിഹീലിയൻ 76 ജ്യോതിർമാത്രയും അപ്‌ഹീലിയൻ 928 ജ്യോതിർമാത്രയും ആണ്. ഒരു പരിക്രമണം പൂർത്തിയാക്കാൻ 12,050 വർഷം വേണം. 2003ൽ മൈക്ക് ബ്രൗൺ ആണ് സെഡ്നയെ കണ്ടെത്തിയത്. അതിരുകൾ സൂര്യന്റെ ഗുരുത്വബലം ഏകദേശം രണ്ട് പ്രകാശവർഷം (125,000 AU) അകലെ വരെ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഊർട്ട് മേഘത്തിന്റെ വ്യാസം 50,000 ജ്യോതിർമാത്ര(AU)യിൽ കൂടില്ല. ആയിരക്കണക്കിനു ജ്യോതിർമാത്ര വിസ്താരത്തിൽ കിടക്കുന്ന കൈപ്പർ വലയത്തിനും ഊർട്ട് മേഘത്തിനും ഇടയിലുള്ള പ്രദേശത്തെ കുറിച്ച് കാര്യമായ അറിവൊന്നും ലഭിച്ചിട്ടില്ല. അതു പോലെ സൂര്യനും ബുധനും ഇടയിലുള്ള പ്രദേശത്തെ കുറിച്ചും വളരെ പരിമിതമായ അറിവുകളേയുള്ളു. സൗരയൂഥത്തിന്റെ അറിയപ്പെടാത്ത മേഖലകളിൽ നിന്ന് ഇനിയും പുതിയ വസ്തുക്കൾ കണ്ടെത്തിക്കൊണ്ടേയിരിക്കും. ഗാലക്സിയിലെ സ്ഥാനം right|thumb|സൗരയൂഥത്തിന്റെ ആകാശഗംഗയിലെ സ്ഥാനം 200 ബില്യൻ നക്ഷത്രങ്ങളും 1,00,000 പ്രകാശവർഷം വ്യാസവുമുള്ള ആകാശഗംഗയിലെ ഒരംഗമാണ് സൗരയൂഥം. ആകാശഗംഗയുടെ സർപ്പിള ശാഖകളിലൊന്നായ ഒറിയോൺ ശാഖയിലാണ് സൗരയൂഥത്തിന്റെ സ്ഥാനം. ഗാലക്സിക കേന്ദ്രത്തിൽ നിന്നും 25,000 മുതൽ 28,000 വരെ പ്രകാശവർഷം അകലെ കിടക്കുന്ന സൗരയൂഥം സെക്കന്റിൽ 220കി.മീറ്റർ വേഗതയിൽ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നു. ഒരു പരിക്രമണം പൂർത്തിയാക്കാൻ 225-250 ദശലക്ഷം വർഷങ്ങൾ എടുക്കുന്നു. ഇതിനെ സൗരയൂഥത്തിന്റെ ഒരു ഗാലക്സിക വർഷം എന്നു പറയുന്നു. സൗരയൂഥത്തിന്റെ പരിക്രമണ പഥം ഗാലക്സിക തലവുമായി 60 ഡിഗ്രി ചെരിഞ്ഞാണിരിക്കുന്നത്. സൗരയൂഥത്തിന്റെ സ്ഥാനം നക്ഷത്ര സാന്ദ്രത കൂടിയ കേന്ദ്രഭാഗത്താവാതെ ഗാലക്സിയുടെ ബാഹ്യശാഖയിലായത് ഭൂമിയിലെ ജീവന്റെ നിലനില്പിനെ സഹായിക്കുന്ന ഒരു ഘടകമാണ്. കുറേക്കൂടി കേന്ദ്രഭാഗത്തേക്ക് നീങ്ങിയിരുന്നെങ്കിൽ മറ്റു നക്ഷത്രങ്ങളുടെ ഗുരുത്വവലിവ് ഊർട്ട് മേഘത്തിലെ വസ്തുക്കളിൽ സ്വാധീനം ചെലുത്തുകയും ആന്തരസൗരയൂഥത്തിലേക്ക് കൂടുതൽ വാൽനക്ഷത്രങ്ങൾ എത്തുന്നതിന് കാരണമായിത്തീരുകയും ചെയ്യുമായിരുന്നു. ഇത് ഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും തമ്മിലുള്ള കൂട്ടിയിടിയുടെ സാധ്യതാ നിരക്ക് ഉയർത്തുകയും ഭൂമിയിലെ ജീവന്റെ നിലനില്പിന് ഹാനികരമാകുകയും ചെയ്യുമായിരുന്നു. ഗാലക്സിക കേന്ദ്രത്തിൽ നിന്നു വരുന്ന ഉയർന്ന തോതിലുള്ള വികിരണങ്ങളും ഭൂമിയിലെ ജീവന് ഭീഷണിയാവുമായിരുന്നു. അയൽക്കാർ ഏറ്റവും അടുത്ത ഗാലക്സിക അയൽക്കാർ പ്രാദേശിക നക്ഷത്രാന്തരീയ മേഘം ആണ്. ഇത് 300 പ്രകാശവർഷം വ്യാപിച്ചു കിടക്കുന്നു. ഉയർന്ന താപനിലയിലുള്ള പ്ലാസ്മയാണ് ഇതിലടങ്ങിയിട്ടുള്ളത്. സൂപ്പർ നോവാഅവശിഷ്ടമാണ് ഇത് എന്ന് കരുതപ്പെടുന്നു. ഏറ്റവും അടുത്ത നക്ഷത്രം 4.4 പ്രകാശ വർഷം അകലെ കിടക്കുന്ന മൂന്നു നക്ഷത്രങ്ങളടങ്ങിയ ആൽഫാ സെന്റൗറി ആണ്. ആൽഫാ സെന്റൗറി A, ആൽഫാ സെന്റൗറി B എന്നീ രണ്ടു നക്ഷത്രങ്ങൾ സൂര്യനെ പോലുള്ളവയാണ്. ആൽഫാ സെന്റൗറി C ഒരു ചുവപ്പു കുള്ളൻ നക്ഷത്രമാണ്. ഇതിനെ പ്രോക്സിമാ സെന്റൗറി എന്നും അറിയപ്പെടുന്നു. ഇതു കഴിഞ്ഞാൽ സൂര്യനോട് അടുത്ത് കിടക്കുന്ന മറ്റു നക്ഷത്രങ്ങൾ 5.9 പ്രകാശവർഷം അകലെ കിടക്കുന്ന ബർണ്ണാഡിന്റെ നക്ഷത്രം (Barnard's Star), 7.8 പ്രകാശവർഷം അകലെ കിടക്കുന്ന വോൾഫ്359 (Wolf 359), 8.3 പ്രകാശവർഷം അകലെ കിടക്കുന്ന ലലാന്റെ 21185 (Lalande 21185) എന്നിവയാണ്. 10 പ്രകാശവർഷം അകലത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ നക്ഷത്രം മുഖ്യധാരാ നക്ഷത്രങ്ങളുടെ ഗണത്തിൽ പെടുന്ന സിറിയസ് ആണ്. സൂര്യനിൽ നിന്നും 8.6 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. സൂര്യന്റെ രണ്ടു മടങ്ങ് ദ്രവ്യമാനമുള്ള സിറിയസിനെ സിറിയസ് B എന്ന വെള്ളക്കുള്ളൻ നക്ഷത്രം പരിക്രമണം ചെയ്യുന്നുണ്ട്. മറ്റു പ്രധാന നക്ഷത്രങ്ങൾ 8.7 പ്രകാശവർഷം അകലെ കിടക്കുന്ന ലൂയ്ടൻ726-8 (Luyten 726-8) എന്ന ചുവപ്പു കുള്ളൻ ഇരട്ട നക്ഷത്രവും 9.7 പ്രകാശവർഷം അകലെ കിടക്കുന്ന റോസ് 154(Ross 154) എന്ന ചുവപ്പു കുള്ളൻ നക്ഷത്രവുമാണ്. നമ്മുടെ അടുത്ത് കിടക്കുന്ന സൂര്യസമാന നക്ഷത്രം 11.9 പ്രകാശവർഷം അകലെ കിടക്കുന്ന ടാവൂ സെറ്റി (Tau Ceti) ആണ്. ഇതിന് സൂര്യന്റെ 80% ദ്രവ്യമാനമുണ്ട്. എന്നാൽ 60% പ്രകാശമേയുള്ളു. സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന സൗരേതര ഗ്രഹം(extrasolar planet) എപ്സിലോൺ എറിഡാനി (Epsilon Eridani) എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നു. 10.5 പ്രകാശവർഷം അകലെ കിടക്കുന്ന ഈ നക്ഷത്രം സൂര്യനെക്കാൾ അൽപം മങ്ങിയതും ചുവന്നതുമാണ്. എപ്സിലോൺ എറിഡാനി b എന്ന ഗ്രഹത്തിന് വ്യാഴത്തിനേക്കാൾ 1.5 മടങ്ങ് പിണ്ഡമുണ്ട്. 6.9 വർഷം വേണം ഇതിന് ഒരു പരിക്രമണം പൂർത്തിയാക്കാൻ. ഉത്ഭവവും പരിണാമവും 4.568 ബില്യൻ വർഷങ്ങൾക്കു മുമ്പ് ഒരു തന്മാത്രാ മേഘത്തിന്റെ ഗുരുത്വതകർച്ചയിൽ നിന്നാണ് സൗരയൂഥത്തി ന്റെ ഉത്ഭവംThe date is based on the oldest inclusions found to date in meteorites, and is thought to be the date of the formation of the first solid material in the collapsing nebula.A. Bouvier and M. Wadhwa. "The age of the solar system redefined by the oldest Pb-Pb age of a meteoritic inclusion." Nature Geoscience, in press, 2010. Doi: 10.1038/NGEO941. ഈ തന്മാത്രാ മേഘത്തിൽ സൗരയൂഥം രൂപം കൊണ്ട പ്രദേശം (pre-solar nebula) ഇടിഞ്ഞു ചുരുങ്ങിയപ്പോൾ ഭ്രമണ വേഗത വർദ്ധിപ്പിച്ചു കൊണ്ട് അതിന്റെ കോണീയ പ്രവേഗം നിലനിർത്തി. ഈ നെബുലയുടെ കൂടുതൽ ദ്രവ്യവും കേന്ദ്രഭാഗത്തായതിനാൽ ചുറ്റുഭാഗത്തെ അപേക്ഷിച്ച് കേന്ദ്രത്തിൽ താപനില വർദ്ധിച്ചു വന്നു. ദ്രവ്യമാനവും താപനിലയും വർദ്ധിച്ചു വന്ന് കേന്ദ്രഭാഗത്ത് ഒരു പ്രാഗ് നക്ഷത്രം(protostar) രൂപം കൊണ്ടു. പുറംഭാഗത്ത് 200 ജ്യോതിർമാത്ര ദൂരത്തിൽ ആദിഗ്രഹമണ്ഡലം (protoplanetary disc) പരന്നു കിടന്നു. പരിണാമത്തിന്റെ ഈ ഘട്ടത്തിൽ ഒരു ടി ടൗരി നക്ഷത്രം (T Tauri star) ആയിരുന്നു എന്നു വിശ്വസിക്കുന്നു. ഈ വിഭാഗത്തിലുള്ള നക്ഷത്രങ്ങൾക്കു ചുറ്റും 0.001–0.1 സൗരപിണ്ഡം ഉള്ള പ്രാഗ് ഗ്രഹപദാർത്ഥങ്ങളുടെ ഒരു തളിക ഉണ്ടായിരിക്കും. ഇതിൽ നിന്നാണ് പിന്നീട് ഗ്രഹങ്ങൾ രൂപം കൊള്ളുന്നത്. 50 ദശലക്ഷം വർഷം കൊണ്ട് പ്രാഗ് നക്ഷത്രത്തിനുള്ളിലെ മർദ്ദവും താപനിലയും വർദ്ധിച്ച് കേന്ദ്രത്തിലുള്ള ഹൈഡ്രജൻ ആറ്റങ്ങൾക്ക് അണുകേന്ദ്ര സംയോജന പ്രക്രിയ (thermonuclear fusion) തുടങ്ങാൻ കഴിയുന്ന അവസ്ഥയിലെത്തി. താപനില, അണു സംയോജനത്തിന്റെ നിരക്ക്, മർദ്ദം, സാന്ദ്രത എന്നിവ വികിരണോർജ്ജവും ഗുരുത്വബലവും തുല്യനില കൈവരിക്കുന്നതു വരെ തുടർന്നു കൊണ്ടിരിക്കും. ഈ അവസ്ഥയിലെത്തുന്നതോടെ സൂര്യൻ ഒരു മുഖ്യധാരാ നക്ഷത്രമാവുന്നു. ഈ അവസ്ഥയിൽ കുറെ കാലം കഴിയുമ്പോൾ കേന്ദ്രത്തിലെ ഹൈഡ്രജൻ കുറയുകയും പുറത്തു നിന്ന് ഉള്ളിലേക്കുള്ള ഒഴുക്ക് കൂടുകയും ചെയ്യും. ഇത് കേന്ദ്രം കൂടുതൽ ചുരുങ്ങുന്നതിന് ഇടയാക്കും. തന്മൂലം കേന്ദ്രത്തിലെ താപവും മർദ്ദവും വർദ്ധിക്കുകയും ജ്വലനനിരക്ക് കൂടുകയും ചെയ്യും. ഇതിന്റെ ഫലമായി ഓരോ 1.1 ബില്യൻ വർഷങ്ങൾ കഴിയുമ്പോഴും സൂര്യന്റെ തിളക്കം 10% കൂടി വരുന്നുണ്ട്. ഇനി ഏകദേശം 5.4 ബില്യൻ വർഷങ്ങൾ കൂടി കഴിയുമ്പോൾ സൂര്യനിലെ ഹൈഡ്രജന്റെ മുഖ്യഭാഗവും ഹീലിയമായി മാറിക്കഴിഞ്ഞിരിക്കും. അതോടെ സൂര്യന്റെ മുഖ്യധാരാ പദവി അവസാനിക്കുകയും ചെയ്യും. പിന്നീട് ഹീലിയം അണുകേന്ദ്രങ്ങളുടെ സംയോജനമായിരിക്കും സൂര്യനിൽ നടക്കുക. ഹൈഡ്രജൻ സംയോജനത്തേക്കാൾ ഉയർന്ന ചൂടായിരിക്കും ഹീലിയം സംയോജനത്തിൽ ഉണ്ടാവുക. ഇതിന്റെ ഫലമായി സൂര്യന്റെ പുറംഭാഗം കൂടുതൽ വികസിക്കും. ഏതാണ്ട് ഇപ്പോഴുള്ളതിന്റെ 260 മടങ്ങു വരെ സൗരവ്യാസം വർദ്ധിക്കും. വിസ്തീർണ്ണം കൂടുന്നതു കാരണം പുറം ഭാഗത്തെ താപനില കുറഞ്ഞ 2600 കെൽവിൻ വരെയെത്തും. അവസാനം ഹീലിയം അണുകേന്ദ്രങ്ങളും ജ്വലിച്ചു തീരുന്നു. കൂടുതൽ ഘനത്വമുള്ള മൂലകങ്ങളുടെ സംയോജനത്തിനാവശ്യമായ പിണ്ഡം സൂര്യന് ഇല്ലാത്തതിനാൽ സൗരജ്വലനം ഇതോടെ അവസാനിക്കുന്നു. പുറംപാളി അടർന്നു പോയി ഒരു ചുവന്ന കുള്ളൻ നക്ഷത്രമായി സൂര്യൻ മാറുന്നു. ഈ അവസ്ഥയിൽ സൂര്യന്റെ പിണ്ഡം ഇപ്പോഴുള്ളതിന്റെ പകുതി ഉണ്ടാകുമെങ്കിലും വലിപ്പം ഭൂമിയോളമേ കാണൂ. അടർന്നു പോയ പുറംപാളി ഒരു പ്ലാനറ്ററി നെബുലയായി മാറും. കേന്ദ്രം - സൂര്യൻ ഗ്രഹങ്ങൾ ബുധൻ ശുക്രൻ ഭൂമി ചൊവ്വ വ്യാഴം ശനി യുറാനസ് നെപ്ട്യൂൺ കുള്ളൻ ഗ്രഹങ്ങൾ സെറെസ് പ്ലൂട്ടോ ഈറിസ് ഹൌമി മെയ്ക് മെയ്ക് അവലംബം വർഗ്ഗം:സൗരയൂഥം വർഗ്ഗം:സൂര്യൻ
ശംഭുനടനം
https://ml.wikipedia.org/wiki/ശംഭുനടനം
ഒരു സം‍സ്കൃതവർ‍ണ്ണവൃത്തമാണ് ശംഭുനടനം. ഉത്കൃതിഎന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 26 അക്ഷരങ്ങൾ) സമവൃത്തം. ലക്ഷണം വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ജ സ ന ഭ ജ സ ന ഭ” എന്നീ ഗണങ്ങളും “ല ഗ” എന്നീ അക്ഷരങ്ങളും വരുന്ന വൃത്തമാണു ശംഭുനടനം. v - v v v - v v v - v v v - v v v - v v v - v v v - ഉദാഹരണങ്ങൾ അധികം ശ്ലോകങ്ങളില്ലാത്ത ഒരു വൃത്തമാണിതു്. പതഞ്ജലിയുടെ പതഞ്ജലിനവകം ഈ വൃത്തത്തിലെഴുതിയ സ്തോത്രമാണു്. ഒരു ഉദാഹരണം: സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ മറ്റു വിവരങ്ങൾ വർഗ്ഗം:സമവൃത്തങ്ങൾ വർഗ്ഗം:ഉത്കൃതി ഛന്ദസ്സ്
മത്തേഭം
https://ml.wikipedia.org/wiki/മത്തേഭം
ഒരു സംസ്കൃതവൃത്തമാണ് മത്തേഭം. ആകൃതിഎന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 22 അക്ഷരങ്ങൾ) സമവൃത്തം. ലക്ഷണം വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ത ഭ യ ജ ര സ ന” എന്നീ ഗണങ്ങളും ഒരു ഗുരുവും 7, 14 എന്നീ അക്ഷരങ്ങൾക്കു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണു മത്തേഭം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ - - v - v v v എന്നതു മൂന്നു തവണയും ഒരു ഗുരുവും വരുന്ന വൃത്തമാണു മത്തേഭം. - - v - v v v / - - v - v v v / - - v - v v v / - ഉദാഹരണങ്ങൾ (ശങ്കരാചാര്യർ): സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ മറ്റു വിവരങ്ങൾ ഷോഡശപ്രാസത്തിനു പ്രസിദ്ധമാണു് ഈ വൃത്തം. മുകളിൽക്കൊടുത്ത ഉദാഹരണം ശ്രദ്ധിക്കുക. വർഗ്ഗം:സമവൃത്തങ്ങൾ വർഗ്ഗം:ആകൃതി ഛന്ദസ്സ്
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ
https://ml.wikipedia.org/wiki/വേൾഡ്_വൈഡ്_ഫണ്ട്_ഫോർ_നേച്ചർ
thumb|right|125 px|ഡബ്ല്യു ഡബ്ല്യു എഫിന്റെ ചിഹ്നം പ്രകൃതിയുടെ സം‍രക്ഷണം, ഗവേഷണം, പുനരുദ്ധാരണം എന്നിവക്കുവേണ്ടി തുടങ്ങിയ ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (World Wide Fund for Nature) അഥവാ ഡബ്ല്യു ഡബ്ല്യു എഫ് (WWF). 1961 സെപ്റ്റംബർ 11-ന് സ്വിറ്റ്സർലൻഡിലെ മോർഗിലാണ് ഈ സംഘടനയുടെ പിറവി. വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (World Wildlife Fund) എന്നായിരുന്നു ആദ്യനാമം. 1986-ലാണ് ഡബ്ല്യു.ഡബ്ല്യു.എഫ് (WWF) എന്ന ചുരുക്കപ്പേര് തന്നെ നിലനിർത്താവുന്ന തരത്തിൽ 'വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ' എന്ന് പുനർനാമകരണം ചെയ്യപ്പെടുന്നത്. എന്നാൽ ഇപ്പോഴും കാനഡയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും 'വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് ' എന്നു തന്നെയാണ് ഈ സംഘടനയുടെ ഔദ്യോഗിക നാമം. ‘പാണ്ട’ എന്ന ജീവിയുടെ ചിത്രമാണ് ഈ സംഘടനയുടെ ചിഹ്നം. ലോകത്ത് അന്യം നിന്നു പോകുന്ന മൃഗങ്ങളെ സംരക്ഷിക്കുകയും അവ വളരുന്ന പരിസ്ഥിതി കാത്തുസൂക്ഷിക്കുകയും മറ്റുമാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങൾ. പരിസ്ഥിതി സംരക്ഷണവും, പരിസ്ഥിതി ഗവേഷണങ്ങൾ തുടങ്ങിയ കാര്യങ്ങളും സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങളിൽ വരും. ഭൂമിയുടെ നൈസർഗികമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയും, മനുഷ്യനും പ്രകൃതിയും തമ്മിൽ യോജിപ്പോടെയുള്ള ഒരു ഭാവിയും ഡബ്ല്യു ഡബ്ല്യു എഫിന്റെ ലക്ഷ്യമിടുന്നുണ്ട്. ഇത്തരം ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന മറ്റു സംഘടനകളെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്നു ഡബ്ല്യു ഡബ്ല്യു എഫ്. അമ്പതു കൊല്ലമായി പ്രവർത്തിച്ചു വരുന്ന ഈ സംഘടനയ്ക്ക് ഇന്ന് നൂറിലധികം രാജ്യങ്ങളിൽ ശാഖകളുണ്ട്. ലോകത്തൊട്ടാകെ 4 ദശലക്ഷം അംഗങ്ങൾ ഈ സംഘടനയിലുണ്ട്, അമേരിക്കയിൽ തന്നെ 1.2 ദശലക്ഷം അംഗങ്ങളുണ്ട്. വന്യജീവി സംരക്ഷണത്തിൽ ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സംഘടനയും ഡബ്ല്യു ഡബ്ല്യു എഫ് തന്നെയാണ്. ഇതും കാണുക Centres of Plant Diversity Conservation movement Environmental movement Eugene Green Energy Standard, founded by the WWF. Global 200, ecoregions identified by the WWF as priorities for conservation. Natural environment Sustainability Sustainable development TRAFFIC, the wildlife trade monitoring network, a joint programme of WWF and the International Union for Conservation of Nature (IUCN). World Conservation Award, created in conjunction with the WWF. West Coast Environmental Law Environmental Dispute Resolution Fund List of environmental organizations അവലംബങ്ങൾ പുറം കണ്ണികൾ ഡബ്ല്യു ഡബ്ല്യു എഫിന്റെ ആഗോള വെബ് സൈറ്റ് വർഗ്ഗം:അന്താരാഷ്ട്ര സംഘടനകൾ
പെരിയാർ (വിവക്ഷകൾ)
https://ml.wikipedia.org/wiki/പെരിയാർ_(വിവക്ഷകൾ)
പെരിയാർ - നദി പെരിയാർ പട്ടണം (ഇടുക്കി ജില്ല) വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് (ഇടുക്കി ജില്ല) പെരിയാർ രാമസ്വാമി, തന്തൈ പെരിയാർ ഈ.വി.രാമസ്വാമി നായിക്കർ പെരിയാർ ജില്ല, തമിഴ്‌നാട്
കുസുമമഞ്ജരി
https://ml.wikipedia.org/wiki/കുസുമമഞ്ജരി
കുസുമമഞ്ജരി: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. പ്രകൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 21 അക്ഷരങ്ങൾ) സമവൃത്തം. ലക്ഷണം വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര ന ര ന ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു കുസുമമഞ്ജരി. ഉദാഹരണങ്ങൾ ഉദാ: വള്ളത്തോളിന്റെ ശൃംഗാരകാവ്യമായ വിലാസലതികയിൽ നിന്നു്. സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ കുസുമമഞ്ജരിയുടെ നാലു തവണ ആവർത്തിക്കുന്ന - v - v v v എന്ന രീതിയിലെ ഒരു ലഘു കുറഞ്ഞു് - v - v v എന്നായാൽ മല്ലിക എന്ന വൃത്തം. കുസുമമഞ്ജരിയുടെ ആദ്യത്തെ പത്തക്ഷരങ്ങളും ഒരു ഗുരുവും ചേർന്നാൽ രഥോദ്ധത എന്ന വൃത്തം. മറ്റു വിവരങ്ങൾ ശൃംഗാരരസം സൂചിപ്പിക്കാനും, പ്രകൃതിവർണ്ണനകൾ, നൃത്തം, താളമുള്ള ചലനങ്ങൾ തുടങ്ങിയവ വർണ്ണിക്കാനും ഈ വൃത്തം അനുയോജ്യമാണു്. നാരായണീയത്തിലെ രാസക്രീഡ വർണ്ണിക്കുന്ന 69-)ാം ദശകം ഈ വൃത്തത്തിലാണു്. അവലംബം കുറിപ്പുകൾ വിഭാഗം:സമവൃത്തങ്ങൾ വിഭാഗം:പ്രകൃതി ഛന്ദസ്സ്
മല്ലിക (വൃത്തം)
https://ml.wikipedia.org/wiki/മല്ലിക_(വൃത്തം)
മല്ലിക: ഒരു സം‍സ്കൃത‍വർണ്ണവൃത്തം. ധൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 18 അക്ഷരങ്ങൾ) സമവൃത്തം. ലക്ഷണം വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര സ ജ ജ ഭ ര” എന്നീ ഗണങ്ങൾ വരുന്ന വൃത്തമാണു മല്ലിക. - v - v v - v - v v - v - v v - v - ഉദാഹരണങ്ങൾ ഉദാ: കുമാരനാശാന്റെ ഒരു പ്രാർത്ഥനയിൽനിന്നു്. സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ മല്ലികയുടെ നാലു തവണ ആവർത്തിക്കുന്ന - v - v v എന്ന രീതിയിൽ ഒരു ലഘു കൂടി ചേർത്തു് - v - v v v എന്നായാൽ കുസുമമഞ്ജരി എന്ന വൃത്തം. ഈ വൃത്തത്തിലുള്ള പദ്യങ്ങൾ ഓമനക്കുട്ടൻ എന്ന ഭാഷാവൃത്തരീതിയിലും പാടാവുന്നതാണു്. മറ്റു വിവരങ്ങൾ വർഗ്ഗം:സമവൃത്തങ്ങൾ വർഗ്ഗം:ധൃതി ഛന്ദസ്സ്
രഥോദ്ധത
https://ml.wikipedia.org/wiki/രഥോദ്ധത
ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് രഥോദ്ധത. ത്രിഷ്ടുപ്പു് എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 11 അക്ഷരങ്ങൾ) സമവൃത്തം. ലക്ഷണം ലക്ഷണം മലയാളത്തിൽ രഥോദ്ധതയുടെ ലക്ഷണം വൃത്തമഞ്ജരി പ്രകാരം: വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര” എന്നീ ഗണങ്ങളും “ല ഗ” എന്നീ അക്ഷരങ്ങളും വരുന്ന വൃത്തമാണു രഥോദ്ധത. ലക്ഷണം സംസ്കൃതത്തിൽ രഗണം, നഗണം, രഗണം, ലഘു, ഗുരു എന്നിവ ക്രമത്തിൽ വരുന്നത് രഥോദ്ധതാ വൃത്തം ഉദാഹരണങ്ങൾ ഉദാ: കുമാരനാശാന്റെ നളിനി എന്ന കാവ്യത്തിൽ നിന്നു്. സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ കുസുമമഞ്ജരിയുടെയും രഥോദ്ധതയുടെയും ആദ്യത്തെ പത്തക്ഷരങ്ങൾ ഒരുപോലെയാണു്. രഥോദ്ധതയുടെ ആദിയിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി എന്ന വൃത്തമാകും. മറ്റു വിവരങ്ങൾ ശൃംഗാരം, രതിക്രീഡ എന്നിവ വർണ്ണിക്കാൻ ഈ വൃത്തം ഉപയോഗിക്കാറുണ്ടു്. കുമാരനാശാന്റെ നളിനി ഈ വൃത്തത്തിലാണു്. കാളിദാസന്റെ കുമാരസംഭവം കാവ്യത്തിലെ എട്ടാം സർഗ്ഗം ഈ വൃത്തത്തിലാണു്. ഇവകൂടി കാണുക വൃത്തം (വ്യാകരണം) വർഗ്ഗം:സമവൃത്തങ്ങൾ വർഗ്ഗം:ത്രിഷ്ടുപ്പു് ഛന്ദസ്സ്
അയ്യങ്കാളി
https://ml.wikipedia.org/wiki/അയ്യങ്കാളി
ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപരിഷ്കർത്താവും നിയമനിർമ്മാതാവും വിപ്ലവകാരിയുമായ മഹാത്മാ അയ്യൻകാളി (ജീവിതകാലം: 28 ഓഗസ്റ്റ് 1863 - 18 ജൂൺ 1941) കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ കേരള നവോത്ഥാന നായകരിൽ പ്രമുഖനാണ്. സമൂഹത്തിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യൻകാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ൽ സാധുജന പരിപാലന യോഗം രൂപവത്കരിച്ച അദ്ദേഹത്തിന്റെ ഇടപെടൽ കേരള സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു. ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ. 1980 നവംബറിൽ ഇന്ദിരാഗാന്ധി കവടിയാറിൽ മഹാത്മാ അയ്യൻകാളിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രജാസഭാ മെമ്പർ 1911 ഡിസംബർ 5 ന് മഹാത്മാ അയ്യൻകാളിയെ തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ മെമ്പർ ആയി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 27 ന് കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തിൽ മഹാത്മാ അയ്യൻകാളി പങ്കെടുത്തു സംസാരിച്ചു. ജനനം, ബാല്യം thumb|left|അയ്യൻകാളി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയിൽ 1863 ഓഗസ്റ്റ് 28നാണ് (കൊല്ലവർഷം 1039, ചിങ്ങം 14) അയ്യൻകാളി ജനിച്ചത്. പിതാവ്: അയ്യൻ , മാതാവ്: മാല , ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രം. അച്ഛൻ പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ. അമ്മ മാല. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയ സമൂഹത്തെ മനുഷ്യർക്ക് അയ്യൻ കാളിയായി . അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായങ്ങൾ പരിഗണിക്കപ്പെട്ടിരുന്നതു്. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്കു് അവകാശമുണ്ടായിരുന്നില്ല. പുലയ-പറയ അധഃകൃത ചുറ്റുപാടുകൾ മാറ്റുന്നതിനായി ആദ്യമായി മുന്നോട്ടുവന്നു് പ്രവർത്തനമാരംഭിച്ചതു് അയ്യൻകാളിയാണു്. അധഃസ്ഥിതരുടെ കഷ്ടപ്പാടുകൾ ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു നൽകിയ ധർമ്മം. പാടത്തു പണിയെടുത്തു വരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹുവിധ ബഹിഷ്കരണങ്ങളാൽ ദുരിതപൂർണ്ണമായിരുന്നു അയ്യൻകാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീ‍വിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി. സവർണ്ണർ ഉപയോഗിക്കുന്ന പൊതുവഴികൾ പ്രയോഗിക്കുന്നതിനും അവർക്ക് വിലക്കുണ്ടായിരുന്നു. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. മാത്രവുമല്ല പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അതിൽ മണ്ണ് പുരട്ടി വൃത്തിഹീനമാക്കിയിട്ട് വേണമായിരുന്നു ധരിക്കാൻ. അടിമക്കച്ചവടത്തിനും ഇരയായിരുന്നു ഈ വിഭാഗത്തിൽ പെട്ടവർ. സാമൂഹിക വിപ്ലവത്തിലേക്ക് വിവേചനവിരുദ്ധസമരം ചുറ്റുംനടമാടിയ ഉച്ചനീചത്വങ്ങൾക്കെതിരെ അധഃസ്ഥിതരുടെ ഇടയിൽ നിന്നും ആദ്യമുയർന്ന സ്വരമായിരുന്നു അയ്യൻ കാളിയുടേത്. സ്വസമുദായത്തിൽനിന്നുതന്നെ ഉയർന്ന എതിർപ്പുകൾ അവഗണിച്ച് മുപ്പതാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ അദ്ദേഹം പോരിനിറങ്ങി. തുടക്കത്തിൽ അദ്ദേഹം ഏകനായിരുന്നു. പിന്നീട് ഏതാനും യുവാക്കളെ സംഘടിപ്പിച്ചു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാൻ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകൾ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരു ഏറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യൻകാളി. ഏറ്റുമുട്ടലുകൾ അയ്യൻകാളിയുടെ നടപടികളെ സ്വഭാവികമായും ജന്മിമാർ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അദ്ദേഹത്തിന്റെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളിൽ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിലും അയ്യൻകാളി ആരാധ്യ പുരുഷനായി. കർഷകത്തൊഴിലാളി സമരം തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻ കാളിയായിരുന്നു. അധ:സ്ഥിത വിഭാഗത്തിൽ പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവർണ്ണ വിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേ ആയിരുന്നു സമരം. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല. തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയമായി. ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു. തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതക്കയത്തിലായി. എന്നാൽ മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും പിൻ‌വലിയാൻ അവർ കൂട്ടാക്കിയില്ല. നിലവറകളിലെ നെല്ല് തീരുകയും മറ്റാളുകളെ കൊണ്ട് കൃഷി നടത്താനാവുകയും ചെയ്തതോടെ പട്ടിണി മുൻപിൽ കണ്ട ജൻമിമാർ ഒടുവിൽ കീഴടങ്ങി. കുട്ടികൾക്ക് സ്കൂൾ പ്രവേശനം സാദ്ധ്യമായതോടെ 1905-ൽ സമരം ഒത്തുതീർപ്പായി. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷകത്തൊഴിലാളി മുന്നേറ്റത്തിനും ഊർജ്ജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയിരുത്തുന്നു. വില്ലുവണ്ടി സമരം 1893 ജാതിനിയമങ്ങൾ തങ്ങളുടെ സമൂഹത്തിൽ കർശനമായി പാലിക്കുന്നുണ്ടെന്ന് തിരുവിതാംകൂർ രാജാക്കൻമാർ ഉറപ്പുവരുത്തിയിരുന്നു. 1850 വരെ തിരുവിതാംകൂർ സമൂഹം ജാതി വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിച്ചിരുന്നത്. ഒരു പ്രദേശത്ത് ജനിച്ച് അവിടെ തന്നെ ജീവിച്ച് പുറത്തേക്കൊന്നും സഞ്ചരിക്കാതെ അവിടെ തന്നെ മരിക്കുന്ന ഒരു നിശ്ചല സമൂഹമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കേരളീയ സമൂഹം. ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്ക് കടന്നു വന്ന കോളോണിയൽ ശക്തികളാണ് പരമ്പരാഗത സാമൂഹ്യ ഘടനയെ അടിസ്ഥാനപരമായി പ്രകമ്പനം കൊള്ളിച്ചതു്. ആ പ്രകമ്പനമാണു് കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങൾ സമൂഹഘടനയിലെ ഏറ്റവും അടിത്തട്ടിൽ ദുരിതജീവിതം നയിച്ചിരുന്ന കീഴാളരിൽ നിന്നാരംഭിക്കാൻ കാരണമായതു്. 1860-ൽ കേരളത്തിലൊരു പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറിൽ പ്രവർത്തനമാരംഭിച്ചു. തിരുവിതാംകൂറിൽ തെക്ക്-വടക്കൊരു പാത നിർമ്മിക്കാമെന്ന് വിദേശിയായ എഞ്ചിനീയർ ശ്രീമൂലം തിരുന്നാളിനോട് പറഞ്ഞപ്പോൾ മുറജപ മഹോൽസവം വരുകയാണ്, അതുകൊണ്ട് പണവും തൊഴിലാളികളെയും തരാൻ കഴിയില്ലായെന്നാണ് മറുപടി പറഞ്ഞത്. കാരണം രാജക്കൻമാർക്ക് റോഡ് ആവശ്യമില്ലായിരുന്നു. പല്ലക്ക് ചുമക്കുന്നവൻ ഏതുവഴി പോകുന്നുവെന്നതും അവർക്കൊരു പ്രശ്നമല്ലായിരുന്നു. നാട്ടുകാർക്കും റോഡുകളാവശ്യമാണെന്ന് തോന്നിയിരുന്നില്ല. കാരണം പഴയ ശീലങ്ങൾ മാറ്റാനിഷ്ടപ്പെടാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. പിന്നീട് പതിയെ പതിയെ റോഡുകൾ നിർമ്മിക്കപ്പെട്ടു. രാജവീഥികളും ഗ്രാമവീഥികളെന്നുമുള്ള രണ്ട് തരം റോഡുകളാണു് നിർമ്മിക്കപ്പെട്ടതു്. രാജവീഥികൾ പൊതുവഴികളും ഗ്രാമവീഥികൾ സ്വകാര്യ വഴികളുമായിരുന്നു. 1886-ൽ എല്ലാ ജാതിമതസ്ഥർക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുക്കപ്പെട്ടെങ്കിലും സമൂഹം അതു് അനുവദിച്ചില്ല. പുലയജാതിയിൽ ജനിച്ച അയ്യൻ കാളിക്കു് ചെറുപ്പംമുതൽ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യ നിഷേധം. വിശേഷ വസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗർവിനെ അതേ നാണയത്തിൽ നേരിടാൻ അയ്യൻകാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, മുണ്ടും മേൽമുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ചു്, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവർണ്ണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവർണ്ണരെ വെല്ലുവിളിച്ചു. അയ്യൻകാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സ്വന്തം സമുദായത്തിലുള്ളവർ ആദരപൂർവം അദ്ദേഹത്തെ അയ്യങ്കാളി യജമാനൻ എന്നു വിളിക്കുവാൻ തുടങ്ങി. അയ്യൻകാളിയുടെ നടപടികളെ സ്വാഭാവികമായും ജന്മിമാർ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അയ്യൻകാളിയുടെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളിൽ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിലും അയ്യൻകാളി ആരാധ്യ പുരുഷനായി. സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനെതിരെ അയ്യൻകാളി നടത്തിയ ആ ഒറ്റയാൾ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്. ജനാധിപത്യ പ്രക്രിയയെ കീഴ്ത്തട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു മഹാത്മ അയ്യൻകാളി. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം പുരുഷന്മാരുടേതുപോലെയായിരുന്നു മുൻപ് കേരളത്തിലെ സ്ത്രീകളുടെയും വസ്ത്രധാരണരീതി“സഞ്ചാരികൾ കണ്ട കേരളം” - വേലായുധൻ പണിക്കശ്ശേരി. അരയ്ക്കുമുകളിൽ സ്ത്രീകൾ വസ്ത്രം ധരിക്കണമെന്നത് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മാത്രം ആചാരമായിരുന്നു. പദവിയെ പ്രതിനിധീകരിക്കേണ്ടതായ സന്ദർഭങ്ങളിലും ആഡംബരം കാണിക്കുന്നതിനും വേണ്ടിയായിരുന്നു അക്കാലത്ത് മേൽമുണ്ടോ അരയ്ക്കുമുകളിൽ വസ്ത്രമോ ഉപയോഗിച്ചിരുന്നത്. വസ്ത്രധാരണസങ്കല്പങ്ങളിൽ സ്ത്രീപുരുഷഭേദമില്ലാതിരിക്കുകയും ജാതിപരമായ ഉച്ചനീചത്വം തലയുയർത്തി നിൽക്കുകയും ചെയ്തിരുന്ന അക്കാലത്ത് അധഃസ്ഥിതരെന്നു കരുതപ്പെട്ടിരുന്ന എല്ലാവരെയും മേൽവസ്ത്രം ഉപയോഗിക്കുന്നതിൽ നിന്നും കർശനമായി വിലക്കിയിരുന്നു. എന്നാൽ വൈദേശിക സംസ്കാരങ്ങളുടെ കാഴ്ചപ്പാടിൽ ഇത് സദാചാരലംഘനമായാണു് വീക്ഷിക്കപ്പെട്ടതു്. കർഷകത്തൊഴിലാളി സമരത്തിൽ നിന്നും ലഭിച്ച ഊർജ്ജവുമായി അയ്യൻകാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ ധിക്കരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കൾ ഇതു ധിക്കാരമായി കരുതി. അയ്യൻകാളിയെ അനുസരിച്ച സാധുജനങ്ങളെ അവർ വേട്ടയാടി. അധഃസ്ഥിത സ്ത്രീകളുടെ മുലക്കച്ചകൾ മാടമ്പിമാർ വലിച്ചുകീറി. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മർദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകൾ അരങ്ങേറിയതു്. സവർണ്ണരുടെ കിരാതപ്രവർത്തനങ്ങൾ ഏറിയപ്പോൾ മർദ്ദിത ജനവിഭാഗങ്ങൾ ഉണർന്നു. അവർ പ്രത്യാക്രമണത്തിനു തയ്യാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങൾ കലാപഭൂമികളായി. രക്തച്ചൊരിച്ചിൽ ഭീകരമായതിനെത്തുടർന്ന് ജനവിഭാഗങ്ങൾ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടർന്ന് നാടും വീടും വിട്ടവർ ഈ സമ്മേളനവേദിയിലേക്കു് ഇരച്ചെത്തി. 1915-ൽ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയിൽവച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയർന്ന ജാതിക്കാർ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യൻകാളിയുടെ ആഹ്വാനം കേട്ട സ്ത്രീകൾ ആവേശത്തോടെ കല്ലയും മാലയും വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്. വിദ്യാഭ്യാസ അവകാശ സമരങ്ങൾ അയ്യൻ കാളിയുടെ ആദ്യകാല പ്രവർത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904-ൽ വെങ്ങാനൂരിൽ തന്റെ കൂട്ടാളികളുമായി ചേർന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിർമ്മിച്ചു. പക്ഷെ സവർണർ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാൻ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം. 1907 -ൽ പുലയക്കുട്ടികൾക്കു പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീർഘനാളത്തെ ഭൂമി തരിശിടൽ സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികൾക്ക് സ്വാഭാവികമായി വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളിൽപ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതർ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ചു് 1914-ൽ വിദ്യഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ പിൻബലത്തിൽ തെന്നൂർകോണത്ത് പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെയും കൂട്ടി അയ്യൻകാളിയും സംഘവും നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്. ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാർക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യൻകാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നൽകികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചൽ സായിപ്പിനെ നേരിൽ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914-ൽ വെങ്ങാനൂർ പുതുവൽവിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ൽ അയ്യൻകാളിയും കൂട്ടരും കെട്ടിയുയർത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സർക്കാർ പള്ളിക്കൂടമായി മാറിയത്. അവസാനകാലം നാൽപതു വയസു മുതൽ അയ്യൻകാളി കാൻസർരോഗബാധിതൻ ആയിരുന്നു. രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. അതിസാരത്തിന്റെ അസ്ക്യത അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. 1941 ജൂൺ 18-ാം തിയതി ബുധനാഴ്ച അദ്ദേഹം ചരമഗതി പ്രാപിച്ചു. കാലയവനികക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ അധ:സ്ഥിതർക്കും കേരള സമൂഹത്തിനും വളരെ കാര്യങ്ങൾ അദ്ദേഹത്തിനു് ചെയ്യാൻ കഴിഞ്ഞിരുന്നു. കേരള നവോത്ഥാന നായകരുടെ മുൻഗാമിയാണ് അയ്യൻകാളി. --------------- സ്മാരകങ്ങൾ തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വെങ്ങാനൂരിൽ സ്മാരകവും സ്കൂളും നിലവിലുണ്ട് തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് 2002 ആഗസ്റ്റ് 12 ലാണ്.തിരുവനന്തപുരത്തെ വി ജെ ടി (വിക്ടോറിയ ജൂബിലീ ടൌൺ ) ഹാൾ 2019 ആഗസ്റ്റ് 28 ന് അയ്യങ്കാളി ഹാൾ എന്ന് പേരു മാറ്റി. അവലംബം “അയ്യങ്കാളി” ജീവചരിത്രം - ടി.എച്ച്.പി. ചെന്താരശേരി “വിഴിഞ്ഞം എന്ന രാജധാനി” - കാട്ടാക്കട ദിവാകരൻ, മലയാളം വാരിക ലേഖനം ജൂൺ 22, 2002 “ചരിത്രത്തിന്റെ വില്ലുവണ്ടിയിൽ വന്ന അയ്യങ്കാളി” - ആറന്മുള ശശി, കേരള കൗമുദി ലേഖനം, ഓഗസ്റ്റ് 26, 2006 "അയ്യങ്കാളി ജീവിതവും ഇടപെടലുകളും" - എം ആർ രേണുകുമാർ അയ്യങ്കാളി https://www.mathrubhumi.com/news/kerala/government-renames-vjt-hall-to-ayyankali-s-name-1.4076679 KM Seethi,”Mahatma Ayyankali: Trailblazer of Dalit Emanicipation,” EurasiaReview,https://www.eurasiareview.com/29112021-mahatma-ayyankali-trailblazer-of-dalit-emancipation/ വർഗ്ഗം:കേരളചരിത്രം വർഗ്ഗം:കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻ‌മാർ വർഗ്ഗം:കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകർ വർഗ്ഗം:കേരളത്തിന്റെ ലിംഗസമത്വചരിത്രം വർഗ്ഗം:1863-ൽ ജനിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 28-ന് ജനിച്ചവർ വർഗ്ഗം:1941-ൽ മരിച്ചവർ വർഗ്ഗം:ജൂൺ 18-ന് മരിച്ചവർ വർഗ്ഗം:ശ്രീമൂലം പ്രജാസഭാ അംഗങ്ങൾ
ബുധൻ
https://ml.wikipedia.org/wiki/ബുധൻ
സൗരയൂഥത്തിലെ ഏറ്റവും ചെറുതും സൂര്യനോട്‌ ഏറ്റവും അടുത്തു കിടക്കുന്നതുമായ ഒരു ഗ്രഹമാണ്‌ ബുധൻ (ഇംഗ്ലീഷ്:Mercury). 87.969 ദിവസങ്ങൾ കൊണ്ടാണ്‌ ബുധൻ സൂര്യനുചുറ്റും ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥം ബുധന്റേതാണ്‌, അച്ചുതണ്ടിന്റെ ചെരിവ് ഏറ്റവും കുറവും ഇതിനാണ്‌. സൂര്യനുചുറ്റും ഏതാണ്ട് രണ്ട് പരിക്രമണം ചെയ്യാനെടുക്കുന്ന സമയം കൊണ്ട് ബുധൻ അതിന്റെ അച്ചുതണ്ടിൽ മൂന്നു തവണ ഭ്രമണം ചെയ്യുന്നു. ദൃശ്യകാന്തിമാനം −2.3 മുതൽ 5.7 വരെയുള്ള നിലയിൽ ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ തിളക്കത്തോടെ കാണപ്പെടുന്ന ഒരു ഗ്രഹമാണ്‌ ബുധൻ. പക്ഷെ സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലം 28.3° ആയതിനാൽ ബുധൻ എളുപ്പത്തിൽ മനുഷ്യന്റെ ദൃഷ്ടിപഥത്തിൽ വരുന്നില്ല. പ്രഭാതത്തിലും സന്ധ്യാസമയത്തും മാത്രമേ ബുധനെ നേരിട്ട് നിരീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ, അല്ലാത്ത അവസരങ്ങളിൽ സൂര്യപ്രഭയിൽ മുങ്ങിപ്പോകുന്നതിനാൽ നേരിട്ടുള്ള നിരീക്ഷണം അസാദ്ധ്യമാണ്. സൂര്യഗ്രഹണത്തിന്റെ അവസരങ്ങളിൽ സൗരപ്രഭ കുറയുന്നതിനാൽ ബുധനെ നിരീക്ഷിക്കുക സാധ്യമാണ്. സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോ ഇല്ലത്ത ഗ്രഹമാണ് ബുധൻ. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പരിമിതമായ വിവരങ്ങൾ മാത്രമേ ഈ ഗ്രഹത്തെക്കുറിച്ചു ലഭ്യമായിട്ടുള്ളൂ. അതുപോലെതന്നെ കുറച്ചു വിവരങ്ങൾ മാത്രമേ ഭൗമോപരിതലത്തിലെ ദൂരദർശിനികളിൽ നിന്നും വീക്ഷിക്കുമ്പോൾ ലഭ്യമാകുന്നുള്ളൂ. ആദ്യമായി ബുധനെ നിരീക്ഷിച്ച ബഹിരാകാശപേടകം മാരിനർ 10 ആണ്‌, 1974 മുതൽ 1976 വരെയുള്ള കാലയളവിൽ മാരിനർ 10 ബുധനെ സമീപിച്ച്‌ പഠനങ്ങൾ നടത്തുകയും ഈ ഗ്രഹത്തിന്റെ 45 ശതമാനത്തോളം ഭാഗങ്ങൾ മാത്രം പകർത്തുകയും ചെയ്തു. രണ്ടാമതായി ബുധനെ നിരീക്ഷിച്ചത് മെസെഞ്ചർ ബഹിരാകാശപേടകമാണ്‌, 2008 ജനുവരി 14 ൽ നടത്തിയ നിരീക്ഷണത്തിൽ ബാക്കിയുള്ളതിൽ ഏതാണ്ട് 30 ശതമാനം ഭാഗങ്ങൾക്കൂടി പകർത്തുവാൻ സാധിച്ചു. 2009 സെപ്റ്റംബറിലാണ്‌ മെസെഞ്ചർ അവസാനമായി ബുധനെ നിരീക്ഷിച്ചത്. മെസെഞ്ചറുപയോഗിച്ച് 2011 ൽ ബുധനു ചുറ്റും പ്രദക്ഷിണം ചെയ്ത് നിരീക്ഷിക്കുവാൻ പദ്ധതി തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ബുധന്റെ ഉപരിതലം ഉൽക്കാ പതനം മൂലമുള്ള നിരവധി ഗർത്തങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ ഭൗതികമായി ചന്ദ്രനോടാണ് ബുധനു കൂടുതൽ സാദൃശ്യം. നിരപ്പായ സമതലങ്ങളും ബുധനിൽ കാണപ്പെടുന്നു. ചന്ദ്രനിൽ നിന്നും വ്യത്യസ്തമായി ബുധന്‌ വലിയ ഇരുമ്പിന്റെ കാമ്പ് ഉണ്ട്, ഇത് ആ ഗ്രഹത്തിനു ഭൂമിയുടെ 1% വരുന്ന ഒരു കാന്തികക്ഷേത്രം സമ്മാനിക്കുന്നു. താരതമ്യേന വലിപ്പമുള്ള കാമ്പുള്ളതിനാൽത്തന്നെ സാന്ദ്രത കൂടിയ ഗ്രഹമാണ്‌ ബുധൻ. ഗ്രഹത്തിന്റെ ഉപരിതല താപനില -180 മുതൽ +430 വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും താപനില കൂടിയ ഭാഗം സൂര്യന്‌ അഭിമുഖമായ ഭാഗവും താപനില കുറഞ്ഞത് ധ്രുവങ്ങൾക്കടുത്തുള്ള ഗർത്തങ്ങളുടെ അടിത്തട്ടുമാണ്‌. ഭാരതീയർ ഈ ഗ്രഹത്തിനു ചന്ദ്രന്റെ പുത്രനായ ബുധന്റെ പേരാണ് കൊടുത്തിരിക്കുന്നത്. റോമാക്കാർ വാണിജ്യ-വാഗ്‌ ദേവനായ മെർക്കുറിയുടെ പേരും. ഇതാണ്‌ ഇംഗ്ലീഷുകാരും പിന്തുടരുന്നത്. ബി.സി. അഞ്ചാം നൂറ്റാണ്ടിനു മുൻപ് ഗ്രീക്കുകാർ ഈ ഗ്രഹത്തെ രണ്ടു വ്യത്യസ്ത ഖഗോള വസ്തുക്കളായാണ് കരുതിയത്. സൂര്യോദയ സമയത്തു മാത്രം ദൃശ്യമാകുന്ന ഒന്നായും സൂര്യാസ്തമയ സമയത്തു മാത്രം ദൃശ്യമാകുന്ന ഒന്നായും. സൂര്യോദയ സമയത്ത് ദൃശ്യമാകുന്നതിനെ അവർ അപ്പോളോ എന്നും സൂര്യാസ്തമന സമയത്ത് ദൃശ്യമാകുന്നതിനെ ഹെർമീസ് എന്നും വിളിച്ചിരുന്നു. ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജല നക്ഷത്രം (ജലം അഞ്ച് മൂലകങ്ങളിൽ ഒന്നായിരുന്നല്ലോ) എന്നായിരുന്നു ഈ ഗ്രഹം അറിയപ്പെട്ടിരുന്നത്. എബ്രായർ ഇതിനെ Kokhav Hamah (כוכב חמה) (ചൂടുള്ളതിന്റെ നക്ഷത്രം; ഇവിടെ ചൂടുള്ളത് സൂര്യൻ) എന്നായിരുന്നു വിളിച്ചിരുന്നത്. ആന്തരിക ഘടന സൗരയൂഥത്തിലെ നാല് പാറഗ്രഹങ്ങളിൽ ഒന്നായ ബുധൻ, ഭൂമിയുടേതുപോലെ പാറകളാലാണ്‌ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ മധ്യരേഖാ വ്യാസാർദ്ധം 2,439.7 കി.മീ ആണ്‌. സൗരയൂഥത്തിലെ വലിപ്പം കൂടിയ ഉപഗ്രഹങ്ങളായ ഗാനിമീഡ്, ടൈറ്റൻ എന്നിവയേക്കാളും ചെറുതാണ്‌ ബുധൻ, എങ്കിലും അവയേക്കാൾ പിണ്ഡം ഈ ഗ്രഹത്തിനുണ്ട്. ഏതാണ്ട് 70 ശതമാനം ലോഹസം‌യുക്തങ്ങളും 30 ശതമാനം സിലിക്കേറ്റുകളും അടങ്ങിയതാണ്‌ ബുധൻ. സൗരയൂഥ വസ്തുക്കളിൽ ഭൂമിക്കുശേഷം രണ്ടാമതായി ഏറ്റവും സാന്ദ്രത ബുധനാണ്‌, 5.427 g/cm³ ആണ്‌ ബുധന്റെ സാന്ദ്രത ഇത് ഭൂമിയുടെ സാന്ദ്രതയായ 5.515 g/cm³ ൽ നിന്ന് അല്പം മാത്രമേ കുറയുന്നുള്ളൂ. ഗുരുത്വപരമായ സമ്മർദ്ദത്തിന്റെ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ ബുധൻ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥങ്ങളുടെ സാന്ദ്രത ഉയർന്നതാണെന്നു അനുമാനിക്കപ്പെടുന്നു. ബുധന്റെ ഉയർന്ന സാന്ദ്രത അതിന്റെ ആന്തരിക ഘടനയെക്കുറിച്ച് പഠിക്കാൻ സഹായകമാണ്‌. ഭൂമിയുടെ ഉയർന്ന സാന്ദ്രതയുടെ ഒരു പങ്ക് അതിന്റെ കാമ്പിന്റെ (core) ഞെരുങ്ങൽ മൂലമാണ്. പക്ഷെ ബുധൻ ചെറിയ ഗ്രഹം ആയതിനാൽ അതിന്റെ ആന്തരിക ഭാഗങ്ങൾ അത്ര അധികം ഞെരുങ്ങിയിട്ടില്ല. അതിനാൽതന്നെ അതിന്റെ കാമ്പ് ആപേക്ഷികമായി വലുതും കാമ്പിലെ ഇരുമ്പിന്റെ തോത് കൂടുതലായതുമായിരിക്കാം ഇത്രയധികം സാന്ദ്രത ഉണ്ടാകുവാനുള്ള കാരണം. thumb|left|1. Crust—100–300 km കട്ടി 2. Mantle—600 km കട്ടി 3. Core—1,800 km വ്യാസാർദ്ധം ഭൗമശാസ്ത്രജ്ഞർ ബുധന്റെ കാമ്പ് അതിന്റെ മൊത്തം വ്യാപ്തത്തിന്റെ 42% വരും (ഭൂമിയുടേത് 17 ശതമാനമേ വരൂ) എന്നു കണക്കുകൂട്ടുന്നു. കാമ്പിന്റെ വ്യാസം 1800 km ആണ്. ബുധന്റെ കാമ്പ് ഉയർന്ന ഊഷ്മാവിനാൽ ഉരുകി ദ്രാവകാവസ്ഥയിലാണ്‌ എന്നാണ്‌ അടുത്ത് നടത്തിയ നിരീക്ഷണങ്ങൾ വഴി മനസ്സിലാക്കാൻ സാധിക്കുന്നത്. കാമ്പിനെ ചുറ്റി 500-700 കി.മീ കട്ടിയുള്ള ഉള്ള സിലിക്കേറ്റുകൾ അടങ്ങിയ ബാഹ്യാവരണം (mantle) ബുധനുണ്ട്.Gallant, R. 1986. The National Geographic Picture Atlas of Our Universe. National Geographic Society, 2nd edition. മാരിനർ 10 ബഹിരാകാശപേടകത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും ഭൂമിയിൽ നിന്നുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലും ബുധന്റെ പുറന്തോടിനു (crust) ഏതാണ്ട് 100–300 km കട്ടി ഉണ്ട് എന്നു മനസ്സിലാക്കിയിട്ടുണ്ട്. ബുധഗ്രഹത്തിന്റെ ആദ്യകാലത്ത് നൂറുകണക്കിനു കിലോമീറ്റർ വ്യാസമുള്ള ഒരു സൗരയൂഥ വസ്തുവുമായുള്ള കൂട്ടിയിടി മൂലം അതിന്റെ ബഹിരാവരണത്തിലെ ഒരു സിംഹഭാഗം അതിൽ നിന്നു അടർന്നു പോയി എന്നും അതിനാലാണ് ബുധനു കാമ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഒരു ബഹിരാവരണം ഉള്ളത് എന്നും ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. നൂറുകണക്കിനു കിലോമീറ്റർ നീണ്ടുകിടക്കുന്ന ഭ്രംശതാഴ്വരകളാണ്‌ ബുധന്റെ ഉപരിതലത്തിലെ മറ്റൊരു പ്രത്യേകത. നേരത്തേ സാന്ദ്രീകൃതമായ പുറന്തോടിനു ശേഷം കാമ്പും ബഹിരാവരണവും തണുത്ത് സങ്കോചിച്ചപ്പോഴാണ് ഈ ഭ്രംശമേഖലകൾ രൂപപ്പെട്ടതെന്നു കരുതുന്നു. സൗരയൂഥത്തിലെ മറ്റേതു ഗ്രഹത്തേക്കാളും കാമ്പിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ള ഗ്രഹമാണ്‌ ബുധൻ. ഇതു വിശദീകരിക്കാൻ പല സിദ്ധാന്തങ്ങളും മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു സിദ്ധാന്തം താഴെ പറയുന്നതാണ്. ബുധന് ആദ്യം ഇന്നത്തേതിന്റെ 2.5 ഇരട്ടി ദ്രവ്യമാനം ഉണ്ടായിരുന്നു. മാത്രമല്ല അതിന്റെ ലോഹ-അലോഹ അനുപാതം സാധാരണ ഗ്രഹങ്ങളിൽ ഉള്ളതു പോലെ ആയിരുന്നു. പക്ഷെ സൗരയൂഥത്തിന്റെ രൂപവത്കരണ ഘട്ടത്തിൽ ബുധന്റെ ആറിൽ ഒന്നു ദ്രവ്യമാനമുള്ള ഒരു പ്രാഗ് ഗ്രഹം ബുധനുമായി കൂട്ടിയിടിച്ചു. ഈ കൂട്ടിയിടി ബുധന്റെ പുറന്തോടിന്റേയും ബഹിരാവരണത്തിന്റേയും സിംഹഭാഗത്തേയും അതിൽ നിന്നു തെറിപ്പിച്ചു കളഞ്ഞ് നല്ലൊരു ഭാഗം കാമ്പുള്ള അവസ്ഥയിൽ അവശേഷിപ്പിച്ചു. ഇതിനു സമാനമായ ഒരു സിദ്ധാന്തമാണ് ചന്ദ്രന്റെ ഉദ്ഭവം വിശദീകരിക്കാനും മുന്നോട്ടുവയ്ക്കപ്പെട്ടിരിക്കുന്നതും. വേറൊരു സിദ്ധാന്ത പ്രകാരം സൂര്യന്റെ ഊർജ്ജപ്രക്രിയ സ്ഥിരമാകുന്നതിനു മുൻപ് സൗര നെബുലയിൽ നിന്നാണ് ബുധൻ ജനിക്കുന്നത്. ഇതു പ്രകാരം ഈ ഗ്രഹത്തിനു ഇന്നുള്ളതിന്റെ ഇരട്ടി പിണ്ഡം ഉണ്ടായിരുന്നു. പക്ഷെ പ്രാഗ് നക്ഷത്രം സങ്കോചിച്ചപ്പോൾ ബുധനു സമീപമുള്ള താപനില 10,000 K വരെ ഉയർന്നിരിക്കാം. ഇത്രയും ഉയർന്ന താപനില ബുധന്റെ ഉപരിതലത്തിലെ പാറകളേയും മറ്റും ബാഷ്പീകരിച്ചു കളയുകയും ഈ ബാഷ്പങ്ങളെ സൗരക്കാറ്റ് വഴി വഹിച്ചു കൊണ്ടുപോയിരിക്കുകയുമാവാം സംഭവിച്ചത്. മൂന്നാമത്തെ സിദ്ധാന്ത പ്രകാരം ബുധന്റെ രൂപവത്കരണസമയത്ത് അടിഞ്ഞുകൂടുന്ന പദാർത്ഥങ്ങളുടെ മേൽ സമയത്ത് സൗരനീഹാരികയുടെ വലിവാണ് ചെറിയ മൂലകങ്ങളെ ബുധനിൽ നിന്നു നഷടപ്പെടുത്തിയത്. മുകളിൽ പറഞ്ഞ എല്ലാ സിദ്ധാന്തങ്ങളും പലതരത്തിലുള്ള ഉപരിതല രാസസംയോഗം ആണ് പ്രവചിക്കുന്നത്. നിലവിൽ വിക്ഷേപിക്കപ്പെട്ട ബഹിരാകാശ പഠന വാഹനമായ മെസെഞ്ചറും (MESSENGER) വിക്ഷേപിക്കുവാൻ ഉദ്ദേശിക്കുന്ന ബെപികൊളംബോയും (BepiColombo) നിരീക്ഷണങ്ങൾ നടത്തുവാനും ഈ സിദ്ധാന്തങ്ങളെ പരീക്ഷിച്ചറിയുവാനും നമ്മളെ സഹായിക്കും. ഉപരിതലഘടന thumb|ബുധന്റെ ആദ്യത്തെ ഉന്നത റസല്യൂഷൻ ചിത്രം (false color image), മെസെഞ്ചർ ബഹിരാകാശപേടകം പകർത്തിയത് thumb|ബുധനെ സമീപിച്ച് രണ്ടാമത് മെസെഞ്ചർ എടുത്ത ചിത്രം. മധ്യത്തിൽ നിന്ന് തൊട്ട് താഴെയായി കാണുന്നത് ക്വിപെർ ഗർത്തമാണ് (Kuiper crater). right|thumb|250px|മാരിനർ 10 ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രം, മിനുസമുള്ളതായി കാണുന്നത് ചിത്രങ്ങൾ ശേഖരിക്കപ്പെടാത്ത ഭാഗങ്ങളാണ് ചന്ദ്രന്റെ ഉപരിതലത്തിനു സമാനമായതാണ്‌ ബുധന്റെ ഉപരിതലം. ചന്ദ്രനിലേതുപോലെ ബുധന്റെ ഉപരിതലത്തിലും കറുത്തപാടുകളും വലിയ ഗർത്തങ്ങളും കാണപ്പെടുന്നുണ്ട്. ഇതു സൂചിപ്പിക്കുന്നത് ഭൗമശാസ്ത്രപരമായി ബുധന്റെ ഉപരിതലം ബില്യൺ കണക്കിനു വർഷങ്ങളായി നിർജ്ജീവാവസ്ഥയിലാണ്‌ എന്നാണ്‌. 1975 ൽ മരിനർ ബഹിരാകാശപേടകം ശേഖരിച്ചവയാണ്‌ ബുധനെക്കുറിച്ച് ലഭ്യമായിട്ടുള്ള പ്രധാന വിവരങ്ങൾ, സൗരയൂഥ ഗ്രഹങ്ങളിൽ ഏറ്റവും കുറച്ച് വിവരങ്ങൾ മാത്രം ലഭ്യമുള്ളത് ഈ ഗ്രഹത്തെക്കുറിച്ചാണ്. അടുത്തകാലത്ത് മെസെഞ്ചർ പേടകം ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്യുന്നതുവഴി ബുധനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്‌ വികിരണങ്ങൾ പുറപ്പെടുവിക്കുന്ന ഒരു അസാധാരണ ഗർത്തം ഉപരിതലത്തിലുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്, "ചിലന്തി" ("the spider") എന്നാണ്‌ ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത്. ബുധന്റെ വിവിധ ഭാഗങ്ങളുടെ പ്രകാശം പ്രതിഫലിപ്പിക്കാനുള്ള ശേഷി (ആൽബിഡോ) വളരെ വ്യത്യസ്തമാണ്‌. ആൽബിഡോയും ദൂരദർശിനി ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളും ഉപയോഗിച്ച് ബുധോപരിതലത്തിൽ ഡോർസ (Dorsa), മോണ്ടെസ് (Montes), പ്ലാന്റിഷ്യേ (Planitiae), റൂപെസ് (Rupes), വാലെസ് (Valles) എന്നീ വ്യത്യസ്ത ഭാഗങ്ങളുള്ളതായി കണ്ടെത്തിയിരിക്കുന്നു ബുധൻ രൂപീകൃതമാകുന്ന സമയത്തോ അതിനു തൊട്ടു ശേഷമോ (ഏതാണ്ട് 460 കോടി വർഷം മുൻപ്) ആ ഗ്രഹത്തിൽ ഉൽക്കകളും വാൽനക്ഷത്രങ്ങളും ധാരാളമായി വന്നിടിച്ചിരുന്നു. 380 കോടി വർഷം മുൻപാണ് ഇതിനൊരു അന്ത്യമുണ്ടായത്. തടുക്കുവാൻ അന്തരീക്ഷം ഇല്ലാത്തതിന്റെ ഫലമായി ഈ കാലയളവിൽ ഇങ്ങനെ വ്യാപകമായി ഉണ്ടായ ഈ കൂട്ടിയിടികൾ മൂലം ഗ്രഹത്തിന്റെ ഉപരിതലത്തിലെല്ലായിടത്തും ഗർത്തങ്ങൾ രൂപപ്പെട്ടു. ആ കാലഘട്ടത്തിൽ ഗ്രഹത്തിലെ അഗ്നിപർവ്വതങ്ങൾ സജീവമായിരുന്നു. കാളോറിസ് ബേസിൻ തുടങ്ങിയ തടങ്ങളിൽ ഗ്രഹത്തിന്റെ അന്തർഭാഗത്തുനിന്നുള്ള മാഗ്മയാൽ നിറയുകയായിരുന്നു. ഇത് ചന്ദ്രന്റെ മരിയകളെ പോലെ നിരപ്പായ തടങ്ങൾ ബുധനിൽ സൃഷ്ടിച്ചു. ബുധോപരിതലത്തിലുള്ള ഗർത്തങ്ങളുടെ വ്യാസം ഏതാനും മീറ്റർ മുതൽ നൂറുകണക്കിനു കിലോമീറ്റർ വരെയാണ്. 1300 കി.മീ. വ്യാസം ഉള്ള കളോരിസ് ബേസിൻ ആണ് ഇതിൽ ഏറ്റവും വലിയത്. കളോരിസ് ബേസിൻ ഉണ്ടാക്കിയ കൂട്ടിയിടി വളരെയധികം തീവ്രമായിരുന്നു. 2008 ഒക്ടോബറിൽ മെസഞ്ചർ ബഹിരാകാശപേടകം നടത്തിയ നിരീക്ഷണങ്ങൾ വഴിയുള്ള ഗവേഷണങ്ങൾ വഴി ഗ്രഹത്തിന്റെ പരുക്കൻ ഉപരിതലത്തെക്കുറിച്ചുള്ള കുറേയേറെ വിവരങ്ങൾ ഗവേഷകർക്ക് ലഭിക്കുകയുണ്ടായി. ചൊവ്വ ഗ്രഹത്തേക്കാളും ചന്ദ്രനേക്കാളും വൈവിധ്യമാർന്നതാണ്‌ ബുധന്റെ ഉപരിതലം, ചൊവ്വയിലും ചന്ദ്രനിലും സമാനമായ ഗർത്തങ്ങളും ഗർത്തതടങ്ങളും ഉണ്ട്.Jefferson Morris, "Laser Altimetry", Aviation Week & Space Technology Vol 169 No 18, 10 Nov. 2008, p. 18: "Mercury's crust is more analogous to a marbled cake than a layered cake." ഗർത്തങ്ങളും ഗർത്തതടങ്ങളും thumb|ബുധനിലെ കലോറിസ് തടം സൗരയൂഥത്തിലെതന്നെ ഏറ്റവും വലിയ കൂട്ടിയിടി ഫലങ്ങളിലൊന്നാണ്‌. ചെറിയ കുഴിപോലെയുള്ളതു മുതൽ നൂറുകണക്കിന്‌ കിലോമീറ്റർ വിസ്താരം വരെയുള്ള നിരവധി ഗർത്തങ്ങൾ ബുധനിലുണ്ട്. അടുത്തിടെ രൂപം കൊണ്ടതും വളരെ പുരാതനമായതുമടക്കം എല്ലാത്തരം പഴക്കത്തിലുള്ള ഗർത്തങ്ങൾ ഈ ഗ്രഹത്തിലുണ്ട്. ചാന്ദ്രഗർത്തങ്ങളുമായി ചെറിയ വ്യത്യാസങ്ങൾ ബുധഗർത്തങ്ങൾക്കുണ്ട്, ഇതിലെ ഗർത്തങ്ങൾ വ്യപിക്കപ്പെട്ടിരിക്കുന്ന മേഖല ഗ്രഹത്തിന്റെ ശക്തമായ ഉപരിതല ഗുരുത്വ ഫലമായി ആപേക്ഷികമായി ചെറുതാണ്‌. 1,500 കിലോമീറ്റർ വ്യാസമുള്ള കലോറിസ് തടം (Caloris Basin), പുറം വളയത്തിന് 2,300 കി.മീ. വ്യാസമുള്ള സ്കിനെയ്കസ് തടം (Skinakas Basin) എന്നിവയാണ് ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ഗർത്തങ്ങൾ. കലോറിസ് തടം സൃഷ്ടിക്കപ്പെടുവാൻ കാരണമായ കൂട്ടിയിടി വളരെയധികം ശക്തമായിരുന്നു, കൂട്ടിയിടിയിൽ ലാവാ പ്രവാഹം ഉണ്ടാവുകയും സൃഷ്ടിക്കപ്പെട്ട ഗർത്തത്തിനു ചുറ്റും 2 കിലോമീറ്ററിൽ കൂടുതൽ ഉയരമുള്ള ഏകകേന്ദ്ര വളയം രൂപപ്പെടുവാനും കാരണമായി. ഗ്രഹത്തിൽ കലോറിസ് തടത്തിന്റെ വിപരീത വശത്ത് "വിചിത്ര മേഖല" എന്നറിയപ്പെടുന്ന കുന്നുകളോടുകൂടിയ ഒരു മേഖലയുണ്ട്. കലോറിസ് ഗർത്ത രൂപവത്കരണ സമയത്ത് സൃഷ്ടിക്കപ്പെട്ട ആഘാത തരംഗങ്ങൾ ഗ്രഹത്തിനന്തർഭാഗത്തുകൂടി സഞ്ചരിച്ച് വിപരീത വശത്ത് കേന്ദ്രീകരിക്കപ്പെടുകയും അതുമൂലമുണ്ടായ സമ്മർദ്ദങ്ങൾ കാരണം ആ മേഖല സൃഷ്ടിക്കപ്പെട്ടു എന്നാണ്‌ ഒരു അനുമാനം. മുന്നോട്ടു വയ്ക്കപ്പെട്ടിരിക്കുന്ന മറ്റൊരു അനുമാനമനുസരിച്ച് ആ മേഖല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഗർത്തരൂപവത്കരണം വഴിയുണ്ടായ പുറം തള്ളലുകൾ വിപരീതവശത്ത് കേന്ദ്രീകരിക്കുക വഴിയാണ്‌ അത് രൂപപ്പെട്ടിരിക്കുന്നത്. ബുധന്റെ പകർത്തപ്പെട്ട ഭാഗങ്ങളിൽ ആകെ 15 ഗർത്തതടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ ശ്രദ്ധേയമായത് ഒന്നിലധികം വളയങ്ങളോടുകൂടിയ 400 കി.മീ. വിസ്താരമുള്ള ടോൾസ്റ്റോജ് തടമാണ്, ഇതിന്റെ വക്കിൽ നിന്നും 500 കി.മീ. അകലെ വരെ പുരത്തേക്ക് വ്യാപിച്ചുകിടക്കുന്നതായ് പുറംതള്ളപ്പെട്ട പുതപ്പും ഉണ്ട്. തടത്തിന്റെ അകം മിനുത്ത പദാർത്ഥങ്ങൾകൊണ്ട് നിറഞ്ഞ് നിരപ്പായ അവസ്ഥയിലാണ്‌. ഇതേപോലെ പുറംതള്ളപ്പെട്ടു കിടക്കുന്ന പുതപ്പോടുകൂടിയതാണ്‌ ബീഥോവൻ തടവും, ഈ തടത്തിന്‌ 625 കി.മീ. വ്യാസമുള്ള വളയമുണ്ട്. ചന്ദ്രന്റെ ഉപരിതലത്തെ പോലെ ബുധന്റെ ഉപരിതലവും സൗരക്കാറ്റ്, സൂക്ഷ്മ ഉൽക്കാവർഷം തുടങ്ങിയ ബഹിരാകാശ പ്രതിഭാസങ്ങളുടെ പ്രക്രിയകൾക്ക് വിധേയമായിട്ടുണ്ടാകാം. സമതലങ്ങൾ thumb|കലോറിസ് ഗർത്തം സൃഷ്ടിക്കപ്പെടാൻ കാരണമായ കൂട്ടിയിടിയുടെ ഫലമായി ഗ്രഹത്തിൽ അതിന്റെ വിപരീത വശത്ത് രൂപപ്പെട്ട "വിചിത്ര മേഖല". ഭൗമശാസ്ത്രപരമായി രണ്ട് വ്യത്യസ്ത തരത്തിൽപ്പെട്ട സമതല മേഖലകൾ ബുധനിലുണ്ട്. ഗർത്തങ്ങൾക്കിടയിൽ കുന്നുകളോടുകൂടിയതും നിരപ്പുള്ളതുമായ മേഖല, ഇത്തരം മേഖല ബുധന്റെ ഉപരിതലത്തിന്റെ ഏറ്റവും പഴക്കമുള്ള ഭാഗങ്ങളാണ്‌, മറ്റൊന്ന് വളരെയധികം ഗർത്തങ്ങളാൽ നിറഞ്ഞ മേഖലകളാണ്‌. ഗർത്തങ്ങൾക്കിടയിലുള്ള മേഖല ആദ്യകാല ഗർത്തങ്ങളാൽ പൂർണ്ണനശീകരണത്തിനു വിധേയമായി കാണപ്പെടുന്നു, ഇവിടങ്ങളിൽ കുറഞ്ഞ അളവിൽ 30 കി.മീറ്ററിൽ താഴെ വ്യാസമുള്ള ഗർത്തങ്ങൾ കണ്ടുവരുന്നു. അവ അഗ്നിപർവ്വത പ്രവർത്തനങ്ങളാൽ രൂപപ്പെട്ടതാണോ അതോ ഉൽക്കാവർഷങ്ങളാൽ രൂപപ്പെട്ടതാണോ എന്ന് വ്യക്തമല്ല. ഇത്തരം മേഖലകൾ ഗ്രഹത്തിന്റെ ഉപരിതലം മുഴുവൻ ഏകതാനമായി വ്യാപിച്ചുകിടക്കുന്നു. ഉപരിതലത്തിലെ വ്യത്യസ്ത വലിപ്പത്തിലുള്ള നിമ്‌നഭാഗങ്ങളിൽ പദാർത്ഥങ്ങൾ നിറഞ്ഞുണ്ടായ വ്യാപകമായി കാണപ്പെടുന്ന നിരപ്പായ ഭാഗങ്ങളാണ്‌ ഒഴുക്കൻ സമതലങ്ങൾ . ഇതിൽ ശ്രദ്ധേയമാണ്‌ കലോറിസ് തടത്തിന്റെ വളയത്തിനകം നിറഞ്ഞുണ്ടായ ഭാഗം. ചന്ദ്രനിലെ മരിയകളിൽ നിന്നും വ്യത്യസ്തമായി ഇത്തരം ഒഴുക്കൻ സമതല മേഖലകൾക്ക് ഗർത്തങ്ങൾക്കിടയിലുള്ള ഭാഗങ്ങളുടെ അതേ ആൽബിഡോ (സൂര്യനിൽ നിന്നുള്ള പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സ്വഭാവം) തന്നെയാണ്‌ കാണപ്പെടുന്നത്. അഗ്നിപർവ്വത പ്രക്രിയകളൊന്നും കാണപ്പെടുന്നില്ലെങ്കിലും ഇത്തരം ഭാഗങ്ങൾ അഗ്നിപർവ്വത പ്രവർത്തനങ്ങൾക്ക് ശക്തമായ ഹേതുവാകുന്ന തരത്തിലുള്ളവയാണ്‌. കലോറിസ് തടത്തിൽ പുറംതള്ളപ്പെട്ട ഭാഗങ്ങളിൽ കാണപ്പെടുന്ന ഉൽക്കാവർഷങ്ങളുടെ അളവ് അത്തരം ഭാഗങ്ങളിൽ കുറഞ്ഞ രീതിയിൽ കാണപ്പെടുന്നതിനാൽ ഇത്തരത്തിൽ ബുധനിലുള്ള ഒഴുക്കൻ സമതലങ്ങളിൽ ഏറിയ പങ്കും കലോറിസ് തടത്തിനു ശേഷം സൃഷ്ടിക്കപ്പെട്ടവയാണ്‌ എന്നു കരുതുന്നു. ഭൗമശാസ്ത്രപരമായി മറ്റുഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി കലോറിസ് തടത്തിന്റെ തറഭാഗം നിരപ്പായ സമതലമാണ്‌, ഇതിൽ ഇടക്ക് ബഹുഭുജങ്ങളുടെ ആകൃതിയിൽ തിട്ടകളാലും അപഭംഗങ്ങളാലുമുള്ള രൂപങ്ങളുണ്ട്. ഉൽക്കാപതനത്തോടെ സൃഷ്ടിക്കപ്പെട്ട അഗ്നിപർവ്വത ലാവകളാലാണോ അതോ ഉൽക്കാവർഷത്തോടൊപ്പമുള്ള പദാർത്ഥങ്ങൾ പതിച്ച് ആ ഭാഗം സൃഷ്ടിക്കപ്പെട്ടത് എന്ന് വ്യക്തമല്ല. ഉപരിതലത്തിന്റെ മറ്റൊരു പ്രത്യേകതയാണ്‌ സമതലങ്ങൾക്ക് തലങ്ങനേയും വിലങ്ങനേയും കാണപ്പെടുന്ന സമ്മർദ്ദഫലമായുണ്ടായ മടക്കുകൾ. ഗ്രഹത്തിന്റെ ആന്തരഭാഗം തണുത്ത് സങ്കോചിച്ചപ്പോൾ ഉപരിതലം ചുരുങ്ങുകയും ഇത്തരത്തിൽ മടക്കുകൾ രൂപപ്പെടുകയും ചെയ്തു എന്ന് കരുതപ്പെടുന്നു. ഉൽക്കാ പതനഫലമായുണ്ടായ ഗർത്തങ്ങൾ പോലെയുള്ള മറ്റ് സവിശേഷ മേഖലകൾക്ക് മീതേയും ഇത്തരം മടക്കുകൾ കാണപ്പെടുന്നു, ഇത് സൂചിപ്പിക്കുന്നത് അവ അടുത്ത കാലയളവിൽ സൃഷ്ടിക്കപ്പെട്ടതാണ്‌ എന്നാണ്‌. ബുധന്റെ ഉപരിതലത്തെ സൂര്യന്റെ വലിവുബലം സ്വാധീനിക്കുകയും അതിന്‌ ആകൃതിഭ്രംശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്, സൂര്യൻ ബുധന്റെ മേൽ ചെലുത്തുന്ന വലിവുബലം ചന്ദ്രൻ ഭൂമിയുടെ മേൽ ചെലുത്തുന്ന വലിവുബലത്തേക്കാൾ പതിനേഴ് മടങ്ങ് ശക്തമാണ്‌. ഉപരിതല അവസ്ഥയും അന്തരീക്ഷവും thumb|ബുധന്റെ ഉത്തരധ്രുവത്തിന്റെ റഡാർ ചിത്രം thumb|ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുടെ വലിപ്പതാരതമ്യം : ഇടത്തുനിന്ന് വലത്തേക്ക് ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ ബുധോപരിതലത്തിലെ ശരാശരി താപനില 442.5 കെൽവിൻ ആണ്‌. എങ്കിലും ഉപരിതലതാപനില വിവിധ ഭാഗങ്ങളിൽ 100 മുതൽ 700 കെൽവിൻ വരെയാണ്‌. അന്തരീക്ഷമില്ലാത്തതും മധ്യരേഖാപ്രദേശത്തെ ഊഷ്മാവും ധ്രുവങ്ങളിലെ ഊഷ്മാവും തമ്മിൽ വലിയ വ്യത്യാസമുള്ളതുമാണ്‌ ഇതിന്‌ കാരണം. സൂര്യരശ്മികൾ ലംബമായി പതിക്കുന്നിടത്തെ താപനില ഉപസൗരത്തിൽ 700 കെൽവിനും അപസൗരത്തിൽ 550 കെൽവിനുമാണ്‌. സൂര്യൻ ദൃശ്യമാകാത്ത ഭാഗത്തെ ശരാശരി താപനില 110 കെൽവിൻ ആണ്‌. ബുധോപരിതലത്തിലെത്തുന്ന സൂര്യപ്രകാശതീവ്രത സൗരസ്ഥിരാങ്കത്തിന്റെ 4.59 ഇരട്ടി മുതൽ 10.61 ഇരട്ടി വരെയാണ്‌. ഉപരിതലതാപനില വളരെക്കൂടുതലാണെങ്കിലും ബുധനിൽ ജലം ഖരാവസ്ഥയിൽ കാണപ്പെടുന്നുണ്ടെന്ന് നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ധ്രുവപ്രദേശത്തെ ഗർത്തങ്ങളുടെ അടിഭാഗത്ത് സൂര്യപ്രകാശമെത്താറേയില്ല. അവിടെ എക്കാലവും ഊഷ്മാവ് 102 കെൽവിനിലും താഴെയായിരിക്കും. ഖരരൂപത്തിലുള്ള ജലം റഡാർ കിരണങ്ങളെ ശക്തിയായി പ്രതിഫലിപ്പിക്കുന്നു. ഗോൾഡ്സ്റ്റോൺ ദൂരദർശിനി, വി.എൽ.എ എന്നിവ ചേർന്ന് 1990-കളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് റഡാർ കിരണങ്ങളെ ശക്തിയായി പ്രതിഫലിപ്പിക്കുന്ന ഭാഗങ്ങൾ ധ്രുവപ്രദേശങ്ങളിലുണ്ടെന്ന് മനസ്സിലായി. ഇത്തരം ഉയർന്ന പ്രതിഫലനത്തിന്‌ ഐസ് മാത്രമല്ല കാരണമാകുന്നത് എങ്കിലും അതിനാണ്‌ കൂടുതൽ സാധ്യത എന്നാണ്‌ ജ്യോതിശാസ്ത്രജ്ഞർ കരുതുന്നത് 1014–1015 കിലോഗ്രാം ഐസ് ബുധനിൽ ഉണ്ടെന്ന് കരുതപ്പെടുന്നു. ഇത് റെഗോലിത്തിന്റെ ഒരു പാളിയാൽ ആവരണം ചെയ്യപ്പെട്ടതും അതിനാൽ ഉത്പതനം തടയപ്പെട്ടതുമായേക്കാം. ബുധനിൽ ഐസിന്റെ ഉദ്ഭവം എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല. ഉൾഭാഗത്തുനിന്ന് വാതകങ്ങൾ പുറന്തള്ളപ്പെടുന്നതോ ധൂമകേതുക്കളുടെ പതനമോ ആകാം ജലസ്രോതസ്സ്. ബുധന്റെ ഗുരുത്വാകർഷണബലത്തിന്‌ ശക്തി കുറവായതിനാൽ വാതകങ്ങളെ പിടിച്ചുനിർത്താൻ കഴിവുള്ള ഒരു അന്തരീക്ഷം ബുധനിലില്ല. എങ്കിലും ബുധനിൽ ഒരു സർഫസ്-ബൗണ്ടഡ് എക്സോസ്ഫിയർ ഉണ്ട്. ഹൈഡ്രജൻ, ഹീലിയം, ഓക്സിജൻ, സോഡിയം, പൊട്ടാഷ്യം, കാൽഷ്യം എന്നിവയാണ്‌ പ്രധാന ഘടകങ്ങൾ. എങ്കിലും ഈ എക്സോസ്ഫിയർ സ്ഥിരമല്ല. നിരന്തരം ആറ്റങ്ങൾ നഷ്ടപ്പെടുകയും പുതുതായി വരുകയും ചെയ്തുകൊണ്ടിരിക്കുന്നു. സൗരവാതം ബുധന്റെ മാഗ്നെറ്റോസ്ഫിയറിലേക്ക് ഡിഫ്യൂഷൻ നടക്കുന്നതാണ്‌ ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും പ്രധാന സ്രോതസ്സ്. ഇവ പിന്നീട് ബഹിരാകാശത്തേക്ക് നഷ്ടപ്പെടുന്നു. പുറന്തോടിൽ നടക്കുന്ന റേഡിയോആക്റ്റീവ് ക്ഷയം സോഡിയം, പൊട്ടാഷ്യം, ഹീലിയം എന്നിവയും പുറത്തുവിടുന്നു. കാൽഷ്യം, ഹീലിയം, ഹൈഡ്രോക്സൈഡ്, മഗ്നീഷ്യം, ഓക്സിജൻ, പൊട്ടാഷ്യം, സിലിക്കൺ, സോഡിയം എന്നിവ ഉയർന്ന അളവിൽ ഉള്ളതായി മെസ്സഞ്ചർ വാഹനം കണ്ടെത്തി. ധൂമകേതുക്കളുടെ കൂട്ടിയിടി, സ്പട്ടറിംഗ്, ഉത്പതനം മുതലായവ മൂലം നീരാവിയും എക്സോസ്ഫിയറിലുണ്ട്. O+, OH-, and H2O+ എന്നീ അയോണുകളുടെ കണ്ടെത്തൽ ശാസ്ത്രജ്ഞന്മാർക്ക് അത്ഭുതമായിരുന്നു. ബുധോപരിതലത്തിൽ നിന്നോ എക്സോസ്ഫിയറിൽ നിന്നോ സൗരവാതത്തിന്റെ പ്രവർത്തനം മൂലമാകാം ഇവ പുറപ്പെട്ടത് എന്നാണ്‌ കരുതുന്നത് സോഡിയം, പൊട്ടസ്യം എന്നിവ അന്തരീക്ഷത്തിലുണ്ടെന്ന് മനസ്സിലായത് 1980-കളിലാണ്‌. ചെറിയ ഉൽക്കകളുമായുള്ള കൂട്ടിയിടി മൂലം ഉപരിതലത്തിലെ പാറകൾ ബാഷ്പീകരിക്കപ്പെടുന്നതുവഴിയാകാം ഇവ അന്തരീക്ഷത്തിലെത്തുന്നത്. സൂര്യപ്രകാശം ഡിഫ്യൂസ് ചെയ്യാനുള്ള ഇവയുടെ കഴിവ് മൂലം ഭൂമിയിലെ നിരീക്ഷകർക്ക് എളുപ്പത്തിൽ അവയുടെ അളവ് നിശ്ചയിക്കാനാകും. സോഡിയം വികിരണം ചില സമയത്ത് ബുധന്റെ കാന്തികധ്രുവങ്ങളിലേക്ക് ചുരുങ്ങിയതായി കാണപ്പെടാറുണ്ട്. മാഗ്നെറ്റോസ്ഫിയറും ബുധോപരിതലവും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലേക്കാണ്‌ ഇത് വിരൽചൂണ്ടുന്നത് കാന്തികക്ഷേത്രവും കാന്തമണ്ഡലവും thumb|ബുധന്റെ കാന്തികക്ഷേത്രത്തിന്റെ ആപേക്ഷികമായ ശക്തി കാണിക്കുന്ന ചിത്രം ചെറിയ വലിപ്പവും 59 ദിവസം കൊണ്ടുമാത്രം പൂർത്തിയാകുന്ന ഭ്രമണവുമാണെങ്കിലും ബുധന് കാര്യമായ തരത്തിലുള്ള ആഗോള കാന്തികക്ഷേത്രമുണ്ട്. മരിനർ 10 നടത്തിയ മാപനങ്ങൾ പ്രകാരം ഇത് ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ ഏകദേശം 1.1 ശതമാനത്തോളം ശക്തമാണ്‌. ബുധന്റെ മധ്യരേഖാ മേഖലയിൽ ഈ കാന്തികക്ഷേത്രത്തിന്റെ ശക്തി 300 nT ആണ്‌. ഭൂമിയുടേതുപോലെ തന്നെ ബുധന്റെ കാന്തികക്ഷേത്രവും ദ്വധ്രുവങ്ങളോടു കൂടിയതാണ്‌. പക്ഷെ ഭൂമിയുടേതിൽ നിന്നും വ്യത്യസ്തമായി ഈ കാന്തിക ധ്രുവങ്ങൾ ഗ്രഹത്തിന്റെ അച്ചുതണ്ടുമായി യോജിച്ച് നിൽക്കുന്ന അവസ്ഥയിലാണ്‌. മരിനർ 10, മെസെഞ്ചർ എന്നീ ബഹിരാകാശപേടകങ്ങളുപയോഗിച്ച് ശേഖരിച്ച വിവരങ്ങൾ ബുധന്റെ കാന്തികക്ഷേത്രത്തിന്റെ ആകൃതിയും ബലവും സ്ഥിരതയുള്ളതാണെന്ന് സൂചിപ്പിക്കുന്നു. ഭൂമിയുടേതിന് സമാനമായ രീതിയിൽ ഡൈനാമോ പ്രതിഭാസം വഴിയായിരിക്കണം ബുധന്റെ കാന്തികക്ഷേത്രവും സൃഷ്ടിക്കപ്പെടുന്നത്. ഗ്രഹത്തിന്റെ ഇരുമ്പിനാൽ സമ്പുഷ്ടമായ ദ്രാവക കാമ്പിന്റെ കറക്കത്തിന്റെ ഫലമായിരിക്കും ഈ ഡൈനാമോ പ്രതിഭാസം. പ്രത്യേകിച്ച് ഗ്രഹത്തിന്റെ ഉയർന്ന വികേന്ദ്രതയുള്ള (eccentricity) പരിക്രമണപഥത്തിനാൽ ഉളവാകപ്പെടുന്ന വലിവു പ്രതിഭാസങ്ങൾ ദ്രാവക കാമ്പിന്റെ ഈ ഡൈനാമോ പ്രതിഭാസം നിലനിർത്തുവാൻ സഹായിക്കുന്നുണ്ടാകണം. ഗ്രഹത്തിന്റെ സൗരക്കാറ്റുകളെ വ്യതിചലിപ്പിക്കാൻ തക്കവണ്ണം ശക്തമാണ്‌ ബുധന്റെ കാന്തികക്ഷേത്രം, ഇത് ഒരു കാന്തമണ്ഡലം സൃഷ്ടിക്കുന്നു. ഈ ഗ്രഹത്തിന്റെ കാന്തമണ്ഡലത്തിന്‌ ഭൂമിയുടെ ഉള്ളിലൊതുക്കാനുള്ള വലിപ്പമേ ഉള്ളുവെങ്കിലും സൗരക്കാറ്റിലെ പ്ലാസ്മയെ കീഴടക്കുവാൻ മാത്രം ശക്തമാണത്. ഇത് ഗ്രഹത്തിന്റെ ഉപരിതലത്തിന്‌ ബഹിരാകാശ നിയന്ത്രിതമായ കാലാവസ്ഥ സമ്മാനിക്കുന്നു. കാന്തമണ്ഡലത്തിൽ ഗ്രഹത്തിന്റെ രാത്രിവശത്തുള്ള ഭാഗത്തെ താഴ്ന്ന ഊർജ്ജനിലയിലുള്ള പ്ലാസ്മയെ മാരിനർ 10 ബഹിരാകാശപേടകം ഉപയോഗിച്ചുള്ള നിരീക്ഷണങ്ങൾ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. മെസെഞ്ചർ ബഹിരാകാശപേടകം രണ്ടാമത്തെ തവണയായി 2008 ഒക്ടോബറിൽ 6 ൽ ഗ്രഹത്തിനടുത്തുകൂടി സഞ്ചരിക്കുമ്പോൾ നടത്തിയ നിരീക്ഷണങ്ങൾ ബുധന്റെ കാന്തികക്ഷേത്രം വളരെ ചോർച്ചയുള്ളതാണെന്ന് കണ്ടിരുന്നു. 800 കി.മീ. വരെ വിസ്താരവും ഗ്രഹത്തിന്റെ വ്യാസാർദ്ധത്തിന്റെ മൂന്നിലൊന്നു വരെ വലിപ്പമുള്ളതും ബാഹ്യബഹിരാകാശവുമായി ബന്ധപ്പെട്ട നിലയിലുള്ളതുമായ പരസ്പരം ചുറ്റപ്പെട്ട കാന്തിക "ടൊർണാഡൊകളെ" മെസെഞ്ചർ കണ്ടുമുട്ടുകയുണ്ടായി. സൗരക്കാറ്റുകൾ വഹിക്കുന്ന കാന്തികക്ഷേത്രങ്ങൾ ഗ്രഹത്തിന്റെ കാന്തികക്ഷേത്രവുമായി ബന്ധപ്പെടുമ്പോഴാണ്‌ ഇത്തരത്തിലുള്ള "ടൊർണാഡോകൾ" രൂപപ്പെടുന്നത്. സൗരക്കാറ്റുകൾ ഗ്രഹത്തെ കടന്ന് പോകുമ്പോൾ ഇത്തരത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന കാന്തികക്ഷേത്രങ്ങൾ ചുഴി രൂപത്തോടെ ചുഴറ്റി രൂപപ്പെടുന്നു. ഈ കാന്തിക ബലരേഖ നാളങ്ങൾ (magnetic flux tubes) ഗ്രഹത്തിന്റെ കാന്തികക്ഷേത്രത്തിൽ ദ്വാരങ്ങൾ സൃഷ്ടിക്കുകയും സൗരക്കാറ്റിന്‌ പ്രവേശിക്കുവാനും ഉപരിതലത്തിലെത്തുവാനും സഹായിച്ചേക്കും, ഇതിനെ സാങ്കേതികമായി വിളിക്കപ്പെടുന്നത് ബലരേഖ കൈമാറ്റ സംഭവങ്ങൾ (flux transfer events) എന്നാണ്‌. ഇത്തരത്തിൽ ഗ്രഹ ഇതര, ഗ്രഹ കാന്തികക്ഷേത്രങ്ങൾ പരസ്പരം കൂടിച്ചേരുന്ന പ്രക്രിയ കാന്തിക പുനർബന്ധനം (magnetic reconnection) എന്ന് വിളിക്കപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾ പ്രപഞ്ചത്തിൽ സാധാരണമാണ്‌. ഭൂമിയുടെ കാന്തിക ക്ഷേത്രത്തിലും ഇത്തരം പ്രക്രിയകൾ അരങ്ങേറാറുണ്ട്. പക്ഷെ മെസെഞ്ചർ നടത്തിയ നിരീക്ഷണങ്ങൾ കാണിക്കുന്നത് ബുധനിൽ ഈ പുനർബന്ധന നിരക്ക് പത്തിരട്ടി കൂടുതലാണെന്നാണ്‌. ബുധന്‌ സൂര്യനുമായുള്ള സാമീപ്യത ഇതിൽ ഏകദേശം മൂന്നിലൊന്ന് പുനർബന്ധനത്തിനു മാത്രമേ സഹായകമാകുകയുള്ളൂ എന്നും മെസെഞ്ചർ വഴിയുള്ള നിരീക്ഷണങ്ങൾ കാണിക്കുന്നു. പരിക്രമണവും ഭ്രമണവും thumb|ബുധന്റെ ഭ്രമണപഥവും (മഞ്ഞ) അതേ semimajor axis ഉള്ള വൃത്താകാര ഭ്രമണപഥവും ഗ്രഹങ്ങളിൽ വച്ച് ഏറ്റവും ദീർഘവൃത്താകാരമായ പരിക്രമണപഥമുള്ളത് ബുധനാണ്‌. 0.21 ആണ്‌ ബുധപരിക്രമണപഥത്തിന്റെ വികേന്ദ്രത. സൂര്യനിൽ നിന്നുള്ള ദൂരം 4.6 കോടി കിലോമീറ്റർ മുതൽ 7 കോടി കിലോമീറ്റർ വരെയാണ്‌. സൂര്യനുചുറ്റും ഒരു തവണ പരിക്രമണം പൂർത്തിയാക്കാൻ ബുധൻ 88 ദിവസമെടുക്കുന്നു. സൂര്യനിലേക്കുള്ള ദൂരത്തിൽ വരുന്ന വ്യത്യാസവും 3:2 അനുപാതത്തിലുള്ള ഭ്രമണ-പരിക്രമണ അനുരണനവും ചേർന്ന് ബുധന്റെ ഉപരിതലതാപനിലയെ സങ്കീർണ്ണമായി മാറ്റിമറിക്കുന്നു. ബുധൻ അതിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യാൻ 58.647 ദിവസങ്ങളെടുക്കുന്നു. അതിനാൽ ബുധനിൽ ഒരു ദിവസം ഏതാണ്ട് 176 ഭൗമദിനങ്ങൾക്ക് തുല്യമാണ്‌. ബുധന്റെ പരിക്രമണകാലത്തിന്‌ ഏതാണ്ട് ഇരട്ടിയാണ്‌ ഈ സമയം. അതായത്, ഒരു ബുധവർഷം അര ബുധദിനം മാത്രമാണ്‌. ബുധന്റെ ഭ്രമണപഥം ഭൂമിയുടേതിനോട് 7 ഡിഗ്രി ചരിഞ്ഞാണിരിക്കുന്നത്. അതിനാൽ ബുധൻ ക്രാന്തിവൃത്തത്തിലായിരിക്കവെ സൂര്യനുമായി നേർരേഖയിൽ വന്നാലേ ബുധസംതരണങ്ങൾ സാധ്യമാകൂ. ഏതാണ്ട് ഏഴ് വർഷത്തിലൊരിക്കലാണ്‌ ഇത് സംഭവിക്കുന്നത്. thumb|ബുധന്റെ ഭ്രമണപഥം അസെന്റിംഗ് നോഡിൽ നിന്നും (താഴെ) പത്ത് ഡിഗ്രി മുകളിൽ നിന്നും (മുകളിൽ) വീക്ഷിക്കുമ്പോൾ ബുധന്റെ അച്ചുതണ്ടിന്റെ ചരിവ് ഏതാണ്ട് പൂജ്യമാണ്‌. 0.027° ആണ്‌ ഏറ്റവും കൃത്യമായി അളന്നിട്ടുള്ള വില. രണ്ടാമത്തെ താഴ്ന്ന ചരിവുള്ള ഗ്രഹമായ വ്യാഴത്തിന്റേതിൽ നിന്നും (3.1°) തീരെക്കുറവാണിത്. അതായത്, ബുധന്റെ ധ്രുവപ്രദേശത്തുനിൽക്കുന്ന ഒരു നിരീക്ഷകന്‌ സൂര്യനെ ചക്രവാളത്തിൽ നിന്ന് 2.1′ൽ കൂടുതൽ ഉയരത്തിൽ കാണാനാകില്ല. ബുധോപരിതത്തിലെ ചില ഭാഗങ്ങളിൽ നിന്ന് നോക്കിയാൽ സൂര്യൻ ഏതാണ്ട് പകുതിവരെ ഉദിക്കുന്നതും തിരിച്ച് അസ്തമിക്കുന്നതും വീണ്ടും ഉദിക്കുന്നതും ഒരേ ബുധദിനത്തിൽ തന്നെ കാണാനാകും. ഉപസൗരത്തിന്‌ ഏതാണ്ട് നാല്‌ ദിനം മുമ്പ് ബുധന്റെ കോണീയ ഭ്രമണവേഗവും കോണീയ പരിക്രമണവേഗവും തുല്യമാകുന്നതിനാലാണിത്. ഉപസൗരം കഴിഞ്ഞ് നാലു ദിവസമാകുന്നതോടെ ഈ പശ്ചാത്ഗതി അവസാനിക്കുന്നു. ഭ്രമണ-പരിക്രമണ അനുരണനം thumb|ഒരു പരിക്രമണം കഴിയുമ്പോഴേക്ക് ബുധൻ തന്റെ അച്ചുതണ്ടിൽ 1.5 തവണ ഭ്രമണം പൂർത്തിയാക്കുന്നു. അതായത്, രണ്ട് പരിക്രമണകാലങ്ങൾക്ക് ശേഷം ബുധന്റെ അതേ അർദ്ധഗോളത്തിൽത്തന്നെ സൂര്യപ്രകാശമെത്തുന്നു ചന്ദ്രൻ ഭൂമിയോടെന്നപോലെ ബുധൻ സൂര്യനോട് ടൈഡൽ ലോക്കിംഗിന്‌ വിധേയമായതാണെന്നാണ്‌ പണ്ട് കരുതിയിരുന്നത് - അതായത്, ഭ്രമണകാലവും പരിക്രമണകാലവും തുല്യമാണെന്നും സൂര്യനുനേരെ ഒരേ അർദ്ധഗോളമേ തിരിഞ്ഞിരിക്കൂ എന്നും. എന്നാൽ 1965-ൽ നടത്തിയ റഡാർ നിരീക്ഷണങ്ങൾ ബുധൻ 3:2 ഭ്രമണ-പരിക്രമണ അനുരണനത്തിലാണെന്ന് തെളിയിച്ചു. മൂന്ന് തവണ തന്റെ അച്ചുതണ്ടിൽ ഭ്രമണം നടത്തുന്ന കാലം കൊണ്ട് ബുധൻ കൃത്യം രണ്ട് തവണ സൂര്യനുചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. ബുധന്റെ ഭ്രമണപഥം ദീർഘവൃത്താകാരമാണെന്നത് ഈ അനുരണനത്തിന്‌ സ്ഥിരത നൽകുന്നു. ടൈഡൽ ബലങ്ങൾ ഏറ്റവും ശക്തമാകുന്ന ഉപസൗരത്തിൽ ബുധനിൽ നിന്ന് നോക്കുമ്പോൾ ആകാശത്ത് സൂര്യൻ ഏതാണ്ട് നിശ്ചലാവസ്ഥയിലായിരിക്കും ബുധനെ നിരീക്ഷിക്കാൻ ഏറ്റവും നല്ല സമയത്ത് അത് 3:2 അനുരണനത്തിലെ ഒരേ ബിന്ദുവിലായിരുന്നു എന്നതിനാലാണ്‌ അത് ലോക്ക്ഡ് ആണെന്ന് ജ്യോതിശാസ്ത്രജ്ഞന്മാർ കരുതിയിരുന്നത്. അതിനാൽത്തന്നെ അപ്പോൾ ബുധൻ ഒരേ വശമാണ്‌ കാണിച്ചിരുന്നത്. ബുധന്റെ ഭ്രമണകാലം. ഭൂമിയുമായുള്ള സിനോഡിക് കാലത്തിന്റെ ഏതാണ്ട് കൃത്യം പകുതിയാണ്‌ എന്നതിനാലാണ്‌ ഇങ്ങനെ വന്നത്. 3:2 അനുരണനം മൂലം ബുധനിൽ ഒരു സൗരദിനം ഏതാണ്ട് 176 ഭൗമദിനങ്ങളാണ്‌. ഭ്രമണകാലമാകട്ടെ 58.7 ദിവസവും മറ്റ് ഗ്രഹങ്ങളുമായുള്ള പ്രവർത്തനങ്ങൾ മൂലം ബുധന്റെ പ്രദക്ഷിണപഥത്തിന്റെ എക്സണ്ട്രിസിറ്റി ഏതാണ്ട് പൂജ്യം മുതൽ 0.45 വരെയായി മാറുന്നു എന്ന് സിമ്യുലേഷനുകൾ കാണിക്കുന്നു. കോടിക്കണക്കിന്‌ വർഷങ്ങളെടുക്കുന്ന ഈ മാറ്റം പ്രവചനാതീതവുമാണ്‌. 3:2 അനുരണനത്തിന്‌ കാരണം ഇതാണെന്ന് കരുതപ്പെടുന്നു. ഉയർന്ന എക്സൻട്രിസിറ്റിയുള്ള ഭ്രമണപഥങ്ങളിൽ 3:2 അനുരണനത്തിന്‌ അല്ലാത്തപക്ഷം കൂടുതൽ സാധാരണമായ 1:1 അനുരണനത്തെക്കാൾ സാധ്യത കൂടുതലാണ്‌. ഉപസൗരത്തിന്റെ ചലനം ന്യൂട്ടോണിയൻ ബലതന്ത്രം മാത്രമുപയോഗിച്ച് മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം മാത്രം കണക്കിലെടുത്തുകൊണ്ട് ബുധന്റെ ഭ്രമണപഥത്തിന്റെ പുരസ്സരണം പൂർണ്ണമായി വിശദീകരിക്കാനാവില്ലെന്ന് 1859-ൽ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ലെവെരിയർ കണ്ടെത്തി. മറ്റൊരു ഗ്രഹം ബുധനെക്കാൾ ചെറിയ ഭ്രമണപഥത്തിൽ സൂര്യനുചുറ്റും പരിക്രമണം നടത്തുന്നുണ്ടാകാം എന്നാണ്‌ ഇതിന്‌ അദ്ദേഹം വിശദീകരണം നൽകിയത്.U. Le Verrier (1859), (in French), "Lettre de M. Le Verrier à M. Faye sur la théorie de Mercure et sur le mouvement du périhélie de cette planète", Comptes rendus hebdomadaires des séances de l'Académie des sciences (Paris), vol. 49 (1859), pp.379-383. (At p.383 in the same volume Le Verrier's report is followed by another, from Faye, enthusiastically recommending to astronomers to search for a previously undetected intra-mercurial object.) സൂര്യന്റെ ഗോളാകൃതിയിൽ നിന്നുള്ള വ്യതിയാനവും മറ്റൊരു വിശദീകരണമായി നൽകപ്പെട്ടു. യുറാനസിന്റെ ഭ്രമണപഥത്തിലെ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കി നെപ്റ്റ്യൂൺ കണ്ടെത്താനായത് ജ്യോതിശാസ്ത്രജ്ഞരെ ആദ്യത്തെ വിശദീകരണത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചു. ഈ ചെറുഗ്രഹത്തിന്‌ വൾക്കാൻ എന്ന് പേരും നൽകി. എന്നാൽ ഏറെക്കാലത്തെ പരിശ്രമത്തിനുശേഷവും ഇങ്ങനെയൊരു ഗ്രഹത്തെ കണ്ടെത്താനായില്ല. ബുധന്റെ പുരസ്സരണം നൂറ്റാണ്ടിൽ 5600 ആർക് സെക്കന്റാണ്‌. മറ്റെല്ലാ ഗ്രഹങ്ങളെയും കണക്കിലെടുത്താൽ ന്യൂട്ടോണിയൻ ബലതന്ത്രത്തിലെ കണക്കുകളിൽ നിന്ന് ലഭിക്കുന്ന വില 5557 ആർക് സെക്കന്റും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ സാമാന്യ ആപേക്ഷികതാസിദ്ധാന്തമുപയോഗിച്ച് ആൽബർട്ട് ഐൻസ്റ്റൈൻ ഈ വ്യത്യാസം വിശദീകരിച്ചു. ആപേക്ഷികത മൂലം ബുധന്റെ ഭ്രമണപഥത്തിനുണ്ടാകുന്ന പുരസ്സരണം നൂറ്റാണ്ടിൽ 42.98 ആർക് സെക്കന്റ് മാത്രമാണ്‌. അതായത്, ഒരു മുഴുവൻ വൃത്തം പൂർത്തിയാക്കാൻ 1.2 കോടി പരിക്രമണകാലയളവുകളെടുക്കും. സമാനമായതും എന്നാൽ ഇതിലും പ്രാമുഖ്യം കുറഞ്ഞതുമായ പ്രതിഭാസങ്ങൾ മറ്റ് ഗ്രഹങ്ങൾക്കുമുണ്ട്. ശുക്രന്റെ പുരസ്സരണം നൂറ്റാണ്ടിൽ 8.62 ആർക് സെക്കന്റും ഭൂമിയുടേത് 3.84 ആർക് സെക്കന്റും ചൊവ്വയുടേത് 1.35 ആർക് സെക്കന്റുമാണ്‌. അക്ഷാംശരേഖാംശ വ്യവസ്ഥ ബുധനിൽ പടിഞ്ഞാറോട്ട് പോകുന്തോറും രേഖാംശം വർദ്ധിക്കുന്ന വിധത്തിൽ കണക്കാക്കിയിരിക്കുന്നു. ഹൂൺ കാൽ എന്ന ചെറിയ ഗർത്തത്തെയാണ്‌ രേഖാംശം കണക്കാക്കുന്നതിനു വേണ്ടിയുള്ള അവലംബമായി നിശ്ചയിച്ചിരിക്കുന്നത്. നിർവ്വചനമനുസരിച്ച് ഈ ഗർത്തം 20° പശ്ചിമ രേഖാംശത്തിലാണ്‌. നിരീക്ഷണം ബുധന്റെ ദൃശ്യകാന്തിമാനം -2.3 മുതൽ (ഇത് സിറിയസിനെക്കാൾ പ്രകാശമേറിയതാണ്‌) 5.7 വരെ വ്യത്യാസപ്പെടുന്നു. ബുധനും സൂര്യനും തമ്മിലുള്ള കോണീയദൂരം തീരെ കുറവായിരിക്കുമ്പോഴാണ്‌ ഈ രണ്ട് വിലകളും സാധ്യമാവുക. സൂര്യനോടുള്ള അടുപ്പം ബുധനെ നിരീക്ഷിക്കുന്നത് വിഷമകരമാക്കുന്നു. മിക്കസമയവും സൂര്യപ്രകാശം മൂലം ബുധനെ കാണാനാകില്ല. സൂര്യോദയത്തിന്‌ മുമ്പോ അസ്തമയത്തിന്‌ ശേഷമോ അല്പസമയത്തേക്ക് മാത്രമേ ബുധനെ നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാനാകൂ. സൂര്യനിൽ നിന്ന് ചുരുങ്ങിയ കോണീയ അകലം പാലിക്കുന്നതിനാൽ ഹബിൾ ബഹിരാകാശ ദൂരദർശിനിക്ക് ബുധനെ നിരീക്ഷിക്കാനേ സാധിക്കില്ല ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രനെപ്പോലെ ബുധനും വിവിധ വൃദ്ധിക്ഷയങ്ങൾ കാണിക്കുന്നു. ഇൻഫീരിയർ കൺജങ്ഷനിൽ അമാവാസിക്ക് സമാനമായി ഭൂമിയെ അഭിമുഖീകരിക്കുന്ന ഭാഗം സൂര്യപ്രകാശമെത്തുന്നേയില്ല. സുപീരിയർ കൺജങ്ഷനിലാകുമ്പോൾ പൗർണ്ണമിക്ക് സമാനമായി ഭൂമിയെ അഭിമുഖീകരിക്കുന്ന ഭാഗം മുഴുവനും സൂര്യപ്രകാശമെത്തുന്നു. ഈ രണ്ട് അവസ്ഥകളിലും സൂര്യനോടൊത്താണ്‌ ബുധന്റെ ഉദയവും അസ്തമയവും എന്നതിനാൽ ഈ അവസ്ഥകളിൽ ബുധൻ ഭൂമിയിൽ നിന്ന് ദൃശ്യമാകില്ല. കിഴക്കുള്ള ആദ്യത്തെയും പടിഞ്ഞാറ് വശത്തെ അവസാനത്തെയും നാലിലൊന്ന് ഘട്ടങ്ങൾ ദൃശ്യമാകുന്നത് ബുധൻ പരമാവധി കോണീയ അകലത്തിൽ ആയിരിക്കുമ്പോഴാണ്‌. അപ്പോൾ സൂര്യനിൽ നിന്ന് ബുധന്റെ കോണീയ വ്യാസം 17.9 ഡിഗ്രിക്കും (ഉപസൗരത്തിലായിരിക്കുമ്പോൾ) 27.8 ഡിഗ്രിക്കും (അപസൗരത്തിലായിരിക്കുമ്പോൾ) ഇടയിലായിരിക്കും (look at 1964 and 2013) —Numbers generated using the Solar System Dynamics Group, Horizons On-Line Ephemeris System.. പടിഞ്ഞാറ് പരമാവധി കോണീയ അകലത്തിലായിരിക്കേ ബുധൻ ഏറ്റവും നേരത്തെ ഉദിക്കുന്നു. കിഴക്കുഭാഗം പരമാവധി അകലത്തിലായിരിക്കുമ്പോൾ ഏറ്റവും വൈകി അസ്തമിക്കുകയും ചെയ്യുന്നു. അതിനാൽ ഈ അവസരങ്ങളിലാണ്‌ ബുധനെ എളുപ്പത്തിൽ നിരീക്ഷിക്കാനാവുക. ശരാശരി 116 ദിവസത്തിലൊരിക്കൽ ബുധൻ ഇൻഫീരിയർ കൺജങ്ഷനിൽ എത്തുന്നു. എന്നാൽ ഈ കാലയളവ് ബുധന്റെ ദീർഘവൃത്തപരിക്രമണപഥം മൂലം 105 ദിവസം മുതൽ 129 ദിവസം വരെയായി വ്യത്യാസപ്പെടാം. ബുധൻ 7.73 കോടി കിലോമീറ്റർ വരെ ഭൂമിയോട് അടുത്തുവരാം. ഭൂമിയിൽ ദക്ഷിണാർദ്ധഗോളത്തിൽ നിന്നാണ്‌ ഉത്തരാർദ്ധഗോളത്തെക്കാൾ നന്നായി ബുധനെ നിരീക്ഷിക്കാനാവുക. ബുധന്‌ പടിഞ്ഞാറ് പരമാവധി കോണീയ അകലത്തിലായിരിക്കുമ്പോൾ ദക്ഷിണാർദ്ധഗോളത്തിൽ ശിശിരകാലത്തിന്റെ ആദ്യഭാഗവും പടിഞ്ഞാറ് പരമാവധി കോണീയ അകലത്തിലായിരിക്കുമ്പോൾ ശരത്കാലത്തിന്റെ അവസാനഭാഗവും ആയിരിക്കും എന്നതിനാലാണിത്. ഈ സമയങ്ങളിൽ ബുധൻ ക്രാന്തിവൃത്തവുമായുണ്ടാക്കുന്ന കോൺ ഏറ്റവും കൂടുതലായതിനാൽ അർജന്റീന, ന്യൂസീലാൻഡ് മുതലായ രാജ്യങ്ങളിൽ സൂര്യന്‌ മണിക്കൂറുകൾ മുമ്പ് ബുധൻ ഉദിക്കുകയും മണിക്കൂറുകൾക്ക് ശേഷം മാത്രം അസ്തമിക്കുകയും ചെയ്യുന്നു. എന്നാൽ ഉത്തരാർദ്ധഗോളത്തിൽ ബുധൻ ഒരിക്കലും ഇരുണ്ട ആകാശത്തിൽ ചക്രവാളത്തിന്‌ ഏറെ ഉയരെ വരുകയില്ല. മറ്റ് ഗ്രഹങ്ങളെയും പ്രകാശമേറിയ നക്ഷത്രങ്ങളെയും പോലെ ബുധനെയും പൂർണ്ണ സൂര്യഗ്രഹണസമയത്ത് കാണാനാകും ബുധൻ ഗിബ്ബോസ് ഘട്ടത്തിലായിരിക്കുമ്പോഴാണ്‌ (പകുതിയിൽ കൂടുതൽ ഭാഗം പ്രകാശിക്കുന്ന അവസ്ഥ) ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ ഏറ്റവും തിളക്കത്തോടെ കാണപ്പെടുക. ചന്ദ്രക്കലാകൃതിയിലുള്ള അവസ്ഥയിൽ ആയിരിക്കുന്നതിനേക്കാൾ ബുധൻ ഗിബ്ബോസ് ഘട്ടത്തിലായിരിക്കുമ്പോൾ ഭൂമിയിൽ നിന്നും കൂടുതൽ അകലെയായിരിക്കുമെങ്കിലും, കൂടുതൽ കൂടുതൽ ഭാഗങ്ങൾ പ്രകാശിതമായിരിക്കുന്നതുവഴി വ്യക്തമായി കാണുന്നത് ആ വിടവ് നികത്തുന്നു. ശുക്രന്റെ കാര്യത്തിൽ ഇതിന്റെ വിപരീതമാണ്‌ ശരിയാവുക, ഗിബ്ബോസ് ഘട്ടത്തിലായിരിക്കുന്നതിനേക്കാൾ കൂടുതൽ ഭൂമിയുമായി അടുത്തുവരുന്നതിനാൽ ചന്ദ്രക്കലാകൃതിയിലായിരിക്കുമ്പോഴാണ്‌ ശുക്രൻ തിളക്കത്തോടെ ദൃശ്യമാകുക. ബുധനെക്കുറിച്ചുള്ള പഠനങ്ങൾ പുരാതന ജ്യോതിശാസ്ത്രജ്ഞർ ബാബിലോണിയൻ ജ്യോതിഷത്തിലെ മുൽ.ആപിൻ ഗണ്ഡൂഷങ്ങളിലാണ്‌ ബുധനെക്കുറിച്ചുള്ള ഏറ്റവും പുരാതന നിരീക്ഷണങ്ങൾ കാണാൻ കഴിയുന്നത്. ക്രി.മു. പതിനാലാം നൂറ്റാണ്ടിലെ ഒരു അസീറിയൻ ജ്യോതിശാസ്ത്രജ്ഞൻ നടത്തിയ നിരീക്ഷണങ്ങളായിരിക്കാം ഇവയെന്ന് കരുതപ്പെടുന്നു. അതിലെ ക്യൂനീഫോം ലിപിയിൽ ബുധനെ രേഖപ്പെടുത്തിയിരിക്കുന്നത് "ചാടുന്ന ഗ്രഹം" എന്നാണ്‌. ഗ്രഹത്തെക്കുറിച്ചുള്ള ബാബിലോണിയൻ രേഖകൾ ക്രിസ്തുവിനു മുൻപത്തെ ആദ്യ സഹസ്രാബ്ദങ്ങളിലേതാണ്‌. ബാബിലോണിയർ ഗ്രഹത്തെ തങ്ങളുടെ ദേവന്റെ നാമമായ നബു എന്നാണ്‌ വിളിച്ചിരുന്നത്. ഹീസിയദിന്റെ കാലത്തെ പുരാതന ഗ്രീക്കുകാർ ഗ്രഹത്തെ Στίλβων (സ്റ്റിൽബോൺ) (ഒളിമിന്നുന്നത്) എന്നും Ἑρμάων (ഹെർമവോൺ) എന്നും വിളിച്ചു. ശേഷമുള്ള ഗ്രീക്കുകാർ ഗ്രഹത്തെ സൂര്യോദയ സമയത്തുള്ളതിനെ അപ്പോളോ എന്നും സൂര്യാസ്തമയത്തുള്ളതിനെ ഹെർമീസ് എന്നും വിളിച്ചു. ഏകദേശം ക്രി.മു. നാലാം നൂറ്റാണ്ടോടുകൂടി ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞർ അവർ ഉപയോഗിച്ച രണ്ട് പേരുകളും ഒരേ ഗ്രഹം തന്നെയാണെന്ന് മനസ്സിലാക്കി. റോമാക്കാർ ഗ്രഹത്തെ അവരുടെ ദേവനായി മെർക്കുറി എന്നാണ്‌ വിളിച്ചത്, മറ്റേത് ഗ്രഹത്തേക്കാളും വേഗത്തിൽ ചക്രവാളത്തിലൂടെ സഞ്ചരിക്കുന്നതിനാൽ അവർ ഇതിനെ ഗ്രീക്കുകാരുടെ ഹെർമീസിന്‌ തുല്യമായിക്കാണുകയും ചെയ്തു. പുരാതന ചൈനയിൽ ബുധനെ ഷെൻ-ഹ്സിങ്ങ് (Ch'en-Hsing) എന്നാണ് വിളിച്ചിരുന്നത്, "നാഴിക നക്ഷത്രം" എന്നാണിതിന്റെ അർത്ഥം. അഞ്ച് ഘട്ടങ്ങളായ വു സിങ്ങിലെ (Wu Xing) ദിശയുമായും ജലത്തിന്റെ ഘട്ടവുമായാണ്‌ ഗ്രഹത്തെ അവർ ബന്ധപ്പെടുത്തിയത്. പുരാതന ഭാരതീയർ ബുധനാഴ്ചയുടെ ദേവനായി ഗ്രഹത്തെ കണ്ടു. ജർമ്മൻ വിഗ്രഹാരാധകർ അവരുടെ ഓഡിൻ (Odin) അഥവാ വോഡെൻ (Woden) ദേവനെ ഗ്രഹവുമായി ബന്ധപ്പെടുത്തി, Woden's day എന്നതിൽ നിന്നാണ്‌ ഇംഗ്ലീഷിലെ ബുധനാഴ്ചയ്ക്കുള്ള Wednesday എന്ന പദം ഉരുത്തിരിഞ്ഞത്. പാതാളത്തിലേക്കുള്ള സന്ദേശവാഹകനായ മൂങ്ങയായിട്ടാണ്‌ (നാല്‌ മൂങ്ങകളായിരിക്കാൻ സാധ്യതയുണ്ട്; രണ്ടെണ്ണം പ്രഭാതത്തിനും രണ്ടെണ്ണം പ്രദോഷത്തിനും) മായന്മാർ ബുധനെ കണ്ടത്. ഭൂതലത്തിൽനിന്ന് ദൂരദർശിനികളുപയോഗിച്ചുള്ള ഗവേഷണം thumb|ബുധന്റെ സംതരണം. സൂര്യന്റെ മധ്യത്തിനു തൊട്ട് താഴെ ചെറിയ പൊട്ടായി കാണുന്നതാണ് ബുധൻ. ഇടതുവശത്ത് സൗരോപരിതലത്തിൽ കാണുന്ന കറുത്ത പാട് ഒരു സൗരകളങ്കമാണ്. ആദ്യമായി ദൂരദർശിനിയിലൂടെ ബുധനിരീക്ഷണം നടത്തിയത് പതിനേഴാം നൂറ്റാണ്ടിൽ ഗലീലിയോ ഗലീലി ആയിരുന്നു. ശുക്രന്റെ കലകൾ അദ്ദേഹം നിരീക്ഷിച്ചുവെങ്കിലും ബുധന്റെ കലകൾ ദർശിക്കുവാൻ മാത്രം പര്യാപ്തമായിരുന്നില്ല അദ്ദേഹത്തിന്റെ ദൂരദർശിനി. സൗര പശ്ചാത്തലത്തിലൂടെയുള്ള ബുധന്റെ സംതരണം ആദ്യമായി 1631 ൽ പിയറി ഗാസെൻഡി നിരീക്ഷിച്ചു, ജൊഹാൻസ് കെപ്ലെർ മുൻകൂട്ടി കണ്ടതനുസരിച്ചായിരുന്നു അത്. ശുക്രൻ, ചന്ദ്രൻ എന്നിവയെ പോലെ ബുധനും പരിക്രമണ ഘട്ടങ്ങളുണ്ടെന്ന് 1639 ൽ ഗയോവനി സുപി ദൂരദർശിനിയുപയോഗിച്ച് കണ്ടെത്തി. ബുധൻ സൂര്യനു ചുറ്റും പരിക്രമണം ചെയ്യുന്നുണ്ടെന്നതിന് വിശദീകരണം നൽകുന്ന ഒന്നായിരുന്നു ഈ നിരീക്ഷണം. ജ്യോതിശാസ്ത്രത്തിലെ അപൂർവ്വ കാഴ്ചകളിലൊന്നാണ് ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഒരു ഗ്രഹം മറ്റൊരു ഗ്രഹത്തിനു മുന്നിലായി കടന്നു പോകുന്നത് (occultation). ഇങ്ങനെ ബുധനും ശുക്രനും ഏതാനും നൂറ്റാണ്ടുകൾ കൂടുമ്പോൾ പരസ്പരം കടന്നുപോകാറുണ്ട്, ഇങ്ങനെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരേയൊരു ദൃശ്യം 1737 മെയ് 28 ന് ജോൺ ബേവിസ് റോയൽ ഗ്രീന്വിച്ച് ഒബ്സെർവേറ്ററിയിൽ വെച്ച് നിരീക്ഷിച്ചിരുന്നു. ഈ രീതിയിൽ ബുധനെ ശുക്രൻ ഭാവിയിൽ കടന്നുപോകുക 2133 ഡിസംബർ 3 നാണ്. ബുധനെ നിരീക്ഷിക്കുവാൻ സ്വതേയുള്ള ബുദ്ധിമുട്ടുകൾ സൂചിപ്പിക്കുന്നത് ഏറ്റവും കുറച്ച് പഠനവിധേയമാക്കപ്പെട്ട സൗരയൂഥഗ്രഹമാണിതെന്നാണ്. 1800 ൽ ജോഹാൻ ഷ്രോട്ടർ (Johann Schröter) ഗ്രഹത്തിന്റെ സവിശേഷതകൾ നിരീക്ഷിച്ചു, 20 കി.മീ ഉയരമുള്ള പർവ്വതങ്ങൾ നിരീക്ഷിച്ചെന്ന വാദമുന്നയിക്കുകയും ചെയ്തിരുന്നു. ഷ്രോട്ടറിന്റെ വരപ്പുകളെ ഉപയോഗിച്ച് ഫ്രെഡെറിക്ക് ബെസെൽ (Friedrich Bessel) ഭ്രമണസമയദൈർഘ്യം 24 മണിക്കൂറെന്നും അച്ചുതണ്ടിന്റെ ചെരിവ് 70° എന്നും തെറ്റായി കണക്കാക്കുകയുണ്ടായി. 1880കളിൽ ഗയോവന്നി ഷിയപെരേലി (Giovanni Schiaparelli) ബുധനെ കൂടുതൽ കൃത്യമായ മാപനങ്ങൾക്ക് വിധേയമാക്കുകയും ടൈഡൽ ലൊക്കിങ്ങ് (tidal locking) കാരണമായി ഭ്രമണകാലം പരിക്രമണകാലത്തിനു തുല്യമായി 88 ദിവസമാണെന്ന് അഭിപ്രായപ്പെട്ടു. ഈ പ്രതിഭാസത്തിന്‌ സിംക്രണസ് റൊട്ടേഷൻ (synchronous rotation) എന്നാണ്‌ പറയുക, ഭൂമിയുടെ ചന്ദ്രന്റെ ഭ്രമണം ഇപ്രകാരമാണ്‌. യൂജിനിയോസ് അന്റോണിയാഡി (Eugenios Antoniadi) ബുധന്റെ ഉപരിതലം മാപ്പുചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയും, 1934 ൽ ഈ രണ്ട് മാപ്പുകളും അദ്ദേഹത്തിന്റേതും ഉൾപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്യുകയുമുണ്ടായി. അന്റോണിയാഡിയുടെ മാപ്പിൽ നിന്നാണ് ബുധന്റെ ഉപരിതലത്തിലെ പല സവിശേഷതകളുടേയും, പ്രത്യേകിച്ച് ആൽബിഡോ സംബന്ധമായ സവിശേഷതകളുടെ പേരുകൾ‌ സ്വീകരിച്ചിരിക്കുന്നത്. 1962 ൽ സോവിയേറ്റ് യൂണിയനിലെ യു.എസ്.എസ്.ആർ. അക്കാദമി ഓഫ് സയൻസസിലെ (USSR Academy of Sciences) ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് റേഡിയോ-എൻജിനീയറിങ്ങിലെ (Institute of Radio-engineering and Electronics) വ്ലാദമിർ കോട്ടെൽനികോവിന്റെ (Vladimir Kotelnikov) നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ റഡാർ സിഗ്നൽ പ്രതിഫലിപ്പിക്കുന്നതിൽ ആദ്യമായി വിജയിച്ചു, ഇത് ഗ്രഹത്തിന്റെ റഡാർ വഴിയുള്ള നിരീക്ഷണങ്ങൾക്ക് തുടക്കമിട്ടു. മൂന്നു വർഷത്തിനുശേഷം 300 മീറ്റർ വ്യാസമുള്ള അരിസീബൊ ഒബ്സെർവേറ്ററി (Arecibo Observatory) റേഡിയോ ടെലിസ്കോപ്പുപയോഗിച്ച് അമേരിക്കൻ ശാസ്ത്രജ്ഞരായ ഗോർഡൺ പീറ്റെൻഗിൽ (Gordon Pettengill), ആർ. ഡൈസ് (R. Dyce) എന്നിവർ നടത്തിയ നിരീക്ഷണങ്ങൾ ഗ്രഹത്തിന്റെ ഭ്രമണദൈർഘ്യം 59 ഭൗമദിനങ്ങൾക്ക് തുല്യമാണെന്ന് തെളിയിച്ചു.Mercury at Eric Weisstein's 'World of Astronomy' ഇത് ശാസ്ത്രജ്ഞരിൽ അതിശയമുളവാക്കുന്ന കാര്യമായിരുന്നു, കാരണം അതിനു ബുധന്റെ മുൻപ് ഭ്രമണദൈർഘ്യം പരിക്രമണകാലത്തിനു തുല്യമായ അവസ്ഥയായ ടൈഡൽ ലോക്കിങ്ങിനു വിധേയമാണെന്നായിരുന്നു കരുതിയിരുന്നത്. ബുധൻ ടൈഡൽ ലോക്കിങ്ങിനു വിധേയമായിരുന്നെങ്കിൽ അതിന്റെ ഇരുണ്ടവശം വളരെയധികം തണുത്തതായിരിക്കണം പക്ഷെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി റേഡിയോ വികിരണങ്ങൾ വഴിയുള്ള നിരീക്ഷണങ്ങൾ താപനില വളരേ കൂടുതലാണെന്ന് കാണിക്കുന്നതായിരുന്നു. ആ അവസരത്തിൽ സിംക്രണസ് റൊട്ടേഷൻ സിദ്ധാന്തം ഉപേക്ഷിക്കുവാൻ വൈമനസ്യമുണ്ടായിരുന്ന ശാസ്ത്രജ്ഞർ ഇതിനു കാരണമായി അതിശക്തമായ തപവിതരണ പ്രവാഹങ്ങളെ നിരീക്ഷണത്തിനു വിശദീകരിക്കുവാൻ മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗിസെപ്പോ കൊളംബോ (Giuseppe Colombo) ബുധന്റെ ഭ്രമണകാലം പരിക്രമണകാലത്തിന്റെ ഏതാണ്ട് മൂന്നിലൊന്നാണെന്ന കാര്യം സൂചിപ്പിച്ചു, സാധാരണ പറഞ്ഞുവരാറുള്ള 1:1 അനുപാതത്തിൽ നിന്നും വിഭിന്നമായ 3:2 അനുപാതത്തിലുള്ള ഇത് ടൈഡൽ ലോക്കിങ്ങിന്റെ മറ്റൊരു രൂപമാണെന്ന് കാര്യം മുന്നോട്ടുവയ്ക്കുകയും ചെയ്തു. മാരിനർ 10 ൽ നിന്നുള്ള വിവരങ്ങൾ ഈ കാഴ്ച്ചപ്പാടിനെ ശരിവെക്കുന്നതായിരുന്നു. ഇതുവഴി ഷിയപെരേലിയുടേയും അന്റോണിയാഡിയുടെയും മാപ്പുകൾ തെറ്റാണെന്ന് വരുന്നില്ല, ആ ശാസ്ത്രജ്ഞർ നിരീക്ഷണങ്ങൾ നടത്തുമ്പോൾ ഒരേ വശത്തെ ഉപരിതല സവിശേഷതകളായിരുന്നു കണ്ടിരുന്നത്, അന്നത്തെ മോശം ചുറ്റുപാടിലുള്ള നിരീക്ഷണത്തിൽ വ്യത്യാസങ്ങൾ ഒഴിവാക്കുകയും ചെയ്യുകയായിരുന്നു. സൂര്യനോടേറ്റവും അടുത്തുള്ള ഈ ഗ്രഹത്തെപ്പറ്റിയുള്ള വിവരങ്ങളിലേക്ക് ഭൗമോപരിതലത്തിൽ നിന്നുള്ള നിരീക്ഷണങ്ങൾ അധികം വെളിച്ചം വീശിയിരുന്നില്ല. ഇതിനെ കടന്ന് ആദ്യമായി ഒരു ബഹിരാകാശപേടകം സഞ്ചരിച്ചതിനു ശേഷമാണ് ഗ്രഹത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ പല വിവരങ്ങളും ലഭിക്കുന്നത്. എങ്കിലും അടുത്തകാലത്ത് സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റങ്ങൾ ഭൗമോപരിതലത്തിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട നിരീക്ഷണങ്ങൾ നടത്തുന്നതിലേക്ക് നയിച്ചിട്ടുണ്ട്. 2000 ൽ മൗണ്ട് വിത്സൺ ഒബ്സർവേറ്ററിയിലെ (Mount Wilson Observatory) 1.5 മീ വ്യാസമുള്ള ഹെയ്‌ൽ ടെലിസ്കോപ്പ് (Hale telescope) നിരീക്ഷണങ്ങൾ വഴി ബുധന്റെ ഉയർന്ന റെസെല്യൂഷനിലുള്ള ചിത്രങ്ങൾ തയ്യാറാക്കിയിരുന്നു. ഇത് മാരിനർ ദൗത്യത്തിൽ പകർത്തപ്പെടാത്ത ഗ്രഹത്തിന്റെ ഭാഗങ്ങൾ നൽകുന്നതിൽ സഹായിച്ചു. പിന്നീട് പകർത്തിയ ചിത്രങ്ങൾ കലോറിസ് തടത്തേക്കാളും വലിയ ഇരട്ട വലയത്തോടു കൂടിയ ഉൽക്കാപതന ഗർത്തം മരിനർ പകർത്താത്ത അർദ്ധഗോളത്തിൽ ഉണ്ടായിരിക്കാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. ഇതിനെ അനൗദ്യോഗികമായി സ്കിനാകസ് തടം (Skinakas Basin) എന്നാണ് വിളിക്കുന്നത്. ഗ്രഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളേയും അരീസിബോ റഡാർ ടെലിസ്കോപ്പ് 5 കി.മീ. റെസെല്യൂഷനോടുകൂടി പകർത്തിയിട്ടുണ്ട്, ഇതിൽ ധ്രുവങ്ങളിലെ ഇരുണ്ട ഗർത്തങ്ങളുംപെടുന്നു, അവിടെ ജലം മഞ്ഞ് രൂപത്തിൽ ഉണ്ടായിരിക്കാനിടയുണ്ട്. ബഹിരാകാശപേടകങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണം ഭൂമിയെ അപേക്ഷിച്ച് ബുധൻ സൂര്യനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ഭൂമിയിൽ നിന്നും ബുധനിലേക്ക് എത്തിച്ചേരുക എന്നുള്ളത് സാങ്കേതികമായ നിരവധി വെല്ലുവിളികൾ നിറഞ്ഞതാണ്‌. ബുധനെ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന പേടകത്തിന്‌ സൂര്യന്റെ ഗുരുത്വാകർഷണ ബലത്തിന്റെ ദിശയിൽ 9.1 കി.മീറ്ററിൽകൂടുതൽ സഞ്ചരിക്കേണ്ടതായുണ്ട്. ബുധൻ സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്നത് 48 കി.മീ./സെക്കന്റ് എന്ന നിരക്കിലാണ്‌, ഭൂമി 30 കി.മീ./സെക്കന്റ് എന്ന നിരക്കിലും. മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ബുധന് അടുത്തുള്ള ഹോഹ്മാൻ ട്രാൻസ്ഫർ പരിക്രമണപാതയിൽ (Hohmann transfer orbit) പ്രവേശിക്കുവാൻ ബഹിരാകാശപേടകത്തിന്‌ പ്രവേഗത്തിൽ (delta-v) വലിയ മാറ്റം വരുത്തേണ്ടതുണ്ട്. സൂര്യന്റെ പൊട്ടെൻഷ്യൽ വെല്ലിനു (potential well) താഴോട്ട് സഞ്ചരിക്കുന്നതുവഴി സ്വതന്ത്രമാക്കപ്പെടുന്ന സ്ഥിതികോർജ്ജം ഗതികോർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു; ബുധനെ പെട്ടെന്ന് കടന്നുപോകുന്നതല്ലാത്ത എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ ഈ അവസ്ഥ ഡെൽറ്റ-v വരുത്തേണ്ടതായ മാറ്റത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഗ്രഹത്തിൽ സുരക്ഷിതമായി ഇറങ്ങുന്നതിനോ സ്ഥിരമായ പരിക്രമണപഥത്തിൽ പ്രവേശിക്കുന്നതിനോ പേടകത്തിന്‌ റോക്കറ്റ് മോട്ടറുകളെ ആശ്രയിക്കേണ്ടിവരുന്നു. ഇവിടെ എയറോബ്രേക്കിങ്ങ് (Aerobraking) ഫലപ്രദമല്ല കാരണം ഗ്രഹത്തിന്‌ വളരെ നേരിയ അന്തരീക്ഷമേ ഉള്ളൂ എന്നതുതന്നെ. ഇതൊക്കെ കാരണം ബുധനടുത്തേക്ക് സഞ്ചരിക്കുവാൻ ഒരു ബഹിരാകാശപേടകത്തിന്‌ സൗരയൂഥത്തിൽ നിന്ന് തന്നെ പുറത്തുപോകുന്നതിനേക്കാൾ റോക്കറ്റ് ഇന്ധനം ആവശ്യമായി വരുന്നു. അതിനാൽ തന്നെ ഇതുവരെ രണ്ട് ബഹിരാകാശപേടകങ്ങൾ മാത്രമേ ബുധനെ സന്ദർശിച്ചിട്ടുള്ളൂ. മുന്നോട്ടു വയ്ക്കപ്പെട്ട മറ്റൊരുപായം സൂര്യനുചുറ്റും ബുധന്‌ സമാനമായ പരിക്രമണപാത കൈവരിക്കുന്നതിന്‌ സോളാർ സെയ്ൽ (solar sail) നടത്തുക എന്നതാണ്‌. മാരിനർ 10 thumb|ആദ്യമായി സൂര്യനോടേറ്റവും അടുത്തുള്ള ഗ്രഹത്തെ സന്ദർശിച്ച മാരിനർ 10 ബഹിരാകാശപേടകം. thumb|മാരിനർ 10 ൽ നിന്നുള്ള ബുധന്റെ കാഴ്ച നാസ വിക്ഷേപിച്ച മാരിനർ 10 ആണ്‌ ബുധനെ സന്ദർശിച്ച (1974–75) ആദ്യത്തെ ബഹിരാകാശയാനം. ബുധനെ സമീപിക്കുന്നതിനായി വാഹനത്തിന്റെ പരിക്രമണ പ്രവേഗം ക്രമീകരിക്കുന്നതിന്‌ ശുക്രന്റെ ഗുരുത്വബലമാണ്‌ മാരിനർ ഉപയോഗിച്ചത്. ഇതുവഴി ഗ്രാവിറ്റേഷനൽ സ്ലിങ്ങ്ഷോട്ട് എന്ന ഈ പ്രതിഭാസം ഉപയോഗിക്കുന്ന ആദ്യത്തേതും, ഒന്നിൽ കൂടുതൽ ഗ്രഹങ്ങൾ സന്ദർശിച്ച ആദ്യത്തേതുമായ ബഹിരാകാശവാഹമായിത്തീർന്നു ഈ പേടകം. ബുധന്റെ സമീപത്തുനിന്നെടുത്ത ചിത്രങ്ങൾ ആദ്യമായി മാരിനർ പകർത്തിയെടുത്തു, ഇത് ബുധന്റെ ഉൽക്കപതനങ്ങൾ മൂലം ഗർത്തങ്ങളാൽ നിറഞ്ഞ ഉപരിതലവും, ഇരുമ്പ് കാമ്പ് തണുക്കുന്നതുമൂലം ഗ്രഹം ചുരുങ്ങുകവഴി ഉപരിതലത്തിലുണ്ടായ മടക്കുകൾ പോലെയുള്ള മറ്റ് ഭൗമശാസ്ത്ര പ്രത്യേകതകളും വെളിപ്പെടുത്തിത്തന്നു. നിർഭാഗ്യവശാൽ മാരിനർ 10 ന്റെ പരിക്രമണദൈർഘ്യം കാരണമായി ഗ്രഹത്തെ സമീപിക്കുന്ന അവസരങ്ങളിലെല്ലാം ഭ്രമണം വഴി ഒരു വശം മാത്രം അഭിമുഖമായി വരുകയായിരുന്നു. ഇത് ഗ്രഹത്തിന്റെ രണ്ട് വശങ്ങളിലും നിരീക്ഷണം നടത്തുന്നത് അസാധ്യമാക്കി, അതിനാൽ തന്നെ ഉപരിതലത്തിന്റെ 45 ശതമാനത്തിൽ താഴെ ഭാഗങ്ങളുടെ മാപ്പിങ്ങ് മാത്രമേ നടത്താൻ കഴിഞ്ഞുള്ളൂ. 1974 മാർച്ച് 27 ന്‌ അതായത് ആദ്യമായി ബുധനെ കടന്നു സഞ്ചരിക്കുന്നതിന്‌ രണ്ട് ദിവസം മുൻപ്, മാരിനർ 10 ലെ ഉപകരണങ്ങൾ ബുധന്റെ സമീപഭാഗത്ത് വലിയ അളവിൽ അൾട്രാവയലറ്റ് കിരണങ്ങൾ രേഖപ്പെടുത്തുവാൻ തുടങ്ങി. ഇത് ബുധന്റെ ഉപഗ്രഹത്തിൽ നിന്നെത്തുന്നതെന്ന അനുമാനത്തിലേക്ക് നയിച്ചു, കുറച്ചുകഴിഞ്ഞ് ഈ വലിയതോതിലുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ചഷകം നക്ഷത്രരാശിയിലെ നക്ഷത്രം 31 ൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചു, ഇതോടെ ബുധന്റെ ഉപഗ്രഹമെന്ന വാദം ജ്യോതിശാസ്ത്രചരിത്രത്തിൽ ഒരു അടിക്കുറിപ്പിലേക്ക് നീക്കപ്പെട്ടു. ബുധനുമായി മൂന്ന് തവണ ഈ ബഹിരാകാശപേടകം അടുത്ത് സന്ധിച്ചിട്ടുണ്ട്, അതിൽ ഏറ്റവും അടുത്തുവന്ന അവസരത്തിൽ ഉപരിതലത്തിൽ നിന്നും 327 കി.മീ ദൂരത്തിലായിരുന്നു. ആദ്യതവണ സമീപിച്ചപ്പോൾ ഗ്രഹഭൗമശാസ്ത്രജ്ഞരിൽ അമ്പരപ്പുളവാക്കിക്കൊണ്ട് പേടകത്തിലെ ഉപകരണങ്ങൾ ഗ്രഹത്തിന്‌ കാന്തികക്ഷേത്രമുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞു, ബുധന്റെ സാവധാനത്തിലുള്ള ഭ്രമണം ഡൈനാമോ പ്രതിഭാസം ഉളവാക്കാൻ പോന്നതല്ല എന്നായിരുന്നു കരുതിയിരുന്നത്. രണ്ടാം തവണ സമീപിച്ചപ്പോൾ പ്രധാനമായി ചിത്രങ്ങൾ പകർത്തുകയായിരുന്നു ചെയ്തത്. മൂന്നാം തവണ, വലിയ അളവിൽ കാന്തിക വിവരങ്ങൾ ശേഖരിക്കുവാൻ സാധിച്ചു. ഈ വിവരങ്ങൾ വഴി ഗ്രഹത്തിന്റെ കാന്തികക്ഷേത്രം ഭൂമിയുടേതിന്‌ താരതമ്യപ്പെടുത്താവുന്നതാണെന്ന് കാട്ടിത്തന്നു. ബുധന്റെ കാന്തികക്ഷേത്രവും സൗരക്കാറ്റുകളെ വ്യതിചലിപ്പിക്കുന്നുണ്ട്. എങ്കിലും ഇപ്പോഴും ബുധന്റെ കാന്തികക്ഷേത്രത്തിന്റെ കാരണത്തെപ്പറ്റി വ്യത്യസ്തമായ സിദ്ധാന്തങ്ങൾ നിലവിലുണ്ട്. പേടകം അവസാനമായി സമീപസന്ദർശനം നടത്തിയതിന്‌ ഏതാനും ദിവസങ്ങൾക്ക് ശേഷം ഇന്ധനം തീർന്നുപോവുകയുണ്ടായി. അതിനു ശേഷം പിന്നീടിതുവരെ വാഹനത്തിന്റെ പരിക്രമണം നിയന്ത്രിക്കുവാൻ കഴിഞ്ഞിട്ടില്ല. 1975 മാർച്ച് 25 ന്‌ ദൗത്യസംഘം വാഹനത്തിലേക്ക് അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനുള്ള നിർദ്ദേശസന്ദേശങ്ങൾ അയക്കുകയും ചെയ്തു. ഏതാനും മാസങ്ങൾ കൂടുമ്പോൾ ബുധനെ കടന്നുപോയിക്കൊണ്ട് ഇപ്പോഴും മാരിനർ 10 സൂര്യനെ പരിക്രമണം ചെയ്യുന്നുണ്ടെന്ന് കരുതപ്പെടുന്നു. മെസെഞ്ചർ thumb|വിക്ഷേപണത്തിന്‌ തയ്യാറാക്കപ്പെട്ടുകൊണ്ടിരുന്ന മെസെഞ്ചർ രണ്ടാമതായി നാസ ബുധദൗത്യത്തിനു വിക്ഷേപിച്ച ബഹിരാകാശപേടകമാണ്‌ മെസെഞ്ചർ (MESSENGER, MErcury Surface, Space ENvironment, GEochemistry, and Ranging), 2004 ഓഗസ്റ്റ് 3 ന്‌ കേപ്പ് കാനവെറൽ എയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നും ബോയിങ്ങ് ഡെൽറ്റ 2 റോക്കറ്റിലേറ്റിയാണ്‌ വിക്ഷേപണം നടത്തിയത്. ഭൂമിയെ വിട്ട് പറന്നത് 2005 ഓഗസ്റ്റിനാണ്‌, ഒക്ടോബർ 2006 നും ജൂൺ 2007 നുമാണ്‌ ശുക്രനെ സമീപിച്ചത്, ബുധനു ചുറ്റുമുള്ള കൃത്യമായ പരിക്രമണപാതയിലേക്ക് എത്തുന്നതിനായുള്ള വിക്ഷേപണപഥം പ്രാപിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ആദ്യമായി ബുധനെ കടന്ന് സഞ്ചരിച്ചത് 2008 ജനുവരി 14 നാണ്‌, രണ്ടാമതായി 2008 ഒക്ടോബർ 6 നും, മൂന്നാമതായി 2009 സെപ്റ്റംബർ 29 നും സഞ്ചരിച്ചു. മാരിനർ 10 ന്‌ പകർത്താൻ സാധിക്കാതിരുന്ന അർദ്ധഭാഗത്തിന്റെ ഭൂരിഭാഗവും ഈ അവസരങ്ങളിൽ പകർത്തുകയുണ്ടായി. പേടകം 2011 മാർച്ച് 18ന് ഗ്രഹത്തിനു ചുറ്റുമുള്ള ദീർഘവൃത്തപരിക്രമണപാതയിൽ പ്രവേശിച്ചു. 2011 മാർച്ച് 29ന് മെസ്സഞ്ചറിൽ നിന്നുള്ള ആദ്യത്തെ ഇമേജ് ലഭ്യമായി. ഏതാണ്ട് ഒരു വർഷത്തോളമുള്ള മാപ്പിങ്ങ് ദൗത്യമാണ്‌ മെസ്സഞ്ചറിന്റേത്. ബുധന്റെ ഉയർന്ന സാന്ദ്രതയ്ക്കുള്ള കാരണം, അതിന്റെ ഭൗമശാസ്ത്രപരമായ ചരിത്രം, കാന്തികക്ഷേത്രത്തിന്റെ സ്വഭാവം, കാമ്പിന്റെ ഘടന, ധ്രുവങ്ങളിൽ മഞ്ഞുണ്ടായിരിക്കാനുള്ള സാധ്യത, നേർത്ത അന്തരീക്ഷം ഉണ്ടായതിനുള്ള കാരണം എന്നിവ കണ്ടെത്തി വിശദീകരിക്കുകയാണ്‌ ദൗത്യത്തിന്റെ ഉദ്ദേശം. ഇതിനൊക്കെ വേണ്ടി മാരിനർ 10 ൽ ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ ഗ്രഹത്തിന്റെ ഉയർന്ന റെസെല്യൂഷനിലുള്ള ചിത്രം പകർത്തുന്നതിനുവേണ്ടിയുള്ള ഉപകരണങ്ങൾ, പുറന്തോടിലെ മൂലകങ്ങളുടെ വിതരണം അറിയുന്നതിനായി വ്യത്യസ്തതരത്തിലുള്ള സ്പെക്ട്രോമീറ്ററുകൾ, ചാർജ്ജ് ചെയ്യപ്പെട്ട കണങ്ങളുടെ പ്രവേഗങ്ങൾ അളക്കുന്നതിനുള്ള മാഗ്നെറ്റോമീറ്ററുകളും മറ്റുപകരണങ്ങളും ഗ്രഹത്തിന്റെ ആന്തരഘടനയെ കുറിച്ചുള്ള നിഗമനങ്ങളിലെത്തുന്നതിനായി പേടകത്തിന്റെ പരിക്രമണപ്രവേഗത്തിൽ വരുന്ന മാറ്റങ്ങൾ അറിയുന്നതിനുള്ള ഉപാധികൾ എന്നിവ അതിൽ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. കണ്ണി=https://en.wikipedia.org/wiki/File:PIA19449-PlanetMercury-MESSENGER-Images-First-20110329-Last-20150430.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|മെസെഞ്ചർ എടുത്ത ബുധന്റെ ആദ്യത്തെയും (മാർച്ച് 29, 2011) അവസാനത്തെയും (ഏപ്രിൽ 30, 2015) ചിത്രങ്ങൾ. ബെപികൊളംബോ ജപ്പാനുമായി ചേർന്ന് യൂറോപ്യൻ സ്പേസ് ഏജൻസി നടത്താനുദ്ദേശിക്കുന്ന ദൗത്യമാണ്‌ ബെപികൊളംബോ (BepiColombo), രണ്ട് പേടകങ്ങളാണ്‌ ഈ ദൗത്യത്തിൽ ഉപയോഗിക്കപ്പെടുന്നത്. ഇതിലൊന്ന് ഗ്രഹത്തിന്റെ മാപ്പുകൾ തയ്യാറാക്കാനും മറ്റൊന്ന് അതിന്റെ കാന്തികമണ്ഡലത്തെക്കുറിച്ച് പഠിക്കാനുള്ള മാഗ്നെറ്റോമീറ്ററുമാണ്‌. വിക്ഷേപണത്തിനുശേഷം 2019 ൽ ഈ പേടകം ബുധനരികിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അവിടെ എത്തിച്ചേർന്നതിനു ശേഷം മാഗ്നെറ്റോമീറ്ററിനെ പേടക വ്യൂഹം ഒരു ദീർഘവൃത്തത്തിൽ വിക്ഷേപിക്കും, അതിനു ശേഷം കെമിക്കൽ റോക്കറ്റുകളുപയോഗിച്ച് മാപ്പിങ്ങ് പേടകത്തെ വൃത്തപാതയിൽ ക്രമീകരിക്കുകയും ചെയ്യും. രണ്ടുപേടകങ്ങളും ഒരു ഭൗമവർഷക്കാലത്തോളം പ്രവർത്തിക്കും. മെസെഞ്ചറിൽ ഉണ്ടായിരുന്നതുപോലെയുള്ള സ്പെക്ട്രോമീറ്ററുകളുടെ നിര മാപ്പെർ പേടകത്തിൽ ഉണ്ടായിരിക്കും, ഇവയുപയോഗിച്ച് ഗ്രഹത്തെ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ്, എക്സ്-കിരണം, ഗാമ കിരണം തുടങ്ങി വ്യത്യസ്ത തരംഗദൈർഘ്യങ്ങളിൽ പഠനവിധേയമാക്കുകയും ചെയ്യും. താരതമ്യം കുറിപ്പുകൾ ക. പ്ലൂട്ടോ ആയിരുന്നു ഏറ്റവും ചെറിയ ഗ്രഹം, പക്ഷെ 2008 മുതൽ അതിനെ ഒരു കുള്ളൻ ഗ്രഹമായാണ്‌ പരിഗണിക്കുന്നത്. അവലംബം വർഗ്ഗം:സൗരയൂഥത്തിലെ ഗ്രഹങ്ങൾ വർഗ്ഗം:ബുധൻ
ശുക്രൻ
https://ml.wikipedia.org/wiki/ശുക്രൻ
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. 224.7 ഭൗമദിനങ്ങൾ കൊണ്ടാണ്‌ ഈ ഗ്രഹം സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. വലിപ്പം കൊണ്ട്‌ ആറാമത്തെ സ്ഥാനം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്‌, ഇതിന്റെ ദൃശ്യകാന്തിമാനം -4.6 ന്‌ അടുത്തുവരെയാകാം. ഭൂമിയേക്കാൾ സൂര്യനോട് അടുത്ത ഗ്രഹമായതിനാൽ സൂര്യനിൽ നിന്ന് വളരെ അകന്ന് ഇത് കാണപ്പെടില്ല, അതിനാൽ തന്നെ ഇത് പ്രത്യക്ഷമാകുന്ന പരമാവധി കോണിയ അകലം 47.8° ആണ്‌. സൂര്യോദയത്തിന്‌ അല്പംമുൻപും സൂര്യാസ്തമയത്തിന്‌ അല്പംശേഷവും ആണ്‌ ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക, ഇത് കാരണമായി ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌. പാറഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ഇതിനെ ഭൂമിയുടെ "സഹോദര ഗ്രഹം" എന്നും വിളിക്കാറുണ്ട്, വലിപ്പം, ഗുരുത്വാകർഷണ ശക്തി, മൊത്തത്തിലുള്ള പദാർത്ഥ ഘടകങ്ങൾ എന്നിവയിലെ സാമ്യം കാരണമായാണ്‌ ഇത്. അതാര്യവും പ്രകാശത്തെ നന്നായി പ്രതിഫലിപ്പിക്കുന്നതുമായ സൾഫ്യൂരിക്ക് അമ്ലത്തിന്റെ മേഘങ്ങളാൽ പൊതിയപ്പെട്ടിരിക്കുകയാണ്‌ ശുക്രൻ. ഇതുകാരണം ബഹിരാകശത്തുനിന്നും ദൃശ്യപ്രകാശത്താൽ ഗ്രഹത്തിന്റെ ഉപരിതല വീക്ഷണം അസാധ്യമാണ്‌. ശുക്രനാണ്‌ മറ്റുള്ള എല്ലാ പാറഗ്രഹങ്ങളേക്കാളും കട്ടിയേറിയ അന്തരീക്ഷം ഉള്ളത്, അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും കാർബൺ‌ഡൈഓക്സൈഡാണ്‌, ശിലകളിലും ഉപരിതല പദാർത്ഥങ്ങളിലും കാർബണിനെ ആഗിരണം ചെയ്യിക്കുന്നതിനാവശ്യമായ കാർബൺ ചക്രത്തിന്റെ അഭാവമുള്ളതിനാലും, കാർബണിനെ ജൈവപിണ്ഡങ്ങളിൽ ശേഖരിക്കുന്ന ജൈവപ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാത്തതിനാലുമാണ്‌ ഇത്. ഭൂമിയിലേതു പോലെ മുൻപ് ശുക്രനിലും സമുദ്രങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നു, താപനില വർദ്ധിച്ചതുകാരണമായി അവ ബാഷ്പീകരിക്കപ്പെട്ടതായിരിക്കാം, ഇത് പ്രതലത്തിൽ വരണ്ടതും പാറഫലകങ്ങളുള്ളതുമായ മരുമേഖലകളെ ഉപരിതലത്തിൽ സൃഷ്ടിക്കുകയും ചെയ്തതുമാകാം. ഗ്രഹീയ കാന്തികക്ഷേത്രം ഇല്ലാത്തതു കാരണമായി ജല തന്മാത്രകൾ വിഘടിക്കുകയും സൗരവാതങ്ങൾ ഹൈഡ്രജനെ ഗ്രഹാന്തര മേഖലയിലേക്ക് വഹിച്ചു കൊണ്ടുപോകുകയും ചെയ്തു. ശുക്രനിലെ അന്തരീക്ഷമർദ്ദം ഭൂമിയുടേതിന്റെ 92 മടങ്ങാണ്‌. ഇരുപതാം നൂറ്റാണ്ടിൽ വ്യക്തമായ അറിവ് ലഭിക്കുന്നതുവരെ ശുക്രന്റെ ഉപരിതലത്തെ കുറിച്ച് വളരെയധികം അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു. മഗല്ലൻ സംരംഭം വഴി 1990-91 കാലത്താണ് ഉപരിതലത്തെ അവസാനമായി മാപനത്തിനു വിധേയമാക്കിയത്. വലിയ തോതിലുള്ള അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ സാന്നിധ്യമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്, അടുത്ത കാലത്ത് അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടന്നതിന്റെ തെളിവാണ് അന്തരീക്ഷത്തിലുള്ള സൾഫറിന്റെ സാന്നിധ്യമെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും ഇത്തരം പ്രവർത്തനങ്ങളിൽ ഉപരിതലത്തിലെ വിടവുകളിൽ നിന്നും പുറത്തേക്കൊഴുകുന്ന ലാവകളുടെ അസാന്നിധ്യം ഒരു പ്രഹേളികയായി അവശേഷിക്കുന്നു. ഉപരിതലത്തിൽ ഏതാനും ഉൽക്കാ ഗർത്തങ്ങൾ കാണപ്പെടുന്നു, ഇത് ഉപരിതലം താരതമ്യേന പ്രായം കുറഞ്ഞതാണെന്ന - ഏതാണ്ട് 50 കോടി വർഷം മാത്രം പ്രായം - സൂചന നൽകുന്നു. ടെക്റ്റോണിക് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നതിനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല, ഉപരിതലത്തിൽ ജലത്തിന്റെ അഭാവവും പുറപാളിയുടെ കട്ടിയും കാരണമായിരിക്കാം ഇത്. ഇതിനൊക്കെ പകരമായി ഗ്രഹത്തിന്റെ ആന്തരിക താപം നഷ്ടപ്പെടുത്തുന്നത് ചാക്രികമായി സംഭവിക്കുന്ന വലിയ തോതിലുള്ള ഉപരിതല പ്രവർത്തനങ്ങൾ വഴിയാണ്. നിരുക്തം ശുക്ര- (ശുക്‌ല-, ശുക്ല-) എന്ന സംസ്കൃതധാതുവിന് 'വെളുത്ത-' എന്ന് അർഥം. ശുക്രനിറമുള്ള ഗ്രഹമായതിനാൽ ശുക്രൻ. ദ്രാവിഡത്തിൽ 'വെൺ' എന്ന ധാതു വെണ്മയെ അഥവാ വെളുപ്പിനെ സുചിപ്പിക്കുന്നു. വെളുത്തുതിളങ്ങുന്ന ഗ്രഹമായതിനാൽ ശുക്രനെ (venus-നെ) ദ്രാവിഡഭാഷകളിൽ 'വെള്ളി' എന്ന് വിളിക്കുന്നു. ഭൗതിക സവിശേഷതകൾ സൗരയൂഥത്തിലെ നാല് പാറഗ്രഹങ്ങളിൽ ഒന്നാണ്‌ ശുക്രൻ, അതായത് ശുക്രനും ഭൂമിയെപോലെ ഉറച്ച ശിലകളാൽ നിർമ്മിതമാണ്‌. വലിപ്പത്തിലും ആകെ പിണ്ഡത്തിലും ഇത് ഭൂമിയോട് സാമ്യമുള്ളതാണ്‌. അതിനാൽ തന്നെ ഭൂമിയുടെ “സഹോദരൻ” എന്ന് ഇതിനെ വിളിക്കാറുണ്ട്. ശുക്രന്റെ വ്യാസം ഭൂമിയുടേതിൽ നിന്ന് 650 കി.മീറ്റർ മാത്രം കുറവാണ്‌, ഭാരം ഭൂമിയുടെ 81.5 ശതമാനവും. ഇങ്ങനെയൊക്കെയാണെങ്കിലും അന്തരീക്ഷത്തിലെ കാർബൺ‌ഡൈഓക്സൈഡിന്റെ ഉയർന്ന അളവ് കാരണമായി ഉപരിതലത്തിന്റെ അവസ്ഥ ഭൂമിയുടേതിൽ നിന്ന് വളരെ വിഭിന്നമാണ്. ശുക്രന്റെ അന്തരീക്ഷപിണ്ഡത്തിന്റെ 96.5 ശതമാനവും കാർബൺ‌ഡൈഓക്സൈഡിന്റെ പിണ്ഡമാണ്‌. ശേഷം വരുന്ന പ്രധാന ഘടകം 3.5% വരുന്ന നൈട്രജനാണ്‌. ആന്തരിക ഘടന സീസ്മിക് വിവരങ്ങളുടേയോ മൊമെന്റ് ഓഫ് ഇനേർഷ്യയെപ്പറ്റിയോ അറിവില്ലാത്തതിനാൽ തന്നെ ആന്തരികഘടനയെ കുറിച്ചും ഭൗമരാസഘടനയെ കുറിച്ചും കുറച്ചുമാത്രമേ വിവരങ്ങൾ ലഭ്യമായുള്ളൂ. വലിപ്പത്തിലും സാന്ദ്രതയിലും ഭൂമിയുമായുള്ള സാമ്യം കണക്കിലെടുത്ത് ആന്തരഘടന ഭൂമിയുടേതിന്‌ സമാനമായി കാമ്പ്, മാന്റിൽ, പുറംതോട് എന്നിങ്ങനെയുള്ള ഘടനയായിരിക്കും എന്ന് അനുമാനിക്കുന്നു. ഭൂമിയെപ്പോലെ ശുക്രന്റെ കാമ്പും കുറഞ്ഞത് ഭാഗികമായെങ്കിലും ദ്രാവകാവസ്ഥയിലായിരിക്കുമെന്നും കരുതപ്പെടുന്നു. ഭൂമിയേക്കാൽ അല്പം കുറഞ്ഞ വലിപ്പം കാരണം ഏറ്റവും അന്തർഭാഗങ്ങളിൽ മർദ്ദം ഭൂമിയിലുള്ളതിനേക്കാൾ കാര്യമായി കുറഞ്ഞതായിരിക്കും. രണ്ട് ഗ്രഹങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ശുക്രനിൽ ടെക്റ്റോണിക്ക് പ്രവർത്തനങ്ങൾ ഇല്ല എന്നതാണ്‌, ഇത് ഉപരിതലത്തിന്റെ വരണ്ട സ്വഭാവം കാരണമായിരിക്കാം. ഇതിന്റെ ഫലമായി കുറഞ്ഞ താപനഷ്ടം മാത്രമേ ഗ്രഹത്തിൽ സംഭവിക്കുന്നുള്ളൂ, ഇത് ഗ്രഹത്തിന്റെ തണുക്കൽ നിരക്ക് കുറക്കുന്നു, ഇതിനെ ഗ്രഹത്തിന്റെ കാന്തികക്ഷേത്രത്തിന്റെ അഭാവത്തിനുള്ള വിശദീകരണമായി കരുതുകയും ചെയ്യുന്നു. ഭൂമിശാസ്ത്രം thumb|right|200px|ശുക്രനും ഭൂമിയും തമ്മിലുള്ള വലിപ്പത്തിലുള്ള താരതമ്യം ശുക്രോപരിതലത്തിന്റെ 80 ശതമാനവും നിരപ്പായ അഗ്നിപർവ്വത സമതലങ്ങൾ നിറഞ്ഞതാണ്, ഇതിൽ 70 ശതമാനം ഭാഗത്തെ സമതലങ്ങളും മടക്കുകളും ഭ്രംശമേഖലകളും 10 ശതമാനം ഭാഗം ഒഴുക്കൻ സമതലങ്ങളും ഉള്ളവയാണ്. ഉപരിതലത്തിന്റെ ബാക്കിയുള്ള ഭാഗം ഉയർന്ന ഭാഗങ്ങളായ രണ്ട് ‘ഭൂഖണ്ഡങ്ങൾ’ ആണ്, ഇതിൽ ഒന്ന് ഗ്രഹത്തിന്റെ ഉത്തരാർദ്ധഗോളത്തിലും മറ്റൊന്ന് മധ്യരേഖക്ക് തൊട്ട് തെക്കുവശവും സ്ഥിതി ചെയ്യുന്നു. ഉത്തരഭാഗത്തെ ഭൂഖണ്ഡത്തെ ഇഷ്തർ ടെറ എന്ന് വിളിക്കുന്നു, ഇതിന് ഏതാണ്ട് ആസ്ട്രേലിയയുടെ വലിപ്പം വരും, ബാബിലോണിയയിൽ സ്നേഹത്തിന്റെ ദേവതയായിരുന്നു ഇഷ്തർ. ശുക്രനിലെ ഉയരം കൂടിയ പർവ്വതമായ മാക്സ്‌വെൽ മോണ്ടെസ് ഇഷ്തർ ടെറയിലാണ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ അഗ്രഭാഗം ശുക്രനിലെ ശരാശരി നിരപ്പിൽ നിന്നും 11 കി.മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ദക്ഷിണ ഭാഗത്തെ ഭൂഖണ്ഡത്തെ ആഫ്രോഡിറ്റേ ടെറാ എന്ന് വിളിക്കുന്നു, പുരാതന ഗ്രീക്കിലെ സ്നേഹത്തിന്റെ ദേവതയായിരുന്നു ആഫ്രോഡിറ്റേ, രണ്ട് ഭൂഖണ്ഡങ്ങളിൽ വലുത് ഈ ഭൂഖണ്ഡമാണ്. ഏതാണ്ട് തെക്കേ അമേരിക്കയുടെ വലിപ്പം വരും ഇതിന്. വിണ്ടലുകളുടെ ഒരു ശൃംഖല തന്നെ ഈ ഭാഗത്തുണ്ട്. thumb|left|250px|ശുക്രന്റെ ഭൂപടം, ഉയർന്ന് നിൽക്കുന്ന ‘ഭൂഖണ്ഡങ്ങൾ’ മഞ്ഞനിറത്തിൽ കാണാം: ഇഷ്ത്തർ ടെറ മുകളിലായും അഫ്രീഡിത്തെ ടെറ മധ്യരേഖയ്ക്ക് തൊട്ട് താഴെ അല്പം വലതുവശത്തായും കാണാം. ഉൽക്കാ ഗർത്തങ്ങൾ, പർവ്വതങ്ങൾ, താഴ്‌വരകൾ എന്നിവ ഈ പാറഗ്രഹത്തിൽ കാണപ്പെടുന്നു, ഏതാനും സവിശേഷ ഘടനകളും ശുക്രന്റെ ഉപരിതലത്തിലുണ്ട്. അഗ്നിപർവ്വതഫലമായുണ്ടാകുന്ന മുകൾഭാഗം പരന്ന സവിശേഷ ഘടനകളായ ഫറകൾ, പാൻ‌കേക്കുകളെ ഓർമ്മിപ്പിക്കുന്ന ഇവയുടെ വിസ്താരം 20 കി.മീറ്റർ മുതൽ 50 കി.മീ. വരെയാണ്, ഉയരം 100 മുതൽ 1000 മീറ്റർ വരെ കാണപ്പെടുന്നു; ആരീയവും നക്ഷത്ര സമാനവുമായ ആകൃതിയിലുള്ള വിണ്ടലുകളായ നോവകൾ; ആരീയവും ഏകകേന്ദ്രമുള്ളതുമായതും ചിലന്തിവലകളെ ഓർമ്മിപ്പിക്കുന്നതുമായ അരാക്നോയിഡുകൾ; വിണ്ടലുകളുടെ ചുറ്റിലുള്ള ഭ്രംശനങ്ങൾ കാരണമായുള്ള വളയങ്ങളായ കൊറോണകൾ എന്നിവ ഇത്തരം ഉപരിതല സവിശേഷശതകളിൽപ്പെട്ടതാണ്. ഈ സവിശേഷതകളെല്ലാം തന്നെ അഗ്നിപർവ്വതപ്രവർത്തനങ്ങളുടെ ഫലമായുണ്ടായവയാണ്. ശുക്രോപരിതലത്തിലെ സവിശേഷതകളിൽ കൂടുതലെണ്ണത്തിനും ചരിത്രത്തിലേയും ഐതിഹ്യങ്ങളിലേയും സ്ത്രീകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ജെയിംസ് ക്ലെർക്ക് മാക്സ്‌വെല്ലിന്റെ സ്മരണാർത്ഥം പേര് നൽകപ്പെട്ട മാക്സ്‌വെൽ മോണ്ടെസ്, ഉന്നതതല മേഖലകളായ ആൽഫ റീഗിയോ, ബീറ്റ റീഗിയോ, ഓവ്ഡ റീഗിയോ എന്നിവയാണ് ഇതിൽ നിന്നും വ്യത്യസ്തമായിരിക്കുന്നവ. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഗ്രഹങ്ങളുടെ സവിശേഷതകൾക്കുള്ള നാമകരണരീതി നിശ്ചയിക്കുന്നതിനു മുൻപ് പേര് നൽകപ്പെട്ടവയാണ് അവസാനം വിവരിച്ച മൂന്ന് സവിശേഷ മേഖലകൾ. ശുക്രന്റെ ഉപരിതല സവിശേഷതകളുടെ രേഖാംശങ്ങളെല്ലാം അതിന്റെ പ്രധാന രേഖാംശത്തിന് അപേക്ഷികമായാണ് വിവരിക്കപ്പെടുന്നത്. ആൽഫാ റീഗിയോയുടെ തെക്കായി സ്ഥിതി ചെയ്യുന്ന ഈവ് എന്ന അണ്ഡാകാരമായ സവിശേഷ മേഖലയുടെ റഡാർ മാപ്പിൽ കാണപ്പെടുന്ന തെളിഞ്ഞ പൊട്ടായിരുന്നു മുൻപ് പ്രധാന രേഖാംശം കടന്നുപോകുന്നതായി കണക്കാക്കിയിരുന്നത്. വെനീറ സംരംഭത്തിന്റെ പുർത്തീകരണത്തിനു ശേഷം പ്രധാന രേഖാംശം അരീയാഡ്നീ ഗർത്തത്തിന്റെ മധ്യത്തിലെ കൊടുമുടിയിലുടെ കടന്നുപോകുന്നതായി കണക്കാക്കുകയായിരുന്നു. ഉപരിതല ഭൂഗർഭശാസ്ത്രം thumb|alt=A false color image of Venus. Ribbons of lighter color stretch haphazardly across the surface. Plainer areas of more even colouration lie between.|ശുക്രന്റെ ഒരു പൂർണ്ണ ചിത്രം ശുക്രന്റെ ഉപരിതലത്തിന്റെ നല്ലൊരു ഭാഗത്തേയും അഗ്നിപർവ്വത പ്രവർത്തനങ്ങൾ സ്വാധീനിച്ചതായി മനസ്സിലാക്കുന്നു. ഭൂമിയിലുള്ളതിനേക്കാൾ പലമടങ്ങ് കൂടുതൽ അഗ്നിപർവ്വതങ്ങൾ ശുക്രനിലുണ്ട്, ഗ്രഹത്തിലുള്ള ഏതാണ്ട് 167 അഗ്നിപർവ്വതങ്ങൾക്കും 100 കിലോമീറ്ററിൽ കൂടുതൽ വിസ്താരമുണ്ട്. സമാന വലിപ്പത്തിൽ ഭൂമിയിലുള്ള ഒരേയൊരു അഗ്നിപർവ്വത മേഖല ഹവായിലെ ബിഗ് ഐലന്റിലുള്ളതാണ്. ഇതൊക്കെ ശുക്രന്റെ ഉപരിതലം ഭൂമിയേക്കാൾ അഗ്നിപർവ്വത പ്രവർത്തനപരമായി കൂടുതൽ സജീവമാണ് എന്നതിനാലല്ല, മറിച്ച് അതിന്റെ പുറം തോടിന് കൂടുതൽ പഴക്കമുള്ളതിനാലാണ്. ഭൂമിയുടെ പുറതോടിലെ സമുദ്രങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗങ്ങൾ അവ സ്ഥിതി ചെയ്യുന്ന ടെക്റ്റോണിക്ക് ഫലകങ്ങളുടെ തുടർച്ചയായി ആഴ്ന്നുപോകലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, ഇത്തരം ഫലകങ്ങളുടെ ശരാശരി പഴക്കം 10 കോടി വർഷമാണ്, ഇതേസമയം ശുക്രന്റെ ഉപരിതലത്തിന് ഏതാണ്ട് 50 കോടി വർഷമാണ് പഴക്കം കണക്കാക്കിയിരിക്കുന്നത്. ശുക്രനിൽ നിലവിൽ അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നതിന് പലവിധത്തിലുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. സോവിയേറ്റ് യൂണിയന്റെ വെനീറ പദ്ധതിയിൽപ്പെട്ട വെനീറ 11, വെനീറ 12 പേടകങ്ങൾ തുടർച്ചയായ മിന്നൽ പ്രവാഹങ്ങൾ കണ്ടെത്തിയിരുന്നു, കൂടാതെ വെനീറ 12 ഗ്രഹത്തിൽ ഇറങ്ങിയതിന് തൊട്ട് ശേഷം ശക്തമായ ഇടിമുഴക്കവും രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ വീനസ് എക്സ്പ്രെസ്സ് പേടകം ശുക്രന്റെ അന്തരീക്ഷത്തിന്റെ മുകൾ ഭാഗങ്ങളിൽ വലിയ അളവിൽ മിന്നലുകൾ ഉണ്ടാകുന്നതായി രേഖപ്പെടുത്തുകയുമുണ്ടായി. ഭൂമിയിൽ ഇടിമിന്നലോടുകൂടിയ മഴയും കൊടുങ്കാറ്റും ഉണ്ടാകുന്നതുപോലെ ശുക്രനിൽ സംഭവിക്കാറില്ല. സൾഫ്യൂരിക്ക് അമ്ലത്തിന്റെ മഴ ഉണ്ടാകാറുണ്ടെങ്കിലും ഉപരിതലത്തിന് 25 കിലോമീറ്റർ മുകളിൽ വച്ചുതന്നെ അവ ബാഷ്പീകരിക്കപ്പെട്ടുപോകുന്നു. മിന്നലുകൾക്ക് കാരണമായി ചൂണ്ടികാട്ടാവുന്ന ഒന്ന് അഗ്നിപർവ്വതങ്ങളിൽ നിന്നും പുറത്തുവരുന്ന ചാരമാണ്. മറ്റൊരു സാധ്യത അന്തരീക്ഷത്തിൽ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള സർൾഫർഡൈഓക്സൈഡാണ്, ഇതിന്റെ അളവിന്റെ പത്തിലൊരു ഭാഗം 1978 നും 1986 നും ഇടയിൽ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതു സൂചിപ്പിക്കുന്നത് അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടന്നത് വഴി മുൻപ് ഉയർന്നതായിരിക്കാം അവയുടെ അളവ് എന്നാണ്. thumb|ശുക്രോപരിതലത്തിലെ ഉൽക്കാഗർത്തങ്ങൾ (റഡാറിൽ നിന്നുള്ള വിവരങ്ങളുപയോഗിച്ച് സൃഷ്ടിക്കപ്പെട്ടത്) ആകെ ഏതാണ്ട് ആയിരത്തോളം ഉൽക്കാഗർത്തങ്ങൾ ശുക്രനിലുണ്ട് അവയെല്ലാം തന്നെ ഏതാണ്ട് ഉപരിതലത്തിൽ വ്യാപിച്ച് കിടകുകയാണ്. ഭൂമി, ചന്ദ്രൻ എന്നിവയിലേതു പോലെതന്നെ വ്യത്യസ്ത തലത്തിൽ പ്രകൃതിനാശം സംഭവിച്ച ഗർത്തങ്ങൾ ഇവിടേയും കാണപ്പെടുന്നു. ചന്ദ്രനിലെ ഗർത്തങ്ങൾക്ക് പ്രകൃതിനാശം സംഭവിക്കുന്നത് അവ രൂപപ്പെട്ടതിനു ശേഷം സംഭവിക്കുന്ന ഉൽക്കാപതനങ്ങൾ മൂലമാണെങ്കിൽ ഭൂമിയിൽ ഇത് മഴ കാറ്റ് തുടങ്ങിയവ വഴിയാണ്. എങ്കിലും ശുക്രനിലെ 85 ശതമാനത്തോളം ഗർത്തങ്ങൾക്കും വലിയ നാശം സംഭവിച്ചിട്ടില്ല. ഗ്രഹത്തിന്റെ ഉപരിതലം 50 കോടിവർഷങ്ങൾക്ക് മുൻപ് മാറ്റത്തിനു വിധേയമാകുകയും ശേഷം അഗ്നിപർവ്വത പ്രവർത്തനങ്ങളിൽ കുറവ് വരികയും ചെയ്തു എന്നാണ്‌ ഇത്ര അളവിൽ ഗർത്തങ്ങൾ വലിയ മാറ്റമൊന്നും കൂടാതെ നിലനിൽക്കുന്നു എന്ന കാര്യം സൂചിപ്പിക്കുന്നത്. ഭൂമിയുടെ പുറംതോട് തുടർച്ചയായ ചലനങ്ങൾക്ക് വിധേയമാണ്, പക്ഷേ ഇത്തരത്തിൽ നീണ്ടു നിൽക്കുന്ന മാറ്റങ്ങൾ ശുക്രന് നിലനിർത്താനാവില്ല. മാന്റിലിലെ താപം പുറത്തുവിടാൻ സഹായിക്കുന്നത് ഫലകങ്ങളുടെ ടെക്റ്റോണിക്ക് പ്രവർത്തനങ്ങൾക്കു പകരം പുറംതോടിനെ ദുർബലമാക്കുവാൻ മാത്രമുള്ള തലത്തിലേക്ക് മാന്റിലിലെ താപനില ഉയരുമ്പോൾ ചാക്രികമായി സംഭവിക്കുന്ന ഉപരിതലമാറ്റങ്ങളാണ്. ഏതാണ്ട് 10 കോടി വർഷങ്ങൾ കൂടുമ്പോൾ ഉപരിതലത്തിൽ വലിയ തോതിലുള്ള ആഴ്ന്നുപോകലുകൾ സംഭവിക്കുകയും അതുവഴി പുറംതോട് പൂർണ്ണമായും മാറ്റപ്പെടുകയും ചെയ്യുന്നു. 3 കിലോമീറ്റർ മുതൽ 280 കിലോമീറ്റർ വരെ വിസ്താരമുള്ള ഗർത്തങ്ങൾ ശുക്രനിലുണ്ട്. സാന്ദ്രതയുള്ള അന്തരീക്ഷം അതിനെ കടന്ന് വരുന്ന വസ്തുക്കളുടെ മേൽ പ്രവർത്തിക്കുന്നതു കാരണം 3 കിലോമീറ്ററിൽ താഴെ വിസ്താരമുള്ള ഗർത്തങ്ങൾ അവിടെ കാണപ്പെടുന്നില്ല. ഒരു നിശ്ചിത ഗതികോർജ്ജത്തിൽ താഴെയുള്ള വസ്തുക്കളുടെ വേഗതയെ അന്തരീക്ഷം കുറക്കുന്നതിനാൽ അത്തരം വസ്തുക്കൾ ഗർത്തങ്ങൾ സൃഷ്ടിക്കുന്നില്ല. പതിക്കുന്ന വസ്തുക്കൾ 50 മീറ്ററിൽ താഴെ വ്യാസമുള്ളവയാണെങ്കിൽ ഉപരിതലത്തിലെത്തുന്നതിനു മുൻപ് ചിതറിപോകുകയും കത്തിക്കരിഞ്ഞ് പോകുകയും ചെയ്യുന്നു. അന്തരീക്ഷവും കാലാവസ്ഥയും thumb|അൾട്രാവയലറ്റ് നിരീക്ഷണങ്ങളിൽ വെളിപ്പെട്ട ശുക്രോപരിതലെത്തിലെ മേഘങ്ങളുടെ ഘടന ഭൂരിഭാഗവും കാർബൺ‌ഡൈഓക്സൈഡ് അടങ്ങിയ കട്ടിയേറിയ അന്തരീക്ഷമാണ് ശുക്രന്റേത്, ബാക്കിവരുന്ന അന്തരീക്ഷഘടങ്ങളിൽ കൂടുതലും നൈട്രജനാണ്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ 93 മടങ്ങ് പിണ്ഡമുണ്ട് ശുക്രന്റെ അന്തരീക്ഷത്തിന്, ഉപരിതല അന്തരീക്ഷമർദ്ദം ഭൂമിയുടേതിന്റെ 92 മടങ്ങും, ശുക്രന്റെ ഉപരിതലത്തിലനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം ഭൂമിയിലെ സമുദ്രങ്ങളിൽ 1 കിലോമീറ്റർ താഴ്ചയിൽ അനുഭവപ്പെടുന്ന മർദ്ദത്തിനു തുല്യമാണ്. ഉപരിതലത്തിലെ അന്തരീക്ഷ സാന്ദ്രത 65 kg/m3 ആണ് (ജലത്തിന്റെ സാന്ദ്രതയുടെ 6.5 ശതമാനം). കാർബൺ‌ഡൈഓക്സൈഡിനാൽ സമ്പുഷ്ടമായ അന്തരീക്ഷവും കൂടെ സൾഫ്യൂരിക്ക് അമ്ലത്തിന്റെ മേഘങ്ങളും, ഇത് സൗരയൂഥത്തിലെ ഏറ്റവും ശക്തിയേറിയ ഹരിതഗൃഹ പ്രഭാവം സൃഷ്ടിക്കുന്നു. ഇത് ഉപരിതല താപനില 460 ഡിഗ്രി സെത്ഷ്യസ് ആയി ഉയർത്തുന്നു. ഇതുകാരണം ബുധനേക്കാൾ ഇരട്ടി ദൂരം സൂര്യനോട് അകലത്തിൽ നിൽക്കുന്നതും ബുധനിൽ ലഭിക്കുന്നതിന്റെ 25 ശതമാനം മാത്രം വികിരണം പതിക്കുന്നതുമായ ശുക്രനിലെ ഉപരിതല താപനില ബുധനിലേതിനേക്കാൾ കൂടുതലായി നിൽക്കുന്നു, ബുധനിലെ കുറഞ്ഞ താപനില -220 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 420 ഡിഗ്രി സെൽഷ്യസുമാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത് കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശുക്രനിലെ അന്തരീക്ഷവും ഭൂമിയുടേതിന് സമാനമായിരുന്നു എന്നാണ്, ആ കാലഘട്ടത്തിൽ വലിയ അളവിൽ ജലവും ഉപരിതലത്തിലുണ്ടായിരുന്നു, പക്ഷേ വർദ്ധിച്ചുവന്ന ഹരിതഗൃഹ പ്രഭാവം ജലത്തെ ബാഷ്പീകരിക്കുകയും ഇത് വളരെ ഉയർന്ന അളവിലുള്ള ഹരിതഗൃഹ വാതകങ്ങളെ അന്തരീക്ഷത്തിൽ തങ്ങിനിർത്തുകയും ചെയ്തു. വളരെ കുറഞ്ഞ ഭ്രമണ നിരക്കായിട്ടുകൂടി താപജഡത്വവും അന്തരീക്ഷത്തിന്റെ താഴ്ന്ന നിലകളിൽ കാണപ്പെടുന്ന താപത്തെ വഹിക്കുന്ന വാതക പ്രവാഹങ്ങളും കാരണം ഗ്രഹത്തിന്റെ പകൽ വശത്തിനും രാത്രിവശത്തിനും ഇടയിൽ താപനിലയിൽ വലിയ വ്യത്യാസമില്ല. ഉപരിതലത്തോട് ചേർന്നുള്ള കാറ്റുകൾ വേഗം കുറഞ്ഞവയാണ്, മണിക്കൂറിൽ ഏതാനും കിലോമീറ്ററുകൾ മാത്രമാണ് അവയുടെ വേഗത, എങ്കിലും ഉപരിതലത്തിന്റെ അന്തരീക്ഷത്തിന്റെ കൂടിയ സാന്ദ്രത കാരണം ഇത്തരം കാറ്റുകൾ അവയുടെ ചലനത്തിന് തടസ്സം നിൽക്കുന്ന വസ്തുക്കളുടെ മേൽ വലിയ മർദ്ദം പ്രയോഗിക്കുകയും പൊടിപടലങ്ങളേയും ചെറിയ കല്ലുകളേയും നീക്കികൊണ്ടുപോകുകയും ചെയ്യുന്നു. അവിടുത്തെ ചൂട് ഒരു പ്രശ്നമായി കരുതുകയില്ലെങ്കിൽ പോലും ഈ കാര്യം കൊണ്ടുമാത്രം അവിടെ മനുഷ്യന് നടന്നു നീങ്ങാൻ സാധിക്കില്ല. thumb|left|200px|ശുക്രനിലെ മാറ്റ്മോൺസ് എന്ന അഗ്നിപർവ്വതം അന്തരീക്ഷത്തിലെ സാന്ദ്രമായ കാർബൺ‌ഡൈഓക്സൈഡിന്റെ അടുക്കിനുമുകളിൽ പ്രധാനമായും സൾഫർ ഡൈഓക്സൈഡിന്റെയും സൾഫ്യൂരിക്ക് അമ്ലകണങ്ങളുടെയും കട്ടിയേറിയ മേഘങ്ങളാണുള്ളത്. ഈ മേഘങ്ങൾ സൂര്യനിൽ നിന്നും വരുന്ന പ്രകാശത്തിന്റെ ഏതാണ്ട് 60 ശതമാനത്തെയും ബഹിരാകാശത്തേക്ക് തന്നെ പ്രതിഫലിപ്പിച്ചുകളയുന്നു, ഇത് ശുക്രോപരിതലത്തിന്റെ ദൃശ്യപ്രകാശം വഴി നേരിട്ടുള്ള നിരീക്ഷണത്തെ തടയുകയും ചെയ്യുന്നു. കട്ടിയേറിയ ഇത്തരം മേഘങ്ങൾ കാരണം ഭൂമിയേക്കാൾ സൂര്യനോട് അടുത്തായിട്ടുകൂടി ശുക്രോപരിതലം ഭൗമോപരിതലത്തിന്റെ അത്രത്തോളം പ്രകാശപൂർണ്ണമാകുന്നില്ല. ശുക്രനിൽ ഹരിതഗൃഹ പ്രഭാവത്തിനു കാരണമാകുന്ന കാർബൺ‌ഡൈഓക്സൈഡ് ഇല്ലായിരുന്നുവെങ്കിൽ ശുക്രനിലും ഭൂമിയിലെ താപനിലയിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത താപനിലയാകുമായിരുന്നു. മേഘങ്ങൾക്ക് മുകളിലെ മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റുകൾ ഏതാണ്ട് നാലോ അഞ്ചോ ഭൗമദിനങ്ങൾകൊണ്ട് ഗ്രഹത്തെ ഒരു തവണ വലംവയ്ക്കുന്നു. ഫലത്തിൽ ശുക്രോപരിതലത്തിൽ പകലും രാത്രിയും, ധ്രുവങ്ങളിലും മധ്യരേഖയിലും ഏതാണ്ട് താപനില ഒരേ നിലയിലായിരിക്കും. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് 23 ഡ്രിഗ്രിയോടടുത്താണെങ്കിൽ ശുക്രന്റേത് 177.3° ഡിഗ്രിയാണ്, ഇതും കാലാവസ്ഥ മാറ്റങ്ങൾ ഉണ്ടാകുന്നതിനെ കുറക്കുന്നു. താപനിലയിൽ വലിയം മാറ്റം കാണപ്പെടുന്നത് വ്യത്യസ്ത തുംഗതലങ്ങളിൽ മാത്രമാണ്. 1995 നിരീക്ഷണം നടത്തിയ മഗല്ലൻ പേടകം പകർത്തിയ ചിത്രങ്ങളിൽ ശുക്രനിലെ ഉയർന്ന കൊടുമുടികളിൽ ഭൂമിയിലെ മഞ്ഞിനു സമാനമായ പ്രകാശത്തെ നന്നായി പ്രതിഫലിക്കുന്ന വസ്തുക്കൾ കാണപ്പെട്ടിരുന്നു. ഉയർന്ന താപനിലയിലാണെങ്കിലും മഞ്ഞ് രൂപപ്പെടുന്നതിനു സമാനമായ പ്രക്രിയകൾ വഴി രൂപപ്പെടുന്നതാണ് ഇത്തരം വസ്തുക്കളെന്നും കരുതപ്പെടുന്നു. ഉപരിതലത്തിൽനിന്ന് പെട്ടെന്ന് ബാഷ്പീകരിക്കപ്പെട്ട് പോകുന്ന ഇവ ഉയർന്ന് ഉയർന്ന ഭാഗങ്ങളിൽ എത്തുന്നതോടെ മഴയ്ക്ക് സമാനമായ രീതിയിൽ വർഷിക്കപ്പെടുകയും ചെയ്യുന്നതാണ്. ഏത് തരത്തിലുള്ളതാണ് ഈ വസ്തുവെന്ന് ശരിയായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും ശുദ്ധ ടെല്യൂറിയം, ഗലീന (ലെഡ് സൾഫൈഡ്) തുടങ്ങിയവയിൽ ഏതെങ്കിലുമായിരിക്കുമെന്ന് കരുതപ്പെടുന്നു. ശുക്രനിലെ മേഘങ്ങളും ഭൂമിയിലുള്ള മേഘങ്ങളേപോലെ തന്നെ മിന്നലുകൾ സൃഷ്ടിക്കുവാൻ കഴിവുള്ളവയാണ്. സോവിയറ്റ് യൂണിയന്റെ വെനീറ പേടകങ്ങൾ മിന്നലുകളെ രേഖപ്പെടുത്തിയതുമുതൽ അവ ചർച്ചാവിധേയമാക്കപ്പെട്ടിരുന്നു. അങ്ങനെയിരിക്കെ, 2006-07 കാലഘട്ടത്തിൽ നിരീക്ഷണം നടത്തിയ വീനസ് എക്സ്പ്രസ്സ് മിന്നലുകളുടെ മുഖമുദ്രയായ വിസ്ലർ മോഡ് തരംഗങ്ങളെ കണ്ടെത്തുകയുണ്ടായി. അവയുടെ ഇടയ്ക്കിടെയുള്ള പ്രത്യക്ഷപ്പെടൽ ഭൂമിയിലെ കാലാവസ്ഥയിൽ കാണപ്പെടുന്ന പ്രതീതിയുളവാക്കുന്നതായിരുന്നു. കുറഞ്ഞത് ഭുമിയിലുണ്ടാകുന്നതിന്റെ പകുതി നിരക്കിലെങ്കിലും അവിടെ മിന്നലുകൾ ഉണ്ടാകുന്നുണ്ട്. 2007 ൽ നിരീക്ഷണം നടത്തിയപ്പോൾ വീനസ് എക്സ്പ്രസ്സ് ഗ്രഹത്തിന്റെ ദക്ഷിണ ധ്രുവത്തിൽ ഒരു വലിയ ഇരട്ട വായുസ്തംഭത്തെയും കണ്ടെത്തിയിരുന്നു. കാന്തികക്ഷേത്രവും കാമ്പും thumb|right|200px|മഞ്ഞനിറത്തിൽ കാണുന്നത് കാമ്പ്. ഏറ്റവും പുറത്തുള്ളത് ക്രസ്റ്റ്. നടുവിലുള്ളത് മാന്റിൽ 1980 ൽ നിരീക്ഷണം നടത്തിയ പയനീർ വീനസ് ഓർബിറ്റർ ശുക്രന്റെ കാന്തികക്ഷേത്രം ചെറുതും ദുർബലവുമാണെന്ന് കണ്ടെത്തിയിരുന്നു. ഭൂമിയിലെ കാമ്പിൽ സൃഷ്ടിക്കപ്പെടുന്ന ഡൈനാമോ പ്രതിഭാസത്തിൽ നിന്നാണ് ഭൂമിയുടെ കാന്തികമണ്ഡലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കിൽ ശുക്രന്റെ കാന്തികമണ്ഡലം സൃഷ്ടിക്കപ്പെടുന്നത് സൗരക്കാറ്റും ഗ്രഹത്തിന്റെ അയണോസ്ഫിയറും തമ്മിൽ പ്രതിപ്രവർത്തിക്കുന്നതിൽ നിന്നാണ്. ശുക്രന്റെ ദുർബലമായ കാന്തമണ്ഡലം കോസ്മിക് വികിരണങ്ങളിൽ നിന്നും അതിന്റെ അന്തരീക്ഷത്തിന് അവഗണിക്കാവുന്ന തരത്തിലുള്ള ചെറിയ സംരക്ഷണം മാത്രമേ നൽകുന്നുള്ളൂ. ഈ വികിരണങ്ങൾ മേഘങ്ങൾക്കിടയിലുള്ള മിന്നൽ പ്രവാഹങ്ങൾക്ക് കാരണമാകുകയും ചെയ്തേക്കാം. ഭൂമിയുടെ സമാന വലിപ്പത്തിലുള്ള ഗ്രഹമായതിനാൽ ശുക്രന്റെ അന്തർഭാഗത്ത് കാമ്പിൽ ഒരു ഡൈനാമോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, അതിനാൽ തന്നെ ഗ്രഹത്തിന് സ്വതേ ഉണ്ടാകേണ്ട കാന്തികക്ഷേത്രത്തിന്റെ അഭാവം അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. ഒരു ഡൈനാമോ സൃഷ്ടിക്കപ്പെടാൻ മൂന്ന് കാര്യങ്ങൾ സംഭവിക്കണം: ചാലകമായി വർത്തിക്കുന്നതിനുള്ള ദ്രാവകം, ഭ്രമണം, സം‌വഹനം. ഭ്രമണം മന്ദഗതിയിലാണെങ്കിൽ കൂടി ഗ്രഹത്തിന്റെ കാമ്പ് വൈദ്യുതചാലകമാണെന്ന് കരുതുന്നു, ഇക്കാര്യങ്ങൾ ഒരു ഡൈനാമോ സൃഷ്ടിക്കപ്പെടാൻ മതിയാകുന്നതാണെന്ന് അനുകരണങ്ങൾ കാണിക്കുന്നുമുണ്ട്. ഇതിനാൽ തന്നെ കാമ്പിലെ സംവഹനത്തിന്റെ അഭാവമാണ് ഡൈനാമോ സൃഷ്ടിക്കപ്പെടാതിരിക്കുന്നതിന് കാരണമെന്ന് മനസ്സിലാകുന്നു. ഭൂമിയുടെ ദ്രാവകകാമ്പിന്റെ മുകളിലെ പാളിയിലാണ് സംവഹനം സംഭവിക്കുന്നത്, അതിനടിയിലെ ഭാഗത്തിന് മുകളിലെ പാളിയേക്കാൾ താപനില വളരെ കൂടിയിരിക്കുന്നതിനാലാണിത്. ശുക്രനിലെ ഉപരിതലത്തിന്റെ പുനഃക്രമീകരണങ്ങൾ ഫലകങ്ങളുടെ ടെക്റ്റോണിക് പ്രവർത്തനങ്ങളെ അമർച്ച ചെയ്തിരിക്കാം, ഇത് പുറംതോട് വഴിയുള്ള താപസംവഹനത്തെ കുറച്ചിരിക്കുകയുമാവാം. ഇത് മാന്റിലിന്റെ താപനില ഉയരുന്നതിനു കാരണമാകുകയും അതുവഴി കാമ്പിൽ നിന്നും പുറത്തേക്കുള്ള താപ അഭിവാഹകങ്ങൾ കുറഞ്ഞതുമാകാം. ഇക്കാരണങ്ങളാൽ ശുക്രന് കാന്തികക്ഷേത്രം സൃഷ്ടിക്കുന്നതിനാവശ്യമായ ആന്തരിക ജിയോഡൈനാമോയില്ല. പകരം കാമ്പിൽ നിന്നുള്ള താപം പുറംതോടിനെ ആവർത്തിച്ചു ചൂടുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഖരാവസ്ഥ പ്രാപിച്ച കാമ്പിന്റെ ഉപഭാഗം ശുക്രനുണ്ടായിരിക്കില്ല, അല്ലെങ്കിൽ നിലവിൽ ഇതിന്റെ കാമ്പ് തണുക്കലിന് വിധേയമാകുന്നുണ്ടാകില്ല, ഇതുവഴി ദ്രാവക കാമ്പിന്റെ എല്ലാ ഭാഗവും ഒരേ താപനിലയിലായിരിക്കാം നിലനിൽക്കുന്നത്. നിലവിൽ തന്നെ കാമ്പ് പൂർണ്ണമായും ഖരാവസ്ഥ പ്രാപിച്ചിരിച്ചിട്ടുണ്ടാകാമെന്നതാണ് മറ്റൊരു സാധ്യത. കാമ്പിന്റെ അവസ്ഥ സൾഫറിന്റെ അളവുമായി ഗാഢമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്, ഇതാണെങ്കിൽ നിലവിൽ അജ്ഞാതവുമാണ്. പരിക്രമണവും ഭ്രമണവും thumb|right|250px|പാറഗ്രഹങ്ങളുടെ ആപേക്ഷിക വലിപ്പവ്യത്യാസം (ഇടത്തുനിന്നും): ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ. thumb|250px|സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ഭ്രമണങ്ങൾക്ക് വിപരീതമായാണ് ശുക്രന്റെ ഭ്രമണം. സൂര്യന്‌ ശരാശരി 10.8 കോടി കിലോമീറ്റർ (ഏതാണ്ട് 0.7 ആസ്ട്രോണമിക്കൽ യൂണിറ്റ്) അകലത്തിലാണ് ശുക്രൻ പരിക്രമണം നടത്തുന്നത്, ഒരു പരിക്രമണം പൂർത്തിയാക്കുവാൻ 224.65 ഭൗമദിനങ്ങൾ എടുക്കുന്നു. ഏതാണ്ട് മറ്റെല്ലാ ഗ്രഹങ്ങളുടേയും പരിക്രമണ പാത ദീർഘവൃത്താകാരമാണെങ്കിൽ ശുക്രന്റെ പരിക്രമണപഥം ഏതാണ്ട് വൃത്താകാരമാണ്, 0.01 മാത്രമാണ് പരിക്രമണപാതയുടെ ഉത്കേന്ദ്രത. സൂര്യനും ഭൂമിക്കും ഇടയിലായിവരുന്ന അവസ്ഥയിൽ (ഇത് നീചയുതി എന്നറിയപ്പെടുന്നു) ശുക്രൻ ഭൂമിയോട് മറ്റേത് ഗ്രഹത്തേക്കാളും അടുത്ത് വരുന്നു, ഇത്തരം അവസരങ്ങളിൽ ഭൂമിയിൽ നിന്ന് ശരാശരി 4.1 കോടി കിലോമീറ്റർ അകലെമാത്രമായിരിക്കും ശുക്രൻ. ശരാശരി 584 ദിവസങ്ങൾ കൂടുമ്പോൾ ഈ രീതിയിൽ ശുക്രൻ ഭൂമിയോട് അടുത്തായി വരുന്നു. ഭൂമിയുടെയും ശുക്രന്റെയും പരിക്രമണപഥങ്ങളുടെ വർദ്ധിച്ചുവരുന്ന ഉത്കേന്ദ്രത നിമിത്തം ഈ കുറഞ്ഞ ദൂരം കാലക്രമേണ വർദ്ധിച്ചുവരും. വർഷം 1 മുതൽ 5383 വരെ ആകെ 526 തവണ 4 കോടി കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിൽ ഈ ഗ്രഹങ്ങൾ വരുന്നു, അതിനുശേഷം 60,200 വർഷത്തോട് ഇങ്ങനെ അടുത്ത് വരില്ല. (numbers generated by Solex) വലിയ ഉത്കേന്ദ്രതയുള്ള കാലഘട്ടങ്ങളിൽ ശുക്രൻ ഭൂമിയോട് പരമാവധി 3.82 കോടി കിലോമീറ്റർ മാത്രം അകലത്തിലായി വരുന്നതാണ്. സൂര്യന്റെ ഉത്തരധ്രുവത്തിനു മുകളിൽ നിന്നും വീക്ഷിക്കുകയാണെങ്കിൽ എല്ലാ ഗ്രഹങ്ങളും സൂര്യന്റെ അപ്രദക്ഷിണ ദിശയിൽ പരിക്രമണം ചെയ്യുന്നതായാണ് കാണാൻ സാധിക്കുക; മറ്റുള്ള ഗ്രഹങ്ങളെല്ലാം അപ്രദക്ഷിണ ദിശയിൽ തന്നെ ഭ്രമണം ചെയ്യുകയും ചെയ്യുന്നു, എന്നാൽ ശൂക്രൻ പ്രദക്ഷിണ ദിശയിലാണ് ഭ്രമണം ചെയ്യുന്നത്. നിലവിലെ ശുക്രന്റെ ഭ്രമണനിരക്ക് വളരെ കുറവും സൂര്യനുമായി ഗുരുത്വപരമായ ടൈഡൽ ലോക്കിംഗിന്റെ ഏതാണ്ട് തുലനാവസ്ഥയിലുമാണ്, ശുക്രന്റെ കട്ടിയേറിയ അന്തരീക്ഷത്തിന്റെ സൗരതാപീകരണം വഴിയുള്ള വലിവുബലങ്ങളും ഇതിൽ പങ്കുവഹിച്ചിട്ടുണ്ട്. സൗരനെബുലയിൽ നിന്ന് രൂപപ്പെട്ട അവസരത്തിൽ ശുക്രൻ വ്യത്യസ്തമായ ഭ്രമണനിരക്കോടേ ആയിരുന്നിരിക്കാം തുടങ്ങിയത്, ഇതിന്റെ കട്ടിയേറിയ അന്തരീക്ഷത്തിൽ ചെലുത്തപ്പെട്ട ഗ്രഹാന്തര വലിവുബലങ്ങൾ കാരണമായുണ്ടായ ക്രമരഹിത ഭ്രമണനിരക്കിലെ മാറ്റങ്ങൾ വഴി ഭ്രമണ നിരക്ക് ഇന്നത്തെ നിലയിലേക്ക് ആയിത്തീർന്നതായിരിക്കാം. ഭ്രമണത്തിൽ ഈ തരത്തിൽ മാറ്റങ്ങൾ സംഭവിച്ചിരിക്കുക കോടിക്കണക്കിന് വർഷങ്ങൾ കൊണ്ടായിരിക്കും. ശുക്രൻ അതിന്റെ ഒരു ഭ്രമണം പൂർത്തിയാക്കുന്നത് 243 ഭൗമദിനങ്ങൾ കൊണ്ടാണ്, ഇത് മറ്റെല്ലാ പ്രധാനപ്പെട്ട ഗ്രഹങ്ങളുടേതിനേക്കാളും കുറവാണ്. മധ്യരേഖയിൽ ശുക്രന്റെ ഉപരിതലം പ്രതിമണിക്കൂറിൽ 6.5 കിലോമീറ്ററാണ് ഭ്രമണം ചെയ്യുന്നത്, അതേസമയം ഭൂമിയുടേത് പ്രതിമണിക്കൂറിൽ 1,670 കിലോമീറ്ററും. അതിനാൽ തന്നെ ശുക്രന്റെ ഒരു ഭ്രമണ ദിനം അതിലെ ഒരു വർഷത്തിലേക്കാൾ നീണ്ടതാണ് (ഒരു ശുക്ര ഭ്രമണ ദിനം 243 ഭൗമദിനങ്ങൾക്ക് തുല്യമാണ്, ഒരു ശുക്രവർഷം 224.7 ഭൗമദിനങ്ങൾക്ക് തുല്യവും). ഇങ്ങനെയെങ്കിലും മറ്റ് ഗ്രഹങ്ങളിൽ നിന്നും വിഭിന്നമായി വിപരീത ദിശയിലുള്ള ഭ്രമണം കാരണം ശുക്രനിലെ ഒരു സൗരദിനത്തിന്റെ ദൈർഘ്യം അതിലെ ദിനത്തിനേക്കാളും കുറഞ്ഞതാണ്. ശുക്രന്റെ ഉപരിതലത്തിലുള്ള ഒരു നിരീക്ഷകന് ഒരു സുര്യോദയം മുതൽ മറ്റൊന്ന് വരെയുള്ള സമയം ഏതാണ്ട് 116.75 ഭൗമദിനങ്ങൾക്ക് തുല്യമായ ദൈർഘ്യത്തോടെ അനുഭവപ്പെടും (ഇത് ബുധനിലെ 176 ഭൗമദിനങ്ങൾക്ക് തുല്യമായ സൗരദിനത്തിനേക്കാളും കുറഞ്ഞതാണ്). കൂടാതെ ശുക്രനിൽ സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്നതായാണ് അനുഭവേദ്യമാകുക. ദീർഘമാ ശുക്രന്റെ സൗരദിനം കാരമായി ശുക്രനിലെ ഒരു വർഷം 1.92 ശുക്രദിനങ്ങൾ അടങ്ങിയതാണ്. thumb|left|200px|2004ലെ ശുക്രസംതരണം കൗതുകകരമായ ഒരു കാര്യം ശുക്രനും ഭൂമിയും അടുത്ത് വരുന്ന കാലദൈർഘ്യമായ 584 ദിവസം ഇത് ഏതാണ്ട് കൃത്യമായി ശുക്രനിലെ അഞ്ച് സൗരദിനങ്ങൾക്ക് തുല്യമാണ്. ഈ കൃത്യത യാദൃച്ഛികമായി സംഭവിച്ചതാണോ അതോ ഈ ഗ്രഹങ്ങൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ടൈഡൽ ലോക്കിംഗ് വഴി സംഭവിച്ചതാണോ എന്നതിനെപ്പറ്റി നിശ്ചയമില്ല. നിലവിൽ ശൂക്രന്‌ ഉപഗ്രഹങ്ങളൊന്നുമില്ലെങ്കിലും 2002 VE68 എന്ന ആസ്റ്റീറോയിഡ് ഇതുമായി പരിക്രമണത്തിൽ ബന്ധം പുലർത്തുന്നുണ്ട്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയിലെ അലെക്സ് അലീമി, ഡേവിഡ് സ്റ്റീവെൻസൺ എന്നിവർ 2006 ൽ തയ്യാറാക്കിയ സൗരയൂഥത്തിന്റെ ആദ്യകാല മാതൃകയുടെ അടിസ്ഥാനത്തിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശുക്രന് ഏതെങ്കിലും കൂട്ടിയിടിയുടെ ഫലമായി സൃഷ്ടിക്കപ്പെട്ടതായ ഒരു ഉപഗ്രഹമെങ്കിലും ഉണ്ടായിരുന്നു. പത്ത് ലക്ഷം വർഷങ്ങൾക്ക് ശേഷം മറ്റൊരു കൂട്ടിയിടിയുടെ ഫലമായി ശുക്രന്റെ ഭ്രമണം വിപരീത ദിശയിലായിത്തീരുകയും ചെയ്തു. അതോടെ ശുക്രന്റെ ഉപഗ്രഹം പതിയെ വർത്തുള പാതയിൽ ഉള്ളിലേക്ക് വലിയുകയും ഗ്രഹവുമായി കൂട്ടിയിടിക്കുകയും കൂടിച്ചേരുകയും ചെയ്തു. ഈ കൂട്ടിയിടിയിലും വല്ല ഉപഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കാമെങ്കിലും അവയും ഇതേ രീതിയിൽ ഗ്രഹത്തിനോട് കൂടിച്ചേരുകയുണ്ടായി. ശുക്രന് ഉപഗ്രഹങ്ങളില്ലാത്തതിനുള്ള മറ്റൊരു വിശദീകരണം സൂര്യന്റെ ശക്തമായ വലിവുബലങ്ങളാണ്, ഇതിന് സൂര്യനോട് അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളെ പരിക്രമണം ചെയ്യുന്ന വലിയ ഉപഗ്രഹങ്ങളുടെ സ്ഥിരതയെ ഇല്ലാതാക്കാൻ കഴിയും. നിരീക്ഷണം thumb|alt=A photograph of the night sky taken from the seashore. A glimmer of sunlight is on the horizon. There are many stars visible. Venus is at the center, much brighter than any of the stars, and its light can be seen reflected in the ocean.|ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളെക്കാൾ തിളക്കത്തിൽ ശുക്രനെ മാനത്ത് വീക്ഷിക്കുവാൻ സാധിക്കും. ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളെക്കാളും തിളക്കത്തിൽ ശുക്രനെ ആകാശത്തിൽ കാണാൻ സാധിക്കും, -3.8 മുതൽ -4.6 വരെ ദൃശ്യകാന്തിമാനത്തിൽ ഈ ഗ്രഹം മാനത്ത് കാണപ്പെടുന്നു. തിളക്കം കാരണം ചിലപ്പോൾ ഇതിനെ പകലും കണ്ടെത്താൻ കഴിഞ്ഞേക്കാം, ചക്രവാളത്തിൽ സൂര്യൻ താഴ്ന്നിരിക്കുന്ന അവസരങ്ങളിൽ ഇതിനെ എളുപ്പത്തിൽ കാണാൻ കഴിയും. ഒരു അന്തർഗ്രഹമായതിനാൽ തന്നെ സൂര്യനുമായി പരമാവധി 47° കോൺ ദൂരത്തിലാണ് ശുക്രൻ പ്രത്യക്ഷപ്പെടുക. സൂര്യനെ പരിക്രമണം ചെയ്യുന്നതിനിടയിൽ ഭൂമിയെ 584 ദിവസങ്ങൾ കൂടുമ്പോൾ ശുക്രൻ മറികടക്കും. ഇങ്ങനെയുള്ള സഞ്ചാരത്തിനിടയിൽ സൂര്യാസ്തമയത്തിനു ശേഷം കാണപ്പെടുന്ന സന്ധ്യാനക്ഷത്രമായും സൂര്യോദയത്തിനു മുൻപ് കാണപ്പെടുന്ന പ്രഭാതനക്ഷത്രമായും ഇത് പ്രത്യക്ഷപ്പെടുന്നു. മറ്റൊരു അന്തർഗ്രഹമായ ബുധൻ പരാമവധി കോണകലം 28° വരെ മാത്രമെത്തുന്നതിനാൽ സന്ധ്യാസമയത്തേയും അസ്തമയസമയത്തേയും വെളിച്ചത്തിൽ അതിനെ തിരിച്ചറിയുവാൻ ബുദ്ധിമുട്ടാണ്, ഏറ്റവും തിളക്കത്തിൽ പ്രത്യക്ഷപ്പെടുന്ന അവസരങ്ങളിൽ ശുക്രൻ ശ്രദ്ധിക്കപ്പെടാതെ പോകില്ല. സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലത്തിലായിരിക്കൂമ്പോൾ സൂര്യാസ്തമയത്തിനു ശേഷമുള്ള ഇരുണ്ട ആകാശത്തിലും ഇതിനെ കാണാൻ സാധിക്കുന്നതാണ്. ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 1969 അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്. thumb|left|ദൃശ്യമാകുന്ന വ്യാസത്തിനനുസരിച്ച് ശുക്രൻ പ്രദർശിപ്പിക്കുന്ന കലകൾ. ശുക്രൻ അതിന്റെ പാതയിൽകൂടി പരിക്രമണം ചെയ്യുന്നതിനിടയിൽ ചന്ദ്രനെപ്പോലെ കലകൾ കാണിക്കുന്നു: സൂര്യന്റെ വിപരീത വശത്തായിരിക്കുമ്പോൾ പൂർണ്ണവും ചെറുതുമായ കല കാണിക്കുന്നു. സൂര്യനിൽ നിന്ന് പരമാവധി കോണീയ അകലത്തിലായിരിക്കുമ്പോൾ നാലിലൊന്ന് വലിപ്പമുള്ള കല പ്രദർശിപ്പിക്കും. സൂര്യന്റെ സമീപവശത്ത അതായത് ഭൂമിക്കും സൂര്യനുമിടയിലായിരിക്കുന്ന അവസരത്തിലാണ് ശുക്രൻ വലുതു നേരിയതുമായ ചന്ദ്രകലാകൃതിയിൽ പ്രത്യക്ഷപ്പെടുക. ഏറ്റവും വലിപ്പത്തിൽ കാണപ്പെടുക സൂര്യനും ഭൂമിക്കും ഇടയിലായിരിക്കുന്ന അവസരത്തിലാണ്. ശുക്രന് അന്തരീക്ഷമുള്ളതിനാൽ തന്നെ ടെലിസ്കോപ്പിലൂടെ നോക്കുന്ന അവസരത്തിൽ സൂര്യപ്രകാശത്തിന് അപവർത്തനം സംഭവിച്ചുണ്ടാകുന്ന പ്രഭാവലയം അതിന് ചുറ്റും കാണാൻ സാധിക്കുന്നതാണ്. ഭൂമിയുടെ പരിക്രമണതലത്തിന് ആപേക്ഷികമായി ശുക്രന്റെ പരിക്രമണതലം അല്പം ചെരിഞ്ഞതാണ്; അതിനാൽ തന്നെ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുന്ന അവസരങ്ങളിലെല്ലായിപ്പോഴും അത് സൂര്യബിംബത്തെ മുറിച്ച് സഞ്ചരിക്കണമെന്നില്ല. 121.5 വർഷങ്ങൾ കൂടുമ്പോൾ എട്ട് വർഷത്തെ ഇടവേളയോടെയുള്ള രണ്ട് ശുക്രസംതരണങ്ങൾ സംഭവിക്കുന്നു. ഏറ്റവും അടുത്ത് സംതരണം സംഭവിച്ചത് 2004 ജൂണിലും 2012 ജൂണിലുമായിരുന്നു. ഇതിനു മുൻപ് സംഭവിച്ച ജോഡി സംതരണങ്ങൾ 1874 ഡിസംബറിലും 1882 ഡിസംബറിലുമായിരുന്നു; ഇനി അടുത്ത ജോഡി സംതരണങ്ങൾ 2117 ഡിസംബറിലും 2125 ഡിംസംബറിലുമായിരിക്കും. ശുക്രസംതരണങ്ങൾ വളരെ പ്രധാന്യമർഹിക്കുന്നവയാണ്, കാരണം അവ ജ്യോതിശാസ്ത്രജ്ഞരെ ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം കണക്കാക്കാൻ സഹായിക്കുന്നു, കൂടാതെ സൗരയൂഥത്തിന്റെ വലിപ്പവും. ശുക്രന്റെ സംതരണം നിരീക്ഷിക്കുന്നതിനുവേണ്ടി 1768 ൽ താഹിതിയിലെക്കുള്ള യാത്രയ്ക്ക് ശേഷമായിരുന്നു ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തേക്ക് ക്യാപ്റ്റൻ കുക്ക് സഞ്ചരിച്ചത്. ചന്ദ്രകലാകൃതിയിലായിരിക്കുമ്പോൾ ഗ്രഹത്തിന്റെ ഇരുണ്ട വശം ചെറുതായി തെളിഞ്ഞു കാണപ്പെടുന്ന ആഷെൻ ലൈറ്റ് (Ashen light) പ്രതിഭാസം വളരെകാലം കൗതുകകരമായി കണക്കാക്കിയിരുന്നു. ഈ പ്രതിഭാസം 1643 ൽ ഗിയോവന്നി ബാറ്റിസ്റ്റ റിക്കിയോളി നിരീക്ഷച്ചതായി പറയപ്പെടുന്നു, പക്ഷേ അങ്ങനെ സംഭവിക്കുന്നു എന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ശുക്രന്റെ അന്തരീക്ഷത്തിൽ നടക്കുന്ന വൈദ്യുത പ്രവർത്തനങ്ങൾ കാരണമാണിങ്ങനെ സംഭവിക്കുന്നതെന്ന് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നു, പക്ഷേ ഇത് ചിലപ്പോൾ കലാകൃതിയിലുള്ള തിളക്കമുള്ള വസ്തു നിരീക്ഷിക്കുമ്പോൾ അനുഭവപ്പെടുന്നതുമാകാം. പഠനങ്ങൾ ആദ്യകാല പഠനങ്ങൾ thumb|250px|ശുക്രൻ പ്രദർശിപ്പിക്കുന്ന കലകൾ അത് ഭൂമിയെയല്ല സൂര്യനെയാണ് വലംവയ്ക്കുന്നതെന്നതിന് തെളിവാണെന്ന് ഗലീലിയൊ കണ്ടെത്തി. thumb|300px|ശുക്രന്റെ നീചയുതികൾ 13:8 എന്ന പരിക്രമണ അനുരണനത്തിൽ ആവർത്തിക്കുന്നു (ശുക്രൻ 13 തവണ പരിക്രമണം പൂർത്തിയാക്കുമ്പോൾ ഭൂമി 8 പരിക്രമണങ്ങൾ പൂർത്തിയാക്കുന്നു) ഹിന്ദു ജ്യോതിഷത്തിൽ വളരെ കാലം മുൻപ് തന്നെ ശുക്രൻ എന്ന പേരിൽ ഈ ഗ്രഹം സ്ഥാനം പിടിച്ചിരുന്നു. ദൂരദർശിനി കണ്ടുപിടിക്കുന്നതിനു മുൻപ് പാശ്ചാത്യർക്കിടയിൽ ഇത് ‘അലയുന്ന നക്ഷത്രം’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. പഴയ പല സംസ്കാരങ്ങളും ശുക്രനെ പ്രഭാത നക്ഷത്രം, സന്ധ്യാ നക്ഷത്രം എന്നിങ്ങനെ രണ്ട് വ്യത്യസ്ത വസ്തുക്കളായി കണക്കാക്കിയിരുന്നു. ബി.സി. ആറാം നൂറ്റാണ്ടിൽ പൈത്തഗോറസാണ് ഇവ രണ്ട് വസ്തുക്കളല്ലെന്നും മറിച്ച് ഒന്നാണെന്നും കണ്ടെത്തിയത്, എങ്കിലും അദ്ദേഹം ശുക്രൻ ഭൂമിയെ പരിക്രമണം ചെയ്യുന്നു എന്നുതന്നെയായിരുന്നു വിശ്വസിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഗലീലിയോ ആദ്യമായി നിരീക്ഷിച്ചപ്പോൾ ഇത് ചന്ദ്രനെ പോലെ വൃദ്ധിക്ഷയങ്ങൾ കാണിക്കുന്നു എന്ന് കണ്ടെത്തി. ആകാശത്തിൽ ശുക്രൻ സൂര്യനിൽ നിന്ന് പരമാവധി അകലെയായിരിക്കുമ്പോൾ അത് പകുതി പ്രകാശിതമായ അവസ്ഥയിലായിരിക്കും, സൂര്യനോട് അടുത്തായിരിക്കുമ്പോൾ പൂർണ്ണമായും പ്രകാശിതമായോ അല്ലെങ്കിൽ നേരിയ കലാകൃതിയിലോ ആയിരിക്കും. ഇങ്ങനെ വരണമെങ്കിൽ ശുക്രൻ സൂര്യനെയായിരിക്കണം പരിക്രമണം ചെയ്യുന്നത് എന്നദ്ദേഹം കണക്കുകൂട്ടി, ഇത് ടോളമിയുടെ ഭൂകേന്ദ്രമാതൃകയെ ചോദ്യം ചെയ്യുന്ന ആദ്യത്തെ നിരീക്ഷണങ്ങളിലൊന്നായിരുന്നു. 1761 ൽ റഷ്യൻ ബഹുശാസ്ത്രജ്ഞനായിരുന്ന മീഖായീൽ ലൊമോണൊസോവ് (Mikhail Lomonosov) ആണ് ശുക്രന് അന്തരീക്ഷമുണ്ടെന്ന് കണ്ടെത്തിയത്. 1790 ൽ ജൊഹൻ ഷ്രോട്ടർ (Johann Schröter) അന്തരീക്ഷത്തെ നിരീക്ഷിച്ചിരുന്നു. ചന്ദ്രകലാകൃതിയിലായിരിക്കുമ്പോൾ രണ്ട് കൂർത്ത അഗ്രങ്ങൾ 180 ഡിഗ്രിയിൽ കൂടുതൽ അളവിലായിരിക്കുന്നതായി ഷ്രോട്ടർ കണ്ടെത്തി. ശുക്രന്റെ കട്ടിയുള്ള അന്തരീക്ഷത്തിൽ സൂര്യപ്രകാശത്തിന് സംഭവിക്കുന്ന വിസരണം കാരണമാണിങ്ങനെ കാണപ്പെടുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലാക്കുവാൻ കഴിഞ്ഞു. സൂര്യന്റെ സമീപവശത്തായിരിക്കുമ്പോൾ ഇരുണ്ടഭാഗത്തിനു ചുറ്റും വളയം കാണുന്നതായി ഷെസ്റ്റെർ സ്മിത്ത് ലൈമൺ നിരീക്ഷിച്ചു, ഇത് അന്തരീക്ഷമുണ്ടെന്ന കാര്യത്തെ കൂടുതൽ ബലപ്പെടുത്തി. ഗ്രഹത്തിന്റെ ഭ്രമണം കണക്കാക്കുന്നതിനെ അന്തരീക്ഷം കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു, ഗിയോവന്നി കാസ്സിനി, ഷ്രോട്ടർ തുടങ്ങിയ നിരീക്ഷകർ ഉപരിതലത്തിൽ കാണപ്പെട്ട അടയാളങ്ങൾ നിരീക്ഷിച്ച് ഭ്രമണദൈർഘ്യം 24 മണിക്കൂറാണെന്ന് തെറ്റായി കണക്കുകൂട്ടുകയുണ്ടായി. ഭൗമോപരിതലത്തിൽ നിന്നുള്ള ഗവേഷണം ഇരുപതാം നൂറ്റാണ്ടുവരെ ഗ്രഹത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. പ്രത്യേകതളൊന്നും ദൃശ്യമാകാത്തതിനാൽ ഉപരിതലം എങ്ങനെയായിരിക്കും എന്ന് വലിയ നിശ്ചയമുണ്ടായിരുന്നില്ല, സ്പെക്ട്രോസ്കോപ്പി, റഡാർ, അൾട്രാവയലറ്റ് നിരീക്ഷണങ്ങൾ എന്നിവയുടെ കണ്ടെത്തലുകളോടെയായിരുന്നു കൂടുതൽ രഹസ്യങ്ങൾ വെളിവായത്. 1920 ൽ ആണ് ആദ്യത്തെ അൾട്രാവയലറ്റ് നിരീക്ഷണങ്ങൾ നടത്തിയത്, ഫ്രാങ്ക് ഇ. റോസ്സ് ആണ് അൾട്രാവയലറ്റ് ഫോട്ടോഗ്രാഫുകളിൽ ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡിലുമുള്ള ഫോട്ടോഗ്രാഫുകളേക്കാൾ കൂടുതൽ വ്യക്തമായ വിവരങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷത്തിന്റെ താഴെതട്ടിലുള്ള വളരെ കട്ടിയേറിയ മഞ്ഞ സിറസ് മേഘങ്ങൾ കാരണമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 1900 കളിൽ നടത്തിയ സ്പെക്ട്രോസ്കോപ്പിക് നിരീക്ഷണങ്ങൾ ഗ്രഹത്തിന്റെ ഭ്രമണത്തെപ്പറ്റിയുള്ള ആദ്യത്തെ വിവരങ്ങൾ നൽകുകയുണ്ടായി. ശുക്രനിൽ നിന്നും വരുന്ന പ്രകാശത്തിന്റെ ഡ്രോപ്ലർ നീക്കം കണക്കാക്കുവാൻ വെസ്റ്റോ സ്ലിഫെർ ശ്രമിക്കുകയുണ്ടായി, പക്ഷേ അദ്ദേഹത്തിന്‌ ഏതെങ്കിലും തരത്തിലുള്ള ഭ്രമണം കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. മുൻപ് കണ്ടെത്തിയതിൽനിന്ന് വിഭിന്നമായി ഗ്രഹത്തിന് വളരെ നീണ്ട ഭ്രമണകാലയളവായിരിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. 1950 കളിൽ നടത്തിയ ഗവേഷണങ്ങളിൽ നിന്ന് ഭ്രമണം ഭൂമിയുടേതിൽ നിന്നും വിപരീതദിശയിലാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. 1960 കളിലാണ് ശുക്രനെ ആദ്യമായി റഡാർ നിരീക്ഷണങ്ങൾക്ക് വിധേയമാക്കിയത്, ആ അവസരത്തിൽ ഇന്നറിയുന്ന ഭ്രമണദൈർഘ്യത്തോട് അടുത്ത കാലദൈർഘ്യമാണെന്ന് മനസ്സിലാക്കാനും സാധിച്ചിരുന്നു. 1970 ൽ നടത്തിയ റഡാർ നിരീക്ഷണങ്ങൾ ശുക്രോപരിതലത്തിന്റെ വിശദാംശങ്ങൾ ആദ്യമായി വെളിപ്പെടുത്തിത്തരികയുണ്ടായി. അരസിബോ നിരീക്ഷണശാലയിലെ (Arecibo Observatory) 300 മീറ്റർ റേഡിയോ ടെലിസ്കോപ്പുപയോഗിച്ച് റേഡിയോ തരംഗങ്ങളുടെ തുടിപ്പുകൾ ഗ്രഹത്തിന്റെ നേരെ അയക്കുകയും, പ്രതിധ്വനികൾ അവിടെ രണ്ട് നന്നായി പ്രതിഫലിപ്പിക്കുന്ന രണ്ട് മേഖലകളുണ്ടെന്ന് കാണിച്ചുതരികയും ചെയ്തു, ആ മേഖലകൾ ആൽഫ, ബീറ്റ മേഖലകൾ എന്ന് വിളിക്കപ്പെട്ടു. നിരീക്ഷണങ്ങളിൽ തെളിഞ്ഞ മേഖലകളും വെളിപ്പെടുകയുണ്ടായി അവ പർവ്വതങ്ങളാണെന്ന് കണക്കാക്കപ്പെട്ടു, അവയെ മാക്സ്‌വെൽ മോണ്ടുകൾ (Maxwell Montes) എന്ന് വിളിക്കുകയും ചെയ്തു. ശുക്രനിലെ ഈ മൂന്ന് മേഖലകളുടെ നാമങ്ങൾ മാത്രമാണ് നിലവിൽ സ്ത്രീലിംഗനാമങ്ങളല്ലാത്താതായി ഉള്ളത്. പര്യവേഷണം ആദ്യകാല ശ്രമങ്ങൾ thumb|1962 ൽ വിക്ഷേപിക്കപ്പെട്ട മാരിനർ 2 ഒരു ഗ്രഹത്തിലേക്കുള്ള ആദ്യത്തെ റോബോട്ടിക്ക് പേടകമായ വെനീറ 1 പേടകം 1961 ഫെബ്രുവരി 12 ൽ ശുക്രനെ ലക്ഷ്യമാക്കി വിക്ഷേപിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്റെ വെനീറ സംരംഭത്തിലെ ആദ്യത്തെ പേടകമായിരുന്നു ഇത്, ഗ്രഹത്തിന്റെ നേർ ദിശയായ പാതയിലൂടെയായിരുന്നു അത് വിക്ഷേപിക്കപ്പെട്ടിരുന്നത്, പക്ഷേ ഏഴു ദിവസത്തിനു ശേഷം ഭൂമിയിൽ നിന്നും 20 ലക്ഷം കിലോമീറ്റർ അകലെ എത്തിയപ്പോൾ പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. മേയ് മാസം മധ്യത്തോടെ ശുക്രനിൽ നിന്നും ഒരു ലക്ഷം കിലോമീറ്റർ അകലെയെത്താനായിരുന്നു കണക്കുകൂട്ടിയിരുന്നത്. ശുക്രനിലേക്കുള്ള അമേരിക്കൻ ഐക്യനാടുകളുടെ പേടകമായ മാരിനറും ഇതുപോലെ നഷ്ടപ്പെടുകയായിരുന്നു. അതിനെ തുടന്ന് വിക്ഷേപിക്കപ്പെട്ട മാരിനർ 2 വലിയ വിജയമായിരുന്നു, 109 ദിവസത്തെ പരിക്രമണ പാതകളിലൂടെയുള്ള സഞ്ചാരത്തിനൊടുവിൽ 1962 ഡിസംബർ 14 ന് ശുക്രോപരിതലത്തിന് 34,833 കിലോമീറ്റർ മുകളിൽ അത് എത്തിച്ചേർന്നു, അങ്ങനെ അത് ആദ്യത്തെ വിജയകരമായ ഗ്രാഹന്തര വിക്ഷേപണമായിത്തീർന്നു. ശുക്രാന്തരീക്ഷത്തിലെ മേഘങ്ങളുടെ മുകൾ ഭാഗം തണുത്തതാണെങ്കിലും ഗ്രഹത്തിന്റെ ഉപരിതലം കുറഞ്ഞത് 425 ഡിഗ്രി സെൽഷ്യസെങ്കിലും താപനിലയിലാണുള്ളതെന്ന് പേടകത്തിലെ മൈക്രോവേവ്, ഇൻഫ്രാറെഡ് റേഡിയോമീറ്ററുകൾ വെളിപ്പെടുത്തിതന്നു, ഇത് അവിടെ ഏതെങ്കിലും തരത്തിലുള്ള ജീവന്റെ കണിയുണ്ടാകുമെന്ന പ്രതീക്ഷയെ ഇല്ലാതാക്കി. ശുക്രന്റെ പിണ്ഡത്തെകുറിച്ചും സൗരദൂരത്തെക്കുറിച്ചും കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ മാരിനർ 2 നൽകി, പക്ഷേ അതിന് ഏതെങ്കിലും തരത്തിലുള്ള കാന്തികക്ഷേത്രമോ വികിരണവലയമോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്തരീക്ഷ പ്രവേശനം 1966 മാർച്ച് 1 ന് സോവിയറ്റ് യൂണിയന്റെ വെനീറ 3 പേടകം ശുക്രനിലേക്ക് ഇടിച്ചിറങ്ങുകയുണ്ടായി. അതായിരുന്നു ശുക്രാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതും ശുക്രോപരിതലം സ്പർശിച്ചതുമായ ആദ്യത്തെ മനുഷ്യനിർമ്മിതവസ്തു, എങ്കിലും ഗ്രഹത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ നൽകുന്നതിനു മുൻപ് അതിലെ ആശയവിനിമയ സംവിധാനം തകരാറിലായി. പിന്നീട് വിക്ഷേപിക്കപ്പെട്ട വെനീറ 4 പേടകം 1967 ഒക്ടോബർ 18 ന് ശുക്രന്റെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയും ഏതാനും പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. 500 ഡിഗ്രി സെൽഷ്യസാണ് ഉപരിതല താപനിലയെന്ന് മാരിനർ 2 കണക്കുകൂട്ടിയതിലും കൂടുതലാണ് ശുക്രനിലെ താപനിലയെന്ന് വെനീറ 4 കണ്ടെത്തി, കൂടാതെ അന്തരീക്ഷത്തിന്റെ 90 മുതൽ 95 വരെ ശതമാനവും കാർബൺ‌ഡൈഓക്സൈഡാണെന്നും മനസ്സിലാക്കുവാനായി. വെനീറ 4 രൂപകൽപ്പകർ ഉദ്ദേശിച്ചതിനേക്കാൾ സാന്ദ്രതയുള്ളതായിരുന്നു ശുക്രന്റെ അന്തരീക്ഷം, പാരച്യൂട്ടിൽ താഴെയിറങ്ങുവാനെടുത്ത കാലതാമസം കാരണം ഉപരിതലത്തിലെത്തുന്നതിനു മുൻപ് തന്നെ പേടകത്തിന്റെ ബാറ്ററികൾ തീർന്നിരുന്നു. 93 മിനുട്ടോളം നേരത്തേക്ക് താഴെയിറങ്ങുമ്പോൾ പെടകം വിവരങ്ങൾ അയച്ചിരുന്നു, അവസനം അയച്ച മാപന വിവരങ്ങളിൽ അന്തരീക്ഷ മർദ്ദം 18 ബാർ എന്നായിരുന്നു, ഉപരിതലത്തിൽ നിന്ന് 24.96 കിലോമീറ്റർ ഉയരത്തിലായിരുന്ന അവസ്ഥയിലായിരുന്നു ഇത്. ഒരു ദിവസം കഴിഞ്ഞ് 1967 ഒക്ടോബർ 19 ന് എത്തിച്ചേർന്ന മറ്റൊരു പേടകമായ മാരിനർ 5 ശുക്രന്റെ മേഘകൂട്ടങ്ങളിൽ നിന്ന് 4000 കിലോമീറ്ററിൽ കുറഞ്ഞ ഉയരെ സഞ്ചരിക്കുകയുണ്ടായി. ബുധനെ ലക്ഷ്യമാക്കിയുള്ള മരിനർ 4 ന് പിന്തുണയുമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു മാരിനർ 5, ആ ദൗത്യം വിജയകരമായപ്പോൾ പേടകത്തെ ശുക്രദൗത്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. മാരിനർ 2 ൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കൃത്യമായി മാപനം നടത്തുവാൻ കഴിയുമായിരുന്ന പേടകത്തിലെ മാപിനികൾ ശുക്രാന്തരീക്ഷത്തിലെ മർദ്ദം, അതിലെ ഘടകങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയുണ്ടായി. ശേഷമുള്ള വർഷം വെനീറ 4, മാരിനർ 5 എന്നീപെടകത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ സോവിയറ്റ്-അമേരിക്കൻ സം‌യുക്ത ശാസ്ത്രസംഘം വിശകലനത്തിനു വിധേയമാക്കി, ആദ്യത്തെ ബഹിരാകാശ സഹകരണങ്ങൾക്ക് ഒരു ഉദാഹരണമായിത്തീർന്നു ഈ സംഭവം. വെനീറ 4 അയച്ചപ്പോഴുണ്ടായ അനുഭവങ്ങളും അതിൽനിന്നും ലഭിച്ച വിവരങ്ങളും ഉൾക്കൊണ്ട് 1969 ജനുവരിയിൽ സോവിയറ്റ് യൂണിയൻ അഞ്ചദിവസം ഇടവിട്ട് വെനീറ 5, വെനീറ 6 എന്നീ രണ്ട് പേടകങ്ങൾ വിക്ഷേപിച്ചു; ഒരു ദിവസത്തെ വ്യത്യാസത്തിൽ മേയ് 16 നും മേയ് 17 നുമായി അവ ശുക്രനിലെത്തിച്ചേർന്നു. 25 ബാർ മർദ്ദം വരെ താങ്ങാൻ കഴിയുന്ന രീതിയിലായിരുന്നു പേടകങ്ങൾ രൂപകല്പന ചെയ്യപ്പെട്ടത് കൂടാതെ അവ പെട്ടെന്ന് ഇറങ്ങുന്നതിനായി ചെറിയ പാരച്യൂട്ടുകൾ ഉപയോഗിക്കുകയും ചെയ്തു. അന്നുമുതൽ ഉപരിതല അന്തരീക്ഷമർദ്ദം 75 നും 100 നും ഇടയിലായിരിക്കുമെന്ന് അനുമാനിക്കുന്നു, രണ്ട് പേടകങ്ങളും ഇത്രയും മർദ്ദം താങ്ങാൻ പറ്റുന്ന രീതിയിലായിരുന്നില്ല നിർമ്മിക്കപ്പെട്ടിരുന്നത്. ഏതാണ്ട് അമ്പത് മിനുട്ടിൽ കൂടുതൽ നേരത്തേക്ക് അന്തരീക്ഷത്തിൽ പ്രവേശിച്ചതിനു ശേഷം വിവരങ്ങൾ അയച്ച രണ്ട് പേടകങ്ങളും ഉപരിതലത്തിലെത്തുന്നതിനു മുൻപ് ശുക്രന്റെ രാത്രിഭാഗത്ത് 20 കിലോമീറ്റർ ഉയരെവച്ച് തകരുകയായിരുന്നു. ഉപരിതലത്തിന്റെയും അന്തരീക്ഷത്തിന്റേയും ഘടന thumb|alt=A stubby barrel-shaped spacecraft is depicted in orbit above Venus. A small dish antenna is located at the centre of one of its end faces|പയനിയർ വീനസ് ഓർബിറ്റർ ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുക എന്ന തീവ്രപരിശ്രമത്തിന്റെ ഭാഗമായായിരുന്നു വെനീറ 7 സൃഷ്ടിക്കപ്പെട്ടത്, അതിനാൽ തന്നെ ഇറങ്ങുമ്പോൾ 180 ബാർ മർദ്ദം വരെ താങ്ങാൻ ശേഷിയുള്ള മൊഡ്യൂൾ അതിൽ ഉൾപ്പെടുത്തിയിരുന്നു. പ്രവേശിക്കുന്നതിനു മുൻപ് ഈ മോഡ്യൂൾ തണുപ്പിച്ചിരുന്നു കൂടാതെ വേഗത്തിൽ 35 മിനുട്ട് കൊണ്ട് തന്നെ ഇറങ്ങുന്നതിനുവേണ്ടിയുള്ള പാരച്യൂട്ടും അതിൽ ഉൾപ്പെടുത്തിയിരുന്നു. 1970 ഡിസംബർ 15 അന്തരീക്ഷത്തിൽ പ്രവേശിച്ച് ഇറങ്ങുമ്പോൾ തന്നെ പാരച്യൂട്ടിന്റെ ഒരു ഭാഗം വേർപ്പെട്ട് എന്ന് കരുതുന്നു, അതിനാൽ തന്നെ ഗുരുതരമല്ലെങ്കിലും ഉപരിതലത്തിലേക്ക് ശക്തിയായി ഇടിച്ചു വീഴുകയായിരുന്നു. വശം കുത്തിയായിരിക്കാം പേടകം വീണത് അതുവഴി 23 മിനുട്ട് നേരത്തേക്ക് താപനിലയെ കുറിച്ചുള്ള ദുർബലമായ സിഗ്നലുകൾ പേടകം അയക്കുകയുണ്ടായി, മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് യാന്ത്രികമായി മാപനം ചെയ്യപ്പെട്ട വിവരങ്ങൾ ആദ്യമായി ലഭിക്കുകയായിരുന്നു അതുവഴി സംഭവിച്ചത്. വെനീറ 8, 9, 10 പേടകങ്ങൾ അയച്ചുകൊണ്ട് വെനീറ സംരംഭം തുടർന്നു, ഇതിൽ വെനീറ 8 പേടകം 50 മിനുട്ട് നേരത്തേക്ക് വിവരങ്ങൾ അയക്കുകയുണ്ടായി, വെനീറ 9 ഉം വെനീറ 10 ഉം ആദ്യമായി ശുക്രോപരിതലത്തിന്റെ ചിത്രങ്ങൾ അയച്ചുതരുകയും ചെയ്തു. വെനീറ 9, 10 പേടകങ്ങൾ ഇറങ്ങിയ മേഖലകൾ രണ്ടും വ്യത്യസത സ്വഭാവത്തിലുള്ളതായിരുന്നു: വെനീറ 9 ഇറങ്ങിയത് 20 ഡിഗ്രിയോളം ചെരിവുള്ളതും സമീപത്ത് 30-40 സെന്റീമീറ്റർ വലിപ്പത്തിലുള്ള പാറകൾ നിറഞ്ഞ പ്രദേശത്തായിരുന്നു; വെനീറ 10 ഇറങ്ങിയ പ്രദേശം ബസാൾട്ട് പാറകൾ ഉള്ളതായിരുന്നു. അതേസമയം അമേരിക്കൻ ഐക്യനാടുകൾ അയച്ച മാരിനർ 10 ഗ്രാവിറ്റേഷനൽ സ്ലിംഗ്ഷോട്ടുവഴി ബുധനിലേക്കുള്ള സഞ്ചാരവഴിയേ ശുക്രനെ കടന്ന് സഞ്ചരിച്ചിരുന്നു. 1974 ഫെബ്രുവരി 5 ന് മാരിനർ 10 ശുക്രന്റെ 5790 കിലോമീറ്റർ അരികിലൂടെ കടന്നുപോയി, ഇങ്ങനെ കടന്നുപോകുമ്പോൾ പേടകം നാലായിരത്തിൽ കൂടുതൽ ചിത്രങ്ങൾ പകർത്തി അയക്കുകയുണ്ടായി. അതുവരെ ലഭിച്ചവയിൽ മികച്ചവയായിരുന്നു ആ ചിത്രങ്ങൾ, ദൃശ്യപ്രകാശത്തിലുള്ളവ പ്രത്യേകിച്ച് പ്രത്യേകതകളൊന്നും കാണിച്ചിരുന്നില്ല, പക്ഷേ അൾട്രാവയലെറ്റിലെടുത്തവ ഗ്രഹത്തിലെ മേഘങ്ങളുടെ കൂടുതൽ വ്യക്തമായ വിവരങ്ങൾ നൽകിയിരുന്നു അവ ഭൗമോപരിതലത്തിലെ നിരീക്ഷണങ്ങളിൽ നിന്ന് ലഭ്യമാകാത്ത തരത്തിലുള്ളതായിരുന്നു. രണ്ട് സംരംഭങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു അമേരിക്കയുടെ പയനിയർ വീനസ് പദ്ധതി. ശുക്രനു ചുറ്റുമുള്ള ഒരു ദീർഘവൃത്താകാര പാതയിലുടെ 1978 ഡിസംബർ 4 ന് പയനിയർ വീനസ് ഓർബിറ്റർ വിക്ഷേപിക്കപ്പെട്ടു, ശേഷം പതിമൂന്ന് വർഷത്തോളം ശുക്രനെ പരിക്രമണം നടത്തി ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചും റഡാർ ഉപയോഗിച്ച് മാപ്പിംഗ് നടത്തി അതിന്റെ ഉപരിതലത്തെ കുറിച്ചും പഠനങ്ങൾ നടത്തുകയുണ്ടായി. പദ്ധതിയുടെ രണ്ടാം ഭാഗമായി നാല് പേടകങ്ങൾ അടങ്ങിയ പയനിയർ വീനസ് മൾട്ടിപ്രോബ് 1978 ഡിസംബർ 9 ന് ശുക്രന്റെ അന്തരീക്ഷത്തിലേക്ക് കടക്കുകയും അതിന്റെ ഘടന, വാതങ്ങൾ, താപബലരേഖകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. പിന്നീടുള്ള നാല് വർഷങ്ങളിൽ നാല് വെനീറ പേടകങ്ങൾ കൂടി വിക്ഷേപിക്കപ്പെട്ടു, വെനീറ 11 ഉം വെനീറ 12 ഉം ശൂക്രനിലെ മിന്നലോടുകൂടിയ കൊടുങ്കാറ്റുകളെ തിരിച്ചറിയുവാൻ സഹായിച്ചു; വെനീറ 13 ഉം 14 ഉം 1982 മാർച്ച് 1 നും മാർച്ച് 5 നുമായി ശുക്രനിൽ ഇടങ്ങുകയും ആദ്യമായി ഗ്രഹോപരിതലത്തിന്റെ വർണ്ണചിത്രങ്ങൾ പകർത്തി അയച്ചുതരികയും ചെയ്തു. ഈ നാല് പേടകങ്ങളും അന്തരീക്ഷത്തിന്റെ മുകൾതട്ടിലൂടെ ഊർന്നിറങ്ങുമ്പോൾ പാരച്യൂട്ടുകൾ ഉപയോഗിച്ചിരുന്നു, എങ്കിലും അന്തരീക്ഷത്തിന്റെ താഴെതട്ടിന് കട്ടി കൂടിയതുകാരണം അവ പേടകങ്ങൾക്ക് മയത്തോടെ ഇറങ്ങാൻ സഹായിക്കുന്ന തരത്തിൽ ഘർഷണം ചെലുത്തുമെന്നതിനാൽ ഉപരിതലത്തിന് 50 കിലോമീറ്റർ മുകളിൽ പാരച്യൂട്ടുകൾ ഉപേക്ഷിച്ചിരുന്നു. വെനീറ 13 ഉം 14 ഉം മണ്ണിന്റെ സാമ്പിളുകൾ പേടകത്തിൽ തന്നെയുള്ള എക്സ്-റേ ഫ്ലൂറസൻസ് സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് വിശകനം ചെയ്തു, കൂടാതെ കൂട്ടിയിടി പേടകം ഉപയോഗിച്ച് മണ്ണ് എത്രത്തോളം സമ്മർദ്ദവിധേയമാക്കാം എന്ന്ന് കണ്ടെത്താൻ ശ്രമിക്കുകയുണ്ടായി. നിർഭാഗ്യവശാൽ വെനീറ 14 തന്നെ വിക്ഷേപിച്ച സ്വന്തം ക്യാമയുടെ ലെൻസിന്റെ ആവരണത്തെ ഇടിക്കുകയും മണ്ണിനെ സ്പർശിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. 1983 ഒക്ടോബറിന് വെനീറ 15 ഉം 16 ഉം സിന്തറ്റിക്ക് അപ്പേർച്ച്വർ റഡാറുപയോഗിച്ച് ശുക്രോപരിതല സവിശേഷതളെ മനസ്സിലാക്കുന്നതിനായി ഗ്രഹത്തിനു ചുറ്റുമുള്ള പരിക്രമണപാതയിൽ വിക്ഷേപിക്കപ്പെട്ട് എത്തിച്ചേർന്നതോടെ വെനീറ സംരംഭം അതിന്റെ അന്ത്യത്തിലെത്തി. 1985 ൽ സൗരയൂഥത്തിന്റെ ആന്തരഭാഗത്തിലുടെ ഹാലിയുടെ വാൽനക്ഷത്രം സഞ്ചരിച്ചപ്പോൾ അതിനെ നിരീക്ഷിക്കുവാനുള്ള സംരംഭങ്ങളെയും ശുക്രസംരംഭങ്ങളെയും ഒന്നിച്ചു നടത്തുവാൻ സോവിയറ്റ് യൂണിയന്‌ കഴിഞ്ഞിരുന്നു. ഹാലിയെ നിരീക്ഷിക്കുന്നതിനുള്ള യാത്രാമധ്യേ വെയ്ഗ പദ്ധതിയിൽപ്പെട്ട രണ്ട് ബഹിരാകാശവാഹനങ്ങളും വെനീറ പദ്ധതിയിൽ ചെയ്തതുപോലെ രണ്ട് പേടകങ്ങളെ അന്തരീക്ഷത്തിന്റെ മുകൾ തട്ടിലേക്ക് വിക്ഷേപിച്ചു, ഈ പേടകങ്ങൾ ബലൂൺ സഹായത്തോടെയുള്ള എയറോബോട്ടുകളെ അന്തരീക്ഷത്തിൽ എത്തിച്ചു (ഇതിൽ വെയ്ഗ 1 ന്റേത് ഭാഗികമായി പരാജമായിരുന്നു). ശുക്രന്തരീക്ഷത്തിൽ ഭൗമോപരിതലത്തിലെ താപനിലയ്ക്കും മർദ്ദത്തിനും സമാനമായതും ഉപരിതലത്തിൽ നിന്ന് 53 കിലോമീറ്റർ ഉയരത്തിലുള്ളതുമായ തലത്തിലേക്ക് ബലൂണുകൾ എത്തിച്ചേരുകയുമുണ്ടായി. ശേഷം 46 മണിക്കൂറോളം അവ പ്രവർത്തനനിരതമാകുകയും മുൻപ് കരുതിയിരുന്നതിൽ നിന്നും വ്യത്യസ്തമായി ശുക്രന്റെ അന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധമാണെന്നും ശക്തമായ വാതകങ്ങളും ശക്തിയേറിയ സംവഹന സ്തംഭവും ഉള്ളതാണെന്ന് കണ്ടെത്തുകയും ചെയ്തു. റഡാർ മാപ്പിങ്ങ് thumb|ശുക്രന്റെ ഉപരിതലത്തിന്റെ വിന്യാസം കാണിക്കുന്ന മഗല്ലൻ പേടകത്തിലെ റഡാർ വഴി തയ്യാറാക്കിയ ചിത്രം (ഫാൾസ് കളർ). റഡാറുപയോഗിച്ച് ശുക്രന്റെ ഉപരിതലം മാപ്പ് ചെയ്യുക എന്ന ലക്ഷ്യത്തോടെ 1989 മേയ് 4 ന് അമേരിക്കൻ ഐക്യനാടുകൾ മഗല്ലൻ പേടകം വിക്ഷേപിച്ചു. നാലര വർഷത്തെ പ്രവർത്തനം കൊണ്ട് അത് പകർത്തിയ ഉയർന്ന റസല്യൂഷനിലുള്ള ചിത്രങ്ങൾ അതിനു മുൻപ് എടുത്ത ചിത്രങ്ങളേക്കാൾ മെച്ചമുള്ളതും മറ്റ് ഗ്രഹങ്ങളുടെ ദൃശ്യപ്രകാശത്തിലുള്ള ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ളതുമായിരുന്നു. മഗല്ലൻ പേടകം ശുക്രോപരിതലത്തിന്റെ 98 ശതമാനം റഡാറുപയോഗിച്ച് മാപനം നടത്തി കൂടെ ഗുരുത്വക്ഷേത്രത്തിന്റെ 95 ശതമാനവും മാപ്പിങ്ങ് നടത്തുകയുണ്ടായി. 1994 പദ്ധതിയുടെ അന്ത്യത്തോടെ മഗല്ലൻ പേടകത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവിട്ടു, അത് അന്തരീക്ഷത്തിന്റെ സാന്ദ്രത മനസ്സിലാക്കാനുള്ള ഒരു വഴികൂടിയായിരുന്നു. മറ്റ് ഗ്രഹങ്ങളിലേക്കുള്ള് യാത്രമധ്യേ ഗലീലിയോ, കാസ്സിനി പേടകങ്ങൾ ശുക്രനെ നിരീക്ഷിച്ചിട്ടുണ്ട്, എങ്കിലും മഗല്ലൻ പേടകമാണ് ശുക്രനെ നിരീക്ഷിക്കുന്നതിന് പ്രത്യേകം നിയോഗിക്കപ്പെട്ട അവസാനത്തേത്. നിലവിലെയും ഭാവിയിലെയും പദ്ധതികൾ യൂറോപ്യൻ ബഹിരാകാശ ഏജൻസി രൂപകൽപ്പന ചെയ്തു നിർമ്മിച്ച ബഹിരാകാശപേടകമാണ് വീനസ് എക്സ്പ്രസ്സ്. 2005 നവംബർ 9 ന് സ്റ്റാർസെം കമ്പനി നിർമ്മിച്ച സോയുസ്-ഫ്രീഗാറ്റ് റോക്കറ്റിലേറ്റി വിക്ഷേപിച്ച ഇത് ശുക്രന്റെ ധ്രുവങ്ങൾക്ക് മുകളിലൂടെയുള്ള പരിക്രമണപഥത്തിൽ 2006 ഏപ്രിൽ 11 ന് എത്തിച്ചേർന്നു. നിലവിൽ പേടകം ശുക്രാന്തരീക്ഷത്തേയും അതിലെ മേഘങ്ങളെയും കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്, ഗ്രഹത്തിന്റെ പ്ലാസ്മയും ഉപരിതല സവിശേഷതകളും അതിലെ താപനിലകളും ഇത് പഠനവിധേയമാക്കും. 500 ഭൗമദിനങ്ങൾക്ക് തുല്യമായ കാലദൈർഘ്യത്തേക്ക് പ്രവർത്തിക്കുവാൻ വേണ്ടി ഉദ്ദേശിച്ചായിരുന്നു പേടകം വിക്ഷേപിക്കപ്പെട്ടത്, ഈ കാലയളവ് രണ്ട് ശുക്രവർഷത്തിനു തുല്യമാണ്. ശുക്രന്റെ ദക്ഷിണധ്രുവത്തിൽ ഭീമാകാരമായ ഇരട്ട വായുസ്തംഭമുണ്ടെന്ന വിവരമാണ് വീനസ് എക്സ്പ്രസ് വിക്ഷേപണത്തെ തുടർന്ന ലഭിച്ച ആദ്യം ലഭിച്ചവയിലൊന്ന്. നാസ വിക്ഷേപിച്ച മെസ്സഞ്ചർ പേടകം ബുധനിലേക്കൂള്ള സഞ്ചാരത്തിൽ 2006 ഒക്ടോബറിലും 2007 ജൂണിലുമായി രണ്ട് തവണ ശുക്രനടുത്തുകൂടി സഞ്ചരിച്ചിട്ടുണ്ട്, ബുധനരികെയുള്ള പരിക്രമണപഥത്തിൽ പ്രവേശിക്കുന്നതിനായി വേഗത കുറയ്ക്കാൻ വേണ്ടിയായിരുന്നു അത്. ഈ രണ്ട് സന്ദർഭങ്ങളിലും മെസ്സഞ്ചർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസി ബുധനിലേക്ക് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, 2019 ൽ ബുധനിലെത്തുമെന്ന് കരുതുന്ന ഇത് സഞ്ചാരമധ്യേ 2013 ഓഗസ്റ്റിൽ ശുക്രന് സമീപത്തുകൂടെ സഞ്ചരിക്കും. thumb|സ്റ്റിർലിങ്ങ് യാന്ത്രികത വഴി ശീതികരിക്കപ്പെടുന്ന നാസയുടെ വീനസ് റോവർ ശുക്രോപരിതലത്തിൽ ഇറങ്ങിയത് കലാകാരന്റെ ഭാവനയിൽ. ഭാവിയിലും സംരംഭങ്ങൾ നടത്താൻ പദ്ധതിയിട്ടുണ്ട്. ശുക്രനിലെ കാലാവസ്ഥയെ കുറിച്ച് പഠിക്കുവാൻ പ്ലാനെറ്റ്-സി (PLANET-C) എന്ന പേടകം 2010 ൽ വിക്ഷേപിക്കുന്നതിനായി ജപ്പാന്റെ ജാക്സ (JAXA) ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഗ്രഹത്തിന്റെ ഉപരിതലത്തിലെ റീഗോലിത്തിന്റെ പദാർത്ഥഘടനയെകുറിച്ച് അറിയുന്നതിനായി നാസ അതിന്റെ ന്യൂ ഫ്രൊണ്ടിയർ പ്രോഗ്രാമിന്റെ കീഴിൽ വീനസ് ഇൻ-സിതു എക്സ്പ്ലോറർ (Venus In-Situ Explorer) എന്ന സംരംഭം മുന്നോട്ട് വച്ചിട്ടുണ്ട്. ഉപരിതലത്തിൽ തുരക്കാനും പാറയുടെ സാമ്പിളെടുത്ത് പരിശോധിക്കുവാനുമുള്ള ഉപകരണങ്ങൾ ഈ പേടകത്തിലുണ്ടാകും, അതുവഴി ശുക്രനിലെ വളരെ മോശമായി കാലാവസ്ഥയുടെ സ്വാധീനമേൽക്കാത്ത ഉപരിതലത്തിന്റെ ഭാഗം പരിശോധിക്കാനാകും. ശുക്രനിലേക്കയക്കാൻ റഷ്യ പദ്ധതിയിട്ടിരിക്കുന്ന പേടകമാണ് വെനീറ-ഡി (റഷ്യൻ: Венера-Д), 2016 ൽ വിക്ഷേപിക്കപ്പെടുന്ന ഇത് വിദൂരനിയന്ത്രണത്തോടെ ഗ്രഹോപരിതലത്തിൽ പ്രവർത്തിക്കുന്നതായിരിക്കും, മുൻ‌കാല വെനീറ പേടകങ്ങളെ മാതൃകയാക്കി നിർമ്മിച്ചിരിക്കുന്ന ഇത് ഉപരിതലത്തിൽ നീണ്ട സമയത്തേക്ക് പ്രവർത്തിക്കാൻ കഴിയുന്നതായിരിക്കും. റോവറുകൾ, ബലൂണുകൾ, എയോപ്ലെയിനുകൾ എന്നിവ ഉപയോഗപ്പെടുത്തുന്നതും മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. സംസ്കാരങ്ങളിൽ പശ്ചാത്യസംസ്കാരത്തിൽ ശുക്രന് മാത്രമാണ് ഗ്രഹങ്ങളിൽ സ്ത്രീനാമമുള്ളത്, എങ്കിലും കുള്ളൻ ഗ്രഹങ്ങളായ സീയറീസ്, ഈറിസ്, ഹൗമിയ എന്നിവയ്ക്കും ആദ്യം കണ്ടെത്തിയ പല ക്ഷുദ്രഗ്രഹങ്ങൾക്കും സ്ത്രീനാമങ്ങളാണ് നൽകപ്പെട്ടിരിക്കുന്നത്. ആദ്യകാല ധാരണകൾ thumb|upright|The Mayan Dresden Codex, which calculates Venus's appearances ആകാശത്തിലെ തിളക്കമുള്ള വസ്തുക്കളിലൊന്നായതിനാൽ തന്നെ പുരാതനകാലം മുതലേ അറിയപ്പെടുന്ന ഈ ഗ്രഹം മനുഷ്യസംസ്കാരങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. ബി.സി. 1600 ലേതെന്ന് കരുതപ്പെടുന്ന അമ്മിസദൂഖയുടെ ശുക്രഫലകം (Venus tablet of Ammisaduqa) പോലെയുള്ള ബാബിലോണിയൻ ക്യൂണിഫോം ലിഖിതങ്ങളിൽ ശുക്രനെ കുറിച്ചുള്ള വിവരണങ്ങളുണ്ട്. ശുക്രനെ ബാബിലോണിയയിൽ ഇഷ്തർ എന്നുപേരായ ഗ്രഹമായിട്ടണ് (സുമേറിയനിൽ ഇനാന്ന) കാണപ്പെടുന്നത്, സ്ത്രൈണതയുടേയും, പ്രേമത്തിന്റേയും ദേവതയാണ് ഇത്. പുരാതന ഈജിപ്തുകാർ ശുക്രനെ പ്രഭാത നക്ഷത്രമായ തിമോത്തിരി (Tioumoutiri), സന്ധ്യാനക്ഷത്രമായ ഒയൈതി (Ouaiti) എന്നിങ്ങനെ രണ്ട് വ്യത്യസ്തവസ്തുക്കളായാണ് കരുതിയിരുന്നത്. അതുപോലെ തന്നെ പുരാതന ഗ്രീക്കുകാരും കരുതിയിരുന്നു, അവർ പ്രഭാത നക്ഷത്രമായ ഫോസ്ഫോറസ് (Phosphorus) എന്നും സന്ധ്യാനക്ഷത്രമായ ഹെസ്പെറസ് (Hesperus) എന്നു അവയെ വിളിച്ചു. ഹെല്ലെനിക്ക് കാലമെത്തിയപ്പോഴേക്കും അവ രണ്ടും ഒന്നു തന്നെയാണെന്ന് ഗ്രീക്കുകാർ മനസ്സിലാക്കുകയും ശേഷം പ്രണയത്തിന്റെ ദേവതയായ അഫ്രോഡിറ്റെ (Aphrodite) എന്നു വിളിക്കുകയും ചെയ്തു. ഹെസ്പെറസ് എന്നത് ലത്തീനിൽ വെസ്പെർ എന്നും ഫോസ്ഫോറൊസ് എന്നത് ല്യൂസിഫർ എന്നു തർജ്ജുമ ചെയ്യപ്പെട്ടിരിക്കാം, ല്യൂസിഫർ എന്നത് പിന്നീട് സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട് താഴെ വീണ മാലാഖയെ സൂചിപ്പിക്കുവാൻ കാവ്യങ്ങളിൽ ഉപയോഗിക്കപ്പെടുകയുണ്ടായി. ഗ്രീക്കുകാരിൽ നിന്നും വിശ്വാസങ്ങളും ദേവതകളേയും കടംകൊണ്ട റോമക്കാർ ശുക്രനെ അവരുടെ പ്രണയത്തിന്റെ ദേവതയായ വീനസ് എന്നു വിളിക്കുകയായിരുന്നു. പേർഷ്യൻ ഐതിഹ്യങ്ങളിൽ ഗ്രഹത്തെ അനഹിത (Anahita) എന്ന ദേവതയുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. പഹ്‌ലവി ലിഖിതങ്ങളുടെ ചില ഭാഗങ്ങളിൽ അരേദ്‌വി സുറ, അനഹിത എന്നീ ദേവതകളെ രണ്ട് വ്യത്യസ്ത ബിംബങ്ങളായാണ് കരുതുന്നത്, അരേദ്‌വി സുറയെ ഐതിഹ്യത്തിലെ ഒരു നദിയുടെ വ്യക്തിരൂപമായും അനഹിതയെ പ്രജനനത്തിന്റെ ദേവതയായി കണക്കാക്കുന്നു ഇതിനെ ശുക്രനുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ചില വിവരണങ്ങളിൽ അരേദ്‌വി സുറ അനഹിത എന്നപേരിൽ ഒരു ദേവതയായി വിവരിക്കപ്പെട്ടിരിക്കുന്നു. നിലവിൽ പേർഷ്യനിൽ ഈ ഗ്രഹത്തിനെ “നഹിദ്” എന്നാണ് വിളിക്കുന്നത്, പിൽക്കാലത്തെ പഹ്‌ലവി ഭാഷയിലെ അനഹിദ് എന്ന വാക്കായിത്തീർന്ന അനഹിത എന്നതിൽ നിന്നാണ് ഇതുരുത്തിരിഞ്ഞിരിക്കുന്നത്. മായൻ സംസ്കാരത്തിൽ ശുക്രന് വലിയ പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു, ഇതിന്റെ ചലനത്തെ ഉപയോഗപ്പെടുത്തിയുള്ള കാലഗണനരീതിയും അവർ വികസിപ്പിച്ചെടുത്തിരുന്നു, യുദ്ധം പോലെയുള്ള പലകാര്യങ്ങളും അതിനനുസരിച്ച് അവർ കണക്കാക്കുകയും ചെയ്തു. അവർ ഇതിനെ നോഹ് എക് (Noh Ek) (മഹത്തായ നക്ഷത്രം) എന്നും സുക് എക് (Xux Ek) എന്നും വിളിച്ചു. ഗ്രഹത്തിന്റെ പരിക്രമണദൈഘ്യത്തെ കുറിച്ചറിവുള്ളവരായിരുന്നു മായന്മാർ, ദിവസത്തിന്റെ നൂറിലൊന്ന് ഭാഗം വരെ കണക്കാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. മാസയി ജനത ഗ്രഹത്തെ കിലെകെൻ എന്നാണ് വിളിച്ചിരുന്നത്, അനാഥബാലൻ എന്നാണ് അതിന്റെ അർത്ഥം. upright|thumb|“ശുക്ര” എന്നാണ് സംസ്കൃതത്തിൽ ശുക്രനെ വിളിക്കുന്നത് ജീവശാസ്ത്രത്തിൽ സ്ത്രീലിംഗത്തെ കുറിക്കുവാൻ ഉപയോഗിക്കുന്ന ഒരു വൃത്തവും അതിനുതാഴെ ഒരു ക്രോസും ഉള്ളതായ ചിഹ്നം തന്നെയാണ് ജ്യോതിശാസ്ത്രത്തിലും ശുക്രനെ കുറിക്കുവാൻ ഉപയോഗിക്കുന്നത്. ഈ ചിഹ്നം സ്ത്രൈണതയെ സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്നു, പാശ്ചാത്യ ആൽക്കെമിയിൽ ഈ ചിഹ്നം ലോഹമായ ചെമ്പിനെ സൂചിപ്പിക്കുവാൻ ഉപയോഗിക്കപ്പെട്ടു. മധ്യകാലം മുതലേ യൂറോപ്പിൽ മിനുസപ്പെടുത്തിയ ചെമ്പ് കണ്ണാടിയായി ഉപയോഗിക്കപ്പെട്ടിരുന്നു, ദേവതയുടെ കണ്ണാടിയായി സൂചിപ്പിക്കാൻ ചിലപ്പോൾ ഉപയോഗിക്കപ്പെട്ടതായിരിക്കാം ശുക്രന്റെ ചിഹ്നം. ശാസ്ത്രകഥകളിൽ ശുക്രനെ പൊതിഞ്ഞു നിൽക്കുന്ന മേഘങ്ങൾ ശുക്രന്റെ ഉപരിതലം നേരിട്ട് വിക്ഷിക്കുന്നതിനെ അനുവദിക്കുന്നില്ല. ഇത് ശാസ്ത്രകഥാകാരന്മാരെ വ്യത്യസ്ത കഥകൾ മെനെഞ്ഞെടുക്കാൻ പ്രചോദിപ്പിച്ചിരുന്നു; വലിപ്പത്തിൽ ഭൂമിയോട് സാമ്യമുണ്ടെന്ന് മാത്രമല്ല അതിന് അന്തരീക്ഷമുണ്ടെന്നുമുള്ള ആദ്യകാല നിരീക്ഷണ അറിവുകൾ പുറത്തുവന്നപ്പോൾ ഇത്തരം കഥകൾ വർദ്ധിക്കുകയും ചെയ്തു. ഭൂമിയേക്കാൾ സൂര്യനോട് അടുത്തായതിനാൽ ചൂട് കൂടുതലായിരിക്കുമെങ്കിലും മനുഷ്യവാസത്തിന് യോഗ്യമാണ് ശുക്രനെന്ന് ചിത്രീകരിക്കപ്പെട്ടു. കെട്ടുകഥകൾ കൂടുതൽ പുറത്തുവന്നത് 1930 കൾക്കും 1950 കൾക്കും ഇടയിലാണ്, അക്കാലത്താണ് ശുക്രനെ കുറിച്ചുള്ള കുറച്ച് ശാസ്ത്രീയ അറിവുകൾ പുറത്തുവന്നത്, എങ്കിലും ശുക്രോപരിതലത്തിന്റെ മോശം അവസ്ഥയെപ്പറ്റി അറിവ് ലഭിച്ചിരുന്നില്ല. ആദ്യത്തെ ശുക്രസംരംഭത്തിൽ തന്നെ യഥാർത്ഥ്യം വളരെ വ്യത്യസ്തമാണെന്ന് മനസ്സിലായി, ഇത് ഇത്തരം കെട്ടുകഥകൾക്ക് ഒരറുതിവരുത്തുകയും ചെയ്തു. ശുക്രനെ കുറിച്ചുള്ള ശാസ്ത്രീയ അറിവിൽ മുന്നേറ്റമുണ്ടായതോടെ കഥകൾ മറ്റുതലത്തിലേക്ക് കൊണ്ടുപോകുവാനുള്ള ശ്രമമായി, പ്രത്യേകിച്ച് മനുഷ്യൻ ശുക്രനിലേക്ക് കുടിയേറുന്നതായി പിന്നീടുള്ള കഥകളിലധികവും. കോളനിവൽക്കരണം വളരെ മൊശം അവസ്ഥയാണ് ഉപരിതലത്തിന്റേത് എന്നതിനാൽ നിലവിലെ സാങ്കേതികവിദ്യ അടുത്തകാലത്തൊന്നും ശുക്രനിലേക്കുള്ള കുടിയേറ്റത്തെ സഹായിക്കാൻ പര്യാപ്തമല്ല. എങ്കിലും ഭാവിയിൽ ശുക്രാന്തരീക്ഷത്തിൽ ഒഴുകും നഗരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. അന്തരീക്ഷത്തിൽ ഉപരിതലത്തിന് ഏതാണ്ട് 50 കിലോമീറ്റർ മുകളിലെ മർദ്ദവും താപനിലയും ഭൂമിയിലെ ഉപരിതലത്തോട് സാമ്യമുള്ള തരത്തിലുള്ളതാണെന്ന് അറിവാണ് ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കാവുന്ന എയറോസ്റ്റാറ്റുകൾ വഴി സ്ഥിര മനുഷ്യവാസത്തിന് വേണ്ടിയുള്ള പര്യവേക്ഷണങ്ങൾ നടത്താൻ കഴിയുമെന്ന് വിഭാവനം ചെയ്യപ്പെടുന്നു. പക്ഷേ ആ ഉയരങ്ങളിൽ വാതകാവസ്ഥയിൽ ഉയർന്ന അളവിലുള്ള അമ്ലങ്ങളുടെ സാന്നിധ്യം ചെറിയ സമയത്തേക്കുപോലുമുള്ള വാസത്തെ പോലും അനുവദിക്കുകയില്ലെന്ന് കരുതുന്നവരുമുണ്ട്. ഇതും കാണുക സംതരണം ശുക്രസംതരണം കുറിപ്പുകൾ Goddesses such as Gaia and Terra were named after the Earth, and not vice versa. Jerome translated Septuagint heosphoros and Hebrew helel as lucifer, in Isaiah 14:12. അവലംബം വർഗ്ഗം:സൗരയൂഥത്തിലെ ഗ്രഹങ്ങൾ