title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
കുഞ്ചൻ നമ്പ്യാർ
https://ml.wikipedia.org/wiki/കുഞ്ചൻ_നമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ. thumb |കുഞ്ചൻ സ്മാരകം,അമ്പലപ്പുഴ,ആലപ്പുഴ ജീവിതരേഖ thumb|പാലക്കാട്‌, ലക്കിടി കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനം. ചന്ദ്രികാവീഥി, ലീലാവതീവീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽ‍ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല. നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.ഐതിഹ്യമാല, അദ്ധ്യായം:കുഞ്ചൻനമ്പ്യാരുടെ ഉൽഭവം ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:- 1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു. എന്ന കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്. thumb|കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ്-അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത് തുള്ളൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ. എന്നു പറയാൻ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് നമ്പ്യാർ പറഞ്ഞിട്ടുണ്ട്:- ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികൾ പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റേതായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് താഴെപ്പറയുന്ന നാല്പത് തുള്ളലുകളാണ്ഭാഷാസാഹിത്യചരിത്രം - സി.ജെ. മണ്ണുമ്മൂട്:- കൃതികൾ ഓട്ടൻ തുള്ളലുകൾ സ്യമന്തകം കിരാതം വഞ്ചിപ്പാട്ട് കാർത്തവീര്യാർജ്ജുനവിജയം രുഗ്മിണീസ്വയം‌വരം പ്രദോഷമാഹാത്മ്യം രാമാനുജചരിതം ബാണയുദ്ധം പാത്രചരിതം സീതാസ്വയം‌വരം ലീലാവതീചരിതം അഹല്യാമോഷം രാവണോത്ഭവം ചന്ദ്രാംഗദചരിതം നിവാതകവചവധം ബകവധം സന്താനഗോപാലം ബാലിവിജയം സത്യാസ്വയം‌വരം ഹിഡിംബവധം ഗോവർദ്ധനചരിതം ഘോഷയാത്ര ശീതങ്കൻ തുള്ളലുകൾ കല്യാണസൗഗന്ധികം പൗണ്ഡ്രകവധം ഹനുമദുത്ഭവം ധ്രുവചരിതം ഹരിണീസ്വയം‌വരം കൃഷ്ണലീല ഗണപതിപ്രാതൽ ബാല്യുത്ഭവം പറയൻ തുള്ളലുകൾ സഭാപ്രവേശം പുളിന്ദീമോഷം ദക്ഷയാഗം കീചകവധം സുന്ദോപസുന്ദോപാഖ്യാനം നാളായണീചരിതം ത്രിപുരദഹനം കുംഭകർണ്ണവധം ഹരിശ്ചന്ദ്രചരിതം ഇതരകൃതികൾ തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്‌. താഴെപ്പറയുന്നവ അവയിൽ ചിലതാണ്:- പഞ്ചതന്ത്രം കിളിപ്പാട്ട് ശ്രീകൃഷ്ണചരിതം മണിപ്രവാളം രുഗ്മിണീസ്വയംവരം പത്തുവൃത്തം ശീലാവതി നാലുവൃത്തം ശിവപുരാണം നളചരിതം കിളിപ്പാട്ട് വിഷ്ണുഗീത കൃതികളുടെ പ്രത്യേകതകൾ സമൂഹവിമർശനം, നിശിതമായ ഫലിതപരിഹാസങ്ങൾ, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികൾ എന്നിവയെല്ലാം നമ്പ്യാരുടെ കൃതികളുടെ ലക്ഷണങ്ങളായി നിരൂപകർ എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ രചനകളുടെ ഈ പ്രത്യേകതകൾ കവിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ജനകീയ കവി എന്ന് നമ്പ്യാർ വിശേഷിക്കപ്പെടാറുണ്ട്. ഫലിതം പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളൽ കൃതികളും എങ്കിലും അവയിൽ കഴിയുന്നത്ര നർമ്മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു. നളചരിതത്തിൽ, സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകൾ വർണ്ണിക്കുന്ന ഭാഗം പ്രസിദ്ധമാണ്. കല്യാണസൗഗന്ധികത്തിൽ പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധികപ്പൂ തേടിപ്പോകുന്ന ഭീമൻ, ഒരു വൃദ്ധവാനരനെന്ന മട്ടിൽ വഴിമുടക്കി കിടന്ന ഹനുമാനോട് കയർക്കുന്ന ഭാഗം രസകരമാണ്:- തന്റെ അവശസ്ഥിതി അറിഞ്ഞ് വഴിമാറിപ്പോകാൻ ആവശ്യപ്പെടുന്ന ഹനുമാനോട് ഭീമൻ പിന്നെയും ഇടയുന്നു:- ഈ വീമ്പിന് മറുപടികൊടുത്ത ഹനുമാൻ, നാലഞ്ചു ഭർത്താക്കന്മാർ ഒരു പെണ്ണിന് എന്നത് നാലുജാതിക്കും വിധിച്ചതല്ല എന്ന് ഭീമനെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, ദുശ്ശാസനൻ പണ്ട് കൗരവസഭയിൽ വച്ച് പാഞ്ചാലിയോട് അതിക്രമം ചെയ്തത് കണ്ണും മിഴിച്ച് കണ്ട് നിന്നപ്പോൾ പൊണ്ണത്തടിയനായ ഭീമന്റെ പരാക്രമം കാശിക്കു പോയിരിക്കുകയായിരുന്നോ എന്നും നമ്പ്യാർ ഹനുമാനെക്കൊണ്ട് ചോദിപ്പിക്കുന്നുണ്ട്. കേരളീയത പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ); നാട്ടറിവുകൾ; ഡി സി ബുക്സ്, കോട്ടയം ISBN 978-81-264-2060-5 തുള്ളൽക്കവിതകളിൽ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാർ കൊടുക്കുന്ന പശ്ചാത്തലം കേരളീയമാണ്. കഥാപാത്രങ്ങൾക്ക് അദ്ദേഹം മലയാളിത്തം കല്പിച്ചുകൊടുക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവേന്ദ്രൻ , ദമയന്തി, ദ്രൗപദി, സീത, പാർവ്വതി തുടങ്ങിയ കഥാപാത്രങ്ങൾ കേരളത്തിലെ സ്ഥിതിഗതികൾക്കനുരൂപമായ വേഷപ്പകർച്ചയോടുകൂടി മാത്രമേ തുള്ളലുകളിൽ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂ-സ്വർഗ്ഗ-പാതാളങ്ങൾ നമ്പ്യാരുടെ ഭാവനയിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയോദ്ധ്യയിലും, അളകാപുരിയിലും, സ്വർഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയർ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാരും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടങ്ങളിൽ ഉണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും, നമ്പൂതിരിമാരും ഇല്ലാത്ത പ്രദേശങ്ങൾ ഇല്ല. സന്താനഗോപാലത്തിലെ അർജുനൻ, യമപുരിയിൽ ചെന്നപ്പോൾ "കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ടു കൊടുക്കണ കണ്ടു" വത്രെ. ദുര്യോധനന്റെ വനത്തിലേക്കുള്ള ഘോഷയാത്രയിൽ അമ്പും വില്ലും ധരിച്ച നായന്മാരെ കൂടാതെ, "പട്ടാണികൾ പല ചെട്ടികളും കോമട്ടികളും പല പട്ടന്മാരും" ഒക്കെ ഉണ്ടായിരുന്നു. ഘോഷയാത്രക്ക് മുൻപ് സേനകൾക്ക് നലകിയ സദ്യയും തികച്ചും കേരളീയമായിരുന്നു:- കാർത്തവീരാർജ്ജുനവിജയത്തിൽ രാവണൻ ചിത്രയോധിയെ അയച്ച് കാർത്തവീരാർജ്ജുനന്റെ അടുത്ത് ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാഹചര്യങ്ങളും കേരളീയമാണ്:- സമൂഹവിമർശനം സമൂഹത്തിലെ തിന്മകളെ തന്റെ ഫലിതം കലർന്ന ശൈലിയിൽ നമ്പ്യാർ വിമർശിക്കുന്നത് പലയിടത്തും കാണാം. എന്ന ഹരിണീസ്വയം‌വരത്തിലെ വിമർശനം ഭരണാധികാരികളേയും ഉദ്യോഗസ്ഥവൃന്ദത്തേയും ആയിരിക്കണം ലക്ഷ്യമാക്കിയത്. എന്ന് ധനമോഹികളായ വൈദ്യന്മാരെ വിമർശിക്കുന്ന ധൃവചരിതത്തിലെ ഭാഗം പ്രസിദ്ധമാണ്. ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാൻ ചിലപ്പോഴൊക്കെ, അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി എന്ന അവസ്ഥ നമ്പ്യാർ ഹരിണീസ്വയം‌വരത്തിൽ സൂചിപ്പിക്കുന്നതിങ്ങനെയാണ്:- കാര്യമായൊരു ജോലിയും ചെയ്യാതെ, ഊണും ഉറക്കവും, പരദൂഷണവും മറ്റുമായി നടക്കുന്നവരെ നമ്പ്യാർ പാത്രചരിതത്തിൽ വരച്ചുകാട്ടുന്നതിങ്ങനെയാണ്:- ലോകോക്തികൾ മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാർക്കവിതയിൽ നിന്ന് വന്നവയാണ്:- നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തൊടങ്ങൊലാ. കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം. കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ? തുടങ്ങിയവയുടെ ഉറവിടം കല്യാണസൗഗന്ധികമാണെങ്കിൽ, താഴെപ്പറയുന്നവ കിരാതത്തിൽ നിന്നാണ്. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം. കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം. തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ. വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ. ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ. എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം. നമ്പ്യാർ നിരൂപണം പഴയ തിരുവിതാംകൂർ രാജ്യത്ത് 1926-ൽ അച്ചടിച്ച മലയാളം മൂന്നാം പാഠപുസ്തകത്തിൽ കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള പാഠം സമാപിക്കുന്നത്മലയാളം മൂന്നാം പാഠപുസ്തകം, പാഠം 14, കുഞ്ചൻ നമ്പ്യാർ (പുറങ്ങൾ 35-37) - The Director of Public Instruction, Travancore, വർഷം 1926, പ്രസാധകർ Macmillan & Co. Limited, വിക്കിഗ്രന്ഥശാലയെ ആശ്രയിച്ച് നിർല്ലോഭമായ പ്രശംസയിൽ ഈ വിധമാണ്: അതേസമയം, എല്ലാവിഭാഗം മലയാളികളുടെയിടയിലും ജനസമ്മതിയും അംഗീകാരവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാർ കവിത ശക്തമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. നമ്പ്യാരുടെ 'സംസ്കാരലോപത്തെ'-പ്പറ്റി ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മലയാള സാഹിത്യവിമർശകനായിരുന്ന കുട്ടികൃഷ്ണമാരാരും, പി.കെ.ബാലകൃഷ്ണനും പരാതിപ്പെട്ടിട്ടുണ്ട്.കെ.പി. അപ്പൻ, സമയപ്രവാഹവും സാഹിത്യകലയും എന്ന പുസ്തകത്തിലെ "യുദ്ധക്കലികൊണ്ട കാലദർശനം" എന്ന ലേഖനം(പുറങ്ങൾ 58-64) ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും കേരളീയസാഹചര്യങ്ങളിൽ ഫലിതത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ വാഗ്‌വ്യഭിചാരമായാണ് മാരാർ വിശേഷിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ 'ഭീമ-ഹനൂമൽസംവാദ' ത്തിന്റെ നിശിതമായ വിമർശനം മാരാരുടെ 'ഭാരതപര്യടനം' എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാർ ഹനുമാനെ 'അങ്ങാടിക്കൂളനും' ഭീമസേനനെ 'മേനിക്കണ്ടപ്പനും' ആയി തരംതാഴ്ത്തിയെന്ന് മാരാർ ആക്ഷേപിക്കുന്നു:- നമ്പ്യാരുടെ കാലദർശനത്തെ അപഗ്രഥിക്കുന്ന ഒരു പ്രബന്ധത്തിൽ മലയാളത്തിലെ മറ്റൊരു പ്രസിദ്ധനിരുപകനായ കെ.പി. അപ്പൻ ഈ വിമർശനത്തിനു മറുപടി പറയുന്നതിനൊപ്പം നമ്പ്യാരെ "ഉന്നതജ്ഞാനിയായ....കോമിക് ജീനിയസ്", "ജ്ഞാനിയായ വിദൂഷകൻ", എന്നൊക്കെ വിശേഷിപ്പിക്കുന്നു:- സാധാരണക്കാരുടെ ഭാഷയിൽ അവർക്കു വേണ്ടി എഴുതിയ ജനകീയ കവിയായി നമ്പ്യാർ കണക്കാക്കപ്പെടുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ സാമൂഹ്യപശ്ചാത്തലത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യം അധഃസ്ഥിതവിഭാഗങ്ങളിലെ മനുഷ്യരെ പൊതുവേ അവഗണിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടതിനാൽ നമ്പ്യാരുടെ കവിത പോലും നായന്മാർ വരെയുള്ള ജനവിഭാഗങ്ങളെ മാത്രമേ കണക്കിലെടുത്തുള്ളു എന്നും അതിനു താഴെയുള്ള ജനങ്ങളെക്കുറിച്ചുള്ള സൂചനകൾ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ വിരളമാണെന്നുമാണ് വിമർശനം.പി.കെ. ബാലകൃഷ്ണൻ, എഡിറ്റു ചെയ്ത "നാരായണഗുരു" എന്ന ഗ്രന്ഥം(പുറം 20) സ്മാരകങ്ങൾ thumb|കുഞ്ചൻ നമ്പ്യാർ സ്മാരകം, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലും തൃശ്ശൂർജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടർ സ്ഥലം കുഞ്ചൻ നമ്പ്യാരുടെ ഓർമ്മയ്ക്കായി കുഞ്ചൻ സ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ അകലെയാണ്. thumb|കുഞ്ചൻ സ്മൃതി വനം, ചൂലനൂർ നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകൾ നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു. ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ "കരി കലക്കിയ കുളം" എന്നും നമ്പ്യാർ "കളഭം കലക്കിയ കുളം" എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ. കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ "കാതിലോല?" (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ "നല്ലതാളി" (നല്ലത് ആളി - തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികൾ അലങ്കാരഭംഗി നിറഞ്ഞ ശ്ളോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു:- കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനം‌പ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരൻ പണ്ടാല വിശദീകരണവും കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:- ഈ പ്രതിഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ. അവലംബം പുറത്തേക്കുള്ള കണ്ണികൾ മഹാകവി കുഞ്ചൻ നമ്പ്യാർ രചിച്ച "പഞ്ചതന്ത്രം" PDF രൂപത്തിൽ നമ്പ്യാർ കൃതികളിൽ നിന്നു മലയാളത്തിൽ വന്ന പഴഞ്ചൊല്ലുകൾക്കായി ഇവിടെ സന്ദർശിക്കുക വർഗ്ഗം:തുള്ളൽ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:1770-ൽ മരിച്ചവർ വർഗ്ഗം:1705-ൽ ജനിച്ചവർ വർഗ്ഗം:പ്രാചീന കവിത്രയം
ഇക്വഡോർ
https://ml.wikipedia.org/wiki/ഇക്വഡോർ
ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കുവശത്തുള്ള രാജ്യമാണ് ഇക്വഡോർ(ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇക്വഡോർ) . ഭൂമധ്യരേഖ ഈ രാജ്യത്തു കൂടിയാണ് കടന്നു പോകുന്നത്. ഇക്വഡോർ എന്നത് ഭൂമധ്യരേഖയുടെ സ്പാനിഷ് പേരാണ്. വടക്കു വശത്ത് കൊളംബിയ, കിഴക്കും തെക്കും പെറുവും പടിഞ്ഞാറ് പസഫിക് സമുദ്രവുമാണ് ഈ രാജ്യത്തിന്റെ അതിരുകൾ. ചിലിയോടൊപ്പം, ബ്രസീലുമായി അതിർത്തി പങ്കിടാത്ത ഏക പടിഞ്ഞാറനമേരിക്കൻ രാജ്യമാണ് ഇക്വഡോർ. പ്രധാന സ്ഥലത്തു നിന്ന് 1,000 കിലോമീറ്റർ (620 മൈൽ) പടിഞ്ഞാറ് , പസഫിക് സമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപും ഈ രാജ്യത്തിലാണ് ഉൾപ്പെടുന്നത്. 283,561 km2, 109,415 sq ml.ആണ് ഈ രാജ്യത്തിന്റെ വിസ്തീർണ്ണം. ക്വിറ്റോ ആണ് തലസ്ഥാനം. ലാറ്റിനമേരിക്കയിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്നതും, പരിഷ്കൃതവൽക്കരിക്കപ്പെട്ടിട്ടില്ലാത്തതുമായ ചരിത്ര കേന്ദ്രമായി ക്വിറ്റോയെ 1970-ൽ യുനെസ്കോ അംഗീകരിച്ചു . ഈ രാജ്യത്തിലെ ഏറ്റവും വലിയ നഗരം ഗുവായാക്വിൽ ആണ്. ചരിത്ര പ്രാധാന്യമുള്ള മറ്റൊരു നഗരമായ കുയെൻക എന്ന ഇക്വഡോറിലെ മൂന്നാമത്തെ വലിയ നഗരവും ഏറ്റവും മികച്ച രീതിയിൽ ആസൂത്രണം ചെയ്ത സ്പാനിഷ് മാതൃകയിലുള്ള അമേരിക്കൻ നഗരം എന്ന പേരിൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചു. ജൈവ വൈവിധ്യത്തിന്റെ പേരിൽ ഇക്വഡോർ പ്രശസ്തമാണ്. ഇതു കാരണം ലോകത്ത് ഏറ്റവുമധികം ജൈവ വൈവിധ്യമുള്ള ഏഴു നഗരങ്ങളിൽ ഒന്നായി ഇക്വഡോർ കണക്കാക്കപ്പെടുന്നു. ഇക്വഡോറിൽ 2008-ൽ പാസാക്കിയ പരിസ്ഥിതിയെയും, പാരിസ്ഥിതികതയെയും സംരക്ഷിക്കാനുള്ള നിയമം ലോകത്ത് ആദ്യമായാണ് നടപ്പിലാക്കുന്നത്The Community Environmental Legal Defense Fund: about the New Constitution 2008 Celdf.org . Retrieved 2009-09-07.. സ്പാനിഷ് കോളനി ഭരണത്തിൻ കീഴിലും, ഗ്രാൻ കൊളംബിയ റിപ്പബ്ലിക്കിന്റെയും ഭാഗമായിരുന്ന ഇക്വഡോർ 1830-ൽ സ്വതന്ത്രമാകുകയും പ്രസിഡൻഷ്യൽ റിപ്പബിക്ക് ആകുകയും ചെയ്തു. ശരാശരി വരുമാനമുള്ള ജനങ്ങൾ വസിക്കുന്ന ഇക്വഡോറിലെ എച്ച്.ഡി.ഐ. മൂല്യം 2010-ലെ കണക്കു പ്രകാരം 0.695 ആണ്. ആകെ ജനസംഖ്യയുടെ 35.1% പേരും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരാണ്. ഭൗതിക ഭൂമിശാസ്‌ത്രം ഭൂപ്രകൃതി ഘടനാപരമായി ഇക്വഡോറിനെ പർവതപ്രദേശം, തീരപ്രദേശം, കിഴക്കൻമേഖല (oriente) എന്നിങ്ങനെ മൂന്നായി വിഭജിക്കാം. പർവതപ്രദേശം രാജ്യത്തുടനീളം തെക്കുവടക്കായി വ്യാപിച്ചുകാണുന്ന ആൻഡീസ്‌ മേഖലയാണ്‌ ആദ്യത്തെ ഭൂപ്രകൃതിവിഭാഗം. കിഴക്കും പടിഞ്ഞാറുമായി രണ്ട്‌ സമാന്തര പർവതപങ്‌ക്തികളും അവയ്‌ക്കിടയിൽ കുറുകെ കിടക്കുന്ന മലനിരകളും ഈ മലനിരകൾക്കിടയ്‌ക്കായുള്ള പത്തിലേറെ ഉന്നതതടങ്ങളും ആൻഡീസ്‌ മേഖലയിൽപ്പെടുന്നു. കിഴക്കരികിലുള്ള പർവതപങ്‌ക്തി താരതമ്യേന പ്രായംകുറഞ്ഞ അവസാദശിലകൾ കൊണ്ടു നിറഞ്ഞതാണ്‌. പടിഞ്ഞാറേ പങ്‌ക്തിയിൽ ആധാരശിലകളായി മീസോസോയിക്‌ കല്‌പത്തിലെ ആഗ്നേയശിലകളും, അവയ്‌ക്കു മീതെ ക്രിറ്റേഷ്യസ്‌ യുഗത്തിലെ അവസാദശിലകളുമാണുള്ളത്‌. ആഗ്നേയ പ്രക്രിയ (igneous activity) സജീവമായുള്ള ഒരു മേഖലയാണിത്‌. ഇവിടെ ഭൂകമ്പങ്ങൾ സാധാരണമാണ്‌. കിഴക്കുഭാഗത്തെ പർവതപങ്‌ക്തിയോടനുബന്ധിച്ച്‌ ഇരുപതോളം സജീവ-അഗ്നിപർവതങ്ങളുണ്ട്‌. ഇവയിൽ കോട്ടപാക്‌സി (5,901 മീ.) വൻകരകളിലെ ഏറ്റവും ഉയരംകൂടിയ അഗ്നിപർവതമാണ്‌. ഇക്വഡോറിലെ ഏറ്റവും ഉയരംകൂടിയ ഭാഗം പടിഞ്ഞാറെ പർവതപങ്‌ക്തിയിൽപ്പെട്ട ചിമ്പരാസോ (6310 മീ.) ആണ്‌; ഇതും ഒരു നിഷ്‌ക്രിയ അഗ്നിപർവതമാണ്‌. ആൻഡീസ്‌ മേഖലയിൽപ്പെട്ട ഉന്നതതടങ്ങൾ പ്രവാഹജലത്തിന്റെ പ്രവർത്തനംമൂലം നിമ്‌നോന്നതപ്രകൃതികളായിത്തീർന്നിരിക്കുന്നു. തെ. അക്ഷാ. 2ബ്ബ-ക്കു വടക്കുള്ള ഉന്നതതടങ്ങളിലൊക്കെത്തന്നെ അഗ്നിപർവതജന്യമായ മച്ചാണുള്ളത്‌. പർവതനിരയെ മുറിച്ചുകടന്ന്‌ പസിഫിക്കിലേക്കൊഴുകുന്ന ധാരാളം നദികൾ ഈ ഭാഗത്തുണ്ട്‌. ഇവയിൽ മീറാ, ഗ്വയിലബാംബ എന്നിവ പ്രാധാന്യമർഹിക്കുന്നു. നദീതടങ്ങളൊക്കെത്തന്നെ ഫലഭൂയിഷ്‌ഠമായ കൃഷിനിലങ്ങളാണ്‌; ക്വിറ്റോനഗരം ഉൾക്കൊള്ളുന്ന ഉന്നതതടം ഇവയിലൊന്നാണ്‌. ഇതിന്‌ തെക്കുകിഴക്കും പടിഞ്ഞാറുമുള്ള പർവതങ്ങളെ യോജിപ്പിക്കുന്ന സാമാന്യം ഉയരമുള്ള ഒരു മലനിര കാണാം. ഈ മലനിരയ്‌ക്കു തെക്കുള്ള ഉന്നതതടങ്ങളിൽ ധാരാളം ചെറുനദികൾ ഒഴുകുന്നുണ്ട്‌. തെ. അക്ഷാ. 4ബ്ബ-യോടടുത്ത്‌ ആൻഡീസ്‌ മുറിച്ചുകടന്ന്‌ കിഴക്കോട്ടൊഴുകുന്ന മാരാന്യോണിന്റെ പോഷകനദികളാണ്‌ ഇവ. ഈ ഭാഗത്തുള്ള തടപ്രദേശങ്ങളും ഫലഭൂയിഷ്‌ഠങ്ങളാണ്‌. തീരപ്രദേശം ചതുപ്പുകൾ നിറഞ്ഞ എക്കൽസമതലങ്ങളും മൊട്ടക്കുന്നുകളുമാണ്‌ തീരപ്രദേശത്ത്‌ പൊതുവേയുള്ളത്‌. പർവതസാനുക്കളിലുള്ള നദീതടങ്ങൾ വിസ്‌തൃതങ്ങളായ എക്കൽതലങ്ങളായി മാറിയിരിക്കുന്നു. ജലോഢ നിക്ഷേപങ്ങൾ, അഗ്നിപർവതച്ചാരം ഇവ ധാരാളമായി ഉൾക്കൊണ്ടു കാണുന്നു. ഈ പ്രദേശത്ത്‌ മലനിരകളുടെ ശാഖകളായി കരുതാവുന്ന നിരവധി മൊട്ടക്കുന്നുകൾ കാണാം. വളഞ്ഞുപുളഞ്ഞൊഴുകുന്ന ആറുകൾ ഇടയ്‌ക്കിടെ ഗതിമാറുന്നതുമൂലം നിർമിതമാകുന്ന ചെറുതടാകങ്ങളും ചതുപ്പുകളും ധാരാളമായുണ്ട്‌. ഗയാസ്‌, നാരാഞ്‌ജൽ, ചിംബോ എന്നീ നദികൾ ഈ പ്രദേശത്തുകൂടി പസഫിക്കിലേക്കൊഴുകുന്നു. കിഴക്കൻമേഖല ആമസോൺ മഴക്കാടുകൾ രാജ്യത്തിന്റെ വിസ്‌തീർണത്തിന്റെ പകുതിയോളംവരും. ജനസംഖ്യ 5 ശതമാനമാനത്തിൽ താഴെ. ആൻഡീസ്‌ നിരകൾക്കു കിഴക്കുള്ള ഭാഗമാണിത്‌. ദുർഗമമായ ഈ ഉന്നതപ്രദേശം ചെങ്കുത്തായ മലനിരകളും കുന്നുകളും നിറഞ്ഞ നിബിഡ വനങ്ങളാണ്‌. ഗാലപഗോസ്‌ ദ്വീപുകൾ പസിഫിക്‌ സമുദ്രത്തിൽ സ്ഥിതിചെയ്യുന്നു. ഭൂഖണ്ഡത്തിന്‌ ആയിരത്തോളം കി.മീ. കിഴക്കാണ്‌ ഈ പ്രദേശം. കാലാവസ്ഥ സമുദ്രനിരപ്പിൽനിന്നുള്ള ഉയരത്തെയും സ്ഥിരവാതങ്ങൾക്ക്‌ അഭിമുഖമോ പ്രതിമുഖമോ എന്നതിനെയും ആശ്രയിച്ച്‌ കാലാവസ്ഥയിൽ പ്രാദേശികവ്യതിയാനങ്ങൾ കാണാം. ഇതുമൂലം അടുത്തടുത്തുള്ള പ്രദേശങ്ങളിൽപ്പോലും തുലോം വ്യത്യസ്‌തമായ കാലാവസ്ഥ അനുഭവപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന്‌ 900 മീ. വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ (റ്റിയയെറാ കാലിയന്റേ- tierra caliente) ശ.ശ. താപനില 24ബ്ബ-26ബ്ബഇ ആണ്‌. ഇവിടെ താപനിലയിലെ വാർഷികപരാസം 3ബ്ബഇ-യിൽ കൂടാറില്ല. 900 മുതൽ 1800 വരെ മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ (റ്റിയെറാ ടെംപ്ലാഡ-tierra templada) ശ.ശ. താപനില 18ബ്ബ-24ബ്ബഇ ആണ്‌. ഇവിടെയും താപനിലയിലെ അന്തരം താരതമ്യേന കുറഞ്ഞുകാണുന്നു. (< 2ºC). 2,000 മുതൽ 3,000 വരെ മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിൽ (റ്റിയെറാഫ്രയാ-tierra fria) ശരാശരി താപനില 12ബ്ബ-18ബ്ബഇ-ഉം വാർഷികപരാസം (< 1ºC)-ഉം ആണ്‌. 3,000 മീ.-ലേറെ ഉയരത്തിലുള്ള പാരമോസ്‌ (paramos)എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളിൽ മാധ്യ-താപനില 12ബ്ബഇ-ൽ താഴെയാണ്‌. ഹിമരേഖ (snow-line) 4,400 മീ. ഉയരത്തിലാണ്‌; ഇതിനുമുകളിൽ സ്ഥിരഹിമപ്രദേശങ്ങളാണ്‌. മധ്യരേഖയ്‌ക്ക്‌ ഇരുപുറവുമായി സ്ഥിതിചെയ്യുന്നതുമൂലം ദിനരാത്രങ്ങളിൽ സാരമായ ദൈർഘ്യവ്യത്യാസം അനുഭവപ്പെടുന്നില്ല. തീരപ്രദേശത്തെ, കാലാവസ്ഥയിലെ വ്യത്യാസം അടിസ്ഥാനമാക്കി, തെക്കും വടക്കും ഭാഗങ്ങളായി തിരിക്കാം. എസ്‌മറാൾഡസ്‌ നഗരത്തിനുവടക്ക്‌ ആർദ്ര-ശുഷ്‌ക കാലാവസ്ഥയാണുള്ളത്‌. ആണ്ടിൽ രണ്ടു മഴക്കാലങ്ങളും അവയെ വേർതിരിക്കുന്ന ശുഷ്‌കഋതുക്കളും ഈ കാലാവസ്ഥയുടെ പ്രത്യേകതയാണ്‌. കൊടുങ്കാറ്റുകൾ അനുഭവപ്പെടുന്നില്ല. തെക്കേ പകുതിയിൽ ജനു. മുതൽ മേയ്‌ വരെയാണ്‌ മഴക്കാലം; ശേഷം മാസങ്ങളിൽ വരണ്ട കാലാവസ്ഥയാണുള്ളത്‌. തെക്കോട്ടു നീങ്ങുന്തോറും മഴക്കാലത്തിന്റെ ദൈർഘ്യം കുറഞ്ഞുവരുന്നു. കിഴക്കൻമേഖല മഴക്കാടുകളാണ്‌. ഇവിടത്തെ താപനില 27ബ്ബ-38ബ്ബഇ-ഉം ശരാശരി വർഷപാതം 200 സെ.മീറ്ററുമാണ്‌. സസ്യജാലം കാലാവസ്ഥയിലെ വൈവിധ്യം സസ്യപ്രകൃതിയിലും പ്രതിഫലിച്ചുകാണുന്നു. താഴ്‌ന്നപ്രദേശങ്ങൾ പൊതുവേ സസ്യനിബിഡങ്ങളായ മഴക്കാടുകളാണ്‌. ഈ വനങ്ങളിൽ പടർന്നുവളരുന്ന വൻമരങ്ങളും വള്ളിച്ചെടികളും ധാരാളമായുണ്ട്‌. 1,200 മുതൽ 1,500 വരെ മീ. ഉയരത്തിലുള്ള പ്രദേശങ്ങളിലും നിബിഡവനങ്ങൾ കാണപ്പെടുന്നു. ഇവയ്‌ക്കുമുകളിൽ സെജാ ദെ ലാമൊണ്ടാന എന്നു വിളിക്കപ്പെടുന്ന തുറന്ന കുറ്റിക്കാടുകളാണുള്ളത്‌; 3,000 മീ.-ലേറെ ഉയരമുള്ള ഭൂഭാഗങ്ങളിലെ നൈസർഗിക സസ്യജാലം ഉയരത്തിൽ വളരുന്ന പുൽവർഗങ്ങളാണ്‌. തീരസമതലത്തിന്റെ തെക്കരികിൽ പത്രപാതിവനങ്ങൾ കാണപ്പെടുന്നു. ഈ പ്രദേശത്തുതന്നെ ഗായാക്വിൻ ഉൾക്കടൽ തീരത്തും ചതുപ്പുകളിലും കണ്ടൽവനങ്ങൾ കാണാം. സസ്യങ്ങളുടെ 25,000 സ്‌പീഷീസുകളാണ്‌ ഇക്വഡോറിലുള്ളത്‌. സമ്പദ്‌ പ്രധാനങ്ങളായ വൃക്ഷങ്ങൾ ഇക്വഡോർ വനങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. ഇവയിൽ ബാൽസ (Ochroma lagopus) ലോകത്തിലെ ഏറ്റവും സാന്ദ്രതകുറഞ്ഞ തടിത്തരമാണ്‌. ജന്തുവർഗങ്ങൾ ഇക്വഡോറിലെ മഴക്കാടുകളിൽ സിംഹം, കടുവ, പുള്ളിപ്പുലി, കുറുനരി, നീർനായ്‌, നീർപ്പന്നി, ഹരിണവർഗങ്ങൾ, കീരി, ഉരഗവർഗങ്ങൾ, വാനരവർഗങ്ങൾ എന്നിവ ധാരാളമായി കാണപ്പെടുന്നു. വ്യത്യസ്‌ത കാലാവസ്ഥകളിൽ കഴിയുന്ന 1,600-ലേറെയിനം പക്ഷികളുള്ളതായി കണക്കാക്കപ്പെടുന്നു. ഇവ കൂടാതെ വിവിധയിനം വാവലുകളുമുണ്ട്‌. ചിത്രശലഭങ്ങളുടെ 6000 സ്‌പീഷീസുണ്ട്‌. വ. അമേരിക്കയിൽനിന്നും ശീതകാലത്ത്‌ ഒഴിഞ്ഞുപോരുന്ന ധാരാളമിനം പക്ഷികൾ ഇക്വഡോറിലെ വനങ്ങളിൽ താത്‌കാലികമായി ചേക്കേറുന്നു. വിഷപ്പാമ്പുകളുൾപ്പെടെ ഉരഗവർഗത്തിലെ പ്രമുഖ ഇനങ്ങളൊക്കെത്തന്നെ ഇക്വഡോറിൽ സുലഭങ്ങളാണ്‌. ക്ഷുദ്രജീവികളുടെ ബാഹുല്യം ഈ പ്രദേശത്തെ ജനജീവിതത്തിന്‌ ഒരു ശാപമായി അനുഭവപ്പെടുന്നു. ജനവിതരണം ജനങ്ങൾ ഉദ്ദേശം 20,000 വർഷങ്ങൾക്കുമുമ്പ്‌ ഏഷ്യാവൻകരയിൽനിന്നും ബെറിങ്‌ കടൽ കടന്ന്‌ അമേരിക്കയിലെത്തി, പിന്നീട്‌ തെക്കൻ പ്രദേശങ്ങളിലേക്കു വ്യാപിച്ച മംഗോളോയ്‌ഡ്‌ വർഗക്കാരുടെ പിൻഗാമികളാണ്‌ ഇക്വഡോറിലെ തദ്ദേശീയജനത. യൂറോപ്യൻ അധിനിവേശകാലത്ത്‌ (1530) ഇവരുടെ അംഗസംഖ്യ എട്ട്‌ ലക്ഷത്തിലേറെയായിരുന്നു. സ്‌പെയിൻകാരുടെ ആക്രമണത്തെത്തുടർന്ന്‌ തദ്ദേശീയർ ഒട്ടുമുക്കാലും ഉന്നത പ്രദേശങ്ങളിലേക്ക്‌ പലായനം ചെയ്‌തു. സ്‌പെയിൻകാരും അവരുടെ അടിയാളന്മാരായി കൊണ്ടുവരപ്പെട്ട നീഗ്രാവിഭാഗങ്ങളും തീരപ്രദേശത്തും താഴ്‌വാരങ്ങളിലും പാർപ്പുറപ്പിച്ചു. തങ്ങൾക്ക്‌ അനുകൂലമായി വർത്തിച്ച തദ്ദേശീയരുമായി യൂറോപ്യർ ലൈംഗികബന്ധങ്ങളിലേർപ്പെടുകയും മെസ്റ്റിസോ എന്നു വിളിക്കപ്പെടുന്ന സങ്കരവർഗം ഉടെലടുക്കുകയും ചെയ്‌തു. നീഗ്രാവർഗക്കാരും യൂറോപ്യരുമായുള്ള സമ്പർക്കത്തിലൂടെ "മുളാടോ' വർഗവും, നീഗ്രാകളും തദ്ദേശീയരുമായുള്ള ബന്ധത്തിലൂടെ "മൺടൂവിയോ' വർഗവും ഉണ്ടായി. സങ്കരവിഭാഗങ്ങൾ മൊത്തം ജനസംഖ്യയുടെ 55 ശ.മാ-ത്തോളം വരും. ഇക്വഡോറിലെ ജനസംഖ്യയിൽ തദ്ദേശീയർക്ക്‌ ഇന്നും ഗണ്യമായ ഭൂരിപക്ഷമുണ്ട്‌. യൂറോപ്യരുടെ സംഖ്യ 20 ശ.മാ.-ത്തോളമേ ഉള്ളൂ. ഇക്വഡോറിലെ കിഴക്കൻമേഖല ഇന്നും തദ്ദേശീയരുടെ മാത്രം ആവാസസ്ഥാനമായി തുടരുന്നു. ജനങ്ങളിൽ 46 ശ.മാ. തീരപ്രദേശത്തും, 51 ശ.മാ. ആൻഡീസ്‌ തടങ്ങളിലും, 2 ശ.മാ. കിഴക്കൻ മേഖലയിലും ഒരു ശതമാനത്തോളം ഗാലപഗോസ്‌ ദ്വീപുകളിലും വസിക്കുന്നു. ജനസംഖ്യ 2001-ലെ സെൻസസ്‌ പ്രകാരം 1,21,56,608-ജനസാന്ദ്രത സ്‌ക്വയർ കി.മി.റിന്‌ 45-ഉം. 2003-ൽ 61.8 ശ.മാ. പട്ടണ പ്രദേശങ്ങളിൽ ജീവിക്കുന്നവരായിരുന്നു. തനതായ വർഗസ്വഭാവങ്ങൾ മിക്കവാറും അവശേഷിച്ചിട്ടില്ല. ഭൂപ്രകൃതിക്കും കാലാവസ്ഥയ്‌ക്കും ജീവിതചര്യയ്‌ക്കും അനുയോജ്യമായ സംസ്‌കാരസവിശേഷതകളാണ്‌ ഇക്വഡോറിലെ ജനത പൊതുവേ പുലർത്തിക്കാണുന്നത്‌. ഭാഷകൾ യൂറോപ്യർ സ്‌പാനിഷ്‌ സംസാരിക്കുന്നവരാണ്‌. ഇങ്കാസംസ്‌കാരം പ്രബലമാവുന്നതിനുമുമ്പ്‌ ഇക്വഡോറിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്‌തഭാഷകൾ പ്രചാരത്തിലിരുന്നു; അവയിൽ ചിബ്‌ചൻ മാത്രമാണ്‌ ഇപ്പോഴും പ്രയോഗത്തിലുള്ളത്‌. ഇങ്കാസാമ്രാജ്യകാലത്ത്‌ കെച്‌വാഭാഷ ഔദ്യോഗികമായി പ്രചരിപ്പിക്കപ്പെട്ടു. യൂറോപ്യൻ അധിനിവേശത്തെത്തുടർന്നും ഭരണപരമായ സൗകര്യത്തെ ഉദ്ദേശിച്ച്‌, സ്‌പാനിഷ്‌ ഭാഷയോടൊപ്പം കെച്‌വയും ഉപയോഗത്തിലിരുന്നു. ഇപ്പോൾ ഇക്വഡോറിലെ ബഹുഭൂരിപക്ഷം ജനങ്ങളും കെച്‌വാ സംസാരിക്കുന്നവരാണ്‌; എന്നാൽ സ്‌പാനിഷ്‌ ആണ്‌ ഔദ്യോഗികഭാഷ. കിഴക്കൻമേഖലയിലെ അപരിഷ്‌കൃതരായ തദ്ദേശീയർ ഇന്നും വ്യത്യസ്‌തഭാഷകൾ സംസാരിച്ചുപോരുന്നു. ജിവാറോ, സപാരോ ടക്കാനോവ, കാനെലോ, കോഫൻ ആയ്‌ഷിരി തുടങ്ങിയ വർഗങ്ങൾക്കെല്ലാംതന്നെ സ്വന്തമായി ഭാഷകളുണ്ട്‌. സംസ്‌കാരം ഇങ്കാസംസ്‌കാരം പരിപുഷ്‌ടമായിരുന്ന കാലത്താണ്‌ സ്‌പെയിൻകാരുടെ അധിനിവേശമുണ്ടായത്‌. എസ്‌മറാൾഡ, മാന്റഹുവാൻ കാവിൽക, പൂണ, കാര, പാൻസാലിയോ തുടങ്ങി തനതായ സംസ്‌കാരവിശേഷങ്ങൾ പുലർത്തിപ്പോന്ന വിഭിന്ന ജനപദങ്ങളുടെ ഫെഡറൽ രീതിയിലുള്ള സഹവർത്തിത്വത്തിലൂടെയാണ്‌ ഇങ്കാസാമ്രാജ്യം കെട്ടിപ്പടുത്തിരുന്നത്‌. ഓരോ ജനപദവും പ്രത്യേകം തലവന്മാരുടെ നിയന്ത്രണത്തിലായിരുന്നു. കാർഷികപ്രധാനമായ ഒരു സമ്പദ്‌വ്യവസ്ഥയായിരുന്നു നിലവിലിരുന്നത്‌. കടുംകൃഷി സമ്പ്രദായങ്ങളും ജലസേചനപദ്ധതികളും പ്രാവർത്തികമായിരുന്നു. കൃഷിപ്പണി ഒട്ടുമുക്കാലും സ്‌ത്രീകളാണ്‌ നിർവഹിച്ചുപോന്നത്‌. പുരുഷന്മാർ യോദ്ധാക്കളായിരുന്നു; എന്നാൽ അവർ സമാധാനകാലത്ത്‌ തുണിനെയ്‌ത്ത്‌, ആയുധനിർമ്മാണം, കരകൗശലങ്ങൾ തുടങ്ങിയ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു. യുദ്ധതന്ത്രവിശാരദരായിരുന്ന ഇക്കൂട്ടർ കുന്തം, കവണ, ഗദ, പരിഘം തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചുപോന്നു. ചെമ്പോ കല്ലോ കൊണ്ടാണ്‌ ആയുധങ്ങൾ ഉണ്ടാക്കിയിരുന്നത്‌. ജലഗതാഗതത്തിന്‌ നൗകകൾ ഉപയോഗിച്ചുപോന്നു. തടികൊണ്ടുനിർമിച്ച, ഇലകൾകൊണ്ടുമേഞ്ഞ ഭവനങ്ങളിലാണ്‌ ഇവർ പാർത്തിരുന്നത്‌. മുട്ടുവരെ ഇറങ്ങിക്കിടക്കുന്ന അയഞ്ഞ കുപ്പായമോ, അരപ്പട്ട(പാവാട)യോ അണിഞ്ഞ്‌ അതിനുമുകളിൽ ഉത്തരീയം ധരിക്കുകയായിരുന്നു സാധാരണ വേഷവിധാനം. ഏകഭാര്യാവ്യവസ്ഥ നിലവിലിരുന്നുവെങ്കിലും പ്രഭുക്കന്മാർക്ക്‌ ബഹുഭാര്യാത്വം അനുവദിക്കപ്പെട്ടിരുന്നു. സമൂഹക്രമത്തിൽ സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള വലിപ്പച്ചെറുപ്പം നിലവിലിരുന്നു. അന്ധവിശ്വാസജടിലമായ പ്രാകൃതമതങ്ങളിൽ വിശ്വസിച്ചുപോന്നു. നരബലി സാധാരണമായിരുന്നു. മന്ത്രചികിത്സ നടത്തിപ്പോന്ന വൈദ്യന്മാർക്കും (ഷാമൻ) പുരോഹിതന്മാർക്കും മാന്യത കല്‌പിച്ചിരുന്നു. ഇങ്കാസാമ്രാജ്യകാലത്ത്‌ കരകൗശലങ്ങളും വാണിജ്യവും ഗണ്യമായി അഭിവൃദ്ധിപ്പെട്ടു. റോഡുകളും മലമ്പാതകളും നിർമിച്ച്‌ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തി. രോമത്തിനായി "ലാമ'യെ വളർത്തുന്ന പതിവും നിലവിൽവന്നു. കൊക്കോ പാനീയമായി ഉപയോഗിക്കപ്പെട്ടതും ഇക്കാലത്താണ്‌. സ്‌പെയിൻകാരുടെ ആക്രമണഫലമായി ഇങ്കാസാമ്രാജ്യം നാമാവശേഷമായി. യൂറോപ്യൻ സംസ്‌കാരത്തിന്റെ അതിപ്രസരത്തെത്തുടർന്ന്‌ ഇങ്കാകളുടെ കരകൗശലങ്ങളും കലാവിദ്യകളും വിസ്‌മൃതങ്ങളായി. സങ്കരസ്വഭാവമുള്ള ഒരു സംസ്‌കാരമാണ്‌ ഇപ്പോൾ നിലവിലുള്ളത്‌. കിഴക്കൻ മേഖലയിലെ ദുർഗമവനങ്ങളിൽ വസിക്കുന്ന ആദിവാസികൾ ഇന്നും അപരിഷ്‌കൃതരായി തുടരുന്നു. സ്വന്തം ആചാരാനുഷ്‌ഠാനങ്ങൾ നിലനിർത്തുന്നതിൽ ഇവർ ശ്രദ്ധാലുക്കളാണ്‌. വേട്ടയാടൽ, മത്സ്യബന്ധനം, സ്ഥാനാന്തരകൃഷി എന്നിവയാണ്‌ ഇക്കൂട്ടരുടെ ജീവനോപായങ്ങൾ. ഇക്കൂട്ടർ മരക്കൊമ്പുകളിൽ തട്ടുകൾനിർമിച്ചാണ്‌ പാർപ്പിടസൗകര്യം ഒരുക്കുന്നത്‌. ജലഗതാഗതത്തിന്‌ പ്രത്യേകയിനം നൗകകൾ ഉപയോഗിച്ചുവരുന്നു. പരിഷ്‌കൃത ജനങ്ങളുമായി ഇണങ്ങുവാൻ കൂട്ടാക്കാത്ത ഇക്കൂട്ടർ ആയുധവിദ്യയിൽ സമർഥരാണ്‌. മതം യൂറോപ്യൻ അധിനിവേശത്തെത്തുടർന്ന്‌ ക്രിസ്‌തുമതം പ്രചരിപ്പിക്കപ്പെട്ടു. റോമൻകത്തോലിക്കാ വിഭാഗത്തിലുള്ള ക്രസ്‌തവരാണ്‌ ഇപ്പോൾ ഭൂരിപക്ഷം; പ്രാട്ടസ്റ്റാന്റൂകളും ഉണ്ട്‌. തദ്ദേശീയരിൽ നല്ലൊരു വിഭാഗം ഇന്നും പ്രാകൃതമതങ്ങളിൽ വിശ്വസിക്കുന്നവരാണ്‌. സമ്പദ്‌വ്യവസ്ഥ കൃഷി കൃഷിയാണ്‌ മുഖ്യ ജീവനോപായമെങ്കിലും മൊത്തം ഭൂമിയുടെ കേവലം 6 ശ.മാ. മാത്രമേ വിളവിറക്കാൻ ഉപയോഗിക്കപ്പെടുന്നുള്ളൂ. കൃഷിഭൂമിയുടെ മൊത്തം വിസ്‌തൃതി 15 ലക്ഷം ഹെക്‌ടറാണ്‌; ഇതിൽ പകുതി തീരപ്രദേശത്തും മറ്റേ പകുതി ആൻഡീസ്‌ മേഖലയിലും പെടുന്നു. ചോളം, ബാർലി, ഗോതമ്പ്‌, തുവര, ഉരുളക്കിഴങ്ങ്‌ എന്നിവയാണ്‌ ഭക്ഷ്യവിളകൾ. ചോളമാണ്‌ മുഖ്യാഹാരം. നേന്ത്രപ്പഴം നാണ്യവിളയായി ഉത്‌പാദിപ്പിച്ച്‌ ഗായാക്വിൽ, പോർട്ടോ ബൊളിവർ, എസ്‌മറാൾഡസ്‌ എന്നീ തുറമുഖങ്ങളിലൂടെ കയറ്റുമതി ചെയ്‌തുവരുന്നു. ചെറിയ ചെറിയ തോട്ടങ്ങളിലാണ്‌ വാഴക്കൃഷി നടത്തുന്നത്‌. കൊക്കോയും കാപ്പിയുമാണ്‌ മറ്റു നാണ്യവിളകൾ. 1920 വരെ ലോകത്തിലെ ഒന്നാമത്തെ കൊക്കോ ഉത്‌പാദകരാഷ്‌ട്രമായിരുന്ന ഇക്വഡോർ ഇപ്പോഴും മുൻപന്തിയിൽത്തന്നെനില്‌ക്കുന്നു. ആൻഡീസ്‌ മേഖലയിലെ മലഞ്ചരിവുകളിൽ 1,500 മീ. ഉയരത്തോളം കാപ്പിത്തോട്ടങ്ങൾ കാണാം. ഇക്വഡോറിലെ തീരസമതലങ്ങളിൽ നെല്ല്‌ സാമാന്യമായതോതിൽ കൃഷിചെയ്‌തുവരുന്നു; ഇതിൽ നല്ലൊരുഭാഗം കയറ്റുമതി ചെയ്യപ്പെടുന്നു. കരിമ്പ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും കയറ്റുമതി ചെയ്യാറില്ല. വനവിഭവങ്ങൾ ഇക്വഡോറിന്റെ 65 ശ.മാ. വനഭൂമിയാണ്‌. സമ്പദ്‌പ്രധാനങ്ങളായ ധാരാളമിനം തടികൾ ഈ വനങ്ങളിലുണ്ടെങ്കിലും, ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്‌തതമൂലം തടിവെട്ട്‌ ഒരു വ്യവസായമെന്നനിലയിൽ വികസിച്ചിട്ടില്ല. ബാൽസാവൃക്ഷത്തിന്റെ ഭാരം കുറഞ്ഞ തടി വിശ്വപ്രശസ്‌തമാണ്‌. ദന്തപ്പശ (ടാഗുവാ) ഉത്‌പാദിപ്പിക്കുന്ന പനകൾ (Phytelephas macrocarpa) ഇക്വഡോറിലെ വനങ്ങളിൽ ധാരാളമായുണ്ട്‌; പ്രസിദ്ധമായ പനാമാതൊപ്പികൾക്കുള്ള നാര്‌ നല്‌കുന്ന ഒരിനം ചണച്ചെടി(Carludovica palmata)യും സമൃദ്ധമായി കാണപ്പെടുന്നു. റബ്ബർ, സിങ്കോണ തുടങ്ങിയവയാണ്‌ മറ്റു വനവിഭവങ്ങൾ. ഇക്വഡോറിലെ വനങ്ങൾ ഇനിയും ശാസ്‌ത്രീയസംരക്ഷണത്തിന്‌ വിധേയങ്ങളായിട്ടില്ല. ധാതുസമ്പത്ത്‌ പെട്രാളിയമാണ്‌ മുഖ്യധാതു; പ്രദേശത്ത്‌ വിവിധഭാഗങ്ങളിൽനിന്നും എച്ച ലഭിച്ചുവരുന്നു. കിഴക്കൻമേഖലയിൽ കനത്ത നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. ഗതാഗതസൗകര്യങ്ങൾ വികസിച്ചതോടെ ഉത്‌പാദനവും കൂടിയിട്ടുണ്ട്‌. സ്വർണവും ഉത്‌പാദിപ്പിക്കപ്പെടുന്നു. സ്വർണത്തിനോടൊത്ത്‌ വെള്ളി, ചെമ്പ്‌ എന്നീ ലോഹങ്ങളും അല്‌പമായ തോതിൽ ഖനനം ചെയ്‌തുവരുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ഇക്വഡോർ ആൻഡീസ്‌ മേഖലയിലെ മറ്റു രാഷ്‌ട്രങ്ങളെ അപേക്ഷിച്ച്‌ പിന്നാക്കമാണ്‌. വ്യവസായങ്ങൾ വ്യാവസായികമായി ഇക്വഡോർ പറയത്തക്ക പുരോഗതി ആർജിച്ചിട്ടില്ല. ദേശീയോപഭോഗം ലക്ഷ്യമാക്കി തുണിനെയ്‌ത്ത്‌, ഭക്ഷ്യപദാർഥസംസ്‌കരണം, തുകൽവ്യവസായം, ചെറുകിടയന്ത്രനിർമ്മാണം എന്നിവ വികസിച്ചിട്ടുള്ളതൊഴിച്ചാൽ വൻകിട ഉത്‌പാദനം ഇല്ലെന്നുതന്നെ പറയാം. തൊഴിലാളികളുടെ സംഖ്യ അടിസ്ഥാനമാക്കി നോക്കുമ്പോൾ വ്യവസായങ്ങളിൽ ഒന്നാംസ്ഥാനം തുണിനെയ്‌ത്തിനാണ്‌; കൈത്തറിത്തുണികളും ധാരാളമായി നിർമിച്ചുവരുന്നു. പൊതുവേ ചെറുകിട ഫാക്‌ടറികളിലാണ്‌ ഉത്‌പാദനം നടന്നുവരുന്നത്‌. ഇക്വഡോറിലെ കരകൗശലവസ്‌തുക്കളിൽ പ്രമുഖസ്ഥാനം "പനാമതൊപ്പി'ക്കാണ്‌; ഇത്‌ ഒരു കയറ്റുമതിച്ചരക്കെന്ന നിലയിൽ രാജ്യത്തിന്‌ വമ്പിച്ച വരുമാനമുണ്ടാക്കുന്നു. ചെമ്പ്‌, വെള്ളി, സ്വർണം, സിങ്ക്‌ എന്നിവ ഖനനം ചെയ്യുന്നു. വാണിജ്യം കയറ്റുമതി ഏറിയകൂറും അസംസ്‌കൃതപദാർഥങ്ങളാണ്‌; ഉത്‌പാദിതവസ്‌തുക്കൾ ഇറക്കുമതി ചെയ്യപ്പെടുന്നു. യു.എസ്‌. ആണ്‌ വിദേശവാണിജ്യത്തിലെ മുഖ്യപങ്കാളി; പശ്ചിമയൂറോപ്യൻ രാജ്യങ്ങൾ, ഇറ്റലി, ജപ്പാൻ, ലാറ്റിൻഅമേരിക്കൻ രാഷ്‌ട്രങ്ങൾ എന്നിവയുമായും വാണിജ്യബന്ധങ്ങളുണ്ട്‌. യന്ത്രസാമഗ്രികൾ, ഔഷധങ്ങൾ തുടങ്ങിയവയോടൊപ്പം ഗോതമ്പ്‌, തുണിത്തരങ്ങൾ എന്നിവയും ഇറക്കുമതിചെയ്‌തുവരുന്നു. 1987-ലുണ്ടായ ഭൂകമ്പവും 1997-ലെ എൽനിനോ പ്രതിഭാസവും 1999-ലുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇക്വഡോറിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ഗതാഗതം സങ്കീർണമായ ഭൂപ്രകൃതിയും നിബിഡവനങ്ങളും ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളുടെ വികസനത്തെ സാരമായി തടസ്സപ്പെടുത്തുന്നു. കാലാവസ്ഥയുടെ പ്രാതികൂല്യംനിമിത്തം റോഡുകളും വാർത്താവിനിമയ മാധ്യമങ്ങളും തുടരെത്തുടരെ തകരാറിലാകുന്നതും വികസനസാധ്യതയെ മന്ദീഭവിപ്പിക്കുന്നുണ്ട്‌. ഇക്കാരണംമൂലം ജലഗതാഗതത്തിനു വലുതായ പ്രാധാന്യം നല്‌കപ്പെട്ടിരിക്കുന്നു. കിഴക്കൻ മേഖലയിലെ ഏകഗതാഗതമാധ്യമം നദികളും തോടുകളും ഉൾപ്പെട്ട ജലസഞ്ചയമാണ്‌. തീരപ്രദേശത്തെ മിക്കനദികളും ഗതാഗതക്ഷമങ്ങളാണ്‌. തീരദേശ തുറമുഖമായ ഗായാക്വില്ലിനും തലസ്ഥാനമായ ക്വിറ്റോയ്‌ക്കുമിടയ്‌ക്കുള്ളതാണ്‌ മുഖ്യ റയിൽപ്പാത. ആൻഡീസ്‌ ഉന്നതതടത്തിലെ പ്രധാനകേന്ദ്രങ്ങൾ റോഡുമാർഗ്ഗമായി പരസ്‌പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇക്വഡോറിന്റെ വകയായി ധാരാളം കച്ചവടക്കപ്പലുകളുണ്ട്‌; ഇവ വിദേശവ്യാപാരത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നു. ഇക്വഡോർ, കൊളംബിയ എന്നീ രാഷ്‌ട്രങ്ങളുടെ സംയുക്ത ഉടമയിലുള്ള "ഫ്‌ളോട്ടാമർക്കന്റെ ഗ്രാൻകൊളംബിയാനാ' കമ്പനിയാണ്‌ അന്താരാഷ്‌ട്രവ്യാപാരം നിയന്ത്രിക്കുന്നത്‌. പസിഫിക്‌ തീരത്തുള്ള പ്രധാന തുറമുഖങ്ങൾ ഗായാക്വിൽ, പോർട്ടോബൊളിവർ, ലാ ലിബർട്ടാഡ്‌ മാന്റ, ബാഹിയ ദേ കാരക്കൂസ്‌, എസ്‌മറാൾഡസ്‌, സാൻ ലോറെൻസോ എന്നിവയാണ്‌. ഉൾനാടൻ നഗരങ്ങളിൽ തലസ്ഥാനമായ ക്വിറ്റോയെ കൂടാതെ കുവെൻസ, അംബട്ടോ, ഇബാര എന്നിവ പ്രാധാന്യമർഹിക്കുന്നു. വ്യോമഗതാഗതവും വികസിച്ചിട്ടുണ്ട്‌; ഇക്വഡോറിലെ വിവിധ നഗരങ്ങൾക്കിടയിൽ വ്യോമബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ളതിനുപുറമേ അന്താരാഷ്‌ട്രസർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്‌. നാഷണൽ ഹൈവേകളുടെ ശൃംഖലതന്നെ ഇക്വഡോറിലുണ്ട്‌. പാൻ-അമേരിക്കൻ ഹൈവേ രാജ്യത്തിന്റെ വടക്കും തെക്കും ഭാഗങ്ങളെ ബന്ധിപ്പിക്കുന്നു. ഇക്വഡോറിനെ വടക്ക്‌ കൊളംബിയയുമായും തെക്ക്‌ പെറുവുമായും ബന്ധിപ്പിക്കുന്നതും ഈ ദേശീയ പാതയാണ്‌. മലമ്പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഇന്റർസിറ്റിബസുകളുടെ ശൃംഖലയും വികസിച്ചിട്ടുണ്ട്‌. ചരിത്രം എ.ഡി. 9-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ ക്വിറ്റോ കേന്ദ്രമാക്കി വിവിധഗോത്രങ്ങളുടെ ഒരു ഫെഡറേഷൻ നിലവിലിരുന്നു; എന്നാൽ ക്വിറ്റോ ദക്ഷിണഭാഗത്തുനിന്നുള്ള ഇങ്കാ ആക്രമണത്തിനു വിധേയമായി; 15-ാം ശ.-ത്തിൽ സൈനികശക്തി ഉപയോഗിച്ചും, വിവാഹബന്ധങ്ങൾവഴിയും ക്വിറ്റോ ഇങ്കാസാമ്രാജ്യത്തിന്റെ ഭാഗമാക്കപ്പെട്ടു. ഇങ്കാരാജാവായ ഹുവെയ്‌ന കപാക്കിന്‌ ക്വിറ്റോയിലെ രാജകുമാരിയിൽ ജനിച്ച പുത്രൻ അറ്റാവാൽപ ഈ പ്രദേശങ്ങളുടെയെല്ലാം ചക്രവർത്തിയായി. യൂറോപ്യൻ അധിനിവേശകാലത്ത്‌ ക്വിറ്റോ അതേ പേരിലുള്ള രാഷ്‌ട്രത്തിന്റെ തലസ്ഥാനമായും പരിപുഷ്‌ടമായ തദ്ദേശീയസംസ്‌കാരത്തിന്റെ കേന്ദ്രമായും പരിലസിച്ചിരുന്നു. പിന്നീട്‌ അത്‌ സ്‌പെയിൻകാരുടെ ഭരണത്തിൻകീഴിലായി. കൊളോണിയൽ കാലഘട്ടം ഫ്രാൻസിസ്‌കോപിസാറോ (1470-1541)യുടെ നേതൃത്വത്തിൽ സ്‌പെയിൻകാർ പനാമയുടെ ദക്ഷിണഭാഗത്തേക്കു നീങ്ങിയതോടെ ഇക്വഡോറിലെ കൊളോനിയൽ കാലഘട്ടം ആരംഭിച്ചു. 1526- ൽ പിസാറോയുടെ സംഘത്തിൽപ്പെട്ട ബർത്തലോമ്യോ ഡയസ്‌ പസിഫിക്‌ തീരത്തിലൂടെ പര്യടനം നടത്തി എസ്‌മറാൾഡസിൽ എത്തിച്ചേർന്നു; തുടർന്ന്‌ പിസാറോ ഇന്നത്തെ ഇക്വഡോർ-പെറുമേഖല പൂർണമായി കണ്ടുപിടിക്കുവാനും അധീനത്തിലാക്കുവാനും ശ്രമിച്ചു. 1532-ൽ അദ്ദേഹം പെറു ആക്രമിച്ചു. അവസാനത്തെ ഇങ്കാരാജവായിരുന്ന അറ്റാവാൽപ (1500-38) വധിക്കപ്പെട്ടതോടെ ഇങ്കാഭരണം ഇക്വഡോറിൽ അവസാനിച്ചു. ക്വിറ്റോയുടെ ഇതരഭാഗങ്ങൾ പിസാറോയുടെ സൈന്യാധിപനായിരുന്ന സെബാസ്റ്റ്യൻ ദെ ബെലാൽ കാസർ കീഴടക്കുകയും സാൻഫ്രാൻസിസ്‌കോ ദെ ക്വിറ്റോ എന്ന പുതിയ നഗരം സ്ഥാപിക്കുകയും ചെയ്‌തു (ആഗ. 1534). പിന്നീട്‌ ക്വിറ്റോയിൽ ഗൊൺസാലോ പിസാറോ ഗവർണറായി നിയമിക്കപ്പെട്ടു (1539). പെറുവിന്റെ കീഴിലുള്ള ഒരു പ്രവിശ്യയായിത്തീർന്ന ക്വിറ്റോയുടെ ഭരണച്ചുമതല 1717-ൽ ബൊഗോട്ട (ഇന്നത്തെ കൊളംബിയ)യ്‌ക്കു ലഭിച്ചു; 1723-ൽ പെറുവിന്റെ അധീനതയിലായെങ്കിലും 1740-ൽ വീണ്ടും ബൊഗോട്ടയുടെ ഭരണത്തിൻകീഴിലായി. ഇക്വഡോർ റിപ്പബ്ലിക്കാവുന്നതുവരെ ബൊഗോട്ടയുടെ കീഴിൽ തുടർന്നു. സ്വാതന്ത്യ്രപ്രാപ്‌തി 1809 ആഗ. 10-ന്‌ ക്വിറ്റോയിൽ സ്വാതന്ത്യ്രസമരം ആരംഭിച്ചു. എന്നാൽ അധികാരത്തിലെത്തിയ വിപ്ലവഗവൺമെ്‌ന്റ്‌ ഒരു വർഷത്തോളമേ നീണ്ടുനിന്നുള്ളൂ; 1810 ആഗ. 20-ന്‌ പരിഷ്‌കരണവാദികളിൽ ഭൂരിപക്ഷംപേരും ക്വിറ്റോയിൽവച്ച്‌ വധിക്കപ്പെട്ടു. 1810 ഒ. 11-ന്‌ വീണ്ടും വിപ്ലവ ഗവൺമെന്റ്‌ അധികാരത്തിൽ വന്നെങ്കിലും 1812 ഡി.-ൽ അതും നിഷ്‌കാസിതമായി. 1822-ൽ സൈമൺ ബൊളിവറുടെ സേന രാജകീയപക്ഷക്കാരെ പിച്ചിൻച യുദ്ധത്തിൽ തോല്‌പിച്ച്‌ ക്വിറ്റോ കൈവശപ്പെടുത്തി. കൊളംബിയ, വെനിസൂല, ഇക്വഡോർ എന്നിവ ഉൾക്കൊള്ളിച്ച്‌ "ഗ്രാൻകൊളംബിയാന' എന്ന സംയുക്തരാഷ്‌ട്രം രൂപവത്‌കൃതമായി. ബൊളിവറുടെ നിര്യാണശേഷം ഇക്വഡോർ സ്വതന്ത്രരാഷ്‌ട്രമായി (1830). ജനറൽ ജുവാൻ ജോസ്‌ ഫ്‌ളോറസ്‌ ആയിരുന്നു ഒന്നാമത്തെ പ്രസിഡന്റ്‌; അതോടുകൂടി ഇക്വഡോറിന്റെ ഭരണഘടന രൂപംകൊള്ളുകയും ചെയ്‌തു. തുടർന്ന്‌ പല പ്രസിഡന്റുമാരും ഇക്വഡോറിൽ ഭരണംനടത്തി. 1861-ൽ പ്രസിഡന്റ്‌ പദവിയിലെത്തിയ ഗബ്രിയേൽ ഗാർഷ്യ മോറിനോയുടെ ഭരണകാലത്ത്‌ ഇക്വഡോർ സാമ്പത്തിക സാമൂഹികരംഗങ്ങളിൽ ഗണ്യമായ പുരോഗതിനേടി. ലിബറൽ കക്ഷിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ്‌ ഗാർഷ്യ മോറിനോ ഭരണപരിഷ്‌കാരങ്ങൾ വരുത്തിയത്‌. 1875-ൽ മോറിനോ വധിക്കപ്പെട്ടു. തുടർന്നുള്ള ഇരുപത്‌ വർഷങ്ങളിൽ ഇക്വഡോർ ഏതാണ്ട്‌ അരാജകാവസ്ഥയിൽ കഴിഞ്ഞു. 1897-ൽ ജനറൽ എലായ്‌ അൽഫാറോ അധികാരം പിടിച്ചെടുത്തു; 1897-ൽ നിയമാനുസൃത പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്‌തു. കത്തോലിക്കാസഭയുടെ രാഷ്‌ട്രീയസ്വാധീനം കുറയ്‌ക്കുവാൻ ഇദ്ദേഹം മുൻകൈയെടുത്തു. 1912-ൽ മൂന്നാം പ്രാവശ്യം പ്രസിഡന്റാവാൻ ശ്രമിക്കവെ ഇദ്ദേഹം കൊല്ലപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ജനാധിപത്യം നിലനിന്നുപോന്നെങ്കിലും രാഷ്‌ട്രീയ വടംവലികളും ഭരണരംഗത്തെ അനിശ്ചിതത്വവും മൂലം ഇക്വഡോറിന്‌ സാരമായ പുരോഗതിനേടാൻ സാധിച്ചില്ല. ആധുനികകാലം 1963-ൽ ഇക്വഡോറിൽ സൈനികവിപ്ലവത്തെത്തുടർന്ന്‌ ക്യാപ്‌റ്റൻ റാമോൺ കാസ്‌ട്രാ ജിജോൺ അധികാരത്തിലെത്തി. 1966-ൽ സൈനികമേധാവികളുടെ നിർദ്ദേശമനുസരിച്ച്‌ കമ്യൂണിസ്റ്റൊഴിച്ചുള്ള രാഷ്‌ട്രീയ കക്ഷികൾചേർന്ന്‌ ഒരു താത്‌കാലിക പ്രസിഡന്റിനെ തെരഞ്ഞെടുത്തു. തുടർന്നു നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ഓട്ടോ അരേസെമെനഗോമസ്‌ പ്രസിഡന്റായി. 1963-66 കാലത്തെ സൈനികഭരണം ഒഴിവാക്കിയാൽ, ഇക്വഡോറിൽ ജനാധിപത്യഭരണമാണ്‌ നിലനിന്നുപോന്നത്‌. 1968-ൽ അഞ്ചാം പ്രാവശ്യം പ്രസിഡന്റായിത്തീർന്ന വെലസ്‌കോ ഇബാറോ ശക്തമായ ഭരണം പുനഃസ്ഥാപിച്ചു. രാഷ്‌ട്രീയസ്വാതന്ത്യ്രം നിയന്ത്രിതമായെങ്കിലും, സാമ്പത്തികസാമൂഹിക ക്ഷേമത്തെ മുൻനിർത്തിയുള്ള ധാരാളം പരിപാടികൾ നടപ്പിലാക്കുന്നതിൽ ഇദ്ദേഹം വിജയിച്ചു. തുടർന്ന്‌ ഇബാറേയുടെ ഭരണം അധികകാലം നിലനിന്നില്ല. 1972-ൽ സൈനിക അട്ടിമറിയിലൂടെ വെലസ്‌കോ ഇബാറോയെ സ്ഥാനഭ്രഷ്‌ടനാക്കി. പുതിയ ഭരണഘടനയനുസരിച്ച്‌ 1979 ഏ. 29-ന്‌ നടന്ന തെരഞ്ഞെടുപ്പിൽ ജെയ്‌മെ റോൾഡോസ്‌ അഗ്വിലേറ (Jaime Roldo's Aguilera) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ദശകത്തിന്റെ ഏകാധിപത്യഭരണത്തിനുശേഷം ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ അധികാരത്തിലെത്തി. 1981 മേയ്‌ 24-ൽ വിമാനപകടത്തിൽ കൊല്ലപ്പെടുന്നതു വരെ അദ്ദേഹം അധികാരത്തിൽ തുടർന്നു. അന്നത്തെ വൈസ്‌പ്രസിഡന്റ്‌ ഒസ്‌വാൾഡോ ഹർത്താഡോ പ്രസിഡന്റായി സ്ഥാനമേറ്റു. ഹർത്താഡോ ഗവൺമെന്റിന്‌ കടുത്ത പ്രതിസന്ധികൾ നേരിടേണ്ടിവന്നു. പെറുവുമായി ദീർഘകാലമായി നിലനിന്ന അതിർത്തിത്തർക്കം മൂർധന്യത്തിലായി. സാമ്പത്തിക പ്രതിസന്ധി ഗവൺമെന്റിനെ കുഴക്കി. പണിമുടക്കുകളും പ്രകടനങ്ങളും സർവസാധാരണമായി. 1984-ൽ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ലിയോൺ ഫെബ്രസ്‌ കോർഡെറോ റിവാഡെ നീറാ (Le'on Febres Cordero Rivade neira) നേരിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താൻ കോർഡെറോ സർക്കാരിനുകഴിഞ്ഞു. 1988-ൽ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ റോഡ്രിഗോ ബോർജാ സെവാലോസ്‌ തെരഞ്ഞെടുക്കപ്പെട്ടു. മനുഷ്യാവകാശ സംരക്ഷണത്തിനും വിദേശവ്യാപാരത്തിനും ബോർജാസർക്കാർ മുൻഗണന നല്‌കി. എങ്കിലും തെറ്റായ പലനടപടികളും ബോർജാ ഗവൺമെന്റിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്‌ടപ്പെടുത്തി. തുടർന്ന്‌ 1992-ൽ സിക്‌സറ്റോ ഡുറാൻ ബാല്ലെൻ പ്രസിഡന്റായി. അദ്ദേഹത്തിന്റെ ഉദാരവത്‌കരണവും സ്വകാര്യവത്‌കരണവും വൻ എതിർപ്പുകൾക്കു കാരണമായി. തുടർന്ന്‌ 1996-2006 കാലഘട്ടത്തിൽ അധികാരമേറ്റ മൂന്നുഗവൺമെന്റുകൾക്ക്‌ കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പെറുവും ഇക്വഡോറുമായുണ്ടായിരുന്ന അതിർത്തിത്തർക്കത്തിന്‌ പരിഹാരമുണ്ടായി എന്നതാണ്‌ ഈ കാലഘട്ടത്തിലെ നേട്ടം. 2006 ന.-ൽ നടന്ന തെരഞ്ഞെടുപ്പിൽ റാഫെൽ കോറിയ ഡെൽഗാഡെ (Rafael Correa Delgade) പ്രസിഡന്റായി. അവലംബം പുറമെ നിന്നുള്ള കണ്ണികൾ Global Integrity Report: Ecuador has analysis of corruption and anti-corruption in Ecuador. President of Ecuador Chief of State and Cabinet Members Ecuador at UCB Libraries GovPubs വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:ഇക്വഡോർ വർഗ്ഗം:സ്പാനിഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:സ്പാനിഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ഖത്തർ
https://ml.wikipedia.org/wiki/ഖത്തർ
അറേബ്യൻ ഗൾഫിലെ ഒരു രാജ്യമാണ് ഖത്തർ (,Pronunciation adopted by Qatar Airways' advertisements, such as Qatar Airways: the Art of Flight Redefined , or ; ; പ്രാദേശിക ഉച്ചാരണം: ), . ഇവിടത്തെ ഔദ്യോഗിക ഭാഷ അറബിയാണ്. ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എണ്ണ -പ്രകൃതിവാതക സമ്പന്നം. വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഖത്തറിന്റെ സ്ഥാനംhttp://www.worldatlas.com/aatlas/populations/ctyareas.htm WorldAtlas.com. എന്നാൽ വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം വിവിധ രംഗങ്ങളിൽ ഇതിനകം ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഈ രാജ്യം സ്വീകരിച്ച നിലപാടുകൾ ഇതിന് കാരണമായിട്ടുണ്ട്. അടുത്ത കാലത്തായി വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങളിലെടുത്ത വേറിട്ട നയനിലപാടുകൾ ശ്രദ്ധേയമാണ്. ചരിത്രം thumb|ഖത്തറിന്റെ ഭൂപടം right|thumb|ഖത്തറിലെ അൽവക്ര മസ്ജിദ് പുരാതന ചരിത്രം ബി.സി ആറാം നൂറ്റാണ്ടിൽ തന്നെ ഖത്തറിൽ ജനവാസം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അൽ ഖോറിൽ നടത്തിയ ഉത്ഖനനത്തിൽ ഇക്കാലയളവിലെ മൺപാത്രങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്കാലയളവിൽ ബാർട്ടർ സമ്പ്രദായത്തിലൂടെ ജനങ്ങൾ ഇടപാടു നടത്തിയിരുന്നു. പ്രധാനമായും മെസപ്പൊട്ടോമിയൻ ജനതയുമായി മത്സ്യം, മൺപാത്രങ്ങൾ എന്നിവയുടെ വ്യപാരമാണ് നടന്നിരുന്നത്.http://www.qatarvisitor.com/index.php?cID=439&pID=1487 ഇസ്‌ലാമിനു കീഴിൽ ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദിന്റെ ആഗമനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്‌ലാം ഈ ഉപദ്വീപിൽ പ്രചരിച്ചു. എ ഡി 628 ൽ മുഹമ്മദ് നബി പല രാജാക്കന്മാർക്കും ഇസ്‌ലാമിന്റെ സന്ദേശം അയച്ച കൂട്ടത്തിൽ ബഹറൈൻ ഭരണാധികാരി മുൻദിർ ബിൻ സവാ അൽ ഥമീമിക്കും കത്തയച്ചു. അക്കാലത്തു കുവൈത്ത്, ഖത്തർ ഇപ്പോൾ സൗദി അറേബ്യയുടെ ഭാഗമായ അൽ ഹസ്സ എന്നിവ ബഹറൈൻ ഭർണാധികാരത്തിനു കീഴിലായിരുന്നു. അദ്ദേഹം അതു സ്വീകരിക്കുകയും ഇസ്‌ലാമിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു. പിന്നീട് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി എ ഡി 1913 വരെ നിലകൊണ്ടു. 1913ൽ തുർക്കി ഖലീഫയുമായി ഖത്തർ ഭരണാധികാരി ഇടയുകയും പൂർണ്ണമായ സ്വയംഭരണം ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷ് ആധിപത്യം എ ഡി 1635ൽ ബസറയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഫാക്ടറി ആരംഭിക്കുന്നതോടെയാണ് ബ്രിട്ടന്റെ ഇടപെടൽ മേഖലയിൽ വ്യാപിച്ചത്. പെട്രോളിയം പര്യവേക്ഷണത്തിനും മുത്തു ശേഖരണത്തിനുമായി അവർ തദ്ദേശീയരുമായി തന്ത്രപരമായ അടുപ്പം സ്ഥാപിച്ചു. എന്നിരുന്നാലും തുർക്കി സുൽത്താനുമായുണ്ടാക്കിയ മാൻഡേറ്ററി കരാർ പ്രകാരം 1916 വരെ നേരിട്ട് സൈനിക നീക്കം നടത്തിയിരുന്നില്ല. എ ഡി 1878 ഡിസംബർ 18നു ഷെയ്ഖ് ഖാസിം (ജാസ്സിം എന്നും ഉച്ചാരണമുണ്ട്) ബിൻ മുഹമ്മദ് അൽഥാനി തുർക്കി ഖലീഫയിൽ നിന്നും ഖത്തറിന്റെ ഉപഭരണാധികാരി എന്ന സ്ഥാനം നേടുകയും ബഹറൈൻ പ്രവിശ്യയിൽ നിന്നും വേർപ്പെടുത്തി ഒരു നാട്ടു രാജ്യമാക്കി മാറ്റുകയും ചെയ്തു. 1916 മുതൽ 1971 സെപ്റ്റംബർ വരെ ഖത്തർ പൂർണ്ണമായും ബ്രിട്ടീഷ് അധിപത്യത്തിനു കീഴിലായിരുന്നു. സ്വാതന്ത്ര്യം എ ഡി 1971 സെപ്റ്റംബർ 3 നാണു ഖത്തർ സ്വതന്ത്ര്യം നേടുന്നത്. ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ച ശേഷം കോളനികൾ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യപിക്കാൻ തുടങ്ങിയതോടെ തിരിച്ചടി നേരിട്ട ബ്രിട്ടൻ, പെട്രോളും പ്രകൃതി വിഭവങ്ങളും കൈവിടാൻ ഒരുക്കമല്ലാതെ 1971 വരെ ഖത്തറിനെ അധീനപ്പെടുത്തി.http://www.diwan.gov.qa/english/Qatar/Qatar_History.htm thumb| സുബാറ കോട്ട ഭരണക്രമം thumb|അമീരി ദിവാൻ (പാർല്ലമെന്റ്) ഭരണഘടനയുടെ അടിസ്ഥാനം ഖുർആനും , നബിചര്യയും ആയി അംഗീകരിച്ചിരിക്കുന്നു. അമീർ ആണ് രാഷ്ട്രത്തലവനും, ഭരണത്തലവനും. അദ്ദേഹത്തെ സഹായിക്കാൻ മന്ത്രി സഭയും പാർലമെന്റും(മജ്‌ലിസ് ശൂറ) ഉണ്ട്. ഇവ രണ്ടിലേയും അംഗങ്ങളെ അമീർ തന്നെ നാമനിർദ്ദേശം ചെയ്യുന്നു. അൽ ഥാനി കുടുംബത്തിനാണു പരമ്പരാഗതമായി ഭരണം. 2003 ജൂലായ് 13 നു നടന്ന റഫറണ്ടത്തിലൂടെയാണു നിലവിലെ ഭരണഘടനക്കു അംഗീകാരം ലഭിച്ചത്. അമീർ തന്റെ മൂത്ത പുത്രനെ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നു. അമീറിനു പുത്രന്മാരില്ലെങ്കിൽ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രക്തബന്ധുവായ പുരുഷനെ കിരീടാവകാശിയായി പ്രഖ്യപിക്കുന്നു. അമീർ മരണപ്പെട്ടാൽ സ്വഭവികമായും കിരീടാവകാശി അടുത്ത അമീർ ആയി അധികാരമേൽക്കുന്നു. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി ആയിരുന്നു അമീർ. അദ്ദേഹത്തിന്റെ നാലാമത്തെ മകനായ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി ആണ് ഇപ്പോഴത്തെ അമീർhttp://www.gulf-times.com/qatar/178/details/357408/sheikh-tamim-to-be-emir. 2013 ജൂൺ ചൊവ്വാഴ്ചയാണ് അദ്ദേഹം രാജ്യഭരണം ഏറ്റെടുത്തത്. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ ആദ്യ മൂന്ന് ആണ്മക്കളും കിരീടാവകാശം വേണ്ടെന്നു വെച്ചതിനാൽ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനി ആയിരുന്നു കിരീടാവകാശിയും ഡെപ്യൂട്ടി അമീറും. രാജകുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഷെയ്ഖ് എന്നാണു അഭിസംബോധന ചെയ്യുക. സ്ത്രീകളെ ഷെയ്ഖ എന്നും. മുനിസിപ്പാലിറ്റികൾ 140px|right|മുനിസിപ്പാലിറ്റികൾ ഭരണ സൗകര്യത്തിനു വേണ്ടി ഖത്തറിനെ എട്ട് മുനിസിപ്പാലിറ്റികൾ വിഭാഗിച്ചിരിക്കുന്നു. ഇവിടെ ജനങ്ങൾ വോട്ട് ചെയ്താണു പ്രധിനിധികളെ തെരഞ്ഞെടുക്കുന്നതു. ദോഹ അൽ റയ്യാൻ ഉം സലാൽ അൽ ഖോർ & ദേഖ്ര അൽ വക്ര അൽ ദയാൻ അൽ ഷമാൽ അൽ ഷാഹ്‌നിയ ജനങ്ങൾ തദ്ദേശിയരിൽ ഭൂരിഭഗവും സൗദി അറേബ്യയിലെ നജ്ദിൽ നിന്നും കുടിയേറിയവരാണ്. ഇപ്പോഴത്തെ രാജകുടുംബമായ അൽ ഥാനികുടുംബം എ ഡി 1800-കളിൽ ഇവിടേക്കു വന്നവരാണ്. തദ്ദേശിയർ നൂറ് ശതമാനവും മുസ്‌ലിംകൾ. 2010 ലെ കാനേഷുമാരി കണക്കുപ്രകാരം 16,99,435 ആണു മൊത്തം ജനസംഖ്യ. ഇതിൽ 4,14,696 പേർ സ്ത്രീകളും 12,84,739 പുരുഷന്മാരുമാണ്. ജോലിയവശ്യാർത്ഥം പുരുഷന്മാരായ വിദേശികൾ കൂടുതൽ എത്തുന്നതു കൊണ്ടാണു സ്ത്രീ -പുരുഷ അനുപാതത്തിൽ ഇത്ര വലിയ അന്തരം. ഇന്ത്യാ - ഖത്തർ ബന്ധം ഖത്തറിലെ ഏറ്റവും വലിയ ജനവിഭാഗം ഇന്ത്യക്കാരാണ്.650000 ഇന്ത്യക്കാരാണ് ഖത്തറിൽ ഉള്ളത് , ഇത് ഖത്തറിലേ  ആകെ ജനസംഖ്യയുടെ 25% ആണ്, 313000 പേരാണ് ഖത്തറികളുടെ ജനസംഖ്യ , ഇത് ആകെ ജനസംഖ്യയുടെ 12.10% മാത്രം (Population of Qatar by nationality 2017)ഇക്കാരണത്താൽ  ഇന്ത്യക്കാർക്കു പുതുതായി വിസ ലഭിക്കാൻ ബുദ്ധിമുട്ടുണ്ട്. പ്രധാന കമ്പനികളിലും ബാങ്കുകളിലും ഗവണ്മെന്റ് ജോലിയിലും എല്ലാം ഇന്ത്യക്കാർ ധാരാളമായി ജോലി ചെയ്യുന്നു. പ്രധാനമായും കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും വന്നവരാണ്. ഖത്തറിലെ ഇന്ത്യക്കാരിൽ എഴുപത് ശതമാനത്തോളം ആളുകളും മലയാളികളാണ്. ഖത്തറിലെ ചെറുകിട കച്ചവട സ്ഥാപനങ്ങൾ ഭൂരിഭാഗവും നടത്തുന്നതും മലയാളികൾ തന്നെ. ഇന്ത്യൻ എംബസി ദോഹയിൽ ONAIZA, വില്ല നമ്പർ 86 & 90, സ്റ്റ്രീറ്റ് നമ്പർ 941 ൽ പ്രവർത്തിക്കുന്നു. ഇന്ത്യൻ സംഘടനകൾ ഐ.സി.ബി.എഫ് എന്ന പേരിൽ എംബസിയുടെ കീഴിൽ ഒരു സഹായ സംഘടന പ്രവർത്തിക്കുന്നുണ്ട്. നിയമവിരുദ്ധമായി ഖത്തറിൽ താമസിക്കുന്നവരും, തൊഴിൽ സ്ഥലത്ത് പീഡനത്തിനിരയായവരും മറ്റുമായവർക്ക് സഹായം ചെയ്യുക എന്നതാണു സംഘടനയുടെ പ്രവർത്തനംhttp://icbfqatar.org/ ICBF. കേരളത്തിലെ ഏതാണ്ട് എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും, മത സംഘടനകൾക്കും ഖത്തറിൽ പോഷക ഘടകങ്ങളുണ്ട്.http://www.nrirealtynews.com/qatar.php കാലാവസ്ഥ വിദ്യാഭ്യാസം വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി നേടിയ രാജ്യമാണ് ഖത്തർ. ജനങ്ങളിൽ പ്രത്യേകിച്ചു സ്ത്രീകളിൽ ഭൂരിഭാഗം പേരും ബിരുധ ധാരികളാണ്. ഖത്തരികളിൽ ഗണ്യമായ ഒരു വിഭാഗത്തിനു അറബി കൂടാതെ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രെഞ്ച് ഭാഷ അറിയും. ഖത്തർ സർവ്വകലാശാല ലോകത്തിലെ പ്രധാന സർവകലാശാലകളിൽ ഒന്നാണ്. കൂടാതെ അമേരിക്കൻ, യൂറോപ്യൻ സർവകലാശാലകളുടെ കേന്ദ്രങ്ങൾ ഇവിടെ ഉണ്ട്. ആരോഗ്യം സ്വദേശികൾക്കും ഹെൽത്ത് കാർഡുള്ള വിദേശികൾക്കും ചികിത്സ പൂർണ്ണമായും സൗജന്യമാണ്. വിദഗ്ദ്ധ ചികിത്സക്കായി പണക്കാരായ ആളുകൾ ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക, ഇന്ത്യ, തായിലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളെയാണു ആശ്രയിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ രണ്ടു വിഭാഗങ്ങളായാണ് ഇവിടെ ആശുപത്രികൾ പ്രവർത്തിക്കുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ സുപ്രീം ഹെൽത്ത് കൗൺസിലിനു കീഴിലും അത്യാഹിത വിഭാഗങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷ്ന്റെ കീഴിലുമാണു പ്രവർത്തിക്കുന്നതു. രാജ്യത്താകമാനം 20 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 23 അത്യാഹിത വിഭാഗങ്ങളുമാണുള്ളതു. വിദേശികൾ ഖത്തറിൽ പ്രവേശിച്ച് 15 ദിവസത്തിനുള്ളിൽ ആരോഗ്യ പരിശോധന നടത്തിയിരിക്കണം. ഖത്തറിൽ വിവാഹത്തിനു മുമ്പു എച്.ഐ.വി. (എയ്ഡ്സ്) പരിശോധന നിർബന്ധമാണ്. സാംസ്കാരികം അറബ് ഇസ്‌ലാമിക സംസകാരത്തിലാണു ഖത്തറിന്റെ നാഗരികത വളർന്നുവന്നത്. കലാ കായിക വിനോദങ്ങളിലും, വസ്ത്രധാരണത്തിലും ,അഭിവാദ്യം ചെയ്യുന്നതിലും, ഭക്ഷണകാര്യത്തിലുമെല്ലാം ഈ സ്വാധീനം പ്രകടമാണ്. സമീപ കാലത്തായി പശ്ചാത്യ സംസകാരത്തിന്റെ കുത്തൊഴുക്കിൽ ഇതിനു മാറ്റം വരുന്നുണ്ടെങ്കിലും ജനങ്ങളിൽ ഗണ്യമായ വിഭാഗം ഇപ്പോഴും തങ്ങളുടെ സാംസ്കാരിക പാരമ്പര്യം മുറുകെ പിടിക്കുന്നവരാണ്. ഇസ്‌ലാമിക് ആർട്ട് മ്യൂസിയം ഇസ്‌ലാമിക കലകളുടെയും ,ചിത്രങ്ങളുടെയും അതുല്യമായ ഒരു ശേഖരണമാണു ഫ്രെഞ്ച് - ഇസ്‌ലാമിക് നിർമ്മാണ രീതിയിൽ ഉണ്ടാക്കിയ ഈ മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളതു. ഇന്ത്യ, ഇറാഖ്, ഇറാൻ, തുർക്കി, റഷ്യ, ചൈന തുടങ്ങിയ നാടുകളിൽ നിന്നുള്ള വസ്തുക്കളുടെ അപൂർവശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്http://www.mia.org.qa/en/collections MIA. ഖത്തർ മ്യുസിയം ഖത്തരിന്റെ പൗരാണിക വസ്തുക്കളുടെ ശേഖരണമാണു ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗൃഹോപകരണങ്ങൾ മുതൽ സൈനിക ഉപകരണങ്ങൾ വരെ ഇവിടെ കാണാം. സിനിമ ഖത്തറിൽ സിനിമാ നിർമ്മാണം നടക്കുന്നില്ല. എങ്കിലും 2008 മുതൽ ഫിലിം ഫെസ്റ്റിവൽ നടന്നുവരുന്നു. സിനിമ ശാലകളും പ്രവർത്തിക്കുന്നുണ്ട്. സ്ത്രീ സ്വതന്ത്ര്യം ഇസ്‌ലാം സ്ത്രീകൾക്കനുവദിച്ച എല്ലാ സ്വാതന്ത്ര്യവും ആസ്വദിക്കുന്നവരാണ് ഖത്തരി സ്ത്രീകൾ. കലാ കായിക രംഗത്തും, ഭരണം, ഉദ്യോഗം തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾക്ക് വലിയ പ്രാതിനിധ്യമാണുള്ളത്. മത സ്വാതന്ത്ര്യം ഇസ്‌ലാമാണു ഔദ്യോഗിക മതം. തദ്ദേശിയർ മുഴുവൻ മുസ്‌ലിംകളാണ്. എങ്കിലും എല്ലാ മതവിശ്വാസികൾക്കും സ്വാതന്ത്ര്യമുണ്ട്. ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ, ജൈന, പാർസി എന്നീ മതക്കാർ ഇവിടെയുണ്ട്. എല്ലാ മത വിശ്വാസികൾക്കും സ്വന്തമായി ആരാധനാലയങ്ങൾ സ്ഥാപിക്കാൻ അനുമതിയുണ്ട്. ക്രിസ്ത്യൻ പള്ളികൾ ഏതാണ്ടെല്ലാ ക്രിസ്തീയ സഭകളുടെയും പള്ളികൾ ഇവിടെയുണ്ട്. കേരളത്തിലെ ബാവ, മെത്രാൻ കക്ഷികൾ ഉൾപ്പെടെ യഹോവ സാക്ഷികൾ ഒഴികെയുള്ള എല്ലാവർക്കും ഇവിടെ പ്രാർത്ഥനാലയങ്ങളുണ്ട്. ഇതിനാവശ്യമായ സ്ഥലം സർക്കാർ സൗജന്യമായി നൽകുന്നു. അമ്പലങ്ങൾ പൊതുവായ അമ്പലങ്ങൾ ഇനിയും നിർമ്മിക്കാൻ സ്ഥലം ലഭിച്ചിട്ടില്ല. എന്നാൽ വിവിധ തൊഴിലാളി ക്യമ്പുകളിൽ അമ്പലങ്ങൾ ഉണ്ട്. അന്താരാഷ്ട്രാ ഇസ്‌ലാമിക പണ്ഡിതസഭ അധ്യക്ഷൻ യൂസുഫ് അൽ ഖറദാവി അമ്പലങ്ങൾ നിർമ്മിക്കാൻ അനുമതിയും സ്ഥലവും നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിം പള്ളികൾ എല്ലാ സ്ഥലങ്ങളിലും പള്ളികൾ സ്ഥാപിച്ച് പരിപാലിക്കുന്നത് ഔഖാഫ്http://www.islam.gov.qa/ മന്ത്രാലയമാണ്. വെള്ളിയാഴ്ചകളിൽ ജുമുഅ പ്രസംഗങ്ങൾക്ക് ശേഷം ചില പള്ളികളിൽ മലയാളത്തിൽ അതിന്റെ പരിഭാഷ ഉണ്ടാകാറുണ്ട്. വ്യവസായം പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ലോകത്ത് മുൻ നിരയിലാണു ഖത്തറിന്റെ സ്ഥാനം.റാസ് ലഫ്ഫാൻ വ്യവസായ നഗരിയിൽ ലോകത്തിലെ പ്രധാന കമ്പനികൾക്കെല്ലാം പ്ലാന്റുകളുണ്ട്. സ്റ്റീൽ, അലുമിനിയം, രാസവളം നിർമ്മാണത്തിലും ഖത്തർ മുന്നേറിയിട്ടുണ്ട്.മെലാനിൻ ഉല്പാദനത്തിൽ ലോകത്തെ രണ്ടാം സ്ഥാനം ഖത്തറിനാണ്. ലോകത്ത് ഏറ്റവുമധികം പി വി സി അസംസ്കൃത വസ്തുക്കൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളിൽ ഒന്നാണു ഖത്തറിലെ മിസ്സഈദിലുള്ള കാപ്കൊ. പെട്രോളിയം ഉത്പാദനം 1939 ദുഖാൻ എന്ന സ്ഥലത്താണു ആദ്യമായി പെട്രോളിയം കണ്ടെത്തിയത്. 1949 മുതൽ പെട്രോളിയം കയറ്റുമതി ആരംഭിച്ചു. 1974 മുതൽ പെട്രോളിയം ഖനനം ദേശസാൽക്കരിക്കുകയും ഇതിനുവേണ്ടി ഖത്തർ പെട്രോളിയം എന്ന പൊതു മേഖലാ കമ്പനി രൂപീകരിക്കുകയും ചെയ്തുhttp://www.qp.com.qa/en/Homepage/AboutUs.aspx Qatar Petroleum. ഇപ്പോൾ പ്രതി ദിനം 800,000 ബാരൽ എണ്ണ വിവിധ മേഖലകളിലായി ഉത്പാദിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എൽ എൻ ജി ഉത്പാദക രാജ്യമാണ് ഖത്തർhttp://oilprice.com/Energy/Natural-Gas/Qatar-The-Worlds-Biggest-LNG-Producer-Holding-Onto-Its-Gas.html Oil Price. ഗ്യാസ് ഉത്പാദനം ലോകത്ത് ഏറ്റവുമധികം ഗ്യാസ് ഉത്പാദിപ്പിക്കുന്ന രാജ്യം ഖത്തർ ആണ്http://www.qatargas.com.qa/English/Pages/default.aspx QatarGas. ഖത്തറിന്റെ വാർഷിക ഗ്യാസ് ഉത്പാദനം 77 കോടി ടൺ ആണ്. ഗ്യാസ് കയറ്റി അയ്ക്കാൻ മാത്രമായി റാസ് ലഫ്ഫാൻ എന്ന സ്ഥലത്ത് വലിയ തുറമുഖം നിർമ്മിച്ചിട്ടുണ്ട്. 1999 മുതലാണ് ഖത്തർ ഗ്യാസ് കയറ്റുമതി ആരംഭിച്ചതുhttp://www.qatargas.com.qa/news.aspx?id=217528 ഖത്തർ ഗ്യാസ്. ഖത്തർ ഗ്യാസ്, റാസ് ഗ്യാസ് എന്നിവയാണ് പ്രധാന പൊതുമേഖലാ ഗ്യാസ് കമ്പനികൾ. ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളായ ഗെയിൽ, ഒ.എൻ.ജി.സി. എന്നിവയുമായി സഹകരിച്ചു ഇന്ത്യയിൽ വിവിധ പദ്ധതികൾ നടന്നുവരുന്നുണ്ട്. കൊച്ചി എൽ എൻ ജി ടെർമിനൽ അത്തരത്തിലൊന്നാണ്.[http://timesofindia.indiatimes.com/city/thiruvananthapuram/Kochi-LNG-Terminal-in-2009-Tripathi/articleshow/1008875.cms ഖത്തർ മുത്ത് പെട്രോൾ കണ്ടെത്തുന്നതിനു മുമ്പ് ഖത്തറിന്റെ പ്രധാന വരുമാനം മുത്ത് വ്യപാരത്തിലൂടെയായിരുന്നു. കടലിന്നടിയിലെ ഒരിനം കക്കയിൽ (ഓയിസ്റ്റർ) നിന്നുമാണ് പ്രകൃതി ദത്തമായ മുത്തുകൾ ശേഖരിക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസക്കാലമാണ് മുത്തു വേട്ട നടത്തുക. അറബിയിൽ മുത്തിനു ലുലു എന്നാണ് പറയുക. മുത്തു വ്യാപാരം പ്രധാനമായും ഇറാനിൽ നിന്നും കുടിയേറിയ അൽ ഫർദാൻ കുടുംബമാണ് നടത്തിയിരുന്നതു. ലോകത്ത് പ്രകൃതിദത്ത മുത്തുകൾ ഏറ്റവുമധികം ലഭിക്കുന്നത് ഇവിടെയാണ്. സ്പോർട്സ് thumb|right|ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം thumb|right|രാത്രിയിൽ 2006 ൽ ഏഷ്യൻ ഗെയിംസിനു ആതിഥ്യമേകിയതോടെയാണ് ഖത്തറിൽ കായിക രംഗത്ത് ഉണർവ്വുണ്ടായത്. ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിയാതിരിക്കാൻ അവരെ കായിക വിനോദങ്ങളിൽ താല്പര്യമുള്ളവരാക്കുന്നതിലൂടെ കഴിയുമെന്നതിനാൽ വൻ പ്രോൽസാഹനമാണ് ഈ രംഗത്തിനു സർക്കാർ നൽകുന്നത്. എല്ലാ മുനിസിപ്പാലിറ്റികളിലും സ്പോർട്സ് സ്റ്റേഡിയങ്ങളും, ക്ലബ്ബുകളും ഉണ്ട്. സ്കൂളുകളിൽ നിർബന്ധ കായിക പരിശീലനം നൽകുന്നു. അതിനു പുറമെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും സമർത്ഥരായ കായിക താരങ്ങളെ വിലക്കെടുത്ത് അവരെ ഖത്തറിന്റെ ദേശീയ താരങ്ങളാക്കി അന്താരാഷ്ട്രാ മൽസരങ്ങളിൽ വിജയിക്കാൻ ശ്രമിക്കുന്നു. കുതിരപ്പന്തയം, കാല്പന്തു കളി എന്നൈവക്ക് വലിയ പ്രോൽസാഹനമാണ് ലഭിക്കുന്നത്.കുതിരപ്പന്തയം കാണാൻ പോകുന്നവർക്കു പോലും സമ്മാനങ്ങൾ നൽകുന്നു. ഇവക്കു പുറമെ കാറോട്ടം, മോട്ടോർ സൈക്കിൾ ഓട്ടം എന്നിവക്കും പരിശീലനം നൽകി വരുന്നു. ഒളിംബിക്സിൽ ഖത്തർ രണ്ട് വെങ്കലം നേടിയിട്ടുണ്ടു. 2022 ലെ ലോകകപ്പ്‌ ഫുട്ബോൾ മത്സരം ഖത്തറിൽ നടക്കും. 2010 ഡിസംബർ 2 നാണ് ഫിഫ ഖത്തറിനെ തിരഞ്ഞെടുത്തത്. പ്രധാന ആകർഷണങ്ങൾ മരുഭൂമിയെ മലർവാടിയാക്കി മാറ്റിയ കാഴ്ചയാണു ദോഹ അന്താരഷ്ട്ര വിമാനത്തവളത്തിൽ നിന്നും പുറത്തിറങ്ങുന്ന ഒരാൾക്ക് കാണാൻ കഴിയുക. റോഡരികുകളെല്ലാം മനോഹരമായ പൂന്തോട്ടങ്ങൾ നിർമ്മിച്ച് അൽങ്കരിച്ചിരിക്കുന്നു. കടുത്ത ചൂടിൽ നിന്നും ഇവയെ സംരക്ഷിക്കാൻ വലിയ അധ്വാനവും പണവുമാണു ചെലവഴിക്കുന്നത്. അൽ കോർണീഷ് ദോഹ നഗരം മൂന്നുഭാഗവും കടലിനാൽ ചുറ്റപ്പെട്ട ഒരു മുനമ്പ് ആണു. ഇവിടുത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നത് കടൽത്തീരത്താണ്. ദോഹ കടൽ തീരം കോണീഷ് എന്നാണു അറിയപ്പെടുന്നതു. ഖത്തറിന്റെ പ്രധാന ആകർഷക കേന്ദ്രങ്ങളിലൊന്നാണിത്. വകറ ബീച്ച് തെളിഞ്ഞ നീല ജലം ഉള്ള ഇവിടെ ആഴ്ചാവസാനത്തിൽ ഉല്ലസിക്കാനെത്തുന്നവർക്കായി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.കടലിൽ മുങ്ങിപ്പോകുന്നവരെ രക്ഷിക്കാൻ ജീവൻ രക്ഷാ ഗ്വാർഡുകളെ ഏർപ്പെടുത്തിയിട്ടുണ്ട്.അതി മനോഹരമാണു ഈ കടൽത്തീരം. ഫുറൂസിയ കുതിരപ്പന്തയം നടക്കുന്ന സ്ഥലം.ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരപ്പന്തയങ്ങളാണു ഇവിടെ നടത്താറുള്ളതു. അറബികളുടെതായി മേൽത്തരം കുതിരകളുടെ ഒരു വൻ നിര തന്നെ ഇവിടെയുണ്ട്.കുതിരകൾക്കെല്ലാം അറബിപ്പേരാണെന്നതു മലയാളികൾക്കു കൗതുകമാണു. എൻഡ്യൂറൻസ് വില്ലേജ് സാഹസിക വിനോദങ്ങൾക്കു വേണ്ടിയുള്ള ഇവിടുത്തെ മരുഭൂമിയുടെ ഉള്ളറകളിലൂടെയുള്ള യാത്ര അതീവ രസകരവും കൗതുകം ജനിപ്പിക്കുന്നതുമാണു.മണൽക്കുന്നിൽ നിന്നും മണൽ കുന്നിലേക്ക് പ്രത്യേകം നിർമ്മിച്ച നാലു ചക്ര വഹനത്തിൽ യാത്ര ചെയ്യാൻ അതീവ ധൈര്യശാലികൾക്കു മാത്രമെ കഴിയുകയുള്ളു.ഇവിടെ ആഴ്ചകളോളം വന്ന് ടെന്റുകൾ കെട്ടി പർക്കുന്നത് അറബികളുടെ പതിവാണു. പേൾ ഖത്തർ thumb|പേൾ ഖത്തർ ഖത്തറിലെ ഏറ്റവും വലിയ നിർമ്മാണ പ്രവർത്തനം.കടൽ നികത്തി കൃത്രിമമായി നിർമ്മിച്ച ഈ ദ്വീപ് പണി പൂർത്തിയായാൽ 41,000 പേർക്ക് താമസിക്കനുള്ള സൗകര്യങ്ങൾക്കൊപ്പം വലിയ ഷോപ്പിംഗ് സെന്റരുകളും ഉൾക്കൊള്ളുന്നതാകും. വ്യത്യസ്ത ശ്രേണിയിലുള്ള ജനങ്ങൾക്കായി വിവിധ തരം ഭവനങ്ങളാണു നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നത്. 32 കി.മി.കടൽത്തീരമാണു ഇതിനുവേണ്ടി കൃത്രിമമായി നിർമ്മിച്ചതു. ഓരോ വീട്ടിലേക്കും കടലിൽ നിന്നും കരയിൽ നിന്നും പ്രവേശനം ലഭിക്കുന്ന രീതിയിലാണു ഇതിന്റെ നിർമ്മാണം നടത്തിയിട്ടുള്ളതു.ഇറാനിൽ നിന്നും കുടിയേറിയ അൽ ഫർദാൻ കുടുംബമാണു ഇതിന്റെ ഉടമസ്ഥർ. മുത്ത് വ്യാപാരത്തിലൂടെ അതി സമ്പന്നരായി മറിയ അവർ ഈ കൃത്രിമ ദ്വീപിനും മുത്ത് എന്നർത്ഥം വരുന്ന പേൾ( en:Pearl -ar:لؤلؤ) എന്നു തന്നെ പേരു തന്നെയാണ് നൽകിയിരിക്കുന്നത് theperalqatar.com മാധ്യമ സ്വാതന്ത്ര്യം ഭരണകൂടത്തെയും ജി.സി.സി രാഷ്ട്രങ്ങളെയും അത് പോലെ ഇസ്ലാമിക ശരീഅത്തിനെയും വിമർശിക്കാത്ത അമിതമായ അശ്ലീലതയില്ലാത്ത ഏതു പ്രസിദ്ധീകരണത്തിനും അനുമതി ലഭിക്കും. പ്രത്യേക സെൻസറിങ്ങ് ഇല്ല. ചാനലുകൾ ഖത്തർ ആസ്ഥാനമായുള്ള ഒരു ചാനൽ ആണ് അൽ ജസീറ. അത് ഇപ്പോൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്നു. ഇതിനു പുറമെ കായിക വർത്തകൾക്ക് മത്രമായും, കുട്ടികൾക്കു മാത്രമായും പ്രത്യേകം ചാനലുകളുണ്ട്. ഇതോടനുബന്ധമായി ഒരു മാധ്യമ പഠന കേന്ദ്രവും പ്രവർത്തിക്കുന്നു. മറ്റു മാധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ അൽ ജസീറക്കു ബാധകമല്ല. ഔദ്യോഗിക ചാനലായ ഖത്തർ ടി.വി വേറെത്തന്നെയാണു പ്രവർത്തിക്കുന്നത്. പത്രങ്ങൾ അറബി, ഇംഗ്ലീഷ് പത്രങ്ങൾക്കു പുറമെ മലയാള പത്രങ്ങളായ സിറാജ് വർത്തമാനവും മാധ്യമവും ചന്ദ്രികയും ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. മറ്റ് മലയാള പത്രങ്ങൾ ഉച്ചയോടെയാണു ലഭിക്കുക. ഗൾഫ് ടൈംസ്, ഇംഗ്ലീഷ് ദി പെനിൻസുല, ഇംഗ്ലീഷ് ഖത്തർ ട്രൈബ്യൂൺ, ഇംഗ്ലീഷ് അശ്ശർഖ്, അറബി അൽ റായ, അറബി അൽ വത്വൻ, അറബി അൽ അറബ്, അറബി വർത്തമാനം, മലയാളം ഗൾഫ് മാധ്യമം, മലയാളം മീഡിലിസിറ്റ് ചന്ദ്രിക, മലയാളം തേജസ്‌, മലയാളം സിറാജ്, മലയാളം ഗതാഗത സംവിധാനം ഖത്തറിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടു റോഡു ഗതാഗതമാണ്ള്ളത്. സൗദി അറേബ്യയുമായി ബന്ധപ്പെടുന്ന സൽവാ റോഡ്, അൽ ഖോർ റോഡ്, ദുഖാൻ റോഡ്, ഷമാൽ റോഡ് അന്നിവയാണ് പ്രധാന പാതകൾ. ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുവാൻ കർശനമായ പരീക്ഷകൾ പാസ്സാകണം. നിയമ ലംഘനങ്ങൾക്കു ഏറ്റവും കൂടുതൽ തുക പിഴ ശിക്ഷയീടാക്കുന്ന രാജ്യം ഖത്തറാണ്. ഇവിടെ മെട്രോ റയിൽവെ 2019 ഇൽ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടെ ചരക്കുകൾ എത്തിക്കുന്നത് ട്രക്കുകളിലും കപ്പലുകളിലും, വിമാനങ്ങളിലുമാണ്. ഒരു വിമാനത്താവളവും അഞ്ച് തുറമുഖങ്ങളുമുണ്ട്. ഇതിൽ ദോഹ ഒഴികെയുള്ള തുരമുഖങ്ങൾ എണ്ണ കയറ്റുമതിക്കു മാത്രമാണ് ഉപയോഗിക്കുന്നതു. ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവെയ്സ് ലോകത്തിലെ മുൻനിര കമ്പനിയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നും പ്രതിദിനം 20 വിമാനങ്ങൾ വിവിധ എയർലൈനുകൾ ദോഹയിലേക്കു സർവീസ് നടത്തുന്നുണ്ട്. സൈന്യം വളരെ ചുരുങ്ങിയ അംഗസംഖ്യ മാത്രമുള്ള ചെറിയ ഒരു സൈന്യമാണ് ഖത്തറിനുള്ളത്. പോലീസ് പൊതുജന സൗഹൃദത്തിലും ജനസേവനത്തിലും മികച്ചുനിൽക്കുന്നവരാണ് ഖത്തർ പോലീസ്. ഇന്റെർ പോളിന്റെ ഒരു ആസ്ഥാനം ദോഹയിലുണ്ട്http://www.moi.gov.qa/site/english/ moi.gov.qa. നയതന്ത്ര രംഗത്ത് മികവിന്റെ ഉദാഹരണങ്ങൾ ഖത്തറിന്റെ മികച്ചനയതന്ത്രത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ദോഹയിൽ 2007 ഡിസംബർ ആദ്യവാരം നടന്ന ഇരുപത്തെട്ടാമത് ഗൾഫ് സഹകരണ സമിതി ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റ് മഹ് മൂദ് അഹ് മദി നജാദിനെ ക്ഷണിച്ച നടപടി.ജിസിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇറാൻ ഗൾഫ് ഉച്ചകോടിയിൽപങ്കെടുക്കുന്നത്.അമേരിക്കയുമായി ഉറ്റബന്ധം പുലർത്തുന്നതോടൊപ്പം തന്നെ ഇറാനെ ക്ഷണിക്കാൻ ഖത്തർ കാണിച്ച തൻറേടം അന്താരാഷ്ട്ര മാധ്യമങ്ങളുടെപ്രശംസക്ക് പാത്രമായിരുന്നു.വിവിധകാരണങ്ങളാൽ ഗൾഫ് രാജ്യങ്ങളുമായി ഇറാൻ ബന്ധം ആടിയുലയുന്ന നിർണായകസന്ധിയിലാണ് ഈ ഗൾഫ്-പേർഷ്യൻ ഒത്തുകൂടലുണ്ടായത്. പശ്ചിമേഷ്യൻ വിഷയങ്ങളിൽ ഖത്തറിനു വ്യക്തമായ നിലപാടുണ്ട്.ആ നിലപാടുകൾ ഏത് വേദിയിലും തുറന്നുപറയാനുള്ള ധൈര്യവും തൻറേടവും ഇവിടത്തെ ഭരണാധികാരികൾ കാണിക്കുന്നു. അതിന്റെ മാതൃകകളായിരുന്നു അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി മാസങ്ങൾക്ക് മുമ്പ് ഐക്യരാഷ്ട്ര സഭയിലും യൂറോപ്യൻ പാർലമെൻറിലും ചെയ്ത പ്രസംഗങ്ങൾ.ഫലസ്തീൻ,ലബനാൻ വിഷയങ്ങളിൽ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ പലപ്പോഴും സുഹൃദ് രാജ്യങ്ങളുടെ നെറ്റിചുളിയാനിടവരുത്താറുണ്ട്.ഫലസ്തീനിലെ വിമോചനപോരാട്ടത്തെ ഭീകരതയായി ചിത്രീകരിക്കുന്നതിനും ഇസ്രായേലിന്റെ ക്രൂരതകൾക്കും അധിനിവേശത്തിനും എതിരെ ഐക്യരാഷ്ട്രസഭയിലും ഇതര അന്താരാഷ്ട്രവേദികളിലും ഖത്തർ നിരന്തരം ശബ്ദമുയർത്തുന്നു.ഹമാസ് സർക്കാറിന്റെ കാലത്ത് ഫലസ്തീനിലെ വിദ്യാഭ്യാസ,ആരോഗ്യ വകുപ്പുകളിലെ ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകിയ ഖത്തറിന്റെ നടപടി മാതൃകാപരമായിരുന്നു. കഴിഞ്ഞ വർഷം ഇസ്രായേലിന്റെ ആക്രമണത്തിൽ തരിപ്പണമായ ലബനാൻ സന്ദർശിച്ച ആദ്യ അറബ് നേതാവ് ഖത്തർ അമീറായിരുന്നു. ലബനനിൽ ഖത്തർ ഏറ്റെടുത്ത മൂന്നുനഗരങ്ങളുടെ പുനർനിർമ്മാണം പൂർത്തിയായിവരുന്നു.ദക്ഷിണ ലബനാനിലെ അന്താരാഷ്ട്ര ക്രമസമാധാന സേന(യൂനിഫിൽ)യിൽ കഴിഞ്ഞ ഒന്നര വർഷക്കാലം ഖത്തർ അംഗമായിരുന്നു.പ്രസ്തുത സേനയിൽ ചേർന്ന ഏക അറബ് രാജ്യവും ഖത്തറായിരുന്നു.ലബനാൻ–ഇസ്രായേൽ സംഘർഷത്തിനറുതി വരുത്തിക്കൊണ്ട് യു എൻ രക്ഷാസമിതിയിൽ പ്രമേയം കൊണ്ടുവന്നതിൽ ഏഷ്യൻ,അറബ് പ്രതിനിധിയെന്ന നിലയിൽ ഖത്തർ വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഇറാഖ്, സുഡാൻ,സൊമാലിയഎന്നിവിടങ്ങളിലെ പ്രശ്നങ്ങളിലും രക്ഷാസമിതിയിൽ(2006-2007കാലയളവിൽ) അറബ് ശബ്ദമായി വർത്തിച്ചതും മറ്റാരുമല്ല.കുട്ടികളിൽ എയിഡ്സ് വൈറസ് കുത്തിവെച്ച കുറ്റത്തിന് ബൾഗേറിയൻ ഡോക്ടർമാർക്ക് ലിബിയൻ കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിച്ചത് ഖത്തറിന്റെ യുക്തിപൂർവമായ ഇടപെടലായിരുന്നു.ബൾഗേറിയൻ ഡോക്ടർമാരെ കൊലക്കയറിൽ നിന്ന് രക്ഷിച്ചത് ഖത്തറിന്റെ മധ്യസ്ഥതയായിരുന്നു. യമനിലെ സ്വഅദ: പ്രവിശ്യയിൽ വിമത കലാപം തലപൊക്കിയതിനെ തുടർന്നുണ്ടായ ആഭ്യന്തര സംഘർഷത്തിന് തൽകാലത്തേക്കെങ്കിലും അറുതിവരുത്തിയത് ഖത്തറിന്റെ മാധ്യസ്ഥതയിലാണ്.2008 ഫെബ്രുവരിയിൽ ദോഹയിലാണ് യമൻ സർക്കാരും വിമത വിഘടനവാദികളായ ഹൂഥികളും തമ്മിലുള്ള വെടിനിർത്തൽ കരാർ ഒപ്പിട്ടത്.ഖത്തറിന്റെ ഈ മാധ്യസ്ഥത അറബ് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റി. സയണിസ്റ്റ് രാഷ്ട്രത്തിന്റെ അധിനിവേശനടപടികളെ നഖശിഖാന്തം എതിർക്കുമ്പോൾ തന്നെ സ്വന്തം മണ്ണിൽ ഇസ്രായേലിന്റെ വാണിജ്യ കാര്യാലയത്തിനു പ്രവർത്തനാനുമതി നൽകിയത് വൈരുദ്ധ്യമായി തോന്നിയേക്കാം.എന്നാൽ ഇതിൽ അസ്വാഭാവികതയില്ലെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ബിൻ ജബർ ആൽഥാനി വ്യക്തമാക്കിയിരുന്നു.അമേരിക്കയുമായും യൂറോപ്യൻ രാജ്യങ്ങളുമായുമുള്ള അടുത്ത ബന്ധം അനിവാര്യമാണെന്നാണ് ദോഹയുടെ അഭിപ്രായം.അതേസമയം തന്നെ അമേരിക്കക്കും മറ്റും തലവേദന സൃഷ്ടിക്കുന്ന അൽജസീറ ചാനലിനെ നിയന്ത്രിക്കണമെന്ന നിരന്തര ആവശ്യങ്ങൾ ഖത്തർ തള്ളുകയായിരുന്നു.തങ്ങൾക്കുതന്നെ തലവേദനസൃഷ്ടിച്ചാലും അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ ഉദ്ദേശ്യമില്ലെന്ന് പ്രധാനമന്ത്രി തന്നെ പ്രസ്താവിക്കുകയുണ്ടായി.ചാനലിന്റെ ചില റിപ്പോർട്ടുകളിൽ പ്രതിഷേധിച്ച് തുനീഷ്യ ഖത്തറിൽ നിന്ന് നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിച്ചിരുന്നു.സൗദി രാജകുടുംബത്തെ വിമർശിക്കുന്ന പരിപാടി അൽജസീറ സംപ്രേഷണം ചെയ്തതിനെ തുടർന്ന് സൗദി ദോഹയിലെ അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു.(2008 മാർച്ച് ഒമ്പതിനാണ് അതിന് പുതിയ സൗദി അംബാസഡർ ദോഹയിലെത്തിയത്)ഇത്രയൊക്കെയായിട്ടും ചാനലിന്റെ പ്രവർത്തനത്തിൽ ഇടപെടുന്നില്ലെന്ന് മാത്രമല്ല,അതിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സും സർക്കാർ തന്നെയാണെന്നതാണ് കൗതുകകരം. ഗൾഫ് മേഖലയിൽ അമേരിക്കയുടെ ശക്തമായ സൈനിക താവളങ്ങളിലൊന്ന് ഖത്തറിലാണ്.സ്വന്തം സുരക്ഷയുടെ കൂടി ഭാഗമാണ് യാങ്കി സൈനിക സാന്നിധ്യമെന്ന് ഖത്തർ ഭരണാധികാരികൾ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ തികച്ചും വ്യതിരിക്തവും എന്നാൽ വൈരുദ്ധ്യമുള്ളതെന്ന് തോന്നിക്കുന്നതുമായ നയതന്ത്രം അപൂർവമായിരിക്കാം.എന്നാൾ ഇതിനെല്ലാം ഖത്തറിന്റെ പക്കൽ കൃത്യമായ മറുപടിയുണ്ട്-ഒരുബന്ധവും മറ്റൊരു രാജ്യവുമായുള്ള ബന്ധത്തിനു തടസ്സമാകരുത്.ഒന്നും മറ്റൊന്നിന്റെ ചെലവിലാകരുത്.ഇതുതന്നെയാണ് ഖത്തറിന്റെ വിദേശ നയത്തിന്റെ കാതലും അവലംബം ദി പെനിൻസുല ഇംഗ്ലീഷ് ദിനപത്രം അൽജസീറ ചാനൽ വെബ്സൈറ്റ് ഇംഗ്ലീഷ് വിഭാഗത്തിൽ ഖത്തർ എന്ന് തിരയുക. അൽഅറബിയ ചാനൽ വെബ്സൈറ്റ് ഇംഗ്ലീഷ് വിഭാഗത്തിൽ ഖത്തർ എന്ന് തിരയുക. മാധ്യമം-പ്രഥമ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രം 2007 ഡിസംബർ 18ന് ഖത്തർ എഡിഷനിൽ പ്രസിദ്ധീകരിച്ച ഖത്തർ ദേശീയ ദിന സപ്ലിമെന്റ് നോക്കുക. വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ വർഗ്ഗം:ഒരു അയൽരാജ്യം മാത്രമുള്ള രാജ്യങ്ങൾ വർഗ്ഗം:ഖത്തർ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:ഏഷ്യയിലെ ഉപദ്വീപുകൾ‎ http://priyadsouza.com/population-of-qatar-by-nationality-in-2017/
സുബ്രഹ്മണ്യ ഭാരതി
https://ml.wikipedia.org/wiki/സുബ്രഹ്മണ്യ_ഭാരതി
ഇന്ത്യയിലെ പ്രമുഖനായ കവി,സ്വാതന്ത്ര്യസമര സേനാനി,അനാചാരങ്ങൾക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനാണ് സുബ്രഹ്മണ്യ ഭാരതി (ജനനം:ഡിസംബർ 11, 1882 - മരണം: സെപ്തംബർ 11,1921). അദ്ദേഹം രചിച്ച കൃതികൾ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കോൺഗ്രസ്സിലൂടെയാണ് ഭാരതി രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 1908 ൽ അദ്ദേഹത്തിനെതിരേ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും, അതേതുടർന്ന് ഭാരതി പോണ്ടിച്ചേരിയിലേക്കു പലായനം ചെയ്യുകയുമായിരുന്നു. 1918 വരെയുള്ള പത്തുവർഷക്കാലം ഭാരതി ജീവിച്ചത് പോണ്ടിച്ചേരിയിലായിരുന്നു. രാഷ്ട്രീയം, മതം, സാമൂഹികം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ഭാരതി കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യരചനകൾ ഇപ്പോഴും, സിനിമകളിലും, കർണ്ണാടകസംഗീതത്തിലും ഉപയോഗിച്ചു വരുന്നുണ്ട്. 1921 സെപ്റ്റംബർ 11 ന് ഭാരതി അന്തരിച്ചു. ജീവിതരേഖ തമിഴ്നാട്ടിലെ എട്ടയപുരത്തിൽ ജനിച്ചു. ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യരും, ലക്ഷ്മി അമ്മാളുമായിരുന്നു മാതാപിതാക്കൾ. മകൻ ഒരു എഞ്ചിനീയറാവണമെന്നതായിരുന്നു പിതാവ് ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യരുടെ ആഗ്രഹം. എന്നാൽ ഒരു സ്വപ്നജീവിയായിരുന്ന ഭാരതി പഠനകാര്യങ്ങളിൽ തീരെ ശ്രദ്ധിച്ചിരുന്നില്ല. തന്റെ അഞ്ചാമത്തെ വയസ്സിൽ ഭാരതിക്ക് അമ്മയേയും, പതിനാറാമത്തെ വയസ്സിൽ പിതാവിനേയും നഷ്ടപ്പെട്ടു. തിരുനെൽവേലിയിലുള്ള എം.ഡി.ടി.ഹിന്ദു കോളേജ് എന്നറിയപ്പെട്ടിരുന്ന ഒരു സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. എഴാം വയസ്സിൽത്തന്നെ കവിതകൾ രചിക്കാൻ തുടങ്ങി. 11 വയസ്സാവുമ്പോഴേക്കും വിദ്യാദേവി സരസ്വതിയുടെ മറ്റൊരു പേരായ “ഭാരതി” എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. പതിനഞ്ചാം വയസ്സിൽ ചെല്ലമ്മാളെ വിവാഹം ചെയ്തു, വിവാഹസമയത്ത് ചെല്ലമ്മാൾക്ക് ഏഴു വയസ്സായിരുന്നു പ്രായം. 29 ഇന്ത്യൻ ഭാഷകളും, 3 വിദേശ ഭാഷകളും ഉൾപ്പെടെ 32 ഭാഷകൾ ഭാരതി സ്വായത്തമാക്കിയിരുന്നു. ദേശീയപ്രസ്ഥാനം 1898 മുതൽ രണ്ടു വർഷം വാരണാസിയിൽ താമസിക്കുകയും, അവിടെ വെച്ച് സംസ്‌കൃതവും ഹിന്ദിയും പഠിക്കുകയും ചെയ്തു. വാരണാസി കാലഘട്ടത്തിൽവെച്ചാണ് ഭാരതി ഹൈന്ദവ ആത്മീയതയുമായി അടുക്കുന്നത്. ദേശീയപ്രസ്ഥാനത്തിലേക്കുള്ള കാൽവെയ്പും ഈ കാലഘട്ടത്തിൽ തന്നെയായിരുന്നു. തിരിച്ചു വന്നതിനുശേഷം മധുരയിൽ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നെ ചെന്നൈയിൽ തമിഴ് പത്രമായ സ്വദേശമിത്രനിൽ പത്രപ്രവർത്തകനായി ജോലി നോക്കി. ഇന്ത്യ എന്ന തമിഴ് വാരിക പുറത്തിറക്കുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു. രാഷ്ട്രീയം 1905 ൽ വാരണാസിയിൽ വച്ചു നടന്ന കോൺഗ്രസ്സിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ഭാരതി മുഴുവൻ സമയവും പങ്കെടുത്തു. തിരികെ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഭാരതി സിസ്റ്റർ.നിവേദിതയുമായി പരിചയപ്പെടുന്നത്. അവരുമായുള്ള അടുപ്പം സ്ത്രീ ശാക്തീകരണത്തിനുവേണ്ടി പ്രവർത്തിക്കാൻ ഭാരതിയെ പ്രേരിപ്പിച്ചു. ബ്രിട്ടീഷുകാർ തടങ്കലിൽ ആക്കാതിരിക്കാൻ വേണ്ടി പോണ്ടിച്ചേരിയിലേക്ക് താമസം മാറ്റി. സാഹിത്യം പോണ്ടിച്ചേരിയിലെ ജീവിത കാലത്താണ് അദ്ദേഹത്തിൽ നിന്നും പ്രധാനപ്പെട്ട രചനകൾ ഉണ്ടായത്. കൃഷ്ണനെ സ്തുതിച്ചുകൊണ്ട് “കണ്ണ ഗീതങ്ങളും”, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി “പാഞ്ചാലി ശപഥവും” രചിച്ചു. കുയിൽ‌പ്പാട്ട് എന്ന കൃതിയും രചിച്ചു.1918-ൽ പോണ്ടിച്ചേരി വിടുകയുകയും തടങ്കലിൽ ആവുകയും ചെയ്തു. പെട്ടെന്ന് തന്നെ വിട്ടയച്ചു. അതിനു ശേഷം ഭാര്യയുടെ ജന്മനാട്ടിൽ താമസം തുടരുകയും രചനകൾ തുടരുകയും ചെയ്തു. സുബ്രഹ്മണ്യ ഭാരതി കൃഷ്ണനെക്കൂടാതെ, അല്ലാഹുവിനെയും, ക്രിസ്തുവിനെയും, മറ്റു ദൈവങ്ങളേയും പറ്റി കൃതികൾ രചിച്ചു. കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.ഇന്ത്യൻ ഭാഷകൾ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 1921 സെപ്റ്റംബർ 11-ന് തന്റെ 39-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ദിവസവും ദർശനത്തിന് പോയിരുന്ന തിരുവള്ളിക്കേണി പാർത്ഥസാരഥിക്ഷേത്രത്തിൽ വച്ച് ഒരു കൊമ്പനാനയുടെ അടിയേറ്റതായിരുന്നു മരണകാരണം. അവലംബം വർഗ്ഗം:1882-ൽ ജനിച്ചവർ വർഗ്ഗം:ഡിസംബർ 11-ന് ജനിച്ചവർ വർഗ്ഗം:1921-ൽ മരിച്ചവർ വർഗ്ഗം:സെപ്റ്റംബർ 11-ന് മരിച്ചവർ വർഗ്ഗം:വാഗ്ഗേയകാരന്മാർ
പതിനെട്ടരക്കവികൾ
https://ml.wikipedia.org/wiki/പതിനെട്ടരക്കവികൾ
പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ (ഭരണകാലം: 1467-75) സദസ്സിലെ പണ്ഢിതരും കവിശ്രേഷ്ഠരുമായ പതിനെട്ടു കവികൾ പതിനെട്ടരക്കവികൾ എന്ന പേരിൽ അറിയപ്പെടുന്നു . പതിനെട്ടു രാജകീയ കവികൾ എന്ന അർത്ഥത്തിലുള്ള പതിനെട്ടു അരചകവികൾ ആണ് പതിനെട്ടരക്കവികൾ എന്ന പേരിലറിയപ്പെടുന്നത്. “അരച’ ശബ്ദം പഴയകാലത്ത് അര എന്നായി ലോപിച്ചിട്ടുണ്ട്. അരയാൽ, അരമന, പതിനെട്ടരത്തളികകൾ, ഏഴരപ്പള്ളികൾ, എട്ടരയോഗം,പത്തരഗ്രാമം തുടങ്ങിയവ ഉദാഹരണങ്ങൾ . അര എന്ന പദം ശ്രേഷ്ഠം, മുഖ്യം, രാജകീയം എന്നീ അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. പതിനെട്ടു സംസ്‌കൃതകവികളും അരക്കവിയായി കരുതപ്പെട്ട മലയാളകവിയും ചേർന്നതാണ് പതിനെട്ടരക്കവികൾ എന്ന വാദത്തിന് അടിസ്ഥാനമില്ല . . പത്തൊൻപാതമത്തെ അംഗം രാജാവാണെന്നും അരചൻ എന്നതിൽ നിന്നാണ് അര എന്നതുണ്ടായതെന്നും വാദമുണ്ട് . എന്നാൽ പുനം നമ്പൂതിരിയാണ് “അരക്കവി” എന്നു പ്രശസ്തനായത് (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം). ഇവരിൽ പലരും സാമൂതിരിയുടെ തന്നെ അദ്ധ്യക്ഷതയിൽ തളി ക്ഷേത്രത്തിൽ വച്ചു നടന്നിരുന്ന രേവതി പട്ടത്താനത്തിൽ കിഴി (സമ്മാനം) വാങ്ങിയവരും ആയിരുന്നു. ഈ കൂട്ടരിൽ ഉദ്ദണ്ഡശാസ്ത്രികൾ ഒഴികെയുള്ള മറ്റെല്ലാവരും മലനാട്ടിൽ നിന്നുള്ളവർ ആയിരുന്നു. മലയാളകവിയായ പുനം നമ്പൂതിരി, പയ്യൂർ പട്ടേരിമാർ (8 പേർ), തിരുവേഗപ്പുറ നമ്പൂതിരിമാർ (5 പേർ), മുല്ലപ്പളി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, ഉദ്ദണ്ഡശാസ്ത്രികൾ, കാക്കശ്ശേരി ഭട്ടതിരി എന്നിവരാണ് പതിനെട്ടരക്കവികൾ . കവികൾ പയ്യൂർ ഭട്ടതിരിമാർ - എട്ട് പേർ ഒരച്ഛനും മക്കളും ആണെന്ന് പറയപ്പെടുന്നു. ഇവരിൽ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങൾ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങൾ ലഭ്യമാണു്. പഴയ കൊച്ചി രാജ്യത്ത് കുന്നംകുളം താലൂക്കിൽ കുന്നംകുളത്തിനടുത്തുള്ള പോർക്കളം എന്ന സ്ഥലത്താണ് പയ്യൂർ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം.ഉള്ളൂർ, കേരള സാഹിത്യചരിത്രം ഭാഗം 2 പരമേശ്വരൻ എന്ന മകനും മീമാംസയിൽ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹർഷികൾ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികൾ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളിൽ കാളിദാസനോടും അധ്യാപനത്തിൽ കല്പവൃക്ഷത്തോടും പ്രഭാവത്തിൽ ശിവനോടും തുലനം ചെയ്തിരുന്നു. നാരായണീയകർത്താവായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് ഇവരിൽ ഏഴുപേരുടെ അനന്തരവനായിരുന്നു. തിരുവേഗപ്പുറ നമ്പൂതിരിമാർ - അഞ്ചുപേർ കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാൻ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികൾ എന്നു് കരുതിപ്പോരുന്നു: കാക്കശ്ശേരി ഭട്ടതിരിയുടെ ഗുരുവായ നാരായണൻ, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂർത്തിയും, പിന്നെ അപ്ഫൻ നമ്പൂതിരിമാരായ രാമനും, ഉദയനും. മുല്ലപ്പള്ളി ഭട്ടതിരി ചേന്നാസ് നമ്പൂതിരിപ്പാട് താന്ത്രിക കർമ്മങ്ങൾ, ശില്പശാസ്ത്രം, വിഗ്രഹ നിർമ്മിതി എന്നിവയ്ക്കു ഇന്നും ആധികാരികഗ്രന്ഥമായി കരുതുന്ന തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ് ചേന്നാസ് രവിനാരായണൻ നമ്പൂതിരിപ്പാട്. പൊന്നാനിയ്ക്കടുത്ത് പെരുമ്പടപ്പിലുള്ള ചേന്നാസ് മനയിലെ അംഗമായിരുന്ന ഇദ്ദേഹം, ഒരു ശിക്ഷാനടപടിയുടെ ഭാഗമായാണ് തന്ത്രസമുച്ചയം എഴുതിവച്ചത്. തുടർന്ന് അന്നത്തെ സാമൂതിരി അത് സ്വന്തം നാട്ടിൽ അടിച്ചേൽപ്പിയ്ക്കുകയും പതുക്കെ ഇന്നത്തെ കേരളം മുഴുവൻ വ്യാപകമാകുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പിന്മുറക്കാർക്കാണ് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തന്ത്രാധികാരം നൽകിയിരിയ്ക്കുന്നത്. കാക്കശ്ശേരി ഭട്ടതിരി ദാമോദര ഭട്ടൻ എന്നും അറിയപ്പെട്ടിരുന്നു. തനിക്കു ലഭിച്ച ആദ്യസന്ദർഭത്തിൽ വച്ച് പട്ടത്താന സദസ്സിൽ ഉദ്ദണ്ഡശാസ്ത്രിയെ തോല്പിച്ച വ്യക്തിയാണ്. വിവിധ വിഷയങ്ങളിൽ അപാര പാണ്ഡിത്യത്തിനുടമയായിരുന്നു. പിൽക്കാലത്ത് പരദേശഗമനം നടത്തുകയും ജാതിഭ്രഷ്ടനാകുകയും ചെയ്തു. ഉദ്ദണ്ഡശാസ്ത്രികൾ ശാസ്ത്രികൾ കർണ്ണാടകത്തിലെ (അന്നത്തെ മൈസൂർ) ലതാപുരത്തായിരുന്നു വസിച്ചിരുന്നത്. രാജാവിന്റെ ആശ്രയം തേടിയാണ് കോഴിക്കോട്ടു വരുന്നത്. വാർഷിക പട്ടത്താനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തന്റെ കഴിവുകൾ തെളിയിച്ചു. കോകിലസന്ദേശം, മല്ലികമാരുതം എന്നിവയാണ്‌ പ്രശസ്തമായ രചനകൾ. കോകിലസന്ദേശം മഹാകാവ്യവും മല്ലികമാരുതം മാലതീമാധവത്തിന്റെ മാതൃകയിലുള്ള നാടകവുമാണ്. പൂനം നമ്പൂതിരി മലയാളഭാഷയിലാണ് കൃതികൾ മുഴുവനും. പ്രസിദ്ധമായ കൃതി രാമായണം ചമ്പുവാണ്. ഭാരതചമ്പുവും അദ്ദേഹമാണ് രചിച്ചത് എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്‌. Category:പുരാതനകേരളത്തിലെ പണ്ഡിതർ അവലംബം
കെ. കാമരാജ്.
https://ml.wikipedia.org/wiki/കെ._കാമരാജ്.
Redirectകെ. കാമരാജ്
വരമൊഴി
https://ml.wikipedia.org/wiki/വരമൊഴി
ഏത് ഭാഷയ്ക്കും സംസാരഭാഷ, എഴുത്ത് എന്നീ രണ്ട് രീതികൾ ഉണ്ടായിരിക്കും. സംസാരഭാഷയെ വാമൊഴി എന്നും എഴുത്തിനെ വരമൊഴി എന്നും വിളിക്കും. അവികസിതഭാഷകൾ ഇതിന് അപവാദമാണ്. എഴുതുവാനുപയോഗിക്കുന്ന സമ്പ്രദായത്തെ ലിപിവ്യവസ്ഥ എന്നു വിളിക്കുന്നു.ചില ഭാഷകളിൽ ഒന്നിലധികം ലിപിവ്യവസ്ഥ പ്രയോഗത്തിലുണ്ട്. എന്നാൽ വാമൊഴി വഴക്കം ഇതിലേറെ സങ്കീർണ്ണമാണ്. തിരുവനന്തപുരത്തുകാരനും തൃശ്ശൂർക്കാരനും കണ്ണൂർക്കാരനും ഒരേ രീതിയിലല്ല മലയാളം പറയുന്നത്. അതു പോലെ തന്നെ പല സമുദായങ്ങളിലുമുള്ളവർ പറയുന്ന മലയാളവാക്കുകൾക്കും പ്രയോഗങ്ങൾക്കും പ്രകടമായ വ്യത്യാസമുണ്ട്. നമ്പൂരി മലയാളം, മാപ്പിള മലയാളം എന്നും മറ്റും തുടങ്ങി എടുത്തു പറയത്തക്ക വ്യതിരിക്തമായ വാമൊഴികൾ മലയാളത്തിൽ പ്രചാരത്തിലുണ്ട്. വീട്ടിലും ജോലിസ്ഥലത്തും പൊതുവഴിയിലും കലാലയാങ്കണങ്ങളിലും നാം വേറിട്ട വാമൊഴികൾ ഉപയോഗിച്ചെന്നു വരാം. ഇങ്ങനെ വളരെ കൂടുതൽ വ്യത്യാസം സംഭവിച്ചുകഴിഞ്ഞാൽ ഒരു വരമൊഴിയോ വാമൊഴിയോ ഒരു ഉപഭാഷ (Dialect) ആയി മാറിയെന്നു വരാം. കാലാന്തരത്തിൽ അത്തരം ചില ഉപഭാഷകൾ തികച്ചും സ്വന്തമായ ഒരു വ്യക്തിത്വം സ്വീകരിച്ച് ഒരു പുതിയ ഭാഷ തന്നെയായി മാറിയെന്നും വരാം. വർഗ്ഗം:ഭാഷാശാസ്ത്രം
കെ. കാമരാജ്
https://ml.wikipedia.org/wiki/കെ._കാമരാജ്
കെ. കാമരാജ് (1903-1975) ഒരു കാലത്ത്‌ ഇന്ത്യൻ രാഷ്ട്രീയത്തിലെ 'കിംഗ്‌ മേക്കറാ'യിരുന്നു. വ്യക്തിശുദ്ധി, ആദർശശശുദ്ധി, തികഞ്ഞ ദേശീയമതേതരകാഴ്ചപ്പാട്, ആജീവനാന്തം അവിവാഹിതൻ, സ്ഥാനമാനങ്ങളോടുള്ള വിരക്തി, എന്നാൽ വളരെ കുശാഗ്രമായ ബുദ്ധിയും നയതന്ത്രജ്ഞതയും, തെളിഞ്ഞ വികസനകാഴ്ചപ്പാട്, സാധാരണക്കാരോട് ഉള്ള അനുകമ്പ എന്നിവകൊണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ ആണ് ആ ആറടി രണ്ടിഞ്ചുകാരൻ. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാമരാജ്‌ ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായി ആയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ്‌ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ ചുരുക്കം പേരിൽ ഒരാളാണ്‌. ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി എന്നിവരെ പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. 1976-ലെ ഭാരത രത്നം അവാർഡ് ലഭിച്ചത് കാമരാജിനായിരുന്നു. തമിഴ്നാടിന്റെ സുവർണ്ണകാലമായിരുന്നു കാമരാജ് മുഖ്യമന്ത്രിയായ 9 വർഷക്കാലം. സൗജന്യവിദ്യാഭ്യാസം, സജന്യഉച്ചഭക്ഷണം, തുടങ്ങി അദ്ദേഹത്തിന്റെ ജനപക്ഷത്തുനിന്നുള്ള ഭരണപരിഷ്കാരങ്ങൾഭാരതത്തിനു മൊത്തം മാതൃകയായിരുന്നു. വലിയ അണക്കെട്ടുകൾ, കനാലുകൾ വ്യവസായശാലകൾ എന്നിവയും അദ്ദേഹത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടു. 1903 ജൂലൈ 15നു ജനിച്ചു. അച്ഛൻ കുമാരസ്വാമി നാടാർ.12 വയസ്സുള്ളപ്പോൾ സ്കൂൾ വിദ്യാഭ്യാസം നിർത്തുകയും ഒരു കടയിൽ ജോലിക്കാരൻ ആവുകയും ചെയ്തു. 1920ൽ ആണ് ഗാന്ധിജിയെ ആദ്യമായിട്ട് കാണുന്നത്. അപ്പോൾത്തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുകയും സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു. 1930 ൽ ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കാമരാജിന് ആദ്യമായിട്ട് ജയിൽവാസം അനുഭവിക്കേണ്ടി വന്നു. 1941 ൽ ജയിലിൽ ഉള്ളപ്പോൾത്തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ മുനിസിപ്പൽ കൌൺസിൽ ചെയർമാൻ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. പക്ഷേ അദ്ദേഹം ആ പദവി സ്വീകരിച്ചില്ല. മദ്രാസ് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്റ് ആയിട്ട് 1940 ൽ തെരഞ്ഞെടുക്കപ്പെട്ടു. 1954 വരെ പ്രസിഡന്റ് സ്ഥാനം 1947 മുതൽ, 1969 ൽ കോൺഗ്രസ്സ് വിഭജനം നടക്കുന്നതുവരെ എ. ഐ. സി. സി. (ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റി) യിൽ അംഗമായി പ്രവർത്തിച്ചു. 1954 മുതൽ 1963 വരെ മദ്രാസ് സംസ്ഥാനത്തിലെ മുഖ്യമന്ത്രി ആയിരുന്നു. സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്തു. 1963 ൽ രാജി വെച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയിട്ട് 1963 ഒക്ടോബറിൽ തെരഞ്ഞെടുക്കപ്പെട്ടു. 1975 ഒക്ടോബർ 2ന് അന്തരിച്ചു. right|thumb|Kamaraj Statue in Marina Beach, Chennai depicting his contribution to education in the state ജീവിതരേഖ 1903 ജൂലൈ 15-ന് കുമാരസ്വാമി നാടാർ തമിഴ്നാടിലെ വിരുദുനഗറിൽ ശിവഗാമി അമ്മാൾ എന്നിവരുടെ മകനായി ജനിച്ചു. കാമാച്ചി എന്ന ആദ്യ പേര് പിന്നീട് കാമരാജർ എന്നാക്കി മാറ്റി. പിതാവ് കുമാരസ്വാമി ഒരു വ്യാപാരി ആയിരുന്നു. 1907- ൽ കാമരാജിന്റെ ജനനത്തിനു നാല് വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ സഹോദരി നാഗമ്മാൾ ജനിച്ചു. 1907-ൽ കാമരാജ് ഒരു പരമ്പരാഗത വിദ്യാലയത്തിൽ പ്രവേശിപ്പിക്കപ്പെടുകയും 1908-ൽ ഇദ്ദേഹത്തെ യെനാദി നാരായണ വിദ്യാ ശാലയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.1909-ൽ കാമരാജ് വിരുദുപാട്ടി ഹൈസ്കൂളിൽ പ്രവേശിച്ചു. ആറു വയസ്സുള്ളപ്പോൾ കാമരാജിന്റെ അച്ഛൻ മരിച്ചു. പിന്നീട് കുടുംബത്തെ സഹായിക്കാൻ കാമരാജ് നിർബന്ധിതനായി. 1914-ൽ കാമരാജ് കുടുംബത്തെ സഹായിക്കുന്നതിനിടയിൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു. Kapur, Raghu Pati (1966). Kamaraj, the iron man. Deepak Associates. p. 12. Archived from the original on 16 November 2014. നെഹറുവിനെ ഞട്ടിച്ച ലാളിത്യംhttps://www.youtube.com/watch?v=pnNNaPPSXLQ രണ്ട് പ്രധാന മന്ത്രിമാരെ സൃഷ്ടിച്ച തലവൻ കാമരാജ് കാമരാജ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാലം. പ്രധാനമന്ത്രിയായ നെഹറു മധുരയിൽ ഏതോ പരിപാടിയിൽ പങ്കെടുക്കാനായി കാമരാജിനൊപ്പം യാത്രചെയ്യുന്നു. കാമരാജിന്റെ ജന്മഗ്രാമമായ വിരുദപ്പെട്ടിയിൽ എത്തിയപ്പോൾ നെഹറു ചോദിച്ചു. ഏതായാലും കുറച്ച് സമയമുണ്ട് അങ്ങയുടെ അമ്മയെ ഒന്നുകാണാം. എന്റെ അമ്മയെകാണാനാണോ അങ്ങ് പ്രധാനമന്ത്രി ആയത്. എത്രയോ പേർ അങ്ങയെ കാണാൻ അവരുടേ പരാതികളുമായി യോഗസ്ഥലത്ത് കാത്ത് നിൽക്കുകയല്ലേ കാമരാജ് തിരിച്ചു ചോദിച്ചു. അത് സാരമില്ല ഒന്ന് വീട്ടിൽ കയറിപോകാാം നഹറു പ്രതിവചിച്ചു. കാറ് ഗ്രാമത്തിലേക്ക് തിരിഞ്ഞു. സൂര്യൻ കത്തിനിൽക്കുന്ന വരണ്ട ഗ്രാമം. അങ്ങനെ ഉള്ള ഒരു വയലിനു സമീപം കാമരാജ് കാർ നിർത്തിച്ചു. നട്ടുച്ച സമയം. പാടത്ത് പണിയെടുക്കുന്ന സ്ത്രീകളെനോക്കി അമ്മാ എന്നു വിളിച്ചു. ആ വെയിലത്തുനിന്ന് 80 വയസ്സു പിന്നിട്ട ഒരു വൃദ്ധ റോഡിലേക്ക് വന്നപ്പോൾ നാടുഭരിക്കുന്ന മുഖ്യമന്ത്രിയുടെ അമ്മ പാടത്ത് വെയിലേറ്റ് പണിയെടുക്കുന്നു എന്നതിൽ പ്രധാനമന്ത്രി നടുങ്ങിപ്പോയി എന്നതാണ് സത്യം. . അവലംബം ഇതര ലിങ്കുകൾ 20-ം നൂറ്റാണ്ടിലെ നൂറു തമിഴ് വ്യക്തികൾ - കാമരാജ് (ഇംഗ്ലീഷിൽ) വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും വർഗ്ഗം:നാലാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:അഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:തമിഴ്നാട്ടിൽ നിന്നുമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ വർഗ്ഗം:1903-ൽ ജനിച്ചവർ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമാർ വർഗ്ഗം:ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ വർഗ്ഗം:ഒക്ടോബർ 2-ന് മരിച്ചവർ വർഗ്ഗം:ജൂലൈ 15-ന് ജനിച്ചവർ വർഗ്ഗം:1975-ൽ മരിച്ചവർ വർഗ്ഗം:തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിമാർ
മാമാങ്കം
https://ml.wikipedia.org/wiki/മാമാങ്കം
കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്. ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം) http://www.prokerala.com/kerala/history/mamankam.htm നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവന്നിരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു. ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. . ഹൈദരാലിയുടെ മലബാർ ആക്രമണത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും, പിന്നീട് ബ്രിട്ടീഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ ഇത് നിലച്ചുപോയി. ചരിത്രം മാമാങ്കത്തിന്റെ ആരംഭത്തിനെ കുറിച്ച് ചരിത്രഗവേഷകരിൽ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളത്. പലയിടങ്ങളിലും ചരിത്രവും ഐതിഹ്യവും കൂടിക്കലർന്നു കിടക്കുന്നു. വിവിധ കാഴ്ചപ്പാടുകൾ ഒരു വാദം പെരുമാൾ ഭരണവുമായി ബന്ധപ്പെടുത്തിയുള്ളതാണ്. കേരളം ഭരിച്ചിരുന്ന പെരുമാൾമാരുടെ ഭരണകാലാവധി പന്ത്രണ്ട് വർഷമായിരുന്നു. പന്ത്രണ്ട് വർഷത്തിനു ശേഷം തിരുനാവായ മണൽപ്പുറത്ത് നാട്ടുക്കൂട്ടങ്ങൾ സമ്മേളിച്ച് പുതിയ പെരുമാളിനെ തിരഞ്ഞെടുക്കും. ദിവസങ്ങൾ നീണ്ടുനിന്നിരിക്കാവുന്ന ഈ തിരഞ്ഞെടുപ്പുമഹാമഹത്തിന്റെ പരിസരത്തിലായിരിക്കാം മാമാങ്കാഘോഷങ്ങൾ വികസിച്ചുവന്നത്. ഫ്രാൻസിസ് ഡേയുടെ അഭിപ്രായത്തിൽ ഈ ചേരമാൻ പെരുമാൾമാർ 12 വർഷം ഭരിക്കുകയും അതിനുശേഷം ഇവരെ കഴുത്തുവെട്ടി കൊന്നുകളയുകയുമായിരുന്നു പതിവ്. അദ്ദേഹത്തിന്റെ അവസാന അത്താഴം കെങ്കേമമായി ആഘോഷിക്കുകയും യാത്രയയപ്പ് നടത്തുകയും ചെയ്യുന്നു. പ്രത്യേകം ഉയർത്തിക്കെട്ടിയ പീഠത്തിൽ പെരുമാൾ സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യുകയാണ് ചെയ്യുന്നത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ശവശരീരം ദഹിപ്പിച്ചു കളയുന്നു ഈ സമ്മേളനം ഒരു വലിയ വാണിജ്യ ഉത്സവവുമായിരുന്നു. ഒരുപാട് ആഘോഷത്തോടെയും പൊലിപ്പോടെയും കൊണ്ടാടിയിരുന്ന മാമാങ്കത്തിന്ന് കേരളത്തിലെ ഇതര പ്രദേശങ്ങൾ, തമിഴ്‌നാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുമാത്രമല്ല പുറം‌രാജ്യങ്ങളിൽ നിന്നുപോലും കപ്പലുകളിലും വലിയ കെട്ടുവള്ളങ്ങളിലും പൊന്നാനി തുറമുഖം വഴി കച്ചവടസംഘങ്ങളും കലാകാരന്മാരും വന്നെത്തിയിരുന്നു. പിന്നീടുണ്ടായ മാമാങ്കങ്ങളിൽ നാടുവാഴി 12 വർഷത്തിനുശേഷവും തന്റെ സ്ഥാനമാനങ്ങൾ ത്യജിക്കാൻ തയ്യാറാവുന്നില്ല വാണിജ്യ പ്രാധാന്യത്തോടൊപ്പം ഇത് നടത്തുവാനുള്ള അവകാശവും രാഷ്ട്രതന്ത്രപരമായി വളരെ വിലപ്പെട്ടതായി മാറി. ചേരസാമ്രാജ്യത്തിന്റെ ശൈഥില്യത്തോടെ തിരുനാവായ വള്ളുവക്കോനാതിരിയുടെ അതിർത്തിയിൽ പെടുന്നത് കൊണ്ട് മാമാങ്കത്തിന് നിലപാട് നിൽക്കാനുള്ള അവകാശം വള്ളുവക്കോനാതിരിയുടെ (വെള്ളാട്ടിരി)കയ്യിലെത്തി. 1124-ൽ ചേരമാൻ പെരുമാളുടെ ഭരണം അവസാനിച്ചതിന് ശേഷം മുന്നൂറ്റിഅറുപത് വർഷങ്ങളിലായി മുപ്പതു മാമാങ്കങ്ങൾ വെള്ളാട്ടിരിയുടെ നേതൃത്വത്തിൽ  നടന്നിരിക്കണം. പിന്നീട് സാമൂതിരി മാമാങ്കത്തിൽ നിലപാട് നിൽക്കാനുള്ള അവകാശം നേടാനായി വെള്ളാട്ടിരിയുമായി പല യുദ്ധങ്ങൾ നടത്തി അത് കൈക്കലാക്കി. അതിനുശേഷമുള്ള ആദ്യ മാമാങ്കം ക്രി.വ. 1485-ല് ആയിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ആ വർഷമാണ് സാമൂതിരി വെള്ളാട്ടിരിയെ തോല്പിച്ചത്. കൃഷ്ണയ്യർ 1938 - പ്രതിപാദിച്ചിരിക്കുന്നത്-എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. വെള്ളാട്ടിരിയും സാമൂതിരിയുമായുള്ള ഈ അധികാരമത്സരത്തിന് പല്ലവ-ചാലൂക്യ കിടമത്സരങ്ങളുമായി അടുത്ത ബന്ധമുണ്ടാകാമെന്നും പറയുന്നു. പി.സി.എം. രാജ. 1982- പ്രതിപാദിച്ചിരിക്കുന്നത്-എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. മറ്റൊരു വാദം ബുദ്ധന്റെ ജനനത്തെ അനുസ്മരിച്ച് ഹീനയാന ബൗദ്ധർക്കിടയിലെ മുതിർന്ന സന്ന്യാസിമാരുടെ ഒരു ആഘോഷമായിരുന്നു മാമാങ്കം എന്നാണ്. മുപ്പതു ദിവസങ്ങൾ നീണ്ടു നിന്നിരുന്ന അന്നത്തെ മാമാങ്കത്തിൽ കേരളത്തിലെ പ്രധാന 18 സംഘങ്ങളുടെ പരമാധികാരികൾ പങ്കെടുത്തിരുന്നു. പാലിയിൽ തേര / തേരവാദിൻ എന്നും മലയാളത്തിൽ തേവർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. ശകവർഷത്തിലെ മാഘ മാസത്തിൽ; തുല്യ മലയാള മാസമായ മകരത്തിൽ നടത്തുന്ന ഉത്സവം എന്ന് അർത്ഥം വരുന്ന മാഘമകരങ്കം(മാഘ-മകര-അങ്കം) എന്ന വാക്കിന്റെ സംസ്കൃതവൽക്കരണം നിമിത്തം മാമാങ്കം/മഹാമഹം തുടങ്ങിയ ഉഭയാർത്ഥങ്ങൾ നൽകപ്പെട്ടു. പിൽക്കാലത്ത് ബുദ്ധ സന്ന്യാസിമാരെ പീഡിപ്പിച്ചപ്രത്യക്ഷമാക്കിക്കൊണ്ട് നടന്ന ബ്രാഹ്മണവൽക്കരണത്തിന്റെ ഫലമായി ക്ഷത്രിയരായി അവരോധിക്കപ്പെട്ട നാട്ടുരാജാക്കന്മാർക്ക് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള വൻ സൈനികഘോഷമായി ഇത് പരിവർത്തനം ചെയ്യപ്പെട്ടു.എസ്. എൻ. സദാശിവൻ; എ സോഷ്യൽ ഹിസ്റ്ററി ഒഫ് ഇൻഡ്യ; ISBN 81-7648-170-X പുറം 140-41. മാമാങ്കവും തൈപ്പൂയവുമായുള്ള പ്രത്യേകബന്ധം ശ്രദ്ധേയമാകുന്നത് എന്ത് കൊണ്ടെന്നാൽ മാമാങ്കം മാത്രമല്ല, തൈപ്പൂയവും തിരുനാവായിൽ മാമാങ്കം പോലെ ആഘോഷിച്ചിരുന്നു എന്നത് കൊണ്ട് ആണ്. ഇത് ഒരു വാർഷികച്ചടങ്ങ് ആയിരുന്നു. എന്നാൽ പന്ത്രണ്ട് വർഷങ്ങൾ കൂടുമ്പോൾ നടന്നിരുന്ന മാമാങ്കത്തൈപ്പൂയം കൂടുതൽ ശ്രേഷ്ഠവും അത്യാകർഷകവുമായിരുന്നു. മാമാങ്കത്തിനുള്ള മുഴുവൻ ചടങ്ങുകളും തൈപ്പൂയത്തിനുണ്ട്. മഹാകശ്യപനേയും ആയിരം ശിഷ്യന്മാരേയും ബുദ്ധമതത്തിലേക്ക് ചേർക്കാൻ ശ്രീബുദ്ധൻ തിരഞ്ഞെടുത്തത് പൂയം നക്ഷത്രമാണ്‌. ഇതേ കാരണത്താൽ തന്നെയാണ്‌ അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതും പൂയം നക്ഷത്രത്തിലായത്. മഹാകശ്യപന്റെ ബുദ്ധമതാനുചരണത്തെ ആഘോഷമാക്കിയ ബുദ്ധമതക്കാർ പുഷ്യനക്ഷത്രവും പൂർണ്ണിമയും ഒന്നു ചേരുന്ന ദിവസം ഉത്സവമായി ആഘോഷിച്ചുവരുന്നു. ഇത് മാമാങ്കം നടക്കുന്ന നാളിലാണ്‌ എന്നത് ശ്രദ്ധേയമാണ്‌. രണ്ടാം ചേരസാമ്രാജ്യത്തിന്റെ ശൈഥില്യത്തിനു ശേഷം രാജ്യം ചെറിയ ചെറിയ നാടുവാഴികളുടെ കീഴിലായി. കുലശേഖര പെരുമാക്കന്മാരുടെ അനന്തരവന്മാരായ കൊച്ചി രാജ്യകുടുംബത്തിനാണ്‌ മാമാങ്കം നടത്തുവാനുള്ള അവകാശം ലഭിച്ചത്. അവരിലാണ്‌ കോയിലധികാരി എന്ന സ്ഥാനം നിക്ഷിപ്തമായത്. കുറച്ചുകാലം അവരുടെ സം‌രക്ഷണയിൽ മാമാങ്കം നടത്തുകയുണ്ടായി. എന്നാൽ കൊച്ചിക്ക് യുദ്ധങ്ങളും മറ്റും കാരണം സാമ്പത്തികമായി ക്ഷീണം അനുഭവപ്പെട്ടപ്പോൾ കരാറടിസ്ഥാനത്തിൽ അധികാരം വള്ളുവക്കോനാതിരിക്ക് കൈമാറി. കൊച്ചീ രാജാക്കന്മാർ അവരുടെ പരദേവതമാരെ പ്രതിഷ്ടിച്ചിട്ടുള്ള വന്നേരി ചിത്രകൂടത്തിൽ വച്ച് കിരീടം ധരിച്ചു വന്നാൽ നിലപാട് നിൽക്കാൻ മാമാങ്കത്തിലെ മണിത്തറ ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു ഉടമ്പടി. 1164 ൽ കൊച്ചിയിലെ ഗോദവർമ്മ രാജാവ് കിരീടം വച്ച് വന്നപ്പോൾ മാമാങ്കത്തിലെ നിലപാട് സ്ഥാനം ഒഴിഞ്ഞുകൊടുത്തതായും രേഖകൾ ഉണ്ട് എന്തായാലും, 13 ആം ശതകത്തിന്റെ അന്ത്യത്തോടെ‍ തിരുമലശ്ശേരി നമ്പൂതിരിയൂടേയും കല്പകഞ്ചേരി തമ്പ്രാക്കളുടേയും മറ്റും സഹായത്താൽ വള്ളുവക്കോനാതിരി (വെള്ളാട്ടിരി)യെ തോല്പിച്ച് മാമാങ്കം നടത്തുവാനുള്ള ദൃഢാവകാശം സാമൂതിരി സ്വന്തമാക്കിയെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഉടമ്പടി അപ്പോഴും പ്രാബല്യത്തിലിരുന്നതിനാൽ വന്നേരി പ്രദേശം സാമൂതിരി പിടിച്ചടക്കുകയും അത് ഒരിക്കലും കൈവിട്ട് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. പന്ത്രണ്ടു വർഷം വീതം ആവർത്തിച്ചു നടന്നിരുന്ന പെരുമാൾ ഭരണത്തിൽ തിരുനാവാ മണൽപ്പുറത്തു കൂടാറുള്ള നാട്ടുക്കൂട്ടത്തിന്റെയും, ഭരണമാറ്റത്തിന്റെയും ആഘോഷമായിട്ടാകാം മാമാങ്കം ആരംഭിച്ചിട്ടുണ്ടാകുക എന്ന് വേലായുധൻ പണിക്കശ്ശേരി തന്നെ മറ്റൊരിടത്ത് സൂചിപ്പിക്കുന്നുമുണ്ട് പണിക്കശ്ശേരി, 1978- പ്രതിപാദിച്ചിരിക്കുന്നത്-എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. ഭാരതത്തിൽ പലയിടങ്ങളിലും ഇപ്രകാരം 12 വർഷത്തിൽ ഒരിക്കൽ ആഘോഷങ്ങൾ(കുംഭാഭിഷേകവും പ്രയാഗയിലെ മഹാകുംഭമേളയും ഓർക്കുക) നടത്താറുണ്ടെന്നും, ബുദ്ധമതക്കാരുടെ മാർഗ്ഗോത്സവമായി ഇതിന് ബന്ധമുണ്ടാകാമെന്നുമാണ് കൃഷ്ണയ്യർ പറയുന്നത്. കൃഷ്ണയ്യർ കെ.വി.1938; പ്രതിപാദിച്ചിരിക്കുന്നത്-എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. ചാവേറുകൾ {{Quote box|width=50em|align=right|bgcolor=#ACE1AF|quote=സാമൂതിരികോവിലകത്തെ ഗ്രന്ഥവരികളിൽ ഒരു മാമാങ്കത്തോടനുബന്ധിച്ച് മരിച്ചുവീണ ചാവേറുകളുകളെക്കുറിച്ച് ഇങ്ങനെ കാണുന്നുണ്ട്:എം.എന്. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്, ഏട് 97 വള്ളത്തോള് വിദ്യാപീഠം, ശുകപുരം, കേരള. “മാമങ്ക തൈപ്പുയത്തിന്നാള് നെലപാടുനിന്നുരുളുന്നതിന്റെ മുമ്പെ വന്നു മരിച്ച ചാവെര് പെര് അഞ്ച് ആന പൊന്നണിഞ്ഞ ദിവസം അസ്തമിച്ച പുലര്കാലെ വട്ടമണ്ണ കണ്ടര് മേനൊരും കൂട്ടവും വന്നു മരിച്ചപെര് പതിനൊന്ന് വെട്ടെ പണിക്കരും കൂട്ടവും മുന്നാം ദിവസം വന്നു, മരിച്ചപെര് പന്ത്രണ്ട്. നാള് നാലില് വാകയൂരില് വന്നു മരിച്ചപെര് എട്ട് കളത്തില് ഇട്ടിക്കരുണാകരമെനൊന് ഇരിക്കുന്നെടത്തു പിടിച്ചുകെട്ടി വാകയൂര് കൊണ്ടുപോയി കൊന്ന ചാവെര് ഒന്ന്.മകത്തുന്നാള് കുടിതൊഴുന്ന ദിവസം നിലപാടുനേരത്തു വാകയൂരെ താഴത്ത്യ് നുന്നു പിടിച്ച് അഴിയൊടു കെട്ടിയിട്ട് നെലപാട് കഴിഞ്ഞ് എഴുന്നള്ളിയതിന്റെ ശേഷം വാകയൂര താഴത്തിറക്കി വെട്ടിക്കളഞ്ഞ ചാവെര് നാല് ആകെ ചാവെര് അന്പത്തിഅഞ്ച്, പുതിയങ്ങാടിയില് നിന്നു കൊണ്ടുവന്ന വെളിച്ചെണ്ണ ചൊതന ആയിരത്തി ഒരുനീറ്റി മൂന്നേ മുക്കാല്“ ഇത്തരത്തില് മറ്റു കണക്കുകളുടെ ഇടയ്ക്ക് നിസ്സാരമായി കാണുന്ന തരത്തിലാണ് ചാവേറുകളെ പറ്റി എഴുതിയിരിക്കുന്നത്.}} മാമാങ്കത്തിന്റെ അധീശത്വം അന്നത്തെ നിലയിൽ രാഷ്ട്രതന്ത്രപരമായി പ്രാധാന്യമുള്ളതായിരുന്നു. തന്റെ കയ്യിൽനിന്ന് തട്ടിയെടുക്കപ്പെട്ട ആ അംഗീകാരം തിരിച്ച് പിടിക്കാൻ വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരി ശക്തനായതിനാൽ നേർക്കുനേർ യുദ്ധം അസാദ്ധ്യമായിരുന്നു. കിഴക്കൻ പ്രദേശത്തിന്റെ അധിപനായിരുന്ന വെള്ളാട്ടിരിക്ക് പൊന്നാനി ഭാഗത്ത് സ്വാധീനം നിലനിർത്തേണ്ടത് ആവശ്യമായിരുന്നു. ഇതിനായി തിരുമാന്ധാംകുന്ന് ദേവിയെ പ്രാർത്ഥിച്ചപ്പോൾ ചാവേറുകളായി പൊന്നാനിവായ്ക്കൽ മാമങ്കത്തിന് പോയി വെട്ടി മരിക്കാനായിരുന്നു ലഭിച്ച അരുളപ്പാട്. അങ്ങനെ വള്ളുവക്കോനാതിരി മരണംവരേയും പോരാടാൻ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത് മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരെ ചാവേറുകൾ എന്ന് പറഞ്ഞുവന്നു. http://www.calicutnet.com/mycalicut/mamankam_festival.htm മാമങ്കത്തിലാണ് കേരളചരിത്രത്തിൽ ആദ്യമായി ചാവേറുകൾ പ്രത്യക്ഷപ്പെടുന്നത്. വെള്ളാട്ടിരിയുടെ ചാവേറുകളുടെ നേതൃത്വം പ്രധാനമായും ചന്ത്രത്തിൽ പണിക്കർ, പുതുമന പണിക്കർ, കോവിൽക്കാട്ട് പണിക്കർ, വേർക്കോട്ട് പണിക്കർ എന്നീ നാലു പടനായർ കുടുംബങ്ങളെയാണ് ഏല്പ്പിച്ചിരുന്നത്. തങ്ങളുടെ ബന്ധുക്കൾ സാമൂതിരിയുമായുള്ള മുൻയുദ്ധങ്ങളിൽ കൊല്ലപ്പെടുകവഴി ഇവരെല്ലാം സാമൂതിരിയോടുള്ള കുടിപ്പക മനസ്സിൽ കൊണ്ടുനടക്കുന്നവരുമായിരുന്നു. മാമാങ്കത്തിന് ചാവേർ ആകാൻ തീരുമാനിച്ചാൽ ആ വ്യക്തി പിന്നെ രാജ്യത്തിന്റെ സ്വത്ത് ആയി മാറുന്നു എന്ന സൂചന ഗ്രന്ഥാവരികൾ തരുന്നുണ്ട്. പടപ്പാട്ടുകളിൽ സാമൂതിരിയുടെ നിലപാട് തറ കാക്കാനും ചില ചാവേറുകളെ നിയോഗിച്ചിരിന്നു, ചെറായി പണിക്കർ എന്ന ചില വീര ചാവേറുകളും നിലപാട് തറ സംരക്ഷിച്ചവരാണ് എന്ന് ചരിത്രത്തിൽ പറയപ്പെടുന്നു. ഒരു ചാവേർ പീടികശാലയിൽ നടത്തിയ അക്രമത്തിനു ആറങ്ങോട്ടു സ്വരൂപത്തിൽ നിന്ന് പ്രായശ്ചിത്തം ചെയ്തതായി പറയുന്ന ഗ്രന്ഥരേഖ അത്തരം ഒരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ നിലപാടു തറയിൽ (പിന്നീട് ചാവേർത്തറ) ചെന്ന് പ്രാർത്ഥിച്ചശേഷം നിന്ന് ഇവർ തിരുനാവായ്ക്ക് പുറപ്പെടുന്നു. മാമാങ്കദിനങ്ങളിലോരോന്നിലും ‍വാകയൂരിലെ ആൽത്തറയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ മണിത്തറയിൽ(നിലപാടുതറ) സാമൂതിരി ഉടവാളും പിടിച്ച് നിലപാട് നിൽക്കുന്നേടത്തേക്ക് ഈ ചാവേറുകൾ കനത്ത സുരക്ഷാസന്നാഹങ്ങൾക്കിടയിലൂടെ പൊരുതി കടന്നുചെന്ന് സാമൂതിരിയെ ആക്രമിച്ച് വധിക്കാൻ ശ്രമിക്കും. സാധാരണയായി എല്ലാവരും സാമൂതിരിയുടെ കാവൽഭടന്മാരാൽ കൊല്ലപ്പെടുകയായിരുന്നു പതിവ്. എന്നാൽ 1505-ലെ മാമാങ്കത്തിൽ ചെങ്ങഴിനാട് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചാവേർപട്ടുകളായ (ചെങ്ങഴി നമ്പ്യാർ പാട്ട്, കണ്ടർ മേനവൻ പാട്ട്) എന്നിവയിൽ പരാമർശമുണ്ട്. പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. ചാവേറുകളെ അയക്കുന്ന പാരമ്പര്യമുണ്ടായിരുന്ന നാനൂറ് വർഷങ്ങളോളം കാലത്തെ ഒരു മാമാങ്കത്തിലും ചാവേറുകളാൽ ഒരു സാമൂതിരിയും വധിക്കപ്പെടുകയുണ്ടയില്ല. എന്നാൽ 1695-ലെ മാമാങ്കത്തിൽ ചന്ത്രത്തിൽ ചന്തുണ്ണി എന്ന ചാവേർ നിലപാടുതറയിലെത്തുകയും സാമൂതിരിയെ വെട്ടുകയും സാമൂതിരി ഒഴിഞ്ഞുമാറിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു എന്ന് പറയപ്പെടുന്നു. നിരവധി സൈനികരെയെല്ലാം വധിച്ചാണ് ചന്തുണ്ണി അവിടെവരെ എത്തിയത്. എന്നാൽ സാമൂതിരിയുടെ കൂടെയുണ്ടായിരുന്ന മുഖ്യ അകമ്പടിക്കാരൻ വെട്ട് നിലവിളക്കുകൊണ്ട് തടുത്തതുകൊണ്ടാണ് വെട്ടുകൊള്ളാഞ്ഞതെന്നും പറഞ്ഞുവരുന്നുണ്ട്. ഇത് 1755 -ലെ അവസാനമാമാങ്കത്തിലാണെന്നും ചാവേറിന് പതിനാറ് വയസ്സേ ഉണ്ടാ‍യിരുന്നുള്ളുവെന്നും ചില കഥകളിൽ പരാമർശമുണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം നിലച്ചുപോയ മാമാങ്കം ഇന്ന് ഒരു ചടങ്ങുമാത്രമായി അവശേഷിക്കുന്നു. പതിനേഴാം നൂറ്റാണ്ടിൽ അന്നത്തെ സാമൂതിരി രാജാവ് 12 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിന്റെ അവസാനത്തിൽ ആർക്കുവേണമെങ്കിലും സാമൂതിരിയെ കൊല്ലാൻ ശ്രമിക്കാം എന്നും ഇത് നിയമപരമാണെന്നും വിധിക്കുകയുണ്ടായി. ഏതായാലും മമാങ്കത്തിൽ നിലപാട് നിൽക്കാനുള്ള അവകാശം സാമൂതിരി കൈക്കലാക്കുന്നതിനു മുൻപ് ചാവേർസംഘട്ടനങ്ങൾ മാമാങ്കത്തിന്റെ ഭാഗമായിരുന്നിരിക്കാൻ ഇടയില്ല. ചടങ്ങുകൾ കൊല്ലവർഷം 858-ല് നടക്കുന്ന മാമാങ്കത്തെപ്പറ്റി മാത്രമാണ് പൂർണ്ണമായ രേഖകൾ ലഭിച്ചിട്ടുള്ളത്. അതിനെ ആസ്പദമാക്കി, സാമൂതിരി നിലപാട് നിൽക്കാൻ ആരംഭിച്ചതു മുതൽ എല്ലാ വർഷവും ഏതാണ്ട് ഒരുപോലത്തെ ചടങ്ങുകൾ തന്നെയായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. വാകയൂർ, തൃക്കാവിൽ കോവിലകങ്ങളുടെ പണിക്കരും ഏറനാട്ടിളംകൂറുനമ്പ്യാതിരിയുടെ പണിക്കരും ചേർന്ന് എത്തുന്നതിന് എഴുതുന്ന തിരുവെഴുത്തുകൾ അയക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുകയായി. മാമാങ്കത്തിന് തക്കസമയത്ത് എത്തിച്ചേരണം എന്ന് കാണിച്ചുള്ളതാണീ എഴുത്തുകൾ. മാമങ്കനടത്തിപ്പിനാവശ്യമായ കാര്യക്കാർക്കും പങ്കെടുക്കുന്നതിനായി എഴുത്തുകൾ അയക്കുന്നു. കോവിലകങ്ങൾ പണിയുകയും, പന്തലുകൾ കെട്ടുകയും നിലപാടുതറ ഒരുക്കലുമെല്ലാം കാലേക്കൂട്ടിത്തന്നെ ചെയ്തുവയ്ക്കുന്നു. പൊന്നും വെള്ളിയും കെട്ടിയ പലിചയുള്ള പ്രമാണിമാരായ അകമ്പടിജനത്തെയും ഏർപ്പാടാക്കുന്നു. ഇങ്ങനെ ആഡംബരപ്രമാണമായതും ആവശ്യമുള്ളതുമായ ഒരുപാടു കാര്യങ്ങൾ മാമങ്കത്തിനു മുൻപായി ചെയ്തു തീർക്കുന്നു. നിളാനദിയുടെ തെക്കേക്കരയിലും വടക്കേക്കര കൂരിയാൽക്കലും അവിടന്നു അര നാഴിക പടിഞ്ഞാറു മാറി ഉയർന്ന സ്ഥലത്തുമായി തറകൾ പലതും പണിയുന്നു. ഇതിൽ പ്രധാനമായ നിലപാടുതറയ്ക്ക് നാല്പത് അടിയോളം വലിപ്പം ഉണ്ടാകും. ഇവിടെയാണ്‌ സാമൂതിരി നിലപാട് നിൽക്കുക. മറ്റുള്ളവ ഇളംകൂർ തമ്പുരാന്മാർക്ക് ഉള്ളതാണ്. മറ്റൊരു ഭാഗത്ത് കമ്പവെടിയും ചെറിയ കപ്പൽ പടയും തയ്യാറെടുക്കുന്നു. തോക്കുകളും മറ്റും വെടിക്കോപ്പ് നിറച്ച് സജ്ജമാക്കി വയ്ക്കുന്നു. വെടിവെയ്ക്കുന്നതു കൂടുതലും മേത്തന്മാരായിരുന്നു. സാമൂതിരിപ്പാടിന് മാമാങ്കക്കാലത്ത് അണിയാനുള്ള തിരുവാഭരണങ്ങളും ആനയെ അലങ്കരിക്കാനുള്ള (ആന പൊന്നണിയുക) ആഭരണങ്ങളും മറ്റും വാകയൂർ കോവിലകത്തേക്കു കൊടുത്തയക്കുന്നതോടെ തയ്യാറെടുപ്പു ചടങ്ങുകൾ പൂർത്തിയാവുന്നു. ഭാരതപ്പുഴയുടെ വടക്കേക്കരയാണ് വിഖ്യാതമായ തിരുനാവായ ക്ഷേത്രം. ക്ഷേത്രത്തിന് പടിഞ്ഞാറേ നടയിൽ പടിഞ്ഞാറോട്ട് 4 കി.മീ. ദൂരത്ത് വാകയൂർ കോവിലകം സ്ഥിതിചെയ്തിരുന്നു. അങ്ങോട്ടു പോകുന്ന പ്രധാനവഴിയിലാണ് കൂരിയാലും ആൽത്തറയും. കുറച്ച് പടിഞ്ഞാറ് മാറി നിലപാടു തറയും മണിക്കിണറുകളും മറ്റും. അടുത്തായി തമ്പുരാട്ടിമാർക്ക് മാമാങ്കം കാണാനുള്ള കോവിലകങ്ങളും ക്ഷേത്രത്തിനു മുൻഭാഗത്ത് ഇടതുവശത്ത് മൂന്നും നാലും അഞ്ചും കൂർ തമ്പുരാക്കന്മാർക്കുള്ള കൊട്ടാരങ്ങളും മന്ത്രിമന്ദിരങ്ങളും പണികഴിപ്പിച്ചിരുന്നു. മകരമാസത്തിലെ പുണർതം നാളിലാണ് സാമൂതിരി വാകയൂർ കോവിലകത്തേയ്ക്ക് എഴുന്നള്ളുന്നത്. അടുത്ത ദിവസം പൂയ്യത്തുന്നാൾ മാമാങ്കം ആരംഭിക്കുന്നു. പൂയദിവസം രാവിലെയുള്ള തിരുകൃത്യങ്ങൾക്കു ശേഷം സാമൂതിരി വൻ‍പിച്ച അകമ്പടിയോടെ ക്ഷേത്രദർശനത്തിന് എഴുന്നള്ളുന്നു. നടന്നോ, പല്ലക്കിലോ ആനപ്പുറത്തോ ആയിരിക്കും വരിക. പിറകിലായി ചേരമാൻ വാൾ എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഈ ഘോഷയാത്ര മണിത്തറയുടെ താഴെയെത്തിയാൽ തമ്പുരാൻ മണിത്തറയുടെ താഴെത്തറയിൽ കയറി നിൽക്കുന്നു. തുടർന്ന് ഉടവാളും പിടിച്ച് മണിത്തറയിൽ കയറി നിന്ന്, വാളിളക്കി കിഴക്കോട്ട് തിരിഞ്ഞ് ക്ഷേത്രത്തിലേക്ക് നോക്കി ദേവനെ തൃക്കൈകൂപ്പുന്നു. വെള്ളിയും പൊന്നും കെട്ടിച്ച പലിചപിടിച്ച അകമ്പടിജനം പലിചയിളക്കി അകമ്പടി പ്രഖ്യാപിക്കുന്നത് ഇപ്പോഴാണ്. ഈ സമയങ്ങൾ മുതൽ തമ്പുരാനെ ആക്രമിക്കാൻ ചാവേറുകൾ വന്നുകൊണ്ടിരിക്കും. വടക്കെക്കരയിൽ നിന്ന് വെടി മുഴങ്ങുമ്പോൾ തെക്കേക്കരയിൽ ഏറാൾപ്പാട് നിലപാടുതറയിലേയ്ക്ക് കയറുന്നു. അതിനുശേഷം രണ്ടു വെടിശബ്ദം കേട്ടാൽ തമ്പുരാൻ മണിത്തറയിൽ നിന്ന് ഇറങ്ങി പുഴമദ്ധ്യത്തിൽ തയ്യാറാക്കപ്പെട്ടിട്ടുള്ള നീരാട്ടുപന്തലിലേയ്ക്ക് നീങ്ങി, കുളികഴിഞ്ഞ് സന്ധ്യാവന്ദനത്തിനുശേഷം വൈകുന്നേരം വാകയൂരിലേയ്ക്ക് എഴുന്നള്ളുന്നു. ആയില്യം നാൾ ഉടുപ്പും തൊപ്പിയും ധരിച്ചാണ് ഘോഷയാത്ര. ഇത്തരം ഘോഷയാത്രകൾ തുടർച്ചയായി പത്തൊൻപതു ദിവസം നടക്കുന്നു. ഇരുപതാം ദിവസം രേവതി നാളാണ് ആന പൊന്നണിയുന്നത്. ആന പൊന്നണിഞ്ഞാൻ പൊന്നിൻ കുന്നുപോലിരിക്കുമത്രേ. തുടർന്ന് തിരുവാതിര ഉൾപ്പെടെ ഏഴുദിവസം പൊന്നണിഞ്ഞ ആനക്കൊപ്പമാണ് ഘോഷയാത്ര. ആർഭാടപൂർവ്വമായ് ഇത്തരം ഘോഷയാത്രകളിൽ അൻപതിനായിരത്തിലധികം ജനം പങ്കെടുക്കുമായിരുന്നു. പുണർതത്തിനു മുൻപ് നാലു ദിവസം കൊണ്ട് മാമാങ്കം അവസാനിക്കുന്നു. ഈ ദിവസങ്ങളിൽ ഘോഷയാത്ര ഉണ്ടാകാറില്ല. നിലപാടുതറയിൽ നിലകൊള്ളുന്ന രീതി പക്ഷേ എല്ലാ ദിവസവും ഉണ്ടാകാറുണ്ട്. മാമാങ്കത്തിന് അദ്ധ്യക്ഷം വഹിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവസാന നാലു നാളുകളിൽ കപ്പൽ പടകളുടെ പ്രകടനം ഉണ്ടാകും. കമ്പവെടിക്കെട്ടും ഈ ദിവസങ്ങളിലാണ്. മകത്തുന്നാൾ മാമാങ്കം അവസാനിക്കുന്നു, ഇതിനുശേഷം സാമൂതിരി പൊന്നാനി തിരുക്കോവിലിലേയ്ക്ക് എഴുന്നള്ളുന്നു. അതോടെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കോത്സവം അവസാനിക്കുകയായി എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏടുകൾ 96-108, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. നാവികപാരമ്പര്യം ഉത്സവത്തിന്റെ ഘടനയിലേയ്ക്ക് കാലാനുസൃതമായ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട്.കപ്പൽകലഹം എന്നത് പോർച്ചുഗീസ് നാവികരുമായി കോഴിക്കോടിനു ഉണ്ടായ യുദ്ധങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട സമ്പ്രദായമാകാനാണ് സാദ്ധ്യത.ഉത്സവത്തിന്റെ ഇരുപത്തേഴാം ദിവസത്തിലാണ് 'കപ്പൽകലഹം' നടക്കുന്നത്. ഈ നാവികപ്രകടനത്തിന്റെ വിവരണം 'കേരളോല്പത്തി' കിളിപ്പാട്ടിൽ ഉണ്ട്. പടതുടരുമടവൊട് ഉരുകൾ വെടികൾ മറ്റുമി- പ്പടി പറെവതരുതു വക വേർപെടു- ത്തൊന്നുമേ ഘോഷങ്ങൾ വാകയൂരിങ്ങനെ. നാടോടി പാരമ്പര്യത്തിൽ റാകിപ്പറക്കുന്ന ചെമ്പരുന്തേ നീയുണ്ടോ മാമാങ്ക വേല കണ്ടൂ വേലയും കണ്ടു വിളക്കും കണ്ടു കടൽത്തിര കണ്ടു കപ്പൽ കണ്ടു എന്ന കവിതയിലും പ്രതിധ്വനിയ്ക്കുന്നത് മാമാങ്കത്തിലെ നാവിക പാരമ്പര്യത്തെക്കുറിച്ചാകാം. വേഷവിധാനത്തെ സംബന്ധിച്ചാണെങ്കിൽ സാമൂതിരി അണിയുന്ന തിരുമുടിത്തൊപ്പിയും തിരുമെയ്ക്കുപ്പായവും യൂറോപ്യൻ സ്വാധീനത്തെ സൂചിപ്പിയ്ക്കുന്നു. അവസാനം മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി മലബാർ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കവും അവസാനിച്ചു. സാമൂതിരിക്കും കോനാതിരിക്കും ഒരുപോലെ അധികാരം നഷ്ടപ്പെട്ടതായിരുന്നത്രേ കാരണം. 1755-ൽ ആണ് അവസാന മാമാങ്കം നടന്നത്. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏട് 99; വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. ശേഷിപ്പുകൾ thumb|മണിക്കിണർ - മാമാങ്കത്തിന്റെ ശേഷിപ്പുകളിലൊന്ന് എന്നു കരുതപ്പെടുന്നു ഇടത്ത്‌|ലഘുചിത്രം|നിലപാടുതറ (ചാവേർത്തറ) ഇന്നും തിരുനാവായ പ്രദേശത്ത് മാമാങ്കത്തിന്റെ സ്മാരകങ്ങൾ നിലനിൽക്കുന്നുണ്ട്. നിലപാടുതറ, മരുന്നറ, ചാവേർ പോരാളികളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണർ, ജീവൻ പോകാത്ത ചാവേറുകളെ പട്ടിണിക്കിട്ട് വധിച്ചിരുന്ന പട്ടിണിത്തറ മുതലായവയുടെ അവശിഷ്ടങ്ങൾ ഇന്നും ബാക്കി നിൽക്കുന്നുണ്ട്. പല തുരങ്കങ്ങളും ഈ പ്രദേശത്തുകാണാം. ഇടത്ത്‌|ലഘുചിത്രം|വെടിമരുന്നു സൂക്ഷിക്കുന്നതിനായുള്ള മരുന്നറ 1990-കളിൽ മാമാങ്കത്തറക്കും മണിക്കിണറിനുമിടക്ക് ഒരു പ്രധാന തുരങ്കം കണ്ടെത്തിയിരുന്നു. ചരിത്രത്തിലാദ്യമായി നിലപാടുതറയിൽ വച്ച് സാമുതിരി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് പിന്നീടെന്നെങ്കിലും അത്തരമൊരു സന്ദർഭം ഉണ്ടാകുകയാണെങ്കിൽ രക്ഷപെടാനായി അക്കാലത്തെ സാമൂതിരി നിർമ്മിച്ചതാണത് എന്ന് കരുതപ്പെടുന്നു. ചാവേറുകളെ പ്രതിരോധിക്കുന്ന സമയത്ത് പരിക്കേൽക്കേണ്ടിവരുന്ന ഭടന്മാരുടെ ചികിത്സക്കായി സാമൂതിരി സ്ഥാപിച്ച ചങ്ങമ്പള്ളിക്കളരിയും ഇന്നുമുണ്ട്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു മുന്നിലായി ചാവേറുകളെ യാത്രയാക്കാനായി ഉപയോഗിച്ചിരുന്ന ചാവേർത്തറയും ഇന്നും നിലനിൽക്കുന്നു.ചാവേർ തറയുടെ മുന്നിലെ ചെറിയ ബോർഡിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. thumb| ചങ്ങമ്പള്ളി കളരിവള്ളുവനാടിന്റെ അഭിമാനസംരക്ഷനത്തിന് നൂറുകണക്കിന് ചാവേർ പടയാളികൾ തിരുനാവായയിലെ മാമാങ്കങ്ങളിൽ പട വെട്ടു ആത്മാഹുതി അനുഷ്ട്ടിച്ചുക്കൊണ്ട് വീരസ്വർഗം പ്രാപിച്ചു .കേരളചരിത്രത്തിന്റെ താളുകളിൽ ധീരതയുടെ പര്യായങ്ങളായി മിന്നിത്തിളങ്ങുന്ന ആ ധീര ദേശാഭിമാനികളുടെ ശാശ്വത സ്മരണകൾ ഈ രക്തസാക്ഷി മണ്ഡപത്തിൽ ഉറങ്ങി കിടക്കുന്നു '' . ഇവിടെത്തന്നെയുള്ള അൽപ്പാകുളത്തിലാണത്രേ ചാവേറുകൾ കുളിച്ചിരുന്നത്. ഒരു വാണിജ്യമേള എന്ന നിലയിൽ മാമാങ്കത്തെ പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം പലപ്പോഴും കേരളത്തിൽ ഉയരാറുണ്ടെങ്കിലും പൂർണ്ണമായ തോതിൽ അത് സാദ്ധ്യമായിട്ടില്ല. 1999-ൽ മാമാങ്കം അക്കാലത്തെ സർക്കാറിന്റെ നേതൃത്തിൽ സംഘടിപ്പിച്ചിരുന്നു. ചലച്ചിത്രം മാമാങ്കത്തെ ആസ്പദമാക്കി നവോദയായുടെ ബാനറിൽ എൻ. ഗോവിന്ദൻകുട്ടി തിരക്കഥ രചിച്ച് അപ്പച്ചന്റെ നിർമ്മാണത്തിലും സംവിധാനത്തിലും 1979-ൽ ഒരു ചിത്രം പുറത്തിറങ്ങി. പ്രേംനസീർ, ജയൻ, ജോസ് പ്രകാശ്, ആലുമ്മൂടൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാമാങ്കത്തെ ആസ്പദമാക്കി മലയാളത്തിൽ മറ്റൊരു ചലച്ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുന്നതായി നടൻ മമ്മൂട്ടി 2017 ഒക്ടോബറിൽ പ്രഖ്യാപിച്ചു. സജീവ് പിള്ള എന്ന പുതുമുഖ സംവിധായകനാണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്. എന്നാൽ പിന്നീട് പത്മകുമാർ മമ്മൂട്ടിയെ നായകനാക്കി ചിത്രം സംവിധാനം ചെയ്തു. കാവ്യാ ഫിലിംസ് നിർമ്മിച്ച ഈ ചിത്രം 2019 ഡിസംബറിൽ പ്രദർശനത്തിനെത്തി. അവലംബം പുറം കണ്ണികൾ വള്ളുവക്കോനാതിരി സാമൂതിരി ആറങ്ങോട്ടു സ്വരൂപം ഗ്രന്ഥവരി തിരുമാനാംകുന്നു ഗ്രന്ഥവരി വള്ളുവനാട് ഗ്രന്ഥവരി വിഭാഗം:കേരളചരിത്രം വർഗ്ഗം:കേരളത്തിലെ ഹിന്ദു ആഘോഷങ്ങൾ
എറണാകുളം ജില്ല
https://ml.wikipedia.org/wiki/എറണാകുളം_ജില്ല
ശിവൻ
https://ml.wikipedia.org/wiki/ശിവൻ
കൊച്ചി
https://ml.wikipedia.org/wiki/കൊച്ചി
thumb|കൊച്ചിയുടെ സ്കൈലൈൻ, വൈപ്പിനിൽ നിന്നുള്ള കാഴ്ച്ച. കേരളത്തിലെ ഒരു പ്രധാനപ്പെട്ട നഗരമാണ്‌ കൊച്ചി (). കേരളത്തിലെ ഏറ്റവും വലിയ നഗര സമൂഹമായ (urban agglomeration) കൊച്ചി നഗര സമൂഹത്തിന്റെ ഭാഗവും പ്രധാന തുറമുഖ നഗരങ്ങളിലൊന്നുമാണ്‌ 'അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി. കോർപ്പറേഷൻ പരിധിയിൽ 677,381 ജനങ്ങളും മെട്രോപ്രദേശ പരിധിയിൽ 21 ലക്ഷത്തിൽ അധികം ജനങ്ങളും വസിക്കുന്ന കൊച്ചിയെ, കേരളത്തിന്റെ വാണിജ്യ, വ്യാവസായിക തലസ്ഥാനം ആയിട്ടാണ് കണക്കാക്കുന്നത്. മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും 220 കിലോമീറ്റർ വടക്കാണ്‌ കൊച്ചിയുടെ സ്ഥാനം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്‌, വൈപ്പിൻ ഐലൻഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ്‌ മുമ്പ്‌ കൊച്ചി എന്നറിയപ്പെട്ടിരുന്നത്‌. ഇന്നു കൊച്ചി കോർപ്പറേഷനും ചുറ്റിപ്പറ്റിയുള്ള നഗര പ്രദേശവും (അർബൻ അഗ്ഗ്ലോമറേഷൻ) കൊച്ചി നഗരമായി അറിയപ്പെടുന്നു. എന്നിരുന്നാലും കൊച്ചി എന്ന പേരിൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിങ്ങ്‌ടൺ ഐലൻഡ്‌, വൈപ്പിൻ ദ്വീപ്, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങൾ‌ ഉൾപ്പെട്ട ഒരു താലൂക്ക് നിലവിലുണ്ട്. ഇന്നത്തെ എറണാകുളം, തൃശ്ശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾകൊണ്ട് കൊച്ചി എന്ന പേരിൽ കേരള പിറവിക്കു മുമ്പ് ഒരു നാട്ടു രാജ്യവും നിലനിന്നിരുന്നു. ഇന്ത്യയുടെ പ്രധാനപ്പെട്ട നാവിക താവളവും രാജ്യാന്തര വിമാനത്താവളവും കൊച്ചിയിലുണ്ട്‌. രാജ്യത്തിന്റെ മറ്റ്‌ പ്രധാന നഗരങ്ങളുമായി ഗതാഗത ബന്ധവുമുണ്ട്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി എന്നീ പ്രദേശങ്ങളും കൊച്ചി നഗരത്തിലാണ്‌. ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോം‍ലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു. കൊച്ചിയുടെ ചരിത്രം ഒരു കാലത്ത്‌ ഇന്ത്യൻ സുഗന്ധ വ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു കൊച്ചി. അറബിക്കടലിൽ തീരത്തുള്ള പ്രകൃതിദത്തമായ തുറമുഖമായിരുന്നു് കൊച്ചിയുടെ പ്രശസ്തിക്കു കാരണം. ഈ തുറമുഖം വഴി അറബികൾ, യഹൂദർ, പോർച്ചുഗീസുകാർ, ഡച്ചുകാർ എന്നിങ്ങനെ ധാരാളം സഞ്ചാര വ്യാപാരികൾ ഇവിടെ കടൽ കടന്നെത്തി. നിരുക്തം പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്. കൊച്ചി രാജ്യത്തിന്റെ ആദ്യകാല ആസ്ഥാനം പെരുമ്പടപ്പ് ഗ്രാമത്തിൽപ്പെട്ട ചിത്രകൂടം കൊട്ടാരത്തിലായിരുന്നു. പ്രകൃതിദത്ത തുറമുഖമായ പ്രദേശം കൊച്ചാഴി എന്ന് അറിയപ്പെട്ടു. കൊച്ചാഴി എന്ന വാക്കിൽ നിന്നാണ്‌ കൊച്ചി എന്ന പേരു വന്നത്‌. പതിനാലാം ശതാബ്ദം മുതലാണ് 'കൊച്ചാഴി' കൊച്ചിൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. യൂറോപ്പുകാരാണ് ഉച്ചാരണ സൗകര്യത്തിന്‌ അത്‌ കൊച്ചിൻ (Cochin) എന്നാക്കി പരിഷ്കരിച്ചത്. പേരുകൾ മലയാളീകരിക്കുന്നതിന്റെ ഭാഗമായി 1996-ൽ സംസ്ഥാന സർക്കാർ കൊച്ചി എന്ന പേര്‌ പുനഃസ്ഥാപിച്ചു. എന്നിരുന്നാലും പല രാജ്യാന്തര വേദികളിലും കൊച്ചിൻ എന്ന് ഇപ്പോഴും അറിയപ്പെടുന്നു. ചരിത്രം thumb|ബോൾഗാട്ടിയിലെ കായൽ. ഉദ്ദേശം 1900-ൽ സക്കറിയാസ് ഡിക്രൂസ് എടുത്ത ചിത്രം. സ്രോതസ്സ്: ബ്രിട്ടീഷ് ലൈബ്രറി thumb|260px|കൊച്ചിയുടെ നാഴികക്കല്ല്, കരിങ്കല്ലിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഫോർട്ട് കൊച്ചി ബീച്ചിനു സമീപത്തു നിന്നുള്ള ചിത്രം കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അതിൽ ട്രോപിനാ എന്ന് വിവരിച്ചിട്ടുള്ള പ്രദേശം ദക്ഷിണേന്ത്യയിലെ ഒരു തുറമുഖമാണെന്നും അതിന്‌ ഗംഗാ നദിയുടെ മുഖത്തു നിന്നും 1225 മൈൽ ദൂരമുണ്ടെന്നും വിവരിച്ചിരിക്കുന്നു. തൃപ്പൂണിത്തുറയായിരുന്നു കൊടുങ്ങല്ലൂർ കഴിഞ്ഞാൽ അടുത്ത തുറമുഖം. ക്രിസ്തുവിന്‌ മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ്‌ എന്നതിനു തെളിവുകൾ ഉണ്ട്. എന്നാൽ ആദ്യമായി കൊച്ചിയെ പറ്റി വിവരിക്കുന്നത് ചൈനീസ് യാത്രികരായ മഹ്വാനും ഫെയ്‌സീനുമാണ്‌ 15 ആം നൂറ്റാണ്ടിലെ പൂർവ്വാർ‍ദ്ധത്തിലാണ്‌ അദ്ദേഹം കൊച്ചി സന്ദർശിച്ചത്. പിന്നീട് യുറോപ്പിൽ നിന്നും വന്ന നിക്കോളോ കോണ്ടിയും കൊച്ചിയെ പറ്റി വിവരിച്ചിട്ടുണ്ട്. രണ്ടാം ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനു മുമ്പ് കൊച്ചി ചേര രാജാവിനു കീഴിലായിരുന്നു. കൊച്ചിയിൽ അന്നും തുറമുഖം ഉണ്ടായിരുന്നു. എന്നാൽ മുസിരിസ് എന്ന തുറമുഖമായിരുന്നു വാണിജ്യ പ്രാധാന്യമുൾക്കൊണ്ടിരുന്നത്. കുലശേഖര സാമ്രാജ്യം ശിഥിലമായതോടെ കൊച്ചി പെട്ടെന്ന് ഒരു സ്വതന്ത്ര രാജ്യപദവിയിലേക്ക് ഉയർന്നു. പെരുമ്പടപ്പ് സ്വരൂപമാണ്‌ കൊച്ചി രാജ്യമായി അറിയപ്പെട്ടത്. രാമവർമ്മ കുലശേഖരന്റെ പുത്രൻ വേണാട്ടു രാജവംശവും സഹോദരീ പുത്രൻ കൊച്ചി രാജവംശവും സ്ഥാപിച്ചു എന്നാണ്‌ ഐതിഹ്യവും ചരിത്രവും കലർന്ന വിശ്വാസം. thumb|260px| ഫോർട്ട് കൊച്ചിയിലെ ഡച്ച് ശ്മശാനം 13-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പെരുമ്പടപ്പ് സ്വരൂപം ആസ്ഥാനം വന്നേരിയിലെ പെരുമ്പടപ്പ് ഗ്രാമത്തിലെ ചിത്രകൂടത്തിലായിരുന്നു. അവർക്ക് തിരുവഞ്ചിക്കുളത്തിലും കൊട്ടാരം ഉണ്ടായിരുന്നു. പിന്നീട് സാമൂതിരി വള്ളുവനാട് ആക്രമിച്ചപ്പോൾ പെരുമ്പടപ്പ് തിരുവഞ്ചിക്കുളത്തേക്കും 14 ആം നൂറ്റാണ്ടിലെ അവസാനത്തോട് കൂടി സാമൂതിരി തൃക്കണാമതിലകം പിടിച്ചതോടെ സ്വരൂപം അവരുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. 1341-ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കം മുസിരിസിന്റെ സാദ്ധ്യതകൾക്ക് മങ്ങലേല്പിച്ചുകൊണ്ട് വൻ എക്കൽ മലകൾ അഴിമുഖത്ത് അടിക്കുകയും കപ്പലുകൾക്ക് സഞ്ചാരം ബുദ്ധിമുട്ടാക്കുകയും ചെയ്തു. ഇത് തുറമുഖമെന്ന നിലയിൽ കൊച്ചിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് കുരുമുളക്, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യപാരത്തിലൂടെ കൊച്ചി വികസിച്ചു. 1965ൽ പ്രസിദ്ധീകരിച്ച എറണാകുളം ജില്ലാ ഗസറ്റിയറിൽ 1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു. ശ്രീധരമേനോന്റെ കേരള ചരിത്രത്തിലും ഇത് തന്നെയാണ്‌ പറയുന്നത്. കെ.പി. പത്മനാഭ മേനോനും ഇതേ അഭിപ്രായക്കാരനാണ്‌, എന്നാൽ മറ്റു ചിലർ ഇത് വിശ്വസിക്കുന്നില്ല. ഒരേ വർഷം തന്നെ വെള്ളപ്പൊക്കവും കടൽ‌ വയ്പും ഉണ്ടാകുമെന്നത് യുക്തി സഹമല്ല എന്നാണ്‌ കെ. രാമവർമ്മരാജയുടെ അഭിപ്രായം. കൊച്ചു പുഴ എന്നത് പതിക്കുന്നത് സമുദ്രത്തിലാവാൻ നിവൃത്തിയില്ല എന്നാണ്‌ മറ്റു ചിലർ കരുതുന്നത്. വി.വി.കെ.വാലത്തിന്റെ അഭിപ്രായത്തിൽ പണ്ടത്തെ തൃപ്പൂണിത്തുറക്കും കൊടുങ്ങല്ലൂരിനും ഇടക്ക് ജനവാസ യോഗ്യമല്ലാത്തതും എന്നാൽ മണൽത്തിട്ടകൾ നിറഞ്ഞതുമായ ഒരു പ്രദേശം ഉണ്ടായിരുന്നിരിക്കണം എന്നാണ്‌. അത് പഴയ വയ്പ് എന്നറിയപ്പെട്ടിരുന്നു എന്നും വെള്ളപ്പൊക്കം ഇതിനെ കീറി മുറിച്ച് പുതിയ ഒരു ദ്വീപിനും (വൈപ്പിൻ) അഴിമുഖത്തിനും രൂപം കൊടുത്തിരിക്കുവാനുമാണ്‌ സാധ്യത എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കൊച്ചിയുടെ നാഴികക്കല്ലുകൾYearEvent ക്രി.വ.1102 കുലശേഖര സാമ്രാജ്യം അധഃപതിക്കുന്നു, കൊച്ചി നാടുവാഴിത്തത്തിൽ നിന്ന് രാജ വാഴ്ചയിലേക്ക്.ക്രി.വ. 1341/1342?കൊടുങ്ങല്ലൂർ തുറമുഖം പെരിയാറിലെ വെള്ളപ്പൊക്കം മൂലം നാശോന്മുഖമാകുന്നു. കൊച്ചി തുറമുഖത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു.ക്രി.വ. 1440ഇറ്റാലിയൻ യാത്രികനായ നിക്കോളോ ഡ കോണ്ടി കൊച്ചി സന്ദർശിക്കുന്നു.ക്രി.വ. 1500പോർത്തുഗീസുകാരനായ അഡ്മിറൽ കബ്രാൾ കൊച്ചിയിലെത്തുന്നു.ക്രി.വ. 1503 പോർട്ടുഗീസുകാർ കൊച്ചി കീഴടക്കുന്നു.ക്രി.വ. 1530വി. ഫ്രാൻസിസ് സേവ്യർ കൊച്ചിയിലെത്തി സുവിശേഷം അറിയിക്കുന്നു.ക്രി.വ.1663ഡച്ചുകാർ പോർട്ടുഗീസുകാരെ തോല്പിച്ച് കൊച്ചി പിടിച്ചടക്കുന്നു.ക്രി.വ. 1773മൈസൂർ സുൽത്താൻ, ഹൈദരാലിയുടെ പടയോട്ടം കൊച്ചി രാജ്യം വരെ എത്തുന്നു.ക്രി.വ. 18141814ലെ ആംഗ്ലോ-ഡച്ച് ഉടമ്പടി പ്രകാരം കൊച്ചി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാകുന്നു. ക്രി.വ. 1947ഇന്ത്യൻ സ്വാതന്ത്ര്യം, കൊച്ചി ഇന്ത്യൻ യൂണിയനിൽ ചേർന്നു.ക്രി.വ.1956കേരള സംസ്ഥാനം രൂപവത്കരിക്കപ്പെടുന്നു.ക്രി.വ. 1967കൊച്ചി കോർപ്പറേഷൻ രൂപവത്കരിക്കപ്പെടുന്നു. പോർട്ടുഗീസുകാരുടെ വരവിനു മുൻപുള്ള കേരള ചരിത്രം തന്നെ അവ്യക്തമാണ്‌. എന്നാൽ 14-ആം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണിയാടി ചരിത്രം, ശിവ വിലാസം, വിടനിദ്രാഭാണം തുടങ്ങിയ കൃതികൾ കൊച്ചി രാജാക്കന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. ക്രി.വ. 1225-ൽ ക്രിസ്തീയ വ്യാപാരിയായിരുന്ന ഇരവികോർത്തൻ അന്നത്തെ മഹാരാജാവ് വീരരാഘവൻ കൊടുത്ത വീരരാഘവൻ പട്ടയം അന്നത്തെ രാജാവിനെ പറ്റിയും അന്നത്തെ വ്യാപാര സംഘമായിരുന്ന മണിഗ്രാമത്തെപ്പറ്റിയും രാജാക്കന്മാരുടെ മത സഹിഷ്ണുതയെപ്പറ്റിയും മറ്റും വിവരങ്ങൾ തന്നിട്ടുണ്ട്. പോർട്ടുഗീസുകാരുടെ വരവിനു മുൻപു തന്നെ ചൈനക്കാരും അറബികളും കൊച്ചിയിൽ എത്തിയിരുന്നുവെന്നാണ്‌ പൊതുവേയുള്ള വിശ്വാസം. പതിനാലാം നൂറ്റാണ്ടിനൊടുവിൽ ചൈനയിൽ നിലനിന്നിരുന്ന മിംഗ്‌ രാജ വംശത്തെ പ്രതിനിധീകരിച്ചാണ്‌ ചൈനീസ്‌ യാത്രികരും വ്യാപാരികളും കൊച്ചിയിലെത്തിയതെന്നു കരുതപ്പെടുന്നു. ചൈനീസ്‌ യാത്രികനായ ഫാഹിയാന്റെ കുറിപ്പുകളിൽ ചിലതും ഇതിലേക്കു വിരൽ ചൂണ്ടുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തന്നെ രാഷ്ട്രീയാധിപത്യത്തിനായുള്ള വടം‌വലികൾ സാമൂതിരിയുടെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടായി കൊണ്ടിരുന്നു. ഇക്കാലമായപ്പോഴേക്കും പെരുമ്പടപ്പ് സ്വരൂപം മൂത്ത താവഴി, എളയ താവഴി, പള്ളുരുത്തി താവഴി, മുരിങ്ങൂർ താവഴി, ചാഴൂർ താവഴി എന്നിങ്ങനെ അഞ്ചു താവഴികളായി പിരിഞ്ഞു. ഒരോ താവഴിയിലേയും മൂത്തവർ അടുത്ത അവകാശിയായി തീർന്നിരുന്നു. ഇത് ആഭ്യന്തര കലഹങ്ങൾക്ക് വഴിയൊരുക്കുകയും പോർട്ടുഗീസുകാരുടെ വരവോടെ വളരെ വിഘടിതമായി രൂപപ്പെടുകയും ചെയ്തിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌ പോർച്ചുഗീസുകാരുടെ വരവ്‌. അതിനു മുൻപ്‌ വന്നവരിൽ നിന്നും വ്യത്യസ്തമായി വ്യാപാരത്തോടൊപ്പം അധിനിവേശവും ലക്ഷ്യമാക്കിയാണ്‌ പോർച്ചുഗീസുകാർ എത്തിയത്‌. കോഴിക്കോട്‌ സാമൂതിരിക്കെതിരെ ഏറ്റവും മികച്ച കൂട്ടാളി എന്ന നിലയിൽ കൊച്ചി രാജാക്കന്മാർ പോർച്ചുഗീസുകാരെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു. ക്രിസ്തു വർഷം 1503ൽ പോർച്ചുഗീസ്‌ വൈസ്രോയി അഫോൻസോ ആൽബ്യുക്കർക്ക്‌ ഇന്ത്യയിലെ ആദ്യത്തെ വിദേശ താവളമെന്നു വിശേഷിപ്പിക്കാവുന്ന ഫോർട്ട്‌ മാനുവൽ (മാനുവൽ കോട്ട) ഇവിടെ പണികഴിച്ചു. കൊച്ചിയിലെ യഹൂദരുടെ സാന്നിധ്യവും കൊടുങ്ങല്ലൂരിന്റെ തകർച്ചയോടെ തുടങ്ങിയതാണെന്ന് കരുതുന്നു. യഹൂദ വ്യാപാരികൾക്ക്‌ 1565 മുതൽ 1601 വരെ കൊച്ചി ഭരിച്ചിരുന്ന കേശവ രാമവർമ്മ രാജാവിൽ നിന്ന് ഏറെ സഹായവും ലഭിച്ചു. 1653ലാണ്‌ ഡച്ച്‌ അധിനിവേശം ആരംഭിക്കുന്നത്‌. പത്തു വർഷം കൊണ്ട്‌ ഡച്ചുകാർ പോർച്ചുഗീസുകാർക്കുമേൽ സമ്പൂർണ്ണ ആധിപത്യം നേടി. മാനുവൽ കോട്ടയ്ക്കു പകരം ഡച്ചുകാർ ഇവിടെ ഫോർട്ട്‌ വില്യംസ്‌ പണികഴിപ്പിക്കുകയും ചെയ്തു. 1814-ൽ നിലവിൽ വന്ന ആംഗ്ലോ-ഡച്ച്‌ ഉടമ്പടിയോടെ കൊച്ചി ബ്രിട്ടീഷുകാരുടെ കീഴിലായി. ഇന്തോനേഷ്യയിലെ ബാങ്കാ ദ്വീപിനു പകരമായി കൊച്ചിയുടെ അവകാശം ബ്രിട്ടീഷുകാർക്കു നൽകുന്നതായിരുന്നു പ്രസ്തുത ഉടമ്പടി. ബ്രിട്ടീഷ്‌ ഭരണാധികാരി സർ റോബർട്ട്‌ ബ്രിസ്റ്റോയുടെ കാലത്താണ്‌ വെല്ലിംഗ്‌ടൺ ഐലൻഡ്‌ നിർമ്മിക്കപ്പെടുന്നത്‌. സ്വാതന്ത്ര്യത്തിനു ശേഷം ഈ നഗരം കൊച്ചി, തിരുവതാംകൂർ, മലബാർ എന്നിവയുടെ ഭാഗങ്ങൾ ചേർത്തു രൂപം നൽകിയ എറണാകുളം ജില്ലയുടെ ഭാഗമായി. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, എറണാകുളം,പള്ളൂരുത്തി എന്നീ പ്രദേശങ്ങൾ ചേർത്ത്‌ 1967-ൽ കൊച്ചി കോർപ്പറേഷൻ നിലവിൽ വന്നു. thumb|ഉയരത്തിൽനിന്നും കൊച്ചിയുടെ കാഴ്ച. ഗതാഗതം റോഡുകൾ right|thumb|250px|കൊച്ചിയിലെ സിറ്റി ബസ് കൊച്ചി നഗര സഭയിൽ ഉൾപ്പെട്ട ഇടപ്പള്ളിയിലാണ് കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 17 എന്നീ രണ്ടു ദേശീയ പാതകൾ സംഗമിക്കുന്നത് . കൊച്ചി - മധുര ദേശീയപാത ദേശീയപാത 49 കൊച്ചി കുണ്ടന്നൂരിൽ നിന്നും ആരംഭിക്കുന്നു . ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയ പാതയാണ് NH 47A. വെറും 6 കിലോമീറ്റർ ആണ് ഈ പാതയുടെ നീളം. പൂർണ്ണമായും എറണാകുളം ജില്ലയിലുള്ള ഈ ദേശീയ പാത കുണ്ടന്നൂരിൽ തുടങ്ങി വെല്ലിങ്ങ്‌ടൺ ഐലന്റിൽ അവസാനിക്കുന്നു.[1]. കുണ്ടന്നൂരിലുള്ള ദേശീയ പാത 47 കവലയിൽ നിന്നാണ് 47A തുടങ്ങുന്നത്. ദേശീയ പാത 47C, വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനെ ദേശീയ പാത 47-മായി ബന്ധിപ്പിക്കുന്നു. കൊച്ചി നഗരത്തിലെ ഒരു പ്രധാന പാത ആണ് മഹാത്മാ ഗാന്ധി റോഡ്‌ ( MG റോഡ് ‌) ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും കടകളും ഈ റോഡിൽ സ്ഥിതി ചെയ്യുന്നു. സഹോദരൻ അയ്യപ്പൻ റോഡ്, ബാനർജി റോഡ് എന്നിവയാണ് നഗര ഹൃദയത്തിലേക്കു പ്രവേശിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ. കലൂർ-കടവന്ത്ര റോഡ് മറ്റൊരു പ്രധാന റോഡ് ആണ്. നാലു സംസ്ഥാന പാതകളും നഗരത്തെ ബന്ധിപ്പിക്കുന്നുണ്ട്. റെയിൽ‌വേ എറണാകുളം ജങ്ക്ഷൻ (സൗത്ത്), എറണാകുളം ടൗൺ (നോർത്ത്), ഇടപ്പള്ളി എന്നിവയാണ്‌ റെയിൽ‌വേ സ്റ്റേഷനുകൾ. തൃപ്പൂണിത്തുറ എന്നീ സ്റ്റേഷൻ നഗര പരിസരത്തുള്ള പ്രധാന സ്റ്റേഷനാണ്. കളമശ്ശേരി, നെട്ടൂർ, കുമ്പളം,വെല്ലിംഗ്ടൺ ഐലന്റ് എന്നീ ചെറിയ സ്റ്റേഷനുകളും നഗര പരിസരത്ത് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം. 4.62 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനോടനുബന്ധിച്ച്, വല്ലാർപാടം ദ്വീപും ഇടപ്പള്ളിയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാതയിലാണ് ഈ പാലം ഉൾക്കൊള്ളുന്നത്. പാലമുൾപ്പെടെ ഈ റെയിൽ പാതയുടെ ആകെ നീളം 8.86 കിലോമീറ്ററാണ്. വല്ലാർപാടത്തു നിന്നും ഈ പാത ആരംഭിക്കുന്നയിടത്താണ് പാലം സ്ഥിതി ചെയ്യുന്നത്.[1] പാലമുൾപ്പെടെയുള്ള ഈ റെയിൽ പാതയുടെ പണി 2007 ജൂൺ മാസത്തിലാണ് ആരംഭിച്ചത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയായ ഈ പാതയിലൂടെ 2009 ഏപ്രിലിൽ പരീക്ഷണ ട്രെയിൻ ഓടിച്ചു. റെയിൽ വികാസ് നിഗം ലിമിറ്റെഡ് ആണ് ഈ പാതയുടെ നിർമ്മാണം നടത്തിയത്. ജലഗതാഗതം thumb|250px|കൊച്ചി പട്ടണത്തിനുള്ളിലൂടെയുള്ള കനാൽ (സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം) thumb|250px| വല്ലാർപാടം ടെർമിനലിലെ ക്രെയിനുകൾ thumb|250px|The കൊച്ചി മറീന ഭാരതത്തിലെ ഏക മറീന ആണ് thumb|250px|കൊച്ചി മെട്രൊ ട്രെയ്ൻ thumb|250px|Lulu mall കൊച്ചി അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ തന്നെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലാണ് വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ. ഇത് കേരളത്തിൽ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമ പഞ്ചായത്തിലെ വല്ലാർപാടത്താണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമുള്ള പദ്ധതിയുമാണിത്. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്വത്തിലും, സ്വകാര്യ പങ്കാളിത്തത്തിലുമാണ് ഈ പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. 3,200 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ആദ്യ ഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ട്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ 6250 കോടി രൂപ ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്ന ടെർമ്മിനലിൻറെ ശേഷി 40 ലക്ഷം ആയി ഉയരും. ചരക്കു ഗതാഗതത്തിനു പുറമേ ലക്ഷദ്വീപ്, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കപ്പലുകളും ഇവിടെനിന്നും പുറപ്പെടുന്നു. കായലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകൾക്കും, ഉപ ദ്വീപുകൾക്കും ജല ഗതാഗതം ആണ് പ്രധാന ആശ്രയം. എറണാകുളത്തെ പ്രധാന ബോട്ട് ജെട്ടിയിൽ നിന്നും വെല്ലിങ്ടൺ ദ്വീപ്‌, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കും, ഹൈക്കോടതി ജെട്ടിയിൽ നിന്നും വൈപ്പിൻ കരയിലേക്കും, വല്ലാർപാടം, പനമ്പുകാട് തുടങ്ങിയ ദ്വീപുകളിലേക്കും ബോട്ടുകൾ ഉണ്ട്. ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക് വാഹനങ്ങൾ കൊണ്ടുപോകാവുന്ന ജങ്കാർ സേവനവും ലഭ്യമാണ്. വിദേശ വിനോദ സഞ്ചാരികളെ വഹിക്കുന്ന ഉല്ലാസ യാത്രക്കപ്പലുകളുടെ ഒരു പ്രധാന താവളമാണ് കൊച്ചി തുറമുഖം. പായ്ക്കപ്പലുകൾക്ക് അടുക്കുവാനും, അറ്റകുറ്റപ്പണികളും മറ്റും നിർവഹിക്കുവാനും, യാത്രികർക്ക് താമസിക്കുവാനും മറ്റും ഉള്ള സൗകര്യങ്ങളോടെ ഒരു മറീനയും ബോൾഗാട്ടി ദ്വീപിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് ഭാരതത്തിലെ ആദ്യത്തെ മറീന ആണ്. വ്യോമഗതാഗതം കൊച്ചി പട്ടണത്തിൽ നിന്നും 28 കിലോമീറ്റർ വടക്ക് ഉള്ള നെടുമ്പാശ്ശേരിയിൽ ആണ് ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംസ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ച ഈ വിമാനത്താവളത്തിന്റെ റൺ‌വേ 3400 മീറ്റർ നീളമുള്ളതാണ്‌.. അന്താരാഷ്ട്രയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ്‌ ഈ വിമാനത്താവളം. . ഇതിനു പുറമേ വ്യോമസേനയുടെ കീഴിലുള്ള മറ്റൊരു വിമാനത്താവളവും കൊച്ചിയിലുണ്ട്. ഇത് സൈനിക ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. മെട്രോ റെയിൽ കൊച്ചി നഗരത്തേയും സമീപ പ്രദേശങ്ങളയും ബന്ധിപ്പിച്ചുകൊണ്ടുള്ള മെട്രൊ റെയിലിന്റെ നിർമ്മാണം ജൂൺ 2013- ഇൽ ആരംഭിച്ചിട്ടുണ്ടു.മെട്രോ ആലുവയിൽ നിന്ന് പേട്ട (തൃപ്പൂണിത്തുറ) വരെ സർവീസ് നടത്തുന്നു കൊച്ചിയെ പറ്റിയുള്ള പ്രശസ്തരുടെ വാക്കുകൾ thumb|കൊച്ചിയെയും തിരുവിതാംകൂറിനെയും വേർതിരിക്കുന്ന അതിർത്തിക്കല്ല്. മഹ്വാൻ: നിക്കോളോ കോണ്ടി: thumb|right|250px|കൊച്ചി മറൈൻ ഡ്രൈവിലെ ചീനവല പാലം കൊച്ചി തുറമുഖം ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ്‌ കൊച്ചി തുറമുഖം. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്. ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. വൈപ്പിൻ രൂപം കൊണ്ടു. ബ്രിട്ടിഷ് ആധിപത്യകാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ്‌ കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ.തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി.ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ്‌ വെല്ലിങ്ങ്‌ടൺ ഐലൻഡ്‌.ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936 മേയ് 26 നു നടന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപവത്കരിച്ചത് 1964 ൽ ആണ്‌ thumb|കൊച്ചി നഗരത്തിനു മുകളിൽ വന്ന മഴവില്ല് ആധുനിക കൊച്ചി കൊച്ചി ഇന്ന് കേരളത്തിലെ വ്യവസായക സാമ്പത്തിക-തലസ്ഥാനവും, കേരളത്തിലെ ആധുനിക നാഗരിക മുഖവുമാണ്. കൊച്ചിയെ പറ്റിയുള്ള പഴഞ്ചൊല്ലുകൾ പഴഞ്ചൊല്ല് : കൊച്ചികണ്ടവനച്ചിവേണ്ട പഴഞ്ചൊല്ല് : കൊച്ചിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് (വിഷയത്തിൽ നിന്നും വ്യതിചലിക്കുന്നതിനെ സൂചിപ്പിക്കുന്നു.) പ്രധാന ആരാധനാലയങ്ങൾ ഹൈന്ദവ ക്ഷേത്രങ്ങൾ എറണാകുളം ശിവക്ഷേത്രം (തിരുവെറണാകുളത്തപ്പൻ ക്ഷേത്രം) എറണാകുളം ശ്രീ അയ്യപ്പൻ ക്ഷേത്രം അഞ്ചുമന ദേവി ക്ഷേത്രം, എറണാകുളം നെട്ടൂർ മഹാദേവ ക്ഷേത്രം പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം, കാക്കനാട് പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രം തിരുമല ശ്രീകൃഷ്ണ ക്ഷേത്രം വളഞ്ഞമ്പലം ശ്രീ ഭഗവതി ക്ഷേത്രം രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇടപ്പള്ളി മഹാഗണപതി ക്ഷേത്രം തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം പള്ളുരുത്തി ശ്രീ ധന്വന്തരി ക്ഷേത്രം ശിവ സുബ്രഹ്മണ്യ ക്ഷേത്രം, എറണാകുളം ക്രൈസ്തവ ആരാധനാലയങ്ങൾ വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ, മോറക്കാല. സെൻറ് മേരീസ്‌ സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ സെൻറ് ഇഗ്നാത്തിയോസ് നൂറോനോ *യാക്കോബായ സുറിയാനി പള്ളി സെന്റ് മേരീസ് ബസലിക്ക സെന്റ്‌ ഫ്രാൻസിസ് കത്തീഡ്രൽ വല്ലാർപാടം ബസിലിക്ക കലൂർ സെന്റ്‌ ആന്റണി പള്ളി മുസ്ലിം ആരാധനാലയങ്ങൾ പൊന്നുരുന്നി ജുമാമസ്ജിദ് ചെമ്പിട്ട പള്ളി മഹ്ളറ പള്ളി കൊച്ചി തക്യാവ് പുത്തരിക്കാട് ജുമാ മസ്ജിദ് കൊച്ചി ഹാർബർ ചിത്രശാല കൊച്ചി നഗരസഭ ഭരണാധികാരികൾ മേയർടോണി ചമ്മിണിഡെ. മേയർ   ഭദ്ര സതീഷ്    പോലിസ് കമ്മീഷണർഎം ആർ അജിത് കുമാർ അവലംബം വർഗ്ഗം:ഇന്ത്യയിലെ തുറമുഖനഗരങ്ങൾ വർഗ്ഗം:കൊച്ചി വർഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങൾ വർഗ്ഗം:മുൻകാല പോർച്ചുഗീസ് കോളനികൾ
കെ. അജിത
https://ml.wikipedia.org/wiki/കെ._അജിത
കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ മുൻ‌കാല നേതാക്കളിൽ പ്രമുഖയും പ്രമുഖ സാമൂഹിക, സ്ത്രീസംരക്ഷണ പ്രവർത്തകയുമാണ് അജിത. അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ്. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ ലഭിച്ചു. ബാല്യം 1950 ഏപ്രിലിൽ കോഴിക്കോട്ട് ജനിച്ചു. അച്ഛൻ കുന്നിക്കൽ നാരായണനും അമ്മ മന്ദാകിനിയും ആദ്യകാല വിപ്ലവ പ്രവർത്തകരായിരുന്നു. അജിത കുട്ടിക്കാലം മുതലേ ഇടതുപക്ഷ രാഷ്ടീയത്തിൽ ആകൃഷ്ടയായിരുന്നു. അച്ഛൻ കുന്നിക്കൽ നാരായണനായിരുന്നു അജിതയുടെ കുട്ടിക്കാലത്തെ കൂട്ടുകാരനും ഗുരുവും വഴികാട്ടിയും. കുന്നിക്കൽ നാരായണൻ 1979 ഇൽ മരിച്ചു. അമ്മ മന്ദാകിനി ഗുജറാത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു. മന്ദാകിനി ഇടതുപക്ഷപ്രവർത്തനത്തിൽ ആകൃഷ്ട ആവുകയും നിരീശ്വരവാദം മതമായി തിരഞ്ഞെടുക്കുകയും ഇടതുപക്ഷ പ്രവർത്തനത്തിലൂടെ പരിചയപ്പെട്ട മലയാളിയായ കുന്നിക്കൽ നാരായണനെ വിവാഹം കഴിക്കുകയും ചെയ്തു. കോഴിക്കോട് അച്യുതൻ ഗേൾസ് ഹൈ സ്കൂളിലായിരുന്നു അജിതയുടെ പ്രാഥമിക വിദ്യാഭ്യാസം. 1964 -ൽ സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെത്തന്നെ സഹപാഠികളെ ഒരുമിപ്പിച്ച് കേന്ദ്രസർക്കാർ റേഷൻ വെട്ടിക്കുറച്ചതിനെതിരെ ജാഥ നടത്തുകയും ചെയ്തു. നക്സൽ പ്രസ്ഥാനവും അജിതയും ലഘുചിത്രം|വലത്ത്‌|2017ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രീഡിഗ്രി വിദ്യാഭ്യാസകാലത്തു തന്നെ പിതാവ് പിന്തുടർന്ന വഴി തന്നെ അജിതയും തിരഞ്ഞെടുത്തു. 1960 കളുടെ അവസാനത്തിൽ അജിത നക്സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടയായി. തലശ്ശേരി-പുൽപ്പള്ളി ‘ആക്ഷനുകൾ’ നടത്തിയ സംഘത്തിലെ ഏക സ്ത്രീയായിരുന്നു അജിത. കുന്നിക്കൽ നാരായണന്റെയും അജിതയുടെയും മറ്റും നേതൃത്വത്തിൽ കേരളത്തിൽ രൂപംകൊണ്ട നക്സലൈറ്റ് ഗ്രൂപ്പ്, ചാരുമജൂംദാറുടെ 'ഉന്മൂലന'സിദ്ധാന്തത്തോട് വിയോജിച്ചു. സാമ്രാജ്യത്വത്തിന്റെയും ഭരണകൂടത്തിന്റെയും മർദ്ദനോപകരണമായ പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയെന്ന നയമാണ് ഇവർ സ്വീകരിച്ചത്. അങ്ങനെയാണ് തലശ്ശേരി, പുൽപ്പള്ളി സ്റ്റേഷനുകൾക്കെതിരെ ആക്രമണം നടത്തിയത്. പുൽപ്പള്ളി പൊലീസ് സ്റ്റേഷനാക്രമണകേസിൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ, അജിത കോഴിക്കോട് പ്രൊവിഡൻസ് കോളജിലെ പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു. ഈ കേസിൽ അജിത ഉൾപ്പെടെ 13 പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുണ്ടായി. 1968 മുതൽ 72 വരെ ജയിൽവാസമനുഭവിച്ചു പുൽപ്പള്ളി നക്സൽ ആക്ഷനിൽ അജിത പോലീസ്‌സ്റ്റേഷൻ ആക്രമിച്ച് ഇൻസ്പെക്ടറുടെ കൈ വെട്ടിയ കേസിൽ പ്രതിയാണ്. അന്നു 19 വയസ്സു മാത്രമുള്ള അജിത ഈ ആക്ഷനുകളുടെ തിരിച്ചടിയായി 1968 ഇൽ അറസ്റ്റുചെയ്യപ്പെട്ടു. പോലീസ് സ്റ്റേഷനിൽ വെച്ച് അജിത കൊടിയ ക്രൂരതകൾക്ക് ഇരയായി. അജിതയുടെ അറസ്റ്റ് കേരളത്തെ കോളിളക്കം കൊള്ളിച്ച ഒരു സംഭവമായിരുന്നു.പോലീസ് സ്റ്റേഷനിലെ ലോക്കപ്പിന്റെ അഴികളിൽ പിടിച്ചുനിൽക്കുന്ന അജിതയുടെ ചിത്രം കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പോസ്റ്റർ ചിത്രമാണ്. അജിത വർഷത്തോളം ജയിൽ‌വാസം അനുഭവിച്ചു. ഒരു മനോരമ പത്ര ഫോട്ടോഗ്രാഫർ പോലീസുകാരെ കബളിപ്പിച്ച് അജിതയുടെ ലോക്കപ്പിലെ ചിത്രം എടുത്ത് പത്രത്തിൽ കൊടുത്തതുകൊണ്ടാണ് അജിതയെ അറസ്റ്റ് ചെയ്ത വിവരം പോലീസിന് സമ്മതിക്കേണ്ടിവന്നതെന്നും അല്ലെങ്കിൽ അജിത ആരോരുമറിയാതെ കൊല്ലപ്പെടുമായിരുന്നു എന്നും ആ മനോരമ ഫോട്ടോഗ്രാഫർ തന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നു. ജയിൽമോചിതയായശേഷം കലാകൌമുദി വാരികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകൾ പിന്നീട് ഓർമക്കുറിപ്പുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിൽ അജിതയുടെ ആത്മകഥയ്ക്ക് ശ്രദ്ധേയമായ സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യ പ്രവർത്തനം കേരളത്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും, അവരുടെ ബോധവൽക്കരണത്തിനു വേണ്ടിയും ശബ്ദമുയർത്തിയ അജിത, കുപ്രസിദ്ധിയാർജ്ജിച്ച ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിനെ കോടതിയിലും അതു വഴി ജനങ്ങളുടെ മുമ്പിലേക്കും കൊണ്ടുവരുവാൻ നിസ്തുലമായ പങ്ക് വഹിച്ചു. 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സൂര്യനെല്ലി പെൺ‌വാണിഭക്കേസിൽ പ്രതിചേർക്കപ്പെട്ട ഡോ. പി.ജെ.കുര്യനെതിരെ പ്രചരണം നടത്തി. അന്ന് ഡോ. പി.ജെ.കുര്യൻ 10,000-ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടു. ഇപ്പോൾ കോഴിക്കോട് താമസിക്കുന്നു. അവലംബം വർഗ്ഗം:കേരളത്തിലെ നക്സൽ പ്രസ്ഥാനം വർഗ്ഗം:ഇന്ത്യൻ വിപ്ലവകാരികൾ വർഗ്ഗം:നക്സലൈറ്റ് നേതാക്കൾ വർഗ്ഗം:നിരീശ്വരവാദികൾ വർഗ്ഗം:കേരളത്തിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ വർഗ്ഗം:കേരളത്തിന്റെ ലിംഗസമത്വചരിത്രം വർഗ്ഗം:കേരളത്തിൽ നിന്നുള്ള വനിതാ സാമൂഹ്യപ്രവർത്തകർ വർഗ്ഗം:1950-ൽ ജനിച്ചവർ വർഗ്ഗം:സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ
https://ml.wikipedia.org/wiki/ഒരച്ഛന്റെ_ഓർമ്മക്കുറിപ്പുകൾ
കേരള സാഹിത്യ അക്കാദമിയുടെ ജീവചരിത്ര - ആത്മകഥാവിഭാഗത്തിലെ കൃതികൾക്കുള്ള 2004-ലെ പുരസ്ക്കാരം ലഭിച്ച കൃതിയാണ് ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഗ്രന്ഥംജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട തന്റെ മകന്റെ മരണത്തിന് മുപ്പതോളം വർഷങ്ങൾക്ക് ശേഷം ഈച്ചരവാര്യർ എഴുതിയതാണ് ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ. ഉള്ളടക്കം അടിയന്തരാവസ്ഥക്കാലത്ത്, കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങിൽ സന്നിഹിതനായിരുന്ന മന്ത്രി കെ. കരുണാകരനെ അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച പി. രാജൻ എന്ന വിദ്യാർത്ഥിയെ നക്സലൈറ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. തുടർന്ന് കക്കയം പോലീസ് ക്യാമ്പിലുണ്ടായ ലോക്കപ്പ് മർദ്ദനത്തിൽ രാജൻ മരണമടയുകയും, കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിക്കപ്പെടുകയും ചെയ്തു. കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കമായിത്തീർന്ന ഈ സംഭവം രാജൻ കേസ്‌ എന്നറിയപ്പെടുന്നു. കൊല്ലപ്പെട്ട രാജന്റെ പിതാവായ ഈച്ചര വാര്യർ സത്യം പുറത്ത് കൊണ്ടു വരാൻ ഏറെ ശ്രമിച്ചെങ്കിലും, രാജന്റെ മൃതദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെ പറ്റി ഇന്നും അവ്യക്തത തുടരുകയാണ്. അവലംബം കുറിപ്പുകൾ Category:മലയാളത്തിലെ ആത്മകഥകൾ വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
എസ്‌ കെ പൊറ്റേക്കാട്‌
https://ml.wikipedia.org/wiki/എസ്‌_കെ_പൊറ്റേക്കാട്‌
തിരിച്ചുവിടുക എസ്.കെ. പൊറ്റെക്കാട്ട്
ലിനക്സ്
https://ml.wikipedia.org/wiki/ലിനക്സ്
REDIRECT ഗ്നു/ലിനക്സ് ലിനക്സ് എന്ന നാമം സാധാരണഗതിയിൽ സൂചിപ്പിക്കുന്നത് ലിനക്സ് കെർണലിനെയാണു്. ലിനക്സ് കെർണൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. എന്നാൽ ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ യഥാർത്ഥത്തിൽ വിളിക്കേണ്ടത് ഗ്നൂ/ലിനക്സ് എന്നാണ്. ലിനക്സ് കെർണലിനൊപ്പം ഗ്നൂ പ്രോജക്റ്റിന്റെ ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും സോഫ്റ്റ്‌വെയർ ലൈബ്രറികളും മറ്റും കൂട്ടിച്ചേർത്ത് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നൂ/ലിനക്സ്. വിവിധങ്ങളായ ഉപയോഗങ്ങൾക്കു വേണ്ടി കെർണലിൽ മാറ്റങ്ങൾ വരുത്തിയും, പ്രത്യേക ആവശ്യങ്ങൾക്കുള്ള സോഫ്റ്റ്‌വെയറുകള്‌ കൂട്ടിച്ചേർത്തും മറ്റും ഗ്നു/ലിനക്സിന്റെ പല പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പതിപ്പുകളെ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷൻസ് അല്ലെങ്കിൽ ഡിസ്ട്രോ എന്നാണ് പറയുക, റെഡ്‌ഹാറ്റ് ലിനക്സ്, ഫെഡോറ ലിനക്സ്, സൂസെ ലിനക്സ്, ഉബുണ്ടു തുടങ്ങിയവ ഉദാഹരണങ്ങളാണ്. ആധാരസൂചിക കുറിപ്പുകൾ bg:ГНУ/Линукс ca:Linux es:Linux fi:GNU/Linux hi:लिनेक्स lv:GNU/Linux nl:GNU/Linux no:Linux ro:Linux ru:GNU/Linux sv:GNU/Linux ta:லினக்ஸ் tl:GNU/Linux
സാനിയ മിർസ
https://ml.wikipedia.org/wiki/സാനിയ_മിർസ
ഇന്ത്യയിൽ നിന്നുള്ള പ്രഫഷണൽ വനിതാ ടെന്നിസ്‌ താരമാണ്‌ സാനിയ മിർസ (ജനിച്ചത് 15 നവംബർ 1986 ഉറുദു: سانیا مِرزا; ). ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ വരെയെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സാനിയ. വിമൻസ്‌ ടെന്നിസ്‌ അസോസിയേഷൻ റാങ്കിങ്ങിൽ അമ്പതിനുള്ളിലെത്തിയും ശ്രദ്ധേയയായി. ജീവിതരേഖ 1986 നവംബർ 15 ന് മുംബൈയിൽ ജനിച്ചു. പിതാവ് ഇമ്രാൻ മിർസ. മാതാവ് നസീമ. ഹൈദരാബാദിൽ സ്ഥിരതാമസം. ആറാം വയസ്സിൽ ലോൺ ടെന്നീസ് കളിക്കാൻ തുടങ്ങി. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ അച്ഛൻ സി. ജി. കൃഷ്ണ ഭൂപതി ആയിരുന്നു ഹൈദരാബാദിലെ നിസാം ക്ലബ്ബിൽ കളിക്കാൻ തുടങ്ങിയപ്പോൾ സാനിയയുടെ കോച്ച്. സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നീസ് അക്കാദമിയിൽ നിന്നാണ് പ്രഫഷണൽ ടെന്നീസ് പഠിച്ചത്. അതിനു ശേഷം അമേരിക്കയിലെ ഏയ്‌സ് ടെന്നീസ് അക്കാദമിയിൽ ചേർന്നു. 1999-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു സാനിയയുടെ ആദ്യത്തെ അന്തർദ്ദേശീയമത്സരം. 2003-ൽ ലണ്ടനിൽ വെച്ച് വിംബിൾഡൺ ജൂനിയർ ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടം നേടിക്കൊണ്ട് വിംബിൾഡൺ മത്സരത്തിൽ ഏതെങ്കിലും വിഭാഗത്തിൽ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി. 2005ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ മൂന്നാം റൌണ്ടിലെത്തി. യു.എസ്‌. ഓപ്പണിൽ നാലാം റൌണ്ട്‌ വരെയെത്തി റാങ്കിങ്ങിൽ വൻമുന്നേറ്റം നടത്തി. ഏതെങ്കിലുമൊരു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി സാനിയ. എന്നാൽ നാലാം റൌണ്ട്‌ പോരാട്ടത്തിൽ ആ സമയത്തെ ലോക ഒന്നാം നമ്പർ താരമായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവയോട്‌ പൊരുതി തോറ്റു. ഹൈദരാബാദ് ഓപ്പൺ ഡബിൾസ് ടൂർണമെന്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ ലിസൽ ഹ്യൂബറുമായി ചേർന്ന് വിജയം കരസ്ഥമാക്കി. ഒരു ഇന്ത്യൻ താരം ആദ്യമായിട്ട് വനിതാ ടെന്നീസ് അസോസിയേഷൻ കിരീടം നേടുന്നതും അന്നാണ്. 2007ൽ അക്യൂറ ക്ലാസിക് ടെന്നീസ് ടൂർണമെൻറിൽ നാലാം റൗണ്ടിൽ എത്തിയതിന്റെ മികവിൽ സാനിയയുടെ റാങ്കിംഗ് 30 ആയി ഉയർന്നു. 2007 ഓഗസ്റ്റ് ഒന്പതിന് ഈസ്റ്റ് വെസ്റ്റ് ബാങ്ക് ക്ലാസിക് ടെന്നീസ് ടൂർണമെൻറിൽ മുൻ ലോക ഒന്നാം നമ്പർ താരം മാർട്ടിന ഹിൻഗിസിനെ അട്ടിമറിച്ചു. സ്കോർ 6-2, 2-6, 6-4. ആഫ്രോ-ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമെഡലുകൾ കരസ്ഥമാക്കി. ഏഷ്യൻ ഗെയിംസ് മിക്സഡ് ഡബിൾസിൽ സാനിയ -ലിയാൻഡർ സഖ്യം വെങ്കലം നേടി. 2004ൽ ഇന്ത്യാ ഗവണ്മെന്റിന്റെ അർജുന അവാർഡ് നേടി. 'യുണൈറ്റഡ് നേഷൻസ് വുമണി'ൻറെ ദക്ഷിണേഷൃൻ മേഖലാ അംബാസഡറായി സാനിയയെ 2014 നവംബർ 26- ന് (പഖൃാപിച്ചു. ഒറ്റനോട്ടത്തിൽ ടൂർണമന്റ്‌ 2005 2004 2003 2002 2001 ഓസ്ട്രേലിയൻ ഓപ്പൺ റൗണ്ട് 3 - - - - ഫ്രഞ്ച് ഓപ്പൺ റൗണ്ട് 1 - - - - വിംബിൾഡൺ റൗണ്ട് 2 - - - - യു.എസ്. ഓപ്പൺ റൗണ്ട് 4 - - - - ഡബ്ല്യു.ടി.എ. ഫൈനലുകൾ 2 - - - - ഡബ്ല്യു.ടി.എ. കിരീടങ്ങൾ 1 - - - - ഐ.ടി.എഫ്‌. കിരീടങ്ങൾ - 6 3 3 - ജയ-പരാജയങ്ങൾ 8-2 50-8 20-5 20-4 6-3 വർഷാന്ത്യ റാങ്കിംഗ്‌ 34 206 399 837 987 അവാർഡുകൾ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം - 2015 പത്മഭൂഷൻ പുരസ്കാരം - 2016 സ്വകാര്യ ജീവിതം thumb|Sania with her ex-husband, Shoaib Malik, 2012 2010 ഏപ്രിൽ 12-ന്‌ സാനിയ പാകിസ്താൻ ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കിനെ വിവാഹം ചെയ്തു.artsyHANDS: Shoaib Malik and Sania Mirza: Photos from the Wedding 2018 ഒക്ടോബറിൽ മിർസ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതായും അദ്ദേഹത്തിന് ഇസാൻ മിർസ മാലിക് എന്ന് പേരിട്ടതായും മാലിക് ട്വിറ്ററിൽ അറിയിച്ചു. ഷൊയ്ബ് മാലിക് 2024 ജനുവരി 20 ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ താൻ പാകിസ്ഥാൻ നടി സന ജാവേദിനെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചു. എന്നിരുന്നാലും സാനിയ മിർസയുമായുള്ള വിവാഹമോചനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുൻ ടെന്നീസ് താരത്തിന്റെ പിതാവ് പ്രതികരിച്ചത്. മുൻ ക്രിക്കറ്റ് താരത്തിൽ നിന്ന് ഖുല [വ്യക്തത ആവശ്യമാണ്] എടുത്തിരുന്നു എന്നാണ്. വിവാദങ്ങൾ പാകിസ്താനിയായ ശുഐബ് മാലികുമായുള്ള വിവാഹത്തെ തുടർന്ന് രാജ്യദ്രോഹി എന്ന് ബാൽതാക്കറെയാൽ ആക്ഷേപിക്കപ്പെട്ടു. 2012 ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുക്കാൻ, ലിയാണ്ടറിനൊപ്പം കളിക്കാം എന്നെഴുതിനൽകണമെന്ന നിബന്ധനക്കെതിരെ സാനിയ ഇന്ത്യൻ ടെന്നീസ് അസോസിയേഷന് തുറന്നകത്ത് എഴുതുകയുണ്ടായി. ജനനം കൊണ്ട് ഇസ്ലാം മതത്തിൽ പെട്ട വ്യക്തിയായതിനാൽ ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് കളിക്കുന്നതിൽ മുസ്ലിം പുരോഹിതസമൂഹം പ്രതിഷേധിച്ചിട്ടുണ്ട് . ̈2015 ൽ സാനിയ മിർസയ്ക്ക് ഖേൽരത്‌ന പുരസ്കാരം നൽകാനുള്ള തീരുമാനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള ശുപാർശയ്ക്കെതിരെ പാരാലിംപിക് താരമായ എച്ച്.എൻ. ഗിരിഷ സർപ്പിച്ച ഹർജിയെത്തുടർന്നാണ് സാനിയയ്ക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തത്. തുടർന്ന് സാനിയയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നീട് അവാർഡ് രാഷ്ട്രപതി പ്രണബ് മുഖർജി സമ്മാനിച്ചു. അവലംബം വർഗ്ഗം:1986-ൽ ജനിച്ചവർ വർഗ്ഗം:നവംബർ 15-ന് ജനിച്ചവർ വർഗ്ഗം:ഇന്ത്യൻ ടെന്നീസ് കളിക്കാർ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:വനിതാ ടെന്നീസ് കളിക്കാർ വർഗ്ഗം:രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഫ്രഞ്ച് ഓപ്പൺ ചാമ്പ്യന്മാർ വർഗ്ഗം:ഇന്ത്യയ്ക്ക് വേണ്ടി ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയവർ
കാനഡ
https://ml.wikipedia.org/wiki/കാനഡ
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് കാനഡ. വികസിത പശ്ചാത്യ രാജ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ. വലിപ്പത്തിൽ മുന്നിലാണെങ്കിലും സമീപമുള്ള അമേരിക്കയെ അപേക്ഷിച്ച് കാനഡയിൽ ജനവാസം കുറവാ‍ണ്. ആർട്ടിക് പ്രദേശത്തോട് ചേർന്നു കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി ജനവാസ യോഗ്യമല്ലാത്തതിനാലാണിത്. ഭൂരിപക്ഷം ജനങ്ങളും ഇംഗ്ലീഷ്-യൂറോപ്യൻ വംശജരാണ്. മറ്റ് രാജ്യങ്ങളിൽ നിന്നും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യം കൂടിയാണ് കാനഡ. അതിനാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ധാരാളം ആളുകൾ അങ്ങോട്ടേക്ക് കുടിയേറാറുണ്ട്. ഇവർക്ക് തൊഴിൽ, സ്ഥിരതാമസം, പൗരത്വം, സാമൂഹിക സുരക്ഷ എന്നിവ അവിടെ ലഭിക്കാറുണ്ട്. വിദ്യാഭ്യാസത്തിനും ജോലിക്കും അങ്ങോട്ടേക്ക് പോകുന്നവരും അനേകമുണ്ട്. കാനഡയിൽ പഠിക്കുന്നവർക്ക് ആ രാജ്യത്ത് ജോലി ലഭിക്കാനും പിന്നീട് സ്ഥിരതാമസത്തിനും അവസരങ്ങൾ ഉണ്ട്. മെഡിസിൻ, നഴ്സിംഗ്, സോഷ്യൽവർക്ക്‌, IT, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നവർ ധാരാളമാണ്. ഇന്ത്യയിൽ നിന്നും കുടിയേറിയ അനേകരെ കാനഡയിൽ കാണാൻ സാധിക്കും. ഇതിൽ ഭൂരിപക്ഷവും പഞ്ചാബിൽ നിന്നുള്ളവരാണ്. തമിഴ്നാട്ടുകാർ, മലയാളികൾ എന്നിവരേയും കാനഡയിൽ കാണാം. കാനഡയിൽ ക്യാപിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയാണ് നിലവിലുള്ളത്. യൂറോപ്യൻ രാജ്യങ്ങളെപ്പോലെ വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം, ജൻഡർ തുല്യത തുടങ്ങിയ മൂല്യങ്ങൾക്ക് പ്രത്യേക പരിഗണനയും ഉയർന്ന സാമ്പത്തികസ്ഥിതിയും സാമൂഹിക സുരക്ഷയും ലഭ്യമായ ഒരു രാജ്യമാണ് കാനഡ. പ്രധാനഭാഷ ഇംഗ്ലീഷാണ്. കുടിയേറ്റത്തിനായി ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 10 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ചേരുന്നതാണ് കാനഡ. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രൺസ്വിക്, ന്യൂഫൌണ്ട്‌ലാൻഡ് ആൻഡ് ലബ്രാഡൊർ, നോവാ സ്കോഷ്യ, ഒന്റാറിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ക്യുബെക്, സസ്കാച്വാൻ എന്നിവയാണു സംസ്ഥാനങ്ങൾ. നൂനവുട്, വടക്കു പടിഞ്ഞാറൻ പ്രദേശങ്ങൾ, യുകോൺ എന്നിവ കേന്ദ്രഭരണ പ്രദേശങ്ങളും. സംസ്ഥാനങ്ങൾക്ക് കേന്ദ്രഭരണ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്വയംഭരണാധികാരങ്ങളുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, സമൂഹക്ഷേമം തുടങ്ങിയ സുപ്രധാന മേഖലകൾ സംസ്ഥാനങ്ങളുടെ ചുമതലയിലാണ്. സംസ്ഥാനങ്ങളുടെ മൊത്തം വരുമാനം കേന്ദ്രത്തിന്റെ വരുമാനത്തേക്കാൾ കൂടുതലാണ്. ലോകത്ത് മറ്റൊരു രാജ്യത്തുമില്ലാത്ത സ്ഥിതിവിശേഷമാണിത്. കേന്ദ്ര സർക്കാരിന് പ്രത്യേക നിയമ നിർമ്മാണത്തിലൂടെ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാവുന്നതാണ്. എന്നാൽ ഇത്തരം കേന്ദ്രനിയമങ്ങൾ തള്ളിക്കളയാനും സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. അപൂർവമായേ അപ്രകാരം സംഭവിക്കുന്നുള്ളൂ എന്നുമാത്രം. എല്ലാ സംസ്ഥാനങ്ങൾക്കും ഏകമണ്ഡല നിയമസഭയാണുള്ളത്. സംസ്ഥാനനിയമസഭയുടെ തലവൻ പ്രീമിയർ എന്നറിയപ്പെടുന്നു (പ്രീമിയർ എന്നാൽ പ്രധാനമന്ത്രി എന്നാണ് അർത്ഥമെങ്കിലും കനേഡിയൻ പ്രധാനമന്ത്രിയുമായി സംശയമുണ്ടാകാതിരിക്കുവാൻ വേണ്ടി സംസ്ഥാന ഭരണത്തലവന്മാരെ പ്രീമിയർ എന്ന് വിളിക്കുന്നു). രാജ്യത്തിന്റെ പരമാധികാരി ബ്രിട്ടീഷ് രാജ്ഞി അല്ലെങ്കിൽ രാജാവാണ്. എലിസമ്പത്ത് രാജ്ഞിക്ക് ശേഷം ചാൾസ് മൂന്നാമൻ രാജാവാണ് നിലവിൽ ആ പദവി വഹിക്കുന്നത്. രാജാവിന്റെ പ്രതിനിധിയായി എല്ലാ സംസ്ഥാനങ്ങൾക്കും ലെഫ്റ്റനന്റ് ഗവർണർമാരും ഉണ്ട്. പദോൽപ്പത്തി കാനഡ എന്ന പദത്തിന്റെ ഉത്ഭവത്തിയെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങൾ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ടെങ്കിലും, "ഗ്രാമം" അല്ലെങ്കിൽ "കുടിയേറ്റകേന്ദ്രം" എന്ന അർത്ഥംവരുന്ന സെന്റ് ലോറൻസ് ഇറോക്വിയൻ പദമായ കനാറ്റയിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവമെന്നതാണ് ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 1535-ൽ, ഇന്നത്തെ ക്യൂബെക്ക് സിറ്റി മേഖലയിലെ തദ്ദേശീയവാസികൾ ഫ്രഞ്ച് പര്യവേഷകനായ ജാക്വസ് കാർട്ടിയറെ സ്റ്റഡാകോന എന്ന ഗ്രാമത്തിലേക്ക് നയിക്കുവാൻ ഈ പദം ഉപയോഗിച്ചിരുന്നു. കാർട്ടിയർ പിന്നീട് കാനഡ എന്ന പദം ആ പ്രത്യേക ഗ്രാമത്തെക്കുറിക്കാൻ മാത്രമല്ല, ഡൊണാകോനയ്ക്ക് (സ്റ്റഡാകോണ ഗ്രാമത്തലവൻ) കീഴിലുള്ള മുഴുവൻ പ്രദേശത്തേയും സൂചിപ്പിക്കുവാനായി ഉപയോഗിച്ചു. 1545 ആയപ്പോഴേക്കും യൂറോപ്യൻ പുസ്തകങ്ങളും മാപ്പുകളും സെന്റ് ലോറൻസ് നദിക്കരയിലുള്ള ഈ ചെറിയ പ്രദേശത്തെ കാനഡ എന്ന പേരിൽ പരാമർശിക്കാൻ തുടങ്ങിയിരുന്നു. പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പ്രാരംഭംവരെള്ള കാലത്ത് "കാനഡ" എന്ന പദം സെന്റ് ലോറൻസ് നദിക്കരയിലുടനീളമുള്ള ന്യൂ ഫ്രാൻസിന്റെ ഭാഗത്തെ സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരുന്നു. 1791-ൽ ഈ പ്രദേശം അപ്പർ കാനഡ എന്നും ലോവർ കാനഡ എന്നും വിളിക്കപ്പെട്ട രണ്ട് ബ്രിട്ടീഷ് കോളനികളായി പരിവർത്തനം ചെയ്യപ്പെട്ടു. 1841-ൽ കാനഡയിലെ ബ്രിട്ടീഷ് പ്രവിശ്യയായി അവ ലയിപ്പിക്കപ്പെട്ടു. 1867-ൽ കോൺഫെഡറേഷനായ ശേഷം, ലണ്ടൻ കോൺഫറൻസിൽവച്ച് കാനഡ പുതിയ രാജ്യത്തിന്റെ നിയമപരമായ പേരായി സ്വീകരിക്കപ്പെടുകയും ഡൊമിനിയൻ എന്ന പദം രാജ്യത്തിന്റെ തലക്കെട്ടായി നൽകുകയും ചെയ്തു. 1950 കളോടെ കാനഡയെ "കോമൺ‌വെൽത്തിന്റെ ഒരു മണ്ഡലമായി" കണക്കാക്കിയിരുന്ന ഡൊമിനിയൻ ഓഫ് കാനഡ എന്ന പദം യുണൈറ്റഡ് കിംഗ്ഡം ഉപേക്ഷിച്ചു. ലൂയിസ് സെന്റ് ലോറന്റ് സർക്കാർ 1951 ൽ കാനഡയിലെ ചട്ടങ്ങളിൽ ഡൊമീനിയൻ എന്ന പദം ഉപയോഗിക്കുന്ന രീതി അവസാനിപ്പിച്ചു. 1982 ൽ ‘കാനഡ നിയമം’ പാസാക്കിയതിലൂടെ കാനഡയുടെ ഭരണഘടന പൂർണമായും കനേഡിയൻ നിയന്ത്രണത്തിലാക്കുകയും രാജ്യത്തെക്കുറിക്കാൻ കാനഡയെന്ന പേരു മാത്രം പരാമർശിക്കുകയും ചെയ്തു. ആ വർഷം അവസാനം ദേശീയ അവധി ദിനത്തിന്റെ  പേര് ഡൊമിനിയൻ ദിനത്തിൽ നിന്ന് ‘കാനഡ ദിനം’ എന്നാക്കി മാറ്റുകയും ചെയ്തു. ഫെഡറൽ സർക്കാരിനെ പ്രവിശ്യാസർക്കാരുകളിൽനിന്ന് വേർതിരിച്ചറിയാൻ ഡൊമീനിയൻ എന്ന പദം ഉപയോഗിച്ചിരുന്നുവെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഡൊമീനിയൻ എന്ന പദം ഫെഡറൽ എന്ന പദത്തിനു വഴിമാറി. ഭാഷകൾ ഔദ്യോഗിക ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ചും ഉൾപ്പെടെ കാനഡ ജനത‌ ധാരാളം ഭാഷകൾ‌ ഉപയോഗിക്കുന്നു. ഇംഗ്ലീഷും ഫ്രഞ്ചും യഥാക്രമം 56 ശതമാനം 21 ശതമാനം എന്ന നിലയിൽ കാനഡക്കാരുടെ മാതൃഭാഷയാണ്. 2016 ലെ സെൻസസ് പ്രകാരം വെറും 7.3 ദശലക്ഷത്തിലധികം കാനഡക്കാർ ഔദ്യോഗിക ഭാഷയല്ലാത്ത ഒരു ഭാഷ അവരുടെ മാതൃഭാഷയായി സ്വീകരിച്ചിട്ടുള്ളവരാണ്. ഔദ്യോഗിക ഭാഷകളല്ലാത്തവയിൽ ചൈനീസ് (1,27,680 ഒന്നാം ഭാഷയായി സംസാരിക്കുന്നവർ), പഞ്ചാബി (5,01,680), സ്പാനിഷ് (4,58,850), തഗലോഗ് (4,31,385), അറബിക് (4,19,895), ജർമ്മൻ (3,84,040), ഇറ്റാലിയൻ (3,75,645) എന്നിവ ഉൾപ്പെടുന്നു. കാനഡയിലെ ഫെഡറൽ സർക്കാർ ഔദ്യോഗിക ദ്വിഭാഷാവാദം പ്രയോഗിക്കുന്നു, ഇത് കനേഡിയൻ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംബന്ധിച്ച ചാർട്ടറിലെ സെക്ഷൻ 16, ഫെഡറൽ ഔദ്യോഗിക ഭാഷാ നിയമം എന്നിവയുമായി സംയോജിപ്പിച്ച്, ഔദ്യോഗിക ഭാഷാ കമ്മീഷണറാണ് നടപ്പിൽവരുത്തുന്നത്. ഫെഡറൽ കോടതികളിലും പാർലമെന്റിലും എല്ലാ ഫെഡറൽ സ്ഥാപനങ്ങളിലും ഇംഗ്ലീഷിനും ഫ്രഞ്ചിനും തുല്യപദവിയുണ്ട്. മതിയായ ആവശ്യം ഉള്ളിടത്ത് ഫെഡറൽ സർക്കാർ സേവനങ്ങൾ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ സ്വീകരിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. അതുപോലെതന്നെ എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും ഔദ്യോഗിക ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരുടെ സ്വന്തമായ സ്കൂളുകൾക്കും ഉറപ്പുനൽകുന്നു. 1977 ലെ ഫ്രഞ്ച് ഭാഷാ ചാർട്ടർ ഫ്രഞ്ച് ഭാഷയെ ക്യൂബക്കിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. ഫ്രഞ്ച് സംസാരിക്കുന്ന കാനഡക്കാരിൽ 85 ശതമാനത്തിലധികവും ക്യൂബെക്കിലാണ് താമസിക്കുന്നതെങ്കിലും ന്യൂ ബ്രൺ‌സ്വിക്ക്, ആൽ‌ബർ‌ട്ട, മനിറ്റോബ, എന്നിവിടങ്ങളിൽ ഗണ്യമായ വിഭാഗം പ്രഞ്ചുഭാഷക്കാരുണ്ട്. ക്യൂബെക്കിന് പുറത്ത് ഏറ്റവും കൂടുതൽ ഫ്രഞ്ച് സംസാരിക്കുന്ന ജനസംഖ്യ ഒണ്ടാറിയോയിലുമുണ്ട്. ഔദ്യോഗികമായി ദ്വിഭാഷാ സംവിധാനമുള്ള ഏക പ്രവിശ്യയായ ന്യൂ ബ്രൺസ്വിക്കിൽ ജനസംഖ്യയുടെ 33 ശതമാനം ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന അക്കാഡിയൻ ന്യൂനപക്ഷമാണ്. തെക്കുപടിഞ്ഞാറൻ നോവ സ്കോട്ടിയയിലും കേപ് ബ്രെറ്റോൺ ദ്വീപിലും മധ്യ, പടിഞ്ഞാറൻ പ്രിൻസ് എഡ്വേർഡ് ദ്വീപിലും അക്കാഡിയൻമാരുടെ ചെറുഗണങ്ങളുണ്ട്. മറ്റ് പ്രവിശ്യകൾക്ക് ഇതുപോല ഔദ്യോഗിക ഭാഷകളൊന്നുമില്ല, പക്ഷേ ഇംഗ്ലീഷിനു പുറമേ ഫ്രഞ്ചും പ്രബോധന ഭാഷയായും കോടതികളിലും മറ്റ് സർക്കാർ സേവനങ്ങളിലും ഉപയോഗിക്കുന്നു. മണിറ്റോബ, ഒണ്ടാറിയോ, ക്യൂബക്ക് എന്നിവ പ്രവിശ്യാ നിയമസഭകളിൽ ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കാൻ അനുവദിക്കുന്നു, കൂടാതെ രണ്ട് ഭാഷകളിലും നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നു. ഒണ്ടാറിയോയിൽ ഫ്രഞ്ചിന് പൂർണ്ണമായും ഔദ്യോഗികമല്ലാത്ത ചില നിയമപരമായ പദവികളുണ്ട്. 65 ലധികം വ്യതിരിക്ത ഭാഷകളും ഭാഷാഭേദങ്ങളും ഉൾക്കൊള്ളുന്ന 11 തദ്ദേശീയ ഭാഷാ ഗ്രൂപ്പുകളും ഇവിടെയുണ്ട്. നോർത്ത് വെസ്റ്റ് ടെറിറ്ററിയിൽ നിരവധി തദ്ദേശീയ ഭാഷകൾക്ക് ഔദ്യോഗിക പദവിയുണ്ട്. നുനാവട്ടിലെ ഭൂരിപക്ഷ ഭാഷയാണ് ഇനുക്റ്റിടട്ട്, കൂടാതെ ഇത് പ്രദേശത്തെ മൂന്ന് ഔദ്യോഗിക ഭാഷകളിലൊന്നുമാണ്. ഇതുകൂടാതെ, കാനഡയിൽ പല ആംഗ്യഭാഷകളും നിലനിൽക്കുന്നുണ്ട്, അവയിൽ ചിലത് തദ്ദേശീയമാണ്. പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ ആംഗ്യഭാഷയുടെ (ASL) പ്രചാരം കാരണം അമേരിക്കൻ ആംഗ്യഭാഷ (ASL) രാജ്യത്തുടനീളം സംസാരിക്കപ്പെടുന്നു. ഫ്രഞ്ചുഭാഷാ സംസ്കാരവുമായുള്ള ഇതിന്റെ ചരിത്രപരമായ ബന്ധത്താൽ ക്യൂബെക്ക് ആംഗ്യഭാഷ പ്രാഥമികമായി ക്യൂബെക്കിലാണ് സംസാരിക്കുന്നത്, എന്നിരുന്നാലും ഗണ്യമായ ഫ്രാങ്കോഫോൺ സമൂഹങ്ങൾ ന്യൂ ബ്രൺ‌സ്വിക്ക്, ഒന്റാറിയോ, മാനിറ്റൊബ എന്നിവിടങ്ങളിലുണ്ട്. thumb| പെഗ്ഗിയുടെ കോവ്, ഹാലിഫാക്സ് ചിത്രശാല വർഗ്ഗം:കാനഡ വർഗ്ഗം:ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:കോമൺവെൽത്ത് രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:ഫ്രഞ്ച് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:ജി-20 രാജ്യങ്ങൾ വർഗ്ഗം:ജി-8 രാജ്യങ്ങൾ വർഗ്ഗം:വടക്കേ അമേരിക്കൻ രാജ്യങ്ങൾ വർഗ്ഗം:ഒരു അയൽരാജ്യം മാത്രമുള്ള രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
പൂനം നമ്പൂതിരി
https://ml.wikipedia.org/wiki/പൂനം_നമ്പൂതിരി
REDIRECT പുനം നമ്പൂതിരി
കാമറൂൺ
https://ml.wikipedia.org/wiki/കാമറൂൺ
പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഒരു റിപ്പബ്ലിക്കൻ രാജ്യമാണ്‌ കാമറൂൺ. പടിഞ്ഞാറ് നൈജീരിയ, വടക്ക് കിഴക്കു വശത്തായി ചാഡ്, കിഴക്കു വശത്ത് സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഇക്വറ്റോറിയൽ ഗിനി, ഗാബോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ തെക്ക് എന്നിവയാണ്‌ ഈ രാജ്യത്തിന്റെ അതിരുകൾ. ഈ രാജ്യത്തിലെ സംസ്കാര വൈവിധ്യം കൊണ്ടും ഭൂമിശാസ്ത്രപ്രത്യേകതകൾ കോണ്ടും ആഫ്രിക്കയുടെ ചെറിയ രൂപം എന്നു വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചുമാണ്‌ ഔദ്യോഗിക ഭാഷകൾ. യോണ്ടെ ആണ്‌ തലസ്ഥാന നഗരം. അവലംബം പുറമെ നിന്നുള്ള കണ്ണികൾ Government Global Integrity Report: Cameroon has reporting on anti-corruption in Cameroon Presidency of the Republic of Cameroon Prime Minister's Office National Assembly of Cameroon CRTV — Cameroon Radio Television Chief of State and Cabinet Members General information Cameroon from UCB Libraries GovPubs വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:കാമറൂൺ വർഗ്ഗം:ജനുവരി 1 സ്വാതന്ത്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
കംബോഡിയ
https://ml.wikipedia.org/wiki/കംബോഡിയ
കംബോഡിയ (Cambodia; ഔദ്യോഗിക നാമം: കിംഗ്‌ഡം ഓഫ് കമ്പോഡിയ) ഏഷ്യൻ വൻ‌കരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഈ രാജ്യം ഖമർ,കംബോജദേശ, കംപൂച്ചിയ എന്നീപേരുകളിലും അറിയപ്പെട്ടിരുന്നു. ക്രി.പി. എട്ടാം നൂറ്റാണ്ടുമുതൽ പതിനാലാം നൂറ്റാണ്ടുവരെ ഇന്തോ-ചൈന പ്രദേശങ്ങൾ അടക്കി ഭരിച്ചിരുന്ന ഖമർ വംശജരുടെ സ്വദേശമാണ് ഈ രാജ്യം. പടിഞ്ഞാറ് തായ്‌ലൻഡ്, വടക്ക് ലാവോസ്, കിഴക്ക് വിയറ്റ്നാം എന്നിവയാണ് അയൽ രാജ്യങ്ങൾ. നാമമാത്ര രാജാധികാരങ്ങളുള്ള ജനാധിപത്യ ഭരണ സംവിധാനമാണ് കമ്പോഡിയയിൽ. ഭരണഘടനാപരമായി നാമമാത്ര ചുമതലകൾ മാത്രമുള്ള രാജാവാണ് രാജ്യത്തിന്റെ തലവൻ. എങ്കിലും പ്രധാനമന്ത്രിയാണ് പ്രധാന അധികാര കേന്ദ്രം. ജനങ്ങളിൽ 90 ശതമാനത്തിലേറെയും ഖമർ ഭാഷ സംസാരിക്കുന്ന ഖമർവംശജരാണ്. ചൈനീസ്, വിയറ്റ്നാമീസ് വംശജരുടെ നാമമാത്ര സാന്നിധ്യവുമുണ്ട്. ചരിത്രം പുരാവൃത്തം കംബോജ വംശജനായിരുന്ന കൗണ്ഡിന്യ എന്ന ഇന്ത്യൻ ബ്രാഹ്മണൻ ഖമർ വംശജയായ ഒരു രാജകുമാരിയെ വിവാഹം ചെയ്തതോടെയാണ് കംബോജാ രാജ്യം സ്ഥാപിതമായതെന്ന് പഴങ്കഥ പറയുന്നു(. കാലക്രമേണ കംബോജാ, കംബൂച്ചിയയും കംബോഡിയയുമായി രൂപാന്തരപ്പെട്ടു. എന്തായാലും, ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാധീനം കംബോഡിയയിൽ പ്രകടമാണ്. കംബോഡിയയുടെ ചരിത്രം അയൽരാജ്യങ്ങളായ തായ്‌ലാന്റ്, വിയറ്റ്നാം, ലാവോസ് എന്നിവയുടെ ചരിത്രവുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. ആധുനിക കമ്പോഡിയയുടെ പ്രാചീന നാമമാണ് കമ്പൂച്ചിയ. കംബുജ എന്ന വാക്കിൽ നിന്നാണ് കമ്പോഡിയ എന്ന പേർ ഉരുത്തിരിഞ്ഞതെന്നു കരുതുന്നു.Chandler, David P. (1992) History of Cambodia. Boulder, CO: Westview Press, ISBN 0813335116 ഖമർ: ദേശം, ജനത, ഭാഷ ഖമർ എന്ന പദം കംബോഡിയ എന്ന ദേശത്തേയും, അവിടത്തെ ജനതയേയും അവരുടെ ഭാഷയേയും സന്ദർഭാനുസരണം സൂചിപ്പിക്കുന്നു. ചില പുരാതന ശിലാലിഖിതങ്ങളിൽ ദേശത്തിന്റെ പേര് കംബോജയെന്നും ഖമർ എന്നും മാറിമാറി ഉപയോഗിച്ചിട്ടുണ്ട്.. അയൽ രാജ്യങ്ങളുമായുളള നിരന്തര യുദ്ധങ്ങൾ കാരണം അതിർത്തികൾ അസ്ഥിരങ്ങളായിരുന്നിരിക്കണം. എന്തായാലും പതിനെട്ടാം നൂറ്റാണ്ടു വരെ മെക്കോങ്ങ് ഡെൽറ്റ കംബോഡിയയുടെ ഭാഗമായിരുന്നു. മധ്യേന്ത്യയിലെ മുണ്ട, ഖാസി ഗോത്രങ്ങളോട് സാദൃശ്യമുളള ഒരു ഗോത്രമാണ് ഖമർ എന്നും ആര്യന്മാരുടെ വരവോടെ ഇന്തോചൈന ഭൂപ്രദേശത്തേക്ക് കുടിയേറിപ്പാർക്കാൻ നിർബന്ധിതരായവരാണെന്നും അഭിപ്രായമുണ്ട്. Kambuja Desa An Ancient Hindu Colony in Cambodia by R.C. Majumdar. ദക്ഷിണപൂർവേഷ്യൻ ഭാഷാകുടുംബത്തിൽ പെടുന്ന ഖമർ ഭാഷയിൽ പാലിയുടേയും സംസ്കൃതത്തിന്റേയും സ്വാധീനം കാണാനുണ്ട്. . പല പദങ്ങളുടേയും മൂല സംസ്കൃതധാതു എളുപ്പത്തിൽ കണ്ടെത്താനാവും. ഇന്ത്യയുമായി കരവഴിയായും കടൽവഴിയായും ഉളള സമ്പർക്കങ്ങളാവണം ഹിന്ദു-ബുദ്ധമതങ്ങളും ആചാരങ്ങളും പ്രചരിക്കാൻ കാരണമായത്. ഇന്ന് ജനങ്ങളിൽ സിംഹഭാഗവും ബുദ്ധമതവിശ്വാസികളാണ്. ഫുനാൻ സാമ്രാജ്യം (എ.ഡി. 100-600) ഇന്നത്തെ കംബോഡിയയും, തായ്‌ലാന്റ്, വിയറ്റ്നാമും ഭാഗികമായി മ്യാന്മറും അടങ്ങിയിരുന്ന ഫുനാൻ സാമ്രാജ്യം ഇന്തോചൈനയിലെ ആദ്യത്തെ സാമ്രാജ്യമാണത്രെ. ആറു നൂറ്റാണ്ടുകളോളം ദക്ഷിണപൂർവ്വ ഏഷ്യയിൽ നിലനിന്ന ഈ ഹിന്ദു-ബുദ്ധ സാമ്രാജ്യത്തെപ്പറ്റിയുളള വിവരങ്ങൾ ചൈനീസ് സ്രോതസ്സുകളിൽ നിന്നാണ് ലഭ്യമായിട്ടുളളത്. അക്കാലത്തെ പ്രമുഖ തുറമുഖപട്ടണമായ ഫുനാൻ കാരണമാവും സാമ്രാജ്യത്തിനും ആ പേരുണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു. മൂന്നു മുതൽ ഏഴു ശതകങ്ങൾ വരേയുളള ചൈനീസ് രേഖകളിൽ മാത്രമേ ഫുനാൻ സാമ്രാജ്യത്തെപ്പറ്റിയുളള സൂചനകളുളളു. ഫുനാൻ ചൈനീസു പേരാണ്, അത് ഏത് ഖമർ പദത്തിന്റെ തദ്ഭവമാണെന്ന് കൃത്യമായി തെളിയിക്കാനായിട്ടില്ല. ഫുനാൻ രാജാക്കന്മാരുടെ അധികാരം ക്ഷയിക്കാൻ തുടങ്ങിയപ്പോൾ ചെൻലാ വംശത്തിലെ സേനാനികൾ, ചിത്രസേനന്റെ നേതൃത്വത്തിൽ ഫുനാൻ തലസ്ഥാനത്തെ കൈയടക്കിയെന്നും അവസാനത്തെ ഫുനാൻ രാജാവ് രുദ്രവർമ്മൻ തെക്കോട്ടേക്ക് പാലായനം ചെയ്തെന്നും ചൈനീസ് രേഖകളിൽ കാണുന്നു. ഫുനാനിൽ നിന്ന് ചെൻലയിലേക്കുളള അധികാരക്കൈമാറ്റം, രാജവംശത്തിലെ രണ്ടു തായ്വഴികൾ തമ്മിലുളള അധികാരവടംവലിയുടെ പരിണാമമാകാനും മതി. ചെൻല എന്നതും ചൈനീസു പേരാണ്. ഈ സാമ്രാജ്യത്തിന്റെ അതിരുകളെപ്പറ്റിയും കൃത്യമായ അറിവുകളില്ല. ചൈനീസു രേഖകൾ പ്രകാരം ചിത്രസേനന്റെ സഹോദരൻ ഭവവർമ്മനാണ് ആദ്യത്തെ രാജാവായി സ്ഥാനാരോഹണം ചെയ്തത്. പല്ലവ ചാലൂക്യ രാജാക്കന്മാരുമായി ചെൻല ഭരണാധികാരികൾ നിരന്തര സമ്പർക്കത്തിലേർപ്പെട്ടിരുന്നു. വിയറ്റ്നാം, ലാവോസ്, തായ്‌ലാന്റ് എന്നീ അയൽരാജ്യങ്ങളിലേക്കും ചെൻല സാമ്രാജ്യം വ്യാപിച്ചു. കുറച്ചുകാലത്തേക്ക് ചെൻലയുടെ തലസ്ഥാനമായിരുന്ന, ശ്രേസ്താപുരം ഇന്ന് ലാവോസിലെ ചമ്പാസക് പ്രവിശ്യയിൽ ഉൾപ്പെടുന്ന ലംഗ്-ക്യാ-പോപോ എന്ന മലക്കു സമീപമായിരുന്നെന്ന് ചൈനീസ് രേഖകളിൽ കാണുന്നു. ഈ പേര് ലിംഗപർവ്വതം എന്നതിന്റെ ചൈനീസ് രൂപാന്തരമാണെന്ന് അനുമാനിക്കപ്പെടുന്നു. ഈ മലയുടെ ഇന്നത്തെ പേര് വാറ്റ് ഫൂ., വാറ്റ് ഫൂ,Shrestapura പിന്നീട് ഇശാനവർമ്മനാണ് (ഭരണകാലം 616-635 AD.) പുതിയ തലസ്ഥാനം ഇശാനപുരത്തേക്ക് ( ഇന്നത്തെ സമ്പോർ പ്രെയ് കക്) മാറ്റിയത്. ജയവർമ്മൻ ഒന്നാമൻ (ഭരണകാലം 657-681) ഈ വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായി അറിയപ്പെടുന്നു. ജയവർമ്മൻ ഒന്നാമനു ശേഷം സാമ്രാജ്യം ക്ഷയിച്ചു, പല ഭാഗങ്ങളും ജാവ കേന്ദ്രമാക്കി ഉയർന്നു വന്ന ശൈലേന്ദ്രരുടെ അധീനതയിലായി. ഖമർ സാമ്രാജ്യം (എ.ഡി 800–1600) ഒമ്പതാം നൂറ്റാണ്ടോടെ പടിഞ്ഞാറൻ കംബോഡിയയിലെ അങ്കോർ തലസ്ഥാനമാക്കി ഖമർ സാമ്രാജ്യം രൂപം കൊണ്ടു. ജയവർമ്മൻ രണ്ടാമൻ ആണ് ഇതിനു തുടക്കമിട്ടത്. ദേവരാജ എന്ന സ്ഥാനപ്പേരോടെ ജയവർമ്മൻ രണ്ടാമൻ സിംഹാസനമേറി., ഇന്ദ്രവർമ്മൻ ഒന്നാമനും (877–89) പുത്രൻ യശോവർമ്മൻ ഒന്നാമനും (889–910) ഈ രാജവംശത്തിലെ പ്രധാനപ്പെട്ട രാജക്കന്മാരായിരുന്നു. 1112-ൽ സ്ഥാനമേറ്റ സൂര്യവർമ്മൻ രണ്ടാമനാണ് അങ്കോർ വാട്ടിന് രൂപകല്പന നല്കിയത്. ജയവർമ്മൻ ഏഴാമന്റെ (ഭരണകാലം 1181- 1218) വാഴ്ചക്കാലം ഖമർ സാമ്രാജ്യത്തിന്റെ സുവർണകാലമായി കണക്കാക്കപ്പെടുന്നു,,. അതിനു ശേഷം രാജവംശത്തിലെ അധികാര തർക്കങ്ങളും അയൽക്കാരായ ആയുത്തായ് ഗോത്രത്തിന്റെ ആക്രമണങ്ങളും നെൽകൃഷി നിലനിർത്തിയിരുന്ന ജലസേചന സംവിധാനത്തിന്റെ തകർച്ചയും കാരണം സാമ്രാജ്യം ശിഥിലമായി. കാംബുജവംശം പിടിച്ചു നിന്നുവെങ്കിലും 1431-ൽ തായ് ആക്രമണത്തെ തുടർന്ന് അംങ്കോർ കൈവിട്ടുപോയതോടെ ഖമർ പൗരപ്രമുഖർ തെക്കൻ പ്രദേശത്തേക്ക് പലായനം ചെയ്തു. ഈ സമയത്താവണം നോം പെന്നിൽ പുതിയ തലസ്ഥാനം സ്ഥാപിക്കപ്പെട്ടത്. 1596-ൽ സ്പാനിഷ്-പോർട്ടുഗീസ് സൈന്യങ്ങളുടെ സഹായത്തോടെ അധികാരം വീണ്ടെടുക്കാൻ അന്നത്തെ നാമമാത്ര ഖമർരാജാവ് സത്ത ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല. ഇരുണ്ട കാലഘട്ടം (1600- 1860) 15 മുതൽ 19 വരെയുള്ള നൂറ്റാണ്ടകൾ കംബോഡിയൻ ചരിത്രത്തിലെ ഇരുണ്ട ഘട്ടമാണ്. ഈ കാലഘട്ടത്തിൽ തായ്‌ലാന്റ്, വിയറ്റ്നാം എന്നിവടങ്ങളിലെ രാജാക്കന്മാരുടെ അധികാരമത്സരത്തിന്റെ വേദിയായി കംബോഡിയ. ഇക്കാലത്ത് സ്പാനിഷ്, പോർച്ചുഗീസ് പര്യവേക്ഷകരും ക്രിസ്തുമത പ്രചാരകരും കംബോഡിയയിലെത്തി. മെക്കോങ്ങ് ഡെൽറ്റ കയ്യടക്കിയ വിയറ്റ്നാംകാർ കംബോഡിയക്കാരെ വിയറ്റ്നാം സംസ്കാരം സ്വീകരിക്കാൻ നിർബന്ധിതരാക്കി. കൂടുതൽ പ്രദേശങ്ങൾ ഖമറുകൾക്ക് നഷ്ടമാകാൻ തുടങ്ങിയതോടെ ഖമർ രാജാവായ നൊരോദം (ഭരണകാലം 1860-1904) അയൽശക്തികളിൽ നിന്ന് രക്ഷനേടാൻ 1864-ൽ ഫ്രഞ്ചുകാരുമായി സംരക്ഷണക്കരാർ ഒപ്പുവെച്ചു. ഫ്രഞ്ചു കോളനി വാഴ്ചയിലേക്കാണ് ഇത് നയിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് അധിനിവേശം (1860–1954) തായ്-വിയറ്റിനാമീസ് ആക്രമണങ്ങളിൽ നിന്ന് ഖമർ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനെത്തിയ ഫ്രഞ്ചുകാർ താമസിയാതെ ആഭ്യന്തരകാര്യങ്ങളിൽ കൈകടത്താൻ തുടങ്ങി. 1884-ൽ പുതുക്കിയെഴുതിയ ഉടമ്പടിയനുസരിച്ച് കംബോഡിയ ഫ്രഞ്ചു കോളനിയായി പരിണമിച്ചു. നരോദമിന്റെ പിന്ഗാമികളായ ശിശോവത്തും (ഭരണകാലം 1904–27) മണിവോംഗും (ഭരണകാലം 1927–41) നാമമാത്ര രാജാക്കന്മാരായി ഭരണമേറ്റു. മണിവംഗന്റെ മരണശേഷം പത്തൊമ്പതുകാരനായ നരോദം സിഹാനുക് രാജകുമാരനെ സിഹാനൂക്ഫ്രഞ്ചുഭരണാധികാരികൾ രാജാവാക്കി വാഴിച്ചു. നരോദം സിഹാനുക് ഫ്രഞ്ചുകാരുടെ ചൊല്പടിക്കു വഴങ്ങാത്തവനായിരുന്നു. രണ്ടാം ലോകമഹായുദ്ധവും വിയറ്റ്നാമിലേയും ലവോസിലേയും കലാപങ്ങളും ദക്ഷിണപൂർവ്വരാജ്യങ്ങളിലെ ഫ്രഞ്ചു ആധിപത്യത്തിന് വെല്ലുവിളിയായി ഭവിച്ചു. കംബോഡിയ: സ്വാതന്ത്ര്യവും സിഹാനൂകിന്റെ ഭരണവും (1954–1970) 1954 മെയ് മാസത്തിൽ നടന്ന ജനീവ സമ്മേളനം കംബോഡിയയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. പക്ഷെ ആഭ്യന്തര പ്രശ്നങ്ങൾ കംബോഡിയയെ വല്ലാതെ കുഴക്കി. പിതാവായ നരോദം സുരമരിതിന് സിംഹാസനം ഒഴിഞ്ഞുകൊടുത്ത് സിഹാനൂക് രാഷ്ട്രീയത്തിലിറങ്ങി. 1955-ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിഹാനുകിന്റെ പാർട്ടി സകല സീറ്റുകളും കരസ്ഥമാക്കി. അടുത്ത 15 വർഷക്കാലം സിഹാനുക് കംബോഡിയയുടെ അനിഷേധ്യ നേതാവായി തുടർന്നെങ്കിലും, ആഭ്യന്തരപ്രശ്നങ്ങൾ വീണ്ടും തലപൊക്കി. അമേരിക്കയെ തീരെ വിശ്വാസമില്ലാതിരുന്നതിനാൽ സിഹാനൂക്കിന്റെ ചായ്‌വ് ചൈനയോടും ഉത്തര വിയറ്റ്നാമിനോടും വിയറ്റ്കോംഗുകളോടുമായിരുന്നു. ഈ ചായ്‌വ് കംബോഡിയയിൽ ഇടതുപക്ഷ പ്രസ്ഥാനം ഖമർ റൂഷ് (ചുവപ്പു ഖമർ) പുഷ്ടിപ്പെടുന്നതിന് സഹായകമായി. ഖമർ റൂഷ് എന്ന പേരു നല്കിയതുതന്നെ സിഹാനൂക്കാണ്., ഖമർ റൂഷ് സമൂഹത്തിൽ പിളർപ്പുകളുണ്ടായി. സംഗതികളെ വഷളാക്കിയത് സിഹാനൂക്കിന്റെ സിനിമാക്കമ്പം കൂടിയായിരുന്നു. 1970-കളിൽ സിഹാനൂകിനെതിരെ വലതുപക്ഷ ശക്തികൾ സംഘടിക്കാൻ തുടങ്ങി. സൈന്യം മുഖ്യമായും വലതു പക്ഷത്തായിരുന്നു. 1970 മാർച്ച് 18-ന് സൈന്യാധിപൻ ലോൻ നോളും ശിശോവത് സിറിക് മാതക് രാജകുമാരനുും ചേർന്നു രാഷ്ട്രീയ അട്ടിമറി നടത്തി. സിഹാനൂക് സ്ഥാനഭൃഷ്ടനാക്കപ്പെട്ടു, മരണശിക്ഷയും വിധിക്കപ്പെട്ടു. ആ സമയത്ത് ഫ്രാൻസ് സന്ദർശിക്കുകയായിരുന്ന സിഹാനൂക് ബെയിജിംഗിൽ അഭയം തേടി. അവിടെ ഒളിവിൽ കഴിയവെ, ഖമർ റൂഷ് പ്രസ്ഥാനവുമായി സഖ്യത്തിലേർപ്പെട്ടു. കംബോഡിയയിലെ പൊതുജനം എന്നും രാജാവിനോട് അനുഭാവം ഉളളവരായിരുന്നു, അവർ കൂട്ടത്തോടെ ഖമർ റൂഷിലേക്ക് ആകർഷിതരായി. രാജാവിനെ സഹായിക്കാനാണത്രെ അവർ കമ്യുണിസ്റ്റുകാരായത്. സിഹാനൂക് കംബോഡിയൻ രാഷ്ട്രീയ രംഗത്ത് വീണ്ടും പ്രത്യക്ഷപ്പെടുകയുണ്ടായി. ഖമർ റൂഷിന്റെ വാഴ്ചക്കാലത്ത് അവരുടെ കൈപ്പാവയായും പിന്നീട് 1993-ൽ പൊതു തിരഞ്ഞെടുപ്പിനു ശേഷം രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ രാജാവായും. ആരോഗ്യപ്രശ്നങ്ങൾ കാരണം 2004-ൽ സ്ഥാനത്യാഗം ചെയ്തു. അവസാന വർഷങ്ങൾ ബെയിജിംഗിലാണ് കഴിച്ചു കൂട്ടിയത്. 2012 ഒക്റ്റോബർ 15-ന് നിര്യാതനായി. ഖമർ റിപ്പബ്ലിക്: ലോൻ നോളിന്റെ വാഴ്ചക്കാലം (1970–1975) അമേരിക്കൻ പിന്തുണയോടെയാണ് ലോൻ നോൾ രാഷ്ടീയ അട്ടിമറി നടത്തിയതെന്നു പറയപ്പെടുന്നു. കംബോഡിയയെ ആസ്പദമാക്കി ദക്ഷിണ വിയറ്റ്നാം സർക്കാറിനെതിരെ സംഘടിച്ചു നിന്ന വിയറ്റ്കോംഗുകളേയും ഉത്തരവിയറ്റ്നാം സൈനികരേയും കംബോഡിയയിൽ നിന്നു തുരത്തുകയായിരുന്നത്രെ നിഗൂഢ ലക്ഷ്യം. ഖമർ റൂഷ് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യണമെന്ന് ലോൻ നോളും ആഗ്രഹിച്ചു. ആ ഉദ്ദേശ്യം പൂർത്തീകരിക്കാനാവണം 1970 ഏപ്രിലിൽ അമേരിക്കയുടേയും ദക്ഷിണ വിയറ്റ്നാമിന്റേയും സൈന്യങ്ങൾ കംബോഡിയയിലെ ഉൾപ്രദേശങ്ങളിലേക്ക് തളളിക്കയറിയപ്പോൾ ലോൻ നോൾ തടസ്സം നിന്നില്ല. വിയറ്റ്നാം സൈന്യവും ഖമർ റൂഷ് സൈനികരും ചെറുത്തു നിന്നു. 1970–75 വരേയുളള അഞ്ചു കൊല്ലങ്ങളിൽ കംബോഡിയയിലെ ജനജീവിതം ആകെ താറുമാറായി. ഗ്രാമപ്രദേശങ്ങളിൽ ബോംബുവർഷവും യുദ്ധങ്ങളും നിത്യസാധാരണമായി. ലക്ഷോപലക്ഷം ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു, അനേകം പേർക്ക് അംഗവൈകല്യം സംഭവിച്ചു. ലോൻ നോളിനെതിരെ വർദ്ധിച്ചു വന്ന ജനക്ഷോഭം ഖമർ റൂഷിന് സഹായകമായി ഭവിച്ചു. 1975 മേ ഒന്നിന് നോം പെൻ ഖമർ റൂഷിന്റെ അധീനതയിലായി. അതിന് ഏതാണ്ട് രണ്ടാഴ്ച മുമ്പുതന്നെ ലോൻ നോൾ കംബോഡിയയിൽ നിന്ന് ഒളിച്ചോടി, അമേരിക്കയിൽ അഭയം തേടിയിരുന്നു. 1985 നവംബർ 7ന് കാലിഫോർണിയയിൽ വെച്ച് ഹൃദ്രോഗം മൂലം മരണമടഞ്ഞു. ഡമോക്രാറ്റിക് കംപൂച്ചിയ: ഖമർ റൂഷ് അധികാരത്തിൽ (1975–79) ഖമർ റൂഷ് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ പോൾ പോട്ട് പ്രധാനമന്ത്രി പദമേറ്റു. രാഷ്ട്രത്തിന് പുതിയ പേരു കിട്ട് ഡമോക്രാറ്റിക് കംപൂച്ചിയ. കംബോഡിയൻ സമൂഹത്തെ മാവോയിസ്റ്റ് മാതൃകയിൽ കാർഷിക സഹകരണ സമൂഹമാക്കികയായിരുന്നു പോൾ പോട്ടിന്റെ ലക്ഷ്യം. അതിനായി ആബാലവൃദ്ധം ജനങ്ങളെ പട്ടണങ്ങളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റി. പൂജ്യത്തിൽ നിന്നു തുടങ്ങി ( സീറോ ഇയർ) പുതിയ കൊല്ല വർഷമാരംഭിച്ചു. കറൻസിയും തപാൽ സർവീസും റദ്ദാക്കി. രണ്ടാഴ്ചയിലൊരിക്കൽ ബെയിജിംഗിലേക്കുളള വിമാനസർവീസൊഴികെ മറ്റു വിദേശസമ്പർക്കങ്ങളൊക്കെ മുറിച്ചു മാറ്റി. കംബോഡിയ പുറംലോകത്തിന് അപ്രാപ്യയായി. രാജ്യത്തിനകത്തെ എതിർപ്പുകളെ അടിച്ചമർത്താനായി പോൾ പോട്ട് ശുദ്ധീകരണ പ്രവർത്തനമാരംഭിച്ചു. ഇത് ലോകത്തെയാകമാനം അന്ധാളിപ്പിക്കുന്ന രക്തച്ചൊരിച്ചിലിലും നരഹത്യയിലും കലാശിച്ചത്. ഇതിന് അന്ത്യം കുറിച്ചത് 1979-ലെ വിയറ്റ്നാമീസ് ആക്രമണമാണ്. പോൾ പോട്ടിന്റെ സൈന്യം വിയറ്റ്നാമീസ് വംശജരുടെ നേരേയും ആക്രമണം തുടങ്ങിയതാണ് വിയറ്റ്നാമിനെ അരിശം കൊളളിച്ചത്. ഖമർറൂഷിന്റെ പതനം ഈ ആക്രമണത്തെത്തുടർന്ന് ഖമർ റൂഷ് പ്രസ്ഥാനം കംബോഡിയൻ വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. അവിടെ താവളമടിച്ച് രണ്ടു ദശാബ്ദക്കാലത്തോളം കംബോഡിയയുടെ രാഷ്ട്രീയസാമൂഹ്യ മേഖലകളിൽ ഹിംസാപ്രവർത്തനം നടത്തിക്കൊണ്ടേയിരുന്നു. പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കംപൂച്ചിയ: വിയറ്റ്നാമിന്റെ മേൽനോട്ടത്തിൽ (1979–1989) thumb|240px| കംബോഡിയൻ അതിർത്തിയിലെ ശത്രു താവളങ്ങൾ ; 1979-1984 വിയറ്റ്നാമിന്റെ മേൽനോട്ടത്തിൽ കംബോഡിയക്ക് പുതിയ പേരും ( പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കംപൂച്ചിയ, PRK) പുതിയൊരു പാർട്ടിയും (കംബോഡിയ പീപ്പിസ് പാർട്ടി, CPP) ഭരണകൂടവും ലഭിച്ചു. വിയറ്റ്നാമിനോടു കൂറുപുലർത്തിയിരുന്ന പഴയ ഖമർറൂഷ് പ്രവർത്തകരായിരുന്ന, ഹുൺ സെന്നും ഹെങ് സമ്രിനും ആയിരുന്നു പാർട്ടിയുടേയും ഭരണത്തിന്റേയും തലപ്പത്ത്. തുടർന്നുണ്ടായ ആഭ്യന്തരകലാപങ്ങൾ കംബോഡിയയുടെ കൃഷിയേയും വിളവെടുപ്പിനേയും കാര്യമായി ബാധിച്ചു. എതിരാളികൾക്ക് ഉപയോഗപ്പെടരുതെന്ന് ദുരുദ്ദേശത്തോടെ ഓരോ ഗ്രൂപ്പും നെൽശേഖരങ്ങളും വിളഞ്ഞുനിന്ന പാടങ്ങളും കത്തിച്ചു ചാമ്പലാക്കി. വിളയിറക്കൽ തടസ്സപ്പെട്ടു. അരിയടക്കമുളള അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടു തുടങ്ങി. ഐക്യരാഷ്ട്രസഭ ഭക്ഷണമെത്തിക്കാൻ മുൻകൈയെടുത്തു. പക്ഷേ വിതരണസമ്പ്രദായത്തിലെ ചോർച്ചകൾ ഒളിപ്പോരുകാരായ ഖമർറൂഷിനും അനുകൂലമായി ഭവിച്ചു.. അവരുടെ ചെറുത്തുനില്പ് കൂടുതൽ ശക്തമായി. ഗറില്ലകളെ പുറത്തു ചാടിക്കാനായി വിയറ്റ്നാം സുദീർഘവും വ്യാപകവുമായ കുഴിബോംബുകെണി വിരിച്ചു. K-5 എന്നറിയപ്പെട്ട ഈ കെണി കംബോഡിയ തായ് അതിർത്തി അടച്ചുകെട്ടാനുളള ഉദ്യമമായിരുന്നു. . വിയറ്റ്നാം അധിനിവേശത്തിനെതിരായി നരോദം സിഹാനൂക്കിന്റെ നേതൃത്വത്തിൽ സ്വതന്ത്ര നിഷ്പക്ഷ ദേശീയ മുന്നണി (Front Uni National pour un Cambodge Indépendant, Neutre, Pacifique, et Coopératif), സംഘടിച്ചു. FUCINPEC എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഈ മുന്നണിയിലെ മുഖ്യ ഘടക കക്ഷി ഖമർ റൂഷിന്റെ കംബോഡിയൻ ഡെമോക്രാറ്റിക് പാർട്ടി (DK) യാണെന്ന വസ്തുത എല്ലാവരും സൗകര്യപൂർവ്വം വിസ്മരിച്ചു. വിയറ്റിനാമിനെതിരെ പൊരുതാനായി അമേരിക്ക FUCINPEC മുന്നണിക്ക് പ്രതിവർഷം 150 ലക്ഷം ഡോളർ നല്കിയിരുന്നത്രെ. ഏറിവരുന്ന അന്താരാഷ്ട്രീയ സമ്മർദ്ദം മൂലം 1989-ൽ വിയറ്റനാം കംബോഡിയയിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരായി. FUCINPEC ദുർബലമായ CPP സർക്കാറിനുനേരെ നേരെ ആക്രമണം അഴിച്ചു വിട്ടു. ഐക്യരാഷ്ട്ര സഭയുടെ അനുരഞ്ജനശ്രമങ്ങൾ, പാരീസ് ഉടമ്പടി, UNTAC, (1989–1993) കംബോഡിയയിലെ ആഭ്യന്തരസമരങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ വീണ്ടും മുന്നോട്ടു വന്നു. അമേരിക്ക, ഫ്രാൻസ്, റഷ്യ, ചൈന, ബ്രിട്ടൻ എന്നിവരുടെ അനുരഞ്ജനശ്രമങ്ങളാൽ കംബോഡിയയിലെ സർക്കാരും വിപക്ഷ കൂട്ടുകെട്ടും ഒത്തുതീർപ്പിലെത്തി.പാരിസ് ഉടമ്പടി, സമാധാന കരാറുകൾ പക്ഷെ ഖമർറൂഷ് അവസാന നിമിഷത്തിൽ, FUCINPEC – ൽ നിന്ന് തെറ്റിപ്പിരിഞ്ഞു. UNTAC (United Nations Transitional Authority in Cambodia) ഭരണനിർവഹണത്തിന്റെ മേൽനോട്ടം വഹിച്ചു, കംബോഡിയയിൽ സമാധാനപൂർണമായ തെരഞ്ഞെടുപ്പിനുളള അന്തരീക്ഷം സൃഷ്ടിക്കാനുളള ചുമതലയും ഏറ്റെടുത്തു. കിംഗ്ഡം ഓഫ് കംബോഡിയ (1993–1998) രാജവാഴ്ച, രാഷ്ട്രീയ അട്ടിമറികൾ, പോൾ പോട്ടിന്റെ നിര്യാണം ഖമർ റൂഷ് വിട്ടു നിന്നെങ്കിലും 1993 മേയ് 25-ന് കംബോഡിയയിൽ തെരഞ്ഞെടുപ്പു നടന്നു. 90% ജനങ്ങൾ വോട്ടു രേഖപ്പെടുത്തി. പക്ഷെ നിർണ്ണായക ഭൂരിപക്ഷം ഒരു പാർട്ടിക്കും ലഭിച്ചില്ല. നരോദം സിഹാനൂക് വീണ്ടും രാജപദവിയേറ്റു. FUCINPEC ഉം CPP യും ഒത്തു ചേർന്ന് രണ്ടു പ്രധാനമന്ത്രിമാരുളള കൂട്ടുമന്ത്രിസഭ നിലവിൽ വന്നു. FUCINPEC – ൻറെ നേതാവ് നരോദം രണരിദ്ധ് ഒന്നാമനും, CPP-യുടെ നേതാവ് ഹുൺ സെൻ രണ്ടാമനും. കൂട്ടു മന്ത്രിസഭയിൽ താമസിയാതെ വിളളലുകൾ വീണു. 1997 ജൂലൈയിൽ, ഹുൺ സെൻ നൊരോദം രണരിദ്ധിനെ സ്ഥാനഭൃഷ്ടനാക്കി, ഖമർ റൂഷുമായി രഹസ്യസഖ്യത്തിലേർപ്പെട്ടു എന്നതായിരുന്നു ആരോപണം 1997 ജൂലൈ സംഭവങ്ങൾ. ലോകസമൂഹത്തിൽ കംബോഡിയ വീണ്ടും ഒറ്റപ്പെട്ടു. ഐക്യരാഷ്ട്രസഭ കംബോഡിയയുടെ അംഗത്വം മരവിപ്പിച്ചു. എല്ലാ വിധ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കി. ഹുൺ സെന്നിന്റെ ഭരണകൂടം ഖമർ റൂഷ് താവളങ്ങളെ ഒന്നടങ്കം നശിപ്പിക്കാനുളള ഉദ്യമത്തിലേർപ്പെട്ടു. ഖമർ റൂഷ് പ്രസ്ഥാനവും കോളിളക്കങ്ങളിലൂടെ കടന്നു പോകുന്ന കാലഘട്ടമായിരുന്നു. 1998 ഏപ്രിൽ 15-ന് പോൾ പോട്ട് നിര്യാതനായി. 1998-ലെ തെരഞ്ഞെടുപ്പ് ഹുൺ സെന്നിന്റെ സി.പി.പിക്ക് എതിരായി ഒരു മുന്നണി രൂപം കൊണ്ടു, ദേശീയ ഐക്യമുന്നണി, NUF (National United Front) രണരിദ്ധിന്റെ FUCINPEC ഉം സാം റെയ്ൻസിയുടെ സാം റെയിൻസി പാർട്ടിയുമായിരുന്ന മുന്നണിയിലെ മുഖ്യ ഘടകകക്ഷികൾ. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.പിക്ക് 64 സീറ്റുകൾ കിട്ടിയെങ്കിലും തനിച്ച് സർക്കാർ രൂപികരിക്കാനുളള ഭൂരിപക്ഷമുണ്ടായിരുന്നില്ല. അനുനയ ചർച്ചകൾ നവമ്പർ വരെ നീണ്ടു. വീണ്ടും കൂട്ടു മന്ത്രിസഭ നിലവിൽ വന്നു. ഡിസമ്പറിൽ ഖമർറൂഷിലെ മുതിർന്ന നേതാക്കന്മാർ ഖിയു സംഫൻ, നുവോൺ ചീയുമടക്കം ഭൂരിഭാഗം അംഗങ്ങളും, സർക്കാറിനു കീഴടങ്ങിയതോടെ ഖമർ റൂഷ് നാമാവശേഷമായി. കംബോഡിയ: ഇരുപത്തൊന്നാം നൂറ്റാണ്ടിൽ 2003, 2008, എന്നീ വർഷങ്ങളിൽ നടന്ന പൊതു തിരഞ്ഞെടുപ്പുകളി സി.പി.പി സ്വന്തം നിലക്ക് സർക്കാർ രൂപികരിക്കാനുളള ഭൂരിപക്ഷം നേടി. ഓരോ തവണയും ഹുൺ സെൻ തന്നെ പ്രധാമന്ത്രി പദമേറ്റു. 2004-ൽ ആരോഗ്യപരമായ കാരണങ്ങളാൽ നരോദം സിഹാനൂക് സ്ഥാനത്യഗം ചെയ്തു. നൊരോദം സിഹാമൊണി രാജപദവിയേറ്റു. 2013-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹുൺസെന്നിന്റെ പാട്ടിക്ക് കാര്യമായ ക്ഷീണം സംഭവിച്ചുവെങ്കിലും സർക്കാർ രൂപകരിക്കാനുളള ഭൂരിപക്ഷം കിട്ടിCambodian Elections 2013, New York Tinesaccessed 18 June 2014അങ്ങനെ 1985-മുതൽ ഹുൺ സെൻ പ്രധാനമന്ത്രിയായി തുടരുന്നു. ലോകപൈതൃകസ്മാരകം ലോകപൈതൃകസ്മാരകമായി യുനെസ്കോ പ്രഖ്യാപിച്ച അങ്കോർവാറ്റ് ക്ഷേത്രം കംബോഡിയയിലാണ് സ്ഥിതി ചെയ്യുന്നത്. അവലംബം വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:കംബോഡിയ വർഗ്ഗം:ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
എത്യോപ്യ
https://ml.wikipedia.org/wiki/എത്യോപ്യ
ഒരു കിഴക്കേ ആഫ്രിക്കൻ രാജ്യമാണ്‌ എത്യോപ്യ() (Ge'ez: ኢትዮጵያ ). പണ്ടുകാലങ്ങളിൽ അബിസീനിയ എന്നും അറിയപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും, വലിപ്പത്തിൽ പത്താം സ്ഥാനവുമാണ്‌ എത്യോപ്യയ്ക്ക്. നാലുഭാഗവും കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടുത്തെ ജനംഖ്യ ഏകദേശം 8.5 കോടി ആണ്‌ . അഡ്ഡിസ് അബാബെയാണ്‌ തലസ്ഥാനം. വടക്ക് എരിട്രിയ, പടിഞ്ഞാറ് സുഡാൻ, കിഴക്ക് സൊമാലിയ, ജിബൂട്ടി തെക്ക് കെനിയ എന്നിവയാണ്‌ എത്യോപ്യയുമായി അതിർ‌ത്തി പങ്കിടുന്ന രാജ്യങ്ങൾ. പ്രകൃതിപരമായി വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങൾ മുതൽ സമുദ്രനിരപ്പിൽനിന്നും 100 മീറ്ററിലധികം താഴെയുള്ള പ്രദേശങ്ങൾ വരെ ഇവിടെ കാണാൻ സാധിക്കും. ഭൂമിയിൽ ആൾത്താമസമുള്ള സ്ഥലങ്ങളിൽവച്ച് ഏറ്റവും അധികം ശരാശാരി താപനില രേഖപ്പെടുത്തിയിട്ടുള്ള ദല്ലോൾ, ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള ഗുഹയായ (15.1 കിലോമീറ്റർ സോഫ് ഒമാർ എന്നീ പ്രദേശങ്ങളും എത്യോപ്യയിലാണ് സ്ഥിതിചെയ്യുന്നത്. കാപ്പിയുടെ ജന്മദേശമായ ഈ രാജ്യം ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ കാപ്പിhttp://news.bbc.co.uk/2/hi/business/6225514.stm, തേൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന രാജ്യവുമാണ്. ചരിത്രം എത്യോപ്യൻ ചരിത്രം പല ഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. 160,000 വർഷങ്ങൾക്ക് മുൻപ്, പാലിയോലിത്തിക് യുഗത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇവിടെ ജീവിച്ചിരുന്ന ഹോമോ സാപിയൻസ് ഫോസിലുകൾ ലഭ്യമായിട്ടുണ്ട്, ആദിമമനുഷ്യർ ആഫ്രിക്കയിലാണ് ആദ്യമായി രൂപാന്തരപ്പെട്ടതെന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കുന്നു. 58 ലക്ഷം വർഷങ്ങൾക്കു മുമ്പ് നമ്മുടെ പൂർവ്വികർ എത്യോപ്യയിൽയിൽ ജീവിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവർ ദേശാടനം തുടങ്ങിയതും സർവ്വ കരകളിലും വ്യാപിച്ചതും. http://www.ncbi.nlm.nih.gov/pubmed/12802332 thumb|left|എത്യോപ്യയുടെ ഭൂപടം ഇന്നത്തെ എത്യോപ്യ, എറിത്രിയ,സുഡാന്റെ തെക്കു കിഴക്കൻ ഭാഗം എന്നിവയുൾപ്പെടുന്ന മേഖലയെ അതിപുരാതന ഈജിപ്തുതുകാർ പുന്ത് എന്ന് വിളിച്ചിരുന്നു, ദൈവത്തിന്റെ നാട് എന്നാണ് ഈ പദത്തിന്റെ അർത്ഥം ഭൂമിശാസ്ത്രം ലോകത്തിലെ ഏറ്റവും വലിയ 27-ആമത്തെ രാജ്യമാണ് , വിസ്തീർണ്ണമുള്ള എത്യോപ്യ. നൈൽ നദിയിലെ ജലത്തിന്റെ 85% പ്രദാനം ചെയ്യുന്നത് എത്യോപ്യയാണ്. നൈൽ നദിയുടെ ഒരു പ്രധാന കൈവഴിയായ ബ്ലൂ നൈൽ എത്യൊപ്യയിലെ ടാനാ എന്ന തടാകത്തിൽ നിന്നാണിത്‌ ജന്മമെടുക്കുന്നത്‌. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച്‌ സഹോദര നദിയായ വെള്ള നൈലുമായി ചേരുന്നു. അവലംബം വായനയ്ക്ക് Reprint, Trenton, NJ: Red Sea, 1995. ISBN 1-56902-009-4. Reprint, New York: Olive Branch, 2003. ISBN 1-902669-53-3. Pankhurst, Richard. Siegbert Uhlig, et al. (eds.) (2003). Encyclopaedia aethiopica, Vol. 1: A-C. Wiesbaden: Harrassowitz Verlag. Siegbert Uhlig, et al. (eds.) (2005). Encyclopaedia aethiopica, Vol. 2: D-Ha. Wiesbaden: Harrassowitz Verlag. Siegbert Uhlig, et al. (eds.) (2007). Encyclopaedia aethiopica, Vol. 3: He-N. Wiesbaden: Harrassowitz Verlag. Arnaldo Mauri, The Early Development of Banking in Ethiopia, International Review of Economics, Vol. L, n. 4, 2003, pp. 521–543. Arnaldo Mauri, The re-establishment of the national monetary and banking system in Ethiopia, 1941-1964, The South African Journal of Economic History, 24 (2) , 2009, pp. 82–131. പുറം കണ്ണികൾ Global Integrity Report: Ethiopia has reporting on governance and corruption. Ethiopian Tourism Commission Ministry of Culture and Tourism Ethiopian News Agency government news agency "Ethiopia, Slavery and the League of Nations" Abyssinia/Ethiopia slavery and slaves trade വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:എത്യോപ്യ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ
ബ്രോമാഡിയോലോൺ
https://ml.wikipedia.org/wiki/ബ്രോമാഡിയോലോൺ
thumb|right|200px|ബ്രോമാഡിയോലോൺ (രാസഘടന) thumb റോഡെന്റിസൈഡ്‌ വിഭാഗത്തിൽ പെട്ട ഒരുതരം കീടനാശിനിയാണ്‌ ബ്രോമാഡിയോലോൺ. പ്രധാനമായും എലികളെയും ആ കുടുംബത്തിൽപെട്ട(റോഡന്റ്സ്‌ കുടുംബം - Rodents) മറ്റുജീവികളെയും നശിപ്പിക്കാനായാണ്‌ ഇവ ഉപയോഗിക്കുന്നത്‌. റോഡെന്റിസൈഡുകളുടെ രണ്ടാം തലമുറയിൽപെട്ട വീര്യം കൂടിയ വിഷവസ്തുക്കളിലൊന്നാണ്‌ ബ്രോമാഡിയോലോൺ. ഈ വിഷവസ്തുവിനെ അമേരിക്കൻ ഐക്യനാടുകളിലെ അറിയാനുള്ള അവകാശനിയമപ്രകാരം അങ്ങേയറ്റം അപകടകരമായ വസ്തുക്കളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്‌. കേരളത്തില് വെയര് ഹൌസിങ്‌ കോര്പ്പറെഷന് മുഖാന്തരം റോഡോഫോ എന്നപേരിൽ സർക്കാർ സംവിധാനങ്ങളിലൂടെ ബ്രോമോഡിയോലോൺ വിതരണം ചെയ്യുന്നു. പ്രവർത്തനരീതി(വിഷവസ്തു എന്ന നിലയിൽ) ആന്റി കൊയാഗുലന്റ്സ്‌ വിഭാഗത്തിൽപെടുന്ന ഈ വിഷവസ്തു ജീവികളുടെ ഉള്ളിലെത്തിയാൽ രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ആന്തരികരക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. അങ്ങനെ രക്തം കട്ടപിടിയ്കാനുള്ള ശേഷിനശിച്ച ജീവികൾ രക്തം വാർന്നു മരിയ്ക്കും http://www.people.vcu.edu/~urdesai/atc.htmhttp://www.nps.gov/samo/naturescience/bobcatanticoagulants.htm രാസനാമം 3-[3-(4′-bromobiphenyl-4-yl)-3-hydroxy-1-phenylpropyl]-4-hydroxycoumarin Chemical Formula C30H23BrO4 പുറത്തേക്കുള്ള കണ്ണികൾ ബ്രോമാഡിയോലോൺ‍ അനുബന്ധം വർഗ്ഗം:റോഡെന്റിസൈഡുകൾ വർഗ്ഗം:ആന്റി കൊയാഗുലന്റുകൾ
ഇ.കെ. നായനാർ
https://ml.wikipedia.org/wiki/ഇ.കെ._നായനാർ
ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ (ഡിസംബർ 9, 1918 - മേയ് 19, 2004) കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ( മൂന്ന് തവണയായി 4010 ദിവസം). സി.പി.എം.പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. ജീവിതരേഖ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയിൽ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദൻ നമ്പ്യാരുടേയും രണ്ടാമത്തെ മകനായി 1919 ഡിസംബർ 9-ന് നായനാർ ജനിച്ചു. നാരായണൻ നായനാരും ലക്ഷ്മിക്കുട്ടിയമ്മയുമായിരുന്നു സഹോദരങ്ങൾ. സ്വാതന്ത്ര്യ സമരത്തിൻ്റെ ആവേശം ഉൾക്കൊണ്ട് സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴെ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തനം തുടങ്ങി. കോൺഗ്രസിലെ ഇടതുപക്ഷ ചിന്താഗതിക്കാർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയ്ക്ക് രൂപം നൽകിയപ്പോൾ അവർക്കൊപ്പമായി പ്രവർത്തനം. മൊറാഴ കയ്യൂർ സമരങ്ങളോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിലേക്കുയർന്നു. രാഷ്ട്രീയ ജീവിതം 1940-ൽ ആറോൺ മിൽ സമരത്തെ തുടർന്നാണ് നായനാർ ആദ്യമായി അറസ്റ്റിലായത്. അതിനടുത്ത വർഷം നടന്ന ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരത്തിൽ മൂന്നാം പ്രതിയായിരുന്നു. ഒളിവിൽ പോയതിനാൽ തൂക്കു മരത്തിൽ നിന്ന് രക്ഷപെട്ടു. ഒളിസങ്കേതം മലബാറിൽ നിന്ന് തിരുവിതാംകൂറിലേക്ക് മാറ്റിയതോടെ കേരള കൗമുദിയിൽ പത്രപ്രവർത്തകനായി. സ്വാതന്ത്ര്യാനന്തരം കേസുകൾ പിൻവലിക്കപ്പെട്ടു. ഇതിനു ശേഷം ദേശാഭിമാനിയിലും പത്രപ്രവർത്തകനായി. കൊൽക്കത്ത തീസിസിനെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട 1948-ൽ വീണ്ടും ഒളിവ് ജീവിതം നയിക്കേണ്ടി വന്നു. ഇന്ത്യ-ചൈന യുദ്ധകാലത്ത് ചൈനീസ് ചാരനെന്ന കുറ്റം ചുമത്തി ജയിലിലാക്കി. 1967-ൽ പാലക്കാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പാർലമെൻ്ററി പ്രവർത്തനത്തിനും തുടക്കമായി. എന്നാൽ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കോൺഗ്രസിലെ യുവനേതാവ് കടന്നപ്പള്ളി രാമചന്ദ്രനോട് ഏറ്റുമുട്ടിയപ്പോൾ വിജയിക്കാനായില്ല. ഇത് കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ശ്രദ്ധേയമായ അട്ടിമറികളിലൊന്നാണ്. പാർട്ടി നേതൃത്വത്തിൻ്റെ ഉയരങ്ങളിലേക്കായിരുന്നു പിന്നീട് വളർച്ച. 1964-ൽ രൂപീകരിക്കപ്പെട്ട മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റി അംഗമായിരുന്ന നായനാർ 1972-ൽ ആദ്യമായി മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1992-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോവിലും നായനാർ എത്തി. 1974-ലെ ഉപതിരഞ്ഞെടുപ്പിൽ ഇരിക്കൂരിൽ നിന്ന് വിജയിച്ച് ആദ്യമായി സംസ്ഥാന നിയമസഭയിലെത്തി. 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് നായനാർ വീണ്ടും ഒളിവിൽ പോയി. 1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് വിജയിച്ചു. എ.കെ.ആൻറണി നേതൃത്വം നൽകിയ കോൺഗ്രസ് (യു) ഗ്രൂപ്പ്, കെ.എം.മാണി നേതൃത്വം നൽകിയ കേരള കോൺഗ്രസ് (എം.) എന്നീ ഘടകകക്ഷി വിഭാഗങ്ങളുടെ പിന്തുണയിൽ ആദ്യമായി സംസ്ഥാന മുഖ്യമന്ത്രിയുമായി. പക്ഷേ ആ സർക്കാർ അധികനാൾ നിലനിന്നില്ല. പിന്തുണ പിൻവലിച്ച് ആൻറണിയും മാണിയും ഐക്യജനാധിപത്യ മുന്നണിയിലേയ്ക്ക് തിരിച്ചു പോയതാണ് സർക്കാർ വീഴാൻ കാരണം. 1980 ജനുവരി 25 മുതൽ 1981 ഒക്ടോബർ 21 വരെയെ ഇ.കെ.നായനാർ മന്ത്രിസഭ നിലനിന്നുള്ളൂ. തുടർന്ന് 1981-ൽ തന്നെ കെ.കരുണാകരൻ്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോൾ നായനാർ പ്രതിപക്ഷ നേതാവായി. ആ മന്ത്രിസഭയും അധികനാൾ നില നിന്നില്ല. 1982-ൽ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ്. മലമ്പുഴയിൽ നിന്ന് ജയിച്ച് നായനാർ വീണ്ടും നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവായി രണ്ടാമൂഴം. തൃക്കരിപ്പൂരിൽ നിന്ന് വിജയിച്ച് 1987-ൽ വീണ്ടും മുഖ്യമന്ത്രിയായ നായനാർ 1991-ലും തൃക്കരിപ്പൂരിൽ നിന്ന് തന്നെ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവാകാനായിരുന്നു അത്തവണ നിയോഗം. 1992-ൽ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്നാണിത്. 1996-ൽ പാർട്ടി മൂന്നാമതും മുഖ്യമന്ത്രിക്കസേര നായനാരെ ഏൽപ്പിക്കുമ്പോൾ അദ്ദേഹം നിയമസഭാംഗമായിരുന്നില്ല. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് തലശേരിയിൽ നിന്ന് ഉപ-തിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തുകയായിരുന്നു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവായി നായനാർ നിറഞ്ഞുനിന്നു. മുഖ്യമന്ത്രിയെന്ന നിലയിൽ പല നേട്ടങ്ങളും നായനാർക്ക് അവകാശപ്പെടാം. ഭൂപരിഷ്ണകരണ രംഗത്തും തൊഴിലാളി ക്ഷേമ രംഗത്തും ഒട്ടനവധി സംഭാവനകൾ അദ്ദേഹത്തിൻ്റെ വകയായിട്ടുണ്ട്. കേരള കയർ തൊഴിലാളി ക്ഷേമനിധി ആക്ട് 1987 കേരള ഖാദി തൊഴിലാളി ക്ഷേമനിധി ആക്ട് 1989 കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്ട് 1989 കേരള നിർമാണ തൊഴിലാളി ക്ഷേമനിധി ആക്ട് 1989 കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധി ആക്ട് 1998 എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ കാലത്ത് നിലവിൽ വന്ന നിയമങ്ങളാണ്. കണ്ണൂർ സർവകലാശാല സ്ഥാപിക്കപ്പെട്ടതും ഇ.കെ.നായനാരുടെ ഭരണകാലത്താണ്. ജനകീയനെന്നതിനൊപ്പം ജനപ്രിയനുമായിരുന്നു നായനാർ. കേരള ജനത ഏറ്റവും കൂടുതൽ സ്നേഹവും ആദരവും വച്ചു പുലർത്തിയ കമ്മ്യൂണിസ്റ്റ് നേതാക്കൻമാരിൽ ഇദ്ദേഹത്തിന് സ്ഥാനമുണ്ട്. സാധാരണക്കാരെ തന്നിലേക്ക് ആകർഷിക്കാൻ നായനാർക്കായി. ഫലിതം കലർത്തി സരസമായി നല്ല ഒഴുക്കോടെ സംസാരിക്കുന്ന പ്രകൃതമായിരുന്നു. അദ്ദേഹത്തിൻറെ ഫലിതോക്തികൾ പലതും വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലതെല്ലാം ചെറിയ സിവാദങ്ങളിലേക്കും വഴിതെളിച്ചു. മാർക്സിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ദേശാഭിമാനി ദിനപ്പത്രത്തിൻ്റെ പത്രാധിപർ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു. (1982-1986,1991-1996). സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പ്രാധാന്യമുള്ള ഒട്ടനവധി ലേഖനങ്ങൾ ഇക്കാലയളവിൽ പ്രസിദ്ധീകരിച്ചു. ഇരുപതോളം പുസ്തകങ്ങൾ രചിച്ചു. കെ.പി.ആർ ഗോപാലൻ്റെ അനന്തരവൾ ശാരദ ടീച്ചറാണ് നായനാരുടെ ഭാര്യ. മക്കൾ : ഉഷ, സുധ, കൃഷ്ണകുമാർ, വിനോദ് 2004 മെയ് 19ന് വൈകുന്നേരം ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ച് നായനാർ അന്തരിച്ചു."Balarama Digest 2011 June 11 issue കേരളത്തിലെ മുഖ്യമന്ത്രിമാർ" | Subscribe Balarama Digest Online | https://subscribe.manoramaonline.com/home-digital.html വിമർശനങ്ങൾ ഇ.കെ.നായനാർ മുഖ്യമന്ത്രിയും പിണറായി വിജയൻ വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രിയുമായിരുന്ന 1996-2001 കാലയളവിലാണ് കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദം സൃഷ്ടിച്ച എസ്.എൻ.സി. ലാവലിൻ കേസ് ഉണ്ടാകുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കുട്ടികളുടെ വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമായ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായ് പ്രവർത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെയും വിപ്ലവകാരികളുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ബന്ധുവായ കെ.പി.ആർ. ഗോപാലൻ കേരളത്തിലെ ആദ്യകാല  കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനാണ്. കല്യാശ്ശേരി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, സ്കൂളിൽ രണ്ട് ഹരിജൻ വിദ്യാർത്ഥികൾ വന്നു ചേർന്നത് ധാരാളം ഒച്ചപ്പാടുകൾ സൃഷ്ടിച്ചു. മൂന്നാം ദിവസം കേളപ്പനാണ് ഹരിജൻ കുട്ടികളെ സ്കൂളിലാക്കാൻ വന്നത്. ആദ്യ ദിവസം കുട്ടികളെ മറ്റുള്ളവർ അടിച്ചോടിച്ചിരുന്നു. ഈ സംഭവം ബാലനായ നായനാരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കല്യാശ്ശേരി എലമെന്ററി സ്കൂളിലെ പഠനം കഴിഞ്ഞ് പിന്നീട് തളിപ്പറമ്പ് മുടത്തേടത്ത് ഹൈസ്കൂളിലായിരുന്നു പിന്നീടുള്ള വിദ്യാഭ്യാസം. 1958-ൽ കെ.പി.ആർ. ഗോപാലന്റെ അനന്തരവളായ ശാരദയെ വിവാഹം കഴിച്ചു. ഒര സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ഉപ്പുസത്യാഗ്രഹജാഥക്ക് കല്യാശ്ശേരിയിൽ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുമ്പോൾ നായനാർക്ക് പതിമൂന്നു വയസ്സായിരുന്നു പ്രായം.1938 ഡിസംബർ 28ന് കല്ല്യാശ്ശേരിയിൽ ദേശീയ ബാലസംഘം രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ തുടങ്ങി. യൂത്ത് ലീഗിൽ അംഗമായി. ഉത്തരവാദഭരണം ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിൽ പങ്കുകൊണ്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിച്ചേർന്നു. പാർട്ടിയുടെ നിർദ്ദേശപ്രകാരം ദേശാഭിമാനിയിൽ ജോലിക്കു ചേർന്നു. വടക്കേ മലബാറിലെ കർഷകരെ സംഘടിപ്പിച്ചു. 1964-ലെ ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്നവരിൽ ഒരാളായിരുന്നു നായനാർ. 2004 മെയ് 19-ന് തന്റെ 85-ആം വയസ്സിൽ ഡെൽഹിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. ലോകത്തിലെ കുട്ടികളുടെ ഏറ്റവും വലിയ സമാന്തര വിദ്യാഭ്യാസ സാംസ്കാരിക പ്രസ്ഥാനമായ ബാലസംഘത്തിന്റെ ആദ്യ രൂപമായ ദേശീയ ബാലസംഘത്തിന്റെ രൂപീകരണം 1938 ഡിസംബർ 28ന് കല്ല്യാശ്ശേരിയിൽ വെച്ചാണ് നടന്നത്.ആ സമ്മേളനത്തിൽ വെച്ച് ദേശീയ ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായ് തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിലായിരിക്കുമ്പോൾ തന്നെ പയ്യന്നൂരിലേക്കു വന്ന ഉപ്പുസത്യാഗ്രഹ ജാഥയെ സ്വീകരിക്കുവാൻ അടുത്ത ബന്ധു കൂടിയായ കെ.പി.ആർ.ഗോപാലന്റെ കൂടെ പോയി. അതിനുശേഷം കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ തുടങ്ങി. കോഴിക്കോട് സാമൂതിരികോളേജിൽ സംഘടിപ്പിച്ച അഖിലകേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി രൂപംകൊണ്ട ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ മുഖപത്രമായ സ്റ്റുഡന്റിന്റെ പത്രാധിപസമിതി അംഗമായി. ഉത്തരവാദ ഭരണം ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വിദ്യാർത്ഥി ജാഥയുടെ നേതാവായിരുന്നു നായനാർ. കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന സമയത്താണ് അതിലെ ഇടതു പക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത്. ഇടതുപക്ഷ ചിന്തകൾ വച്ചു പുലർത്തിയിരുന്ന നായനാർക്ക് അതിൽ ചേരാൻ രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. 1939 ൽ ആറോൺ മിൽ തൊഴിലാളിയൂണിയൻ നടത്തിയ പണിമുടക്കുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ആറുമാസത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു. ഈ സമയത്താണ് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പാറപ്പുറം സമ്മേളനം, ആ സമ്മേളനത്തിൽ പങ്കെടുത്ത് നായനാരും കമ്മ്യൂണിസ്റ്റുകാരനായി. 1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന നായനാർക്ക് കയ്യൂർ-മൊറാഴ കർഷകലഹളകളിൽ വഹിച്ച പങ്കിനെ തുടർന്ന് അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിൽ പോകേണ്ടിവന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടതിന്റെ ശേഷം നടന്ന പ്രതിഷേധദിനവുമായി ബന്ധപ്പെട്ടായിരുന്നു മൊറാഴ സംഭവം നടന്നത്. 1940ൽ മിൽ തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നൽകിയതിന് ജയിലിലായി. അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു. മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി. 1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു. ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത് ചൈനാചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു. 1956ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ സി.പി.എം ഇൽ ചേർന്നു. 1964 ൽ ഏപ്രിലിലെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോന്നവരിൽ നായനാരും ഉണ്ടായിരുന്നു. ഏഴാം കോൺഗ്രസ്സിൽ നായനാരെ കേന്ദ്ര കമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു. ഏഴാം കോൺഗ്രസ്സ് കഴിഞ്ഞ ഉടൻ അറസ്റ്റിലായി. 1967ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1972 മുതൽ 1980 വരെ സി.പി.എം. കേന്ദ്ര കമ്മറ്റി അംഗമായിരുന്നു. 1972ൽ സി.എച്ച്. കണാരന്റെ മരണത്തോടെ അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി. ഇരിക്കൂറിൽ നിന്നും ജയിച്ച ഉടൻ തന്നെ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം ഒളിവിൽ പോയി. കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച് ആദ്യമായി നിയമസഭാ അംഗമായി. 1980ൽ മലമ്പുഴയിൽ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി. 1982ൽ മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി. 1987, 1991 കാലഘട്ടങ്ങളിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി. 1996ൽ അദ്ദേഹം മൽസരിച്ചില്ല. എന്നാൽ തിരഞ്ഞെടുപ്പിനുശേഷം ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രിയായി. അതിനു ശേഷം തലശ്ശേരിയിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടേ ജയിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്ത് തോറ്റതാണ് നായനാർക്ക് മൂന്നാമൂഴം ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സ്ഥലങ്ങളിൽ ഇരിക്കൂർ, മലമ്പുഴ, തൃക്കരിപ്പൂർ, തലശ്ശേരി എന്നിവ ഉൾപ്പെടും. കുറിക്കുകൊള്ളുന്ന വിമർശനത്തിനും നർമ്മത്തിനും പ്രശസ്തനായിരുന്നു നായനാർ. ‘അമേരിക്കയിൽ ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗങ്ങൾ നടക്കുന്നത്’ എന്നു സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞത് ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. ഏഷ്യാനെറ്റിൽ ‘മുഖ്യമന്ത്രിയോടു ചോദിക്കാം’ എന്ന പേരിൽ ആഴ്ചയിലൊരിക്കൽ പൊതുജന സമ്പർക്ക പരിപാടി തന്റെ മൂന്നാം മുഖ്യമന്ത്രിപദത്തിന്റെ കാലയളവിൽ നായനാർ നടത്തിയിരുന്നു. കൃതികൾ ദോഹ ഡയറി സമരത്തിച്ചൂളയിൽ (മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം) അറേബ്യൻ സ്കെച്ചുകൾ എന്റെ ചൈന ഡയറി മാർക്സിസം ഒരു മുഖവുര അമേരിക്കൻ ഡയറി വിപ്ലവാചാര്യന്മാർ സാഹിത്യവും സംസ്കാരവും ജെയിലിലെ ഓർമ്മകൾ മരണം thumb|200px|കണ്ണൂർ പയ്യാമ്പലം കടൽതീരത്തു് സ: ഇ കെ നായനാർ അന്ത്യവിശ്രമംകൊള്ളുന്നയിടം വളരെക്കാലം പ്രമേഹരോഗിയായിരുന്ന നായനാരെ പ്രമേഹത്തിന് മെച്ചപ്പെട്ട ചികിത്സക്കായി 2004 ഏപ്രിൽ 25-ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യദിവസങ്ങളിൽ വലിയ കുഴപ്പങ്ങളില്ലാതെ കഴിഞ്ഞ അദ്ദേഹത്തിന് മേയ് ആറിന് അതികഠിനമായ ഹൃദയാഘാതം അനുഭവപ്പെടുകയുണ്ടായി. മുമ്പും രണ്ടുതവണ ഹൃദയാഘാതം വന്ന നായനാരുടെ ആരോഗ്യനില തുടർന്ന് ഓരോ ദിവസം ചെല്ലുംതോറും മോശമായി വന്നു. ഒടുവിൽ മേയ് 19-ന് വൈകീട്ട് സംഭവിച്ച ഹൃദയസ്തംഭനത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു. മരണസമയത്ത് 85 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിച്ചു. അവിടെ സെക്രട്ടേറിയറ്റിലും എ.കെ.ജി. സെന്ററിലും പൊതുദർശനത്തിന് വച്ചശേഷം വിലാപയാത്രയായി ജന്മദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോയി. നിരവധിയാളുകൾ നായനാരെ അവസാനമായി ഒരുനോക്കുകാണാൻ വഴിയിൽ തടിച്ചുകൂടിയിരുന്നു. കണ്ണൂരിലെ പയ്യാമ്പലം കടൽത്തീരത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി., കെ.ജി. മാരാർ എന്നിവരുടെ ശവകുടീരങ്ങൾക്കടുത്താണ് നായനാരെ സംസ്കരിച്ചത്. അവലംബങ്ങൾ സ്രോതസ്സുകൾ നായനാരുടെ ജീവിതം വർഗ്ഗം:1918-ൽ ജനിച്ചവർ വർഗ്ഗം:2004-ൽ മരിച്ചവർ വർഗ്ഗം:ഡിസംബർ 9-ന് ജനിച്ചവർ വർഗ്ഗം:മേയ് 19-ന് മരിച്ചവർ വർഗ്ഗം:കേരളത്തിലെ സി.പി.ഐ.എം. പ്രവർത്തകർ വർഗ്ഗം:കേരളത്തിലെ മുഖ്യമന്ത്രിമാർ വർഗ്ഗം:കണ്ണൂർ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:നിരീശ്വരവാദികൾ വർഗ്ഗം:കേരളത്തിലെ പ്രതിപക്ഷനേതാക്കൾ വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:ആറാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:എട്ടാം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:പത്താം കേരള നിയമസഭയിലെ മന്ത്രിമാർ വർഗ്ഗം:ഏഴാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:ഒൻപതാം കേരള നിയമസഭാംഗങ്ങൾ വർഗ്ഗം:സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിമാർ വർഗ്ഗം:നാലാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്നുള്ള മുഖ്യമന്ത്രിമാർ വർഗ്ഗം:ജനവിധിക്ക് മുൻപ് സംസ്ഥാന മന്ത്രിയായവർ
ക്യൂബ
https://ml.wikipedia.org/wiki/ക്യൂബ
ക്യൂബ, വടക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കെഅറ്റത്തു നിന്ന് നൂറുമൈൽ തെക്കു കിഴക്കായി കിടക്കുന്ന ദ്വീപു രാജ്യമാണ്. ക്യൂബ, യൂത്ത് ഐലൻഡ് എന്ന താരതമ്യേന വലിയ രണ്ടു ദ്വീപുകളും വേറേയും ഒട്ടേറെ ദ്വീപസമൂഹങ്ങളും ഉൾക്കൊള്ളുന്ന രാജ്യമാണ് ക്യൂബ. കരീബിയൻ കടലിൽ ഗൾഫ് ഓഫ് മെക്സിക്കോയും അറ്റ്ലാന്റിക് മഹാസമുദ്രവും ചേരുന്നിടത്താണ് ക്യൂബയുടെ സ്ഥാനം. അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ അറ്റത്തെ സംസ്ഥാനമായ ഫ്ലോറിഡയ്ക്കു തൊട്ടു താഴെയാണ് ക്യൂബ സ്ഥിതി ചെയ്യുന്നത്. ബഹാമാസ്, ഹെയ്റ്റി, മെക്സിക്കോ, ജമൈക്ക എന്നിവയാണ് ഇതര അയൽ രാജ്യങ്ങൾ. കരീബിയൻ രാജ്യങ്ങളിൽ ഏറ്റവും ജനവാസമുള്ളത് ക്യൂബയിലാണ്. സ്പാനിഷ് കോളനിവൽക്കരണത്തിന്റെ ബാക്കിപത്രങ്ങളാണ് ക്യൂബയിലെ സംസ്ക്കാരത്തെയും ജീവിത ശൈലിയെയും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകഭൂപടത്തിൽ അവശേഷിക്കുന്ന ചുരുക്കം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിൽ ഒന്നാണിത്. കരീബിയൻ ദ്വീപസമൂഹങ്ങളിൽ വലിപ്പത്തിലും ജനസംഖ്യയിലും തന്ത്രപ്രാധാന്യത്തിന്റെ കാര്യത്തിലും ക്യൂബ നിർണായക സ്ഥാനം വഹിക്കുന്നു. പശ്ചിമാർദ്ധഗോളത്തിൽ സ്പെയിനിന്റെ അവസാനത്തെ കോളനിയായിരുന്നു ക്യുബ.അമേരിക്കൻ ഐക്യനാടുകളുടെ സഹായത്തോടെയാണ് ക്യൂബ കോളനി ഭരണത്തിൽ നിന്നും സ്വാതന്ത്യം നേടിയതെങ്കിലും പിന്നീട് ബന്ധം വഷളായി .1959-മുതൽ 2008വരെ ക്യൂബൻ ജനതയുടെ ഭരണാധികാരി വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ ആയിരുന്നു. അഴിമതിവീരനും, ഏകാധിപതിയും,സ്വജനപക്ഷപാതിയുമായിരുന്ന ഫുൾഹെൻസിയൊ ബാറ്റിസ്റ്റിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അമേരിക്കയും ക്യൂബയും തമ്മിൽ 40 -ൽപരം വർഷങ്ങൾ മുടങ്ങിക്കിടന്ന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടത് 2014-ലാണ് . ഇതോടെ അമേരിക്കൻ പൗരൻമാർക്ക്‌ ക്യുബയിൽ പോകുവാൻ അനുമതി ലഭിച്ചു. എങ്കിലും ഈയടുത്തകാലത്ത് പ്രസിഡന്റ് ട്രംപിന്റെ ചില വിദേശനയങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട് ചരിത്രം കൊളംബസിനു മുമ്പ് (പ്രികൊളംബിയൻ കാലഘട്ടം) ബിസി നാലാം സഹസ്രാബ്ദത്തിൽ ക്യൂബയടെ പശ്ചിമഭാഗത്ത് ഗ്വാനാഹാബേ ഗോത്രക്കാരും തെക്കുഭാഗത്ത് സിബൊണി ഗോത്രക്കാരും വസിച്ചിരുന്നു എന്നാണ് അനുമാനം. വളരെ പിന്നീട് ക്രി.വ അഞ്ചാം നൂറ്റാണ്ടിനോടടുത്ത് ദക്ഷിണഅമേരിക്കയിൽ നിന്ന് തായ്നോ ഇന്ത്യക്കാർ ക്യൂബയിലേക്ക് കുടിയേറി. അവരായിരിക്കണം കൃഷി തുടങ്ങിയത്. കൊളംബസും സ്പാനിഷ് അധിനിവേശവും 28 ഒക്റ്റോബർ 1492-ലാണ് ക്രിസ്റ്റഫർ കൊളംബസ് ക്യൂബൻ ദ്വീപുസമൂഹത്തിൽ കാലു കുത്തിയതും സ്പെയിനിന്റെ ആധിപത്യം ഉറപ്പിച്ചതും. സ്പാനിഷുകാർ അധികം താമസിയാതെ കുടിയേറ്റവും തുടങ്ങി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽത്തന്നെ ഭരണസൗകര്യാർഥം ക്യൂബ ഏഴു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. എൻകൊമീയെൻഡ എന്ന കുടിയായ്മ വ്യവസ്ഥ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് സ്പാനിഷുകാർ ജന്മികളും , അമേരിന്ത്യൻ വംശജർ അവരുടെ കുടികിടപ്പുകാരുമായി. ആഫ്രിക്കയിൽ നിന്ന് തോട്ടവേലക്കായി നീഗ്രോ അടിമകളും എത്തി. ഇവർക്കിടയിലെ വിവാഹങ്ങൾ സ്പാനിഷ്-അമേരിന്ത്യൻ- നീഗ്രോ വംശജർ ഇടകലർന്നുള്ള സങ്കരവർഗത്തിന് രൂപം കൊടുത്തു. കരിമ്പും പുകയിലയും ക്യൂബയുടെ പ്രധാന കയറ്റുമതി ചരക്കുകളായി. സ്പെയിനും ദക്ഷിണഅമേരിക്കയിലെ സ്പാനിഷ് കോളണികളുമായുള്ള സമുദ്ര പാതയിൽ ക്യൂബ പ്രധാനപ്പെട്ട താവളമായിത്തീർന്നു. യു.എസ്.എ വലിയ തോതിൽ ക്യൂബയിൽ മുതൽ മുടക്കി. അതുകൊണ്ടതന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ക്യൂബ വിലക്കെടുക്കാനായി യു.എസ്.എ വിഫല ശ്രമങ്ങൾ നടത്തി,. പക്ഷെ സ്പെയിൻ വഴങ്ങിയില്ല. ക്യൂബൻ സ്വാതന്ത്ര്യസമരം നികുതി വർദ്ധനവും രാഷ്ട്രീയ- സാമൂഹ്യ അസമത്വങ്ങളും ക്യൂബൻ ജനതയെ അസ്വസ്ഥരാക്കി. സ്പെയിനിനെതിരെ ക്യൂബ നടത്തിയ സ്വാതന്ത്ര്യസമരം മൂന്നു ഘട്ടങ്ങളിലായിട്ടാണ് നടന്നത്. 1868മുതൽ 78 വരെ നീണ്ടുനിന്ന മഹായുദ്ധം(Guerra grande പത്തുവർഷയുദ്ധമെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്,) 1879 മുതൽ 80 വരെ ഏതാനും മാസങ്ങൾ മാത്രം നീണ്ടുനിന്ന ഹ്രസ്വ യുദ്ധം(La guerre chiquita) , 1895മുതൽ 98വരെ മൂന്നു വർഷം നീണ്ടുനിന്ന അന്തിമ സ്വാതന്ത്ര്യ സമരം. ഇത് അവസാനഘട്ടത്തിൽ പൂർണതോതിലുളള സ്പാനിഷ്-അമേരിക്കൻ യുദ്ധമായി പരിണമിച്ചു . പത്തുവർഷയുദ്ധം 1868-ൽ കാർലോസ് മാനുവെൽ ഡെസെസ്പെഡെസ് എന്ന തോട്ടമുടമയുടെ നേതൃത്വത്തിൽ ക്യൂബ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രക്ഷോഭം തുടങ്ങി. പത്തു വർഷം നീണ്ടുനിന്ന സംഘർഷത്തിനുശേഷം സ്പെയിൻ ഇളവുകൾ അനുവദിച്ചു കൊടുത്തെങ്കിലും അവയൊന്നും വേണ്ടപോലെ നടപ്പാക്കിയില്ല. സംഘർഷം തുടർന്നു. ഹ്രസ്വ യുദ്ധം .പത്തുവർഷയുദ്ധതിന്റെ അവശിഷ്ടമായിരുന്നു ഇത്. അമേരിക്കൻ മണ്ണിൽ അഭയം തേടിയ ക്യൂബൻ ദേശീയവാദികളാണ് ഇത് ആസൂത്രണം ചെയ്തത്. 1879 ഓഗസ്റ്റ് മുതൽ 1880സെപ്റ്റമ്പർ വരെ കഷ്ടിച്ച് പന്ത്രണ്ടു മാസക്കാലത്തേക്കു മാത്രമേ പ്രക്ഷോഭകാരികൾക്കു പടിച്ചു നില്ക്കാനായുള്ളു. സ്പാനിഷ് സൈന്യം അവരെ നിശ്ശേഷം പരാജയപ്പെടുത്തി. അന്തിമ സ്വാതന്ത്ര്യസമരം പതിനഞ്ചു വർഷത്തെ കാലയളവിൽ ക്യൂബയിലെ രാഷ്ട്രീയ-സാമ്പത്തിക- സാമൂഹ്യ സാഹചര്യങ്ങൾ ഏറെ വഷളായിരുന്നു. അമേരിക്കൻ പത്രങ്ങൾ സ്ഥിതിഗതികൾ പെരുപ്പിച്ചു സ്പെയിനിനെതിരെ പൊതുജനവിദ്വേഷം വളർത്തി എന്നും അഭിപ്രായമുണ്ട്. തുടക്കത്തിൽ നേതൃത്വം വഹിച്ചത് ഹോസെ മാർട്ടി എന്ന ക്യൂബൻ ചിന്തകനും വിപ്ലവ കവിയും ആയിരുന്നു. 1897 അവസാനത്തോടെ സ്പെയിൻ വിട്ടുവീഴ്ചകൾക്കു തയ്യാറായി ക്യൂബയിൽ സ്വതന്ത്ര ഭരണകൂടം നിലവിൽ വന്നു .:File:Guantanamo Naval Base aerial photo 1962.jpg സ്പാനിഷ്-അമേരിക്കൻ യുദ്ധം സ്പെയിനിനോടു കൂറു പുലർത്തിയിരുന്ന ഒരു വിഭാഗം ജനങ്ങൾ അക്രമാസക്തരായി. 1898 ഫെബ്രുവരി 15-ന് ഹവാന തുറമുഖത്ത് നങ്കുരമിട്ടിരുന്ന യു.എസ്.എസ്. മെയിൻ എന്ന കപ്പൽ സ്ഫോടനത്തിനിരയായി മുങ്ങി. സ്ഫോടനത്തിന്റെ യഥാർഥകാരണം സ്ഥിരീകരിക്കപ്പെട്ടില്ല. പ്രമുഖ അമേരിക്കൻ പത്രങ്ങൾ വാർത്തകൾ പെരുപ്പിച്ചു. ക്യൂബയുടെ ആഭ്യന്തരസമരത്തിൽ ഇടപെടാൻ യു.എസ്. ഈ അവസരം സമർഥമായി ഉപയോഗപ്പെടുത്തി. സ്പെയിനിനെതിരായി ക്യൂബയടക്കം കരീബിയനിലെ സ്പാനിഷ് കോളണികളിൽ യു.എസ്. സൈന്യം ഇറങ്ങി. ഈ ഏറ്റുമുട്ടലിൽ സ്പെയിനിന് ഫിലിപ്പീൻസും പോർടോറിക്കോയും നഷ്ടപ്പെട്ടു. പാരിസ് സമാധാന ഉടമ്പടിയനുസരിച്ച് ക്യൂബക്കു മേലുളള സർവ അധികാരാവശ്യങ്ങളും ക്യൂബ യു.എസിനു കൈമാറി.1899 ജനവരി ഒന്നിന് ക്യൂബ നാനൂറു വർഷത്തെ സ്പാനിഷ് അധീനതയിൽ നിന്ന് സ്വതന്ത്രയായി. അമേരിക്കൻ അധീനതയിൽ യുദ്ധാനന്തര ക്യൂബയിൽ നിയമവും സമാധാനവും പുനഃസ്ഥാപിക്കാനായി അമേരിക്കൻ സൈനിക മേധാവി മേജർ ജനറൽ ബ്രുക്കിന്റെയും പിന്നീട് ജനറൽ വുഡിന്റേയും നേതൃത്വത്തിൽ അമേരിക്കൻ സൈന്യം മുൻകൈയെടുത്തു. അമേരിക്കൻ പ്രസിഡണ്ടിന്റെ യുദ്ധച്ചെലവിനുള്ള ഫണ്ടിൽനിന്ന് ക്യൂബക്ക് ധനസഹായവും ല ഭിച്ചു സ്വയം ഭരണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ക്യൂബൻ ഭരണഘന നിലവിൽ വന്നു. പക്ഷെ സ്വന്തം താത്പര്യങ്ങൾ നിരുപാധികം സംരംക്ഷിക്കാനായി അമേരിക്ക പ്ലാറ്റ് ഭേദഗതി മുന്നോട്ടു വെച്ചു. ഇതിലെ ഉപാധികൾ ക്യൂബയുടെ സർവാധികാരത്തിൽ കൈകടത്തുന്നവയായിരുന്നു. എങ്കിലും ഇത് അംഗീകരിക്കയല്ലാതെ ക്യൂബക്ക് മറ്റു മാർഗ്ഗമൊന്നുമില്ലായിരുന്നു. 1901 ഡിസമ്പർ 25-ന് ക്യൂബ സ്വന്തം ഭരണഘടനയിൽ പ്ലാറ്റ് ഭേദഗതി ഉൾപ്പെടുത്തി. ഗ്വാണ്ടനാമോയിൽ സ്ഥിരസൈനികത്താവളം നിലനിർത്താൻ യു.എസിന് അവകാശം ലഭിച്ചു. സ്വതന്ത്ര ക്യൂബ അമേരിക്കയിൽ പ്രവാസിയായിരുന്ന ടോമസ് എസ്റ്റ്രാഡ പാമ ക്യൂബയുടെ പ്രഥമ പ്രസിഡന്റായി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു,1902-ൽ സ്ഥാനമേറ്റു. സ്ഥിതിഗതികൾ വളരെയൊന്നും പൂർണമായും ശാന്തമായിരുന്നില്ല. ആഭ്യന്തരലഹളകൾ അടിച്ചമർത്താനായി യു.എസ്. പല തവണ ഇടപെട്ടു. 1933-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റ രാഷ്ട്രീയ-സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. 1944-ൽ സ്ഥാനമൊഴിഞ്ഞെങ്കിലും 1952-ൽ വീണ്ടും അധികാരം കൈയടക്കി. ബറ്റിസ്റ്റയുടെ ദുർഭരണത്തിനെതിരായി 1953-ൽ ഫിദൽ കാസ്ട്രോ പ്രക്ഷോഭം സംഘടിപ്പിച്ചു,പക്ഷെ വിജയിച്ചില്ല. ക്യൂബൻ വിപ്ലവം പ്രധാന ലേഖനം ക്യൂബൻ വിപ്ലവം 1956-ൽ ഒരു ചെറിയ സംഘം സൈനികരോടൊപ്പം കാസ്ട്രോ ക്യൂബയുടെ തെക്കു കിഴക്കൻ തീരത്തെ ,സിയേറാ മയിസ്ത്ര മലനിരകളിൽ താവളമുറപ്പിച്ചു. ചെ ഗെവാറയുടെ സഹായത്തോടെ ഗറില്ലാ യുദ്ധം ആരംഭിച്ചു. ഗറില്ലായുദ്ധം ചെറുത്തു നില്ക്കാനാവാതെ 1959-ൽ ബാറ്റിസ്റ്റ ക്യൂബ യിൽ നിന്നു പാലായനം ചെയ്തു. കാസ്ട്രോ ക്യൂബയുടെ ഭരണാധികാരിയായി. 1965 -ൽ കമ്യൂണിസ്റ്റ് പാർട്ടി ക്യൂബയിലെ ഏക രാഷ്ട്രീയ പാർട്ടിയായി. ക്യൂബയുടെ റഷ്യൻ ചായ്വ് അമേരിക്കയെ അലോസരപ്പെടുത്തി, അണുയുദ്ധത്തിനറെ വക്കു വരെ എത്തിച്ചു ക്യൂബ ഇന്ന് 2008-ൽ ഫിദൽ കാസ്ട്രോ സ്ഥാനമൊഴിഞ്ഞശേഷം അടുത്ത പത്തു വർഷം റൗൾ കാസ്ട്രോ ആയിരുന്നു പ്രസിഡന്റ് . 2018 ഏപ്രിൽ 1-ന് മിയേൽ ഡയസ് കനേൽ ക്യൂബയുടെ ഇരപത്തഞ്ചാമത്തെ പ്രസിഡന്റായി. യു. എസ്.എ യുമായുള്ള ബന്ധത്തിൽ അയവു വന്നിട്ടുണ്ട്. ക്യൂബക്കകത്ത് വ്യാവസായിക-സാമ്പത്തിക നയങ്ങളും ഉദാരവത്കരിക്കപ്പെട്ടിരിക്കുന്നു. ഭൂപ്രകൃതി ക്യൂബക്ക് കേരളത്തിന്റെ നാലിരട്ടി വലിപ്പമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കരീബിയൻ കടലിലേക്കും മെക്സിക്കോ ഉൾക്കടലിലേക്കുമുള്ള സഞ്ചാരം നിയന്ത്രിക്കവുന്ന തന്ത്രപധാനമായ സ്ഥാനത്താണ് ക്യൂബ സ്ഥിതിചെയ്യുന്നത്. ക്യൂബക്ക് വടക്കുഭാഗത്തു അറ്റ്ലാന്റിക് മഹാസമുദ്രവും ബഹാമാസ് ദ്വീപുകളും ആണ്. മയാമി ബീച്ച് ഹവാനയിൽ നിന്നും 145 കിലോ മീറ്റർ മാത്രം വടക്കാണ്. തെക്ക് മെക്സിക്കോ ഉൾക്കടലും കിഴക്ക് ഹെയിറ്റി ഉൽപ്പെടുന്ന ഹിസ്പാനിയോള ദ്വീപുമാണ്. ക്യൂബയുടെ നാലിലൊന്ന് മലമ്പ്രദേശമാണ്. ഇരുനൂറ്റിയമ്പതു കിലോമീറ്റർ നീളത്തിൽ തെക്കുകിഴക്കൻ തീരത്തോടു ചേർന്നു കിടക്കുന്ന സിയേറാ മയെസ്ത്രാ മലനിരകളാണ് ഏറ്റവും വലിയത്. ടോർക്വിനോ(1974 മീറ്റർ ) ബയമേസ(1730 മീറ്റർ ) ഇവയാണ് ഏറ്റവും ഉയർന്ന കൊടുമുടികൾ. ദ്വീപിന്റെ മധ്യഭാഗത്തായി സാന്റാക്ലാര പീഠഭൂമിയും എസ്കാംബ്രേ, ട്രിനിഡാഡ് എന്ന കുഞ്ഞു പർവതനിരകളും സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറെ അരികുചേർന്ന് തെക്കുവടക്കായി ഒർഗാനോസ്,റോസാരിയോ മലനിരകൾ. സമതലപ്രദേശത്ത് കരിമ്പും പുകയിലയുമാണ് പ്രധാന കാർഷികവിളവുകൾ. 3500 കി.മീ. ദൈർഘ്യമുള്ള ക്യൂബൻ സമുദ്രതീരം ഉൾക്കടലുകളാലും കണ്ടൽക്കാടുകളാലും സമൃദ്ധമാണ്. ജനത, ജനസംഖ്യ ഇന്ന് ക്യൂബയിൽ ജനങ്ങളിൽ പകുതിയോളം മുളാത്തോസ് വിഭാഗത്തിൽപ്പെട്ടവരാണ്( യൂറോപ്യൻ വർഗത്തിൽപ്പെട്ടവരും ആഫ്രിക്കൻ വംശജരും ചേർന്നുണ്ടാകുന്ന സമ്മിശ്രവർഗത്തെയാണ് മുളാത്തോസ് എന്നു വിളിക്കുന്നത്). ക്യൂബയിൽ ഏകദേശം 37%-ത്തോളം തനി വെള്ളക്കാരാണ്. സ്പെയിനിൽനിന്നും കുടിയേറ്റക്കരായി വന്നവരാണ് ഇവർ. ജനസംഖ്യയുടെ 12%-ത്തോളം കറുത്തവർഗ്ഗക്കാരാണ്. 1%-ത്തോളം ചൈനീസ് വംശജരാണ്. തോട്ടങ്ങളിൽ പണിയെടുക്കുവാനായി വന്ന അടിമകളുടെ‍ പിന്മുറക്കാരാണ് ഇവർ. ക്യുബ 100% സ്പാനിഷ് സംസാരിക്കുന്ന രാജ്യമാണ്. അവലംബം പുറത്തേക്കുള്ള കണ്ണികൾ മലയാളം വാരിക, 2012 ജൂൺ 22 വർഗ്ഗം:ക്യൂബ വർഗ്ഗം:ദ്വീപ് രാജ്യങ്ങൾ വർഗ്ഗം:സ്പാനിഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:സ്പാനിഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ വർഗ്ഗം:ഒരു അയൽരാജ്യം മാത്രമുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
കാഴ്ച (ചലച്ചിത്രം)
https://ml.wikipedia.org/wiki/കാഴ്ച_(ചലച്ചിത്രം)
കാഴ്ച 2004-ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം. ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദർശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ഒരു വൻ‌ദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്. കഥ ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് ഉറ്റവർ നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽനിന്നും ചിതറിക്കപ്പെട്ട പവൻ എന്ന ബാ‍ലനും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റർ മാധവനുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ദേശം, ഭാഷ, പ്രായം എന്നീ വ്യത്യാസങ്ങൾക്കതീതമായി ഇരുവരും വളർത്തിയെടുക്കുന്ന സ്നേഹമാണ് കഥയുടെ പ്രധാന ആകർഷണം. ഭൂകമ്പത്തെത്തുടർന്ന് ഭിക്ഷാടക സംഘത്തിന്റെ കയ്യിലകപ്പെട്ട പവൻ അവിടെ നിന്നും രക്ഷപ്പെട്ട് ഉത്സവപ്പറമ്പുകളിൽ സിനിമാ പ്രദർശനം നടത്തി ജീവിക്കുന്ന മാധവൻ എന്ന സാധാരണക്കാരന്റെ അരികിൽ എത്തിച്ചേരുന്നു. പവന്റെ അനാഥത്വത്തിൽ മനസലിഞ്ഞ മാധവൻ അവനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനായ ബാലൻ ഭൂകമ്പത്തെത്തുടർന്ന് അനാഥനായതാണെന്ന തിരിച്ചറിവ് മറ്റു ചിലർ സ്വാർഥലാഭത്തിനായി ഉപയോഗിക്കാൻ തുടങ്ങുന്നതോടെ അവന്റെ ജീവിതഗതി മാറിമറിയുന്നു. തുടർന്ന് പവനെക്കാണുന്നത് പൊലീസ് സ്റ്റേഷനിലും അനാഥാലയത്തിലും കോടതിയിലുമൊക്കെയാണ്. മാധവനും ഈ ബാലനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ തീവ്രത നിയമ പുസ്തകങ്ങൾക്കു മനസ്സിലാക്കാനാകുന്നില്ല. അവർ അവനെ ഗുജറാത്തിലേക്ക് തിരിച്ചയക്കുന്നു. സ്വന്തം നാടുവിട്ട് പുറത്തുപോയിട്ടില്ലാത്ത ഓപ്പറേറ്റർ മാധവനും അവനൊപ്പം സഹായത്തിന് ഗുജറാത്തിലേക്ക് പുറപ്പെട്ടു. ഗുജറാത്തിലെത്തിയപ്പോൾ ദുരന്തത്തിന്റെ ക്രൂരമായ പ്രഹേളികകൾ മാധവൻ നേരിട്ടു കാണുകയാണ്. പവന്റെ മാതാപിതാക്കൾ അവിടെയില്ല. എന്നാൽ അവർ മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന് അധികാരികൾക്ക് തീർച്ചയില്ല. അവരുടെ രേഖകളിൽ ഒരു വാചകമുണ്ട്- കാണ്മാനില്ല. എന്നുവച്ചാൽ അവർ എന്നുവേണമെങ്കിലും തിരിച്ചുവരാം. ഇക്കാരണത്താൽ മാധവന് പവനെ ദത്തെടുക്കാനാവില്ല. ഒടുവിൽ തനിക്കു പിറക്കാ‍തെപോയ മകനെ വീണ്ടും അനാഥത്വത്തിന്റെ ദുരിതങ്ങളിലേക്ക് തനിച്ചാക്കി മടങ്ങാൻ മാധവൻ നിർബന്ധിതനാകുന്നതോടെ കഥ പൂർണ്ണമാകുന്നു. ഉറ്റവർ ഒരിക്കലും എത്താതിരുന്നാൽ തന്നെ അറിയിക്കണമെന്നും താൻ സ്വന്തം മകനെപ്പോലെ വളർത്തിക്കോളാമെന്നും അഭ്യർഥിച്ച് മാധവൻ തന്റെ വിലാസം എഴുതി ഉദ്യോഗസ്ഥനെ ഒരു കത്ത് ഏൽപ്പിക്കുന്നു. മാധവൻ തിരികെ നടക്കുമ്പോൾ ആ ഉദ്യോഗസ്ഥൻ കത്ത് ചവറ്റുകുട്ടയിലേക്കെറിയുന്നു. ഇതൊന്നും അറിയാതെ മനസ്സിൽ നന്മകളുമായി നടന്നകലുന്ന മാധവനിൽ ചിത്രം അവസാനിക്കുന്നു. അഭിനേതാക്കൾ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങളായ ഫിലിം ഓപ്പറേറ്റർ മാധവനെയും അനാഥ ബാലൻ പവനെയും അവതരിപ്പിക്കുന്നത് യഥാക്രമം മമ്മൂട്ടിയും യഷുമാണ്. മാധവന്റെ ഭാര്യയായി പത്മപ്രിയയും മകളായി സനുഷയും വേഷമിടുന്നു. ഇന്നസെന്റ്, മനോജ് കെ. ജയൻ, വേണു നാഗവള്ളി എന്നിവർ മറ്റു കേന്ദ്രകഥാ‍പാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മപ്രിയയുടെ ആദ്യ മലയാളചിത്രമായിരുന്നു ഇത്. അവതരണം ജീവിത നൈർമ്മല്യങ്ങൾ വിട്ടുമാറാത്ത, കുട്ടനാട്ടിലെ ഇഴയുന്ന ജീവിതപശ്ചാത്തലത്തിലാണ് സംവിധായകൻ കഥ ചിത്രീകരിക്കുന്നത്. ഒരു അനാഥ ബാ‍ലനും നാട്ടുമ്പുറത്തുകാരനുമായുള്ള സ്നേഹബന്ധത്തിന്റെ സുന്ദര മുഹൂർത്തത്തിൽനിന്ന് പെട്ടെന്ന് സാമൂഹിക വിമർശനത്തിലേക്കാണ് സിനിമ പടർന്നു കയറുന്നത്. ദുരന്തങ്ങൾ സാധാരണക്കാരന്റെ ജീവിതത്തിൽ ഏൽപ്പിക്കുന്ന മുറിവുകളെ നിയമപ്പുസ്തകങ്ങളുപയോഗിച്ച് അധികാരികൾ നിസ്സാരവൽക്കരിക്കുന്നത് എങ്ങനെയെന്നു കാട്ടുകയാണ് സംവിധായകൻ. നന്മയുടെ ഭാഷ മനസ്സിലാക്കാത്ത ഉദ്യോഗ വർഗ്ഗത്തെയും തുറന്നുകാട്ടുന്ന അവതരണമാണ് ചിത്രത്തിന്റേത്. കഥയുമായി ബന്ധമില്ലാത്ത സമകാലിക സംഭവങ്ങളെയും ഇടയ്ക്ക് വിമർശിക്കുന്നുണ്ട്. 'അല്പസ്വല്പം വിദേശ ബന്ധമില്ലാത്ത ആരാ ഇവിടെയുള്ളത്' എന്ന പരാമർശം ഒരുദാഹരണം. പ്രകടനം കുറഞ്ഞ ചിലവിൽ നിർമ്മിക്കപ്പെട്ട കാഴ്ച പതിവ് വിപണനഘടകങ്ങളൊന്നും ഇല്ലാതിരുന്നിട്ടും മികച്ച സാമ്പത്തിക വിജയം നേടി. റിലീസ് ചെയ്ത മിക്ക കേന്ദ്രങ്ങളിലും ഈ സിനിമ 100 ദിവസം പിന്നിട്ടു. ലളിതമായ പ്രമേയം സ്വീകരിച്ച് ഈ സിനിമ നേടിയ വിജയം ഒട്ടേറെ സംവിധായകരെ ആ വഴിക്ക് ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. പുരസ്കാരങ്ങൾ 2004ലെ കേരളസംസ്ഥാന സിനിമ അവാർഡിൽ കാഴ്ച ഒട്ടേറെ പുരസ്കാരങ്ങൾ നേടി. മികച്ച നവാഗത സംവിധായകൻ(ബ്ലെസി), മികച്ച നടൻ(മമ്മൂട്ടി),മികച്ച ബാലതാരങ്ങൾ(യഷ്, സനുഷ), ജനകീയ സിനിമ എന്നീ വിഭാഗത്തിലാണ് കാഴ്ച സംസ്ഥാന അവാർഡ് നേടിയത്. ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ജനകീയ വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ച പുരസ്കാര പട്ടികയിലും കാഴ്ച ഇടംനേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച പുതുമുഖ നായിക, മികച്ച ഛായാഗ്രാഹകൻ എന്നിവയാണ് കാഴ്ച കരസ്ഥമാക്കിയ ഏഷ്യാനെറ്റ് അവാർഡുകൾ. പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരവും നേടി. വിമർശനങ്ങൾ, വിവാദങ്ങൾ സിനിമ ഇറങ്ങി ഏറെക്കഴിഞ്ഞാണെങ്കിലും കാഴ്ച ഏതാനും വിവാദങ്ങളിലും ഉൾപ്പെട്ടു. 2004ലെ ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കാഴ്ച പൂർണ്ണമായും തഴയപ്പെട്ടിരുന്നു. വിധികർത്താക്കളുടെ കൂട്ടത്തിലുള്ള മലയാളികൾക്കെതിരേ കടുത്ത വിമർശനവുമുയർന്നു. ഇതേത്തുടർന്ന് വിധികർത്താക്കളിൽ ഒരാളായ മലയാള സിനിമാ സംവിധായകൻ മോഹൻ രൂക്ഷമായ ഭാഷയിൽ കാഴ്ചയെ വിമർശിച്ചു. കാഴ്ചയുടെ പ്രമേയം മൗലികമല്ലെന്നതായിരുന്നു മോഹൻ ഉന്നയിച്ച പ്രധാ‍ന ആരോപണം. തമിഴ് സംവിധായകൻ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൻ എന്ന ചിത്രത്തിന്റെ പ്രമേയംതന്നെയാണ് കാഴ്ചയുടേതെന്നും മോഹൻ ആരോപിച്ചു. നുറുങ്ങുകൾ തമിഴ്‌ നടൻ വിക്രമിനെ ആയിരുന്നു സംവിധായകൻ ആദ്യഘട്ടത്തിൽ നായകനായി ആലോചിച്ചിരുന്നത്‌. പിന്നീട്‌ മമ്മൂട്ടിയിൽ എത്തിച്ചേരുക ആയിരുന്നു. സംസ്ഥാനപുരസ്കാര ജേതാവായ മേക്കപ്‌ മാൻ രഞ്ചിത്ത്‌ അമ്പാടിയുടെ പ്രഥമചിത്രം കൂടിയായിരുന്നു കാഴ്ച. ചിത്രീകരണത്തിന്റെ കാര്യത്തിലും സംവിധായകൻ വ്യത്യസ്തത പുലർത്തി. എല്ലാ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ആലുവയിൽ അഭിനയക്കളരി നടത്തിയ ശേഷമാണ് കാഴ്ച ചിത്രീകരിച്ചത്. മലയാളത്തിലെ തിരക്കേറിയ നടനായ മമ്മൂട്ടി ഉൾപ്പെടെ എല്ലാവരും ഈ ശിൽ‌പശാലയിൽ പങ്കെടുത്തിരുന്നു. ഓരോ രംഗവും നാടകത്തിലെന്നപോലെ അവതരിപ്പിച്ചാണ് ബ്ലെസി സിനിമയുടെ ചിത്രീകരണത്തിനായി അഭിനേതാക്കളെ സജ്ജരാക്കിയത്. കാഴ്ചയിൽ ഗുജറാത്തി അനാഥ ബാലനായി അഭിനയിച്ച യഷ് യഥാർഥത്തിൽ ഗുജറാത്തി തന്നെയാണ്. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഒട്ടേറെ ഗുജറാത്തികളിലൊരുവൻ. അവലംബം പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ വർഗ്ഗം:മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ വർഗ്ഗം:പത്മപ്രിയ അഭിനയിച്ച ചലച്ചിത്രങ്ങൾ
കുമാരനാശാൻ
https://ml.wikipedia.org/wiki/കുമാരനാശാൻ
മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്‌, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്. ജനനം, ബാല്യം 1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌, കുമാരു (കുമാരനാശാൻ) ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാനതൊഴിൽ കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയുംചെയ്യുമായിരുന്നു. അമ്മ കാളിയമ്മ, ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്കു നല്ല അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്തകുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കിനിറുത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥപറയൽ. അച്ഛനാലപിക്കുന്ന കീർത്തനങ്ങൾകേട്ട്, കുമാരു ലയിച്ചിരിക്കുമായിരുന്നു. വലുതാകുമ്പോൾ, അച്ഛനെപ്പോലെ താനും കവിതകളെഴുതുമെന്ന്, കൊച്ചുകുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയസംഗീതത്തിലുമുള്ള താല്പര്യം, അച്ഛനിൽനിന്നു ലഭിച്ചതാണ്. ബാല്യകാലത്ത്‌, പലവിധ അസുഖങ്ങൾവന്ന് കുമാരു കിടപ്പിലാകുക പതിവായിരുന്നു. അങ്ങനെയിരിക്കേ, കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖംബാധിച്ചു കിടപ്പിലായിരുന്ന അവസരത്തിൽ, കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു അവരുടെ വീട്ടിൽവരുകയും കുമാരുവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോകുകയുംചെയ്തു. ഗോവിന്ദനാശാന്റെകീഴിൽ യോഗയും താന്ത്രികവുമഭ്യസിച്ച്, വക്കത്തുള്ള ഒരു മുരുകൻക്ഷേത്രത്തിൽക്കഴിയുമ്പോൾ, കുമാരുവിൽ കവിതയെഴുത്ത് ഒരു കമ്പമായി രൂപപ്പെട്ടിരുന്നു. കൗമാരം അന്നത്തെ പതിവനുസരിച്ച് ഏഴുവയസ്സായപ്പോൾ കുമാരനെ ഒരു കുടിപ്പള്ളിക്കൂടത്തിൽ ചേർത്തു. തുണ്ടത്തിൽ പെരുമാളാശാനായിരുന്നൂ കുമാരൻ്റെ പ്രഥമഗുരു. സമർത്ഥനായ കുമാരു വേഗംതന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടുവയസ്സായപ്പോൾ സംസ്കൃതപഠനവുമാരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയുംമറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു. (ചക്കൻവിളാകം പ്രൈമറി സ്‌കൂൾ - കോയിൽത്തോട്ടം സ്കൂളെന്നുമറിയപ്പെട്ടിരുന്നു. ഇപ്പോളത്, ആശാൻ മെമ്മോറിയൽ ഗവണ്മെൻ്റ് എൽ.പി സ്കൂൾ കായിക്കര എന്നു പുനർനാമകരണംചെയ്യപ്പെട്ടിരിക്കുന്നു.) പതിനൊന്നാമത്തെ വയസ്സിൽ, കുമാരൻ ആ സ്കൂളിൽ രണ്ടാംതരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ, പ്രശസ്തമായ രീതിയിൽത്തന്നെ സ്കൂൾപരീക്ഷയിൽ വിജയിച്ചു. പഠിച്ച സ്കൂളിൽത്തന്നെ, കുമാരൻ കുറച്ചുകാലം അദ്ധ്യാപകനായി ജോലിനോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറുപ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടുകിട്ടിയില്ല. അദ്ധ്യാപകജോലിയവസാ‍നിപ്പിച്ച്, ചില സ്നേഹിതന്മാരോടൊപ്പംകൂടെ സ്വയം ഇംഗ്ലീഷ് പഠിക്കാനാരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു വേഗം വായിച്ചുതീർക്കുമായിരുന്നു. യൗവനം കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛനാഗ്രഹമുണ്ടായിരുന്നെങ്കിലും വലിയതുക ചെലവാക്കിപ്പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തികചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്നു കരുതി, അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്തു ജോലി സംഘടിപ്പിച്ചുകൊടുത്തു. കണക്കെഴുത്തുജോലിയിൽ ഏർപ്പെട്ടിരുന്നകാലത്തുതന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങി. തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ, അവനെ കൂടുതൽ പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോടു നിർബന്ധമായി പറഞ്ഞു. കണക്കെഴുത്തുജോലിയുപേക്ഷിച്ച്, കുമാരു വീട്ടിൽനിന്നുമാറി, വല്യച്ഛന്റെ വിട്ടിൽപ്പോയിത്താമസിച്ചു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖപണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെച്ചേർത്തു. പാട്ടുകളും ശ്ലോകങ്ങളുമെഴുതുന്നകാര്യത്തിൽ അന്നു കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെപ്പഠിച്ചിരുന്നകാലത്തു രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്തു കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിക്കപ്പെട്ട ആദ്യത്തെ കൃതി അതാണെന്നു പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു. ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടൽ thumb|കുമാരനാശാൻ(ഇടതുവശത്തു നിൽക്കുന്നത്) ശ്രീനാരായണഗുരുവുമൊത്ത് (നടുവിലിരിക്കുന്നു). ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ, കുമാരൻ സുഖമില്ലാതെകിടന്ന അവസരത്തിൽ, അദ്ദേഹത്തിൻ്റെ അച്ഛൻ അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വരക്ഷേത്രത്തിൽ വിശ്രമിയ്ക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ, അഞ്ചുതെങ്ങ് കായിക്കരയിലെ വീട്ടിൽ വിളിച്ചുകൊണ്ടുവന്നു. ആദ്യകാഴ്ചയിൽത്തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻകഴിയാത്ത ഒരാത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികമാകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെയുപദേശിച്ചു. ജീവിതകാലംമുഴുവൻനീണ്ടുനിന്ന, സുദൃഢമായൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ ആത്മീയചൈതന്യം കുമാരുവിനെ, ക്രമേണ യോഗിയും വേദാന്തിയുമാക്കി. കുറച്ചുകാലം അഞ്ചുതെങ്ങ് കായിക്കരയിലെ ശ്രീ സുബ്ര്യമണ്യസ്വാമിക്ഷേത്രത്തിൽ പൂജാരിയായി. ഉദ്ദ്യേശം ഇരുപതുവയസ്സു പ്രായമായപ്പോൾ, കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽച്ചെന്നുകൂടി അന്തേവാസിയായി, മതഗ്രന്ഥപാരായണത്തിലും യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത്, അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചുതുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്നു വിളിച്ചുതുടങ്ങി. അല്പകാലം അവിടെക്കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ട്, ഏകനായി കുറ്റാലത്തെത്തി. അവിടെവച്ച്, അദ്ദേഹത്തിനു മലമ്പനി ബാധിച്ചു. ഈ യാത്രയുടെയവസാനം, അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത്, ആശ്രമവാസികൾക്കുവേണ്ടി കുമാരനാശാൻരചിച്ച കീർത്തനമാണ് “ശാങ്കരശതകം”. ഉപരിപഠനം ശ്രീനാരായണഗുരുദേവൻതന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബെംഗളൂരുവിൽ ജോലിനോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നതവിദ്യാഭ്യാസത്തിനായി, കുമാരനാശാൻ ബെംഗളൂരുവിലേക്കു പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃതകോളെജിൽച്ചേർന്നു. (ഈ കലാലയമിപ്പോളും ബെംഗളൂരുവിലുണ്ട്) ന്യായശാസ്ത്രമായിരുന്നു ഐച്ഛികവിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗ്ലൂരിലെത്തിയത്. ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബെംഗളൂരുവിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയപങ്കുവഹിച്ചു. അക്കാലത്ത്, ഡോ. പല്പു കുമാരനാശാനൊരു പേരുനല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയംകൈവരിച്ച്, കുമാരൻ സ്കോളർഷിപ്പിനർഹനായി. മൂന്നുവർഷത്തോളം അദ്ദേഹം ബെംഗളൂരുവിൽ പഠിച്ചു. കൊൽക്കത്തയിൽ തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി, 1898ൽ ആശാന്, കൊൽക്കത്തയിലെ സംസ്കൃതകോളേജിൽ പ്രവേശനംലഭിച്ചു. 25 വയസ്സുമുതൽ 27 വയസ്സുവരെ കൊൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനുപുറമേ ഇംഗ്ലീഷും ഇക്കാലത്ത് അദ്ദേഹമഭ്യസിച്ചു. ഡോ. പല്പുവാണ്‌, ആശാന്റെ വിദ്യാഭ്യാസത്തിനുവേണ്ട സഹായങ്ങളെല്ലാംചെയ്തത്‌. കൊൽക്കത്തയിലെ ജീ‍വിതകാലത്തിൻ്റെ ഭൂരിഭാ‍ഗവും പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയുംമറ്റും കൃതികൾ പുതിയൊരോജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൊൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയചിന്താഗതികളും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും. thumb|ആശാന്റെ കൈയക്ഷരം: തോന്നയ്ക്കലിലെ ആശാൻസ്മാരകത്തിൽ സൂക്ഷിച്ചിട്ടുള്ള നോട്ടു ബുക്കിൽനിന്നു ഫോട്ടോയെടുത്തത് അരുവിപ്പുറത്തേക്കു മടക്കയാത്ര ശ്രീനാരായണഗുരുദേവന്റെ ആജ്ഞാനുസാരം, കൊൽക്കത്തയിലെ വിദ്യാഭ്യാസമവസാനിപ്പിച്ച്, കുമാരനാശാൻ അരുവിപ്പുറത്തു മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക്, അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം”തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല”തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്നകാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽക്കഴിഞ്ഞു. അപ്പോഴേയ്ക്കും അദ്ദേഹത്തിനു മുപ്പതു വയസ്സായിരുന്നു. എസ്.എൻ.ഡി.പി യോഗം സെക്രട്ടറിപദം ഈ കാലഘട്ടത്തിലാണ്, മറ്റൊരുസംഭവംനടന്നത്. ശ്രീനാരായണഗുരുവും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്റെ സംഘടനാപരമായ ചുമതലകളർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയശിഷ്യനായ കുമാരനാശാനെയായിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യയോഗം സെക്രട്ടറിയായി. ഏതാണ്ടു പതിനാറുവർഷക്കാലം അദ്ദേഹം ആ ചുമതലവഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി, “വിവേകോദയം” മാസികയാരംഭിച്ചു. എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയെന്നനിലയ്ക്ക്, കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻവഹിച്ച പങ്കു നിസ്തുലമാണ്. അദ്ദേഹം സ്വപ്നജീവിയായ ഒരു കവിയായിരുന്നില്ല. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരമിടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിലേർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനംചെയ്തത്, ഈ സാമൂഹികബോധമാണ്. നിയമസഭാംഗം 1909-ൽ അദ്ദേഹത്തിന്റെകൂടെ ശ്രമഫലമായി, ഈഴവർക്കു തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമസഭയിലെ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആശാന്റെ രചനകൾ വീണപൂവ് 1907 ഡിസംബറിലാണ്, കുമാരനാശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാളകാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചികപിടിപെട്ട്, ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയിൽനിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപംകൊണ്ടതെന്നു കരുതപ്പെടുന്നു. എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനംമുതൽ മരണംവരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട്, കേവലം നാല്പത്തിയൊന്നു ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അതു പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവിയെന്ന നിലയ്ക്ക് ആശാന്റെ സ്ഥാനമുറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടെലഭിച്ച അംഗീകാരം, ആശാനിലെ കവിയ്ക്കു കൂടുതൽ പ്രചോദനമരുളി. സ്വപ്നങ്ങളെക്കുറിച്ച് ആയിരത്തിൽക്കൂടുതൽ വാക്കുകളിൽ വർണ്ണിച്ച്, "ഹാ" എന്നുതുടങ്ങി "കഷ്ടം" എന്നവസാനിക്കുന്ന ഈക്കവിത, മനുഷ്യജന്മത്തിൻ്റെ പ്രതിഫലനംതന്നെയാണ്. സുന്ദരമായൊരു പുഷ്പം, കൊഴിഞ്ഞു തറയിൽവീണുകിടക്കുന്നതു കണ്ടപ്പോളുണ്ടായ വിഷാദത്തിൽനിന്നുടലെടുത്തതാണ്, ഈക്കവിത. സാധാരണമനുഷ്യർ കൊഴിഞ്ഞുകിടക്കുന്ന പുഷ്പങ്ങൾകാണുമ്പോൾ ഒരുനിമിഷം നോക്കിയേക്കാം. പിന്നെ നടന്നകലും. അതിനെ ഇത്രയധികം ഭാവനചാർത്തി വർണ്ണിക്കാൻ മഹാകവികൾക്കെ സാദ്ധ്യമാകൂ. വീണപൂവിനെതുടർന്നുരചിച്ച തീയക്കുട്ടിയുടെ വിചാരം അദ്ദേഹത്തിന്റെ സാമൂഹികാവബോധത്തിന്റെ പ്രതിഫലനമായിരുന്നു. നളിനി അതിനുശേഷം ആശാൻ രചിച്ച സുപ്രധാനഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി. മനുഷ്യന്റെ നിസ്സഹായതയവതരിപ്പിക്കുന്ന ഈ വരികൾ നളിനിയിലേതാണു്. ലീല “നളിനി”യിലെ നായികാനായകരിൽനിന്നു വ്യത്യസ്തരായ രണ്ടു കഥാപാത്രങ്ങളെയാണ്, അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തിലവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ്, ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ കവി വരച്ചുകാട്ടുന്നത്. ചണ്ഡാലഭിക്ഷുകിയും കരുണയും ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ ഉജ്ജ്വലാശയങ്ങൾ പലതും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക്, ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്. വാസവദത്തയെന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തനെന്ന ബുദ്ധശിഷ്യനോടുതോന്നുന്ന അനുരാഗത്തിന്റെ കഥപറയുന്ന കരുണ വഞ്ചിപ്പാട്ട് (നതോന്നത) വൃത്തത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോളൊക്കെ “സമയമായില്ല” എന്ന മറുപടിയാണു വാസവദത്തയ്ക്കു ലഭിച്ചിരുന്നത്. ഒടുവിൽ, ഒരു ക്രൂരകൃത്യത്തിനു ശിക്ഷിക്കപ്പെട്ട്, കൈയും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ സന്ദർശിച്ച്, ഉപഗുപ്തൻ അവൾക്കു ബുദ്ധമതതത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അതുകേട്ടു മനംമാറി, ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങിനിൽക്കും. കവിതയിലെ ഒരു ശകലം: ദുരവസ്ഥ വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾസൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“യെന്ന കൃതിയിലെ സാവിത്രി അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായതു ദുരവസ്ഥയാണ്. മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച കാവ്യമാണു ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാനായകന്മാർ. സമൂഹത്തിൽനിന്നു ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയും അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം. പ്രരോദനം ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരമാണ് “പ്രരോദനം“ എന്ന കൃതി. ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്ന്, ആശാൻരചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവുംകൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്. മറ്റുകൃതികൾ കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്നപേരുള്ള കവിതയിൽ ആശാൻ വ്യക്തമാക്കി. ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കുപുറമേ ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണംതുടങ്ങി പ്രമുഖങ്ങളായ ചിലവിവർത്തനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നുവാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമുദായോന്നമനം 1923ൽ കുമാരനാശാൻ മിതവാദി പത്രാധിപർ സി. കൃഷ്ണന്റെപേർക്കയച്ച ദീർഘമായൊരു കത്ത്‌, പത്തുകൊല്ലത്തിനുശേഷം മതപരിവർത്തനരസവാദം എന്നപേരിൽ മൂർക്കോത്തു കുമാരൻ പ്രസിദ്ധപ്പെടുത്തി. തിയ്യസമുദായത്തിന്റെ ഉന്നമനത്തിനായുള്ള ശരിയായമാർഗ്ഗം മതപരിവർത്തനമാണെന്നു വാദിച്ചുകൊണ്ട്‌, സി. കൃഷ്ണൻതന്നെയെഴുതിയ ലേഖനത്തിനുള്ള മറുപടിയാണ്‌ ആ കത്ത്‌. അനാചാരങ്ങളെ പരാമർശിച്ചുകൊണ്ട്‌, ആശാൻ പറയുന്നു - "ഞാനും നിങ്ങളും ശ്രീനാരായണഗുരുസ്വാമിയും തീയ്യസമുദായത്തിലെ അംഗങ്ങളാണ്‌, ഞങ്ങളാരും കുരുതികഴിക്കാനും പൂരംതുളളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരമാളുകൾ വേറെയുമുണ്ട്‌. അവരും അതിനുപോകാറില്ല. ഒരേമതമനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും. അവരുടെയെല്ലാം നടപടികൾ ഒന്നുപോലെയിരുന്നെന്ന്‌ ഒരിടത്തും വരുന്നതല്ല. അതിനു സമുദായസ്ഥിരതയെയല്ലാതെ മതത്തെ കുറ്റംപറയുന്നതു ശരിയുമല്ല. അങ്ങനെയുളള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു." 1922-ൽ മദ്രാസ്‌ സർവകലാശാലയിൽവച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ മഹാകവിസ്ഥാനവും പട്ടും വളയും സമ്മാനിച്ചു. വിവാഹം നാല്പത്തിനാലാം വയസ്സിലായിരുന്നു കുമാരനാശാൻ്റെ വിവാഹം. ഭാര്യയുടെ പേര് ഭാനുമതിയമ്മ എന്നായിരുന്നു. അവർ 1976ൽ അന്തരിച്ചു.മേൽക്കൂരയിൽ ഒരു മഹാകാവ്യം- രാംമോഹൻ പാലിയത്ത്, മാതൃഭൂമി ഞായറാഴ്ച പതിപ്പ്, 2013 ജൂൺ16 വ്യവസായം 1921ൽ നാലു പങ്കാളികളോടുകൂടെ ആലുവയ്ക്കടുത്തു പെരിയാരിന്റെ കൈവഴിയോരത്ത്, ചെങ്ങമനാട് എന്ന സ്ഥലത്ത് ‘’യൂണിയൻ ടൈൽ വർക്സ്‘’ എന്ന കമ്പനി തുടങ്ങി. 2003ൽ ഈ സ്ഥാപനം അടച്ചുപൂട്ടി. അസംസ്കൃതവസ്തുവായ കളിമണ്ണിന്റെ ലഭ്യതക്കുറവു് കമ്പനിപൂട്ടാൻ ഒരു കാരണമാണ്. ‘’ശാരദ ബുക്ക് ഡെപ്പോ’‘ എന്ന പുസ്തകപ്രസിദ്ധീകരണസ്ഥാപനവും കുമാരനാശാൻ നടത്തിയിരുന്നു. ആദ്യം ഫാക്ടറിതുടങ്ങാൻ ആലുവകൊട്ടാരത്തിനോടുചേർന്ന സ്ഥലമാണു വാങ്ങിയിരുന്നത്. എന്നാൽ കളിമണ്ണുകൊണ്ടു കൊട്ടാരംകടവു വൃത്തികേടാവുമെന്നതിനാൽ, ആ സ്ഥലത്തു ഫാക്ടറി തുടങ്ങിയില്ല. ആ സ്ഥലമാണ്, പിന്നീട്, ‘’‘അദ്വൈതാശ്രമം’‘’ തുടങ്ങുന്നതിന്, ശ്രീനാരായണഗുരുവിനു സമർപ്പിച്ചത്. മരണം മലയാളകവിതാലോകത്തു നിറസാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുന്നകാലത്താണ് 1924 ജനുവരി 16-ന് (1099​ ​മ​ക​രം​ 3​-ാം​ ​തീ​യ​തി) വെ​ളു​പ്പി​നു ​മൂ​ന്നു​മ​ണി​ക്ക്, പല്ലനയാറ്റിൽ ​ട്രാ​വ​ൻ​കൂ​ർ​ ​ആ​ന്റ് ​കൊ​ച്ചി​ൻ​മോ​ട്ടോ​ർ​ ​സ​ർ​വ്വീ​സ് ​വ​ക​ ​റെഡീമർ എന്നുപേരുള്ള ഒരു ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ, കുമാരനാശാൻ അന്തരിച്ചത്. 51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ദുരൂഹമായ ഈ അപകടംനടന്നത്, ബോട്ട് കൊ​ല്ല​ത്തു​നി​ന്ന് ​ആ​ല​പ്പു​ഴ​യി​ലേ​ക്കു ​പോ​കു​മ്പോ​ളാണ്​.https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan 145​ ​യാ​ത്ര​ക്കാ​രോളം​ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. കു​മാ​ര​നാ​ശാ​ന്റെ​ ​മൃ​ത​ശ​രീ​രം​ അപകടംനടന്നതിന്റെ ​​പി​റ്റേ​ന്നാ​ണ് ​ക​ണ്ടെ​ടു​ത്ത​ത്. https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan. പല്ലനയിൽവച്ചുണ്ടായ ഈ അപകടത്തിൽ ഭൂരിഭാഗം യാത്രക്കാരും രക്ഷപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 25നും 35നും ഇടയ്ക്കാകുമെന്ന് അനുമാനിക്കുന്നു. മ​ക​രം​ 3ന് ​അ​ർ​ദ്ധ​രാ​ത്രി​ക​ഴി​ഞ്ഞ്, മൂന്നുമ​ണി​യോ​ടെ​യാ​ണ് ​ബോ​ട്ട​പ​ക​ടമുണ്ടാ​യ​തും​ ​ആ​ശാ​ൻ​ ​മ​രി​ച്ച​തും. മൃ​ത​ദേ​ഹം​ ​സം​സ്‌​ക​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യു​ള്ള​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ളെത്തുടർന്ന്, ആ​ല​പ്പു​ഴ,​ ​കൊ​ല്ലം,​ ​തോ​ന്ന​യ്ക്ക​ൽ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കു ​കൊ​ണ്ടു​പോ​കാ​നുള്ള ​അഭിപ്രായങ്ങളുണ്ടാ​യെ​ങ്കി​ലും​ ​പ​ല്ല​ന​ നി​വാ​സി​ക​ളു​ടെ​ ​നി​ർ​ബ​ന്ധ​ത്തി​നുവ​ഴ​ങ്ങി​ ​അ​വി​ടെത്ത​ന്നെ​ ​ക​ല്ല​റ​കെ​ട്ടി​ ​അ​ട​ക്കു​ക​യാ​ണു ​ചെ​യ്ത​ത്. https://keralakaumudi.com/news/news.php?id=469113&u=orma-kumaranashan. തിരുവനന്തപുരം ജില്ലയിൽ, തോന്നയ്ക്കൽ, ആശാൻ താമസിച്ചിരുന്ന വീട് ഇന്ന്, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായിസ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാഗമാണ്.http://www.kerala.gov.in/index.php?option=com_content&view=article&id=3957&Itemid=3142 അവലംബം മഹച്ചരിതമാല, കറന്റ് ബുക്സ്, തൃശൂർ. ആശാന്റെ പദ്യകൃതികൾ, ഡി.സി. ബുക്സ്, കോട്ടയം ശിവഗിരി മാസിക. വർഗ്ഗം:1873-ൽ ജനിച്ചവർ വർഗ്ഗം:1924-ൽ മരിച്ചവർ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകർ വർഗ്ഗം:സംരംഭകർ വർഗ്ഗം:ഏപ്രിൽ 12-ന് ജനിച്ചവർ വർഗ്ഗം:ജനുവരി 16-ന് മരിച്ചവർ വർഗ്ഗം:കുമാരനാശാൻ വർഗ്ഗം:എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിമാർ
വേറിട്ട കാഴ്ചകൾ (പുസ്തകം)
https://ml.wikipedia.org/wiki/വേറിട്ട_കാഴ്ചകൾ_(പുസ്തകം)
വേറിട്ട കാഴ്ചകൾ - സാധാരണ രീതികളിൽനിന്ന് വഴിമാറി നടക്കുന്ന കുറെയേറെ സാധാരണക്കാരെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ്. മലയാള ചലച്ചിത്ര നടനും ടെലിവിഷൻ പ്രോഗ്രാം അവതാരകനുമായ വി.കെ. ശ്രീരാമനാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഇതേ പേരിൽ കൈരളി ടെലിവിഷൻ ചാനലിൽ അവതരിപ്പിച്ച പരിപാടിയുടെ ഗ്രന്ഥരൂപമാണ് രണ്ടു പതിപ്പുകളിലായി ഇറങ്ങിയ ഈ പുസ്തകം. പുസ്തകരൂപത്തിലാക്കുന്നതിനു മുൻ‌പ് കലാകൗമുദി വാരികയിലും ഇത് പ്രസിദ്ധീകരിച്ചിരുന്നു. കഥേതര വിഭാഗത്തിലായിരുന്നിട്ടും മലയാള പുസ്തക ലോകത്ത് ഏറെ ശ്രദ്ധനേടാൻ ഈ ലേഖന സമാഹാരത്തിനു സാധിച്ചു. വിഭാഗം:ഗ്രന്ഥങ്ങൾ
പുനം നമ്പൂതിരി
https://ml.wikipedia.org/wiki/പുനം_നമ്പൂതിരി
പുനം നമ്പൂതിരി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഭാഷാകവിയാണു്. കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മാനവിക്രമൻ രാജാ‍ സാമൂതിരിയുടെ സദസ്സിലെ ഒരു അംഗമായിരുന്നു. പതിനെട്ടരക്കവികളിൽ “അരക്കവി” എന്നു പ്രശസ്തനായി (‘അര’ അർത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണു്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുമ്പോൾ, ഭാഷാകവികളെ മനഃപൂർവ്വം താഴ്ത്തിക്കാട്ടാനായിരുന്നു അക്കാലത്തെ സംസ്കൃതകവികൾ പുനം നമ്പൂതിരിയെ അരക്കവി എന്നു വിളിച്ചതെന്നാണ് മറ്റു ചിലരുടെ പക്ഷം) കൃഷ്ണഗാഥയുടെ രചയിതാവായ ചെറുശ്ശേരി നമ്പൂതിരി തന്നെയാണു് പുനം നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ടു്‌. പതിനഞ്ചാം നൂറ്റാണ്ടിൽ മാനവേദരാജാവിന്റെ സദസ്സിലുണ്ടായിരുന്ന ഭാഷാകവിയെന്ന നിലയിലാണു് ഈ രണ്ടു വ്യക്തികളും പ്രശസ്തരായിരിക്കുന്നത് എന്ന സാമ്യമാവണം ഇത്തരമൊരു നിരീക്ഷണത്തിനു കാതലാകുന്നതു്‌. അരക്കവി കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമൻ രാജയുടെ കാലത്തെ പണ്ഡിതശ്രേഷ്ഠരിൽ പത്തൊമ്പതു പേരെ ബഹുമാനാർഥം “പതിനെട്ടരക്കവികള്‍” എന്നു് വിളിച്ചു പോന്നിരുന്നു. ഈ കൂട്ടത്തിൽ ഭാഷാകവിയായിട്ടുള്ളത് പുനം നമ്പൂതിരി മാത്രമായിരുന്നു. കവിയ്ക്കുള്ള ശ്രേഷ്ഠത കണക്കിലെടുത്തോ പത്തൊമ്പത് കവികളിൽ ഏക ഭാഷാകവി ആയതിനാലോ ആവാം കൂട്ടത്തിൽ നിന്നു് വേറിട്ടുള്ള പ്രത്യേകത സൂചിപ്പിക്കുന്ന “അരക്കവി”യെന്ന പ്രയോഗം ഉപയോഗിച്ചുകാണുന്നതു്‌. അന്തഹന്തയ്ക്കിന്തപ്പട്ട് പണ്ഡിതസദസ്സിലെ പതിനെട്ടരക്കവികളിൽ ഒരാളും സംസ്കൃതപണ്ഡിതനും കവിയുമായിരുന്ന ഉദ്ദണ്ഡശാസ്ത്രികൾക്കു ഭാഷാകവികളെ വലിയ പുച്ഛമായിരുന്നു. അദ്ദേഹം പലായദ്ധ്വം പലായദ്ധ്വം...(അല്ലയോ ദു‍ഷ്കവികളാകുന്ന ആനകളേ ഓടിക്കൊൾവിൻ. വേദാന്തമാകുന്ന വനത്തിൽ സഞ്ചരിക്കുന്ന ഉദ്ദണ്ഡൻ എന്ന സിംഹം ഇതാ വരുന്നു) എന്നും ഭാഷാകവിനിവഹോയം (ഈ ഭാഷാ(മലയാള)കവികൾ ഭൂമിയിൽ ചന്ദ്രനെപ്പോലെ പ്രകാശിക്കുന്നു. സാധാരണമായി വൃത്തഹീനന്മാരാണ്. (കാലം ചെല്ലുമ്പോൾ വൃത്താകൃതി നഷ്ടപ്പെടുന്നു എന്ന് ചന്ദ്ര പക്ഷത്തിൽ) പണ്ഡിതർ നോക്കുമ്പോൾ വാക്കുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു‍(സൂര്യന്റെ സാന്നിധ്യത്തിൽ പ്രകാശം നഷ്ടപ്പെടുന്നു എന്ന് ചന്ദ്ര പക്ഷത്തിൽ)എന്നും ഭാഷാകവികളെ പരിഹസിച്ചു. ഈ ഉദ്ദണ്ഡശാസ്ത്രികൾ പോലും പുനം നമ്പൂതിരിയുടെ താരിൽത്തന്വീകടാക്ഷാഞ്ചല... എന്ന ശ്ലോകം കേട്ടിട്ടു്‌ അതിന്റെ അവസാനത്തിലെ "ഹന്ത" എന്ന പ്രയോഗത്തിന്റെ സാരസ്യത്തെ അഭിനന്ദിച്ചു്‌ "അന്ത ഹന്തയ്ക്കിന്തപ്പട്ടു്‌" എന്നു പറഞ്ഞു്‌ ഒരു പട്ടു സമ്മാനിക്കുകയും അധികേരളമഗ്ര്യഗിര എന്ന ശ്ലോകം രചിക്കുകയും ചെയ്തതായി പറയപ്പെടുന്നു. “അന്തഹന്തയ്ക്കിന്തപ്പട്ട്” എന്ന വാക്യം “അന്ത അഹന്തയ്ക്ക് ഇന്ത പട്ട്” എന്നു് തെറ്റായി വ്യാഖാനിക്കുമോ എന്ന ആശങ്കയാൽ, പലപ്പോഴും “പട്ട് അഹന്തയ്ക്കല്ല, ഹന്തയ്ക്കാണു്” എന്നും വിശദീകരിച്ചുപോരുന്നു. കൃതികൾ ഭാഷാരാമായണചമ്പു ഒറ്റശ്ലോകങ്ങൾ താരിൽത്തന്വീകടാക്ഷാഞ്ചല... ‌ജം‍ഭപ്രദ്വേഷി മുമ്പിൽ... വർഗ്ഗം:മലയാളകവികൾ വർഗ്ഗം:പതിനെട്ടരക്കവികൾ
രൂപകം (അലങ്കാരം)
https://ml.wikipedia.org/wiki/രൂപകം_(അലങ്കാരം)
രൂപകം : ഒരു അലങ്കാരം. സാമ്യോക്തി വിഭാഗത്തിൽപ്പെടുന്ന ഒരു അർത്ഥാലങ്കാരം. ലക്ഷ്യലക്ഷണങ്ങൾ ( ഭാഷാഭൂഷണം ) ലക്ഷണം അവർണ്യത്തോടു വർണ്യത്തി- ന്നഭേദം ചൊൽക രൂപകം. ഉദാഹരണം സംസാരമാം സാഗരത്തി- ലംസാന്തം മുണ്ടെങ്ങോല സഖേ! മറ്റു ലക്ഷണങ്ങൾ ലീലാതിലകം : ഉപമാനേ ഉപമേയസ്യാരോപം രൂപകം. ഉദാഹരണങ്ങൾ താരിൽത്തന്വീകടാക്ഷാഞ്ചല... എന്ന ശ്ലോകത്തിലെ “നീയാം തൊടുകുറി” എന്ന ഭാഗം. രൂപകാലങ്കാരം നാല്‌ വിധം. നിരവയവ രൂപകം ഉപമേയത്തിന്റേയും ഉപമാനത്തിന്റേയും സമ്പൂർണ ചേർച്ചയെ കുറിക്കുന്നത്. സാവയവ രൂപകം ഉപമേയത്തിന്റേയോ ഉപമാനത്തിന്റേയോ ഏതെങ്കിലും പ്രത്യേക ഭാഗം/സ്വഭാവം എന്നിവയെക്കുറിക്കുന്നത്. പാരമ്പരിത രൂപകം രൂപകം എന്ന അലങ്കാരം തുടർച്ചയായി വരുന്നതിനെക്കുറിക്കുന്നതിന്‌. ആഭാസരൂപകം സാമ്യപ്പെടുത്തുന്നതിന്‌ അനുയോജ്യമല്ലാത്തതിനെ സാമ്യപ്പെടുത്തി പറയുന്നതിന്‌.
പരിശുദ്ധ ഖുർആൻ
https://ml.wikipedia.org/wiki/പരിശുദ്ധ_ഖുർആൻ
Redirectഖുർആൻ
പെസഫിക് മഹാസമുദ്രം
https://ml.wikipedia.org/wiki/പെസഫിക്_മഹാസമുദ്രം
REDIRECT ശാന്തസമുദ്രം
ക്രൊയേഷ്യ
https://ml.wikipedia.org/wiki/ക്രൊയേഷ്യ
ക്രൊയേഷ്യ യൂറോപ്യൻ വൻ‌കരയിലെ ഒരു രാജ്യമാണ്. ബാൾക്കൻ പ്രവിശ്യയിലെ ഈ രാജ്യം 1991നു മുൻ‌പ് യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്നു. സ്ലോവേനിയ, ഹംഗറി, സെർബിയ, ബോസ്നിയ-ഹെർസഗോവിന എന്നിവയാണ് അയൽ രാജ്യങ്ങൾ. ചരിത്രം ക്രിസ്തുവിനുമുമ്പ് മൂന്നാംനൂറ്റാണ്ടിൽ നോർ‌മാഡന്മാരുടെ വർഗത്തലവനും ഇലിയർ ഗോത്രനേതാവുമായിരുന്ന അഗ്ലറാൻ സ്ഥാപിച്ചതാണ് ഇന്നത്തെ ക്രോയേഷ്യ. നാടോടിക്കൂട്ടങ്ങൾ ഇതൊരു സ്ഥിരം താവളമാക്കിയതോടെ സാവധാനമതൊരു ഗ്രാമീണനഗരമായി രൂപംകൊണ്ടു. ഒന്നാംലോക യുദ്ധത്തിനുശേഷം രൂപവത്കൃതമായ യൂഗോസ്ലാവിയൻ റിപ്പബ്ലിക്കിന്റെ ഭാഗമാകുംമുമ്പ് കൊച്ചുസ്വതന്ത്രരാജ്യമായിരുന്നു. ടിറ്റോയും സ്റ്റാലിനും കൂടിയാണതിനെ തന്ത്രപൂർവം യൂഗോസ്ലാവിയയുടെ ഭാഗമാക്കിയത്. എന്നാൽ എന്നും അതൊരു പ്രശ്നസംസ്ഥാനം തന്നെയായിരുന്നു യൂഗോസ്ലാവിയക്ക്. ചരിത്രമറിയുന്ന കാലംമുതലേ ക്രൊയേഷ്യ ഈ 'ഖ്യാതി' നിലനിർത്തി. എണ്ണിയാലൊടുങ്ങാത്ത കൊച്ചുരാജ്യങ്ങളുടെയൊക്കെ അതിർത്തിയായിരുന്നു അത്. അതുകാരണം എല്ലാവർക്കും എളുപ്പം കടന്നെത്താവുന്ന ഇടവും. ഏഴാം നൂറ്റാണ്ടിലെ പ്രബല ശക്തികളായിരുന്ന റോമാനിയൻ വംശം ഇവിടം അപഹരിച്ചെടുത്ത് മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും കെട്ടിപ്പടുത്ത് ചക്രവർത്തിമാരുടെ സുഖവാസകേന്ദ്രമാക്കി. ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ജർമനിയിലെ ഫ്രാങ്കൻ രാജവംശത്തിന്റെ കണ്ണ് പതിഞ്ഞതോടെ അത് ജർമൻ പ്രവിശ്യയായി. ഹംഗറിയുടെ ഭരണകർത്താക്കളായ ഡോണാവു മോണാർക്കി (ഡാന്യൂബ് ചക്രവർത്തികുടുംബം) കടന്നാക്രമിച്ചപ്പോൾ ഫ്രാങ്കന്മാരത് കൈവിട്ടു. തുടർന്നു രാജവംശങ്ങൾ മാറിമാറി തട്ടിയിരുട്ടിയിരുന്ന ക്രൊയേഷ്യ ഒരിക്കലും സമാധാനമെന്തെന്നറിഞ്ഞിരുന്നില്ല. ഒടുവിൽ മിലോസെവിച്ചിന്റെ പതനത്തോടെ 1992ൽ സ്വതന്ത്ര രാഷ്ട്രമായി. അവലംബം വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:ക്രൊയേഷ്യ വർഗ്ഗം:യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ‎ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ഡെന്മാർക്ക്
https://ml.wikipedia.org/wiki/ഡെന്മാർക്ക്
വടക്കൻ യൂറോപ്പിൽ സ്കാൻഡിനേവിയൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ രാജ്യമാണ്‌ ഡെന്മാർക്ക്‌. ഡെന്മാർക്കിനെയും അയൽ രാജ്യങ്ങളായ സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളെയും കൂട്ടി  സ്കാന്ഡിനേവിയൻ രാജ്യങ്ങൾ എന്നാണ് വിളിക്കപ്പെടുന്നത്. ഭരണഘടനാനുസൃത രാജവാഴ്ച നിലനിൽക്കുന്ന ഈ രാജ്യം യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയിൽ അംഗമാണ്‌. 2008 ലെ ലോക സമാധാന പട്ടികയിൽ ഡെന്മാർക്കിന് രണ്ടാം സ്ഥാനം ഉണ്ട്. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമാണ് ഡെന്മാർക്ക്‌. ഔദ്യോഗിക നാമം: കിങ്ഡം ഒഫ് ഡെൻമാർക്. ചരിത്രപരവും രാഷ്ട്രീയവുമായി ഡെൻമാർക് സ്കാൻഡിനേവിയയുടെ ഭാഗമാണെങ്കിലും, ഭൂമിശാസ്ത്രപരമായി തികച്ചും ജർമനിയുടെ ഭാഗമാണ്. പ്രധാന കരഭാഗമായ ജൂട്ട്‌ലാൻഡ് (Jutland) (ഡാനിഷ്: യ്‌ലാൻഡ്) എന്ന വലിയ ഒരു ഉപദ്വീപും 443 ഓളം വരുന്ന നിരവധി ദ്വീപുകളും ഉൾകൊള്ളുന്ന ഡെന്മാർക്കിന്റെ  ഭൂപ്രകൃതി പ്രായോഗികാർഥത്തിൽ ഒരു ദ്വീപസമൂഹമാണ്. സീലാൻഡ് (Zealand) (ഡാനിഷ് : സെയ്‌ലാൻഡ്), ഫ്യൂനൻ (Funen) (ഡാനിഷ് : ഫ്യുൻ) എന്നിവയാണ് പ്രധാന ദ്വീപുകൾ. കോപ്പൻഹേഗൻ ആണ് രാജ്യതലസ്ഥാനവും ഏറ്റവും വലിയ നഗരവും. ഡെൻമാർക്കിൽ നിന്ന് 2090 കി.മീ. അകലെ കാനഡയുടെ വ. കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡും, സ്കോട്ട്ലൻഡിന് വടക്കു സ്ഥിതിചെയ്യുന്ന ഫറോസ് ദ്വീപുകളും ഡെന്മാർക്കിന്റെ ഭാഗമായുള്ള സ്വയംഭരണ പ്രദേശങ്ങൾ ആണ്. ഫറോസ് ദ്വീപുകൾക്ക് 1948-ലും ഗ്രീൻലൻഡ് പ്രവിശ്യക്ക് 1979-ലും സ്വയംഭരണം ലഭിച്ചു. അതിരുകൾ: പടിഞ്ഞാറ് വടക്കൻ കടൽ (North Sea), വടക്കു പടിഞ്ഞാറ് സ്കാജെറാക്ക് ജലസന്ധി; വടക്ക് കറ്റ്ഗട്ട് (Kattegat) ജലസന്ധികറ്റ്ഗട്ട്; തെക്കു ജർമനിയും, കിഴക്കു ബാൾട്ടിക്‌ സമുദ്രവും സ്ഥിതിചെയ്യുന്നു. വടക്ക് സ്കാജെറാക്ക്, കറ്റ്ഗട്ട് ജലസന്ധികൾ ഡെൻമാർക്കിനെ യഥാക്രമം നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്ന് വേർതിരിക്കുമ്പോൾ ജൂട്ട്‌ലാൻഡ് ഉപദ്വീപ് 68 കിലോ മീറ്റർ ജർമനിയുമായി കരാതിർത്തിയും പങ്കിടുന്നു. എ.ഡി. 8-ആം നൂറ്റാണ്ടു മുതൽ രാജ്യത്തു രാജഭരണം നിലവിൽ വന്നു. 11-ആം നൂറ്റാണ്ടിൽ രാജ്യാതിർത്തി വിസ്തൃതമാക്കപ്പെട്ടു. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ അരങ്ങേറിയ നിരവധി യുദ്ധങ്ങൾ മൂലം രാഷ്ട്ര വിസ്തൃതി ഇന്നു കാണുന്ന നിലയിലേക്ക് പരിമിതപ്പെടുകയും ചെയ്തു. 1849 ജൂൺ 05 ന് നിലവിൽ വന്ന ഭരണഘടന  രാജാവിന്റെ പരമാധികാരം അവസാനിപ്പിക്കുകയും, ഭരണഘടനാനുസൃതമായ രാജവാഴ്ചയും, പാർലമെൻററി ജനാധിപത്യവും സ്ഥാപിക്കുകയും ചെയ്തു. രാഷ്ട്ര തലവൻ ഇപ്പോഴും രാജനേതൃത്വം ആണെകിലും, ഭരണതലവൻ ജനാതിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന മന്ത്രിയാണ്. ലോകത്തിലെ വളരെ വികസിച്ച രാജ്യമാണ് ഡെൻമാർക്ക്‌. ജനങ്ങ ളുടെ ജീവിത നിലവാരം, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശം, ജനാതിപത്യ ബോധം എന്നീ മേഖലകളിൽ ലോകത്തിലെ ഏറ്റവും മുന്തിയ സ്ഥാനമാണ് ഡെന്മാർക്കിനുള്ളത്. യൂറോപ്യൻ യൂണിയൻ, നാറ്റോ , യുണൈറ്റഡ് നേഷൻസ് എന്നിവയിൽ അംഗമാണ്. വിസ്തൃതി: 43,077 ച. കി. മീ., തീരദേശ ദൈർഘ്യം: 7314 കി. മീ.; ജനസംഖ്യ: 5,20,3000; ജനസാന്ദ്രത: ച.കി. മീ. -ന് 121; ഔദ്യോഗിക ഭാഷ: ഡാനിഷ്; തലസ്ഥാനം: കോപ്പൻഹേഗൻ. ഭൂപ്രകൃതിയും കാലാവസ്ഥയും കൊച്ചുകൊച്ചു ഹരിതപാടങ്ങളും, നീലത്തടാകങ്ങളും, വെണ്മണൽ നിറഞ്ഞ കടൽത്തീരങ്ങളും കൊണ്ട് അനുഗൃഹീതമായ നാടാണ് ഡെൻമാർക്. ലോകത്തിലെ താരതമ്യേന ചെറു രാഷ്ട്രങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്‌. 43,094 ച. കി.മീ മാത്രം ഭൂവിസ്തൃതിയുള്ള ഡെൻമാർക്ക്,‌ ലോകത്തിൽ വലുപ്പത്തിൽ 130-ആം സ്ഥാനത്താണ്. ചെറു രാഷ്ട്രമായതുകൊണ്ടു തന്നെ പ്രാധ്യാനം അർഹിക്കുന്ന  നദികളും മലകളും പർവ്വതങ്ങളും രാജ്യത്തു കാണപ്പെടുന്നില്ല. ഉയരക്കുറവാണ് ഭൂപ്രകൃതിയുടെ മുഖ്യസവിശേഷത. ഭൂവിസ്തൃതിയുടെ 70 ശതമാനത്തോളം വ്യാപിച്ചിരിക്കുന്ന ജൂട്ട്ലൻഡ് പ്രധാന കരഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. 30 മീറ്റർ ശരാശരി ഉയരമുള്ള ജൂട്ട്‌ലൻഡിന്റെ പൂർവ-മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന യഡിഗ്ഷോവ്ഹോജ് (Ydig shovhoj) കുന്നുകളാണ് ഡെൻമാർക്കിലെ ഏറ്റവും ഉയരം കൂടിയ ഭൂഭാഗം. സമുദ്രനിരപ്പിൽ നിന്ന് 173 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവയുടെ ഭൂരിഭാഗവും ഹിമാനീകൃതനിക്ഷേപമായ മൊറൈൻ (Moraine)മൊറൈൻ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ചുരുക്കം ചില മേഖലകളിൽ മാത്രം അടിസ്ഥാന ശിലകൾ പ്രകടമായി കാണാം. ഭൂപ്രകൃതിയനുസരിച്ച് ഡെൻമാർക്കിനെ 5 പ്രധാന ഭൂമേഖലകളായി വിഭജിച്ചിരിക്കുന്നു. പശ്ചിമ ഡ്യൂൺ തീരപ്രദേശം, പശ്ചിമ മണൽ സമതലങ്ങൾ, പൂർവ-മധ്യകുന്നുകൾ, ഉത്തരവിശാല സമതലം, ബോൺഹോം (Bornholm). പശ്ചിമ ഡ്യൂൺ തീരപ്രദേശം പൊതുവേ മണൽ കുന്നുകൾ നിറഞ്ഞ ഡെൻമാർക്കിന്റെ പടിഞ്ഞാറൻ തീരപ്രദേശമാണിത്. ഫിയോർഡുകൾ (Fiords)ഫിയോർഡുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഇടുങ്ങിയതും നീളം കൂടിയതുമായ ഉൾക്കടൽ ഭാഗങ്ങൾ ഈ തീരപ്രദേശത്തിന്റെ പ്രത്യേകതയാണ്. ഒരിക്കൽ കടലിന്റെ ഭാഗമായിരുന്ന ഫിയോർഡുകൾ ഇപ്പോൾ പൂർണമായും മണൽ തിട്ടകളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. തുടർച്ചയായി വേലിയേറ്റം അനുഭവപ്പെടുന്ന നിരവധി ചതുപ്പുനിലങ്ങൾ ഈ തീരപ്രദേശത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ കാണാം. പശ്ചിമ മണൽ സമതലങ്ങൾ ഹിമയുഗത്തിൽ പ്രവർത്തനക്ഷമമായിരുന്ന ഹിമാനികളുടെ അപരദന-നിക്ഷേപണ പ്രക്രിയകളുടെ ഫലമായി രൂപപ്പെട്ടതാണ് പശ്ചിമ മണൽ സമതലങ്ങൾ. ഭൂരിഭാഗവും നിരപ്പാർന്ന ഭൂപ്രകൃതി ഈ മേഖലയുടെ പ്രത്യേകതയാകുന്നു. പൂർവ-മധ്യകുന്നുകൾ thumb|250px|right|1658-ലെ ഡെന്മാർക്കിന്റെ ഭൂപടം ഡെൻമാർക്കിലെ ഏറ്റവും വലിയ ഭൂഭാഗമാണിത്. ജൂട്ട്‌ലൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സമീപ ദ്വീപുകളും ഇതിൽ ഉൾപ്പെടുന്നു. പ്രധാന കരഭാഗമായ ജൂട്ട്‌ലൻഡിന് ഏകദേശം 320 കി. മീ. നീളവും 160 കി. മീ. വീതിയുമണ്ട്. വിസ്തൃതി: 29767 ച. കി. മീ. തീരപ്രദേശത്തെ ഫിയോർഡുകൾ നൈസർഗിക തുറമുഖങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. 180 കി.മീ. നീളമുള്ള ലിം ഫിയോർഡ് (Lim fiord) ആണ് ഇവയിൽ ഏറ്റവും വലുത്. 20 കി. മീ. വീതിയുള്ള ഒരു ഉൾനാടൻ തടാകത്തിനും ലിം ഫിയോർഡ് ജന്മം നൽകിയിട്ടുണ്ട്. തൈബോൺ കനാൽ (Thyborn canal)തൈബോൺ കനാൽ ലിം ഫിയോർഡിനെ കടലുമായി ബന്ധപ്പിക്കുന്നു. 7,014 ച. കി. മീ. വിസ്തൃതിയുള്ള സീലാൻഡ് (Zealand) (ഡാനിഷ് : സെയ്‌ലാൻഡ്) ആണ് ഈ മേഖലയിലെ പ്രധാന ദ്വീപ്. ഡെൻമാർക്കിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് സീൽലൻഡ് എന്നും പേരുണ്ട്. ഓറെസൻഡ് ജലസന്ധി ഇതിനെ സ്വീഡനിൽ നിന്ന് വേർതിരിക്കുന്നു. ഡെൻമാർക്കിലെ പ്രധാന ജനാധിവാസ മേഖലയായ ഈ ദ്വീപിലാണ് തലസ്ഥാന നഗരമായ കോപെൻഹാഗെൻ സ്ഥിതിചെയ്യുന്നത്. ജനസംഖ്യയുടെ 2/5 ഉം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതിൽ ഭൂരിഭാഗവും കോപെൻഹാഗെനിലും പ്രാന്തപ്രദേശങ്ങളിലുമായാണ് നിവസിക്കുന്നത്. സജെൽലൻഡിനും ജൂട്ട്‌ലൻഡിനും മധ്യേ സ്ഥിതിചെയ്യുന്ന ഫിൻ (Fyn) ദ്വീപാണ് വലിപ്പത്തിൽ രണ്ടാം സ്ഥാനത്ത്. വിസ്തൃതി: 2,984 ച. കി. മീ. ഡെൻമാർക്കിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഒഡെൻസി (Odense) സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. വൻകിട കപ്പൽ നിർമ്മാണ ശാലകൾക്കു പുറമേ നിരവധി ഇരുമ്പുരുക്ക് വ്യവസായ ശാലകളും ഭക്ഷ്യസംസ്ക്കരണ കേന്ദ്രങ്ങളും മോട്ടോർ നിർമ്മാണ ഫാക്ടറികളും ഇവിടെ പ്രവർത്തിക്കുന്നു. ഫാൾസ്റ്റെർ (falster),ഫാൽസ്റ്റർ ദ്വീപ് ലോൾലൻഡ് (Loll land) എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. ഉത്തരവിശാല സമതലം ഒരിക്കൽ സമുദ്രാടിത്തട്ടിന്റെ ഭാഗമായിരുന്ന ഭൂപ്രദേശമാണ് ഉത്തരവിശാല സമതലം. ഹിമാനികളാൽ മൂടപ്പെട്ടിരുന്ന ഈ പ്രദേശം ഇവയുടെ ദ്രവീകരണാനന്തരം കടലിന്നടിയിൽ നിന്നുയർത്തപ്പെട്ടു എന്നാണ് അനുമാനം. പ്രധാനമായും ഒരു കാർഷിക മേഖലയാണിത്. ബോൺഹോം ദക്ഷിണ സ്വീഡനു സമീപം സ്ഥിതിചെയ്യുന്ന അനേകം ചെറുദ്വീപുകളിൽ ഒന്നാണിത്. വിസ്തൃതി: 588 ച. കി. മീ. ഇതിന്റെ ഭൂരിഭാഗവും ഗ്രാനൈറ്റ് ശിലയാൽ ആവൃതമായിരിക്കുന്നു. ഗ്രാനൈറ്റിനു പുറമേ കയോലിനും ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നുണ്ട്. മത്സ്യബന്ധനമാണ് ദ്വീപുവാസികളുടെ പ്രധാന ഉപജീവനമാർഗം. ജലസമ്പത്ത് thumb|150px|right|അറെസോ തടാകം ചെറിയനദികളും തടാകങ്ങളുമാണ് ജലസമ്പത്തിന്റെ മുഖ്യസ്രോതസ്സുകൾ. ഹിമാനികളുടെ ദ്രവീകരണ ഘട്ടത്തിൽ ഭൂതലത്തിലെ വിള്ളലുകളിലും ഗർത്തങ്ങളിലും മറ്റും മഞ്ഞുരുകിയ ജലം കെട്ടിനിന്നതിന്റെ ഫലമായാണ് ഇവ രൂപംകൊണ്ടിട്ടുള്ളത്. 41 ച. കി. മീ. വിസ്തൃതിയുള്ള അർറെസോഅറെസോ തടാകം ആണ് ഏറ്റവും വലിയ തടാകം; ഏറ്റവും വലിയ നദി ഗുഡെനും (Guden). സുമാർ 158 കി. മീറ്ററാണ് ഇതിന്റെ നീളം. സസ്യജന്തുജാലം വളരെ പരിമിതമാണ് ഡെൻമാർക്കിന്റെ വനഭൂമി (സുമാർ 9.8 ശതമാനം). ഭൂവിസ്തൃതിയുടെ ഭൂരിഭാഗവും കൃഷിക്കായി ഉപയോഗിക്കുന്നു. വനങ്ങളിൽ കോണിഫെർ,ബീച്ച്സ്, ഓക്, ആഷ് എന്നീ വൃക്ഷങ്ങൾക്കാണ് പ്രാമുഖ്യം. മധ്യയൂറോപ്പിൽ സാധാരണ കാണപ്പെടുന്ന വിവിധയിനം ഫേണുകളും മോസുകളും ഇവിടത്തെ വനാന്തരങ്ങളിൽ സുലഭമായി കാണാം. മാന്‍, അണ്ണാൻ, നരി, മുയൽ എന്നിവയ്ക്ക് പുറമേ കാട്ടുകോഴി ഉൾപ്പെടെയുള്ള നിരവധി പക്ഷിവർഗങ്ങളും ഡെൻമാർക്കിലുണ്ട്. ശുദ്ധജല മത്സ്യങ്ങളാൽ സമ്പന്നമാണ് ഡെൻമാർക്കിലെ നദികളും തടാകങ്ങളും. കാലാവസ്ഥ അതീവഹൃദ്യമാണ് ഡെൻമാർക്കിലെ കാലാവസ്ഥ. കരയുടെ ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ വർഷം മുഴുവൻ ഇവിടെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നു. സമുദ്രത്തിൽനിന്ന് വീശുന്ന പശ്ചിമവാതങ്ങളാണ് ഡെൻമാർക്കിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ശൈത്യത്തിൽ കടൽ കരയോളം തണുക്കുകയോ, വേനലിൽ അധികം ചൂടാകുകയോ ചെയ്യുന്നില്ല. തത്ഫലമായി സമുദ്രത്തിൽ നിന്ന് വീശുന്ന പശ്ചിമവാതങ്ങൾ ശൈത്യകാലത്ത് ഡെൻമാർക്കിന്റെ കരഭാഗത്തെ ചൂടുപിടിപ്പിക്കുകയും വേനലിൽ തണുപ്പിക്കുകയും ചെയ്യുന്നു. ഡെൻമാർക്കിന്റെ ഭൂവിസ്തൃതി വളരെ പരിമിതമായതിനാൽ ദേശവ്യത്യാസങ്ങൾക്കനുസൃതമായി കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം അനുഭവപ്പെടുന്നില്ല. ശൈത്യത്തിൽ താപനിലയുടെ ശരാശരി 0o സെ. വരെ താഴുന്നു. തണുപ്പ് ഏറ്റവും കൂടിയ ദിവസങ്ങളിൽ താപനിലയിൽ -9o സെ. മുതൽ -8oസെ വരെ വ്യതിയാനം രേഖപ്പെടുത്തുന്നു. വേനൽക്കാല താപനിലയുടെ ശരാശരി 17o സെ. ഡെൻമാർക്കിൽ പ്രതിവർഷം 61 സെ.മീ. വരെ ശരാശരി വർഷപാതം അനുഭവപ്പെടാറുണ്ട്. മഴ, മഞ്ഞ്, ഈർപ്പം തുടങ്ങിയവയാണ് വർഷപാതത്തിന്റെ മുഖ്യ സ്രോതസ്സുകൾ. കിഴക്കൻ ഡെൻമാർക്കിനെ അപേക്ഷിച്ച് പടിഞ്ഞാറൻ ഡെൻമാർക്കിലാണ് വർഷപാതത്തിന്റെ തോത് വളരെ കൂടുതൽ. വർഷം മുഴുവൻ മഴ ലഭിക്കാറുണ്ടെങ്കിലും ആഗസ്റ്റ് ഒക്ടോബർ കാലയളവിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. വാർഷിക വർഷപാതത്തിന്റെ ശരാശരി: 610 മി. മീ. വർഷത്തിൽ 20 മുതൽ 30 ദിവസം വരെ മഞ്ഞ് വീഴ്ച അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും പശ്ചിമതീരപ്രദേശം പുകമഞ്ഞും മൂടൽമഞ്ഞും കൊണ്ടുമൂടിക്കിടക്കുക പതിവാണ്.ഡന്മാർക്കിലെ കാലാവസ്ഥ ജനങ്ങളും ജീവിതരീതിയും ജനസംഖ്യ 2000 ത്തിലെ കണക്കു പ്രകാരം ഡന്മാർക്കിലെ ജനസംഖ്യ 5,336,394, ആണ് . ഈ കണക്കനുസരിച്ച് ജനസംഖ്യയുടെ 85 ശതമാനവും നഗരങ്ങളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലുമായി നിവസിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ കോപൻഹേഗനിൽ മാത്രം സുമാർ 470,000 പേർ താമസിക്കുന്നുണ്ട്. അർഹുസ് (Arhus), ഒഡെൻസി, അൽബോർഗ് (Alborg) എന്നിവയാണ് കോപെൻഹാഗെൻ കഴിഞ്ഞാൽ 100,000-ൽ അധികം ജനസംഖ്യയുള്ള നഗരങ്ങൾ. 55100 ആണ് ഗ്രീൻലൻഡിലെ ജനസംഖ്യ.ഡന്മാർക്കിലെ ജനസംഖ്യ 250,000 വർഷങ്ങൾക്കു മുമ്പുതന്നെ ഇന്നത്തെ ഡെൻമാർക് സ്ഥിതിചെയ്യുന്ന പ്രദേശത്ത് മനുഷ്യവാസം ആരംഭിച്ചതായി പ്രാക്ചരിത്ര-പുരാതത്ത്വ പഠനങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ ശിലായുഗത്തിൽ തെക്കു നിന്ന് ഒരു വിഭാഗം ഈ പ്രദേശത്ത് കുടിയേറിയതോടെയാണ് ഇവിടെ സ്ഥിര മനുഷ്യാധിവാസ കേന്ദ്രങ്ങൾ രൂപപ്പെടുന്നത്. കുടിയേറ്റക്കാരിൽ അവസാനം എത്തിയ ബാറ്റിൽ-ആക്സ് (Battle-Axe) ജനതയാണ് ഇവിടെയെത്തിയ പ്രഥമ ഇൻഡോ-യൂറോപ്യൻ വിഭാഗം. ബി.സി. 2100-നും 1500 -നും മധ്യേ ഇവിടെ കുടിയേറിയ ഈ ജനവിഭാഗം ക്രമേണ ഈ പ്രദേശത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ഡാനിഷ് ഭാഷയുടെ പ്രാക്രൂപം സ്വായത്തമാക്കുകയും ചെയ്തു. മറ്റൊരു പ്രബല ജർമൻ ഗോത്രവിഭാഗമായ ഡേൻസ് (Danes)ഡേൻസ് ഗോത്രവിഭാഗം ക്രിസ്തുവിനുമുമ്പ് ആദ്യ ശതകങ്ങളിൽ ഇവിടെ എത്തി. നോർവീജിയൻ, സ്വീഡിഷ് വിഭാഗങ്ങളുമായി വംശീയ ബന്ധമുള്ളവരാണ് ഡാനിഷ് ജനത; ജർമൻ വംശജർ ന്യൂനപക്ഷവും. നാൽപ്പതിനായിരമാണ് ഇവരുടെ ജനസംഖ്യ. ജർമനിയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ ജട്‌ലൻഡ് മേഖലയാണ് ഇവരുടെ മുഖ്യ ആവാസ കേന്ദ്രം. 1920-നും 1970-നും മധ്യേ പതിനായിരത്തിലധികം ഡാനിഷ് വംശജർ അമേരിക്കയിലേക്ക് പലായനം ചെയ്തു. 1911-ൽ ഒരു വിഭാഗം ഡാനിഷ്-അമേരിക്കർ അൽബോർഗിന് സമീപമുള്ള റീബിൽഡി കുന്നിൽ ഒരു ദേശീയ ഉദ്യാനം നിർമ്മിക്കുകയും 1912-ൽ ഇത് ഡാനിഷ് ഗവൺമെന്റിന് സമർപ്പിക്കുകയും ചെയ്തു. ലോകത്തെ ഉന്നത ജീവിതനിലവാരമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്. പ്രകൃതി വിഭവങ്ങളുടെ കടുത്ത അപര്യാപ്തതയെ അതിജീവിച്ചുകൊണ്ടാണ് ഡാനിഷ് ജനത ഉയർന്ന ജീവിതനിലവാരവും സമ്പൽസമൃദ്ധിയും കൈവരിച്ചത്. ഇവിടത്തെ ഉത്പന്നങ്ങൾ ഇന്ധനത്തിനും ലോഹങ്ങൾക്കും വേണ്ടി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. മധ്യകാല ഡാനിഷ് വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായി പ്രശോഭിക്കുന്ന നിരവധി കൊട്ടാരങ്ങളും കതീഡ്രലുകളും ആധുനിക കെട്ടിട സമുച്ചയങ്ങളും അധിവാസകേന്ദ്രങ്ങളും കൊണ്ട് മനോഹരമാണ് ഡെൻമാർക്കിലെ നഗരങ്ങൾ. ഉന്നത ജീവിത നിലവാരവും കാര്യക്ഷമമായ സാമൂഹിക ക്ഷേമപദ്ധതികളും നഗരങ്ങളെ ചേരിവിമുക്തമാക്കിയിരിക്കുന്നു. നഗരവാസികളിൽ ഭൂരിഭാഗവും ഫ്ളാറ്റുകളിലാണ് താമസിക്കുന്നതെങ്കിലും നഗരപ്രാന്തങ്ങളിലെ കുടുംബങ്ങൾ അധികവും വെവ്വേറെ വീടുകളിൽ താമസിക്കുവാൻ ഇഷ്ടപ്പെടുന്നു. സേവനവ്യവസായമാണ് നഗരങ്ങളിലെ പ്രധാന തൊഴിൽ മേഖല. ആധുനിക ഗതാഗത സൗകര്യങ്ങളാണ് ഡെൻമാർക് നഗരങ്ങളുടെ മറ്റൊരു പ്രത്യേകത. സുഗമമായ ട്രെയിൻ-ബസ് സർവീസുകൾ നഗരങ്ങളെയും പ്രാന്തപ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. രാജ്യത്തെ എല്ലാ നഗരങ്ങളെയും റെയിൽ മാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ, ബസുകൾ, കാറുകൾ എന്നിവ നഗരഗതാഗതത്തെ ആദായകരമാക്കുന്നുണ്ടെങ്കിലും, ജനസംഖ്യാ വർധനവും മോട്ടോർ വാഹനങ്ങളുടെ ബാഹുല്യവും നഗരങ്ങളിൽ പതിവായി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ജനസംഖ്യയുടെ 20 ശതമാനത്തോളം ഗ്രാമീണരാണ്. ഡെൻമാർക്കിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തിന്റെ സിരാകേന്ദ്രങ്ങൾ നഗരങ്ങളാണെങ്കിലും ഗ്രാമങ്ങളിൽ കൃഷിയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. ഗ്രാമപ്രദേശത്തെ തുണ്ടുപാടങ്ങളിൽ അവിടെ താമസിക്കുന്നവർ തന്നെയാണ് കൃഷിയിറക്കുന്നത്. ഏക കുടുംബ സമ്പ്രദായമാണ് ഗ്രാമീണ ജീവിതത്തിന്റെ മറ്റൊരു പ്രത്യേകത. ഭാഷ നോർവീജിയന്‍, സ്വീഡിഷ് ഭാഷകളുമായി അഭേദ്യമായ ബന്ധമുള്ള ഡാനിഷാണ് (Danish) ഡെൻമാർക്കിന്റെ ഔദ്യോഗിക ഭാഷ. ഇംഗ്ലീഷും പ്രചാരത്തിലുണ്ട്. ജർമാനിക്‌ ഭാഷാകുടുംബത്തിൽ പെട്ട ഭാഷയാണ് ഡാനിഷ്. ഉത്തര ജട്‌ലൻഡിലും ബോൺഹോം ദ്വീപിലും തനതായ പ്രാദേശിക ഭാഷകൾ ഉപയോഗത്തിലുണ്ട്. ജർമനാണ് ജർമൻ വംശീയ ന്യൂനപക്ഷത്തിന്റെ മുഖ്യ വ്യവഹാരഭാഷ.ഡന്മാർക്കിലെ ഭാഷഇന്തോ-യൂറോപ്യൻ ഗോത്രത്തിലെ ജർമാനിക് ഉപവിഭാഗത്തിൽ ഉത്തര സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഒരു ഭാഷ. ഏകദേശം അൻപതു ലക്ഷത്തിലധികം ജനങ്ങൾ ഉപയോഗിച്ചുവരുന്നു. ഡെൻമാർക്കിലെ ഔദ്യോഗിക ഭാഷയായ ഡാനിഷ്, ഗ്രീൻലാൻഡ്, ജ്ജൂട്ട്ലാൻഡ്, ഡാനിഷ് ദ്വീപുകൾ, ബോൺഹോം, ഫറോയ് ദ്വീപുകൾ എന്നിവിടങ്ങളിലാണ് മുഖ്യമായും പ്രചാരത്തിലിരിക്കുന്നത്. ഭൂമിശാസ്ത്രപരമായി സ്ക്കാൻഡിനേവിയൻ ഭാഷകളായ നോർവീജിയൻ, സ്വീഡിഷ് എന്നിവയോട് അടുത്ത ബന്ധമുള്ള ഡാനിഷിന്റെ ഒരു ഭാഷാഭേഭമാണ് നോർവേ നഗരങ്ങളിൽ സംസാരിക്കപ്പെടുന്നതെന്ന് അഭിപ്രായമുണ്ട്. ഈ ഭാഷാഭേദത്തെ ഡാനോ-നോർവീജിയൻ എന്നു വിളിക്കുന്നു. ജർമൻ അതിർത്തി പ്രദേശങ്ങളിലും ഡാനിഷ് ഭാഷ സംസാരിക്കുന്നവരുണ്ട്. 1658 വരെ സ്വീഡൻ പ്രദേശങ്ങളായ സ്കെയിൻ, ബ്ലെകിംഗോ, ഹാലൻഡ് എന്നിവിടങ്ങളിലും 1500-1814 കാലഘട്ടത്തിൽ നോർവേയിലും ഐസ്ലാൻഡ്, ഫറോയ് ദ്വീപുകൾ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലും രണ്ടാം ഭാഷയായും ഡാനിഷ് ഉപയോഗിച്ചിരുന്നു. സ്ക്കാൻഡിനേവിയൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾക്ക് വിധേയമായ ഭാഷയാണ് ഡാനിഷ്. വിസ്തീർണത്തിൽ ചെറുതെങ്കിലും ഡെൻമാർക്കിൽ വൈവിധ്യമാർന്ന ധാരാളം ഭാഷാഭേദങ്ങൾ ഉപയോഗത്തിലുണ്ട്. ഡെൻമാർക്കിന്റെ തലസ്ഥാന നഗരിയായ കോപ്പൻഹാഗൻ, സീലാൻഡ് എന്നിവിടങ്ങളിൽ മാനക ഭാഷാ രൂപത്തിനാണ് പ്രചാരം. ഓരോ ദ്വീപിനും സ്വന്തമായി ഓരോ ഭാഷാഭേഭമുണ്ട്. ഈ ഭാഷാഭേദങ്ങൾ പരസ്പരം മനസ്സിലാക്കാനും പ്രയാസമാണ്. 'ഡാൻസ്ക്' എന്ന് തനതായ പേരുള്ള ഡാനിഷും നോർവിജിയനും ഒരേ ലിപിയാണുള്ളത്. ഇംനീഷിലെ ഇരുപത്താറ് അക്ഷരങ്ങൾക്ക് പുറമേ ae, ø, a° (aa) എന്നീ അക്ഷരങ്ങളും ഇവയിലുണ്ട്. മതം ജനസംഖ്യയിൽ 97 ശതമാനവും വ്യവസ്ഥാപിതമതമായ ലൂഥറെനിസത്തിൽ വിശ്വസിക്കുന്നു. എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭരണഘടന ഇവാഞ്ചലിക്കൽ ചർച്ചിനെയാണ് ഡെൻമാർക്കിന്റെ ഔദ്യോഗിക ചർച്ചായി അംഗീകരിച്ചിട്ടുള്ളത്. ഒരു പരമോന്നത ആത്മീയാചാര്യന്റെ അഭാവമാണ് ലൂഥറെയിൻ ചർച്ചിന്റെ മുഖ്യസവിശേഷത. പത്ത് പാതിരിമാർ ഉൾപ്പെടുന്ന ഒരു സമിതിയാണ് ചർച്ചിന്റെ ദൈനംദിന വ്യവഹാരങ്ങൾക്ക് നേതൃത്വം നൽകുന്നത്. അംഗങ്ങൾ നൽകുന്ന ദേശീയ നികുതിയാണ് ചർച്ച് സമ്പദ്ഘടനയുടെ അടിത്തറ. റോമൻ കാത്തോലിക്കരാണ് ജനസംഖ്യയിൽ രണ്ടാംസ്ഥാനത്ത്.ഡന്മാർക്കിലെ മതം വിദ്യാഭ്യാസം 11-ം ശതകത്തിന്റെ അവസാനം ചർച്ചിന്റെ നിയന്ത്രണത്തിൽ കതീഡ്രൽ സ്കൂളുകളും ഗ്രാമർ സ്കൂളുകളും ആരംഭിച്ചതോടെ ഡെൻമാർക്കിൽ വ്യവസ്ഥാപിത വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. ആധുനിക കാലഘട്ടത്തിന്റെ പ്രാരംഭം വരെ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം ചർച്ചുകളിൽ നിക്ഷിപ്തമായിരുന്നു. അതുവരെ മതപ്രബോധനമായിരുന്നു പാഠ്യപദ്ധതിയിലെ മുഖ്യവിഷയം. 1739-ൽ അധ്യാപകനും നാടകകൃത്തുമായ ലുഡ്വിഗ് ഹോൾബെർഗ് (Ludvig Holberg) തുടക്കം കുറിച്ച വിദ്യാഭ്യാസ നവീകരണ പ്രസ്ഥാനത്തിന്റെ ഫലമായി ലാറ്റിനു പകരം ഡാനിഷ് അധ്യയനഭാഷയാക്കി (1739). തുടർന്ന് പ്രകൃതി പഠനവും കരകൗശലവിദ്യയും പരീക്ഷണാർഥം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. 19-ം ശതകത്തിന്റെ മധ്യത്തോടെ ഡെൻമാർക്കിൽ വയോജന വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു. ജട്‌ലൻഡിലെ ഫോക്ക് ഹൈസ്ക്കൂളിലാണ് ഈ വിദ്യാഭ്യാസ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. 1814 മുതൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കി. ആധുനിക ഡെൻമാർക്കിൽ എല്ലാ മുതിർന്ന പൗരന്മാരും സാക്ഷരരാണ്. ഡാനിഷ് നിയമം കുട്ടികൾക്ക് 9 വർഷത്തെ നിർബന്ധിത വിദ്യാഭ്യാസം അനുശാസിക്കുന്നുണ്ട്. പ്രൈമറി തലത്തിൽ ആദ്യ ഏഴു ഗ്രേഡുകൾ ഉൾപ്പെടുന്നു. സെക്കൻഡറി വിദ്യാഭ്യാസത്തിന് മൂന്നു മുതൽ അഞ്ചുവരെ വർഷത്തെ ദൈർഘ്യമുണ്ട്. 1990-ലെ കണക്കനുസരിച്ച് പ്രൈമറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളും ഉൾപ്പെടെ 2130 സ്കൂളുകൾ ഡെൻമാർക്കിൽ പ്രവർത്തിക്കുന്നു എന്നു കാണുന്നു. ഫോക്ക് സ്കൂളുകൾ, കാർഷിക സ്കൂളുകൾ, ഹോം ഇക്കണോമിക് സ്കൂളുകൾ, വെക്കേഷൻ സ്കൂളുകൾ തുടങ്ങിയ ഇരുപതോളം പ്രത്യേക സ്കൂളുകളും ഡെൻമാർക്കിലുണ്ട്. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഡാനിഷ് ഫോക്ക് സ്കൂളുകൾ പ്രസിദ്ധമാണ്. ഗവൺമെന്റിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂളുകളിൽ ആറുമാസം ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളിൽ ചരിത്രം, രാഷ്ട്രീയം, സാഹിത്യം എന്നീ വിഷയങ്ങളിൽ പ്രത്യേക പരിശീലനം നൽകുന്നു. യുവതലമുറയെ കാര്യക്ഷമമായി ദേശീയോദ്ഗ്രഥനത്തിൽ പങ്കെടുപ്പിക്കുകയാണ് ഈ വിദ്യാഭ്യാസപദ്ധതിയുടെ ലക്ഷ്യം. 20-ൽ അധികം ഫോക്ക് സ്കൂളുകൾ ഡെൻമാർക്കിൽ പ്രവർത്തിക്കുന്നുണ്ട്. അഞ്ചുവർഷത്തെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർവകലാശാലാ വിദ്യാഭ്യാസത്തിനു പ്രവേശനം ലഭിക്കുന്നു. ഡെൻമാർക്കിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ കോപ്പൻഹേഗൻ സർവകലാശാല 1479-ൽ സ്ഥാപിച്ചു. 24,000 വിദ്യാർഥികൾക്ക് ഇവിടെ ഉപരിപഠനത്തിന് സൗകര്യമുണ്ട്. അർഹുസ് (Arhus), ഒഡെൻസി എന്നിവ മറ്റു പ്രധാന സർവകലാശാലകളാകുന്നു. ഇവയ്ക്കു പുറമേ ദ് റോയൽ വെറ്റെറിനറി യൂണിവേഴ്സിറ്റി ഒഫ് ഡെൻമാർക്ക്, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഒഫ് ഡെൻമാർക്ക് എന്നിവയും ഡെൻമാർക്കിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് നിർണായക സ്ഥാനം അലങ്കരിക്കുന്നുഡന്മാർക്കിന്റെ വിദ്യാഭ്യാസം ഗ്രന്ഥശാലകളും മ്യൂസിയങ്ങളും 1500-ൽ അധികം ഗ്രന്ഥശാലകൾ രാജ്യത്തുടനീളം പ്രവർത്തിക്കുന്നു. 1600-കളുടെ മധ്യത്തിൽ സ്ഥാപിച്ച റോയൽ ലൈബ്രറിയാണ് ഇവയിൽ പ്രധാനം. കോപ്പൻഹേഗനാണ് ഇതിന്റെ ആസ്ഥാനം. ഡെൻമാർക്കിന്റെ ദേശീയ ഗ്രന്ഥശാലയായ റോയൽ ലൈബ്രറിയിൽ 2.5 ദശലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. അർഹുസിലെ സർവകലാശാല ലൈബ്രറി, സ്റ്റേറ്റ് ലൈബ്രറി എന്നിവ ഇവിടത്തെ മറ്റു പ്രധാന ഗ്രന്ഥശാലകളാകുന്നു. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 250 പബ്ലിക് ലൈബ്രറികൾക്ക് ഗവൺമെന്റ് ധനസഹായം നൽകുന്നു. കേന്ദ്ര-പ്രാദേശിക ഗവൺമെന്റുകളുടെ കീഴിൽ പ്രവർത്തിക്കുന്ന 280 മ്യൂസിയങ്ങൾ ഡെൻമാർക്കിലുണ്ട്. പ്രധാന മ്യൂസിയങ്ങളെല്ലാം കോപെൻഹാഗെനിലാണ് സ്ഥിതിചെയ്യുന്നത്. നാഷണൽ മ്യൂസിയത്തിലെ ഡാനിഷ് ചരിത്രരേഖകൾ ഏറെ വിജ്ഞാനപ്രദമാണ്. സ്റ്റേറ്റ് മ്യൂസിയം ഒഫ് ആർട്ടിൽ ഡാനിഷ്-യൂറോപ്യൻ കലാകാരന്മാരുടെ നിരവധി ചിത്രങ്ങളും ശില്പങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.ഗ്രന്ഥശാലകളും മ്യൂസിയങ്ങളും കല thumb|200px|right|ജോഹന്നെസ് ഇവാൾഡ് 18 - ആം ശതകത്തിലെ ശ്രദ്ധേയനായ ഡാനിഷ് കവി മനോഹരമായ കരകൗശല വസ്തുക്കളുടെയും ഗൃഹോപകരണങ്ങളുടെയും ഒരു പ്രധാന ഉത്പാദന വിതരണ കേന്ദ്രമാണ് ഡെൻമാർക്. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക കരകൗശല പ്രദർശനശാല പ്രസിദ്ധമാണ്. കേന്ദ്ര ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന റോയൽ തിയെറ്റർ 1748-ൽ കോപെൻഹാഗെനിൽ പ്രവർത്തനം ആരംഭിച്ചു. നാടകം, ഓപെറ, ബാലെ തുടങ്ങിയ കലകളുടെ പ്രദർശന വേദിയാണ് ഈ തിയെറ്റർ. 1931-ൽ ഇതിന്റെ ശാഖയായ ന്യൂസ്റ്റേജ് സ്ഥാപിതമായി. ലാറ്റിൻ‍, ജർമന്‍, ഡാനിഷ് എന്നീ ഭാഷകളിൽ രചിക്കപ്പെട്ടവയാണ് ഡാനിഷ് സാഹിത്യകൃതികൾ. പ്രസിദ്ധരായ നിരവധി എഴുത്തുകാരെ ഡെൻമാർക്ക് സംഭാവന ചെയ്തിട്ടുണ്ട്. 18-ം ശതകത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധ നാടകകൃത്ത് ലുഡ്വിഗ് ഹോൾബെർഗാണ് ഡാനിഷ് സാഹിത്യത്തിന്റെ പിതാവ്. 18-ം ശതകത്തിലെ തന്നെ ശ്രദ്ധേയനായ മറ്റൊരു കവിയായിരുന്നു ജോഹന്നെസ് ഇവാൾഡ് (Johannes Ewald). യക്ഷിക്കഥകളിലൂടെ ലോകപ്രസിദ്ധനായ ഹാൻസ് ക്രിസ്ത്യൻ ആൻഡെഴ്സെൻ (Hans Christian Andersen),ഹാൻസ് ക്രിസ്ത്യൻ ആൻഡെഴ്സെൻ ഡാനിഷ് അസ്തിത്വവാദത്തിന്റെ ശക്തനായ വക്താവ് സോറെൻ കിർകെഗാർഡ്(Soren Kierkegaard) എന്നിവർ ഡാനിഷ് തത്ത്വശാസ്ത്രത്തെയും സാഹിത്യത്തെയും സമ്പന്നമാക്കിയവരിൽ പ്രസിദ്ധരാകുന്നു. 20-ം ശതകത്തിൽ ഡെൻമാർക്കിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ നോവലിസ്റ്റായിരുന്നു ജോഹന്നെസ് വി. ജെൻസൻ (Johannes V.Jensen). മനോഹരമായ നിരവധി കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 20-ം ശതകത്തിലെ ആദ്യകാല ഡാനിഷ് എഴുത്തുകാരിൽ പ്രസിദ്ധരായ ഹെന് റിക് (Henrik), ജോഹന്നെസ് വി. ജെൻസൻ, കാൾ ജെല്ലെറപ് (Kart Gjellerup) എന്നിവർ സാഹിത്യത്തിന് നോബൽ സമ്മാനം നേടിയിട്ടുണ്ട്. ഇസക് ഡിനെസെൻ(Isak Dinesen), മാർട്ടിൻ എ. ഹാൻസെൻ, മാർട്ടിൻ ആൻഡെർസെൻ നെക്സോ (Martin Andersen Nex) തുടങ്ങിയവരാണ് സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റു ഡാനിഷ് എഴുത്തുകാർ. thumb|200px|left|കാൾ എ. നെൽസെൻ ആറു സിംഫണികൾ ഉൾപ്പെടെ നിരവധി സൃഷ്ടികളുടെ ജനയിതാവായ കാൾ എ. നെൽസെൻ (Carl A.Nielsen)കാൾ എ. നെൽസെൻ ഡെൻമാർക്കിന്റെ മഹാനായ സംഗീതജ്ഞനാകുന്നു. മാസ്കരേഡ് (Maskarade) എന്ന കോമിക് ഓപെറയുടെ ഉപജ്ഞാതാവ് കൂടിയാണ് ഇദ്ദേഹം. നൃത്തരംഗത്ത് ബാലേ മാസ്റ്റർ ആഗസ്റ്റ് ബൗർണൊവില്ലി (August Bournonville) നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. മൈക്കിൾ ആങ്ഗെർ (Michael Ancher), സി. ഡബ്ലുയു. എകർസ്ബെർഗ് (C.W.Eckersberg), ഓൾഫ് ഹോസ്റ്റ് (Oluf), ക്രിസ്റ്റെൻ കോബ്കെ (Christen Kbke) തുടങ്ങിയവർ ഡെൻമാർക്കിലെ പ്രസിദ്ധ ചിത്രകാരന്മാരാകുന്നു. പ്രസിദ്ധ ശില്പി ബെർല്ലെറ്റ് തോർവാൾഡ്സെന്നിന്റെ (Berlet Thorvaldsen) ജന്മദേശം ഡെൻമാർക്കാണ്. കോപ്പൻഹേഗനിൽ ഇദ്ദേഹം നിർമിച്ചിട്ടുള്ള ക്രിസ്തുവിന്റെ ശില്പം വളരെ പ്രസിദ്ധമാണ്. ലോകസിനിമാ രംഗത്തെ ശ്രദ്ധേയനായ സംവിധായകൻ കാൾ ഡ്രെയെർ (Carl Dreyer) ഡെൻമാർക്കുകാരനാണ്. ഇദ്ദേഹം സംവിധാനം ചെയ്ത ദ് പ്യാഷൻ ഒഫ് ജോൺ ഒഫ് ആർക് സിനിമാലോകത്തെ ഒരു ഉത്തമ കലാസൃഷ്ടിയായി കണക്കാക്കപ്പെടുന്നു. സമ്പദ് വ്യവസ്ഥ പ്രകൃതി വിഭവങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിലും സുശക്തമാണ് ഡെൻമാർക്കിന്റെ സമ്പദ് വ്യവസ്ഥ. നോർത്ത് സീയിൽ നിന്ന് കുറഞ്ഞ അളവിൽ പ്രകൃതിവാതകവും പെട്രോളിയവും ലഭിക്കുന്നു. കളിമണ്ണ്, ഗുണനിലവാരം കുറഞ്ഞ കൽക്കരി എന്നിവയാണ് മുഖ്യഖനിജങ്ങൾ. പെട്രോളിയം, ഇരുമ്പ് ഉൾപ്പെടെയുള്ള ലോഹങ്ങളും ലോഹോത്പന്നങ്ങളും വൻതോതിൽ ഇറക്കുമതി ചെയ്യുന്നു. മണ്ണ് പോഷക സംവർധകമല്ലാത്തതിനാൽ വൻതോതിൽ രാസവളം പ്രയോഗിക്കേണ്ടിവരുന്നു. പൊതുവേ നിരപ്പായ പ്രതലങ്ങളിലൂടെ ഒഴുകുന്ന ഡെൻമാർക്കിലെ നദികൾ വൈദ്യുതോർജ നിർമ്മാണത്തിന് ഉപയുക്തമല്ല. ആഭ്യന്തര ഉപയോഗത്തിന്റെ പകുതിയോളം തടി ഉത്പാദിപ്പിക്കാൻ മാത്രം ശേഷിയുള്ള വനപ്രദേശമേ ഡെൻമാർക്കിലുള്ളൂ. കരയുടെ ഭൂരിഭാഗവും ചുറ്റിക്കിടക്കുന്ന കടൽ രാജ്യത്തിന്റെ ക്രയവിക്രയങ്ങളിൽ നിർണായക പങ്കുവഹിക്കുന്നു. മത്സ്യസമ്പന്നം കൂടിയാണ് കടൽ.ഡന്മാർക്കിന്റെ സമ്പത് വ്യവസ്ഥ] ഡാനിഷ് തൊഴിൽ ശക്തിയുടെ ഭൂരിഭാഗവും സേവനവ്യവസായത്തെ ആശ്രയിച്ചിരിക്കുന്നു. 1994-ലെ കണക്കനുസരിച്ച് മൊത്തം ഉല്പാദനത്തിന്റെ 69 ശ. മാ. സേവനമേഖലയും, 27 ശ.മാ. വ്യവസായവും, 5 ശ.മാ. കൃഷിയും പങ്കിടുന്നു. ഡെൻമാർക്കിന്റെ സേവനവ്യവസായത്തിൽ പ്രധാനമായും സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഗവൺമെന്റ് സർവീസ്, ബാങ്കിംഗ്, ഇൻഷ്വറൻസ്, പ്രോപെർട്ടി, ഗതാഗതം, വാർത്താവിനിമയം എന്നിവ ഉൾപ്പെടുന്നു. ബെർലിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാൻസ്പാരൻസി ഇന്റർനാഷണൽ (Transparency International)ട്രാൻസ്പാരൻസി ഇന്റർനാഷണൽ എന്ന സംഘടനയുടെ നിർണയത്തിൽ (2000) ബിസിനസിൽ ലോകത്തെ അഴിമതി രഹിത രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ഡെൻമാർക്കിനാണ്. ഫിൻലൻഡിനാണ് ഒന്നാം സ്ഥാനം. കൃഷി ഡെൻമാർക്കിന്റെ സമ്പദ്വ്യവസ്ഥയിൽ കൃഷിക്ക് രണ്ടാം സ്ഥാനമാണുള്ളത്. മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം മൂന്നിൽരണ്ട് ഭാഗത്തോളം കൃഷിഭൂമിയായി ഉപയോഗിക്കുന്നു. 40 ഹെക്ടറാണ് കൃഷിയിടങ്ങളുടെ ശരാശരി വിസ്തൃതി. 1880- വരെ ഗോതമ്പായിരുന്നു ഡെൻമാർക്കിന്റെ പ്രധാന കാർഷിക ഉത്പന്നം. എന്നാൽ 80-കളിൽ ഗോതമ്പിനുണ്ടായ വിലയിടിവ് കർഷകരെ മുട്ട, പാൽ തുടങ്ങിയവയുടെ ഉത്പാദനത്തിലേക്കും പന്നി വളർത്തലിലേക്കും വഴിതെളിച്ചു. സഹകരണാടിസ്ഥാനത്തിലുള്ള കൃഷിക്കാണ് ഇവിടെ മുൻതൂക്കം. ഇറച്ചിക്കു വേണ്ടിയുള്ള കന്നുകാലി വളർത്തലും, പാൽ ഉത്പാദനവും പ്രധാന കാർഷിക പ്രവർത്തനങ്ങളിൽ സ്ഥാനം നേടിയിട്ടുണ്ട്. വിളകളിൽ ഭൂരിഭാഗവും കന്നുകാലി തീറ്റകളാകുന്നു. ബാർലി, ഉരുളക്കിഴങ്ങ്, കരിമ്പ് തുടങ്ങിയവയാണ് മുഖ്യ ഭക്ഷ്യവിളകൾ. ഇവയിൽ ബാർലി ഒന്നാംസ്ഥാനം നേടിയിരിക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും ബാർലി തോട്ടങ്ങൾ കാണാം. കയറ്റുമതി ചെയ്യുന്ന കാർഷിക ഉല്പന്നങ്ങളിൽ ഏകദേശം 60 ശ.മാ. ഇറച്ചിയും പാൽ ഉത്പന്നങ്ങളും ഉൾപ്പെടുന്നു.കൃഷിയും ഉത്പാദനവും മത്സ്യബന്ധനം ഡെൻമാർക്കിന്റെ സമ്പദ്ഘടനയിൽ നിർണായക സ്ഥാനമാണ് മത്സ്യബന്ധനത്തിനുള്ളത്. ഉദ്ദേശം 2 ദശലക്ഷം മെട്രിക് ടൺ ആണ് പ്രതിവർഷ ഉത്പാദനം. ഉത്പാദനത്തിന്റെ ഭൂരിഭാഗവും നോർത്ത് സീയിൽ നിന്നു ലഭിക്കുന്നു. കോഡ്, ലെറിംഗ്, സാൻഡ് ലാൻസെഡ്, സ്പാർട്ട്, വൈറ്റിംഗ്, അയില, സാൽമൻ ട്യൂണ എന്നിവ മുഖ്യയിനങ്ങളിൽപ്പെടുന്നു. എസ്ബ്ജെർഗ് (Esbjerg) ആണ് ഡെൻമാർക്കിലെ പ്രധാന മത്സ്യബന്ധന തുറമുഖം.മത്സ്യബന്ധനം ഊർജ്ജം കൽക്കരി അഥവാ പെട്രോളിയം ഉപയോഗിച്ചുള്ള താപോർജ പ്ലാന്റുകളെ ആശ്രയിച്ചാണ് ഡെൻമാർക്കിന്റെ വൈദ്യുതോർജ നിർമ്മാണം നിലനിൽക്കുന്നത്. 1990-കളിൽ 9.5 ദശലക്ഷം കി.വാട്ട് (KW) ആയിരുന്നു ഉത്പാദനക്ഷമത.താപ ഊർജം ഉത്പാദനം 20 ശതകത്തിന്റെ മധ്യത്തോടെ ഡെൻമാർക് ഒരു പ്രധാന ഉത്പാദക രാഷ്ട്രമായി വികസിച്ചു. കൃഷിയെ രാണ്ടാം സ്ഥാനത്തേക്കു പിന്തള്ളിക്കൊണ്ടാണ് ഉത്പാദന മേഖല പ്രഥമസ്ഥാനം കൈയടക്കിയത്. ഉത്പാദനത്തെ പരിപോഷിപ്പിക്കുവാൻ ഗവൺമെന്റ് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. ഡാനിഷ് നിർമ്മാണ മേഖലയുടെ പകുതിയോളം തലസ്ഥാന നഗരമായ കോപൻഹേഗനിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഗുണമേന്മയേറിയ സ്റ്റീരിയോ, ടെലിവിഷന്, ഫർണിച്ചർ, പോർസലിൻ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങൾ. ഡീസൽ എൻജിൻ, യന്ത്രസാമഗ്രികൾ, മരുന്നുൾ, കപ്പൽ, തുണിത്തരങ്ങൾ, സംസ്കരിച്ച ആഹാര പദാർഥങ്ങൾ, തുടങ്ങിയവയും പ്രാധാന്യമർഹിക്കുന്നു. അന്താരാഷ്ട്ര വ്യാപാരം ക്രോൺ (Crown) അഥവാ ക്രൗൺ (Krone)ക്രൗൺ (Krone) ആണ് ഡെൻമാർക്കിന്റെ കറൻസി (6.0965 ക്രോൺ = യു. എസ്. ഡോളർ) കോപെൻഹേഗൻ ആസ്ഥാനമായുള്ള നാഷണൽ ബാങ്ക് ഒഫ് ഡെൻമാർക്ക് മുഖ്യ ബാങ്കും. നാഷണൽ ബാങ്ക് ഒഫ് ഡെൻമാർക്കിനു പുറമേ രാജ്യത്തുടനീളം ശാഖകളുള്ള നിരവധി വാണിജ്യ ബാങ്കുകളും ഡെൻമാർക്കിലുണ്ട്. കോപെൻഹേഗനിൽ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചും പ്രവർത്തിക്കുന്നുണ്ട്.നാഷണൽ ബാങ്ക് ഓഫ് ഡെന്മാർക്ക് 1960-കളുടെ മധ്യത്തോടെ ബ്രിട്ടനെ പിന്തള്ളിക്കൊണ്ട് പശ്ചിമ ജർമനി ഡെൻമാർക്കുമായി അന്താരാഷ്ട്ര വാണിജ്യബന്ധത്തിലേർപ്പെട്ടു. ഇപ്പോഴും ജർമനി തന്നെയാണ് ഡെൻമാർക്കിന്റെ പ്രധാന അന്താരാഷ്ട്ര വ്യാപാര പങ്കാളി. എന്നാൽ ബ്രിട്ടനിലേക്കാണ് ഡെൻമാർക് ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. 1960-കളുടെ ആദ്യഘട്ടംവരെ കന്നുകാലികൾ, സംസ്കരിച്ച ഇറച്ചി, പാൽ ഉത്പന്നങ്ങൾ എന്നിവയായിരുന്നു പ്രധാന കയറ്റുമതി വിഭവങ്ങൾ. തുടർന്നു വ്യവസായിക ഉത്പന്നങ്ങളുടെ കയറ്റുമതി ആരംഭിക്കുകയും കാർഷികോല്പന്നങ്ങൾ പിന്തള്ളപ്പെടുകയും ചെയ്തു. യന്ത്രസാമഗ്രികൾ, പ്രാഥമിക ലോഹങ്ങൾ, ലോഹോത്പന്നങ്ങൾ, ഗതാഗതസാമഗ്രികൾ, ഇന്ധനം, ലൂബ്രിക്കൻസ് തുടങ്ങിയവ പ്രധാനമായി ഇറക്കുമതി ചെയ്യുന്നു. ഗതാഗതവും വാർത്താവിനിമയവും thumb|250px|right|ഡന്മാർക്കിലെ നോർവെ കോളനി ആധുനികവും വികസിതവുമാണ് ഡെൻമാർക്കിലെ ഗതാഗതസംവിധാനം. രാജ്യത്തിന്റെ നാനാഭാഗങ്ങളേയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന നവീന റോഡുകൾ ഡെൻമാർക്കിന്റെ പ്രത്യേകതയാണ്. ജനസംഖ്യയിൽ നാലിലൊരാൾക്ക് വീതം മോട്ടോർ കാറും പകുതിയോളം പേർക്ക് മോട്ടോർ സൈക്കിളും സ്വന്തമായിട്ടുണ്ട്. മിക്ക റോഡുകൾക്കും സമാന്തരമായി പ്രത്യേക മോട്ടോർ സൈക്കിൾ പാതകൾ കാണാം. ഗവൺമെന്റിന്റെ അധീനതയിലുള്ള റെയിൽവേ രാജ്യത്തെ മിക്ക നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ദ്രുതഗതിയിലുള്ള യാത്രാസൗകര്യം പ്രദാനം ചെയ്യുന്നു. thumb|200px|left|സ്കാൻഡിനേവിയൻ എയർ ലൈനിന്റെ വിമാനം സ്കാൻഡിനേവിയൻ എയർലൈൻസ് സിസ്റ്റത്തിന്റെ (SAS) ഭാഗമാണ് ഡാനിഷ് എയർലൈൻസ്. ഡാൻ എയർ ആണ് ആഭ്യന്തര സർവീസുകൾ കൈകാര്യം ചെയ്യുന്നത്. കോപെൻഹേഗനു സമീപം പ്രവർത്തിക്കുന്ന കാസ്ട്രപ് (Kastrup) അന്താരാഷ്ട്ര വിമാനത്താവളം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ വ്യോമപഥാതിർത്തികളിൽ ഒന്നാണ്. പ്രതിവർഷം 12 ദശലക്ഷം യാത്രക്കാർ ഇതുവഴി യാത്രചെയ്യുന്നു.സ്കാൻഡിനേവിയൻ എയർ ലൈൻ ഒരു ദ്വീപസമൂഹമായതിനാൽ ഡെൻമാർക്കിലെ ഗതാഗത സംവിധാനത്തിൽ നിർണായക സ്ഥാനമാണ് ജലഗതാഗതത്തിനുള്ളത്. ഇത് ജട്‌ലൻഡിനെ ബാൾടിക് ദ്വീപുകളുമായും ബാൾടിക് ദ്വീപുകളെ പരസ്പരവും ബന്ധിപ്പിക്കുന്നു. ഇവിടെ നിന്ന് ജർമനി, സ്വീഡന്‍, നോർവെ എന്നീ രാജ്യങ്ങളിലേക്കും കടത്തു സൗകര്യമുണ്ട്. സജെൻലാൻഡ്, ഫാൾസ്റ്റർ ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റോർ സ്രോം പാലത്തിന് 3211 മീ. നീളമുണ്ട്. കോപെൻഹേഗനാണ് ഡെൻമാർക്കിലെ പ്രധാന തുറമുഖം.ജലഗതാഗതം ഏകദേശം 50 ദിനപത്രങ്ങൾ ഡെൻമാർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്നു. മിക്ക ഡാനിഷ് കുടുംബങ്ങൾക്കും പരമാവധി ഒരു റേഡിയോയും ടെലിവിഷനും സ്വന്തമായി ഉണ്ട്. ഡാനിഷ് സാംസ്കാരിക വകുപ്പിൻ കീഴിലുള്ള റേഡിയോ ഡെൻമാർക്കിനാണ്, റേഡിയോ ടെലിവിഷൻ പ്രക്ഷേപണത്തിന്റെ ചുമതല. 1988-ൽ വാണിജ്യ ടെലിവിഷൻ ശൃംഖല പ്രക്ഷേപണം ആരംഭിച്ചു. ദീർഘദൂര ടെലിഫോൺ സർവീസുകൾ ഗവൺമെന്റിലും പ്രാദേശിക സർവീസുകൾ സ്വകാര്യ കമ്പനികളിലും നിക്ഷിപ്തമായിരിക്കുന്നു. ഉദ്ദേശം 3 ദശലക്ഷം ടെലിഫോൺ ലൈനുകൾ ഡെൻമാർക്കിൽ ഉപയോഗത്തിലുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഭരണകൂടം രാജാവ് അഥവാ രാജ്ഞി രാഷ്ട്രത്തലവനായുള്ള ഭരണഘടനാധിഷ്ഠിത രാഷ്ട്രമാണ് ഡെൻമാർക്. 1849-ൽ ഡെൻമാർക് ഏകാധിപത്യ രാജവാഴ്ചയിൽ നിന്ന് ഭരണഘടനാധിഷ്ഠിത രാജവാഴ്ചയിലേക്ക് മാറി. 1915-ലെ ഭരണഘടന പ്രകാരം സമ്പൂർണ രാഷ്ട്രീയ ജനാധിപത്യവും പ്രായപൂർത്തി വോട്ടവകാശവും നിലവിൽവന്നു. 1953-ലെ ഭരണഘടന പാർലമെന്റിന്റെ ഉപരിമണ്ഡലത്തെ റദ്ദാക്കുകയും സ്ത്രീകളുടെ വോട്ടവകാശം അംഗീകരിക്കുകയും ചെയ്തു. ഇത് ഗവൺമെന്റിനെ മൂന്നായി വിഭജിക്കുന്നു. ഭരണ നിർവഹണസമിതി നിയമ നിർമ്മാണ സഭ, നീതിന്യായം. പ്രായോഗികാർഥത്തിൽ ഒരു ബഹുപാർട്ടി പാർലമെന്ററി ജനാധിപത്യ രാഷ്ട്രമായ ഡെൻമാർക്കിലെ നിയമനിർമ്മാണാധികാരം രാജാവിലും ഏകമണ്ഡല പാർലമെന്റിലു(Floketing)മാണ് നിക്ഷിപ്തമായിരിക്കുന്നത്. രാഷ്ട്രത്തലവൻ രാജാവാണെങ്കിലും പരിമിതമായ അധികാരമേ ഇദ്ദേഹത്തിനുള്ളൂ. രാജാവ് നിയമിക്കുന്ന പ്രധാനമന്ത്രിയാണ് ഗവൺമെന്റിനെ പ്രതിനിധാനം ചെയ്യുന്നത്. പാർലമെന്റിൽ ഭൂരിപക്ഷം നേടുന്ന പാർട്ടിയുടേയും പാർലമെന്റ് അംഗങ്ങളുടേയും പിന്തുണയുള്ള നേതാവായിരിക്കും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ ബാഹുല്യം ഡെന്മാർക്കിൽ ഏകപാർട്ടി ഭരണം അസാധ്യമാക്കുന്നു. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ സഖ്യകക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നു. പാർലമെന്റിലെ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെടുന്ന പ്രധാനമന്ത്രി മറ്റു ക്യാബിനറ്റ് അംഗങ്ങളോടൊപ്പം രാജിവയ്ക്കുകയോ രാജാവിനോട് പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ അഭ്യർഥിക്കുകയോ ചെയ്യുന്നു.ഡെന്മാർക്ക് ഗവണ്മെന്റ് പ്രധാനമന്ത്രിയാണ് ക്യാബിനറ്റിന്റെ തലവൻ. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം രാജാവ് അഥവാ രാജ്ഞി മറ്റു ക്യാബിനറ്റ് അംഗങ്ങളെ നിയമിക്കുന്നു. ഓരോ അംഗവും പ്രത്യേക വകുപ്പുകളെ പ്രതിനിധാനം ചെയ്യുന്നു. ക്യാബിനറ്റ് രാജാവിന്റെ നാമത്തിൽ ഭരണ നിർവഹണാധികാരം വിനിയോഗിക്കുന്നു. ഏകമണ്ഡല സഭയാണ് ഡെൻമാർക് പാർലമെന്റ്. മൊത്തം 179 അംഗങ്ങളിൽ 175 അംഗങ്ങളെ ഡെൻമാർക്കിൽ നിന്നും രണ്ടു അംഗങ്ങളെ വീതം ഗ്രീൻലൻഡ്, ഫറോസ് ദ്വീപുകളിൽ നിന്നും തെരഞ്ഞെടുക്കുന്നു. പാർലമെന്റാണ് ഡെൻമാർക്കിലെ പരമോന്നത നിയമനിർമ്മാണ സഭ. എന്നാൽ പാർലമെന്റ് പാസാക്കുന്ന ചില ബില്ലുകൾക്ക് ഡാനിഷ് വോട്ടർമാരുടെ അംഗീകാരം ആവശ്യമുണ്ട്. പാർലമെന്റ് അംഗങ്ങളിൽ മൂന്നിലൊന്ന്, വോട്ടർമാരുടെ അംഗീകാരം വേണമെന്ന് ആവശ്യപ്പെട്ടാലും വോട്ടർമാർക്ക് ബില്ലിന്മേൽ വോട്ടവകാശം ലഭിക്കുന്നു. ഭരണസൗകര്യാർഥം ഡെൻമാർക്കിനെ 14 കൗണ്ടികളും കോപെൻഹേഗെൻ, ഫ്രെഡ്റിക്സ്ബെർഗ് (Frederikberg) എന്നീ രണ്ടു വലിയ മുനിസിപ്പാലിറ്റികളുമായി വിഭജിച്ചിരിക്കുന്നു. കൗണ്ടികളെ മുന്നൂറോളം ചെറിയ മുനിസിപ്പാലിറ്റികളായും വിഭജിച്ചിട്ടുണ്ട്. മിക്കവാറും ഒരു നഗരവും അതിനോട് ചേർന്ന ഗ്രാമപ്രദേശവും ഉൾപ്പെടുന്നതാണ് ഒരു മുൻസിപ്പാലിറ്റി. തെരഞ്ഞെടുക്കപ്പെടുന്ന കൗൺസിലുകളാണ് കൗണ്ടികളുടേയും മുനിസിപ്പാലിറ്റികളുടേയും ഭരണനിർവഹണസമിതികൾ. മേയറാണ് കൗൺസിലിന്റെ തലവൻ. സുപ്രീം കോടതിയാണ് രാജ്യത്തെ പരമോന്നത നീതിന്യായ കോടതി. 15 ജഡ്ജിമാർ ഉൾപ്പെടുന്ന സുപ്രീം കോടതിയിൽ പരമാവധി 5 ജഡ്ജിമാരെങ്കിലും കേസ് വിചാരണയിൽ ഉണ്ടായിരിക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നു. മൊത്തം 30 ജഡ്ജിമാരുള്ള രണ്ടു ഹൈക്കോടതികൾക്കു പുറമേ, നൂറിലധികം കീഴ്ക്കോടതികളും ഡെൻമാർക്കിൽ പ്രവർത്തിക്കുന്നുണ്ട്.ഡെന്മാർക്ക് ഗവണ്മെന്റ് ചരിത്രം thumb|250px|right|സ്കാൻഡിനേവിസം ചരിത്രാതീതകാലം മുതൽ ഡെൻമാർക്കിൽ ജനങ്ങൾ കുടിയേറിപ്പാർത്തിരുന്നതായി പുരാവസ്തു പഠനങ്ങൾ സൂചന നൽകുന്നുണ്ട്. എന്നാൽ ഇവരുടെ ആദ്യകാല ജീവിതത്തെപ്പറ്റിയുള്ള വ്യക്തമായ ചരിത്രരേഖകൾ ലഭിച്ചിട്ടില്ല. മൃഗങ്ങളെ വേട്ടയാടിയും മത്സ്യബന്ധനം നടത്തിയും ഇവർ ജീവിതം കഴിച്ചുകൂട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇവിടത്തെ ആദ്യകാല നിവാസികൾ ബി.സി. 3000-ത്തോടെ കാർഷികവൃത്തിയിൽ ഏർപ്പെട്ടുതുടങ്ങിയതായി അനുമാനിക്കുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആദ്യകാലങ്ങളിൽ ഇവർ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെത്തിയെങ്കിലും അതിനെപ്പറ്റിയുള്ള ആധികാരിക രേഖകൾ ലഭ്യമല്ല. വൈക്കിങ്ങുകൾ എന്നറിയപ്പെടുന്ന സ്ക്കാൻഡിനേവിയൻ യോദ്ധാക്കൾ 8-ം ശതകത്തിന്റെ അന്ത്യത്തോടെ തുടങ്ങിവച്ച ആക്രമണപരമ്പരകൾ യൂറോപ്പിലാകെ സംഭ്രമം പരത്തി. ഡെൻമാർക്കുകാർ കൂടി ഉൾപ്പെട്ട വിഭാഗമായിരുന്നു വൈക്കിങ്ങുകൾ. ഈ ആക്രമണങ്ങളിലൂടെ ഡെൻമാർക്കുകാർ ചരിത്രരേഖകളിൽ സ്ഥാനം പിടിച്ചുതുടങ്ങി. ഇംഗ്ലണ്ടിലും ഫ്രാൻസിലും ചില പ്രദേശങ്ങൾ സ്വന്തമാക്കുവാൻ ഡെൻമാർക്കുകാരായ വൈക്കിങ്ങുകൾക്കു സാധിച്ചു. 9-ം ശതകത്തിൽ ഷാർലമെൻ നടത്തിയ ആക്രമണത്തെ എതിർത്തു തോൽപിക്കാൻ ഡെൻമാർക്കിനു കഴിഞ്ഞു. 9-ം ശതകം മുതൽ ശക്തന്മാരായ രാജാക്കന്മാർ ഡെൻമാർക്കിന്റെ ഭരണനേതൃത്വത്തിലെത്തിച്ചേർന്നു. ഇവർ നോർവെ കീഴടക്കിയിരുന്നു. ഡെൻമാർക്കിലെ കാനൂട്ട് രാജാവിന്റെ ഭരണകാലം (1018-35) തുടങ്ങിയപ്പോഴേക്കും ഇംഗ്ലണ്ട് ഡെൻമാർക്കിന്റെ അധികാരപരിധിക്കുള്ളിലായിക്കഴിഞ്ഞു. അങ്ങനെ ഡെൻമാർക്, നോർവെ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഒരു വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായിത്തീർന്നു കാനൂട്ട്. എന്നാൽ കാനൂട്ടിന്റെ പിൻഗാമികളുടെ ഭരണകാലത്ത് രാജ്യം ശിഥിലമായിപ്പോയി. നോർവെയിലെ രാജാവായ മാഗ്നസ് ഒന്നാമൻ 1042-ൽ ഡെൻമാർക്കിലേയും രാജാവായി (1047 വരെ).സ്കാൻഡിനേവിയൻ കിങ്ഡം 1070-ൽ സ്വീഡനിലെ രാജാവുമായുണ്ടാക്കിയ ഉടമ്പടിപ്രകാരം തെക്കൻ സ്വീഡനിലെ ചില പ്രദേശങ്ങൾ ഡെൻമാർക്കിന്റെ അധീനതയിലായി (17-ം ശതകം വരെ ഈ പ്രദേശങ്ങൾ ഡെൻമാർക്കിന്റെ അധീശത്വത്തിൽത്തന്നെ തുടർന്നു). 12-ം ശതകം ആയതോടെ രാജ്യകാര്യങ്ങളും ഭരണവും ദുർബലമായിക്കൊണ്ടിരുന്നു. ഇതേത്തുടർന്ന് അധികാരത്തിൽ വന്ന വാൾഡമർ ദ ഗ്രേറ്റ് (വാൾഡമർ I) അദ്ദേഹത്തിന്റെ പുത്രനായ വാൾഡമർ ദ വിക്റ്റോറിയസ് (വാൾഡമർ II) എന്നീ രാജാക്കന്മാരുടെ ഭരണകാലത്ത് രാജ്യം വീണ്ടും ശക്തിയാർജിച്ചു. വാൾഡമർ II-ന്റെ (ഭ.കാ. 1202-41) കാലത്ത് ഡെൻമാർക് ഉത്തര യൂറോപ്പിലെ ഒരു പ്രമുഖ ശക്തിയായി അഭിവൃദ്ധി പ്രാപിക്കുകയുണ്ടായി. ഹോൾസ്റ്റീൻ, എസ്ത്തോണിയ തുടങ്ങിയ പ്രദേശങ്ങൾ ഇദ്ദേഹം ഡെൻമാർക്കിന്റെ അധീനതയിലാക്കി. വാൾഡമർ II-ന്റെ മരണത്തോടെ ഡെൻമാർക്കിൽ ഈ രാജവംശത്തിന്റെ പ്രതാപം അസ്തമിച്ചതായി കരുതപ്പെടുന്നു. ദീർഘകാലത്തേക്ക് രാജ്യം ആഭ്യന്തരയുദ്ധം മൂലം അരാജകാവസ്ഥയിലായിരുന്നു. ഫ്യൂഡൽ പ്രഭുക്കളും പള്ളി അധികാരികളും രാജാധികാരത്തെ വെല്ലുവിളിക്കുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. തുടർന്നു രാജാവായ എറിക് V-ന്റെ കാലഘട്ടം (1259-86) ഭരണരംഗത്തുണ്ടായ ചില മാറ്റങ്ങൾ മൂലം ശ്രദ്ധേയമായിത്തീർന്നു. പ്രഭുക്കന്മാരും പുരോഹിതന്മാരും സംഘടിച്ച് രാജാവിന്റെ പരമാധികാരങ്ങൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്ന ഒരു ചാർട്ടറിൽ എറിക്കിനെക്കൊണ്ട് ഒപ്പുവയ്പ്പിച്ചു. രാജാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രഭുക്കൾ നേടിയെടുത്തു. വർഷംതോറും ഒരു പാർലമെന്റ് സമ്മേളിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തു. ഇംഗ്ലണ്ടിലെ മാഗ്നാകാർട്ടയ്ക്കു സമാനമായ ഒരു ചാർട്ടറായിരുന്നു ഇത്. ഭരണക്രമത്തിൽ ഉണ്ടായ ഈ പരിവർത്തനം 1660 വരെ നിലനിൽക്കുകയുണ്ടായി. എറിക്കിന്റെ പുത്രനും പിൻഗാമിയുമായ എറിക് മെൻവഡ് (എറിക് VI, ഭ.കാ. 1286-1319) ജർമൻ പ്രദേശങ്ങളിലേക്ക് അധികാരം വ്യാപിപ്പിക്കുവാൻ ശ്രമം നടത്തി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകരുവാൻ ഇടയാക്കി. പിന്നീട് രാജാവായ എറിക്കിന്റെ സഹോദരൻ ക്രിസ്റ്റഫർ II പണം സംഭരിക്കുന്നതിനായി ഭൂസ്വത്ത് ഹോൾസ്റ്റീനിലെ കൗണ്ടിന് ഈടുവച്ചു. ഹോൾസ്റ്റീനിലെ കൗണ്ട് കുറേക്കാലത്തേക്ക് ഡെൻമാർക്കിലെ മേധാവിക്കു സമം പെരുമാറുന്ന അവസ്ഥ ഈ സംഭവംമൂലം സംജാതമായി. പില്ക്കാലത്ത് ഭരണാധികാരിയായ വാൾഡമർ IV (ഭ.കാ. 1340-75) മധ്യകാല ഡെൻമാർക്കിലെ ഏറ്റവും പ്രശസ്തനും പ്രാപ്തനുമായ രാജാവായിരുന്നു. ഈടുവച്ചിരുന്ന പ്രദേശങ്ങൾ തിരിച്ചെടുത്ത് ഇദ്ദേഹം രാജ്യത്തെ ശക്തമാക്കി.ഡെന്മാർക്കിന്റെ ചരിത്രം thumb|200px|right|ജർമനധിനിവേശം വാൾഡമറിന് പുത്രന്മാരില്ലാത്തതുകൊണ്ട് മകൾ മാർഗരറ്റിന്റെ പുത്രനായ ഒലേഫിനെ (1376-87) രാജാവായി പ്രിവികൗൺസിൽ തിരഞ്ഞെടുത്തു. മാർഗരറ്റ് റീജന്റായി ഭരണം നടത്തി. നോർവെയിലെ രാജാവായ ഹാകോൺ VI-ന്റെ ഭാര്യയായിരുന്നു മാർഗരറ്റ്. ഹാകോണിന്റെ മരണത്തെത്തുടർന്ന് 1380-ൽ ഒലേഫ് നോർവെയുടേയും രാജാവായി. ഒലൊഫ് മരണമടഞ്ഞതിനാൽ 1387-ൽ മാർഗരറ്റ് ഡെൻമാർക്കിന്റേയും നോർവെയുടേയും ഭരണം തുടർന്നു നടത്തിവന്നു. സ്വീഡനിലെ ആഭ്യന്തര പ്രശ്നത്തിലിടപെടാൻ അവിടത്തെ പ്രഭുക്കൾ മാർഗരറ്റിനെ ക്ഷണിച്ചു. 1389-ൽ മാർഗരറ്റിന്റെ സൈന്യം സ്വീഡനിലെ രാജാവിനെ പരാജയപ്പെടുത്തി. ഇതോടുകൂടി അവർ സ്വീഡന്റേയും ഭരണാധികാരം പിടിച്ചെടുത്തു. തന്റെ സഹോദരിയുടെ ചെറുമകനായ എറിക് VII-നെ മൂന്നു രാജ്യങ്ങളുടേയും രാജാവായി അംഗീകരിപ്പിക്കാൻ മാർഗരറ്റിനു കഴിഞ്ഞു (1397). മൂന്നു രാജ്യങ്ങളുടേയും സംയുക്ത ഭരണം കാൽമർ യൂണിയൻ എന്ന പേരിൽ അറിയപ്പെട്ടു. മാർഗരറ്റിനെപ്പോലെ ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നില്ല എറിക്. ഇദ്ദേഹത്തിന്റെ ഭരണത്തിൽ അതൃപ്തരായ പ്രിവി കൗൺസിൽ അനന്തരവനായ ക്രിസ്റ്റഫറിനെ രാജാവായി തെരഞ്ഞെടുത്തു (1439-40). ക്രിസ്റ്റഫറിന്റെ മരണശേഷം കാൽമർ യൂണിയൻ ദുർബലമായിത്തുടങ്ങിയിരുന്നു. സ്വീഡനിലെ പ്രഭുക്കന്മാർ പ്രത്യേകം രാജാവിനെ കണ്ടെത്തിയത് യൂണിയന് വലിയ ആഘാതമായി. ഇതോടെ ഡെന്മാർക്കും നോർവെയും ഓൾഡൻബർഗ് (Oldenberg) രാജകുടുംബത്തിലെ ക്രിസ്ത്യൻ I -നെ രാജാവായി തെരഞ്ഞെടുത്തു (1448). പിന്നീട് ക്രിസ്ത്യൻ II, ഫ്രഡറിക് I, ക്രിസ്ത്യൻ III എന്നിവർ ഭരണാധിപന്മാരായി. 16-ം ശതകത്തിലുണ്ടായ റഫർമേഷ (reformation)ന്റെ തരംഗങ്ങൾ ഡെൻമാർക്കിലും എത്തിച്ചേർന്നു. ക്രിസ്ത്യൻ III-ന്റെ ഭരണകാലത്ത് (1534-59) റഫർമേഷന്റെ ഫലമായി ലൂഥറനിസം ഡെൻമാർക്കിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ക്രിസ്ത്യൻ III-ന്റെ പിന്തുടർച്ചക്കാരനായ ഫ്രഡറിക് II-ന്റെ ഭരണകാലഘട്ടം (1559-88) സ്വീഡനുമായി ഏഴുവർഷം നീണ്ടുനിന്ന യുദ്ധത്തിന് (1563-70) സാക്ഷ്യം വഹിച്ചു. ബാൾട്ടിക് മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ വേണ്ടി ഇരുരാജ്യങ്ങളും തമ്മിലുണ്ടായ കിടമത്സരമാണ് ഈ യുദ്ധത്തിനു കാരണമായത്. യുദ്ധം ഡെൻമാർക്കിന്റെ സാമ്പത്തികഘടനയെ താറുമാറാക്കി. 16-ം ശതകത്തിന്റെ മധ്യത്തോടെ ഡെൻമാർക്ക് വീണ്ടും സാമ്പത്തിക വളർച്ച കൈവരിച്ചു. കയറ്റുമതി മേഖലയിലെ വർധനയും കാർഷികമേഖലയിലെ പുരോഗതിയും രാഷ്ട്രത്തെ സമ്പന്നമാക്കി. 16-ം ശതകത്തിന്റെ അവസാനകാലങ്ങളിലും 17-ം ശതകത്തിന്റെ ആദ്യകാലങ്ങളിലും ഡെൻമാർക് സാംസ്കാരികമായി ഔന്നത്യം പ്രാപിച്ചു. പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന ടൈക്കോ ബ്രാഹെ ഇക്കാലത്താണു ജീവിച്ചിരുന്നത് (1546-1601). ക്രിസ്ത്യൻ IV (ഭ. കാ. 1588-1648) ഡെൻമാർക്കിന്റെ വാണിജ്യ-വ്യാവസായിക വികസനത്തിന് പ്രോത്സാഹനം നൽകിയ രാജാവായിരുന്നു. ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇദ്ദേഹത്തിന്റെ കാലത്താണ് രൂപീകരിക്കപ്പെട്ടത്. ജർമനി കേന്ദ്രീകരിച്ചു നടന്ന മുപ്പതു വർഷയുദ്ധത്തിൽ (1618-48) ക്രിസ്ത്യൻ IV പങ്കെടുത്തു. ഇക്കാലങ്ങളിൽ സ്വീഡനുമായും മറ്റ് അയൽരാജ്യങ്ങളുമായും ഡെൻമാർക് നിരവധി യുദ്ധങ്ങളിലേർപ്പെടുകയുണ്ടായി. നീണ്ടുനിന്ന പല യുദ്ധങ്ങളും ഡെൻമാർക്കിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തു. തുടർന്ന് നികുതി ഘടനയിൽ മാറ്റം വരുത്തി. നികുതി കൊടുക്കുന്നതിൽ ഇളവ് അനുഭവിച്ചിരുന്ന പ്രഭുക്കന്മാർ നികുതി കൊടുക്കാൻ ബാധ്യസ്ഥരായിത്തീർന്നു. ശക്തമായ രാജഭരണവ്യവസ്ഥയുടെ ആഗമനം ഇതോടനുബന്ധിച്ചുണ്ടാവുകയും ചെയ്തു. രാജപദവി ശക്തമാക്കുന്നതിനായി പരമ്പരാഗത രാജഭരണമാണ് അഭികാമ്യമെന്ന് പൊതുവായ അഭിപ്രായമുണ്ടായി. അതനുസരിച്ച് 1660-ൽ ഫ്രഡറിക് III പരമ്പരാഗത രാജാവായി പ്രഖ്യാപിക്കപ്പെട്ടു. തുടർന്ന് 1661-ൽ രാജാവിനെ ഡെൻമാർക്കിലെ പരമോന്നത അധികാരിയായി വാഴിച്ചു.ചരിത്രം സ്വീഡനുമായുള്ള യുദ്ധം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഡെന്മാർക്കിലെ രാജാക്കന്മാർ കരുതിപ്പോന്നു. 17-ം ശതകത്തിന്റെ ഒടുവിലും 18-ം ശതകത്തിന്റെ ആദ്യകാലങ്ങളിലുമായി പല യുദ്ധങ്ങളുമുണ്ടായി. ഡെൻമാർക്കിന് ഇവകൊണ്ട് പറയത്തക്ക നേട്ടമൊന്നുമുണ്ടായില്ല. 18-ം ശതകത്തിന്റെ പകുതിയോടെ രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടു. അതിനുശേഷം ഗ്രീൻലൻഡ് ഡെൻമാർക്കിന്റെ അധീനതയിലായി. വെസ്റ്റ് ഇൻഡീസിലെ മൂന്നു ദ്വീപുകൾ ഡെൻമാർക്കിന്റെ ഉടമസ്ഥതയിലെത്തി. ഇവിടെ നിന്നുള്ള പഞ്ചസാര, കാപ്പി, പുകയില എന്നിവ ഡെൻമാർക്കിന് സാമ്പത്തിക നേട്ടമുണ്ടാക്കി. ഈ കാലഘട്ടത്തിൽ ഡെൻമാർക്കിൽ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളും ശക്തിയാർജിച്ചിരുന്നു. കൃഷിക്കാർക്ക് പല ഇളവുകളും നൽകപ്പെട്ടു. thumb|200px|right|നെപ്പോളിയന്റെ യുദ്ധം ചിത്രരചന നെപ്പോളിയന്റെ ഫ്രാൻസും ബ്രിട്ടനും തമ്മിൽ യുദ്ധമുണ്ടായപ്പോൾ അതിൽനിന്നും ഒഴിഞ്ഞു നിൽക്കാനായിരുന്നു ഡെൻമാർക് ശ്രമിച്ചത്. ഡെൻമാർക് വാണിജ്യതാത്പര്യങ്ങൾ സംരക്ഷിക്കാനായി സ്വീഡനും റഷ്യയുമായിച്ചേർന്ന് ഒരു സായുധ നിഷ്പക്ഷതാ സഖ്യം രൂപീകരിച്ചു. കപ്പലുകളുടെ സംരക്ഷണത്തിനായി ഒരു കോൺവോയ് സമ്പ്രദായം ഡെൻമാർക് നടപ്പിലാക്കി. ഇതോടെ ബ്രിട്ടൻ ഡെൻമാർക്കിനെ ആക്രമിക്കാൻ മുതിർന്നു. കോപെൻഹാഗെനടുത്തുവച്ച് 1801-ലും 1807-ലും ബ്രിട്ടിഷ് നാവികസേന ഡെൻമാർക്കിനോടേറ്റുമുട്ടി. ഇതിനെത്തുടർന്ന് ഡെൻമാർക്ക് നെപ്പോളിയന്റെ പക്ഷത്തേക്കു നീങ്ങി. 1814-ൽ നെപ്പോളിയൻ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ കീൽ ഉടമ്പടിപ്രകാരം (Treaty of Kiel) സ്വീഡന് നോർവെ വിട്ടുകൊടുക്കാൻ ഡെൻമാർക്ക് നിർബന്ധിതമായി. ഈ യുദ്ധം രാജ്യത്തിന് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് വരുത്തിവച്ചു.നെപ്പോളിയനുമായുണ്ടായ യുദ്ധം ഫ്രഡറിക് VI 1834-ൽ രാജ്യത്ത് നാലു പ്രവിശ്യാ അസംബ്ലികൾ രൂപവത്കരിച്ചു. പാർലമെന്ററി സമ്പ്രദായത്തിലേക്കുള്ള ഡെൻമാർക്കിന്റെ ആദ്യ ചുവടുവയ്പായിരുന്നു ഇത്. ഫ്രഡറിക് VII ന്റെ ഭരണകാലത്ത് 1849-ൽ ഡെൻമാർക്കിന് ഒരു ഭരണഘടനയുണ്ടായി. ഇതോടെ ഭരണഘടനാനുസൃത രാജഭരണം നിലനിൽക്കുന്ന രാജ്യമായിത്തീർന്നു ഡെൻമാർക്. 19-ം ശതകത്തിന്റെ പകുതിക്കുശേഷം ഡെൻമാർക് വീണ്ടും അഭിവൃദ്ധിയിലേക്കു കുതിച്ചു. 1880-കളിൽ ഉത്പന്നങ്ങളുടെ വൻതോതിലുള്ള കയറ്റുമതി രാഷ്ട്രത്തിന് ശക്തമായ സാമ്പത്തിക അടിത്തറ ഉറപ്പാക്കി. യൂറോപ്പിലെ മികച്ച സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നായി മാറി ഡെൻമാർക്. ഒന്നാം ലോകയുദ്ധത്തിൽ ഡെൻമാർക് നിഷ്പക്ഷത പാലിച്ചു. യുദ്ധാവസാനം ഒരു അഭിപ്രായ വോട്ടെടുപ്പിലൂടെ ഷ്ളിസ്വിഗ് ഭൂപ്രദേശം ഡെൻമാർക്കിനു ലഭിച്ചു. 1930-കളിൽ സാമൂഹിക പരിഷ്കരണ നീക്കങ്ങൾ ഡെൻമാർക്കിലുണ്ടായി. ഒരു ക്ഷേമരാഷ്ട്ര വ്യവസ്ഥിതിയിലേക്കു നീങ്ങുവാനുള്ള യത്നങ്ങൾ നടന്നു. രണ്ടാം ലോകയുദ്ധത്തിൽ നിഷ്പക്ഷത പാലിച്ചെങ്കിലും 1940-ൽ ഡെൻമാർക്കിനെ ജർമനി ആക്രമിച്ചു കീഴ്പ്പെടുത്തി. 1945 മേയ് മാസത്തിൽ സഖ്യകക്ഷികൾ ജർമനിയുടെ പക്കൽനിന്നും ഡെൻമാർക്കിനെ മോചിപ്പിച്ചു. യുദ്ധം നിമിത്തം സാമ്പത്തിക അടിത്തറ തകർന്ന ഡെൻമാർക്കിന് യു.എസ്. സാമ്പത്തിക സഹായം നൽകി. തുടർന്ന് ഡെൻമാർക്കിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമായി. 1949-ൽ ഡെൻമാർക് നാറ്റോയിൽ (NATO;North Atlantic Treaty organisation) അംഗമായി. 1960-ൽ യൂറോപ്യൻ ഫ്രീ ട്രേഡ് അസ്സോസിയേഷനിലും (EFTA) അംഗമായിച്ചേർന്നു. 1973-ൽ ഇതിൽനിന്നും പിൻവാങ്ങിയശേഷം യൂറോപ്യൻ ഇക്കണോമിക് കമ്യൂണിറ്റിയിലെ (EEC) അംഗത്വം സ്വീകരിച്ചു. 1978-ഓടെ ഗ്രീൻലൻഡിന് ഡെൻമാർക്ക് സ്വയംഭരണാധികാരം അനുവദിച്ചു. ഇപ്പോൾ (2003) ഭരണഘടനാനുസൃത രാജഭരണ വ്യവസ്ഥിതി പിന്തുടരുന്ന ഒരു രാജ്യമാണ് ഡെൻമാർക്.ഡെന്മാർക്കിന്റെ ചരിത്രം അവലംബം പുറംകണ്ണികൾ ഡന്മാർക്ക് ഭൂപടം ഡന്മാർക്കിലെ കാലാവസ്ഥ കാലാവസ്ഥ ജനസംഖ്യ ഡന്മാക്കിന്റെ ഭാഷ ഡന്മാർക്ക് - മതം ഉന്നത വിദ്യാഭ്യാസം - ഡന്മാർക്ക് ഡന്മാർക്കിലെ ലൈബ്രററികളും മ്യൂസിയങ്ങളും ഹാൻസ് ക്രിസ്ത്യൻ ആൻഡെഴ്സെൻ ഡന്മാർക്കിന്റെ സംദ് വ്യവസ്ഥ മത്സ്യബന്ധനം ക്രൗൺ ഡാനിഷ് കറൻസി ഡെന്മാർക്ക് ഗവണ്മെന്റ് എക്കണോമിക് ചരിത്രം വീഡിയോ ഗുഡെൻ നദി വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:ഡെന്മാർക്ക് വർഗ്ഗം:യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ വർഗ്ഗം:ഒരു അയൽരാജ്യം മാത്രമുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:നോർഡിക് രാജ്യങ്ങൾ
കുമാരനാശാൻ - ജീവിതരേഖ
https://ml.wikipedia.org/wiki/കുമാരനാശാൻ_-_ജീവിതരേഖ
Redirectകുമാരനാശാൻ
മലയാളഭാഷാചരിത്രം
https://ml.wikipedia.org/wiki/മലയാളഭാഷാചരിത്രം
ദ്രാവിഡഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക  ഭാഷയാണ് മലയാളം. എ. ഡി ഒൻപതാം നൂറ്റാണ്ടിലാണ്‌ പി. വി വേലായുധൻപിള്ള. മലയാളസാഹിത്യചരിത്രം കൃഷ്ണഗാഥ വരെ. പേജ് 27, 1981 പ്രസാധകൻ:പി. വി വേലായുധൻപിള്ള, സൂര്യകാന്തി,സ്റ്റാച്യു, തിരുവനന്തപുരം മലയാള ഭാഷ ദ്രാവിഡത്തിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ പ്രത്യേക ഭാഷയായി രൂപപ്പെട്ടത് എന്നാണ്‌ പൊതുവായ നിഗമനം. മലയാള ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ കണ്ടെടുക്കപ്പെട്ട രേഖ, ചേര ചക്രവർത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനം ആണ്‌ . എ.ഡി. 829 ൽ ആണ്‌ ഈ ശാസനം എഴുതപ്പെട്ടത്.അതേ നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിൻറെ ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. 12ം ശതകത്തിൽ ചീരാമൻ എഴുതിയ  രാമചരിതം ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്.കണ്ടെടുക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും പുരാതനമായ  കൃതി ഇതാണെങ്കിലും 11ം ശതകത്തിൽ തോലൻ രചിച്ചതായി വിശ്വസിക്കാവുന്ന മന്ത്രാങ്കംആട്ടപ്രകാരത്തിൽ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യങ്ങൾ കാണാവുന്നതാണ്. അതിനു മുൻപ് തന്നെ തമിഴ്-മലയാളങ്ങൾ ദ്രാവിഡത്തിൽ നിന്നും വ്യത്യസ്ത ഭാഷകളായി മാറിക്കഴിഞ്ഞിരുന്നു ഉള്ളൂർ എസ് പരമേശ്വരയ്യർ. കേരള സാഹിത്യ ചരിത്രം. 1990 പുറം: 38 . കേരളാ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ വിഭാഗം തിരുവനന്തപുരം. ആദ്യപതിപ്പ് 1953ൽഎന്ന അഭിപ്രായം ഭാഷാപണ്ഡിതന്മാർക്കിടയിലുണ്ട്. മലയാള ഭാഷയുടെ ഉത്പത്തി സിദ്ധാന്തങ്ങൾ മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. പ്രധാനപ്പെട്ട സിദ്ധാന്തങ്ങൾ ഇവയാണ്: ഉപഭാഷാവാദം  പൂർവ-തമിഴ് മലയാള വാദം മിശ്രഭാഷാവാദം സ്വതന്ത്രഭാഷാവാദം സംസ്കൃതജന്യ വാദം ഉപഭാഷാവാദം മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിലൊന്നാണ് 'ഉപഭാഷാവാദം'. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് ഈ സിദ്ധാന്തം വിശദീകരിക്കുന്നു. എഫ്.ഡബ്ല്യൂ. എല്ലിസ്, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയവർ ഇക്കാര്യം ആനുഷംഗികമായി പരാമർശിക്കുന്നുണ്ടെങ്കിലും കാൾഡ്വൽ ആണ് ഗവേഷണരൂപത്തിൽ ആദ്യമായി ഈ വാദം ഉന്നയിച്ചത്. പൂർവ-തമിഴ് മലയാള വാദം മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ്‌ 'പൂർവ്വ തമിഴ്-മലയാള വാദം'. പൂർവ്വദ്രാവിഡഭാഷയിൽ നിന്ന് കന്നഡവും തെലുങ്കും വേർപിരിഞ്ഞതിനു ശേഷം പൂർവ തമിഴ്-മലയാളം എന്ന ഒരു പൊതു ഭാഷാ കാലഘട്ടം ഉണ്ടായിരുന്നുവെന്നാണ് ഈ സിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നത്. പൂർവ്വ തമിഴ്-മലയാളത്തെ ഇരുഭാഷകളുടെയും പൂർവ്വഘട്ടമായി വിശദീകരിക്കുന്നവരിൽ പ്രമുഖർ എൽ.വി. രാമസ്വാമി അയ്യർ, കാമിൽ സ്വലബിൽ, എസ്.വി. ഷണ്മുഖം മുതലായവരാണ്‌.(വിശദ പഠനത്തിന് പൂർവ-തമിഴ് മലയാള വാദംനോക്കുക.) മിശ്രഭാഷാവാദം മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് 'മിശ്രഭാഷാവാദം'. ചെന്തമിഴിൽ സംസ്കൃതം കലർന്നാണ് മലയാളമുണ്ടായത് എന്ന വാദമാണിത്. പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ളയാണ്ഇളംകുളം കുഞ്ഞൻപിള്ള, മലയാള ഭാഷയുടെ വികാസപരിണാമങ്ങൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം ഈ ഭാഷോല്പത്തിവാദത്തിന്റെ സൈദ്ധാന്തികൻ.(വിശദ പഠനത്തിന് മിശ്രഭാഷാവാദംനോക്കുക.) സ്വതന്ത്രഭാഷാവാദം മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് സ്വതന്ത്ര ഭാഷാവാദം . തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന വാദഗതിയെ ഈ സിദ്ധാന്തം നിരാകരിക്കുന്നു. അതി പ്രാചീനകാലം മുതലേ മലയാളം ഒരു സ്വതന്ത്ര ഭാഷയാണെന്ന നിഗമനമാണ് സ്വതന്ത്ര ഭാഷാവാദത്തിൻറെ വക്താക്കൾ മുന്നോട്ടു വെച്ചിട്ടുള്ളത്. പൂർവദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയായിട്ടാണ് ആറ്റൂർ കൃഷ്ണപിഷാരടി ,കെ. ഗോദവർമ്മ, ഡോക്ടർ കെ.എം. ജോർജ്ജ്കെ.എം. ജോർജ്ജ്. സാഹിത്യ ചരിത്രം പ്രസ്താനങ്ങളിലൂടെ. (1989) പ്രസാധകൻ: സാഹിത്യ പ്രവർത്തക സഹകരണ സംഘം. കോട്ടയം . ആദ്യപതിപ്പ് 1958 , ഉള്ളൂർ എസ്. പരമേശ്വരയ്യർഉള്ളൂർ എസ് പരമേശ്വരയ്യർ. കേരള സാഹിത്യ ചരിത്രം. 1990. കേരളാ യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ വിഭാഗം തിരുവനന്തപുരം. ആദ്യപതിപ്പ് 1953ൽ, സി.എൽ. ആൻറണി(ഭാഷാസംക്രമണ വാദം) മുതലായ ഭാഷാപണ്ഡിതൻമാർ കണക്കാക്കുന്നത്. എന്നാൽ ഈ ഭാഷാപണ്ഡിതൻമാർക്കിടയിൽ തന്നെ അവരുടേതായ ചെറിയചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നുമുണ്ട്.(വിശദ പഠനത്തിന് സ്വതന്ത്രഭാഷാവാദംനോക്കുക.) സംസ്കൃതജന്യവാദം മലയാള ഭാഷയുടെ ഉല്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. സംസ്കൃതപ്രഭവവാദികളുടെ അഭിപ്രായത്തിൽ സംസ്കൃതമാണ്‌ മലയാളത്തിന്റെ മൂലഭാഷ. സംസ്കൃതം ദേവഭാഷയാകയാൽ മലയാളമടക്കമുള്ള ഭാഷകൾ സംസ്കൃതത്തിൽ നിന്നാണ്‌ ഉണ്ടായതെന്ന വിശ്വാസം ഒരു കാലത്തെ സംസ്കൃത പണ്ഡിതന്മാർക്കുണ്ടായിരുന്നു. മലയാളത്തിലുള്ള ഒട്ടധികം പദങ്ങൾ സംസ്കൃതപദങ്ങളോ സംസ്കൃതജന്യപദങ്ങളോ ആണ്‌ എന്നതാണ്‌ വാസ്തവം. ഈ സംസ്കൃതാതിപ്രസരമാണ്‌ പണ്ഡിതന്മാരേയും സാധാരണജനങ്ങളേയും ഒരുപോലെ ഈ വിശ്വാസത്തിലേക്ക് നയിച്ചത്.(വിശദ പഠനത്തിന് സംസ്കൃതജന്യവാദംനോക്കുക.) ഭാഷോല്പത്തി-നിഗമനം പൂർണ്ണമായി തീർച്ചയാക്കപ്പെട്ടിട്ടില്ലാത്ത ശരി തെറ്റുകൾ അന്വേഷിക്കുന്നതിനേക്കാൾ അവ കൈകാര്യം ചെയ്തിട്ടുള്ള വിവിധ തെളിവുകളുടെ അടിത്തറയിൽ ഊന്നി നിന്ന്, എ ഡി ഒൻപതാം നൂറ്റാണ്ടിൽ സ്വതന്ത്രവും വ്യതിരിക്തവുമായ ഒരു ഭാഷയായി മലയാളം രൂപപ്പെട്ടുതുടങ്ങി എന്ന നിഗമനത്തിൽ എത്തിച്ചേരാവുന്നതാണ്. ഭാഷാപുരോഗതി പന്ത്രണ്ടാം നൂറ്റാണ്ട് വരെ ദക്ഷിണഭാരതത്തിന്റെ തെക്കേഭാഗം  ആദികാലം മുതൽക്കേ  ചേരം, ചോളം, പാണ്ഡ്യം എന്നീ പ്രധാന മൂന്നു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ രാജവംശങ്ങൾ മൂവേന്തന്മാർ എന്നാണ് സംഘ സാഹിത്യത്തിൽ അറിയപ്പെടുന്നത്.   രാജവംശങ്ങളാകട്ടെ പരസ്പരം കലഹിച്ചും അന്യോനം മേൽക്കോയ്മ നേടിയെടുക്കാനുമുള്ള നിരന്തരശ്രമത്തിലുമായിരുന്നു. ഈ ഒരു കാലയളവിൽ അധികാരകൈമാറ്റങ്ങളും യുദ്ധങ്ങളും സാധാരണയുമായിരുന്നു. ഈ ഒരു കാരണത്താൽ തന്നെ എല്ലാ തമിഴ്‌നാട്ടുകാർക്കും പരസ്പരസംസർഗ്ഗം ആവശ്യമായും വന്നിരുന്നു. ഐങ്കുറുനൂറു, ചിലപ്പതികാരം എന്നിങ്ങനെയുള്ള പ്രധാന തമിഴ് കൃതികൾ കേരളദേശത്തിൽ സൃഷ്ടിക്കപ്പെട്ടവയും ആയിരുന്നു. പാണ്ഡ്യചോളചേരന്മാരുടെ പ്രതിനിധിയായി മലയാളദേശത്ത് പെരുമാക്കന്മാർ ഭരിച്ചിരുന്നതും ഈ കാലത്തു തന്നെയായിരുന്നു. രാഷ്ട്രകൂടർ, ചാലൂക്യർ എന്നീ ബാഹ്യശക്തികളുടെ ആക്രമണത്താലും ചില വംശങ്ങൾ ക്ഷയിക്കുകയും ചെയ്തതിനാലും പതിനൊന്നാം നൂറ്റാണ്ടിൻറെ അവസാനത്തോടെ പാണ്ഡ്യചോളചേരരുടെ പ്രതാപം അസ്തമിക്കുകയുമായിരുന്നു. ഏതാണ്ട് ഇതേ കാലയളവിലാണ്  അവസാനത്തെ പെരുമാളായ ഭാസ്കരരവിവർമ്മ ചേരമാൻ പെരുമാൾ സ്വരാജ്യം മുഴുവൻ മക്കൾക്കും മരുമക്കൾക്കും പകുത്തുകൊടുത്തതോടെ രാജ്യകാര്യങ്ങൾക്കായെങ്കിലും തമിഴ്‌നാടുകളുമായി ബന്ധപ്പെടേണ്ട ആവശ്യം ഇല്ലാതാകുകയായിരുന്നു. ദുർഘടമായ കിഴക്കൻ മലകൾ താണ്ടി അന്യദേശങ്ങളിലേക്ക് യാത്ര ചെയ്യുകയെന്നത് അപൂർവ്വവുമായി. ഭാഷാ‍പരമായി ദേശ്യഭേദങ്ങൾ വർദ്ധിച്ചുവരുന്നതിനു ഈ അകൽച്ച ഒരു കാരണമായി എന്നു വേണം കരുതുവാൻ. പദ്യഭാഷയും ഗദ്യഭാഷയും മലയാളഭാഷയുടെ വളർച്ചയെ സാഹിത്യ ചരിത്രകാരൻമാർ പ്രധാനമായി മൂന്ന്‌ ശാഖകളായാണ്‌ തിരിച്ചിട്ടുള്ളത്‌. 1) പദ്യ ഭാഷ 2) മണിപ്രവാള ഭാഷ 3) ഗദ്യഭാഷ. ഗദ്യഭാഷക്കു തന്നെ ശാസനഗദ്യം എന്നും പല തരംതിരിവുകളുണ്ട്‌. അവലംബം ഇവയും കാണുക മലയാളം Category:മലയാളഭാഷയുടെ ചരിത്രം
ജനുവരി 23
https://ml.wikipedia.org/wiki/ജനുവരി_23
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 23 വർഷത്തിലെ 23-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 342 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 343). ചരിത്രസംഭവങ്ങൾ 1556 – ഷാൻ‌ക്സി ഭൂകമ്പം. ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂമികുലുക്കമായി കണക്കാക്കപ്പെടുന്നു. ചൈനയിലെ ഷാക്സി പ്രവിശ്യയിൽ എട്ടുലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടെന്നാണ് കരുതപ്പെടുന്നത്. 1571 - റോയൽ എക്സ്ചേഞ്ച് ലണ്ടനിൽ തുറന്നു. 1656 - ബ്ലെയിസ് പാസ്കൽ തന്റെ ലെറ്റേഴ്സ് പ്രൊവിൻഷ്യൽ വിഭാഗത്തിൽ ആദ്യത്തേത് പ്രസിദ്ധീകരിക്കുന്നു. 1793 - പോളണ്ടിന്റെ രണ്ടാം വിഭജനം. 1846 - ടുണീഷ്യയിലെ അടിമത്തം നിർത്തലാക്കി. 1870 - മൊണ്ടാനയിൽ യുഎസ് കുതിരപ്പടയാളികൾ 173 തദ്ദേശീയ അമേരിക്കക്കാരെ കൊല്ലുന്നു. പ്രധാനമായും സ്ത്രീകളും കുട്ടികളും, മരിയസ് കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നു. 1879 - ആംഗ്ലോ-സുലു യുദ്ധം: റൂർക്കിന്റെ ഡ്രിഫ്റ്റ് യുദ്ധം അവസാനിക്കുന്നു. 1900 - രണ്ടാം ബോയർ യുദ്ധം: ബ്രിട്ടിഷ് തോൽവികളിൽ അവസാനിക്കുന്ന ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെയും ഓറഞ്ച് ഫ്രീ സ്റ്റേറ്റ്സിന്റെയും ബ്രിട്ടീഷ് സേനകളുടെയും പോരാട്ടം അവസാനിച്ചു. 1999 – ഓസ്ട്രേലിയയിൽ നിന്നു വന്ന ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റെയിൻ‌സിനെയും രണ്ടു മക്കളെയും ഇന്ത്യയിൽ ഹിന്ദു തീവ്രവാദികളെന്നു കരുതപ്പെടുന്ന ചിലർ ചുട്ടുകൊന്നു. 2005 – യുക്രെയിൻ പ്രസിഡന്റായി വിക്ടർ യുഷ്ചെങ്കോ സ്ഥാനമേറ്റു. 2018 - ലിബിയയിലെ ബെൻഗാസിയിൽ ഇരട്ട കാർ ബോംബ് സ്ഫോടനത്തിൽ 33 പേർ കൊല്ലപ്പെടുകയും "ഡസനോളം ആളുകൾക്ക് മുറിവേൽക്കുകയും ചെയ്തു. തീവ്രവാദികൾ സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നവരാണെന്നു പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു. ജനനം 1897 – സുഭാഷ്‌ചന്ദ്രബോസ്, ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്. മരണം = മറ്റു പ്രത്യേകതകൾ=  നേതാജി ദിനം (ദേശ്പ്രേ ദിവസ്) വർഗ്ഗം:ജനുവരി 23
ജനുവരി 25
https://ml.wikipedia.org/wiki/ജനുവരി_25
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 25 വർഷത്തിലെ 25-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 340 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 341). ചരിത്രസംഭവങ്ങൾ 1755 – മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി. 1881 – തോമസ് ആൽ‌വാ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ചേർന്ന് ഓറിയന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു. 1890 – നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു. 1919 – ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി. 1924 – ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു. 1955 – റഷ്യ ജർമ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു. 1971 – ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽ‌വന്നു. 1999 – പടിഞ്ഞാറൻ കൊളംബിയിൽ റിച്റ്റർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു. 2016 – BCA association inauguration. ദേശിയ സമ്മദിദായകർ ദിനം ജനനം 1882 – വിർജിനിയ വുൾഫ്, ഇംഗ്ലീഷ് സാഹിത്യകാരി. 1933 – കൊറാസൺ അക്വിനൊ, ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റ് മരണം 2004 – വി.കെ.എൻ., മലയാള സാഹിത്യകാരൻ 2016 – കൽപ്പന, മലയാളം, തമിൾ, തെലുങ്ക്, ചലച്ചിത്ര നടി മറ്റു പ്രത്യേകതകൾ വർഗ്ഗം:ജനുവരി 25
പി.ടി. ഉഷ
https://ml.wikipedia.org/wiki/പി.ടി._ഉഷ
സ്രഗ്ദ്ധര
https://ml.wikipedia.org/wiki/സ്രഗ്ദ്ധര
ഒരു സം‍സ്കൃതവർണ്ണവൃത്തമാണ് സ്രഗ്ദ്ധര. പ്രകൃതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 21 അക്ഷരങ്ങൾ) സമവൃത്തം. ലക്ഷണം (വൃത്തമഞ്ജരി) വൃത്തശാസ്ത്ര സങ്കേതമനുസരിച്ചു് “മ ര ഭ ന യ യ യ” എന്നീ ഗണങ്ങൾ‍ 7, 14 എന്നീ അക്ഷരങ്ങൾ‍ക്കു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണ് സ്രഗ്ദ്ധര. ഉദാഹരണങ്ങൾ ഉദാ: താരിൽ‍ത്തന്വീകടാക്ഷാഞ്ചല... സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ സ്രഗ്ദ്ധരയുടെ അഞ്ചു മുതൽ എട്ടു വരെയുള്ള അക്ഷരങ്ങൾ ഓരോ വരിയിലും ഉപേക്ഷിച്ചാൽ മന്ദാക്രാന്ത എന്ന വൃത്തം കിട്ടും. സ്രഗ്ദ്ധരയുടെ അഞ്ചു മുതൽ 14 വരെയുള്ള അക്ഷരങ്ങൾ ഓരോ വരിയിലും ഉപേക്ഷിച്ചാൽ ശാലിനി എന്ന വൃത്തം കിട്ടും. സ്രഗ്ദ്ധരയുടെ അവസാനത്തെ ഏഴു് അക്ഷരങ്ങൾ ചേർ‍ന്ന ഭാഗം (- v - - v - -) മറ്റു പല വൃത്തങ്ങളുടെയും അവസാനത്തിലുണ്ടു്. മന്ദാക്രാന്ത ശാലിനി മാലിനി മേഘവിഷ്‍ഭൂർ‍ജ്ജിതം മറ്റു വിവരങ്ങൾ ദീർ‍ഘവൃത്തങ്ങളിൽ ശാർദ്ദൂലവിക്രീഡിതം കഴിഞ്ഞാൽ ഏറ്റവുമധികം ശ്ലോകങ്ങൾ ഈ വൃത്തത്തിലാണുള്ളതു്. എല്ലാ ഭാവങ്ങളെയും പ്രകടിപ്പിക്കാൻ കഴിവുള്ള ഈ വൃത്തം അക്ഷരശ്ലോകപ്രേമികളുടെ ഒരു പ്രിയപ്പെട്ട വൃത്തമാണു്. വർഗ്ഗം:സമവൃത്തങ്ങൾ വർഗ്ഗം:പ്രകൃതി ഛന്ദസ്സ്
എം ടി വാസുദേവൻ നായർ
https://ml.wikipedia.org/wiki/എം_ടി_വാസുദേവൻ_നായർ
തിരിച്ചുവിടുക എം.ടി. വാസുദേവൻ നായർ
വി കെ എൻ
https://ml.wikipedia.org/wiki/വി_കെ_എൻ
തിരിച്ചുവിടുക വി.കെ.എൻ.
ജനുവരി 27
https://ml.wikipedia.org/wiki/ജനുവരി_27
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 27 വർഷത്തിലെ 27-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 338 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 339). ചരിത്രസംഭവങ്ങൾ 1302 - ഫ്ലോറൻസിൽ നിന്നും ഡാന്റെ അലിഘിയേരിയെ നാടുകടത്തി. 1785 - ആദ്യത്തെ പൊതു യൂണിവേഴ്സിറ്റിയായി ജോർജിയ യൂണിവേഴ്സിറ്റി സ്ഥാപിച്ചു. 1678 – അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു. 1880 – തോമസ് ആൽ‌വ എഡിസൺ ഇൻ‌കാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു. 1918 - ഫിന്നിഷ് ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം. 1967 – അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു. 1984 – കാൾ ലൂയിസ് 8.795 മീറ്റർ ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി. 2013 - ബ്രസീലിയൻ നഗരമായ സാന്റാ മാരിയ, റിയോ ഗ്രാൻഡെ ഡോ സുൽ എന്നിവിടങ്ങളിൽ ഒരു നൈറ്റ് ക്ലബിലെ തീപിടിത്തത്തിൽ ഇരുനൂറ്റി നാൽപ്പത് പേർ മരിച്ചു. ജനനം 1924 – സാബു ദസ്തഗിർ, ചലച്ചിത്രനടൻ മരണം മറ്റു പ്രത്യേകതകൾ ഇംഗ്ലണ്ട്, ജർമ്മനി, പോളണ്ട്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ ഈ ദിനം ഹോളോകാസ്റ്റ് അനുസ്മരണമായി ആചരിക്കുന്നു. വർഗ്ഗം:ജനുവരി 27
ജനുവരി 28
https://ml.wikipedia.org/wiki/ജനുവരി_28
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 28 വർഷത്തിലെ 28-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 337 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 338). ചരിത്രസംഭവങ്ങൾ 1547 - ഹെൻറി എട്ടാമൻ മരിച്ചു. ഒൻപത് വയസ്സുള്ള മകൻ, എഡ്വേർഡ് ആറാമൻ രാജാവാകുന്നു. 1624- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു. 1813 - ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രെജുഡിസ് ബ്രിട്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു. 1820- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി. 1846 - ഇന്ത്യയിലുണ്ടായ അലിവാൾ യുദ്ധം സർ ഹാരി സ്മിത്തിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന ജയിച്ചു. 1878 - യാലെ ഡെയ്ലി ന്യൂസ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ദിന കോളേജ് ദിനപത്രം ആയി. 1920 - സ്പാനിഷ് ലീജിയൻ സ്ഥാപനം. 1932- ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു. 1986- യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴു ഗവേഷകർ മരിച്ചു. 2006 - പോളണ്ടിലെ കറ്റോവീസ് ഇന്റർനാഷണൽ ഫെയറിലെ കെട്ടിടത്തിൻറെ മേൽക്കൂര ഹിമത്തിന്റെ ഭാരം മൂലം തകർന്നു, 65 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനനം 1865 – ലാലാ ലജ്പത് റായ്, ഇന്ത്യൻ സ്വാതന്ത്രയസമരസേനാനി 2000 - മുഹമ്മദ് റാഷിദ്.വി.പി, വട്ടോളി ഗ്രാമത്തിൽ ജനനം.എഴുത്തുകാരൻ,ആർട്ടിസ്റ്റ് മരണം മറ്റു പ്രത്യേകതകൾ വർഗ്ഗം:ജനുവരി 28
ജനുവരി 29
https://ml.wikipedia.org/wiki/ജനുവരി_29
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 29 വർഷത്തിലെ 29-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 336 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 337). ചരിത്രസംഭവങ്ങൾ 1595 – ഷേക്സ്പിയറിന്റെ ‘’റോമിയോ ആൻഡ് ജൂലിയറ്റ്‘’ ആദ്യമായി അവതരിപ്പിച്ചു. 1676 – ഫിയോദോർ മൂന്നാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി. 1814 – ബ്രിയന്നെ യുദ്ധത്തിൽ ഫ്രാൻസ്, റഷ്യയേയും പ്രഷ്യയേയും തോല്പ്പിച്ചു. 1856 – വിക്ടോറിയ ക്രോസ്സ് എന്ന സൈനികബഹുമതി നൽകുന്നതിനു വിക്റ്റോറിയ രാജ്ഞി ആരംഭം കുറിച്ചു. 1886 – പെട്രോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യ വാഹനത്തിന്‌ കാൾ ബെൻസ് പേറ്റന്റ് നേടി. 1916 – ഒന്നാം ലോകമഹായുദ്ധം: ജർമൻ സെപ്പലിനുകൾ ഫ്രാൻസിനുനേരേ ആദ്യ ബോംബാക്രമണം നടത്തി. 1944 – രണ്ടാം ലോകമഹായുദ്ധം: സിസ്റ്റേർന യുദ്ധം മദ്ധ്യ ഇറ്റലിയിൽ നടന്നു. 1959 – ഒരു യക്ഷിക്കഥയെ ആധാരമാക്കിയുള്ള വാൾട്ട് ഡിസ്നിയുടെ സ്ലീപ്പിങ് ബ്യൂട്ടി എന്ന അനിമേറ്റഡ് ചലച്ചിത്രം പുറത്തിറങ്ങി. 1978 – ഓസോൺ പാളിക്ക് വരുത്തുന്ന നാശം കണക്കിലെടുത്ത് സ്വീഡൻ ഏറോസോൾ സ്പ്രേ നിരോധിച്ചു. ഇത്തരം സ്പ്രേ നിരോധിച്ച ആദ്യ രാജ്യമാണ്‌ സ്വീഡൻ. 1996 – ഫ്രാൻസിന്റെ അണുവായുധപരീക്ഷണങ്ങൾ നിർത്തിവക്കുന്നതായി പ്രസിഡണ്ട് ജാക്വസ് ഷിറാക് പ്രഖ്യാപിച്ചു. 2006 – ഷേക് സാബാ അൽ അഹ്മദ് അൽ ജാബർ അൽ സാബാ കുവൈറ്റിന്റെ അമീർ ആയി സ്ഥാനമേറ്റു. ജനനം മരണം 2008 – ബേബി ജോൺ, കേരള രാഷ്ട്രീയ പ്രവർത്തകൻ 2008 – ഭരത് ഗോപി, മലയാളചലച്ചിത്രനടൻ മറ്റു പ്രത്യേകതകൾ വർഗ്ഗം:ജനുവരി 29
കെനിയ
https://ml.wikipedia.org/wiki/കെനിയ
ഒരു കിഴക്കൻ ആഫ്രിക്കൻ രാജ്യമാണ് കെനിയ (Kenya). വടക്ക് എത്യോപ്യ, കിഴക്ക് സൊമാലിയ, തെക്ക് ടാൻസാനിയ, പടിഞ്ഞാറ് ഉഗാണ്ട, വടക്ക്പടിഞ്ഞാറ് വശത്ത് സുഡാൻ എന്നീ രാജ്യങ്ങൾ കെനിയയുടെ അതിർത്തിരാജ്യങ്ങളാണ്. കെനിയയുടെ തെക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യൻ മഹാസമുദ്രമാണ്. ജൊമൊ കെനിയാറ്റ ആൻ ആദ്യത്തെ പ്രസിഡണ്ട്. അദ്ദേഹം കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നു. കെനിയയിലെ ദേശീയോദ്യാനങ്ങൾ അംബോസെലി ദേശീയോദ്യാനം മലിൻഡി മറൈൻ ദേശീയോദ്യാനം മൽക്ക മാരി ദേശീയോദ്യാനം സാംബുറു ദേശീയ റിസർവ്വ് സിബിലോയി ദേശീയോദ്യാനം കൂടുതൽ വിവരങ്ങൾക്ക് കെനിയൻ വിനോദസഞ്ചാര വകുപ്പിന്റെ വെബ് സൈറ്റ്(മാജിക്കൽ കെനിയ) ഔദ്യോഗിക വിനോദസഞ്ചാര സഹായി കെനിയൻ സർക്കാർ കെനിയൻ സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ്. വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:കെനിയ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ഉദ്ദണ്ഡശാസ്ത്രികൾ
https://ml.wikipedia.org/wiki/ഉദ്ദണ്ഡശാസ്ത്രികൾ
സംസ്കൃത സാഹിത്യത്തിനും ഭാഷയ്ക്കും അമൂല്യമായ പരിപോഷണം നടത്തിയിട്ടുള്ള ഒരു ദക്ഷിണഭാരതപണ്ഡിതൻ.ക്രി.വ. 15-‌ാം ശതകത്തിനടുത്ത് ജീവിതകാലം.കോഴിക്കോട്ടെ സാമൂതിരിരാജാക്കന്മാരുടെ ആസ്ഥാനകവികളായിരുന്ന പതിനെട്ടരക്കവികളിൽ ഒരു പ്രമുഖൻ. തെലുങ്കുദേശത്തുനിന്നും സാമൂതിരിയുടെ ആതിഥേയം സ്വീകരിച്ച് കോഴിക്കോട്ട് താമസമുറപ്പിച്ചുവെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ സമകാലീനരായിരുന്നു കാക്കശ്ശേരി ഭട്ടതിരി(വസുമതീമാനവവിക്രമം), ചേന്നാസ് നാരായണൻ നമ്പൂതിരി(തന്ത്രസമുച്ചയം), പയ്യൂർ ഭട്ടതിരിമാർ‍‍ എന്നിവർ. ഉദ്ധണ്ഡശാസ്ത്രികളുടെ പ്രധാന സംസ്കൃതകൃതികൾ കോകിലസന്ദേശം മല്ലികാമാരുതം. പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:പതിനെട്ടരക്കവികൾ
പയ്യൂർ ഭട്ടതിരികൾ
https://ml.wikipedia.org/wiki/പയ്യൂർ_ഭട്ടതിരികൾ
പതിനഞ്ചാം നൂറ്റാണ്ടിൽ കോഴിക്കോട് സാമൂതിരീസദസ്സിൽ പതിനെട്ടരക്കവികൾ എന്ന പേരിൽ പ്രസിദ്ധമായിരുന്ന പണ്ഡിതരിൽ ഉൾപ്പെട്ട മീമാംസാപണ്ഡിതരായിരുന്നു പയ്യൂർ ഭട്ടതിരികൾ. കുന്നംകുളത്തിനടുത്ത് പോർക്കുളം എന്ന ഗ്രാമത്തിലായിരുന്നു പയ്യൂർ ഭട്ടതിരിമാരുടെ കുടുംബം. മഹർഷി, സഹോദരന്മാരായ ശങ്കരൻ, ഭവദാസൻ, കൂടാതെ മകൻ പരമേശ്വരൻ എന്നിവരാണ് പയ്യൂർ ഭട്ടതിരിമാരിൽ ഏറ്റവും ചൊൽക്കൊണ്ടവർ. നാരായണീയത്തിന്റെ കർത്താവായ മേല്പുത്തൂർ നാരായണ ഭട്ടതിരി ഇവരിൽ ഒരു തലമുറയിൽ പെട്ടവരുടെ അനന്തരവനായിരുന്നു. മീമാംസാചക്രവർത്തിയെന്നു പേരു കേട്ട പരമേശ്വരൻ മണ്ഡനമിശ്രന്റേയും വാചസ്പതിമിത്രന്റേയും ഗ്രന്ഥങ്ങൾക്ക് അത്യമൂല്യമായ വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്. വർഗ്ഗം:പതിനെട്ടരക്കവികൾ വിഭാഗം:അപൂർണ്ണ ലേഖനങ്ങൾ
സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ
https://ml.wikipedia.org/wiki/സംസ്കൃതഭാഷയ്ക്ക്_കേരളത്തിന്റെ_സംഭാവനകൾ
സംസ്കൃതഭാഷയ്ക്കും സാഹിത്യത്തിനും കേരളീയർ നൽകിയിട്ടുള്ള സംഭാവനകൾ അനവധിയാണു്. പ്രാചീനകാലത്തും മദ്ധ്യകാലഘട്ടത്തിലും അതിനുശേഷവും സംസ്കൃതഭാഷയുടെ ജീവസ്സു നിലനിർത്താൻ കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളും വേദമഠങ്ങളും രാജസദസ്സുകളും വഹിച്ചിട്ടുള്ള പങ്ക് നിസ്സാരമല്ല. പ്രാചീനകാലം ദണ്ഡിയുടെ അവന്തിസുന്ദരീകഥാസാരം (ക്രി.വ.എട്ടാം ശതകം) എന്ന കൃതിയിൽ മാതൃദത്തൻ, ഭവരാതൻ എന്നിങ്ങനെ രണ്ടു കേരള സംസ്കൃതപണ്ഡിതന്മാരെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രാചാര്യനായ വരരുചി കേരളീയനാണെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. ജ്യോതിശ്ശാസ്ത്രത്തിലെ തന്നെ മഹാഭാസ്കരീയവും ലഘുഭാസ്കരീയവും രചിച്ചിട്ടുള്ളത് കേരളീയനായ ഭാസ്കരാചാര്യർ ആണ്. ലഘുഭാസ്കരീയത്തിന് പിൽക്കാലത്ത് ശങ്കരനാരായണൻ ശങ്കരനാരായണീയം എന്ന വ്യാഖ്യാനവുമെഴുതിയിട്ടുണ്ട്. ക്രി.വ.700-നടുത്ത് രചിക്കപ്പെട്ട ഗ്രഹാചാരനിബന്ധനം (ഹരദത്തൻ) ജ്യോതിശ്ശാസ്ത്രത്തിലെ മറ്റൊരു മഹദ്ഗ്രന്ഥമാണ്. സുപ്രസിദ്ധമീമാംസകനായിരുന്ന പ്രഭാകരൻ ശബരഭാഷ്യത്തിനു രണ്ടു വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. ആദിശങ്കരനുംസംസ്കൃതത്തിനു അനേകം മഹദ്കൃതികൾ നൽകിയിട്ടുണ്ട്. ചേരസാമ്രാജ്യകാലത്തെ കാവ്യനാടകാദികൾ ദക്ഷിണേന്ത്യയിലെ ആദ്യത്തെ മികവുറ്റ സംസ്കൃതനാടകമായി കണക്കാക്കപ്പെടുന്നു ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി. രണ്ടാം ചേരസാമ്രാജ്യകാലത്തെ സാംസ്കാരിക സമ്പുഷ്ടതയിൽ ഉടലെടുത്തവയാണ് കുലശേഖരന്റെ തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ ശുദ്ധസംസ്കൃത നാടകങ്ങൾ. ഇതുകൂടാതെ കുലശേഖര ആഴ്-വാരുടെ മുകുന്ദമാലയും ലീലാശുകന്റെ കൃഷ്ണകർണാമൃതവും (ഭക്തികാവ്യങ്ങൾ) മഹോദയപുരത്തിന്റെ സമ്മാനങ്ങളാണ്. തോലന്റെ മഹോദയപുരേശചരിതവും വാസുദേവഭട്ടതിരിയുടെ യുധിഷ്ഠിരവിജയം തുടങ്ങിയ യമകകാവ്യങ്ങളും ചേരസാമ്രാജ്യത്തിന്റെ പ്രതാപകാലത്താണ് വിരചിതമായത്. മദ്ധ്യകാലഘട്ടം മണിപ്രവാളം എന്ന ചരിത്രപ്രധാനമായ കേരളസാഹിത്യപ്രസ്ഥാനം ശക്തി പ്രാപിക്കുന്നതിനു മുൻപുള്ള ഇടവേളയിൽ താഴെക്കാണുന്ന കൃതികളും വെളിച്ചം കണ്ടു. അതുലൻ - മൂഷകവംശം മഹാകാവ്യം - (ഏ.)ക്രി.വ. 1100 ലക്ഷ്മീദാസൻ - ശുകസന്ദേശം കാവ്യം ദാമോദരൻ - ശിവവിലാസം കാവ്യം ശങ്കരകവി - കൃഷ്ണവിജയം കാവ്യം സുകുമാരൻ - കൃഷ്ണവിലാസം കാവ്യം രവിവർമ്മ കുലശേഖരൻ (1299-1314 വേണാട്ടരചൻ) - പ്രദ്യുമ്‌നാഭ്യുദയം നാടകം രവിവർമ്മന്റെ സദസ്യനായിരുന്ന സമുദ്രബന്ധൻ - ‘അലങ്കാരസർവ്വസ്വം വ്യാഖ്യാനം മണിപ്രവാളം ഒരു അംഗീകരിക്കപ്പെട്ട പ്രസ്ഥാനമായി മാറുന്നതിന് മുഖ്യ പങ്കു വഹിച്ചു മണിപ്രവാള ലക്ഷണഗ്രന്ഥമായ ലീലാതിലകം.ക്രി.വ.14‌ാം ശതകത്തിലെഴുതിയ ഈ കൃതിപോലും സംസ്കൃതത്തിലായിരുന്നത് കേരളത്തിൽ അക്കാലത്ത് സംസ്കൃതത്തിനോടുണ്ടായിരുന്ന ആദരണീയപ്രതിപത്തിക്ക് ഉത്തമദൃഷ്ടാന്തമാണ്. ക്രി.വ.14,15 ശതകങ്ങളിൽ കേരളത്തിലെ സാഹിത്യപുഷ്ടി സംസ്കൃതത്തിലും മലയാളത്തിലുമായി ഉഭയവൽക്കരിക്കപ്പെട്ടുവെന്നു പറയാം. അക്കാലത്താണ് കോഴിക്കോട്ടെ ‘ രേവതി പട്ടത്താനവും, അതിൽ പങ്കെടുക്കുന്ന പ്രമുഖരായിരുന്ന പതിനെട്ടരക്കവികളും കേരളചരിത്രത്തിലെ ഈടുറ്റ നാഴികക്കല്ലുകളായി മാറിയത്. മലയാളവും സംസ്കൃതവും ഇക്കാലത്ത് പരസ്പരം ഏറെ കൊണ്ടും കൊടുത്തും ഇരുന്നു. കേരളത്തിൽ ജീവിച്ചിരുന്ന അക്കാലത്തെ പ്രമുഖ സംസ്കൃതപണ്ഡിതർ: ഉദ്ദണ്ഡശാസ്ത്രികൾ - കോകിലസന്ദേശം, മല്ലികാമാരുതം കാക്കശ്ശേരി ഭട്ടതിരി - വസുമതീമാനവിക്രമം ചേന്നാസ് നാരായണൻ നമ്പൂതിരി - തന്ത്രസമുച്ചയം പയ്യൂർ പരമേശ്വരൻ ഭട്ടതിരി - മണ്ഡനമിശ്രൻ വ്യാഖ്യാനം, വാചസ്പതിമിത്രൻ വ്യാഖ്യാനം മഴമംഗലം (മഹിഷമംഗലം) ശങ്കരൻ നമ്പൂതിരി - ജ്യോതിശ്ശാസ്ത്രകാരൻ മഴമംഗലം നാരായണൻ നമ്പൂതിരി - മഹിഷമംഗലം ഭാണം, വ്യവഹാരമാല മഴമംഗലം പരമേശ്വരൻ - ആശൌചദീപിക നീലകണ്ഠസോമയാജി - തന്ത്രസംഗ്രഹം, ആര്യഭടീയഭാഷ്യം മേൽപ്പുത്തൂർ നാരായണഭട്ടതിരിയും സമകാലീനരും നാരായണീയം ശ്രീപാദസപ്തതി പ്രക്രിയാസർവ്വസ്വം മാനമേയോദയം ക്രിയാക്രമം മാടമഹീശപ്രശസ്തി ധാതുകാവ്യം തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി കരണോത്തമം ഉപരാഗക്രിയാക്രമം രാമപാണിവാദൻ ( കുഞ്ചൻ നമ്പ്യാർ?) സീതാരാഘവം (സംസ്കൃതനാടകം) മദനകേതുചരിത്രം (സംസ്കൃതനാടകം) ചന്ദ്രിക (സംസ്കൃതനാടകം) ലീലാവതി (സംസ്കൃതനാടകം) പൂർവ്വഭാരതം (സംസ്കൃതചമ്പു) കൊടുങ്ങല്ലൂർ ഗോദവർമ്മ യുവരാജാ രസസദനം ഭാണം രാമചരിതം കാവ്യം തിരുവിതാംകൂറിന്റെ പങ്ക് ധർമ്മരാജാ - ബാലരാമഭാരതം അശ്വതി തിരുനാൾ സ്വാതിതിരുനാൾ - ഭക്തമഞ്ജരി, ശ്രീപദ്മനാഭപ്രബന്ധം, ശ്രീപദ്മനാഭദശകം, കൂടാതെ ഒട്ടനവധി കീർത്തനങ്ങൾ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എ.ആർ. രാജരാജവർമ്മ - വിശാഖവിജയം, ആംഗലസാമ്രാജ്യം, ലഘുപാണിനീയം 19 -20 നൂറ്റാണ്ടുകളിൽ‍ കൈക്കുളങ്ങര രാമവാര്യർ (1817-1916) - വാഗാനന്ദലഹരി, വിദ്യാക്ഷരമാല കൊച്ചി രാമവർമ്മ പരീക്ഷിത്തു തമ്പുരാൻ - സുബോധിനി, ഭാവാർത്ഥദീപിക, പ്രഹ്ലാദചരിതം മാന്തിട്ട ശാസ്ത്രശർമ്മൻ (വിദ്വാൻ മാന്തിട്ട)- ചാതകസന്ദേശം, ഗംഗാലഹരി മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്- ഭൃംഗസന്ദേശം. ഓ.എൻ.വി. കുറുപ്പ് ഇ.പി.ഭരതപിഷാരടി - കാമധേനു സംസ്കൃതപാഠ്യപദ്ധതി കെ.പി. നാരായണ പിഷാരടി - നാട്യശാസ്ത്രം തർജ്ജമ (പ്രധാനം) ഡോ. കെ എൻ എഴുത്തച്ഛൻ- കേരളോദയം മഹാകാവ്യം. സി വി വാസുദേവഭട്ടതിരി- ഭാരതേന്ദു (മഹാത്മജിയെപ്പറ്റി ) യൂസഫലി കേച്ചേരി - ആദ്യമായി സംസ്കൃതത്തിൽ ചലച്ചിത്രഗാനങ്ങൾ രചിച്ച കവി. ജാനകീജാനേ രാമാ, കൃഷ്ണകൃപാസാഗരം, ഗേയം ഹരിനാമധേയം തുടങ്ങിയവ പ്രധാന സംസ്കൃതഗാനങ്ങൾ. ഇവയിലെ 'ഗേയം ഹരിനാമധേയം' എന്ന ഗാനത്തിന് ഗാനരചനയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. സുരേഷ്ഗായത്രി - ആദ്യമായി സംസ്‌കൃതത്തിലെ കുട്ടികളുടെ ചലച്ചിത്രമായ മധുരസ്മിതം സംവിധാനം ചെയ്ത സംസ്‌കൃത അധ്യാപകനാണ് സുരേഷ് ഗായത്രി. ആദ്യ നവവാണി സംസ്‌കൃത ചലച്ചിത്രപുരസ്‌കാരം മധുരസ്മിതത്തിന് ലഭിച്ചു .രാജസ്ഥാനിൽ നടന്ന ആദ്യ ദേശീയ സംസ്‌കൃത ചലച്ചിത്രമേളയിൽ മധുരസ്മിതം ദേശീയ പുരസ്‌കാരം നേടി. സ്രോതസ്സുകൾ കേരളസംസ്കൃതസാഹിത്യചരിത്രം - വടക്കുംകൂർ രാജരാജവർമ്മ കേരളസാഹിത്യചരിത്രം - ഉള്ളൂർ കേരളചരിത്രം - ഏ.ശ്രീധരമേനോൻ വർഗ്ഗം:സംസ്കൃതം വർഗ്ഗം:കേരളസാഹിത്യം
ഒപ്പന
https://ml.wikipedia.org/wiki/ഒപ്പന
thumb|Oppana at Kerala school kalolsavam 2019 ഒപ്പന കേരളത്തിലെ വിശേഷിച്ചും മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും(vattapaattu) ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. കോഴിക്കോട്, കണ്ണൂർ ,മലപ്പുറം തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്. അബ്ബന എന്ന അറബി വാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത് <ref> പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. വിവിധ താളത്തിൽ പര‍സ്പരം കൈകൾക്കൊട്ടിയാണ് ലളിതമായ ഈ നൃത്തരൂപം അരങ്ങേറുന്നത്. ഹാർമോണിയം, തബല, ഗഞ്ചിറ, [[ഇലത്താളം] എന്നിവയുടെ പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും. അറബി നാടോടി ഗാനങ്ങളുടെ താളം മലബാറിൽ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയിൽ ഒപ്പനയ്ക്കിടയിൽ ആലപിക്കുന്നത്. ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന മണവാളന്റെ ഗുണഗണങ്ങൾ മണവാട്ടിക്കു മുന്നിലവതരിപ്പിക്കുന്ന വിധത്തിലാണ് ഒപ്പനപ്പാട്ടുകൾ തയ്യാറാക്കുന്നത്. കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്നതും ഏഷ്യയിലെ ഏറ്റവും വലിയ കലാസാഹിത്യ സമ്മേളനം എന്നറിയപ്പെടുന്നതുമായ സംസ്ഥാന യുവജനോത്സവത്തിലെ ഒരു മത്സരയിനം കൂടിയാണു ഒപ്പന. എന്നാൽ മതപരമായ യാതൊരു അടിസ്ഥാനവും ഈ കലാരൂപത്തിനില്ല.
ഐതിഹ്യമാല
https://ml.wikipedia.org/wiki/ഐതിഹ്യമാല
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന പല ഐതിഹ്യങ്ങൾ സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യവിദ്യാർത്ഥികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒന്നു പോലെ ഉപയോഗപ്രദമായ ഗ്രന്ഥമാണിത്. ഐതിഹ്യമാലയെക്കുറിച്ച് അതിന്റെ അവതാരികയിൽ മലയാളത്തിലെ കഥാസരിത്‌സാഗരം എന്നാണ് അമ്പലപ്പുഴ രാമവർമ്മ വിശേഷിപ്പിച്ചത്‌. ഉള്ളടക്കം അക്കാലത്തെ മലയാളത്തിൽ ചരിത്രവും പുരാണവും ചൊൽക്കേൾവിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ചെറിയ കുട്ടികൾക്കുപോലും മനസ്സിൽ കൗതുകം വളർത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വർണ്ണനകൾ. എന്നിരുന്നാലും വെറും സങ്കല്പകഥകൾക്കപ്പുറം ഐതിഹ്യമാലയിൽ ചരിത്രം, വേണ്ടത്ര തെളിവുകളില്ലാതെയാണെങ്കിലും, ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. പൊതുവേ ചരിത്രരചനാശീലമില്ലായിരുന്ന കേരളീയസമൂഹത്തിൽ ഈ ഗ്രന്ഥം ഇപ്പോഴും ചരിത്രവിദ്യാർ‌ത്ഥികൾക്ക് തള്ളിക്കളയാനാവാത്ത ഒരു അവലംബ ഉപാധിയാണു്. എന്നാൽ ഇതിലെ കെട്ടുകഥകൾ പലതും ചരിത്രമോ ശാസ്ത്രമോ ആയി ബന്ധമില്ലാത്തതാണെങ്കിലും പലരും ഈ കഥകളെ തെറ്റായ അവലംബങ്ങൾ ആയി മറ്റിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. പണ്ഡിതസമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയൽ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഐതിഹ്യസാഹിത്യത്തെ സാധാരണക്കാർക്കിടയിലേക്കു കൊണ്ടുവരാൻ ഐതിഹ്യമാല വഹിച്ച പങ്കു വളരെ വലുതാണ്. പിൽക്കാലത്ത് മലയാളത്തിൽ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ലിഖിതമായി ആദ്യം പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കിൽ പറയിപെറ്റ പന്തിരുകുലവും ആ കുലത്തിലെ ‘പന്തിരു‘നായകന്മാരും കേരളത്തിൽ ഇത്രയും പ്രസിദ്ധമാകുമായിരുന്നില്ല. അതുപോലെത്തന്നെയാണ് ‘കടമറ്റത്തു കത്തനാർ‘, ‘കായംകുളം കൊച്ചുണ്ണി‘, ‘കുളപ്പുറത്തു ഭീമൻ’, എന്നീ വീരനായകന്മാരും ‘പാഴൂർ പടിപ്പുര’, ‘കല്ലൂർ മന’, ‘പാണ്ടൻപുറത്തെ ഉപ്പുമാങ്ങ’ തുടങ്ങിയ സ്ഥല,സാമഗ്രികളും പ്രാദേശികഭേദമന്യേ മലയാളികൾക്ക് പരിചിതമായി തീർന്നത്. ഐതിഹ്യമാലയുടെ പ്രസാധനചരിത്രം മലയാളമനോരമ, ഭാഷാപോഷിണി തുടങ്ങിയ പത്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കണ്ടത്തിൽ വറുഗീസുമാപ്പിളയും കൊട്ടാരത്തിൽ ശങ്കുണ്ണിയും സുഹൃത്തുക്കളോടൊപ്പം എന്നും വൈകീട്ട് മനോരമ ആപ്പീസിൽ ഒത്തുകൂടാറുണ്ടായിരുന്നു. ആ അവസരങ്ങളിൽ, നേരമ്പോക്കുകൾ പറയുന്നതിനിടയിൽ ശങ്കുണ്ണി ധാരാളം ഐതിഹ്യങ്ങളും പറഞ്ഞുകേട്ട ചരിത്രകഥകളും ഉദ്ധരിക്കാറുമുണ്ടായിരുന്നു. ക്രമേണ ശങ്കുണ്ണിയുടെ കഥാകഥനം ഈ സദസ്സുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായിത്തീർന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു നാൾ വറുഗീസു മാപ്പിള ശങ്കുണ്ണിയോട് ഇക്കഥകളെല്ലാം ഉപന്യാസങ്ങളായി എഴുതി മനോരമയിലും ഭാഷാപോഷിണിയിലും പ്രസിദ്ധീകരിക്കാവുന്നതാണല്ലോ എന്നു നിർദ്ദേശിച്ചു. അതനുസരിച്ച് ശങ്കുണ്ണി അത്തരം ഐതിഹ്യോപന്യാസങ്ങൾ എഴുതിത്തയ്യാറാക്കാനും തുടങ്ങി. ഭാഷാപോഷിണി ത്രൈമാസികത്തിന്റെ കൊ.വ.1073 കുംഭം-മീനം-മേടം (ക്രി.വ. 1898) പതിപ്പിൽ ഐതിഹ്യമാലയിലെ ആദ്യലേഖനമായ ‘പറയി പെറ്റ പന്തിരുകുലം’ അച്ചടിച്ചുവന്നു. തുടർന്ന് ശങ്കുണ്ണി എഴുതിയ ഉപന്യാസങ്ങളെല്ലാം തന്നെ വായനക്കാർക്ക് അത്യന്തം ആസ്വാദ്യജനകമായി മാറി. ആനുകാലികങ്ങളിലേക്ക് വേണ്ടി തയ്യാറാക്കുമ്പോൾ ഇത്തരം കഥകളുടെ പുഷ്ടി മുഴുവനും ആ ലേഖനങ്ങളിൽ സന്നിവേശിപ്പിക്കുവാൻ കഴിയുന്നില്ലെന്ന്‌ വറുഗീസു മാപ്പിള സങ്കടപ്പെട്ടു. ഇവയെല്ലാം അല്പം കൂടി വിപുലീകരിച്ച് എഴുതുകയും പിന്നീട് എല്ലാം ചേർത്ത് ഒരു പുസ്തകമായി ഇറക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം ശങ്കുണ്ണിയോട് നിർദ്ദേശിച്ചു. അതനുസരിച്ച് പിന്നീടുള്ള ഉപന്യാസങ്ങൾ ശങ്കുണ്ണി കൂടുതൽ ഗൗരവത്തോടെ എഴുതുവാനും ശേഖരിച്ചുവെക്കാനും തുടങ്ങി. എന്നിരുന്നാലും വറുഗീസ് മാപ്പിളയുടെ ആകസ്മികമായ മരണത്തിനു ശേഷം, ഒട്ടൊക്കെ നൈരാശ്യത്തോടെ, അദ്ദേഹം ഐതിഹ്യമാലയുടെ രചന നിർത്തിവെച്ചു. കൊ.വ.1084 മകരമാസത്തിൽ (ക്രി.വ.1909 ജനുവരി-ഫെബ്രുവരി) ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ മാനേജരായിരുന്ന വെള്ളായ്ക്കൽ നാരായണമേനോൻ അദ്ദേഹം തയ്യാറാക്കുന്ന ‘ലക്ഷ്മീഭായി ഗ്രന്ഥാവലി’യിലേക്ക് ഐതിഹ്യമാല ഒരു പുസ്തകമായി ചേർക്കുവാൻ ശങ്കുണ്ണിയോട് സമ്മതം ചോദിച്ചു. ശങ്കുണ്ണി സസന്തോഷം അതു സമ്മതിക്കുകയും അതുവരെ തയ്യാറാക്കിയിട്ടുണ്ടായിരുന്ന 21 കഥകളും അയച്ചുകൊടുക്കുകയും ചെയ്തു. (21-‌ാമത്തെ ‘കിടങ്ങൂർ കണ്ടങ്കോരൻ’ എന്ന ആനക്കഥ മാത്രം ‘വിദ്യാവിനോദിനി’ എന്ന മാസികയിൽ 1074 തുലാമാസത്തിൽ പ്രസിദ്ധീകരിച്ചിരുന്നതാണ്.) ഏറെ താമസിയാതെ ‘ലക്ഷ്മീഭായി’ മാസിക അടച്ചുപൂട്ടുകയും തൃശ്ശൂരിലെ മംഗളോദയം അച്ചുകൂടം കമ്പനി ഐതിഹ്യമാലയുടെ തുടർന്നുള്ള പ്രകാശനം ഏറ്റെടുക്കുകയും ചെയ്തു. 1973ൽ മംഗളോദയം മൃതപ്രായമാവുന്നതുവരേയ്ക്കും അവരായിരുന്നു ഐതിഹ്യമാലയുടെ പ്രസാധകർ. പ്രസിദ്ധീകരണ ചരിത്രം മൊത്തം എട്ടുഭാഗങ്ങളിലായി പൂർത്തീകരിച്ച ഈ മഹത്സമ്പാദനം 1974 മുതൽ ‘കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി’ ഏറ്റെടുത്ത് രണ്ടു ഭാഗങ്ങളാക്കി പുനപ്രസിദ്ധീകരിച്ചു. വിതരണം നാഷണൽ ബുക്സ് ആയിരുന്നു. 1978 മുതൽ സമിതിക്കുവേണ്ടി ‘കറന്റ് ബുക്സ്‘ സമ്പൂർണ്ണ ഐതിഹ്യമാല ഒറ്റ ഭാഗമായി പ്രസിദ്ധീകരണം തുടർന്നു. 1974 മുതലുള്ള കണക്കു് അനുസരിച്ച് മാത്രം ഐതിഹ്യമാലയുടെ രണ്ടുലക്ഷത്തിലധികം കോപ്പികൾ അച്ചടിച്ചിറങ്ങിയിട്ടുണ്ട്. മലയാളപുസ്തകങ്ങളിൽ ഇത്രയും പതിപ്പുകളിലൂടെ ഏറ്റവും കൂടുതൽ പ്രതികളിറങ്ങിയിട്ടുള്ള ചുരുക്കം പുസ്തകങ്ങളേ ഉള്ളൂ. ഐതിഹ്യമാലയുടെ ഭാഗങ്ങളും ആദ്യം പ്രസിദ്ധീകരിച്ച വർഷവും താഴെകൊടുക്കുന്നു. ഭാഗങ്ങൾ പ്രസിദ്ധീകരിച്ച വർഷം മാസം ഒന്നാം ഭാഗം 1909 ഏപ്രിൽ രണ്ടാം ഭാഗം 1914 സെപ്റ്റംബർ മൂന്നാം ഭാഗം 1925 ജൂലൈ നാലാം ഭാഗം 1926 സെപ്റ്റംബർ അഞ്ചാം ഭാഗം 1927 ഒക്ടോബർ ആറാം ഭാഗം 1929 ഫെബ്രുവരീ ഏഴാം ഭാഗം 1932 സെപ്റ്റംബർ എട്ടാം ഭാഗം 1934 ഒക്ടോബർ ഗ്രന്ഥം 1 ചെമ്പകശ്ശേരിരാജാവ് കോട്ടയത്തുരാജാവ് മഹാഭാഷ്യം ഭർത്തൃഹരി അദ്ധ്യാത്മരാമായണം പറയിപെറ്റ പന്തിരുകുലം തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും വില്വമംഗലത്തു സ്വാമിയാർ 1 കാക്കശ്ശേരി ഭട്ടതിരി മുട്ടസ്സു നമ്പൂതിരി പുളിയാമ്പിള്ളി നമ്പൂരി കല്ലന്താറ്റിൽ ഗുരുക്കൾ കോലത്തിരിയും സാമൂതിരിയും പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും കാലടിയിൽ ഭട്ടതിരി വെൺമണി നമ്പൂതിരിപ്പാടന്മാർ കുഞ്ചമൺപോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും വയക്കര അച്ചൻ മൂസ്സ് കോഴിക്കോട്ടങ്ങാടി കിടങ്ങൂർ കണ്ടങ്കോരൻ ഗ്രന്ഥം 2 കുമാരനല്ലൂർ ഭഗവതി തിരുനക്കര ദേവനും അവിടുത്തെ കാളയും ഭവഭൂതി വാഗ്ഭടാചാര്യർ പ്രഭാകരൻ പാതായിക്കര നമ്പൂരിമാർ കാരാട്ട് നമ്പൂരി വിഡ്ഢി! കൂശ്മാണ്ടം കുഞ്ചൻ നമ്പ്യാരുടെ ഉത്ഭവം വലിയ പരിഷ ശങ്കരനാരായണ ചാക്യാർ ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും നാലേക്കാട്ടു പിള്ളമാർ കായംകുളം കൊച്ചുണ്ണി കൈപ്പുഴ രാജ്ഞിയും പുളിങ്കുന്ന് ദേശവും ഒരന്തർജ്ജനത്തിന്റെ യുക്തി പാഴൂർ പെരുംതൃക്കോവിൽ പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം കൊച്ചുനമ്പൂരി ചെമ്പകശ്ശേരി രാജാവും മേപ്പത്തൂർ ഭട്ടതിരിയും വട്ടപ്പറമ്പിൽ വലിയമ്മ വൈക്കത്തു തിരുനീലകണ്ഠൻ ഗ്രന്ഥം 3 കിളിരൂർകുന്നിന്മേൽ ഭഗവതി പൂന്താനത്തു നമ്പൂരി ആലത്തൂർ നമ്പി വയസ്‌കര ചതുർവേദി ഭട്ടതിരിയും യക്ഷിയും രാമപുരത്തു വാര്യർ ചെമ്പ്രയെഴുത്തച്ഛന്മാർ കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ടു അമ്മന്നൂർ പരമേശ്വര ചാക്യാർ ചേരാനല്ലൂർ കുഞ്ചുക്കർത്താവ് കൊട്ടാരക്കര ഗോശാല തേവലശേരി നമ്പി ചില ഈശ്വരന്മാരുടെ പിണക്കം പറങ്ങോട്ടു നമ്പൂരി പാക്കിൽ ശാസ്താവ് കൊടുങ്ങല്ലൂർ വസൂരിമാല തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവങ്ങൾ ആറന്മുളമാഹാത്മ്യം കോന്നിയിൽ കൊച്ചയ്യപ്പൻ ഗ്രന്ഥം 4 ഊരകത്തു അമ്മതിരുവടി സ്വാതിതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ട് പുലാമന്തോൾ മൂസ്സ് ശാസ്താംകോട്ടയും കുരങ്ങന്മാരും മഴമംഗലത്തു നമ്പൂരി വയസ്‌ക്കരകുടുംബവും അവിടുത്തെ ശാസ്താവും കായംകുളത്തു രാജാവിന്റെ ശ്രീചക്രം കുളപ്പുറത്തു ഭീമൻ മണ്ണടിക്കാവും കാമ്പിത്താനും ശ്രീകൃഷ്ണകർണാമൃതം കടമറ്റത്ത് കത്തനാർ പുരുഹരിണപുരേശമാഹാത്മ്യം തോലകവി കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും അവണാമനയ്ക്കൽ ഗോപാലൻ ഗ്രന്ഥം 5 പള്ളിപ്പുറത്തുകാവ് എളേടത്തുതൈക്കാട്ടു മൂസ്സന്മാർ കൈപുഴത്തമ്പാൻ കൊല്ലം വിഷാരിക്കാവ് വയസ്‌ക്കര ആര്യൻ നാരായണൻമൂസ്സ് അവർകളുടെ ചികിത്സാനൈപുണ്യം ചംക്രോത്തമ്മ അവണങ്ങാട്ട് പണിക്കരും ചാത്തന്മാരും കുട്ടഞ്ചേരി മൂസ്സ് പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും കാടാംകോട്ടു മാക്കം ഭഗവതി ഒരു യൂറോപ്യന്റെ സ്വാമിഭക്തി സംഘക്കളി കൊട്ടാരക്കരച്ചന്ദ്രശേഖരൻ ഗ്രന്ഥം 6 പനയന്നാർ കാവ് ഉത്രം തിരുനാൾ തിരുമനസ്സുകൊണ്ടും കഥകളിയോഗവും കപ്ലിങ്ങാട്ടു നമ്പൂരിയും ദേശമംഗലത്തു വാര്യരും വിജയാദ്രി മാഹാത്മ്യം നടുവിലേപ്പാട്ട് ഭട്ടതിരി ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും മുണ്ടേമ്പിള്ളി കൃഷ്ണമാരാർ മണ്ണാറശ്ശാല മാഹാത്മ്യം ഒരു സ്വാമിയാരുടെ ശാപം പുല്ലങ്കോട്ട് നമ്പൂരി പനച്ചിക്കാട്ടു സരസ്വതി വെള്ളാടു നമ്പൂരി ആറന്മുള വലിയ ബാലകൃഷ്ണൻ ഗ്രന്ഥം 7 ചെങ്ങന്നൂർ ഭഗവതി എടവെട്ടിക്കാട്ടു നമ്പൂരി പയ്യന്നൂർ ഗ്രാമം ഒളശ്ശയിൽ വേട്ടക്കൊരുമകൻ കാവ് ശബരിമല ശാസ്താവും പന്തളത്തു രാജാവും വൈക്കത്തെ പാട്ടുകൾ പെരുമ്പുലാവിൽ കേളുമേനോൻ ചെമ്പകശ്ശേരിരാജാവും രാജ്ഞിയും വില്വമംഗലത്തു സ്വാമിയാർ 2 പാമ്പുമ്മേക്കാട്ടു നമ്പൂരി കാളിദാസൻ പന്തളം നീലകണ്ഠൻ ഗ്രന്ഥം 8 ചിറ്റൂർ കാവിൽ ഭഗവതി കല്ലൂർ നമ്പൂരിപ്പാടന്മാർ തകഴിയിൽ ശാസ്താവും അവിടുത്തെ എണ്ണയും അറയ്ക്കൽ ബീബി തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും പാഴൂർ പെരുംതൃക്കോവിൽ തെക്കേടത്ത് കുടുംബക്കാർ മൂക്കോല ക്ഷേത്രങ്ങൾ കുമാരമംഗലത്തു നമ്പൂരി മണ്ടക്കാട്ടമ്മനും കൊടയും തിരുവട്ടാറ്റാദികേശവൻ 1974 നു ശേഷമുള്ള പ്രസിദ്ധീകരണ ചരിത്രം പതിപ്പ് പ്രസാധകർ വിതരണം വർഷം മാസം എണ്ണം ഒന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി നാഷണൽ ബുക്സ് 1974 ഏപ്രിൽ 5000 രണ്ട് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1978 ഒക്ടോബർ 5000 മൂന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1982 ഏപ്രിൽ 6000 നാല് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1985 ഒക്ടോബർ 6000 അഞ്ച് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1986 നവംബർ 6000 ആറ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1986 ഡിസംബർ 6000 ഏഴ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1988 ജൂലൈ 5000 എട്ട് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1989 ജനുവരി 5000 ഒൻപത് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1990 ജൂലൈ 5000 പത്ത് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി കറന്റ് ബുക്സ് 1990 ഡിസംബർ 5000 "ഐതിഹ്യമാല, ദ ഗ്രേറ്റ് ലജൻഡ്സ് ഓഫ് കേരള (Aithihyamala, the great legends of Kerala)" എന്ന പേരിൽ മാതൃഭൂമി ബുക്സ് ഐതിഹ്യമാലയുടെ ഒരു ഇം‌ഗ്ലീഷ് വിവർത്തനം, 2010 ഏപ്രിൽ മാസത്തിൽ പ്രകാശനം‌ ചെയ്തു. രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം, ശ്രീകുമാരി രാമചന്ദ്രനാണ്‌ വിവർത്തനം‌ ചെയ്തിരിക്കുന്നത്. അവലംബം പുറത്തേക്കുള്ള കണ്ണികൾ ഐതിഹ്യത്തിൻറെ വിസ്മയ പ്രപഞ്ചം : കൊട്ടാരത്തിൽ ശങ്കുണ്ണി - ആകാശവാണി പരിപാടി ശബ്ദരേഖ കുറിപ്പുകൾ <div class="references-small" style="-moz-column-count:2; column-count:2;"> Category:മലയാളസാഹിത്യകൃതികൾ വർഗ്ഗം:ഐതിഹ്യമാല വർഗ്ഗം:കേരള ഫോൿലോർ
ഹമാസ്
https://ml.wikipedia.org/wiki/ഹമാസ്
കൊട്ടാരത്തിൽ ശങ്കുണ്ണി
https://ml.wikipedia.org/wiki/കൊട്ടാരത്തിൽ_ശങ്കുണ്ണി
ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി(1855 മാർച്ച് 23-1937 ജൂലൈ 22). അറുപതിലേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ജീവിത രേഖ ജനനം കൊ.വ.1030 മീനം 11-നു വെള്ളിയാഴ്ച്ച  രോഹിണി നക്ഷത്രത്തിൽ ( ക്രി.വ.1855 മാർച്ച് 23) കോട്ടയത്തിനടുത്ത് കോടിമതയിൽ കൊട്ടാരത്തിൽ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. ഭദ്രകാളിത്തീയാട്ട് നടത്തുന്ന തീയാട്ടുണ്ണി സമുദായത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി. വിദ്യാഭ്യാസം പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളിൽ ചെന്നു പഠിച്ചു. (സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല.) പതിനേഴാമത്തെ വയസ്സിൽ മണർകാട്ട് ശങ്കരവാര്യരിൽ നിന്നും ‘സിദ്ധരൂപം’പഠിച്ചു. പിന്നീട് വയസ്കര ആര്യൻ നാരായണൻ മൂസ്സതിൽനിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ൽ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടർന്നു. സാഹിത്യസംഭാവനകൾ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സിൽ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിർബന്ധത്താലായിരുന്നു.1881 മുതൽ പന്ത്രണ്ടു വർഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാൻ തുടങ്ങി. 1893ൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം. അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892) സഹകരിച്ചു. കൊ.വ.1073 (1898) മുതൽ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടർന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി. 1904-ൽ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനമുൾപ്പടെ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നീ രാജസദസ്സുകളിൽ നിന്നും ധാരാളം സ്ഥാനങ്ങളും സമ്മാ‍നങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മരണം അവസാനകാലത്ത് വാർദ്ധക്യസഹജമായ നിരവധി അസുഖങ്ങൾ അലട്ടിയ ശങ്കുണ്ണി, 1937 ജൂലൈ 22-ന് (1112 കർക്കടകം 7, പൂരാടം നക്ഷത്രം) 82-ആം വയസ്സിൽ കോടിമതയിലെ വീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കുടുംബം കൊ.വ.1048-ൽ ശങ്കുണ്ണിയുടെ മാതാവു മരിച്ചു. കൊ.വ.1056-ൽ കഴിച്ച ആദ്യവിവാഹത്തിലെ ഭാര്യ ഒരു വർഷത്തിനുള്ളിൽ മരണമടഞ്ഞു. പിന്നീട് 1062-ൽ പുനർവിവാഹം ചെയ്തു. സന്താനലബ്ധിയില്ലാഞ്ഞ് 1081-ൽ മൂന്നാമതൊരിക്കൽ കൂടി അദ്ദേഹം വിവാഹം ചെയ്തു. രണ്ടാം ഭാര്യ 1083-ൽ മരിച്ചു. അനപത്യതാവിമുക്തിയ്ക്കു വേണ്ടി 1090-ൽ ഏവൂർ പനവേലി കൃഷ്ണശർമ്മയുടെ രണ്ടാമത്തെ പുത്രൻ വാസുദേവൻ ഉണ്ണിയെ ദത്തെടുത്തു വളർത്തി. ശങ്കുണ്ണിയുടെ മൂന്നാമത്തെ പത്നി ക്രി.വ.1973 ഫെബ്രുവരി 23-നും ദത്തുപുത്രൻ വാസുദേവനുണ്ണി 1973 ഡിസംബർ 3-നും നിര്യാതരായി. വാസുദേവനുണ്ണിയുടെ ഏകപുത്രൻ നാരായണൻ ഉണ്ണി പിന്നീട് കുടുംബത്തിന്റെ കാരണവരായി തുടർന്നു. കൃതികൾ മണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളൽപ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട് മണിപ്രവാള കൃതികൾ സുഭദ്രാഹരണം രാജാകേശവദാസ ചരിത്രം കേരളവർമ്മശതകം ലക്ഷ്മീബായി ശതകം ആസന്നമരണചിന്താശതകം മാടമഹീശശതകം യാത്രാചരിതം അത്തച്ചമയസപ്തതി മുറജപചരിതം കപോതസന്ദേശം ഗൌളീശസ്ത്രം (തർജ്ജമ) അദ്ധ്യാത്മരാമായണം (തർജ്ജമ) ശ്രീസേതുലക്ഷ്മീഭായി മഹാരാജ്ഞിചരിതം കിളിപ്പാട്ട് വിനായക മാഹാത്മ്യം ഭാഷാ നാടകങ്ങൾ തർജ്ജമ മാലതീമാധവം വിക്രമോർവ്വശീയം രവിവർമ്മ പുരാണകഥകൾ കുചേലഗോപാലം സീമന്തിനീചരിതം പാഞ്ചാലധനഞ്ജയം ഗംഗാവതരണം കല്പിതകഥകൾ ദേവീവിലാസം ജാനകീപരിണയം ആട്ടക്കഥകൾ ശ്രീരാമപട്ടാഭിഷേകം ശ്രീരാമവതാരം സീതാവിവാഹം ഭൂസുരഗോഗ്രഹണം കിരാതസൂനുചരിതം കൈകൊട്ടിക്കളിപ്പാട്ടുകൾ നിവാതകവചകാലകേയവധം ശ്രീമൂലരാജവിലാസം വിക്റ്റോറിയാചരിതം ധ്രുവചരിതം ശോണദ്രീശ്വരീമഹാത്മ്യം ആർദ്രാചരിത്രം ഭദ്രോൽപ്പത്തി ഓണപ്പാന തുള്ളൽപ്പാട്ട് ശ്രീഭൂതനാതോത്ഭവം ശ്രീമൂലമഹരാജഷഷ്ടിപൂർത്തിമഹോത്സവം കല്യാണമഹോത്സവം ശ്രീശങ്കരവിലാസം തിരുമാടമ്പുമഹോത്സവം സ്ഥാനാരോഹണമഹോത്സവം വഞ്ചിപ്പാട്ടുകൾ കല്യാണമഹോത്സവം സീതാസ്വയംവരം ഗദ്യപ്രബന്ധങ്ങൾ നൈഷധം വിക്രമോർവ്വശീയനാടകകഥാസംഗ്രഹം വിശ്വാമിത്രചരിത്രം അർജുനൻ ശ്രീകൃഷ്ണൻ ഐതിഹ്യമാല (8 ഭാഗങ്ങളായി ആദ്യത്തെ പ്രകാശനം) പുസ്തകത്തിലെ ശീർഷകങ്ങൾ ഇവിടെ കാണുക ക്ഷേത്രമഹാത്മ്യം(2 ഭാഗങ്ങൾ. ഇതിലെ ലേഖനങ്ങൾ ഐതിഹ്യമാലയിൽ നിന്നും എടുത്തവയാണ്.) സ്മാരകങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി, കോട്ടയം 1968-ലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം.ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ്. സ്മാരകമന്ദിരം നിർമ്മിക്കുന്നതിനുള്ള സ്ഥലം സംഭാവനയായി നല്കിയത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അനന്തരാവകാശി വാസുദേവനുണ്ണിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ 1969-ൽ സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1972-ൽ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കംകുറിച്ചു. പുസ്തകപ്രസാധകരായിരുന്ന തൃശൂരിലെ മംഗളോദയം കമ്പനിയുടെ കൈവശമിരുന്ന 'ഐതിഹ്യമാല'യുടെ പകർപ്പവകാശം പതിനായിരം രൂപകൊടുത്ത് സമിതി വിലയ്ക്കു വാങ്ങി. സാഹിത്യപ്രവർത്തക സഹകരണസംഘം സെക്രട്ടറിയും സമിതി വൈസ് പ്രസിഡന്റായിരുന്ന ഡി സി കിഴക്കെമുറിയുടെ പ്രത്യേക താത്പര്യമനുസരിച്ച് പുസ്തകത്തിന്റെ പുതിയ പതിപ്പ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 120-ആം ജന്മദിനത്തിൽ സംഘത്തിലൂടെ പുറത്തുവന്നു. ആ പതിപ്പിൽനിന്നു ലഭിച്ച ആദായംകൊണ്ട് സ്മാരകമന്ദിരത്തിന്റെ പണി തുടർന്നു നടത്തുകയുണ്ടായി. മെയ് 14-ന് ആയിരുന്നു മന്ദിരത്തിന്റെ ഉദ്ഘാടനം. 1978 മുതൽ എല്ലാ വർഷവും ഏപ്രിൽ നാലിന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനം സമിതി ആഘോഷിച്ചുവരുന്നു. 1981 മുതൽ സ്മാരകപ്രഭാഷണപരമ്പര ആരംഭിച്ചു. 1980-ൽ സ്കൂൾ ഓഫ് ആർട്സ് തുടങ്ങി. 85-ൽ സംഗീതവിദ്യാലയവും. 2001-ൽ നഴ്സറി സ്കൂളും ആരംഭിച്ചു. 1991-ൽ സമിതി ഒരു ട്രസ്റ്റാക്കി രജിസ്റ്റർചെയ്ത് പ്രവർത്തിച്ചുവരുന്നു. 1997-ൽ 'കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമ്പൂർണ്ണകൃതികൾ' സമിതി പ്രസിദ്ധപ്പെടുത്തി. പുറം കണ്ണികൾ ഐതിഹ്യമാലയിലെ ശീർഷകങ്ങൾ ഐതിഹ്യത്തിൻറെ വിസ്മയ പ്രപഞ്ചം : കൊട്ടാരത്തിൽ ശങ്കുണ്ണി - ആകാശവാണി പരിപാടി ശബ്ദരേഖ വർഗ്ഗം:1855-ൽ ജനിച്ചവർ വർഗ്ഗം:1937-ൽ മരിച്ചവർ വർഗ്ഗം:മാർച്ച് 23-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 22-ന് മരിച്ചവർ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:ഭാരതവിലാസം സഭ
മലയാളം ചരിത്രം
https://ml.wikipedia.org/wiki/മലയാളം_ചരിത്രം
തിരിച്ചുവിടുക മലയാളഭാഷാചരിത്രം
അർ‌ണ്ണോസ് പാതിരി
https://ml.wikipedia.org/wiki/അർ‌ണ്ണോസ്_പാതിരി
ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ഒരു വൈദേശിക സന്ന്യാസിയാണ് അർണ്ണോസ് പാതിരി (ജനനം 1681- മരണം: 1732 മാർച്ച് 20). യഥാർത്ഥനാമം Johann Ernst Hanxleden എന്നാണ്.(യൊവാൻ ഏർണസ് ഹാങ്സിൽഡൻ). ജെഷ്വിത് (jesuit,) അഥവാ 'ഈശോ സഭ' സന്ന്യസിയായാണ് അദ്ദേഹം പ്രവർത്തിച്ചത്. പേരിനു പിന്നിൽ യൊവാൻ ഏർണസ് ഹാങ്സിൽഡൻ എന്നായിരുന്നു പേരെങ്കിലും നാട്ടുഭാഷയിൽ അത് അർണ്ണോസ് എന്നായി ജനനം thumb|left|200px| ജർമ്മനിയിലെ ഹാനൊവർ 1681-ൽ ജർമ്മനിയിലെ ഹാനോവറിൽ ഓസ്നാബ്റൂക്കിനു സമീപമുള്ള ഓസ്റ്റർ കാപ്ലൻ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. കത്തോലിക്കാ എൻസൈക്ലോപീഡിയ എന്നാൽ അന്നാളുകളിൽ ഇത് ഹംഗറിയുടെ ഭാഗമായിരുന്നെന്നും അതിനാൽ അദ്ദേഹം ഹംഗറിക്കാരനാണേന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. ചെറുപ്പകാലം പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. എങ്കിലും ഏതാണ്ട് പതിനെട്ടു ഇരുപതു വയസ്സുവരെ അന്നാട്ടിലെ നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസവും തത്ത്വശാസ്ത്രവും പഠിച്ചു എന്നു കരുതുന്നു... വഴിത്തിരിവ് പഠിച്ചു കൊണ്ടിരിക്കുംപോൾ ഈശോ സഭാ സന്ന്യാസിയായ വെബ്ബർ പാതിരിയെ കാണാൻ ഇടയായതാണ് തന്നെയാണ്‌ ജീവിതത്തിലെ വഴിത്തിരിവായി അർണ്ണോസ് പാതിരി കണക്കാക്കിയത്. ഇന്ത്യയിലെ ആത്മീയ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കുവാനായാണ് അന്ന് വെബ്ബർ പാതിരി ഓസ്നാബ്രൂക്കിൽ എത്തുന്നത്. കോഴിക്കോട്ട് കേന്ദ്രമാക്കി അന്നു പ്രവർത്തിച്ചിരുന്ന ഈശോ സഭയുടെ അധികാരികളാൽ നിയുക്തനായിരുന്നു ഫാ. വെബ്ബർ. ഫാ, വെബ്ബറിന്റെ വ്യക്തി മഹാത്മ്യം ചെറുപ്പക്കാരനായ അർണ്ണോസിനെയും അർണ്ണോസിന്റെ വിനയവും വിജ്ഞാനതൃഷ്ണയും സ്നേഹശീലവും വെബ്ബർ പാതിരിയേയും ആകർഷിച്ചു. മാതാ പിതാക്കളോടും സഹോദരങ്ങളോടും വിടപറഞ്ഞ് അദ്ദേഹം വെബ്ബറിന്റെ സംഘത്തിൽ ചേർന്നു. ഇന്ത്യയിലേയ്ക്ക് ആഗ്സ്ബർഗിലെത്തി പ്രഥമിക പരീക്ഷ തൃപ്തികരമായി വിജയിച്ചു അദ്ദേഹം സന്ന്യാസാർത്ഥിപട്ടം നേടി. വെബ്ബർ അദ്ദേഹത്തിന്റെ അദ്ധ്യാത്മിക പിതൃത്വം ഏറ്റെടുത്തു. 1699 ഒക്ടോബർ 3 ന് ഇന്ത്യയിലേയ്ക്ക് തിരിച്ചു. ആദ്യഘട്ടത്തിൽ വെബ്ബറും അർണോസും മാത്രമായിരുന്നു 8 ന് മറ്റൊരു വൈദികനായിരുന്ന വില്യം മേയറും, ഫ്രാൻസ് കാസ്പർ ഷില്ലിങർ എന്നൊരു ക്ഷുരകനും അവരുടെ ഒപ്പം ചേർന്നു. ലിവെർണൊയിലേയ്ക്കായിരുന്നു അടുത്ത യാത്ര. ഇൻസ്ബ്രൂക്ക്, റ്റ്രെൻറ്, വെനിക്എ, ഫൊറാറാ, ബൊളോഞ്ഞോ, ഫ്ലോറൻസ് എന്നീ സ്ഥലങ്ങളിലൂടെ നാലാഴ്ച്കൊണ്ട് അവർ ലിവെർണൊയിൽ എത്തി. യാത്രയിലെല്ലാം വൈദികപഠനവും നടക്കുന്നുണ്ടായിരുന്നു. ലിവെർണോയിൽ ഒരു ഫ്രഞ്ചുകപ്പിത്താൻ അവരെ സിറിയയിൽ എത്തിക്കാമെന്നേറ്റു. എന്നാൽ ഭക്ഷണാവശ്യത്തിലേക്കായി ആടിനേയും 48 പൂവൻ കോഴിയേയും അവർ കൊണ്ടുപോവേണ്ടതായി വന്നു. ആറാഴച കഴിഞ്ഞപ്പോൾ അവർ അലക്സാണ്ഡ്രിയയിൽ എത്തിച്ചേർന്നു. നവംബർ 3 ന് ആരംഭിച്ച് ഡിസംബർ 15 ന് അവസാനിച്ച ഈ യാത്രക്കിടയിൽ വെബ്ബർ ഈശോ സഭയുടെ സന്ന്യാസ മുറകളിലും നിയമാവലികളിലും ഉള്ള അവശ്യവിജ്ഞാനം ആ യുവാവിന് പകർന്നു കൊടുത്തു. ഈ യാത്രക്കിടയിൽ 1699 നവംബർ 30 ന് അർണ്ണോസ് ഈശോസഭാംഗമായി സന്യാസ വ്രതവാഗ്ദാനം ചെയ്തു. സിറിയയിൽ നിന്ന് അർമേനിയ വഴി പേർഷ്യൻ ഗൾഫിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് കരമാർഗ്ഗം സഞ്ചരിച്ചു. അവിടെ നിന്ന് സൂറത്തിലേയ്ക്ക് കപ്പൽ കയറി. കരമാർഗ്ഗം സഞ്ചരിക്കുന്നതിനിടയിൽ തുർക്കിയിൽ വച്ച് കോർസാ നദി (corsa) കടക്കുന്നതിനിടെ അധിക ചുങ്കം കൊടുക്കേണ്ടിവരികയും പിന്നീട് തുർക്കി പട്ടാളത്തിന്റെ കിരാതമായ ചോദ്യം ചെയ്യലുകൾക്ക് വിധേയരാവേണ്ടിവന്നതുമെല്ലാം ഷില്ലിങര്റിന്റെ കുറിപ്പുകളിൽ നിന്ന് മനസ്സിലാക്കാം. സഞ്ചാരത്തിനിടയിൽ വച്ച് വില്യം പാതിരിയും വെബ്ബറും പുതിയ സന്യാസാർത്ഥികൾക്ക് നിരന്തരമായി തത്ത്വദീക്ഷ നൽകിയിരുന്നു. ബന്ദർ അബ്ബാസിലെത്തിയപ്പൊഴേയ്ക്കും യാത്രക്കാരിൽ പലരും രോഗഗ്രസ്തരായിക്കഴിഞ്ഞിരുന്നു. തുടർന്ന് അഞ്ച് ആഴ്ചയും അഞ്ചുദിവസവും കപ്പലിൽ യാത്ര ചെയ്ത് 1700 ഡിസംബർ 13ന് സൂറത്തിലെത്തി. അവിടെവെച്ച് രോഗാതുരരായ വെബ്ബർ പാതിരിയും ഫാ. വില്യം മേയറും മൃതിയടഞ്ഞു. തുടർന്നു് പാതിരി ഗോവയിലേയ്ക്ക് യാത്ര തിരിച്ചു. 1701ന്റെ ആരംഭത്തിൽ ഗോവയിലെത്തി. അവിടെയുള്ള പോർട്ടുഗീസ് മിഷണറി കേന്ദ്രത്തിൽ തന്റെ സന്യാസപരിശീലനം പൂർത്തിയാക്കി. റോമൻ പ്രൊപ്പഗാന്താ മിഷനിൽ പെട്ട അർണ്ണോസിനെ പാദ്രുവാഡോയുടെ കീഴിലുള്ള പോർട്ടുഗീസ് സന്യാസ മഠത്തിൽ പരിശീലനം നൽകിയത് അവിടത്തെ അധികാരിയുടെ മഹാമനസ്കതയും അർണ്ണോസിന്റെ വിനയവും മൂലമാണ് എന്ന് കരുതപ്പെടുന്നു. കേരളത്തിൽ ഗോവയിൽ നിന്ന് അർണ്ണോസ് കൊച്ചി രാജ്യത്തിലുള്ള സമ്പാളൂർ എത്തുകയും (ഇന്ന് കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ) വൈദിക പട്ടം സ്വീകരിക്കുകയും ചെയ്തു. ഭാഷാ പഠനത്തിൽ മുൻപന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതം പഠിക്കാൻ കാണിച്ചിരുന്ന താല്പര്യം മാനിച്ച് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേയ്ക്ക് അയച്ചു. അദ്ദേഹം പല സാഹിത്യകാരന്മാരോടും സുഹൃദ്ബന്ധം സ്ഥാപിച്ചു. എന്നാൽ സംസ്കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. അന്ന് ശൂദ്രന്മാരെപോലും സംസ്കൃതം പഠിക്കാൻ സമ്മതിച്ചിരുന്നില്ല. കടൽ കടന്നുവന്ന ഒരു വിദേശിയെ സംസ്കൃതം അഭ്യസിപ്പിക്കാൻ അന്നത്തെ നമ്പൂരിമാർ ഒട്ടും തയ്യാറായില്ല. എന്നാൽ നമ്പൂതിരിമാരിൽ ഉൽപ്പതിഷ്ണുക്കളായ ചിലർ പാതിരിയുടെ വ്യക്തിപ്രഭാവത്തിലും വിനയ, വിജ്ഞാനത്തിലും പ്രാഭാവിതരായി അദ്ദേഹവുമായി അടുത്തിരുന്നു. ഇപ്രകാരം പാതിരിയുടെ ചങ്ങാതിമാരായി മാറിയവരായിരുന്നു അങ്കമാലിക്കാരായ കുഞ്ഞൻ, കൃഷ്ണൻ എന്നീ രണ്ടു നമ്പൂതിരിമാർ. അവർ അദ്ദേഹത്തിനെ സംസ്കൃതം അഭ്യസിപ്പിച്ചു. താളിയോലയിലെഴുതിയ സിദ്ധരൂപം അവർ അദ്ദേഹത്തിന് നൽകി. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികൾ പഠിച്ചു. ഒട്ടുമിക്ക യൂറോപ്യന്മാർക്കു ബാലികേറാമലയായിരുന്ന സംസ്കൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു. അതു പോരാഞ്ഞ് യൂറോപ്യൻ ഭാഷയിൽ സംസ്കൃതത്തിനു വ്യാകരണഗ്രന്ഥവും എഴുതി. ഇതിനു അദ്ദേഹത്തിന്റെ നമ്പൂതിരി ചങ്ങാതിമാർ നല്ലവണ്ണം സഹായം ചെയ്തിരുന്നു. കൊടുങ്ങല്ലൂർ രൂപതാ മെത്രാൻ ജോൺ റിബെറോയുടെ കൂടെ നാലു‌‌വർഷത്തോളം സഹവസിച്ച് ‌പഠനം നിർവ്വഹിച്ചതായി രേഖകളുണ്ട്. പുത്തൻചിറയിൽ വെച്ച് ഉദരസംബന്ധിയായ അസുഖബാധിതനായ അർണോസ് പാതിരി ചികിത്സാർത്ഥം വേലൂർ ഗ്രാമത്തിലേയ്ക്ക് മാറിത്താമസിച്ചതായി കരുതപ്പെടുന്നു.അർണോസ് പാദ്രി (ആധുനിക മലയാളത്തിന്റെ ആധിമഘട്ടം) , സാഹിത്യ തിലകൻ സി.കെ മറ്റം, അജന്ത പ്രസ്സ്, പെരുന്ന , 1957 ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയെ കുറിച്ച് വിമർശനാത്മകമായ പഠനം നടത്തിയ ആദ്യകാല യൂറോപ്യന്മാരിൽ ഒരാളായിരുന്നു അർണോസ് പാതിരി.അർണോസ് പാദ്രി (ആധുനിക മലയാളത്തിന്റെ ആധിമഘട്ടം), സാഹിത്യ തിലകൻ സി.കെ മറ്റം, അജന്ത പ്രസ്സ്, പെരുന്ന , 1957 വേലൂരിലെ പള്ളി ലഘുചിത്രം വേലൂരിലെ പഴയങ്ങാടിയിലെത്തിയ അർണോസ് ആദ്യം അവിടെ താൽക്കാലികമായി ഒരു ചെറിയ പള്ളി പണിയാൻ ശ്രമം ആരംഭിച്ചു. അതിനായി സ്ഥലം നൽകാമെന്ന് കൊച്ചി രാജാവ് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിൻമാറുകയാണുണ്ടായത്. എന്നാൽ സാമൂതിരിക്കെതിരെയുള്ള യുദ്ധത്തിൽ കൊച്ചിരാജാവിനെ സഹായിച്ച കമാന്റർ ബെർണാർഡ് കെറ്റെൽ നിന്ന അർണോസിനെ ‌സഹായിച്ചു. എന്നാൽ ഇത് നാടുവാഴി ആയിരുന്ന ചെങ്ങഴി നമ്പ്യാർ , കൊച്ചി രാജാവുമായും ഉള്ള അസ്വാരസ്യങ്ങൾക്ക് വഴി തെളിയിച്ചു. എങ്കിലും ‌ആഴ്‌‌വാഞ്ചേരി തമ്പ്രാക്കൾ , ഇല്ലിക്കൾ ഇളയത് എന്നിവരുമായി പാതിരി സൗഹൃദത്തിലാകുന്നു. പാതിരിയ്‌‌ക്ക് താമസിക്കാനുള്ള പടിപ്പുര മാളിക പണിയിച്ചത് ആഴ്‌‌വാഞ്ചേരി തമ്പ്രാക്കളാണെന്ന് അഭിപ്രായമുണ്ട്. പടിപ്പുരമാളിക എന്ന ഗോപുരമാണ് ആദ്യം നിർമ്മിച്ചത് അവിടെ താമസിച്ചുകൊണ്ടാണ് അർണോസ് പാതിരി പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചത്. രാജാവിൽ നിന്നും, തദ്ദേശീയരായ അക്രൈസ്തവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നതു കാരണം അർണോസ് പാതിരി വേലൂരിന് തൊട്ടടുത്തുള്ള ചിറമ൯കാട് (ശ്രമംകാട്) വെങ്ങിലശേരി അയ്യപ്പൻ കുന്നിലേയ്‌‌ക്ക് താമസം മാറ്റുകയുണ്ടായി. അവിടെയിരുന്നാണ് ‌നിർമ്മാണപ്രവർത്തനങ്ങൾക്ക് ‌നേതൃത്വം കൊടുത്തത്. പടിപ്പുരമാളിക എന്ന ഗോപുരമാണ് ആദ്യം നിർമ്മിച്ചത് അവിടെ താമസിച്ചുകൊണ്ടാണ് അർണോസ് പള്ളി പണിയുന്നതിനുള്ള മേൽനോട്ടം നിർവ്വഹിച്ചത്. വി. ഫ്രാൻസിസ് സേവ്യറിന്റെ പേരിലാണ് അർണോസ് വേലൂരിലെ ദേവാലയം പണി കഴിപ്പിച്ചത്. പള്ളി നിർമ്മാണത്തിന് അനുമതി ‌നൽകിയുള്ള ചെമ്പോലയിലെ വട്ടെഴുത്തിൽ കുന്നത്ത് കീഴൂട്ട് കുമാരൻ തമ്പിമാരും കുന്നത്തു പറമ്പിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പത്തു പറയ്‌‌ക്ക് സ്ഥലം ചിറമങ്ങാട്ട് പള്ളിയിൽ പിറഞ്ചാങ്കുന്ന് പുണ്യാളൻ തീരുമാനപ്പേരിൽ ചാമ്പാളൂരുകാരൻ അർണോസ് പാതിരിക്കും... എന്ന് ‌രേഖപ്പെടുത്തിയിരിക്കുന്നു. വധശ്രമം, മരണം. വേലൂരിൽ അർണോസ് ‌പാതിരിയെ വധിക്കാൻ ‌ചില ജന്മികളും, അവരുടെ ആജ്ഞാനുവർത്തികളായ കുടിയാന്മാരും ചേർന്ന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയുണ്ടായി. തന്നെ വധിക്കാനുള്ള ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ട പാതിരി പഴുവിൽ എന്ന സ്ഥലത്തെത്തി വിശുദ്ധ അന്തോണീസിന്റെ പള്ളിയിൽ അഭയം തേടി. പിന്നീട് അവിടെ ജീവിച്ചുകൊണ്ടാണ് പ്രേഷിത - സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നത്.സാഹിത്യ തിലകൻ സി.കെ മറ്റം, അർണോസ് പാദ്രി (ആധുനിക മലയാളത്തിന്റെ ആധിമഘട്ടം) , അജന്ത പ്രസ്സ്, പെരുന്ന , 1957 മുപ്പതു വർഷത്തോളം സേവനനിരതമായ താപസ ജീവിതം നയിച്ച് കേരളീയനായി ജീവിച്ച അദ്ദേഹം പഴയൂർ(പഴുവിൽ) പള്ളിയിൽ വച്ച് നിര്യാതനായി എന്നു കരുതപ്പെടുന്നു. എന്നാൽ വേലൂർ വച്ചാണ് മരിച്ചതെന്നും അഭിപ്രായമുണ്ട്. http://www.economicexpert.com/a/Johann:Ernest:Hanxleden.htm പാതിരിയുടെ മരണം സംഭവിച്ചത് 907 മീനം 20ന് (1832 ഏപ്രിൽ 3) ആണെന്നും, അതല്ല 1732 മാർച്ച് 20ന് ആണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. അനുരഞ്ജന ചർച്ചയ്ക്ക് എന്ന വ്യാജേന പാതിരിയെ പറഞ്ഞു വിശ്വസിപ്പിച്ച് ശത്രുക്കൾ അദ്ദേഹത്തെ വേലൂരിൽ എത്തിക്കുകയും അവിടെ വെച്ച്‌ ബന്ധനസ്ഥനാക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. അവിടെ വെച്ച് അദ്ദേഹം ക്രൂരമായ പീഡകൾക്ക് ഇരയായി. സുവിശേഷവേല അവസാനിപ്പിക്കണമെന്നും ആ ദേശം വിട്ടു പൊയ്ക്കോളണം എന്നും ശത്രുക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിൽ കുപിതരായ ജന്മിമാർ ഉഗ്രവിഷമുള്ള പാമ്പിനെക്കൊണ്ട് പാതിരിയെ കൊത്തിച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയാണ് ഉണ്ടായത്. പഴുവിലെ പള്ളിയിൽ തന്നെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്. 1732 ജൂലൈ 27ന് ജർമ്മൻകാരനായ ഫാദർ ബെർണാർഡ് ബിഷോപ്പിങ്ക് അർണോസ് പാതിരിയുടെ മരണക്കുറിപ്പ് റോമിലേയ്ക്ക് അയച്ചതിന് രേഖകളുണ്ട്. ആർച്ച് ബിഷപ്പ് പി. മെൻറൽ പൊട്ടിക്കരഞ്ഞുവെന്നും കൊച്ചി രാജാവ് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982. അർ‌ണ്ണോസ് പാതിരിയുടെ സംഭാവനകൾ സാഹിത്യ സംഭാവനകൾ ഉള്ളൂർ എസ്. പരമേശ്വരയ്യർ പാതിരിയെ പറ്റി പറയുന്നത് ഇപ്രകാരമാണ് “ വിദേശീയനായ ക്രിസ്ത്യാനികളിൽ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പരിശോഭിക്കുന്നത് അർണ്ണോസു പാതിരിയാകുന്നു..” അത്രയ്ക്കും നിസ്തുലമാണ് പദ്യസാഹിത്യത്തിൽ അർണ്ണോസ് പാതിരിയുടെ സംഭാവനകൾ . ഗദ്യഗ്രന്ഥങ്ങൾ ഒന്നും എഴുതിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സംസ്കൃത വ്യാകരണഗ്രന്ഥവും (സിദ്ധ രൂപത്തെ അടിസ്ഥാനമാക്കിയിട്ടുള്ളത്) പോർട്ടുഗീസ്-മലയാള നിഘണ്ടുവും ആ വിടവു നികത്തുന്നവണ്ണം ഉള്ളതാണ്. അദ്ദേഹം തയ്യാറാക്കികൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്നക്ഷരം വരെ പൂർത്തീകരിക്കാനേയായുള്ളൂ. ആ നിഘണ്ടു പൂർത്തിയാക്കിയത് അടുത്ത നൂറ്റാണ്ടിൽ ജീവിച്ച ബിഷപ്പ് പി. മെൻറൽ ആണ്. നാനാജാതി മതസ്ഥരായ കേരളീയ വിദ്യാർത്ഥികൾ വളരെക്കാലം ആധാരമാക്കിയിരുന്നത് പാതിരിയുടെ വൃക്ഷസിദ്ധരൂപമാണെന്ന് മഹാകവി ഉള്ളൂർ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങൾ സംസ്കൃതത്തിന്റെ അതി പ്രസരം മൂലം സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വരുത്തിയ അന്നത്തെ പാശ്ചാത്യ സന്ന്യാസിമാരിൽ അഗ്രഗണ്യൻ അർണ്ണോസ് പാതിരി ആയിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതികൾ താഴെപറയുന്നവയാണ് ചതുരന്ത്യം മലയാള ക്രിസ്തീയകാവ്യം പുത്തൻ പാന മലയാള ക്രിസ്തീയകാവ്യം ഉമ്മാപർവ്വം മലയാള ക്രിസ്തീയകാവ്യം ഉമ്മാടെ ദുഃഖം വ്യാകുലപ്രബന്ധം മലയാള കാവ്യം ആത്മാനുതാപം മലയാള കാവ്യം വ്യാകുലപ്രയോഗം മലയാള കാവ്യം ജനോവ പർവ്വം മലയാള കാവ്യം മലയാള-സംസ്കൃത നിഘണ്ടു മലയാളം-പോർട്ടുഗീസു നിഘണ്ടു മലയാളം-പോർട്ടുഗീസ് വ്യാകരണം (Grammatica malabarico-lusitana) സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു (Dictionarium samscredamico-lusitanum) അവേ മാരീസ് സ്റ്റെല്ലാ ( സമുദ്രതാരമേ വാഴ്ക) ഇതു കണ്ടു കിട്ടിയിട്ടില്ല. സംസ്കൃതഭാഷയെ അധികരിച്ച് ലത്തീൻ ഭാഷയിൽ എഴുതിയ പ്രബന്ധങ്ങൾ വാസിഷ്ഠസാരം വേദാന്തസാരം അഷ്ടാവക്രഗീത യുധിഷ്ടിര വിജയം മറ്റൊരു സംഭാവന ഭാഷാ പഠനത്തിലാണ്. നേരിട്ടല്ലെങ്കിൽ കൂടിയും പാതിരിയുടെ സംസ്കൃത നിഘണ്ടുവും രചനകളും കാണാനിടയായ സർ വില്യം ജോൺസ് ലത്തീൻ ഭാഷയിലും സംസ്കൃതത്തിലുമുള്ള സാമ്യങ്ങൾ ശ്രദ്ധിക്കുകയും അതു വഴി ഭാഷയുടെ വികാസത്തെപറ്റി പഠിക്കുകയും ചെയ്തു. ഇത് ഭാഷാ പഠനത്തിലെ ഒരു വഴിത്തിരിവാണ്. [ http://language-directory.50webs.com/languages/sanskrit.htm സംസ്കൃതത്തെപ്പറ്റിയുള്ള സൈറ്റ്] ആദ്ധ്യാത്മികം അന്നത്തെ കാലത്ത് കലങ്ങിമറിഞ്ഞ അന്തരീക്ഷമായിരുന്നു ഇവിടത്തെ ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായിരുന്നത തന്നെയുമല്ല ഇന്നാട്ടുകാരായവരുടെ എതിർപ്പും ശക്തമായിരുന്നു, ചില സ്ഥലങ്ങളിൽ. അദ്ദേഹം മലയാളഭാഷയിലും അഗാധമായ പാണ്ഡിത്യം നേടിയിരുന്നതിനാൽ സുവിശേഷം പ്രസംഗിക്കുവാൻ അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ടായിരുന്നു. വാമൊഴിയായും വരമൊഴിയായും അദ്ദേഹം സുവിശേഷം എത്തിച്ചു. പ്രാർത്ഥനചൊല്ലുവാനായി ആദ്യമായി മലയാളഭാഷയിൽ പാട്ടുകൾ ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്. ഇന്നും അനേകം ക്രിസ്തീയ ഭവനങ്ങളിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ പ്രാർത്ഥനാ ഗാനങ്ങൾ കേൾക്കുവാൻ സാധിക്കും. അജപാലനകർമ്മത്തിലും ആത്മീയ ശുശ്രൂഷയിലും അദ്ദേഹം വ്യാപരിച്ചു. അമ്പഴക്കാട്ടുനിന്നും പുത്തഞ്ചിറയിലേയ്ക്ക് കൊടുങ്ങല്ലൂർ മെത്രോപൊലീത്തയുടെ സെക്രട്ടറി (കാര്യസ്ഥൻ) ആയപ്പോൾ താമസം മാറി. പാദ്രുവാഡോയുടെ കീഴിലിരുന്ന മെത്രൊപോലീത്തയെ സഹായിക്കുന്നതിൽ അർണ്ണോസ് പാതിരിക്ക് വലിയ മടിയൊന്നും ഇല്ലായിരുന്നു. അന്നത്തെ കാലത്തെ വിവിധ സഭകളുടെ ശീത സമരമൊന്നും അദ്ദേഹം കണക്കാക്കിയതേയില്ല. ഉദയം‍പേരൂർ തുടങ്ങിയ പള്ളികളിൽ അദ്ദേഹം തുടർന്ന് സേവനം അനുഷ്ഠിച്ചു. പിന്നീട് വേലൂരിലേയ്ക്ക് താമസം മാറ്റി http://www.namboothiri.com/articles/chathurangam.htm. ചതുരംഗത്തെ പറ്റിയുള്ള സൈറ്റ് അവിടെ അദ്ദേഹം ഒരു ദേവാലയവും മേടയും പണികഴിപ്പിച്ചു. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികൾ ഉണ്ടായതെന്ന് കരുതപ്പെടുന്നു. അദ്ദേഹം കേരളത്തിൽ വച്ച് പഠിച്ച ചതുരംഗക്കളിയുടെ ഒരു വലിയ മാതൃക തന്നെ അദ്ദേഹം തറയിൽ ചെയ്യിച്ചു. അദ്ദേഹം ഇതിനിടയ്ക്ക് രോഗഗ്രസ്തനായിക്കഴിഞ്ഞിരുന്നു. ഇതേ മാതൃകയിൽ തലപ്പള്ളിയിലെ പള്ളിയും അദ്ദേഹം നിർമ്മിച്ചതാണ് പാതിരിയെപറ്റി ചരിത്രകാരന്മാർ പറഞ്ഞത് മാക്സ് മുള്ളർ: ഷ്ളീഗൽ ശൂരനാട്ട് കുഞ്ഞൻ പിള്ള:‘കേരള സാഹിത്യം എന്നും കൃതജ്ഞതയോടെ ഓർമ്മിക്കേണ്ട സേവനങ്ങൾ കൊണ്ട് അനശ്വര കീർത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അർണ്ണോസ് പാതിരി... ഈ മഹാനെ പറ്റി ഇന്നും കേരളീയർ, പ്രത്യേകിച്ച് ക്രിസ്ത്യാനികൾ വേണ്ട പോലെ അറിഞ്ഞിട്ടില്ലാ എന്നത് ഖേദകരമാണ്. ‘ അവലംബം നവകേരള ശില്പികൾ- അർണ്ണോസ് പാതിരി എന്ന പുസ്തകം, എഴുതിയത്:പ്രൊ: മാത്യു ഉലകംതറ; പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള., 1982. എന്ന ഗ്രന്ഥത്തെ അവലംബിച്ചാണ് ഈ ലേഖനത്തിന്റെ ആദ്യരൂപം തയ്യാറാക്കിയിട്ടുള്ളത്. റഫറൻസുകൾ കൂടുതൽ വായനയ്ക്ക് http://www.indianchristianity.com/html/ http://www.economicexpert.com/a/Johann:Ernest:Hanxleden.htm പുത്തൻ പാന പന്ത്രണ്ടാം പാദം വർഗ്ഗം:മലയാളകവികൾ വർഗ്ഗം:വൈദികർ വർഗ്ഗം:ക്രൈസ്തവ എഴുത്തുകാർ വർഗ്ഗം:മലയാളം എഴുത്തുകാർ വർഗ്ഗം:മലയാളത്തിലെ വ്യാകരണഗ്രന്ഥകർത്താക്കൾ
ഹെർമ്മൻ ഗുണ്ടർട്ട്
https://ml.wikipedia.org/wiki/ഹെർമ്മൻ_ഗുണ്ടർട്ട്
തിരിച്ചുവിടുക ഹെർമൻ ഗുണ്ടർട്ട്
സിദ്ധരൂപം
https://ml.wikipedia.org/wiki/സിദ്ധരൂപം
സംസ്കൃതഭാഷയിലെ നാമരൂപങ്ങൾക്ക് അന്തലിംഗവിഭക്തിവചനങ്ങൾ അനുസരിച്ചും ക്രിയാരൂപങ്ങൾക്ക് പദലകാരപുരുഷവചനങ്ങൾ അനുസരിച്ചും വന്നുചേരാവുന്ന ഭേദങ്ങൾ ക്രമീകരിച്ചുവെച്ചു പഠിക്കുന്ന പാഠരീതി; അത്തരം പട്ടികകൾ ഉള്ളടങ്ങിയ ഗ്രന്ഥമാണു് സിദ്ധരൂപം. സംസ്കൃത വൈയാകരണനായിരുന്ന പാണിനിയുടെ നിയമങ്ങൾക്കനുസരിച്ച് പദങ്ങൾക്കു വന്നു ചേരാവുന്ന വ്യത്യാസങ്ങൾ (വിഭക്തികൾ) ഈ പട്ടികകളിലൂടെ അവതരിപ്പിക്കുന്നു. സാഹിത്യശിരോമണി കെ.എസ്.പരമേശ്വരശാസ്ത്രി ഇരിഞ്ഞാലക്കുടയിൽനിന്നും 1936-മുതൽ‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന "സിദ്ധരൂപാവലി" എന്ന ലഘുപുസ്തകം ഇത്തരം ക്രമീകരണത്തിന് ഒരുത്തമ ഉദാഹരണമാണ്. കേരളത്തിലെ പരമ്പരാഗതമായ കുടിപ്പള്ളിക്കൂടം സംസ്കൃതപഠനപദ്ധതി "സിദ്ധരൂപം" അനുസരിച്ചായിരുന്നു. അതായത് പദങ്ങളുടെ വിഭക്ത്യർത്ഥങ്ങളും രൂപാന്തരവും പഠിച്ചുകൊണ്ടാണ് കേരളീയവിദ്യാർത്ഥി സംസ്കൃതപഠനത്തിലേയ്ക്കു പ്രവേശിച്ചിരുന്നത് (കേരളത്തിലെ തന്നെ വേദമഠങ്ങളിലും ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലും ശബ്ദോല്പത്തിയിലും ഉച്ചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സംസ്കൃതാദ്ധ്യായനം തുടങ്ങി വെച്ചിരുന്നത്). സിദ്ധരൂപപഠനത്തിനുശേഷം ശ്രീരാമോദന്തവും പിന്നീട് അമരകോശം, രഘുവംശം, അഭിജ്ഞാന ശാകുന്തളം, കിരാതാർജ്ജുനീയം തുടങ്ങിയ സംസ്കൃതകൃതികളുടെ നിശ്ചിതഭാഗങ്ങളും പഠിച്ചുകഴിയുമ്പോഴേക്കും ഒരു ശരാശരി വിദ്യാർത്ഥിക്ക് അത്യാവശ്യത്തിനുള്ള സംസ്കൃതവ്യുൽപ്പത്തി നേടാനാവുമായിരുന്നു. സിദ്ധരൂപപദ്ധതിയിൽ നിന്നും മാറി 1959-ൽ‍ ശ്രീ ഇ.പി.ഭരതപിഷാരോടി തിരുനാവായയിൽ വച്ച് സ്വന്തമായി ചിട്ടപ്പെടുത്തിയെടുത്ത മറ്റൊരു പഠനരീതിയാണ് കാമധേനു പദ്ധതി. നാല്പതുദിവസം കൊണ്ട് സംസ്കൃതഭാഷയിൽ സാമാന്യമായ ഒരു അവഗാഹം സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചു വികസിപ്പിച്ചെടുത്ത കാമധേനു പദ്ധതി പിൽക്കാലത്ത് ഭാരതത്തിലും പുറത്തും പ്രചാരത്തിലായിത്തീർന്നു.
ഭാഷാഭൂഷണം
https://ml.wikipedia.org/wiki/ഭാഷാഭൂഷണം
മലയാളത്തിലെ കാവ്യാലങ്കാരങ്ങൾക്ക് നിയതമായ വ്യവസ്ഥകൾ നിർദ്ദേശിച്ചുകൊണ്ട് കേരളപാണിനി എ.ആർ. രാജരാജവർമ്മ 1902-ൽ പ്രസിദ്ധീകരിച്ച അലങ്കാരശാസ്ത്രഗ്രന്ഥമാണ് ഭാഷാഭൂഷണം. ചരിത്രം സ്വന്തം അദ്ധ്യാപനവൃത്തിയിൽ സഹായകമായി അവശ്യം വേണ്ടിയിരുന്ന ആധികാരികഗ്രന്ഥങ്ങളുടെ അഭാവം മുന്നിർത്തി രാജരാജവർമ്മ, അദ്ദേഹത്തിന്റെ തന്നെ ബി.ഏ.വിദ്യാർത്ഥികൾക്കുവേണ്ടി രണ്ടുവർഷത്തോളം തയ്യാറാക്കിയിരുന്ന കുറിപ്പുകൾ സമാഹരിച്ചാണ് ഭാഷാഭൂഷണം നിർമ്മിച്ചത്.ഒന്നാംപതിപ്പിന്റെ മുഖവുര - ഭാഷാഭൂഷണം എൻ.ബി.എസ്.ആറാം പതിപ്പ്; പേജ് 10 പിൽക്കാലത്ത് മലയാളഭാഷാപഠിതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത പാഠപുസ്തകമായും കാവ്യനിരൂപകർക്ക് ആശ്രയിക്കാവുന്ന ഏറ്റവും ആധികാരികമായ ആകരഗ്രന്ഥമായും ഭാഷാഭൂഷണം തിളങ്ങിനിന്നു. സ്വാധീനം സംസ്കൃതത്തിലുള്ള ഒട്ടുമിക്ക അലങ്കാരഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഭാഷാഭൂഷണത്തിന്റെ പ്രധാന അവലംബങ്ങൾ കുവലയാനന്ദം, അലങ്കാരസർവ്വസ്വം, കാവ്യാലങ്കാരം, കാവ്യപ്രദീപകം, സാഹിത്യദർപ്പണം എന്നീ കൃതികളാണ്. എന്നാൽ ഘടനയിലും ഉൾക്കാമ്പിലും ഇവയിൽനിന്നെല്ലാം തികച്ചും സ്വതന്ത്രമായിത്തന്നെ വേറിട്ടുനിൽക്കുന്ന ഭാഷാഭൂഷണത്തിൽ സംസ്കൃതേതരമായ, മലയാളത്തിനു മാത്രം ബാധകമായ, വിഷയങ്ങളിൽ അദ്ദേഹം സ്വന്തം വ്യുൽപ്പത്തിയുപയോഗിച്ച് പുതിയ മാനകങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. മലയാളകാവ്യചരിത്രത്തിലെ ഏറ്റവും പരിണാമഗുപ്തി നിറഞ്ഞ സംഭവമായി അറിയപ്പെടുന്ന ദ്വിതീയാക്ഷരപ്രാസവാദം പ്രകടമായി അരങ്ങേറുന്നതിനും വർഷങ്ങൾക്കു മുന്നേ രാജരാജവർമ്മ അത്തരം പ്രാസവാദങ്ങളുടെ നിരർത്ഥകത ഭാഷാഭൂഷണത്തിലൂടെ ചൂണ്ടിക്കാട്ടി. ആറു ഭാഗങ്ങൾ അലങ്കാരപ്രകരണം ദോഷപ്രകരണം ഗുണപ്രകരണം ശബ്ദാർത്ഥപ്രകരണം ധ്വനിപ്രകരണം ഗുണീഭൂതവ്യംഗ്യപ്രകരണം അർത്ഥാലങ്കാരം, കാവ്യദോഷം, ഗുണരൂപം, ശബ്ദാർത്ഥം, ധ്വനി, വ്യംഗ്യം എന്നിങ്ങനെ കാവ്യലക്ഷണങ്ങൾ ഓരോന്നും വെച്ച് ആറു പ്രകരണങ്ങളിലായാണ്(Sections) ഭാഷാഭൂഷണം തയ്യാറാക്കിയിട്ടുള്ളത്. 185 ചെറുശ്ലോകങ്ങളും ഗദ്യരൂപത്തിൽ അവയ്ക്കുള്ള വിശദീകരണങ്ങളും സമൃദ്ധമായ ഉദാഹരണങ്ങൾ സഹിതം ഈ ആറു പ്രകരണങ്ങളിൽ വിന്യസിച്ചിരിക്കുന്നു. ഭാഷാഭൂഷണത്തിന്റെ ആദ്യത്തെ പതിപ്പ് കേരളകല്പദ്രുമം അച്ചുകൂടം ആണ് തയ്യാറാക്കിയത്. 1910-ൽ പറയത്തക്ക ഭേദഗതികളൊന്നുമില്ലാതെതന്നെ രണ്ടാം പതിപ്പും പുറത്തിറങ്ങുകയുണ്ടായി.രണ്ടാംപതിപ്പിന്റെ മുഖവുര - ഭാഷാഭൂഷണം എൻ.ബി.എസ്.ആറാം പതിപ്പ്; പേജ് 12 അവലംബം വർഗ്ഗം:മലയാള വ്യാകരണ ഗ്രന്ഥങ്ങൾ വർഗ്ഗം:എ.ആർ. രാജരാജവർമ്മ
ദ്വിതീയാക്ഷരപ്രാസം
https://ml.wikipedia.org/wiki/ദ്വിതീയാക്ഷരപ്രാസം
പദ്യങ്ങളിൽ ഓരോ പാദത്തിലും രണ്ടാമതായി വരുന്നത് ഒരേ അക്ഷരമായിരിക്കുക എന്ന പ്രാസരീതിയാണ്‌ ദ്വിതീയാക്ഷരപ്രാസം. ശബ്ദാലങ്കാരങ്ങളിൽ ദ്വിതീയാക്ഷരപ്രാസത്തോട് കേരളീയർക്കുള്ള പ്രത്യേകപ്രതിപത്തി മുൻ‌നിർത്തി കേരളപ്രാസം എന്നും വിളിച്ചുവരാറുണ്ട്. മലയാള കവിതയുടെ പൂർവരൂപമായ പാട്ടിൽ 'എതുക' എന്ന പേരിൽ പ്രയോഗിച്ചുവന്നിരുന്നത് ഈ പ്രാസംതന്നെയാണ്. ലീലാതിലകത്തിൽ പാട്ടിന്റെ ലക്ഷണം പറയുമ്പോൾ 'എതുക'യെക്കുറിച്ചു പറയുന്നുണ്ട്. രാമചരിതത്തിലും കണ്ണശ്ശരാമായണത്തിലും പ്രാചീന ചമ്പുക്കളിലും എതുക സാർവത്രികമായി കാണാം. ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും ദ്വിതീയാക്ഷരപ്രാസം ധാരാളമായി പ്രയോഗിച്ചിരുന്നു. അതുപോലെ രാമപുരത്തുവാര്യരും ഉണ്ണായിവാര്യരും തങ്ങളുടെ കൃതികളിൽ ദ്വിതീയാക്ഷരപ്രാസം നിബന്ധിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളസാഹിത്യത്തിലെ പ്രമുഖർ, ഈ അലങ്കാരത്തിനോടുള്ള ക്രമാധികമായ ആസക്തിക്ക് അനുകൂലമായും പ്രതികൂലമായും രണ്ടു ചേരിയിൽ അണിനിരന്ന് വാചകങ്ങളിലൂടെയും ചർച്ചകളിലൂടെയും അതിശക്തമായി സാഹിത്യയുദ്ധത്തിലേർപ്പെട്ടു. പിൽക്കാലത്ത് മലയാളകവിതയുടെ സർവ്വതോന്മുഖമായ വികാസത്തിന് ഈ വാഗ്വാദങ്ങൾ വഴിതുറന്നു. ഉദാഹരണം വൈലോപ്പിള്ളിയുടെ കൃഷ്ണാഷ്ടമി എന്ന കവിതയിൽ നിന്നും: നല്ലൊരു നീതിമാനാണേ സാക്ഷാൽ ദില്ലിയിൽ വാഴും ഷാഹൻഷാ തെണ്ടി നടപ്പതിനങ്ങോരെന്നെ കൊണ്ടു തുറുങ്കിനകത്താക്കി മറ്റൊരു ഉദാഹരണം കേശവാ നിനക്ക് ദോശ തിന്നാൻ ആശയുണ്ടേൽ ആശാന്റെ മേശയിലെ കാശെടുത്ത് ദോശ വാങ്ങി ആശമാറ്റെടാ കേശവാ പ്രാസവാദം മലയാള സാഹിത്യത്തിൽ ദീർഘകാലം നിലനിന്ന ഒരു വിവാദമാണിത്. പ്രചുരപ്രചാരം നേടിയിരുന്ന ദ്വിതീയാക്ഷരപ്രാസം മലയാളകവിതയിൽ നിർബന്ധമാണെന്നും, അങ്ങനെ നിർബന്ധമില്ല എന്നുമായിരുന്നു ഈ വിവാദത്തിന്റെ രണ്ടു പക്ഷങ്ങൾ. മുമ്പ് ദ്വിതീയാക്ഷരപ്രാസം പ്രയോഗിക്കുമ്പോൾ സ്വരത്തിനും വ്യഞ്ജനത്തിനും കൃത്യമായ ഐകരൂപ്യം വേണമെന്നുള്ള നിർബന്ധം ഇല്ലായിരുന്നു. ഉദാഹരണമായി 'ക' എന്ന അക്ഷരത്തിന്റെ സ്ഥാനത്ത് 'കാ' എന്നോ 'കി' എന്നോ ഉള്ള രീതിയിൽ വ്യത്യസ്തമായ സ്വരമോ 'ഗ', 'ങ' തുടങ്ങിയ വർഗാക്ഷരമോ പ്രയോഗിച്ചിരുന്നു. എന്നാൽ സ്വര-വ്യഞ്ജന പൊരുത്തമുള്ള സജാതീയ ദ്വിതീയാക്ഷരപ്രാസംതന്നെ ഓരോ പാദത്തിലും ആവർത്തിച്ചുണ്ടായിരിക്കണമെന്നുള്ള പരിഷ്കാരം കവിതയിൽ ഏർപ്പെടുത്തിയത് കേരളവർമ വലിയകോയിത്തമ്പുരാൻ ആണ്.സംസ്കൃത വൃത്തത്തിലുള്ള പദ്യങ്ങളിലും അദ്ദേഹം ഈ പ്രാസത്തിനു പ്രാധാന്യം നല്കി. സജാതീയ ദ്വിതീയാക്ഷരപ്രാസത്തെ കേരളവർമപ്രാസം എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ട്. വലിയ കോയിത്തമ്പുരാന്റെ ഈ പരിഷ്കാരം പല കവികളും സ്വീകരിച്ചു എങ്കിലും ഇതിനെതിരായ അഭിപ്രായവും ചില കവികൾക്കുണ്ടായിരുന്നു. ഈ അഭിപ്രായവ്യത്യാസം വർധിച്ചുവരികയും ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച് ഒരു വാദകോലാഹലം തന്നെ ഉണ്ടാവുകയും ചെയ്തു. ഈ വാദപ്രതിവാദം സാഹിത്യചരിത്രത്തിൽ പ്രാസവാദം എന്ന പേരിലറിയപ്പെട്ടു. ദ്വിതീയാക്ഷരപ്രാസവാദം ആരംഭിച്ചത് 1891-ൽ(കൊ.വ. 1066) ആണ്. 1890-ൽ കണ്ടത്തിൽ വറുഗീസുമാപ്പിളയുടെ പത്രാധിപത്യത്തിൽ കോട്ടയത്തുനിന്ന് ആരംഭിച്ച മലയാള മനോരമയിൽ ഭാഷയെയും സാഹിത്യത്തെയും സംബന്ധിക്കുന്ന നിർദ്ദേശങ്ങൾ, സാഹിത്യ ചർച്ചകൾ, സാഹിത്യപരമായ അഭിപ്രായങ്ങൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിരുന്നു. പ്രാസവാദം ആരംഭിച്ചതും മലയാള മനോരമയിൽക്കൂടിത്തന്നെയായിരുന്നു. 1891-ൽ (കൊ.വ. 1066) മനോരമയിൽ 'കൃത്യകൃത്ത്' എന്ന തൂലികാനാമത്തിൽ 'മലയാളഭാഷ' എന്ന ശീർഷകത്തിൽ ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച ഒരു ലേഖനം പ്രസിദ്ധീ കൃതമായി. ഗദ്യത്തിലും പദ്യത്തിലും വരുത്തേണ്ട പരിഷ്കാരങ്ങൾ നിർദ്ദേശിക്കുകയായിരുന്നു ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. പദ്യത്തെപ്പറ്റി പറയുന്ന സന്ദർഭത്തിൽ ദ്വിതീയാക്ഷരപ്രാസ നിർബന്ധം മൂലം ചില കവികളുടെ പദപ്രയോഗങ്ങളിൽ അനൗചിത്യം സ്പഷടമാണെന്നും ഇത് മലയാളഭാഷാ പദ്യത്തിന്റെ കഷ്ടകാലം ആണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തിന് ആരും മറുപടി എഴുതിയില്ല. മനോരമയിൽ 'പ്രാസം' എന്ന പേരിൽ ഇതേ ലേഖകൻതന്നെ പിന്നീട് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇതിൽ വരികളിൽ രണ്ടാമത്തെ അക്ഷരത്തിന് മറ്റുള്ള അക്ഷരങ്ങളെ അപേക്ഷിച്ച് പ്രത്യേക പ്രാധാന്യമില്ലെന്നും അതിനുവേണ്ടി കവികൾ ചെയ്യുന്ന നിർബന്ധം അനേകം കാവ്യദോഷങ്ങൾക്കു കാരണമാകുമെന്നും പറഞ്ഞുകൊണ്ട് ദ്വിതീയാക്ഷരപ്രാസത്തെ നിശിതമായി വിമർശിക്കുകയുണ്ടായി. ദ്വിതീയാക്ഷരപ്രാസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 'കൃത്യകൃത്തി'ന്റെ രണ്ടു ലേഖനങ്ങളെയും എതിർത്തുകൊണ്ട് 'കൃത്യവിത്ത്' എന്ന തൂലികാനാമത്തിൽ ഒരു ലേഖകൻ 'ദ്വിതീയാക്ഷരപ്രാസത്തിനു ശ്രവണസുഖമില്ലെന്നു തോന്നുന്നത് ചെവിയുടെ ദോഷം കൊണ്ടാണെന്നും നിരർഥകപദങ്ങൾ കൂടാതെ പ്രാസം പ്രയോഗിക്കാൻ കഴിയാത്തവർ പ്രാസത്തെ കുറ്റം പറയുന്നത് അജീർണം പിടിപെട്ടവർ പാൽപ്പായസത്തെ പഴിക്കുന്നതുപോലെ'യാണെന്നും മറ്റും അഭിപ്രായപ്പെട്ടു. ഈ സന്ദർഭത്തിൽ വലിയകോയിത്തമ്പുരാൻ, ഏ.ആർ. രാജരാജവർമ, കൊച്ചുണ്ണിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാർക്ക് ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച അഭിപ്രായം എന്തെന്നറിയുവാൻ ചിലർ താത്പര്യം പ്രകടിപ്പിച്ചു. വലിയകോയിത്തമ്പുരാൻ, നടുവത്തച്ഛൻ നമ്പൂതിരി, കുഞ്ഞിക്കുട്ടൻ തമ്പുരാൻ തുടങ്ങിയവർ പ്രാസത്തെ അനുകൂലിച്ചും രാജരാജവർമ, പുന്നശ്ശേരി നമ്പി, സി. അന്തപ്പായി തുടങ്ങിയവർ പ്രാസത്തെ എതിർത്തും അഭിപ്രായം പ്രകടിപ്പിച്ചു. ചാത്തുക്കുട്ടിമന്നാടിയാർ ഒരു മധ്യസ്ഥനെന്ന നിലയിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. മലയാള മനോരമയിൽ ഈ വാദപ്രതിവാദം തുടർന്നു. രണ്ടു പക്ഷത്തും അനേകം കവികൾ അഭിപ്രായം രൂപവത്കരിച്ചു. പ്രാസം പ്രയോഗിച്ചും അല്ലാതെയും ധാരാളം കവിതകൾ മനോരമയിലെ കവിതാപംക്തിയിൽ പ്രത്യക്ഷപ്പെട്ടു. ഏ.ആർ. രാജരാജവർമ പ്രാസം കൂടാതെ 'കൃത്വാകൃത്രിമ കേസരം....' എന്നു തുടങ്ങുന്ന ഒരു പരിഭാഷാശ്ലോകം പ്രസിദ്ധീകരിച്ചു. ഇതോടുകൂടിയാണ് കവികൾ ദ്വിതീയാക്ഷരപ്രാസം കൂടാതെ കവിതകൾ രചിക്കുന്നതിന് ധൈര്യപൂർവം മുന്നോട്ടുവന്നത്. കേരളപാണിനി പ്രാസം പ്രയോഗിക്കാത്തതിനെപ്പറ്റി നടുവത്തച്ഛൻ നമ്പൂതിരി തുടങ്ങിയുള്ളവർ ആക്ഷേപമുന്നയിച്ചു. ഇതിന് കേരളപാണിനി 'മധ്യസ്ഥനാകുന്നഭവാനുമെന്തൊ- രത്യത്ഭുതം വന്നതു പക്ഷപാതം പഥ്യം പിഴച്ചിട്ടൊരുരോഗമിങ്ങു വൈദ്യന്നുതന്നെ പിടിവിട്ടുപോയോ?' എന്നിങ്ങനെ സമാധാനം പറയുകയുണ്ടായി. കേരളകാളിദാസനും കേരളപാണിനിയും രംഗത്തുവന്നതോടുകൂടി പ്രാസവാദത്തിനു ശക്തികൂടി. 1894-ലെ (കൊ.വ. 1069 മേടമാസം) ഭാഷാപോഷിണിയിൽ വലിയകോയിത്തമ്പുരാൻ സജാതീയ ദ്വിതീയാക്ഷരപ്രാസം ആദ്യന്തം പ്രയുക്തമായ മയൂരസന്ദേശം പ്രസിദ്ധീകരിച്ചു. മയൂരസന്ദേശത്തിന് ഒരു മറുപടി എന്ന മട്ടിലാണ് കാളിദാസന്റെ മേഘസന്ദേശം പ്രാസനിർബന്ധമില്ലാതെ ഏ.ആർ. രാജരാജവർമ തർജുമ ചെയ്തു പ്രസിദ്ധീകരിച്ചത്. ഈ കൃതി പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ദ്വിതീയാക്ഷരപ്രാസം കൂടാതെ ഒറ്റ ശ്ലോകങ്ങളും മറ്റും ചിലർ എഴുതിയിരുന്നുവെങ്കിലും ഒരു കൃതി മുഴുവൻ പ്രാസരഹതിമായി രചിച്ചിരുന്നില്ല. ഈ കൃതിയിൽ പ്രാസം പ്രയോഗിക്കാതിരുന്നത് തന്റെ ഉദാസീനബുദ്ധികൊണ്ടുമാത്രമല്ലെന്നും തർജുമയിൽ ഇതൊട്ടും ആവശ്യമില്ലെന്നുള്ളതുകൊണ്ടു കൂടിയാണെന്നും മുഖവുരയിൽ കേരളപാണിനി പറയുന്നുണ്ട്. കവിതയിൽ പ്രാസം നിർബന്ധമാണെന്നു വാദിച്ചാൽ 'ദിവ്യംകിഞ്ചനവെള്ളമുണ്ടൊരു മുറിസ്സോമൻ കറുപ്പുംഗളേ കണ്ടാൽ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും തോലെന്യേ തുണിയില്ല തെല്ലുമരയിൽ കേളേറ്റുമാനൂരെഴും പോറ്റീ! നിന്റെ ചരിത്രമത്ഭുതമഹോ! ഭർഗ്ഗായതുഭ്യം നമ:' എന്നും മറ്റുമുള്ള അതിസരസ പ്രാചീന ശ്ലോകങ്ങൾ കവിതയല്ലാതെ പോയേക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല കവിതയിൽ ദ്വിതീയാക്ഷരപ്രാസത്തിന്റെ ആഗമത്തെക്കുറിച്ച്, 'ആദ്യകാലത്ത് ഒരു ചമൽക്കാരവുമില്ലാത്തപക്ഷം ഈ പ്രാസമെങ്കിലുമിരിക്കുമെന്ന് ഒരേർപ്പാടുണ്ടായി' എന്നും 'പില്ക്കാലത്ത് ഈ പ്രാസം പ്രയോഗിക്കാതെയിരുന്നാൽ തങ്ങളുടെ കവിത സ്വതശ്ചമത്കാരിയാണെന്ന് തങ്ങൾ തന്നെ നിശ്ചയിച്ചു എന്നുവന്നു കൂടുമോ എന്നു ഭയന്ന് എല്ലാ കവിതയിലും നിർബന്ധമായി പ്രയോഗിക്കാൻ തുടങ്ങി' എന്നും 'ഗതാനുഗതികന്യായേന അത് മണിപ്രവാളത്തിന്റെ ലക്ഷണത്തിൽത്തന്നെ ഉൾ പ്പെടുത്തി' എന്നും കേരളപാണിനി അഭിപ്രായപ്പെട്ടു. 1897-ൽ (കൊ.വ. 1072) ഏ.ആർ. രാജരാജവർമയുടെ ഭാഷാകുമാരസംഭവം പ്രസിദ്ധീകൃതമായി. ഇതിലും ദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ചിരുന്നില്ല. ഏ.ആർ. പ്രാസം പ്രയോഗിക്കാതിരുന്നത് അദ്ദേഹത്തിനു കഴിവില്ലാഞ്ഞിട്ടാണെന്നും കഴിവുണ്ടെങ്കിൽ അദ്ദേഹം മയൂരസന്ദേശം പോലൊരു കാവ്യം രചിക്കട്ടെ എന്നും പ്രാസപക്ഷപാതികൾ പറയുകയുണ്ടായി. 1902-ൽ (കൊ.വ. 1077) പ്രസിദ്ധീകൃതമായ [[ഭാഷാഭൂഷണം|ഭാഷാഭൂഷണത്തിലൂടെയാൺ] ഏ.ആർ. രാജരാജവർമ ഇതിനു മറുപടി പറഞ്ഞത്. ദ്വിതീയാക്ഷരപ്രാസത്തെ നമ്മുടെ കവികൾ കവിതാവനിതയ്ക്ക് ഒരു തിരുമംഗല്യമാണെന്നു വിചാരിക്കുന്നുവെന്നും ഈ പ്രാസത്തിനുവേണ്ടി കവികൾ പല ഗോഷ്ടികളും കവിതയിലൂടെ കാണിക്കുന്നുണ്ടെന്നും ഈ പ്രാസം ഉപേക്ഷിച്ചാലല്ലാതെ നിരർഥക ശബ്ദപ്രയോഗം ഭാഷാകവിതയിൽനിന്ന് ഒരിക്കലും ഒഴിഞ്ഞു നീങ്ങുന്നതല്ലെന്നും അദ്ദേഹം ഭാഷാഭൂഷണത്തിന്റെ മുഖവുരയിൽ അഭിപ്രായപ്പെട്ടു. പ്രാസവിരോധികൾ കേരളപാണിനിയുടെ അഭിപ്രായത്തിന്റെ പിൻബലത്തിൽ സ്വതന്ത്ര കൃതിയായതിനാലാണ് കേരളവർമയ്ക്ക് മയൂരസന്ദേശത്തിൽ പ്രാസനിർബന്ധം സാധിച്ചതെന്നും ശാകുന്തളം, അമരുകശതകം തുടങ്ങിയ വിവർത്തനങ്ങളിൽ അദ്ദേഹം പ്രാസം സാർവത്രികമായി ദീക്ഷിച്ചിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. ഈ അപവാദത്തിനു മറുപടി എന്ന മട്ടിൽ വലിയകോയിത്തമ്പുരാൻ 1909-ൽ ദ്വിതീയാക്ഷരപ്രാസം ആദ്യവസാനം പ്രയോഗിച്ചുകൊണ്ട് അന്യാപദേശ ശതകം വിവർത്തനം ചെയ്തു. ഈ കൃതിയുടെ മുഖവുരയിൽ 'ഭാഷാകവിതയിൽ പ്രാസ നിർബന്ധം കൂടാതെയിരുന്നാൽ പദ്യങ്ങൾക്ക് അധികം ലാളിത്യം ഉണ്ടായിരിക്കുമെന്നുള്ളത് വാസ്തവമാണെങ്കിൽ ഭാഷാഗദ്യങ്ങൾക്ക് തദധികമായ ലാളിത്യമുണ്ടായിരിക്കുമെന്നുള്ളത് അതിലുമധികം വാസ്തവമാക കൊണ്ട് ഭാഷാപണ്ഡിതന്മാർ പദ്യനിർമ്മാണത്തിൽ പ്രവർത്തിക്കാതിരിക്കയാണു വേണ്ടത്' എന്നും മറ്റും വലിയകോയി ത്തമ്പുരാൻ അഭിപ്രായപ്പെട്ടു. 1908-ൽ (കൊ.വ. 1083) വലിയ കോയിത്തമ്പുരാൻ ഭാഗിനേയനും ശിഷ്യനുമായ ഏ.ആർ. രാജരാജവർമയുടെ ആഗ്രഹപ്രകാരം ദൈവയോഗം എന്ന ഖണ്ഡകാവ്യം ദ്വിതീയാക്ഷരപ്രാസം ഉപേക്ഷിച്ചുകൊണ്ട് എഴുതുകയുണ്ടായി. പ്രാസവിവാദത്തിലേക്ക് കെ.സി. കേശവപിള്ളയും സാഹിത്യപഞ്ചാനൻ പി.കെ. നാരായണപിള്ളയും മറ്റും പ്രവേശിച്ചതോടെ അത് കൂടുതൽ തീവ്രമായി. പ്രാസവാദത്തെത്തുടർന്ന് മലയാള സാഹിത്യത്തിൽ രണ്ട് ചേരികൾ രൂപംകൊണ്ടു. ഉള്ളൂർ, പി.കെ. നാരായണപിള്ള, കുണ്ടൂർ നാരായണമേനോൻ, പന്തളം കേരളവർമ, വള്ളത്തോൾ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, രവിവർമ തിരുമുൽപ്പാട് തുടങ്ങിയവർ വലിയകോയിത്തമ്പുരാനോടൊപ്പം നിന്നുകൊണ്ട് ദ്വിതീയാക്ഷരപ്രാസത്തെ അനുകൂലിച്ചു. കെ.സി. കേശവപിള്ള, ഒറവങ്കര,നടുവത്തച്ഛൻ നമ്പൂതിരി, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, പുന്നശ്ശേരി നീലകണ്ഠശർമ എന്നിവർ പ്രാസത്തെ എതിർത്തുകൊണ്ട് ഏ.ആർ. രാജരാജവർമയോടൊപ്പം നിന്നു. സാഹിത്യത്തിലെന്നപോലെ വ്യക്തികളുടെ ജീവിതത്തിലും ഈ പ്രാസം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഘട്ടം വന്നപ്പോൾ അത് ഒത്തുതീർപ്പിലെത്തിക്കാൻ കേരളവർമ വലിയകോയിത്തമ്പുരാനും ഏ.ആർ. രാജരാജവർമയും കൂടിയാലോചിക്കുകയും അതനുസരിച്ച് രാജരാജവർമ ഒരു മധ്യസ്ഥനെന്ന നിലയിൽ ഭാഷാപോഷിണിയിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 'കേശവപിള്ള പ്രഭൃതികൾക്ക് പരിഷ്കാരികളാകുവാൻ പരിഭ്രമമാണെങ്കിൽ പ്രകൃതപ്രാസത്തെ അവർ നിശ്ശേഷം ഉപേക്ഷിച്ചുകൊള്ളട്ടെ. പരമേശ്വരയ്യർ മുതൽ പേർക്ക് ഈ പ്രാസം രസിക്കുന്നപക്ഷം അവർ അതിനെ പരിഷ്കരിച്ച മട്ടിൽത്തന്നെ ഉപയോഗിച്ചു കൊള്ളുകയും ചെയ്യട്ടെ' എന്നിങ്ങനെ രണ്ടു പക്ഷത്തിനും യാതൊരു അഭിപ്രായവ്യത്യാസത്തിനും ഇടയാകാത്ത വിധത്തിലായിരുന്നു ഈ മധ്യസ്ഥവിധി. ഇങ്ങനെ തത്കാലം ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച വാദം അവസാനിച്ചു. എങ്കിലും കവനകൗമുദി, കവിതാവിലാസിനി തുടങ്ങിയ മാസികകളിൽ ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച അനേകം ലേഖനങ്ങൾ ഇതിനുശേഷവും പ്രസിദ്ധീകൃതമായി. പ്രാസവാദത്തിന്റെ ഫലമായി ശക്തമായ ഒരു വിമർശനശാഖ മലയാള സാഹിത്യത്തിനു ലഭിച്ചു. ക്ലാസ്സിസത്തിൽനിന്ന് റൊമാന്റിസിസത്തിലേക്കുള്ള മലയാള കവിതയുടെ വളർച്ചയിൽ ദ്വിതീയാക്ഷരപ്രാസവാദം സുപ്രധാനമായ പങ്കുവഹിച്ചു. പ്രാസവാദത്തിന്റ ഫലമായി കേരളവർമ പ്രസ്ഥാനമെന്നും രാജരാജവർമ പ്രസ്ഥാനമെന്നും രണ്ടു സാഹിത്യപ്രസ്ഥാനങ്ങൾതന്നെ ഉണ്ടായി. പ്രാസദീക്ഷ കൂടാതെ കെ.സി. കേശവപിള്ള രചിച്ച കേശവീയം മഹാകാവ്യം (കൊ.വ. 1088), ഏ.ആർ. രാജരാജവർമയുടെ മേഘദൂതം (കൊ.വ. 1070), കുമാരസംഭവം (കൊ.വ. 1072), വലിയകോയിത്തമ്പുരാന്റെ ദൈവയോഗം (കൊ.വ. 1084) തുടങ്ങിയ കൃതികളും പ്രാസബദ്ധമായി ഉള്ളൂർ രചിച്ച ഉമാകേരളം മഹാകാവ്യം (കൊ.വ. 1089), വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം (കൊ.വ. 1069), അന്യാപദേശശതകം വിവർത്തനം (കൊ.വ. 1075), കൂണ്ടൂർ നാരായണമേനോന്റെ കുമാരസംഭവം വിവർത്തനം, രഘുവംശം വിവർത്തനം (കൊ.വ. 1087) തുടങ്ങിയ കൃതികളും പ്രാസവാദത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടവയാണ്. സാഹിത്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും സാഹിത്യത്തിൽ ഭാവാവിഷ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മലയാള കവിതയുടെ തനതായ മൂല്യങ്ങളെക്കുറിച്ചും മറ്റുമുള്ള സമഗ്രമായ വിലയിരുത്തലിന് പ്രാസവാദം സഹായകമായി. സംസ്കൃത സാഹിത്യത്തിൽ ആനന്ദവർധനൻ, അഭിനവ ഗുപ്തൻ, ഭട്ടനായകൻ, കുന്തകൻ, ക്ഷേമേന്ദ്രൻ തുടങ്ങിയ ആലങ്കാരികന്മാർ സാഹിത്യത്തെക്കുറിച്ചു നടത്തിയ നിരീക്ഷണ-നിഗമനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ വിലയിരുത്തലുകൾ. ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളിലെ ഉത്തമ സാഹിത്യകൃതികളും സാഹിത്യനിരൂപണവും ശ്രദ്ധിച്ചു പഠിക്കുന്നതിനും അതുമായി താരതമ്യം ചെയ്ത് മലയാള സാഹിത്യത്തെ നിരൂപണം ചെയ്യുന്നതിനും പ്രാസവാദം പ്രേരണ നല്കി. രൂപപരതയിൽനിന്ന് ഭാവപരതയിലേക്കു നീങ്ങാൻ തയ്യാറായിനിന്ന മലയാളകവിതാപ്രസ്ഥാനത്തിലെ ആദ്യത്തെ അർഥവത്തായ സംഘട്ടനമായിരുന്നു ഈ സംവാദം എന്ന് വിലയിരുത്തുന്നുണ്ട്. ആധുനിക മലയാളസാഹിത്യത്തിന്റെ ആവിർഭാവത്തിനു വഴിതെളിച്ച ഘടകങ്ങളിൽ മുഖ്യ പങ്കാണ് ഈ വാദത്തിനുള്ളത്പ്രാസവാദം - ഡോ. എസ്. കെ. വസന്തൻ, കേരള സാഹിത്യ അക്കാദമി . അവലംബം വർഗ്ഗം:പ്രാസങ്ങൾ വർഗ്ഗം:പ്രാസങ്ങൾ
പ്രാസം
https://ml.wikipedia.org/wiki/പ്രാസം
പ്രാസം (അനുപ്രാസം-Rhyme) പദ്യത്തിൽ ഓരോ വരിയിലേയും നിശ്ചിതസ്ഥാനങ്ങളിൽ ഒരേ അക്ഷരമോ അല്ലെങ്കിൽ ശബ്ദത്തിൽ വളരെ സമാനമായ അക്ഷരങ്ങളോ ഒത്തുചേർന്നു വരുന്ന കാവ്യാലങ്കാരവ്യവസ്ഥ. സാധാരണ ഉപയോഗിച്ചുവരുന്നതായി ഏഴു പ്രാസങ്ങൾ ഭാഷാഭൂഷണത്തിൽ എടുത്തുപറഞ്ഞിരിക്കുന്നു. ഇതിൽ തന്നെ ദ്വിതീയാക്ഷരപ്രാസം (കേരളീയഭാഷാകവികൾക്ക് അത്യന്തം പ്രിയമേറിയതിനാൽ) കേരളപ്രാസം എന്നറിയപ്പെടുന്നു. മറ്റു പ്രാസങ്ങൾ: ആദിപ്രാസം (ആംഗലപ്രാസം), അന്ത്യപ്രാസം (മഹാരാഷ്ട്രാപ്രാസം), അഷ്ടപ്രാസം, ദ്വാദശപ്രാസം,ഷോഡശപ്രാസം, ലാടാനുപ്രാസം ഉദാഹരണങ്ങൾ: ആദ്യാക്ഷരപ്രാസം ദ്വിതീയാക്ഷരപ്രാസം അന്ത്യാക്ഷരപ്രാസം ... അന്യപ്രതിപാദനങ്ങൾ ദ്വിതീയാക്ഷരപ്രാസവാദം ഭാഷാഭൂഷണം വർഗ്ഗം:അലങ്കാരങ്ങൾ (വ്യാകരണം)
ആധുനിക മലയാളസാഹിത്യം
https://ml.wikipedia.org/wiki/ആധുനിക_മലയാളസാഹിത്യം
പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാളസാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനികസാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയൽ വിദ്യാഭ്യാസവ്യവസ്ഥകൾ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളുമായുള്ള ബന്ധം, ഗദ്യസാഹിത്യത്തിനു ലഭിച്ച പ്രാധാന്യം, നിഘണ്ടുക്കളുടേയ്യും വ്യാകരണഗ്രന്ഥങ്ങളുടേയും ആവിർഭാവം തുടങ്ങിയവ ആധുനികമലയാളസാഹിത്യത്തിന്റെ മുഖമുദ്രകളാണ്. ചരിത്രം കൊളോണിയൽ ഭരണകാലത്ത് യൂറോപ്യൻ ഭാഷകൾ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികൾ വായിക്കുവാനും ലഭിച്ച അവസരങ്ങൾ സാഹിത്യപരമായ ചില നവോത്ഥാനചിന്തകൾക്ക് വഴി തെളിച്ചു. നിഘണ്ടു, വ്യാകരണഗ്രന്ഥങ്ങൾ എന്നിവയുടെ ലഭ്യതയും, പ്രസിദ്ധീകരണ ഉപകരണങ്ങൾ, വാർത്താപത്രങ്ങൾ എന്നിവയുടെ ലഭ്യതയും ഈ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ചു. കൊളോണിയൽ ഭരണകൂടങ്ങൾ നിഷ്കർഷിച്ച വിദ്യാഭ്യാസ വ്യവസ്ഥകൾ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ കൈവരിച്ച അറിവും, ദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിർണ്ണയിക്കുകയും ചെയ്തു. തുടക്കം ഗനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. [[തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം കാളിദാസ കൃതിയായ അഭിജ്ഞാനശാകുന്തളത്തിന്റെ സ്വതന്ത്ര വിവർത്തനമായിരുന്നു. പിൽക്കാലങ്ങളിൽ മലയാളസാഹിത്യം ഗദ്യത്തിലേക്ക് വഴിമാറിയൊഴുകുന്നതിന്റെ സൂചനയും തുടക്കവുമായിരുന്നു ഈ കൃതി. അന്യഭാഷകളിൽ നിന്നു സാഹിത്യസൃഷ്ടികൾ വിവർത്തനം ചെയ്യുന്ന രീതി രാമവർമ്മയുടെ കാലം മുതൽ ഇങ്ങോട്ട് വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ തുടർന്നുപോരുന്നു. ആയില്യം തിരുനാളിന്റെ പിൻ‌ഗാമിയായിരുന്ന വിശാഖം തിരുനാൾ മഹാരാജാവായിരുന്നു മലയാളത്തിലെ ആദ്യകാല ഉപന്യാസലേഖകരിൽ ഒരാൾ. ബെഞ്ചമിൻ ബെയ്‌ലി, ജോസഫ് പീറ്റ് എന്നീ വിദേശീയരും പാശ്ചാത്യ ഉപന്യാസരീതികൾ അവലംബിച്ച് മലയാളഗദ്യശാഖയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടു നിഘണ്ടുക്കൾ ഹെർമൻ ഗുണ്ടർട്ട് എന്ന ജെർമൻ പാതിരിയുടെ പരിശ്രമഫലമായി മലയാളത്തിൽ ആദ്യത്തെ നിഘണ്ടുവും വ്യാകരണഗ്രന്ഥവും സൃഷ്ടിക്കപ്പെട്ടു. ഈ സൃഷ്ടികളെ മാതൃകയാക്കി മലയാളത്തിൽ നിരവധി പ്രമാണഗ്രന്ഥങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പ്രസിദ്ധീകൃതമായി. പി. ഗോവിന്ദപിള്ളയുടെ ഭാഷാചരിത്രം പ്രസിദ്ധപ്പെടുത്തിയതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് ആധുനിക സാഹിത്യത്തിന്റെ വ്യക്താക്കൾ ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആധുനിക സാഹിത്യത്തിന്റെ വ്യക്താവായി നിലകൊണ്ടിരുന്നു. കാളിദാസകവിയുടെ അഭിജ്ഞാനശാകുന്തളവും (1882 -ൽ പൂർത്തിയാക്കിയത്), വോൺ ലിംബർഗിന്റെ അക്ബറും വിവർത്തനം ചെയ്ത്, ഒരേ സമയം സംസ്കൃത സാഹിത്യത്തിന്റെയും പാശ്ചാത്യ സാഹിത്യത്തിന്റേയും രീതികൾ അവലംബിക്കുക വഴി അദ്ദേഹം ആധുനിക മലയാളസാഹിത്യത്തിന്റെ അടിത്തറപാകുകയാണുണ്ടായത്. വിദ്യാവിനോദിനി മാസികയുടെ സി.പി.അച്യുതമേനോന്റെയും, മലയാള മനോരമയിലെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെയും സഹകരണത്താൽ മലയാളം സാഹിത്യത്തിന്റെ ഉന്നമനത്തിനായി നിരവധി കാര്യങ്ങൾ ചെയ്യുവാൻ കേരളവർമ്മയ്ക്ക് കഴിയുകയുണ്ടായി. വറുഗീസ് മാപ്പിളയുടെ ഭാഷാപോഷിണി മാസികയും സഭയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയുടെ രചനയ്ക്ക് വേദിയായി. വിദ്യാവിനോദിനി, ഭാഷാപോഷിണി, അപ്ഫൻ തമ്പുരാൻ തുടക്കമിട്ട രസികരഞ്ജിനി എന്നീ മാസികകളുടെ ആവിർഭാവം സാഹിത്യനിരൂപണം എന്ന ഗൗരവമേറിയ സാഹിത്യസപര്യയ്ക്ക് തുടക്കം കുറിച്ചു. കെ.പി. അച്യുതമേനോനെ പോലെയുള്ള നിരൂപകരുടെ സാന്നിദ്ധ്യം മലയാളസാഹിത്യത്തിന്റെ ആധുനിക കാലത്തെ കുറേകൂടി കാര്യഗൗരവമുള്ളതാക്കുകയായിരുന്നു. ഇടക്കാലത്ത് വിവർത്തനം ചെയ്യപ്പെട്ട നാടകങ്ങളിലൂടെ മലയാള ഗദ്യസാഹിത്യം പുതിയ കളരികൾ തേടിയിരുന്നു, വേദികളുടെ സാങ്കേതികത്വം പുലർത്താതിരുന്ന ഈ നാടകങ്ങൾ ഭാഷയ്ക്ക് കാര്യമായ സംഭാവനകൾ ഒന്നും തന്നെ നൽകിയിരുന്നില്ല. കേരളവർമ്മയുടെ ഭാഗിനേയനായ ഏ.ആർ. രാജരാജവർമ്മയുടെ സാഹിത്യപ്രഭാവം മലയാളത്തിലെ നിയോക്ലാസിക് രചനാരീതികൾക്ക് അറുതി വരുത്തുകയും കാല്പനികതയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ദിത്വീയാക്ഷരപ്രാസം പോലുള്ള കവനരീതികളോട് ഏ.ആർ കാണിച്ചിരുന്ന എതിർപ്പ് ആധുനിക സാഹിത്യത്തിൽ ലളിതവത്കരിക്കപ്പെട്ട കവനരീതികൾക്ക് തുടക്കം കുറിച്ചു. കെ.സി. കേശവപിള്ള നിയോക്ലാസിക്ക് രീതികൾ പിന്തുടർന്നിരുന്ന കവിയായിരുന്നെങ്കിലും പിൽക്കാലങ്ങളിൽ വന്ന ഖണ്ഡകാവ്യങ്ങൾക്ക് തുടക്കമെന്നോണം ‘ആസന്നമരണചിന്താശതകം’ എന്ന ലഘുകാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ട്. കേസരി എന്നറിയപ്പെട്ടിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ഹാസ്യോദ്ദീപകമായ ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഗദ്യസാഹിത്യത്തിന്റെ വിവിധ തലങ്ങൾ മലയാളികൾക്ക് പരിചിതപ്പെടുത്തിക്കൊണ്ടായിരുന്നു. നോവലുകൾ ഗദ്യസാഹിത്യത്തിനു പരക്കെ ലഭിച്ച അംഗീകാരം കാല്പനികഭാവമുള്ള കൃതികൾ എഴുതുവാൻ സാഹിത്യകാരന്മാരെ പ്രേരിപ്പിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിലും നോവൽ എന്ന സാഹിത്യശാഖ പിറക്കുകയുണ്ടായി. ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ആംഗലേയ നോവൽ സാഹിത്യവുമായുള്ള പരിചയം മാത്രമല്ല, മലയാളത്തിൽ നോവലുകൾ പിറക്കുവാൻ കാരണമായി ഭവിച്ചത്, മറിച്ച് പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതികൾക്ക് സമാനമായ അന്തരീക്ഷം കൊളോണിയൽ ഭരണത്തിനുകീഴിലുള്ള കേരളത്തിലും ദൃശ്യമായിരുന്നു. ആ ദേശങ്ങളിൽ നോവലെഴുത്തിനെ സ്വാധീനിച്ച ഘടകങ്ങൾ; പ്രസാധന ഉപകരണങ്ങളുടെ ലഭ്യത, ജനങ്ങളിൽ പൊതുവെ കാണപ്പെട്ടിരുന്ന സാഹിത്യാഭിരുചി, ദേശീയതാവബോധം എന്നിവയെല്ലാം കേരളത്തിലും ദൃശ്യമായിരുന്നു. ഒ. ചന്തു മേനോൻ എഴുതിയ ഇന്ദുലേഖയാണു്, മലയാളത്തിലെ 'ആദ്യത്തെ ലക്ഷണമൊത്ത നോവൽ' എന്നു പരക്കെ അറിയപ്പെടുന്നെങ്കിലും നോവൽ സാഹിത്യം എന്തെന്നുള്ളതിനു കൃത്യമായ നിർവചനങ്ങൾ ഇല്ലാതെ ഈ വസ്തുത അപൂർണ്ണമാണ്. പുരാണേതിഹാസ വിഷയങ്ങൾക്കല്ലാതെ ഗദ്യസാഹിത്യം ഉപയോഗിക്കുന്നതു തന്നെ ആ കാലഘട്ടത്തിൽ നോവൽ സാഹിത്യവുമായി ബന്ധപ്പെടുത്താവുന്ന വസ്തുതയായിരുന്നു. ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലികുഞ്ചു, ആയില്യം തിരുനാളിന്റെയും കേരളവർമ്മയുടെയും ഗദ്യസാഹിത്യത്തിലെ സ്വതന്ത്ര വിവർത്തനങ്ങൾ എന്നിവയെല്ലാം നോവലിന്റെ ഘടനയുമായി സാമ്യം പുലർത്തിയിരുന്നു. അപ്പു നെടുങ്ങാടിയുടെ കുന്ദലത ഈ ഒരു അവസരത്തിൽ എടുത്തുപറയേണ്ട ഒരു കൃതിയാണ്.ആദ്യകാല ബംഗാളി നോവലുകളോട് സാമ്യം പുലർത്തിയിരുന്ന കുന്ദലതയിലാണ് ചിരപരിചിതങ്ങളല്ലാത്ത പേരുകളും ബിംബങ്ങളും ആദ്യമായി ഉപയോഗിച്ചുകാണുന്നത്. ഇത്തരം പലവിധത്തിലുള്ള ഗദ്യസാഹിത്യസൃഷ്ടികൾ രചിക്കപ്പെട്ടിരുന്ന കാലത്താണ് ഒ.ചന്ദുമേനോൻ ഇന്ദുലേഖ എഴുതുന്നത്. പാശ്ചാത്യസാഹിത്യത്തിലെ നോവൽ രൂപങ്ങളുമായി ഏറെ സാമ്യം പുലർത്തിയിരുന്ന ഒരു കൃതിയായിരുന്നു ഇന്ദുലേഖ. ഒ.ചന്തു മേനോൻ മലയാളത്തിലെ സുപ്രധാന നോവൽ സാഹിത്യകാരനായിരുന്നുവെങ്കിൽ അദ്ദേഹത്തിനു പതിനൊന്നു വർഷം ഇളയതായ സി.വി. രാമൻപിള്ളയുടെ രാമരാജാബഹദൂർ മഹത്തരമായ ഒരു നോവലായിരുന്നു. പ്രാദേശികജനജീവിതങ്ങളിൽ നിന്നു ഇതിഹാസശൈലിയിൽ നോവലെഴുതുന്ന കല ആദ്യമായി പരീക്ഷിച്ചതും വിജയിപ്പിച്ചെടുത്തതും മലയാളത്തിൽ സി.വി. രാമൻപിള്ളയായിരുന്നു. മലയാളം സംസാരഭാഷയിൽ ജാതി/പ്രദേശ വ്യതിയാനങ്ങൾ കൂടി അദ്ദേഹം തന്റെ ഗദ്യസാഹിത്യങ്ങളിൽ സൂക്ഷ്മം ഉപയോഗിച്ചതായി കാണുന്നു. കാല്പനികത ആംഗലേയ സാഹിത്യത്തിലെ പ്രണയകവിതകളുമായി വന്നുപോയ സമ്പർക്കം മലയാളസാഹിത്യത്തിൽ കാല്പനികത വളർത്തുവാൻ തക്കവണ്ണം പ്രസക്തമായിരുന്നു. ഈ വിഭാഗത്തിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ടതാകട്ടെ വി.സി.ബാലകൃഷ്ണപ്പണിക്കരുടെ ‘ഒരു വിലാപം’ എന്ന കാവ്യമാണു്. മലയാളകവിതയിൽ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ കുമാരനാശാനാകട്ടെ അതുവരെ മലയാളത്തിൽ കാണാതിരുന്ന സർഗാത്മകതയോടെ കവിതകൾ എഴുതിയ സാഹിത്യകാരനായിരുന്നു. നിത്യമായ ആത്മീയ അവബോധം ആശാന്റെ കവിതകളെ മലയാളം സാഹിത്യത്തിലെ നവോത്ഥാനകാലഘട്ടത്തിന്റെ. മുഖമുദ്രകളാക്കി. നിയോക്ലാസിക്ക് രീതികളിൽ മഹാകാവ്യങ്ങൾ എഴുതാതിരുന്ന കുമാരനാശാൻ എഴുതിയത്രയും ഖണ്ഡകാവ്യങ്ങളായിരുന്നു. ഒരു വീണ പൂവ് (1907), നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), കരുണ (1923) എന്നീ കൃതികളെല്ലാം തന്നെ ആശാന്റെ കാവ്യാത്മകത വിളിച്ചോതുന്നവയാണു്. ശ്രീനാരായണഗുരുവുമായിട്ടുള്ള സമ്പർക്കവും മദ്രാസ്, ബാംഗ്ലൂർ, കൽക്കത്ത എന്നീ നഗരങ്ങളിലുള്ള താമസവും കുമാരനാശാനു കുറേകൂടി വ്യക്തമായ ജീവിതദർശനങ്ങൾ നൽകിയെന്നും കവിതയിൽ അവ വേണ്ടവണ്ണം പ്രതിഫലിക്കുകയും ചെയ്തുവെന്നു നിരൂപകർ കരുതുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ശിക്ഷണത്തിൽ വളർന്ന ഉള്ളൂർ പരമേശ്വര അയ്യർ എന്ന മഹാകവി ഉപരിപഠനത്തിനും അതുമൂലം പാശ്ചാത്യ സാഹിത്യ രൂപങ്ങളുമായി സമ്പർക്കത്തിനും കൂടുതൽ അവസരം ലഭിച്ച വ്യക്തിയായിരുന്നു. ഉമാകേരളം എന്ന നിയോക്ലാസിക്ക് രീതിയിലുള്ള മഹാകാവ്യമാണു് ഉള്ളൂരിനെ പ്രശസ്തനാക്കിയതു്. അദ്ദേഹത്തിനു ലഭ്യമായ വിദ്യാഭ്യാസം കൈമുതലാക്കി കേരളസാഹിത്യചരിതം എന്ന സാഹിത്യപഠനഗ്രന്ഥവും ഉള്ളൂരിനു എഴുതാൻ കഴിഞ്ഞിട്ടുണ്ടു്. മഹാകവിത്രയത്തിൽ കാല്പനികത ഏറ്റവും കുറവ് രചനകളിൽ ദൃശ്യമാക്കിയിരിക്കുന്നതും ഒരു പക്ഷേ ഉള്ളൂരായിരിക്കും. മഹാകവികളിൽ വള്ളത്തോൾ നാരായണമേനോനായിരുന്നു കൂടുതൽ ജനകീയനായ കവി. അനാചാരങ്ങൾക്കെതിരെയും ദേശീയോദ്ഗ്രഥനത്തിനായും അദ്ദേഹം കവിതകൾ എഴുതിയപ്പോൾ പിൽക്കാലങ്ങളിൽ വന്ന സാഹിത്യകാരന്മാരെ എളുപ്പം സ്വാധീനിക്കുവാൻ അദ്ദേഹത്തിനായി. വള്ളത്തോളിന്റെ സുഹൃത്തുകൂടിയായ നാലപ്പാട്ട് നാരായണമേനോന്റെ കൃതികളിലാണു് വള്ളത്തോളിന്റെ സ്വാധീനം ഏറെ ദൃശ്യമാകുന്നത്. എങ്കിൽ തന്നെയും നാരായണമേനോന്റെ കണ്ണുനീർതുള്ളി എന്ന വിലാപകാവ്യം റൊമാന്റിസത്തിലേക്കും ആശാന്റെ സ്വാധീനത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. പൊതുവെ ഈ കാലഘട്ടത്തിലെ മഹാകവികൾ എല്ലാവരും തന്നെ നിയോക്ലാസിക്ക് കവിതകൾ എഴുതി പിന്നീട് കാല്പനികതയിലും റിയലിസത്തിലും കവിതകൾ എഴുതിയവരായിരുന്നു. ജി.ശങ്കരക്കുറുപ്പ് എന്ന കവിയാകട്ടെ ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും ക്ലാസ്സിസിസ്റ്റ് കാവ്യസപര്യയ്ക്ക് സമാനമായ രീതിയിൽ സാഹിത്യം കൈകാര്യം ചെയ്തിരുന്നു. ബംഗാളി കവിയായ രബീന്ദ്രനാഥ ടാഗോറിന്റെ വീക്ഷണങ്ങൾ ശക്തമായി സ്വാധീനം ചെലുത്തിയിരിക്കുന്ന ജി.ശങ്കരക്കുറുപ്പിന്റെ കവിതകൾ 1930കളിൽ മലയാളം സാഹിത്യലോകത്തു വേറിട്ടുനിന്നിരുന്നവയായിരുന്നു. പി. കുഞ്ഞിരാമൻ നായരും, ബാലാമണിയമ്മയും വള്ളത്തോളിന്റെ കാവ്യശൈലിയിൽ ആകൃഷ്ടരായിരുന്ന ഭാഷാകവികളായിരുന്നു. പി.കുഞ്ഞിരാമൻ നായരുടെ കവിതകളിൽ കേരളീയഭൂസൗന്ദര്യം വഴിഞ്ഞൊഴുകുമ്പോൾ ബാലാമണിയമ്മ നിയോക്ലാസിക്ക് കവനരീതിയിൽ വിഭീഷണനെ കുറിച്ചും, മഹാബലിയെ കുറിച്ചുമെല്ലാം കവിതകൾ എഴുതി പ്രശസ്തിനേടിയിരുന്നു. ഇടപ്പള്ളികവികൾ എന്നറിയപ്പെട്ടിരുന്ന രണ്ടു കവികളുടെ സാന്നിദ്ധ്യം മലയാളത്തിന്റെ സാഹിത്യചരിത്രത്തിൽ റൊമാന്റിസിസത്തിന്റെ പുതിയകാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ഇവർ ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന സതീർഥ്യരായിരുന്നു. രാഘവൻ പിള്ളയുടെ മണിനാദം 1930കളിൽ ഉണ്ടായിരിക്കുന്ന ഏറ്റവും പ്രശസ്തമായ കാവ്യമായി കരുതപ്പെടുന്നു. ചങ്ങമ്പുഴയുടെ ബാഷ്പാഞ്ജലി, രമണൻ എന്നീ കാവ്യങ്ങളും കേരളസാഹിത്യ ചരിത്രത്തിൽ സ്ഥാനം നേടിയ കൃതികളാണ്. ഇതിൽ തന്നെ രമണൻ എന്ന കൃതിയ്ക്ക് കൈവന്ന അസാധാരണമായ പ്രചാരം ഇന്നും നിരൂപകശ്രദ്ധ നേടുന്ന ഒരു വസ്തുതയാണ്. 1948 ചങ്ങമ്പുഴയുടെ മരണശേഷം മലയാളകവിതയിൽ റൊമാന്റിസിസത്തിന്റെ പ്രഭാവം അസ്തമിച്ചിരുന്നു. ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന കവിയുടെ പ്രാദേശികവും സാമൂഹികവുമായ വികാരങ്ങൾ ഉൾക്കൊണ്ടുള്ള കവിതകൾ പുറത്തുവന്നതും ഈ കാലഘട്ടത്തിനു ശേഷമാണ്. വള്ളത്തോളിന്റെ പ്രഭാവം പ്രകടമായിക്കാണുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻ ചങ്ങമ്പുഴയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവിയാണെങ്കിലും റൊമാന്റിസിസം സ്വാധീനിച്ചിട്ടില്ലാത്ത കവിയാണ്. ലളിതസുന്ദരമായ ഭാഷയിൽ വൈലോപ്പിള്ളി എഴുതിയ മാമ്പഴം എന്ന കവിത നിയോക്ലാസിസത്തിൽ നിന്നും റൊമാന്റിസിസത്തിൽ നിന്നുമെല്ലാം അകന്നു കവിതയ്ക്ക് ശോഭനമായൊരു ഭാവിയുണ്ടെന്നു വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. രമണന്റെയും ചങ്ങമ്പുഴയുടെയും കാലത്തിനുശേഷം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതകൾ ഒന്നും തന്നെ റൊമാന്റിസിസത്തോടു ചേർന്നു നിൽക്കുന്നവയായിരുന്നില്ല. എൻ.വി. കൃഷ്ണവാര്യർ (നീണ്ട കവിതകൾ), അക്കിത്തം അച്ച്യുതൻ നമ്പൂതിരി (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം), ഒളപ്പമണ്ണ (നങ്ങേമക്കുട്ടി) എന്നീ കവികളെല്ലാം ഇടശ്ശേരി തുടങ്ങിയ സാമൂഹികപ്രസക്തിയുള്ള കവിതകളുടെ വക്താക്കളായിരുന്നു. Category:മലയാളസാഹിത്യം
വൃത്തം (ഛന്ദഃശാസ്ത്രം)
https://ml.wikipedia.org/wiki/വൃത്തം_(ഛന്ദഃശാസ്ത്രം)
ഛന്ദശ്ശാസ്ത്രമനുസരിച്ച്, അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോതാണ് വൃത്തം. പദ്യസാഹിത്യത്തിൽ, അക്ഷരപദാദികൾ അനുവാചകർക്ക് ആസ്വാദ്യത പകരത്തക്കവിധം ക്രമീകരിക്കുന്ന രീതികളിൽ ഒന്നാണ്‌ വൃത്തം. ഭാഷാവൃത്തം,സംസ്കൃതവൃത്തം എന്നിങ്ങനെ വൃത്തങ്ങൾ രണ്ടുതരത്തിലുണ്ട്. പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽ‌വത് ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ സംസ്കൃതത്തിലുണ്ടെങ്കിലും, ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ. വൃത്തം എന്ന പേരിൽ തന്നെ ഒരു വൃത്തമുണ്ട്. വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും ഗണം തിരിക്കേണ്ട രീതി അനുസരിച്ച് "വർണവൃത്തങ്ങൾ" (അക്ഷരവൃത്തങ്ങൾ) എന്നും "മാത്രാവൃത്തങ്ങൾ" രണ്ടുതരത്തിലുള്ള വൃത്തങ്ങളുണ്ട്. വർണവൃത്തങ്ങളിൽ 'മൂന്നക്ഷരം ഒരു ഗണം' എന്ന രീതിയിലും മാത്രാവൃത്തങ്ങളിൽ 'നാലുമാത്ര ഒരു ഗണം' എന്ന രീതിയിലുമാണ് ഗണങ്ങൾ. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, രതോദ്ധത, സ്വാഗത, വംശസ്ഥം ദ്രുതവിളംബിതം തുടങ്ങിയവ അക്ഷരവൃത്തങ്ങളും ആര്യ, ഗീതി, ഉദ്ഗീതി, ആര്യാഗീതി, വൈതാളീയം തുടങ്ങിയവ മാത്രാവൃത്തങ്ങളുമാണ്. പദ്യത്തിന്റെ വൃത്തം കണ്ടെത്തുന്ന വിധം ഒരു പദ്യത്തിന്റെ വൃത്തം കണ്ടുപിടിക്കുന്നതിന് പദ്യത്തിലെ അക്ഷരങ്ങളെ ആദ്യമായി മൂന്നക്ഷരങ്ങൾവീതം വരുന്ന ഗണങ്ങളായി തിരിക്കണം. അനന്തരം ഗണത്തിലെ ഓരോ അക്ഷരവും ഗുരുവാണോ-ലഘുവാണോ എന്ന് കണ്ടെത്തി അക്ഷരത്തിന്റെ മുകളിൽ ചിഹ്നങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തണം. ഗണങ്ങളുടെ പേര് നിർണയിച്ച് അതിന്റെ ആദ്യക്ഷരം ഓരോ ഗണത്തിന്റെയും മുകളിലായി എഴുതണം. പിന്നീട് വൃത്തലക്ഷണപ്രകാരം വൃത്തം നിർണയിക്കാം. ചില കവിതകളും അവയുടെ വൃത്തങ്ങളും ലക്ഷണങ്ങളും ബധിരവിലാപം- പുഷ്പിതാഗ്ര മഗ്ദലനമറിയം-മഞ്ജരി കൊച്ചു സീത - കാകളി സുന്ദരകാണ്ഡം- കളകാഞ്ചി കർണ്ണ പർവം-അന്നനട കരുണ-നതോന്നത വീണപൂവ്- വസന്തതിലകം ചിന്താവിഷ്ടയായ സീത - വിയോഗിനി കൃഷ്ണഗാഥ- മഞ്ജരി - ശ്ലഥകാകളി കാകളി വൃത്തത്തിൽ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു മഞ്ചരിയായിടും . മാമ്പഴം- കേക - മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ പതിന്നാലിനാറുഗണം പാദം രണ്ടിലുമൊന്നുപോൽ ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്കുയതി പാദാദി പൊരുത്തമിതുകേകയാം . കുചേലവൃത്തം വ‍ഞ്ചിപ്പാട്ട്-നതോന്നത - ഗണംദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തിൽ, മറ്റതിൽ ഗണമാറരനില്കേണംരണ്ടുമെട്ടാമതക്ഷരേ ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻപേർ നതേന്നത. നളിനി - രഥോദ്ധത സൂര്യകാന്തി - കേക വർഗ്ഗം:സൗന്ദര്യശാസ്ത്രം വർഗ്ഗം:ഛന്ദഃശാസ്ത്രം
പാണിനി
https://ml.wikipedia.org/wiki/പാണിനി
thumb|260px|A 17th-century birch bark manuscript of Pāṇini's grammar treatise from Kashmir പ്രാചീന ഗാന്ധാരദേശത്ത് ബി.സി അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന സംസ്കൃത ഭാഷാശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമാണ്‌ പാണിനി മഹർഷി. അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ സംസ്കൃതഭാഷയ്ക്ക് ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവചിച്ചു. സംസ്കൃതഭാഷയിലെ സ്വരങ്ങളും വ്യഞ്ജനങ്ങളും പ്രത്യേകരീതിയിൽ ക്രമീകരിച്ച് പാണിനി അവയെ ബീജഗണിതത്തിലെന്നതു പോലെ ‍സൂത്രവാക്യങ്ങൾ നിർമ്മിക്കാനുപയോഗിച്ചു. മുവായിരത്തോളം വരുന്ന ഇത്തരം ചെറുസൂത്രവാക്യങ്ങൾ ഉപയോഗിച്ച് ഭാഷയിലെ വ്യാകരണനിയമങ്ങൾ അദ്ദേഹം തയ്യാറാക്കി‌. സംഭാവനകൾ പാണിനിയുടെ ഭാഷാശാസ്ത്രപഠനങ്ങൾ അതിസങ്കീർണ്ണവും സാങ്കേതികമേന്മകൾ ഉൾക്കൊള്ളുന്നവുമായിരുന്നു. നിരുക്തം, വർണ്ണം, മൂലം (morpheme, phoneme and root) എന്നിവയുടെ ശാസ്ത്രീയ പഠനങ്ങൾ പാശ്ചാത്യഭാഷാശാസ്ത്രജ്ഞർക്ക് പരസഹസ്രം സംവത്സരങ്ങൾക്കു മുമ്പുതന്നെ പാണിനി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണസൂക്തങ്ങൾ സംസ്കൃതം പദാവലി പൂർണ്ണമായും ഉൾക്കൊള്ളുന്നവയായിരുന്നു. വ്യാകരണനിയമങ്ങളിൽ പൂർണ്ണത വരുത്തുവാൻ പാണിനി കാണിച്ചിരിക്കുന്ന ശുഷ്കാന്തി അദ്ദേഹത്തിന്റെ വ്യാകരണനിയമങ്ങളെ ആധുനിക ശാസ്ത്രലോകത്തിലെ കമ്പ്യൂട്ടറുകളുടെ മെഷീൻ ലാംഗ്വേജുമായി താരതമ്യപ്പെടുത്തുവാൻ തക്കവണ്ണം മികവുറ്റതാക്കുന്നു. ആധുനിക ഗണിതശാസ്ത്രത്തിലെ സിദ്ധാന്തങ്ങളായ ട്രാൻസ്‌ഫോർമേഷൻ, റിക്കർഷൻ എന്നിവയുടെ സങ്കീർണ്ണമായ ഉപയോഗങ്ങൾ പാണിനിയുടെ വ്യാകരണത്തിനു ടൂറിങ് മെഷീനുകൾക്ക് സമാനമായ ചിന്താശേഷി പ്രദാനം ചെയ്യുന്നു. ഈ വക കാര്യങ്ങൾ പരിഗണിച്ച് പാണിനിയെ കമ്പ്യൂട്ടർശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും കരുതാവുന്നതാണു്. മറ്റു ഭാഷകളിലും പാണിനീസൂക്തങ്ങൾ വ്യാകരണനിയമങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ടു്. ആധുനിക കമ്പ്യൂട്ടർശാസ്ത്രത്തിലെ പ്രോഗ്രാമിങ് ലാംഗ്വേജുകളുടെ വ്യാകരണം സിദ്ധാന്തീകരിക്കുന്ന ബാക്കസ്-നോർമൽ ഫോം അഥവാ ബി.എൻ.എഫ് നിയമാവലികൾക്ക് പാണിനീസൂക്തങ്ങളുമായുള്ള സാമ്യം സുവ്യക്തമാണു്. ബാക്കസ്-നോർമൽ ഫോം പലപ്പോഴും പാണിനി-ബാക്കസ് ഫോം എന്നും വിവരിച്ചുകാണാറുണ്ട്. ജീവിതകാലഘട്ടം പാണിനിയുടെ ജീവിതകാലത്തെ കുറിച്ച് വ്യക്തമായ ധാരണകൾ ഇതുവരെയില്ല; എങ്കിലും ബി.സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിലായിട്ടാണു് പാണിനിയുടെ ജീവിതകാലം കണക്കാക്കപ്പെടുന്നതു്. പാണിനി ബുദ്ധനു മുൻപായിരുന്നുവെന്ന് ജവഹർലാൽ നെഹ്റു ഇൻഡ്യയെ കണ്ടെത്തലിൽ ഉറപ്പിച്ചു പറയുന്നു.ഇൻഡ്യയെ കണ്ടെത്തൽ - പുറം 115-ലെ കുറിപ്പ്: "Kieth and some others place Panini at c. 300 BC., but the balance of authority seems to be clear that Panini lived and wrote before the commencement of the Buddhist period" സ്മൃതി-ശ്രുതി എന്നീ പുരാണേതിഹാസ വിവരങ്ങൾ അനുസരിച്ചാണെങ്കിൽ പാണിനി ജീവിച്ചിരുന്നതു ബി.സി 520-460 കാലഘട്ടത്തിലാണ്; ഈ സമയമാകട്ടെ വേദകാലഘട്ടത്തിന്റെ ഉത്തരഭാഗമായും കണക്കാക്കപ്പെടുന്നു: പാണിനീസൂക്തങ്ങളിൽ ഛന്ദസ്സുകളെ കുറിച്ചുകാണുന്ന നിർണ്ണയങ്ങൾ സൂചിപ്പിക്കുന്നതു സംസാരഭാഷയിൽ നിന്നുമാറി വ്യതിരേകിയായുള്ള വേദകാല സംസ്കൃതം ഭാഷയെ കുറിച്ചാണ്. പാണിനിയുടെ കാലത്തു തന്നെ സംസ്കൃതം പുരാതനഭാഷയായി കണക്കാക്കപ്പെട്ടിരുന്നു, അതേസമയം സുവ്യക്തമായ ഒരു ഡയലക്റ്റ് ആയും തുടർന്നിരിന്നു. പാണിനീസൂക്തങ്ങളിൽ ഹൈന്ദവദേവതയായ ‘വസുദേവനെ’ കുറിച്ചുള്ള പരാമർശങ്ങൾ കാണാം, ഹൈന്ദവ തത്ത്വശാസ്ത്രമായ ധർമ്മത്തെ കുറിച്ചുള്ള വീക്ഷണങ്ങളുമുണ്ടു് (4.4.41 -ൽ ധർമ്മം ചരതി എന്നു പാണിനി നിരീക്ഷിക്കുന്നു.) പാണിനിയുടെ ജീവിതകാലത്തെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ സൂക്തങ്ങളിൽ നിന്നുമാണു് ചരിത്രകാരന്മാർ കണ്ടെടുത്തിട്ടുള്ളത്. 4.1.49 എന്ന ഭാഗത്തു കാണുന്ന യവനൻ‍/യവനാനി എന്നീ പദങ്ങൾ ഗ്രീക്ക് സംസ്കൃതിയിലേക്ക് വിരൽ ചൂണ്ടുന്നു. ബി.സി 330 -ൽ അലക്സാണ്ടറുടെ ഇന്ത്യാപ്രവേശത്തിനു മുമ്പെയായി ഗ്രീക്കുകാർ ഭാരതഖണ്ഡത്തിലേക്ക് കടന്നു വന്നതിന്റെ സൂചനകളില്ലാത്തതുകാരണം യവനൻ എന്ന വാക്ക് പുരാതന പേർഷ്യനിൽ നിന്നും കടംകൊണ്ടതാണെന്നും ഊഹിക്കാവുന്നതാണ്.ഈ ഒരു കാരണത്താൽ തന്നെ പാണിനി, സൗരാഷ്ട്രയിലെ ദാരിയസ് ഒന്നാമന്റെ കാലത്തു ജീവിച്ചിരുന്നു എന്നും കരുതുന്ന ചരിത്രകാരന്മാരുണ്ടു്. പഠനസഹായികൾ പാണിനിയുടെ അഷ്ടദ്ധ്യായി: http://www.sub.uni-goettingen.de/ebene_1/fiindolo/gretil/1_sanskr/6_sastra/1_gram/panini_u.htm സംസ്കൃതം ഗ്രന്ഥലോകം: http://sanskrit.gde.to/TextsElsewhere.html അവലംബം കുറിപ്പുകൾ കുറിപ്പുകൾ വർഗ്ഗം:ഗണിതം വർഗ്ഗം:സംസ്കൃതത്തിലെ വ്യാകരണഗ്രന്ഥകർത്താക്കൾ
തിരുവാതിര (വിവക്ഷകൾ)
https://ml.wikipedia.org/wiki/തിരുവാതിര_(വിവക്ഷകൾ)
(ലിപ്യന്തരീകരണം: thiruvaathira) ഹൈന്ദവ ഉത്സവം -തിരുവാതിര ആഘോഷം ജ്യോതിശാസ്ത്രം - തിരുവാതിര നക്ഷത്രം ജ്യോതിഷം - തിരുവാതിര (നാൾ) നൃത്തം - തിരുവാതിരക്കളി കാലാവസ്ഥ - തിരുവാതിര ഞാറ്റുവേല
ശിഖരിണി
https://ml.wikipedia.org/wiki/ശിഖരിണി
REDIRECT ശിഖരിണി (വൃത്തം)
ഫെബ്രുവരി 1
https://ml.wikipedia.org/wiki/ഫെബ്രുവരി_1
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 1 വർഷത്തിലെ 32-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 333 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 334). ചരിത്രസംഭവങ്ങൾ 1835 - മൗറീഷ്യസിൽ അടിമത്തം നിർത്തലാക്കി. 1884 – ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു. 1918 – റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്) 1958 – ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു. 1996 - കമ്മ്യൂണിക്കേഷൻ ഡീസൻസി ആക്ട് യുഎസ് കോൺഗ്രസ് പാസ്സാക്കി. 2003 – നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽ‌പനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു. 2004 - ഹജ്ജ് തീർഥാടന അപകടം: സൗദി അറേബ്യയിലെ ഹജ്ജ് തീർഥാടന വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് 251 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2013 - യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഷാർഡ് പൊതുജനങ്ങൾക്കായി തുറന്നു. ജനനം 1931 – ബോറിസ് യെൽ‌സിൻ, റഷ്യയുടെ മുൻ പ്രസിഡന്റ്. 1969 – ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, അർജീന്റീനയുടെ രാജ്യാന്തര ഫുട്ബോൾ താരം. മരണം 1691 – അലക്സാണ്ടർ എട്ടാമൻ മാർപാപ്പ 1908 – പോർച്ചുഗലിലെ കാർലോസ് രാജാവ് മറ്റു പ്രത്യേകതകൾ അവലംബം വർഗ്ഗം:ഫെബ്രുവരി 1
ഫിഫ ലോകകപ്പ് സമ്മാനം
https://ml.wikipedia.org/wiki/ഫിഫ_ലോകകപ്പ്_സമ്മാനം
ലഘുചിത്രം|ഫിഫ ലോകകപ്പ് സമ്മാനം ഇതുവരെ രണ്ട്‌ സമ്മാനകപ്പുകളാണ്‌ ഫിഫ ലോകകപ്പ് ഫുട്ബോളിനായി നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. ഫിഫയുടെ സ്ഥാപകരിലൊരാളായ യൂൾ റിമെയുടെ ഓർമ്മക്കായുള്ള യൂൾ റിമെ കപ്പും, പുതിയതായി നിർമ്മിച്ച ഇപ്പോഴത്തെ കപ്പും. മൂന്ന്‌ ലോകകപ്പുകൾ നേടി യൂൾ റിമെ കപ്പ് 1970-ൽ ബ്രസീൽ സ്വന്തമാക്കിയതിനെത്തുടർന്നാണ് ഇന്നത്തെ ലോകകപ്പ് നിർമ്മിച്ചത്. യൂൾ റിമെ കപ്പ്‌ left|thumb|യൂൾ റിമെ ഒന്നാം ലോകമഹായുദ്ധമേൽപ്പിച്ച സാമ്പത്തികപ്രഹരത്തിൽ യൂറോപ്പ്‌ തകർച്ചയിലായിരിക്കുമ്പോഴാണ് 1929-ൽ ആദ്യത്തെ ലോകകപ്പ്‌ പ്രഖ്യാപിക്കപ്പെട്ടത്‌. യൂൾ റിമെയായിരുന്നു ഇതിന്റെ സംഘാടകൻ. ഉറുഗ്വെയിൽ നടത്താനായി നിശ്ചയിച്ച ലോകകപ്പിൽ പങ്കെടുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ വിസമ്മതിച്ചു. ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന്‌ കരകയറാതെ ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവയുടെ നിലപാട്‌. ഫുട്ബോൾ ലോകസമാധാനത്തിന്‌ എന്ന ആശയവുമായി, യൂറോപ്പിലെ എല്ലാ രാജ്യങ്ങളോടും ലോകകപ്പിൽ പങ്കെടുക്കാൻ റിമെ അഭ്യർത്ഥിച്ചു. അഭ്യർത്ഥനയ്ക്ക്‌ ഫലമുണ്ടായി. യൂറോപ്പിൽനിന്ന്‌ മൂന്ന്‌ രാജ്യങ്ങളടക്കം മൊത്തം പതിമൂന്ന്‌ രാജ്യങ്ങൾ പങ്കെടുത്ത ആദ്യത്തെ ലോകകപ്പ്‌ 1930-ൽ ഉറുഗ്വെയിൽ അരങ്ങേറി. ഫ്രഞ്ചുകാരനായ പ്രസിദ്ധ ശിൽപ്പി ആബേൽ ലാഫ്ലേവറാണ്‌ സ്വർണ്ണം കൊണ്ടുള്ള ഈ കപ്പ്‌ രൂപകൽപന ചെയ്‌തത്‌. 35 സെന്റീമീറ്റർ ഉയരവും 3.6 കിലോഗ്രാം തൂക്കവുമുണ്ടായിരുന്ന ഈ കപ്പ്‌ ഇന്ദ്രനീലക്കല്ലും സ്വർണ്ണവും വെള്ളിയും ചേർത്താണ്‌ ഉണ്ടാക്കിയത്‌. ആദ്യമായി ഈ കപ്പ്‌ നേടിയത്‌ ആതിഥേയരായ ഉറുഗ്വേ തന്നെയായിരുന്നു. വിക്റ്ററി എന്നും ലോകകപ്പ് എന്നായിരുന്നു ഈ കപ്പിനെ ആദ്യം വിളിച്ചിരുന്നത്. ഫുട്ബാളിനും ഫിഫയ്ക്കും യൂൾ റിമെ നൽകിയ സംഭാവനകളെ കണക്കിലെടുത്ത്‌ 1946-ൽ ഈ കപ്പിന്‌ യൂൾ റിമെ കപ്പ്‌ എന്ന പേരിട്ടു. ഈ കപ്പിനെ ചുറ്റിപ്പറ്റി രസകരമായ കഥകൾ ഏറെയുണ്ട്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫിഫ പ്രസിഡന്റായിരുന്ന ഒട്ടോറിനോ ബറാസ്സി അക്രമികളുടെ കയ്യിൽനിന്ന്‌ ഈ കപ്പിനെ രക്ഷിച്ച കഥ പ്രസിദ്ധമാണ്‌. പാദരക്ഷകൾ സൂക്ഷിക്കുന്ന പെട്ടിയിലിട്ട്‌ സ്വന്തം കിടക്കയുടെ അടിയിലൊളിപ്പിച്ചാണ്‌ ബറാസീ കപ്പ്‌ അക്രമികളുടെ കയ്യിൽപ്പെടാതെ സൂക്ഷിക്കുകയായിരുന്നു. 1966-ൽ ഇംഗ്ലണ്ടിൽ പ്രദർശനത്തിന്‌ വെച്ചിരുന്ന ഈ കപ്പ്‌ കാണാതായിരുന്നു. എന്നാൽ പിക്കിൾസ്‌ എന്ന പേരുള്ള ഒരു പോലീസ്‌ നായയുടെ സഹായത്തോടെ പോലീസ് കപ്പ്‌ കണ്ടെത്തി. കപ്പ്‌ ഒരു മരത്തിനടിയിൽ കുഴിച്ചിട്ടിരിക്കയായിരുന്നു. 1970-ൽ മൂന്നാം വട്ടം ലോകകപ്പ്‌ നേടി, ബ്രസീൽ, യൂൾ റിമേ കപ്പ്‌ എന്നെന്നേക്കുമായി സ്വന്തമാക്കി. റിയോ ഡീ ജെനീറോയിലെ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ആസ്ഥാനത്ത് പ്രദർശിപ്പിച്ചിരുന്ന ഈ കപ്പ് 1983 ഡിസംബർ 19-ന് മോഷ്ടിക്കപ്പെട്ടു. പിന്നീട് ഈ കപ്പ് കണ്ടെടുക്കാനായില്ല. കൈക്കലാക്കിയവർ കപ്പ്‌ ഉരുക്കി സ്വർണ്ണമാക്കി മാറ്റുകയായിരുന്നുവെന്ന്‌ പറയപ്പെടുന്നു. നിരാശരായ ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ റിമെ കപ്പിനെ അനുകരിച്ച്‌ വേറൊരു കപ്പുണ്ടാക്കി പ്രശ്‌നം പരിഹരിച്ചു. പുതിയ കപ്പ് 1970-ൽ മെക്‌സിക്കോയിൽ നടന്ന ലോകകപ്പിൽ ബ്രസീൽ റിമെ കപ്പ്‌ സ്വന്തമാക്കിയതിനെത്തുടർന്ന്, ഫിഫ പുതിയ കപ്പ്‌ ഉണ്ടാക്കാനാരംഭിച്ചു. ഏഴ്‌ രാജ്യങ്ങളിൽനിന്നായി 53 ശിൽപ്പികളാണ്‌ കപ്പ്‌ ഡിസൈനുമായി ഫിഫയെ സമീപിച്ചത്‌. ഇറ്റലിക്കാരനായ ശിൽപ്പി സിൽവിയോ ഗസാനികയെയാണ്‌ കപ്പുണ്ടാക്കുന്നതിനായി ഫിഫ തിരഞ്ഞെടുത്തത്‌. വിജയാനന്ദത്തിന്റെ സമ്മർദ്ദത്തിൽ സർപ്പാകൃതിയിലുള്ള രൂപങ്ങളായി ഭൂഗോളത്തിന്റെ നേരെ കൈനീട്ടുന്ന രണ്ട്‌ കായികതാരങ്ങളെയാണ്‌ ശിൽപ്പി സിൽവിയോ ഗസാനിക കാപ്പിൽ കൊത്തിയിരിക്കുന്നത്‌. 18 കാരറ്റ്‌ സ്വർണ്ണത്തിൽ പണിതീർത്തിരിക്കുന്ന ഈ കപ്പിന്‌ 36.5 സെന്റീമീറ്റർ ഉയരവും 6.175 കിലോഗ്രാം തൂക്കവുമുണ്ട്‌. ഇപ്പോഴത്തെ കപ്പ്‌ ഫിഫയ്ക്ക്‌ അവകാശപ്പെട്ടതാണ്‌. ലോകകപ്പിൽ വിജയിക്കുന്ന രാജ്യങ്ങൾക്ക്‌ ഈ കപ്പ്‌ അടുത്തലോകകപ്പ്‌ വരെയേ കൈവശം വെക്കാൻ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേൽപ്പിക്കുന്ന കപ്പിന്‌ പകരമായി കപ്പിന്റെ ഒരു മാതൃക രാജ്യങ്ങൾക്ക്‌ ലഭിക്കും. സ്വർണ്ണം പൂശിയ ഈ മാതൃക രാജ്യങ്ങൾക്ക്‌ സ്വന്തമായി കൈവശം വെക്കാം. അവലംബം
ഫുട്ബോൾ ലോകകപ്പ് 1998
https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_1998
പതിനാറാമത് ഫുട്ബോൾ ലോകകപ്പ് 1998 ജൂൺ 10 മുതൽ ജുലൈ 12 വരെ ഫ്രാൻ‌സിൽ അരങ്ങേറി. ലോകകപ്പിന്‌ രണ്ടു തവണ ആതിഥേയത്വം വഹിച്ച മൂന്നാമത്തെ രാജ്യമാണ്‌ ഫ്രാൻസ്‌. മുൻപ്‌ മെക്‌സിക്കോയ്ക്കും ഇറ്റലിക്കുമാണ്‌ ഈ ഭാഗ്യം സിദ്ധിച്ചത്‌. അതുവരെ നടന്ന ലോകകപ്പുകളിൽ നിന്നും ടീമുകളുടെ എണ്ണംകൊണ്ട് ഫ്രാൻസ് ലോകകപ്പ് വ്യത്യസ്തമായിരുന്നു. 32 ടീമുകളാണ്‌ 62 മത്സരങ്ങളിലായി കഴിവിന്റെയും ഭാഗ്യത്തിന്റെയും മാറ്റുരച്ചത്‌. ‘94ലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് ആതിഥേയരായ ഫ്രാൻസ് നടാടെ ലോകകപ്പ് കിരീടം ചൂടി. ഉറുഗ്വേ, ബ്രസീൽ, അർജന്റീന, ഇറ്റലി, ഇംഗ്ലണ്ട്, ജർമ്മനി എന്നിവർക്കൊപ്പം ഫ്രാൻസും അങ്ങനെ ലോകകപ്പ് ജേതാക്കളുടെ പട്ടികയിൽ ഇടം നേടി. ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത് കുതിച്ചെത്തി. അവരുടെ ഡാവർ സൂക്കർ ഏറ്റവും കൂടുതൽ ഗോൾ നേടി(6) സുവർണ്ണ പാദുകവും കരസ്ഥമാക്കി. 1994 ലെ ലോകകപ്പിൽ മൂന്നാംസ്ഥാനക്കാരായ സ്വീഡന്‌ യോഗ്യതാ മത്സരത്തിൽപോലും വിജയം കണ്ടെത്താനായിരുന്നില്ല. സർഗ്ഗാ‍ത്മകതയ്ക്കാണ്‌ ഈ ലോകകപ്പിന്റെ കളിക്കളങ്ങളിൽ പ്രാമുഖ്യം കണ്ടത്‌. പരുക്കൻ‌കളിയുടെ ആശാന്മാരായ ജർമ്മനി പോലും കളിക്കളത്തിൽ സംയമനം പാലിച്ച്‌ അസൂയയുളവാക്കുന്ന ചാരുത വിരിയിക്കുകയായിരുന്നു. ഏതാനും താരോദയങ്ങൾക്കും ഫ്രാൻസ് വേദിയായി ഏരിയൽ ഒർട്ടേഗ (അർജന്റീന), തിയറി ഹെൻറി (ഫ്രാൻസ്‌), മൈക്കേൽ ഓവൻ (ഇംഗ്ലണ്ട്‌) എന്നിവരായിരുന്നു ശ്രദ്ധനേടിയ താരങ്ങൾ. 64 മത്സരങ്ങളിലായി 171 ഗോളുകളാണ്‌ വല കുലുക്കിയത്‌. കാണികളുടെ ഹൃദയമിടിപ്പ്‌ പരീക്ഷിച്ച ഗോളുകളിലൊന്ന്‌ അർജന്റീനക്കെതിരെ ഇംഗ്ലണ്ടിന്റെ യുവതാരമായ മൈക്കേൽ ഓവന്റേതായിരുന്നു. ടീമുകൾ ആറു വൻകരകളിൽ നിന്നുള്ള 32 ടീമുകളാണ്‌ ഫ്രാൻസിൽ‍ മാറ്റുരച്ചത്. ക്രൊയേഷ്യ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, ജമൈക്ക എന്നീ ടീമുകളുടെ പ്രഥമ ലോകകപ്പായിരുന്നു ഇത്. പ്രാഥമിക റൌണ്ട് പകുതി സമയ ഗോൾനില ബ്രാക്കറ്റിൽ. ഗ്രൂപ്പ് എ ടീംപോയിന്റ്കളിജയംസമനിലതോൽ‌വിഅടിച്ച ഗോൾവാങ്ങിയ ഗോൾ20px ബ്രസീൽ632016320px നോർവേ531205420px മൊറോക്കോ431115520px സ്കോട്‌ലൻ‌ഡ്1301226ബ്രസീൽ2 - 1സ്കോട്‌ലൻ‌ഡ്മൊറോക്കോ2 - 2നോർവേസ്കോട്‌ലൻ‌ഡ്1 - 1നോർവേബ്രസീൽ3 - 0മൊറോക്കോബ്രസീൽ1 - 2നോർവേസ്കോട്‌ലൻ‌ഡ്0 - 3മൊറോക്കോ ജൂൺ 10, 1998 25px ബ്രസീൽ2 - 1 (1-1)25px സ്കോട്‌ലൻഡ്കാണികൾ: 80,000സെസാർ സാമ്പായിയോ 4'ജോൺ കോളിൻ‌സ് 38'ടോം ബോയിഡ് 73' 25 px മൊറോക്കോ2 - 2 (1-1)25 px നോർവേകാണികൾ: 29,750മുസ്തഫാ ഹാജി 38'യൂസഫ് ചിപ്പോ 45'+1'ഹദ്ദാ 59'ഡാൻ ഈഗൻ 60' ജൂൺ 16, 1998 25px സ്കോട്‌ലൻ‌ഡ്1 - 1 (0-0)25 px നോർവേകാണികൾ: 31,800ക്രെയ്‌ഗ് ബർലി 66'ഹാവാർഡ് ഫ്ലോ 46'  25 px ബ്രസീൽ3 - 0 (2-0)25 px മൊറോക്കോകാണികൾ: 35,000റൊണാൾഡോ 9'റിവാൾഡോ 45'+2'ബെബറ്റോ 50' ജൂൺ 23, 1998 25px ബ്രസീൽ1 - 2 (0-0)25 px നോർവേകാണികൾ: 55,000ബെബറ്റോ 78'ആന്ദ്രേ ഫ്ലോ 83' റെക്ദാൽ 88' 25px സ്കോട്‌ലൻ‌ഡ്0 - 3 (0-1)25 px മൊറോക്കോകാണികൾ: 30,600 സലാൽ‌ദ്ദിൻ ബാസിർ 22' ഹദ്ദാർ 46' സലാൽ‌ദ്ദിൻ ബാസിർ 85' ഗ്രൂപ്പ് ബി ടീംപോയിന്റ്കളിജയംസമനിലതോൽ‌വിഅടിച്ച ഗോൾവാങ്ങിയ ഗോൾ20px ഇറ്റലി732107320px ചിലി330304420px ഓസ്ട്രിയ230213420px കാമറൂൺ2302125ഇറ്റലി2 - 2ചിലികാമറൂൺ1 - 1ഓസ്ട്രിയചിലി1 - 1ഓസ്ട്രിയഇറ്റലി3 - 0കാമറൂൺഇറ്റലി2 - 1ഓസ്ട്രിയചിലി1 - 1കാമറൂൺ ജൂൺ 11, 1998 25 px ഇറ്റലി2 - 2 (1-1)25 px ചിലികാണികൾ: 31,800ക്രിസ്റ്റ്യൻ വിയേരി 10'മാഴ്സലോ സലാസ് 45'റോബർട്ടോ ബാജിയോ (p) 85'മാഴ്സലോ സലാസ് 49' 25 px കാമറൂൺ1 - 1 (0-0)25 px ഓസ്ട്രിയകാണികൾ: 33,460[പിയറി ഞാൻ‌ക 78'ടോണി പോൾസ്റ്റർ 90'  ജൂൺ 17, 1998 25 px ചിലി1 - 1 (0-0)25 px ഓസ്ട്രിയകാണികൾ: 30,600മാഴ്സലോ സലാസ് 70'ഇവികാ വാസ്റ്റിക് 90'  25 px ഇറ്റലി3 - 0 (1-0)25 px കാ‍മറൂൺകാണികൾ: 29,800ലൂയി ഡിബാജിയോ 7'ക്രിസ്റ്റ്യൻ വിയേരി 75'ക്രിസ്റ്റ്യൻ വിയേരി 89' ജൂൺ 23, 1998 25 px ഇറ്റലി2 - 1 (0-0)25 px ഓസ്ട്രിയകാണികൾ: 80,000ക്രിസ്റ്റ്യൻ വിയേരി 49'ആൻ‌ഡ്രിയാ ഹെർസോഗ് 90'റോബർട്ടോ ബാജിയോ 89' 25 pxചിലി1 - 1 (1-0)25 px കാമറൂൺകാണികൾ: 35,500ജോസ് സിയറ 20'പാട്രിക് മാംബ 55'  ഗ്രൂപ്പ് സി ടീംപോയിന്റ്കളിജയംസമനിലതോൽ‌വിഅടിച്ച ഗോൾവാങ്ങിയ ഗോൾ20px ഫ്രാൻ‌സ്933009120px ഡെന്മാർക്ക്431113320px ദക്ഷിണാഫ്രിക്ക230213620px സൗദി അറേബ്യ1301227സൗദി അറേബ്യ0 - 1ഡെന്മാർക്ക്ഫ്രാൻസ്3 - 0ദക്ഷിണാഫ്രിക്കദക്ഷിണാഫ്രിക്ക1 - 1ഡെന്മാർക്ക്ഫ്രാൻ‌സ്4 - 0സൗദി അറേബ്യഫ്രാൻസ്2 - 1ഡെന്മാർക്ക്ദക്ഷിണാഫ്രിക്ക2 - 2സൗദി അറേബ്യ ജൂൺ 12, 1998 25px സൗദി അറേബ്യ0 - 1 (0-0)25 px ഡെന്മാർക്ക്കാണികൾ: 38,140 [മാർക്ക് റീപർ 68'  25 px ഫ്രാൻ‌സ്3 - 0 (0-0)25 px സൗദി അറേബ്യകാണികൾ: 55,077ക്രിസ്റ്റഫ് ദുഗാരി 34'പിയറി ഐസ 77'തിയറി ഹെൻ‌റി 90' ജൂൺ 18, 1998 25px ദക്ഷിണാഫ്രിക്ക1 - 1 (0-1)25 px ഡെന്മാർക്ക്കാണികൾ: 33,300ബെന്നി മക്കാർത്തി 52'അലൻ നീൽ‌സൺ 13'  25 px ഫ്രാൻ‌സ്4 - 0 (1-0)25 px സൗദി അറേബ്യകാണികൾ: 80,000തിയറി ഹെൻ‌റി 36'ഡേവിഡ് ട്രിസഗേ 68'തിയറി ഹെൻ‌റി 77'ലിസറസു 85' ജൂൺ 24, 1998 25 px ഫ്രാൻ‌സ്2 - 1 (1-1)25 px ഡെന്മാർക്ക്കാണികൾ: 39,100യൂറി യോർക്കെഫ് 12'മൈക്കൽ ലൌഡ്രപ് 42'ഇമ്മാനുവൽ പെറ്റി 56' 25 px ദക്ഷിണാഫ്രിക്ക2 - 2 (1-1)25 px സൗദി അറേബ്യകാണികൾ: 31,800ഷോൺ ബർറ്റ്ലെറ്റ് 19'അൽ ജബ്ബാർ 45'ഷോൺ ബർറ്റ്ലെറ്റ് 90'+4'യൂസഫ് അൽ തുനിയൻ 74' കലാശക്കളി ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ബ്രസീൽ ഈ ലോകകപ്പിന്റെ ഫൈനലിലെത്തിയത്. പെലെയെ സമ്മാനിച്ച ബ്രസീലിന്‌ സെമിഫൈനലിൽ ഹോളണ്ടിനെ കീഴടക്കാൻ പെനാൽറ്റി വരെ കാത്തിരിക്കേണ്ടി വന്നു. എന്നാൽ കപ്പിൽ മുത്തമിടാനുള്ള ഫ്രാൻസിന്റെ യാത്ര സുഗമമായിരുന്നു. ലിലിയൻ തുറാം‍ അടിച്ച രണ്ടു ഗോളുകളോടെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ സ്വപ്‌നങ്ങൾ തകർത്ത്‌ ഫ്രാൻസ്‌ ഫൈനലിൽ പ്രവേശിച്ചു. ജൂലൈ 12ന് കലാശക്കളിക്ക്‌ അരങ്ങൊരുങ്ങി. കളിയാരംഭിച്ച്‌ 27 ആം മിനിറ്റിൽ സിനദീൻ സിഡാന്റെ ഹെഡ്ഡറിൽ ബ്രസീലിന്റെ ഗോൾമുഖം കുലുങ്ങി. അതിന്റെ ആഘാതത്തിൽനിന്ന്‌ ബ്രസീലിന്‌ പിന്നീട്‌ കരകയറാൻ ആയതുമില്ല. മൈക്കേൽ ഡിസെയിലി ചുവപ്പുകാർഡു കണ്ട് പുറത്തായി ഫ്രാൻസിന്റെ അംഗബലം കുറഞ്ഞപ്പോൾ ബ്രസീൽ തിരിച്ചുവരുമെന്നു കരുതിയവർ ഏറെയായിരുന്നു. പക്ഷേ ഫ്രാൻസിന്റെ പത്തംഗ നിര കൂടുതൽ ശക്തമായതേയുള്ളു. കളിയുടെ അവസാന നിമിഷത്തിൽ ഇമ്മാനുവൽ പെറ്റിറ്റിന്റെ കാലുകളുതിർത്ത സുന്ദരൻ ഗോൾ ബ്രസീലിന്റെ പതനം പൂർത്തിയായി. ലോകകപ്പു കണ്ട് ഏറ്റവും ഏകപക്ഷീയമായ ഫൈനൽ മത്സരമായിരുന്നു ഫ്രാൻ‌സിലേത്. വർഗ്ഗം:ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ വർഗ്ഗം:1998 ഫിഫ ലോകകപ്പ്‎
ഫുട്ബോൾ ലോകകപ്പ് 1990
https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_1990
പതിനാലാമത് ലോകകപ്പ് ഫുട്ബോൾ 1990 ജൂൺ 8 മുതൽ ജൂലൈ 8 വരെ ഇറ്റലിയിൽ അരങ്ങേറി. രണ്ടാം തവണയാണ് ഇറ്റലി കപ്പിന് ആഥിത്യം വഹിക്കുന്നത്. തൊട്ടുമുൻപത്തെ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമായിരുന്നു ഇറ്റലിയിലും. എന്നാൽ ഇത്തവണ നിലവിലുള്ള ചാമ്പ്യന്മാരായ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ജർമ്മനി(പശ്ചിമ ജർമ്മനി) മൂന്നാം തവണ കിരീടം ചൂടി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഫൈനലിൽ ഒരേയൊരു ഗോൾ മാത്രം പിറന്നത്‌. ആ ഗോളാവട്ടെ പെനാൽറ്റിയുടെ സൃഷ്ടിയും! അതുകൊണ്ടുതന്നെ ഏറ്റവും വിരസമായ ലോകകപ്പായി ഇറ്റലി’90 വിലയിരുത്തപ്പെടുന്നു. 1986ലെ രീതിയിൽ തന്നെയായിരുന്നു മത്സര ക്രമീകരണങ്ങൾ. യോഗ്യതാ റൌണ്ട് കടന്നെത്തിയ 24 ടീമുകളെ ആറു ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും ചേർന്ന് 16 ടീമുകൾ മത്സരിക്കുന്ന നോക്കൌട്ട് ഘട്ടമായിരുന്നു അടുത്തത്. പിന്നീട് ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ. കോസ്റ്റാറിക്ക, അയർലൻ‌ഡ്, യു.എ.ഇ എന്നീ ടീമുകളുടെ പ്രഥമ ലോകകപ്പായിരുന്നു ഇത്. വമ്പൻ അട്ടിമറി കണ്ടുകൊണ്ടാണ് ഈ ലോകകപ്പ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായന്ന അർജന്റീനയെ ഏവരും എഴുതിത്തള്ളിയിരുന്ന കാമറൂൺ ഒരു ഗോളിന് അട്ടിമറിച്ചു. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയിച്ച് അർജന്റീന ഫൈനലിലെത്തുകതന്നെ ചെയ്തു. ക്വാർട്ടർ ഫൈനൽ വരെ അട്ടിമറി പരമ്പര തുടർന്ന കാമറൂൺ ഈ ഘട്ടംവരെയെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി. കളിയിൽനിന്നും വിരമിക്കാൻ തീരുമാനിച്ച ശേഷം ടീമിൽ തിരിച്ചെത്തിയ കാമാറൂണിന്റെ റോജർ മില്ല എന്ന മുപ്പത്തെട്ടുകാരനായിരുന്നു ഇറ്റലിയിലെ സംസാരവിഷയം. ഇറ്റലിയുടെ സാൽ‌വദർ ഷിലാച്ചി ആറു ഗോളടിച്ച് ഏറ്റവും കൂടുതൽ ഗോൾനേടുന്ന താരത്തിനുള്ള സുവർണ്ണ പാദുകം കരസ്ഥമാക്കി. തകർപ്പൻ രക്ഷപ്പെടുത്തലുകളിലൂടെ അർജന്റീനയുടെ ഗോൾവലയം കാത്ത സെർജിയോ ഗോയ്ക്കോഷ്യ ആയിരുന്നു ഈ ടൂർണമെന്റിൽ ശ്രദ്ധനേടിയ മറ്റൊരു താരം. തണുപ്പൻ മത്സരങ്ങൾ മാത്രം കാഴ്ചവെച്ച്‌ ക്വാർട്ടർ ഫൈനൽ വരേക്കും ഇഴയുകയായിരുന്നു ലോകകപ്പ്‌ മത്സരങ്ങൾ. അർജന്റീന യൂഗോസ്ലാവിയയേയും ഇറ്റലി അയർലൻ‌ഡിനേയും ജർമനി ചെക്കോസ്ലാവാക്ക്യയേയും ഇംഗ്ലണ്ട്‌ കാമറൂണിനേയും തോൽപ്പിച്ചതോടെ സെമി-ഫൈനലിനുള്ള ടീമുകൾ തീരുമാനിക്കപ്പെട്ടു. രണ്ടു സെമി-ഫൈനൽ മത്സരങ്ങളും അവസാനിച്ചത്‌ പെനാൽറ്റിയിലായിരുന്നു. ആദ്യ സെമി അർജന്റീനയും ഇറ്റലിയും തമ്മിലായിരുന്നു. മറഡോണയടക്കമുള്ള അർജന്റീനയുടെ പടക്കുതിരകൾ ഉന്നം പിഴക്കാതെ എല്ലാ കിക്കുകളും ഗോളാക്കിയപ്പോൾ ഇറ്റലിയുടെ ഡൊണാഡോണിക്കും സെറെനെയ്ക്കും ഉന്നം പിഴച്ചു. വളരെ അനായാസമായി അർജന്റീന ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുള്ള മത്സരത്തിലാവട്ടെ, മത്തായൂസും ബ്രഹ്മിയുമടക്കമുള്ള ജർമ്മൻ സിംഹങ്ങൾ ഗോൾമുഖം കുലുക്കിയപ്പോൾ പിയേഴ്‌സും വാഡലും ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങളെ തകർത്തു. പ്രതിരോധാത്മക ശൈലിയും പരുക്കൻ അടവുകളും നിറഞ്ഞു നിന്ന ഇറ്റലി’90 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിരസമായ കപ്പായി വിലയിരുത്തപ്പെടുന്നു. ജേതാക്കളായ പശ്ചിമ ജർമ്മനിയൊഴികെ മിക്ക ടീമുകളും പ്രതിരോധത്തിലൂന്നിയ കളിയാണ് കാഴ്ച വച്ചത്. അഞ്ചുകളികളിൽ നിന്ന് ഏഴു ഗോളുകൾ മാത്രം നേടിയ അർജന്റീന ഫൈനൽ വരെയെത്തി എന്നതിൽനിന്നും ഈ ലോകകപ്പ് എത്രത്തോളം വിരസമായിരുന്നു എന്നു മനസ്സിലാക്കാം. മൊത്തം 16 താരങ്ങൾ ചുവപ്പു കാർഡ് കണ്ടു പുറത്തായി. നോക്കൌട്ട് ഘട്ടത്തിലെ മിക്ക മത്സരങ്ങളും പെനൽറ്റി ഷൂട്ടൌട്ടിലാണ് അവസാനിച്ചത്. ഈ പ്രവണതയെത്തുടർന്നാണ് പെനൽറ്റി ഷൂട്ടൌട്ട് ഒഴിവാക്കാനുള്ള സുവർണ്ണ ഗോൾ നിയമം പരീക്ഷിക്കുവാൻ ഫിഫ തീരുമാനിച്ചത്. വർഗ്ഗം:ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ വർഗ്ഗം:1990 ഫിഫ ലോകകപ്പ്‎
ഫുട്ബോൾ ലോകകപ്പ് 1994
https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_1994
പതിനഞ്ചാമത് ലോകകപ്പ് ഫുട്ബോൾ 1994 ജൂൺ 17 മുതൽ ജൂലൈ 17 വരെ അമേരിക്കയിൽ അരങ്ങേറി. ഫുട്ബോളിൽ ശക്തമായ സാന്നിധ്യമില്ലെങ്കിലും വാണിജ്യ താല്പര്യങ്ങൾ മുൻ‌നിർത്തി ഫിഫ ലോകകപ്പ് നടാടെ അമേരിക്കയിലെത്തുകയായിരുന്നു. ഫുട്ബോൾ ആരാധകർ അധികമില്ലാത്ത അമേരിക്കയിൽ ലോകകപ്പ് സംഘടിപ്പിക്കുന്നത് വിമർശനങ്ങൾ വിളിച്ചുവരുത്തി. എന്നാൽ കാണികളുടെ തള്ളിക്കയറ്റംകൊണ്ട് ശ്രദ്ധനേടിയ പരിപാടിയായി യു.എസ്.എ ‘94 മാറി . ടൂർണമെന്റിലാകെ 36 ലക്ഷത്തോളം കാണികളാണ് മത്സരങ്ങൾ കാണാനെത്തിയത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു വാസ്തവത്തിൽ പതിനഞ്ചാം ലോകകപ്പ് വിജയകരമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി പെനൽറ്റി ഷൂടൗട്ടിലൂടെ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിനും യു.എസ്.എ ‘94 വേദിയായി. ഫൈനൽ കളിച്ച ബ്രസീലും ഇറ്റലിയും അധികസമയത്തും ഗോളടിക്കാത്തതിനെത്തുടർന്നായിരുന്നു പെനൽറ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്. ഷൂട്ടൗട്ടിൽ 3-2ന് ഇറ്റലിയെ കീഴടക്കി ബ്രസീൽ ഇരുപതു വർഷങ്ങൾക്കു ശേഷം വീണ്ടും കിരീടം ചൂടി. 24 ടീമുകളാണ് യു.എസ്.എ ‘94ൽ അണിനിരന്നത്. നൈജീരിയ, ഗ്രീസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. 52 കളികളിലായി 142 ഗോളുകൾ പിറന്നു. 1986, 1990 ലോകകപ്പുകളിലെ ശ്രദ്ധാകേന്ദ്രമായിരുന്ന അർജന്റീനയുടെ ഡിയേഗോ മറഡോണ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് പുറത്തായതാണ് ഈ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന സംഭവം. അർജന്റീനക്കാർക്ക് പ്രധാന താരമില്ലാതെ ടൂർണമെന്റിലുടനീളം കളിക്കേണ്ടിവന്നു . അമേരിക്കയ്ക്കെതിരേ നടന്ന മത്സരത്തിൽ സ്വന്തം പോസ്റ്റിലേക്ക് അബദ്ധത്തിൽ ഗോളടിച്ച കൊളംബിയയുടെ ആന്ദ്രേ എസ്കോബറായിരുന്നു മറ്റൊരു ദുരന്ത കഥാപാത്രം. പത്തു ദിവസത്തിനുശേഷം നാട്ടിലേക്കു മടങ്ങിയ എസ്കോബറിനെ അക്രമികൾ വെടിവച്ചുകൊന്നു. ലോകകപ്പിൽ എക്കാലത്തും വേദനിപ്പിക്കുന്ന ഓർമ്മയാണ് എസ്കോബർ. അമേരിക്കൻ കപ്പ്‌ ചില അപൂർവ നേട്ടങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുകയുണ്ടായി. റഷ്യക്കെതിരെ കാമറൂണിന്റെ ആശ്വാസ ഗോളുമായെത്തിയ റോജർ മില്ലയാണ്‌ ലോകകപ്പ്‌ ഫൈനൽ മത്സരങ്ങളിൽ വലകുലുക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ. കാമറൂണിന്റെ സിംഹങ്ങളെ തകർത്ത്‌ റഷ്യൻ ടീമിനെ വിജയത്തിലേക്ക്‌ നയിച്ച ഓലേഗ്‌ സാലെങ്കോയാണ്‌ മറ്റൊരു റെക്കോഡിട്ടത്‌ - 60 മിനിറ്റിനുള്ളിൽ 5 ഗോളടിച്ച ആദ്യത്തെ കളിക്കാരനായി മാറി ഓലേഗ്‌ സാലെങ്കോ!. മൊത്തത്തിൽ ആറു ഗോൾ നേടിയ സാലെങ്കോയും ബൾഗേറിയയുടെ ഹ്രിസ്റ്റോ സ്റ്റോയിക്കോവും ഏറ്റവും കൂടുതൽ ഗോൾനേടുന്നവർക്കുള്ള സുവർണ്ണ പാദുകം പങ്കിട്ടു. ബ്രസീലിന്റെ റൊമാരിയോ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വർണ്ണ പന്ത് കരസ്ഥമാക്കി. വർഗ്ഗം:ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ വർഗ്ഗം:1994 ഫിഫ ലോകകപ്പ്‎
ഇറ്റലി ലോകകപ്പ്‌, പെനാൽട്ടികളുടെ ഘോഷയാത്ര
https://ml.wikipedia.org/wiki/ഇറ്റലി_ലോകകപ്പ്‌,_പെനാൽട്ടികളുടെ_ഘോഷയാത്ര
തിരിച്ചുവിടുക ഫുട്ബോൾ ലോകകപ്പ് 1990
ഫിഫ
https://ml.wikipedia.org/wiki/ഫിഫ
ഫുട്ബോൾ എന്ന കായികകേളിയുടെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ (ഫ്രഞ്ച്: Fédération Internationale de Football Association). 2004ൽ ഫിഫ ശതാബ്ദി ആഘോഷിച്ചു. right ചരിത്രം ഏഴു രാജ്യങ്ങളിൽ നിന്നുളള സംഘടനകളുടെ യോഗം 1904-ൽ ചേർന്നാണ്‌ കായികമത്സരങ്ങൾക്ക്‌ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ ഫിഫ രൂപികരിച്ചത്‌. ഈ രാജ്യങ്ങളെല്ലാം യൂറോപ്പിൽനിന്നുള്ളവയായിരുന്നു. പാരീസിലായിരുന്നു ആസ്ഥാനം. റോബെർട്ട്‌ ഗ്യൂറിനാണ്‌ ആദ്യ പ്രസിഡന്റ്‌. കടലാസിൽ മാത്രം അടങ്ങിയ ഈ സംഘടനയെ പ്രവർത്തനോന്മുഖമാക്കാൻ പ്രവർത്തക സമിതി വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്‌. 1910 ൽ ദക്ഷിണാഫ്രിക്കയും 1912 ൽ അർജന്റീനയും ചിലിയും 1913 ൽ അമേരിക്കയും അംഗങ്ങളായി ചേർന്നതോടെ ഫിഫയൊരു അന്തർദ്ദേശീയ സംഘടനയായി മാറുകയായിരുന്നു. യൂൾ റിമെ വളർന്ന്‌ കൊണ്ടിരുന്ന ഈ സംഘടനക്കേറ്റ ആഘാതമായിരുന്നു 1914 തുടങ്ങിയ ഒന്നാം ലോകമഹായുദ്ധം. ഫിഫയുടെ പ്രവർത്തനങ്ങളെ യുദ്ധം പേരിനുമാത്രമാക്കി മാറ്റി. സംഘടന ഇല്ലാതായേക്കുമോ എന്ന്‌ ഫുട്ബോൾ പ്രേമികൾ ആശങ്കാകുലരായിരിക്കവെയാണ്‌ 1921 ൽ യൂൾ റിമെ ഫിഫയുടെ മൂന്നാമത്തെ പ്രസിഡന്റാവുന്നത്‌. 33 കൊല്ലം അദ്ദേഹം പ്രസിഡന്റായി തുടർന്നു. സ്വന്തം ചോരയും നീരും കൊടുത്താണ്‌ യൂൾ റിമെ ഫിഫയെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചതെന്നു പറയാം. 48 കാരനായ ഈ ഫ്രഞ്ച്കാരനുമുന്നിൽ യൂറോപ്യൻ രാജ്യങ്ങൾ വാതിലുകൾ കൊട്ടിയടച്ചു. ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന്‌ കരകയറാതെ ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു അവയുടെ നിലപാട്‌. 1930-ൽ ഉറുഗ്വെയിൽ ആദ്യത്തെ ലോകകപ്പ്‌ യൂറോപ്പ്‌ പുറംതിരിഞ്ഞുനിന്നിട്ടും യൂൾ റിമെക്ക്‌ കുലുക്കമുണ്ടായില്ല. ഫുട്ബോളിന്‌ ഒരു ലോക ചാമ്പ്യൻഷിപ്പുണ്ടാക്കാൻ 1928 ൽ യൂൾ റിമെ തീരുമാനമെടുത്തു. 1930 ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമാഘോഷിക്കാൻ കോപ്പ്‌ കൂട്ടിയിരുന്ന ഉറുഗ്വെ ഈ ചാമ്പ്യൻഷിപ്പിന്റെ ആതിഥേയത്വം വഹിക്കാൻ തയ്യാറായി. ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പിനോട്‌ വിമുഖത കാണിച്ച യൂറോപ്യൻ രാജ്യങ്ങളുമായി റിമെ ബന്ധപ്പെട്ടു. എല്ലാ രാജ്യങ്ങളോടും ലോകകപ്പിൽ പങ്കെടുക്കാൻ റിമെ അഭ്യർത്ഥിച്ചു. റിമെയുടെ അഭ്യർത്ഥനയ്ക്ക്‌ ഫലമുണ്ടായി. അവസാനം യൂറോപ്പിൽനിന്ന്‌ മൂന്ന്‌ രാജ്യങ്ങളോടെ, മൊത്തം പതിമൂന്ന്‌ രാജ്യങ്ങൾ പങ്കെടുത്ത ആദ്യത്തെ ലോകകപ്പ്‌ ഉറുഗ്വെയിൽ അരങ്ങേറി. അംഗരാഷ്‌ട്രങ്ങൾ 85 ഉറുഗ്വെ ലോകകപ്പ്‌ വിജയകരമായി സമാപിച്ചതോടെ റിമെയ്ക്കു പിന്തിരിഞ്ഞ്‌ നോക്കേണ്ടി വന്നില്ല. 1954 ൽ ഫിഫയുടെ പ്രസിഡന്റ്‌ പദവിയിൽ നിന്ന്‌ പ്രായാധിക്യം മൂലം യൂൾ റിമെ വിരമിച്ചപ്പോൾ സംഘടനയിലെ അംഗരാഷ്ട്രങ്ങളുടെ എണ്ണം 85 ആയിരുന്നു. യൂൾസിന്‌ ശേഷം ഫിഫയുടെ കടിഞ്ഞാണേറ്റെടുത്ത നാലാമത്തെ പ്രസിഡന്റായ വില്ല്യം സീൽഡ്രോയേഴ്‌സാണ്‌ സംഘടനയുടെ അമ്പതാം വാർഷികം നടത്തിയത്‌. പിന്നെയൊരിക്കലും ഫിഫയ്ക്ക്‌ കഷ്ടപ്പെടേണ്ടി വന്നില്ല. ഓരോ ലോകകപ്പിനും അംഗരാജ്യങ്ങളുടെ എണ്ണം കൂടിവന്നു. അംഗ സംഖ്യയിൽ ഐക്യ രാഷ്ട്ര സഭയെക്കാൾ മുന്നിലെത്തി. ഫിഫ ഒരു സ്വകാര്യ സംഘടനയായിരുന്നതിനാൽ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ഒരു സഹായവും ഉണ്ടായിരുന്നില്ല. എന്നാൽ ടിവി, റേഡിയോ തുടങ്ങിയ മാധ്യമങ്ങൾക്ക്‌ ലോകകപ്പ്‌ ഒരു മഹോത്സവമായിരുന്നതിൽ സംഘടനയ്ക്ക്‌ പണത്തിന്‌ പഞ്ഞമുണ്ടായിരുന്നില്ല. ഹവലേഞ്ച്‌ യുഗം ഫിഫയുടെ മുപ്പത്തിയുമ്പതാം കോൺഗ്രസ്സിൽ ജോവോ ഹവലേഞ്ച്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ സംഘടനയുടെ പുതുയുഗം ആരംഭിക്കുന്നത്‌. ഫുട്ബോൾ വെറുമൊരു മത്സരമായി അധ:പതിച്ച്‌ പോവാതെ തലമുറകളിൽനിന്ന്‌ തലമുറകളിലേക്ക്‌ പകരുന്ന ഒരു സംസ്കാരമായി മാറണം എന്നായിരുന്നു ഹവലേഞ്ചിന്റെ ആശയം. ഇതിനായി ഫിഫയെ ഹവലേഞ്ച്‌ നവീകരിച്ചെടുത്തു. 12 പേർ മാത്രമുണ്ടായിരുന്ന ഓഫീസ്‌, അഞ്ചു സ്ഥലങ്ങളിലേക്ക്‌ വ്യാപിപ്പിക്കുകയും നൂറോളം ജീവനക്കാരെ പുതുതായെടുക്കുകയും ചെയ്‌തു. സമകാലികം പാരീസിൽ നടന്ന അമ്പത്തിയൊന്നാം കോൺഗ്രസ്സിൽ വാർദ്ധക്യസഹജമായ കാരണങ്ങളാൽ ഹവലേഞ്ച്‌ സ്ഥാനമൊഴിയുകയും സെപ് ബ്ലാറ്റർ എന്ന ജോസഫ്‌ എസ്‌. ബ്ലാറ്റർ പുതിയ പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്‌തു. 2002ലെ കൊറിയ ജപ്പാൻ ലോകകപ്പ്‌, 2006ലെ ജർമ്മനി ലോകകപ്പ് എന്നിവ ഈ പ്രതിഭാധനന്റെ സംഘാടകത്വത്തിലാണ്‌ അരങ്ങേറിയത്. പരാതികളുയർന്ന തെരഞ്ഞെടുപ്പാണെങ്കിൽക്കൂടി, 2011 ജൂൺ മാസത്തിൽ സെപ് ബ്ലാറ്റർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വർഗ്ഗം:ഫുട്ബോൾ സംഘടനകൾ
കൽപന ചൗള
https://ml.wikipedia.org/wiki/കൽപന_ചൗള
കൽപ്പന ചൗള ഹരിയാന ജില്ലയിലെ കർണാലിലാണ് ജനിച്ചത് കല്പനചൗളയുടെ അച്ഛനായ ബനാർസി ലാൽ ചൗളയുടെ സ്വപ്നം മകളെ ഡോക്ടറോ അധ്യാപികയോ ആക്കണം എന്നായിരുന്നു. എന്നാൽ കൽപ്പന ചൗളയുടെ താൽപര്യം ബഹിരാകാശത്ത് പോകണം എന്നായിരുന്നു അതിനായി പഞ്ചാബ് എൻജിനീയറിങ് കോളേജിലും ചണ്ഡീഗണ്ട് കോളേജിലും പോയി പഠിച്ചു ബഹിരാകാശത്ത് പോയി. By anagha krishnan 7th standard. S. S. V. U. P. S. Kallara 2023-2024 batch Kerala, kottayam,kallara ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കൽപന ചാവ്‌ല (Kalpana Chawla,1962 മാർച്ച് 17 - 2003 ഫെബ്രുവരി 1). ഇന്ത്യയിൽ ജനിച്ച് അമേരിക്കൻ പൗരത്വമെടുത്ത കൽപന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ മരണമടഞ്ഞു. 1997ലും നാസയുടെ ബഹിരാകാശയാത്രയിൽ അവർ അംഗമായിരുന്നു. ജീവിതരേഖ ഹരിയാനയിലെ കർണാലിലാണ് കൽപന ചൗള ജനിച്ചത്. കർണാലിലെ ടഗോർബാൽ നികേതനിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1982ൽ പഞ്ചാബ് എൻജിനീയറിങ് കോളേജിൽ നിന്ന് എയറോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. തന്റെ കോളജിൽ നിന്ന് ഈ വിഷയത്തിൽ ബിരുദമെടുത്ത ഒരേയൊരു വനിതയായിരുന്നു കൽപന. ആകാശകൗതുകങ്ങളോടുള്ള അദമ്യമായ അഭിനിവേശമായിരുന്നു മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽപനയെ പ്രേരിപ്പിച്ചത്. ബിരുദാനന്തര ബിരുദ പഠനത്തിന് അമേരിക്കയിലെത്തിയ കൽപന ആർളിംഗ്ടണിലെ ടെക്സാസ് സർവ്വകലാശാലയിൽ ചേർന്നു. 1984ൽ എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 1986ൽ സയൻസിൽ രണ്ടാമതൊരു ബിരുദംകൂടി കരസ്ഥമാക്കി. 1988ൽ കൊളറാഡോ സർവ്വകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും(പി‌എച്ച്‌ഡി). അതേ വർഷം നാസയുടെ കാലിഫോർണിയയിലുള്ള ഗവേഷണ കേന്ദ്രത്തിൽ ജോലിക്കു ചേർന്നു. അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ദ്ധ്യം നേടി. വിമാനങ്ങളോടുള്ള ഈ അടങ്ങാത്ത സൗഹൃദം അവളുടെ ജീവിതത്തെ ഒരു വൈമാനികനുമായി അടുപ്പിച്ചു. ജീൻ പിയറി ഹാരിസൺ അങ്ങനെ കൽപനയുടെ ജീവിത പങ്കാളിയായി. വൈമാനിക പരിശീലകനും സാങ്കേതിക എഴുത്തുകാരനുമായിരുന്നു ഹാരിസൺ. അമേരിക്കൻ പൗരത്വം നേടിയ ജീൻ പിയറി ഹാരിസണെ 1983 ഡിസംബർ രണ്ടിന് വിവാഹം ചെയ്തു. പിന്നീട് കല്പനയും അമേരിക്കൻ പൗരത്വം സ്വീകരിച്ചു.-കല്പന ചാവ്‌ല ഓർമ്മയായിട്ട് ബഹിരാകാശ യാത്രകൾ thumb|right|300px|എസ് ടി എസ്-87 യാത്രാ സംഘത്തിനൊപ്പം കൽ‌പന. 1995-ൽ നാസയുടെ ബഹിരാകാശ ഗവേഷണ സംഘത്തിൽ അംഗമായതോടെ തന്റെ എക്കാലത്തെയും സ്വപ്നമായ ബഹിരാകാശ യാത്രയിലേക്കുള്ള വാതിലുകൾ കൽപനയ്ക്കു മുമ്പിൽ തുറന്നു. കൊളംബിയ എന്ന ബഹിരാകാശ വാഹന ദൌത്യത്തിൽ അംഗമാകാൻ പ്രതീക്ഷയോടെ അപേക്ഷ നൽകി. വിദ്യാഭ്യാസ പശ്ചാത്തലം, വിമാനം പറത്തുന്നതിലുള്ള വൈദഗ്ദ്ധ്യം, അസാധാരണ ശാരീരികക്ഷമത എന്നീ ഘടകങ്ങൾ പരിഗണിച്ച് നാസ 1996ൽ കൽപനയെയും ബഹിരാകാശ യാത്രാ സംഘത്തിൽ അംഗമാക്കി. ആദ്യയാത്ര നാസയുടെ എസ് ടി എസ്-87 എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായായിരുന്നു കൽപനയുടെ ആദ്യ ശൂന്യാകാശ യാത്ര. കൊളംബിയ ബഹിരാകാശ വാഹനം എന്ന ബഹിരാകാശ വാഹനത്തിൽ 1997 നവംബർ 19ന് അഞ്ച് സഹഗവേഷകർക്കൊപ്പം അവൾ ചരിത്രത്തിലേക്ക് പറന്നുയർന്നു. ഇന്ത്യയിൽ ജനിച്ചവരിൽ കൽപനയ്ക്കു മുമ്പ് രാകേഷ് ശർമ്മ മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എന്നാൽ അമേരിക്കൻ പൗരത്വമെടുത്ത് അമേരിക്കയെ പ്രതിനിധീകരിച്ചുതന്നെയാണ് കൽപന ചരിത്രം കുറിച്ചത്. രാകേഷ് ശർമ്മയാകട്ടെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇന്ത്യയെയാണു പ്രതിനിധീകരിച്ചത്. ആദ്യയാത്രയിൽ 375 മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈൽ ദൂരം താണ്ടി. ഇതിനിടയിൽ സൂര്യന്റെ ഉപരിതല താപത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾക്കായി നാസ വികസിപ്പിച്ച സ്പാർട്ടൻ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാനും അവർ നിയുക്തയായി. എന്നാൽ ഇവിടെ സംഭവിച്ച പിഴവുകൾ മൂലം ഉപഗ്രഹം ഗതിമാറിപ്പോയിരുന്നു. ഇതേത്തുടർന്ന് സ്പാർട്ടനെ നേർഗതിയിലാക്കാൻ സഹയാത്രികരായ വിൻസ്റ്റൺ സ്കോട്ടിനും താക്കോ ദോയിക്കും ശൂന്യാകാശ നടത്തമെന്ന വിഷമകരമായ ദൌത്യമേറ്റെടുക്കേണ്ടി വന്നു. കൽപന വരുത്തിയ പിഴവായി തുടക്കത്തിൽ കരുതപ്പെട്ടെങ്കിലും അഞ്ചുമാസമെടുത്ത് നാസ നടത്തിയ അന്വേഷണത്തിൽ സോഫ്റ്റ്‌വെയർ ഇന്റർഫേസിലെ പിഴവുകളായിരുന്നു യഥാർഥവില്ലൻ. നാസ കൽപനയെ കുറ്റവിമുക്തയാക്കുകയും ചെയ്തു. കൊളംബിയ ദുരന്തം thumb|300px|right|കൊളംബിയ ദുരന്തത്തിനു മുൻപ് ബഹിരാകാശത്തു വച്ചെടുത്ത ചിത്രത്തിൽ കൽ‌പന സഹയാത്രികർക്കൊപ്പം. ദുരന്തത്തിൽ ഏഴു പേരും മരിച്ചു. ആദ്യയാത്രയിൽ തന്റേതല്ലാത്ത പിഴവുകളുടെ പേരിൽ ഒട്ടേറെ വിമർശനങ്ങൾ കേട്ടെങ്കിലും അതൊന്നും കൽപനയെ തളർത്തിയില്ല. അവരുടെ കഴിവുകൾക്ക് അടിവരയിടാനെന്നോണം എസ് ടി എസ് 107 എന്ന ബഹിരാകാശ ദൌത്യത്തിലും നാസ കൽപനയെ അംഗമാക്കി. 2000ൽ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും യാത്ര നടത്തേണ്ട കൊളംബിയയിൽ അടിക്കടി പിഴവുകൾ കണ്ടെത്തിയതിനാൽ ദൗത്യം 2003 വരെ നീണ്ടു. ഒടുവിൽ 2003 ജനുവരി 16ന് കൽപന രണ്ടാം തവണയും ബഹിരാകാശത്തേക്കു പറന്നുയർന്നു. ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. എന്നാൽ വിധിവൈപരീത്യമെന്നു പറയട്ടെ സുപ്രാധാനമായ ഈ ഗവേഷണത്തിൽ പങ്കാളികളായ ആകാശചാരികൾക്ക് പിന്നീടൊരിക്കലും ബഹിരാകാശ യാത്ര നടത്താനായില്ല. പതിനേഴു ദിവസത്തെ ഗവേഷണങ്ങൾക്കു ശേഷം 2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ കൊളംബിയ ചിന്നിച്ചിതറി. കൽപനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു. ഭൌമമണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി. ആദ്യയാത്രയിൽ കൽപന വരുത്തിയ പിഴവുകളാണ് കൊളംബിയ പൊട്ടിത്തെറിക്കാൻ കാരണമായതെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ ദുരന്തത്തിനുശേഷം ഏതാനും വാർത്താ മാധ്യമങ്ങളിൽ വന്നിരുന്നു. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇത്തരം പ്രചരണങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ നാസ കൽപനയെ അസാധാരണയായ ബഹിരാകാശ സഞ്ചാരി എന്നു വിശേഷിപ്പിച്ച് കൽപനയോട് ആദരവു പ്രകടിപ്പിക്കുകയാണു ചെയ്തത്. വ്യക്തിവിശേഷങ്ങൾ ഹരിയാനയിലെ ഒരു സാധാരണ ഗ്രാമത്തിലാണു ജനിച്ചു വളർന്നതെങ്കിലും അമേരിക്കയിലെത്തിയശേഷം കൽപന അമേരിക്കൻ ജീവിത ശൈലിയാണ് പിന്തുടർന്നത്. ഇന്ത്യൻ ബന്ധം ഭക്ഷണത്തിലും സംഗീതത്തിലും മാത്രമൊതുങ്ങി. തികഞ്ഞ സസ്യാഹാരിയായിരുന്നു അവർ. ആത്മീയത കലർന്ന സംഗീതത്തോടായിരുന്നു അഭിനിവേശം. അവസാന യാത്രയിൽ കയ്യിലെടുത്ത സംഗീത ആൽബങ്ങൾക്കൊപ്പം രവി ശങ്കറിന്റെ സിത്താർ രാഗങ്ങളുമുണ്ടായിരുന്നു. പക്ഷിനിരീക്ഷണം, വിമാനം പറത്തൽ, വായന ഇവയൊക്കെയായിരുന്നു കൽപനയുടെ ഇഷ്ട വിനോദങ്ങൾ. ഇതും കാണുക ഇന്ത്യൻ വംശജരായ ബഹിരാകാശസഞ്ചാരികൾ രാകേഷ് ശർമ്മ സുനിത വില്യംസ് നുറുങ്ങുകൾ കാലാവസ്ഥാ പഠനങ്ങൾക്കായുള്ള ഇന്ത്യയുടെ മെറ്റ്സാറ്റ് ഉപഗ്രഹ പരമ്പരകൾക്ക് കൽപനയുടെ പേരാണു നൽകിയിരിക്കുന്നത്. കൊളംബിയ ദുരന്തത്തിന് മുമ്പ് ഭ്രമണ പഥത്തിലെത്തിയ മെറ്റ്സാറ്റ് -1 കൽപന-1 എന്നു പുനർനാമകരണം ചെയ്തു. ന്യൂയോർക്ക് നഗരത്തിലെ പ്രധാന വഴികളിലൊന്നായ 74th Streetന്റെ ഒരു ഭാഗം (ജാക്ക്സൺ ഹെയ്റ്റ്സ് ഭാഗം) കൽപനയുടെ ബഹുമാനാർത്ഥം 74th Street Kalpana Chawla Way എന്നാക്കിമാറ്റിയിട്ടുണ്ട്.-ബി.ബി.സി. വാർത്താശകലം കൽപനയുടെ ജന്മനഗരമായ കർണാലിൽ ഹരിയാന ഗവണ്മെന്റ് നിർമ്മിച്ച മെഡിക്കൽ കോളേജിന് 'കൽപന ചാവ് ല ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്നാണ് പേര് നല്കിയിട്ടുള്ളത്. ബഹിരാകാശ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്കായി അന്താരാഷ്ട്ര ബഹിരാകാശ സർവകലാശാല (International Space University - ISU) പൂർവ്വവിദ്യാർഥി സംഘടന 2010 മുതൽ 'The Kalpana Chawla ISU Scholarship fund' ഏർപ്പെടുത്തി. ടെക്സാസ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥി സംഘടന (The Indian Students Association - ISA) ടെക്സാസ് സർവകലാശാലയിലെ മികച്ച ഇന്ത്യൻ വിദ്യാർഥികൾക്കായി 2005 മുതൽ കൽപന ചാവ് ല മെമ്മോറിയൽ പുരസ്കാരം നല്കി വരുന്നു. അവലംബം വർഗ്ഗം:ഭൗതികശാസ്ത്രം വർഗ്ഗം:ബഹിരാകാശസഞ്ചാരികൾ വർഗ്ഗം:1962-ൽ ജനിച്ചവർ വർഗ്ഗം:2003-ൽ മരിച്ചവർ വർഗ്ഗം:ഇന്ത്യൻ ബഹിരാകാശസഞ്ചാരികൾ വർഗ്ഗം:വനിതാ ബഹിരാകാശസഞ്ചാരികൾ വർഗ്ഗം:അമേരിക്കൻ ബഹിരാകാശസഞ്ചാരികൾ വർഗ്ഗം:കൊളറാഡോ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ വർഗ്ഗം:കൊളംബിയ ബഹിരാകാശ ദുരന്തം
മോഹിനിയാട്ടം
https://ml.wikipedia.org/wiki/മോഹിനിയാട്ടം
മോഹിനിയാട്ടം (Mohiniyattam) കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്http://www.mohiniyattam.com/mohiniyattam.html. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം.Mathrubhumi Thozhilvartha Harisree, 2012 June 23, page 8 കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു. ചരിത്രം ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്. "മോഹിനിയാട്ട "ത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി ക്രിസ്ത്വബ്ദം 1809-ൽ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. നാരായണൻ നമ്പൂതിരിക്ക് സമകാലീനനായിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽകൃതിയിലും ഈ നൃത്തരൂപത്തെക്കുറിച്ചു പരാമർശമുണ്ട്. "ഘോഷയാത്ര" എന്ന തുള്ളൽക്കവിതയിൽ ചുറ്റുമുള്ള ഐശ്വര്യസമൃദ്ധിയെ വർണ്ണിക്കുന്നതിനിടയ്ക്ക് അദ്ദേഹം ആ കാലത്തു നാട്ടിൽ നിലവിലുള്ള എല്ലാ കലകളേയും വിവരിക്കുന്നു: ലഘുചിത്രം|350px|കേരള സ്കൂൾ കലോത്സവത്തിൽ നിന്നും ചന്ദ്രാംഗദചരിതം തുള്ളലിൽ ചന്ദ്രാംഗദന്റെ വിവാഹാഘോഷ വർണ്ണന ഇപ്രകാരം: പണ്ട് ദേവദാസികള്എത്ര തന്നെ ആരാധ്യരായിരുന്നെങ്കിലും, നമ്പ്യാരുടെ കാലമായപ്പോഴേയ്ക്കും മോഹിനിയാട്ടം ഒരു നൃത്തരൂപമെന്ന നിലയിൽ വളരെ അധഃപതിച്ചിരുന്നു എന്നു കാണാം. തെന്നിന്ത്യയിലെ പ്രധാന നാടകശാലകളിൽ‍ ഒന്നായിരുന്ന തിരുവനന്തപുരത്ത് മോഹിനിയാട്ടത്തിനു കാര്യമായ പ്രോത്സാഹനങ്ങൾ ലഭിച്ചു എന്നുവേണം കരുതുവാൻ. തമിഴ്, ഹിന്ദി, കന്നട, സംസ്കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ കൃതികളും മോഹിനിയാട്ടത്തിന് ഉപയോഗിച്ചു കാണാറുണ്ട്. ഇതിൽ നിന്നു ദക്ഷിണഭാരതത്തിലെ സുപ്രധാന നാടകശാലകളായിരുന്ന വിജയനഗരം, തഞ്ചാവൂർ എന്നിവിടങ്ങളിലെ കലാകാരന്മാർ കേരളത്തിലുള്ള നാടകശാലകളുമായി സഹകരിച്ചുപോന്നിരിക്കണം. സ്വാതിതിരുനാൾ പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വാതിതിരുനാൾ ബാലരാമവർമ്മയുടെ (1829) സ്ഥാനാരോഹണത്തോടെയാണ് മോഹിനിയാട്ടത്തിനു ഒരു പുതിയ ഉണർവ്വുണ്ടായത്. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്പുരാൻ‍ തുടങ്ങിയ കവിരത്നങ്ങളാലും, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നുhttp://www.swathithirunal.in/articles/vssarma.htm. നാടിന്റെ നാനാഭാഗത്തുനിന്നുള്ള നർത്തകികളെ അദ്ദേഹം തന്റെ സദസ്സിലേക്ക് ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. വിദഗ്ദ്ധകളായ മോഹിനിയാട്ടം നർത്തകിമാരെ തന്റെ സദസ്സിലേയ്ക്ക് അയച്ചു തരുവാൻ ആവശ്യപ്പെട്ടുകൊണ്ട്‌ അദ്ദേഹം മീനച്ചിൽ കർത്തായ്ക്ക്‌ എഴുതിയ കത്തിന്റെ പതിപ്പ്‌ തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ കാണാം. സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്‌. ഭരതനാട്യവുമായി നിരന്തരസമ്പർക്കം നിലനിന്നിരുന്ന ഈ കാലഘട്ടത്തിൽ തന്നെയായിരിക്കണം മോഹിനിയാട്ടവും ഭരതനാട്യം ശൈലിയിലുള്ള കച്ചേരി സമ്പ്രദായത്തിൽ അവതരിപ്പിച്ചു തുടങ്ങിയത്‌. ഇതിനു മുമ്പ് മോഹിനിയാട്ടത്തിൽ അവതരിപ്പിച്ചിരുന്ന ഇനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ വെളിപ്പെട്ടിട്ടില്ല. എന്തായാലും സദിരിൽ നിന്നും ഭരതനാട്യത്തിലെത്തി നിന്നിരുന്ന ദാസിനൃത്തത്തിനും, തേവിടിശ്ശിയാട്ടത്തിലൂടെ മോഹിനിയാട്ടമായ കൈരളിയുടെ സ്വന്തം ലാസ്യനൃത്തത്തിനും ഒരേ മാതൃകയിലുള്ള അവതരണരീതി കൈവന്നത്‌ തികച്ചും യാദൃച്ഛികമാകാൻ നിവൃത്തിയില്ല. സ്വാതിതിരുനാളിനു ശേഷം ലാസ്യനൃത്തപ്രിയനായിരുന്ന സ്വാതിതിരുനാളിനുശേഷം സ്ഥാനാരോഹണം ചെയ്ത ഉത്രം തിരുനാളാകട്ടെ, ഒരു തികഞ്ഞ കഥകളി പ്രിയനായിരുന്നു. മോഹിനിയാട്ടം അതിന്റെ സുവർണസിംഹാസനത്തിൽ നിന്നും ചവറ്റുകുട്ടയിലേയ്ക്ക് എന്ന പോലെ അധഃപതിക്കുകയാണു പിന്നീടുണ്ടായത്. കേരളത്തിലുടനീളം കഥകളിക്കു പ്രിയം വർദ്ധിക്കുകയും മോഹിനിയാട്ടവും, നർത്തകികളും അവഹേളനത്തിന്റെ പാതയിലേയ്ക്കു തള്ളപ്പെടുകയും ചെയ്തു. സ്വാതിതിരുനാളിന്റെ കാലത്തു മോഹിനിയാട്ടം നട്ടുവരും ഭാഗവതരുമായിരുന്ന പാലക്കാട് പരമേശ്വരഭാഗവതർ തിരുവനന്തപുരം വിട്ടു സ്വദേശത്തേക്കു തിരിച്ചു വരാൻ നിർബന്ധിതനായി. നർത്തകിമാരാവട്ടെ, ഉപജീവനത്തിൽ മറ്റൊരു മാർഗ്ഗവും അറിയാഞ്ഞതിനാലാവണം, തങ്ങളുടെ നൃത്തത്തിൽ ശൃംഗാരത്തിന്റെ അതിപ്രസരം വരുത്താൻ തുടങ്ങി. പൊലികളി, ഏശൻ, മൂക്കുത്തി, ചന്ദനം തുടങ്ങിയ പുതിയ ഇനങ്ങൾ രംഗത്തവതരിപ്പിച്ച് സ്ത്രീലമ്പടന്മാരായ കാണികളുടെ പ്രീതി പിടിച്ചു പറ്റി, തൽക്കാലം തങ്ങളുടെ നിലനിൽപ്പു സുരക്ഷിതമാക്കാൻ ശ്രമിച്ചു. ചന്ദനം എന്ന നൃത്ത ഇനത്തിൽ നർത്തകി ചന്ദനം വിൽക്കാനെന്ന വ്യാജേന നൃത്തം ചെയ്തുകൊണ്ടു കാണികളുടെ ഇടയിലേയ്ക്കു ഇറങ്ങി വരുന്നു. പിന്നീട് അവരുടെ കയ്യിൽ നിന്നും പണം വാങ്ങിക്കൊണ്ടു ചന്ദനം അവരുടെ നെറ്റിയിൽ ചാർത്തിക്കൊടുക്കുന്നു. മറ്റൊരു ഇനമായ "മൂക്കുത്തി"യിലാകട്ടെ, തന്റെ മൂക്കുത്തി കളഞ്ഞു പോയതായി നർത്തകി വേദിയിൽ നിന്നുപറയുന്നു. പിന്നീട് കാണികളുടെ ഇടയ്ക്ക് വന്നു തിരഞ്ഞ് തന്റെ മൂക്കുത്തി കണ്ടെടുക്കുന്നു. മോഹിനിയാട്ടത്തിൽ വന്ന ഈ അധഃപതനം അതിനെയും നർത്തകികളെയും സമൂഹത്തിന്റെ മാന്യവേദികളിൽ നിന്നും അകറ്റി. കൊല്ലവർഷം 1070-ൽ ഇറങ്ങിയ വിദ്യാവിനോദിനി എന്ന മാസികയില്‍ മോഹിനിയാട്ടം സാംസ്കാരികകേരളത്തിന്റെ ഏറ്റവും വലിയ ശാപമാണെന്നും, തന്മൂലം എത്രയും വേഗം ഈ നൃത്തരൂപത്തെ നിരോധിക്കണമെന്നും പറഞ്ഞുകൊണ്ടൊരു ലേഖനമുള്ളതായി നിർമ്മലാ പണിക്കർ തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. 1920-കളിൽ കൊരട്ടിക്കര എന്നയിടത്തു കൈകൊട്ടിക്കളി പഠിപ്പിച്ചു വന്നിരുന്ന കളമൊഴി കൃഷ്ണമേനോന്റെ ശിഷ്യകളിൽ നിന്നു പഴയന്നൂർ ചിന്നമ്മുഅമ്മ, പെരിങ്ങോട്ടുകുറിശ്ശി ഓ.കല്യാണിഅമ്മ, കൊരട്ടിക്കര മാധവിഅമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണിഅമ്മ തുടങ്ങിയവരെ അപ്പേക്കാട്ടു കൃഷ്ണമേനോൻ മോഹിനിയാട്ടം അഭ്യസിപ്പിക്കുവാൻ തുടങ്ങി. ഹസ്തമുദ്ര thumb| മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം എന്നിവയ്ക്ക് പൊതുവേ ഹസ്തമുദ്രകൾക്ക് പ്രാധാന്യമുണ്ട്. മുദ്രകൾക്ക് അക്ഷരങ്ങളുടെ സ്ഥാനമാണ്. വ്യത്യസ്തമുദ്രകൾ വ്യത്യസ്തവാക്കുകളെ സൂചിപ്പിക്കുന്നു. 'ഹസ്തലക്ഷണ ദീപിക' എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഇരുപത്തിനാല് മുദ്രകളാണ് ഇവയ്ക്കടിസ്ഥാനം. ഇരുപത്തിനാല് ഹസ്തമുദ്രകൾ ഇവയാണ്. പതാക, മുദ്രാഖ്യം, കടകം, മുഷ്ടി, കർത്തരീമുഖം, ശുകതുണ്ഡം, കപിത്ഥകം, ഹംസപക്ഷം, ശിഖരം, ഹംസാസ്യം, അഞ്ജലി, അർദ്ധചന്ദ്രം, മുകുരം, ഭ്രമരം, സൂചികാമുഖം, പല്ലവം, ത്രിപതാക, മൃഗശീർഷം, സർപ്പശിരസ്സ്, വർധമാനകം, അരാളം, ഊർണ്ണനാഭം, മുകുളം, കടകാമുഖം. കേരളകലാമണ്ഡലം 1930 -ൽ ചെറുതുരുത്തിയിൽ വള്ളത്തോൾ നാരായണമേനോൻ തുടങ്ങിയ കേരളകലാമണ്ഡലത്തിൽ കഥകളിയോടൊപ്പം മോഹിനിയാട്ടത്തിന്റെ പഠനത്തിനും സൗകര്യമുണ്ടായിരുന്നു. മോഹിനിയാട്ടം തന്റെ സ്ഥാപനത്തിലെ പഠനവിഷയമാക്കണമെന്നു തീരുമാനിച്ച വള്ളത്തോൾ അതിനു യോഗ്യതയുള്ള അദ്ധ്യാപികയെ കണ്ടെത്തുന്നതു അപ്പേക്കാട്ട്കൃഷ്ണപ്പണിക്കരുടെ ശിഷ്യകളിൽ പ്രഥമസ്ഥാനീയയായിരുന്ന ഒരിക്കലേടത്ത് കല്യാണി അമ്മയിലാണ്.അന്നു മോഹിനിയാട്ടം പഠിക്കാൻ പെൺകുട്ടികളെ കിട്ടാൻ പ്രയാസമായിരുന്നു. സാധാരണയായി സ്ത്രീകളൊന്നും മോഹിനിയാട്ടം പഠിക്കാൻ തയ്യാറായിരുന്നില്ല.അതുകൊണ്ട് കലാമണ്ഡലം സെക്രട്ടറിയായിരുന്ന മണക്കുളം മുകുന്ദ രാജയുടെ ആശ്രിതനായ കുന്നംകുളം പന്തലത്ത് ഗോവിന്ദൻ നായരുടെ മകൾ മുളയ്ക്കൽ തങ്കമണിയെ കലാമണ്ഡലത്തിലെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാർത്ഥിനിയാക്കി. തങ്കമണി പിന്നീട് ഗുരു ഗോപിനാഥിന്റെ സഹധർമ്മിണിയായി.അന്നു വരെ മോഹിനിയാട്ടത്തിൽ നിലവിലുണ്ടായിരുന്ന പല സമ്പ്രദായങ്ങളും വള്ളത്തോളിന്റെ നേതൃത്വത്തിൽ മാറ്റപ്പെട്ടു. ഇതിന്റെ ആദ്യപടിയായി മോഹിനിയാട്ടത്തിലെ അശ്ലീലത്തിന്റെ കടന്നു കയറ്റത്തിനെ മഹാകവി ഇല്ലാതാക്കി. കുറേക്കൂടി സഭ്യമായ കൃതികളും, ചലനങ്ങളുമായിരിക്കണം പുതിയ മോഹിനിയാട്ടത്തിനു വേണ്ടതെന്നു അദ്ദേഹം കല്യാണിയമ്മയ്ക്ക് നിർദ്ദേശം കൊടുക്കുകയുണ്ടായത്രെ. നട്ടുവന്റേയും, പിന്നണിഗായകരടക്കമുള്ള പക്കമേളക്കാരുടേയും സ്ഥാനം വേദിയുടെ വശത്തായി നിശ്ചയിച്ചതാണു മറ്റൊരു മാറ്റം. കുഴിത്താളം കയ്യിലേന്തി, ഉച്ചത്തിൽ വായ്‌ത്താരി പറഞ്ഞുകൊണ്ടു നർത്തകിയ്ക്കൊപ്പം നീങ്ങുകയായിരുന്നു നട്ടുവന്മാരുടെ അതുവരെയുണ്ടായിരുന്ന പതിവ്. 1950ൽ വള്ളത്തോൾ മഹാകവി ചിന്നമ്മുഅമ്മ എന്ന പഴയന്നൂർകാരിയായ കലാകാരിയെ കണ്ടെത്തി. അവർ ശ്രീ കലമൊഴി കൃഷ്ണ മേനോന്റെ ശിഷ്യയായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയും സത്യഭാമയും ചിന്നമ്മു അമ്മയുടെ ശിഷ്യയായിരുന്നു.Prof. M Bhaskara Prassad, K,- Mohiniyattam The dance of Enchantress, page 32-37, Kerala Calling, November2012. ഉയർച്ച കുറെക്കാലം മോഹിനിയാട്ടം പ്രസിദ്ധിയാർജ്ജിക്കാതെ പോയി. ഡോ. കനക് റെലെയും ഭാരതി ശിവജിയും ഇതിൽ ശ്രദ്ധപതിപ്പിച്ചതോടെ സ്ഥിതിമാറി. അവർ മോഹിനിയാട്ടത്തിന് നല്ല സംഭാവന കൾ നൽകി. ഭാരതീയ വിദ്യാഭവനിലെ പ്രൊ. ഉപാദ്ധ്യയുടേയും ദോ. മോത്തി ചന്ദ്രയുടേയും കീഴിൽ ഗവേഷണം നടത്തി ഡോ. കനക് റെലെ 1977 ൽ മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടി. അവർ മഹാരാഷ്ട്രയിൽ നളന്ദ നൃത്ത ഗവേഷണ കേന്ദ്രവും നളന്ദ നാട്യകലാ മഹാവിദ്യാലയവും തുടങ്ങി. സങ്കേതങ്ങൾ thumb|right| പ്രണാമം(നമസ്കാരം) ഏകതാളം, വിളംബരകാലത്തിൽ പതിനാറ് അക്ഷരകാലം, സമപാദത്തിൽനിന്ന് ഇരുകൈകളും മാറിനു നേരെ മലർത്തിപ്പിടിച്ച്, ഇരുപാർശ്വങ്ങളിൽക്കൂടി, ശിരസ്സിനു മേലേ അഞ്ജലി പിടിച്ച് താഴ്ത്തി മാറിനു നേരേ കൊണ്ടുവന്ന്, വലതുകാൽ മുന്നോട്ട് വച്ച്, ഇടതുകാലും സമപാദത്തിൽ കൊണ്ടുവന്ന്, ഉപ്പൂറ്റിചേർത്ത്, പാദം വിരിച്ച് കാൽമുട്ടുകൾ മടക്കി ഉപ്പൂറ്റി ഉയർത്തിയിരുന്ന് അഞ്ജലിയുടെ അഗ്രം ഭൂമിയിൽ തൊടീച്ച്, എഴുന്നേറ്റ്, ഇടതുകാൽ പുറകോട്ടാക്കി സമപാദത്തിൽ നിന്ന് ശിരസ്സ് നമിക്കുക. പാദഭേദങ്ങൾ സോപാനനില (സമനില) സമപാദം കാലുകൾ ചേർത്ത്, ഉടൽ നിവർത്തി, ഇടതുകൈയുടെ മണിബന്ധം ഇടുപ്പിൽ മടക്കിവയ്‌ക്കുകയും, വലതുകൈ വർദ്ധമാനകമുദ്ര പിടിച്ച്, പെരുവിരൽ ഇടതുകൈയിൽ തൊടീച്ച്, ഉള്ളംകൈ പുറത്ത് കാണത്തക്കവിധം പിടിച്ച്, മുഖം പ്രസന്നമാക്കി സമദൃഷ്ടിയായി നിൽക്കുക. അർദ്ധസോപാനനില (അരമണ്ഡലം) കാലുകൾ ഉപ്പൂറ്റിചേർത്തു വച്ച്, രണ്ടു ഭാഗത്തേക്കും മുട്ടുമടക്കി കൈകൾ ഒന്നാം നിലയിൽ വച്ച് താഴ്ന്നു നിൽക്കുക. മുഖം പ്രസന്നവും സമദൃഷ്ടിയുമായിരിക്കണം. മുഴുസോപാനനില (മുഴുമണ്ഡലം) കാലുകൾ ഉപ്പൂറ്റിചേർത്തു വച്ച്, രണ്ട് ഭാഗത്തേക്കും മുട്ടുമടക്കി, കൈകൾ അകവും പുറവും മലർത്തി, മുട്ടു മലർത്തി ഇരിക്കുക. മുഖം പ്രസന്നവും സമദൃഷ്ടിയുമായിരിക്കണം. അടവുകൾ മോഹിനിയാട്ടത്തിൽ മൊത്തം നാൽപ്പതോളം ‘അടവുകൾ’ എന്നറിയപ്പെടുന്ന അടിസ്ഥാന ശരീര ചലനങ്ങൾ ആണ് ഉള്ളത്‌. മുഖ്യമായ അടവുകൾ താഴേ പറയുന്നവയാണ്. തിത്ത-തിത്ത സമപാദത്തിൽ നിന്ന് കാലുകൾ രണ്ടും മുട്ടുമടക്കി അരയിലമർന്ന് രണ്ട് കൈകളും മുട്ടുമടക്കി ഒരക്ഷരകാലത്തിൽ ഓരോപാദം അമർത്തി നാലു തവണ ചവിട്ടുക. തൈയ്യത്ത രണ്ടാം സോപാനനിലയിൽ നിന്ന് മെയ്യമർന്ന് രണ്ട് കൈകളും കൊണ്ട് മാറിൽ നിന്ന് ഒരു ചാൺ അകലെ ഹംസാസ്യമുദ്രപിടിച്ച്, വലതുകാൽ വലതുഭാഗത്ത് ഒരടി അകലത്തിൽ ഉപ്പൂറ്റി കുത്തി പാദം ഉയർത്തി, മുട്ടു കുറച്ചൊന്ന് മടക്കി ചവിട്ടി വലതുകൈ അർദ്ധചന്ദ്ര മുദ്രപിടിച്ച് പാദത്തോട് അടുപ്പിച്ച്, മെയ് ആ ഭാഗത്തേക്ക് ചരിച്ച്, മുഖം അല്പം കുനിച്ച് നിൽക്കുക. തത്ത-താധി വലതുകാൽ ഇടതുപാദത്തിന്റെ പുറകുവശം പാദം കുത്തി ഉപ്പൂറ്റി ഉയർത്തി, വലതുകൈ വലതുഭാഗത്ത് അഞ്ജലിമുദ്ര പിടിച്ച് ഇടുപ്പിൽ മലർത്തികുത്തി, വലംഭാഗം ചരിഞ്ഞ് ഇടതുകൈ ഇടതുഭാഗം കമിഴ്ത്തി, ശരീരം വലതുഭാഗം താഴ്ത്തി, കണ്ണുകൾ ഇടതുവശം ദൂരെ നോക്കിയശേഷം ഇടതുകാൽ ചവിട്ടി വലതുകാൽ തത്സ്ഥാനത്ത് ചവിട്ടുക. ഇതേ അടവുതന്നെ ഇടതുവശത്ത് ചവിട്ടിയാൽ തകുത-താധി അടവ് വരും. ധിത്തജഗജഗജം വലതുകാൽ തത്സ്ഥാനത്ത് ഒരുചുവടുവച്ച് വലതുകൈ കമിഴ്ത്തി ഇടതുകൈ മലർത്തി തൊടീച്ച് വലതു ഭാഗത്തേക്ക് ഉപ്പൂറ്റി ഉയർത്തി നാല് ചുവടുകൾ വച്ച് നിറുത്തുക. നിറുത്തുമ്പോൾ രണ്ട് കൈകളും മലർന്നും കമിഴ്ന്നും വരും. ഈ അടവ് തന്നെ ഇരുഭാഗങ്ങളിലേക്കും ചെയ്യാം. ജഗത്താധി-തകധിമി വലതുകൈ അർദ്ധചന്ദ്രമുദ്രയും ഇടതുകൈ ഹംസാസ്യമുദ്രയും പിടിച്ച് വലതുകാൽ വലംഭാഗം ഒരു ചാൺ അകലെ ഉപ്പൂറ്റി അമർത്തി ചവിട്ടി, ഇടതുകാൽ സമംചവിട്ടി വലതുകാലും സമം ചവിട്ടി നിറുത്തുക. കൈകളിലെ മുദ്രകൾ അർദ്ധചന്ദ്രവും ഹംസാസ്യവുമായി മാറി മാറി വരണം. ജഗത്തണം തരി മെയ് അമർത്തി മുട്ടുമടക്കി വലതുകൈ വലംഭാഗം നീട്ടിയമർത്തി വലം വശം നോക്കി, ഇടതുകൈ നെഞ്ചിനുനേരെ അഞ്ജലിമുദ്ര പിടിച്ച് കമിഴ്ത്തിവിട്ട് അഞ്ജലിമുദ്രപിടിച്ച് താഴ്ന്ന് ഉയരുക. കുംതരിക കുഴിഞ്ഞനിലയിൽനിന്നും കൈകൾ മലർത്തിയും കമിഴ്ത്തിയും മെയ് ചുഴിഞ്ഞ് വട്ടംചുറ്റി സമനിലയിൽ നിൽക്കുക. താധിൽതരി-ധിന്തരിത രണ്ട് കൈകളിലും ഹംസാസ്യമുദ്ര മാറിനു നേരെ പിടിച്ച് മൂന്നാം സോപാനനിലയിൽ ഇരുന്ന് ഇടതുകാൽ പുറകോട്ട് നിർത്തിക്കുത്തുകയും, വലതുകാൽ മുട്ടുമടക്കി നിൽക്കുകയും, വലതുകൈ ഹംസാസ്യ മുദ്ര പിടിച്ച് വലതു ഭാഗത്ത് മുകളിലേക്ക് നീട്ടുകയും, ഇടതുകൈ ഹംസാസ്യ മുദ്ര പിടിച്ച് ഇടതുകാലിന്റെ ഒപ്പം നീട്ടുകയും, വലതുകൈയ്യിൽ നോക്കുകയും ചെയ്യണം. ഇപ്രകാരം രണ്ടുഭാഗത്തേക്കും ചെയ്യണം. താംകിടധിംത രണ്ടാം സോപാന നിലയിൽ നിന്ന് ഇടതുകൈ തത്ഭാഗത്ത് ദോളമായിനീട്ടി, വലതുകൈ ഹംസാസ്യമുദ്ര പിടിച്ച്, വലതുകാൽ ഉയർത്തി തത്സ്ഥാനത്ത് ചവുട്ടി വലതുകൈ മാറിൽ നിന്ന് വലതുഭാഗത്തേക്ക് വീശി രണ്ട് കാലുകളും സമത്തിൽ പാദം ചവിട്ടി ഉപ്പൂറ്റി ഉയർത്തി നിൽക്കുക. രണ്ടുകൈകളും മാറിനു നേരെ അർദ്ധചന്ദ്രമുദ്ര പിടിച്ച് നിൽക്കുക. തക്കിട്ട വലതുകാൽ പുറകിലേക്ക് ഉപ്പൂറ്റി ഉയർത്തി ചവിട്ടി ഇടതുകാൽ സമം ചവിട്ടി നിറുത്തുക. ഇത് രണ്ടു ഭാഗത്തേക്കും ചെയ്യാം. തക്കിടകിടതകി വലതുകാൽ മുൻഭാഗം ഉപ്പൂറ്റി കുത്തിവച്ച് പിന്നാക്കം ചവിട്ടി, വലതുകൈ അർദ്ധചന്ദ്ര മുദ്ര പിടിച്ച്, ഇടതുകാലും വലതുകാലും ഓരോന്ന് ചവിട്ടുക. വലതുകൈ അർദ്ധചന്ദ്ര മുദ്ര പിടിച്ച് തിരിച്ചുകൊണ്ട് വന്ന് ഇടതുകൈ സൂചിമുഖ മുദ്ര പിടിച്ച് നിറുത്തുക. ധിത്തി തൈ രണ്ട് കൈകളും അഞ്ജലിമുദ്രപിടിച്ച് വലതുകാൽ മുന്നാക്കം ഉപ്പൂറ്റികുത്തി ഇടതു കാലും വലതു കാലും സമംചവിട്ടുക. തൈ തിത്തി തൈ വലതുകാൽ സമത്തിൽ ഒന്ന് ചവിട്ടിയിട്ട് മുൻഭാഗത്ത് ഉപ്പൂറ്റി കുത്തി ഇടതും വലതും പാദങ്ങൾ സമമായി ചവിട്ടുക. വലതുഭാഗത്ത് ചവിട്ടുമ്പോൾ വലതുകൈ മലർത്തി മുകളിലേക്ക് കൊണ്ടുവയ്ക്കണം. തൈ തൈ തിത്തി തൈ രണ്ട് കാലുകളും മുട്ടുമടക്കി, രണ്ട് ഭാഗത്തും ഓരോന്ന് ചവിട്ടി, വലതുകാൽ മുന്നാക്കം ഉപ്പൂറ്റി ചവിട്ടി, ഇടതുകാൽ ഇടതു ഭാഗത്ത് ഒന്നും വലതുകാൽ വലത്ത് ഒന്നും ചവുട്ടുക. തളാംഗു ധൃകുത തകത ധിംകിണ തോം മുട്ടുമടക്കിയ കാലുകൾ, വലതുകാൽ ഇടതുകാലിന്റെ പുറകുവശം പാദം ഊന്നി ഹംസാസ്യമുദ്ര പിടിച്ച്, ഇടതുകൈ ഉയർത്തി, അർധചന്ദ്രമുദ്ര പിടിച്ച്, ഇടതുകാൽ തത്സ്ഥനത്ത് ഒന്ന് ചവിട്ടി, വലതുകാൽ വലംഭാഗം മുന്നാക്കം ഉപ്പൂറ്റി കുത്തി, ഇടതുകാൽ തത്സ്ഥാനത്ത് ഒന്ന് ചവിട്ടി, വലതുകാൽ തിരിച്ചു കൊണ്ട് വന്ന് രണ്ടുകാലും സമം ചവിട്ടി നിറുത്തുക. താം കിടധിത്തി തരികിട ധിതക-തൊംഗു ത്ളാംഗു തധിം കിണ വലതുകാൽ വലംഭാഗത്ത് ഒരടി അകലം ഉപ്പൂറ്റികുത്തി, കൈ അർദ്ധചന്ദ്രമുദ്ര പിടിച്ച് നീട്ടി ഇടതുകാൽ തത്സ്ഥാനത്ത് നിർത്തി ഒന്ന് ചവിട്ടി, വലതുകാൽ ഇടതുകാലിൻറെ പുറകുവശം പാദം ഊണിചവിട്ടി, കൈ ഹംസാസ്യമാക്കി, തിരിച്ചു കൊണ്ടുവന്ന് വലംഭാഗം രണ്ട് ചുവട് ചവിട്ടി, വീണ്ടും ഇടതുകാൽ തത്സ്ഥാനത്ത് ഒരു ചുവട് വച്ച് വലതുകാൽ ഒരടി അകലം വലംഭാഗത്ത് ചവിട്ടിനിറുത്തുക. കൈ അർദ്ധചന്ദ്രമായിരിക്കണം. ഇടതുകൈ ദേളമായി ഇടതുഭാഗത്ത് നിറുത്തുക. തകുംതരി വലത് പാദം വലം ഭാഗത്ത് മുമ്പിൽ ഉപ്പൂറ്റികുത്തി, വലത് കൈ ഹംസാസ്യം പിടിച്ച്, ഇടത് കാൽ സമത്തിൽ ഒന്നു ചവിട്ടി വലതുകാൽ പുറകുവശം ഒന്നുകൂടി ചവിട്ടുക. കൈകൾ രണ്ടും അർദ്ധചന്ദ്രമാകണം. അവതരണശൈലി thumb|‍‍ ലാസ്യപ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാണ്. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവ്വതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്.പി.കെ.വിജയഭാനുവിൻറെ “നൃത്യപ്രകാശിക”-അധ്യായം നാല് അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ, കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപ്പോകുന്ന ചാരി മോഹിനിയാട്ടത്തിന്റെ പ്രത്യേകതയാണ്. വേഷവിധാനം വേഷവിധാനത്തിൽ സമീപകാലത്ത് ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒമ്പതുമുഴം കസവുസാരി ഞൊറിവച്ച് അരയിൽ ഒഡ്യാണം കെട്ടി, കസവുകര വച്ച ബ്ലൗസ്സ് ധരിക്കുന്നു. തലമുടി ഇടതുഭാഗം വച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിക്കുകയും നെറ്റിചുട്ടി, കാതിൽതോട(തക്ക), കഴുത്തിൽ കാശുമാല, പൂത്താലിമാല എന്നിവയും അണിയുന്നു. മുഖം ചായം തേച്ചാണ് നർത്തകി രംഗത്ത് വരുന്നത്. ഇത്തരം വേഷഭൂഷാദികൊണ്ടും ലാസ്യപ്രധാനമായ ശൈലികൊണ്ടും ഈ കല ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുന്നു. വാദ്യങ്ങൾ കുറേക്കാലം മുമ്പ് വരെ സോപാനരീതിയിലുള്ള വായ്‌പാട്ടും, തൊപ്പിമദ്ദളം, തിത്തി, തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. കേരളീയ താളങ്ങളാണ് മോഹിനിയാട്ടത്തിന് പശ്ചാത്തലം ഒരുക്കിയിരുന്നത്. എന്നാൽ ഇന്ന് കർണാടക സംഗീതവും, മൃദംഗം, വയലിൻ‍, കൈമണി തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചുവരുന്നത്. ചിത്രശാല അവലംബം പുറത്തേക്കുള്ള കണ്ണികൾ Kerala Kalamandalam Mohiniyattam Exponent Mohiniyattam dance costumes Famous mohiniyattam dancers http://www.cyberkerala.com/mohiniyattam/index.html https://web.archive.org/web/20010506054946/http://www.geocities.com/vienna/choir/3490/Mohiniyattam.htm http://www.chintha.com/kerala/mohiniyattam-introduction.html വർഗ്ഗം:കേരളത്തിലെ കലകൾ വർഗ്ഗം:ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങൾ വർഗ്ഗം:മോഹിനിയാട്ടം
ഫുട്ബോൾ ലോകകപ്പ് 2002
https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_2002
പതിനേഴാമത് ലോകകപ്പ് ഫുട്ബോൾ 2002 മെയ് 31 മുതൽ ജൂൺ 30 വരെ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി അരങ്ങേറി. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇരു രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്നത്. ടൂർണമെന്റിലേക്ക് നേരിട്ടു പ്രവേശനം നേടിയ ടീമുകളുടെ എണ്ണവും(മൂന്ന്) ഇതുമൂലം വർദ്ധിച്ചു. ലോകകപ്പ് ഏഷ്യയിൽ അരങ്ങേറിയതും ആദ്യമായാണ്. ലോകഫുട്ബോളിലെ പുതുശക്തികളുടെ ഉദയത്തിനു വേദിയായെങ്കിലും പരിചിത മുഖങ്ങൾ തന്നെയായിരുന്നു ഫൈനലിൽ ഏറ്റുമുട്ടിയത്. ജർമ്മനിയും ബ്രസീലും. പലതവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും നേർക്കുനേർ പോരാടിയ ആദ്യ ലോകകപ്പായിരുന്നു ഇത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജർമ്മനിയെ തകർത്ത് ബ്രസീൽ അഞ്ചാം തവണയും കിരീടം ചൂടി. നിലവിലുള്ള ജേതാക്കളായ ഫ്രാൻസിന്റെ ദയനീയ പതനം കണ്ടുകൊണ്ടാണ് ടൂർണമെന്റ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തിൽ നവാഗതരായ സെനഗൽ മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രാൻസിന്റെ കഥകഴിച്ചു. നാലുമത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലുമടിക്കാതെ ഫ്രാൻസ് ഒന്നാം റൌണ്ടിൽ തന്നെ പുറത്താവുകയും ചെയ്തു. അർജന്റീന, പോർച്ചുഗൽ എന്നീ വൻശക്തികളും ഒന്നാം ഘട്ടത്തിൽത്തന്നെ പുറത്തായി. ഇറ്റലിയും സ്പെയിനും രണ്ടാം റൌണ്ടിലും. വമ്പന്മാർ പലരും നിലം പതിച്ചപ്പോൾ ആതിഥേയരായ ദക്ഷിണ കൊറിയ സെമിഫൈനൽ വരെയെത്തി ചരിത്രം കുറിച്ച്. ലോകകപ്പിൽ ഏഷ്യൻ പ്രതിനിധികളുടെ ഏറ്റവും മികച്ച പ്രകടനമായി ഇത്. മറ്റൊരു ആതിഥേയ രാജ്യമായ ജപ്പാൻ രണ്ടാം റൌണ്ടിലെത്തിയിരുന്നു. ചൈന, ഇക്വഡോർ, സെനഗൽ, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. ഇതിൽ സെനഗൽ ക്വാർട്ടർ ഫൈനൽ വരെയെത്തി ഏവരെയും അൽഭുതപ്പെടുത്തി. ഫൈനലിലെ രണ്ടുഗോളുൾപ്പടെ മൊത്തം എട്ടു ഗോൾ നേടി ബ്രസീലിന്റെ റൊണാൾഡോ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള സുവർണ്ണ പാദുകം കരസ്ഥമാക്കി. ഫൈനലിലൊഴികെ മറ്റെല്ലാ കളികളിലും ഒരൊറ്റ ഗോൾപോലും വഴങ്ങാതെ ജർമ്മനിയുടെ വലകാത്ത ഒലിവർ കാൻ മികച്ച കളിക്കാരനുള്ള സ്വർണ്ണപന്ത്‌ കരസ്ഥമാക്കി. 64 കളികളിലായി 161 ഗോളുകളാണ് കൊറിയ-ജപ്പാൻ ലോകകപ്പിൽ പിറന്നത്. വർഗ്ഗം:ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ വർഗ്ഗം:2002 ഫിഫ ലോകകപ്പ് വർഗ്ഗം:2002
കേരളനടനം
https://ml.wikipedia.org/wiki/കേരളനടനം
ഗുരു ഗോപിനാഥ് കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം.https://www-keralainfo-in.translate.goog/art-forms/details/kerala-natanam.html?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tchttps://www.gurugopinathnatanagramam.org/about കേരള നടനം കേരളനടനം സർഗ്ഗാത്മക നൃത്തമാണ്‌. അതേ സമയം അതിന്റെ അടിസ്ഥാനം ശാസ്ത്രീയമാണ്. കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ കഥകളി നടനമാണ് 'കേരളനടന'മായി വളർന്നത്. ശാസ്ത്രീയമായ സർഗ്ഗാത്മക നൃത്തം, ഒരു പക്ഷേ കേരള നടനം മാത്രമായിരിക്കും. ഗുരു ഗോപിനാഥും രാഗിണി ദേവിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യൻ നൃത്തകലയുടെ ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ വേരുറച്ച്‌ നിൽക്കുന്നു. കേരളനടനം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കലാസ്വാദകർക്ക്‌ കാണിച്ചു കൊടുത്തത്‌ ഇന്ത്യൻ നൃത്തകലയുടെ സാർവലൌകിക ഭാഷയാണ്‌. ഹൈന്ദവ പുരാണേതിഹാസങ്ങൾ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യൻ നൃത്തകലയ്ക്ക്‌ വഴങ്ങും എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമായിരുന്നു. 'നവകേരളം', 'ഗാന്ധിസൂക്തം', 'ചണ്ഡാലഭിക്ഷുകി', 'ചീതയും തമ്പുരാട്ടിയും', 'സിസ്റ്റർ നിവേദിത' എന്നിവ ആധുനികമായ സാമൂഹിക പ്രമേയങ്ങളാണ്‌ കൈകാര്യം ചെയ്യുന്നത്‌. "ശ്രീയേശുനാഥ വിജയം" ബാലെ, "ദിവ്യനാദം', 'മഗ്‌ദലനമറിയം' എന്നിവയിൽ ക്രിസ്തീയ പ്രമേയങ്ങളാണ്‌ നൃത്തരൂപത്തിലാക്കിയത്‌. ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ്‌ തുറന്നു കാട്ടി. ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്ണൻ, കേശവദാസ്‌, ഡാൻസർ തങ്കപ്പൻ, ഡാൻസർ ചെല്ലപ്പൻ, ഭവാനി ചെല്ലപ്പൻ, ഗുരു ചന്ദ്രശേഖർ, പ്രൊഫ.ശങ്കരൻ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്റെ വളർച്ചയ്ക്ക്‌ സഹായകമായിട്ടുണ്ട്‌. മുപ്പതുകളിൽ കേരളനടനം പ്രചരിച്ചതോടെ കേരളത്തിലും, ഇന്ത്യയിലും തരംഗം തന്നെ ഉണ്ടായി. ജാതിമതഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ ധാരാളം പേർ നൃത്തം പഠിക്കാനും നർത്തകരാവാനും തയ്യാറായി. കേരള നടനം നിർവചനം കേരള നടനം നൃത്ത ശൈലിയെക്കുറിച്ച്‌ 'നടന കൈരളി 'എന്ന കൃതിയുടെ അവതാരികയിൽ ഗുരു ഗോപിനാഥ്‌ നൽകിയ നിർവചനം "...... കേരളത്തിൽ ഉപയോഗിച്ചു വരുന്ന ചർമ്മവാദ്യ താള മേള ക്രമമനുസരിച്ച്‌ , ആംഗിക വാചിക ആഹാര്യ സാത്വികാദി അഭിനയ വിധങ്ങളും നൃത്തനൃത്യനാട്യങ്ങളും ഉൾക്കൊള്ളുന്നതും , കഥകളിയിൽ നിന്ന്‌ ഉണ്ടായിട്ടുള്ളതുമായ ഒരു നവീന കലാരൂപമാണ്‌ 'കേരള നടനം' അഥവാ 'കേരള ഡാൻസ്‘ " (നടന കൈരളി - ഗുരു ഗോപിനാഥ്‌ 1970). സവിശേഷതകൾ thumb|right|2024 ലെ കേരള സ്കൂൾ കലോത്സവത്തിൽ നിന്നും ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും( ക്ലാസിക്കൽ) ആയ നൃത്തരൂപമാണ്‌ കേരളനടനം. ആധുനിക സംവിധാനങ്ങളും ദീപവിതാനങ്ങളും ഉള്ള സ്റ്റേജിൽ അവതരിപ്പിക്കാൻ പാകത്തിലാണ്‌ കേരള നടനത്തിന്റെ അവതരണ ശൈലി. ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന്‌ വഴങ്ങും . പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ അഭ്യസിക്കാവുന്ന നൃത്തരൂപമാണ്‌. ( മോഹിനിയാട്ടവും ഭരതനാട്യവും മറ്റും അടിസ്ഥാനപരമായി സ്ത്രീകൾക്കുള്ള നൃത്തമാണ്‌) . കഥാപാത്രത്തിന്‌ ഇണങ്ങുന്ന വേഷമാണ്‌ കേരളനടനത്തിൽ ഉപയോഗിക്കുക - ശ്രീകൃഷ്ണനും ക്രിസ്തുവിനും രാജാ‍വിനും ശിവനും രാക്ഷസിക്കും വേടനും മയിലിനും എല്ലാം അവരവർക്കിണങ്ങുന്ന വേഷമാണ്‌ കേരള നടനത്തിൽ. ഈ നൃത്തം ജനകീയമാവാൻ ഒരു കാരണം വേഷത്തിലുള്ള ഈ മാറ്റമാണ്‌ . കഥകളിയെ പോലെ നാട്യത്തിന്‌ -നാടകീയമായ കഥാ അഭിനയത്തിന്‌ - പ്രാമുഖ്യം നൽകുന്ന നൃത്തമാണ്‌ കേരള നടനം. ഒന്നിലേറെ പേർ പങ്കെടുക്കുന്ന നൃത്തരൂപമാണത്‌. പക്ഷേ ഏകാംഗാഭിനയത്തിനും സാംഗത്യമുണ്ട്‌. നിശ്ചിതമായ വേഷ സങ്കൽപമില്ലാത്തതു കൊണ്ട്‌ സാമാന്യജനങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാവും. നൃത്തം അറിയുന്നവർക്കും പഠിച്ചവർക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാൻ കഴിയും എന്നതാണ്‌ ഈ നൃത്ത വിശേഷത്തിന്റെ പ്രധാന സവിശേഷത. തുടക്കം അമേരിക്കൻ നർത്തകിയായ ഇസ്തർ ഷെർമാൻ എന്ന രാഗിണി ദേവി (പ്രമുഖ നർത്തകി ഇന്ദ്രാണീ റഹ്‌മാന്റെ അമ്മ) യാണ്‌ കേരള നടനത്തിന്റെ പിറവിക്ക്‌ ആധാരമായ ആശയം മുന്നോട്ട്‌ വച്ചത്‌ . 1931 ലാണിതുണ്ടായത്. അതിന്‌ സഹായിയായി അവർക്ക്‌ ലഭിച്ചത്‌ , കലാമണ്ഡലത്തിൽ കഥകളി വടക്കൻ ചിട്ടയിൽ ഉപരിപഠനം നടത്തുകയായിരുന്ന കപ്ലിങ്ങാടൻ ചിട്ടക്കരനായ കഥകളിക്കാരൻ ചമ്പക്കുളം ഗോപിനാഥപിള്ള എന്ന ഗുരു ഗോപിനാഥായിരുന്നു. മണിക്കൂറുകളും ദിവസങ്ങളും നീളു ന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറിൽ ഒരുക്കി വൻ നഗരങ്ങളിൽ അവതരിപ്പിക്കാനാവുമോ എന്നതായിരുന്നു അവരുടെ ശ്രമം. അങ്ങനെ, 1931 ഡിസംബറിൽ ബോംബെ ഓപ്പറാ ഹാളിൽ രാഗിണി ദേവിയും ഗോപിനാഥും ചേർന്ന്‌ കഥകളിനൃത്തം എന്ന പേരിൽ പരീക്ഷിച്ചുനോക്കിയ നൃത്ത പ്രകടനത്തിൽ നിന്നാണ്‌ കേരള നടനത്തിന്റെ തുടക്കം. രാഗിണി ദേവിയിൽ നിന്ന് ആധുനിക തിയേറ്റർ സങ്കൽപത്തെക്കുറിച്ച്‌ കിട്ടിയ ധാരണകളും പാഠങ്ങളും ഉൾക്കൊണ്ടാണ്‌ , കഥകളിയിലെ ശാസ്ത്രീയത ചോർന്നുപോകാത്ത പുതിയൊരു നൃത്തരൂപം ഉണ്ടാക്കാൻ തനിക്കു കഴിഞ്ഞതെന്ന്‌ ഗുരു ഗോപിനാഥ്‌ 'എന്റെ ജീവിത സ്‌മരണകൾ' എന്ന ആത്മകഥയിൽ പറയുന്നുണ്ട്‌. ആധർമ്മണ്യം കഥകളിയോട്‌ കഥകളിയിൽ നിന്ന്‌ ഉണ്ടാക്കിയ നവീന നൃത്തരൂപമാണ്‌ കേരള നടനം. കഥകളിയല്ലാതെ മറ്റൊരു നൃത്തരൂപവും കേരള നടനത്തിലില്ല . ലളിതമാക്കിയ കഥകളി എന്നതിനെ വിളിച്ചാൽ തെറ്റാവും; ജനകീയമാക്കിയ കഥകളി എന്ന്‌ വിളിക്കുന്നതാണ്‌ അതിലും ഭേദം. കഥകളിയുടെ പന്ത്രണ്ട്‌ കൊല്ലത്തെ അഭ്യാസം ഗുരു ഗോപിനാഥ് ആറ്‌ കൊല്ലത്തേതാക്കി ചുരുക്കി. ചവിട്ടി ഉഴിച്ചിൽ പോലുള്ള ചിട്ടകൾ വേണ്ടെന്നു വച്ചു. പക്ഷേ മെയ്യഭ്യാസങ്ങളും, മുഖം കണ്ണ്‌ കരചരണങ്ങൾ എന്നിവയുടെ അഭ്യാസവും, അതേപടി നിലനിർത്തി. കേരള നടനം ഒരുവിധം പഠിച്ചെടുക്കണമെങ്കിൽ ചുരുങ്ങിയത്‌ നാല്‌ കൊല്ലത്തെ നിരന്തരമായ പരിശീലനം വേണം. 'കഥകളി എന്ന ക്ലാസിക്‌ കലാരൂപത്തിൽ നിന്ന്‌ സാധാരണക്കാരന്‌ ആസ്വദിക്കാൻ എളുപ്പമായ ലളിതാത്മകമായ ഒരു നൃത്ത സമ്പ്രദായം ആവിഷ്കരിക്കുകയും പ്രചാരപ്പെടുത്തുകയും ചെയ്‌തവരിൽ പ്രമുഖനായിരുന്നു ഗുരു ഗോപിനാഥ്‌ ' എന്ന്‌ മനോരമയുടെ ശതാബ്ദിപതിപ്പിലെ മരണം വരെ കലലാപാസന എന്ന കുറിപ്പിൽ ഗുരു ഗോപിനാഥിനെ വിശേഷിപ്പി ക്കുന്നു . "ക്ഷേത്രകലയും ഗ്രാമീണകലയുമായ കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ടവതരിപ്പിക്കുന്ന പ്രകടനങ്ങൾക്കായി മെരുക്കിയെടുത്തതാണ്‌ ഗുരു ഗോപിനാഥിന്റെ നേട്ടം". ഗുരു ഗോപിനാഥിന്റെ സംഭാവനകളെക്കുറിച്ച്‌ എൻ.വി. കൃഷ്ണവാരിയർ പറയുന്നു. കഥകളിയുടെ 12 കൊല്ലത്തെ അഭ്യാസക്രമത്തെ ആറു കൊല്ലത്തേക്ക്‌ ചുരുക്കിയെടുക്കാനും ഗുരു ഗോപിനാഥിനു കഴിഞ്ഞു. 'കേരളത്തിലെ പ്രാത:സ്‌മരണീയരായ നാട്യാചാര്യന്മാർക്കിടയിൽ സമുന്നതമായ സ്ഥാനത്തിന്‌ അർഹത അദ്ദേഹത്തിന്‌ കൈവന്നത്‌ ഇതുമൂലമാണ്‌" എന്നുമദ്ദേഹം എഴുതിയിരിക്കുന്നു. കഥകളിയിൽ നിന്നുള്ള പ്രധാന മാറ്റം thumb|right ചുവടുകൾ, മുദ്രകൾ അഭിനയം : കഥകളിയിലെ സാത്വിക , ആംഗികാഭിനയ രീതികൾ ഏതാണ്ടതേപടി സ്വീകരിച്ച്‌ , ശൈലീ പരമയാ മാറ്റം വരുത്തി. ഹസ്തലക്ഷണ ദീപിക പ്രകാരമുള്ള മുദ്രകളും നാട്യശാസ്ത്രപ്രകാരമുള്ള അഭിനയ വിധങ്ങളും ചുവടുകളും, കലാശങ്ങളും തീരുമാനങ്ങളുമെല്ലാം കഥകളിയിലുണ്ട്‌. തോടയം, പുറപ്പാട്‌ എന്നിവ അവതരണ ശൈലിയിൽ മാറ്റം വരുത്തി കേരള നടനത്തിനു പറ്റിയ മട്ടിലാക്കിയിട്ടുണ്ട്‌. പ്രത്യേകം വേഷമില്ല : കഥകളിയിലെ ആഹാര്യാഭിനയ രീതി തീർത്തും ഉപേക്ഷിച്ചു. നൃത്തത്തെ സാമാന്യ ജനങ്ങൾക്ക്‌ മനസ്സിലാവാനായി, കഥാപാത്രങ്ങൾക്ക്‌, അവരെ ആളുകൾക്ക്‌ തിരിച്ചറിയാൻ പാകത്തിലുള്ള വേഷഭൂഷാദികൾ നൽകി . എന്നു മാത്രമല്ല കേരള നടനത്തിന്‌ നിയതമായ വേഷം വേണ്ടെന്നും വച്ചു. രാജാവിന്‌ രാജാവിന്റെ വേഷം, താപസിക്ക്‌ താപസിയുടെ വേഷം, ഭിക്ഷുവിന്‌ അതിനു ചേർന്ന വേഷം, ശ്രീകൃഷ്ണന്‌ കൃഷ്ണന്റെ വേഷം, എന്നിങ്ങനെ. അവതരിപ്പിക്കുന്നത്‌ ഏത്‌ കഥാപാത്രമായാലും നിശ്ചിത വേഷത്തിൽ ചെയ്യുക എന്ന ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസ്സി തുടങ്ങിയ നൃത്തങ്ങളുടെ രീതിയല്ല കേരള നടനം പിൻതുടരുന്നത്‌. ഇതിനു മറ്റൊരു പ്രധാന കാരണം കഥകളിയെപ്പോലെ നാട്യപ്രധാനമാണ്‌ കേരള നടനവും. കഥ അഭിനയിച്ചു കാണിക്കുകയാണ്‌ ചെയുന്നത്‌. നൃത്ത നൃത്യ രീതികൾ കേരള നടനത്തിൽ ഇല്ലെന്നല്ല. അടിസ്ഥാനപരമായി നാട്യാംശം മുന്തിനിൽക്കുന്നു എന്നു മാത്രം. അഞ്ച്‌ വിധം അവതരണം: ഏകാംഗ നൃത്തം, യുഗ്മ നൃത്തം, സംഘ നൃത്തം, നാടക നടനം, ബാലെ എന്നിങ്ങനെ അഞ്ച്‌ പ്രധാന രീതികളിലാണ്‌ കേരള നടനം അവതരിപ്പിക്കാറ്‌. ഗുരു ഗോപിനാഠ് ചിട്ടപ്പെടുത്തിയ ചില ഇനങ്ങള്ക്ഷ് ഉദാഹരണമായി കൊടുക്കുന്നു. ഏകാംഗ നൃത്തം: കാളിയ മർദ്ദനം, ഗരുഡ നൃത്തം, ശിവതാണ്ഡവം, പൂതനാ മോക്ഷം, വേട നൃത്തം മയൂര നൃത്തം, ഭക്തിയും വിഭകതിയും എന്നിവ ഏകാങ്ക നൃത്തത്തിന്‌ ഉദാഹരണം. യുഗ്മ നൃത്തം: ശിവപാർവതി, രാധാകൃഷ്ണ, രതിമന്മഥ നൃത്തങ്ങൾ യുഗ്മനൃത്തത്തിൻ^ദാഹരണം സംഘ നൃത്തം തോടയം, പുറപ്പാട്‌, പൂജാ നൃത്തങ്ങൾ കൊയ്ത്തു നൃത്തം തുടങ്ങിയവ സംഘനൃത്തത്തിന്‌ ഉദാഹരണം നാടക നടനം: ഭഗവദ്ഗീത , മഗ്‌ദലന മറിയം, ചണ്ഡാല ഭിക്ഷുകി ,ചീതയും തമ്പുരാട്ടിയും, ഭസ്‌മാസുര മോഹിനി, സീതാപഹരണം, പാരിജാത പുഷ്‌പാപഹരണം, തുടങ്ങിയവ നാടക നടനത്തിന്‌ ഉദാഹരണം. ബാലേകൾ: ഗുരുഗോപിനാഥ്‌ സംവിധാനം ചെയ്‌ത രാമായണം, ശ്രീയേശുനാഥ വിജയം, മഹാഭാരതം,ഐക്യ കേരളം,സിസ്റ്റർ നിവേദിത, നാരായണീയം എന്നിവ ബാലേകൾക്ക്‌ ഉദാഹരണം . ബാലേകളും നാടകനടനത്തിന്റെ മാതൃകയിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ . സോവിയറ്റ്‌ യൂണിയനിലേക്കുള്ള ആദ്യത്തെ ഇന്ത്യൻ സാംസ്കാരിക സംഘത്തിൽ അംഗമായിരുന്ന ഗുരു ഗോപിനാഥ്‌ അവിടെ നിന്ന്‌ തിരിച്ചെത്തിയ ശേഷമാണ്‌ ഇന്ത്യൻ ബാലേകൾ രൂപകൽപന ചെയ്‌തത്‌ . അവയിൽ ചിലയിടത്ത്‌ മറ്റു നൃത്ത ശൈലികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. ഉദാഹരണം രാമായണം ബാലേയിലെ ദേവസദസ്സിലെ നൃത്തം. ഇവിടെ മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസ്സി, കുച്ചുപ്പുടി എന്നിവ കൂട്ടിച്ചേർത്തിരിക്കുന്നു. ഇതിനർത്ഥം കേരള നടനം ഇവയെല്ലാം ചേർന്നതാണ്‌ എന്നല്ല. ബാലേയുടെ സൗകര്യത്തിനായി അവ ചേർത്തു എന്നേയുള്ളൂ. സംഗീതം, വാദ്യങ്ങൾ: മറ്റൊരു പ്രധാന മാറ്റം വാചികാഭിനയത്തിലാണ്‌. പ്രത്യേകിച്ച്‌ സംഗീതത്തിൽ. കഥകളിയിലെ സോപാന രീതിക്കു പകരം പ്രധാനമായും കർണ്ണാടക സംഗീത രീതിയാണ്‌ കേരള നടനത്തിലുള്ളത്‌. ആളുകൾക്ക്‌ മനസ്സിലാവാൻ അതാണല്ലോ എളുപ്പം. ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ കേരള നടനത്തിന്‌ അനുപേക്ഷണീയമാണ്‌. ഇടയ്ക്ക, പുല്ലാങ്കുഴൽ, വയലിൻ, മൃദംഗം എന്നിവയും ഹാർമോണിയം, സിതാർ, സാരംഗി തുടങ്ങിയ ഉത്തരേന്ത്യൻ സംഗീതോപകരണങ്ങളും ഉപയോഗിക്കാറുണ്ട്‌ . പ്രധാനമായും കേരളീയ വാദ്യങ്ങളാണ്‌ ഉപയോഗിക്കാറ്‌ എന്ന്‌ സാമാന്യമായി പറയാം. ചിത്രശാല വർഗ്ഗം:സംസ്കാരം വർഗ്ഗം:കല വർഗ്ഗം:കേരളത്തിലെ കലകൾ
ചങ്ങമ്പുഴ കൃഷ്ണപിള്ള
https://ml.wikipedia.org/wiki/ചങ്ങമ്പുഴ_കൃഷ്ണപിള്ള
മലയാള കവിയും ഗദ്യകാരനുമായിരുന്നു ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. രമണൻ അടക്കം നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവായ ചങ്ങമ്പുഴ മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയാണ്.എരുമേലി പരമേശ്വരൻ പിള്ള, മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, പുറം.257, കറന്റ് ബുക്സ്, 2008 ജൂലൈ ജീവിതരേഖ അന്ന് ഉത്തര തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്ന (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയിൽ 1911 ഒക്ടോബർ 10-ന് കൃഷ്ണപിള്ള ജനിച്ചു. ചങ്ങമ്പുഴത്തറവാട്ടിലെ പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും. ഒരു കാലത്ത് ഇടപ്പള്ളിയിൽ ഏറ്റവുമധികം സമ്പത്തും പ്രതാപവുമുള്ള തറവാടുകളിലൊന്നായിരുന്നു ചങ്ങമ്പുഴ തറവാട്. കാരണവന്മാരുടെ മർക്കടമുഷ്ടിയും പിടിവാശികളും ധൂർത്തുമൊക്കെ ആ തറവാടിന്റെ സമ്പത്തും അതോടൊപ്പം അതിന്റെ പ്രതാപവും നഷ്ടമാക്കി. അങ്ങനെ ക്ഷയോന്മുഖമായ ഒരു തറവാട്ടിലായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള ജനിച്ചത്. ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ അദ്ദേഹം നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ്‌ അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തത്. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. രമണൻ എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ഗ്രന്ഥകാരനെകുറിച്ചുള്ള വിവരണം, രമണൻ (സുവർണ ജൂബിലി പതിപ്പ്), 1998, ചങ്ങമ്പുഴ കൃഷ്ണപിള്ള, നാഷണൽ ബുക്സ് സ്റ്റാൾ മലയാളസാഹിത്യത്തിലെ അതിപ്രശസ്തമായ കൃതികളിലൊന്നായി രമണൻ മാറി. എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്ന് തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്ന കാലത്തു തന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടു വർഷത്തിനു ശേഷം ജോലി രാജി വെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കു മടങ്ങി. പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു. thumb|right|ചങ്ങമ്പുഴ സമാധി ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു. 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, അദ്ദേഹം അന്തരിച്ചു. അപ്പോൾ 36 വയസ്സുമാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്വന്തം നാടായ ഇടപ്പള്ളിയിലെ തറവാട്ടു വക സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ സമാധിയിൽ സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന കവിതയിലെ ഏതാനും വരികൾ ലിഖിതം ചെയ്തിരിക്കുന്നു. ചങ്ങമ്പുഴയുടെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ചങ്ങമ്പുഴ പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു. 2017-ൽ കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനും നിലവിൽ വന്നിരുന്നു. സാഹിത്യസംഭാവനകൾ കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. അതിമനോഹരങ്ങളായ കാവ്യങ്ങൾ രചിച്ചത് കൊണ്ടുതന്നെയാവാം പ്രൊഫസർ എം. കെ സാനു അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്. കൃതികൾ thumb|200px| ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ രമണൻ ദേവത ദേവഗീത ദിവ്യഗീതം മനസ്വിനി വാഴക്കുല ബാഷ്പാഞ്ജലി കാവ്യനർത്തകി തിലോത്തമ മണിവീണ മൗനഗാനം ആരാധകൻ ഹേമന്ത ചന്ദ്രിക സ്വരരാഗ സുധ നിർവ്വാണ മണ്ഡലം സുധാംഗദ മഞ്ഞക്കിളികൾ ചിത്രദീപ്തി തളിർത്തൊത്തുകൾ ഉദ്യാനലക്ഷ്മി മയൂഖമാല നീറുന്ന തീച്ചൂള മാനസേശ്വരി ശ്മശാനത്തിലെ തുളസി അമൃതവീചി വസന്തോത്സവം കലാകേളി മദിരോത്സവം കാല്യകാന്തി സങ്കൽപകാന്തി ലീലാങ്കണം രക്‌തപുഷ്പങ്ങൾ ശ്രീതിലകം ചൂഡാമണി വത്സല ഓണപ്പൂക്കൾ മഗ്ദലമോഹിനി അപരാധികൾ നിഴലുകൾ നിർവൃതി കാമുകൻ വന്നാൽ ദേവയാനി മോഹിനി യവനിക ആകാശഗംഗ പാടുന്നപിശാച്‌ അസ്ഥിയുടെ പൂക്കൾ സ്പന്ദിക്കുന്ന അസ്ഥിമാടം ഗദ്യകൃതികൾ തുടിക്കുന്നതാളുകൾ സാഹിത്യചിന്തകൾ അനശ്വരഗാനം കഥാരത്നമാലിക പ്രതികാര ദുർഗ്ഗ ശിഥിലഹൃദയം മാനസാന്തരം കളിത്തോഴി പൂനിലാവിൽ കരടി പെല്ലിസും മെലിസാന്ദയും വിവാഹാലോചന ഹനേലെ ജ്യോതിഷഗ്രന്ഥം ചങ്ങമ്പുഴ എഴുതിയ ജോത്സ്യത്തെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാതെ അതിന്റെ കൈയെഴുത്തുപ്രതി കണ്ണൂരിലെ ജോത്സ്യപണ്ഡിതനും എഴുത്തുകാരനുമായ എടക്കാട്ട് നാരായണന്റെ കൈവശം കണ്ടെത്തിയിരുന്നു. പഴയകാല ഗണിതം ഉപയോഗിച്ചാണ് 1945-ൽ അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാനായി ചങ്ങമ്പുഴ തൃശൂർ സ്വദേശിയായ ഇയ്യുണ്ണി എന്നയാളെ ഏൽപ്പിക്കുകയും അദ്ദേഹമാണ് നാരായണന് ഈ പുസ്തകം കൈമാറുകയും ചെയ്തതെന്നു കരുതുന്നു. ചിത്രസഞ്ചയം പുറത്തേക്കുള്ള കണ്ണികൾ പബ്ലിക് റിലേഷൻസിന്റെ Poetry - The Second Generation of Romantics മലയാളം റിസോഴ്സ് സെന്റർ ചങ്ങമ്പുഴ വെബ്സൈറ്റ് അവലംബങ്ങൾ വർഗ്ഗം:1911-ൽ ജനിച്ചവർ വർഗ്ഗം:1948-ൽ മരിച്ചവർ വർഗ്ഗം:ഒക്ടോബർ 10-ന് ജനിച്ചവർ വർഗ്ഗം:ജൂൺ 17-ന് മരിച്ചവർ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:മലയാളത്തിലെ കാൽ‌പ്പനിക കവികൾ വർഗ്ഗം:മഹാരാജാസ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികൾ വർഗ്ഗം:ചങ്ങമ്പുഴ
Kerala Natanam- Dance style developed by Guru Gopinath
https://ml.wikipedia.org/wiki/Kerala_Natanam-_Dance_style_developed_by_Guru_Gopinath
REDIRECT കേരളനടനം
ലോകകപ്പ് ഫുട്ബോൾ-2002
https://ml.wikipedia.org/wiki/ലോകകപ്പ്_ഫുട്ബോൾ-2002
തിരിച്ചുവിടുക ഫുട്ബോൾ ലോകകപ്പ് 2002
കുറൊവ്
https://ml.wikipedia.org/wiki/കുറൊവ്
thumb| ക്യുറോ(Kurów) പോളണ്ടിലെ ഒരു ചെറുഗ്രാമമാണ്. തെക്കുകിഴക്കൻ പോളണ്ടിലെ ക്യുറോക്കാ നദീതീരത്താണ് പുരാതനമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ലുബ്ലിൻ മുനിസിപ്പാലിറ്റിയുടെ തലസ്ഥാനംകൂടിയാണ് 2811 പേർ വസിക്കുന്ന ഈ ഗ്രാമം. പോളണ്ട് പ്രസിഡന്റും പോളിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന വോയ്ചെക്സ് യറൂസെസ്കിയുടെ ജന്മദേശമെന്ന നിലയിലും പ്രസിദ്ധമാണ്. വർഗ്ഗം:പോളണ്ടിലെ ഗ്രാമങ്ങൾ
ശിഖരിണി (വൃത്തം)
https://ml.wikipedia.org/wiki/ശിഖരിണി_(വൃത്തം)
ഒരു സം‍സ്കൃതവർ‍ണ്ണവൃത്തമാണ് ശിഖരിണി. അത്യഷ്ടി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 17 അക്ഷരങ്ങൾ) സമവൃത്തം. ലക്ഷണം (വൃത്തമഞ്ജരി) വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “യ മ ന സ ഭ” എന്നീ ഗണങ്ങളും ഒരു ലഘുവും ഒരു ഗുരുവും ആറാമത്തെ അക്ഷരത്തിനു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണു ശിഖരിണി. v - - - - - / v v v v v - - v v v - ലക്ഷണത്തിൽ പറഞ്ഞിട്ടില്ലെങ്കിലും പന്ത്രണ്ടാമത്തെ അക്ഷരത്തിനു ശേഷവും യതി കാണാറുണ്ടു്. ഉദാഹരണങ്ങൾ കഴിഞ്ഞേ പോകുന്നൂ... (കെ. എൻ. ഡി.) 2. നാരായണീയം ദശകം 24 ഹിരണ്യാക്ഷേ പോത്രിപ്രവരവപുഷാ ദേവ ഭവതാ ഹതേ ശോകക്രോധഗ്ലപിതധൃതിരേതസ്യ സഹജ: ഹിരണ്യപ്രാരംഭ : കശിപുരമരാരാതിസദസി പ്രതിജ്ഞമാതേനേ തവ കില വധാർത്ഥം മധുരിപോ സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ മേഘവിഷ്‍ഭൂർ‍ജ്ജിതം എല്ലാ ശ്ലോകങ്ങളിലും ഈ വൃത്തം ഉപയോഗിച്ചിട്ടുള്ള പ്രസിദ്ധകൃതികൾ സൌന്ദര്യലഹരി (ശങ്കരാചാര്യർ)
ഇലന്തൂർ
https://ml.wikipedia.org/wiki/ഇലന്തൂർ
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ഇലന്തൂർ. പത്തനംതിട്ട നഗരത്തിനും കോഴഞ്ചരി പട്ടണത്തിനും ഏകദേശം നടുവിലായാണ് ഇലന്തൂരിന്റെ സ്ഥാനം. പത്തനംതിട്ട നഗരത്തിലേക്കും കോഴഞ്ചരി പട്ടണത്തിലേക്കും ഇലന്തൂരിൽ നിന്നുള്ള ദൂരം ഏകദേശം 6 കിലോമീറ്ററാണ്. അതിനാൽ നഗരത്തിൻറെ എല്ലാവിധ സൗകര്യങ്ങളും ഗ്രാമത്തിൻറെ സൗന്ദര്യവും ഈ പ്രദേശത്ത് ലഭ്യമാണ്. തിരുവല്ല - പത്തനംതിട്ട - കുമ്പഴ ഹൈവേ എന്നറിയപ്പെടുന്ന സംസ്ഥാന പാത - 7 കടന്നുപോകുന്നത് ഇലന്തൂരിലൂടെയാണ്. കാർഷിക വൃത്തിക്ക് പ്രാധാന്യമുള്ള ഒരു‍ ഫലഭൂയിഷ്ടമായ മലയോര പ്രദേശമണിത്. നഗരവൽക്കരണത്തിൻറെ ഫലമായി ഇലന്തൂരിൽ പുതിയ വ്യാവസായീക സംരംഭങ്ങളും കെട്ടിടങ്ങളും ഉയരുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ അതിവേഗം പുരോഗമിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇലന്തൂർ. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചരി താലൂക്കിൽ, ഇലന്തൂർ ബ്ളോക്ക് എന്ന പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ഇലന്തൂർ ഗ്രാമപഞ്ചായത്ത്. 15.09 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാർഡുകളുടെ എണ്ണം 13 ആണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക്-മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തും, കിഴക്ക്-നാരങ്ങാനം ഗ്രാമപഞ്ചായത്തും തെക്ക്-ചെന്നീർക്കര,പത്തനംതിട്ട മുനിസിപ്പാലിറ്റികളും പടിഞ്ഞാറ്-മല്ലപ്പുഴശ്ശേരി, മെഴുവേലി ഗ്രാമപഞ്ചായത്ത് എന്നിവയുമാണ്. 1171-ൽ ഇലന്തൂർ വില്ലേജ് യൂണിയൻ നിലവിൽ വരുകയും 1952 ൽ ഇന്നുള്ള വിധം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വരുകയും തെരഞ്ഞെടുപ്പിലൂടെ കെ.കുമാർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ചെന്നീർക്കര സ്വരൂപവും, പന്തളവും, ആറൻമുളയും ചുറ്റും നിൽക്കുന്ന ഇലന്തൂരിന് ചരിത്രപരമായി സവിശേഷതകൾ അനവധിയുണ്ട്. ആദ്യകാലസംസ്കാരത്തിന്റെ ഭാഗമായിരുന്ന നാഗാരാധനയും, കാവുകളും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. രണ്ടു പ്രധാന പുണ്യക്ഷേത്രങ്ങളായ ആറൻമുളയേയും ഓമല്ലൂരിനേയും ബന്ധിപ്പിക്കുന്ന സഞ്ചാരമാർഗ്ഗം ഇലന്തൂരിലൂടെ കടന്നുപോയിരുന്നു. അതുകൊണ്ടുതന്ന തീർത്ഥവാഹകസംഘങ്ങളുടേയും മോക്ഷാർത്ഥികളുടേയും ഒരു ഇടത്താവളം എന്നതിലുപരി പ്രകൃതി സൌന്ദര്യവും, സ്വച്ഛതയും ഇവിടുത്തെ സവിശേഷതകളായി ഇന്നും നിലനിൽക്കുന്നു. രണ്ടു ചുമടുതാങ്ങികളും ഒരു വഴിയമ്പലവും ഇതിന്റെ സ്മാരകങ്ങളായി ഇന്നും നിലവിലുണ്ട്. ഇലന്തൂരിലെ ആയിരത്തോളം വർഷം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീഭഗവതികുന്ന് ദേവീക്ഷേത്രം. ആയുർവേദത്തിന്റെ ദൈവവും വിഷ്‌ണു അവതാരവുമായ ധന്വന്തരിയുടെ ക്ഷേത്രമാണ് മറ്റൊന്ന്. പരിയാരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച നരബലി നടന്നത് ഇലന്തൂരാണ്. ചരിത്രം ചെന്നീർക്കര സ്വരൂപവും, പന്തളവും, ആറൻമുളയും ചുറ്റും നിൽക്കുന്ന ഇലന്തൂരിന് ചരിത്രപരമായി സവിശേഷതകൾ അനവധിയുണ്ട്. ആദ്യകാലസംസ്കാരത്തിന്റെ ഭാഗമായിരുന്ന നാഗാരാധനയും, കാവുകളും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. തമിഴിന്റേയും സംസ്കൃതത്തിന്റേയും സ്വാധീനത്തിൽനിന്ന് മലയാളഭാഷ മോചിതമാവുന്നതിന് മുമ്പ് സ്വീകരിച്ച പദങ്ങളുടെ അവിശിഷ്ടങ്ങൾ ഈ ഗ്രാമത്തിന്റെ പേരിനെ ചൂഴ്ന്നു നിൽക്കുന്നു. “ഊര് “ എന്ന പദം ചേർന്നു വരുന്ന ഇലന്തൂര് “ഇല്ലത്തൂര്” ആയിരുന്നു. ബ്രാഹ്മണ സമൂഹത്തിന്റെ താവളമായിരുന്നു ഈ ഗ്രാമം. പാണ്ഡ്യദേശത്തിൽനിന്നും പന്തളത്തു കുടിയേറി സിംഹാസനമുറപ്പിച്ച രാജവംശത്തിന്റെ സ്വപ്നഭൂമിയായിരുന്നു ഇവിടം. കുന്നുകളും, താഴ്വരകളും കൈത്തോടുകളും ഏറെയുള്ള ഇവിടം സമ്പുഷ്ടമായ കൃഷിഭൂമിയായിരുന്നു. ഭൂമിയുടെ ആധിപത്യം ബ്രാഹ്മണ-നായർ മേധാവിത്വത്തിന്റെ അധീശത്വത്തിലായിരുന്ന കാലത്തും വളരെ പ്രശ്സതമായ ഒരു കാർഷിക ചരിത്രം ഇലന്തൂരിന്നുണ്ട്. എന്നാൽ എടുത്തുപറയത്തക്ക നാട്ടുപ്രമാണിയോ, പ്രതാപിയോ ഇവിടെ ഉണ്ടായിരുന്നില്ല. ഭൂമി കൈവശമുണ്ടായിരുന്ന ഉടമകൾപോലും കാർഷികാഭിവൃദ്ധിയിൽ മാത്രം ദത്തശ്രദ്ധരായിരുന്നതായി കാണാം. കാർഷിക തൊഴിലാളികളെ ഇവിടെ ക്ഷണിച്ചുവരുത്തി താമസിപ്പിച്ചിരുന്നതായി തന്ന കരുതാം. തന്മൂലം ഗ്രാമത്തിലെ കോളനികളുടെ എണ്ണം അത്ഭുതാവഹമാണ്. കൃഷിപ്പണിക്ക് എത്തിയവർ കൂട്ടമായി താമസിക്കാൻ ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ് ഈ കോളനികൾ. ചേരമാൻ പെരുമാളിന്റെ കാലത്ത് “പന്ത്രണ്ടുവാഴുന്നവരുടെ കൂട്ടത്തിലുള്ള” ചെങ്ങന്നൂർ അയ്യായിരത്തിൽപെട്ടതായിരുന്നു ഇലന്തൂർ. ചേരമാൻ പെരുമാളൻമാരുടെ കാലശേഷം നാട്ടുരാജ്യസ്ഥാപനവും, തുടർന്ന് പന്തളം രാജാവിന്റെ അധീനതയിലുമാണ് ഗ്രാമം നിലനിന്നത്. രാജാവിന്റെ പ്രതിനിധിയും അദ്ദേഹത്തിന്റെയും, രാജ്യത്തിന്റേയും സുരക്ഷാക്രമീകരണങ്ങളും ഇവിടെ നിലനിന്നിരുന്നു. ‘കൊട്ടാരത്തിൽ’ എന്ന വീട്ടുപേര് സൂചിപ്പിക്കുന്ന സ്ഥലത്ത് ആ രാജകീയോദ്യോഗസ്ഥൻ താമസിച്ചിരുന്നു. ‘കോട്ടയ്ക്കകം ‘എന്ന വീടിന്റെ സ്ഥാനത്ത് കോട്ട നിലനിന്നിരുന്നു. ചുടുകാട്ടിൽ എന്ന സ്ഥലത്ത് ശ്മശാനവും ഉണ്ടായിരുന്നു. രണ്ടു പ്രധാന പുണ്യക്ഷേത്രങ്ങളായ ആറൻമുളയേയും ഓമല്ലൂരിനേയും ബന്ധിപ്പിക്കുന്ന സഞ്ചാരമാർഗ്ഗം ഇലന്തൂരിലൂടെ കടന്നുപോയിരുന്നു. അതുകൊണ്ടുതന്ന തീർത്ഥവാഹകസംഘങ്ങളുടേയും മോക്ഷാർത്ഥികളുടേയും ഒരു ഇടത്താവളം എന്നതിലുപരി പ്രകൃതി സൌന്ദര്യവും, സ്വച്ഛതയും ഇവിടുത്തെ സവിശേഷതകളായി ഇന്നും നിലനിൽക്കുന്നു. രണ്ടു ചുമടുതാങ്ങികളും ഒരു വഴിയമ്പലവും ഇതിന്റെ സ്മാരകങ്ങളായി ഇന്നും നിലവിലുണ്ട്. ഇലന്തൂരിലെ ആയിരത്തോളം വർഷം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീഭഗവതികുന്ന് ദേവീക്ഷേത്രം. നിരവധി കോവിലകങ്ങൾ നിലവിലുണ്ടായിരുന്ന ഇവിടുത്തെ ഒരു കോവിലകത്തിന്റെ കുലദേവതയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സർവ്വഹിന്ദുക്കൾക്കും പണ്ടുകാലം മുതൽ പ്രവേശനമുള്ള ക്ഷേത്രമാണിത്. പ്രാചീനകലാരൂപമായ പടയണി ഇവിടുത്തെ പ്രധാന അനുഷ്ഠാനമാണ്. കേരളത്തിലെ അപൂർവ്വം ധന്വന്തരീ ക്ഷേത്രങ്ങളിൽ ഒന്ന് ഇലന്തൂരിലാണ്. പരിയാരത്തെ ധന്വന്തരി ക്ഷേത്രം ആയിരം വർഷത്തോളം പഴക്കമുള്ളതാണ്. ഇലന്തൂരിലെ ഏറ്റവും പഴക്കമുള്ളതും പ്രശസ്തങ്ങളുമായ രണ്ടു മലകൾ നാമക്കുഴിയും-കൊട്ടതട്ടിയും ആണ്. ഇവിടെ അജ്ഞാതവാസക്കാലത്ത് പാണ്ഡവർ പാർത്തിരുന്നതായി ഐതിഹ്യവുമുണ്ട്. കൊല്ലവർഷം 993-ൽ പുന്നത്ര മാർദീവാന്ന്യാസോസ് കുരിശുവച്ച് കുർബ്ബാന അർപ്പിച്ച രണ്ടു പള്ളികൾ ഇലന്തൂരിലുണ്ട,് കുമാരനല്ലൂർ മാർത്തമറിയം മാർത്തോമാ വലിയ പള്ളി ദേവാലയവും പരിയാരം മാർത്തോമാ പഴയ പള്ളി ദേവാലയവും. കാരൂർ ഓർത്തഡോക്സ് പള്ളി, ഇലന്തൂർ സി.എസ്.ഐ പള്ളി, പരിയാരം സെന്റ് പോൾസ് മാർത്തോമാ പള്ളി, സെന്റ് പാട്രിക്ക് കാത്തോലിക്കാപള്ളി, പുളിന്തിട്ട മാർത്തോമാ പള്ളി ഇവയും ഈ കാലഘട്ടത്തിൽ നിർമ്മിച്ചതാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ പടയണി എന്ന കലാരൂപത്തിന്റെ അഭിവൃദ്ധിക്ക് ചിറപ്പുറത്ത് ആശാനും, താളമേള വിദ്വാനായി ഇടിയലേമുറി കേശവൻ നായരും പഞ്ചായത്തിന്റെ സംഭാവനകളാണ.് കല്ലിൽ കൊച്ചുരാമൻ വൈദ്യൻ, പപ്പുകണിയാൻ എന്നിവർ നാടകത്തിന്റേയും, ചിത്രമെഴുത്തിന്റെയും ഉന്നമനത്തിനു പരിശ്രമിച്ചു. കുമാർജി പ്രസിഡൻസി കോളേജിൽ പഠിക്കുമ്പോൾ മദ്രാസിലെത്തിയ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ദേശീയ സ്വാതന്ത്യ്രസമരരംഗത്തേക്കു വന്നു. തിരുവിതാംകൂറിൽ തിരിച്ചെത്തുകയും, തിരുവിതാംകൂർ കോൺഗ്രസ് കമ്മിറ്റി രൂപവത്കരിക്കുകയും, അതിന്റെ ആദ്യ സെക്രട്ടറിയാവുകയും ചെയ്തു. തുടർന്ന് സ്വദേശാഭിമാനിയുടെ പത്രാധിപർ സ്ഥാനം രാജി വച്ചു. ഗാന്ധിജിയുടെ കേരള സന്ദർശനവേളകളിൽ അദ്ദേഹത്തിന്റെ പ്രസംഗപരിഭാഷകൻ കുമാർജി ആയിരുന്നു. അങ്ങനെ മഹാത്മജി ഇലന്തൂർ സന്ദർശിക്കാനും കുമാർജി കാരണമായി. തിരുവിതാംകൂർ രാജവംശം അനുവർത്തിച്ചുവന്ന ഭരണക്രമത്തിലുൾപ്പെട്ട മണ്ഡപത്തും വാതുക്കലിന്റെ ചെങ്ങന്നൂർ ആസ്ഥാനത്തിലും ഇലന്തൂർ ഉൾപ്പെട്ടിരുന്നു. വിവരണം പത്തനംതിട്ട ജില്ലയിൽ കോഴഞ്ചരി താലൂക്കിൽ ജില്ലാ ആസ്ഥാനത്തിനു സമീപത്തായി ഇലന്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. 1982 വരെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന പത്തനംതിട്ട താലൂക്കിൽ, 1937-ൽ ആണ് ഇലന്തൂർ പഞ്ചായത്ത് നിലവിൽ വന്നത്. ഈ പഞ്ചായത്തിന്റെ തെക്ക് ചെന്നീർക്കര പഞ്ചായത്തും, കിഴക്കുഭാഗം പത്തനംതിട്ട മുനിസിപ്പാലിറ്റിയും, വടക്കുഭാഗം നാരങ്ങാനം പഞ്ചായത്തും, പടിഞ്ഞാറുഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തുമാണ് അതിരുകൾ തീർത്തിട്ടുള്ളത്. ഉയരമുള്ള പ്രദേശങ്ങളും പാടങ്ങൾ ചേർന്ന മേഖലയും കുന്നുകളും ഉൾപ്പെടുന്ന ഭൂപ്രദേശം ഇവിടെ കാണാം.ഇലന്തൂർ പഞ്ചായത്ത് പൂർണ്ണമായും ഒരു കാർഷികഗ്രാമമാണ്. കുന്നുകളും, സമതലങ്ങളും, നെൽപ്പാടങ്ങളും, താഴ്വരകളും, നാമമാത്രമായ ചതുപ്പുനിലങ്ങളും ഉൾപ്പെട്ട മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ഇലന്തൂർ. ഗ്രാമത്തിലെ ഏറ്റവും പഴക്കമുള്ള ലഭ്യമായ സാഹിത്യശേഖരമാണ് പടയണി പാട്ടുകൾ. വിവിധ ജാതി വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങൾ പടയണിയോടനുബന്ധിച്ച് വിവിധ അനുഷ്ഠാനങ്ങൾ നിർവ്വഹിക്കുവാൻ ചുമതലപ്പെട്ടിരിക്കുന്നു. ഇന്നും ഈ അവകാശങ്ങൾ അതുപോലെ നിലനിൽക്കുന്നു. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി, ജയപ്രകാശ് നാരായണൻ, കാന്തി ദേശായി തുടങ്ങിയ മഹാപുരുഷന്മാരുടെ സന്ദർശനത്താൽ ഇലന്തൂർ ഗ്രാമം ധന്യമാക്കപ്പെട്ടു. ആത്മീയാചാര്യരും സാമൂഹ്യപരിഷ്കർത്താക്കളുമായ ശ്രീനാരായണഗുരു, ആഗമാനന്ദസ്വാമികൾ എന്നിവരുടെ പാദസ്പർശം ഇലന്തൂരിനെ പാവനമാക്കി തീർത്തു. ചരിത്രം നൂറ്റാണ്ടുകൾക്കു മുൻപ് ആറമ്മുള കഴിഞ്ഞാൽ പിന്നെ ജനവാസമുള്ള ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നായിരുന്നു ഇലന്തൂർ. ആറമ്മുള - അച്ചൻകോവിൽ ക്ഷേത്രങ്ങളെ ബന്ധിച്ചുകൊണ്ട് ഒരു കാനനപാത അന്നുണ്ടായിരുന്നു. അനവധി നമ്പൂതിരി ഇല്ലങ്ങൾ ഒരു കാലത്ത് ഇലന്തൂരിൽ ഉണ്ടായിരുന്നു. അങ്ങനെ ഇല്ലങ്ങളുടെ ഊര് എന്നത് ഇലന്തൂർ ആയി ലോപിച്ചതാണ് എന്ന് കരുതപ്പെടുന്നു (ഇല്ലം + ഊര് = ഇലന്തൂർ). ഇലന്തൂരിൽ ജനവാസം തുടങ്ങിയ കാലത്തെപ്പറ്റി വ്യക്തമായ രേഖകളില്ല. എന്നാൽ ഇലന്തൂർ ഭഗവതികുന്നു ക്ഷേത്രത്തിനു ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുള്ളതിനാൽ അതിനും മുൻപ് ഇവിടെ ജനവാസം ആരംഭിച്ചു എന്ന് അനുമാനിക്കാം. ചരിത്രപ്രസിദ്ധമായ ഇലന്തൂർ ഭഗവതികുന്നു ക്ഷേത്രത്തിൽ വെച്ച് മലയാളത്തിലെ ആദ്യത്തെ പടയണി ആസ്പദമാക്കിയ സിനിമ പച്ചത്തപ്പ് ചിത്രീകരിച്ചത്. മതങ്ങൾ ഹൈന്ദവരും ക്രൈസ്തവരുമാണിവിടുത്തെ പ്രധാന മതസ്തർ. ശ്രീ ശുഭാനന്ദ ആശ്രമം, ശ്രീ ഗണപതി ക്ഷേത്രം, ശ്രീ ഭഗവതികുന്നു ദേവീ ക്ഷേത്രം, ധന്വന്തരി ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവ ആരാധനാലയങ്ങൾ. ശ്രീ ഭഗവതികുന്നു ദേവീ ക്ഷേത്രത്തിലെ പടേനി പ്രസിദ്ധമാണ്. പത്തനംതിട്ട ജില്ലയിലെ ഏക ധന്വന്തരി ക്ഷേത്രമാണ് ഇലന്തൂരിൽ ഉള്ളത്. മാർത്തോമ, ഓർത്തഡോൿസ്‌, സി എസ് ഐ, യാക്കോബായ, മലങ്കര കത്തോലിക്ക, പെന്തകോസ്ടൽ എന്നീ സഭകളിലെ വിശ്വാസികളാണ് ഇലന്തൂർ സ്വദേശികളായ ഭൂരിഭാഗം ക്രിസ്ത്യാനികളും. വിദ്യാഭ്യാസം നിരവധി സർക്കാർ പ്രാഥമീക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഇലന്തൂരിലും പരിസര പ്രദേശങ്ങളിലുമായുണ്ട്. ഉയരത്തിൽ ഏറെ വിദ്യാർത്ഥികൾ പഠിക്കുന്ന ഇലന്തൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളും ഇടപ്പരിയാരം എസ് എൻ ഡി പി ഹൈസ്കൂളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇലന്തൂർ ഗവൺമെന്റ് കോളേജും സെന്റ്‌ ജോൺസ്‌ മാനേജ്‌മെൻറ് കോളേജ് പ്രക്കാനത്ത് സ്ഥിതിചെയ്യുന്നു. ഒരു സർക്കാർ നഴ്സിംഗ് കോളേജും ഇലന്തൂരിൽ ഉണ്ട്. മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ അംഗീകാരമുള്ള ഒരു അദ്ധ്യാപക പരിശീലന കേന്ദ്രം ഇവിടെ സ്ഥിതിചെയ്യുന്നു(Teachers' Training College). സ്വാതന്ത്ര സമരവും ഇലന്തൂരും 1937 ൽ മഹാത്മാ ഗാന്ധിയുടെ തിരുവിതാംകൂർ സന്ദർശനവേളയിൽ അദ്ദേഹം ഇലന്തൂരും സന്ദർശിക്കുകയുണ്ടായി, ഖാദിയുടെയും ചർക്കയുടെയും പ്രചാരണം നടത്തണമെന്ന ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് ഗാന്ധി അനുയായിയായ ഖദർ ദാസ് ടി.പി ഗോപാലപിള്ള ഗാന്ധി ഖാദി ആശ്രമം 1941ൽ ഇലന്തൂരിൽ സ്ഥാപിച്ചു. . ആചാര്യ വിനോബാ ഭാവേ ഈ സ്ഥലം സന്ദർ‍ശിച്ചിട്ടുണ്ടു്. പ്രസിദ്ധരായ ചില ഇലന്തൂർ സ്വദേശികൾ മലയാളചലച്ചിത്രനടനായ മോഹൻ ലാൽ, മലയാള സിനിമ സംവിധായകനായ ബി. ഉണ്ണികൃഷ്ണൻ, ബോളിവുഡ് സംവിധായകൻ ജോൺ മാത്യു മാത്തൻ എന്നിവരും ഇലന്തൂർ സ്വദേശികളാണ്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചലച്ചിത്രത്തിൽ ഇലന്തൂർ ഭാഷയും ജീവിത രീതിയും ചിത്രീകരിച്ചിരിക്കുന്നു. അഖില കേരള ഹിന്ദു സാംബവർ മഹാസഭ ജനറൽ സെക്രട്ടറി ആയിരുന്ന വി.കെ.വിജയൻ ഇലന്തൂർ പരിയാരം സ്വദേശിയാണ്. അദ്ദേഹം കേരള സാംബവർ സൊസൈറ്റിയുടെ സ്ഥാപകൻ ആണ്. സാംസ്‌കാരിക കലാരൂപമായ പടയണിയെ ആസ്പദമാക്കി "പച്ചത്തപ്പ്" സിനിമ ചിത്രീകരിച്ചത് ഇലന്തൂർ ഭഗവതി ക്ഷേത്രത്തിൽ ആയിരുന്നു. ഇലന്തൂർ സ്വദേശിയായ അനു പുരുഷോത്ത് സംവിധാനം ചെയ്ത് പച്ചത്തപ്പിന് കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം ലഭിച്ചു. ചിത്രസഞ്ചയം അവലംബം District Handbooksof Kerala,PATHANAMTHITTA - page 6,17 http://www.kerala.gov.in/district_handbook/Pathanam.pdf
റോബർട്ട് ഫ്രോസ്റ്റ്
https://ml.wikipedia.org/wiki/റോബർട്ട്_ഫ്രോസ്റ്റ്
തിരിച്ചുവിടുക റൊബർട്ട് ഫ്രോസ്റ്റ്
പെരിങ്ങോട്
https://ml.wikipedia.org/wiki/പെരിങ്ങോട്
കേരളത്തിലെ പാലക്കാട് ജില്ലയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ്‌ പെരിങ്ങോട്. അറിവിന്റെ തമ്പുരാൻ എന്നറിയപ്പെട്ടിരുന്ന പൂമുള്ളി ആറാംതമ്പുരാന്റെ നാടെന്ന നിലയിൽ പ്രശസ്തമായി. തൃശൂർ, മലപ്പുറം ജില്ലകളോട് അതിർത്തി പുലർത്തുന്ന ഈ ഗ്രാമം വള്ളുവനാട് എന്നറിയപ്പെടുന്ന പഴയകാല കേരളത്തിലെ നാട്ടുരാജ്യത്തിൽ അംഗമായിരുന്നു. സമീപത്തെ പ്രധാന നഗരങ്ങൾ പട്ടാമ്പി, ഷൊർണൂർ, കുന്നംകുളം, കൂറ്റനാട് എന്നിവയാണു്. കൂറ്റനാടിൽ നിന്ന് 2.5 കി.മീ, ചാലിശ്ശേരിയിൽനിന്ന് 3 കി.മീ, കുന്നംകൂളത്തുനിന്നു 14 കി.മീ, പട്ടാമ്പിയിൽ നിന്ന് 8 കിലോമീറ്റർ എന്നിങ്ങനെ ദൂരത്തിലുമാണ് പെരിങ്ങോട് സ്ഥിതിചെയ്യുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണു പെരിങ്ങോട്. ഇവിടത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണു, 96 ദേശങ്ങളുടെ അധിപയായ ശ്രീ ആമക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം മഹോത്സവം. ഇത് മാർച്ച് മാസത്തിലാണു നടക്കാറ്. ചരിത്രം പഴയകാലത്ത് പെരിങ്ങോട് പ്രസിദ്ധമായിരിക്കുന്നത് പൂമുള്ളി മനയുടെ നാടു് എന്ന നിലയിലാണു്. തൃശൂരിലെ ശക്തൻ‌തമ്പുരാനോടുള്ള സൗന്ദര്യപ്പിണക്കങ്ങൾ മൂലം പെരിങ്ങോടെന്ന ദേശത്തേക്ക് മാറിതാമസിച്ചവരാണു് പൂമുള്ളി മനയിലേതു്. കേരളദേശത്ത് ഇന്നു കാണുന്ന രീതിയിലുള്ള സദ്യവട്ടം ആദ്യമായി ഒരുക്കിയതും പൂമുള്ളികോവിലകത്താണെന്നൊരു ചരിത്രമുണ്ട്. മലയാളം ഭക്തകവി തുഞ്ചത്ത് എഴുത്തച്ഛന്റെ ഭാര്യാഗൃഹം പെരിങ്ങോടുള്ള ആമക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തെന്നു് കരുതുന്നു. എഴുത്തച്ഛന്റെ സന്തതിപരമ്പരകളാണു് ഇപ്പോഴും ക്ഷേത്രപരിസരത്ത് താമസിക്കുന്ന കുടുംബങ്ങൾ എന്നും വിശ്വസിച്ചുപോരുന്നുണ്ട്. സമകാലികം കലയും വൈദ്യവുമാണ് പെരിങ്ങോടിനെ സമകാലിക കേരളത്തിൽ പ്രസക്തമാക്കുന്ന വിഷയങ്ങൾ. കേരളസംസ്ഥാന യുവജനോത്സവങ്ങളിൽ പഞ്ചവാദ്യം എന്ന മത്സരയിനത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ ഗുരുകുലസമ്പ്രദായത്തിൽ മേളം അഭ്യസിക്കുന്ന പെരിങ്ങോട് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. പെരിങ്ങോട് ഹൈസ്കൂൾ പഞ്ചവാദ്യ സംഘം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പല സാംസ്കാരിക വേദികളിലും പഞ്ചവാദ്യം അവതരിപ്പിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സയിലും വിഷവൈദ്യത്തിലും വിദഗ്ദ്ധനായിരുന്ന പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യരാണ് പെരിങ്ങോടിന്റെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ സിനിമാ താരങ്ങൾ റിജുവനേഷൻ തെറാപ്പി തേടിവരുന്നയിടങ്ങളിൽ ഒന്നായി പെരിങ്ങോടും കഴിഞ്ഞകാലങ്ങൾ മാറിയിട്ടുണ്ട്. വർഗ്ഗം: പാലക്കാട് ജില്ലയിലെ ഗ്രാമങ്ങൾ
ഫുട്ബോൾ ലോകകപ്പ് 1986
https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_1986
ലഘുചിത്രം|ഇടത്ത്‌| പതിമൂന്നാമത് ഫിഫ ഫുട്ബോൾ ലോകകപ്പ് 1986 മേയ് 31 മുതൽ ജൂൺ 29 വരെ മെക്സിക്കോയിൽ അരങ്ങേറി. പശ്ചിമ ജർമ്മനിയെ 3-2നു തോൽ‌പിച്ച് അർജന്റീന രണ്ടാം തവണ ജേതാക്കളായി. കൊളംബിയയ്ക്കായിരുന്നു ഈ ലോകകപ്പിന്റെ ആതിഥേയ ചുമതല. എന്നാൽ ടൂർണമെന്റ് നടത്താനുള്ള സൗകര്യങ്ങളില്ലെന്ന കാരണത്താൽ 1982-ൽ അവർ പിന്മാറി. അങ്ങനെയാണ് ഫുട്ബോൾ മേള രണ്ടാം തവണ മെക്സിക്കോയിലെത്തുന്നത്. മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ 1985 സെപ്റ്റംബറിൽ ശക്തമായ ഭൂചലനം മെക്സിക്കോയെ നടുക്കി. എന്നാൽ ലോകകപ്പ് വേദികളൊന്നും തന്നെ നാശമേൽക്കാതെ രക്ഷപ്പെട്ടതിനാൽ മുൻ‌നിശ്ചയ പ്രകാരം തന്നെ മത്സരങ്ങൾ നടന്നു. 24 ടീമുകളാണ് ലോകകപ്പിനായി മത്സരിച്ചത്. എന്നാൽ ഇതിനു മുൻപത്തെ(1982)ചാമ്പ്യൻഷിപ്പിൽനിന്നും വ്യത്യസ്തമായി രണ്ടാം റൌണ്ടു മുതൽത്തന്നെ നോക്കൌട്ട് ഘട്ടം ആരംഭിച്ചു. രണ്ടാം റൌണ്ടിലേക്കുള്ള പ്രവേശനത്തിനായി ടീമുകളുടെ ഒത്തുകളിക്ക് കടിഞ്ഞാണിടാൻ എല്ലാ ഗ്രൂപ്പുകളിലെയും അവസാന മത്സരങ്ങൾ ഒരേസമയത്തു നടത്തുന്ന സംവിധാനവും ഈ ലോകകപ്പ് മുതലാണു തുടങ്ങിയത്. ഡെന്മാർക്ക്, ഇറാഖ്, കാനഡ എന്നീ രാജ്യങ്ങളുടെ ആദ്യ ലോകകപ്പായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച കളിക്കാരിലൊരാളായി കരുതപ്പെടുന്ന ഡിയേഗോ മറഡോണ ആയിരുന്നു ഈ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രം. അർജന്റീനയെ രണ്ടാം തവണ കിരിടം ചൂടിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചതും അദ്ദേഹമാണ്. മറഡോണയുടെ പ്രസിദ്ധമായ ‘ദൈവത്തിന്റെ കൈ‘ പ്രയോഗം ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോളിനെ ചുറ്റിപ്പറ്റിയുള്ളതാണ്. നൂറ്റാണ്ടിന്റെ ഗോൾ ആയി ഫിഫ ഓൺലൈൻ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തതും ഈ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ടാം ഗോളായിരുന്നു. ലോകഫുട്ബോളിൽ ഡെന്മാർക്ക് എന്ന പുതുശക്തിയുടെ ഉദയത്തിനും മെക്സിക്കോ ‘86 സാക്ഷ്യം വഹിച്ചു. നവാഗതരായെത്തിയ അവർ മുൻ ചാമ്പ്യന്മാരായ ജർമ്മനി, ഉറുഗ്വേ എന്നിവരെ തോല്പിച്ച് ഗ്രൂപ് ജേതാക്കളായാണ് ശ്രദ്ധനേടിയത്. മൊത്തം ആറ് ഗോൾ നേടി ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കർ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള സുവർണ്ണ പാദുകം നേടി. അർജന്റീനയെ കിരീടത്തിലേക്കു നയിച്ച മറഡോണ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വർണ്ണപന്ത് നേടി. വർഗ്ഗം:ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ വർഗ്ഗം:1986 ഫിഫ ലോകകപ്പ്‎
ഫുട്ബോൾ ലോകകപ്പ് 1982
https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_1982
thumb|right|1982 ഫുട്ബോൾ ലോകകപ്പിന്റെ ചിഹ്നം പന്ത്രണ്ടാമത് ഫിഫ ഫുട്ബോൾ ലോകകപ്പ് 1982 ജൂൺ 13 മുതൽ ജൂലൈ 11 വരെ സ്പെയിനിൽ അരങ്ങേറി. പശ്ചിമ ജർമ്മനിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇറ്റലി മൂന്നാം തവണ കിരീട ജേതാക്കളായി. ലോകകപ്പിന്റെ ആരംഭഘട്ടത്തിൽ 1934ലും ‘38ലുമാണ് ഇതിനുമുൻ‌പ് ഇറ്റലി ജേതാക്കളായത്. 1978ലേതിൽ നിന്നു വ്യത്യസ്തമായി ഈ ലോകകപ്പിൽ 24 ടീമുകളാണ് മത്സരിച്ചത്. കൂടുതൽ രാജ്യങ്ങൾക്ക് അവസരം നൽകുന്നതിനാണ് ഫിഫ ടീമുകളുടെ എണ്ണം കൂട്ടിയത്. ഇതുവഴി കാമറൂൺ, അൽജീരിയ, കുവൈറ്റ് എന്നീ രാജ്യങ്ങൾക്ക് ആദ്യമായി ലോകകപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ടീമുകളെ ആറു ഗ്രൂപ്പായി തിരിച്ചായിരുന്നു ആദ്യ റൌണ്ട് മത്സരങ്ങൾ. ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ രണ്ടാം റൗണ്ടിലെത്തുന്നു. അവിടെ മൂന്നു ടീമുകൾ വീതമുള്ള നാലു ഗ്രൂപ്പുകൾ തിരിച്ച് മത്സരം. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ സെമിഫൈനലിലേക്ക്. ഈ ലോകകപ്പിൽ മാത്രമാണ് ഫിഫ ഇത്തരമൊരു മത്സരക്രമം പരീക്ഷിച്ചത്. പിന്നീടു വന്ന ലോകകപ്പുകളിലെല്ലാം രണ്ടാം റൌണ്ടു മുതൽ നോക്കൌട്ട് ഘട്ടങ്ങളായിരുന്നു. നിലവിലുള്ള ചാമ്പ്യന്മാരായിരുന്ന അർജന്റീന ഉദ്ഘാടന മത്സരത്തിൽ ബെൽജിയത്തോട് പരാജയപ്പെടുന്നത് കണ്ടുകൊണ്ടാണ് ഈ ലോകകപ്പ് തുടങ്ങിയത്. നവാഗതരായ അൽജീരിയപശ്ചിമ ജർമ്മനിയെ 2-1നു അട്ടിമറിക്കുകയും ചെയ്തു. ഈ വമ്പൻ അട്ടിമറിക്ക് പ്രതികാരമെന്നോണം അവസാന ഗ്രൂപ്പ് മത്സരത്തിൽ ജർമ്മനിയും ഓസ്ട്രിയയും ഒത്തുകളിച്ച് അൽജീരിയഅൽജീരിയയുടെ രണ്ടാം റൌണ്ട് പ്രവേശനം തടഞ്ഞു. ലോകകപ്പിന് തീരാക്കളങ്കമേൽപ്പിച്ച ഈ മത്സരത്തെത്തുടർന്നാണ് അവസാന ഗ്രൂപ്പ് മത്സരങ്ങളെല്ലാം ഒരേ സമയത്ത് തുടങ്ങുന്ന സംവിധാനം പിന്നീടുള്ള ലോകകപ്പുകളിൽ ഫിഫ ഏർപ്പെടുത്തിയത്. വിരസ സമനിലകളുടെ ആഘോഷമായിരുന്നു ഈ ലോകകപ്പിലെ ഒന്നാം റൌണ്ട്. പീ‍ന്നീട് ജേതാക്കളായ ഇറ്റലി അടങ്ങിയ ഒന്നാം ഗ്രൂപ്പിൽ ഒന്നൊഴികെ അഞ്ചു മത്സരങ്ങളും സമനിലയിലാണവസാനിച്ചത്. ഇറ്റലിയെ കിരീടമണിയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പൗലോ റോസി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനുള്ള സുവർണ്ണ പാദുകവും ഏറ്റവും മികച്ച കളിക്കാരനുള്ള സ്വർണ്ണ പന്തും കരസ്ഥമാക്കി. ലോകകപ്പിൽ ഇതുനുമുമ്പോ ശേഷമോ ഒരു കളിക്കാരനും ഈ രണ്ടു ബഹുമതികളും ഒരുമിച്ചു നേടിയിട്ടില്ല. ബ്രസീലിനെതിരായ സുപ്രധാന മത്സരത്തിലെ ഹാട്രിക് അടക്കം ആറു ഗോളുകളാണ് റോസി നേടിയത്. വർഗ്ഗം:ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ വർഗ്ഗം:1982 ഫിഫ ലോകകപ്പ്
ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയൻ‍
https://ml.wikipedia.org/wiki/ഇഗ്നാത്തിയോസ്‌_ഏലിയാസ്‌_തൃതീയൻ‍
സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ നൂറ്റിപ്പത്തൊമ്പതാമത് പാത്രിയാർ‍ക്കീസ്‌ ആയിരുന്നു വിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയൻ‍ ബാവ (ഇംഗ്ലീഷ്: Ignatius Elias III, സുറിയാനി: ܐܝܓܢܛܝܘܣ ܐܠܝܐܣ ܬܠܝܬܝܐ) (13 ഒക്ടോബർ 1867 – 13 ഫെബ്രുവരി 1932). ഇദ്ദേഹത്തെ കബറടക്കിയിരിക്കുന്നത് കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനു സമീപമുള്ള മഞ്ഞനിക്കരയിലെ ദയറയിലായതിനാൽ മഞ്ഞിനിക്കര ബാവ എന്ന പേരിലും അറിയപ്പെടുന്നു. ഇൻഡ്യയിൽ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയർക്കീസ് ആണ് ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ. 1987-ൽ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ജീവിതരേഖ പുരാതനമായ ശാക്കിർ കുടുംബത്തിൽ മർദ്ദിനിലായിരുന്നു ജനനം. നസ്രി എന്നതായിരുന്നു മാമോദീസ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പത്രോസ് നാലാമൻ ബാവയുടെ നിർദ്ദേശപ്രകാരം ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 1887-ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു. സന്യാസി എന്ന നിലയിൽ ഏലിയാസ് എന്ന നാമവും സ്വീകരിച്ചു. 1892-ൽ പത്രോസ് നാലാമൻ ബാവായിൽ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു. 1908-ൽ ഏലിയാസ് കശ്ശീശ അമീദിലെ മെത്രാനായി വാഴിക്കപ്പെട്ടു. 1912-ൽ മൊസ്സൂളിലെ മെത്രാനായി. 1917-ൽ ഇഗ്നാത്തിയോസ്‌ ഏലിയാസ് മൂന്നാമൻ ബാവ എന്ന പേരിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടു പോലും മലങ്കര സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1931-ൽ ഇർവിൻ പ്രഭുവിന്റെ ക്ഷണപ്രകാരം ഇദ്ദേഹം കേരളം സന്ദർശിച്ചു. 1932 ഫെബ്രുവരി 13-ന് മഞ്ഞനിക്കരയിൽ വെച്ച് അന്തരിച്ച ഇദ്ദേഹത്തെ മഞ്ഞനിക്കര ദയറയിൽ അടക്കം ചെയ്തു. ഏലിയാസ് തൃതീയൻ ബാവയുടെ മരണത്തിന് 55 വർഷങ്ങൾക്ക് ശേഷം 1987-ൽ ഇദ്ദേഹത്തിന്റെ പിൻഗാമിയും അന്ത്യോഖ്യാ പാത്രിയർക്കീസുമായിരുന്ന ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ ഓർമ്മദിനം ഫെബ്രുവരി 13-ആം തീയതി ആഘോഷിക്കപ്പെടുന്നു. അവലംബം വർഗ്ഗം:സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസുമാർ
ബൈബിൾ
https://ml.wikipedia.org/wiki/ബൈബിൾ
സപ്തമാതാക്കൾ
https://ml.wikipedia.org/wiki/സപ്തമാതാക്കൾ
ആശൂറ
https://ml.wikipedia.org/wiki/ആശൂറ
ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താമത്തെ ദിവസത്തെ ആശൂറ എന്നുവിളിക്കുന്നു. ലോകമെമ്പാടുമുള്ള ശിയ മുസ്‌ലീങ്ങളുടെ പ്രധാന ആഘോഷമായ ആശൂറയും ഇതേ ദിവസമാണ്. ഈ ആഘോഷം, മുഹറം എന്ന പേരിലും അറിയപ്പെടുന്നു. മുഹറം ഒന്നു മുതൽ 10 വരെ ചിലപ്പോൾ ആഘോഷവും ഘോഷയാത്രയും നടക്കുന്നു. എന്നാൽ സുന്നി മുസ്ലിംകൾ ശിയാക്കൾ പരിഗണിക്കുന്ന രീതിയിലല്ല ഈ ദിനത്തെ കാണുന്നത്. ഇസ്രായേലികളെ ഈജിപ്തിൽ നിന്ന് മോചിപ്പിച്ചതിനു അല്ലാഹുവിനോടുള്ള നന്ദിസൂചകമായി പ്രവാചകൻ മൂസ ഉപവാസമനുഷ്ഠിച്ചതായി അവർ വിശ്വസിക്കുന്നു. ഇതേ ദിവസം പ്രവാചകൻ മുഹമ്മദ് ഉപവാസമനുഷ്ഠിക്കുകയും അനുയായികളോട് അതു കല്പ്പിക്കുകയും ചെയ്തതായും സുന്നികൾ വിശ്വസിക്കുന്നു. ആഘോഷത്തിന്റെ നിദാനങ്ങൾ ഹസ്രത്ത്‌ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മ ദിനമാണ്‌ മുഹറം. ഈജിപ്തിലെ ഫറോയ്ക്കെക്കെതിരെ ജൂതന്മാർ നേടിയ വിജയമാണ്‌ ആഘോഷത്തിന്‌ നിദാനം എന്നും പറയുന്നുണ്ട്‌ . ഇസ്രയേൽ ജനതയെ ഈജിപ്‌തിലെ അടിമത്തത്തിൽ നിന്നും മൂസാ നബി മോചിപ്പിച്ച്‌ കൊണ്ടുവരികയും ,അവരെ പിന്തുടർന്ന ഫറോവയും പടയാളികളും ചെങ്കടലിൽ മുങ്ങി മരിക്കുകയും ചെയ്‌ത ദിവസമായും മുഹറത്തെ കാണുന്നവരുണ്ട്‌. ആചാരങ്ങൾ മുസ്ലിങ്ങളിലെ ഒരു ചെറിയ വിഭാഗമായ ശിയാക്കൾ ഈ ദിനത്തിൽ ദുഃഖസ്മരണയിൽ സ്വയം പീഡനം നടത്തും. മുഹറം ഒമ്പതിനും പത്തിനും ഉപവസിക്കാൻ മുഹമ്മദ് നബി കൽപിച്ചിട്ടുണ്ട്‌ . മുസ്ലീംങ്ങൾ ഈ ദിവസം ഉപവാസമനുഷ്ഠിക്കുന്നു. ജൂതന്മാരും ഉപവാസം അനുഷ്ടിക്കാറുണ്ട്‌.മുഹറം വ്രതാനുഷ്ഠാനം പാപങ്ങൾക്ക്‌ പരിഹാരമാകുമെന്നാണ് വിശ്വാസം. ചില മുസ്ലീങ്ങൾ മുഹറത്തിന്‌ മതസമ്മേളനം നടത്തുകയും കർബലയിലെ സംഭവങ്ങളെ പുനർവിചാരം നടത്തുകയും ചെയ്യുന്നു. ആശുറാ‌അ് ദിനത്തിൽ കുടുംബത്തിന്‌ വേണ്ടി കൂടുതൽ ചെയ്യുക എന്നാണ്‌ പ്രവാചകൻ മുഹമ്മദ് നബിയുടെ ഉപദേശം.മുഹറത്തിന്റെ ആദ്യ നാളുകളിൽ നാടെങ്ങും തണ്ണീർ പന്തലുകൾ ഒരുക്കാറുണ്ട്‌. എല്ലാവർക്കും സൗജന്യമായി വെള്ളവും പഴച്ചാറുകളും നൽകുകുന്നു. ഷിയാ മുസ്ലീങ്ങൾ മുഹറം ഒന്നു മുതൽ കറുത്ത വസ്ത്രം ധരിച്ചു തുടങ്ങും. മജ്‌ലിസുകൾ നടത്തും. മുഹറം ദിനത്തിന്റെ മറ്റ് പ്രത്യേകതകൾ മുസ്ലിംകൾക്ക് യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളിൽ ഒന്നാണ് മുഹറം. മുഹറം 10 ഈദ്‌ ആയി കണക്കാക്കുന്നവരുണ്ട്‌. മുഹറം നാളിലാണ്‌ - മുഹറം പത്തിന്‌ ആണ്‌ - ദൈവം ആദിമ മനുഷ്യരായ ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത്‌ എന്നൊരു വിശ്വാസമുണ്ട്‌. ദൈവം ഭൂമിയും സ്വർഗ്ഗവും ഉണ്ടാക്കിയതും ഇതേ നാളിലാണെന്നും വിശ്വസിക്കപ്പെടുന്നു. നോഹയുടെ പെട്ടകം ജൂഡി കൊടുമുടിയിൽ എത്തിയതും ഹസ്രത്ത്‌ ഇബ്രാഹിം തീയിൽ നിന്ന്‌ രക്ഷപ്പെട്ടതും, ഫറോവയുടെ പിടിയിൽ നിന്ന്‌ ഹസ്രത്ത്‌ മൂസ രക്ഷപ്പെട്ടതും മുഹറത്തിനായിരുന്നു എന്നാണ് മറ്റു വിശ്വാസങ്ങൾ. ഉമയ്യദ് ഭരണാധികാരിയായിരുന്ന യസീദ് ഒന്നാമന് അനുസരണ പ്രതിജ്ഞ നിരസിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ ചെറുമകൻ ഹുസൈൻ ബിൻ അലി കർബലയിൽ യസീദുമായി ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചതും മുഹറം പത്തിനായിരുന്നു. ഗാലറി മറ്റ് ലിങ്കുകൾ ALShiaTalk Dates of Muharram until 2010 Islamic-Western Calendar Converter (Based on the Arithmetical or Tabular Calendar) വർഗ്ഗം:മുസ്ലീങ്ങളുടെ ആഘോഷങ്ങൾ
ഇംഗ്ലീഷ് ഭാഷ
https://ml.wikipedia.org/wiki/ഇംഗ്ലീഷ്_ഭാഷ
ഇന്തോ-യൂറോപ്യൻ‍ ഭാഷാകുടുംബത്തിൽ പെടുന്ന ജർമാനിക് ഭാഷയുടെ ഉപശാഖയായ പശ്ചിമ ജർമ്മാനിക് ഭാഷയിൽ നിന്നു രൂപപ്പെട്ട ഭാഷയായ ഇംഗ്ലീഷ് (ആംഗലേയഭാഷ) ആദ്യമായി ഇംഗ്ലണ്ടിലാണ് സംസാരിക്കപ്പെട്ടത്. ഇന്ന് ലോകത്തിലേറ്റവും കൂടുതൽ ആളുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പൊതുഭാഷ കൂടിയാണിത്. മന്റാരിൻ ചൈനീസ്, സ്പാനിഷ് എന്നീ ഭാഷകൾ കഴിഞ്ഞ് ലോകത്തിലേറ്റവും കൂടുതലാളുകളുടെ രാഷ്ട്രഭാഷയാണ്. യുണൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, അയര്‌ലണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളുടെ ഭാഷ കൂടിയാണ് ഇംഗ്ലീഷ്. യൂറോപ്യൻ യൂണിയന്റെയും പല കോമൺവെൽത് രാജ്യങ്ങളുടെയും യുനൈറ്റഡ് നേഷൻസിന്റെയും ലോകാരോഗ്യ സംഘടനയുടെയും പല ലോക സംഘടനകളുടെയും രാജ്യങ്ങളുടെയും ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് ഇംഗ്ലീഷ്. അതിനാൽ ആഗോളഭാഷ (ഗ്ലോബൽ ലാഗ്വേജ്) അഥവാ ലോകഭാഷ എന്ന് ഇംഗ്ലീഷിനെ വിശേഷിപ്പിക്കാറുണ്ട്. പല വിദേശ രാജ്യങ്ങളിലും ലോകസംഘടനകളിലും തൊഴിൽ ലഭിക്കാൻ അല്ലെങ്കിൽ വിദ്യാഭ്യാസത്തിന് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പലപ്പോഴും ആവശ്യമായി വരാറുണ്ട്. ഇത് രണ്ടാം ഭാഷയായി വ്യാപകമായി ലോകരാജ്യങ്ങളിൽ അഭ്യസിക്കപ്പെടുന്നുണ്ട്. അതുവഴി അവരുടെ പൗരന്മാർക്ക് ആഗോള അവസരങ്ങൾ ലഭ്യമാക്കാനും, വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും, സാങ്കേതിക രംഗത്തിനും ഗുണം ചെയ്തു. ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നു കൂടിയാണ് ഇംഗ്ലീഷ്. ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന ഇംഗ്ലീഷ് ഭാഷയെ ഇന്ത്യൻ ഇംഗ്ലീഷ് എന്നും വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലണ്ടിലേക്ക് കുടിയേറിയ പുരാതന ജർമ്മനി ജനതകളിലൊരാളായ ആംഗിൾസിന്റെ പേരിലാണ് ഇംഗ്ലീഷിന് പേര് നൽകിയിരിക്കുന്നത്. ബാൾട്ടിക് കടലിലെ ഉപദ്വീപായ ആംഗ്ലിയയിൽ നിന്നാണ് ഇംഗ്ലീഷിനും ഇംഗ്ലണ്ടിനും ആ പേര് ലഭിച്ചത്. ഫ്രിസിയൻ, ലോ സാക്സൺ എന്നിവയുമായി ഇംഗ്ലീഷ് വളരെ അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ലാറ്റിൻ, ഫ്രഞ്ച് ഭാഷകൾക്കൊപ്പം മറ്റ് ജർമ്മനി ഭാഷകളിലും, പ്രത്യേകിച്ച് നോർസ് (ഒരു വടക്കൻ ജർമ്മനി ഭാഷ) ഇതിന്റെ പദാവലിയെ സ്വാധീനിച്ചിട്ടുണ്ട്. ചരിത്രം പഴയ ഇംഗ്ലീഷ് thumb|പഴയ ഇംഗ്ലീഷ് ഇതിഹാസ കവിത ബിയോവൾഫിന്റെ ആരംഭം:"ശ്രദ്ധിക്കൂ! നാടൻ രാജാക്കന്മാരുടെ മഹത്വത്തെക്കുറിച്ച് നാം നാളുകളുടെ നാളുകൾ മുതൽ കേട്ടിട്ടുണ്ട് ..." ഇംഗ്ലീഷിന്റെ ആദ്യകാല രൂപത്തെ പഴയ ഇംഗ്ലീഷ് അല്ലെങ്കിൽ ആംഗ്ലോ-സാക്സൺ (550-1066) എന്ന് വിളിക്കുന്നു. ഫ്രിസിയ, ലോവർ സാക്സോണി, ജട്ട്‌ലാൻഡ്, തെക്കൻ സ്വീഡൻ എന്നീ തീരങ്ങളിൽ സംസാരിക്കുന്ന ഒരു കൂട്ടം വടക്കൻ കടൽ ജർമ്മനിക് ഭാഷകളിൽ നിന്നാണ് പഴയ ഇംഗ്ലീഷ് വികസിച്ചത്. ഏഴാം നൂറ്റാണ്ടോടെ, ആംഗ്ലോ-സാക്സണുകളുടെ ജർമ്മൻ ഭാഷ ബ്രിട്ടനിൽ പ്രബലമായിത്തീർന്നു, റോമൻ ബ്രിട്ടന്റെ ഭാഷകൾ മാറ്റി (43–409). പഴയ ഇംഗ്ലീഷിനെ നാല് ഭാഷകളായി തിരിച്ചിട്ടുണ്ട്: ആംഗ്ലിയൻ ഭാഷകളും (1. മെർസിയൻ, 2. നോർത്തേംബ്രിയൻ) സാക്സൺ ഭാഷകളും (3. കെന്റിഷ്, 4. പടിഞ്ഞാറൻ സാക്സൺ). ആധുനിക ഇംഗ്ലീഷ് പ്രധാനമായും മെർസിയനിൽ നിന്നാണ് വികസിച്ചത്, പക്ഷേ സ്കോട്ട്‌സ് ഭാഷ നോർത്തേംബ്രിയനിൽ നിന്ന് വികസിച്ചു. പഴയ ഇംഗ്ലീഷ് അടിസ്ഥാനപരമായി ആധുനിക ഇംഗ്ലീഷിൽ നിന്ന് വ്യത്യസ്തമായ ഒരു ഭാഷയാണ്, മാത്രമല്ല 21-ാം നൂറ്റാണ്ടിലെ വിവേകമില്ലാത്ത ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയാത്തതുമാണ്. ഇതിന്റെ വ്യാകരണം ആധുനിക ജർമൻ ഭാഷയുടെതിന് സമാനമായിരുന്നു, അതിന്റെ ഏറ്റവും അടുത്ത ബന്ധു പഴയ ഫ്രീസിയൻ ആണ്. നാമങ്ങൾ‌, നാമവിശേഷണങ്ങൾ‌, സർ‌വനാമങ്ങൾ‌, ക്രിയകൾ‌ എന്നിവയ്‌ക്ക് ധാരാളം വ്യതിരിക്തമായ അവസാനങ്ങളും രൂപങ്ങളും ഉണ്ടായിരുന്നു, കൂടാതെ ആധുനിക ഇംഗ്ലീഷിനേക്കാൾ പദ ക്രമം വളരെ സ്വതന്ത്രമായിരുന്നു. മദ്ധ്യ ഇംഗ്ലീഷ് എട്ടാം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെ പഴയ ഇംഗ്ലീഷ് ഭാഷാ സമ്പർക്കത്തിലൂടെ ക്രമേണ മദ്ധ്യ ഇംഗ്ലീഷിലേക്ക് പരിവർത്തനം ചെയ്തു. 1066-ൽ വില്യം ജേതാവ് ഇംഗ്ലണ്ട് പിടിച്ചടക്കിയതോടെയാണ് മദ്ധ്യ ഇംഗ്ലീഷ് ആരംഭിച്ചത്. എട്ടാം നൂറ്റാണ്ടിലും ഒമ്പതാം നൂറ്റാണ്ടിലും നോർസ് വടക്കൻ ബ്രിട്ടനിൽ കോളനിവത്ക്കരിച്ചപ്പോൾ പഴയ ഇംഗ്ലീഷ് പഴയ നോർസുമായി തീവ്രമായ സമ്പർക്കം പുലർത്തി. H- (hie, him, hera) എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന ആംഗ്ലോ-സാക്സൺ സർവ്വനാമങ്ങൾക്ക് പകരം നോർസ് സർവനാമങ്ങൾ ഉപയോഗിക്കാൻ തുടങ്ങി, അവ Th- അക്ഷരത്തിൽ ആരംഭിക്കുന്നു- (they, them, their). 1066-ൽ നോർമാന്മാർ ഇംഗ്ലണ്ട് പിടിച്ചടക്കിയതോടെ പഴയ ഇംഗ്ലീഷ് ഭാഷ പഴയ ഫ്രഞ്ചുമായുള്ള സമ്പർക്കത്തിന് വിധേയമായി.Ian Short, A Companion to the Anglo-Norman World, "Language and Literature", Boydell & Brewer Ltd, 2007. (p. 193) നോർമൻ ഭാഷ രാഷ്ട്രീയം, നിയമനിർമ്മാണം, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദങ്ങൾ അവതരിപ്പിച്ചു, കാരണം നോർമൻ പ്രധാനമായും ഉന്നതരും പ്രഭുക്കന്മാരും സംസാരിച്ചിരുന്നു. താഴ്ന്ന വിഭാഗക്കാർ ആംഗ്ലോ-സാക്സൺ സംസാരിക്കുന്നത് തുടർന്നു. മദ്ധ്യ ഇംഗ്ലീഷ് വിഭക്തിയെ വളരെയധികം ലളിതമാക്കി. മദ്ധ്യ ഇംഗ്ലീഷ് സാഹിത്യത്തിൽ ജെഫ്രി ചോസരിന്റെ കാന്റർബറി ടെയിൽസ് , മാലോറിയുടെ ലെ മോർട്ടെ ഡി ആർതർ എന്നിവ ഉൾപ്പെടുന്നു. ആദ്യകാല ആധുനിക ഇംഗ്ലീഷ് right|upright=1.36|thumb|മഹത്തായ സ്വരാക്ഷര ഷിഫ്റ്റിന്റെ ഗ്രാഫിക് പ്രാതിനിധ്യം ഇംഗ്ലീഷ് ഭാഷയുടെ ചരിത്രത്തിലെ അടുത്ത കാലഘട്ടം ആദ്യകാല ആധുനിക ഇംഗ്ലീഷ് (1500–1700) ആയിരുന്നു. വലിയ സ്വരാക്ഷര മാറ്റം (1350–1700), വിഭക്തി ലഘൂകരണം, ഭാഷാപരമായ അടിസ്ഥാനമാതൃകീകരണം എന്നിവയാണ് ആദ്യകാല ആധുനിക ഇംഗ്ലീഷിന്റെ സവിശേഷത. വലിയ സ്വരാക്ഷര മാറ്റം മധ്യ ഇംഗ്ലീഷിലെ ഉച്ചത്തിലുള്ള നീണ്ട സ്വരാക്ഷരങ്ങളെ ബാധിച്ചു. ഇത് ഒരു ചങ്ങല മാറ്റമാറിയുന്നു, അതായത് ഓരോ മാറ്റവും സ്വരാക്ഷര വ്യവസ്ഥയിൽ തുടർന്നുള്ള മാറ്റത്തിന് കാരണമായി. മദ്ധ്യ ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷ് ധാരാളം അക്ഷരവിന്യാസങ്ങൾ നിലനിർത്തിയിരിക്കുന്നതിനാൽ അക്ഷരവിന്യാസത്തിലെ പല ക്രമക്കേടുകളും വലിയ സ്വരാക്ഷര മാറ്റം വിശദീകരിക്കുന്നു, കൂടാതെ ഇംഗ്ലീഷ് സ്വരാക്ഷരങ്ങൾക്ക് മറ്റ് ഭാഷകളിലെ ഒരേ അക്ഷരങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഉച്ചാരണങ്ങൾ ഉള്ളത് എന്തുകൊണ്ടാണെന്നും ഇത് വിശദീകരിക്കുന്നു. ഹെൻ‌റി അഞ്ചാമന്റെ ഭരണകാലത്ത് നോർ‌മൻ‌ ഫ്രഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ‌ ഇംഗ്ലീഷ്‌ അന്തസ്സിൽ‌ ഉയർ‌ന്നുതുടങ്ങി. 1430 ഓടെ വെസ്റ്റ്മിൻസ്റ്ററിലെ ചാൻസറി കോടതി അതിന്റെ ഔദോഗിക രേഖകളിൽ ഇംഗ്ലീഷ് ഉപയോഗിക്കാൻ തുടങ്ങി. ലണ്ടനിലെയും, കിഴക്ക് മിഡ്‌ലാന്റ്സിലെയും ഭാഷകളിൽ നിന്ന് ചാൻസറി അടിസ്ഥാനമാതൃക എന്നറിയപ്പെടുന്ന മധ്യ ഇംഗ്ലീഷിന്റെ പുതിയ അടിസ്ഥാനമാതൃകയുടെ രൂപം വന്നു. 1476-ൽ വില്യം കാക്സ്റ്റൺ ഇംഗ്ലണ്ടിലേക്ക് അച്ചടിശാല അവതരിപ്പിക്കുകയും ലണ്ടനിൽ ആദ്യമായി അച്ചടിച്ച പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇത് ഇംഗ്ലീഷിന്റെ ഈ രൂപത്തിന്റെ സ്വാധീനം വർദ്ധിപ്പിച്ചു. ആദ്യകാല ആധുനിക കാലഘട്ടത്തിലെ സാഹിത്യത്തിൽ വില്യം ഷേക്സ്പിയറുടെ കൃതികളും ജെയിംസ് ഒന്നാമൻ രാജാവ് നിയോഗിച്ച ബൈബിളിന്റെ പരിഭാഷയും ഉൾപ്പെടുന്നു. ആധുനിക ഇംഗ്ലീഷിന്റെ വ്യാപനം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ കോളനികളിലൂടെയും ഭൗമരാഷ്ട്രീയ ആധിപത്യത്തിലൂടെയും ഇംഗ്ലീഷിനെ വ്യാപിച്ചു. വാണിജ്യം, ശാസ്ത്രം, സാങ്കേതികവിദ്യ, നയതന്ത്രം, കല, ഔപചാരിക വിദ്യാഭ്യാസം എന്നിവയെല്ലാം ഇംഗ്ലീഷ് ആദ്യത്തെ ആഗോള ഭാഷയായി മാറുന്നതിന് കാരണമായി. ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര ആശയവിനിമയത്തിനും ഇംഗ്ലീഷ് സൗകര്യമൊരുക്കി. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, ഓസ്‌ട്രേലിയ, മറ്റു പല പ്രദേശങ്ങളിലും ഇംഗ്ലീഷിനെ സ്വീകരിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയപ്പോൾ, ഒന്നിലധികം തദ്ദേശീയ ഭാഷകളുള്ള പുതുതായി സ്വതന്ത്രരാജ്യങ്ങളിൽ ചിലത് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് തുടരാൻ തീരുമാനിച്ചു. അതിനാൽ ഏതെങ്കിലും ഒരു തദ്ദേശീയ ഭാഷ മറ്റുള്ളവയെക്കാൾ ഉന്നമിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവർക്ക് ഒഴിവാക്കാനാകും. ഇരുപതാം നൂറ്റാണ്ടിൽ, അമേരിക്കയുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക സാംസ്കാരിക സ്വാധീനവും, രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് ഒരു മഹാശക്തിയെന്ന നിലയും, ഇംഗ്ലീഷ് ഭാഷ ലോകമെമ്പാടും വളരെ വേഗത്തിൽ വ്യാപിക്കാൻ കാരണമായി. ബിബിസിയും, മറ്റ് പ്രക്ഷേപകരും ലോകമെമ്പാടും ഇംഗ്ലീഷിൽ പ്രക്ഷേപണം ചെയ്തതും വ്യാപനത്തിന് കാരണമായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഏത് ഭാഷയിലേതിനേക്കാളും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുകയും എഴുതുകയും ചെയ്യുന്നു. ആധുനിക ഇംഗ്ലീഷ് വികസിപ്പിച്ചെടുക്കുമ്പോൾ, അടിസ്ഥാനമാതൃക ഉപയോഗത്തിനുള്ള മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. 1755-ൽ സാമുവൽ ജോൺസൺ തന്റെ ഇംഗ്ലീഷ് ഭാഷയുടെ ഒരു നിഘണ്ടു പ്രസിദ്ധീകരിച്ചു, ഇത് പദങ്ങളുടെയും ഉപയോഗ മാനദണ്ഡങ്ങളുടെയും, അടിസ്ഥാനമാതൃക അക്ഷരവിന്യാസങ്ങൾ അവതരിപ്പിച്ചു. അമേരിക്കൻ ഇംഗ്ലീഷ് സംസാരിക്കുന്നതിനും എഴുതുന്നതിനും ഒരു മാനദണ്ഡം സ്ഥാപിക്കാൻ 1828-ൽ നോഹ വെബ്‌സ്റ്റർ ഇംഗ്ലീഷ് ഭാഷയുടെ അമേരിക്കൻ നിഘണ്ടു പ്രസിദ്ധീകരിച്ചു. ബ്രിട്ടനകത്ത്, താഴ്ന്ന വർഗ്ഗത്തിന്റെ പ്രാദേശിക സവിശേഷതകൾ കൂടുതൽ കളങ്കപ്പെടുത്തി. ഇത് മധ്യവർഗങ്ങൾക്കിടയിൽ ഇംഗ്ലീഷിലെ അന്തസ്സിന്റെ ഇനങ്ങൾ വേഗത്തിൽ വ്യാപിക്കാൻ കാരണമായി. ആധുനിക ഇംഗ്ലീഷിൽ വിഭക്തിയുടെ നഷ്ടം ഏകദേശം പൂർത്തിയായി, അതോടൊപ്പം കർത്ത-ക്രിയ-കർമം പദ സ്ഥാനം‌ മിക്കവാറും സ്ഥിരമായിരിക്കും. 'Do' എന്ന ക്രിയ കൂടുതൽ ഉപയോഗിക്കുന്നു. -ing ക്രിയയിൽ കൂടുതൽ ഉപയോഗിക്കുന്നു. ക്രമരഹിതമായ രൂപങ്ങളുടെ ക്രമീകരണം സാവധാനം തുടരുന്നു (ഉദാ. dreamt പകരം dreamed). അമേരിക്കൻ ഇംഗ്ലീഷിന്റെ സ്വാധീനത്തിൽ ബ്രിട്ടീഷ് ഇംഗ്ലീഷും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, മാധ്യമങ്ങളിൽ അമേരിക്കൻ ഇംഗ്ലീഷിന്റെ ശക്തമായ സാന്നിധ്യവും ലോകശക്തിയെന്ന നിലയിൽ അമേരിക്കയുമായി ബന്ധപ്പെട്ട അന്തസ്സും ഇതിന് കാരണമായി. പദാവലി thumb|250px|ഇംഗ്ലീഷ് പദാവലിയിലെ പ്രഭാവം ഇംഗ്ലീഷ് പദാവലിയുടെ ഉറവിട ഭാഷകൾ ലാറ്റിൻ (29%) ഫ്രഞ്ച് (29%) ജർമ്മനി ഭാഷകൾ (26%) ഗ്രീക്ക് (6%) മറ്റ് ഭാഷകൾ / അജ്ഞാതം (6%) പേരുകളിൽ നിന്ന് ഉരുത്തിരിഞ്ഞത് (4%) ജർമാനിൿ കുടുംബം ഇംഗ്ലീഷ് ഭാഷ ഇൻഡോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ അംഗമായ ജെർമാനിൿ ഭാഷകളുടെ കിഴക്കൻ ജെർമാനിൿ ശാഖയുടെ ആംഗ്ലോ-ഫ്രീസിയൻ ഉപഗോത്രത്ത്തിൽപ്പെട്ടതാണ്. മധ്യകാല ഇംഗ്ലീഷിന്റെ നേർ പിൻഗാമിയാണ് ആധുനിക ഇംഗ്ലിഷ്. മധ്യകാല ഇംഗ്ലീഷാകട്ടെ പഴയ ഇംഗ്ലീഷിന്റെ നേർ പിൻഗാമിയും പഴയ ഇംഗ്ലീഷ് പ്രോട്ടോ-ജെർമാനിൿ ഭാഷയുടെ നേർ പിൻഗാമിയും. മിക്ക ജെർമാനിക് ഭാഷകളിൽ ഇംഗ്ലീഷിന്റെ പ്രത്യേകത അതിന്റെ മോഡാൽ ക്രിയകളുടെ ഉപയോഗവും, ക്രിയകളെ ശക്തവും ദുർബലമെന്നും തിരിക്കാവുന്നതും, ഗ്രിമ്മിന്റെ നിയമം എന്നറിയപ്പെടുന്ന പ്രാകൃത-ഇൻഡോ-യൂറോപ്യൻ ഭാഷയിലെ പൊതു ശബ്ദവ്യതിയാനവും ആണ്. ഇംഗ്ലീഷിന്റെ ഏറ്റവുമടുത്ത ബന്ധുവായ ഫ്രീസിയൻ ഭാഷ,നെതെർലൻഡ്സ്, ജെർമനി, ഡെന്മാർക്ക് എന്നിവിടങ്ങളുടെ തെക്കൻകരഭാഗത്ത് സംസാരിച്ചു വരുന്നതാണ്. പഴയ നോഴ്സിന്റെ സ്വാധീനം വൈക്കിംഗുകളുടെ ആധിപത്യം നിമിത്തവും പഴയ നോഴ്സ്ന്റെ മധ്യകാല ഇംഗ്ലീഷിലുള്ള സ്വാധീനവും കാരണം ഉത്തര ജെർമാനിൿ ഭാഷകളായ ഡാനിഷ്, സ്വീഡിഷ്, ഐസ് ലാൻഡിക് പദവിന്യാസവുമായി സാമ്യമുള്ള പദവിന്യാസമാണ് ഇംഗ്ലീഷും പിന്തുടരുന്നത്. എന്നാൽ പടിഞ്ഞാറൻ ജെർമാനിൿ ഭാഷകളായ ഡച്ച്, ജെർമൻ ഭാഷകളുമായി വ്യത്യസ്തവുമാണിത്. ക്രിയകളുടെ ക്രമത്തിലും അവസ്ഥയിലും ഇയ്ഹു പ്രകടമാണ്. ഉദാഹരണത്തിനു, ഇംഗ്ലീഷിൽ "I will never see you again" = ഡനിഷിൽ "Jeg vil aldrig se dig igen"; ഐസ്ലാൻഡിക്കിൽ "Ég mun aldrei sjá þig aftur" എന്നും ഉപയോഗിക്കുമ്പോൾ ഡച്ചിലും ജർമ്മനിലും പ്രധാന ക്രിയ അവസാനമാണ് ചേർക്കുന്നത്. (e.g. ഡച്ചിൽ, "Ik zal je nooit weer zien"; ജർമനിൽ "Ich werde dich nie wieder sehen",ശബ്ദാനുസൃതമായി "I will you never again see" എന്നാണു പ്രയോഗം.). ഇംഗ്ലീഷിൽ ഇതു പൂർണ്ണ കാലങ്ങളിൽ കാണാനാവും. "I have never seen anything in the square" = ഡാനിഷിൽ "Jeg har aldrig set noget på torvet"; ഐസ്ലാൻഡിക്കിൽ "Ég hef aldrei séð neitt á torginu", എന്നൊക്കെയാണ്. ഡച്ചിലും ജെർമനിലും പാസ്റ്റ് പാർട്ടിപ്പൾ വാക്യത്തിന് അവസാനമാണ് ചേർക്കുന്നത്. മറ്റു ജർമാനിക് ഭാഷകൾ 1500 വർഷമായി ഇംഗ്ലീഷ് ഭാഷ മറ്റു ജെർമാനിൿ ഭാഷകളിൽ നിന്നും വന്ന വാക്കുകൾ കലർന്ന് സങ്കരമായ വാക്കുകളൊ നിലനിൽകുന്ന അവയിലെ വാക്കുകൾ പ്രത്യേകമായി അതുപോലെയെടുത്തോ ഉപയോഗിച്ചുവരുന്നുണ്ട്. പക്ഷേ, വ്യത്യസ്ത ക്രമത്തിലാണു കാണപ്പെടുക. ഉദാഹരണത്തിനു ഇംഗ്ലീഷീൽ "‑hood", "-ship", "-dom" and "-ness" തുടങ്ങിയവ ( suffixes) പദങ്ങളുടെ അവസാനം ചേർന്നാൽ അമൂർത്ത നാമങ്ങൾ ഉണ്ടാവാം. ഈ ഓരോ suffix കൾക്കും മിക്ക ജെർമാനിൿ ഭാഷകളിലും സമാന പദങ്ങൾ ഉണ്ട്. പക്ഷേ അവയുടെ ഉപയോഗക്രമം ഭിന്നമാണ്. ജർമ്മനിലെ "Freiheit" ഇംഗ്ലീഷിലെ "freedom" ത്തിനു സമമാണ്. ( "-heit" എന്ന ഇതിലെ suffix ഇംഗ്ലീഷിലെ "-hood" നു തുല്യമമാണ്. ഇംഗ്ലീഷിലെ "-dom" ജർമനിലെ "-tum" നു സമാനമാണ്. പക്ഷെ, പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം; ഉത്തര ഫ്രീസിയനിലെ fridoem, ഡച്ചിലെ vrijdom നോർവീജിയനിലെ fridom ഇവക്കുള്ള ഇംഗ്ലീഷിലെ "freedom" വുമായുള്ള സാമ്യം)ഐസ്ലാൻഡിൿ ഫാരോസി എന്നീ ജെർമാനിൿ ഭാഷകളും ഈ രീതിയിൽ ഇംഗ്ലീഷീനെ അനുഗമിക്കുന്നതു കാണാനാകും. ഇംഗ്ലീഷിനെപ്പോലെ ഇവയും ജെർമൻ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമായി വികസിക്കുകയാണുണ്ടായത്. ഫ്രെഞ്ച് വളരെയെണ്ണം ഫ്രെഞ്ച് വാക്കുകളും ഇംഗ്ലീഷ് ഭാഷയുപയോഗിക്കുന്നയാൾക്കു പരിചിതമായിരിക്കും. പ്രത്യേകിച്ചും അവ എഴുതുമ്പോൾ(ഉച്ചാരണം വളരെ വ്യത്യസ്തമായിരിക്കാം),കാരണം ഇംഗ്ലീഷ് ഭാഷ നോർമൻ ഭാഷയിൽ നിന്നും ഫ്രെഞ്ച് ഭാഷയിൽ നിന്നും അനേകം വാക്കുകൾ ഉൾക്കൊണ്ടിടുണ്ട്. നോർമൻ അധിനിവേശ കാലത്താണു ഇങ്ങനെ നോർമൻ വാക്കുകൾ ഇംഗ്ലീഷിൽ എത്തിയത്. അതുപോലെ ഫ്രെഞ്ചിൽ നിന്നും നേരിട്ട് നൂറ്റാണ്ടുകളായി വാക്കുകൾ ഇംഗ്ലീഷ് ഭാഷയിലേയ്ക്കു ഉൾക്കൊണ്ടു. ഇതിന്റെ ഫലമായി, ഇംഗ്ലീഷ് ഭാഷയിലെ ഒരു വലിയ അളവിലുള്ള പദസഞ്ചയം ചില അക്ഷര ഘടനാ വ്യത്യാസത്തോടെ ഫ്രെഞ്ചിൽ നിന്നും വന്നതാണ്. ഫ്രെഞ്ചിൽ നിന്നും വന്ന ഇത്തരം വാക്കുകൾക്കു ആ ഭാാഷയിൽ നിന്നും വ്യത്യസ്തമായ പ്രയോഗവും വന്നിട്ടുണ്ട്; ഉദാഹരണത്തിനു, "library" എന്ന വാക്കിനെ ഫ്രെഞ്ചിലെ librairie (അർഥം: bookstore)യുമായി താരതമ്യം ചെയ്യുക. ഫ്രെഞ്ചിൽ "library" എന്നതിനു bibliothèque എന്നാണു പരയുന്നത്. അതുപോലെ ഫ്രെഞ്ചിൽ നിന്നും ഇംഗ്ലീഷിലേക്കു വന്ന മിക്ക പദങ്ങളുടെയും ഉച്ചാരണം ഇംഗ്ലീഷുവൽക്കരിക്കുകയാണുണ്ടായത്. (ഇതിനപവാദം പുതിയതായി ഈ അടുത്ത കാലത്തു വന്ന mirage, genre, café; or phrases like coup d'état, rendez-vous പോലുള്ള പദങ്ങളാണ്.)ഇവയ്ക്കു പ്രത്യേക ഇംഗ്ലീഷ് ശബ്ദശാസ്ത്രവും stress ക്രമവും പിന്തുടരുന്നു. ( ഇംഗ്ലീഷിലെ "nature" ഫ്രെഞ്ചിലെ "nature" മായും "button" bouton,മായും "table" . table മായും, "hour" vs. heure മായും, "reside" vs. résider യും താരതമ്യം ചെയ്യം) ശബ്ദശാസ്ത്രം ഇംഗ്ലീഷ് ഭാഷയുടെ സ്വരസൂചകം ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ ഇത് പരസ്പര ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നില്ല. സ്വരസൂചക വ്യതിയാനം സ്വനിമങ്ങളുടെ പട്ടികയെ ബാധിക്കുന്നു. വ്യഞ്ജനങ്ങൾ മിക്ക ഇംഗ്ലീഷ് ഭാഷരീതികളും ഒരേ 24 വ്യഞ്ജനങ്ങൾ പങ്കിടുന്നു. ഓഷ്ഠ്യം ദന്ത്യം വർത്സ്യം പശ്വത്സര്യം താലവ്യം മൃദുതാലവ്യം ശ്വാസൈകം നാസിക സ്പർശം സ്പർശസംഘർഷി ഊഷ്മ്ൻ അന്തസ്ഥ * സ്വരങ്ങൾ സ്വരാക്ഷരങ്ങളുടെ ഉച്ചാരണം പ്രാദേശിക ഭാഷരീതികൾക്കിടയിൽ വളരെയധികം വ്യത്യാസപ്പെടുന്നു. പറയുന്നവരുടെ ഉച്ചാരണത്തിന്റെ ഏറ്റവും കണ്ടെത്താവുന്ന വശങ്ങളിലൊന്നാണ് ഇത്. ചുവടെയുള്ള പട്ടിക സ്വീകരിച്ച ഉച്ചാരണം (ആർ‌പി), ജനറൽ അമേരിക്കൻ (ജി‌എ) എന്നിവയിലെ സ്വരാക്ഷര സ്വനിമം കാണിക്കുന്നു. + ഏകസ്വരാക്ഷരം ആർ‌പി ജി‌എ വാക്ക് need bid bed back bra box , cloth paw food good but bird comma + അടയ്ക്കുന്ന കൂട്ടുസ്വരാക്ഷരം ആർ‌പി ജി‌എ വാക്ക് bay road cry cow boy + കേന്ദ്രീകരിക്കുന്ന കൂട്ടുസ്വരാക്ഷരം ആർ‌പി ജി‌എ വാക്ക് peer pair poor സ്വരസൂചകം ഒരു ഇംഗ്ലീഷ് അക്ഷരത്തിൽ സ്വരാക്ഷര ശബ്‌ദം ഉൾക്കൊള്ളുന്ന ഒരു അക്ഷര ന്യൂക്ലിയസ് ഉൾപ്പെടുന്നു. അക്ഷര ആരംഭവും അവസാനവും ഇഷ്ടാനുസൃതമാണ്. ഒരു അക്ഷരത്തിന് sprint /sprɪnt/ പോലെ മൂന്ന് വ്യഞ്ജനാക്ഷരങ്ങളിൽ നിന്ന് ആരംഭിച്ച് texts /teksts/ എന്നിവ പോലെ നാല് വരെ അവസാനിക്കാം. ഒരു ഇംഗ്ലീഷ് അക്ഷരത്തിന് ഇനിപ്പറയുന്ന ഘടനയുണ്ട്, (CCC)V(CCCC), ഇവിടെ C ഒരു വ്യഞ്ജനാക്ഷരത്തെയും, V സ്വരാക്ഷരത്തെയും പ്രതിനിധീകരിക്കുന്നു. സമ്മർദ്ദം, താളം, അന്തർലീനത ഇംഗ്ലീഷിൽ സമ്മർദ്ദം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചില അക്ഷരങ്ങൾക്ക് സമ്മർദ്ദം ലഭിക്കും, മറ്റുള്ളവ സമ്മർദ്ദത്തിലല്ല. ദൈർഘ്യം, തീവ്രത, സ്വരാക്ഷര നിലവാരം, ചിലപ്പോൾ പിച്ചിലെ മാറ്റങ്ങൾ എന്നിവയുടെ സംയോജനമാണ് സമ്മർദ്ദം. ഇംഗ്ലീഷിലെ സമ്മർദ്ദം സ്വരസൂചകമാണ്, ചില ജോഡി പദങ്ങൾ സമ്മർദ്ദത്താൽ വേർതിരിച്ചിരിക്കുന്നു. ഉദാഹരണത്തിന്, contract എന്ന വാക്ക് ഒരു നാമമായി ഉപയോഗിക്കുമ്പോൾ ആദ്യത്തെ അക്ഷരത്തിൽ (/ ˈkɒntrækt / KON-trakt) സമ്മർദ്ദം ലഭിക്കും, പക്ഷെ ഒരു ക്രിയയായി ഉപയോഗിക്കുമ്പോൾ അവസാന അക്ഷരം സമ്മർദ്ദം ലഭിക്കും(/ kənˈtrækt / kən-TRAKT). താളത്തിന്റെ കാര്യത്തിൽ, ഇംഗ്ലീഷിനെ പൊതുവെ സമ്മർദ്ദ സമയമുള്ള ഭാഷയായി വിവരിക്കുന്നു. സമ്മർദ്ദമുള്ള അക്ഷരങ്ങൾക്കിടയിലുള്ള സമയത്തിന്റെ അളവ് തുല്യമാകുമെന്നാണ് ഇതിനർത്ഥം. സമ്മർദമുള്ള അക്ഷരങ്ങൾ കൂടുതൽ ദൈർഘ്യമേറിയതാണ്, എന്നാൽ സമ്മർദ്ദമില്ലാത്ത അക്ഷരങ്ങൾ (സമ്മർദ്ദങ്ങൾക്കിടയിലുള്ള അക്ഷരങ്ങൾ) ചുരുക്കിയിരിക്കുന്നു. പ്രാദേശിക വ്യതിയാനം സ്വരാക്ഷരങ്ങളുടെ ഉച്ചാരണത്തിൽ ഇംഗ്ലീഷിന്റെ ഇനങ്ങൾ ഏറ്റവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന്റെ നിലവാരമായി ഉപയോഗിക്കുന്ന ഏറ്റവും അറിയപ്പെടുന്ന ഇനങ്ങൾ ബ്രിട്ടീഷ് (BrE), അമേരിക്കൻ (AmE) എന്നിവയാണ്. കാനഡ, ഓസ്‌ട്രേലിയ, അയർലൻഡ്, ന്യൂസിലാന്റ്, സൌത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് അവരുടേതായ സ്റ്റാൻഡേർഡ് ഇനങ്ങൾ ഉണ്ട്. വ്യാകരണം മറ്റ് ഇന്തോ-യൂറോപ്യൻ ഭാഷകളെപ്പോലെ, ഇംഗ്ലീഷിനും കർത്തൃവിഭക്തി-കർമ്മവിഭക്തി വിന്യാസം ഉണ്ട്. മറ്റ് ഇന്തോ-യൂറോപ്യൻ ഭാഷകളിൽ നിന്ന് വ്യത്യസ്തമായി, വിശകലന നിർമിതികൾക്ക് അനുകൂലമായി ഇംഗ്ലീഷ് പ്രധാനമായും വിഭക്തി വ്യവസ്ഥ ഉപേക്ഷിച്ചു. ഇംഗ്ലീഷിന് കുറഞ്ഞത് ഏഴ് തരം പദങ്ങളുണ്ട്: ക്രിയകൾ, നാമങ്ങൾ, നാമവിശേഷണങ്ങൾ, ക്രിയാവിശേഷണം, നിർണ്ണയിക്കലുകൾ, ഉപസർഗ്ഗങ്ങൾ , സംയോജനങ്ങൾ. മാനസികാവസ്ഥയുടെയും വീക്ഷണത്തിന്റെയും വിഭാഗങ്ങൾ പ്രകടിപ്പിക്കുന്ന, have, do പോലുള്ള സഹായ ക്രിയകളുടെ ധാരാളം കൂട്ടം ഇംഗ്ലീഷിൽ ഉണ്ട്. ചോദ്യങ്ങൾ അടയാളപ്പെടുത്താൻ ഇംഗ്ലീഷിൽ 'do' തുടക്കത്തിൽ ഉപയോഗിക്കുന്നു. ചോദ്യങ്ങൾ wh- ൽ ആരംഭിക്കുന്ന വാക്കുകളിൽ നിന്നും ആരംഭിക്കുന്നു. പലപ്പോഴും പദ ക്രമം വിപരീതമാക്കപ്പെടും. നാമങ്ങളും നാമവാക്യങ്ങളും വചനവും സംബന്ധികവിഭക്തിയും മാത്രം അനുസരിച്ച് ഇംഗ്ലീഷ് നാമങ്ങൾ മാറുന്നു. ഡെറിവേഷൻ അല്ലെങ്കിൽ കോമ്പൗണ്ടിംഗ് വഴി പുതിയ നാമങ്ങൾ രൂപപ്പെടുത്താം. അവയെ ശരിയായ നാമങ്ങൾ (പേരുകൾ), സാധാരണ നാമങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. സാധാരണ നാമങ്ങൾ കോൺക്രീറ്റ്, അമൂർത്ത നാമങ്ങളായി തിരിച്ചിരിക്കുന്നു. -S എന്ന ബഹുവചന സഫിക്‌സ് ഉപയോഗിച്ചാണ് മിക്ക എണ്ണം നാമങ്ങളും ബഹുവചന സംഖ്യയിലേക്ക് നയിക്കുന്നത്, പക്ഷേ കുറച്ച് നാമങ്ങൾക്ക് ക്രമരഹിതമായ ബഹുവചന രൂപങ്ങളുണ്ട്. പതിവ് ബഹുവചന രൂപീകരണം: ഏകവചനം: cat, dog ബഹുവചനം: cats, dogs ക്രമരഹിതമായ ബഹുവചന രൂപീകരണം: ഏകവചനം: man, woman, foot, fish, ox, knife, mouse ബഹുവചനം: men, women, feet, fish, oxen, knives, mice -S എന്ന സംബന്ധികാവിഭക്തി പ്രത്യയം വഴിയോ അല്ലെങ്കിൽ 'of' എന്ന ഉപസർഗ്ഗത്തിലൂടെയോ സംബന്ധം പ്രകടിപ്പിക്കാം. ഒരു നാമത്തിന്റെ കൃത്യത വ്യക്തമാക്കാൻ നിർണ്ണയിക്കലുകൾ ഉപയോഗിക്കുന്നു. 'The' ഒരു നിശ്ചിത നാമജപത്തെ അടയാളപ്പെടുത്തുന്നു, 'a' അല്ലെങ്കിൽ 'an' അനിശ്ചിതകാല നാമവിശേഷണം അടയാളപ്പെടുത്തുന്നു. നാമവിശേഷണം നാമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാമവിശേഷണങ്ങൾ നൽകുന്നു. ഇംഗ്ലീഷിൽ‌, നാമങ്ങൾക്ക് മുമ്പായി നാമവിശേഷണങ്ങൾ വരുന്നു. നാമവിശേഷണങ്ങൾക്ക് ====നാമവിശേഷണം==== നാമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാമവിശേഷണങ്ങൾ നൽകുന്നു. ഇംഗ്ലീഷിൽ‌, നാമങ്ങൾക്ക് മുമ്പായി നാമവിശേഷണങ്ങൾ വരുന്നു. നാമവിശേഷണങ്ങൾക്ക് വിഭക്തി ഇല്ല. താരതമ്യത്തിന്റെ അളവ് അനുസരിച്ച് ചില നാമവിശേഷണങ്ങൾ മാറുന്നു. -er താരതമ്യത്തെ അടയാളപ്പെടുത്തുന്നു, -est ഏറ്റവും മികച്ചത് അടയാളപ്പെടുത്തുന്നു. ചിലപ്പോൾ 'more' താരതമ്യത്തെ അടയാളപ്പെടുത്തുന്നു, അതേസമയം 'most' അങ്ങേയറ്റത്തെ അടയാളപ്പെടുത്തുന്നു. ഭൂമിശാസ്ത്ര വിതരണം thumb| ലോകത്തിലെ പ്രധാന ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രാദേശിക ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ആപേക്ഷിക എണ്ണം കാണിക്കുന്ന പൈ ചാർട്ട് ഏകദേശം 37.5 കോടി പേർ ഇംഗ്ലീഷ് തങ്ങളുടെ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നു.Curtis, Andy (2006) Color, Race, And English Language Teaching: Shades of Meaning, Routledge, p. 192, ISBN 0805856609. മൻഡാറിനും സ്പാനിഷിനും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണിന്ന് ഇംഗ്ലീഷ്. എന്നിരുന്നാലും, തദ്ദേശീയരും അന്യ നാട്ടുകാരും ചേർക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയായിത്തന്നെ ഇംഗ്ലീഷ് വരുമെന്നു സംശയമില്ല. Mair, Victor H. (1991). "What Is a Chinese "Dialect/Topolect"? Reflections on Some Key Sino-English Linguistic Terms" (PDF). Sino-Platonic Papers. രണ്ടാം ഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ എണ്ണം 47 കോടിയിലധികം വരുമെന്നു കണക്കാക്കിയിട്ടുണ്ട്. http://encyclopedia2.tfd.com/English+language http://www.oxfordseminars.com/graduate-career-assistance/esl-teaching-jobs.phpഭാഷാശാസ്ത്രജ്ഞനായ ഡേവിഡ് ക്രിസ്തൽ തദ്ദേശീയരേക്കാൾ അന്യദേശക്കാരാണു കൂടുതൽ ഈ ഭാഷ ഉപയോഗിക്കുന്നതെന്നു കണക്കാക്കിയിട്ടുണ്ട്. 3 ൽ 1 തദ്ദേശീയനേ ഈ ഭാഷ ഉപയോഗിക്കുന്നുള്ളൂ എന്നാണദ്ദേഹം കണ്ടെത്തിയത്. http://books.google.co.in/books?id=d6jPAKxTHRYC&hl=en തദ്ദേശീയരായ ഇംഗ്ലീഷുപയോഗിക്കുന്നവർ കൂടുതലുള്ള രാജ്യങ്ങളിലെ ജനസംഖ്യ അവരോഹണക്രമത്തിൽ(2006 ലെ സെൻസസ് പ്രകാരം) യുണൈറ്റഡ് സ്ടേറ്റ്സ് (22.6 കോടി):"U.S. Census Bureau, Statistical Abstract of the United States: 2003, Section 1 Population" യുണൈറ്റഡ് കിംഗ്ഡം (6.1 കോടി) കാനഡ (1.82 കോടി) ഓസ്റ്റ്രേലിയ (1.55 കോടി) നൈജീരിയ (40 ലക്ഷം) അയർലന്റ് (38 ലക്ഷം) സൗത്ത് ആഫ്രിക്ക (37 ലക്ഷം) ന്യുസിലാന്റ് (36 ലക്ഷം) ഫിലിപ്പൈൻസ്, ജമൈക്ക എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് ഇംഗ്ലിഷ് സംസാരിക്കുന്നവരുണ്ട്. ഇംഗ്ലിഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാമത് ഇന്ത്യയാണ്. (ഇന്ത്യൻ ഇംഗ്ലീഷ് കാണുക). ക്രിസ്റ്റൽ പറയുന്നതനുസരിച്ചു ഇന്ത്യയിലെ തദ്ദേശീയരും അല്ലാത്തവരുമായ ഇംഗ്ലിഷ് ഉപയോഗിക്കുന്നവരുടെ എണ്ണം ലോകത്തെ എല്ലാ രാജ്യങ്ങളേയുംകാൾ കൂടുതൽ ആണെന്നാണ്.http://www.theguardian.com/education/2004/nov/19/tefl ഇംഗ്ലിഷ് ആകെ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ പട്ടിക ഇംഗ്ലീഷ് ഒരു ഔദ്യോഗിക ഭാഷയായ പ്രദേശിക എന്റിറ്റികളുടെ പട്ടിക രാജ്യത്തിന്റെ പേർ ആകെ ശതമാനം ഒന്നാം ഭാഷ പകരം ഭാഷപോലെ ജനസംഖ്യ 283,160,411 95.46% 234,171,55648,988,855296,603,003 129,377,965 12.6% 259,678129,118,2871,028,737,436114,172,82256.72% -114,172,822201,292,000 94,300,00049% -94,300,000201,000,00081,700,0006.43% -81,700,000 1,270,000,00070,371,00063.72%Before mistakenly correcting the percentage again, please note that there are fewer people aged 5 years or more in any country than there are people in that country, because some people are toddlers or infants. In other words, no, the numbers will not automatically add up. 63.71% is what the cited source, text above Figure 7 , a report from the 2000 census, really says. This multiplied by the 2010 census's total population over 5 produces the number in the chart. The 2010 number comes from Philippines in Figures, 2013, Chapter 5, Demography , table 5.1 or 5.6 From mid-2009 to late 2013 this entry overstated the number of native speakers by roughly 100fold, and inflated the number of total speakers, on the alleged basis of material in . In fact, Ethnologue as of 24 December 2013 simply repeats the number of native speakers, 20,000, reported in Crystal 2003, on the basis of an old (pre-1995) census, and does not address total speakers at all. This attempt to correct these errors in turn perpetrates both error and original research, by applying the old percentages listed above, 63.71% of people over 5 as total speakers in 2000, and .04% of people as native speakers in 1995, to the 2010 totals from Philippines in Figures, 2013, Chapter 5, Demography , tables 5.1 and 5.6. Andrew Gonzalez died in 2006; someone else's attention to the 2010 census figures, which appear not to be online and may not have been printed yet in adequate detail, is needed to produce reliable, more or less current, numbers.2000 Census of population and Housing, Educational Characteristics of the Filipinos -70,371,000110,437,85259,600,00097.74%54,472,0005,128,00064,000,00045,400,00056%300,00045,100,00080,600,00029,973,59086.21%19,686,17510,287,41534,767,25530,108,03118%709,87329,398,158163,323,10028,101,32535% -28,101,32583,289,50023,000,00039% -23,000,00065,350,00020,700,0002001 Australian Census97%18,356,1322,343,86821,394,30916,424,41731%4,930,51011,493,90752,981,991 15,030,000 90% - 15,030,00016,770,0008,200,00086% -8,200,0009,921,5416,205,00084.97%100,0006,105,0007,303,0004,900,00083.53%500,0004,400,0005,866,0004,770,00086% -4,770,0005,543,0004,350,00098.37%4,112,100237,9004,422,1004,218,73783.1%1,873,3022,345,4355,607,3004,181,90297.82%3,673,623508,2794,275,1003,100,00082.67%600,0002,500,0003,750,0002,650,00097.64%2,650,00050,0002,714,0001,145,00087.73%1,145,000 -1,305,000 അവലംബം ഗ്രന്ഥസൂചിക Kenyon, John Samuel and Knott, Thomas Albert, A Pronouncing Dictionary of American English, G & C Merriam Company, Springfield, Mass, USA,1953. കൂടുതൽ വായനയ്ക്ക് Partridge, A. C. Tudor to Augustan English: a Study in Syntax and Style, from Caxton to Johnson, in series, The Language Library. London: A. Deutsch, 1969. 242 p. SBN 233-96092-9 പുറത്തേയ്ക്കുള്ള കണ്ണികൾ Accents of English from Around the World (University of Edinburgh) Hear and compare how the same 110 words are pronounced in 50 English accents from around the world – instantaneous playback online Dictionaries Collection of English bilingual dictionaries dict.org English language word roots, prefixes and suffixes (affixes) dictionary Merriam-Webster's online dictionary Macquarie Dictionary Online വർഗ്ഗം:ഇംഗ്ലീഷ് ഭാഷ വർഗ്ഗം:യുണൈറ്റഡ് കിങ്ഡത്തിലെ ഭാഷകൾ വർഗ്ഗം:ഓസ്ട്രേലിയയിലെ ഭാഷകൾ വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ ഭാഷകൾ വർഗ്ഗം:സിംഗപ്പൂരിലെ ഭാഷകൾ വർഗ്ഗം:ഉഗാണ്ടയിലെ ഭാഷകൾ വർഗ്ഗം:ഇന്ത്യയിലെ ഭാഷകൾ വർഗ്ഗം:പാകിസ്താനിലെ ഭാഷകൾ വർഗ്ഗം:കാനഡയിലെ ഭാഷകൾ വർഗ്ഗം:ഇംഗ്ലീഷ് ഭാഷകൾ വർഗ്ഗം:ജർമ്മാനിക് ഭാഷകൾ
സപ്തമാതൃക്കൾ
https://ml.wikipedia.org/wiki/സപ്തമാതൃക്കൾ
തിരിച്ചുവിടുക സപ്തമാതാക്കൾ
കുര്യാക്കോസ് ഏലിയാസ് ചാവറ
https://ml.wikipedia.org/wiki/കുര്യാക്കോസ്_ഏലിയാസ്_ചാവറ
കേരള സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന വിശുദ്ധ.ചാവറ അഥവാ ചാവറയച്ചൻ 1805 ഫെബ്രുവരി 10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ ജനിച്ചു. കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ്. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍ ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്.1871ജനുവരി 3 നു കൂനമാവിൽ വെച്ച് അന്തരിച്ചു.1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ കോട്ടയത്തു വച്ച് വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാ‍പിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു. ജീവിതരേഖ 1805 ഫെബ്രുവരി 10നു ഇപ്പോഴത്തെ [ആലപ്പുഴ ജില്ല]]യിലെ [l][കൈനകരി|കൈനകരിയിലായിരുന്നു]] ജനനം. മാതാപിതാക്കൾ കുര്യാക്കോസ് ചാവറയും മറിയവും. കൈനകരി സെന്റ് ജോസഫ് പള്ളി വികാരിയുടെ കീഴിലാണ് പൗരോഹിത്യത്തിനു പഠിച്ചു തുടങ്ങിയത്. 1818ൽ പതിമൂന്നാം വയസ്സിൽ പള്ളിപ്പുറത്തെ സെമിനാരിയിൽ ചേർന്നു. തോമസ് പാലയ്ക്കൽ മൽപാൻ ആയിരുന്നു റെക്ടർ. 1829 [നവംബർ 2|നവംബർ 29നു്] അദ്ദേഹം പുരോഹിതനായി ചേന്നങ്കരി പള്ളിയിൽ ആദ്യമായി കുർബാനയർപ്പണം നടത്തി. 1830ലാണ് ചാവറയച്ചൻ മാന്നാനത്തേക്ക് പോയത്. പിൽക്കാലത്ത് ഫാ. ചാവറയുടെ പ്രധാന കർമ്മമണ്ഡലം ഇപ്പോൾ കോട്ടയം ജില്ലയിലുള്ള ഈ ഗ്രാമമായിരുന്നു. പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു. എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി. സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരിൽ ഇറങ്ങിയ പത്രം അച്ചടിച്ചത് മാന്നാനം സെന്റ് ജോസഫ്സ് പ്രസ് എന്ന ഈ മുദ്രണശാലയിലായിരുന്നു. 1871 ജനുവരി മൂന്നിന് കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്രമ്യൂസിയത്തിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ് അവസാന നാളുകൾ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉൾക്കൊള്ളുന്ന പുണ്യസ്ഥലവുമായ കൂനമ്മാവ് സെൻറ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീർഥാടന കേന്ദ്രമാണ്. 1889 മെയ്‌ മാസത്തിൽ കൂനമ്മാവിൽ നിന്ന് തിരുശേഷിപ്പുകൾ മാന്നാനത്തെ സിറോ മലബാർ ദയറാ പള്ളിയിൽ കൊണ്ടു പോയി സംസ്കരിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പിടിയരി സമ്പ്രദായം സാധാരണക്കാർക്ക്‌ വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു. രചനകൾ ചാവറയച്ചന്റെ കൃതികളിൽ ചിലത് താഴെപ്പറയുന്നവയാണ്:- മാന്നാനം നാളാഗമം ഒന്നാം വാല്യം മാന്നാനം നാളാഗമം രണ്ടാം വാല്യം മാന്നാനത്തു സന്യാസസമൂഹത്തിന്റെ ആരംഭം അമ്പഴക്കാട്ട് കൊവേന്തയുടെ നാളാഗമം കൂനമ്മാവ് മഠം നാളാഗമം (ചരിത്ര കൃതികൾ) ആത്മാനുതാപം മരണവീട്ടിൽ പാടുവാനുള്ള പാന അനസ്താസ്യായുടെ രക്തസാക്ഷിത്വം (സാഹിത്യകൃതികൾ) ധ്യാനസല്ലാപങ്ങൾ ദൈവ വിളിമെൻധ്യാനം ദൈവ മനൊഗുണങ്ങൾമ്മെൽ ധ്യാനം ചാവുദോഷത്തിമ്മെൽ ധ്യാനം രണ്ടച്ചന്മാരുടെ വെല എന്നതിന്മെൽ ഭക്തിയില്ലാത്ത പട്ടസുഖക്കാരന്റെ മരണം (ആദ്ധ്യാത്മിക കൃതികൾ) കത്തുകൾ കാനോനനമസ്കാരം (സുറിയാനി) സീറൊമലബാർ സഭയുടെ കലണ്ടർ (മലയാളം) ശവസംസ്കാര ശുശ്രൂഷകൾ (സുറിയാനി) നാല്പതു മണിയുടെ ക്രമം (ആരാധനക്രമം) ഒരു നല്ല അപ്പന്റെ ചാവരുൾ മറ്റു പല പഴയ ചരിത്രങ്ങൾ വിമർശനങ്ങൾ "അല്പജ്ഞാനിയും വേണ്ടത്ര അറിവില്ലാത്തവനും" എന്നാണ്‌ ഫാ. പ്ലാസിഡ് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികൾ പേജ് 262 അദ്ദേഹം പാശ്ചാത്യരുടെ ദല്ലാൾ ആയി പ്രവർത്തിച്ചുവെന്ന് വിമർശനമുണ്ട്. അദ്ദേഹം ആദർശപരമായ സ്വാർത്ഥതക്കടിമയായിരുന്നു. താൻ സ്ഥാപിച്ച സന്യാസി സഭ, വരാപ്പുഴ അധികാരികളുടെ കയ്യാൽ നശിക്കപ്പെടരുതെന്ന സ്വാർത്ഥതയായിരുന്നു അത്. അതുകൊണ്ട് കാലഘട്ടത്തിന്റെ സമഗ്രമായ വെല്ലുവിളികളെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്വതന്ത്രമായി സ്ഥാപിക്കപ്പെട്ട ഈ സന്യാസി സഭയെ 1861-ൽ സന്യാസിസഭാംഗങ്ങളുടെ സമ്മതമോ ചാവറയുടെ അറിവോ കൂടാതെ റോമിൽ കൂടിയ നിഷ്പാദുക ഒന്നാം സഭക്കാർ അവരുടെ സഭയുടെ കീഴിലാക്കിയതിനെതിരെ പ്രതിഷേധിക്കാൻ പോലും ചാവറക്ക് കഴിഞ്ഞില്ല.ജോസഫ് പുലിക്കുന്നേൽ കേരള ക്രൈസ്തവ ചരിത്രം വിയോജനക്കുറിപ്പുകൾ ചിത്രശാല പുറം കണ്ണികൾ അവലംബങ്ങൾ വർഗ്ഗം:1805-ൽ ജനിച്ചവർ വർഗ്ഗം: 1871-ൽ മരിച്ചവർ വർഗ്ഗം:ഫെബ്രുവരി 10-ന് ജനിച്ചവർ വർഗ്ഗം:ജനുവരി 3-ന് മരിച്ചവർ വർഗ്ഗം:കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകർ വർഗ്ഗം:സിറോ മലബാർ സഭയിലെ വിശുദ്ധർ വർഗ്ഗം:സിറോ-മലബാർ വൈദികർ
വാലൻന്റൈൻ ദിനം
https://ml.wikipedia.org/wiki/വാലൻന്റൈൻ_ദിനം
thumb| thumb| എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ പ്രണയ ദിനം ആഘോഷിക്കുന്നത്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും, ഇഷ്ടം അറിയിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര പ്രണയദിനമായി ആചരിക്കപ്പെടുന്നു. ഇത് മതപരമായ ഒരു ചടങ്ങ് അല്ല. ഫെബ്രുവരി 14 ആണ് പ്രണയ ദിവസമെങ്കിലും ആഘോഷങ്ങൾ ഒരാഴ്ച മുൻപ് ഫെബ്രുവരി 7 മുതൽ ആരംഭിക്കുന്നു. ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുണ്ട്. പ്രണയികൾ മാത്രമല്ല, ദമ്പതികളും ഇത് സവിശേഷമായ രീതിയിൽ ആഘോഷിക്കുന്നു. പുതുവസ്ത്രങ്ങൾ ധരിച്ചോ, പങ്കാളികൾ ഒരുമിച്ചു വിനോദ യാത്രകൾ നടത്തിയോ, ഒരുമിച്ചു ഭക്ഷണം കഴിച്ചും അല്ലെങ്കിൽ കാൻഡിൽ ലൈറ്റ് ഡിന്നർ തുടങ്ങിയവ വാലൻടൈൻ ദിനാഘോഷത്തിന്റെ ഭാഗമായി കാണപ്പെടുന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും ഇതൊടനുബന്ധിച്ചു പ്രത്യേക പരിപാടികൾ നടത്തപ്പെടുന്നു. ചരിത്രം ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. അതോടെ ആ പെൺകുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു എന്ന് പറയപ്പെടുന്നു. അതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയ ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്. പ്രത്യേകതകൾ ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ബിഗ് ഡേ ആയ ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷദിനങ്ങളുടെ ക്രമം. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ. ഫെബ്രുവരി 10ന് ആഘോഷിക്കുന്ന ടെഡ്ഡി ഡേയിൽ സ്ത്രീകൾ അവരുടെ ഇഷ്ട ടോയ്‌സിനോടൊപ്പം സമയം ചെലവഴിക്കുന്നു. ഫെബ്രുവരി 11-നാണ് പ്രോമിസ് ഡേ ആഘോഷിക്കാറുള്ളത്. ഫെബ്രുവരി 12-നാണ് പ്രണയിനികൾ കാത്തിരിക്കുന്ന കിസ് ഡേ. നിങ്ങളുടെ സ്‌നേഹം പ്രതിഫലിക്കുന്ന തരത്തിൽ പങ്കാളിയെ കെട്ടിപ്പിടിക്കാനുള്ള ദിനമാണ് ഫെബ്രുവരി 13. ബിഗ് ഡേ ആയ ഫെബ്രുവരി 14 വാലൻന്റൈൻ ദിനം.വാലന്റൈൻസ് ഡേ ഇന്ത്യയിൽ രാധാകൃഷ്ണ പ്രണയം ഭാരതത്തിൽ കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്. ഇന്നും ഭാരതത്തിൽ പ്രണയത്തിന്റെ ദേവിയായ രാധികയ്ക്കും ശ്രീകൃഷ്‌ണനും സവിശേഷ സ്ഥാനമുണ്ട്. ഇന്നും ഹൈന്ദവ വിശ്വാസികൾ ഇഷ്ടവിവാഹവും ദീർഘമാംഗല്യവും ലഭിക്കാൻ ശിവപാർവ്വതിമാരെ സങ്കൽപ്പിച്ചു തിരുവാതിര ആഘോഷവും ഉമാമഹേശ്വരപൂജയും നടത്താറുണ്ട്. ഇന്ത്യയിൽ പുരാതന കാലത്ത് കാമദേവനേയും രതീദേവിയെയും ആരാധിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നു. ഖജുരാഹോ ഗ്രൂപ്പിന്റെ സ്മരണകളിലെ ലൈംഗിക കൊത്തുപണികളും കാമസൂത്രത്തിന്റെ രചനകളും കൊണ്ട് ശ്രദ്ധേയമായിരുന്നു. ഈ പാരമ്പര്യം മധ്യകാലഘട്ടങ്ങളിൽ നഷ്ടപ്പെട്ടു. അവലംബം വർഗ്ഗം:പ്രണയം വർഗ്ഗം:ഫെബ്രുവരിയിലെ ആഘോഷങ്ങൾ വർഗ്ഗം:വിശുദ്ധ ദിനങ്ങൾ
മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾ
https://ml.wikipedia.org/wiki/മികച്ച_നടിക്കുള്ള_ദേശീയ_പുരസ്കാര_ജേതാക്കൾ
വർഷം നടി ചിത്രം ഭാഷ 2018 കീർത്തി സുരേഷ് മഹാനടി തെലുഗു 2017 ശ്രീദേവി മോം ഹിന്ദി 2016 സുരഭി ലക്ഷ്മി മിന്നാമിനുങ്ങ് മലയാളം 2015 കങ്കണ റണാവത് തനു വെഡ്സ് മനു രിടർൻസ് ഹിന്ദി63rd National Film Awards: List of winners 2014 കങ്കണ റണാവത് ക്വീൻ ഹിന്ദി 2013 ഗീതാഞ്ജലി ഥാപ്പ ലയേഴ്സ് ഡയസ് ഹിന്ദി 2012 ഉഷാ ജാദവ് ധഗ് മറാത്തി 2011 വിദ്യാ ബാലൻ ദ ഡെർട്ടി പിക്ചർ ഹിന്ദി 2010 മിതാലി വരദ്കർ/ശരണ്യ പൊൻവണ്ണൻ ബാബു ബ്രാൻഡ് ബാജാതെൻമേർക്കു പരുവക്കാട്രു മറാത്തി/തമിഴ് 2009 അനന്യ ചാറ്റർജി അബോഹോമൻ ബംഗാളി 2008 പ്രിയങ്ക ചോപ്ര ഫാഷൻ ഹിന്ദി 2007 ഉമാശ്രീ ഗുലാബി ടാക്കീസ് കന്നട 2006 പ്രിയാമണി പരുത്തിവീരൻ തമിഴ് 2005 സരിക പർസാനിയ ഇംഗ്ലീഷ് 2004 താര ഹസീന കന്നഡ 2003 മീരാ ജാസ്മിൻ പാഠം ഒന്ന്: ഒരു വിലാപം മലയാളം 2002 കൊങ്കണ സെൻ ശർമ്മ മിസ്റ്റർ ആൻ‌ഡ് മിസിസ് അയ്യർ ഇംഗ്ലീഷ് 2001 തബു / ശോഭന ചാന്ദ്‌നി ബാർ / മിത്ര്-മൈ ഫ്രണ്ട് ഹിന്ദി / ഇംഗ്ലീഷ് 2000 രവീണ ടണ്ടൻ ദമാൻ ഹിന്ദി 1999 കിരൺ ഖേർ ബരിവാലി ബംഗാളി 1998 ശബാന ആസ്മി ഗോഡ്മദർ ഹിന്ദി 1997 ഇന്ദ്രാണി ഹാൽദർ/ റിതുപർണ്ണ സെൻ‌ഗുപ്ത ധഹൻ ബംഗാളി 1996 തബു മാച്ചിസ് ഹിന്ദി 1995 സീമ ബിശ്വാസ് ബണ്ഡിറ്റ് ക്യൂൻ ഹിന്ദി 1994 ദേബശ്രീ റോയ് ഉനിഷേ ഏപ്രിൽ ബംഗാളി 1993 ശോഭന മണിച്ചിത്രത്താഴ് മലയാളം 1992 ഡിംപിൾ കപാഡിയ രൂദാലി ഹിന്ദി 1991 മൊളോയ ഗോസ്വാമി ഫിരിംഗോതി ആസാമീസ് 1990 വിജയശാന്തി കർത്തവ്യം തെലുങ്ക് 1989 ശ്രീലേഖ മുഖർജി പർശുരാമർ കുതർ ബംഗാളി 1988 അർച്ചന ദാസി തെലുങ്ക് 1987 അർച്ചന വീട് തമിഴ് 1986 മോനിഷ നഖക്ഷതങ്ങൾ മലയാളം 1985 സുഹാസിനി സിന്ധു ഭൈരവി തമിഴ് 1984 ശബാന ആസ്മി പാർ ഹിന്ദി 1983 ശബാന ആസ്മി ഖാന്ധഹാർ ഹിന്ദി 1982 ശബാന ആസ്മി ആർത് ഹിന്ദി 1981 രേഖ ഉമറാവോ ജാനൻ ഉറുദു 1980 സ്മിത പാട്ടിൽ ചക്ര ഹിന്ദി 1979 ശോഭ പാസി തമിഴ് 1978 ശാരദ നിമജ്ജനം തെലുങ്ക് 1977 സ്മിത പാട്ടിൽ ഭൂമിക ഹിന്ദി 1976 ലക്ഷ്മി ശില നേരങ്ങളിൽ ശില മണിതർങ്ങൾ തമിഴ് 1975 ശർമിള ടാഗോർ മോസം ഹിന്ദി 1974 ശബാന ആസ്മി അങ്കുർ ഹിന്ദി 1973 നന്ദിനി ഭക്തവത്സല കാട് കന്നഡ 1972 ശാരദ സ്വയംവരം മലയാളം 1971 വഹീദ റഹ്മാൻ രേഷ്മ ഓർ ഷേര ഹിന്ദി 1970 രെഹ്‌ന സുൽത്താൻ ദസ്തക് ഹിന്ദി 1969 മാധബി മുഖർജി ദിബ്രാത്രിർ കബ്യ ബംഗാളി 1968 ശാരദ തുലാഭാരം മലയാളം 1967 നർഗീസ് ദത്ത് രാത് ഓർ ദിൻ ഹിന്ദി ഇതും കാണുക ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌ അവലംബം വർഗ്ഗം:ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ
വസന്തപഞ്ചമി
https://ml.wikipedia.org/wiki/വസന്തപഞ്ചമി
thumb|150px|right|വസന്തപഞ്ചമി ആഘോഷത്തിനായി സരസ്വതീദേവിയുടെ രുപം കൽക്കത്തയിൽ ഇതിന് ശ്രീപഞ്ചമി എന്നും പേരുണ്ട്. മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ - പഞ്ചമി-- ആണ്‌ ശ്രീ പഞ്ചമിയായും വസന്ത പഞ്ചമിയായും സരസ്വതി പഞ്ചാമിയായും ആഘോഷിക്കുന്നത്‌. വിദ്യാരംഭത്തിന്റെ- - സരസ്വതീ പൂജയുടെ - ദിവസമാണ്‌ വസന്ത പഞ്ചമി. പതംഗങ്ങളുടെ ഉത്സവമായും ഇത്‌ കൊണ്ടാടാറുണ്ട്‌. ശകവർഷത്തിലെ മാഘമാസത്തോടെയാണ്‌ ശിശിര ഋതുവിന്റെ തുടക്കം . ജനുവരി അവസാനമാണ്‌ ഋതു പരിവർത്തനം. ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി നാളാണ്‌ വസന്തപഞ്ചമി എന്നറിയപ്പെടുന്നത്‌. ഇത് ഫെബ്രുവരി ആദ്യ പകുതിയിലാണ് സാധാരണ വരുക.മാർച്ച്‌അവസാനത്തോടെ മാത്രമേ വസന്ത ഋതു തുടങ്ങുകയുള്ളൂ . പ്രാധാന്യം ശ്രീ പഞ്ചമി യെന്ന വസന്ത പഞ്ചമി ഹിന്ദുക്കളുടെ വിദ്യാരംഭദിവസമാണ്‌. ഇന്ത്യയിലെങ്ങും വസന്ത പഞ്ചമിക്ക്‌ കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും സവിശേഷ സരസ്വതീ പൂജകൾ നടത്തുകയും ചെയ്യുന്നു. കേരളം മാത്രമാണ്‌ അപവാദം. ഇവിടെ വിജയദശമി നാളിലാണ്‌ വിദ്യാരംഭം. പ്രകൃതിയിലെ പുതു മുളകളുടെ കാലമാണ്‌ വസന്തം.ശിശിരത്തിൽ ഇല പൊഴിയുന്ന മരങ്ങളിൽ പുതിയ നാമ്പുകളും മുകുളങ്ങളും ഉണ്ടാവുന്നു. മാവുപോലുള്ള മരങ്ങൾ ഫലസമൃദ്ധിക്കായി സജ്ജമാവുന്നു. ഇതേ പോലെ വസന്താരംഭത്തിൽ ബുദ്ധിയിൽ അറിവിന്റെ പുതു മുകുളങ്ങൾ ഉണ്ടാവുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ കേരളത്തിൽ നവരാത്രിക്കാലത്ത്‌ നടത്തുന്ന സരസ്വതീപൂജയും ആഘോഷങ്ങളും വസന്തപഞ്ചമിനാളിൽ നടക്കുന്നു എന്ന്‌ സാമാന്യമായി പറയാം. പുസ്തകങ്ങളും പേനയും തൊഴിലുപകരണങ്ങളും പൂജക്ക്‌ വെക്കുന്നു. സംഗീതജ്ഞൻമാർ സംഗീത ഉപകരണങ്ങൾ സരസ്വതിയുടെ കാൽക്കൽ വെച്ച്‌ പൂജിക്കുന്നു. കവികളുടെ പ്രിയപ്പെട്ട ദിനങ്ങളിൽ ഒന്നായ വാസന്ത പഞ്ചമിയും ഇതേ ദിവസം തന്നെ ആണെന്ന് കരുതപ്പെടുന്നു . അനുരാഗത്തില് ‍ചന്ദ്രനുള്ള പ്രാധാന്യം ഈ ദിവസത്തെ പ്രണയവുമായി കവികൾക്ക് പ്രിയപ്പെട്ടതാക്കുന്നു . പഞ്ചാബിൽ പഞ്ചാബിലിത്‌ കടുക് പൂക്കൾ വിരിഞ്ഞ് വയലുകൾ മഞ്ഞയാവുന്ന കാലമാണ്‌. അതുകൊണ്ട്‌ പഞ്ചാബികൾ ഈ ദിവസം മഞ്ഞ വസ്ത്രമണിയുന്നു. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാക്കുന്നു.ഉത്തരേന്ത്യയിൽ പട്ടം പറത്തൽ നടക്കുന്നത്‌ ഈ ദിവസമാണ്‌. അവലംബം കുറിപ്പുകൾ വിഭാഗം:ഹൈന്ദവാചാരങ്ങൾ Category:വസന്തോൽ‌സവങ്ങൾ
ഊഗോ ചാവെസ്
https://ml.wikipedia.org/wiki/ഊഗോ_ചാവെസ്
ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ റാഫേൽ ചാവെസ് ഫ്രയസ് ( എന്ന ഊഗോ ചാവെസ് ( ഹ്യൂഗോ ഷാവെസ് എന്ന് മലയാളികൾക്ക് പരിചിതമായ പേര് ) (ജ. 28 ജൂലൈ 1958 - മ. 5 മാർച്ച് 2013). 1999 മുതൽ 2013 -ൽ തന്റെ മരണംവരെ 14 വർഷം വെനിസ്വേലയുടെ പ്രസിഡന്റായി തുടർന്ന ചാവെസ് രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവർത്തിച്ചു. ഫിഫ്‌ത്ത് റിപ്പബ്ലിക്കൻ മൂവ്മെന്റ് എന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായാണ് ചാവെസ് വെനസ്വേലയുടെ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. പിന്നീട് ഈ പാർട്ടി സമാനചിന്താഗതിക്കാരായ മറ്റ് ചില പാർട്ടികളുമായുള്ള ലയനത്തിലൂടെ രൂപംകൊണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേല എന്ന പാർട്ടിയുടെ നേതൃസ്ഥാനവും ചാവെസിനായിരുന്നു. മേഖലയിലെ വൻശക്തിയായ അമേരിക്കയെ തുറന്നെതിർത്തുകൊണ്ട്, ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയൻ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ച് സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കൻ പാത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ആശയവും അദ്ദേഹം നടപ്പാക്കാൻ ശ്രമിച്ചു.മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.46 ലാറ്റിൻ അമേരിക്കൻ മേഖലയിൽ സമീപദശകങ്ങളിൽ ദൃശ്യമായ സോഷ്യലിസ്റ്റ് പരിവർത്തനത്തിലേക്കുള്ള തനത് പാതയുടെ തുടക്കക്കാരാനായും ഊഗോ ചാവെസ് കരുതപ്പെടുന്നു. ഇതിലൂടെ ലാറ്റിനമേരിക്കയുടെ ഏകീകരണവും ചാവെസ് ലക്ഷ്യമാക്കിയിരുന്നു. ചാവെസ് മത്സരിച്ചപ്പോഴൊക്കെ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ലോകരാഷ്ട്രങ്ങൾക്ക് ആകാംക്ഷയുണ്ടായിരുന്നു. സാമ്രാജ്യത്വ ഇടപെടലുകൾക്ക് കീഴടങ്ങാതെ ഊഗോ ചാവെസ് വെനസ്വെലയുടെ വികസനത്തിലും മുഖ്യപങ്കുവഹിച്ചു. വെനിസ്വെല സർക്കാരിനെതിരേ നടത്തിയ അട്ടിമറി ശ്രമത്തിലൂടെയാണ് ഊഗോ ചാവെസ് ശ്രദ്ധേയനാകുന്നത്. 1992-ൽ നടന്ന ആ സംഭവത്തിൽ സർക്കാർ വിരുദ്ധ പ്രവർത്തനം ആരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചു. പരാജയപ്പെട്ട ഈ ശ്രമത്തിനുശേഷം ഇടതുപക്ഷാഭിമുഖ്യമുള്ള ഫിഫ്ത്ത് റിപബ്ലിക്ക് മൂവ്മെന്റ് എന്ന സംഘടന രൂപവത്കരിച്ച് 1998-ൽ വെനിസ്വലയിൽ അധികാരത്തിലെത്തി. 2002-ൽ നടന്ന ഭരണ അട്ടിമറിയിൽ പുറത്തായെങ്കിലും രണ്ടുദിവസത്തിനകം അധികാരത്തിൽ തിരിച്ചെത്തി. വെനിസ്വെലയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാവങ്ങൾക്കായി ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്താണ് ചാവെസ് പ്രസിഡന്റ് പദവിയിലെത്തിയത്. വെനസ്വെലയിലെ മധ്യവർഗ, ഉപരിവർഗ വിഭാഗങ്ങൾ ചാവെസിന്റെ കടുത്ത വിമർശകരായിരുന്നു. തിരഞ്ഞെടുപ്പ് വഞ്ചന, രാഷ്ട്രീയ അടിച്ചമർത്തൽ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിങ്ങനെ വിവിധ ആരോപണങ്ങൾ വിമർശകർ ചാവെസിനെതിരേ ഉയർത്തിയിരുന്നു. 2002-ൽ ചാവെസിനെതിരെ ഒരട്ടിമറി ശ്രമവും നടക്കുകയുണ്ടായി. ദീർഘകാലമായി ക്യാൻസർ രോഗബാധിതനായിരുന്ന ഊഗോ ചാവെസ് 2013 മാർച്ച് അഞ്ചിന് നിര്യാതനായി. ജീവിതരേഖ ബാല്യം thumb|left|130px|ഊഗോ ചാവെസ് ചെറുപ്പകാലത്ത് right|thumb|ഊഗോ ചാവെസ് ജനിച്ചു വളർന്ന ബരീനാസ് സംസ്ഥാനത്തെ സബനെറ്റ പ്രദേശം വെനസ്വേലയിലെ ബരീനാസ് സംസ്ഥാനത്ത് സബനെറ്റ എന്ന സ്ഥലത്ത് ഊഗോ ദെലോസ് റെയസിന്റെയും എലീന ഫ്രിയാസിന്റെയും രണ്ടാമത്തെ പുത്രനായി ഊഗോ ചാവെസ് ജനിച്ചുഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.26-27. മാതാപിതാക്കൾ അദ്ധ്യാപകരായിരുന്നെങ്കിലും ചാവെസിന്റെ ബാല്യകാലം കഷ്ടപ്പാടുകളുടേതായിരുന്നു. ഈ ദമ്പതികളുടെ ഏഴുമക്കളിൽ രണ്ടാമത്തെയാളായിരുന്ന ഊഗോ കുട്ടിക്കാലത്ത് പട്ടിണിയറിഞ്ഞാണ് വളർന്നത്. പനയോലകൾക്കൊണ്ട് മറച്ച കൂരയ്ക്കു കീഴിലാണ് കുടുംബം കഴിഞ്ഞുകൂടിയിരുന്നതെങ്കിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ ഈ മാതാപിതാക്കൾ ശ്രദ്ധിച്ചു. നല്ല വിദ്യാഭ്യാസം കൊണ്ടു മാത്രമേ തങ്ങളെ ബാധിച്ചിരിക്കുന്ന ഈ കടുത്ത ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളു എന്നു അവർ മക്കളെ പറഞ്ഞു മനസ്സിലാക്കിയിരുന്നുമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.47. മാതാപിതാക്കളായ അധ്യാപക ദമ്പതികൾ മക്കളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ ഹ്യൂഗോയേയും ആദൻ ചാവേസിനേയും മുത്തശ്ശി റോസയുടെ അരികിലേക്ക് അയച്ചു. മുത്തശ്ശി റോസ ഈശ്വവിശ്വാസിയായ ഒരു സ്ത്രീയായിരുന്നു. അവൾ ഊഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു. കഷ്ടപ്പാടുകളും,ബുദ്ധിമുട്ടുകളും നിറഞ്ഞ, ചിലപ്പോഴൊക്കെ ഒന്നും തന്നെ ഭക്ഷിക്കാൻ പോലുമില്ലാതിരുന്ന കാലം എന്നാണ് തന്റെ ബാല്യത്തെക്കുറിച്ച് ചാവെസ് തന്നെ പറഞ്ഞിട്ടുള്ളത്. ജൂലിയൻ പിനോ എലമെന്ററി സ്കൂളിലാണ് ഊഗോ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ കാലഘട്ടത്തിൽ ഊഗോ ചിത്രരചനയും ചരിത്രപഠനവും എല്ലാം താല്പര്യത്തോടെ പരിശീലിച്ചിരുന്നു. പഠനകാലം ഗ്രാമത്തിലെ പ്രൈമറി സ്കൂൾ പഠനത്തിനു ശേഷം മാതാവ് ഈ സഹോദരൻമാരുമായി ബാരിനാസ് നഗരത്തിലേക്കു കുടിയേറി. ബരീനാസിലെ ഡാനിയേൽ ഫ്ലൊറൻസോ ഒലീറി സ്ക്കൂളിൽ നിന്നും അദ്ദേഹം സയൻസിൽ ബിരുദം നേടി. പതിനേഴാം വയസിൽ വെനിസ്വെലൻ അക്കാദമി ഓഫ് മിലിട്ടറി സയൻസസിൽ പ്രവേശനം നേടിയതോടെ ചാവെസിന്റെ സൈനിക ജീവിതം ആരംഭിച്ചു. സാധാരണ രീതിയിലുള്ള സൈനിക വിദ്യാഭ്യാസം എന്നതിലുപരി മറ്റു വിഷയങ്ങൾ കൂടി അവിടെ പഠിപ്പിച്ചിരുന്നു. മറ്റു സർവ്വകലാശാലകളിൽ നിന്നും അദ്ധ്യാപകർ സൈനിക കോളേജിൽ പഠിപ്പിക്കാൻ എത്തുമായിരുന്നു. സൈനിക അക്കാദമിയിലെ പരിശീലനത്തിനിടെയാണ് വെനിസ്വേലയിലെ ദാരിദ്ര്യത്തിന്റെ ആഴത്തെക്കുറിച്ച് ചാവെസിന് നേരറിവുകൾ ലഭിച്ചത്. താൻ ചെറുപ്പകാലത്ത് അനുഭവിച്ച ദാരിദ്ര്യത്തിന്റെ ഒരു പ്രതിഫലനം പോലെയാണ് ചുറ്റുപാടുമുള്ള തൊഴിലാളി ജീവിതങ്ങളെ ഊഗോ നോക്കിക്കണ്ടത്. മാർക്സിസവും ലെനിനിസവും ഊഗോയുടെ പാഠ്യവിഷയങ്ങളായിരുന്നു. ഇക്കാലത്തു ഊഗോയും സുഹൃത്തുക്കളും ഐക്യ ലാറ്റിനമേരിക്ക എന്ന ആശയം ചർച്ചചെയ്യുമായിരുന്നുമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.55. 'ചെഗുവേരയുടെ ഡയറി' വായിച്ച് ആവേശംകൊണ്ടതും ലാറ്റിനമേരിക്കയുടെ വിമോചനനായകൻ സിമോൺ ബൊളിവറുടെ ജീവിതത്തെയും രാഷ്ട്രീയത്തെയുംപറ്റി ചാവെസ് കൂടുതലറിയാൻ ശ്രമിച്ചതും ഇതേ കാലത്താണ്. ചിലിയുടെ പ്രസിഡന്റ് സാൽവദോർ അല്ലെൻഡേയുടെ ആശയങ്ങളും പ്രവർത്തനരീതികളും ചാവേസിൽ വല്ലാതെ സ്വാധീനം ചെലുത്തിയിരുന്നു. 1973 ൽ ഇരുപത്തിമൂന്നാം വയസ്സിൽ വെനസ്വേലയിലെ അക്കാദമി ഓഫ് മിലിട്ടറി സയൻസിൽ നിന്ന് മിലിട്ടറി ആർട്സ് ആൻ സയൻസിൽ ബിരുദമെടുത്തു. മിലിട്ടറി സയൻസിലും എൻ‌ജിനീയറിങ്ങിലും മാസ്റ്റർ ബിരുദങ്ങൾ നേടിയ ശേഷം 1975 മുതൽ മുഴുവൻ സമയ സൈനികനായി. സൈനിക ജീവിതത്തിനിടയിൽ രാഷ്ട്രതന്ത്ര ശാസ്ത്രത്തിൽ മറ്റൊരു ബിരുദം നേടാൻ അനുവാദം കിട്ടി. വെനിസ്വെലയുടെ തലസ്ഥാനമായ കാരക്കാസിലെ സൈമൺ ബൊളിവർ സർവ്വകലാശാലയിലായിരുന്നു ചാവെസിന്റെ രാഷ്ട്രമീമാംസപഠനം. ബിരുദം നേടിയില്ലെങ്കിലും “ബൊളിവേറിയനിസം” എന്ന പുതുരാഷ്ട്രീയ പ്രസ്ഥാനത്തിന് കൂട്ടുകാരോടൊപ്പം വിത്തുപാകാൻ ഈ അവസരമുപയോഗിച്ചു. ലാറ്റിൻ അമേരിക്കൻ വിമോചന നായകനായ സൈമൺ ദെ ബൊളിവർ, പെറുവിന്റെ ഭരണാധികാരിയായിരുന്ന യുവാൻ വലെസ്കോ എന്നിവരുടെ പ്രബോധനങ്ങളും സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയങ്ങളും കൂട്ടിക്കുഴച്ച തത്ത്വസംഹിതയാണ് ബൊളിവേറിയനിസം എന്ന പുതുസംഘടനയ്ക്കായി ചാവെസും കൂട്ടരും ഒരുക്കിയത്. സൈനിക ജീവിതം കോളേജ് പഠനത്തിനുശേഷം ചാവെസ് സൈനിക ജീവിതം പുനരാരംഭിച്ചു. 1975 ൽ സൈനിക അക്കാദമിയിൽ നിന്നും ബിരുദധാരിയായി പുറത്തിറങ്ങിയപ്പോൾ, തന്റെ രാജ്യത്തിൽ സൈനിക ഇടപെടലിന്റെ അനിവാര്യതയെക്കുറിച്ച് ചാവെസ് ബോധവാനായിരുന്നു. ഈ കാലഘട്ടത്തിലൊക്കെ വെനസ്വേല എന്ന രാജ്യത്തിന്റെ ചുമതല മുഴുവൻ തന്റെ തോളുകളിൽ വരുന്ന ഒരു കാലം ചാവെസ് സ്വപ്നം കണ്ടിരുന്നുവത്രെമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.56. 1971ൽ കറാക്കസിലെ വെനസ്വേലൻ മിലിറ്ററി സയൻസ് അക്കാദമിയിൽ അദ്ദേഹം ചേർന്നു. അക്കാദമിയിൽചേർന്നത് പ്രഫഷനൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു. എന്നാൽ 1975ൽ അവിടെനിന്ന് പുറത്തുവന്നത് ഒരു പുതിയ ചാവെസ് ആയിരുന്നു. അക്കാദമിയിലെ പരിശീലനത്തിനുശേഷം സ്വന്തം പ്രവിശ്യയായ ബാരിനസിലായിരുന്നു ആദ്യനിയമനം. ഇവിടത്തെ മാർക്‌സിസ്റ്റ് പോരാളികളെ സൈന്യം അടിച്ചമർത്തിയതിനു പിന്നാലെയായിരുന്നു ചാവെസിന്റെ വരവ്. പതിനേഴുവർഷത്തെ സൈനിക ജീവിതത്തിനിടയിൽ ലെഫ്റ്റനന്റ് കേണൽ വരെയുള്ള സ്ഥാനങ്ങൾ നേടി. വെനിസ്വെലൻ മിലിട്ടറി അക്കാദമിയുടെ പരിശീലന പദ്ധതികളിലും ചാവെസ് പങ്കാളിയായി. ഈ സൈനിക ജീവിതത്തിൽ കാൾ മാർക്സ് ,മാവോ സേതൂങ്, വ്ലാഡിമിർ ലെനിൻ എന്നിവരുടെ പുസ്തകങ്ങളാണ് ചാവെസ് വായിച്ചിരുന്നത്മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.56-57. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്നെ ഇടതുപക്ഷാശയങ്ങളോട് താൻ ആഭിമുഖ്യം പുലർത്തിയിരുന്നു എന്ന് ചാവെസ് പിന്നീട് ഓർമ്മിക്കുന്നുണ്ട്. ചാവെസിന്റെ പരിശീലന ക്ലാസുകളിൽ വെനസ്വേലൻ സർക്കാരിനെയും ഭരണനേതൃത്വത്തെയും വിമർശിക്കുന്ന വിപ്ലവാശയങ്ങളായിരുന്നുവെന്ന് സഹപ്രവർത്തകരിൽ ചിലർ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. thumb|200px|left|ചാവേസ് തന്റെ സൈനിക വേഷത്തിൽ 1977 ൽ ചാവെസുൾപ്പെടുന്ന ഒരു സേനയോട് റെഡ് ഫ്ലാഗ് പാർട്ടിയുടെ വിപ്ലവമുന്നേറ്റത്തെ അടിച്ചമർത്താൻ സർക്കാർ ആവശ്യപ്പെടുകയുണ്ടായിമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.58. ഇവിടെ തടവുകാരായി പിടിച്ച ഗറില്ലാ പോരാളികളെ ക്രൂരമായ മർദ്ദനത്തിനിരയാക്കുന്നത് ചാവെസ് കണ്ടു. ബേസ് ബോളിന്റെ ബാറ്റുകൊണ്ടാണ് ഇവരെ പീഡനത്തിനിരയാക്കിയിരുന്നത്. ചാവെസ് ഇത് തടയാൻ ശ്രമിച്ചുവെങ്കിലും, ഫലവത്തായില്ലമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.58-59. ഇക്കാലത്ത് സർക്കാരിന്റേയും, സൈന്യത്തിന്റേയും അഴിമതിയുടെ സൂചനകൾ ചാവെസിനു കിട്ടിത്തുടങ്ങി. വെനസ്വേലയിലെ സമ്പന്നമായ എണ്ണസ്രോതസ്സിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ പങ്ക് പാവപ്പെട്ടവരിലെത്തിച്ചേരുന്നില്ല എന്ന സത്യം ചാവെസ് കൂടുതലായി അറിഞ്ഞു തുടങ്ങി. ഈ അനീതിക്കുനേരെ വിപ്ലവം നയിക്കുന്ന റെഡ് ഫ്ലാഗ് പാർട്ടി പോലുള്ള പാർട്ടികളോട് ചാവെസിനു അടുപ്പം തോന്നിയിരുന്നുവെങ്കിലും അവരുടെ രക്തരൂഷിത വിപ്ലവത്തോട് താൽപര്യം ഉണ്ടായിരുന്നുമില്ല. 1977 ൽ സൈന്യത്തിലിരിക്കെത്തന്നെ ചാവെസിന്റെ നേതൃത്വത്തിൽ ഒരു രഹസ്യസംഘടന രൂപീകരിക്കുകയുണ്ടായി. വെനസ്വേലൻ പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ഈ സംഘടനയ്ക്ക് നേരിയ ഇടതുപക്ഷ സ്വാധീനമുണ്ടായിരുന്നു. തനിക്ക് ഒരു സുപ്രഭാതത്തിൽ വെനസ്വേലയിലെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ചാവെസിനറിയാമായിരുന്നു. ഭാവിയിൽ വരാനിരിക്കുന്ന വിപ്ലവത്തിന്റെ തയ്യാറെടുപ്പ് മാത്രമായിരുന്നു ഈ സംഘടനമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.59 സർക്കാരിന്റെ വലതുപക്ഷ നയങ്ങളുടേയും, റെഡ് ഫ്ലാഗിന്റെ തീവ്ര ഇടതുപക്ഷനയങ്ങളുടേയും ഇടയിലുള്ള ഒരു മദ്ധ്യവർത്തി സംഘടനയായിരുന്നു വെനസ്വേലൻ പീപ്പിൾസ് ലിബറേഷൻ ആ‍ർമി. ഇടതു പക്ഷ സംഘടനകളുമായി ചാവെസ് അടുത്ത ബന്ധം പുലർത്തിയിരുന്നു. 1977 ൽ ചാവെസ് നാൻസി കോൾമെനാഴ്സ് എന്ന സ്ത്രീയെ വിവാഹം കഴിച്ചുഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.26മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.57. നാൻസിയുമായുള്ള വിവാഹബന്ധത്തിൽ ചാവെസിനു മൂന്നു മക്കളുണ്ടായിരുന്നു. 1992 ൽ ഇരുവരും വിവാഹമോചിതരായി ബൊളിവേറിയൻ റെവല്യൂഷണറി ആർമി -200 വെനസ്വേല പീപ്പിൾസ് ലിബറേഷൻ ആർമി രൂപീകരിച്ച് ഏതാണ്ട് അഞ്ച് വർഷങ്ങൾക്കുശേഷം, ചാവെസിന്റെ നേതൃത്വത്തിൽ മറ്റൊരു രഹസ്യസംഘടന കൂടി നിലവിൽ വന്നുഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.40. ബൊളിവേറിയൻ റെവല്യൂഷണറി ആർമി-200 എന്നായിരുന്നു ഇതിന്റെ പേര്. സംഘടനയെ പിന്നീട് റെവല്യൂഷണറി ബൊളിവേറിയൻ മൂവ്മെന്റ് -200 എന്നു പുനർനാമകരണം ചെയ്തു. ചാവെസ് ഏറെ ആരാധിച്ചിരുന്ന സൈമൺ ബോളിവർ, സമോറ, സൈമൺ റോഡ്രിഗ്സ് എന്നിവരുടെ ആശയങ്ങളായിരുന്നു ഈ സംഘടനയുടെ പ്രചോദനം. യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലാത്ത സംഘടനയാണിതെന്ന് ചാവെസ് പ്രഖ്യാപിച്ചു. വെനസ്വേലയുടെ സൈനിക ചരിത്രം പഠിക്കുക എന്നതും, വെനസ്വേലയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ സൈനിക സേവനം എങ്ങനെ കാര്യക്ഷമമായി നടപ്പിലാക്കാം എന്നതുമായിരിക്കും എം.ബി.ആർ-200 ന്റെ സ്ഥാപിത ലക്ഷ്യം എന്നും ചാവെസ് പറയുകയുണ്ടായിഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.41. എം.ബി.ആർ-200 നിലവിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ ഇത് ഒരു രാഷ്ട്രീയ പ്രസ്ഥാനമാകുമെന്ന് ചാവെസ് മുൻകൂട്ടി കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഒരു പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയെടുക്കാൻ അദ്ദേഹം ഇടതു നിന്നും വലതു നിന്നുമെല്ലാം ഉള്ള ആശയങ്ങൾക്കായി വാതിലുകൾ തുറന്നിട്ടു. നിലവിലുള്ള സംവിധാനത്തിനെതിരേയുള്ള ഒരു ജനകീയമായ മാർഗ്ഗമായിരിക്കണം പുതിയ സംഘടന എന്ന് ചാവെസ് ഉറപ്പിച്ചിരുന്നുഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.40-42. 1981 ൽ താൻ പഠിച്ചിറങ്ങിയ സൈനിക അക്കാദമിയിൽ അദ്ധ്യാപകനായി ഊഗോ തിരിച്ചുചെന്നുമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.63. അവിടത്തെ സൈനിക വിദ്യാർത്ഥികളെ ബൊളിവേറിയനിസം മനസ്സിലാക്കിപ്പിക്കുവാൻ ശ്രമിച്ച ചാവെസ് അതിൽ വിജയിക്കുകയും ചെയ്തു. 133 കേ‍ഡറ്റുകളിൽ 30 ഓളം പേർ ചാവേസിന്റെ എം.ബി.ആർ-200 ലെ അംഗങ്ങളായി മാറി. ചാവേസിന്റെ ആശയങ്ങളോട് പ്രതിപത്തി തോന്നി അദ്ദേഹത്തോട് വ്യക്തിപരമായി അടുത്ത ഒരു വിധവയായിരുന്നു ഹെർമ മാർക്സ്മാൻ. പൊതുവായ ലക്ഷ്യങ്ങളും ചിന്തകളും ഹെർമയേയും, ചാവേസിനേയും തമ്മിൽ അടുപ്പിച്ചു. ഇരുവരും തമ്മിലുള്ള പ്രണയബന്ധം വർഷങ്ങളോളം നീണ്ടു നിന്നു. എം.ബി.ആർ-200 ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മേലധികാരികൾക്ക് സൂചന ലഭിച്ചെങ്കിലും, ചാവേസിനെതിരേ നടപടിയെടുക്കാൻ തക്ക തെളിവുകളൊന്നും അവർക്ക് കിട്ടിയിരുന്നില്ല. എന്നാൽ ചാവേസിന്റെ നീക്കങ്ങൾക്ക് തടസ്സം സൃഷ്ടിക്കുവാനും, പുതിയതായി സൈനികവിദ്യാർത്ഥികളെ ഈ സംഘടനയിലേക്ക് തിരഞ്ഞെടുക്കാതിരിക്കാനും വേണ്ടി സൈനിക നേതൃത്വം ചാവേസിനെ വിദൂരഗ്രാമങ്ങളിലുള്ള പട്ടാളബാരക്കുകളിലേക്ക് സേവനത്തിനായി അയച്ചു. ഇവിടെ ചാവേസ് ഗ്രാമീണരെ സംഘടിപ്പിക്കുകയാണ് ചെയ്തത്. ഗോത്രവർഗ്ഗക്കാർ പ്രധാനമായും വെനസ്വേലൻ പട്ടാളക്കാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയായിരുന്നു. അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. വർഷങ്ങളോളം ഇവരുമായുണ്ടായിരുന്ന സൗഹൃദം പിന്നീട് ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനായി നിയമങ്ങൾ സൃഷ്ടിക്കുമ്പോൾ ചാവേസിനെ വളരെയധികം സഹായിക്കുകയുണ്ടായി. 1988 ൽ മേജർ പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. 1989 ൽ കാർലോസ് ആൻഡ്രേസ് പെരസ് വെനസ്വേലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ അടുത്ത സുഹൃത്തായി അറിയപ്പെട്ടിരുന്ന പെരസ് അന്താരാഷ്ട്ര നാണ്യ നിധിയും, അതുവഴി അമേരിക്കയുടേയും നയങ്ങൾ വെനസ്വേലയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരാളായിരുന്നു. സർക്കാരിന്റെ സുപ്രധാന തസ്തികകളിൽ പെരസ് തന്റെ അനുയായികളെ പ്രതിഷ്ഠിച്ചു. പെരസിന്റെ ഇത്തരം നടപടികൾക്കെതിരേ ജനരോഷം അലയടിച്ചു. പോലീസിനേയും പട്ടാളത്തേയും കൊണ്ട് ഈ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ പെരസ് ശ്രമിച്ചു. ഇത് വെനസ്വേല കണ്ട ഒരു വലിയ കൂട്ടക്കുരുതിക്കു വഴിതെളിച്ചു. ഈ സമരങ്ങളിൽ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ഏതാണ്ട് 276 ആളുകൾ കൊല്ലപ്പെടുകയും ഒട്ടനവധി പേർക്ക് പരുക്കേൽക്കുയും ചെയ്തു. കണക്കില്ലാത്ത വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല. ഉന്മൂലനം എന്നാണ് ചാവേസ് പിന്നീട് ഈ കൂട്ടക്കുരുതിയെ വിശേഷിപ്പിച്ചത്. ഓപ്പറേഷൻ സമോറ അന്താരാഷ്ട്ര നാണയനിധിയിലൂടെ വെനസ്വേലയിൽ അമേരിക്കയുടെ ഇടപെടൽ ഊഗോയെ വല്ലാതെ കുപിതനാക്കി. ആശുപത്രിയിൽ നിന്നും വന്ന ഊഗോ ഒരു സൈനിക അട്ടിമറിക്കു പദ്ധതി തയ്യാറാക്കി. പെരസിനെ തടവിലാക്കുക എന്നതായിരുന്നു അന്തിമോദ്ദ്യേശം. 1992 ഫെബ്രുവരി 4ന് ചാവേസിന്റെ നേതൃത്വത്തിൽ എം.ബി.ആർ-200 ന്റെ ഒരു സംഘം കാരക്കാസ് ലക്ഷ്യമാക്കി മുന്നേറിഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.63. കാരക്കാസിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ സൈനിക വിമാനത്താവളം, പ്രതിരോധ മന്ത്രാലയം, റേഡിയോ സ്റ്റേഷൻ എന്നിവ കീഴടക്കുകയായിരുന്നു ലക്ഷ്യം. വ്യക്തമായ പദ്ധതിയുണ്ടായിരുന്നെങ്കിൽ തന്നെയും ഇവരുടെ ആക്രമണപദ്ധതി തകരാറിലായി. ഈ മുന്നേറ്റം നടക്കുന്ന സമയത്ത് വെനസ്വേലയിലെ സൈന്യത്തിന്റെ 10 ശതമാനത്തോളം വരുന്ന സൈനികരുടെ പിന്തുണ മാത്രമേ ചാവേസിനുണ്ടായിരുന്നുള്ളു. ബാക്കി സൈനികരെല്ലാം പെരസിന്റെ അനുയായികളായിരുന്നു. മാത്രമല്ല മുൻകൂട്ടിക്കാണാൻ കഴിയാഞ്ഞ ചില പ്രശ്നങ്ങളും, കൂടെയുണ്ടായിരുന്ന അംഗങ്ങളുടെ വഞ്ചനാപരമായ പ്രവൃത്തികളും ഓപ്പറേഷൻ സമോറ എന്ന ഈ സൈനിക മുന്നേറ്റം പരാജയപ്പെടാനുള്ള കാരണങ്ങളായിരുന്നുമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.72. ചാവേസ് സർക്കാരിനു കീഴടങ്ങി. സർക്കാരീന്റെ പിടിയിലാകാത്ത സൈനികരേയും കീഴടങ്ങാൻ പ്രേരിപ്പിക്കാം എന്ന ധാരണയിൽ പെരസ് സർക്കാർ ചാവേസിന് ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെടാൻ അനുവദിച്ചുഹ്യൂഗോ ഷാവേസ് - റിച്ചാർഡ് ഗോഥ് പുറം.67മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.72-73. ഇപ്പോൾ നടന്ന ഈ മുന്നേറ്റത്തിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും, പക്ഷേ വെനസ്വേലയുടെ നല്ലൊരു ഭാവിക്കായി എപ്പോഴും യുദ്ധസജ്ജരായിരിക്കാനുമാണ് ഈ സംപ്രേഷണത്തിലൂടെ ചാവേസ് ജനങ്ങളോട് ആവശ്യപ്പെട്ടത്ഊഗോ ചാവേസ്- റിച്ചാർഡ് ഗോഥ് പുറം.67-68. ചാവേസ് ജനങ്ങളുടെ ഇടയിൽ ഒരു പ്രധാന വ്യക്തിത്വമായി മാറി. അഴിമതിയിൽ മുങ്ങിയ സർക്കാരിനെതിരേ ശബ്ദമുയർത്തിയ ഈ പുതിയ നേതാവിനെ ജനങ്ങൾ ഹാർദ്ദമായി സ്വീകരിച്ചു. സർക്കാർ ചാവേസിനെ അറസ്റ്റ് ചെയ്തു സാൻകാർലോസിലെ സൈനിക ജയിലിലടച്ചു. ജയിലിൽ ചാവേസ് നിരാശാഭരിതനായിരുന്നു. തന്റെ പരാജയപ്പെട്ടുപോയ മുന്നേറ്റം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എന്നാൽ പുറത്ത് ചാവേസിന്റെ മോചനത്തിനു വേണ്ടി ജനക്കൂട്ടം മുറവിളി കൂട്ടുന്നുണ്ടായിരുന്നു. പിന്നീട് ഒരു തവണ കൂടി പെരസിനെതിരേ സൈനിക അട്ടിമറിക്കു ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെടുകയായിരുന്നുമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.74. രാഷ്ട്രീയ പ്രവേശനം 1992-1998 ചാവേസ് ജയിലിലായിരുന്ന സമയത്ത് ഹെർമാ മാർക്സ്മാനുമായുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടി. ചാവേസിനോടുള്ള എതിർപ്പുമൂലം അവർ പിന്നീട് ചാവേസിന്റെ കടുത്ത ഒരു വിമർശകയായി മാറി. 1994 ൽ റാഫേൽ കാൽഡ്ര വെനിസ്വേലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞിരുന്നപോലെ അദ്ദേഹം ചാവേസുൾപ്പടെയുള്ള എം.ബി.ആർ-200 പോരാളികളെ ജയിലിൽ നിന്നും സ്വതന്ത്രരാക്കി. തിരികെ സൈന്യത്തിൽ ചേരുകയില്ല എന്ന ഉറപ്പിന്മേലാണ് കാൽഡ്ര ഇവർക്ക് സ്വാതന്ത്ര്യം അനുവദിച്ചത്. മറ്റൊരു സൈനിക അട്ടിമറി കാൽഡ്ര ഭയന്നിരുന്നു. സൈനിക സേവനത്തിന്റെ ഭാഗമായി ലഭിച്ച പെൻഷനും, അനുയായികളിൽ നിന്നുളള സംഭാവനകളുമായിരുന്നു ഈ കാലഘട്ടത്തിൽ ചാവേസിന്റെ പ്രധാന വരുമാനമാർഗ്ഗം. ചാവേസ് ഈ സമയത്തൊന്നും വെറുതെയിരിക്കുകയായിരുന്നില്ല. അദ്ദേഹം നാടുമുഴുവൻ സഞ്ചരിച്ച് തന്റെ ലക്ഷ്യങ്ങളേയും മാർഗ്ഗങ്ങളേയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു. തന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ഒരു ജനഹിത പരിശോധനകൂടിയായിരുന്നു ഈ യാത്രകൾ. വെനിസ്വേലയിലെ രാഷ്ട്രീയക്കാരുടെ അഴിമതി അവസാനിപ്പിക്കും, രാജ്യത്തെ ദാരിദ്ര്യം തുടച്ചു നീക്കും, എന്നിവയായിരുന്നു ചാവേസിന്റെ പ്രകടനപത്രികയിലെ മുഖ്യഇനങ്ങൾമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.80. . ജനങ്ങൾ ചാവേസിൽ ഒരു പുതിയ രക്ഷകനെ കണ്ടു. ഈ സമയത്ത് ചാവേസ് മരിസാബെൽ റോഡ്രിഗ്സ് എന്ന പത്രപ്രവർത്തകയെ പരിചയപ്പെടുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. ചാവേസിനേക്കാൾ വെനിസ്വേലയുടെ പ്രസിഡന്റാവാൻ എന്തുകൊണ്ടും യോഗ്യതയുള്ള സ്ത്രീയായിരുന്നു മരിസാബെൽ എന്ന് ചാവേസിന്റെ വിമർശകർ അഭിപ്രായപ്പെടുന്നുമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.79. ബൊളിവേറിയൻ മുന്നേറ്റത്തിനു ശക്തിപകരാനായി സമാനചിന്താഗതിക്കാരായ മറ്റു ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സൗഹൃദം ചാവേസിനു ആവശ്യമായിരുന്നു. ഇതിനുവേണ്ടി ചാവേസ് ലാറ്റിനമേരിക്ക മുഴുവൻ സന്ദർശിച്ചു. 1926 ൽ ക്യൂബയുടെ തലവനായിരുന്ന ഫിദൽ കാസ്ട്രോയെ ചാവേസ് സന്ദർശിച്ചു. ക്യൂബ ആ സമയത്ത അമേരിക്കൻ ഉപരോധത്താൽ വിഷമിച്ചിരുന്നു ഒരു കാലമായിരുന്നു. ഒരേ ലക്ഷ്യമുള്ള ഈ രണ്ടുപേരും പെട്ടെന്ന് തന്നെ അടുത്തു. തന്റെ പിതൃസ്ഥാനത്താണ് ഫിദൽ എന്ന ചാവേസ് പറയുകയുണ്ടായിമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.76-78. തിരികെ വെനിസ്വേലയിൽ എത്തിയ ചാവേസിന് പക്ഷെ മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധ നേടാനായില്ല. കാൽഡ്രസ് അമേരിക്കൻ നയങ്ങൾ, നവഉദാരവൽക്കരണം എന്ന പേരിൽ നടപ്പിലാക്കി തുടങ്ങിയിരുന്നു, ഇത് ചാവേസിനെ ചൊടിപ്പിച്ചു. ചാവേസ് കാൽഡ്രയെ പരസ്യമായി വിമർശിക്കാൻ തുടങ്ങി. ചാവേസിന്റെ സഹപ്രവർത്തകർ പലരും ജയിലിനുള്ളിലായി. കാൽഡ്രയുടെ ഭരണകാലഘട്ടത്തിൽ രാജ്യം അരക്ഷിതാവസ്ഥയെ നേരിടുകയായിരുന്നു. ആളോഹരി വരുമാനം കുറഞ്ഞു, മൂല്യശോഷണം കൂടാതെ ദാരിദ്ര്യത്തിന്റെ തോത് കുത്തനെ കൂടി. കുറ്റകൃത്യങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം പെരുകി. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പിനെ സമീപിച്ച് അധികാരത്തിലെത്തണോ അല്ലെങ്കിൽ ഒരു പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കണോ എന്നതായിരുന്നു ബൊളിവേറിയൻ മൂവ്മെന്റിന്റെ മുമ്പിലുണ്ടായിരുന്ന ചോദ്യം. ചാവേസ് പക്ഷേ പട്ടാള അട്ടിമറിയെത്തന്നെ അനുകൂലിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരത്തിലെത്താൻ തങ്ങൾക്കു കഴിഞ്ഞേക്കില്ല എന്നദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ ലോകമൊട്ടാകെ നടക്കുന്ന മാറ്റങ്ങൾ ഈ ചിന്താരീതിയിൽ നിന്നും ചാവേസിനെ പിന്തിരിപ്പിച്ചു. ചാവേസിന്റെ നേതൃത്വത്തിൽ ഫിഫ്ത്ത് റിപ്പബ്ലിക്കൻ മൂവ്മെന്റ് എന്ന സംഘടനയുണ്ടാക്കി. പൊതുതിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ തീരുമാനവുമായി. ഫിഫ്​ത്​ റിപ്പബ്ലിക്​ മൂവ്​മെന്റ് - 1998 ലെ തിരഞ്ഞെടുപ്പ് right|thumb|ഫിഫ്​ത്​ റിപ്പബ്ലിക്​ മൂവ്​മെന്റിന്റെ ലോഗോ 1997 ജൂലൈയിൽ ഊഗോ ചാവേസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടനയാണ് ഫിഫ്​ത്​ റിപ്പബ്ലിക്​ മൂവ്​മെന്റ്. ഈ സംഘടനയുമായി പ്രവർത്തിച്ചു 1998ൽ ചാവേസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. വെനസ്വേലയുടെ ചരിത്രത്തിൽ ഏറ്റവുമധികമാളുകൾ വോട്ട് ചെയ്ത തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 55.5 ശതമാനത്തിലേറെ വോട്ടിനാണ് ഷാവേസ് വിജയിച്ചത്. ദേശസ്നഹം, ദേശനശീകരണം എന്നീ രണ്ടു ധ്രുവങ്ങൾ തമ്മിലായിരുന്നു 1998 ലെ പൊതുതിരഞ്ഞെടുപ്പിലെ മത്സരം. ദേശസ്നേഹം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചത് ചാവേസിന്റെ നേതൃത്ത്വത്തിലുള്ള ഫിഫ്ത് റിപ്പബ്ലിക്കൻ മൂവ്മെന്റായിരുന്നുഇൻ ദ ഷാഡോ ഓഫ് ദ ലിബറേറ്റർ - റിച്ചാർഡ് ഗോഥ്അദ്ധ്യായം 25 - പുറം 143. ദാരിദ്ര്യം തുടച്ചു നീക്കൽ,അഴിമതിനിർമാർജ്ജനവും പുതിയ സാമ്പത്തിക പരിഷ്കരണവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രചരണായുധങ്ങൾ. മുൻ വിശ്വസുന്ദരിയായിരുന്ന ഐറിൻ സായിസായിരുന്നു ചാവേസിന്റെ മുഖ്യ എതിരാളി. ഇവർ കാരക്കാസിലെ ഒരു പ്രവിശ്യയിലെ മേയർ കൂടിയായിരുന്നു. രാഷ്ട്രീയത്തിൽ പ്രായോഗിക പരിചയമുള്ളതുകൊണ്ട് വെനസ്വേലയിലെ പത്രങ്ങൾ മുഴുവൻ ഐറിനനുകൂലമായിരിക്കും തിരഞ്ഞെടുപ്പു ഫലം എന്നാണ് എഴുതിയത്മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.79-80ഇൻ ദ ഷാഡോ ഓഫ് ദ ലിബറേറ്റർ - റിച്ചാർഡ് ഗോഥ് പുറം 147. പ്രവചനങ്ങളെയും, കണക്കുകളേയും തോൽപ്പിച്ചുകൊണ്ട് വെനസ്വേലയുടെ 40 കൊല്ലത്തെ ചരിത്രത്തിൽ വെച്ച് ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഫിഫ്ത് റിപ്പബ്ലിക്കൻ മൂവ്മെന്റ് നേടിയത്മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.81. പ്രസിഡന്റ് പദവിയിൽ 1999–2013 ഒന്നാം തവണ 1999-2001 1992 ഫെബ്രുവരി 2ന് ഊഗോ ചാവേസ് വെനസ്വേലയുടെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. തന്റെ ആദ്യത്തെ പട്ടാള അട്ടിമറിക്കുശേഷം ഏതാണ്ട് ഏഴുവർഷങ്ങൾക്കുശേഷമായിരുന്നു ഇത്ഇൻ ദ ഷാഡോ ഓഫ് ദ ലിബറേറ്റർ - റിച്ചാർഡ് ഗോഥ് പുറം 153. അധികാരമേറ്റശേഷം അദ്ദേഹം പുതിയ ഒരു ഭരണഘടന തയ്യാറാക്കി. അധികാരമേറ്റയുടൻ പുനർനിർമിച്ച ഭരണഘടന പ്രകാരം രാജ്യത്തിൻറെ നാമം ബൊളിവേറിയൻ റിപ്ലബ്ബിക് ഓഫ് വെനസ്വേല എന്നാക്കി മാറ്റി. പുതിയ ഭരണഘടനയിൽ ഓരോ പൗരന്റെ ജീവിതത്തിലും സൈനിക സേവനം ഒരു സുപ്രധാനഘടകമായിരുന്നു. തോക്കുകൾ കൊണ്ടല്ലാതെ സൈന്യത്തിന് ഒരു രാജ്യത്തിന്റെ പുരോഗതിയിൽ ധാരാളം ചെയ്യാനുണ്ടെന്ന് വിശ്വസിച്ചിരുന്ന നേതാവായിരുന്നു ചാവേസ്ഇൻ ദ ഷാഡോ ഓഫ് ദ ലിബറേറ്റർ - റിച്ചാർഡ് ഗോഥ് പുറം 153-154മോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.82-83. 40,000 ത്തോളം വരുന്ന സൈനികർ രാജ്യസേവനത്തിനായി ഇറങ്ങിത്തിരിച്ചു. റോഡുകളും മറ്റു നിർമ്മാണപ്രവർത്തനങ്ങളും ഇവരുടെ നേതൃത്വത്തിൽ നടന്നു. സ്കൂളുകൾ നിർമ്മിച്ചു, വാക്സിനേഷൻ നടത്തുന്നതിൽ മുൻകൈയെടുത്തു, പ്രാദേശിക സംഘടനകളുമായി ഒത്തുചേർന്ന് പ്രവർത്തിച്ചു. ഒരു രാജ്യത്ത് സൈന്യത്തിന്റെ ലക്ഷ്യമെന്തായിരിക്കണമെന്നത് പുനർനിർവചിക്കുകയായിരുന്നു ചാവേസ്ഇൻ ദ ഷാഡോ ഓഫ് ദ ലിബറേറ്റർ - റിച്ചാർഡ് ഗോഥ് പുറം 178. രാജ്യത്തെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്ന കുത്തക കമ്പനികളെ ദേശാസാൽകരിച്ചാണ് ചാവെസ് തന്റെ പരിഷ്‌കാരങ്ങൾക്ക് വേഗം കൂട്ടിയത്. വെനസ്വേലയിലെ ദരിദ്രവിഭാഗങ്ങൾക്കായി നിരവധി ക്ഷേമപദ്ധതികൾ വാഗ്​ദാനം ചെയ്​താണ്​ ചാവെസ് അധികാരത്തിലെത്തിയത്​. രാജ്യത്തിന്റെ വിദൂരമേഖലകളിൽ അധിവസിക്കുന്ന ദരിദ്ര ജനങ്ങളെ അദ്ദേഹം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കു കൊണ്ടുവന്ന് താമസിപ്പിച്ചു. കാർഷികവിപ്ലവത്തിൽ അവരേക്കൂടി ഭാഗഭാക്കാക്കി. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഉത്പാദകരാജ്യമായ വെനിസ്വെലയിലെ ഭൂരിപക്ഷവും ദരിദ്രജനവിഭാവങ്ങളാണെന്ന് മനസ്സിലാക്കിയ ചാവെസ് അവർക്കായുള്ള ക്ഷേമപദ്ധതികൾ മുൻ നിർത്തിയാണ് അധികാരം മുന്നോട്ട് കൊണ്ടുപോയത്. പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നിരന്തരം ശ്രമിച്ചത്​ അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി. രണ്ടാം തവണ 2001-2007 പുതിയ ഭരണഘടനയനുസരിച്ച് പ്രസിഡന്റിനെ വീണ്ടും തിരഞ്ഞെടുക്കേണ്ടിയിരുന്നു. വെനസ്വേലയുടെ ചരിത്രത്തിലാദ്യമായി അധികാരസ്ഥാനത്തിരിക്കുന്നവരെല്ലാം ഒറ്റദിവസത്തെ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കേണ്ടിവന്നു. 1992 ലെ സൈനിക അട്ടിമറി സമയത്ത് വിശ്വാസവഞ്ചന നടത്തി എന്നാരോപിക്കപ്പെട്ട ഫ്രാൻസിസ്കോ ആരിയാസ് കർദിനാസ് ആയിരുന്നു ചാവേസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എതിരാളി. എന്നാൽ 59.76 ശതമാനത്തോളം വോട്ടുകൾ നേടി ചാവേസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണത്തേക്കാൾ കൂടുതലായിരുന്നു ഇത്. പാവപ്പെട്ടവർ കൂടി ഇത്തവണ തങ്ങളുടെ പ്രിയനേതാവിന് വോട്ടു ചെയ്യാനെത്തി. 2000-ൽ ചാവെസ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ക്യൂബയുമായി പുതിയ വാണിജ്യബന്ധങ്ങൾ വെനസ്വേല സ്ഥാപിച്ചു. ഇരു രാജ്യങ്ങൾക്കും ഒരേപോലെ ഗുണകരമായ ബന്ധങ്ങളായിരുന്നു ഇത്. അമേരിക്കയുടെ ഉപരോധം കാരണം വല്ലാതെ ബുദ്ധിമുട്ടിയിരുന്ന ക്യൂബക്ക് വെനസ്വേല കുറഞ്ഞ നിരക്കിൽ 53,000 ബാരൽ എണ്ണ പ്രതിദിനം നൽകി. ഇതിനു പകരമായി ക്യൂബ പരിശീലനം സിദ്ധിച്ച 20,000 ഓളം ആതുരശുശ്രൂഷകരെ വെനസ്വേലയിലേക്കയച്ചു.. ഇത് പിന്നീട് 90,000 ബാരൽ എണ്ണയും, 40,000 വിദഗ്ദരും എന്നതിലേക്കെത്തി. ചാവേസിന് ക്യൂബയുമായുള്ള അടുത്ത ബന്ധം അമേരിക്കയിൽ അസ്വസ്ഥത സൃഷ്ടിച്ചു. സെപ്തംബർ 11 ആക്രമണത്തിൽ അമേരിക്കയിൽ ഭീതിപരന്നപ്പോൾ, അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ ഇടപെടൽ മൂലം മരണമടഞ്ഞ നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ടെലിവിഷനിൽ പ്രദർശിപ്പിച്ചാണ് ചാവേസ് പ്രതികരിച്ചത്. തീവ്രവാദത്തിനെതിരേ ശബ്ദിക്കാൻ അമേരിക്കക്ക് യാതൊരു അവകാശവുമില്ല എന്നായിരുന്നു ആ പരിപാടിയിൽ ചാവേസ് പറഞ്ഞത്. തീവ്രവാദത്തെ തടയുന്നത് തീവ്രവാദംകൊണ്ടല്ല, ഇനിയെങ്കിലും പാവപ്പെട്ടവരെ കുരുതികൊടുക്കാതിരിക്കണം എന്ന് ചാവേസ് തുടർന്നു പറഞ്ഞു. ചാവേസിന്റെ പ്രസ്താവനക്ക് അമേരിക്കയിൽ നിന്നും വിപരീത പ്രതികരണമാണുണ്ടായത്. 21 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ അസംസ്കൃതഎണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ അഞ്ചാംസ്ഥാനത്തായിരുന്നു വെനസ്വേല. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 85 ശതമാനത്തോളം വരുമായിരുന്നു ഇത്. മുമ്പ് രാജ്യം ഭരിച്ച അധികാരികൾ എണ്ണഖനനം സ്വകാര്യം മേഖലയ്ക്കു വിട്ടുകൊടുത്തതു കാരണം എണ്ണയുത്പാദനന്ത്തിന്റെ പൂർണ്ണനിയന്ത്രണം അമേരിക്കയ്ക്കായിരുന്നു. ഈ രംഗത്തുണ്ടായിരുന്ന സ്വകാര്യകമ്പനികളെല്ലാം തന്നെ അമേരിക്കയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. ചാവേസ് ഇവയെയെല്ലാം ദേശീയവത്കരിക്കുവാനുള്ള തീരുമാനമെടുത്തുഊഗോ ചാവേസ് - കോസ്ലോഫ് പുറം.18-23. ഇക്കാലയളവിൽ അദ്ദേഹം ബൊളിവേറിയൻ മിഷൻസ്​ കമ്മ്യൂണൽ കൗൺസിൽസ്​, തൊ‍ഴിലാളി നിയന്ത്രിത സഹകരണസ്ഥാപനങ്ങൾ, ഭൂപരിഷ്​കരണം, പ്രധാന സ്ഥാപനങ്ങളുടെ ദേശസാൽക്കരണം എന്നിവ നടപ്പാക്കി. ചാവേസിന്റെ നേട്ടങ്ങൾ ലാറ്റിനമേരിക്കയിൽ ഇടതുരാഷ്ട്രീയത്തിന്റെ പുതിയകാറ്റ് അഴിച്ചുവിട്ടു. അർജന്റീന, ബ്രസീൽ, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു. രാജ്യത്തെ എണ്ണക്കമ്പനികളെ പിടിച്ചെടുക്കാനുള്ള ശ്രമം വൻ പ്രതിഷേധത്തിനും 2002 ഏപ്രിലിൽ ചാവെസ് അധികാരത്തിൽ നിന്ന് പുറത്താകുന്നതിനുമിടയാക്കി. എന്നാൽ രണ്ടു വർഷത്തിനു ശേഷം 2004 ആഗസ്തിൽ അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തി. 2002ലെ അട്ടിമറി ശ്രമം right|thumb| 2002-ൽ ചാവെസിനെതിരെ കാരക്കാസിൽ നടന്ന വൻ റാലി 2002-ൽ ചാവെസിനെ സ്ഥാനഭ്രഷ്ടനാക്കാൻ രാജ്യത്തു ഒരു അട്ടിമറിശ്രമം നടന്നു. ഇതിനു പിന്നിൽ പിന്നിൽ അമേരിക്കയായിരുന്നു. 2002 ഏപ്രിൽ 9 ന് വെനസ്വേലയിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ വെനസ്വേലൻ വർക്കേഴ്സ് കോൺഫെഡറേഷൻ പൊതുപണിമുടക്കു തുടങ്ങിമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.91. 2002 ഏപ്രിൽ 11 ന്, ചാവേസ് പ്രസിഡന്റ് പദവി രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കനത്ത പ്രക്ഷോഭം തന്നെ തെരുവിലരങ്ങേറി. അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിലുള്ള ജനങ്ങൾ ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നു എന്നു കണക്കാക്കുന്നുമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.90-91. ഒരു കൂട്ടം മുതലാളിമാരും, ചാവേസിന്റെ തന്നെ കൂട്ടത്തിലെ മന്ത്രിമാരും ഈ മുന്നേറ്റത്തിനു അണിയറയിൽ ചരടുവലി നടത്തിയിരുന്നു.രാജ്യം ഒരു അരക്ഷിതാവസ്ഥയിലേക്കു നീങ്ങുന്നതുകണ്ട ചാവേസ് സ്ഥാനത്യാഗത്തിനു തയ്യാറായി. രാജ്യം വിട്ടുപോകാൻ തന്നെ അനുവദിക്കണമെന്ന് അദ്ദേഹം പ്രക്ഷോഭകാരികളോട് ആവശ്യപ്പെട്ടു. തന്റെ പ്രസിഡന്റ് പദവി ഔദ്യോഗികമായി രാജിവെക്കാൻ പക്ഷേ ചാവേസ് തയ്യാറായില്ല. പെഡ്രോ കാർമോൺ എന്ന ധനാഢ്യനായ നേതാവ് സ്വയം പ്രസിഡന്റായി അവരോധിച്ചു . അദ്ദേഹം 1999 ലെ ഭരണഘടനയെ അസാധുവാക്കി ഒരു ചെറിയ സംഘത്തെ രാജ്യത്തിന്റെ ചുമതല ഏൽപ്പിച്ചു. ഈ സമയത്ത് ചാവേസ് തിരിച്ചു വരുവാനായി പുറത്ത് ബഹുജന പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഈ പ്രക്ഷോഭത്തെ ചെറുത്തുതോൽപ്പിക്കാനുള്ള സ്വാധീനം കാർമോണയുടെ നേതൃത്വത്തിനുണ്ടായിരുന്നില്ല. പുറത്താക്കപ്പെട്ട ചാവെസ് വെറും രണ്ടു ദിവസത്തിനുശേഷം, 1992 ഏപ്രിൽ 14 ന് വർദ്ധിച്ച ജനകീയപിന്തുണയോടെ അധികാരത്തിൽ തിരിച്ചെത്തിമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.90-99. 2002-2003 കാലത്ത് വെനസ്വേലയിലെ എണ്ണവ്യവസായമടക്കമുള്ള സുപ്രധാന മേഖലകളിൽ പണിമുടക്കിനു സൃഷ്ടിക്കാൻ അമേരിക്ക ചരടുവലിച്ചു. സമ്പദ്ഘടനയെ തകർത്ത് പ്രസിഡന്റിനെ താഴെയിറക്കുകയായിരുന്നു ഇതിലൂടെ അവർ ലക്ഷ്യമിട്ടത്. ഓയിൽ ടെറർ എന്നാണ് ഈ നീക്കത്തെ ചാവേസും അനുയായികളും വിശേഷിപ്പിച്ചത്. ഭക്ഷ്യക്ഷാമവും ഇതോടൊപ്പം അനുഭവപ്പെട്ടു. ഈ സമയത്ത് സഖ്യകകഷിയായ ക്യൂബ ചാവേസിന്റെ സഹായത്തിനെത്തിമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.100-101. ഭക്ഷ്യസാധനങ്ങളും, പാലും മാംസ്യവും എല്ലാം കൊളംബിയയിൽ നിന്നും ക്യൂബയിൽ നിന്നും ഇറക്കുമതി ചെയ്യുകയുണ്ടായി. ഇത്തരം പ്രതിസന്ധികളേയെല്ലാം ചാവേസ് വല്ലാത്തൊരു ചങ്കുറപ്പോടെ അതിജീവിച്ചു. 2003 ജനുവരിയിൽ ഈ സമരത്തെ നേരിടാൻ ചാവേസ് പട്ടാളത്തെ നിയോഗിച്ചു. 63 ദിവസത്തെ പണിമുടക്ക് സമരക്കാർക്ക് പിൻവലിക്കേണ്ടിവന്നുമോഡേൺ വേൾഡ് ലീഡേഴ്സ് - ജൂഡിത്ത് ലെവിൻ പുറം.101. ഇത് ചാവേസിന്റെ വിജയമായിരുന്നു. 2004ൽ ചാവേസിനെ അധികാരത്തിൽനിന്ന് തിരിച്ചുവിളിക്കാൻ രാജ്യത്ത് ഹിതപരിശോധന നടത്തണമെന്ന് വെനസ്വേലൻ പ്രതിപക്ഷം ആവശ്യപ്പെട്ടതിനുപിന്നിലും അമേരിക്കയുടെ സ്വാധീനമുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. ഹിതപരിശോധനയിൽ ചാവെസ് ജയിച്ചു. 2006ലെ തെരഞ്ഞെടുപ്പിൽ പോളിങ്ങ് 75 ശതമാനമായിരുന്നു. അന്ന് ചാവെസിനു ലഭിച്ചത് 63 ശതമാനം വോട്ടായിരുന്നു. മൂന്നാം തവണ 2007-2013 യുനൈറ്റഡ്​ സോഷ്യലിസ്റ്റ് പാർട്ടിയുടെ (ഏകീകൃത സോഷ്യലിസ്റ്റ് പാർട്ടി) നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യത്തിന്റെ കീഴിലാണ് ഈ കാലയളവിൽ ചാവേസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 30 വലതുപക്ഷ പാർട്ടികളടങ്ങുന്ന ജനാധിപത്യ ഐക്യസഖ്യത്തിന്റെ സ്ഥാനാർത്ഥി ഹെൻറിക് കാപ്രിലെസായിരുന്നു മുഖ്യ എതിരാളി. ഇത്തവണത്തെ വിജയത്തിനുശേഷം, രാജ്യത്തിന്റെ വികസനം കൂടുതൽ മേഖലകളിലേക്കെത്തിക്കുക എന്നതായിരിക്കും തന്റെ സർക്കാരിന്റെ ലക്ഷ്യമെന്ന് ചാവേസ് പ്രഖ്യാപിച്ചു. നാലാം തവണ 10 ജനുവരി 2013 – 5 മാർച്ച് 2013 2012 ഒക്ടോബർ 7 ന് ചാവേസ് നാലാംതവണയും വെനസ്വേലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നേടിയ വോട്ടുകളുടെ ശതമാനം കുറഞ്ഞെങ്കിലും വിജയത്തിന് തിളക്കമുണ്ടായിരുന്നു. സാധാരണ ജനങ്ങളെല്ലാം തങ്ങളുടെ പ്രിയ നേതാവിനനുകൂലമായി വോട്ട് ചെയ്തു. 2013 ജനുവരി 10 ന് സ്ഥാനാരോഹണ ചടങ്ങ് നിശ്ചയിച്ചിരുന്നുവെങ്കിലും അനാരോഗ്യം മൂലം അതിനു കഴിഞ്ഞിരുന്നില്ല. അർബുദചികിത്സക്കായി ചാവേസ് ക്യൂബയിലായിരുന്നു ആ സമയത്ത്. ചാവേസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ധാരാളം വാർത്തകൾ കേട്ടിരുന്നുവെങ്കിലും സർക്കാർ അതൊന്നും സ്ഥിരീകരിക്കാൻ തയ്യാറില്ലായിരുന്നു. ഡിസംബർ 31 ന് ചാവേസിന് മസ്തിഷ്കമരണം സംഭവിച്ചുവെന്നും, ഇത് ഔദ്യോഗികമായി സർക്കാർ പുറത്തുവിടാത്തതാണെന്നും വരെ വാർത്തകൾ പരന്നിരുന്നു. ചാവേസ് ഒപ്പുവെച്ച രേഖകൾ ആവശ്യമുള്ള സമയത്തെല്ലാം സമർപ്പിച്ചിരുന്നു. ഇത് പ്രതിപക്ഷത്തിനു കൂടുതൽ സംശയത്തിനിടയാക്കി. ചാവേസ് തന്റെ ജോലികൾ ചെയ്യാനാവാത്ത വിധത്തിൽ രോഗബാധിതനായി എന്ന് പ്രതിപക്ഷം ആരോപിച്ചു. യുനൈറ്റഡ്​ സോഷ്യലിസ്റ്റ് പാർട്ടി ഓഫ്​ വെനസ്വേല 2008 ലാണ് ഊഗോ ചാവെസ് യുനൈറ്റഡ്​ സോഷ്യലിസ്റ്റ് പാർട്ടി ഓഫ്​ വെനസ്വേല (പി.എസ്​.യു.വി) എന്ന രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ചത്. രണ്ടു വർഷത്തെ ജയിൽ വാസത്തിൽ നിന്നും മോചിതനായ ശേഷം രൂപീകരിച്ച യുനൈറ്റഡ്​ സോഷ്യലിസ്റ്റ് പാർട്ടി ഓഫ്​ വെനസ്വേല എന്ന രാഷ്ട്രീയ പ്പാർട്ടിയുടെ ലക്ഷ്യങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം, ബൊളിവേറിയനിസം എന്നിവയായിരുന്നു. തുടർന്ന് ലാറ്റിനമേരിക്കൻ വിമോചന നായകൻ സൈമൻ ദ ബൊളീവർ, പെറുവിന്റെ ഭരണാധികാരിയായിരുന്ന യുവാൻ വലസ്​കോ എന്നിവരുടെ പ്രബോധനങ്ങളും ഇടതുപക്ഷ ആശയങ്ങളും ചേർത്ത് ബൊളീവിയനിസം എന്ന പുതിയ സംഘടന ആരംഭിച്ചു. പി.എസ്.യു.വിയുടെ രൂപീകരണശേഷം തന്റെ സർക്കാരിലുള്ള മറ്റു ഇടതുപക്ഷ സഖ്യകകഷികളോട് പി.എസ്.യു.വിയിൽ ലയിക്കാൻ ചാവേസ് ആവശ്യപ്പെട്ടു അതല്ലെങ്കിൽ പിരിഞ്ഞുപോകുവാനും ഉത്തരവിട്ടു. ചിലർ ഈ ഉത്തരവിനെ പാടേ തള്ളിക്കളയുകയാണുണ്ടായത്. സമൂഹത്തിന്റെ ഏറ്റവും താഴേതട്ടിലേക്കും പി.എസ്.യു.വിയുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. ഏതാണ്ട് ആറുകോടിയോളം അംഗങ്ങൾ ഈ പാർട്ടിക്കുണ്ടായിരുന്നു എന്ന് കണക്കുകൾ പറയുന്നു. വെനസ്വേലയിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായിരുന്നു യുനൈറ്റഡ്​ സോഷ്യലിസ്റ്റ് പാർട്ടി ഓഫ്​ വെനസ്വേല . 2007 ൽ ബൊളിവേറിയൻ സർക്കാർ 1999 ലെ ഭരണഘടനയിൽ പുരോഗമനപരമായ മാറ്റങ്ങൾ വരുത്താൻ ഒരു സമിതിയെ നിയോഗിക്കുകയുണ്ടായി. സാമൂഹ്യ ഉന്നമനത്തിനായി വേണ്ടിയുള്ള മാറ്റങ്ങൾ ഭരണഘടനയിൽ വരുത്തണം എന്നാണ് സമിതി സർക്കാരിനോട് ആവശ്യപ്പെട്ടത്.ഒരാഴ്ചയിലെ ജോലിദിവസങ്ങളുടെ എണ്ണം കുറക്കുക, സ്വവർഗ്ഗവിവാഹത്തിനു അനുമതി നൽകുക തുടങ്ങിയ ശുപാർശകൾ സമിതി മുന്നോട്ടു വച്ചിരുന്നു. കൂടാതെ പ്രസിഡന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിച്ചു, മാത്രമല്ല പ്രസിഡന്റിന്റെ ഭരണകാലാവധി ഏഴു വർഷമാക്കി വർദ്ധിപ്പിച്ചു. അധികാരവികേന്ദ്രീകരണം പോലത്തെ വിപ്ലവകരമായ മാറ്റങ്ങൾ വരെ ശുപാർശയിലുണ്ടായിരുന്നെങ്കിലും ഈ ശുപാർശകൾ സർക്കാരിന് നടപ്പിലാക്കാൻ കഴിഞ്ഞില്ല. വോട്ടെടുപ്പിൽ ഇത്തരം ശുപാർശകൾ നടപ്പിലാക്കേണ്ട എന്നു തീരുമാനിച്ചവർക്കായിരുന്നു ഭൂരിപക്ഷം. ഇത് ചാവേസിന്റെ പരാജയമായി പ്രതിപക്ഷപാർട്ടികളുൾപ്പെടെയുള്ളവർ ഉയർത്തിക്കാണിക്കുന്നു. 1999 ലെ ഭരണഘടനപ്രകാരം ചാവേസിന് രണ്ടു തവണയിൽകൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവുമായിരുന്നില്ല. എന്നാൽ വെനസ്വേലയെ താൻ സ്വപ്നം കണ്ട ലക്ഷ്യത്തിലേക്കെത്തിക്കാനായി ഇനിയും അധികാരത്തിലെത്തേണ്ടതുണ്ടെന്നറിയാമായിരുന്നു. അതുകൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തവണ ഉയർത്താനുള്ള ഒരു നിയമം ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ചാവേസ് മുമ്പോട്ടു വെച്ചു. ഈ ശുപാർശ വൻ ഭൂരിപക്ഷത്തോടെ നടപ്പിലായി. അതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്രതവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി. വെനസ്വേലയുടെ വികസനത്തിൽ ചാവേസിന്റെ നയങ്ങൾക്ക് ജനങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു ഈ നടപടി. ബൊളിവേറിയൻ സഖ്യം വെനസ്വേലയുടെ എണ്ണസമ്പത്തിൽ നിന്നും ലഭിച്ച ലാഭത്തിൽ ഒരു പങ്ക് ലാറ്റിനമേരിക്കയിലെ ദരിദ്രരാജ്യങ്ങളുടെ ഉന്നമനത്തിനായി ചാവേസ് സർക്കാർ നീക്കിവെച്ചു. സാമ്പത്തിക,വൈദ്യ സഹായങ്ങൾ നൽകുന്ന ഒരു പദ്ധതി ഈ രാജ്യങ്ങൾക്കായി ബൊളിവേറിയൻ സർക്കാർ നടപ്പിലാക്കി. ഒരു ലാറ്റിനമേരിക്കൻ രാജ്യവും ഇതുവരെ ചിലവഴിക്കാത്തത്ര പണമാണ് വെനസ്വേല അയൽരാജ്യങ്ങൾക്കായി കരുതിവെച്ചത്ഊഗോ ചാവേസ് - കോസ്ലോഫ് പുറം.45. കൂടാതെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സഹകരണം ഉറപ്പുവരുത്താനും ചാവേസ് സർക്കാർ തയ്യാറായി. കൊളംബിയയിലെ ഗറില്ലാ ഗ്രൂപ്പുകൾക്കായി ചാവേസ് പണവും ആയുധവും നൽകി സഹായിച്ചു. ഗറില്ലാ ഗ്രൂപ്പുകളുടെ നേതാവിനെ അധികാരത്തിലെത്തിക്കാനായി ചാവേസ് ധാരാളം പണം ചിലവിട്ടതായി പിന്നീടു ലഭിച്ച രേഖകൾ പറയുന്നു. 2007 ൽ നിക്കരാഗ്വയിലെ ഒർട്ടേഗസർക്കാരിനെ 30 കോടി അമേരിക്കൻ ഡോളർ നൽകി സഹായിച്ചു. കൂടാതെ, കുറഞ്ഞ പലിശക്കോ, അതോ പലിശ ഇല്ലാതെതന്നെയോ പിന്നീടും ധാരാളം പണം നൽകുകയുണ്ടായി. ഈ പണമെല്ലാം നിക്കരാഗ്വയുടെ സാമൂഹ്യ,സാമ്പത്തിക പുരോഗതിക്കായി ചിലവഴിക്കപ്പെട്ടു. 2009 സെപ്തംബർ 26 ന് തങ്ങളുടെ സഖ്യകക്ഷികളായ അർജന്റീന, ബ്രസീൽ, ബൊളീവിയ എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായി ചേർന്ന് ചാവേസ് സർക്കാർ ബാങ്ക് ഓഫ് സൗത്ത് എന്ന പേരിൽ ഒരു ബാങ്ക് രൂപീകരിച്ചു. അന്താരാഷ്ട്ര നാണയനിധിയുടെ മാതൃകയിലുള്ള ഒരു ബാങ്കായിരുന്നു ഇത്. എന്നാൽ രാഷ്ട്രീയലക്ഷ്യങ്ങൾക്കുപരി സാമൂഹ്യഉന്നമനത്തിനുള്ള വായ്പകൾ നൽകാനായിരിക്കും ഈ ബാങ്ക് പ്രവർത്തിക്കുക എന്ന് വ്യക്തമാക്കിയിരുന്നു. നോബൽ സമ്മാന ജേതാവും, ലോകബാങ്കിന്റെ മുൻ തലവനുമായിരുന്ന ജോസഫ് സ്റ്റിഗ്ലിറ്റ്സ് ചാവേസിന്റെ ഈ ആശയത്തെ സ്വാഗതാർഹം എന്നാണ് വിശേഷിപ്പിച്ചത് അറബ് വസന്തത്തിന്റെ സമയത്ത് അമേരിക്കൻ പിന്തുണയോടുകൂടി സമരക്കാരെ അടിച്ചമർത്തുന്ന നേതാക്കളെ ചാവേസ് ശക്തമായി വിമർശിച്ചു. ഈജിപ്തിലെ ഹൊസ്നി മുബാറക്ക്നെ വിമർശിക്കുന്ന സമയത്തുതന്നെ സാമ്രാജ്യത്വഇടപെടലിനെ ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കുന്ന സിറിയയിലെ ബാഷർ അൽ ആസാദിനെ പോലെയുള്ള നേതാക്കളെ പിന്തുണയ്ക്കാനും ചാവേസ് ശ്രദ്ധിച്ചു. ലിബിയൻ കലാപത്തിനിടയിൽ സർക്കാരിന്റേയും, വിമതരുടേയും ഇടയിൽ ഒരു മദ്ധ്യവർത്തിയായി നിൽക്കാം എന്ന നിർദ്ദേശം ചാവേസ് മുന്നോട്ടു വെയ്ക്കുകയുണ്ടായി. എന്നാൽ ചാവേസ് മുവമ്മർ ഗദ്ദാഫിയുടെ അടുത്ത സുഹൃത്താണെന്നറിയാമായിരുന്ന വിമതർ ഈ ആവശ്യം തള്ളിക്കളഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യസേന ലിബിയയിൽ വിമതരെ സഹായിക്കാനെന്ന വ്യാജേന ബോംബിംഗ് ആരംഭിച്ചപ്പോൾ, അമേരിക്ക ലിബിയയുടെ എണ്ണസമ്പത്തിൽ കൈ വെച്ചിരിക്കുന്നു എന്നാണ് ചാവേസ് പ്രതികരിച്ചത്. ഗദ്ദാഫിയുടെ മരണത്തെതുടർന്ന് അമേരിക്കയെ കടുത്തഭാഷയിൽ വിമർശിക്കാനും, അതേസമയം ഗദ്ദാഫി ധീരനായ നേതാവായിരുന്നെന്നും അദ്ദേഹം ഞങ്ങളുടെ മനസ്സിൽ എന്നും ജിവിച്ചിരിക്കും എന്നു പറയാനും ചാവേസ് മുതിർന്നു ചാവേസിന്റെ ഭരണകാലഘട്ടം സോഷ്യലിസ്റ്റ്നയങ്ങൾക്കുവേണ്ടി പോരാടി ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളുടെ ആശയും ആവേശവുമായി മാറിയ വിപ്ലവകാരിയാണ് ഊഗോ ചാവെസ്. അർബുദത്തിനെതിരേ പോരാടുമ്പോഴും അദ്ദേഹം ആഗോളവൽക്കരണനയങ്ങൾക്ക് ബദലന്വേഷിക്കുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് വിശ്രമമില്ലാതെ പ്രയത്നിക്കുകയും ചെയ്തു. മരണത്തിന് കീഴടങ്ങുന്നതുവരെ രാജ്യം നേരിടുന്ന വിവിധപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിനനുസരിച്ച ഭരണനടപടികൾക്ക് നിർദ്ദേശങ്ങൾ നൽകാനും സമയം കണ്ടെത്തിക്കൊണ്ട് ഭരണരംഗത്ത് നിരന്തരമായ ഇടപെടലുകളാണ് ചാവെസ് നടത്തിയത്. വെനസ്വേലയുടെ സാമ്പത്തിക, സാമൂഹിക, രംഗം മികച്ചതാക്കാനുള്ള ഒട്ടേറെ പദ്ധതികൾക്ക് ചാവേസ് രൂപം നൽകി. ഈ പദ്ധതികൾ ബൊളിവേറിയൻ മിഷൻ എന്നറിയപ്പെടുന്നു. ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ 2010 ലെ കണക്കുപ്രകാരം സാക്ഷരതയുടെ മേഖലയിലും, ആരോഗ്യരംഗത്തും വെനസ്വേല വൻപുരോഗതിയാണ് കാഴ്ചവെച്ചത്. വിദ്യാഭ്യാസമേഖലയിലും, ആരോഗ്യമേഖലയിലും മുൻസർക്കാരിനേക്കാൾ കൂടുതൽ തുക ചാവേസ് സർക്കാർ ചിലവഴിച്ചു. സാധാരണക്കാരായ ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ ലഭിച്ചത്. അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്. 2004–2007 കാലഘട്ടത്തിൽ വെനസ്വേലയുടെ സാമ്പത്തികരംഗം 11.85 ശതമാനം എന്ന കണക്കിൽ വളർച്ച നേടി എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. വെനസ്വേലയിലെ ദാരിദ്ര്യത്തിന്റെ തോത് 2008 ൽ 28 ശതമാനത്തിലേക്കു താഴ്ന്നു. ചാവേസ് അധികാരത്തിലെത്തുന്നതിനു മുമ്പ് ഇത് 55.44 ശതമാനമായിരുന്നു. ചാവേസ് മുതലാളിത്തത്തെ പൂർണ്ണമായും ഒഴിവാക്കിയിരുന്നില്ല, മറിച്ച് നവലിബറൽ സംവിധാനത്തോടു മാത്രമായിരുന്നു ചാവേസ് പൂർണ്ണമായും യുദ്ധം പ്രഖ്യാപിച്ചിരുന്നത് എന്ന് ചാവേസിന്റെ ജീവചരിത്രകാരൻ കൂടിയായ നിക്കോളാസ് കോസ്ലോഫ് പറയുന്നുഊഗോ ചാവേസ് - കോസ്ലോഫ് പുറം.45-46. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ left|thumb|ഊഗോ ചാവെസ് ബ്രസീൽ പ്രസിഡണ്ട്‌ ദിൽമ റൗസഫിനോടൊപ്പം സാമ്രാജ്യത്ത ഇടപെടലുകളെ ചങ്കുറപ്പോടെ നേരിട്ട് വെനിസുലയെ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് എത്തിച്ച നേതാവാണ്‌ ഊഗോ ചാവെസ്. അമേരിക്കയുടെ കടുത്ത വിമർശകനും ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ശക്തനായ വക്താവുമായിരുന്നു ചാവെസ്. മുതലാളിത്തത്തെ ശക്തമായി എതിർക്കുകയും സോഷ്യലിസത്തെ മുറുകെ പിടിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്ന ചാവെസിനെ സാമ്രാജ്യത്വ വിരുദ്ധതയാണ്​ ലോകരാഷ്ട്രങ്ങളിൽ ശ്രദ്ധേയനാക്കിയത്​. ചാവേസ് സാമ്രാജ്യത്വ നിലപാടുകൾക്കെതിരേയുള്ള കടുത്ത നിലപാടുകൾ കൈക്കൊണ്ടിരുന്നു. ജനാധിപത്യ-സോഷ്യലിസ്റ്റ് ഭരണങ്ങൾ കൊണ്ടും, അമേരിക്കൻ വിരുദ്ധനീക്കങ്ങളിലൂടെയും ലോകമാകെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു ഊഗോ ചാവെസ്. 2001 സപ്തംബർ 11-ന് ന്യൂയോർക്കിലുണ്ടായ ചാവേർ വിമാനാക്രമണങ്ങളെത്തുടർന്ന്, ജോർജ് ബുഷ് ഭരണകൂടം ഭീകരതയ്‌ക്കെതിരായ യുദ്ധം പ്രഖ്യാപിച്ചപ്പോഴാണ് യു.എസ്സുമായി ചാവെസ് ആദ്യമായി നേരിട്ട് ഇടഞ്ഞത്. ഭീകരതയെ നേരിടേണ്ടത് ഭീകരത കൊണ്ടല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അസന്ദിഗ്ധമായ പ്രതികരണം. ഈ കാലയളവിൽ ചാവെസിന്റെ സാമ്രജ്യത്വ വിരുദ്ധമായ നിലപാടുകൾ ലോകത്ത് എങ്ങുമുള്ള സോഷ്യലിസ്റ്റ് അനുകൂലിക്ക് ചാവെസ് ഒരു പ്രതീക്ഷയായി വളർന്നു. ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയൻ വിപ്ലവം എന്ന ആശയമായിരുന്നു ചാവെസിന്റെ അടിസ്ഥാന ആശയം. സാമ്രജ്യത്വ നിലപാടുകൾക്കെതിരെ ലാറ്റിനമേരിക്കയുടെ ഏകീകരണം എന്ന സൈമൺ ബോളീവറിന്റെ ആശയമാണ് ചാവെസിനെ മുന്നോട്ട് നയിച്ചത്. right|thumb|ഊഗോ ചാവെസ് എസ്.ഒ.എ സമ്മേളനത്തിൽ ഹിലരി ക്ലിന്റനോടൊപ്പം ലാറ്റിനമേരിക്കൻ ഉദ്ഗ്രഥനവും സാമ്രാജ്യത്വവിരോധവും പ്രസിഡന്റ് ചാവെസിന്റെ വിദേശനയത്തിന്റെ ആണിക്കല്ലുകളായിരുന്നു. വെനിസ്വെലയുടെ പ്രസിഡണ്ടായി അധികാരത്തിലിരിക്കുമ്പോഴും ചാവെസ് ഒരു വിപ്ലവകാരിയായി തുടർന്നു. യു.എസ്. സാമ്രാജ്യത്വത്തിൽ നിന്ന് ലാറ്റിനമേരിക്കയെ രക്ഷിക്കുകയെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ അജൻഡയായിരുന്നു. അതിന് അദ്ദേഹം ഉപയോഗിച്ച അടവുനയം എണ്ണ നയതന്ത്രം എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു. സ്വന്തം എണ്ണസമ്പത്തിന്റെ പിൻബലത്തിൽ മേഖലയിലെ ഇതരരാജ്യങ്ങൾക്ക് വെനസ്വേല ഉദാരമായ സഹായങ്ങൾ ചെയ്തു. ഉഭയകക്ഷി സഹകരണകരാറുകളുണ്ടാക്കുകയും മേഖലാതല സഹകരണത്തിനായി ആൽബ (ബൊളിവാറിയൻ അലയൻസ് ഫോർ ദ പീപ്പിൾ ഓഫ് ഔവർ അമേരിക്ക) എന്ന ലാറ്റിനമേരിക്കൻ രാഷ്ട്രക്കൂട്ടായ്മ യാഥാർഥ്യമാക്കുകയും ചെയ്തു. യു.എസ്. മുൻകൈയുള്ള മേഖലാതല കൂട്ടായ്മകൾക്ക് ബദലായാണ് ചാവെസ് ആൽബ ആശയം അവതരിപ്പിച്ചത്. സാമ്രാജ്യത്വ നിലപാടുകൾ ഉള്ള എണ്ണക്കമ്പനി മേധാവികളും, സഭാനേതൃത്വവും' ലോകനേതൃത്വങ്ങൾ വരെ അദ്ദേഹത്തിൻറെ അധിക്ഷേപത്തിന് പാത്രമായി. പുതിയ ലാറ്റിൻ അമേരിക്കൻ ഇടതിന്റെ ഒരു മാതൃകാ പ്രതിനിധി ആയിരുന്നു ചാവെസ്.ലാറ്റിൻ അമേരിക്കയിൽ കൂടുതൽ രാജ്യങ്ങളിൽ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലെത്താൻ പ്രചോദനമായി. സാമ്രാജ്യത്വത്തിനെതിരേ ചാവെസ് സമാനചിന്താഗതിക്കാരായ സർക്കാരുകളുമായി ബന്ധങ്ങൾ ഉണ്ടാക്കി. ക്യൂബയുടെ തലവനായ ഫിദൽ കാസ്ട്രോ, ബൊളീവിയ, നിക്കരാഗ്വ, ഇക്വഡോർ എന്നീ രാജ്യങ്ങളുമായി ചേർന്ന് സാമ്രാജ്യത്വവിരുദ്ധ കക്ഷി രൂപീകരിച്ചു. അമേരിക്കയുടെ വിദേശനയങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു ചാവെസ്. മാത്രമല്ല അമേരിക്ക നടപ്പിലാക്കാൻ ശ്രമിക്കുന്ന നവഉദാരവത്ക്കരണപ്രവർത്തനങ്ങളെ കടുത്ത ഭാഷയിൽ തന്നെ ചാവെസ് വിമർശിച്ചിരുന്നു. അമേരിക്കയുടെ മുൻ പ്രസിഡന്റായിരുന്ന ജോർജ്ജ് ബുഷിനെ പിശാച് എന്നു വിളിക്കുക വഴി അമേരിക്കൻ മാദ്ധ്യമങ്ങളുടെ കടുത്ത പ്രതിഷേധത്തിനിരയായി ചാവെസ്. എന്നിരിക്കിലും, മറ്റു മാദ്ധ്യമങ്ങൾ ചാവെസിനെ പുരോഗമനവാദിയായ ഒരു ജനാധിപത്യവിശ്വാസി എന്നാണ് വിശേഷിപ്പിച്ചത്. സാമ്പത്തിക നയങ്ങൾ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാഗങ്ങളുടെ പ്രതീക്ഷയായിരുന്നു ചാവെസ്. അതിനാൽ തന്നെ ദരിദ്ര ജന വിഭാഗങ്ങളെ സാമ്പത്തികമായും,സാമൂഹികമായും, വിദ്യാഭ്യാസപരമായും മുൻ നിരയിലേക്കെത്തിക്കുവാനുള്ള സാമ്പത്തിക നയങ്ങളും പ്രവർത്തനങ്ങളും രാജ്യത്ത് നടപ്പാക്കികൊണ്ടിരുന്നു. 14 വർഷം വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ ചാവെസ് . വെനസ്വേലയുടെ പ്രധാന വരുമാനം എണ്ണ ആയിരുന്നു. എണ്ണ സമ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സദാ ജാഗരൂകനായിരുന്നു ചാവേസ്. മുൻ ഭരണാധികാരികളുടെ തെറ്റായ നയങ്ങളും, അമേരിക്കയോടുള്ള വിധേയത്വവും എല്ലാം എണ്ണ മേഖലയിൽ വെനസ്വേലയക്ക് വേണ്ടത്ര സ്വാധീനം നൽകിയിരുന്നില്ല. എന്നാൽ ചാവേസിന്റെ നേതൃത്വത്തിൽ നടന്ന കടുത്ത നടപടികൾ കാരണം എണ്ണ രംഗത്തു നിന്നുള്ള വരുമാനം 2000 ൽ 51 ശതമാനം ഉണ്ടായിരുന്നത് 2006 ൽ 56ശതമാനത്തിലേക്ക് ഉയർന്നു. 2006ലെ എണ്ണ കയറ്റുമതി 89ശതമാനമായി കുതിച്ചുയർന്നുവെനസ്വേലയിലെ എണ്ണ സമ്പത്ത് സി.ഐ.എ വേൾഡ് ഫാക്ട് ബുക്ക് - വെനസ്വേല. എണ്ണ മേഖലയിൽ ചാവേസിന്റെ നിയന്ത്രണങ്ങൾ നടപ്പിലായതോടെയാണ് വെനസ്വേല സാമ്പത്തികരംഗത്ത് ശക്തിപ്രാപിക്കാൻ തുടങ്ങിയത്. രാജ്യത്തെ തൊഴിലില്ലായ്മ നിർമ്മാർജ്ജനം ചെയ്യാൻ വളരെ ശക്തമായ നടപടികളാണ് ചാവേസ് സർക്കാർ നടപ്പിലാക്കിയിരുന്നത്. ദ ഗ്രേറ്റ് ഹൗസിംഗ് മിഷൻ പോലുള്ള പദ്ധതികൾ തൊഴിലില്ലായ്മയെ കുത്തനെ കുറക്കാൻ സഹായിച്ചു. 1999ൽ ചാവേസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ തൊഴിലില്ലായ്മ 14.5% ആയിരുന്നെങ്കിൽ 2008 ൽ എത്തിയപ്പോഴേക്കും ഇത് 6.9% ലേക്ക് എത്തി. നിർമ്മാണ മേഖലയിലുള്ള പുത്തനുണർവ്വാണ് തൊഴിൽ രംഗത്തെ പരിപോഷിപ്പിച്ചത്. ബൊളിവേറിയൻ പദ്ധതികൾ എന്ന് ചാവെസ് വിശേഷിപ്പിക്കുന്ന നിരവധി ക്ഷേമപ്രവർത്തനങ്ങൾ വെനിസ്വെലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. രോഗങ്ങൾ, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, നിരക്ഷരത എന്നിവയില്ലാതാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹത്തെ വെനിസ്വെലയിൽ ജനകീയനാക്കി.ചാവെസിന്റെ നേതൃത്വത്തിൽ വെനസ്വേലയിലെ ദാരിദ്ര്യത്തിന്റെ തോത് മുൻവർഷങ്ങളിലുണ്ടായിരുന്ന 48.8 എന്നതിൽ നിന്നും 2011 ൽ 29.5 ശതമാനത്തിലേക്കെത്തി എന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പറയുന്നു. ആഗോളതലത്തിൽ ദരിദ്ര രാജ്യങ്ങൾക്കായി ബദൽ സാമ്പത്തിക പരിഷ്കരണ നിർദ്ദേശങ്ങൾ നൽകിയും ചാവെസ് ശ്രദ്ധ നേടി. ലാറ്റിനമേരിക്കൻ ദരിദ്ര രാജ്യങ്ങളെ തന്റെ ആശയങ്ങളിലേക്കടുപ്പിക്കാൻ ചാവേസ് പരിശ്രമിച്ചിരുന്നു. ഭക്ഷ്യ നയം ചാവേസ് അധികാരത്തിലെത്തുന്നസമയത്ത് രാജ്യത്തിന്റെ ഭക്ഷ്യമേഖല ആകെ കുത്തഴിഞ്ഞു കിടക്കുകയായിരുന്നു. വെനസ്വേലയിലെ സാധാരാണക്കാരായ ജനങ്ങൾക്ക് സുഭിക്ഷമായ ഭക്ഷണം എന്നത് സ്വപ്നം മാത്രമായിരുന്നു. വെനസ്വേലയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ചാവേസിന്റെ മുന്നിലുണ്ടായിരുന്നു പ്രഥമ ലക്ഷ്യം. ഇതിനുവേണ്ടി ചില ഭക്ഷ്യസാധനങ്ങൾക്ക് ഒരു നിശ്ചിത തുക നിശ്ചയിച്ചു എന്നുമാത്രമല്ല, അതിലും കൂടുതൽ വിലക്കയറ്റം ഇത്തരം സാധനങ്ങൾക്ക് നിയമം മൂലം തടയുകയും ചെയ്തു. 2012 ആയപ്പോഴേക്കും ഭക്ഷ്യപദാർത്ഥങ്ങളുടെ ആഭ്യന്തര ഉപയോഗം 26 കോടി മെട്രിക്ക് ടൺ ആയി ഉയർന്നു. 2003 ലെ കണക്കു വെച്ചു നോക്കുമ്പോൾ ഈ മേഖലയിൽ ഏതാണ്ട് 94.8ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. സോയാബീന്റെ ഉത്പാദനം 858ശതമാനത്തോളം വർദ്ധിച്ചു, അരിയുടെ ഉത്പാദനം പ്രതിവർഷം 1.3 കോടി ടൺ ആയി ഉയർന്നു. പാൽ ഉത്പാദനം കഴിഞ്ഞ പത്തുവർഷത്തേതിനേക്കാൾ അമ്പതുശതമാനത്തോളം ഉയർച്ചയാണ് കാണിച്ചത്. പോഷകാഹാരക്കുറവ് മൂലം ഉണ്ടായ മരണങ്ങളുടെ ശതമാനത്തോത് മുമ്പെങ്ങുമില്ലാത്തവണ്ണം കുറഞ്ഞു. പോഷകാഹാരക്കുറവു മൂലമുള്ള മരണം 1998 ൽ 21 ശതമാനമായിരുന്നത് 6% ത്തിലേക്കു കുറയുകയുണ്ടായി. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ചാവേസ് കടുത്ത നടപടികളാണ് എടുത്തിരുന്നത്. കൂടുതൽ വിലയ്ക്ക് ഭക്ഷ്യപദാർത്ഥങ്ങൾ വിൽക്കുന്നവർക്കെതിരേ കർശനശിക്ഷാനടപടികളാണ് കൈക്കൊണ്ടിരുന്നത്. കരിഞ്ചന്തയിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന ഭക്ഷണപദാർത്ഥങ്ങൾ ചാവേസിന്റെ സൈന്യം പിടിച്ചെടുക്കുകയും കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുകയും ചെയ്തു. കുറഞ്ഞവിലക്ക് സാധനങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തുന്നുണ്ട് എന്നുറപ്പുവരുത്താൻ ചാവേസ് സർക്കാർ വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ സൂപ്പർമാർക്കറ്റുകൾ സ്ഥാപിക്കുകയുണ്ടായി. 2008 ൽ ഇത്തരം സൂപ്പർമാർക്കറ്റുകളിലൂടെ 1.25 കോടി മെട്രിക് ടൺ ഭക്ഷ്യപദാർത്ഥങ്ങൾ കുറഞ്ഞവിലക്കു ജനങ്ങൾക്കായി നൽകിയിരുന്നു. മനുഷ്യാവകാശങ്ങൾ വെനസ്വേലയിലെ ജനങ്ങൾക്ക് പൗരാവകാശം ഉറപ്പു വരുത്തുന്നതിനുള്ള 116 ഓളം നിയമങ്ങളാണ് 1999 ലെ ഭരണഘനടയിലുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം,ഭവനം, ഭക്ഷ്യസുരക്ഷ എന്നിങ്ങനെയുള്ള പ്രാഥമികാവശ്യങ്ങൾ ഒരു പൗരന് ഉറപ്പുവരുത്താൻ ചാവേസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സർക്കാരിന്റെ നടപടികൾ സുതാര്യമായിരിക്കാനും, വേണ്ടിവന്നാൽ പൗരന്മാർക്ക് തന്നെ തങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരികളെ തിരിച്ചുവിളിക്കാനും ഈ ഭരണഘടന ഉറപ്പു നൽകുന്നു. അധികാര വികേന്ദ്രീകരണം, കൂടാതെ വികസനപ്രവർത്തനങ്ങളിൽ പ്രാദേശിക അധികാരകേന്ദ്രങ്ങളേക്കൂടി ഉൾപ്പെടുത്തി നടപടികൾ സുതാര്യമാക്കുക എന്നിങ്ങനെയുള്ള പുരോഗമനപരമായ മാറ്റങ്ങളും ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹ്യൂമൻ റൈറ്റ്സ് വാച്ച് എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ചാവേസിന്റെ ഈ ഭരണഘടനയിലെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങളെ പുകഴ്ത്തുന്നു. സ്തീകളുടെ സുരക്ഷയും, അവരോടുള്ള സർക്കാരിന്റെ പ്രത്യേക കരുതലും എടുത്തു പറയുമ്പോൾ തന്നെ പ്രതിപക്ഷസംഘടനകളോടുള്ള പക്ഷപാതപരമായ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്യുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളോട് എതിർപ്പു പ്രകടിപ്പിക്കുന്ന വ്യക്തികളേയോ സംഘടനകളേയോ സാമൂഹ്യരംഗത്ത് നിന്നും മാറ്റിനിർത്താനോ, തുടച്ചു നീക്കാനോ ചാവേസ് സർക്കാർ ശ്രമിച്ചിരുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിക്കുന്നു. പ്രതിപക്ഷകക്ഷികളോട് ചാവേസ് സർക്കാർ എടുത്ത നിലപാടുകളെ ആംനസ്റ്റി ഇന്റർനാഷണൽ എന്ന സർക്കാരേതിര അന്താരാഷ്ട്ര സംഘടന കഠിനമായി തന്നെ വിമർശിക്കുന്നു. അതേപോലെ തന്നെ പത്രമാദ്ധ്യമങ്ങളേയും തന്റെ വരുതിക്കു നിർത്താൻ ചാവേസ് ശ്രമിച്ചിരുന്നു എന്നും ആംനസ്റ്റി ഇന്റർനാഷണൽ അവരുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ 2010 ലെ റിപ്പോർട്ട് പ്രകാരം വെനസ്വേലയിൽ കടുത്ത മനുഷ്യാവകാശലംഘനം ആണ് നടക്കുന്നതെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ ഈ റിപ്പോർട്ടിനെ ചാവേസ് തള്ളിക്കളയുകയായിരുന്നു. ഒരിക്കൽ പോലും വെനസ്വേല സന്ദർശിക്കാതെയാണ് ഈ സംഘടന റിപ്പോർട്ട് തയ്യാറാക്കിയതെന്നും പറഞ്ഞ് ചാവേസ് ഈ സംഘടനയെ ബഹിഷ്കരിക്കുകയുണ്ടായി. ക്രമസമാധാനം തൊണ്ണുറുകളുടെ അവസാനം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പൊതുവേ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുകയായിരുന്നു. ചാവേസിന്റെ കാലഘട്ടത്തിൽ വെനസ്വേലയിൽ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം ഇരട്ടിയായി എന്ന് ഇതിനെക്കുറിച്ചു പഠനം നടത്തിയ ഒരു സംഘടനയുടെ കണക്കുകൾ പറയുന്നു. വെനസ്വേലയുടെ ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങളിലാണ് കൊലപാതകങ്ങൾ കൂടുതൽ അരങ്ങേറിയിരുന്നത്വെനസ്വേലയിലെ കൊലപാതക നിരക്ക് ഇൻഡ്യൻഎക്സ്പ്രസ്സ് - ശേഖരിച്ച തീയതി 29-ഓഗസ്റ്റ്-2010. ചാവേസ് അധികാരത്തിലേറുമ്പോൾ വെനസ്വേലയിലെ ജനങ്ങൾക്ക് സമാധാനപൂർണ്ണമായ ഒരു ജീവിതം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ചാവേസിനു നിയന്ത്രിക്കാനാവുന്നതിലും അപ്പുറമായിരുന്നു വെനസ്വേലയിലെ ക്രമസമാധാനപ്രശ്നങ്ങളെന്ന്, ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. പക്ഷേ ചാവേസും അനുയായികളും ഇത്തരം ആരോപണങ്ങളെ തള്ളിക്കളയുകയായിരുന്നു. ചാവേസിന്റെ കാലഘട്ടത്തിലാണ് ഇത്തരം ക്രമസമാധാനപ്രശ്നങ്ങൾക്ക് കുറഞ്ഞതെന്ന് അവർ കണക്കുകൾ നിരത്തി വാദിക്കുന്നു. രാജ്യത്തെ പോലീസ് സേനയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കുന്നതിനായി ചാവേസ് സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. രാജ്യത്തെ പൗരന്മാരോട് തികഞ്ഞ ബഹുമാനത്തോടെ പെരുമാറുന്നതും അതോടൊപ്പം കുറ്റകൃത്യങ്ങളെ ശക്തമായി പ്രതിരോധിക്കുവാൻ കഴിവുള്ളതുമായ ഒരു പോലീസ് സേനയെ വാർത്തെടുക്കുകയായിരുന്നു ചാവേസിന്റെ ലക്ഷ്യം. 2008 ൽ ഈ കമ്മീഷന്റെ ശുപാർശകളോടെ രാജ്യത്ത് ഒരു പുതിയ പോലീസ് സംവിധാനം നിലവിൽ വന്നു. നാഷണൽ ബൊളിവേറിയൻ പോലീസ് എന്ന ഈ ശക്തമായ ക്രമസമാധാന സംവിധാനം രാജ്യത്തെ കൊലപാതകം,കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം വളരെയധികം കണ്ട് കുറക്കാൻ സഹായിച്ചു. രാജ്യത്തെ സുരക്ഷാസംവിധാനത്തെ പരിശീലനത്തിലൂടെ ശക്തിപ്പെടുത്താനായി എക്സിപിരിമെന്റൽ സെക്യൂരിറ്റി സർവ്വകലാശാലയും ചാവേസ് സർക്കാർ സ്ഥാപിക്കുകയുണ്ടായി. പത്രമാധ്യമങ്ങൾ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായ നിയമങ്ങൾ 1999 ലെ ഭരണഘടനയിൽ നിർവചിച്ചിട്ടുണ്ടെങ്കിലും, ചാവേസ് സർക്കാർ വെനസ്വേലയിൽ മാധ്യമങ്ങൾക്ക് എന്തും തുറന്നു എഴുതുവാനുള്ള ഒരു അവകാശം അനുവദിച്ചുകൊടുത്തിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് കുറ്റപ്പെടുത്തുന്നു. മാധ്യമസ്വാതന്ത്ര്യം വെനസ്വേലയിൽ കുറഞ്ഞുവരുകയാണെന്ന് അമേരിക്കയിലെ സർക്കാരേതിര സംഘടനയായ ഫ്രീഡം ഹൗസ് ആരോപിക്കുന്നു. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതലായി പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാജ്യം വെനസ്വേലയെപ്പോലെ മറ്റൊന്നില്ല എന്ന് ഫ്രാൻസ് അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന പറയുന്നു വെനസ്വേലയിൽ മാധ്യമരംഗത്ത് അമേരിക്കയുടെ കടന്നുകയറ്റത്തെ ചെറുക്കാനായി ചാവേസ് പല സത്വരനടപടികളും എടുക്കുകയുണ്ടായി. ലാറ്റിനമേരിക്കക്കു വേണ്ടി ടെലിഎസ്.യു.ആർ എന്ന ടെലിവിഷൻ ശൃംഖല ചാവേസ് സർക്കാർ ആരംഭിച്ചു. അമേരിക്കയുടെ ചാനലായ സി.എൻ.എൻ ന്റേയും മറ്റു കുത്തക മാധ്യമങ്ങളുടേയും ആക്രമണങ്ങളെ ചെറുക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അതുപോലെ അമേരിക്കൻ സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായ ഹോളിവുഡിന്റെ മാതൃകയിൽ ഒരു സിനിമാ നഗരവും വെനസ്വേലയിൽ ചാവേസ് സ്ഥാപിക്കുകയുണ്ടായി. പൊതുജനങ്ങളോട് സംവദിക്കാനായി ചാവേസിന് ആധുനിക മാധ്യമങ്ങളിലൊന്നായ ട്വിറ്ററിൽ അംഗത്വമുണ്ടായിരുന്നു. ആഗസ്റ്റ് 2012 ലെ കണക്കനുസരിച്ച് 3,200,000 ഓളം പേർ ട്വിറ്ററിൽ അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു. ട്വിറ്റർ പോലുള്ള ആയുധങ്ങൾ ആധുനികകാലത്തെ വിപ്ലവത്തിനായി ഉപയോഗിക്കാം എന്നും ചാവേസ് അഭിപ്രായപ്പെടുകയുണ്ടായി. പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി ഇന്റർനെറ്റ് സംവിധാനമുള്ള കംപ്യൂട്ടറുകൾ ഉള്ള ഇൻഫോസെന്ററുകൾ രാജ്യത്ത് സ്ഥാപിച്ചു. രാജ്യത്താകമാനം ഇതുപോലത്തെ 737 കേന്ദ്രങ്ങൾ നിലവിൽ വന്നു. ചാവേസിന്റെ വിവരസാങ്കേതികവിദ്യയോടുള്ള ഈ അഭിനിവേശം ഇൻഫോസെന്റർ ഫൗണ്ടേഷന് യുനെസ്കോയുടെ പുരസ്കാരം നേടിക്കൊടുത്തു. എതിർപ്പുകളും വിമർശനങ്ങളും നിരവധി എതിർപ്പുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ചാവെസ്. വെനസ്വേലയിലെ മധ്യവർഗ്ഗ ഉപരി വർഗ വിഭാഗങ്ങൾ എന്നും ചാവെസിന്റെ വിമർശകരായിരുന്നു. തിരഞ്ഞെടുപ്പ് തട്ടിപ്പ്, രാഷ്ട്രീയ അടിച്ചമർത്തൽ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിങ്ങനെ വിവിധ ആരോപണങ്ങൾ വെനസ്വെലയിലെ പ്രതിപക്ഷ കക്ഷികൾ ചാവെസിനെതിരെ ആരോപിച്ചിരുന്നു. എന്നാൽ അതിനെ എല്ലാം അതിജീവിക്കുന്ന ജനകീയ പിന്തുണ രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും ചാവെസിന് ലഭിച്ചു. 1998 മുതൽ നേരിട്ട എല്ലാ തിരഞ്ഞെടുപ്പിലും മികച്ച വിജയങ്ങളോടെ ഈ ജനകീയ പിന്തുണ വ്യക്തമാകുകയും ചെയ്തു. തന്റെ ആശയങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോവാൻ തയ്യാറായിരുന്ന അദ്ദേഹത്തെ ശത്രുക്കൾ അധികപ്രസംഗി എന്ന് വിശേഷിപ്പിച്ചു. രാജ്യത്തെ എണ്ണക്കമ്പനികളെ വരുതിയിൽ വരുത്താനുള്ള അദ്ദേഹത്തിൻറെ ശ്രമങ്ങൾ നിരവധി ശത്രുക്കളെ സമ്മാനിച്ചു. അന്താരാഷ്ട്ര എതിർപ്പുകളെ മറി കടന്ന് ക്യൂബക്ക് പെട്രോൾ നൽകാനും അദ്ദേഹം തയ്യാറായി. 2005-ൽ പാറ്റ് റോബർട്സൺ എന്ന ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് ചാവേസിനെ വധിക്കാൻ ആഹ്വാനം ചെയ്യുകയുണ്ടായി. വിദേശനയം 200px|thumb|ഊഗോ ചാവെസ് ബ്രസീലിൽ സാമ്രാജ്യത്വ-മുതലാളിത്ത ചേരിക്കെതിരെ ലോകത്തെ വികസ്വര-അവികസിത രാജ്യങ്ങളുടെ ജിഹ്വയാവാൻ ചാവെസ് സന്നദ്ധനായി. സാമ്രാജ്യത്വ വിരുദ്ധത ഷാവെസിനെ ലോകരാഷ്ട്രങ്ങളിൽ കൂടതൽ ശ്രദ്ധേയനാക്കി. അമേരിക്കയുടെ ഇറാഖ്, അഫ്ഗാനിസ്താൻ അധിനിവേശങ്ങളെ ശക്തിയുക്തം എതിർത്തു. അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു. അമേരിക്ക എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷ സൗഹൃദം നിലനിർത്തി. ചൈനയുമായി ബഹിരാകാശരംഗത്തടക്കം സഹകരിച്ചു. ബ്രസീലുമായി ആയുധവ്യാപാര കരാറിൽ വെനിസ്വേല ഒപ്പു വെച്ചു. അമേരിക്കൻ ഭരണകൂടത്തിനെതിരേയെടുത്ത നിലപാടുകൾ കൊണ്ടും സോഷ്യലിസ്റ്റ് ഭരണരീതി കൊണ്ടും രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരെ നേടാനും ചാവെസിന് സാധിച്ചിട്ടുണ്ട്. അർജന്റീന, ബ്രസീൽ, പെറു, ചിലി തുടങ്ങിയ രാജ്യങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നതിൽ ചാവെസിന് കൂടി പങ്കുണ്ട്. അമേരിക്കയുടെ നയങ്ങളോടും, ലോക നേതാവ് കളിക്കുന്ന അവരുടെ വിദേശനയങ്ങളോടും കടുത്ത എതിർപ്പു പ്രകടിപ്പിച്ചിരുന്ന ഒരു നേതാവായിരുന്നു ഊഗോ ചാവേസ്. വെനിസ്വേലയുടെ സമ്പന്നമായ എണ്ണ സ്രോതസ്സുകളുടെ പിൻബലത്താൽ അമേരിക്കയുടെ എല്ലാ കുടിലതന്ത്രങ്ങളേയും ചാവേസ് അതിജീവിച്ചു എന്നുമാത്രമല്ല ഐക്യരാഷ്ട്രസഭ മുതലായ ലോകവേദികളിൽ അമേരിക്കയെ വെല്ലുവിളിക്കുക കൂടി ചെയ്തു. ഐക്യരാഷ്ട്രസഭയുടെ പൊതു വേദിയിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ്ജ്ബുഷിനെ പിശാച് എന്ന് വിളിച്ചത് വളരേയെറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. പക്ഷേ ഈ പ്രസ്താവന വെനിസ്വേലയിൽ ചാവേസിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയുണ്ടായി. ഇറാനും വെനിസ്വേലയും തമ്മിൽ വിവിധങ്ങളായ കരാറുകളിൽ ഏർപ്പെട്ടിരുന്നു. ഇതിൽ കൂടുതലും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടപ്പിലാക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വചെയ്തികളെ ചെറുത്തു തോൽപ്പിക്കാനുള്ളതായിരുന്നു. ഇതു കൂടാതെ ഊർജ്ജോത്പാദന രംഗത്തും, വ്യാവസായിക, സാമ്പത്തിക രംഗത്തും ഇറാനും വെനിസ്വേലയും തമ്മിൽ പരസ്പര സഹകരണം നിലനിന്നിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള സമാധാനത്തിന്റെ പാത ഒരുക്കാനാണ് തന്റെ ശ്രമം എന്നാണ് തന്റെ ആദ്യത്തെ ഇറാൻ സന്ദർശന വേളയിൽ ചാവേസ് പ്രഖ്യാപിച്ചത്. ഇറാന്റെ ആണവപദ്ധതിയെ അനുകൂലിച്ച ചാവേസ് പക്ഷേ അവരുടെ ആണവയുദ്ധോപകരണങ്ങൾ നിർമ്മിക്കാനുള്ള തീരുമാനത്തെ ശക്തമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. വ്യക്തി ജീവിതം ഊഗോ ചാവെസ് രണ്ട് പ്രാവശ്യം വിവാഹിതനായി. ആദ്യം അദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ സബനെറ്റയിലെ നാൻസി കൊൽമെനർസ് എന്ന സ്ത്രീയെ വിവാഹം കഴിച്ചു. നാൻസി പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയായിരുന്നു. ഏകദേശം 18 വർഷം നീണ്ടുനിന്ന ആ വിവാഹബന്ധത്തിൽ നിന്ന് റോസ വിർജിനിയ, മരിയ ഗബ്രിയെല, റോസിനെസ് എന്നിങ്ങനെ മൂന്ന് പുത്രിമാർ ജനിച്ചു. ചാവേസും നാൻസിയും 1992ൽ വിവാഹമോചനത്തിലൂടെ വേർപിരിഞ്ഞു. അതിനുശേഷം ചാവെസ് ഹെർമ മാർക്സ്മാൻ എന്ന ചരിത്ര ഗവേഷകയുമായി പ്രണയബന്ധം പുലർത്തിയിരുന്നു, എന്നാൽ ഇവരെ ചാവേസ് വിവാഹം ചെയ്തിരുന്നില്ല. ആ ബന്ധം ഏകദേശം 9 കൊല്ലത്തോളമേ നീണ്ടു നിന്നുള്ളു.. ഹെർമ പിന്നീട് ചാവേസിന്റെ കടുത്ത വിമർശകയായി മാറി, സ്വാർത്ഥലാഭത്തിനുവേണ്ടി ചാവേസ് തന്നെ ഉപയോഗിക്കുകയായിരുന്നു എന്ന് ഹെർമ തന്റെ ആത്മകഥാപരമായ പുസ്തകത്തിലൂടെ ആരോപിക്കുന്നു. ചാവേസ് പിന്നീട് വിവാഹം ചെയ്തത് മരിസാബെൽ റോഡ്രിഗ്സ് എന്ന പത്രപ്രവർത്തകയെയാണ്. ഈ വിവാഹബന്ധത്തിൽ ഇവർക്ക് റോസിനസ് എന്ന മകൾ ജനിച്ചു. സ്ത്രീകളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഒരു നേതാവായിരുന്നു ചാവേസ് എന്ന് അദ്ദേഹത്തിന്റെ വിമർശകർ പറയുമ്പോൾ, അതങ്ങിനെയല്ല എന്ന ചാവേസിനോട് അടുപ്പമുള്ള സുഹൃത്തുക്കൾ പറയുന്നു. ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു ചാവേസ്. ചാവേസ് മുൻപൊരിക്കൽ ഒരു ക്രിസ്തീയപുരോഹിതനായിത്തീരാൻ പോലും ആഗ്രഹിച്ചിരുന്നു. യേശു ക്രിസ്തുവിന്റെ ആശയങ്ങളോട് വളരെ അടുത്തുനിൽക്കുന്നു ചാവേസിന്റെ സോഷ്യലിസ്റ്റ് ചിന്തകൾ, ക്രിസ്തു എപ്പോഴും എപ്പോഴും വിപ്ലവത്തിന്റെ കൂടെയാണ് എന്നുള്ള വാക്യം ചാവേസ് ഉപയോഗിച്ചിരുന്നുവത്രെ. വെനസ്വേലയിലെ കാത്തോലിക്കൻ ദേവാലയങ്ങളേയും പുരോഹിതരേയും ചാവേസ് നിരന്തരം വിമർശിച്ചിരുന്നു. കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയേപ്പോലും വിമർശിക്കാൻ ചാവേസ് ധൈര്യം കാണിച്ചിരുന്നു. അർബുദബാധയും മരണവും left|thumb|ഊഗോ ചാവെസ് 2012 ജൂണിൽ 2011 ജൂൺ 30നാണ് അദ്ദേഹം തന്റെ ശരീരത്തിൽ ബാധിച്ച ട്യൂമറുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഊഗോ ചാവെസ് ലോകത്തോട് വ്യക്തമാക്കിയത്. തുടർന്ന് ക്യൂബയിലെ ഹവാന കിമേക് ആശുപത്രിയിൽ നാലു തവണ അർബുദ ശസ്ത്രക്രിയയ്ക്ക് വിധേയനായി, കീമോതെറാപ്പി ചികിത്സ തുടരുന്നതിനിടയിലാണ് ശ്വാസതടസ്സം അദ്ദേഹത്തെ അലട്ടിയത്. തുടർന്ന് ട്യൂബ് വഴിയാണ് അദ്ദേഹം ശ്വസിച്ചിരുന്നത്. സംസാരിക്കാനും കഴിഞ്ഞിരുന്നില്ല. ഇടുപ്പിലായിരുന്നു രോഗം. ക്യൂബയിലെ ചികിത്സയിലൂടെ രോഗം ഭേദമായ അദ്ദേഹം 2012 ഒക്ടോബറിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായ നാലാംവട്ടവും തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു. 2012 ഡിസംബർ 11ന് ക്യൂബയിലെ ഹവാനയിലുള്ള ആശുപത്രിയിൽ നാലാമത്തെ അർബുദ ശസ്ത്രക്രിയക്ക് വിധേയനായ ചാവെസ് വെനസ്വേലയിൽ മടങ്ങിയെത്തി. 2013 ജനുവരി 10-ന് അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും അധികാരമേറ്റില്ല. രാജ്യത്ത് മടങ്ങിയെത്തിയിരുന്നെങ്കിലും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടാനും, ജനങ്ങളെ അഭിസംബോധനചെയ്യാനും കഴിഞ്ഞില്ലായിരുന്നു. കാറക്കസിലെ സൈനിക ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു അദ്ദേഹം. അതോടെ അദ്ദേഹത്തിൻറെ ആരോഗ്യത്തെ കുറിച്ച് ഊഹാപോഹങ്ങൾ പരന്നു. ഊഹാപോഹങ്ങൾക്കിടെ ചാവെസിന്റെ ആശുപത്രിയിൽ കിടക്കുന്ന രണ്ട് ചിത്രങ്ങൾ സർക്കാർ പുറത്ത് വിട്ടു, ഏറ്റവുമൊടുവിൽ നടത്തിയ ശസ്ത്രക്രിയയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ മോശമാകുകയായിരുന്നു. പൊതു വേദികളിലെ നിത്യ സാന്നിധ്യമായിരുന്ന ചാവേസിന്റെ ചിത്രങ്ങളോ ശബ്ദമോ പിന്നീട് പുറത്തു വന്നില്ല. ഇതിനിടെ ചില കോണുകളിൽ നിന്നും അദ്ദേഹം മരിച്ചതായും അഭ്യൂഹമുണ്ടായി. ചാവെസിന്റെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങൾ പുറത്തു വിടണമെന്നാവശ്യപ്പെട്ട് വെനസ്വേലയിൽ പ്രക്ഷോഭങ്ങൾവരെ നടന്നു. വാർത്തകൾക്കിടെ ശസ്ത്രക്രിയയ്ക്കു വിധേയനായ ഊഗൊ ചാവെസ് ഹവാനയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു ശേഷം മക്കൾക്കൊപ്പം സന്തോഷത്തോടെയിരിക്കുന്ന ഫോട്ടൊ വെനസ്വെലയുടെ ഔദ്യോഗിക ദിനപത്രം പ്രസിദ്ധീകരിച്ചു. 2013 മാർച്ച് 1-ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മദുറോ, ചാവെസ് ജീവനുവേണ്ടി പൊരുതുകയാണെന്ന് അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ മൂർച്ഛിച്ചതിനെ തുടർന്ന് കീമോതെറാപ്പി അടക്കമുള്ള ചികിത്സകൾ നൽകി വരവെ 2013 മാർച്ച് 5-ന് ചൊവ്വാഴ്ച വെനസ്വേലൻ സമയം വൈകുന്നേരം 4.25-ന് കാരക്കാസിലെ സൈനിക ആശുപത്രിയിൽ വച്ച് അന്തരിച്ചു. ക്യൂബയിലെ ഔദ്യോഗിക ടെലിവിഷനാണ് മരണവാർത്ത പുറത്തുവിട്ടത്. ചാവേസിന്റെ മരണശേഷം ഇടക്കാല പ്രസിഡന്റ് മദുരോ ചാവേസിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ചാവേസിന് അർബുദബാധയുണ്ടാകാൻ കാരണം ശത്രുരാജ്യങ്ങൾ പ്രയോഗിച്ച ഒരു വിഷം ആയിരിക്കുമോ എന്നു തങ്ങൾ സംശയിക്കുന്നതായി മദുരോ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. അമേരിക്കൻ സർക്കാർ ഈ ആരോപണത്തെ അസംബന്ധം എന്നു പറഞ്ഞു തള്ളിക്കളയുകയായിരുന്നു. അർജന്റീനിയയിലെ അർബുദരോഗവിദഗ്ദ്ധനായ ഡോക്ടർ.കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു. കുറിപ്പുകൾ ചിത്രശാല അവലംബം കൂടുതൽ വായനയ്ക്ക് </ref> പുറത്തേക്കുള്ള കണ്ണികൾ മലയാളം വാരിക, 2012 ഒക്റ്റോബർ 26 |- |- വർഗ്ഗം:1954-ൽ ജനിച്ചവർ വർഗ്ഗം:2013-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 28-ന് ജനിച്ചവർ വർഗ്ഗം:മാർച്ച് 5-ന് മരിച്ചവർ വർഗ്ഗം:ലോകനേതാക്കൾ വർഗ്ഗം:വെനിസ്വേലയുടെ പ്രസിഡണ്ടുമാർ
രാജവെമ്പാല
https://ml.wikipedia.org/wiki/രാജവെമ്പാല
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. (Ophiophagus hannah)http://animals.nationalgeographic.com/animals/reptiles/king-cobra.html. ഒഫിയോഫാഗസ് ജനുസിലെ ഏക അംഗമാണ്. സാധാരണയ്ക്ക് മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ആഹാരം, പലപ്പോഴും മറ്റു ഉരഗങ്ങളെയും കശേരുകികളെയും കരണ്ടുതീനികളെയും ഭക്ഷിക്കാറുണ്ട്. വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന, കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്തവരാണ്. thumb|രാജവെമ്പാല പത്തിവിടർത്താത്ത അവസ്ഥയിൽ വിഷപ്പാമ്പുകളടങ്ങുന്ന മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെ Ophiophagus എന്ന പദം സൂചിപ്പിക്കുന്നതു്. രാജവെമ്പാലയുടെ ആംഗലേയനാമമായ King Cobra എന്ന പേരിൽ നിന്നും പ്രസ്തുത ഉരഗം, മൂർഖൻ (Naja naja) പാമ്പുകളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വർഗ്ഗമാണെന്ന ധാരണ പൊതുവായിട്ടുണ്ട്. നജാ കുടുംബത്തിൽ പെടുന്ന പാമ്പുകളെ പോലെ പത്തി വിടർത്തുവാൻ കഴിയുമെന്നതൊഴിച്ചാൽ മൂർഖനുമായി മറ്റുസാമ്യങ്ങൾ രാജവെമ്പാലയ്ക്കില്ല. ഇന്ത്യയിലെയും ശ്രീലങ്കയിലെയും മ്യാന്മറിലെയും നാടോടിക്കഥകളിലും പുരാണങ്ങളിലും ഇവയ്ക്ക് പ്രമുഖസ്ഥാനമുണ്ട്. ഇന്ത്യയുടെ ദേശീയ ഉരഗമായ രാജവെമ്പാല ആവാസവ്യവസ്ഥയുടെ നാശത്താൽ 2010 മുതൽ ഐ.യു.സി.എൻ.റെഡ് ലിസ്റ്റ്ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരം, വലിപ്പം thumb|പത്തി ഉയർത്തി നിൽക്കുന്ന രാജവെമ്പാലയുടെ ടാക്സിഡെർമി (ഒറിയാന്റൊ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്ന്) പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 19 അടിയോളം (എകദേശം 5.79. മീറ്റർ) നീളം വന്നേക്കും, സാധാരണയായി പ്രായപൂർത്തിയായ രാജവെമ്പാലയ്ക്ക് ശരാശരി 13 അടിയോളം നീളവും 6 കിലോഗ്രാം വരെ ഭാരവും കാണപ്പെടുന്നു.,അളന്നതിൽ വെച്ച് ഏറ്റവും വലുത് 18.4 (5.59മീ) അടി തായ്‌ലാന്റിൽ നിന്ന് ലഭിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ ദയാവധം നടക്കുന്നതിനു മുന്നേ 1939ൽ ലണ്ടനിലെ മൃഗശാലയിൽ ഉണ്ടായിരുന്ന രാജവെമ്പാലയ്ക്ക് 18.7 അടി നീളവും 6 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു കേരളത്തിൽ 16 അടി വലിപ്പം ഉള്ളവയെ ലഭിച്ചിട്ടുണ്ട്. ശരാശരി ആയുർദൈർഘ്യം 20 വർഷമാണ്. വിവരണവും വിതരണവും thumb|തലയിലെ പാറ്റേൺ ഇവ ഇന്ത്യയിലെയും തെക്കുകിഴക്കേഷ്യയിലെയും വനങ്ങളിൽ ഉള്ള രാജവെമ്പാല വലിയ ഭൂവിഭാഗങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെയും തെക്കൻ നേപ്പാളിലെയും തെറായ് മുതൽ ഭൂട്ടാൻ, വടക്കുകിഴക്കൻ ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തെക്കൻ ചൈന, കംബോഡിയ, തായ്ലൻഡ്, ലാവോസ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടെയെല്ലാം രാജവെമ്പാലയെ കാണാം. ഉത്തരേന്ത്യയിൽ, ഗർവാൾ, കുമയോൺ, ഉത്തരാഖണ്ഡിലെയും ഉത്തർപ്രദേശിലെയും ശിവാലിക്, ടെറായി പ്രദേശങ്ങളിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിൽ, വടക്കൻ പശ്ചിമ ബംഗാൾ, സിക്കിം, അസം, മേഘാലയ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ രാജവെമ്പാലയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. പൂർവഘട്ടങ്ങളിൽ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് മുതൽ തീരദേശ ഒഡീഷ വരെയും ബീഹാർ, തെക്കൻ പശ്ചിമ ബംഗാൾ, പ്രത്യേകിച്ച് സുന്ദർബൻസ് എന്നിവിടങ്ങളിലും രാജവെമ്പാല ഉണ്ട്.. പശ്ചിമഘട്ടത്തിൽ കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ഇവയുണ്ട്.  ഗ്രേറ്റ് ആൻഡമാൻ ശൃംഖലയിലെ ബരാടാംഗ് ദ്വീപിലും രാജവെമ്പാലയെ കാണാം ശരീരത്തിൽ തുടങ്ങി തലയിൽ ഒത്തുചേരുന്ന കറുപ്പും വെളുപ്പും നിറമുള്ള ബാൻഡുകളുള്ള ഒലിവ് പച്ചയാണ് കിംഗ് കോബ്രയുടെ തൊലി. 15 ഡ്രാബ് നിറമുള്ളതും കറുത്ത അറ്റങ്ങളുള്ളതുമായ കവചങ്ങളാൽ തല മൂടപ്പെട്ടിരിക്കുന്നു. മൂക്ക് വൃത്താകൃതിയിലാണ്, നാവ് കറുത്തതാണ്. മുകളിലെ താടിയെല്ലിൽ രണ്ട് ഫാങ്ങുകളും 3–5 മാക്സില്ലർ പല്ലുകളും താഴത്തെ താടിയെല്ലിൽ രണ്ട് വരികളുള്ള പല്ലുകളുമുണ്ട്. മൂക്ക് രണ്ട് കവചങ്ങൾക്കിടയിലാണ്. വലിയ കണ്ണുകൾക്ക് സ്വർണ്ണ ഐറിസും വൃത്താകൃതിയിലുള്ള പ്യൂപ്പിളുകളുമുണ്ട്. ഓവൽ ആകൃതിയിലുള്ളതും ഒലിവ് പച്ച മിനുസമാർന്ന സ്കെയിലുകളും ഏറ്റവും താഴ്ന്ന രണ്ട് സ്കെയിലുകൾക്കിടയിൽ രണ്ട് കറുത്ത പാടുകളും കൊണ്ട് മൂടിയിരിക്കുന്നു. അതിന്റെ സിലിണ്ടർ വാൽ മുകളിൽ മഞ്ഞകലർന്ന പച്ചയും കറുപ്പ് അടയാളപ്പെടുത്തിയിരിക്കുന്നു. തലയ്ക്ക് മുകളിൽ ഒരു ജോഡി വലിയ ആൻസിപിറ്റൽ സ്കെയിലുകളും കഴുത്തിൽ 17 മുതൽ 19 വരികളുള്ള മിനുസമാർന്ന ചരിഞ്ഞ ചെതുമ്പലും ശരീരത്തിൽ 15 വരികളുമുണ്ട്. ചെവ്‌റോൺ ആകൃതിയിലുള്ള വെള്ള, മഞ്ഞ അല്ലെങ്കിൽ ബഫ് ബാറുകൾ ഉള്ള ഇവയ്ക്ക് ശൈശവാവസ്ഥയിൽ കറുത്തനിറാമാണ്. കിംഗ് കോബ്ര ലൈംഗികമായി ദ്വിരൂപമാണ്, ആണ പാമ്പുകൾ വലുതും ഇളം നിറമുള്ളവയുമാണ്. വലുപ്പത്തിലും വികസിതമായും ഇത് മറ്റ് കോബ്ര ഇനങ്ങളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്ന ഇവയ്ക്ക് നല്ല വലിപ്പവും കഴുത്തിൽ ഇടുങ്ങിയതും നീളമുള്ളതുമായ വരയുമുണ്ട്. വളർച്ചയെത്തിയ പാമ്പിന്റെ തല വളരെ വലുതും കാഴ്ചയ്ക്ക് ഭീമാകാരവുമാണ്. നിലവിലുള്ള മിക്ക പാമ്പുകളേയും പോലെ, മാക്രോസ്റ്റമി കാരണം, വലിയ ഇരകളെ വിഴുങ്ങാൻ അതിന്റെ താടിയെല്ലുകൾ വികസിപ്പിക്കാൻ ഇതിന് കഴിയും. ഇതിന് പ്രോട്ടീഗ്ലിഫ് ഡെന്റിഷൻ ഉണ്ട്, അതിനർത്ഥം വായയുടെ മുൻഭാഗത്ത് രണ്ട് ഹ്രസ്വവും സ്ഥിരവുമായ ഫാങ്ങുകളാണുള്ളത്, ഇത് ഇരയിലേക്ക് വിഷം കടത്തിവിടുന്നു. കൊളുബ്രിഡുകളുടെയും എലാപിഡുകളുടെയും സാധാരണ "ഒൻപത് പ്ലേറ്റ്" ക്രമീകരണത്തിന് പിന്നിലാണ് ഇത് രാജവ്മ്പാലയ്ക്ക് സവിശേഷമായുള്ളതാണ്. സ്വഭാവവും ആവാസവ്യവസ്ഥയും File:KingCobraFayrer.jpg മറ്റ് പാമ്പുകളെപ്പോലെ, ഒരു രാജവെമ്പാലയ്ക്കും അതിന്റെ നാവിലൂടെ രാസവിവരങ്ങൾ ലഭിക്കുന്നു, നാവിൽക്കൂറ്റി ലഭിക്കുന്ന ഗന്ധകണികകൾ വായയുടെ തലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ഒരു സെൻസറി റിസപ്റ്ററിലേക്ക് (ജേക്കബ്സന്റെ അവയവം) മാറ്റുന്നു. ഇരയുടെ ഗന്ധം കണ്ടെത്തുമ്പോൾ, ഇരയുടെ സ്ഥാനം അളക്കാൻ സാധിക്കുന്നു, നാവിന്റെ ഇരട്ട ഫോർക്കുകൾ സ്റ്റീരിയോയായി പ്രവർത്തിക്കുന്നു. ഇത് നിലത്തുനിന്നുള്ള വൈബ്രേഷൻ അനുഭവിക്കുകയും ഏകദേശം 100 മീറ്റർ (330 അടി) അകലെനിന്നു പോലും ഇരയെ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു. പ്രതിരോധം രാജവെമ്പാലയെ ആക്രമണസ്വഭാവവിയായി കണക്കാക്കുന്നില്ല. ഇത് സാധാരണയായി മനുഷ്യരെ ഒഴിവാക്കുകയും അസ്വസ്ഥമാകുമ്പോൾ തെന്നിമാറുകയും ചെയ്യുന്നു, പക്ഷേ മുട്ടയ്ക്ക് കാവലിരിക്കുന്ന കാലത്ത് ആക്രമണാത്മകമായി പ്രതിരോധിക്കുകയും അതിക്രമിച്ചുകടക്കുന്നവരെ അതിവേഗം ആക്രമിക്കുകയും ചെയ്യുന്നു. പരിഭ്രാന്തരാകുമ്പോൾ, അത് ശരീരത്തിന്റെ മുൻഭാഗം ഉയർത്തുന്നു, ഹുഡ് നീട്ടുന്നു, പത്തിയും കാണിച്ച് ഹിസ് ശബ്ദമുണ്ടാക്കുന്നു. സിംഗപ്പൂരിൽ കണ്ടുമുട്ടിയ വൈൽഡ് കിംഗ് കോബ്രകൾ ശാന്തമാണെന്ന് തോന്നിയെങ്കിലും വളർത്തുമ്പോൾ സ്വയം പ്രതിരോധത്തിൽ ഏർപ്പെട്ടു. രാജവെമ്പാലയുടെ വിഷം ന്യൂറോടോക്സിക് ആണ്. കടിയേറ്റ് 30 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാം. ഇവ കടിച്ച ഇരകളിൽ ഭൂരിഭാഗവും പാമ്പ് മന്ത്രവാദികളാണ്. രാജവെമ്പാലയുടെ കടിയേറ്റത് വളരെ അപൂർവമാണെന്ന് തായ്‌ലൻഡിലെ ആശുപത്രി രേഖകൾ സൂചിപ്പിക്കുന്നു. അടുത്ത് വരുന്ന വസ്തുക്കളിലൂടെയോ പെട്ടെന്നുള്ള ചലനങ്ങളിലൂടെയോ ഇവയെ എളുപ്പത്തിൽ പ്രകോപിപ്പിക്കാം. ശരീരം ഉയർത്തുമ്പോൾ, രാജവെമ്പാലയ്ക്ക് ഇനിയും ദൂരത്തേക്ക് ആക്രമിക്കാൻ മുന്നോട്ട് പോകാൻ കഴിയും, മാത്രമല്ല ആളുകൾ സുരക്ഷിത മേഖലയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാം. ഒരൊറ്റ ആക്രമണത്തിൽ ഇതിന് ഒന്നിലധികം കടികൾ നൽകാൻ കഴിയും. മറ്റ് പല പാമ്പുകളേക്കാളും വളരെ താഴ്ന്ന പിച്ചാണ് കിംഗ് കോബ്രയുടെ ഹിസ്, അതിനാൽ പലരും അതിന്റെ വിളിയെ ഹിസ് എന്നതിലുപരി ഒരു "അലർച്ച" യോട് ഉപമിക്കുന്നു. 7,500 ഹെർട്സിനടുത്ത് പ്രബലമായ ആവൃത്തിയോടുകൂടിയ 3,000 മുതൽ 13,000 ഹെർട്സ് വരെയുള്ള വിശാലമായ ആവൃത്തിയിലുള്ളതാണ് മിക്ക പാമ്പുകളുടെയും ഹിസ്സിസ്, കിംഗ് കോബ്ര ഗ്രോളുകളിൽ 2,500 ഹെർട്സ്സിന് താഴെയുള്ള ആവൃത്തികളാണുള്ളത്, 600 ഹെർട്സ്സിന് സമീപമുള്ള ആധിപത്യ ആവൃത്തി, വളരെ കുറവാണ് മനുഷ്യ ശബ്‌ദത്തോടടുക്കുന്ന ആവൃത്തി. താരതമ്യ ശരീരഘടനാപരമായ മോർഫോമെട്രിക് വിശകലനം ട്രാച്ചൽ ഡിവർട്ടിക്യുലയുടെ കണ്ടെത്തലിന് കാരണമായി, ഇത് കിംഗ് കോബ്രയിലും അതിന്റെ ഇരയായ ചേരയിലും ലോ-ഫ്രീക്വൻസി അനുരണന അറകളായി പ്രവർത്തിക്കുന്നു. വിഷം thumb|രാജവെമ്പാലയുടെ വിഷപല്ലുകൾ തലയോട്ടിയിൽ ഗബൂൺ അണലി എന്നൊരു ഇനം പാമ്പു കഴിഞ്ഞാൽ ഇരയുടെ ദേഹത്തേയ്ക്ക് ഒറ്റത്തവണ ഏറ്റവും അധികം വിഷം കുത്തിവയ്ക്കുന്നതു രാജവെമ്പാലയാണ്. രാജവെമ്പാലയുടെ കടിയേറ്റ ചില കേസുകൾ  അനുസരിച്ച് 15 മിനിറ്റിനുള്ളിൽ‌ അല്ലെങ്കിൽ‌ അതിൽ‌ കുറഞ്ഞ സമയത്തിനുള്ളിൽ‌ മരണം സംഭവിക്കുന്നു.വിഷവീര്യത്തിൽ മറ്റ് പാമ്പുകളെ അപേക്ഷിച്ച് രാജവെമ്പാല പിന്നിൽ ആണെങ്കിലും ഒരു കടിയിൽ കുത്തിവെയ്ക്കുന്ന വിഷത്തിന്റെ അളവ് വളരെ വലുതായതിനാൽ വേഗം മരണം സംഭവിക്കുന്നു. ഈ വിഷത്തിനു ഏകദേശം 20 പേരെയൊ അല്ലെങ്കിൽ ഒരു ആനയെയൊ കൊല്ലാൻ സാധിക്കും. സൈറ്റോടോക്സിനുകളും ന്യൂറോടോക്സിനുകളും ആൽഫ-ന്യൂറോടോക്സിനുകളും ത്രീ ഫിംഗർ വിഷവസ്തുക്കളും അടങ്ങിയതാണ് കിംഗ് കോബ്രയുടെ വിഷം. മറ്റ് ഘടകങ്ങൾക്ക് കാർഡിയോടോക്സിക് ഇഫക്റ്റുകൾ ഉണ്ട്. പോസ്റ്റോർബിറ്റൽ വിഷം ഗ്രന്ഥികൾ എന്ന ശരീരഘടന ഗ്രന്ഥികളിലാണ് ഇതിന്റെ വിഷം ഉത്പാദിപ്പിക്കുന്നത്. ഇതിന് 420 മില്ലീഗ്രാം വരെ ഒരു കടിയിൽ എത്തിക്കാൻ കഴിയും (ഡ്രൈ വെയ്റ്റ് 400-600 മില്ലീഗ്രാം മൊത്തത്തിൽ)  ഇൻട്രാവൈനസ് കുത്തിവയ്പ്പിലൂടെ 1.28 mg/kg ആണ് LD50 വിഷാംശം എലികളിൽ കണ്ടത് 1.5 മുതൽ 1.7 വരെ mg/kg subcutaneous injection വഴിയും 1.644 mg/kgഇൻട്രാപെരിറ്റോണിയൽ കുത്തിവയ്പ്പിലൂടെയും ലഭിച്ചു. ഗവേഷണ ആവശ്യങ്ങൾക്കായി 1 ഗ്രാം വരെ വിഷം കറന്നെടുക്കാനും സാധിച്ചു. വിഷവസ്തുക്കൾ ഇരയുടെ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്നു, ഇതിന്റെ ഫലമായി കടുത്ത വേദന, കാഴ്ച മങ്ങൽ, വെർട്ടിഗോ, മയക്കം, ഒടുവിൽ പക്ഷാഘാതം എന്നിവ ഉണ്ടാകുന്നു. വിഷബാധ ഗുരുതരമായതെങ്കിൽ, അത് പുരോഗമിക്കുമ്പോൾ ഹൃദയ തകർച്ചയും തുടർന്ന് കോമയിലാവുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായ തകരാറുമൂലം മരണം ഉടൻ വരുന്നു. വിഷബാധ ഉണ്ടായാൽ 30 മിനിട്ടിനകം മരിക്കാം. വിഷത്തിന്റെ ഒരു ഭാഗമായ ഒഹനിൻ എന്ന ഒരു പ്രോട്ടീൻ ഘടകം സസ്തനികളിൽ ഹൈപ്പോലോക്കോമോഷനും ഹൈപ്പെറാൽജെസിയയക്കും കാരണമാകുന്നു. ഈ ലക്ഷണങ്ങളെ തിരിച്ചാക്കാൻ വലിയ അളവിൽ പ്രതിവിഷം ആവശ്യമായി വന്നേക്കാം. ഇക്വിനിൽ നിന്നും ലഭ്യമാക്കുന്ന പോളിവാലന്റ് പ്രതിവിഷം ഹാഫ്കൈൻ ഇൻസ്റ്റിറ്റ്യൂട്ടും കിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിൻ ആൻഡ് റിസർച്ചും ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. തായ് റെഡ്ക്രോസ് സൊസൈറ്റി നിർമ്മിക്കുന്ന ഒരു പോളിവാലന്റ് ആന്റിവനോമിന് കിംഗ് കോബ്രയുടെ വിഷം നിർവീര്യമാക്കാൻ കഴിയും. തായ്ലൻഡിൽ, മഞ്ഞളിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന ഒരു സംയുക്തം ഇവയുടെവിഷത്തിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. മരണം ഒഴിവാക്കാൻ ശരിയായതും പെട്ടെന്നുള്ളതുമായ ചികിത്സകൾ നിർണ്ണായകമാണ്. വിഷബാധയ്ക്കുശേഷം ഒരാളെ പത്തുദിവസത്തെ ആശുപത്രിവാസത്തിനുശേഷം വിജയകരമായി രക്ഷിച്ചിട്ടുണ്ട്. രാജവെമ്പാലയുടെ എല്ലാ കടിയും വിഷബാധയ്ക്ക് കാരണമാകണമെന്നില്ല, പക്ഷേ അവ എല്ലായ്പ്പോഴും ചികിൽസ വേണ്ടതായിത്തന്നെ കണക്കാക്കപ്പെടുന്നു. ക്ലിനിക്കൽ മരണനിരക്ക് വിവിധ പ്രദേശങ്ങൾക്കിടയിൽ വ്യത്യാസപ്പെടുകയും പ്രാദേശിക മെഡിക്കൽ പുരോഗതി പോലുള്ള പല ഘടകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. കിംഗ് കോബ്രാ കടിയേറ്റതിന് ലഭിച്ച 35 രോഗികളിൽ 10 മരണങ്ങൾ ഒരു തായ് സർവേ റിപ്പോർട്ട് ചെയ്യുന്നു. മരണനിരക്ക് (28%) മറ്റ് കോബ്ര ഇനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അഡ്‌ലെയ്ഡ് സർവകലാശാലയിലെ ക്ലിനിക്കൽ ടോക്സിനോളജി വകുപ്പ് ഈ പാമ്പിന്റെ കടിയ്ക്ക് ചികിത്സിക്കപ്പെടാത്ത അവസരത്തിൽ 50-60% മരണനിരക്കാണെന്ന് പറയുന്നു, ഇത് സൂചിപ്പിക്കുന്നത് പാമ്പിന് വിഷമില്ലാത്ത അളവിൽ കടിയേറ്റാൽ പകുതിയോളം അവസരമുണ്ടെന്നാണ്. പ്രത്യുൽപാദനം ഇണചേരലിനുശേഷം പെൺപാമ്പ് 50 മുതൽ 59 ദിവസത്തിനുശേഷം മുട്ടകൾ ഇടുന്നു. മാർച്ച് അവസാനം മുതൽ മെയ് അവസാനം വരെ ഉണങ്ങിയ ഇല ലിറ്റർ ഉപയോഗിച്ച് കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പാണ് കിംഗ് കോബ്ര. മിക്ക കൂടുകളും മരങ്ങളുടെ ചുവട്ടിലാണ് ഉണ്ടാക്കുക. 55 സെന്റിമീറ്റർ (22 ഇഞ്ച്) വരെ ഉയരത്തിലും 140 സെന്റിമീറ്റർ (55 ഇഞ്ച്) വീതിയിലും. അവയിൽ പല പാളികളാണുള്ളത്, മിക്കവാറും ഒരു അറയുമുണ്ടാകും. അതിൽ പെൺപാമ്പ് മുട്ടയിടുന്നു. 7 മുതൽ 43 വരെ മുട്ടകൾ ഉള്ളതിൽ 66 മുതൽ 105 ദിവസം വരെ ഇൻകുബേഷൻ കാലയളവിനുശേഷം 6 മുതൽ 38 വരെ മുട്ടകൾ വിരിയും കൂടുകൾക്കുള്ളിലെ താപനില സ്ഥിരമല്ലെങ്കിലും 13.5 മുതൽ 37.4 ° C വരെ (56.3 മുതൽ 99.3 ° F വരെ) ഉയരം അനുസരിച്ച് വ്യത്യാസപ്പെടുന്നു. രണ്ട് മുതൽ 77 ദിവസം വരെ പെൺപാമ്പ് കൂടുണ്ടാക്കുന്നു. വിരിയുന്ന കുഞ്ഞുങ്ങൾക്ക് 37.5 മുതൽ 58.5 സെന്റിമീറ്റർ വരെ (14.8 മുതൽ 23.0 ഇഞ്ച് വരെ) നീളവും 9 മുതൽ 38 ഗ്രാം വരെ (0.32 മുതൽ 1.34 ഔൺസ് വരെ) ഭാരവുമുണ്ട്. വിരിഞ്ഞ കുഞ്ഞുങ്ങളുടെ വിഷം മുതിർന്ന പാമ്പുകളുടേതുപൊലെ ശക്തമാണ്. തിളങ്ങുന്ന അവയുടെ നിറങ്ങൾ പക്വത പ്രാപിക്കുമ്പോൾ പലപ്പോഴും മങ്ങുന്നു. അവർ ജാഗരൂകരാണ്, അസ്വസ്ഥരാകുന്നുവെങ്കിൽ വളരെ ആക്രമണകാരികളാണ്. ശരാശരി ആയുസ്സ് 20 വർഷമാണ്. ആവാസം File:Ophiophagus hannah2.jpg രാജവെമ്പാല പ്രധാനമായും വസിച്ചുപോരുന്നത് ഇന്ത്യൻ ഉപഭൂഖണ്ഡം (ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗം, ശ്രീലങ്ക എന്നിവ ഒഴികെ), ദക്ഷിണ ചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകളിലാണ് ‍. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പർവ്വതപ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്നും 6500 അടിവരെ ഉയരത്തിൽ രാജവെമ്പാലയുടെ സാന്നിദ്ധ്യം കാണപ്പെടുന്നുണ്ട്. വനനശീകരണം നിമിത്തവും ഔഷധാവിശ്യത്തിനെന്ന പേരിൽ വൻ തോതിൽ കൊന്നൊടുക്കുന്നതുകൊണ്ടും രാജവെമ്പാലയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഈ ജീവി ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്. തടാകങ്ങളും അരുവികളും നിറഞ്ഞ ഭൂപ്രകൃതിയിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന രാജവെമ്പാലയ്ക്ക് ഉത്‌പ്ലവിക്കുവാനുള്ള കഴിവുകൾ കൂടിയുണ്ടു്. വയനാട്ടിലെ കാടുകളിൽ രാജവെമ്പാല ധാരാളമായുണ്ട്. കർണാടകയിലെ അഗുംബെ വനമേഖലയിലും ഇവ ധാരാളമായി കാണപ്പെടുന്നു. ബ്രഹ്മഗിരി വനങ്ങളിലും ഇവ വസിക്കുന്നു. പൊതുവേ മഹാരാഷ്ട്ര മുതൽ കേരളം വരെയുള്ള പശ്ചിമഘട്ടത്തിൽ ഇവയെ കാണപ്പെടാറുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലും തായ്‌ലാൻഡ്‌, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലെ ഈർപ്പമുള്ള കാടുകളിലും ഇവയുണ്ട്. പരന്ന ഭൂമിയിൽ മുട്ടയിട്ട ശേഷം കരിയില കൊണ്ടു മൂടി അതിനു മുകളിൽ അടയിരിയ്ക്കുന്നു. ഇങ്ങനെ കൂടുണ്ടാക്കുന്ന ഏക പാമ്പ്‌ രാജവെമ്പാലയാണ്. കരിയിലക്കൂനയ്ക്കുള്ളിലെ താപനില 27 ഡിഗ്രി സെൽഷ്യസ് ആണെന്നു ചെന്നൈ സ്നേക്ക് പാർക്കിലെ റോമുലസ് വിറ്റെക്കറുടെ ഡോക്യുമെൻടറിയിൽ കാണുന്നു. വിരിയുന്നതിനു തൊട്ടു മുമ്പ് തള്ളപ്പാമ്പ്‌ സ്ഥലം വിടുന്നു.അടയിരിക്കുന്ന പെൺരാജവെമ്പാല വളരെ അപകടകാരിയാണ്. കർണാടകയിലും കേരളത്തിലെ കൊട്ടിയൂരും ഇവയുടെ മുട്ട വിരിയിച്ച് എടുത്തിട്ടുണ്ട്.. സാധാരണയായി 60 മുതൽ 80 ദിവസം വരെ വേണം മുട്ടകൾ വിരിയാൻ. തായ്‌ലൻഡിലെ കോ സാങ് (Koh Sang) എന്ന ഗ്രാമത്തിലെ വീടുകളിൽ രാജവെമ്പാലകളെ വളർത്തുന്നുണ്ട്. കൊച്ചു കുട്ടികൾ പോലും അവിടെ ഇതിനെ കൈകാര്യം ചെയ്യുന്നു. ടൂറിസ്റ്റുകൾക്ക് മുമ്പിൽ ഇവയെ പ്രദർശിപ്പിച്ചു ഗ്രാമീണർ പണമുണ്ടാക്കുന്നു. ഈ ഗ്രാമത്തെപ്പറ്റിയുള്ള ഡോക്യുമെണ്ടറികൾ ലഭ്യമാണ്. ഇരതേടൽ ഇതര നാഗങ്ങളെ പോലെ രാജവെമ്പാലയും അഗ്രം പിളർന്ന നാക്കുകൊണ്ടു മണം പിടിക്കുന്നു. എകദേശം 300 അടിദൂരെയുള്ള ഇരയെപ്പോലും ശ്രദ്ധിക്കാനാകും മട്ടിൽ കൃത്യതയുള്ള കാഴ്ചശക്തിയും, പ്രകമ്പനങ്ങൾ പൊടുന്നനെ തിരിച്ചറിയുവാനുള്ള കഴിവും, ബുദ്ധിശക്തിയും രാജവെമ്പാലയെ നല്ലൊരു വേട്ടക്കാരനാക്കുന്നു. ഇരയെ വിഷം പ്രയോഗിച്ചു കീഴ്‌പ്പെടുത്തിയ ശേഷം വിഴുങ്ങുകയാണു പതിവ്. വിഷം ദഹനസഹായിയായി കൂടി പ്രവർത്തിക്കുന്നു. മറ്റു പാമ്പുകളെപ്പോലെത്തന്നെ കീഴ്‌താടിയെല്ലുകൾ സ്ഥാനഭ്രംശനം ചെയ്തുകൊണ്ട് സ്വന്തം തലയേക്കാൾ വലിപ്പമുള്ള ഇരകളെ കൂടി വിഴുങ്ങുവാൻ രാജവെമ്പാലയ്ക്കു സാധിക്കുന്നു. ഭക്ഷണം രാജവെമ്പാലയുടെ മുഖ്യ ആഹാരം മറ്റു പാമ്പുകൾ തന്നെയാണു്. ഇവയിൽ വിഷമുള്ളവയും ഇല്ലാത്തവും ഉൾപ്പെടുന്നു. എന്നിരുന്നാലും ആഹാരത്തിനു ദൌർലഭ്യം നേരിടുമ്പോൾ പല്ലി , ഉടുമ്പ് എലി മുതലായ ജീവികളെയും ഇരകളാക്കുന്നു. ആഹാരം ദഹിക്കുന്നതിനുള്ള കാലതാമസവും കുറഞ്ഞ മെറ്റബോളിസവും കാരണം വയർ നിറയെ ഒരിക്കൽ ആഹരിച്ചുകഴിഞ്ഞാൽ മാസങ്ങളോളം ഇവയ്ക്ക് ഇരതേടാതെ ജീവിക്കുവാനാകും. പകൽ സമയങ്ങളിൽ ഇരതേടുന്ന രാജവെമ്പാലയെ ദുർലഭമായെങ്കിലും രാത്രികാലങ്ങളിലും കാണാറുണ്ടു്. തന്മൂലം ഇവയെ Diurnal ജീവികളെന്നു തെറ്റായി വ്യാഖ്യാനിച്ചു കാണപ്പെടാറുണ്ട്. ഇന്ത്യൻ കോബ്ര, ബാൻഡഡ് ക്രെയ്റ്റ്, ചേര, പൈത്തൺസ്, ഗ്രീൻ വിപ്പ് പാമ്പ്, കീൽബാക്ക്, ബാൻഡഡ് ചെന്നായ പാമ്പ്, ബ്ലൈത്തിന്റെ ജാലികാ പാമ്പ് എന്നിവയുൾപ്പെടെയുള്ള മറ്റ് പാമ്പുകളും ഉരഗങ്ങളുമാണ് കിംഗ് കോബ്രയുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്നത്. ഗന്ധം പിന്തുടർന്ന് മലബാർ പിറ്റ് വൈപ്പർ, ഹമ്പ്-നോസ്ഡ് പിറ്റ് വൈപ്പർ എന്നിവയേയും ഇത് വേട്ടയാടുന്നു. സിംഗപ്പൂരിൽ, ഒരു ക്ലൗഡ് മോണിറ്ററെ വിഴുങ്ങുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. അസാധാരണമാണെങ്കിലും ചില സന്ദർഭങ്ങളിൽ, ഇവ ഇരയെ പേശി ശരീരം ഉപയോഗിച്ച് മുറുക്കിക്കൊല്ലാറുണ്ട്. thumb|രാജവെമ്പാല വിഷബാധയുടെ ഉദാഹരണങ്ങൾ ലൂക്ക് യെമാൻ ബ്രിട്ടണിലെ ഒരു രാജവെമ്പാല കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധൻ  ഇന്ത്യയിലെ രാജവെമ്പാലകളെ കുറിച്ച് ലൂക്കയ്ക്ക് പരിചയമുണ്ടായിരുന്നു. കൂടുതൽ രാജവെമ്പാലകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളർത്തുന്നതിനും അദ്ദേഹം യു.കെയിൽ സ്വന്തമായി കിംഗ് കോബ്ര സങ്കേതം ആരംഭിച്ചു. ലൂക്കിനെ തന്റെ ‘പ്രിയപ്പെട്ട’ രാജവെമ്പാലയായ “എൽവിസ്” കടിച്ചു, പത്ത് മിനിറ്റിനുള്ളിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു. തായ് സ്‌നേക്ക് ഷോ അവതാരകന്റെ ഇളയ സഹോദരൻ 10 മിനിറ്റിനുള്ളിൽ ഒരു കിംഗ് കോബ്രയിൽ നിന്ന് കടിയേറ്റ് കൊല്ലപ്പെട്ടു. കേരളത്തിൽ തന്നെ ഈറ്റവെട്ടാൻ പോയ ആദിവാസി കുടുംബത്തിലെ ഗൃഹനാഥനെ രാജവെമ്പാല കടിച്ച് മരിച്ച കഥ തട്ടേക്കാട്ട് വന്യജീവി സങ്കേതത്തിലെ വനപാലകർ പറഞ്ഞിട്ടുണ്ട്. ഈറ്റ വെട്ടുന്നതിനിടെ പെട്ടെന്ന് മുന്നിൽപെട്ട രാജവെമ്പാല പത്തിവിടർത്തിയപ്പോൾ, ഒരു ഈറ്റകഷ്ണം എടുത്ത് അതിനെ കുത്തിയ ആദിവാസിയെയാണ് അന്ന് പാമ്പു കടിച്ചത്. അയാൾ ‘അയ്യോ’ എന്നു നിലവിളിച്ച് ഏതാനും ചുവടുകൾ ഓടുകയും അവിടെ വീണു മരിക്കുകയും ചെയ്തു. ഇതിനു ദൃക്സാക്ഷിയായിരുന്ന ഇദ്ദേഹത്തിന്റെ മകന് ഇതോടെ സംസാരശേഷി നഷ്ടപ്പെട്ടു. ഇയാളും പിന്നീട് മരിച്ചു (എന്നാൽ ഈ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല) . ഏതാനും വർഷം മുമ്പ്, തൃശൂർ ചിമ്മിണി വനാതിർത്തിയിൽ തളച്ചിരുന്ന ചൂലൂർ രവി എന്ന ആന ഭ്രാന്തിളകിയ മട്ടിൽ ചിന്നം വിളിച്ചു ബഹളം വയ്ക്കുകയും ഏതാനും മണിക്കൂറുകൾക്കു ശേഷം ചെരിയുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ ഈ ആനയുടെ ശരീരത്തിൽ രാജവെമ്പാലയുടെ വിഷം കണ്ടെത്തിയിരുന്നു. രാജവെമ്പാല കടിച്ച് കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന മരണമാണ് തിരുവനന്തപുരം മൃഗശാലയിലേത്. രാജ്യത്ത് വിരലിലെണ്ണാവുന്ന മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. രാജവെമ്പാലയുടെ ആവാസ വ്യവസ്ഥ പൊതുവേ ഉൾവനത്തിലാണെന്നതാണ് കാരണം.തീറ്റ കൊടുക്കുന്നതിനിടെയാണ് മൃഗശാലയിലെ ജീവനക്കാരൻ കാട്ടാക്കട അമ്പൂരി സ്വദേശി ഹർഷാദ് (45) രാജവെമ്പാലയുടെ കടിയേറ്റു മരിച്ചത്.https://www.manoramanews.com/news/kerala/2021/07/01/first-king-cobra-bite-death-in-kerala.amp.html നിലനിൽപ്പിന്റെ ഭീഷണികൾ തെക്കുകിഴക്കൻ ഏഷ്യയിൽ, വനനശീകരണവും കാർഷിക ഭൂമിയുടെ വ്യാപനവും മൂലം ആവാസവ്യവസ്ഥയുടെ നാശമാണ് കിംഗ് കോബ്രയെ പ്രധാനമായും ഭീഷണിപ്പെടുത്തുന്നത്. മാംസം, ചർമ്മം, ചൈനീസ് പരമ്പരാഗത വൈദ്യശാസ്ത്രം എന്നിവയ്ക്കായി വേട്ടയാടുന്നതും ഇത് ഭീഷണിപ്പെടുത്തുന്നു. സംരക്ഷണം CITES അനുബന്ധം II ൽ കിംഗ് കോബ്ര പട്ടികപ്പെടുത്തിയിട്ടുണ്ട്. ചൈനയിലും വിയറ്റ്നാമിലും ഇത് സംരക്ഷിക്കപ്പെടുന്നു. ഇന്ത്യയിൽ, 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ II പ്രകാരമാണ് ഇതിനെ സംരക്ഷിക്കുന്നത്. ഒരു രാജവെമ്പാലയെ കൊല്ലുന്നത് ആറ് വർഷം വരെ തടവിന് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. സാംസ്കാരിക പ്രാധാന്യം മ്യാൻമറിലെ ഒരു ആചാരത്തിൽ ഒരു രാജവെമ്പാലയും ഒരു പെൺ പാമ്പുകാരനും ഉൾപ്പെടുന്നു. സാധാരണയായി മൂന്ന് ചിത്രങ്ങളുള്ള പച്ചകുത്തുകയും ആചാരത്തിന്റെ അവസാനത്തിൽ പാമ്പിനെ തലയുടെ മുകളിൽ ചുംബിക്കുകയും ചെയ്യുന്ന പുരോഹിതയാണ് മന്ത്രവാദിനി പക്കോക്കു വംശത്തിലെ അംഗങ്ങൾ ആഴ്ചയിൽ കുത്തിവയ്പിൽ അവരുടെ മുകൾ ഭാഗത്ത് കോബ്ര വിഷം കലർത്തി മഷി ചേർത്ത് പച്ചകുത്തുന്നു, ശാസ്ത്രീയ തെളിവുകളൊന്നും ഇതിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും ഇത് പാമ്പിൽ നിന്ന് സംരക്ഷിക്കാൻ സാധ്യതയുണ്ട് എന്നു വിശ്വസിക്കുന്നു. ചിത്രശാല ഇതും കാണുക പാമ്പ്‌ പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം വിഷചികിത്സ ബിഗ് ഫോർ (പാമ്പുകൾ) അവലംബം പുറത്തേക്കുള്ള കണ്ണികൾ Ophiophagus hannah Research and Information വർഗ്ഗം:വിഷമുള്ള പാമ്പുകൾ വർഗ്ഗം:വംശനാശം നേരിടുന്ന ജീവികൾ വർഗ്ഗം:കേരളത്തിലെ വിഷപ്പാമ്പുകൾ വർഗ്ഗം:ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ വർഗ്ഗം:വിയറ്റ്നാമിലെ ഉരഗങ്ങൾ വർഗ്ഗം:ഫിലിപ്പീൻസിലെ ഉരഗങ്ങൾ വർഗ്ഗം:തായ്‌ലാന്റിലെ ഉരഗങ്ങൾ വർഗ്ഗം:നേപ്പാളിലെ ഉരഗങ്ങൾ വർഗ്ഗം:ബർമ്മയിലെ ഉരഗങ്ങൾ വർഗ്ഗം:മലേഷ്യയിലെ ഉരഗങ്ങൾ വർഗ്ഗം:ലാവോസിലെ ഉരഗങ്ങൾ വർഗ്ഗം:ഇന്തോനേഷ്യയിലെ ഉരഗങ്ങൾ വർഗ്ഗം:ഇന്ത്യയിലെ ഉരഗങ്ങൾ വർഗ്ഗം:കംബോഡിയയിലെ ഉരഗങ്ങൾ വർഗ്ഗം:ബംഗ്ലാദേശിലെ ഉരഗങ്ങൾ വർഗ്ഗം:ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ള ജീവികൾ
ഇന്ത്യയുടെ ഭരണഘടന
https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന
150px|thumb|right|Constitution of India as of 1957 (Hindi) right|180px ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന (English: Constitution of India). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്രഭരണത്തിനായുള്ള നിർദേശകതത്ത്വങ്ങൾ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.(അനുഛേദങ്ങൾ ആകെ ഇതുവരെ യഥാർത്ഥത്തിൽ 470) 1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു. രൂപവത്കരണ പശ്ചാത്തലം 1946-ലെ കാബിനെറ്റ്‌ മിഷൻ പദ്ധതിയുടെ കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്‌. ഈ സഭ, പതിമൂന്നു കമ്മിറ്റികൾ ചേർന്നതായിരുന്നു. ഈ സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്ന് അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി. സഭയുടെ ഉദ്ഘാടനയോഗം 1946 ഡിസംബർ 9-ന് ചേർന്നു.1949 നവംബർ 26 വരെ സഭ പ്രവർത്തിച്ചു. ഡോ.സച്ചിദാനന്ദ സിൻഹ ആയിരുന്നു സഭയുടെ അന്നത്തെ താത്കാലിക ചെയർമാൻ. 1946 ഡിസംബർ 11-ന് ‍ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.സഭയുടെ നിയമോപദേഷ്ടാവ് ശ്രീ ബി.എൻ. റാവു ആയിരുന്നു. 29 ഓഗസ്റ്റ് 1947-ന് സഭ, അന്നത്തെ നിയമമന്ത്രി ആയിരുന്ന ഡോ.ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്‌) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ‌. ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു . ഇവയിൽ 114 ദിവസവും കരട് ഭരണഘടനയുടെ ചർച്ചയായിരുന്നു നടന്നത്. കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടു. 2,437 ഭേദഗതികൾ തീരുമാനിക്കപ്പെട്ടു. ഭരണഘടനയുടെ ആദ്യപകർപ്പ്‌ 1948 ഫെബ്രുവരി 28 ന് പ്രസിദ്ധീകരിച്ചു. 1949 നവംബർ 26-ന്‌ ഘടകസഭ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഇന്ത്യയിൽ നിയമ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയിൽ സഭയുടെ അംഗങ്ങൾ ഒപ്പുവെക്കുന്നത് 1950 ജനുവരി 24-നാണ്‌‍. തുടർ‍ന്ന് ഭരണഘടനാ പ്രഖ്യാപനവും ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. ഇതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു. ഘടകസഭയുടെ അന്തിമ അംഗീകാരം ലഭിക്കുമ്പോൾ ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും 8 പട്ടികകളും മാത്രമാണു ണ്ടായിരുന്നത്‌. ഇപ്പോൾ, 444-ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌. ഏറ്റവും അധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും ഇന്ത്യയുടെ തന്നെ. ഭരണഘടനാനിർമ്മാണസഭയിൽ നടന്ന ചർച്ചകൾ ഭരണഘടനയുടെ അർത്ഥം മനസ്സിലാക്കാൻ ഏറ്റവും സഹായകമായവയാണ്. പ്രത്യേകതകൾ ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്. 25 ഭാഗങ്ങൾ, 470 അനുഛേദങ്ങൾ, 12 പട്ടികകൾ ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു. ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തിരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌. പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു. ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു. പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു. ഒരു സ്വതന്ത്രനീതിന്യായ വ്യവസ്ഥിതി നിർമ്മിച്ചു. ഭരണഘടനാ ശിൽപി ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശിൽപി ഡോ.ബി.ആർ.അംബേദ്കർ ആണ്. ഭരണഘടന ആമുഖം thumb|ആമുഖത്തിന്റെ മൂലപാഠം. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് "നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ“ എന്ന വാക്കുകളോടെയാണ്. ഒറ്റ വാക്യത്തിലുള്ള ഒന്നാണ് ഈ ആമുഖം. എങ്കിലും ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൌഢമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. മതേതരം (secular) എന്ന വാക്ക് നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം 1976-ൽ ആണ് കൂട്ടിച്ചേർക്കപ്പെട്ടത്. എന്നാൽ ഭരണഘടന എന്നും മതേതരമായിരുന്നു എന്നും ഈ മാറ്റം മുൻപു തന്നെ അന്തർലീനമായിരുന്ന ഒരു തത്ത്വത്തെ കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളു എന്നും പറയപ്പെടുന്നു. ഭരണഘടനയുടെ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണെന്ന് പറയപ്പെടുന്നു. അതിന്റെ വ്യവസ്ഥകളുടെ അർത്ഥവ്യാപ്തി മനസ്സിലാക്കാനും ഭരണഘടനയുടെ അടിസ്ഥാനശിലകളായ തത്ത്വങ്ങൾ മനസ്സിലാക്കുവാനും ആമുഖത്തിനുള്ള സ്ഥാനം ചെറുതല്ല. ആമുഖം എഴുതിയത് ശ്രീ ജവഹർലാൽ നെഹ്രുവാണ്. ആമുഖം ഇപ്രകാരമാണ്: ഭാഗങ്ങൾ ഭാഗം 1 (അനുഛേദങ്ങൾ 1-4) യൂണിയനും അതിന്റെ ഭൂപ്രദേശങ്ങളും ഭരണഘടനയുടെ ഒന്നാം ഭാഗം ഇന്ത്യ എന്ന രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും പ്രവശ്യകളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. “ഇന്ത്യ” സംസ്ഥാനങ്ങളുടെ കൂട്ടായ്മയായിരിക്കുമെന്ന് ഭരണഘടന നിജപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രവശ്യകളുടെയും ഭൂമിശാസ്ത്രപരമായ അതിരുകൾ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്നു. ഒരു പുതിയ സംസ്ഥാനം രൂപവത്കരിക്കാനും, നിലവിലുള്ള സംസ്ഥാനങ്ങളുടെ അതിരുകൾ പുനർനിർ‌ണ്ണയിക്കാനുമുള്ള നിയമനിർമ്മാണം പാർലമന്റാണ് നടത്തേണ്ടത്. എന്നാൽ അത്തരം നിയമനിർമ്മാണത്തിനടിസ്ഥാനമായ ബിൽ ഏതൊക്കെ സംസ്ഥാനങ്ങളെ ആ പുനർനിർ‌ണ്ണയം ബാധിക്കുമോ, അവയുടെ നിയമസഭകൾക്കയച്ച് അവയുടെ അഭിപ്രായങ്ങൾ കൂടി വ്യക്തമാക്കിയതിനു ശേഷം രാഷ്ട്രപതിയുടെ ശുപാർശയോടെ മാത്രമെ പരിഗണിക്കാവൂ എന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇത്തരം പുനർനിർ‌ണ്ണയങ്ങൾ ഭരണഘടനയിലെ പട്ടികകൾക്ക് മാറ്റം വരുത്തുമെങ്കിലും ഭരണഘടനാഭേദഗതിയായി കണാക്കാക്കപ്പെടുന്നില്ല. ഭരണഘടന രൂപപ്പെട്ടപ്പോൾ മൂന്നു തരത്തിലുള്ള സംസ്ഥാനങ്ങളാണ് രൂപപ്പെടുത്തിയത്. അവ ഒന്നാം പട്ടികയിലെ എ, ബി, സി എന്ന ഭാഗങ്ങളിലാണിവ ചേർത്തിരുന്നത്. എ ഭാഗം സംസ്ഥാനങ്ങൾ പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളായിരുന്നു. അവിടെ തിരഞ്ഞെടുത്ത നിയമസഭയും ഗവർണറുമാണുണ്ടായിരുന്നത്. ബി ഭാഗമാകട്ടെ, പഴയ നാട്ടുരാജ്യങ്ങളോ (ഉദാ: മൈസൂർ ) നാട്ടുരാജ്യങ്ങളുടെ കൂട്ടങ്ങളോ (ഉദാ: തിരുവതാംകൂർ-കൊച്ചി) ആയിരുന്നു. അവിടെ തിരഞ്ഞെടുത്ത നിയമസഭയും, നാട്ടു രാജ്യത്തിന്റെ രാജാവായിരുന്ന രാജപ്രമുഖനുമാണുണ്ടായിരുന്നത്. സി ഭാഗത്തിലാകട്ടെ ചീഫ് കമ്മീഷണറുടെ കീഴിലുള്ള പ്രദേശങ്ങളും ചില ചെറിയ നാട്ടു രാജ്യങ്ങളുമാണുണ്ടായിരുന്നത്. ഭരണഘടന രൂപപ്പെട്ട സ്വതന്ത്രഭാരതത്തിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതെ തുടർന്ന് ജസ്റ്റിസ് ഫസൽ അലിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പുനർ‌സംഘടനാ കമ്മീഷനെ 1953-ൽ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർ‌ദ്ദേശമനുസരിച്ചാണ് 1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനർനിർ‌ണ്ണയിച്ച് സംസ്ഥാന പുനർ‌സംഘടനാ നിയമം പാസാക്കപ്പെട്ടത്. 1956-നു് ശേഷം സംസ്ഥാനങ്ങളുടെയും കേന്ദ്ര പ്രവശ്യകളുടെയും അതിരുകൾ പുന:ക്രമീകരിച്ച് പല നിയമങ്ങളും ഉണ്ടായി. 1959 - ആന്ധ്രപ്രദേശ് മദ്രാസ് (അതിർത്തി പുനർനിർ‌ണ്ണയ) നിയമം 1959 - രാജസ്ഥാൻ മദ്ധ്യപ്രദേശ് (ഭൂമി കൈമാറ്റ) നിയമം 1960 - ബോംബെ (പുനർ‌സംഘടനാ) നിയമം 1960 - പിടിച്ചെടുത്ത പ്രദേശങ്ങൾ (കൂട്ടിച്ചേർക്കൽ നിയമം) 1962 - നാഗലാന്റ് സംസ്ഥാന നിയമം 1966 - പഞ്ചാബ് (പുനർ‌സംഘടനാ) നിയമം 1968 - ആന്ധ്രപ്രദേശ് മൈസൂർ (ഭൂമി കൈമാറ്റ) നിയമം 1970 - ഹിമാചൽ പ്രദേശ് സംസ്ഥാന നിയമം 1970 - ബിഹാർ ഉത്തർപ്രദേശ് (അതിർത്തി പുനർനിർ‌ണ്ണയ) നിയമം 1971 - വടക്ക്കിഴക്കൻ പ്രദേശം (പുനർ‌സംഘടനാ) നിയമം 1979 - ഹരിയാന-ഉത്തർപ്രദേശ് (അതിർത്തി പുനർനിർ‌ണ്ണയ) നിയമം 1986 - മിസോറാം സംസ്ഥാന നിയമം 1986 - അരുണാചൽ പ്രദേശ് സംസ്ഥാന നിയമം 1987 - ഗോവ-ദാമൻ-ദ്യൂ പുനർ‌സംഘടനാനിയമം 2000 - ബിഹാർ (പുനർ‌സംഘടനാ) നിയമം 2000 - മദ്ധ്യപ്രദേശ് (പുനർ‌സംഘടനാ) നിയമം 2000 - ഉത്തർപ്രദേശ് (പുനർ‌സംഘടനാ) നിയമം ഏറ്റവുമൊടുവിൽ രൂപപ്പെട്ട തെലങ്കാന ഉൾപ്പെടെ ഇന്ത്യയിൽ ഇന്ന് 28 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണപ്രദേശവും ഉണ്ട്. രാഷ്‌ട്രം, രാഷ്‌ട്രഘടകപ്രദേശങ്ങൾ, സംസ്‌ഥാനങ്ങൾ 1. രാഷ്‌ട്ര നാമവും, രാഷ്‌ട്രഘടകങ്ങളും 2. പുതിയ സംസ്ഥാനങ്ങളുടെ പ്രവേശനം / സ്‌ഥാപനം 2A. (നിലവിലില്ല) 3. പുതിയ സംസ്ഥാനങ്ങളുടെ രൂപവത്കരണവും, നിലവിലെ സംസ്ഥാനങ്ങളുടെ പേര്‌, വിസ്‌തൃതി, അതിരു് എന്നിവയിലെ പുനർനിർണ്ണയവും. 4.ഒന്നും നാലും ഷെഡ്യൂളുകൾ ഭേദഗതി ചെയ്യുന്നതിനും അനുബന്ധവും ആകസ്മികവും അനന്തരവുമായ കാര്യങ്ങളിൽ വ്യവസ്ഥ ചെയ്യുന്നതിനായി ആർട്ടിക്കിൾ 2, 3 എന്നിവയ്ക്ക് കീഴിൽ ഉണ്ടാക്കിയ നിയമങ്ങൾ ഭാഗം 2 (അനുഛേദങ്ങൾ 5-11) രാഷ്‌ട്ര പൗരത്വം<p> 5. ഭരണഘടനാ പ്രഖ്യാപന കാലത്തെ പൗരത്വം. 6. പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക്‌ കുടിയേറിപ്പാർത്ത (തിരിച്ചു വന്ന) ചില പ്രത്യേക വ്യക്തികൾക്കുള്ള പൗരത്വാവകാശം. 7. പാകിസ്താനിലേക്ക്‌ കുടിയേറിപ്പാർത്ത ചില പ്രത്യേക വ്യക്തികൾക്കുള്ള പൗരത്വാവകാശം. 8. ഇന്ത്യക്ക്‌ പുറത്ത്‌ താമസിക്കുന്ന ചില പ്രത്യേക ഇന്ത്യൻ വംശജർക്കുള്ള പൗരത്വാവകാശം. 9. ഒരു വ്യക്തി സ്വയം, ഒരു വിദേശരാജ്യത്തെ പൗരത്വം നേടുകയാണെങ്കിൽ, അയാൾക്ക്‌ ഇന്ത്യൻ പൗരത്വം നിഷേധിക്കപ്പെടുന്നു. 10. പൗരത്വാവകാശത്തിന്റെ തുടർച്ച. 11. പാർലമെന്റ്‌, നിയമമുപയോഗിച്ച്‌ പൗരത്വാവകാശം നിയന്ത്രിക്കുന്നു. ഭാഗം 3 (അനുഛേദങ്ങൾ 12-35) ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങൾ 12. ഭരണകൂടം എന്നതിന്റെ നിർവചനം 13. മൌലികാവകാശങ്ങൾക്ക് വിരുദ്ധമായ നിയമങ്ങൾ അസാധു സമത്വത്തിനുള്ള അവകാശം (14-18) 14. നിയമത്തിനു മുന്നിലെ സമത്വം 15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം. 16. പൊതുതൊഴിലവസരങ്ങളിലെ സമത്വം. (എങ്കിലും, ചില തൊഴിൽ പദവികൾ പിന്നോക്കവിഭാഗങ്ങൾക്ക്‌ മാറ്റി വെച്ചിട്ടുണ്ട്‌). 17. തൊട്ടുകൂടായ്മയുടെ (അയിത്തം) നിഷ്‌കാസനം. 18.ബഹുമതികൾ നിർത്തലാക്കൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22) 19. ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം. B. നിരായുധരായി, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം. C. സംഘടനകളും, പ്രസ്ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം. D. ഇന്ത്യാരാജ്യത്തുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം. E. ഇന്ത്യയുടെ ഏത്‌ ഭാഗത്തും താമസിക്കാനും, നിലകൊള്ളാനുമുള്ള സ്വാതന്ത്ര്യം. F.(ഒഴിവാക്കിയത്). G. ഇഷ്‌ടമുള്ള ജോലി മാന്യമായി ചെയ്യുന്നതിനുള്ള / സ്വന്തമായ വ്യവസായം, കച്ചവടം തുടങ്ങിയവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം. 20. കുറ്റകൃത്യം ചെയ്‌തവരെ സംബന്ധിച്ചുള്ള സംരക്ഷണം. 21. ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം. 21A. വിദ്യാഭ്യാസത്തിനുള്ള അവകാശം 22. ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്നുമുള്ള ഉപദേശമില്ലാതെയുള്ള അറസ്‌റ്റുകളിൽ നിന്നും തടങ്കലിൽ നിന്നുമുള്ള സംരക്ഷണം. ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം (23-24) 23. നിർബന്ധിത വേല നിരോധിക്കുന്നു. 24. ബാലവേല നിരോധിക്കുന്നു. മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28) 25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം. 1)ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്. 2)ഈ വകുപ്പ് a.മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ തേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ b.സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങൾ ഹിന്ദുമതത്തിലെ എല്ല്ലാവിഭാഗങ്ങൾക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടുള്ളതോ ആയ ഏതെങ്കിലും നിയമനിർമ്മാണത്തെ തടസപ്പെടുത്തുന്നില്ല. വിശദീകരണം 1: കൃപാൺ ധരിയ്കുന്നത് സിഖു് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു. വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറീച്ചുള്ള പരാമർശം ബുദ്ധ, ജൈന സിഖു് മതങ്ങൾക്കും ബാധകമാണ്. 26. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം. ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങൾക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിയ്ക്കും. a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങൾ തുടങ്ങുവാനും പ്രവർത്തിപ്പിയ്ക്കാനുമുള്ള അവകാശം b.മതപരമായ പ്രവർത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം c.movable ഓ immovable ഓ ആയ property കൈവശം വയ്ക്കുന്നതിനുള്ള അവകാശം. d.നിയമാനുസൃതം അത്തരം പ്രോപ്പര്ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം. 27. മതത്തിന്റെ പരിപോഷണത്തിനോ ഉന്നമനത്തിനോ ആയി നിർബന്ധിതമായ നികുതികളോ പിരിവുകളോ നൽകുന്നതിൽ നിന്നും ഒഴിവാകുവാനുള്ള അവകാശം. 28. ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങളും, മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം. 1) സംസ്ഥാന സർക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവൃത്തിയ്ക്കുന്ന സ്ഥാപനങ്ങളിൽ മതബോധനം നടത്താൻ പാടുള്ളതല്ല 2) വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ളതൊന്നും സംസ്ഥാനം നടത്തുന്നതും മതബോധം അവശ്യമായിട്ടുള്ള ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടുള്ളതും ആയ സ്ഥാപനങ്ങൾക്ക് ബാധകമല്ല. 3) സംസ്ഥാനം അംഗീകരിച്ചിട്ടുള്ളതോ സംസ്ഥാന ധനസഹായം ലഭിയ്ക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാർത്ഥിയുടേയോ വിദ്യാർത്ഥി മൈനറാണെങ്കിൽ കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. സാംസ്‌കാരിക-വിദ്യാഭ്യാസ അവകാശങ്ങൾ (29-31) 29. ന്യൂനപക്ഷ വിഭാഗങ്ങളുടെ താൽപര്യങ്ങളുടെ സംരക്ഷണം. 1) സ്വന്തമായി ഭാഷയോ ലിപിയോ സംസ്കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനോ അല്ലെങ്കിൽ അവരുടെ ഉപവിഭാഗങ്ങൾക്കോ അത് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. 2) സംസ്ഥാനം നടത്തുന്നതൊ സംസ്ഥാനധനസഹായം ലഭിയ്ക്കുന്നതോ ആയ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതം,വർഗ്ഗം,ജാതി ഇവയുടെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിയ്ക്കുവാൻ‍ പാടുള്ളതല്ല. 30. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങുന്നതിനും, നടത്തുന്നതിനും ന്യൂനപക്ഷവിഭാഗങ്ങൾക്കുള്ള അവകാശം. 1) മതന്യൂനപക്ഷങ്ങൾക്കും ഭാഷന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിയ്ക്കുവാനും ഭരിയ്ക്കുവാനും അവകാശമുണ്ട് 1A)സംസ്ഥാനം മേല്പ്പറഞ്ഞതുപോലെയുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ സംസ്ഥാനം നിശ്ചയിക്കുന്ന തുക മേല്പറഞ്ഞ അവകാശത്തെ നിഷേധിക്കുന്നതാവരുത്. 2) ഇത്തരം സംസ്ഥാനങ്ങൾക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കിൽ, ഭാഷാ-മത മൈനോറിറ്റി മാനേജ്മെന്റിന്റെ കീഴിലെന്ന കാരണത്താൽ യാതൊരു വിവേചനവും കാണിക്കാൻ പാടില്ല. 31. 1978-ലെ 44-ആം ഭേദഗതി വഴി എടുത്തു മാറ്റി. ഭരണഘടനയിൽ ഇടപെടുന്നതിനുള്ള അവകാശം (32-35) 32. പാർട്ട്‌-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ പ്രയോഗവൽകരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകൾ. 32A. (നിലവിലില്ല). 33. പാർട്ട്‌-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ ഭേദഗതി ചെയ്യുന്നതിനു പാർലമെന്റിനുള്ള അധികാരം. 34. 35. പാർട്ട്‌-3ലെ പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടുള്ള / ഇടപെട്ടുള്ള നിയമനിർമ്മാണാധികാരം. ഭാഗം 4 (അനുഛേദങ്ങൾ 36-51) രാഷ്‌ട്ര നയങ്ങൾക്കുള്ള അടിസ്ഥാന തത്ത്വങ്ങൾ 36. നിർവചനം 37. ഈ ഭാഗത്ത്‌ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളുടെ പ്രയോഗവൽകരണം. 38. ജനങ്ങളുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് രാഷ്‌ട്രം സാമൂഹ്യവ്യവസ്ഥിതി ഉറപ്പ്‌ വരുത്തണം. 39. നയരൂപവത്കരണത്തിന് രാഷ്‌ട്രം പിന്തുടരേണ്ട ചില പ്രത്യേക അടിസ്ഥാനതത്വങ്ങൾ 39A. തുല്യനീതിയും, സൗജന്യ നിയമ സഹായവും. 40. ഗ്രാമപഞ്ചായത്തുകളുടെ രൂപവത്കരണം 41. പ്രത്യേക സാഹചര്യങ്ങളിലെ പൊതുസഹായത്തിനും, തൊഴിലിനും, വിദ്യാഭ്യാസത്തിനുമുള്ള അവകാശം. 42. 43. തൊഴിലാളികൾക്കുള്ള ജീവിതവരുമാനം തുടങ്ങിയവ. 43A. വ്യവസായ നടത്തിപ്പിൾ തൊഴിലാളികളുടെ പങ്കാളിത്തം. 44. പൗരന്മാർക്കുള്ള ഏക സിവിൽ കോഡ്‌ 45. കുട്ടികൾക്ക്‌ നിർബന്ധിത-സൗജന്യ വിദ്യാഭ്യാസം 46. പട്ടിക ജാതി, പട്ടികവർഗ്ഗ എന്നിവരുടെയും മറ്റു പിന്നോക്ക മേഖലയിലുള്ളവരുടെയും സാമ്പത്തിക വിദ്യാഭ്യാസ പുരോഗതി. 47. പൊതുജനങ്ങളുടെ ആരോഗ്യത്തിന്റെ പുരോഗതിക്കും, പോഷകനിലവാരവും, ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിലും രാഷ്‌ട്രത്തിന്റെ ദൌത്യം. മദ്യതിന്റെയും മയക്കുമരുന്നിന്റെയും നിരോധനം 48. കന്നുകാലികളുടെ ബലി നിരോധനം 48A. വനം, വന്യമൃഗ സംരക്ഷണവും പ്രകൃതിയുടെ ഉന്നമനവും സംരക്ഷണവും. 49. ദേശീയപ്രാധാന്യമുള്ള വസ്‌തുക്കളുടെയും, സ്ഥലങ്ങളുടെയും ചരിത്രസ്‌മാരകങ്ങളുടെയും സംരക്ഷണം. 50.എക്സിക്യൂട്ടീവിൽ നിന്ന് ജുഡീഷ്യറിയെ വേർതിരിക്കുക 51. അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും ഉന്നമനം. ഭാഗം 4എ (അനുഛേദം‍ 51A) ഇന്ത്യൻ പൗരന്റെ കടമകൾ (1976-ലെ 42ആം ഭേദഗതി വഴി കൂട്ടിച്ചേർത്തത്‌) 51A. മൗലിക ധർമ്മങ്ങൾ ഭാഗം 5 (അനുഛേദങ്ങൾ 52-151) രാഷ്ട്രതല ഭരണസംവിധാനം 52.രാഷ്ട്രപതി 61. രാഷ്ട്രപതിയുടെ കുറ്റവിചാരണ / പുറത്താക്കൽ നടപടിക്രമം. 63. ഉപരാഷ്ട്രപതി 72. പൊതുമാപ്പ് കൊടുക്കാനുള്ള രാഷ്ട്രപതിയുടെ അവകാശം. 76. അറ്റോണി ജനറൽ ഓഫ് ഇന്ത്യ 108. സംയുക്ത സമ്മേളനം. 110. മണിബില്ല് 112. ബഡ് ജറ്റ്(Annual Financial Statement) 123. ഓർഡിനൻസ്. 124. സുപ്രീം കോടതി 148. കണ്ട്രോളറും ഓഡിറ്റർ ജനറലും ഭാഗം 6 (അനുഛേദങ്ങൾ 152-237) സംസ്ഥാനതല ഭരണസംവിധാനം 213.Ordinance issued by the Governor. 214. ഹൈക്കോടതി 243 A. ഗ്രാമസഭ ഭാഗം 7 (അനുഛേദം‍ 238) ഒന്നാം പട്ടികയിൽ, ഭാഗം ബി-യിലെ സംസ്‌ഥാനങ്ങൾ ( 1956-ലെ ഏഴാം മാറ്റത്തിരുത്തലിലൂടെ ഈ ഭാഗം എടുത്തുമാറ്റി) ഭാഗം 8 (അനുഛേദങ്ങൾ 239-242) രാഷ്ട്രഘടക പ്രദേശങ്ങൾ (രാഷ്ട്രപതിഭരണ പ്രദേശങ്ങൾ) ഭാഗം 9 (അനുഛേദങ്ങൾ 243-243O) പഞ്ചായത്തുകൾ ഭാഗം 9എ (അനുഛേദങ്ങൾ 243P-243ZG) മുനിസിപ്പാലിറ്റികൾ ഭാഗം 10 (അനുഛേദങ്ങൾ 244-244A) പട്ടികപ്പെടുത്തിയതും ഗിരിവർഗ്ഗ പ്രദേശങ്ങളും ഭാഗം 11 (അനുഛേദങ്ങൾ 245-263) രാഷ്ട്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഭാഗം 12 (അനുഛേദങ്ങൾ 264-300A) സാമ്പത്തികം, സ്വത്ത്‌-വക, കരാർ. 280. ധനകാര്യ കമ്മീഷൻ ഭാഗം 13 (അനുഛേദങ്ങൾ 301-307) ഇന്ത്യൻ പരിധിക്കകത്തെ വ്യാപാരം, വാണിജ്യം, യാത്ര ഭാഗം 14 (അനുഛേദങ്ങൾ 308-323) രാഷ്ട്രത്തിനും സംസ്ഥാനങ്ങൾക്കും കീഴിലെ സേവനങ്ങൾ 315. UPSC - യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഭാഗം 14എ (അനുഛേദങ്ങൾ 323A-323B) നീതിന്യായ വകുപ്പ്‌ ഭാഗം 15 (അനുഛേദങ്ങൾ 324-329A) തിരഞ്ഞെടുപ്പ് 324. തിരഞ്ഞെടുപ്പ് കമ്മീഷൻ 326. യൂണിവേഴ്സൽ അഡ്ലട്ട് ഫ്രാൻഞ്ചയ്സ് ഭാഗം 16 (അനുഛേദങ്ങൾ 330-342) പ്രത്യേകവിഭാഗങ്ങൾക്കുള്ള പ്രത്യേകസംവരണങ്ങൾ 330. ലോക് സഭയിൽ പട്ടികജാതി / പട്ടികവർഗ സംവരണം 332. നിയമസഭയിൽ പട്ടികജാതി / പട്ടികവർഗ സംവരണം 338. പട്ടികജാതി 338 A. പട്ടികവർഗം ഭാഗം 17 (അനുഛേദങ്ങൾ 343-351) ഔദ്യോഗിക ഭാഷകൾ ഭാഗം 18 (അനുഛേദങ്ങൾ 352-360) അടിയന്തര അവസ്ഥാവിശേഷങ്ങൾ 352.ദേശീയ അടിയന്തരാവസ്ഥ 356.സംസ്ഥാന അടിയന്തരാവസ്ഥ 360. സാമ്പത്തിക അടിയന്തരാവസ്ഥ ഭാഗം 19 (അനുഛേദങ്ങൾ 361-367) മറ്റു പലവക അവസ്ഥാവിശേഷങ്ങൾ ഭാഗം 20 (അനുഛേദങ്ങൾ 368) 368. ഭരണഘടനയിലെ മാറ്റത്തിരുത്തലുകൾ ഭാഗം 21 (അനുഛേദങ്ങൾ 369-392) താൽകാലിക, മാറ്റങ്ങൾക്ക്‌ വിധേയമാകാവുന്ന, പ്രത്യേക അവസ്ഥാവിശേഷങ്ങൾ 370. ജമ്മു-കശ്മീർ സംസ്ഥാനത്തിനുള്ള പ്രത്യേക സംവിധാനം. ഭാഗം 22 (അനുഛേദങ്ങൾ 393-395) (ഭരണഘടന) തലക്കെട്ട്‌, പ്രഖ്യാപനം, ഹിന്ദിയിലേക്കുള്ള പരിവർത്തനം, തിരിച്ചെടുക്കൽ പട്ടികകൾ ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം പട്ടിക (അനുഛേദങ്ങൾ 1, 4) - ഇന്ത്യയുടെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും, അവയുടെ അതിരുകളും അതിരുകൾ പുനർനിർണയിക്കാൻ കൈക്കൊണ്ട നിയമങ്ങളുമാണ് ഈ പട്ടികയിൽ ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം പട്ടിക (അനുഛേദങ്ങൾ 59(3), 65(3), 75(6), 97, 125, 148(3), 158(3), 164(5), 186, 221) - രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ, ജഡ്ജുമാർ, സി.എ.ജി തുടങ്ങിയവരുടെ ശമ്പളവിവരങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം പട്ടിക (അനുഛേദങ്ങൾ 75(4), 99, 124(6), 148(2), 164(3), 188, 219) - ജഡ്ജിമാരും മറ്റു ഔദ്യോഗിക പദവികളിൽ ഇരിക്കുന്നവരും എടുക്കേണ്ട സത്യവാചകങ്ങളുടെ ഘടനയാണ് ഈ പട്ടികയിൽ ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ നാലാം പട്ടിക (അനുഛേദങ്ങൾ 4(1), 80(2)) - ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച രാജ്യസഭ സീറ്റുകളുടെ എണ്ണമാണ് ഈ പട്ടികയിൽ ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം പട്ടിക (അനുഛേദം 244(1)) - പട്ടികജാതി-പട്ടികവർഗങ്ങളുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകളാണ് ഈപട്ടികയിൽ ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ ആറാം പട്ടിക (അനുഛേദങ്ങൾ 244(2), 275(1)) - ആസ്സാം, മേഘാലയ, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകളാണ് ഈപട്ടികയിൽ ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക (അനുഛേദം 246) - യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് എന്നിവയടങ്ങിയതാണ് ഈ പട്ടിക. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക (അനുഛേദങ്ങൾ 344(1), 351) - ഔദ്യോഗികഭാഷകൾ. ഇന്ത്യൻ ഭരണഘടനയുടെ ഒമ്പതാം പട്ടിക (അനുഛേദം 31ബി) - ചില ആക്റ്റുകളുടെയും റഗുലേഷനുകളുടെയും സാധൂകരണം സംബന്ധിച്ചതാണ് ഈ പട്ടിക. ഇന്ത്യൻ ഭരണഘടനയുടെ പത്താം പട്ടിക (അനുഛേങ്ങൾ 102(2), 191(2)) - കൂറുമാറ്റക്കാരണത്തിന്മേലുള്ള അയോഗ്യത സംബന്ധിച്ച വ്യവസ്ഥകളാണ് ഈ പട്ടികയിൽ ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ പതിനൊന്നാം പട്ടിക (അനുഛേദം 243ജി) - പഞ്ചായത്തുകളുടെ അധികാരങ്ങളും അധികാരശക്തിയും ഉത്തരവാദിത്തങ്ങളുമാണ് ഈ പട്ടികയിൽ ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടിക (അനുഛേദം 243W) - മുൻസിപാലിറ്റികളുടെ അധികാരങ്ങളും അധികാരശക്തിയും ഉത്തരവാദിത്തങ്ങളുമാണ് ഈ പട്ടികയിൽ ഉള്ളത്. ഭേദഗതികൾ ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതികളെകുറിച്ച് പ്രതിപാദിക്കുന്നത് വകുപ്പ് 368ലാണ്. സുപ്രധാന മാറ്റങ്ങൾ താഴെകൊടുത്തിരിക്കുന്നു. ആമുഖം ഒരു പ്രാവശ്യം മാത്രമെ ഭേദഗതി ചെയ്തിട്ടുള്ളു. 1 - ആം ഭേദഗതി (1951) >ജന്മി സംബ്രദായം നിർത്തലാക്കി 42-ആം ഭേദഗതി (1976) >മിനി കോൺസ്റ്റിറ്റ്യൂഷൻ' എന്നാണ് ഈ ഭേദഗതിയെ പറയുന്നത്. >മതേരത്വം, സോഷ്യലിസം എന്നിവ ആമുഖത്തിൽ ചേർത്തു. >ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള പരമാധികാരം പാർലമെന്റിനു നൽകി. >51A. മൗലിക ധർമ്മങ്ങൾ കൂട്ടിചേർത്തു. >ഡയറക്റ്റീവ് പ്രിൻസിപ്പിൾസി (പാർട്ട് 4)നു മൗലിക അവകാശങ്ങളെ(പാർട്ട് 3)ക്കാൾ മുൻ ഗണന കൊടുത്തു. >ലോക സഭയുടെ കാലാവധി 6 വർഷമായി ഉയർത്തി. 44-ആം ഭേദഗതി (1978) > സ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തു. > ലോക സഭയുടെ കാലാവധി വീണ്ടും 5 വർഷമാക്കി. 52-ആം ഭേദഗതി (1985) >കൂറുമാറ്റ നിയമംകൊണ്ടുവന്നു. 61-ആം ഭേദഗതി (1989) > വോട്ടുചെയ്യൽ അവകാശത്തിന്റെ പ്രായം 21 നെ 18 ആക്കി കുറച്ചു. (രാജീവ് ഗാന്ധി) ലേഖനം 326 ഭേദഗതി. 69-ആം ഭേദഗതി (1992) > ഡെൽഹിയെ ഫെഡറൽ നാഷണൽ ക്യാപിറ്റൽ NCT ആയി പ്രഖ്യാപിച്ചു. 73-ആം ഭേദഗതി (1992) > പഞ്ചായത്തി രാജ്. > തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്തു. 84-ആം ഭേദഗതി (2000) > ഛത്തീസ്ഗഢ്, ഉത്തരാഞ്ചൽ, ഝാർഖണ്ഡ് എന്നിവ രൂപീകരിച്ചു. 86-ആം ഭേദഗതി (2002) > വിദ്യാഭ്യാസയത്തിനുള്ള അവകാശം. 21A ലേഖനം ചേർത്തു. 89-ആം ഭേദഗതി (2003) > പട്ടിക വർഗ്ഗകാർക്കുവേണ്ടി പ്രത്യേക ദേശീയ കമ്മീഷൻ രൂപീകരിച്ചു.ഹരിശ്രീ (മാതൃഭൂമി തൊഴിൽ വാർത്ത സ്പളിമെന്റ്), 09ജൂൺ 2012. 92-ആം ഭേദഗതി (2003) > 8-മത്തെ ഷെഡ്യൂളുൽ ബോഡൊ, ഡോഗ്രി, മൈഥിലി, സന്താൾ ഭാഷകൾ ചേർത്തു. 100-ആം ഭേദഗതി (2015) > (LBA) ബംഗ്ലാദേശുമായി ഭൂഭാഗങ്ങൾ കൈമാറുവാനുള്ള ഭൂമാന്ദ്യ ഉടമ്പടി 101-ആം ഭേദഗതി (2016) > (GST) ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് അവതരിപ്പിച്ചു 103-ആം ഭേദഗതി ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% 10%സംവരണം 104-ആം ഭേദഗതി 105-ആം ഭേദഗതി മറ്റു വിവരങ്ങൾ ഇന്ത്യക്ക് ആദ്യമായി ഒരു ഭരണഘടന വേണമെന്ന് നിർദേശിച്ചത് എം എൻ റോയ് ആണ്. ഭരണഘടനയുടെ ശില്പി ഡോ. ബി.ആർ. അംബേദ്കർ ആണ്. മൗലികാവകാശങ്ങളുടെ ശില്പി ശ്രീ സർദാർ വല്ലഭ്ഭായി പട്ടേൽ ആണ്. മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തെ ഇന്ത്യയുടെ മാഗ്നാകാർട്ട എന്നും ഭരണഘടനയുടെ ആണിക്കല്ല് എന്നും പറയുന്നു. ഇന്ത്യയുടെ 8-ആം ഷെഡ്യൂളിൽ 22 ഭാഷകളുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ അവകാശമുള്ള കൺകറന്റ് ലിസ്റ്റ് ഓസ്ട്രേലിയൻ ഭരണഘടന ആധാരമാക്കി ചേർത്തതാണ്. രാഷ്ട്രപതിയേയും ഹൈക്കോടതി- സുപ്രീം കോടതി ജഡ്ജിമാരേയും ഇംപീച്ച് ചെയ്യാനുള്ള ആശയം ആമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയതാണ്. മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയത് അമേരിക്കൻ ഭരണഘടനയെ ആധാരമാക്കിയാണ്. പാർലമെൻററി വ്യവസ്ഥ, ഏകപൗരത്വം എന്നിവ ബ്രിട്ടനെ മാതൃകയാക്കിയുള്ളതാണ്. മാർഗനിർദ്ദേശക തത്ത്വങ്ങൾ, രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് എന്നിവ അയർലന്റിൽനിന്നും കടമെടുത്തതാണ്. കേന്ദ്ര സർക്കാരിന്റെ റസിഡ്യുവറി പവർ കാനഡയെ മനസ്സിൽ കണ്ടുകൊണ്ടുള്ളതാണ്. മൗലിക കർത്തവ്യങ്ങൾ റഷ്യൻ ഭരണഘടനയിൽ നിന്നും കടംകൊണ്ടതാണ് ഭരണഘടനാ ഭേദഗതി എന്ന ആശയം ദക്ഷിണാഫ്രിക്കയിൽ നിന്ന് കടം കൊണ്ടതാണ്. പുറത്തേക്കുള്ള കണ്ണികൾ ഭാരതത്തിന്റെ ഭരണഘടന ഇന്ത്യയുടെ ഭരണഘടന മലയാളത്തിൽ അവലംബം വർഗ്ഗം:ഇന്ത്യയിലെ ഭരണം വർഗ്ഗം:ഇന്ത്യൻ ഭരണഘടന
അയ്യാവഴി
https://ml.wikipedia.org/wiki/അയ്യാവഴി
പത്തൊമ്പതാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി രൂപം പ്രാപിച്ച ഏകദൈവാധിഷ്ഠിതമായ മതവിഭാഗമാണ് അയ്യാവഴി (അച്ഛന്റെ അഥവാ ദൈവത്തിന്റെ വഴി). അയ്യാവഴി ഒരു പ്രത്യേക മതമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ദിവ്യശാസ്ത്രവും, ചടങ്ങുകളും, പുരാണവും ഹിന്ദു മതത്തിൽ നിന്നും ഒട്ടേറെ വേർപെട്ടു നില്ക്കുന്നതിനാലും, തെക്കൻ തമിഴ്‌നാട്ടിൽ അതിന്റെ വളർച്ച കാരണവും അയ്യാവഴി വിശ്വാസികൾ ഒരു പ്രത്യേക മതവിഭാഗമായി അറിയപ്പെടുന്നു. ഇന്ത്യാ സർക്കാർ ഇതുവരെ അയ്യാവഴിയെ ഒരു മതമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴും കാനേഷുമാരി കണക്കെടുപ്പിൽ അയ്യാവഴി വിശ്വാസികളെ ഹിന്ദുക്കളുടെ ഗണത്തിൽ പെടുത്തുന്നു. അയ്യാവഴി ഇന്ത്യയുടെ വിശ്വാസികൾ പല തെക്കൻ പ്രദേശങ്ങളിലും ഉണ്ടെങ്കിലും കൂടുതലും വിശ്വാസികൾ തമിഴ്‌നാട്ടിന്റെ തെക്കൻ ജില്ലകളിലാണ് (കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിൽ). അയ്യാവഴിയുടെ ആദ്യ കാല വളർച്ച പത്തൊൻപതാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭകളുടെ റിപ്പോർട്ടുകളിൽ പ്രതിപാദിച്ചിട്ടുണ്ടു്. വൈകുണ്ഠസ്വാമി ആണ് അയ്യാവഴിയുടെ സ്ഥാപകൻ. അയ്യാ വൈകുണ്ഡരുടെ ആശയങ്ങളും പ്രഭാഷണങ്ങളും അയ്യാവഴിയുടെ വളർച്ചയും പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ തമിഴ്സമുദായത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. തിരുവിതാംകൂറിൽ രൂക്ഷമായി നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്ക് ഒരു മറുപടിയായിരുന്നു ജാതി വ്യവസ്ഥയെ നിരാകരിച്ച അയ്യാ വൈകുണ്ഡരുടെ പ്രവർത്തികൾ. ഈ മതവിഭാഗത്തിന്റെ ഗ്രന്ഥസംഹിതകൾ അഖിലതിരട്ടു അമ്മാനെ അയ്യാ വൈകുണ്ട നാരായണരുടെ അവതാരമായി പറയുന്നു. അയ്യാവഴിയുടെ മുഖ്യഗ്രന്ഥങ്ങൾ അകിലതിരട്ടു അമ്മാനൈയും, അരുൾ നൂലുമാണ്. ഈ മതത്തിന്റെ ചിഹ്നം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും നാമവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ പതികൾ എന്നു് അറിയപ്പെടുന്നു. ചരിത്രം ഈ മതവിഭാഗം ആദ്യമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഉള്ള ജനങ്ങൾ സ്വമിത്തോപ്പിൽ (അക്കാലത്ത് 'പൂവണ്ടൻ തോപ്പ്') അയ്യാ വൈകുണ്ഡരെ ദർശിക്കാൻ എത്തിച്ചേർന്നതിൽ നിന്നും ഉണ്ടായി. ഇത്ര വമ്പിച്ച ജനക്കൂട്ടം ജാതിവ്യത്യാസം മറന്നു് ഒരുമിച്ചുകൂടുന്നതു് തിരുവിതാങ്കൂർ രാജ്യത്തിൽ ആദ്യമായിട്ടായിരുന്നു. സാമ്പത്തികമായി താരതമ്യേന താഴ്ന്ന തലത്തിൽ പെട്ട ആളുകളായിരുന്നു ഈ സമ്മേളനത്തിൽ പങ്കെടുത്തതു്. അയ്യാവഴിയുടെ വളർച്ച ആദ്യം മുതലേ ക്രൈസ്തവ മിഷനറിമാർക്ക് ഒരു വലിയ വെല്ലുവിളിയായിരുന്നു എന്നതു അവരുടെ റിപ്പോർട്ടുകളിൽനിന്നും തെളിയുന്നു. പി.സുന്ദരംസ്വമികള്, അയ്യാവൈകുണ്ഠനാഥർ (ജീവചരിത്രം), 2001, പേജ് 154, 156 പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിവരെ ദക്ഷിണതിരുവിതാങ്കൂറിലും തെക്കൻതമിഴ് നാട്ടിലും അയ്യാവഴി വിശ്വാസികളുടെ എണ്ണം സാവധാനം വർദ്ധിച്ചുകൊണ്ടിരുന്നു. സ്വതന്ത്രമായ ഒരു മതവിഭാഗം എന്ന നിലയിൽ അംഗീകരിക്കപ്പെട്ടുതുടങ്ങിയതോടെ വളർച്ചാനിരക്കും ക്രമേണ ഉയർന്നു. വൈകുണ്ഡരുടെ ഭൂലോക ജീവിത കാലത്തിനു ശേഷം, വൈകുണ്ഡരുടെ പഠനങ്ങളുടേയും രചനകളുടേയും അടിസ്ഥാനത്തിൽ അയ്യാവഴി പ്രചരിപ്പിക്കപ്പട്ടു. അയ്യാ വൈകുണ്ഡരുടെ അഞ്ചു ശിഷ്യന്മാരും (ശീശർ) അവരുടെ പിൻഗാമികളും അയ്യായുടെ ആശയങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെന്ന് പ്രചരിപ്പിച്ചു. ഈ കാലഘട്ടത്തിൽ സ്വാമിത്തോപ്പു പതിയിൽ പൈയ്യൻ വംശക്കാർ പൂജകൾ നിർവഹിക്കാൻ തുടങ്ങീ. മറ്റു പതികളിൽ ആ ഭാഗങ്ങളിൽ ജീവിച്ചു വന്ന അയ്യായുടെ വിശ്വാസികൾ പൂജകൾ നിർവഹിക്കാൻ തുടങ്ങീ. ഇതേ സമയത്ത് രാജ്യം മുഴുവനും വർഷാവർഷം നൂറ്കണക്കിന് നിഴൽ താങ്കലുകൾ ഉത്ഥാനം ചെയ്യപ്പട്ടൂ. അയ്യാവഴിയുടെ കഴിഞ്ഞ ഇരുപതു വർഷ ചരിത്രത്തിൽ ബാല പ്രജാപതി അഡിഗളാർക്ക് ഉചിതമായ പങ്ക് ഉണ്ട്. തമിഴ്നാടു മുതൽ മഹാരാഷ്ട്രാ വരെ പല നിഴൽ താങ്കൽകൾക്കും അദ്ദേഹം അടിസ്ഥാനം ഇട്ടിട്ടുണ്ട്. ദിവ്യ ശാസ്ത്രങ്ങളും പുണ്യസ്ഥലങ്ങളും അയ്യാവഴിയുടെ ദിവ്യഗ്രന്ഥങ്ങൾ അഖിലത്തിരട്ട് അമ്മണൈ അരുൾ നൂൽ എന്നിവയാണ്. ഭൂമി ഉണ്ടായത് മുതൽ നടന്നതും, ഇപ്പോൾ നടക്കുന്നതും ഇനി നടക്കാൻ പോകുന്നതുമായ ത്രികാല സംഭവങ്ങളെ ശ്രീനാരായണൻ‍ ലക്ഷ്മി ദേവിയോട് പറഞ്ഞുകൊടുക്കുന്നത് സ്വമിത്തോപ്പിൽ വെച്ച് ഹരി ഗോബാലൻ ശീശർ പ്രവചനമായ് കേട്ട് എഴുതി രൂപം കൊടുത്തതാണ് അഖിലത്തിരട്ട് അമ്മാനൈ എന്ന് വിശ്വസിക്കപ്പെടുന്നു. അരുൾ നൂലിന്റെ ഉല്പത്തിക്ക് പല വിശ്വാസങ്ങൾ ഉണ്ടെങ്കിലും ഇത് എഴുതിയത് ശീശർമാർ അല്ലെങ്കിൽ അരുളാളർകള് (ദിവ്യ ശക്തികൾ ലഭിച്ചവർ) ആണ് എന്നു വിശ്വസിക്കപ്പെടുന്നു. അരുൾ നൂലിൽ‍, അയ്യാവഴിയുടെ പ്രാർത്ഥനാശ്ലോകങ്ങൾ, സ്തുതിഗീതങ്ങൾ, പ്രാർത്ഥനാവിധികൾ, ചടങ്ങാചാരങ്ങൾ, ഘടനകൾ, പ്രവചനങ്ങൾ, എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. അയ്യാവഴിയിൽ വിശ്വസിക്കുന്നവർക്ക് അഞ്ചു പുണ്യസ്ഥലങ്ങൾ ഉണ്ട്. അവകൾ പതികൾ എന്ന് അറിയപ്പെടുന്നു. ഈ പതികളിൽ പഞ്ചപ്പതികൾ എന്നു അറിയപ്പെടുന്ന അഞ്ചു പതികളും പ്രധാനമാണ്. ഇവയല്ലാതെ, വഗൈപ്പതി, അവതാരപ്പതി (തിരുച്ചെന്ദൂർ) എന്നീ പതികളും ദിവ്യമായി കരുതുന്നുവെങ്കിലും, ഇവയ്ക്ക് പഞ്ചപ്പതികൾക്കു കൊടുക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല. എന്തായാലും അയ്യാവഴിയുടെ മത തലസ്ഥാനമായ സ്വമിത്തോപ്പ് പതിയിൽ കൊടുത്തിരിക്കുന്ന പതികളുടെ പട്ടികയിൽ ഇവയെ ചേർത്തിട്ടില്ല. പുണ്യ സ്ഥലങ്ങൾ അയ്യവഴിയുടെ പുണ്യ സ്ഥലങ്ങൾ : സ്വാമിത്തോപ്പു പതി അമ്പലപ്പതി മുട്ടപ്പതി താമരക്കുളം പതി പൂപ്പതി ഇതുകൂടാതെ വകപ്പതി, അവതാരപ്പതി എന്ന സ്ഥലങ്ങൾ അഖിലത്തിരട്ടു അമ്മനൈയിൽ പതി എന്ന സ്ഥാനം കൊടുത്തിട്ടില്ലങ്കിലും പുണ്യസ്ഥലങ്ങളായി അറിയപ്പെടുന്നു. അവലംബം വർഗ്ഗം:അയ്യാവഴി