title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
നോട്ട്ബുക്ക് കംപ്യൂട്ടർ
https://ml.wikipedia.org/wiki/നോട്ട്ബുക്ക്_കംപ്യൂട്ടർ
REDIRECT ലാപ്‌ടോപ്പ്
Notebook computer
https://ml.wikipedia.org/wiki/Notebook_computer
REDIRECT ലാപ്‌ടോപ്പ്
India
https://ml.wikipedia.org/wiki/India
redirectഇന്ത്യ
Soccer
https://ml.wikipedia.org/wiki/Soccer
redirectഫുട്ബോൾ
USA
https://ml.wikipedia.org/wiki/USA
തിരിച്ചുവിടുക അമേരിക്കൻ ഐക്യനാടുകൾ
സംസ്കാരം
https://ml.wikipedia.org/wiki/സംസ്കാരം
ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ, വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നു. ഓരോ പ്രദേശങ്ങളിലെയും ജനങ്ങളുടെ സംസ്കാരം ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടും ആവാസവ്യവസ്ഥയോടും രാഷ്ട്രീയപരവും ചരിത്രപരവുമായ സംഭവവികാസങ്ങളോടും ജാതിമതങ്ങളോടും ഗോത്രങ്ങളോടും അഭേദ്യമായ ബന്ധം പുലർത്തുന്നു. സംസ്കാരം എന്നത്‌ മനുഷ്യരുടെ വലിയ പ്രത്യേകതയാണ്. ഓരോ പ്രദേശത്തിന്റെയും സംസ്കാരം വ്യത്യസ്തമാകാം. രാജ്യത്തിന്റെ പുരോഗതി, വികസനം, ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റം, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയൊക്കെ സംസ്കാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സ്ഥായിയായി നിലനിക്കുന്ന ഒന്നല്ല സംസ്കാരം. സംസ്‌കാരത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്ന എന്തിന്റേയും ദിവസംതോറുമുള്ള മാറ്റം സംസ്കാരത്തെ മാറ്റിക്കൊണ്ടേയിരിക്കുന്നു. ചരിത്രം ലോകത്തിൽ മനുഷ്യൻ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം തൊട്ടെ അവർക്കൊക്കെ പ്രത്യേകം സംസ്കാരങ്ങളുണ്ടായിരിക്കാം. ആദിമമനുഷ്യർ താമസിച്ചിരുന്നിടത്തു നിന്നു കിട്ടിയിട്ടുള്ള തെളിവുകളും അവരുടെ ഗുഹകളിൽ കണ്ടുവരുന്ന ചിത്രങ്ങളും ഇതാണു തെളിയിക്കുന്നത്‌. എങ്കിലും ഇന്നു പരിപൂർണ്ണ സംസ്കാരം എന്നർത്ഥത്തിൽ കാണുന്ന ഏറ്റവും പഴയ സമൂഹം മെസപ്പൊട്ടേമിയയിലായിരുന്നു ജീവിച്ചിരുന്നത്‌. അക്കാലത്ത്‌ സിന്ധു നദിതടത്തിലുണ്ടായിരുന്ന ഹാരപ്പാ സംസ്കാരം, മോഹൻജൊദാരോ സംസ്കാരം മുതലായവയേയും പഴയ പൂർണ്ണസംസ്കാരങ്ങളായി കാണാവുന്നതാണ്‌. കൂടുതലായി ഒന്നും പറയാനില്ല. പ്രത്യേകതകൾ സംസ്കാരം എന്നുള്ളത്‌ ആപേക്ഷികമാണെന്നാണ്‌ നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഒരു സമൂഹത്തിനെ പുറത്തു നിന്നു വീക്ഷിക്കുന്നവർക്ക്‌ അനുഭവപ്പെടുന്നതു പോലെയാകണമെന്നില്ല സമൂഹത്തിനകത്തുള്ളവർക്ക്‌ അതനുഭവപ്പെടുന്നത്‌. സംസ്കാരം സമൂഹങ്ങൾ തമ്മിലും ഒരു സമൂഹത്തിനുള്ളിൽ ഉപസമൂഹങ്ങൾ തമ്മിലും ചിലപ്പോൾ വീണ്ടും ഉപസമൂഹങ്ങളായും വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സംസ്കാരം പുറമേ നിന്നു നോക്കുന്ന ഒരാൾക്ക്‌ ഒരു പോലെയായിരിക്കും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വസിക്കുന്നവർക്ക്‌ അത്‌ രാജ്യഭേദത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യയിലാണെങ്കിൽ സംസ്ഥാനാടിസ്ഥാനത്തിൽ ആൾക്കാരുടെ അഭിരുചികൾ വ്യത്യസ്തമാണെന്നു അവർക്കനുഭവപ്പെടുന്നു. ജാതീയമായും പിന്നീടീ സംസ്കാരങ്ങൾ വേർപിരിഞ്ഞിരിക്കുന്നതായി കാണാം. മതത്തിലധിഷ്ഠിതമായും സംസ്കാരത്തിനേ വേർതിരിക്കാറുണ്ട്‌. ഉദാഹരണമായി ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികളെയും അവരുടെ ആചാരവിശ്വാസങ്ങളേയും ക്രിസ്ത്യൻ സംസ്കാരമെന്ന് വിശേഷിപ്പിക്കാറുണ്ട്‌. വിശാലാർത്ഥത്തിൽ ലോകത്തിലെ സംസ്കാരങ്ങളെ പ്രധാനമായും നാലായി തരംതിരിച്ചിട്ടുണ്ട്‌. പാശ്ചാത്യസംസ്കാരം(പടിഞ്ഞാറൻ സംസ്കാരം), പൗരസ്ത്യസംസ്കാരം(കിഴക്കൻ സംസ്കാരം), അറേബ്യൻ സംസ്കാരം, ആഫ്രിക്കൻ സംസ്കാരം എന്നിങ്ങനെയാണവ. സാംസ്കാരികാധിനിവേശം ഒരു സ്ഥലത്തെ ജനങ്ങൾ തങ്ങളുടെ സംസ്കാരത്തെ ഉപേക്ഷിച്ച്‌ മറ്റു സംസ്കാരത്തെ സ്വീകരിക്കുന്നതു അപൂർവ്വമല്ല. ജനത സ്വയം സ്വീകരിക്കുന്നതുമൂലമോ, അധിനിവേശസംസ്കാരം ബലംപ്രയോഗിക്കുന്നതുമൂലമോ ഇങ്ങനെ സംഭവിക്കാറുണ്ട്‌. അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഇൻകാ, മായൻ മുതലായ സംസ്കാരങ്ങളും, ഓസ്ട്രേലിയയിലെ ആദിവാസികളുടെ സംസ്കാരവുമെല്ലാം യൂറോപ്യൻ കുടിയേറ്റത്തോടു കൂടി നാമാവശേഷമായവയാണ്‌. കോളനി വത്‌കരണ കാലഘട്ടത്തോടു കൂടി പലപ്രാദേശിക സംസ്കാരങ്ങളും യൂറോപ്യൻ സംസ്കാരങ്ങൾക്ക്‌ പൂർണ്ണമായോ ഭാഗീകമായോ വഴിമാറിയതായാണ്‌ കണക്കാക്കപ്പെടുന്നത്‌. വർഗ്ഗം:സംസ്കാരം diq:Portal:Zagon
ജോയ്‌സി കിൽമർ
https://ml.wikipedia.org/wiki/ജോയ്‌സി_കിൽമർ
thumb|right ജോയ്‌സി കിൽമർ(ആൽഫ്രഡ്‌ ജോയ്‌സി കിൽമർ, ഡിസംബർ 6, 1886-ജൂലൈ 30, 1918) അമേരിക്കൻ കവിയും പത്രപ്രവർത്തകനുമായിരുന്നു. ട്രീസ്‌(Trees മരങ്ങൾ) എന്ന ഒറ്റ കവിതയിലൂടെയാണ്‌ കിൽമർ പ്രശസ്തനായിത്തീർന്നത്‌. ഈ കവിതയുടെ സംഗീത രൂപം 1940കളിലും 50കളിലും ജനകീയമായിരുന്നു. അമേരിക്കയിലെ ന്യൂജേഴ്സി സംസ്ഥാനത്തെ ന്യൂബേൺസ്വിക്കിലാണ്‌ കിൽമർ ജനിച്ചത്‌. രണ്ടാം ലോകമഹായുദ്ധകാലത്തെ സൈനിക സേവനത്തിനിടയിൽ ഫ്രാൻസിൽ വച്ച്‌ കൊല്ലപ്പെട്ടു. ട്രീസ്‌ എന്ന കവിതയിലെ അവസാന രണ്ടുവരികൾ മാത്രം മതി, ഇദ്ദേഹത്തിന്റെ പ്രതിഭയെ മനസ്സിലാക്കാം. ആ കവിത താഴെച്ചേർക്കുന്നു. "Trees" I think that I shall never see A poem lovely as a tree. A tree whose hungry mouth is prest Against the earth's sweet flowing breast; A tree that looks at God all day, And lifts her leafy arms to pray; A tree that may in summer wear A nest of robins in her hair; Upon whose bosom snow has lain; Who intimately lives with rain. Poems are made by fools like me, But only God can make a tree. വർഗ്ഗം:1886-ൽ ജനിച്ചവർ വർഗ്ഗം: 1918-ൽ മരിച്ചവർ വർഗ്ഗം:ഡിസംബർ 6-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 30-ന് മരിച്ചവർ വർഗ്ഗം:അമേരിക്കൻ കവികൾ വർഗ്ഗം:അമേരിക്കൻ പത്രപ്രവർത്തകർ വർഗ്ഗം:രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടവർ
വില്യം വേഡ്‌സ്‌വർത്ത്‌
https://ml.wikipedia.org/wiki/വില്യം_വേഡ്‌സ്‌വർത്ത്‌
thumb|150px|right|വില്യം വേഡ്സ്‌വർത്തിന്റെ ഒരു രേഖാചിത്രം വില്യം വേഡ്സ്‌വർത്ത് (ജനനം: 1770 ഏപ്രിൽ 7 - മരണം: 1850 ഏപ്രിൽ 23) ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപനിക യുഗത്തിനു തുടക്കംകുറിച്ച മഹാനായ കവിയാണ്. കോളറിജുമായിച്ചേർന്ന് 1798 -ൽ പ്രസിദ്ധീകരിച്ച ലിറിക്കൽ ബാലഡ്സ് എന്ന കൃതിയാണ് കാൽപ്പനിക യുഗത്തിനു നാന്ദികുറിച്ചത്. ദ് പ്രല്യൂഡ് എന്ന കവിത വേഡ്‌സ്‌വർത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു. ജീവിത രേഖ ഇംഗ്ലണ്ടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള കോക്കർമൗത്ത് എന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് വേഡ്സ്‌വർത്ത് ജനിച്ചത്. അഞ്ചു മക്കളിൽ രണ്ടാമനായ വില്യമിന് എട്ടു വയസ്സുള്ളപ്പോൾ അമ്മയും 13 വയസ്സുള്ളപ്പോൾ അച്ഛനും മരിച്ചു. മാതാപിതാക്കളുടെ മരണം മൂലം ചെറുപ്പത്തിൽ തന്നെയുണ്ടായ ഏകാന്തതാബോധം വേഡ്സ്‌വർത്തിലെ എഴുത്തുകാരനെ തട്ടിയുണർത്തി. ദീർഘകാലം അക്ഷരങ്ങൾ കൊണ്ട് ജീവിതത്തെ സമ്പന്നമാക്കിയാണ് അദ്ദേഹം മാതാപിതാക്കളുടെ മരണം മൂലമുണ്ടായ നഷ്ടം നികത്തിയത്. 1787 -ൽ കേംബ്രിജിലെ സെന്റ് ജോൺസ് കോളജിൽ ചേർന്നു. 1790ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നാളുകളിൽ ഫ്രാൻസ്‌ സന്ദർശിച്ച വേഡ്സ്‌വർത്ത് അവിടത്തെ ജനങ്ങളുടെ ജനാധിപത്യാഭിലാഷത്തോട് അനുഭാവം പ്രകടിപ്പിച്ചു. തൊട്ടടുത്ത വർഷം അദ്ദേഹം സാധാരണ വിജയത്തോടെ ബിരുദം നേടി. തുടർന്ന് പിൽക്കാല ജീവിതത്തെ മാറ്റിമറിച്ച യൂറോപ്യൻ പര്യടനം ആരംഭിച്ചു. ഇതിനിടയിൽ അനറ്റ്വലോൺ എന്ന ഫ്രഞ്ച് യുവതിയെ വിവാഹം കഴിച്ചു. പക്ഷേ ബ്രിട്ടനും ഫ്രാൻസും തമ്മിലുള്ള ശത്രുത ഇവരുടെ വിവാഹജീവിതത്തിനു തടസ്സമായി. കരോളിൻ എന്ന മകളുണ്ടായി അധികമാകും മുൻപ് ഭാര്യയേയും പുത്രിയേയും തനിച്ചാക്കി അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നു. 1793 -ൽ അദ്ദേഹം തന്റെ പ്രഥമ കവിതാ സമാഹാരം പുറത്തിറക്കി. An Evening Walk and Descriptive Sketches എന്ന ഈ കവിതാ സമാഹാരത്തിനു പ്രതിഫലമായി ലഭിച്ച 900 പൗണ്ടാണ് വേഡ്സ്‌വർത്തിന്റെ കാവ്യജീവിതത്തിന് അടിത്തറയായത്. സാമുവൽ ടെയ്ലർ കോളറിജിനെ കണ്ടുമുട്ടിയതോടെയാണ് വേഡ്സ്‌വർത്തിന്റെ സാഹിത്യ ജീവിതത്തിൽ ദിശാബോധം വന്നത്. 1797 -ൽ സഹോദരി ഡൊറോത്തിയോടൊപ്പം സോമർസെറ്റിലേക്കു താമസം മാറ്റിയതോടെ കോളറിജുമായുള്ള സമ്പർക്കം ഏറി. 1798ലാണ് ഇരുവരും ചേർന്ന് ലിറിക്കൽ ബാലഡ്സ് പുറത്തിറക്കിയത്. 1802ൽ ഇതിന്റെ രണ്ടാം പതിപ്പിൽ വേഡ്സ്‌വർത്ത് എഴുതിച്ചേർത്ത മുഖവുര ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപ്പനിക പ്രസ്ഥാനത്തിന് വിത്തുപാകി. ഈ ആമുഖ ലേഖനത്തിൽ വേഡ്സ്വർത്ത് കവിതയ്ക്ക് നൽകിയ നിർവചനം "the spontaneous overflow of powerful feelings from emotions recollected in tranquility" എന്നാണ്. അവലംബം വർഗ്ഗം:സാഹിത്യം വർഗ്ഗം:ജീവചരിത്രം
ഗബ്രിയേൽ ഗാർസിയ മാർക്വിസ്‌
https://ml.wikipedia.org/wiki/ഗബ്രിയേൽ_ഗാർസിയ_മാർക്വിസ്‌
തിരിച്ചുവിടുക ഗബ്രിയേൽ ഗർസിയ മാർക്വേസ്
ഹൊസേ സരമാഗോ
https://ml.wikipedia.org/wiki/ഹൊസേ_സരമാഗോ
നോബൽ സമ്മാന വിജയിയായ പോർച്ചുഗീസ്‌ സാഹിത്യകാരനും നാടകകൃത്തും പത്രപ്രവർത്തകനുമായിരുന്നു ‌ഹൊസേ ഡി സൂസ സരമാഗോ (ജനനം. നവംബർ 16, 1922 - ജൂൺ 18 2010).പോർച്ചുഗിസ് ഭാഷയിൽ നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ സാഹിത്യകാരൻ. ചരിത്രാധിഷ്ടിതവും ഭാവനാസമ്പന്നവുമായ നോവലുകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു. ചരിത്രസംഭവങ്ങളുടെ അട്ടിമറികളെക്കുറിച്ചുള്ള വീക്ഷണകോണുകളാണ് ഹോസെ സരമാഗോയുടെ കൃതികളിലെ ഒരു പൊതുവായ വിഷയം. ഔദ്യോഗിക കഥാതന്തുവിനെക്കാൾ സരമാഗോ മാനുഷിക വശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. അദ്ദേഹത്തിന്റെ പല കൃതികളും ഉപമാത്മകമാണ്.പോർച്ചുഗിസ് ചരിത്രവുമായി ബന്ധപ്പെട്ട അതിസൂക്ഷ്മമായ വ്യാജോക്തിയും സമ്പന്നമായ ഭാവനയും നിറഞ്ഞ ഇദ്ദേഹത്തിന്റെ കൃതികളിൽ പലതും വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട് . 1998-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി. ബ്ളൈൻഡ്‌നെസ്(നോവൽ, യേശുക്രിസ്തുവിന്റെ സുവിശേഷം (The Gospel According to Jesus Christ)'' എന്നിവയാണ്‌ പ്രശസ്ത കൃതികൾ. ജീവിതരേഖ ഒരു കർഷക കുടുംബത്തിൽ ജനിച്ച സരമാഗു സാമ്പത്തികപ്രശ്നങ്ങൾ കാരണം പഠനം ഉപേക്ഷിച്ച് ഒരു മെക്കാനിക്കിന്റെ ജോലി സ്വീകരിച്ചു. പിന്നീട് പത്രപ്രവർത്തകനായും വിവർത്തകനായും ജോലി നോക്കി. 1947-ൽ നോവൽ ലാൻഡ് ഒഫ് സിൻ പ്രസിദ്ധീകരിച്ചു. ഉപന്യാസം,കവിത,നോവൽ,നാടകം, ചെറുകഥ എന്നി വിഭാഗങ്ങളിൽ 24 കൃതികളോളം രചിച്ചു. കൃതികളുടെ വിവർത്തനം 25 രാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട് .കത്തോലിക്കാ സഭയുടെ പ്രവർത്തന രീതികളെയും,ഇടപെടലുകളെയും സരമാഗു തന്റെ കൃതികളിലുടനീളം എതിർത്തുപോന്നു. 977-ൽ പുറത്തിറങ്ങിയ മാന്വൽ ഒഫ് പെയിന്റിങ് ആൻഡ് കാലിഗ്രാഫി: എ നോവൽ എന്ന കൃതിയോടെ സാഹിത്യരംഗത്ത് ശ്രദ്ധേയനായി. കിഴക്കൻ പോർച്ചുഗലിലെ അലന്റജോയിലെ പാവപ്പെട്ട ജനങ്ങൾ നടത്തുന്ന കലാപത്തിന്റെ ഇതിഹാസകഥയായ റൈസിങ് എർത്ത് 1980-ൽ പുറത്തുവന്നു. ആ വർഷത്തെ `പ്രേമിയോസിഡാദെഡിലിസ് ബോ' അവാർഡ് അദ്ദേഹത്തിനു ലഭിച്ചു. 1982-ൽ പ്രസിദ്ധീകരിച്ച കോൺവെന്റ് മെമ്മയേഴ്‌സ് പോർച്ചുഗീസ് പെൻക്ലബ് സമ്മാനം നേടി. 1995-ൽ പോർച്ചുഗലിലെ സമുന്നത സാഹിത്യപുരസ്കാരമായ `ക്യാമോസ് പ്രൈസ്' ലഭിച്ചു. നോവൽ, കവിത, ഉപന്യാസം, നാടകം എന്നീ വിഭാഗങ്ങളിലായി മുപ്പതോളം കൃതികൾ ഇദ്ദേഹത്തിന്റേതായിട്ടു്. കാനറി ദ്വീപുകളിലെ ലാൻസെറോട്ട് എന്ന ദ്വീപിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നത്. ശൈലി സരമാഗോ നീണ്ട വാക്യങ്ങളിൽ എഴുതുന്നു. പലപ്പോഴും വാക്യങ്ങൾ ഒരു താളിനെക്കാളും നീളമുള്ളവയായിരിക്കും. അദ്ദേഹം കുത്ത് (.) വളരെ പിശുക്കിയേ ഉപയോഗിക്കാറുള്ളൂ. പകരം കോമ-കളാൽ വേർതിരിച്ച രീതിയിൽ വാക്യങ്ങളുടെ ഒരു അയഞ്ഞ ഒഴുക്കാണ് സരഗാസോയുടെ കൃതികളിൽ. അദ്ദേഹത്തിന്റെ പല ഖണ്ഡികകളും മറ്റ് പല എഴുത്തുകാരുടെയും കൃതികളിലെ അദ്ധ്യായങ്ങളെക്കാൾ നീണ്ടതാണ്. സംഭാഷണങ്ങളെ വേർതിരിക്കാൻ അദ്ദേഹം ക്വട്ടേഷൻ മാർക്ക് ഉപയോഗിക്കാറില്ല. പകരം പുതിയ സംഭാഷകന്റെ വാക്യത്തിലെ ആദ്യത്തെ അക്ഷരം കടുപ്പിക്കുന്നു (കാപ്പിറ്റൽ ലെറ്റർ). തന്റെ കൃതിയായ ബ്ലൈന്ഡ്നെസ്സ് ആന്റ് കേവിൽ അദ്ദേഹം തത്പുരുഷ നാമങ്ങൾ (പ്രോപർ നൌൺസ്) ഉപയോഗിക്കുന്നില്ല. നാമകരണത്തിലുള്ള ബുദ്ധിമുട്ട് സരമാഗോയുടെ കൃതികളിലെ ഒരു ആവർത്തിക്കുന്ന വിഷയമാണ്. സാഹിത്യം ഉപന്യാസം,കവിത,നോവൽ,നാടകം, ചെറുകഥ എന്നി വിഭാഗങ്ങളിൽ 24 കൃതികളോളം രചിച്ചു. കൃതികളുടെ വിവർത്തനം 25 രാജ്യങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട് .കത്തോലിക്കാ സഭയുടെ പ്രവർത്തന രീതികളെയും,ഇടപെടലുകളെയും സരമാഗു തന്റെ കൃതികളിലുടനീളം എതിർത്തുപോന്നു. ദി ഇയർ ഒഫ് ദ ഡത്ത് ഒഫ് റിക്കാർഡോറീസ് ദി സ്റ്റോൺ റാഫ്റ്റ്, ദി ഹിസ്റ്ററി ഒഫ് ദ സീജ് ഒഫ് ലിസ്ബൺ ദി ഗോസ്പൽ അക്കോർഡിങ് ടു ജീസസ് ക്രൈസ്റ്റ് ബ്ലൈന്റ്‌നെസ്: എ നോവൽ ആൾ ദി നെയിംസ് അവലംബം പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:1922-ൽ ജനിച്ചവർ വർഗ്ഗം: 2010-ൽ മരിച്ചവർ വർഗ്ഗം:നവംബർ 16-ന് ജനിച്ചവർ വർഗ്ഗം:ജൂൺ 18-ന് മരിച്ചവർ വർഗ്ഗം:പോർച്ചുഗീസ് നാടകകൃത്തുക്കൾ വർഗ്ഗം:പത്രപ്രവർത്തകർ വർഗ്ഗം:നോബൽ സമ്മാനം നേടിയ പോർച്ചുഗീസുകാർ വർഗ്ഗം:പോർച്ചുഗീസ് എഴുത്തുകാർ
ഫിയോദർ ദസ്തയേവ്‌സ്കി
https://ml.wikipedia.org/wiki/ഫിയോദർ_ദസ്തയേവ്‌സ്കി
പ്രശസ്തനായ ഒരു റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് ഫിയോദർ മിഖായലോവിച്ച്‌ ദസ്തയേവ്‌സ്കി (ഇംഗ്ലീഷ്: Fyodor Mikhaylovich Dostoyevsky, റഷ്യൻ: Фёдор Михайлович Достоевский ) (നവംബർ 11, 1821 - ഫെബ്രുവരി 9, 1881). മനുഷ്യബന്ധങ്ങളുടെ തീവ്രത തന്റെ കൃതികളിലേക്ക്‌ ആവാഹിച്ച ദസ്തയേവ്‌സ്കി എഴുത്തിന്റെ ലോകത്തെ പ്രകാശഗോപുരമാണെന്നു പറയാം. 19, 20 നൂറ്റാണ്ടുകളിലെ റഷ്യൻ സമൂഹത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സ്വാധീനമാണ് ഇദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നത്. ജീവിതരേഖ ആദ്യകാല ജീവിതം മോസ്കോയിലെ മിഖായേൽ -മരിയ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമനായാണ്‌ ഫിയോദർ ജനിച്ചത്‌. പതിനാറാം വയസിൽ ക്ഷയരോഗത്തെത്തുടർന്ന് അമ്മ മരിച്ചു. അതിനുശേഷം ഫിയോദറിനെയും സഹോദരൻ മിഖായേലിനെയും സെന്റ് പീറ്റേഴ്സ്ബർഗിലുള്ള സൈനിക അക്കാദമിയിലേക്ക്‌ പഠനത്തിനയച്ചു. അധികം താമസിയാതെ ദസ്തയേവ്‌സ്കിയുടെ പിതാവും മരിച്ചു. സാർ ചക്രവർത്തിക്കെതിരായ വിപ്ലവ ശ്രമങ്ങളുടെ പേരിൽ 1849-ൽ ഫയദോർ അറസ്റ്റു ചെയ്യപ്പെട്ടു. ഭരണകൂടത്തിനെതിരേ ഗൂഢാലോചന നടത്തിയെന്ന പേരിൽ അതേവർഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ ദസ്‌തയേവ്‌സ്കിയെ സൈബീരിയയിലേക്ക്‌ നാടുകടത്തി. 1854-ൽ ശിക്ഷാകാലാവധിക്കു ശേഷം വീണ്ടും സൈനിക സേവനത്തിനു ചേർന്നു. സൈനികനായി ഖസാഖ്‌സ്ഥാനിലെ സെമിപലാറ്റിൻസ്കിൽ കഴിഞ്ഞ അഞ്ചു വർഷമാണ്‌ ദസ്തയേവ്‌സ്കിയുടെ ജീവിതത്തെ മാറ്റിമറിച്ചത്‌. സ്വതന്ത്ര ചിന്താധാരകൾ വെടിഞ്ഞ അദ്ദേഹം തികഞ്ഞ കർക്കശക്കാരനും ഈശ്വരവിശ്വാസിയുമായി മാറി. സൈബീരിയയിലെ ഒരു യുദ്ധത്തടവുകാരന്റെ വിധവ മരിയയെ ഇതിനിടയിൽ അദ്ദേഹം വിവാഹം ചെയ്തിരുന്നു. സാഹിത്യജീവിതം, രണ്ടാം വിവാഹം thumb|150px|left|ദസ്തയേവ്‌സ്കി 1863-ൽ 1860-ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ മടങ്ങിയെത്തിയ ദസ്തയേവ്‌സ്കി മൂത്ത സഹോദരനുമായിച്ചേർന്ന് സാഹിത്യ പ്രസിദ്ധീകരണ രംഗത്തേക്കു കടന്നു. എന്നാൽ 1864-ൽ ഭാര്യയും തൊട്ടടുത്ത്‌ സഹോദരനും മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ ജീവിതം താളംതെറ്റി. കടത്തിനുമേൽ കടംകയറിയ ദസ്തയേവ്‌സ്കി ചൂതാട്ടകേന്ദ്രങ്ങളിൽ രാപകൽ തള്ളിനീക്കി. ചൂതാട്ടത്തിനുവേണ്ട പണം കണ്ടെത്തുവാനായി ദസ്തയേവ്‌സ്കി തന്റെ ഏറ്റവും മികച്ച നോവലായ കുറ്റവും ശിക്ഷയും ധൃതിയിലാണ് എഴുതിത്തീർത്തത്‌. ചൂതാട്ടഭ്രമം ജീവിതത്തെ കശക്കിയെറിയുന്നതിനിടയിൽ അദ്ദേഹം ചൂതാട്ടക്കാരൻ‍ എന്ന പേരിൽ തന്നെ ഒരു നോവൽ എഴുതുവാൻ തീരുമാനിച്ചു. ഈ നോവൽ കരാർ പ്രകാരമുള്ള തീയതിക്കകം പൂർത്തിയാക്കിയിരുന്നില്ലെങ്കിൽ ദസ്തയേവ്‌സ്കിയുടെ എല്ലാ കൃതികളുടെയും പകർപ്പവകാശം അദ്ദേഹത്തിന്റെ പ്രസാധകൻ കൈവശപ്പെടുത്തുമായിരുന്നു. thumb|180px|right|ദസ്തയേവ്‌സ്കിയുടെ ശവകുടീരം കടക്കാരിൽനിന്നും രക്ഷനേടുവാനും പുറംനാടുകളിലെ ചൂതാട്ടകേന്ദ്രങ്ങൾ സന്ദർശിക്കാനുമായി ദസ്തയേവ്‌സ്കി പശ്ചിമ യൂറോപ്പിലാകെ സഞ്ചരിച്ചു. ഈയവസരത്തിൽ മുൻപരിചയമുണ്ടായിരുന്ന അപ്പോളിനാറിയ സുസ്ലോവ എന്ന സ്ത്രീയുമായുള്ള സ്നേഹബന്ധം പുതുക്കുവാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സുസ്ലോവ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന നിരസ്സിച്ചു. ഇത് ദസ്തയേവ്സ്കിയെ തികച്ചും നിരാശനാക്കി. പിന്നീടാണ് അന്ന ഗ്രിഗോറിയേന നിക്കിന എന്ന പത്തൊൻപതുകാരിയെ ദസ്തയേവ്സ്കിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ജീവിതസഖിയാവുന്നതും.1866 ഒക്ടോബറിൽ ചൂതാട്ടക്കാരൻ നോവലിന്റെ രചനയിൽ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറായി എത്തിയതായിരുന്നു അന്ന. 1867 ഫെബ്രുവരിയിൽ ദസ്തയോവ്സ്കി അന്നയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതികൾ പിറന്നത്‌ ഈ ഘട്ടത്തിലാണ്. എഴുത്തുകാരന്റെ ഡയറി എന്ന പേരിൽ ആരംഭിച്ച പ്രതിമാസ സാഹിത്യപ്രസിദ്ധീകരണവും വലിയ വിജയമായിത്തീർന്നു. മരണം 1881 ഫെബ്രുവരി 9-ന് സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് ദസ്തയേവ്സ്കി അന്തരിച്ചു. പ്രശസ്ത കൃതികൾ കുറ്റവും ശിക്ഷയും കരമസോവ് സഹോദരന്മാർ ചൂതാട്ടക്കാരൻ ഭൂതാവിഷ്ടർ വിഡ്ഢി വൈറ്റ് നൈറ്റ്സ് ദസ്തയേവ്‌സ്കിയുടെ ജീവിതം മലയാള സാഹിത്യത്തിൽ ദസ്തയേവ്‌സ്കിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവലാണ് ഒരു സങ്കീർത്തനം പോലെ. അന്നയുമായുള്ള ദസ്തയേവ്‌സ്കിയുടെ പ്രേമജീവിതവും ചൂതാട്ടക്കാരൻ‍ എന്ന നോവലിന്റെ രചനാവേളയിൽ അരങ്ങേറുന്ന മറ്റ് സംഭവങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. വയലാർ അവാർഡ് അടക്കമുള്ള ഒട്ടനേകം പുരസ്കാരങ്ങൾ നേടിയ ഈ കൃതിയുടെ നിരവധി പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. കുറിപ്പുകൾ അവലംബം വർഗ്ഗം:1821-ൽ ജനിച്ചവർ വർഗ്ഗം: 1881-ൽ മരിച്ചവർ വർഗ്ഗം:ഒക്ടോബർ 30-ന് ജനിച്ചവർ വർഗ്ഗം:നവംബർ 11-ന് മരിച്ചവർ വർഗ്ഗം:റഷ്യൻ നോവലെഴുത്തുകാർ വർഗ്ഗം:തിരഞ്ഞെടുത്ത ലേഖനങ്ങൾ വർഗ്ഗം:ഫിയോദർ ദസ്തയേവ്‌സ്കി
മൗസ്
https://ml.wikipedia.org/wiki/മൗസ്
thumb|right|200px|കമ്പ്യൂട്ടർ മൗസുകൾ thumb|right|200px|കമ്പ്യൂട്ടർ മൗസിന്റെ ഉൾഭാഗം മൗസ് എന്നാൽ കമ്പ്യൂട്ടറുകൾക്കുള്ള കൈയിലൊതുങ്ങുന്ന പോയിൻറിങ്ങ് ഡിവൈസസും (ചൂണ്ടിക്കാണിക്കാനുള്ള ഉപകരണം), ഇൻപുട്ട് ഡിവൈസും ആണ്. അത് കൈവെള്ളയിൽ ഒതുങ്ങുന്നവണ്ണം രൂപവത്കരിക്കപ്പെട്ടതും ഒന്നോ അതിൽകൂടുതൽ ബട്ടനുകളുള്ള ഒരു ചെറിയ ഉപകരണം ആണ്. ഇത് ഒരു പരന്ന ഉപരിതലത്തിലാണ് സ്ഥാപിക്കുന്നത്. മൗസിന്റെ അടിവശത്ത് അതിരിക്കുന്ന പരന്ന ഉപരിതലവുമായി താരതമ്യപ്പെടുത്തി അതിന്റെ ചലനം നിർണയിക്കാനുള്ള ഒരു ഉപകരണം ഉണ്ട്. മൗസിന്റെ ചലനം ഡിസ്പ്ലേയിലെ ഒരു ബിന്ദുവിന്റെ ചലനമായി വ്യാഖ്യാനിക്കുന്നു. (പോയിന്ററും കർസറും രണ്ടാണ്.)https://www.computerhope.com/jargon/m/mouse.htm മൗസ് എന്ന പേര് ലഭിച്ചത് ആദ്യകാലത്തെ മൗസുകളിൽ നിന്നും കമ്പ്യൂട്ടറിലേക്കുള്ള വയർ (വിദ്യുത് ചാലകം) എലികളുടെ വാല് പോലെയിരുന്നതിനാലാണ്. മാത്രമല്ല, പോയിന്ററുടെ ചലനം ഒരു എലിയുടെ ചലനം പോലെയുള്ളതുകൊണ്ടും ആകാം. ഒരു കമ്പ്യൂട്ടർ സിസ്റ്റം നിയന്ത്രിക്കുന്ന മൗസിന്റെ ആദ്യ പൊതുപ്രദർശനം 1968-ലായിരുന്നു. ഒരു പ്രതലത്തിലൂടെയുള്ള ചലനം ട്രാക്ക് ചെയ്യാൻ മൗസുകൾ ആദ്യം രണ്ട് വ്യത്യസ്ത ചക്രങ്ങൾ ഉപയോഗിച്ചു: ഒന്ന് എക്സ്-ഡൈമൻഷനിലും മറ്റൊന്ന് വൈ(Y)യിലും. പിന്നീട്, ഒരു പന്ത് ഉപയോഗിക്കുന്നതിന് സ്റ്റാൻഡേർഡ് ഡിസൈൻ മാറ്റി. മൗസ് ചലിക്കുന്നതിന് വേണ്ടി ഉപരിതലത്തിൽ ഉരുളുന്നു. മിക്ക ആധുനിക മൗസുകളും ചലിക്കുന്ന ഭാഗങ്ങൾ ഇല്ലാത്ത ഒപ്റ്റിക്കൽ സെൻസറുകൾ ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ എല്ലാ മൗസുകളെയും ഒരു കേബിൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരുന്നുവെങ്കിലും, പല ആധുനിക മൗസുകളും കോർഡ്‌ലെസ് ആണ്, ബന്ധിപ്പിച്ച സിസ്റ്റവുമായുള്ള ഹ്രസ്വ-ദൂര റേഡിയോ ആശയവിനിമയത്തെ ആശ്രയിക്കുന്നു.https://www.explainthatstuff.com/computermouse.html ഒരു കഴ്‌സർ നീക്കുന്നതിന് പുറമേ, ഒരു ഡിസ്‌പ്ലേയിൽ ഒരു മെനുവിലെ ഐറ്റം തിരഞ്ഞെടുക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾ അനുവദിക്കുന്നതിന് കമ്പ്യൂട്ടർ മൗസിന് ഒന്നോ അതിലധികമോ ബട്ടണുകൾ ഉണ്ട്. അധിക നിയന്ത്രണവും ഡൈമൻഷണൽ ഇൻപുട്ടും പ്രാപ്തമാക്കുന്ന ടച്ച് പ്രതലങ്ങളും സ്ക്രോൾ വീലുകളും പോലുള്ള മറ്റ് ഘടകങ്ങളും മൗസുകൾക്കുണ്ട്. പദോൽപ്പത്തി thumb|എലിയോട് സാമ്യമുള്ളതിനാലാണ് കമ്പ്യൂട്ടർ മൗസിന് ആ പേര് നൽകിയിരിക്കുന്നത്. ഒരു കമ്പ്യൂട്ടർ പോയിന്റിംഗ് ഉപകരണത്തെ പരാമർശിച്ചുകൊണ്ട് മൗസ് എന്ന പദത്തിന്റെ ആദ്യകാല രേഖാമൂലമുള്ള ഉപയോഗം ബിൽ ഇംഗ്ലീഷിന്റെ ജൂലൈ 1965 ലെ പ്രസിദ്ധീകരണമായ "കമ്പ്യൂട്ടർ-എയ്ഡഡ് ഡിസ്പ്ലേ കൺട്രോൾ" എന്ന പ്രസിദ്ധീകരണത്തിലാണ്, ഇത് എലിയുടെ ആകൃതിയിലും വലുപ്പത്തിലും ഉള്ള സാദൃശ്യത്തിൽ നിന്നാണ് ഉത്ഭവിച്ചത്. അതിന്റെ വാലിനോട് സാമ്യമുള്ള കോർഡുമാണ്ടായിരുന്നു(cord).Oxford English Dictionary, "mouse", sense 13 ചരിത്രം 1967 ൽ ഡഗ്ലസ് ഏംഗൽബർട്ടാണ് കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചത്. മൗസ് ഇനങ്ങൾ വീൽ മൗസ് ലേസർ മൗസ് വയർ രഹിത മൗസ് കൈരേഖ മൗസ് യു.എസ്.ബി മൗസ് പി.എസ്.2 മൗസ് വയർ രഹിത മൗസ് സാധാരണ മൗസുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് വയർ രഹിത മൗസ്, ഇതിന്റെ പ്രത്യകത കമ്പ്യൂട്ടറും മൗസും തമ്മിൽ ബന്ധിപ്പിക്കുന്ന വയർ കാണില്ല എന്നതാണ്. ബദലായി ഒരു വയർലസ് സം‌വിധാനം ആണ് ഉള്ളത്, ഇതിനു ഒരു നിശ്ചിത പരിധിയും ഉണ്ടായിരിക്കും. ഈ പരിധിയിൽ ഇരുന്നുകൊണ്ട് മൗസ് പ്രവർത്തിക്കാൻ കഴിയുന്നു. ഇതും കാണുക മൗസ് പാഡ് അവലംബം വർഗ്ഗം:നിർദ്ദേശാങ്ക ഇൻപുട്ട് ഉപകരണങ്ങൾ വർഗ്ഗം:അമേരിക്കൻ കണ്ടുപിടിത്തങ്ങൾ
Computer Mouse
https://ml.wikipedia.org/wiki/Computer_Mouse
തിരിച്ചുവിടുക മൗസ്
Computer mouse
https://ml.wikipedia.org/wiki/Computer_mouse
തിരിച്ചുവിടുക മൗസ്
Digital Camera
https://ml.wikipedia.org/wiki/Digital_Camera
തിരിച്ചുവിടുക ഡിജിറ്റൽ ക്യാമറ
Moore's Law
https://ml.wikipedia.org/wiki/Moore's_Law
തിരിച്ചുവിടുക മൂർ നിയമം
Notebook Computer
https://ml.wikipedia.org/wiki/Notebook_Computer
REDIRECT ലാപ്‌ടോപ്പ്
Sound
https://ml.wikipedia.org/wiki/Sound
REDIRECT ശബ്ദം
ശബ്ദം
https://ml.wikipedia.org/wiki/ശബ്ദം
ശബ്ദം എന്നാൽ കേൾവിശക്തിയാൽ അറിയുന്ന കമ്പനം ആണ്. കമ്പനം ചെയ്യുന്ന വസ്തു അതിന്റെ ചുറ്റുമുള്ള വായുവിൽ ദ്രുതഗതിയിൽ മർദ്ദവ്യത്യാസമുണ്ടാക്കുന്നു. ഈ ഏറ്റക്കുറച്ചിലുകൾ വായുവിലൂടെ സഞ്ചരിച്ച് ചെവിയിലെ കർണ്ണപടത്തിൽ കമ്പനമുണ്ടാക്കുന്നു. നാഡിവ്യൂഹം ഇതിനെ വൈദ്യുത രൂപത്തിൽ തലച്ചോറിലെത്തിക്കുന്നതിലൂടെ നാം ശബ്ദം തിരിച്ചറിയുന്നു. ശബ്ദമെന്നാൽ ഒരു വഴക്കമുള്ള വസ്തുവിൽകൂടി സഞ്ചരിക്കുന്ന സമ്മർദത്തിൽ വരുന്ന മാറ്റം ആണ്. കുറച്ചെങ്കിലും സമ്മർദിക്കാൻ പറ്റുന്ന വസ്തുക്കളിലൂടെ ശബ്ദം സഞ്ചരിക്കുന്നു (ശൂന്യതയിലൂടെ സഞ്ചരിക്കില്ല). ശബ്ദതരംഗം ഒരു മെക്കാനിക്കൽ തരംഗം ആകുന്നു. കാരണം ശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്. ശബ്ദത്തിന് വായുവിൽ 343 m/s (20°C ൽ) ആണ് വേഗത. ജലത്തിലൂടെ ശബ്ദത്തിന് കൂടുതൽ വേഗമുണ്ട്. ശബ്ദത്തിന് കാരണം ആകുന്ന വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു. ഡെസിബെൽ എന്ന ഏകകത്തിലാണു ശബ്ദം അളക്കുന്നത്. തരംഗദൈർഘ്യം ഹെട്സ് എന്ന യൂണിറ്റിലും അളക്കുന്നു. ജീവികളുടെ ശബ്ദം ഏറ്റവും ഉച്ചത്തിൽ ശബ്ദിക്കുന്ന ജീവി നീലത്തിമിംഗിലമാണ്. 7000ത്തോലം ഡസിബൽ ആണ് അതിനെ ഉച്ചത. ശബ്ദത്തെ ചിത്രീകരിച്ച് കാണിക്കുന്നത് അലകളുള്ള സമനിരപ്പായ ഒരു വരയായിട്ടാണ്. ശബ്ദത്തിന്റ്റെ സഞ്ചാരം ഒരു മാധ്യമത്തിലൂടെ ശബ്ദം സഞ്ചരിക്കുന്നത് ആ മാധ്യമത്തിലെ കണികകൾ(ആറ്റങ്ങൾ അല്ലെങ്കിൽ തന്മാത്രകൾ)മുന്നോട്ടും പിന്നോട്ടും ചലിക്കുമ്പോഴാണ്.ഓരോ കണികയും മറ്റൊന്നിനെ ഇടിക്കുകയും അതിന്റെ പഴയ സ്ഥാനത്തേക്കു മടങ്ങിവരികയും ചെയ്യുന്നു.അങ്ങനെ ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നു.കണികകളുടെ കൂട്ടിയിടിക്കലിൽ ഊർജ്ജം തുടർച്ചയായി നഷ്ടമാവുന്നതിനാൽ ഉദ്ഭവസ്ഥാനത്തു നിന്നും കൂടുതൽ ദൂരേക്ക് പോകുംതോറും ശബ്ദം ക്രമേന ഇല്ലാതാകുന്നു. ശബ്ദവേഗത ഒരു മാധ്യമതിലെ ശബ്ദതിന്റെ വേഗത ആ മാധ്യമത്തിന്റെ ഇലാസ്തികതയുമായി ബന്ധപ്പെട്ടിരിക്കുന്നു.അതുപോലെ ശബ്ദവേഗത അതിന്റെ ചുറ്റുപാടിന്റെ താപനിലയോടും(താപനിലയുടെ വർഗമൂലം) നേർഅനുപാതത്തിലാണ്.മാധ്യമത്തിന്റെ സാന്ദ്രതയും വേഗതയെ സ്വാധീനിക്കുന്നു.ജലത്തിൽ ശബ്ദത്തിനു ഏതാണ്ട് 1430 മീറ്റർ പെർ സെക്കന്റ് വേഗമുണ്ട്(വായുവിലെ വേഗത്തിന്റെ 5 മടങ്ങ്).സമുദ്രത്തിലെ ചില ജീവികൽ ആശയവിനിമയം നടത്താൻ ശബ്ദം ഉപയോഗിക്കുന്നു,ഉദാ:നീലത്തിമിംഗിലം. ഉച്ചത ശബ്ദം എത്രത്തോളം കൂടുതലാണ്(അല്ലെങ്കിൽ കുറവാണ്) എന്നതിന്റെ മാനകമാണ് ഉച്ചത(LOUDNESS ).ഒരു ശബ്ദ സ്രോതസിന്റെ ഉച്ചത അതിന്റെ ആയതിയും(AMPLITUDE) ആയി ബന്ധപ്പെട്ടിരിക്കുന്നു ..ആവൃത്തി എന്നാൽ ഒരു സെക്കന്റിൽ ഉണ്ടായ ശബ്ദതരംഗങ്ങളുടെ എണ്ണമാണ്.ആവൃത്തി അളക്കുന്നത് ഹെർട്സ് എന്ന യൂണിറ്റിൽ ആണ്.ജർമ്മൻ ശാസ്ത്രജ്ഞൻ ഹെന്രിച്ച് ഹെർട്സിനോടുള്ള ആദരസൂചകമാണ് ഈ നാമകരണം.20-20000 ഹെർട്സ് പരിധിയിലുള്ള ശബ്ദതരംഗങ്ങൾ മനുഷ്യനു കേൾക്കത്തക്കതാണ്. ഡോപ്ലർ പ്രഭാവം ശബ്ദത്തിന്റെ ഉദ്ഭവസ്ഥാനവും ശ്രോതാവും തമ്മിലുള്ള ആപേക്ഷികചലനം മൂലം ശബ്ദതരംഗത്തിന്റെ ഫ്രീക്വൻസിയിൽ ഉണ്ടാകുന്ന മാറ്റം ആണു ഡോപ്ലർ പ്രഭാവം.1842ൽ ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ഡോപ്ലർ ആണു ഇത് കണ്ടെത്തിയത്.പ്രകാശതരംഗവും ഡോപ്ലർ പ്രഭാവം കാണിക്കുന്നു. സൂപ്പർ സോണിക് വിമാനങ്ങൾ ശബ്ദത്തിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവയാണു സൂപ്പർ സോണിക് വിമാനങ്ങൾ.സൂപ്പർ സോണിക് വിമാനത്തിന്റെ വേഗതയെ സൂചിപ്പിക്കാൻ മാക് നമ്പർ എന്ന മാനകം ഉപയോഗിക്കുന്നു.ഉദാഹരത്തിനു മാക് നമ്പർ-2 എന്നാൽ ശബ്ദ്ത്തിന്റെ 2 മടങ്ങ് ആയിരിക്കും വേഗത(ശബ്ദവേഗത വായുവിൽ ഏതാണ്ടു 1236 കി.മീ പെർ മണിക്കൂർ ആണ്).സൂപ്പർ സോണിക് വിമാനങ്ങൾ അവയുടെ തന്നെ ശബ്ദത്തെ മറികടക്കുന്നു,അങ്ങനെ അവക്കു പിന്നിൽ ഒരു ഷോക്ക് തരംഗം സൃഷ്ടിക്കുകയും നമുക്ക് അതൊരു സോണിക് ബൂം ആയി അനുഭവപ്പെടുകയും ചെയ്യുന്നു.ആദ്യമായി ശബ്ദത്തേക്കാൽ വേഗത്തിൽ സഞ്ചരിച്ച വ്യക്തി ക്യാപ്റ്റൻ ചാൾസ് ചക്ക് യീഗർ ആണ്.ബെൽ X-1(ഗ്ലാമറസ് ഡെന്നിസ്) എന്ന വാഹനത്തിലയിരുന്നു ആ യാത്ര. വർഗ്ഗം:ശബ്ദം വർഗ്ഗം:കേൾവിശക്തി വർഗ്ഗം:ശബ്ദശാസ്ത്രം വർഗ്ഗം:തരംഗങ്ങൾ
സെപ്റ്റംബർ 11
https://ml.wikipedia.org/wiki/സെപ്റ്റംബർ_11
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 11 വർഷത്തിലെ 254 (അധിവർഷത്തിൽ 255)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 2001 - അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെ ചാവേർ ആക്രമണം ജനനം 1950 - മോഹൻ ഭഗവത് 1862 - ഒ. ഹെൻ‌റി 1885 - ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ്, ഇംഗ്ലീഷ്‌ സാഹിത്യകാരൻ മരണം 1921 സെപ്റ്റംബർ 11 പ്രമുഖകവിയും സ്വാതന്ത്ര്യസമരസേനാനിയും അനാചാരങ്ങൾക്കെതിരെപോരാടിയ സാമൂഹികപരിഷ്ക്കർത്താവും ആയിരുന്ന സുബ്രഹ്മണ്യഭാരതി ഓർമ്മയായി മറ്റു പ്രത്യേകതകൾ വർഗ്ഗം:സെപ്റ്റംബർ 11
ലിയോ ടോൾസ്റ്റോയ്
https://ml.wikipedia.org/wiki/ലിയോ_ടോൾസ്റ്റോയ്
ലിയോ നിക്കോളെവിച്ച്‌ ടോൾസ്റ്റോയ്‌ (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ്‌ തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപരമായി കടപ്പെട്ടിരിക്കുന്നു. ജനനം, ആദ്യകാലജീവിതം പടിഞ്ഞാറൻ റഷ്യയിലെ റ്റൂള നഗരത്തിനടുത്തുള്ള യാസ്നയ പോല്യാനയിലാണ് ടോൾസ്റ്റോയി ജനിച്ചത്‌. അഞ്ചു മക്കളിൽ നാലാമത്തവനായിരുന്ന അദ്ദേഹത്തിന് രണ്ടുവയസ്സാകുന്നതിനു മുൻപ് അമ്മയും ഒൻപതാമത്തെ വയസ്സിൽ പിതാവും മരിച്ചു. ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്ന ടോൾസ്റ്റോയി കസാൻ സർവകലാശാലയിൽ നിയമവും പൗരസ്ത്യ ഭാഷകളും പഠിച്ചെങ്കിലും ബിരുദമൊന്നും നേടിയില്ല. പഠനം ഇടക്കുവച്ചു മതിയാക്കിയ അദ്ദേഹം മോസ്കോയിലും സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലുമായി കുറേക്കാലം കുത്തഴിഞ്ഞ ജീവിതം നയിച്ചു. സൈന്യസേവനം, ആദ്യരചനകൾ ജീവിതത്തിന്റെ ആദ്യകാലമത്രയും ഉന്നതമായ ആദർങ്ങൾക്കും അവയ്ക്കു നിരക്കാത്ത ജീവിതത്തിനും ഇടക്കു ചാഞ്ചാടുകയായിരുന്ന ടോൾസ്റ്റോയി ചൂതാട്ടം വരുത്തി വച്ച കടത്തിൽ നിന്നു രക്ഷപ്പെടാനായി 1851-ൽ മൂത്ത സഹോദരനൊപ്പം കോക്കെസസിലെത്തി റഷ്യൻ സൈന്യത്തിൽ ചേർന്നു. ക്രീമിയൻ യുദ്ധത്തിൽ ഒരു പീരങ്കിസേനാവിഭാത്തിന്റെ തലവാനായി അദ്ദേഹം പങ്കെടുത്തു. 1854-55-ൽ ഉപരോധത്തിനുവിധേയമായ സെബാസ്റ്റോപോൾ എന്ന തുറമുഖനഗരത്തിന്റെ പ്രതിരോധത്തിന് ടോൾസ്റ്റോയിയും ഉണ്ടായിരുന്നു . ഇക്കാലത്ത് തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ബാല്യം കൗമാരം യൗവനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു ടോൾസ്റ്റോയിയുടെ ആദ്യത്തെ പ്രധാന രചന. അത് അദ്ദേഹത്തെ എഴുത്തുകാരനെന്നുള്ള നിലയിൽ ശ്രദ്ധേയനാക്കി. സൈന്യത്തിൽ വിരമിച്ചശേഷം 1857-ൽ ടോൾസ്റ്റോയി ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. യൂറോപ്യൻ പര്യടനത്തിനൊടുവിൽ യാസ്നിയ പോല്യാനായിൽ തിരികെയെത്തിയ അദ്ദേഹം അവിടെ താമസമാക്കി, കർഷകരുടെ കുട്ടികൾക്കായി ഒരു വിദ്യാലയം സ്ഥാപിച്ചു. വിവാഹം, കുടുംബം 1862-ൽ 34 വയസ്സുള്ളപ്പോൾ, ഒരു സുഹൃത്തിന്റെ സഹോദരി, 19 വയസ്സുള്ള സോഫിയ അഡ്രീനയെ അദ്ദേഹം വിവാഹം കഴിച്ചു. ടോൾസ്റ്റോയി കൃതികളുടെ കൈയെഴുത്തുപ്രതികൾ തയ്യാറാക്കുകയും മറ്റും ചെയ്ത സോഫിയ, ഭാര്യയെന്നതിനുപുറമേ അദ്ദേഹത്തിന്റെ വിശ്വസ്തയായ സെക്രട്ടറിയും ആയിരുന്നു. യുദ്ധവും സമാധാനവും എന്ന ബൃഹത്കൃതി അവർ ഏഴുവട്ടം പകർത്തി എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ടോൾസ്റ്റോയ് ദമ്പതിമാർക്ക് പതിമൂന്നു കുട്ടികൾ ജനിച്ചു. വിവാഹത്തിനുമുൻപു ടോൾസ്റ്റോയി, തന്റെ പൂർ‍‌വകാലജീവിതം രേഖപ്പെടുത്തിയിരുന്ന സ്വകാര്യ ഡയറി സോഫിയക്ക് വായിക്കാൻ കൊടുത്തു. വിവാഹത്തിന് തടസ്സമായില്ലെങ്കിലും ഡയറിയിലെ വെളിപ്പെടുത്തലുകളുടെ നിഴൽ അവരുടെ ജീവിതത്തെ ഒരിക്കലും വിട്ടുപിരിഞ്ഞില്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. യുദ്ധവും സമാധാനവും thumb|left|ലിയോ ടോൾ‍സ്റ്റോയി വിവാഹത്തെ തുടർന്നുള്ള സംതൃപ്തമായ കുടുംബജീവിതത്തിന്റെ ആദ്യവർഷങ്ങളിലാണ് ടോൾസ്റ്റോയി, അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതിയായ യുദ്ധവും സമാധാനവും എഴുതിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോൾസ്റ്റോയി ഈ നോവലിൽ. ചരിത്രഗതിയിൽ എല്ലാം മുൻ‍‌നിശ്ചിതമാണെന്നും അതേസമയം സ്വതന്ത്രമനസ്സുണ്ടെന്ന് കരുതിജീവിക്കുക മാത്രമാണ് മനുഷ്യന് ചെയ്യാനൊക്കുകയെന്നുമണ് ഈ കൃതിയിൽ ടോൾസ്റ്റോയി തെളിയിക്കാൻ ശ്രമിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്നത് മഹദ്‌വ്യക്തികളായി എണ്ണപ്പെടുന്ന നെപ്പോളിയനെപ്പോലുള്ളവരുടെ ഇച്ഛാശക്തിയല്ലെന്നും സാധാരണജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പ്രവർത്തനങ്ങളിലാണ് ചരിത്രസംഭവങ്ങളുടെ വിശദീകരണം കണ്ടെത്താൻ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വാദിക്കുന്നു.Tolstoy - MSN Encarta - http://encarta.msn.com/encyclopedia_761579029/tolstoy.html വിശ്വചരിത്രത്തിന്റെ കുത്തൊഴുക്കിൽ തങ്ങളുടെ കഴിവില്ലായ്മ തിരിച്ചറിയാതെ ഒഴുക്കിനെ നിയന്ത്രിക്കുകയാണ് തങ്ങളെന്ന് ഭാവിക്കുക മാത്രമാണ് നെപ്പോളിയനെപ്പോലുള്ളവർ. അങ്ങനെയുള്ളവരെക്കാൾ ചരിത്രത്തെ സ്വാധീനിക്കുന്നത് കിറുക്കനും കോമാളിയുമെന്നു തോന്നിച്ച റഷ്യൻ സൈന്യാധിപൻ ഖുട്ടൂസോവിനെപ്പോലെയുള്ളവരാണ്. മോസ്കോയിലും പീറ്റേഴ്സ്ബർഗ്ഗിലുമായുള്ള അഞ്ചുകുടുംബങ്ങളുടെ കഥയിലൂടെയാണ് ടോൾസ്റ്റോയി ചരിത്രത്തെക്കുറിച്ചുള്ള ഈ നിലപാട് അവതരിപ്പിക്കുന്നത്. നോവൽ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും ഇതിഹാസമാനമുള്ള ബൃഹത്‌രചനയാണ് യുദ്ധവും സമാധാനവും. ചരിത്രപുരുഷന്മാരും അല്ലാത്തവരുമായി 580-ഓളം കഥാപാത്രങ്ങളുണ്ട് അതിൽ.ഓൺലൈൻ യുദ്ധവും സമാധാനവും - Great Books Index: http://www.friends-partners.org/oldfriends/literature/war_and_peace/war-peace_intro.html അന്നാ കരേനിന പത്തൊൻപതാം നൂറ്റാണ്ടിലെ തന്നെ മറ്റൊരു പ്രശസ്ത നോവലായ ഗുസ്താവ് ഫ്ലോബേറിന്റെ (Gustav Flaubert) മദാം ബോവറിയെപ്പോലെ, സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് അന്നാ കരേനിന.Books and Writers - Lev Tolstoi - http://www.kirjasto.sci.fi/ltolstoi.htm സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാൽ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരുക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ് എന്ന പ്രശസ്തമായ വാക്യത്തിൽ തുടങ്ങുന്ന നോവൽ, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അർത്ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണട്. തീവണ്ടിക്കുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്തി.അന്നാ കരേനിന ഓൺലൈൻ - Gret Books Index - http://www.friends-partners.org/oldfriends/literature/anna_karenina/karenina_intro.html പിന്നീടുണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം പഴയതരം കഥകൾ എഴുതുന്നത് നിർത്തിയപ്പോൾ ടോൾസ്റ്റൊയി പറഞ്ഞത്, തനിക്ക് എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയിൽ എഴുതിയിട്ടുണ്ട് എന്നാണ്. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവൽ‍ക്കരിക്കപ്പെട്ടിട്ടുണട്. അതിന്റെ ഏറെ പ്രശസ്തമായ ചലചിത്രാവിഷ്കരണങ്ങളിലൊന്നിൽ അന്നയായി അഭിനയിച്ചത് പ്രഖ്യാത നടി ഗ്രെറ്റ ഗാർബോ ആയിരുന്നു. 2007 ജനുവരിയിൽ അമേരിക്കയിലെ ടൈം മാസിക അന്നാ കരേനിന, യുദ്ധവും സമാധാനവും എന്നിവയെ എല്ലാക്കാലത്തേയും ഏറ്റവും നല്ല പത്തു നോവലുകളിൽ യഥാക്രമം ഒന്നാമത്തേതും മൂന്നാമത്തേതും ആയി വിലയിരത്തി.The literature network - http://www.online-literature.com/tolstoy/ ആത്മീയപ്രതിസന്ധി, പരിവർത്തനം അന്നാ കരേനിനയുടെ രചനക്കുശേഷം ടോൾസ്റ്റോയി അതികഠിനമായ ഒരു ആത്മീയ പ്രതിസന്ധിയിലൂടെ കടന്നുപോയി. അതിനൊടുവിൽ, താൻ ജനിച്ചുവളർ‍ന്ന റഷ്യൻ ഓർത്തോഡൊക്സ് സഭപോലുള്ള വ്യവസ്ഥാപിതമതങ്ങളുടെ വിശ്വാസസംഹിതയേയും ജീവിതവീക്ഷണത്തേയും അദ്ദേഹം തള്ളിപ്പറഞ്ഞു. 1901-ൽ ഒർത്തൊഡോക്സ് സഭ ടോൾസ്റ്റോയിയെ അതിന്റെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കുകപോലും ചെയ്തു. മുഖ്യധാരാ സഭകളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരുതരം ക്രൈസ്തവവിശ്വാസത്തിലേക്ക് അദ്ദേഹം പരിവർത്തിതനാകുകുകയാണ് ചെയ്തതെന്നു പറയാം. ബൈബിളിൽ പുതിയനിയമത്തിലെ ഗിരിപ്രാഭാഷണത്തിലൂന്നിയ, മനുഷ്യസ്നേഹത്തിന്റേയും, സഹോദരഭാവത്തിന്റേയും, ലളിതജീവിതത്തിന്റേയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പുതിയ മതം. അക്രമരാഹിത്യത്തോടൊപ്പം സസ്യാഹാരത്തിനും, ബ്രഹ്മചര്യനിഷ്ടക്കും അദ്ദേഹം ഊന്നൽ കൊടുത്തു. അന്നുവരെ നയിച്ചിരുന്ന ജീവിതത്തെയും, തന്റെ സാഹിത്യ രുചികളെപ്പോലും, വിമർശനബുദ്ധ്യാ വിലയരുത്തുന്ന കുമ്പസ്സാരങ്ങൾ (Confessions) എന്ന കൃതി ഈ പ്രതിസന്ധിഘട്ടത്തിനൊടുവിൽ(1879) എഴുതിയതാണ്.കുംബസ്സാരങ്ങൾ ഓൺലൈൻ - Great Books Index - http://flag.blackened.net/daver/anarchism/tolstoy/confession.html പിൽക്കാല രചനകൾ thumb|right|250px|നിലമുഴുന്ന ടോൾസ്റ്റോയി, റെപിന്റെ രചന ടോൾസ്റ്റോയിയുടെ പിന്നീടുള്ള രചനകളിൽ ഒരു മുഖ്യപങ്ക്,‍ സാധാരണ വായനക്കാർ‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയിൽ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്. ഇവയിൽ പലതിലും സാഹിത്യകാരനായ ടോൾസ്റ്റോയിക്കും മേലെ വായനക്കാർ കണ്ടെത്തുന്നത് ധർമ്മപ്രഭാഷകനായ ടോൾസ്റ്റോയിയെയാണ് എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, അക്കാലത്തും മുന്തിയ സാഹിത്യഗുണം പ്രകടിപ്പിക്കുന്ന കഥകൾ ടോൾസ്റ്റോയി രചിച്ചിട്ടുണ്ട്. 1886-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇവാൻ ഇല്ലിച്ചിന്റെ മരണം എന്ന ലഘുനോവൽ അത്തരം രചനകളിലൊന്നാണ്. ലോകവ്യഗ്രതയിൽ ഒരു മികവുമില്ലാത്ത ജീവിതം നയിച്ച ഒരു മനുഷ്യൻ, മദ്ധ്യവയസ്സിലെത്തിയപ്പോൾ, രോഗപീഡയിലൂടെ കടന്ന് മരണത്തിന്റെ പടിവാതിക്കൽ ആത്മസാക്ഷാത്കാരം കണ്ടെത്തുന്നതിന്റെ കഥയാണത്.ഇവാൻ ഇല്ലിച്ചിന്റെ മരണം - Louise and Aylmer Maude-ന്റെ പരിഭാഷ - https://web.archive.org/web/20010418142604/http://www.geocities.com/short_stories_page/tolstoydeath.html ലൈഗികതയോടുള്ള ടോൾസ്റ്റോയിയുടെ നിലപാട് വ്യക്തമാക്കുന്ന കൃതിയാണ് 1889-ൽ പ്രസിദ്ധീകരിച്ച ക്രൊയിറ്റ്സർ സൊനാറ്റാ (Kreutzer Sonata) എന്ന ലഘുനോവൽ.Classic Authors - ക്രൊയിറ്റ്സർ സൊനാറ്റ - http://tolstoy.classicauthors.net/kreutzer/ ബീഥോവന്റെ ഒൻപതാമത്തെ വയലിൻ സൊണാറ്റയുടെ പേരാണ് ഈ കൃതിക്ക്. റഷ്യയിൽ ഈ നോവൽ നിരോധിക്കപ്പെട്ടു. മരണത്തേയും ലൈംഗികതയേയും സംബന്ധിച്ച ടോൾസ്റ്റോയിയുടെ ആശയങ്ങൾ സ്ഥാപിക്കാൻ‌വേണ്ടി എഴുതിയവയെങ്കിലും, ഇവാൻ ഇല്ലിച്ചിന്റെ മരണവും, ക്രൊയിറ്റ്സർ സൊണാറ്റയും കഥനകലാസാമർഥ്യത്തിന്റെ മുന്തിയ ഉദാഹരണങ്ങളായി പരിഗണിക്കപ്പെടുന്നു.ENotes.com - http://www.enotes.com/twentieth-century-criticism/tolstoy-leo യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവക്കു പുറമേയുള്ള ടോൾസ്റ്റൊയിയുടെ മൂന്നാമത്തെ മുഴുനോവലായ ഉയിർത്തെഴുന്നേല്പ്പ് (Resurrection)1901-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ നിശിതമായ വിമർശനം അടങ്ങിയിരുന്ന ആ കൃതിയും റഷ്യയിൽ നിരോധിക്കപ്പെട്ടു.Classic Authors - ഉയിർത്തെഴുന്നേല്പ്പ് - http://tolstoy.classicauthors.net/resurrection/ ഓർത്തൊഡോക്സ് സഭയിൽ നിന്ന് ടോൾസ്റ്റോയിയുടെ ബഹിഷകരണത്തിന് കാരണമായത് ഉയിർത്തെഴുന്നേല്പ്പും ക്രൊയിറ്റ്സർ സൊണാറ്റയും ആണ്. ഈ കാലഘട്ടത്തിലെ മറ്റൊരു പ്രധാന രചന 1893-ൽ പ്രസിദ്ധീകരിച്ച ദൈവരാജ്യം നിങ്ങൾക്കുള്ളിലാകുന്നുഓൺ ലൈൻ - ദൈവരാജ്യം നിങ്ങൾക്കുള്ളിലാകുന്നു - Full Books.com - http://www.fullbooks.com/The-Kingdom-of-God-is-within-you.html എന്ന പുസ്തകമാണ്. ഇതിന്റെ പേര് പുതിയനിയമത്തിൽ നിന്ന് (ലൂക്കാ 17:21) കടമെടുത്തതാണ്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ചുള്ള ടോൾസ്റ്റോയിയുടെ ബോദ്ധ്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. മഹാത്മാഗാന്ധിയെ ഏറെ സ്വാധീനിച്ച കൃതിയാണിത്. 1897-ൽ പ്രസിദ്ധീകരിച്ച് എന്താണ് കല എന്ന പ്രബന്ധം പരിവർത്തിതനായ ടോൾസ്റ്റോയിയുടെ കലാവീക്ഷണത്തിന്റെ സംഗ്രഹമാണ്. ഇതിൽ അദ്ദേഹം ചരിത്രത്തിലെ എണ്ണപ്പെട്ട എഴുത്തുകാരായ ഷേക്സ്പിയർ, ഡാന്റേ, സംഗീതജ്ഞരായ വാഗ്നർ, ബീഥോവൻ തുടങ്ങിയവരുടെ കൃതികളേയും തന്റെതന്നെ മുൻ‌കൃതികളിൽ മിക്കവയേയും തള്ളിപ്പറയുന്നു. ഇക്കാലത്തുതന്നെ എഴുതിയതെങ്കിലും മേല്പറഞ്ഞകൃതികളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഹാദ്ജി മുറാദ് എന്ന ശ്രദ്ധേയമായ നോവൽ ടോൾസ്റ്റോയി പ്രസിദ്ധീകരിച്ചില്ല. കോക്കസസ്സിൽ റഷ്യൻ സാമ്രാജ്യത്തിന് വെല്ലുവിളി ഉയർത്തിയ ഗോത്രനേതാക്കളിൽ ഒരാളുടെ കഥയാണ് ഈ കൃതിക്ക് ആധാരം. ടോൾസ്റ്റോയിയുടെ അവസാനത്തെ രചനയായിരുന്നു ഇത്. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ കൃതി വെളിച്ചം കണ്ടത്.ebooks.adelaide - ഹാദ്ജി മുറാദ് ഓൺ ലൈൻ - http://ebooks.adelaide.edu.au/t/tolstoy/leo/t65h/ ജീവിതാന്ത്യം അധികാരശക്തികളുടെ നിലപാടുകളുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ മത-രാഷ്ട്രനേതൃത്വങ്ങളുടെ അപ്രീതിക്കുപാത്രമായെങ്കിലും സാഹിത്യനായകനെന്ന നിലയിലും, അതിലുപരി ഒരു ധാർമ്മികശക്തിയെന്ന നിലയിലും, റഷ്യക്കകത്തും പുറത്തും ടോൾസ്റ്റോയി അസാമാന്യമായ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ യാസ്നിയ പോലിയാന ഒരു തീർഥാടനകേന്ദ്രം പോലെയായി. എന്നാൽ പുതിയ വിശ്വാസങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള ടോൾ‍സ്റ്റോയിയുടെ ശ്രമം കുടുംബത്തിൽ നിന്ന് അദ്ദേഹത്തെ അകറ്റി. എൺപത്തിരണ്ടാമത്തെ വയസ്സിൽ, വിശ്വാസങ്ങൾക്കനുസരിച്ച് പുതിയ ജീവിതം തുടങ്ങാൻ തീരുമാനിച്ച് വീടുവിട്ടിറങ്ങിയ അദ്ദേഹത്തിന് യാസ്നിയ പോല്യാനയിൽ നിന്ന് 80 മൈൽ അകലെ അസ്താപ്പോവ് എന്ന സ്ഥലത്തെ ചെറിയ തീവണ്ടി സ്റ്റേഷൻ വരെയേ എത്താനായുള്ളൂ. നൂമോണിയ പിടിപെട്ട് അദ്ദേഹം അസ്താപ്പോവിലെ സ്റ്റേഷൻ മാസ്റ്ററുടെ വീട്ടിൽ 1910 നവംബർ ഇരുപതാം തിയതി അന്തരിച്ചു. വിലയിരുത്തൽ ടോൾ‍സ്റ്റോയിയുടെ മത-ധാർമ്മിക ചിന്തകൾ കർക്കശവും അപ്രായോഗികവുമെന്ന് വിശേഷിക്കപ്പെട്ടിട്ടുൺട്. മനുഷ്യരുടെ ദുഃഖങ്ങളുടേയും ദാരിദ്ര്യത്തിന്റേയും പേരിൽ മാത്രമല്ല അവരുടെ സന്തോഷങ്ങളുടേയും സുഖങ്ങളുടേയും പേരിൽ കൂടി ടോൾസ്റ്റോയി കണ്ണീരൊഴൊക്കി എന്ന് ജി.കെ. ചെസ്റ്റർട്ടൻ വിമർശിച്ചിട്ടുണ്ട്.ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ ടോൾസ്റ്റോയിയുടെ ക്രൊയിറ്റ്സർ സൊണാറ്റ എന്ന നോവലിനെക്കുറിച്ചുള്ള ലേഖനം കാണുക പ്രബോധനത്തിൽ ശ്രദ്ധയൂന്നിയത്, അദ്ദേഹത്തിന്റെ രചനകളുടെ സാഹിത്യമൂല്യത്തെ ബാധിച്ചു എന്ന് പരക്കെ വിമർശിക്കപെട്ടിട്ടുണ്ട്. അതേസമയം, ധർമ്മപ്രഭാഷകനാകാൻ ശ്രമിച്ചപ്പോഴും ടോൾസ്റ്റോയി ജീവിതത്തിന്റെ സങ്കീർണ്ണതയും വൈവിദ്ധ്യവും ചിത്രീകരിക്കുന്ന കലാകാരൻ അല്ലാതായില്ല എന്നും പറയേണ്ടതുണ്ട്. ഐസയാ ബെർളിൻ(Isaiah Berlin, 1909-1997) 1953-ൽ യുദ്ധവും സമാധാനവും എന്ന കൃതിയിലെ ചരിത്രവീക്ഷണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പേരുകേട്ട പ്രബന്ധത്തിന്, വേലിപ്പന്നിയും കുറുക്കനും (The Hedgehog and the Fox)എന്നാണ് പേരിട്ടത്.The Hedgehog and the Fox - Isaiah Berlin (excerpt)-http://www.cc.gatech.edu/home/idris/Essays/Hedge_n_Fox.htm "കുറുക്കന് ഒരുപാടു കാര്യങ്ങൾ അറിയാം, എന്നാൽ വേലിപ്പന്നിക്ക് ഒരു വലിയ കാര്യം അറിയാം" എന്നു പുരാതനഗ്രീസിലെ കവി ആർക്കിലോക്കസ് എഴുതിയിട്ടുണ്ടത്രെ. ഇതിനെ പിന്തുടർന്ന്, ബുദ്ധിജീവികളിലും കലാകാരന്മാരിലും വേലിപ്പന്നികളും കുറുക്കന്മാരുമുണ്ടെന്ന് ബെർളിൻ എഴുതി. ലോകത്തെ ഒരു അടിസ്ഥാന ആശയത്തിന്റെ കണ്ണാടിയിലൂടെ കണ്ട് അവതരിപ്പിക്കുന്നവരാണ് വേലിപ്പന്നികൾ. പ്ലേറ്റോ, ഡാന്റേ, ഡോസ്റ്റെയെവ്സ്കി തുടങ്ങിയവർ ഇക്കൂട്ടത്തിൽ‍ പെടുമത്രെ. യാഥാർ‍ഥ്യത്തെ അത്തരം ലളിതവൽക്കരണത്തിന് വിധേയമാക്കാതെ അവതരിപ്പിക്കുന്നവരാണ് കുറുക്കന്മാർ. അരിസ്റ്റോട്ടിൽ, ഷേക്സ്പിയർ, ഗേയ്ഥേ തുടങ്ങിയവർ ഇക്കൂട്ടത്തിലാണ്. ജീവിതത്തിലയും ചരിത്രത്തിലേയും പ്രക്രിയകളെ ഒരു സമഗ്രദർശനത്തിൽ ഒതുക്കാനുള്ള ടോൾസ്റ്റോയിയുടെ ശ്രമത്തെക്കുറിച്ച് പ്രബന്ധകാരൻ പറയുന്നത്, വേലിപ്പന്നി ആകാൻ ആഗ്രഹിച്ച കുറുക്കൻ ആണ് ടോൾസ്റ്റോയി എന്നാണ്. കുറിപ്പുകൾ 1Happy families are alike, every unhappy family is unhappy in its own way എന്ന് ആംഗലം 2ടോൾസ്റ്റോയിയുടെ ബഹിഷ്കരണം റദ്ദാക്കണമെന്ന ആവശ്യം ഓർത്തോഡോക്സ് സഭ നിരാകരിച്ചുവെന്ന് ഈയിടെയും വാർ‍ത്തയുണ്ടായിരുന്നു(http://www.christianitytoday.com/ct/2001/marchweb-only/3-5-44.0.html) 3ഈ കവിവാക്യത്തിന് അത്ര ഗഹനമായ അർത്ഥമൊന്നുമില്ലെന്നു വരാം. കുറുക്കന്റെ മുഴുവൻ കൗശലവും വേലിപ്പന്നിയുടെ മുള്ളിനെ നേരിടാൻ മതിയാവില്ല എന്നേ കവി ഉദ്ദേശിച്ചിട്ടുണ്ടവുകയുള്ളു എന്ന് ബെർളിൻ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.(Scholars have differed about the correct interpretation of these dark words, which may mean no more than that the fox, for all his cunning, is defeated by the hedgehog's one defense, വേലിപ്പന്നിയും കുറുക്കനും - ഐസയാ ബെർളിൻ) 4The first kind of intellectual and artistic personality belongs to the hedgehogs, the second to the foxes; and without insisting on a rigid classification, we may, without too much fear of contradiction, say that, in this sense, Dante belongs to the first category, Shakespeare to the second; Plato, Lucretius, Pascal, Hegel, Dostoevsky, Nietzsche, Ibsen, Proust are, in varying degrees, hedgehogs; Herodotus, Aristotle, Montaigne, Erasmus, Molière, Goethe, Pushkin, Balzak, Joyce are foxes.(വേലിപ്പന്നിയും കുറുക്കനും - ഐസയാ ബെർളിൻ) അവലംബം വർഗ്ഗം:1828-ൽ ജനിച്ചവർ വർഗ്ഗം: 1910-ൽ മരിച്ചവർ വർഗ്ഗം:സെപ്റ്റംബർ 9-ന് ജനിച്ചവർ വർഗ്ഗം:നവംബർ 20-ന് മരിച്ചവർ വർഗ്ഗം:റഷ്യൻ നോവലെഴുത്തുകാർ വർഗ്ഗം:റഷ്യൻ ചിന്തകർ വർഗ്ഗം:സസ്യാഹാരികൾ വർഗ്ഗം:ലളിത ജീവിത വക്താക്കൾ വർഗ്ഗം:അഹിംസയുടെ വക്താക്കൾ
തൃശ്ശൂർ‍ ജില്ല
https://ml.wikipedia.org/wiki/തൃശ്ശൂർ‍_ജില്ല
തിരിച്ചുവിടുക തൃശ്ശൂർ ജില്ല
ഗൗതമബുദ്ധൻ
https://ml.wikipedia.org/wiki/ഗൗതമബുദ്ധൻ
ബുദ്ധൻ(ശ്രീബുദ്ധൻ) എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. ശ്രീബുദ്ധനാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നാലാം സഥാനം ഗൗതമ ബുദ്ധനാണ്. പേരിനു പിന്നിൽ വജ്ജി സംഘത്തിലെ ശാക്യഗണത്തിലാണ്‌ (പാലിയിൽ ശക) ബുദ്ധൻ ജനിച്ചത്‌. ശാക്യവംശത്തിൽ പിറന്നതിനാൽ അദ്ദേഹം ശാക്യമുനി എന്നറിയപ്പെട്ടു. ഗോതമ എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്‌. അതിനാൽ അദ്ദേഹം ഗൗതമൻ എന്നും അറിയപ്പെട്ടു. ചിന്തകൾ മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ്‌ ഈ ദുഃഖങ്ങൾക്കു കാരണം എന്നും ബുദ്ധൻ പഠിപ്പിച്ചു. ഈ ആഗ്രഹങ്ങളെ ബുദ്ധൻ തൻഹ എന്നു വിളിച്ചു. എല്ലാ കാര്യങ്ങളിലും മിതത്വം പുലർത്തി ഈ ആഗ്രഹങ്ങളിൽ നിന്നും മോചനം നേടണമെന്നും അദ്ദേഹം ഉപദേശിച്ചു. മൃഗങ്ങൾ ഉൾപ്പെടെയുള്ള സഹജീവികളോട് ദയ കാണിക്കണമെന്നും അവരുടെ ജീവനെ ബഹുമാനിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. ജീവിതത്തിൽ മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം, അവ നല്ലതോ ചീത്തയോ ആയാലും, അവ ഈ ജീവിതത്തിലും വരും ജന്മങ്ങളിലും അവനെ ബാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. തന്റെ ചിന്തകൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിന്‌ സാധാരണ ജനങ്ങളുടെ സംസാരഭാഷയായിരുന്ന പ്രാകൃതഭാഷയിലായിരുന്നു ഗൗതമബുദ്ധൻ തന്റെ പ്രഭാഷണങ്ങൾ നടത്തിയിരുന്നത്. തന്റെ ഭാഷണങ്ങൾ അതേപടി ഉൾക്കൊള്ളുന്നതിനു പകരം അതിനെപ്പറ്റി ചിന്തിച്ച് വിലയിരുത്താനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ധർമ്മപദത്തിൽ ഇരുപത്തിനാലദ്ധ്യായങ്ങളിൽ ബുദ്ധമതത്തിന്റെ സാരം അടങ്ങിയിരിയ്ക്കുന്നു. ബുദ്ധമതം എന്നു വെച്ചാൽ ബുദ്ധൻ പ്രസംഗിച്ച പ്രകാരത്തിലുള്ള തത്ത്വങ്ങളും ആദികാലങ്ങളിൽ ധർമ്മം എന്ന വിശേഷനാമത്തോടുകൂടിയുള്ള മതവുമാകുന്നു. "പാപത്തെ ദൂരെ ത്യജിക്കുകയും, പുണ്യത്തെ എല്ലായ്പോഴും ചെയ്യുകയും, പ്രാണികളിൽ സ്നേഹം, സത്യം, ക്ഷമ, ശുദ്ധി, ഇവയോടും കൂടി ഇരിയ്ക്കുകയുമാകുന്നു" ധർമ്മം എന്നതിന്റെ സാരാർത്ഥം എന്ന് അശോകൻ പറയുന്നു. ചതുര സത്യങ്ങൾ ബുദ്ധമത തത്ത്വചിന്തയുടെ ഒരു പ്രധാനപ്പെട്ട തത്ത്വമാണ് ചതുര സത്യങ്ങൾ എന്നറിയപ്പെടുന്നത്. ദുഃഖം, ദുഖ കാരണം, ദുഖനിവാരണം, ദുഖ നിവാരണമാർഗ്ഗം എന്നിവ ചതുര സത്യങ്ങളായി അറിയപെടുന്നു. ജീവിതരേഖ ക്രിസ്താബ്ദത്തിന്ന് 563 കൊല്ലം മുന്പ്, കപിലവസ്തുവിനു സമീപം ലുംബിനി ഉപവനത്തിൽ ജനിച്ചു. എന്നിരുന്നാലും ശ്രീബുദ്ധന്റെ ജനനത്തെപ്പറ്റി ആധികാരികമായ രേഖകൾ ഇല്ല. മിക്ക ചരിത്രകാരന്മാരും പല അവലംബം ഉപയോഗിച്ച് വ്യത്യസ്തമായ കാലഘട്ടങ്ങളാണ് സൂചിപ്പിക്കുന്നത്. ക്രി.മു. 400 ന് മുന്നായിരിക്കണം അദ്ദേഹം ജനിച്ചത് എന്ന് ഒരു വിഭാഗം വിചാരിക്കുന്നു ആദ്യകാലം ബുദ്ധന്റെ ആദ്യത്തെ പേർ സിദ്ധാർത്ഥൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ശുദ്ധോദനനും, അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു. സിദ്ധാർത്ഥന്റെ അമ്മ, അദ്ദേഹം ജനിച്ചു് 6 ദിവസം കഴിഞ്ഞപ്പോൾ മരിയ്ക്കുകയും, അതിനു ശേഷം മാതൃസഹോദരിയായ പ്രജാപതി ഗൌതമി അദ്ദേഹത്തെ വളർത്തുകയും ചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം തന്റെ ദായാദിജയായ യശോദരയെ വിവാഹം ചെയ്തു. തപസ്സ് ഇരുപത്തഞ്ചു കൊല്ലത്തോളം സിദ്ധാർത്ഥൻ വളരെ സുഖത്തോടുകൂടി വാണു. അക്കാലം അദ്ദേഹം ജീവിതദശയുടെ സുഖഭാഗം മാത്രമേ കണ്ടിരുന്നുള്ളൂ. പിന്നെ മനുഷ്യരുടെ ദുഃഖങ്ങളും കഷ്ടാനുഭവങ്ങളും കണ്ടു് അദ്ദേഹം ക്ലേശിയ്ക്കുകയും, അതു കാരണമായി ജീവകാര്യങ്ങളെപ്പറ്റി ആലോചിയ്ക്കുവാൻ തുടങ്ങുകയും ചെയ്തു. പീഡകളുടേയും വ്യസനങ്ങളുടെയും ഉൽപത്തിയേയും, അവകളെ നശിപ്പിയ്ക്കുവാനുള്ള മാർഗ്ഗങ്ങളെയും കണ്ടറിയുവാനുള്ള ബലമായ ആഗ്രഹം ഹേതുവായി ഇരുപത്തൊൻപതാമത്തെ വയസ്സിൽ, സകല കുടുംബബന്ധങ്ങളേയും ഉപേക്ഷിച്ചു് വനത്തിലേയ്ക്കു പോയി, രണ്ടു ബ്രാഹ്മണഗുരുനാഥന്മാരുടെ ജ്ഞാനോപദേശത്തിൻ കീഴിൽ ഇരുന്നു. ഇവരിൽ ഒരാൾ സാംഖ്യമതക്കാരനും, മറ്റെയാൾ വൈശേഷികമതക്കാരനും ആയിരുന്നു. ഇവരുടെ ഉപദേശങ്ങൾ അദ്ദേഹത്തിന്നു തൃപ്തിയായില്ല. അതുകൊണ്ട് അദ്ദേഹം പിന്നെ ക്ഷേത്രങ്ങളിലെ തന്ത്രികളുടെ അടുക്കൽ ചെന്നു. അവിടങ്ങളിൽ ദേവന്മാരുടെ പീഠങ്ങളിന്മേൽ ചെയ്തിരുന്ന ക്രൂരമനുഷ്യബലികൾ ഗൌതമന്റെ ആർദ്രസ്വഭാവമുള്ള മനസ്സിൽ എത്രയും വെറുപ്പിനെ ജനിപ്പിച്ചു. അതുകൊണ്ടു് അവിടെനിന്നും ദൂരത്തേയ്ക്ക് അദ്ദേഹം സഞ്ചരിച്ച്, ഗയയ്ക്കു സമീപമുള്ള ഉറുവിലേയ്ക്കു നേരെ പോയി. ഇവിടെ വച്ച് അദ്ദേഹം അഞ്ചു കൊല്ലം കഠിനമായ തപസ്സു ചെയ്തു. ബോധോദയവും പ്രചരണവും ഒരു രാത്രി ഉറച്ച ധ്യാനത്തിൽ ഇരിയ്ക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്നു തത്ത്വബോധം ഉണ്ടായി. പീഡകൾക്കുള്ള കാരണം സ്വാർത്ഥബുദ്ധിയോടു കൂടിയുള്ള ജീവിതാശയാണെന്ന് അദ്ദേഹം കാണുകയും, ഈ ജ്ഞാനകാരണമായി അദ്ദേഹം "ബുദ്ധൻ" എന്ന് അറിയപ്പെടുകയും ചെയ്തു. ഗൗതമ സിദ്ധാർത്ഥൻ ബോധോദയം ലഭിച്ച് ശ്രീബുദ്ധനായിത്തീർന്ന  ദിവസം ബോധോദയ ദിന (Bodhi Day)മായി ആഘോഷിക്കുന്നു. മനുഷ്യവർഗ്ഗത്തിനു തന്നാൽ ചെയ്യുവാൻ കഴിയുന്നതായ എത്രയും വലുതായ ഉപകാരം, ദുഃഖസംസാരസാഗരത്തിൽ കിടന്നു പിടയ്ക്കുന്ന ജീവികളെ കരയേറ്റുകയാണെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ തീർച്ചയോടുകൂടി അദ്ദേഹം കാശിയിലേയ്ക്കു പുറപ്പെട്ടു. കാശിക്കടുത്തുള്ള സാരാനാഥിൽ വച്ചാണ്‌ ഗൗതമബുദ്ധൻ തന്റെ ആദ്യപ്രഭാഷണം നടത്തിയത്. right|thumb|300px|ഗൗതമബുദ്ധൻ ആദ്യമായി പ്രഭാഷണം നടത്തിയ സാരാനാഥിൽ സ്ഥാപിച്ഛിരിക്കുന്ന സ്തൂപം. അശോകചക്രവർത്തിയാണ്‌ ഈ സ്തൂപം ഇവിടെ സ്ഥാപിച്ചത്. ഇന്ത്യയുടെ ഔദ്യോഗികമുദ്രയായ അശോകസ്തംഭം ഈ സ്തൂപത്തിനു മുകളിലാണ്‌‍ സ്ഥാപിച്ചിരുന്നത്. അവിടെവച്ചു തന്റെ അഞ്ചു പൂർവ്വസ്നേഹിതന്മാരെ കണ്ടു. ഒന്നാമതായി അവരോടു ധർമ്മത്തെപ്പറ്റി പ്രസംഗിച്ചു. ബുദ്ധമതത്തിൽ ചേർന്നവരുടെ എണ്ണം വേഗത്തിൽ വർദ്ധിയ്ക്കുകയും, അവരിൽ അറുപതു പേരെ തന്റെ മതത്തെ പ്രസംഗിയ്ക്കുവാനായി പല ദിക്കിലേയ്ക്കും അയയ്ക്കുകയും ചെയ്തു. തന്റെ ജീവകാലത്തു തന്നെ ബുദ്ധൻ, ധനവാന്മാർ, ദരിദ്രന്മാർ, വിദ്വാന്മാർ, മൂഢന്മാർ, ജൈനർ, ആജീവകർ, ബ്രാഹ്മണർ, ചണ്ഡാളർ, ഗൃഹസ്ഥന്മാർ, സന്യാസിമാർ, പ്രഭുക്കന്മാർ, കൃഷിക്കാർ മുതലായ പലേതരക്കാരായ അനവധി പുരുഷന്മാരെയും സ്ത്രീകളെയും തന്റെ മതത്തിൽ ചേർത്തു. ഈ കൂട്ടത്തിൽ തന്റെ അച്ഛനും, മകനും, ഭാര്യയും, മാതൃസഹോദരിയും ചേർന്നു. തന്റെ ദായാദനായ ആനന്ദനും, മൗദ്ഗലായനനും, ശാരീപുത്രനും തന്റെ ശിഷ്യന്മാരിൽ യോഗ്യന്മാരുടെ കൂട്ടത്തിലായിരുന്നു. നിർവാണം തന്റെ മതം പ്രസംഗിച്ചും, ജനങ്ങളെ അതിൽ ചേർത്തുകൊണ്ടും എൺപതു വയസ്സുവരെ ഈ മഹാനായ ഗുരു ജീവിച്ചിരുന്നു. തന്റെ ഒടുവിലത്തെ പ്രസംഗയാത്രയിൽ അദ്ദേഹം പാവ എന്ന നഗരത്തിൽ ചെല്ലുകയും, അവിടെ ചണ്ഡൻ എന്നു പേരായ ഒരു ലോഹപ്പണിക്കാരന്റെ ഗൃഹത്തിൽ നിന്ന് ഭക്ഷണം കഴിയ്ക്കുകയും ചെയ്തു. ആ ഭക്ഷണം അദ്ദേഹത്തിനു സുഖക്കേടുണ്ടാക്കി. എങ്കിലും അദ്ദേഹം കിഴക്കെ നേപ്പാളിലെ കുശീനഗരം എന്ന സ്ഥലത്തേയ്ക്കു തന്റെ യാത്ര തുടർന്നു. അവിടെവച്ചു് അസുഖം മൂർഛിച്ച് ബി.സി.ഇ.483-ലോ അതിനു ഏതാണ്ട് അടുത്തോ മരണമടഞ്ഞു. "നാശം എല്ലാ പദാർത്ഥങ്ങൾക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്നംചെയ്യുക" എന്നായിരുന്നു ശിഷ്യന്മാരോടുള്ള അദ്ദേഹത്തിന്റെ ഒടുവിലത്തെ വാക്കുകൾ. കുശീനഗരത്തിലെ മല്ലർ ഗൌതമന്റെ മൃതശരീരം ദഹിപ്പിയ്ക്കുകയും, ശേഷിച്ച അസ്ഥികളും മറ്റും ഭാരതവർഷത്തിലെ പല ഭാഗങ്ങളിലേയ്ക്കും അയയ്ക്കുകയും ചെയ്തു. സാരാനാഥ് ഇന്ത്യയിലെ പ്രശസ്തമായ നാല് ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സാരാനാഥ്. ഉത്തർപ്രദേശ് സംസ്ഥാനത്ത് വാരാണസിക്ക് സമീപത്തായാണ് സാരാനാഥ്. ഗൗതമബുദ്ധൻ തന്റെ ധർമപ്രചരണം ആരംഭിച്ച സ്ഥലമാണിത്. മഹാനായ അശോകചക്രവർത്തി സ്തൂപങ്ങളും അശോകസ്തംഭവും സ്ഥാപിച്ച സ്ഥലമാണ് സാരാനാഥ്. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിൽ നമുക്ക് നാലുസിംഹത്തലയോട് കൂടിയ ഈ അശോകസ്തംഭവും കാണാം. 24 ആരക്കാലുകളോട് കൂടിയ ചക്രം ദേശീയപതാകയിലും ആലേഖനം ചെയ്തിരിക്കുന്നുhttp://malayalam.nativeplanet.com/sarnath/. അഷ്ടമാർഗ്ഗങ്ങൾ ബുദ്ധമതത്തിന്റെ അടിസ്ഥാനം അഷ്ടമാർഗ്ഗങ്ങളിൽ അധിഷ്ഠിതമാണ്. ലോകം ദുഃഖമയമാണ്. തൃഷ്ണ, ദുർമോഹം, കാമം, സ്വാർത്ഥം എന്നിവയാണ് ദുഃഖകാരണങ്ങൾ. ഇവയിൽ നിന്നും മുക്തി നേടുന്നതിനുള്ളതാണ് അഷ്ടമാർഗ്ഗങ്ങൾ. സമ്യൿദൃഷ്ടി, സമ്യൿസങ്കൽപം, സമ്യൿവാക്ക്, സമ്യൿകാമം, സമ്യൿആജീവം, സമ്യൿവ്യായാമം, സമ്യൿസ്മൃതി, സമ്യൿസമാധി എന്നിവയാണിവ.പ്രാചീനഭാരതത്തിന്റെ സംസ്കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ(ഡി.സി.ബുക്സ്, ഐ.സി.എച്ച്.ആർ., പുറം 142. 2003 ആഗസ്റ്റ്, ISBN 81-264-0666-6) ഡി.ഡി. കൊസാംബി സമ്യൿദൃഷ്ടി:- ദുഃഖകാരണങ്ങളായ തൃഷ്ണ, കാമം, സ്വാർത്ഥം എന്നിവയിൽ നിന്നും രക്ഷനേടുന്നതിനുള്ള ഉപാധിയായി അഷ്ടമാർഗ്ഗങ്ങളെ തിരിച്ചറിയുന്നതാണ് സമ്യൿദൃഷ്ടി. സമ്യൿസങ്കൽപം:- അന്യരെ ദ്രോഹിക്കാതിരിക്കുകയും അവരെ പൂർണ്ണമായി സ്നേഹിക്കുകയും അവരുടെ സുഖത്തിനായി പ്രവർത്തിക്കുകയും ചെയ്യുക, ഇന്ദ്രിയസുഖങ്ങളിൽ മുഴുകാതിരിക്കുക ഇവയാണ് സമ്യൿസങ്കൽപം. സമ്യൿവാക്ക്:- നുണ, പരദൂഷണം, ദുർഭാഷണം, ജൽപനം എന്നിവയിൽ ഏർപ്പെടാതിരിക്കുകയും സ്നേഹജനകവും പ്രിയതരവും നയപൂർണ്ണവുമായ വാക്കുകൾ കൈക്കൊള്ളുക. സമ്യൿകാമം:- ഹത്യ, മോഷണം, വ്യഭിചാരം എന്നിവ സമൂഹത്തെ തകർച്ചയിലേക്കു നയിക്കുന്നതിനാൽ അവ ഒഴിവാക്കണം. അന്യർക്കു നന്മ വരുന്ന പ്രവൃത്തികളേ ചെയ്യാവൂ. സമ്യൿആജീവം:- സമൂഹത്തിന് ദ്രോഹം ചെയ്യുന്ന ഉപജീവനമാർഗ്ഗം സ്വീകരിക്കരുത്. സത്യസന്ധവും പരിശുദ്ധവുമായ ഉപജീവനമാർഗ്ഗമേ സ്വീകരിക്കാവൂ. സമ്യൿവ്യായാമം:- ദുർവിചാരങ്ങൾ മനസ്സിലേക്കു പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക; പ്രവേശിച്ചവയെ പുറത്താക്കുക. സമ്യൿസ്മൃതി:- ശരീരം മലിനവസ്തുക്കളാൽ നിറഞ്ഞതാണെന്ന വസ്തുത എപ്പോഴും ഓർക്കുക. സുഖവും ദുഃഖവും തരുന്ന വസ്തുതകളെ തുടർച്ചയായി മനനം ചെയ്യുക. മമതാബന്ധങ്ങളിൽ നിന്നുണ്ടാകുന്ന ദോഷങ്ങളെ വിലയിരുത്തുക. ഇതിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കുക. സമ്യൿസമാധി:- ഏകാഗ്രത ലഭിക്കാൻ വേണ്ടിയുള്ള മാനസിക പരിശീലനം. ഹിന്ദുമതം ഉത്തരേന്ത്യൻ ഹിന്ദുക്കൾ ബുദ്ധനെ സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നു. അവർ ബലരാമനെ അനന്തനാഗത്തിന്റെ അവതാരമായി കരുതുന്നു. ഭാഗവതത്തിൽ ബുദ്ധൻ, കൽക്കി എന്നീ അവതാരങ്ങളെക്കുറിച്ചുള്ള പ്രവചനം മാത്രമേയുള്ളു. ആദ്യത്തേത് കലിയുഗം നടന്നുകൊണ്ടിരിക്കുമ്പോഴും രണ്ടാമത്തേത് കലിയുഗത്തിന്റെ അന്ത്യത്തിലും സംഭവിക്കും എന്ന പ്രവചനം ഭാഗവതത്തിൽ കാണാം എന്നാൽ, അത് ഈ ബുദ്ധനാണെന്നു ഉറപ്പില്ലാത്ത കാര്യമാണ്. മേൽപ്പത്ത്തൂരിന്റെ നാരായണത്തിലും ഈ രണ്ടു അവതാരങ്ങളെ പരാമർശിച്ചിട്ടില്ല എന്നാൽ ബുദ്ധമതത്തെ ഹൈന്ദവതയാണ് തകർത്തത് എന്ന വാദവും പ്രബലമാണ്. ഹിന്ദുമതം ശങ്കരാചാര്യരിലൂടെയും മറ്റും വീണ്ടും പഴയ പ്രതാപത്തിലേക്ക് വന്നതോടെ ബുദ്ധമതം ക്ഷയിച്ചുവെന്ന് കാണാം. ബുദ്ധമതം സ്വീകരിച്ച പല രാജാക്കന്മാർക്കുംഅവരുടെ അഹിംസ കാരണം തങ്ങളുടെ സാമ്രാജ്യം തന്നെ തകരുന്നത് കാണേണ്ടി വന്നു. അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ബുദ്ധമതക്കാർ വിദേശ ഇസ്ലാമിക അക്രമകാരികളുടെ വരവോടെ മതപരിവർത്തനത്തിന് വിധേയരാകേണ്ടിവന്നു. ബുദ്ധന്റെ മൊഴികൾ പാത്രം നിറയുന്നത് തുള്ളികളായാണ്. നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല. മറയ്ക്കാൻ പറ്റാത്ത മൂന്ന് കാര്യങ്ങൾ :സൂര്യൻ‍, ചന്ദ്രൻ, സത്യം. നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്. ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു വിളക്കിന്റെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്. കുറിപ്പുകൾ അവലംബം ഇതും കാണുക മൈത്രേയൻ സ്രോതസ്സുകൾ Beal, Samuel (transl.), Asvaghosa (1883): The Fo-sho-hing-tsan-king, a life of Buddha, Clarendon, Oxford . Internet Archive (PDF 17,7 MB) Beal, Samuel (transl.), (1875): The romantic legend of Sâkya Buddha, Trübner, London. Abhiniṣkramaṇa Sūtra (PDF 10,5 MB) Cowell, E.B. (transl.), (1894): The Buddha-Karita of Ashvaghosa. In Max Müller (ed.): Sacred Books of the East Vol. XLIX, Clarendon, Oxford Internet Archive (PDF 14,8 MB) Rockhill, William, Woodville (1884): The life of the Buddha and the early history of his order, derived from Tibetan works in the Bkah-Hgyur and Bstan-Hgyur, followed by notices on the early history of Tibet and Khoten, Trübner, London Internet Archive (PDF 13,8 MB) Willemen, Charles, transl. (2009), Buddhacarita: In Praise of Buddha's Acts, Berkeley, Numata Center for Buddhist Translation and Research. ISBN 978-1886439-42-9 PDF കൂടുതൽ വായനയ്ക്ക് * പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:ജീവചരിത്രം വർഗ്ഗം:ബുദ്ധമതം വർഗ്ഗം:ഗൗതമബുദ്ധൻ
സെപ്റ്റംബർ 2
https://ml.wikipedia.org/wiki/സെപ്റ്റംബർ_2
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 2 വർഷത്തിലെ 245 (അധിവർഷത്തിൽ 246)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1666 - 10000 കെട്ടിടങ്ങളെ ചാമ്പലാക്കിയ ലണ്ടനിലെ മഹാ അഗ്നിബാധ 1856 - ചൈനയിലെ നാൻജിങിലെ ടിയാൻജിങ് കൂട്ടക്കൊല. 1945 - വിയറ്റ്നാം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1945 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ഔദ്യോഗിക അവസാനം. 1945- ജപ്പാനെതിരായ വിജയദിനം (അമേരിക്കയിൽ) 1957 - കേരളത്തിൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി ആവിഷ്കരിച്ച വിദ്യാഭ്യാസബിൽ പാസായി. 1991 – എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം യുണൈറ്റഡ് സ്റ്റേറ്റ്സ് അംഗീകരിച്ചു. ജനനം സെപ്റ്റംബർ 2 മരണം 1969 - വിയറ്റ്നാമീസ് നേതാവ് ഹോ ചി മിൻ 2009 - ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ വൈ‌.എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. മറ്റു പ്രത്യേകതകൾ വിയറ്റ്നാം: സ്വാതന്ത്ര്യദിനം (1945) ലോക നാളികേര ദിനം വർഗ്ഗം:സെപ്റ്റംബർ 2
Main Page
https://ml.wikipedia.org/wiki/Main_Page
തിരിച്ചുവിടുക പ്രധാന താൾ
ചെമ്മനം ചാക്കോ
https://ml.wikipedia.org/wiki/ചെമ്മനം_ചാക്കോ
ഒരു മലയാളകവിയും അധ്യാപകനുമായിരുന്നു ചെമ്മനം ചാക്കോ (1926 മാർച്ച്‌ 7 - 2018 ഓഗസ്റ്റ് 15). വിമർശഹാസ്യമായിരുന്നു ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകത. അൻപതിലേറെ കൃതികൾ രചിച്ചിട്ടുള്ള ചെമ്മനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2018 ആഗസ്റ്റ് 15-ന് പുലർച്ചെ അന്തരിച്ചു.,https://www.mathrubhumi.com/news/kerala/chemmanam-chacko-passed-away-1.3063440 ജീവിതരീതി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട മുളക്കുളം ഗ്രാമത്തിൽ യോഹന്നാൻ കത്തനാരുടെയും സാറയുടെയും മകനായി ജനനം. കുടുംബ പേരാണ്‌ ചെമ്മനം. പിറവം സെന്റ്l, ആലുവ യു.സി. കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ പഠിച്ച്‌ മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ്‌ ബിരുദം നേടി. പിറവം സെന്റ്‌. ജോസഫ്സ് ഹൈസ്കൂൾ , പാളയംകോട്ട സെന്റ്‌ ജോൺസ് കോളേജ് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് , കേരള സർവകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളിൽ അദ്ധ്യാപകവൃത്തി. 1968 മുതൽ 86 വരെ കേരളസർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും സേവനമനുഷ്ടിച്ചിരുന്നു. 2006-ൽ കാക്കനാട് പടമുകളിലേക്കു താമസം മാറ്റിയ ചെമ്മനത്തിന്റെ അന്ത്യം 2018 ഓഗസ്റ്റ് 15 പുലർച്ചെ പന്ത്രണ്ടുമണിയോടെ സ്വവസതിയിൽ വച്ചായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലം കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ നില അവസാനനാളുകളിൽ വളരെ മോശമായിരുന്നു. വീട്ടിൽ അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ തന്നെ ആശുപത്രിയ്ക്ക് സമാനമായ സൗകര്യങ്ങളൊരുക്കിയാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. ഓഗസ്റ്റ് 19-ന് അദ്ദേഹത്തിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. രചനാവഴി thumb|left|150px|ചെമ്മനം ചാക്കോ 2013-ലെ ഷാർജ പുസ്തകമേളയിൽ 1940-കളുടെ തുടക്കത്തിൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു . 1946-ൽ ചക്രവാളം മാസികയിൽ "പ്രവചനം "എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947-ലും പ്രസിദ്ധീകരിച്ചു . 1965-ൽ പ്രസിദ്ധീകരിച്ച "ഉൾപ്പാർട്ടി യുദ്ധം" കവിത മുതൽ വിമർശഹാസ്യം സ്വന്തം തട്ടകമായി തെരഞ്ഞെടുത്തു. 1967-ൽ കനകാക്ഷരങ്ങൾ എന്ന വിമർശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി. കാവ്യഭംഗിയേക്കാളേറെ വിഷയത്തിന്റെ കാലിക പ്രസക്തിയാണ്‌ അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്‌. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമർശിക്കുന്ന ശൈലിയാണ്‌ ഇദ്ദേഹത്തിന്റേത്‌. ഹാസ്യകവിതാകുലപതിയായ കുഞ്ചൻ നമ്പ്യാർ കഴിഞ്ഞാൽ , മലയാള ഹാസ്യകവിതയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ചെമ്മനം ആണെന്നു പറയാം. ആധുനിക കേരളിയ സമൂഹത്തിന്റെ ചിത്രീകരണം ഇത്രയധികം മറ്റൊരു സമകാലിക കവിയുടെ കവിതയിലും കാണുകയില്ല . വിമർശസാഹിത്യത്തിലൂടെ ചെമ്മനം ഒട്ടേറെ വിവാദങ്ങളും വിളിച്ചുവരുത്തിയിട്ടുണ്ട്‌. പത്രലോകത്തെ തെറ്റുകുറ്റങ്ങൾ വിമർശന വിധേയമാക്കിയതിനെത്തുടർന്ന് കേരളത്തിലെ, ഏറ്റവും പ്രചാരമേറിയ മാധ്യമമായ മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ ഏറെക്കാലം ചെമ്മനത്തിന്റെ കൃതികൾ തമസ്കരിച്ചിരുന്നു. ഇവർ പിന്നീട്‌ യോജിപ്പിലെത്തി. കൃതികൾ കവിതാഗ്രന്ഥങ്ങൾ വിളംബരം (1947) കനകാക്ഷരങ്ങൾ (1968) നെല്ല് (1968)കർറ്റൂൻ കവിത ഇന്ന് (1969) പുത്തരി (1970) അസ്ത്രം (1971) ആഗ്നേയാസ്ത്രം (1972) ദുഃഖത്തിന്റെ ചിരി (1973) ആവനാഴി (1974) ജൈത്രയാത്ര (1975) രാജപാത (1976) ദാഹജലം (1981) ഭൂമികുലുക്കം (1983) അമ്പും വില്ലും (1986) രാജാവിന് വസ്ത്രമില്ല (1989) ആളില്ലാക്കസ്സേരകൾ (1991) ചിന്തേര് (1995) നർമസങ്കടം ബഹുമതികളും മറ്റും(1997) ഒന്ന് ഒന്ന് രണ്ടായിരം (2000) ഒറ്റയാൾ പട്ടാളം (2003) ഒറ്റയാന്റെ ചൂണ്ടുവിരൽ (2007) അക്ഷരപ്പോരാട്ടം (2009) ബാലസാഹിത്യം - കവിതകൾ ചക്കരമാമ്പഴം (1964) രാത്രിവിളക്കുകൾ (1999) നെറ്റിപ്പട്ടം (2008) ബാലസാഹിത്യം - കഥകൾ ഇന്ത്യൻ കഴുത (2007) വർഗീസ്‌ ആന (2008) വിമർശഹാസ്യ ലേഖനങ്ങൾ കിഞ്ചനവർത്തമാനം (1993) കാണാമാണിക്യം (2006) ചിരിമധുരം (2007) ചിരിമധുരതരം (2008) ചിരിമധുരതമം (2010) അനുസ്മരണ ലേഖനം പുളിയും മധുരവും (2002) ലേഖനസമാഹാരങ്ങൾ ഭാഷാതിലകം(1957) അറിവിന്റെ കനികൾ (1963) വള്ളത്തോൾ - കവിയും വ്യക്തിയും ചെറുകഥാസമാഹാരം തോമസ്‌ 28 വയസ്സ് (2009) തർജ്ജമ കുടുംബസംവിധാനം (1959) തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരങ്ങൾ ചെമ്മനം കവിതകൾ (1978) വർഷമേഘം (1983) അക്ഷരശിക്ഷ (1999) പത്രങ്ങളെ നിങ്ങൾ! (1999) ചെമ്മനം കവിത -സമ്പൂർണം (2001) ചിരിക്കാം ചിന്തിക്കാം (2008) ഇരുട്ട്കൊട്ടാരം (2010) അവസരോചിതൻ പുരസ്കാരങ്ങൾ കേരള സാഹിത്യ അക്കാദമിയിൽ നിന്നും കവിതാഅവാർഡ്‌ ( രാജപാത - 1977 ) ഹാസ്യസാഹിത്യ അവാർഡ്‌ (കിഞ്ചന വർത്തമാനം - 1995 ) സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം (2006 ) മഹാ കവി ഉള്ളൂർ കവിതാ അവാർഡ്‌ ( 2003 ) സഞ്ജയൻ അവാർഡ്‌ (2004 ) പി. സ്മാരക പുരസ്ക്കാരം (2004 ) പണ്ടിറ്റ് കെ. പി. കറുപ്പൻ അവാർഡ്‌ (2004 ) മുലൂർ അവാർഡ്‌ (1993 ) കുട്ടമത്ത് അവാർഡ്‌ (1992 ) സഹോദരൻ അയ്യപ്പൻ അവാർഡ്‌ (1993 ) എ .ഡി. ഹരിശർമ അവാർഡ്‌ (1978 ) കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരം (2012) കേരള സാഹിത്യ അക്കാദമി , ആതർസ് ഗിൽഡ് ഓഫ് ഇന്ത്യ , സമസ്ത കേരള സാഹിത്യ പരിഷത്ത്‌, മലയാളം ഫിലിം സിന്സോർ ബോർഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോർഡ്‌ തുടങ്ങിയവയിൽ നിർവാഹക സമിതി അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട് . അവലംബം വർഗ്ഗം:1926-ൽ ജനിച്ചവർ വർഗ്ഗം:മാർച്ച് 7-ന് ജനിച്ചവർ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:മലയാള ഹാസസാഹിത്യകാരന്മാർ വർഗ്ഗം:കോട്ടയം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചവർ വർഗ്ഗം:ഉള്ളൂർ അവാർഡ് ലഭിച്ചവർ വർഗ്ഗം:2018-ൽ മരിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 15-ന് മരിച്ചവർ
എൻ.പി. മുഹമ്മദ്
https://ml.wikipedia.org/wiki/എൻ.പി._മുഹമ്മദ്
എൻ പി മുഹമ്മദ്‌ (ജനനം. ജൂലൈ 1, 1928, ഇടിയങ്ങര, കോഴിക്കോട്‌) നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. കോഴിക്കോട്‌ ജില്ലയിലെ കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി എൻ. പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട്‌ പതിപ്പിൽ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. 2003 ജനുവരി 2-ന്‌ അദ്ദേഹം അന്തരിച്ചു. കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീൻ സഹോദരനായിരുന്നു. http://www.mangalam.com/print-edition/keralam/359115 രചനാവഴി ജനിച്ചു വളർന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകൾക്ക്‌ അക്ഷരരൂപം നല്കിയാണ്‌ എൻ പി മുഹമ്മദ്‌ സാഹിത്യരംഗത്തേക്കു കടന്നു വന്നത്‌. അദ്ദേഹത്തിന്റെ ആദ്യ കൃതി തൊപ്പിയും തട്ടവും എന്ന വിമർശനസാഹിത്യഗ്രന്ഥമായിരുന്നു. ഇതിന്‌ അന്നത്തെ മദിരാശി സർക്കാരിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഒരു ഭാഗം ചിലവഴിച്ച പരപ്പനങ്ങാടി എന്ന പ്രദേശത്തിന്റെ സ്മരണകൾ വിതറി എൻ പി എഴുതിയ ദൈവത്തിന്റെ കണ്ണ് എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന. ഈ നോവലിനെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്‌. മുസ്ലീം സമുദായത്തിന്റെ ജീവിത ചിത്രങ്ങൾ അതിന്റെ എല്ലാ പൂർണ്ണതയിലും എൻ പിയുടെ കൃതികളിൽനിന്നു തൊട്ടറിയാം. ആക്ഷേപഹാസ്യം, വിമർശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു. സാഹിത്യ സംഘാടകൻ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം മരിക്കുമ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, കേരള സംഗീതനാടക അക്കാദമി അംഗം,ഫിലിം സെൻസർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌....... ഇദ്ദേഹത്തിന്റെ ഒരു കഥയാണ് ലോകാവസാനം. ഇത് ഏറേ ശ്രദ്ധേയമായി മാറി . യാഥാർത്യവും മിത്തും ഇതിൽ നിഴലിക്കുന്നു പ്രധാന കൃതികൾ നോവലുകൾ ദൈവത്തിന്റെ കണ്ണ് എണ്ണപ്പാടം മരം ഹിരണ്യകശിപു അറബിപ്പൊന്ന് (എം ടി വാസുദേവൻനായരുമായി ചേർന്ന്) തങ്കവാതിൽ ഗുഹ നാവ് പിന്നെയും എണ്ണപ്പാടം മുഹമ്മദ്‌ അബ്ദുറഹ്മാൻ-ഒരു നോവൽ കഥാസമാഹാരങ്ങൾ പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം എൻ.പി മുഹമ്മദിന്റെ കഥകൾ ഡീകോളനൈസേഷൻ എൻറെ പ്രിയപ്പെട്ട കഥകൾ നിരൂപണം പുകക്കുഴലും സരസ്വതിയും മാനുഷ്യകം മന്ദഹാസത്തിന്റെ മൗന രോദനം വീരരസം സി വി കൃതികളിൽ സെക്യുലർ ഡെമോക്രസിയുo ഇന്ത്യയിലെ മുസ്ലിംകളും (പഠനം) ബാലസാഹിത്യം അവർ നാലു പേർ ഉപ്പും നെല്ലും കളിക്കോപ്പുകൾ കളിപ്പാനീസ്‌ വിവർത്തനം ഇസ്ലാം രാജമാർഗ്ഗം (അലി ഇസ്സത്ത് ബെഗോവിച്ച്) അവലംബം പുറം കണ്ണികൾ വർഗ്ഗം:1929-ൽ ജനിച്ചവർ വർഗ്ഗം:2003-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 1-ന് ജനിച്ചവർ വർഗ്ഗം:ജനുവരി 2-ന് മരിച്ചവർ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കോഴിക്കോട് ജില്ലയിൽ ജനിച്ചവർ വർഗ്ഗം:സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
ആന്ധ്രാപ്രദേശ്‌
https://ml.wikipedia.org/wiki/ആന്ധ്രാപ്രദേശ്‌
ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്‌ ആന്ധ്രാപ്രദേശ്‌ (). തെലുങ്ക്‌ ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം അമരാവതി ആണ്‌. വടക്ക്‌ തെലങ്കാന, ഛത്തീസ്ഗഡ്‌, ഒഡീഷ, മഹാരാഷ്ട്ര; തെക്ക്‌ തമിഴ്‌നാട്‌; കിഴക്ക്‌ ബംഗാൾ ഉൾക്കടൽ; പടിഞ്ഞാറ്‌ കർണ്ണാടക എന്നിവയാണ്‌ ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ. വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ടാമതും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പത്താമതും ആയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം" (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കൃഷി ചെയ്യുന്നതിൽ 70 ശതമാനവും നെല്ലാണ്. 2006ൽ ആന്ധ്ര പ്രദേശ് 17,796,000 ടൺ നെല്ല് ഉത്പാദിപ്പിച്ചു. ചോളം, ബജറ, നിലക്കടല, പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും, ഗോദാവരിയും. തുംഗഭദ്ര, പൊന്നാർ, വംശധാര, നാഗാവലി തുടങ്ങിയവയും പ്രധാനപ്പെട്ട നദികളാണ്. പുതുച്ചേരി (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ യാനം ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്. മുൻ കാലങ്ങളിൽ ഈ പ്രദേശം ആന്ധ്രാപഥം, ആന്ധ്രാദേശം, ആന്ധ്രാവനി, ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു. ചരിത്രം മഹാഭാരതത്തിലും ഐതെരീയ ബ്രാഹ്മണ ഇതിഹാസത്തിലും ആന്ധ്രാ രാജ്യത്തെ പരാമർശിച്ചിട്ടുണ്ട്. മൌര്യരാജാക്കൻമാരുടെ കാലത്തും ആന്ധ്ര എന്ന രാജ്യം ഉണ്ടായിരുന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഭരതന്റെ നാട്യശാസ്ത്രത്തിലും "ആന്ധ്രാ വംശത്തെ" കുറിച്ച് പരാമർശം ഉണ്ട്. ഗുണ്ടൂർ ജില്ലയിലെ ഭട്ടിപ്റോലു ഗ്രാമത്തിൽ കാണുന്ന ലിഖിതങ്ങൾ തെലുങ്ക് ഭാഷയുടെ വേരുകളിലേക്കു വഴിതെളിക്കുന്നു. ചന്ദ്രഗുപ്ത മൗര്യനെ സന്ദർശിച്ച മെഗാസ്തീൻസ് 3 കോട്ടനഗരങ്ങളും, 10,000 കാലാൾപ്പടയും, 200 കുതിരപ്പടയും, 1000 ആനകളും ഉള്ള ആന്ധ്രാരാജ്യത്തെ വർണ്ണിക്കുന്നുണ്ട്. രണ്ടായിരത്തിമുന്നൂറു കൊല്ലം മുമ്പ് ഉത്തരേന്ത്യ മുഴുവൻ കാൽനടയായി സഞ്ചരിച്ച ഗ്രീക്കുസഞ്ചാരിയായിരുന്നു മെഗസ്തനിസ്. ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്ന പ്രകാരം കുബേരകൻ എന്ന രാജാവ് ഭരിച്ചിരുന്ന ഒരു തീരദേശരാജ്യം ആദ്യകാലത്ത് ഇവിടെ നിലവിലിരുന്നു. പ്രതിപാലപുര (ഭട്ടിപ്റോലു) ആയിരുന്നു ഈ രാജ്യത്തിന്റെ തലസ്താനം. ധന്യകതാക/ധരണികോട്ട (ഇന്നത്തെ അമരാവതി) ഇതേ കാലഘട്ടത്തിലെ ഒരു പ്രധാനസ്ഥലമായിരുന്നിരിക്കണം, ഗൗതമബുദ്ധൻ ഇവിടം സന്ദർശിച്ചതായി പരാമർശങ്ങൾ ഉണ്ട്. പ്രാചീന റ്റിബറ്റൻ എഴുത്തുകാരനായ താരാനാഥ് ഇങ്ങനെ വിവരിക്കുന്നു," ബോധോദയത്തിനു ശേഷമുള്ള വർഷത്തിലെ ചൈത്രമാസത്തിൽ പൗർണ്ണമി രാവിൽ ധന്യകതാകയിലെ സ്തൂപത്തിൽ ബുദ്ധൻ "glorious lunar mansions" മണ്ഡലം ദീപ്തമാക്കി. (കാലചക്ര)" ബിസി നാലാം നൂറ്റാണ്ടിൽ മൗര്യന്മാർ ആന്ധ്രയുടെ മേൽ അധികാരമുറപ്പിച്ചു. മൗര്യരാജവംശം തകർന്നപ്പോൾ ശതവാഹന രാജവംശം ബിസി 3ആം നൂറ്റാണ്ടിൽ ആന്ധ്രയെ സ്വതന്ത്രമാക്കി. സതവാഹനമാരിലെ പതിനേഴാമത്തെ രാജാവായ ഹലൻ ഏറെ പ്രസിദ്ധനായി. അവരുടെ ഭരണകാലത്ത് കലയ്ക്കും സാഹിത്യത്തിനും വളരം പ്രാധാന്യം സിദ്ധിച്ചു. നാനൂറിലേറെ വർഷം സതവാഹനന്മാർ രാജ്യം ഭരിച്ചതായി രേഖകളുണ്ട്. മൌര്യൻമാരുടെ ഭരണം പോലെ ശക്തമായിരുന്നു സതവാഹനൻമാരുടെയും ഭരണം. ഗുണ്ടൂരിലെ അമരാവതിയും സതവാഹനൻമാരുടെ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. അക്കാലത്ത് റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു. അതിനു തെളിവായി റോമൻ നാണയങ്ങൾ ആ പ്രദേശത്ത് നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബുദ്ധമതസ്മാരകങ്ങളിൽ അധികവും സ്ഥാപിക്കപ്പെട്ടത് അക്കാലത്തായിരുന്നു. തച്ചുശാസ്ത്രത്തിൽ അമരാവതി എന്നൊരു സമ്പ്രദായത്തിനും തുടക്കം കുറിച്ചു. സാതവാഹനന്മാരിലെ അവസാനത്തെ രാജാവ് യജ്ഞ ശ്രീ ശാതകർണ്ണി ആയിരുന്നു. എ.ഡി. 170-മാണ്ടിൽ ഭരിച്ച അദ്ദേഹം 29 കൊല്ലത്തെ ഭരണത്തിനിടയിൽ ശകൻമാർ പിടിച്ചടക്കിയ രാജ്യഭാഗങ്ങളെല്ലാം വീണ്ടെടുത്തു. എഡി 220ൽ സതവാഹന്മാർ ക്ഷയിച്ചപ്പോൾ ഇക്ഷ്വാകു രാജവംശം, ചോള രാജവംശം, പല്ലവ രാജവംശം, ആനന്ദഗോത്രികർ, കിഴക്കൻ ചാലൂക്യന്മാർ തുടങ്ങി പല രാജവംശങ്ങൾ തെലുങ്കുദേശം ഭരിച്ചു. കടപ്പ പ്രദേശത്തുള്ള അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ലിഖിതങ്ങൾ ചോളഭരണകാലത്ത് തെലുങ്ക് ഭാഷ നിലനിന്നിരുന്നു എന്നതിന്റെ തെളിവു തരുന്നു. പ്രാകൃതം, സംസ്കൃതം ഭാഷകളെ പുറന്തള്ളി തെലുങ്കു ഭാഷ പ്രചാരത്തിലായത് ഈ കാലഘട്ടത്തിലാണ്. വിനുകോണ്ട ഭരിച്ചിരുന്ന വിഷ്ണുകുന്ദിനന്മാരാണ് തെലുങ്ക് ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്. പിന്നീട് കിഴക്കൻ ചാലൂക്യന്മാർ വെൻഗി തലസ്ഥാനമാക്കി കുറേക്കാലം ആന്ധ ഭരിച്ചു. ഏകദേശം 1022 ADയിൽ ചാലൂക്യരാജാവ് രാജരാജനരേന്ദ്രൻ രാജമുന്ദ്രിയിൽ നിന്ന് ഭരണം നടത്തി. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ചിഹ്നങ്ങൾ മൃഗം കൃഷ്ണമൃഗം പക്ഷി പനംതത്ത പുഷ്പം ആമ്പൽ വൃക്ഷം ആര്യവേപ്പ് നൃത്തം കുച്ചിപ്പുടി ചിഹ്നം പൂർണ്ണകുംഭം (పూర్ణకుంభం) മധ്യകാലം 12ഉം 13ഉം നൂറ്റാണ്ടുകളിൽ പൽനാട് യുദ്ധത്തോടെ ചാലൂക്യവംശം ക്ഷയിക്കുകയും കാക്കാതിയ രാജ്യവംശം ശക്തിപ്രാപിക്കുകയും ചെയ്തു. ഇവർ തെലുങ്ക് ഭാഷാപ്രദേശങ്ങളെ ഒന്നിപ്പിച്ചു. AD 1323ഇൽ ദൽഹി സുൽത്താൻ ഗിയാസുദ്ദീൻ തുഗ്ലക്ക് പട്ടാളത്തെ അയച്ച് വാറങ്കൽ കൈവശപ്പെടുത്തുകയും, പ്രതാപരുദ്രരാജാവിനെ തടവിലാക്കുകയും ചെയ്തു. മുസുനുറി നായക്മാർ വാറങ്കൽ തിരിച്ചുപിടിച്ച് 1326 മുതൽ 50 വർഷക്കാലം ഭരണം നടത്തി. വിജയനഗരം സംഗമൻറെ പുത്രൻമാരായ ഹരിഹരനും ബുക്കനും ചേർന്നാണ് വിജയനഗരം സ്ഥാപിച്ചത്. ഇന്നത്തെ ആന്ധ്രാ പ്രദേശിലേയും കർണ്ണാടകത്തിലേയും ഏതാനും പ്രദേശങ്ങൾ ഉൾപ്പെട്ട ചെറിയൊരു രാജ്യമാണ് ഹരിഹരന്റെ കീഴിലുണ്ടായിരുന്നത്. എന്നാൽ രാജ്യം വികസിപ്പിക്കുവാൻ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞു. ഹരിഹരന്റെ കാലശേഷം സഹോദരനായ ബുക്കൻ രാജാവായി. അച്ഛന്റെ സ്മരണയെ നിലനിർത്താൻ തങ്ങളുടെ വംശത്തിന് സംഗമ വംശം എന്ന് നാമകരണം ചെയ്തു. തിളങ്ങുന്ന ചരിത്രം സ്ത്രീകൾക്ക് പുരുഷൻമാരെപ്പോലെ മാന്യമായ സ്ഥാനം ലഭിച്ച സാമ്രാജ്യം, വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതായിരുന്നു. ക്ഷേത്രനഗരമായും വിജയനഗരം കേൾവി കേട്ടു. thumb|400px|left|ആന്ധ്രപ്രദേശിലെ ജില്ലകൾ ഭൂമിശാസ്ത്രം ഡെക്കാൺ പീഠഭൂമിയുടെ കിഴക്കൻ ഭാഗവും പൂർവ്വഘട്ടത്തിന്റെ കിഴക്കായി സ്ഥിതിചെയ്യുന്ന സമതലപ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് ആന്ധ്രാപ്രദേശ്. തെലങ്കാന, റായലസീമ, തീരദേശ ആന്ധ്ര എന്നിങ്ങനെ മൂന്ന് മേഖലകൾ AP Cabinet approves four regional planning boards. ഉൾക്കൊള്ളുന്ന ആന്ധ്രാപ്രദേശിൽ 13 ജില്ലകളുണ്ട്. തെലങ്കാന, റായലസീമ പ്രദേശങ്ങളെ വേർതിരിക്കുന്നത് കൃഷ്ണ നദിയാണ്. അഡിലാബാദ്, അനന്തപ്പൂർ, ചിറ്റൂർ, കടപ്പ(വൈ, എസ് ആർ), ഈസ്റ്റ് ഗോദാവരി, ഗുണ്ടൂർ, ഹൈദരാബാദ്, കരീം നഗർ, ഖമ്മം, കൃഷ്ണ ജില്ല, കുർനൂൽ, മെഹ്ബൂബ് നഗർ, മേദക്, നൽഗൊണ്ട, നെല്ലൂർ, നിസാമബാദ്, പ്രകാശം, രങ്ഗറെഡി, ശ്രീകാകുളം, വിശാഖപട്ടണം, വിജയനഗരം, വാറംഗൽ, വെസ്റ്റ് ഗോദാവരി എന്നിവയാണ് ആന്ധ്രാപ്രദേശിലെ 23 ജില്ലകൾ. 19130 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അനന്തപ്പൂരാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ ജില്ല, 527 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഹൈദരാബാദാണ് ഏറ്റവും ചെറിയ ജില്ല. പൊതുവേ ചൂടും ആർദ്രതയും കൂടിയ കാലാവസ്ഥയാണ് ആന്ധ്രാപ്രദേശിൽ അനുഭവപ്പെടുന്നത്. ആന്ധ്രാപ്രദേശിന്റെ തെക്കേ അറ്റത്തെ മലനിരകളായ- നാഗലാപുരം മലകളുടെ ഒരു ദൃശ്യം|ലഘു അവലംബം പുറം കണ്ണികൾ Official website of the Government of Andhra Pradesh Andhra Pradesh Government Tourism Department Andhra Pradesh Portal at NIC website AP Directorate of Economics & Statistics Official website of State Police of Andhra Pradesh കുറിപ്പുകൾ വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:ആന്ധ്രാപ്രദേശ്‌
അരുണാചൽ പ്രദേശ്
https://ml.wikipedia.org/wiki/അരുണാചൽ_പ്രദേശ്
അരുണാചൽ പ്രദേശിന്റെ ചിഹ്നങ്ങൾ മൃഗം മിഥുൻ (Bos frontalis) പക്ഷി മലമുഴക്കി വേഴാമ്പൽ (Buceros bicornis) പുഷ്പം ഫോക്സ്ടെയിൽ ഓർക്കിഡ് (Rhynchostylis gigantea) വൃക്ഷംഹോളോങ്ങ് മരം (Dipterocarpus macrocarpus) അരുണാചൽ പ്രദേശ്‌ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്‌. ഈ പ്രദേശത്തെ ഇന്ത്യ ഒരു സംസ്ഥാനമായി കണക്കാക്കുമ്പോൾ അരുണാചൽ പ്രദേശിന്റെ ഭൂരിഭാഗവും 'ടിബറ്റ്‌ സ്വയം ഭരണാധികാര മേഖലയ്ക്കു' കീഴിലാണെന്നാണ്‌ ചൈന അവകാശപ്പെടുന്നത്‌. അക്സായ്‌ ചൈനക്കു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന രണ്ടാമത്തെ പ്രദേശമാണിത്‌. തെക്ക്‌ ആസാം, തെക്കുകിഴക്ക്‌ നാഗാലാൻഡ്‌,പടിഞ്ഞാറ്‌ ഭൂട്ടാൻ, കിഴക്ക് മ്യാൻമാർ എന്നിവയാണ്‌ അതിർത്തിപ്രദേശങ്ങൾ. ഇറ്റാനഗർ ആണു തലസ്ഥാനം. മക് മോഹൻ രേഖ എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശിന്റെ അതിർത്തിയെ ചൈന അംഗീകരിക്കുന്നില്ല. മറിച്ച്‌ തെക്കൻ ടിബറ്റ്‌ എന്ന പേരിൽ മറ്റൊരു പ്രദേശമായി കണക്കാക്കുന്നു. ഉദയ സൂര്യൻ എന്നർഥമുള്ള അരുണാചൽ എന്ന വാക്കിൽ നിന്നാണ്‌ അരുണാചൽ പ്രദേശിന്‌ ആ പേരു ലഭിക്കുന്നത്‌. സംസ്ഥാന മൃഗം മിഥുൻ(M) ആണ്‌. സംസ്ഥാന പക്ഷി വേഴാമ്പൽ(Great Hombill) ആണ്‌. ചരിത്രം അരുണാചൽ പ്രദേശിന്റെ ആധുനിക ചരിത്രം ആരംഭിക്കുന്നത് 1826 ഫെബ്രുവരി 24-ന്‌ യാന്തോബോ കരാർ പ്രകാരം തുടക്കമിട്ട ബ്രിട്ടീഷ് ഭരണത്തോടെയാണ്‌. 1972-ൽ അരുണാചൽ കേന്ദ്രഭരണ പ്രദേശവുമായി.1972-ന്‌ മുൻപ് ഈ പ്രദേശം നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ ഏജൻസി(നേഫ-NEFA) എന്നാണ്‌ അറിയപ്പെട്ടിരുന്നത്. തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് 1965-വരെ വിദേശകാര്യമന്ത്രാലയവും അതിനുശേഷം ആഭ്യന്തരമന്ത്രാലയവുമായിരുന്നു ഭരണപരമായ കാര്യങ്ങൾ നടത്തിയിരുന്നത്. അസമിലെ ഗവർണർക്കായിരുന്നു ഇതിന്റെ ചുമതല. 1972-ലാണ്‌ അരുണാചൽ പ്രദേശ് എന്ന പേര്‌ ലഭിച്ചത്. സൂര്യോദയത്തിന്റെ നാട് എന്നാണിതിനർഥം. 1986-ൽ സ്റ്റേറ്റ് ഓഫ് അരുണാചൽ പ്രദേശ് ബിൽ പാർലമെന്റിൽ പാസാക്കുകയും 1987 ഫെബ്രുവരി 20-ന്‌ ഇന്ത്യയിലെ 24-മത്തെ സംസ്ഥാനമാകുകയും ചെയ്തു. കൃഷി,വ്യവസായം,വൈദ്യുതി അരുണാചൽ പ്രദേശിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയാണ്‌. ഇവിടുത്തെ പരമ്പരാഗതമായ കൃഷിരീതി ത്സും(JHUM)എന്നറിയപ്പെടുന്നു. ഉരുളക്കിഴങ്ങ് പോലുള്ള നാണ്യവിളകളുടെയും ആപ്പിൽ, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ പഴവർഗ്ഗങ്ങളുടെയും കൃഷിയും ഇവിടെ കാണുന്നു. വിനോദസഞ്ചാരം,തടി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും, കൽക്കരി ഖനികൾ, പഴസംസ്ക്കരണം എന്നിവയുമാണ്‌ പ്രധാന വ്യവസായമേഖലകൾ. സംസ്ഥാനത്തിൻറെ സ്ഥാപിത വൈദ്യുത ഉത്പാദനശേഷി 30,735 മെഗാവാട്ടാണ്‌. വിനോദസഞ്ചാര കേന്ദ്രങ്ങൾ പരശുറാം കുണ്ഡ് ലോഹിത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ജനുവരി മാസത്തിൽ ഇവിടെ നടക്കുന്ന പരശുരാമ മേളയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർഥാടകർ ഇവിടെ എത്തുന്നു. ഭീമസ്ക് നഗർ ദിബങ്വാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഭീമസ്ക് നഗർ ഇദുമിഷ്മിസ് വംശജരുടെ മത കേന്ദ്രമാണ്. മാലിനിതാൻ ആകാശിഗംഗ ഇറ്റാനഗർ അരുണാചൽ പ്രദേശിൻറെ തലസ്ഥാന നഗരമായ ഇറ്റാനഗർ പപുംപരേ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. നിഷിങ്ങുകളാണ്‌ ഈ പ്രദേശത്തെ പ്രധാന ജനവിഭാഗം. 14- നൂറ്റാണ്ടിൽ പണിത ഇറ്റാകോട്ട ഇവിടെയാണ്‌. 11-മത് നൂറ്റാണ്ടിലെ ജിത്രി രാജ വംശത്തിൻറെ തലസ്ഥാനമായ മായാപൂർ നിലനിന്നിരുന്നത് ഇന്നത്തെ ഇറ്റാ നഗ്ഗറിലായിരുന്നു. ബോദ്മില സമുദ്രനിരപ്പിൽ നിന്നും 800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറുപട്ടണം. ബുദ്ധവിഹാരമുണ്ട്. ആപ്പിൾ തോട്ടങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മറ്റു വിവരങ്ങൾ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഭാഷകളുള്ളത് അരുണാചൽ പ്രദേശിലാണ്‌ (15 ഭാക്ഷകൾ). ഇന്ത്യയിൽ കാണുന്ന 1000-ത്തിലധികം ഇനത്തിൽപ്പെട്ട ഓർക്കിഡുകളിൽ 600-ഓളം ഇനങ്ങൾ ഓർക്കീഡുകളുടെ പറുദീസ എന്നു വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശിൽ കാണപ്പെടുന്നു. വർഗ്ഗം:അരുണാചൽ പ്രദേശ് വർഗ്ഗം:വടക്ക് കിഴക്കൻ ഇന്ത്യ വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:ഇന്ത്യ-ചൈന ബന്ധം
അയ്യവഴി
https://ml.wikipedia.org/wiki/അയ്യവഴി
REDIRECT അയ്യാവഴി
അസർബെയ്ജാൻ
https://ml.wikipedia.org/wiki/അസർബെയ്ജാൻ
യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്‌ അസർബെയ്ജാൻ . മുൻപ്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അസർബെയ്ജാൻ ഇപ്പോൾ ഒരു സ്വതന്ത്ര രാജ്യമാണ്‌. കാസ്പിയൻ കടലിനു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന അസർബൈജാന്റെ അയൽരാജ്യങ്ങൾ റഷ്യ, ജോർജിയ, അർമേനിയ, ഇറാൻ, ടർക്കി എന്നിവയാണ്‌. പുരാതന സംസ്കാരവും ചരിത്രവുമുള്ള രാജ്യമാണിത്. ഓപ്പറ, അരങ്ങ്, നാടകം മുതലായ കലാരൂപങ്ങൾ ആദ്യം നടപ്പിൽ വന്ന മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് അസർബെയ്ജാൻ. അസർബെയ്ജാൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് 1918ൽ നിലവിൽ വന്നു. 1920ൽ ഇത് സോവിയറ്റ് യൂണിയനിൽ ലയിച്ചു. 1991ലാണ് സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. ആറു സ്വതന്ത്ര ടർക്കിക് രാഷ്ട്രങ്ങളിൽ ഒന്നും, ടർക്കിക് കൗൺസിലിൽ സജീവ അംഗവുമാണ് അസർബെയ്ജാൻ. 158 രാജ്യങ്ങളുമായി നയതന്ത്രബന്ധം പുലർത്തുന്ന അസർബെയ്ജാൻ 38 അന്തർദേശീയ സംഘടനകളിൽ അംഗത്വമുള്ള രാഷ്ട്രവുമാണ്. ഗുവാം ഓർഗനൈസേഷൻ ഫോർ ഡെമോക്രസി ആന്റ് എക്കോണോമിക് ഡവലപ്മെന്റ്, കോമൺവെൽത്ത് ഒഫ് ഇൻഡിപെന്റന്റ് സ്റ്റേറ്റ്സ്, ഓർഗനൈസേഷൻ ഫോർ പ്രോഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസ് എന്നീ സംഘടനകളുടെ സ്ഥാപക അംഗമാണ് അസർബെയ്ജാൻ. 2006 മേയ് 9നു ഐക്യരാഷ്ട്ര സംഘടനയുടെ പുതുതായി സൃഷ്ടിച്ച മനുഷ്യാവകാശ കൗൺസിൽ അംഗത്വം അസർബെയ്ജാനു ലഭിച്ചു. അസർബെയ്ജാന്റെ ഭരണഘടന ഔദ്യോഗിക മതം പ്രഖ്യാപിച്ചിട്ടില്ല, കൂടാതെ എല്ലാ പ്രധാന രാഷ്ടീയ കക്ഷികളും മതേതര സ്വഭാവം പുലർത്തുന്നവയാണ്. ഭൂരിപക്ഷം വരുന്ന ജനവിഭാഗം ഷിയാ ഇസ്ലാം അനുയായികളാണ്. മറ്റുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളോടും സി.ഐ.എസ് രാജ്യങ്ങളോടും തട്ടിച്ചുനോക്കുമ്പോൾ അസർബെയ്ജാൻ മാനവവിഭവശേഷി, സാമ്പത്തിക വികസനം, സാക്ഷരത എന്നീ കാര്യങ്ങളിൻ മുന്നിട്ടു നിൽക്കുന്നതോടൊപ്പം താഴ്ന്ന തൊഴിലില്ലായ്മ നിരക്കും കാഴ്ച വെക്കുന്നു. 2012 ജനുവരി 1 മുതൽ 2 വർഷത്തേക്ക് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ അസ്ഥിരാംഗമാണ് അസർബെയ്ജാൻ. ചരിത്രം പുരാതന കാലം thumb|10000 ബിസിയിൽ നിർമ്മിതമായ പെട്രോഗ്ലിഫ്സ്. ഗോബുസ്താൻ സ്റ്റേറ്റ് റിസർവിലുള്ള ഇത് യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. അസർബെയ്ജാനിലെ ജനവാസത്തിനെപ്പറ്റി ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ തെളിവുകൾ വെളിച്ചം വീശുന്നത് ശിലായുഗം മുതൽക്കു തന്നെ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണ്. അസിഖ് ഗുഹ(Azykh Cave)യിൽ നിന്നു ലഭിച്ച ഗുരുചയ് സംസ്ക്കാരത്തിന്റെ തെളിവുകളാണ് ഇതിലേക്ക് വെളിച്ചം വീശിയത്. നവീന ശിലായുഗത്തിന്റെയും വെങ്കലയുഗത്തിന്റെയും അവശിഷ്ടങ്ങൾ അസർബെയ്ജാനിലെ ടകിലർ, ദംസിലി, സാർ, യതക് യെരി എന്നിവിടങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട്. അവലംബം വർഗ്ഗം:അസർബെയ്ജാൻ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:കാസ്പിയൻ കടൽത്തീരത്തുള്ള രാജ്യങ്ങൾ വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:റിപ്പബ്ലിക്കുകൾ വർഗ്ഗം:കോക്കസസ് വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
പെലെ
https://ml.wikipedia.org/wiki/പെലെ
പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ (ഒക്ടോബർ 23, 1940–) ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്‌. ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത്‌ എന്നാണ്‌ ലോകം വിളിക്കുന്നത്‌. പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെ വലിയ മികവു പ്രകടിപ്പിച്ചിരുന്നു . ആയിരത്തിലേറെ ഗോളുകൾ സ്വന്തം പേരിൽക്കുറിച്ച പെലെ, മൂന്നു തവണ ബ്രസീലിന്‌ ലോകകപ്പ്‌ നേടിക്കൊടുത്തു.പെലെ അഭിനയിച്ച സിനിമയാണു "Escape to Victory"(1981)"അറിവിന്റെ പുസ്തകം"(മാതൃഭൂമി) ടാതെ നിരവധി അഭിനയ, വാണിജ്യ സംരംഭങ്ങളും നടത്തിയിട്ടുണ്ട്. 2010 ൽ ന്യൂയോർക്ക് കോസ്മോസിന്റെ ഓണററി പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തു . 2022 ഡിസംബർ 29 ന് അന്തരിച്ചു. തന്റെ കരിയറിലുടനീളം ഒരു ഗെയിമിന് ശരാശരി ഒരു ഗോൾ, കളിക്കളത്തിൽ എതിരാളികളുടെ ചലനങ്ങൾ മുൻകൂട്ടി അറിയുന്നതിനൊപ്പം രണ്ട് കാലുകളാലും പന്ത് അടിക്കുന്നതിൽ പെലെ മിടുക്കനായിരുന്നു. പ്രധാനമായും ഒരു സ്ട്രൈക്കർ ആയിരിക്കുമ്പോൾ, അയാൾക്ക് ആഴത്തിൽ വീഴാനും ഒരു കളി നിർവഹിക്കാനുള്ള പങ്ക് വഹിക്കാനും കഴിയും, ഇത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പാസിംഗ് കഴിവും നൽകുന്നു, കൂടാതെ എതിരാളികളെ മറികടക്കാൻ അദ്ദേഹം തന്റെ ഡ്രിബ്ലിംഗ് കഴിവുകളും ഉപയോഗിക്കും . ബ്രസീലിൽ, ഫുട്ബോളിലെ നേട്ടങ്ങൾക്കും ദരിദ്രരുടെ സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന നയങ്ങളുടെ തുറന്ന പിന്തുണയ്ക്കും അദ്ദേഹം ഒരു ദേശീയ നായകനായി വാഴ്ത്തപ്പെടുന്നു. 1958 ലോകകപ്പിൽ അദ്ദേഹത്തിന്റെ ആവിർഭാവം ആദ്യത്തെ കറുത്ത ആഗോള കായിക താരമായി മാറിയത് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. തന്റെ കരിയറിലുടനീളവും വിരമിക്കലിലും, പേളിക്ക് ഈ മേഖലയിലെ പ്രകടനം, റെക്കോർഡ് നേട്ടങ്ങൾ, കായികരംഗത്തെ പാരമ്പര്യം എന്നിവയ്ക്കായി നിരവധി വ്യക്തിഗത, ടീം അവാർഡുകൾ ലഭിച്ചു. ആദ്യകാലങ്ങളിൽ ക്ലബ് കരിയർ അന്താരാഷ്ട്ര കരിയർ 1957 ജൂലൈ 7 ന് മാരക്കാനയിൽ അർജന്റീനയ്‌ക്കെതിരെ 2-1ന് തോറ്റതാണ് പെലെയുടെ ആദ്യ അന്താരാഷ്ട്ര മത്സരം .  ആ മത്സരത്തിൽ, 16 വർഷവും ഒൻപത് മാസവും പ്രായമുള്ള ബ്രസീലിനായി അദ്ദേഹം തന്റെ ആദ്യ ഗോൾ നേടി, തന്റെ രാജ്യത്തിനായി ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി അദ്ദേഹം തുടരുന്നു. 1958 ലോകകപ്പ് 1958 ലെ ലോകകപ്പിൽ പേളി (നമ്പർ 10) മൂന്ന് സ്വീഡിഷ് കളിക്കാരെ മറികടന്നു കാൽമുട്ടിന് പരിക്കേറ്റ് പെലെ സ്വീഡനിൽ എത്തിയെങ്കിലും ചികിത്സാ മുറിയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, സഹപ്രവർത്തകർ ഒരുമിച്ച് നിൽക്കുകയും തിരഞ്ഞെടുക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു.  1958 ഫിഫ ലോകകപ്പിലെ ആദ്യ റൗണ്ടിലെ മൂന്നാം മത്സരത്തിൽ സോവിയറ്റ് യൂണിയനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ മത്സരം , അവിടെ അദ്ദേഹം വാവെയുടെ രണ്ടാം ഗോളിന് അസിസ്റ്റ് നൽകി.  അക്കാലത്ത് ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു അദ്ദേഹം.  നേരെ ഫ്രാൻസ് സെമി ഫൈനലിൽ, ബ്രസീൽ ഹാഫ് ചെയ്തത് 2-1 പ്രമുഖ, അതിനു ശേഷം പെലെ ഒരു നേടി ഹാട്രിക് അങ്ങനെ ചെയ്യാൻ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പതുക്കെ. 1958 ലോകകപ്പ് ഫൈനലിൽ ബ്രസീൽ വിജയിച്ചതിനുശേഷം ഗോൾകീപ്പർ ഗിൽമാറിന്റെ തോളിൽ 17 വയസ്സുള്ള പെലെ കരയുന്നു 1958 ജൂൺ 29 ന്, 17 വർഷവും 249 ദിവസവും, ലോകകപ്പ് ഫൈനൽ മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി പെലെ മാറി . തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ ബ്രസീൽ 5-2ന് സ്വീഡനെ തോൽപ്പിച്ചപ്പോൾ ആ ഫൈനലിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടി . പേളി പോസ്റ്റിൽ തട്ടി, തുടർന്ന് വാവെ രണ്ട് ഗോളുകൾ നേടി ബ്രസീലിന് ലീഡ് നൽകി. വലയുടെ മൂലയിലേക്ക് വോളിംഗ് ചെയ്യുന്നതിന് മുമ്പ് ഒരു ഡിഫൻഡറിന് മുകളിലൂടെ പന്ത് ഫ്ലിക്ക് ചെയ്ത അദ്ദേഹത്തിന്റെ ആദ്യ ഗോൾ , ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു.  പെലെയുടെ രണ്ടാം ഗോളിനെ തുടർന്ന്, സ്വീഡിഷ് താരം സിഗ്വാർഡ് പാർലിംഗ് പിന്നീട് അഭിപ്രായമിടുന്നു; "ആ ഫൈനലിൽ പെലെ അഞ്ചാം ഗോൾ നേടിയപ്പോൾ, ഞാൻ സത്യസന്ധനായിരിക്കണം, എനിക്ക് അഭിനന്ദിക്കാൻ തോന്നി". മത്സരം അവസാനിച്ചപ്പോൾ, പെലെ മൈതാനത്ത് കടന്നുപോയി, ഗാരിഞ്ച പുനരുജ്ജീവിപ്പിച്ചു.  പിന്നീട് അദ്ദേഹം സുഖം പ്രാപിച്ചു, സഹതാരങ്ങൾ അദ്ദേഹത്തെ അഭിനന്ദിച്ചപ്പോൾ കരയാൻ വിജയം നിർബന്ധിതനായി. നാല് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളോടെ ടൂർണമെന്റ് പൂർത്തിയാക്കി, റെക്കോർഡ് ബ്രേക്കർ ജസ്റ്റ് ഫോണ്ടെയ്‌നെ പിന്നിലാക്കിക്കൊണ്ട് , ടൂർണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു.  ബാർണി റോണെ എഴുതി, "അവനെ നയിക്കാനുള്ള കഴിവ് ഒന്നുമില്ലാതെ, മിനാസ് ഗെറൈസിൽ നിന്നുള്ള ആൺകുട്ടി ആദ്യത്തെ കറുത്ത ആഗോള കായിക സൂപ്പർ താരമായി മാറി, യഥാർത്ഥ ഉയർച്ചയുടെയും പ്രചോദനത്തിന്റെയും ഉറവിടം." 1958 -ലെ ലോകകപ്പിലാണ് പേളി 10-ാം നമ്പർ ജഴ്‌സി ധരിക്കാൻ തുടങ്ങിയത്. അസംഘടിതതയുടെ ഫലമായിരുന്നു സംഭവം: ബ്രസീലിയൻ ഫെഡറേഷന്റെ നേതാക്കൾ കളിക്കാരുടെ ഷർട്ട് നമ്പറുകൾ അനുവദിച്ചില്ല, ഫിഫയാണ് നമ്പർ 10 തിരഞ്ഞെടുക്കേണ്ടത് ഈ അവസരത്തിൽ പകരക്കാരനായിരുന്ന പേളിക്ക് ഷർട്ട്.  അമർത്തുക പെലെ 1958 ലോകകപ്പ് ഏറ്റവും വലിയ അവതരണം വിളംബരം, അവനും ഭൂതകാലം പിന്നിൽ മത്സരങ്ങളുടെ രണ്ടാമത്തെ മികച്ച താരം, വെള്ളി ബോൾ ലഭിച്ചു .തലശ്ശേരിയില് . തെക്കേ അമേരിക്കൻ ചാമ്പ്യൻഷിപ്പ് തെക്കേ അമേരിക്കൻ ചാമ്പ്യൻഷിപ്പിലും പേളി കളിച്ചു . ൽ 1959 മത്സരം അദ്ദേഹം ബ്രസീൽ ടൂർണമെന്റിൽ പുറത്താകാതെ ഒരാളായി ഉണ്ടായിട്ടും രണ്ടാം വന്നപ്പോൾ ടൂർണമെന്റിലെ മികച്ച താരം എന്ന 8 ഗോളുകൾ ടോപ് സ്കോറർ ആയിരുന്നു.  ചിലിക്കെതിരെ രണ്ട് ഗോളുകളും പരാഗ്വേയ്‌ക്കെതിരെ ഒരു ഹാട്രിക്കും ഉൾപ്പെടെ ബ്രസീലിന്റെ ആറ് മത്സരങ്ങളിൽ അഞ്ചിലും അദ്ദേഹം ഗോൾ നേടി . 1962 ലോകകപ്പ് 1963 ൽ മിലാനിലെ സാൻ സിറോയിൽ ബ്രസീലിനൊപ്പം ഇറ്റലിയിലെ ജിയോവന്നി ട്രപറ്റോണിയെ നേരിട്ട പേളി എപ്പോഴാണ് 1962 ലോകകപ്പ് തുടങ്ങി, പെലെ ലോകത്തിലെ ഏറ്റവും നല്ല കളിക്കാരൻ.  1962 ലോകകപ്പ് ആദ്യ മത്സരത്തിൽ ചിലി , നേരെ മെക്സിക്കോ , പെലെ ആദ്യ ഗോൾ സഹായത്തോടെ പിന്നീട് രണ്ടാമത്തെ ഒരു 2-0 പോകുവാൻ, നാല് സംരക്ഷിക്കാൻ കഴിഞ്ഞ ഒരു പ്രവർത്തനത്തിനുശേഷം, സ്കോർ.  ചെക്കോസ്ലോവാക്യയ്‌ക്കെതിരെ ഒരു ദീർഘദൂര ഷോട്ടിന് ശ്രമിക്കുന്നതിനിടെ അടുത്ത ഗെയിമിൽ അദ്ദേഹം സ്വയം പരിക്കേറ്റു .  ഇത് അദ്ദേഹത്തെ ടൂർണമെന്റിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് ഒഴിവാക്കും, കൂടാതെ ടൂർണമെന്റിലെ ഏക ലൈനപ്പ് മാറ്റം വരുത്താൻ കോച്ച് അയ്മോറെ മൊറീറയെ നിർബന്ധിച്ചു . ബാക്കിയുള്ള ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ അമറിൽഡോ ആയിരുന്നു പകരക്കാരൻ . എന്നിരുന്നാലും, അത് ആയിരുന്നുസാന്റിയാഗോയിൽ നടന്ന ഫൈനലിൽ ചെക്കോസ്ലോവാക്യയെ തോൽപ്പിച്ചതിനു ശേഷം ബ്രസീലിനെ അവരുടെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്ന ഗാരിഞ്ച . 1966 ലോകകപ്പ് 1966 ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ പെലെ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫുട്ബോൾ കളിക്കാരനായിരുന്നു , കൂടാതെ ബ്രസീൽ ഗാരിഞ്ച , ഗിൽമാർ , ജൽമ സാന്റോസ് തുടങ്ങിയ ചില ലോക ചാമ്പ്യന്മാരെ ജെയർസിഞ്ഞോ , ടോസ്റ്റോ , ഗോർസൺ തുടങ്ങിയ താരങ്ങളെക്കൂടി അണിനിരത്തി.  മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച ബ്രസീൽ ആദ്യ റൗണ്ടിൽ പുറത്തായി.  ബൾഗേറിയൻ, പോർച്ചുഗീസ് പ്രതിരോധക്കാർക്ക് പരിക്കേറ്റ പെലേയിലെ ക്രൂരമായ ഫൗളുകളുടെ പേരിൽ വേൾഡ് കപ്പ് അടയാളപ്പെടുത്തി. പെലെ ഒരു ഫ്രീകിക്കിലൂടെ നിന്ന് ആദ്യ ഗോൾ നേടിയത് ബൾഗേറിയ മൂന്ന് തുടർച്ചയായി ഫിഫ ലോകകപ്പ്, എന്നാൽ തന്റെ പരിക്ക് കാരണം, ബുല്ഗരിഅംസ് വഴി സ്ഥിരമായ ഫൊഉലിന്ഗ് ഫലമായി സ്കോർ ആദ്യ ക്രിക്കറ്റർ, അവൻ നേരെ രണ്ടാം ഗെയിം നഷ്ടമായി ഹംഗറി .  ആദ്യ മത്സരത്തിനു ശേഷം "എല്ലാ ടീമുകളും അവനെ അതേ രീതിയിൽ പരിപാലിക്കുമെന്ന്" തോന്നിയതായി അദ്ദേഹത്തിന്റെ പരിശീലകൻ പ്രസ്താവിച്ചു.  ബ്രസീൽ ഇപ്പോഴും ഭേദമാകുമെന്നും മുന്പത്തെ പൊരുതാതെ വേണ്ടി നേരെ കൊണ്ടുവന്നു അദ്ദേഹം, ആ ഗെയിം പെലെയും നഷ്ടപ്പെട്ടു പോർച്ചുഗൽ ന് ഗൂഡിസൺ പാർക്കിൽ ലിവർപൂൾ ലെ ബ്രസീലിയൻ കോച്ച് Vicente ഫെഒല. ഗോൾകീപ്പർ ഉൾപ്പെടെയുള്ള മുഴുവൻ പ്രതിരോധവും ഫിയോള മാറ്റി, മിഡ്ഫീൽഡിൽ അദ്ദേഹം ആദ്യ മത്സരത്തിന്റെ രൂപീകരണത്തിലേക്ക് മടങ്ങി. കളിക്കിടെ പോർച്ചുഗൽ ഡിഫൻഡർ ജോനോ മൊറൈസ് പെലെയെ ഫൗൾ ചെയ്തു, പക്ഷേ റഫറി ജോർജ് മക്കാബെ അയച്ചില്ല ; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം റഫറി പിശകുകളിലൊന്നായി മുൻ‌കാലാടിസ്ഥാനത്തിൽ കാണുന്ന ഒരു തീരുമാനം.  ആ സമയത്ത് പകരക്കാരെ അനുവദിക്കാതിരുന്നതിനാൽ പേളിക്ക് കളിയുടെ ബാക്കി ഭാഗങ്ങളിൽ തളർന്ന് നിൽക്കേണ്ടി വന്നു.  ഈ കളിക്ക് ശേഷം അദ്ദേഹം ഒരിക്കലും ലോകകപ്പിൽ കളിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു, പിന്നീട് തീരുമാനം മാറ്റും. 1970 ലോകകപ്പ് പാനിനി നൽകിയ മെക്സിക്കോ 70 പരമ്പരയിൽ നിന്നുള്ള പേളി ട്രേഡിംഗ് കാർഡ് 1969 -ന്റെ തുടക്കത്തിൽ പേളി ദേശീയ ടീമിലേക്ക് വിളിക്കപ്പെട്ടു, ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ആറ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അംഗീകരിക്കുകയും കളിക്കുകയും ചെയ്തു , ആറ് ഗോളുകൾ നേടി.  1970 ലോകകപ്പ് മെക്സിക്കോയിലെ പെലെ അവസാന കരുതിയിരുന്നത്. ടൂർണമെന്റിനായുള്ള ബ്രസീലിന്റെ സ്ക്വാഡിൽ 1966 സ്ക്വാഡുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു. ഗാരിഞ്ച, നിൽട്ടൺ സാന്റോസ്, വാൾഡിർ പെരേര, ജൽമ സാന്റോസ്, ഗിൽമാർ തുടങ്ങിയ കളിക്കാർ ഇതിനകം വിരമിച്ചിരുന്നു. എന്നിരുന്നാലും, ബ്രസീലിന്റെ 1970 ലോകകപ്പ് ടീമിൽ പെലെ, റിവേലിനൊ , ജെയർസിൻഹോ , ഗോർസൺ , കാർലോസ് ആൽബർട്ടോ ടോറസ് , ടോസ്റ്റിയോ , ക്ലോഡോൾഡോ എന്നിവരും ഉൾപ്പെടുന്നു, പലപ്പോഴും ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ടീമായി കണക്കാക്കപ്പെടുന്നു. 2008 ൽ പേളിയോടൊപ്പം ബ്രസീലിന്റെ 1970 പരിശീലകനായ മാരിയോ സഗല്ലോ , പേലിയെക്കുറിച്ച് സഗല്ലോ പറഞ്ഞു: "സ്വീഡനിലെ ഒരു കുട്ടി [1958 ലോകകപ്പ്] പ്രതിഭയുടെ അടയാളങ്ങൾ നൽകി, മെക്സിക്കോയിൽ [1970 ലോകകപ്പ്] അദ്ദേഹം ആ വാഗ്ദാനങ്ങളെല്ലാം നിറവേറ്റി, പുസ്തകം അടച്ചു. ഒരു സ്വർണ്ണ താക്കോൽ. എല്ലാം അടുത്തുനിന്ന് കാണാനുള്ള പദവി എനിക്കുണ്ടായിരുന്നു. " ജെയർസീഞ്ഞോ, പേളി, ജെർസൺ, ടോസ്റ്റോ, റിവേലിനോ എന്നിവരുടെ മുൻനിരയിലുള്ള അഞ്ചുപേരും ഒരുമിച്ച് ആക്രമണാത്മക ആക്കം സൃഷ്ടിച്ചു, ബ്രസീലിന്റെ ഫൈനലിലേക്കുള്ള വഴിയിൽ പെലെയ്ക്ക് ഒരു പ്രധാന പങ്കുണ്ട്.  ടൂർണമെന്റിലെ ബ്രസീലിന്റെ എല്ലാ മത്സരങ്ങളും (ഫൈനൽ ഒഴികെ) ഗ്വാഡലാജറയിൽ കളിച്ചു, ചെക്കോസ്ലോവാക്യയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ , പേഴ്‌സൺ ബ്രസീലിന് 2–1 ലീഡ് നൽകി, ജെഴ്‌സന്റെ ലോംഗ് പാസ് നെഞ്ചിലൂടെ നിയന്ത്രിക്കുകയും പിന്നീട് സ്കോർ ചെയ്യുകയും ചെയ്തു. ഈ മത്സരത്തിൽ ഗോൾകീപ്പർ ഇവോ വിക്ടറിനെ ഹാഫ് വേ ലൈനിൽ നിന്ന് വലിച്ചെറിയാൻ പേളി ശ്രമിച്ചു , ചെക്കോസ്ലോവാക് ഗോൾ മാത്രം നഷ്ടപ്പെട്ടു.  ബ്രസീൽ മത്സരത്തിൽ വിജയിച്ചു, 4-1. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ, ഇംഗ്ലണ്ട് ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സ് രക്ഷിച്ച ഹെഡർ കൊണ്ടാണ് പേളി ഗോൾ നേടിയത് . പന്ത് ഹെഡ് ചെയ്യുമ്പോൾ "ഗോൾ" എന്ന് അയാൾ ഉറക്കെ വിളിച്ചുകൊണ്ടിരുന്നതായി പേളി ഓർത്തു. "നൂറ്റാണ്ടിന്റെ സംരക്ഷണം" എന്നാണ് ഇതിനെ പലപ്പോഴും പരാമർശിച്ചിരുന്നത്.  രണ്ടാം പകുതിയിൽ, ഏക ഗോൾ നേടിയ ജെയർസിഞ്ഞോയിലേക്ക് പന്ത് ഫ്ലിക്ക് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ടോസ്റ്റോയിൽ നിന്ന് ഒരു ക്രോസ് നിയന്ത്രിച്ചു . എതിരെ റൊമാനിയ , പെലെ ബ്രസീൽ 3-2 നേടി, 20-യാർഡ് കുഴയുന്ന സ്വതന്ത്ര-കിക്ക് ഇതിൽ രണ്ട് ഗോളുകൾ നേടി. പെറുവിനെതിരെ നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീൽ 4–2ന് ജയിച്ചു, ബ്രസീലിന്റെ മൂന്നാം ഗോളിനായി ടോസ്റ്റോയെ പെലെ സഹായിച്ചു. സെമി ഫൈനലിൽ, 1950 ലോകകപ്പ് ഫൈനൽ റൗണ്ട് മത്സരത്തിന് ശേഷം ബ്രസീൽ ആദ്യമായി ഉറുഗ്വേയെ നേരിട്ടു . ജെയർസിൻഹോ ബ്രസീലിനെ 2-1ന് മുന്നിലെത്തിച്ചു, പേളി 3–1ന് റിവേലിനോയെ സഹായിച്ചു. ആ മത്സരത്തിനിടെ, പേളി തന്റെ ഏറ്റവും പ്രശസ്തമായ നാടകങ്ങളിലൊന്ന് നിർമ്മിച്ചു . ഉറുഗ്വേയുടെ ഗോൾകീപ്പർ ലാഡിസ്ലാവോ മസൂർകീവിച്ച് ശ്രദ്ധിച്ച പെലേയ്ക്ക് ടോസ്റ്റിയോ പന്ത് കൈമാറി . എന്നിരുന്നാലും, പേളി ആദ്യം അവിടെയെത്തി, മസൂർകിവിച്ചിനെ ഒരു വിനയത്തോടെ വിഡ്led ിയാക്കിപന്ത് തൊടാതെ, അത് ഗോൾകീപ്പർമാരെ ഇടത്തേക്ക് ഉരുട്ടാൻ ഇടയാക്കി, പേളി ഗോൾകീപ്പർമാരുടെ അടുത്തേക്ക് പോയി. പന്ത് വീണ്ടെടുക്കാൻ പേളി ഗോൾകീപ്പറിന് ചുറ്റും ഓടി, ലക്ഷ്യത്തിലേക്ക് തിരിയുന്നതിനിടെ ഒരു ഷോട്ട് എടുത്തു, പക്ഷേ അവൻ വെടിവെച്ചപ്പോൾ അയാൾ അമിതമായി തിരിഞ്ഞു, പന്ത് വിദൂര പോസ്റ്റിന് സമീപം വീണു. ബ്രസീൽ കളിച്ചത് ഇറ്റലി ൽ ഫൈനലിൽ ന് അസ്റ്റെക്ക സ്റ്റേഡിയത്തിൽ മെക്സിക്കോ സിറ്റി ൽ.  ഇറ്റാലിയൻ ഡിഫൻഡർ ടാർസിയോ ബർഗ്നിച്ചിനെ മറികടന്ന് ഒരു ഹെഡ്ഡറിലൂടെയാണ് പേളി ആദ്യ ഗോൾ നേടിയത് . ബ്രസീലിന്റെ നൂറാം ലോകകപ്പ് ഗോൾ, ഗോൾ ആഘോഷിക്കുന്നതിൽ സഹതാരം ജൈർസിഞ്ഞോയുടെ കൈകളിലേക്ക് പേളിയുടെ കുതിപ്പ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.  പിന്നീട് ബ്രസീലിന്റെ മൂന്നാം ഗോളിനായി അദ്ദേഹം അസിസ്റ്റുകൾ ചെയ്തു, ജെയർസിൻഹോയും, നാലാം ഫിനിഷ് കാർലോസ് ആൽബെർട്ടോയും. കളിയുടെ അവസാന ഗോൾ എക്കാലത്തെയും മികച്ച ടീം ഗോളായി കണക്കാക്കപ്പെടുന്നു, കാരണം അതിൽ ടീമിന്റെ രണ്ട് outട്ട്ഫീൽഡ് കളിക്കാർ ഒഴികെ മറ്റെല്ലാവരും ഉൾപ്പെടുന്നു. കാർലോസ് ആൽബെർട്ടോയുടെ ഓട്ടപാതയിലേക്ക് കടന്ന പെലെ ഒരു അന്ധമായ പാസ് ഉണ്ടാക്കിയതോടെ നാടകം അവസാനിച്ചു. പിന്നിൽ നിന്ന് ഓടിവന്ന് അയാൾ ഗോളടിക്കാൻ പന്ത് തട്ടി.  ജൂൾസ് റിമെറ്റ് ട്രോഫി അനിശ്ചിതമായി നിലനിർത്തിക്കൊണ്ട് ബ്രസീൽ മത്സരം 4-1 ന് ജയിച്ചു , ടൂർണമെന്റിലെ കളിക്കാരനായി പേളിക്ക് ഗോൾഡൻ ബോൾ ലഭിച്ചു .  ഫൈനലിൽ പെലെയെ അടയാളപ്പെടുത്തിയ ബർഗ്നിച്ചിനെ ഉദ്ധരിച്ച്, "കളിക്ക് മുമ്പ് ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നു, അവനും മറ്റെല്ലാവരെയും പോലെ തൊലിയും എല്ലുകളുമാണ് ഉണ്ടാക്കിയിരുന്നത്  - പക്ഷേ എനിക്ക് തെറ്റുപറ്റി". 1970 ലോകകപ്പിലുടനീളമുള്ള അദ്ദേഹത്തിന്റെ ഗോളുകളുടെയും സഹായത്തിന്റെയും അടിസ്ഥാനത്തിൽ, ടൂർണമെന്റിലുടനീളം ബ്രസീലിന്റെ 53% ഗോളുകൾക്ക് പേളി നേരിട്ട് ഉത്തരവാദിയായിരുന്നു. 1971 ജൂലൈ 18 ന് റിയോ ഡി ജനീറോയിൽ യുഗോസ്ലാവിയയ്‌ക്കെതിരെയായിരുന്നു പെലെയുടെ അവസാന അന്താരാഷ്ട്ര മത്സരം . പേളി കളത്തിലിറങ്ങിയപ്പോൾ ബ്രസീൽ ടീമിന്റെ റെക്കോർഡ് 67 വിജയങ്ങളും 14 സമനിലകളും 11 തോൽവികളുമാണ്.  പേലെയും ഗാരിഞ്ചയും ഫീൽഡ് ചെയ്യുമ്പോൾ ബ്രസീൽ ഒരു മത്സരത്തിലും തോറ്റിട്ടില്ല ഗോളുകൾ പെലെ ആകെ 1284 ഗോളുകൾ 1363 കളിയിലായി നേടിയിട്ടുണ്ട്.Various sources accept that Pelé scored 1284 goals in 1363 games. See, for example, the FIFA website. Some sources, however, claim that Pelé scored 1282 goals in 1366 games. താഴെ കാണുന്ന ഈ പട്ടികയിൽ പെലെ സ്കോർ ചെയ്ത ഗോളുകളെക്കുറിച്ച് കാണാം. ClubSeasonDomestic League CompetitionsDomestic LeagueSub-total Domestic CupInternational Club CompetitionsOfficialTotalAs friendly matches are not counted in official statistics, this is what Pelé's goal total should be after friendly matches are disregarded.Total inc.FriendliesSPSAll statistics relating to Pelé's goalscoring record between 1957 and 1974 in the SPS, RSPS, and Campeonato Brasileiro are taken from http://soccer-europe.com/Biographies/Pele.html. Soccer Europe compiled this list from http://www.rsssf.com (The Rec.Sport.Soccer Statistics Foundation). For a full list of Pelé's goals see http://pele.m-qp-m.us/english/pele_statistics.shtml.RSPST. de PrataCamp. Brasil.T. BrasilCopa LibertadoresIntercontinental CupAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsAppsGoalsSantos19560*0* 0*0* 2*2*Pelé's first two matches for Santos are assumed here to be friendlies. No record of them exists in any of the tournaments listed at rsssf.com.2*2*195714+15*19+17*In 1957 the São Paulo championship was split into two halves, Série Azul and Série Branca. In the first half Pelé scored 19 goals in 14 games, and then in Série Azul he scored 17 goals in 15 games. See http://paginas.terra.com.br/esporte/rsssfbrasil/tables/sp1957.htm 95 38*41* 29*16*67*57*1958385888 4666 14*14*60*80*1959324576 39514*2* 40*47*83*100*1960303330 333300000034*26*67*59*1961264778 33555*7000036*48*74*110*1962263700 26375*2*4*4*2513*14*50*62*19631922814 27364*84*5*121616*52*67*1964213443 25376*70*0*0016*13*47*57*1965304975 37544*2*7*80018*33*66*97*196614130*0* 14*13*5*2*000019*16*38*31*19671817 14*9* 32*26*00000032*26*65*56*19682117 17*11* 38*28*00000038*28*73*55*19692526 12*12* 37*38* 000037*38*61*57*1970157 13*4* 28*11* 000028*11*54*47*1971198 211409 000040972*29*1972209 1653614 0000361474*50*19731911 30194930 0000493066*52*1974101 1792710 0000271049*19*All412470534956*36*8434605*589*33301517Totalised statistics relating to Pelé's record between 1957 and 1974 in the Taça de Prata, Taça Brasil and Copa Libertadores are taken from http://soccer-europe.com/Biographies/Pele.html. Soccer Europe compiled this list from http://www.rsssf.com (The Rec.Sport.Soccer Statistics Foundation), but do not give a season-by-season breakdown. For a full list of Pelé's goals see http://pele.m-qp-m.us/english/pele_statistics.shtml. 3765664311201087 A dark grey cell in the table indicates that the relevant competition did not take place that year. * indicates this number was inferred from a Santos fixture list from rsssf.com and this list of games Pelé played. ClubSeasonNASLOtherReference indicated what "Other" means in this contextTotalAppsGoalsAppsGoalsAppsGoalsNY Cosmos19759514*10*23*15*1976241518*11*42*26*1977311711*6*42*23*All643743*27*107*64* അവലംബം വർഗ്ഗം:ബ്രസീലിയൻ ഫുട്ബോൾ കളിക്കാർ വർഗ്ഗം:1940-ൽ ജനിച്ചവർ
റൊണാൾഡ്‌ ആഷർ
https://ml.wikipedia.org/wiki/റൊണാൾഡ്‌_ആഷർ
REDIRECT റൊണാൾഡ്‌ ഇ. ആഷർ
ആസാം
https://ml.wikipedia.org/wiki/ആസാം
ആസാം ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ്‌ ആസാമിന്റെ സ്ഥാനം. അരുണാചൽ പ്രദേശ്‌, നാഗാലാൻഡ്‌, മണിപ്പൂർ, മിസോറം, ത്രിപുര, മേഘാലയ എന്നിവയാണ്‌ ആസാമിന്റെ അതിർത്തി സംസ്ഥാനങ്ങൾ. ഭൂട്ടാൻ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ഇരുപത്തിയേഴു ജില്ലകൾ അടങ്ങിയ ആസാമിന്റെ തലസ്ഥാനം ദിസ്‌പൂർ ആണ്‌. ആസ്സാമിനേയും മറ്റു ആറു അയൽ സംസ്ഥാങ്ങളേയും ചേർത്തു ഏഴു സഹോദരിമാർ എന്നറിയപ്പെടുന്നു. ബ്രഹ്മപുത്ര നദി ഈ സംസ്ഥാനത്തു കൂടി ഒഴുകുന്നു.തീവ്രവാദ ഭീഷണി കൂടുതലായുള്ള പ്രദേശമായ നോർത്ത് കച്ചാർ ഹിൽസ് ജില്ലയിലൂടെയാണു ഭാരതത്തിലെ ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ളത് (ഗുവാഹത്തി മുതൽ സിൽച്ചാർ വരെ). സംസ്ഥാനത്തെ പ്രധാന പട്ടണം ഗുവാഹത്തിയാണ്. ചരിത്രം ഇതിഹാസ രചനാകാലഘട്ടത്തിൽ പ്രാഗ്ജ്യോതിഷ് എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാമരൂപ എന്ന പേരിൽ അറിയപ്പെട്ടു. എ.ഡി.743-ൽ കാമരൂപ രാജ്യത്തിലെത്തിയ ചൈനീസ് സഞ്ചാരി ഹുയാൻസാങ്,പതിനൊന്നാം നൂറ്റാണ്ടിലെ അറേബ്യൻ ചരിത്രകാരനായ അൽബറൂണി എന്നിവരുടെ രചനകളിൽ ഈ നാടിനെക്കുറിച്ച് പരാമർശമുണ്ട്.1228 എ.ഡി.യിൽ ഈ പ്രദേശത്തേക്കുള്ള അഹോംരാജവംശജരുടെ കുടിയേറ്റമാണ്‌ അസമിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ല്. കിഴക്കൻ കുന്നുകളിൽ നിന്നു വന്ന ഇവർ ആറുനൂറ്റാണ്ടോളം ഇവിടം ഭരിച്ചു. ഈ പ്രദേശം കീഴടക്കിയ ബർമ്മക്കാരിൽ നിന്ന് 1826-ൽ ബ്രിട്ടീഷുകാർ യാന്തോബോ സന്ധിയിലൂടെ ഭരണം ഏറ്റെടുത്തു. 1963-ൽ നാഗാലാൻഡും, 1972-ൽ മേഘാലയ,മിസോറാം എന്നിവ അസമിൽ നിന്നും വേർപെടുത്തി രൂപീകരിച്ച സംസ്ഥാനങ്ങളാണ്‌. ഭരണസംവിധാനം ഭരണസൗകര്യത്തിനു വേണ്ടി അസമിനെ 27 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തിൻസുകിയ, ദിബ്രുഗഡ്, ശിബ്സാഗർ, ധെമാജി, ജോർഹട്ട്, ലഖിംപൂർ, ഗോലാഘട്ട്, സോണിത്പൂർ, കർബി അംഗ്ലോംഗ്, നഗാവോൻ, മരിഗാവോൻ, ദാരാംഗ്, നൽബാരി, ബാർപെട്ട, ബൊംഗൈഗാവോൻ, ഗോൽപാറ, കൊക്രജാർ, ധുബ്രി, കച്ചാർ, നോർത്ത് കച്ചാർ ഹിൽസ്, ഹൈലകണ്ടി, കരിംഗഞ്ച്, കാംരൂപ് റൂറൽ, കാംരൂപ് മെട്രോപൊളിറ്റൻ, ബക്സ്, ഒഡാൽഗുരി, ചിരാംഗ് എന്നിവയാണ് ഈ ജില്ലകൾ. 126 അംഗങ്ങളുള്ള നിയമനിർമ്മാണസഭയുടെ ആസ്ഥാനം ദിസ്പൂർ ആണ്. ഏഴ് ലോകസംഭാമണ്ഡലങ്ങൾ ഉണ്ട്. വർഗ്ഗം:വടക്ക് കിഴക്കൻ ഇന്ത്യ വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ബിഹാർ
https://ml.wikipedia.org/wiki/ബിഹാർ
ഹരിയാന ബിഹാർ ഇന്ത്യാരാജ്യത്തെ ഒരു സംസ്ഥാനമാണ്‌. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ്‌ ഹിന്ദി ഹൃദയഭൂമിയിൽപ്പെട്ട ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ ഉത്തർപ്രദേശ്, കിഴക്ക്‌ പശ്ചിമ ബംഗാൾ, തെക്ക്‌ ഝാ‍ർഖണ്ഡ്‌ എന്നിവയാണ്‌ ബിഹാറിന്റെ അയൽ സംസ്ഥാനങ്ങൾ. വടക്ക്‌ നേപ്പാളുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. പട്‌നയാണ്‌ തലസ്ഥാനം. ചരിത്രം ബിഹാർ എന്ന പദം രൂപം കൊണ്ടത് വിഹാരം എന്ന പദത്തിൽ നിന്നുമാണ്. പ്രാജീന കാലത്ത് ബുദ്ധ മതത്തിനു നല്ലവണ്ണം വേരോട്ടം ലഭിച്ച സ്ഥലമായിരുന്നു ബീഹാർ. മൗര്യചക്രവർത്തിമാരുടെ കേന്ദ്രമായിരുന്നു ബിഹാർ. അശോക ചക്രവർത്തിയുടെ കാലത്ത് പ്രശസ്തമായ മഗധയും അതിന്റെ തലസ്ഥാനമായ പാടലീപുത്രവും ബിഹാറിലാണ്. മുഹമദ് കിൽജിയുടെ ആക്രമണമാണ് ബുദ്ധമതത്തിന്റെ തകർച്ചക്ക് കാരണമായത്.12 ആം നൂറ്റാണ്ടിലുണ്ടായ ഈ ആക്രമണം നളന്ദയും ,വിക്രമ ശിലയും അടക്കം ധാരാളം ബൌധ വിഹാരകെന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ഈ പാടലീപുത്രം തന്നെയാണ് ഇന്നത്തെ പട്ന. പിന്നീട് ഗുപ്ത രാജവംശം ബിഹാറിൽ ഭരണം നടത്തി. പിന്നീട് ബിഹാർ മുഗൾ ഭരണത്തിനു കീഴിലായി. മുഗൾ ചക്രവർത്തിയായ ഹുമായൂണിനെ തോല്പിച്ച് ഷെർഷാ ഭരണം പിടിച്ചെടുത്ത സമയത്ത് ബിഹാർ പഴയപ്രതാപം വീണ്ടെടുത്തു. മുഗൾ സാമ്രാജ്യത്തിന്റെ പതനശേഷം ബിഹാർ ബംഗാൾ നവാബുമാരുടെ കൈയ്യിലായി. 1764 ൽ ബ്രിട്ടീഷുകാർ ബിഹാർ പിടിച്ചെടുത്തു. 1936ൽ ബിഹാറും ഒറീസയും പ്രത്യേക പ്രവിശ്യകളായി. ഭൂമിശാസ്ത്രം ബീഹാറിനെ എട്ടു ഡിവിഷനുകളിലായി 38 ജില്ലകളായി തിരിച്ചിരിക്കുന്നു. ബീഹാറിലെ പ്രധാന നദികളാണ് ഗംഗ,ഗാണ്ടക്,കോസി,കം‌ല,ബഹ്‌മതി,സുബർണരേഖ,സോൺ എന്നിവ thumb|Subarnarekha 2000 നവംബർ 15ന് ബിഹാറിൽ നിന്നും ജാർഖണ്ഡ് രൂപംകൊണ്ടു വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:ബീഹാർ
ഛത്തീസ്ഗഢ്
https://ml.wikipedia.org/wiki/ഛത്തീസ്ഗഢ്
ഛത്തീസ്‌ഗഡ്‌,(ഹിന്ദി:छत्तीसगढ़) ഇന്ത്യയുടെ മധ്യഭാഗത്ത്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്‌. ഇന്ത്യയിൽ ഏറ്റവുമൊടുവിൽ രൂപീകൃതമായ സംസ്ഥാനങ്ങളിലൊന്നാണ്‌ 2000 നവംബർ 1-ന്‌ രൂപവത്കരിക്കപ്പെട്ട ‌ഛത്തീസ്‌ഗഡ്‌. മധ്യപ്രദേശിലെ വലിയ ജില്ലകൾ യോജിപ്പിച്ചാണ് ഈ സംസ്ഥാനം രൂപവത്കരിച്ചത്. ഛത്തീസ്‌ഗഡിൽ 27 ജില്ലകളുണ്ട്. ബസ്തറാണ് ഏറ്റവും വലി ജില്ല. ചെറിയ ജില്ല കവർദ്ധായും. മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്‌, ഒറീസ, ഝാർഖണ്ഡ്‌, ഉത്തർ പ്രദേശ്‌ എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. റായ്‌പൂർ ആണ്‌ ഛത്തീസ്‌ഗഡിന്റെ തലസ്ഥാനം. വിഷ്ണുദേവ് സായിയാണ് മുഖ്യമന്ത്രി . ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാരാണ് ഛത്തീസ്‌ഗഡിന്റെ ഭരണത്തിൽ. ചരിത്രം ഒട്ടേറെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് ഛത്തീസ്‌ഗഡ്‌. പണ്ട് ഈ പ്രദേശം പല രാജവംശങ്ങൾ ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു. രാമായണത്തിലും മഹാഭാരതത്തിലും പറയുന്ന ചില സ്ഥലങ്ങൾ ഛത്തീസ്‌ഗഡിലാണ് എന്ന് വിശ്വസിക്കുന്നു. ഛത്തീസ്‌ഗഡിൽ, എ.ഡി. 10 മുതലുള്ള രാജവാഴ്ചയെക്കുറിച്ചുള്ള ചരിത്രരേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്. അക്കാലത്ത് ഛത്തീസ്‌ഗഡ്‌ ഉൾപ്പെടുന്ന പ്രദേശം രജപുത്രരുടെ കീഴിലായിരുന്നു. ഹായ് ഹായാ എന്ന് രജപുത്രകുടുംബം ആറുപതിറ്റാണ്ടുകാലം ഈ പ്രദേശത്തിൻറെ അധിപൻമാരായിരുന്നു. പതിനാലാം നൂറ്റാണ്ടോടെ ഈ രാജ്യം ഛിന്നഭിന്നമായി. രത്തൻപൂർ, റായ്പൂർ എന്നീ പ്രദേശങ്ങൾ രണ്ട് രാജാക്കൻമാരുടെ കീഴിൽ പ്രത്യേകരാജ്യങ്ങളായി. പതിനാറാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിൽ വീണ്ടും ഭരണമാറ്റമുണ്ടായി. ചാലൂക്യ രാജവംശം ബസ്തർ പ്രദേശം സ്വന്തമാക്കി. പിന്നീട് കുറേക്കാലം ചാലൂക്യ രാജാവായ അന്നംദേവ് ഇവിടെ അടക്കി വാഴുകയും ചെയ്തു. 16  ജില്ലകൾ ഉള്ള ഛത്തീസ്‌ഗഡ് സംസ്ഥാനത്ത്  90  നിയമസഭാ സീറ്റുകളും 11  ലോക സഭ സീറ്റുകളും ഉണ്ട്. സാക്ഷരതാ നിരക്ക് 39 % ആണ്. ജില്ലകൾ ഛത്തീസ്‌ഗഡിലെ ജില്ലകൾ താഴെപ്പറയുന്നവയാണ്‌ കോരിയ ജില്ല സർജുഗ ജില്ല സുരജ്പുർ ജില്ല ബൽരാംപുർ ജില്ല ജഷ്പൂർ ജില്ല മുൻഗേലി ജില്ല ബിലാസ്‌പൂർ ജില്ല കോർബ ജില്ല ജാംജ്‌ഗീർ-ചാംപാ ജില്ല റായ്‌ഗഡ് ജില്ല കബീർധാം ജില്ല രാജനന്ദഗാവ് ജില്ല ദുർഗ് ജില്ല ബാലോദ് ജില്ല ബേമെതറ ജില്ല ധംതരി ജില്ല മഹാസമുന്ദ് ജില്ല റായ്‌പൂർ ജില്ല ഗരിയാബന്ദ് ജില്ല ബലോദാ ബസാർ ജില്ല കാംകേർ ജില്ല(ഉത്തര ബസ്തർ) കൊണ്ടാഗാവ് ജില്ല ദന്തേവാഡ ജില്ല (ദക്ഷിണ ബസ്തർ) ബസ്തർ ജില്ല നാരായൺപൂർ ജില്ല ബിജാപ്പൂർ ജില്ല സുക്മ വിനോദസഞ്ചാരം ജൈവവൈവിധ്യം കൊണ്ടും ചരിത്രസ്മാരകങ്ങൾ കൊണ്ടും വളരെയേറെ ശ്രദ്ധയാകർഷിക്കുന്ന സ്ഥലമാണ് ഛത്തീസ്ഗഡ്. സംസ്ഥാനത്തിന്റെ 44 ശതമാനവും വനമേഖലയാണ്. നദികൾ ഛത്തീസ്ഗഡിലൂടെ ധാരാളം പ്രമുഖ നദികൾ ഒഴുകുന്നു. മഹാനദി - രാജിം ശിവ്നാഥ് നദി - ദുർഗ്ഗ്, ബിലാസ്പുർ ഖാറുൺനദി - റായ്പുർ ഹസ്ദേവ്നദി - കോർബ ഇന്ദ്രാവതി - ജഗ്ദൽപൂർ ശംഖിനി-ഡങ്കിനി - ദന്തെവാഡChhattisgarh Temple Guide - Danteshwari Temple - Ancient Temple, Dussehra Festival അവലംബം left|thumb|ഛത്തീസ്‌ഗഡ്‌ ഭൂപടം വർഗ്ഗം:ഛത്തീസ്‌ഗഢ് വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ഗോവ
https://ml.wikipedia.org/wiki/ഗോവ
thumb|ഗോവയിലെ ഒരു കടൽതീരം ഗോവ (Konkani: गोंय ) വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലേ ഏറ്റവും ചെറിയ നാലാമത്തെ സംസ്ഥാനവുമാണ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയിലാണ്‌ ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. മഹാരാഷ്ട്ര, കർണ്ണാടക എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്നത്‌ ഈ കൊച്ചു സംസ്ഥാനമാണ്‌. പനാജിയാണ്‌ ഗോവയുടെ തലസ്ഥാനം. ചിലർ ചുരുക്കി വാസ്കോ എന്നു വിളിക്കുന്ന വാസ്കോഡ ഗാമയാണ്‌ ഗോവയിലെ ഏറ്റവും വലിയ പട്ടണം. ഒരു ഗോവൻ നഗരമായ മഡ്ഗാവ് ഇന്നും പോർച്ചുഗീസ് അടയാളങ്ങൾ ഉള്ള ഒരു നഗരമായി അവശേഷിക്കുന്നു. പ്രശസ്തമായ ഗോവൻ കടൽത്തീരങ്ങളും, ചരിത്രമുറങ്ങുന്ന ഗോവൻ നഗരങ്ങളും ആയിരക്കണക്കിനു സ്വദേശി വിദേശി ടൂറിസ്റ്റുകളെ എല്ലാ വർഷവും ഗോവയിലേക്ക് ആകർഷിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വികസിച്ച സംസ്ഥാനങ്ങളിലൊന്നാണ്‌ ഗോവ. കിഴക്കിന്റെ റോം എന്നും ഗോവയ്ക്ക് വിശേഷണമുണ്ട്. ചരിത്രം ബി.സി. മൂന്നാം ശതകത്തിൽ ഇന്ത്യയിൽ നിലനിന്ന മൗര്യസാമ്രാജ്യകാലത്തോളം ഗോവയുടെ ചരിത്രം നീണ്ടു കിടക്കുന്നു. ബി.സി. രണ്ടാം ശതകത്തിൽ ശതവാഹനന്മാർ കൊങ്കൺ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചു. യോരുകളുടെ കാലത്ത് ഗോവ ഗോപകപ്പട്ടണം, ഗോമന്ത് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഗോവപുരി എന്നായിരുന്നു മറ്റൊരു പൗരാണിക നാമം. രണ്ടാം ശതകത്തിൽ ഇവിടം സന്ദർശിച്ച ടോളമിയുടെ വിവരണത്തിൽ ശൗബാ എന്ന് ഈ പ്രദേശത്തെ പരാമർശിക്കുന്നു്. നാൽ-ആറ് ശതകങ്ങളിൽ ഭോജന്മാരുടെയും മൗര്യന്മാരുടെയും കീഴിലായിരുന്നു. ആറാം ശതകത്തിൽ ചാലൂക്യർ മൗര്യന്മാരെ കീഴടക്കി.എ.ഡി. 753-ൽ രാഷ്ട്രകൂടന്മാർ ചാലൂക്യരെ പുറന്തള്ളി. എ.ഡി. 973 ആവുമ്പോഴേക്കും കദംബരുടെ കൈയിലേക്കു ഭരണം പ്രവേശിച്ചു. ഇക്കാലത്ത് സാംസ്കാരികവും വാണിജ്യപരവുമായി ഗോവ പുരോഗതി പ്രാപിച്ചു. പതിനാലാം ശതകത്തിന്റെ ആദ്യത്തിൽ ഗോവയുടെ ചില ഭാഗങ്ങൾ മാലിക് കഫൂറിന്റെ ശക്തിക്ക് അടിപെട്ടെങ്കിലും അടുത്തുതന്നെ വിജയനഗരശക്തി ഗോവ കീഴടക്കുകയും ഒരു നൂറ്റാണ്ടോളം ഭരിക്കുകയും ചെയ്തു. മഹാഭാരതത്തിൽ പരാമർശിക്കുന്ന ഗോമന്തകരാജ്യം ഗോവയാണെന്നാണ് കരുതപ്പെടുന്നത്. 1471-ൽ ബാഹ്മനി ഭരണത്തിലും 1489-ൽ ബിജാപ്പൂരിലെ അദിൽഷായുടെ കീഴിലും, പിന്നീട് 1510 നവംബർ 25-ന് പോർച്ചുഗീസ് സാഹസികനായ അൽഫോൺസോ ദെ ആൽബുക്കർക്ക് ഇവിടെ എത്തിയതിനുശേഷം അവരുടെ കൈയിലും സ്ഥലം അകപ്പെട്ടു. 18-ആം ശതകത്തോടെ ഗോവ പൂർണമായും പോർച്ചുഗീസ് ഭരണത്തിലായിക്കഴിഞ്ഞിരുന്നു.200 വർഷങ്ങൾ കോണ്ട് ഏതാണ്ട് 6 മൈൽ ചുറ്റളവിൽ നഗരം വികസിച്ചു. ഇവിടെ ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും അവർ പണിതു. 1759-ൽ ഒരു മലമ്പനി പടർന്നതിനെത്തുടർന്ന് തലസ്ഥാനം പൻജിമിലേക്ക് മാറ്റി. സ്പാനിഷ് ജസ്യൂട്ട് പാതിരിയായ ഫ്രാൻസിസ് സേവ്യർ 1542-ൽ ഗോവയിലെത്തി പോർച്ച്ഗീസ് സഹായത്തോടുകൂടി ഇക്കാലത്ത് ഇദ്ദേഹം ഗോവയൊന്നടങ്കം ക്രൈസ്തവവൽക്കരിച്ചു. ഗോവയിൽ ഇക്കാലത്ത് നില നിന്നിരുന്ന മത ശിക്ഷാ രീതികൾ (inquisition) കുപ്രസിദ്ധമാണ്. മത പീഡനങ്ങളും/ നിർബന്ധിത മത പരിവർത്തനങ്ങളും ഭയന്ന് നിരവധി കൊങ്കിണി സമുദായക്കാർ കേരളമുൾപ്പെടെയുള്ള ദേശങ്ങളിലേക്ക് ഇക്കാലത്താണ് പലായനം നടത്തിയത്. കത്തോലിക്ക സഭയുടെ വിശുദ്ധരിലൊരാളായ ഫ്രാൻസിസ് സേവ്യർ ഇവിടെയാണ് അന്തരിച്ചതും (1552). 1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വർഷത്തോളം ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു. ഇത് ചരിത്രത്തിലെ തന്നെ എറ്റവുമധികം നീണ്ടു നിന്ന കോളനി കാലഘട്ടമാകുന്നു ടിഷ്യൂവറി ദ്വീപിലാണ്‌ പഴയ നഗരം (ഓൾഡ് ഗോവ) നിലനിന്നിരുന്നത്. ഇതിനെ കിഴക്കിലെ ലിസ്ബൺ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. വെള്ള പൂശിയ പള്ളികൾ പഴയകലത്തിന്റെ പ്രതാപം വിളിച്ചോതിക്കൊണ്ട് ഓൾഡ് ഗോവയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അൽബുക്കർക്കിന്റെ കൊട്ടാരം അടക്കമുള്ള കോട്ടകളും മറ്റു കെട്ടിടങ്ങളും കാടു പിടീച്ച് നശീച്ചു. ജസ്യൂട്ട് വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായ കാസാ പ്രൊഫസ്സാ ബോം ജീസസ് എന്ന കത്തീഡ്രൽ ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്. ഫ്രാൻസിസ് സേവ്യർ പുണ്യവാളന്റെ ശവശരീരം അടക്കം ചെയ്തിരിക്കുന്നത് ഈ ദേവാലയത്തിലാണ്‌. പതിനാറാം നൂറ്റാണ്ടിലാണ്‌ ഫ്രാൻസിസ് സേവ്യർ ഗോവയിൽ വന്നത്. ഇവിടെ നിന്ന് അദ്ദേഹം സിലോണിലേക്കും ജപ്പാനിലേക്കും യാത്ര ചെയ്തു. തന്റെ ജീവിതകാലത്ത് അദ്ദേഹം ഏതാണ്ട് രണ്ടു ലക്ഷത്തോളം പേരെ കത്തോലിക്കരയി പരിവർത്തനം നടത്തി. ഇദ്ദേഹത്തിന്റെ മൃതശരീരം കേടാകാതെ സൂക്ഷിച്ചിരിക്കുന്നതിനാൽ ഇടക്കിടെ പുറത്തേക്കെടുത്ത് പ്രദർശിപ്പിക്കാറുണ്ട്. ഈ വേളയിൽ ചിലർ ഈ ശരീരത്തിന്റെ കാലുകൾ ചുംബിക്കാറുണ്ട്. ഒരിക്കൽ ഒരു വിശ്വാസി കാൽ കടിച്ച് മുറിച്ച് കഴിച്ചെന്നും പറയപ്പെടൂന്നു. 1994-ലാണ്‌ ഇത്തരത്തിൽ അവസാനമായി ഈ ശരീരം പുറത്തേക്ക്കെടുത്ത് പ്രദർശിപ്പിച്ചത്. എത്തിച്ചേരാൻ കേരളത്തിൽ നിന്ന് റോഡ് മാർഗവും റെയിൽ മാർഗവും ഗോവയിൽ എത്താം. കാസറഗോഡ്, മംഗലാപുരം, ഉഡുപ്പി വഴിയുള്ള ദേശീയപാതയാണ് റോഡ് മാർഗ്ഗമുള്ള വഴി. കേരളത്തിൽ നിന്നും കൊങ്കൻ വഴി കടന്നു പോകുന്ന മിക്ക ട്രെയിനുകളും ഗോവയിൽ നിർത്താറുണ്ട്. എറണാകുളം മഡ്ഗാവ് എക്സ്പ്രസ്സ്, രാജധാനി എക്സ്പ്രസ്സ്‌, തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി, എറണാകുളം നിസാമുദീൻ മംഗള സൂപ്പർഫാസ്റ്റ്, കൊച്ചുവേളി ചണ്ഡിഗഡ് കേരള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ്, കൊച്ചുവേളി മുംബൈ എൽടിടി ഗരിബ് രദ്, എറണാകുളം പുനെ എക്സ്പ്രസ്സ്, എറണാകുളം ഓഖ എക്സ്പ്രസ്സ്, തിരുനെൽവേലി ജാംനഗർ എക്സ്പ്രസ്സ്‌‌‌ തുടങ്ങിയ നിരവധി ട്രെയിനുകൾ ഗോവയിൽ നിർത്തുന്നു. മഡ്ഗാവ് പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനാണ്. ചിത്രശാല അവലംബം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ഗുജറാത്ത്
https://ml.wikipedia.org/wiki/ഗുജറാത്ത്
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത് . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്‌. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവയാണ്‌ ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നുണ്ട്‌. ഗുജറാത്തി ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശമാണിത്‌. ഗാന്ധിനഗറാണ്‌ തലസ്ഥാനം. അഹമ്മദാബാദ്, രാജ്‌കോട് , സൂരത്, വഡോദര തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണിത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി, ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായി പട്ടേൽ എന്നിവരുടെ ജന്മദേശമാണ്‌ ചരിത്രം ഗുജറാത്ത് സിന്ധുനദീതടം, ഹാരപ്പൻ എന്നീ സംസ്കാരങ്ങളുടെ പ്രധാന പ്രദേശങ്ങളായിരുന്നതായി ചരിത്ര ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്കാരങ്ങളുടെ അമ്പതോളം അവശിഷ്ടങ്ങൾ ഗുജറാത്തിൻറെ വിവിധ ഭാഗങ്ങളായ ലോഥൽ, രംഗ്പൂര്, അമ്രി, ലഖാബവൽ, രോസ്ഡി മുതലായ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ദ്രാവിഡ വംശമായിരുന്നു ആദ്യത്തെ ജനങ്ങൾ. ഗിർനാർ പ്രദേശങ്ങളിലെ ശിലാലിഖിതങ്ങളിൽ , മൗര്യരാജാവായിരുന്ന അശോക ചക്രവർത്തി ഗുജറാത്ത് ഭരിച്ചിരുന്നതായും അതുവഴി ബുദ്ധമതം ഈ പ്രദേശങ്ങളിൽ എത്തിയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. A.D.40 വരെ റോമുമായി ഇവിടം വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു എന്നും കരുതപ്പെടുന്നു. 300 ന് ശേഷം ഗുപ്ത രാജവംശം A.D.460 വരെ അവരുടെ പ്രവിശ്യയായി ഭരിച്ചു. ഹർഷവർദ്ധൻറെ കാലശേഷം ഗുജ്ജർ വംശക്കാർ 746 വരെ ഭരണം നടത്തി. അതിനുശേഷം സോളങ്കികൾ A.D. 1143 വരെ ഭരണം നടത്തി. സോളങ്കികളുടെ ഭരണകാലത്താണ് ഘസ്നിയിലെ മഹ്മൂദ് സോമനാഥ് പിടിച്ചടക്കുന്നത്. ഡൽഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജി A.D. 1288 ൽ ഗുജറാത്ത് പിടിച്ചടക്കുന്നതോട് കൂടി സുൽത്താൻ ഭരണത്തിൻ കീഴിൽ ആവുകയും1298 മുതൽ 1392 വരെ ഭരിക്കുകയും ചെയ്തു. 1411-ൽ സ്വതന്ത്ര മുസ്‌ലിം ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ ഒന്നാമൻ അഹമ്മദാബാദ് എന്ന നഗരം നിർമ്മിച്ചു. അതോടുകൂടി മുഗൾ സാമ്രാജ്യം ഭരണം തുടങ്ങുകയും ഏകദേശം 2 നൂറ്റാണ്ട് ഭരണം നടത്തുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോട് കൂടി മറാത്താ ചക്രവർത്തിയായിരുന്ന ഛത്രപതി ശിവജി ഗുജറാത്ത് ആക്രമിച്ച് പിടിച്ചടക്കി. 1803 നും 1827 നും ഇടയിൽ ബ്രിട്ടീഷുകാർ ഗുജറാത്തിൽ എത്തുകയും സൂററ്റിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി സ്ഥാപിക്കുകയും ചെയ്തു. അത് പിന്നീട് ബോംബെയിലേക്ക് മാറ്റുകയും ചെയ്തു.ഇന്ത്യൻ മതേതരത്വത്തിനു കളങ്കമായി മാറിയ ഗുജറാത്ത് കലാപം ഇന്ത്യൻ മതേതരത്വത്തിനു മുന്നിലെ ഏറ്റവും വലിയ കളങ്കമായി നിൽക്കുന്ന കലാപം ആണ്. അന്ന് ഗുജറാത്തു മുഖ്യമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു.2000 മുസ്ലിംമുകൾ കൊല്ലപ്പെട്ടു എന്നുള്ളത് ഔദ്യഗ്യകമായി സർക്കാർ പുറത്തു വിട്ടകണക്കാണ്. ഭൂമിശാസ്ത്രം വടക്ക്-പടിഞ്ഞാറ് ഭാഗം പാകിസ്താനും, തെക്കു-പടിഞ്ഞാറ് അറബിക്കടലും, വടക്കു-കിഴക്ക് രാജസ്ഥാനും, കിഴക്കുഭാഗം മധ്യപ്രദേശും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്നു. വ്യവസായം സംസ്ഥാനത്ത് കൃഷിയും കന്നുകാലി വളർത്തലുമാണ് പ്രധാന വരുമാന മാർഗ്ഗം എങ്കിലും, വ്യവസായശാലകളാണ് സമ്പദ് വ്യവസ്ഥയുടെ അടിത്തറ. കൃഷിയിൽ പ്രധാനം ഗോതമ്പ്, ചോളം, ബജ്റ, പയറുവർഗ്ഗങ്ങൾ, നിലക്കടല, കരിമ്പ് എന്നിവയും പരുത്തി, പുകയില എന്നിങ്ങനെയുള്ള വ്യവസായ ഉത്പന്നങ്ങളുടെ അസംസ്കൃതവസ്തുക്കളും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ രാജ്യത്തിൻറെ മൊത്തം ഉത്പാദനത്തിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഗുജറാത്തിൽ നിന്നും ഉള്ളൂ. കാരണം, കൃത്യതയില്ലാത്ത മഴ, വരൾച്ച, വെള്ളപ്പൊക്കം, വളരെയധികം വളക്കുറവുള്ള മണ്ണ്, ജലസേചനത്തിലെ ആസൂത്രണമില്ലായ്മ എന്നിവയാണ്. കന്നുകാലികളിൽ പ്രധാനമായും എരുമ, പശുഎന്നിവയാണ്. ആളുകൾ എരുമയുടെ പാൽ കൂടുതലായി ഉപയോഗിക്കുന്നു. പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആനന്ദ് എന്ന സ്ഥലത്ത് അമുൽ എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുകയും ചെയ്തു. കൂടാതെ ഭാരതത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളതും വളരെ കുറച്ച് ഉപയോഗിക്കുന്നതുമായ കറിയുപ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഗുജറാത്തിലാണ്. തുണി,വജ്രം, വളം, പെട്രോളിയം ഉത്പന്നങ്ങൾ, ഉരുക്ക്, രാസവസ്തുക്കൾ തുടങ്ങിയവയുടെ വൻ വ്യവസായ ശാലകൾ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു. സാമ്പത്തികം ഇന്ത്യയിലെ പ്രധാനപെട്ടതും വലുതുമായ നിരവധി വ്യവസായസ്ഥാപനങ്ങൾ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാനപ്പെട്ട കാർഷിക ഉത്പനങ്ങളായ പരുത്തി, നിലക്കടല, കരിമ്പ്, പാലും പാലുത്പന്നങ്ങളും ഈ സംസ്ഥാനത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നു"Reliance commissions world’s biggest refinery", ദി ഇന്ത്യൻ എക്സ്പ്രസ്സ്‌ ,ഡിസംബർ 26, 2008. ജില്ലകൾ right|thumb|350px|ഗുജറാത്തിലെ ജില്ലകൾ അഹമ്മദാബാദ്, ആനന്ദ്, അംറേലി, ബനാസ്കതാ, ബറൂച്ച്, ഭാവ്നഗർ, ദാഹോഡ്, ഡാംഗ്,ഗാന്ധിനഗർ, ജാംനഗർ, ജുനാഗഡ്, കച്ച്, മെഹ്സാന, നദിയാഡ്, നവസാരി, നർമദ,പഞ്ച്മഹൽ, പഡാൻ, പോർബന്തർ, രാജ്കോട്ട്, സബർകന്ത, സൂററ്റ്, സുരേന്ദ്ര നഗർ,വഡോദര, വൽസാഡ് എന്നിവയാണ് ഗുജറാത്തിലെ ജില്ലകൾ. ആഘോഷങ്ങൾ ഗുജറാത്തിലെ ഏറ്റവും പ്രധാന ആഘോഷമാണ്‌ നവരാത്രി. ഇത് ഗുജറാത്തിൽ ആഘോഷിക്കുന്ന പുരാതനവും വർണ്ണാഭമായതുമായ ആഘോഷമാണ്‌. മറ്റ് ദേശങ്ങളിൽ നിന്നും ഗുജറാത്തിലെ നവരാത്രിയുടെ പ്രത്യേകത ഗർബ യെന്നും ഡാണ്ഡിയ എന്നും പേരുള്ള രണ്ട് നൃത്തരൂപങ്ങളാണ്‌. ആഴ്ചകളോളം നീണ്ട് നിൽക്കുന്ന ആഘോഷങ്ങളായ ഡാങ്സ് ദർബാർ, പട്ടം പറത്തൽ തുടങ്ങിയവയും ഭദ്രപൂർണ്ണിമ, ക്ഷേത്രങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളും നടക്കുന്നുണ്ട്. ഗർബ ഈ നൃത്തത്തിൽ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രമാണ്‌. കേരളത്തിലെ തിരുവാതിര കളിയോട് സാദൃശ്യമുള്ള ഈ നൃത്തത്തിൽ നടുക്ക് വിളക്കും കുംഭ(മൺകുടത്തിൽ ചുവപ്പോ വെള്ളയോ നിറമുള്ള നൂലുകൾ ചുറ്റി അലങ്കരിച്ചതിനുശേഷം വെള്ളിനാണയം ഇട്ട് വെള്ളം നിറക്കുന്നു. അതിനു മുകളിൽ ചുറ്റും മാവിലകൊണ്ട് അലങ്കരിക്കുകയും നടുക്ക് തേങ്ങയും വച്ച് അലങ്കരിക്കുന്നതിനെയാണ്‌ കുംഭമെന്ന് പറയുന്നത്.)വും വച്ചതിനുശേഷം അതിനുചുറ്റും വൃത്താകൃതിയിലോ ദീർഘ വൃത്താകൃതിയിലോ കൈകൊട്ടി പാട്ട് പാടി നൃത്തം വയ്ക്കുന്നു. ടേപ്പുകൾ മുഖേനയോ അല്ലാതെ കളിക്കാർ പാടിയോ ആണ്‌ നൃത്തം വയ്ക്കുന്നത്. പ്രധാന വാദ്യം വലിയ കൊട്ട് ആണു്‌. ആദ്യം പതുക്കെ തുടങ്ങുന്ന നൃത്തചുവടുകൾ പാട്ടിൻറെ വേഗത്തിനനുസരിച്ച് വേഗത്തിലാവുകയും പാട്ട് തീരുന്നതോട് കൂടി നിർത്തുകയും ചെയ്യുന്നു. ഡാtണ്ഡിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കൻകരിയ തടാകം നദികൾ ഗുജറാത്തിലെ ഡാംഗ്സ് ജില്ലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന നദിയാണ് അംബിക (നദി) ഇതും കാണുക ഗർബ അവലംബം വർഗ്ഗം:ഗുജറാത്ത് വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ഇന്തോനേഷ്യ
https://ml.wikipedia.org/wiki/ഇന്തോനേഷ്യ
ഇന്തോനേഷ്യ (ഔദ്യോഗിക നാമം: റിപബ്ലിക്‌ ഓഫ്‌ ഇന്തോനേഷ്യ) () ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്‌. ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്‌. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ്‌ ഇന്തോനേഷ്യ. പസഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഈ രാജ്യം. ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. സുമാത്ര, ബോർണിയോ, പപുവ, സുലവേസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. മലേഷ്യ, ഈസ്റ്റ്‌ ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ്‌ തലസ്ഥാനം, ഏറ്റവും വലിയ നഗരവും ഇതുതന്നെ. മലേഷ്യ, പാപ്പുവാ ന്യു ഗിനിയ, ഈസ്റ്റ് തിമൂർ എന്നീ രാജ്യങ്ങളുമായി ഇന്തൊനേഷ്യ അതിർത്തി പങ്കിടുന്നു. ഓസ്ട്രേലിയ , സിംഗപ്പൂർ , ഫിലിപ്പീൻസ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് സമീപ പ്രദേശങ്ങൾ. ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കെ ഒരു പ്രധാന കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇന്ത്യ , ചൈന എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു പ്രധാന കച്ചവടം. ഇതിന്റെ ഫലമായി തദ്ദേശീയർ ഹിന്ദു , ബുദ്ധ സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇവിടെ ഹിന്ദു , ബുദ്ധ നാട്ടു രാജ്യങ്ങളുണ്ടാവുകയും ചെയ്തു. ഇപ്പോഴും ഹിന്ദു സംസ്ക്കാരം നിലനിൽക്കുന്ന ഇൻഡോനേഷ്യയയിലെ ഒരു ദ്വീപ് ആണ് ബാലിദ്വീപ് . ബാലിദ്വീപ് ഇൻഡോനേഷ്യയയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.ജോക്കോ വിഡൊഡൊ ആണ് ഇൻഡോനേഷ്യയുടെ പ്രസിഡന്റ്. ചിത്രശാല അവലംബം വർഗ്ഗം:ഇന്തോനേഷ്യ വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:ജി-20 രാജ്യങ്ങൾ വർഗ്ഗം:ജി-15 രാജ്യങ്ങൾ വർഗ്ഗം:ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങൾ‎ വർഗ്ഗം:ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
ഒക്ടോബർ 30
https://ml.wikipedia.org/wiki/ഒക്ടോബർ_30
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 30 വർഷത്തിലെ 303 (അധിവർഷത്തിൽ 304)-ാം ദിനമാണ്. വർഷത്തിൽ ഇനി 62 ദിവസം കൂടി ബാക്കിയുണ്ട് ചരിത്രസംഭവങ്ങൾ 1502 - വാസ്കോ ഡ ഗാമ രണ്ടാമതും കോഴിക്കോടെത്തി 1920 - ഓസ്ട്രേലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സിഡ്നിയിൽ സ്ഥാപിതമായി. 1922 - ബെനിറ്റോ മുസ്സോളിനി ഇറ്റലിയുടെ പ്രധാനമന്ത്രിയായി 1925 - ജോൺ ലോഗി ബേർഡ് ബ്രിട്ടണിലെ ആദ്യ ടെലിവിഷൻ സം‌പ്രേക്ഷണ സം‌വിധാനം നിർമ്മിച്ചു. 1960 - മൈക്കേൽ വുഡ്റഫ് ആദ്യത്തെ വൃക്കമാറ്റശസ്ത്രക്രിയ നടത്തി. 1961 - ‘സാർ ബോംബ’ എന്ന ഹൈഡ്രജൻ ബോംബ് സോവിയറ്റ് യൂണിയനിൽ നിർവീര്യമാക്കപ്പെടുന്നു. 1970 - ശക്തമായ മൺസൂൺ വിയറ്റ്നാമിൽകനത്ത വെള്ളപ്പൊക്കം സൃഷ്ടിക്കുകയും 293 പേരുടെ മരണത്തിനിടയാക്കുകയും, 2 ലക്ഷത്തോളം ജനങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു. 1974 - ബോക്സിങ്ങ് ഇതിഹാസം മുഹമ്മദ് അലി എതിരാളിയായ ജോർജ്ജ് ഫോർമാനെ ഇടിച്ചുവീഴ്‌ത്തി ലോക ഹെവി‌വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ പട്ടം തിരിച്ചുപിടിച്ചു. 2007 - ബ്രിറ്റ്നി സ്പിയേഴ്സിന്റെ അഞ്ചാമത് ആൽബമായ ബ്ലാക്കൗട്ട് പുറത്തിറങ്ങി ജനനം 1735 - ജോൺ ആഡംസ് - (മുൻ അമേരിക്കൻ പ്രസിഡന്റ്) 1821 - ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജന്മദിനം. 1885 - എസ്‌റ പൌണ്ട് - (കവി) 1896 - റൂത്ത് ഗോർഡൻ - (നടി‌) 1939 - ഗ്രേസ് സ്ലിക്ക് - (ഗായിക) 1945 - ഹെൻ‌റി വിങ്ൿലർ - (നടൻ) 1960 - അർജന്റീന ഫുട്ബാൾ ഇതിഹാസം ഡിയേഗോ മറഡോണ 1962 - വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ കോർട്ണി വാൽ‌ഷ് മരണം 1910 - ഹെൻ‌റി ഡണന്റ് - (റെഡ് ക്ലോസ് സ്ഥാപകൻ) 1968 - റോസ് വൈൽഡർ ലേൻ - (ജേർണലിസ്റ്റ്). 2011 - കേരള സംസ്ഥാനത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ ടി.എം. ജേക്കബ് അന്തരിച്ചു. മറ്റു പ്രത്യേകതകൾ വർഗ്ഗം:ഒക്ടോബർ 30
അൽജസീറ
https://ml.wikipedia.org/wiki/അൽജസീറ
തിരിച്ചുവിടുക അൽ ജസീറ (ടെലിവിഷൻ)
സെപ്റ്റംബർ 5
https://ml.wikipedia.org/wiki/സെപ്റ്റംബർ_5
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 5 വർഷത്തിലെ 248 (അധിവർഷത്തിൽ 249)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1800 - ബ്രിട്ടൺ മാൾട്ട പിടിച്ചടക്കി. 1961 - ചേരിചേരാരാഷ്ട്രങ്ങളുടെ ആദ്യസമ്മേളനം ബെൽഗ്രേഡിൽ നടന്നു. 1984 - വധശിക്ഷ നിലവിലുണ്ടായിരുന്ന ഓസ്ട്രേലിയയിലെ അവസാന സംസ്ഥാനമായിരുന്ന പടിഞ്ഞാറൻ ഓസ്ട്രേലിയയിലും‍ വധശിക്ഷ നിർത്തലാക്കി. ജനനം 1888 - ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന എസ്. രാധാകൃഷ്ണൻ മരണം 1997 - ക്രിസ്ത്യൻ സന്യാസിനിയും സാമൂഹ്യപ്രവർത്തകയുമായ മദർ തെരേസ 2009 - കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ മേഴ്സി രവി മറ്റു പ്രത്യേകതകൾ ഇന്ത്യയിൽ അദ്ധ്യാപകദിനം വർഗ്ഗം:സെപ്റ്റംബർ 5
ഒക്ടോബർ 2
https://ml.wikipedia.org/wiki/ഒക്ടോബർ_2
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 2 വർഷത്തിലെ 275 (അധിവർഷത്തിൽ 276)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1979 - തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തു 1958 - ഗിനിയ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1995 - പഞ്ചായത്തുകൾക്ക് ത്രിതല അടിസ്ഥാനത്തിൽ ഭരണച്ചുമതല ഔദ്യോഗികമായി കൈമാറി ജന്മദിനങ്ങൾ 1869 - മഹാത്മാ ഗാന്ധിയുടെ ജന്മദിനം 1895 - ബഡ് അബോട്ട് (ഹാസ്യനടൻ) 1904 - ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മദിനം 1945 - ഡോൺ മൿലീൻ (ഗാനരചയിതാവ്) 1948 - ഡോണാ കരൺ - ഫാഷൻ ഡിസൈനർ 1951- സ്റ്റിങ്ങ് ( സംഗീതജ്ഞൻ) ചരമവാർഷികങ്ങൾ 1803 - സാമുവൽ ആഡംസ് - (വിപ്ലവകാരി നേതാവ് ) 1985 - റോക്ക് ഹഡ്‌സൺ (നടൻ) 1906 - രാജാ രവിവർമ അന്തരിച്ചു മറ്റു പ്രത്യേകതകൾ അന്താരാഷ്ട്ര അഹിംസാ ദിനം വർഗ്ഗം:ഒക്ടോബർ 2
ഇന്ദിരാ ഗാന്ധി
https://ml.wikipedia.org/wiki/ഇന്ദിരാ_ഗാന്ധി
ഇന്ദിരാ ഗാന്ധി (1917 നവംബർ 19 - 1984 ഒക്ടോബർ 31) (യഥാർത്ഥ പേര്: ഇന്ദിരാ പ്രിയദർശിനി നെഹ്രു) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ മകളായിരുന്നു.1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇവർ തന്റെ പിതാവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്. ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്ന ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്റുവിന്റെ മരണ ശേഷം ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു.ഇന്ദിരാ ഗാന്ധി എ ബയോഗ്രഫി - പുപുൽ ജയകർ പുറം 170ഇന്ദിരാ ഗാന്ധി എ ബയോഗ്രഫി - പുപുൽ ജയകർ പുറം 171 തന്റെ പിതാവിന്റെ സഹോദരിയായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റ് മന്ത്രിയാകുന്നതിനെ തടയാനായിട്ടായിരുന്നു ഇന്ദിര നെഹ്രുവിന്റെ മരണമടഞ്ഞയുടനെതന്നെ മന്ത്രിസഭയിൽ ചേരുവാൻ താൽപര്യം പ്രകടിപ്പിച്ചത് എന്നു പറയപ്പെടുന്നു.സ്ട്രോക്സ് ഓൺ ലോ & ഡെമോക്രസി ഇൻ ഇന്ത്യ - ജനകരാജ് ജെയ് 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി ഇവർ സ്ഥാനമേറ്റെടുത്തു. ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര. കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി. 1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥകാലത്ത് ഇവർ ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറിയിരുന്നത് എന്ന് ശത്രുക്കൾ ആരോപിക്കുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണതഫലമായി, സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായിത്തീർന്ന അവർ 31 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു. ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു.ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ജീവിത രേഖ ബാല്യവും യൗവനവും thumb|left|150px|ബാല്യകാല ചിത്രം ഇന്ത്യയിലെ സ്വാതന്ത്ര്യ സമര രംഗം ശക്തിപ്രാപിച്ച നാളുകളിലായിരുന്നു ഇന്ദിര പ്രിയദർശിനിയുടെ ജനനം. സ്വാതന്ത്ര്യ സമരരംഗത്ത്‌ മുൻപന്തിയിലായിരുന്ന ജവഹർലാൽ നെഹ്രുവിന്റെയും കമല നെഹ്രുവിന്റേയും മകളായി 1917 നവംബർ 19നാണ്‌ ഇന്ദിര പ്രിയദർശിനി ജനിച്ചത്‌. സ്വാതന്ത്ര്യ സമരവുമായി ഇഴുകിച്ചേർന്ന കുടുംബമായിരുന്നതിനാൽ അച്ഛൻ ജവഹറിന്റെയോ മുത്തച്ഛൻ മോത്തിലാൽ നെഹ്രുവിന്റേയോ സാമീപ്യം ബാല്യകാലത്ത്‌ ഇന്ദിര അനുഭവിച്ചിട്ടില്ല. ഒട്ടേറെ രോഗങ്ങൾ അലട്ടിയിരുന്ന അമ്മ കമലയോടൊപ്പം തികച്ചും ഏകാന്തവാസമായിരുന്നു ഇന്ദിരയുടേത് എന്നുപറയാം. ഭാരതത്തിൽ കിട്ടാവുന്നതിൽവച്ച് ഏറ്റവും നല്ല വിദ്യാഭ്യാസം കൊച്ചുമകൾക്ക് നൽകണം എന്നതായിരുന്നു മോത്തിലാൽ നെഹ്രുവിന്റെ ആഗ്രഹം, അതിനായി ബ്രിട്ടീഷ് നേതൃത്വത്തിൽ നടക്കുന്ന സെന്റ്.സിസിലിയ എന്ന സ്കൂളിലാണ് ഇന്ദിരയെ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനായി ചേർത്തത്.മദർ ഇന്ത്യ -- പ്രണയ് ഗുപ്ത അദ്ധ്യായം എഡ്യുക്കേഷൻ ഓഫ് ഇന്ദിരാ പ്രിയദർശിനി നെഹ്രു - പുറം. 150. എന്നാൽ കോൺഗ്രസ്സ് അനുഭാവികളുടെ മക്കൾ ബ്രിട്ടീഷ് രാജിനു കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചേരാൻ പാടില്ല എന്നുള്ള കോൺഗ്രസ്സ് ഭരണഘടനാ നിയമം കാരണം ഇന്ദിരക്ക് അവിടെ വിദ്യാഭ്യാസം തുടരാൻ സാധിച്ചില്ല.മദർ ഇന്ത്യ -- പ്രണയ് ഗുപ്ത. അദ്ധ്യായം എഡ്യുക്കേഷൻ ഓഫ് ഇന്ദിരാ പ്രിയദർശിനി നെഹ്രു - പുറം. 151. 1933 ൽ പൂനെയിലെ പ്യൂപ്പിൾസ് ഓൺ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും, ഇന്ദിര പലസ്ഥലങ്ങളിലായി ഒന്നിലധികം സ്കൂളുകളിൽ പഠിച്ചു കഴിഞ്ഞിരുന്നു. ഈ സമയത്താണ് ഫിറോസ്‌ ഗാന്ധി ആദ്യമായി ഇന്ദിരയോട് വിവാഹാഭ്യർത്ഥന നടത്തുന്നത്. എന്നാൽ ഇന്ദിരയും അമ്മ കമലയും ഇന്ദിരക്ക് പ്രായം കുറവാണെന്ന കാരണത്താൽ ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു. 1936 ൽ ഇന്ദിര, ഓക്സ്ഫഡ് സർവ്വകലാശാലയിൽ ബിരുദപഠനത്തിനായി ചേർന്നു. ആയിടക്ക് കമലാ നെഹ്രുവിന്റെ രോഗാവസ്ഥ ഗുരുതരമായി. രക്ഷിക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും ആ വർഷം ഫെബ്രുവരി 28ന് അവർ മരണത്തിനു കീഴടങ്ങി. അമ്മയുടെ മരണം ഇന്ദിരക്ക് ഒരു തിരിച്ചടിയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പരീക്ഷകളിൽ ഇന്ദിര തുടർച്ചയായി പരാജയപ്പെട്ടു. അവരുടെ സ്വഭാവരൂപവത്കരണത്തിൽപ്പോലും ഈ കാലയളവിലെ അരക്ഷിതാവസ്ഥ വലിയ പങ്കുവഹിച്ചു. ഇത്തരം തിരിച്ചടികൾ നേരിട്ടുവെങ്കിലും, സർവ്വകലാശാലാ വിദ്യാഭ്യാസം തുടരാൻ ഇന്ദിര തീരുമാനിച്ചു. thumb|150px|നെഹ്രു കുടുംബം യൂറോപ്പിലെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഇന്ദിര രോഗങ്ങളാൽ പീഡകൾ അനുഭവിച്ചിരുന്നു. ചികിത്സക്കായി തുടർച്ചയായി സ്വിറ്റ്സർലണ്ടിലേക്ക് യാത്രചെയ്യേണ്ടിയുമിരുന്നു. യൂറോപ്പിലാകമാനം നാസി ആക്രമണം ഉണ്ടായപ്പോൾ ഇന്ദിര ഇംഗ്ലണ്ടിലേക്കും, അവിടെ നിന്ന് ഇന്ത്യയിലേക്കും തിരികെ പോന്നു. അവരുടെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്. ചരിത്രത്തിലും, സാമ്പത്തികശാസ്ത്രത്തിലും വളരെ മിടുക്കിയായിരുന്നു ഇന്ദിര. എന്നാൽ ലാറ്റിൻ ഭാഷ വഴങ്ങാത്തതുമൂലം പരീക്ഷകളിൽ തുടർച്ചയായി പരാജയപ്പെടുകയാണുണ്ടായത്.ഇന്ദിരാ ഗാന്ധി - ബാർബറ സോമർവിൽപുറം. 37 ഓക്സഫഡിലെ പഠനം പൂർത്തിയാക്കാൻ ഇന്ദിരക്കു കഴിഞ്ഞില്ല. പരീക്ഷകളിലുള്ള തുടർച്ചയായ പരാജയം കാരണം സർവ്വകലാശാല അധികൃതർ ഇന്ദിരയോട് പഠനം നിർത്തി പോകാൻ ആവശ്യപ്പെടുകയായിരുന്നു എന്നും പറയപ്പെടുന്നു.മദർ ഇന്ത്യ -- പ്രണയ് ഗുപ്ത അദ്ധ്യായം എഡ്യുക്കേഷൻ ഓഫ് ഇന്ദിരാ പ്രിയദർശിനി നെഹ്രു - പുറം. 187 പിന്നീട് ഓക്സ്ഫഡ് സർവ്വകലാശാല ഇന്ദിരയോടുള്ള ബഹുമാനപൂർവ്വം ഓണററി ബിരുദം സമ്മാനിക്കുകയുണ്ടായി. thumb|left|150px|ഇന്ദിര ചെറുപ്പകാലത്ത് യൂറോപ്പിലെ പഠന നാളുകളിൽ ഇന്ദിര ഫിറോസ്‌ ഗാന്ധിയുമായി വീണ്ടും കണ്ടുമുട്ടാൻ തുടങ്ങി. ഫിറോസ് അക്കാലത്ത് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ വിദ്യാർത്ഥിയായിരുന്നു. യുവ കോൺഗ്രസ്‌ പ്രവർത്തകൻ കൂടിയായിരുന്ന ഫിറോസിനെ 1942-ൽ ക്വിറ്റ്‌ ഇന്ത്യാ സമരത്തിനു തൊട്ടുമുൻപായി ഇന്ദിര വിവാഹം ചെയ്തു.ഇന്ദിരാ ഗാന്ധി - ബാർബറ സോമർവിൽപുറം. 39 പാർസി യുവാവായ ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹം ജവഹർലാലിന് താൽപര്യമില്ലായിരുന്നെങ്കിലും, മകളുടെ ആഗ്രഹത്തിന് അദ്ദേഹം എതിരുനിന്നില്ല. ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഫിറോസും ഇന്ദിരയും താമസിയാതെ തടവിലായി.ഇന്ദിരാ ഗാന്ധി - ബാർബറ സോമർവിൽപുറം. 45 1944-ൽ രാജീവ്‌ ഗാന്ധിക്കും 1946-ൽ സഞ്ജയ്‌ ഗാന്ധിക്കും ജന്മംനൽകി. thumb|left|150px|മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ സത്യാഗ്രഹവേദിയിൽ ഇന്ദിരക്ക് കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രായക്കുറവിന്റെ കാരണത്താൽ അടക്കിവെക്കേണ്ടിവന്നു. എന്നാൽ സ്വാതന്ത്ര്യസമരത്തെ തന്നെക്കൊണ്ടാവുന്ന പോലെ സഹായിക്കാൻ അവർ ഉറച്ചു. ഇതിന്റെ ഭാഗമായി സമീപത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് തന്റെ മനസ്സിലുള്ള കുട്ടികളുടെ ഒരു സംഘം എന്ന പദ്ധതി ഇന്ദിര അവതരിപ്പിച്ചു.. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‌ ചെറുസഹായങ്ങൾ ചെയ്യുകയായിരുന്നു വാനരസേന എന്നറിയപ്പെട്ട ഈ സേനയുടെ ലക്ഷ്യം. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച്‌ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള രഹസ്യ സന്ദേശങ്ങളെത്തിച്ചിരുന്നതും ഈ സേനയായിരുന്നു. കുട്ടികളിലൂടെയുള്ള പ്രവർത്തനം ബ്രിട്ടീഷുകാർക്കു സംശയമുണ്ടാക്കില്ലെന്നും, ഇത് ഒരു നല്ല മാർഗ്ഗമാണെന്നും അറിയാവുന്ന കോൺഗ്രസ്സിന്റെ തന്നെ ആശയമായിരുന്നു ഈ വാനരസേന എന്നും പറയപ്പെടുന്നു.. പതാകകൾ തുന്നുക, പരുക്കേറ്റ സ്വാതന്ത്ര്യസമരസേനാനികളെ ശുശ്രൂഷിക്കുക എന്ന ചില ജോലികൾകൂടി ഈ വാനരസേനയിലെ അംഗങ്ങൾ ചെയ്തിരുന്നു അധികാര രാഷ്ട്രീയത്തിലേക്ക്‌ 1959-60-ൽ നെഹ്രുവിന്റെ പരോക്ഷ പിന്തുണയോടെ ഇന്ദിര ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇന്ദിരയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് പലരും ധരിച്ചു. എന്നാൽ ബന്ധുത്വരാഷ്ട്രീയത്തിന്‌ എതിരായിരുന്ന നെഹ്രു ഇന്ദിരയെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല. നെഹ്രുവിന്റെ ഏറ്റവുമടുത്ത സഹായിയായി നിന്ന് ഭരണത്തിന്റെ സർവമേഖലകളും വശത്താക്കാൻ ഇന്ദിര ഈ അവസരം വിനിയോഗിച്ചു. 1964-ൽ നെഹ്രു അന്തരിച്ചു. ഇന്ദിര രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രി തന്റെ മന്ത്രിസഭയിൽ ഇന്ദിരയെ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു.ഇന്ദിരാ ഗാന്ധി എ ബയോഗ്രഫി - പുപുൽ ജയകർ പുറങ്ങൾ 169-170 ലാൽ ബഹാദൂർ ശാസ്ത്രി മന്ത്രി സഭയിലെ നാലാമത്തെ സുപ്രധാന സ്ഥാനമായിരുന്നു ഇത്. ഭരണരംഗത്ത്‌ ഇന്ദിര തികഞ്ഞ പാടവം പ്രകടിപ്പിച്ചു. ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി വിരുദ്ധ കലാപം ശക്തിപ്രാപിച്ചപ്പോൾ അനുരഞ്ജന ദൌത്യവുമായി ഇന്ദിരയെത്തി. കൂടൂതലും നിരക്ഷരരായ ജനങ്ങളുള്ള ഇന്ത്യയിൽ സാധാരണ ജനങ്ങളിലേക്ക് വാർത്തകൾ എത്തി ചേരുന്നത് റേഡിയോയിലൂടെയും ടെലിവിഷനുകളിലൂടെയുമാണെന്ന് മനസ്സിലാക്കിയ ഇന്ദിര ചെലവു കുറഞ്ഞ റേഡിയോ നിർമ്മിച്ച് ജനങ്ങളിലേക്കെത്തിക്കാനുള്ള പദ്ധതിക്കു രൂപം കൊടുത്തു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് ഇന്ദിരയ്ക്കു കൃത്യമായി അറിയാമായിരുന്നു. 1965-ൽ ഇന്ത്യ-പാകിസ്താൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ദിര ശ്രീനഗറിൽ അവധിക്കാലം ചെലവഴിക്കുകയായിരുന്നു. സുരക്ഷാ സേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ചും അവർ അവിടെത്തന്നെ തങ്ങി. ഈ സംഭവത്തെത്തുടർന്ന് ഇന്ദിരയൊഴികെ മറ്റുള്ള മന്ത്രിസഭാംഗങ്ങളെല്ലാം പെണ്ണാണെന്ന് തമാശരൂപേണ പറയപ്പെട്ടിരുന്നു. ഇത്തരം ചെറുസംഭവങ്ങളിലൂടെ താൻ രാജ്യത്തെ നയിക്കാൻ പ്രാപ്തയാണെന്ന സന്ദേശം നൽകുകയായിരുന്നു അവർ. ഇന്ത്യാ-പാക്‌ സമാധാന ശ്രമങ്ങൾക്കിടയിൽ ലാൽ ബഹാദൂർ ശാസ്ത്രി സോവ്യറ്റ്‌ യൂണിയനിലെ താഷ്ക്കൻറിൽ വച്ച്‌ മരണമടഞ്ഞു. ഇന്ദിരയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന്‌ അതോടെ ശക്തിയേറി. കോൺഗ്രസിനുള്ളിലെ ഇടതു-വലതു ചേരികളുടെ സമവായ സ്ഥാനാർത്ഥി എന്ന നിലയിലാണ്‌ ശാസ്ത്രി പ്രധാനമന്ത്രിയായത്‌. അദ്ദേഹത്തിന്റെ മരണത്തോടെ ഈ ചേരിതിരിവ്‌ രൂക്ഷമായിരുന്നു. നെഹ്രുവിന്റെ ഇടതുപക്ഷാനുകൂല നിലപാടുകളെ പിന്തുണച്ചിരുന്ന ഒരു വലിയ വിഭാഗമാണ്‌ ഇന്ദിരയെ പിന്തുണച്ചത്‌. എതിരാളി ആയിരുന്ന മൊറാർജി ദേശായിക്ക് മത്സരരംഗത്തു നിന്നും പിന്മാറാനായി വലുതായ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നിരിക്കിലും അദ്ദേഹം അത്തരം സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇന്ദിരക്കെതിരേ മത്സരിക്കാൻ തീരുമാനിച്ചു. നൂറിൽ താഴെ വോട്ടുകൾ മാത്രം പ്രതീക്ഷിച്ചിരുന്ന ദേശായിക്ക് തിരഞ്ഞെടുപ്പിൽ 169 വോട്ടുകൾ ലഭിക്കുകയുണ്ടായി. ഇന്ദിരാഗാന്ധി 355 വോട്ടുകൾ നേടി ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു, ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ആയിതീർന്നു. പ്രധാനമന്ത്രിപദത്തിൽ thumb|250px|ഇന്ദിര ലിൻഡൻ.ബി.ജോൺസിനോടൊപ്പം ഓവൽ ഓഫീസ്സിൽ - 1966 പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ നെഹ്രുകുടുംബത്തെ ശരണം പ്രാപിക്കുകയെന്ന കോൺഗ്രസ്‌ നേതാക്കന്മാരുടെ കീഴ്‌വഴക്കമാണ്‌ ഇന്ദിരയെ പ്രധാനമന്ത്രിപദത്തിലെത്തിച്ചത്‌. മുതിർന്ന നേതാക്കളിൽ പലർക്കും ഇന്ദിര മികച്ച ഒരു പ്രധാനമന്ത്രിയാകുമെന്ന വിശ്വാസമില്ലായിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം മറ്റുള്ളവരെ അമ്പരിപ്പിച്ച ഒട്ടേറെ നടപടികൾ അവർ സ്വീകരിച്ചു. ദേശവ്യാപകമായ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവുമായിരുന്നു ഭരണരംഗത്ത് ഇന്ദിരയെക്കാത്തിരുന്ന ആദ്യ വെല്ലുവിളി. 1966 ലെ വിളവെടുപ്പ് മുൻവർഷത്തേതിനേക്കാൾ 12 ദശലക്ഷത്തോളം കുറഞ്ഞു.മദർ ഇന്ത്യ - പ്രണയ് ഗുപ്തഅദ്ധ്യായം ടുവേഡ്സ് ദ ടോപ് - പുറം.283 വികസിത രാജ്യങ്ങളിൽ നിന്നും സഹായം ലഭ്യമാകാതെ നിലനിൽക്കാൻ കഴിയില്ല എന്ന സ്ഥിതിയായിരുന്നു അത്. 1965ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ തുടർന്ന് അമേരിക്ക ഇന്ത്യക്കു നൽകിയിരുന്ന ധനസഹായം നിറുത്തിയിരുന്നു. ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്ത് വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കക്കെതിരേ നിലപാടെടുത്തതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയിരുന്നു.മദർ ഇന്ത്യ - പ്രണയ് ഗുപ്തഅദ്ധ്യായം ടുവേഡ്സ് ദ ടോപ് - പുറം.284 എന്നാൽ ഇന്ദിരക്ക് അമേരിക്ക വളരെ സൗഹൃദത്തോടെയുള്ള സ്വാഗതമോതുകയുണ്ടായി. അമേരിക്കയിൽ നിന്നും ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാനും സാമ്പത്തിക സഹായം നേടുവാനും ലിൻഡൻ ബി ജോൺസണുമായി ഇന്ദിര ധാരണയിലെത്തി. 3.5ദശലക്ഷം ടൺ ധാന്യവും, 900 ദശലക്ഷം അമേരിക്കൻ ഡോളർവരുന്ന ധനസഹായവും ലിൻഡൻ ഇന്ത്യക്കു വാഗ്ദാനം ചെയ്തു.മദർ ഇന്ത്യ - പ്രണയ് ഗുപ്തഅദ്ധ്യായം ടുവേഡ്സ് ദ ടോപ് - പുറം.287 എന്നാൽ ഈ ധാരണ പ്രാവർത്തികമാകും മുൻപേ പൊളിഞ്ഞു. വിയറ്റ്‌നാം യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ ഇന്ദിര തയ്യാറാകാതിരുന്നതാണ്‌ പ്രശ്നമായത്‌.മദർ ഇന്ത്യ - പ്രണയ് ഗുപ്തഅദ്ധ്യായം ടുവേഡ്സ് ദ ടോപ് - പുറം.293 അനേകകോടി ജനങ്ങളെ പട്ടിണിയിലേക്ക്‌ തള്ളിവിട്ടുവെന്ന പഴി ഇന്ദിരയ്ക്കു കേൾക്കേണ്ടിവന്നു. ഇതേത്തുടർന്ന് അധികാരത്തിന്റെ കാര്യത്തിലും അവർക്ക്‌ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പാർട്ടിയുടെ നിർദ്ദേശത്തിനു വഴങ്ങി മൊറാർജി ദേശായിയെ ഉപപ്രധാനമന്ത്രിയായി നിയമിക്കാൻ അവർ നിർബന്ധിതയായി. എന്നാൽ സുപ്രധാനമായ ആഭ്യന്തര വകുപ്പ്‌ മൊറാർജിക്കു നൽകാതിരിക്കാൻ അവർ ശ്രദ്ധിച്ചു. രൂപയുടെ മൂല്യശോഷണം വിദേശവ്യാപാരം ഉത്തേജിപ്പിക്കാനായി, 1960കളുടെ അവസാനത്തിൽ അമേരിക്കൻ ഡോളറുമായുളള വിനിമയത്തിൽ ഏതാണ്ട് 40% ശോഷണം വരുത്തി. 1950 നും 1960 നും ഇടക്ക് രൂപയുടെ മൂല്യശോഷണത്തിന്റെ ശതമാനം ഏതാണ്ട് 7ശതമാനത്തിനു താഴെയായിരുന്നു . 1970 കൾക്കു ശേഷം ഇത് കുതിച്ചുയർന്നു. 1973-74 ൽ ഈ ശതമാന നിരക്ക് 20 എന്ന നിലയിലെത്തി. ആഗോളവ്യാപകമായി നിലനിന്ന എണ്ണ പ്രതിസന്ധിയാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൊണ്ടെത്തിച്ചത്. മൂല്ല്യശോഷണം പിടിച്ചു നിർത്താനുള്ള നടപടികൾ ഇന്ദിരാ സർക്കാർ കൊണ്ടുവന്നു. ഇത്തരം നീക്കങ്ങൾ ഫലം കണ്ടു തുടങ്ങി. 1974 ൽ 25ശതമാനം ആയിരുന്നത് 1975-1976 ഓടു കൂടി -1.1% എന്ന മാന്ത്രിക സംഖ്യയിലേക്കു വന്നു. ഇന്ദിരാ ഗാന്ധി അധികാരത്തിലേക്ക് തിരിച്ചെത്തിയ രണ്ടാം ഘട്ടവും ഒട്ടും ആശ്യാസ്യമല്ലായിരുന്നു ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ. 1979 ലെ രണ്ടാം എണ്ണ പ്രതിസന്ധിയും, കൃഷിയിലുണ്ടായ നാശവും സമ്പദ് വ്യവസ്ഥയിൽ തിരിച്ചടികൾ ഉണ്ടാക്കി. എണ്ണപ്രതിസന്ധി ആഗോള കാരണങ്ങൾ കൊണ്ടായിരുന്നെങ്കിൽ കാർഷികവിളകൾക്കേറ്റ നാശം തികച്ചും ആഭ്യന്തര പ്രശ്നമായിരുന്നു. 1971 മുതൽ 1980 വരെ തൊഴിലില്ലായ്മ നിരക്ക് 9ശതമാനമായി തന്നെ തുടർന്നു. പിന്നീട് ഇത് 1983 ൽ 8.3ശതമാനത്തിലേക്ക് താഴുകയും ഉണ്ടായി. ബാങ്കുകളുടെ ദേശസാൽക്കരണം ഇന്ദിരാ ഗാന്ധിയുടെ ഭരണപരിഷ്കാരങ്ങളിൽ വളരെ പ്രധാനപ്പെട്ടതെന്ന് എടുത്തു പറയാവുന്ന ഒന്നാണ് വാണിജ്യബാങ്കുകളുടെ ദേശസാൽക്കരണം. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു ഇന്ത്യയിലെ ബാങ്കിംഗ് മേഖല അതുവരെ. മുൻഗണന കിട്ടേണ്ട പല മേഖലകളെയും അവഗണിച്ച് സ്വകാര്യ നിക്ഷേപങ്ങൾക്കാണ് ഉടമകൾ താൽപര്യം കാണിച്ചിരുന്നത്. ഇതു മൂലം, സാധാരണജനങ്ങൾക്ക് ബാങ്കിംഗ് എന്നത് ഒരു സ്വപ്നമായെങ്കിലും അവശേഷിച്ചു. ഇന്ദിര ബാങ്കുകൾ ദേശസാൽക്കരിക്കുന്നതിനുള്ള ഒരു പദ്ധതി അവതരിപ്പിച്ചു. സ്വകാര്യ ബാങ്കുകളുടെ ചൂഷണത്തിനു വിധേയരായിരുന്ന സാധാരണ ജനങ്ങൾ ഈ നടപടി സ്വാഗതം ചെയ്തു. പതിനാല് വാണിജ്യ ബാങ്കുൾ ഇന്ദിരാ സർക്കാർ ദേശസാൽക്കരിച്ചു. ദേശസാൽക്കരണ പ്രക്രിയ ബാംങ്കിംഗ് രംഗത്ത് അഭൂതപൂർവ്വമായ മാറ്റമാണ് വരുത്തിയത്, നിക്ഷേപം 800 ശതമാനത്തോളം വർദ്ധിച്ചു, വായ്പാശതമാനം 11,000 ശതമാനത്തോളം എത്തി. ബാങ്കുൾ ഗ്രാമീണ മേഖലകളിലും ശാഖകൾ തുറന്നു. ബാങ്കിംഗ് എന്നാൽ സാധാരണക്കാർക്കും പ്രാപ്യമായിത്തീർന്നു. ജനങ്ങളുടെ സമ്പാദ്യശീലം വർദ്ധിക്കുക എന്നതിലുപരി വിവിധമേഖലകളിൽ നടന്ന നിക്ഷേപം ഗണ്യമായി വർദ്ധിക്കുകയുണ്ടായി. പ്രതിപക്ഷനേതാവായിരുന്ന ജയപ്രകാശ് നാരായണൻ പോലും ഈ ദേശസാൽക്കരണ നടപടിയിൽ ഇന്ദിരയെ പുകഴ്ത്തുകയുണ്ടായി. എന്നാൽ ധനകാര്യ മന്ത്രി മൊറാർജിയുൾപ്പടെയുള്ള നേതാക്കൾ ഇക്കാര്യത്തിൽ ഇന്ദിരയുമായി ഇടഞ്ഞു. ബാങ്കിംഗ് മേഖല അപ്രാപ്യമായിരുന്ന സാധാരണജനങ്ങൾക്ക് ഈ ദേശസാൽക്കരണം ഗുണകരമായി എന്നതിൽ സംശയമൊന്നുമില്ല. 1971 ൽ ഇന്ദിര രണ്ടാവട്ടം അധികാരത്തിലെത്തിയപ്പോൾ ഈ ദേശസാൽക്കരണ നയം വ്യാവസായിക മേഖലകളിലേക്കും വ്യാപിപ്പിച്ചു. ഇരുമ്പ്, കൽക്കരി, ഖനി, പരുത്തി തുടങ്ങിയ വ്യവസായമേഖലകളെല്ലാം ഇന്ദിരാ സർക്കാർ ദേശസാൽക്കരിക്കുകയുണ്ടായി. തൊഴിൽ ഉറപ്പുവരുത്താനാണ് ഈ നടപടികൊണ്ട് ഇന്ദിര ഉദ്ദേശിച്ചിരുന്നതെന്നു പറയപ്പെടുന്നു. ബാക്കിയുള്ള സ്വകാര്യമേഖലാ വ്യവസായങ്ങൾ വളരെ കർശനമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കുകയും ചെയ്തു. ഇന്ദിരയുടെ പല നടപടികളും പാർട്ടി നേതൃത്വത്തിന്റെ അനിഷ്ടം വിളിച്ചുവരുത്തി. 1969-ൽ രാഷ്ട്രപതി സാക്കിർ ഹുസൈന്റെ മരണത്തോടെ ഈ വിയോജിപ്പ്‌ മൂർധന്യത്തിലെത്തി. കോൺഗ്രസ്‌ നേതൃത്വം നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയപ്പോൾ ഇന്ദിര ഉപരാഷ്ട്രപതിയും, ഇടതു ചിന്താഗതിക്കാരനുമായ വി വി ഗിരിക്ക് പിന്തുണ നൽകി. വി.വി. ഗിരി സ്വതന്ത്രനായിട്ടായിരുന്നു നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. ഇന്ദിരയെ അധികാരത്തിൽ നിന്നും പുറന്തള്ളാൻ ഔദ്യോഗിക നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏതായാലും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ മനസാക്ഷിവോട്ട്‌ ആഹ്വാനം ലക്ഷ്യംകണ്ടു. വി വി ഗിരി രാഷ്ട്രപതിയായി. ഇതോടെ കോൺഗ്രസ്‌ ഔദ്യോഗികമായി പിളർന്നു. പാർട്ടിയിലെ പ്രതിസന്ധി മറികടക്കാനും, തിരഞ്ഞെടുപ്പിൽ വിജയം നിലനിർത്താനും ഇന്ദിര ഗരീബി ഹഠാവോ(ദാരിദ്ര്യത്തെ ചെറുക്കുക) എന്ന പ്രസിദ്ധമായ മുദ്രാവാക്യം പുറത്തിറക്കി. ഈ മുദ്രാവാക്യവുമായി 1971ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട അവർ വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. മത്സരിച്ച 441 മണ്ഡലങ്ങളിൽ 352 എണ്ണത്തിലും വിജയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരണത്തിലെത്തി . ബംഗ്ലാദേശ്‌ വിമോചന യുദ്ധം 1971ലെ ബംഗ്ലാദേശ്‌ വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീർത്തിയുയർത്തിയ മറ്റൊരു സംഭവം. പാകിസ്താനിൽ ആഭ്യന്തര യുദ്ധം ഡേടോൺ ബീച്ച് മോണിംഗ് ജേണൽ - ശേഖരിച്ചത് 27 മാർച്ച് 1971 കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക്‌ പറഞ്ഞുവിട്ട പാക്‌ സൈന്യമാണ്‌ സംഘർഷത്തിനു തുടക്കം കുറിച്ചത്‌. പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളിൽ ചോദ്യം ചെയ്ത ശേഷം ഇന്ത്യ, ബംഗ്ലാദേശ്‌ വിമോചന യുദ്ധം ആരംഭിച്ചു. ഒരുലക്ഷത്തോളം പാക്‌ സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്നും വേർപെടുത്തി. ബംഗ്ലാദേശ്‌ വിമോചന യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയം പൊതുജനങ്ങൾക്കിടയിൽ ഇന്ദിരയുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇന്ദിരയുടെ കൈകളിൽ ഇന്ത്യ സുരക്ഷിതയാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതിൽ അവർ വിജയിച്ചു. ഈ യുദ്ധവിജയത്തിനുശേഷം, അന്നത്തെ പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്പേയി ഇന്ദിരയെ ദുർഗ്ഗാദേവിയോടാണ് ഉപമിച്ചത്. ഷിംലാ കരാർ യുദ്ധത്തിൽ പരാജയപ്പെട്ട പാകിസ്താന്റെ ഒരുലക്ഷത്തോളം ഭടന്മാരെ മോചിപ്പിക്കുന്നതിനു പകരമായി പാക് അധീന കാശ്മീർ തിരിച്ചു ചോദിക്കാത്തതെന്ത് എന്നു രാജ്യമൊട്ടാകെ വിമർശനമുയർന്നു. എങ്കിലും ഇന്ദിര അത്തരം ഒരു ആവശ്യത്തിൽനിന്നു മാറി നിന്നത് പാകിസ്താനുമായുള്ള ആജീവനാന്ത ശത്രുതയും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളും അന്താരാഷ്ട്ര പ്രതിഷേധവും ഒഴിവാക്കി. പാക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയെ ഇന്ദിര സിംലയിലേക്ക് ഒരു ആഴ്ച നീണ്ട ചർച്ചയ്ക്കു ക്ഷണിച്ചു. ഏകദേശം പരാജയപ്പെടുമെന്ന് ഉറപ്പായ ഈ ചർച്ചയുടെ ഒടുവിൽ ഇന്ദിരയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെച്ചു.കാശ്മീർ പ്രശ്നം ഉഭയകക്ഷി ചർച്ചകളിൽ കൂടെ മാത്രമേ പരിഹരിക്കാൻ പറ്റൂ എന്ന് സിംലാ കരാർ നിഷ്കർഷിച്ചുസിംല കരാർ സ്റ്റോറി ഓഫ് പാകിസ്താൻ പാകിസ്താനു വേണ്ടി പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും, ഇന്ത്യക്കു വേണ്ടി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമാണ് സിംലാ കരാറിൽ ഒപ്പു വെച്ചത്. ഇന്ത്യയുടെ തടവിലുണ്ടായിരുന്ന 90,368 പാകിസ്താൻ പട്ടാളക്കാരേയും ഇന്ത്യ വിട്ടയച്ചു. പൊക്രാനിലെ അണുബോംബ് പരീക്ഷണം ആണവപദ്ധതിയിൽ ജവഹർലാൽ നെഹ്രുവിന്റെ പാത പിന്തുടരുകയാണ് ഇന്ദിര ചെയ്തത്. ചൈന ആണവപരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ ഇന്ദിര ഇന്ത്യയുടെ ആണവപദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. ആണവശക്തി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കുക വഴി രാജ്യത്തിന്റെ സുരക്ഷയേയും, സ്ഥിരതതേയും കാത്തു സൂക്ഷിക്കുക എന്നതായിരുന്നു ഇന്ദിരയുടെ ലക്ഷ്യം. 1974 ൽ ഇന്ത്യ ആണവപരീക്ഷണം നടത്താൻ സജ്ജമായി എന്ന് ഡോക്ടർ.രാജാരാമണ്ണ ഇന്ദിരയെ അറിയിച്ചു. രാജസ്ഥാനിലെ പൊക്രാൻ മരുഭൂമിയിൽ ഇന്ത്യ വിജയകരമായ ആണവ പരീക്ഷണം നടത്തി. ‘ബുദ്ധൻ ചിരിക്കുന്നു’ എന്നു രഹസ്യ പേരിട്ട ഈ പരീക്ഷണം ലോകരാജ്യങ്ങളിൽ കാര്യമായ പ്രതികരണം ഉളവാക്കിയില്ല. എന്നാൽ അയൽ രാജ്യമായ പാകിസ്താൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പാകിസ്താൻ പ്രധാനമന്ത്രി, സുൾഫിക്കർ അലിക്കെഴുതിയ ഒരു കത്തിൽ ഇത് സമാധാന ലക്ഷ്യങ്ങൾക്കുള്ള ആണവപരീക്ഷണമായിരുന്നു എന്നാണ് ഇന്ദിര വിശേഷിപ്പിച്ചത് ഹരിതവിപ്ലവവും ധവള വിപ്ലവവും 1960-ൽ തുടക്കം കുറിച്ച കാർഷിക മേഖലയിലെ പ്രത്യേക പരിഷ്കാരങ്ങളും ഗവേഷണങ്ങളും ഇന്ത്യയിലെ കടുത്ത ഭക്ഷ്യ ദുർലഭതയെ മാറ്റി ഇന്ത്യയെ മിച്ചധാന്യം ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമാക്കി മാറ്റി. രാജ്യത്തിന്റെ ആവശ്യങ്ങൾ കഴിഞ്ഞു വരുന്ന അധിക ധാന്യങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തുതുടങ്ങി. ഹരിതവിപ്ലവം എന്നറിയപ്പെട്ട ഈ നീക്കങ്ങളുടെ ഫലമായി കാർഷിക വിളകളുടെ വൈവിധ്യവൽകരണവും ഈ കാലയളവിൽ നടന്നു. 1978/79 കാലഘട്ടത്തിൽ 131 ദശലക്ഷണം ടൺ വിളയാണ് ഇന്ത്യ ഉൽപാദിപ്പിച്ചത്. ഹരിതവിപ്ലവം കാർഷികമേഖലയിൽ മാത്രമല്ല, കാർഷിക മേഖലക്കായുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളാണ് കൂടുതൽ ഉൽപ്പാദനക്ഷമത കാണിച്ചത് കാർഷികമേഖലകളിൽ ഉപയോഗിച്ച ചില രാസവളങ്ങളുടെ ഉപയോഗം ചുറ്റുപാടും ഉള്ള ജീവജാലങ്ങൾക്ക് ഹാനികരമായിത്തീർന്നു എന്ന ചില ദോഷവശങ്ങളും ഹരിതവിപ്ലവം കൊണ്ടുണ്ടായി. ഇതേ സമയം നടന്ന ധവളവിപ്ലവം രാജ്യത്തിന്റെ പാലുൽപാദനം ഗണ്യമായി വർദ്ധിപ്പിച്ചു. രാജ്യത്തെ കുട്ടികളിലെ പോഷകാഹാരക്കുറവ് ഒരു വലിയ അളവു വരെ കുറക്കുന്നതിന് ധവളവിപ്ലവം കൊണ്ടു സാധിച്ചു. നാഷണൽ ഡെയറി ഡെവലപ്പ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഈ പദ്ധതി പാലുൽപ്പാദനരംഗത്ത് വൻ കുതിച്ചു ചാട്ടം തന്നെ കൊണ്ടുവന്നു. ഒന്നാം ഘട്ടത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ 18 പാലുൽപ്പാദനകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് മദർഡെയറികൾ രൂപവത്കരിച്ചു. 1975 ൽ പൂർത്തിയാക്കുവിധം വിഭാവനം ചെയ്തതായിരുന്നു ഈ പദ്ധതിയെങ്കിലും, 1979 ലാണ് ആദ്യഘട്ടം പൂർണ്ണമായത്. ആകെ പദ്ധതി ചെലവ് 116 കോടിരൂപയായിരുന്നു. 1971-1972 കാലഘട്ടത്തിൽ ആഭ്യന്തരപാലുൽപ്പാദനം 22.50ദശലക്ഷം മെട്രിക് ടൺ ആയിരുന്നത് ധവളവിപ്ലവത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കാറായപ്പോഴേക്കും 28.40 ദശലക്ഷം മെട്രിക് ടൺ ആയി മാറി. ഭാഷാ നയം ഇന്ത്യൻ ഭരണഘടന പ്രകാരം, ഹിന്ദി ഭാഷയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിരുന്നു. എന്നാൽ ഹിന്ദി സംസാരിക്കാത്ത ചില സംസ്ഥാനങ്ങൾ പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇത് അംഗീകരിക്കാൻ ഒരുക്കമായിരുന്നില്ല. ഇംഗ്ലീഷ് ആയിരിക്കണം ഔദ്യോഗിക ഭാഷ എന്നവർ ആവശ്യപ്പെട്ടു. ഇത് കടുത്ത ഒരു ഭരണഘടനാ പ്രതിസന്ധിക്കിടയാക്കി. 1967 ൽ ഇന്ദിരയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഒരു ഭരണഘടനാ ഭേദഗതിയിലൂടെ, ഇംഗ്ലീഷും ഹിന്ദിയും ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചു.. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഇന്ദിരക്കു കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നുവെങ്കിലും, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അവർക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. അടിയന്തരാവസ്ഥ 1971-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ട രാജ്നാരായണൻ തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇന്ദിരയ്ക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു. അലഹബാദ് ഹൈക്കോടതി വിധിയിൽ ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻ‌ഹ ഇന്ദിരയെ കുറ്റക്കാരിയായി വിധിക്കുകയും ലോകസഭാ സീറ്റ് റദ്ദുചെയ്യുകയും 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കുകയും ചെയ്തു. രാജ്യമൊട്ടാകെ ഇന്ദിര രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമായി. ജയപ്രകാശ് നാരായണിന്റെയും മൊറാർജി ദേശായിയുടെയും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ഡെൽഹിയിൽ നിയമസഭ, പ്രധാനമന്ത്രിയുടെ വസതി, എന്നിവയോടു ചേർന്നുള്ള നിരത്തുകൾ ജനങ്ങളെ കൊണ്ടു നിറച്ചു. രാജ്യത്ത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് കാണിച്ച് ഇന്ദിര രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ്‌ വഴി ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . ഇന്ദിരയ്ക്ക് ഉത്തരവുകൾ (ഡിക്രീകൾ) പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകൾ റദ്ദാക്കുവാനും പൗരാവകാശങ്ങൾ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരം ഇത് നൽകി. 1975 മുതൽ 1977 വരെ ആയിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം. 24 മണിക്കൂറുകൾ കൊണ്ട് ജയപ്രകാശ് നാരായണും മൊറാർജി ദേശായിയുമടക്കം രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ചു. ലാൽ കൃഷ്ണ അദ്വാനി, അടൽ ബിഹാരി വാജ്‌പേയി, അശോക് മേത്ത കൂടാതെ കേരളത്തിലെ പ്രമുഖ ഇടതുപക്ഷ നേതാക്കളായ പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവർ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു മാസം തികയുമ്പോഴേക്കും ഏതാണ്ട് 50,000 ഓളം വരുന്ന ആളുകൾ ജയിലിലടക്കപ്പെട്ടു. ഭരണഘടന അനുവദിച്ചു തരുന്ന പ്രധാന പൗരാവകാശങ്ങളെല്ലാം അടിയന്തരാവസ്ഥക്കാലത്ത് ലംഘിക്കപ്പെട്ടു. കുറ്റവാളികളെയും രാഷ്ടീയ എതിരാളികളേയും അമർച്ച ചെയ്യാൻ പോലീസിന് വ്യാപകമായ അധികാരങ്ങൾ കൊടുത്ത ഇന്ദിര പത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിച്ചു. ആർ.എസ്.എസ്, ജമാ-അത്-എ-ഇസ്ലാമി തുടങ്ങിയ സംഘടനകളെ നിരോധിച്ചു. ജനങ്ങൾക്ക് പണിമുടക്കാനും സമരം ചെയ്യുവാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടു. കസ്റ്റഡി മരണങ്ങളും വ്യക്തികളുടെ തിരോധാനങ്ങളും സാധാരണ സംഭവങ്ങളായി. ആദ്യമാദ്യം പുതിയ നിയമങ്ങൾ ലോകസഭയിൽ കോൺഗ്രസ് ഭൂരിപക്ഷമുപയോഗിച്ച് പാസാക്കിയിരുന്നെങ്കിലും ഇതിനു വേഗത പോരാ എന്ന കാരണംപറഞ്ഞ് പാർലമെന്റിനെ മറികടന്ന് ഇന്ദിര പ്രസിഡന്റിന്റെ ഒപ്പോടുകൂടി നേരിട്ട് നിയമങ്ങൾ പാസാക്കിത്തുടങ്ങി. ഇന്ദിരയുടെ ഇളയമകൻ സഞ്ജയ് ഗാന്ധി നിർബന്ധിത വന്ധ്യവൽക്കരണവും ചേരികൾ ഒഴിപ്പിക്കലും നടപ്പിലാക്കി.ഗ്വാട്കിൻ ഡേവിഡ്സൺ. 'പൊളിറ്റിക്കൽ വിൽ & ഫാമിലി പ്ലാനിംഗ്: ദ ഇംപ്ലിക്കേഷൻസ് ഓഫ് ഇന്ത്യാസ് എമർജൻസി എക്സ്പീരിയൻസ്', പോപ്പുലേഷൻസ് & ഡെവലപ്പ്മെന്റ് റിവ്യൂ, 5/1, 29-59;അടിയന്തരാവസ്ഥകാലത്തെ വന്ധ്യംകരണം പോപ്പുലേഷൻസ് & ഡെവലപ്പ്മെന്റ് റിവ്യൂ വിനോബാ ഭാവേ, മദർ തെരേസ, ജെ.ആർ.ഡി. ടാറ്റ, ഖുശ്‌വന്ത് സിങ് എന്നീ പ്രമുഖർ അടിയന്തരാവസ്ഥയെ പിന്തുണച്ചിരുന്നു. 1971 ലെ യുദ്ധത്തിനുശേഷം ഒരു സാമ്പത്തികസുരക്ഷ കൈവരിക്കുന്നതിന് ഇത്തരം നടപടികൾ ആവശ്യമാണെന്ന് ഇവർ അഭിപ്രായപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര രാജ്യത്തിന്റെ വികസനത്തിനായി 20 ഇന പരിപാടികൾ കൊണ്ടുവന്ന് നടപ്പിലാക്കി. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയും സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ ഉല്പാദനക്ഷമതയും അടിയന്തരാവസ്ഥക്കാലത്ത് വൻ‌തോതിൽ വർദ്ധിച്ചു. 1971-ലെ യുദ്ധത്തിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറുകയും സമ്പദ്‌വ്യവസ്ഥ വൻപിച്ച പുരോഗതി കൈവരിക്കുകയും ചെയ്തു. 19 മാസത്തിനുശേഷം 1977-ൽ ഇന്ദിര അടിയന്തരാവസ്ഥ പിൻ‌വലിച്ച് രാജ്യത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും എന്ന ഇന്ദിരയുടെ ഉപദേശകരിൽ നിന്ന് കിട്ടിയ നിർദ്ദേശമായിരുന്നു ഇന്ദിരയെ രാജിവെയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. അധികാരത്തിൽ നിന്ന് പുറത്താവൽ, അറസ്റ്റ്, തിരിച്ചു വരവ് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ പൊതുതെരഞ്ഞെടുപ്പു നടത്താൻ ഇന്ദിര നിർബന്ധിതയായി. തുടർന്നു നടന്ന 1977-ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു, ഇന്ദിരാഗാന്ധി റായ്ബറേലി മണ്ഡലത്തിൽ ജനതാപർട്ടി സ്ഥാനാർത്ഥിയായ രാജ്നാരായണനോട് പരാജയപ്പെട്ടു. തുടർന്ന് ജനതാപാർട്ടിയിലെ മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്തരിച്ച ഫക്രുദ്ദീൻ അലി അഹമ്മദിന്റെ പിൻഗാമിയായി നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരാഗാന്ധിക്ക് ജോലിയോ വരുമാനമോ ഭവനമോ ഇല്ലാത്ത അവസ്ഥയായി. കോൺഗ്രസ് പാർട്ടി പിളരുകയും ജഗ്ജീവൻ റാമിനെപ്പോലെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ ജനതാ പാർട്ടിയിലേക്ക് ചേക്കേറുകയും ചെയ്തു. പാർലമെന്റ് അംഗങ്ങളുടെ എണ്ണത്തിൽ വളരെ കുറവു വന്നെങ്കിലും കോൺഗ്രസ് പ്രധാന പ്രതിപക്ഷ കക്ഷിയായി തുടർന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിര വെറുതെയിരിക്കുകയായിരുന്നില്ല. അവർ ജനതാപാർട്ടിയുടെ നയങ്ങൾ ജനവിരുദ്ധനയങ്ങളാണെന്ന് ആരോപിച്ച് സാധാരണജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയായിരുന്നു.ഇന്ദിരാ ഗാന്ധി എ ബയോഗ്രഫി - പുപുൽ ജയകർ ജനതാ പാർട്ടിയുടെ ജനവിരുദ്ധനയങ്ങൾക്കെതിരേ പ്രചാരണം - പുറം 338 ഇന്ദിരയുടെ വർദ്ധിച്ചു വരുന്ന പിന്തുണയും, ഇന്ദിര പങ്കെടുക്കുന്ന യോഗങ്ങളിലെ വൻ ആൾക്കൂട്ടവും ജനതാ പാർട്ടിയെ ഭയത്തിലാഴ്ത്തി. ജനതാപാർട്ടിയിലെ മുൻനിര നേതാക്കളായിരുന്ന മൊറാർജി ദേശായിയും, ചരൺസിങും തമ്മിൽ ഇന്ദിരയെ അറസ്റ്റു ചെയ്യുന്നതിനെച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇന്ദിരയെ അറസ്റ്റു ചെയ്ത് തിഹാർ ജയിലിലടക്കണം എന്ന് ചരൺസിങ് ആവശ്യപ്പെട്ടപ്പോൾ, പ്രതികാരം ജനതാപാർട്ടിയുടെ നയമല്ല എന്നു പറഞ്ഞ് ദേശായി ഈ നീക്കത്തെ എതിർക്കുകയായിരുന്നു. എന്നാൽ സി.ബി.ഐ ആഭ്യന്ത്രമന്ത്രാലയത്തിന്റെ കീഴിലായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന ചൌധരി ചരൺസിംഗ് ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയേയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു.ഇന്ദിരാ ഗാന്ധി എ ബയോഗ്രഫി - പുപുൽ ജയകർ ഇന്ദിരയുടെ അറസ്റ്റ് - പുറം 342 നാല് വ്യത്യസ്ത എഫ്.ഐ.ആർ ആണ് സി.ബി.ഐ ഇന്ദിരക്കെതിരേ തയ്യാറാക്കിയത്. ജനങ്ങളുടെ ഇടയിൽ ഇന്ദിരയുടെ അറസ്റ്റും കൈയാമം വെച്ച് കോടതിയിലേക്ക് കൊണ്ടുപോകുന്ന ഇന്ദിരയുടെ ചിത്രവും അബലയും നിരാലംബയുമായ ഒരു വനിതയെ ഭരണകൂടം വേട്ടയാടുന്നു എന്നു പ്രചാരണത്തിന് വഴിവച്ചു. ഇത് ഇന്ദിരയുടെ രാഷ്ട്രീയ പുനർജ്ജനനത്തിന് വഴിതെളിച്ചു. ജനതാ കൂട്ടുകക്ഷി ഭരണം ഇന്ദിരയോടുള്ള എതിർപ്പിൽനിന്നും ഉടലെടുത്തതായിരുന്നു. അടിയന്തരാവസ്ഥയിൽനിന്ന് സ്വാതന്ത്ര്യം തിരിച്ചുവന്നെങ്കിലും കക്ഷികൾ തമ്മിലുള്ള പടലപിണക്കങ്ങൾ കാരണം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ ജനതാ ഗവർണ്മെന്റിനു കഴിഞ്ഞില്ല. ഈ സ്ഥിതിവിശേഷം രാഷ്ട്രീയമായി മുതലെടുത്ത ഇന്ദിര വീണ്ടും ജനങ്ങളുടെ ഇടയിലേക്കിറങ്ങി. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്കു മാപ്പുപറഞ്ഞ ഇന്ദിര ആചാര്യ വിനോബാ ഭാവേ തുടങ്ങിയ രാഷ്ട്രീയ ഭീഷ്മാചാര്യന്മാരുടെ സമ്മതി നേടിയെടുത്തു. ജൂൺ 1979 ഇൽ മൊറാർജി ദേശായി രാജിവയ്ക്കുകയും ചരൺസിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറുകയും ചെയ്തു. ലോകസഭയിൽ ഭൂരിപക്ഷമില്ലാതിരുന്ന ചരൺസിംഗ് മന്ത്രിസഭ കോൺഗ്രസ് പിന്തുണയ്ക്കായി ഇന്ദിരയുമായി ധാരണയുണ്ടാക്കി. തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയുമായി അധികാരത്തിനുവേണ്ടി ഉണ്ടാക്കിയ ഈ കൂട്ടുകെട്ട് രാജ്യമൊട്ടാ‍കെ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഒരു ചെറിയ ഇടവേളക്കുശേഷം ഇന്ദിര ചരൺസിംഗ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻ‌വലിക്കുകയും രാഷ്ട്രപതി നീലം സഞ്ജീവറെഡ്ഡി മന്ത്രിസഭ പിരിച്ചുവിട്ട് 1980-ൽ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ വൻപിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. തിരഞ്ഞെടുപ്പുകൾ 1980 - ലെ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലും ആന്ദ്രയിലെ (ഇപ്പോൾ തെലങ്കാനയിൽ) മേഡക്കിലും വിജയിച്ചു. മേഡക്ക് ഉപേക്ഷിച്ചു. 1978 - ൽ കർണ്ണാടകയിലെ ചിക്‌മംഗ്ലൂരിൽ ജനതാ പാർട്ടിയിലെ വീരേന്ദ്ര പാട്ടിലിനെ പരാജയപ്പെടുത്തി ലോകസഭാംഗമായി. 1977 - ൽ റായ്‌ബറേലിയിൽ ജനതാപാർട്ടിയിലെ രാജ് നാരായണൻ പരാജയപ്പെടുത്തി. 1971 - ൽ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ പഞ്ചാബിലെ ഖാലിസ്ഥാൻ പ്രക്ഷോഭവും അതിന്റെ അടിച്ചമർത്തലുകളും ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ഭരണത്തിന്റെ പ്രധാന നാഴികക്കല്ലുകളായിരുന്നു. അകാലിദളിനു ബദലായി കോൺഗ്രസ് വളർത്തിക്കൊണ്ടു വന്ന ജർണയിൽസിങ് ഭിന്ദ്രൻവാല എന്ന യുവാവ് അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുകയും പാർട്ടിയിൽ നിന്നു പുറത്താവുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ബിന്ദ്രൻവാല 25 ദിവസത്തിനുശേഷം തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെട്ടു. ബിന്ദ്രൻ‌വാല തന്റെ പ്രവർത്തന കേന്ദ്രം മെഹ്കാ ചൌക്കിൽ നിന്ന് സുവർണക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഗുരുനാനാക്ക് നിവാസിലേക്ക് മാറ്റി. പഞ്ചാബിലെ കലാപങ്ങളെ അടിച്ചമർത്താൻ ഇന്ദിര സൈന്യത്തോട് സുവർണക്ഷേത്രത്തിനുള്ളിൽ കടന്ന് കലാപകാരികളെ അമർച്ചചെയ്യാൻ ഉത്തരവിട്ടു. സിഖ് മതവിശ്വാസികൾ പരിപാവനമായി കരുതുന്ന സുവർണക്ഷേത്രത്തിൽ സൈന്യം കടക്കുകയും ക്ഷേത്രത്തിന്റെ ചില ഭാഗങ്ങൾ തകർക്കുകയും ചെയ്തു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന് അറിയപ്പെട്ട ഈ സൈനിക നീക്കത്തിലും അതിന്റെ പരിണതഫലമായി ഉണ്ടായ സിഖ് പ്രക്ഷോഭങ്ങളിലും 20,000 ത്തോളം നിരപരാധികളായ സിഖ് പൗരന്മാർ കൊല്ലപ്പെട്ടു. വിദേശ നയം ദക്ഷിണേഷ്യൻരാജ്യങ്ങളുമായി 1971 ൽ പാകിസ്താനിലെ ആഭ്യന്തരയുദ്ധത്തിൽ ഇന്ത്യ ഇടപെടുകയുണ്ടായി. ബംഗ്ലാദേശിന്റെ മോചനം സാധ്യമായ ഈ യുദ്ധത്തിൽ അന്തിമ വിജയം ഇന്ത്യക്കായിരുന്നു.. പാകിസ്താന് പിന്തുണ നൽകിയത് അമേരിക്കയായിരുന്നുവെങ്കിൽ ഇന്ത്യക്കുള്ള പിന്തുണ സോവിയറ്റ് യൂണിയനിൽ നിന്നായിരുന്നു. ഇന്ദിരയുടെ ഈ ധൈര്യം അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സന് തീരെ ഇഷ്ടമായിരുന്നില്ല. തന്റെ സെക്രട്ടറിയുമായുള്ള ഒരു സ്വകാര്യസംഭാഷണത്തിൽ ഇന്ദിരയെ മന്ത്രവാദിനി എന്നു വിശേഷിപ്പിക്കാനും നിക്സൻ മടിച്ചില്ല.നിക്സന്റെ മന്ത്രവാദിനി എന്ന പ്രയോഗം ബി.ബി.സി വാർത്ത - ശേഖരിച്ചത് 1 ജൂലൈ 2005 ഹിമാലയൻപ്രദേശം ഇന്ത്യയുടെ വരുതിയിലാക്കിത്തീർത്തത് ഇന്ദിരയുടെ ഭരണകാലത്താണ്. നേപ്പാളും,ഭൂട്ടാനുമായുള്ള ബന്ധം ദൃഢമാക്കി. സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കി. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിനെ മോചിപ്പിക്കുക വഴി നല്ല ബന്ധം പുലർത്തുന്ന മറ്റൊരു അയൽരാജ്യത്തെക്കൂടി ഇന്ത്യക്കു ലഭിച്ചു. ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന മുജീബുർ റഹ്മാൻ ഇന്ദിരയോട് വളരെയധികം ആദരവ് നിലനിർത്തിയ ഒരു നേതാവായിരുന്നു. ഈ ബഹുമാനം, ബംഗ്ലാദേശിനെ ഇന്ത്യയുടെ മറ്റൊരു സംസ്ഥാനമാക്കി മാറ്റുമോ എന്നു പോലും പലരും സംശയിച്ചു.മുജീബ് ഡൗൺഫോൾ കൺട്രിസൈഡ് സ്റ്റഡീസ് മുജിബുർ റഹ്മാൻ കൊല്ലപ്പെടതിനുശേഷം ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം അത്ര രസകരമല്ലായിരുന്നു. പിന്നീട് ബംഗ്ലാദേശ് സർക്കാർ തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സഹായിച്ച ഇന്ദിരയ്ക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിക്കുകയുണ്ടായി.ഇന്ദിരാ ഗാന്ധിക്ക് ബംഗ്ലാദേശിന്റെ പരമോന്നത ബഹുമതി. ദ ഇക്കണോമിക്സ് ടൈംസ്. ശേഖരിച്ചത് 25 ഡിസംബർ 2012. thumb|170px|ജാക്വിലിൻ കെന്നഡിയോടൊപ്പം ദെൽഹിയിൽ, 1962 ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ ശ്രീലങ്കയുമായി തുടക്കകാലത്ത് നല്ല ബന്ധം ഇന്ദിര കാത്തു സൂക്ഷിച്ചിരുന്നു എങ്കിലും പിൽക്കാലത്ത് ഈ ബന്ധം തീരെ വഷളാവുകയായിരുന്നു. ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ഭണ്ഡാരനായകയെ സഹായിക്കാനായി ഇന്ദിര കച്ചത്തീവ് എന്ന ചെറു ദ്വീപ് ശ്രീലങ്കക്കായി വിട്ടുകൊടുക്കാൻ പോലും തയ്യാറായി. എന്നാൽ സിരിമാവോക്കു ശേഷം ജൂനിയസ് ജയവർദ്ധനെയുടെ കാലത്ത് ഇന്ത്യയുമായുള്ള ബന്ധം ഉലയാൻ തുടങ്ങിമദർ ഇന്ത്യ - പ്രണയ് ഗുപ്തപുറം. 5. ജയവർദ്ധനക്കെതിരേയുള്ള സമ്മർദ്ദ തന്ത്രം എന്ന രീതിയിൽ തമിഴ് തീവ്രവാദിസംഘടനയായ എൽ.ടി.ടി.ഇയെ ഇന്ത്യാ സർക്കാർ സഹായിക്കാൻ തുടങ്ങി. തമിഴ് സമൂഹത്തിനു നേരെയുള്ള യാതൊരു കൈയ്യേറ്റവും കൈയും കെട്ടി നോക്കിയിരിക്കാനാവില്ല എന്ന് ഇന്ദിര ഉറക്കെ പ്രഖ്യാപിച്ചു. എന്നിരിക്കിലും, 1983 ൽ തമിഴ് ന്യൂനപക്ഷത്തിനെതിരേ നടന്ന കലാപമായ ബ്ലാക്ക് ജൂലൈക്കുശേഷവും, ശ്രീലങ്കൻ വിഷയത്തിൽ ഇടപെടാൻ ഇന്ദിര തയ്യാറായിരുന്നില്ല. സിംല കരാറോടുകൂടി ശാന്തതയിലെത്തിയിരുന്ന ഇന്ത്യാ പാകിസ്താൻ ബന്ധം 1974 ലെ ഇന്ത്യയുടെ ആണവായുധ പരീക്ഷണത്തോടെ വീണ്ടും വഷളായി. പാകിസ്താനെതിരെയുള്ള ഭീഷണിയായി മാത്രമേ ഈ ആണവായുധ പരീക്ഷണം കാണാൻ കഴിയു എന്ന് പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ പ്രഖ്യാപിച്ചു. എന്നിരിക്കിലും 1976 ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നയതന്ത്രബന്ധങ്ങൾ പുനരാരംഭിച്ചു. എന്നാൽ സിയ ഉൾ ഹഖ് പാകിസ്താന്റെ അമരത്തെത്തിയതോടെ ഈ ബന്ധം വീണ്ടും ഉലഞ്ഞു. 1984 ലെ ഓപ്പറേഷൻ മേഘദൂത് എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ സിയാച്ചിൻ മേഖലകളിൽ ഇന്ത്യ പാകിസ്താനെതിരേ വിജയക്കൊടി നാട്ടി. മദ്ധ്യപൗരസ്ത്യരാജ്യങ്ങളുമായി ഇന്ദിര അറബ് - ഇസ്രയേൽ സംഘർങ്ങളിൽ പാലസ്തീനെ പിന്തുണക്കുകയും അതോടൊപ്പം അറബ് രാജ്യങ്ങളെ അമേരിക്കൻ മേൽക്കോയ്മക്കു കീഴിൽ ജീവിക്കുന്നതിനെതിരേ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിനെ, പാകിസ്താനെപ്പോലെ തന്നെ തുല്യ ശത്രുവായിത്തന്നെയാണ് ഇന്ദിര കണ്ടിരുന്നത്. അതോടൊപ്പം തന്നെ, പാകിസ്താനുമായുള്ള യുദ്ധത്തിൽ അറബ് രാജ്യങ്ങളുടെ മുഴുവൻ പിന്തുണ ലഭിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടുകയും ചെയ്തിരുന്നു. അറുപതുകളുടെ അവസാനത്തിൽ ഇസ്രായേലുമായി രഹസ്യധാരണകൾക്കും ഇന്ദിര ശ്രമിച്ചിരുന്നു. ഇന്ത്യ-പാകിസ്താൻ യുദ്ധങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് അറബ് മേഖലയിൽ നിന്നും ഉണ്ടായത്.. ഇരുരാജ്യങ്ങളും മദ്ധ്യപൗരസ്ത്യ രാജ്യങ്ങളുടെ സുഹൃത്തുക്കൾ കൂടിയാണ്. ഈജിപ്ത്, സിറിയ,അൾജീരിയ എന്നീ രാജ്യങ്ങൾ ഒരു നിഷ്പക്ഷ നിലപാടെടുത്തപ്പോൾ, സൗദി അറേബ്യ, കുവൈത്ത്, ജോർദ്ദാൻ, ഐക്യ അറബ് എമിറേറ്റുകൾ എന്നിവ പാകിസ്താനുള്ള പിന്തുണയുമായി രംഗത്തെത്തി. പാകിസ്താനിലെ ആഭ്യന്തര യുദ്ധത്തിലെ ഇന്ത്യൻ സൈനിക ഇടപെടൽ ഇസ്ലാം മതത്തിനെതിരേയുള്ള ആക്രമണമായാണ് മറ്റു അറബ് രാജ്യങ്ങളെപ്പോലെ ലിബിയയും കണക്കാക്കിയത്. 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തോടെ ഇന്ത്യ-ഇറാൻ ബന്ധത്തിന് ഉലച്ചിൽ തട്ടി. 1965 ഇന്ത്യാ-പാകിസ്താൻ ലെ യുദ്ധത്തിനുശേഷം, 1969ൽ ഇറാൻ ഇന്ത്യയുമായുള്ള സൗഹൃദചർച്ചകൾ പുനരാരംഭിച്ചിരുന്നു. പക്ഷേ 1971 ലെ യുദ്ധം ഇതിനെല്ലാം വിലങ്ങു തടിയായി. സെൻട്രൽ ട്രീറ്റി ഓർഗനൈസേഷനെ ബാഗ്ദാദ് പാക്ട് അനുസരിച്ച് ഈ സംഘർഷത്തിലേക്ക് ഇടപെടുത്താനുള്ള പാകിസ്താന്റെ സമ്മർദ്ദത്തെ എതിർത്തത് ഇറാനിയൻ പ്രസിഡന്റായിരുന്ന മുഹമ്മദ് റെസാ ഷാ ആയിരുന്നു. ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ അറബ് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കു പിന്തുണ കിട്ടാതിരുന്നതിൽ ഇന്ദിരാ ഗാന്ധി നിരാശാഭരിതയായിരുന്നു. അതുപോലെ തന്നെ, അറബ് രാജ്യങ്ങളോടുള്ള പാകിസ്താന്റെ വർദ്ധിച്ചു വരുന്ന അടുപ്പം ഇറാനേയും നിരാശപ്പെടുത്തി. ഇത് ഇന്ത്യാ-ഇറാൻ ബന്ധത്തിൽ പുതിയ വെളിച്ചം നൽകി. 1970 കളിൽ ഇന്ത്യയും ഇറാനുമായി സൈനിക, സാമ്പത്തിക രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനമായി. 1974 ൽ ഇന്ത്യക്കാവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 75 ശതമാനവും ഇറാനിൽ നിന്നും ലഭിക്കാനുള്ള ഒരു രേഖയിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. 1974 ൽ ഷാ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യക്ക് ഒരു കോടി അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക സഹായവും, ഇന്ത്യൻ എഞ്ചിനീയർമാർക്ക് ഇറാനിൽ തൊഴിൽ അവസരങ്ങളും വാഗ്ദാനം ചെയ്തു. ഏഷ്യാ പസഫിക്ക് രാജ്യങ്ങളുമായി ആസിയാൻ സംഘടനയുമായി ഇന്ത്യയുടെ ബന്ധങ്ങൾ പരസ്പര വൈരുദ്ധ്യം നിറഞ്ഞതായിരുന്നു. ആസിയാന്റെ അമേരിക്കൻ വിധേയത്വത്തിൽ ഇന്ത്യക്കു തീരെ താൽപര്യമുണ്ടായിരുന്നില്ല, അതുപോലെ വിയറ്റ്നാം യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടും, ഇന്ത്യക്ക് സോവിയറ്റ് യൂണിയനുമായുള്ള അടുത്ത ബന്ധവും ആസിയാൻ സംഘടനക്ക് ഇന്ത്യയോടുള്ള പ്രതിപത്തിയും കുറച്ചു. പാകിസ്താൻ ആഭ്യന്തരയുദ്ധത്തിലെ ഇന്ത്യൻ ഇടപെടലും, ഇന്ത്യയുടെ ആണവപരീക്ഷണങ്ങളും ആസിയാൻ സംഘടനയും ഇന്ത്യയുമായുള്ള ബന്ധത്തിലെ വിടവ് അങ്ങനെ തന്നെ നിലനിർത്തി. ഇന്ദിര സർക്കാരിനുശേഷം വന്ന ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആസിയാൻ ലക്ഷ്യങ്ങളോട് താൽപര്യം പുലർത്തുകയും, മൊറാർജി ദേശായി മന്ത്രി സഭയിലെ വിദേശകാര്യമമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ആസിയാനിൽ അംഗരാജ്യമാവാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു.ആസിയാനിൽ അംഗരാജ്യമാവാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് - വിദേശകാര്യമന്ത്രാലയം വാർഷിക റിപ്പോർട്ട് 1974-1975 - അദ്ധ്യായം 3 - പേജ് 30 വിദേശ കാര്യമന്ത്രാലയം ആർക്കെവ് ആഫ്രിക്ക കോളനിഭരണത്തിന്റെ ഇരയായിരുന്ന ഇന്ത്യ, ആഫ്രിക്കയിലെ കോളനിഭരണത്തിനെതിരേ ശക്തമായ നിലപാടെടുത്തിരുന്നു. കെനിയയിലും, അൾജീരിയയിലും നിലനിന്നിരുന്ന സായുധപോരാട്ടങ്ങൾക്കെതിരേ ഇന്ത്യ നിലകൊണ്ടു, അത്തരം ആളുകൾക്ക് ആയുധങ്ങൾ നൽകിയിരുന്ന ചൈനയെ അലോസരപ്പെടുത്തി. സൂയസ് കനാൽ പ്രതിസന്ധിയിൽ ഒറ്റപ്പെട്ടുപോയെങ്കിലും, ഇന്ത്യാ ചൈന യുദ്ധത്തിൽ ഏത്യോപ്യ, അൾജീരിയ, കനിയ എന്നീ രാജ്യങ്ങൾ ഇന്ത്യക്കൊപ്പം നിലകൊണ്ടു. 1970 തളിൽ ഇന്ദിര നടപ്പിലാക്കിയ, ആഭ്യന്തര, വിദേശ നയങ്ങൾ ആഫ്രിക്കക്കാരുടെ വീക്ഷണത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനുപകരിച്ചു. പാകിസ്താനുമേൽ നേടിയ വിജയവും, ആണവപരീക്ഷണങ്ങളുമെല്ലാം, ഇന്ത്യയുടെ പുരോഗതി വിളിച്ചോതുന്നതായി. കോമൺവെൽത്ത് ബ്രിട്ടന്റെ കോളനിയായിരുന്ന രാജ്യങ്ങളുടെ സംഘടനയായിരുന്ന കോമൺവെൽത്തിലെ അംഗങ്ങളുമായി ഇന്ത്യ ആരോഗ്യകരമായ ഒരു ബന്ധം തന്നെ സൂക്ഷിച്ചിരുന്നു. 1983 ൽ കോമൺവെൽത്ത് രാഷ്ട്രങ്ങളുടെ ഒരു സമ്മേളനം ഇന്ദിര ഡൽഹിയിൽ വെച്ചു സംഘടിപ്പിച്ചിരുന്നു. വർണ്ണവിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയുമായി ഉള്ള ബന്ധങ്ങൾ അവസാനിപ്പിക്കാൻ ഇന്ദിര കോമൺവെൽത്ത് അംഗങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.Danilewitz, J., 1998. Athletics & apartheid. Harvard International Review, 20(4), p.36. ലഘുചിത്രം|1968-ൽ ബ്രസീൽ സന്ദർശിച്ചപ്പോൾ. ബ്രസീലിലെ ദേശീയ ശേഖരം. ചേരീചേരാ പ്രസ്ഥാനം ചേരിചേരാ പ്രസ്ഥാനത്തിൽ ഒരു ഒഴിവാക്കാൻ കഴിയാത്ത ശക്തിയായി മാറാൻ ഇന്ത്യ ശ്രമിച്ചിരുന്നു. ചേരിചേരാ പ്രസ്ഥാനത്തെ, റഷ്യയുടെ നേർക്ക് തിരിച്ചുവിടാൻ ക്യൂബൻ പ്രസിഡന്റായിരുന്നു ഫിദൽ കാസ്ട്രോ ശ്രമിച്ചപ്പോൾ അതിനെതിരേ ശക്തമായ നിലപാടെടുത്തത് ഇന്ദിരയായിരുന്നു. പടിഞ്ഞാറൻ യൂറോപ്പ് ഇന്ദിര തന്റെ പഠനസമയത്ത് യൂറോപ്പിൽ വളരെ കാലം താമസിച്ചിരുന്നു. അവിടുത്തെ നേതാക്കളുമായി വളരെ നല്ല ഒരു ബന്ധം കാത്തു സൂക്ഷിക്കാൻ ഇന്ദിര ശ്രമിച്ചിരുന്നു. ‍ജർമ്മൻ ചാൻസലറായിരുന്ന വില്യം ബ്രാൻഡറ്റ്, ഓസ്ട്രിയൻ ചാൻസലർ ബ്രൂണോ കിർസ്കി എന്നിവരുമായി ഇന്ദിരക്കു വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു. സോവിയറ്റ് യൂണിയൻ സോവിയറ്റു യൂണിയനുമായുള്ള ഇന്ദിരയുടെ ബന്ധം വളരെ ദൃഢമായിരുന്നു. പാകിസ്താനുമായുള്ള യുദ്ധകാലത്ത്, അമേരിക്കയും, ചൈനയും പാകിസ്താനെ പിന്തുണച്ചപ്പോൾ ഇന്ത്യക്കു പിന്തുണയുമായി വന്നത് സോവിയറ്റ് യൂണിയനായിരുന്നു. ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത്, ഇന്ത്യക്ക് ആയുധങ്ങൾ നൽകി സഹായിച്ചത് സോവിയറ്റ് യൂണിയനായിരുന്നു. 1974 ലെ ഇന്ത്യയുടെ ആണവായുധ പരീക്ഷണത്തിനു സോവിയറ്റ് യൂണിയൻ എതിരായിരുന്നു. അതേപോലെ, സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാൻ അധിനിവേശത്തെ ഇന്ത്യ അപലപിച്ചിരുന്നു. ഇന്ദിരയുടെ കാലത്ത് ഇന്ത്യ ഏറ്റവും അധികം ആയുധങ്ങൾ വാങ്ങിയിരുന്നത് സോവിയറ്റ് യൂണിയനിൽ നിന്നുമായിരുന്നു. ലളിതമായ കടവ്യവസ്ഥകളും, കച്ചവടം ഇന്ത്യൻ രൂപയിൽ ആണെന്നതും ഇതിനു ആക്കം കൂട്ടി. ആയുധങ്ങളല്ലാതെയും ഇന്ത്യയുടെ സോവിയറ്റുയൂണിയനും തമ്മിൽ വ്യാപാരങ്ങൾ ഉണ്ടായിരുന്നു. അമേരിക്ക ഇന്ദിര ആദ്യമായി അധികാരത്തിൽ വരുമ്പോൾ, ലിൻഡൺ ‍ജോൺസൺ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ്. അക്കാലത്ത് ഭക്ഷ്യവസ്തുക്കൾക്കായി ഇന്ത്യ അമേരിക്കയെ ധാരാളമായി ആശ്രയിച്ചിരുന്നു. ഭക്ഷ്യസഹായം നൽകുക വഴി, അമേരിക്കൻ നയങ്ങൾ ഇന്ത്യക്കുമേൽ അടിച്ചേൽപ്പിക്കുന്ന നടപടിയെ ഇന്ദിര ശക്തമായി തന്നെ എതിർത്തിരുന്നു. അണ്വായുധ നിർവ്യാപനകരാറിൽ ഒപ്പു വെക്കാൻ ഇന്ദിര വിസമ്മതിച്ചു. പാകിസ്താനുമായുള്ള യുദ്ധത്തിൽ അമേരിക്ക പാകിസ്താനെ പിന്തുണച്ചത് ഇന്ദിരക്കു അമർഷമുണ്ടാക്കി. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ ഇന്ദിരയെ മന്ത്രവാദിനി എന്നാണു വിശേഷിപ്പിച്ചത്. സാമ്പത്തിക നയങ്ങൾ മൂന്നു പഞ്ചവത്സരപദ്ധതികൾക്ക് നേതൃത്വം കൊടുത്തയാളായിരുന്നു ഇന്ദിരാ ഗാന്ധി. അതിൽ രണ്ടെണ്ണം പൂർണ്ണ വിജയവുമായിരുന്നു. ഹരിത വിപ്ലവവും, നാലാം പഞ്ചവത്സരപദ്ധതിയും 1965 ലെ പാകിസ്താനുമായുള്ള യുദ്ധത്തിനുശേഷം, ഇന്ത്യ കടുത്ത ദാരിദ്ര്യത്തിലേക്കാണു നീങ്ങിയത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭക്ഷ്യക്ഷാമമായിരുന്നു ഇന്ദിരക്കു നേരിടേണ്ടി വന്നത്. ഭക്ഷ്യക്ഷാമം നേരിടാൻ, സർക്കാർ കടുത്ത നടപടികളിലേക്കു നീങ്ങാൻ നിർബന്ധിതരായി. വിദേശസഹായം ലഭിക്കുന്നതിനുവേണ്ടി മൂല്യശോഷണം നടപ്പിൽ വരുത്തി. അമേരിക്കൻ സഹായത്തോടെ, കടുത്ത പ്രതിസന്ധിയിൽ നിന്നും ഇന്ത്യ ഏറെക്കുറെ കരകയറി. എന്നാൽ വിയറ്റ്നാം വിഷയത്തിൽ ഇന്ത്യ കൈക്കൊണ്ട നിലപാട് അമേരിക്കയെ ചൊടിപ്പിച്ചു. ഭാവിയിൽ ഭക്ഷ്യോൽപ്പനങ്ങളുടെ സഹായത്തിനു അമേരിക്കയെ സമീപിക്കേണ്ടതില്ലെന്നു ഇന്ദിര തീരുമാനിച്ചു. ജവഹർലാൽ നെഹ്രുവിന്റെ സ്വപ്നമായിരുന്ന ഹരിതവിപ്ലവം നടപ്പിലാക്കാൻ ഇന്ദിര തീരുമാനിച്ചു. ഭക്ഷണത്തിനായി അയൽ രാജ്യങ്ങളെ ആശ്രയിക്കാതെ, സ്വയം പര്യാപ്തത കൈവരിക്കുകയായിരുന്നു ഉദ്ദേശം. അടിയന്തരാവസ്ഥയും അഞ്ചാം പഞ്ചവത്സരപദ്ധതിയും 1974-1979 ലെ അഞ്ചാം പഞ്ചവത്സരപദ്ധതി, ഇന്ദിരാ ഗാന്ധി അവതരിപ്പിച്ച ഇരുപതിന പരിപാടിയും കൂടെ ചേർത്താണു നടപ്പിലാക്കിയത്. ഇരുപതിന പരിപാടികൊണ്ട് താൻ തന്നെ നടപ്പാക്കിയ അടിയന്തരാവസ്ഥയെ ന്യായീകരിക്കാനാണ് ഇന്ദിര ശ്രമിച്ചത്. പുതിയ സാമ്പത്തിക വ്യവസ്ഥയിൽ അത് തികച്ചും ഫലവത്തും ആയിരുന്നു. സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിഷ്കാരങ്ങളിലൂടെ ദാരിദ്ര്യത്തിന്റെ തോതു കുറക്കുമെന്ന് ഇന്ദിര ജനങ്ങൾക്ക് ഉറപ്പു നൽകി. ഇതു കൂടാതെ, 4.4 ശതമാനം വാർഷിക വളർച്ചയും സർക്കാർ ലക്ഷ്യമിട്ടു. 1975-1976 കാലഘട്ടത്തിൽ സാമ്പത്തിക വളർച്ച് 9ശതമാനമായിരുന്നു. ആറാം പഞ്ചവത്സരപദ്ധതി 1980 ൽ ഇന്ദിര തിരികെ അധികാരത്തിൽ വരുമ്പോൾ, സാമ്പത്തിക സ്ഥിതി അത്ര ആശാവഹമല്ലായിരുന്നു. 1979–80 കാലഘട്ടത്തിലെ ജനതാ സർക്കാരിന്റെ കാലത്ത് കടുത്ത സാമ്പത്തിക മാന്ദ്യമാണ് അനുഭവപ്പെട്ടത്. കൂടാതെ നാണയപ്പെരുപ്പത്തിന്റെ അളവ് 18.2ശതമാനവും ആയിരുന്നു. ജനതാ സർക്കാർ നടപ്പിലാക്കിയ പഞ്ചവത്സരപദ്ധതി ഇന്ദിര റദ്ദു ചെയ്യുകയും, ആറാം പഞ്ചവത്സര പദ്ധതിക്കു തുടക്കമിടുകയും ചെയ്തു. ആറാം പഞ്ചവത്സര പദ്ധതി കാലത്ത് സർക്കാർ 5.2% വളർച്ചയാണു ലക്ഷ്യമിട്ടിരുന്നത്. നാണയപ്പെരുപ്പം നിരീക്ഷിക്കുന്നതിനു, നിയന്ത്രണത്തിൽ കൊണ്ടു വരുന്നതിനും കർശന നടപടികൾ എടുത്തിരുന്നു. 1980 കളുടെ തുടക്കത്തിൽ തന്നെ, നാണയപ്പെരുപ്പത്തിന്റെ തോത് ഏതാണ്ട് 5ശതമാനത്തിലെത്തിക്കാൻ ഈ നടപടികൾക്കു കഴിഞ്ഞു. തികച്ചും പ്രായോഗികമായ നടപടികളാണു ഇന്ദിരാ സർക്കാർ ആറാം പഞ്ചവത്സര പദ്ധതിയിലൂടെ നടപ്പിലാക്കാൻ തീരുമാനിച്ചത്. 1982 ൽ ഓപ്പറേഷൻ ഫോർവേഡ് എന്നൊരു പദ്ധതിക്കും സർക്കാർ തുടക്കം കുറിച്ചു. സാമ്പത്തിക, സാമൂഹിക പരിഷ്കരണ പരിപാടികളാണു ഇതിലൂടെ ലക്ഷ്യം വെച്ചത്. ആറാം പഞ്ചവത്സര പദ്ധതി അവസാനിക്കുമ്പോൾ, ഇന്ത്യ 5.7ശതമാനം വളർച്ച കൈവരിച്ചിരുന്നു. നാണയപെരുപ്പം ലാൽ ബഹാദൂർ ശാസ്ത്രി സർക്കാരിന്റെ കാലത്ത് നാണയപെരുപ്പം 7.7 ശതമാനമായിരുന്നത്, ഇന്ദിരാ സർക്കാരിന്റെ കാലത്ത് 5.2ശതമാനമായി കുറഞ്ഞു. 1950-1960 കാലഘട്ടത്തിൽ ഇന്ത്യയില നാണയപ്പെരുപ്പത്തിന്റെ തോത് ശരാശരി 7ശതമാനമായിരുന്നു. 1973-1974 ൽ ഉണ്ടായ എണ്ണ പ്രതിസന്ധി മൂലം, ഇത് 20ശതമാനം വരേയായി ഉയർന്നു.Centre for Monitoring the Indian Economy; Basic Statistics Relating to the Indian Economy. Economic Intelligence Service. August 1993. 1975–76 ലെ ഇന്ദിരാ സർക്കാരിന്റെ കാലത്ത്, നാണയപ്പെരുപ്പത്തിന്റെ തോത് ഗണ്യമായി കുറക്കുവാൻ സാധിച്ചു. ഇന്ദിരയുടെ കൊലപാതകം thumb|200px| ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ ധരിച്ചിരുന്ന വസ്ത്രവും ചെരുപ്പും ബാഗും ഒക്ടോബർ 31, 1984 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് ഇന്ദിരയ്ക്ക് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു. ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നൽകാൻ തന്റെ തോട്ടത്തിൽ കൂടി നടക്കുകയായിരുന്ന ഇന്ദിരയ്ക്ക് വസതി വളപ്പിലെ ഒരു ചെറിയ ഗേറ്റിൽ കാവൽ നിന്നിരുന്ന അംഗരക്ഷകരിൽനിന്നാണ് വെടിയേറ്റത് ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം സി.എൻ.എൻ.ഐ.ബി.എൻ- ശേഖരിച്ചത് 30 ഒക്ടോബർ 2009. അംഗരക്ഷകരെ അഭിവാദനം ചെയ്യാൻ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകൾ കൊണ്ട് ഇവർ വെടിവെച്ചു വീഴ്ത്തുകയായിരുന്നുഇന്ദിരാഗാന്ധിയുടെ കൊലപാതകം ടൈംസ് വാർത്ത - ശേഖരിച്ചത് 24 നവംബർ 1984. ഈ ക്രൂരകൃത്യം ചെയ്തതിനുശേഷം ഇരുവരും തങ്ങളുടെ ആയുധങ്ങൾ വലിച്ചെറിഞ്ഞു. എനിക്കു ചെയ്യാൻ കഴിയുമായിരുന്നത് ഞാൻ ചെയ്തു, നിങ്ങൾ എന്താണോ ചെയ്യുവാനാഗ്രഹിക്കുന്നത് അത് നിങ്ങൾക്കു ചെയ്യാം എന്ന് ബിയാന്ത് സിങ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷികൾ ഓർമ്മിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന കാറിൽ വെടിയേറ്റ ഇന്ദിരയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു കൊണ്ടുപോയി. രാവിലെ 9:30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2:20 ന് ഡോക്ടർമാർ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ഒരു യന്ത്രവത്കൃത തോക്കിൽ നിന്നും, ഒരു ചെറിയ കൈത്തോക്കിൽ നിന്നുമുള്ള 30 ഓളം വെടിയുണ്ടകൾ ഇന്ദിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് ഇന്ദിരയുടെ മൃതദേഹപരിശോധന നടത്തിയ ഡോക്ടർ പറയുകയുണ്ടായി. ഇന്ദിരയുടെ മരണത്തെത്തുടർന്ന് മൂത്തമകൻ രാജീവ് പ്രധാനമന്ത്രിയായി. മൃതദേഹം മൂന്നുദിവസത്തെ പൊതുദർശനത്തിനുശേഷം നവംബർ 3ന് സംസ്കരിച്ചു. ഇന്ദിരയുടെ സമാധിസ്ഥലം ശക്തിസ്ഥൽ എന്നറിയപ്പെടുന്നു. സിഖ് വിരുദ്ധ കലാപം ഇന്ദിരയുടെ മരണം രാജ്യമൊട്ടാകെ സിഖ് വിരുദ്ധ വികാരം ആളിക്കത്തിച്ചു. ഇന്ദിരയുടെ മരണത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തുഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപം ബി.ബി.സി.വാർത്ത - ശേഖരിച്ചത് 1 നവംബർ 2009. കേരളത്തിലെ കൊച്ചിയിലും സിഖ് വിരുദ്ധ ആക്രമണങ്ങളുണ്ടായി. ദില്ലിയിൽ ചില നേതാക്കൾ തന്നെ കലാപങ്ങൾക്കും കൊലപാതങ്ങൾക്കും നേതൃത്വവും പ്രോത്സാഹനവും കൊടുത്തുസിഖ് വിരുദ്ധ കലാപത്തിലെ കോൺഗ്രസ്സ് പങ്ക് ന്യൂഇന്ത്യൻഎക്സപ്രസ്സ് - ശേഖരിച്ചത് 3 സെപ്തംബർ 2012സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസ്സ നേതാക്കൾക്ക് പങ്ക് എക്സ്പ്രസ്സ് ഇന്ത്യ - ശേഖരിച്ചത് 27 ഒക്ടോബർ 2005. എങ്കിലും ഇവർക്കെതിരെയുള്ള കേസുകൾ നീണ്ടു നീണ്ടു പോവുകയും പല പ്രതികളും ഇതിനിടയിൽ സ്വാഭാവിക മരണം അടയുകയും ചെയ്തു. മിക്കവാറും പ്രതികളെല്ലാം തന്നെ തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കപ്പെട്ടു. സർക്കാർ ഈ കലാപങ്ങളെപ്പറ്റി പഠിക്കുവാൻ അവസാനം നിയമിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്റെ റിപ്പോർട്ട് 21 വർഷങ്ങൾക്ക് ശേഷം 2005ൽ ആണ് രാജ്യത്തിനു സമർപ്പിക്കപ്പെട്ടത്. നാനാവതി കമ്മീഷനു മുമ്പ് പത്തോളം വിവിധ കമ്മീഷനുകൾ സിഖ് വിരുദ്ധ കലാപങ്ങളെക്കുറിച്ചന്വേഷിക്കാൻ നിയമിക്കപ്പെട്ടിട്ടുണ്ട്. thumb|200px|ഇന്ദിരാ ഗാന്ധി വെടിയേറ്റു വീണ സ്ഥലം മർവാ കമ്മീഷൻ രംഗ്‌നാഥ് മിശ്ര കമ്മീഷൻ കപൂർ- മിത്തൽ സമിതി ജയിൽ ബാനർജീ സമിതി പോറ്റി റോഷാ സമിതി ജയിൽ അഗർവാൾ സമിതി അഹുജാ സമിതി ധില്ലൻ സമിതി നരുള സമിതി നാനാവതി കമ്മീഷൻ സ്വകാര്യ ജീവിതം thumb|200px|ഫിറോസും ഇന്ദിരയും സ്വാതന്ത്ര്യ ശേഷം ഫിറോസും ഇന്ദിരയും അലഹബാദിൽത്തന്നെ വാസമുറപ്പിച്ചു. ദാമ്പത്യത്തിന്റെ തുടക്കത്തിൽ ഇരുവരും തികഞ്ഞ യോജിപ്പിലായിരുന്നെങ്കിലും നെഹ്രുവിനെ സഹായിക്കുവാൻ ഇന്ദിര ഡൽഹിയിലേക്കു പോയതോടെ അവരുടെ ബന്ധത്തിൽ വിള്ളൽ വീണു. ഡൽഹിയിലെത്തിയ ഇന്ദിര അച്ഛന്റെ വലംകയ്യായി പ്രവർത്തിച്ചു. മക്കളായ രാജീവും സഞ്ജയും ഇന്ദിരയോടൊപ്പം വളർന്നു. കൂടാതെ ഫിറോസിന് രാഷ്ട്രീയരംഗത്തും അല്ലാതെയും നിരവധി സ്ത്രീകളുമായി അവിഹിത ബന്ധങ്ങളുണ്ടായിരുന്നുഫിറോസിന്റെ വഴിവിട്ട ബന്ധങ്ങൾ ഔട്ട്ലുക്ക് ഇന്ത്യ - ശേഖരിച്ചത് 26 മാർച്ച് 2001. പാർലിമെന്റംഗമായിരുന്ന താരകേശ്വരി സിൻഹ, മെഹ്മൂന സുൽത്താന, സുഭദ്രജോഷി തുടങ്ങിയവരുമായുള്ള ഫിറോസിന്റെ വഴിവിട്ട ബന്ധം ഇന്ദിരയെ അസ്വസ്ഥയാക്കിയിരുന്നുഫിറോസുമായി ഇന്ദിര അകലുന്നു ഔട്ട്ലുക്ക് ഇന്ത്യ - ശേഖരിച്ചത് 9 ഏപ്രിൽ 2001. 1952-ൽ ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് ഫിറോസ്‌ ഗാന്ധി മത്സരിച്ചുഫിറോസ് ഗാന്ധി ആദ്യമായി പാർലിമെന്റിലേക്ക് ഹിന്ദു ദിനപത്രം - ശേഖരിച്ചത് 20 ഒക്ടോബർ 2002. തന്റെ സ്ഥാനാർഥിത്തെപ്പറ്റി ഫിറോസ്‌ നെഹ്രുവിനോടോ ഇന്ദിരയോടോ സംസാരിച്ചിരുന്നില്ല. പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫിറോസ്‌ ഡൽഹിയിലെത്തി ഒറ്റയ്ക്കു ജീവിക്കാനാണ് താൽപ്പര്യപ്പെട്ടത്ഇന്ദിരയും ഫിറോസും തമ്മിലുള്ള പ്രശ്നങ്ങൾ ഇന്ത്യടുഡേ - ശേഖരിച്ചത് 2 സെപ്തംബർ 2012. അഴിമതിക്കെതിരേയുള്ള നിലപാടുകളിലൂടെ ഫിറോസ്‌ ഇതിനകം ശ്രദ്ധനേടിയിരുന്നു. ജീവൻരക്ഷാ മേഖലയിലുള്ള അഴിമതി അദ്ദേഹം തുറന്നു കാട്ടിയതിനെത്തുടർന്ന് നെഹ്രുവന്റെ അടുത്ത ആളായിരുന്ന ധനകാര്യ മന്ത്രിക്ക്‌ രാജിവയ്ക്കേണ്ടി വന്നു. ഇന്ദിര -ഫിറോസ്‌ ദാമ്പത്യം ഏതാണ്ട്‌ അവസാനിച്ച മട്ടിലായി. എന്നാൽ, 1957ലെ പൊതുതിരഞ്ഞെടുപ്പു വിജയശേഷം ഫിറോസ്‌ ഹൃദ്രോഗബാധിതനായതോടെ മക്കൾക്കൊപ്പം ഭർത്താവിനെ ശുശ്രൂഷിക്കാൻ ഇന്ദിര കാശ്മീരിലെത്തി. എന്നാൽ അധികം താമസിയാതെ 1960 സെപ്റ്റംബർ 8ന്‌ ഫിറോസ്‌ മരണത്തിനുകീഴടങ്ങി. ഫിറോസിന്റെ മരണ സമയത്ത്‌ ഇന്ദിര നെഹ്രുവിനോടൊപ്പം വിദേശ പര്യടനത്തിലായിരുന്നു. പുരസ്കാരങ്ങൾ 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്ദിരയെ, പ്രസിഡണ്ട് വി.വി. ഗിരി രാജ്യത്തെ പരമോന്നത പുരസ്കാരമായ ഭാരതരത്നം നൽകി ആദരിച്ചു..Shankar, A. (1987). Indira Priyadarshini. Children's Book Trust, page 95.2011-ൽ ബംഗ്ലാദേശ് സർക്കാർ അവരുടെ പരമോന്നത ബഹുമതിയായ, ബംഗ്ലാദേശ് ഫ്രീഡം ഹോണർ മരണാനന്തരമായി നൽകി ആദരിച്ചിട്ടുണ്ട് . മഹത്ത്വവും സ്വാധീനവും thumb|277x277px|ഇന്ദിര ഗാന്ധിയുടെ മെഴുകു പ്രതിമ ലണ്ടനിലെ മാഡം തുസാസിലെ വാക്സ് മ്യൂസിയത്തിൽ ഇൻഡ്യൻ രാഷ്ട്രീയത്തിലും ഇന്ത്യൻ സ്ഥാപനങ്ങളിലും സ്വജനപക്ഷപാതത്തിന്റെ ഒരു സംസ്കാരം വളർത്തിയെടുത്തവരിൽ പ്രധാനിയാണ് ഇന്ദിരാ ഗാന്ധി. thumb|150px|ഇന്ദിരയോടുള്ള ആദരപൂർവ്വം റഷ്യ പുറത്തിറക്കിയ സ്റ്റാംപ് ഇന്ത്യയുടെ രണ്ട് പ്രധാന അതിർത്തികൾ: വടക്കേ അറ്റം ഇന്ദിരാ കോൾ (35.674520 ° N 76.845245 ° E), തെക്കേ അറ്റം ഇന്ദിര പോയിന്റ് (6.74678 ° N 93.84260 ° E) എന്നിവയ്ക്ക് ഇന്ദിരാ ഗാന്ധിയുടെ പേരാണ് നൽകിയിട്ടുള്ളത്. ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഭവന പദ്ധതിയായ ഇന്ദിര ആവാസ് യോജനയ്ക്ക് ഇന്ദിരയുടെ പേരാണ് നൽകിയിരുന്നത്. ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡെൽഹിയിലെ പ്രധാന വിമാനത്താവളമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാലയായിട്ടുള്ള ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റി എന്നിവ ഇന്ദിരാ ഗാന്ധിയോടുള്ള ആദരസൂചകമായിട്ടാണ് പേരിട്ടിരിക്കുന്നത്. ദേശീയ പുനരർപ്പണ ദിനം, രാഷ്ട്രീയ സങ്കല്പ് ദിനം ഇന്ദിരാഗാന്ധിയുടെ ചരമദിനം ഇന്ത്യയിൽ ദേശീയ പുനരർപ്പണ ദിനം അഥവാ രാഷ്ട്രീയ സങ്കല്പ് ദിനമായി ആചരിക്കുന്നു. thumb|150px| ഗ്രന്ഥസൂചി അവലംബം കൂടുതൽ വായനയ്ക്ക് പുറത്തേക്കുള്ള കണ്ണികൾ ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നതിനു മുമ്പായി ചെയ്ത പ്രസംഗംയൂട്യൂബ് ഇന്ദിരാ ഗാന്ധി സെന്റർ ഓക്സ്ഫഡ് സർവ്വകലാശാല |- |- |- |- |- |- |- |- |- |- |- വർഗ്ഗം:1917-ൽ ജനിച്ചവർ വർഗ്ഗം: 1984-ൽ മരിച്ചവർ വർഗ്ഗം:നവംബർ 19-ന് ജനിച്ചവർ വർഗ്ഗം:ഒക്ടോബർ 31-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമാർ വർഗ്ഗം:മുൻ കേന്ദ്രമന്ത്രിമാർ വർഗ്ഗം:കൊല ചെയ്യപ്പെട്ട ലോകനേതാക്കൾ വർഗ്ഗം:നെഹ്രു–ഗാന്ധി കുടുംബം വർഗ്ഗം:ഇന്ത്യയുടെ ആഭ്യന്തര മന്ത്രിമാർ വർഗ്ഗം:ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ വർഗ്ഗം:നാലാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ഇന്ത്യയുടെ പ്രതിരോധമന്ത്രിമാർ വർഗ്ഗം:വനിതാ പ്രതിരോധമന്ത്രിമാർ വർഗ്ഗം:ഇന്ത്യയുടെ ധനകാര്യ മന്ത്രിമാർ വർഗ്ഗം:വനിതാ പ്രധാനമന്ത്രിമാർ വർഗ്ഗം:ഒന്നിലധികം മണ്ഡലങ്ങളിൽ ഒരേ സമയം മൽസരിച്ചവർ
ലാൽ ബഹാദൂർ ശാസ്ത്രി
https://ml.wikipedia.org/wiki/ലാൽ_ബഹാദൂർ_ശാസ്ത്രി
നൈജീരിയ
https://ml.wikipedia.org/wiki/നൈജീരിയ
നൈജീരിയ (ഔദ്യോഗിക നാമം: ഫെഡറൽ റിപബ്ലിക്‌ ഓഫ്‌ നൈജീരിയ) ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ്‌. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണിത്‌. ബെനിൻ, ചാഡ്‌, കാമറൂൺ, നൈജർ എന്നിവയാണ്‌ അയൽരാജ്യങ്ങൾ. അബുജയാണ്‌ നൈജീരിയയുടെ തലസ്ഥാനം. അവലംബം വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ വർഗ്ഗം:നൈജീരിയ
മാവോ സേതൂങ്
https://ml.wikipedia.org/wiki/മാവോ_സേതൂങ്
ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സെദൂങ്ങ്‌ (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9). ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം. മാർക്സിസം-ലെനിനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു. ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. രണ്ടാം സിനോ-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാന്റെ കടന്നാക്രമണത്തിനെതിരേ ഒരു ലോംഗ് മാർച്ച് ആഹ്വാനം ചെയ്തുകൊണ്ടാണ് മാവോ, രാഷ്ട്രീയരംഗത്തെ തന്റെ വരവറിയിക്കുന്നത്. കുവോമിൻതാംഗ് രാഷ്ട്രീയ പാർട്ടിയുമായി ചേർന്ന് ഒരു രണ്ടാം ഐക്യകക്ഷി രൂപീകരിച്ച് ജപ്പാന്റെആക്രമണത്തെ നേരിടാം എന്നദ്ദേഹം വിചാരിച്ചു.മാവോ: ജീവചരിത്രം, by റോസ്സ് ടെറിൽ, സ്റ്റാൻഫോർഡ് സർവ്വകലാശാല പ്രസ്സ് , 1999, ISBN 0-8047-2921-2,പുറങ്ങൾ 167-185. പിന്നീട് ചൈനീസ് ആഭ്യന്തര യുദ്ധത്തിൽ ചിയാംഗ് കൈഷെക്കിന്റെ കുവോമിൻതാംഗ് പാർട്ടിക്കെതിരേ വിജയം നേടിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെ നയിച്ചത് മാവോ ആയിരുന്നു. പുതിയ ഒരു ഭൂപരിഷ്കരണം മാവോ, ചൈനയിൽ നടപ്പിലാക്കി. അന്യായമായി, കണക്കിലധികം ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ, ഉന്മൂലനം ചെയ്തു. അവരുടെ ഭൂമി പിടിച്ചെടുത്തു. കർഷകരായ, ആളുകൾക്ക് ഈ ഭൂമി വിതരണം ചെയ്തു.ജീവചരിത്രം (ടി.വി. പരമ്പര )—മാവോ സെദൂങ്ങ്‌ : ചൈനയിലെ കർഷകനായ പരമാധികാരി , എ&ഇ നെറ്റ് വർക്ക്, 2005, എഷ്യൻമാവോ സേതൂങ് at എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക മാവോ ചൈനയുടെ നേതാവായിരിക്കുന്ന കാലത്ത്, ചൈനയിൽ ഒട്ടേറെ വികസനങ്ങൾ നടപ്പിലായി. സാക്ഷരത വർദ്ധിച്ചു, സ്ത്രീകളുടെ അവകാശങ്ങൾ മുമ്പത്തേക്കാളധികം സംരക്ഷിക്കപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു വന്നു. പണപെരുപ്പം കുറഞ്ഞു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ പുരോഗതി കൈവരിച്ചു. ചുരുക്കത്തിൽ ജീവിതത്തോടുള്ള ജനങ്ങളുടെ പ്രതീക്ഷ വർദ്ധിച്ചു.ചൈനയുടെ ചരിത്രം കാംബ്രിഡ്ജ് രേഖപ്പെടുത്തിയത്, പട്രീഷ്യ ബക്ക്ലെ, കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് , 2010, ISBN 0-521-12433-6, പുറം 327. ഇക്കാലയളവിൽ ചൈനയുടെ ജനസംഖ്യയിലും ക്രമാതീതമായ വർദ്ധന രേഖപ്പെടുത്തി.അറ്റ്ലസ് ഓഫ് വേൾഡ് ഹിസ്റ്ററി, പാട്രിക്ക് കാൾ ഒബ്രിയൻ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് , 2002, ISBN 0-19-521921-X, പുറങ്ങൾ 254. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ, മാവോ ഇപ്പോഴും ചൈനയുടെ എക്കാലത്തേയും മികച്ച രാഷ്ട്രതന്ത്രജ്ഞനും, സൈനിക ബുദ്ധിശാലിയും, ദേശത്തിന്റെ രക്ഷകനും ആയി കണക്കാക്കപ്പെടുന്നു. മാവോയിസ്റ്റുകൾ അദ്ദേഹത്തെ അതിലുമുപരിയായി താത്വികാചാര്യനും, കവിയും, ദീർഘദർശിയുമൊക്കെയായി കണക്കാക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവർ ഇത്തരം പുകഴ്ത്തലുകളെ തള്ളിക്കളയുന്നു. എക്കാലവും വിവാദം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു മാവോയുടേത്. മരണശേഷവും അദ്ദേഹത്തിന്റെ നടപടികളും ആശയങ്ങളും ധാരാളം പുനർവിചിന്തനത്തിനും, ചൂടുപിടിച്ച ചർച്ചകൾക്കും വഴിയൊരുക്കുന്നു. അദ്ദേഹത്തിന്റെ ഗ്രേറ്റ് ലീപ് ഫോർവേർഡും, സാംസ്കാരിക വിപ്ലവവും എല്ലാം ഭീകരമായ പരാജയങ്ങളായി വിലയിരുത്തപ്പെടുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാല്പത് ദശലക്ഷത്തിനും, എഴുപത് ദശലക്ഷത്തിനും ഇടക്ക് ആളുകൾ മരണപ്പെട്ടതായി പറയപ്പെടുന്നു. മാവോയുടെ ചില നടപടികൾ ചൈനയിൽ കടുത്ത പട്ടിണിക്കിടയാക്കി. ഈ കടുത്ത പട്ടിണി കൂട്ട ആത്മഹത്യക്കു വരെ ഇടയാക്കി. മാവോയുടെ നയങ്ങൾ ചൈനയുടെ സംസ്കൃതി തകർത്തു എന്ന് വിമതരായ നിരൂപകർ വിലയിരുത്തുന്നു. ഉദ്യോഗസ്ഥഭരണം മികച്ചതാക്കാനുള്ള നടപടികൾ, ജനങ്ങളുടെ പങ്കാളിത്തം, ചൈനയെ ഒരു സ്വാശ്രയരാഷ്ട്രമാക്കിമാറ്റാനുള്ള പ്രയത്നം എന്നിവ വളരെ അഭിനന്ദനീയം തന്നെയായിരുന്നു. മാവോയുടെ കീഴിൽ ചൈന കൈവരിച്ച വളരെ പെട്ടെന്നുള്ള ഒരു വ്യാവസായിക വളർച്ച, പിന്നീടുള്ള ചൈനയുടെ വളർച്ചക്ക് ആക്കം കൂട്ടി. ഇതിനു വേണ്ടി അദ്ദേഹം വളരെ കടുത്ത നടപടികൾ എടുത്തിരുന്നു. എതിർപ്പുകളെ അടിച്ചമർത്തിയും, ഉന്മൂലനം ചെയ്തുമാണ് ഇത്തരം വിജയങ്ങളിലേക്ക് മാവോ എത്തിച്ചേർന്നത്. ഇത് ഒരു പരിധിവരെ മാവോയുടെ പരാജയത്തിനു പിന്നീട് കാരണവുമായി. ആധുനിക ലോക ചരിത്രത്തിലെ വളരെ പ്രശസ്തമായ ഒരു വ്യക്തിത്വം കൂടിയാണ് മാവോയുടേത്.. ടൈം മാഗസിൻ കണ്ടെത്തിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികൾ എന്ന പട്ടികയിൽ മാവോ സ്ഥാനം പിടിക്കുകയുണ്ടായി.ടൈം 100: മാവോ സേതൂങ് ജൊനാഥൻ. ഡി.. സ്പെൻസ്, ഏപ്രിൽ 13, 1998. ആദ്യകാല ജീവിതം left|100px|thumb|മാവോ 1927ൽ 1893ൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിലാണ് മാവോ ജനിച്ചത്.ദരിദ്രനായ ഒരു കർഷകനായിരുന്നു പിതാവ്. മാവോയുടെ 8-ആമത്തെ വയസ്സിൽ അദ്ദേഹം ഗ്രാമത്തിലുള്ള സ്കൂളിൽ പോയിത്തുടങ്ങി എങ്കിലും, 13-ആമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം മതിയാക്കി തങ്ങളുടെ കൃഷിയിടത്തിൽ പണിയെടുക്കാനായി തുടങ്ങി. എന്നാൽ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി അദ്ദേഹം വീണ്ടും സ്കൂളിൽ ചേർന്നു. ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷനിലുള്ള ഒരു സ്ക്കൂളിലാണ് മാവോ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ചേർന്നത്. 1911 ൽ സിനായ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് ബാലനായ മാവോ, റെവല്യൂഷനറി ആർമിയിൽ ചേർന്നു. 1912 ൽ യുദ്ധം അവസാനിക്കുകയും റിപ്പബ്ലിക്ക് ഓഫ് ചൈന രൂപീകരിക്കപ്പെടുകയും ചെയ്തു. മാവോ തിരിച്ച് സ്കൂളിലേക്കു വന്നു. 1918 ൽ മാവോ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങി.. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി മാവോ, ബീജിംഗിലേക്ക് യാത്രയായി. പെക്കിംഗ് സർവ്വകലാശാലയിലെ അദ്ധ്യാപകനായിരുന്ന യാങ് ചാങ്ചിയുടെ ഒപ്പമായിരുന്നു മാവോ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മകളെ പിന്നീട് മാവോ വിവാഹം കഴിച്ചു. മാവോയെയും സുഹൃത്തായ സിയാ ഹെസനെയും കുറിച്ച് ഈ അദ്ധ്യാപകൻ ഇങ്ങനെ പറയുകയുണ്ടായി. വളരെ കഴിവുള്ളവരാണ് ഈ രണ്ടു ചെറുപ്പക്കാർ, ഇവർക്ക് വളരെ നല്ല ഒരു ഭാവി കാത്തിരിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശുപാർശയിൽ മാവോ, സർവ്വകലാശാലയിൽ ഗ്രന്ഥശാല സഹായിയായി ജോലി ആരംഭിച്ചു. അവിടുത്തെ മേലധികാരിയായിരുന്ന ലി ദഴാവോ, യുടെ ചിന്തകൾ പിന്നീട് ഭാവിയിൽ മാവോയുടെ ആശയങ്ങൾക്ക് ധാരാളം ഊർജ്ജം നല്കിയിരുന്നു. ബീജിംഗ് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി മാവോ വിദ്യാഭ്യാസം പുനരാരംഭിച്ചു. ബീജിംഗിലെ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം തിരിച്ച് ഹുവാൻ പ്രവിശ്യയിലേക്ക് തന്നെ തിരിച്ചു പോന്നു. അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കൂടാതെ പ്രാദേശികമായ സാംസ്കാരിക കാര്യങ്ങളിലും, വിദ്യാഭ്യാസ വിഷയങ്ങളിലും കൂടുതൽ ഇടപെടാൻ തുടങ്ങി. ഇതോടൊപ്പം തന്നെ, തന്റെ അദ്ധ്യാപകന്റെ മകളായ യാൻ കൈഹുയിയുമായുള്ള സൗഹൃദബന്ധം പുനരാരംഭിക്കുകയും ചെയ്തു.ജുവാംഗ് ചാംഗ് , ജോൺ ഹാലിഡേ. മാവോ: ദ അൺനോൺ സ്റ്റോറി. ന്യൂയോർക്ക് , 2005 ISBN 0-679-42271-4), പുറങ്ങൾ 22-24, 15.. ഈ പെൺകുട്ടി മാവോയെക്കാളും എട്ടു വയസ്സിന് ചെറുപ്പമായിരുന്നു, പക്ഷെ ഇതൊന്നും അവരുടെ ബന്ധത്തിനു തടസ്സമായില്ല. എന്നാൽ ഗ്രാമത്തിൽ മാവോ അറിയാതെ തന്നെ അദ്ദേഹത്തിന്റെ അച്ഛൻ മാവോയ്ക്കു വേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ടായിരുന്നു. 1930 ഒക്ടോബറിൽ കുവോമിൻതാംഗ് പാർട്ടി യാൻ കൈഹുയിയേയും മകനേയും പിടികൂടുകയുണ്ടായി. ഫ്രാൻസിൽ ഉപരിപഠനം നടത്തുവാനുള്ള ഒരവസരം മാവോയ്ക്ക് കിട്ടിയെങ്കിലും അദ്ദേഹം അതുപേക്ഷിക്കുകയാണുണ്ടായത്. പക്ഷെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മറ്റും ഈ അവസരം ഉപയോഗപ്പെടുത്തി. ഭാഷ പഠിക്കാനുള്ള കഴിവില്ലായ്മയും, ഫ്രഞ്ച് ഭാഷയുടെ അനാവശ്യകതയും അദ്ദേഹത്തെ ഈ അവസരം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു.ജുവാംഗ് ചാങ് , ജോൺ ഹാല്ലിഡേ. മാവോ: ദ അൺനോൺ സ്റ്റോറി. ന്യൂയോർക്ക് , 2005 ISBN 0-679-42271-4), പുറങ്ങൾ 22-24, 15.. 1921 ജൂലൈ 23 ന്, മാവോ തന്റെ ഇരുപത്തേഴാമത്തെ വയസ്സിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഷാങ്ഹായിൽ വെച്ചു നടന്ന പാർട്ടി കോൺഗ്രസ്സിൽ സംബന്ധിക്കുകയുണ്ടായി. ആ കൊല്ലം അവസാനം കേന്ദ്ര കമ്മറ്റിയുടെ നിർദ്ദേശപ്രകാരം മാവോ, ഹുനാൻ പ്രവിശ്യയിലേക്ക് മടങ്ങിപോന്നു. ചൈനയിലെ കമ്മ്യൂണിസ്റ്റുകളുമായി അടുത്ത ബന്ധം പുലർത്തിതുടങ്ങിയ സൺയാത്സ് സെൻ ന്റെ കുവോമിൻതാംഗ് പാർട്ടിയുടെ പ്രാദേശികഘടകം ശക്തിപ്പെടുത്താൻ കൂടിയായിരുന്നു ഇത്. 1924 ൽ മാവോ, കുവോൻമിൻതാംഗ് പാർട്ടിയുടെ ദേശീയ കോൺഗ്രസ്സിൽ പ്രതിനിധിയായി പങ്കെടുത്തു. പിന്നീട് കേന്ദ്രകമ്മറ്റി എക്സിക്യൂട്ടിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ചുമതലയുള്ള പാർട്ടിയുടെ വിഭാഗത്തിന്റെ സെക്രട്ടറിയുമായി മാറി. കുറേക്കാലത്തേക്ക് മാവോ,ഷാങ്ഹായ് നഗരത്തിൽ തന്നെ തുടർന്നു താമസിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന വിപ്ലവത്തിനായി ഒരുക്കം കൂട്ടിയ ഒരു നഗരമായിരുന്നു ഷാങ്ഹായ്. എന്നാൽ അക്കാലത്ത് പാർട്ടി, ചില പ്രധാനപ്പെട്ട എതിർപ്പുകൾ നേരിടുന്നുണ്ടായിരുന്നു. അവയിൽ പ്രധാനമായിരുന്നു തൊഴിലാളി സംഘടനകളുമായി ബന്ധപ്പെട്ടത്. മറ്റൊന്ന് അവരുടെ ദേശീയ സഖ്യകക്ഷിയായിരുന്ന കുവോമിൻതാംഗ് പാർട്ടിയുമായി ഉണ്ടായ ആശയപരമായ ഭിന്നതകളുമായിരുന്നു. പാർട്ടിക്ക് അതിന്റെ ശക്തി നഷ്ടപ്പെടുകയും, മാവോ വിപ്ലവത്തെ സംബന്ധിച്ച കുറെ അബദ്ധധാരണകളുമായി ഷാവോഷാനിലേക്ക് തിരിച്ചുപോരുകയും ചെയ്തു. 1925 ൽ ഷാങ്ഹായിലും മറ്റും നടന്ന പ്രജാക്ഷോഭങ്ങൾ മാവോയുടെ വിപ്ലവചിന്തകളെ വീണ്ടും ഉണർത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു. അദ്ദേഹം കുവോമിൻതാംഗ് പാർട്ടിയുടെ രണ്ടാം ദേശീയ കോൺഗ്രസ്സിൽ പങ്കെടുക്കാനായി ഗുവോൻദോംഗിലേക്കു പുറപ്പെട്ടു. 1925 ഒക്ടോബറിൽ കുവോമിൻതാംഗ് പാർട്ടിയുടെ പ്രചരണവിഭാഗം നേതാവായി മാവോ തിരഞ്ഞെടുക്കപ്പെട്ടു. 1927 ന്റെ തുടക്കത്തിൽ ഹുവാനിൽ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ഒരു അടിയന്തര യോഗത്തിൽ പങ്കെടുക്കാനായി മാവോ തിരിച്ചു. ചൈനയുടെ ഏകീകരണത്തിനു വേണ്ടി, കുവോമിൻതാംഗ് പാർട്ടി നടത്തിയ സൈനിക നടപടികൾക്കെതിരേ ഉയർന്ന കർഷക ലഹളയെക്കുറിച്ചുള്ള തന്റെ കണ്ടെത്തലുകൾ സമ്മേളനത്തിലവതരിപ്പിക്കാനായിരുന്നു ആ യാത്ര. റിപ്പോർട്ട് ഇൻ ദ പെസന്റ് മൂവ്മെന്റ് ഇൻ ഹുവാൻ എന്ന ഈ റിപ്പോർട്ടാണ് മാവോയുടെ വിപ്ലവജീവിതത്തിലേക്കുള്ള തുടക്കം എന്നു കരുതപ്പെടുന്നു.. രാഷ്ട്രീയ ആശയങ്ങൾ മാവോ സേതൂങിന്റെ രാഷ്ട്രീയ ആശയങ്ങളെ പൊതുവേ മാവോയിസം എന്നു പറയുന്നു. പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം തന്റെ ഗ്രാമത്തിൽ ഉന്നതവിദ്യാഭ്യാസത്തിനായി തുടർന്നു പഠിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും ആറുമാസക്കാലം മാവോ, സ്വന്തമായിതന്നെ പഠിക്കാനായി തീരുമാനിക്കുകയായിരുന്നു. പെക്കിംഗ് സർവ്വകലാശാലയിൽ ഗ്രന്ഥശാല സഹായിയായി പ്രവർത്തിക്കുമ്പോഴാണ് കമ്മ്യൂണിസത്തെ മാവോ അടുത്തറിയുന്നത്. 1921 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ സംഘടനാ സമ്മേളനത്തിലും പങ്കെടുക്കുകയുണ്ടായി. റഷ്യൻ വിപ്ലവം ആണ് അദ്ദേഹത്തെ കമ്മ്യൂണിസത്തിലേക്ക് അടുപ്പിച്ചത്. കൂടാതെ ചില ചൈനീസ് സാഹിത്യ കൃതികളായ, ഔട്ട്ലോസ് ഓഫ് മാർഷ്, റൊമാൻസ് ഓഫ് ദ ത്രീ കിംഗ്ഡംസ് എന്നിവ കൂടി അദ്ദേഹത്തെ കമ്മ്യൂണിസത്തിലേക്ക് ആകർഷിച്ചു. ചൈനയിൽ സാമ്രാജ്യത്വും, ജന്മിത്തവും തകർക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുകയായിരുന്നു മാവോ. രാഷ്ട്രീയമായും, സാമ്പത്തികമായും ധാരാളം പോരായ്മകളുള്ള ഒരു പാർട്ടിയാണ് കുവോമിൻതാംഗ് എന്ന് മാവോ മനസ്സിലാക്കി. ഒരു വിപ്ലവം നയിക്കാനുള്ള കരുത്തോ കഴിവോ ആ പാർട്ടിക്കില്ല എന്നും അദ്ദേഹം മനസ്സിലാക്കി. 1920 കളിൽ തൊഴിലാളി പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള തന്റെ പഠനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളുടെ വെളിച്ചത്തിൽ ധാരാളം തൊഴിലാളി മുന്നേറ്റങ്ങൾക്ക് മാവോ നേതൃത്വം നല്കി.. ഈ മുന്നേറ്റങ്ങളെയെല്ലാം തന്നെ സർക്കാർ സംവിധാനങ്ങൾ ഇടപെട്ട് അടിച്ചമർത്തുകയായിരുന്നു. ഉല്പതിഷ്ണുവായ ഒരു പ്രവർത്തകൻ എന്ന് വിശേഷിപ്പിക്കപ്പെട്ടതുകൊണ്ട് സർക്കാർ അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കുകയും, മാവോ ഹുനാൻ പ്രവിശ്യയിലേക്ക് താല്കാലികമായി മാറിനിൽക്കുകയും ചെയ്തു. തൊഴിലാളികളെ കൊണ്ട മാത്രം ഒരു വിപ്ലവം വിജയിപ്പിക്കാനാവില്ല എന്ന് ഈ തോൽവിയിൽ നിന്നും മാവോ മനസ്സിലാക്കി. മാത്രമല്ല, നിരായുധരായ സാധാരണ തൊഴിലാളികൾക്ക് രാജ്യത്തെ മുതലാളിത്തത്തെയും, ജന്മിത്തത്തെയും തുടച്ചു നീക്കാനാവില്ല എന്ന് തന്റെ അനുഭവങ്ങളിൽ നിന്നും മാവോ മനസ്സിലാക്കി. മാവോ പതുക്കെ, ചൈനയിലെ കർഷകരെ സമീപിക്കാനായി തുടങ്ങി, ഇവരാണ് പിന്നീട് മാവോ നേതൃത്വം കൊ‌ടുത്ത വിപ്ലവത്തിനു മുന്നിലും,പിന്നിലും ഉറച്ചു നിന്നത്. തന്റെ മുൻഗാമികളിൽ നിന്നും, നഗരത്തിലെ തൊഴിലാളികളേക്കാൾ ഗ്രാമത്തിലെ കർഷകരാണ് വിപ്ലവത്തിനു ഏറ്റവും അനുയോജ്യരായവരെന്ന് മാവോ മനസ്സിലാക്കുകയായിരുന്നു. മാവോ ജനിച്ചത് ഒരു കർഷക കുടുംബത്തിലാണ്, ഇത് കർഷകരുടെ ഇടയിൽ അദ്ദേഹത്തിന് ബഹുമാനം കൂടുതൽ നേടിക്കൊടുത്തു. മാത്രമല്ല, മാർക്സിസം ഏളുപ്പം അവർക്കു മനസ്സിലാക്കിക്കൊടുക്കാൻ ഈ കർഷകപാരമ്പര്യം അദ്ദേഹത്തിനു സഹായകമാവുകയും ചെയ്തു.. 1937 ൽ അദ്ദേഹം എഴുതിയ രണ്ട് ഉപന്യാസങ്ങൾ ഓൺ പ്രാക്ടീസ്, ഓൺ കോൺട്രാഡിക്ഷൻ, ഇതിൽ രണ്ടിലും ഒരു വിപ്ലവമുന്നേറ്റത്തിനാവശ്യമായ പ്രായോഗിക നടപടികളെക്കുറിച്ചാണ് ഊന്നിപറയുന്നത് അതിൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ വളരെ ആഴംചെന്നതാണ്. രണ്ട് ഉപന്യാസങ്ങളിലും മാവോയുടെ ഗറില്ലാ ബന്ധങ്ങളുടെ വേരുകൾ ദർശിക്കാനായി സാധിക്കും. ജപ്പാന്റെ കടന്നുകയറ്റത്തിനെതിരേ ജനങ്ങളെ സംഘടിപ്പിക്കാനും, വിദ്യാഭ്യാസം കൊണ്ട് ഹൃദയങ്ങളെ കീഴ‌ടക്കുന്നതെങ്ങിനെയെന്നും ഈ രണ്ടു രേഖകളിലും പറയുന്നു. വ്യക്തമായ മുന്നൊരുക്കങ്ങളോടുകൂടിയല്ലാത്ത വിപ്ലവമുന്നേറ്റം അന്ധൻ തത്തയെ പിടിക്കാൻ പോകുന്നപോലെയാണ് എന്നുള്ള പ്രശസ്തമായ മാവോ വാക്യങ്ങൾ ഈ ഉപന്യാസങ്ങളിലുള്ളതാണ്. അദ്ദേഹത്തിന്റെ രചനകളിൽ നിന്നും പ്രസംഗങ്ങളിൽ നിന്നും പ്രസക്തമായ ഭാഗങ്ങൾ സമാഹരിച്ച് ചൈനീസ് ഗവൺമെന്റ് പ്രസിദ്ധീകരിച്ച കൃതി ലിറ്റിൽ റെഡ് ബുക്ക്എന്ന പേരിൽ പ്രസിദ്ധമാണ്. യുദ്ധം thumb|150px|മാവോ, 1931 ൽ എടുത്ത ഒരു ചിത്രം മാവോ സേതൂങ്ങ് "ചെ ഗുവേര: റെല്യൂഷണറി & ഐക്കൺ", ത്രിഷ സിഫ്, അബ്രാംസ്, 2006, താൾ 66 1927 ൽ കുവോമിൻതാംഗ് പാർട്ടിയിലെ കമ്മ്യൂണിസ്റ്റുകളുടെ കൊഴിഞ്ഞുപോക്കിനെ തുടർന്ന് ആ പാർട്ടിയുമായുള്ള ദേശീയ സഖ്യം ഉപേക്ഷിക്കുകയാണുണ്ടായത്. ഇക്കാലയളവിൽ ശരത്കാലത്തെ വിളവെടുപ്പുകാലത്ത് മാവോ, കർഷകരെയും തൊഴിലാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു പ്രക്ഷോഭം നടത്തുകയുണ്ടായി. മാവോ ആയിരുന്നു ഈ പ്രക്ഷോഭത്തിന്റെ കമ്മാന്റർ ഇൻ ചീഫ്. റെവല്യൂഷണറി ആർമി ഓഫ് വർക്കേഴ്സ് ആന്റ് പെസന്റ്സ് എന്നായിരുന്നു ആ സംഘത്തിന്റെ പേര്. എന്നാൽ കുവോമിൻതാംഗ് പാർട്ടി വളരെ ശക്തിയിൽ തന്നെ ഈ പ്രക്ഷോഭത്തെ നേരിടുകയും അടിച്ചമർത്തുകയും ചെയ്തു. ചിതറിത്തെറിച്ച സൈന്യം നില്ക്കക്കള്ളിയില്ലാതെ തിരിഞ്ഞോടുകയാണുണ്ടായത്. എന്നാൽ മാവോ, പലയിടത്തായി ചിതറിയ ഈ സംഘാംഗങ്ങളെ ചെറിയ സംഘങ്ങളായി രൂപപ്പെടുത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഓരോ പ്രദേശത്തും ഓരോ ചെറിയ സൈന്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഓരോ സംഘത്തിനും ഓരോ നേതാവു വീതം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ക്കായിരിക്കും ഈ ചെറു സംഘങ്ങളുടെ പൂർണ്ണിനിയന്ത്രണം. ചൈനീസ് വിപ്ലവത്തിലേക്കുള്ള മാവോയുടെ അഗാധവും, അടിസ്ഥാനപരവുമായ വീക്ഷണങ്ങൾ ആണ് ഇവിടെ കാണാനാവുന്നത്. പിന്നീട് ഈ സൈന്യം ജിനാംഗ് മലനിരകളിലേക്ക് നീങ്ങി. ഈ മലനിരകളിൽ വെച്ച്, കലാപകാരികളായ രണ്ട് പ്രാദേശികനേതാക്കളെ മാവോ, തന്റെ കൂടെ യുദ്ധത്തിൽ പങ്കാളികളാകാനായി പ്രതിജ്ഞയെടുപ്പിച്ചു. അവിടങ്ങളിൽ വെച്ച് മാവോ, റെഡ് ആർമി എന്നു പേരിട്ടു വിളിക്കുന്ന തന്റെ സൈന്യം രൂപീകരിച്ചു. മാവോയുടെ യുദ്ധതന്ത്രങ്ങൾ നെപ്പോളിയനെതിരേ സ്പാനിഷ് ഗറില്ലകൾ ഉപയോഗിച്ചിരുന്നു ഒളിപ്പോരിനെ ആശ്രയിച്ചുള്ളതായിരുന്നു. 1931 മുതൽ 1934 വരെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ചൈന രൂപീകരിക്കുന്നതിൽ മാവോ ശ്രദ്ധാലുവായി. ജിയാങ്സി മലനിരകളിലെ ഒരു ചെറിയ റിപ്പബ്ലിക്കിന്റെ ചെയർമാൻ കൂടിയായി മാവോ. ഹെ സിഷെൻ എന്ന യുവതിയെ ഇവിടെ വെച്ച് മാവോ വിവാഹം കഴിച്ചു. മാവോയുടെ ആദ്യഭാര്യയെ കുവോമിൻതാംഗ് പാർട്ടി പിടികൂടുകയും വധിക്കുകയും ചെയ്തതിനുശേഷമായിരുന്നു ഈ പുനർവിവാഹം. ജിയാങ്സി മലനിരകളിലെ മാവോയുടെ അനിഷേധ്യ അധികാരം പ്രദേശത്തെ നേതാക്കളും, സൈനിക ഉദ്യോഗസ്ഥരും ചോദ്യം ചെയ്യുകയുണ്ടായി. ജിയാങ്സി മലനിരകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടേയും, റെഡ് ആർമിയുടേയും സ്ഥാപകരിൽ ഒരാളായ ലീ വെൻലിൻ ആയിരുന്നു മാവോയുടെ പ്രധാന എതിരാളികളിൽ ഒരാൾ. മാവോയുടെ ഭൂപരിഷ്കരണരീതികളും, പാർട്ടിയിലെ നവീകരണനടപടികളും ആണ് ഇത്തരം എതിർപ്പുകൾക്ക് കാരണമായത്. മാവോ അവരെ ആദ്യം അവസരവാദികൾ എന്ന് കുറ്റപ്പെടുത്തുകയും, പിന്നീട് വ്യക്തമായ തന്ത്രങ്ങളിലൂടെ അടിച്ചമർത്തുകയും ആയിരുന്നു.. രേഖകൾ പറയുന്നത് എതിരാളികളെ ഇല്ലാതാക്കാൻ മാവോയുടെ നേതൃത്വത്തിൽ ക്രൂരമായ നടപടികൾ നടപ്പിലാക്കിയിരുന്നു എന്നാണ്.. സാങ്കല്പിക കസേരയിൽ ഇരുത്തുക, സാങ്കല്പിക വിമാന യാത്ര തുടങ്ങിയ ക്രൂരമായ ശിക്ഷകൾ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി മാവോ നടപ്പിലാക്കിയിരുന്നു. തന്റെ അധികാരത്തെ വെല്ലുവിളിച്ച ആളുകളുടെ ഭാര്യമാരെയും മാവോ വെറുതെ വിട്ടില്ല. അവരുടെ സ്തനങ്ങൾ മുറിച്ചുകളയുകയും, ജനനേന്ദ്രിയങ്ങളിൽ പൊള്ളലേല്പിക്കുകയും ചെയ്തു.. ഏതാണ്ട് രണ്ടു ലക്ഷത്തിലധികം വരുന്ന ശത്രുക്കളെ ഇങ്ങനെ വേട്ടയാടിയിട്ടുണ്ടെന്നു കണക്കുകൾ പറയുന്നു.Jean-Luc Domenach. ചൈന ദ ഫോർഗോട്ടൺ ആർക്കിപിലാഗോ, ഫായാർഡ്, 1992. ISBN 2-213-02581-9 താൾ 47 വിപ്ലവാത്മകമായ തീവ്രവാദം, അല്ലെങ്കിൽ ചുവപ്പു തീവ്രവാദം എന്നിങ്ങനെ നിരൂപകർ പേരിട്ടു വിളിക്കുന്ന ഈ പ്രക്രിയകളിലൂടെ മാവോ, ജിയാങ്സി മലനിരകളിൽ തന്റെ ആധിപത്യം ചോദ്യംചെയ്യപ്പെടാതെ ഉറപ്പിക്കുകയായിരുന്നു.മാവോ സേതൂങ് , കമ്മ്യൂണിസം ഓൺലൈൻ.കോം. മാവോ, സുഹൃത്തായ ഷു ദെ യുമായി ചേർന്ന് ചെറുതെങ്കിലും ഫലപ്രദമായ ഒരു സൈന്യം ഉണ്ടാക്കി. കുവോമിൻതാംഗ് പാർട്ടിയിൽ നിന്നും പലായനം ചെയ്തുവരുന്നവർക്ക് അഭയം നല്കുക കൂടി മാവോ ചെയ്തു. മാവോയുടെ യുദ്ധതന്ത്രങ്ങളെ പൊതുവേ ഗറില്ലാ യുദ്ധതന്ത്രങ്ങൾ എന്നു പറയുന്നു. എന്നാൽ മാവോ, ഗറില്ലായുദ്ധതന്ത്രത്തെയും, മൊബൈൽ വാർഫെയറിനേയും വേർതിരിച്ചു കാണുന്നു. തന്റേത് രണ്ടാമത്തെതാണെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു. തന്റെ സൈന്യം ശത്രുവിനോട് യുദ്ധസന്നദ്ധരാവുന്നവരെ, കീഴടങ്ങി എന്നു അഭിനയിച്ചുകൊണ്ടുള്ള ഒരു യുദ്ധതന്ത്രം. ദരിദ്രരായിരുന്നു മാവോയുടെ സൈന്യത്തിലെ അംഗങ്ങൾ, അവർക്ക് ആയുധങ്ങളില്ലായിരുന്നു, സൈനിക പരിശീലനം കുറവായിരുന്നു. എന്നാൽ സാങ്കല്പിക കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്ന ആശയം അവരെ മുന്നോട്ടു നയിക്കുകയാണുണ്ടായത്. 1930 ൽ സോവിയറ്റ് ഏരിയ എന്നറിയപ്പെടുന്ന പത്ത് പ്രദേശങ്ങൾ കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അധീനതയിൽ ഉണ്ടായിരുന്നു. ഈ സോവിയറ്റ ഏരിയ എന്നറിയപ്പെടുന്ന പ്രദേശങ്ങളുടെ വളർച്ച കുവോമിൻതാംഗ് സർക്കാരിന്റെ ചെയർമാനായ ചിയാങ് കൈഷെക്കിനെ ഭയചകിതനാക്കി. ഇവയെ ഉന്മൂലനം ചെയ്യാനായി സൈനിക നടപടികൾ അദ്ദേഹം നടപ്പിലാക്കി. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരേയെല്ലാം വിജയം മാവോയുടെ നേതൃത്വത്തിലുള്ള റെഡ് ആർമിക്കായിരുന്നു. 1932 ജൂണിൽ റെഡ് ആർമിക്ക് ഏതാണ്ട് 45,000 ഓളം വരുന്ന സൈനികശക്തി ഉണ്ടായിരുന്നു. കൂടാതെ, പ്രാദേശികമായി എപ്പോൾ വേണമെങ്കിലും യുദ്ധസന്നദ്ധരാകാൻ പ്രാപ്തരായ രണ്ടു ലക്ഷത്തോളം വരുന്ന ഉപ സേനയും മാവോയുടെ നേതൃത്ത്വത്തിലുണ്ടായിരുന്നു. കുവോൻമിൻതാംഗ് പാർട്ടിയുടെ സമ്മർദ്ദങ്ങൾക്കിടയിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ നേതൃത്വത്തിനു വേണ്ടി പാർട്ടിക്കുള്ളിൽ തന്നെ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മാവോ, പ്രധാനപ്പെട്ട പല സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടു. യാഥാസ്ഥിതികമായ നിലപാടുകളോടു അടുപ്പം പുലർത്തുന്നവരും, മോസ്കോയുമായി ബന്ധം ഉള്ളവരുമായ ആളുകൾ ആണ് പകരം നേതൃസ്ഥാനത്തേക്ക് വന്നത്. ഇവർ 28 ബോൾഷെവിക്കുകൾ എന്നറിയപ്പെടുന്നു. ചിയാങ് കൈഷെക്ക് തന്റെ അധികാരത്തിനു ഭീഷണിയാവുന്ന ഈ പുതിയ കമ്മ്യൂണിസ്റ്റുകളെ ഉന്മൂലനം ചെയ്യാനായി പല നടപടികളും ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. 1934 ഒക്ടോബറിൽ നടന്ന ലോംഗ് മാർച്ചിലൂടെയാണ് മാവോ ചൈനാ കമ്മ്യൂണിസത്തിന്റെ ഉയർന്ന നേതാവായി മാറുന്നത്. ജിയാങ്സി മലനിരകളിൽ നിന്നും, ചൈനയും വടക്കു പടിഞ്ഞാറു കിടക്കുന്ന ഷാങ്സി എന്ന പ്രദേശത്തേക്കായിരുന്നു ഈ ലോംഗ് മാർച്ച്. 9,600 കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു ഈ ലോംഗ് മാർച്ച്. നേരത്തേ മാവോയെ നേതൃത്വസ്ഥാനത്തു നീന്നു നീക്കം െചയ്തവർ പോലും അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കുകയായിരുന്നു. ഇവിടെ വെച്ചു നടന്ന സമ്മേളനത്തിൽ മാവോ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പോളിറ്റ് ബ്യൂറോയിൽ സ്റ്റാന്റിംഗ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1936 ൽ, ചിയാങ് കൈഷക്കിന്റെ പൂർവസഹയാത്രികനും, പല യുദ്ധങ്ങളിലും പങ്കെടുത്തിട്ടുള്ളയാളുമായ ഷാങ് സ്യൂലിയാങുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ഒരു ഗൂഢാലോചനയിൽ ഏർപ്പെട്ടു. ഇതിൻ പ്രകാരം ഷാങ്, ചിയാങ് കൈഷെക്കിനെ തടവിലാക്കി. ചിയാങ് കൈഷെക്കിനെ സുരക്ഷിതനാക്കി വിട്ടയക്കാനുള്ള ഉടമ്പടി ഇതായിരുന്നു. ചൈനീസ് ആഭ്യന്തര യുദ്ധത്തിൽ നിന്നും കുവോമിൻതാംഗ് പാർട്ടി പിൻമാറി,യുദ്ധം അവസാനിക്കുക. കൂടാതെ രണ്ടു പാർട്ടികളും കൂടിചേർന്ന് ഒരു ഐക്യകക്ഷി രൂപീകരിച്ച് ജപ്പാന്റെ ആക്രമണത്തിനെതിരേ പോരാടുക. സഖ്യം നിലവിൽ വന്നു. ഇതിൻ പ്രകാരം നാഷണൽ റെവല്യൂഷണറി ആർമിയുടെ അധികാരത്തിൻ കീഴിൽ പുതിയ രണ്ടു സേനകൾ നിലവിൽ വന്നു. ഇവ യഥാക്രമം ന്യൂ ഫോർത്ത് ആർമി എന്നും എട്ടാം റൂട്ട് ആർമി എന്നും അറിയപ്പെടുന്നു. സിനോ-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാൻ പട്ടാളത്തോട് നേർക്കനേർ നിന്നുള്ള ഒരു യുദ്ധത്തിനു പകരം ഗറില്ലായുദ്ധമുറ സ്വീകരിക്കാനാണ് മാവോ നിർദ്ദേശിച്ചത്. മാവോയുടെ മുൻ അനുഭവങ്ങൾ ആണ് ഇത്തരം ഒരു യുദ്ധരീതി തിരഞ്ഞെടുക്കാനായി അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാൽ ആശയപരമായ ഭിന്നത പുതിയ സഖ്യത്തൽ വിള്ളൽ ഉണ്ടാക്കി. 1941 ജനുവരിയിൽ പുതിയ ഐക്യകക്ഷി വീണ്ടും രണ്ടായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പാർട്ടിയിൽ തന്നെ തനിക്കെതിരേ ഉടലെടുക്കുന്ന അഭിപ്രായ ഭിന്നതകളെ തകർത്ത് മാവോ, വീണ്ടും പാർട്ടിയുടെ പരമോന്നത അധികാര പദവിയിലെത്തി. ഈ സമയത്ത് മാവോ, തന്റെ ഭാര്യയെ ഉപേക്ഷിച്ച്, അഭിനേത്രിയായ ലാൻ പിങിനെ വിവാഹം ചെയ്തു. ഇവർ പിന്നീടി ജിയാങ് ക്വിങ് എന്ന പേരിൽ അറിയപ്പെട്ടു. ചിലപ്പോഴൊക്കെ, മാഡം മാവോ എന്നും വിളിക്കപ്പെട്ടു. left|thumb|150px|മാവോ 1938, ഓൺ പ്രൊട്ടക്ടഡ് വാർ എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിൽ ജപ്പാന്റെ അധിനിവേശ മേഖലയിൽ നിന്നും ദൂരെയുള്ള സ്ഥലങ്ങളിൽ മാവോ, തന്റെ സേനയുടെ ശക്തി വർദ്ധിപ്പിക്കുകയായിരുന്നു. ഗ്രാമങ്ങളിൽ സംഘടിപ്പിക്കുന്ന വലിയ സമ്മേളനങ്ങളിലൂടെയും മറ്റുമാണ് മാവോ ഇത് സാധിച്ചത്. കൂടാതെ കർഷകർക്ക് സഹായകരമാവുന്ന, നികുതി നിർദ്ദേശങ്ങളും, ഭൂനിയമങ്ങളും മാവോ നിലവിൽ വരുത്തി. എന്നാൽ ഈ സമയത്ത് ദേശീയ കക്ഷി ഒരേ സമയം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വ്യാപനം തടയുകയും, ജപ്പാന്റെ കടന്നു കയറ്റത്തെ എതിർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 1944 ൽ അമേരിക്കൻ ഐക്യനാടുകൾ അയച്ച ഒരു പ്രത്യേക ദൂതൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പാർട്ടി നേതൃത്വത്തെ കാണാനെത്തി. ഈ ദൗത്യത്തെ ഡിക്സി കമ്മീഷൻ എന്നു പറയപ്പെടുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ വർദ്ധിച്ചു വരുന്ന ജനസമ്മതിയും, സ്വാധീനവും ആണ് അമേരിക്കയെ ഇങ്ങനെ ഒരു ദൗത്യത്തിനായി പ്രേരിപ്പിച്ചത്. കൂടാതെ, ജപ്പാന്റെ കടന്നുകയറ്റത്തിനെതിരേ ഫലപ്രദമായ നടപടികൾക്കു മുതിരുന്നത്, കുവോമിൻതാംഗ് പാർട്ടിയേക്കാൾ സി.പി.സി(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന) ആണെന്നും അമേരിക്ക മനസ്സിലാക്കിയിരുന്നു. സി.പി.സി യിൽ അഴിമതിയുടെ ലക്ഷണങ്ങൾ കുറവായിരുന്നു, സ്വാധീനം കൂടുതലായിരുന്നു, അതുമാത്രമല്ല നാൾക്കുനാൾ അത് വർദ്ധിച്ചു വരുകയുമായിരുന്നു. എന്നാൽ ഈ ബന്ധം കാലക്രമേണ ഇല്ലാതായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, അമേരിക്ക കുവോമിൻതാംഗ് പാർട്ടിക്ക് സൈനികസഹായം നല്കിതുടങ്ങി. മാവോയുടെ പീപ്പിൾസ് ലിബറേഷൻ ആർമിക്കെതിരേ യുദ്ധം ചെയ്യാനായിരുന്നു ഇത്. മാവോയുടെ നേതൃത്വത്തിലുള്ള സി.പി.സിയുടെ അധികാരത്തിലേക്കുള്ള യാത്ര, അമേരിക്കയെ വിഷമിപ്പിച്ചു. പക്ഷെ, ഈ സമയത്ത് പീപ്പിൾസ് ലിബറേഷൻ ആർമിക്ക് സഹായവുമായി റഷ്യ കടന്നുവന്നു. ജപ്പാനെതിരേ യുദ്ധം നയിക്കാൻ മാവോയുടെ സൈന്യത്തിന് ഈ സഹായം പിന്തുണയേകി. 1948 ൽ മാവോയുടെ സൈന്യം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചാങ്ചുൻ നഗരം പിടിച്ചെടുക്കാനായി കുവോമിൻതാംഗ് സൈന്യവുമായി യുദ്ധത്തിലേർപ്പെട്ടു. ജൂൺ മുതൽ ഒക്ടോബർ വരെ നീണ്ടു നിന്നു ഈ യുദ്ധം. ഏതാണ്ട് 1,60,000 സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെട്ടു ഈ യുദ്ധത്തിൽ. പീപ്പിൾ ലിബറേഷൻ ആർമിയുടെ അന്നത്തെ ഒരു സൈനിക ഉദ്യോഗസ്ഥൻ ഈ യുദ്ധത്തെ തന്റെ ഒരു പുസ്തകത്തിൽ ഓർമ്മിക്കുന്നുണ്ട്. വൈറ്റ് സ്നോ, റെഡ് ബ്ലഡ് എന്ന തന്റെ പുസ്തകത്തിൽ ചാങ്ചിൻ യുദ്ധത്തെ ഹിരോഷിമയോട് ആണ് ഷാങ് ഷെങ്ലു എന്ന ജനറൽ താരതമ്യപെടുത്തിയിരിക്കുന്നത്. നാശനഷ്ടങ്ങൾ തുല്യമായിരുന്നു, ഹിരോഷിമയിൽ ഒമ്പത് സെക്കന്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, എന്നാൽ ചാങ്ചിൻ യുദ്ധത്തിൽ അത് അഞ്ചു മാസമെടുത്തു എന്ന വ്യത്യാസം മാത്രം. കുവോമിൻതാംഗ് പാർട്ടിക്ക് ധാരാളം നാശനഷ്ടങ്ങൾ നേരിട്ടു ഈ യുദ്ധത്തിൽ. വിജയം മാവോയുെട പീപ്പിൾ ലിബറേഷൻ ആർമിക്കായിരുന്നു. ചൈനയിലെ, കുവോമിൻതാംഗിന്റെ അവസാന നഗരവും പി.എൽ.എ പിടിച്ചടുക്കി. കുവോമിൻതാംഗ് നേതാവ് കൈഷെക്ക് തൈവാനിലേക്ക് പലായനം ചെയ്തു. ചൈന നേതൃത്വം രണ്ട് ദശകങ്ങളിലേറെ നീണ്ട ആഭ്യന്തര കലാപങ്ങൾക്കും, അന്താരാഷ്ട്ര യുദ്ധങ്ങൾക്കും ശേഷം 1949 ഒക്ടോബർ 1 ന് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിക്കപ്പെട്ടു. 1943 മുതൽ 1976 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ മാവോ ആയിരുന്നു. ഈ കാലയളവിൽ മാവോ, ചെയർമാൻ മാവോ () എന്നറിയപ്പെട്ടു. ചൈനീസ് ജനത ഉണർെന്നഴുന്നേറ്റു എന്ന മാവോ പ്രഖ്യാപിച്ചു.ഉണർന്നെഴുന്നേറ്റ ചൈനീസ ജനത കാലിഫോർണിയ സർവകലാശാല വെബ്സൈറ്റ്. ചൈനീസ് സാമ്രാജ്യാധിപൻമാർ താമസിച്ചിരുന്ന കൊട്ടാരത്തിനടുത്തുള്ള ഒരു സ്ഥലത്ത് തനിക്കു താമസിക്കാനായി ഒരു വീട് പണിയുവാൻ മാവോ ആവശ്യപ്പെട്ടു. വീടിനോടു ചേർന്ന് ഒരു നീന്തൽകുളവും മറ്റു കെട്ടിടങ്ങളും നിർമ്മിക്കാനായി മാവോ ഉത്തരവിട്ടു. മാവോയുടെ തന്റെ പ്രധാന ജോലികളെല്ലാം ചെയ്തിരുന്നത് ഒന്നുകിൽ കിടപ്പുമുറിയിൽ അല്ലെങ്കിൽ നീന്തൽകുളത്തിനരികിൽ വെച്ചും. അത്യാവശ്യം വേണ്ട അവസരങ്ങളില്ലല്ലാതെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാവോ ഇഷ്ടപ്പെട്ടിരുന്നില്ല. 1950 ൽ കൊറിയയിൽ നടക്കുന്ന യുദ്ധത്തിൽ ഇടപെടാൻ മാവോ തീരുമാനിച്ചു. അമേരിക്ക നയിക്കുന്ന ഐക്യരാഷ്ടസേനയുടെ സൈന്യത്തിനെതിരേ യുദ്ധം ചെയ്യാൻ പീപ്പിൾസ് വൊളണ്ടിയർ ആർമി എന്ന സേനയെ മാവോ കൊറിയയിലേക്ക് അയച്ചു. ഓരോ ചെറിയ കാര്യത്തിൽ പോലും, മാവോ ഈ സേനയെ നയിച്ചിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു. . thumb|right|150px|മാവോ തന്റെ ഭാര്യയോടൊപ്പം, മാഡം മാവോ 1946 പൂർണ്ണമായ അധികാരം ലഭിച്ച മാവോ, ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിൽ ശ്രദ്ധവച്ചു. ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട്, കുറെയേറെ ഭൂപ്രഭുക്കളെ പാർട്ടിക്ക് ഉന്മൂലനം ചെയ്യേണ്ടി വന്നു. ഇങ്ങനെ പിടിച്ചെടുത്ത വൻ ഭൂസ്വത്ത് പാവപ്പെട്ടവരായ കർഷകർക്ക് വിതരണം ചെയ്തു.. കുവോമിൻതാംഗ് പാർട്ടിയിൽ നിന്നുണ്ടായേക്കാവുന്ന ഒരു മുന്നേറ്റം തടയാനായി മാവോയുടെ നേതൃത്വത്തിൽ ഒരു കൗണ്ടർ റെവല്യൂഷൺ ക്യാംപയിൻ രൂപം കൊടുത്തു. ഇതിൽ, എതിർപാർട്ടിയിൽ നിന്നുളള പ്രധാന നേതാക്കളെ പൊതുജനമധ്യത്തിൽ വധശിക്ഷക്കു വിധേയമാക്കി.യാങ് ക്വിസോങ്. ദ കാംപയിൻ ടു സപ്രസ്സ് കൗണ്ടർറെവല്യൂഷണസിസ്റ്റ് ദ ചൈന ക്വാർട്ടർലി , 193, മാർച്ച് 2008, പുറങ്ങൾ.102–121 മാത്രമല്ല, പാശ്ചാത്യ കമ്പനികളിലെ മുൻ ഉദ്യോഗസ്ഥരേയും, ഇങ്ങനെ വധശിക്ഷക്കു വിധേയരാക്കി. കൂടാതെ തങ്ങളോട് ആഭിമുഖ്യമില്ല എന്നു തോന്നുന്നവരെയെല്ലാം കൊല്ലാൻ മാവോയുടെ സൈന്യം മടിച്ചില്ല. അമേരിക്കൻ ഐക്യനാടുകളുടെ കണക്കുകൾ പ്രകാരം ഭൂപരിഷ്കരണവുമായ വധിക്കപ്പെട്ടവരുടെ എണ്ണം ഏതാണ്ട് പത്തു ലക്ഷവും, കൊല്ലപ്പെട്ട എതിരാളികളുടെ എണ്ണം ഏതാണ്ട് എട്ടുലക്ഷത്തോളവും വരും.സ്റ്റീഫൻ റോസ്കാം ഷാലോം. ഡെത്ത്സ് ഇൻ ചൈന ഡ്യൂ ടു കമ്മ്യൂണിസം. സെന്റർ ഫോർ ഏഷ്യൻ സ്റ്റഡീസ്, അരിസോണ സ്റ്റേറ്റ് സർവകലാശാല, 1984. ISBN 0-939252-11-2 pg 24 1949–53 കാലഘട്ടിൽ 7,00,000 ആളുകളെ വധശിക്ഷക്കു വിധേയരാക്കിയിട്ടുണ്ട് എന്ന് പിന്നീട് മാവോ തന്നെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് ചൈനയിലെ വധശിക്ഷ .ന്യൂയോർക്ക് ടൈംസ്. ഓരോ ഗ്രാമത്തിലും ഓരോ ഭൂപ്രഭുവിനെയെങ്കിലും ഉന്മൂലനം ചെയ്യണം എന്ന ഒരു നയം തന്നെ നിലവിലുണ്ടായിരുന്നു. എന്നാൽ ഇത്, ഒന്ന് എന്നതിലുപരി ഒരുപാട് എന്നതിലേക്ക് കടന്നിരുന്നു. എന്നാൽ കണക്കുകൾ സൂചിപ്പിക്കുന്നത് രണ്ടു കോടിക്കും, അഞ്ച് കോടിക്കും ഇടയിലുള്ള ആളുകളെ വധശിക്ഷക്കു വിധേയരാക്കി എന്നാണ്. മാവോ, വ്യക്തിപരമായി തന്നെ ഇത്തരം വധശിക്ഷക്കു മുന്നിട്ടിറങ്ങിയിരുന്നു. ഓരോ ഗ്രാമത്തിലും, വധശിക്ഷക്കു വിധേയരാക്കേണ്ടവരുടെ എണ്ണം വരെ മാവോ നിശ്ചയിച്ചിരുന്നു. അധികാരം നിലനിറുത്തുന്നതിനു ഇത്തരം ഉന്മൂലനങ്ങൾ ആവശ്യമായിരുന്നു എന്ന് മാവോ, ഈ കൂട്ടക്കുരുതിയെ ന്യായീകരിച്ചു പറയുന്നു.. thumb|150 px|left|സ്റ്റാലിന്റെ 70-ാം ജന്മദിനാഘോഷവേളയിൽ, മോസ്കോ, ഡിസംബർ 1949 അധികാരം കൈപ്പിടിയിലൊതുങ്ങിയ മാവോ, പിന്നീട് രാഷ്ട്രത്തിന്റെ വികസനത്തിനായി ശ്രദ്ധ പതിപ്പിച്ചു. പരമ്പരാഗത, കൃഷി രീതിയിൽ നിന്നു മാറിയാലേ താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള വികസനം ചൈനക്കു സാദ്ധ്യമാകു എന്ന് മാവോ തിരിച്ചറിഞ്ഞു. അദ്ദേഹം ആദ്യത്തെ പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ സഹായസഹകരണത്തോടെ, മാവോ കൃഷി എന്നതുപേക്ഷിച്ച് വ്യവസായത്തിനു മുൻതൂക്കം നല്കി. ഈ വ്യവസായങ്ങൾ വൻതോതിൽ ഉല്പാദനം നടത്തി, ഭാവിയിൽ സോവിയറ്റ് യൂണിയന്റെ സഹായമില്ലാതെ വളർച്ച കൈവരിക്കാം എന്ന നിലയിലേക്ക് ചൈനയെ നയിച്ചു. ആദ്യത്തെ പഞ്ചവത്സരപദ്ധതിയുടെ വിജയം മാവോയെ രണ്ടാം പഞ്ചവത്സരപദ്ധതി അവതരിപ്പിക്കുന്നതിൽ ആത്മവിശ്വാസം നല്കി. എല്ലാവർക്കും സമത്വം എന്ന ആശയം മാവോ, പെട്ടെന്നു തന്നെ നടപ്പിലാക്കി. അതുപോലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി വിലനിയന്ത്രണം നടപ്പിലാക്കി,കൂടാതെ സാക്ഷരത എന്ന ലക്ഷ്യം മുന്നിൽ കണ്ട്, ചൈനീസ് അക്ഷരമാല ലളിതവത്കരിക്കുകയുണ്ടായി. തന്റെ ഭരണം സുതാര്യമാണെന്ന് ജനങ്ങളെ അറിയിക്കാനായി മാവോ നടപ്പിലാക്കിയ ഒന്നായിരുന്നു ഹണ്ട്രഡ് ഫ്ലവേഴ്സ് കാംപയിൻ. ചൈനയുടെ ഭരണം എങ്ങനെ ആയിരിക്കണമെന്ന് ജനങ്ങൾ ഭരണാധികാരികളോട് നേരിട്ട് അഭിപ്രായം പറയാനുള്ള ഒരു വേദിയായിരുന്നു മാവോ ഇതുകൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം കിട്ടിയ ജനങ്ങളും, ചിന്തകരും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും, അതിന്റെ നേതൃത്ത്വത്തേയും വിമർശിക്കാൻ തുടങ്ങി. മാവോ സർക്കാർ തുടക്കത്തിൽ ഇതെല്ലാം വകവെച്ചു കൊടുത്തിരുന്നു എങ്കിലും, പിന്നീട് ശക്തമായ നടപടികൾ എടുത്തു തുടങ്ങി. പുതിയ നടപടി തൽക്കാലത്തേക്കു നിറുത്തിവെച്ചു. കൂടാതെ, വിമർശനം ഉയർത്തിയവരെ തിരഞ്ഞുപിടിച്ച് വിചാരണക്കു വിധേയമാക്കി. ചിന്തകരും, എഴുത്തുകാരും പറയുന്നത് ഭരണകൂടത്തിനെതിരേ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന എതിർപ്പുകളെ ആദ്യമേ തന്നെ കണ്ടുപിടിക്കാനായിരുന്നു ഈ ഹണ്ട്രഡ് ഫ്ലവേഡ് കാംപയിൻ. ചാങ്, ജുവാംഗ്; ഹാലിഡേ, ജോൺ. 2005. മാവോ: ദ് അൺനോൺ സ്റ്റോറി. ന്യൂയോർക്ക്: . 410.. തനിക്കെതിരേയുള്ള എതിർപ്പുകൾ മനസ്സിലാക്കാനും അത് മുളയിലേ നീക്കം ചെയ്യാനുമുള്ള മാവോ യുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്തരം കാംപയിനുകളെന്നു വിദഗ്ദ്ധർ വിലയിരുത്തുന്നു. തനിക്കെതിരേയുള്ള ഇത്തരം എതിർപ്പുകൾ കണ്ട് മാവോ പോലും അത്ഭുതപ്പെട്ടിരുന്നു. ഹണ്ട്രഡ് ഫ്ലവേഴ്സ് പോലുള്ള കാംപയിനുകൾ ഇത്തരം എതിർപ്പുകൾ കണ്ടെത്താനും ഇല്ലാതാക്കാനുമുള്ള മാർഗ്ഗങ്ങളായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. ഇത്തരം നടപടികളിലും ആളുകൾക്ക് തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മഹത്തായ മുന്നേറ്റം 1958 ജനുവരിയിൽ മാവോ, മഹത്തായ മുന്നേറ്റം എന്ന പേരിൽ രണ്ടാം പഞ്ചവത്സരപദ്ധതി അവതരിപ്പിക്കുകയുണ്ടായി. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ചുവടു പിടിച്ച് വ്യവസായത്തിനാണ് മാവോ സർക്കാർ ഈ പദ്ധതിയിലും മുൻതൂക്കം നല്കിയത്. ഈ പുതിയ പദ്ധതി അനുസരിച്ച് നേരത്തെയുണ്ടായിരുന്ന ചെറിയ, കർഷക കൂട്ടായ്മകളെ ഏകോപിപ്പിച്ച് വലിയ കർഷക ഗ്രാമസമുദായങ്ങളെ രൂപീകരിച്ചു. കർഷകരെ മറ്റ് ജോലികളിലേക്കായി നിയോഗിച്ചു. അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി. ചില സ്വകാര്യ ഭക്ഷ്യഉൽപന്നങ്ങൾ നിരോധിച്ചു. കന്നുകാലി വളർത്തലും മറ്റു ചില കാർഷിക വിളകളും സർക്കാരിന്റെ നിയന്ത്രണത്തിലേക്കായി മാറ്റി. ഈ പുതിയ മുന്നേറ്റത്തിൽ മാവോയും മറ്റു ചില പാർട്ടി അംഗങ്ങളുമെല്ലാം കൃഷിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതും, അശാസ്ത്രീയവുമായ പുതിയ ചില സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ആവശ്യപ്പെട്ടു. തൊഴിൽ ശക്തിയെ ഇരുമ്പ്, ഉരുക്ക് നിർമ്മാണത്തിലേക്കും കൂടി തിരിച്ചു വിട്ടുകൊണ്ടുള്ളതായിരുന്നു ഈ പുതിയ വിദ്യകൾ. ഇത് ചൈനയിലെ കാർഷികവ്യവസ്ഥയെ ആകെ തകിടം മറിച്ചു. നാണ്യവിളകളുടെ ഉല്പാദനത്തിൽ 15% കുറവ് രേഖപ്പെടുത്തി. അടുത്ത കൊല്ലം ഈ കുറവ് 10% ശതമാനമായി കുറഞ്ഞു. ചരിത്രകാരൻമാർ പറയുന്നത് മാവോയ്ക്ക് ഈ ഭീകരത അറിയാൻ കഴിഞ്ഞില്ല എന്നാണ്. ഭക്ഷ്യവിളകളിൽ ഒരു ചെറിയ കുറവുണ്ടായി എന്നു മാത്രമേ മാവോക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുള്ളു എന്നാണ് ഡോക്ടർഃലീ സിഷുയി യേപോലുള്ള വിദഗ്ദ്ധർ പറയുന്നത്. ഹോങ്കോങ് ചരിത്രകാരനായിരുന്ന ഫ്രാങ്ക് ഡിക്കോട്ടർ പറയുന്നത്, ഈ ഭക്ഷ്യക്ഷാമം തീരെ രൂക്ഷമാവുന്നതുവരെ മാവോ സർക്കാരിന് ഇതെക്കുറിച്ചു അറിവുണ്ടായിരുന്നില്ല എന്നാണ്. ഈയിടെ പുറത്തു വന്ന രേഖകളെ ഉദ്ധരിച്ചാണ് ഡിക്കോട്ടർ ഈ നിഗമനം നടത്തിയിട്ടുള്ളത്. thumb|left|250px|തുടക്കത്തിൽ കർഷകഗ്രാമസമുദായങ്ങളൽ ഭക്ഷണം സൗജന്യമായിരുന്നു.എന്നാൽ ക്ഷാമത്തെ തുടർന്ന് അത് നിർത്തലാക്കി. ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മാവോക്ക് കിട്ടിയ റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളയുകയായിരുന്നു. കർഷകർ, മുടന്തൻ ന്യായങ്ങൾ പറയുകകയാണ് എന്നായിരുന്നു മാവോയുടെ അഭിപ്രായം. വലതുപക്ഷക്കാരും, സർക്കാരിനെതിരേ പ്രവർത്തിക്കുന്നവരും കൂടി ഭക്ഷ്യധാന്യങ്ങൾ പൂഴ്ത്തിവെച്ചിരിക്കുകയാണ് എന്ന് മാവോ പ്രഖ്യാപിച്ചു. സർക്കാരിന്റെ അധീനതയിലുള്ള നിലവറകൾ തുറക്കാൻ മാവോ വിസമ്മതിച്ചു.ജാസ്പർ ബെക്കർ. ഹങ്ക്രി ഗോസ്റ്റ്സ്: മാവോസ് 'സീക്രട്ട് ഫാമെയിൻ . ഹോൾട്ട് പേപ്പർബാക്ക്, 1998. ISBN 0-8050-5668-8 p. 81. ഈ നടപടികൾ കർഷകരുടെ കൂട്ട ആത്മഹത്യകളിലേക്കു നയിച്ചു. ഇതു കൂടാതെ ക്രൂരമായ മറ്റു നടപടികളും മാവോ നടപ്പിലാക്കി. പാർട്ടി നേതാക്കൾ ഗ്രാമങ്ങളിലേക്കു പോയി, പൂഴ്ത്തിവെച്ചിരിക്കുന്ന ധാന്യങ്ങൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. സംശയം തോന്നിയവരെ പോലും ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കി. ധാരാളം സാധാരണക്കാരായ കർഷകർ ഈ മർദ്ദനമുറകൾ കൊണ്ട് മരണമടഞ്ഞു.ജാസ്പർ ബെക്കർ. ഹങ്ക്രി ഗോസ്റ്റ്സ്: മാവോസ് 'സീക്രട്ട് ഫാമെയിൻ . Holt Paperbacks, 1998. ISBN 0-8050-5668-8 p. 86. ഈ പുതിയ മുന്നേറ്റ പദ്ധതി മാവോയുടെ പ്രതിച്ഛായ തകർത്തു, അതിന്റെ ഫലമായി 1962 ൽ ഈ പുതിയ നയം നിർത്തലാക്കാനായി തീരുമാനിച്ചു. അധികാര കൈമാറ്റം നടത്താൻ അദ്ദേഹം നിർബന്ധിതനായി. എന്നാലും, സർക്കാരും പാർട്ടിയും ഈ സംഭവങ്ങളുടെ പേരിൽ മാവോയെ ഭാഗികമായേ കുറ്റപ്പെടുത്തിയുള്ളു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ എന്ന സ്ഥാനത്തിലേക്കു മാവോ മാറി, പ്രസിഡന്റ് സ്ഥാനം ലിയു ഷാവോക്കി എന്ന പുതിയ നേതാവിനു വേണ്ടി ഒഴിഞ്ഞുകൊടുത്തു. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി നടന്ന ഗ്രേറ്റ് ലീപ് ഫോർവേർഡ് ഒരു തികഞ്ഞ പരാജയമായിരുന്നു. ഔദ്യോഗിമായി ഉരുക്ക് ഉല്പാദനം അതിന്റെ നിശ്ചയിക്കപ്പെട്ട അളവിൽ എത്തിയിരുന്നു എങ്കിലും, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ സംശയങ്ങളുണ്ടായിരുന്നു. ഇത് ഒരു കുടിൽ വ്യവസായം പോലെയാണ് നടപ്പിലാക്കിയത്. അസംസ്കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത്. ഇന്ധനമായി ഉപയോഗിച്ചിരുന്നത് വെറും കരി ആയിരുന്നു. ഉരുക്ക് ഉരുകാനാവശ്യമായ തിളനില ഇത്തരം ഇന്ധനങ്ങൾക്കു നല്കാനാവുമായിരുന്നില്ല. തന്മൂലം, വേണ്ട രീതിയിലുള്ള ഗുണനിലവാരം ഉറപ്പാക്കാനായി കഴിഞ്ഞില്ല. ഷാങ്ഹായി ലുള്ള ഒരു അദ്ധ്യാപികയായിരുന്ന ഷാങ്, റോങമെയ് മഹത്തായ മുന്നേറ്റത്തിലെ വ്യവസായിക വിപ്ലവത്തെ ക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. തിരിച്ചടികൾ thumb|180px|ഹെന്റ്റി കിസ്സിംഗറോടൊന്നിച്ച് ,ബീജിംഗ്, 1972. 1959 ജൂലൈയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ എട്ടാം കേന്ദ്രകമ്മറ്റിയുടെ സമ്മേളനത്തിൽ മാവോയ്ക്കെതിരേ വിമർശനങ്ങളുടെ കെട്ടഴിക്കപ്പെട്ടു. പാർട്ടി ആസൂത്രണം ചെയ്ത പോലെ ഗ്രേറ്റ് ലീപ് ഫോർവേർഡ് ഒരു വിജയമായി കലാശിച്ചില്ലെന്ന് മാവോയുടെ വിമർശകർ കുറ്റപ്പെടുത്തി. പ്രതിരോധ മന്ത്രിയായിരുന്ന പെംഗ് ദെഹ്വാ ആയിരുന്നു വിമർശകരുടെ നേതാവ്. ഗ്രേറ്റ് ലീപ് ഫോർവേഡിനെ വിമർശിക്കുന്നത് തന്റെ സ്ഥാനം നഷ്ടപ്പെടുത്തും എന്നു തിരിച്ചറിഞ്ഞ മാവോ, പെംഗിനേയും കൂട്ടരുടേയും വായടക്കാനായുള്ള നടപടികൾ ആസൂത്രണം ചെയ്തു. ഭക്ഷ്യക്ഷാമത്തേക്കുറിച്ച് മാവോയെ അറിയിച്ച ഉന്ന ഉദ്യോഗസ്ഥർ വലതുപക്ഷ അവസരവാദികളായിരുന്നു എന്ന് മാവോ കുറ്റപ്പെടുത്തി.ജാസ്പർ ബെക്കർ. ഹങ്ക്രി ഗോസ്റ്റ്സ്: മാവോസ് സീക്രട്ട് ഫാമെയിൻ . ഹോൾട്ട് പേപ്പർബാക്ക്, 1998. ISBN 0-8050-5668-8 pp. 92–93. ഈ വലതു പക്ഷ അവസരവാദികളെന്നു മുദ്രകുത്തിയവരെ കണ്ടുപിടിക്കാനായി ഒരു കാംപയിൻ ആസൂത്രണം ചെയ്യപ്പെട്ടു. പാർട്ടി അംഗങ്ങളും, സാധാരണ കർഷകരും ഈ ക്യാംപുകളിൽ വച്ച് മരണപ്പെട്ടു. ഏതാണ്ട് 6 കോടി ജനങ്ങൾ ഈ ഒരു ക്യാംപയിനിലൂടെ തെറ്റിദ്ധാരണയുടെ പുറത്ത് കൊല്ലപ്പെട്ടു എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പിന്നീട് പുറം ലോകത്തോട്.ബെഞ്ചമിൻ വലന്റീനോ. ഫൈനൽ സൊലൂഷൻസ്: മാസ്സ് കില്ലിംഗ് ആന്റ് ജെനോസൈഡ് ഇൻ ദ ട്വന്റിയത്ത് സെഞ്ച്വറി കോണൽ യൂണിേവഴ്സിറ്റി പ്രസ്സ്, 2004. p. 127. ISBN 0-8014-3965-5. ഗ്രേറ്റ് ലീപ് ഫോർവേഡിൽ കൊല്ലപ്പെട്ട ജനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ വളരെയധികം വൈരുദ്ധ്യം ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തുന്നതുവരെ, പാർട്ടി പറയുന്നതു മാത്രമേ പുറം ലോകത്തിനു വിശ്വസിക്കാൻ കഴിഞ്ഞിരുന്നുള്ളു. കാരണം വിദേശ പത്രലേഖകരേയും, നയതന്ത്രപ്രതിനിധികളെപോലും പാർട്ടി ഈ ഗ്രാമങ്ങളിലേക്കു കടത്തിവിടുമായിരുന്നില്ല. അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ്. മാത്രവുമല്ല, ഹോങ്കോങ്, തൈവാൻ എന്നീ രാജ്യങ്ങൾ വഴിയാണ് പാശ്ചാത്യൻ രാജ്യങ്ങളിലേക്കു റിപ്പോർട്ടുകൾ ചെന്നിരുന്നത്. ഈ റിപ്പോർട്ടുകൾ എല്ലാം തന്നെ, സത്യത്തെ മറച്ചുവെച്ചു, അതിശയോക്തി കലർത്തിയവയായിരുന്നു. അതിലെല്ലാം പറഞ്ഞിരുന്നത് ചൈന റെക്കോഡ് കയറ്റുമതി നേടിയെടുത്തു എന്നാണ്. ഇത്തരം തെറ്റായ വിവരങ്ങൾ ലോകത്തിനു പുറത്തു നൽകുന്നതിനു കാരണമായി പറയുന്നത് ചൈനക്കു റഷ്യയോടുള്ള കടബാദ്ധ്യതയാണ്. ചൈന റഷ്യക്ക് 1.973 ദശലക്ഷം യുവാൻ നല്കാനുണ്ടായിരുന്നു. 1953, 1964, 1982 എന്നീ വർഷങ്ങളിൽ ചൈനയിൽ ജനസംഖ്യാ കണക്കെടുപ്പു നടക്കുകയുണ്ടായി. അമേരിക്കൻ ജനസംഖ്യാശാസ്ത്രജ്ഞനായിരുന്ന ഡോഃജൂനിത്ത് ബാനിസ്റ്റർ ആയിരുന്നു ഈ കണക്കുകളെ ആദ്യമായി വിശകലനം ചെയ്തു നോക്കിയത്. ഭക്ഷ്യക്ഷാമ കാലത്ത് മരണപ്പെട്ടവരുടെ ഒരു യഥാർത്ഥ ചിത്രം പുറം ലോകത്തിനു നൽകുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദ്യേശം. ബാനിസ്റ്ററിന്റെ അഭിപ്രായത്തിൽ സംശയങ്ങളും, കിട്ടിയ വിവരങ്ങളും തമ്മിൽ ഒരു നികത്താനാവാത്ത വിടവ് നിലനിന്നിരുന്നു. കിട്ടിയ വിവരങ്ങളുടെ സൂക്ഷ്മതയും, വിശ്വാസ്യതയും സംശയം ജനിപ്പിക്കുന്നതായിരുന്നു. എന്നിരിക്കിലും അദ്ദേഹത്തിന്റെ കണ്ടെത്തലിൽ 1958–61 കാലയളവിൽ ഏതാണ്ട് 15 ദശലക്ഷം ആളുകൾ കണക്കുകളിൽ പറയുന്നതിലും അധികം കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്ന് ബാനിസ്റ്റർ തന്റെ റിപ്പോർട്ടിൽ പറയുന്നു. ആകെ 30 ദശലക്ഷം ആളുകൾ ആ കാലഘട്ടത്തിൽ മരണപ്പെട്ടിട്ടുണ്ടാവാം എന്ന് ബാനിസ്റ്റർ, ചൈനയുടെ ജനസംഖ്യാ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. ഔദ്യോഗിക കണക്കുകൾ ഇത് 20 ദശലക്ഷം എന്ന് ചൈനയുടെ ഔദ്യോഗി വാർത്താ ഏജൻസി സമർത്ഥിക്കുന്നു.. ഫ്രാങ്ക് ഡിക്കോട്ടറുടെ കണക്കുകൾ പ്രകാരം, ഏതാണ്ട് 45 ദശലക്ഷം അകാലമൃത്യു ചൈനയിൽ അക്കാലത്തു സംഭവിച്ചിട്ടുണ്ട് എന്നാണ്.ഡിക്കോട്ടർ, ഫ്രാങ്ക്. മാവോസ് ഗ്രേറ്റ് ഫാമെയിൻ: ദ ഹിസ്റ്ററി ഓഫ് ചൈന, 1958–62. വാക്കർ & കമ്പനി, 2010. p. 333. ISBN 0-8027-7768-6. മറ്റു ചില വിശ്വസനീയമായ സ്രോതസ്സുകൾ പ്രകാരം, ഈ സംഖ്യ ഏതാണ്ട് 20 ദശലക്ഷത്തിനും 46 ദശലക്ഷത്തിനും ഇടക്ക് വരും എന്നാണ്. ഇതിനിടയിൽ ചൈനയുടെ അന്താരാഷ്ട്ര ബന്ധങ്ങളിലും വിള്ളലുകൾ വീഴുന്നുണ്ടായിരുന്നു. റഷ്യയുടെ പുതിയ നേതാവ് നികിത ക്രൂഷ്ചേവ് ചൈനയിൽ നിന്നുള്ള തങ്ങളുടെ എല്ലാ സാങ്കേതികവിദഗ്ദ്ധരേയും തിരിച്ചു വിളിച്ചു. ചൈനക്കുള്ള സഹായങ്ങളും നിറുത്തുവെച്ചു. ഇത് ചൈന-റഷ്യ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കി. ജോസഫ് സ്റ്റാലിന്റെ മരണശേഷം, നികിത ക്രൂഷ്ചേവ് ആണ് അധികാരത്തിലെത്തിയത്. അതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത്. ഇതിനുശേഷം, അൽബേനിയയുമായി ഒരു ഉറച്ച ബന്ധം തന്നെയുണ്ടായിരുന്നു ചൈനക്ക്, മാവോയുടെ മരണം വരെ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ നേതാവായി മാവോ എത്തുന്നതിനു മുമ്പു തന്നെ, താനാണ് യഥാർത്ഥ മാർക്സിസം പിന്തുടരുന്നതെന്ന് ജോസഫ് സ്റ്റാലിൻ അവകാശപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ, സി.പി.സിയുടെ നേതൃത്വത്തിൽ വന്നതിനുശേഷവും സ്റ്റാലിന്റെ അധികാരത്തെ ചോദ്യം ചെയ്യാനോ, തത്ത്വസംഹിതയെ വെല്ലുവിളിക്കാനോ മാവോ തയ്യാറായിരുന്നില്ല. റഷ്യയുമായുള്ള ബന്ധം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു ഇത്. എന്നാൽ സ്റ്റാലിന്റെ മരണശേഷം, ആ അവകാശം തന്നിലേക്ക് വരുമെന്ന് മാവോ വിശ്വസിച്ചിരുന്നു. ഇത്തരം ആശയവൈരുദ്ധ്യങ്ങളും, ഇഷ്ടക്കേടുകളും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയനും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും തമ്മിലുള്ള നല്ല ബന്ധം ഇല്ലാതാക്കി. ചൈന രാജ്യത്തിനു ചുറ്റും ഭാഗികമായി ശത്രുവായ അമേരിക്കയുടെ സൈനിക താവളങ്ങളായിരുന്നു. ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌വാൻ എന്നിവയായിരുന്നു അവ. കൂടാതെ, പുതിയ ശത്രുവായ റഷ്യയും വടക്കു പടിഞ്ഞാറു ഭാഗത്തു നിന്നും ചൈനയെ നോട്ടമിടാൻ തുടങ്ങി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രശ്നങ്ങൾ മാവോയിൽ നിന്നും കൂടുതൽ രാഷ്ട്രതന്ത്രങ്ങൾ ആവശ്യപ്പെട്ടു തുടങ്ങി. രാജ്യത്തിനു ചുറ്റും ഉള്ള ശത്രുക്കളെ നേരിടാൻ ചൈന നിർബന്ധിതരായി. 1962ൽ നടന്ന ഒരു പാർട്ടി കോൺഗ്രസ്സിൽ സ്റ്റേറ്റ് ചെയർമാൻ ഷാവോഗി, മാവോ യെ നിശിതമായി വിമർശിച്ചു. ഗ്രേറ്റ് ലീപ് ഫോർവേർഡ് കാരണമാണ് ഈ ഭക്ഷ്യക്ഷാമമുണ്ടായതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. കൂടിയിരുന്ന പ്രതിനിധികളെല്ലാം ഈ പ്രസ്താവനയെ അനുകൂലിച്ചു എങ്കിലും, പ്രതിരോധ മന്ത്രി മാത്രമാണ് മാവോയെ പ്രതിരോധിക്കാനുണ്ടായത്. ചൈനയിൽ ഉദാരവൽക്കരനയങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. കർഷക ഗ്രാമസമുദായങ്ങൾ പിരിച്ചുവിട്ടു. സ്വകാര്യവൽക്കരണ നയങ്ങൾക്ക് മുൻതൂക്കം നല്കി. ചൈനയുടെ സാമ്പത്തിക അവസ്ഥയെ നിലവിലുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കാനായിരുന്നു ഇത്. കാനഡയിൽ നിന്നും,ഓസ്ട്രേലിയയിൽ നിന്നും ധാന്യങ്ങൾ ഇറക്കുമതി ചെയ്ത് നിലവിലുള്ള ക്ഷാമം അവസാനിപ്പിക്കാൻ ശ്രമിച്ചു. സാംസ്കാരിക വിപ്ലവം 1966 മുതൽ 1976 വരെ, പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ചൈനയിൽ നടന്ന ഒരു സാംസ്കാരിക മുന്നേറ്റമാണ്, ദ ഗ്രേറ്റ് പ്രോലിറ്റേറിയൻ കൾച്ചറൽ റെവല്യൂഷൻ അഥവാ കൾച്ചറൽ റെവല്യൂഷൻ. ഗ്രേറ്റ് ലീപ് ഫോർവേർഡ് എന്ന വികസന മുന്നേറ്റത്തിലൂടെ നഷ്‌ടപ്പെട്ട പാർട്ടിയുടേയും, ചെയർമാൻ മാവോയുടേയും പ്രതിച്ഛായ തിരിച്ചുപിടിക്കാനായി നടത്തിയ ഒരു ക്യാംപയിൻ ആയിരുന്നു ഇത്. മുതലാളിത്തത്തെ നീക്കം ചെയ്ത്, എല്ലാവർക്കും സമത്വം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് സാംസ്കാരിക വിപ്ലവം ആസൂത്രണം ചെയ്തത്. കൂടാതെ, പരമ്പരാഗതവും, സാംസ്കാരികവും ആയ എല്ലാ ഘടകങ്ങളേയും തച്ചുടച്ച് പകരം മാവോയിസം നടപ്പിൽ വരുത്തുക എന്ന അജണ്ട കൂടി ഇതിനുണ്ടായിരുന്നു. ഫ്രാങ്ക് ഡിക്കോട്ടർ നെ പോലെയുള്ളവർ ചിന്തിക്കുന്നത്, ഗ്രേറ്റ് ലീപ് ഫോർവേഡിന്റെ കാര്യത്തിൽ തന്നെ വിമർശിച്ചവരേയും, വെല്ലുവിളിച്ചവരേയും മറ്റൊരു മുന്നേറ്റം കൊണ്ട് പ്രതികാരം ചെയ്യുക എന്നായിരുന്നു മാവോ ഈ വിപ്ലവത്തിലൂടെ ചിന്തിച്ചത് എന്നാണ്. സമൂഹത്തിൽ ഒരു അരക്ഷിതാവസ്ഥ രൂപപ്പെട്ടു. റെഡ് ഗാർഡുകൾ എന്നറിയപ്പെടുന്നു യുവാക്കളുടെ ഒരു സംഘടന നാടുനീളെ അക്രമവുമായി ഇറങ്ങി. ചെൻ യുവാനെപോലുള്ള തത്ത്വചിന്തകർ വരെ പീഡിക്കപ്പെട്ടു. അരാജകത്വത്തിന്റെ അവസ്ഥയിലേക്ക് രാജ്യം സഞ്ചരിക്കാൻ തുടങ്ങി. സാസ്കാരിക വിപ്ലവത്തിന്റെ കാലത്ത് സ്കൂളുകൾ അടച്ചു പൂട്ടി. യുവാക്കളോട് നദീ തീരത്തിലേക്കു പോയി കർഷകർക്കു ശിഷ്യപ്പെടുവാൻ ഉത്തരവായി. അവിടെ അവർക്ക് കഠിനാധ്വാനവും, മറ്റു പല ജോലികളും ചെയ്യേണ്ടി വന്നു. ഈ വിപ്ലവം ചൈനയുടെ പരമ്പരാഗതമായ സാംസ്കാരിക പൈതൃകത്തെ നശിപ്പിച്ചു. ധാരാളം പൗരന്മാർ ജയിലിലടക്കപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ രാജ്യത്ത് ഉടലെടുത്തു. ദശലക്ഷക്കണക്കിനു ജീവിതങ്ങൾ പീഡിക്കപ്പെട്ടു. ഈ സംഭവങ്ങളെക്കുറിച്ച് പിൻ കാലത്തുണ്ടായ സിനിമകളാണ് ടു ലീവ്, ദ ബ്ലൂ കൈറ്റ്, ഫെയർവെൽ മൈ കൊൺക്യൂബിൻ എന്നിവ. സാസ്കാരിക വിപ്ലവത്തിന്റെ കാലത്തും ലക്ഷകണക്കിനു ജീവിതങ്ങൾ കുരുതികൊടുക്കപ്പെട്ടു.. മാവോ ഇതിനെക്കുറിച്ചറിഞ്ഞപ്പോൾ, പ്രത്യേകിച്ച് ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ പ്രതികരിച്ചത് ഇങ്ങനെയാണ് ആത്മഹത്യ ചെയ്യാൻ പോകുന്നവരെ രക്ഷിക്കാൻ ശ്രമിക്കരുത്, ചൈന ഒരു ജനബാഹുല്യമുള്ള രാജ്യമാണ്. കുറച്ചുപേർ ആത്മഹത്യ ചെയ്തതുകൊണ്ട് അതങ്ങിനെയല്ലാതാകുന്നില്ല.. ശത്രുപക്ഷത്തുള്ളവരെ വകവരുത്താൻ സർക്കാർ റെഡ് ഗാർഡുകൾക്ക് അധികാരം നല്കി. 1966 ഓഗസ്റ്റ്-സെപ്തംബർ കാലഘട്ടത്തിൽ മാത്രം ഇങ്ങനെ 1,772 ആളുകൾ മരിക്കുകയുണ്ടായി.റോഡറിക്ക് മാക്ഫർക്കാർ ഷോൻഹാൾസ്, മൈക്കിൾ. മാവോസ് ലാസ്റ്റ് റെവല്യൂഷൻ. ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2006. p. 124. ഇക്കാലയളവിലാണ് മാവോയുടെ ആശയങ്ങളുടെ എല്ലാം തലച്ചോറ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ലിൻ ബിയാവോവിനെ മാവോ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത് പിന്നീട് മാവോയുടെ പിൻഗാമിയായി ലിൻ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. എന്നിരുന്നാലും ഇരുവരുടെ തമ്മിലുള്ള ഐക്യമില്ലായ്മ മറനീക്കി പുറത്തുവന്നു 1971 ൽ. ചൈനയുടെ ഔദ്യോഗിക രേഖകൾ പറയുന്നത് ലിൻ, മാവോക്കെതിരേ ഒരു വധശ്രമമോ, അല്ലെങ്കിൽ ഒരു സൈനിക നടപടിയോ ആസൂത്രണം ചെയ്തിരുന്നു എന്നാണ്. പക്ഷെ മാംഗോളിയക്കു മുകളിൽ വെച്ചുണ്ടായ ഒരു വിമാനാപകടത്തിൽ ലിൻ കൊല്ലപ്പെടുകയാണുണ്ടായത്. എന്നാൽ ഈ യാത്രക്കവസാനം ഇദ്ദേഹത്തെ ചൈനയിൽ വെച്ച് അറസ്റ്റ് ചെയ്യാൻ മാവോ പദ്ധതിയിട്ടിരുന്നു. ലിൻ മാവോയെ പുറത്താക്കാൻ ശ്രമിച്ചിരുന്നുവെന്നും, അതുകൊണ്ട് മരണാനന്തരം ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പിന്നീട് പ്രഖ്യാപിച്ചു. ഈ സംഭവത്തോടെ, പാർട്ടിയിലെ പല മുതിർന്ന നേതാക്കളോടുമുള്ള വിശ്വാസം മാവോക്ക് നഷ്ടപ്പെട്ടു. 1969 ൽ സാംസ്കാരിക വിപ്ലവം അവസാനിച്ചതായി മാവോ പ്രഖ്യാപനം നടത്തി. എന്നാൽ 1976 ൽ മാവോയുടെ മരണത്തോടെയാണ് അത് അവസാനിച്ചത് എന്ന് പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. മാവോയുടെ ജീവിതത്തിന്റെ അവസാനകാലങ്ങളിൽ അദ്ദേഹം ഒരുപാട് രോഗങ്ങൾക്ക് അടിമയായിരുന്നു. പാർക്കിൻസൺ രോഗം, മോട്ടോർ ന്യൂറോൺ ഡിസീസ്, കടുത്ത പുകവലി മൂലമുണ്ടായ കരൾ രോഗങ്ങൾ എന്നിവ അദ്ദേഹത്തെ തളർത്തിയിരുന്നു. ലിൻ ബിയാവോ എന്ന വിശ്വസ്തന്റെ വഞ്ചന മൂലം ആണ് മാവോയുടെ ആരോഗ്യം ഇത്രപെട്ടെന്ന് മോശമായതെന്ന് പറയപ്പെടുന്നു. തന്റെ മരണത്തിനുശേഷം, പിൻഗാമിയെച്ചൊല്ലി പാർട്ടിയിലുണ്ടായ തർക്കവും അദ്ദേഹത്തെ അന്ത്യനാളുകളിൽ നിഷ്ക്രിയനാക്കി. സാംസ്കാരിക വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ചൈനക്ക് മാന്ദ്യം സംഭവിച്ചിരുന്നുവെന്നും, ചൈനയുടെ വളർച്ചയെ പിന്നോട്ടാക്കി എന്നും ചിലർ പറയുന്നു. ഈ കാലഘട്ടത്തൽ കോടിക്കണക്കിനു ആളുകൾ കൊല്ലപ്പെടുകയും പീഡനത്തിനിരയാവുകയും ചെയ്തു.ഡാനിയൽ ഷിരോട്ട് . ദ പവർ ആന്റ് പ്രിവലൻസ് ഓഫ് ഔർ ഏജ് . പ്രിൻസ്ടൺ യൂണിവേഴ്സിറ്റി പ്രസ്സ്, 1996. ISBN 0-691-02777-3 p. 198 എന്നാൽ ലീ ഫിജിയോൺ, മോബോ ഗാവോ തുടങ്ങിയ പണ്ഡിതർ പറയുന്നത് ചൈന പുരോഗതി കൈവരിച്ച കാലം ആയിരുന്നു ഇതെന്നാണ്. ചില രംഗങ്ങളിൽ പാശ്ചാത്യ സാമ്പത്തികവ്യവസ്ഥയെ വെല്ലുന്നതായി ചൈനയുടേത്. ഈ കാലഘട്ടത്തിലാണ് ചൈന തങ്ങളുടെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുന്നത്. ആദ്യത്തെ ആണവ അന്തർവാഹിനികൾ രാജ്യത്തിനായി സമർപ്പിച്ചു. സാങ്കേതികവിദ്യയുടേയും, ശാസ്ത്രത്തിന്റേയും മേഖലയിൽ ചൈന ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുകയുണ്ടായി. ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി. തീരദേശ ജീവിതസാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു. മരണം മരണത്തിനു തൊട്ടുമുമ്പുള്ള കാലങ്ങളിൽ മാവോയുടെ ആരോഗ്യം തീരെ മോശമായിരുന്നു. കൂടാതെ കാഴ്ചയും നഷ്ടമായി. പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയുടെ ചൈന സന്ദർശനവുമായി ബന്ധപ്പെട്ട ഒരു പൊതുപരിപാടിയിലാണ് മാവോ അവസാനമായി പങ്കെടുത്തത്. 1976 ൽ സുൾഫിക്കർ അലി ഭൂട്ടോ ബീജിംഗ് സന്ദർശിച്ചപ്പോഴായിരുന്നു ഇത്. 1976 സെപ്തംബർ 2, ഏകദേശം അഞ്ചുമണിക്ക് അദ്ദേഹത്തിനു ഹൃദയാഘാതം അനുഭവപ്പെട്ടു. മുൻപ് രണ്ടു തവണ ഹൃദയാഘാതം ഉണ്ടായിരുന്നെങ്കിലും, ഇത് അതിനേക്കാളൊക്കെ ശക്തിയേറിയതായിരുന്നു. മാവോയുടെ ശ്വാസകോശത്തിലെ അണുബാധ ക്രമാധീതമായി വർദ്ധിച്ചു. തന്റെ അപകടസ്ഥിതി മനസ്സിലാക്കിയ മാവോ, അടിയന്തരമായ വൈദ്യസഹായം ആവശ്യപ്പെട്ടു. മൂന്നു ദിവസത്തോളം, ആരോഗ്യസ്ഥിതിയിൽ യാതൊരു പുരോഗതിയും ഇല്ലാതെ തുടർന്നു. വിദേശയാത്രയിലായിരുന്ന ഭാര്യ മാവോയുടെ അപകടസ്ഥിതി മനസ്സിലാക്കി തിരികെ വന്നു. സെപ്തംബർ ഏഴ്, ഉച്ചക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യം തീരെ വഷളായി. മാവോ, അബോധാവസ്ഥയിലായി. ഡോക്ടർമാർ കൃത്രിമ ശ്വാസം നല്കാൻ ശ്രമിച്ചു. അവസാനത്തെ 12 മണിക്കൂറുകളോളം മാവോ, കൃത്രിമ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്. സെപ്തംബർ 9 ന് ഈ കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ മാറ്റാൻ ഡോക്ടർമാരുടെ സംഘം തീരുമാനിച്ചു. സെപ്തംബർ 9 ന് മാവോയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓർത്തുവെക്കാൻ വളരെ എളുപ്പമുള്ള ഒരു ദിവസം കൂടിയായിരുന്നു ഇത്. ഒമ്പതാം മാസത്തിലെ, ഒമ്പതാമത്തെ ദിവസം. ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിൾ എന്ന ഔദ്യോഗിക വസതിയിൽ മൃതദേഹം പൊതുദർശനത്തിനായി വച്ചു. കൂടാതെ, ടിയാനൻമെൻ ചതുരത്തിൽ അനുസ്മരണവും നടക്കുകയുണ്ടായി. പിന്നീട് മ്യുസോളിയം ഓഫ് മാവോസെ തൂങ് എന്ന സ്മാരകത്തിൽ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ദഹിപ്പിക്കുകയുണ്ടായി. മാവോയുടെ മരണശേഷം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അധികാരത്തെച്ചൊല്ലി തർക്കങ്ങളുയർന്നു. ഗ്യാങ്ങ് ഓഫ് ഫോർ എന്നറിയപ്പെടുന്ന ഒരു വിഭാഗം, മാവോ പിന്തുടർന്നു വന്ന അതേ രീതി തന്നെ തുടർന്നു പോകാനാണ് താല്പര്യപ്പെട്ടത്. ഈ നാൽവർ സംഘത്തിൽ പ്രമുഖ, മാവോയുടെ അവസാന ഭാര്യ ജിയാങ് ക്വിങ് ആയിരുന്നു. ചെയർമാൻ ഹുവാ ഗുവോഫെങിന്റെ തേതൃത്വത്തിനുള്ള വലതുപക്ഷക്കാരായിരുന്നു എതിർവശത്ത്. ഇതിൽ ഹുവായുടെ നേതൃത്വം ആണ് വിജയിച്ചത്. സോവിയറ്റ് യൂണിയന്റെ ഉപദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതായിരുന്നു ഹുവായുടെ നയം. എന്നാൽ ഇതിനെതിരേ നവീകണചിന്താഗതികളുമായി ഡെംഗ് സിയാവോപിംഗിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ രംഗത്തെത്തി. ഇവർ രക്തരഹിതമായ ഒരു വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു. മരണശേഷം thumb|200px|മാവോയുടെ ഒരു ചിത്രം ടിയാനൻമെൻ ചതുരം ചൈനയുടെ ഈ നായകനെ മരണശേഷവും വിവാദങ്ങൾ വിട്ടു പിരിഞ്ഞിരുന്നില്ല. വിമർശനവും, പുകഴ്ത്തലുകളും അദ്ദേഹത്തിന്റെ ജീവിതത്തിനുശേഷം ചൈനയിലും ലോകത്തെമ്പാടും ഉണ്ടായിരുന്നു. ചൈനയിൽ നടന്നിരുന്ന, ദശകങ്ങൾ പഴക്കമുണ്ടായിരുന്ന ആഭ്യന്തര കലാപത്തിനു അറുതി വരുത്തിയത് മാവോ ആണ്. സ്ത്രീകളുടെ ഉന്നമനത്തിനായി കഠിന പ്രയത്നം നടത്തി. അവരുടെ സാക്ഷരതയും, വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ ലക്ഷക്കണക്കിനു ആളുകൾക്ക് ജീവഹാനി സംഭവിച്ചു. ഇത് ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മറ്റേതൊരു നേതാവിന്റെ ഭരണകാലത്തുണ്ടായിരുന്നതിനേക്കാളും വളരെ അധികം കൂടുതലാണ്. ജനങ്ങളുടെ ജീവിത നിലവാരം ഇക്കാലഘട്ടത്തിൽ പ്രതീക്ഷിച്ചധിലധികം ഉയർന്നു എന്ന് അദ്ദേഹത്തിന്റെ അനുയായികൾ തെളിവുകളെ ഉദ്ധരിച്ചു പറയുന്നു. അദ്ദേഹത്തിന്റെ വിമർശകർ പറയുന്ന മറ്റൊരു കാര്യം മാവോയുടെ നയങ്ങൾ വ്യവസായവൽക്കരണത്തിനും, ആധുനികവൽക്കരണത്തിനും വിഘാതം സൃഷ്ടിച്ചു എന്നാണ്. മാവോയുടെ നയങ്ങൾ ഉപേക്ഷിച്ചതിനു ശേഷമാണ് ചൈനയുടെ സാമ്പത്തിക പുരോഗതി നേരായ രീതിയിലേക്ക് വന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു. മാവോയുടെ നയങ്ങൾ ആണ് ആധുനിക ചൈനയുടെ വികാസത്തിനു അടിത്തറ പാകിയതെന്ന് ഈ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അനുഭാവികൾ പറയുന്നു. മാവോയുടെ രീതികൾ ലോകത്തിലുള്ള പല കമ്മ്യൂണിസ്റ്റ് സംഘടനകളും അവരുടെ തത്ത്വസംഹിതകളായി സ്വീകരിച്ചു വരുന്നുണ്ട്. മാവോയിസം എന്ന പേരിൽ ഇതറിയപ്പെടുന്നു. മാവോയിസ്റ്റ് യുദധരീതികൾ വിപ്ലവത്തിനായി തയ്യാറെടുക്കുന്ന പല സംഘടനകളും ഒരു മാതൃക ആയി സ്വീകരിക്കുന്നു. ആധുനിക ചൈനയുടെ സ്രഷ്ടാവ് എന്ന രീതിയിൽ മാവോ ഇന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അനുഭാവികൾക്കിടയിലും, ഒരു വലിയ വിഭാഗം ജനങ്ങൾക്കിടയിലും ആദരിക്കപ്പെടുന്നു. മോബോ ഗാവോ എന്ന എഴുത്തുകാരൻ മാവോയെക്കുറിച്ച് അദ്ദേഹത്തിന്റെ പുസ്തകമായ ദ ബാറ്റിൽ ഫോർ ചൈനാസ് പാസ്റ്റ്, മാവോ ആന്റ് ദ കൾച്ചറൽ റെവല്യൂഷൺ ഇങ്ങനെ പരാമർശിച്ചിരിക്കുന്നു. വിദേശ ആക്രമണത്താലും, ആഭ്യന്തരകലാപത്താലും തകർന്നിരുന്ന ചൈനക്ക് ഐക്യവും, സ്ഥിരതയും, മാവോ നല്കി. ലോകത്തെ ഒരു പ്രധാന സാമ്പത്തിക ശക്തിയായി മാറാനുള്ള അടിത്തറ പാകിയത് മാവോ ആണ്. കൂടാതെ, ഭൂപരിഷ്കരണത്തിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. ജനങ്ങളുടെ ജീവിതനിലവാരതോത് 63% ആയി ഉയർന്നു.ദ ബാറ്റിൽ ഫോർ ചൈനാസ് പാസ്റ്റ്: മാവോ ആന്റ് ദ കൾച്ചറൽ റെവല്യൂഷൺ,മോബോ ഗാവോ, പ്ലൂട്ടോ പ്രസ്സ്, 2008, ISBN 0-7453-2780-X, pg 81. ചൈനക്കകത്തും പുറത്തും മാവോയ്ക്ക് ധാരാളം വിമർശകരുണ്ടായിരുന്നു. ചൈനയിൽ മാവോക്കെതിരേയുള്ള വിമർശനം ഉപാധികളോടെ തടഞ്ഞിരുന്നു. എന്നിട്ടുപോലും അദ്ദേഹത്തിനെതിരേയുള്ള വിമർശനങ്ങൾ വളരെ ശക്തമായി തന്നെ നിലനിന്നിരുന്നു. പാശ്ചാത്യരാജ്യങ്ങളിൽ മാവോ ഒരു നിഷ്ഠൂരനായ ഭരണാധികാരിയായാണ് അറിയപ്പെട്ടിരുന്നുത്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങൾ അവർ തള്ളിക്കളഞ്ഞിരുന്നു. എന്നിരിക്കിലും, ഇടതുപക്ഷ ചിന്താഗതിക്കാർ മാവോയെ ഇപ്പോഴും, സാമ്രാജ്യത്വത്തിനെതിരേയും, മുതലാളിത്തത്തിനെതിരേയും ഉള്ള ഒരു പോരാളി ആയി തന്നെ ആണ് കണക്കാക്കുന്നത്. മാവോയുടെ സാമ്പത്തിക നയങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ പിന്മഗാമികളായ ദെൻ സിയാവോപിങിനെ പോലുള്ളവർ ഉപേക്ഷിച്ചു. അവർ വിപണിക്കനുസൃതമായ പുതിയ നയങ്ങൾ നടപ്പിൽ വരുത്തി. thumb|മാവോയുടെ ശില്പം, ചാങ്ഷാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന മാവോയുടെ സാമ്പത്തിക നയങ്ങളേയും മറ്റും തള്ളി കളഞ്ഞു എങ്കിലും, പാർട്ടിയിൽ അദ്ദേഹം നടപ്പിൽ വരുത്തിയിരുന്ന അധികാരം കൈയ്യാളുന്ന രീതി അതേ പോലെ തന്നെ തുടർന്നു. പട്ടാളത്തേയും, പോലീസിനേയും, കോടതികളേയും, വാർത്താമാദ്ധ്യമങ്ങളേയും നിയന്ത്രിക്കുന്നത് പാർട്ടി തന്നെയാണ്. ഹോങ്കോങിൽ ഒഴികെ ഉൾപ്പാർട്ടി തിരഞ്ഞെടുപ്പുകൾ അവിടെ നിരോധിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന മാവോ പൂർണ്ണമായി തള്ളിക്കളഞ്ഞു എന്നു പറയാനാവില്ല എന്ന് ചിന്തകർ പറയുന്നു. ചൈനാ സർക്കാർ മാവോയെ ദേശീയ നായകൻ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഹുനാൻ പ്രവിശ്യയിലുള്ള മാവോ സേതൂങ് ചതുരം, സന്ദർശകർക്കായ് സർക്കാർ 2008 ൽ തുറന്നു കൊടുത്തു. അദ്ദേഹത്തിന്റെ 115ാമത്തെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. മാവോയുടെ സ്വാധീനം ജനങ്ങളിൽ പീപ്പിൾ ഡെയ്ലി. അദ്ദേഹത്തിന്റെ ഭരണത്തെപ്പറ്റി വിരുദ്ധ അഭിപ്രായങ്ങളാണ് നിലനിന്നിരുന്നത്. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനം വഹിച്ചിരുന്ന സു ഷാചി പറഞ്ഞത് മാവോ, ഒരു കുറ്റവാളിയായിരുന്നു, പക്ഷേ അതോടൊപ്പം തന്നെ അദ്ദേഹം നല്ലതു ചെയ്യാനുള്ള ഒരു പ്രേരകശക്തി കൂടിയായിരുന്നു എന്നാണ്. പത്രപ്രവർത്തകനായ ലിയു ബിനിന്റെ അഭിപ്രായത്തിൽ മാവോ ഒരേസമയം തന്നെ ഒരു ക്രൂരനും, പ്രതിഭയും ആയിരുന്നു എന്നാണ്. മാവോ, ഇരുപതാംനൂറ്റാണ്ടിൽ ജീവിച്ചിരുന്നു സ്വേഛാധിപതികളിൽ ഒരാളായിരുന്നു എന്നാണ് ചില ചരിത്രകാരന്മാർ അദ്ദേഹത്തെക്കുറിച്ചു പറയുന്നത്. ഇവർ മാവോയെ, അഡോൾഫ് ഹിറ്റ്ലറോടും, ജോസഫ് സ്റ്റാലിനോടും താരതമ്യം ചെയ്യുന്നു.മാക്ഫർക്കാർ, റോഡറിക്ക് ഷോൺഹാൾസ്, മൈക്കിൾ. മാവോസ് ലാസ്റ്റ് റെവല്യൂഷൺ. ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 2006. ISBN 0-674-02332-3 p. 471: "ടുഗതർ വിത്ത് ജോസഫ് സ്റ്റാലിൻ & അഡോൾഫ് ഹിറ്റ്ലർ, ". ജീൻ ലൂയീസ് മാർഗോളിൻ തന്റെ പുസ്തകമായ ദ് ബ്ലാക്ക് ബുക്ക് ഓഫ് കമ്മ്യൂണിസത്തിൽ മാവോയെക്കുറിച്ച് പരാമർശിക്കുന്നത് ഇങ്ങനെയാണ്. ഒരു ചക്രവർത്തി ആയി മാറാനുള്ള പരിപൂർണ്ണമായ അധികാരം അദ്ദേഹത്തിനു പാർട്ടിയിലുണ്ടായിരുന്നു. ചൈന കണ്ടതിൽ എക്കാലത്തേയും മൃഗീയമായ കൂട്ടക്കുരുതിയാണ് മാവോയുടെ കാലഘട്ടത്തിൽ ഇവിടെ കണ്ടത്.സ്റ്റെഫാൻ കോർട്ടോയിസ്, ജീൻ ലൂയീസ് മാർഗോളിൻ ദ ബ്ലാക്ക് ബുക്ക് ഓഫ് കമ്മ്യൂണിസം: ക്രൈംസ്, ടെറർ, റിപ്രഷൻ. ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1999. ISBN 0-674-07608-7 p. 465-466. മാവോയെ പലപ്പോഴും ചൈനയു‌ടെ ആദ്യത്തെ ചക്രവർത്തിയായിരുന്ന ക്വിൻ ഷി ഹുവാങുമായി താരതമ്യം ചെയ്യാറുണ്ട്. ഇയാൾ പല പണ്ഡിതന്മാരേയും, ജീവനോടെ ചുട്ടു കരിച്ചിട്ടുള്ള ഒരു കുപ്രസിദ്ധനായ ചക്രവർത്തിയായിരുന്നു.മാവോ സേതൂങാ സിക്സിയാങ് വാൻ സുയി! (1969), p. 195. റെഫറൻസ്ഡ് ഇൻ ഗവേണിംഗ് ചൈന : ഫ്രം റെവല്യൂഷൺ ടു റിഫോം (രണ്ടാം പതിപ്പ് ) കെന്നത്ത് ലിബർത്താൾ. നോർട്ടൺ & കമ്പനി., 2003. ISBN 0-393-92492-0 p. 71.. ഈ താരതമ്യത്തെക്കുറിച്ച് ഒരു പാർട്ടി യോഗത്തിൽ മാവോ പറഞ്ഞത് ഇങ്ങനെയാണ്. ക്വിൻ ഷി ഹുവാങ്ങുമായി താരതമ്യം ചെയ്യുമ്പോൾ, ഞാൻ വളരെ മുമ്പിലാണ്. കാരണം ക്വിൻ 460 പണ്ഡിതന്മാരെയാണ് ജീവനോടെ ദഹിപ്പിച്ചത്. പക്ഷെ ഞങ്ങൾ 46000 പണ്ഡിതന്മാരെ ജീവനോടെ ചുട്ടുകരിച്ചു. നിങ്ങൾ പറയുന്നത് തെറ്റാണ്. ഈ കാര്യത്തിൽ ഞങ്ങൾ ക്വിൻ ഷി ഹുവാങ്ങിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.മാവോ സേതൂങാ സിക്സിയാങ് വാൻ സുയി! (1969), p. 195. റെഫറൻസ്ഡ് ഇൻ ഗവേണിംഗ് ചൈന : ഫ്രം റെവല്യൂഷൺ ടു റിഫോം (രണ്ടാം പതിപ്പ് ) കെന്നത്ത് ലിബർത്താൾ. നോർട്ടൺ & കമ്പനി., 2003. ISBN 0-393-92492-0 p. 75.. മാവോയുടെ ഇംഗ്ലീഷ് ദ്വിഭാഷിയായിരുന്ന സിഡ്നി റിട്ടൻബർഗ് തന്റെ ഓർമ്മക്കുറിപ്പുകളായ ദ മാൻ ഹു സ്റ്റേയ്ഡ് ബിഹൈൻഡ് ദാറ്റ് വിൽസ്റ്റ് മാവോ എന്ന പുസ്തകത്തിൽ മാവോയെ ക്കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്. "ഒരു മഹാനായ കുറ്റവാളിയായിരുന്നു മാവോ, അദ്ദേഹത്തിന്റെ വന്യമായ ഭാവനകൾ അദ്ദേഹത്തെ ക്രൂരമായ കൂട്ടക്കുരുതിയിലേക്കു നയിച്ചു. മാവോ അതാഗ്രഹിച്ചിരുന്നില്ലെങ്കിൽപോലും". മാവോയുടെ ഭരണം പേടിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു, ആയിരങ്ങൾ മരിച്ചു വീഴുമ്പോഴും അത് മാവോയിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയിരുന്നില്ല.ജൊനാഥൻ വാട്ട്സ് . "ചൈന മസ്റ്റ് കോൺഫ്രണ്ട് ഡാർക്ക് പാസ്റ്റ്, സേയ്സ് മാവോ , കോൺഫിഡന്റ് " ദ ഗാർഡിയൻ, ജൂൺ 2, 2005. മാവോയുടെ ജീവചരിത്രകാരനായ ജുവാംഗ് ചാങ് പറയുന്നത്, തന്റെ നയങ്ങൾ നടപ്പാക്കുന്നതിലൂടെ ചൈനയിൽ ഒരു കൂട്ടമരണം തന്നെ ഉണ്ടാവുമെന്ന് മാവോക്ക് അറിയാമായിരുന്നു എന്നാണ്. ഉരുക്കും, ഇരുമ്പും ഉണ്ടാക്കാനുള്ള പദ്ധതിയുടെ ചർച്ചകൾക്കിടെ മാവോ, തന്റെ പാർട്ടി യോഗത്തിൽ ഇങ്ങനെ പറയുകയുണ്ടായി എന്ന് ജുവാംഗ് അവകാശപ്പെടുന്നു. ഇത്തരം പദ്ധതികളി, ഇങ്ങനെ ജോലി ചെയ്യുന്നതുമൂലം, പകുതിയോളം ചൈനക്കാർ മരണപ്പെടും. പകുതിയല്ലെങ്കിൽ മൂന്നിലൊന്ന്, അല്ലെങ്കിൽ പത്തിലൊന്ന്, ചുരുങ്ങിയത് 50 ദശലക്ഷം ആളുകൾ എങ്കിലും കൊല്ലപ്പെട്ടിരിക്കും.ചാങ്, ജുവാംഗ് , ഹാലിഡേ, ജോൺ. മാവോ: ദ അൺനോൺ സ്റ്റോറി. ജൊനാഥൻ കേപ്, ലണ്ടൻ, 2005. p 458 ISBN 0-224-07126-2 [ചാങ്സ് സോർസ്' (p.725): *മാവോ , vol. 13, pp. 203–4 , pp. 494–5)].. ജുവാംഗും ഹാലിഡേയും പറയുന്നത് ഈ കൂട്ടക്കുരുതികളെക്കുറിച്ച് മാവോ, വളരെ നിരുത്തവാദപരവും, ഹൃദയശൂന്യവും, ക്ഷുഭിതനും ആയാണ് സംസാരിച്ചിരുന്നത് എന്നാണ്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് വളരെ അക്ഷോഭ്യനായാണ് മാവോ പ്രതികരിച്ചിരുന്നത് എന്നാണ് ഇവർ പറയുന്നത്. ആണവയുദ്ധത്തെക്കുറിച്ചുള്ള മാവോയുടെ ഒരു പരാമർശം ആണ് ഇത് ഒരു ആണവയുദ്ധത്തിൽ പകുതിയേലെറെ ചൈനക്കാർ കൊല്ലപ്പെട്ടേക്കാം. പക്ഷേ ബാക്കി പകുതിയുടെ ജീവൻ കൊണ്ട് നമ്മൾ തിരിച്ചുവരും.. ഈ പരാമർശത്തെ ഉദ്ധരിച്ചുകൊണ്ടാണ് ജുവാംഗ് മുകളിൽ പറഞ്ഞ കാര്യങ്ങൾ എഴുതിവെച്ചത്. ജീവിതവും മരണവും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ച് മാവോയുടെ നിലപാട് ഇതായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഈ കൂട്ടക്കുരുതികളെ മഹത്ത്വവൽക്കരിച്ചിരുന്നു എന്നാണ് ഡിക്കോട്ടർ പറയുന്നത്. കൂട്ടമരണങ്ങൾ അവർക്ക് ഒരു ശീലമായിക്കഴിഞ്ഞു. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന ആശയസംഹിതയിൽ വിശ്വസിച്ചിരുന്നവരായിരുന്നു ആ നേതാക്കൾ. വൻകിട ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട് ആയിരങ്ങൾ കുടിയൊഴിക്കപ്പെട്ടു, കൊല്ലപ്പെട്ടു. ഗാൻസു പ്രവിശ്യകളിലെ ജനങ്ങൾ ഇത്തരം പദ്ധതികളെ മരണനിലങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.ഡിക്കോട്ടർ, ഫ്രാങ്ക്. മാവോസ് ഗ്രേറ്റ് ഫാമെയൻ': ദ ഹിസ്റ്ററി ഓഫ് ചൈനാസ് മോസ്റ്റ് ഡീവാസ്റ്റേറ്റിംഗ് കറ്റാസ്ട്രഫി, 1958–62. വാക്കർ & കമ്പനി, 2010. p. 299. ISBN 0-8027-7768-6. കൊറിയൻ യുദ്ധത്തിലെ ചൈനയുടെ ഇടപെടൽ മൂലം അമേരിക്കൻ ഐക്യനാടുകൾ ചൈനക്കു മേൽ ഒരു വ്യാപാരം നിരോധനം നടപ്പിലാക്കിയിരുന്നു. എന്നാൽ പിന്നീട് അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ ചൈനയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിച്ചു. റഷ്യയുമായുള്ള ബന്ധത്തിൽ ചൈന ഒരു വലിയ സഹായമായിരിക്കും എന്നാണ് നിക്സൺ വിശ്വസിച്ചിരുന്നത്. മാവോയുടെ സൈനിക അനുഭവങ്ങളെക്കുറിച്ചുള്ള രചനകൾ പിൽക്കാലത്ത് ഈ രീതി പിന്തുടരാനാഗ്രഹിച്ച സംഘടനകൾക്കും, രാജ്യങ്ങൾക്കും, പോരാളികൾക്കും ഒരു വേദപുസ്തകം പോലെയായിതീർന്നു. ഗറില്ലാ യുദ്ധതന്ത്രങ്ങൾ ഇത്ര വലിയ രീതിയിൽ നടപ്പിലാക്കിയ മറ്റൊരു നേതാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ്) അദ്ദേഹത്തിന്റെ ഗറില്ലാ യുദ്ധമുറകൾ പിന്തുടർന്നാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിജയം പിടിച്ചെടുത്തത്. കൊറിയൻ യുദ്ധത്തിൽ മൊബൈൽ യുദ്ധതന്ത്രങ്ങളായിരുന്നു ഐക്യരാഷ്ട്രസേനക്കെതിരേ പ്രയോഗിച്ചത്. മാവോ, ഒരു ആണവയുദ്ധത്തെപ്പോലും സ്വാഗതം ചെയ്തിരുന്നതായി ചരിത്രകാരന്മാർ പറയുന്നു.മാവോ സേതൂങ്: ചൈനീസ് വിപ്ലവത്തിന്റെ പിതാവ് ". ദ ന്യൂയോർക്ക് ടൈംസ്. സെപ്തംബർ 10, 1976 കോടിക്കണക്കിനു ആളുകളുടെ ജീവൻ ബലികൊടുത്തിട്ടാണെങ്കിലും അത്തരം ഒരു യുദ്ധത്തെ നേരിടാനുള്ള കരുത്ത് ചൈനക്കുണ്ടെന്ന് മാവോ വിശ്വസിച്ചിരുന്നു."മാവോ റിപ്പോർട്ടഡ്ലി സോട്ട് ടു ആറ്റം ബോംബ് യി.എസ്. ട്രൂപ്പ്സ് ". ലോസ് ഏഞ്ജൽസ് ടൈംസ്. ഫെബ്രുവരി 23, 1988.. thumb|left|upright|മാവോയുടെ പ്രതിമ മാവോയുടെ പല കവിതകളും, രചനകളും പിന്നീട് ചൈനക്കാരും അല്ലാത്തവരുമായ നേതാക്കൾ പ്രസംഗമദ്ധ്യേയും മറ്റും ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഉദ്ഘാടനപ്രസംഗത്തിന്റെ ഔദ്യോഗിക ചൈനീസ് പരിഭാഷ ആരംഭിക്കുന്നതു തന്നെ മാവോയുടെ കവിതയിലെ ചില വരികൾ ഉൾപ്പെടുത്തിക്കൊണ്ടാണ്. 2008 അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ജോൺ മക്കെയിൻ മാവോയുടെ ചില വാചകങ്ങൾ തന്റെ പ്രസംഗങ്ങൾക്കിടെ ഉദ്ധരിക്കുമായിരുന്നു. മൂന്നാം ലോക രാജ്യങ്ങളിലെ പല കമ്മ്യൂണിസ്റ്റുകളും മാവോയിസം തങ്ങളുടെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചു വന്നു. കംബോഡിയയിലെ മെർ റോഗ്, നേപ്പാളിലെ നേപ്പാളീസ് റെവല്യൂഷണറി മൂവ്മെന്റ് , പെറുവിലെ ഷൈനിംഗ് പാത്ത് എന്നീ സംഘടനകൾ മാവോയിസത്തെ സമരമാർഗ്ഗമായി സ്വീകരിച്ച രാജ്യങ്ങളാണ്. 1990കളുടെ മദ്ധ്യത്തിൽ ചൈനയുടെ ഔദ്യോഗിക കറൻസിയായ റെൻമിൻബിയിൽ മാവോയുടെ ചിത്രം ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങി. കറൻസിയിലുള്ള ഈ ചിത്രം കള്ളനോട്ടു തടയാനുള്ള ഔദ്യോഗിക തെളിവായി സർക്കാർ പ്രഖ്യാപിച്ചു. 2006 ൽ ഷാങ്ഹായ് സർക്കാർ മാവോയുടെ ചരിത്രം ഉൾപ്പെടുത്താത്ത സ്കൂൾ ചരിത്ര പാഠപുസ്തകങ്ങൾ പുറത്തിറക്കി. ഒരു ആചാരമര്യാദക്കുവേണ്ടിപോലും മാവോയുടെ വിവരങ്ങൾ ഉൾപ്പെടുത്താൻ അവർ തയ്യാറായില്ല. ഷാങ്ഹായിലെ വിദ്യാർത്ഥികൾ ഇപ്പോൾ മാവോയെക്കുറിച്ചു പഠിക്കുന്നത് താഴ്ന്ന ക്ലാസ്സുകളിൽ മാത്രമാണ്. ജനങ്ങൾക്കിടയിൽ വ്യക്തി ആരാധനയെക്കുറിച്ച് വിരുദ്ധമായ അഭിപ്രായങ്ങളാണ് മാവോ പറഞ്ഞിരുന്നത്. പഴയ സമൂഹങ്ങളിൽ നിലനില്പിനു വേണ്ടി നിലനിന്നിരുന്നവയാണ് വ്യക്തി ആരാധനകളെന്ന് ജോസഫ് സ്റ്റാലിനെക്കുറിച്ചുള്ള, ക്രൂഷ്ചേവ് റിപ്പോർട്ടിന് അനുബന്ധമായി മാവോ പറഞ്ഞു. സംഘനേതൃത്വത്തിലാണ് ഞാൻ വിശ്വസിക്കുന്നത് എന്നാണ് മാവോ ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞത്.എന്നാൽ 1958 ലെ പാർട്ടി കോൺഗ്രസ്സിൽ മാവോ തന്റെ അഭിപ്രായം മാറ്റി പറഞ്ഞു. അന്ധമായ ആരാധന കൂടാതെയുള്ള വ്യക്തി പൂജ ആകാമെന്ന് നിലപാടിൽ മാവോ എത്തിച്ചേർന്നു. 1962 ൽ മാവോ, സോഷ്യലിസ്റ്റ് എഡ്യുക്കേഷൻ മൂവ്മെന്റ് സംഘടിപ്പിച്ചു. ചൈനയിൽ അങ്ങിങ്ങു വീണ്ടും വരുന്ന മുതലാളിത്തത്തെയും, ജന്മിത്തത്തെയും എതിരിടാൻ കർഷകസമൂഹത്തെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. വളരെ വലിയ രീതിയിൽ തന്നെ ലഘുലേഖകളും മറ്റും നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ധാരാളം പോസ്റ്ററുകളും, ഗാനങ്ങളും രചിക്കപ്പെട്ടു. എല്ലാത്തിന്റേയും ഉള്ള‌ടക്കം ഏതാണ്ടിതുപോലെ തന്നെയായിരുന്നു. ചെയർമാൻ മാവോ, ഞങ്ങളുടെ ഹൃദയത്തിൽ ജ്വലിക്കുന്ന ചുവന്ന സൂര്യൻ, ജനങ്ങളുടെ രക്ഷകൻ.Chapter 5: "മാവോ ബാഡ്ജസ് – വിഷ്വൽ ഇമേജറി ആന്റ് ഇൻസ്ക്രിപ്ഷൻസ്" ഹെലൻ വാങ് (ബ്രിട്ടീഷ് മ്യൂസിയം റിസർച്ച് പബ്ലിക്കേഷൻ 169). ദ ട്രസ്റ്റീസ് ഓഫ് ബ്രിട്ടീഷ് മ്യൂസിയം, 2008. ISBN 978-0-86159-169-5.. 1966 ഒക്ടോബറിൽ മാവോയുടെ ഉദ്ധരണികൾ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി.ലിറ്റിൽ റെഡ് ബുക്ക് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ ഒരു പതിപ്പ് കൈയ്യിൽ കൊണ്ടുനടക്കുന്നതിനെ പാർട്ടി പ്രോത്സാഹിപ്പിച്ചു. കൂടാതെ, കൈയ്യിൽ ഇതിന്റെ ഒരു പതിപ്പില്ലാത്തവർക്ക് പാർട്ടി അംഗത്വം നിഷേധിക്കുക പോലുമുണ്ടായി. കാലം ചെല്ലുന്തോറും, മാവോയുടെ പ്രതിഛായ വർദ്ധിച്ചു വന്നു. ഓഫീസുകളിലും, വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും മറ്റും അദ്ദേഹത്തിന്റെ ഉദ്ധരണികളും, ചിത്രങ്ങളും സ്ഥാപിക്കപ്പെട്ടു. ചെയർമാൻ മാവോ പതിനായിരം കൊല്ലങ്ങൾ നീണാൾ വാഴട്ടെ എന്നതരത്തിലുള്ള വാചകങ്ങൾ കാലഘട്ടത്തിന്റെ ഭാഗമായി മാറി. 550px|thumb|center|മാവോ സേതൂങ് സ്മാരകം മാവോ സേതൂങ് ചൈനയിലും, ലോകത്താകമാനവും ഒരു ജനപ്രിയ സംസ്കൃതിയുടെ ഭാഗമായി മാറി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കുപ്പായങ്ങളിലും, ചായക്കോപ്പകളിലും ഒരു അലങ്കാരത്തിന്റെ ഭാഗമായി പതിക്കപ്പെട്ടു. ഇത് അദ്ദേഹത്തിന്റെ സ്വാധീനത്തെ കാണിക്കുന്നു, ബോധമനസ്സുകൾ നിറയെ മാവോ ആണ്. ഈ പ്രതിഭാസം തലമുറകളോളം നിലനിൽക്കും. ഈ ഒരു ആരാധനയെക്കുറിച്ച് അദ്ദേഹത്തിന്റെ കൊച്ചു മകൾ കോങ് ദോങ്മെയി അഭിപ്രായപ്പെട്ടതാണ് ഇത്. ചെ ഗുവേരയെപ്പോലെ അദ്ദേഹവും, വിപ്ലവാത്മകമായ ഒരു സംസ്കാരത്തിന്റെ ഭാഗമായി മാറി.ഗ്രാന്റ്ഡോട്ടർ കീപ്സ് മെമ്മറി എലൈവ് ഇൻ ബുക്ക്ഷോപ്സ് മാക്സിം ഡെങ്കൻ, റോയിട്ടേഴ്സ്, സെപ്തംബർ 28, 2009. ഓരോ വർഷവും ദശലക്ഷക്കണക്കിനു ആളുകൾ ഹുവാനിലുള്ള അദ്ദേഹത്തിന്റെ സ്മാരകം സന്ദർശിക്കുന്നു. വംശപരമ്പര പൂർവികർ മാവോ യിചാങ് (毛贻昌, ജനനം സിയാങ്ടൺ ഒക്ടോബർ 15, 1870, മരണം ഷാവോഷാൻ ജനുവരി 23, 1920) - പിതാവ്. വെൻ ക്വിമി (文七妹, ജനനം സിയാങ്ടൺ 1867, മരണം October 5, 1919) - മാതാവ്. മാവോ എംപു (毛恩普, ജനനം മേയ് 22, 1846, മരണം നവംബർ 23, 1904) - മുത്തച്ഛൻ. ലേഡി ലുവോ (罗氏) - മുത്തശ്ശി. ഭാര്യമാർ thumb|200px|മാവോ ഭാര്യയോടും മകളോടുമൊപ്പം, ലുവോ യിക്സിയു (罗一秀, ഒക്ടോബർ 20, 1889–1910) ഷാവോഷാൻ: കാലയളവ് - 1907 മുതൽ 1910. യാങ് കൈഹുയി (杨开慧, 1901–1930) ചാങ്ഷാ: കാലയളവ് - 1921 മുതൽ 1927, 1930 കുവോമിൻതാംഗ് പാർട്ടിയാൽ വധിക്കപ്പെട്ടു; മാവോ അനിയിങ്, മാവോ ആൻക്വിങ്, മാവോ ആൻലോങ് എന്നിവരുടെ മാതാവ്. ഹെ സീഷെൻ (贺子珍, 1910–1984) കാലയളവ് - മെയ് 1928 മുതൽ 1939; മാവോ ആൻഹോങ്, ലി മിൻ, എന്നിവരെക്കൂടാതെ മറ്റു നാലു മക്കളുടെ കൂടെ മാതാവ്. ജിയാങ് ക്വിങ്: (江青, 1914–1991), കാലയളവ് - 1939 മുതൽ മാവോയുടെ മരണം വരെ; ലി നയുടെ മാതാവ് സഹോദരന്മാർ അദ്ദേഹത്തിന് കുറേയധികം സഹോദരങ്ങളുണ്ടായിരുന്നു. മാവോ സെമിൻ (毛泽民,1895-1943), ഇളയ സഹോദരൻ, യുദ്ധത്തിൽ കൊല്ലപ്പെട്ടു. മാവോ സെറ്റാൻ (毛泽覃,1905 - 1935), ഇളയ സഹോദരൻ, കുവോമിൻതാംഗ് പാർട്ടിയാൽ വധിക്കപ്പെട്ടു. മാവോ സെജിയാൻ (毛泽建,1905 - 1929), ദത്തെടുത്തു വളർത്തിയ സഹോദരി, കുവോമിൻതാംഗ് പാർട്ടിയാൽ വധിക്കപ്പെട്ടു. മാവോ സേതൂങിന്റെ മാതാപിതാക്കൾക്ക് അഞ്ച് ആൺകുട്ടികളും, രണ്ട് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. രണ്ട് ആൺകുട്ടികളും, ആകെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികളും വളരെ ചെറുപ്പത്തിൽ തന്നെ മൃതിയടഞ്ഞു. മാവേ സേതുങിന്റെ കാലഘട്ടത്തിൽ തന്നെ ഈ രണ്ട് സഹോദരങ്ങളുടെ യുദ്ധത്തിൽ കൊല്ലപ്പെടുകയാണുണ്ടായിരുന്നത്. എല്ലാ സഹോദരങ്ങളുടെ പേരിനൊപ്പവും സേ (泽)എന്ന വാക്കുണ്ടായിരുന്നു. ഇത് ചൈനയിലെ ഒരു ആചാരമായിരുന്നു. കുട്ടികൾ മാവോ സേതുങിന് പത്തു കുട്ടികളുണ്ടായിരുന്നു ജോനാഥൻ സ്പെൻസ്. മാവോ സേതൂങ്. പെൻഗ്വിൻ ലൈവ്സ്, 1999. മാവോ അനിയിംഗ് (毛岸英, 1922–1950): മാവോയ്ക്ക് രണ്ടാം ഭാര്യയായ യാംഗിലുണ്ടായ മകനാണ് ഇത്. കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. മാവോ അൻക്വിംഗ് (毛岸青, 1923–2007): യാംഗിൽ തന്നെയുണ്ടായ മകൻ. മാവോ അൻലോംഗ് (1927–1931): യാംഗിൽ തന്നെയുണ്ടായ മകൻ. ചൈനീസ് ആഭ്യന്തര യുദ്ധത്തിൽ വധിക്കപ്പെട്ടു. മാവോ അൻഹോംഗ് (b. 1932): ഹെ സിഷൻ എന്ന ഭാര്യയിലുണ്ടായ മകൻ. പിതാവിനെ ഉപേക്ഷിച്ച് മാവോയുടെ ഇളയ സഹോദരനായ മാവോ സെറ്റാന്റെ കൂടെ ജീവിച്ചു. ഒരു യുദ്ധത്തിനു പോയ ഈ മകനെക്കുറിച്ചു പിന്നെയാരും കേട്ടിട്ടില്ല. ലി മിൻ (李敏, b. 1936): ഹെ സിഷൻ എന്ന ഭാര്യയിലുണ്ടായ മകൾ. ലി നാ (李讷, b. 1940): മാവോ സേതൂങിന്റെ അവസാന ഭാര്യയായിരുന്ന ജിയാംഗിലുണ്ടായ മകൾ. മാവോയുടെ ഒന്നും രണ്ടും പെൺകുട്ടികൾ ഗ്രാമങ്ങളിലേക്കു പലായനം ചെയ്യുകയായിരുന്നു. കുവോമിൻതാംഗ് , ജാപ്പനീസ് യുദ്ധത്തിൽ അവരെ കൂടെ താമസിപ്പിക്കുന്നത് തികച്ചും അപകടകരമായിരുന്നു. മാവോയുടെ രണ്ടു കുട്ടികൾ ശൈശവത്തിൽ തന്നെ മരിച്ചു പോയിരുന്നു. ലോംഗ് മാർച്ചിൽ പങ്കെടുത്ത രണ്ട് ഇംഗ്ലീഷ് ഗവേഷകർ, മാവോയുടെ നഷ്ടപ്പെട്ടുപോയ ഒരു മകളെ കണ്ടു എന്ന് പ്രസ്താവിക്കുകയുണ്ടായി . വ്യക്തിജീവിതം മാവോയുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ വ്യക്തിജീവിതം നിഗൂഢമായിരുന്നു. എന്നാൽ മാവോയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭിഷഗ്വരനായിരുന്ന ലി ഹിസൂയി പ്രസിദ്ധീകരിച്ച ദ പ്രൈവറ്റ്ലൈഫ് ഓഫ് ചെയർമാൻ മാവോ എന്ന പുസ്തകത്തിൽ മാവോയുടെ ധാരാളം ദുശ്ശീലങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. തുടരെയുള്ള പുകവലി, അപൂർവ്വമായി മാത്രം സ്നാനം, അലസത, ഉറക്കഗുളികകളോടുള്ള ഒരു തരം അടിമത്തം, എണ്ണമറ്റ ലൈംഗിക പങ്കാളികൾ ഇവയെക്കുറിച്ചെല്ലാം പുസ്തകം ദീർഘമായി തന്നെ പ്രസ്താവിക്കുന്നു . ഹുനാൻ പ്രവിശ്യയിൽ ജനിച്ച മാവോ, ക്സിയാൻ ചൈനീസ് ചുവയുള്ള മാൻഡാരിൻ ഭാഷയാണ് ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഈ കർഷകരീതിയിൽ, മാവോ വളരെയധികം അഭിമാനം കൊണ്ടിരുന്നു എന്ന് പത്രപ്രവർത്തകർ പറയുന്നു.ഹോളിംഗ് വർത്ത് 1985. പുറങ്ങൾ 29–30.. ജീവചരിത്രകാരനായ പീറ്റർ കാർട്ടർ പറയുന്നത് മാവോ ജനങ്ങളുടെ വിശ്വാസ്യത എളുപ്പത്തിൽ പിടിച്ചുപറ്റിയിരുന്നു എന്നാണ്. കൂടാതെ വളരെ വലിയ ഒരു സൗഹൃദവലയം മാവോയ്ക്കുണ്ടായിരുന്നു.കാർട്ടർ 1976. പുറം 42. കൃതികളും കൈയെഴുത്തുകളും thumb|right|180px|മാവോയുടെ കൈയെഴുത്ത്: ( സാഹിത്യ കൃതികൾ ഓൺ ഗറില്ല വാർഫെയർ (游击战); 1937 ഓൺ പ്രാക്ടീസ് (实践论); 1937 ഓൺ കോൺട്രാഡിക്ഷൻ (矛盾论); 1937 ഓൺ പ്രൊട്രാക്ടഡ് വാർ (论持久战); 1938 നോർമാൻ ബെഥൂൻ (纪念白求恩); 1939 ഓൺ ന്യൂ ഡെമോക്രസി (新民主主义论); 1940 ടോക്സ് അറ്റ ദ യാൻ ഫോറം ഓൺ ലിറ്ററേച്ചർ ആന്റ് ആർട്ട് (在延安文艺座谈会上的讲话); 1942 സെർവ് ദ പീപ്പിൾ (为人民服务); 1944 ദ ഫൂളിഷ് ഓൾഡ് മാൻ ഹു റിമൂവ്ഡ് ദ മൗണ്ടൈൻസ് (愚公移山); 1945 ഓൺ ദ കറക്ട് ഹാന്റ്ലിംഗ് ഓഫ് ദ കോൺട്രാഡിക്ഷൻസ് എമംഗ് ദ പീപ്പിൾ (正确处理人民内部矛盾问题); 1957 വചനങ്ങൾ ശബ്ദവും വീഡിയോ ചിത്രങ്ങളൂം (ചൈനീസ് ഭാഷ) ജുവാംഗ് ചാങുമായുള്ള അഭിമുഖം, ബി.ബി.സി ഭാഗം ഒന്ന് (ചൈനീസ് ഭാഷ) ജുവാംഗ് ചാങുമായുള്ള അഭിമുഖം, ബി.ബി.സി ഭാഗം രണ്ട് പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ചൈന പാർട്ടിയുടെ ജനനം ചിത്രശാല അവലംബം കൂടുതൽ വായനക്ക് ചീക്ക് , തിമോത്തി, മാവോ സേതൂങ് ആന്റ് ചൈന റെവല്യൂഷൻസ്: എ ബ്രീഫ് ഹിസ്റ്ററി വിത് ഡോക്യുമെന്റ്സ് (ദ ബെഡ്ഫോർഡ് സീരീസ്. ന്യൂയോർക്ക്: പാൽഗ്രേവ്, 2002). ചീക്ക്, തിമോത്തി, .എ ക്രിട്ടിക്കൽ ഇൻഡ്രൊഡക്ഷൻ ടു മാവോ (ന്യൂയോർക്ക്: കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് , 2010 ISBN 978-0-521-88462-4). ഡിക്കോത്തർ, ഫ്രാങ്ക്. മാവോസ്' ഗ്രേറ്റ് ഫാമെയിൻ: ദ ഹിസ്റ്ററി ഓഫ് ചൈനാസ് മോസ്റ്റ് ഡീവാസ്റ്റേറ്റിംഗ് കറ്റാസ്ട്രോഫി, 1958–62. വാക്കർ & കമ്പനി, 2010. ISBN 0-8027-7768-6 പുറത്തേക്കുള്ള കണ്ണികൾ ഏഷ്യ സോഴ്സ് ബയോഗ്രഫി മാവോ സേതൂങ് വിവരങ്ങൾ സി.എൻ.എൻ.പ്രൊഫൈൽ മാവോയുടെ കൃതികൾ , മാവോയിസ്റ്റ് ഇന്റർനാഷണൽ മൂവ്മെന്റ് മാവോ വചനങ്ങൾ മാവോ സേതൂങ് ശേഖരണി, മാർക്സിസ്റ്റ്.ഓർഗ് ഓക്സ്ഫോർഡ് കമ്പാനിയൻ ടു വേൾഡ് പൊളിറ്റിക്സ്: മാവോ സേതൂങ് സ്പാർട്ടക്കസ് എഡ്യുക്കേഷണൽ ബയോഗ്രഫി മാവോ ജീവചരിത്രം,കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന ഔദ്യോഗിക വെബ്സൈറ്റ് മാവോയുടെ സൈനിക സ്വാധീനത്തെക്കുറിച്ചുള്ള വിവരങ്ങൾ. മാവോയിസത്തിന്റെ സംഭാവനകൾ ചൈന മറക്കാനാഗ്രഹിക്കുന്ന ഭൂതകാലം ക്രൂരനായിരുന്ന മാവോ – ചൈനയുടെ വികാസത്തിനു അടിത്തറ പാകിയ മാവോ ഓൺ ദ റോൾ ഓഫ് മാവോ സേതൂങ് മാവോ, ലീഡർ ഓഫ് ചൈന റിമംബറിംഗ് മാവോസ് വിക്ടിംസ് മാവോ സേതൂങ്: ലീഡർ, കില്ലൽ, ഐക്കൺ മാവോസ് ഗ്രേറ്റസ്റ്റ് ലീപ് ടു ഫാമെയിൻ ഫൈൻഡിംഗ് ഫാക്ട്സ് എബൗട്ട് മാവോസ് വിക്ടിംസ് മാവോ റിയലി കിൽസ് ഇൻ ഗ്രേറ്റ് ലീപ് മൂവ്മെന്റ് വർഗ്ഗം:1893-ൽ ജനിച്ചവർ വർഗ്ഗം: 1976-ൽ മരിച്ചവർ വർഗ്ഗം:ഡിസംബർ 26-ന് ജനിച്ചവർ വർഗ്ഗം:സെപ്റ്റംബർ 9-ന് മരിച്ചവർ വർഗ്ഗം:മാവോയിസം വർഗ്ഗം:മാവോവാദികൾ വർഗ്ഗം:ചൈനീസ് തത്ത്വചിന്തകർ വർഗ്ഗം:കമ്മ്യൂണിസ്റ്റ് ചിന്തകർ വർഗ്ഗം:കമ്യൂണിസ്റ്റ് നേതാക്കൾ വർഗ്ഗം:ചൈനയുടെ പ്രസിഡണ്ടുമാർ വർഗ്ഗം:ഗറില്ല യുദ്ധനേതാക്കൾ
ലാറി ബേക്കർ
https://ml.wikipedia.org/wiki/ലാറി_ബേക്കർ
ലാറി ബേക്കർ യഥാർഥ പേര് ലോറൻസ് ബേക്കർ (ഇംഗ്ലീഷ്: Laurence Baker)( 1917 മാർച്ച് 2, ബെർമിങ്‌ഹാം, ഇംഗ്ലണ്ട്‌ - 2007 ഏപ്രിൽ 1 തിരുവനന്തപുരം, കേരളം). “ചെലവു കുറഞ്ഞ വീട്‌" എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയാണ്‌. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച അദ്ദേഹം, കേരളസമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്‌. ഇന്ന് ബേക്കറിന്റെ പാത പിന്തുടരുന്ന് നിരവധി ആർക്കിടെക്റ്റുകൾ ചെലവുകുറഞ്ഞ കെട്ടിടങ്ങൾ പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കർ രീതി എന്ന് പേരു വരത്തക്കവണ്ണം പ്രശസ്തമാണ് ആ വാസ്തുശില്പരീതി. 1990-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഭാര്യ എലിസബത്ത്. മക്കൾ വിദ്യ, തിലക്, ഹൈഡി എന്നിങ്ങനെ മൂന്നുപേർ. അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്. ജീവിതരേഖ ആദ്യകാലം thumb| ഇംഗ്ലണ്ടിലെ ബർമിങ്ങം. ലാറി ജനിച്ചത് ഇവിടെയാണ്. ലോകത്തിന്റെ പണിയായുധശാല എന്ന് അപരനാമമുള്ള ഇംഗ്ലണ്ടിലെ ബെർമിങ്‌ഹാമിലെ ഒരു സാധാരണ കുടുംബത്തിലാണ് ലോറൻസ് ജനിച്ചത്. ലിയോനാർഡ് എന്നും നോർമൻ എന്നും രണ്ട് ജ്യേഷ്ഠന്മാരും എഡ്ന എന്ന ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛൻ ഒരു അക്കൗണ്ടന്റായിരുന്നു. ഏറ്റവും മൂത്ത സഹോദരിയും മറ്റുള്ള സഹോദരന്മാരും തമ്മിൽ എഴോളം വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അവർ കളിക്കൂട്ടുകാരെപ്പോലെയാണ് വളർന്നത്.റിച്ചാർഡ് ബെല്ലോ ആർക്ക്-എസ്സേയ്സ് എന്ന വെബ് സൈറ്റിൽ എഴുതിയ ഉപന്യാസം ശേഖരിച്ചത് 2007 ഏപ്രിൽ 1 ആറു കിലോ മീറ്ററോളം നടന്നായിരുന്നു ഗ്രാമർ സ്കൂളിൽ പോവേണ്ടിയിരുന്നത്. അത് പ്രകൃതിയെപ്പറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു. ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു ലോറൻസ്‌ എന്ന ലാറി ബേക്കർ. ലാറിയിൽ മയങ്ങിക്കിടന്ന വാസ്തുശിൽപാ വൈദഗ്‌ധ്യം കണ്ടെത്തിയത്‌ അദ്ദേഹം പഠിച്ച കിങ്ങ് എഡ്വേർഡ്‌ ഗ്രാമർ സ്കൂളിലെ പ്രധാനാധ്യാപകനാണ്‌. അദ്ദേഹം ലാറിയോട് ഒരിക്കൽ എന്താണ് ഇഷ്ടമുള്ള വിഷയം എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ‘ഊരു ചുറ്റലും ചിത്രരചനയും സൈക്കിൾ ചവിട്ടും’ എന്നായിരുന്നു. ലാറിയുടെ ചിത്രരചനാപാടവം തിരിച്ചറിഞ്ഞ് കിങ് ലാറിയുടെ പിതാവിനോട് അവനെ വാസ്തുശില്പകല പഠിപ്പിക്കാൻ ഉപദേശിക്കുകയായിരുന്നു.കെ.എൻ. ഷാജി. പാവങ്ങളുടെ പെരുന്തച്ചൻ എന്ന ലേഖനം- ലാറി ബേക്കറെപ്പറ്റി, മാതൃഭൂമി വാരാന്തപ്പതിപ്പ് ഒന്നാം പേജ് 2007 ഏപ്രിൽ 1, ഞായർ ഗുരുനാഥന്റെ ഉപദേശത്തെത്തുടർന്ന് ലാറി ബർമിങ്ഹാം സ്ക്കൂൾ ഓഫ്‌ ആർക്കിടെക്ചറിൽ വിദ്യാർത്ഥിയായി ചേർന്നു. പഠനകാലത്ത് പല രാജ്യങ്ങളിലെ വിവിധ ശൈലിയിലുള്ള കെട്ടിട നിർമ്മാണത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ലാറിയും സഹപാഠികളും സൈക്കിളിലാണ് രാജ്യങ്ങൾ ചുറ്റാൻ തുടങ്ങിയത്. അതിനുള്ള പണം അവർ തന്നെ സ്വയം കണ്ടെത്തുകയായിരുന്നു. ഇംഗ്ലണ്ടിലേയും സ്വിറ്റ്സർലൻഡിലേയും പാരമ്പര്യ വാസ്തു ശില്പ പ്രത്യേകതകളെക്കുറിച്ച് അവഗാഹം ഉണ്ടാക്കാൻ ഈ യാത്രകൾ സഹായിച്ചു. കെട്ടിട നിർമ്മാണ രംഗത്ത്‌ വൻ മാറ്റങ്ങൾ കടന്നു വന്ന കാലമായിരുന്നു അത്‌. ഇരുമ്പിന്റെ വിലയിലുണ്ടായ കുറവ്‌, സിമന്റിന്റെ കണ്ടുപിടിത്തം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ കോൺക്രീറ്റ്‌ സൗധങ്ങളുടെ പ്രചാരത്തിനു കാരണമായി. ഇംഗ്ലണ്ടിലെങ്ങും അംബരചുംബികളായ കെട്ടിടങ്ങൾ ഉയർന്നു. എന്നാൽ ലളിതജീവിതം നയിക്കുന്ന ലാറിയുടെ മനസ്‌ തിരഞ്ഞെടുത്തത്‌ മറ്റൊരു വഴിയാണ്‌. വാസ്തുശിൽപകല സാധാരണക്കാർക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലായി അദ്ദേഹം. അപ്പോഴേക്കും കോൺക്രീറ്റ്‌ സൗധങ്ങൾക്കെതിരെ ചിന്തിക്കുന്ന ഒട്ടേറെപ്പേർ രംഗത്തുവന്നു. ലാറിക്കും അവരുടെ രീതി പിന്തുടരണമെന്നായിരുന്നു ആഗ്രഹം. രണ്ടാം ലോക മഹായുദ്ധകാലത്ത് പഠനം കഴിഞ്ഞ് തൊഴിൽപരിശീലനം ആരംഭിച്ച സമയത്താണ് രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത്. എല്ലാ ബ്രിട്ടീഷ് പൗരന്മാരേയും പോലെ അദ്ദേഹവും നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടതായി വന്നു. അന‍സ്തേഷ്യയിൽ (മയക്കുന്ന വൈദ്യശാസ്ത്ര മേഖല) അദ്ദേഹം പ്രത്യേക പരിശീലനം നേടി യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുവാനുള്ള പ്രത്യേക സംഘത്തിൽ അദ്ദേഹം ചൈനയിൽ സേവനം അനുഷ്ടിച്ചു. എന്നാൽ ഇംഗ്ലണ്ടിലേക്കുള്ള മടക്ക യാത്രയിൽ അദ്ദേഹത്തിന് ഇന്ത്യയിലെ മുംബൈയിൽ മൂന്നുമാസം കഴിച്ചു കൂട്ടേണ്ടി വന്നു. ഈ കാലത്ത് മഹാത്മാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും അതു ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു. ഗാന്ധിജിയുടെ സ്വാധീനം ക്വാക്കർ എന്നറിയപ്പെടുന്ന ക്രിസ്തീയ സൗഹൃദസംഘത്തിലെ അംഗമായാണ് അദ്ദേഹം ഗാന്ധിജിയെ പരിചയപ്പെടുന്നത്. ലാറി ധരിച്ചിരുന്ന ഷൂസ് ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടു. തയ്യൽ കടയിലെ ഉപയോഗശൂന്യമായ തുണികൾ വച്ച് തുന്നിയുണ്ടാക്കിയതായിരുന്നു അത്. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണം നടത്താനുള്ള ലാറിയുടെ ചാതുര്യം ഗാന്ധി തിരിച്ചറിയുകയും അദ്ദേഹത്തെ ഇന്ത്യയിലെ പാവപ്പെട്ടവർക്കായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ ഒത്തുചേരൽ ബേക്കറുടെ ജീവിതത്തെ വീണ്ടും വഴിതിരിച്ചുവിട്ടു. ഗാന്ധിജിയുടെ പാത പിന്തുടർന്ന് 1945-ൽ ഇന്ത്യയിലെത്തിയ ബേക്കർ മൂന്നു വർഷക്കാലം കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചു. കുഷ്ഠരോഗികൾക്കുള്ള പാർപ്പിടനിർമ്മാണത്തിനിടയിലാണ്‌ ഇന്ത്യൻ വാസ്തുശിൽപവിദ്യയുടെ പ്രത്യേകതകൾ ബേക്കർ മനസ്സിലാക്കുന്നത്‌. ഉത്തർപ്രദേശിലെ ഫൈസാബാദിൽ ആയിരുന്നു ബേക്കർ ഇന്ത്യയിലെ തന്റെ കെട്ടിടനിർമ്മാണ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. അവിടെ നിലവിലുണ്ടായിരുന്ന രീതിയോട് സ്വന്തം നിരീക്ഷണങ്ങളും കൂട്ടിക്കലർത്തി ബേക്കർ തന്റേതായ ശൈലിക്ക്‌ രൂപം നൽകി. ഇന്ത്യയിലുടനീളം സഞ്ചരിച്ച അദ്ദേഹം ഓരോ പ്രദേശത്തിനും ചേർന്ന പാർപ്പിട നിർമ്മാണ ശൈലി അവതരിപ്പിച്ചു. ഇതിനിടയിൽ പരിചയപ്പെട്ട മലയാളിയായ ചാണ്ടി എന്ന ഭിഷഗ്വരനുമായി അദ്ദേഹം ഗാഢസൗഹൃദത്തിലായി. ചാണ്ടിയുടെ കുടുംബ ജീവിതം അദ്ദേഹത്തെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് ചാണ്ടിയുടെ സഹോദരിയായ ഡോ. എലിസബത്തിനെ കണ്ടുമുട്ടുന്നത്. എലിസബത്ത് അന്ന് ഹൈദരാബാദിൽ ഒരു ആശുപത്രിയിൽ ജോലി നോക്കുകയായിരുന്നു. അദ്ദേഹം ആ മലയാളി ഡോക്ടറെ ജീവിതപങ്കാളിയാക്കി. “വീടുകൾ അതിന്റെ അഞ്ചു മൈൽ ചുറ്റളവിൽ ലഭിക്കുന്ന സാമ്രഗ്രികൾ ഉപയോഗിച്ച് നിർമ്മിക്കണം” എന്ന ഗാന്ധിജിയുടെ ആദർശം അദ്ദേഹം പ്രാവർത്തികമാക്കുകയായിരുന്നു എന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യകാല ജീവിതം thumb|200px|left|ദ ഹാം‌ലെറ്റ്, നാലാഞ്ചിറയിലെ ഒരു കുന്നിനു മുകളിലുള്ള ബേക്കറുടെ വീട്.‍ ലാറിയും എലിസബത്തും ഹിമാലയത്തിലെ കുമായൂൺ മലകളിൽ മധുവിധു ആഘോഷിക്കുമ്പോൾ പ്രകൃതിരമണീയത മൂലം പിത്തോരഗഡ് എന്ന സ്ഥലം സ്ഥിര താമസമാക്കാൻ യോഗ്യമാണെന്ന് കണ്ടെത്തി അവിടെ താമസമാരംഭിച്ചു. എന്നാൽ എലിസബത്ത് ഡോക്ടർ ആണെന്ന് തദ്ദേശവാസികൾ തിരിച്ചറിഞ്ഞതോടെ ലാറിയുടെ വീട്ടിലേക്ക് രോഗികളുടെ പ്രവാഹമായി. ആ സ്ഥലത്ത് ആശുപത്രിയോ വൈദ്യന്മാരോ ഉണ്ടായിരുന്നില്ല. നിരന്തരമായ അഭ്യർത്ഥനകൾ മാനിച്ച് ബേക്കർ കുടുംബം അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ചായക്കടയിൽ ആശുപത്രി ആരംഭിച്ചു. അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്‌സിന്റെ ജോലി ചെയ്യാൻ സഹായകമായി. പതിനേഴു വർഷം അവിടെ നാട്ടുകാരെ സേവിച്ചു. ഇതിനിടക്ക് ബേക്കർ ആശുപത്രി കെട്ടിടം വലുതാക്കിയിരുന്നു. മലയുടെ മുകളിലെ പ്രതികൂല സാഹചര്യങ്ങളിലെ നിർമ്മാണ പ്രവർത്തനം അദ്ദേഹത്തിന് നാടൻ വാസ്തുശില്പവിദ്യയെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്തു. 1963-ൽ പിത്തോരഗഡ് വിട്ടു കേരളത്തിലേക്ക് യാത്ര തിരിച്ചു. കേരളത്തിൽ 1963-ൽ കേരളത്തിലെ വാഗമൺ എന്ന സ്ഥലത്ത് താമസമാക്കി. അവിടേയും കുഷ്ഠടരോഗി പരിചരണമായിരുന്നു പ്രവർത്തനം. കുറച്ചു കാലത്തിനു ശേഷം എലിസബത്തിനോടൊപ്പം 1970 മുതൽ കേരളത്തിൽ തിരുവനന്തപുരത്തിനടുത്ത്‌ നാലാഞ്ചിറയിൽ സ്ഥിരതാമസമാക്കി. സ്വന്തം വീടായ ഹാം‍ലെറ്റിലായിരുന്നു മരണം വരെ താമസം. 1968 മുതൽ തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ ക്ഷണപ്രകാരം പാവപ്പെട്ടവർക്കു വേണ്ടി 3000 രൂപയിൽ താഴെ ചെലവു വരുന്ന വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. ഇതോടെ അദ്ദേഹം കൂടുതൽ അറിയപ്പെടാൻ തുടങ്ങി. ഈ സമയത്ത് സാധാരണ ജീവനക്കാരനായ ഒരു നമ്പൂതിരിപ്പാട് അദ്ദേഹത്തെ കാണാനെത്തി. പതിനായിരം രൂപ മാത്രം മൂലധനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആറു മുറികളുള്ള രണ്ടുനില വീട് ബേക്കർ പണിതു കൊടുത്തു. ഇതോടെ ബേക്കർ പ്രശസ്തിയിലേക്ക് ഉയർന്നു. എങ്ങും അദ്ദേഹത്തിന്റെ വാസ്തുശില്പ രീതി ചർച്ചാവിഷയമായിത്തീർന്നു. താമസിയാതെ നിരവധി പേർ ചെലവു കുറഞ്ഞ വീടുകൾക്കായി അദ്ദേഹത്തെ സമീപിച്ചു. thumb|200px|right| ഡോളയുടെ വീട്, ബേക്കറുടെ സൃഷ്ടി. എറ്റവും ചെലവു കുറഞ്ഞ നിർമ്മാണ സാമഗ്രികൾ-ചെലവു കുറഞ്ഞ രീതി കേരളത്തിനു പുറത്ത് അന്നുവരെ അദ്ദേഹം അത്ര അറിയപ്പെട്ടിരുന്നില്ലെങ്കിലും കേരളീയർക്ക് ഇതിനകം ലാറി ഒരു ആരാധ്യപുരുഷനായിത്തീർന്നിരുന്നു. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ബേക്കറിന്റെ ആരാധകനായിരുന്നു. അദ്ദേഹം പാവങ്ങൾക്കു വേണ്ടി ഒരു വൻ ഭവനനിർമ്മാണപദ്ധതി ലാറിയെ ഏല്പിച്ചു. കോസ്റ്റ് ഫൊഡ് എന്ന ഈ സ്ഥാപനം തൃശ്ശൂർ കേന്ദ്രമാക്കി ചെലവു കുറഞ്ഞ വീടുകളുടെ നിർമ്മാണ രീതി പ്രചരിപ്പിച്ചു. നിരവധി ദരിദ്രർക്ക് ഭവനങ്ങൾ നിർമ്മിച്ചുകൊടുത്തു. മറ്റൊരു പ്രശസ്തനായ ആരാധകൻ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്നു. . 1989-ൽ അദ്ദേഹത്തിന് ഭാരതപൗരത്വം ലഭിച്ചു. അവസാനകാലം തന്റെ തൊണ്ണൂറാമത്തെ ജന്മദിനം ഏറ്റവും ലളിതമായി ആഘോഷിച്ച് ഒരു മാസത്തിന് ശേഷം 2007 ഏപ്രിൽ ഒന്നിനു രാവിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഭാര്യ ഡോ.എലിസബത്തും മക്കളും അവസാന സമയത്ത് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ബേക്കറുടെ ഭൗതിക ശരീരം വിശ്രമിക്കുന്ന പാളയം ക്രൈസ്റ്റ് ദേവാലയത്തിലെ കല്ലറയും അദ്ദേഹം തന്നെ രൂപകല്പന ചെയ്തതാണ്. മൂന്നോ നാലോ വർഷത്തിനു ശേഷം മൃതദേഹ അവശിഷ്ടങ്ങൾ കല്ലറയ്ക്കടുത്തുള്ള കിടങ്ങിലേക്കു സ്വയമേ തന്നെ മാറുന്ന സംവിധാനമുള്ള കല്ലറയും ബേക്കർ ഇവിടെ നിർമിച്ചിട്ടുണ്ട്.. ബേക്കർ ശൈലി ചുടുകട്ടയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട നിർമ്മാണ സാമഗ്രി. സിമന്റ്, കോൺക്രീറ്റ്, ഉരുക്ക്‍, സ്ഫടികം എന്നിവയ്ക്ക് എതിരായിരുന്നു അദ്ദേഹം. ഇവയുടെ നിർമ്മാണഘട്ടങ്ങളിൽ പരമ്പരാഗതമായ ഇന്ധനം ധാരാളം കത്തിക്കേണ്ടി വരുന്നു എന്നതാണ് ഈ എതിർപ്പിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അദ്ദേഹം സിമന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു. കേരളത്തിലെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടം നിർമ്മിച്ചപ്പോൾ അദ്ദേഹം ചുണ്ണാമ്പ് മിശ്രിതം അതേ സ്ഥലത്ത് വച്ചുതന്നെ നിർമ്മിച്ചു. കാളവണ്ടികളിൽ സമുദ്രതീരത്തു നിന്നും കക്കയും മറ്റും ശേഖരിച്ച് വലിയ മൺചൂളയിൽ തീയിട്ട് ചുണ്ണാമ്പ് നിർമ്മിക്കുകയായിരുന്നു.ആഡം ഹോഷ് ചൈൽഡ് 'The Brick Master of Kerala' എന്ന പേരിൽ ലാറിയെക്കുറിച്ച് 2000- ത്തിൽ എഴുതിയ ലേഖനം ശേഖരിച്ചത് 2007 ഏപ്രിൽ 1 പെയിന്റ് അടിക്കേണ്ട ആവശ്യമില്ലാത്ത രീതിയിൽ ചുടുകട്ട ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളും. ഇക്കാരണത്താൽ ചുടുകട്ടയുടേ സ്വാഭാവികമായ നിറം ആണ് കെട്ടിടങ്ങൾക്ക് ലഭിക്കുക. വിലകൂടിയ ജനൽ കട്ടിളകൾ ഒഴിവാക്കി അതിനു പകരം കട്ടകൾ നിശ്ചിത അകലത്തിൽ വളച്ച് ഭാരം രണ്ടു വശത്തായി കേന്ദ്രീകരിച്ച ജനലുകൾ സൃഷ്ടിക്കാനുള്ള രീതിക്ക് അദ്ദേഹമാണ് പ്രചാരം നൽകിയത്. ഇങ്ങനെ മരജനലുകൾക്കു മുകളിൽ വാർക്കേണ്ടതായ ലിന്റൽ ബീം ഒഴിവാക്കുന്നത് കൊണ്ട് വളരെയധികം പണം ലാഭിക്കാനാവും. ഉപയോഗശൂന്യമായ വസ്തുക്കൾ ഗൃഹനിർമ്മാണത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയുടെ മറ്റൊരു സവിശേഷത. പൊട്ടിയ തറയോടുകളും മറ്റും മുറ്റം പാകുവാനും പല വർണ്ണത്തിലുള്ള കുപ്പികളും മറ്റും ജനലുകളിൽ പതിപ്പിച്ച് മുറിയിൽ വർണ്ണജാലം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. നിർമ്മാണ സാമഗ്രികൾ ദൂരെ നിന്ന് ഇറക്കുമതി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്തൊക്കെയാണോ കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പരിസരങ്ങളിൽ ലഭ്യമായിരുന്നത് അവയിൽ നിന്നും അദ്ദേഹം സാമഗ്രികൾ തിരഞ്ഞെടുക്കുമായിരുന്നു. നൂതനസാങ്കേതികവിദ്യകളെ അപ്പാടെ തള്ളിക്കളഞ്ഞ ആളായിരുന്നില്ല ബേക്കർ. മറിച്ച് അവശ്യഘട്ടങ്ങളിൽ അവ ഉപയോഗിക്കുകയും ചെയ്തിരുന്നു. വീടിന് യോജിച്ചതും ആവശ്യമായതുമായ സാങ്കേതികത മതി എന്നായിരുന്ന അദ്ദേഹത്തിന് താല്പര്യം വാസ്തു ശില്പ വിദ്യയിൽ അദ്ദേഹം സ്വീകരിച്ചിരുന്ന തത്ത്വങ്ങൾഅയ്യൂബ് മാലിക് എഴുതിയ 'the cost of living:Laurie baker, architect എന്ന ലേഖനം ഇംഗ്ലീഷിൽ (പി.ഡി.എഫ്.) ശേഖരിച്ചത് 2007 ഏപ്രിൽ 1 ആവശ്യക്കാരുടെ വിവരണം ഒരു സംക്ഷിപ്തമായി മാത്രം കേൾക്കുക. ധാരാളിത്തത്തേയും ആഡംബരത്തേയും നിരുത്സാഹപ്പെടുത്തുക. നിർമ്മാണ സ്ഥലത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുക. മണ്ണ്, ഇന്ധനം, മറ്റു സാമഗ്രികൾ എന്നിവയെക്കുറിച്ച് അറിയുക. നിർമ്മാണ വിദഗ്ദ്ധൻ‍ മേൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക. അവശ്യം വേണ്ടി വരുന്നതും വാങ്ങേണ്ടതും എന്നാൽ എളുപ്പം ലഭ്യമാകാവുന്നതുമായ സാമഗ്രികളെക്കുറിച്ച് അറിയാൻ ശ്രമിക്കുക. ഉപയോഗിക്കേണ്ടി വരാവുന്ന ഊർജ്ജത്തെക്കുറിച്ച് ധാരണയുണ്ടാക്കുക. പ്രകൃതി വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യാതിരക്കുക. രൂപരേഖയുമായി സത്യസന്ധത പുലർത്തുക. തെറ്റു വന്നാൽ അത് അപ്പപ്പോൾ പരിഹരിക്കുക. പ്രദർശന ത്വരയും സൂത്രപ്പണികളും ഒഴിവാക്കുക. സ്വന്തം മന:സാക്ഷിയോട് പരിപൂർണ്ണമായി കൂറു പുലർത്തുക. മുൻ‌വിധികളെ എപ്പോഴും നിരീക്ഷിക്കുക. അവയെ വിശ്വസിക്കാതിരിക്കുക. സ്വന്തം ശക്തിയിലും കഴിവിലും ആത്മവിശ്വാസം ഉണ്ടായിരിക്കുക. ലാളിത്യം ജീവിത ശൈലിയാക്കുക. മനോധർമ്മം എപ്പോഴും ഉപയോഗിക്കുക. ആവശ്യമില്ലാത്ത യാതൊന്നും നിർമ്മിക്കരുത്. ജോലിക്കാരെ എപ്പോഴും സുസജ്ജരാക്കി നിർത്തുക. പദവികൾ വാസ്തു ശില്പ വിദ്യയിൽ അദ്ദേഹത്തിന്റെ ഗഹനമായ അറിവിനെ മാനിച്ച് കേരള സർക്കാർ അദ്ദേഹത്തിന്റെ സേവനം നിരവധി മേഖലകളിൽ ഉപയോഗപ്പെടുത്തി. ഇതിൽ പ്രമുഖനായിരുന്നത് മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ആയിരുന്നു. ലാറിയെ അദ്ദേഹം തൃശ്ശൂർ കേന്ദ്രമാക്കി സഥാപിച്ച 'കോസ്റ്റ് ഫോഡ്' എന്ന സ്ഥാപനത്തിന്റെ അദ്ധ്യക്ഷനും മുഖ്യ ഉപദേഷ്ടാവും ആക്കി. ഈ സ്ഥാപനം ചെലവുകുറഞ്ഞ കെട്ടിടങ്ങളുടെ പ്രചാരത്തിന് ഊന്നൽ നൽകിയിരുന്നു. ഇവ കൂടാതെ പ്ലാനിങ്ങ് കമ്മീഷനിലും ഹഡ്കോയിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലും സി.ബി.സി.ആർ.ഐ.-യുടെ ശാസ്ത്രീയ ഉപദേഷ്ട സംഘത്തിലും അനവധി സർക്കാർ, അർദ്ധസർക്കാർ സംരംഭങ്ങളിലും ലാറി ബേക്കർ അംഗമായിരുന്നു. കോസ്റ്റ് ഫോഡിന്റെ ഓഫീസ് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അവസാനം വരെ പ്രവർത്തിച്ചിരുന്നത്. പുരസ്കാരങ്ങൾ 1992-ൽ ഐക്യരാഷ്ട്രസഭയുടെ ഹാബിറ്റാറ്റ് പുരസ്കാരം നേടി. ഗ്രാന്റ് മാസ്റ്റേഴ്സ് അവാർഡ്, ഇന്ത്യൻ നാഷനൽ ഹെറിറ്റേജ് അവാർഡ് തുടങ്ങി ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും ഡോക്ടറേറ്റ് ബിരുദങ്ങളും ലാറിക്കു ലഭിച്ചിട്ടുണ്ട് . ഹോളണ്ടിലെ റോയൽ സർവകലാശാല 1981-ൽ ബേക്കർക്ക് ഡിലിറ്റ് ബിരുദം നൽകി. വാസ്തുവിദ്യാ മേഖലയിലെ കിടയറ്റ പുരസ്കാരമായ പ്രിറ്റ്സർ പ്രൈസിന് ലാറിയുടെ പേരും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് . മറ്റ് ബഹുമതികൾ ഇന്ത്യാ ഗവണ്മെന്റ് 1990-ൽ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു ഇന്റർനാഷണൽ യൂണിയൻ ഓഫ് ആർക്കിടെക്റ്റ് അവാർഡ് (1993) ഡോകടറേറ്റ്. തിരുപ്പതി ശ്രീ വെങ്കടേശ്വര സർ‌വ്വകലാശാല. ഡൊക്ടറേറ്റ് സെൻ‌ട്രൽ ഇംഗ്ലൺട് സർ‌വ്വകലാശാല. ഡി. ലിറ്റ്. കേരള സർ‌വ്വകലാശാല. . ചില സൃഷ്ടികൾ ‘ഹാം‍ലെറ്റ്’- അദ്ദേഹത്തിന്റെ സ്വന്തം വീട്. തിരുവനന്തപുരം നാലാഞ്ചിറയിൽ ഒരു ചെങ്കുത്തായ കുന്നിൻ പുറത്ത് അനന്യസാധാരണമായ രീതിയിൽ ആണ് പണി കഴിപ്പിച്ചിരിക്കുന്നത്. thumb|200px|right|ഇന്ത്യൻ കോഫീ ഹൌസ് thumb|200px| ഇന്ത്യൻ കോഫീ ഹൗസ്. ഉൾഭാഗം സ്ഥാപനങ്ങളും കെട്ടിടങ്ങളും മിഷൻ റ്റു ലെപ്പേർസ് എന്ന പദ്ധതിക്കായി ഇന്ത്യയിൽ നിരവധി ലെപ്രസി ഹോംസ് പിത്തോറഗർ, വിദ്യാലയം, ആശുപത്രി സമുച്ചയങ്ങൾ നേപ്പാൾ ആശുപത്രി അല്ലാഹാബാദ് കാർഷിക സർവകലാശാല സൂറത്തിലെ സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ് ലക്നൗവിലെ സാക്ഷരതാ ഗ്രാമം വിദ്യാർത്ഥീ ഗ്രാമം കുലശേഖരം മിത്രാനികേതൻ- വാഗമൺ തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ മന്ദിരം മര്യനാട് ദേവാലയം ലൊയോള വനിതാ ഹോസ്റ്റൽ, ശ്രീകാര്യം ഉള്ളൂരിലെ സെന്റർ ഫോര് സ്റ്റഡീസ് കെട്ടിട സമുച്ചയം. നളന്ദ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് കെട്ടിടം ആക്കുളത്തെ ചിത്രലേഖ ഫിലിം സ്റ്റുഡിയോ കോട്ടയത്തെ കോർപ്പസ് ക്രിസ്റ്റി സ്കൂൾ നാഗർകോവിലിലെ ചിൽഡ്രൻസ് വില്ലേജ് കൊല്ലം ജില്ലാപഞ്ചായത്ത് മന്ദിരം. തിരുവനന്തപുരത്തെ ലൊയോള സ്കൂൾ ലോയോള സ്കൂളിന്റെ വെബ്‌സൈറ്റ്. ശേഖരിച്ചത് 2007 ഏപ്രിൽ 1(ഇംഗ്ലീഷിൽ) കോട്ടയത്തെ പള്ളിക്കൂടം സ്കൂൾ പള്ളിക്കുടം വിദ്യാലയത്തിന്റെ വെബ്‌സൈറ്റ്.ശേഖരിച്ചത് 2007 ഏപ്രിൽ 1(ഇംഗ്ലീഷിൽ) മിത്രാ നികേതൻ വെള്ളനാട് ഇന്ത്യൻ കോഫീ ഹൗസ്, തമ്പാനൂർ നവജീവോദയം തിരുവല്ല പരുത്തിപ്പാറപ്പള്ളി സാലിം അലി സെന്റർ, ആനക്കട്ടി, കോവൈ ലാത്തൂരിലെ ഭൂമികുലക്കപ്രതിരോധ മന്ദിരങ്ങൾhttp://lauriebaker.net/ അവലോകനം ജന്മം കൊണ്ട് ഒരിന്ത്യാക്കാരനല്ലാതിരുന്നിട്ടുകൂടിയും അനുപമമായ സേവനങ്ങളിലൂടെ ഏതൊരു ഇന്ത്യാക്കാരനേക്കാൾ അല്ലെങ്കിൽ ഏതൊരു മലയാളിയേക്കാളും ത്യാഗം അദ്ദേഹം കേരളത്തിനും നാട്ടുകാർക്കുമായി അർപ്പിച്ചു. കോസ്റ്റ് ഫോഡ് വഴി പതിനായിരക്കണക്കിന് ദരിദ്രർക്ക് അദ്ദേഹത്തിന്റെ വീടുകൾ ലഭിച്ചു. അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന നൂറോളം വാസ്തുശില്പ വിദഗ്ദ്ധർ ഇന്ന് കോസ്റ്റ് ഫോഡിൽ ലാഭേച്ഛ കൂടാതെ ജോലി നോക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിലൂടെ ബേക്കർ യുഗം അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വാസ്തുശില്പ രീതി ഈ ശിഷ്യന്മാരിലൂടെ നിലനിൽക്കുമെന്നാണ് വാസ്തുവിദ്യാ വിദഗ്ദ്ധരുടെ അഭിപ്രായം. കോൺക്രീറ്റ് മരുഭൂമികൾക്ക് നടുവിൽ മരുപ്പച്ചയായി ലാറിയുടെ സൃഷ്ടികൾ അനശ്വരമായി നില‍കൊള്ളുന്നു. കൃതികൾ Laurie Baker's mud / text and sketches by Laurie Baker. 2nd ed. Trichur, India : Centre of Science & Technology for Rural Development, 1993. Laurie Baker's rural community buildings. Trichur : Centre of Science and Technology for Rural Development, 1997 ലാറിയുടെ ചില ലേഖനങ്ങൾ ലാറി ബേക്കർ 1999 ൽ ഹിന്ദുവിൽ എഴുതിയ വാസ്തുശില്പവിദ്യയുടെ സത്യങ്ങളും മിഥ്യകളും 'Of architectural truths and lies' എന്ന ലേഖനം. ഇംഗ്ലീഷിൽ "അനശ്വരമായ മണ്ണ്- കെട്ടിടനിർമ്മാണത്തിന് പകരം വയ്ക്കാവുന്ന സാമഗ്രികൾ" (ഇംഗ്ലീഷിൽ) "Alternative building materials: timeless mud.” In: Architecture & design, vol. 3, no. 3 (1987 Mar./Apr.), p. 32-35. "വാസ്തു ശില്പവിദ്യയും ജനങ്ങളും" (ഇംഗ്ലീഷിൽ) “Architecture and the people.” In: A + U: architecture and urbanism, n.12 (363) (2000 Dec.), p. 69-73. (English and Japanese) "ചെലവു ചുരുക്കിയുള്ള നിർമ്മാണം"“Building at a low-cost.” In: Design (Bombay), v. 18, n. 2, (1974 Feb.), p. 27-33. "ലാറി ബേക്കറുടെ ചെലവു ചുരുക്കൽ “Laurie Baker's cost-reduction manual.” In: A + U: architecture and urbanism, n.12 (363) (2000 Dec.), p. 116-129. (English and Japanese ) “Anganvadi Day Nursery, Naranchira, Trivandrum, Kerala, India, 1999-2000.” In:A + U: architecture and urbanism, n.12 (363) (2000 Dec.), p.[135]-139. (English and Japanese. ) "വാസ്തുശില്പിയുടെ വീട്- ഹാംലെറ്റ്, നാലാഞ്ചിറ, തിരുവനന്തപുരം"“Architect's house: the Hamlet, Nalanchira, Trivandrum, Kerala, India 1969-.” In: A + U: architecture and urbanism, n.12 (363) (2000 Dec.), p. 22-29. (English and Japanese. ) “Centre for Development Studies, Ulloor, Trivandrum, Kerala, India 1970-1971.” In: A + U: architecture and urbanism, n.12 (363) (2000 Dec.), p. 30-41. (English and Japanese) “Corpus Christi School, Kanjikkuzhi, Kottayam, Kerala, India 1971-1972.” In: A + U: architecture and urbanism, n.12 (363) (2000 Dec.), p. 42-51. അദ്ദേഹത്തെ പറ്റിയുള്ള കൃതികൾ വെബ്‌സൈറ്റ് = ലാറി ബേക്കർ.നെറ്റ് ഗൗതം ഭാട്ടിയ: 'Laurie Baker : life, work, writings. ന്യൂ ഡൽഹി: വൈക്കിങ്ങ്, 1991. അയ്യൂബ് മാലിക് എഴുതിയ 'the cost of living:Laurie baker, architect എന്ന ലേഖനം ഇംഗ്ലീഷിൽ (പി.ഡി.എഫ്.) ശേഖരിച്ചത് 2007 ഏപ്രിൽ 1 ജേർണലുകളിൽ Bhatia, Gautam. “Architecture and tradition.” In: World architecture, no. 7 (1990), p. 54-61. Bhatia, Gautam. “Laurie Baker, der Handwerker.” In: Architekt, n.2 (1993 Feb.), p. 93-95. Bhatia, Gautam. “Laurie Baker [interview].” In: Spazio e società, v.15, n.59 (1992 July-Sept.), p. 36-49. അവലംബം കുറിപ്പുകൾ <div class="references-small" style="-moz-column-count:2; column-count:2;"> Another enthusiast is the decidedly un-Communist Maharaja of Travancore, who has no more political power these days but who still lives in a small palace in Trivandrum. He told me that he greatly respected Baker's work because "he's very practical, down to earth, and I think he's quite right: You need not build a house that's a copy of one in Manhattan. It doesn't suit." പുറത്തേക്കുള്ള കണ്ണികൾ ഫ്രണ്ട്‌ലൈൻ, സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം സ്പെഷൽ 1997 വർഗ്ഗം:1917-ൽ ജനിച്ചവർ വർഗ്ഗം: 2007-ൽ മരിച്ചവർ വർഗ്ഗം:മാർച്ച് 2-ന് ജനിച്ചവർ വർഗ്ഗം:ഏപ്രിൽ 1-ന് മരിച്ചവർ വർഗ്ഗം:വാസ്തുശില്പികൾ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഇന്ത്യൻ പൗരത്വം നേടിയെടുത്തവർ
ചൈന
https://ml.wikipedia.org/wiki/ചൈന
കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ് ചൈന (ചീന) (; (ഔദ്യോഗിക നാമം: പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈന.) (PRC). ഏതാണ്ട് 1.3 ശതകോടി ആളുകൾ വസിക്കുന്ന ചൈന മുമ്പ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്നു. ഇന്ന് ചൈനയേക്കാൾ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ചൈന 9.6 ദശലക്ഷം ചതുരശ്ര കി.മീ. പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്. കരപ്രദേശത്തിന്റെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ചൈന ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യവുമാണ്. വിയറ്റ്‌നാം, ലാവോസ്‌, മ്യാന്മാർ, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, പാകിസ്താൻ, അഫ്‌ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖ്‌സ്ഥാൻ, റഷ്യ, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ്‌ ചൈനയുടെ അയൽരാജ്യങ്ങൾ. 1949-ൽ നിലവിൽ വന്നതുമുതൽ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ സർവാധിപത്യമാണ്‌ ചൈനയിൽ. ചരിത്രം 65000 വർഷം മുമ്പ് ആഫ്രിക്കയിൽ നിന്നാണ് ആധുനിക മനുഷ്യൻ ചൈനയിലെത്തിയത്. 1923-ൽ കണ്ടെത്തിയ പീക്കിങ് മനുഷ്യന്റെ (Peking Man)അവശിഷ്ടങ്ങൾക്ക് അത്രയും പഴക്കമുള്ളതായി ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.ആദിമ നരവംശമായ ഹോമോ ഇറക്റ്റസ് എന്ന ജാതിയിൽപെട്ടവരാണ്. ബി സി.25000-ൽ പുരാതന ശിലായുഗത്തിലെ ആധുനിക മനുഷ്യൻ (homo sapiens sapiens)ചൈനയിൽ ആവാസം തുടങ്ങി.ബി.സി. 5000-ൽ നവീനശിലായുഗത്തിലെ കാർഷിക സമൂഹവും ആരംഭിച്ചു.2200-1500 കാലഘട്ടത്തിൽ ഷിയ രാജവംശം ഉദയം ചെയ്യുന്നത്. താമ്രയുഗാരംഭമായ ഇക്കാലത്ത് കൃഷിയും ജലസേചനവും വികസിച്ചു. എഴുത്തുവിദ്യയും തുടക്കം കുറിച്ചു.1766-1122-ൽ ആദ്യ മുഖ്യ രാജവംശമായ ഷാങ് ആവിർഭവിച്ചു. കലണ്ടർ വികസിച്ചു വന്നത് ഈ കാലഘട്ടത്തിലാണ്.1122-256-ൽ പടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള ജ്യ(Shou)വംശം ഷാങ് വംശത്തെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 500-ൽ കൺഫ്യൂഷിയസിന്റെ തത്ത്വശാസ്ത്രം ചൈനീസ് സമൂഹത്തെയും ഭരണ സമൂഹത്തെയും സ്വാധീനിക്കുവാൻ തുടങ്ങി. 403 -221 ജഈ(ടhou)സാമ്രാജ്യം ചെറു രാജ്യങ്ങളായി ചിതറി. അവ പരസ്പരം സംഘടനങ്ങളും ആരംഭിച്ചു.221-206 ൽ ചിൻ വംശം മറ്റുനാട്ടുരാജ്യങ്ങളെ തോൽപ്പിച്ച് ശക്തമായ കേന്ദ്ര ഭരണമുള്ള സാമ്രാജ്യം സ്ഥാപിച്ചു.ഈ വംശത്തിലെ ശക്തനായ രാജാവ് ഷിഹ്വാങ് തി വൻമതിലിന്റെ നിർമ്മാണം തുടങ്ങി, പിന്നീട് അതിൽ പലരും അതിൽ കൂട്ടിച്ചേർക്കലുകൾ നടത്തി വടക്കുനിന്നുള്ള ആക്രമണങ്ങൾ ചെറുക്കുക എന്നതായിരുന്നു ലക്ഷ്യം. ഹൊനാൻ പ്രവിശ്യയിൽ വാണിരുന്ന ആദ്യ രാജവംശമാണ് ഷാങ്. കാലഘട്ടം ബി.സി 16ആം ശതകം മുതൽ 11ആം ശതകം വരെ. ഈ കാലഘട്ടത്തിൽ വൻനഗരങ്ങൾ നിർമ്മിയ്ക്കപ്പെട്ടിരുന്നു. വെങ്കലത്തിലുള്ള നിർമ്മാണവിദ്യ വശമായിരുന്നു. ഷാം‌ങ് തീ എന്ന ദൈവത്തിന്റെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. ശേഷം പല രാജവംശങ്ങളും ചൈന ഭരിച്ചു. ചില പ്രധാനപ്പെട്ട രാജവംശങ്ങൾ ചിൻ,ചൗ,ഹാൻ,സുയി,താങ്,സുങ്,യുവാൻ,മിങ്,മൻചു ഇവയാണ്. മതങ്ങൾ പ്രധാനമതവിശ്വാസങ്ങൾ കൺഫ്യൂഷ്യനിസം,താവോയിസം,ബുദ്ധിസം ഇവയാണെങ്കിലും മതമില്ലാത്ത വിഭാഗത്തിൽ പെടുന്നവരാണ് ഏറെയും ഭാഷകൾ ചൈനയിലെ ഭാഷ ചൈനീസ് ആണ്. ഭരണപരമായ ഡിവിഷനുകൾ കാലാവസ്ഥ ചൈനയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ അതിശൈത്യവും തെക്ക്,മദ്ധ്യഭാഗങ്ങളിൽ കുറഞ്ഞ ശൈത്യവും അനുഭവപ്പെടുന്നു. കിഴക്ക് തെക്ക് പ്രദേശങ്ങളിൽ ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ ഏറ്റവുമധികം ചൂടനുഭവപ്പെടുന്നത് വടക്ക് പടിഞ്ഞാറൻ മരുപ്രദേശങ്ങളിലാണ്‌. ശൈത്യമേറിയ മാസം ജനുവരിയും ചൂടേറിയ മാസം ജൂലായും ആണ്. ഇവിടെ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റനുഭവപ്പെടുന്നത് ഓഗസ്റ്റ് മാസത്തിലാണ്. അവലംബം വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ചൈന വർഗ്ഗം:കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
സ്പുട്നിക്ക് 1
https://ml.wikipedia.org/wiki/സ്പുട്നിക്ക്_1
thumb|right|200px|സ്പുട്നിക് 1 - മാതൃക. മനുഷ്യൻ ആദ്യമായി നിർമ്മിച്ച കൃത്രിമ ഉപഗ്രഹമാണ്‌ സ്ഫുട്നിക്. (യഥാർത്ഥനാമം-സ്ഫുട്നിക്-1) സോവിയറ്റ് യൂണിയൻ നിർമ്മിച്ച് ഈ ഉപഗ്രഹം 1957 ഒക്ടോബർ 4-നാണ്‌ ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ്‌ ബഹിരാകാശയുഗത്തിന്‌ തുടക്കം കുറിച്ചത്. സ്ഫുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ സഹയാത്രികൻ എന്നാണർഥം. കസഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ്‌ സ്ഫുട്നിക് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ്‌ ഇതിൽ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികൾ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് ഭൂമിയെ വലം വച്ചതല്ലാതെ വലിയ രേഖകൾ ഒന്നും ശേഖരിച്ചില്ല. സോവ്യറ്റ്‌ യൂനിയന്റെ സൈനിക പദ്ധതികളുടെ ഭാഗമായാണ്‌ ഉപഗ്രഹ വിക്ഷേപണം എന്ന ആശയം നിലവിൽവന്നത്‌. എന്നാൽ, പദ്ധതി ഫലപ്രാപ്തിയോടടുത്തപ്പോൾ സൈനിക സ്വഭാവത്തേക്കാൾ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾക്കായി പ്രാധാന്യം. 1955 ജൂലൈയിൽ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹം വിക്ഷേപിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം സോവ്യറ്റ്‌ ശാസ്ത്രജ്ഞരിൽ ആവേശമുണർത്തി. മറ്റു രാജ്യങ്ങളുടെയും ഗവേഷണ ഏജൻസികളുടെയും സഹായത്തോടെ അമേരിക്ക മുന്നോട്ടു പോകുമ്പോൾ സോവ്യറ്റ്‌ യൂണിയന്റെ പണിശാലയിലെ നിശ്ശബ്ദതയിൽ സ്പുട്നിക്‌ പിറക്കുകയായിരുന്നു. അങ്ങനെയിരിക്കെ അമേരിക്കൻ ശാസ്ത്രജ്ഞരെയും ഭരണാധികാരികളെയും ഞെട്ടിച്ച്‌ അവർ സ്പുട്നിക്കിനെ ആകാശത്തിലെത്തിച്ചു. 1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ ഈ ഉപഗ്രഹത്തിനുണ്ടായിരുന്നുള്ളു. അധികം താമസിയാതെ 1958 നവംബർ 3ന്‌ സോവ്യറ്റ്‌ യൂണിയൻ സ്പുട്‌നിക്‌ 2 വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന്‌ എക്സ്‌പ്ലോറർ 1 വിക്ഷേപിച്ച്‌ മറുപടി നൽകി. ശീതയുദ്ധത്തിന്റെ നിഴലുകൾക്കിടയിലാണെങ്കിലും സ്പുട്‌നിക്കിന്റെ വിക്ഷേപണത്തോടെ സോവ്യറ്റ്‌ യൂണിയൻ കൈവരിച്ച ശാസ്ത്രീയ നേട്ടം ഈ മേഖലയിലെ വൻ ഗവേഷണ കുതിച്ചുചാട്ടത്തിന്‌ അടിസ്ഥാനമായി. വർഗ്ഗം:കൃത്രിമോപഗ്രഹങ്ങൾ വർഗ്ഗം:സോവിയറ്റ് യൂണിയന്റെ ബഹിരാകാശപദ്ധതികൾ
ബാരി ജെ. മാർഷൽ
https://ml.wikipedia.org/wiki/ബാരി_ജെ._മാർഷൽ
ബാരി ജെയിംസ് മാർഷൽ (ജനനം. സെപ്റ്റംബർ 30, 1951, കാൾഗൂർലി, ഓസ്ട്രേലിയ) വൈദ്യശാസ്ത്രത്തിനുള്ള 2005ലെ നോബൽ സമ്മാന ജേതാവാണ്‌. ഉദര സംബന്ധമായ അൾസറിനു കാരണമായ 'ഹെലിക്കൊബാക്ടർ പൈലൊറി' എന്ന ബാക്ടീരിയയെ കണ്ടെത്തിയതിനാണ്‌ ബാരിക്കും സഹഗവേഷകൻ റോബിൻ വാറനും നോബൽ സമ്മാനം ലഭിച്ചത്‌.The Helicobacter pylori Research Laboratory എരിവും അമ്ലഗുണവും കൂടുതലുള്ള ഭക്ഷണപദാർഥങ്ങളുടെ അമിത ഉപയോഗവും മാനസിക സമ്മർദ്ദവുമാണ്‌ അൾസറിനു കാരണം എന്നതായിരുന്നു വർഷങ്ങളായി നിലനിന്നിരുന്ന വിശ്വാസം. എന്നാൽ ബാരിയുടെയും റൊബിന്റെയും ഗവേഷണ ഫലങ്ങൾ അൾസറിന്റെ ചികിത്സാ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയിൽ ക്ലിനിക്കൽ മൈക്രോബയോളജി പ്രൊഫസറാണ്‌ ബാരി . അവലംബം കുറിപ്പുകൾ പുറമെ നിന്നുള്ള കണ്ണികൾ The Helicobacter Foundation Discussion Pages The Helicobacter Foundation വർഗ്ഗം:വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ വർഗ്ഗം:1951-ൽ ജനിച്ചവർ
റോബിൻ വാറൻ
https://ml.wikipedia.org/wiki/റോബിൻ_വാറൻ
റോബിൻ വാറൻ (ജനനം. ജൂൺ 11, 1937, അഡലെയ്ഡ്‌, ഓസ്ട്രേലിയ) വൈദ്യശാസ്ത്രത്തിനുള്ള 2005ലെ നോബൽ സമ്മാന ജേതാവാണ്‌. ഉദര സംബന്ധമായ അൾസറിനു കാരണമായ 'ഹെലിക്കൊബാക്ടർ പൈലൊറി' എന്ന ബാക്ടീരിയയെ സംബന്ധിച്ച ഗവേഷണത്തിനാണ്‌ റോബിനും സഹഗവേഷകൻ ബാരി മാർഷൽക്കും നോബൽ സമ്മാനം ലഭിച്ചത്‌. എരിവും അമ്ലഗുണവും കൂടുതലുള്ള ഭക്ഷണ പദാർഥങ്ങളുടെ അമിത ഉപയോഗവും മാനസിക സമ്മർദ്ദവുമാണ്‌ അൾസറിനു കാരണം എന്നതായിരുന്നു വർഷങ്ങളായി നിലനിന്നിരുന്ന വിശ്വാസം. എന്നാൽ ബാരിയുടെയും റൊബിന്റെയും ഗവേഷണ ഫലങ്ങൾ അൾസറിന്റെ ചികിത്സാ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. ഹെലിക്കൊബാക്ടർ പൈലൊറിയെ കണ്ടെത്താനുള്ള ചികിത്സാ രീതി വികസിപ്പിച്ചെടുത്തതാണ്‌ റോബിൻ വാറന്റെ സുപ്രധാന നേട്ടം. 'യൂറിയ ബ്രീത്ത്‌ ടെസ്റ്റ്‌' എന്നറിയപ്പെടുന്ന ഈ രോഗനിരീക്ഷണ സംവിധാനം അൾസറിനുള്ള ചികിത്സയെ എളുപ്പമാക്കി. വർഗ്ഗം:ജീവചരിത്രം വർഗ്ഗം:വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ വർഗ്ഗം:1937-ൽ ജനിച്ചവർ
റോയി ജെ ഗ്ലോബർ
https://ml.wikipedia.org/wiki/റോയി_ജെ_ഗ്ലോബർ
right|thumb|200px|റോയി ജെ ഗ്ലോബർ നോബൽ സമ്മാന ദാന ചടങ്ങിൽ റോയി ജെ ഗ്ലോബർ (ജനനം. 1925, യു.എസ്‌.എ.) 2005ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവാണ്‌. പ്രകാശ കണങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള സിദ്ധാന്തമാണ്‌ ഗ്ലോബറെ നോബൽ സമ്മാനത്തിനർഹനാക്കിയത്‌. സാധാരണ ബൾബുകളിൽനുന്നും ലേസറുകളിൽനിന്നുമുള്ള പ്രകാശകണങ്ങളുടെ ഘടനാപരമായ വ്യത്യാസം ചൂണ്ടിക്കാട്ടുന്നതാണ്‌ ഗ്ലോബറുടെ കണ്ടുപിടിത്തം. അമേരിക്കയിലെ ഹാവാർഡ്‌ സർവകലാശാലയിൽ പ്രഫസറാണ്‌ റോയി ഗ്ലോബർ. വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ വർഗ്ഗം:ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ വർഗ്ഗം:1925-ൽ ജനിച്ചവർ
ഒക്ടോബർ 1
https://ml.wikipedia.org/wiki/ഒക്ടോബർ_1
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 1 വർഷത്തിലെ 274 (അധിവർഷത്തിൽ 275)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി. 1880 - തോമസ് ആൽ‌വ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു. 1891 - സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി. 1908 - ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി. 1928 - സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു. 1949 മാവോ സേതൂങ്ങ്‌ ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു. 1958 - നാസ സ്ഥാപിതമായി. 1960 നൈജീരിയ, സൈപ്രസ്‌ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി 1961 - കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി 1964 - ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കുമിടയിൽ ഷിൻ‌കാൻസെൻ എന്ന അതിവേഗ റെയിൽ സർ‌വീസ് ആരംഭിച്ചു. 1969 - കോൺകോർഡ് എന്ന ശബ്ദാതിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു. 1971 - അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു 1975 - മുഹമ്മദ് അലി ജോ ഫ്രേസിയറെ മനിലയിൽ വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ തോല്പിച്ചു 2003 - ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു. ജനനം 1924. ജിമ്മി കാർട്ടർ - (മുൻ അമേരിക്കൻ പ്രസിഡന്റ്) 1930. സർ റിച്ചാർഡ് ഹാരിസ് - ( നടൻ) 1932. ആൽബർട്ട് കോളിൻസ് - (സംഗീതജ്ഞൻ) 1935. ജൂലി ആൻഡ്രൂസ് - (നടി) 1904 - എ കെ ഗോപാലൻ - ( രാഷ്ട്രീയ നേതാവ് ) 1986 - സയക - (ജപ്പാനീസ് പാട്ടുകാരൻ) 1987- ലിയോണൽ ഐൻസ്വർത്ത് ( ഇംഗ്ലീഷ് കാൽപ്പന്തു കളിക്കാരൻ ) മരണം 1404 - പോപ്പ് ബോണിഫേസ് IX 1708 - ജോൺ ബ്ലോ - (കമ്പോസർ) 1986 - ഇ.ബി.വൈറ്റ് - (എഴുത്തുകാരൻ) 2022 - സ:കൊടിയേരി ബാലകൃഷ്ണൻ (രാഷ്ട്രീയ നേതാവ്) മറ്റു പ്രത്യേകതകൾ അന്തർദ്ദേശീയ വൃദ്ധദിനം വർഗ്ഗം:ഒക്ടോബർ 1
ഒക്ടോബർ 3
https://ml.wikipedia.org/wiki/ഒക്ടോബർ_3
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 3 വർഷത്തിലെ 276 (അധിവർഷത്തിൽ 277)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1942-ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു. 1510-ആദിർഷായുടെ പട്ടാളത്തെ അൽബുക്കർക്ക് കേരളത്തിൽ നിന്നു തുരത്തി. 1990-പശ്ചിമ പൂർവ്വജർമ്മനികള് ഒന്നായി. 1995-അമേരിക്കൻ ഫുഡ്ബോൾ താരം ഓ.ജെ.സിപ്‌സൺ കൊലപാതക്കുറ്റത്തിൽ നിന്ന് വിമുക്തനായി. ജനനം ജനനം 1900-തോമസ് വൂൾഫ് 1941-ചുബ്ബി ചെക്കർ (സംഗീതജ്ഞൻ) 1984- ആഷ്‌ലി സിപ്‌സൺ (ഗായകൻ) മരണം 1226 - സെന്റ് ഫ്രാൻസിസ് അസീസ്സി 1998 - റോഡി മൿഡോവ്വൽ (നടൻ) 1999 - എൻ. മോഹനൻ അന്തരിച്ചു. 2004 - ജാനറ്റ് ലെയ് (നടി) 2007 - മലയാള ഭാഷാ വിദഗ്ദ്ധനും ചിന്തകനുമായ എം.എൻ. വിജയൻ അന്തരിച്ചു. മറ്റു പ്രത്യേകതകൾ വർഗ്ഗം:ഒക്ടോബർ 3
ഒക്ടോബർ 4
https://ml.wikipedia.org/wiki/ഒക്ടോബർ_4
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 4 വർഷത്തിലെ 277 (അധിവർഷത്തിൽ 278)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1824 - മെക്സിക്കോ റിപ്പബ്ലിക്ക് ആയി. 1957-ആദ്യ മനുഷ്യ നിർമ്മിത ഉപഗ്രഹമായ സ്പുട്നിക് റഷ്യ ഭ്രമണപഥത്തിലെത്തിച്ചു. 1996-പാലക്കാട് ജില്ലാ കളക്ടർ ഡബ്ലിയു.ആർ.റെഡ്ഢിയെ അയ്യങ്കാളിപ്പടയുടെ നാലു പ്രവർത്തകർ ഒൻപതു മണിക്കൂർ ബന്ദിയാക്കി ജനനം 1895 - ബസ്റ്റർ കീറ്റൺ - ഹാസ്യനടൻ 1937 - ജാക്കി കോളിൻസ് - എഴുത്തുകാരൻ 1941 - ആൻ റൈസ് - എഴുത്തുകാരി 1946 - സൂസൺ സാറൻഡൺ - നടി 1976 - അലീസിയ സിൽ‌വർസ്റ്റോൺ - നടി മരണം 1947 - ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാക്സ് പ്ലാങ്ക് 1969 - റെംബ്രാഡ്റ്റ് - ചിത്രകാരൻ 1989 - ഗ്രഹാം ചാപ്പ്‌മാൻ - ഹാസ്യനടൻ മറ്റു പ്രത്യേകതകൾ വർഗ്ഗം:ഒക്ടോബർ 4
ഒക്ടോബർ 5
https://ml.wikipedia.org/wiki/ഒക്ടോബർ_5
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 5 വർഷത്തിലെ 278 (അധിവർഷത്തിൽ 279)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ ഇന്ത്യയിലെ കൊൽക്കത്തയിൽ കൊടുങ്കാറ്റിനെത്തുടർന്ന് അറുപതിനായിരത്തോളം പേർ മരിച്ചു (1864). പോർച്ചുഗൽ റിപ്പബ്ലിക്ക് ആയി (1910). ബീറ്റിൽ‌സ് ഗായകസംഘം അവരുടെ ആദ്യത്തെ പ്രശസ്ത ആൽബം ‘ലവ് മി ഡൂ’ പുറത്തിറക്കി(1962). ജസ്റ്റിസ് എം.ഫാത്തിമാ ബീവിയെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി (1989) അദ്ധ്യാപക ദിനം(1994). ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ബോർഡിലേക്കുള്ള തെരെഞ്ഞെടുപ്പിൽ സ്വാമി പ്രകാശാനന്ദ നേതൃത്വം നൽകുന്ന പക്ഷം വിജയിച്ചു. പ്രകാശാനന്ദ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു(2006). ജനനം 1823 - പത്തൊൻപതാം നൂറ്റാണ്ടിലെ ആത്മീയാചാര്യന്മാരിൽ പ്രമുഖനായിരുന്ന രാമലിംഗസ്വാമികൾ 1829 - ചെസ്‌റ്റർ എ.ആർതർ (21-)മത്തെ അമേരിക്കൻ പ്രസിഡന്റ്) 1919 - ഡോണാൾഡ് പ്ലസൻസ് - നടൻ 1947 - ബ്രൈൻ ജോൺസൺ - സംഗീതഞ്ജൻ 1957 - ഹോളിവുഡ്‌ ഹാസ്യതാരം ബെർണി മാക്ക്‌ 1967 - ഗയ് പിയേഴ്‌സ് - നടൻ 1975 - കേറ്റ് വിൻ‌സ്‌ലെറ്റ് - നടി മരണം 877 - ചാൾസ് ദ ബാൾഡ് - ഫ്രഞ്ച് രാജാവ് 1565 - ലോഡോവിക്കോ ഫെറാറി - ഗണിതശാസ്ത്രജ്ഞൻ മറ്റു പ്രത്യേകതകൾ വർഗ്ഗം:ഒക്ടോബർ 5
ഒക്ടോബർ 6
https://ml.wikipedia.org/wiki/ഒക്ടോബർ_6
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 1 വർഷത്തിലെ 279 (അധിവർഷത്തിൽ 280)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1891 - ഐവി ഡേ ആയി അയർലൻഡുകാർ ആഘോഷിക്കുന്നു. 1889 - തോമസ് ആൽ‌വാ എഡിസൺ ആദ്യത്തെ ചലച്ചിത്രം പ്രദർശിപ്പിച്ചു. 1927 - ആദ്യത്തെ മുഴുനീള സംസാരിക്കുന്ന ചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശിപ്പിക്കപ്പെടുന്നു. 1995 - ബെല്ലറോഫോൺ എന്ന ഗ്രഹം കണ്ടെത്തപ്പെടുന്നു. ജനനം 1289 - ബൊഹീമിയൻ രാജാവ് വെൻസസ്‌ലോസ് 1905 - ഹെലൻ വിത്സ് മൂഡി - (ടെന്നീസ് കളിക്കാരി) 1908 - കരോൾ ലൊമ്പാർഡ് - (നടി) 1942 - ബ്രിറ്റ് എൿലാൻഡ് - (നടി) 1946 - വിനോദ് ഖന്ന - (നടൻ))) 1946 - ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരൻ ടോണി ഗ്രെഗിന്റെ ജന്മദിനം 1948 - ജെറി ആഡംസ് - (രാഷ്ട്രീയ നേതാവ്) മരണം 1661 - ഏഴാം സിക്ക് ഗുരുവായ ഗുരു ഹര് റായിയുടെ ചരമദിനം. 1892 - ആൽഫ്രഡ് ലോഡ് ടെന്നിസൺ - (കവി) 1981 - ഈജിപ്ഷ്യ൯ പ്രസിഡന്റ്‌ മുഹമ്മദ്‌ അ൯വർ സാദത്ത്‌ കെയ്‌റോയിൽ വെടിയേറ്റു മരിച്ചു. 1989 - ബെറ്റി ഡേവിസ് - (നടി) 1992 - ഡെൻഹോം എലിയറ്റ് - (നടൻ) മറ്റു പ്രത്യേകതകൾ വർഗ്ഗം:ഒക്ടോബർ 6
ഒക്ടോബർ 31
https://ml.wikipedia.org/wiki/ഒക്ടോബർ_31
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 31 വർഷത്തിലെ 304 (അധിവർഷത്തിൽ 305)-ാം ദിനമാണ്. വർഷത്തിൽ ഇനി 61 ദിവസം കൂടി ബാക്കിയുണ്ട് ചരിത്രസംഭവങ്ങൾ 475 - റോമുലസ് അഗസ്റ്റലസ് റോമൻ ചക്രവർത്തിയായി. 1864 - നെവാഡ 36-ആം അമേരിക്കൻ സംസ്ഥാനമായി. 1876 - അത്യുഗ്രമായ ചുഴലിക്കൊടുങ്കാറ്റ് ഇന്ത്യയിൽ വൻ നാശം വിതച്ചു. രണ്ടു ലക്ഷത്തിലേറെപ്പേർ മരിച്ചു. 1892 - സർ ആർതർ കൊനൻഡോയൽ ദ അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ് പ്രസിദ്ധീകരിച്ചു. 1984 - ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു. 1999 - ന്യൂയോർക്കിൽ നിന്ന് കെയ്‌റൊവിലേക്ക് പറക്കുകയായിരുന്ന ഈജിപ്റ്റ് എയർ വിമാനം തകർന്ന് അതിലുണ്ടായിരുന്ന 217 പേരും കൊല്ലപ്പെട്ടു. 2011-ലോക ജനസംഖ്യ 700 കോടിയായി. ജനനം 1795 - ജോൺ കീറ്റ്സ് (കവി) 1875 - സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം. 1920 - ഡിക്ക് ഫ്രാൻസിസ് - (നോവലിസ്റ്റ്) 1992 - ബാർബറ ബെൽ ഗെഡ്ഡസ് - (നടി) 1936 - മൈക്കൾ ലാൻഡൻ - (നടൻ) 1943 - കേരള മുന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 1950 - ജോൺ കാൻഡി - (ഹാസ്യനടൻ) 1961 - പീറ്റർ ജാൿസൺ - (സംവിധായകൻ) മരണം 1926 - പ്രസിദ്ധ മാന്ത്രികൻ ഹാരി ഹൗഡിനി അന്തരിച്ചു. 1975 - സംഗീത സംവിധായകനായിരുന്ന എസ്.ഡി. ബർമ്മന്റെ ചരമദിനം 1984 - ഇന്ദിരാ ഗാന്ധിയുടെ ചരമദിനം. 1993 - റിവർ ഫീനിൿസ് (നടൻ) 1993 - ഫെഡറിക്കോ ഫെല്ലിനി - (സിനിമാ നിർമ്മാതാവ്) 2003 - കർണ്ണാടക സംഗീതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ചരദിനം. 2011 - കേരളത്തിന്റെ മുൻ മന്ത്രി എം.പി. ഗംഗാധരൻ അന്തരിച്ചു. മറ്റു പ്രത്യേകതകൾ വർഗ്ഗം:ഒക്ടോബർ 31
നവംബർ 1
https://ml.wikipedia.org/wiki/നവംബർ_1
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 1 വർഷത്തിലെ 305-ാം ദിനമാണ്‌ (അധിവർഷത്തിൽ 306). ഇനി വർഷത്തിൽ 60 ദിവസം ബാക്കിയുണ്ട് ചരിത്രസംഭവങ്ങൾ 1512 - സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോ വരച്ച ചുവർച്ചിത്രങ്ങൾ ആദ്യമായി പൊതുജനങ്ങൾക്കു കാണാനായി തുറന്നുകൊടുത്തു. 1604 - വില്യം ഷേക്സ്പിയറുടെ ദുരന്താന്ത്യ നാടകം 'ഒഥല്ലൊ' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു. 1611 - വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാൽപനിക നാടകം 'ദ്‌ ടെമ്പസ്റ്റ്‌' ലണ്ടനിലെ വൈറ്റ്‌ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു. 1755 - പോർച്ചുഗലിലെ ലിസ്ബണിൽ ഭൂകമ്പവും സുനാമിയും അറുപതിനായിരത്തിലേറെപ്പേരുടെ ജീവനപഹരിച്ചു. 1844 - വാഷിങ്ങ്ടൻ ഡീസിയിൽ ചേർന്ന അന്താരാഷ്ട്ര മെറീഡിയൻ കോൺ‌ഫറൻസ്, ഗ്രീനിച്ച് മീൻ സമയത്തെ പൂജ്യം ഡിഗ്രി രേഖാംശം ആയി അംഗീകരിച്ചു. 1956 - മലയാള ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ കേരളം ഇന്ത്യയിലെ സംസ്ഥാനമായി നിലവിൽ വന്നു. 1956 - പഴയ നൈസാം സംസ്ഥാനത്തിൽ നിന്നും ആന്ധ്രാപ്രദേശും മൈസൂർ സംസ്ഥാനത്തിൽ നിന്നും കർണ്ണാടക സംസ്ഥാനവും രൂപം കൊണ്ടു. 1980 - കേരളത്തിലെ വയനാട്‌ ജില്ല രൂപവത്കരിച്ചു. 1986 - സ്വിസ്സർ‌ലാൻഡിലെ ബാസിൽ എന്ന സ്ഥലത്തെ കെമിക്കൽ ഫാൿടറിയിലെ തീപ്പിടുത്തം ടൺ കണക്കിന് വിഷവസ്തുക്കൾ റൈൻ നദിയിൽ കലരാൻ ഇടയാക്കി. ജന്മദിനങ്ങൾ 1935 - ഗാരി പ്ലയർ - (ഗോൾഫ് കളിക്കാരൻ) 1957 - ലൈൽ ലോവറ്റ് - (ഗായകൻ) 1958 - ചാർളി കൌഫ്‌മാൻ - (എഴുത്തുകാരൻ) 1962 - ആന്റണി കൈഡിസ് - (ഗായകൻ). 1972 - ടോണി കോളറ്റ് - (നടി) 1973 - ഐശ്വര്യ റായിയുടെ ജന്മദിനം 1974 - ഇന്ത്യൻ ക്രിക്കറ്റുകളിക്കാരൻ വി.വി.എസ് ലക്ഷ്മണിന്റെ ജന്മദിനം. 1978 - മലയാള സിനിമാ നടി മഞ്ജു വാരിയറിന്റെ ജന്മദിനം. ചരമവാർഷികങ്ങൾ 1588 - ജീൻ ഡോററ്റ് - (കവി) 1700 - സ്പെയിൻ രാജാവ് ചാൾസ് രണ്ടാമൻ 1894 - റഷ്യയിലെ സാർ ചക്രവർത്തി അലൿസാണ്ടർ മൂന്നാമൻ. 1972 - എസ്‌റ പൌണ്ട് - (എഴുത്തുകാരൻ, എഡിറ്റർ, നിരൂപകൻ) മറ്റു പ്രത്യേകതകൾ അൾ‍ജീരിയയിലെ ദേശീയ ദിനം പട്ടിണിവിരുദ്ധദിനം കേരളപ്പിറവി 1982 - പത്തനംതിട്ട ജില്ല നിലവിൽ വന്നു വർഗ്ഗം:നവംബർ 1
നവംബർ 2
https://ml.wikipedia.org/wiki/നവംബർ_2
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 2 വർഷത്തിലെ 306-ാം ദിനമാണ്‌ (അധിവർഷത്തിൽ 307). വർഷത്തിൽ ഇനി 59 ദിവസം ബാക്കി. ചരിത്രസംഭവങ്ങൾ 1936 - കനേഡിയൻ ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ സ്ഥാപിതമായി 1936 - ബെനിറ്റോ മുസ്സോളിനി റോം-ബെർലിൻ അച്ചുതണ്ട് പ്രഖ്യാപിച്ചു. ഇത് അച്ചുതണ്ട് ശക്തികൾക്ക് തുടക്കമായി 1936 - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ ലോകത്തിലെ ആദ്യ ഹൈ ഡെഫനിഷൻ ടെലിവിഷൻ സം‌പ്രേക്ഷണം ആരംഭിച്ചു. 1948 - ഹാരി എസ്. ട്രൂമാൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1960 - ലേഡി ചാറ്റർളിയുടെ കാമുകൻ എന്ന നോവൽ അസ്ലീല നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. 1964 - സൌദി അറേബ്യയിലെ സൌദ്‌ രാജാവിനെ അധികാരത്തിൽ നിന്നും പുറന്തള്ളി അർദ്ധ സഹോദരൻ ഫൈസൽ രാജാവായി 1976 - ജിമ്മി കാർട്ടർ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു 2000 - അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ആദ്യത്തെ പ്രവർത്തക സംഘം എത്തി 2004 - ജോർജ്‌ ഡബ്ല്യു ബുഷ്‌ രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു ജന്മദിനങ്ങൾ 1965 - ഷാരൂഖ് ഖാൻ, ഹിന്ദി ചലച്ചിത്ര നടൻ. 1755 - മാരി അന്റോയിനൈറ്റ് - (ഫ്രാൻസ് രാജ്ഞി) 1877 - വിൿടർ ട്രമ്പർ - (ക്രിക്കറ്റർ) 1877 - ആഗാ ഖാൻമൂന്നാമൻ - (ആത്മീയ നേതാവ്) 1913 - ബർട്ട് ലാൻ‌കാസ്‌റ്റർ - (നടൻ) 1920 - ആൻ റുതർ‌ഫോർഡ് - (നടി) 1923 - നിത്യചെയ്തന്യ യതി -(തത്വചിന്തകൻ ) 61 - കെ.ഡി.ലാങ്ങ് - (ഗായകൻ) ചരമവാർഷികങ്ങൾ 1950 - ബെർണാഡ്‌ ഷാ, ഐറിഷ്‌ നാടകകൃത്ത്‌. 1963 - നെഗോ ഡിൻ ഡൈം - (സൌത്ത് വിയറ്റ്‌നാം പ്രസിഡന്റ്) മറ്റു പ്രത്യേകതകൾ വർഗ്ഗം:നവംബർ 2
നവംബർ 3
https://ml.wikipedia.org/wiki/നവംബർ_3
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 3 വർഷത്തിലെ 307-ാം ദിനമാണ്‌ (അധിവർഷത്തിൽ 308).വർഷത്തിൽ ഇനി 58 ദിവസം ബാക്കി. ചരിത്രസംഭവങ്ങൾ 1493 - കൊളംബസ് കരീബിയൻ കടലിൽ വെച്ച് ഡൊമിനിക്കൻ ദ്വീപ് കാണുന്നു. 1838 - ടൈംസ്‌ ഓഫ്‌ ഇന്ത്യ ദിനപത്രം ദ ബോംബെ ടൈസ്‌ ആൻഡ്‌ ജേണൽ ഓഫ്‌ കൊമേഴ്സ്‌ എന്ന പേരിൽ തുടക്കം കുറിച്ചു. 1868 - അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യു.എസ്‌. ഗ്രാൻഡ്‌ വിജയിച്ചു. 1918 - പോളണ്ട് റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1936 - ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ്‌ അമേരിക്കൻ പ്രസിഡൻറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. 1957 - സോവിയറ്റ് യൂണിയൻ സ്പുട്‌നിക്‌ 2 ഭ്രമണപഥത്തിലെത്തിച്ചു. 1978 - ഡൊമിനിക്ക ബ്രിട്ടണിൽനിന്നും സ്വതന്ത്രമായി. 1979 - നോർത്ത കരോലിനയിൽ കമ്മ്യൂണിസ്റ്റ് വർക്കേർസ് പാർട്ടി അംഗങ്ങളും ക്ലൂ ക്ലുൿസ് ക്ലാൻ അംഗങ്ങളുമായി എറ്റുമുട്ടി 5 കമ്മ്യൂണിസ്റ്റ് അംഗങ്ങൾ കൊല്ലപ്പെടുന്നു. 1980 നവംബർ 3 നാണ്‌ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) രൂപീകൃതമായത്. 1992 - ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. ജന്മദിനങ്ങൾ 1618 - ഔറംഗസീബ്‌, മുഗൾ ചക്രവർത്തി. 1921 - ചാൾസ് ബ്രോൺ‌സൺ - (നടൻ) 1948 - മാരീ ലോറീ - (നടി, ഗായിക) 1952 - റോസന്നേ ബാർ - (നടി) ചരമവാർഷികങ്ങൾ 1926 - ആനീ ഓൿലീ - (ഷാർപ്പ് ഷൂട്ടർ) 1954 - ഹെൻ‌റി മാറ്റിസീ - (പെയ്‌ന്റർ) 1967 - അലൿസാണ്ടർ ഐറ്റ്‌കിൻ - (ഗണിത ശാസ്ത്രജ്ഞൻ) 1990 - മേരി മാർട്ടിൻ - (നടി) മറ്റു പ്രത്യേകതകൾ പനാമ, ഡൊമിനിക്ക എന്നീ രാജ്യങ്ങളിൽ സ്വാതന്ത്ര്യദിനം. ജപ്പാനിൽ സാംസ്കാരിക ദിനം. വർഗ്ഗം:നവംബർ 3
മുഹമ്മദ്‌ എൽബറാദി
https://ml.wikipedia.org/wiki/മുഹമ്മദ്‌_എൽബറാദി
മുഹമ്മദ്‌ എൽബറാദി (ജനനം:ജൂൺ 17, 1942, ഈജിപ്റ്റ്‌) രാജ്യാന്തര ആണവോർജ ഏജൻസി (ഐ. എ. ഇ. എ)യുടെ ഡയറക്ടർ ജനറൽ ആണ്‌. ആണവായുധ നിർവ്യാപന ശ്രമങ്ങളെ മുൻനിർത്തി എൽബറാദിയും ഐ. എ. ഇ. എയും 2005ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനർഹമായി. 2011-ലെ ഈജിപ്ഷ്യൻ പ്രക്ഷോഭത്തിലെ ഒരു മുഖ്യ നേതാവാണ് എൽബറാദി. ജീവിതരേഖ 1942 ഈജിപ്തിലെ കൈറോയിലാണു മുഹമ്മദ്‌ ബറാദിയുടെ ജനനം. അച്ഛൻ മുസ്‌തഫ അൽബറാദി,1962 കൈറോ യുണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ബിരുദം നേടുകയും തുടർന്ന് 1974 ന്യൂയോർക്ക്‌ നിയമ സ്കൂളിൽ നിന്നും ഡോക്ടറേറ്റ്‌ നേടുകയും ചെയ്തു . ഡിസംബർ, 1, 1997 മുതൽ രാജ്യാന്തര ആണവോർജ്ജ സംഘടനയുടെ തലവനായി പ്രവർത്തിച്ചുവരുന്നു. ആണവോർജജം സമാധാന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്‌ ഉറപ്പാക്കിയതിനും സൈനിക മേഖലയിൽ ഉപയോഗിക്കുന്നത്‌ തടയാൻ പ്രയത്നിച്ചതിനും മുൻ നിർത്തി 2005 സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി. അവലംബം വർഗ്ഗം:ജീവചരിത്രം വർഗ്ഗം:സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ വർഗ്ഗം:1942-ൽ ജനിച്ചവർ
യു.എസ്.എ.
https://ml.wikipedia.org/wiki/യു.എസ്.എ.
തിരിച്ചുവിടുക അമേരിക്കൻ ഐക്യനാടുകൾ
പാകിസ്താൻ
https://ml.wikipedia.org/wiki/പാകിസ്താൻ
പാകിസ്താൻ ഏഷ്യൻ വൻകരയുടെ തെക്കുഭാഗത്തുള്ള രാജ്യമാണ്‌. (ഔദ്യോഗിക നാമം: ഇസ്ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ പാകിസ്താൻ). ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. മതത്തിന്റെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച ആദ്യ രാജ്യമാണിത് .അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ഈ പ്രദേശം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയാണ്‌ പാകിസ്താൻ നിലവിൽവന്നത്‌. ജനസംഖ്യാടിസ്ഥാനത്തിൽ ആറാം സ്ഥാനത്താണ്‌ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം. പേരിനുപിന്നിൽ പാകിസ്താൻ എന്ന പേരിനർത്ഥം പരിശുദ്ധിയുടെ നാട് എന്നാണ്. മുസ്ലിംങ്ങൾക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ പ്രത്യേക രാജ്യം എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ചൌധരി റഹ്മത്ത് അലിയാണ് ഈ പേര് 1934-ൽ ആദ്യമായി ഉപയോഗിച്ചത്. പഞ്ചാബ്, അഫ്ഗാനിയ, കശ്മീർ, സിന്ധ്, ബലൂചിസ്ഥാൻ എന്നീ പ്രദേശങ്ങളിൽ വസിക്കുന്ന മൂന്നുകോടി മുസ്ലീം ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന നാമമാണ് പാകിസ്താൻ എന്നത്രേ റഹ്മത് അലി നൌ ഓർ നെവർ എന്ന ലഘുലേഖയിൽ പറഞ്ഞു വയ്ക്കുന്നത് Text of the Now or Never pamphlet, issued on January 28, 1933. പഞ്ചാബ്, അഫ്ഗാനിയ, കാശ്മീർ, സിന്ധ് എന്നീ പ്രവിശ്യാനാമങ്ങളുടെ ആദ്യാക്ഷരങ്ങളും ബലൂചിസ്ഥാന്റെ അവസാന മൂന്നക്ഷരങ്ങളും ചേർത്താണ് റഹ്മത് അലി പാകിസ്താൻ എന്ന പേരു നൽകിയതെന്നും ലഘുലേഖ സൂചിപ്പിക്കുന്നുWolpert, Stanley. 1984. Jinnah of Pakistan. Oxford and New York: Oxford University Press. 421 pages. ISBN 0-19-567859-1.. ചരിത്രം ആ‍ധുനിക പാകിസ്താൻ നാലുപ്രവിശ്യകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ, വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശം എന്നിവയാണവ. ഔദ്യോഗികമായി ഇന്ത്യയുടേതായ കശ്മീരിന്റെ ഒരു ഭാഗവും അനധികൃതമായി പാക്ക് നിയന്ത്രണത്തിലാണ്. സിന്ധു നദീതട സംസ്കാരത്തിന്റെ കേന്ദ്രമായ ഹരപ്പ, മോഹൻജൊ ദാരോ എന്നീ പ്രദേശങ്ങൾ പാകിസ്താനിലാണ്. ഹരപ്പൻ, ഇന്തോ-ആര്യൻ, പേർഷ്യൻ, ഗ്രേഷ്യൻ, ശകർ, പാർഥിയൻ, കുശൻ, ഹൂണൻ, അഫ്ഗാൻ, അറബി, തുർക്കി, മുഘൾ എന്നിങ്ങനെ ഒട്ടേറെ ജനവിഭാഗങ്ങൾ പാകിസ്താനിലെ പ്രദേശങ്ങൾ നൂറ്റാണ്ടുകളായി അധിനിവേശത്തിലൂടെയും കുടിയേറ്റത്തിലൂടെയും നിയന്ത്രണത്തിലാക്കിയിരുന്നു. ക്രി.മു. രണ്ടാം സഹസ്രാബ്ദത്തോടെ സിന്ധു നദീതട സംസ്കൃതി അസ്തമിച്ചു. തുടർന്നുവന്ന വൈദിക സംസ്കൃതി സിന്ധു-ഗംഗാ സമതലങ്ങളിൽ വ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് പേർഷ്യൻ സാമ്രാജ്യംLivius.org on the extent of the Achaemenid Empire (ക്രി.മു 543 മുതൽ) അലക്സാണ്ടർ ചക്രവർത്തിPlutarch's Life of Alexander(ക്രി.മു. 326 മുതൽ) മൌര്യ സാമ്രാജ്യം എന്നിവർ അന്ന് ഇന്ത്യയിലുൾപ്പെട്ടിരുന്ന ഇന്നത്തെ പാക് പ്രദേശങ്ങളിൽ സ്വാധീനമുറപ്പിച്ചത്. ദിമിത്രിയൂസ് ഒന്നാമന്റെ ഇന്തോ-ഗ്രീക്ക് സാമ്രാജ്യം പാകിസ്താന്റെ ഭാഗമായിരിക്കുന്ന ഗാന്ധാരം, പഞ്ചാബ് എന്നീ പ്രദേശങ്ങളെയും ക്രി.മു. 184 മുതൽ ഉൾക്കൊള്ളിച്ചിരുന്നു. മിലിന്ദ ഒന്നാമന്റെ കീഴിൽ ഈ സാമ്രാജ്യം പിന്നീട് കൂടുതൽ വിസ്തൃതമാവുകയും ഗ്രീക്ക്-ബൌദ്ധ കാലഘട്ടം എന്ന നിലയിൽ വാണിജ്യത്തിലും മറ്റും ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് തക്ഷശില എന്ന വൈജ്ഞാനിക കേന്ദ്രം പ്രശസ്തമാകുന്നത്. ആധുനിക ഇസ്ലാമബാദ് നഗരത്തിനു പടിഞ്ഞാറായി തക്ഷശിലയുടെ അവശിഷ്ടങ്ങൾ പാകിസ്താനിലെ പ്രധാന പുരാവസ്തു ഗവേഷണകേന്ദ്രമാണ്. ക്രി.പി. 721-ൽ അറബി യോദ്ധാവ് മുഹമ്മദ് ബിൻ കാസിം സിന്ധ്, പഞ്ചാബിലെ മുൾട്ടാൻ എന്നീ പ്രദേശങ്ങൾ കീഴടക്കി. പാകിസ്താൻ സർക്കാരിന്റെ ഔദ്യോഗിക ചരിത്രരേഖകൾ പ്രകാരം പാകിസ്താൻ എന്ന രാജ്യത്തിന് അടിസ്ഥാനമിട്ടത് ഈ അധിനിവേശമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പിന്നീട് പ്രബലമായ ഡൽഹി സുൽത്താനത്ത്, മുഗൾ സാമ്രാജ്യം തുടങ്ങിയ മുസ്ലീം സാമ്രാജ്യങ്ങൾക്കു വഴിതുറന്നത് കാസിമിന്റെ അധിനിവേശമായിരുന്നു എന്നു പറയാം. ഈ കാലഘട്ടങ്ങളിൽ ഇസ്ലാമിക സൂഫിവര്യന്മാരുടെ പ്രവർത്തനഫലമായി ബുദ്ധ, ഹിന്ദു ജനവിഭാഗങ്ങളിൽ ഒട്ടേറെപ്പേർ ഇസ്ലാമിക വിശ്വാസം സ്വീകരിച്ചു. മുഗൾ സാമ്രാജ്യത്തിന്റെ അസ്തമയത്തോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അഫ്ഗാനുകളും, ബലൂചികളും സിഖുകാരും ഇന്നത്തെ പാകിസ്താനിലുള്ള അവിഭക്ത ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിLibrary of Congress study of Pakistan തെക്കനേഷ്യയുടെ നിയന്ത്രണം കൈക്കലാക്കുന്നതുവരെ ഇതു തുടർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾവരെ പാകിസ്താനിലുൾപ്പെട്ട അവിഭക്ത ഇന്ത്യയിലെ പ്രദേശങ്ങളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കീഴിലായിരുന്നു ബ്രിട്ടീഷ് ഭരണത്തിനെതിരെ പടപൊരുതിയിരുന്നത്. എന്നാൽ 1930കളോടെ രാഷ്ട്രീയത്തിൽ മുസ്ലിംങ്ങളുടെ പ്രാതിനിധ്യം നഷ്ടപ്പെടുന്നു എന്ന ചിന്ത വ്യാപകമായി. മുസ്ലീം ലീഗ് ഇതോടെ ശക്തിപ്രാപിച്ചു. 1930 ഡിസംബർ 29നു അല്ലാമ ഇക്ബാൽ മുസ്ലീംങ്ങൾക്കു മാത്രമായി വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ ഇന്ത്യക്കകത്തുതന്നെ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യമുയർത്തി. മുഹമ്മദ് അലി ജിന്ന ഈ ആവശ്യം ദ്വിരാഷ്ട്ര സിദ്ധാന്തമായി മാറ്റിയെടുത്തു. 1940-ൽ മുസ്ലീം ലീഗ് പ്രത്യേക മുസ്ലീം സ്വയംഭരണ പ്രദേശം ആവശ്യപ്പെട്ടുകൊണ്ട് ലാഹോർ പ്രമേയം പാസാക്കി. 1947 ഓഗസ്റ്റ് 14നു ഇന്ത്യയുടെ വടക്കു പടിഞ്ഞാറും കിഴക്കുമുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ വിഭജിച്ച് പാകിസ്താൻ രൂപീകൃതമായി. ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം ഇന്ത്യയിലും പാകിസ്താനിലും സാമുദായിക ലഹളകൾക്കു കാരണമായിEstimates for the 1947 death toll. പാകിസ്താനിൽ നിന്നും ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നും മുസ്ലീംങ്ങൾ പാകിസ്താനിലേക്കും കൂട്ടത്തോടെ പലായനം ചെയ്തു. ഒട്ടേറെ നാട്ടുരാജ്യങ്ങളുടെ അവകാശത്തെച്ചൊല്ലി ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ തർക്കമുടലെടുത്തു. ജമ്മു-കശ്മീർ ആയിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. പാകിസ്താനിലെ പഷ്തൂൺ പോരാളികൾ ജമ്മു-കാശ്മീർ ആക്രമിച്ച് മൂന്നിൽ രണ്ടു ഭാഗവും നിയന്ത്രണത്തിലാക്കിയതോടെ അവിടത്തെ ഭരണാധികാരി തന്റെ നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ തീരുമാനിച്ചു. ഈ സ്ഥിതിവിശേഷം ഒന്നാം കശ്മീർ യുദ്ധത്തിലേക്കു നയിച്ചു. അധീനതയിലാക്കിയ കശ്മീരിന്റെ ഭാഗം യുദ്ധാനന്തരവും പാകിസ്താൻ വിട്ടുകൊടുത്തില്ല. ഈ പ്രദേശത്തെ പാകിസ്താൻ തങ്ങളുടെ ഭൂപ്രദേശമായിത്തന്നെ കണക്കാക്കുന്നു. ജമ്മു-കശ്മീരിന്റെ പേരിൽ ഇന്ത്യയുമായുള്ള കലഹം ഇപ്പോഴും തുടരുന്നു. 1956-ൽ പാകിസ്താൻ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടു. 1958-ൽ പട്ടാള അട്ടിമറിയിലൂടെ അയൂബ് ഖാൻ അധികാരം പിടിച്ചെടുത്തു. അയൂബ് ഖാന്റെ പിൻഗാമി യാഹ്യാഖാന്റെ കാലത്ത് പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും ആയിരത്തിലേറെ മൈലുകൾ അകലെയുള്ള കിഴക്കൻ പാകിസ്താൻ സാമ്പത്തിക, രാഷ്ട്രീയ പിന്നോക്കാവസ്ഥയുടെ പേരിൽ ആഭ്യന്തര കലഹത്തിലേക്കു നീങ്ങി. ഇതു ക്രമേണ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരമായി മാറി1971 war summary by BBC website. 1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിനൊടുവിൽ ഇന്ത്യയുടെ പിന്തുണയോടെ കിഴക്കൻ പാകിസ്താനെ പടിഞ്ഞാറു നിന്നും മോചിപ്പിച്ചു.US Country Studies article on the Bangladesh War കിഴക്കൻ പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്ന പേരിൽ പുതിയ രാജ്യമായി. 1972-ൽ പട്ടാള ഭരണം അവസാനിപ്പിച്ച് സുൽഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ നിലവിൽ വന്നു. 1977-ൽ സിയ ഉൾ ഹഖ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിക്കുകയും 1979ൽ ഭൂട്ടോയെ വധശിക്ഷയ്ക്കു വിധേയനാക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനുശേഷം നാലുപതിറ്റാണ്ടുകളോളം മതേതര രാജ്യമായി നിലകൊണ്ട പാകിസ്താനെ സിയ ഉൾ ഹഖ് ശരീഅത്ത് നിയമത്തിൻ കീഴിലാക്കി ഇതോടെ ഭരണത്തിലും സൈന്യത്തിലും മതപരമായ സ്വാധീനം ശക്തമായി. 1988-ൽ ജനറൽ സിയ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെ വീണ്ടും ജനാധിപത്യ ഭരണത്തിനു വഴിതെളിഞ്ഞു. സുൽഫിക്കർ ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ പാകിസ്താന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള ഒരു ദശാബ്ദം ബേനസീറിന്റെയും നവാസ് ഷെരീഫിന്റെയും കീഴിൽ പാകിസ്താനിൽ ജനാധിപത്യ ഭരണം തുടർന്നു. 1999 ജൂണിൽ ഇന്ത്യയുമായി കാർഗിലിൽ സൈനിക ഏറ്റുമുട്ടലുണ്ടായിKargil conflict timeline on the BBC website. അതേവർഷം ഒക്ടോബറിൽ സൈനിക മേധാവി ജനറൽ പർവേസ് മുഷാറഫ് സൈനിക അട്ടിമറിയിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. 2001-ൽ മുഷാറഫ് സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചു. രാഷ്ട്രീയം, ഭരണകൂടം മുഹമ്മദാലി ജിന്നയുടെയും ലിയാഖത്ത് അലി ഖാന്റെയും നേതൃത്വത്തിൽ മുസ്ലീം ലീഗാണ് പാകിസ്താനിലെ ആദ്യ സർക്കാരിനു രൂപം നൽകിയത്. എന്നാൽ സ്വാതന്ത്ര്യാനന്തരം ഇതര പാർട്ടികളുടെ വരവോടെ മുസ്ലീം ലീഗിന്റെ ശക്തി ക്ഷയിച്ചു. പടിഞ്ഞാറൻ പാകിസ്താനിലെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും(പി.പി.പി.) കിഴക്കൻ പാകിസ്താനിലെ അവാമി ലീഗുമായിരുന്നു ഇവയിൽ പ്രധാനം. അവാമി ലീഗ് ബംഗ്ലാദേശ് രൂപവത്കരണത്തിലേക്കു നയിക്കുകയും ചെയ്തു. 1956-ൽ നിലവിൽ വന്ന ഭരണഘടന 1958-ൽ അയൂബ് ഖാൻ മരവിപ്പിച്ചു. 1973-ൽ പുതുക്കി നിലവിൽ വന്ന ഭരണഘടനയാണ് ഇപ്പോൾ പിന്തുടരുന്നത്. ഇത് 1977-ൽ സിയാ ഉൾ ഹഖ് മരവിപ്പിച്ചിരുന്നെങ്കിലും 1991-ൽ പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. ഭരണഘടനപ്രകാരം പാകിസ്താൻ ഇസ്ലാം ദേശീയ മതമായി സ്വീകരിച്ചിരിക്കുന്ന ഒരു കേന്ദ്രീകൃത ജനാധിപത്യ രാജ്യമാണ്. ദ്വിമണ്ഡല പാർലമെന്ററി സംവിധാനമാണ് ഇവിടെ നിലവിലുള്ളത്. നൂറംഗ പ്രതിനിധിസഭയും (സെനറ്റ്) 342 അംഗ ദേശീയ അസംബ്ലിയും. ഇലക്ടറൽ കോളജിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് രാഷ്ട്രത്തലവനും സർവ്വ സൈന്യാധിപനും. ദേശീയ അസം‌ബ്ലിയിലെ ഭൂരിപക്ഷപ്പാർട്ടിയുടെ നേതാവായിരിക്കും സാധാരണഗതിയിൽ പ്രധാനമന്ത്രി. ഭരണഘടന പ്രകാരം ജനാധിപത്യ രാജ്യമാണെങ്കിലും പലപ്പോഴും പട്ടാളമാണ് പാകിസ്താന്റെ രാഷ്ട്രീയ ഗതിനിർണ്ണയിക്കുന്നത്. 1958-71, 1977-88 കാലഘട്ടങ്ങളിലും 1999 മുതൽ നിലവിലും രാജ്യം പട്ടാളഭരണത്തിൻ കീഴിലായിരുന്നു. സുൽഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ പീപ്പിൾസ് പാർട്ടി 1970കളിൽ രാഷ്ട്രീയത്തിൽ പ്രബല ശക്തിയായി. ഭൂട്ടോയെ അട്ടിമറിച്ച് അധികാരത്തിലെത്തിയ സിയാ ഉൾ ഹഖാണ് പാകിസ്താനെ ശരിഅത്ത് നിയമങ്ങൾക്കു കീഴിലാക്കിയത്. 1990കളിൽ പി.പി.പിയും നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗും ശക്തികാട്ടി.ൻ മുസ്ലീം ലീഗ് (ഖായിദെ അസം വിഭാഗം) ഏറ്റവും വലിയ കക്ഷിയായി. പാകിസ്താൻ പീപ്പിൾസ് പാർട്ടിയാണ് നിലവിൽ പ്രധാന പ്രതിപക്ഷം. 2018ൽ നടത്തിയ തിരഞ്ഞെടുപ്പിൽ മുൻ ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് എന്ന പാർട്ടി അധികാരത്തിൽ വന്നു ഐക്യരാഷ്ട്ര സഭ ഒ.ഐ.സി. തുടങ്ങിയ രാജ്യാന്തര പ്രസ്ഥാനങ്ങളിൽ പാകിസ്താൻ സജീവാംഗമാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്കിലും ബ്രിട്ടീഷ് കോമൺ‌വെൽത്തിലും പാകിസ്താന് അംഗത്വമുണ്ട്. അമേരിക്കൻ ഐക്യനാടുകളുമായി സുദൃഢ ബന്ധം നിലനിർത്തിപ്പോരുന്ന രാജ്യമാണിത്. 1980കളിലെ സോവ്യറ്റ്-അഫ്ഗാൻ യുദ്ധവേളകളിൽ സോവ്യറ്റ് യൂണിയനെതിരെ അഫ്ഗാൻ പോരാളികളെ സംഘടിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് പാകിസ്താൻ ഏറെ സഹായം ചെയ്തു. എന്നാൽ 1990കളിൽ നടത്തിയ ആ‍ണവ പരീക്ഷണങ്ങളെത്തുടർന്ന് അമേരിക്ക സാമ്പത്തിക സഹായങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. എന്നാൽ 2001 സെപ്റ്റംബർ 11ലെ ഭീകാരാക്രമണത്തിനുശേഷം അമേരിക്ക ആഗോള തലത്തിൽ ഭീകരവിരുദ്ധ യുദ്ധം എന്ന പേരിൽ നടത്തുന്ന സൈനിക-നയതന്ത്ര ഇടപെടലുകളിൽ പാകിസ്താൻ സുപ്രധാന സഖ്യകക്ഷിയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ സൈനിക താവളമായി പാകിസ്താനെയും ഉപയോഗപ്പെടുത്തി. ഇതിനെത്തുടർന്ന് അമേരിക്കയിൽ നിന്നും ഒട്ടേറെ സാമ്പത്തിക-സൈനിക സഹായങ്ങളും പാകിസ്താൻ നേടിയെടുത്തു . അയൽ‌രാജ്യമായ ഇന്ത്യയുമായി കശ്മീരിന്റെ പേരിൽ നിരന്തര സംഘർഷം നിലനിൽക്കുന്നുണ്ട്. 1947ലും 1965ലും 1971ലും ഇരു രാജ്യങ്ങളും ഈ പ്രശ്നത്തിന്റെ പേരിൽ യുദ്ധംനടത്തി. 1999-ൽ കാർഗിൽ മലനിരകളിൽ വച്ചും ചെറിയ യുദ്ധമുണ്ടായി. 1974, 1998 വർഷങ്ങളിൽ ഇന്ത്യ നടത്തിയ ആണവ പരീക്ഷണങ്ങൾക്കു മറുപടിയെന്നോണം 1998-ൽ പാകിസ്താനും ആണവ പരീക്ഷണം നടത്തി. ആണവായുധങ്ങളുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട ഏക ഇസ്ലാമിക രാജ്യമാണു പാകിസ്താൻ. 2002 മുതൽ ഇന്ത്യയുമായി സമാധാ‍ന ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതിൽ കാര്യമായ പുരോഗതികളില്ല. രാജ്യത്തിനകത്ത് ചില മേഖലകളിലുള്ള വിഘടനവാദവും പാകിസ്താൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാണ്. ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനിൽ വിഘടനവാദവും അനുബന്ധ പോരാട്ടങ്ങളും കാലങ്ങളായി നിലവിലുണ്ട്. 1970കൾ മുതൽ തെല്ലുശമനമുണ്ടായിരുന്ന ഈ മേഖലയിൽ ജനറൽ മുഷാറഫ് അധികാരത്തിലെത്തിയതുമുതൽ വീണ്ടും പ്രശ്നങ്ങൾ തലപൊക്കിയിട്ടുണ്ട്. 2006 ഓഗസ്റ്റിൽ ബലൂചി പോരാളികളുടെ നേതാവായ നവാബ് അക്ബർ ബഗ്തിയെ പാക് സൈന്യം വെടിവച്ചുകൊന്നു. കേന്ദ്രനിയന്ത്രണത്തിലുള്ള ഗോത്രവർഗ്ഗ മേഖലകളാണ് പാകിസ്താനിലെ മറ്റൊരു പ്രശ്നബാധിത മേഖല. അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിലെ താലിബാൻ സേനയുമായി സൌഹൃദമുള്ളവരാണ് മിക്ക ഗോത്രവർഗ്ഗ നേതാക്കളും. വസിറിസ്ഥാൻ മേഖലയിൽ അടുത്ത കാലത്ത് ഗോത്രവർഗ്ഗങ്ങളുടെ എതിർപ്പു നേരിടാൻ പട്ടാളത്തെ നിയോഗിച്ചിരുന്നു. അതിരുകൾ കിഴക്ക് : ഇന്ത്യ : ചൈന പടിഞ്ഞാറ് : അഫ്ഗാനിസ്ഥാൻ, ഇറാൻ തെക്ക് : അറബിക്കടൽ വടക്ക് : അഫ്ഗാനിസ്ഥാൻ കാലാവസ്ഥ വളരെ കുറച്ചുമാത്രം വർഷപാതം ഉണ്ടാകുന്ന പ്രദേശമാണ് പാകിസ്താൻ. ഇവിടെ വേനൽക്കാലം വളരെ ചൂടേറിയതും, മഞ്ഞുകാലം വളരെ തണുപ്പുള്ളതുമാണ്. മൺസൂൺ സമയത്ത് അതായത് ജൂൺ 15 മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മഴ ലഭിക്കാറുണ്ട്. സമതലപ്രദേശങ്ങളിൽ 40 സെന്റീമീറ്ററും ഉയർന്ന പ്രദേശങ്ങളിൽ 150 സെന്റീമീറ്ററുമാണ്‌ ശരാശരി വർഷപാതം‌.എന്നിരുന്നാലും ഇടയ്ക് ശക്തമായ മഴ ലഭ്യമാകാറുണ്ട് അവലംബം കുറിപ്പുകൾ വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പാകിസ്താൻ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ വർഗ്ഗം:കോമൺവെൽത്ത് റിപ്പബ്ലിക്കുകൾ വർഗ്ഗം:ഫെഡറൽ റിപ്പബ്ലിക്കുകൾ വർഗ്ഗം:കോമൺവെൽത്ത് രാജ്യങ്ങൾ വർഗ്ഗം:സാർക്ക് അംഗരാജ്യങ്ങൾ വർഗ്ഗം:ദക്ഷിണേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഇസ്ലാമിക് റിപ്പബ്ലിക്കുകൾ
പരശുരാമൻ
https://ml.wikipedia.org/wiki/പരശുരാമൻ
thumb|150 px|പരശുരാമൻ ഹിന്ദുമതവിശ്വാസത്തിലെ ദശാവതാരത്തിലെ ആറാമത്തെ അവതാരമാണ് പരശുരാമൻ. () പർശു ഏന്തിയ രാമൻ എന്നർത്ഥം. കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനിയാണ് പരശുരാമൻ. പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും ദ്രോണരുടെയും പിന്നീട് കർണ്ണന്റെയും ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽകിയുടെ ഗുരുവും ഇദ്ദേഹമായിരിക്കുമെന്നും ഇതിഹാസങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. ദക്ഷിണഭാരതത്തിലേക്കുള്ള ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും സാക്ഷാൽ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ. പരശുരാമ ജയന്തി വൈശാഖ മാസത്തിലെ പൗർണമിക്കുശേഷമുള്ള തൃതീയ നാളിലാണ് പരശുരാമൻ ജനിച്ചതെന്നു കരുതുന്നു. ശുക്ലപക്ഷത്തിലെ അക്ഷയ ത്രിതിയയിൽ പരശുരാമ ജയന്തി ആഘോഷിക്കുന്നു. പുറത്തേക്കുള്ള കണ്ണികൾ Parasurama's Confrontation with Sri Rama as per Valmiki Ramayanam Parasurama's Old Temple In Banswara (LIMTHAN) വിഭാഗം:ദശാവതാരം വർഗ്ഗം:ചിരഞ്ജീവികൾ
ഒക്ടോബർ 8
https://ml.wikipedia.org/wiki/ഒക്ടോബർ_8
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 8 വർഷത്തിലെ 281 (അധിവർഷത്തിൽ 282)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1871 - ചിക്കാഗോ തീപ്പിടുത്തം ആംഭിച്ചു. ഈ തീപ്പിടുത്തത്തിൽ 300 പേർ മരിച്ചു, 100,000 പേർ ഭവനരഹിതരായി. 1932 - ഭാരതീയ വായു സേന സ്ഥാപിതമായി. 1967 - ഗറില്ലാ നേതാവ് ചെഗുവേരയും കൂട്ടാളികളും ബൊളീവിയയിൽ പിടിയിലായി. 1979 - ലോകനായക ജയപ്രകാശ് നാരായണൻ അന്തരിച്ചു. 2005 - ഇന്ത്യ - പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു. 2003 - സിനിമാനടൻ ആർനോൾഡ് ഷ്വാഴ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി ജനനം 1895 - ജുവാൻ പെറോൺ (അർജന്റീനിയയുടെ പ്രസിഡന്റ്) 1936 - ഡേവിഡ് കരാഡൈൻ (നടൻ) 1939 - പോൾ ഹോഗൻ (നടൻ) 1948 - ജോണി റമോനേ (സംഗീതഞൻ) 1949 - സിഗോണി വീവർ ( നടി) 1970 - മാറ്റ് ഡമൊൺ (നടൻ) മരണം 1869 - ഫ്രാങ്ക്ലിൽ പിയേർസ് ( മുൻ അമേരിക്കൻ പ്രസിഡന്റ്) 1978 - ജാക്വിസ് ബ്രെൽ - (ഗായകൻ) 1979 - ലോകനായക ജയപ്രകാശ് നാരായണൻ ചരമമടഞ്ഞു. 2004 - ജാക്വിസ് ഡെറീഡ - തത്ത്വചിന്തകൻ മറ്റു പ്രത്യേകതകൾ വർഗ്ഗം:ഒക്ടോബർ 8
ഒക്ടോബർ 15
https://ml.wikipedia.org/wiki/ഒക്ടോബർ_15
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 15 വർഷത്തിലെ 288 (അധിവർഷത്തിൽ 289)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 1582 - ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ഗ്രിഗോറിയൻ കലണ്ടർ നടപ്പിലാക്കി. 1815 - നെപ്പോളിയൻ ബോണപ്പാർട്ടിനെ സെന്റ് ഹെലെന ദ്വീപിലേക്ക് നാടുകടത്തി. 1878 - എഡിസൺ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ ജെനറൽ ഇലക്ട്രിക്കൽസ്) പ്രവർത്തനമാരംഭിച്ചു. 1917 - ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി നടത്തി എന്ന കുറ്റത്തിന് ഡച്ച് നർത്തകി മാതാ ഹരിയെ വെടി വെച്ച് കൊന്നു. 1932 - ടാറ്റ എയർലൈൻസ് (ഇപ്പോഴത്തെ എയർ ഇന്ത്യ) ആദ്യത്തെ വിമാന സർവീസ് ആരംഭിച്ചു. 1990 - യു.എസ്.എസ്.ആർ. പ്രസിഡന്റ് മിഖായൽ ഗോർബച്ചേവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ജനനം 0070 - ബി.സി.ഇ. വെൽജിൽ (കവി) 1542 - അക്‌ബർ ചക്രവർത്തിയുടെ ജന്മദിനം 1608 - ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനായിരുന്ന ഇവാഞ്ജലിസ്റ്റ ടോറിസെല്ലിയുടെ ജന്മദിനം 1844 - ഫ്രെഡ്രിക് നീഷേ, ജർമ്മൻ തത്ത്വചിന്തകൻ. 1931 - ഡോ. എ പി ജെ അബ്ദുൾ കലാം - (മുൻ ഇന്ത്യൻ രാഷ്ട്രപതി) 1934 - പ്രസിദ്ധ പുല്ലാങ്കുഴൽ വിദഗ്ദ്ധനായ എൻ. രമണിയുടെ ജന്മദിനം. 1942 - പെന്നി മാർഷൽ - (നടി). 1946 - റിച്ചാർഡ് കാർ‌പെന്റർ (കമ്പോസർ) 1949 - പ്രണോയ് റോയ്‌ (പത്രപ്രവർത്തകൻ, ടി വി അവതാരകൻ) 1953 - ടിറ്റോ ജാൿസൺ (സംഗീതജ്ഞൻ) 1957 - ചലച്ചിത്രസംവിധായക മീരാ നായരുടെ ജന്മദിനം. 1959 - സാറാ ഫെർഗ്യൂസൺ (ഡച്ചസ് ഓഫ് യോർക്ക്) 1959 - ടോഡ് സോളോൺ‌ഡ്‌സ് (സിനിമാ സംവിധായകൻ) മരണം 1945 - പീറീ ലാവൽ (രാഷ്ട്രീയ നേതാവ്) 1946 - ഹെർമാൻ ഗോറിങ്ങ് - (പട്ടാള നേതാവ്) 1964 - കോൾ പോർട്ടർ - (കമ്പോസർ) 1976 - കാർളോ ഗാംബിനോ - (ഗുണ്ടാത്തലവൻ) 2001 -സംഗീതസംവിധായകൻ എ.ടി.ഉമ്മർ 2020 - അക്കിത്തം അച്യുതൻ നമ്പൂതിരി മറ്റു പ്രത്യേകതകൾ വർഗ്ഗം:ഒക്ടോബർ 15
ജനഗണമന
https://ml.wikipedia.org/wiki/ജനഗണമന
ജന ഗണ മന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌. ചരിത്രം 1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് സരളാ ദേവി ചൗധ്റാണി.ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനുവരി 24നാണ്. ഈ ദിവസമാണ് 'ജന ഗണ മന ' ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജന ഗണ മന. കണ്ണി=https://en.wikipedia.org/wiki/File:Rabindranath_Tagore_in_1909.jpg|വലത്ത്‌|ലഘുചിത്രം|210x210ബിന്ദു|രബീന്ദ്രനാഥ ടാഗോർ, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനത്തിന്റെ രചയിതാവും സംഗീതസംവിധായകനുമാണ്. ദേശീയ ഗാനം വരികൾ മലയാള ലിപിയിൽ: ജന-ഗണ-മന അധിനായക ജയഹേ ഭാരത-ഭാഗ്യ-വിധാതാ, പഞ്ചാബ്-സിന്ധു-ഗുജറാത്ത്-മറാഠാ ദ്രാവിഡ-ഉത്‌കല-ബംഗാ, വിന്ധ്യ-ഹിമാചല-യമുനാ-ഗംഗാ, ഉച്ഛല-ജലധി-തരംഗാ, തവ ശുഭ നാമേ ജാഗേ, തവ ശുഭ ആശിഷ മാഗേ, ഗാഹേ തവജയ ഗാഥാ, ജന-ഗണ-മംഗല-ദായക-ജയഹേ ഭാരത-ഭാഗ്യ-വിധാതാ. ജയഹേ, ജയഹേ, ജയഹേ ജയ ജയ ജയ ജയഹേ മലയാള പരിഭാഷ: സർവ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും.പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു. സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!വലത്ത്‌|ലഘുചിത്രം|150x150ബിന്ദു|രവീന്ദ്രനാഥ ടാഗോർ ജനഗണമന പാടുന്നു. ബംഗാളി ലിപിയിൽ (റോമൻ ലിപിയിലും) জনগণমন-অধিনায়ক জয় হে ভারতভাগ্যবিধাতা! পঞ্জাব সিন্ধু গুজরাত মরাঠা দ্রাবিড় উৎকল বঙ্গ বিন্ধ্য হিমাচল যমুনা গঙ্গা উচ্ছলজলধিতরঙ্গ তব শুভ নামে জাগে, তব শুভ আশিষ মাগে, গাহে তব জয়গাথা। জনগণমঙ্গলদায়ক জয় হে ভারতভাগ্যবিধাতা! জয় হে, জয় হে, জয় হে, জয় জয় জয় জয় হে॥Jônogônomono-odhinaeoko jôeô he Bharotobhaggobidhata! Pônjabo Shindhu Gujorato Môraţha Drabiŗo Utkôlo Bônggo, Bindho Himachôlo Jomuna Gôngga Uchchhôlojôlodhitoronggo, Tôbo shubho name jage, tôbo shubho ashish mage, Gahe tôbo jôeogatha. Jônogônomonggolodaeoko jôeô he Bharotobhaggobidhata! Jôeo he, jôeo he, jôeo he, jôeo jôeo jôeo, jôeo he! വിമർശനങ്ങൾ കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി ടാഗോറിന്റെ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെ ജോർജ് അഞ്ചാമൻ രാജാവിനു സ്വീകരണം നൽകിയത്. ഈ ഒരു കാരണം കൊണ്ടുതന്നെ പലരും ഗാനത്തിൽ ദൈവമെന്നു വിവക്ഷിച്ചിരിക്കുന്നത് ജോർജ് രാജാവിനെ ആണെന്നു കരുതിപ്പോന്നിരുന്നു. പിന്നീട് ടാഗോറിന്റെ തന്നെ വിശദീകരണത്തിൽ അദ്ദേഹം “വിധാതാവായി” കരുതുന്നത് ദൈവത്തിനെ തന്നെയാണെന്നു വ്യക്തമാക്കുകയുണ്ടായി. അല്ലെങ്കിൽ തന്നെയും ബ്രിട്ടീഷ് രാജാവ് സമ്മാനിക്കുകയുണ്ടായ “പ്രഭു” പദവി തന്നെ നിരാകരിച്ച ടാഗോർ എന്ന ദേശീയവാദിയിൽ നിന്ന് ജോർജ് അഞ്ചാമനെ പ്രകീർത്തിച്ചു കൊണ്ടൊരു ഗാനം ഉണ്ടാവുകയില്ലെന്നു ഭൂരിപക്ഷവും വിശ്വസിച്ചുപോന്നിരുന്നു. 2005 -ൽ ദേശീയഗാനത്തിൽ “സിന്ധ്” എന്ന പദം ഉപയോഗിക്കുന്നതിലുള്ള അനൌചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. 1947 -ൽ തന്നെ ഭാരതത്തിൽ നിന്നു വേർപ്പെട്ടുപോയ പാകിസ്താൻ എന്ന രാജ്യത്തിലെ ഒരു പ്രവിശ്യയാണു് സിന്ധ് എന്ന കാരണമായിരുന്നു വിവാദമൂലം. സിന്ധ് എന്ന പദത്തിനു പകരം കാശ്മീർ എന്നോ മറ്റൊരു പദമോ ഉപയോഗിക്കണമെന്ന് ഇതു സംബന്ധിച്ച് സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്ന പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിന്ധ് എന്ന പദം സൂചിപ്പിക്കുന്നത് സിന്ധുനദീതട സംസ്കൃതിയെയും, സിന്ധികൾ എന്ന ജനവിഭാഗത്തെയും ആണെന്നായിരുന്നു വിവാദത്തിൽ താല്പര്യമില്ലാതിരുന്ന ഒരു വിഭാഗം കരുതിപ്പോന്നിരുന്നത്. പിന്നീട് ഇന്ത്യൻ സുപ്രീം കോടതി തന്നെ ദേശീയഗാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സിന്ധ് എന്നതു സൂചിപ്പിക്കുന്നത് ഒരു സംസ്കാരത്തേയാണെന്നും അതല്ലാതെ ഒരു പ്രവിശ്യയെ അല്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. ബിജോയ് ഇമ്മാനുവേൽ കേസ് 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തിൽ, ദേശീയഗാനം പാടാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളായ ചില വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ഈ കേസ് സൂപ്രിം കോടതിയിൽ പരിഗണിച്ച പ്രത്യേകബഞ്ച് പുറത്താക്കലിനെ ശരിവെച്ച ഹൈക്കോടതിയെയും, കീഴ്കോടതികളെയും നിശിതമായി വിമർശിക്കുകയും, യഹോവയുടെ സാക്ഷികളായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നും ദേശീയഗാനം പാടാതെയിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപിക്കുകയുണ്ടായി. http://www.indiankanoon.org/doc/1508089/ മീഡിയ വർഗ്ഗം:ദേശീയ ഗാനങ്ങൾ വർഗ്ഗം:ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ ഇതും കാണുക രബീന്ദ്രനാഥ് ടാഗോർ ബങ്കിം ചന്ദ്ര ചാറ്റർജി ജനഗണമന (സൂക്തം) വന്ദേ മാതരം അവലംബം
ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌
https://ml.wikipedia.org/wiki/ഇ._എം._എസ്‌._നമ്പൂതിരിപ്പാട്‌
REDIRECT ഇ.എം.എസ്. നമ്പൂതിരിപ്പാട്
തമിഴ്‌നാട്
https://ml.wikipedia.org/wiki/തമിഴ്‌നാട്
തമിഴ്‌നാട്‌ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്‌. പേരു സൂചിപ്പിക്കുന്നതു പോലെ തമിഴ്‌ മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്‌. കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്നു. ശ്രീലങ്കയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. ചെന്നൈ ആണ്‌ തമിഴ്‌നാടിന്റെ തലസ്ഥാനം. ചരിത്രം thumb|left|225px|ബൃഹദ്ദേശ്വര ക്ഷേത്രം പ്രാചീനകാലം മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി തിരുനെൽവേലിക്കടുത്തുള്ള ആദിച്ചനെല്ലൂർ എന്ന സ്ഥലത്തു നടത്തിയ ഉൽഖനനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. 2019ൽ ശിവഗംഗ ജില്ലയിൽ ഉള്ള കീഴടിയിൽ നിന്നും ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന(ക്രി. മു. 580) ലിഖിതങ്ങൾ കണ്ടെടുക്കുക ഉണ്ടായി. ചേരർ, ചോളർ, പാണ്ഡ്യർ, പല്ലവർ എന്നീ രാജവംശങ്ങളാണു ഇവിടെ ഭരിച്ചിരുന്നത്‌. ചോളരാജാക്കൻമാരുടെ ആദ്യ ഭരണകാലം ഒന്നാം നൂറ്റാണ്ട്‌ മുതൽ നാലാം നൂറ്റാണ്ട്‌ വരെയായിരുന്നു . നാലാം നൂറ്റാണ്ട്‌ മുതൽ ഏഴാം നൂറ്റാണ്ട്‌ വരെയുള്ള കളഭ്രവംശജരുടെ ഭരണകാലം തമിഴ്‌ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി കരുതപ്പെടുന്നു. ഇവരുടെ കാലശേഷം തെക്കു പാണ്ഡ്യരും വടക്ക്‌ പല്ലവരും ശക്തിപ്രാപിച്ചു. ഒൻപതാം നൂറ്റാണ്ടിൽ വീണ്ടും ശക്തിപ്രാപിച്ച ചോളർ, രാജരാജചോളന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളന്റെയും ഭരണകാലത്ത്‌ ഏഷ്യയിലെതന്നെ പ്രധാനശക്തികളിലൊന്നായി. തെക്കേ ഇന്ത്യയും ശ്രീലങ്കയിലെ ചില പ്രദേശങ്ങളും ഭരിച്ചിരുന്ന രാജേന്ദ്രചോളന്റെ നാവികസേന മ്യാൻ‌മാർ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്‌, സുമാത്ര, ജാവ, മലയ എന്നീ പ്രദേശങ്ങളും കീഴടക്കി. ബംഗാളിലെ മഹിപാല രാജാവിനെ തോൽപിച്ചശേഷം തന്റെ തലസ്ഥാനത്തിന്റെ പേരു ഗംഗൈകൊണ്ടചോളപുരം എന്നാക്കി. തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രം, ചിദംബരക്ഷേത്രം എന്നിവ ചോളരാജാക്കന്മാരുടെ ശിൽപചാതുര്യത്തിന്റെ മകുടോദാഹരണങ്ങളാണ്‌. പതിമൂന്നാം നൂറ്റാണ്ടോടെ ചോളരുടെ ശക്തി ക്ഷയിച്ചപ്പോൾ പാണ്ഡ്യവംശജർ പ്രബലരായെങ്കിലും 1316ലെ കിൽജിവംശജരുടെ ആക്രമണത്തോടെ ഇവരുടെ ആധിപത്യം അവസാനിച്ചു. ഇതിനെത്തുടർന്ന്‌ വിജയനഗര സാമ്രാജ്യം ഡെക്കാനിൽ സ്ഥാപിക്കപ്പെടുകയും 1370ൽ അവർ തമിഴ്‌നാട്‌ മുഴുവൻ കീഴടക്കുകയും ചെയ്തു.1565-ൽ തെന്നിന്ത്യയിലെ മുസ്ലീം ഭരണാധികാരികൾ ഒന്നായിച്ചേർന്നു തളിക്കോട്ടയുദ്ധത്തിൽ വിജയനഗരത്തെ പരാജയപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. തെന്നിന്ത്യയുടെ ബാക്കി ഭാഗങ്ങൾ മുഗളരുടെ കയ്യിലായിരുന്നു. ഔറംഗസീബ് ബീജാപ്പൂരിനേയും, ഗോൽക്കൊണ്ടയെയും കീഴടക്കി തെക്കോട്ടു ആധിപത്യം സ്ഥാപിച്ചു.17-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പല യൂറോപ്യൻ ശക്തികളും തമിഴ്നാട്ടിൽ അധികാരമുറപ്പിച്ചു. പോർച്ചുഗീസുകാരും, പിന്നീട് ഡച്ചുകാരും, കച്ചവടത്തിന്നായിട്ടാണു വന്നത്. 1639-ൽ മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ട(Fort St. George)നിൽക്കുന്ന സ്ഥലം ചന്ദ്രഗിരി രാജാവിൽ നിന്നും ഈസ്റ്റ് ഇന്ത്യാ കമ്പനി വിലക്കു വാങ്ങി; കോട്ടയുണ്ടാക്കി. ഫ്രഞ്ചുകാർ1674-ൽ പുതുശ്ശേരി (പോണ്ടിച്ചേരി) അവരുടെ പ്രധാന താവളമാക്കി. 1757-ൽ യൂറോപ്പിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ തെക്കേ ഇന്ത്യയിലും ഇവർ തമ്മിൽ സംഘട്ടനങ്ങളുണ്ടായി. ആദ്യം ഫ്രഞ്ചുകാരാണു ജയിച്ചതെങ്കിലും അടുത്തവർഷം ബ്രിട്ടീഷുകാർ ജയം കണ്ടു. അക്കാലത്ത് തെന്നിന്ത്യയിൽ മൂന്നു പ്രബല രാജശക്തികൾക്കാണു ആധിപത്യമുണ്ടായിരുന്നത്. ഒന്ന്: ഡക്കാണിലെ നൈസാം. രണ്ട്: കർണ്ണാട്ടിക് നവാബ്. മൂന്ന്: മൈസൂരിലെ ഹൈദരലി. 1792-ൽ നൈസാമിന്റേയും മഹാരാഷ്ട്രരുടേയും സഹായത്തോടെ ഹൈദരുടെ മകൻ ടിപ്പുവിനെ ഇംഗ്ലീഷുകാർ പരാജയപ്പെടുത്തി. 1799-ൽ തഞ്ചാവൂരിലെ മഹാരാഷ്ട്രരാജാവ്, കമ്പനി ചെയ്ത സഹായത്തിന്ന് പകരമായി സ്വന്തരാജ്യം ഒരു വാർഷിക സംഖ്യക്ക് കമ്പനിക്ക് നൽകി.1800-ൽ മൈസൂരിൽ നിന്നു തനിക്ക് ലഭിച്ച സ്ഥലങ്ങൾ നൈസാമും കമ്പനിക്ക് നൽകി. അടുത്തവർഷം ഒരു വാഷിക പെൻഷൻ സ്വീകരിച്ചുകൊണ്ട് ആർക്കാട്ട് നവാബും ബ്രിട്ടീഷുകാർക്ക് ഒഴിഞ്ഞുകൊടുത്തു. അങ്ങനെയാണു പഴയ മദിരാശി സംസ്ഥാനം ബ്രിട്ടീഷുകാരുടെ കയ്യിലെത്തിയത്. ഹൈദരബാദു നാട്ടുരാജ്യമൊഴികെയുള്ള ആന്ധ്രപ്രദേശം, തമിഴ്നാട്, മലബാർ, തെക്കൻ കർണ്ണാടകം, ഇവയുൾക്കൊള്ളുന്നതായിരുന്നു ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ മദിരാശി സംസ്ഥാനം. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഈ സംസ്ഥാനം അത്തരത്തിൽ നിലനിന്നെങ്കിലും, 1953-ഒക്ടോബറിൽ ആന്ധ്രപ്രദേശിലെ 12 ജില്ലകൾ മദിരാശി സംസ്ഥാനത്തിൽ നിന്നും വേർപെടുത്തി ആന്ധ്രപ്രവിശ്യ രൂപീകരിച്ചു. ബെല്ലാരിയുടെ ഒരു ഭാഗം മൈസൂറിലേക്കും(കർണാടക) ചേർന്നു. 1956-ലെ ഭാഷാ സംസ്ഥാനരൂപീകരണത്തോടെ മദിരാശിസംസ്ഥാനം രൂപീകരിക്കപ്പെട്ടു. അതുപോലെ മലബാറും തെക്കൻ കർണ്ണാടകത്തിലെ കാസർഗോഡും കേരളത്തിൽ ചേർന്നു. 1969-ലെ തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയ കക്ഷിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തിന്റെ ഔദ്യോഗികനാമം തമിഴ്നാട് എന്നാക്കി മാറ്റി. ഭൂമിശാസ്ത്രം തമിഴ്‌നാടിന്റെ അതിർത്തികൾ പടിഞ്ഞാറ്‌ കേരളവും വടക്കുപടിഞ്ഞാറ്‌ കർണാടകയും വടക്കു ആന്ധ്ര പ്രദേശും കിഴക്ക്‌ ബംഗാൾ ഉൾക്കടലുമാണ്‌. തെക്കുപടിഞ്ഞാറ്‌ കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റമായ തമിഴ്‌നാടിലെ കന്യാകുമാരിയാണ്‌ അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും സംഗമസ്ഥാനം. 130058 ച. കി.മീ വിസ്താരമുള്ള ഈ സംസ്ഥാനം വലിപ്പത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ പത്താം സ്ഥാനത്താന്.. ഈ സംസ്ഥാനത്തിന്റെ പതിനേഴു ശതമാനത്തോളം വനങ്ങളാണ്‌. തമിഴ്നാടിന്റെ പടിഞ്ഞാറ്, തെക്ക്, വടക്കു പടിഞ്ഞാറ് ഭാഗങ്ങൾ ധാരാളം മലനിരകളുള്ളതും വിവിധ തരം സസ്യജാലങ്ങളാൽ സമ്പുഷ്ടമായതുമാണ്. ഈ ഭാഗങ്ങളിലുള്ള പശ്ചിമഘട്ടവും പൂർവ്വഘട്ടവും നീലഗിരി കുന്നുകളിൽ വെച്ച് സന്ധിക്കുന്നു. കേരളവുമായുള്ള പടിഞ്ഞാറൻ അതിർത്തി ഏറെക്കുറെ കൈയ്യടക്കിയിരിക്കുന്ന പശ്ചിമഘട്ടം തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റിനെ തടഞ്ഞ് നിർത്തുകയും തന്മൂലം മഴയുടെ ലഭ്യത കുറയുകയും ചെയ്യുന്നു. തമിഴ്നാടിന്റെ കിഴക്കൻ ഭാഗങ്ങൾ ഫലഭൂയിഷ്ടമായ സമതല തീരപ്രദേശങ്ങളും വടക്കൻ ഭാഗങ്ങൾ സമതലങ്ങളും മലനിരകളും ചേർന്ന പ്രദേശവുമാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുറച്ച് മഴ ലഭിക്കുന്ന മധ്യഭാഗങ്ങളും തെക്കൻ ഭാഗങ്ങളും വരണ്ട സമതലങ്ങളാണ്. പാക് കടലിൽ എത്തിച്ചേരുന്ന നദി ഏത് പാലാർ, ചെയ്യാർ, പെണ്ണാർ, കാവേരി, മോയാർ, ഭവാനി, അമരാവതി, വൈഗായ്, ചിറ്റാർ, താമ്രപർണി,വൈഗ,വൈപ്പാർ ഗതാഗതം റോഡ്: 1,50,095 കി.മീ. റയിൽവേ: 4,181 കി.മീ. പ്രധാന തുറമുഖങ്ങൾ: ചെന്നൈ,തൂത്തുക്കുടി വിമാനത്താവളങ്ങൾ: ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂർ, സേലം. ജില്ലകൾ thumb|300px|right|തമിഴ്നാട്ടിലെ ജില്ലകൾ. തമിഴ്നാട്ടിൽ മൊത്തം 33 ജില്ലകളുണ്ട്. 2019 നവമ്പർ24 ന് തെങ്കാശി ജില്ല നിലവിൽ വന്നു. ജില്ല ആസ്ഥാനം വിസ്തൃതി ജനസംഖ്യ (2011) ജനസാന്ദ്രത 1 അരിയലുർ അരിയലുർ ച. കി.മീ /ച. കി.മീ 2 ചെന്നൈ ചെന്നൈ ച. കി.മീ /ച. കി.മീ 3 കോയമ്പത്തൂർ കോയമ്പത്തൂർ ച. കി.മീ /ച. കി.മീ 4 കടലൂർ കടലൂർ ച. കി.മീ /ച. കി.മീ 5 ധർമ്മപുരി ധർമ്മപുരി ച. കി.മീ /ച. കി.മീ 6 ദിണ്ടിഗൽ ദിണ്ടിഗൽ ച. കി.മീ /ച. കി.മീ 7 ഈറോഡ്‌ ഈറോഡ്‌ ച. കി.മീ /ച. കി.മീ 8 കാഞ്ചീപുരം കാഞ്ചീപുരം ച. കി.മീ /ച. കി.മീ 9 കന്യാകുമാരി നാഗർകോവിൽ ച. കി.മീ /ച. കി.മീ 10 കരൂർ കരൂർ ച. കി.മീ /ച. കി.മീ 11 കൃഷ്ണഗിരി കൃഷ്ണഗിരി ച. കി.മീ /ച. കി.മീ 12 മധുര മധുര ച. കി.മീ /ച. കി.മീ 13 നാഗപട്ടണം നാഗപട്ടണം ച. കി.മീ /ച. കി.മീ 14 നാമക്കൽ നാമക്കൽ ച. കി.മീ /ച. കി.മീ 15 നീലഗിരി ഉദഗമണ്ഡലം ച. കി.മീ /ച. കി.മീ 16 പെരമ്പലൂർ പെരമ്പലൂർ ച. കി.മീ /ച. കി.മീ 17 പുതുക്കോട്ട പുതുക്കോട്ട ച. കി.മീ /ച. കി.മീ 18 രാമനാഥപുരം രാമനാഥപുരം ച. കി.മീ /ച. കി.മീ 19 സേലം സേലം ച. കി.മീ /ച. കി.മീ 20 ശിവഗംഗ ശിവഗംഗ ച. കി.മീ /ച. കി.മീ 21 തഞ്ചാവൂർ തഞ്ചാവൂർ ച. കി.മീ /ച. കി.മീ 22 തേനി തേനി ച. കി.മീ /ച. കി.മീ 23 തൂത്തുക്കുടി തൂത്തുക്കുടി ച. കി.മീ /ച. കി.മീ 24 തിരുച്ചിറപ്പള്ളി തിരുച്ചിറപ്പള്ളി ച. കി.മീ /ച. കി.മീ 25 തിരുനെൽവേലി തിരുനെൽവേലി ച. കി.മീ /ച. കി.മീ 26 തിരുപ്പൂർ തിരുപ്പൂർ ച. കി.മീ /ച. കി.മീ 27 തിരുവള്ളൂർ തിരുവള്ളൂർ ച. കി.മീ /ച. കി.മീ 28 തിരുവണ്ണാമല തിരുവണ്ണാമല ച. കി.മീ /ച. കി.മീ 29 തിരുവാരൂർ തിരുവാരൂർ ച. കി.മീ /ച. കി.മീ 30 വേലൂർ വേലൂർ ച. കി.മീ /ച. കി.മീ 31 വിഴുപ്പുരം വിഴുപ്പുരം ച. കി.മീ /ച. കി.മീ 32 വിരുദുനഗർ വിരുദുനഗർ ച. കി.മീ /ച. കി.മീ അതിരുകൾ വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ഹാരോൾഡ്‌ പിന്റർ
https://ml.wikipedia.org/wiki/ഹാരോൾഡ്‌_പിന്റർ
ഹാരോൾഡ്‌ പിന്റർ (ഒക്ടോബർ 10, 1930, ലണ്ടൻ - ഡിസംബർ 24, 2008 )ഇംഗ്ലീഷ്‌ നാടകകൃത്തും സംവിധായകനുമാണ്‌. റേഡിയോ, ടെലിവിഷൻ, സിനിമ എന്നിവയ്ക്കുവേണ്ടിയും എഴുതുന്ന പിൻറർ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻകൂടിയാണ്‌. ഹാരോൾഡിന്റെ നാടക രചനകളെ മുൻനിർത്തി അദ്ദേഹത്തെ 2005ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനു തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധാനന്തര ബ്രിട്ടനിൽ നാടകത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ്‌ ജൂത വംശജനായ പിൻറർ. നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക്‌ മടക്കിക്കൊണ്ടുവന്ന മഹാൻ എന്നാണ്‌ നോബൽ പുരസ്കാര കമ്മിറ്റി അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. 'ദ്‌ ബർത്ത്ഡേ പാർട്ടി', 'ദ്‌ കെയർടേക്കർ' എന്നിവയാണ്‌ പ്രധാന കൃതികൾ. വർഗ്ഗം:1930-ൽ ജനിച്ചവർ വർഗ്ഗം: 2008-ൽ മരിച്ചവർ വർഗ്ഗം:ഒക്ടോബർ 10-ന് ജനിച്ചവർ വർഗ്ഗം:ഡിസംബർ 24-ന് മരിച്ചവർ വർഗ്ഗം:ഇംഗ്ലീഷ് നാടകകൃത്തുക്കൾ
ജർമ്മനി
https://ml.wikipedia.org/wiki/ജർമ്മനി
യൂറോപ്പിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫെഡറൽ പാർ‌ലമെന്റ്ററി രാജ്യമാണ്‌ ജർമ്മനി (ഔദ്യോഗിക നാമം: ഫെഡറൽ റിപ്പബ്ലിക് ഓഫ്‌ ജർമ്മനി, ജർമൻ ഭാഷയിൽ : Bundesrepublik Deutschland) . ലോകത്തെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാജ്യങ്ങളിലൊന്നാണിത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണു ജർമ്മനി. ഡെന്മാർക്ക്‌, ഓസ്ട്രിയ, സ്വിറ്റ്സർലാന്റ്, ഫ്രാൻസ്‌, ബെൽജിയം, നെതർലന്റ്സ്, ലക്സംബർഗ്, പോളണ്ട്, ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. 357,021 ചതുരശ്ര കി മീറ്ററിൽ (137,847 ചതുരശ്ര മൈൽ) പരന്നു കിടക്കുന്ന ഈ രാജ്യം 16 സംസ്ഥാനങ്ങൾ ചേർന്നവയാണ്‌. പരക്കെ മിതശീതോഷ്ണകാലാവസ്ഥയാണ് ഇവിടെ ഉള്ളത്.81.5 ദശലക്ഷം നിവാസികളുമായി ജർമ്മനിയാണ് യൂറോപ്യൻ യൂണിയന്റെ ഏറ്റവും ജനസംഖ്യയുള്ള അംഗം. ബെർലിൻ ആണ്‌ രാജ്യതലസ്ഥാനവും ഏറ്റവും വലിയ നഗരവും.രാഷ്ട്രപതി രാജ്യത്തലവനും ചാൻസ്‍ലർ ഭരണത്തലവനും ആണ്. അമേരിക്ക കഴിഞ്ഞാൽ കുടിയേറ്റക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലവും ജർമ്മനിയാണ്. നഴ്സിംഗ്, എഞ്ചിനീയറിംഗ് മേഖലകളിലേക്ക് വിദഗ്ദ തൊഴിലാളികളെ ഇവിടെ വിദേശത്തു നിന്നും എടുക്കാറുണ്ട്. ജർമൻ ഭാഷയിൽ ഉള്ള പ്രാവീണ്യം ഇതിന് ആവശ്യമാണ്. കൂടാതെ ജർമ്മനിയിൽ പൊതു സർവകലാശാലകളിൽ വിദ്യാഭ്യാസം സൗജന്യമാണ്. വിദ്യാഭ്യാസത്തിന് വേണ്ടിയും വിദേശ വിദ്യാർഥികൾ ഇവിടേക്ക് എത്താറുണ്ട്. മലയാളി നഴ്സുമാരുടെ ഒരു കുടിയേറ്റ രാജ്യം കൂടിയാണ് ജർമ്മനി. വിവിധ ജർമ്മൻ ഗോത്രങ്ങൾ ക്ലാസിക്കൽ യുഗം മുതൽക്കു തന്നെ ഉത്തരജർമ്മനിയെ സ്വായത്തമാക്കിയിരുന്നു. ജർമ്മാനിയ എന്ന ഒരു പ്രദേശത്തെ പറ്റി 100 എ ഡി ക്ക് മുമ്പ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റ കാലഘട്ടത്തിൽ ജർമ്മൻ ഗോത്രങ്ങൾ ദക്ഷിണ ദിശയിലേക്കു വ്യാപിക്കാൻ തുടങ്ങി. 10 ആം നൂറ്റാണ്ടിന്റെ ആരംഭകാലത്തിൽ ജർമ്മൻ പ്രദേശങ്ങൾ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ കേന്ദ്രമായി രൂപീകരിച്ചിരുന്നു. 16 ആം നൂറ്റാണ്ടിൽ ഉത്തരജർമ്മനിയിലെ പ്രദേശങ്ങൾ പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ കേന്ദ്രമാവുകയും ചെയ്തു. ജർമ്മൻ കോൺഫെഡറേഷന്റെ അകത്തുണ്ടായ പാൻ-ജർമ്മനിസത്തിന്റെ ഉദയം 1871ൽ പല ജർമ്മൻ സംസ്ഥാനങ്ങളും ഏകീകരിച്ചു പ്രഷ്യൻ ആധിപത്യ ജർമ്മനി ഉടലെടുക്കാൻ കാരണമായി. ഒന്നാം ലോക മഹായുദ്ധത്തിനും 1918-1919 ലെ ജർമ്മൻ വിപ്ലവത്തിനും ശേഷം, പ്രസ്തുത സാമ്രാജ്യത്തെ പാർലമെൻററി വയ്മർ റിപബ്ലിക് പകരം വക്കുകയാണുണ്ടായത്. 1933 ഇൽ സ്ഥാപിതമായ നാഷണൽ സോഷ്യലിസ്റ്റ് ഏകാധിപത്യം രണ്ടാം ലോകമഹായുദ്ധത്തിലേക്കും ചിട്ടയായ വംശഹത്യക്കും വഴി തെളിച്ചു. 1945 നു ശേഷം ജർമ്മനി കിഴക്കൻ ജർമ്മനി എന്നും പശ്ചിമ ജർമ്മനി എന്നും രണ്ടായി വിഭജിക്കപ്പെട്ടു. 1990 ഇൽ രാജ്യം വീണ്ടും ഏകീകരിക്കപ്പെട്ടു. 21ആം നൂറ്റാണ്ടിൽ, ജർമ്മനി ഒരു പ്രമുഖശക്തിയും മൊത്ത ആഭ്യന്തര ഉത്പാദനം വഴി ലോകത്തിലെ നാലാമത്തെയും പർച്ചേസിങ്ങ് പവർ പാരിറ്റി (പി പി പി) വഴി അഞ്ചാമത്തെയും വലിയ സമ്പദ് വ്യവസ്ഥക്ക് ഉടമയുമാണ്. നിരവധി വ്യവസായ സാങ്കേതിക മേഖലകളിലെ ഒരു ആഗോള നേതാവ് എന്ന നിലക്ക് ഈ രാജ്യം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി ഇറക്കുമതി രാജ്യമാണ്. ഇന്ന് ഒരു വിദഗ്ദ്ധവും സൃഷ്ടിപരവുമായ ഒരു സമൂഹത്താൽ സൃഷ്ട്ടിക്കപ്പെട്ട വളരെ ഉയർന്ന ജീവിതസാഹചര്യങ്ങളുള്ള രാജ്യമായി ജർമ്മനി മാറി കഴിഞ്ഞിരിക്കുന്നു. സാമൂഹികസുരക്ഷയെയും സാർവത്രിക ആരോഗ്യ സംരക്ഷണത്തെയും പരിസ്ഥിതി സംരക്ഷണത്തെയും സൗജന്യവിദ്യാഭ്യാസത്തെയും ഈ രാജ്യം ഉയർത്തിപ്പിടിക്കുന്നു. 1993 ലെ യൂറോപ്യൻ യൂണിയന്റെ ഒരു സ്ഥാപകാംഗമാണ് ജർമ്മനി. ഐക്യരാഷ്ട്രസഭ, നാറ്റോ, ജി8, ജി20 എന്നിവയിൽ അംഗമാണ്‌. ദേശീയ സൈനിക ചെലവ് ലോകത്തിലെ ഉയർന്ന ഒമ്പതാമ്മത്തെയാണ്. സമ്പന്നമായ സാംസ്കാരിക ചരിത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന ജർമ്മനി എക്കാലവും കലാകാരന്മാർ, [[തത്ത്വചിന്തകർ, സംഗീതജ്ഞർ, കളിക്കാർ, സംരംഭകർ, ശാസ്ത്രജ്ഞർ തുടങ്ങിയവരെ സ്വാധീനിച്ചിട്ടുണ്ട്. പദോൽപ്പത്തി ജർമ്മനി എന്ന ആംഗലേയ പദത്തിന്റെ ഉദ്ഭവം ലാറ്റിൻ പദമായ ജെർമാനിയയിൽ നിന്നാണ്. റൈനിന്റെ പൂർവ ഭാഗത്തു ജർമ്മാനിക് ജനതകൾ ജീവിച്ചിരുന്ന പ്രദേശത്തെ വിശേഷിപ്പിക്കാൻ ജൂലിയസ് സീസർ മുതലുള്ളവർ ഉപയോഗിച്ചിരുന്ന വാക്കാണിത്. ജർമ്മനിയുടെ ജർമ്മൻ പദമാണ് ഡോയ്ച്ച്ലാൻഡ്‌ ("ജർമ്മൻ ഭൂമി"). അതിലെ "ഡോയ്ച്ച്" ആദ്യം ജർമ്മൻ ഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിച്ചു തുടങ്ങി. "ജനങ്ങളുടെ" എന്നായിരുന്നു അതിന്റെ ആദ്യത്തെ അർഥം. റോമാക്കാരുടെ ഭാഷയും സംസ്കാരവും സ്വീകരിച്ച പടിഞ്ഞാറൻ അതിരിലെ ജർമ്മാനിക് വംശജരിൽ നിന്നും (അതായത് ലത്തീനും തുടർന്ന് ഫ്രഞ്ചും സംസാരിച്ചവരിൽ നിന്നും) ജർമ്മാനിക് ജനങ്ങളുടെ സ്വന്തം ഭാഷയെ അടയാളപ്പെടുത്തുകയായിരുന്നു ഉദ്ദേശം. ചരിത്രം thumb|upright|The Nebra sky disk is dated to c. 1600 BC. മാവർ 1 തരത്തിൽ പെട്ട താടിയെല്ലുകളുടെ കണ്ടുപിടിത്തം കാണിക്കുന്നത് 600,000 വർഷങ്ങൾക്കു മുമ്പ് തന്നെ പ്രാചീന മനുഷ്യർ ജർമ്മനിയിൽ ഉണ്ടായിരുന്നു എന്നാണ്. കണ്ടുപിടിക്കപ്പെട്ടത്തിൽ ലോകത്തിൽ തന്നെ വച്ചേറ്റവും പഴയ നായാട്ടായുധങ്ങൾ കണ്ടെടുത്തത് ഷോനിഗനിലെ ഒരു കല്ക്കരി ഖനിയിൽ നിന്നാണ്. 6-7.5 അടി നീളം വരുന്നതും 380,000 വർഷങ്ങൾ പഴക്കം വരുന്നതുമായ 3 കുന്തങ്ങളാണ് അവിടെ നിന്നും ഖനനം ചെയ്തെടുത്തിട്ടുള്ളത്.ആധുനിക മനുഷ്യരല്ലാത്തതും നിയാണ്ടർത്താൽ മനുഷ്യരെന്നും വിളിക്കപ്പെടുന്ന മനുഷ്യജാതിയുടെ ഫോസിലുകൾ ഏറ്റവും ആദ്യം കുഴിച്ചെടുത്തത് നിയാണ്ടർ താഴ്വരയിൽ നിന്നാണ്. 40,000 വർഷത്തോളം പഴക്കം വരുന്നവയാണ് നിയാണ്ടർത്താൽ 1 ഇൽ പെട്ട ഫോസിലുകൾ.ഏതാണ്ട് അത്രതന്നെ പഴക്കം വരുന്ന ആധുനിക മാനവന്റെ തെളിവുകൾ ഉല്മിനടുത്തുള്ള സ്വാബിയൻ ജുറയിലെ ഗുഹകളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മാമ്മത്തുകളുടെ കൊമ്പിലും കിളികളുടെ എല്ലിലും നിർമ്മിച്ചതും 42,000 വർഷം പഴക്കം വരുന്നതും ആയ കണ്ടെടുക്കപ്പെട്ടവയിൽ വച്ചേറ്റ് പഴക്കം ഉള്ള സംഗീതോപകരണങ്ങളും, 40,000 വർഷം പഴക്കമുള്ള ഹിമയുഗ സിംഹമനുഷ്യനും (കേടുകൂടാതെ ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ ലക്ഷണയുക്തമായ കലാശില്പം) 35,000 വർഷം പഴക്കമുള്ള ഹോളെ ഫെല്സിലെ വീനസും (കേടുകൂടാതെ ലഭിച്ചിട്ടുള്ള ഏറ്റവും പുരാതനമായ മനുഷ്യരൂപത്തിലുള്ള ലക്ഷണയുക്തമായ കലാശില്പം) തുടങ്ങിയവ ഇവയിൽ പെടുന്നു.നെബ്രക്ക് അടുത്തുള്ള സക്സൊണി-അൻഹാൾട്ടിൽ യുറോപ്പ്യൻ വെങ്കല യുഗത്തിൽ നിർമ്മിക്കപ്പെട്ട വെങ്കല ശില്പ്പമാണ് നെബ്ര ആകാശ ഫലകം. UNESCOയുടെ Memory of world registerഇലെ ഒരു ഭാഗമാണ് ഇന്നത്‌. ജർമ്മൻ ഗോത്രങ്ങളും ഫ്രാങ്കിഷ് സാമ്രാജ്യവും thumb|left|Migrations in Europe (100–500 AD) നോർഡിക് വെങ്കലയുഗത്തോളമോ പ്രീ-റോമൻ ഇരുമ്പ് യുഗത്തോളമോ പുരാതനമാണ് ജർമ്മൻ ഗോത്രങ്ങൾ എന്ന് കരുതപ്പെടുന്നു. ബി സി ഒന്നാം നൂറ്റാണ്ട് തൊട്ടു ദക്ഷിണ സ്കാൻഡിനേവിയയും ഉത്തര ജർമ്മനിയും കടന്നു നാനാദിക്കുകളിലേക്കും വികസിച്ച അവർ ഗൌളിലെ കെൽറ്റിക് ഗോത്രങ്ങളായും അതുപോലെ തന്നെ മധ്യ-പൂർവ യൂറോപ്പിലെ ഇറാനിയൻ, ബാൾടിക്,സ്ലാവിക് ഗോത്രങ്ങളുമായി ബന്ധം പുലർത്തി. അഗസ്റ്റസിന്റെ കീഴിൽ റോം റൈൻ തൊട്ടു യുറാൾ മലനിരകൾ വരെയുള്ള ജെർമാനിയയെ പിടിച്ചെടുക്കുവാൻ തുടങ്ങി. എ ഡി 9 ൽ, മൂന്നു റോമൻ ലീജനുകളെയും നയിച്ചുകൊണ്ട് വന്ന വാരുസിനെ ചെറുസ്കാൻ നേതാവായ ആർമിനിയുസ് തോല്പ്പിക്കുകയുണ്ടായി. എ ഡി 100 ൽ ടാച്ചിറ്റുസ് "ജർമ്മാനിയ" എഴുതുമ്പോഴേക്കും ജർമ്മൻ ഗോത്രങ്ങൾ ആധുനിക ജർമ്മനിയുടെ സിംഹഭാഗവും കീഴടക്കിക്കൊണ്ട് റൈനിന്റെയും ഡാന്യുബിന്റെയും കരകളിൽ താമസം തുടങ്ങി കഴിഞ്ഞിരുന്നു. എന്നിരുന്നാലും ആസ്ത്രിയ, ബാഡെൻ വ്യൂർട്ടെൻബെർഗ്, തെക്കൻ ബവാറിയ, തെക്കൻ ഹെസ്സൻ,പടിഞ്ഞാറൻ റൈൻലാൻഡ്‌ തുടങ്ങിയ അപ്പോഴും റോമൻ പ്രവിശ്യകളായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ അലെമാന്നി, ഫ്രാങ്ക്സ്, ചാറ്റി, സാക്സണുകൾ, ഫ്രിസി, സികാംബ്രി, തുറിങ്ങി തുടങ്ങിയ ഒരുപാട് പൂർവ ജർമ്മൻ ഗോത്രങ്ങൾ ഉടലെടുക്കുകയുണ്ടായി. 260ഓടു കൂടി ജനങ്ങൾ റോമൻ നിയന്ത്രിത ഭൂമി കയ്യേറാൻ തുടങ്ങി. 375 ലെ ഹുൺ അധിനിവേശങ്ങൾക്കും 395 ലെ റോമൻ തകർച്ചയെ തുടർന്നും ജർമ്മൻ ഗോത്രങ്ങൾ കൂടുതലായി ദക്ഷിണ-പൂർവ ദിക്കുകളിലേക്ക് നീങ്ങാൻ തുടങ്ങി. സമകാലികമായി ഇന്നത്തെ ജർമ്മനിയിൽ വലിയ ഗോത്രങ്ങൾ ഉടലെടുക്കുകയും അവ ചെറിയ ഗോത്രങ്ങളെ പകരം വക്കുകയും ചെയ്തു. മെറോവിന്ജിയൻ കാലഘട്ടത്തോടെ ആസ്ട്രേഷ്യ, നോയ്സ്ട്രിയ, അക്വിറ്റെയിൻ തുടങ്ങിയവ കീഴടക്കിയ ഫ്രാങ്കുകൾ ഫ്രാൻസിന്റെ മുന്നോടിയായ ഫ്രാങ്കിഷ് രാജ്യം സ്ഥാപിച്ചു. വടക്കൻ ജർമ്മനി സാക്സണുകളും സ്ലാവുകളും ആണ് ഭരിച്ചിരുന്നത്. വിശുദ്ധ റോമാസാമ്രാജ്യം thumb|upright=0.7|Martin Luther (1483–1546) initiated the Protestant Reformation. എഡി 800 ൽ ഫ്രാങ്കുകളുടെ രാജാവായിരുന്ന മഹാനായ ഷാർലെമെയിൻ ചക്രവർത്തിയാകുകയും കരോലിന്ഗിയൻ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 843 ൽ അത് അവകാശികൾക്ക് വിഭജിക്കപ്പെട്ടു. അതിലെ കിഴക്കൻ ഭാഗമാണ് പിന്നീട് വിശുദ്ധ റോമാ സാമ്രാജ്യമായി നിലനിന്നത്. ഏതാണ്ട് 900 വർഷത്തോളം ജർമനിയുടെ ചരിത്രം വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ ചരിത്രവുമായി കൂടിപിണഞ്ഞാണ് കിടന്നത്. വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അതിരുകൾ ഐദെർ നദി മുതൽ മെഡിറ്ററേനിയൻ തീരം വരെ വ്യാപിച്ചു കിടന്നു. ഓട്ടോണിയൻ ഭരണാധികാരികൾ (919-1024) പല ജർമ്മൻ ഡച്ചികളെ ഒന്നിപ്പിക്കുകയും അങ്ങനെ ജർമ്മൻ രാജാവായ മഹാനായ ഓട്ടോ (ഓട്ടോ I) 962 ൽ വിശുദ്ധ റോമാ സാമ്രാജ്യത്തിൻറെ ചക്രവർത്തിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 996-ൽ ഓട്ടോ III ബന്ധുവായ ഗ്രിഗറി V നെ ആദ്യ ജർമൻ പോപ്പായി നിയമിച്ചു. അവകാശികൾ ഇല്ലാതെ ഓട്ടോനിയൻ രാജവംശം അവസാനിച്ച ശേഷം സാലിയൻ രാജവംശം (1024-1125) വിശുദ്ധ റോമൻ ചക്രവർത്തിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഉത്തര ഇറ്റലിയെയും ബർഗണ്ടിയെയും അവർ ആഗിരണം ചെയ്തു. 12 ആം നൂറ്റാണ്ടിൽ, ഹോഹെൻസ്റ്റൗഫെൻ ഭരണത്തിന്റെ (1138-1254) കീഴിൽ ജർമൻ രാജകുമാരന്മാർ തങ്ങളുടെ സ്വാധീനം സ്ലാവുകൾ ഭരിച്ചിരുന്ന കിഴക്ക് തെക്ക് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അവിടത്തെ കുടിയേറ്റങ്ങളെ പ്രൊഹൽസാഹിപ്പിക്കുകയും ചെയ്തു. ഇതിനെ കിഴക്കൻ കുടിയേറ്റ പ്രസ്ഥാനം (Ostsiedlung) എന്ന് വിളിക്കുന്നു.കൂടുതലായും വടക്കൻ ജർമ്മനിയിലെ നഗരങ്ങൾ ഉൾപ്പെടുന്ന ഹാൻസെറ്റിക് ലീഗിലെ അംഗങ്ങൾ ഈ വ്യാപാര വികാസങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചു. തെക്കൻ ജർമ്മനിയിൽ ഏതാണ്ടതേ പ്രവർത്തനം നൽകിയത് ഗ്രേറ്റർ റാവെൻസ്ബർഗ് ട്രേഡ് കോർപ്പറേഷൻ ആയിരുന്നു. ചക്രവർത്തിയുടെ തിരഞ്ഞെടുപ്പ് ഏറ്റവും ശക്തരായ ഏഴ് പ്രധാനികളും ആർച്ബിഷപ്പുകളും അടങ്ങുന്ന പ്രഭു വോട്ടർമാരിൽ ക്രോഡീകരിച്ചും അടിസ്ഥാന ഭരണഘടനയെ ഉൾക്കൊള്ളിച്ചുക്കൊണ്ടും ചാൾസ് IV 1356 ൽ ഗോൾഡൻ ബുൾ പുറത്തിറക്കുകയുണ്ടായി. 1315 ലെ മഹാക്ഷാമത്തെയും 1348-50 കളിലെ പ്ലേഗിനെയും തുടർന്ന് 14ആം നൂറ്റാണ്ടിന്റെ പകുതിയോടു കൂടി ജനസംഖ്യ കുറയുകയുണ്ടായി. കുറവുണ്ടായിട്ടും ജർമ്മനിയിലെ കലാകാരന്മാരും എഞ്ചിനീയർമാരും ശാസ്ത്രഞ്ജരും അക്കാലത്തു വെനിസ്, ഫ്ലോറൻസ്, ജെനോവതുടങ്ങിയ ഇറ്റാലിയൻ വ്യാപാര നഗരങ്ങളിൽ അവിടത്തെ കലാകാരന്മാരും രൂപകല്പ്പകരും വികസിപ്പിച്ചെടുത്തതിന് സമാനമായ വിദ്യകൾ വികസിപ്പിച്ചെടുക്കുകയുണ്ടായി. ജർമ്മൻ സംസ്ഥാനങ്ങളിലെ കലാ-സാംസ്കാരിക കേന്ദ്രങ്ങൾ ഹാൻസ് ഹോൾബൈൻ, അദ്ദേഹത്തിന്റെ മകനായ ആൽബ്രെച്റ്റ് ഡ്യുറർ തുടങ്ങിയ ഓഗ്സ്ബെർഗ് ചിത്രകാരന്മാരെ സംഭാവന ചെയ്തു.നവോത്ഥാനപ്രസ്ഥാനത്തിനും നവീകരണത്തിനും ബോധവത്കരണ കാലഘട്ടത്തിനും ശാസ്ത്രീയ വിപ്ലവത്തിനും പിറകിൽ ചുക്കാൻ പിടിക്കുകയും ജ്ഞാനാധിഷ്ട്ടിത സമ്പദ് വ്യവസ്ഥക്ക് അടിത്തറ പാകുകയും ചെയ്ത അച്ചടിയന്ത്രം ജോഹന്നാസ് ഗുട്ടൻബർഗ് യൂറോപ്പിന് പരിചയപ്പെടുത്തി കൊടുത്തു. thumb|left|The Holy Roman Empire in 1648, after the Peace of Westphalia which ended the Thirty Years' War 1517ൽ വിട്ടൻബർഗിലെ സന്ന്യാസി ആയിരുന്ന മാർട്ടിൻ ലൂഥർ തൊണ്ണൂറ്റഞ്ചു വാദങ്ങൾ പ്രസിദ്ധീകരിക്കുകയും റോമൻ കത്തോലിക്കാ സഭയെ വെല്ലുവിളിച്ചുകൊണ്ട് പ്രൊട്ടസ്റ്റൻറ് നവീകരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 1555ൽ ലൂതെറിനിസം കത്തോലിക്കാ വിശ്വാസങ്ങൾക്കുള്ള ഒരു അംഗീകൃത ബദൽ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഓഗ്സ്ബെർഗ് സമാധാനകരാർ പുറത്തിറക്കി. എന്നാൽ പ്രഭുവിന്റെ വിശ്വാസം ക്യുയിയസ് റെജിയോ, എന്നതിനെ അടിസ്ഥാനമാക്കിയാവണം എന്നും ആ കരാർ വിധിക്കുകയുണ്ടായി. മറ്റു മതവിശ്വാസങ്ങളെ അഭിമുഖീകരിക്കുന്നതിൽ പ്രസ്തുത കരാർ പരാജയപ്പെടുകയാണുണ്ടായത്. കൊളോൺ യുദ്ധം തൊട്ടു മുപ്പതു വർഷത്തെ യുദ്ധത്തിന്റെ (1618–1648) അന്ത്യം വരെയും മതസ്പർദ്ധ ജർമ്മൻ ഭൂമിയെ നശിപ്പിക്കുകയാണ് ചെയ്തത്. ഇത് ജർമ്മൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ 30 ശതമാനം, ചിലയിടങ്ങളിൽ 80 ശതമാനം വരേയ്ക്കും, കുറയ്ക്കുകയുണ്ടായി.ഒടുവിൽ വെസ്റ്റ്ഫാലിയ സമാധാനകരാർ ജർമ്മൻ സംസ്ഥാനങ്ങൾ തമ്മിലുള്ള മതയുദ്ധങ്ങൾ അവസാനിപ്പിച്ചു. 1648 നു ശേഷം ജർമ്മൻ അധികാരികൾക്ക് റോമൻ കത്തോലിക്കാ വിശ്വാസമോ ലുത്തെറിയനിസമോ നവീകരിച്ച വിശ്വാസമോ അവരുടെ ഔദ്യോകിക മതമായി തിരഞ്ഞെടുക്കാൻ സാധിച്ചു. 18 ആം നൂറ്റാണ്ടിൽ വിശുദ്ധ റോമൻ സാമ്രാജ്യം 1800 ഓളം പ്രദേശങ്ങളായി വിഭജിച്ചാണ് കിടന്നിരുന്നത്. ഏതാണ്ട് 1450-1555 കാലയളവിൽ നടന്ന സാമ്രാജ്യപരമായ മാറ്റങ്ങളുടെ പരമ്പര ഒരു വിശദമായ നിയമവ്യവസ്ഥിതിക്കു തുടക്കം കുറിച്ചു. ഈ പുത്തൻ വ്യവസ്ഥിതി സാമ്രാജ്യ എസ്റ്റെറ്റുകൾ തുടങ്ങാനും അവയ്ക്കെല്ലാം പ്രാദേശിക സ്വയം ഭരണാവകാശം നൽകാനും വഴിവച്ചു. 1438 മുതൽ ചാൾസ് VI ൻറെ മരണം വരെയും ഹൌസ് ഓഫ് ഹാബ്സ്ബർഗായിരുന്നു കിരീടം കയ്യടക്കി വച്ചിരുന്നത്. പിന്തുടര്ച്ചയിൽ ആണവകാശി ഇല്ലാത്തതിനാൽ അധികാരം ചക്രവർത്തിയുടെ കാര്യാലയത്തിനു തന്നെ ആകുമെന്ന് പ്രാഗ്മാടിക് ഉടമ്പടി പ്രകാരം തിരുമാനിക്കുകയുണ്ടായി. ഇത് തീർപ്പാക്കിയതു ഓസ്ട്രിയൻ യുദ്ധത്തോട് കൂടിയാണ്. ഐക്സ്-ലാ-ഉടമ്പടി പ്രകാരം മരിയ തെരേസയുടെ ഭർത്താവ് റോമൻ ചക്രവർത്തിയാവുകയും അവർ ചക്രവർത്തിനി ആയിരുന്നുകൊണ്ട് രാജ്യം ഭരിക്കുകയും ചെയ്തു. 1740 മുതൽ ഓസ്ട്രിയൻ ഹാബ്സ്ബർഗ് രാജ്യഭരണവും പേർഷ്യൻ രാജ്യവും കൂടി ജർമ്മൻ സംസ്ഥാനങ്ങളെ ഭരിക്കാൻ തുടങ്ങി. ഫ്രഞ്ച് വിപ്ലവത്തിൻറെ ഫലമായി മതേതര സ്വതന്ത്ര ഇംപീരിയൽ നഗരങ്ങൾ ഇവർ പിടിച്ചെടുത്തു. 1806 ൽ സാമ്രാജ്യത്വം അവസാനിക്കുകയും ജർമ്മൻ സംസ്ഥാനങ്ങൾ ഫ്രഞ്ച് സ്വാധീനത്തിൽ വീഴുകയും ചെയ്തു. 1815 വരെ ഫ്രാൻസ്, റഷ്യ,പേർഷ്യ ഹാബ്സ്ബർഗ് തുടങ്ങിയവർ ജർമ്മൻ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ മത്സരിക്കുകയായിരുന്നു. ജർമ്മൻ ഐക്യതയും സാമ്രാജ്യവും നെപ്പോളിയന്റെ വീഴ്ചയെ തുടർന്ന് 1814 ൽ വിയന്നാ കോൺഗ്രസ് സമ്മേളിക്കുകയും 39 സംസ്ഥാനങ്ങൾ അടങ്ങിയ ജർമ്മൻ സഖ്യത്തെ സ്ഥാപിക്കുകയും ചെയ്തു.ഓസ്ട്രിയൻ ചക്രവർത്തിയെ ഇതിന്റെ സ്ഥിരമായ പ്രസിഡന്റ്‌ ആയി നിയമിച്ചത് ജർമ്മൻ സംസ്ഥാനങ്ങളിലെ പേർഷ്യൻ സ്വാധീനം തിരിച്ചറിയുന്നതിൽ പ്രസ്തുത കോൺഗ്രസിന് പറ്റിയ പരാജയമായിരുന്നു.ഒപ്പം ഓഹെൻസോല്ലെർണുകളും ഹാബ്സ്ബർഗും തമ്മിലുള്ള ദീർഘകാല മത്സരം വർധിപ്പിയ്ക്കുകയും ചെയ്തു. പുനഃസ്ഥാപന രാഷ്ട്രീയത്തിന്റെ ഉള്ളിലുള്ള വിയോജിപ്പ് ലിബറൽ മുന്നേറ്റങ്ങളുടെ ഉദയത്തിനു കാരണമായി, ഇത് ഓസ്ട്രിയൻ സ്റ്റേറ്റ്സ്മാൻ മട്ടെർണിച് അടിച്ചമർത്തൽ തുടങ്ങുന്നതിനും കാരണമായി. സോൾവിറീൻ എന്ന ഒരു താരിഫ് യൂണിയൻ ജർമ്മൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക ഐക്യത്തെ മുന്നോട്ടു കൊണ്ടു പോയി. ഫ്രഞ്ച് വിപ്ലവത്തിന്റെ ദേശീയ ആദർശങ്ങളും ലിബറൽ ആദർശങ്ങളും പലരിലും പ്രത്യേകിച്ച് ജർമ്മൻ യുവാക്കൾക്കിടയിൽ മികച്ച പിന്തുണ നേടി. 1832 മെയിലെ ഹംബാക് ഉത്സവം ജർമ്മൻ ഐക്യത്തിനെയും സ്വാതന്ത്രത്തിനെയും ജനാധിപത്യത്തിനെയും സംബന്ധിച്ച് ഒരു സുപ്രധാന സംഭവമായിരുന്നു. ഫ്രാൻസിനെ ഒരു റിപബ്ലിക് ആക്കാൻ ഇടയായ യൂറോപ്പിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ പരമ്പരയുടെ വെളിച്ചത്തിൽ ബുദ്ധിജീവികളും സാധാരണക്കാരും 1848 ലെ വിപ്ലവത്തിന് തുടക്കം കുറിച്ചു. ഫ്രെഡ്രിക്ക് വില്യം VI ന് ചക്രവർത്തി പദം വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും അധികാരം നഷ്ട്ടമായതിനെ തുടർന്ന് അദ്ദേഹം കിരീടം നിരസിക്കുകയും ഭരണഘടന നിർദ്ദേശിക്കുകയും ചെയ്തു. ഇത് പ്രസ്ഥാനത്തിന് ഒരു താല്കാലിക തിരിച്ചടിയായിരുന്നു. thumb|Foundation of the German Empire in Versailles, 1871. Bismarck is at the center in a white uniform. വില്യം I 1862-ൽ ഓട്ടോ വോൺ ബിസ്മാർക്കിനെ പേർഷ്യയുടെ പ്രസിഡണ്ടായി നിയമിച്ചു.ഡെന്മാർക്കിന് മുകളിലുള്ള യുദ്ധം ബിസ്മാർക്ക് വിജയകരമായി ഉപസംഹരിച്ചു. 1866ലെ ഒസ്ട്രോ-പേർഷ്യൻ യുദ്ധത്തിൽ പേർഷ്യ നേടിയ വിജയം ഓസ്ട്രിയയെ ഒഴിവാക്കിക്കൊണ്ട് ഉത്തര ജർമൻ സംഖ്യം (Norddeutscher Bund) നിർമ്മിക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഫ്രഞ്ച്-പേർഷ്യൻ യുദ്ധത്തിൽ ഫ്രഞ്ച് നേരിട്ട പരാജയത്തിനു ശേഷം ജർമൻ രാജാക്കന്മാർ 1871 ൽ ഓസ്ട്രിയയെ ഒഴിവാക്കികൊണ്ടുള്ള ജർമ്മൻ സാമ്രാജ്യത്തിന്റെ ഉത്ഭവം വാഴ്സൈലിൽ വച്ച് പ്രഖ്യാപിച്ചു. പുതിയ രാജ്യത്തിന്റെ ആധിപത്യ ഘടകമായ സംസ്ഥാനം പേർഷ്യ ആയിരുന്നു. ബർലിനെ അതിന്റെ തലസ്ഥാനമാക്കിക്കൊണ്ട് പ്രേഷ്യയിലെ വിൽഹം ഓഹെൻസോല്ലെർൺ രാജാവ് ഭരിക്കാൻ തുടങ്ങി. left|thumb|The German Empire (1871–1918), with the Kingdom of Prussia in blue ജർമ്മനിയുടെ ഏകീകരണത്തിന്റെ പിന്തുടർന്ന് വന്ന ഗ്രന്ദർസെത് കാലഘട്ടത്തിൽ, വില്ല്യം I ൻറെ കീഴിൽ ജർമ്മനിയുടെ ചാൻസലർ ആയിട്ടുള്ള ബിസ്മാർക്കിന്റെ വിദേശനയം ഫ്രാൻസിനെ നയതന്ത്രപരമായി വേർതിരിച്ചു കൊണ്ടും യുദ്ധം ഒഴിവാക്കികൊണ്ടും ജർമ്മനി സഖ്യങ്ങളിലൂടെ ഒരു വലിയ രാഷ്ട്രമായി നിലകൊണ്ടു. 1884 ലെ ബർലിൻ സമ്മേളനത്തിൽ ജർമ്മനി പൂർവ ആഫ്രിക്ക, ദക്ഷിണ-പശ്ചിമ ആഫ്രിക്ക, ടോഗോ, കാമറൂൺ തുടങ്ങിയവ തങ്ങളുടെ കോളനികളാണെന്ന് അവകാശപ്പെട്ടു. വിൽഹെം II ൻറെ കീഴിൽ ജർമ്മനി ഒരു സാമ്രാജ്യത്വ മാർഗ്ഗം സ്വീകരിക്കാൻ തുടങ്ങി. ഇത് അയൽ രാഷ്ട്രങ്ങളുമായി ഉരസലിന് കാരണമായി. മുമ്പുണ്ടായിരുന്ന പല സഖ്യങ്ങളും പുതുക്കാൻ വരികയുണ്ടായില്ല. ഇത് ആസ്ട്രിയ-ഹംഗറിഉൾപ്പെടുന്ന ഒരു ദ്വന്ദ്വ സഖ്യത്തിൻറെ ഉത്ഭവത്തിനു കാരണമായി.തുടർന്ന് 1882 ൽ ഇറ്റലിയെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ത്രിത്രയ സഖ്യം ഉടലെടുത്തു. 1914 ജൂൺ 28 ൽ ഓസ്ട്രിയയുടെ കിരീടാവകാശി വധിക്കപ്പെടുകയും തുടർന്ന് ഓസ്ട്രിയൻ സാമ്രാജ്യം സെർബിയയെ ആക്രമിക്കുകയും ചെയ്തു. ഇത് ഒന്നാം ലോക മഹായുദ്ധം തുടങ്ങാൻ കാരണമായി.നാല് വർഷം നീണ്ട യുദ്ധത്തിൽ ഏതാണ്ട് രണ്ടു ദശലക്ഷം സൈനികർ വധിക്കപ്പെട്ടു. 11 നവംബറിലെ വെടിനിർത്തലിനെ തുടർന്ന് സൈനികർ തിരിച്ചു യുദ്ധമുന്നണിയിൽ നിന്നും പിൻവാങ്ങി. 1918ലെ ജർമ്മൻ വിപ്ലവത്തിൽ വിൽഹെം II നും മറ്റു ഭരണകർത്താക്കളും തങ്ങളുടെ സ്ഥാനങ്ങളും ഉത്തരവാദിത്ത്വങ്ങളും ഉപേക്ഷിച്ചു. ജർമ്മനിയുടെ പുതിയ രാഷ്ട്രീയ നേതൃത്വം 1919 ലെ വാഴ്സൈൽ ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ ഉടമ്പടി പ്രകാരം അന്നേവരെയുള്ള ഏറ്റവും രക്തരൂഷിതമായ പോരാട്ടങ്ങളിൽ ഒന്നായ ഒന്നാം ലോക മഹായുദ്ധത്തിൽ പരാജയം സമ്മതിച്ചു. ജർമ്മൻകാർ പ്രസ്തുത ഉടമ്പടിയെ അപമാനകരമായും അനീതിപൂർവവും ആയാണ് കണക്കാക്കിയത്. പിന്നീട് ചരിത്രകാരന്മാർ നിരീക്ഷിച്ചത് പോലെ ഇത് അഡോൾഫ് ഹിറ്റ്ലറുടെ ഉദയത്തെ സ്വാധീനിച്ചു. വയ്മർ റിപ്പബ്ലിക്കും നാസി ജർമ്മനിയും 1918 നവംബറിലെ ജർമ്മൻ വിപ്ലവത്തിന്റെ തുടക്കത്തിൽ തന്നെ ജർമ്മനിയെ ഒരു ജനാധിപത്യരാഷ്ട്രമായി പ്രഖ്യാപിച്ചു. 1919 ഓഗസ്റ്റ്‌ 11 ന് അന്നത്തെ പ്രസിഡന്റ്‌ ആയിരുന്ന ഫ്രീഡ്രിച്ച് എബെർട്ട് വയ്മർ ഭരണഘടനയിൽ ഒപ്പ് വച്ചു. അധികാരത്തിനു വേണ്ടി നടന്ന തുടർന്നുള്ള പോരാട്ടത്തിൽ റാഡിക്കൽ-ഇടത് കമ്യൂണിസ്റ്റുകാർ ബവറിയയിലെ അധികാരം പിടിച്ചെടുത്തു. പക്ഷെ ജർമ്മനിയിലെ മറ്റു ഭാഗങ്ങളിൽ ഉണ്ടായിരുന്ന യാഥാസ്ഥിതിക ഘടകങ്ങൾ കാപ്പ് പുട്സിലെ റിപ്പബ്ലികിനെ പരാജയപ്പെടുത്താനായി ശ്രമിച്ചു. ഇതിനെ ചില സൈനികരും (Reichswehr) മറ്റ് യാഥാസ്ഥിതിക, ദേശീയ, രാജവാഴ്ചാ കക്ഷികളും പിന്തുണച്ചു. പ്രധാന വ്യവസായ കേന്ദ്രങ്ങളിലെ രക്തരൂക്ഷിത തെരുവുയുദ്ധങ്ങൾ, ഫ്രഞ്ച്-ബെൽജിയൻ സൈന്യത്തിന്റെ റുഹ്റിന്റെ പിടിച്ചടക്കൽ, 1922-23ലെ പണപ്പെരുപ്പം, പുതിയ നാണ്യത്തിന്റെ സൃഷ്ടി എന്നിവയ്ക്ക് ശേഷം വന്ന സുവർണ ഇരുപതുകൾ സാംസ്കാരിക കലാപരമായ നവീകരണത്തിന്റെ ഒരു കാലഘട്ടമായിരുന്നു. എല്ലാറ്റിനും താഴെയായി വെഴ്സായ് ഉടമ്പടിയോടുള്ള ശത്രുതയും നൈരാശ്യവും അടുത്ത രണ്ടു ദശാബ്ദത്തിലെ യഹൂദവിരുദ്ധതക്ക് അടിത്തറ പാകുകയായിരുന്നു.സാമ്പത്തിക സാഹചര്യം അസ്ഥിരമായി തുടർന്നു. ചരിത്രകാരന്മാർ 1924-1929 കാലഘട്ടത്തെ ഭാഗിക സ്ഥിരതയുടെ കാലഘട്ടമായി വിശേഷിപ്പിക്കുന്നു. മഹാസാമ്പത്തികമാന്ദ്യം 1929 ൽ ജർമ്മനിയും ആഞ്ഞടിച്ചു. 1930ലെ ഫെഡറൽ തിരഞ്ഞെടുപ്പിനെ തുടർന്ന് തുടർന്ന് ചാൻസലർ ഹെന്രിച്ച് ബ്രൂണിങ്ങിന്റെ സർക്കാർ പാർലമെന്ററി അനുമതിയില്ലാതെ പ്രസിഡന്റ്പോ ൾ ഫൊൺ ഹിൻഡൻബുർഗിനു പ്രവർത്തിക്കാനുള്ള അധികാരം നല്കി. thumb|left|140px|Hitler, leader of Nazi Germany (1933–1945) നാസി പാർട്ടി 1932ലെ പ്രത്യേക ഫെഡറൽ തെരഞ്ഞെടുപ്പ് വിജയിച്ചു. വിജയകരമല്ലാത്ത കേന്ദ്രമന്ത്രിസഭകളുടെ ഒരു പരമ്പരക്കു ശേഷം ഹിണ്ടൻബർഗ് അഡോൾഫ്‌ ഹിറ്റ്ലറെ 1933ൽ ജർമ്മനിയുടെ ചാൻസലറായി പ്രഖ്യാപിച്ചു. റീച്സ്റ്റാഗിലെ തീപ്പിടുത്തത്തിനു ശേഷം പൊതു അവകാശങ്ങൾ റദ്ദ് ആക്കിക്കൊണ്ട് വിധി വരികയും ആഴ്ചകൾക്കുളിൽ ആദ്യ നാസി കോൺസൻട്രേഷൻ ക്യാമ്പ് ഡചാവിൽ തുറക്കുകയും ചെയ്തു. 1933 ലെ ആക്ട്‌ ഹിറ്റ്ലർക്കു പരിധികളില്ലാത്ത നിയമാധികാരം കൊടുത്തു. തുടർന്ന് ഹിറ്റ്ലറുടെ ഗവണ്മെന്റ് ഒരു കേന്ദ്രീകൃത സർവ്വാധിപത്യ രാജ്യം സ്ഥാപിക്കുകയും ലീഗ് ഓഫ് നാഷൻസിൽ നിന്ന് പിൻവാങ്ങുകയും സൈനിക പുനരായുധീകരണം ആരംഭിക്കുകയും ചെയ്തു. കമ്മി തുകയുപയോഗിച്ചുകൊണ്ടുള്ള സർക്കാരിന്റെ സാമ്പത്തിക നവീകരണ പരിപാടികൾ കേന്ദ്രീകരിച്ചത് പൊതുമരാമത്ത് പദ്ധതികളിലായിരുന്നു. 1934ലെ പൊതുമരാമത്ത് പദ്ധതിയിൽ 1.7 ദശലക്ഷം ജർമ്മൻകാർക്ക് ഉടനെ തൊഴിൽ ലഭിക്കുകയുണ്ടായി.ഇത് അവർക്ക് ഒരു വരുമാനവും സാമൂഹിക ആനുകൂല്യങ്ങളും ലഭിക്കാൻ കാരണമായി. ജർമ്മൻ വാഹനവീഥി എന്നറിയപ്പെടുന്ന റൈച്ഓട്ടോബാൻ ആയിരുന്നു ഏറ്റവും പ്രധാന പദ്ധതി. റൂർ ഡാം തുടങ്ങിയ ജലവൈദ്യുത പദ്ധതികളും ജലസേചന പദ്ധതികളായ സിലെർബാക് ഡാമും ബാക്കിയുള്ളവയിൽ ഉൾപ്പെടുന്നു. അടുത്ത അഞ്ചു വർഷങ്ങൾ കൊണ്ട് തൊഴിലില്ലായ്മ ചുരുങ്ങുകയും ശരാശരി വേതനം ഉയരുകയും ചെയ്തു. 1935ൽ ഭരണകൂടം വെഴ്സായ് ഉടമ്പടിയിൽ നിന്നകലുകയും യഹൂദരെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്ന നുറംബർഗ് നിയമങ്ങൾ കൊണ്ട് വരികയും ചെയ്തു. 1935ൽ ഓസ്ട്രിയയോട് ചേർക്കപ്പെട്ട സാറിന്റെയും ചെക്കോസ്ലൊവാക്യയുടെയും നിയന്ത്രണം ജർമ്മനി ഏറ്റെടുത്തു. ജർമ്മൻ ഗവണ്മെന്റ് സ്റ്റാലിന്റെ ഒപ്പം മോളോട്ടൊവ്-റിബ്ബൺട്രോപ് ഉടമ്പടി ഒപ്പ് വച്ചു. 1939ൻറെ അവസാനത്തിൽ ജർമ്മനിയും സോവിയറ്റ്സും കൂടെ പോളണ്ടിനെ കീഴ്പ്പെടുത്തി.ബ്രിട്ടണും ഫ്രാൻസും സോവിയറ്റ് യുണിയനെ ഒഴിവാക്കിക്കൊണ്ട് ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു. ഇതിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ തുടക്കമായി കണക്കാക്കുന്നു. 1940 ലെ വസന്തത്തിൽ ജർമനി ഡെന്മാർക്ക്, നോർവേ, നെതർലാൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ അധീനതയിലാക്കി. ജർമൻ സൈന്യം രാജ്യത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു കഴിഞ്ഞതോടെ യുദ്ധവിരാമകരാറിൽ ഒപ്പ് വക്കാൻ ഫ്രഞ്ച് ഗവണ്മെന്റിനെ നിർബന്ധിച്ചു. അതെ സമയം ബ്രിട്ടൺ ജർമ്മൻ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടിരുന്നു. 1941-ൽ ജർമ്മൻ സൈന്യം യൂഗോസ്ലാവ്യ, ഗ്രീസ് സോവിയറ്റ് യൂണിയൻ എന്നിവയെ ആക്രമിച്ചു. 1942ഓടു കൂടി അച്ചുതണ്ട് ശക്തികളും ജർമ്മനിയുമാണ് യുറോപ്പിന്റെയും ഉത്തരആഫ്രിക്കയുടെയും ഭൂരിഭാഗവും നിയന്ത്രിച്ചിരുന്നത്. പക്ഷെ സ്റ്റാലിൻഗ്രാഡിലെ യുദ്ധത്തിൽ സോവിയറ്റ് നേടിയ വിജയവും സഖ്യകക്ഷികളുടെ വടക്കൻ ആഫ്രിക്കയുടെ തിരിച്ചു പിടിക്കലും 1943ലെ ഇറ്റലിയുടെ അധിനിവേശവും ജർമ്മൻ ശക്തിക്കേറ്റ തിരിച്ചടികളായിരുന്നു. 1944ൽ പടിഞ്ഞാറൻ സഖ്യകക്ഷികൾ ഫ്രാൻസിനെയും സോവിയറ്റ് യുണിയൻ കിഴക്കൻ യുറോപ്പിനെയും തിരിച്ചു പിടിച്ചു. 1944ൻറെ അവസാനത്തോട് കൂടി സഖ്യകക്ഷികൾ ജർമ്മനിയിൽ പ്രവേശിച്ചു. ബെർലിനിലെ യുദ്ധസമയത്തുണ്ടായ ഹിറ്റ്ലറുടെ ആത്മഹത്യയോടു കൂടെ രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ചുകൊണ്ട് 8 മെയ്‌ 1945 ൽ ജർമ്മൻ സായുധസേന കീഴടങ്ങി. ഹോളോകോസ്റ്റ് എന്ന പേരിൽ പിന്നീട് കുപ്രസിദ്ധി ആർജിച്ചതിൽ,ജർമ്മൻ സർക്കാർ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും താഴ്ന്ന ജാതിക്കാരായി പരിഗണിച്ചവരെ കോൺസൻട്രേഷൻ ക്യാമ്പുകളിലൂടെ കൊന്നൊടുക്കുകയും ചെയ്തു. 6 ദശലക്ഷം യഹൂദരും 220,000 നും 1,500,000നും ഇടയ്ക്ക് റൊമാനികളും 275,000 ഓളം ഭിന്നശേഷിക്കാരും അടക്കം 10 ദശലക്ഷത്തിൽ കൂടുതൽ പേർ അന്ന് കൂട്ടകൊലയ്ക്ക് ഇരയായി. ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളും, സ്വവർഗാനുരാഗികളും മത രാഷ്ട്രീയ പ്രതിപക്ഷ അംഗങ്ങളും ഇതിൽ പെടുന്നു. പിടിച്ചടക്കിയ രാജ്യങ്ങളിൽ അടിച്ചേൽപ്പിച്ച നാസി നയങ്ങൾക്ക് ഇരയായത് 2.7 ദശലക്ഷം പോളണ്ടുകാരും 1.3 ദശലക്ഷം ഉക്രൈൻകാരും ഏതാണ്ട് 2.8 ദശലക്ഷം സോവിയറ്റ് യുദ്ധതടവുകാരും ആയിരുന്നു. ഏതാണ്ട് 40 ദശലക്ഷം യുറോപിയക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ജർമ്മനിയുടെ യുദ്ധക്കെടുതി 3.2 - 5.3 ദശലക്ഷം സൈനികരും 2 ദശലക്ഷം സാധാരണക്കാരും ആയിരുന്നു. കിഴക്കൻ ജർമ്മനിയും പടിഞ്ഞാറൻ ജർമ്മനിയും thumb|Occupation zones in Germany, 1947. Territories east of the Oder-Neisse line under Polish and Soviet de facto annexation, and the French Saar Protectorate marked in white. ജർമ്മനിയുടെ കീഴടങ്ങലിനുശേഷം, സഖ്യകക്ഷികൾ ജർമ്മനിയുടെ അവശേഷിക്കുന്ന പ്രദേശത്തെ നാല് സൈനിക അധിനിവേശ മേഖലകളായി തിരിച്ചു. ഫ്രാൻസ്, ബ്രിട്ടൺ,അമേരിക എന്നിവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പടിഞ്ഞാറൻ മേഖലകൾ 23 മെയ്‌ 1949ൽ സംയോജിപ്പിച്ച് ഫെഡറൽ റിപബ്ലിക് ഓഫ് ജർമ്മനി എന്നും 7 ഒക്ടോബർ 1949 ൽ സോവിയറ്റ് മേഖല ജർമ്മൻ ഡെമോക്രാറ്റിക് റിപബ്ലിക് എന്നും ആയി മാറി. അവ അനൗപചാരികമായി "പശ്ചിമ ജർമ്മനി" എന്നും "കിഴക്കൻ ജർമനി" എന്നും അറിയപ്പെട്ടു. കിഴക്കൻ ജർമനി അതിന്റെ തലസ്ഥാനമായി ഈസ്റ്റ് ബെർലിനെയും പശ്ചിമ ജർമ്മനി ഒരു താൽക്കാലിക തലസ്ഥാനമായി ബോണിനെയും തിരഞ്ഞെടുത്തു. പടിഞ്ഞാറൻ ജർമ്മനി ഒരു സോഷ്യൽ വിപണി സമ്പദ് വ്യവസ്ഥയുള്ള" ഒരു ഫെഡറൽ പാർലമെന്ററി റിപ്പബ്ലിക്കായി സ്ഥാപിതമായി. 1948 മുതൽ പശ്ചിമ ജർമ്മനി മാർഷൽ പദ്ധതിയുടെ ഒരു പ്രധാന സ്വീകർത്താവായി മാറുകയും ഇത് അതിന്റെ വ്യവസായം പുനർനിർമ്മിക്കാൻ ഈ ഉപയോഗിക്കുകയും ചെയ്തു. കൊണാഡ് അഡിനോറിനെ 1949ൽ ആദ്യ ഫെഡറൽ ചാൻസലറായി തിരഞ്ഞെടുക്കുകയും 1963 വരെ തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെയും ലുഡ് വിഗ് എർഹാഡിന്റെയും നേത്രത്വത്തിൽ രാജ്യം 1950കൾ മുതൽ സാമ്പത്തിക വളർച്ച നേടി. ഇത് പില്ക്കാലത്ത് "സാമ്പത്തിക അത്ഭുതം" (Wirtschaftswunder) എന്നറിയപ്പെട്ടു.പശ്ചിമ ജർമ്മനി 1955 ൽ നാറ്റോവിൽ ചേരുകയും 1957 ൽ യൂറോപ്യൻ സാമ്പത്തിക സമൂഹത്തിന്റെ ഒരു സ്ഥാപകാംഗമാവുകയും ചെയ്തു. thumb|left|The Berlin Wall during its fall in 1989, with the Brandenburg Gate in the background. വാർസോ ഉടമ്പടി കൊണ്ട് രാഷ്ട്രീയവും സൈനികവും ആയി USSR നിയന്ത്രണ പൂർവ സംസ്ഥാനം ആയിരുന്നു കിഴക്കൻ ജർമ്മനി. ഒരു ജനാധിപത്യരാഷ്ട്രമായി അവകാശപ്പെട്ടെങ്കിലും സോഷ്യലിസ്റ്റ്‌ യൂണിറ്റി പാർട്ടി ഓഫ് ജർമ്മനിയുടെ നേതാക്കളായിരുന്നു പൂർണമായും രാഷ്ട്രീയഅധികാരങ്ങൾ നടപ്പിലാക്കിയിരുന്നത്. സമൂഹത്തിലെ പലവശങ്ങളും നിയന്ത്രിച്ചിരുന്ന സ്റ്റാസി എന്നറിപ്പെടുന്ന രഹസ്യ സംഘടനയുടെ പിന്തുണയും അവർക്കുണ്ടായിരുന്നു. ഒരു സോവിയറ്റ് രീതിയിലുള്ള സമ്പദ് വ്യവസ്ഥ നടപ്പിലാക്കുകയും പിന്നീട് GDR കോമേകോണിലെ അംഗമാവുകയും ചെയ്തു. പൂർവ ജർമ്മൻ പ്രചാരണങ്ങൾ GDRന്റെ നേട്ടങ്ങളുടെയും ഒരു പശ്ചിമ ജർമ്മനിയിയുടെ ആക്രമണത്തെയും അടിസ്ഥാനമാക്കിയതോടെ പല പൗരന്മാരും സ്വാതന്ത്ര്യത്തിനും ഐശ്വര്യത്തിനും വേണ്ടി പശ്ചിമ ജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിച്ചു. ഇത് തടയാനായി 1961ൽ ബെർലിനിലെ മതിൽ നിർമ്മിക്കപ്പെട്ടു. ഇത് ശീതയുദ്ധത്തിന്റെ പ്രതീകമായി മാറി. മിസ്റ്റർ.ഗോർബച്ചേവ് ഈ മതിൽ ഇടിച്ചുകളയുവിൻ! എന്ന് റൊണാൾഡ് റീഗൻ 12 ജൂൺ 1987ൽ ഇവിടെ നിന്ന് പ്രസംഗിച്ചത് 26 ജൂൺ 1963ൽ ജോൺ എഫ് കെന്നഡി നടത്തിയ പ്രസിദ്ധമായ ഇഷ് ബിൻ ഐൻ ബെർലിനെർ പ്രസംഗത്തിലും പ്രതിധ്വനിച്ചു. 1989ലെ ബർലിൻ മതിലിന്റെ പതനം കമ്മ്യൂണിസത്തിന്റെ വീഴ്ചയുടെയും ജർമ്മൻ പുനരേകീകരണത്തിൻറെയും പ്രതീകമായി തീർന്നു. 1970കളുടെ തുടക്കങ്ങളിൽ തന്നെ കിഴക്കൻ ജർമ്മനിയുടെയും പടിഞ്ഞാറൻ ജർമ്മനിയുടെയും ഇടയിലുണ്ടായിരുന്ന പിരിമുറുക്കങ്ങൾ ചാൻസ്ലർ വില്ലി ബ്രാൻഡ്‌ കൊണ്ട് വന്ന ഓസ്റ്റ്പോളിടിക് എന്നറിയപ്പെടുന്ന നടപടികളുടെ ഫലമായി കുറഞ്ഞിരുന്നു. 1989ൽ ഹംഗറി ഇരുമ്പ് യവനിക പൊളിച്ചു മാറ്റാനും അതിർത്തികൾ തുറന്നിടാനും തിരുമാനിച്ചതോട് കൂടി ആയിരക്കണക്കിന് ആളുകൾ ഹംഗറി വഴി കിഴക്കൻ ജർമ്മനിയിൽ നിന്ന് പടിഞ്ഞാറൻ ജർമ്മനിയിലേക്ക് കുടിയേറി. ജർമ്മൻ ഏകീകരണവും യൂറോപ്യൻ യൂണിയനും ഏകീകൃത ജർമ്മനി ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയുടെ വികസിത രൂപമായിട്ടാണ് കരുതപ്പെടുന്നത്. പശ്ചിമ ജർമ്മനിക്ക് അന്താരാഷ്ട്ര സംഘടനകളിൽ ഉണ്ടായിരുന്ന അംഗത്വം ഏകീകൃത ജർമ്മനി നിലനിർത്തുകയും ചെയ്തു. കിഴക്കൻ ജർമ്മനിയുടെ സമ്പദ് വ്യവസ്ഥയുടെ നവീകരണവും ഏകീകരണവും 2019 വരേയ്ക്കും തിരുമാനിക്കപ്പെട്ടിട്ടുള്ള ദീർഘകാല പ്രക്രിയയാണ്. പടിഞ്ഞാറ് നിന്നും കിഴക്കോട്ടുള്ള വാർഷിക കൈമാറ്റം ഏതാണ്ട് $8000 കോടിയാണ്. 1994ലെ ബർലിൻ/ബോൺ ആക്റ്റ് പ്രകാരം, ബർലിൻ വീണ്ടും ഏകീകൃത ജർമ്മനിയുടെ തലസ്ഥാനമാകുകയും ബോൺ കുറച്ചു ഫെഡറൽ മന്ത്രിമാരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫെഡറൽ നഗരമായി മാറുകയും ചെയ്തു. ഗവണ്മെന്റിന്റെ സ്ഥാനം 1999ലാണ് പൂർത്തിയായത്. തുടർന്നുണ്ടായ 1998ലെ തിരഞ്ഞെടുപ്പിൽ SPD പാർട്ടിക്കാരനായ ഗെർഹാഡ് ഷ്രോഡർ ആദ്യത്തെ ചാൻസലർ ആയി. ഏകീകരണത്തിന് ശേഷം ജർമ്മനി യുറോപ്യൻ യുണിയനിൽ സജീവമായി. തന്റെ യൂറോപ്യൻ പങ്കാളികളോടൊപ്പം ജർമ്മനി 1992ൽ മാസ്ട്രിച്റ്റ് ഉടമ്പടി ഒപ്പുവക്കുകയും 1999ൽ യൂറോമേഖല സ്ഥാപിക്കുകയും 2007ൽ ലിസ്ബൺ ഉടമ്പടി ഒപ്പുവയ്ക്കുകയും ചെയ്തു. ബാൾക്കനിൽ സ്ഥിരത ഉറപ്പാക്കാൻ ജർമ്മനി ഒരു സമാധാനസേനയെ അയക്കുകയും NATOവിന്റെ ശ്രമങ്ങളുടെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് സുരക്ഷാസേനയും അയക്കുകയുണ്ടായി. പ്രതിരോധത്തിന് മാത്രം സൈന്യത്തെ വിന്യസിക്കാൻ ആഭ്യന്തരനിയമമുള്ള ജർമ്മനിയിൽ ഇത്തരം വിന്യാസങ്ങൾ വിവാദങ്ങൾക്ക് വഴി വച്ചു. 2005ലെ തിരഞ്ഞെടുപ്പിൽ, ആംഗല മെർക്കൽ ജർമ്മനിയുടെ ആദ്യ വനിതാ ചാൻസെലർ ആയി. 2009ൽ ജർമ്മൻ സർക്കാർ നിരവധി മേഖലകളെ മാന്ദ്യത്തിൽ പരിരക്ഷിക്കാൻ €5000 കോടിയുടെ സാമ്പത്തിക ഉത്തേജന പരിപാടികൾക്ക് അംഗീകാരം നൽകി. 2009ലെ ലിബറൽ-യാഥാസ്ഥിതിക സഖ്യം മൂലം മെർക്കൽ അധികാരം തുടർന്ന് വഹിച്ചു. 2013ലെ മഹത്തായ ഒരു മുന്നണി ഒരു മൂന്നാം മെർക്കൽ മന്ത്രിസഭ സ്ഥാപിച്ചു. യൂറോപ്യൻ ഏകീകരണത്തിന്റെ പുരോഗതി, സുസ്ഥിര ഊർജ്ജ വിതരണത്തിനു വേണ്ടിയുള്ള ഊർജ്ജം സംക്രമണം(Energiewende), പരിമിത ബഡ്ജെറ്റുകൾക്കായുള്ള ഡെറ്റ് ബ്രേക്ക്(കടനിയന്ത്രണം), ഗണ്യമായ ജനസംഖ്യാ വർധനവിന് വേണ്ടിയുള്ള നടപടികൾ(pronatalism),ചുരുക്കത്തിൽ വ്യവസായം 4.0 എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ സമ്പദ് വ്യവസ്ഥയുടെ ഭാവി സംക്രമണത്തിനായിട്ടുള്ള തന്ത്രങ്ങൾ, തുടങ്ങിയവയാണ് 21ആം നൂറ്റാണ്ടിലെ പ്രധാന ജർമ്മൻ രാഷ്ട്രീയ പദ്ധതികൾ. യൂറോപ്യൻ യൂണിയനിലെക്ക് കടന്നു വന്ന കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി ജർമ്മനി മാറിയതോടെ 2015ലെ യൂറോപ്യൻ കുടിയേറ്റ പ്രതിസന്ധി ജർമ്മനിയെ ബാധിച്ചു. ഫെഡറൽ സംസ്ഥാനങ്ങളുടെ നികുതിയുടെയും നിലവിലുള്ള ജനസാന്ത്രതയും കണക്കാക്കികൊണ്ട് ഏതാണ്ട് ഒരു ദശലക്ഷത്തോളം കുടിയേറ്റക്കാരെ രാജ്യം സ്വീകരിക്കുകയും വിന്യസിക്കുകയും ചെയ്തു. ഈ കുടിയേറ്റത്തിന്റെ അനുരണങ്ങൾ 2017'ലെ പൊതുതെരഞ്ഞെടുപ്പിലും ഫലിച്ചു. ജനപ്രീതിയിൽ വൻ ഇടിവുണ്ടായ ആംഗല മെർക്കലിന്റെ സി.ഡി.യു - സി.എസ്.യു സഖ്യത്തിന് മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 8.6% സീറ്റുകൾ നഷ്ടപ്പെട്ടു. മുൻ ഗവണ്മെന്റിലെ പങ്കാളികളായിരുന്ന എസ്.പി.ഡി പാർട്ടി 5.2% സീറ്റുകൾ നഷ്ടപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തു തന്നെ തുടർന്നു. കുടിയേറ്റത്തെ എതിർത്ത് നിലവിൽ വന്ന വലതുപക്ഷകക്ഷിയായ എ.എഫ്.ഡി പാർട്ടി 7.9% സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തകയും ചെയ്തു. തുടർന്നു നടന്ന സഖ്യകക്ഷി ചർച്ചകൾ ദീർഘകാലം ഒരു തീരുമാനത്തിലെത്താതെ തുടർന്നു. മെർക്കൽ ഗവണ്മെന്റിനെ ഇത്തവണ പിന്തുണയ്ക്കില്ല എന്ന് മുൻകൂട്ടി തീരുമാനിച്ചെങ്കിലും തുടർന്നു നടന്ന സുദീർഘമായ സഖ്യകക്ഷി ചർച്ചകളിൽ മെർക്കലിന്റെ പിന്തുണയ്ക്കാൻ എസ്.പി.ഡി നിർബന്ധിതരായി. അഞ്ചു മാസത്തെ ചർച്ചകൾക്കൊടുവിൽ 2018 മാർച്ചിൽ മെർക്കലിന്റ കീഴിലുള്ള നാലാം ഗവണ്മെന്റ് അധികാരമേറ്റു. ഭൂമിശാസ്ത്രം മധ്യ പടിഞ്ഞാറൻ യൂറോപ്പിലാണ് ജർമ്മനിയുടെ കിടപ്പ്. ഡെന്മാർക്ക്‌ വടക്കും പോളണ്ടും ചെക്കും കിഴക്കും ഓസ്ട്രിയ തെക്കുകിഴക്കും സ്വിറ്റ്സർലൻഡ് തെക്കും തെക്കുപടിഞ്ഞാറും ഫ്രാൻസ് ,ലക്സെംബർഗ്, ബെൽജിയം പടിഞ്ഞാറും നെതെർലാൻഡ്സ് വടക്കുപടിഞ്ഞാറും അതിർത്തികളായി നിലകൊള്ളുന്നു. രാജ്യത്തിന്റെ കൂടുതൽ ഭാഗവും 47° യുടെയും 55° വ അക്ഷാംശരേഖയുടെയും 5° യുടെയും 16° കി രേഖാംശത്തിന്റെയും ഇടക്ക് സ്ഥിതി ചെയ്യുന്നു. ജർമ്മനിക്ക് നോർത്ത് കടലും വടക്ക്-വടക്ക് കിഴക്കായി ബാൾടിക്ക് കടലും അതിർത്തികളായുണ്ട്. മധ്യ യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും വലിയ തടാകമായ കോൺസ്റ്റൻസ് തടാകവുമായി സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ എന്നിവയ്ക്കൊപ്പം അതിർത്തി പങ്കിടുന്നു. 349,223 ച.കിലോമീറ്റർ കരയും 7,798 ച.കിലോമീറ്റർ വെള്ളവും ഉൾപ്പെടെ മൊത്തം 357,021 ച.കിലോമീറ്ററിൽ ജർമ്മൻ പ്രദേശം പരന്നു കിടക്കുന്നു. വിസ്തൃതിയിൽ ഇത് യൂറോപ്പിലെ ഏഴാമത്തേതും ലോകത്തിൽ 62 സ്ഥാനമാണുള്ളത്. ഉയരങ്ങളിലെ വ്യതിയാനം തെക്കുള്ള ആൽപ്സ് പർവതനിരകളിൽ തുടങ്ങി (ഏറ്റവും ഉയർന്നത്: സഗ്സ്പിറ്റ്സ്, 2,962 മീറ്റർ) വടക്കുപടിഞ്ഞാറുള്ള നോർത്ത് കടലിലും വടക്ക്കിഴക്കുള്ള ബാൾടിക് കടലിലും അവസാനിക്കുന്നു. കാടുകൾ നിറഞ്ഞ മധ്യ ജർമ്മനിയെയും താഴ്ന്ന പ്രദേശമായ വടക്കൻ ജർമ്മനിയെയും മുറിച്ചു കടക്കുന്ന പ്രധാന നദികളാണ് റൈൻ, ഡാന്യുബ്, എൽബെ. ജർമനിയുടെ ആൽപൈൻ ഹിമാനികൾ ഹിമാനിരൂപീകരണം നേരിടുകയാണ്. പ്രധാന പ്രകൃതി വിഭവങ്ങൾ ഇരുമ്പയിര്, കൽക്കരി, പൊട്ടാഷ്, തടി, ലിഗ്നൈറ്റ്, യുറേനിയം, ചെമ്പ്, പ്രകൃതി വാതകം, ഉപ്പ്, നിക്കൽ, കൃഷിയോഗ്യമായ വെള്ളം എന്നിവയാണ്. സംസ്ഥാനങ്ങൾ ജർമ്മനി പതിനാറ് ഫെഡറൽ സംസ്ഥാനങ്ങളും 401 ജില്ലകളുമായി തിരിച്ചിരിക്കുന്നു. സംസ്ഥാനങ്ങൾ ബുണ്ടെസ്ലേണ്ടർ (ജർമ്മൻ: Bundesländer) എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്വന്തം ഭരണഘടനയും വലിയതോതിലുള്ള സ്വയംഭരണാധികാരവും സംസ്ഥാനങ്ങൾക്കുണ്ട്. ബർലിൻ, ഹാംബുർഗ്, ബ്രമൻ എന്നിവ നഗര സംസ്ഥാനങ്ങളാണ്. സംസ്ഥാനം തലസ്ഥാനം വലിയ നഗരം വിസ്തീർണ്ണം (കി.മീ.2) Population (2015) ജി.ഡി.പി. (€) (2015) പ്രതിശീർഷ ജി.ഡി.പി. (€) (2015) ബാഡൻ-വ്യൂർട്ടംബർഗ് സ്റ്റുട്ട്ഗാർട്ട് സ്റ്റുട്ട്ഗാർട്ട് 35,75110,879,618 461 42,800 ബവേറിയ മ്യൂണിക്ക് മ്യൂണിക്ക് 70,55012,843,514 550 43,100 ബെർലിൻ ബെർലിൻ ബെർലിൻ 8923,520,031 125 35,700 ബ്രാൻഡൻബർഗ് പോസ്റ്റ്ഡാം പോസ്റ്റ്ഡാം 29,6542,484,826 66 26,500 ബ്രമൻ ബ്രമൻ ബ്രമൻ 420671,489 32 47,600 ഹാംബർഗ് ഹാംബർഗ് ഹാംബർഗ് 7551,787,408 110 61,800 ഹെസ്സെ വീസ്ബാഡൻ ഫ്രാങ്ക്ഫർട്ട് 21,1156,176,172 264 43,100 മെക്ക്ലെൻബുർഗ്-ഫൊർപ്പോമേൻ ഷ്വെറിൻ റോസ്റ്റോക്ക് 23,2141,612,362 40 25,000 ലോവർ സാക്സണി ഹാനോവർ ഹാനോവർ 47,5937,926,599 259 32,900 നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ ഡ്യൂസ്സൽഡോർഫ് കൊളോൺ 34,11317,865,516 646 36,500 റൈൻലാൻഡ്-പലാറ്റിനേറ്റ് മൈൻസ് മൈൻസ് 19,8544,052,803 13232,800 സാർലാൻഡ് സാർബ്രുക്കൻ സാർബ്രുക്കൻ 2,569995,597 35 35,400 സാക്സണി ഡ്രെസ്ഡെൻ ഡ്രെസ്ഡെൻ 18,4164,084,851 113 27,800 സാക്സണി-അൻഹാൾട്ട് മാഗ്ഡിബർഗ് ഹാലെ 20,4522,245,470 57 25,200 ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ കീൽ ല്യൂബെക്ക് 15,8022,858,714 86 31,200 തുറിഞ്ചിയ എർഫുർട്ട് എർഫുർട്ട് 16,2022,170,714 57 26,400 കാലാവസ്ഥ വടക്കുപടിഞ്ഞാറൻ-തീരദേശ ഭൂഭാഗങ്ങളിലെ കാലാവസ്ഥ മിതശീതോഷ്ണകാലാവസ്ഥയാണ്. നോർത്ത് സീയിൽ നിന്നുള്ള പടിഞ്ഞാറുദിശയിലുള്ള കാറ്റുകളാണ് ഇതിന് ഒരു കാരണം. ഇവിടങ്ങളിൽ ചൂടുള്ള വേനൽക്കാലവും അധികം തണുപ്പില്ലാത്ത എന്നാൽ മൂടിക്കെട്ടിയ തണുപ്പുകാലവും ആണ്. എന്നാൽ ഉൾപ്രദേശങ്ങളിലേയ്ക്ക് നീങ്ങുംതോറും കാലാവസ്ഥ കോണ്ടിനെന്റൽ സ്വഭാവം ആർജിയ്ക്കുന്നു. ഇവിടങ്ങളിൽ ചൂടുള്ള വേനൽക്കാലവും നന്നേ തണുത്ത തണുപ്പുകാലവും ആണ്. ജർമ്മനിക്ക് ഒരു വർഷം ഏതാണ്ട് 789 മി.മീറ്റർ മഴ ലഭിക്കുന്നു. ചൂട് 30 °C (86 °F)ൽ കൂടാറുണ്ട്. ജൈവവൈവിധ്യം ജർമ്മൻ പ്രദേശത്തെ യൂറോപ്യൻ-മെഡിറ്ററേനിയൻ വനങ്ങൾ,വടക്കുകിഴക്കൻ-അറ്റ്ലാന്റിക് കടൽ എന്നിങ്ങനെ രണ്ടു പാരിസ്ഥിതികപ്രദേശങ്ങളായി തിരിക്കാം:. 2008ലെ കണക്കുകൾ അനുസരിച്ച് ഭൂഭാഗത്തിന്റെ 34% കൃഷിയോഗ്യമായ ഭൂമിയാണ്‌. 30.1% വനങ്ങളും 13.4% പുല്പുറങ്ങളും 11.8% വാസസ്ഥലങ്ങളും ആണ്. അവലംബം കൂടുതൽ വിവരങ്ങൾക്ക് വേൾഡ് ഫാക്ട് ബുക്ക് എന്ന വെബ് സൈറ്റിൽ ജർമ്മനിയുടെ ഭൂപടവും കൂടുതൽ വിവരങ്ങളും ജർമ്മനിയുടെ ഔദ്യോഗിക വിനോദസഞ്ചാര വെബ് സൈറ്റ് കുറിപ്പുകൾ വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:ജി-8 രാജ്യങ്ങൾ വർഗ്ഗം:ജർമ്മനി വർഗ്ഗം:ജർമ്മൻ ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ‎ വർഗ്ഗം:യൂറോപ്യൻ യൂണിയനിലെ സ്ഥാപകാംഗങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
നവംബർ 4
https://ml.wikipedia.org/wiki/നവംബർ_4
ഗ്രിഗോറിയൻ കലണ്ടർ‍ പ്രകാരം നവംബർ 4 വർഷത്തിലെ 308-ാം ദിനമാണ്‌ (അധിവർഷത്തിൽ 309). വർഷത്തിൽ ഇനി 57 ദിവസം ബാക്കി. ചരിത്രസംഭവങ്ങൾ 1869 - ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു. 1899 - ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു. 1918 - ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു. 1921 - ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു. 1922 - ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ'രാജാക്കന്മാരുടെ താഴ്വരയിൽ'തൂതൻ‌ഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി. 1945 - യുനെസ്കോ സ്ഥാപിതമായി. 1954 - ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്(HMI) ഡാർജിലിംഗിൽ സ്ഥാപിതമായി. 1956 - കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയമാണു തൃശൂർ ആകാശവാണി നിലയം റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങി. 1979 - ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി. 1980 - റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1984 - ഡെൽ സ്ഥാപിതമായി. 2009 - മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്‌കൂൾ വിദ്യാർത്ഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ജന്മദിനങ്ങൾ 1937 - അമേരിക്കൻ സ്റ്റേജ് ,ടെലിവിഷൻ നടി ലോററ്റ സ്വിറ്റ് 1947 - ആസ്ട്രേലിയൻ ക്രിക്കറ്റ് വിക്കറ്റ് കീപ്പർ റോഡ്‌നി മാർഷ് 1972 - ഭാരതീയ അഭിനേത്രി തബസ്സും ഹഷ്മിയുടെ ജന്മദിനം 1972 - ലൂയി ഫിഗോയുടെ (പോർച്ചുഗീസ് ഫുട്ബോൾ താരം) ജന്മദിനം. 1948 - കവിത,ചലച്ചിത്ര ഗാന രചയിതാവായ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷയുടെ ജന്മദിനം 1929 - ഗണിതശാസ്ത്രപ്രതിഭയായ വനിത ശകുന്തളാ ദേവി 1986 - ഇന്ത്യൻ വ്യവസായിമായ സുഹാസ് ഗോപിനാഥ് 1925 - ബംഗാളി ചലച്ചിത്ര സം‌വിധായകനും,തിരക്കഥാകൃത്തുമായ ഋത്വിക് ഘട്ടക് 1965 - നടനും,മോഡലുമായ മിലിന്ദ് സോമൻ 1884 - ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും,വ്യവസായപ്രമുഖനുമായിരുന്ന ജമ്നാലാൽ ബജാജ് 1785 - ദുറാനി സാമ്രാജ്യത്തിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷൂജ ഷാ ദുറാനി 1944 - ഇന്ത്യൻ വ്യാമസേനയിൽ എയർ മാർഷൽ പദവിയിൽ എത്തിയ ആദ്യ വനിതയായ പദ്മാവതി ബന്ദോപാദ്ധ്യായ് ചരമവാർഷികങ്ങൾ 1781 - ജോഹൻ നിക്കോളസ് ഗോട്ട്‌സ് - (കവി) 1918 - വിൽഫ്രഡ് ഓവൻ-(ഭടൻ, കവി) 1995 - യിസാക് റാബിൻ , ഇസ്രയേൽ പ്രധാനമന്ത്രി. 1999 - വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായ മാൽക്കം മാർഷൽ 1999 - മലയാള ചലച്ചിത്രത്തിലെ ഒരു നടനായിരുന്ന സൈനുദ്ദീൻ 2008 - അമേരിക്കൻ എഴുത്തുകാരനും സിനിമാനിർമ്മാതാവു മൈക്കൽ ക്രൈറ്റൺ 1931 - കത്തോലിക്കാസഭയിലെ ദൈവദാസനാ ജോർജ് വാകയിൽ 2010 - അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ് മൈക്കിൾ ടിങ്ക്ഹാം 1970 - ജർമനിയിലെ ഒരു മദ്ധ്യ നിര ഉദ്യോഗസ്ഥനായിരുന്നു ഫ്രെഡറിക് കെൽനർ 1841 - പത്തൊൻപതാം നുറ്റാണ്ടിൽ സ്പെയിനിന്റെ കോളനി ഭരണത്തിലിരുന്ന ഫിലിപ്പീൻസിലെ ഒരു 'ക്രിസ്തീയവിമതൻ' ആയിരുന്ന അപ്പോളിനേരിയോ ഡി ലാ ക്രൂസ് 1940 - സ്പാനിഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്ന മാനുവൽ അസാന 1995 - പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനായിരുന്ന ഗില്ലെസ് ഡെല്യൂസ് മറ്റു പ്രത്യേകതകൾ വർഗ്ഗം:നവംബർ 4
ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ
https://ml.wikipedia.org/wiki/ബെനഡിക്റ്റ്_പതിനാറാമൻ_മാർപ്പാപ്പ
thumb|160px|right|ബെനഡിക്ട് പതിനാറാമന്റെ പേപ്പൽ മുദ്ര. പേപ്പൽ റ്റിയാറയ്ക്കു പകരം ബിഷപ്പിന്റെ തലപ്പാവ് ഉപയോഗിച്ചിരിക്കുന്നു. മുദ്രയുടെ താഴെയായി പാല്ലിയവും ചേർത്തിരിക്കുന്നു. ആഗോള കത്തോലിക്കാ സഭയിലെ പോപ്പ് എമിരിറ്റസാണ് ബെനഡിക്റ്റ് പതിനാറാമൻ. (യഥാർഥനാമം: ജോസഫ്‌ റാറ്റ്‌സിംഗർ, ജനനം: ഏപ്രിൽ 16, 1927, ബവേറിയ, ജർമ്മനി). 2005 - 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ്‌ 7-ന്‌ സ്ഥാനമേറ്റു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ്‌ ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ,വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. എഴുപത്തെട്ടാം വയസിൽ മാർപ്പാപ്പയായ ബെനെഡ്കിട് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു (1724-1730) ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീൻ, ഗ്രീക്ക്‌, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌. കാലഘട്ടത്തിൻറെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയിൽ ആദ്യ വർഷങ്ങളിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19-ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പ സ്ഥാനത്യാഗം ചെയ്യുന്നത്. 2022 ഡിസംബർ 31-ന് സെൻട്രൽ യൂറോപ്യൻ സമയം രാവിലെ 9:34-ന് വത്തിക്കാനിലെ വസതിയിൽ വച്ച് കാലം ചെയ്തു. ജീവിതരേഖ ബാല്യ കൌമാരങ്ങൾ ജർമ്മനിയിലെ ബവേറിയയിലുള്ള മാർക്ടൽ ആം ഇൻ (Marktl am Inn) എന്ന സ്ഥലത്തായിരുന്നു ജോസഫ് റാറ്റ്സിംഗറുടെ ജനനം.ജനന ദിവസംതന്നെ മാമ്മോദീസയുംനടന്നു. പോലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗർ സീനിയറിൻറെയുംമരിയയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു. മരിയയുടെ കുടുംബ വേരുകൾ ഇറ്റലിയിലെ ബൊൽസാനൊ-ബോസെൻ മേഖലയിലാണ്. ജോസഫ് റാറ്റ്സിംഗർ സീനിയറുമായുള്ള വിവാഹത്തിനു മുന്പ് മരിയ ഹോട്ടൽ തൊഴിലാളിയായിരുന്നു. മാർപാപ്പയുടെ സഹോദരൻ ഫാ. ജോർജ് റാറ്റ്സിംഗർ ജർമനിയിലെ റീഗൻസ്ബർഗിൽ സേവനമനുഷ്ഠിക്കുന്നു. അറിയപ്പെടുന്ന സംഗീതജ്ഞനായ ഇദ്ദേഹം റീഗൻസ്ബർഗ് കത്തീഡ്രൽ ഗായകസംഘം ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. അവിവാഹിതയായിരുന്ന സഹോദരി മരിയ 1991ൽ മരണം വരെ ബവേറിയയിലെ കുടുംബവീടിൻറെ ചുമതല വഹിച്ചിരുന്നു. സാൽസ്‌ബർഗിൽനിന്നും 30 കിലോമീറ്റർ അകലെ ,ഓസ്ട്രിയൻ അതിർത്തിയിലെ ട്രോൺസ്റ്റീൻ ഗ്രാമത്തിലാണ്‌ ജോസഫ്‌ റാറ്റ്‌സിംഗർ ബാല്യ, കൗമാരങ്ങൾ ചെലവഴിച്ചത്‌. ബാല്യത്തിൽതന്നെ അദ്ദേഹം പൗരോഹിത്യത്തോട്‌ ആഭിമുഖ്യം പുലർത്തിയിരുന്നതായി ബന്ധുക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. സ്വന്തം ഇടവകയിൽ സന്ദർശനം നടത്തിയ മ്യൂണിക്ക്‌ കർദ്ദിനാളിനെ വരവേറ്റ കുട്ടികളുടെ സംഘത്തിൽ അഗമായിരുന്ന അഞ്ചു വയസുകാരൻ ജോസഫ്‌ റാറ്റ്‌സിംഗർ കർദ്ദിനാളിൻറെ സ്‌നേഹമസൃണമായ പെരുമാറ്റത്തിൽ ആകൃഷ്‌ടനായി, തനിക്കും ഒരു കർദ്ദിനാളാകണമെന്ന്‌ അന്ന്‌ മാതാപിതാക്കളോടു പറഞ്ഞു. 1941ൽ പതിനാലാം പിറന്നാളിനു പിന്നാലെ ജോസഫ്‌ റാറ്റ്‌സിംഗർ ,നാസി യുവ സംഘടനയായ ഹിറ്റ്ലർ യൂത്തിൽഅംഗമായി. അക്കാലത്ത്‌ ജർമനിയിൽ 14 വയസു കഴിഞ്ഞ എല്ലാ കുട്ടികളും ഹിറ്റലർ യൂത്തിൽ പ്രവർത്തിച്ചിരിക്കണമെന്ന്‌ നിഷ്‌കർഷയുണ്ടായിരുന്നു. കത്തോലിക്കാ വിരുദ്ധരാണെന്ന്‌ കരുതിയിരുന്നതിനാൽ അദ്ദേഹത്തിൻറെ പിതാവ്‌ ജോസഫ്‌ ജോസഫ്‌ റാറ്റ്‌സിംഗർ സീനിയർ നാസികർക്ക്‌ എതിരായിരുന്നു. അതുകൊണ്ടുതന്നെ ഹിറ്റ്‌ലർ യൂത്തിൽ സജീവമാകാൻ ജോസഫ്‌ റാറ്റ്‌സിംഗർ തൽപരനായിരുന്നില്ലെന്ന്‌ മാർപ്പാപ്പയുടെ ജീവചരിത്രകാരൻ ജോൺ എൽ അലെൻ ജൂനിയർ വ്യക്തമാക്കുന്നു. വിശുദ്ധ കുർബാന അർപ്പിച്ചതിന്‌ വൈദികനെ നാസികർ ആക്രമിക്കുന്നത്‌ ഉൾപ്പെടെ കത്തോലിക്കാ സഭക്കെതിരായ ഒട്ടേറെ പീഡനങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചു വളർന്നത്‌ ജോസഫിൻറെ വിശ്വാസം കൂടുതൽ ശക്തമാക്കി. വൈകാതെ സെമിനാരിയിൽ ചേർന്ന ജോസഫ്‌ റാറ്റ്‌സിംഗർ 1943ൽ പതിനാറാം വയസിൽ രണ്ടാം ലോക മഹായുദ്ധത്തിൽജർമനിനിയിലെ ആൻറി എയർക്രാഫ്‌റ്റ്‌ കോർപ്‌സ്‌ വിഭാഗത്തിൽ സഹായിയായി സേവനമനുഷ്‌ഠിച്ചു. തുടർന്ന്‌ ജർമൻ കാലാൾപടയിൽ പരിശീലനം നേടിയെങ്കിലും അനാരോഗ്യത്തെ തുടർന്ന്‌ കടുത്ത സൈനിക ജോലികളിൽനിന്ന്‌ ഒഴിവു ലഭിച്ചു. റാറ്റ്‌സിംഗറുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ അമേരിക്കൻ സൈന്യം ചുവടുറപ്പിച്ചതിനെ തുടർന്ന്‌ അദ്ദേഹം യുദ്ധത്തടവുകാരുടെ ക്യാമ്പിൽ അടക്കപ്പെട്ടു. 1945ൽ യുദ്ധത്തിനു ശേഷം മോചിപ്പിക്കപ്പെട്ട റാറ്റ്‌സിംഗർ അതേ വർഷം നവംബറിൽ സഹോദരൻ ജോർജിനൊപ്പം വീണ്ടും സെമിനാരിയിൽ തിരിച്ചെത്തി. ട്രോൺസ്റ്റീനിലെ സെൻറ് മൈക്കിൾ സെമിനാരിയിലായിരുന്നു തുടർപഠനം. 1946 മുതൽ 1951 വരെ മ്യൂണിക്ക്‌ സർവകലാശാലക്കു കീഴിലുള്ള ഫ്രെയ്‌സിംഗ്‌ സ്‌കൂളിൽ തത്ത്വശാസ്‌ത്രവും ദൈവശാസ്‌ത്രവും പഠിച്ചു. പൗരോഹിത്യം, അധ്യാപനം 1951 ജൂൺ 29ന്‌ ഫ്രെയ്‌സിംഗിൽ മ്യൂണിക്കിലെ കർദ്ദിനാൾ മൈക്കിൾ വോൺ ഫോൾഹാർബറിൽനിന്ന്‌ ഇരുവരും തിരുപ്പട്ടം സ്വീകരിച്ചു. 1953ൽ ജോസഫ്‌ റാറ്റ്‌സിംഗറിന്‌ ദൈവശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റ്‌ ലഭിച്ചു. വിശുദ്ധ അന്തോനീസിൻറെ സഭാ നിയമങ്ങളിലെ ജനങ്ങളും ദൈവഭവനവും എന്നതായിരുന്നു ഗവേഷണ വിഷയം. നാലു വർഷത്തിനുശേഷം വിഖ്യാത ഫണ്ടമെന്റൽ തിയോളജി പ്രഫസർ ഗോട്ടിലെബ്‌ സൊഹെൻഗെനിൻറെ കീഴിൽ സർവകലാശാലാ ആധ്യാപനത്തിനുള്ള യോഗ്യത നേടി. വിശുദ്ധ ബോണവെഞ്ചറിനെക്കുറിച്ചായിരുന്നു റാറ്റ്‌സിംഗർ ഗവേഷണ പഠനം നടത്തിയത്‌. 1959ൽ ബോൺ സർവകലാശാലയിൽ അദ്ധ്യാപകനായി. വിശ്വാസത്തിൻറെയും തത്ത്വശാസ്‌ത്രത്തിൻറെയും ദൈവം എന്ന വിഷയത്തിലായിരുന്നു ആദ്യ ക്ലാസ്‌. 1963ൽ മുൻസ്റ്റെർ സർവകലാശാലയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട്‌ ദൈവശാസ്‌ത്ര പണ്ഡിതനെന്ന നിലയിൽ വിഖ്യാതനായിക്കഴിഞ്ഞ ഫാ. ജോസഫ്‌ റാറ്റ്‌സിംഗർ മുൻസ്റ്റെറിൽ നിറഞ്ഞ സദസ്സിനു മുമ്പാകെയാണ്‌ ആദ്യ പ്രഭാഷണം നടത്തിയത്‌. മുതൽ 1963 വരെ ബോണിൽ അദ്ധ്യാപകനായിരുന്നു. 1962 മുതൽ 65 വരെ രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആർച്ച്‌ ബിഷപ്പ്‌ കർദ്ദിനാൾ ജോസഫ്‌ ഫ്രിംഗ്‌സിൻറെ ദൈവശാസ്‌ത്ര ഉപദേശകനെന്ന നിലയിൽ നിർണായക സംഭാവനകൾ നൽകി. ഇക്കാലയളവിൽ ഹാൻസ്‌ കുംഗ്‌, എഡ്വേഡ്‌ ഷില്ലെബീക്‌സ്‌ തുടങ്ങിയവർക്കൊപ്പം സഭയിലെ പരിഷ്‌കരണ വാദികളായ ദൈവശാസ്‌ത്രജ്ഞരിലൊരാളായി കർദ്ദിനാൾ റാറ്റ്‌സിംഗർ അംഗീകരിക്കപ്പെട്ടു. ദൈശവശാസ്‌ത്രത്തിലെ അഗാധ പാണ്ഡിത്യം കണക്കിലെടുത്ത്‌ ജർമൻ ബിഷപ്‌സ്‌ കോൺഫറൻസിൻറെയും അന്താരാഷ്‌ട്ര ദൈവശാസ്‌ത്ര കമ്മീഷൻറെയും നിർണായക പദവികളിൽ അദ്ദേഹം നിയമിതനായി. 1963 മുതൽ 1966 വരെ മുൻസ്റ്റെറിലും 1966 മുതൽ 1969 വരെ തുബിൻഗെനിലും അദ്ധ്യാപകനായി പ്രവർത്തിച്ചു. 1969ൽ റീഗൻസ്ബർഗ് സർവകലാശാലയിൽ ഗവേഷണ മേധാവിയായും സർവകലാശാലാ വൈസ്‌ പ്രസിഡൻറായും പ്രവർത്തിച്ചു. 1968ൽ എഴുതിയ ക്രിസ്‌തീയതക്ക്‌ ആമുഖം എന്ന പുസ്‌തകത്തിൽ തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ്‌ സഭയിലെ ഭിന്ന സ്വരങ്ങൾ കേൾക്കാൻ മാർപ്പാപ്പ ബാധ്യസ്ഥനാണെന്ന്‌ റാറ്റ്‌സിംഗർ ചൂണ്ടിക്കാട്ടി. സഭക്ക്‌ കേന്ദ്രീകൃത സ്വഭാവും നിയമ വിധേയത്വവും കൂടുതലാണെന്നും റോമിൽനിന്ന്‌ അമിത നിയന്ത്രണമുണ്ടെന്നും അദ്ദഹം എഴുതി. 1969ൽ റീഗൻസ്‌ബർഗ്‌ സർവകലാശാലയിൽ സേവനമാരംഭിച്ച റാറ്റ്‌സിംഗർ ഹാൻസ്‌ ഉർസ വോൺ ബൽത്തസർ, ഹെന്റി ഡേ ലുബാക്‌, വാൾട്ടർ കാസ്‌പെർ തുടങ്ങിയവർക്കൊപ്പം കമ്യൂണോ എന്ന ദൈവശാസ്‌ത്ര പ്രസിദ്ധീകരണത്തിൻറെ പ്രസാധനത്തിന്‌ മുൻകൈ എടുത്തു. 1972ലാണ്‌ കമ്യൂണോയുടെ ആദ്യ പ്രതി പുറത്തിറങ്ങിയത്‌. പിൽക്കാലത്ത്‌ ഒന്നാംകിട കത്തോലിക്കാ ദൈവശാസ്‌ത്ര പ്രസിദ്ധീകരണങ്ങളിലൊന്നായി വളർന്ന കമ്യൂണോ ഇന്ന്‌ പതനേഴു ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്‌. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ കമ്യൂണോയുടെ പ്രധാന എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം. അർച്ച്‌ബിഷപ്പ്‌, കർദ്ദിനാൾ 1977 മാർച്ച്‌ 25ന്‌ പോൾ ആറാമൻ മാർപ്പാപ്പ ജോസഫ്‌ റാറ്റ്‌സിംഗറെ മ്യൂണിക്‌ ആർച്ച്‌ ബിഷപ്പായി നിയമിച്ചു. അതേ വർഷം മെയ്‌ 28ന്‌ അദ്ദേഹം അഭിഷിക്തനായി. എൺപതു വർഷത്തിനിടെ ബവേറിയയിലെ ഏറ്റവും വിഖ്യാതമായ അതിരൂപതയുടെ ആർച്ച്‌ ബിഷപ്പാകുന്ന ആദ്യ സ്വദേശിയായിരുന്നു അദ്ദേഹം. അതേ വർഷം ജൂൺ 27ന്‌ പോൾ ആറാമൻ മാർപ്പാപ്പ ആർച്ച്‌ ബിഷപ്പ്‌ ജോസഫ്‌ റാറ്റ്‌സിംഗറെ കർദ്ദിനാളായി ഉയർത്തി. ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയെ തെരഞ്ഞെടുത്ത 1978 ഓഗസ്റ്റിലെ പേപ്പൽ കോൺക്ലേവിൽപങ്കെടുത്ത കർദ്ദിനാൾ റാറ്റ്‌സിംഗർ അതേ വർഷം സെപ്‌റ്റംബറിൽ ഇക്വഡോറിലെ ഗുയൈക്വിലിൽ നടന്ന പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട മൂന്നാമത്‌ രാജ്യാന്തര സമ്മേളനത്തിൽ മാർപ്പാപ്പയെ പ്രതിനിധീകരിച്ചു. ഒക്‌ടോബറിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ തെരഞ്ഞെടുത്ത കോൺക്ലേവിലും പങ്കെടുത്തു. 1980ൽ ഇന്നത്തെ ലോകത്ത്‌ ക്രിസ്‌തീയ കുടുംബത്തിൻറെ ദൗത്യം എന്ന വിഷയത്തിൽ നടന്ന അഞ്ചാമത്ത്‌ സാധാരണ ജനറൽ അസംബ്ലിയുടെ റിലേറ്ററായിരുന്ന അദ്ദേഹം 1983ൽ ആറാമത്‌ ജനറൽ അസംബ്ലിയുടെ ഡെലഗേറ്റ്‌ പ്രസി‍ഡൻറായിരുന്നു. വിശ്വാസ തിരുസംഘം അധ്യക്ഷൻ 1981 നവംബർ 25ന്‌ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കർദിനാൾ റാറ്റ്‌സിംഗറെ വിശ്വാസ തിരുസംഘത്തിൻറെ പ്രീഫെക്ട് ആയും രാജ്യാന്തര ദൈവശാസ്‌ത്ര കമ്മീഷൻറെയും പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻറെയും പ്രസിഡൻറായും നിയമിച്ചു. 1982 ഫെബ്രുവരി 15ന്‌ മ്യണിക്‌ ആന്റ്‌ ഫ്രൈയ്‌സിംഗ്‌ അതിരൂപതയുടെ അജപാലന ചുമതല അദ്ദേഹം രാജിവെച്ചു. 1993 ഏപ്രിൽ അഞ്ചിന്‌ മാർപ്പാപ്പ അദ്ദേഹത്തെ വെല്ലെറ്റി -സെഗ്നി കർദ്ദിനാൾ ബിഷപ്പായും1998 നവംബർ ആറിന്‌ കർദ്ദിനാൾ സംഘത്തിൻറെ വൈസ്‌ ഡീനായും 2002 നവംബർ 30ന്‌ ഡീനായും ഉയർത്തി. ഇക്കാലങ്ങളിലെല്ലാം ജനന നിയന്ത്രണം, സ്വവർഗ ലൈംഗികത, മതാന്തര സംവാദം തുടങ്ങിയ വിഷയങ്ങളിൽ സഭയുടെ നിലപാടുകൾ അരക്കിട്ടുറപ്പിക്കുന്നതിൽ കർദ്ദിനാൾ റാറ്റ്‌സിംഗർ പ്രത്യേക ശ്രദ്ധ ചെലുത്തി. വിശ്വാസ തിരുസംഘത്തിൻറെ പ്രിഫെക്‌ട്‌ ആയിരിക്കെ ലാറ്റിൻ അമേരിക്കയിലെ ചില വിമോചന ദൈവശാശ്‌ത്ര പ്രചാരകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. 1984ലും 1986ലും വിമോചന ദൈവശാസ്‌ത്രത്തെ ശക്തമായ ഭാഷയിൽ അപലപിച്ച കർദ്ദിനാൾ റാറ്റ്‌സിംഗർ ഇത്‌ മനുഷ്യർക്കിടയിൽ വെറുപ്പം ആക്രമണോത്സുകതയും വളർത്തുന്ന മാർക്‌സിസ്റ്റ്‌ പ്രവണതയാണെന്ന്‌ ആരോപിച്ചു. റോമൻ കൂരിയയിൽ പൗരസ്‌ത്യ തിരുസംഘം ഉൾപ്പെടെ നിരവധി വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്‌. മാർപ്പാപ്പ തിരഞ്ഞെടുപ്പ്‌ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ മരിക്കുകയോ പദവിയിൽ തുടരാനാകാത്ത വിധം അദ്ദേഹത്തിൻറെ ആരോഗ്യം ക്ഷയിക്കുകയോ ചെയ്യുന്ന പക്ഷം പിൻഗാമായാകൻ പരിഗണിക്കപ്പെടുന്നവരിൽ ഒന്നാം സ്ഥാനത്തുള്ളത്‌ കർദ്ദിനാൾ ജോസഫ്‌ റാറ്റ്‌സിംഗറാണെന്ന്‌ പേരു വെളിപ്പെടുത്താത്ത വത്തിക്കാൻ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈം മാസിക 2005 ജനുവരിയിൽ റിപ്പോർട്ട്‌ ചെയ്‌തു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മരണത്തിനു പിന്നാലെ കർദ്ദിനാൾ ജോസഫ്‌ റാറ്റ്‌സിംഗർ അടുത്ത മാർപ്പാപ്പയാകുമെന്ന്‌ ഏറെക്കുറെ ഉറപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. 2005 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള നൂറു പേരുടെ പട്ടികയിലേക്ക്‌ അദ്ദേഹത്തെ ടൈം മാസിക തെരഞ്ഞെടുത്തു. അതേസമയം ആധുനിക കാലത്ത്‌ മാർപ്പായുടെ തെരഞ്ഞെടുപ്പു സംബന്ധിച്ച പ്രവചനങ്ങൾ അപൂർവമായേ യാഥാർത്ഥ്യമായിട്ടുള്ളു എന്നതുകൊണ്ട്‌ കർദ്ദിനാൾ റാറ്റ്‌സിംഗർക്ക്‌ സാധ്യതയില്ലെന്ന പ്രചാരണങ്ങളുമുണ്ടായി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും മുൻഗാമിയായ ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പയും അപ്രതീക്ഷിതമായാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. അതുകൊണ്ടുതന്നെ സാധ്യതാ പട്ടികയിൽ മുൻനിരക്കാരനായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ തെരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു തരത്തിൽ അപ്രതീക്ഷിതമായി. 2005 ഏപ്രിൽ 19ന്‌ പേപ്പൽ കോൺക്ലേവിൻറെ രണ്ടാം ദിനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ ദൈവത്തോട്‌ പ്രാർത്ഥിച്ചു ഇത്‌ എന്നോടു ചെയ്യരുതേ എന്ന്‌...പക്ഷെ, ഇക്കുറി അവിടുന്ന്‌ എന്റെ പ്രാർത്ഥന കേട്ടില്ല. വിരമിക്കുന്നതിന്‌ താൻ മുൻപ്‌ ആഗ്രഹം പ്രകടിപ്പിച്ചതു പരാമർശിച്ച്‌ അദ്ദേഹം പറഞ്ഞു. മധ്യകാലഘട്ടത്തിലെ വിഖ്യതാനായ ജർമൻ മാർപ്പാപ്പലിയോ ഒമ്പതാമൻറെ ഓർമദിവസമാണ്‌ ജർമനിയിൽനിന്നുള്ള പുതിയ മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പ്‌ നടന്നത്‌ എന്നതും ശ്രദ്ധേയമായി. കർദ്ദിനാൾ തിരുസംഘത്തിൻറെ പ്രോട്ടോഡീക്കൻ ജോർജ്‌ മെദിന എസ്‌തെവെസ്‌ പുതിയ മാർപ്പാപ്പ䴯ുടെ പേരു പ്രഖ്യാപിച്ചു. സെന്റ്‌ പീറ്റേഴ്‌സ്‌ ബസലിക്ക പരിസരത്ത്‌ തടിച്ചുകൂടിയിരുന്ന വിശ്വാസി സമൂഹത്തെ ഇറ്റാലിയൻ, സ്‌പാനിഷ്‌, ഫ്രഞ്ച്‌, ജർമൻ, ഇംഗ്ലീഷ്‌ ഭാഷകളിൽ അഭിസംബോധന ചെയ്‌ത ശേഷമാണ്‌ കർദ്ദിനാൾ എസ്‌തെവെസ്‌ ലത്തീൻ ഭാഷയിൽ പ്രഖ്യാപനം നടത്തിയത്‌* ബസലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട പുതിയ മാർപ്പാപ്പ ഇറ്റാലിയനിലാണ്‌ ആദ്യമായി സംസാരിച്ചത്‌. തുടർന്ന്‌ ലത്തീൻ ഭാഷയിൽ പരമ്പരാഗത ഉർബി ഇത്‌ ഓർബി പ്രഭാഷണം നടത്തി. പ്രിയ സഹോദരി സഹോദരൻമാരേ, ശ്രേഷ്‌ഠനായ ജോൺ പോൾ രണ്ടാമനു ശേഷം കർദ്ദിനാൾമാർ ദൈവത്തിൻറെ മുന്തിരിത്തോപ്പിലെ വിനീത വേലക്കാരനായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ഉപകരണങ്ങളുടെ അപര്യാപ്‌തത എനിക്കു മുന്നിലുണ്ടെങ്കിലും എങ്ങനെ ജോലി ചെയ്യണമെന്ന്‌ ദൈവത്തിനറിയാം. എല്ലാത്തിനുമപരിയായി എന്നെ നിങ്ങളുടെ പ്രാർത്ഥനക്കായി സമർപ്പിക്കുന്നു. തിരുവുദ്ധാനത്തിൻറെ ആഹ്ലാദത്തിലും അവിടുത്തെ അവസാനിക്കാത്ത കൃപാകടാക്ഷത്തിലുള്ള ആത്മവിശ്വാസത്തിലും നമുക്ക്‌ മുന്നോട്ടു നീങ്ങാം. ദൈവം നമ്മെ സഹായിക്കും. അവിടുത്തെ പരിശുദ്ധ മാതാവ്‌ നമ്മോടൊപ്പമുണ്ടാകും. നന്ദി. ഏപ്രിൽ 24ന്‌ വിശുദ്ധ പത്രോസിൻറെ ചത്വരത്തിൽ പ്രഥമ ദിവ്യബലി മധ്യേ അദ്ദേഹത്തെ പാല്ലിയവും മുക്കുവൻറെ മോതിരവും അണിയിച്ചു. മെയ്‌ ഏഴിന്‌ അദ്ദേഹം തന്റെ കത്തീഡ്രൽ ദേവാലയമായ അർച്ച്‌ സെൻറ് ജോൺ ലാറ്ററൻ ആർച്ച്‌ ബസിലിക്കയുടെ ചുമതലയേറ്റു. പേര്‌ നുർസിയയിലെ വിശുദ്ധ ബെനെഡിക്‌ടിന്റെയും ഒന്നാം ലോക മഹായുദ്ധ കാലത്തെ മാർപ്പാപ്പയായിരുന്ന ബെനെഡിക്‌ട്‌ പതിനഞ്ചാമൻറെയും ബഹുമാനാർത്ഥമാണ്‌ അനുഗൃഹീതൻ എന്ന്‌ അർത്ഥമുള്ള ബെനെഡിക്‌ട്‌ എന്ന പേര്‌ കർദ്ദിനാൾ റാറ്റ്‌സിംഗർ തെരഞ്ഞെടുത്തത്‌. സഭാഭരണം പുതിയ മാർപ്പാപ്പയുടെ പ്രഥമ ദിവ്യബലിയിൽ കർദ്ദിനാൾമാർ ഓരോരുത്തരായി അദ്ദേഹത്തോട്‌ വിധേയത്വം പ്രഖ്യാപിച്ച്‌ ആശീർവാദം വാങ്ങുന്ന പതിവുണ്ട്‌. ഇതിനു പകരം ബെനഡിക്‌ട്‌ പതിനാറാമൻറെ പ്രഥമ ദിവ്യബലിയിൽ കർദ്ദിനാൾമാർ വൈദികർ അൽമായർ,ദമ്പതികൾ, കുട്ടികൾ, പുതിയതായി സ്ഥൈര്യലേപനം സ്ഥീകരിച്ചവർ തുടങ്ങിവരുടെ പ്രതിനിധികളായി പന്ത്രണ്ടുപേർ അദ്ദേഹത്തിന്‌ ആശംസയറിയിക്കുകയായിരുന്നു. (തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുതന്നെ കർദ്ദിനാൾമാർ മാർപ്പാപ്പയോടുള്ള വിധേയത്വം പ്രഖ്യാപിച്ചിരുന്നു). വിശ്വാസികളോട്‌ കൂടുതൽ അടുത്ത്‌ ഇടപഴകുന്നതിനായി തുറന്ന പേപ്പൽ കാറാണ്‌ ബെനെഡിക്‌ട്‌ പതിനാറാമൻ തെരഞ്ഞെടുത്തത്‌. റോമിൻറെ മെത്രാൻ എന്ന നിലയിൽ എല്ലാ വർഷാരംഭത്തിലും സിസ്റ്റൈൻ ചാപ്പലിൽ നവജാതത ശിശുക്കളെ മാമ്മോദീസ മുക്കുന്ന ചടങ്ങ്‌ ജോൺ പോൾ രണ്ടാമനെപ്പോലെ ബെനെഡിക്‌ട്‌ പതിനാറാമനും തുടർന്നു. മാർപ്പാപ്പയുടെ സ്ഥാനിക മുദ്രയിൽ ലൗകിക അധികാരത്തിൻറെ പ്രതീകമായിരുന്ന മൂന്നു തട്ടുകളുള്ള കിരീട (റ്റിയാറ )ത്തിനു പകരം ആത്മീയാധികാരത്തിൻറെ പ്രതീകമായ പൗരാണിക കിരീടം(മെറ്റ്‌ർ) ഉൾപ്പെടുത്തി. പരമ്പരാഗതമായ പാല്ലിയവും അദ്ദേഹം ധരിക്കുന്നുണ്ട്‌. നാമകരണ നടപടികൾ തന്റെ മുൻഗാമിയായിരുന്ന ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിൻറെ പ്രാരംഭ നടപടിയായ നാമകരണത്തിന്‌ 2005 മെയ്‌ ഒമ്പതിന്‌ ബെനെഡിക്‌ട്‌ പതിനാറാമൻ തുടക്കം കുറിച്ചു. സാധാരണ ഗതിയിൽ ഒരാൾ മരിച്ച്‌ ചുരുങ്ങിയത്‌ അഞ്ചു വർഷം പിന്നിട്ട ശേഷമാണ്‌ നാമകരണ പ്രക്രിയ ആരംഭിക്കുക. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഈ സമയപരിധിയിൽ മാറ്റം വരുത്താവുന്നതാണെന്ന്‌ നാമകരണത്തിൻറെ ചുമതല വഹിക്കുന്ന റോം രൂപതാ വികാരി ജനറാൾ കാമില്ലോ റൂയിനി വ്യക്താക്കിയിട്ടുണ്ട്‌. മുൻപും പ്രത്യേക സാഹചര്യങ്ങളിൽ അഞ്ചു വർഷം തികയുന്നതിനു മുൻപ്‌ നാമകരണ നടപടി ആരംഭിച്ചിട്ടുണ്ട്‌. പുതിയ മാർപ്പാപ്പ ചുമതലയേറ്റശേഷം ആദ്യമായി വാഴ്‌ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത്‌ മദർ മരിയാനെ കോപെയും മദർ അസെൻഷൻ നിക്കോൾ ഗോണിയുമാണ്‌. 2005 മെയ്‌ 14ന്‌ വിശുദ്ധീകരണ തിരുസംഘത്തിൻറെ പ്രീഫെക്‌ടായ കർദ്ദിനാൾ ഹോസെ സരാവിയ മാർട്ടിൻസാണ്‌ നാമകരണം നിർവഹിച്ചത്‌. മുൻഗാമികളുടെ പതിവിൽനിന്ന്‌ വ്യത്യസ്‌തമായാണ്‌ വിശുദ്ധീകരണ തിരുക്കർമകളുടെ കാർമികനായി വിശുദ്ധീകരണ തിരുസംഘത്തിന്റെ പ്രീഫെക്‌ടിനെ ബെനെഡിക്‌ട്‌ പതിനാറാമൻ നിയോഗിച്ചത്‌. വിശുദ്ധരെ പ്രഖ്യാപിക്കൽ 2005 ഒക്‌ടോബർ 23ന്‌ മെത്രാൻമാരുടെ സിനഡിന്‌ സമാപനം കുറിച്ച്‌ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ദിവ്യബലിയിലാണ്‌ ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പ ചുമതലേയേറ്റശേഷം ആദ്യമായി വിശുദ്ധരുടെ പ്രഖ്യാപനം നടന്നത്‌. ആർച്ച്‌ ബിഷപ്പ്‌ ജോസഫ്‌ ബിൽസെവ്‌സ്‌കി(ഉക്രൈൻ), ഫാ. ആൽബെർട്ടോ ഹുർട്ടാഡോ(ചിലി), ഫാ. സിഗ്‌മണ്ട്‌ ഗൊരാസ്‌ദോവ്‌സ്‌കി(പോളണ്ട്‌), ഫാ. ഗയെറ്റാനൊ കറ്റനോസോ(ഇറ്റലി) എന്നിവരെയാണ്‌ അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ചത്‌. പ്രബോധനങ്ങൾ യേശുക്രിസ്‌തുവുമായുള്ള സൗഹൃദം എന്നതാണ്‌ ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ പ്രബോധനങ്ങളുടെ പ്രധാന വിഷയം. കൃത്രിമ ജനനനിയന്ത്രണം, ഗർഭഛിദ്രം, സ്വവർഗ്ഗ ലൈംഗികത എന്നീ വിഷയങ്ങളിൽ വളരെ കടുത്ത നിലപാടുകളാണ്‌ അദ്ദേഹം സ്വീകരിക്കുന്നത്‌. ഈ വിഷയങ്ങളിൽ തൻറെ മുൻഗാമിയെപ്പോലെ അദ്ദേഹം സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിൽ ഉറച്ചുനിൽക്കുന്നു. സ്വതന്ത്ര ചിന്താഗതികൾ മൂലം പാശ്ചാത്യ ലോകത്ത്‌ സഭയ്ക്കുണ്ടായ ക്ഷീണത്തിൽനിന്നും കരകയറാൻ വിശ്വാസ സംബന്ധിയായി കർക്കശനിലപാടുകൾ സ്വീകരിക്കാനാണ്‌ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്‌. മതസൗഹാർദ്ദ നീക്കങ്ങൾ വിമത കത്തോലിക്കർ റോമൻ കത്തോലിക്കാ സഭാ നേതൃത്വവുമായി 1975 മുതൽ അഭിപ്രായ ഭിന്നതയിൽ കഴിയുന്ന വിശുദ്ധ പത്താം പീയുസിന്റെ സമൂഹത്തിന്റെ പ്രതിനിധി ബിഷപ്പ്‌ ബെർനാഡ്‌ ഫെലേയുമായി 2006 ഓഗസ്റ്റ്‌ 29ന്‌ മാർപ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തി. കർദ്ദിനാൾ റാറ്റ്‌സിംഗറെ മാർപ്പാപ്പയായി തെരഞ്ഞെടുത്തതിനെ ബിഷപ്പ്‌ ബെർനാഡ്‌ ഫെലേ നേരത്തെ സ്വാഗതം ചെയ്‌തിരുന്നു. ഓർത്തഡോക്‌സ്‌ സഭകൾ വത്തിക്കാൻ ഇയർ ബുക്കിൽനിന്ന്‌ പടിഞ്ഞാറിന്റെ പാത്രിയാർക്കീസ്‌ എന്ന തന്റെ പദവി നീക്കം ചെയ്യാനുള്ള ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ തീരുമാനത്തിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമിനിക്കൽ ഓർത്തഡോക്‌സ്‌ പാത്രിയാർക്കേറ്റിലെ മെത്രാൻമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യേശുക്രിസ്‌തുവിന്റെ വികാരി, ആഗോള സഭയുടെ പരമോന്നത വൈദികൻ എന്നീ വിശേഷണങ്ങൾ നിലനിർത്തി പടിഞ്ഞാറിന്റെ പാത്രീയാർക്കീസ്‌ എന്ന പദവി നീക്കം ചെയ്യുന്നത്‌ മാർപ്പാപ്പക്ക്‌ ആഗോള തലത്തിലുള്ള അധികാരത്തിന്റെ പരോക്ഷ സൂചനയാണെന്നും ഇത്‌ ഓർത്തഡോക്‌സ്‌ സഭാ വിഭാഗങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും 2006 ജൂൺ എട്ടിന്‌ ഓർത്തഡോക്‌സ്‌ ബിഷപ്പ്‌സ്‌ സിനഡ്‌ സെക്രട്ടറി പുറത്തിറക്കിയ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. എന്നാൽ പടിഞ്ഞാറിന്റെ പാത്രിയാർക്കീസ്‌ എന്ന വിശേഷണം ഒഴിവാക്കിയതിനു പിന്നിൽ പൗരസ്‌ത്യ പാത്രിയാർക്കേറ്റിന്റെ പ്രാധാന്യം കുറക്കാനുള്ള ഉദ്ദേശ്യമില്ലെന്ന്‌ ക്രൈസ്‌തവ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ്‌ കർദ്ദിനാൾ വാൾട്ടർ കാസ്‌പെർ വ്യക്തമാക്കിയെങ്കിലും ഓർത്തഡോക്‌സ്‌ സിനഡ്‌ ഇത്‌ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഏതൻസ്‌ ആർച്ച്‌ബിഷപ്പ്‌ ക്രിറ്റോഡോളസ്‌ 2006 ഡിസംബർ 13ന്‌ ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയെ സന്ദർശിച്ചു. ഗ്രീസിലെ സഭയുടെ പ്രതിനിധി വത്തിക്കാനിൽ നടത്തുന്ന പ്രഥമ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്‌. പ്രൊട്ടസ്റ്റന്റ്‌ സഭകൾ ഫ്രാൻസിലെ പ്രധാന പ്രൊട്ടസ്റ്റന്റ്‌ സഭാ വിഭാഗമായ റീഫോംഡ്‌ ചർച്ച്‌ ഓഫ്‌ ഫ്രാൻസിന്‌ 2005ൽ മാർപ്പാപ്പ സന്ദേശമയച്ചിരുന്നു. പരിഗണനയുടെ സൂചനകൾ നൽകിയതിന്‌ സഭാ പ്രതിനിധികൾ മാർപ്പാപ്പക്ക്‌ നന്ദി അറിയിച്ചു. അതേ വർഷം ജർമനിയിലെ കോളോണിൽ നടത്തിയ പ്രഭാഷണത്തിലും അദ്ദേഹം പ്രൊട്ടസ്റ്റന്റ്‌ സഭകളെക്കുറിച്ച്‌ പരാമർശിച്ചിരുന്നു. 2006ൽ ആഗ്ലീക്കൻ സഭാ നേതാവായ കാന്റർബറി ആർച്ച്‌ബിഷപ്പ്‌ റൊവാൻ വില്യംസുമായി മാർപ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തി. ഇരു സഭകളും തമ്മിൽ നാലു പതിറ്റാണ്ടുകളായി നടന്നുവരുന്ന സംവാദത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംയുക്ത പ്രസ്‌താവന ഇരുവരും ചേർന്ന്‌ പുറത്തിറക്കുകയും ചെയ്‌തു. 2008 ജനുവരിയിൽ യോർക്ക്‌ ആർച്ച്‌ബിഷപ്പ്‌ ജോൺ സെന്റാമുവുമായി മാർപ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തി. ലേറ്റർ ഡേ സെയ്‌ൻറ്സ്‌ 2008ൽ അമേരിക്കൻ പര്യടന വേളയിൽ മാർപ്പാപ്പയുടെ സാന്നിധ്യത്തിൽ നടന്ന സർവമതപ്രാർത്ഥനാ സമ്മേളനത്തിൽ ദ ചർച്ച്‌ ഓഫ്‌ ജീസസ്‌ ക്രൈസ്റ്റ്‌ ഓഫ്‌ ലേറ്റർ ഡേ സെയ്‌ന്റ്‌സ്‌ പ്രതിനിധികളെയും ക്ഷണിച്ചിരുന്നു. ഇതാദ്യമായാണ്‌ മാർപ്പാപ്പയുടെ ഒരു ചടങ്ങിൽ ഈ സഭക്ക്‌ ക്ഷണം ലഭിച്ചത്‌. മതാന്തര സംവാദം മറ്റു മതങ്ങളുമായി സംവാദം നടത്താനും ബന്ധം മെച്ചപ്പെടുത്താനും ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. അദ്ദേഹത്തിന്റെ ചില നിലപാടുകൾ വിവാദങ്ങൾക്ക്‌ വഴിതെളിക്കുകയും ചെയ്‌തു. യഹൂദ മതം ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പിനെ ലോക ജൂത കോൺഗ്രസ്‌ സ്വാഗതം ചെയ്‌തിരുന്നു. ജൂത മതത്തിന്റെ ചരിത്രത്തോടും ഹിറ്റ്ലറുടെ കൂട്ടക്കുരിതിയോടും അദ്ദേഹം പുലർത്തുന്ന വൈകാരികമായ സമീപനത്തെ കോൺഗ്രസ്‌ പുറത്തിറക്കിയ പ്രസ്‌താവനയിൽ പ്രത്യേകം പരാമർശിച്ചിരുന്നു. എന്നാൽ ജൂത വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഒരു പോളിഷ്‌ വൈദികനുമായി മാർപ്പാപ്പ കൂടിക്കാഴ്‌ച്ച നടത്തിയത്‌ ആഗോള വ്യാപകമായി ജൂതൻമാരുടെ പ്രതിഷേധത്തിന്‌ ഇടയാക്കി. മാർപ്പാപ്പയുടെ നടപടി തങ്ങളെ ഞെട്ടിച്ചതായി യൂറോപ്യൻ ജൂത കോൺഗ്രസ്‌ വത്തിക്കാനയച്ച കത്തിൽ വ്യക്തമാക്കി. ഇസ്‌ലാം താൻ മുൻപ്‌ അദ്ധ്യാപകനായിരുന്ന ജർമനിയിലെ റീഗൻസ്‌ബർഗ്‌ സർവകലാശാലയിൽ 2006 സെപ്‌റ്റംബറിൽ നടത്തിയ പ്രഭാഷണത്തിനിടെ ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പ ഉപയോഗിച്ച ഒരു ഉദ്ധരണി ആഗോള വ്യാപകമായി മുസ്‌ലിം സമൂദായത്തിന്റെ പ്രതിഷേധങ്ങൾക്ക്‌ ഇടയാക്കി. ഇതേ തുടർന്ന്‌ മാർപ്പാപ്പ ക്ഷമാപണം നടത്തി. ബുദ്ധമതം മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തിബത്തൻ ബുദ്ധമതസ്ഥരുടെ ആത്മീയാചാര്യൻ ദലൈലാമ ബെനെഡിക്‌ടിക്‌ പതിനാറാമനെ അഭിനന്ദിച്ചിരുന്നു. 2008 ഒക്‌ടോബറിൽ ദലൈലാമ വത്തിക്കാൻ സന്ദർശിച്ചു. രചനകൾ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്‌ ഇദ്ദേഹം. ക്രിസതീയതക്ക്‌ ഒരു ആമുഖം എന്ന പേരിൽ 1968ൽ പ്രസിദ്ധീകരിച്ച പ്രഭാഷണ സമാഹാരം ഏറെ ശ്രദ്ധേയമാണ്‌. ദൈവശാസ്‌ത്രത്തിൽ വിശദമായ പഠനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട രേഖകളാണ്‌ ബനഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ രചനകൾ. ആരോഗ്യം പ്രായാധിക്യവുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യ പ്രശ്‌നങ്ങൾ മൂലവും എഴുത്തിനായി കൂടുതൽ സമയം ചെലവഴിക്കാനുള്ള ആഗ്രഹം കൊണ്ടും വിശ്വാസ തിരുസംഘത്തിൻറെ അധ്യക്ഷ പദവിയിൽനിന്ന്‌ രാജിവെക്കാൻ തീരുമാനിച്ച കർദ്ദിനാൾ റാറ്റ്‌സിംഗർ മൂന്നു തവണ രേഖാമൂലം രാജി സമർപ്പിച്ചിരുന്നു. പക്ഷെ, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നിർദ്ദേശമനുസരിച്ച്‌ തുടരുകയായിരുന്നു. 1991 സെപ്‌റ്റംബറിൽ പക്ഷാഘാതത്തെ തുടർന്ന്‌ കാഴ്‌ച്ചശക്തി താൽകാലികമായി ക്ഷയിച്ചു. 1992ൽ ആൽപ്‌സിൽ അവധിക്കാലം ചെലവഴിക്കവെ വീണ്‌ തലക്ക്‌ പരിക്കേറ്റിരുന്നു. 2005 മേയിൽ കർദ്ദിനാൾ റാറ്റ്‌സിംഗർക്ക്‌ വീണ്ടും നേരിയ പക്ഷാഘാതമുണ്ടായതായി വത്തിക്കാൻ വെളിപ്പെടുത്തി. അദ്യത്തെ പക്ഷാഘാതം അദ്ദേഹത്തിൻറെ ഹൃദയത്തിൻറെ പ്രവർത്തനത്തെ ബാധിച്ചതായും അതുകൊണ്ട്‌ മരുന്ന്‌ കഴിക്കുന്നതായും വെളിപ്പെടുത്തലുണ്ടായി. 2006ൽ ബൈപാസ് ശസ്ത്രക്രിയക്ക് മുന്നോടിയായി മാർപ്പാപ്പയ്ക്ക് മറ്റൊരു ശസ്ത്രക്രിയ നടത്തിയതായി 2006ൽ അഭ്യൂഹം പരന്നു. 2009 ജൂലൈ 17ന് ആൽപ്സിൽ അവധിക്കാലം ചെലവഴിക്കവേ വീണ് വലതു കൈത്തണ്ട ഒടിഞ്ഞ ബെനഡിക്റ്റ് പതിനാറാമൻ ശത്രക്രിയക്ക് വിധേയനായി. പരിക്ക് ഗുരുതരമല്ലെന്ന് വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. പൊതു വിവരങ്ങൾ ഉപേക്ഷിക്കപ്പെടുകയോ മറവിയിലാകുകയോ ചെയ്ത പല സ്ഥാനിക വേഷങ്ങളും ചിഹ്നങ്ങളും ബെനഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പ പുനരവതരിപ്പിച്ചു. ചുവന്ന നിറമുള്ള പേപ്പൽ ഷൂസാണ്‌ ഇതിൽ ഏറെ ശ്രദ്ധേയം. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആദ്യ നാളുകളിൽ ഉപയോഗിച്ചിരുന്നെങ്കിലും പേപ്പൽ ഷൂസ്‌ പിന്നീട്‌ വിസ്‌മൃതിയിലായിരുന്നു. ഈ ഷൂസ്‌ ഇറ്റലിയിലെ ഒരു ഫാഷൻ ഡിസൈനിംഗ്‌ സ്ഥാപനം നിർമിച്ചതാണെന്ന്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിരുന്നെങ്കിലും ഇത്‌ മാർപ്പാപ്പക്കു വേണ്ടി ഷൂ നിർമ്മിക്കുന്നയാൾതന്നെ തന്നെ തയ്യാറാക്കിയതാണെന്ന് വത്തിക്കാൻ വ്യക്തമാക്കി. മാർപ്പാപ്പമാർ പരമ്പരാഗതമായി ശൈത്യകാലത്ത്‌ ഉപയോഗിച്ചിരുന്ന ചുവന്ന തൊപ്പിയായ കമൗറോ 2005 ഡിസംബർ 21 മുതൽ ബെനെഡിക്‌ട്‌ പതിനാറാമൻ ഉപയോഗിച്ചു തുടങ്ങി. ജോൺ 23ആമൻ മാർപ്പാപ്പയുടെ കാലത്താണ്‌ (1958-1963)കമൗറോ ഇതിനു മുമ്പ്‌ ഏറ്റവുമൊടുവിൽ ഉപയോഗിച്ചത്‌. പുറത്ത്‌ പോകുമ്പോൾ ഉപയോഗിക്കുന്ന കാപെല്ലോ റൊമാനോ എന്ന തൊപ്പിയും ബെനഡിക്‌ട്‌ പതിനാറാമൻ പുനരവതരിപ്പിച്ചു. മുൻകാല മാർപ്പാപ്പമാർ വ്യാപകമായി ഉപയോഗിച്ചിരുന്ന കാപെല്ലോ റൊമാനോ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇടക്കിടെ മാത്രമെ ധരിച്ചിരുന്നുള്ളൂ. മൂന്ന തരം പേപ്പൽ മോസ്സെറ്റയും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്‌. ചുവപ്പു നിറമുള്ള വേനൽകാല മോസെറ്റ മാത്രമാണ്‌ ജോൺ പോൾ രണ്ടാമൻ ധരിച്ചിരുന്നത്‌. പോൾ ആറാമൻ മാർപ്പാപ്പ ഉപയോഗിച്ചിരുന്ന ശൈത്യകാല മോസ്സെറ്റയും പാസ്‌കൽാസെറ്റയുമാണ്‌ ബെനഡിക്‌ട്‌ പതിനാറാമൻ കൂട്ടിച്ചേർത്തത്‌. സ്ഥാനാരോഹണ പ്രഭാഷണത്തിൽ പാല്ലിയത്തിൻറെ പ്രാധാന്യത്തെക്കുറിച്ച്‌ ബെനെഡിക്‌ട്‌ പതിനാറാമൻ വിശദമായി പ്രതിപാദിച്ചിരുന്നു. ആദ്യ സഹസ്രാബ്‌ദത്തിലെ മാർപ്പാപ്പമാർ ഉപയോഗിച്ചിരുന്ന പാല്ലിയമാണ്‌ അദ്ദേഹം തെരഞ്ഞെടുത്തത്‌. മാർപ്പാപ്പ പദത്തിൻറെയും സഭയുടെയും നൈരന്തര്യം വ്യക്തമാക്കാൻ ആരാധനാക്രമവുമായി ബന്ധപ്പെട്ട പല പ്രതീകങ്ങളും അദ്ദേഹം പുനരവതരിപ്പിച്ചു. മാർപ്പാപ്പയുടെ വേഷവിതാനങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ആഡംബരമാണെന്ന്‌ വിഖ്യാത ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ ഫ്രാങ്കോ സെഫെറെലി ആരോപിച്ചിരുന്നു. ഇന്നത്തെ കാലത്ത്‌ സഭാ വസ്‌ത്രങ്ങൾക്ക്‌ അമിത ആഡംബരത്തിൻറെ ആവശ്യമില്ല. അമിത ആഡംബരമുള്ള വസ്‌ത്രങ്ങൾ മാർപ്പാപ്പയെ ചുറ്റുപാടുകളിൽനിന്ന്‌ അകറ്റി നിർത്തുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആരാധനാക്രമ ആഘോഷങ്ങൾ പഴയകാലത്തിൻറെ തുടർച്ചയാണെന്ന്‌ വ്യക്തമാക്കാനാണെന്ന്‌ വത്തിക്കാൻ പറയുന്നു. അപ്പസ്തോലിക സന്ദർശനങ്ങൾ മാർപ്പാപ്പയായി ചുമതലയേറ്റ് മൂന്നു വർഷത്തിനുള്ളിൽതന്നെ ബെനഡിക്റ്റ് പതിനാറാമൻ ഇറ്റലിയിലും പുറത്തും ഒട്ടേറെ അപ്പസ്തോലിക യാത്രകൾ നടത്തി.ജൻമരാജ്യമായ ജർമനി അദ്ദേഹം രണ്ടു തവണ സന്ദർശിച്ചു. ലോക യുവജന ദിനാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു ആദ്യ യാത്ര. ബാല്യകാലം ചെലവഴിച്ച സ്ഥലങ്ങളിലേക്കായിരുന്നു രണ്ടാമത്തെ സന്ദർശനം. പോളണ്ടിലും സ്പെയിനിലും മാർപ്പാപ്പക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ജർമനിയിലെ റീഗൻസ്ബർഗ് സർവകലാശാലയിൽഅദ്ദേഹം നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ടുയർന്ന വിവാദം കെട്ടടങ്ങും മുന്പായിരുന്നു മുസ്ലിം ഭൂരിപക്ഷ രാജ്യമായ തുർക്കിയിലേക്കുള്ള യാത്ര. മുസ്ലിം സംഘടനകളുടെ പ്രതിഷേധം മൂലം മാർപ്പാപ്പക്ക് തുർക്കിയിൽ കനത്ത സുരക്ഷ ക്രമീകരിച്ചിരുന്നു.ബർത്തലോമിയോ ഒന്നാമൻ പാത്രിയാർക്കീസുമായി ചേർന്ന് മാർപ്പാപ്പ നടത്തിയ സംയുക്ത പ്രഖ്യാപനം കത്തോലിക്ക-ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള അകലം കുറക്കുന്നതിനുള്ള നീക്കങ്ങളുടെ തുടക്കമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2007ൽ ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമായ ബ്രസീൽ സന്ദർശിച്ച മാർപ്പാപ്പ അവിടെ ബിഷപ്പുമാരുടെ സമ്മേളത്തിൽ പങ്കെടുത്തു. അതേ വർഷം ജൂണിൽ വിശുദ്ധ ഫ്രാൻസീസ് അസീസിയുടെജൻസ്ഥലമായ അസീസിയേലേക്ക് മാർപ്പാപ്പ തീർത്ഥയാത്ര നടത്തി. സെപ്റ്റംബറിൽ ഓസ്ട്രിയയിൽ ത്രിദിന സന്ദർശനം നടത്തിയ മാർപ്പാപ്പ നാസി ക്യാന്പുകളിൽ കൊല്ലപ്പെട്ട വിയന്നയിലെ ജൂതൻമാരുടെ സ്മരണക്കായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു.മിറാസസെലിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അദ്ദേഹം ദിവ്യബലി അർപ്പിക്കുകയും ചെയ്തു. അമേരിക്കൻ പര്യടനം 2008 വൈദികർ ഉൾപ്പെട്ട ലൈംഗിക പീഡന വിവാദങ്ങളെ തുടർന്ന് അമേരിക്കയിലെ റോമൻ കത്തോലിക്കാ സഭ രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്ന വേളയിലാണ് 2008 ഏപ്രിൽ 15 മുതൽ 20 വരെ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ രാജ്യത്ത് സന്ദർശനം നടത്തിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരു വൈദികനെ താൻ സംരക്ഷിച്ചതായി 2002ൽ ബോസ്റ്റൺ ആർച്ച് ബിഷപ്പ് നടത്തിയ വെളിപ്പെടുത്തലാണ് അമേരിക്കൻ കത്തോലിക്കാ സമൂഹത്തിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ കോളിളക്കങ്ങളിലൊന്നിന് നാന്ദി കുറിച്ചത്. വൈദികരുടെ പീഡനങ്ങൾക്ക് വിധേയരായ അനേകമാളുകൾ ഇതേ തുടർന്ന് പരസ്യമായി രംഗത്തെത്തി.1960 മുതൽ 2002 വരെ അയ്യായിരത്തോളം വൈദികർ പതിനാലായിരത്തോളം കുട്ടികളെ പീഡിപ്പിച്ചതായാണ് കണക്ക്. പീഡനത്തിന് ഇരകളായവരും ബന്ധുക്കളും ഉൾപ്പെടെ അനേകം പേർ സഭ വിട്ടു. പള്ളികളുടെ ആസ്തികൾ വിറ്റുവരെ നഷ്ടപരിഹാരം കൊടുക്കാൻ സഭ നിർബന്ധിതമായി. ഈ വിവാദത്തോട് മാർപ്പ എങ്ങനെ പ്രതികരിക്കും എന്നതാണ് അദ്ദേഹത്തിൻറെ അമേരിക്കൻ സന്ദർശന വേളയിൽ ലോകം ഉറ്റുനോക്കിയിരുന്നത്.അമേരിക്കയിലേക്കുള്ള യാത്രാമധ്യേതന്നെ മാർപ്പാപ്പ തൻറെ നിലപാട് വ്യക്തമാക്കി.ഒരുപാട് വൈദികർ ഉണ്ടാകുന്നതിനേക്കൾ നല്ല വൈദികർ ഉണ്ടാകുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം വിമാനത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടക്കാതെ സഭയുടെ വീഴ്ച്ചകൾ തുടർച്ചയായി ഏറ്റുപറയുകയും ക്ഷമാപണം നടത്തുകയും ചെയ്ത മാർപ്പാപ്പ ജനഹൃദയങ്ങൾ കീഴടക്കുന്നതാണ് അമേരിക്കയിൽ കണ്ടത്. ആദ്യ ദിനത്തിൽ വാഷിംഗ്ടണിൽ കർദ്ദിനാൾമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുതൽ അവസാന ദിവസം ന്യുയോർക്ക് യാങ്കി സ്റ്റേഡിയത്തിൽ നടന്ന ദിവ്യബലിയിൽവരെ അദ്ദേഹം വിവാദത്തെക്കുറിച്ച് പരാമർശിക്കാൻ തയ്യാറായത് ശ്രദ്ധേയമായി. ഇതിനു പുറമെ ലൈംഗിക പീഡനങ്ങൾക്ക് വിധേയരായ നാലു പേരുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച്ച നടത്തിയ മാർപ്പാപ്പ അവരെ ആശ്വസിപ്പിച്ചു.അമേരിക്കയിൽ പര്യടനം നടത്തുന്ന മൂന്നാമത്തെ മാർപ്പാപ്പയാണെങ്കിലും പല കാര്യങ്ങളിലും ഒന്നാമത്തെ മാർപ്പാപ്പ എന്ന ഖ്യാതി കുറിച്ചാണ് അദ്ദേഹം മടങ്ങിയത്. thumb|right|300px|അമേരിക്കയിൽ പര്യടനത്തിനെത്തിയ ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയെ പ്രസിഡൻറ് ജോർജ് ബുഷും ഭാര്യ ലോറയും മെരിലാൻറ് ആൻഡ്രൂസ് എയർ ബേസിൽ സ്വീകരിക്കുന്നു. അമേരിക്കൻ പ്രസിഡൻറ് ജോർജ് ബുഷും ഭാര്യ ലോറയും വിമാനത്താവളത്തിലെത്തിയാണ് മാർപ്പാപ്പയെ സ്വീകരിച്ചത്. അമേരിക്കൻ പ്രസിഡൻറ് വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തുന്നത് അത്യപൂർവമാണ്. പതിനാറാം തീയതി തൻറെ 81ആം ജൻമദിനത്തിൽ വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ മാർപ്പാപ്പ കേക്ക് മുറിച്ചു. വലിയ ഇടയന് പിറന്നാൾ മംഗളങ്ങൾ നേരാൻ ഒട്ടേറെയാളുകൾ വൈറ്റ് ഹൗസിൻറെ സൗത്ത് ലോണിൽ എത്തി. ഓവൽ ഓഫീസിൽ ബുഷുമായി കൂടിക്കാഴ്ച്ച നടത്തിയ മാർപ്പാപ്പ വൈകുന്നേരം പ്രസി‍ഡൻറിനും ഭാര്യക്കുമൊപ്പം പ്രാർത്ഥന നടത്തുകയും രാജ്യത്തെ കത്തോലിക്കാ വൈദിക ശ്രേഷ്ഠരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.17ആം തീയതി രാവിലെ വാഷിംഗ്ടണിലെ നാഷണൽ ബേസ്ബോൾ സ്റ്റേഡിയത്തിൽ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 48000ഓളം പേർ പങ്കെടുത്തു. തുടർന്ന് അമേരിക്കയിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുമായും വിവിധ മത പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. 18ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത മാർപ്പാപ്പ മനുഷ്യാവകാശ സംരക്ഷണത്തിൽ എല്ലാ രാജ്യങ്ങളും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഉദ്ബോധിപ്പിച്ചു. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിൽ ചില രാജ്യങ്ങളുടെ ഏകപക്ഷീയ സമീപനങ്ങൾ അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് ന്യോയോർക്കിലെ പാർക്ക് ഈസ്റ്റ് ജൂത സിനഗോഗിൽ മാർപ്പാപ്പ നടത്തിയ സന്ദർശനവും ചരിത്രത്തിൽ ഇടം നേടി. അമേരിക്കയിൽ ഒരു സിനഗോഗ് സന്ദർശിക്കുന്ന ആദ്യ മാർപ്പാപ്പയാണ് ബെനഡിക്റ്റ് പതിനാറാമൻ. ജൂതൻമാരുടെ പരിവർത്തനത്തിനുവേണ്ടിയുള്ള പ്രാർത്ഥന ദുഃഖവെള്ളിയാഴ്ച്ചയിലെ തിരുക്കർമങ്ങളിൽ ഉൾപ്പെടുത്തിയതിനെ തുടർന്നുള്ള വിവാദം തുടരുന്നതിനിടെയാണ് മാർപ്പാപ്പ സിനഗോഗിലെത്തിയത്. സഭയെ പ്രശ്നങ്ങളിൽനിന്ന് മുന്നോട്ടു നയിക്കാൻ വൈദികരും വിശ്വാസികളും ബിഷപ്പുമാരോട് സഹകരിക്കണമെന്ന് സെൻറ് പാട്രിക് കത്തീഡ്രലിലെ ദിവ്യബലിമധ്യേ മാർപ്പാപ്പ നിർദ്ദേശിച്ചു. 19ന് യോങ്കേഴ്സിലെ സെൻറ് ജോസഫ് സെമിനാരിയിൽ അംഗവൈകല്യം ബാധിച്ച കുട്ടികളുമായി ഏതാനും മിനിറ്റ് ചെലവഴിച്ച ശേഷം മുപ്പതിനായിരത്തോളം യുവതീയ യുവാക്കൾ അണിനിരന്ന റാലിയെ അഭിസംബോധന ചെയ്തു. തീവ്രവാദി ആക്രമണത്തിൽ തകർന്ന വേൾഡ് ട്രേഡ് സെൻറർ നിലനിന്നിരുന്ന ന്യുയോർക്കിലെ ഗ്രൗണ്ട് സീറോയിൽ 20ന് സന്ദർശനം നടത്തിയ മാർപ്പാപ്പ അവടെ മരിച്ചവർക്കും കുടുംബാംഗങ്ങൾക്കും ലോക സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ദുരന്തത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരുടെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.ന്യോയോർക്കിലെ യാങ്കി സ്റ്റേഡിയത്തിൽ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയിലും പതിനായിരങ്ങൾ പങ്കെടുത്തു. അന്നു വൈകുന്നേരം ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ വൈസ് പ്രസിഡൻറ് ഡിക് ചെനിയുടെ നേതൃത്വത്തിൽ മാർപ്പാപ്പക്ക് യാത്രയയ്പ്പ് നൽകി. അമേരിക്കയിൽ കത്തോലിക്കാ വൈദികരുടെ എണ്ണം 1965ൽ 58,000മായിരുന്നത് 2007ൽ 41,500 ആയി കുറഞ്ഞതായാണ് ജോർജ് ടൗൺ സർവകലാശാലയിലെ സെൻറർ ഫോർ അപ്ലൈഡ് റിസർച്ചിൻറെ കണക്ക്. അതേസമയം വിശ്വാസികളുടെ സഖ്യ 1965ലെ 45.6 ദശലക്ഷത്തിൽനിന്ന് 64.4 ദശലക്ഷമായി ഉയർന്നു. മാർപ്പാപ്പയുടെ സന്ദർശനം രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന് ഉണർവ് പകർന്നതായി അമേരിക്കൻ മാധ്യമങ്ങൾ വിലയിരുത്തി. സന്ദർശനം ലക്ഷ്യ മിട്ടിരുന്നതിലും വലിയ വിജയമായെന്ന് വത്തിക്കാൻ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാർദി പറഞ്ഞു. ലോക യുവജന ദിനം (സിഡ്നി-2008) 2008 ജൂലെ 15 മുതൽ 20 വരെ ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന ലോകമെമ്പാടുമുള്ള കത്തോലിക്കാ യുവനജങ്ങളുടെ സമ്മേളനമായ ലോക യുവജനദിനത്തിൻറെ പ്രധാന ആകർഷണം മാർപ്പാപ്പയുടെ സാന്നിധ്യമായിരുന്നു. ബെനെഡിക്‌ട്‌ പതിനാറാമൻറെ പ്രഥമ ഓസ്‌ട്രേലിയൻ പര്യടനമായിരുന്നു ഇത്‌. പതിനാലാം തീയതി ഓസ്‌ട്രേലിയയിൽ എത്തിയ അദ്ദേഹം പതിനേഴാം തീയതിയാണ്‌ വേൾഡ്‌ യൂത്ത്‌ ഡേ വേദിയിൽ പ്രത്യക്ഷപ്പെട്ടത്‌. സൂപ്പർ തേസ്‌ഡേ എന്ന്‌ മാധ്യമങ്ങൾ വിശേഷിപ്പിച്ച ദിവസം ജാക്‌സൺ തുറമുഖത്തിനു ചുറ്റും ബോട്ടിൽ സഞ്ചരിച്ച മാർപ്പാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്‌തു. തുടർന്ന്‌ ബറാംഗാരുവിൽ 170 രാജ്യങ്ങളിൽനിന്നുള്ള യുവതീയുവാക്കൾ അണിനിരന്ന പൊതു ചടങ്ങിൽ പങ്കെടുത്തു. ജൂലൈ 18 വെള്ളിയാഴ്‌ച്ച നടന്ന കുരിശിൻറെ വഴിയുടെ പുനരാവിഷ്‌കാരത്തിനും അദ്ദേഹം സാക്ഷിയായി. 20ന്‌ ഞായറാഴ്‌ച്ച റാൻഡ്‌വിക്‌ റേസ്‌കോഴ്‌സിൽ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന സമാപന ദിവ്യബലിയിൽ നാലു ലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ ഏറ്റവുമധികം വിശ്വാസികൾ പങ്കെടുത്ത വിശുദ്ധ കുർബാനയാണിത്. സ്‌നേഹത്തിനു സാക്ഷികളാകാൻ വഹിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്‌ത മാർപ്പാപ്പ ആധുനിക കാലം ഉയർത്തുന്ന വെല്ലുവിളികളെയും വ്യാപകമായിക്കൊണ്ടിരിക്കുന്ന വിശ്വാസ ഊഷരതയെയും അതിവിജീവിച്ച്‌ വിശ്വാസം നിലനിർത്താൻ ജാഗ്രത പുലർത്തണമെന്ന്‌ നിർദ്ദേശിച്ചു. അമേരിക്കയിലെന്ന പോലെ ഓസ്‌ട്രേലിയയിലും പുരോഹിതരുടെ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് മാർപ്പാപ്പ ക്ഷമാപണം നടത്തി. ``പീഡനത്തിന്‌ ഇരകളായവരോട്‌ ഞാൻ മാപ്പു ചോദിക്കുന്നു. അവരുടെ ഇടയനെന്ന നിലയിൽ അവരുടെ വേദനയിൽ ഞാനും പങ്കുചേരുന്നു''-അദ്ദേഹം പറഞ്ഞു. പുരോഹിതരുടെ പീഡനങ്ങൾക്ക് ഇരകളായ രണ്ട് ആൺകുട്ടികളെയും രണ്ടു പെൺകുട്ടികളെയും 21ന് വത്തിക്കാനിലേക്ക് മടങ്ങും മുന്പ് സിഡ്നി സെൻറ് മേരീസ് കത്തീഡ്രലിൽവെച്ച് മാർപ്പാപ്പ നേരിൽ കണ്ടു. മാർപ്പാപ്പയെ വരവേൽക്കാനെന്നപോലെ യാത്രയാക്കാനും വിമാനത്താവളത്തിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി കെവിൻ റുഡ് വത്തിക്കാനിലെ ആദ്യത്തെ ഓസ്ട്രേലിയൻ റസിഡൻറ് അംബാസഡറായി മുൻ ഉപപ്രധാനമന്ത്രി ടിം ഫിഷറിനെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഫ്രാൻസ്(സെപ്റ്റംബർ 2008) 2008 സെപ്‌റ്റംബർ 12 മുതൽ 15 വരെയായിരുന്നു ബെനെഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ പ്രഥമ ഫ്രഞ്ച്‌ പര്യടനം. 12ന്‌ എലിസി കൊട്ടാരത്തിൽ ഫ്രഞ്ച്‌ പ്രസിഡൻറ് നിക്കോളാസ് സർക്കോസിയുമായി കൂടിക്കാഴ്‌ച്ച നടത്തിയ അദ്ദേഹം 13ന്‌ പാരിസിലെ ഇൻവാലിദെസിൽ അർപ്പിച്ച ദിവ്യബലിയിൽ 2.6 ലക്ഷം വിശ്വാസികൾ പങ്കെടുത്തു. അതേ ദിവസം ലാകത്തിലെ ഏറ്റവും വിഖ്യാത റോമൻ കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ലൂർദിലെത്തിയ മാർപ്പാപ്പ ഇടയബാലിക ബെർണാർദെറ്റെ സൗബിറൗസിന്‌ 1858ൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഗ്രോട്ടോയിൽ പ്രാർത്ഥന നടത്തി. കന്യകാ മറിയം പ്രത്യക്ഷപ്പെട്ടതിന്റെ 150ആം വാർഷികാചരണത്തോടെ 15ആം തീയതിയാണ്‌ മാർപ്പാപ്പയുടെ ഫ്രാൻസ്‌ സന്ദർശനം അവസാനിച്ചത്‌. ഗ്രോട്ടോക്ക്‌ സമിപമുള്ള ജപമാലയുടെ ബസലിക്കയിൽ നടന്ന ദിവ്യബലിയിൽ ആയിരക്കണക്കിന്‌ രോഗികൾ ഉൾപ്പെടെ ഒന്നര ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു. പത്തു തീർത്ഥാടകർക്ക്‌ മാർപ്പാപ്പ രോഗീലേപനം നൽകി. സ്ഥാനമൊഴിയൽ പ്രായാധിക്യംമൂലം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കാത്തതിനാൽ 2013 ഫെബ്രുവരി 28-ന് സ്ഥാനമൊഴിയുമെന്ന് ബെനഡിക്റ്റ് പതിനാറാമൻ പ്രഖ്യാപിച്ചു. 1294-ൽ സ്ഥാനത്യാഗം നടത്തിയ സെലസ്റ്റീൻ അഞ്ചാമനാണ് ഇതിനു മുൻപ് സ്വമനസാ അധികാരമൊഴിഞ്ഞ അവസാനത്തെ മാർപ്പാപ്പ. അതിനു ശേഷം, കുപ്രസിദ്ധമായ പാശ്ചാത്യഛിദ്രത്തിന്റെ (Western Schism) സമാപനഘട്ടത്തിൽ ഗ്രിഗോരിയോസ് 12-ആമൻ അധികാരമൊഴിഞ്ഞിരുന്നെങ്കിലും നിർബ്ബന്ധത്തിനു വഴങ്ങിയുള്ള രാജി ആയിരുന്നു അദ്ദേഹത്തിന്റേത്.Pope Benedict XVI to step down, Financial times.com തുടർന്ന് പോപ്പ് എമിരിറ്റസ് എന്ന സ്ഥാനം വഹിച്ച് സമയം ചെലവഴിച്ച അദ്ദേഹം, 2022 ഡിസംബർ 31-ന് 95-ആം വയസ്സിൽ കാലം ചെയ്തു. മൃതദേഹം ഒരാഴ്ചയോളം വത്തിക്കാനിൽ പൊതുദർശനത്തിന് വച്ചശേഷം ജനുവരി 7-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ശവകുടീരത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കരിച്ചു. ബെനഡിക്ട് പതിനാറാമന്റെ പിൻഗാമിയായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പയാണ് അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്. ഒരു മാർപ്പാപ്പ തന്റെ മുൻഗാമിയുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിയ്ക്കുന്ന ആദ്യത്തെ സമയമായിരുന്നു അത്. അവലംബം പുറത്തേക്കുള്ള കണ്ണികൾ വത്തിക്കാൻ വെബ്സൈറ്റ് വർഗ്ഗം:1927-ൽ ജനിച്ചവർ വർഗ്ഗം:മാർപ്പാപ്പമാർ വർഗ്ഗം:ദൈവശാസ്ത്രജ്ഞന്മാർ
നവംബർ 5
https://ml.wikipedia.org/wiki/നവംബർ_5
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 5 വർഷത്തിലെ 309-ാം ദിനമാണ്‌ (അധിവർഷത്തിൽ 310). വർഷത്തിൽ 56 ദിവസം ബാക്കി ചരിത്രസംഭവങ്ങൾ 1556 - രണ്ടാം പാനിപ്പത്ത് യുദ്ധം. അക്ബർ ഭാരതത്തിന്റെ ചക്രവർത്തിയായി. 1895 - ജോർജ് ബ് സെൽഡൻ ഓട്ടോ മൊബൈലിന്‌ (യന്ത്രവൽകൃത വാഹനം) പേറ്റന്റ് എടുത്തു. 1912 - വുഡ്രോ വിൽസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1940 - ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ് അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു. 1945 - കൊളംബിയ ഐക്യരാഷ്ട്രസഭയിൽ അംഗമായി. 1955 - വ്യോമാക്രമണത്തിൽ തകർന്ന വിയന്ന സ്റ്റേറ്റ് ഓപ്പറ പുനർനിർമ്മാണത്തിന് ശേഷം ഫിഡിലിയോ എന്ന ബീഥോവൻ പരിപാടിയോടെ പ്രവർത്തനം തുടരുന്നു. 1968 - റിച്ചാർഡ് നിക്സസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2003 - വോയേജർ 1 ഉപഗ്രഹം, സൌരയൂഥത്തിന്റെ അറ്റത്ത് എത്തിയെന്ന് നാസ പ്രഖ്യാപിക്കുന്നു. 2008 - ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജന്മദിനങ്ങൾ 1855 - നോബൽ സമ്മാന ജേതാവായ ഫ്രഞ്ച് രസതന്ത്രജ്ഞൻ പോൾ സെബാത്തിയേയുടെ ജന്മദിനം 1885 - അമേരിക്കൻ ചരിത്രകാരൻ വിൽ ഡ്യുറന്റിന്റെ ജന്മദിനം. 1913 - വിവിയൻ ലേയ്‌ഗ് - (നടി) 1917 - ഹരിയാനയുടെ മുഖ്യമന്ത്രിയായിരുന്ന ബനാറസി ദാസ് ഗുപ്തയുടെ ജന്മദിനം. 1940 - എൽക്കേ സോമർ - (നടി) 1941 - ആർട്ട് ഗാർഫങ്കൽ - (സംഗീതജ്ഞൻ, ഗായകൻ) 1959 - പ്രശസ്ത കനേഡിയൻ സംഗീതജ്ഞൻ ബ്രയാൻ ആഡംസിന്റെ ജന്മദിനം. 1963 - ടാറ്റം ഓനീൽ - (നടൻ) ചരമവാർഷികങ്ങൾ 1879 - ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞൻ. 1937 - റാംസേ മക്ഡൊണാൾഡ്, ബ്രിട്ടീഷ് പ്രധാനമന്ത്രി. 1979 - അൽ കാപ്പ് (കാർട്ടൂണിസ്റ്റ്) 1982 - ജാക്വിസ് ടാറ്റി - (ഹാസ്യനടൻ, സംവിധായകൻ) 1991 - ഫ്രെദ് മാൿമുറേ - (നടൻ) 1991 - റോബർട്ട് മാൿസ്‌വെൽ - (മാദ്ധ്യമ പ്രമുഖൻ) മറ്റു പ്രത്യേകതകൾ വർഗ്ഗം:നവംബർ 5
നവംബർ 6
https://ml.wikipedia.org/wiki/നവംബർ_6
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 6 വർഷത്തിലെ 310-ാം ദിനമാണ്‌ (അധിവർഷത്തിൽ 311). വർഷത്തിൽ 55 ദിവസം ബാക്കി ചരിത്രസംഭവങ്ങൾ 1844 - ഡൊമിനിക്കൻ റിപബ്ലിക്‌ ഹയ്തിയിൽനിന്നും സ്വതന്ത്രമായി. 1860 - ഏബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1913 - ഖനിത്തൊഴിലാളികളുടെ സമരം സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കൻ സർക്കാർ ജയിലിലടച്ചു. 1935 - എഡ്വിൻ ആംസ്ട്രോങ്ങ് ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനിയേഴ്സിനു മുന്നിൽ ഫ്രീക്വൻസി മോഡുലേഷൻ വഴി റേഡിയോ സം‌പ്രേക്ഷണത്തിലെ അനാവശ്യ ശബ്ദശല്യങ്ങൾ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം എന്ന പ്രബന്ധം അവതരിപ്പിച്ചു. 1962 - ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. 1991 - ഇറാക്കി പട്ടാളം തീ വെച്ച കുവൈറ്റിലെ 600ൽ പ്പരം എണ്ണക്കിണറുകളിലെ തീ അണക്കപ്പെട്ടു. 1998 - ഹ്യൂഗോ ഷാവെസ് വെനിസ്വെലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജന്മദിനങ്ങൾ 1661 - ചാൾസ് രണ്ടാമൻ ( സ്പെയിൻ രാജാവ്) 1814 - അഡോഫ് സാൿസ് - (സാൿസഫോൺ കണ്ടുപിടിച്ച വ്യക്തി) 1860 - ഇഗ്‌നാസി ജാൻ പഡേറാസ്കി - (മുൻ പോളണ്ട് പ്രധാനമന്ത്രി) 1860 - ജയിംസ് നെയ്‌സ്മിത്ത് - (ബാസ്ക്കറ്റ്ബോൾ കണ്ടുപിടിച്ച വ്യക്തി) 1946 - സാലി ഫീൽഡ് - (നടി) 1949 - നിഗൽ ഹാവേർസ് -(നടൻ) 1955 - മറിയ ഷ്രിവർ - (പത്രപ്രവർത്തക) 1970 - ഏതൻ ഹാക്കേ - (നടൻ) ചരമവാർഷികങ്ങൾ 1406 - ഇന്നസൻറ് ഏഴാമൻ മാർപ്പാപ്പ. 1796 - കാതറീൻ ദ ഗ്രേറ്റ് - (റഷ്യൻ രാജ്ഞി) 1972 - മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കർ 1893 - പീറ്റർ ഇല്ലിച്ച് തൈക്കോവിസ്ക്കി - (സംഗീതം ചിട്ടപ്പെടുത്തൽ പ്രമുഖൻ) മറ്റു പ്രത്യേകതകൾ വർഗ്ഗം:നവംബർ 6
ചങ്ങനാശ്ശേരി
https://ml.wikipedia.org/wiki/ചങ്ങനാശ്ശേരി
കേരളത്തിൽ കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. പഴയ തെക്കുംകൂർ രാജ്യ തലസ്ഥാനവും, അതിനുശേഷം തിരുവിതാംകൂറിലെ വലിയ വ്യാപാരകേന്ദ്രവുംhttp://books.google.co.in/books?id=WhbMYm-5J9QC&printsec=frontcover#v=onepage&q&f=false ആയിരുന്ന ചങ്ങനാശ്ശേരി അഞ്ചുവിളക്കിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്, ചങ്ങനാശ്ശേരി ക്ലബ്വേലുത്തമ്പി ദളവ ഉദ്ഘാടനം നിർവഹിച്ച ചങ്ങനാശ്ശേരി ചന്തയിലാണ് അഞ്ചുവിളക്ക് സ്ഥിതി ചെയ്യുന്നത്. 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ നാല് താലൂക്കുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുമായി ഈ നഗരം അതിർത്തി പങ്കിടുന്നു.വാണിജ്യവും വിദ്യാഭ്യാസവുമാണ് നഗരത്തിലെ പ്രധാന ആകർഷണങ്ങൾ. പേരിനു പിന്നിൽ thumb|left|170px|ചന്തയിലെ അഞ്ചുവിളക്ക് ചങ്ങനാശ്ശേരി എന്ന പേരിൻറെ പിറവിക്കു പിന്നിൽ നൂറ്റാണ്ടുകളായി പ്രചരിച്ചു പോരുന്ന ഒട്ടേറെ ചരിത്ര, ഐതിഹ്യ കഥകളുണ്ട്‌. ശംഖു നാദ ശ്ശേരി -- തെക്കും‌കൂർ രാജവം‌ശത്തിൽ പുഴവാത് നീരാഴി കൊട്ടാരത്തിൽ നിന്നും രാജഭരണം നടത്തിയിരുന്ന മഹാരാജാവ് തന്റെ രാജ്യത്തിലെ പ്രധാന മൂന്നു മതസ്ഥരേയും (ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം) ഒരുമിച്ചു നിർത്താൻ വേണ്ടി മൂന്നു ദേവാലയങ്ങൾ പണികഴിപ്പിച്ചു. കാവിൽ ഭഗവതിക്ഷേതം, മെത്രാപോലിത്തൻ പള്ളി, പഴയപള്ളി ജുമാമസ്ജിദ് എന്നിവയാണീ ദേവാലയങ്ങൾ. ക്ഷേത്രത്തിലെ ശം‌ഖുധ്വനിയും, പള്ളിയിലെ മണിനാദവും, മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരാൻ എന്നപോലെ ഈ മൂന്നു ദേവാലയങ്ങളും നീരാഴി കൊട്ടാരത്തിനു സമീപത്തായിട്ടാണു പണികഴിപ്പിച്ചത്. അങ്ങനെ ഈ മൂന്നു ധ്വനികൾ ഉയരുന്ന ഈ നഗരം ശം‌ഖു+നാദ+ശ്ശേരി യായി അ‌റിയപ്പെട്ടു; കാലാന്തരത്തിൽ ചങ്ങനാശ്ശേരിയായും പറയപ്പെട്ടുപോന്നു. ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ് കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ, കേരള സാഹിത്യ അക്കാദമി - വി.വി.കെ വാലത്ത് സ്ഥലനാമ കൗതുകം--ISBN : 9788189716554 -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ് സംഗനാട്ടുശ്ശേരി -- വാഴപ്പള്ളി ബുദ്ധമതക്കാരുടെ അന്നത്തെ പ്രധാന സങ്കേതങ്ങളിൽ ഒന്നായിരുന്നു. വാഴപ്പള്ളി ക്ഷേത്രം മുൻപ് ബുദ്ധക്ഷേത്രവുമായിരുന്നു. ക്ഷേത്രേശനെ സംഗമനാഥൻ എന്നു വിളിച്ചിരുന്നു. ബുദ്ധമതക്കരെ ചങ്കക്കർ (സംഗക്കാർ) എന്നാണ് കേരളത്തിൽ വിളിച്ചിരുന്നത്. സംഘം എന്നതിൻറെ പ്രാകൃത രൂപമാണ് 'ചങ്കം'. ചേരി എന്നത് ബൌദ്ധരുമായി ബന്ധപ്പെട്ട ഗ്രാമങ്ങൾക്കുള്ള പേരാണ്. ബൌദ്ധരുമായി ബന്ധപ്പെട്ടാണ്‌ ചങ്ങനാശ്ശേരി എന്ന പേരു വന്നത് എന്നാണ് മറ്റൊരു വിശ്വാസം.വി.വി.കെ. വാലത്ത് -- കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ -- കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ സ്ഥലനാമ കൗതുകം--ISBN : 9788189716554 -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ് ശ്രീ കേരള മഹാചരിത്രം - കുറുപ്പം വിട്ടീൽ കെ.എൻ. ഗോപാലപിള്ള - റെഢ്യാർ പ്രസ്സ്, തിരുവനന്തപുരം, 1948 ചങ്ങഴി നാഴി ഉരി -- തെക്കുംകൂർ രാജ്യം ഭരിച്ചിരുന്ന ഉദയവർമ്മ രാജാവിനെ ബന്ധപ്പെടുത്തിയുള്ളതാണ്‌ ഇവയിൽ മറ്റൊന്ന്. ചങ്ങനാശ്ശേരിയിലെ ക്രിസ്ത്യൻ പള്ളി പണിയുവാനുള്ള സ്ഥലം അളന്നു നൽകിയതിൽ നിന്നാണ്‌ ചങ്ങനാശ്ശേരി പിറന്നതെന്നു വാമൊഴിയായി പറയപ്പെട്ടുപോരുന്നു. 'ചങ്ങഴി', നാഴി, ഉരി, എന്നിങ്ങനെ അളവുമായി ബന്ധപ്പെട്ട പദങ്ങൾ കൂടിച്ചേർന്നാണ്‌ ചങ്ങനാശ്ശേരി എന്ന പേരുണ്ടായതെന്നാണ്‌ മറ്റൊരു ഐതിഹ്യം. ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ് തെങ്ങണാശ്ശേരി -- ഈ പട്ടണത്തിൻറെ പേര്‌ ശംഖുനാടുശ്ശേരി, തെങ്ങണാശ്ശേരി എന്നിങ്ങനെയായിരുന്നെന്നും ഒരു വാദമുണ്ട്‌. ചങ്ങനാശ്ശേരി - പ്രൊഫ. പി.എ. രാമചന്ദ്രൻ നായർ - (ചങ്ങനാശ്ശേരി '99 - ഡി.സി. ബുക്സ് തെങ്ങണാൽ (തെങ്ങണ) എന്ന ഒരു ചെറുപട്ടണം ചങ്ങനാശ്ശേരി നഗരത്തിനോട് ചേർന്നു കിഴക്കായി മാടപ്പള്ളി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ഏതായാലും രാജഭരണ കാലം മുതൽ കേരളത്തിലെ ഒരു പ്രധാന പട്ടണമായിരുന്നു ചങ്ങനാശ്ശേരിയെന്ന് ചരിത്രത്താളുകൾ സാക്ഷ്യപ്പെടുത്തുന്നു. ചരിത്രം പുരാതന കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന നന്റുഴൈനാടിന്റെ ആസ്ഥാനം വാഴപ്പള്ളിയിലായിരുന്നു. കുലശേഖര സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം ന്റെഴുനാട് ഇല്ലാതാവുകയും തെക്കുകൂർ രാജ്യം രൂപാന്തരപ്പെടുകയും രാജ്യ തലസ്ഥാനം ചങ്ങനാശ്ശേരിയിലെ പുഴവാതിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. വാഴപ്പള്ളി ശാസനം കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽവെച്ച് ഏറ്റവും പഴയ ചരിത്ര ലിഖിതമാണ് വാഴപ്പള്ളി ശാസനം. ഇത് കണ്ടെടുത്തത് വാഴപ്പള്ളിക്ഷേത്രത്തിൻറ കിഴക്കേ നടയിലുള്ള തലവന മഠത്തിൽ നിന്നാണ്. ചെമ്പുപാളിയിലുള്ള ഈ ശാസനം എഴുതപ്പെട്ടിട്ടുള്ളത് എ.ഡി.820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകൻറ്റെ കാലത്താണ്. എ.ഡി.830ൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, പത്തില്ലത്തിൽ പോറ്റിമാരും, രാജാവുമായി നാട്ടുകൂട്ടം കുടി തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെകുറിച്ചു പ്രതിപാധിക്കുന്നതാണ് പ്രമേയം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് തിരുവാഴപ്പള്ളിലപ്പനെ വാഴ്ത്തി സ്തുതിച്ചാണ്. തിരുവാറ്റാക്ഷേത്രത്തിലെ മുട്ടബലി മുടക്കുന്നവർക്ക് പിഴയായി 100 റോമൻ ദിനാർ കൊടുക്കേണ്ടിവരും എന്നും, ഇത് മാത്യ പരിഗ്രഹണത്തിനു തുല്യമാണന്നും. പിഴയായി ഇതിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ ആയിരിക്കും ശിക്ഷയെന്നു പ്രതിപാധിക്കുന്നു. ക്ഷേത്രജോലികൾക്കു മുടക്കം വരുത്തുന്നവർ നാലു നാഴി അരി പിഴയടക്കണമെന്നും ഇതിൽ പ്രതിപാധിക്കുന്നുണ്ട്. വാഴപ്പള്ളി ശാലഗ്രാമം thumb|170px|വാഴപ്പള്ളി ശാലഗ്രാമം വാഴപ്പള്ളിയിലെ 'ശാലഗ്രാമത്തിലാ'ണ് പുരാതനകാലത്ത് ദേവാലയങ്ങളോടനുബന്ധിച്ച് വിദ്യാകേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. തിരുവല്ലയിലെ പത്തില്ലത്തിൽ പോറ്റിമാർ വാഴപ്പള്ളിയിൽ നിർമ്മിച്ച വിദ്യാകേന്ദ്രമായിരുന്നു ശാലഗ്രാമമെന്ന് അധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ: പി. എ. രാമചന്ദ്രൻനായർ രേഖപ്പെടുത്തിയിരിക്കുന്നു. നായർ സർവ്വീസ് സൊസൈറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയും മുൻ പ്രസിഡന്റുമായിരുന്ന പി. കെ. നാരായണപ്പണിക്കരുടെ വീടിനു മുന്നിൽനിന്ന് എം.സി. റോഡിനുസമാന്തരമായി ഒരു ചെറുവഴി വാഴപ്പള്ളി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനു മുന്നിലെത്തുന്നുണ്ട്. ഈ വഴിയുടെ ഓരത്താണ് ശാലഗ്രാമം. വിശാലമായൊരുപറമ്പിൽ ഇടിഞ്ഞുപൊളിഞ്ഞ രണ്ടുശ്രീകോവിലുകൾ.അവിടവിടെയായി ചിലദേവതാശില്പങ്ങൾ തകർന്നനിലയിലും കാണാം.ഈ ക്ഷേത്രസങ്കേതവും ചുറ്റുവട്ടവുമാണ് ശാലഗ്രാമമെന്നപേരിൽ അറിയപ്പെടുന്നത്. ഇതിപ്പോൾ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ്. ചങ്ങനാശ്ശേരി യുദ്ധം തിരുവിതാംകൂറിന്റെ ആക്രമണത്തിൽ അമ്പലപ്പുഴയുടെ പതനവും അതിനെത്തുടർന്ന് തെക്കുംകൂർ ആക്രമിക്കാൻ മാർത്താണ്ഡവർമ്മ ശ്രമം ആരംഭിച്ചു. തൃക്കൊടിത്താനം, വെന്നിമല, മണികണ്ഠപുരം, തളിക്കോട്ട, എന്നിസ്ഥലങ്ങൾക്കുശേഷം തെക്കുംകൂർ രാജധാനി ചങ്ങനാശ്ശേരിയിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ചങ്ങനാശ്ശേരി പുഴവാതിലുള്ള നീരാഴിക്കൊട്ടാരത്തിലാണ് തെക്കുംകൂർ രാജാവ് താമസിച്ചിരുന്നത്. അന്നത്തെ ഇളയരാജാവ് അമ്പലപ്പുഴയുടേയും കായങ്കുളത്തിന്റെ പതനം മനസ്സിലാക്കി സാമന്തനായി കഴിയാൻ ജ്യേഷ്ഠനോട് ഉപദേശിച്ചു, തുടർന്ന് അദ്ദേഹം തിരുവനന്തപുരത്ത് ചെന്ന് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയെ കണ്ടു സഹായം അഭ്യർത്ഥിച്ചു. ഇളയരാജാവിന്റെ പ്രവൃത്തിയിൽ ദേഷ്യപ്പെട്ട് തെക്കുംകൂർ രാജാവ് അനുജനെ മാതാവ് മരിച്ചുവെന്ന് കള്ളം പറഞ്ഞ് അനുജനെ തിരിച്ചുകൊണ്ടുവന്നു കൊലപ്പെടുത്തി പാമ്പുകടിച്ചു മരിച്ചുവെന്ന് വാർത്ത പരത്തുകയും ചെയ്തു. തെക്കുംകൂർ രാജാവിന്റെ കഠിനപൃവർത്തു മനസ്സിലാക്കി രാമയ്യനും ഡിലനോയിക്കും വടക്കോട്ട് പടനയിക്കാൻ മാർത്താണ്ഡവർമ്മ നിർദ്ദേശം കൊടുത്തു. തിരുവിതാംകൂർ സൈന്യം ആറന്മുളയിൽ എത്തിയപ്പോൾ തെലുങ്കു ബ്രാഹ്മണർ സൈന്യത്തിനു മുൻപിൽ തടസ്സം നിന്നു. ഡിലനോയിയുടെ നേതൃത്തത്തിലുള്ള ക്രൈസ്തവ-മുസ്ലിം സൈന്യം അവരെ എതിരിട്ടു. അതിനെത്തുടന്ന് ചങ്ങനാശ്ശേരിയിലെ കോട്ടയും കൊട്ടാരവും ആക്രമിച്ചു. നീരാഴിക്കൊട്ടാരത്തിലുണ്ടായിരുന്ന രാജാവിനെ വാഴപ്പള്ളി പത്തില്ലത്തിൽ പോറ്റിമാർ സഹായിക്കുകയും രാജാവിനെ കോട്ടയം നട്ടാശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തു. തിരുവിതാംകൂർ സൈന്യം പിന്തുടരാതിരിക്കാനായി വാഴപ്പള്ളിയിലെ കണ്ണമ്പേരൂർ പാലം നശിപ്പിക്കുകയും ചെയ്തു. കൊല്ലവർഷം 925 ചിങ്ങമാസം 28-ആം തീയതി (ക്രി.വർഷം 1750 സെപ്തംബർ 11) തെക്കുംകൂർ രാജാവിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി രാമയ്യൻ ദളവ പിടച്ചടക്കി. തിരുവിതാംകൂർ ചരിത്രം - പി. ശങ്കുണ്ണി മേനോൻ - പേജ് 130, 131 വിമോചന സമരം കേരളത്തിലെ ആദ്യ സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല്‌ വലിയ വിവാദ വിഷയമായതാണ് വിമോചന സമരത്തിന്‌ ഇടയാക്കിയ സാഹചര്യം. അതുകൊണ്ടുതന്നെ വിമോചനസമരത്തിലെ ചങ്ങനാശ്ശേരിയുടെ പങ്ക് വളരെ വലുതായിരുന്നു. വിമോചന സമരം നേതൃത്ത്വം കൊടുത്തത് നായർ സർവീസ് സൊസൈറ്റിയും, കത്തോലിക്കാ സഭയും അയിരുന്നു. ഇതു രണ്ടിന്റെയും ആസ്ഥാനം ചങ്ങനാശ്ശേരിയിയിലായതിനാൽ പല സമര സമ്മേളനങ്ങൾക്കും ചങ്ങനാശ്ശേരി നെടുനായക്ത്വം വഹിച്ചു. 1957 ഏപ്രിൽ അഞ്ചിന്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യ സർക്കാരായ ഇ.എം.എസ്. സർക്കാർ 27 മാസവും 27 ദിവസവും മാത്രമേ കേരളം ഭരിച്ചുള്ളൂ. സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല്‌ വലിയ വിവാദവിഷയമായമാവുകയും ഇതിനെതിരെ നായർ സമുദായവും കത്തോലിക്കാ സഭയും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. മറ്റു സമുദായങ്ങളായ ഈഴവ, മുസ്ലിം സമുദായങ്ങളിലെ നേതാക്കന്മാരും ഒന്നിച്ചുനിന്ന്‌ പ്രസിദ്ധമായ വിമോചന സമരം നയിച്ചു. വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ആരംഭിച്ച ധാർമിക സമരം രണ്ടുവർഷത്തോളം ദീർഘിച്ചു. 1959 ജൂലൈ 31-ന്‌ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ്‌ ഇടപെട്ട്‌ ഭരണഘടനാനുസൃതം കേരളത്തിലെ ആദ്യ സർക്കാരായ കമ്യൂണിസ്റ്റ്‌ സർക്കാരിനെ പിരിച്ചുവിടുകയായിരുന്നു. ചങ്ങനാശ്ശേരി ചന്ത thumb|170px|ചന്തയും പണ്ടകശ്ശാലയും സ്ഥാപിച്ച വേലുത്തമ്പി ദളവ 1804-ൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവാ സ്ഥാപിച്ചതാണ്‌ ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത.കേരള ചരിത്രം -- എ.ശ്രീധരമേനോൻ -- ഡി.സി. ബുക്സ് ഇതിന്റെ ശതാബ്ദി സ്മാരകമായി 1905-ൽ പണികഴിപ്പിച്ചതാണ്‌ ബോട്ടുജെട്ടിയ്ക്കടുത്തുള്ള അഞ്ചുവിളക്ക്‌. സമീപ പട്ടണങ്ങളായ കോട്ടയം, തിരുവല്ല, ആലപ്പുഴ, പീരുമേട്, മല്ലപ്പള്ളി തുടങ്ങിയ സ്ഥങ്ങളിലേക്ക് അവശ്യ സാധനങ്ങൾ ഇവിടെ നിന്ന് കയറ്റി അയക്കുന്നു. ചങ്ങനാശ്ശേരി താലൂക്ക്‌ പതിനൊന്ന് ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ്‌ ചങ്ങനാശ്ശേരി താലൂക്ക്‌. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌ എന്നീ താലൂക്കുകളാണ്‌ ചങ്ങനാശ്ശേരിയുടെ അതിർത്തികൾ. ചങ്ങനാശ്ശേരി താലൂക്കിലെ പ്രദേശങ്ങൾ ചേർത്ത്‌ കേരള നിയമസഭയിൽ ചങ്ങനാശ്ശേരി എന്ന നിയോജക മണ്ഡലവുമുണ്ട്‌. thumb|170px|സെൻട്രൽ ജംഗ്ഷൻ ചങ്ങനാശ്ശേരി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ താഴെപ്പറയുന്നവയാണ്‌. നഗരസഭ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമ പഞ്ചായത്തുകൾ ചങ്ങനാശ്ശേരി മാടപ്പള്ളി, വാഴൂർ വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി, മാടപ്പള്ളി, വാകത്താനം, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, കങ്ങഴ, വെള്ളാവൂർ ഭൂമിശാസ്ത്രവും കാലാവസ്ഥയും മതവിഭാഗങ്ങൾ thumb|left|260px|പാലസ് റോഡ് വിവിധ മത വിഭാഗങ്ങൾ നൂറ്റാണ്ടുകളായി ചങ്ങനാശ്ശേരിയിൽ ഒരുമയോടെ കഴിയുന്നു. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം മതങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്ന ചന്ദനക്കുടം മഹോസ്തവം ചങ്ങനാശ്ശേരിയുടെ മാത്രം പ്രത്യേകതയാണ്. നായർ സമുദായത്തിന്റെ ആസ്ഥാന ഇവിടെ പെരുന്നയിൽ എം.സി.റോഡിന് ചേർന്നാണ്. അതുപോലെതന്നെ ക്രിസ്തുമതത്തിലെ സിറിയൻ കത്തോലിക്ക, നല്ലൊരു വിഭാഗം മുസ്ലീങ്ങളും ചില പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ ഇവിടെ കഴിയുന്നു. സിറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനം പാലസ് റോഡിൽ (വാഴൂർ റോഡിൽ) സ്ഥിതിചെയ്യുന്നു‌. പ്രധാന ആരാധനാലയങ്ങൾ thumb|left|260px|വാഴപ്പള്ളി മഹാക്ഷേത്രം|ചരിത്രപ്രസിദ്ധമായ വാഴപ്പള്ളിക്ഷേത്രം വിവിധ മതവിഭാഗങ്ങളുടെ അനവധി ആരാധനാലയങ്ങൾ ചങ്ങനാശ്ശേരിയിലുണ്ട്‌. ഹിന്ദു-ക്രിസ്തീയ-മുസ്ലിം മതങ്ങളുടെ ആരാധനാലയങ്ങളിൽ പ്രമുഖം വാഴപ്പള്ളി മഹാദേവ ക്ഷേത്രവും തൃക്കൊടിത്താനം മഹാക്ഷേത്രവും, മെത്രാപോലീത്തൻ പള്ളിയും, പുത്തൂർ പള്ളിയും ആണ്. ചരിത്രപരമായ ഐതിഹ്യകഥകളാലും സമ്പന്നമാണ് വാഴപ്പള്ളി ശിവ ക്ഷേത്രം. പണ്ട് ദ്രാവിഡക്ഷേത്രവും, കൊടുങ്ങല്ലൂർ കുലശേഖര കാലഘട്ടത്തിൽ ബുദ്ധക്ഷേത്രവും, പിന്നീട് ഹൈന്ദവക്ഷേത്രവുമായിരുന്നു ഇത്. തൃക്കൊടിത്താനം മഹാവിഷ്ണു നരസിംഹമൂർത്തി ക്ഷേത്രവും പ്രസിദ്ധമാണ്. അതു പോലെതന്നെ തെക്കുംകൂർ രാജാവിനാൽ നിർമ്മിക്കപ്പെട്ട കാവിൽ ഭഗവതി ക്ഷേത്രവും, മെത്രാപ്പോലീത്തൻ പള്ളിയും, ജുമാമസ്ജിദും ആചാരപരമായും ചരിത്രപരമായും ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മതങ്ങളെ ബന്ധപ്പെടുത്തിയുള്ള ഇവിടുത്തെ ചന്ദനക്കുടം വളരെ പ്രശസ്തമാണ്. ഹൈന്ദവ ക്ഷേത്രങ്ങൾ ക്രിസ്തീയ ദേവാലയങ്ങൾ മുസ്ലീം ആരാധനാലയങ്ങൾ വാഴപ്പള്ളി ശിവക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം, പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, കാവിൽ ഭഗവതി ക്ഷേത്രം, കൊട്ടാരം ക്ഷേത്രം, പുഴവാത് വേണുഗോപാലസ്വാമി ക്ഷേത്രം, കൽക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, മോർക്കുളങ്ങര ഭഗവതി ക്ഷേത്രം, മഞ്ചാടിക്കര രാജരാജേശ്വരി ക്ഷേത്രം, അമ്മൻകോവിൽ, തിരുമല ക്ഷേത്രം, മാരണത്തുകാവ്, ഇളംങ്കാവ്, ആനിക്കാട്ടിലമ്മ ക്ഷേത്രം Kമെത്രാപ്പോലീത്തൻ (കത്തീഡ്രൽ) സെൻറ്മേരീസ്‌ പള്ളി, പാറേൽ സെൻറ് മേരീസ്‌ പള്ളി, വടക്കേകര സെൻറ് മേരീസ്‌ പള്ളി, വാഴപ്പള്ളി പടിഞ്ഞാറ് സെൻറ് മേരീസ്‌ പള്ളി, ളായിക്കാട് സെൻറ് ജോസഫ് പള്ളി, ഫാത്തിമാപുരം ഫത്തിമമാതാ പള്ളി, ചെത്തിപ്പുഴ സെ.ഹേ.പള്ളി, മേരി മൌണ്ട് റോമൻ കത്തോലിക് ലാറ്റിൻ ചർച്ച് (കുന്നേപ്പള്ളി) സെന്റ് പോൾസ് സി എസ് ഐ പള്ളി (175 വർ ഷം ) പുതൂർപള്ളി ജുമാമസ്ജിദ്‌, പഴയപള്ളി ജുമാമസ്ജിദ്‌ ചങ്ങനാശ്ശേരിയിലെ പ്രമുഖ വ്യക്തികൾ രാജ രാജവർമ്മ കോയിത്തമ്പുരാൻ thumb|125px|left| രാജരാജവർമ്മയും മകൻ സ്വാതിതിരുനാളും ചങ്ങനാശ്ശേരി നീരാഴി കൊട്ടാരത്തിൽ ജനിച്ചു. തിരുവിതാംകൂർ റാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിയെ വിവാഹം കഴിച്ചു കോയിത്തമ്പുരാനായി. അവർക്ക് 1809-ൽ രുക്മിണി ബായി എന്നൊരു പുത്രിയും, 1813-ൽ സ്വാതിതിരുനാളും, 1814-ൽ ഉത്രം തിരുനാളും ജനിച്ചു. ആൺ മക്കൾ രണ്ടും പേരും പിന്നീട് തിരുവിതാംകൂറിന്റെ മഹാരാജായ്ക്കാരായി. മകൾ രുക്മിണി ബായി ആറ്റിങ്ങൽ മഹാറാണി ആയിരുന്നു. രുക്മിണി ബായിയുടെ രണ്ടു മക്കൾ (ആയില്യം തിരുനാൾ, വിശാഖം തിരുനാൾ) പിന്നീട് തിരുവിതാംകൂർ മഹാരാജാക്കന്മാരായി Visakham Thirunal - Editor: Lennox Raphael Eyvindr - ISBN 9786139120642 History of Travancore from the Earliest Times - P. Shungoonny Menon - ISBN 8120601696 - Published By: Asian Educational Services. മന്നത്ത് പത്മനാഭൻ thumb|125px|left| വൈക്കത്തുള്ള മന്നത്തിന്റെ പ്രതിമ എൻ.എസ്.എസ്. സ്ഥാപകൻ, സമുദായാചാര്യൻ, വിമോചന സമര നേതാവ്‌: കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ. നായർ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി രൂപംകൊണ്ട സാമുദായിക സംഘടനയായ നായർ സർവീസ് സൊസൈറ്റി അഥവാ എൻ.എസ്.എസിന്റെ (ആദ്യകാല പേർ: നായർ ഭൃത്യ ജനസംഘം) സ്ഥാപകനാണ് ഇദ്ദേഹം ഏറെ അറിയപ്പെടുന്നത്. 1959-ൽ ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. നീലമന ഇല്ലത്ത്‌ ഈശ്വരൻ നമ്പൂതിരിയുടേയും, ചിറമുറ്റത്ത്‌ പാർവതിഅമ്മയുടേയും മകനായി പെരുന്നയിലാണ് അദ്ദേഹം ജനിച്ചത്. (ജനനം: 1878 ജനുവരി 02). 1966 രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ thumb|left|125px| രവിവർമ്മ വരച്ച കേരളവർമ്മയുടെ ചിത്രം മലയാള, സംസ്കൃത ഭാഷാ പണ്ഡിതൻ: മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളവർമ്മ വലിയകോയിത്തമ്പുരാൻ. ചങ്ങനാശ്ശേരി പുഴവാതിലെ ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം (ജനനം: 1845) ജനിച്ചത്. വളരെകാലം തിരുവിതാംകൂറിലെ പാഠപുസ്തക സമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ മൂത്തറാണിയായിരുന്ന ഭരണി തിരുനാൾ ലക്ഷ്മി ബായി തമ്പുരാട്ടിയെയാണ് അദ്ദേഹം വിവാഹം ചെയ്തിരുന്നത്. Travancore State Manual Vol II (1906) by V. Nagam Aiya ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള thumb|125px|left| ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള ഹൈകോർട്ട് ജഡ്ജി, വൈക്കം സത്യാഗ്രഹ സമരനേതാവ്‌: കേരളാ ചരിത്രത്തിന്റെ സ്വർണ്ണലിപികളിൽ സ്ഥാനം പിടിച്ച മഹാനാണ് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള. ചങ്ങനാശ്ശേരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ ഹൈകോർട്ട് ജഡ്ജിയായിരുന്നു അദ്ദേഹം. വാഴപ്പള്ളി നാരായണപിള്ളയുടെയും, നാരായണിയമ്മയുടേരും മകനായി അദ്ദേഹം ജനിച്ചത് 1877-ൽ വാഴപ്പള്ളിയിലാണ്. നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗ്തഭ്യം ഒന്നുകൊണ്ടാണ്. വൈക്കം സത്യാഗ്രഹത്തിന് മന്നത്തു പത്മനാഭനൊപ്പം പങ്കെടുത്തിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡാന്റായിരുന്നു അദ്ദേഹം. ഉള്ളൂർ എസ്. പരമേശ്വരയ്യർ thumb|125px|left| ഉള്ളൂരിന്റെ പ്രതിമ, പാളയം ലൈബ്രറിക്കുമുൻപിൽ മഹാകവി, ഭാഷാ പണ്ഡിതൻ: ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് മഹാകവി ഉള്ളൂർ പരമേശ്വരയ്യർ (ജനനം: 1877 ജൂൺ 06) ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അദ്ദേഹം ചങ്ങനാശ്ശേരിയിലെ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു പിന്നീട് താമസം മാറുകയായിരുന്നു. എ.ആർ. രാജരാജവർമ്മ thumb|125px|left|രാജരാജ വർമ്മ മലയാള ഭാഷാ ശാസ്ത്രജ്ഞൻ, വൈയാകരണൻ, ഭാഷാനിരൂപകൻ മലയാളകവി: മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എ.ആർ. രാജരാജവർമ്മ. ചങ്ങനാശ്ശേരി പുഴവാതിൽ ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം (ജനനം: 1863) ജനിച്ചത്. വൈയാകരണനും, നിരൂപകനും, കവിയും, ഉപന്യാസകാരനും, സർവ്വകലാശാലാ അദ്ധ്യാപകനും ആയിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളം ഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദി വ്യവസ്ഥകൾ എന്നിവയ്ക്ക് നിയതമായ രൂപരേഖകളുണ്ടാക്കി രാജരാജവർമ്മ. മലയാളം വ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു. മുട്ടത്തു വർക്കി മലയാള കഥാകൃത്ത്, സാഹിത്യകാരൻ: ചങ്ങനാശ്ശേരിയുടെ സ്വന്തം പുത്രനെന്നറിയപ്പെടുന്ന മുട്ടത്തു വർക്കി ജനിച്ചത് ഇവിടെയാണ്. അദ്ദേഹം പഠിച്ചിറങ്ങിയ സ്കൂളിൽതന്നെ അദ്ധ്യാപകനുമായി (എസ്.ബി.ഹൈസ്കൂളിൽ) തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കൂടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായിട്ടും കുറച്ചു നാൾ എം.പി.പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് എം.പി.പോളിനോടൊത്ത് സഹ പത്രാധിപരായി ദീപികയിൽ ജോലിചെയ്തത്. കൈനിക്കര കുമാരപിള്ള നാടകകൃത്ത്‌:പ്രശസ്ത നാടകകൃത്തും, ഗാന്ധിയനും, വിദ്യാഭ്യാസവിദഗ്ദ്ധനും സാഹിത്യകാരനുമായ കുമാരപിള്ള 27-09-1900-ൽ ചങ്ങനാശ്ശേരി പെരുന്നയിൽ കൈനിക്കര വീട്ടിൽ ജനിച്ചു. 1922-ൽ പെരുന്ന എൻ.എസ്.എസ്. സ്കൂളിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 1924 മുതൽ 1944 വരെ കരുവാറ്റ എൻ.എസ്.എസ്. സ്കൂൾ ഹെഡ്മാസ്ററായും 1944-ൽ തിരുവനന്തപുരം ട്രെയിനിങ് കോളജ് അധ്യാപകനായും സേവനം അനുഷ്ഠിച്ചു. പിന്നീട് വിദ്യാഭ്യാസ ഡയറക്ടറുടെ പി.എ., വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ, 1957-64 വർഷക്കാലങ്ങളിൽ ആകാശവാണി പ്രൊഡ്യൂസർ എന്നീ നിലകളിൽ സേവനം നടത്തി. കൈനിക്കര സഹോദരൻമാരുടെ നാടകക്കളരിയിലെ മിക്ക വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. കേരള നാടക അക്കാദമി ഫെല്ലോഷിപ്പ് 1976-ൽ ഇദ്ദേഹത്തിന് ലഭിച്ചു. മലയാളനാടകരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി കേരള സർക്കാരിന്റെ പ്രത്യേക അവാർഡിനും ഇദ്ദേഹം അർഹനായി. അക്കാമ്മ ചെറിയാൻ thumb|125px|left|അക്കാമ്മ ചെറിയാൻ സ്വാതന്ത്ര സമര നേതാവ്: തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര സമരചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ ധീര വനിത. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുള്ള അക്കാമ്മ 1909 ഫെബ്രുവരി 15-ന്‌ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കരിപ്പാപ്പറമ്പിൽ തൊമ്മൻ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. 1952ൽ എം.എൽ.എ ആയിരുന്ന വി.വി വർക്കിയെ വിവാഹം ചെയ്യുകയും, ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിര താമസമാകുകയും ചെയ്തു. അതിനുശേഷം അവർ അക്കാമ്മ വർക്കി എന്ന പേരിലാണ് അറിയപ്പെട്ടത്. എൽ. പി. ആർ വർമ്മ thumb|125px|left|എൽ.പി.ആർ ചങ്ങനാശേരിയുടെ സംഗീതമാണ് എൽ.പി.ആർ; ചങ്ങനാശ്ശേരി പുഴവാതിലെ ലക്ഷ്മീപുരം കൊട്ടാരത്തിൽ പൂരം നാളിൽ പിറന്നു. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ലക്ഷ്മിപുരം പൂരം നാൾ രവിവർമ്മ എന്നാണ്. സംഗീത സംവിധാനത്തിന്റെ പേരിൽ ഇദ്ദേഹത്തെ തേടിവരാത്ത അവാർഡുകളില്ല. 1969-ൽ ദേശീയ പുരസ്കാരം, 1985-ൽ സംസ്ഥാന അവാർഡ്, 1978-ൽ സംഗീത നാടക അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വടക്കാഞ്ചേരി വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ചങ്ങനാശ്ശേരി ലക്ഷമീപുരം കൊട്ടാരത്തിൽ മംഗളാ ബായി തമ്പുരാട്ടിയുടെയും മകനായിപ്പിറന്ന അദ്ദേഹം, ചങ്ങനാശ്ശേരിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ചേർന്നു. മലയാളത്തിലെ ഒരു സംഗീത സം‌വിധായകനും, ഗായകനുമാണ്‌ ഇദ്ദേഹം. എൽ.പി.ആറിന്റെ ബഹുമാനാർത്ഥം തുടങ്ങീയ സംഗീത അവാർഡാണ് സംഗീത രത്നാകര പുരസ്കാരം. പി.കെ. നാരായണപണിക്കർ thumb|125px|left|പി.കെ. നാരായണപ്പണിക്കർ എൻ.എസ്.എസ് ജനറൽ സെക്രടറി, എൻ.എസ്.എസ്. പ്രസിഡന്റ്, ചങ്ങനാശ്ശേരി നഗരസഭാ അധ്യക്ഷൻ, കേരള സർവകലാശാലാ സെനറ്റംഗം, എംജി സർവകലാശാലാ സിൻഡിക്കേറ്റംഗം, ഗുരുവായൂർ ദേവസ്വം ബോർഡംഗം, ചങ്ങനാശേരി ലയൺസ് ക്ലബ് പ്രസിഡന്റ്എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1977-ൽ എൻ.എസ്.എസ്. ട്രഷററായി നേതൃസ്ഥാനത്തെത്തി.1983 ഡിസംബർ 15നാണ് ആദ്യമായി ജനറൽ സെക്രട്ടറിയായത്. എൻഡിപി എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചപ്പോൾ അതിന്റെ അമരക്കാരനായിരുന്നു പണിക്കർ. മാർ കുര്യാളശ്ശേരി thumb|125px|left|മാർ കുര്യാളശ്ശേരി ചങ്ങനാശ്ശേരി രൂപതയുടെ ഒന്നാമത്തെ ബിഷപ്പായിരുന്നു കുര്യാളശ്ശേരി പിതാവ് എന്നറിയപ്പെട്ട മാർ തോമസ് കുര്യാളശ്ശേരി. ജന്മം കൊണ്ട് അദ്ദേഹം കുട്ടനാട്ടുകാരനായിരുന്നെങ്കിലും കർമ്മംകൊണ്ട് ചങ്ങനാശ്ശേരിക്കാരനായിരുന്നു കുര്യാളശ്ശേരി പിതാവ്. ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകുകയുണ്ടായി. മാർ ജയിംസ് കാളാശ്ശേരി സമുദായ നേതാവ്, രൂപതാ മെത്രാൻ: പുണ്യചരിതനായ കുര്യാളശ്ശേരി പിതാവിനെ തുടർന്ന് ചങ്ങനാശേരി രൂപതയുടെ മെത്രാനായി വന്ന മാർ കാളാശേരി അസാധാരണമായ കഴിവുകളുടേയും വ്യക്തി പ്രഭാവത്തിന്റെയും ഉടമയായിരുന്നു. ചങ്ങനാശേരി രൂപതയുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് മുഴുവൻ രക്ഷകനായിരുന്നു. ഇദ്ദേഹം ജനിച്ചത് ചങ്ങനാശ്ശേരിയിലാണ്. വിദ്യാഭ്യാസ സ്വാതന്ത്ര്യം എടുത്തു കളയുവാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ അന്നത്തെ സ്റ്റേറ്റ് കൗൺസിലിന്റെയും സർക്കാരിന്റെയും പേരിൽ തീരുമാനമെടുത്തപ്പോൾ ഇതിലടങ്ങിയിരിക്കുന്ന അപകടം അതിന്റെ പൂർണതയിൽ മനസ്സിലാക്കാനും അർത്ഥശങ്ക കൂടാതെ അതിനെ എതിർക്കാനും അദ്ദേഹം ധൈര്യം കാണിച്ച് അദ്ദേഹം പ്രശസ്തനായി. മാർ മാത്യു കാവുകാട്ട് ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായിരുന്നു മാർ മാത്യു കാവുകാട്ട്. മാർ ജോസഫ് പവ്വത്തിൽ thumb|125px|left|മാർ ജോസഫ് പവ്വത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപോലീത്തയായിരുന്നു ജോസഫ് പവ്വത്തിൽ. കൈനിക്കര പത്മനാഭപിള്ള നാടകകൃത്ത്‌: അരവിന്ദാക്ഷമേനോൻ നാടകകൃത്ത്, നാടക സംവിധായകൻ‌: പി. എ. രാമചന്ദ്രൻനായർ അദ്ധ്യാപകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. റെയിൻബൊ ബുക്സിസ് പ്രസിദ്ധീകരിച്ച സ്ഥലനാമ കൗതുകം എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രശസ്തമാണ്.സ്ഥലനാമ കൗതുകം--ISBN : 9788189716554 -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ് ചരിത്രാന്വേഷിയായിരുന്ന അദ്ദേഹം സ്ഥലനാമപഠനത്തെ സാധാരണക്കാരിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. മലയാള മനോരമ, മാതൃഭൂമി എന്നീ ദിനപത്രങ്ങളിലും, ഭാഷാപോഷിണി, സർവീസ്, വിജ്ഞാന കൈരളി, സന്നിധാനം, പ്രഗതി തുടങ്ങിയ ആനുകാലികങ്ങളിലുമായി 500-ലധികം ലേഖനങ്ങൾ എഴുതി. എൻ.എസ്.എസ്. ഹിന്ദു കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്നു. അഞ്ജു ബോബി ജോർജ് പ്രശസ്തയായ ഇന്ത്യൻ ലോം‌ഗ്‌ജമ്പ് താരമാണ്‌ അഞ്ജു ബോബി ജോർജ്ജ്. 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. ചങ്ങനാശ്ശേരിയിലെ ചീരഞ്ചിറ കൊച്ചുപറമ്പിൽ കുടുംബത്തിൽ കെ.ടി.മർക്കോസിന്റേയും ഗ്രേസിയുടേയും പുത്രിയായി 1977 ഏപ്രിൽ 19-നാണ്‌ അഞ്ജു ജനിച്ചത്. മാതൃഭൂമി ദിനപത്രം 2013 ആഗസ്റ്റ് 9 . സ്പോർട്ട്സ് പേജ് 14 ചരിത്ര സ്മാരകങ്ങൾ മന്നം സമാധി thumb|170px|left|എൻ.എസ്.എസ് ആസ്ഥാന കവാടം കേരളത്തിലെ പ്രമുഖ സാമുദായിക പരിഷ്‌കർത്താവായ മന്നത്ത്‌ പത്മനാഭന്റെ സമാധി മന്ദിരം പെരുന്നയിലാണ്‌. നായർ സർവീസ്‌ സൊസൈറ്റിയുടെ ആസ്ഥാനത്തിനോട് ചേർന്ന്. എം.സി. റോഡിന് അഭിമുഖമായിട്ട് സ്ഥിതിചെയ്യുന്നു. എട്ടു വീട്ടിൽപിള്ളമാരുടെ സമാധി thumb|170px|left|എട്ടുവീട്ടിൽ പിള്ളമാർ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് കൊല്ലചെയ്യപെട്ട എട്ടുവീട്ടിൽ പിള്ളമാരുടെ പ്രേത ശല്യം, മാർത്താണ്ഡവർമ്മയ്ക്കുശേഷം ഭരണത്തിലേറിയ ധർമ്മരാജാവിനു അനുഭവപ്പെട്ടു. അതിനെ തുടർന്ന് കുമാരമംഗലത്തു മനയിലെ നമ്പൂതിരിയെ കൊണ്ട് ആവാഹിക്കുകയും അവരുടെ ആത്മാക്കളെ വേണാട്ടിൽനിന്നും ആവാഹിച്ചു കുടങ്ങളിലാക്കി ചങ്ങനാശ്ശേരിയിൽ പുഴവാതിലെ കുമാരമംഗലത്തുമനയിൽ കുടിയിരുത്തി. അന്ന് ധർമ്മരാജാവ് കാർത്തിക തിരുനാൾ ചങ്ങനാശ്ശേരിയിൽ എഴുന്നള്ളുകയും വലിയ ഗുരുതി നടത്തി ഇനി മേലാൽ ചങ്ങനാശ്ശേരിയിൽ കാലുകുത്തുകയില്ല എന്നും കാലുകുത്തിയാൽ തിരിച്ച് പിള്ളമാരുടെ ആത്മാക്കളെ തിരിച്ചു കൊണ്ടുപൊക്കോളാം എന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുകയുണ്ടായി. അതിനുശേഷം തിരുവിതാംകൂറിൽനിന്നും രാജാക്കന്മാർ ആരുംതന്നെ ചങ്ങനാശ്ശേരിയിൽ കാലുകുത്തിയിട്ടില്ലത്രേ. ചങ്ങനാശ്ശേരി വഴി കടന്നുപോകേണ്ടി വന്നിരുന്ന അവസരത്തിൽ കറുത്ത തുണികൊണ്ട് വശങ്ങൾ മറക്കുകയും പതിവായിരുന്നു. ചിത്തിര തിരുനാൾ ബാലരാമ വർമ്മമഹാരാജാവാണ് ഇത് തിരുത്തിയത്. തിരു-കൊച്ചി ലയനത്തിനുശേഷം അദ്ദേഹം എൻ.എസ്.എസിന്റെ ഉദ്ഘാടന പരിപാടികൾക്കായി ചങ്ങനാശ്ശേരിയിൽ വരുകയുണ്ടായി. അതായിരുന്നു ധർമ്മരാജാവിനു ശേഷം ചങ്ങനാശ്ശേരിയിൽ വന്ന ആദ്യ തിരുവിതാംകൂർ മഹാരാജാവ്. അന്ന് അദ്ദേഹം തിരു-കൊച്ചി രാജപ്രമുഖനായിരുന്നു. മന്നത്തു പദ്മനാഭന്റെ ആഗ്രഹപ്രകാരമാണ് അദ്ദേഹം അന്ന് പതാക ഉയർത്തി പെരുന്നയിലെ എൻ.എസ്.എസ് ഹിന്ദു കോളേജ് ഉദ്ഘാടനത്തിനായി എത്തിയത്. ഇന്നും പുഴവാതിൽ എട്ടുവീട്ടിൽ പിള്ളമാരുടെ സമാധിയുണ്ട്. വർഷത്തിലൊരു പ്രാവിശ്യം ഗുരുതിയും പൂജകളും ഇവിടെ പതിവുണ്ട്. ലക്ഷ്മീപുരം കൊട്ടാരം 175px|ലഘുചിത്രം|ഇടത്ത്‌|ലക്ഷ്മീപുരം കൊട്ടാരം, പുഴവാത് ചങ്ങനാശ്ശേരി പുഴവാതിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് ലക്ഷ്മീപുരം കൊട്ടാരം. സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവായ രാജാരാജവർമ്മ വലിയ കോയിത്തമ്പുരാന്റെ ഗൃഹമാണിത്. 1811-ൽ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി ഗൗരി ലക്ഷ്മിബായിയുടെ നിർദ്ദേശപ്രകാരം സ്വഭർത്താവ് രാജരാജവർമ്മ വലിയകോയിത്തമ്പുരാന്റെ കുടുംബത്തിനുവേണ്ടി തെക്കുംകൂർ രാജ്യ ആസ്ഥാനമായിരുന്ന ചങ്ങനാശ്ശേരിയിൽ പുതുതായി പണികഴിച്ച രാജഗൃഹമായിരുന്നു ലക്ഷ്മീപുരം കൊട്ടാരം . അന്നുവരെ ചങ്ങനാശ്ശേരിയിലെ നീരാഴിക്കെട്ടു കൊട്ടാരത്തിലായിരുന്നപി. കെ. നാരായണപിള്ള: Kerala Varma - the symbol of transition to the modern age in Malayalam രാജകുടുംബാംഗങ്ങളെ ലക്ഷ്മിപുരം കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിച്ചു.തിരുവിതാംകൂർ ചരിത്രം - ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം - പി.ശങ്കുണ്ണിമേനോൻ ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ് മന്നം മ്യൂസിയം മാർ കുര്യാളശ്ശേരി മ്യൂസിയം വാഴപ്പള്ളി മതുമൂല വാഴപ്പള്ളി ക്ഷേത്രത്തിന്റെയും, അനുബന്ധ കെട്ടിടങ്ങളുടേയും, സുരക്ഷയ്ക്കായി പത്തില്ലത്തിൽ പോറ്റിമാർ നിർമ്മിച്ചതായിരുന്നു ഇത്. മാർത്താണ്ഡവർമ്മയുടെ തെക്കുക്കൂർ ആക്രമണത്തിൽ തന്നെ ഈ മൺകോട്ടയുടെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ശേഷിച്ചിരുന്ന ഭാഗമായിരുന്നു വാഴപ്പള്ളിയിൽ എം.സി റോഡിനരികുലായി ഉണ്ടായിരുന്ന മതിൽക്കെട്ട്. ഈ മതിൽക്കെട്ട് വാമൊഴിയിലൂടെ മതിൽ മൂലയായും പിന്നീട് മതുമൂലയായും തീർന്നു. ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ് ആനന്ദാശ്രമം thumb|170px|left|ആനന്ദാശ്രമം ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത് വാഴപ്പള്ളി മോർക്കുളങ്ങരയിലാണ്. കൊല്ലവർഷം 10-09-1103 മഹാത്മാഗാന്ധിയാൽ ഉദ്ഘാടനം ചെയ്യപ്പെട്ട സ്കൂൾ സ്ഥിതിചെയ്യുന്നത് വാഴപ്പള്ളിയിലെ ഈ ആശ്രമ പരിസരത്താണ്. ശ്രീ നാരായണതീർത്ഥർസ്വാമിയുടെ ആശ്രമമായിരുന്നു ഇവിടെ, അതിനോട് അനുബന്ധിച്ചാണ് സ്കൂൾ ആരംഭിച്ചതും ഗാന്ധിജിയാൽ ഉദ്ഘാടനം ചെയ്യപ്പെട്ടതും. സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടികൾക്കായി ശ്രീ നാരായണ ഗുരു ഗാന്ധിജിയെ ഇവിടേക്ക് ക്ഷണിക്കുകയും, ഇവിടെ ആശ്രമമുറ്റത്തെ ആൽമരചുവട്ടിൽ വെച്ചു നടത്തിയ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കുകയും ചെയ്തിരുന്നു. എസ്.എൻ.ഡി.പി യുടെ ഒന്നാം നമ്പർ ശാഖയാണ് ആനന്ദാശ്രമം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്കൂളുകൾ സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്സ്,എസ്സ് ചങ്ങനാശ്ശേരി 1891 ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ൽ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീ‌ഞ്ഞ് പിതാവിനാൽ സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്. കോളേജുകൾ പ്രധാന കോളേജുകൾ സ്ഥലം ചിത്രം 1 സെന്റ്. ബർക്കുമാൻസ് കോളേജ് ചങ്ങനാശ്ശേരി 80px| 2 എൻ .എസ്.എസ്.എസ് ഹിന്ദു കോളേജ് പെരുന്ന 80px| 3 അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി80px| 4 എസ്.എസ്.എസ് ട്രയിനിംഗ് കോളേജ് പെരുന്ന 5 എസ്.എസ്.എസ് ആതുരാശ്രമം ഹോമിയോ കോളേജ് കുറിച്ചി 6 സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മൂണിക്കേഷൻ കുരിശുംമൂട് 80px|കണ്ണി=Special:FilePath/St_Joseph_College_of_Communication.jpg 7 സെന്റ് ഗിസ്റ്റ് എഞ്ചിനിയറിംഗ് കോളേജ് പാത്താമുട്ടം, കുറിച്ചി പ്രമുഖ ആസ്ഥാന മന്ദിരങ്ങൾ ഗതാഗതം thumb|170px|right|ചങ്ങനാശേരി പട്ടണത്തിലെ പ്രധാനപാതകളും സ്ഥാപനങ്ങളും. ചിത്രങ്ങൾ പുറം കണ്ണികൾ ചങ്ങനാശ്ശേരി 99 അവലംബം കുറിപ്പുകൾ വർഗ്ഗം:കോട്ടയം ജില്ലയിലെ പട്ടണങ്ങൾ
ബ്രസീൽ
https://ml.wikipedia.org/wiki/ബ്രസീൽ
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യമാണ്‌ ബ്രസീൽ. (ഔദ്യോഗിക നാമം: ഫെഡറേറ്റിവ് റിപ്പബ്ലിക്ക് ഓഫ് ബ്രസീൽ). 8.5 ദശലക്ഷം ചതുരശ്ര കിലോമീറ്റർ (3.2 ദശലക്ഷം ചതുരശ്ര മൈൽ), 211 ദശലക്ഷത്തിലധികം ജനങ്ങളുമുള്ള ബ്രസീൽ, വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമാണ്. ഇതിന്റെ തലസ്ഥാനം ബ്രസീലിയയും ഏറ്റവും ജനസംഖ്യയുള്ള നഗരം സാവോ പോളോയുമാണ്. 26 സംസ്ഥാനങ്ങളുടെ യൂണിയനും ഫെഡറൽ ഡിസ്ട്രിക്റ്റും 5,570 മുനിസിപ്പാലിറ്റികളും ചേർന്നതാണ് ഈ ഫെഡറേഷൻ. ഔദ്യോഗിക ഭാഷയായി പോർച്ചുഗീസ് ഭാഷയുള്ള ഏറ്റവും വലിയ രാജ്യവും ഇത്തരത്തിലുള്ള അമേരിക്കയിലെ ഏക രാജ്യവുമായ ഇത്; ലോകമെമ്പാടുമുള്ള വൻതോതിലുള്ള കുടിയേറ്റം കാരണം ഏറ്റവും ബഹു-സാംസ്കാരികവും വംശീയവുമായി വൈവിധ്യമാർന്ന രാജ്യങ്ങളിൽ ഒന്നാണ്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഏറ്റവും കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണിത്. കിഴക്കുവശം അറ്റ്ലാന്റിക് സമുദ്രത്താൽ ചുറ്റപ്പെട്ട ബ്രസീലിന് ഏകദേശം 7,491 കിലോമീറ്റർ (4,655 മൈൽ) സമുദ്രതീരമുണ്ട്. ഇക്വഡോറും ചിലിയുമൊഴികെയുള്ള മറ്റെല്ലാ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി ബ്രസീൽ അതിർത്തി പങ്കിടുന്നു (ഉറുഗ്വേ, അർജന്റീന, പരാഗ്വേ, ബൊളീവിയ, പെറു, കൊളംബിയ, വെനെസ്വേല, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന) ഈ രാജ്യം ഭൂഖണ്ഡത്തിന്റെ ഭൂവിസ്തൃതിയുടെ 47.3% ഉൾക്കൊള്ളുന്നു. ഇതിലെ ആമസോൺ നദീതടം വിശാലമായ ഉഷ്ണമേഖലാ വനങ്ങൾ, വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രങ്ങൾ, വിവിധതരം പാരിസ്ഥിതിക സംവിധാനങ്ങൾ, നിരവധി സംരക്ഷിത ആവാസ വ്യവസ്ഥകളിലെ വ്യാപകമായ പ്രകൃതി വിഭവങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്. ഈ സവിശേഷമായ പാരിസ്ഥിതിക പൈതൃകം ബ്രസീലിനെ 17 മെഗാഡൈവേഴ്‌സ് രാജ്യങ്ങളിലൊന്നായി മാറ്റുന്നുവെന്നു മാത്രമല്ല ഇവിടുത്തെ വനനശീകരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച ആഗോള താൽപ്പര്യങ്ങളുടേയും ചർച്ചകളുടേയും വിഷയംകൂടിയാണിത്. ബ്രസീൽ ഒരു പോർച്ചുഗൽ കോളനിയായിരുന്നു. അമേരിക്കൻ ഭൂഖണ്ഡത്തിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യവും ബ്രസീലാണ്. യുറോപ്യൻ, അമേരിക്കൻ-ഇന്ത്യക്കാർ, ആഫ്രിക്കൻ, ഏഷ്യൻ എന്നിങ്ങനെ ബഹുവംശജരായ ജനങ്ങൾ ഇടകലർന്നു താമസിക്കുന്ന ഒരു രാജ്യമാണ് ബ്രസീൽ. ലോകത്തിലെ ഏറ്റവുമധികം റോമൻ കത്തോലിക്കൻ മതവിഭാഗക്കാർ അധിവസിക്കുന്നത് ഇവിടെയാണുള്ളത്. ഭൂമിശാസ്ത്രം ബ്രസീൽ തെക്കേ അമേരിക്കയുടെ കിഴക്കുഭാഗത്തുള്ള തീരപ്രദേശത്തിലൂടെ ഒരു പരന്ന മേഖല സ്വായത്തമാക്കുകയും അധികമായ ഭൂഖണ്ഡത്തിന്റെ ഉൾപ്രദേശം ഉൾപ്പെടുകയും ചെയ്യുന്നു, തെക്ക് ഉറുഗ്വേയോട് അതിരുകൾ പങ്കിടുന്നു. thumb|ഇഗ്രെജ ഡി സാന്ത റിറ്റ ഡി കോസിയ വർഗ്ഗം:ബ്രസീൽ വർഗ്ഗം:പോർച്ചുഗീസ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:ജി-15 രാജ്യങ്ങൾ വർഗ്ഗം:ജി-20 രാജ്യങ്ങൾ വർഗ്ഗം:പോർച്ചുഗീസ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:ലാറ്റിനമേരിക്കൻ രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുൻകാല പോർച്ചുഗീസ് കോളനികൾ
2005
https://ml.wikipedia.org/wiki/2005
ഒക്ടോബർ 13 സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഈ വർഷം ഇംഗ്ലീഷ്‌ നാടകകൃത്ത്‌ ഹാരോൾഡ്‌ പിൻറർക്ക്‌. ഒക്ടോബർ 10 ദിവസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ ജർമ്മൻ ചാൻസലറായി ഏൻജല മെർക്കലിനെ തിരഞ്ഞെടുക്കാൻ ധാരണയായി. ഒക്ടോബർ 8 ഇന്ത്യ - പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു. ഒക്ടോബർ 7 രാജ്യാന്തര ആണവോർജ ഏജൻസിയുടെ തലവൻ മുഹമ്മദ്‌ എൽബറാദി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി. ഒക്ടോബർ 4 റോയി ജെ ഗ്ലോബർ, ജോൺ എൽ ഹാൾ, തിയോഡർ ഹാൻഷ്‌ എന്നിവർ‍ 2005ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനർ‍ഹരായി. ഒക്ടോബർ 3 ഓസ്ട്രേലിയക്കാരായ ബാരി ജെ മാർ‍ഷൽ, റോബിൻ വാറൻ എന്നിവർ‍ 2005ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനർ‍ഹരായി. സെപ്റ്റംബർ‍‍ 27 കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക്‌ വ൯ ജയം. സെപ്റ്റംബർ‍‍ 11 യു. എസ്‌. ഓപ്പൺ ടെന്നീസിൽ സ്വിറ്റ്‌സർലന്റിന്റെ റോജർ ഫെഡറർ‍, ബെൽജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്സ്‌ എന്നിവർ യഥാക്രമം പുരുഷ, വനിതാ ചാമ്പ്യന്മാരയി. ഇന്ത്യയുടെ മഹേഷ്‌ ഭൂപതിക്ക്‌ മിക്സഡ്‌ ഡബിൾ‍സ്‌ കിരീടം. സെപ്റ്റംബർ‍‍ 10 ജപ്പാൻ പൊതുതിരഞ്ഞെടുപ്പിൽ‍ ജുനിചിറൊ കോയ്സുമിയുടെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക്‌ പാർട്ടി വീണ്ടും അധികാരത്തിലേക്ക്‌. സെപ്റ്റംബർ‍ 9 ഈജിപ്റ്റിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഹോസ്നി മുബാറക്ക്‌ വീണ്ടും വിജയിച്ചു. സെപ്റ്റംബർ‍‍ 4 ഇൻഡോനേയിഷ്യലെ മെഡാനിൽ‍ മ൯ഡാല എയർലൈ൯സ് വിമാനം ജനവാസ കേന്ദ്രത്തിനു മീതെ തകർന്നു വീണ് 111 യാത്രക്കാരുൾ‍പ്പടെ 141 പേർ മരിച്ചു.<div> സെപ്റ്റംബർ‍‍ 2 സാനിയ മിർസ ഏതെങ്കിലും ഗ്രാ൯ഡ്സ്ലാം ടൂണമെന്റിലെ അവസാന 16ൽ എത്തുന്ന ആദ്യ ഇന്ത്യൻ ടെന്നിസ് താരമായി. സെപ്റ്റംബർ‍‍ 1 thumb|150px|right| കത്രീന ചുഴലിക്കാറ്റിന്റെ ഉപഗ്രഹ മാപ്പിങങ് ചിത്രം കത്രീന ചുഴലിക്കൊടുങ്കാറ്റിനെത്തുട൪ന്ന് വെള്ളത്തിനടിയിലായ ന്യൂഓർ‍ലിയ൯സിൽ നിന്നും മുഴുവ൯ ജനങ്ങളെയും മാറ്റിപ്പാ൪‍പ്പിക്കാ൯ ശ്രമം. ആയിരത്തോളം പേർ‍ ഇതുവരെ മരിച്ചു. ഓഗസ്റ്റ്‌ 31 ഇറാഖിലെ ബാഗ്‌ദാദിൽ ടൈഗ്രിസ്‌ നദിക്കു കുറുകെയുള്ള പാലത്തിൽ തിക്കിലും തിരക്കിലുംപെട്ട്‌ ആയിരത്തോളം പേർ മരിച്ചു. പാലത്തിൽ ചാവേർ ബോംബുകളുണ്ടെന്ന നുണപ്രചരണത്തെത്തുടർന്നാണ്‌ ദുരന്തമുണ്ടായത്‌. ഓഗസ്റ്റ്‌ 29 കത്രീന ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് ലൂയിസിയാനയിലെ ന്യൂ ഓർലിയ൯സിൽ നിന്നും ജനങ്ങളെ മാറ്റിപ്പാ൪‍പ്പിക്കുന്നു. ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ സിംബാബ്‌വേയെ 161 റൺസിനു പരാജയപ്പെടുത്തി. ഓഗസ്റ്റ്‌ 28 ഇറാഖ്‌ ദേശീയ അസംബ്ലി അംഗങ്ങൾ ഭരണഘടനയുടെ കരടു രേഖയിൽ ഒപ്പുവച്ചു. ഒക്ടോബർ 15ലെ അഭിപ്രായ വോട്ടെടുപ്പു ബഹിഷ്കരിക്കാഇന്ത്യ൯ സുന്നി കക്ഷികളുടെ ആഹ്വാനം. ഭീകരതെക്കെതിരെയുളള പോരാട്ടത്തിലും രാജ്യത്തിന്റെ പുനർനി൪‍മ്മാണത്തിലും അഫ്ഗാനിസ്ഥാന്‌ എല്ലാ സഹായങ്ങളും നൽകുമെന്ന് ഇന്ത്യ൯ പ്രധാനമന്ത്രി മ൯മോഹ൯ സിംഗ്‌. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബ൪‍ 24നും 26നും വോട്ടെടുപ്പ്‌. വർഗ്ഗം:2005 വർഗ്ഗം:വർഷങ്ങൾ
മലയാള മനോരമ ദിനപ്പത്രം
https://ml.wikipedia.org/wiki/മലയാള_മനോരമ_ദിനപ്പത്രം
മലയാള ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപത്രങ്ങളിലൊന്നാണ് മലയാള മനോരമ (Malayala Manorama). വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും പ്രചാരമേറിയ മലയാളപത്രവും ഇന്ത്യയിലാകമാനമുള്ള കണക്കെടുത്താൽ പ്രചാരമേറിയ നാലാമത്തെ പത്രവുമാണ് മലയാളമനോരമ. കോട്ടയം ആസ്ഥാനമായ മലയാള മനോരമ കമ്പനിയാണ്‌ പത്രത്തിന്റെ പ്രസാധക‌ർ. നസ്റാണി ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രവും മലയാള മനോരമ തന്നെ. ചരിത്രം കോട്ടയം സി.എം.എസ് ഹൈസ്കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയാണ് മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകൻ. തന്റെ ചിരകാല സ്വപ്നമായിരുന്ന ഒരു പത്ര പ്രസിദ്ധീകരണം തുടങ്ങുവാനായി നൂറു രൂപ വീതം നൂറോഹരികളായി പതിനായിരം രൂപ അധികൃത മൂലധനമുള്ള ഒരു ഏകീകൃത മൂലധന സ്ഥാപനം (ജോയിന്റ് സ്റ്റോക്ക്‌ കമ്പനി) ഇദ്ദേഹം രൂപീകരിക്കുകയുംമനോരമയുടെ കഥ, കെ.ആർ.ചുമ്മാർ, മലയാള മനോരമ ശതാബ്ദിപ്പതിപ്പ്, 1988 1888 മാർച്ച്‌ 14നു് ഈ സ്ഥാപനം മലയാള മനോരമ എന്ന പേരിൽ രജിസ്റ്റർ നടത്തുകയും ചെയ്തു. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്‌. വറുഗീസ്‌ മാപ്പിളയായിരുന്നു പ്രഥമ പത്രാധിപർ. 1890 മാർച്ച്‌ 22-ന്‌ കോട്ടയത്തു നിന്ന് മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു. കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു ഈ പേര്‌ നിർദ്ദേശിച്ചത്‌. രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയോഗിക്കുവാൻ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് അനുവാദം നൽകി. തുടക്കത്തിൽ സാഹിത്യത്തിനു പ്രാമുഖ്യം നൽകുന്ന പ്രതിവാരപ്പതിപ്പായാണ് മനോരമ പുറത്തു വന്നത്‌. 1904 ജൂലൈ 6-ന്‌ വറുഗീസ്‌ മാപ്പിള മരണമടഞ്ഞതിനെ തുടർന്ന് കെ.സി. മാമ്മൻ മാപ്പിള പത്രാധിപത്യം ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ മനോരമയുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നു. തിരുവിതാംകൂറിൽ ശക്തിപ്രാപിച്ചു തുടങ്ങിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മനോരമ പ്രാധാന്യം നൽകി. 1928 ജൂലൈ 2 മുതൽ മനോരമ ദിനപത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ പത്രവും അതിന്റെ പത്രാധിപരും അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ അപ്രീതിയ്ക്കു കാരണമാവുകയും 1938 സെപ്റ്റംബർ 9-ന് സർക്കാർ മനോരമയുടെ പ്രസ് അടച്ചു പൂട്ടി മുദ്ര വെയ്കുകയും പത്രാധിപരായ കെ.സി. മാമ്മൻ മാപ്പിളയെ ജയിലിലടക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിന് മനോരമ നൽകിയ പിന്തുണയും ജനാധിപത്യഭരണത്തിനു വേണ്ടിയുള്ള ആശയപ്രചരണവുമാണ്കേരളം-മാധ്യമങ്ങൾ, മലയാള മനോരമ, മനോരമ ഇയർബുക്ക് 2011ദിവാനെ ക്രുദ്ധനാക്കിയതെന്ന് കരുതപ്പെടുന്നു. thumb|250px|എറണാകുളത്തെ മനോരമ ജംഗ്‌ഷൻ-വലത്തു വശത്തെ വെളുത്ത കെട്ടിടത്തിലാണ് മനോരമ പ്രവർത്തിക്കുന്നത് കോട്ടയത്തെ മുദ്രണാലയം അടച്ചു പൂട്ടപ്പെട്ടതിനെ തുടർന്ന് കൊച്ചി രാജ്യത്തിൽ ഉൾപ്പെട്ട കുന്നംകുളത്തു നിന്നും പത്രം അച്ചടിച്ച്‌ തിരുവിതാംകൂറിൽ കൂടി വിതരണം ചെയ്തു വന്നു. എന്നാൽ തിരുവിതാംകൂറിൽ മനോരമയുടെ വിതരണം ദുഷ്കരമാകുകയും പരസ്യങ്ങൾ നിലയ്ക്കുകയും സാമ്പത്തിക ബാദ്ധ്യത ഏറുകയും ചെയ്തതിനാൽ ഒൻപതുമാസത്തിനു ശേഷം കുന്നംകുളത്ത് നിന്നുമുള്ള പ്രസിദ്ധീകരണവും നിർത്തലായി. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 1947 നവംബർ 29-ന് കെ.സി. മാമ്മൻ മാപ്പിള തന്നെ പത്രാധിപരായി മനോരമയുടെ പ്രസിദ്ധീകരണം പുനരാരംഭിച്ചു. 1954 മുതൽ 1973 വരെ കെ.എം. ചെറിയാനും 1973 മുതൽ 2010 വരെ കെ.എം. മാത്യുവും മുഖ്യ പത്രാധിപരായിരുന്നു. 1966-ൽ കോഴിക്കോട്‌ ആസ്ഥാനമാക്കി മലബാർ പതിപ്പ് പുറത്തിറങ്ങിയതോടെയാണ്‌ പത്രത്തിന്റെ വളർച്ച ദ്രുതഗതിയിലായത്. 1980-കളിൽ പ്രചാരം അടിക്കടി ഉയർന്നു. 1997 നവംബറിൽ പത്രം പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ചു. കേരളത്തിലും പുറത്തുമായി 19 കേന്ദ്രങ്ങളിൽ നിന്നും ഇപ്പോൾ മനോരമ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. മാമ്മൻ മാത്യുവാണ് ഇപ്പോഴത്തെ മുഖ്യപത്രാധിപർ. എഡിഷനുകൾ ഇന്ത്യയിൽ കേരളത്തിൽ കോട്ടയം കോഴിക്കോട് തിരുവനന്തപുരം കൊച്ചി തൃശൂർ കണ്ണൂർ കൊല്ലം പാലക്കാട്‌ മലപ്പുറം പത്തനംതിട്ട ആലപ്പുഴ കേരളത്തിന്‌ പുറത്ത് മംഗലാപുരം ബാംഗ്ലൂർ ചെന്നൈ മുംബൈ ഡൽഹി അറേബ്യൻ നാടുകളിൽ ദുബായ് മനാമ ദോഹ മലയാള മനോരമ ദിനപത്രം എല്ലാ എഡിഷനുകളും കംപ്യൂട്ടറിലും മൊബൈലിലും വായിക്കാവുന്ന രീതിയിൽ ഇ-പേപ്പർ ആയി ലഭ്യമാണ്. E Paper പ്രചാരം ഇന്ത്യയിലെ പ്രസിദ്ധീകരണങ്ങളുടെ പ്രചാരമളക്കുന്ന സ്ഥാപനമായ ഏ.ബി.സി.- (ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ) 2019 ജൂലൈ-ഡിസംബർ കാലത്തെ കണക്കുകൾ പ്രകാരം മലയാള മനോരമയുടെ 24 ലക്ഷത്തിലധികം കോപ്പികൾ പ്രതിദിനം വിറ്റഴിയുന്നുണ്ട്‌. ഐ.ആർ.എസ് (ഇന്ത്യൻ റീഡർഷിപ്പ് സർവേ) 2019 രണ്ടാം പാദം പ്രകാരം 1 കോടി 77 ലക്ഷം വായനക്കാർ മനോരമ ദിനപത്രത്തിനുണ്ട്. ലഘുചിത്രം|വലത്ത്‌|മലയാള മനോരമ കണ്ണൂർ എഡിഷൻ ഓഫീസ്,കാൽടെക്സ്നു സമിപംതായതെരു റോഡിലാണ് ഓഫീസ് സ്ഥിതി ചെയുന്നത് ഉള്ളടക്കം എഡിറ്റോറിയൽ പേജ്‌ 'കാഴ്ചപ്പാട്‌' എന്ന എഡിറ്റോറിൽ പേജിൽ മുഖപ്രസംഗത്തിന് പുറമേ ഫീച്ചറുകൾ, 'ആഴ്ചക്കുറിപ്പുകൾ' , തരംഗങ്ങളിൽ' തുടങ്ങിയ പ്രതിവാരപംക്തികൾ, വായനക്കാരുടെ കത്തുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. പഠിപ്പുര വിദ്യാർത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്ന പംക്തിയാണ് പഠിപ്പുര. ആഴ്ചയിൽ മൂന്നു ദിവസം (തിങ്കൾ,ബുധൻ,വെള്ളി) ഇതു പുറത്തിറക്കുന്നു. കാർട്ടൂണുകൾ ഒന്നാം പേജിലെ 'കുഞ്ചുക്കുറുപ്പ്‌' വർഷങ്ങളായി നിലനിൽക്കുന്ന കാർട്ടൂൺ ആണ്. സർക്കാർ ഉദ്യോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ആസ്പദമാക്കിയുള്ള 'പൊന്നമ്മ സൂപ്രണ്ട്‌' എന്ന കാർട്ടൂൺ ഉൾപ്പേജിൽ കുറച്ചു കാലം പ്രസിദ്ധീകരിച്ചിരുന്നു. 'വാരഫലം' എന്ന തലക്കെട്ടിലുള്ള കാർട്ടൂണുകളും ഇടയ്ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്. === മനോരമ ഓൺലൈൻ === മലയാള മനോരമ പത്രത്തിന്റെ ഇന്റർനെറ്റ് പതിപ്പാണ് മനോരമ ഓൺലൈൻ. മനോരമ ഓൺലൈൻ 24 മണിക്കൂർ വാർത്തയ്ക്കു പുറമേ വിജ്ഞാനവും വിനോദവും ഉൾക്കൊള്ളുന്ന നിരവധി ചാനലുകളാണ് വായനക്കാർക്കു നൽകുന്നത്. സിനിമ, സംഗീതം, സാഹിത്യം, വിദ്യാഭ്യാസം, കായികം, ടെക്‌നോളജി, ഫാസ്റ്റ്ട്രാക്ക്, ട്രാവൽ, അസ്ട്രോളജി, ചിൽഡ്രൻ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇൻഫോഗ്രാഫിക്സ്, സ്പെഷൽ–ഇൻഡെപ്ത് സൈറ്റുകൾ, ഫോട്ടോ ഗാലറി എന്നിങ്ങനെ ഒട്ടേറെ വിഭാഗങ്ങളം ഇതിലുണ്ട്. മറ്റ് പ്രസിദ്ധീകരണങ്ങൾ ഭാഷാപോഷിണി, മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ആരോഗ്യം, വനിത, തൊഴിൽ വീഥി, കർഷകശ്രീ, വീട്, സമ്പാദ്യം, ഫാസ്‌റ്റ് ട്രാക്ക്, മനോരമ വാർഷികപ്പതിപ്പ്, ബാലരമ, കളിക്കുടുക്ക, ബാലരമ ഡൈജസ്‌റ്റ്, ബാലരമ അമർചിത്രകഥ, മനോരമ ഇയർബുക്ക് (മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, ബംഗാളി ഭാഷകളിൽ) ദി വീക്ക്(ഇംഗ്ലീഷ്), മാജിക് പോട്ട്(ഇംഗ്ലീഷ്), ദി മാൻ(ഇംഗ്ലീഷ്), വനിത(ഹിന്ദി) തുടങ്ങി നാല്പതിലധികം പ്രസിദ്ധീകരണങ്ങൾ മനോരമയ്ക്കുണ്ട്. കുറിപ്പുകൾ അവലംബം 7. 2019 ലെ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ കണക്ക് : http://www.auditbureau.org/files/JD%202019%20Highest%20Circulated%20(across%20languages).pdf പുറത്തേക്കുള്ള കണ്ണികൾ മനോരമ ഓൺലൈനിന്റെ മലയാളം പതിപ്പ് വിഭാഗം:മലയാളം പത്രങ്ങൾ വർഗ്ഗം:മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ വർഗ്ഗം:ഇന്ത്യയിലെ പത്രങ്ങൾ
നവംബർ 7
https://ml.wikipedia.org/wiki/നവംബർ_7
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 7 വർഷത്തിലെ 311-ാം ദിനമാണ്‌ (അധിവർഷത്തിൽ 312). വർഷത്തിൽ 54 ദിവസം ബാക്കി ചരിത്രസംഭവങ്ങൾ 1665 - ലോകത്തിലെ ഏറ്റവും പഴയ ജേണൽ ആയ ലണ്ടൻ ഗസറ്റ് പ്രസിദ്ധീകരണമാരംഭിച്ചു. 1910 - റൈറ്റ് സഹോദരന്മാർ ലോകത്തിലെ ആദ്യത്തെ എയർ കാർഗോ കരാറെടുത്തു. 1917 - റഷ്യൻ വിപ്ലവം. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ കെറൻസ്കിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഗവണ്മെന്റിൽ നിന്നും ഭരണം പിടിച്ചെടുത്തു. 1990 - ഇന്ത്യൻ പ്രധാനമന്ത്രി വി പി സിംഗ് രാജിവച്ചു. 2001 - ശബ്ദാതിവേഗ യാത്രാവിമാനമായ കോൺകോർഡ് പതിനഞ്ചു മാസത്തെ ഇടവേളക്കു ശേഷം യാത്ര പുനരാരംഭിച്ചു. 1858 - ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ ബിപിൻ ചന്ദ്ര പാലിന്റെ ജന്മദിനം. 1867 - പ്രമുഖ ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജന്മദിനം. 1861 - ലോകപ്രസിദ്ധമായ മെൽബൺ കപ്പ് കുതിരയോട്ട മത്സരം ആരംഭിച്ചു. 1888 - ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സർ സി വി രാമന്റെ ജന്മദിനം. 1929 - ന്യൂയോർക്കിൽ മോഡേൺ ആർട്ട് മ്യൂസിയം ആരംഭിച്ചു. 1991 - മാജിക്ക് ജോൺസൺ താൻ എച്ച്.ഐ.വി. പോസിറ്റീവ് ആണെന്ന് പ്രഖ്യാപിക്കുന്നു. ജനനം 1858 - ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ ബിപിൻ ചന്ദ്ര പാലിന്റെ ജന്മദിനം. 1867 - പ്രമുഖ ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജന്മദിനം. 1888 - ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സർ സി വി രാമന്റെ ജന്മദിനം. 1903 - കൊണാർഡ് ലോറൻസ് - (ജന്തുശാസ്ത്രജ്ഞൻ) 1913 - ആൽബർട്ട് കാമസ് - (എഴുത്തുകാരൻ, തത്ത്വചിന്തകൻ) 1943 - ജോണി മിച്ചർ - (ഗായകൻ, ഗാനരചയിതാവ്) 1954 - സിനിമാ നടൻ കമലഹാസന്റെ ജന്മദിനം. 1960 - സംവിധായകൻ ശ്യാമപ്രസാദ് മരണം 1980 - സ്റ്റീവ് മക്വീൻ - (നടൻ) 1990 - ലോറൻസ് ഡുറെൽ - (എഴുത്തുകാരൻ) 2000 - ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും കാർഷിക വികസനത്തിന്റെ ശില്പ്പിയുമായിരുന്ന ചിദംബരം സുബ്രമണ്യന്റെ ചരമദിനം. മറ്റു പ്രത്യേകതകൾ വർഗ്ഗം:നവംബർ 7
നവംബർ 8
https://ml.wikipedia.org/wiki/നവംബർ_8
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 8 വർഷത്തിലെ 312-ാം ദിനമാണ്‌ (അധിവർഷത്തിൽ 313). വർഷത്തിൽ 53 ദിവസം ബാക്കി ചരിത്രസംഭവങ്ങൾ 1793 - പാരീസിലെ ലൂവർ മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചു. 1889 - മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി. 1895 - റോണ്ട്ജൻ എക്സ്-റേ കണ്ടുപിടിച്ചു. 1960 - ജോൺ എഫ്. കെന്നഡി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1993 - സ്വീഡനിലെ സ്റ്റോക്ക്ഹോം മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ മേൽക്കൂര വഴി കയറി മോഷ്ടാക്കൾ 60 മില്യൺ അമേരിക്കൺ ഡോളർ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു. 2004 - ഇറാക്ക് യുദ്ധം - സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു. ജന്മദിനങ്ങൾ 1656 - ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലിയുടെ ജന്മദിനം 1710 - സാറാ ഫീൽഡിങ്ങ് - (എഴുത്തുകാരി) 1847 - ബ്രാം സ്റ്റോക്കർ - (എഴുത്തുകാരൻ 1900 - മാർഗരറ്റ് മിച്ചൽ - (എഴുത്തുകാരി) 1932 - ബെൻ ബോവ - (എഴുത്തുകാരൻ) 1947 - പോപ്പ് ഗായിക ഉഷ ഉതുപ്പിന്റെ ജന്മദിനം. 1949 - ബോണി റൈറ്റ് - ഗായകൻ 1954 - റിക്കി ലീ ജോൺസ് - (ഗായകൻ, ഗാനരചയിതാവ്) 1976 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബ്രെറ്റ് ലീയുടെ ജന്മദിനം. ചരമവാർഷികങ്ങൾ 1674 - ജോൺ മിൽട്ടൺ , ഇംഗ്ലീഷ് കവി. 1990 - അന്യ സെറ്റ്‌ലോൺ - (എഴുത്തുകാരി) 2004 - എഡ്ഡി ചാൾട്ടൺ - (സ്നൂക്കർ കളിക്കാരൻ) മറ്റു പ്രത്യേകതകൾ വർഗ്ഗം:നവംബർ 8
നവംബർ 9
https://ml.wikipedia.org/wiki/നവംബർ_9
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 9 വർഷത്തിലെ 313-ാം ദിനമാണ്‌ (അധിവർഷത്തിൽ 314). വർഷത്തിൽ 52 ദിവസം ബാക്കി. ചരിത്രസംഭവങ്ങൾ 1861 - കാനഡയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫുട്ബോൾ മൽസരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജിൽ നടന്നു. 1921 - ആൽബർട്ട് ഐൻസ്റ്റിന് ഫിസിക്സിൽ നോബൽ സമ്മാനം ലഭിച്ചു. 1937 - ജപ്പാൻ പട്ടാളം ചൈനയിലെ ഷാങ്ഹായ് പിടിച്ചെടുത്തു. 1953 - കംബോഡിയ ഫ്രാൻസിനിന്നും സ്വാതന്ത്ര്യം നേടി. 1967 - റോളിങ്ങ് സ്റ്റോൺ മാഗസിന്റെ ആദ്യം ലക്കം പുറത്തുവന്നു. 1976 - ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അപലപിച്ച് പ്രമേയം പാസാക്കി. 1980 - ഇറാക്കി പ്രസിഡൻറ് സദ്ദാം ഹുസൈൻ ഇറാനെതിരെ 'വിശുദ്ധ യുദ്ധം' പ്രഖ്യാപിച്ചു. 1985 - ഗാരി കാസ്പറോവ് അനതോലി കാർപ്പോവിനെ തോല്പ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി. 1994 - ചന്ദ്രിക കുമാരതുംഗ ശ്രീലങ്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. ജന്മദിനങ്ങൾ 1877 - അല്ലാമ മുഹമ്മദ് ഇൿബാൽ - (കവി, തത്ത്വചിന്തകൻ) 1889 - ക്ലോഫ് റെയ്‌ൻസ് - (നടൻ) 1913 - ഹെഡി ലാമർ - (നടി) 1928 - ആൻ സെക്സ്‌സ്റ്റൻ - (കവയിത്രി) 1929 - ഇംറേ കർട്സ്, ഹംഗേറിയൻ എഴുത്തുകാരൻ, നോബ സമ്മാന ജേതാവ്. 1941 - ടോം ഫോഗർട്ടി - (സംഗീതജ്ഞൻ) 1965 - ബ്രൈൻ ടർഫൽ - ( ഓപ്പറ ഗായിക) 1984 - ഡെൽറ്റ ഗുഡ്‌റെം - (ഗായിക, ഗാനരചയിതാവ്) ചരമവാർഷികങ്ങൾ 1940 - നെവില്ലേ ചേംബർലേൻ - (മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി) 1953 - ഡിലൻ തോമസ്, ഇംഗ്ലീഷ് കവി. 1970 - ജനറൽ ചാൾസ് ഡേ ഗുല്ലേ - (മുൻ ഫ്രഞ്ച് പ്രസിഡന്റ്) 1991 - വൈവ്‌സ് മൊണ്ടാണ്ട് - (നടൻ, ഗായകൻ) 2005 - കെ.ആർ. നാരായണൻ അന്തരിച്ചു. മറ്റു പ്രത്യേകതകൾ വർഗ്ഗം:നവംബർ 9
ഡൽഹി ബോംബ്‌ സ്ഫോടന പരമ്പര 2005
https://ml.wikipedia.org/wiki/ഡൽഹി_ബോംബ്‌_സ്ഫോടന_പരമ്പര_2005
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ 2005 ഒക്ടോബർ 29ന്‌ ഉണ്ടായ ബോംബ്‌ സ്ഫോടന പരമ്പരയിൽ 61 പേർ കൊല്ലപ്പെടുകയും 210 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സരോജിനി നഗർ, പഹാഡ്ബഞ്ച്‌ എന്നിവിടങ്ങളിലെ മാർക്കറ്റിലും ഗോവിന്ദപുരയിൽ ബസിനുള്ളിലുമാണ്‌ ഇന്ത്യയെ നടുക്കിയ ബോംബ്‌ സ്ഫോടനമുണ്ടായത്‌. 2005-ൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ സ്ഫോടനമാണിത്‌. അവലംബം വർഗ്ഗം:ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾ
പാലക്കാട്
https://ml.wikipedia.org/wiki/പാലക്കാട്
തിരുവനന്തപുരം കേരളത്തിലെ പാലക്കാട് ജില്ലയുടെ ആസ്ഥാനമായ പ്രദേശമാണ്‌ പാലക്കാട്. കേരളത്തെയും തമിഴ്‌ നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് പട്ടണത്തിന്റെ സ്ഥാനം. ഭാരതപ്പുഴയുടെ കൈവഴികളായ കണ്ണാടിപ്പുഴയും കല്പാത്തിപ്പുഴയും പാലക്കാടിന്റെ ഇരുവശത്തും കൂടിയൊഴുകുന്നു. സ്ഥലനാമ പുരാണം പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്ന് ചിലർ പറയപ്പെടുന്നു. സംഘ കാലത്ത് ഇന്നത്തെ പാലക്കാട് ഉൾപ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തിൽ പെട്ടിരുന്നുവത്രെ. ഊഷര ഭൂമിയെന്നാണർത്ഥം. പച്ച നിറമുള്ള പാല മരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങൾ കുറവായിരിക്കും. എന്നാൽ നിരവധി നദികളും മറ്റുമുള്ള പാലക്കാട് മരുഭൂമി വിഭാഗത്തിൽ പെട്ടിരിക്കാൻ സാദ്ധ്യത ഇല്ലാത്തതിനാൽ ഈ വാദത്തിൽ കഴമ്പില്ലെന്നു കരുതുന്നു. ആദിദ്രാവിഡ കാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആൽ, മരുത് തുടങ്ങിയ മരങ്ങൾക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയിരുന്ന പാല മരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാല മരങ്ങളുടെ കാടാണ്‌ സ്ഥലനാമോല്പ്പത്തിക്കു കാരണം എന്ന് പ്രസിദ്ധ ചരിത്രകാരൻ വി.വി.കെ.വാലത്ത് കരുതുന്നു. പാലി ഭാഷ (ബുദ്ധമതക്കാരുടെ ഭാഷ) സംസാരിയ്ക്കുന്നവർ വസിക്കുന്നിടം പാലീഘട്ടും പിന്നീട്‌ പാലക്കാടും ആയെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. District Gazatteers, Palghat, Trivandrum 1976 പാറക്കാടാണ്‌ പാലക്കാടായതെന്ന് കെ.വി. കൃഷ്ണയ്യർ വാദിക്കുന്നു. മാതൃഭൂമി ആഴ്ചപ്പത്തിപ്പ്, കോഴിക്കോട് 1967 ഓക്റ്റോബർ 29 ചരിത്രം സംഘകാല ഘട്ടം മുതലേ പാലക്കാടിനെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ട്. അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മണി മേഖല തുടങ്ങിയ സംഘകൃതികളിൽ പാലക്കാട് ചുരത്തെ പറ്റിയും ഏഴിമലകളെ പറ്റിയും വിവരണങ്ങൾ കാണാം. അക്കാലത്ത് കേരളത്തിലേക്ക് കടക്കാനുള്ളത് ഒരു പാലക്കാട്ട് ചുരമായിരുന്നു ഉണ്ടായിരുന്നത്. പുറനാനൂറ്; പാട്ട് 2 ദ്രാവിഡ കാലത്തെ ബുദ്ധ-ജൈന-ഹൈന്ദവ സ്വാധീനം ഈ കൃതികളിലൂടെ അറിയാൻ സാധിക്കും. പാലക്കാടിനപ്പുറത്തുള്ള കോയമ്പത്തൂരിലെ പടിയൂരിൽ നിന്ന് റോമൻ നാണയങ്ങൾ കണ്ടെത്തിയതിൽ നിന്നും കൊടുങ്ങല്ലൂരിനും കോയമ്പത്തൂരിനും ഇടക്കുള്ള പ്രധാന വ്യാപാര മാർഗ്ഗം പാലക്കാട് ചുരം വഴിയായിരുന്നു എന്നുള്ള നിഗമനം ശക്തിപ്പെട്ടു. Indian antiquary, Vol V, 1876 page 237 D.R. Bhandarkar; Lecture on Ancient Numismatics; Uty of Calcutta. Calcutta. 1921. page 202 thumb|200px|left|പാലക്കാട് നഗരസഭ കാര്യാലയം എ.ഡി.ഒന്നാം നൂറ്റാണ്ട്‌ മുതൽ വളരെയേറെ വർഷങ്ങൾ ചേരമാൻ പെരുമാക്കന്മാർ പാലക്കാട്‌ ഭരിച്ചതായി ചരിത്രം പറയുന്നു. അവർക്ക്‌ ശേഷം അവരുടെ ഉടയോന്മാർ രാജ്യത്തെ പല ചെറു നാട്ടു രാജ്യങ്ങളാക്കി ഭരിച്ചു പോന്നു. പിന്നീട്‌ കാഞ്ചിയിലെ പല്ലവർ മലബാർ ആക്രമിച്ച്‌ കീഴടക്കിയപ്പോൾ പാലക്കാട്‌ ആയിരുന്നു അവരുടെ പ്രധാന ഇടത്താവളം. (പല്ലാവൂർ, പല്ലശ്ശേന,പല്ലവഞ്ചാത്തന്നൂർ എന്നീ സ്ഥലനാമങ്ങൾ ഈ പല്ലവ അധിനിവേശത്തിന്‌ അടിവരയിടുന്നു). ശ്രീ. വില്യം ലോഗൻ തന്റെ മലബാർ മാന്യുവലിൽ ഇക്കാര്യം പരാമർശിയ്ക്കുന്നുണ്ട്‌ ഒൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ നെടുമ്പുരയൂർ നാടുടയവർ എന്ന രാജാവ്‌, രാജ്യം ആക്രമിയ്ക്കാൻ വന്ന കൊങ്ങുനാട്‌ രാജാവിനെ ചിറ്റൂർ വെച്ച്‌ യുദ്ധത്തിൽ തോൽപ്പിച്ചു. ആ വിജയത്തിന്റെ ഓർമ്മ പുതുക്കാനായി ഇപ്പോഴും ചിറ്റൂരിൽ കൊങ്ങൻ പട എന്ന ഉത്സവം വർഷംതോറും കൊണ്ടാടുന്നു. നെടുമ്പുരയൂർ കുടുംബം പിന്നീട്‌ തരൂർ രാജവംശം എന്നും പാലക്കാട്‌ രാജസ്വരൂപം എന്നും അറിയപ്പെട്ടു. 1757ൽ സാമൂതിരി പാലക്കാട്‌ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി.സമൂതിരിയുടെ മേൽക്കൊയ്മയിൽ നിന്നും രക്ഷ നേടാൻ പാലക്കാട്‌ രാജാവ്‌ മൈസൂരിലെ ഹൈദരലിയുടെ സഹായം തേടി. ഹൈദരലി സാമൂതിരിയെ യുദ്ധത്തിൽ തോൽപ്പിച്ച്‌ പാലക്കാട്‌ തന്റെ കീഴിലാക്കി. പിന്നീട്‌ ഹൈദരലിയുടെ പുത്രനായ ടിപ്പു സുൽത്താനായി പാലക്കാടിന്റെ ഭരണാധികാരി. ചരിത്ര പ്രസിദ്ധമായ പാലക്കാട്‌ കോട്ട 1766-ൽ ഹൈദരാലി നിർമ്മിച്ചതാണ്‌. പക്ഷേ,പിന്നീട്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായുള്ള ഉടമ്പടി പ്രകാരം, ടിപ്പു സുൽത്താൻ തന്റെ അധീനതയിലുണ്ടായിരുന്ന മലബാർ പ്രവശ്യകൾ ബ്രിട്ടീഷുകാർക്ക്‌ കൈമാറി. പിന്നീട്‌ ബ്രിട്ടീഷുകാർ മലബാർ ജില്ല രൂപവത്കരിക്കുകയും മദ്രാസ്‌ പ്രസിഡൻസിയോട്‌ ചേർക്കുകയും ചെയ്തു. കോയമ്പത്തൂരും, പൊന്നാനിയും ഒക്കെ മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്‌ധിയോടെ കോയമ്പത്തൂർ തമിഴ്‌ നാട്ടിലേക്കും പിന്നീട്‌ മലപ്പുറം ജില്ല വന്നപ്പോൾ പൊന്നാനിയും മറ്റു ഭാഗങ്ങളും മലപ്പുറം ജില്ലയിലേയ്ക്കും പോയി. thumb|200px|left|പാലക്കാട് ഓർഫനേജ്‌ ലഘുചിത്രം|പാലക്കാട് കോടതി സമുച്ചയത്തിൽ കാറ്റിലും മഴയത്തും കടപറഞ്ഞു വീണ ഒരു കൊയലി മരം / ചേല മരം.Indian bat tree / Indian bat fig.ശാസ്ത്രീയ നാമംFicus amplissima കുടുംബം Moraceae. ലഘുചിത്രം|പാലക്കാട് ജില്ലയിൽ പാലക്കാടിനു സമീപം മലമ്പുഴയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ  മലമ്പുഴ നദിയ്ക്കു കുറുകെ തീർത്ത അണക്കെട്ടാണ് മലമ്പുഴ ഡാം. ഭാഷ പാലക്കാടൻ-ഭാഷ, സങ്കര ഭാഷയാണ്‌. തനി തമിഴ്‌ സംസാരിക്കുന്ന അതിർത്തി പ്രദേശങ്ങളും,മയിലാപ്പൂർ തമിഴ്‌ സംസാരിക്കുന്ന അഗ്രഹാരങ്ങളും, ശുദ്ധ മലയാളം സംസാരിക്കുന്ന വള്ളുവനാടൻ ഗ്രാമങ്ങളും,അത്രയ്ക്ക്‌ ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന, പാലക്കാട്‌, മണ്ണാർക്കാട്‌, ആലത്തൂർ, ചിറ്റൂർ, താലൂക്കുകളും അടങ്ങിയ ഒരു സങ്കര ഭാഷാ സംസ്കാരമാണ്‌ പാലക്കാടിന്റേത്‌. തെലുങ്ക് മാതൃഭാഷയായ നെയ്‌ത്തുകാർ ചിറ്റൂർ പ്രദേശത്തുണ്ട്. അട്ടപ്പാടി, പറമ്പിക്കുളം പ്രദേശങ്ങളിലെ ആദിവാസികുളുടെ ഗോത്രഭാഷയും ശ്രദ്ധേയമാണ്. ഒലവക്കോട് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. ചുണ്ണാമ്പതറ, താരേക്കാട്, ഇന്ദിരാഗാന്ധി സ്റ്റേഡിയം, കോട്ടമൈതാനം, ചന്ദ്രനഗർ, മിഷൻ സ്കൂൾ- KSRTC, വിക്ടോറിയ കോളേജ് ,മണപ്പുള്ളിക്കാവ്, റെയിൽവേ കോളനി,വെണ്ണക്കര,നൂറണി,മൂത്താൻതറ, വടക്കന്തറ, മേപ്പറമ്പ്,ശേഖരീപുരം, കല്പാത്തി എന്നിവ നഗരത്തിന്റെ പ്രധാന ഭാഗങ്ങളാണ്. ചിത്രശാല വിഭാഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ അവലംബം
കത്തോലിക്കാസഭ
https://ml.wikipedia.org/wiki/കത്തോലിക്കാസഭ
മാർപ്പാപ്പയുടെ നേതൃത്വത്തിൽ ഉണ്ടായ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ വിഭാഗമാണ് കത്തോലിക്കാസഭ. ആറു പാരമ്പര്യങ്ങളിൽപെട്ട 24 വ്യക്തി സഭകൾ ചേർന്ന കൂട്ടായ്മയാണ് ഇത്.ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗമാണ്. 2017- ലെ പൊന്തിഫിക്കൽ ആനുവാരിയോ അനുസരിച്ച് കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 1299368942(130കോടി) അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറിൽ ഒന്ന് ആയിരുന്നു. യേശുക്രിസ്തുവിനാൽ സ്ഥാപിതമായ ഏക വിശുദ്ധ സഭയാണിതെന്നും മെത്രാന്മാർ കൈവയ്പു വഴി തങ്ങൾക്ക് ലഭിക്കുന്ന അധികാരത്താൽ സത്യവിശ്വാസം തുടർന്നു പരിപാലിയ്ക്കുന്നുവെന്നും സഭയുുടെ ഭൗമിക തലവനായ മാർപ്പാപ്പ വിശുദ്ധ പത്രോസിന്റെ പിൻഗാമിയാണെന്നും കത്തോലിക്ക സഭ പഠിപ്പിക്കുന്നു. പാശ്ചാത്യ സഭയും മാർപ്പാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഇരുപത്തിമൂന്നു പൗരസ്ത്യ കത്തോലിക്കാ സഭകളും ചേർന്നതാണ് കത്തോലിക്കാ സഭ. ചിട്ടയായ ഭരണത്തിനും ശുശ്രൂഷയ്ക്കുമായി ഈ സഭ പല അതിരൂപതകളായും രൂപതകളായും വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരോ മെത്രാന്റെ കീഴിലുള്ള ഈ രൂപതകളുടെ സംഖ്യ 2005ന്റെ അവസാനം 2770 എത്തിയിരുന്നു. ചരിത്രം കത്തോലിക്കാ സഭയുടെ സ്ഥാപനത്തിന് അപ്പോസ്തോലിക കാലത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഈ സഭ സ്ഥാപിച്ചത് യേശുക്രിസ്തു ആണ്. അപ്പോസ്തോലനായ വിശുദ്ധ പത്രോസാണെന്നാണ് തുടർന്ന് നേതൃത്വം നൽകിയതെന്നതാണ്  വിശ്വാസം. ആദ്യമായി കത്തോലിക്കാ സഭ എന്നത് രേഖപ്പെടുത്തിയത് അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ് ആണ്. അദ്ദേഹം എഴുതിയ “ മെത്രാൻ കാണപ്പെടുന്നിടത്ത് ജനങ്ങൾ ഉണ്ടാവട്ടേ, ക്രിസ്തുവുള്ളിടത്ത് കത്തോലിക്കാ സഭ ഉള്ളതു പോലെ” എന്നാണ് ഇതു സംബന്ധിച്ച ആദ്യ ലിഖിതം. ആദ്യ കാലങ്ങളിലെ പീഡനങ്ങൾക്കും പ്രതിരോധങ്ങൾക്കും ശേഷം നാലാം നൂറ്റാണ്ടായപ്പോഴേക്കും ക്രിസ്തുമതം പരക്കെ അംഗീകരിക്കപ്പെടാൻ തുടങ്ങി. ക്രിസ്തുമതം ഗലേറിയുസ് മക്സിമിയാനുസ് എന്ന റോമാൻ ചക്രവർത്തി ക്രി.വ. 311 ല് നിയമാനുസൃതമാക്കി മാറ്റിയിരുന്നു. കോൺസ്റ്റാന്റിൻ ഒന്നാമൻക്രി.വ. 313 ല് മിലാൻ വിളംബരത്തിലൂടെ മതപരമായ സമദൂര നയം പ്രഖ്യാപിച്ചു. പിന്നീട് ക്രി.വ. 380 ഫെബ്രുവരി 27 -ല് തിയോഡൊസിയുസ് ഒന്നാമൻ ചക്രവർത്തി നിയമം മൂലം ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും മറ്റു മതങ്ങൾ എല്ലാം പാഷാണ്ഡമാക്കുകയും(heretics) ചെയ്തു. "It is our desire that all the various nations which are subject to our clemency and moderation should continue to the profession of that religion which was delivered to the Romans by the divine Apostle Peter, as it has been preserved by faithful tradition and which is now professed by the Pontiff Damasus and by Peter, Bishop of Alexandria, a man of apostolic holiness. ... We authorize the followers of this law to assume the title Catholic Christians; but as for the others, since in our judgment they are foolish madmen, we decree that they shall be branded with the ignominious name of heretics, and shall not presume to give their conventicles the name of churches." Halsall, Paul (June 1997). Theodosian Code XVI.i.2. Medieval Sourcebook: Banning of Other Religions. Fordham University. http://www.fordham.edu/halsall/source/theodcodeXVI.html എന്നാൽ ഇതിനു ശേഷം സഭക്ക് നിലനില്പിനായി റോമൻ ചക്രവർത്തിമാരെ ആശ്രയിക്കേണ്ട ഗതി വന്നു. നാലാം നൂറ്റാണ്ടായപ്പോഴേക്കും റോമാ സാമ്രാജ്യം പിളർന്ന് പൗരസ്ത്യ റോമാസാമ്രാജ്യം(ബൈസാന്ത്യം) , പാശ്ചാത്യ റോമാ സാമ്രാജ്യം എന്നിങ്ങനെ രണ്ടായിത്തീർന്നു. കോൺസ്റ്റാൻറിനോപ്പിൾ ആദ്യത്തേതിന്റേയും റോം രണ്ടാമത്തേതിന്റേയും തലസ്ഥാനമായി. റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്. ക്രി.വ 451-ലെ പിളർപ്പിനു് ശേഷം റോമാസാമ്രാജ്യത്തിൻ പ്രഥമ തലസ്ഥാനമെന്ന നിലയിൽ റോമൻ പാത്രിയാർക്കീസ് മറ്റെല്ലാ പാത്രിയാർക്കീസുമാരേക്കാളും വിശിഷ്ഠനായി കണക്കാക്കി. കോണ്സ്റ്റാൻറിനോപ്പിൾ പാത്രിയാർക്കീസ് അതിനു തൊട്ടടുത്ത സ്ഥാനവും അലങ്കരിച്ചു പോന്നു. ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999 എന്നാൽ ജർമ്മാനിക് വർഗ്ഗത്തിന്റെ ആക്രമണത്തെത്തുടർന്ന് പാശ്ചാത്യ റോമാസാമ്രാജ്യം ശക്തി ക്ഷയിക്കാൻ തുടങ്ങിയത് സഭയെയും ക്ഷീണിപ്പിച്ചു. എന്നാൽ പൗരസ്ത്യ റൊമാ സാമ്രാജ്യം പതിനഞ്ചാം നൂറ്റാണ്ടു വരെ നിലനിന്നു. റോമാ സാമ്രാജ്യം തകർന്നെങ്കിലും ക്രിസ്തുമതത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് കുറവുണ്ടായില്ല. എന്നാൽ റോമാ സാമ്രാജ്യം പുനരുദ്ധരിക്കുക അസാദ്ധ്യമായപ്പോൾ അന്നത്തെ മാർപാപ്പ 751-ല് ഫ്രഞ്ച് രാജാവായ പെപ്പിനെ റോമൻ സാമ്രാട്ടായി അവരോധിച്ചു. രാജഭരണത്തിന്റെ സഹായം ലഭിക്കാനായിരുന്നു ഇത്. പകരമായി ഇറ്റലിയിലെ ‘റാവെന്ന’ രാജ്യത്തിന്റെ രാജപദവി പാപ്പയ്ക്ക് നൽകി. അങ്ങനെ പാപ്പയ്ക്ക് രാജകീയ പദവി ലഭിച്ചു. ക്രി.വ. 1150 കളിൽ കിഴക്കു്(ബൈസാന്ത്യം)-പടിഞ്ഞാറൻ പിളർപ്പു് സഭയിൽ ഉടലെടുത്തു. കുറേ നാളായി നിലനിന്ന സം‌വേദനത്തിന്റെ അഭാവമാണിതിനെല്ലാം കാരണമായത് എന്നു കരുതപ്പെടുന്നു. ഈ പിളർപ്പ് പാശ്ചാത്യ റോമൻ കത്തോലിക്ക സഭയുടെയും പൗരസ്ത്യ ഓർത്തഡോക്സ് സഭ(ബൈസാന്ത്യൻ സഭ)യുടെയും രൂപീകരണത്തിടയാക്കി. പിന്നീട് 1274 ലും 1439 ലും ഈ സഭകൾ തമ്മിൽ യോജിക്കുവാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയപ്രാപ്തി നേടിയില്ല. പിന്നീട് പാശ്ചാത്യ റോമാസാമ്രാജ്യം പതിയെ ശക്തി പ്രാപിച്ചു. ജർമ്മനി ശക്തമായതോടെ സഭയും ശക്തമായി. എന്നാൽ കുരിശുയുദ്ധങ്ങളും ഇസ്ലാം മതത്തിന്റെ വളർച്ചയും പൗരസ്ത്യ റോമാ സാമ്രാജ്യത്തെ ക്ഷീണിപ്പിച്ചു. ഈ സമയത്തെല്ലാം പാശ്ചാത്യ സഭ പോർത്തുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് ശക്തി പ്രാപിച്ചു. എന്നാൽ പതിനാറാം നൂറ്റാണ്ടായപ്പോൾ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് നവീകരണം പാശ്ചാത്യ സഭയുടെ (റോമൻ കത്തോലിക്ക സഭയുടെ ) അനിഷേധ്യ സ്ഥാനം എടുത്തു കളഞ്ഞു. കേരള സഭ ചരിത്രം അംഗത്വം കാനോനിക നിയമപ്രകാരം ഒരു വ്യക്തിയ്ക്ക് രണ്ടു വിധത്തിൽ ഈ സഭയിലെ അംഗമാകാം: ജ്ഞാനസ്നാനം അഥവാ മാമ്മോദീസ എന്ന കൂദാശ വഴി വിശ്വാസപ്രഖ്യാപനം വഴി സഭയിലേയ്ക്കു സ്വീകരിയ്ക്കപ്പെടുന്നതിലൂടെ (നേരത്തേ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ)cf. Code of Canon Law, canon 11 സഭയുമായുള്ള ബന്ധം വേർപെടുത്തുവാനായി ഒരു വ്യക്തിയ്ക്ക് ഔദ്യോഗികമായ ചില നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ദൈവദൂഷണം, ദൈവനിഷേധം അല്ലെങ്കിൽ ശീശ്മ എന്നിവ കാരണമാണ് കത്തോലിക്കാ സഭയിലെ അംഗത്വം നഷ്ടപ്പെടുക; പക്ഷേ ഇവ ഒരു വൈദികന്റെയോ ഇടവക വികാരിയുടെയോ മുന്നിൽ ലിഖിതരൂപത്തിൽ നൽകാതെ, അല്ലെങ്കിൽ മറ്റു മാർഗ്ഗങ്ങളിലൂടെ ശക്തമായ വിധത്തിൽ സഭാധികാരികൾക്കു ബോധ്യപ്പെടാതെ അംഗത്വം നഷ്ടപ്പെടുകയില്ല.എപ്പിസ്കോപ്പൽ സമ്മേളനങ്ങളുടെ സഭാപതികൾ‌ക്ക് നിയമാവലിയ്ക്കായുള്ള പൊന്തിഫിക്കൽ കൌൺസിലിൽ നിന്ന് 13 മാർച്ച് 2006-നു അയച്ച 10279/2006 സർക്കുലർ കത്ത് (Canon Law Society of America ) സഭയുമായി ബന്ധം വേർപെടുത്തിയ ഒരു വ്യക്തിയെ വിശ്വാസപ്രഖ്യാപനമോ കുമ്പസാരമോ വഴി തിരിച്ച് സ്വീകരിയ്ക്കുന്നതാണ്. വിശ്വാസവും പ്രബോധനങ്ങളും ദൈവാസ്തിത്വം ഏതൊരു ക്രൈസ്തവ സഭാസമൂഹത്തെയും പോലെ ഈ സഭയും ഏക ദൈവത്തിൽ വിശ്വസിയ്ക്കുന്നു. ദൈവം എല്ലാ സൃഷ്ടികളെക്കാളും ഉപരിയായുള്ളവനും, സ്വയംഭൂവും, അനന്തപൂർണ്ണതയുള്ളവനുമായ അരൂപിയാണെന്ന് കത്തോലിക്കാ സഭ പഠിപ്പിയ്ക്കുന്നു. ദൈവത്തിന്റെ അസ്തിത്വം വേദപുസ്തകത്തിന്റെയോ യുക്തിയുടെയോ അടിസ്ഥാനത്തിൽ തെളിയിയ്ക്കാനാവുന്ന ഒന്നാണെന്നും സഭ കരുതുന്നു. ദൈവത്തിനു ആരംഭമില്ല; ദൈവം ഇല്ലായിരുന്ന സമയം ഒരിക്കലും ഉണ്ടായിട്ടില്ല; ഇല്ലാതായിത്തീരാൻ ദൈവത്തിനു സാധിക്കയില്ല; ദൈവം എല്ലായ്പ്പോഴും ജീവിക്കുന്നവനും മരണമില്ലാത്തവനും, മാറ്റമില്ലാത്തവനും ആയിരിക്കും: തന്മൂലം ദൈവം നിത്യനാണെന്ന് കത്തോലിക്കാ സഭ പഠിപ്പിയ്ക്കുന്നു. ഓരോരുത്തനും അർഹിക്കുന്നതുപോലെ നന്മയ്ക്കു പ്രതിസമ്മാനവും, തിന്മയ്ക്കു ശിക്ഷയും ദൈവം നൽകുന്നു. ഈ ലോകത്തിൽ വച്ചു സമ്മാനമോ, ശിക്ഷയോ ഭാഗികമായി ദൈവം നൽകുന്നു; പക്ഷേ പൂർണ്ണമായി നൽകുന്നത് മരണാനന്തരമാണ്. പാപിയെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കുകയും അവൻ അതനുസരിച്ച് അനുതപിക്കുമ്പോൾ സന്തോഷപൂർവ്വം അവനോടു പൊറുക്കുകയും ചെയ്യുന്നു. ഏകദൈവത്തിൽ മൂന്നാളുകൾ അഥവാ മൂന്നു സ്വഭാവങ്ങൾ ഉണ്ടെന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: അവ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവരാകുന്നു. സൃഷ്ടികർമ്മം പിതാവിന്റെയും, പരിത്രാണകർമ്മം പുത്രന്റെയും, പവിത്രീകരണകർമ്മം പരിശുദ്ധാത്മാവിന്റെയും പ്രവൃത്തികളായി പറഞ്ഞുവരുന്നു. തിരുസഭയുടെ കല്പനകൾ ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവൻ കുർബാനയിൽ പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യുകയുമരുത്. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാകാലത്ത് വിശുദ്ധ കുർബാന ഉൾക്കൊള്ളുകയും ചെയ്യണം. നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം. വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ,തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്. ദേവാലയത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം. കൂദാശകൾ മാമ്മോദീസ സ്ഥൈര്യലേപനം കുമ്പസാരം കുർബാന രോഗീലേപനം തിരുപ്പട്ടം വിവാഹം പാപം മനുഷ്യന്റെ അന്ത്യം മരണം അന്ത്യവിധി സ്വർഗം നരകം കത്തോലിക്ക സഭയിലെ സഭാപാരമ്പര്യങ്ങളും സഭകളും ആറു റീത്തുകളിലായി ലത്തീൻ സഭയും 23 വ്യക്തി സഭകളും ചേർന്ന കൂട്ടായ്മയാണ് കത്തോലിക്കാ സഭ ലാറ്റിൻ ലത്തീൻ കത്തോലിക്കാ സഭ അഥവാ റോമൻ കത്തോലിക്കാ സഭ അർമേനിയൻ അർ‌മേനിയൻ കത്തോലിക്കാ സഭ അലെക്സാഡ്രിയൻ കോപ്റ്റിക് കത്തോലിക്കാ സഭ എത്യോപ്യൻ കത്തോലിക്കാ സഭ എറിട്രിയൻ കത്തോലിക്കാ സഭ ബൈസന്റൈൻ അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ ബൈലോറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ക്രൊയേഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ റഷ്യൻ ബൈസന്റൈൻ കത്തോലിക്കാ സഭ റുഥേനിയൻ കത്തോലിക്കാ സഭ സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ അന്ത്യോഖ്യൻ റീത്ത് (പാശ്ചാത്യ റീത്ത്) മാരൊനൈറ്റ് സഭ സിറിയക് കത്തോലിക്കാ സഭ സീറോ മലങ്കര കത്തോലിക്കാ സഭ കാൽഡിയൻ (പൗരസ്ത്യ റീത്ത്) കൽദായ കത്തോലിക്കാ സഭ സീറോ മലബാർ കത്തോലിക്കാ സഭ കേരളത്തിലെ കത്തോലിക്കാ സഭകൾ സീറോ മലങ്കര കത്തോലിക്കാ സഭ ലത്തീൻ കത്തോലിക്കാ സഭ സീറോ മലബാർ കത്തോലിക്കാ സഭ അവലംബം ഇതും കാണുക വർഗ്ഗം:ക്രൈസ്തവസഭകൾ വർഗ്ഗം:കത്തോലിക്കാ സഭ വർഗ്ഗം:ക്രിസ്ത്യൻ സമുദായങ്ങൾ
റഷ്യ
https://ml.wikipedia.org/wiki/റഷ്യ
റഷ്യ (റഷ്യനിൽ: Росси́я, Rossiya; ഉച്ചാരണം: [rʌ'sʲi.jə] റ-ത്സി-യ്യ), അഥവാ റഷ്യൻ ഫെഡറേഷൻ, ഔദ്യോഗിക നാമം (Росси́йская Федера́ция, Rossiyskaya Federatsiya; [rʌ'sʲi.skə.jə fʲɪ.dʲɪ'ra.ʦɪ.jə] (മലയാളത്തിൽ: റാ-ത്സിത്സ്കായ ഫിദിറാത്സീയ്യാ). ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്‌. മോസ്കോ ആണ് തലസ്ഥാനം. യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്‌ വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാമതുള്ള കാനഡയുടെ ഇരട്ടിയിലേറെ വലിപ്പമുണ്ട്‌. പഴയ സോവ്യറ്റ്‌ യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ്‌. നോർവേ, ഫിൻലാന്റ്, എസ്തോണിയ, ലാത്‌വിയ, ലിത്വാനിയ, പോളണ്ട്, ബെലാറസ്,യുക്രൈൻ, ജോർജിയ, അസർബൈജാൻ, ഖസാഖ്‌സ്ഥാൻ, ചൈന, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ്‌ റഷ്യയുടെ അയൽരാജ്യങ്ങൾ. പേരിനു പിന്നിൽ റൂസ് അല്ലെങ്കിൽ റുസ്കായ എന്നത് ആദ്യകാല പൗരസ്ത്യ സ്ലാവിക് ജനവാസ വ്യവസ്ഥയ്ക്ക് മൊത്തമായി പറഞ്ഞിരുന്ന വാക്കാണ്. റുസ് എന്ന പേരിനെ പറ്റി പല സിദ്ധാന്തങ്ങൾ ഉണ്ട്. അവയിൽ പ്രധാനമായവ താഴെ പറയുന്നവയാണ്. നോർമനിസ്റ്റിക് സിദ്ധാന്തം - ഏറ്റവും സ്വീകാര്യമായുള്ള ഈ സിദ്ധാന്ത പ്രകാരം തുഴയുക എന്നർത്ഥമുള്ള റുത്സ് എന്ന നോര്സ് (പഴയ ജെർമ്മാനിക്) ഭാഷയിൽ നിന്നുമാണ് സ്ലാവുകൾ ഈ വാക്ക് ഉണ്ടാക്കിയത്. ആദ്യകാല റഷ്യക്കാരായ വാറംഗിയന്മാർ ജലമാർഗ്ഗം തുഴഞ്ഞ് ഇവിടേക്ക് എത്തിയതുമൂലമായിരിക്കണം ഈ പേർ വന്നത് എന്ന് ഈ സിദ്ധാന്തം പറയുന്നു. നോർമനിസ്റ്റിക് സിദ്ധാന്തത്തിനെതിരായ ചില സിദ്ധാന്തങ്ങൾ റോക്സാലിനി എന്ന ഇറാനിയൻ ഗോത്രക്കാരാണ് തെക്കൻ ഉക്രെയിനിലും റൊമാനിയയിലും അധിനിവേശിച്ചത്. വെളുത്ത-ഇളം നിറമുള്ള എന്നർത്ഥമുള്ള പേർഷ്യൻ വാക്കായ റോഖ്സ് എന്നതിൽ നിന്നാണ് പേരിന്റെ ഉത്ഭവം. സംസ്കൃത പദമായ രസ (ജലം, സത്ത്) എന്നതിൽ നിന്നുത്ഭവിച്ചതാകാം. കാരണം ഉക്രെയിനടുത്തുള്ള നദികൾക്ക് റോസാ (സ്ലാവിക്കിൽ -മഞ്ഞുതുള്ളി), റൂസ്ലോ(ജലക്കിടക്ക), എന്നിങ്ങനെയാണ് പേര്. ചുവന്ന മുടിയുള്ള എന്നർത്ഥമുള്ള റുസ്സിയ്യ് എന്ന വാക്കിൽ നിന്നാകാം ഉത്ഭവം. ബിസാൻറിൻ സാമ്രാജ്യത്തിൽ നിന്നുള്ള ചരിത്രകാരന്മാർ റുസ് എന്ന ലത്തീൻ വാക്കിൽ നിന്ന് (രാജ്യം) ഉത്ഭവിച്ചു എന്നാണ് വിശ്വസിക്കുന്നത്. (Rural എന്ന വാക്കും Rus എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്) റോസ് നദിയുടെ തീരത്തു വസിച്ചിരുന്നതിനാൽ റോസാനേ, റോസിച്ചി (ബഹുവചനം) എന്നിങ്ങനെയും പറഞ്ഞു വന്നു. റഷ്യയുടെ ദേശീയവിനോദമാണ്‌ ചെസ്സ് ലഘുചിത്രം|150px|left| വാറംഗിയന്മാരുടെ വര‍വിന്റെ സമയത്തെ വിവിധ സംസ്കാരങ്ങളുടെ ഏകദേശ ചിത്രമാണിത് ചരിത്രം ലഘുചിത്രം|ഇടത്ത്‌|150px| ആദിമ സ്ലാവുകളുടെ വ്യാപനം. കുർഗൻ സിദ്ധാന്തം പ്രകാരം റഷ്യയുടെ ചരിത്രം സ്ലാവ് വംശജരുടെ ആഗമനം മുതൽക്കാണ് തുടങ്ങുന്നത്. അതിനു മുമ്പുള്ള ചരിത്രം വളരെക്കാലം വരെ അന്യമായിരുന്നു . എന്നാൽ ക്രി.മു. ഒന്നാം ശതകത്തിനു മുൻപുള്ള റഷ്യയിൽ പലതരം ഗോത്രങ്ങൾ അധിവസിച്ചിരുന്നു. ഉദാ: ആദി-യൂറോപ്യന്മാർ, സൈത്യന്മർ. മൂന്നാം ശതകത്തിനും ആറാം ശതകത്തിനും ഇടയ്ക്ക് നോമാഡിക് അധിനിവേശ തരംഗം ഉണ്ടായി. ഇവർ ഒരിടത്ത് സ്ഥിരമായി തങ്ങാതെ യൂറോപ്പിലേക്കും മറ്റും ചാഞ്ചാടിക്കൊണ്ടിരുന്നു. ഖസാർസ് എന്ന തുർക്കി വംശജരാണ് ദക്ഷിണ റഷ്യൻ ഭാഗങ്ങൾ എട്ടാം ശതകം വരെ ഭരിച്ചിരുന്നത്. ഇവർ ബിസാന്റിൻ സാമ്രാജ്യത്തിന്റെ മുഖ്യ സഖ്യശക്തിയായിരുന്നു. ഇക്കാലത്താണ് ഇവിടേയ്ക്ക് വന്നുചേർന്ന വാരംഗിയന്മാരെ റൂസ് അല്ലെങ്കിൽ റോസ്സ് എന്ന് വിളിക്കാൻ തുടങ്ങിയത്. വൈക്കിങ്ങുകളുടേ കാലത്താണ് വാരംഗിയന്മാർ കച്ചവടത്തിനും മറ്റുമായി കടൽ കടന്ന് ഇവിടേയ്ക്ക് വന്നത്. ഈ പേര് ക്രമേണ ഇവിടേയ്ക്ക് കുടിയേറിയ സ്ലാവ് വംശജർക്കും ലഭിക്കാൻ തുടങ്ങി. വോൾഗ തീരങ്ങളിൽ നടന്ന പുരാവസ്തു പര്യവേഷണങ്ങളിൽ ക്രി.മു. ഏഴ് മുതൽ ഒൻപത് വരെ നൂറ്റാണ്ടുകളിൽ നിന്നുമുള്ളത് എന്ന് കരുതുന്ന പുരാവസ്തു ലഭിക്കുകയുണ്ടായി. ഇത് റഷ്യയുടെ ഉത്ഭവത്തെപ്പറ്റി അന്നുവരെ കിട്ടിയ തെളിവുകളേക്കാൾ പഴക്കമുള്ളതാണ്. ഈ സ്ലാവ് വംശജരാണ് പിന്നീട് റഷ്യക്കാരായും ഉക്രെയിൻ‍കാരായും വിഘടിച്ചത്. ലഘുചിത്രം|150px|left|വിശുദ്ധനായ ബേസിലിന്റെ പ്രധാനപള്ളി റൂറിക്കോവിച്ച് സാമ്രാജ്യം ആദ്യത്തെ കീവൻ സംസ്ഥാനം കീവൻ റൂസ് എന്നാണ് അറിയപ്പെട്ടത്. കീവൻ റൂസ് റൂറിക്ക് എന്ന സ്കാൻഡിനേവിയൻ വാറംഗിയനാണ് ആദ്യമായി ഭരിച്ചത്. ക്രി.വ. 800കളിൽ അദ്ദേഹം സ്ഥാപിച്ച സാമ്രാജ്യമാണ് റൂറീക്കോവിച്ച് സാമ്രാജ്യം. ഇവർ പിന്നീട് 10-ആം നൂറ്റാണ്ടിൽ ബിസാൻറിൻ സാമ്രാജ്യത്തിൽ നിന്നും ക്രിസ്തുമതത്തെ സ്വീകരിക്കുകയുണ്ടായി. എഴുന്നൂറ് വർഷത്തോളം കീവൻ‌റൂസിലെ പ്രദേശങ്ങളും മുസ്കോവിയും(മോസ്കോ), ആദിമ റഷ്യയും അവരുടെ വംശക്കാർ ഭരിച്ചു പോന്നു. ആദ്യമെല്ലാം വാറംഗിയന്മാരായിരുന്നു രാജാക്കന്മാരായിരുന്നതെങ്കിലും സ്ലാവുകളുമായി ഇണങ്ങിച്ചേരുക വഴി അവരും താമസിയാതെ രാജാക്കന്മാരായി. പത്തും പതിനൊന്നും ശതകങ്ങളിൽ കീവൻ റൂസ് എന്ന ഈ സ്ഥലം നല്ല അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. ഏഷ്യയുമായും യൂറോപ്പുമായും ബഹുവിധ വ്യാപാരങ്ങളിൽ അവർ ഏർപ്പെട്ടു. എന്നാൽ കുരിശു യുദ്ധകാലത്ത് പുതിയ വാണിജ്യ പാതകൾ ഉദയം ചെയ്തതോടെ ഇവരുടെ പ്രാധാന്യം അപ്രസക്തമാകുകയും വ്യാപാരം കുറഞ്ഞു വരികയും ചെയ്തു. ലഘുചിത്രം|150px|left| കീവൻ റൂസ് പതിനൊന്നാം ശതകത്തിൽ മംഗോളിയൻ അധിനിവേശം പതിനൊന്ന്, പന്ത്രണ്ട് ശതകങ്ങളിൽ തുർക്കി വംശജരായ കിപ്ചാക്കുകൾ, പെഛെനെഗ്ഗുകൾ തുടങ്ങിയവർ വൻ തോതിൽ കുടിയേറ്റം ആരംഭിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ സ്ലാവ് വംശജർ കൂട്ടത്തോടെ ഫലഭൂയിഷ്ഠമായ ദക്ഷിണഭാഗങ്ങളിൽ നിന്ന് താരതമ്യേന കാടുകളായിരുന്ന, സലേസ്യേ എന്നറിയപ്പെട്ടിരുന്ന വടക്കൻ പ്രദേശങ്ങളിലേക്ക് കുടിയേറേണ്ടി വന്നു. സ്ലാവുകൾ സ്ഥിരപ്പെടുത്തിയ പ്രദേശം പിന്നീട് നോവ്ഗോദോർദ് റിപ്പബ്ലിക്കും വ്ലാദിമിർ-സൂസ്ദാലുമായി. എന്നാൽ അവർ ഒഴിഞ്ഞുപോയ വോൾഗയുടെ മദ്ധ്യഭാഗങ്ങൾ മുസ്ലീങ്ങളായ തുർക്കികൾ കയ്യടക്കിയിരുന്നു. ഈ പ്രദേശം വോൾഗ ബൾഗേറിയ എന്നാണ് അറിയപ്പെട്ടത്. തുടർന്നാണ് ചെങ്കിസ് ഖാന്റെ മംഗോൾ സാമ്രാജ്യത്തിന്റെ വരവ്. കീവൻ റീവ് നേരത്തേ തന്നെ ശിഥിലമായത്, മംഗോളുകൾക്ക് ജോലി എളുപ്പമാക്കിക്കൊടുത്തു. ടാർടാർ എന്നാണ് മംഗോളിയരെ റഷ്യക്കാർ അന്ന് വിളിച്ചിരുന്നത്. അവർ അന്നുവരെയുള്ള റഷ്യൻ ഭരണം പൂർണ്ണമായും ശിഥിലീകരിച്ചു. ഇന്നത്തെ റഷ്യയുടെ ദക്ഷിണ-മദ്ധ്യ ഭാഗങ്ങൾ ഒരു കാലത്ത് മംഗോളുകൾ ആണ് നേരിട്ടോ അല്ലാതെയോ ഭരിച്ചത്. ഇന്നത്തെ ഉക്രെയിന്റെയും ബെലാറൂസിൻറേയും ഭാഗങ്ങൾ ലിത്വേനിയയിലേയും പോളണ്ടിന്റേയും വലിയ പ്രഭുക്കന്മാർ എന്നറിയപ്പെട്ടിരുന്ന നാടുവാഴികൾ ഭരിച്ചു. റഷ്യ, ഉക്രെയിൻ എന്നും ബേലാറൂസ് എന്നും റഷ്യ എന്നുമുള്ള പല പ്രവിശ്യകളായി. അങ്ങനെ റഷ്യക്കാർക്കിടയിൽ ഒരു വിഭജനം അന്നേ ഉണ്ടായി. വല്യ പ്രഭുക്കന്മാർ മംഗോളുകളുടെ ഭരണകാലത്തും റൂറിക്കോവിച്ച് വംശം അവരുടെ അധികാരങ്ങൾ നിലനിർത്തിപ്പോന്നു. റൂറിക്കോവിന്റെ സന്താന പരമ്പര ക്ണിയാസ് അല്ലെങ്കിൽ വേലിക്കീ ക്ണിയാസ് എന്ന സ്ഥാനം അലങ്കരിച്ചു പോന്നു. (ഇതിനെ ചരിത്രകാരന്മാർ രാജകുമാരൻ, പ്രഭു, മൂത്ത രാജകുമാരന്മാർ, വലിയ പ്രഭുക്കൾ എന്നൊക്കെയാണ് തർജ്ജമ ചെയ്തു കാണുന്നത്) എന്നാൽ പിന്നീട് പല സംസ്ഥാനങ്ങളും കീവൻ റൂസിന്റെ പിൻ‍തുടർച്ച ആരോപിച്ച് കലഹം ഉണ്ടായി. റൂറിക്കോവിച്ച് രാജകുമാരൻ (‍ക്ണിയാസ്) ആയ ഇവാൻ ഒന്നാമൻ(1325-1340) (ഐവാൻ എന്നും പറയും)മംഗോൾ വംശജരുടെ പ്രീതി പിടിച്ചുപറ്റി. മംഗോളുകാർക്കായി നികുതി പിരിച്ചു കൊടുത്തിരുന്നു. അദ്ദേഹം മോസ്കോവിനെ നല്ല ധനികരാജ്യമാക്കി. അടുത്തുള്ള പ്രവിശ്യകൾക്ക് പണം കടം കൊടുക്കാനും തുടങ്ങിയ അദ്ദേഹത്തിന് ‍കലിത (പണച്ചാക്ക് എന്നർത്ഥം)എന്ന ചെല്ലപ്പേര് ഉണ്ടായിരുന്നു. ടാർടാറിയന്മാരോടുള്ള വിധേയത്വം അദ്ദേഹം നിലനിർത്തുകയും ചെയ്തു. അക്കാലം വരെ ഏതാണ്ട് ഗണതന്ത്ര വ്യവസ്ഥയിലാണ് രാജാക്കന്മാരെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഐവാന്റെ വിജയം ടാർടാർ ചക്രവർത്തിയെ മറ്റൊരു തരത്തിൽ ചിന്തിപ്പിച്ചു. അദ്ദേഹം ഇവാന്റെ അനന്തരാവകാശി ഇവാന്റെ മകൻ തന്നെയായിരിക്കണം എന്ന് തീരുമാനിച്ചു. അന്നു മുതൽ റഷ്യയുടെ ചരിത്രത്തിൽ കുടുംബ വാഴ്ച തുടങ്ങി. ഭയങ്കരനായ ഇവാൻ 1533 മുതൽ 1584 വരെ റഷ്യ ഭരിച്ച ത്സാർ ചക്രവർത്തി ആണ് ഇവാൻ IV വസ്ലിയെവിച്ച്. ഭയങ്കരനായ ഇവാൻ എന്ന അപരനാമത്തിൽ ആണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 28 മാർച്ച് 1584 ൽ പക്ഷാഘാതം വന്നാണ് അദ്ദേഹം മരണപ്പെട്ടത്. അവലംബം കുറിപ്പുകൾ An ancient Vishnu idol has been found during excavation in an old village in Russia’s Volga region, raising questions about the prevalent view on the origin of ancient Russia, The idol found in Staraya (old) Maina village dates back to VII-X century AD. Staraya Maina village in Ulyanovsk region was a highly populated city 1700 years ago, much older than Kiev, so far believed to be the mother of all Russian cities. റൂറിക്കിന്റെ മകൻ എന്നാണ് വാക്കിന് അർത്ഥം, മകൾ ആണെങ്കി റൂറികോവ്ന എന്നാണ് വരിക വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:സ്ലാവിക് രാജ്യങ്ങൾ വർഗ്ഗം:ജി-8 രാജ്യങ്ങൾ വർഗ്ഗം:റഷ്യ വർഗ്ഗം:ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ഇന്ത്യൻ കോഫീ ഹൗസ്
https://ml.wikipedia.org/wiki/ഇന്ത്യൻ_കോഫീ_ഹൗസ്
thumb|right|200px|തിരുവനന്തപുരത്ത് തമ്പാനൂരിലെ ഇന്ത്യൻ കോഫി ഹൗസ് ഇന്ത്യൻ കോഫീ ഹൗസ്‌ ഇന്ത്യയിലെ വിശേഷിച്ചും കേരളത്തിലെ പ്രശസ്തമായ കോഫീ ഹൗസ്‌ ശൃംഖലയാണ്‌. തൊഴിലാളികളുടെ കൂട്ടായ്മ വിജയകരമായി നടത്തുന്ന സഹകരണ സംരംഭം എന്ന നിലയിലും ഇതു പ്രശസ്തമാണ്‌. ചരിത്രം ഇന്ത്യയിലെ കോഫീ ഹൗസുകളുടെ ചരിത്രം കൽകട്ടയിൽ നിന്നും തുടങ്ങുന്നു. 1780 ൽ കൊൽക്കത്തയിൽ ആദ്യത്തെ കോഫീ ഹൗസിനു തുടക്കമായി. രണ്ടാമത്തേത് 1892 ൽ മദിരാശിയിലും മൂന്നാമത്തേത് 1909 ൽ ബാംഗ്ലൂരിലും ആണ് സ്ഥാപിതമായത്. 1940 ൽ കാപ്പി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാർക്കറ്റ് എക്സ്പാൻഷൻ ബോർഡ് രൂപവത്കരിക്കപ്പെട്ടു. ഈ സംവിധാനം 1942 ൽ കോഫി ബോർഡ് ആയതോടെ കോഫീ ഹൗസുകൾ തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതോടെ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും ബോർഡിൽ പ്രാതിനിധ്യം കിട്ടിത്തുടങ്ങി. ആ ദശകത്തിൽ ഏതാണ്ടെല്ലാ പ്രധാന പട്ടണങ്ങളിലും കോഫി ഹൗസുകൾ നിലവിൽ‍ വന്നു. എന്നാൽ 1957 ൽ കോഫി ബോർഡ് കോഫി ഹൗസുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളിൽ ജോലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ൽ പിരിച്ചു വിട്ടു. ഇതിനെ എതിർത്ത എ കെ ഗോപാലൻ(എ.കെ.ജി) മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യൻ കോഫിബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിച്ചു. ആദ്യ സംഘം ബാംഗ്ലൂരിൽ നിലവിൽ വന്നു. കേരളത്തിൽ thumb|250px|സമൂസ 1958 ൽ തൃശൂരിൽ കേരളത്തിലെ ആദ്യ കോഫീ ഹൗസ്‌ നിലവിൽ വന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്ന എ കെ ഗോപാലൻ 1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ്‌ ഇന്ത്യൻ കോഫീ ഹൗസ്‌ ശൃംഖല നടത്തുന്നത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലേറെ ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്‌. കൂടാതെ കൊൽക്കത്ത തുടങ്ങിയ ഇന്ത്യയിലെ വൻനഗരങ്ങളിലും ഇവർ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. തൃശ്ശൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവ് അഡ്വ. ടി കെ കൃഷ്ണൻ ആയിരുന്നു സംഘം പ്രസിഡണ്ട്‌. ഇന്ത്യ കോഫി ബോർഡ്‌ ലേബർ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ എസ് പരമേശ്വരൻ പിള്ള സെക്രട്ടറിയും . കോഫി ഹൗസിൻറെ കഥ എന്ന പേരിൽ സ്ഥാപക സെക്രട്ടറി പരമേശ്വരൻ പിള്ള കോഫി ഹൗസിൻറെ ചരിത്രം എഴുതിയിട്ടുണ്ട് . കറന്റ് ബുക്സ്, തൃശൂർ പ്രസിദ്ധീകരിച്ച ഈ പുസ്തകം മികച്ച ജീവ ചരിത്രതിനുള്ള 2007ലെ അബുദാബി ശക്തി അവാർഡ് നേടി. തൊഴിലാളി സമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകൾക്കും പേരുകേട്ട കേരളത്തിൽ തൊഴിലാളികൾ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന പ്രത്യേകതയും ഇന്ത്യൻ കോഫീ ഹൗസിനുണ്ട്‌. അൻപതിലേറെ വർഷങ്ങളായിട്ടും ഈ കാപ്പി കേരളത്തിൽ ജനപ്രിയ ബ്രാൻഡായി നിലനിൽക്കുന്നു. വർഗ്ഗം:ഭക്ഷണശാല ശൃംഖലകൾ വർഗ്ഗം:ഇന്ത്യൻ ബ്രാൻഡുകൾ
ഉള്ളതു ഈശഗോ പള്ളി
https://ml.wikipedia.org/wiki/ഉള്ളതു_ഈശഗോ_പള്ളി
Redirectസത്യ യേശു സഭ
കെ.ആർ. നാരായണൻ
https://ml.wikipedia.org/wiki/കെ.ആർ._നാരായണൻ
കെ.ആർ. നാരായണൻ (1920 ഒക്ടോബർ 27 – 2005 നവംമ്പർ 9]] ഉഴവൂർ കോട്ടയം കേരളം) ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു. നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിലും വ്യക്തിമുദ്രപതിപ്പിച്ച നാരായണൻ, പിന്നോക്ക സമുദായത്തിൽനിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്‌. പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ വില്ലേജിലെ പെരുംതാനം എന്ന സ്ഥലത്താണ് നാരായണൻ ജനിച്ചത്. ആദ്യകാല വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തകനായി ജോലി നോക്കിയെങ്കിലും, പിന്നീട് രാഷ്ട്രീയം പഠിക്കുവാൻ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചു വന്ന നാരായണൻ നെഹ്രു സർക്കാരിന്റെ കാലത്ത് വിദേശകാര്യവകുപ്പിൽ ജോലി നോക്കി. ജപ്പാൻ, ഇംഗ്ലണ്ട്, തായ്‌ലാന്റ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ മികച്ച ഒരു നയതന്ത്രജ്ഞൻ എന്നാണ് നെഹ്രു നാരായണനെ വിശേഷിപ്പിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നാരായണൻ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, മൂന്ന് തവണ തുടർച്ചയായി ലോക സഭയിലേക്ക് വിജയിക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയിൽ കേന്ദ്രമന്ത്രിയായിരുന്നു. 1992 ൽ ഇന്ത്യയുടെ ഒമ്പതാമത്തെ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തു, 1997 ൽ ഇന്ത്യയുടെ പ്രഥമപൗരനാവുകയും ചെയ്തു. രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, അതിന്റെ എല്ലാ അധികാരങ്ങളേയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച നിശ്ചയദാർഢ്യമുള്ള രാഷ്ട്രപതിയായിരുന്നു കെ.ആർ.നാരായണൻ എന്നു പറയപ്പെടുന്നു. പ്രവർത്തിക്കുന്ന ഒരു പ്രസിഡന്റ് എന്നായിരുന്നു നാരായണൻ സ്വയം വിശേഷിപ്പിച്ചിരുന്നത്. സർക്കാരിന്റെ തീരുമാനങ്ങളെ കണ്ണടച്ച് ഒപ്പിടുന്ന ഒരു റബ്ബർ സ്റ്റാംപായിരിക്കാൻ താൻ താൽപര്യപ്പെടുന്നില്ല എന്നും ഒരു മാസികയ്ക്കനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഒരു പ്രസിഡന്റ് എന്ന തലത്തിൽ തനിക്കുള്ള എല്ലാ അധികാരങ്ങളും ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. 1999 ലെ കാർഗിൽ യുദ്ധസമയത്ത് ഒരു തൂക്കുമന്ത്രിസഭയായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത്. സൈനിക തലവന്മാർ പ്രസിഡന്റെന്ന നിലയിൽ നാരായണനെ നേരിട്ടായിരുന്നു യുദ്ധത്തിന്റെ പുരോഗതി വിവരിച്ചിരുന്നത്. 1997 ൽ ഉത്തർപ്രദേശിലെ കല്യാൺസിംഗ് സർക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനവും, ഒരുകൊല്ലത്തിനുശേഷം ബീഹാറിൽ റാബ്രിദേവി മന്ത്രിസഭയെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനവും രാഷ്ട്രപതി എന്ന നിലയിൽ നാരായണൻ തള്ളികളയുകയുണ്ടായി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി വേളയിൽ കെ.ആർ.നാരായണൻ ആയിരുന്നു രാഷ്ട്രപതി. 2005 നവംബർ 9 ന് തന്റെ 85 ആമത്തെ വയസ്സിൽ കെ.ആർ.നാരായണൻ മരണമടഞ്ഞു. ജീവിതരേഖ കോച്ചേരിൽ രാമൻ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴുമക്കളിൽ നാലാമനായി 1921 ഫെബ്രുവരി 4-നാണ്‌ നാരായണൻ ജനിച്ചത്‌. വാസുദേവൻ, നീലകണ്ഠൻ, ഗൗരി, ഭാസ്കരൻ, ഭാർഗ്ഗവി, ഭാരതി എന്നിവരായിരുന്നു സഹോദരങ്ങൾ. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. കുറിച്ചിത്താനം സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉഴവൂർ ഔവർ ലേഡീസ്‌ സ്കൂൾ, വടകര (കൂത്താട്ടുകളം) സെന്റ് ജോൺസ്‌ സ്കൂൾ, കുറവിലങ്ങാട്‌ സെന്റ് മേരീസ്‌ സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച്‌ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിതത്തോടെയായിരുന്നു നാരായണൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. 18 കിലോമീറ്ററോളം ദൂരം നടന്ന് വേണമായിരുന്നു നാരായണന് വിദ്യാലയത്തിൽ എത്തിച്ചേരുവാൻ. പലപ്പോഴും ഫീസുകൊടുക്കാൻ പണമില്ലാതെ ക്ലാസ്സിനു പുറത്തു നിൽക്കേണ്ടി വന്നിട്ടുണ്ട്. പുസ്തകം വാങ്ങുവാൻ പണം തികയില്ലായിരുന്നു, അപ്പോഴൊക്കെ സഹോദരനായിരുന്ന കെ.ആർ. നീലകണ്ഠൻ മറ്റു കുട്ടികളുടെ കയ്യിൽ നിന്നും പുസ്തകം കടം വാങ്ങി നാരായണനു കൊടുക്കുമായിരുന്നു. കോട്ടയം സി എം എസ്‌ കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായി ബിരുദ പഠനം പൂർത്തിയാക്കി. ഒന്നാം റാങ്കോടെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും പാസായ നാരായണൻ പക്ഷേ ബിരുദദാനച്ചടങ്ങ്‌ ബഹിഷ്കരിച്ചു. ലക്ചറർ ഉദ്യോഗത്തിനായി അന്നത്തെ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യരെ സമീപിച്ചപ്പോൾ സഹിക്കേണ്ടിവന്ന അപമാനമായിരുന്നു ആ ബഹിഷ്കരണത്തിനു പിന്നിൽ. ഹരിജനായതുകൊണ്ടുമാത്രമാണ്‌ സി പി ഉദ്യോഗം നിരസിച്ചത്‌. ഏതായാലും ബിരുദദാനത്തിനെത്തിയ ശ്രീചിത്തിര തിരുനാൾ മഹാരാജാവ്‌ ഒന്നാം റാങ്കുകാരന്റെ അഭാവം ശ്രദ്ധിച്ചു. കാരണം തിരക്കിയ മഹാരാജാവിനോട്‌ തിരുവിതാംകൂറിൽ ജോലികിട്ടാത്ത കാര്യവും ഡൽഹിയിൽ ജോലി തേടിപ്പോകാനുള്ള ആഗ്രഹവും നാരായണൻ അറിയിച്ചു. തുടർ പഠനത്തിനായി മഹാരാജാവ്‌ 500 രൂപ വായ്പ അനുവദിച്ചു. ഡൽഹി ജീവിതം 1945-ൽ നാരായണൻ ഡൽഹിയിലെത്തി. ഇന്ത്യൻ ഓവർസീസ്‌ സർവീസിൽ ജോലികിട്ടിയെങ്കിലും പത്രപ്രവർത്തനത്തോടുള്ള അഭിനിവേശംമൂലം ഇക്കണോമിക്സ്‌ വീക്കിലി ഫോർ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്ട്രിയിലെ ജോലി സ്വീകരിച്ചു. പിന്നീട്‌ ദ ഹിന്ദു, ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങൾക്കുവേണ്ടിയും ജോലിചെയ്തു. ടൈംസ്‌ ഓഫ്‌ ഇന്ത്യയിൽ ആയിരിക്കെ 1944 ഏപ്രിൽ 10നു ബിർള ഹൌസിൽ മഹാത്മാ ഗാന്ധിയുമായി അഭിമുഖം നടത്തി. ഗാന്ധി മൗനവ്രതമായതിനാൽ ഉത്തരം കടലാസ്സിൽ കുറിച്ച് നല്കുകയാണ് ചെയ്തത്.മാസങ്ങൾ മാത്രം നീണ്ടുനിന്ന പത്രപ്രവർത്തനത്തിൽ സുവർണ മുഹൂർത്തമായി മാറിയ ആ അഭിമുഖം പക്ഷെ, പത്രത്തിൽ അടിച്ചു വന്നില്ല.പകരം നാരായണിന്റെ ജീവചരിത്രത്തിൽ ഇടം പിടിച്ചു. ഇക്കാലയളവിലാണ്‌ നാരായണൻ പ്രമുഖ വ്യവസായിയായ ജെ ആർ ഡി ടാറ്റയെ കണ്ടുമുട്ടിയത്‌. വിദേശ സർവ്വകലാശാലയിൽ ഉപരിപഠനം നടത്താനുള്ള ആഗ്രഹം അദ്ദേഹം ടാറ്റയെ അറിയിച്ചു. ജെ ആർ ഡി, നാരായണനെ ലണ്ടൻ സ്കൂൾ ഓഫ്‌ ഇക്കണോമിക്സിൽ ചേർന്നു പഠിക്കാനുള്ള സ്കോളർഷിപ്പ്‌ നൽകി സഹായിച്ചു. നയതന്ത്ര ഉദ്യോഗത്തിലേക്ക്‌ ലണ്ടനിലെ പഠനം പൂർത്തിയാക്കിയെത്തിയ നാരായണൻ തന്റെ അദ്ധ്യാപകനായിരുന്ന പ്രമുഖ രാഷ്ട്രമീമാംസകൻ ഹാരോൾഡ് ലാസ്കിയുടെ നിർദ്ദേശപ്രകാരം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ സന്ദർശിച്ചു. നാരായണന്റെ കഴിവുകളിൽ ആകൃഷ്ടനായ നെഹ്രു അദ്ദേഹത്തെ വിദേശകാര്യ സർവീസിൽ നിയമിച്ചു. അയൽരാജ്യമായ ബർമ്മയിലെ ഇന്ത്യൻ വിദേശകാര്യാലയത്തിലായിരുന്നു നാരായണന്റെ പ്രഥമ നിയമനം. വിമത കലാപത്തിലകപ്പെട്ടിരുന്ന ബർമ്മയിൽ തന്നെ ഏൽപിച്ച ജോലികൾ അദ്ദേഹം ഭംഗിയായി പൂർത്തിയാക്കി. പിന്നീട്‌ ടോക്കിയോ(ജപ്പാൻ), തായ്‌ലാന്റ്, ടർക്കി എന്നിവിടങ്ങളിലെ ഇന്ത്യൻ വിദേശകാര്യ ഓഫീസുകളിലും ജോലിചെയ്തു. 1976-ൽ ചൈനയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായി. ഇന്തോ - ചൈന ബന്ധം ഏറ്റവും പ്രശ്നഭരിതമായിരുന്ന നാളുകളായിരുന്നു അത്. 1962 ലെ ഇന്തോ-ചൈനാ യുദ്ധത്തിനുശേഷം ചൈനയിലേക്ക് പോകുന്ന ആദ്യത്തെ നയതന്ത്രപ്രതിനിധി കൂടിയായിരുന്നു നാരായണൻ. 1980ൽ അമേരിക്കൻ അംബാസഡറായി നിയമിതനായി. നാലുവർഷം ഈ സ്ഥാനംവഹിച്ച നാരായണൻ 1984-ൽ വിദേശകാര്യ വകുപ്പിലെ ജോലി മതിയാക്കി. 1978 ൽ നാരായണൻ വിദേശകാര്യവകുപ്പിൽ നിന്നും വിരമിച്ചു. പിന്നീട് ഡൽഹി ജവഹർലാൽ നെഹ്രു സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതനായി. തന്റെ പൊതുജീവിതത്തിന്റെ തുടക്കത്തിന് നാന്ദി കുറിച്ച്ജെ.എൻ.യുവിലെ ജീവിതമാണെന്ന് പിന്നീട് നാരായണൻ പറയുകയുണ്ടായി. ഗുജറാത്ത് കലാപത്തിന്റെ പേരിൽ നാരായണൻ ബി.ജെ.പി നേതാവ് വാജ്പേയിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി 1980-1984 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി സർക്കാർ അധികാരത്തിൽ വന്നപ്പോൾ നാരായണനെ വീണ്ടും വിദേശകാര്യവകുപ്പിലേക്ക് മടക്കി വിളിച്ചു. റൊണാൾഡ് റീഗന്റെ ഭരണകാലത്ത് ഇന്ദിരാ ഗാന്ധി നടത്തിയ അമേരിക്കൻ സന്ദർശനം കെ.ആർ.നാരായണന്റെ നയതന്ത്രബന്ധങ്ങളുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യ-അമേരിക്ക ബന്ധം മോശമായിരുന്ന കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് തന്നെ ഈ സന്ദർശനം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. ഇന്ത്യാ-അമേരിക്കാ നയതന്ത്രബന്ധം ഊഷ്മളമാക്കാൻ നാരായണൻ വഹിച്ച പങ്ക് ചെറുതല്ല. സജീവ രാഷ്ട്രീയത്തിലേക്ക്‌ അമേരിക്കയിൽ‍ നിന്നും തിരിച്ചെത്തിയ നാരായണനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് മുൻ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയായിരുന്നു. 1984 ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് നാരായണൻ ആദ്യമായി മത്സരിച്ചത്.. ഒറ്റപ്പാലം സംവരണമണ്ഡലത്തിൽ നിന്നായിരുന്നു നാരായണൻ ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചത്. സി.പി.ഐ.എമ്മിലെ എ.കെ.ബാലനെ പരാജയപ്പെടുത്തി നാരായണൻ ലോക്സഭയിലെത്തി. പിന്നീട്‌ 1989, 1991 വർഷങ്ങളിലും ഇതേ മണ്ഡലത്തിൽനിന്ന് ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1989 ലും 1991 ലും സി.പി.ഐ.എമ്മിലെ ലെനിൻ രാജേന്ദ്രനെ ആണ് നാരായണൻ പരാജയപ്പെടുത്തിയത്. 1991 ൽ രാജീവ്‌ ഗാന്ധി മന്ത്രിസഭയിൽ വിവിധ കാലയളവിലായി ആസൂത്രണം(1985), വിദേശകാര്യം(1985–86), ശാസ്ത്രസാങ്കേതിക സഹമന്ത്രിയായും (1986–89) നാരായണൻ നിയുക്തനായി. പാർലമെന്റ് അംഗമായിരുന്ന കാലത്ത് പേറ്റന്റ് നിയമങ്ങൾ ശക്തമാക്കാനുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങളെ നാരായണൻ ശക്തമായി എതിർത്തിരുന്നു. 1991 ൽ കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നുവെങ്കിലും, നാരായണൻ മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പുകൾ + തിരഞ്ഞെടുപ്പുകൾ വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും1991* ഒറ്റപ്പാലം ലോകസഭാമണ്ഡലം കെ.ആർ. നാരായണൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ലെനിൻ രാജേന്ദ്രൻ സി.പി.എം., എൽ.ഡി.എഫ്.1989 ഒറ്റപ്പാലം ലോകസഭാമണ്ഡലം കെ.ആർ. നാരായണൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ലെനിൻ രാജേന്ദ്രൻ സി.പി.എം., എൽ.ഡി.എഫ്.1984 ഒറ്റപ്പാലം ലോകസഭാമണ്ഡലം കെ.ആർ. നാരായണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ.കെ. ബാലൻ സി.പി.എം., എൽ.ഡി.എഫ്. 1992 ൽ ഉപരാഷ്ട്രപതിയായപ്പോൾ ലോകസഭാംഗത്വം രാജി വെച്ചു. ഉപരാഷ്ട്രപതി രാഷ്ട്രീയത്തിൽ ശോഭിച്ച നാരായണനെ കൂടുതൽ ഭാരിച്ച ചുമതലകൾ കാത്തിരുന്നു. 1992ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി വി.പി. സിംഗ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്‌ നാരായണന്റെ പേരു നിർദ്ദേശിച്ചു. പിന്നോക്ക സമുദായാംഗമെന്ന നിലയിലാണ്‌ സിംഗ്‌ നാരായണനെ നിർദ്ദേശിച്ചത്‌. താമസിയാതെ അന്നത്തെ സർക്കാർ നയിച്ചിരുന്ന കോൺഗ്രസ്‌ പാർട്ടിയും ഈ സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങി. ജനതാ ദളും, ഇടതുപക്ഷ കക്ഷികളും നാരായണന്റെ സ്ഥാനാർത്ഥിത്വത്തിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അവസാന ഘട്ടമായപ്പോൾ നാരായണന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കാൻ പ്രബലകക്ഷികൾ ആരുമുണ്ടായിരുന്നില്ല. 1992 ഓഗസ്റ്റ്‌ 21ന്‌ കെ. ആർ. നാരായണൻ ഡോ. ശങ്കർ ദയാൽ ശർമ്മയുടെ കീഴിൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. മഹാത്മാ ഗാന്ധിയുടെ മരണത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തം എന്നാണ് ബാബരി മസ്ജിദ്‌ സംഭവത്തെ നാരായണൻ വിശേഷിപ്പിച്ചത്. ഇന്ത്യയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഈ ദുഖകരമായ സംഭവം എന്ന് ഓൾ ഇന്ത്യാ റേഡിയോക്ക് അനുവദിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രപതി 1997 ജൂലൈ 17 ന് കെ.ആർ.നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. രേഖപ്പെടുത്തിയ വോട്ടിന്റെ 95% നേടിയാണ് നാരായണൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ആകെയുള്ള എതിരാളി, മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ കൂടിയായിരുന്ന ടി.എൻ.ശേഷൻ ആയിരുന്നു. ശിവസേന മാത്രമാണ് ശേഷനെ പിന്തുണച്ചത്. നാരായണൻ ദളിതനായതുകൊണ്ടാണ് മറ്റുള്ള പാർട്ടികൾ അദ്ദേഹത്തെ പിന്തുണച്ചതെന്ന ശേഷന്റെ പ്രസ്താവന അക്കാലത്ത് വിവാദമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ നാരായണൻ രാഷ്ട്രപതിയായിരിക്കുന്ന സമയത്താണ് ഭാരതം സ്വതന്ത്രമായതിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. ജനാധിപത്യത്തിലൂന്നിയുള്ള ഒരു ഭരണം സാധ്യമായതാണ് സ്വാതന്ത്ര്യംകൊണ്ടുണ്ടായ നേട്ടങ്ങളിലൊന്ന് എന്ന് പാർലിമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കവേ നാരായണൻ പറഞ്ഞു. ഒരു ദളിതൻ രാഷ്ട്രപതിയാവുക എന്ന ഗാന്ധിജിയുടെ സ്വപ്നം നാരായണൻ ആ പദവിയിലെത്തിയതോടെ യാഥാർത്ഥ്യമായി എന്നാണ് പിറ്റേ ദിവസം ചെങ്കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധനചെയ്തു കൊണ്ട് സംസാരിക്കവേ പ്രധാനമന്ത്രി ഇന്ദർ കുമാർ ഗുജ്റാൾ പറഞ്ഞത്. നാം ഓരോരുത്തരും അതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു തിരഞ്ഞെടുപ്പുകളിലെ പങ്കാളിത്തം 1998 ലെ പൊതു തിരഞ്ഞെടുപ്പിൽ കെ.ആർ.നാരായണൻ വോട്ടു രേഖപ്പെടുത്തി. രാഷ്ട്രപതി സ്ഥാനത്തിരിക്കേ ഒരു പൊതു തിരഞ്ഞെടുപ്പിൽ സമ്മതീദാന അവകാശം വിനിയോഗിക്കുന്ന ആദ്യത്തെ പ്രഥമപൗരനായി മാറി കെ.ആർ.നാരായണൻ. രാഷ്ട്രപതി ഭവൻ സമുച്ചയത്തിനുള്ളിലുള്ള ഒരു സ്കൂളിൽ സാധാരണക്കാരേപ്പോലെ വരിയിൽ നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രപതിയുടെ പദവിയിലിരിക്കേ വോട്ടു ചെയ്യുക എന്ന കീഴ്വഴക്കം നടപ്പിലാക്കിയത് കെ.ആർ.നാരായണനാണ്. രാഷ്ട്രപതിയുടെ അധികാരങ്ങൾ കെ.ആർ.നാരായണൻ രാഷ്ട്രപതിയുടെ പദവിയിലിരിക്കുമ്പോൾ രണ്ടു തവണ വിവിധ ലോക് സഭ പിരിച്ചുവിട്ടിട്ടുണ്ട്. 28 നവംബർ 1997 ൽ ഇന്ദർ കുമാർ ഗുജ്റാൾ മന്ത്രിസഭക്കുള്ള പിന്തുണ കോൺഗ്രസ്സ് നേതാവായ സീതാറാം കേസ്സരി പിൻവലിക്കുകയും, തന്റെ നേതൃത്വത്തിലുള്ള ഒരു സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശം ഉന്നയിക്കുകയും ചെയ്തു. ഇന്ദർ കുമാർ ഗുജ്റാൾ ഈ ലോക്സഭ പിരിച്ചു വിടാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. വിദഗ്ദ്ധാഭിപ്രായങ്ങളാരാഞ്ഞ ശേഷം നാരായണൻ ലോക്സഭ പിരിച്ചുവിടാൻ ഉത്തരവിട്ടു. ആർക്കും തന്നെ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് നാരായണൻ ആ തീരുമാനമെടുത്തത്. 1998ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും, ബി.ജെ.പി നേതാവായിരുന്ന വാജ്പേയി മന്ത്രിസഭക്കുവേണ്ടി അവകാശം ഉന്നയിച്ചു. വ്യക്തമായ ഭൂരിപക്ഷം കാണിക്കുന്ന സമ്മതപത്രങ്ങൾ ഹാജരാക്കുവാൻ നാരായണൻ വാജ്പേയിയോടാവശ്യപ്പെട്ടു. അതനുസരിച്ച് വാജ്പേയി സമ്മതപത്രങ്ങൾ സമർപ്പിക്കുകയും സഭയിൽ 10 ദിവസത്തിനകം വിശ്വാസവോട്ടു തേടിയിരിക്കുമെന്ന് രാഷ്ട്രപതിയോട് സമ്മതിക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ വാജ്പേയി സഭയിൽ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. എന്നാൽ അപ്രതീക്ഷിതമായി ജയലളിതയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം വാജ്പേയി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്നു കാണിച്ച് രാഷ്ട്രപതിക്കു കത്തു നൽകി. വാജ്പേയിയോട് സഭയിൽ വിശ്വാസവോട്ടു തേടാൻ രാഷ്ട്രപതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് പ്രവർത്തിച്ച വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ.സർക്കാർ സഭയിൽ പരാജയപ്പെട്ടു. തുടർന്ന കോൺഗ്രസ്സും, ബി.ജെ.പിയും മന്ത്രിസഭാ രൂപീകരണത്തിനു ശ്രമിച്ചെങ്കിലും, രാഷ്ട്രപതി ലോക്സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പു നടത്താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ അധികാരത്തിലെത്തുകയും വാജ്പേയി പ്രധാനമന്ത്രിയായി നിയമിതനാവുകയും ചെയ്തു. പ്രസിഡന്റ് ഭരണം ഭരണഘടനയിലെ 356 ആമത്തെ വകുപ്പനുസരിച്ച് രണ്ട് തവണ രണ്ടു സംസ്ഥാനങ്ങളിലെ സർക്കാരുകളെ രാഷ്ട്രപതി പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം ഏർപ്പെടുത്താൻ കേന്ദ്രമന്ത്രിസഭയുടെ ഉപദേശങ്ങൾ രാഷ്ട്രപതി എന്ന നിലയിൽ നാരായണൻ മടക്കി അയക്കുകയുണ്ടായി. 22 ഒക്ടോബർ 1997 ന് ഐ.കെ. ഗുജ്റാൾ സർക്കാർ ഉത്തർപ്രദേശിലെ കല്യാൺസിംഗ് മന്ത്രിസഭയെ ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച് പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്തു. 25 സെപ്തംബർ 1998 ന് ബീഹാറിലെ രാബറി ദേവി സർക്കാരിനെ ഇതേ നിയമംകൊണ്ടു പിരിച്ചുവിടാൻ വാജ്പേയി നേതൃത്വത്തിലുള്ള സർക്കാർ രാഷ്ട്രപതിയോട് നിർദ്ദേശിച്ചു. രണ്ടു തവണയും രാഷ്ട്രപതി കേന്ദ്രമന്ത്രിസഭകളുടെ നിർദ്ദേശങ്ങൾ നിരാകരിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഒരു വിധിയെ അടിസ്ഥാനമാക്കിയായിരുന്നു നാരായണൻ ഈ തീരുമാനങ്ങൾ എടുത്തത്. കാർഗിൽ യുദ്ധം 1999 മെയ് മാസത്തിൽ പാകിസ്താൻ ഇന്ത്യയുടെ അതിർത്തി രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് അധിനിവേശ ശ്രമം നടത്തുകയുണ്ടായി. ഇന്ത്യൻ സൈന്യം ഇത് തടഞ്ഞതോടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഈ സമയത്ത് ഇടക്കാല കേന്ദ്രമന്ത്രിസഭയാണ് നിലവിലുണ്ടായിരുന്നത്. വാജ്പേയി മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പുതിയ മന്ത്രിസഭ വരുന്നതുവരെ അധികാരത്തിൽ തുടരുകയായിരുന്നു. ഈ സമയത്ത് സുപ്രധാന തീരുമാനങ്ങളെടുക്കാൻ ഒരു ഉത്തരാവദിത്വപ്പെട്ട സർക്കാർ നിലവില്ലാതിരുന്ന സാഹചര്യത്തിൽ രാഷ്ട്രപതി നേരിട്ടാണ് മൂന്നു സൈനികതലവന്മാരോടും യുദ്ധത്തിന്റെ ഗതിവിഗതികൾ ചർച്ചചെയ്തിരുന്നത്. പുതുവർഷത്തിലെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ നാരായണൻ കാർഗിൽ യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള ആദരാഞ്ജലികളർപ്പിച്ചിരുന്നു. സാമൂഹ്യസാമ്പത്തിക പ്രതിബദ്ധത സമൂഹത്തിന്റെ താഴേക്കിടയിൽ കിടക്കുന്ന ദളിതരേയും, ആദിവാസികളേയും പോലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാരായണൻ തന്റെ എല്ലാ പ്രസംഗങ്ങളിലും പരാമർശിക്കുമായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അക്രമങ്ങൾ, അഴിമതി, അയിത്തം തുടങ്ങിയ സാമൂഹ്യവിപത്തുകൾ തുടച്ചെറിയാനുള്ള നടപടികൾ എടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് നാരായണൻ എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു. ഗ്രഹാം സ്റ്റെയിൻസിന്റെയും കുടുംബാംഗങ്ങളുടേയും കൊലപാതകം ഒരു കാടത്തരമായ പാതകമാണെന്നായിരുന്നു നാരായണൻ അഭിപ്രായപ്പെട്ടത്. 2002 ഫെബ്രുവരിയിൽ രാഷ്ട്രപതി എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിക്കാറായ കാലഘട്ടത്തിലായിരുന്നു ഗുജറാത്തിൽ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇത് അദ്ദേഹത്തിൽ വേദനയും വിഷമവും ഉണ്ടാക്കിയിരുന്നു. ആഘോഷവേളകളിൽ നിന്നദ്ദേഹം ഒഴിഞ്ഞു നിന്നു. സഹിഷ്ണുതയും, ക്ഷമയും കൊണ്ട് രാജ്യത്ത് സമാധാനവും, സ്നേഹവും നിലനിർത്താൻ ജനങ്ങൾ തയ്യാറാവാണമെന്ന് രാഷ്ട്രത്തോടായി ചെയ്ത ഒരു പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. രണ്ടാമതൊരു വട്ടം കൂടി രാഷ്ട്രപതി ഭവനിലേക്കെത്താൻ നാരായണൻ ശ്രമിച്ചിരുന്നില്ല. രാഷ്ട്രപതിയെന്ന നിലയിലുള്ള തന്റെ സേവനകാലം അവസാനിച്ചതിനുശേഷം സാമൂഹിക പ്രവർത്തനത്തിലേക്കാണ് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്. 2002-ലെ ഗുജറാത്ത് കലാപവേളയിൽ താൻ വേണ്ടത്ര ഉപദേശം കൊടുത്തിട്ടും പ്രധാനമന്ത്രിയായിരുന്ന വാജ്പേയി കലാപം അടിച്ചമർത്താൻ വേണ്ടതൊന്നും ചെയ്തില്ല എന്ന നാരായണൻ തന്റെ പ്രസിഡന്റ് കാലാവധി അവസാനിച്ചശേഷം ഒരു പത്രത്തിനായി നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. ഗുജറാത്തിലേക്ക് സൈന്യത്തെ അയച്ചിരുന്നുവെങ്കിലും അവർക്ക് പ്രവർത്തിക്കാനുള്ള അധികാരം സർക്കാർ നൽകിയിരുന്നില്ല. കേന്ദ്രസർക്കാരും, നരേന്ദ്രമോദിയുടെ കീഴിലുള്ള സംസ്ഥാന സർക്കാരും വേണ്ട രീതിയിൽ ശ്രമിച്ചിരുന്നുവെങ്കിൽ ഗുജറാത്ത് കലാപത്തിന്റെ കെടുതികളുടെ തോത് കുറക്കാമായിരുന്നുവെന്നും നാരായണൻ അഭിപ്രായപ്പെട്ടു. വേണ്ട സമയത്ത് പ്രധാനമന്ത്രിയെ ഉപദേശിക്കുക എന്ന കർത്തവ്യം താൻ നിറവേറ്റിയിരുന്നുവെന്നും നാരായണൻ കൂട്ടിച്ചേർത്തു. വിശേഷതകൾ മലയാളിയായ ആദ്യ രാഷ്ട്രപതി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷവും ഏറ്റവും കൂടുതൽ വോട്ടും നേടിയ വ്യക്തി. കാർഗിൽ യുദ്ധസമയത്തും പൊക്രാനിൽ ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണം നടന്ന സമയത്തും ഇന്ത്യൻ രാഷ്ട്രപതി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്ട്രപതി. , തുർക്കി, യു.എസ്.എ, ചൈന എന്നീ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധി, ജവഹർലാൽ നെഹ്രു സർവ്വകലാശാല വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ച രാഷ്ട്രപതി. വ്യക്തി ജീവിതം ബർമ്മയിൽ ഉദ്യോഗത്തിലിരിക്കുമ്പോൾ പരിചയപ്പെട്ട മാ ടിന്റ് എന്ന സ്ത്രീയെ നാരായണൻ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. മാ ടിന്റ് പിന്നീട് ഉഷ നാരായണൻ എന്ന നാമം സ്വീകരിച്ചു. ഉഷ നാരായണന് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഈ ദമ്പതികൾക്ക് രണ്ട് പുത്രിമാരാണുള്ളത്. സ്വിറ്റ്സർലന്റിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി ആയ ചിത്രാ നാരായണനും, അമൃതയും. പിൽക്കാല ജീവിതം രാഷ്ട്രപതിസ്ഥാനത്തു നിന്നും വിരമിച്ച ശേഷം നാരായണനും പത്ന ഉഷയും ഡൽഹിയിൽ തന്നെയുള്ള മുൻ രാഷ്ട്രപതിമാർക്കുള്ള വസതികളിലൊന്നിലാണ് ശിഷ്ടകാലം ജീവിച്ചത്. 2004 ജനുവരി 21-ന് മുംബൈയിൽ നടന്ന വേൾഡ് സോഷ്യൽ ഫോറത്തിന്റെ സമാപനസമ്മേളനത്തിൽ നാരായണൻ പങ്കെടുത്ത് സംസാരിച്ചിരുന്നു. ലോകമെങ്ങുമുള്ള ജനങ്ങൾ മറ്റൊരു ലോകത്തിന്റെ സാധ്യതകൾക്കായി ശ്രമിക്കുന്നത് അങ്ങേയറ്റം ആഹ്ലാദകരമായ ആശയമാണെന്ന് സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് നാരായണൻ പറയുകയുണ്ടായി. 2005 ഫെബ്രുവരിയിൽ ഉഴവൂരിലുള്ള നാരായണന്റെ തറവാട് പോത്തൻകോടുള്ള ശാന്തിഗിരി ആശ്രമത്തിനു അദ്ദേഹം ദാനം ചെയ്തു. ശ്രീകരുണാകരഗുരു ആയുർവേദ ഗവേഷണകേന്ദ്രത്തിനു ആസ്ഥാനം നിർമ്മിക്കാനായിരുന്നു ഇത്. ഉഴവൂരിൽ അദ്ദേഹം നടത്തിയ അവസാന സന്ദർശനത്തിലായിരുന്നു ഇത്. മരണം വാർദ്ധക്യസഹജമായ നിരവധി അസുഖങ്ങൾ അലട്ടിയിരുന്ന നാരായണനെ, ന്യുമോണിയാബാധയെത്തുടർന്ന് 2005 ഒക്ടോബർ 29-ന് ഡൽഹിയിലെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിവരുകയും തുടർന്ന് നവംബർ 9-ന് വൈകീട്ട് 5:45-ന് അദ്ദേഹം അന്തരിയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതികശരീരം സ്വവസതിയിൽ പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി കൊണ്ടുപോകുകയും യമുനാനദിയുടെ കരയിലുള്ള ഏക്താ സ്ഥൽ എന്ന സ്ഥലത്ത് സംസ്കരിയ്ക്കുകയും ചെയ്തു. രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാം, ഉപരാഷ്ട്രപതി ഭൈറോൺ സിങ് ശെഖാവത്ത്, പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്‌, മുൻ പ്രധാനമന്ത്രിമാരായ വി.പി. സിങ്, ചന്ദ്രശേഖർ, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, അടൽ ബിഹാരി വാജ്പേയി തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. കുറിപ്പുകൾ അവലംബം കൂടുതൽ വായനയ്ക്ക് നെഹ്രു ആന്റി ഹിസ് വിഷൻ, ഡി.സി.ബുക്സ്, കോട്ടയം, 1999. ISBN 8126400390 ഇന്ത്യ ആന്റ് അമേരിക്ക് എസ്സേയ്സ് ഇൻ അണ്ടർസ്റ്റാന്റിംഗ്, സെക്കന്റ് എഡിഷൻ, ഏഷ്യാ ബുക് കോർപ്പറേഷൻ അമേരിക്ക, 1998. ISBN 999764137X ഇമേജസ് ആന്റ് ഇൻസൈറ്റ്സ്, ഡി.സി.ബുക്സ്, കോട്ടയം. |- കുറിപ്പുകൾ വർഗ്ഗം:1920-ൽ ജനിച്ചവർ വർഗ്ഗം:2005-ൽ മരിച്ചവർ വർഗ്ഗം:ഒക്ടോബർ 27-ന് ജനിച്ചവർ വർഗ്ഗം:നവംബർ 9-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയുടെ രാഷ്ട്രപതിമാർ വർഗ്ഗം:ഇന്ത്യയുടെ ഉപരാഷ്ട്രപതിമാർ വർഗ്ഗം:ലോക്‌സഭയിലെ മുൻ അംഗങ്ങൾ വർഗ്ഗം:മുൻ കേന്ദ്രമന്ത്രിമാർ വർഗ്ഗം:രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം ലഭിച്ചവർ വർഗ്ഗം:ഒൻപതാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:പത്താം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:എട്ടാം ലോക്‌സഭയിലെ അംഗങ്ങൾ
സംഗീതം
https://ml.wikipedia.org/wiki/സംഗീതം
ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം. സംഗീതശാസ്ത്രപ്രവേശിക, ഡോ. വെങ്കടസുബ്രഹ്മണ്യഅയ്യർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‍, രാഗ താള പദാശ്രയമായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്. അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ സ്വരങ്ങളുടെ സഹായത്തോടെ ആശയപ്രകടനം നടത്തുന്നത്. നാദഭാഷയാണ്. വികാരങ്ങളുടെ ഭാഷയാണ് സംഗീതം. മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും. ഇത് മനുഷ്യന് ശാന്തിയും സമാധാനവും കൈവരുത്തുന്നു. സമ്യക്കാകുന്ന ഗീതം (നല്ല ഗീതം) എന്നാണ് സംഗീതം എന്ന വാക്കിനർത്ഥം .ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക വകുപ്പ്, കേരളസർക്കാർ, 1985 ശ്രോതാക്കളിൽ സന്തോഷം, ദുഃഖം, അനുകമ്പ, ശാന്തി തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു. സംഗീതം ദൈവികമാണെന്നും, ബ്രഹ്മം നാദമയമാണെന്നും, സാരസ്വതവീണയിലെ സപ്തസ്വരങ്ങൾ ആണിതിന്റെ അടിസ്ഥാനമെന്നും ഭാരതീയർ വിശ്വസിച്ചിരുന്നു. ശാസ്ത്രീയമായി ശ്രുതി, താളം, ഭാവം അഥവാ ശബ്ദത്തിൻറെ പലതരത്തിലുള്ള വ്യതിയാനങ്ങൾ എന്നിവയാണ് സംഗീതത്തിലെ പ്രധാനഘടകങ്ങൾ. ഈ കലയ്ക്ക്, ഒരുപക്ഷെ, മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടാവാം. ശബ്ദങ്ങൾ ഉപയോഗിച്ച് ഇരകളെ ആകർഷിക്കുവാനും, മറ്റാശയങ്ങൾ വിനിമയം ചെയ്യാനും ആദിമമനുഷ്യന് കഴിഞ്ഞിരുന്നു.Diószegi 1960: 203 Nattiez: 5 പിന്നീട്, സമൂഹമായി ജീവിക്കാനും കൂട്ടായി അധ്വാനിക്കാനും തുടങ്ങിയപ്പോൾ വിരസതയകറ്റാനും ഉന്മേഷം പകരാനും സംഗീതം ഒരു കലയായി വികസിച്ചുവന്നു. ജനങ്ങളുടെ സാംസ്കാരിക പുരോഗതിയിൽ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്. സംഗീതോപകരണം ഉപയോഗിച്ചും വായ കൊണ്ടുമാണ് മനുഷ്യൻ സംഗീതം ആലപിക്കുന്നത്. പടിഞ്ഞാറൻ സംഗീതം, കിഴക്കൻ സംഗീതം എന്നു രണ്ടു രീതിയിലാണ് ആഗോള സംഗീതത്തെ പൊതുവേ ഭൂമിശാസ്ത്രപരമായി വേർതിരിചിട്ടുള്ളത്. മനുഷ്യർ(പല രാജ്യങ്ങളിലെയും) കൂടുതൽ ബന്ധപ്പെട്ടതുമൂലം സംഗീത രീതികളും കൂടികലർന്നു. അത് പിന്നീട് ഫ്യൂഷൻ സംഗീതം എന്ന വിഭാഗമായും അറിയപ്പെട്ടുതുടങ്ങി. ശ്രുതി സമകാലിക ഭാരതീയ സംഗീതസദസ്സുകളിൽ സാധാരണ മനസ്സിലാക്കുന്ന അർത്ഥത്തിൽ ശ്രുതി എന്നാൽ ഒരു ഗാനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സ്ഥായിയായി നിലനിൽക്കേണ്ടുന്ന, നിശ്ചിതസ്വരങ്ങൾ മിശ്രണം ചെയ്ത ഒരു പശ്ചാത്തലശബ്ദം ആണു് (സ്ഥായീശ്രുതി). പക്ഷേ, സംഗീതശാസ്ത്രത്തിന്റെ ഗൌരവമായ തലത്തിൽ, നിയതമായ ആവൃത്തിബന്ധത്തിൽ തൊട്ടടുത്തുള്ള ഏതെങ്കിലും രണ്ടു് സ്വരസ്ഥാനങ്ങൾക്ക് ഇടയിലുള്ള ഇടവേളകളെ പൊതുവായി വിളിക്കാവുന്ന പേരാണു് ശ്രുതികൾ (Tone). വിവിധ സംഗീതപാരമ്പര്യങ്ങളിൽ ഇവയുടെ എണ്ണം വ്യത്യസ്തമാണു്. ഒരു ഗാനത്തിന്റെ മാതാവാണ് ശ്രുതി.സംഗീതത്തിൽ "ശ്രുതി മാതാ ലയ പിതാ " എന്നതാണ് ആധികാരികമായ ചൊല്ല് താളം സംഗീതത്തിന്റെ സമയക്രമത്തെയാണ്‌ താളം എന്നു പറയുന്നത്. സം‌ഗീതത്തിന്റെ പിതാവ് താളവും മാതാവ് ശ്രുതിയുമാണെന്ന് സങ്കൽ‌പിച്ചുവരുന്നു. തൗര്യത്രികങ്ങളായ നൃത്തം,ഗീതം,വാദ്യം എന്നിവയെ കോർ‌ത്തിണക്കുന്നതാണ് താളം.നാട്യശാസ്ത്രം 108 തരത്തിൽ താളം പ്രയോഗിയ്ക്കുന്നതിനുള്ള രീതി നിർ‌ദ്ദേശിയ്ക്കുന്നുണ്ട്. സംഗീതത്തിനും നൃത്തത്തിനും അടിസ്ഥാനമായ താളക്രമത്തേയാണ് നാട്യശാസ്ത്രത്തിൽ വിവരിയ്ക്കുന്നത്. രാഗം വ്യക്തവും സുനിശ്ചിതവും ആയ സ്വരസ്ഥാനങ്ങളിലൂടെ ഉള്ള ശബ്ദ സഞ്ചാരം കൊണ്ട് ഉണ്ടാവുന്ന സംഗീതം ആണ് രാഗം. അതായത് ചിട്ടയായി ക്രമീകരിച്ചിട്ടുള്ള സ്വരസ്ഥാനങ്ങളിലൂടെ ശബ്ദം കടന്നുപോവുമ്പോൾ വളരെ വ്യക്തമായ ഒരു ഈണം. പല്ലവി പാട്ടുകളുടെ ആരംഭത്തിൽ ഉള്ളതും ഓരോചരണം കഴിഞ്ഞ് എടുത്തുപാടുന്നതുമായ ഭാഗം. പാശ്ചാത്യസംഗീതം ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ട് സംഗീതം നിർമ്മിക്കുന്ന ശൈലി വളരെക്കാലം മുൻപ് തന്നെ പാശ്ചാത്യദേശത്ത് നിലനിന്നിരുന്നു. തന്ത്രിവാദ്യങ്ങൾക്കായി നിർമ്മിക്കപ്പെട്ട നൊട്ടേഷനുകളാണ് ഇതിന്റെ ആദ്യരൂപം. ഭാരതീയ സംഗീതം ഭാരതത്തിൽ ആധുനികസംഗീതത്തെ ഹിന്ദുസ്ഥാനി, കർണാടകം എന്നു രണ്ടായി തരംതിരിക്കാം. രണ്ടു ശാഖകളിലെയും മൂലതത്ത്വങ്ങൾ ഒന്നുതന്നെയാണെങ്കിലും ആലാപനരീതിയിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്നു. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള കർണാടകസംഗീതത്തിൽ മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്ന കച്ചേരികളുടെ ഘടനയിൽ ഒരുപാട് വ്യത്യാസം ഇന്നുണ്ട്. ജനപ്രിയ ഗായകരുടെ ശൈലി സവിശേഷതകൾ കൊണ്ട് എന്നും സമ്പന്നമാണ് കർണാടകസംഗീതം. പഴയ ശൈലികൾ ചിലത് നിലനിൽക്കുന്നുണ്ടെങ്ങിലും പുതിയ തലമുറയിലെ പല ഗായകരും തങ്ങളുടെ നിരന്തര പരിശ്രമത്താൽ സ്വന്തം ശൈലി രൂപപ്പെടുത്തുന്നുണ്ടു. മുമ്പ് സംഗീതകച്ചേരികൾ 5 മണിക്കൂറോളം ദൈർഘ്യമുണ്ടായിരുന്നത് ഇന്ന് 3 മണിക്കൂറിൽ താഴെ ഒതുങ്ങുന്നു. പല താളങ്ങളിൽ ഉള്ള രാഗം-താനം- പല്ലവിയും വിസ്തരിച്ച മറ്റൊരു പ്രധാന കീർത്തനവും കച്ചേരികളിൽ നിർബന്ധമായിരുന്നു. ഇന്നത്തെ സദസ്സുകളിൽ പല്ലവി പ്രയോഗിക്കുന്നുവെങ്കിലും സ്വാഭാവികമായി രാഗമാലിക സ്വരത്തിലേക്ക് വഴിമാറുന്നു. ആസ്വാദകരുടെ ആസ്വാദനരീതിയിൽ വന്ന മാറ്റങ്ങൾ തന്നെയാവാം പഴയ ശൈലികൾ ഉപയോഗിക്കാതിരിക്കാനുള്ള പ്രധാന കാരണം. സംഗീതം അഭ്യസിക്കുന്നവരെ പ്രോത്സാഹിക്കാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമായി ധാരാളം സംഗീതോത്സവങ്ങൾ സംഘടിപ്പിക്കുന്നു. ഇത്തരം വേദികളിൽ ശോഭിക്കുന്ന പല കലാകാരന്മാരും സംഗീതലോകത്ത് പിന്നീട് ശ്രദ്ധിക്കപ്പെടുന്നു കർണ്ണാടകസംഗീതം ദക്ഷിണേന്ത്യയിൽ ഉടലെടുത്ത ശാസ്ത്രീയസംഗീത ശാഖയാണ്‌ കർണ്ണാടക സംഗീതം(Carnatic Music). മറ്റ്‌ ഇന്ത്യൻ ശാസ്ത്രീയസംഗീത ശാഖകളെപ്പോലെ രാഗവും താളവുമാണ്‌ കർണ്ണാടകസംഗീതത്തിന്റെയും അടിസ്ഥാനം.മൂവായിരം കൊല്ലത്തെ പഴക്കമുണ്ട് ഭാരതീയസംഗീതത്തിന്. വേദകാലത്താണ് ഭാരതീയസംഗീതം ആരംഭിച്ചത്.ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക വകുപ്പ്, കേരളസർക്കാർ, 1985 .ഒരു കൃതി രചിക്കുകയും അതിനെ അവതരിപ്പിക്കേണ്ട രീതിയിൽ സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവരെയാണ്‌ വാഗ്ഗേയകാരന്മാർ എന്നറിയപ്പെടുന്നത്.കർണാടകസംഗീതത്തിന്റെ പുരന്ദരദാസൻ പിതാവായി അറിയപ്പെടുന്നു.കർണാടകസംഗീതത്തിന്റെ പ്രാഥമികപാഠങ്ങൾ രൂപകൽപ്പനയ്ക്ക് അദ്ദേഹം പ്രശസ്തനാണ്A musical tribute was paid to Sri PurandaradasaThe Music of India (1996) By Reginald Massey,and Jamila Massey foreword by Ravi Shankar, Abhinav Publications ISBN:8170173329, Page 57 . ഹിന്ദുസ്ഥാനി സംഗീതം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ കർണാടക സംഗീതം പോലെ തന്നെ ഹിന്ദുസ്ഥാനിയും രാഗം, താളം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലർ സംഗീതം, ആരാധനാ സംഗീതം, ആർട്ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്. ശാസ്ത്രീയസംഗീതത്തിൽ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉൾ‌പ്പിരിവുകൾ ഉണ്ട്. 50തരത്തിലുള്ള ശൈലികൾ അവകാശപ്പെടുന്നു.ധ്രുപദ്, ഖയാൽ, ചതുരം‌ഗ്, തരാന, അഷ്ടപദി തുടങ്ങിയവA Study of Dattilam: A Treatise on the Sacred Music of Ancient India, 1978, p 283, Mukunda Lāṭha, Dattila. കർണാടക സംഗീതം കേരളത്തിൽ തമിഴ്നാടിനോട് തൊട്ട്കിടക്കുന്ന തിരുവനന്തപുരത്തും പാലക്കാട്ടുമാണ് കർണാടക സംഗീതം അതിന്റെ ശക്തി-ചൈതന്യം തെളിയിച്ചത്. പാലക്കാടിനെ ആവാസഭൂമിയാക്കിയ തമിഴ് ബ്രാഹ്മണ സമൂഹങ്ങളാണ് # ‘കീർത്തനക്കാറ്റ്’ കൊച്ചിയിലും തെക്കേ മലബാറിലും വ്യാപിപ്പിച്ചത്. നൂറ്റാണ്ടുകളായി തമിഴ് സംസ്കാരത്തിന്റെ മായികപ്രഭാവത്തിൽ കഴിഞ്ഞ്പോരുന്ന തിരുവനന്തപുരവും പരിസര പ്രദേശങ്ങളും സ്വാതി തിരുനാളിന്റെ കാലം മുതൽക്ക് കർണാടകസംഗീതത്തിന്റെയും ദേവദാസി നൃത്തമായ മോഹിനിയാട്ടത്തിന്റെയും വിലാസഭൂമിയായി മാറി. തിരുവിതാംകൂരിലെ ക്ഷേത്രസംഗീതസംസ്കാരത്തിന് ഇളക്കം തട്ടിയത് പതിനെട്ടാം നൂറ്റാണ്ടോടെയാവണം. നാദസ്വരവും തവിലും അമ്പലങ്ങളിൽ നിർബന്ധമായി. സോപാന സംഗീതം നാലമ്പലത്തിൽ ഒതുങ്ങി. ശാസ്ത്രീയമായ സംഗീതപഠനം ജ്ഞാനികളായ ഗുരുക്കൻമാരിൽ നിന്നാവണം. സംഗീതം തപശ്ചര്യയാക്കിയ, തന്റെ അറിവ് പൂർണമായും ശിഷ്യൻമാർക്ക് പകർന്നുകൊടുക്കുന്ന സംഗീതജ്ഞൻമാരേ വേണം ഗുരുവായി സ്വീകരിയ്ക്കേണ്ടത്. സാ...പാ..സാ..എന്ന സ്വരങ്ങളോടുകൂടിയാണ് ശാസ്ത്രീയമായ സംഗീതപഠനം ആരംഭിയ്ക്കുന്നത്. സപ്ത സ്വരങ്ങളെ സ്വരസ്ഥാനമുറപ്പിച്ച് ശ്രുതി പൂർണമായി സംഗീതം അഭ്യസിയ്ക്കേണം. സരിഗമപധനിസ എന്ന ആരോഹണവും സനിധപമഗരിസ എന്ന അവരോഹണവും സംഗീത വിദ്യാർത്ഥി അഭ്യസിയ്ക്കുന്നു. സംഗീത പഠനത്തിന് ഏതെങ്കിലും രാഗത്തെ അടിസ്ഥാനമാക്കി സ്വരസ്ഥാനമുറപ്പിയ്ക്കുന്നു. ലളിതമായ രാഗം എന്ന നിലയിൽ മായാമാളവ ഗൗള രാഗത്തിലാണ് സാധാരണ സംഗീതാഭ്യസനം ആരംഭിയ്ക്കുന്നത്. സോപാന സംഗീതം മലയാളിയുടെ ‘ദേശി’ സംഗീതധാരയിൽ ഏറ്റവുമധികം പ്രകീർതിക്കപ്പെടുന്ന പ്രസ്ഥാനമാണ് സോപാനസംഗീതം. ‘മാർഗി’ പാരമ്പര്യമുള്ള ഹിന്ദുസ്ഥാനി-കർണാടക സംഗീത പദ്ധതികളുടെ ബലിഷ്ടമായ മുന്നേറ്റം മൂലം നാനാരൂപത്തിൽ പുലർന്ന് പോന്ന ‘ദേശി’ സംഗീതത്തിന് കേരളത്തിൽതന്നെയല്ല ഇന്ത്യയിലെ ഇതരദേശങ്ങളിലും വല്ലാത്ത ക്ഷീണം തട്ടിയിട്ടുണ്ടു. ശ്രീകോവിലിന്റെ ചവിട്ടുപടികൾക്ക്(സോപാനം) സമീപം നിന്ന് അമ്പലവാസികളായ മാരാരോ പൊതുവാളോ ഇടയ്ക്ക് വായിച്ച് പാടുന്ന ദേവതാസ്തുതികളായിട്ടാണ് സോപാന സംഗീതം അറിയപ്പെടുന്നതു. ജയദേവരുടെ ഗീതാഗോവിന്ദം ചരിത്രത്തിന്റെ ഏതോ സന്ധിയിൽ സോപാനപ്പാട്ടിന്റെ ഭാഗമായി തീർന്നു. കൈരളീഭക്തരായ സംഗീതസൈദ്ധാന്തികർ ഇതിന്റെ പ്രകൃതം ഇങ്ങനെ സംക്ഷേപിക്കുന്നു. ‘അ’ കാരത്തിൽ ഉള്ള രാഗാലാപനം,ജീവസ്വരങ്ങളിൽ ഒതുങ്ങുന്ന വ്യവഹാരം,സാഹിത്യ സ്ഫുടത,ഉടനീളം ഭക്തിഭാവം,അകന്നകന്ന് വരുന്ന ഗമകം,‘ഭൃഗ’കളുടെ അഭാവം,പരിചിത രാഗങ്ങളിൽ മാത്രം പെരുമാറ്റം-ഇത്രയുമായാൽ സോപാന സംഗീതമായി. കേരള സംഗീതം കൃഷ്ണനാട്ടം,കഥകളി, മോഹിനിയാട്ടം, തുള്ളൽ, കൈകൊട്ടിക്കളി എന്നിവയിൽ ആണ്‌ പൂർവികർ സോപാനസംഗീതത്തിന്റെ മൂർത്തഭാവങ്ങൾ ദർശിക്കുന്നത്. കഥകളിപ്പാട്ടും തുള്ളൽപ്പാട്ടുകളുമാണ് സോപാനസംഗീതത്തിന്റെ സാരം നമ്മെ ബോദ്ധ്യപ്പെടുത്താനുതകുന്ന രണ്ട് വാമൊഴിത്തഴക്കങ്ങൾ. നിരവധി കേരളീയ ഗാനങ്ങളുടെയും താളങ്ങളുടെയും പേരുകൾ നൂറ്റിയൊന്ന് ആട്ടക്കഥകളിലും അറുപത് തുള്ളൽക്കഥകളിലുമായി ചിതറിക്കിടപ്പുണ്ടെങ്കിലും അവയിൽ ബഹുപൂരിപക്ഷവും കാലപ്രവാഹത്തിൽ വിസ്മൃതമായി കഴിഞ്ഞു. ശേഷിക്കുന്നവയാണ് കാനക്കുറിഞ്ഞി, പുറനിര, ഗൌളിപന്ത്, പാടി, നവരസം, ഘണ്ടാരം, ദുഃഖഘണ്ടാരം എന്നീ രാഗങ്ങളും ലക്ഷ്മാ, മർമ്മം, കുണ്ടനായ്യി എന്നീ താളങ്ങളും. രാഗങ്ങളിൽ ‘സാമന്തമലഹരി’ അറിവിലുണ്ടെങ്കിലും പ്രയോഗത്തിൽ നിന്ന് എന്നോ മാഞ്ഞുപോയിരിക്കുന്നു. ശാസ്ത്രീയമായി ഇനിയും സ്വരപ്പെടുത്തി കഴിഞ്ഞിട്ടില്ലാത്ത ഈ രാഗങ്ങളുടെയും വിന്യാസഭേദം സൂക്ഷ്മതരമാക്കിയിട്ടില്ലാത്ത താളങ്ങളുടെയും പിന്ബലത്തിലാണ് ഇന്ന് ‘കേരള സംഗീത’മെന്ന സങ്കല്പം കുടിക്കൊള്ളുന്നത്. കഥകളി സംഗീതം മലയാള ഗാനസംസ്കാരത്തിന്റെ മുഴുവൻ ചമൽക്കാരവും നമ്മെ അറിയിക്കാൻ പ്രാപ്തമായ വിശിഷ്ടമണ്ഡലമാണ് കഥകളി സംഗീതം.കഥകളിപ്പാട്ടിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടുകളിലുണ്ടായ കർണാടകസംഗീതാധിഷ്ടിതമായ വ്യത്യനങ്ങളെ പരിഗണിക്കാതെതന്നെ ‘അഭിനയ സംഗീത’മെന്ന നിലയിൽ അതിനവകാശപ്പെടാവുന്ന നേട്ടങ്ങൾ പലതുണ്ട്. കളിയരങ്ങിൽ ‘നവരസ’ങ്ങളെ പാട്ടിലേയ്ക്ക് പരാവർത്തനം ചെയ്യുന്ന പൊന്നാനി-ശങ്കിടി ഗായകർ വാസ്തവത്തിൽ മലയാളിയുടെ സംഗീത പാരമ്പര്യം സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നതു. ഉച്ചാരണത്തിലും ഭാവോല്പാദനത്തിനും ഭാവപകർച്ചകളിലും ബദ്ധ ശുദ്ധമായ കഥകളി സംഗീതത്തിന് കേരളസംഗീതത്തിന്റെ പ്രാതിനിധ്യം വഹിക്കാൻ കെല്പും അർഹതയുമുണ്ട്.കഥകളിയില നവ കേരള ബ്ലാസ്റ്റേഴ്‌സ് കിട്ടില്ലൻ all സമകാലികസംഗീതം ‘ദേശി’ സംഗീതത്തിന്റെ എണ്ണമറ്റ കൈവഴികളെ തിരസ്കരിച്ചുകൊണ്ടുള്ള ഒരു ഏകാത്മകദർശനമാണ് കേരളത്തിൽ ഇന്ന് നമുക്ക് അനുഭവിക്കാനാവുക. കർണാടകസംഗീതത്തിന്റെയും ഒരളവുവരെ ഹിന്ദുസ്ഥാനിസ്സംഗീതത്തിന്റെയും വശ്യതയിൽ വീണ് പോയ മലയാളികളുടെ രുചിബോധം നിരവധി നാട്ട് വൈവിദ്ധ്യങ്ങളെ ഓർമകളിൽ നിന്ന് പോലും അകറ്റികഴിഞ്ഞു. വടക്കൻപാട്ടിന്റെ ഈണങ്ങളും ,പടയണിയുടെ ഗോത്രഭാവഗംഭീരമായ ശീലുകളും, പുള്ളുവൻപാട്ടിന്റെ പരുക്കൻ സ്വരഗതികളും, കൈകൊട്ടിക്കളിപാട്ടിന്റെ നിരങ്കുശമായ ഒഴുക്കും പൊതുജനാഭിരുചിയിൽ നിന്ന് മിക്കവാറും മാറികഴിഞ്ഞു. ഭാരതീയവും പാശ്ചാത്യവുമായ ഈണങ്ങളെ താൽകാലികവിഭ്രമം സൃഷ്ടിക്കാനുതകും വണ്ണം ചലച്ചിത്ര-ലളിതഗാനങ്ങളിൽ വിനിവേശിപ്പിക്കുന്നവരുടെ പിൻഗാമികളാവാനാണ് ഇളംതലമുറക്കാരുടെ ശ്രമം. ഭക്തപ്രിയ- ഗുരുവായൂർ ദേവസ്വം പ്രസിദ്ധികരണം. സംഗീതം ഹിന്ദുമതത്തിൽ ഹിന്ദുമതം സംഗീതത്തിന് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു. ശിവൻ നാദാത്മകനും,ശക്തി നാദസ്വരൂപിനിയുമാണു. ദേവതകളെല്ലാം സംഗീത ഉപകരണങ്ങൾ വായിച്ചിരുന്നതായി നാം സങ്കൽപ്പിക്കുന്നു. ശ്രീ കൃഷ്ണഭഗവാനും വേണുഗാന വിശാരദനായിരുന്നു. അവലംബം അധിക വായനയ്ക്ക് Colles, Henry Cope (1978). The Growth of Music: A Study in Musical History, 4th ed., London: Oxford University Press. ISBN 0-19-316116-8 (1913 edition online at Google Books) Small, Christopher (1977). Music, Society, Education. John Calder Publishers, London. ISBN 0-7145-3614-8 പുറത്തേക്കുള്ള കണ്ണികൾ The Music-Web Music Encyclopedia, for musicians, composers and music lovers Dolmetsch free online music dictionary, complete, with references to a list of specialised music dictionaries (by continent, by instrument, by genre, etc.) Musical Terms – Glossary of music terms from Naxos "On Hermeneutical Ethics and Education: Bach als Erzieher", a paper by Prof. Miguel Ángel Quintana Paz in which he explains the history of the different views hold about music in Western societies, since the Ancient Greece to our days. Monthly Online Features From Bloomingdale School of Music , addressing a variety of musical topics for a wide audience Arts and Music Uplifting Society towards Transformation and Tolerance Articles meant to stimulate people's awareness about the peace enhancing, transforming, communicative, educational and healing powers of music. Scientific American, Musical Chills Related to Brain Dopamine Release വർഗ്ഗം:കല വർഗ്ഗം:സംഗീതം
എം മുകുന്ദൻ
https://ml.wikipedia.org/wiki/എം_മുകുന്ദൻ
തിരിച്ചുവിടുക എം. മുകുന്ദൻ
തകഴി ശിവശങ്കരപിള്ള
https://ml.wikipedia.org/wiki/തകഴി_ശിവശങ്കരപിള്ള
Redirectതകഴി ശിവശങ്കരപ്പിള്ള
വിക്കിപീഡിയ
https://ml.wikipedia.org/wiki/വിക്കിപീഡിയ
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ (ഇംഗ്ലീഷ്: Wikipedia). ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. വിക്കിപീഡിയയുടെ ഉള്ളടക്കം ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ലഭ്യമായതിനാൽ എപ്പോഴും സ്വതന്ത്രവും സൗജന്യവും ആയിരിക്കും. എങ്കിലും ചില പതിപ്പുകളിൽ സ്വതന്ത്രമല്ലാത്ത ഉള്ളടക്കവും നിലവിലുണ്ട്. വിക്കിപീഡിയ എന്ന പേര്, വിക്കി, എൻസൈക്ലോപീഡിയ എന്നീ പദങ്ങളുടെ ഒരു മിശ്രശബ്ദമാണ്. ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന സന്നദ്ധ സേവന തൽപരരായ ഉപയോക്താക്കൾ സഹകരണത്തോടെ പ്രവർത്തിച്ചാണ് വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നത്‌. ലേഖനം എഴുതുവാനും മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും വിക്കിപീഡിയ അനുവദിക്കുന്നുണ്ട്. ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ 2001 ജനുവരി 15 നാണ്‌ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. വിദഗ്ദന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു.വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം. 321 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. 2022 ഡിസംബർ മാസത്തെ കണക്കനുസരിച്ച് 65 ലക്ഷത്തിൽ അധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ (http://en.wikipedia.org) ഈ സംരംഭത്തിന്റെ പതാകവാഹക. മലയാളമടക്കം 20 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നു. വിക്കിപീഡിയ എന്ന വിശ്വവിജ്ഞാനകോശം thumb|ജിമ്മി വെയ്ൽസ് ആർക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ മുന്നോട്ടു വച്ചിരുന്നു.http://www.stallman.org/http://www.gnu.org/encyclopedia/free-encyclopedia.html ആ ആശയത്തിനെ പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റർപീഡിയ ആയിരുന്നു.http://www.faqs.org/ftp/usenet/news.announce.newgroups/comp/comp.infosystems.interpedia എങ്കിലും അത്‌ പ്ലാനിങ് ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല. അതത് വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്‌. ജിമ്മി വെയിൽ‌സും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശിൽപ്പികൾ.http://en.wikipedia.org/wiki/Wikipedia:About ലേഖനങ്ങളുടെ ഗുണമേന്മയ്ക്കു കൊടുത്തിരുന്ന അമിതപ്രാധാന്യമാവാം, അതിന്റെ വളർച്ച മെല്ലെയായിരുന്നു. അതുകൊണ്ട്‌, ന്യൂപീഡിയയെ സഹായിക്കാനായി പൊതുജനങ്ങൾക്കെല്ലാം ഒരു പോലെ എഡിറ്റ് ചെയ്യാനാവുന്ന വിക്കിപീഡിയ എന്ന സംരംഭം ജിമ്മി വെയിൽ‌സും സഹായി ലാരി സാങറും ചേർന്ന് ആരംഭിച്ചു. വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായി ആരംഭിച്ച വിക്കിപീഡിയ ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്സൈറ്റിനെയും കടത്തി വെട്ടി കാലാന്തരത്തിൽ തനതുവ്യക്തിത്വമുള്ള ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി മാറി. അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര ഓൺ‌ലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. വിക്കിപീഡിയയാണ് ഇന്നുള്ള ഏറ്റവും വലിയ വിക്കി.http://www.donau-uni.ac.at/imperia/md/content/department/ike/ike_publications/2007/refereedconferenceandworkshoparticles/hoisl_2007_hcii_social-rewarding.pdfhttp://www.usemod.com/cgi-bin/mb.pl?WikiPedia 2001 ജനുവരി 15-നാണ് വിക്കിപീഡിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്. ലക്ഷക്കണക്കിന് ഉപയോക്താക്കൾ തന്നെയാണ് ലാഭേച്ഛയില്ലാതെ വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതുന്നത്. വിക്കിപീഡിയ വെബ് പേജില് ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വിക്കിസോഫ്റ്റ് വെയർ ആണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം. വളരെയധികം ഉപയോക്താക്കൾ തുടർച്ചയായി വിക്കിപീഡിയ മെച്ചപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിനു മാറ്റങ്ങൾ ഒരോ മണിക്കൂറിലും അവർ‍ നടത്തുന്നുമുണ്ട്. ഈ മാറ്റങ്ങൾ എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ച് വെക്കുന്നുണ്ട്. അനാവശ്യ മാറ്റങ്ങൾ വളരെ പെട്ടെന്നു തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്. അതുപോലെ തുടർച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ മാറ്റങ്ങൾ വരുത്തുന്നതിൽ നിന്നും തടയാറുണ്ട്. നിലവിൽ 321 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. മൃതമായി കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ പുനർജീവിച്ചു കൊണ്ടിരിക്കുന്നു. അറുപത്തിമൂന്ന് ലക്ഷത്തിനടുത്ത് ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിന്റെ പതാകവാഹക‍. തുടങ്ങിയ ആദ്യവർഷത്തിൽ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഒരു ദിവസം 6 ലക്ഷത്തിൽ കൂടുതൽ ആളുകൾ ഇംഗ്ലീഷ് വിക്കിപീഡിയ റഫർ ചെയ്യുന്നു. മലയാളമടക്കം 21 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നു. മലയാളം വിക്കിപീഡിയയിൽ നിലവിൽ ഓളം ലേഖനങ്ങൾ ഉണ്ട്. വിക്കിപീഡിയയിലെ ഉള്ളടക്കം ഗ്നു (GNU) Free Documentation License-നാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതിനാൽ വിക്കിപീഡിയയിലെ ഉള്ളടക്കം എല്ലാക്കാലവും സ്വതന്ത്രവും സൗജന്യവും ആയിരിക്കും. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്. വിക്കിപീഡിയ എന്തൊക്കെയാണ് /എന്തൊക്കെയല്ല വിക്കിപീഡിയ ഒരു ഓൺ‌ലൈൻ വിജ്ഞാനകോശമാണ്. അറിവു പങ്കു വെയ്കാനും, ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുകയും, പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് വിക്കിപീഡിയയുടെ ശക്തി. അതുകൊണ്ടൊക്കെ തന്നെ വിക്കിപീഡിയ ചിലമേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല. വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല. അതു കൊണ്ടു തന്നെ ഒരു കടലാസ് വിജ്ഞാനകോശം പോലെ ഇതിനു പതിപ്പുകളോ ഒന്നുമില്ല. ഓൺലൈൻ വിജ്ഞാനകോശം ആയതുകൊണ്ട് തന്നെ വിക്കിപീഡിയയിൽ വിഷയങ്ങളുടെ എണ്ണത്തിൽ ഒരിക്കലും അവസാനം ഉണ്ടാവാൻ പാടില്ല. ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആവുകയാണെങ്കിൽ ആ ലേഖനം വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും. ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന് ഇതുകൊണ്ട് അർത്ഥമാക്കേണ്ടതില്ല. വിവരങ്ങൾ ആയി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങൾ പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങൾ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം. വിക്കിപീഡിയ ചിലപ്പോൾ ചില വായനക്കാർക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഉൾക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആർക്കുവേണമെങ്കിലും തിരുത്തുവാൻ പാകത്തിൽ സ്വതന്ത്രമായതുകൊണ്ട് ഒരു ലേഖനത്തിന്റെയും ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാൻ വിക്കിപീഡിയക്കാവില്ല. വിക്കിപീഡിയ സ്വതന്ത്രവും ഏവർക്കുമായി തുറന്നിട്ടിട്ടുള്ളതുമാണ്. എന്നാൽ അതിന്റെ ഘടന സ്വതന്ത്രവും സരളവുമായ വിജ്ഞാനകോശം എന്ന നിലയിലുള്ളതാണ്. വിക്കിപീഡിയയിലെ വിവരങ്ങൾ ഗ്നു ഫ്രീ ഡോക്യുമെന്റേഷൻ അനുമതി അനുസരിച്ച് എവിടേയും സ്വതന്ത്രമായി ഉപയോഗിക്കാം. വിവരങ്ങൾ ആർക്കും സ്വന്തമല്ല എന്ന ആശയത്തിലാണ് വിക്കിപീഡിയ പടുത്തുയർത്തിയിരിക്കുന്നതു തന്നെ. വിക്കിപീഡിയയിൽ വിവരങ്ങൾ ആയുള്ള എന്തു തന്നെയും ചേർക്കാം. അതുകൊണ്ട് വിക്കിപീഡിയയിലെ വിവരങ്ങൾക്ക് പരിധിയില്ല. അതുപോലെ തന്നെ ഒരു ലേഖനം അനേകർ തിരുത്തുന്നതുമൂലം ഗുണനിലവാ‍രത്തിൽ ഉറപ്പു പറയാൻ വിക്കിപീഡിയക്കാവില്ല. ലേഖനം നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കാറുണ്ടെങ്കിലും അത് വളരെ പെട്ടെന്നു തന്നെ ശരിയാക്കാറുമുണ്ട്. വിക്കിപീഡിയയിൽ തിരുത്തുന്നതുമൂലം ലേഖകർക്ക് അവരുടെ അറിവു വർദ്ധിക്കും എന്നതൊഴിച്ച് വേറെ എന്തെങ്കിലും ഗുണമുണ്ടാകാനിടയില്ല. ബ്ലോഗുകളെ പോലെയോ, പത്രങ്ങളിൽ ലേഖനമെഴുതുന്നതു പോലെയോ വിക്കിപീഡിയയിൽ ലേഖനമെഴുതാറില്ല. വിക്കിപീഡിയയിലെ തെളിവ് ചോദിക്കലും റെഫറൻ‌സുകൾ ചേർക്കലും സ്വന്തം കണ്ടെത്തലുകളും കാഴ്ചപ്പാടുകളും മാറ്റിനിർത്തി ലേഖനങ്ങളെഴുതുക എന്നതാണ് വിക്കിപീഡിയയുടെ ശൈലിയും കീഴ്‌വഴക്കവും. അതായത് എഴുതപ്പെടുന്ന കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ടാകണം. പത്രമാസികകളും ഇതര പ്രസിദ്ധീകരണങ്ങളും ഉദ്ധരിച്ചാണ് മിക്കവാറും വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതപ്പെടുന്നത്. വിശ്വാസയോഗ്യമായ രേഖകൾ പരിശോധിച്ച് ലേഖനങ്ങളെഴുതുക എന്നതു തുടക്കത്തിൽ ശ്രമകരമായിത്തോന്നാം. എന്നാൽ വിക്കിപീഡിയയിലെ സജീവ പ്രവർത്തനത്തിലൂടെ ഇക്കാര്യത്തിലും പരിചയം നേടിയെടുക്കാവുന്നതേയുള്ളൂ. എഴുതുന്ന കാര്യങ്ങൾക്കെല്ലാം തെളിവുകൾ വേണം എന്നതുകൊണ്ട് എല്ലാവരികൾക്കും ഉറവിടം ചേർത്തുകൊള്ളണം എന്നില്ല. സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്കോ മറ്റുള്ളവർക്ക് അധികം സംശയമില്ലാത്ത കാര്യങ്ങൾക്കോ ഇപ്രകാരം റഫറൻസുകൾ ചേർക്കണം എന്നു നിർബന്ധമില്ല. ഒട്ടുമിക്ക ലേഖനങ്ങളിലും പ്രധാന റഫറൻസ് ദിനപത്രങ്ങളാണ്. അതായത് ഏതെങ്കിലും വിഷയത്തെപ്പറ്റി ലേഖനമെഴുതാനുദ്ദേശിക്കുന്ന വിക്കിപീഡിയൻ അതുമായി ബന്ധപ്പെട്ട പത്രവാർത്തകളും ലേഖനങ്ങളും സേർച്ച് ചെയ്തെടുക്കുന്നു. കേരളത്തിനുള്ളിൽ നിന്നും പ്രവർത്തിക്കുന്ന വിക്കിപീഡിയർ ഏറെയുണ്ടാകുന്നതുകൊണ്ടുള്ള മറ്റൊരു സുപ്രധാനനേട്ടവും ഈ റഫറൻസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരള ചരിത്രത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയുമൊക്കെയുള്ള ഗ്രന്ഥങ്ങളും ലേഖനങ്ങളും എളുപ്പത്തിൽ കണ്ടെത്താം എന്നതിനാൽ കേരളത്തിലുള്ളവർക്ക് ആധികാരിക രേഖകൾ അടിസ്ഥാനമാക്കി ലേഖനങ്ങളെഴുതുക കൂടുതൽ സൗകര്യപ്രദമാണ്. മലയാളം വിക്കിപീഡിയ കേരളത്തിനുള്ളിൽ നിന്നും കൂടുതൽ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതും ഇക്കാരണം കൊണ്ടാണ്. വിക്കിപീഡിയയിലെ ലേഖനങ്ങളുടെ സ്വഭാവം വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത്‌ ഒരു ലേഖനത്തിനു പിന്നിൽ പ്രവർത്തിച്ചവർ പലരുണ്ടാവും.അവരുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവർക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാ‍ർഗത്തിനേ വിക്കിയിലെ ലേഖനങ്ങളിൽ നിലനിൽപ്പുണ്ടാവൂ. അതായത്‌ വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത ഉറപ്പാക്കുന്നു. കാശ്മീർ, സിന്ധൂനദീതടസംസ്കാരം, ഇസ്രായേൽ-പാലസ്തീൻ എന്നിങ്ങനെയുള്ള ഏറ്റവും കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളിൽ പോലും ഏറ്റവും നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും രണ്ടു വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോൾ ഏറി വരികയാണ്. ഇങ്ങനെ അനേകം പേരുടെ കൂട്ടായ്മയിൽ നിന്നാണ് ഓരോ ലേഖനങ്ങളുടേയും ആധികാരികത ഉറപ്പാക്കപ്പെടുന്നത്‌. മറ്റൊരു രീതിയിൽ പറഞ്ഞാൽ തെറ്റെഴുതിയാൽ തിരുത്താനും ആളുണ്ടെന്നർഥം. എല്ലാ ലേഖകരും, എല്ലാ വിവരസ്രോതസ്സുകളും വസ്തുതകളോട് പക്ഷപാതിത്വം ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ വലിയൊരു ലേഖകസംഘം തങ്ങളുടെ കാഴ്ചപ്പാടുകൾ സ്രോതസ്സുകളുടെ പിൻബലത്തോടെ ഒരു ലേഖനത്തിൽ അവതരിപ്പിക്കുമ്പോൾ ലേഖനത്തിന് സ്വതന്ത്രമായ ഒരു നിഷ്പക്ഷത ലഭിക്കേണ്ടതാണ്. ഇത്തരത്തിൽ ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനെ സന്തുലിതമായ കാഴ്ചപ്പാട് എന്നാണ് വിക്കിപീഡിയ സ്വയം വിളിക്കുന്നത്. ഇനി ഒരാൾക്ക് തന്റെ കാഴ്ചപ്പാട് വിക്കിപീഡിയയിൽ ഇല്ല എന്നു തോന്നിയെന്നിരിക്കട്ടെ, അയാൾക്ക് അത് സ്വയം സ്രോതസ്സിന്റെ പിൻബലത്തോടെ വിക്കിപീഡിയയിൽ ചേർക്കാവുന്നതാണ്. ചിലർക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ മറ്റു ചിലർക്ക് അത് ചീത്തയായി അനുഭവപ്പെട്ടേക്കാം, അതുകൊണ്ട് വിവരങ്ങളെ വസ്തുതകൾ ആക്കി ചേർക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ജോർജ്ജ്. ഡബ്ല്യു. ബുഷ്. നല്ലവനാണോ ചീത്തയാണോ എന്ന് വിക്കിപീഡിയയിൽ നിന്ന് അറിയാൻ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ജനനം മുതലുള്ള എല്ലാ പ്രധാന കാര്യങ്ങളും വിക്കിപീഡിയയിൽ ഉണ്ടാവും. നിരൂപണങ്ങൾ വിക്കിപീഡിയയിൽ ഉണ്ടാവില്ലെന്നർത്ഥം. തിരഞ്ഞെടുത്ത ലേഖനങ്ങൾ വിക്കിപീഡിയയുടെ വെബ് വിലാസത്തിന്റെ ആദ്യതാളിൽ വരാനുള്ള ലേഖനങ്ങളാണ് തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഒരു വായനക്കാരന്റെ ശ്രദ്ധയിൽ ആദ്യം പെടുന്ന ലേഖനം ആയതുകൊണ്ട് ഈ ലേഖനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാൻ വിക്കിപീഡിയയിലെ ലേഖകർ പ്രത്യേകം ശ്രദ്ധപുലർത്തുന്നു. എല്ലാ മാസവും തിരഞ്ഞെടുത്ത ലേഖനം ആകുവാൻ സമർപ്പിക്കപ്പെടുന്ന പല ലേഖനങ്ങൾ ഉണ്ടാവാം. ഇതിൽ നിന്ന് ജനാധിപത്യ പ്രക്രിയയിലൂടെ വിക്കിപീഡിയർ എല്ലാ മാസവും ഓരോ ലേഖനങ്ങളെ തിരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് പോലുള്ള വിക്കിപീഡിയകളിൽ എല്ലാ ദിവസവും പുതിയ ലേഖനങ്ങളെ തിരഞ്ഞെടുത്ത് പ്രധാന താൾ പുതുക്കാറുണ്ട്. സാമാന്യം പൂർണ്ണമായ ഉള്ളടക്കവും കൃത്യതയും ഉള്ള ലേഖനങ്ങളെ ആണ് തിരഞ്ഞെടുത്ത ലേഖനങ്ങളാവാൻ സമർപ്പിക്കുക. ഒരു ലേഖനം തിരഞ്ഞെടുത്ത ലേഖനം ആവുന്നതിനു മുൻപ് വിക്കിപീഡിയർ ഈ ലേഖനത്തിൽ ധാരാളം തിരുത്തലുകൾ വരുത്തുന്നു. ലേഖനത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ചേർത്ത് ലേഖനം സമ്പൂർണ്ണമാക്കുന്നതിനും എല്ലാ ചെറുതും വലുതുമായ തെറ്റുകൾ തിരുത്തുന്നതിനും വിക്കിപീഡിയർ ശ്രദ്ധിക്കുന്നു. ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഗ്രന്ഥങ്ങളെയും മറ്റ് വിജ്ഞാന സ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങളും വിക്കിപീഡിയർ ലേഖനത്തിനു അവലംബമായി ചേർക്കുന്നു. ലേഖനത്തിനു ആവശ്യമായ ചിത്രങ്ങളും ചേർക്കുമ്പോൾ വിജ്ഞാനപ്രദമായ ഒരു സമ്പൂർണ്ണലേഖനം പിറക്കുകയായി. ചാലക്കുടി, ആന, ലാറി ബേക്കർ, റോമൻ റിപ്പബ്ലിക്ക്, ക്രിക്കറ്റ്, നൈട്രജൻ, ഇന്ത്യൻ റെയിൽ‌വേ എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ ഇതുവരെ തിരഞ്ഞെടുത്ത ലേഖനങ്ങളായി. ലേഖനങ്ങളുടെ ഭാഷാപരമായ ഗുണങ്ങളും കോട്ടങ്ങളും വലിയൊരു സംഘം വിക്കിപീഡിയർ ആണ് വിക്കിപീഡിയയിലെ ലേഖനങ്ങൾ തയ്യാറാക്കുന്നത്. ചിലർക്ക് അനേകം വിജ്ഞാനശകലങ്ങൾ കൈമുതലായുണ്ടാവും, ചിലർക്ക് അസാമാന്യമായ ഭാഷാസ്വാധീനമുണ്ടാവും. വിജ്ഞാനശകലങ്ങൾ ചേർക്കുന്നവർക്കുണ്ടായേക്കാവുന്ന ഭാഷാപരമായ തെറ്റുകൾ ഭാഷയിൽ സ്വാധീനമുള്ള ലേഖകർ ശരിയാക്കുന്നു. അങ്ങനെ അങ്ങനെ നിരന്തരമായ തിരുത്തലുകൾക്കൊടുവിൽ നല്ലൊരു ലേഖനം പിറക്കുന്നു. മലയാളം വിക്കിപീഡിയയിലെ ലേഖകർ മലയാളികളാണ് അതുകൊണ്ട് മലയാള ഭാഷയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും തിരുത്തലുകളും മലയാളം വിക്കിപീഡിയയിലുണ്ടാകാറുണ്ട്. ഇംഗ്ലീഷ് പദങ്ങളുടെ മലയാളീകരണമാണ് പ്രശ്നമുള്ള മറ്റൊരു മേഖല. പല ഇംഗ്ലീഷ് പദങ്ങൾക്കും തുല്യമായ മലയാളം പദമില്ലാത്തതിനാൽ ചിലർ അതേ പദം തന്നെ മലയാളം ലിപിയിൽ ഉപയോഗിക്കുന്നതാണ് ശരിയായ രീതി. വിക്കിപീഡിയയിൽ ചിലപ്പോൾ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായം സത്യം എന്ന രൂപത്തിൽ അടിച്ചേൽപ്പിക്കാൻ സാദ്ധ്യതയുണ്ടാവാറുണ്ട്। ഉദാ‍ഹരണത്തിന് കശ്മീർ പ്രശ്നം - ഇതിൽ പാകിസ്താൻ വംശജരെക്കാളും കൂടുതൽ വിക്കിപീഡിയ ഉപയോക്താക്കൾ ഇന്ത്യയിൽ നിന്ന് ഉള്ളവരായതിനാൽ ലേഖനത്തിന് ഇന്ത്യാ അനുകൂല ചായ്‌വ് വരാൻ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെ ബെൽഗാം ജില്ലയെച്ചൊല്ലി മഹാരാഷ്ട്രയും കർണ്ണാടകയും തമ്മിൽ ഉള്ള തർക്കം. വിവിധ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ, അന്താരാഷ്ട്ര തർക്കങ്ങൾ, അതിർത്തി തർക്കങ്ങൾ, രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള ലേഖനങ്ങൾ, എന്നിവയൊക്കെ തർക്ക വിഷയങ്ങൾ ആവാറുണ്ട്. അനേകം ഉപയോക്താക്കൾ തങ്ങളുടെ കാഴ്ച്ചപ്പാട് അനുസരിച്ച് ലേഖനം മാറ്റി എഴുതുമ്പോൾ പലപ്പൊഴും ഒരാൾ എഴുതിയ കാര്യങ്ങൾ പുതുതായി എഴുതുന്ന ആൾ മായ്ച്ചുകളയാറുമുണ്ട്. ഇങ്ങനെ വരുമ്പൊൾ വിക്കിപീഡിയയുടെ കാര്യ നിർവ്വാഹകർ ലേഖനത്തിന്റെ നിഷ്പക്ഷത സംരക്ഷിക്കാൻ ശ്രമിക്കുന്നു. ലേഖനത്തെ തിരുത്തൽ യുദ്ധത്തിൽ നിന്നും സംരക്ഷിക്കേണ്ട ചുമതലയും പലപ്പോഴും ഇവർക്കാണ്. വിക്കിപീഡിയർ വിക്കിപീഡിയക്കായി സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായവരെ പൊതുവേ വിക്കിപീഡിയർ എന്നു വിളിക്കുന്നു. ഇവരുടെ സമൂഹത്തെ വിക്കിസമൂഹമെന്നും പറയുന്നു. വിക്കിപീഡിയ എന്താണെന്ന വ്യക്തമായ അവബോധത്തോടെ സേവനങ്ങൾ ചെയ്യുകയും വിജ്ഞാനതൃഷ്ണയും, അറിവു പങ്ക് വെക്കാനുള്ള മനസ്സും, പരസ്പരബഹുമാനവും ഉള്ള സ്വതന്ത്ര സമൂഹമാണ് വിക്കിപീഡിയരുടേത്. വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് വിക്കിപീഡിയരുടെ എണ്ണം കണക്കാക്കുന്നത്. മലയാളത്തില് ഇതുവരെ ഔദ്യോഗിക വിക്കിപീഡിയരുണ്ട്. എന്നിരുന്നാലും വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്യാത്ത വിക്കിപീഡിയരും കുറവല്ല. സാധാരണ മനുഷ്യർക്കിടയിൽ അവരിലൊരാളായി, അവർ ചെയ്യുന്ന പണികളിലേതെങ്കിലും ചെയ്താണ് വിക്കിപീഡിയരുടെ ജീവിതവും മുന്നോട്ടുപോകുന്നത്. എന്നാൽ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയ കമ്പ്യൂട്ടർ ലഭിച്ചാൽ ഇവർ വിക്കിപീഡിയരായി മാറുന്നു. തങ്ങൾ ചെയ്യുന്നതും വിക്കിപീഡിയക്ക് നല്കുന്നതുമായ എന്തും മറ്റു വിക്കിപീഡിയർക്കോ, വിക്കിപീഡിയയുടെ വായനക്കാർക്കോ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അനുവാദം വിക്കിപീഡിയർ നല്കിയിരിക്കുന്നു. പലതുള്ളി പെരുവെള്ളം എന്ന തത്ത്വത്തിലാണ് വിക്കിപീഡിയർ വിശ്വസിക്കുന്നത്. റാണിയില്ലാത്ത ഉറുമ്പുകൂട്ടത്തെ പോലെയാണിവർ. ചിലർ വിക്കിപീഡിയക്കായി ലേഖനങ്ങൾ എഴുതുന്നു, ചിലർ പുതിയതായി സമൂഹത്തിൽ ചേരുന്നവരെ സ്വാഗതം ചെയ്യുന്നു, ചിലർ തെറ്റുകൾ തിരുത്തുന്നു, ചിലർ ചിത്രങ്ങൾ ചേർക്കുന്നു, ചിലർ ലേഖനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. അങ്ങനെ അങ്ങനെ നാനാവിധ ജോലികൾ വിക്കിപീഡിയർ ചെയ്യുന്നു . വിക്കിപീഡിയർക്ക് പോലീസോ, കോടതിയോ, ഒരു കെട്ടുറപ്പുള്ള നിയമസംഹിതയോ ഇല്ല. തങ്ങളുടെ പ്രവർത്തനങ്ങളിൽ ചിലപ്പോൾ അവർ തമ്മിൽ ആശയസംഘട്ടനങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും അവർ അത് സമവായത്തിലൂടെ പരിഹരിക്കുന്നു. വിക്കിപീഡിയയിൽ വിക്കിപീഡിയർക്കായുള്ള താളുകളിൽ ഇവരെ പരിചയപ്പെടാം. ഇത്തരം താളുകളിൽ ചെറുപെട്ടികളിൽ (user box) ഉപയോഗിച്ച് സ്വന്തം ശൈലി വെളിപ്പെടുത്തുന്നു എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. കാര്യനിർവ്വാഹകർ വിക്കിപീഡിയരിൽ ചിലരെ കാര്യനിർവ്വാഹകർ (സിസോപ്പുകൾ) ആയി തിരഞ്ഞെടുക്കുന്നു. വിക്കിപീഡിയയിൽ ഉണ്ടായേക്കാവുന്ന ചപ്പും ചവറും എടുത്തുമാറ്റുക എന്നതാണ് കാര്യനിർവ്വാഹകരുടെ പ്രധാന ജോലി. തങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറിയിട്ടുണ്ടായേക്കാവുന്ന വിക്കിവിരുദ്ധരെ ഭയന്ന്, സമൂഹത്തിന് നേരിട്ട് തിരുത്താൻ കഴിയാത്ത രീതിയിലേക്ക് നിർദ്ദേശിച്ചിട്ടുള്ള താളുകളിൽ മാറ്റം വരുത്തുവാൻ വിക്കിപീഡിയർ കാര്യനിർവ്വാഹകരെ നിയോഗിച്ചിരിക്കുന്നു. ഇത്തരം ആൾക്കാരെ കണ്ടെത്തിയാൽ അവരെ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു തടയേണ്ട ചുമതലയും കാര്യനിർവ്വാഹർക്കുണ്ട്. ഒരേ സമയം വിക്കിസമൂഹത്തിന്റെ പടയാളികളും തൂപ്പുകാരുമാണ് കാര്യനിർവ്വാഹകർ. അതിനുപുറമേ സാധാരണ വിക്കിപീഡിയർ ചെയ്യുന്നതെന്തും ഇവരും ചെയ്യുന്നു. ബ്യൂറോക്രാറ്റുകൾ സാധാരണ വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് ബ്യൂറോക്രാറ്റുകൾ. ഇവരേയും മറ്റു വിക്കിപീഡിയർ തിരഞ്ഞെടുക്കുന്നതാണ്. വൃത്തിയാക്കൽ, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികൾക്കു പുറമേ വിക്കിപീഡിയർ നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തിൽ മാറ്റുക, വിക്കിപീഡിയയുടെ സ്രോതസ്സ് രൂപത്തിൽ എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകൾ ചെയ്യുന്നു. വാൻ‌ഡലിസവും അജ്ഞാത ഉപയോക്താക്കളുടെ തിരുത്തലുകളും ദുരുദ്ദേശ്യത്തോടുകൂടി വിക്കിപീഡിയയിൽ മോശമായ തിരുത്തലുകൾ നടത്തുന്നതിനാണ് വാൻഡലിസം എന്നുപറയുക. ആർക്കും വിക്കിപീഡിയയിൽ എഴുതാവുന്നതുകൊണ്ട് നല്ല ലേഖനങ്ങൾ ചില ഉപയോക്താക്കൾ വന്ന് പാടേ മായ്ച്ചുകളയുന്നതും, പരസ്പരബന്ധമില്ലാത്ത കാര്യങ്ങളും തമാശകളും എഴുതിവെക്കുന്നതും, ലേഖനങ്ങളിൽ അശ്ലീല ചിത്രങ്ങൾ ചേർക്കുന്നതും ഒക്കെ വാൻഡലിസത്തിന് ഉദാഹരണമാണ്. വാൻഡലിസം കാണിക്കുന്ന ഉപയോക്താവിന് അങ്ങനെ ചെയ്യരുത് എന്ന് മറ്റു വിക്കിപീഡിയർ താക്കീതു കൊടുക്കുന്നു. താക്കീതുകൾ കേൾക്കാതെ വീണ്ടും ദുഷ്:പ്രവൃത്തി തുടരുകയാണെങ്കിൽ ഈ ഉപയോക്താവിനെ ഏതെങ്കിലും അഡ്മിന്മാർ വീണ്ടും തിരുത്തുകൾ നടത്തുന്നതിൽ നിന്നും തടയുന്നു. പലപ്പോഴും പുതിയ ഉപയോക്താക്കൾ തങ്ങൾക്ക് തിരുത്തലുകൾ വരുത്താൻ പറ്റുമോ എന്ന് പരീക്ഷിച്ചുനോക്കാൻ താളുകളിൽ അർത്ഥമില്ലാത്ത തിരുത്തലുകൾ നടത്തി നോക്കാറുണ്ട്. ഇത് വാൻഡലിസം അല്ല. മറ്റ് വിക്കിപീഡിയർ സാധാരണയായി ഇത്തരം തിരുത്തലുകളോട് സഹിഷ്ണുക്കൾ ആണ്. വിക്കിപീഡിയയിൽ ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്തും അല്ലാതെയും തിരുത്തലുകൾ നടത്താനും ലേഖനങ്ങൾ സൃഷ്ടിക്കാനും സൗകര്യമുണ്ട്. ചില ഉപയോക്താക്കൾ ലോഗിൻ ചെയ്യാതെ തിരുത്തലുകൾ നടത്തുവാൻ ഇഷ്ടപ്പെടുന്നു. വിക്കിപീഡിയ ഇവരെ തടയുന്നില്ല. വിക്കിപീഡിയയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നല്ല. ചിലപ്പോഴെല്ലാം ചില സാമൂഹ്യവിരുദ്ധർ സത്യവിരുദ്ധമായ വസ്തുതകളും സ്വകാര്യലാഭത്തിനു വേണ്ടി പരസ്യപ്രചരണമോ ചില താളുകളിൽ കൂട്ടിച്ചേർത്തെന്നുവരും. എന്നാലും ആ താളുകൾ‍ ശ്രദ്ധിക്കുന്നവർ അവയെല്ലാം പെട്ടെന്നുതന്നെ മാച്ചു കളയുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ ഇത്തരം പ്രശ്നങ്ങളിൽ നിന്നു പൂർവ്വസ്ഥിതിയിലെത്തുവാൻ എത്ര സമയം എടുക്കുന്നു എന്നറിയുവാൻ വിക്കിമീഡിയ ഓർഗനൈസേഷൻ ഒരു ടെസ്റ്റു നടത്തി. അഞ്ചുമിനിറ്റിനുള്ളിൽ അനാശാസ്യമായ എഡിറ്റുകളെല്ലാം പൂർവ്വസ്ഥിതിയിലായി. ഒരു വലിയ സന്നദ്ധസമൂഹം ഇതിനു പിന്നിലുണ്ടെങ്കിലേ ഇതൊക്കെ സാധ്യമാ‍വുകയുള്ളൂ. എന്നാൽ അതൊട്ട്‌ അപ്രാപ്യമല്ല താനും. ഇംഗ്ലീഷ് വിക്കിപീഡിയ കാണിച്ചു തരുന്നതതാണ്. ആർക്കൊക്കെ വിക്കിയിലെഴുതാം? thumb|200px|right|സൗദി പ്രവാസിമലയാളികളുടെ കീഴിൽ ജിദ്ദയിലെ കിലൊ 7ൽ നടന്ന വിക്കിമീറ്റിന്റെ ഭാഗമായി വിക്കിയിൽ എങ്ങനെ എഴുതാം എന്ന ക്ലാസിൽ നിന്ന്. പണ്ഡിതനും പാമരനും സംഭാവന ചെയ്യാനും രണ്ടു പേർക്കും ഒരേ പരിഗണനയും കിട്ടുന്ന ഒരു സംവിധാനം ആണ് വിക്കിപീഡിയയിൽ. ഓണത്തെപ്പറ്റി പത്തുവാചകം എഴുതാൻപോരുന്നവരാ‍യാൽ വിക്കിയിലേക്കും എന്തെങ്കിലും ഒക്കെ സംഭാവന ചെയ്യാം. സ്കൂൾ കുട്ടികൾ മുതൽ ശാസ്ത്രജ്ഞന്മാർ വരെ വിക്കിപീഡിയയിൽ എഴുതുന്നുണ്ട്. വിക്കിഎഴുതുന്നതെല്ലാം പെർഫക്റ്റാവണം എന്ന വാശി ആർക്കും വേണ്ട; പുറകേ വരുന്നവർ തിരുത്തിക്കോളും അല്ലെങ്കിൽ കൂട്ടിച്ചേർത്തോളും എന്ന അവബോധം വിക്കിയിൽ എഴുതുന്ന സാധാരണ ഉപയോക്താക്കൾക്ക് വലിയൊരാത്മവിശ്വാസം നൽകുന്നുണ്ട്‌. ഒരു പ്രൈമറി സ്ക്കൂൾ ടീച്ചർ അവരുടെ സ്കൂളിനെ പറ്റിയെഴുതുന്നു; പ്രൈമറി വിദ്യാ‍ഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതുന്നു. ഒരു ബാങ്ക്‌ ജീവനക്കാരൻ ബാങ്കിങ് മേഖലയെ കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും; ഒരു ഡിഗ്രിവിദ്യാർത്ഥി അവൻ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകൾ എന്താണെന്ന്‌ നിർവ്വചിക്കുന്നു. പാർട്ടിപ്രവർത്തകൻ നേതാക്കന്മാരുടെ ജീവിതരേഖ കുറിക്കുന്നു. ഒരു വീട്ടമ്മ അന്നുകണ്ട സിനിമ ആരുണ്ടാക്കി, അഭിനയിക്കുന്നവരാരെല്ലാം എന്നെഴുതുന്നു. ഒരു കർഷകൻ കൃഷിയെപറ്റിയുള്ള അനേകം നാട്ടറിവുകൾ പങ്കുവയ്ക്കുന്നു. അങ്ങനെ അങ്ങനെ അനേകം പേരുടെ സംഭാവനകൾ ചേർന്നതാണ് വിക്കിപീഡിയ. പലഭാഷകളിലുള്ള വിക്കിപീഡിയകൾ right|thumb|മലയാളം വിക്കിപീഡിയ 2001 ജനുവരി 15 ന് ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയ തുടങ്ങുന്നത്. 2001 മാർച്ച് 16 ന് ആരംഭിച്ച ജർമ്മൻ ഭാഷയിലുള്ള വിക്കിപീഡിയയാണ് രണ്ടാമത്തെ വിക്കിപീഡിയ. തുടർന്നുള്ള മാസങ്ങളിൽ ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹീബ്രു, ഇറ്റാലിയൻ, റഷ്യൻ തുടങ്ങിയ ഭാഷകളിൽ വിക്കിപീഡിയ ആരംഭിച്ചു. വർഷം ഒന്നു കഴിഞ്ഞ് 2002 പകുതി ആയിട്ടും ഒരു ഇന്ത്യൻ ഭാഷയിൽ പോലും വിക്കി ആരംഭിക്കാനുള്ള ശ്രമങ്ങൾ‍ ഉണ്ടായില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായത് 2002 ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, ഒറിയ ഭാഷകളിൽ ഉള്ള വിക്കിപീഡിയ ആരംഭിച്ചപ്പോഴാണ്. പക്ഷേ ഇന്ത്യൻ ഭാ‍ഷകളിലെ ആദ്യത്തെ വിക്കിപീഡിയകളായ ഇവ മൂന്നും ഇപ്പോൾ നിർജീവമാണ്. ഈ മൂന്നു വിക്കിപീഡിയകളിലും ലേഖനങ്ങളുടെ എണ്ണം ഇപ്പോഴും 10000-ൽ താഴെയാണ്. ഈ മൂന്നു ഭാഷകൾ കഴിഞ്ഞാൽ വേറൊരു ഇന്ത്യൻ ഭാഷയിൽ വിക്കിപീഡിയ ആരംഭിക്കുന്നത് മലയാളത്തിലാണ്. മലയാളത്തിനു ശേഷം 2003 ഫെബ്രുവരിയിൽ‍ ബീഹാറി, മെയ് 2003 ന് മറാഠി, ജൂൺ 2003 ന് കന്നഡ, ജൂലൈ 2003 ന് ഹിന്ദി, സെപ്റ്റംബർ 2003 ന് തമിഴ്, ഡിസംബർ 2003 ന് തെലുഗ്, ഗുജറാത്തി, ജനുവരി 2004 ന് ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉള്ള വിക്കിപീഡിയകൾ ആരംഭിച്ചു. വിക്കിപീഡിയ ദിനം വിക്കിപീഡിയ സ്ഥാപിതമായതും ക്രിയേറ്റീവ് കോമൺസ് വെബ്സൈറ്റ് രജിസ്റ്റർ ചെയ്തതുമായ ജനുവരി 15 വിക്കിപീഡിയ ദിനമായി ആചരിക്കുന്നു. വിക്കിപീഡിയ പ്രവർത്തകർ ജനുവരി 15 ന് വിക്കിപീഡിയയെ കുറിച്ച് ചർച്ച ചെയ്യുന്നു. വിക്കിപീഡിയ എഡിറ്റർമാർ തങ്ങൾ കഴിഞ്ഞ വർഷം വിക്കിപീഡിയയിൽ ചെയ്ത കാര്യങ്ങളും അടുത്ത വർഷം വിക്കിപീഡിയയിൽ വിവരങ്ങൾ പങ്കിടാൻ താല്പര്യമുള്ള പുതുമുഖങ്ങൾക്ക് നല്കേണ്ട പരിശീലനങ്ങളെക്കുറിച്ചും കർമ്മ പദ്ധതികൾരൂപീകരിക്കുന്നു. അവലംബം കുറിപ്പുകൾ ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങൾ എവിടെ നിന്നെടുത്തതാണെന്നറിയിക്കാതെ അതത്‌ വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു. അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. അവസാനം കൂട്ടിനോക്കിയപ്പോൾ രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോർ ഒപ്പത്തിനൊപ്പമായിരുന്നു. വർഗ്ഗം:ഇന്റർനെറ്റ് വിജ്ഞാനകോശങ്ങൾ‎ വർഗ്ഗം:മീഡിയവിക്കി സോഫ്റ്റ്‌വേർ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ വർഗ്ഗം:വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങൾ വർഗ്ഗം:സ്വതന്ത്ര വിജ്ഞാനകോശങ്ങൾ‎ വർഗ്ഗം:വിക്കികൾ
ഒഡീഷ
https://ml.wikipedia.org/wiki/ഒഡീഷ
ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള ഒരു സംസ്ഥാനമാണ്‌ ഒഡീഷ. മുൻപ് ഈ സംസ്ഥാനം ഒറീസ എന്നാണ് അറിയപ്പെട്ടിരുന്നത്. ഝാർഖണ്ഡ്‌, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്‌, ഛത്തീസ്ഗഡ്‌ എന്നിവയാണ്‌ ഒഡീഷയുടെ അയൽസംസ്ഥാനങ്ങൾ. ബംഗാൾ ഉൾക്കടലിന്റെ തീരത്താണ്‌ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. 1936-ൽ ആണ് ഒറീസ്സ എന്നപേരിൽ ബ്രിട്ടീഷ് ഭരണ പ്രവിശ്യ നിലവിൽ വന്നത്. 1948-'49 കാലത്ത് 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഈ സംസ്ഥാനത്തെ വിപുലീകരിച്ചു. 15,57,071 ച. കി. മീ. വിസ്ഥീർണമുള്ള ഒറീസ സംസ്ഥാനത്തെ ഭരണസൗകര്യാർത്ഥം 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തലസ്ഥാനം ഭുവനേശ്വർ.http://timesofindia.indiatimes.com/india/Orissa-now-Orissa-Oriya-becomes-Oria/articleshow/5154302.cms Orissa now Odissa, Oriya becomes Odiya ഭൗതിക ഭൂമിശാസ്ത്രം ഭൂവിതരണം തീരദേശ സംസ്ഥാനമായ ഒറീസ അക്ഷാംശം 18 ഡിഗ്രിമുതൽ 23 ഡിഗ്രിവരെയും രേഖാംശം 81 ഡിഗ്രിമുതൽ 88 ഡിഗ്രിവരെയും വ്യാപിച്ചു കിടക്കുന്നു. മഹാനദി വ്യൂഹം ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി നദികൾ ഒറീസയെ ജലസമ്പുഷ്ടമാക്കുന്നു. ഈ സംസ്ഥാനത്തെ പൊതുവേ നാലു പ്രകൃതി വിഭാഗങ്ങളായി തിരിക്കാം; വടക്കും പടിഞ്ഞാറുമുള്ള മലമ്പ്രദേശം പൂർവ്വഘട്ടം മധ്യ-പശ്ചിമ പീഠപ്രദേശം തീരസമതലം ഇവയിൽ ആദ്യത്തെ മേഖലയാണ് ഒറീസയിലെ ധാതു സമ്പന്ന പ്രദേശം. വിന്ധ്യാനിരകളുടെയും ഗോണ്ട്‌‌വാന ശിലാക്രമത്തിന്റെയും തുടർച്ചയായ ഈ മേഖല. സമുദ്രതീര ജില്ലകളുടെ പടിഞ്ഞാറെ അതിരിലൂടെ നീളുന്ന പൂർ‌‌വഘട്ടത്തിന്റെ ഒരു ശാഖ കോരാപട്ട്, ധെങ്കനാൽ, എന്നീ ജില്ലകളിലേക്ക് അതിക്രമിച്ചു കാണുന്നു. ഫൂൽബനി ജില്ലയിലാണ് പൂർ‌‌വഘട്ടവും വിന്ധ്യാനിരകളും തമ്മിൽ ഒത്തു ചേരുന്നത്. പൂർ‌‌വഘട്ടം അവിച്ഛിന്നമായ ഗിരിനിരകളല്ല. ഇടവിട്ടു സ്ഥിതിചെയ്യുന്ന ചെങ്കുത്തായ മലകളാണ് തിരദേശ ജില്ലളിലുള്ളത്. പ്രവഹജലത്തിന്റെ പ്രവർത്തനത്താൽ ശോഷിപ്പിക്കപ്പെട്ട സങ്കീർണവും ദുർഗമവുമായ പാറക്കൂട്ടങ്ങൾ മാത്രം അവശേഷിച്ചുള്ളവയാണ് മിക്ക മലകളും. ഇവയ്ക്കിടയിൽ അഗാധമായ ചുരങ്ങൾ സാധാരണമാണ്. ഈ മേഖലകൾ കടൽത്തീരത്തിനു സമാന്തരമായി, ഏതാണ്ട് 100 മീറ്ററോളം ഉള്ളിലായാണ് സ്ഥിതിചെയ്യുന്നത്. ഇവയുടെ ഉയരം 760 മീറ്ററിൽ താഴെയാണ്. ഘട്ടക്, ധെങ്കനാൽ എന്നീ ജില്ലകളുടെ പടിഞ്ഞാറരികിലുള്ള മണൽക്കല്ലു നിർമിതമായ കുന്നിൻ നിരകൾ കൽക്കരി നിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നു. തൽധഡ് പ്രദേശത്തു കൽക്കരി ഖനനം നടന്നുവരുന്നു. കിയോൽധഡ്, സംഭല്പൂർ ജില്ലകളിലെ ബാരാക്കഡ് നിരകളിലും അവയ്ക്കുമീതേയുള്ള ശിലാസ്തരങ്ങളിലും കൽക്കരി നിക്ഷേപമുണ്ട്. ഹിമഗിരി, രാം‌‌പൂർ എന്നീ കൽക്കരി കേന്ദ്രങ്ങൾ ഈ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. (Deomali on Wikimapia). കോഡ് ജില്ല തലസ്ഥാനം ജനസംഖ്യ് (2001) വിസ്തൃതി (ച. കി. മീ) സാന്ദ്രത (ച. കി. മീ.) AN അങുൽ അങുൽ 1,139,341 6,347 180 BD ബൗധ് ബൗധ് 373,038 4,289 87 BH ബഡ്രക് ബഡ്രക് 1,332,249 2,788 478 BL ബാലംഗീർ ബാലംഗീർ 1,335,760 6,552 204 BR ബർഗർ ബർഗർ 1,345,601 5,832 231 BW ബലേശ്വർ ബലേശ്വർ 2,023,056 3,706 546 CU കട്ടക്ക് കട്ടക്ക് 2,340,686 3,915 598 DE ഡേവ്ഗർ ഡേവ്ഗർ 274,095 2,781 99 DH ധെങ്കനാൽ ധെങ്കനാൽ 1,065,983 4,597 232 GN ഗൻ‌‌ജം ഛത്രാപൂർ 3,136,937 8,033 391 GP ഗജപതി പാരലഖേമുണ്ടി 518,448 3,056 170 JH ജാർസുഗുദ ജാർസുഗുദ 509,056 2,202 231 JP ജയ്പൂർ ജയ്പൂർ ടൗൺ 1,622,868 2,885 563 JS ജഗത്‌‌സിംഗ്പൂർ ജഗത്‌‌സിംഗ്പൂർ 1,056,556 1,759 601 KH ഖോർധാ ജട്ടാണി 1,874,405 2,888 649 KJ കേണ്ടു‌‌ജ്‌‌ഹാർ കേണ്ടു‌‌ജ്‌‌ഹാർ 15,61,990 8,240 188 KL കാലഹണ്ടി ഭവാനിപട്ടണം 1,334,372 8,197 163 KN ഖന്ധാമാൽ ഫൂൽബനി 647,912 6,004 108 KO കോരാപുട് കോരാപുട് 1,177,954 8,534 138 KP കേന്ദ്രപാറാ കേന്ദ്രപാറാ 1,301,856 2,546 511 ML മൽകൻ‌‌ഗിരി മൽകൻ‌‌ഗിരി 480,232 6,115 79 MY മയൂർബനി ബരിപാടാ 2,221,782 10,418 213 NB നവരംഗപൂർ നവരംഗപൂർ 1,018,171 5,135 198 NU നുവാപാടാ നുവാപാടാ 530,524 3,408 156 NY നയാഗഡ് നയാഗഡ് 863,934 3,954 218 PU പുരി പുരി 1,498,604 3,055 491 RA റായഗഡ് റായഗഡ് 823,019 7,585 109 SA സംബല്പൂർ സാമ്പല്പൂർ 928,889 6,702 139 SO സുബാരൻപൂർ സുബാരൻപൂർ 540,659 2,284 237 SU സുന്തർഗഡ് സുന്തർഗഡ് 1,829,412 9,942 184 അവലംബം പുറംകണ്ണികൾ http://www.orissaindia.com/imgGallery.asp വർഗ്ഗം:ഒഡീഷ വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും 🔹
പശ്ചിമ ബംഗാൾ
https://ml.wikipedia.org/wiki/പശ്ചിമ_ബംഗാൾ
ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ്‌ പശ്ചിമ ബംഗാൾ (പടിഞ്ഞാറൻ ബംഗാൾ ). കൊൽക്കത്തയാണ്‌ തലസ്ഥാനം. ബംഗാൾ ഉൾക്കടൽതീരത്താണ്‌ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. സിക്കിം, ആസാം, ഒറീസ്സ, ഝാർഖണ്ഡ്‌, ബീഹാർ എന്നിവയാണ്‌ ബംഗാളിന്റെ അയൽ സംസ്ഥാനങ്ങൾ. നേപ്പാൾ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന ഭൂപ്രദേശമാണിത്‌. ഇന്ത്യാ വിഭജനകാലത്ത്‌ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ കിഴക്കൻ പാകിസ്താൻ(ഇന്നത്തെ ബംഗ്ലാദേശ്) എന്ന പേരിൽ പാകിസ്താനോടൊപ്പം ചേർത്തു. ഇന്ത്യയിൽ ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾക്ക്‌ ശക്തമായ സ്വാധീനമുണ്‌ടായിരുന്ന സംസ്ഥാനമാണ്‌ ഇത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതൃത്വം നൽകുന്ന ഇടതുപക്ഷമുന്നണിയാണ്‌ 1977 മുതൽ 2011 വരെ പശ്ചിമ ബംഗാൾ ഭരിച്ചത്. thumb|left|പശ്ചിം ബംഗ ഭൂപടം അവലംബം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:പശ്ചിമ ബംഗാൾ വർഗ്ഗം:ബംഗാൾ
ഡെൽഹി
https://ml.wikipedia.org/wiki/ഡെൽഹി
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി ഉൾപ്പെടുന്ന കേന്ദ്രഭരണ പ്രദേശം ആണ് ഡൽഹി അഥവാ ദില്ലി അഥവാ ദെഹ്‌ലി. 1.7 കോടി ജനസംഖ്യയുള്ള ഡെൽഹി, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്.‌Census of India - Projected Population ഇതിന്റെ ഔദ്യോഗികനാമം ദേശീയ തലസ്ഥാനപ്രദേശം (National Capital Territory) എന്നാണ്‌‍. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ പ്രത്യേക പദവിയാണ്‌ ഡെൽ‍ഹി‍ക്കുള്ളത്‌. ന്യൂ ഡെൽഹി, ഡെൽഹി, ഡെൽഹി കന്റോൺ‌മെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും, കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ്‌ ഡൽഹി സംസ്ഥാനം. ഡെൽഹിയെക്കൂടാതെ സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നീ പ്രദേശങ്ങളും ഹരിയാനയിലെ ഫരീദാബാദ്, ഗുഡ്ഗാവ്, ബഹദൂർഗഢ്, പാനിപ്പട്ട്, രോഹ്ത്തക്ക്,സോനിപ്പട്ട്, രാജസ്ഥാനിലെ ആൾവാർ എന്നീ പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്‌ ദേശീയ തലസ്ഥാനമേഖല (National Capital Region) എന്നറിയപ്പെടുന്ന സ്ഥലം. ഈ നഗരങ്ങൾ ഡെൽഹിയുടെ ഉപഗ്രഹനഗരങ്ങൾ എന്നും അറിയപ്പെടുന്നു. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിർമ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌. 1483 ചതുരശ്ര കി.മീ. വിസ്തീർ‌ണവും 17 ദശലക്ഷം ജനസംഖ്യയുമുള്ള ഡൽഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്. 18, 19 നൂറ്റാണ്ടുകളിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭരണം കൈയ്യടക്കിയതിനുശേഷം ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ട ആയിരുന്നു. പിന്നീട് 1911 ൽ ഭരണസൗകര്യത്തിനായി ഇന്ത്യയുടെ തലസ്ഥാനം ഡെൽഹി ആക്കുകയായിരുന്നു. ഇതോടെ 1920 ൽ ഒരു പുതിയ നഗരമായി ന്യൂ ഡെൽഹി രൂപകൽപന ചെയ്തു.http://books.google.com/books?id=3Fm3XlYuSzAC&pg=RA1-PA88&dq=delhi+capital+india+calcutta+george&client=firefox-a&sig=ACfU3U29Ev4lebQwD-U-w7jrrAKN0L5p8g 1947 ൽ ഇന്ത്യക്ക് സ്വാ‍തന്ത്ര്യം കിട്ടിയതിനു ശേഷം ന്യൂ ഡെൽഹി സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായി. ഡെൽഹിയുടെ വികാസത്തിനു ശേഷം, മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് കുടിയേറി. അങ്ങനെ ഡെൽഹി ഒരു മിശ്രസംസ്കാരപ്രദേശമായി മാറിയിരിക്കുന്നു. പദോല്പത്തി ലഘുചിത്രം|323x323ബിന്ദു|ഡെൽഹി ഭൂപടം|കണ്ണി=Special:FilePath/Delhi_Map_Malayalam.svg “ഡെൽഹി” എന്ന പദത്തിന്റെ ഉത്ഭവം എങ്ങനെ എന്ന് ഇപ്പോഴും കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ല. ദിലു എന്ന, 50 ബി.സി. കാലഘട്ടത്തിലെ മൌര്യ രാജാവിന്റെ പേരിൽ നിന്നാണ് ഈ പേര് ലഭിച്ചത് എന്നാണ് ഏറ്റവും കൂടുതൽ പറയപ്പെടുന്നത്. ഇദ്ദേഹമാണ് ഡെൽഹി എന്ന നഗരം സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു.http://books.google.com/books?id=roNH68bxCX4C&pg=PA2&dq=raja+dilu+delhi+BC&lr=&client=firefox-a&sig=ACfU3U01e-S_590M3cIxfi7Y1OFIk-cK9ghttp://books.google.com/books?id=jyIYAAAAYAAJ&q=maurya+delhi+Bc+named+raja&dq=maurya+delhi+Bc+named+raja&lr=&client=firefox-a&pgis=1 ഹിന്ദി/പ്രാകൃത് പദമായ ദിലി (dhili) (ഇംഗ്ലീഷ് : "loose") തുവർ രാജവംശജർ ഉപയോഗിച്ചിരുന്നു. ഇത് ഈ നഗരത്തെ പ്രധിനിധീകരിച്ച് ഉപയോഗിച്ചിരുന്നു.http://books.google.com/books?id=C20DAAAAQAAJ&pg=PA216&dq=raja+delhi+BC&client=firefox-a അന്ന് തുവർ വംശജർ ഉപയോഗിച്ചിരുന്ന നാണയങ്ങളെ ദേഹ്‌ലിവാൽ (dehliwal) എന്നു വിളിച്ചിരുന്നു. ദില്ലി (Dilli) എന്ന പദത്തിൽ (ദെഹ്‌ലീസ് (dehleez or dehali എന്ന പദത്തിന്റെ രൂപമാറ്റം) നിന്നാണ് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ഡെൽഹി നഗരത്തിന്റെ യഥാ‍ർഥ പേര് ദില്ലിക (Dhillika) എന്നായിരുന്നു എന്നും അതിൽ നിന്നാണ് ഈ പദം വന്നതെന്നും അഭിപ്രായമുണ്ട്. ചരിത്രം ഇന്ത്യയിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ്‌ ദില്ലി. 7 നഗരങ്ങളുടേയും ആയിരം സ്മാരകങ്ങളുടേയും നഗരം എന്നാണ് ദില്ലിയെപ്പറ്റി പരാമർശിക്കുന്നത്. പതിനൊന്ന് പ്രധാനപ്പെട്ട ചക്രവർത്തിമാരുടെ ശവകുടിരങ്ങൾ ദില്ലിയിലുണ്ട്. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലൊട്ടാകെ നോക്കിയാലും ഇത്തരത്തിലുള്ള നാലെണ്ണം മാത്രമേയുള്ളൂ‌. ക്രിസ്തുവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ദില്ലിയിലെ ആദ്യനഗരമായ ഇന്ദ്രപ്രസ്ഥം സമൃദ്ധി പ്രാപിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യം ദില്ലി, തോമർ രജപുത്രരുടെ തലസ്ഥാനമായതോടെയാണ് ദില്ലി ഒരു ചരിത്രപ്രാധാന്യമുള്ള പട്ടണമായി രൂപാന്തരപ്പെടുന്നത്. ഇതേ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അജ്‌മേറിലെ ചൗഹാന്മാർ (ചഹാമനർ എന്നും അറിയപ്പെടുന്നു) രജപുത്രരെ പരാജയപ്പെടുത്തി ദില്ലി പിടിച്ചടക്കി. തോമരരുടേയും ചൗഹാന്മാരുടേയും കാലത്ത് ദില്ലി ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നുSocial Science, Our Pasts-II, NCERT Text Book in History for Class VII, Chapter 3 (The Delhi Sultans), Page 30, ISBN 817450724. 1192-ൽ മുഹമ്മദ് ഘോറി, രജപുത്രരാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെ രണ്ടാം തരാവോറി യുദ്ധത്തിൽ (second battle of Taraori) പരാജയപ്പെടുത്തുകയും ഇതിനെത്തുടർന്ന് ഘോറിയുടെ ഒരു സേനാനായകനായിരുന്ന ഖുത്ബ്ദീൻ ഐബകിന്റെ നേതൃത്വത്തിൽ അടിമരാജവംശം ദില്ലിയിൽ അധികാരത്തിലെത്തുകയും ചെയ്തു. ഇതിനു ശേഷം നാല്‌ മുസ്ലിം രാജവംശങ്ങൾ ദില്ലി കേന്ദ്രീകരിച്ച് ഭരണം നടത്തുകയും ചെയ്തു. ഈ അഞ്ചു സാമ്രാജ്യങ്ങളെ പൊതുവായി ദില്ലി സുൽത്താനത്ത് എന്നറിയപ്പെടുന്നു. പിന്നീട് ചെറിയ കാലയളവുകളിലൊഴികെ, ദില്ലി തന്നെയായിരുന്നു ഉത്തരേന്ത്യയുടെ രാഷ്ട്രീയകേന്ദ്രം. ഖിൽജി രാജവംശം, തുഗ്ലക് രാജവംശം, സയ്യിദ് രാജവംശം, ലോധി രാജവംശം എന്നിവയാണ്‌ ദില്ലി സുൽത്താനത്തിലെ തുടർന്നു വന്ന രാജവംശങ്ങൾ. 1399-ൽ പേർഷ്യയിലെ തിമൂർ ദില്ലി ആക്രമിച്ചു കൊള്ളയടിച്ചു. ഇതോടെ സുൽത്താന്മാരുടെ ഭരണത്തിന്‌ കാര്യമായ ക്ഷയം സംഭവിച്ചു. അവസാന സുൽത്താൻ വംശമായിരുന്ന ലോധി രാജവംശത്തിലെ ഇബ്രാഹിം ലോധിയെ 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തി, ബാബർ മുഗൾ സാമ്രാജ്യത്തിന്‌ ആരംഭം കുറിച്ചു.. 1539-40 കാലഘട്ടത്തിൽ ബാബറുടെ പിൻഗാമിയായിരുന്ന ഹുമയൂണിനെത്തോല്പ്പിച്ച് ഷേർഷാ സൂരി ദില്ലി പിടിച്ചടക്കിയെങ്കിലും 1555-ൽ ഷേർഷയുടെ പിൻഗാമികളെ പരാജയപ്പെടുത്തി ഹുമയൂൺ തന്നെ അധികാരത്തിലെത്തി.1556-ൽ മുഗൾ ചക്രവർത്തി അക്ബർ തലസ്ഥാനം ആഗ്രയിലേക്ക് മാറ്റി. എന്നാൽ 1650-ൽ ഷാജഹാൻ ദില്ലിയിൽ ഷാജഹനാബാദ് എന്ന ഒരു പുതിയ നഗരം പണിത് തലസ്ഥാനം വീണ്ടും ദില്ലിയിലേക്ക്ക് മാറ്റി. 1739-ൽ പേർഷ്യയിലെ നാദിർഷാ ദില്ലി ആക്രമിച്ച് കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെയെല്ലാം കൊന്നൊടുക്കയും ചെയ്തു. ഇതിനു ശേഷം ഏതാണ്ട് 200 വർഷകാലം ദില്ലി ഒരു പ്രാധാന്യമില്ലാത്ത നഗരമായി മാറി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദില്ലിയുടെ നിയന്ത്രണം ബ്രിട്ടീഷുകാരുടെ കൈയിലായി. 1911-ൽ ബ്രിട്ടീഷുകാർ കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതോടെയാണ് ദില്ലിക്ക് വീണ്ടും രാഷ്ട്രീയപ്രാധാന്യം കൈവരിച്ചത്. . ഇതിനു ശേഷം, പഴയ ഡെൽഹിയുടെ ചിലഭാഗങ്ങൾ ന്യൂ ഡെൽഹിയുടെ നിർമ്മാണത്തിനു വേണ്ടി പൊളിക്കുകയും ചെയ്തു. ബ്രിട്ടീഷ് വാസ്തുശിൽപ്പിയായ ഏഡ്വിൻ ല്യൂട്ടേൻസ് ആണ് ന്യൂ ഡെൽഹിയിലെ പ്രധാന ഭാഗങ്ങളും കെട്ടിടങ്ങളും രൂപകൽപ്പന ചെയ്തത്. പിന്നീട് 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യവും വിഭജനവും കഴിഞ്ഞതിനു ശേഷം ഇന്ത്യ സർക്കാറിന്റെ ഔദ്യോഗിക ആസ്ഥാനമായി ന്യൂ ഡെൽഹി പ്രഖ്യാപിക്കപ്പെട്ടൂ. ദില്ലിയിലെ പുരാതനഗരങ്ങൾ ഇപ്പോഴത്തെ ഡെൽഹി നഗരം പഴയ എട്ട് നഗരങ്ങളിൽ നിന്നു വികസിച്ചതാണ്. ഇവ താഴെ പറയുന്നവയാണ്. 'ദില്ലി' - ഇതു സ്ഥാപിച്ചത് തോമർ അനംഗപാലയാ‍ണെന്ന് പറയപ്പെടുന്നു An Early Attestation of the Toponym Ḍhillī, by Richard J. Cohen, Journal of the American Oriental Society, 1989, p. 513-519 . ലാൽ കോട്ട് - സ്ഥാപിച്ചത് തോമർ വംശജർ പിന്നീട് ഇത് ഖില റായി പിത്തൊർ എന്ന് പൃഥ്വിരാജ് ചൗഹാന്റെ കാലത്ത് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതു ഏഴ് വാതിലുകളുള്ള ഡെൽഹിയിലെ ഒരു കോട്ടയായിരുന്നു. പൃഥ്വിരാജ് ചൗഹാൻ ഡെൽഹിയുടെ അവസാനത്തെ ഹിന്ദു രാജാവിനു മുമ്പുള്ള രാജവായിരുന്നു. സിരി - 1303 ൽ അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ചു. തുഗ്ലക്കാബാദ് - സ്ഥാപിച്ചത് ഘിയാസ് ഉദ് ദിൻ തുഗ്ലക്‌ഷാ ഒന്നാമൻ (1321-1325) ജഹാൻപന - സ്ഥാപിച്ചത് മുഹമ്മദ് ബിൻ തുഗ്ലക് കോട്‌ല ഫിറോസ് ഷാ- സ്ഥാപിച്ചത് ഫിറോസ് ഷാ തുഗ്ലക് 1351-1388); പുരാന കില- സ്ഥാപിച്ചത് ശേർഷാ സുരി, ദിനാപഥ് - സ്ഥാപിച്ചത് ഹുമയൂൺ, (1538-1545); ഷാജഹാബാദ് - ചുമരുകളുള്ള ഈ നഗരം സ്ഥാപിച്ചത് ഷാജഹാൻ ആണ് 1638 നും 1649 ഇടക്ക്. ഇതിൽ ഡെൽഹിയിലെ പ്രസിദ്ധമായ ചെങ്കോട്ടയും Juma Masjid ചാന്ദ്‌നി ചൗക്കും ഉൾപ്പെടുന്നു. ഇത് ഷാജഹാന്റെ കാലത്ത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ഈ സ്ഥലത്തെയാണ് ഇപ്പോഴത്തെ പഴയ ഡെൽഹി എന്ന പേരിൽ അറിയപ്പെടുന്നത്. നയി ദില്ലി (New Delhi) - സ്ഥാപിച്ചത് ബ്രിട്ടീഷ് ഭരണകൂടം. ഇതിൽ പഴയ ഡെൽഹിയിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു. ഡെൽഹി നഗരം thumb|left| ഉയരമുള്ള ഖുത്ബ് മിനാർ, ചുടുകട്ട കൊണ്ടു നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ മീനാർ ആണ് thumb|left|1560 പണിതീർന്ന ഹുമയൂൺസ് ടോംബ് മുഗൾ വംശത്തിന്റെ കലയുടെ ഒരു ചിഹ്നമാണ് http://books.google.com/books?id=gVQj7bW0W9MC&pg=PA204&dq=humayun%27s+tomb+architecture+mughal&lr=&client=firefox-a&sig=ACfU3U0LcITGtYPq59VMowHRAL5yKKa_eg thumb|1639 ൽ പണിതീർന്ന ചെങ്കോട്ട മുഗൾ രാജാവായിരുന്ന ഷാജഹാൻ പണിതീർത്തതാണ്. thumb|200px| ദില്ലിയിലെ ഇന്ത്യാ ഗേറ്റ് - ഒരു സൈനിക സ്മാരകം തലസ്ഥാനനഗരമായി പറയപ്പെടുന്നത് ന്യൂഡൽഹിയെയാണെങ്കിലും അത് സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ന്യൂ ഡെൽഹിയും, പുരാനാ ദില്ലി ഉൾപ്പെടുന്ന ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനും ഡെൽഹി കണ്ടോണ്മെന്റും ചേർന്നുള്ള നഗരപ്രദേശങ്ങളും കൂടിയതാണ്. ഇത് ഡെൽഹി നഗരസമൂഹം എന്നറിയപ്പെടുന്നു. 2001-ലെ കാനേഷുമാരി പ്രകാരം 1.29 കോടി ജനസംഖ്യയുള്ള ഈ നഗരസമൂഹം മുംബൈ നഗരസമൂഹം കഴിഞ്ഞാൽ ജനസംഖ്യയിൽ ഭാരതത്തിലെ ഏറ്റവും വലിയതാണ്. ന്യൂ ഡെൽഹിയും, പുരാനാദില്ലി ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനും ഡെൽഹി കണ്ടോണ്മെന്റും ഒഴികെ ഈ നഗരസമൂഹത്തിലെ പട്ടണങ്ങളും നഗരങ്ങളുമെല്ലാം കാനേഷുമാരിയിൽ മാത്രമാണു നഗരപ്രദേശമായി കണക്കക്കപ്പെടുന്നത്. പ്രധാന നഗരങ്ങളുടെ സംക്ഷിപ്തവിവിരണം താഴെക്കാണാം. ന്യൂ ഡെൽഹി ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡെൽഹിയിലേക്കു മാറ്റിയതിനു ശേഷം എഡ്വേർഡ് ല്യൂട്ടൻസ് എന്നയാൾ രൂപകൽപ്പന ചെയ്തതാണ് ന്യൂഡെൽഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ. രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, ഇന്ത്യാ ഗേറ്റ്, മന്ത്രാലയങ്ങൾ, കൊണാട്ട് പ്ലേസ് (ഇപ്പോൾ രാജീവ് ചൗക്ക്) തുടങ്ങിയവ ന്യൂഡെൽഹിയിലാണ്. മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച സ്ഥലത്തെ ബിർളാ ഭവനവും, ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ച സ്ഥലവും ന്യൂഡെൽഹിയിൽപ്പെടുന്നു. സിഖുകാരുടെ പ്രധാന ആരാധനാലയങ്ങളിലൊന്നായ ഗുരുദ്വാര ബംഗ്ലാസാഹിബ്, ബിർളാ മന്ദിർ (ലക്ഷ്മീനാരായൺ മന്ദിർ) എന്നിവയും ഇവിടെയാണ്. നാമനിർദ്ദേശം ചെയ്യപ്പടുന്ന അംഗങ്ങൾ മാത്രമുള്ള ഒരു ഭരണസമിതിയാണ് ന്യൂ ഡെൽഹി മുൻസിപ്പൽ കൗൺസിലിനെ നിയന്ത്രിക്കുന്നത്. ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഡെൽഹിയുടെ പുരാതന ഭാഗങ്ങളെക്കൂടാതെ പ്രധാന നഗര ഭാഗങ്ങളെല്ലാം തന്നെ ഈ നഗരത്തിന്റെ കീഴിലാണ്. ചുവപ്പു കോട്ട, ജുമാ മസ്ജിദ്, ചാന്ദിനി ചൗക്ക്, ഖുത്ബ് മിനാർ, പുരാണാ കില, ഹുമയൂണിന്റെ ശവകുടീരം, ബഹായ് ക്ഷേത്രം (ലോട്ടസ് ക്ഷേത്രം) തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകർണങ്ങളാണ്. പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥം മുതൽ മുഗൾ ചക്രവർത്തിമാരുടെ തലസ്ഥാനങ്ങൾ വരെ ഏഴു തലസ്ഥാനനഗരങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയെല്ലാം സ്ഥിതിചെയ്തിരുന്നത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിലാണ്. യമുനാ നദി ഈ നഗരത്തെ രണ്ടായി തിരിക്കുന്നു. നദിയുടെ കിഴക്കു ഭാഗത്തുള്ള ഭാഗങ്ങൾ ജനസാന്ദ്രത കൂടിയവയാണെങ്കിലും താരതമ്യേന താമസിച്ച് വികാസം പ്രാപിച്ചവയാണ്‌. തിരഞ്ഞെടുക്കപ്പെട്ട ഒരു കോർപ്പറേഷൻ കൗൺസിലാണ് ഈ നഗരത്തിന്റെ ഭരണം കയ്യാളുന്നത്. കൗൺസിലിന്റെ തലവൻ മേയറാണ്. ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് മുൻസിപ്പൽ കമ്മീഷണറാണ്. മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി കോർപ്പറേഷന്റെ പുറത്തുള്ള ഭാഗങ്ങളിലേക്കും ഈ കോർപ്പറേഷൻ സേവനങ്ങൾ എത്തിക്കുന്നുണ്ട്. രാഷ്ട്രീയം thumb|left|1931 ൽ ബ്രിട്ടീഷ്‌ കാലത്ത് പണിതീർത്ത നോർത്ത് ബ്ലോക്ക് പ്രധാന സർക്കാർ ഓഫീസുകളുടെ ആസ്ഥാനമാണ് മറ്റു കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഡെൽഹിക്ക് അതിന്റേതായ നിയമസഭയും, ലെഫ്റ്റനന്റ് ഗവർണറും, മന്ത്രിമാരും, മുഖ്യമന്ത്രിയും ഉണ്ട്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് വഴി നടക്കുന്നു. പക്ഷേ, ഡെൽഹിയിലെ ഭരണം കേന്ദ്രസർക്കാറും, സംസ്ഥാനസർക്കാറും ചേർന്നാണ് നടത്തുന്നത്. ഒരു രാജ്യതലസ്ഥാനമായതിനാലാണ് ഇത്. ഗതാഗതം, റോഡ് മുതലായ സേവനങ്ങൾ ഡെൽഹി സർക്കാർ നോക്കുമ്പോൾ പോലീസ്, പട്ടാളം മുതലായ സേവനങ്ങൾ കേന്ദ്ര സർക്കാറിന്റെ കീഴിൽ നേരിട്ട് വരുന്നു. 1956 നു ശേഷം നിയമസഭ രൂപവത്കരിക്കപ്പെട്ടത് 1993 ലാണ്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി കൂടാതെ ഇവിടുത്തെ സേവന ഭരണങ്ങൾ, കേന്ദ്ര, സംസ്ഥാന സർക്കാറുകളും കൂടി നടത്തുന്നു. പ്രധാന ഭരണസ്ഥാപനങ്ങളായ ഇന്ത്യൻ പാർലമെന്റ്, രാഷ്ട്രപതി ഭവൻ, സുപ്രീം കോടതി എന്നിവ ഡെൽഹിയിലാണ് സ്ഥിതി ചെയ്യുന്നത്. 70 നിയമസഭ സീറ്റുകൾ ഡെൽഹിക്കുണ്ട്. ഇതു കൂടാതെ 7 ലോകസഭ സീറ്റുകളും ഉണ്ട്. ഡെൽഹി പണ്ടുമുതലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആണ് ഭരിച്ചിരുന്നത്. എന്നാൽ 1993-ൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലേറി. അന്നത്തെ നേതാവ് മദൻ ലാൻ ഖുറാന ആയിരുന്നു. 1998 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരണം വീണ്ടെടുക്കുകയും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. 2003, 2008 വഷങ്ങളിൽ നടന്ന നീയമസഭാതിരഞ്ഞെടുപ്പുകളിൽ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരണം നിലനിർത്തി. 2013 ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസ്സിന്റെ പിന്തുണയോടെ അധികാരത്തിൽ വന്നു. ശ്രി അരവിന്ദ് കെജ്രിവാൾ ഏഴംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റു ഭൂമിശാസ്ത്രം thumb| ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് ഡെൽഹിയിൽ മൺസൂൺ മഴ ലഭിക്കുന്നത് ഡെൽഹിയുടെ മൊത്തം വിസ്തീർണ്ണം ആണ് . ഇതിൽ ഗ്രാമപ്രദേശങ്ങളും, നഗര പ്രദേശവുമാണ്. ഡെൽഹിയുടെ ആകെ പ്രദേശങ്ങളുടെ നീളം ഉം വീതി ഉം ആണ്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി, (വിസ്തീർണ്ണം ) ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ (), ഡെൽഹി കന്റോൺ‌മെന്റ് ബോർഡ് () എന്നിങ്ങനെ മൂന്ൻ പ്രധാന ഭരണ സ്ഥാപനങ്ങളാണ് ഡെൽഹിയ്ക്കുള്ളത്. ഡെൽഹി സ്ഥിതി ചെയ്യുന്ന അക്ഷാംശം ലും, ഇന്ത്യയുടെ വടക്കുഭാഗത്തുമായിട്ടാണ്. ഡെൽഹിയുടെ അയൽ സംസ്ഥാനങ്ങൾ ഉത്തർ പ്രദേശ്, ഹരിയാന എന്നിവയാണ്. പ്രമുഖ നദിയായ യമുന ഡെൽഹിയിൽ കൂടി ഒഴുകുന്നു. യമുനയുടെ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണ് കൃഷിക്ക് വളരെ യോഗ്യമായതു കൊണ്ട് ഇവിടത്തെ കൃഷിസ്ഥലങ്ങൾ യമുനയുടെ തീരത്തോട് ചേർന്നുകിടക്കുന്നു. പക്ഷെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്. ഹിന്ദു ആചാരപ്രകാരം ഒരു പുണ്യ നദിയായ യമുനയാണ് ഡെൽഹിയിലൂടെ ഒഴുകുന്ന പ്രധാന നദി. ഡെൽഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം യമുനയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. യമുനയുടെ കിഴക്ക് ഭാഗത്തായി നഗര പ്രദേശമായ ശാഹ്ദര സ്ഥിതിചെയ്യുന്നു. ഭുകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ കണക്കനുസരിച്ച് ഡെൽഹി സീസ്മിക്-4 വിഭാഗത്തിൽപ്പെടുന്ന സ്ഥലമാണ്. കാലാവസ്ഥ ഡെൽഹി ഒരു മിത വരണ്ട പ്രദേശമാണ്. ഇവിടുത്തെ കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ വേനൽക്കാലമാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലം വേനൽക്കാലമായി കണക്കാക്കപ്പെടുന്നു. ഇതിനിടക്ക് വളരെ കുറച്ച് സമയം മാത്രം മൺസൂൺ കാലം വരുന്നു. തണുപ്പുകാലം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്. ഇതിൽ ജനുവരിയിൽ മഞ്ഞുകാലം അതിന്റെ ഉന്നതിയിലെത്തും. മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഈ സമയത്ത് കനത്തു നിൽക്കും. താപനില -0.6 °C നും 47 °C ഇടക്ക് നിൽക്കുന്നു. . ശരാശരി താപനില 25 °C ആണ്. വർഷം തോറും ലഭിക്കുന്ന ശരാശരി മഴ 714 mm (28.1 inches) ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നു. . സ്ഥിതിവിവരക്കണക്കുകൾ thumb|ഡെൽഹിയിലെ അക്ഷർധാം അമ്പലം ലോകത്തെ തന്നെ ഏറ്റവും വിസ്താരമേറിയ അമ്പലമാണ്Akshardham temple makes it to Guinness Book-India-The Times of India ഡെൽഹിയിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ജോലി തേടിയും അല്ലാതെയും താമസിക്കുന്നു. ജോലി സാദ്ധ്യതകൾ ഏറെയുള്ളത് കൂടുതൽ ആളുകളെ ഡെൽഹിയിലേക്ക് ആകർഷിക്കുന്നു. 2001ലെ കാനേഷുമാരി പ്രകാരം ഡെൽഹിയിലെ ജനസംഖ്യ 13,782,976 ആണ്. 2003 -ഓടെ ഡെൽഹി സംസ്ഥാനത്തെ ആകെ ജനസംഖ്യ 14.1 ദശലക്ഷം ആയി എന്നാണ് കണക്ക്. ഇതോടെ ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള മെട്രോ നഗരം എന്ന പദവി മുംബൈയിൽ നിന്നും ഡെൽഹിക്ക് ലഭിച്ചു. Is Delhi India's Largest City? - Population Reference Bureau ഇതിൽ 295,000 ആളുകൾ ന്യൂ ഡെൽഹിയിലും ബാക്കി ഡെൽഹി കന്റോൺ‌മെന്റ് ബോർഡിന്റെ കീഴിലുമുള്ള പ്രദേശത്താണ്. . ഇവിടുത്തെ ജനസാന്ദ്രത ഓരോ ചതുരശ്ര കിലോമീറ്ററിലും 9,294 ആളുകൾ എന്ന രീതിയിലാണ്. 1000 പുരുഷന്മാർക്ക് 821 സ്തീകൾ എന്നതാണ് പുരുഷ-സ്ത്രീ അനുപാതം. സാക്ഷരത നിരക്ക് 81.82% വരും. ഇപ്പോഴത്തെ മൊത്തം ഡെൽഹിയിലെ ജനസംഖ്യ 17 ദശലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഡെൽഹിയെ ലോകത്തെ ജനസംഖ്യ കൂടുതലുള്ള മെട്രോ നഗരമാക്കി മാറ്റിയിരിക്കുന്നു. List of cities by population. പക്ഷേ ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള നഗരം ഇപ്പോൾ ടോക്കിയോ ആണ്. ദില്ലിയിലെ ജനങ്ങളിൽ 82% പേരും ഹിന്ദുക്കളാണ്. 11.7% പേർ മുസ്ലീങ്ങളും 4% സിഖുകാരും, 1.1% ജൈനരും 0.9% ക്രിസ്ത്യാനികളും ഇവിടെയുണ്ട്. മറ്റു ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്സികളും ആംഗ്ലോ-ഇന്ത്യന്മാരും, ബുദ്ധമതക്കാരും, ജൂതരും ഇവിടെ വസിക്കുന്നു. thumb|ജുമാ മസ്ജിദ്, -ഏഷ്യ പസിഫിക്കിലെ ഏറ്റവും വലിയ മുസ്ലിം പള്ളിhttp://news.google.com/newspapers?id=u_MNAAAAIBAJ&sjid=RHkDAAAAIBAJ&pg=4765,1141957&dq=jama+masjid+largest+mosque ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്നത് ഔദ്യോഗികഭാഷയായ ഹിന്ദിയാണ്. ഇംഗ്ലീഷും മറ്റൊരു ഔദ്യോഗികഭാഷയായി കണാക്കുന്നതോടൊപ്പം പഞ്ചാബി, ഉർദു എന്നിവ രണ്ടാം ഔദ്യോഗിക ഭാഷയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം കൊണ്ട് അവിടത്തെ സംസ്കാരവും ഭാഷയും ഡെൽഹിയിൽ കൂടിക്കലർന്നിട്ടുണ്ട്. ഇതിൽ പ്രധാനമായുള്ളത് മൈഥിലി, ബീഹാരി, തമിഴ്, കന്നട, തെലുങ്ക്, ബെംഗാളി, ആസ്സാ‍മീസ്സ്, മറാത്തി, പഞ്ചാബി എന്നീ ഭാഷകളും ജാട്ട്, ഗുജ്ജർ തുടങ്ങിയ സമുദായങ്ങളുമാണ്. 2005 ലെ ഒരു സർവേ പ്രകാരം ഡെൽഹി ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടന്ന സംസ്ഥാനമെന്ന കുപ്രസിദ്ധി നേടുകയുണ്ടായി. ഇതു കൂടാതെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും ഡെൽഹി മുമ്പിലാണ് (27.6%) ദേശീയ തലത്തിൽ ഇത് 14.1% മാത്രമാണ്. കൂടാതെ ബാലപീഡനത്തിൽ 6.5% എന്നതാണ് ഡെൽഹിയുടെ നില. ദേശീയ ബാലപീഡന നിലവാരമാകട്ടെ 1.4 %വും. ജനസംഖ്യാവിതരണം നഗരം/പട്ടണംജനസംഖ്യഡെൽഹി നഗര സമൂഹം12,877,470 1ന്യൂഡെൽഹി (മുനിസിപ്പൽ കൌൺസിൽ)302,363 2ഡെൽഹി മുനിസിപ്പൽ കോറ്പ്പറേഷൻ9,879,172 3ഡെൽഹി കൻറോണ്മെന്റ്124,917 4സുൽത്താൻപൂർ മാജ്ര164,426 5കിരാരി സുലെമാൻ നഗർ154,6336ഭാത്സ്വ ജഹാംഗീർപൂർ152,3397നംഗ്ലൊയ് ജാട്150,948 നഗര ഭരണവിവരങ്ങൾ thumb|ഡെൽഹിയിലെ ഒൻപത് ജില്ലകൾ 2007 ജൂലൈയിലെ കണക്ക് പ്രകാരം ഡെൽഹിയിൽ ഒൻപത് ജില്ലകളും 27 താലൂക്കുകളും 59 പട്ടണങ്ങളും 165 ഗ്രാമങ്ങളുമാണ് ഉള്ളത്. ഇത് എല്ലാം ഡെൽഹിയിലെ മൂന്ന് പ്രധാന ഭരണകൂടങ്ങളായ ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ ‎, ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ‎, ഡെൽഹി കന്റോൺ‌മെന്റ് ബോർഡ് എന്നിവയുടെ കീഴിൽ വരുന്നു. ഡെൽഹിയിലെ പ്രധാന നഗര പ്രദേശമായ ഡെൽഹി മെട്രോപൊളിറ്റൻ പ്രദേശം ഡെൽഹി തലസ്ഥാനപ്രദേശത്തിനു കീഴിൽ വരുന്നു. ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ലോകത്തെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നാണ്. ഇവിടെ 1.378 കോടി ആളുകൾ അധിവസിക്കുന്നു എന്നാണ് കണക്ക് .. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂ ഡെൽഹി ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിലിൻറെ കീഴിലാണ് വരുന്നത്. ദേശീയ തലസ്ഥാനമേഖലയിൽ പെടുന്ന ഗുഡ്‌ഗാവ്, നോയിഡ, ഫരീദാബാദ്, ഗാസിയബാദ് എന്നിവ ഡെൽഹിയുടെ ഉപഗ്രഹ നഗരങ്ങളാണ്. ഓരോ ജില്ലയുടെയും ഭരണാധികാരി അതത് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ ആണ്. എല്ലാ ജില്ലകളേയും മൂന്ന് സബ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഓരോ സബ് ഡിവിഷനുകളുടേയും അതത് സബ് ഡിവിഷനിലെ മജിസ്ട്രേട്ട് ഭരിക്കുന്നു. ഇവിടത്തെ നീതിന്യായപരിപാലനം സംരക്ഷിക്കുന്നത് ഡെൽഹി ഹൈക്കോടതിയാണ്. കൂടാതെ ലോവർ കോടതികളും ചെറിയ കോടതികളും ഉണ്ട്. ക്രിമിനൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സെഷൻസ് കോടതികളും ഉണ്ട്. പോലീസ് കമ്മീഷണർ തലവനായ ഡെൽഹി പോലീസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോനഗര പോലീസുകളിൽ ഒന്നാണ്. ഭരണസൗകര്യത്തിനായി ഒൻപത് പോലീസ് ജില്ലകളായി തിരിച്ചിരിക്കുന്നു. ഇതിനു കീഴെ ആകെ 95 പോലീസ് സ്റ്റേഷനുകളാണുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ thumb|എൻ.ഡി.എം.സിയുടെ പ്രധാന ഓഫീസ് ജലവിതരണം ഡെൽഹിയിലെ കുടിവെള്ള ജല വിതരണം ഡെൽഹി ജൽ ബോർഡ് (ഡി.ജെ.ബി) ആണ് കൈകാര്യം ചെയ്യുന്നത്. 2006 ലെ കണക്കു പ്രകാരം ഡി.ജെ.ബി 650 MGD (മില്ല്യൺ ഗാലൺസ്/ദിവസം) വെള്ളം വിതരണം ചെയ്തു. ബാക്കി വെള്ളത്തിന്റെ ആവശ്യങ്ങൾ കിണറുകൾ, കുഴൽ കിണറുകൾ എന്നിവ വഴിയാണ് പരിഹരിക്കുന്നത്. 240 MGD വെള്ളം ശേഖരിക്കാൻ കഴിവുള്ള ബകര സ്റ്റോറേജ് ആണ് ഡി.ജെ.ബി യ്ടെ കീഴിലുള്ള ഏറ്റവും വലിയ ജലസംഭരണി. കൂടാതെ യമുനാ നദിയെയും, ഗംഗാ നദിയെയും ജലത്തിനായി ഡെൽഹി ആശ്രയിക്കുന്നു. ഉയർന്നു വരുന്ന ജനസംഖ്യയും ഭുഗർഭ ജലനിരക്കിലുള്ള താഴ്ചയും ഇവിടെ ജലക്ഷാമം ഒരു രൂക്ഷപ്രശനമാക്കിയിട്ടൂണ്ട്. ഒരു ദിവസം 8000 ടൺ ഖര വേസ്റ്റ് പാഴ്വസ്തുക്കൾ ഡെൽഹിയിൽ ഉണ്ടാവുന്നു എന്നാണ് കണക്ക്. ദിനംതോറും 470 MGD മലിനജലവും 70 MGD വ്യവസായിക മലിന ജലവും ഡെൽഹി പുറന്തള്ളുന്നുണ്ട്. ഇതിൽ ഒരു ഭാഗം യമുനയിലേക്ക് പ്രവേശിക്കുന്നു എന്നത് വലിയ പരസ്ഥിതിപ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എൻ.ഡി.എം.സി. പ്രദേശത്ത് എൻ.ഡി.എം.സി. നേരിട്ടാണ്‌ ജല-വൈദ്യുതവിതരണം നടത്തുന്നത്http://www.ndmc.gov.in/Services/Default.aspx വൈദ്യുതി ഡെൽഹിയിലെ ശരാശരി വൈദ്യുതി ഉല്പാദനം 1,265 kWh ആണ്. പക്ഷേ വൈദ്യുതി ആവശ്യം ഇതിലും കൂടുതലാണ്. വൈദ്യുത ആവശ്യങ്ങൾ പരിപാലനം ചെയ്തത് ഡെൽഹി വിദ്യുത് ബോർഡ്(ഡി.വി.ബി) ആയിരുന്നു. 1997 ഡി.വി.ബി മാറി ഡെൽഹി ഇലക്ടിസിറ്റി സപ്ലൈ അണ്ടർ‌ടേക്കിങ് എന്ന സ്ഥാപനമാക്കി. ഇത് മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹിയുടെ കീഴിലുള്ള ഒരു സ്ഥാപനമാണ്. വൈദ്യുത ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയുടെ പ്രധാന വൈദ്യുത നിർമ്മാണമേഖലയായ നോർത്തേൺ ഗ്രിഡിൽ നിന്നും വൈദ്യുതി വാങ്ങുകയാണ് ചെയ്യുന്നത്. ഇതു മൂലം വൈദ്യുത ക്ഷാമം പ്രത്യേകിച്ചും വേനൽക്കാലത്ത് സാധാരണമാണ്. ഇതുമൂലം പല വ്യവസായ സ്ഥാപനങ്ങളും തങ്ങളുടെ സ്വന്തമാ‍യ ജനറേറ്ററുകളേയാണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഡെൽഹിയിൽ വൈദ്യുത വിതരണം സ്വകാര്യകമ്പനികൾക്ക് കൈമാറുകയുണ്ടായി. ഇപ്പോൾ വൈദ്യുത വിതരണം നടത്തുന്നത് പ്രധാനമായും ടാറ്റ പവർ, റിലയൻസ് പവർ എന്നീ കമ്പനികളാണ്. അഗ്നിശമനസേന ഡെൽഹിയിലെ അഗ്നിസുരക്ഷ കൈകാര്യം ചെയ്യുന്നത് ഡെൽഹി അഗ്നിശമനസേന ആണ്. ആകെ 43 ഫയർഫോഴ്സ് സ്റ്റേഷനുകളാണ് ഉള്ളത്. ഓരോ വർഷവും 15000 ലധികം പ്രശ്നങ്ങൾ ഈ സേന കൈകാര്യം ചെയ്യുന്നു എന്നാണ് കണക്ക്. കടുത്ത വേനൽക്കാലത്ത് തീ സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ കാണപ്പെടുന്നു. ടെലിഫോൺ ഇന്ത്യാഗവണ്മെന്റ് പ്രധാന ഓഹരിപങ്കാളിയായ പൊതുമേഖലാസ്ഥാപനമായ മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് ആണ് പ്രധാന ടെലിഫോൺസേവനം നൽകുന്നത്. ഇത് കൂടാതെ സ്വകാര്യകമ്പനികളായ വോഡാഫോൺ, എയർടെൽ, ഐഡിയ സെല്ലുലാർ, റിലയൻസ് ഇൻഫോകോം, ടാറ്റ ഇൻഡികോം എന്നിവയും അടിസ്ഥാന, മൊബൈൽ ടെലിഫോൺ സൗകര്യം നൽകുന്നു. മൊബൈൽ സേവനം ജി.എസ്.എം., സി.ഡി.എം.എ. എന്നീ രണ്ട് ടെക്നോളജിയിലും ലഭിക്കുന്നു. ഇതു കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഈ കമ്പനികളിൽ നിന്ന് ലഭ്യമാണ്. ഗതാഗതം thumb|ന്യൂ ഡെൽഹിയിലെ പ്രധാനവീഥിയാ‍യ രാജ്‌പഥ് ബസ്‍, ഓട്ടോറിക്ഷ, ടാക്സി, ഡെൽഹി മെട്രോ റെയിൽ‌വേ, സബർബൻ റെയിൽ‌വേ എന്നിവയാണ്‌ പൊതുഗതാഗത്തിനുള്ള മാർഗ്ഗങ്ങൾ. സ്വകാര്യ വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മർദ്ദിത പ്രകൃതി വാതകമാണ്‌ (സി.എൻ.ജി.) ഇന്ധനമായി ഉപയോഗിക്കുന്നത്. പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് കൂടുതൽ പരിസ്ഥിതിക്ക് അനുയോജ്യമായ ഇന്ധനമാണ്‌ ഇത്. കൂടാതെ പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് വിലക്കുറവുമാണ്‌. ഇക്കാരണം കൊണ്ട് ദില്ലിയിലെ ടാക്സി ഓട്ടോറിക്ഷാ കൂലി ഇന്ത്യയിലെ മറ്റു നഗരങ്ങളേ അപേക്ഷിച്ച് താരതമ്യേന കുറവാണ്‌. ഇന്ദ്രപ്രസ്ഥ ഗാസ് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയാണ്‌ ദില്ലിയിൽ സി.എൻ.ജി.-യും പാചകാവശ്യത്തിന്‌ കുഴൽ വഴിയുള്ള പ്രകൃതിവാതകവും വിതരണം ചെയ്യുന്നത്. ദില്ലിയിലെ മറ്റു പ്രദേശങ്ങളിൽ സാധാരണയായി കണ്ടു വരുന്ന സൈക്കിൾ റിക്ഷകൾ ന്യൂ ഡെൽഹി പ്രദേശത്ത് നിരോധിച്ചിരിക്കുകയാണ്‌. ഡെൽഹിയിലെ മൊത്തം വാഹനങ്ങളിൽ 30% സ്വകാര്യവാഹനങ്ങളാണ്. ഓരോ ദിവസവും ശരാശരി 963 വാഹനങ്ങൾ ഡെൽഹിയിലെ റോഡുകളിലെ ഉപയോഗത്തിനായി റെജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ബസ് ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ ഡി.ടി.സി. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബസ് സർ‌വീസ് ആണ്‌. ദില്ലിയിലും പരിസരപ്രദേശങ്ങളിലും കൂടാതെ അന്തർ സംസ്ഥാന സർ‌വീസുകളും ഡി.ടി.സി. നടത്തുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ പരിസ്ഥിതിസൗഹൃദ ബസ് സർ‌വീസ് ആണ്‌ ഡി.ടി.സി. ഇതു കൂടാതെ ബ്ലൂലൈൻ ബസ് എന്നറിയപ്പെടുന്ന സ്വകാര്യ ബസ് സർ‌വീസുകളും ഇവിടെയുണ്ട്. സ്വകാര്യബസ്സുകൾ 2010-ഓടെ നിർത്തലാക്കുമെന്ന് ദില്ലി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റിങ് റോഡ് ചുറ്റി സഞ്ചരിക്കുന്ന മുദ്രിക സർ‌വീസും (റിങ് റോഡ് സർ‌വീസ്), റിങ് റോഡിനു പുറത്തു കൂടെ ഏതാണ്ട് ദില്ലിയുടെ എല്ലാഭാഗങ്ങളേയും ചുറ്റി സഞ്ചരിക്കുന്ന ബാഹരി മുദ്രിക സർ‌വീസുമാണ്‌ (ഔട്ടർ റിങ് റോഡ് സർ‌വീസ്) ബസ് റൂട്ടുകളിൽ പ്രധാനപ്പെട്ടത്. 5 രൂപ (നോൺ എ.സി മിനിമം), 10 രൂപ(എ.സി,മിനിമം), 15 രൂപ, 20രൂപ, 25 രൂപ എന്നിങ്ങനെ അഞ്ച് ടിക്കറ്റ് നിരക്കുകളേ ബസുകളിൽ നിലവിലുള്ളൂ. റെയിൽ‌വേ ഇന്ത്യൻ റെയിൽ‌വേയുടെ 16 മേഖലകളിൽ ഒന്നായ ഉത്തര റെയിൽ‌വേയുടെ ആസ്ഥാനമാണ്‌ ന്യൂ ഡെൽഹി. രണ്ടു പ്രധാനപ്പെട്ട റെയിൽ‌വേ സ്റ്റേഷനുകളാണ്‌ ന്യൂ ഡെൽഹിയിലുള്ളത്. ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷനും ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനും. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ദീർഘദൂര ട്രെയിനുകൾ ഇവിടെ നിന്നും പുറപ്പെടുന്നു. ഓൾഡ് ഡെൽഹിയിലുള്ള പുരാണ ദില്ലി സ്റ്റേഷനും വളരെയധികം യാത്രക്കാരുള്ള ഒരു സ്റ്റേഷനാണ്‌. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള സബർബൻ റെയിൽ‌വേ സർ‌വീസുകളും ഇവിടെ നിന്നുണ്ട്. മെട്രോ റെയിൽ‌വേ thumb|left|ഡെൽഹി മെട്രോ ട്രെയിൻ ന്യൂ ഡെൽഹി നഗരത്തേയും പരിസരപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോറെയിൽ സർ‌വീസ് 2004 ഡിസംബർ 24-നാണ്‌ പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ അണ്ടർഗ്രൗണ്ട് മെട്രോ റെയിൽ‌വേയാണ്‌ ഡെൽഹി മെട്രോ, കൊൽക്കത്തയിലാണ്‌ ആദ്യത്തേത്. കൊൽക്കത്തയിൽ നിന്നും വ്യത്യസ്തമായി ഡെൽഹി മെട്രോയുടെ ചില പാതകൾ ഭൂമിക്കടിയിലൂടെയല്ലാതെ ഉയർത്തിയ തൂണുകൾക്കു മുകളിലൂടെയുമുണ്ട്. ദില്ലി ഗവണ്മെന്റിന്റേയും കേന്ദ്രഗവണ്മെന്റിന്റേയും സം‌യുക്തസം‌രംഭമാണിത്. 2008-ലെ സ്ഥിതിയനുസരിച്ച് താഴെക്കൊടുത്തിരിക്കുന്ന മൂന്നു ലൈനുകളിലായി ആകെ 68 കിലോമീറ്റർ ദൂരം മെട്രോ റെയിലുണ്ട്. ഇവക്കിടയിൽ 62 സ്റ്റേഷനുകളാണ്‌ ഉള്ളത്. മറ്റു ലൈനുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. വ്യോമഗതാഗതം thumb|ഇന്ദിരഗാന്ധി അന്താരാഷ്ട്രവിമാനത്താവളം-തെക്കേ ഏഷ്യയിലെ ഏറ്റവും തിരക്കേറിയതുമാണ്. http://airport-delhi.com/ ന്യൂ ഡെൽഹിയുടെ അന്താരാഷ്ട്ര വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് ദേശീയപാത 8-ന്‌ അരികിലായാണ്‌ സ്ഥിതിചെയ്യുന്നത്. ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ്‌. 2006-2007 വർഷത്തെ കണക്കുകൾ പ്രകാരം ഉത്തരേന്ത്യയിലെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്‌ ഇത്. ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. http://timesofindia.indiatimes.com/India/Delhi_is_countrys_busiest_airport/articleshow/3216435.cmshttp://www.domain-b.com/aero/airports/20080901_csia.html ഈ വിമാനത്താവളം ഡെൽഹിയുടെയും പരിസര പ്രദേശങ്ങളായ നോയ്ഡ, ഫരീദാബാദ്, ഗുഡ്‌ഗാവ് എന്നീ നഗരങ്ങൾ അടങ്ങിയതുമായ നാഷണൽ കാപിറ്റൽ റീജിയണിലെ പ്രധാന വിമാനത്താവളമാണ്. ന്യൂ ഡെൽഹി നഗരത്തിനകത്തുള്ള പൊതുജനവ്യോമഗതാഗത്തിനുള്ള ഒരു വിമാനത്താവളമാണ്‌ സഫ്ദർജംഗ് വിമാനത്താവളം. സൈന്യവും ഈ വിമാനത്താവളം ഉപയോഗപ്പെടുത്തുന്നു. സാമ്പത്തികം തെക്കേ ഏഷ്യയിലെ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സാമ്പത്തിക വാണിജ്യ നഗരങ്ങളിൽ മുംബൈക്ക് ശേഷം രണ്ടാം സ്ഥാനമാണ് ഡെൽഹിക്കുള്ളത്. ഡെൽഹിയിലെ സാമ്പത്തിക വളർച്ച 2006-07 ൽ 16% ആയിരുന്നു.http://finance.delhigovt.nic.in/circular/budget_speech2008-09.pdf. തൊഴിലുള്ളവരുടെ നിരക്ക് 32.82% എന്നുള്ളത് 1991 ൽ നിന്നും 2001 ൽ 52.52% ആയി വർദ്ധിച്ചു. തൊഴിലില്ലായ്മ നിരക്കാകട്ടെ 1999-2000 ലെ 12.57% എന്നതിൽ നിന്നും 2003 ൽ 4.63% ആയി കുറഞ്ഞു എന്നാണ് കണക്ക്. ഡിസംബർ 2004 ൽ 636,000 ലധികം ആളുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേരു ചേർത്തിട്ടുണ്ട് ഇന്ത്യയിലെ സാങ്കേതികമേഖലയിലെ ഔട്സോഴ്സിങ് വ്യവസായ മേഖലയിൽ ഡെൽഹിയുടെ ഉപഗ്രഹ നഗരങ്ങളിലൊന്നായ ഗുഡ്‌ഗാവ് സുപ്രധാന പങ്ക് വഹിക്കുന്നു. http://www.theage.com.au/news/Technology/Outsourcing-moves-to-Indias-heartland/2005/06/02/1117568308624.html 2006ൽ 1.7 ബില്യൺ അമേരിക്കൻ ഡോളർ മുതലുള്ള സോഫ്റ്റ്‌വേർ കയറ്റുമതി വ്യവസായം ഇവിടെ നടന്നു എന്നാണ് കണക്ക്. http://www.forbes.com/global/2006/0327/074.html 2001ൽ ഡെൽഹിയിലെ സംസ്ഥാന കേന്ദ്ര തൊഴിൽ മേഖലയുടെ വലിപ്പം 620,000 ആയിരുന്നു. ഇതിനെ അപേക്ഷിച്ച് സ്വകാര്യ മേഖലയുടെ തൊഴിലാളികളുടെ എണ്ണം 219,000 ആണ്. 2000 മുതൽ ഇങ്ങോട്ടുള്ള കാലഘട്ടം ഡെൽഹിയുടെ തൊഴിൽ മേഖല പല അന്താരാഷ്ട്ര കമ്പനികളേയും ഇങ്ങോട്ട് ആകർഷിച്ചിട്ടുണ്ട്. ഇതിൽ പ്രധാനം ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്മ്യൂണിക്കേഷൻസ്, ഹോട്ടൽ വ്യവസായം, ബാങ്ക് മേഖല, മീഡിയ, ടൂറിസം എന്നിവയാണ്. ഇംഗ്ലീഷിൽ നല്ല കാര്യപ്രാപ്തിയുള്ള തൊഴിൽ മേഖലയാണെന്നുള്ളതാണ് ഇതിന്റെ ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് ഡെൽഹിയിലെ ഉദ്പാനവ്യവസായവും നല്ല വളർച്ച കാണിച്ചിട്ടുണ്ട്. വലിയ ഉത്പാദന വ്യവസായ കമ്പനികളും ഡെൽഹിയിലും ചുറ്റുപാടുമായി തങ്ങളുടെ വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും തുടങ്ങിയിട്ടുണ്ട്. പണിയറിയുന്ന തൊഴിലാളികളുടെ എളുപ്പത്തിലുള്ള ലഭ്യത ഒരുപാട് വിദേശ വ്യവസായ സ്ഥാപനങ്ങളെയും ഇവിടേക്ക് ആകർഷിച്ചിട്ടുണ്ട്. ഉദ്പാദന മേഖലയിൽ 2001ലെ തൊഴിലാളികളുടെ എണ്ണം 1,440,000 വും, വ്യവസായ മേഖലയിൽ 129,000 ആയിരുന്നുവെന്നുമാണ് കണക്ക്. കെട്ടിടനിർമ്മാണം, ഊർജ്ജം, ടെലികമ്മ്യൂണിക്കേഷൻസ്, ആരോഗ്യം, വാർത്തവിനിമയം, റിയൽ എസ്റ്റേറ്റ് എന്നിവ ഡെൽഹിയുടെ സാമ്പത്തികമേഖലയിൽ വൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വേഗതയിൽ വളരുന്ന ചില്ലറകച്ചവടവ്യാപാ‍രമേഖല (retail industries) ഡെൽഹിയാണ്.http://economictimes.indiatimes.com/News/News_By_Industry/Services/Hotels__Restaurants/Delhi_Indias_hot_favourite_retail_destination/rssarticleshow/2983387.cms ഇതിന്റെ ഫലമായി ഡെൽഹിയിലെ ഭൂമിവില വളരെ പെട്ടെന്നാണ് ഉയർന്നത്. ഏറ്റവും വില കൂടിയ ഓഫീസ് സ്ഥലങ്ങളുള്ള സ്ഥാനങ്ങളിൽ ഡെൽഹിയുടെ സ്ഥാനം ഇപ്പോൾ ലോകനിലവാരത്തിൽ ഏഴാം സ്ഥാനത്താണ്. ഒരു ചതുരശ്ര അടിക്ക് $145.16 എന്ന ലോകനിലവാ‍രമാണ് ഇപ്പോൾ ഉള്ളത്. പക്ഷേ, ഈ അന്താരാഷ്ട്ര ചില്ലറ വ്യാപാര കുത്തക മേഖലയുടെ വളർച്ച ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വിപരീതമായിട്ടാണ് ബാധിക്കുന്നത്. ഇത് ഇന്ത്യയുടെ പരമ്പരാഗത ചില്ലറവ്യാപാ‍രമേഖലയെ തകർക്കുന്നു എന്ന് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. സംസ്കാരം സ്മാരകങ്ങൾ thumb|ദില്ലി ഹാട്ടിലെ പാരമ്പര്യ പാത്രങ്ങളുടെ പ്രദർശനം ഡെൽഹിയിലെ സംസ്കാരം അതിന്റെ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടത്തെ അനേകം സ്മാരകങ്ങൾ തന്നെ ഇതിനുദാഹരണമാണ്. ഏകദേശം 175 ഓളം സ്മാരകങ്ങൾ ഡെൽഹിയിൽ ഉള്ളതായിട്ടാണ് ആർകിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (Archaeological Survey of India) കണക്ക്. ഇതിൽ ചരിത്രപ്രസിദ്ധമല്ലാത്തതും കണ്ടെത്താത്തതുമായത് ഉൾപ്പെടുന്നില്ല. മുഗ്ഗളന്മാരും ടർക്കിഷ് വംശജരും പണിത ഒരുപാട് കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇങ്ങനെയുള്ള അനേകം കെട്ടിടങ്ങൾ പുരാണാ ദില്ലിയിൽ കാണാവുന്നതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളിയായ ജുമാ മസ്ജിദ്, ചെങ്കോട്ട, ഹുമയൂണിന്റെ ശവകുടീരം, ഖുത്ബ് മീനാർ എന്നിവ ലോകപ്രശസ്തമാണ്. ഡെൽഹിയിൽ കാണാവുന്ന മറ്റ് സ്മാരകങ്ങളിൽ ചിലത് ഇന്ത്യാ ഗേറ്റ്, ജന്തർ മന്ദിർ, പുരാന കില, എന്നിവയാണ്. പുതുസ്മാരകങ്ങൾക്ക് ഉദാഹരണങ്ങളാണ് അക്ഷർധാം മന്ദിർ, ലോട്ടസ് ടെമ്പിൾ എന്നിവ. മഹാത്മാഗാന്ധിയുടെ ശവകുടീരമായ രാജ്‌ഘട്ടൂം ഡെൽഹിയിലാണ് സ്ഥിതിചെയ്യുന്നത്. ന്യൂ ഡെൽഹിയിൽ ബ്രിട്ടീഷ് കാലത്ത് പണിത സർക്കാർ മന്ദിരങ്ങളും ഇപ്പോഴും അതിന്റെ തനതായ ശൈലിയിലും പുതുമയോടും കൂടി നിലനിൽക്കുന്നുണ്ട്. രാഷ്ട്രപതി ഭവൻ, സെക്രട്ടറിയേറ്റ് മന്ദിരം, രാജ്‌പഥ്, പാർലമെന്റ് മന്ദിരം, വിജയ് ചൗക്ക് എന്നിവ അവയിൽ ചിലതാണ്. ആഘോഷങ്ങൾ thumb|ഓട്ടൊ എക്സ്പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വാഹനം തലസ്ഥാന നഗരം എന്നെ പദവി ഡെൽഹിയുടെ സംസ്കാരത്തിനും ആഘോഷങ്ങൾക്കും ഒരു പ്രത്യേക പകിട്ടൂം പ്രാധാന്യവും തന്നെ നൽകുന്നു. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി എന്നിവ വളരെ ഉത്സാഹത്തോടുകൂടി ഡെൽഹിയിൽ ആഘോഷിക്കപ്പെടുന്നു. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്ന് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. ഇന്ത്യയുടെ വൈവിധ്യത്തെ കാണിക്കുന്ന ഒരു സാംസ്കാരിക പ്രദർശനം റിപ്പബ്ലിക് ദിന പരേഡിൽ എല്ലാ വർഷവും നടക്കുന്നു. ഇതുകൂടാതെ ഇന്ത്യൻ സൈനികാഭ്യാസ പ്രകടനങ്ങളും ഈ ദിവസം നടക്കുന്നു. മതപരമായ ആഘോഷങ്ങളിൽ പ്രധാനം ദീപാവലി (ദീപങ്ങളുടെ ഉത്സവം), മഹാവീർ ജയന്തി, ഗുരു നാനാക്ക് ജന്മദിനം, ദുർഗ പൂജ, ഹോളി, ലോഹ്‌രി, മഹാശിവരാത്രി, ഈദ്, ബുദ്ധജയന്തി എന്നിവയാണ്. പ്രസിദ്ധ സ്മാരകമായ ഖുത്ബ് മീനാറിൽ വച്ചു നടക്കുന്ന ഖുത്ബ് ഉത്സവത്തിൽ വളരെയധികം നർത്തകരേയും ഗായകരേയും പങ്കെടുപ്പിക്കുക പതിവാണ്. . മറ്റു സാംസ്കാരിക പരിപാടികളിൽ പ്രധാനം പട്ടം പറത്തൽ ഉത്സവം, അന്താരാഷ്ട്ര മാങ്ങ പ്രദർശനം, വസന്ത പഞ്ചമി എന്നിവയാണ്. എല്ലാ വർഷവും പ്രഗതി മൈദാനിൽ വച്ച് നടക്കുന്ന ഓട്ടൊ എക്സ്പോ ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദർശന മേളയാണ്. പ്രഗതി മൈദാനിൽ വച്ച് തന്നെ എല്ലാ വർഷവും നടക്കുന്ന ലോക പുസ്തകമേള ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ പുസ്തകമേളയാണ്. ഇതിൽ 23 ലധികം രാഷ്ടങ്ങൾ പങ്കെടുക്കുന്നു. http://timesofindia.indiatimes.com/Cities/Delhi_Metro_commuters_up_10/articleshow/3185626.cms ഏറ്റവും അധികം പുസ്തകവായനക്കാരുണ്ടെന്ന് കണക്കാക്കുന്ന ഡെൽഹിയെ ബുക്ക് കാപിറ്റൽ എന്നും പറയാറുണ്ട്. http://www.business-standard.com/india/storypage.php?autono=313090 ഭക്ഷണം [[പ്രമാണം:Chicken Chili എക്കാലവും രാജാക്കൻമാരുടെ കേന്ദ്രമായ ദില്ലിയിലെ ജനങ്ങൾ സൽക്കാര പ്രിയരും ഭക്ഷണകാര്യത്തിൽ കുലീനരും ആണ് .R2.jpg|right|thumb|ഡെൽഹിയിലെ പ്രശസ്ത ഭക്ഷണമായ കടായി ചിക്കൻ ]] ഭക്ഷണ കാര്യങ്ങളിൽ പഞ്ചാബി മുഗൾ ഭക്ഷണമായ കബാബ്, ബിരിയാണി എന്നിവ പ്രസിദ്ധമാണ്. Delhi to lead way in street food Times of India Discovering the spice route to Delhi India Today ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ തിങ്ങി പാർക്കുന്നതു കൊണ്ടും അനേക സാംസ്കാരമുള്ള ജനങ്ങൾ താമസിക്കുന്നതു കൊണ്ടും രാജസ്ഥാനി ഭക്ഷണം, മഹാരാഷ്ട്ര ഭക്ഷണം, ബംഗാളി ഭക്ഷണം, ഹൈദരബാദി ഭക്ഷണം, തെക്കേ ഇന്ത്യൻ ഭക്ഷണം എന്നിവയും ഡെൽഹിയുടെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്നു . തെക്കേ ഇന്ത്യൻ ഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ, സാമ്പാർ എന്നിവ മിക്കയിടങ്ങളിലും ലഭിക്കുന്നു. ഡെൽഹിയുടെ തനതായ ചെറു ഭക്ഷണങ്ങളായ ചാട്ട്, ദഹി പാപ്‌ടി, എന്നിവയും ഇവിടെ ലഭിക്കുന്നു. ഇതു കൂടാതെ അന്താരാഷ്ട്ര ഭക്ഷണങ്ങളായ ഇറ്റാലിയൻ ഭക്ഷണം, കോണ്ടിനെന്റൽ ഭക്ഷണം, ചൈനീസ് ഭക്ഷണം എന്നിവയും തിരഞ്ഞെടുത്ത ഭക്ഷണശാലകളിൽ ലഭിക്കുന്നു. വാണിജ്യം ചരിത്രപരമായി വാണിജ്യത്തിന് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമായിട്ടാണ് പണ്ടുമുതലേ ഡെൽഹി കണക്കാക്കപ്പെട്ടിരുന്നത്. ഇത് ഇന്നത്തെ പുരാണ ദില്ലിയിലുള്ള വളരെ പഴയ ചന്തകൾ (ബാസാറുകൾ) കാണിക്കുന്നു. പുരാതന ദില്ലിയിലെ ഡിങ്കി ചന്തകളിൽ നാരങ്ങ, അച്ചാറുകൾ, ആഭരണങ്ങൾ, തുണി‍, സുഗന്ധവ്യഞ്ജനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവക്ക് വളരെ പ്രസിദ്ധമാണ്. പഴയ രാജകൊട്ടാരപെരുമയുള്ള ഹവേലികൾ (പഴയ കൊട്ടാരങ്ങൾ) ഇപ്പോഴും പുരാണ ദില്ലിയിൽ കാണപ്പെടുന്നു. പഴയ ചന്തകളിൽ ഏറ്റവും പ്രമുഖമായത ചാന്ദ്നി ചൗക് ആണ്. ഇപ്പോഴും ആഭരണങ്ങൾക്കും, സാരികൾക്കും ഡെൽഹിയിലെ ഏറ്റവും പ്രമുഖസ്ഥലം ചാന്ദ്നി ചൗക് തന്നെയാണ്. ഡെൽഹിയിലെ കലക്കും, കരകൗശല വസ്തുക്കളിൽ ഏറ്റവും ശ്രദ്ധയേറിയത് സർദോസി (സ്വർണ്ണം കൊണ്ടുള്ള നെയ്തുവേല-an embroidery done with gold thread), മീനാക്കാരി (the art of enameling) എന്നിവ വളരെ പ്രസിദ്ധമാണ്. ദില്ലി ഹാട്ട്, ഹോസ് ഖാസ്, പ്രഗദി മൈദാൻ എന്നിവടങ്ങളിൽ കലാരൂപങ്ങൾ, കരകൌശലവസ്തുക്കൾ എന്നിവയുടെ പ്രദർശനം സാധാരണ നടക്കാറുണ്ട്. എന്നിരുന്നാലും ഡെൽഹിക്ക് അതിന്റെ തനതായ ശൈലിയും സാംസ്കാരവും മറ്റുള്ള സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളുടെ കുടിയേറ്റം കൊണ്ട് നഷ്ടപ്പെടുന്നു എന്നു ഒരു ആരോപണമുണ്ട്. ഭാഷ ഡെൽഹിയിലെ സാമാന്യഭാഷ ഹിന്ദിയാണ്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ പഞ്ചാബിക്കും ഉർദുവിനും സർക്കാരിന്റെ ഔദ്യോഗികഭാഷാപദവിയുണ്ട്. മുൻകാലത്ത് ഡെൽഹി ഉർദു ഭാഷയുടെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു. ഏറ്റവും ശുദ്ധമായ ഉർദു സംസാരിക്കപ്പെട്ടിരുന്നത് ഡെൽഹിയിലായിരുന്നെന്ന് പറയപ്പെടുന്നു. ഗൂഗിൾ ബുക്സ് കണ്ണി വിദ്യാഭ്യാസം thumb|right|മെഡിക്കൽ രംഗത്തെ മികച്ച കോളേജ് ആയ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്http://indiatoday.digitaltoday.in/index.php?option=com_content&task=view&issueid=27&id=8684&sectionid=30&Itemid=1 ഡെൽഹി സർക്കാറിന്റെ വിദ്യാഭ്യാസവകുപ്പിന്റെ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന നിരവധി വിദ്യാലയങ്ങൾ ഡെൽഹിയിലുണ്ട്. 2004–05 ലെ കണക്ക് പ്രകാരം ഡെൽഹിയിൽ 2,515 പ്രാഥമികവിദ്യാലയങ്ങളും, 635 അപ്പർ പ്രൈമറി സ്കൂളുകളും 504 സെക്കന്ററി സ്കൂളുകളും 1,208 സീനിയർ സെക്കറ്ററി സ്കൂളുകളും ആണ് ഉള്ളത്. ആ വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി 165 കോളേജുകളാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 5 മെഡിക്കൽ കോളേജുകളും 8 എഞ്ചിനീയറിംഗ് കോളേജുകളും ഉൾപ്പെടുന്നു. ഇതു കൂടാതെ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 6 സർവകലാശാലകളും ഉണ്ട്. ഡെൽഹി യൂണിവേഴ്സിറ്റി (ഡി.യു), ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എൻ.യു), ജാമിയ മില്യ ഇസ്ലാമിയ (ജെ.എം.ഐ), ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി ( GGSIPU), ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU), ജാമിയ ഹംദർദ് എന്നിവയാണ് അവ. ഇതു കൂടാതെ 9 കൽപ്പിതസർവകലാശാലകളും ഡെൽഹിയിലുണ്ട്. ഡെൽഹി സംസ്ഥാനത്തിന്റെ സ്വന്തം യൂണിവേഴ്സിറ്റി എന്ന് പറയാവുന്നത് ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി ( GGSIPU) ആണ്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) വിദൂരപഠനത്തിന് കോഴ്സുകൾ നൽകുന്നു. thumb|left|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - ഡെൽഹി ഡെൽഹിയിലെ സ്വകാര്യവിദ്യാലയങ്ങൾ വിദ്യാഭ്യാസമാധ്യമമായി ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഉപയോഗിക്കുന്നു. വിദ്യാഭ്യാസ സിലബസിനായി ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ എന്നീ സമിതികളിൽ ഒന്നിന്റെ നിയമങ്ങൾ പിന്തുടരുന്നു. 2004–05 ലെ കണക്ക് പ്രകാ‍രം 15.29 ലക്ഷം വിദ്യാർത്ഥികൾ പ്രാഥമികവിദ്യാലയങ്ങളിലും 8.22 ലക്ഷം അപ്പർ പ്രൈമറി സ്കൂളുകളിലും 6.69 ലക്ഷം സെക്കന്ററി സ്കൂളുകളിലും ചേർന്നു എന്നാണ് കണക്ക്. മൊത്തം പ്രവേശനത്തിൽ 49% പെൺകുട്ടികളാണ്. ഡെൽഹിയിൽ സാ‍ധാരണ പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം വിദ്യാർത്ഥികൾ അടുത്ത രണ്ടു വർഷം ജൂനിയർ കോളേജുകളിൽ ചെലവഴിക്കുന്നു. ഇതിൽ തങ്ങളുടെ പ്രത്യേക പഠനശാഖ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നു. കോമേഴ്സ്, സയൻസ് എന്നിങ്ങനെയുള്ള അനേകം വിഷയങ്ങളിൽ പ്രത്യേക വിദ്യാഭ്യാസത്തിന് ഇവിടെ അവസരം ലഭിക്കുന്നു. ഇതിനുശേഷം 3 വർഷത്തെ അണ്ടർ ഗാജുവേറ്റ് കോഴ്സുകൾ ചെയ്യാൻ അവസരം ലഭിക്കുന്നു. ഡെൽഹിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡെൽഹി കോളേജ് ഓഫ് എൻ‌ജിനീയറിംഗ്, ഫകുൽറ്റി മാനേജ്മെന്റ് സ്റ്റഡീസ്, ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡെൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് എന്നിവയാണ് . ഇതിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഏഷ്യയിലെ നാലാമത്തെ മികച്ച സയൻസ് ടെക്നോളജി വിദ്യാഭ്യാസ സ്ഥാപനമായി ഏഷ്യാവീക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നാണ്. http://www.newsweek.com/id/45114 2008 ലെ ഒരു സർവേ പ്രകാരം ഡെൽഹിയിലെ ജനങ്ങളിൽ 16% പേർ കുറഞ്ഞത് കോളേജ് വിദ്യാഭ്യാസം ലഭിച്ചവരാണ്. http://www.outlookindia.com/pti_news.asp?id=325739 മാധ്യമങ്ങൾ ടെലിവിഷൻ thumb|ആൾ ഇന്ത്യ റേഡിയോയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവൻ എന്ന പേരിലും അറിയപ്പെടുന്നു. thumb|പീതം‌പുര ടി.വി ടവർ- ഡെൽഹിയിലെ പ്രധാന സം‌പ്രേഷണ ടവർ ഇന്ത്യയുടെ തലസ്ഥാനനഗരം എന്ന പ്രാധാന്യം കൊണ്ട് തന്നെ വാർത്താ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധയുള്ള സ്ഥലമാണ് ഡെൽഹി. ഇന്ദ്രപ്രസ്ഥം എന്ന മറുപേരിലറിയപ്പെടുന്ന ഡെൽഹിയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ രാജ്യമെങ്ങും ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. പല ദേശീയ ടെലിവിഷൻ ചാനലുകളുടേയും വാർത്താമാധ്യമങ്ങളുടേയും പ്രധാനകാര്യാലയം ഡെൽഹിയിലാണ്. പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (Press Trust of India), ദൂരദർശൻ എന്നിവ ഇവയിൽ ചിലതാണ്. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദൂരദർശൻ രണ്ട് ചാനലുകൾ ഡെൽഹിയെ അടിസ്ഥാനമാക്കി സം‌പ്രേഷണം ചെയ്യുന്നു. ദൂരദർശനെ കൂടാതെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി അനേകം സ്വകാര്യചാനലുകളും ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഇതു കൂടാതെ സാറ്റലൈറ്റ്, കേബിൾ പ്രവർത്തകർ എന്നിവരും ടെലിവിഷൻ ചാനലുകളുടെ സേവനം നൽകുന്നു. പത്രം ദിനപത്രങ്ങൾ ഡെൽഹിയിലെ ഒരു പ്രധാന മാധ്യമമാണ്. 2004-05 കാലഘട്ടത്തിൽ 1029 പത്രങ്ങൾ 13 ഭാഷകളിലായി ഡെൽഹിയിൽ നിന്നും പ്രസിദ്ധീകരിച്ചു എന്നാണ് കണക്ക്. ഇതിൽ 492 ഹിന്ദി ഭാഷയിലായിരുന്നു. ഇതിൽ പ്രധാനം നവ്‌ഭാരത് ടൈംസ്, ദൈനിക് ഹിന്ദുസ്ഥാൻ, പഞ്ചാബ് കേസരി, ദൈനിക് ജാഗരൺ, ദൈനിക് ഭാസ്കർ, ദൈനിക് ദേശബന്ധു എന്നിവയായിരുന്നു. ഇംഗ്ലീഷ് ഭാഷാദിനപത്രങ്ങളിൽ പ്രധാനമായും ഹിന്ദുസ്ഥാൻ ടൈംസ് ഒരു ദശലക്ഷത്തിലേറെ വില്പനയുമായി മുന്നിലായിരുന്നു. മറ്റു പ്രധാന പത്രങ്ങളിൽ ഇന്ത്യൻ എക്സ്പ്രസ്, ബിസിനസ്സ് സ്റ്റാൻഡേർഡ്, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി പയനീർ ഡെയ്‌ലി, ഏഷ്യൻ ഏജ് എന്നിവ പ്രമുഖ പത്രങ്ങളാണ്. റേഡിയോ മറ്റു മാധ്യമങ്ങളുടെ അത്ര വ്യാപകമല്ലെങ്കിലും ഈയിടെയയി സ്വകാര്യ എഫ്. എം ചാനലുകളുടെ വരവു കൊണ്ട് റേഡിയൊയും പ്രശസ്തി നേടിവരുന്നു. 2006നു ശേഷം ധാരാളം എഫ്.എം. ചാനലുകൾ ഡെൽഹിയിൽ ആരംഭിച്ചു. ഇന്നത്തെ കണക്കനുസരിച്ച ധാരാളം സ്വകാര്യ/സർക്കാർ ഉടമസ്ഥതയിൽ റേഡിയോ ചാനലുകൾ ഡെൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. ഇതിൽ പ്രധാനം ഓൾ ഇന്ത്യ റേഡിയോ, ബിഗ് എഫ്.എം, (92.7 FM) റേഡിയോ മിർച്ചി (98.3 FM), ഫീവർ എഫ്.എം (104.0 FM), റേഡിയോ വൺ (94.3 FM) റെഡ് എഫ്.എം (93.5 FM), റേഡിയോ സിറ്റി(91.1 FM) ഹിറ്റ് എഫ്.എം 95(95.0 FM) മിയാവോ എഫ്.എം (104.8FM) എന്നിവയാണ്. ഇതിൽ ഏറ്റവും വലിയ റേഡിയോ ചാനൽ പത്തു ഭാഷകളിലായി സം‌പ്രേഷണം നടത്തുന്ന ഓൾ ഇന്ത്യ റേഡിയോ ആണ്. കായികം thumb|left|ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്ത്യയിലെ പല സ്ഥലങ്ങളിലേതുപോലെ ക്രിക്കറ്റാണ് ഡെൽഹിയിലെയും ജനപ്രീയമായ കായികയിനം. വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ (അല്ലെങ്കിൽ മൈതാനങ്ങൾ) നഗരത്തിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിൽ ആദ്യമായി അന്താരാഷ്ട്രപദവി ലഭിച്ച ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയവും ഇവയിൽ ഉൾപ്പെടുന്നു. രഞ്ജി ട്രോഫിയിൽ ഡെൽഹി ക്രിക്കറ്റ് ടീം ഡെൽഹി നഗരത്തെ പ്രതിനിധീകരിക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡെൽഹി ഡെയർ ഡെവിൾസ് ടീമിന്റെ ആസ്ഥാനം ഡെൽഹിയാണ്. ഫീൽഡ് ഹോക്കി, ഫുട്ബോൾ, ടെന്നിസ്, ഗോൾഫ്, ബാഡ്മിന്റൺ, നീന്തൽ, കാർട്ട് റേസിങ്, ഭരദ്വോഹനം, ടേബിൾ ടെന്നിസ് തുടങ്ങിയ കായിക മത്സരങ്ങളും ഡെൽഹിയിൽ വ്യാപകമാണ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഡെൽഹിയിലെ പ്രധാന കായികകേന്ദ്രങ്ങൾ. അനവധി ദേശീയ, അന്തർദേശീയ കായികമേളകൾക്ക് ഡെൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഒന്നാമത്തെയും ഒമ്പതാമത്തെയും ഏഷ്യൻ ഗെയിംസ് അവയിൽ ഉൾപ്പെടുന്നു. 2010-ലെ കോമൺവെൽത്ത് ഗെയിംസ് ഡെൽഹിയിൽ ആണ് നടന്നത്. 2020-ലെ ഒളിമ്പിക്സ് വേദിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ ഡെൽഹി പങ്കെടുക്കും. 2010-ൽ നടക്കാനിരിക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാൻ പ്രി-ക്കായി ഫെഡറേഷൻ ഇന്റർനാഷ്ണലെ ഡി ഓട്ടോമൊബൈൽ ( Fédération Internationale de l'Automobile) തിരഞ്ഞെടുത്തത് ഡെൽഹി നഗരത്തെയാണ്. വിനോദസഞ്ചാരം thumb| ലോധി ഉദ്യാനത്തിലെ ശീഷ് ഗുംബദ് എന്ന ശവകുടീരം ഇന്ത്യയുടെ തലസ്ഥാനനഗരി എന്ന സ്ഥാനമുള്ളതുകൊണ്ടും, ഒരു പഴയ നഗരം എന്നതുകൊണ്ടും, ഡെൽഹിക്ക് ഇന്ത്യയുടെ വിനോദസഞ്ചാരത്തിൽ വളരെ വലിയ പ്രാധാന്യം ഉണ്ട്. പഴയ രീതിയിലുള്ള സ്ഥലങ്ങളും, രാജഭരണ അവശിഷ്ഠങ്ങളും, കോട്ടകളും കൂടാതെ പുതിയ വികസനസ്ഥലങ്ങളും ഡെൽഹിയിലെ ആകർഷണങ്ങളാണ്. പഴയകാല ഡെൽഹി ഭരണാധികാരികൾ ഡെൽഹിയിൽ മികച്ച കെട്ടിടങ്ങളും കോട്ടകളും തങ്ങളുടെ സ്മാരകങ്ങളായി ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഇവ പഴയകാല രാജവംശങ്ങളുടെ വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങളാണ്. ഡെൽഹിയിലെ ചില പ്രധാന സ്മാരകങ്ങൾ താഴെപ്പറയുന്നവയാണ്. തലമുറകളായി രാജ ഭരണത്തിന്റെ കുലീനത്വവും വിശ്വസ്തത യും ഉള്ള നഗരവാസികൾ സഞ്ചാരികൾക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുന്നു* തുഗ്ലക്കാബാദ് കോട്ട ലോധി ഉദ്യാനം പുരാന കില ഖുത്ബ് മീനാർ ജുമാ മസ്ജിദ് ഹുമയൂണിന്റെ ശവകുടീരം ചെങ്കോട്ട ജന്തർ മന്തർ സഫ്ദർജംഗ് ടോംബ് ഇന്ത്യ ഗേറ്റ് രാജ് ഘാട്ട് അക്ഷർദാം ക്ഷേത്രം ബഹായ് ലോട്ടസ് ക്ഷേത്രം ഇത് കൂടാതെ ഇന്ത്യൻ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവനും ഇവിടുത്തെ പ്രധാന ആകർഷണമാണ്. ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ്. മഞ്ഞുകാലത്ത് ഇവിടെ നല്ല തണുപ്പനുഭവപ്പെടുന്ന സമയമാണ്. സഹോദര നഗരങ്ങൾ ഷിക്കാഗോ Delhi to London, it’s a sister act The Times of India മോസ്കോ ടോക്കിയോ ക്വലലംപൂർ സിയോൾ ലണ്ടൻ ഫുക്കുവോക്ക പ്രിഫെക്ചർ ചിത്രശാല അവലംബം പുറത്തേക്കുള്ള കണ്ണികൾ ഔദ്യോഗികം Directory of Indian Government Websites, Delhi Government of National Capital Territory of Delhi Municipal Corporation of Delhi New Delhi Municipal Council മറ്റുള്ളവ Lonely Planet guide Travel To Delhi Movers and Packers in Delhi കൂടുതൽ അറിവിന്‌ ദില്ലിയുടെ ചരിത്രം (ഇംഗ്ളീഷ്‌) Economic Survey of Delhi 2005–2006 . Planning Department. Government of National Capital Territory of Delhi. Retrieved on 12 February 2007. വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:ഇന്ത്യയിലെ പട്ടണങ്ങൾ വർഗ്ഗം:തലസ്ഥാനനഗരങ്ങൾ വർഗ്ഗം:ഇന്ത്യയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ വർഗ്ഗം:ദക്ഷിണേഷ്യ വർഗ്ഗം:ഡെൽഹിയുടെ ചരിത്രം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങൾ വർഗ്ഗം:ചിത്രങ്ങളുടെ എണ്ണം കുറയ്ക്കേണ്ട താളുകൾ വർഗ്ഗം:ഏഷ്യയിലെ തലസ്ഥാനങ്ങൾ‎
ഇറാൻ
https://ml.wikipedia.org/wiki/ഇറാൻ
+ഇസ്‌ലാമിക്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ഇറാൻ 125px 110px (ദേശീയ പതാക) (ദേശീയ ചിഹ്നം) 250px ഔദ്യോഗിക ഭാഷ‍ പേർഷ്യൻ തലസ്ഥാനം - ജനസംഖ്യ:  ടെഹ്റാൻ9,670,56 (1988) ഗവൺമെന്റ്‌ ഇസ്‌ലാമിക്‌ റിപബ്ലിക്ക്‌ പരമോന്നത നേതാവ്‌ ആയത്തുല്ലാ അലി ഖാം‌നി‌ഈ പ്രസിഡന്റ്‌ ഹസ്സൻ റൂഹാനി വിസ്തീർണ്ണം    1,648,195കി.മീ.² ജനസംഖ്യ    ജനസാന്ദ്രത: 68,017,860(2005)41/കി.മീ.² സ്വാതന്ത്ര്യ വർഷം 1979 മതങ്ങൾ ഷിയാ ഇസ്‌ലാം 89%സുന്നി ഇസ്‌ലാം 10% നാണയം റിയാൽ(Af) സമയ മേഖല UTC+3:30 ഇന്റർനെറ്റ്‌ സൂചിക .ir ടെലിഫോൺ കോഡ്‌ 98 ദക്ഷിണ പശ്ചിമേഷ്യയിലെ ഒരു ഇസ്‌ലാമിക രാഷ്ട്രമാണ് ഇറാൻ () അഥവാ ഇസ്‌ലാമിക്‌ റിപ്പബ്ലിക് ഓഫ്‌ ഇറാൻ (; )തലസ്ഥാനം ടെഹ്റാൻ ആണ്. അതിരുകൾ: വടക്ക്‌: തുർക്‌മെനിസ്ഥാൻ, അസർബൈജാൻ, അർമേനിയ, കാസ്പിയൻ കടൽ, കിഴക്ക്‌: അഫ്ഘാനിസ്ഥാൻ, തെക്കുകിഴക്ക്‌: പാകിസ്താൻ, പടിഞ്ഞാർ: ഇറാഖ്‌, വടക്കുപടിഞ്ഞാർ: തുർക്കി, തെക്ക്‌: പേർഷ്യൻ ഗൾഫ്‌, ഗൾഫ്‌ ഓഫ്‌ ഒമാൻ, നിവാസികളിൽ 98 ശതമാനവും മുസ്‌ലിംകളാണ്‌ ബാക്കി ക്രൈസ്തവർ, ബഹായികൾ, സൊറോസ്ട്രിയർ. ഔദ്യോഗിക ഭാഷ: പേർഷ്യൻ. അറബി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളും ജനങ്ങളുപയോഗിക്കുന്നു. പേർഷ്യൻ, അസർബൈജാൻ, കുർദിഷ് (കുർദിസ്ഥാൻ), ലൂർ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട വംശീയ വിഭാഗങ്ങൾ. സാമ്പത്തിക രംഗം ഇറാൻ കാർഷിക വ്യാവസായികരാഷ്ട്രമാണ്‌. പ്രധാനപ്പെട്ട കൃഷിയിനങ്ങൾ ബാർലി, ഗോതമ്പ്‌, കരിമ്പ്‌, നെല്ല്, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്‌, ആപ്പിൾ, മുന്തിരി എന്നിവ. ഈത്തപ്പഴം, തേയില, ബദാം എന്നിവയും കൃഷി ചെയ്യുന്നു. പെട്രോളിയം, ഇരുമ്പ്‌, ഗന്ധകം, ചെമ്പ്‌, ക്രോമൈറ്റ്‌, കറുത്തീയം എന്നിവയാണ്‌ പ്രധാന ധാതുനിക്ഷേപങ്ങൾ. എണ്ണ ഉൽപാദനത്തിൽ മുൻപന്തിയിലാണ്‌ ഇറാൻ. വസ്ത്രനിർമ്മാണം, പഞ്ചസാര, മാർബിൾ, സ്ഫടികം, സിമന്റ്‌ തുടങ്ങിയവ മുഖ്യ വ്യവസായങ്ങളാണ്‌. പെട്രോ കെമിക്കൽസ്‌, ലിക്വിഡ്‌ ഗ്യാസ്‌, വൈദ്യുതിനിലയങ്ങൾ, ഡാം നിർമ്മാണം എന്നീ രംഗങ്ങളിലും ശ്രദ്ധയൂന്നുന്നു. പെട്രോളിയവും പരവതാനിയുമാണ്‌ പ്രധാന കയറ്റുമതിയിനങ്ങൾ. പേരിനു പിന്നിൽ സൊറോസ്ട്രിയരുടെ വിശുദ്ധഗ്രന്ഥമായ അവെസ്തയിൽ പരാമർശിക്കപ്പെടുന്ന, അവരുടെ ആദ്യകാല ആവാസപ്രദേശത്തിന്റെ പേരായ ആര്യാനാം വജേഹ് (ആര്യന്മാരുടെ നാട്) എന്ന പേര്‌ മദ്ധ്യകാല പേർഷ്യൻ ഭാഷയിൽ എറാൻ വേജ് ആയി മാറുകയും ചെയ്തു. ഇതിൽ നിന്നാണ്‌ ഇറാൻ എന്ന വാക്ക് ഉരുത്തിരിഞ്ഞു വന്നത്. ആദ്യകാലങ്ങളിൽ എറാൻ അഥവാ ഇറാൻ എന്നത് രാജ്യത്തെ സൂചിപ്പിക്കുന്നതിനു പകരം അവിടത്തെ നിവാസികളെ സൂചിപ്പിക്കുന്നതിനായിരുന്നു ഉപയോഗിച്ചിരുന്നത്. ചരിത്രവും ഭരണക്രമവും സുദീർഘമായ ചരിത്രമുണ്ട് ഇറാന് .18000 വർഷം മുമ്പേ തന്നെ സ്ഥിരവാസികളായ ജനങ്ങളുടെ സംസ്കാരം ഇവിടുണ്ട്.ബി.സി. ആറായിരത്തിനോട് അടുത്ത് നഗര സ്വഭാവമുള്ളതും കാർഷിക വൃത്തിക്ക് പ്രധാനമുള്ളതുമായ ഒരു സമൂഹം ഇറാനിൽ വികസിച്ചുവന്നു.സാഗോസ് പർവ്വത മേഖല ലിൽ നിന്നും ലഭിച്ച 7000 വർഷം പഴക്കമുള്ള വീഞ്ഞു ഭരണികൾ അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയിൽ സുക്ഷിച്ച് വച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിരവധി രാജവംശങ്ങൾ ഇറാനിൽ ഭരണം നടത്തി.അയ്യായിരം കൊല്ലം മുമ്പ് സെമിറ്റിക്കുകളാല്ലാത്ത എലാമെറ്റുകൾ, ജിറോഫ്റ്റുകൾ തുടങ്ങിയ വംശങ്ങൾ ഇവിടെ രാഷ്ട്രങ്ങൾ സ്ഥാപിച്ചു.രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ മധേഷ്യയിൽ നിന്നും ആര്യ ഗോത്രങ്ങൾ ഇറാനിലേക്ക് പ്രവേശിച്ചു തുടങ്ങി. അറബികൾ, മംഗോളിയർ, ബ്രിട്ടീഷുകാർ, റഷ്യക്കാർ തുടങ്ങിയ വ്യത്യസ്ത ശക്തികൾ ഇറാനിൽ പ്രവേശിക്കുകയും തങ്ങളുടെ ഭരണം അടിച്ചേൽപ്പിക്കുകയും ചെയ്തു . ബി.സി. 559 മുതൽ 330 വരെ നിലനിന്ന അക്കേമിനിദ് രാജവംശമാണ് ഇറാനിൽ പൂർണ്ണമായതും അർത്ഥവത്തയായ സാമ്രാജ്യം സ്ഥാപിച്ചത്.ചെറിയനാടുകളെയും ഗോത്രങ്ങളെയും കൂട്ടിയിണക്കി മഹാനായ സൈറസാണ് അക്കേമിനിട്ട് സാമ്രാജ്യത്തിന് അടിത്തറയിട്ടത്. ബാബിലോണിയയും സിറിയയും ഏഷ്യ മൈനറും ഉൾപ്പെടെ വിശാലമാ യിരുന്നു അത്.ബി.സി 330-ൽ ഖാസിഡോണിയയിലെ അലക്സാൻഡർ പേർഷ്യ പിടിച്ചടക്കി.അലക്സാണ്ടറിനു ശേഷം അദ്ദേഹത്തിന്റെ സൈന്യാധിപൻ സെല്യൂക്കസ് ആണ് പേർഷ്യ സാമ്രാജ്യം ഭരിച്ചത്.സെല്യൂസിദ് രാജ വംശത്തെ പിന്നീട് പാർഥിയൻമാർ കീഴടക്കി.എ.ഡി 224 -ൽ പാർഥിപൻമാരെ തോൽപ്പിച്ച് അർദാഷിർ സസ്സാനിയൻ സാമ്രാജ്യം സ്ഥാപിച്ചു. എ.ഡി. 631-41 - ൽ മുസ്ലീം അറബികൾ സസ്സാനിയൻ സാമ്രാജ്യത്തെ കീഴടക്കി.ഇതോടെ സൊരാഷ്ട്ര മതത്തിന്റെ സ്ഥാനത്ത് ഇസ്ലാം പ്രചരിച്ചു.ഉമയ്യദ് ,അബ്ബാസിന് വംശങ്ങളിലെ ഖനീഫമാരാണ് തുടർന്ന് പേർഷ്യ ഭരിച്ചത്. ബാഗ്ദാദ് ആയിരുന്നു തലസ്ഥാനം. അബാസിദ് ഖലീഫമാരുടെ ശക്തി ക്ഷയിക്കാൻ തുടങ്ങിയതോടെ പേർഷ്യയിലെ പല പ്രശങ്ങൾ കേന്ദ്രമാക്കി ഒട്ടേറെ രാജ വംശങ്ങൾ ഉയർന്നു വന്നു.തഹീറിന്ദുകൾ (820-872) സഫറിദുകൾ (867- 903) സമാനിദുകൾ (875-1005) തുടങ്ങിയവയാരുന്നു പ്രമുഖർ.സമാനിദുകളുടെ സാമ്രാജ്യം ഇന്ത്യ വരെ നീണ്ടിരുന്നു. 962 ൽ സമാനിദുകളുടെ ഗവർണർമാരിൽ ഒരാളായിരുന്ന അടിമ വംശക്കാരൻ ഗസ്നവിദ് വംശം സ്ഥാപിച്ചു.1186 വരെ ഇത് നിലനിന്നു. ശേഷം സെൽജുക് എന്നതുർക്കി വിഭാഗം ഗസ്നവിദുകളെ ആക്രമിച്ചു.തുഗ്രിൽ ബേഗായിരുന്നു നേതാവ്. 1055 ൽ ബാഗ്ദാദിലെ ഖലീഫ കിഴക്കിന്റെ രാജാവായി തുഗ്രിൽ ബേഗിനെ അംഗീകരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമി മാലിക് ഷായുടെ ഭരണകാലത്ത് (1072-10 92) പേർഷ്യ ശാസ്ത്രത്തിലും കലയിലും മുന്നേറി. കവിയും ശാസ്ത്രജ്ഞനുമായ ഒമർ ഖയ്യാം തന്റെ ജ്യോതിശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയത് മാലിക് ഷാസ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രത്തിലായിരുന്നു. 1380-ൽ മധ്യേഷ്യൻ രാജാവ് ത്രിമൂർ പേർഷ്യ കീഴടക്കി. പിന്നീട് പേർഷ്യ മോചിതമായത് സഫാ വoശത്തിന്റെ ഭരണ കാലഘട്ടത്തിലാണ് (1502 - 1736) 1736 - ൽ നാദിർഷാ സഫാ വിദുകളെ തോൽപിച്ച് ആധിപത്യമുറപ്പിച്ചു. 1747 വരെ നാദിർഷാ ഭരണം നടത്തി .1795-ൽ ഖജാർവംശത്തിന്റെ കീഴിലായി 1925 വരെ ഇവർ ഭരണം നടത്തി.തലസ്ഥാനം ടെഹ്റാനിലേക്ക് മാറ്റിയത് ഖജാറുകളാണ്. 17 -)0 നൂറ്റാണ്ടു മുതൽ യുറോപ്യൻ സാ മ്രാജ്യശക്തികളായ പോർച്ചുഗൽ, ബ്രിട്ടൺ, റഷ്യ, ഫ്രാൻസ് എന്നിവയെല്ലാം പേർഷ്യയിൽ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിച്ചു ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിലൂടെ മധ്യേഷ്യയിലും ഇറാനിലും കടന്നുകയറി ബ്രിട്ടണും, മധേഷ്യയിലൂടെ ഇറാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീങ്ങുവാൻ റഷ്യൻ സാമ്രാജ്യവും ശ്രമിച്ചു.1801-28 കാലം കൊണ്ട് ജോർജിയ ,ആർമീനിയ എന്നീ പ്രദേശങ്ങൾ റഷ്യ കരസ്ഥമാക്കി.അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് മേഖലക്കു വേണ്ടി ബ്രിട്ടണും പേർഷ്യയും തമ്മിൽ യുദ്ധമുണ്ടായി.പേർഷ്യ റഷ്യക്കും ബ്രിട്ടണുമായി ഒട്ടേറെ പ്രാവശ്യകൾ അടിയറവ് വയ്ക്കേണ്ടി വന്നു. 1905-ൽ ബജാർ ഭരണാധികാരിയായ ഷായ്ക്കെതിരെ ഭരണഘടനയ്ക്കു വേണ്ടിയുള്ള സമരം വിജയിച്ചതോടെയാണ് ആണ് ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ 1906 രാജ്യത്ത് ചെറിയ തോതിൽ ഭരണഘടന നിലവിൽ വന്നു. 1906ഒക്ടോബർ 7 ന് ആദ്യ പാർലമെന്റ്(മജ്ലിസ് ) നിലവിൽ വന്നു. 1908-ൽ ബ്രിട്ടീഷ് ഗവേഷകർ ഇറാനിൽ എണ്ണ കണ്ടെത്തി. ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയായിരുന്നു എണ്ണ ഖനനം കുത്തകയെടുത്തത് .ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും റഷ്യയും രണ്ടു വശങ്ങളിൽ നിന്നും ഇറാനിൽ പ്രവേശിച്ചു. കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം സോവിയറ്റ് യൂണിയനായി മാറിയ റഷ്യ 1921 പിൻവാങ്ങിയതോടെ ബ്രിട്ടീഷ് നിയന്ത്രണം ശക്തമായി.1925 ബ്രിട്ടന്റെ രഹസ്യ സഹായത്താൽ പട്ടാള ഓഫീസറായ റിസാ ഖാൻ സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തി. പിന്നീട് അദ്ദേഹം റിസാഷാ പഹ് ലവി എന്ന പേര് സ്വീകരിച്ചു. പഹ് ലവി രാജവംശത്തിന് തുടക്കമിട്ടു. പാശ്ചാത്യരുടെ എണ്ണ ആവശ്യങ്ങൾക്ക് ഇറാൻ കീഴ്പെടുകയും ചെയ്തു. 1935-ൽ രാജ്യത്തിന്റെ പേര് പേ ർ ഷ്യ എന്നത് മാറ്റി ഇറാൻ എന്നാക്കി. ' പഹ്‌ലവി ഭരണത്തോടു കൂടിയാണ്‌. തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കിയ രിസാ ഷാഹ്‌ പഹ്‌ലവി പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ്‌ രിസാഷാ പഹ്‌ലവി അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന്‌ ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1980-88 കാലയളവിൽ ഇറാൻ-ഇറാഖ് യുദ്ധം നടന്നു. ലോകത്ത്‌ അമേരിക്കയുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ്‌ ഇറാന്റെ സ്ഥാനം. ഹസൻ റൂഹാനി ആണ്‌ നിലവിലെ പ്രസിഡന്റ്. അവലംബം ഇസ്ലാമിന്റെ ലോകം : പ്രബോധനം വിശേഷാൽ പതിപ്പ്‌ 2004 പുറം കണ്ണികൾ The official website of Islamic Republic of Iran government information council Technology Cooperation Office State prisons and security and corrective measures organization നാഷണൽ ഇറാനിയൻ ഓയിൽ കമ്പനി ഇറാനിയൻ വിദ്യാഭ്യാസ മന്ത്രാലയം ഇറാനിയൻ വാർത്താവിനിമയ മന്ത്രാലയം വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:ഇറാൻ വർഗ്ഗം:പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ വർഗ്ഗം:ഇസ്ലാമിക് റിപ്പബ്ലിക്കുകൾ
മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരകം
https://ml.wikipedia.org/wiki/മഹാകവി_പി_കുഞ്ഞിരാമൻ_നായർ_സ്മാരകം
തിരിച്ചുവിടുകപി. കുഞ്ഞിരാമൻ നായർ