title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
പ്രധാന താൾ
https://ml.wikipedia.org/wiki/പ്രധാന_താൾ
__NOTOC__ __NOEDITSECTION__ Category:പ്രധാന താൾ
ശ്രീനാരായണഗുരു
https://ml.wikipedia.org/wiki/ശ്രീനാരായണഗുരു
മലയാളം അക്ഷരമാല
https://ml.wikipedia.org/wiki/മലയാളം_അക്ഷരമാല
thumb|മലയാളം അക്ഷരങ്ങൾ മലയാള൦ ഭാഷ എഴുതുന്നതിനായി ഉപയോഗിക്കുന്ന തനത് ഭാഷാ ലിപിയെ മലയാളം അക്ഷരമാല എന്ന് പറയുന്നു. മലയാളം അക്ഷരമാലയെ സംസ്‌കൃത ശൈലീഘടന അടിസ്ഥാനത്തിൽ പൊതുവെ സ്വരാക്ഷരങ്ങൾ എന്നും വ്യഞ്ജനാക്ഷരങ്ങൾ എന്നും രണ്ടു വിഭാഗങ്ങളായി തരന്തിരിച്ചിരിക്കുന്നു.കേരളപാണിനീയം, പീഠിക 3 - അക്ഷരമാല ഇവ കൂടാതെ ചില്ലക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും കൂടി ചേരുന്നതാണ് മുഴു മലയാള അക്ഷരമാല. ഭാരത ഭാഷകളിൽ തന്നെയും ഏറ്റവും കൂടുതൽ വർണ്ണാക്ഷരങ്ങൾ നിലകൊള്ളുന്ന ഭാഷയാണ് മലയാളം. സംസ്‌കൃതത്തിലും തമിഴിലും നിലനിൽക്കുന്നതും നിലവിൽ ഇല്ലാത്തതുമായ എല്ലാത്തരം അക്ഷരങ്ങളും മലയാളം ഭാഷയിലുണ്ട്. ഗിന്നസ് പുസ്തക ബഹുമതി കയ്യാളുന്ന ഖമർ ഭാഷയെക്കാൾ അക്ഷരങ്ങൾ തനത് കൂട്ടക്ഷരങ്ങളും ചേർന്ന് മലയാളം ഭാഷയിൽ നിലകൊള്ളുന്നുണ്ട്. സ്വരാക്ഷരങ്ങൾ വേറൊരു വർണ്ണത്തിന്റ അഥവ സ്വരകണത്തിന്റ സഹായമോ കൂടിച്ചേരലോ കൂടാതെ സ്വമേതയ ഉച്ചരിക്കുവാൻ കഴിവുള്ള ശബ്ദങ്ങളെയാണ് സ്വരങ്ങൾ എന്ന് വിളിക്കുന്നത്. എഴുത്തു ചിട്ടയിൽ സ്വരങ്ങളെ സംസ്‌കൃത ക്രമപ്രകാരം ചിട്ടപ്പെടുത്തി അക്ഷര രൂപങ്ങളാക്കി അടുക്കി വച്ചിരിക്കുന്ന മാതിരിയെ സ്വരാക്ഷരങ്ങൾ എന്ന് പറയുന്നു. വ്യഞ്ജന അക്ഷരങ്ങളുടെ സഹായം ഇവ ഉച്ചരിക്കുവാൻ ആവശ്യമില്ല. അആഇഈഉഊഋൠ ഌ ൡഎഏഐഒഓഔഅംഅഃഅ് മലയാളം ഭാഷയിൽ 18 സ്വരം അക്ഷരങ്ങൾ ഉണ്ടെങ്കിലും ഋ,ഌ അക്ഷരങ്ങളുടെ ദീർഘങ്ങൾ എഴുത്തു ഭാഷയിൽ പ്രത്യക്ഷത്തിൽ ഉപയോഗം ചെയ്യുന്നില്ല എന്നതിനാൽ സ്വരങ്ങൾ 16 അക്ഷരങ്ങൾ ആയി കണക്കാക്കുന്നു. ന+അ്=ന് ന്+അ=ന ന്+ആ=നാ കൂടാതെ സംവൃത സ്വരത്തിന്റ മൂലരൂപമായ അ് ഒരു സ്വരം അക്ഷരമായി പരിഗണിക്കുന്നുമില്ല. സ്വരചിഹ്നങ്ങൾ വ്യഞ്ജനാക്ഷരങ്ങൾക്ക് ഒപ്പം സ്വരം ചേരുമ്പോൾ സ്വരം അക്ഷരങ്ങൾ ഉപയോഗിക്കുന്നതിനു പകരമായി മലയാളം ഭാഷയിൽ സ്വര ചിഹ്നങ്ങൾ ഉപയോഗിക്കുന്നു. അക്ഷരം ചിഹ്നം ഉപയോഗംസംവ്രതം ു ̑ൿ സംവൃതം ്ക്അ കആാകാഇികിഈീകീഉുകുഊൂകൂഋൃകൃൠ ൄ കൄഌ ൢകൢൡ ൣകൣഎെകെഏേകേഐൈകൈഒൊകൊഓോകോഔൗകൗഅംംകംഅഃഃ കഃയ ്യക്യ ര ്ര ക്രവ ്വക്വലலക്ല മലയാളം ഭാഷയിലെ സ്വരാക്ഷരങ്ങൾ ഒഴിച്ച് ഓരോ അക്ഷരങ്ങൾക്കും ഇത്തരത്തിൽ 22 തരം ചിഹ്നങ്ങൾ കൂട്ടിയിണക്കി 24 അക്ഷരഭേദങ്ങൾ നിർമിക്കുവാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ 70 ഓളം അക്ഷരങ്ങളുടെ 23 തര അക്ഷര രൂപങ്ങൾ എഴുതുവാൻ സാധിക്കുന്നതാണ്. ഉദാ:ച്,ച,ചാ,ചാ,ചി,ചീ,ചു,ചൂ,ചൃ,ചൄ,ചൢ,ചൣ,ചെ,ചേ,ചൈ, ചൊ,ചോ,ചൗ,ചം,ചഃ,ചഽ, ച്യ, ച്യ,ച്ല,ച്വ, വ്യഞ്ജനാക്ഷരങ്ങൾ thumb|വ്യഞ്ജനാക്ഷരങ്ങൾ thumb|ഴ എന്ന മലയാളം അക്ഷരം. ലോകത്തിലെ ഭാഷകളിൽ മലയാളം,തമിഴ്, ചൈനീസ്, എന്നീ ഭാഷകളിൽ മാത്രമാണ് ഈ അക്ഷരം നിലനിലനിൽക്കുന്നതിൽ അതിൽ തന്നെയും മലയാളം ഭാഷയിലാണ് ഈ അക്ഷരം കൂട്ടി ഏറ്റവും കൂടുതൽ വാക്കുകൾ നിലകൊള്ളുന്നത്. സ്വയം ഉച്ചാരണം കഠിനമായതിനാൽ സ്വരം അക്ഷരങ്ങളുടെ സഹായത്തോട് കൂടി ഉച്ചാരണം ചെയ്യുന്ന വർണ്ണ ശബ്ദ അക്ഷരങ്ങളാണ് വ്യഞ്ജനാക്ഷരങ്ങൾ എന്നു പറയുന്നത്. വർഗ്ഗംഖരം അതിഖരംമൃദുഘോഷംഅനുനാസികം കവർഗ്ഗം (കണ്ഠ്യം) കഖഗഘങ ചവർഗ്ഗം (താലവ്യം)ചഛജഝഞ ടവർഗ്ഗം (മൂർദ്ധന്യം) ടഠഡഢണ തവർഗ്ഗം (ദന്ത്യം) തഥദധന ഺവർഗ്ഗം (വർത്സ്യം)ഺ 000ഩ പവർഗ്ഗം (ഓഷ്ഠ്യം)പഫബഭമ സ്വരവ്യഞ്ജനമധ്യമങ്ങൾയരലവ ഊഷ്മാക്കൾശഷസ ഘോഷിഹ ദ്രാവിഡമധ്യമംളഴറ ആംഗലേയമധ്യമംܦܘஸ ആംഗലേയമധ്യമങ്ങൾ ആംഗലേയ ഭാഷാ അക്ഷരമാലയിൽ നിന്നും കടന്നുവന്ന പ്രത്യേകതരം ഉച്ചാരണത്തോടു കൂടിയ വർണ്ണങ്ങളാണ് ആംഗലേയ മധ്യമങ്ങൾ. നവ മലയാളം ഭാഷയിൽ തത്ഭവ തത്സമ വാക്കുകൾ എഴുതുന്നതിന് ഇവയെ പൊതുവായും ഉപയോഗിക്കുന്നു. കൂടാതെ ലക്ഷദീപിലെ മലയാളം ഭാഷയിൽ "പ" എന്ന വർണ്ണം നിലനിൽക്കുന്നില്ല, പ എന്ന വർണത്തിനു ബദലായി "ܦܘ" എന്ന വർണ്ണമാണ് ഉച്ചരിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ആംഗലേയമധ്യമംവർണ്ണംܦܘ FaஸZa ആംഗലേയ മധ്യമങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായ് ആംഗലേയ മധ്യമങ്ങൾ☜ എന്ന താൾ സന്ദർശിക്കുക. കൂട്ടക്ഷരങ്ങൾ ഒന്നോ അതിലധികമോ വ്യഞ്ജന വർണ്ണങ്ങൾ കൂട്ടിച്ചേർത്തെഴുതുന്നവയാണ് കൂട്ടക്ഷരങ്ങൾ എന്നു പറയുന്നത്. വ്യഞ്ജനാക്ഷരങ്ങളുടെ വർഗങ്ങളുടെയോ വർണ്ണങ്ങളുടേയോ ഇരട്ടിപ്പിലൂടെയും കൂട്ടക്ഷരങ്ങൾ ഉണ്ടാവുന്നുണ്ട്. ഒന്നിലധികം വർണ്ണങ്ങൾ കൂടിച്ചേരുന്നതിൻ്റെ ഫലമായുണ്ടാകുന്ന അക്ഷരങ്ങളെ ഇപ്രകാരം കൂട്ടക്ഷരം എന്ന് പറയുന്നു. സ്വവർഗ കൂട്ടക്ഷരങ്ങൾ ഖരാദിമൃദാദി പഞ്ചാദിമധ്യമാദിഊഷ്മാദിക്കഗ്ഗങ്ങയ്യസ്സച്ചജ്ജഞ്ഞര്രശ്ശട്ടഡ്ഡണ്ണല്ലത്തദ്ദന്നവ്വപ്പബ്ബമ്മള്ള വർഗേതര കൂട്ടക്ഷരങ്ങൾ ഖരനകാരംമൃദുനകാരംമൃദുമകാരംങ്കഗ്നഗ്മഞ്ചഞ്ജണ്മണ്ടണ്ഡന്മന്തന്ദത്മമ്പഹ്നഹ്മ തുടങ്ങിയ 15 അക്ഷരങ്ങളും, കൂടാതെ താഴെ ചേർത്തിരിക്കുന്ന 20 അക്ഷരങ്ങളുമാണ്. ഏകതരംദ്വയതരം ത്രയതരംചതുർതരംക്ഷശ്ചജ്ഞ ന്ഥസ്ഥത്ഥത്സസ്റ്റത്ഭന്ധദ്ധന്റ ക്തല്പത്രന്രത്നഗ്ദച്ഛന്റെ ഒട്ടുമിക്ക അക്ഷരങ്ങളുടെയും കൃത്യമായ രൂപം ദർശിക്കുന്നതിനായി നവീനമായ സർവ്വക്ഷരസഹിത ആവശ്യമാണ്[1].മലയാളം ഭാഷയിലെ കൂട്ടക്ഷരങ്ങളെ കുറിച്ച് കൂടുതൽ വെക്തമായി അറിയുന്നതിനായി കൂട്ടക്ഷരം എന്ന താളുകൂടി സന്ദർശിക്കുക📎. ചില്ലക്ഷരങ്ങൾ thumb|മലയാളം ചില്ലക്ഷരങ്ങൾ സ്വരസഹായം കൂടാതെ സ്വയം ഉച്ചരിക്കുവാൻ കഴിവുള്ള വ്യഞ്ജനങ്ങളാണ് ചില്ലുകൾ എന്ന് പറയുന്നത്. ൾൽൻർൺൿൔൕൖ മലയാളത്തിലെ വ്യഞ്ജനാക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ പൂർവ്വഭാഗത്ത് സ്വരശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. ഈ സ്വരശബ്ദത്തെ ഒഴിവാക്കി വ്യഞ്ജനം ഉച്ചരിച്ചാൽ ചില്ലിന്റെ സ്വഭാവമായി എന്നു വ്യാഖ്യാനിക്കാം. അനുസ്വാരവും (ം) ചില്ലുതന്നെ. അനുസ്വാരത്തിനു 'മ' കാരത്തിനോടും വിസർഗത്തിനു (ഃ)'ഹ' കാരത്തിനോടും സാമ്യമുണ്ട്. ചന്ദ്രക്കല '്' ശുദ്ധ വ്യഞ്ജനത്തെ സൂചിപ്പിക്കുന്നു. ആ നിലയ്ക്ക് സ്വന്തമായി അക്ഷര രൂപമുള്ള മേലെഴുതിയ ചില്ലുകൾ കൂടാതെ ഇതരവ്യഞ്ജനാക്ഷരങ്ങളും ചില സന്ദർഭങ്ങളിൽ പ്രത്യേക ഉച്ചാരണസമയത്ത് ചില്ലുണ്ടാക്കാറുണ്ട്. അവയെ പറ്റിയും ചില്ലക്ഷരങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് ചില്ലക്ഷരം☞ എന്ന താൾ സന്ദർശിക്കുക. ഉദാഹരണം: യ അക്ഷരവും, ഴ അക്ഷരവും. ചിഹ്നങ്ങൾ ആശയം ഗ്രഹിക്കുന്നത് ലളിതമാക്കുവാൻ ഉപയോഗിക്കുന്ന അടയാളങ്ങളെയും വരകളെയും ചിഹ്നങ്ങൾ എന്ന് വിളിക്കുന്നു. വാക്യഘടനയിൽ ഉണ്ടായേക്കാവുന്ന സംശയം ദൂരീകരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ പ്രധാന ലക്ഷ്യം. വാക്യത്തെ സന്ദർഭാനുചിതമായി ചിട്ടപ്പെടുത്താൻ ചിഹ്നങ്ങളുടെ ഉപയോഗത്താൽ സാധിക്കുന്നു. പ്രശ്ലേഷം പ്രശ്ലേഷം:തിലൂടെ സ്വപ്നേഽപി എന്നാക്കി സ്വപ്നേഅപി എന്നതിനെ മാറ്റുന്നു. അകാരം ഇതിലൂടെ ലോപിക്കുന്നു എന്നതാണ് ഈ ചിഹ്നതിലൂടെ കാണിക്കുന്നത്. ചന്ദ്രബിന്ദു ँ എന്ന ചിഹ്നം ഉപയോഗിക്കുന്നത് ഓം എന്ന ഉച്ചാരണത്തിന് പകരമായാണ്. മലയാളം അക്കങ്ങൾ പൂജ്യം മുതൽ ഒൻപതു വരെയുള്ള എണ്ണത്തെ സൂചിപ്പിക്കാനുള്ള ചിഹ്നങ്ങളാണ് അക്കങ്ങൾ. അക്കത്തിൽ നാമത്തിൽ നമ്പരിൽ൦പൂജ്യം 0൧ഒന്ന് 1൨രണ്ട് 2൩മൂന്ന് 3൪നാല് 4൫അഞ്ച് 5൬ആറ് 6൭ഏഴ് 7൮എട്ട് 8൯ഒൻപത്9൰പത്ത്10൱നൂറ് 100൲ആയിരം1000 ഇന്തോഅറബിയൻ സമ്പ്രദായ 0,1,2,3,4,5,6,7,8,9 ചിഹ്നങ്ങൾ പൊതുവെ എല്ലായിടത്തും‌ ഉപയോഗിക്കുന്നു എങ്കിലും മലയാളം ഭാഷയിലും തനതായ അക്കങ്ങൾ ഉരുപയോഗത്തിൽ നിലനിന്നിരുന്നു അവയാണ് മുകളിലെ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളം അക്ഷരോച്ചാരണം മലയാളം ഭാഷയിലെ സ്വരാക്ഷരങ്ങളുടെ ഉച്ചാരണം ഇംഗ്ലീഷ്, സംസ്‌കൃതം ഭാഷകളിലെ ലിപി അനുസരിച്ച് എപ്രകാരം ആണ് ഉച്ചരിക്കുന്നത് എന്ന് കാണിച്ചിരിക്കുന്നു. സ്വരാക്ഷരം മലയാളംഅആഇഈഉഊഋൠആങ്കലേയംAAaEeeU UuIRuIRuuദേവനാഗരിअआइईउऊऋॠ മലയാളംഌൡഎഏഐഒഓഔആങ്കലേയംILuILuuAAEAi OOoOuദേവനാഗരിअॡए-ऐओ-औ മലയാളംഓംഅംഅഃആങ്കലേയംOhmAmAhദേവനാഗരിअँअंअः വ്യഞ്ജനാക്ഷരം മലയാളംകഖഗഘങആങ്കലേയംKaKhaGaGhaNgaദേവനാഗരിक ख ग घ ङ മലയാളംചഛജഝഞആങ്കലേയംChaChhaJaJhaNjaദേവനാഗരിच छ ज झ ञ മലയാളംടഠഡഢണആങ്കലേയംTaThaDaDhaNaദേവനാഗരിट ठ ड ढ ण മലയാളംതഥദധനആങ്കലേയംtathadhadhhanaദേവനാഗരിत थ द ध न മലയാളംപഫബഭമആങ്കലേയംPaPhaBaBhaMaദേവനാഗരിप फ ब भ म മലയാളം അക്ഷരപരിണാമം എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന ഭാഷ വായ്മൊഴി എന്നും അറിയപ്പെടുന്നു. ആങ്യമൊഴി ശബ്ദമൊഴി വാമൊഴി ചിത്രമൊഴി വരമൊഴി അച്ചടിമൊഴി പൊതുവർഷം പതിനേഴാം നൂറ്റാണ്ടോടുകൂടി ഇന്നു നാം ഉപയോഗിക്കുന്ന മലയാള ലിപി രൂപം പ്രാപിച്ചു എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം. പഴയകാലത്ത് മലയാളത്തിൽ വെട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നീ ലിപികളാണ് ഉപയോഗിച്ചിരുന്നത്. ഉളി കൊണ്ട് വെട്ടിയെഴുതിയിരുന്നതുകൊണ്ട് വെട്ടെഴുത്ത് എന്ന പേരു സിദ്ധിച്ചു. പിന്നീട് അത് വട്ടെഴുത്ത് എന്നുമായി. കോൽ (എഴുത്താണി,നാരായം) കൊണ്ട് എഴുതി തുടങ്ങിയപ്പോൾ കോലെഴുത്ത് എന്നും വിളിച്ചുതുടങ്ങി. അല്പം ഈഷദ് വ്യത്യാസങ്ങളോടെ മലയാണ്മ ലിപിയും രൂപപ്പെട്ടു. സംസ്കൃത അക്ഷരമാല മലയാളത്തിൽ സ്വീകരിച്ചതോടെ ഗ്രന്ഥാക്ഷരം എന്നറിയപ്പെടുന്ന ലിപി മലയാളത്തിൽ നടപ്പിലായി ഈ ഗ്രന്ഥ ലിപിയുടെ രൂപാന്തരമാണ് ആര്യ എഴുത്ത് എന്ന് കൂടി പേരുള്ള മലയാള ലിപി. ദ്രാവിഡഭാഷാ ഗോത്രത്തിൽപ്പെട്ട ഭാഷയാണ് മലയാളം. ദ്രാവിഡഭാഷയ്ക്ക് മുപ്പത് അക്ഷരങ്ങളേ സ്വന്തമായിട്ടുണ്ടായിരുന്നുള്ളൂ. തമിഴ് ഒഴികെയുള്ള കന്നഡ, തെലുങ്ക് തുളു, മലയാളം എല്ലാം സുപ്രധാന ദ്രാവിഡ ഭാഷകൾക്കും 30ഌ അതികം അക്ഷരങ്ങൾ നിലകൊള്ളുന്നു എന്നതും ശ്രദ്ധേയമാണ്. പരിഷ്കരണ കമ്മിറ്റി, 1971 18 സ്വരാക്ഷരങ്ങളും (ഇവയിൽ ൠ, ൡ എന്നിങ്ങനെ ഉപയോഗത്തിലില്ലാത്ത ദീർഘസ്വരങ്ങളും ചില്ലിനൊപ്പം എണ്ണുന്ന അനുസ്വാരവിസർഗ്ഗങ്ങളും പെടും) 38 വ്യഞ്ജനങ്ങളും (ഇവയിൽ നയുടെ രണ്ടുച്ചാരണങ്ങളും റ്റയുടെ അർദ്ധഉച്ചാരണവും പെടും) ചേർന്ന് 56 അക്ഷരങ്ങൾ ഉൾപ്പെടുന്ന അക്ഷരമാല രൂപപ്പെട്ടു. ചില്ലക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, വള്ളിപുള്ളികൾ എല്ലാം കൂടി ആയിരത്തിൽപ്പരം ലിപിരൂപങ്ങൾ (ഗ്ലിഫ്) ഭാഷയിൽ നടപ്പുണ്ടായിരുന്നു. ആധുനിക മലയാള അക്ഷരമാലയുടെ പൂർവ്വരൂപങ്ങളാണ് ഇവയെല്ലാം. 1968-ൽ ശൂരനാട്ട് കുഞ്ഞൻപിള്ള കൺവീനറായി രൂപീകരിച്ച ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശസംഗ്രഹം അംഗീകരിച്ച് 1971 ഏപ്രിൽ 15 മുതൽ പുതിയ ലിപി (നൂറിൽ താഴെ ലിപി ) നിലവിൽ‍ വന്നു. ഉ, ഊ, ഋ, റ എന്നിവയുടെ മാത്രകൾ വ്യഞ്ജനങ്ങളിൽ നിന്നും വിടുവിച്ചു പ്രത്യേക ചിഹ്നങ്ങൾ ഏർപ്പെടുത്തുക, മുമ്പിൽ‍ രേഫം ചേർന്ന കൂട്ടക്ഷരങ്ങൾക്ക് നിലവിലുള്ള രണ്ടുതരം ലിപികളിൽ‍ തലയിൽ‍ (') കുത്തുള്ള രീതി മുഴുവനും ഉപേക്ഷിക്കുക, അത്തരം കൂട്ടക്ഷരങ്ങളുടെ മുമ്പിൽ‍ (ർ‍) ചേർത്തെഴുതുക, പ്രചാരം കുറഞ്ഞ കൂട്ടക്ഷരങ്ങൾ ചന്ദ്രക്കല ഉപയോഗിച്ച് പിരിച്ചെഴുതുക എന്നിവ ആയിരുന്നു ലിപി പരിഷ്കരണ കമ്മറ്റിയുടെ ശുപാർശകൾ. മറ്റു പരിഷ്കരണങ്ങൾ ൠ, ൡ എന്നീ ദീർഘങ്ങൾ ഭാഷയിൽ പ്രയോഗത്തിലില്ല. 'ഌ' ക്ഌപ്തം എന്ന ഒരു വാക്കിലെ ഉപയോഗിക്കുന്നുള്ളൂ. ആയതിനാൽ‍ ൠ, ൡ, ഌ എന്നിവ ഒഴിവാക്കി മലയാള അക്ഷരമാല പരിഷ്കരിച്ചിട്ടുണ്ട്. ഇങ്ങനെ പുതിയ ലിപി അക്ഷരമാലയിൽ‍ 15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളുമാണ് ഉള്ളത്. മലയാള ഭാഷയിൽ‍ (കമ്പ്യൂട്ടറിനു വേണ്ടി) യൂണീക്കോഡ് നിലവിൽ വന്നതോടുകൂടി നൂറിൽ താഴെ ലിപി ഉപയോഗിച്ച് പഴയ ലിപിയും പുതിയ ലിപിയും ഇപ്പോൾ എഴുതാം എന്നായി. പഴയ 53(൫൩ ) അക്ഷരങ്ങളുടെ കൂടെ ഇപ്പോൾ ഺ (റ്‌റ=റ്റ) എന്ന വ്യഞ്ജനം കൂടി കൂട്ടി ചേർത്ത്‌ ആകെ 54 അക്ഷരങ്ങൾ‍‍ (16 സ്വരങ്ങളും 38 വ്യഞ്ജനങ്ങളും) ഉണ്ട്. ഭാഷ അർ‍ത്ഥ യുക്തങ്ങളായ ശബ്ദങ്ങൾ‍ ഉപയോഗിച്ച് ആശയപ്രകാശനം നടത്തുന്നതിനുള്ള ഉപാധിയാണ് ഭാഷ. ഭാഷ തെറ്റ് കൂടാതെ ഉപയോഗിക്കുന്നതിനുള്ള നിയമത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വർ‍ണ്ണവിഭാഗം: ഭാഷ അപഗ്രഥിക്കുമ്പോൾ‍‍ വാക്യം, വാചകം, പദം, അക്ഷരം, വർണ്ണം എന്നിങ്ങനെ പല ഘടകങ്ങൾ‍ കാണുവാൻ സാധിക്കും. പൂർ‍ണമായി അർ‍ത്ഥം പ്രതിപാദിക്കുന്ന പദസമൂഹമാണ് വാക്യം(sentence). അർ‍ത്ഥപൂർ‍ത്തി വരാത്ത പദ സമൂഹത്തെയാണ് വാചകം (phrase) എന്ന് വിളിക്കുന്നത്. ഒറ്റയായിട്ടോ, വ്യഞ്ജനത്തോടു ചേർ‍ന്നോ നിൽക്കുന്ന സ്വരമാണ് അക്ഷരം. പിരിക്കാൻ പാടില്ലാത്ത കഴിയാത്ത ഒറ്റയായി നിൽ‍ക്കുന്ന ധ്വനിയാണ് വർണ്ണം. അക്ഷരങ്ങൾ അഥവ ശബ്ദങ്ങൾ എഴുതി കാണിക്കുവാൻ‍ ഉപയോഗിക്കുന്ന സാങ്കേതിക രൂപമാണ് ലിപി. സ്വയം ഉച്ചാരണക്ഷമങ്ങളായ വർണ്ണമാണ് സ്വരം (vowel). വർണ്ണ വർഗീകരണം മലയാളം അക്ഷരമാല വർണ്ണ അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്താൻ ശ്രമിക്കുന്നു. അആഅംഅഃഇഈയഴഉഊവറ്റഋൠരറ ഌ ൡലളര്രറ്രല്ലള്ളഎഏഐഒഓഔക ഖ ഗ ഘ ച ഛജ ഝട ഠഡ ഢത ഥദ ധനഩണന്നപ ഫ ܦܘഹബ ഭ ബ്ബമ്പങങ്ങ ഞഞ്ഞക്കച്ചഗ്ഗജ്ജട്ടണ്ടഡ്ഡണ്ണങ്കഞ്ചഞ്ജണ്ഡ ന്തന്റന്ദന്ധത്ത ദ്ദപ്പമ്മമന്മഗ്മഹ്മ ശഷസஸ ഈ=യീ,ഊ=വൂ,ഋ=റൃ,ഌ=ലൢ മുതലായ അക്ഷരങ്ങൾ തുല്യമായ സാമ്യ ശബ്ദങ്ങളാണ് പ്രകടിപ്പിക്കുന്നത്. ഇവ കൂടി കാണുക ലിപി ഭാരതീയ ലിപികൾ മലയാള ലിപി അവലംബം ഹ്യകണ്ണികൾ മലയാളം ലിപിയുടെ യുണികോഡ് പട്ടിക സംഖ്യകൾ - മലയാളലിപിയിൽ വർഗ്ഗം:മലയാളം Category:അക്ഷരമാല വർഗ്ഗം:വൃത്തിയാക്കേണ്ട ലേഖനങ്ങൾ
Sreenarayana Guru
https://ml.wikipedia.org/wiki/Sreenarayana_Guru
REDIRECT ശ്രീനാരായണഗുരു
മലയാളം
https://ml.wikipedia.org/wiki/മലയാളം
മലയാള മാസങ്ങൾ
https://ml.wikipedia.org/wiki/മലയാള_മാസങ്ങൾ
തിരിച്ചുവിടുക കൊല്ലവർഷ കാലഗണനാരീതി#മാസങ്ങള്‍
ഓണം
https://ml.wikipedia.org/wiki/ഓണം
കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം. ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. ഈ വാർഷിക , Quote: "Onam, Hindu festival in Kerala State, India.", Quote: "Onam (Hindu festival)", Quote: "The 2000 Onam (Hindu festival) special edition of..." ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.Onam Festival, The Society for Confluence of Festivals of India (2015) ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ പിറന്നാൾ ആണ് ചിങ്ങമാസത്തിലെ തിരുവേണം നാൾ. ഇതേ സമയത്ത് മഹാബലിയുടെ ഭരണത്തിന്റെ ഓർമ്മയ്ക്കൂടിയാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി എന്ന ഒരു കഥക്ക്പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല. ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത്. അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, അവിടെ മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ. കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. ഹൈന്ദവ വിശ്വാസപ്രകാരം ഭഗവാൻ മഹാവിഷ്ണുവിന്റെ തിരുനാളാണ് തിരുവോണം. ഇന്നും വൈഷ്ണവ ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം. പേരിനു പിന്നിൽ സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ആറു മാസം മഴ ദീർഘമായി പെയ്തിതിരുന്നു. കാറും പടലും തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു S N Sadasivan : A social history of India വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾ സ്വർണ്ണവുമായി എത്തുകയായി. അതാണ്‌ പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ. ഐതിഹ്യങ്ങൾ thumb|right| വാമനനും മഹാബലിയും, ഒരു എണ്ണച്ഛായ ചിത്രം ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. ഭാഗവതത്തിൽ അഷ്ടമസ്കന്ധത്തിൽ പതിനെട്ടു മുതൽ ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളിലായി ഭഗവാൻ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവർത്തിയെയും പറ്റി പറയുന്നുണ്ട് e=ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും}}</ref>. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലുമസൂയപ്പെടുത്തിയിരുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. അങ്ങനെയിരിക്കെ സ്വർഗ്ഗലോകം കൂടി പിടിച്ചടക്കണമെന്ന മോഹം മഹാബലിയിൽ ഉടലെടുത്തു. ഭയചകിതരായ ദേവന്മാർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. എന്നാൽ മറ്റൊരു ഭാഷ്യവും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാണു വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമുള്ള ഈ ഐതിഹ്യത്തിനു പക്ഷേ, അത്ര പ്രചാരമില്ല പരശുരാമൻ പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽനിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്‌. ഇതും കെട്ടുകഥയാണെന്നു തന്നെയാണ്‌ നിഗമനങ്ങൾ.പരശുരാമനെക്കുറിച്ചുള്ള കഥകൾ വിവരിക്കുന്ന കൃതികൾ പത്താം നൂറ്റാണ്ടിനു ശേഷം രചിക്കപ്പെട്ടവയാണ്. എന്നാൽ അതിന് എത്രയോ മുമ്പുതന്നെ കേരളം ദേശമായി രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ശ്രീബുദ്ധൻ മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌. ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും, കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ, കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധ‌‌ർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും, ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും, വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്. ചേരമാൻ പെരുമാൾ മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തുപോയത്‌ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌. ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു തിരിച്ചു വരുന്ന വഴിയിൽ മരണപെടുകയും ചെയ്തു. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതർക്കായി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്. സമുദ്രഗുപതൻ-മന്ഥരാജാവ് ക്രി.വ. നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ്‌ എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു. ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കൾ പറയുന്നു. കെ.എൻ. ഗോപാലപിള്ള: കേരള മഹാചരിത്രം ഒന്നാം ഭാഗാം, 1948 തിരുവനന്തപുരം എന്നാൽ സമുദ്രമാർഗ്ഗം തൃക്കാക്കര ആക്രമിക്കാൻ സാധ്യമല്ല എന്നതിനാൽ ഈ രാജാവ് അക്കാലത്തെ ചേര തലസ്ഥാനമായിരിന്ന കുട്ടനാട്/മാവേലി ആയിരുന്നിരിക്കാമെന്ന് മറ്റു ചിലർ വാദിക്കുന്നത്. മാവേലിക്കര (ഓടനാട്) യിലെ സുപ്രധാനമായ കോട്ട (വേലി) ഉള്ളതു കൊണ്ടാണ് മാവേലി എന്ന പേരു വന്നതും മാവേലിക്കരയായിരുന്നു ചേര തലസ്ഥാനമെന്നുമാണ് ഈ നിഗമനത്തിനു പിന്നിൽ ധാന്യദേവൻ വാമനൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്‌ത്തിയ മാവേലി ഓണക്കാലത്ത് ഭൂമിയിൽ വന്നു പോകുന്നത്, ഭൂമിയിൽ ആഴ്‌ന്ന് കിടന്ന് വർഷത്തിലൊരിക്കൽ മുളയ്ക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമാണെന്ന് പി. രഞ്ജിത് അഭിപ്രായപ്പെടുന്നു. രഞ്ജിത് പി. പ്രാചീന കേരളത്തിന്റെ കാർഷിക സംസ്കാരം- ഒരു മുഖവുര, പൂർണോദയ സാംസ്കാരിക പത്രിക കൊച്ചി. കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാണ് ചതുഷ്കോൺ ആകൃതിയിൽ തീർക്കുന്ന തൃക്കാക്കരയപ്പന്റെ രൂപം എന്നത് പലയിടങ്ങളിലും കോൺ ആകൃതിയിൽ കാണപ്പെടുന്ന സസ്യദേവതാരാധനയുമായി ബന്ധപ്പെട്ടാണത്രെ. ചരിത്രം സംഘകാല കൃതികളെ (ക്രി മു. 300 മുതൽ) വ്യക്തമായി അപഗ്രഥിച്ചതിൽ നിന്ന് ഓണത്തെപ്പറ്റിയുള്ള പ്രാചീന പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. ചരിത്രമനുസരിച്ചു നോക്കുമ്പോൾ ഇന്ദ്രന്റെ വിജയമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അസുരനും -ദ്രാവിഡനും -തദ്ദേശിയനും -ബൗദ്ധനും ആയ ഭരണാധികാരിക്ക മേൽ ഇന്ദ്രൻ അഥവാ ചാതുർവർണ്യം നേടിയ വിജയം എന്നാണ് ഇതിൽ നിന്നും കാണാൻ കഴിയുക. മാവേലി നാടു വാണിടും കാലം മാനുഷർ എല്ലാരും ഒന്നുപോലെ എന്നു പാടി വന്നിരുന്നതിനു കാരണം ,ചാതുർ വർണ്യം മനുഷ്യരെ പലതാക്കിത്തിരിച്ചിരുന്നു എന്നാണ്. ചരിത്ര സത്യമാകാൻ ഉള്ള സാധ്യത അതിനാണ്. കേരളത്തിൽ പണ്ടു മുതൽക്കേ ഇടവമാസം‍ മുതൽ കർക്കടകമാസം അവസാനിക്കുന്നതു വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങൾ നടക്കുമായിരുന്നില്ല. ഈർപ്പം മൂലം കുരുമുളക് നശിച്ചു പോകുമെന്നതും കപ്പലുകൾക്ക് സഞ്ചാരം ദുഷ്കരമാവുമെന്നതുമാണ് പ്രധാന കാരണങ്ങൾ. കപ്പലോട്ടവും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ എല്ലാം നിർത്തിവയ്ക്കും. കപ്പലുകൾ എല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളിൽ കാത്തിരിക്കും എന്നാൽ പിന്നീട് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോട് കൂടിയാണ്. സാഹസികരായ നാവികർ വിദേശത്തു നിന്ന് പൊന്ന് കൊണ്ട് വരുന്നതിനെ സൂചിപ്പിക്കാനായി പൊന്നിൻ ചിങ്ങമാസം എന്ന് പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകൾ ആയി ആഘോഷിച്ചു. ചിങ്ങ മാസത്തിലെ പൗർണ്ണമിനാളിൽ കപ്പലുകൾ കടലിൽ ഇറക്കുന്നതും അതിൽ അഭിമാനം കൊള്ളുന്ന കേരളീയർ നാളികേരവും പഴങ്ങളും കടലിൽ എറിഞ്ഞ് ആഹ്ളാദം പങ്കുവയ്ക്കുന്നതും വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതും മറ്റുമുള്ള പ്രസ്താവനകൾ അകനാനൂറ് എന്ന കൃതിയിൽ ധാരാളം ഉണ്ട്. ഒരു പക്ഷേ കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണ നാളിലായിരുന്നിരിക്കാം അതു കൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളുകൾ അദ്ദേഹത്തിന്റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം. എന്ന് ചരിത്രകാരനായ സോമൻ ഇലവംമൂട് സമർത്ഥിക്കുന്നു. മാവേലിക്കര ആസ്ഥാനമായി കേരളം ഭരിച്ച പെരുമാക്കന്മാരിൽ മാവേലി എന്നു വിളിക്കുന്നത് പള്ളിബാണപ്പെരുമാളിനെ ആണെന്നും അദ്ദേഹത്തിന്റെ മറ്റൊരു പേരാണ് ഒഡൻ എന്നും അനുമാനിക്കപ്പെട്ടിട്ടുണ്ട്. ഓടനാട് എന്നാണ് മാവേലിക്കരയുടെ മറ്റൊരു പേര്. അദ്ദേഹത്തിന്റെ ഓർമ്മനാളിനെ ഓഡൻ നാൾ അതായത് ഓണമായി ആചരിച്ചിരുന്നതെന്നും വിശ്വസിക്കുന്നു. ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ.വി. കൃഷ്ണവാരിയർ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ ആന്ധ്ര, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ പൊതുവായും തമിഴ്നാട്ടിൽ പ്രത്യേകമായും ഓണാഘോഷം നിലവിലിരുന്നു. തിരുപ്പതിയിലേയും തൃക്കാക്കരയിലേയും പേരിന്റെ സാദൃശ്യം മധുരയിലെ ഓണാഘോഷത്തിനിടക്കുള്ള ഓണത്തല്ലിനെ അനുസ്മരിപ്പിക്കുന്ന ചേരൊപ്പോര്, അത്തച്ചമയത്തേയും ഓണക്കോടിയെയും അനുസ്മരിക്കുന്ന മറ്റു ചടങ്ങുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ നിഗമനം വച്ച് നോക്കുമ്പോൾ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം. സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച്‌ പരാമർശമുണ്ട്. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാർ' എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്‌. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തിൽ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയിൽ അതായത് തമിഴ് നാട്ടിൽ ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്. മലബാർ മാന്വലിന്റെ കർത്താവ് ലോഗൻ സായ്പിന്റെ അഭിപ്രായത്തിൽ എ.ഡി. 825 മുതലാണ്‌ ഓണം ആഘോഷിച്ചു തുടങ്ങിയത്‌. മഹാബലിയുടെ ഓർമ്മക്കായി ഭാസ്കര രവിവർമ്മയാണിത്‌ ആരംഭിച്ചതെന്നും ലോഗൻ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കർത്താവ്‌ കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയിൽ ഓണം ആഘോഷിക്കാൻ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച്‌ സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്‌. ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. 10ാ‍ം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾ ഇവിടുത്തെ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹായിക്കുന്നുണ്ട്‌". പത്താം നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്റെ തിരുവാറ്റ്‌ ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട്‌. വിദേശനിർമ്മിത വസ്‌തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്റെ മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ്‌ ഐതിഹ്യം. കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്‌. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട്‌ താമസിച്ചിരുന്ന റീഗ്‌ നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്‌. എ.ഡി. 1200ൽ കേരളം സന്ദർശിച്ച അസീറിയക്കാരൻ 'പിനോർ ജോൺ' തന്റെ കൃതിയായ 'ഓർമ്മകളിൽ' ഇപ്രകാരം എഴുതുന്നു. "ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്‌. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ്‌ അതിൽ നിറഞ്ഞു നിൽക്കുന്നത്‌. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ്‌ ഈ നാളുകളിൽ കഴിയുന്നത്‌. പല കളികളും കാണിച്ച്‌ അവർ ആഹ്ലാദം പങ്കിടുന്നു." ഉദ്ദണ്ഡശാസ്ത്രി എന്ന ഒരു സംസ്‌കൃത കവി 'ശ്രാവണ'മെന്ന ഒരു ഉത്സാവത്തെ കുറിച്ചെഴുതിയിട്ടുണ്ട്. ഇത് ഓണമാണെന്ന് കരുതപ്പെടുന്നു. മഹാബലിയുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന ബാണർ എന്ന ആന്ധ്രയിലെ പ്രാചീനഗോത്രവംശജരായിരുന്ന നായകന്മാരായിരുന്നു ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണ കാലത്ത് തമിഴ്നാട്ടിലെ പല നാടുകളും ഭരിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് വരികയുണ്ടായി. ഇവരുടെ ഇടയിൽനിന്ന് പ്രബലനും തൃപ്പൂണിത്തുറയും, തൃക്കാക്കരയും ഭരിച്ചിരുന്നതുമായ 'മാവേലി' എന്നു പേരായ ഒരു രാജാവ്, ഒറീസയിലും, കർണാടകയിലും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ആഘോഷത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷം രൂപപ്പെടുത്തി. എന്നാണ് ചരിത്രപണ്ഡിതനായിരുന്ന കെ.ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനം. ഓണാഘോഷങ്ങൾ കലിയനു വെക്കൽ കർക്കിടമാസത്തിൽ ആചരിക്കുന്ന ഒരൂ ചടങ്ങാണിത്. ഇതോടെയാണ് ഓണച്ചടങ്ങുകൾ ആരംഭിക്കുന്നത്. കർക്കടകത്തിന്റെ അധിപനാണ് കലിയനെന്നാണ് വിശ്വാസം. കലിയൻ കോപിച്ചാൽ കർക്കിടകം കലങ്ങുമെന്നും പ്രീതിപ്പെട്ടാൽ സർവ്വൈശ്വര്യങ്ങളും വരൗമ് എന്നും കരുതിപ്പോരുന്നു. പ്രിയപ്പെട്ടതെന്നു തോന്നും ആഹാരം കലിയനെ സ്മരിച്ച് ഒരു ചിരട്ടയിൽ മാ പ്‌ളാവില, കൂവയില, പച്ചയീർക്കിൽ, വാഴത്തട എന്നിവകൊണ്ട് കാള,  നുകം, കലപ്പ, കൈക്കോട്ട്, പാളത്തൊപ്പി എന്നിവയുണ്ടാക്കി ആഹാരത്തോടൊപ്പം ത്രിസന്ധ്യയിൽ കലിയനു സമർപ്പിക്കുമ്പോൾ ആർപ്പും കുരവയും വാദ്യാഘോഷങ്ങളും മുഴങ്ങും.  'കലിയനോ കലിയൻ... കനിയണേ ഭഗവൻ' എന്നിങ്ങനെ ഉച്ചത്തിൽ വിളിക്കുന്നു. അത്തപ്പൂക്കളം thumb|2011ലെ ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ 11ന്, കേരളത്തിലെ കണ്ണൂർ ജില്ലയിലെ (ഇന്ത്യ) ടൌൺ സ്ക്വയറിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂക്കളം. വലിപ്പത്തിൽ ഗിന്നസ് വേൾഡ് റെക്കാർഡിലും ലിംക ബുക്ക് ഓഫ് റെക്കാർഡിലും പൂക്കളം സ്ഥാനം പിടിച്ചു ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം. തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. തിരുവോണനാളിലെ ചടങ്ങുകൾ thumb|250px| അരിമാവ് കൊണ്ട് കോലമിടുന്നത് ഓണത്തിൻ്റെ ഒരു ആചാരമാണ് പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഓണത്തിന്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കൽപരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്‌. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്‌. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു. തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ്‌ തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്‌. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ്‌ 'തൃക്കാൽക്കര' ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌. വാമനനെയാണ് ഇവിടെ പൂജിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്. തൃക്കാക്കരയപ്പൻ thumb|250px| മണ്ണ് കോണ്ട് നിർമ്മിച്ച തൃക്കാക്കരയപ്പന്മാർ തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. ഓണത്തിനു ദിവസങ്ങൾക്കു മുൻപു തന്നെ മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കും. ഓണത്തലേന്ന്, അതായത് ഉത്രാടദിവസം സന്ധ്യയ്ക്കു മുൻപ് ഈ തൃക്കാക്കരയപ്പനെ പൂമുഖത്തു വയ്ക്കും. മഹാബലിയെ വരവേൽക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു. (ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്) തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങൾ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. പിന്നെ മൂന്നു ദിവസം ഈ തൃക്കാക്കരയപ്പനെ ഗൃഹനാഥൻ തന്നെ രാവിലെയും വൈകുന്നേരവും പൂജിക്കും. തൃക്കാക്കരയപ്പൻ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ്‌ എന്നും വിശ്വസിക്കുന്നവരുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു എന്നൊരു കീഴ്വഴക്കവും ചിലയിടങ്ങളിൽ ഉണ്ട്. എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേൽക്കുന്ന ചടങ്ങാണ്‌. തുടർന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളിൽ വീട്ടിലെ മൃഗങ്ങൾക്കും ഉറുമ്പുകൾക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകൾക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളിൽ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും. ഓണം കഴിഞ്ഞാൽ, മണ്ണു കൊണ്ടുള്ള ഈ തൃക്കാക്കരയപ്പന്റെ രൂപം ജലാശയത്തിൽ നിമജ്ജനം ചെയ്യുന്ന രീതിയാണു പലയിടങ്ങളിലും ഉണ്ടായിരുന്നത്. ഓണക്കാഴ്ച thumb|250px| കാഴ്ചക്കുലകൾ ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്‌. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ അടിമാവസ്ഥയെക്കാണിക്കുന്നു. കാണം ഭൂമി വിറ്റ് ജന്മിമാർ ഓണം ഉണ്ടപ്പോൾ കോരന് കുമ്പിളിൽ കഞ്ഞി എന്ന ബഹിഷ്കൃത ദയനീയ അവസ്ഥയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. അത് ഇന്നും പുതിയ രീതിയിൽ തുടരുന്നു. പക്ഷേ ഇന്ന്‌ കാഴ്ചയർപ്പിക്കുന്നത്‌ കുടിയാൻ ജൻമിക്കല്ലെന്ന്‌ മാത്രം. ക്ഷേത്രങ്ങളിലേക്കാണ്‌ ഇന്ന് കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്. ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത്. തൃശൂർ ജില്ലയിലെ ചെങ്ങഴിനാട് (ചൂണ്ടൽ, പുത്തൂർ‍, പേരാമംഗലം,വേലൂര്, എരുമപ്പെട്ടി, പഴുന്നാന) തുടങ്ങിയ സ്ഥലങ്ങളിൽ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണത്തിന്‌ പെൺവീട്ടുകാർ ആൺവീട്ടിലേക്ക്‌ കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്‌. സ്വർണനിറമുള്ള ഇത്തരം കുലകൾ പക്ഷേ ആൺവീട്ടുകാർക്കുമാത്രമുള്ളതല്ല. അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്‌. ഇത്‌ ക്രിസ്‌ത്യാനികളുടെയും ഹിന്ദുക്കളുടെയും കാരന്ദ. മുസ്ലീം സമുദായത്തിന്‌ ഒരു വ്യത്യാസമുണ്ട്‌. ഇവിടെ ആൺവീട്ടുകാർ പെൺവീട്ടുകാർക്കാണ്‌ കാഴ്ചക്കുല നൽകി വരുന്നത്‌. ഇന്ന്‌ തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങൾ മുടക്കി ആവേശപൂർവ്വം ചെയ്യുന്ന കച്ചവടമാണ്‌ കാഴ്ചക്കുലകളുടേത്. ഉത്രാടപ്പാച്ചിൽ ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം. ഓണസദ്യ thumb|250px|right|ഓണ സദ്യയിലെ വിഭവങ്ങൾ ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ഓണത്തിന് വീട്ടിലുളളവർക്കും വിരുന്നുകാർക്കും അവകാശക്കാർക്കും വളർത്തുമൃഗങ്ങൾക്കും എല്ലാം ഓണസദ്യ നൽകണം. പശുക്കളെ കുളിപ്പിച്ച് ചന്ദനവും സിന്ദൂരവും തൊടീച്ച് ഒരുക്കിയാണ് ഭക്ഷണം കൊടുക്കുന്നത്. അവരുടെ ഭക്ഷണത്തിനു പുറമേ ഓണസദ്യയുടെ പങ്ക് വായിൽ വച്ച് കൊടുക്കും. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം ( 26 ലധികം ) വിഭവങ്ങൾ ചേരുന്നതാണ്. ഓണസദ്യ. ചോറ് (കുത്തരിച്ചോർ), ഓലൻ, രസം, ഇഞ്ചിപ്പുളി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശ്ശേരി, കാളൻ, കിച്ചടി, തോരൻ, പായസം. എന്നിവ പ്രധാനമാണ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിർബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങൾ. സാമ്പാർ സാധാരണയായി ചോറിനു നടുവിലാണ് ഒഴിയ്ക്കുന്നത്. ആദ്യം നെയ്യും പരിപ്പും കൂട്ടി വേണം, കഴിയ്ക്കാൻ. ഇതിനൊപ്പം പപ്പടവും കൂട്ടാം. പിന്നീട് സാമ്പാർ കൂട്ടി കഴിയ്ക്കാം. പിന്നീട് പുളിശേരി. ചിലയിടത്ത് പുളിശേരി കൂട്ടി മൂന്നാമതുണ്ടാകില്ല. പിന്നീട് പായസം, ഇതിനു ശേഷം പായസത്തിന്റെ മധുരം കളയാൻ മോര്, രസം എന്നിവ ചേർത്ത് ഊണ് എന്നതാണ് പതിവ്. പിന്നീട് അവസാനം പഴം കഴിയ്ക്കാം. ഊണു കഴിഞ്ഞ് ഇല മടക്കുന്നതിനും രീതിയുണ്ട്. സദ്യ ഇഷ്ടപ്പെട്ടാൽ മുകളിൽ നിന്നും താഴേയ്ക്കായി ഇല മടക്കുന്നു. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ. ഡോ. രാജൻ ഗുരുക്കളെപ്പോലുള്ള ചരിത്രകാരന്മാർ പറയുന്നത് ശുദ്രാദി തദ്ദേശിയർക്ക് ഇത്രയും വിഭവ സമൃദ്ധമായി കഴിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ്. സർവ്വാണിസദ്യയായിരുന്നു ശൂദ്രർക്ക് അനുവദിച്ചിരുന്നത്. നമ്പൂതിരിമാരുടെ എച്ചിലായിരുന്നു ഇത്. 18-ാം നൂറ്റാണ്ടിലെ നവോത്ഥാനത്തിനും രാജ്യത്തിന്റെ സ്വാതത്രത്തിനും ശേഷം മാത്രമാണ് ശൂദ്രാദികൾക്ക് മനുഷ്യ പരിഗണന ലഭിച്ചത്. ഓണപ്പാട്ടുകൾ ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്. ഓണച്ചൊല്ലുകൾ ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. "കാണം വിറ്റും ഓണം ഉണ്ണണം", " ഉള്ളതുകൊണ്ട് ഓണം പോലെ" എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്. അത്തം പത്തിന് പൊന്നോണം. അത്തം പിറന്ന് പത്താം ദിനമാണ് തിരുവോണമെന്ന് ധ്വനിപ്പിക്കുന്നു. അത്തം പത്തോണം. [ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ പത്തു നാൾ ഓണം എന്നും അത്തംതൊട്ട് പത്താം നാൾ തിരുവോണം എന്നും സൂചിപ്പിക്കുന്നു.] അത്തം വെളുത്താൽ ഓണം കറുക്കും. അത്തപ്പത്തോണം വന്നടുത്തെടോ നായരേ, ചോതി പുഴുങ്ങാനും നെല്ലു തായോ. അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം. ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി. ഉത്രാടമുച്ച കഴിഞ്ഞാൽ വെപ്രാളം. [ഉത്രാടം ഉച്ചകഴുയുന്നതോടെ പിറ്റേന്നത്തെ തിരുവോണത്തിനുള്ള ബഹളം തുടങ്ങും. ഇതിൽ വീട്ടിലെ സ്ത്രീജനങ്ങളാണ് കഷ്ടപ്പെടുന്നതെന്ന് ധ്വനിപ്പിക്കുന്നു.] ഉള്ളതുകൊണ്ട് ഓണം പോലെ. [ഉള്ളവ കൊണ്ട് പരമാവധി നല്ലതായി കഴിയുക / കാര്യം സാധിക്കുക.] ഉറുമ്പു ഓണം കരുതും പോലെ. ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീം മൂളിം, നാലാമോണം നക്കീം തുടച്ചും, അഞ്ചാമോണം പിഞ്ചോണം, ആറാമോണം അരിവാളും വള്ളിയും. ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര. ഓണം കേറാമൂല. പരിഷ്കാരങ്ങൾ എത്തിനോക്കാത്ത സ്ഥലം. ഓണം പോലെയാണോ തിരുവാതിര? ഓണം മുഴക്കോലുപോലെ. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി. ഓണം വരാനൊരു മൂലം വേണം. ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം. ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം? ഓണത്തിനല്ലയൊ ഓണപ്പുടവ. ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി. ഓണത്തേക്കാൾ വലിയ വാവില്ല. ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ. കാണം വിറ്റും ഓണമുണ്ണണം. [ഓണത്തിന് പ്രജകളെ കാണാൻ മഹാബലിയെത്തുമ്പോൾ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദർശിക്കരുതെന്ന് മലയാളികൾ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങൾക്കുമവധി കൊടുത്ത്, മലയാളികൾ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാന വികാരവുമിതാണ്. കെട്ടുതാലി വിറ്റായാ‍ലും ഓണത്തിന് സമൃദ്ധിയായി ഭക്ഷണം കഴിക്കണം.] തിരുവോണം തിരുതകൃതി. തിരുവോണത്തിനില്ലാത്തത് തിരുവാതിരയ്ക്ക്. പ്രാദേശിക ആഘോഷങ്ങൾ അത്തച്ചമയം thumb|250px| അത്തച്ചമയം എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് അത്തം നാളിൽ നടത്തുന്ന ആഘോഷമാണ്‌ അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയിൽ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കി. ഇത്‌ പിന്നീട്‌ 1961ൽ കേരളാ ഗവൺമെന്റ്‌ ഓണം ദേശീയോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു. ഓണം അനുഷ്ഠാന കലകൾ ഓണക്കാലത്തെ അനുഷ്ഠാനകലകളിൽ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങൾക്ക്‌ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേർന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളേറെ നാട്ടിൻപുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക്‌ ബന്ധപ്പെട്ട നാട്ടുകാരിൽ ഗൃഹാതുരത്വത്തിന്റെ അസ്തിത്വമാണുള്ളത്‌. ഓണത്തെയ്യം തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. . മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ 'ഓണത്താർ' എന്നാണ്‌ പേര്‌. വണ്ണാൻമാരാണ്‌ ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ്‌ ഓണത്താർ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താർ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂർ ജില്ലകളിലാണ്‌ ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്‌. വേലൻ തുള്ളൽ ‘ഓണം തുള്ളൽ‘ എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ്‌‍ അവതരിപ്പിക്കുന്നത്. ഓണക്കാലത്തു മാത്രമാണ്‌‍ ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ്‌‍ ആദ്യം കളി തുടങ്ങുന്നത്, കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ്‌‍ ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ്‌‍ സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു.പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു. ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടുന്നു. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത് ഓണേശ്വരൻ (ഓണപ്പൊട്ടൻ) thumb|200px| ഓണപ്പൊട്ടൻ ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരൻ. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ‍ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്‌. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌. ഓണവില്ല് thumb|250px| ഓണവില്ല്, ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഓണക്കാല വിനോദങ്ങളിൽ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ്‌ ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാൻ മുള മാത്രമേ ഉപയോഗിക്കൂ. നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിൻ പോലെയുള്ള ഉപകരണമാണ്‌. പണ്ട് കാലങ്ങളിൽ ഓണക്കാലമായൽ ഓണവില്ലിന്റെ പാട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട്. ഈ വില്ലിന്മേൽ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണ്‌ ഇത്. ഓണക്കളികൾ ആട്ടക്കളം കുത്തൽ പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തിൽ ഒരു വൃത്തം വരക്കുന്നു. കുട്ടികളെല്ലാം അതിനുള്ളിൽ നിൽക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടോ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നിൽക്കുന്നവർ അകത്ത് നിൽക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ്‌ കളി. എന്നാൽ വൃത്തത്തിന്റെ വരയിൽ തൊടുകയോ ആളെ തൊടുകയോ ചെയ്താൽ അകത്ത് നിന്നയാല്ക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാൻ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാൽ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താൻ കൂടണം. എല്ലാവരേയും പുറത്താക്കിയാൽ കളി കഴിഞ്ഞു. ഇതിനു വേറേയും നിയമങ്ങൾ ഉണ്ട്. കൈകൊട്ടിക്കളി thumb|250px| തിരുവാതിരക്കളി ചെറിയ വ്യത്യാസത്തോടേ കൈകൊട്ടിക്കളി എന്ന് അറിയപ്പെടുന്നു സ്‌ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്‌. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന്‌ ചുവടുവച്ച്‌ കൈകൊട്ടിക്കളിക്കുകയുമാണ്‌ പതിവ്‌. വൃത്തത്തിൽ നിന്നുള്ള ഈ കളി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ്‌ സൂചിപ്പിക്കുന്നതെന്നു കരുതുന്നവരുണ്ട്. എന്നാൽ വൃത്താകൃതി ശ്രീബുദ്ധന്റെ ധർമ്മചക്രത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. കൂട്ടായ്മയുടെയും സാർവലൌകികത്തിന്റെയും ഈ നൃത്തത്തിൽ കേരളത്തിലെ പ്രാചീന ഗോത്രനൃത്തങ്ങളുടെ സ്വാധീനം പ്രകടമായുണ്ട്. ചിലയിടങ്ങളിൽ ഇത് വട്ടക്കളി എന്നും അറിയപ്പെടുന്നു പുലിക്കളി 250px|right|thumb|തൃശൂരിലെ പുലിക്കളി അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലികളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്‌. നാലാമോണം വൈകിട്ടാണ്‌ പുലികളി. വേഷം കെട്ടൽ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. ശരീരമാകെ വടിച്ച്‌ മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളിൽ കൃത്രിമമായി നിർമ്മിച്ച വനത്തിൽ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികൾ നടുവിലാർ ഗണപതിക്ക്‌ മുമ്പിൽ നാളികേരമുടച്ചാണ്‌ കളി തുടങ്ങുന്നത്‌. 250px|right|thumb|പുലിക്കളി ചമയങ്ങൾ മെയ്‌വഴക്കവും കായികശേഷിയും പുലികളിക്കാർക്കുണ്ടായിരിക്കേണ്ട നിർബന്ധ സവിശേഷതകളാണ്‌. വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്‌. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്‌) ഇതിലെ പ്രധാന വേഷങ്ങളാണ്‌. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു. തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റൂ സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ. പച്ച, മഞ്ഞ്, കറുപ്പ്, വെള്ളി, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്. ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി)‌ 250px|right|thumb|തൃശൂരിലെ കുമ്മാട്ടിക്കളി തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ പട്ടണത്തിൽ നെല്ലങ്കര, കിഴക്കുമ്പാട്ടുകര ദേശക്കാരർ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു. നെല്ലങ്കരയിൽ തിരുവോണത്തിനാണ് കുമ്മാട്ടി ആഘോഷം. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്. ഓണത്തല്ല് thumb|250px|തുമ്പി തുള്ളൽ thumb|250px| ഉറിയടി മത്സരം ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്‌. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച 'മധുരൈ കാഞ്ചി'യിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. ഇന്ദ്രവിഴ അഥവാ ഇന്ദ്രന്റെ വിജയം ആണ് ഇത് എന്നാണ് സങ്കല്പം. ബൗദ്ധരെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത്. കാലം മാറിയപ്പോൾ വിജയത്തിന്റെ ഓർമ ഒരു കലയാക്കി മാറ്റി. പിൽക്കാലത്ത്‌ നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല്‌ പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചുപോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല്‌ നടത്തിയത്‌ തൃശൂരിനടുത്ത്‌ കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്‌. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി (ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ) ഉണ്ട്‌. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ്‌ തല്ലു നടക്കുക. ഇതിന്‌ ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ 'ചേരികുമ്പിടുക' എന്ന്‌ പറയുന്നു. ഏതെങ്കിലും ഒരു ചേരിയിൽ നിന്ന്‌ പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത്‌ ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന്‌ കളംതൊട്ട്‌ വന്ദിച്ച്‌ ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന്‌ ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത്‌ മുകളിലേക്കുയർത്തി താഴേക്ക്‌ ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന്‌ വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന്‌ നിയമമുണ്ട്‌. ഓണത്തല്ലുകാർക്കിടയിൽ ഒരു വീരനായകനുണ്ട്‌. കാവശ്ശേരി ഗോപാലൻ നായർ. സ്വന്തം ദേഹത്ത്‌ എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ചയാളാണ്‌ ഇദ്ദേഹം. കടമ്പൂർ അച്ചുമൂത്താനും പ്രസിദ്ധനാണ്‌. ഇയാൾ ആദ്യമായി പരാജയമറിഞ്ഞത്‌ അമ്പത്തഞ്ചാമത്തെ വയസ്സിൽ കാമശ്ശേരി ഗോപാലൻ നായരോടാണ്‌. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂർ സെയ്‌താലി, എടപ്പാൾ ഗോപാലൻ, പാത്തുക്കുടി ഉടൂപ്പ്‌ തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്‌. ഓണംകളി തൃശൂർ ജില്ലയിൽ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന-നൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയ്യാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചാണ്‌ ഈ നൃത്തം നടത്തുന്നത്. പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ്‌ ഓണം കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവിൽ ഒരു തൂണ്‌ നാട്ടി അതിൽ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരൻ പാടുന്നു. മറ്റു സംഘാങ്ങൾ ഈ തൂണിനു ചുറ്റും വൃത്താകൃതിയിൽ നിരന്ന് ചുവടുവക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടു നിൽക്കും. താരതമ്യേന അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാനിക്കുന്നു. ഒന്നിലധികം സംഘങ്ങളെ‍ പരസ്പരം മൽസരിപ്പിച്ച് നടത്തുന്ന ഓണംകളി മൽസരങ്ങളും നടന്നു വരാറുണ്ട്. കമ്പിത്തായം കളി ഓണക്കാലത്ത് മലബാർ മേഖലയിലെ ഗ്രാമപ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു കളിയാണ് 'കമ്പിത്തായം കളി'. ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ്‌ ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്‌. ഈ ഓടിന്‌ ആറ് വശങ്ങൾ ഉണ്ടായിരിക്കും അതിൽ ചൂത് കളിക്കുന്ന കവടി പോലെ വശങ്ങളിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിർ വശങ്ങൾ ചേർത്താൽ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ്‌ ദ്വാരങ്ങൾ ഉണ്ടാക്കുക. രണ്ട് ചുക്കിണികൾ ഉണ്ടായിരിക്കും. ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികൾ ഉരുട്ടി വിടുന്നു.രണ്ടിലും ഒരേ തുക വന്നാൽ അതിന്‌ പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടീയാൽ ഒരിക്കൽ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവിൽ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളിൽ നിന്ന് കരുക്കൾ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ്‌ കരുക്കൾ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു. ഭാരക്കളി കമ്പിത്തയം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത്. എന്നാൽ നിയമങ്ങൾക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത്. നായയും പുലിയും വെയ്ക്കൽ പതിനഞ്ചു നായയും പുലിയും വെയ്ക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു. മൂന്ന് പുലിയും 15 നായ്ക്കളുമായിരുന്നു അതിലെ കരുക്കൾ. രണ്ട് പേർ കൂടി കളിക്കുന്ന കളിയാണ്‌. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട്. ആറന്മുള വള്ളംകളി ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറൻമുള വള്ളംകളി നടക്കുന്നത്‌. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്ത്‌ ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീർത്ഥാടകന്‌ തന്റെ വീട്ടിൽ ഭക്ഷണം നൽകുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീർത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാൾ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന്‌ പറഞ്ഞപ്പോൾ അതു സാദ്ധ്യമല്ലെന്ന്‌ അയാൾ പറയുകയും ചെയ്തു. പോകാൻനേരം ആറന്മുള ക്ഷേത്രത്തിൽ തന്നെ കാണാമെന്ന്‌ പറഞ്ഞ്‌ അയാൾ മറഞ്ഞു. അപ്പോഴാണ്‌ തീർത്ഥാടകൻ മറ്റാരുമല്ല സാക്ഷാൽ ശ്രീകൃഷ്ണനാണെന്ന്‌ ഭക്‌തന്‌ മനസ്സിലായത്‌. അതിന്‌ ശേഷം എല്ലാ തിരുവോണനാളിലും അയാൾ അരിയും മറ്റ്‌ സാധനങ്ങളും സദ്യക്കായി വള്ളത്തിൽ കൊണ്ടുവന്നിരുന്നു. ഒരിക്കൽ ഈ വള്ളത്തിനു നേർക്ക്‌ ഒരാക്രമണമുണ്ടാവുകയും പിന്നീട്‌ ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാൻ ചുണ്ടൻവള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്‌തു. ഇതാണ്‌ പിന്നീട്‌ വള്ളംകളിയായി മാറിയത്‌. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക്‌ തുടക്കമിട്ടത്‌ ചുണ്ടൻവള്ളങ്ങളുടെ മത്സരമാണ്‌. മുപ്പതടിയോളം നീളമുള്ള ചുണ്ടൻവള്ളങ്ങളിൽ നാല്‌ അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും. ആറന്മുളയിൽ മാത്രമല്ല, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്. തലപന്തു കളി ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളിപോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പിൽ നിന്ന് കുറച്ചകലത്തിൽ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവർ കൈപ്പിടിയിൽ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോൽ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാൽ പന്ത് തട്ടിയ ആൾ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലിങ്കീഴ്, ഇണ്ടൻ, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങൾ ഈ വിനോദത്തിലുണ്ട്. കിളിത്തട്ടുകളി ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു. സുന്ദരിക്ക് പൊട്ട്കുത്ത് ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ്‌ സുന്ദരിക്ക് പൊട്ട്കുത്ത്. കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തില്(നെറ്റി)പൊട്ട് തൊടുന്നു. വടംവലി/കമ്പവലി thumb|250px| വടം വലി മത്സരങ്ങൾ ഓണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നു വടംവലി (tug of war) പേര് അന്വർത്ഥമാക്കുന്ന പോലെ കട്ടിയുള്ള ഒരു കയർ അല്ലെങ്കിൽ വടം, മത്സരാർത്ഥികൾ രണ്ടു ഭാഗത്തു നിന്നും വലിച്ചു ഒരു ബലപരീക്ഷണം നടത്തലാണ്. ഓണക്കാലം വരുന്നതിന് മുന്നേതന്നെ കേരളത്തിലെ പല നാട്ടിൽപുറങ്ങളിലും വടംവലി പരിശീലനം ക്ലബ്‌ അടിസ്ഥാനത്തിലും കൂട്ടായ്മകളുടെ കൂടെയും എല്ലാം കാണാം. ഓണപ്പഞ്ചാംഗം 2010 - ഓഗസ്റ്റ്‌ 23, തിങ്കളാഴ്ച 2011 - സെപ്തംബർ 9, വെള്ളിയാഴ്ച 2012 - ഓഗസ്റ്റ്‌ 29, ബുധനാഴ്ച 2013 - സെപ്തംബർ 16, തിങ്കളാഴ്ച 2021- ഓഗസ്റ്റ് 21 ശനിയാഴ്ച ഓണപ്പദങ്ങൾ thumb|250px | ഓണത്തുമ്പി thumb|250px| കേരള സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ്ചില ഓണപ്പദങ്ങൾ താഴെ കൊടുത്തിരിക്കുന്നു. അത്തമത്തൻ - അത്തം നാളിൽ ഒരുക്കുന്ന പൂക്കളത്തിൽ മത്തങ്ങയുടെ പൂവ് പ്രധാനമാണ്. പിള്ളേരോണം - കർക്കിടകമാസത്തിലെ തിരുവോണദിവസം കൊണ്ടാടി വന്നിരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം. അഞ്ചാമോണം - ഉത്രട്ടാതി നാൾ. ഓണത്തിൻറെ അഞ്ചാം ദിവസം അത്തച്ചമയം - കൊച്ചി, കോഴിക്കോട്ട് രാജാക്കന്മാർ ചിങ്ങമാസത്തിലെ അത്തം നാളിനോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷം അമ്മായിയോണം - രണ്ടാമോണം. മരുമക്കത്തായ തറവാടുകളിൽ പ്രധാനം കാക്കപ്പൂരാടം - തിരുവോണത്തിന് ഒരുനാൾ മുമ്പുള്ള പൂരാടത്തെ കരിംപൂരാടമെന്നാണ് വിളിക്കുക. പൂരാടത്തിൽ ഒരുക്കുന്ന ആകർഷകമല്ലാത്ത കാക്കപ്പൂവാണ് ഇതിനു കാരണം മൂലക്കളം - മൂലം നാളിൽ ഉണ്ടാക്കുന്ന പൂക്കളം മൂല ആകൃതിയിലുള്ളതായിരിക്കണം. അവിട്ടക്കട്ട - ഓണക്കാലത്തെ ഒരു കറിയാണ് അവിട്ടകട്ട. ഓണക്കാടി, കാടിയോണം, പഴംകൂട്ടാൻ എന്നൊക്കെ പേരുകൾ ഉണ്ട് ഇതിന്. തിരുവോണനാളിലെ സദ്യയിൽ മിച്ചംവന്നവ അവിട്ടംനാൾ രാവിലെ ഭക്ഷണമാകുന്നു. വെള്ളത്തിലിട്ട ചോർ (പഴങ്കഞ്ഞി) കട്ടപിടിച്ചിരിക്കും. ഇതാണ് അവിട്ടക്കട്ട. അവിട്ടത്തല്ല് - ഓണത്തല്ലിലെ തുടർച്ചയായി അവിട്ടം നാളിൽ നടത്തുന്ന ഒരു വിനോദം. ആറാമോണം - കാടിയോണം എന്നും പറയും. ഓണത്തിൻറെ ആറാം ദിവസം. അമ്മായിയോണം- ഓണ ഒരുക്കങ്ങൾക്ക് ചുക്കാൻപിടിച്ച് തറവാട്ടിൽ വിലസിയ അമ്മായിയെ സ്‌നേഹാദരങ്ങളോടെ അവരുടെ വീട്ടിലേക്കു കൊണ്ടുപോകുന്നത് അവിട്ടം നാളിലാണ്. അന്നുച്ചയ്കുള്ള ഓണമാൺ` അമ്മായിയോണം. ഇരുപത്തെട്ടാമോണം - കന്നിമാസത്തിലെ തിരുവോണനാൾ. 28 ദിവസത്തിനുശേഷമുള്ളത്. ഉത്രട്ടാതി വള്ളം കളി - ആറന്മുളയിലെ വള്ളം കളി. ഉത്രാടപ്പാച്ചിൽ - ഓണസ്സദ്യക്കുവേണ്ടിയുള്ള നെട്ടോട്ടവും തിരക്കും. ഉത്രാടച്ചന്ത - ഓണത്തിനു മുന്നുള്ള ചന്ത. ഉത്രാടവിളക്ക് -ഓണത്തലേന്ന് വീടുകളിൽ കൊളുത്തിവക്കേണ്ട വിളക്ക്. ഉത്രാടക്കാഴ്ച - ഗുരുവായൂർ അമ്പലത്തിൽ ഓണത്തലേന്ന് ഒരുക്കുന്ന കാഴ്ചക്കുലകൾ. അത്തപ്പത്ത്- അത്തം മുതലുള്ള പത്താം ദിവസം തിരുവോണനാൾ. ഉപ്പേരി - ഓണവിഭവങ്ങളിലൊന്ന്. കായ കോണ്ടുണ്ടാക്കുന്നത്. ഉപ്പും മധുരവും ഉള്ള വ്യത്യസ്ത്മായാവ. ഓണക്കവിതകൾ - ഓണത്തിനെക്കു റിച്ചുള്ള പ്രത്യേക കവിതകൾ. ഓണക്കഥകൾ - ഓണത്തെക്കുരിച്ചുള്ള കഥകൾ. ഓണക്കിളി - ഓണക്കാലത്തു കൂടുതലായി കാണപ്പെടുന്ന ഓറിയോൾ എന്ന പക്ഷി ഓണത്തുമ്പി - ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു. ഓണക്കോടി - ഓണത്തിനു വീട്ടിലെല്ലാവർക്കും നൽകുന്ന പുതിയ വസ്ത്രം ഓണത്താർ - ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. മഹാവിഷ്ണു സങ്കൽപ്പത്തിലുള്ള ഈ തെയ്യക്കോലത്തെ ഓണത്താർ' എന്ന് വിളിക്കുന്നു. കോലത്തുനാട്ടിൽ ആണ് ഓണത്താർ കെട്ടുന്നത്. ഓണക്കൂട്ടം - ഓണക്കാലത്ത് കൂടിച്ചേരുന്ന പഞ്ചായത്ത്. ഓണാഘോഷങ്ങളെക്കു റിച്ച് ചർച്ചചെയ്യാനാണീ യോഗം കൂടുന്നത്. ഓണനക്ഷത്രം - തിരുവോണ നക്ഷത്രം ഓണപ്പാട്ട് - ഓണക്കാലത്ത് പാടുന്ന പാട്ടുകൾ, കാലാ കാലങ്ങളായി പാടിപ്പതിഞ്ഞവ. ഓണപ്പൂവ് - കേരളത്തിൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ പൂക്കുന്ന ഒരു ചെടിയാണ് ഇൻപേഷ്യൻസ് ബ്ലാസ്റ്റിഡെ എന്നറിയപ്പെടുന്ന ഓണപ്പൂവ്. ചിത്രസഞ്ചയം പൂക്കളം ഓണക്കളികൾ പുറമേയ്ക്കുള്ള കണ്ണികൾ ഓണംകളി പാട്ടുകൾ അവലംബം കുറിപ്പുകൾ :On that day the raja goes out in State in a procession escorted by his chieftains and officers of the state" - Translation of Record-Grantha vari in the state archives, Ernakulam, 1917 വർഗ്ഗം:കേരളത്തിലെ ഉത്സവങ്ങൾ വർഗ്ഗം:കാർഷിക ആഘോഷങ്ങൾ വർഗ്ഗം:ഹൈന്ദവ വിശേഷദിനങ്ങൾ വർഗ്ഗം:കേരളത്തിലെ ഹിന്ദു ആഘോഷങ്ങൾ
ക്ലോഡ് ഷാനൺ
https://ml.wikipedia.org/wiki/ക്ലോഡ്_ഷാനൺ
വിവര സിദ്ധാന്തത്തിന്റെ (Information theory) ഉപജ്ഞാതാവാണ് ക്ലോഡ് ഷാനൺ (ഏപ്രിൽ 30, 1916 - ഫെബ്രുവരി 24, 2001). ഡിജിറ്റൽ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ ഇൻഫർമേഷൻ തിയറി വഴി ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ മേഖലകളിൽ സുപ്രധാന സംഭാവനയാണ് ഷാനൻ നൽകിയത്. 1916 ഏപ്രിൽ 30-ന് അമേരിക്കയിലെ മിഷിഗൻ സംസ്ഥാനത്തിലെ പെറ്റോസ്കിയിൽ ജനിച്ചു. 2001 ഫെബ്രുവരി 24-ന് അദ്ദേഹം അന്തരിച്ചു. 1948-ൽ 'മാത്തമറ്റിക്കൽ തിയറി ഓഫ് കമ്മ്യൂണിക്കേഷൻ 'എന്ന പ്രബന്ധത്തിലൂടെ ആണ്‌ ഇൻഫർമേഷൻ തിയറിയെന്ന ശാസ്ത്രശാഖയ്ക്ക് അദ്ദേഹം അടിത്തറയിട്ടത്. അതുകൊണ്ടു തന്നെ വിവരസിദ്ധാന്തത്തിന്റെ പിതാവ് എന്നും ഷാനൺ അറിയപ്പെടുന്നു. ബൂളിയൻ നിയമങ്ങൾ ഇലക്ട്രോണിക സർക്ക്യൂട്ടുകളിൽ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്റെ സിദ്ധാന്തം പല കണ്ടുപിടിത്തങ്ങൾക്കും വഴിതെളിച്ചു രണ്ടാം ലോകമഹായുദ്ധസമയത്ത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ദേശീയ പ്രതിരോധത്തിനായി ക്രിപ്റ്റനാലിസിസ് മേഖലയിൽ ഷാനൻ സംഭാവന നൽകി, കോഡ് ബ്രേക്കിംഗിലും സുരക്ഷിതമായ ടെലികമ്മ്യൂണിക്കേഷനിലുമുള്ള അദ്ദേഹത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങളും ഉൾപ്പെടുന്നു. ജീവചരിത്രം കുട്ടിക്കാലം ഷാനൻ കുടുംബം മിഷിഗണിലെ ഗെയ്‌ലോർഡിൽ താമസിച്ചിരുന്നു, ക്ലോഡ് ജനിച്ചത് അടുത്തുള്ള പെറ്റോസ്‌കിയിലെ ഒരു ആശുപത്രിയിലാണ്. അദ്ദേഹത്തിന്റെ പിതാവ്, ക്ലോഡ് സീനിയർ (1862-1934), ഒരു ബിസിനസുകാരനായിരുന്നു, കുറച്ചുകാലം ഗെയ്‌ലോർഡിലെ പ്രൊബേറ്റ് ജഡ്ജിയായിരുന്നു. അദ്ദേഹത്തിന്റെ അമ്മ, മേബൽ വുൾഫ് ഷാനൻ (1890-1945) ഒരു ഭാഷാ അധ്യാപികയായിരുന്നു, അവർ ഗെയ്‌ലോർഡ് ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ക്ലോഡ് സീനിയർ ന്യൂജേഴ്‌സിയിലെ കുടിയേറ്റക്കാരുടെ പിൻഗാമിയായിരുന്നു, മേബൽ ജർമ്മൻ കുടിയേറ്റക്കാരുടെ മകളായിരുന്നു. ഷാനന്റെ ജീവിതത്തിലെ ആദ്യത്തെ 16 വർഷങ്ങളിൽ ഭൂരിഭാഗവും ഗെയ്‌ലോർഡിലാണ് ചെലവഴിച്ചത്, അവിടെ അദ്ദേഹം പബ്ലിക് സ്‌കൂളിൽ ചേർന്നു, 1932-ൽ ഗെയ്‌ലോർഡ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി. ശാസ്ത്രവും ഗണിതവും ആയിരുന്നു അദ്ദേഹത്തിന്റെ മികച്ച വിഷയങ്ങൾ. വിമാനങ്ങളുടെ മാതൃകകൾ, റേഡിയോ നിയന്ത്രിത മോഡൽ ബോട്ട്, അര മൈൽ അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മുള്ളുവേലി ടെലിഗ്രാഫ് സംവിധാനം തുടങ്ങിയ ഉപകരണങ്ങൾ അദ്ദേഹം വീട്ടിൽ നിർമ്മിച്ചു.വളർന്നുവരുമ്പോൾ, വെസ്റ്റേൺ യൂണിയൻ കമ്പനിയുടെ മെസഞ്ചറായും ജോലി ചെയ്തു. ഇവയും കാണുക വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക അവലംബം വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ വർഗ്ഗം:1916-ൽ ജനിച്ചവർ വർഗ്ഗം:2001-ൽ മരിച്ചവർ വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് അംഗങ്ങൾ
വൈക്കം മുഹമ്മദ് ബഷീർ
https://ml.wikipedia.org/wiki/വൈക്കം_മുഹമ്മദ്_ബഷീർ
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. ജീവിതരേഖ 1908 ജനുവരി 21മഹച്ചരിതമാല,പേജ് 527,DC-Books ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പ്ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്നു ജീവിച്ചിരിപ്പില്ല. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു. രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തുചെന്നു കാളവണ്ടികയറി കോഴിക്കോടെത്തിയ ബഷീർ, സ്വാതന്ത്ര്യസമരരംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെത്തൊട്ടുവെന്ന് പിൽക്കാലത്തദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദസംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാലകൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്നദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകിട്ടി . തുടർന്നു കുറേവർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ, ബഷീർകെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയുംകൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും പലജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം ഒമ്പതു വർഷത്തോളംനീണ്ട ഈ യാത്രയിൽ, അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യജീവിതത്തിന്റെ എല്ലാവശങ്ങളും - തീവ്രദാരിദ്ര്യവും, മനുഷ്യദുരയും നേരിട്ടുകണ്ടു. ബഷീറിന്റെ ജീവിതംതന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരംനടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകംചുറ്റുന്നതിനിടയിൽക്കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽക്കാണാം. പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച എന്റെ തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലിതരാൻ നിവൃത്തിയില്ലെന്നും കഥയെഴുതിത്തന്നാൽ പ്രതിഫലംതരാമെന്നുമുള്ള മറുപടികേട്ട ബഷീർ ഗത്യന്തരമില്ലാതെ, ഒരു കഥയെഴുതുകയായിരുന്നു. കറുത്തിരുണ്ടു വിരൂപയായ നായികയേയും, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകൻ നായകനേയും പ്രധാനകഥാപാത്രങ്ങളാക്കി അന്നെഴുതിയ കഥയാണ്, എന്റെ തങ്കം. ബഷീറിന്റെ ആദ്യത്തെ നോവലാണ് പ്രേമലേഖനം സാഹിത്യശൈലി thumb|right|ബഷീറിന്റെ കൈപ്പട സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും ബഷീർസാഹിത്യം വഴങ്ങും. വളരെക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെച്ചിരിപ്പിച്ചു, കൂടെ, കരയിപ്പിക്കുകയുംചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളുംനിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമർശനംനിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവച്ചു. സമൂഹത്തിൽ ഉന്നതനിലവാരംപുലർത്തുന്നവർമാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽനിന്ന് നോവലുകൾക്കു മോചനംനൽകിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത, അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിംസമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു. ജീവിതരേഖ ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 50-ആം വയസ്സിൽമഹച്ചരിതമാല - തുടർന്ന്വൈ ബേപ്പൂരിൽ താമസമാക്കി. മുഹമ്മദ് ബഷീർ, പേജ് - 529, ISBN 81-264-1066-3. ഫാത്തിമ ബീവി ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.ബഷീർ സമ്പൂർണ്ണ കൃതികൾ-1 (ഡി.സി.ബുക്സ് 1994) ISBN 81-7130-156-8 ഫാത്തിമ ബീവി വൈക്കം മുഹമ്മദ്‌ ബഷീറിൻ്റെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി. അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്‌. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1957 ഡിസംബർ 18-നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78-ആം ജന്മദിനത്തിൽ അവർ നിര്യാതയായി. ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.http://www.manoramaonline.com/news/just-in/vaikom-muhammed-basheer-wife-fabi-basheer-died.html ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിൻെറ ഓർമ്മകളുൾക്കൊള്ളുന്ന ആത്മകഥ, 'ബഷീറിന്റെ എടിയേ' എന്നപേരിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരുമറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്. ബഷീറിന്റെ കൃതികൾ പ്രേമലേഖനം (നോവൽ) (1942) സർപ്പയജ്ഞം (നോവൽ) (1943) ബാല്യകാലസഖി (നോവൽ) (1944) ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951) ആനവാരിയും പൊൻകുരിശും (നോവൽ) (1951) പാത്തുമ്മായുടെ ആട് (നോവൽ) (1959) മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്നപേരിൽ സിനിമയാക്കി) (1965) ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977) ശബ്ദങ്ങൾ (നോവൽ) (1947) അനുരാഗത്തിന്റെ ദിനങ്ങൾ (ഡയറി; “കാമുകൻ്റെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983) സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953) വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ) (1954) ഭാർഗ്ഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽനിന്ന്) കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945) ജന്മദിനം (ചെറുകഥകൾ) (1945) ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946) അനർഘനിമിഷം (ലേഖനങ്ങൾ) (1945) വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948) മരണത്തിൻറെ നിഴൽ (നോവൽ) (1951) മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951) പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952) ജീവിതനിഴൽപാടുകൾ (നോവൽ) (1954) വിശപ്പ് (ചെറുഥകൾ) (1954) ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967) താരാ സ്പെഷ്യൽ‌സ് (നോവൽ) (1968) മാന്ത്രികപ്പൂച്ച (നോവൽ) (1968) നേരും നുണയും (1969) ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973) ആനപ്പൂട (ചെറുകഥകൾ) (1975) ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975) എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991) ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991) കഥാബീജം (നാടകം) ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി. ലിറ്റ്. ബിരുദംനൽകിയപ്പോൾനടത്തിയ പ്രഭാഷണം) (1992) യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997) സർപ്പയജ്ഞം (ബാലസാഹിത്യം) ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൃതികളുടെ പരിഭാഷകൾ അതീവലളിതവും എന്നാൽ ശൈലികൾനിറഞ്ഞതുമായ ആ രചനകൾ മലയാളവായനക്കാർക്കു പാരായണസുഗമങ്ങളായിരുന്നെങ്കിലും പരിഭാഷകർക്കു ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജമചെയ്തുപ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് .നീലവെളിച്ചവും മറ്റ് പ്രധാനകഥകളും, ബഷീർ, ഡി സി ബുക്സ്, 2010 നവംബർ ഡോ. റൊണാൾഡ്‌ ആഷർ എന്ന വിദേശിയാണ്‌ ഇവ ഇംഗ്ലീഷിലേക്കു വിവർത്തനംചെയ്തത്‌. ഫ്രഞ്ച്, മലായ്, ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനുപുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷി ൽ പ്രസിദ്ധീകരിച്ചു. ചലച്ചിത്രങ്ങൾ ഭാർഗ്ഗവീനിലയം ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. മധുവായിരുന്നു നായകവേഷത്തിൽ. ബാബുരാജ് സംഗീതം നൽകി മതിലുകൾ ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ചത് പ്രശസ്തനടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന്, മമ്മൂട്ടിക്കു മികച്ചനടനുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനംചെയ്തത്. സ്ത്രീകഥാപാത്രങ്ങൾ ആരുംതന്നെ അഭിനയിച്ചിട്ടില്ലാത്ത മലയാളചലച്ചിത്രമാണു മതിലുകൾ. ഇതിൽ സ്ത്രീ സാന്നിദ്ധ്യമായി, കെ.പി.എ.സി. ലളിതയുടെ ശബ്ദംമാത്രമാണുള്ളത് ബാല്യകാലസഖി സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. ബാല്യകാലസഖി (1967) സംവിധായകൻ: ശശികുമാർ നിർമ്മാണം: കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഷീലയായിരുന്നു നായിക. ബാല്യകാലസഖി - (2014) സംവിധായകൻ: പ്രമോദ് പയ്യന്നൂർ മമ്മൂട്ടിയാണ് ഈ ചിത്രത്തിൽ മജീദായി അഭിനയിച്ചത്. ഇഷ തൽവാർ നായികയുമായി. പ്രേം പാറ്റ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ പുസ്തകമാണ്‌ പ്രേം പാറ്റ. 1988 ഫെബ്രുവരിമുതൽ ജൂലായ് 8വരെ മാതൃഭൂമി വാരികയിൽ ഇതു പ്രസിദ്ധീകരിച്ചുവന്നിരുന്നു. പ്രണയത്തിന്റെ സ്മരണകൾ എഴുതിക്കാണിക്കുന്ന ബഷീറിന്റെ കൃതിയാണ്, പ്രേം പാറ്റ |ബഷീറിൻ്റെ പ്രധാനകൃതികൾ ബഷീറിന്റെ ജീവിതകാലത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ല. മരണത്തിന് ആറു വർഷങ്ങൾക്കുശേഷം, പ്രേം പാറ്റ പ്രസിദ്ധീകരിച്ചു. ഡി.സി ബുക്സാണ് ഇതിന്റെ പ്രസാധകർ. |PREMPATTA ബഹുമതികൾ ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982) കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970 കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981 കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987) സംസ്കാരദീപം അവാർഡ് (1987) പ്രേംനസീർ അവാർഡ് (1992) ലളിതാംബിക അന്തർജ്ജനം അവാർഡ് (1992). മുട്ടത്തുവർക്കി അവാർഡ് (1993). വള്ളത്തോൾ പുരസ്കാരം‌(1993). വിവാദങ്ങൾ thumb|ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് നാടകത്തിൽ നിന്ന് ഒരു രംഗം ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ മതസംഘടനകളും പ്രതിപക്ഷവും തീവ്രവിമർശനങ്ങളാണുയർത്തിയത്. പ്രധാനമായും, ഗ്രന്ഥത്തിൽ അശ്ലീലമുണ്ട് എന്നായിരുന്നു അവരുടെ വാദം.മഹച്ചരിതമാല, പേജ് 530,DC-Books ഇതിലേറെ വിമർശനശരങ്ങളേറ്റ ഒരു രചനയാണ് ശബ്ദങ്ങൾ ബഷീർ ദിനം thumb|ബഷീർ ദിനത്തിൽ കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിലെ പ്രത്യേക അസംബ്ലി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ വായന മാസാചരണവുമായി ബന്ധപ്പെട്ട് ജൂലൈ അഞ്ച് ബഷീറിന്റെ ചരമ ദിനം ബഷീർ ദിനമായി ആചരിക്കുന്നു. ആ ദിവസം ബഷീറുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ വിദ്യാലയങ്ങളിൽ നടന്നു വരുന്നു. കൂടുതൽ അറിവിന് http://www.venumenon.com/articles/article_page.asp?catid=6&artid=4 http://www.imdb.com/name/nm0059775/ അവലംബം വർഗ്ഗം:1908-ൽ ജനിച്ചവർ വർഗ്ഗം:1994-ൽ മരിച്ചവർ വർഗ്ഗം:ജനുവരി 21-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 5-ന് മരിച്ചവർ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:പത്മശ്രീ നേടിയ മലയാളസാഹിത്യകാരന്മാർ വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:ശബ്ദരൂപത്തിലുള്ള ലേഖനങ്ങൾ വർഗ്ഗം:മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:ആവിഷ്കാര സ്വാതന്ത്ര്യം വർഗ്ഗം:കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾ
സാഹിത്യം
https://ml.wikipedia.org/wiki/സാഹിത്യം
സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉൾക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാൽ സംസ്കൃതത്തിൽ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത്. സാഹിത്യം എന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടിൽ വിശ്വനാഥന്റെ സാഹിത്യദർപ്പണം എന്ന ഗ്രന്ഥത്തിലൂടെയാണ്.മലയാളത്തിലെ സാഹിത്യ രൂപങ്ങളിൽ നോവലും ചെറുകഥയും ഒഴികെ മറ്റുള്ളവയെല്ലാം തന്നെ തനതായ നാടൻ കലാ രൂപങ്ങളുടെ പരിഷ്കരണമാണ്. സാഹിത്യം എന്നാൽ നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണെന്ന് പറയാം . ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന്നത്.അതിനാൽ നമ്മുടെ നാടൻ വരമൊഴികൾ സാഹിത്യത്തിന്റെ പാതയെ ഏറെ സഹായിച്ചിട്ടുണ്ട്. ചരിത്രം thumb|ഓക്സ്ഫോഡിലെ മെർട്ടൺ കോളേജിലെ ഗ്രന്ഥശാലയിലെ പഴയ പുസ്തകങ്ങൾ അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളിലൊന്നാണ് ഗിൽഗാമേഷിന്റെ ഇതിഹാസം. സുമേറിയൻ ഭാഷയിലെ കഥകളിൽ നിന്നാണ് ഈ ബാബിലോണിയൻ ഇതിഹാസ കാവ്യം രചിക്കപ്പെട്ടത്. സുമേറിയൻ കഥകൾ വളരെ പഴയതാണെങ്കിലും (ഒരുപക്ഷേ ബി.സി. 2100) ഇതിഹാസം എഴുതപ്പെട്ടത് ബി.സി. 1900-നോടടുത്താണ്. വീരകൃത്യങ്ങൾ, സൗഹൃദം, നഷ്ടം, എക്കാലത്തും ജീവിക്കുവാനുള്ള ശ്രമം എന്നിവയാണ് കഥയുടെ പ്രമേയങ്ങൾ. പല ചരിത്ര കാലഘട്ടങ്ങളിലെയും സാഹിത്യകൃതികൾ ലഭ്യമാണ്. ദേശീയ വിഷയങ്ങളും ഗോത്രവർഗ്ഗങ്ങളുടെ കഥകളും ലോകം ആരംഭിച്ചതു സംബന്ധിച്ച കഥകളും മിത്തുകളും ചിലപ്പോൾ നൈതികവും ആത്മീയവുമായ സന്ദേശങ്ങളുള്ളവയായിരിക്കും. ഹോമറിന്റെ ഇതിഹാസങ്ങൾ ഇരുമ്പുയുഗത്തിന്റെ ആദ്യകാലം മുതൽ മദ്ധ്യകാലം വരെയുള്ള സമയത്താണ് നടക്കുന്നത്. ഇന്ത്യൻ ഇതിഹാസങ്ങൾ ഇതിനേക്കാൾ അല്പം കൂടി താമസിച്ചുള്ള സമയത്താണ് നടക്കുന്നത്. നാഗരിക സംസ്കാരം വികസിച്ചതോടുകൂടി ആദ്യകാലത്തെ തത്ത്വചിന്താപരവും ഊഹങ്ങളിൽ അധിഷ്ടിതവുമായ സാഹിത്യം കൈമാറാനുള്ള പുതിയ സാഹചര്യങ്ങൾ നിലവിൽ വന്നു. പുരാതന ചൈനയിലും, പുരാതന ഇന്ത്യയിലും, പേർഷ്യയിലും പുരാതന ഗ്രീസിലും റോമിലും മറ്റും സാഹിത്യമേഖല വികസിച്ചു. ആദ്യകാലത്തുള്ള പല കൃതികളിലും (വാചികരൂപത്തിലുള്ളതാണെങ്കിൽ പോലും) ഒളിഞ്ഞിരിക്കുന്ന നൈതികസന്ദേശങ്ങളുള്ളവയായിരുന്നു. സംസ്കൃതത്തിലെ പഞ്ചതന്ത്രം ഉദാഹരണം. പുരാതന ചൈനയിൽ ആദ്യകാല സാഹിത്യം തത്ത്വചിന്ത, ചരിത്രം, സൈനികശാസ്ത്രം, കൃഷി, കവിത എന്നിവയെപ്പറ്റിയായിരുന്നു. ആധുനിക പേപ്പർ നിർമ്മാണവും തടി അച്ചുപയോഗിച്ചുള്ള അച്ചടിയും ചൈനയിലാണ് ആരംഭിച്ചത്. ലോകത്തിലെ ആദ്യത്തെ അച്ചടിസംസ്കാരം ഇവിടെയാണ് ഉത്ഭവിച്ചത്.A Hyatt Mayor, Prints and People, Metropolitan Museum of Art/Princeton, 1971, nos 1-4. ISBN 0-691-00326-2 period that occurred during the കിഴക്കൻ ഷൗ രാജവംശത്തിന്റെ (ബി.സി. 769-269) കാലത്തുണ്ടായിരുന്ന നൂറ് ആശയധാരകളുടെ കാലത്താണ് ചൈനയിലെ സാഹിത്യ മേഖല വളർച്ച നേടിയത്. കൺഫ്യൂഷ്യാനിസം, ഡാവോയിസം, മോഹിസം, ലീഗലിസം എന്നിവ സംബന്ധിച്ച കൃതികൾ, സൈനികശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികൾ (ഉദാഹരണത്തിന് സൺ സുവിന്റെ ദി ആർട്ട് ഓഫ് വാർ) ചരിത്രം (ഉദാഹരണത്തിന് സിമാ ക്വിയെന്റെ റിക്കോർഡ്സ് ഓഫ് ദി ഗ്രാന്റ് ഹിസ്റ്റോറിയൻ) എന്നിവ പ്രധാനമാണ്. സാഹിത്യ വിഭാഗങ്ങൾ ആത്മകഥ കവിത നോവൽ കഥ ചെറുകഥ ആട്ടക്കഥ മിനിക്കഥ ജീവചരിത്രം തിരക്കഥ നാടകം ലേഖനം/പഠനം വിമർശനം/നിരൂപണം യാത്രാവിവരണം/സഞ്ചാരസാഹിത്യം ബാലസാഹിത്യം സാഹിത്യചരിത്രം താരതമ്യ സാഹിത്യം മലയാള സാഹിത്യം സാഹിത്യശാഖ - കാലഘട്ടം എന്നിവ പ്രതിപാദിച്ചുകൊണ്ട്‌ മലയാളം സാഹിത്യത്തെയും സാഹിത്യകാരൻമാരെയും കുറിച്ച്‌ ദീർഘമായൊരു ആമുഖം. ലോക സാഹിത്യം സാഹിത്യ പോഷക സംഘടനകൾ കേന്ദ്ര സാഹിത്യ അക്കാദമി കേരള സാഹിത്യ അക്കാദമി കേരള സാഹിത്യ പരിഷത്ത് സാഹിത്യ പ്രവർത്തക സഹകരണ സംഘം ശാസ്ത്ര സാഹിത്യ പരിഷത്ത്‌ പുസ്തകപ്രസാധകർ ഗ്രാമീണ വായനശാലകൾ പ്രമുഖ അവാർഡുകൾ നോബൽ സമ്മാനം (സാഹിത്യം) ബുക്കർ പ്രൈസ്‌ ജ്ഞാനപീഠപുരസ്കാരം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ എഴുത്തച്ഛൻ പുരസ്കാരം വള്ളത്തോൾ പുരസ്കാരം‌ ലളിതാംബിക അന്തർജ്ജനം അവാർഡ്‌ മുട്ടത്തുവർക്കി അവാർഡ്‌ എം.പി.പോൾ അവാർഡ് വയലാർ അവാർഡ്‌ യശ്‌പാൽ അവാർഡ്‌ ചെറുകാട് അവാർഡ്‌ തനിമ പുരസ്കാരം നന്തനാർ സാഹിത്യ പുരസ്കാരം കവിപുങ്കവർ പട്ടം (മാപ്പിളപ്പാട്ട് രചയ്താങ്കൾക്ക്) Wikisource SSF സാഹിത്യോത്സവ് അവാർഡ് അവലംബം പുറത്തേയ്ക്കുള്ള കണ്ണികൾ English Literature Forum Project Gutenberg Online Library Abacci – Project Gutenberg texts matched with Amazon reviews Internet Book List similar to IMDb but for books Internet Archive Digital eBook Collection വർഗ്ഗം:സാഹിത്യം
README.md exists but content is empty. Use the Edit dataset card button to edit it.
Downloads last month
4
Edit dataset card