title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
പൊൻകുന്നം വർക്കി
https://ml.wikipedia.org/wiki/പൊൻകുന്നം_വർക്കി
മലയാള ഭാഷയിലെ ശ്രദ്ധേയനായ ഒരു കഥാകൃത്തായിരുന്നു പൊൻകുന്നം വർക്കി (ജൂലെെ 1, 1910- ജൂലൈ 2, 2004). ജീവിതരേഖ 1910 ജൂലെെ 1ന് ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് വർക്കി ജനിച്ചത്‌. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കുടുംബം കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക്‌ താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. 'തിരുമുൽക്കാഴ്ച' എന്ന ഗദ്യകവിതയുമായാണ്‌ 1939-ൽ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു. കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. സി. പി. രാമസ്വാമി അയ്യരെ വിമർശിച്ചു മോഡൽ എന്ന കഥ എഴുതിയതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. ശബ്ദിക്കുന്ന കലപ്പ വളരെ പ്രസിദ്ധമായ രചനയാണ്. ആ വാഴ വെട്ട് പ്രസിദ്ധമായ കഥയാണ് .മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. മദ്യപാനത്തിനടിമായയിരുന്ന വർക്കി, ജീവിതത്തിന്റെ അവസാന പകുതിയിൽ രചനകൾ നടത്തിയിരുന്നില്ല. ഇടയ്ക്കിടെ ആനുകാലികങ്ങളിൽ സംഭാഷണങ്ങളോ ലേഖനങ്ങളോ ഇക്കാലത്ത്‌ രചിച്ചിരുന്നു. 2004 ജൂലൈ 2-ന്, തന്റെ 93-ആം ജന്മദിനത്തിന് പിറ്റേന്ന്, പാമ്പാടിയിലുള്ള വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കൃതികൾ അന്തിത്തിരി തിരുമുൽക്കാഴ്ച വികാരസദനം (ഒന്നാം ഭാഗം) വികാരസദനം (രണ്ടാം ഭാഗം) ആരാമം അണിയറഹൃദയനാദം നിവേദനം പൂജ പ്രേമവിപ്ലവം ഭർത്താവ് ഏഴകൾ ജേതാക്കൾ ശബ്ദിക്കുന്ന കലപ്പ ചെറുകഥകൾ അന്തോണീ നീയും അച്ചനായോടാ?, പാളേങ്കോടൻ, നോൺസെൻസ്, ഒരു പിശാചു കൂടി, രണ്ടു ചിത്രം, പള്ളിച്ചെരുപ്പ്, മോഡൽ.! വിത്തുകാള, ആ വാഴെവെട്ട് സമാഹാരങ്ങൾ ഇടിവണ്ടി, പൊട്ടിയ ഇഴകൾ, ശബ്ദിക്കുന്ന കലപ്പ അവലംബം വർഗ്ഗം:1911-ൽ ജനിച്ചവർ വർഗ്ഗം: 2004-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 1-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 2-ന് മരിച്ചവർ വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:മലയാളനാടകകൃത്തുക്കൾ വർഗ്ഗം:നിരീശ്വരവാദികൾ വർഗ്ഗം:വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
ഇസ്രയേൽ
https://ml.wikipedia.org/wiki/ഇസ്രയേൽ
ഏഷ്യയുടെ പടിഞ്ഞാറായി നിലകൊള്ളുന്ന ഒരു ജൂത-ജനാധിപത്യ രാഷ്ട്രമാണ് ഇസ്രയേൽ (/ˈɪzri.əl, -reɪ-/; [jisʁaˈʔel]; )The Jerusalem Law states that "Jerusalem, complete and united, is the capital of Israel" and the city serves as the seat of the government, home to the President's residence, government offices, supreme court, and parliament. United Nations Security Council Resolution 478 (20 August 1980; 14–0, U.S. abstaining) declared the Jerusalem Law "null and void" and called on member states to withdraw their diplomatic missions from Jerusalem (see ). See Status of Jerusalem for more information.. സ്റ്റേറ്റ് ഓഫ് ഇസ്രയേൽ എന്നാണ് ഔദ്യോഗികനാമം. വടക്ക് ലെബനാൻ, സിറിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാഷ്ട്രത്തിന്റെ കിഴക്ക് ജോർദാൻ നിലകൊള്ളുന്നു. പടിഞ്ഞാറൻ അതിർത്തിയിൽ ഈജിപ്തും മെഡിറ്ററേനിയൻ കടലും അതിരിടുന്ന ഇസ്രയേലിന്റെ തെക്ക് ഭാഗത്ത് ചെങ്കടലിലെ അഖബ ഉൾക്കടൽ ആണുള്ളത്. ലോകരാഷ്ട്രങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചിട്ടില്ലെങ്കിലും; അധിനിവിഷ്ട പ്രദേശമായ ഈസ്റ്റ് ജറൂസലം തങ്ങളുടെ തലസ്ഥാനമെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്Akram, Susan M., Michael Dumper, Michael Lynk, and Iain Scobbie, eds.. ചരിത്രപരമായി കാനാൻ, പലസ്തീൻ എന്നൊക്കെ വിളിക്കപ്പെടുന്ന സൗത്ത് ലെവന്റിലാണ് ഇസ്രയേൽ സ്ഥിതി ചെയ്യുന്നത്. വിവിധ ജൂതഗോത്രങ്ങൾ, അസീറിയക്കാർ, ബാബിലോണിയക്കാർ, പേർഷ്യക്കാർ, ഗ്രീക്കുകാർ, റോമക്കാർ, ബൈസാന്റിയക്കാർ എല്ലാം ഭരണം നടത്തിയിട്ടുള്ള പ്രദേശമായിരുന്നു ഇത്. പിന്നീട് ഇസ്‌ലാമിക ഖിലാഫത്തുകളുടെയും തുർക്കിയിലെ ഒട്ടോമൻ ഖിലാഫത്തിന്റെയും കീഴിലായിരുന്ന ഈ പ്രദേശം ഇടക്കാലത്ത് കുരിശുയുദ്ധക്കാരുടെ കീഴിലും ഉണ്ടായിരുന്നു. ഇസ്രയേൽ രൂപീകരണത്തിന് (1948) തൊട്ടുമുൻപ് ബ്രിട്ടീഷ് മാൻഡേറ്റിന് കീഴിലായിരുന്നു പ്രദേശം. പേരിന്റെ ചരിത്രം നൂറ്റാണ്ടുകളായി, ഇസ്രായേൽ ദേശം എന്ന പേര്, രാജ്യത്തേയും യഹൂദജനതയേയും പരാമർശിക്കാനായി ഉപയോഗിച്ചുപോരുന്നു. സ്വപ്നത്തിൽ ജയിച്ചതിനെ തുടർന്ന്, യഹൂദജനതയുടെ പിതാവായി കരുതപ്പെടുന്ന യാക്കോബ്, ഇസ്രായേൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതായി പറയുന്ന ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ വാക്യത്തിലാണ് (ഉല്പത്തി 32:28). ഈ പേരിന്റെ തുടക്കം. അതിന്റെ അർത്ഥത്തെക്കുറിച്ച് അഭിപ്രായ സമന്വയമില്ല. 'ഭരിക്കുക', 'ശക്തനായിരിക്കുക', 'അധികാരം പ്രയോഗിക്കുക' എന്നൊക്കെ അർത്ഥമുള്ള 'സരാർ' എന്ന ക്രിയാപദത്തിൽ നിന്നാണ് അതുണ്ടായതെന്നാണ് ഒരു പക്ഷം. 'ദൈവത്തിന്റെ കുമാരൻ', 'ദൈവം യുദ്ധം ചെയ്യുന്നു' എന്നുമൊക്കെ ഇതിന് അർത്ഥമാകാമെന്നും പറയുന്നവരുണ്ട്. എന്നാൽ ഏറ്റവും പ്രബലമായ അഭിപ്രായം ഇസ്രായേൽ എന്നാൽ 'രാത്രിയിൽ പുറപ്പെട്ടവൻ' എന്നാണു അർത്ഥം എന്നതാണ്. 'ഇസ്രാ‌' എന്നാൽ രാത്രി. യാക്കോബ് തന്റെ മാതാവിന്റെ ഉപദേശപ്രകാരം മാതുലനായ ലാബാന്റെ അടുക്കലേക്കു പുറപ്പെട്ടത്‌ രാത്രിയിൽ ആണ്. യാക്കോബിനു ആ പേര് ലഭിക്കുകയും ചെയ്തു. വാക്കിന്റെ കൃത്യമായ അർത്ഥമെന്തായാലും, യാക്കോബിൽ നിന്ന് ഉത്ഭവിച്ചതായി കരുതപ്പെടുന്ന ജനതക്ക് ഇസ്രായേൽ മക്കളെന്നും, ഇസ്രായേൽക്കാരെന്നുമൊക്കെ പേരുറച്ചു . ചരിത്രം thumb|left|മെർണപ്റ്റാ ശിലാഫലകം ഇസ്രായേലിനെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശങ്ങൾ രണ്ട് തരമാണ്. ഒന്ന് മത ഗ്രന്ഥങ്ങളിലുള്ള പരാമർശം, രണ്ട് മതേതരചരിത്ര രേഖകളിലുള്ള പരാമർശം. ചരിത്രരേഖകളിലുള്ള ആദ്യപരാമർശം 1200 ബി സി യിൽ ഈജിപ്റ്റിലെ മെർണപ്റ്റാ എന്ന ഭരണാധികാരിയുടെ കാലത്തുള്ള ഒരു ശിലാ ലിഖിതത്തിലാണ്. മൈക്കൽ ഡി കൂഗൻ (1998) ദി ഓക്സ്ഫോർഡ് ഹിസ്റ്ററി ഒഫ് ദി ബൈബ്ലിക്കൽ വേൾഡ് ജൂതമതത്തിന്റെയും ജൂത ജനതയുടെയും ചരിത്രം അതിപ്രാചീനമാണ്. പഴയ നിയമത്തിലെ അബ്രഹാമിൽ നിന്ന് തുടങ്ങുന്നതാണ് തങ്ങളുടെ പരമ്പരയെന്ന് ലോകത്തെവിടെയുമുള്ള ജൂതർ (യഹൂദർ)വിശ്വസിക്കുന്നു. ജൂതരുടെ പരമ്പരാഗത വിശ്വസമനുസരിച്ച് മെസപ്പൊട്ടേമിയ(ഇന്നത്തെ ഇറാഖി. ൽ)യിലെ ഊർ എന്ന ജന പദത്തിൽ നിന്ന് ഇസ്രയേലിന്റെ ചരിത്രം തുടങ്ങുന്നു.അബ്രഹാമിന്റെ മകൻ ഇസഹാക്ക്, ഇസഹാക്കിന്റെ മകൻ യാക്കോബ്, യാക്കോബിന്റെ പന്ത്രണ്ടു മക്കൾ എന്നിവരിലൂടെ ആ ജനത വളർന്നു പെരുകി. ദൈവം തന്നെയായ ഒരു അജ്ഞാത പുരുഷനുമായി മൽപിടുത്തത്തിൽ ഏർപ്പെട്ട യാക്കോബിന്, ദൈവം ഇസ്രയേൽ എന്ന് പേര് നൽകി. യാക്കോബും പന്ത്രണ്ടു മക്കളും പിന്നീട് ഈജിപ്തിലേക്ക് താമസമാക്കി. ആ പന്ത്രണ്ടു പേരുടെ അനന്തരവകാശികൾ പന്ത്രണ്ടു ഗോത്രങ്ങളായി വികസിച്ചു.ഏറെക്കാലം കഴിഞ്ഞപ്പോൾ ഈജിപ്തിലെ ഫറവോമാരിൽ ഒരാൾ ഇസ്രയേൽ ജനങ്ങളെ അടിമകളായി പീഠിപ്പിക്കുവാൻ തുടങ്ങി. മോശെ (moses) യുടെ നേതൃത്വത്തിൽ ഇസ്രയേൽജനം തങ്ങളുടെ മാതൃ-ദേശമായ കാനാനിലേക്ക് പുറപ്പാട് നടത്തി.ഈ സംഭവമാണ് പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തിൽ വിവരിക്കുന്നത് . ഒരു ജനതയെന്ന നിലയിൽ ഇസ്രയേലുകാരുടെ രൂപവത്കരണം സംഭവിച്ചത് മോശയുടെ നേതൃത്വത്തിലുള്ള പ്രയാണത്തോടെയാണ്. മരുഭൂമിയിലെ വർഷങ്ങൾ നീണ്ട യാത്രയ്ക്ക് ശേഷം അവർ കാനാൻ ദേശത്ത് എത്തി. ജോഷ്വയുടെ നേതൃത്വത്തിൽ അവിടം കീഴടക്കി താമസമുറപ്പിച്ചു. പന്ത്രണ്ടു ഗോത്രങ്ങളായി ഭൂമി പങ്കിടുകയും ചെയ്തു. അക്കാലത്ത് ന്യായാധിപൻമാർ എന്നറിയറിയപ്പെട്ട ഭരണാധിപൻമാരായിരുന്നു ഭരണം നടത്തിയിരുന്നത്.അതിനു ശേഷം സാവൂളിനെ പ്രാവാചകനായ സാമുവൽ വഴി ഇസ്രയേൽ രാജാവായി അഭിഷേകം ചെയ്തു. ദാവീദ്, മകൻ സോളമൻ, എന്നിവരായിരുന്നു തുടർന്നു വന്ന രാജാക്കൻമാർ. ദാവീദായിരുന്നു ഒരു രാഷ്ട്രമായി ഇസ്രയേലിനെ മാറ്റിയത്.ജറുസലേം പട്ടണം കീഴടക്കി തലസ്ഥാനമാക്കിയതും ദാവീദായിരുന്നു. സമാധാനവാദിയും നീതിമാനുമായ സോളമന്റെ കാലശേഷം ഇസ്രയേൽ രണ്ട് രാഷ്ട്രമായി പിളർന്നു.വടക്കുള്ള പത്ത് ഗോത്രങ്ങളടങ്ങിയ ഇസ്രയേലും തെക്കുള്ള രണ്ട് ഗോത്രങ്ങളടങ്ങിയ ജൂദായും (ഈ പന്ത്രണ്ട് ഗോത്രങ്ങളെപ്പറ്റി സ്വീകാര്യമായ ചരിത്ര വസ്തുതകളൊന്നുമില്ല). ബി.സി. എട്ടാം നൂറ്റാണ്ടിൽ അസ്സീറിയൻ ഭരണാധിപനായ ഷൽമാനെസർ അഞ്ചാമൻ ഇസ്രയേൽ പിടിച്ചടക്കി. ആറാം നൂറ്റാണ്ടിൽ ബാബിലോണിയൻ സേന ജൂദായും കീഴടക്കി. ജൂത ആരാധനാലയമായ ഒന്നാം ക്ഷേത്രം അവർ നശിപ്പിച്ചു.ജൂദയായിലെ (യൂദയാ) വരേണ്യർ ബാബിലോണിലേക്ക് പാലായനം ചെയ്തു.ബാബിലോണിയൻ അടിമത്തം (ബാബിലോൺ പ്രവാസം) എന്നാണ് ഇത് അറിയപ്പെടുന്നത്. എഴുപത് വർഷം കഴിഞ്ഞ് പേർഷ്യക്കാർ ബാബിലോൺ കീഴടക്കിയപ്പോൾ പാലായനം ചെയ്തവരിൽ ഒരു വിഭാഗം മാതൃദേശത്തേക്ക് മടങ്ങി. പേർഷ്യൻ രാജാവിന്റെ സഹായത്തോടെ അവർ രണ്ടാം ക്ഷേത്രം നിർമ്മിക്കുകയും ജൂത വിശ്വാസങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തു. പേർഷ്യക്കാരെ മാസിഡോണിയയിലെ അലക്സാൻഡർ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ മരണശേഷം സൈനികമേധാവിയായിരുന്ന സെല്ലക്കസ് സ്ഥാപിച്ച സെല്യൂസിഡ് സാമ്രാജ്യം പേർഷ്യൻ ലോകത്ത് ഗ്രീക്ക് സംസ്കാരം പ്രചരിപ്പിച്ചു. ഗ്രീക്ക് സംസ്കാരം സ്വീകരിച്ച ജൂതൻമാരുടെ സഹായത്തോടെ ജൂത ക്ഷേത്രത്തെ സ്യൂസ് ക്ഷേത്രമാക്കാൻ സെല്യൂസിഡ് ചക്രവർത്തിയായ ആന്റിയോക്കസ് എപ്പിഫേനേസ് നാലാമൻ ശ്രമിച്ചു. ഇതിനെ ജൂത വിശ്വാസത്തിൽ ഉറച്ചു നിന്നവർ എതിർത്തു. ഹാസ്മൊണേയിയൻ എന്ന സ്വതന്ത്ര ജൂത രാജവംശവും അവർ സ്ഥാപിച്ചു .ബി.സി. 165 മുതൽ 63 വരെ നിലനിന്ന ആ വംശം പിന്നീട് റോമാ സാമ്രാജ്യത്തിന്റെ സ്വാധീനത്തിലായി ഹാസ് മൊണേയിയൻ കുടുംബത്തെ പ്രഭുവംശീയ നായ ഹെറോദ് ഉന്മൂലനം ചെയ്തു.റോമാക്കാരുടെ സാമന്തനായാണ് ഹെറോദ് (ഹെറോദേസ്) ഭരണം നടത്തിയത്. ഹെറോദിന്റെ മരണശേഷം റോമാക്കാർ ജൂദയായിൽ നേരിട്ട് ഭരണം തുടങ്ങി. റോമാക്കാരുടെ ബഹുദൈവാരാധനയും ജൂതൻമാരുടെ ഏക ദൈവ ആരാധനയും തമ്മിൽ ഏറ്റുമുട്ടി. ഈ കാലത്താണ് യേശുവിന്റെ ജീവിതവും രക്തസാക്ഷിത്വവുമുണ്ടായത്. ഒരു ചെറു സംഘം ജൂതർക്കിടയിൽ മാത്രം പ്രചാരം നേടിയ യേശുവിന്റെ ആശയങ്ങൾ പിൻ കാലത്ത് ലോകമാസകലം ക്രിസ്തുമതമായി തീർന്നു. യഥാസ്ഥിതികരും റോമൻ പക്ഷപാതികളുമായ ജൂത പ്രമാണിമാരാണ് യേശുവിന്റെ ക്രൂശാരോഹണത്തിനു പിന്നിൽ പ്രവർത്തിച്ചത്. എ.ഡി. 66-ൽ കൊടിയ ക്ഷാമത്തെയും കലാപങ്ങളെയും തുടർന്ന് ജൂദാ നിവാസികൾ റോമൻ ഭരണാധികാരികൾക്കെതിരെ ലഹള യാരംഭിച്ചു. പിന്നീട് റോമൻ ചക്രവർത്തിയായി തീർന്ന സൈന്യധിപൻ ടൈറ്റസ് ഫ്ളാവിയസ്സിന്റെ നേതൃത്വത്തിൽ റോം ജൂതൻമാരുടെ കലാപംഅടിച്ചമർത്തി.ജറുസലേം നഗരം തകർക്കുകയും ചെയ്തു. രണ്ടാം ദേവാലയത്തിന്റെ ചുവർ മാത്രമാണ് അവശേഷിച്ചത്. രണ്ടാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തി ഹഡ്രിയൻ ജൂതാരാധനക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ സൈമൺ ബാർകോ ഖ്ബയുടെ നേത്യത്വത്തിൽ ജൂതർ കലാപത്തിനൊരുങ്ങി. അഞ്ചു ലക്ഷത്തോളം ജൂതർക്ക് മരണം സംഭവിച്ചു. ജറുസലേമിൽ നിന്ന് ജൂതർ പുറത്താക്കപ്പെടുകയും മതാരാധന നിരോധിക്കപ്പെടുകയും ചെയ്തു. ഇതോടെ ക്ഷേത്രാരാധന സമ്പ്രദായം നിലച്ചു. പകരം അത് മതാചാര്യരായ റബ്ബികളെ കേന്ദ്രീകരിച്ചു. റോമൻ കാലത്തിനു ശേഷം ജൂത ബൈബിളിൽ പുതിയ പുസ്തകങ്ങളൊന്നും കൂട്ടിച്ചേർക്കപ്പെട്ടില്ല. ഒട്ടേറെ ജൂതരെ റോമാക്കാർ അടിമകളാക്കി വിറ്റ തോടുകൂടി ഇസ്രയേൽ ജനതയുടെ തകർച്ച പൂർത്തിയായി.അങ്ങനെ ജൂത വിപ്രവാസത്തിന് ആരംഭമായി. ആധുനിക ഇസ്രയേലിന്റെ പിറവി രണ്ടാം ലോകമഹായുദ്ധം തീരുമ്പോഴേക്കും പലസ്തീനിൽ ജൂതന്മാർക്ക് താമസിക്കുന്നതിനും എല്ലാം അവിടുത്തെ അറബികളും ക്രിസ്ത്യാനികളും സൗകര്യം ഒരുക്കി കൊടുത്തു . പലസ്തീനിലെ ജൂതരുടെ എണ്ണം പെരുകി കഴിഞ്ഞിരുന്നു. ജൂതരും അറബികളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി.1947-ൽ പലസ്തീനിൽ നിന്നും പിൻവാങ്ങുവാൻ ബ്രിട്ടൺ തീരുമാനിച്ചു.അതിനു മുമ്പുതന്നെ പലസ്തീനിൽ ജൂതരാഷട്രം സ്ഥാപിക്കാനുള്ള ഉദ്ദേശം ബാൽഫർ പ്രഖ്യാപനത്തിലൂടെ ബ്രിട്ടൺ വെളിപ്പെടുത്തിയിരുന്നു. 1947 നവംബർ 29 ന് ചേർന്ന യു.എൻ ജനറൽ അസംബ്ലി പലസ്തീൻ ജൂതർക്കും അറബികൾക്കുമായി വിഭജിക്കുവാനുള്ള തീരുമാനം അംഗീകരിച്ചു. ജൂതർ അത് സ്വീകരിച്ചുവെങ്കിലും അറബി ലീഗ് രാജ്യങ്ങൾ തിരസ്കരിച്ചു.1948 മെയ് 14-ന് അർദ്ധരാത്രി ഇസ്രയേൽ എന്ന പുതിയ രാജ്യം പിറവികൊണ്ടു. ആധുനിക ഇസ്രയേലിന്റെ രൂപീകരണത്തിന് നിദാനമായിത്തീർന്ന പ്രസ്ഥാനമായിരുന്നു സയണിസ്റ്റ് പ്രസ്ഥാനം. ഡേവിഡ് ബെൻഗൂറിയനായിരുന്നു ആദ്യ പ്രധാനമന്ത്രി. പത്ത് ലക്ഷത്തോളം പേരെ ആദ്യ ഘട്ടത്തിൽ തന്നെ പുറത്താക്കിയ ഇസ്രയേൽ രാഷ്ട്രം, തുടർന്ന് 1948-ലെ അറബ് ഇസ്രയേൽ യുദ്ധത്തെ അഭിമുഖീകരിച്ചു. അറബിരാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, ലെബനൻ, ഇറാഖ്, എന്നിവർ ചേർന്ന് 1948 മെയ് മാസം തന്നെ ഇസ്രയേലിനെ ആക്രമിച്ചു. ജോർദ്ദാൻ സൈന്യം കിഴക്കൻ ജറുസലേം കീഴടക്കിയെങ്കിലും ശത്രുക്കൾക്കളെ മുഴുവൻ പ്രതിരോധിച്ച് ചെറുത്തു നിന്നു. ജൂണിൽ യു എൻ ഒരു മാസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു.ഈ സമയത്താണ് ഔദ്യോഗികമായി ഇസ്രയേൽ സേന രൂപീകൃതമായി '1949-ൽ വെടിനിർത്തലുണ്ടായി. യുദ്ധ ഫലമായി ജോർദാൻ നദിക്ക് പടിഞ്ഞാറുള്ള പ്രദേശ ത്തിന്റെ 29 ശതമാനം ഇസ്രയേലിന് ലഭിച്ചു. ജൂദിയായിലെ പർവ്വത പ്രദേശങ്ങളും സമരിയായുമടങ്ങുന്ന വെസ്റ്റ് ബാങ്ക് പ്രദേശം ജോർദ്ദാനും കൈവശപ്പെടുത്തി.ഗാസാ മുനമ്പിൽ ഈജിപ്ത് അവകാശം സ്ഥാപിച്ചു. എല്ലാം നഷ്ടപ്പെടുകയും ഒന്നും നേടാതിരിക്കുകയും ചെയ്തത് ഇസ്രയേലിലെ പാലസ്തീൻകാരായ അറബികളായിരുന്നു. അവർ മറ്റ് അറബിനാടുകളിൽ അഭയാർത്ഥികളാകാൻ വിധിക്കപ്പെട്ടു. 711000 പലസ്തീനികൾ അന്നു അഭയാർത്ഥികളായന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇസ്രയേൽ രൂപവൽക്കരിച്ച ശേഷം ജൂതന്മാർ അങ്ങോട്ടേക്ക് ഒഴുകി. അറബ് ഇസ്രയേൽ യുദ്ധത്തെ തുടർന്ന് അറബിരാജ്യങ്ങളിലും ഇറാനിലും നിന്നും പുറത്താക്കപ്പെട്ട ആറ് ലക്ഷത്തോളം മിസ്രാഹി ജൂതരും ഇസ്രയേലിലെത്തി. ഇന്ത്യയിലെ ഇസ്രയേലികൾ 1947-ൽ ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏകദേശം 35000 ജൂതൻമാർ ഇന്ത്യയിൽ ഉണ്ടായിരുന്നു. അടുത്ത വർഷം ഇസ്രയേൽ രൂപീകരിച്ചതോടെ മിക്കവരും അങ്ങോട്ട് കുടിയേറി. പ്രധാനമായും 3 വിഭാഗക്കാരാണ് ജൂതർ. കൊച്ചിയിലെ ജൂത രായിരുന്നു ഇതിൽ ഏറ്റവും പുരാതന സമൂഹം. ഇറാനു കിഴക്കുള്ള ഏറ്റവും പഴക്കമുള്ള ജൂത സമൂഹവും കൊച്ചിയിലെ ജൂതൻമാരായിരുന്നു .എ.ഡി. 70 ലാണ് ജൂതർ കൊച്ചിയിലെത്തിയതെന്ന് കരുതുന്നു.റോമാക്കാർ ജറുസലേം കീഴടക്കിയപ്പോളാണ് ജൂതർ കൊച്ചിയിലെത്തിയത്. തനതു വ്യക്ത്വത്തo കളയാതെ കൊച്ചിൻ ജൂതർ കേരളത്തിൽ വാണിക സമൂഹമായി വികസിച്ചു.പ്രാചീന കാലത്ത് വന്നവരുടെ പിത്തലമുറക്കാരായ,മലബാറികൾ,16-ാം നൂറ്റാണ്ടിൽ അറബി രാജ്യങ്ങളിൽ നിന്നും ഉത്തരാഫ്രിക്കയിൽ നിന്നും എത്തിയ സെഫാർദിക് ജൂതരായ,പരദേശികൾ,കൊച്ചിൻ ജൂതരിലെ രണ്ടു വിഭാഗമാണ്. മുംബൈയ്ക്കടുത്ത് വേരുറപ്പിച്ച ബെനെ ജൂതർ ആണ് മൂന്നാമത്തെ വിഭാഗമായ ബാഗ്ദാദി ജൂതർ പശ്ചിമേഷ്യയിൽ നിന്നുള്ള അറബി സംസാരിക്കുന്നവരാണ് ഇവർ.ഇസ്രയേൽ രൂപം കൊണ്ടതോടെ മിക്കവരും അങ്ങോട്ട് പോയി. ഇപ്പോൾ ഇന്ത്യയിൽ ഏകദേശം 6000 പേരോളമുണ്ട്.ഇന്ത്യയിൽ ജനിച്ച് വളർന്നവർ 60000 പേർ ഇസ്രയേലിൽ ഉണ്ട്. 1941-ൽ കൊച്ചിയിൽ നിന്ന് 1935 ജൂതർ ഇസ്രയേലിലേക്ക് പോയി.1970-80 കാലഘട്ടത്തിൽ ബാക്കിയുള്ളവരും സ്ഥലം വിട്ടു.ഇന്ന് കൊച്ചിയിൽ വിരലിലെണ്ണാവുന്നവർ മാത്രമാണുള്ളത്. മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുന്നവരാണ് കൊച്ചിൻ യൂദർ. ഇസ്രയേലിൽ ഇവർ ഇടക്കെല്ലാം ഒത്തുകൂടാറുണ്ട്.ലോക രാഷ്ട്രങ്ങൾ, ഇസ്രയേൽ ഇസ്രയേൽ രൂപീകൃതമായതിനു 70 വർഷത്തിനു ശേഷം ഇസ്രയേൽ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. വമ്പൻ വരവേൽപ്പായിരുന്ന ഇസ്രയേൽ അദ്ദേഹത്തിന് നൽകിയത്. അവലംബം ലോക രാഷ്ട്രങ്ങൾ ഇസ്രയേൽ D C ബുക്ക്സ് വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഇസ്രയേൽ വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:സയണിസം വർഗ്ഗം:റിപ്പബ്ലിക്കുകൾ വർഗ്ഗം:ഹീബ്രു വാക്കുകളും പ്രയോഗങ്ങളും വർഗ്ഗം:മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ
ഇറ്റലി
https://ml.wikipedia.org/wiki/ഇറ്റലി
ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി. സൗന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാർ. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനവകാശപ്പെടാവുന്നതിലധികം, ചരിത്ര പൈതൃകവും, പ്രകൃതിഭംഗിയും, ഈ രാജ്യത്തിനുണ്ട്.ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, സ്ലൊവേനിയ, ഓസ്ട്രിയ, ക്രൊയേഷ്യ എന്നിവ അയൽ‌രാജ്യങ്ങൾ. സാൻ‌മാരിനോ, വത്തിക്കാൻ എന്നീ സ്വതന്ത്ര രാജ്യങ്ങളും ഇറ്റാലിയൻ ഭൂപടത്തിനുള്ളിൽ തന്നെയാണ്. ലോകപ്രശസ്ത സ്പോർട്സ് കാർ ആയ ഫെറാറി ഉണ്ടാക്കുന്ന ഫിയറ്റ് എന്ന കാർ നിർമ്മാണശാല ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നു. ഇന്ന് ഇറ്റലി ഒരു ഡെമോക്രാറ്റിക് രാജ്യവും വികസിത രാജ്യവുമാണ്. നാറ്റോ, ജി8, യൂറോപ്യൻ യൂണിയൻ, ലോക വ്യാപാര സംഘടന എന്നിവയിൽ അംഗവുമാണ് ഇറ്റലി. പേരിന്റെ ഉത്ഭവം ഇറ്റാലിയ എന്ന് ലാറ്റിൻ പദത്തിൽ നിന്നാണ് ഇറ്റലി വന്നതെന്ന് വിശ്വസിക്കുന്നു. ഇന്നത്തെ ദക്ഷിണ ഇറ്റലിയെ ആണ് ഇറ്റാലിയ എന്ന് വിളിച്ചിരുന്നത്. ചരിത്രം റോമാക്കാർക്ക് മുൻപ് ഇറ്റലിയാകെ നടത്തിയ ഉത്ഖനനത്തിലൂടെ ഇരുപതിനായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യവാസമുണ്ടായിരുന്ന് എന്ന് തെളിഞ്ഞിട്ടുണ്ട്. ബി.സി. ഏഴ്, എട്ട് ദശകങ്ങളിൽ സിസിലിയുടെ തീരപ്രദേശങ്ങളിലും ദക്ഷിണ ഇറ്റാലിയൻ പെനിൻസുലയിലും ഗ്രീക്ക് കോളനികൾ സ്ഥാപിതമായി. അനന്തരം, റോമാക്കാർ ഈ പ്രദേശങ്ങളെ മാഗ്നാ ഗ്രെയേഷ്യ എന്ന് വിളിച്ചു. ജൂലിയസ് സീസറുടെ കാലമായപ്പോഴേക്കും (100-44 ക്രിസ്തുവിന് മുമ്പ്) ലോകാധിപന്മാരായി റോമാക്കാർ. 392ൽ കുടിപ്പകയും തമ്മിൽതല്ലും കാരണം, റോമാ സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ ആരംഭമായി. 410 ആയതോടെ, പടിഞ്ഞാറൻ സൈന്യത്തിന്റെ കടന്നുകയറ്റത്തോടെ, സമ്പൂർണ തകർച്ച. 774 ആയപ്പോഴേക്കും ജർമൻകാരനായ ചക്രവർത്തി, കാൾ ഒന്നാമനെ അവരോധിക്കേണ്ട ഗതികേട് അന്നത്തെ മാർപാപ്പ ലിയോ മൂന്നാമനുണ്ടായി. 962ൽ ജർമ്മനി, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ അധിപനായി ചക്രവർത്തി ഓട്ടോ അധികാരമേറ്റു. തുടർന്ന് നോർമാഡന്മാരുടെ കുടിയേറ്റ മേഖലയെന്ന നിലയിൽ, ഒരുവിധ പുരോഗതിയുമില്ലാതെ, ചരിത്രത്തിന്റെ 'ശാപമേറ്റുവാങ്ങിയ' രാജ്യവുമായി ഇന്നത്തെ ഇറ്റലി. രണ്ടാംലോക മഹാ യുദ്ധത്തിൽ ജർമനിക്കൊപ്പം ചേർന്ന് പരാജയമേറ്റു വാങ്ങിയ ഇറ്റലിക്കാരാണ് ലോകചരിത്രത്തിൽ, അസ്ഥിരതയാർന്ന ഭരണകൂടങ്ങളുടെ 'വേലിയേറ്റം' കൊണ്ട് വിഖ്യാതമായത്. ശരാശരി ആറുമാസമായിരുന്നു അവിടെ ഒരു ജനകീയ സർക്കാറിന്റെ ഭരണകാലം. മാഫിയാകളുടെ നിയന്ത്രണത്തിലായിരുന്നു ഭരണകൂടമെങ്കിലും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സമ്പത്തും, കഠിനാധ്വാനികളായ ജനതയും കൂടി ഇറ്റലിയെ ഇന്നത്തെ രീതിയിൽ ലോക വ്യാവസായിക രാജ്യങ്ങളിലൊന്നാക്കി. കൃഷിയിലും മൽസ്യബന്ധനത്തിലും അധിഷ്ഠിതമായിരുന്ന സാമ്പത്തികവ്യവസ്ഥ സാവധാനം വ്യാവസായിക രംഗത്തേക്ക് തിരിഞ്ഞതോടെ ലോകത്തിലെ നാലാമത്തെ ഓട്ടോമോബൈൽ വ്യവസായ രാഷ്ട്രമായി ഇറ്റലി. കാണുക ജലാശയം ഒന്നായി കൊമോയുടെ കേന്ദ്രം (ലേണർഡോ ഡാ വിഞ്ചി) അവലംബം വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:ജി-8 രാജ്യങ്ങൾ വർഗ്ഗം:യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ‎ വർഗ്ഗം:യൂറോപ്യൻ യൂണിയനിലെ സ്ഥാപകാംഗങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:അൽബേനിയൻ ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ
ഈജിപ്റ്റ്
https://ml.wikipedia.org/wiki/ഈജിപ്റ്റ്
വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഈജിപ്ത് (അറബി: مصر , (മിസ്ർ) ഔദ്യോഗിക നാമം അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്). ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലേക്കുള്ള കരമാർഗ്ഗമായ സിനായ് ഉപദ്വീപ് ഈജിപ്തിലാണ്. ഈജിപ്തിന്റെ വിസ്തീർണ്ണം 1,001,450 ച.കി.മീ (386,560 ച.മൈൽ‌) ആണ്. ലിബിയ (പടിഞ്ഞാറ്), സുഡാൻ (തെക്ക്), ഗാസ, ഇസ്രായേൽ (കിഴക്ക്) എന്നിവയാണ് ഈജിപ്തിന്റെ അതിരുകൾ. ഈജിപ്തിന്റെ വടക്കേ തീരം മെഡിറ്ററേനിയൻ കടലും (മദ്ധ്യധരണ്യാഴി) കിഴക്കേ തീരം ചെങ്കടലും ആണ്. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്. ഈജിപ്തിലെ 7.8 കോടി ജനങ്ങളിൽ (2007-ലെ വിവരം) ഭൂരിഭാഗവും നൈൽ നദീതടങ്ങൾക്ക് സമീപം താമസിക്കുന്നു. (ഏകദേശം 40,000 ച.കി.മീ അല്ലെങ്കിൽ 15,450 ച.മൈൽ) നൈൽ നദീതടങ്ങൾ മാത്രമാണ് ഈജിപ്തിൽ കൃഷിക്ക് അനുയോജ്യമായ ഭൂവിഭാഗം. ഈജിപ്തിലെ ഒരു വലിയ ഭാഗം സഹാറ മരുഭൂമിയുടെ ഭാഗമാണ്. ഇവിടെ ജനവാസം വളരെ കുറവാണ്. ഈജിപ്തിന്റെ ജനസംഖ്യയുടെ പകുതിയും നഗരങ്ങളിൽ താമസിക്കുന്നു. ഇതിൽ കൂടുതലും ജനസാന്ദ്രത കൂടിയ കൈറോ, അലക്സാണ്ഡ്രിയ, എന്നീ നഗരങ്ങളിലും നൈൽ നദീതടത്തിലെ മറ്റ് നഗരങ്ങളിലും വസിക്കുന്നു. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിനു പ്രശസ്തമാണ് ഈ രാജ്യം. ഗിസയിലെ പിരമിഡുകൾ, സ്ഫിങ്സ്, തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിൽ ചിലത് ഈജിപ്തിലാണ്. തെക്കൻ നഗരമായ ലക്സറിൽ ഒരുപാട് പുരാതന സ്മാരകങ്ങൾ ഉണ്ട്. കർണാക്ക് ക്ഷേത്രം, രാജാക്കന്മാരുടെ താഴ്‌വര (വാലി ഓഫ് കിങ്ങ്സ്) തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇന്ന് ഈജിപ്ത് മദ്ധ്യപൂർ‌വ്വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമാണ്. ചരിത്രം thumb|left|ഈജിപ്തിൽ ഉപയോഗത്തിലിരുന്ന ആഭരണങ്ങൾ കറുത്ത ഭൂമി എന്നർത്ഥം വരുന്ന കെമെറ്റ് എന്നായിരുന്നു ഈജിപ്തിന്റെ പഴയ പേര്. നൈൽ നദിയിലെ വെള്ളപ്പൊക്കം വഴി വന്നടിയുന്ന കറുത്ത മണ്ണാണ് ഭൂരിഭാഗവും. നൈൽ നദീതീരങ്ങളിൽ ശിലായുഗമനുഷ്യർ ജീവിച്ചിരുന്നു എന്ന് ശിലാലിഖിതങ്ങൾ പറയുന്നു. ചില ഭാഗങ്ങൾ മരുഭൂമിയാകും‌ വരെ വേട്ടയാടലും മീൻപിടുത്തവും മുഖ്യ‌ ഉപജീവനമാർഗ്ഗമായിരുന്നു. ബി.സി. 6000-ത്തോടെ ധാരാളം കെട്ടിടങ്ങളും കൃഷിയിടങ്ങളും ഉണ്ടായി. നവീന ശിലായുഗ കാലത്ത് ഗോത്രങ്ങളുണ്ടാവുകയും രാജവംശങ്ങളായി പരിണമിയ്ക്കുകയും ചെയ്തു. ഫറോവമാർ ഉൾപ്പെടെ പ്രശസ്തങ്ങളായ പല രാജവംശങ്ങളും ഈജിപ്ത് ഭരിച്ചു. ബി സി 3100-1300 ബി.സി 3100-ഓടേയാണ് നൈൽ നദീതീരത്ത് ആദ്യത്തെ രാജസ്വരൂപമുണ്ടാകുന്നത്. അന്ന് താവി എന്നറിയപ്പെടുന്ന രണ്ടു മേഖലകളായിരുന്നു പിൻകാല ഈജിപ്തിന് ജൻമം കൊടുത്തത്.ചരിത്രം ഈ മേഖലകളെ അപ്പർ ഈജിപ്ത് എന്നും ലോവർ ഈജിപ്ത് എന്നും വിളിച്ചു. കൃഷിക്ക് ഏറെ അനുയോജ്യമായ മണ്ണും പരിസ്ഥിതിയുമുണ്ടായിരുന്ന ലോവർ ഈജിപ്തിനെ ബി.സി 3100-ൽ മെനെസ് രാജാവ് കീഴടക്കി. മെനെസിന്റെ പിൻതലമുറ രാജാക്കൻമാരായിരുന്നു മഹത്തായ ഈജിപ്ഷ്യൻ സംസ്കാരത്തിന് തുടക്കമിട്ടത്. നാലു നൂറ്റാണ്ടോളം മെനെസ് രാജവംശം ഈജിപ്ത് ഭരിച്ചു. ജലസേചനം ശിൽപ കല, ഹൈറോഗ്ലിഫിക് എന്ന എഴുത്തുവിദ്യ, ലോഹ ആയുധങ്ങൾ എന്നിവയും രൂപപ്പെട്ടത് ഈ കാലത്താണ്. ബി.സി 2700-2200 കാലഘട്ടത്തിൽ പല നാട്ടുരാജ്യങ്ങളും കൂട്ടിച്ചേർക്കപ്പെട്ടു .ഈജിപ്ത് ഒറ്റ രാജ്യമായിത്തീർന്നു. ചരിത്രം ഇതിനെ ഓൾഡ് കിങ്ഡം എന്ന് വിളിച്ചു. ശിൽപ കലയിൽ പുരാതന ഈജിപ്തുകാർ മഹത്തായ നേട്ടം കൈവരിച്ചതും ഇക്കാലത്താണ്.പിരമിഡുകൾ രൂപം കൊണ്ടത് ഈ കാലഘട്ടത്തിലാണ്. 20 പടുകൂറ്റൻ പിരമിഡുകൾ ഇക്കാലത്ത് ഉയർന്നു വന്നു. ഇംഹൊതെപ് (Imhotep) രാജാവ് രൂപകൽപന ചെയ്ത പിരമിഡ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നിർമ്മിതിയാണ്. മെംഫിസിനു വടക്കായി ഗിസ എന്ന സ്ഥലത്ത് മൂന്ന് പടുകുറ്റൻ പിരമിഡുകൾ ഉയർത്തപ്പെട്ടു. ഈ പിരമിഡുകളിൽ ഏറ്റവും വലുത് ഖുഫു രാജാവാണ് പണികഴിപ്പിച്ചത്. ബി.സി 2050-1800-ൽ തേബിലെ പ്രമാണി കുടുംബം ശക്തി നേടുകയും മറ്റു നാട്ടുരാജ്യങ്ങളെ കീഴടക്കുകയും വീണ്ടും ഏകീകൃത ഈജിപ്ത് നിലവിൽ വരികയും ചെയ്തു അമെനെം ഹെത് മൂന്നാമനായിരുന്നു .(Amnembet-III)ഇക്കാലത്തെ ഏറ്റവും ശക്തനായ ഭരണാധികാരി. പിന്നീട് ഏഷ്യയിൽ നിന്നുള്ള ഹൈക്സൊ ഗോത്രങ്ങൾ ഈജിപ്തിൽ വൻ അധിനിവേശം നടത്തി.ബി.സി.1570-1300 കാലഘട്ടത്തിൽ ഹൈക്സൊകളിൽ നിന്നും പുതിയ യുദ്ധമുറകൾ പഠിച്ച ഈജിപ്തുകാർ അതേ രീതിയിൽ തന്നെ പ്രത്യാക്രമണങ്ങൾ നടത്തി.ബി.സി. 1570-ൽ ഏഷ്യാക്കാർ പിൻ വാങ്ങി. വീണ്ടും നാട്ടുരാജ്യങ്ങൾ ഒന്നാവുകയും ചെയ്തു. ബി.സി 343ഓടെ പേർഷ്യൻ ആക്രമത്തോടെ ഫറവോവംശം നാമാവശേഷമായി.പിന്നീട് ഗ്രീക്,റോമൻ ഭരണാധികാരികളാണ് ഭരിച്ചത്.എ.ഡി ഒന്നാം‌നൂറ്റാണ്ടോടെ ക്രിസ്തുമതം ഈജിപ്തിൽ പ്രചരിച്ചു.തുർക്കി അസ്ഥാനമായ സാമ്രാജ്യം ആക്രമിയ്ക്കപ്പെട്ടതുവഴി ക്രിസ്തുമതക്കാർ പീഡിപ്പിയ്ക്കപ്പെടുകയും ശേഷം എ.ഡി639വരെ മുസ്‌ലിം ഭരണത്തിൻകീഴിലായി. 1798-ൽ നടന്ന ഫ്രഞ്ച് അധിനിവേശത്തെത്തുടർന്ന് ഈജിപ്തിൽ സാമൂഹികപരിവർത്തനങ്ങളുണ്ടായി. തത്ഫലമായി അനേകം ആഭ്യന്തരയുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അൽബേനിയനായ മുഹമ്മദ് അലി ഭരണം ഏറ്റെടുത്തു. ഈജിപ്തിനെ ആധുനികവൽക്കരിയ്ക്കുന്നതിൽ ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ജലസേചനം, കാർഷികവികസനം, വ്യവസായവത്ക്കരണം ഇങ്ങനെ പല മേഖലകളിലും പുരോഗതിയുണ്ടായി. 1869ൽ ഇദ്ദേഹത്തിന്റെ ചെറുമകൻ ഇസ്മയിൽ പാഷയാണ് സൂയസ് കനാലിന്റെ പണിപൂർത്തിയാക്കിയത്. തുടർന്ന് ബ്രിട്ടീഷുകാർ ഈജിപ്ത് കീഴടക്കി. 1822 മുതൽ 1906വരെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. ഇക്കാലത്ത് ആദ്യരാഷ്ട്രീയപ്പാർട്ടി രൂപം‌കൊണ്ടു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ശക്തിയേറിയ സ്വാതന്ത്ര്യസമരങ്ങൾക്ക് ഒടുവിൽ 1922 ഫെബ്രുവരി22ന് ഈജിപ്ത് സ്വതന്ത്രമായി. ഭരണഘടന 1923-ൽ ഭരണഘടന നിലവിൽ വരികയും സാദ്‌സഗ്‌ലുൽ ആദ്യപ്രധാനമന്ത്രി ആവുകയും ചെയ്തു. ദുർബലമായ ഭരണസം‌വിധാനമായിരുന്നു ഇക്കാലങ്ങളിൽ ഉണ്ടായത്. നിരുത്തരവാദിത്വവും അരാജകത്വവും 1952-ൽ ഭരണകൂടത്തിന്റെ പിരിച്ചുവിടലിൽ അവസാനിച്ചു. ശേഷം 1953 ജൂൺ18ന് ഈജിപ്ത് റിപബ്ലിക് ആയി പ്രഖ്യാപിയ്ക്കപ്പെട്ടു. ജനറൽ മുഹമ്മദ് നയ്യിബ് ആദ്യ പ്രസിഡന്റായി അധികാരമേറ്റു. 1956-ഓടെ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽനിന്നും പൂർണ്ണമായും ഈജിപ്ത് സ്വതന്ത്രമയി. പ്രവിശ്യകൾ ഈജിപ്ത് 29 ഗവർണ്ണറേറ്റുകളായി വിഭജിച്ചിരിക്കുന്നു. ഈ ഗവർണ്ണറേറ്റുകളെ വീണ്ടും വിഭജിച്ചിട്ടിട്ടുണ്ട്. ഓരോ ഗവർണ്ണറേറ്റിനും ഓരോ തലസ്ഥാനമുണ്ട്. ഗവർണറേറ്റ് തലസ്ഥാനം മേഖല</tr> Alexandria Alexandria Northern</tr> Aswan Aswan Upper</tr> Asyut Asyut Upper</tr> Beheira Damanhur Lower</tr> Beni Suef Beni Suef Upper</tr> Cairo Cairo Middle</tr> Dakahlia Mansura Lower</tr> Damietta Damietta Lower</tr> Faiyum Faiyum Upper</tr> Gharbia Tanta Lower</tr> Giza Giza Upper</tr> Helwan Helwan Middle</tr> Ismailia Ismailia Canal</tr> Kafr el-Sheikh Kafr el-Sheikh Lower</tr> ഗവർണറേറ്റ് തലസ്ഥാനം മേഖല</tr> Matruh Mersa Matruh Western</tr> Minya Minya Upper</tr> Monufia Shibin el-Kom Lower</tr> New Valley ഖാർഗ Western</tr> North Sinai Arish Sinai</tr> Port Said Port Said Canal</tr> Qalyubia ബാൻഹ Lower</tr> Qena Qena Upper</tr> Red Sea Hurghada Eastern</tr> Sharqia Zagazig Upper</tr> Sohag Sohag Upper</tr> South Sinai el-Tor Sinai</tr> Suez സിയൂസ് Canal</tr> 6th of October 6th of October Middle</tr> പുരാതന ഈജിപ്ത് thumb|left|ഈജിപ്ഷ്യൻ മമ്മി thumb|left|ഈജിപ്ഷ്യൻ മമ്മിയുടെ മുഖാവരണം ഈജിപ്ഷ്യൻ സംസ്ക്കാരത്തിന് ഏതാണ്ട് 5000വർഷത്തോളം പഴക്കമുണ്ട്. നൈൽ നദീതീരത്താണിത് ഉടലെടുത്തത്. ആയതിനാൽ തന്നെ ഈജിപ്ത് നൈലിന്റെ ദാനം എന്നാണറിയപ്പെടുന്നത്. ആദ്യത്തെ ദേശീയ സർക്കാർ, 365ദിവസങ്ങളുള്ള ആദ്യകലണ്ടർ, കടലാസിന്റെ ആദ്യ രൂപമായ പാപിറസ്, വാസ്തുവിദ്യ, വൈദ്യശാസ്ത്രം തുടങ്ങിയവ ഈജിപ്തുകാരുടെ സംഭാവനകളിൽ പെടുന്നു. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ സെമറ്റിക് ഭാഷയോട് സാദൃശ്യമുള്ളതായ ഭാഷ ഇവർ ഉപയോഗിച്ചിരുന്നു. ചിഹ്നങ്ങളുപയോഗിച്ചായിരുന്നു എഴുതിയിരുന്നത്. 700തരം ചിത്രങ്ങളടങ്ങിയിരുന്നു. ജനങ്ങൾ thumb|left|ഈജിപ്തിൽ ഉപയോഗത്തിലിരുന്ന ആഭരണങ്ങൾ മൂന്നുതട്ടിലായിരുന്നു ഇവരെ വർഗ്ഗീകരിച്ചിരുന്നത്. ഉന്നതർ, ഇടത്തരക്കാർ, താഴേതട്ടിലുള്ളവർ എന്നിങ്ങനെ. ഉന്നതർ ഭൂപ്രഭുക്കൾ, പുരോഹിതർ എന്നിങ്ങനേയും കച്ചവടക്കാർ, കരകൗശലവിദ്ഗ്ധർ എന്നിവർ ഇടത്തട്ടിലും തൊഴിലാളികൾ താഴേത്തട്ടിലും പെടുന്നു. രാജാക്കന്മാർക്ക് ഒന്നിലധികം രാജ്ഞിമാരുണ്ടായിരുന്നു. സ്ത്രീകൾ പുരുഷന്മാർക്കു തുല്യം സ്ഥാനം വഹിച്ചു. വിദ്യാഭ്യാസം വളരേ കുറച്ചാളുകൾക്ക് മാത്രമേ സിദ്ധിച്ചിരുന്നുള്ളൂ. ഭക്ഷണ, വസ്ത്രധാരണരീതികൾ റൊട്ടി ആയിരുന്നു പ്രധാനാഹാരം. കൂടാതെ പലതരം പഴങ്ങൾ,പാൽ,വെണ്ണ എന്നിവയും ഉൾപ്പെട്ടിരുന്നു. ലിനൻ കൊണ്ടുള്ള വസ്ത്രങ്ങളായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നത്. നിറമുള്ള തലപ്പാവുകളും വെച്ചിരുന്നു മൺകട്ടകളും ചെളിയും ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചിരുന്നത്. മേൽക്കൂര പനയുടെ തടി കൊണ്ട് നിർമ്മിച്ചു. താഴേതട്ടിലുള്ളവരുടെ വീടുകൾക്ക് ഒരു മുറിയും ഇടത്തരക്കാരുടെ വീടുകൾക്ക് മൂന്നുമുറികളും എന്നാൽ സമ്പന്നരുടെ വീടുകൾക്ക് 70ലേറെ മുറികളും ഉണ്ടായിരുന്നു. വേട്ടയാടൽ,മീൻപിടിത്തം,നീന്തൽ എന്നിവയായിരുന്നു മുഖ്യവിനോദങ്ങൾ. മതം thumb|left|ഈജിപ്തിൽ ഉപയോഗത്തിലിരുന്ന മോതിരം ബഹുദൈവവിശ്വാസികളായിരുന്നു പുരാതന ഈജിപ്തുകാർ. റി എന്ന സൂര്യദേവനായിരുന്നു ആരാധനാമൂർത്തികളിൽ പ്രധാനി. നല്ല വിളവുകിട്ടാൻ റെന്നുടെറ്റ് എന്ന ദേവതേയും മാതൃത്വത്തിന്റേയും സ്നേഹത്തേയും പ്രതിനിധീകരിയ്ക്കുന്ന ഒസിറിസ് എന്നിവരും ഇവരിൽ ചിലതാണ്. ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല എന്നതിനാൽ വീടുകളിൽ വെച്ചുതന്നെ ആരാധന നടത്തിവന്നു. പുനർജന്മത്തിൽ വിശ്വസിയ്ക്കുന്നവരായിരുന്നു പുരാതന ഈജിപ്തുകാർ. അതുകൊണ്ടുതന്നെ മരിച്ചവരോടൊപ്പം പണവും അടുത്ത ജന്മത്തേയ്ക്കെന്ന നിലയിൽ വേണ്ടവയും ചേർത്താണ് അടക്കം ചെയ്തിരുന്നത്. ബാർലിയായിരുന്നു പുരാതന ഈജിപ്തിലെ മുഖ്യകൃഷി. കൂടാതെ പയർവർഗ്ഗങ്ങൾ, ഈന്തപ്പഴം തുടങ്ങിയവയും കൃഷിചെയ്തിരുന്നു. പ്രധാനവ്യവസായം ലിനൻ വസ്ത്രങ്ങൾ ഉണ്ടാക്കി വിൽക്കലായിരുന്നു. പാത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആയുധങ്ങൾ എന്നിവയും നിർമ്മിച്ചു.ഗതാഗതം പ്രധാനമായും നൈൽ നദിയിലൂടെയായിരുന്നു. പിൽക്കാലത്ത് കുതിരകളെ കെട്ടിയ രഥങ്ങളുപയോഗിച്ചു. ചുണ്ണാമ്പുകല്ലിൽ പണിത അമ്പലങ്ങൾ, പിരമിഡുകൾ ഇവയെല്ലാം വാസ്തുവിദ്യയുടെ തെളിവായി അവശേഷിയ്ക്കുന്നു. നൈലിന്റെ വെള്ളപ്പൊക്കത്തെ കേന്ദ്രീകരിച്ച് നിർമ്മിച്ച 365ദിവസങ്ങളുള്ള ആദ്യകലണ്ടർ ഈജിപ്തുകാരുടെ സംഭാവനയാണ്. ഭൂപ്രദേശം വലിപ്പത്തിൽ ലോകത്തിലെ 38ആമത്തെ സ്ഥാനമാണ് ഈജിപ്തിനുള്ളത്. ഈജിപ്തിനെ നാലുപ്രധാനമേഖലകളാക്കി തിരിച്ചിരിയ്ക്കുന്നു. നൈൽവാലിയും ഡെൽറ്റയും പടിഞ്ഞാറൻ മരുഭൂമി കിഴക്കൻ മരുഭൂമി സിനൈ ഉപദ്വീപ് ഭാഷ അറബിയാണ് ഔദ്യോഗികഭാഷ. ഈജിപ്തിലെ കൈറോയിലെ ഭാഷയാണ് കൂടുതലായി ഉപയോഗിയ്ക്കുന്നത്. ബെർബർഎന്ന ഭാഷയും ഉപയോഗിയ്ക്കുന്നുണ്ട്. മതം,സാംസ്ക്കാരികം ഇസ്‌ലാം മതമാണ് ഔദ്യോഗികമതം. സുന്നി വിഭാഗത്തിൽ പെട്ട മുസ്‌ലിംകളാണ് 90 ശതമാനത്തോളം. ക്രൈസ്തവവിഭാഗത്തിൽ കോപ്റ്റിക് ക്രിസ്ത്യാനികളാണ്ഏറെയും. മഹത്തായ സാംസ്കാരികപാരമ്പര്യമുള്ള നാടാണ് ഈജിപ്ത്. സിനിമ, സംഗീതം, നാടകം ഈ രം‌ഗങ്ങളിൽ ഇന്ന് ഈജിപ്ത് പ്രശസ്തമാണ്. പരമ്പരാഗത സംഗീതത്തിനുപുറമേ പാശ്ചാത്യസംഗീതവും ഇവർ ആസ്വദിയ്ക്കുന്നവരാണ്. ഡ്രമ്മും ടംപറ്റും ഉപയോഗിച്ച് അവതരിപ്പിയ്ക്കുന്ന സെയ്ദി എന്ന സം‌ഗീതം, ഫെലാനി, സവാഹീലി എന്നിവയും പ്രശസ്തങ്ങളാണ്. ഷാബി, അൽ-ജീൽ എന്നിവ ആധുനികസം‌ഗീതങ്ങളാണ്. ഫുട്‌ബോളും ചതുരം‌ഗവും ആണ് പ്രധാന വിനോദങ്ങൾ. തദ്ദേശീയരും വിദേശീയരും ഒരുമിച്ചാഘോഷിയ്ക്കുന്ന പരമ്പരാഗതകലാരൂപങ്ങളും സർക്കസും എല്ലാം ഇവിടെ നടത്തുന്നു. ഈജിപ്തുകാരിൽ ഏറേയും പട്ടണങ്ങളിൽ താമസിയ്ക്കുന്നവരാണ്. തലസ്ഥാനമായ കൈറോയിലാണ് അധികവും. രണ്ടാമത്തെ വലിയ നഗരം അലക്സാൺഡ്രിയ ആണ്. ഗ്രാമങ്ങളിൽ അധികവും കൃഷിക്കാരാണ് വസിയ്ക്കുന്നത്. സ്വന്തമായ ഭൂമിയില്ലാത്ത ഇവർ പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. പട്ടണത്തിലുള്ളവർ യൂറ്യോപ്യൻ രീതിയിലുള്ള വസ്ത്രധാരണവും ഗ്രാമവാസികൾ പരമ്പരാഗത വസ്ത്രധാരണരീതിയുമാണ് സ്വീകരിച്ചിരിയ്ക്കുന്നത്. ട്രൗസറും നീളൻകുപ്പായവും പുരുഷന്മാരും പർദ്ദ സ്ത്രീകളും ധരിയ്ക്കുന്നു. കൃഷി ഈജിപ്തിലെ 40ശതമാനത്തോളം ജനങ്ങൾ കൃഷിചെയ്ത് ഉപജീവനം നടത്തുന്നു. നൈൽനദിക്കരയിലാണ് കൃഷിഭൂമിയിലേറേയും. കൃഷിയെ സഹായിയ്ക്കുന്നതിനുള്ള ജലസേചനമാർഗ്ഗങ്ങൾ കനാലുകൾ, ഡാമുകൾ എന്നിവ വഴിയാണ്. പരുത്തിയാണ് പ്രധാന നാണ്യവിള. ചോളം, ഓറഞ്ച്, കരിമ്പ്, ഉരുളക്കിഴങ്ങ്, അരി, തക്കാളി, ഗോതമ്പ് ഇവയും ഉണ്ട്. ആട്, ചെമ്മരിയാട്, കോഴി എന്നിവയുടെ വളർത്തലും സജീവമാണ്. നൈൽനദിക്കരയിലെ ഖനനം വഴി ധാരാളം പെട്രോളിയവും പ്രകൃതിവാതകവും ലഭിയ്ക്കുന്നു. U.S., Egyptian Speakers Say Partnership Must Continue, Expand Egypt .Egypt-Trade and Diplomatic Relations with the US അവലംബം ഇതും കാണുക മലയാളം വാരിക, 2012 ഡിസംബർ 07 മലയാളം വാരിക, 2012 ജൂലൈ 06 വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:വടക്കേ ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ഈജിപ്റ്റ്‌ വർഗ്ഗം:ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
ഉറുഗ്വേ
https://ml.wikipedia.org/wiki/ഉറുഗ്വേ
+ഉറുഗ്വേ 125px 110px (ദേശീയ പതാക) (ദേശീയ ചിഹ്നം) പ്രമാണം:LocationUruguay.png ഔദ്യോഗിക ഭാഷ‍ സ്പാനിഷ് തലസ്ഥാനം മോണ്ടി വിഡിയോ ഗവൺമെൻറ്‌ ജനാധിപത്യ റിപബ്ലിക് പ്രസിഡൻറ് ടബാരേ വാസ്ക്വിസ് വിസ്തീർണ്ണം 1,76,220കി.മീ.² ജനസംഖ്യ  ജനസാന്ദ്രത: 7,75,05,756(2005)19/കി.മീ.² സ്വാതന്ത്ര്യ വർഷം 1828 മതങ്ങൾ ക്രിസ്തുമതം (80%) നാണയം പെസോ സമയ മേഖല UTC-3 ഇന്റർനെറ്റ്‌ സൂചിക .uy ടെലിഫോൺ കോഡ്‌ 598 തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്‌ ഉറുഗ്വേ (ഇംഗ്ലീഷ്: Uruguay, സ്പാനിഷ്: La República Oriental del Uruguay). 3.46 ദശലക്ഷം ജനങ്ങൾ വസിക്കുന്ന ഉറുഗ്വേയുടെ തലസ്ഥാനം മൊണ്ടേവീഡിയോ ആണ്‌. വടക്കു ഭാഗത്ത് ബ്രസീൽ, പടിഞ്ഞാറു ഭാഗത്തായി ഉറുഗ്വേ നദിയുടെ മറുകരയിൽ അർജന്റീന, തെക്കു കിഴക്കായി തെക്കേ അറ്റ്ലാന്റിക് സമുദ്രം എന്നിവയാണ്‌ പ്രധാന അതിർത്തികൾ. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്‌ ഉറുഗ്വേ. ഭൂമിശാസ്ത്രം ഭൂപ്രകൃതി ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കിടയിൽ ഏതാണ്ട് ഒരേമാതിരി ഭൂപ്രകൃതിയുള്ള ഒന്നാണ് ഉറുഗ്വേ. അർജന്റീനയിലെ പാംപസ് സമതലം ബ്രസീലിലെ കുന്നിൻ നിരകളിലേക്കും പീഠഭൂമിയിലേക്കും സംക്രമിക്കുന്ന മേഖലയിലാണ് ഉറുഗ്വേ സ്ഥിതിചെയ്യുന്നത്. ഈ രാജ്യത്തെ ഏറ്റവും പൊക്കംകൂടിയ സ്ഥാനത്തിന് സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരം മാത്രമേയുള്ളു. ഉറുഗ്വേയുടെ വടക്കുഭാഗത്തു മാത്രമാണ് അല്പം നിംനോന്നതമായ സ്ഥലം കാണപ്പെടുന്നുള്ളു. രാജ്യത്തിന്റെ വിസ്തൃതിയിൽ മൂന്നിൽരണ്ടോളം വരുന്ന തെക്കുഭാഗം പൊതുവേ സമതല പ്രദേശമാണ്. ഇവിടെ ധാരാളം പുഴകളും നദികളും കാണാം. വടക്കുനിന്നാരംഭിച്ച് തെക്കു കടൽതീരത്തോളം നിളുന്ന കുന്നിൻനിരയ്ക്ക് കൂച്ചിലാഗ്രാന്റെ എന്നാണു പേരു വിളിക്കുന്നത്. തെക്കരികിലുള്ള പ്രദേശങ്ങൾ അത്യധികം ഫലപൂയിഷ്ടമാണ്. മറ്റുപ്രദേശങ്ങൾ മേച്ചിൽപ്പുറങ്ങളായി ഉപയോഗിക്കാൻ പറ്റിയ ഒന്നാന്തരം പുൽമേടുകളാണ്http://countrystudies.us/uruguay/26.htm Geography നദികൾ ഉറുഗ്വേയിൽ മാത്രമായി ഒഴുകുന്ന നദികൾ ഒന്നും തന്നെയില്ല. തെക്കേഅരികിൽ കൂടിഒഴുകുന്ന റയോ ദെ ലാപ്ലാറ്റ ആണ് പ്രധാന നദി. പരാന, പരാഗ്വേ, ഉറൂഗ്വെ എന്നീ നദികൾ ഒന്നുചേർന്നുണ്ടാകുന്ന നദീ വ്യൂഹമാണ് ലാപ്ലാറ്റ. പടിഞ്ഞാറരികിലുള്ള ഉറുഗ്വേനദി ബ്രസീലിൽ നിന്നും ഒഴുകിയെത്തുന്നതാണ്. ബ്രസീലിൽ നിന്നു പുറപ്പെടുന്ന റയോനീഗ്രോ ഉറുഗ്വേയിലൂടെ ആദ്യം പടിഞ്ഞാറോട്ടും പിന്നെ തെക്കുപടിഞ്ഞാറോട്ടും ഒഴുകി ഉറുഗ്വേനദിയിൽ ലയിക്കുന്നു. ഉറുഗ്വേയുടെ കിഴക്കൻ തീരത്തിൻടുത്ത് ആഴംകുറഞ്ഞ ധാരാളം കായലുകൾ കാണപ്പെടുന്നു. ഇവയിൽ ഏറ്റവും വലുത് മരീം കായലാണ്. ഈ കായൽ ബ്രസീലിലേക്കുകൂടി കയറികിടക്കുന്നു. 176 കിലോമീറ്റർ നീളത്തിലും 40 കിലോമീറ്റർ വീതിയിലും വ്യാപിച്ചുകിടക്കുന്ന ഈ തടാകം ചെറുകിട കപ്പലുകൾക്ക് സഞ്ചാരയോഗ്യമാണ്http://wiki.answers.com/Q/An_important_river_or_lake_in_Uruguayimportant river or lake in Uruguay? സസ്യങ്ങൾ ഉറൂഗ്വേയുടെ ഭൂമിയിൽ വെറും പത്തു ശതമാനം മാത്രമേ കൃഷിയോഗ്യമായിട്ടുള്ളു. പുൽവർഗ്ഗങ്ങളാണ് നൈസർഗിക സൈസ്യജാലം. പുൽമേടുകളാണ് എവിടെയും. മൊത്തം വിസ്തൃതിയുടെ മൂന്നു ശതമാനം മാത്രമാണ് വനമായി കണക്കാക്കിയിട്ടുള്ളത്. ഈ വനത്തിൽ നിന്നും നൽഡുബേ, ഉരൂൺ ഡേ,, ലപച്ചോ, കൊറോണില്ല, എസ്പൈനോ, ക്വബ്രാക്കോ, അൽഗറോബാ തുടങ്ങി കടുപ്പമേറിയ തടികൾ ലഭിക്കുന്ന വിവിധയിനം വൃക്ഷങ്ങളും വില്ലോ, അക്കേഷ്യ തുടങ്ങിയവയും കാണപ്പെടുന്നു. ഉറൂഗ്വേയുടെ തെക്കുകിഴക്കുഭാഗത്ത് മാൽഡൊണാൾഡൊ, ലാവലീജ, റോച്ച തുടങ്ങിയ ഒറ്റത്തടി വൃക്ഷങ്ങളാണുള്ളത്. പൈൻ, സൈപ്രസ്, ഓക്, സെഡാർ, മാഗ്നോലിയ, മൾബറി, യൂക്കാലിപ്‌റ്റസ് എന്നിവ്യുടെ വളർച്ചക്ക് പറ്റിയ സാഹചര്യങ്ങളുമുണ്ട്.http://kids.britannica.com/comptons/article-275712/Uruguay Plants and Animals ജന്തുക്കൾ ലോബോസ് ദ്വീപിലും തിരപ്രദേശത്തുള്ള തുരുത്തുകളിലും നീർനായ് വർഗത്തിൽപ്പെട്ട വിവിധയിനം ജീവികളെ കണ്ടെത്താം. റിയാ എന്നയിനം ഒട്ടകപക്ഷി, മാൻ, കഴുനായ് (otter), കുറുനരി, കാട്ടുപൂച്ച, ഇത്തിൾപന്നി, കാർപിഞ്ചോ തുടങ്ങിയവയും ഉറുഗ്വേയിലെ ജന്തുക്കളിൽ ഉൾപ്പെടുന്നു. സമൃദ്ധമായ പക്ഷിശേഖരവും ഈ രാജ്യത്തുണ്ട്. പരുന്ത്, മൂങ്ങ, വാത്ത, കാട്ടുതാറാവ്, കൊക്ക്, കുളക്കോഴി, അരയന്നം, കാട്ടുകോഴി തുടങ്ങിയവയിലെ വിശേഷപ്പെട്ടയിനങ്ങളെ ധാരാളമായി കണ്ടുവരുന്നു. വിഷപാമ്പുകളും മറ്റിനം ഇഴജന്തുക്കളും ചിലന്തി തുടങ്ങിയ ക്ഷുദ്രജീവികളും കുറവല്ല. പത്തിയിൽ കുരിശടയാളമുള്ള ഒരിനം അണലി (Vibora de la cruz) യും തുടർച്ചയായി ചീറ്റുന്ന റാറ്റിൽ സ്നേക്കും വിഷപ്പമ്പുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.http://www.destination360.com/south-america/uruguay/wildlife Uruguay Wildlife ധാതുക്കൾ ധാതുസമ്പത്തിന്റെ കാര്യത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന രാജ്യമാണ് ഉറുഗ്വെ. അല്പമാത്രമായി സ്വർണ്ണവു മാംഗനീസും ഖനനം ചെയ്യപ്പെടുന്നു. കുറഞ്ഞയിനം ഇരുമ്പു നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഖനനവിധേയമായിട്ടില്ല. മാർബിൾ, ഗ്രാനൈറ്റ്, അഗേറ്റ്, ഓപ്പൽ തുടങ്ങിയവയും വാസ്തുശിലകളും ധാരാളമായി ലഭിച്ചുവരുന്നു. ഇവ കയറ്റുമതിയും ചെയ്തുവരുന്നു.http://embassyofuruguay.ca/u-text.htm THE MINING SECTOR ജനങ്ങൾ thumb|250px|right|ലെജിസ്ലേറ്റീവ് അസംബ്ലി മന്ദിരം മോണ്ടേവിഡായിയൊ ജനങ്ങളിൽ പൂരിഭാഗവും വെള്ളക്കാരാണ്. സ്പെയിൻ, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ കുടിയേറിയിട്ടുള്ളവരുടെ പിൻഗാമികളാണ് ഇവർ. തദ്ദേശീയർ ഒന്നോടെ വർഗനാശത്തിനു വിധേയമാവുകയോ ഒഴിഞ്ഞുപോവുകയോ ചെയ്ത സ്ഥിയാണുള്ളത്. നീഗ്രോകളും യൂറോപ്യൻ-നീഗ്രോ സങ്കരവർഗമായ് മുലാത്തോകളുമാണ് ന്യൂനപക്ഷങ്ങൾ. ജനങ്ങളിൽ പൂരിപക്ഷവും കത്തോലിക്കാവിഭാഗത്തിൽപ്പെട്ട ക്രൈസ്തവരാണ്. സ്പാനിഷ് ആണ് ഇവരുടെ ഔദ്യോഗിക ഭാഷ. രാജ്യത്തിന്റെ വടക്കരികിൽ സംസാരഭാഷയിൽ പോർച്ചുഗീസ് കലർന്നു കാണുന്നു. 2011-ലെ ജനസംഖ്യാ കണക്കുപ്രകാരം ഉരുഗ്വേയിലെ ജനസംഖ്യ 3,300,000 ആണ്.https://web.archive.org/web/20101206191224/http://www.fco.gov.uk/en/travel-and-living-abroad/travel-advice-by-country/country-profile/south-america/uruguay URUGUAY TODAY രാജ്യത്തെ ജനങ്ങളിൽ പകുതിയോളവും തലസ്ഥാനമായ മോണ്ടേവീഡിയോയിലാണ് താമസം. ലാറ്റിനമേരിക്കയിലെ മറ്റുരാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇവിടത്തെ ജനനനിരക്ക് നന്നേതാണതാണ്. ജനസംഖ്യയിലെ വാർഷിക വർധനവിന്റെ 1963-ൽ 0.7% ആയിരുന്നു. 1972-ലെ കണക്കുകൾ സൂചിപ്പിക്കുന്നത് ജനപ്പെരുപ്പതിന്റെ തോത് 1.4% ആയിട്ടുണ്ടന്നാണ്. ലാറ്റിനമേരിക്കയിലെ ശരാശരി തോത് 2.8% ആണ്. ലറ്റിനമേരിക്കയിൽ വിവാഹമോചനത്തിന് നിയമസാധുത്വം നൽകിയിട്ടുള്ളത് ഉറുഗ്വേയിൽ മാത്രമാണ്. ഇക്കാരണത്താൽ മാത്രം സമീപസ്ഥ രാജ്യങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകൾ ഉറുഗ്വേയിലേക്കു കുടിയേറിയിട്ടുണ്ട്. 1963-ൽ ജനങ്ങളിലെ 81 ശതമാനം പേരും നഗരവസികളായി തരംതിരിക്കപ്പെട്ടു. ലാപ്ലാറ്റ, ഉരൂഗ്വേ എന്നീനദീതീരങ്ങളിലാണ് ജനവാസകേന്ദ്രങ്ങൾ കൂടുതലായുള്ളത്. മോണ്ടിവിഡായോ കഴിഞ്ഞാൽ സാൾട്ടോ, പയസാണ്ടു, പുണ്ടാദെൽ എസ്റ്റേ, റിവേറ, ലസ് പീദ്രാസ്, മെർസിഡെസ്, മിനാസ് എന്നിവയാണ് പ്രധാന നഗരങ്ങൾ. ചരിത്രം thumb|200px|right|പ്രസിഡന്റ് ഒറിബേ ബ്രസീലിൽ നേരത്തേ കുടിയേറിയിരുന്ന പോർട്ട്ഗീസുകാർ 1680-ലാണ് ഉറുഗ്വേയിലേക്കു കടന്നത്. അർജന്റീനയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന സ്പെയിൻകാർ പിൽക്കാലത്ത് ഉറുഗ്വേയിൽ താത്പര്യം പ്രകടിപ്പിക്കുകയും പോർട്ടുഗീസുകാരെ പുറത്താക്കുകയും ചെയ്തു. ഉറുഗ്വേയിൽ ആധിപത്യം സ്ഥാപിക്കുവാൻ വേണ്ടി ഈ ശക്തികൾ നിരന്തരം പോരാടികൊണ്ടിരുന്നു.http://www.historyworld.net/wrldhis/plaintexthistories.asp?historyid=ab40 HISTORY OF URUGUAY സ്വാതന്ത്ര്യസമരം വിദേശാധിപത്യത്തിനെതിരായ പ്രതിഷേധം ലാറ്റിനമേരിക്കയിൽ ശക്തമായപ്പോൾ ഉറുഗ്വേയും അതിൽ പങ്കുചേർന്നു. ജോസെഗർവസിയൊ അർതിഗാസ് ആയിരുന്നു ആദ്യകാല നേതാവ്. 1820 ഇദ്ദേഹത്തിന് പരാഗ്വേയിൽ അഭയം തേടേണ്ടീവന്നു. 1825-ൽ ജുവാൻ അന്റോണിയോ ലാവൽജയും ഉറുഗ്വേ ചരിത്രത്തിൽ മുപ്പത്തിമൂന്നു അനശ്വരർ എന്നു പ്രകീർത്തിക്കപ്പെടുന്ന ഒരു സംഘവും ചേർന്ന് സ്വതന്ത്ര്യസമരം കൂടുതൽ ശക്തമാക്കി.http://motherearthtravel.com/uruguay/history-4.htm THE STRUGGLE FOR INDEPENDENCE, 1811-30 1828-ലെ ഏറ്റുമുട്ടലിനു ശേഷമുണ്ടായ ഉടമ്പടിയിൽ ബ്രസീലും അർജന്റീനയും ചേർന്ന് ഉറുഗ്വേയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തി. 1828 ഓഗസ്റ്റ് 27-ന് റയോ ദെ ജനീറോയിൽ അവർ ഉറുഗ്വേയെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. സന്ധിവ്യവസ്ഥ അനുസരിച്ച് ഉറുഗ്വേയുടെ ഭരണഘടന ഈ രണ്ടു രാജ്യങ്ങളും അങ്ങീകരിക്കേണ്ടിയിരുന്നു. 1829 സെപ്റ്റംബർ 10-ന് ഉറുഗ്വേ കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി പാസാക്കിയ ഭരണഘടന ഈ രണ്ടു രാജ്യങ്ങളും അംഗീകരിച്ചു. പുതിയ ഭരണഘടന 1830-ൽ നിലവിൽ വന്നു.http://www.wipo.int/wipolex/en/details.jsp?id=7541 The Uruguayan Constitution 1830-ലെ ഭരണഘടന ഒരു കേന്ദ്രീകൃത ഗവണ്മെന്റിനു വ്യവസ്ഥ ചെയ്തു. ഭരണനിർവഹനാധികാരം പ്രസിഡന്റ്, മന്ത്രിസഭ, ഒരു സ്ഥിരംസമിതിയായ കോൺഗ്രസ് എന്നീ ഏജൻസികളിലായി നിക്ഷിപ്തമായിരുന്നു. സെനറ്റ്, ജനപ്രതിനിധിസഭ എന്ന രണ്ടു മണ്ഡലങ്ങൾ കോൺഗ്രസ്സിനുണ്ടായിരുന്നു. നാലുവർഷമായിരുന്നു പ്രസിഡന്റിന്റെ കാലാവധി. പ്രസിഡന്റിനെ കോൺഗ്രസ് തെരഞ്ഞെടുത്തിരുന്നു. വിപുലമായ അധികാരങ്ങൾ പ്രസിഡന്റിൽ കേന്ദ്രീകരിക്കപ്പെട്ടു. 1830 നവംബറിൽ ജനറൽ റിവേരയെ പ്രസിഡന്റായി കൊൺഗ്രസ് തെരഞ്ഞെടുത്തു. തുടർന്ന് ലാവൽജ റിവേരയ്ക്കെതിരായി തിരിയുകയും കലാപത്തിനു ശ്രമിക്കുകയും ചെയ്തു. പക്ഷേ ലാവൽജയ്ക്കു ബ്രസീലിലേക്കു പലായനം ചെയ്യേണ്ടിവന്നു. റിവേരയ്ക്കു ശേഷം പ്രസിഡന്റായ ഒറിബേ ലാവെൽജയെയും അനുയായികളെയും ഉറുഗ്വേയിലേക്കു തിരിച്ചു വരുവാൻ അനുവദിച്ചു. ഇത് റിവേരയും ഒറിബെയും തമ്മിൽ സ്വരചേർച്ചയില്ലാതാവാൻ കാരണമായി.1936 സെപ്റ്റംബർ 19-ന് കാർപിന്തേയാ യുദ്ധത്തിൽ ഓറിബെയുടെയും റിവേരയുടെയും പടയാളികൾ യഥാക്രമം വെള്ളയും ചുവപ്പും കൊടിക്കൂറകൾ വഹിച്ചിരുന്നു. പിൽക്കാലത്ത് ബ്ലാങ്കോകൾ (യാഥാസ്ഥികർ) എന്നും കൊളറാഡോകൾ (പുരോഗമന വാദികൾ) എന്നും ഉറുഗ്വേജനതയെ കഷിരാഷ്ട്രീയാടിസ്ഥാനത്തിൽ തിരിയുവൻ ഇടയാക്കിയത് കാർപിന്തേറിയയുദ്ധവും അതിൽ ഉപയോഗിച്ചിരുന്ന കൊടിക്കൂറകളുമാണ്.http://www.mongabay.com/reference/country_studies/uruguay/HISTORY.html Uruguay - History സാഹിത്യവും കലയും thumb|250px|right|മോണ്ടേവീഡിയോയിലെ തുറമുഖം ഇന്ത്യന്മാരും സ്പെയിൻകാരും തമ്മിലുള്ള ബന്ധങ്ങൾ, ഗൗചൊ എന്ന ജനവിഭാഗത്തിന്റെ സാഹസികജീവിതം, സമൂഹത്തിലെ സമ്പന്നരുടെ ദൂഷ്യങ്ങൾ എന്നിവ ഉറുഗ്വേയിലെ കവികളും എഴുത്തുകാരും സാഹിത്യ രചനകൾക്ക് വിഷയമാക്കി. അസിവാ ദൊ ഡയസ് ഇസ്മേൽ കൃതിയിലൂടെ ഉറുഗ്വേസമൂഹത്തിൽ മിശ്രവർഗത്തിനുള്ള പങ്ക് ചൂണ്ടികാണിക്കുന്നു. ഒരു മിശ്രവശജനും ഒരു സ്പെയിൻകാരിയും തമ്മിലുള്ള പ്രണയമാണ് സൊറില്ലോ ഡി സാമൻ മാർട്ടിന്റെ തബരെയിലെ ഇതിവൃത്തം. സ്വാതന്ത്ര്യസമര നേതാവായ അർതിഗാസിന്റെ ജീവിതത്തെ ആസ്പദമാക്കി ഗദ്യത്തിലുള്ള ഒരു കൃതിയും ഇദ്ദേഹത്തിന്റേതായി ഉണ്ട്. കൊളോണിയൽ ഭരണകാലത്തെ ചിത്രീകരിക്കുന്ന മഗാറിനോസ് സെർവാൻഡിസിന്റെ സെലിയാർ മറ്റൊരു പ്രധാനകൃതിയാണ്. ചരിത്രകൃതികളിൽ ഫ്രാൻസിസ്കോ ബൗസായുടെ ഹിറ്റോറിയ ഡിലാഡൊമിനേ ഷ്യാ എസ്പാഞ്ജൊലാ എൻ എൽ ഉറുഗ്വേയും അർതിഗാസിനെ സംബന്ധിച്ച ചരിത്രരേഖകൾക്കു ലൂയി അസിവദൊ എഴിതിയ വ്യാഖ്യാനവും പ്രത്യേക പരാമർശമർഹിക്കുന്നു. നിരൂപകരിൽ എരിൽ എന്ന കൃതിയുടെ കർത്താവായ ജോസെ എൻ റിക്ക് റോഡോ ആണ് ഏറ്റവും ശ്രദ്ധേയൻ.http://www.countriesquest.com/south_america/uruguay/population/culture_and_art/literature.htm Culture and Art, Literature ഉറുഗ്വേയിലെ കലാകാർന്മാരിൽ ജൂവാൻ ബ്ലെൻസ് ഒന്നാം സ്ഥാനത്തു നിൽക്കുന്നു. ബ്യൂനസ് അയർസിലെ മഞ്ഞപ്പനി ബാധയുടെയും ഉറുഗ്വേയിലെ വീരപുരുഷന്മാരുടെയും ചിത്രീകരണം ബ്ലെൻസിന്റെ മികച്ച സംഭാവനകളാണ്. അദ്ദേഹത്തിന്റെ പുത്രനായ നിക്കാനൊറും ശ്രദ്ധേയനായ ഒരു കലാകാരനായിരുന്നു. ഉറുഗ്വേയിലെ കലാകാരന്മാരുടെ ചിത്രങ്ങളും കൊത്തുപണികളും തലസ്ഥാനമായ മോണ്ടിവിഡായോയിലെ സുകുമാര കലകൾക്കായുള്ള ദേശീയമ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.http://www.escapeartist.com/uruguay/art.htm Art, Music & Culture in Uruguay പുരോഗതി ഏറ്റവും കൂടുതൽ സാക്ഷരതാ ശതമാനമുള്ള ലാറ്റിനമേരിക്കൻ രാജ്യമാണ് ഉറുഗ്വേ. ഇവിടെ സ്ത്രീകൾക്ക് ഓട്ടവകാശം നൽകിയിട്ടുണ്ട്. വിവാഹമോചന നിയമം 1885-ൽ തന്നെ നിലവിൽ വന്ന രാജ്യമാണ് ഉറുഗ്വേ. ദിവസം എട്ടു മണിക്കൂർ ജോലി എന്ന നിയമം 1915 മുതൽ ഇവിടെ നിലവിൽ വന്നു. ഇവിടത്തെ സാമ്പത്തിക - സാമൂഹിക മേഖലകളിൽ സാമൂഹികവത്കരണത്തിന് തുടക്കംകുറിച്ചത് 1903-ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസെ ബാത്ത്‌ലെയ് ഓർഡോജ്ഞെസിന്റെ കാലം മുതലാണ്. രാഷ്ട്രീയവ്യതിയാനങ്ങൾ 1856 മുതൽ 1958 വരെ കൊളറാഡൊ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങളാണ് ഉറുഗ്വേയിൽ ഉണ്ടായിരുന്നത്. 1958 മുതൽ 1966 വരെ ബ്ലാങ്കോകൾ അധികാരം കൈയടക്കി. എന്നാൽ 1966-ലെ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു. 1952-ൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികൾ നിറുത്തലാക്കി; പകരം 4 വർഷത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഒരു ഒൻപതംഗ ദേശിയസമിതി ഭരണകാര്യങ്ങൾ നിർവഹിച്ചുപോന്നു. ഇതിൽ 6 പേർ ഭൂരിപക്ഷ പാർട്ടികളെയും 3 പേർ ന്യൂനപക്ഷപാർട്ടികളെയും പ്രധിനിധീകരിച്ചു. 9 പേർക്കും തുല്യ അവകാശം വ്യവസ്ഥ ചെയ്തു. എന്നാൽ ഭൂരിപക്ഷ പാർട്ടികളിൽ ഏറ്റവും വലിയവയുടെ 4 പ്രതിനിധികൾ 1966 വരെ ഒരു വർഷം ഒരാൾ വീതം പ്രസിഡന്റ്പദം വഹിച്ചുപോന്നു 1966-ൽ ഈ സമ്പ്രദായം അവസാനിപ്പിക്കുകയും അഞ്ചു വർഷക്കാലത്തേക്കായി ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയും ചെയ്തു. പുതിയ പ്രസിഡന്റായി ജനറൽ ജസ്റ്റിദോ 1967-ൽ സ്ഥാനമേറ്റു. ഭരണകാര്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കാൻ 11 പേരടങ്ങുന്ന ഒരു മന്ത്രിസഭയും രൂപീകരിച്ചു. 30 അംഗങ്ങളുള്ള ഒരു സെനറ്റും 99 അംഗങ്ങളുള്ള ഒരു ചേംബർ ഒഫ് ഡെപ്യൂട്ടീസും പുതിയ സംവിധാനത്തിൻ കീഴിൽ നിലവിൽ വന്നു. അന്തർദേശീയരംഗത്ത് പ്രാരംഭകാലം മുതൽ ജനാധിപത്യ പ്രവണതകൾ ഉൾക്കൊണ്ടിരുന്ന ഉറുഗ്വേ, സമാധാന സന്ധികളിലെല്ലാംതന്നെ കൂട്ടുസുരക്ഷിതത്വത്തിന്റെ ഒരു വക്താവായിരുന്നു. അന്തർദേശീയ വേദികളിലെല്ലാം ഈ നയമാണ് ഉറുഗ്വേ സ്വീകരിച്ചിരുന്നത് രണ്ടാം ലോകയുദ്ധകാലത്ത് ജർമനിക്കും ജപ്പാനുമെതിരായി ഉറുഗ്വേ യുദ്ധം പ്രഖ്യാപിക്കുകയുണ്ടായി അമേരിക്കൻ സംസ്ഥാനങ്ങളുടെ സംഘടന അതിന്റെ സെക്രട്ടറിജനറലായി ജൊസേ മോറ എന്ന ഉറുഗ്വേക്കാരനെ തെരഞ്ഞെടുക്കുകയുണ്ടായി. ലാറ്റിനമേരിക്കൻ സ്വതന്ത്രവ്യാപാര സംഘത്തിന്റെ ആസ്ഥാനം മോണ്ടിവിഡായോ ആണ്. സൈനികസ്വാധീനത thumb|250px|right|ഉറുഗ്വേയുടെ തലസ്ഥാന നഗരമായ മോണ്ടേവീഡിയോ പ്രസിഡന്റ് പദവി ഏറ്റെടുത്ത് അധികനാൾ കഴിയുന്നതിനു മുമ്പ് ജസ്റ്റിദൊ നിര്യാതനായി. തുടർന്ന് ജോർജ് അരെകൊ പ്രസിഡന്റായി. തൊഴിൽകുഴപ്പങ്ങൾ, ഭാരിച്ചജീവിതചെലവ്, തുപമാരൊ ഗറില്ലാപ്രസ്ഥനം എന്നിവ ഇക്കാലത്ത് രൂക്ഷമായി. 1971 നവംബറിലെ തെരഞ്ഞെടുപ്പിൽ ജൂവന്മരിയാ ബൊർദാബെറി അരൊസെന വിജയിയായി.http://www.gwu.edu/~nsarchiv/NSAEBB/NSAEBB71/ NIXON: "BRAZIL HELPED RIG THE URUGUAYAN ELECTIONS," 1971 1972 മാർച്ചിൽ അദ്ദേഹം പ്രസിഡന്റുപദവി ഏറ്റെടുത്തു. തുപമാരൊ ഗറില്ലാപ്രസ്ഥാനത്തെ നേരിടാനായി 1972 ഏപ്രിലിൽ ഒരു ആഭ്യന്തര യുദ്ധാവസ്ഥ (state of internal war) പ്രഖ്യാപിച്ചു.http://www.countriesquest.com/south_america/uruguay/history/political_deterioration.htm History, Political Deterioration ഗറില്ലകൾക്കെതിരായ നീക്കത്തിന്റെ സമ്പൂർണ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സിവിലിയൻ കാര്യങ്ങളിൽ സ്വതന്ത്രമായും സ്വേച്ഛാപരമായുമുള്ള സൈനികനടപടി, ക്രമേണ പ്രസിഡന്റും സായുധസേനാമേധാവികളും തമ്മിൽ അകലുവാൻ ഇടയാക്കി. എന്നൽ സൈന്യം മുന്നോട്ടുവച്ച 19 ലക്ഷ്യങ്ങൾ പ്രസിഡന്റ് അംഗീകരിക്കുകയും അങ്ങനെ അവർ രഞ്ജിപ്പിലെത്തുകയും ചെയ്തു. അഴിമതിക്കെതിരായി നടപടിസ്വീകരിക്കുക, കാർഷികപരിഷ്കാരങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സൈന്യം മുന്നോട്ടു വച്ചിരുന്നത്. എന്നാൽ ഇതിന്റെ പേരിൽ കോൺഗ്രസ്സും പ്രസിഡന്റും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും 1973 ജൂണിൽ പ്രസിഡന്റ് കോൺഗ്രസ്സ് പിരിച്ചുവിടുകയും ചെയ്തു. അക്കൊല്ലം ഡിസംബറിൽ ഭരണഘടനാ പരിഷ്കാരത്തിനുള്ള രൂപരേഖ തയ്യാറാക്കുവാനായി 25 പേരടങ്ങിയ ഒരു നിയമസഭ അദ്ദേഹം രൂപവത്കരിച്ചു. ഈ വർഷം ട്രേഡ്‌യൂണിയൻ സമരങ്ങൾ, സായുധസേനയുടെ ശക്തിവർധനക്കെതിരായ പ്രതിപക്ഷപ്രചരണം, പുനരാരംഭിച്ച തുപമാരൊ ഗറില്ലാപ്രവർത്തനം എന്നിവയാൽ പ്രത്യേകം ശ്രദ്ധേയമായിരുന്നു. 1974 സെപ്റ്റംബറിൽ സൈനികോദ്യോഗസ്ഥന്മാരെ സ്റ്റേറ്റുവക വ്യവസായ സംരംഭങ്ങളുടെ നിയന്ത്രണം ഏൽപ്പിച്ചു. 1975-1976 കാലങ്ങളിലും ഇടതുപക്ഷ ചിന്താഗതിക്കാർക്കെതിരായ നടപടികൾ അഭംഗുരം തുടർന്നു. മാർക്സിസത്തെ നേരിടുവാനെന്ന പേരിൽ തിരഞ്ഞെടുപ്പിനേയും പാർട്ടിഭരണസമ്പ്രദായത്തെയും പ്രസിഡന്റ് എതിർത്തപ്പോൾ സൈന്യം അതിനോട് വിയോജിക്കുകയും തുടർന്ന് 1976 മേയിൽ ഒരു സംഘർഷാവസ്ഥ സംജാതമാകുകയും ചെയ്തു. ജൂൺ മാസത്തിൽ സൈന്യം അരൊസെനയ്ക്കുള്ള പിന്തുണ പിൻവലിക്കുകയും വൈസ് പ്രസിഡന്റായ ഡോ. അൽബർതൊ ഷെമിഷെലി ലിസാസൊയെ പ്രസിഡന്റായി അവരോധിക്കുകയും ചെയ്തു. ജൂലൈയിൽ രൂപീകരിച്ച കൗൺസിൽ ഒഫ് നേഷൻ ഡോ. അപരിഷ്യൊ മെൻഡെസിനെ അഞ്ചു വർഷത്തേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും സെപ്റ്റംബറിൽ അദ്ദേഹം അധികാരമേൽക്കുകയും ചെയ്തു. സൈനിക നേതാക്കൾ 1976-ൽ പുതിയ ഒരു ഭരണഘടന വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ വഗ്ദാനം നടപ്പാക്കിയില്ല. ഇപ്രകാരം രണ്ടു മണ്ഡലങ്ങളുള്ള (ഒന്നു തിരഞ്ഞെടുക്കപ്പെടുന്നതും മറ്റേതു നാമനിർദ്ദേശം ചെയ്യപ്പെടുന്നതും) നിയമസഭ 1984-ൽ നിലവിൽ വരുമെന്നും സൈനിക നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. 1991 ആകുമ്പോഴേക്കും സമ്പൂർണ ജനാധിപത്യ വ്യവസ്ഥിതി നടപ്പാക്കുകയാണത്രേ അവരുടെ ലക്ഷ്യം. 1966 മുതൽ 1973 വരെ പൊതുരംഗത്തു പ്രവർത്തിച്ചുവന്നിരുന്ന എല്ലാ നേതക്കന്മാരുടേയും രാഷ്ട്രീയാവകാശങ്ങൾ എടുത്തുകളഞ്ഞിരുന്നു. അപടകരമായ രാഷ്ട്രീയ വിശ്വാസങ്ങൾ വച്ചുപുലർത്തുന്നവരെ തടവ് ശിക്ഷ നൽകുവാനോ 10 വർഷത്തേക്കു നാടുകടത്തുവാനോ ഉള്ള നിയമം 1976 ഒക്ടോബറിൽ പുറപ്പെടുവിച്ചു. ആമ്നസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ടിൻപ്രകാരം 1976-ൽ 6000-ൽ പരം രാഷ്ടീയ തടവുകാർ ഉറുഗ്വേയിൽ ഉണ്ടായിരുന്നു. സമ്പദ്‌വ്യവസ്ഥ കൃഷിയും കാലിവളർത്തലും കന്നുകലി വളർത്തലിന് അമിത പ്രാധാന്യം നൽകിയിരുന്നു. കാലിതീറ്റയ്ക്കനുയോജ്യമായ പുൽവർഗ്ഗങ്ങൾ നട്ടുവളത്തുന്നതിനു വേണ്ടി കൃഷിനിലങ്ങളിലെ ഏറിയഭാഗവും ഉപയോഗിച്ചു പോന്നു. ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം വളരെ കുറവായിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ സ്വയം പര്യാപ്തി ലക്ഷ്യമിട്ട് ഇപ്പോൾ ഗോതമ്പു കൃഷി അഭിവൃത്തിപ്പെടുത്തിവരുന്നു. ചോളം, ഓട്സ്, ബാർലി, നെല്ല് എന്നിവയും കൃഷിചെയ്യപ്പെടുന്നുണ്ട്. ഓറഞ്ച്, ചെറുനാരകം, പീച്ച്, മുന്തിരി, ആപ്പിൾ, പിയർ തുടങ്ങിയ പഴവർഗ്ഗങ്ങളും സൂര്യകാന്തി ചെറുചണം എന്നിവയുമാണ് മറ്റുവിളകൾ. മുഖ്യ ഉപജീവനമർഗം കന്നുകാലിവളർത്തൽ തന്നെയാണ്. കാർഷിക-ഗവ്യോത്പന്നങ്ങളുടെ 26 ശതമാനം കയറ്റുമതി ചെയ്യപ്പെടുന്നു.http://www.britannica.com/EBchecked/topic/620116/Uruguay/225498/Settlement-patterns#toc32686 Settlement patternshttp://www.internet.com.uy/farmurug/ FARMING-URUGUAY വ്യവസായം thumb|250px|right|സ്റ്റേഡിയം വ്യവസായങ്ങൾ പുർണമായും പൊതുമേഖലയിലാണ്. വൈദ്യുതി ഉത്പാദനവും ഇറക്കുമതി ചെയ്യുന്ന പെട്രോളിയത്തിന്റെ വിതരണവുമ ഗവണ്മെന്റു നിയന്ത്രണത്തിലാണ്. അനുയോജ്യമല്ലാത്ത ഭൂപ്രകൃതികാരണം ജലവൈദ്യുതിയുടെ ഉത്പാദനം വൻതൊതിൽ നടക്കുന്നില്ല. റയോ നീഗ്രോ നദിയിൽ രണ്ടു വൈദ്യുതകേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നു. മറ്റു വൈദ്യുതനിലയങ്ങൾ ഇറക്കുമതിചെയ്യുന്ന കൽക്കരിയോ എണ്ണയോ ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ്. പൊതുമേഖലാ വ്യവസായങ്ങളിൽ സിമന്റ്, ആൽക്കഹോൾ എന്നിവയുടെ നിർമ്മാണത്തിനാണ് മുൻതൂക്കമുള്ളത്. മത്സ്യ - മാംസ സംസ്ക്കരണമാണ് മറ്റൊരു വൻകിടവ്യവസായം. മോണ്ടീവിഡായോ കേന്ദ്രമാക്കി തുണിത്തരങ്ങൾ, റബ്ബർസാധനങ്ങൾ, തുകൽവസ്തുക്കൾ, ഗാർഹികോപകരണങ്ങൾ എന്നിവയുടെ നിർമ്മാണം അഭിവൃത്തിപ്പെട്ടുവരുന്നു. പൊതുവെ പുരോഗതി ആർജിച്ചിട്ടുള്ള ചെറുകിട വ്യവസായങ്ങൾ രോമക്കടച്ചിലും ഭക്ഷ്യസംസ്കരണവുമാണ്. ബാങ്കിംഗ് സ്ഥാപനങ്ങൾ, ഇൻഷുറൻസ്, റയിൽവെ എന്നിവയുടെ നിയന്ത്രണവും ഗണ്മെന്റിനാണ്. കേന്ദ്രബാങ്കായ ബാങ്കോ സെൻട്രൽ, അതിന്റെ സബ്സിഡിയറി ബാങ്കായ ബാങ്കോ ദെലാ റിപ്പബ്ലിക്ക എന്നിവ ചേർന്നാണ് ധനവിനിയോഗത്തിലെ ഏറിയ പങ്കും കൈകാര്യം ചെയ്യുന്നത്. പ്രധാന നാണയം ഉറുഗ്വെയുടെ പിസോ ആണ്.http://www.nationsencyclopedia.com/economies/Americas/Uruguay-INDUSTRY.html Uruguay - Industry വാണിജ്യം ഇനിപ്പറയുന്നവയാണ് പ്രധാനകയറ്റുമതി സാധനങ്ങൾ.http://www.tradingeconomics.com/uruguay/exports Uruguay Exports ഗവ്യോത്പന്നങ്ങൾ, തുകൽവസ്തുക്കൾ, രോമം, മാംസം എന്നിവ. ഇവ ഇറ്റലി, പശ്ചിമ ജർമനി, സ്പെയിൻ, യു.കെ., നെതർലാൻഡ്സ്, യു.എസ്. എന്നീ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. വ്യവസായികാവശ്യങ്ങൾക്കുള്ള അസംസ്കൃതവസ്തുക്കൾ, വാഹനങ്ങൾ, യന്ത്രങ്ങൾ, ഊർജദ്രവ്യങ്ങൾ എന്നിവ ഇറക്കുമതി കെയ്യുന്നതിന് യു.എസ്., ബ്രസീൽ, പശ്ചിമ ജർമനി, അർജന്റീന, യൂ.കെ. എന്നീ രാജ്യങ്ങളെ ആശ്രയിക്കുന്നു. ഇറക്കുമതികളിൽ കാര്യമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടിങ്കിലും വ്യാപാരമിച്ചം കമ്മിയാണ്.http://www.tradecommissioner.gc.ca/eng/document.jsp?did=90987&cid=728&oid=346 Import Regulations - Uruguay ഗതാഗതം മോണ്ടിവിഡായോയിൽ നിന്ന് എല്ലാസ്ഥലങ്ങളിലേക്കും പോകുന്ന 3,200 കിലോമീറ്റർ നീളം വരുന്ന റെയിൽവേയും 12,800 കിലോമീറ്റർ താർറോഡുകളുമാണ് പ്രധാന ഗതാഗത മാർഗങ്ങൾ. രാജ്യത്തെ ജലമാർഗങ്ങളിൽ 1,240 കിലോമീറ്റർ ചെറുകിട കപ്പലുകൾക്ക് ഗതാഗതക്ഷമമായുണ്ട്. മോണ്ടിവിഡായോയ്ക്ക് 21 കിലോമീറ്റർ ദൂരെയുള്ള ബാൽനീരിയോ കരാസോ ആണ് പ്രധാന വിമാനത്താവളം. ഇവിടെനിന്നും സമീപരാജ്യങ്ങളിലേക്ക് വിമാനസർവീസുകൾ ഉണ്ട്.http://www.nhtransport.sg/ NH Transport അവലംബം External links Official website Uruguay from UCB Libraries GovPubs Uruguay profile from the BBC News Travel guide to Uruguay in English Photographic Travel Essay Through Uruguay Development Forecasts വർഗ്ഗം:സ്പാനിഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:ഉറുഗ്വേ
ശ്രീലങ്ക
https://ml.wikipedia.org/wiki/ശ്രീലങ്ക
ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്‌. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ്‌ കൊളംബോ. ഇവിടെ നിന്നും സൂയസ് കനാൽ വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ചരിത്രം പ്രാചീന ചരിത്രം ശ്രീലങ്കയെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ ലിഖിത പരാമർശമുള്ളത് ബുദ്ധമത ഗ്രന്ഥങ്ങളായ മഹാവംശം, ദീപവംശം എന്നിവയിലാണ്.ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരങ്ങളും തെക്കേ ഇൻഡ്യയിലെ ദ്രാവിഡരുടെതുമായി വളരെ സാദ്യശ്യമുണ്ട്. ബി.സി.ആറാം നൂറ്റാണ്ടു മുതൽ ഇൻഡ്യയിൽ നിന്നുള്ള ഇൻഡോ- ആര്യൻ ജനസമൂഹം കുടിയേറാൻ തുടങ്ങിയതോടെയാണ് ശ്രീലങ്കയുടെ ലിഖിത ചരിത്രം തുടങ്ങുന്നത്. കറുവപ്പട്ട (Cinnamon)യുടെ ജൻമദേശം ശ്രീലങ്കയാണന്ന് കരുതപ്പെടുന്നു.ബി.സി. 1500-ൽ ശ്രീലങ്കയിൽ നിന്നും കറുവപ്പട്ട ഈജിപ്തിലേക്ക് എത്തിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശ ങ്ങളിലുള്ള വെഡ്ഡ ഗോത്ര വിഭാഗം ആദിമനിവാസികളുടെ പിൻതലമുറക്കാരാണന്നാണ് കരുതുന്നു. ഉത്തരേന്ത്യയിൽ നിന്നും കുടിയേറിയവരുടെ പിൻതലമുറക്കാരായ,ശ്രീലങ്കയിൽ ഭൂരിപക്ഷ സമുദായമായ സിംഹളർ. എ.ഡി.ആറാം നൂറ്റാണ്ടിലെ മഹാനാമയെന്ന ബുദ്ധഭിക്ഷു എഴുതിയ, ബുദ്ധമത ഗ്രന്ധമായ മഹാവംശയിലാണ് സിംഹളരുടെ പൂർവ്വകാല ചരിത്രങ്ങളെക്കുറിച്ചുള്ള കഥകളുള്ളത്.എ.ഡി.ഒന്നാം നൂറ്റാണ്ടിൽ എഴുതിയ ദീപവംശമെന്ന കൃതിയെ ആധാരമാക്കിയായിരുന്നു മഹാവംശയുടെ രചന. ബി.സി. 543 മുതൽ 361 വരെയുള്ള ചരിത്രം ഈ രചനയിലുണ്ട്.ശ്രീലങ്കൻ ബുദ്ധമതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നായ മഹാവംശയിൽ ഇൻഡ്യയിലെ രാജവംശത്തെപ്പറ്റിയും ധാരാളം വിവരങ്ങളുണ്ട്. 'മഹാവoശ'യനുസരിച്ച് സിംഹളരുടെ ഉൽപ്പത്തി ചരിത്രം ബി.സി 543-ൽ ഇന്ത്യയിൽ നിന്നെത്തിയ വിജയൻ എന്ന രാജാവുമായി ബന്ധപ്പെട്ടതാണ്. 700 അനുയായികളുമായി കടൽ താണ്ടിയെത്തിയ വിജയൻ, ശ്രീലങ്കയിലെ റാണിയായിരുന്ന കുവാനിയെ വിവാഹം കഴിച്ചു. അവരുടെ പിൻതലമുറക്കാരാണ് സിംഹളർ.സിംഹള ഭാഷക്ക് സംസ്കൃതവുമായുള്ള ബന്ധവും എടുത്തു പറയേണ്ടതാണ്. അനുരാധപുരംകേന്ദ്രമാക്കിയാണ് സിംഹള ഭാഷ ശക്തിയാർജിച്ചത്.ബി.സി.600 മുതലുള്ള മൺപാത്രങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.ഇവിടെ നിന്നും ലഭിച്ചിട്ടുള്ള ശിലാലിഖിതങ്ങളിൽ കാംബോജ, മൗര്യ തമിഴ്, മ്ലേച്ഛ, ജാവക തുടങ്ങിയ ഇന്ത്യൻ വംശങ്ങളെപ്പറ്റി ബ്രാഹ്മി ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. 'മഹാവംശ' പ്രകാരം സിംഹളരുടെ ആദിമ ദേശം, ഗുജറാത്തിലെ ലലാരാത്ത (ലതാരാഷ്ട) യിലെ സിഹപുരമാണ്.കത്തിയവാഡിലെ സിഹോർ ആണന്നും പറയപ്പെടുന്നു.എന്നാൽ ഇതിന് വ്യക്തമായ പിൻബലമില്ല. എന്നാൽ ചില അഭിപ്രായ വ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ട്.പ്രാചീന കാലം തൊട്ടുതന്നെ തമിഴ് ജനതയും ശ്രീലങ്കയിലുണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായ അടുപ്പം കൊണ്ട് തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലെത്താനുള്ള സാധ്യത സ്വഭാവികമാണ്. തമിഴ്നാട്ടിലെ ചില രാജാക്കൻമാർ സിംഹളരുമായി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എ ഡി പത്താം നൂറ്റാണ്ടുവരെയുള്ള ആയിരം വർഷത്തിൽ ഭൂരിഭാഗം കാലവും തമിഴ് രാജാക്കൻമാരായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്.ശക്തമായ ഒരു രാജവംശം പതിനൊന്നാം നൂറ്റാണ്ടിൽ ഉയർന്നു വന്നു.വിജയ ബാഹു ഒന്നാമൻ രാജാവാണ് സിംഹള രാജവംശം സ്ഥാപിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പരാക്രമബാഹു ഒന്നാമൻ,രാജ്യത്തെയൊട്ടാകെ ഒറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നു.[5] ആധുനികചരിത്രം ശ്രീലങ്കയുടെ വാണിജ്യപ്രാധാന്യം പുരാതനകാലത്തുതന്നെ കച്ചവടക്കാർ മനസ്സിലാക്കിയിരുന്നു. അറബികളും, മൂറുകളും ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും എത്തി, ചൈന, മലയ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങി ആഫ്രിക്കയിലും മെഡിറ്ററേനിയൻ തീരങ്ങളിലെത്തിച്ച് യുറോപ്യന്മാർക്ക് വിറ്റിരുന്നു. അങ്ങനെ കിഴക്കും പടിഞ്ഞാറും നിന്നുള്ള കച്ചവടക്കാർക്ക് ചരക്കുകൾ പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രമായിരുന്നു ശ്രീലങ്ക. പതിനാറാം നൂറ്റാണ്ടു വരെ അറബികൾ, യുറോപ്യന്മാരിൽ നിന്നുള്ള മൽസരത്തെ അതിജീവിച്ച് ഈ രംഗത്തെ കുത്തക കൈയടക്കി വച്ചു. 1505-ൽ പോർച്ചുഗീസുകാർ ആദ്യമായി ശ്രീലങ്കയിലെത്തി. ഇക്കാലത്ത് ഇവർ മലയായിലെ മലാക്കയിൽ ഒരു വ്യാപാരകേന്ദ്രം തുറന്നു. മലാക്കയിൽ നിന്നും ചരക്കു കയറ്റി വരുന്ന പോർച്ചുഗീസ് കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയുള്ള നീണ്ട യാത്രക്കു മുൻപായുള്ള ഇടത്താവളമായാണ്‌ ശ്രീലങ്കയെ ഉപയോഗപ്പെടുത്തിയിരുന്നത്. മുസ്ലിം വ്യാപാരികൾക്ക് മേൽക്കോയ്മയുണ്ടായിരുന്ന തുറുമുഖ നഗരമായ കൊളംബോയിൽ താവളമടിച്ച് പോർച്ചുഗ്രീസുകാർ തങ്ങളുടെ ആധിപത്യ മു റപ്പിച്ചു. സിംഹളരെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ തുടങ്ങിയ പോർച്ചുഗ്രീസുകാരെ ബുദ്ധമതക്കാർ എതിർത്തു.കാർഡിയയിലെ രാജാവ് ഡച്ചുകാരുടെ സഹായം തേടിയത് അങ്ങനെയാണ്.കൊളംബോയും ഗാളും ശ്രീലങ്കയുടെ പടിഞ്ഞാറുവശത്തുള്ള പ്രധാനപ്പെട്ട തുറമുഖങ്ങളായി മാറി. 1660-ൽ ഡച്ചുകാർ ചോർച്ചുഗലിനെ തുരുത്തി കാൻഡിയ ഒഴികെയുള്ള ഭാഗമെല്ലാം തങ്ങളുടെ അധീനതയിലാക്കി;1641-ൽ ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും മലാക്ക പിടിച്ചടക്കുകയും തുടർന്ന് 1656-ൽ കൊളംബോയും അവരുടെ അധീനതയിലാക്കി മാറ്റുകയും ചെയ്തു. ഡച്ചുകാരുടെ സുദീർഘമായ സാന്നിധ്യം, ഇന്നും സങ്കരവർഗ്ഗക്കാരായ ബർഗർമാരിലൂടെ ശ്രീലങ്കയിൽ ദർശിക്കാനാകും. 1919-ൽ സിലോൺ നാഷണൽ കോൺഗ്രസ് രൂപമെടുത്തു.ഇതോടെ ഇൻഡ്യയെ മാതൃകയാക്കി സ്വാതന്ത്രദാഹം ശക്തമായി. മുപ്പതുകളിലാണ് സ്വാതന്ത്രം ആവശ്യപ്പെട്ടുള്ള പ്രക്ഷോപം ആരംഭിച്ചത്.1935-ൽ യൂത്ത് ലീഗ് എന്ന സംഘടനയിൽ നിന്നും വളർന്നു വന്ന മാർക്സ്റ്റ് ലങ്കാസമസമാജ പാർട്ടിയാണ് സ്വാതന്ത്രത്തിനു വേണ്ടി ആദ്യമായി രംഗത്തുവന്നത്.ഇംഗീഷിനു പകരം സിംഹളയും തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.രണ്ടാം ലോകയുദ്ധക്കാലത്ത് ശ്രീലങ്കൻ സ്വാതന്ത്രസമര നേതാക്കളെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു. സിംഹളമഹാസഭ, തമിഴ് കോൺഗ്രസ്,എന്നീ പാർട്ടികളും ഇക്കാലത്ത് ശക്തിയാർജിച്ചിരുന്നു.സിലോൺ നാഷണൽ കേൺഗ്രസ് നേതാവായിരുന്ന ഡോൺ സ്റ്റീഫൻ സേനാനായകെ 1946-ൽ സ്വാതന്ത്ര്യം എന്ന ലക്ഷ്യവുമായി യുണേറ്റഡ് നാഷണൽ പാർട്ടി (UNP) രൂപീകരിച്ചു 1947-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു എൻ പി ക്ക് ന്യൂനപക്ഷം സീറ്റുകളെ ലഭിച്ചൊള്ളൂ. സോളമൻ ഖണ്ഡാരനായകെയുടെ സിംഹള മഹാസഭയുമായും, ജി.ജി. പൊന്നമ്പലത്തിന്റെ തമിഴ് കോൺഗ്രസ്സുമായും ചേർന്ന് സേനാനായ കെ സഖ്യമുണ്ടാക്കി.1948-ൽ ശ്രീലങ്കക്ക് ബ്രിട്ടന്റെ ഡൊമിനിയൻ പദവി ലഭിച്ചു.അങ്ങനെ സേനാനായ കെ ആദ്യ പ്രധാനമന്ത്രിയായി.ഇൻഡ്യാക്കാരായ തമിഴ് തോട്ടം തൊഴിലാളികളുടെ വോട്ടവകാശം സേനാനായകെ റദ്ദാക്കി. ഡച്ചുകാരും പോർട്ടുഗീസുകാരും ശ്രീലങ്കയുടെ തീരപ്രദേശങ്ങളിൽ സ്വാധീനം ചെലുത്തിയെങ്കിലും അന്തർഭാഗങ്ങളിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പിന്നീട് ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് അവരുടെ സ്വാധീനം ദ്വീപിന്റെ അന്തർഭാഗങ്ങളിലും പ്രകടമായി. 1948 ഫെബ്രുവരി 4-നാണ്‌ ശ്രീലങ്ക, കോമൺവെൽത്ത് ഓഫ് സിലോൺ എന്ന പേരിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത്. 1956-ലെ തിരഞ്ഞെടുപ്പിൽ യു എൻ പി പരാജയപ്പെട്ടു. സോളമൻ ബണ്ഡാരനായകെ യുടെ ശ്രീലങ്കാ ഫ്രീഡം പാർട്ടി (SLFP), ഫിലിപ്പ് ഗുണ വർദ്ദയുടെ വിപ്ലവകാരി ലങ്കാ സമസമാജ പാർട്ടി, എന്നിവയുൾപ്പെട്ട സഖ്യമായ മഹാജന എക് സത്ത് പെരയുനയ്ക്കായിരുന്നു ജയം.പ്രധാനമന്ത്രിയായ ഖണ്ഡാരനായകെ സിംഹളയെ ഏകഭാഷയായി പ്രഖ്യാപിച്ചു.ബുദ്ധമതത്തിന് മറ്റു മതങ്ങളേക്കാൾ പ്രാൽസാഹനവും നൽകി.തമിഴ് ജനവിഭാഗത്തിന് കൂടുതൽ പൗരാവകാശങ്ങൾ നൽകാനുള്ള ഖണ്ഡാരനായ കെയുടെശ്രമം യുഎൻപി യുടെ എതിർപ്പു കൊണ്ട് നടന്നില്ല. യു പി എൻ നേതാവ് ജെ.ആർ.ജയവർദ്ദന നടത്തിയ കാൻഡി മാർച്ചിലായിരുന്നു തമിഴരുടെ ഭാവി മാറി മറിഞ്ഞത്. ഇത് തമിഴ് ജനതയെ അസ്വസ്തമാക്കുകയും,1958-ൽ കലാപങ്ങൾക്ക് കാരണമാകുകയും ചെയ്തു.1959 സെപ്റ്റംബറിൽ ബണ്ഡാരനായക വധിക്കപ്പെട്ടു.1960 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഖണ്ഡാരയുടെ ഭാര്യ സിരി മാവോ പ്രധാനമന്ത്രിയായി. ലോകത്തിലെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയും ഇവരാണ്. സോഷ്യലിസ്റ്റ് നയവും ദേശസാൽകരണവും സിരിമാവോ നടപ്പിലാക്കി.1972-ൽസിരിമാവോയുടെ ഭരണകാലത്താണ് ശ്രീലങ്ക റിപ്പബ്ലിക്കായി മാറിയത്. സിംഹളയെ ഔദ്യോഗിക ഭാഷയായും തീരുമാനിക്കപ്പെട്ടു. ഇത്തരത്തിലുള്ള തമിഴ് വിരുദ്ധമായ നടപടികളുടെ ഫലമായി, ഇതേ വർഷം ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന സായുധതീവ്രവാദ വിപ്ലവ സംഘടനക്ക് കാരണമായിത്തീർന്നു. 1977 ലെ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് വിരുദ്ധരും സിംഹള പക്ഷപാതികളുമായ യു എൻ പി അധികാരത്തിലെത്തി.ജെ.ആർ ജയവർദ്ദനെ (ജൂനിയർ റിച്ചാർഡ്) ആയിരുന്നു പ്രധാനമന്ത്രി.എ .അമൃതലിംഗം നയിക്കുന്ന തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്(TULF)ആയിരുന്നു പ്രതിപക്ഷം.ജയവർധനെയുടെ ഭരണക്കുടം തമിഴ് ജനതയോട് ആതീവ വിവേചനത്തോടെയാണ് പെരുമാറിയത്.സർക്കാർ പല പദ്ധതികളിലൂടെയും കൊളംബോയിലെ തമിഴരെ ആട്ടിപ്പായിക്കാൻ ശ്രമിച്ചു.ഇതോടെ തമിഴർ നാടുവിടാൻ തുടങ്ങി. പലരും ഇൻഡ്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറി. എന്നാൽ തമിഴ് ഭൂരിപക്ഷമുണ്ടായിരുന്ന വടക്കൻ പ്രദേശങ്ങങ്ങളിൽ സിംഹള വിരുദ്ധതരംഗം ശക്തി പ്രാപിക്കാൻ തുടങ്ങി.സിരിമാവോ ബണ്ഡാരനായകെയുടെ പൗരാവകാശങ്ങൾ നിയമത്തിലൂടെ റദ്ദാക്കിയ ജയവർധനെ ശ്രീലങ്കയെ പ്രസിഡൻഷ്യൽ റിപ്പബ്ലിയ്ക്കായി മാറ്റി. സ്വയം എക്സിക്യൂട്ടാവുകയും ചെയ്തു.ജയവർധനൻ 10 വർഷം അധികാരത്തിൽ തുടർന്നു.സിംഹളീസ് വൺലി ആക്ട് എന്ന നിയമം കൊണ്ടുവരികയും തമിഴർ സർവ്വകലാശാലയിലും സർക്കാർ ഉദ്യോഗങ്ങളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി.ഇതിനെതിരെ തമിഴ് ജനത പ്രക്ഷോപമാരംഭിച്ചു.വടക്കൻപ്രദേശങ്ങളിൽ തമിഴ് തീവ്രവാദി സംഘടനകളും പട്ടാളവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.ഇതിന്റെ ഫലമായി കൊളെംബോയിൽ തെരുവിലിറങ്ങിയ തമിഴരെ,1983 ജൂലൈയിൽ സിംഹളർ കൂട്ടക്കൊലചെയ്തു. മൂവായിരത്തിലധികം തമിഴർ മരണപ്പെട്ട ഈ സംഭവം ആണ് കറുത്ത ജൂലൈ അഥവാബ്ലാക്ക് ജൂലൈ കൂട്ടകൊല തടയാൻ സർക്കാർ ശ്രമിച്ചില്ല. തമിഴ് ജനത സർക്കാരിനെയും സിംഹളരെയും ശത്രുവായി കണ്ടു. വിദ്യാഭ്യാസമുള്ള ആയിരക്കണക്കിന് തമിഴ് യുവാക്കൾ തിവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് കടന്നു വരുവാൻ കാരണവും ഇതായിരുന്നു. തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കൻ തമിഴർക്ക് സഹായവും ലഭിച്ചു.ഇൻഡ്യക്ക് പരീശീലനവും ആയുധവും നൽകി.തമിഴ് മേഖലകളിൽ സിംഹള കോളനികൾ സ്ഥാപിക്കുകയായിരുന്നു ജയവർധനെ ചെയ്തിരുന്നത്.ഇവ തമിഴ് സംഘടനകൾ ആക്രമിച്ചു.കൊളംബോയിലെ തമിഴരെ ആക്രമിച്ചു കൊണ്ട് സർക്കാർ തിരിച്ചടിച്ചു. സ്ഥിതി ആഭ്യന്തര യുദ്ധത്തിലേക്ക് വളർന്നു. ഇൻഡ്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചു.1989-ൽ രണസിംഗെ പ്രേമദാസ പ്രധാനമന്ത്രിയായി.വി പി സിങ് ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്നപ്പോളാണ് ഇൻഡ്യൻ സൈന്യത്തെ തിരികെ വിളിച്ചത്.1993-ൽ പ്രേമദാസയെ എൽ.ടി.ടി.ഇ വധിച്ചു.1994 ലെ തിരഞ്ഞെടുപ്പിൽ സോളമൻ- സിരിമാവോ ദമ്പതിമാരുടെ മകളും, ശ്രീലങ്കാ ഫ്രീഡം പാർട്ടി നേതാവുമായ ചന്ദ്രിക കുമാരതുംഗപ്രധാനമന്ത്രിയും തുടർന്ന് പ്രസിഡന്റുമായി. ഭൂമിശാസ്ത്രം ഇടത്ത്‌|ലഘുചിത്രം|ശ്രീലങ്കയുടെ ഭൂമിശാസ്ത്രഘടന കാണിക്കുന്ന ഭൂപടം ഒരു കാലത്ത്, ശ്രീലങ്ക ഉൾക്കൊള്ളുന്ന ഭൂപ്രദേശം, മലേഷ്യ മുതൽ മഡഗാസ്കർ വരെ നീണ്ടുകിടന്നിരുന്ന കരയുടെ ഒരു ഭാഗമായിരുന്നു. ഈ കരയുടെ ഭൂരിഭാഗവും കടലിനടിയിലായി. അവശേഷിക്കുന്ന ഭാഗങ്ങളിലൊന്നാണ്‌ ശ്രീലങ്ക‌. കാലാവസ്ഥ ശ്രീലങ്കയിലെ സമതലപ്രദേശങ്ങളിലെ ശരാശരി താപനില 27 °C ആണ്‌. മദ്ധ്യഭാഗത്ത് കുന്നിൻപ്രദേശങ്ങളിൽ ഉയരം നിമിത്തം കുറഞ്ഞ താപനില അനുഭവപ്പെടുന്നു. കാലവർഷം, ശ്രീലങ്കയെ രണ്ടു ഭൂമിശാസ്ത്രമേഖലകായി തിരിക്കുന്നു. മേയ് മുതൽ സെപ്റ്റംബർ വരെ അനുഭവപ്പെടുന്ന തെക്കു പടിഞ്ഞാറൻ കാലവർഷം, ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ ശക്തമായ മഴ നൽകുന്നു. അതു കൊണ്ട് ഈ മേഖല നനഞ്ഞ പ്രദേശം (wet zone) എന്നാണ് അറിയപ്പെടുന്നത്. നവംബർ മുതൽ ജനുവരി വരെ അനുഭവപ്പെടുന്ന വടക്കുകിഴക്കൻ കാലവർഷം, ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലകളിൽ മഴ നൽകുന്നെങ്കിലും ഈ കാലവർഷം തെക്കുപടിഞ്ഞാറൻ കാലവർഷത്തെപ്പോലെ ശക്തമല്ല. 100 സെന്റീമീറ്ററിലും താഴെയേ ഈ കാലവർഷക്കാലത്ത് മഴ ലഭിക്കുകയുള്ളു. അതുകൊണ്ട് വടക്കുകിഴക്കൻ മേഖല വരണ്ട പ്രദേശം (dry zone) എന്നാണ് പൊതുവേ അറിയപ്പെടുന്നത് ജനങ്ങൾ ഏതാണ്ട് രണ്ടു കോടി ജനങ്ങൾ ശ്രീലങ്കയിൽ വസിക്കുന്നുണ്ട്. സിംഹളർക്കും തമിഴർക്കും പുറമേ മൂറിഷ്, മലയ്, യുറോപ്യൻ സങ്കരവംശജരും (ബർഗർമാർ) (burghers) ഇതിൽ ഉൾപ്പെടുന്നു. സിംഹളർ ശ്രീലങ്കയിലെ 74 ശതമാനത്തോളം പേർ സിംഹളരാണ്‌‌http://www.statistics.gov.lk/Abstract_2008_PDF/abstract2008/table%202008/Chap%202/AB2-10.pdf. ഇവർ ഇന്ത്യയിൽ നിന്നെത്തിയ [ദ്രാവിഡരുടെ ]] പിൻഗാമികളാണ്‌. പിൽക്കാലത്ത് പാക് കടലിടുക്ക് കടന്നെത്തിയ തമിഴരുടെ ഒന്നിനുപുറകേ ഒന്നായുള്ള ആക്രമണം നിമിത്തം, സിംഹളർക്ക് ദ്വീപിന്റെ മദ്ധ്യഭാഗത്തുള്ള കുന്നുകളിലേക്ക് പിൻവാങ്ങി വാസമുറപ്പിക്കേണ്ടി വന്നു. സിംഹളർ ബുദ്ധമതവിശ്വാസികളാണ്‌. സിംഹളഭാഷയും ബുദ്ധമതവിശ്വാസങ്ങൾ പ്രതിഫലിപ്പിക്കുന്ന സംസ്കാരവുമാണ്‌ ഇവരുടേത്. സിംഹളരിൽ ഭൂരിഭാഗവും കൃഷിക്കാരാണ്‌. സിംഹളരിൽത്തന്നെ രണ്ടു വിഭാഗക്കാരുണ്ട്. താഴ്ന്ന പ്രദേശത്തെ സിംഹളർ (sinhalese of lowland) കണ്ടി സിംഹളർ (kandyan sinhalese) തമിഴർ ശ്രീലങ്കൻ തമിഴർ, ഇന്ത്യൻ തമിഴർ എന്നിങ്ങനെ ശ്രീലങ്കയിലെ തമിഴരെ രണ്ടായി തിരിക്കാം. ഹിന്ദുമതവിശ്വാസികൾ കൂടുതലുള്ള തമിഴർ, തമിഴ് ഭാഷ സം‌സാരിക്കുന്നു. ശ്രീലങ്കൻ തമിഴർ ശ്രീലങ്കൻ തമിഴർ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ ദ്വീപിൽ വസിച്ചു വരുന്നവരാണ്‌Indrapala, K., The Evolution of an ethnic identity: The Tamils of Sri Lanka, p. 157. ജാഫ്ന പ്രദേശമാണ്‌ ഇവരുടെ കേന്ദ്രം. ഒരു കാലത്ത് ശ്രീലങ്കയുടെ പല ഭാഗങ്ങളും തമിഴ് രാജാക്കന്മാർ ഭരിച്ചിരുന്നു (ഉദാഹരണം: 1014 മുതൽ 44 വരെ രാജേന്ദ്രൻ). ഇക്കാലയളവിൽ മദ്ധ്യഭാഗത്തെ കുന്നിൻ പ്രദേശത്തെ സിംഹളരാജ്യങ്ങളെന്നപോലെ തമിഴർക്ക് സ്വതന്ത്രരാജ്യങ്ങൾ ദ്വീപിലുണ്ടായിരുന്നു. തമിഴരുടെ വരവ്, സിംഹളരെ തെക്കുപടിഞ്ഞാറുള്ള നനവുള്ള പ്രദേശത്തേക്ക് പലായനം ചെയ്യിക്കുകയും, തമിഴർ വടക്കുകിഴക്കുഭാഗത്തുള്ള വരണ്ട പ്രദേശത്ത് ഫലപ്രദമായ ജലസേചനസം‌വിധഅനങ്ങൾ വഴി അരിയും മറ്റും കൃഷി ചെയ്ത് വാസമാരംഭിക്കുകയും ചെയ്തു. ഇന്ന് ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ 13 ശതമാനത്തോളം പേർ ശ്രീലങ്കൻ തമിഴരാണ്‌. ഇന്ത്യൻ തമിഴർ ബ്രിട്ടീഷ് ആധിപത്യകാലത്ത് ശ്രീലങ്കയിലെ തേയില, റബ്ബർ തുടങ്ങിയ തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനായി ദക്ഷിണേന്ത്യയിൽ നിന്ന് എത്തിയവരാണ്‌ ഇന്ത്യൻ തമിഴർ എന്നറിയപ്പെടുന്നത്. മെച്ചപ്പെട്ട വരുമാനമുള്ള തോട്ടങ്ങളിൽ പണി ചെയ്ത് പണം സമ്പാദിച്ച് നാട്ടിലേക്ക് മടങ്ങാനാണ്‌ ഇവർ ദ്വീപിലെത്തുന്നത്. എങ്കിലും ഇക്കൂട്ടത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു പോകാതെ ശ്രീലങ്കയിൽത്തന്നെ താമസം തുടരുന്നവരും, ഇന്ത്യ തന്നെയാണ്‌ തങ്ങളുടെ സ്വന്തം നാട് എന്ന ധാരണ വച്ചു പുലർത്തുന്നവരാണ്‌. സിംഹളർ, തോട്ടങ്ങളിൽ പണി ചെയ്യാൻ താല്പര്യപ്പെടാത്തതിനാലാണ്‌ ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നിന്നും പണിക്കാരെ കൊണ്ടുവരേണ്ടി വന്നത്. ഇങ്ങനെ ശ്രീലങ്കയുടെ സാമ്പത്തികപുരോഗതിയിൽ കാര്യമായ സംഭാവന നൽകാൻ ഇന്ത്യൻ തമിഴർക്ക് സാധിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 5 ശതമാനത്തോളം പേർ ഇന്ത്യൻ തമിഴരാണ്‌. മൂറുകൾ ശ്രീലങ്കയിലെ ജനസംഖ്യയിൽ 7 ശതമാനത്തോളം വരുന്ന ജനവിഭാഗമാണ്‌ മൂറുകൾ. അറബിയുടെ സ്വാധീനമുള്ള തമിഴാണ് ഇവരുടെ ഭാഷ. കൃഷിയും കച്ചവടവും നടത്തുന്ന ഇവർ ഇസ്ലാം മതവിശ്വാസികളാണ്‌. ഗാളിലെ മുത്തുവ്യാപാരം മൂറുകളുടെ കുത്തകയാണ്‌. പോർച്ചുഗീസുകാരാണ്‌ മൂറുകൾ എന്ന് ഇവരെ വിളിച്ചത്. എന്നിരുന്നാലും ഇവർ അറബിവ്യാപാരികളുടെ പിൻഗാമികളാണെന്ന് വിശ്വസിക്കുന്നു. മലയായിൽ നിന്നും ബ്രിട്ടീഷ്, ഡച്ച് സേനകൾക്കൊപ്പം ശ്രീലങ്കയിലെത്തിയവരാണ്‌ മറ്റൊരു മുസ്ലീം വിഭാഗമായ മലയ് വംശജർ. സിംഹളർ [%] ശ്രീലങ്കൻ തമിഴർ [%] ഇന്ത്യൻ തമിഴർ [%] മൂറുകൾ [%] യുറോപ്യൻ സങ്കരവംശജർ[%] 150px 150px 150px 150px 150px ശ്രീലങ്കയിലെ പ്രധാനപ്പെട്ട ജനവിഭാഗങ്ങൾ 2001 ലേയോ 1981 ലേയോ കാനേഷുമാരിപ്രകാരമാണ്‌ ശതമാനക്കണക്കുകൾ നൽകിയിരിക്കുന്നത്.Department of Census and Statistics ധാതുനിക്ഷേപം ഗ്രാഫൈറ്റിന്റെ ഒരു പ്രത്യേക വകഭേദമായ ലം‌പ് ഗ്രാഫൈറ്റ്, ശ്രീലങ്കയിൽ നിന്നു മാത്രമാണ്‌ ലഭിക്കുന്നത്. കാൻഡിക്കടുത്തുള്ള രത്നപുര, കുരുണഗല എന്നിവിടങ്ങളിൽ നിന്നാണ് ഗ്രാഫൈറ്റ് ഖനനം ചെയ്തെടുക്കുന്നത്. പുരാതനകാലം മുതലേ ശ്രീലങ്ക മുത്തിന്‌ പ്രസിദ്ധമാണ്‌. sapphire, പവിഴം, garnet, ചന്ദ്രകാന്തം, spinel (പവിഴം പോലെത്തന്നെയുള്ള scarlet stone) topaz തുടങ്ങിയ കല്ലുകൾക്കും ശ്രീലങ്ക പ്രസിദ്ധമാണ്. രത്നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രത്നപുരയാണ് ഇതിന്റെ കേന്ദ്രം. ഇവിടെ വർഷം തോറൂം നടക്കുന്ന രത്നച്ചന്ത പ്രസിദ്ധമാണ്. രത്നഖനനം പ്രധാനമായും സിംഹളരാണ് നടത്തുന്നതെങ്കിലും അത് ചെത്തിമിനുക്കുന്നതിന്റേയും, കച്ചവടത്തിന്റേയും കുത്തക മൂറുകൾക്കാണ്. ഖനനം മുഴുവൻ സർക്കാർ നിയന്ത്രണത്തിലാണ് നടക്കുന്നത്. അവലംബം വർഗ്ഗം:സാർക്ക് അംഗരാജ്യങ്ങൾ വർഗ്ഗം:കോമൺവെൽത്ത് രാജ്യങ്ങൾ വർഗ്ഗം:ദ്വീപ് രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ജവഹർലാൽ നെഹ്‌റു
https://ml.wikipedia.org/wiki/ജവഹർലാൽ_നെഹ്‌റു
തിരിച്ചുവിടുക ജവഹർലാൽ നെഹ്രു
വി.പി. സിങ്
https://ml.wikipedia.org/wiki/വി.പി._സിങ്
വിശ്വനാഥ്‌ പ്രതാപ്‌ സിംഗ്‌ അഥവാ വി. പി. സിംഗ്‌ (ജൂൺ 25, 1931 - നവംബർ 27 2008). സ്വതന്ത്ര ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു. പതിനൊന്നു മാസമാണ് വി. പി. സിംഗ് പ്രധാനമന്ത്രിപദം വഹിച്ചത്. പിന്നോക്ക വിഭാഗങ്ങൾക്ക്‌ തൊഴിൽസംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതാണ്‌ സിംഗിന്റെ പ്രധാന ഭരണനേട്ടം. ഈ നിയമം ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയിൽ വൻമാറ്റങ്ങൾ വരുത്തി. ഒരു സമ്പന്നമായ രാജകീയ കുടുംബത്തിലാണ് വിശ്വനാഥ് പ്രതാപ് സിംഗ് ജനിച്ചത്. ഡെറാഡൂണിലെ സമ്പന്നർ മാത്രം പഠിക്കുന്ന സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോൺഗ്രസ്സിൽ ചേർന്ന് രാഷ്ട്രീയജീവിതത്തിനു തുടക്കം കുറിച്ചു. 1980 ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. 1984 ലെ പൊതു തിരഞ്ഞെടുപ്പോടുകൂടിയാണ് ദേശീയരാഷ്ട്രീയത്തിലേക്ക് ശ്രദ്ധയൂന്നാൻ തുടങ്ങിയത്. 1984 ലെ രാജീവ് ഗാന്ധി മന്ത്രിസഭയിൽ സാമ്പത്തിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്വർണ്ണത്തിനുള്ള ഇറക്കുമതി ചുങ്കം കുറയ്ക്കുക വഴി, സ്വർണ്ണക്കള്ളക്കടത്ത് തടയാൻ കഴിഞ്ഞു. ഇത്തരത്തിലുള്ള വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്. ബോഫോഴ്സ് വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതൃത്വവുമായി തെറ്റി ജനമോർച്ച എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. ജനമോർച്ച പിന്നീട്, ലോക് ദൾ, ജനതാ പാർട്ടി, കോൺഗ്രസ് (എസ്.) എന്നിവരുമായി ലയിച്ച് ജനതാ ദൾ എന്ന പാർട്ടി രൂപീകരിച്ചു. 1989 ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കുപോലും ഭൂരിപക്ഷം കിട്ടാതിരുന്ന സമയത്ത്, പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച്, ഇടതുപക്ഷത്തിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെ നാഷണൽ ഫ്രണ്ട് അധികാരത്തിൽ വന്നു, സിംഗ് ആയിരുന്നു പ്രധാനമന്ത്രി. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയത് സിംഗ് ആണ്. ഇത് ഹിന്ദുസമുദായത്തിലെ തന്നെ ഉയർന്ന വർഗ്ഗക്കാരുടെ അപ്രീതി നേടാൻ കാരണമാക്കി. പക്ഷേ ഇത്തരം എതിർപ്പുകളെ, ഒരു കൂട്ടുമുന്നണിയിലായിരുന്നിട്ടുപോലും സിംഗ് ലാഘവത്വത്തോടെ നേരിടുകയാണുണ്ടായത്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായ ശേഷം അർബുദ രോഗംമൂലം സജീവ രാഷ്ട്രീയത്തോടു വിടപറഞ്ഞു. 2008 നവംബർ 27-ന് ഡൽഹിയിൽ വച്ച് അന്തരിച്ചു. ആദ്യകാല ജീവിതം 1931 ജൂൺ 25 ന് ഉത്തർപ്രദേശിലെ അലഹാബാദിലാണ് വിശ്വനാഥ് പ്രതാപ് സിംഗ് ജനിച്ചത്. ഒരു രാജകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് രാജാ ബഹാദൂർ രാംഗോപാൽ സിംഗ്. മൻഡ എന്ന രാജകുടുംബത്തിന്റെ പ്രതാപം ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു സിംഗ് ജനിച്ചത്. സിംഗിന് നല്ല രീതിയിലുള്ള വിദ്യാഭ്യാസം തന്നെ ലഭിച്ചിരുന്നു. ഡെറാഡൂണിലെ കേണൽ ബ്രൗൺ കേംബ്രിഡ്ജ് സ്കൂളിലാണ് അഞ്ചു വർഷക്കാലം സിംഗ് പഠിച്ചത്. അലഹബാദ്, പൂനെ സർവ്വകലാശാലകളിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഇവിടെ നിന്നും ബി.എ,എൽ.എൽ.ബി, ബി.എസ്.സി ബിരുദങ്ങൾ കരസ്ഥമാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രി അലഹബാദിലെ പ്രാദേശിക രാഷ്ട്രീയത്തിലൂടെയാണ് സിംഗ് വളർന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി ചേർന്നു. ജനതാ പാർട്ടിയിൽ നിന്നും ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് ഉത്തർപ്രദേശിൽ അധികാരം തിരിച്ചുപിടിച്ചപ്പോൾ, വിശ്വനാഥ് പ്രതാപ് സിംഗിനെയാണ് ഇന്ദിര മുഖ്യമന്ത്രിയായി നിയമിച്ചത്. കൊള്ളക്കാരേയും, മറ്റും കൊണ്ട് കലുഷിതമായിരുന്നു സംസ്ഥാനത്തെ, പ്രത്യേകിച്ച് ഗ്രാമീണമേഖലയിലെ ജനജീവിതം. വിശ്വനാഥ് അധികാരത്തിലെത്തിയതിനുശേഷം, ഇത്തരം സാമൂഹ്യവിരുദ്ധരെ അടിച്ചമർത്താനുള്ള നടപടികൾ ത്വരിതമാക്കി. 1983 ൽ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയിരുന്നു ചില ഭീകരർ ക്രമസമാധാനത്തിനടിമപ്പെട്ടത് ദേശീയ തലത്തിൽ സിംഗിനെ അറിയപ്പെടാനിടയാക്കി. കേന്ദ്ര മന്ത്രി 1984 ലെ പൊതു തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോൾ, സാമ്പത്തികവകുപ്പും, പ്രതിരോധ വകുപ്പും രാജീവ് ഏൽപ്പിച്ചുകൊടുത്തത് സിംഗിനേയായിരുന്നു. സാമ്പത്തിക വകുപ്പിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സിംഗ് ശ്രമിച്ചു. സ്വർണ്ണ കള്ളക്കടത്ത് കുറക്കാൻ വേണ്ടി സ്വർണ്ണത്തിന്മേൽ ഏർപ്പെടുത്തിയിരുന്നു നികുതി കുറച്ചു. കൂടാതെ അനധികൃതമായി പിടിക്കപ്പെടുന്ന സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ ഒരു ഭാഗം അത് പിടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സമ്മാനമായും പ്രഖ്യാപിച്ചു. നികുതി വെട്ടിപ്പു നടത്തുന്നവരെ പിടികൂടാൻ വേണ്ടി സിംഗ് എൻഫോഴ്സമെന്റ് വകുപ്പിന് കൂടുതൽ അധികാരം നൽകി. കൂടാതെ നികുതി വെട്ടിപ്പു നടത്തുന്നവരെ കണ്ടെത്താൻ വ്യാപകമായ അന്വേഷണവും ആരംഭിച്ചു. ധിരുഭായി അംബാനി, അമിതാഭ് ബച്ചൻ തുടങ്ങിയവർ പോലും അന്വേഷണപരിധിക്കുള്ളിൽ വന്നു. പോളിയസ്റ്റർ ഫിലിമിന്റെ ഉത്പാദനത്തിലെ മുഖ്യ അസംസ്കൃതവസ്തുവായ പ്യൂരിഫെഡ് ടെലിഫ്താലിക് ആസിഡിന്റെ ഇറക്കുമതിയിൽ ചില നിയന്ത്രണങ്ങൾ സിംഗ് ഏർപ്പെടുത്തി. ഈ ഉൽപ്പന്നത്തെ ഓപ്പൺ ജനറൽ കാറ്റഗറിയിൽ നിന്നും നീക്കം ചെയ്തു. ഇതുവഴി, റിലയൻസിന് വൻ തുക നികുതി അടക്കേണ്ടതായി വന്നു. ഇതുപോലുള്ള കാര്യങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സിംഗിനെ സാമ്പത്തിക വകുപ്പിൽ നിന്നും നീക്കം ചെയ്യാൻ രാജീവ് ഗാന്ധി നിർബന്ധിതനായി. സിംഗിന്റെ സേവനം പ്രതിരോധ വകുപ്പിലാണ് കൂടുതൽ ആവശ്യമെന്ന് പറഞ്ഞ് രാജീവ് ഗാന്ധി സിംഗിനെ സാമ്പത്തിക വകുപ്പിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. പ്രതിരോധ വകുപ്പിൽ നടക്കുന്ന ആയുധകച്ചവടത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ചന്വേഷിക്കുകയായിരുന്നു സിംഗ് ആദ്യം ചെയ്തത്. ഈ അന്വേഷണത്തിനിടയിലാണ് ദേശീയ രാഷ്ട്രീയത്തെത്തന്നെ പിടിച്ചു കുലുക്കിയ ബോഫോഴ്സ് കുംഭകോണത്തിന്റെ രേഖകൾ പുറത്തു വന്നത്. വി.പി.സിംഗിന്റെ കയ്യിൽ ഈ വൻ ആയുധകോഴയുടെ രേഖകൾ ഉണ്ടെന്നുള്ള വാർത്ത പുറം ലോകമറിഞ്ഞു. ഈ വാർത്ത രാജീവ് ഗാന്ധിയുടെ പ്രതിച്ഛായക്ക് വല്ലാതെ കോട്ടം തട്ടി. സിംഗിന് എന്തെങ്കിലും പ്രവർത്തിക്കാൻ കഴിയുന്നതിനു മുന്നേ തന്നെ അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ നിന്നും പുറത്താക്കി. വൈകാതെ സിംഗ് കോൺഗ്രസ്സ് അംഗത്വം രാജിവെച്ചു. പ്രതിപക്ഷത്തേക്ക് ജനമോർച്ച, ജനതാ ദൾ, നാഷണൽ ഫ്രണ്ട് കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് സിംഗ്, ആരിഫ് മുഹമ്മദ് ഖാന്റേയും, അരുൺ നെഹ്രുവിന്റേയും ഒപ്പം ജനമോർച്ച എന്ന പുതിയൊരു രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. അലഹബാദ് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് സിംഗ് വീണ്ടും ലോക് സഭയിലേക്കെത്തി. ജനതാപാർട്ടിയുടെ നേതാവായിരുന്നു ജയപ്രകാശ് നാരായണന്റെ ജന്മദിനമായ 1988 ഒക്ടോബർ 11 ന് ജനതാ ദൾ എന്നൊരു പാർട്ടി രൂപീകരിക്കപ്പെട്ടു. ജനമോർച്ച, ജനതാ പാർട്ടി, ലോക്ദൾ, കോൺഗ്രസ്സ് (എസ്) എന്നീ പാർട്ടികൾ ലയിച്ചാണ് ജനതാ ദൾ രൂപംകൊണ്ടത്. വി.പി.സിംഗ് പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ്സിനെ എതിർക്കുന്ന മറ്റു ചില പ്രാദേശിക പാർട്ടികൾ കൂടി ജനതാ ദളിനെ പിന്തുണക്കുകയുണ്ടായി. ദ്രാവിഡ മുന്നേറ്റ കഴകം, തെലുഗുദേശം പാർട്ടി, ആസാം ഗണ പരിഷത്, എന്നീങ്ങനെയുള്ള ദേശീയ പാർട്ടികൾ ജനതാദളുമായി ചേർന്ന് നാഷണൽ ഫ്രണ്ട് എന്ന ഒരു ദേശീയ മുന്നണി രൂപീകരിച്ചു. ബി.ജെ.പിക്കും, കോൺഗ്രസ്സിനും ഉള്ള ബദൽ എന്ന നിലയിലായിരുന്നു നാഷണൽ ഫ്രണ്ട് രൂപംകൊണ്ടത്. വി.പി.സിംഗ് കൺവീനറും, എൻ.ടി. രാമറാവു പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു. 1989 ലെ പൊതു തിരഞ്ഞെടുപ്പ് 1989 ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയപാർട്ടിക്കും വ്യക്തമായി ഭൂരിപക്ഷം ലഭിച്ചില്ല. എന്നാൽ ഇടതുപക്ഷ പാർട്ടികളുടെ പുറത്തു നിന്നുള്ള പിന്തുണയോടെ, മന്ത്രിസഭ രൂപീകരിക്കുവാനുള്ള നേരിയ ഭൂരിപക്ഷം നാഷണൽ ഫ്രണ്ടിനു ലഭിച്ചു. മന്ത്രിസഭയിൽ ചേരാനുള്ള ക്ഷണം ഇടതുപക്ഷം നിരസിക്കുകയായിരുന്നു. മന്ത്രിസഭയെ പുറത്തു നിന്നും പിന്തുണക്കാനുള്ള തീരുമാനത്തിൽ സി.പി.ഐ(എം) അടക്കമുള്ള ഇടതുപക്ഷകക്ഷികൾ ഉറച്ചു നിൽക്കുകയായിരുന്നു. പ്രധാനമന്ത്രി ഡിസംബർ 1 ന് പാർലിമെന്റിലെ സെൻട്രൽ ഹാളിൽ ചേർന്ന നാഷണൽ ഫ്രണ്ടിന്റെ സമ്മേളനത്തിൽ വി.പി.സിംഗ് നാടകീയമായി ദേവി ലാലിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. നാഷണൽ ഫ്രണ്ടിന്റെ അവകാശവാദം രാഷ്ട്രപതി അംഗീകരിച്ചതുമുതൽ വി.പി.സിംഗ് തന്നെയായിരിക്കും പ്രധാനമന്ത്രി എന്നു തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഈ നീക്കം അംഗങ്ങളെ അത്ഭുതപ്പെടുത്തി. എന്നാൽ ഹരിയാനയിൽ നിന്നുമുള്ള നേതാവായ ദേവി ലാൽ ഈ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ വിസമ്മതം യോഗത്തെ അറിയിക്കുകയും, കൂടാതെ വി.പി.സിംഗിനെത്തന്നെ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു. നാഷണൽ ഫ്രണ്ടിന്റെ പാർലിമെന്ററി യോഗം വി.പി.സിംഗിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 2 ഡിസംബർ 1989 മുതൽ 10 നവംബർ 1990 വരെയുള്ള കാലയളവിൽ മാത്രമാണ് വി.പി.സിംഗ് പ്രധാനമന്ത്രി പദം അലങ്കരിച്ചത്. പിന്നോക്ക സംവരണം ലഘുചിത്രം സാമൂഹികമായും, വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസമേഖലയിലും, സർക്കാർ സേവനമേഖലയിലും സംവരണം നടപ്പിലാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ മൊറാർജി ദേശായി സർക്കാർ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഒരു പാർലിമെന്റേറിയനായിരുന്നു ബി.പി. മണ്ഡലിന്റെ നേതൃത്വത്തിലായിരുന്നു കമ്മീഷൻ പ്രവർത്തിച്ചിരുന്നത്. വിദ്യാഭ്യാസമേഖലയിലും, സർക്കാർ ജോലിയിലും ഒരു നിശ്ചിതശതമാനം സമൂഹത്തിലെ പിന്നോക്കക്കാർക്ക് നൽകിയിരിക്കണം എന്നതായിരുന്നു മണ്ഡൽ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നത്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ വി.പി.സിംഗ് സർക്കാർ തീരുമാനിച്ചു. ഈ തീരുമാനത്തെത്തുടർന്ന് വടക്കേ ഇന്ത്യയിൽ സമരങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ ഏർപ്പെടുത്തുന്ന സംവരണത്തിനെതിരേ വിദ്യാർത്ഥികൾ കൂട്ടത്തോടെ തെരുവിലിറങ്ങി. കോൺഗ്രസ്സും, ബി.ജെ.പിയും വിദ്യാർത്ഥിസമരങ്ങൾക്ക് പുറത്തുനിന്നും പിന്തുണ നൽകി. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടു നടന്ന ഒരു സമരത്തിനിടെ വിദ്യാർത്ഥിയായ രാജീവ് ഗോസ്വാമി ആത്മഹത്യ ചെയ്തു. അദ്വാനിയുടെ രഥയാത്ര രാമജന്മഭൂമിയിൽ ക്ഷേത്രം പണിയുക എന്ന ഉദ്ദേശവുമായി ഭാരതീയ ജനതാ പാർട്ടി പ്രസിഡന്റ് അദ്വാനിയുടെ നേതൃത്വത്തിൽ ഒരു രഥയാത്ര സംഘടിപ്പിക്കുകയുണ്ടായി. വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ യാത്രയിലൂടെ ജനങ്ങളുടെ പിന്തുണ പിടിച്ചു പറ്റുക എന്നതായിരുന്നു ബി.ജെ.പി. നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാൽ അയോദ്ധ്യയിലെ തർക്ക പ്രദേശത്ത് യാത്ര എത്തുന്നതിനു മുമ്പ് തന്നെ അദ്വാനി അറസ്റ്റ് ചെയ്യപ്പെട്ടു. അദ്വാനിയുടെ രഥയാത്ര മതവികാരങ്ങളെ ഹനിക്കുമെന്നു, തദ്വാരാ സമാധാനത്തിനു ഭംഗം സംഭവിക്കുമെന്നും പറഞ്ഞ് സിംഗിന്റെ പ്രത്യേക ഉത്തരവു പ്രകാരമാണ് സമസ്തിപൂർ എന്ന സ്ഥലത്തു വെച്ച് അദ്വാനിയെ അറസ്റ്റു ചെയ്യുന്നത്. 1990 ഒക്ടോബർ 30 ന് അയോദ്ധ്യയിലെ തർക്ക ഭൂമിയിൽ അദ്വാനി പ്രഖ്യാപിച്ച കർ-സേവയും ഇതോടെ തടയപ്പെട്ടു. ബി.ജെ.പി നാഷണൽ ഫ്രണ്ടിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ചു. വി.പി.സിംഗ് വിശ്വാസവോട്ട് തേടേണ്ടി വന്നു. പാർലിമെന്റിൽ വിശ്വാസവോട്ട് തേടാൻ സിംഗിനായില്ല. താൻ മതേതരത്വത്തിനായാണ് നിലകൊണ്ടതെന്നും, ബാബരി മസ്ജിദ് സംരക്ഷിക്കുവാൻ തനിക്കു കഴിഞ്ഞുവെന്നും സിംഗ് തന്റെ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പറയുകയുണ്ടായി. ഏതു തരത്തിലുള്ള ഇന്ത്യയെയാണ് നിങ്ങൾക്കാവശ്യമെന്ന് ഈ ചർച്ചയിൽ സിംഗ് തന്റെ എതിരാളികളോട് ചോദിക്കുകയുണ്ടായി. 346 ന് എതിരേ 142 വോട്ടുകൾക്ക് പ്രമേയം പരാജയപ്പെട്ടു. സിംഗിന് സഭയിൽ വിശ്വാസം തെളിയിക്കാനായില്ല. സിംഗ് ഉടൻ തന്നെ രാജിവെച്ചു. പ്രധാനമന്ത്രി പദത്തിനുശേഷം തൊട്ടു പിന്നാലെ നടന്ന പൊതു തിരഞ്ഞെടുപ്പിൽ സിംഗ് വിജയിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിക്ക് പ്രതിപക്ഷത്തിരിക്കാനേ കഴിഞ്ഞുള്ളു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ കോൺഗ്രസ്സ് നല്ല ഭൂരിപക്ഷത്തോടെയാണ് ലോക സഭയിലെത്തിയത്. വൈകാതെ സിംഗ് സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. മതേതര ഇന്ത്യക്കുവേണ്ടി പ്രയത്നിച്ചു. ഇതിനു വേണ്ടി അദ്ദേഹം രാജ്യം മുഴുവൻ സഞ്ചരിച്ചു. 1996 ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെട്ടു. സ്വാഭാവികമായി, സിംഗ് പ്രധാനമന്ത്രി പദത്തിലേക്കെത്തുമെന്ന് എല്ലാവരും ധരിച്ചു. കമ്മ്യൂണിസ്റ്റ് നേതാവായ ജ്യോതി ബസു, സിംഗിന് പ്രധാനമന്ത്രി പദവി വച്ചു നീട്ടിയെങ്കിലും സിംഗ് അത് നിരസിച്ചു. ഒരു മതേതര സർക്കാരിനായാണ് എല്ലാവരും ആഗ്രഹിച്ചിരുന്നത്. അധികാരസ്ഥാനത്തിനായി യാതൊരു അത്യാഗ്രഹവും ഇല്ലാതിരുന്ന ഒരു മനുഷ്യനായിരുന്നു വി.പി.സിംഗ്. രാഷ്ട്രപതി സ്ഥാനത്തേക്ക് കെ.ആർ.നാരായണനെ നിർദ്ദേശിച്ചത് വി.പി.സിംഗ് ആയിരുന്നു. പിന്നീട് നാരായണൻ ഏറ്റവും വോട്ടുകൾ നേടി രാഷ്ട്രപതി സ്ഥാനത്തേക്കെത്തുന്ന വ്യക്തിയായി മാറി. മരണം 1998 ൽ സിംഗിന് അർബുദരോഗമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹം പൊതു വേദികളിൽ നിന്നും ഒഴിഞ്ഞു നിന്നു. 2008 നവംബർ 27 ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ വെച്ച് വിശ്വനാഥ് പ്രതാപ് സിംഗ് അന്തരിച്ചു. 2008 നവംബർ 29 ന് ഗംഗാ നദിക്കരയിൽ എല്ലാ വിധ ബഹുമതികളോടെയും അദ്ദേഹത്തിന്റെ സംസ്കാരം നടന്നു. അവലംബം വർഗ്ഗം:1931-ൽ ജനിച്ചവർ വർഗ്ഗം: 2008-ൽ മരിച്ചവർ വർഗ്ഗം:ജൂൺ 25-ന് ജനിച്ചവർ വർഗ്ഗം:നവംബർ 27-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:അഞ്ചാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ഇന്ത്യയുടെ പ്രതിരോധമന്ത്രിമാർ വർഗ്ഗം:ഇന്ത്യയുടെ ധനകാര്യ മന്ത്രിമാർ വർഗ്ഗം:അലഹബാദ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
ഓസ്ട്രേലിയ
https://ml.wikipedia.org/wiki/ഓസ്ട്രേലിയ
ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ്‌ ഓസ്ട്രേലിയ. വികസിത രാജ്യങ്ങളിൽ പ്രമുഖ രാഷ്ട്രമാണ് ഓസ്ട്രേലിയ. ഇംഗ്ലീഷ്‍ ഔദ്യോഗിക ഭാഷയായിട്ടുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം കാൻബറ ആണ്‌. ഒരു ഭൂഖണ്ഡത്തിൽ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഏക രാഷ്ട്രമാണിത്. ചരിത്രം തെക്കൻ എന്നർത്ഥമുള്ള ഓസ്‌ട്രാലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഓസ്ട്രേലിയയുടെ പിറവി. തെക്കെവിടെയോ അജ്ഞാതമായ ഒരു രാജ്യമുണ്ടെന്ന് പുരാതനകാലം തൊട്ട് പാശ്ചാത്യർ വിശ്വസിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ വൻകര കണ്ടെത്തിയപ്പോൾ ഡച്ചുകാരാണ് ഓസ്ട്രേലിയ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. ന്യൂ ഹോളണ്ട് എന്നു വിളിക്കപ്പെട്ടുവെങ്കിലും ഓസ്ട്രേലിയക്കാണ് സ്വീകാര്യത കിട്ടിയത്. 1824-ൽ ബ്രിട്ടീഷ് ഗവണ്മെന്റ് ആ പേര് ഔദ്യോഗികമായി അംഗീകരിച്ചു. 40,000 കൊല്ലം മുമ്പ് തെക്കു കിഴക്കൻ ഏഷ്യയിൽ നിന്നും കുടിയേറിയ ജനവിഭാഗമാണ് ഓസ്ട്രേലിയയിലെ ആദ്യമനുഷ്യർ. ഭൂരിപക്ഷം പൗരന്മാരും ബ്രിട്ടീഷ് അഥവാ യൂറോപ്യൻ വംശജരാണ്. യൂറോപ്യന്മാരുടെ വരവിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ആദിമജനതയെ ആബെറിജെനി എന്ന പദം കൊണ്ടാണ് പൊതുവെ സൂചിപ്പിക്കുന്നത്. എന്നാൽ സമീപകാലത്തായി തദ്ദേശീയ ഓസ്ട്രേലിയക്കാർ (Indegenous Australians) എന്ന വാക്കിനാണ് സ്വീകാര്യതയുള്ളത്.. ഡച്ച് നാവികനായ വിലെം ജാൻസൂൺ ആണ് ഓസ്ട്രേലിയ വൻകര കണ്ടെത്തിയ ആദ്യ യൂറോപ്യൻ (1606). ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് പര്യവേക്ഷകർ ആ പാത പിന്തുടർന്നെങ്കിലും ഓസ്ട്രേലിയയിൽ സ്ഥിരം കേന്ദ്രങ്ങൾ ആരംഭിച്ചില്ല. 1770 ഏപ്രിൽ 20 തെക്ക് കിഴക്കൻ ഓസ്ട്രേലിയയിലെ ബോട്ടണി ബേയിൽ ഇറങ്ങിയ ക്യാപ്റ്റൻ ജയിംസ് കുക്ക് ആണ് കോളനിവൽക്കരണത്തിന് തുടക്കം കുറിച്ചത്. കിഴക്കൻ തീരപ്രദേശത്തിന് ന്യൂ സൗത്ത് വെയിത്സ് എന്നു പേരിട്ട കുക്ക് അവിടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വകയായി പ്രഖ്യാപിച്ചു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന അമേരിക്കൻ കോളനികൾ നഷ്ടപ്പെട്ടതിനാൽ മറ്റൊരു ഇടമില്ലാതെ വിഷമിക്കുകയായിരുന്നു ബ്രിട്ടൺ. ഓസ്ട്രേലിയയെ പീനൽകോളനിയാക്കാൻ അവർ തീരുമാനിച്ചു. 1787 മേയ് 13-ന് കുറ്റവാളികളെ കുത്തിനിറച്ച 11 കപ്പലുകൾ പോർട്ട്സ്മിത്തിൽ നിന്നും പുറപ്പെട്ടു. 1788 ജനുവരി 26-ന് ന്യൂ സൗത്ത് വെയിത്സിലെ പോർട്ട് ജാക്സണിൽ ആദ്യത്തെ കുറ്റവാളി കോളനി ആരംഭിച്ചു. ജനുവരി 26 ഓസ്ട്രേലിയ ദിനം ആയി ആചരിക്കുന്നു. സ്വർണ്ണം കണ്ടെത്തിയതിനെത്തുടർന്ന് 1850-കളിൽ ഓസ്ട്രേലിയയിലേക്ക് യൂറോപ്യൻ കുടിയേറ്റമാരംഭിച്ചു. 1855-90 കാലഘട്ടത്തിൽ ആറ് കോളനികൾക്കും ബ്രിട്ടൺ ഉത്തരവാദിത്തഭരണം നൽകി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള സ്വയംഭരണാധികാരമായിരുന്നു ഇത്. വിദേശകാര്യം, പ്രതിരോധം, കപ്പൽ ഗതാഗതം എന്നിവ ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. നീണ്ടകാലത്തെ ചർച്ചകൾക്കും വോട്ടിങ്ങിനും ശേഷം 1901 ജനുവരി ഒന്നിന് കോളനികളുടെ ഫെഡറേഷൻ രൂപവത്കരിച്ചു. കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ എന്ന ഈ രാജ്യം ബ്രിട്ടന്റെ ഡൊമിനിയനായിരുന്നു. 1901 മുതൽ 1927 വരെ മെൽബൺ ആയിരുന്നു തലസ്ഥാനം. അതിനുശേഷം കാൻബറ തലസ്ഥാനമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഓസ്ട്രേലിയ വൻതോതിലുള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. 1970-കളിൽ 'വൈറ്റ് ഓസ്ട്രേലിയ' നയവും ഉപേക്ഷിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അങ്ങോട്ടു പ്രവഹിച്ചു. രണ്ടാം ലോക മഹായുദ്ധകാലം മുതൽ അമേരിക്ക ഓസ്ട്രേലിയുയടെ അടുത്ത സുഹൃത്തായി മാറി. 1986-ൽ ഓസ്ട്രേലിയ ആക്ട് അനുസരിച്ച് ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ ബ്രിട്ടണുള്ള പങ്കും ലണ്ടനിലെ പ്രിവി കൗൺസിലിൽ അപ്പീൽ ഹർജികൾ നൽകുന്നതും അവസാനിപ്പിച്ചു. എന്നാൽ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയെയാണ് രാഷ്ട്രമേധാവിയായി ഓസ്ട്രേലിയ അംഗീകരിച്ചിട്ടുള്ളത്. റിപ്പബ്ലിക് സ്ഥാപിക്കാനുള്ള നിർദ്ദേശം 1999-ൽ ഹിതപരിശോധനയിൽ നേരിയ ഭൂരിപക്ഷത്തിൽ തിരസ്കരിക്കപ്പെട്ടു. ഇന്ന് മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളെപ്പോലെ വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം, ജൻഡർ തുല്യത തുടങ്ങിയ മൂല്യങ്ങൾക്ക് പ്രത്യേക പരിഗണനയും ഉയർന്ന സാമ്പത്തികസ്ഥിതിയും സാമൂഹിക സുരക്ഷയും ലഭ്യമായ ഒരു രാജ്യമാണ് ഇത്. സംസ്ഥാനങ്ങളും ടെറിട്ടറികളും ഓസ്ട്രേലിയയിൽ ആറു് സംസ്ഥാനങ്ങളുണ്ട് —ന്യൂ സൗത്ത് വെയിൽസ് (NSW), ക്വീൻസ്‌ലാന്റ് (QLD), സൗത്ത് ഓസ്ട്രേലിയ (SA), ടാസ്മേനിയ (TAS), വിക്ടോറിയ (VIC), വെസ്റ്റേൺ ഓസ്ട്രേലിയ (WA). ഇവ കൂടാതെ, ഓസ്ട്രേലിയൻ പ്രധാനഭൂവിഭാഗത്തിത്തിലുള്ളത് രണ്ടു് മേജർ ടെറിട്ടറികളാണ് — Australian Capital Territory (ACT), Northern Territory (NT). ഈ രണ്ടു് ടെറിട്ടറികളും പ്രവർത്തിക്കുന്നത് സംസ്ഥാനങ്ങളെപ്പോലെയാണെങ്കിലും കോമൺവെൽത്ത് പാർലമെന്റിന് ടെറിട്ടറി പാർലമെന്റുകൾ രൂപീകരിച്ച നിയമനിർമ്മാണങ്ങളിൽ മാറ്റം വരുത്തുവാനുള്ള അധികാരമുണ്ട്.Australian Constitution, section 122 - Australian Legal Information Institute website. ഇതും കാണുക കംഗാരു ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം കൂടുതൽ അറിവിന് ‍ About Australia - Department of Foreign Affairs and Trade Governments of Australia Entry Point (Federal, State & Territory) Australian Government Entry Portal Australian Bureau of Statistics Community organisations portal Cultural Institutions Tourism Australia Satellite image of Australia (Google Maps) അവലംബം കുറിപ്പുകൾ വർഗ്ഗം:ഓഷ്യാനിയയിലെ രാജ്യങ്ങൾ വർഗ്ഗം:ഓസ്ട്രേലിയ വൻകരയിലെ രാജ്യങ്ങൾ വർഗ്ഗം:ദ്വീപ് രാജ്യങ്ങൾ വർഗ്ഗം:മുൻ ബ്രിട്ടീഷ് കോളനികൾ വർഗ്ഗം:ഓസ്ട്രേലിയ വർഗ്ഗം:ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ഒമാൻ
https://ml.wikipedia.org/wiki/ഒമാൻ
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഒരു അറേബ്യൻ രാജ്യമാണ് ഒമാൻ. (). തലസ്ഥാനം മസ്കറ്റ്. അതിരുകൾ: പടിഞ്ഞാറ് : സൗദി അറേബ്യ, വടക്കുപടിഞ്ഞാറ് : ഐക്യ അറബ് എമിറേറ്റുകൾ, തെക്കുപടിഞ്ഞാറ് :യെമൻ ലഘുചിത്രം|Wadi or mountain stream in Oman ചരിത്രം ബിസി ആറാം നൂറ്റാണ്ട് മുതൽ എ.ഡി. ഏഴാം നൂറ്റാണ്ട് വരെ ഒമാൻ നിയന്ത്രിച്ചിരുന്നത് മൂന്ന് രാജവംശങ്ങളാണ്. ഭരണ സംവിധാനം ഒമാനിലെ പരമാധികാരി സുൽത്താനാണ്. ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബ്ന് സഈദ് ആണ് ഇപ്പോഴത്തെ ഭരണാധികാരി. ഭൂപ്രകൃതി ഒമാൻറെ ഭൂപ്രകൃതിതീരപ്രദേശം2,092 kmഅതിർത്തി രാജ്യങ്ങൾ സൗദി അറേബ്യ, UAE and യെമൻ right|thumb|മരുഭൂമി മദ്ധ്യ ഒമാന്റെ ഭൂരിഭാഗവും വിശാലമായ മരുഭൂമിയാണ്. വടക്കും തെക്ക്കിഴക്കൻ തീരപ്രദേശം വരെയും പർവ്വതനിരകൾ ഉണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്. വടക്ക് തലസ്ഥാന നഗരമായ മസ്കറ്റ്, മത്രാ, സുർ എന്നിവയും തെക്ക് സലാലയും സ്ഥിതി ചെയ്യുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയും മറ്റ് പ്രദേശങ്ങളിൽ ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ് ഉള്ളത്. കാലാവസ്ഥ നേരിയ മൺസൂൺ കാലാവസ്ഥയുള്ള ദോഫാർ മേഖല ഒഴിച്ചാൽ ബാക്കിയെല്ലായിടത്തും കൊടും ചൂടുള്ള കാലാവസ്ഥയാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ നീളുന്ന വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. അൽബതിനാ സമതലത്തിൽ 46 ഡിഗ്രി സെൽഷ്യസ് ആണ് വേനൽച്ചൂട്. മസ്കറ്റിലെ താപനില 33 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും റൂബ് അൽ ഖാലിയിൽ നിന്നു വീശുന്ന ഗർബി കാറ്റുമൂലം ചൂട് ആറു മുതൽ പത്തു ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ശീതകാലത്ത് രാജ്യം മുഴുവൻ 15 ഡിഗ്രിക്കും 23 ഡിഗ്രിക്കുമിടയിലാണ് താപനില. പൊതുവെ അൽ ബത്തിനാഹ് സഹം അൽ ബത്തിനാഹ് സുവൈഖ് അൽ ബത്തിനാഹ് മുസന്ന തുടങ്ങി അൽ ബത്തിനാഹ് സൊഹാർ സ്ഥലങ്ങളിൽ ചൂടും, കാറ്റുമുള്ള കാലാവസ്ഥയാണുള്ളത്. പൊതുവെ ഈ പ്രദേശങ്ങളിൽ കൃഷിയും നടത്താറുണ്ട്. കേരളത്തിനോട് ചേർന്നുള്ള കാലാവസ്ഥയാണ് സ്ഥിരമായിട്ടുള്ളത്, എന്നാൽ മണ്ണ് വ്യത്യാസമാണ്. മഞ്ഞുമഴ(ആലിപ്പഴം) തുടങ്ങി ഇവിടെ പെയ്തിട്ടുണ്ട്,വർഷത്തിൽ ഒരു തവണ സ്ഥിരമാണ്. സമ്പദ്ഘടന ലഘുചിത്രം|ഒരു ഒമാനി കുടുംബം ഒമാൻറെ പ്രധാന വരുമാനം എണ്ണയാണ്. എന്നാൽ വളരെയധികം എണ്ണ നിക്ഷേപമുള്ള രാജ്യമല്ല ഇത്. തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും ഉൾനാടുകളിൽ കൃഷിക്കും ആണ് പ്രാധാന്യം. എണ്ണയും പ്രകൃതിവാതകവും 1967-ലാണ് ഒമാൻ വാണിജ്യാടിസ്ഥാനത്തിൽ എണ്ണ കയറ്റുമതി ആരംഭിച്ചത്. വളരെയധികം എണ്ണപ്പാടങ്ങൾ ഇവിടെയുണ്ട്. ധാതു നിക്ഷേപങ്ങൾ ക്രോമൈറ്റ്, ഡോളമൈറ്റ്, സിങ്ക്, ലൈംസ്റ്റോൺ, ജിപ്സം, സിലിക്കൺ, കോപ്പർ, ഗോൾഡ്, കൊബാൾട്ട്, ഇരുമ്പ് എന്നിവയാണ് ഒമാൻറെ ധാതു നിക്ഷേപങ്ങൾ. ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഒമാനിൽ ചെമ്പ് ഖനനം തുടങ്ങിയിരുന്നു. വ്യവസായം Ad 5th century വിനോദസഞ്ചാരം ആകർഷകമായ വിനോദസഞ്ചാര മേഖലകൾ കൊണ്ട് ഒമാൻ വളരെ പ്രശസ്തമാണ്. ജെബൽ ഷാംസാണ് ഇവിടുത്തെ ഏറ്റവും നീളമുള്ള പർവ്വതം. വിദ്യാഭ്യാസം ആരോഗ്യം ആരോഗ്യ മേഖലകളിൽ സുരക്ഷിതത്വം ഒമാൻ എപ്പോഴും പുലർത്താറുണ്ട്. ആശുപത്രികളിൽ എപ്പോൾ വേണമെങ്കിലും കടന്നു വരാം. ചെലവ് കൂടിയ ചികിത്സയാണു ഒമാൻ ആശുപത്രികളിൽ ചെയ്യാറുള്ളത് അത് സാധാരണക്കാർക്ക് താങ്ങുവാൻ കഴിയാവുന്നതല്ല എന്നുള്ളത് പൊതുവെയുള്ള പ്രശ്നമാണ്. സംസ്കാരം ഭക്ഷണം ജനങ്ങൾ പൊതുവെ മത്സ്യവും മാംസവും കൂടുതലായി ആഹരിക്കുന്നവരാണ്. മാംസവും അരിയുമാണ് ഒമാനികൾക്ക് പ്രിയപ്പെട്ട ഭക്ഷണം. ഉച്ചയൂണ് സമൃദ്ധമായി കഴിക്കുകയാണ് ഒമാനികളുടെ രീതി. വലിയ ഒരു പാത്രം ചോറും തക്കാളിയോ മീനോ, ഇറച്ചിയോ കൊണ്ടുള്ള കൊഴുത്ത ചാറുള്ള കറിയും കൂട്ടിയാണ് ഉച്ചയൂണ്. ഈന്തപ്പഴം മറ്റൊരു പ്രധാന ഭക്ഷണഘടകമാണ്. വെണ്ണ, തേൻ, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഹൽവ ഒമാനികൾക്ക് പ്രിയപ്പെട്ട മധുരപലഹാരമാണ്. ഏലയ്ക്കയിട്ട തിളപ്പിച്ച കാപ്പിയാണ് ഇഷ്ടപാനീയങ്ങളിലൊന്ന്. ലബാൻ എന്നറിയപ്പെടുന്ന ഉപ്പുചേർത്ത ബട്ടർബിൽക്ക്, ഏലയ്ക്ക ചേർത്ത യോഗർട്ട് എന്നിവയും പ്രചാരത്തിലുണ്ട്. റൂസ് അൽ മദ്റൗബ്, മഖ്ദീദ്, മുലാലബ്, മിഷ്ഖാഖ് എന്നിവ ഉത്സവാഘോഷങ്ങൾക്ക് എരിവും പുളിയും പകരുന്ന വിഭവങ്ങളാണ്. ഏറ്റവും വിശിഷ്ടമായ അവസരങ്ങളിൽ മാത്രം തയ്യാറാക്കുന്ന ഒമാനി വിഭവമാണ് ഷുവ. കുബ്ബൂസ് എന്നറിയപ്പെടുന്ന അറബിക് ബ്രഡ് ആണ് സാധാരണക്കാരുടെ പ്രധാനഭക്ഷണം. ഓമനികൾ താഴെ പാഴ് വിരിച്ചു കുടുംബമായും-കുട്ടുകാരുമായും ചേർന്ന് ഇരുന്നു കഴിക്കുന്ന രീതിയുമുണ്ട് എന്നാൽ ആ രീതി ഇപ്പോൾ മാറിവരുന്നുമുണ്ട്. ഹോട്ടലുകളിൽ പ്രേത്യേക ഇരിപ്പടങ്ങൾ ഉണ്ടെങ്കിലും ഇങ്ങെനെയുള്ള പഴയ രീതികളും അവർ തുടർന്ന് വരുന്നു, ബിരിയാണി പ്രേത്യക വിഭവമാണ്. വരുന്നവരും, ഒമാനികളും കഴിക്കാറുണ്ട് എന്നാൽ പ്രേത്യേക താല്പര്യം മലബാറി ബിരിയാണി മാത്രമാണ്. അവലംബം വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഒമാൻ വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ഡിസംബർ 1
https://ml.wikipedia.org/wiki/ഡിസംബർ_1
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 1 വർഷത്തിലെ 335 (അധിവർഷത്തിൽ 336)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 1640 - പോർട്ടുഗൽ സ്പെയിനിൽനിന്ന് സ്വതന്ത്രമായി. 1822 - പീറ്റർ ഒന്നാമൻ ബ്രസീലിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. 1963 - നാഗാലാൻഡ്‌ ഇന്ത്യയിലെ പതിനാറാമത്‌ സംസ്ഥാനമായി നിലവിൽവന്നു. 1965 - ഇന്ത്യൻ അതിർത്തി രക്ഷാസേന (ബി. എസ്‌. എഫ്‌.) രൂപീകൃതമായി. 1981 - എയ്ഡ്സ് വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ജന്മദിനങ്ങൾ 1963 - അർജുന രണതുംഗ, ശ്രീലങ്കൻ ക്രിക്കറ്റ്‌ താരം. 1980 - മുഹമ്മദ്‌ കൈഫ്‌, ഇന്ത്യൻ ക്രിക്കറ്റ്‌ താരം. ചരമവാർഷികങ്ങൾ 1521 - ലിയോ പത്താമൻ മാർപാപ്പ. മറ്റു പ്രത്യേകതകൾ ലോക എയ്‌ഡ്‌സ്‌ ദിനം. വർഗ്ഗം:ഡിസംബർ 1
ഡിസംബർ 2
https://ml.wikipedia.org/wiki/ഡിസംബർ_2
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 2 വർഷത്തിലെ 336 (അധിവർഷത്തിൽ 337)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 1804 - നെപ്പോളിയൻ ബോണപാർട്ട്‌ ഫ്രാൻസിന്റെ ചക്രവർത്തിയായി വാഴിക്കപ്പെട്ടു. 1984 - ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തത്തിൽ 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെട്ടു. 1988 - ബേനസീർ ഭൂട്ടോ പാകിസ്താൻ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ജന്മദിനങ്ങൾ 1973 - മോനിക്കാ സെലസ്‌, വനിതാ ടെന്നിസ്‌ താരം. 1965 - ഷാരൂഖ് ഖാൻ‍, ഹിന്ദി. james thomas koikkara. Aviation personal birth date 2nd December. 2nd ഫിലിം ആക്ടർ ചരമവാർഷികങ്ങൾ 1963 - സാബു, ജംഗിൾബുക്ക്‌ സിനിമകളിലൂടെ ശ്രദ്ധേയനായ ഇന്ത്യക്കാരൻ . ദിനാചരണങ്ങൾ ഐക്യ അറബ് എമിറേറ്റുകളുടെ ദേശീയ ദിനം (ബ്രിട്ടനിൽ നിന്നുമുള്ള സ്വാതന്ത്ര ലബ്ധി - 1971) വർഗ്ഗം:ഡിസംബർ 2
ജൈനമതം
https://ml.wikipedia.org/wiki/ജൈനമതം
ജൈനമതം അഥവാ ജൈനധർമ്മം പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌. നിരുക്തം ജേതാവ് എന്നർത്ഥമുള്ള ജിനൻ എന്ന പദത്തിൽ നിന്നാണ്‌ ജൈനൻ എന്ന നാമം ഉരുത്തിരിഞ്ഞത്. മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനൻ. തീർഥങ്കരന്മാർ ആദിതീർഥങ്കരനായ ഋഷഭദേവനാണ് ജൈനരുടെ ആരാധനാമൂർത്തി. കാള വാഹനമായുള്ള ഈ ദേവൻ ഹിന്ദുമതത്തിലെ ശിവൻ തന്നെയാണെന്നും ചിലർ കരുതുന്നു. പുണ്യസ്നാനഘട്ടമാണ് തീർഥം. കടവ് എന്നും തീർഥത്തിനർഥമുണ്ട്. ജീവിതമാകുന്ന കടവു കടത്തി മോക്ഷം നൽകുന്നവൻ എന്ന അർത്ഥത്തിലാണ് തീർഥങ്കരൻ എന്ന് ഉപയോഗിക്കുന്നത്. ആദിതീർഥങ്കരൻ ഋഷഭദേവനും ഇരുപത്തിനാലാമത്തെ തീർഥങ്കരൻ വർദ്ധമാന മഹാവീരനും ആയിരുന്നു. പിന്നീട് തീർഥങ്കരന്മാർ ഉണ്ടായിട്ടില്ല. മഹാവീരൻ ജൈനദർശനപ്രകാരം മതപരിഷ്കർത്താവുമാത്രമാണ് മഹാവീരൻ. എന്നാൽ മഹാവീരനെ ഈശ്വരതുല്യനായി ജൈനർ ആരാധിക്കുന്നു. .വൈശാലിക്കു സമീപമുള്ള(ബീഹാർ ഇപ്പോൾ) ബി.സി. 540-ൽ ആണ് മഹാവീരൻ ജനിച്ചത്. മുപ്പതാം വയസിൽ സന്യാസം സ്വീകരിച്ചു. ജീവിതചര്യ തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന്‌ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നഗ്നരായ സന്യാസികൾ ധാരാളം കാണപ്പെടുന്ന ഒരു വിഭാഗമാണ് ജൈനമതം.‌. ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്; അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ്, ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ജൈനമതത്തിന്റെ കഠിനമായ നിബന്ധനകൾ പാലിക്കുന്നത് മിക്കയാളുകൾക്കും പ്രയാസമായിരുന്നു. എങ്കിലും ആയിരക്കണക്കിനുപേർ സ്വന്തം വീടുപേക്ഷിച്ച് ജീവനത്തിന്റെ ഈ പുതിയ രീതി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുന്നോട്ടുവന്നു. ഇതിലധികം പേർ ജൈന സന്യാസി-സന്യാസിനികൾക്ക് ഭക്ഷണവും മറ്റും നൽകി ഈ ആശയത്തെ പ്രോൽസാഹിപ്പിച്ചു. പ്രധാനമായും വണിക്കുകളും, കർഷകരുമായിരുന്നു ജൈനമതത്തിന്‌ കൂടുതൽ പ്രോൽസാഹനം നൽകിയിരുന്നത്. സ്വന്തം കാർഷികവിഭവങ്ങളെ കീടങ്ങളിൽ നിന്നും മറ്റും സം‌രക്ഷിക്കേണ്ടിയിരുന്നതുകൊണ്ട് മതനിയമങ്ങൾ അനുസരിക്കുന്നതിന്‌ ഇവർ കൂടുതൽ പ്രയാസം നേരിട്ടു. ജൈനർ, കണിശക്കാരായ പണമിടപാടുകാർ എന്ന പേരിൽ പേരുകേട്ടവരാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ വാണിജ്യനഗരങ്ങളിലും ഇവരുടെ സാന്നിധ്യം കാണാം. എന്നിരുന്നാലും മഹാരാഷ്ട്ര, ഗുജറാത്തിലെ കത്തിയവാർ പ്രദേശം, രാജസ്ഥാൻ എന്നിവയാണ്‌ ജൈനരുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. ഇവരുടെ പണത്തിന്റെ നല്ലൊരു ഭാഗം ആരാധനാലയങ്ങളുടെ നടത്തിപ്പിനും മോടിപിടിപ്പിക്കുന്നതിനും സന്യാസിമാർക്കും പുരോഹിതർക്കുമായും ചെലവഴിക്കുന്നുണ്ട്. ത്രിരത്നങ്ങൾ സമ്യക്ദർശനം, സമ്യക്ജ്ഞാനം, സമ്യക് ചാരിത്ര്യം ഇവയെ ജൈനമതക്കാർ ത്രിരത്നങ്ങൾ എന്ന് വിളിക്കുന്നു. രത്നം പോലെ വിലപ്പെട്ടതാണ് ഇവ. ത്രിരത്നങ്ങൾ പിന്തുടർന്നാൽ സന്തോഷവും സമാധാനവും നിറഞ്ഞ സിദ്ധശല എന്ന അവസ്ഥ കൈവരിക്കാനാകും. പഞ്ചമഹാവ്രതങ്ങൾ സത്യം അഹിംസ ബ്രഹ്മചര്യം ആസ്തേയം അപരിഗ്രഹം ശ്വേതംബരരും ദിഗംബരരും ജൈനമതത്തിൽ രണ്ടു വിഭാഗക്കാരുണ്ട്. ശ്വേതംബരർ - പേര് സൂചിപ്പിക്കുന്ന പോലെ ശ്വേതംബരർ വെള്ളവസ്ത്രം ധരിക്കുന്നു. ദിഗംബരർ - വസ്ത്രങ്ങളേ ധരിക്കാത്ത ജൈനവിഭാഗം - ദിക്കുകളെ വസ്ത്രമാക്കുന്നവർ എന്നർത്ഥമുള്ള ദിഗംബരർ വസ്ത്രങ്ങളെ അവിശുദ്ധമായി കണക്കാക്കുകയും നഗ്നരായി ജീവിക്കുകയും ചെയ്യുന്നു. ചരിത്രം മഹാവീരന്റെ കാലത്തിനു ശേഷം നൂറുകണക്കിനു വർഷങ്ങൾ കൊണ്ട് ജൈനമതം ഉത്തരേന്ത്യയുടെ മിക്കഭാഗങ്ങളിലേക്കും ഇന്നത്തെ ഗുജറാത്ത്, തമിഴ്‌നാട്, കർണാടക പ്രദേശങ്ങളിലും പ്രചരിപ്പിക്കപ്പെട്ടു. മഹാവീരന്റേയും അനുചരരുടേയും ഭാഷണങ്ങൾ നൂറ്റാണ്ടുകളോളം വായ്‌മൊഴിയായാണ്‌ കൈമാറ്റം ചെയ്യപ്പെട്ടുപോന്നത്. ഇന്ന് ലഭ്യമായ രീതിയിൽ അവ എഴുതപ്പെട്ടത് അഞ്ചാം നൂറ്റാണ്ടിൽ ഗുജറാത്തിലെ വല്ലഭി എന്ന സ്ഥലത്തുവച്ചാണ്‌ ഭാരതത്തിലെ അപചയം കാലക്രമത്തിൽ ജൈനമതക്കാർ ഭാരതത്തിൽ ഒരു ചെറിയ വിഭാഗമായിത്തീർന്നു. തീർത്ഥാടനകേന്ദ്രങ്ങൾ right|thumb|മൗണ്ട് അബുവിലുള്ള ദിൽവാഡാ ക്ഷേത്രം ജൈനരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് ആരവല്ലി മലനിരകളിലെ മൗണ്ട് അബു. മനോഹരമായ അലങ്കാരപ്പണികളോടുകൂടിയുള്ള വെണ്ണക്കൽക്ഷേത്രങ്ങളാണ്‌ ഇവിടെയുള്ളത്. കത്തിയവാർ ഉപദ്വീപിലെ പാലിതനക്കടുത്തുള്ള ശത്രുഞ്ജയ കുന്ന് മറ്റൊരു പ്രധാനപ്പെട്ട ജൈനതീർത്ഥാടനകേന്ദ്രമാണ്. അവലംബം വർഗ്ഗം:മതങ്ങൾ വർഗ്ഗം:ജൈനമതം വർഗ്ഗം:ഇന്ത്യൻ മതങ്ങൾ
ഡിസംബർ 3
https://ml.wikipedia.org/wiki/ഡിസംബർ_3
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 3 വർഷത്തിലെ 337 (അധിവർഷത്തിൽ 338)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 1818 - ഇല്ലിനോയി യു.എസിലെ ഇരുപത്തൊന്നാമത്‌ സംസ്ഥാനമായി ചേർന്നു. 1971 - 1971ലെ ഇന്ത്യ - പാകിസ്താൻ യുദ്ധം ആരംഭിച്ചു. 1984 - ഭോപ്പാൽ ദുരന്തം. യൂണിയൻ കാർബൈഡ്‌ ഫാക്ടറിയിലെ വിഷവാതകചോർച്ചയെത്തുടർന്ന് മൂവായിരത്തിലേറെപ്പേർ മരണമടഞ്ഞു. ജന്മദിനങ്ങൾ 1884 - ഡോ. രാജേന്ദ്രപ്രസാദ്‌, ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി. ചരമവാർഷികങ്ങൾ 1979 - ധ്യാൻ ചന്ദ്‌, ഇന്ത്യയുടെ ഐതിഹാസിക ഹോക്കിതാരം. മറ്റു പ്രത്യേകതകൾ ലോക വികലാംഗ ദിനം വർഗ്ഗം:ഡിസംബർ 3
യു. എസ്. എ.
https://ml.wikipedia.org/wiki/യു._എസ്._എ.
REDIRECTഅമേരിക്കൻ ഐക്യനാടുകൾ
ഡിസംബർ 4
https://ml.wikipedia.org/wiki/ഡിസംബർ_4
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 4 വർഷത്തിലെ 338 (അധിവർഷത്തിൽ 339)-ാം ദിനമാണ്‌. വർഷത്തിൽ 27 ദിവസം ബാക്കി. ചരിത്രസംഭവങ്ങൾ <1661 - കിരിടാവകാശ പോരാട്ടം. ഔറംഗസീബ് സഹോദരൻ മുറാദിനെ വധിച്ചു. 1791 - ചരിത്രത്തിലാദ്യമായി ഒരു പത്രം, ബ്രിട്ടിഷ് പത്രം 'ഒബ്സർവർ ' ആദ്യമായി ഞായറാഴ്ച പ്രസിദ്ധീകരിച്ചു. 1829 - ഇന്ത്യയുടെ സാമൂഹിക നവോത്ഥാന രംഗത്ത് പ്രകമ്പനം സൃഷ്ടിച്ച ദിവസം. ബ്രഹ്മ സമാജം സ്ഥാപിച്ച രാജാറാം മോഹൻ റോയ് എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ അശ്രാന്ത ശ്രമഫലമായി ലോർഡ് വില്യം ബന്റിക്ക് സതി ( ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി ആത്മഹത്യ ചെയ്യൽ ) നിരോധിച്ചു കൊണ്ട്‌ ഉത്തരവിറക്കി. 1911 - നോർവെക്കാരനായ റൊണാൾഡ് ആമുണ്ട് സെൻ ദക്ഷിണ ധ്രുവത്തിൽ കാല് കുത്തി. 1959 - നാസയുടെ ശൂന്യാകാശ യാത്രാപരീക്ഷണത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്ക് 55 കി.മീ സഞ്ചരിച്ച കുരങ്ങൻ സുരക്ഷിതമായി ഭൂമിയിലത്തി. 1971-ലെ ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചു. 1971 - ഭാരതീയ നാവികസേന പാകിസ്താനിലെ കറാച്ചിയും പാക്ക് നാവികസേനയേയും ആക്രമിച്ചു. 1971 - ഡിസംബർ നാലിന് പാകിസ്താൻ, ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലകളിലെ വ്യോമ താവളങ്ങളിൽ വ്യോമാക്രമണം നടത്തി. 'ഓപ്പറേഷൻ ചെങ്കിസ് ഖാൻ' എന്നപേരിൽ നടത്തിയ ആക്രമണത്തിൽ പഠാൻകോട്ട്, അമൃത്‌സർ എന്നീ വ്യോമ ആസ്ഥാനങ്ങളുടെ റൺവേകളിലും അമൃത്‌സറിലെ റഡാർ സംവിധാനത്തിനും കേടുപാടുണ്ടായി. കേടുപാടു പരിഹരിച്ചശേഷം ഇവിടെനിന്നുതന്നെ പാക് താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ശ്രീനഗർ, അവന്തിപ്പോർ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പാകിസ്താന്റെ അടുത്ത ആക്രമണം. പിന്നീട് ഫരീദാകോട്ട് റഡാർ സ്റ്റേഷനിലും ആഗ്രയിലും ലുധിയാനയ്ക്കടുത്തുള്ള ഹൽവാരയിലും പാകിസ്താന്റെ ബി-57 വിമാനങ്ങൾ ബോംബ് വർഷിച്ചു. ഇതുകൂടാതെ ഉത്തർലേ, ജോധ്പുർ, ജയ്സാൽമേർ, ഭുജ്, ജാംനഗർ എന്നിവിടങ്ങളിലും പാകിസ്താൻ വ്യോമാക്രമണം നടത്തുകയും ജമ്മുകശ്മീർ അതിർത്തിയിൽ നിയന്ത്രണരേഖയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളും റഡാർ സ്റ്റേഷനുകളും ആക്രമിച്ച് ഇന്ത്യ അതേനാണയത്തിൽ തിരിച്ചടിച്ചു. പാകിസ്താനെ എല്ലാ അർഥത്തിലും വളയാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരസേനാ മേധാവിയായിരുന്ന സാം മനേക് ഷായ്ക്ക് ഉത്തരവു നൽകിയതോടെ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന് ഔദ്യോഗിക തുടക്കമായി. 1978 - യു.എസ്.എ യിലെ പ്രഥമ വനിതാ മേയറായി ഡയാന ഫിയർ സ്റ്റൈൻ Thru ഫ്രാൻസിസ്കോയിൽ ചുമതലയേറ്റു. 1982 - ചൈനയിൽ പുതിയ ഭരണഘടന നിലവിൽ വന്നു. 1982 - ഒമ്പതാമത് (ഇന്ത്യയിൽ നടന്ന രണ്ടാമത് )ഏഷ്യൻ ഗെയിംസിന് ന്യൂഡൽഹിയിൽ കൊടിയിറങ്ങി, പ്രഥമ ഏഷ്യൻ ഗയിംസും ഇന്ത്യയിലായിരുന്നു. 1991 - 1927 ൽ പ്രവർത്തനം ആരംഭിച്ച പാൻ അമേരിക്കൻ എയർ ലൈൻസ് പ്രവർത്തനം അവസാനിപ്പിച്ചു. 2008 - ഡിസംബർ 4ന് വൈകീട്ട് ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന ഹൈവേയോരത്തു കൂടി സ്‌കൂൾ വിട്ട് വീടുകളിലേക്ക് നടന്നു വരികയായിരുന്ന 22 കുരുന്നുകളുടെ നേരെ നിയന്ത്രണം വിട്ട ജീപ്പ് കയറിയിറങ്ങി. ഇരിക്കൂർ പെരുമണ്ണ് ശ്രീനാരായണ വിലാസം സ്‌കൂളിലെ കുട്ടികളായിരുന്നു ഇവർ. 2009 - ആഗോളതാപനത്തെ ചെറുക്കുന്നതിനായി നേപ്പാൾ ക്യാബിനറ്റ് 5262 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ സമ്മേളിച്ചു. 2020 - മികച്ച അദ്ധ്യാപകനുള്ള 10 ലക്ഷം ഡോളർ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ പ്രൈസ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിൻഹ് ദിസാലെക്ക് ലഭിച്ചു. 2020 - ഇന്ത്യൻ അത്‌ലറ്റിക്സ് ചീഫ് കോച്ചായി പി.രാധാകൃഷ്ണൻ നായർ നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് പി.രാധാകൃഷ്ണൻ </onlyinclude> ജന്മദിനങ്ങൾ ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ലോയേഴ്സ്‌ സംസ്ഥാന സെക്രട്ടറിയും രാഷ്ട്രീയ നിരീക്ഷകയും മനുഷ്യാവകാശ /സാംസ്കാരിക പ്രവർത്തകയും എഴുത്തുകാരിയുമായ അഡ്വ. ആശ ഉണ്ണിത്താന്റേയും (1973), ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 50 വിക്കറ്റുകൾ വീഴ്ത്തിയതിന്റെ റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്തെങ്കിലും ടീമിൽ സ്ഥിരമായ ഒരു സ്ഥാനം നേടാൻ കഴിയാത്ത ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടറായ ഇന്ത്യൻ ക്രിക്കറ്റർ അജിത് അഗാർക്കറുടേയും(1977), ഹിന്ദി ചലചിത്ര നടൻ ജാവേദ് ജാഫ്റിയുടെയും (1963) , റാപ്പർ, സംഗീത നിർമ്മാതാവ് എന്നി നിലയിൽ പ്രസിദ്ധനായ ഷോൺ കോറി കാർട്ടർ എന്ന ജെയ്-ഇസഡിൻറെയും (1969 ), അമേരിക്കൻ നടി മാരിസ ടോമിയുടെയും (1964), പോൾവാൾട്ട് ചാമ്പ്യൻ ഉക്രേനിയൻ താരം സർജി ബുബ്ക്കയുടെയും (1960) ജന്മദിനം! ഇന്നത്തെ സ്മരണ !!! ആർ വെങ്കടരാമൻ ജ. (1910 -2009) ഐ.കെ. ഗുജ്റാൾ ജ. ( 1919 - 2012), കെ.എസ്‌. കൃഷ്‌ണൻ ജ. ( 1898 - 1961) കമുകറ പുരുഷോത്തമൻ ജ. (1930-1995 ) ഘണ്ഡശാല വെങ്കടേശ്വരറാവു ജ. (1922-1974) യാക്കോവ് പെരൽമാൻ ജ. (1882–1942) കോർണെൽ വൂൾറിച്ച് ജ. (1903 -1968) ചരമവാർഷികങ്ങൾ ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ മ.(1915-2014) ശശി കപൂർ മ. (1938-2017) ഹരീശ്വരൻ തിരുമുമ്പ് മ. (1903 - 1955 ) കെ.എ. കൊടുങ്ങല്ലൂർ മ. (1921 -1989) കെ.തായാട്ട് മ. (1927 -2011 ) തോപ്പിൽ ആന്റോ മ. (1940-2021) ഒമർ ഖയ്യാം മ. ( 1048 – 1131) ലൂയ്ജി ഗാൽ‌വനി മ. (1737-1798) മറ്റു പ്രത്യേകതകൾ * ഇന്ത്യൻ നാവികസേനാദിനം! [ 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേന നടത്തിയ കപ്പൽവേധ മിസൈൽ ആക്രമണത്തിൻ്റെ (ഓപ്പറേഷൻ ട്രൈഡന്റ്) ഓർമ്മയ്‌ക്കായാണ് ഈ ദിവസം നാവികസേനാ ദിനമായി ആഘോഷിക്കുന്നത്.] സതി നിരോധന ദിനം ! 1971-ലെ ഇന്ത്യ-പാക് യുദ്ധം ആരംഭിച്ചു. ലോക വന്യജീവി സംരക്ഷണ ദിനം ! [ World Wildlife Conservation Day ; നമ്മുടെ ഗ്രഹത്തിലെ ജീവജാലങ്ങളെയും അവയുടെ ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുള്ള സമർപ്പിത ശ്രമങ്ങൾ, ഭാവി തലമുറകൾക്ക്‌ പ്രകൃതിയുടെ അത്ഭുതത്തിൽ പങ്കുചേരുവാൻ സാധിക്കുമെന്ന് ഉറപ്പാക്കുന്നു.] അന്താരാഷ്ട്ര ചീറ്റപ്പുലി ദിനം ! [International Cheetah Day ; ഇളം മഞ്ഞ നിറവും കറുത്ത പുള്ളികളുമുള്ള ഒരു തരം പുള്ളിപ്പുലി (ചെമ്പുലി) ; പ്രകൃതിയുടെ സ്പ്രിന്ററുകൾ, ഈ ജീവികൾ സൗന്ദര്യവും വേഗതയും ഉൾക്കൊള്ളുന്നു, ഒരു സ്വർണ്ണ കോട്ടിൽ ചായം പൂശി, വന്യമായ സവാന്നയിലെ ഭൂപ്രകൃതിയിൽ പുഷ്ടി വയ്ക്കുന്നു.] തായ്ലാൻഡ്: പരിസ്ഥിതി ദിനം! USA; ദേശീയ പകിട ദിനം ! [National Dice Day ; ചൂതുകരു (പകിട ) ലോകമെമ്പാടും ജനപ്രിയമാണ്‌. സംസ്‌കൃത ഇതിഹാസങ്ങൾ വരെ പരാമർശിക്കുകയും വിവിധ പുരാവസ്തു സൈറ്റുകളിൽ അവ പ്രദർശിപ്പിച്ചിരിക്കുകയും ചെയ്യുന്നു എന്ന വസ്തുത വിലയിരുത്തിയാൽ, അവ നാഗരികതയുടെ കാലത്തോളം പ്രായോഗികമായി ഉണ്ടായിരുന്നിരിക്കാം. പലരും 'ഡൈസ് 'ചൂതാട്ടത്തിനുള്ള ഒരു ഉപകരണം മാത്രമാണെന്ന് കരുതുന്നുണ്ടെങ്കിലും, ബാക്ക്ഗാമൺ, മോണോപൊളി തുടങ്ങിയ ഗെയിമുകൾക്കും അവ അത്യന്താപേക്ഷിതമാണ്] സാന്തയുടെ ലിസ്റ്റ് ദിനം ! [Santa’s List Day ; ആരാണ് വികൃതിയോ നല്ലവനോ എന്ന് അറിയുന്ന സാന്തയാണെന്ന് സങ്കൽപ്പിക്കുക. ഈ ക്രിസ്മസ് സീസണിൽ നിങ്ങളുടെ കുടുംബത്തെ നല്ല പട്ടികയിൽ ഉൾപ്പെടുത്തി സന്തോഷിപ്പിക്കൂ…! സാന്തയുടെ ലിസ്റ്റ് ദിനം കണ്ടെത്താൻ പറ്റിയ ദിവസമാണ്!] കാബർനെറ്റ് ഫ്രാങ്ക് ദിനം ! [Cabernet Franc Day ; ഈ വൈൻ ഒരു ഗ്ലാസ് ആസ്വദിച്ചാൽ സമ്പന്നമായ രുചികളുടെയും അതുല്യമായ സ്വഭാവസവിശേഷതകളുടെയും ഒരു ലോകം അനാവരണം ചെയ്യപ്പെടുന്നു, ഓരോ സിപ്പും ആനന്ദകരമായ യാത്രയാക്കുന്നു.] വാൾട്ട് ഡിസ്നി ദിനം ! [Walt Disney Day ; ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സ്നേഹവും സൗഹൃദവും സന്തോഷവും നൽകിയ ഒരു മനുഷ്യനെ ആഘോഷിക്കുന്നതിനാണ് വാൾട്ട് ഡിസ്നി ദിനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 'വാൾട്ട് ഡിസ്നി' ലയൺ കിംഗ് മുതൽ ഫ്രോസൺ വരെ; നിങ്ങൾ എപ്പോഴാണ് ജനിച്ചതെന്നത് പ്രശ്നമല്ല, നിങ്ങളുടെ കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു ഡിസ്നി ഫിലിം ഉണ്ടാകാൻ സാധ്യതയുണ്ട്.] ബ്രൗൺ ഷൂസ് ധരിക്കുക ! [Wear Brown Shoes Day ; ശരിക്കും, അതൊരു വിപ്ലവമായിരുന്നു, ഒരു വീണ്ടെടുക്കലായിരുന്നു. ബ്രൗൺ ഷൂകൾ വളരെ കുറച്ചു മാത്രമേ ധരിക്കപ്പെടുന്നുള്ളു. എന്നാൽ അവ ഉപയോഗിക്കുന്ന സ്ഥലങ്ങൾ ഒന്ന് പരിശോധിക്കാം. ബ്രൗൺ ഷൂസ്, തങ്ങളെത്തന്നെ തെളിയിക്കാൻ കറുത്ത പേറ്റന്റ് ലെതറിന്റെ ഉയർന്ന മിനുക്കിയ ഷൈൻ ആവശ്യമില്ലാത്തവിധം മാന്യനും സമ്പന്നനും എന്നാൽ വിശ്രമിക്കുന്ന ഒരു മനുഷ്യന്റേതുമായ കേവലഅടയാളമാണ് അവ] ദേശീയ കുക്കി ദിനം !!!! [National Cookie Day ; കുറച്ച് പഞ്ചസാരയും വെണ്ണയും നന്നായി ഉരുണ്ടതുമായ ലഘു ഭക്ഷണങ്ങൾ ചുടേണം, ചോക്ലേറ്റ് ചിപ്പ് പോലുള്ള ക്ലാസിക്കുകളിൽ മുഴുകുക അല്ലെങ്കിൽ ലാവെൻഡർ അല്ലെങ്കിൽ ചീസ് പോലുള്ള അസാധാരണമായ രുചികൾ പരീക്ഷിക്കുക.] ദേശീയ സോക്ക് ദിനം ! [National Sock Day ; നമ്മുടെ കാലുറകൾ ദിവസം മുഴുവൻ കാലിന് തണുപ്പും സുഖവും തരുന്നു ]
ഡിസംബർ 5
https://ml.wikipedia.org/wiki/ഡിസംബർ_5
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 5 വർഷത്തിലെ 339 (അധിവർഷത്തിൽ 340)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 1492 - ക്രിസ്റ്റഫർ കൊളംബസ് ഹിസ്പാനിയോളയിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി. 1932 - ആൽബർട്ട് ഐൻസ്റ്റൈന്‌ അമേരിക്കൻ വിസ ലഭിച്ചു ജന്മദിനങ്ങൾ 1901 - വാൾട്ട് ഡിസ്നിയുടെ ജന്മദിനം. ചരമവാർഷികങ്ങൾ 1950 - ചിന്തകനും സന്യാസിയുമായിരുന്ന അരവിന്ദഘോഷ് 1951 - സാഹിത്യകാരൻ അബനീന്ദ്രനാഥ് ടാഗോറിന്റെ ചരമദിനം 2013 - നെൽസൺ മണ്ടേലയുടെ ചരമദിനം 1992 - സിനിമാ താരം മോനിഷ വാഹനാപകടത്തിൽ മരിച്ചു മറ്റു പ്രത്യേകതകൾ World soil day വർഗ്ഗം:ഡിസംബർ 5
ഡിസംബർ 6
https://ml.wikipedia.org/wiki/ഡിസംബർ_6
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 6 വർഷത്തിലെ 340 (അധിവർഷത്തിൽ 341)-ാം ദിനമാണ്‌. വർഷത്തിൽ 25 ദിവസം ബാക്കി. ചരിത്രസംഭവങ്ങൾ 1768 - എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങി 1897 - ലണ്ടനിൽ മോട്ടോർ കൊണ്ട് ഓടുന്ന ടാക്സികൾ നിരത്തിലിറങ്ങി 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടർന്ന് പാകിസ്താൻ നയതന്ത്ര ബന്ധം വിച്ഛേദിച്ചു. 1992 - ബി.ജെ.പി., വി.എച്ച്‌.പി. നേതൃത്വത്തിലുള്ള കർസേവകർ അയോധ്യയിലെ വിവാദമായ തർക്കമന്ദിരമായിരുന്ന ബാബറി മസ്ജിദ്‌ തകർത്തു. ജന്മദിനങ്ങൾ 1945 - ചലച്ചിത്രകാരൻ ശേഖർ കപൂറിന്റെ ജന്മദിനം ചരമവാർഷികങ്ങൾ 1956 - ഡോ.അംബേദ്കർ ചരമദിനം മറ്റു പ്രത്യേകതകൾ വർഗ്ഗം:ഡിസംബർ 6
ഡിസംബർ 8
https://ml.wikipedia.org/wiki/ഡിസംബർ_8
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 8 വർഷത്തിലെ 342 (അധിവർഷത്തിൽ 343)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 1609 - യൂറോപ്പിലെ രണ്ടാമത് ഗ്രന്ഥശാലയായ ബിബ്ലിയോട്ടെകാ അംബ്രോസിയാന പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. 1864 - ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ ക്ലിഫ്ടൺ തൂക്കുപാലം പ്രവർത്തനമാരംഭിച്ചു. 1941 - പേൾ ഹാർബർ ആക്രമണത്തെത്തുടർന്ന് ജപ്പാനെതിരെയുള്ള യുദ്ധപ്രഖ്യാപനം യു. എസ്‌. കോൺഗ്രസ്‌ അംഗീകരിക്കുന്നു. 1941 - ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു. 1966 - ഗ്രീക്ക് കപ്പൽ എസ്.എസ് ഹെറാക്ലിയോൺ ഏജിയൻ കടലിൽ മുങ്ങി ഇരുന്നൂറുപേർ മരിച്ചു. ജന്മദിനങ്ങൾ 1935 - ബോളിവുഡ് താരം ധർമേന്ദ്രയുടെ ജന്മദിനം ചരമവാർഷികങ്ങൾ മറ്റു പ്രത്യേകതകൾ വർഗ്ഗം:ഡിസംബർ 8
ഡിസംബർ 9
https://ml.wikipedia.org/wiki/ഡിസംബർ_9
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 9 വർഷത്തിലെ 343 (അധിവർഷത്തിൽ 344)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ ചരിത്രത്തിൽ ഇന്ന്… ്്്്്്്്്്്്്്്്്് 1824-ൽ, അന്റോണിയോ ജോസ് ഡി സുക്രെയുടെ നേതൃത്വത്തിലുള്ള വെനിസ്വേലൻ വിപ്ലവ സേന, അയാകുച്ചോ യുദ്ധത്തിൽ സ്പാനിഷ് രാജകീയ സൈന്യത്തെ പരാജയപ്പെടുത്തി, പെറുവിനും തെക്കേ അമേരിക്കയുടെ മറ്റ് ഭാഗങ്ങൾക്കും സ്വാതന്ത്ര്യം ലഭിച്ചു. 1868 - ലോകത്തിലെ ആദ്യ പൊതു ട്രാഫിക്ക് ലൈറ്റ് ലണ്ടനിൽ വെസ്റ്റ് മിനിസ്റ്റർ ആബിക്ക് മുന്നിൽ സ്ഥാപിച്ചു. 1889 - മലയാളത്തിലെ പ്രഥമ നോവൽ 'ഇന്ദുലേഖ' പ്രകാശിതമായി. ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1931 - സ്പെയിനിൽ റിപബ്ലിക്‌ ഭരണഘടന നിലവിൽവന്നു. 1946 - ഭരണഘടനാ നിർമാണ സഭയുടെ ആദ്യ യോഗം. ഭരണഘടന ലിഖിത രൂപ നിർമാണം തുടങ്ങി. 1952 - ലണ്ടൻ നഗരത്തെ നാലു ദിവസം അന്ധകാരത്തിലാക്കിയ "ഗ്രേറ്റ് സ്മോഗ് ഓഫ് 1952" നുശേഷം നഗരത്തിൽ സൂര്യപ്രകാശം കടന്നുവന്നു. 1953 - കമ്മ്യൂണിസ്റ്റ്‌ അനുഭാവികളായ തൊഴിലാളികളെയെല്ലാം പിരിച്ചു വിടുമെന്ന് ജനറൽ ഇലക്ട്രിക്‌ (ജി.ഇ.) പ്രഖ്യാപിച്ചു. 1961 ടാൻസാനിയയുടെ ആദ്യ രൂപമായ tanganyika ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി 1961-  ആഫ്രിക്കയുടെ കിഴക്കൻ തീര രാജ്യമായ ടാൻസാനിയ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു. 1979 - Small Pox ( വസൂരി ) ഭൂമുഖത്തു നിന്നും നിർമാർജനം ചെയ്തതായി ലോകാരോഗ്യ സംഘടന. 1990 - പോളണ്ടിൽ ലേ വലേസ നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റായി. 1990 - പോളണ്ടിൽ ലേ വലേസ നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റായി. 1992 - ചാൾസ്‌ - ഡയാന വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. 1992- കെ.ആർ. ഗൗരിയമ്മയെ പുറത്താക്കാൻ CPl ( M) തീരുമാനിച്ചു. 2006 - സുനിതാ വില്യംസ് ആദ്യമായി ബഹിരാകാശ യാത്ര പുറപ്പെട്ടു. 2018 - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു ജന്മദിനങ്ങൾ ജന്മദിനങ്ങൾ ! സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ഭൂരിഭാഗവും ഇന്ത്യ ഭരിച്ച സോഷ്യൽ  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന  നേതാവും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ  വിധവയുമായ സോണിയ ഗാന്ധി എന്ന  അന്റോണിയ ആൽബിന മെയ്നോയു (1946), ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, ബി ജെ പി മെംബറും, രാഷ്ട്രീയ പ്രവർത്തകനുമായ  ശത്രുഘ്നൻ സിൻ‌ഹ (1946), പ്യാർ മേം കഭി കഭി, രാജീവ് മേനോൻ സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ , രാസ്  തുടങ്ങ്യ ചിത്രങ്ങാളിലൂടെ ശ്രദ്ധേയനായ, 'സീ സിനി അവാർഡ്' ജേതാവുകൂടിയായ ഹിന്ദി ചലച്ചിത്രമേഖലയിലെ ഒരു നടനും മോഡലുമായ ദിനോ മോറിയ(1975) . ഹിന്ദി ചലചിത്രനടിയും മുൻ മിസ് ഏഷ്യ പെസഫിക്കുമായ ദിയ മിർസയുടെയും (1976), ഹിന്ദി തമിഴ് കന്നട മലയാളം സിനിമകളിൽ അഭിനയിച്ച ചലചിത്ര നടി പ്രിയ ഗിൽ (1975), ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന ഗ്യാലറികളിൽ ചിത്ര പ്രദർശനം നടത്തിയിട്ടുള്ള പ്രശസ്ത മലയാളി ചിത്രകാരി സജിത ആർ ശങ്കർ (1967), ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയിലെ എം എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ, നിരവധി സിനിമകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും നിരവധി വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാലും സ്റ്റേജിലെ നിരവധി വേഷങ്ങളാലും ശ്രദ്ധേയയാകുകയും അക്കാദമി അവാർഡ്, ടോണി അവാർഡ്, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ , നാല് ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡുകൾ , ആറ് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡുകൾ , എട്ട് ഒലിവിയർ അവാർഡുകൾ എന്നിവയുൾപ്പെടെ ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള, ബ്രിട്ടനിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് നടി ഡാം ജൂഡിത്ത് ഒലിവിയ ഡെഞ്ച് ( CH DBE FRSA - 1934), അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും, അഭിഭാഷകയും, നോവൽ രചയിതാവുമായ സ്‌റ്റേസി അബ്രാംസ് (1973) ജന്മദിനം ! ഇ.കെ. നായനാർ ജ.  (1918 -2004) ഐ.കെ.കെ.മേനോൻ ജ. (1919 -2011) വി. ദക്ഷിണാമൂർത്തി ജ. (1919- 2013) ഹോമായ് വ്യാരവാല ജ. (1913 - 2012) അൽ സൂഫി  ജ. (903 - 986) ജോൺ മിൽട്ടൺ ജ. (1608 -1674) ജൊയാക്വിൻ ടുറിനാ ജ. (1882 -1949) കിർക്ക് ഡഗ്ലസ് ( 1916 - 2020 ) ചരമവാർഷികങ്ങൾ ഇന്നത്തെ സ്മരണ !!! .്്്്്്്്്്്്്്്്്് അംശി നാരായണപിള്ള  മ. (1896-1981) കൈനിക്കര കുമാരപിള്ള മ. (1900-1988 ) പല്ലാവൂർ അപ്പുമാരാർ മ. (1928-2002) ജി. ചന്ദ്രശേഖര പിള്ള (1904 - 1971). നാരാ കൊല്ലേരി മ. (1928-2015) തീറ്റ റപ്പായി മ. (1939 - 2006) ഗുസ്താഫ് ഡാലൻ മ. (1869 -1937  ) ഫുൾട്ടൻ ജെ. ഷീൻ മ. (1895 -1979) ശിവരാമകാരന്ത് മ. (1902-1997) നോർമൻ ജോസഫ്  മ.(1921-2012) ആർച്ചി മൂർ മ. (1913-1998) മറ്റു പ്രത്യേകതകൾ അന്തഃരാഷ്ട്ര അഴിമതി നിരോധന ദിനം! International Anti-Corruption Day ; അഴിമതി മനുഷ്യരാശിയുടെ ഏറ്റവും വലിയ ദുരന്തമായിരിക്കാം, അത് നടന്നുകൊണ്ടിരിക്കുന്നതും നേരിടാൻ വളരെ പ്രയാസമുള്ളതുമാണെന്ന ലളിതമായ കാരണത്താൽ, അധികാരത്തിലിരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലർ കൂടുതൽ സമ്പന്നരും കൂടുതൽ ശക്തരുമാകുമ്പോൾ ദരിദ്രരെ കൂടുതൽ നിരാശാജനകമായ അവസ്ഥകളിലേക്ക് പ്രേരിപ്പിക്കുന്നു. സുതാര്യത, ഉത്തരവാദിത്തം, ധാർമ്മിക പെരുമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, നമുക്ക് കൂടുതൽ നീതിയും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കാൻ കഴിയും. അന്തഃരാഷ്ട്ര വെറ്ററിനറി മെഡിസിൻ ദിനം ! International day for vetererinary medicine; നമ്മളുടെ രോമമുള്ള സുഹൃത്തുക്കളെ പരിപാലിക്കുന്നത് ഒരു വലിയ ഉത്തരവാദിത്വമാണ്, വെറ്റിനറി മെഡിസിൻ അവരെ ആരോഗ്യകരവും സന്തോഷകരവുമായി നിലനിർത്തുന്നതിനുള്ള താക്കോലാണ്.] അന്തഃരാഷ്ട്ര ഷെയർവെയർ ദിനം ! International Shareware Day; 1982-ൽ ആൻഡ്രൂ ഫ്ലൂഗൽമാൻ സൃഷ്ടിച്ച ഒരു ടെലികമ്മ്യൂണിക്കേഷൻ പ്രോഗ്രാമായ പിസി-ടോക്ക് ആയിരുന്നു 'ഫ്രീവെയർ' എന്ന് വിളിക്കപ്പെടുന്ന ആദ്യത്തെ സോഫ്റ്റ്‌വെയർ, ഈ സംരംഭത്തെ "പരോപകാരത്തേക്കാൾ സാമ്പത്തിക ശാസ്ത്രത്തിലെ ഒരു പരീക്ഷണം" എന്ന് വിളിച്ചു.  1983-ന്റെ തുടക്കത്തിൽ ബോബ് വാലസ് സൃഷ്ടിച്ച് പുറത്തിറക്കിയ പിസി-റൈറ്റ് (ഒരു വേഡ് പ്രോസസ്സിംഗ് ടൂൾ) എന്ന പ്രോഗ്രാമിലാണ് 'ഷെയർവെയർ' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ലോക ടെക്നോ ദിനം ! World Techno Day ; ടെക്നോ സംഗീതം  സ്പന്ദിക്കുന്ന ബീറ്റുകളും സിന്തുകളും ഉപയോഗിച്ച്,  നിങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.   1980-കളിൽ ഡിട്രോയിറ്റിൽ സൃഷ്ടിക്കപ്പെട്ടതും ലോകമെമ്പാടും പ്രത്യേകിച്ച് യൂറോപ്പിലേക്ക് പൊട്ടിത്തെറിച്ചതു മുതൽ, ഈ സംഗീത പ്രതിഭാസം ലോകത്തിൽ കൊടുങ്കാറ്റായി പടർന്നു. ജിഞ്ചർബ്രെഡ് അലങ്കാര ദിവസം ! Gingerbread Decorating Day; പത്താം നൂറ്റാണ്ടിൽ നിക്കോപോളിസിലെ ഗ്രിഗറി എന്ന അർമേനിയൻ സന്യാസിയാണ് ജിഞ്ചർബ്രെഡ് യൂറോപ്പിലേക്ക് കൊണ്ടുവരുകയും മിഡിൽ ഈസ്റ്റിൽ നിന്ന് ആവശ്യമായ സുഗന്ധവ്യഞ്ജനങ്ങ ളും കൂടെ കൊണ്ടുവന്നു, തുടർന്ന്   സുഗന്ധവ്യഞ്ജനങ്ങളും മോളാ സസുകളും ചേർത്ത്  ജിഞ്ചർബ്രെഡ് നിർമ്മാണ വിദ്യ ഫ്രഞ്ച് ക്രിസ്ത്യാനികളെ പഠിപ്പിച്ചു, . ജിഞ്ചർബ്രെഡ് പിന്നീട് യൂറോപ്പിൽ ചുറ്റിക്കറങ്ങി-പതിമൂന്നാം നൂറ്റാണ്ടിൽ അത് സ്വീഡനിലേക്കും എത്തി. അവിടെ ദഹനക്കേട് ശമിപ്പിക്കാൻ കന്യാസ്ത്രീകൾ ജിഞ്ചർ ബ്രെഡ് ഉപയോഗിച്ചു. കുട്ടികളുടെ അന്തഃരാഷ്ട്ര പ്രക്ഷേപണ  ദിനം ടാൻസാനിയ: സ്വാതന്ത്യദിനം ! ശ്രീലങ്ക : നാവിക ദിനം! റഷ്യ : പിതൃദേശ വീരന്മാരുടെ ദിനം! പെറു: സശസ്ത്ര സേന ദിനം! കണ്ണൂർ അന്തഃരാഷ്ട്ര വിമാനത്താവളത്തിന്റെ  ഉദ്ഘാടന ദിനം ! USA ; *ക്രിസ്മസ് കാർഡ് ദിനം  ! Christmas Card Day ; സന്തോഷം നൽകുന്ന ഒരു പാരമ്പര്യം : തിരഞ്ഞെടുക്കാൻ നിരവധി തനതായ ഡിസൈനുകൾ ഉള്ളതിനാൽ, അവധിക്കാല സന്തോഷം പകരാനുള്ള മികച്ച മാർഗം കണ്ടെത്തുന്നത് എളുപ്പമാണ്. 1843-ൽ, ഇംഗ്ലണ്ടിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിലുള്ള ക്രിസ്മസ് കാർഡ് സൃഷ്ടിച്ചത് സർ ഹെൻറി കോൾ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു, അദ്ദേഹം ഇപ്പോൾ പരിചിതമായ കാർഡുകളിലൂടെ ആശംസകൾ അയയ്‌ക്കുന്നതിനുള്ള ആശയത്തിന് ഉത്തരവാദിയാണ് ദേശീയ പേസ്ട്രി ദിനം ! National Pastry Day ; ഫിലോ മുതൽ പഫ് വരെ, ഡാനിഷ് മുതൽ ബക്‌ലാവ വരെ, നിങ്ങളുടെ പ്രാദേശിക ബേക്കറിയിൽ നിന്നുള്ള ഫ്ലേക്കി, ബട്ടറി ട്രീറ്റുകൾ ആസ്വദിക്കുക അല്ലെങ്കിൽ പ്രൊഫഷണലുകളിൽ നിന്ന് പഠിക്കാൻ പേസ്ട്രി നിർമ്മാണ ക്ലാസിൽ പങ്കെടുക്കുക. ദേശീയ ലാമ ദിനം ! National Llama Day ; സൗഹാർദ്ദപരമായ പെരുമാറ്റവും മാറൽ രൂപവും ഉള്ള ലാമകൾ അവരുടെ ശാന്തമായ സാന്നിധ്യം കാരണം മികച്ച പായ്ക്ക് മൃഗങ്ങളും തെറാപ്പി മൃഗങ്ങളും ആയി കണക്കാക്കപ്പെടുന്നു. പെറുവിലും ആൻഡീസ് പർവതനിരകളിലും  , ഏകദേശം 4,000 അല്ലെങ്കിൽ 5,000 വർഷങ്ങൾക്ക് മുമ്പ് അൽപാക്കസിന്റെ ബന്ധുവായ ലാമകളെ മനുഷ്യർ വളർത്തുവാൻ തുടങ്ങി. തന്ത്ര പ്രധാനമായ പാതകളിലൂടെ സഞ്ചരിക്കാൻ കഴിവുള്ള ലാമകളെ ഈ പർവതപ്രദേശങ്ങളിൽ നിറയെ സാധനങ്ങൾ കൊണ്ടുപോകാൻ പാക്ക് മൃഗങ്ങളായി ഉപയോഗിക്കാറുണ്ടായിരുന്നു, അതേസമയം അവരുടെ രോമങ്ങൾ തുണിത്തരങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നു. വർഗ്ഗം:ഡിസംബർ 9
അമേരിക്കൻ ഐക്യനാടുകൾ
https://ml.wikipedia.org/wiki/അമേരിക്കൻ_ഐക്യനാടുകൾ
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുളള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക്‌ ആണ്‌ അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക (പൊതുവേ യു.എസ്‌.എ., യു.എസ്‌., അമേരിക്ക എന്നിങ്ങനെയും അറിയപ്പെടുന്നു). ലോകത്തിലെ സമ്പന്നവും ശക്തവുമായ രാജ്യങ്ങളിൽ മുൻപിലാണ് ഈ രാജ്യം. വടക്കേ അമേരിക്കയുടെ മധ്യഭാഗത്ത് ഭൂമിശാസ്ത്രപരമായി ഒരുമിച്ചുകിടക്കുന്ന 48 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യും സ്ഥിതി ചെയ്യുന്നു. ശാന്തസമുദ്രത്തിനും അറ്റ്‌ലാന്റിക്ക് സമുദ്രത്തിനും മധ്യേ വടക്ക് കാനഡയ്ക്കും തെക്ക് മെക്സിക്കോയ്ക്കും ഇടയ്ക്കാണ്‌ ഈ പ്രദേശം. അലാസ്ക സംസ്ഥാനം ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി കാനഡയ്ക്ക് പടിഞ്ഞാറ്, ബെറിങ് സ്ട്രെയ്റ്റിനു കുറുകെ, റഷ്യയ്ക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ഹവായി സംസ്ഥാനം ശാന്തസമുദ്രത്തിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണ്‌. ഇവകൂടാതെ കരീബിയനിലും ശാന്തസമുദ്രത്തിലും അനേകം കൈവശാവകാശപ്രദേശങ്ങളും സ്വന്തമായുണ്ട്. വ്യക്തി സ്വാതന്ത്ര്യം, സാമൂഹിക സുരക്ഷ, സാമ്പത്തിക വളർച്ച, ഉയർന്ന ജിഡിപി, ശാസ്ത്ര സാങ്കേതിക മേഖലകളിലെ മുന്നേറ്റം, വ്യവസായങ്ങൾ, ഗവേഷണം, കണ്ടുപിടുത്തങ്ങൾ, കച്ചവടം, ഉയർന്ന ജീവിത നിലവാരം, സൈനിക ശക്തി, വിനോദ സഞ്ചാരം എന്നിവയിലെ മുന്നേറ്റത്താൽ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ച രാജ്യം കൂടിയാണ് അമേരിക്കൻ ഐക്യനാടുകൾ. 3.79 ദശലക്ഷം ചതുരശ്രമൈൽ (9.83 ദശലക്ഷം ച.കി.) വിസ്തീർണ്ണമുള്ള അമേരിക്കൻ ഐക്യനാടുകൾ കൈവശമുള്ള മൊത്തം കരയുടെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തെ നാലാമത്തെ ഏറ്റവും വലിയ രാജ്യവും (ചില പ്രദേശങ്ങളുടെ മേലുള്ള ചൈനയുടെ അവകാശവാദം കണക്കാക്കിയാൽ നാലാമത്തെ ഏറ്റവും വലിയ രാജ്യം) ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യവും ആണ്‌. പല രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായി ലോകത്ത് ഏറ്റവും അധികം സാംസ്കാരികവൈവിധ്യമുള്ള രാജ്യവുമാണ്‌ അമേരിക്കൻ ഐക്യനാടുകൾ. H1B തുടങ്ങിയ വിസകളിൽ വരുന്ന വിദഗ്ദ തൊഴിലാളികൾ പ്രത്യേകിച്ചും നഴ്സിംഗ്, ഐടി തുടങ്ങിയ മേഖലകളിൽ ധാരാളം ആളുകൾ ഇങ്ങോട്ടേക്ക് വരാറുണ്ട്. മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യൻ വംശജരെ ഇവിടെ കാണാൻ സാധിക്കും. കേരളത്തിൽ നിന്നുള്ള അനേകം നഴ്സുമാരെ അമേരിക്കൻ ഐക്യനാടുകളിൽ കാണാം.Adams, J.Q., and Pearlie Strother-Adams (2001). Dealing with Diversity. Chicago: Kendall/Hunt. ISBN 0-7872-8145-X. 2008ൽ 14.3 ട്രില്യൺ അമേരിക്കൻ ഡോളർ എന്നു കണക്കാക്കപ്പെട്ടിരിക്കുന്ന വാർഷിക മൊത്ത ആഭ്യന്തര ഉത്പാദനമുള്ള (GDP) (ലോകത്തിന്റെ മൊത്തം 23% നാമമാത്ര മൊത്ത ആഭ്യന്തര ഉത്പാദനം; 21% വാങ്ങൽ ശേഷി) അമേരിക്ക ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയുംnsryThe European Union has a larger collective economy, but is not a single nation. സാംസ്കാരിക രാഷ്ട്രീയ സൈനിക ശക്തിയുമാണ്‌. പേരിനു പിന്നിൽ ഇറ്റാലിയൻ പര്യവേഷകനും ഭൂപടനിർമാതാവുമായിരുന്ന അമേരിഗോ വെസ്പൂച്ചി യുടെ പേരിൽ നിന്നാണ് അമേരിക്ക എന്ന പേര് വന്നത്. വെസ്പൂച്ചിയാണ് കൊളംബസിനെ തിരുത്തിക്കൊണ്ട്‌ അമേരിക്കൻ വൻകരകൾ ഏഷ്യയുടെ കിഴക്കൻ ഭാഗമല്ല എന്ന് തെളിയിക്കുന്ന പര്യവേഷണ യാത്രകൾ നടത്തിയത്. 1507ൽ ജർമൻ ഭൂപടനിർമ്മാതാവായ മാർട്ടിൻ വാൾഡ്സീമ്യൂളർ നിർമിച്ച ലോകഭൂപടത്തിൽ ഭൂമിയുടെ പാശ്ചാത്യ അർദ്ധഗോളത്തിലുള്ള പ്രദേശങ്ങളെ വെസ്പൂച്ചിയുടെ സ്മരണയ്ക്ക് അമേരിക്ക എന്നു നാമകരണം ചെയ്തു. അമേരിഗോ വെസ്പൂച്ചി എന്ന പേരിൻറെ ലത്തീൻ രൂപമാണ് അമേരിക്കസ് വെസ്പൂച്ചിയസ് എന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയ്ക്ക് അനുരൂപമായി ലത്തീനിലെ സ്ത്രീലിംഗരൂപം എടുക്കുമ്പോൾ അമേരിക്ക എന്നാകും. അമേരിഗോ എന്ന ഇറ്റാലിയൻ പേര് അന്തിമമായി ഗോത്തിക് വംശമായിരുന്ന അമാലുകളുടെ രാജാവ് എന്നർത്ഥമുള്ള അമാൽറിക് എന്ന വാക്കിൽ നിന്നും ഉടലെടുത്തതാണ്. 1776 ജൂലൈ 4ന്‌ മുൻ ബ്രിട്ടീഷ് കോളനികളായിരുന്ന 13 സംസ്ഥാനങ്ങൾ ഔദ്യോഗികമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന നാമം തങ്ങളുടെ സ്വാതന്ത്ര്യപ്രഖാപനത്തിൽ ഉൾപ്പെടുത്തി. ഇന്ന് നിലവിലുള്ള രീതിയിൽ ഈ നാമം ഉപയോഗിക്കാൻ ഔദ്യോഗികമായി തീരുമാനമായത് 1777 നവംബർ 15ന്‌ രണ്ടാം കോണ്ടിനന്റൽ കോൺഗ്രസ് ആർട്ടിക്ക്ല്സ് ഓഫ് കോൺഫെഡെറേഷൻ അംഗീകരിച്ചതോടെയാണ്‌. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നതിന്റെ മലയാള വിവർത്തനമാണ്‌ അമേരിക്കൻ ഐക്യനാടുകൾ. അമേരിക്ക എന്ന പേരിനെപ്പറ്റി മറ്റു ചില വാദങ്ങളും ഉണ്ട്. ചെമ്പൻ ഏറിക് (Eric the Red) എന്ന വൈക്കിംഗ് നാവികന്റെ മകൻ ലേഫ് എറിക്സന്റെ പേരിലാണ് ഈ പ്രദേശത്തിന് അമേരിക്ക എന്ന പേര് വീണത് എന്ന് ചിലർ വാദിക്കുന്നു. സ്കാൻഡിനേവിയൻ ഭാഷയിൽ ആമ്റ്റ് എന്നാൽ ജില്ല എന്നാണ് (സ്ഥലം) അതിന്റെ കൂടെ ഏറിക്ക് എന്നു ചേർത്ത് അമ്റ്റേറിക്ക എന്ന് എറിക്കിന്റെ സ്ഥലം എന്നർത്ഥത്തിൽ വിളിച്ചു വന്നത് അമേരിക്ക ആയി പരിണമിച്ചു എന്നാണ് വാദം. എന്നാൽ വേറേ ചിലർ ഓമെറിക്കേ (Ommerike (oh-MEH-ric-eh)) നോക്കെത്താദൂരത്തെ തീരം എന്നര്ത്ഥമുള്ള പഴയ നോർഡിക്ക് ഭാഷയിൽ നിന്നാണ് ഈ പേര് വന്നതെന്നാണ് കരുതുന്നത്. വേറേ ചിലർ ആകട്ടേ Ommerike എന്ന വാക്ക് സ്വർഗ്ഗരാജ്യം എന്ന ഗോത്തിക്ക് വാക്കിൽ നിന്നാണ് ഉത്ഭവിച്ചത് എന്നാണ് കരുതുന്നത്.ജൊനാഥൻ കോഹൻ, THE NAMING OF AMERICA: FRAGMENTS WE'VE SHORED AGAINST OURSELVES, uhmc.sunysb.edu എന്ന സൈറ്റിൽ പക്ഷെ ഇതിനൊന്നും ചരിത്രപരമായ അടിത്തറയില്ല. ചരിത്രം പുരാതന കാലം കുടിയേറ്റങ്ങളുടെ ചരിത്ര ഭൂമിയാണ്‌ അമേരിക്ക. പതിനായിരം മുതൽ നാൽപതിനായിരം വരെ വർഷങ്ങൾക്കു മുൻപ്‌ തുടങ്ങിയതാണ്‌ ഈ കുടിയേറ്റ ചരിത്രം"Paleoamerican Origins" . 1999. Smithsonian Institution. ശേഖരിച്ച തീയതി:മാർച്ച് 1, 2007.. ഏഷ്യയിൽ നിന്നാണ് ബെറിംഗ് കടലിടുക്ക് വഴി അമേരിക്കയിലേക്ക്‌ ആദിമനിവാസികൾ ("റെഡ് ഇന്ത്യക്കാർ") കുടിയേറിയത്. തുടർന്ന് ആയിരക്കണക്കിന് വർഷം ഇതര മനുഷ്യസമൂഹങ്ങൾ അമേരിക്കയുടെ അസ്തിത്വം അറിയാതെ ജീവിച്ചതിനാൽ അവർക്ക് സ്വന്തമായ സാംസ്കാരിക സ്വഭാവങ്ങൾ ഉരുത്തിരിഞ്ഞു. യൂറോപ്യന്മാർ എത്തുമ്പോൾ ജനസംഖ്യയിൽ അവർ ഒരു കോടിയോളമുണ്ടായിരുന്നു. ഭൂലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും മറഞ്ഞ് കഴിഞ്ഞിരുന്ന ഈ ജനതയുടെ ചരിത്രം മാറിമറിയുന്നത് യൂറോപ്യൻ കുടിയേറ്റത്തോടെയാണ്. യൂറോപ്യൻ കുടിയേറ്റക്കാരുടെ കൂടെ വന്ന മാരകരോഗങ്ങൾ അവരെ നാമാവശേഷമാക്കി. ഇന്ന് അമേരിക്കൻ ഗവന്മേന്ടിനു കീഴിൽ ഏതാനും പ്രദേശങ്ങളിൽ (Indian Reservations) ആയി നേറ്റീവ് ഇന്ത്യക്കാരുടെ സ്വയംഭരണം ഒതുങ്ങുന്നു. അമേരിക്കയിൽ ഇപ്പോൾ 29 ലക്ഷം നേറ്റീവ് ഇന്ത്യക്കാരും 23 ലക്ഷം മിശ്രവർഗ്ഗക്കാരും ഉണ്ട്. യൂറോപ്യരുടെ വരവ് ചെമ്പൻ ഏറിക് എന്നയാളുടെ മകൻ ലീഫ് എറിക്സന്റെ നേതൃത്വത്തിൽ യൂറോപ്പിൽ നിന്നും ഒരു സംഘം വൈക്കിങ്ങുകൾ പത്താം ശതകത്തിൽ വടക്കൻ അമേരിക്കയുടെ തീരങ്ങളിൽ ചെന്നിറങ്ങിയതായി തെളിവുകൾ ഉണ്ട്. ഇവർ സ്ഥിരമായ നിർമ്മിച്ച കുടിയേറ്റ താവളം ന്യൂഫൌണ്ട് ലാന്റിനു സമീപം കണ്ടെത്തിയിരുന്നു. 1492-ൽ സ്പാനിഷ് സർക്കാരിന്റെ കീഴിൽ കപ്പിത്താനായി സേവനം ചെയ്തിരുന്ന ക്രിസ്റ്റഫർ കൊളംബസ് ഇപ്പോഴത്തെ ബഹാമാസ് ദ്വീപുകൾ കണ്ടെത്തുന്നതോടെയാണ് അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിന്റെ ചരിത്രം തുടങ്ങുന്നത്. കൊളംബസ് ബഹാമാസില് എ‍ത്തിയപ്പോൾ ഇന്ത്യയുടെ എതോ തീരത്താണ് തങ്ങൾ എന്നാണ് അവർ കരുതിയത്. അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാർ എന്ന് വിളിച്ചു. ഇന്ത്യയിലേക്കുള്ള സമുദ്രമാർഗ്ഗം തേടിയായിരുന്നു അദ്ദേഹം പുറപ്പെട്ടത്. യൂറോപ്യൻ അധിനിവേശങ്ങൾ right|250px|thumb| അധിനിവേശത്തെ സൂചിപ്പിക്കുന്ന ദേശീയ ഭൂപടം, ഒറീഗോണും മറ്റും ഉൾപ്പെടുത്തിയിട്ടില്ല അമേരിക്ക എന്ന ഭൂപ്രദേശത്തിന്റെ ഗതി മാറ്റിയെഴുതിയ അധിനിവേശങ്ങളായിരുന്നു പിന്നീടു നടന്നത്. ക്രിസ്തുവർഷം 1500നും 1600നും ഇടയിൽ ഇന്നത്തെ അമേരിക്കയുടെ തെക്കുപടിഞ്ഞാറായി വന്നുവാസമുറപ്പിച്ച സ്പാനിഷ്‌ കുടിയേറ്റക്കരാണ്‌ ഈ മേഖലയിൽ ആദ്യമെത്തിയ യൂറോപ്യന്മാർ. സാന്റാഫേ, ഫ്ലോറിഡയിലെ സെന്റ്‌.അഗസ്റ്റിൻ എന്നിവയായിരുന്നു പ്രധാന സ്പാനിഷ്‌ താവളങ്ങൾ. വിർജീനിയയിലെ ജയിംസ്‌ ടൌണിലാണ്‌ ഇംഗ്ലീഷുകാർ 1607-ൽ ആദ്യമായി വന്നു താവളമടിച്ചത്‌. 104 പേരുള്ള ഒരു സംഘമായിരുന്നു അത്. ആ കേന്ദ്ര ബിന്ദുവിനു ചുറ്റുമായി അമേരിക്ക പടർന്നു പന്തലിക്കാൻ തുടങ്ങി. പിന്നീടുള്ള ദശകങ്ങളിൽ ഫ്രഞ്ചുകാരും ഡച്ചുകാരും പല പ്രദേശങ്ങളും കൈക്കലാക്കി. 1820 നും 1910 നും ഇടയ്ക്ക് 280 ലക്ഷം അധിനിവേശകർ ഇവിടെ എത്തി. ഇതിൽ 87ലക്ഷം പേർ 1900 മുതൽ പത്തു വർഷം കൊണ്ടാണ് എത്തിയത്. മിനിറ്റിന് മൂന്നുപേർ എന്ന മട്ടിൽ ജനങ്ങൾ ഇവിടേയ്ക്ക് അക്കാലത്ത് ഇറങ്ങിക്കൊണ്ടിരുന്നു. മതപീഡനങ്ങളിലും മറ്റും ഭയന്നും തൊഴിലുതേടിയുമാണ് അവർ പ്രധാനമായും ഇവിടേയ്ക്ക് എത്തിയത്. അമേരിക്ക സ്വാതന്ത്ര്യവും വേഗത്തിൽ പണക്കാരനാകാനുള്ള സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തു. യൂറോപ്യന്മാരുടെ കൂടെ അമേരിക്കയിൽ എത്തിപ്പെട്ട യൂറേഷ്യൻ സാംക്രമിക രോഗങ്ങൾ ആണ് യൂറോപ്യൻ സമ്പർക്കത്തിനു പിന്നാലെ അമേരിക്കൻ ഇന്ത്യക്കാരുടെ സമൂഹങ്ങളെ തകർത്തത്. പതിനായിരം വർഷത്തോളം ഒറ്റപ്പെട്ടു കിടന്നതിനാൽ അമേരിക്കൻ നിവാസികൾക്ക് ബബോണിക്, ന്യുമോണിക് പ്ലേഗുകൾ, വസൂരി, ഇൻഫ്ലുവെൻസ തുടങ്ങിയവയോട് തീർത്തും പ്രതിരോധം ഇല്ലായിരുന്നു. വൻതോതിൽ ആളുകൾ മരിച്ചു വീണതിനെ തുടർന്ന് വിജനമായ പ്രദേശങ്ങൾ തുടർന്ന് യൂറോപ്യൻ കുടിയേറ്റക്കാർ കയ്യേറി. സ്പെയിൻ‍കാർ പതിനാറാം ശതകത്തിൽ ഏറ്റവും വലിയ യൂറൊപ്യൻ ശക്തിയായിരുന്ന സ്പെയിൻ കൊളംബസിന്റെ കണ്ടെത്തലിനെ തുടർന്ന് അമേരിക്കയിലേയ്ക്ക് മൂന്നു വട്ടം യാത്ര ചെയ്തു. എന്നാൽ അമേരിക്കയുടെ മധ്യ ദക്ഷിണ ഭാഗത്തേയ്ക്കാണ് അവർ പോയത്. കടൽക്കാറ്റിന്റെ ഗതിയാണ് അവരെ തെക്കോട്ട് നയിച്ചത്. അമേരിക്കയുടെ മധ്യ ദക്ഷിണ ഭാഗങ്ങളിലേയ്ക്കും വെസ്റ്റ് ഇൻഡീസ് ദ്വീപ്, മെക്സിക്കോ എന്നിവിടങ്ങളിലേയ്ക്കുമാണ് അവർ പ്രധാനമായും പോയത്. അമേരിക്കയൂടെ മറ്റു ഭാഗങ്ങൾ അവരെ സംബന്ധിച്ചെടുത്തോളം അജ്ഞാതമായിരുന്നു. അമൂല്യമായ സമ്പത്ത് കണ്ടെത്തിയതോടെ മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും അവർ തങ്ങളുടെ കോളനിവത്കരണം തുടങ്ങി. 1521-ല് മെക്സിക്കോ കീഴടക്കി, 1531നു ശേഷം പെറുവും കൈവശപ്പെടുത്തി. 1538-ല് അമേരിക്കയുടെ മധ്യ ഭാഗത്ത് ഫ്ലോറിഡയിൽ, ഡിസ്സോട്ടായുടെ നേതൃത്വത്തിൽ അവർ ഒരു കോളനി സ്ഥാപിച്ചു. 1513-ല് അവിടെ എത്തിയ ഒരു സ്പാനീഷ സഞ്ചാരിയൂടെ ഒർമ്മകായാണ് അത് സ്ഥാപിച്ചത്. അത് കണ്ടെത്തിയ നാൾ കുരുത്തോല പെരുന്നാൾ ദിനമായിരുന്നു(സ്പാനിഷിൽ പാസ്കാവാ ഫ്ലോറിഡ) അതിനാൽ ഫ്ലോറിഡ എന്ന് പേര് വയ്ക്കുകയുംചെയ്തു. ഫ്രഞ്ചുകാർ അമേരിക്കയിലേക്ക് എത്തിയ രണ്ടാമത്തെ യൂറോപ്യൻ ശക്തി. സ്പെയിൻ‍കരനായ പിസെറോ പെറുവിൽ എത്തിയ അതേ സമയത്ത് ഷാക്ക് കാത്തിയേർ(Jaqueus Cartier)എന്ന നാവികൻ സെൻറ് ലോറൻസ് ഉൾക്കടലിൽ അമേരിക്കയുടെ പൂർവ്വ തീരങ്ങൾ കണ്ടെത്താൻ ശ്രമം നടത്തുകയായിരുന്നു. 1585-ല് അദ്ദേഹം ഇന്നത്തെ ക്യൂബെക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം വരെ എത്തിച്ചേർന്നു. എന്നാൽ 1603-ലാണ് ഫ്രഞ്ചുകാർ ഇവിടേയ്ക്ക് കാര്യമായി പ്രവേശിക്കാൻ തുടങ്ങിയത്. 1608-ല് സാമുവെൽ ഷാമ്പ്ലെയിൻ ക്യൂബെക്കിൽ ആദ്യത്തെ ഫ്രഞ്ചു കോളനി സ്ഥാപിച്ചു. 1669-ല് ഒഹായോ നദി കണ്ടു പിടിച്ചു, മിസിസിപ്പിയുടെ തീരത്തുകൂടെ അവർ അധിനിവേശം തുടർന്നു. മിസിസിപ്പിയുടെ പതനപ്രദേശത്ത് എത്തിച്ചേർന്ന ലെസല്ലോ എന്ന ഫ്രഞ്ചു കപ്പിത്താൻ ഈ സ്ഥലത്തിന് ഫ്രഞ്ചു രാജാവിനോട് (ലൂയി) ഉള്ള ആദര സൂചകമായി ലൂയിസിയാന എന്ന് പെരിട്ടു. 1718- ഈ തിരങ്ങളിൽ തന്നെ ന്യൂ ഓർലിയൻസ് എന്ന നഗരം ഉയർന്നു. ഈ പ്രദേശം മൊത്തം ഫ്രഞ്ചുകാർക്ക് അധീനത്തിലായി. ഡച്ചുകാർ ഡച്ച് വെസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ പര്യവേഷണങ്ങൾ പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്നത്തെ ന്യൂയോർക്കിനും പരിസരപ്രദേശങ്ങളിലുമായി സാമാന്യം വലിയ ഒരു ഭൂവിഭാഗം ഡച്ച് നിയന്ത്രണത്തിലാക്കി. ഈ പ്രദേശം ന്യൂ നെതർലാൻഡ്‌ എന്നറിയപ്പെട്ടു. മാൻഹാട്ടൻ ദ്വീപിൽ നിർമിച്ച ആംസ്റ്റർഡാം കോട്ട കേന്ദ്രമാക്കി ന്യൂ ആംസ്റ്റർഡാം എന്ന തലസ്ഥാനവും ഉണ്ടായി. ഏറെത്താമസിയാതെ ഈ പ്രദേശം ഇംഗ്ലീഷുകാർ പിടിച്ചെടുക്കുകയും 1665-ൽ ന്യൂ ആംസ്റ്റർഡാം ന്യൂയോർക്ക്‌ എന്ന് പുനർ നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇംഗ്ലീഷുകാർ right|250px|thumb| മേയ്ഫ്ലവർ എന്ന കപ്പൽ പ്ലിമത്ത് തീരത്ത്. വരച്ചത് വില്ല്യം ഹാൽ‍സാൽ 1882. 1620-ൽ മത പീഡനത്തിൽ നിന്ന് ഒളിച്ചോടിയ തീർത്ഥാടകരേയും വഹിച്ച് മേയ്ഫ്ലവർ പുതിയ ലോകത്തെത്തി ഹെൻ‍റി ഏഴാമന്റെ പ്രോത്സാഹനത്തോടെ ജോൺ കാബട്ട് എന്ന നാവികൻ ന്യൂഫൌണ്ട് ലാൻഡിൽ എത്തിച്ചേർന്നു. എന്നാൽ കാര്യമായ സമ്പത്ത് ഇല്ലാത്തതിനാൽ പുതിയ ലോകത്തിൽ വലിയ താല്പര്യമൊന്നും ഇംഗ്ലീഷുകാർ കാണിച്ചില്ല. എന്നാൽ കനകം നിറഞ്ഞ ഇൻഡീസ് ദ്വീപുകളിൽ നിന്ന് സ്പെയിൻ‍കാർ ഉണ്ടാക്കിയ നേട്ടത്തെക്കുറിച്ച് അവർ വേവലാതിപ്പെട്ടില്ല. എലിസബത്ത് രാജ്ഞിയുടെ കാലത്തും വലിയ പ്രാധാന്യം കല്പിക്കപ്പെട്ടില്ല. എന്നാൽ ഹെൻ‍റി എട്ടാമന്റെ കാലത്ത് കടൽകൊള്ള മൂലം ധാരാളം സമ്പത്ത് വന്ന് ചേർന്നത് പുതിയ ലോകത്തേയ്ക്ക് ഒരെത്തിനോട്ടം അനിവാര്യമാക്കി. 1585-ൽ അവർ ആദ്യമായി അധിനിവേശത്തിന് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. പിന്നീട് ജെയിംസ് ഒന്നാമന്റെ കാലത്ത് ഇംഗ്ലണ്ടിലെ ധനികരായ വ്യാപാരികൾ ലണ്ടൻ കമ്പനി എന്ന പേരിൽ വടക്കേ അമേരിക്കയുമായി വ്യാപാരം നടത്താൻ ആരംഭിച്ചു. പിന്നീട് ഇത് വിർജീനിയാ കമ്പനി എന്നാക്കി. 1607-ല് 104 പേരുമായി അവർ വിർജീനിയ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. ജെയിംസ് ടൌൺ എന്ന പേരിൽ കുടിയിരിപ്പ് ആരംഭിച്ചു. രോഗവും ഇന്ത്യക്കാരുടെ ആക്രമണവും വളരേയേറെപ്പേരെ കൊന്നൊടുക്കി. ചിലർ മടങ്ങിപ്പോയി എങ്കിലും വീണ്ടും വീണ്ടും കുടിയേറ്റങ്ങൾ നടന്നു കൊണ്ടിരുന്നു. 1620-ൽ മത തീവ്രവാദികൾ എന്ന് അന്ന് അറിയപ്പെട്ടിരുന്ന് മറ്റൊരു വിഭാഗം ഇംഗ്ലണ്ടിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്കു ശേഷം അമേരിക്കയിലേക്ക് പുറപ്പെട്ടു. മേയ്ഫ്ലവർ എന്ന കപ്പലിൽ അവർ മസ്സാച്ച്യുസെറ്റ്സിലെ പ്ലിമത്തിലാണ് എത്തിപ്പെട്ടത്. 1628 മുതൽ മസ്സാച്ച്യൂസെറ്റ്സ് കോളനി വൻ ശക്തിയായി വളർന്നു തുടങ്ങി. അവർ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ ബോസ്റ്റണിൽ നിന്ന് വന്നവരായിരുന്നതിനാൽ ആസ്ഥലത്തിന് ബോസ്റ്റൺ എന്ന് നാമകരണം ചെയ്തു. എന്നാൽ അമേരിക്കയിൽ മത പീഡനത്തിൽ നിന്ന് രക്ഷപ്പെടാനെത്തിയ അവർ തന്നെ മത പീഡകരായി ഭരണം തുടർന്നു. ഇംഗ്ലീഷുകാർ തുടർന്ന് നിരവധി കോളനികൾ സ്ഥാപിച്ചു. ഇവയിൽ റോഡ് ദ്വീപുകൾ, കണക്റ്റിക്കട്ട്, ന്യൂ പ്ലിമത്ത് എന്നിവ ഉൾപ്പെടും. ഇവർ പിന്നീട് കണ്ടെത്തിയ ഹഡ്സൺ നദിയുടെ തീരങ്ങളിലും ആവാസ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇവരുടെ കൂടെ സ്വീഡൻ‍കാരും ഹോളണ്ടുകാരും ഉണ്ടായിരുന്നു. പിന്നീട് സ്ഥലത്തിന്റെ പേരിലും അവകാശങ്ങളുടെ പേരിലും ഇംഗ്ലീഷുകാർ സ്വീഡൻ‍കാരും ഡച്ചുകാരുമായും യുദ്ധങ്ങൾ നടത്തി. ബ്രിട്ടനെതിരെ പടയൊരുക്കം right|200px|thumb|പ്രഥമ യു.എസ്. പ്രസിഡന്റ് ജോർജ് വാഷിംഗ്ടൺ അപ്പലേച്ച്യൻ പർവ്വതനിരകളുടെ കിഴക്കു ഭാഗത്താണ് ആദ്യത്തെ കുടിയിരിപ്പുകൾ (settlements) ആരംഭിച്ചത്. ആദ്യത്തെ പതിമൂന്നു കോളനികളും ഈ സമതലത്തിലാണ് വികസിച്ചത്. എന്നാൽ കാലക്രമേണ അപ്പലേച്ച്യൻ മലകൾക്കപ്പുറത്തേയ്ക്ക് അതിർത്തികൾ കടന്നു ചെന്നിരുന്നു. റോഡുകളും റെയിൽ പാതകളും വ്യാപാരം സുഗമമാക്കി. യൂറോപ്യൻ രാജ്യങ്ങളുടെ കോളനികളായി കുഴപ്പങ്ങളില്ലാതെ കഴിയുകയായിരുന്നു ഇവിടുത്തെ ജനത. എന്നാൽ ഫ്രഞ്ച്‌-ഇന്ത്യൻ യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഫ്രാൻസിനുമേൽ വിജയം നേടിയതോടെ കഥയാകെ മാറി. കരീബിയൻ ദ്വീപുകളൊഴികെ വടക്കേ അമേരിക്കയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഫ്രാൻസിനു നഷ്ടമാവുകയും ചെയ്തു. ഈ വിജയത്തിനുശേഷം യുദ്ധച്ചിലവെന്ന പേരിൽ ബ്രിട്ടൺ 13 കോളനികളിൽ നികുതിപ്പിരിവ് നടപ്പാക്കി. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിലോ മറ്റ് അധികാരസ്ഥാപനങ്ങളിലോ പ്രാതിനിധ്യമില്ലാത്തതിനാൽ നികുതി ചുമത്തുന്നത് അന്യായമാണെന്ന് ഈ കോളനിയിലെ കുടിയേറ്റക്കാരായ ജനങ്ങൾ വാദിച്ചു. ഈ പ്രതിഷേധം ബ്രിട്ടനെതിരെയുള്ള പടയൊരുക്കമായി മാറി. കോളനികൾ നടത്തിയ ഈ വിപ്ലവ മുന്നേറ്റം കൊളോണിയൽ ശക്തികളുടെ ആധിപത്യം മിക്കവാറും അവസാനിപ്പിച്ചു. സപ്തവത്സരയുദ്ധങ്ങൾ പതിനെട്ടാം ശതകത്തിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും തമ്മിൽ മൂന്ന് വൻ‍കിട യുദ്ധങ്ങൾ നടന്നു.) ജോർജ്ജ് വാഷിങ്ടൺ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ കാലത്താണ്. ഇംഗ്ലീഷുകാർ അപ്പലേച്ച്യൻ പർവ്വതനിരകൾ കടന്നപ്പോൾ ഫ്രഞ്ചുകാർ ഒഹായോ നദീ തീരത്തേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഇവർ തമ്മിൽ അവസാനത്തെ യുദ്ധം 1756-ല് തുടങ്ങിയ സപ്തവത്സര യുദ്ധം ആയിരുന്നു. ഈ യുദ്ധങ്ങളിൽ ആദ്യ പരാജയത്തിന് ശേഷം ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ അപ്പാടെ പരാജയപ്പെടുത്തി. ഒട്ടുമിക്ക ഫ്രഞ്ച് അധീന പ്രദേശങ്ങളും ഇംഗ്ലീഷുകാർ പിടിച്ചെടുത്തു. ഇത് അമേരിക്കൻ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. യുദ്ധം അവസാനിപ്പിച്ച് 1763-ല് പാരീസ് ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടു. അമേരിക്കൻ വിപ്ലവം 250px|thumb| കോണ്ടിനെൻറൽ കോൺഗ്രസിൽ കരടു സമിതി അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ സമർപ്പിക്കുന്നു ചിത്രം വരച്ചത് ജോൺ ട്രുമ്പുൾ 1817–1819 വിപ്ലവ സംബന്ധിയായ സംഭവങ്ങൾ 1763 നു ശേഷമുള്ള 20 വർഷങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇംഗ്ലണ്ടിലെ സർക്കാരിന് വ്യാപാരമേഖലയിലല്ലാതെ കോളനികളുടെ മേൽ നിയന്ത്രണമുണ്ടായിരുന്നില്ല. കോളനിവാസികൾ എല്ലാം തന്നെ ഊർജ്ജ്വ സ്വലരും അധ്വാനശീലരും ആയിരുന്നു. അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു. എന്നാൽ കോളനികളിലെ ഗവർണ്ണർമാരെ നിയമിച്ചിരുന്നത് ഇംഗ്ലണ്ടിലെ രാജാവായിരുന്നു. ഗർണ്ണർമാരും അസംബ്ലികളും അധികാരത്തിനായി മത്സരം ഉണ്ടായികൊണ്ടിരുന്നു. റം എന്ന മദ്യമുണ്ടാക്കിയിരുന്ന മൊളാസ്സസിനുമേൽ ഇംഗ്ലീഷ് സർക്കാർ ചുമത്തിയ ചുങ്കം മറ്റൊരു പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരം പല വ്യാപാര നിയമങ്ങളും കോളനികളിലെ കുടിയേറ്റ കർഷകർക്ക് ബുദ്ധിമുട്ടായിത്തോന്നിത്തുടങ്ങി. പിന്നീട് ഗ്രെൻ‍വിൽ സ്റ്റാമ്പു നിയമം പ്രതിഷേധത്തിന്റെ തീ ആളിക്കത്തിച്ചു. നിരവധി പേർ പങ്കെടുത്ത സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കപ്പെട്ടു. കോളനിവാസികളുടെ മേൽ നികുതി ചുമത്താൻ ബ്രിട്ടന് അധികാരമില്ല എന്നായിരുന്നു അവരുടെ അവകാശ വാദം. 1773 നോർത്ത് പ്രഭുവിന്റെ നിർദ്ദേശ പ്രകാരം തേയില നികുതി നിയമം പാസ്സാക്കപ്പെട്ടു. ഒരുപാടു തേയില ബ്രിട്ടീഷ് കമ്പനിയായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈവശം ഉണ്ടായിരുന്നു. ഇത് അമേരിക്കക്കാർക്ക് കള്ളക്കടത്തലിലൂടെ ലഭിക്കുന്ന തേയിലയേക്കാൽ വില കുറച്ച് വിൽകാമെന്നായിരുന്ന് അവർ വിചാരിച്ചത്. എന്നാൽ 1773-ല് തേയില കപ്പലുകൾ ബോസ്റ്റൺ തുറമുഖത്തെത്തിയപ്പോൾ തേയില വാങ്ങാൻ ആരും എത്തിയില്ല. ഇന്ത്യൻ വർഗ്ഗക്കാരുടെ വേഷം ധരിച്ച ഒരു വലിയ ജനക്കൂട്ടം തേയിലക്കപ്പലുകളിൽ ഒന്നടങ്കം പ്രവേശിച്ച തേയിലപ്പെട്ടികൾ കടലിലേയ്ക്ക് മറച്ചിട്ടു. ഈ സംഭവം ബോസ്റ്റൺ ടീ പാർട്ടി എന്ന പേരിൽ അറിയപ്പെടുന്നു. കോളനികളുടെ ആദ്യത്തെ പ്രതിനിധി യോഗം 1774-ല് ഫിലാഡെൽഫിയയിൽ വച്ച് കോണ്ടിനെൻറൽ കോൺഗസ് എന്ന പേരിൽ ആരംഭിച്ചു. പിൽക്കാലത്തെ സ്വാതന്ത്ര്യസമരത്തിലും ഐക്യനാടുകളുടെ ഭരണചരിത്രത്തിലും പ്രമുഖമായ പങ്കു വഹിച്ച ജോർജ് വാഷിംഗ്ടൺ (വെർജീനിയ), സാമുവൽ ആഡംസ് (മസ്സാച്ചുസെറ്റ്സ്), ജോൺ ജേയ് (ന്യൂ ഇംഗ്ലണ്ട്) തുടങ്ങിയ വ്യക്തികൾ അന്ന് പങ്കെടുത്തിരുന്നു. 1776-ൽ 13 കോളനികൾ ചേർന്ന് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് യുണെറ്റഡ് സ്റ്റേറ്റ്സ് എന്ന പേരിൽ ലോകത്തിലെ ആദ്യത്തെ കേന്ദ്രീകൃത ജനാധിപത്യ രാജ്യം സ്ഥാപിച്ചു. തുടക്കത്തിൽ പല രാജ്യങ്ങളുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു പ്രവർത്തനമെങ്കിലും 1789-ൽ ഭരണഘടനാനുസൃതമായ ഫെഡറൽ സ്വഭാവം കൈവരിച്ചു. ആദ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങൾ വിർജീനിയ ന്യൂയോർക്ക് മസാച്ചുസെറ്റ്സ് നോർത്ത് കരോലിന കണക്റ്റിക്കട്ട് സൗത്ത് കരോലിന ഡിലാവർ പെൻസിൽവാനിയ മേരിലാൻഡ് റോഡ് ഐലൻഡ് ന്യൂഹാംഷയർ ജോർജിയ ന്യൂജേഴ്സി ആഭ്യന്തര യുദ്ധം thumb|right|250px|ഗെറ്റിസ് ബർഗ് യുദ്ധം കല്ലി വർച്ച ചിത്രം കറിയറും അയ്വ്സും, 1863ലെ ഈ യുദ്ധം നിർണ്ണായകമായ വഴിത്തിരിവായിരുന്നു. യുദ്ധത്തിലെ ജയംരാജ്യത്തെ ഒറ്റക്കെട്ടായി നിൽകാൻ സഹായിച്ചു 1750 ആയപ്പോഴേക്കും ഇംഗ്ലീഷ് കോളനികളിൽ ആകെ ജനസംഖ്യ പതിനഞ്ചു ലക്ഷം ആയിരുന്നും അതിൽ തന്നെ മൂന്നു ലക്ഷം പേർ അടിമപ്പണിക്ക് ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന നീഗ്രോകൾ ആയിരുന്നു. അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നു ഇത്. വടക്കുള്ള സംസ്ഥാനങ്ങൾ അടിമപ്പണിക്ക് എതിരായിരുന്നെങ്കിൽ കൃഷി മുഖ്യ തൊഴിലാക്കിയിരുന്ന തെക്കൻ പ്രദേശങ്ങൾ അടിമപ്പണി ഒരു അനിവാര്യതയായി കണക്കാക്കി. ഈ തർക്കം ആഭ്യന്തര കലാപമായി. 1861-ൽ ഏഴ് വടക്കൻ സംസ്ഥാനങ്ങൾ അമേരിക്കയിൽനിന്നും വിട്ടുപോന്നു. ഇത് ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചു. ഈ യുദ്ധത്തിനിടയിലാണ് എബ്രഹാം ലിങ്കൺ ചരിത്രപ്രസിദ്ധമായ ‘അടിമത്ത വിമോചന പ്രഖ്യാപനം’ നടത്തിയത്. ഫെഡറൽ സ്വഭാവത്തെപ്പറ്റിയുള്ള ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചാണ് ആഭ്യന്തരയുദ്ധം അവസാനിക്കുന്നത്. ഏതായാലും സംസ്ഥാനങ്ങളേക്കാൾ ഫെഡറൽ ഗവൺ‌മെന്റിന്റെ അധികാരങ്ങൾക്ക് പ്രാധാന്യമേറി.De Rosa, Marshall L. The Politics of Dissolution: The Quest for a National Identity and the American Civil War. Page 266. Transaction Publishers: 1 January 1997. ISBN വിപുലീകരണം പത്തൊൻ‌പതാം നൂറ്റാണ്ടിൽ കൂടുതൽ പ്രദേശങ്ങൾ സംസ്ഥാനങ്ങളായി ചേർക്കപ്പെട്ടു. തുടക്കം മുതലുണ്ടായിരുന്ന 13 കിഴക്കൻ സംസ്ഥാനങ്ങളിലും കുടിയേറ്റം മൂലം ജനസംഖ്യ പെരുകിയതോടെ കൂടുതൽ പ്രദേശങ്ങൾ വെട്ടിപ്പിടിക്കാൻ തുടങ്ങി. അമേരിക്കയിലെ യഥാർഥ ജനതയായ അമേരിക്കൻ ഇന്ത്യക്കാർ മിക്കവയും തെക്കു പടിഞ്ഞാറ് ഭാഗങ്ങളിലായിരുന്നു വ്യാപിച്ചിരുന്നത്. മൂന്നു കോടിയോളമുണ്ടായിരുന്ന ഇവരിൽ അധികവും യൂറോപ്യൻ കുടിയേറ്റം സമ്മാനിച്ച സാംക്രമിക രോഗങ്ങൾമൂലം ചത്തൊടുങ്ങി. ശേഷിച്ച പ്രദേശങ്ങൾ പുതിയ ‘’യുണൈറ്റഡ് സ്റ്റേറ്റ്സ്‘’ വെട്ടിപ്പിടിച്ചു. പത്തൊൻ‌പതാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ ഒട്ടുമിക്ക അമേരിക്കൻ ഇന്ത്യൻ പ്രദേശങ്ങളും നാമാവശേഷമായി. അമേരിക്കൻ ഇന്ത്യക്കാർ (നേറ്റീവ് ഇന്ത്യക്കാർ) ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള മിക്കപ്രദേശങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്സിനു കീഴിലായി. വൻശക്തിയായി വളരുന്നു ഇരുപതാം നൂറ്റാണ്ടിലാണ് അമേരിക്ക ആഗോള ശക്തിയായി വളർന്നു വന്നത്. വ്യാവസായിക, സാങ്കേതിക മേഖലകളിൽ കൈവരിച്ച വളർച്ച അമേരിക്കയുടെ കുതിച്ചുകയറ്റത്തിനു കാരണമായി. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളായിരുന്നു അമേരിക്കയുടെ കുതിച്ചുകയറ്റത്തിന് മറ്റൊരു കാരണം. രണ്ട് ലോക മഹായുദ്ധങ്ങളിലും അവർ പങ്കെടുത്തെങ്കിലും സ്വന്തം ഭൂമിയിൽ പടവെട്ടേണ്ടി വന്നില്ല. സഖ്യകക്ഷികളുടെ മണ്ണിലായിരുന്നു അവരുടെ പോരാട്ടങ്ങളത്രയും. ഇതിനാൽ യുദ്ധത്തിന്റെ ദുരിതങ്ങൾ അമേരിക്കയെ സ്പർശിച്ചതേയില്ല. എന്നാൽ അതുവരെ മേധാവിത്വം പുലർത്തിയിരുന്ന യൂറോപ്യൻ രാജ്യങ്ങളാ‍കട്ടെ യുദ്ധത്തിന്റെ അനന്തരഫലമായി വെട്ടിമുറിക്കപ്പെടുകയും സാമ്പത്തികമായി തളരുകയും ചെയ്തു. 1929 മുതൽ 1939 വരെ ലോകമെമ്പാടും രൂപംകൊണ്ട സാമ്പത്തിക മാന്ദ്യവും അമേരിക്കയ്ക്ക് പോറലേൽപ്പിച്ചില്ല. ചുരുക്കത്തിൽ 1950കളിൽ ആഗോള സമ്പത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിരുന്നത് അമേരിക്കയിലായിരുന്നു. ശീതയുദ്ധം സോവ്യറ്റ് യൂണിയനിൽ നിന്നുമാത്രമാണ് ഈ കാലഘട്ടത്തിൽ അമേരിക്ക കാര്യമായ വെല്ലുവിളി നേരിട്ടത്. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ അതിശക്തമായ മത്സരം ഉടലെടുത്തു. ലോകം രണ്ട് വൻ ശക്തികൾക്കു കീഴിലായി വിഭജിക്കപ്പെട്ടു. സോവ്യറ്റ് യൂണിയനും അമേരിക്കയും തമ്മിൽ നിലനിന്നിരുന്ന കിടമത്സരത്തെ 'ശീതയുദ്ധം' എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. എന്നാൽ 1990കളിൽ സോവ്യറ്റ് യൂണിയൻ ശിഥിലമായതോടെ അമേരിക്കൻ ഐക്യനാടുകൾ ആഗോള പൊലീസായി വളർന്നു. സമസ്ത മേഖലകളിലും അമേരിക്കൻ അധീശത്വം നിലവിൽ‌വന്നു. രാജ്യാന്തര പ്രശ്നങ്ങളിൽ അമേരിക്ക ഇടപെടാൻ തുടങ്ങി. മിക്കയിടങ്ങളിലും അമേരിക്കയുടെ ഇടപെടലുകൾ സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ 2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെ തീവ്രവാദികൾ നടത്തിയ (സെപ്റ്റംബർ 11ലെ ഭീകരാക്രമണം) ആക്രമണമാണ് ഈ രാജ്യം നേരിട്ട കടുത്ത വെല്ലുവിളി. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷം അമേരിക്ക നടത്തിയ ഭീകരവാദത്തിനെതിരായ യുദ്ധം അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിന് അവസാനം കുറിച്ചു. അതിവിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ചില അമേരിക്കൻ കമ്പനികളുടെ തകർച്ചക്ക് ഇടയാക്കി. 2009ൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡന്റായി ബറാക്ക് ഒബാമ അധികാരമേറ്റു. പ്രത്യേകിച്ച് ന്യായീകരണങ്ങളൊന്നുമില്ലാതിരുന്നിട്ടും അമേരിക്ക നടത്തിയ ആക്രമണങ്ങളെ എതിർക്കാൻ ഭൂമുഖത്ത് ആരും തന്നെയില്ല എന്നത് ഈ നൂറ്റാണ്ടിലും അവരുടെ ആധിപത്യത്തിന് അടിവരയിടുന്നു. ഭൂമിശാസ്ത്രം thumb|right|250px|അമേരിക്കൻ ഐക്യനാടുകളുടെ ഉപഗ്രഹ ചിത്രം അമേരിക്കൻ ഐക്യനാടുകളുടേ പ്രത്യേകത അതിന്റെ ഭൂപ്രകൃതിയാണ്. അലാസ്കയും ഹാവായിയും ഉൾപ്പെടേ ആകെ വിസ്തൃതി 9,629,091ചതുരശ്ര കിലോമീറ്റർ. റഷ്യ ഒഴികെയുള്ള യൂറോപ്പിന്റെ വിസ്തൃതി ഇതിന്റെ പകുതിയേ വരൂ.സി.പി. ഹിൽ., പരിഭാഷപ്പെടുത്തിയത്. കുട്ടനാട് കെ. രാമകൃഷ്ണപിള്ള; അമേരിക്കൻ ഐക്യനാടിന്റെ ചരിത്രം; താൾ 3 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള ജൂൺ 2000. ടെക്സാസ് എന്ന സംസ്ഥാനത്തിൻ ഇംഗ്ലണ്ടിന്റെ ഇരട്ടി വലിപ്പമുണ്ട്. എന്നാൽ ഒരു രാജ്യത്തിന്റെ വിസ്തൃതി മാത്രം നോക്കി ആരും അങ്ങോട്ട് കുടിയേറാറില്ല. അമേരിക്കയൂടെ സമശീതോഷ്ണ വും വൈവിധ്യമാർന്നതുമായ കാലവസ്ഥയയണ് കൂടിയേറ്റക്കാരെ ആകർഷിച്ചത്. ലഘുചിത്രം|251x251ബിന്ദു|അമേരിക്കൻ ഐക്യനാടുകളിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യൻ വടക്ക് കാനഡ,(അതിർത്തി-3000 മൈൽ) തെക്ക് മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ കരാതിർത്തികൾ. റഷ്യ, ബഹാമാസ് എന്നീ രാജ്യങ്ങളുമായി ജലാതിർത്തിയുമുണ്ട്. കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇതിന് 1500 മൈൽ നീളമുണ്ട്. പടിഞ്ഞാറ് പസഫിക് മഹാസമുദ്രം, ബെറിങ്ങ് കടൽ, വടക്കു കിഴക്ക് ആർട്ടിക് മഹാസമുദ്രം, കിഴക്ക്, തെക്കുകിഴക്ക് ഭാഗങ്ങളിലായി അറ്റ്‌ലാന്റിക് മഹാസമുദ്രം, മെക്സിക്കൻ കടൽ, കരീബിയൻ കടൽ എന്നിവയാണ് പ്രധാന സമുദ്രാതിർത്തികൾ. 50 സംസ്ഥാനങ്ങളിൽ 48 എണ്ണവും കാനഡയ്ക്കും മെക്സിക്കോയ്ക്കുമിടയിലുള്ള ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഈ 48 സംസ്ഥാനങ്ങളിൽ നിന്ന് അകലെ വടക്കുപടിഞ്ഞാറായാണ് അലാസ്കയുടെ സ്ഥാനം. കാനഡ അലാസ്കയെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേർതിരിക്കുന്നു. പസഫിക് മഹാസമുദ്രത്തിലുള്ള ദ്വീപു സമൂഹമാണ് മറ്റൊരു സംസ്ഥാനമായ ഹവായി. ഭൂപ്രകൃതിയുടെ വ്യത്യാസങ്ങൾക്കൊണ്ട് ശ്രദ്ധേയമാണ് അമേരിക്കൻ ഐക്യനാടുകൾ. അതിശൈത്യ പ്രദേശങ്ങൾ, തടാകപ്രദേശങ്ങൾ, പീഠഭൂമികൾ, മരുഭൂമികൾ, മഴക്കാടുകൾ, മലനിരകൾ എന്നു തുടങ്ങി ഭൂപ്രകൃതിയുടെ എല്ലാ വിഭാഗങ്ങളും ഇവിടെ കൈകോർക്കുന്നു. മൂന്ന് ലക്ഷണങ്ങൾ ശ്രദ്ധേയമാണ്. ഒന്ന്, അപ്പലേച്യൻ പർവ്വത നിര, കിഴക്കേ കടൽ അതിർത്തിയുടെ അത്ര തന്നെ പരന്നു കിടക്കുന്നു. രണ്ട്, ഈ പർവ്വത്നിർക്ക് പടിഞ്ഞാറുള്ള മിസ്സിസ്സിപ്പി നദിയുടെ താഴ്വാരങ്ങൾ മുന്നാമത്, ഈ താഴ്വാരത്തിനും പടിഞ്ഞാറെ തീരത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന റോക്കീസ് പർവ്വത നിരകൾ. ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിലാണ്. ഇതിലെ തന്നെ ചില കൊടുമുടികൾ 14000 അടിയോളം ഉയരമുള്ളവയാണ്. അലാസ്കയും ഹാവയിയും ഒഴിച്ചുള്ള പ്രദേശങ്ങൾ സമശീതോഷ്ണ മേഖലയിൽ സ്ഥിതി ചെയ്യുന്നു. എന്നാൽ 24 ഡിഗ്രിയോളം അക്ഷാംശ പരിധിയും 35 ഡിഗ്രിയോളം രേഖാംശ പരിധിയും ഉള്ളതിനാൽ ഒരേ കാലത്ത് തന്നെ ഒരു ഭൂഭാഗത്ത് മഞ്ഞും മറ്റൊരിടത്ത് അത്യുഷണവും അനുഭവപ്പെടുന്നു. കാലാവസ്ഥ ഭൂപ്രകൃതിയിലെ വ്യത്യാസം മൂലം കാലാവസ്ഥയിലും ഏകീകൃത സ്വഭാവമില്ല.തെക്കൻ സംസ്ഥാനങ്ങളധികവും(ഉദാ:ഫ്ലോറിഡ, അരിസോണ) ഉഷ്ണമേഖലകളാണെങ്കിൽ വടക്ക് അലാസ്കയിലെത്തുമ്പോൾ അതിശൈത്യമായി. തെക്കും പസഫിക് തീരത്തുമുള്ള സംസ്ഥാനങ്ങളിലൊഴികെ മിക്കയിടങ്ങളിലും ഈർപ്പം കുറഞ്ഞ അന്തരീക്ഷവുമാണ്. ഫ്ലോറിഡ, ടെക്സാസ്, ലൂസിയാന, ന്യൂമെക്സിക്കോ, അരിസോണ, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുന്നു. ആർട്ടിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും. അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ നിന്നും രൂപം കൊള്ളുന്ന ചുഴലിക്കാറ്റാണ് കാലാവസ്ഥയുടെ ഗതി മാറ്റുന്ന മറ്റൊരു പ്രധാന ഘടകം. വർഷത്തിൽ പത്തിലേറെത്തവണ ഇത്തരം ചുഴലിക്കൊടുങ്കാറ്റുകൾ രൂപം കൊള്ളുന്നുണ്ട്. ഔദ്യോഗികം അമേരിക്കൻ ഐക്യനാടുകളുടെ ഒരു ഔദ്യോഗിക ചിഹ്നമായി അംഗീകരിക്കപ്പെട്ട മനുഷ്യരൂപമാണ്‌ അങ്കിൾ സാം. സംസ്ഥാനങ്ങൾ സംസ്ഥാനം തലസ്ഥാനം പ്രമുഖ നഗരം അരിസോണഫീനിക്സ്ഫീനിക്സ്അലബാമമോണ്ട്ഗോമറിബെർമിങ്‌ഹാംഅലാസ്കജുന്യൂആങ്കറേജ്അർക്കൻസാസ്ലിറ്റിൽ റോക്ക്ലിറ്റിൽ റോക്ക്ഐയോവഡെസ് മൊയിൻസ്ഡെസ് മൊയിൻസ്ഇന്ത്യാനഇന്ത്യാനാപൊളിസ്ഇന്ത്യാനപൊളിസ്ഇല്ലിനോയിസ്പ്രിങ്ഫീൽഡ്ഷിക്കാഗോഐഡഹോബോയിസ്ബോയിസ്ഒക്ലഹോമഒക്ലഹോമ സിറ്റിഒക്ലഹോമ സിറ്റിഒഹായോകൊളംബസ്സിൻസിനാറ്റിഒറിഗൺസലേംപോർട്ട്‌ലാന്റ്കൻസാസ്ടൊപേക്കവിച്ചിറ്റകെന്റക്കിഫ്രാങ്ക്ഫർട്ട്ലൂയിസ്‌വിൽകാലിഫോർണിയസാക്രമന്റോലോസ് അഞ്ചലസ്കണക്റ്റിക്കട്ട്ഹാർട്ട്ഫോർഡ്ബ്രിജ്പോർട്ട്കൊളറാഡോഡെൻ‌വർഡെൻ‌വർജോർജിയഅറ്റ്‌ലാന്റഅറ്റ്ലാന്റടെക്സാസ്ഓസ്റ്റിൻഡാലസ്ടെന്നിസിനാഷ്‌വിൽമെംഫിസ്ഡെലവെയർഡോവർവിൽമിങ്ടൺനെബ്രാസ്കലിങ്കൺഒമാഹനെവാഡകാഴ്‌സൺ സിറ്റിലാസ് വെഗാസ്ന്യൂഹാംഷെയർകോൺകോർഡ്മാഞ്ചസ്റ്റർന്യൂജേഴ്സിട്രെന്റൺനെവാർക്ക്ന്യൂമെക്സിക്കോസാന്റാഫേഅൽബുക്കർക്ക്ന്യൂയോർക്ക്ആൽബനിന്യൂയോർക്ക് നഗരംനോർത്ത് കാരലൈനറാലീഷാർലറ്റ്നോർത്ത് ഡക്കോട്ടബിസ്മാർക്ക്ഫാർഗോപെൻ‌സിൽ‌വാനിയഹാരിസ്ബർഗ്ഫിലഡെൽഫിയഫ്ലോറിഡടലഹാസിമിയാമിമസാച്യുസെറ്റ്സ്ബോസ്റ്റൺബോസ്റ്റൺമെയിൻഒഗസ്റ്റപോർട്ട്‌ലാന്റ്മെരിലാൻ‌ഡ്അന്നപോളിസ്ബാൾട്ടിമോർമിനസോട്ടസെന്റ് പോൾമിന്നെപൊളിസ്മിസിസിപ്പിജാക്സൺജാക്സൺമിസോറിജെഫേഴ്സൺ സിറ്റികൻ‌സാസ് സിറ്റിമിഷിഗൺലാൻ‌സിങ്ഡിട്രോയിറ്റ്മൊന്റാനഹെലേനബില്ലിംഗ്സ്യൂറ്റാസാൾട്ട്‌ലേക്ക് സിറ്റിസാൾട്ട്‌ ലേക്ക് സിറ്റിറോഡ് ഐലന്റ്പ്രൊവിഡൻ‌സ്പ്രൊവിഡൻസ്ലൂസിയാനബാറ്റൺ റോന്യൂ ഓർലിയൻസ്വാഷിങ്ടൺഒളിമ്പ്യസിയാറ്റിൽവിസ്ക്കോൺസിൻമാഡിസൺമിൽ‌വോക്കിവെർമോണ്ട്മോണ്ട്പിലീർബർലിങ്ടൺവെർജീനിയറിച്ച്മണ്ട്വെർജീനിയ ബീച്ച്വെസ്റ്റ് വെർജീനിയചാൾസ്ടൺചാൾസ്ടൺവയോമിങ്ചയാൻചയാൻസൗത്ത് കാരലൈനകൊളംബിയകൊളംബിയസൗത്ത് ഡക്കോട്ടപിയറിസിയൂക്സ് ഫോൾസ്ഹവായിഹൊണോലൂലുഹൊണോലൂലു ഭരണക്രമം പ്രസിഡന്റ് കേന്ദ്രീകൃത ജനാധിപത്യ രാജ്യമാണ് അമേരിക്ക. അമേരിക്കൻ ഭരണക്രമത്തെ മൂന്നായി തിരിക്കാം. ഫെഡറൽ ഗവൺ‌മെന്റുകൾ, സംസ്ഥാന ഗവൺ‌മെന്റുകൾ, പ്രാദേശിക ഗവൺ‌മെന്റുകൾ. മൂന്നു തലങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് ആളെ കണ്ടെത്തുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ സംവിധാനങ്ങളിലൊന്നായി അമേരിക്കയെ വിശേഷിപ്പിക്കാമെങ്കിലും സാർവത്രിക വോട്ടവകാശം ഏറെ വൈകിയാണ് ഇവിടെ നടപ്പാക്കിയത് എന്നതു വിസ്മരിച്ചുകൂടാ. തുടക്കത്തിൽ വെള്ളക്കാർക്കു മാത്രമായിരുന്നു വോട്ടവകാശം. 1870-ൽ ഭരണഘടനയുടെ പതിനഞ്ചാം ഭേദഗതിയിലൂടെ കറുത്തവർക്കും വോട്ടവകാശം നൽകി. സ്ത്രീകൾക്ക് വോട്ടവകാശത്തിനായി ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. കുറ്റവാളികൾക്ക് ഇന്നും വോട്ടവകാശമില്ല. ഫെഡറൽ ഗവൺ‌മെന്റ് ഫെഡറൽ ഗവൺ‌മെന്റിനെ (കേന്ദ്ര ഗവൺ‌മെന്റ്) മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നിയമനിർമ്മാണ വിഭാഗം, ഭരണ നിർവഹണ വിഭാഗം, നീതിന്യായ വിഭാഗം. യഥാക്രമം പ്രതിനിധി സഭ(ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സ്), പ്രസിഡന്റ്, സുപ്രീം കോടതി എന്നിവയാണ് ഇവയെ നയിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, നാണയം, സംസ്ഥാനങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധങ്ങളുടെ ഏകോപനം, പൗരാവകാശ സംരംക്ഷണം എന്നീ ചുമതലകളാണ് ഭരണഘടന ഫെഡറൽ ഗവൺ‌മെന്റിനു നൽകുന്നത്. മറ്റെല്ലാ പ്രധാന അധികാരങ്ങളും സംസ്ഥാന ഗവൺ‌മെന്റുകളുടെ നിയന്ത്രണത്തിലാണ്. എന്നാൽ സാമൂഹിക ക്ഷേമം വിദ്യാഭ്യാസം എന്നീ മേഖലകളിലേക്കും ഫെഡറൽ അധികാര സീമ ചിലപ്പോൾ വ്യാപിക്കാറുണ്ട്. ലഘുചിത്രം| ന്യൂയോർക് നഗരത്തിൽ  സ്ഥിതിചെയ്യുന്ന സ്റ്റാച്യു ഒഫ് ലിബെർറ്റി അമേരിക്കയുടേയും ആ രാഷ്ട്രത്തിന്റെ ആദർശങ്ങളായ സ്വാതന്ത്ര്യം, ജനാധിപത്യം, അവസരം എന്നിവയുടെ പ്രതീകമാണ്. സംസ്ഥാന ഗവൺ‌മെന്റുകൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് സംസ്ഥാന ഗവൺ‌മെന്റുകളാണ്. ഓരോ സംസ്ഥാനത്തിനും സ്വന്തം ഭരണഘടനയും നിയമസംഹിതകളുമുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും ഭരണഘടനകൾ തമ്മിൽ പ്രകടമായ അന്തരവുമുണ്ട്. ഉദാഹരണത്തിന് കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങളിൽ ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള സംവിധാനമുണ്ട്. നിയമവാഴ്ച, സമ്പത്ത്, വിദ്യാഭ്യാസം എന്നിവയിലും ഓരോ സംസ്ഥാനത്തെയും നിയമങ്ങൾ തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. ഗവർണറാണ് സംസ്ഥാന ഭരണത്തലവൻ. നെബ്രാസ്ക ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ദ്വൈമണ്ഡല നിയമനിർമ്മാണ സഭയാണ്. പ്രാദേശിക ഗവൺ‌മെന്റുകൾ സംസ്ഥാന ഗവൺ‌മെന്റുകൾക്കു താഴെയായി കൌണ്ടി, സിറ്റി, ടൌൺ എന്നിങ്ങനെ പ്രാദേശിക ഭരണ സംവിധാനങ്ങളുണ്ട്. ഗതാഗത നിയന്ത്രണം, ജലവിതരണം എന്നിങ്ങനെയുള്ള ചുമതലകളാണ് പ്രധാനമായും പ്രാദേശിക ഗവൺ‌മെന്റുകൾക്കുള്ളത്. കുറ്റകൃത്യങ്ങൾ 1994ലെ കണക്കനുസരിച്ച് ഓരോ 17 സെക്കന്റിലും ഒരു കുറ്റകൃത്യം നടക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്ന ഇവിടെ ഓരോ ദിവസവും 1871 സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.http://www.ojp.usdoj.gov/ovc/publications/infores/clergy/general.htm ഇതും കാണുക അമേരിക്കൻ പ്രസിഡണ്ടുമാരുടെ പട്ടിക അമേരിക്കൻ വൈസ് പ്രസിഡണ്ടുമാരുടെ പട്ടിക അമേരിക്കയിലെ സ്റ്റേറ്റ് സെക്രട്ടറിമാരുടെ പട്ടിക സ്റ്റാച്യൂ ഓഫ് ലിബർട്ടി ഫീബി ബുഫേയ് അവലംബം കൂടുതൽ അറിവിന് അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടൽ - മറ്റ് സർക്കാർ‍ വെബ് സൈറ്റുകളിലേക്കുള്ള ഒരു http://www.passagesinc.net/svfactsheet.htmപ്രവേശന കവാടം വൈറ്റ്ഹൌസ് - അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ് സൈറ്റ് വർഗ്ഗം:അമേരിക്കൻ ഐക്യനാടുകൾ വർഗ്ഗം:ജി-8 രാജ്യങ്ങൾ വർഗ്ഗം:ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:അന്താരാഷ്ട്ര ഏകകവ്യവസ്ഥ അംഗീകരിക്കാത്ത രാജ്യങ്ങൾ വർഗ്ഗം:വൻശക്തികൾ
ഡിസംബർ 10
https://ml.wikipedia.org/wiki/ഡിസംബർ_10
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 10 വർഷത്തിലെ 344 (അധിവർഷത്തിൽ 345)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 1817 - മിസിസിപ്പി അമേരിക്കൻ ഐക്യനാടുകളിലെ ഇരുപതാമത്‌ സംസ്ഥാനമായി ചേൽത്തു. 1869 - യു. എസ്‌. സംസ്ഥാനമായ വയോമിങ് വനിതകൾക്ക്‌ വോട്ടവകാശം നൽകി. 1901 - പ്രഥമ നോബൽ പുരസ്കാരം സമ്മാനിക്കപ്പെട്ടു. 1948 - ഐക്യരാഷ്ട്ര പൊതുസഭ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടത്തി. 1963 - സാൻസിബാർ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടി. ജന്മദിനങ്ങൾ ചരമവാർഷികങ്ങൾ 1896 - ആൽഫ്രഡ് നോബൽ, നോബൽ പുരസ്കാര സ്ഥാപകൻ, ശാസ്ത്രജ്ഞൻ. 2001 - അശോക്‌ കുമാർ, ഹിന്ദി ചലച്ചിത്രനടൻ. മറ്റു പ്രത്യേകതകൾ യു. എൻ. മനുഷ്യാവകാശ ദിനാചരണം വർഗ്ഗം:ഡിസംബർ 10
ഡിസംബർ 11
https://ml.wikipedia.org/wiki/ഡിസംബർ_11
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 11 വർഷത്തിലെ 345 (അധിവർഷത്തിൽ 346)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 1816 - ഇൻഡ്യാന പത്തൊൻപതാമത്‌ യു. എസ്‌. സംസ്ഥാനമായി ചേർന്നു. 1946 - യുനിസെഫ്‌ സ്ഥാപിതമായി. 1964 - യുണൈറ്റഡ് നാഷൻസ് ജനറൽ അസ്സംബ്ലി യിൽ എണസ്റ്റ് ചെഗ്വെര അഭി സംബോധന ചെയ്തു സംസാരിച്ചു 1972 – ആറാമത്തെ അപ്പോളോ ദൌത്യമായ " അപ്പോളോ 17 " ചന്ദ്രനിൽ എത്തിച്ചേർന്നു . 1997 - ഐക്യരാഷ്ട്രസഭാ സമിതി ക്യോട്ടോ പ്രൊട്ടോക്കോൾ അംഗീകരിച്ചു. ജന്മദിനങ്ങൾ 1882 - സുബ്രഹ്മണ്യ ഭാരതി, തമിഴ്‌ കവി. 1918 - നോബൽ സമ്മാനജേതാവായ റഷ്യൻ നോവലിസ്റ്റ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ 1969 - വിശ്വനാഥൻ ആനന്ദ്‌, ലോക ചെസ്സ് ചാമ്പ്യൻ. ചരമവാർഷികങ്ങൾ 2004 - എം. എസ്‌. സുബലക്ഷ്മി, കർണ്ണാടക സംഗീതജ്ഞ. 2012--(പണ്ഡിറ്റ്‌ രവിശങ്കർ ) മറ്റു പ്രത്യേകതകൾ വർഗ്ഗം:ഡിസംബർ 11
എം.എസ്. സുബ്ബുലക്ഷ്മി
https://ml.wikipedia.org/wiki/എം.എസ്._സുബ്ബുലക്ഷ്മി
നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ്‌ സുബ്ബുലക്ഷ്മി. [Tamil:எம்.எஸ். சுப்புலட்சுமி] (സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004) എന്ന പേരിൽ അറിയപ്പെട്ടിരുന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി. അവർ ആലപിച്ച ശ്രീവെങ്കടേശ സുപ്രഭാതത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കിയ സുബ്ബുലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. ചലച്ചിത്ര പിന്നണിഗാനമേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന. വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയിൽനിന്ന്‌ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ്‌ സുബ്ബുലക്ഷ്മിയുടേത്‌. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക്‌ സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണെന്ന് മനസ്സിലാക്കാം. ജീവിതരേഖ തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലെ പരമ്പരാഗത സംഗീതകുടുംബത്തിൽ 1916 സെപ്റ്റംബർ 16-നാണ്‌ സുബ്ബലക്ഷ്മി ജനിച്ചത്‌. അമ്മ ഷൺമുഖവടിവുവിൽനിന്നാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്‌. പിന്നീട്‌ മധുരൈ ശ്രീനിവാസ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുടെ കീഴിലായി ശിക്ഷണം. പതിമൂന്നാം വയസ്സിൽ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച് വളർച്ചയുടെ പടവുകൾ ചവിട്ടി. പണ്ഡിറ്റ്‌ നാരായണ റാവു വ്യാസിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതവും ഇതിനിടയിൽ വശമാക്കിയിരുന്നു. പതിനേഴാം വയസ്സിൽ മദ്രാസ്‌ സംഗീത അക്കാദമിയിലെ കച്ചേരിയോടെ സുബ്ബലക്ഷ്മി പൊതുരംഗത്ത്‌ അറിയപ്പെടാൻ തുടങ്ങി. ഇവിടന്നങ്ങോട്ട്‌ ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്‌, മലയാളം, തെലുങ്ക്, സംസ്കൃതം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും അവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു. സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും രാജാജിയുടെ അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത്‌ സുബ്ബലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായി. 1936-ലായിരുന്നു ഇത്‌. എം എസിൽ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാൻ ഈ ബന്ധം നിമിത്തമായി. 1940-ൽ ഇവർ വിവാഹിതരായി. ഭർത്താവു മാത്രമല്ല ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം. സദാശിവവുമായുള്ള ബന്ധം ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ഹരി തും ഹരോ ജാൻ കി ഭീർ എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാൽ മഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്‌, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ്‌ ഗാന്ധിജി ആശ്വസിപ്പിച്ചത്‌. 1952 നവംബർ 29ന് ഡൽഹിയിലെ രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയിൽ ലയിച്ചുപോയ നെഹ്‌റു എം എസിനെ വണങ്ങി നൽകിയ അഭിനന്ദനവാക്കുകൾ പ്രശസ്തമാണ്‌. "ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി". രാജ്യാന്തര വേദികളിൽ ഒട്ടേറെ രാജ്യാന്തര വേദികളിലും സുബ്ബലക്ഷ്മി പാടി. 1966ലെ ഐക്യ രാഷ്ട്ര സഭാദിനത്തിൽ ഐക്യരാഷ്ട്ര പൊതുസഭയ്ക്കു മുന്നിൽ പാടാനും അവർക്ക്‌ നിയോഗമുണ്ടായി. 1977-ൽ ന്യൂയോർക്കിലെ കർണീഗ്‌ ഹാളിലെ കച്ചേരിയും 1987-ൽ ഇന്ത്യയുടെയും സോവ്യറ്റ്‌ യൂണിയന്റെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ ക്രെംലിൻ പാലസിൽ അവതരിപ്പിച്ച കച്ചേരിയും ഏറെ പ്രധാനമാണ്‌. കാനഡ, ലണ്ടൻ എന്നിവിടങ്ങളിലും എം എസ്‌ പാടിയിട്ടുണ്ട്‌. രാജ്യാന്തരവേദികളിൽ സുബ്ബലക്ഷ്മി ഇന്ത്യയുടെ സാംസ്കാരിക അംബാസഡറായി അറിയപ്പെട്ടു. ചലച്ചിത്ര രംഗം thumb|left|200px|സുബലക്ഷ്മി പാടി അഭിനയിച്ച 'ശകുന്തള'യിലെ ഒരു രംഗം thumb|right|200px|സുബ്ബലക്ഷ്മി(ഇടത്) എസ്. വരലക്ഷ്മിയുമൊന്നിച്ച്, സേവാസദനം(1938) എം എസ്‌ വളരെക്കുറച്ച് സിനിമകളിലേ പാടിയിട്ടുള്ളു. സേവാസദനം എന്ന ചിത്രത്തിലായിരുന്നു എം.എസ് ആദ്യമായി അഭിനയിച്ചത്. ഏതാനും ചിത്രങ്ങളിൽ പാടി അഭിനയിച്ചിട്ടുമുണ്ട്‌. സാവിത്രി, ശകുന്തള, മീര എന്നിവയാണവ. 1945-ൽ പുറത്തിറങ്ങിയ മീരയിലെ ഭക്തമീരയെ എം എസ്‌ അനശ്വരയാക്കി. ഈ സിനിമയിലെ മീരാഭജനകൾ എം എസിന്‌ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. ഈ വൻവിജയത്തിനുശേഷം അവർ സിനിമകളിൽ അഭിനയിച്ചിട്ടില്ല. അഭിനേത്രി എന്നതിനേക്കാൾ സംഗീതക്കച്ചേരികളുമായി ഉലകം ചുറ്റുന്നതിലാണ്‌ എം എസ്‌ ആനന്ദം കണ്ടെത്തിയത്‌. പുരസ്കാരങ്ങൾ, പ്രശംസകൾ സമകാലികരായ ഒട്ടേറെ സംഗീത പ്രതിഭകളുടെ സ്നേഹാദരം പിടിച്ചുപറ്റാൻ സുബ്ബലക്ഷ്മിക്കു ഭാഗ്യമുണ്ടായി. 'വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാൻ ഇവക്ക് നൽകുന്നു' എന്നാണു എം.എസ്സിനെപ്പറ്റി സരോജിനി നായിഡു പറഞ്ഞത്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ്‌ ഗുലാം അലി ഖാൻ 'സ്വരലക്ഷ്മി' എന്നാണ്‌ എം എസിനെ വിശേഷിപ്പിച്ചിരുന്നത്‌. കിഷോർ അമോൻകർ ഒരു പടികൂടിക്കടന്ന് 'എട്ടാമത്തെ സ്വരം' എന്ന് അവരെ വിശേഷിപ്പിച്ചു. ലതാ മങ്കേഷ്കർക്ക്‌ എം എസ്‌ 'തപസ്വനി'യായിരുന്നു. ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതവേദികളിൽ എം എസ്‌ എന്നാൽ ഏവരും ബഹുമാനിച്ചിരുന്ന നാമമായിരുന്നു. ഒട്ടേറെ പുരസ്കാരങ്ങളും സുബ്ബലക്ഷ്മിയെ തേടിയെത്തി. 1998-ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി രാഷ്ട്രം അവരെ ആദരിച്ചു. 1975-ൽ പത്മവിഭൂഷൺ, 1974-ൽ മാഗ്സസെ അവാർഡ്,1985-ൽ സ്പിരിറ്റ്‌ ഓഫ് ഫ്രീഡം അവാർഡ്‌ 1988-ൽ കാളിദാസ സമ്മാൻ, 1990-ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം എന്നിവ സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ബഹുമതികളാണ്‌. 1997-ൽ ഭർത്താവ്‌ സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളിൽ പാടുന്നത്‌ അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവർത്തനവും ന്യുമോണിയയും മൂലം 2004 ഡിസംബർ 11-ന്‌ ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചു.http://www.tamilnation.org/hundredtamils/mssubbulakshmi.htm ചിത്രശാല അവലംബങ്ങൾ സ്രോതസ്സുകൾ ഈ ഉണർത്തുപാട്ട്‌.... - ദാറ്റ്‌സ്‌ മലയാളം ലേഖനം എം. എസ്‌. സുബലക്ഷ്മി ഒരു സംഗീത പ്രവാഹം...- വെബ്‌ലോകം ലേഖനം വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കർണ്ണാടകസംഗീതജ്ഞർ വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മാഗ്സസെ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:സെപ്റ്റംബർ 16-ന് ജനിച്ചവർ വർഗ്ഗം:ഡിസംബർ 11-ന് മരിച്ചവർ വർഗ്ഗം:1916-ൽ ജനിച്ചവർ വർഗ്ഗം:2004-ൽ മരിച്ചവർ വർഗ്ഗം:തമിഴ് ഗായകർ വർഗ്ഗം:സംഗീതകലാനിധി പുരസ്കാരം ലഭിച്ചവർ
കർണ്ണാടകസംഗീതം
https://ml.wikipedia.org/wiki/കർണ്ണാടകസംഗീതം
ദക്ഷിണേന്ത്യയിൽ ഉടലെടുത്ത ശാസ്ത്രീയസംഗീത ശാഖയാണ്‌ കർണ്ണാടക സംഗീതം(Carnatic Music). മറ്റ്‌ ഇന്ത്യൻ ശാസ്ത്രീയസംഗീത ശാഖകളെപ്പോലെ രാഗവും താളവുമാണ്‌ കർണ്ണാടകസംഗീതത്തിന്റെയും അടിസ്ഥാനം. അനുഗ്രഹീതരായ നിരവധി സംഗീതപ്രതിഭകളുടെ പരിശ്രമങ്ങൾ കൊണ്ട് ‌ഈ സംഗീത സമ്പ്രദായത്തിന്‌ ഇന്ന് ലോകത്തെല്ലായിടത്തും വേരോട്ടമുണ്ട്‌. കർണ്ണാടകസംഗീത കൃതികൾ ഭൂരിഭാഗവും മതപരമാണ്‌. ഹിന്ദു ദൈവ സ്തുതികളാണ്‌ അവയിൽ മിക്കതിന്റെയും ഉള്ളടക്കമെങ്കിലും ജാതിമത ചിന്തകളില്ലാതെ ഈ സംഗീതശാഖ അംഗീകാരം നേടിയെടുത്തു. സ്നേഹത്തെയും മറ്റ്‌ സാമൂഹിക വിഷയങ്ങളെയും പരാമർശിക്കുന്ന ചുരുക്കം ചില കൃതികളും ഈ സംഗീതശാഖയിൽ രചിക്കപ്പെട്ടിട്ടുണ്ട്‌. ഉൽപ്പത്തിയും ചരിത്രവും മൂവായിരം കൊല്ലത്തെ പഴക്കമുണ്ട് ഭാരതീയസംഗീതത്തിന്. വേദകാലത്താണ് ഭാരതീയസംഗീതം ആരംഭിച്ചത്. ആദിയിൽ, ഉദാത്തമെന്നും (രി) അനുദാത്തമെന്നും (നി) രണ്ടു സ്വരസ്ഥാനങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഋഗ്വേദകാലഘട്ടത്തിൽ സ്വരിതം എന്ന മുന്നാംസ്വരസ്ഥാനം ഇവയ്ക്കിടയിൽ നിലവിൽ വന്നു (നി,സ,രി എന്നിവ). പിന്നീട്, സാമവേദകാലഘട്ടത്തിൽ, രണ്ടു സ്വരങ്ങൾ കൂടിച്ചേർന്ന് അഞ്ചുസ്വരങ്ങളായി (ഗ, രി, സ, നി, ധ). ക്രമേണ രണ്ടുസ്വരങ്ങൾ ഉൾപ്പെടുത്തി ഉപനിഷദ് ഘട്ടത്തിൽ, മ, ഗ, രി, സ, നി, ധ, പ എന്ന് സ്വരങ്ങൾ ഏഴെണ്ണമായി.ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക വകുപ്പ്, കേരളസർക്കാർ, 1985 വാഗ്ഗേയകാരന്മാർ ഒരു കൃതി രചിക്കുകയും അതിനെ അവതരിപ്പിക്കേണ്ട രീതിയിൽ സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവരാണ്‌ വാഗ്ഗേയകാരന്മാർ എന്നറിയപ്പെടുന്നത്. കർണാടകസംഗീതത്തിൽ നിരവധി പ്രശസ്തരായ വാഗ്ഗേയകാരന്മാരുണ്ട്. വാഗ്ഗേയകാരന്മാർ മൂന്ന് തരത്തിലുണ്ട്. ഉത്തമവാഗേയകാരൻ മധ്യമവാഗേയകാരൻ അധമവാഗേയകാരൻ കൃതികൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്യുന്നവരെ ഉത്തമവാഗേയകാരൻ എന്നു വിശേഷിപ്പിക്കുന്നു. പുരന്ദരദാസൻ പുരന്ദരദാസൻ( 1480-1564), അദ്ദേഹത്തിന്റെ, സംഭാവനകൾ പരിഗണിച്ച്, കർണാടകസംഗീതത്തിന്റെ പിതാവായി അറിയപ്പെടുന്നു. കർണാടകസംഗീതത്തിന്റെ പ്രാഥമികപാഠങ്ങളുടെ രൂപകൽപ്പനയ്ക്ക് അദ്ദേഹം പ്രശസ്തനാണ്. സ്വരാവലി, അലങ്കാരം എന്നീ പാഠങ്ങളും, മായാമാളവഗൗള എന്ന രാഗവും, തുടക്കക്കാർക്ക് വേണ്ടി അദ്ദേഹമാണ് അവതരിപ്പിച്ചത്. അദ്ദേഹം, ഗീതങ്ങളും രചിച്ചിട്ടുണ്ട്. ഏകദേശം, 4,75,000-ത്തോളം വരുന്ന അദ്ദേഹത്തിന്റെ കൃതികളിൽ, ഒരു ചെറിയ ശതമാനം മാത്രമേ ഇപ്പോൾ നിലവിലുള്ളൂ. ത്രിമൂർത്തികൾ ശ്യാമശാസ്ത്രികളുടെ(1762-1827) രചനയിലുള്ള ഗുണനിലവാരവും, മുത്തുസ്വാമിദീക്ഷിതരുടെ ( 1776-1827) രചനാവൈവിദ്ധ്യവും, ത്യാഗരാജന്റെ ( 1759?- 1847) കൃതികളുടെ വൈപുല്യവും കാരണം, അവരെ കർണാടകസംഗീതത്തിലെ ത്രിമൂർത്തികൾ ആയി കണക്കാക്കപ്പെടുന്നു. മറ്റുള്ളവർ ത്രിമൂർത്തികൾക്ക്, മുമ്പുണ്ടായിരുന്ന പ്രമുഖർ‍, വ്യാസതീർത്ഥൻ, കനകദാസൻ, ഗോപാലദാസൻ, മുത്തു താണ്ഡവർ (1525 - 1625), അരുണാചലകവി( 1712- 1779) മാരിമുത്ത പിള്ളൈ എന്നിവരാണ്. അന്നാമാചാര്യ, ഊത്തുക്കാട് വെങ്കടസുബ്ബയ്യർ, സ്വാതി തിരുനാൾ, നാരായണ തീർത്ഥ, പട്ടണം സുബ്രഹ്മണ്യ അയ്യർ, പൂച്ചി ശ്രീനിവാസ അയ്യങ്കാർ, മൈസൂർ വാസുദേവാചാര്യ, മുത്തയ്യ ഭാഗവതർ, കോടീശ്വര അയ്യർ, ഗോപാലകൃഷ്ണ ഭാരതി, പാപനാശം ശിവൻ, സുബ്രഹ്മണ്യ ഭാരതിയാർ, സദാശിവ ബ്രഹ്മേന്ദ്രർ എന്നിവരും പ്രമുഖ വാഗ്ഗേയകാരന്മാരാണ്‌. മുഖ്യ സമ്പ്രദായങ്ങൾ കർണ്ണാടകസംഗീതത്തിന്റെ പ്രകൃതി ശ്രുതി ശ്രവ്യമായ ധ്വനിയെയാണ്‌ ശ്രുതി എന്നു വിളിക്കുന്നത്. സ്വരം ഏഴുസ്വരങ്ങളാണ് പ്രധാനമായും സ,രി,ഗ,മ,പ,ധ,നി എന്നിങ്ങനെ. ഇവ യഥാക്രമം ഷഡ്ജം, ൠഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിങ്ങനെ അറിയപ്പെടുന്നു. ഇവ ശ്രുതിഭേദമനുസരിച്ച് 16 തരത്തിലാണുള്ളതെങ്കിലും 12 സ്വരസ്ഥാനങ്ങളിലായാണ് നിബന്ധിച്ചിരിക്കുന്നത്. രാഗം മനസ്സിനെ രഞ്ജിപ്പിക്കുന്നതാണ് രാഗം. 7 സ്വരങ്ങളുടെ 16 സ്വരസ്ഥാനങ്ങളിലുള്ള അടുക്കിവെപ്പിലൂടെ 72 മേളകർ‌ത്താരാഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവയുടെ ശ്രുതിഭേദമനുസരിച്ച് 34,776 വർ‌ജരാഗങ്ങളും ആവർ‌ത്തനങ്ങളൊഴിച്ചാൽ 28,632 രാഗങ്ങളും ഉണ്ടാക്കാം. മേളകർ‌ത്താരാഗങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന രാഗങ്ങളെ ജന്യരാഗങ്ങളെന്ന് പറയുന്നു. നവരസങ്ങളെ ധ്വനിപ്പിക്കാനുള്ള കഴിവ് രാഗങ്ങൾ‌ക്കുണ്ട്. എന്നാൽ ഏതു രാഗത്തിനും ഏതു ഭാവത്തേയും ഉദ്ദീപിപ്പിക്കാനുള്ള കഴിവുമുണ്ടെന്നത്രേ പണ്ഡിതമതം. ഉദാഹരണങ്ങൾ താഴെ പറയുന്നു. ശൃംഗാരം-ഭൂപാളം,കല്യാണി,നീലാംബരി ഹാസ്യം-വസന്ത കരുണം-ഫലമഞ്ജരി,ആനന്ദഭൈരവി,മുഖാരി വീരം-നാട്ട,പന്തുവരാളി,സാരംഗം ഭയം-മാളവി ബീഭൽസം-ശ്രീരാഗം രൗദ്രം-ഭൈരവി അത്‌ഭുതം-ബം‌ഗാള ശാന്തം-എല്ലാരാഗങ്ങളും താളം മറ്റേതൊരു സംഗീത ശാഖയിലും കാണാത്തത്ര താളവൈവിധ്യങ്ങളാണ് കർണ്ണാടക സംഗീതത്തിലുള്ളത്‌. സപ്തതാളങ്ങൾ എന്നറിയപ്പെടുന്ന ധ്രുവതാളം, മഠ്യതാളം, ഝം‌പതാളം, രൂപകതാളം, അടതാളം, തൃപുടതാളം, ഏകതാളം എന്നീ എഴു താളങ്ങളാണ് കർണ്ണാടക സംഗീതത്തിലെ അടിസ്ഥാന താളങ്ങൾ. ഓരോ താളങ്ങളും തിസ്രം, ചതുരശ്രം, മിശ്രം, ഖണ്ഡം, സങ്കീർണ്ണം എന്നിങ്ങനെ അഞ്ച്‌ ഉപജാതികളുമായി ചേർന്ന് 35 താളങ്ങളുണ്ടാവുന്നു. ഇവയെക്കൂടാതെ ചാപ്പ് താളങ്ങൾ, ദേശാദി,മദ്ധ്യാദി താളങ്ങൾ എന്നീ താളവിഭാഗങ്ങളിലുമുള്ള കീർത്തനങ്ങളും‍ കർണ്ണാടക സംഗീതത്തിൽ പൊതുവെ കണ്ടു വരുന്നു. കൃതി 1. പല്ലവി. ഒന്നോ രണ്ടോ വരികൾ. 2. അനുപല്ലവി. രണ്ടാം വരി, അഥവാ ശ്ലോകം. രണ്ട് വരികൾ. 3. ചരണം. അവസാ‍നത്തേതും, ഏറ്റവും നീണ്ടതുമായ വരികൾ. അനുപല്ലവിയുടെ രീതികൾ അനുകരിക്കുന്നു. ഒന്നിലധികം ചരണങ്ങൾ ഉണ്ടാകാം. ഇത്തരം ഗാനങ്ങളെ കീർത്തനം അഥവാ കൃതി എന്ന് പറയുന്നു. കൃതികളിൽ, ചിട്ടസ്വരവും ഉൾപ്പെടാം. അതിൽ, വാക്കുകൾ ഉണ്ടാവില്ല. സ്വരങ്ങൾ മാത്രം ഉണ്ടാകും. മറ്റു ചിലതിൽ, ചരണത്തിന്റെ അവസാനം, പാദങ്ങൾ ഉണ്ടാവുകയും, അവ മദ്ധ്യമേഖല എന്നറിയപ്പെടുകയും ചെയ്യുന്നു. അത് ചരണത്തിനു ശേഷം, ഇരട്ടി വേഗതയിൽ പാടുന്നു. വർണ്ണം ഒരു രാഗത്തിന്റെ പ്രധാനപ്പെട്ട സഞ്ചാരങ്ങളെല്ലാം വിവരിക്കുന്ന ഭാഗമാണിത്. ഏത് സ്വരസ്ഥാനങ്ങൾ എപ്രകാരം ആലപിക്കണം എന്നിങ്ങനെ.പല തരത്തിലുള്ള വർണ്ണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ഒരോ വർണ്ണത്തിനും പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെ കാണാം. കച്ചേരികൾ ആരംഭിക്കുന്ന സമയത്താണ് വർണ്ണം ആലപിക്കുന്നത്. ആലപിക്കാൻ ഉദ്ദേശിക്കുന്ന പ്രധാനരാഗത്തിനെ കുറിച്ചുള്ള പൊതുധാരണ ഇപ്രകാരം ലഭിക്കുന്നു. മനോധർമ്മസംഗീതം സംഗീതക്കച്ചേരികളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മനോധർമ്മം പ്രയോഗിക്കൽ(Improvisation)‍. കല്പനാസംഗീതം എന്നും ഇതിനെ പറയുന്നു. മനോധർമ്മം രാഗാലാപനം,നിറവൽ,കല്പനാസ്വരം,താന,രാഗം താനം പല്ലവി,തനിയാവർത്തനം എന്നിങ്ങനെ അവതരിപ്പിക്കപ്പെടുന്നു. രാഗാലാപനം രാഗാലാപനം എന്നതു കൊണ്ട് രാഗത്തിന്റെ അവതരണത്തേയും രാഗവിസ്താരത്തേയും ആണ് ഉദ്ദേശിക്കുന്നത്.രാഗലക്ഷണപ്രകാരം മനസ്സിലാക്കാൻ ഉതകും വിധം സ്വരസ്ഥാനങ്ങളിലൂടെ രാഗത്തെ അവതരിപ്പിക്കുന്നു. ശേഷം ആലപിക്കുന്ന ഗാനം ഈ രാഗത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വ്യത്യസ്ത വേഗങ്ങളിലാണ് ആലാപനം നടത്തുന്നത് അക്ഷിപ്തിക രാഗത്തിന്റെ അവതരണ ഭാഗമാണിത്. കൃതികൾ ഏതു രാഗത്തിലാണോ ആലപിക്കാൻ പോകുന്നത് ആ രാഗത്തിനെ കുറിച്ചുള്ള ഒരു ഉപക്രമണം ആണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. രാഗവർദ്ധിനി രാഗാലാപനത്തിലെ പ്രധാന ഭാഗമാണിത്. കലാകാരൻ രാഗവിസ്താരം നടത്തുന്നു. പ്രധാനപ്പെട്ട സ്വരസ്ഥാനങ്ങൾ എല്ലാം വ്യക്തമാക്കിക്കൊണ്ടാണു രാഗം വിസ്തരിക്കുന്നത്. മാഗരിണി ആലാപനത്തിന്റെ അവസാന ഭാഗമാണിത്. നിറവൽ കർണാടക സംഗീതത്തിലെ മനോധർമ്മസംഗീതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നിറവൽ അഥവാ സാഹിത്യവിന്യാസം. കൃതികളിലെ ഒരു പ്രത്യേക വരിയിലെ സ്വരങ്ങളുടെ വിസ്താരം താളത്തിനുള്ളിൽ നിന്നുകൊണ്ട് നടത്തുന്നു. രാഗഭാവത്തെ കൂടുതലായി മനസ്സിലാക്കാൻ ഇത് ഉപകരിക്കുന്നു. കൃതിയുടെ ചരണത്തിലാണ് സാഹിത്യവിന്യാസം നടത്തുന്നത്. അടിസ്ഥാനരാഗഭാവത്തിൽ നിന്നുകൊണ്ട്, കലാകാരന്റെ ഭാവനയനുസരിച്ച് വിവിധ തരത്തിൽ രാഗത്തിന്റെ വിവിധ രസങ്ങളും ഭാവങ്ങളും വിവരിക്കുന്നു. കൽപ്പനാസ്വരം താനം മനോധർമ്മത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് താനം. വീണയ്ക്ക് അകമ്പടിയായി ത,നം,തോം,ആ,നോം,ന എന്നീ ഏകസ്വരങ്ങൾ ഉപയോഗിച്ച് രാഗത്തെ വിസ്തരിക്കുന്നു. രാഗം താനം പല്ലവി കച്ചേരികളിലെ പ്രധാന ഇനമാണ് രാഗം താനം പല്ലവി. മനോധർമ്മത്തിൽ ഉപയോഗിക്കുന്നു. പേരു സൂചിപ്പിക്കും പ്രകാരം രാഗാലാപനവും താനവും പല്ലവിയി ആലപിക്കലും ആണ് ഇതിൽ. തനിയാവർത്തനം കച്ചേരികളിൽ മൃദംഗം, ഗഞ്ചിറ, ഘടം തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് സംഗീതജ്ഞർക്ക് അകമ്പടി നൽകുന്നു. ഇവയിൽ പ്രധാന സ്ഥാനം മൃദംഗത്തിനുണ്ട്. തനിയാവർത്തനം ഒരു കലാകാരന്റെ ധിഷണയേയും ക്രിയാത്മകതയേയും പ്രദർശിപ്പിക്കുന്ന ഒന്നാണ്. പ്രധാന രാഗത്തിന്റെ ആലാപനം കഴിഞ്ഞാലാണ് തനിയാവർത്തനം നടത്തുന്നത്. പ്രധാനരാഗത്തിന്റെ ശേഷം വിപുലീകരണം എന്ന നിലയിലാണ് ഇത് നടത്തുന്നത്. കച്ചേരി right|thumb|250px|ഒരു കർണ്ണാടകസംഗീതകച്ചേരി. അകമ്പടിവാദ്യക്കാരായി ഇടതുവശത്ത്, മൃദംഗം, ഗഞ്ചിറ, ഘടം എന്നിവ വായിക്കുന്നവരേയും, വലതുവശത്ത് വയലിൻ വായിക്കുന്നയാളേയും കാണാം. ഇപ്പോഴത്തെ കർണാടകസംഗീതക്കച്ചേരികൾ മൂന്ന് മണിക്കൂറോളം നീണ്ട് നിൽക്കുന്നു. കച്ചേരി നടക്കുന്ന സദസ്സിൽ കച്ചേരിക്കാർ അല്പം ഉയർന്ന വേദിയിൽ ഇരുന്നാണ് കച്ചേരി നടത്തുന്നത്. വയലിൻ വായനക്കാർ കച്ചേരിക്കാരന്റെ ഇടതുവശത്തും ബാക്കിയുള്ള വാദ്യക്കാർ (തബല, മൃദംഗം, ഘടം എന്നിവ വായിക്കുന്നവർ) വലതുവശത്തും ഇരിക്കുന്നു. കർണാ‍ടകസംഗീതക്കച്ചേരികളിൽ വിവിധതരം രചനകൾ, അവതരിക്കപ്പെടുന്നു. കർണാടക സംഗീതം, വിവിധ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്‌. ഓരോ രാഗത്തിന്റേയും, സ്വരത്തിൽ നിന്ന് വ്യതിചലിച്ച് പാടാറില്ല. ഓരോ രചനയും, കൃത്യമായ സ്വരങ്ങളും താളവും അടങ്ങിയവയാണ്. കച്ചേരികൾ തുടങ്ങുന്നത് വർണം അല്ലെങ്കിൽ ശ്രുതി ആലപിച്ചാണ്. വർണത്തിൽ മിക്കവാറും അടങ്ങിയിരിക്കുന്നത് സ്വരങ്ങളാണെങ്കിലും, അതിന്, സാഹിത്യവും ഉണ്ടാവാറുണ്ട്. അത് ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കൂടുതൽ സഹായിക്കുന്നു. വർണ്ണത്തിനുശേഷം, ചിലപ്പോൾ, ഈശ്വരസ്തുതിയും അവതരിപ്പിക്കാറുണ്ട്. വർണ്ണം, അഥവാ സ്തുതിഗീതത്തിനുശേഷം, കച്ചേരിക്കാരൻ, കൂടുതൽ നീണ്ടുനിൽക്കുന്ന കീർത്തനങ്ങൾ പാടുന്നു. ഓരോ കൃതിയും, ഒരു പ്രത്യേക രാഗത്തിൽ ഉള്ളവയായിരിക്കും. ചിലത്, ഒന്നിലധികം രാഗത്തിൽ ഉള്ളവയും ആവാം. ഇവയെ രാഗമാലിക എന്നു വിളിക്കുന്നു. (രാഗത്തിന്റെ മാലകൾ). അവതരണകീർത്തനം പാടിയശേഷം, താളത്തിനനുസരിച്ച്, കല്പനാസ്വരം പാടുന്നു. കർണ്ണാടകസംഗീതപഠനം ചിഹ്നനം ചിഹ്നനം വളരെ മുൻപ് മുതൽ തന്നെ കർണാടകസംഗീതത്തിൽ നിലവിലുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ കർണാടക സംഗീതകൃതികൾ വാഗ്രൂപത്തിൽ മാത്രമേ പ്രചരിച്ചിരുന്നുള്ളൂ. ഈ സമ്പ്രദായത്തിനുണ്ടായിരുന്ന പ്രധാന പോരായ്മ ഒരു പ്രത്യേക വാഗ്ഗേയകാരന്റെ കൃതികൾ പഠിക്കണെമെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരകളോ തന്നെ വേണ്ടിവനിരുന്നു. ചിഹ്നനത്തിന്റെ എഴുത്തുപകർപ്പുകൾ 1ആം നൂറ്റാണ്ടിന്റെ അവസാനത്തിലോ 18ആം നൂറ്റാണ്ടിന്റെ ആരംഭത്തിലോ അതിന്റെ ഉത്ഭവം കാണിക്കുന്ന രേഖകൾ തഞ്ചാവൂരിൽ കണ്ടെത്തിയിട്ടുണ്ട്. സരസ്വതി മഹൽ ലൈബ്രറിയിൽ കൈയെഴുത്തു പ്രതികൾ ഇപ്പോഴും ലഭ്യമാണ് സമകാലീന സംഗീതജ്ഞർ കർണാടകസംഗീതത്തിൽ സ്ത്രീകളിൽ, ത്രിമൂർത്തികളായി അറിയപ്പെടുന്നത്, എം.എൽ. വസന്തകുമാരി, എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാൾ എന്നിവരാണ്. ഇവരും, ഒപ്പം, മുത്തയ്യ ഭാഗവതർ, മൈസൂർ വാസുദേവാചാർ, അരൈക്കുടി രാമാനുജ അയ്യങ്കാർ, മുസിരി സുബ്രഹ്മണ്യ അയ്യർ, മഹാരാജപുരം വിശ്വനാഥ അയ്യർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ജി.എൻ. ബാലസുബ്രഹ്മണ്യം, മധുരൈ മണി അയ്യർ എന്നിവരും, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതലുള്ള കാലത്തെ കർണാടകസംഗീതത്തിന്റെ സുവർണ്ണകാലഘട്ടമാക്കി മാറ്റി. അക്കാലത്തുണ്ടായിരുന്ന മറ്റു പ്രമുഖർ, ആലത്തൂർ വെങ്കടേശ്വര അയ്യർ, പ്രൊഫ. മൈസൂർ വി. രാമനാഥൻ, എം.ഡി. രാമനാഥൻ, എം. ബാലമുരളീകൃഷ്ണ, എസ്. രാമനാഥൻ, കെ. വി. നാരായണസ്വാമി, മഹാരാജപുരം സന്താനം, ഡി.കെ. ജയരാമൻ, നെഡുനുരി കൃഷ്ണമൂർത്തി, ടി. കെ. രംഗാചാരി, ശിർകാഴി ഗോവിന്ദരാജൻ, വൈരമംഗലം ലക്ഷ്മിനാരായണൻ, മനക്കൽ രംഗരാജൻ, തഞ്ചാവൂർ ശങ്കര അയ്യർ, പി.എസ്. നാരായണസ്വാമി, ജോൺ ബി. ഹിഗ്ഗിൻസ്, ആർ.കെ. ശ്രീകണ്ഠൻ, ആർ. വേദവല്ലി എന്നിവരാണ്. ഇന്നുള്ള വായ്പ്പാട്ടുകാരിൽ പ്രമുഖർ, മധുരൈ ടി.എൻ.ശേഷഗോപാലൻ, ടി.വി. ശങ്കരനാരായണൻ, കെ.ജെ. യേശുദാസ്, നിത്യശ്രീ മഹാദേവൻ, വിജയ് ശിവ, സുധാ രഘുനാഥൻ, അരുണ സായിറാം, ഉണ്ണികൃഷ്ണൻ, എസ്. സൗമ്യ, ശീർകാഴി ശിവചിദംബരം, സഞ്ജയ് സുബ്രഹ്മണ്യൻ‎ ‍, ബോംബെ ജയശ്രീ, ടി.എം. കൃഷ്ണ, മഹാരാജപുരം രാമചന്ദ്രൻ, ഓ.എസ്. ത്യാഗരാജൻ, ഓ.എസ്. അരുൺ എന്നിവരാണ്. ടി. ചൌഡയ്യ, രാജമാണിക്കം പിള്ളൈ, പാപ്പ വെങ്കടരാമയ്യ, ദ്വാരം വെങ്കടസ്വാമി നായ്ഡു, എന്നിവർ വയലിനിൽ പ്രാഗൽഭ്യം തെളിയിച്ചവരാണ്. താരതമ്യ ആധുനിക വയലിൻ വായിക്കുന്നവരിൽ ടി.എൻ. കൃഷ്ണൻ, എം.എസ്. ഗോപാലകൃഷ്ണൻ,ലാൽഗുഡി ജയരാമൻ‍, എം. ചന്ദ്രശേഖരൻ, എം.എസ്.എൻ. മൂർത്തി, എം.എസ്. അനന്തരാമൻ, ഡോക്ടർ മൈസൂർ മഞ്ജുനാഥ്, കുന്നക്കുടി വൈദ്യനാഥൻ, മൈസൂർ നാഗരാജ്, ഡൽഹി പി. സുന്ദർ രാജൻ, എം. ബാലമുരളീകൃഷ്ണ എന്നിവർ, പുരാതന ശൈലികൾ പിന്തുടരുന്നു. മൃദംഗവാദനത്തിൽ കേൾവികേട്ടവർ, പാലക്കാട് മണി അയ്യർ, പളനി സുബ്രഹ്മണ്യം പിള്ളൈ, സി.എസ്. മുരുഗഭൂപതി, പാലക്കാട് രഘു, ഉമയല്പുരം ശിവരാമൻ, ടി.വി. ഗോപാലകൃഷ്ണൻ, ടി.കെ. മൂർത്തി, കമലാകർ റാവു, മാന്നാർഗുഡി ഈശ്വരൻ, മാവേലിക്കര വേലുക്കുട്ടി, ഗുരുവായൂർ ദൊരൈ, കാരൈക്കുടി മണി എന്നിവരാണ്. ഓടക്കുഴൽ‍ വായിക്കുന്നവരിൽ പ്രമുഖർ, എൻ. രമണി, ജി.എസ്. രാജൻ, ത്യാഗരാജൻ, മാല ചന്ദ്രശേഖരൻ, ശശാങ്ക് സുബ്രഹ്മണ്യം, സിക്കിൽ സിസ്റ്റേർസ് എന്നിവരാണ്. ഘടം വായനയിലെ പ്രമുഖർ, ടി.എച്ച്. വിനായക് റാം, ടി. എച്ച്. സുഭാഷ്ചന്ദ്രൻ, എൻ ഗോവിന്ദരാജൻ എന്നിവരാണ്. ചില ആധികാരികഗ്രന്ഥങ്ങൾ കർണാടകസംഗീതത്തെക്കുറിച്ചും, വിവിധകാലഘട്ടങ്ങളിൽ അതിൽ വന്നിട്ടുള്ള പരിഷ്കാരങ്ങളെക്കുറിച്ചും ആധികാരികമായി മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള കൃതികൾ അവലംബിക്കാം. ഇതിൽ പലതിന്റേയും മൂലഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ രചിക്കപ്പെട്ടവയാണ്. ചിലതിന് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ട്. സംഗീത രത്നാകരം - ശാർങ്ഗദേവ സംഗീത സമ്പ്രദായ പ്രദർശിനി - സുബ്രഹ്മണ്യ ദീക്ഷിതർ സംഗീത ചന്ദ്രിക - മാണിക്ക മുതലിയാർ സ്വരമേള കലാനിധി - രാമാമാത്യ നാട്യശാസ്ത്രം - ഭരതമുനി ചതുർദണ്ഡീപ്രകാശിക - വെങ്കിടമഖി രാഗവിഭോധ - സോമനാഥ സംഗീത മകരന്ദ - നാരദ സംഗീതസുധ - ഗോവിന്ദദീക്ഷിതർ രാഗലക്ഷണ - സഹജി സംഗ്രഹ ചൂഡാമണി - ഗോവിന്ദാചാര്യ സംഗീത സ്വരപ്രസ്താര സർഗം - നാരദമുനി പണ്ഡിതർ സംഗീത സുധാകരം - ഹരിപാല ദേവ സംഗീതസാരം - വിദ്യാരണ്യ കർണ്ണാടകസംഗീതവുമായി ബന്ധപ്പെട്ട പദങ്ങൾ അനുപല്ലവി അപസ്വരം അലങ്കാരം ആദി കൃതി ഖണ്ഡചാപ് ഗമകം ഗീതം ചരണം ചാപ് ജണ്ടവരിശ ജതി താനം താളം തില്ലാന പരമ്പര പല്ലവി മനോധർമ്മം മിശ്രചാപ് രാഗം രൂപകം ലയം വരിശ വർണ്ണം ശ്രുതി സംഗതി സാധകം സാമം സ്വരം സ്വരജതി പുറത്തേക്കുള്ള കണ്ണികൾ കർണ്ണാടകസംഗീത പാഠം അവലംബം വർഗ്ഗം:ഇന്ത്യൻ ശാസ്ത്രീയസംഗീതം വർഗ്ഗം:കർണ്ണാടകസംഗീതം
സെപ്റ്റംബർ 16
https://ml.wikipedia.org/wiki/സെപ്റ്റംബർ_16
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 16 വർഷത്തിലെ 259-ാം ദിവസമാണ്‌(അധിവർഷത്തിൽ 260) ചരിത്രസംഭവങ്ങൾ 1908 - ജനറൽ മോട്ടേഴ്‌സ്‌ സ്ഥാപിതമായി. 1975 - പാപുവാ ന്യൂ ഗിനിയ ഓസ്ട്രേലിയയിൽനിന്നും സ്വതന്ത്രമായി. ജനനം 1916 - എം. എസ്‌. സുബ്ബലക്ഷ്മി, കർണ്ണാടക സംഗീതജ്ഞ. ചരമവാർഷികങ്ങൾ മറ്റു പ്രത്യേകതകൾ ലോക ഓസോൺ ദിനം വർഗ്ഗം:സെപ്റ്റംബർ 16
എം. എസ്‌. സുബ്ബലക്ഷ്മി
https://ml.wikipedia.org/wiki/എം._എസ്‌._സുബ്ബലക്ഷ്മി
തിരിച്ചുവിടുക എം.എസ്. സുബ്ബുലക്ഷ്മി
അരുണാചൽ പ്രദേശ്‌
https://ml.wikipedia.org/wiki/അരുണാചൽ_പ്രദേശ്‌
തിരിച്ചുവിടുക അരുണാചൽ പ്രദേശ്
നാഗാലാ‌ൻഡ്
https://ml.wikipedia.org/wiki/നാഗാലാ‌ൻഡ്
1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ്‌ രൂപീകൃതമായത്. നാഗാലാൻഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. ആസാം, അരുണാചൽ പ്രദേശ്‌, മണിപ്പൂർ എന്നിവ അയൽ സംസ്ഥനങ്ങൾ. മ്യാന്മാറുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. കൊഹിമയാണ്‌ തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ്‌ നാഗാലാൻഡ്‌ എന്ന പേരുവരുവന്നത്‌. ഇന്തോ-മംഗോളീസ്‌ സങ്കര വംശമാണ്‌ നാഗന്മാർ. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്‌. ജില്ലകൾ നാഗാലാൻഡിൽ താഴെക്കാണുന്ന പതിനൊന്നു ജില്ലകൾ ഉണ്ട്: കൊഹിമ ഫെക് മോക്കോക്ചുങ് വോഖ സുൻഹെബോട്ടോ തുവെൻസാങ് മോൺ ദിമാപൂർ കിഫൈർ ലോങ്ലെങ് പെരെൻ ചരിത്രം നാഗാലാൻഡിന്റെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് നാഗ വർഗ്ഗക്കാരുടെ ആചാരങ്ങളിൽനിന്നും അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ നിന്നുമാണ്. ബർമ്മീസ് ഭാഷയിലെ നാക എന്ന വാക്കിൽ നിന്നുമാണ് ഇവർക്ക് ഈ പേർ ലഭിച്ചത്. മൂക്കു തുളക്കുന്ന മനുഷ്യർ എന്നാണ് നാക എന്ന വാക്കിന്റെ അർഥം. ആസ്സാമിലെയും ബർമ്മയിലേയും വർഗ്ഗക്കാരുമായി നാഗന്മാർക്ക് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്നു. 1816ലെ ബർമ്മൻ അധിനിവേശത്തിനു ശേഷം നാഗന്മാരുടെ പ്രദേശങ്ങൾ ബർമ്മൻ ഭരണത്തിൻ കീഴിലായി. ആസാം നാഗാ കുന്നുകളിൽ അടിച്ചമർത്തലുകളുടെയും പ്രതിഷേധങ്ങളുടെയും കാലഘട്ടമായിരുന്നു ഇത്. 1826ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആസ്സാം കീഴിലാക്കി. പതിയെ നാഗാ കുന്നുകളിലേക്കും അവർ അധികാരം സ്ഥാപിച്ചു. 1892ഓടെ ടുയെൻസാങ് പ്രദേശമൊഴിച്ചുള്ള നാഗാ കുന്നുകൾ എല്ലാം ബ്രിട്ടീഷുകാർ കയ്യടക്കി.ഈ പ്രദേശം അവർ ആസ്സാമിൽ ലയിപ്പിച്ചു. ഈ കാലത്ത് ക്രിസ്ത്യൻ മിഷണറിമാർ നാഗന്മാരെ ക്രിസ്തുമതത്തിൽ ചേർക്കാൻ വളരെ പ്രയത്നിച്ചു.Tezenlo Thong, “‘Thy Kingdom Come’: The Impact of Colonization and Proselytization on Religion among the Nagas,” Journal of Asian and African Studies, no. 45, 6: 595–609 അവലംബം വർഗ്ഗം:നാഗാലാ‌ൻഡ് വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ഹരിയാണ
https://ml.wikipedia.org/wiki/ഹരിയാണ
ഇന്ത്യയുടെ വടക്കുഭാഗത്തുള്ള സംസ്ഥാനമാണ് ഹരിയാണ(ഹിന്ദി:हरियाणा)‌. പഞ്ചാബ്‌, ഹിമാചൽ പ്രദേശ്‌, രാജസ്ഥാൻ, ഉത്തരാഞ്ചൽ, ഉത്തർ പ്രദേശ്‌, ദില്ലി എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഹിന്ദു പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്‌. ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിന്റെ ഉറവിടം ഇവിടെ നിന്നാണെന്നു കരുതപ്പെടുന്നു. കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ്‌ ആണ്‌ ഹരിയാണയുടെ തലസ്ഥാനം. അയൽ സംസ്ഥാനമായ പഞ്ചാബിന്റെയും തലസ്ഥാനം ഇതുതന്നെ. ചരിത്രം ഹാരപ്പൻ സംസ്ക്കാരത്തേക്കാൾ പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ചരിത്രാവിശിഷ്ടങ്ങൾ ഹരിയാണയിലെ കോഹ്റ കോട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ഈ സംസ്ഥാനത്തിലുൾപ്പെട്ട പ്രദേശമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹരിയാണ ഉൾപ്പെട്ട പ്രദേശങ്ങളിൽ പല രാജവംശങ്ങളും അധികാരം സ്ഥാപിച്ചിട്ടുണ്ട്. ഒടുവിൽ ഈ പ്രദേശങ്ങൾ ബ്രിട്ടീഷ് നിയന്ത്രണത്തിലെത്തിച്ചേർന്നു. പഞ്ചാബ് പ്രവിശ്യയിലായിരുന്നു ഏറെക്കാലം ഹരിയാണ. സ്വാതന്ത്രത്തിന്‌ ശേഷവും ഹരിയാണ പഞ്ചാബിന്റെ ഭാഗമായിരുന്നു. 1966-ലാണ്‌ ഹരിയാണ പ്രത്യേക സംസ്ഥാനമായി വേർതിരിച്ചത്. ചണ്ഡീഗഢ് കേന്ദ്രഭരണപ്രദേശമാക്കി ഹരിയാണയുടെയും പഞ്ചാബിന്റെയും തലസ്ഥാനമാക്കുകയും ചെയ്തു. ഒറ്റനോട്ടത്തിൽ നിലവിൽ വന്നത് 1966 നവംബർ 1 തലസ്ഥാനം ചണ്ഡീഗണ്ഡ് ജനസംഖ്യ 2,11,44,564 വിസ്തീർണം 44,212 ച.കി.മീ ജനസാന്ദ്രത(ച.കി.മീറ്ററിന്‌) 478 സ്ത്രീപുരുഷ അനുപാതം 879/1000 തൊഴിൽരഹിത ശതമാനം 60.38 സാക്ഷരതാ ശതമാനം 67.91 പുരുഷ സാക്ഷരതാ ശതമാനം 78.49 സ്ത്രീ സാക്ഷരതാ ശതമാനം 55.73 നിയമസഭാമണ്ഡലങ്ങൾ 90 ലോകസഭാമണ്ഡലങ്ങൾ 10 പ്രധാന നഗരങ്ങൾ അംബാല,പാനിപ്പത്ത്, ഫരീദാബാദ്,ഗൂഡ്ഗാവ്,ഭിവാനി,ഹിസ്ലാർ പ്രധാന ഭാക്ഷകൾ ഹിന്ദി,പഞ്ചാബി വർഗ്ഗം:ഹരിയാണ വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ഹിമാചൽ പ്രദേശ്‌
https://ml.wikipedia.org/wiki/ഹിമാചൽ_പ്രദേശ്‌
ഇംഗ്ലീഷ് വിലാസം കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം https://ml.wikipedia.org/wiki/Himachal_Pradesh ഹിമാചൽ പ്രദേശ്‌ ഇന്ത്യയുടെ വടക്കൻ ഭാഗത്തുള്ള പതിനെട്ടാമത്തെ സംസ്ഥാനമാണ്‌. പടിഞ്ഞാറൻ ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം നിരവധി കൊടുമുടികൾ നിറഞ്ഞതും ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനവും കൂടിയാണ്‌. വടക്കുഭാഗത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക്, പടിഞ്ഞാറ് പഞ്ചാബ്, തെക്കുപടിഞ്ഞാറ് ഹരിയാന, തെക്ക് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയുമായി ഹിമാചൽ പ്രദേശ് അതിർത്തി പങ്കിടുന്നു. കിഴക്കുഭാഗത്ത് ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് സ്വയംഭരണ പ്രദേശവുമായി സംസ്ഥാനത്തിന് അതിർത്തിയുണ്ട്. ഷിംലയാണ്‌ സംസ്ഥാന തലസ്ഥാനം. ഷിംല, കുളു, മനാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. പർവ്വതപ്രദേശങ്ങൾ പ്രബലമായ ഹിമാചൽ പ്രദേശ് ഉൾപ്പെടുന്ന പ്രദേശം ചരിത്രാതീത കാലം മുതൽക്കുതന്നെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മനുഷ്യ കുടിയേറ്റത്തിന്റെ ഒന്നിലധികം തരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രത്തിലുടനീളം ഈ പ്രദേശത്തെ കൂടുതലായും ഭരിച്ചിരുന്നത് പ്രാദേശിക രാജവംശങ്ങളായിരുന്നു. അവയിൽ ചിലത് വലിയ സാമ്രാജ്യങ്ങളുടെ മേധാവിത്വം സ്വീകരിച്ചിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലത്ത് ഹിമാചൽ പ്രദേശ് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ മലയോരമേഖലകളിലുൾപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം, മലയോര പ്രദേശങ്ങളിൽ പലതും ചീഫ് കമ്മീഷണറുടെ കീഴിലുള്ള ഹിമാചൽ പ്രദേശ് പ്രവിശ്യയായി സംഘടിപ്പിക്കപ്പെടുകയും പിന്നീട് ഇത് ഒരു യൂണിയൻ പ്രദേശമായി മാറുകയും ചെയ്തു. 1966-ൽ അയൽപ്രദേശമായ പഞ്ചാബ് സംസ്ഥാനത്തെ മലയോര പ്രദേശങ്ങൾ ഹിമാചലിൽ ലയിപ്പിക്കുകയും അന്തിമമായി 1971-ൽ പൂർണ സംസ്ഥാന പദവി ലഭിക്കുകയും ചെയ്തു. നിവധി ഉറവ വറ്റാത്ത നദികൾ ഒഴുകുന്ന ഹിമാചൽ പ്രദേശ് ഹിമാലയൻ താഴ്‌വരകളിലാകമാനം വ്യാപിച്ച് കിടക്കുന്നു. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 90 ശതമാനും ഗ്രാമപ്രദേശങ്ങളിലാണ് അധിവസിക്കുന്നത്. കൃഷി, ഹോർട്ടികൾച്ചർ, ജലവൈദ്യുതി, വിനോദസഞ്ചാരം എന്നിവയാണ് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നത്. ഏതാണ്ട് സാർവത്രികമായി വൈദ്യുതീകരിക്കപ്പെട്ടിരിക്കുന്ന ഈ മലയോര സംസ്ഥാനത്ത്, 2016 ലെ കണക്കനുസരിച്ച് 99.5 ശതമാനം വീടുകളിലും വൈദ്യുതി ഉണ്ട്. 2016 ൽ സംസ്ഥാനത്തെ ഇന്ത്യയുടെ രണ്ടാമത്തെ തുറന്ന മലിനീകരണ രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു. 2017 ലെ സി‌എം‌എസ് - ഇന്ത്യ അഴിമതി പഠന സർവേ പ്രകാരം ഹിമാചൽ പ്രദേശാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം. ചരിത്രം കോളി, ഹാലി, ഡാഗി, ധൌഗ്രി, ദാസ, ഖാസ, കനൗര, കിരാത്ത് തുടങ്ങിയ ഗോത്രവർഗക്കാർ ചരിത്രാതീത കാലഘട്ടം മുതൽക്കുതന്നെ ഈ പ്രദേശത്ത് അധിവസിച്ചിരുന്നു. ആധുനിക സംസ്ഥാനമായ ഹിമാചൽ പ്രദേശിന്റെ താഴ്‌വരയിൽ സിന്ധുനദീതട നാഗരികതയിൽ നിന്നുള്ളവർ ബി.സി. 2250 നും 1750 നും ഇടയിൽ വളർന്നു പന്തലിച്ചിരുന്നു. ഇന്നത്തെ ഹിമാചൽ പ്രദേശിലെ കുന്നുകളിലേക്ക് ഭോതാസ്, കിരാത്താസ് എന്നിവരെ പിന്തുടർന്ന് കുടിയേറിയവരാണ് കോൾസ് അല്ലെങ്കിൽ മുണ്ടകൾ എന്ന് വിശ്വസിക്കപ്പെടുന്നു. വേദ കാലഘട്ടത്തിൽ ജനപദ എന്നറിയപ്പെട്ടിരുന്ന അനവധി ചെറിയ റിപ്പബ്ലിക്കുകൾ ഇവിടെ നിലനിൽക്കുകയും അവയെ പിന്നീട് ഗുപ്ത സാമ്രാജ്യം കീഴടക്കുകയും ചെയ്തു. ഹർഷവർധന രാജാവിന്റെ ആധിപത്യത്തിൻകീഴിലെ ഒരു ചെറിയ കാലയളവിനുശേഷം, ഈ പ്രദേശം പല രജപുത്ര നാട്ടുരാജ്യങ്ങൾ ഉൾപ്പെടെ പല പ്രാദേശിക ശക്തികൾക്കിടയിലായി വിഭജിക്കപ്പെട്ടു. വലിയ അളവിൽ സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന ഈ നാട്ടു രാജ്യങ്ങൾ ദില്ലി സുൽത്താനേറ്റിന്റെ നിരവധി ആക്രമണങ്ങൾക്കു വിധേയമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹ്മൂദ് ഗസ്നി കാൻഗ്രയെ കീഴടക്കി. തിമൂറും സിക്കന്ദർ ലോധിയും സംസ്ഥാനത്തിന്റെ നിമ്ന്നഭാഗത്തെ കുന്നുകളിലൂടെ സഞ്ചരിച്ച് നിരവധി കോട്ടകൾ പിടിച്ചെടുക്കുകയും നിരവധി യുദ്ധങ്ങൾ നടത്തുകയും ചെയ്തു. നിരവധി മലയോര നാട്ടുരാജ്യങ്ങൾ മുഗൾ ഭരണാധികാരിയെ അംഗീകരിക്കുകയും അവർക്ക് കപ്പം കൊടുക്കുകയും ചെയ്തു. ഗൂർഖ സാമ്രാജ്യം നിരവധി നാട്ടു രാജ്യങ്ങൾ കീഴടക്കിക്കൊണ്ട് 1768 ൽ നേപ്പാളിൽ അധികാരത്തിലെത്തി. അവർ തങ്ങളുടെ സൈനിക ശക്തി ശക്തിപ്പെടുത്തുകയും തങ്ങളുടെ അധീനതയിലുള്ള പ്രദേശം വികസിപ്പിക്കുകയും ചെയ്തു. ക്രമേണ നേപ്പാൾ രാജ്യം സിർമോറിനെയും ഷിംലയെയും കീഴടക്കി. അമർ സിംഗ് താപ്പയുടെ നേതൃത്വത്തിൽ നേപ്പാളി സൈന്യം കാൻഗ്രയെ ഉപരോധിച്ചു. 1806 ൽ നിരവധി പ്രവിശ്യാ മേധാവികളുടെ സഹായത്തോടെ കാൻഗ്രയുടെ ഭരണാധികാരിയായ സൻസാർ ചന്ദ് കറ്റോച്ചിനെ പരാജയപ്പെടുത്താൻ അവർക്ക് സാധിച്ചു. എന്നിരുന്നാലും, 1809 ൽ മഹാരാജ രഞ്ജിത് സിങ്ങിന്റെ കീഴിലായിരുന്ന കാംഗ്ര കോട്ട പിടിച്ചെടുക്കാൻ നേപ്പാളി സൈന്യത്തിന് കഴിഞ്ഞില്ല. തോൽവിക്ക് ശേഷം അവർ സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തേക്ക് വ്യാപിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. എന്നിരുന്നാലും, ആദ്യ ആംഗ്ലോ-സിഖ് യുദ്ധത്തിൽ 1846 ലെ സംവാട്ടിലെ ലാഹോർ ദർബാറിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സിബ നാട്ടു രാജ്യത്തെ ഭരണാധികാരിയായിരുന്ന രാജാ റാം സിംഗ് സിബ കോട്ട പിടിച്ചെടുത്തു. താരായ് ബെൽറ്റിനോടുചേർന്ന് നേപ്പാളി സൈന്യം ബ്രിട്ടീഷുകാരുമായി നേരിട്ട് കലഹത്തിലേർപ്പെട്ടതിനുശേഷം ബ്രിട്ടീഷുകാർ സത്‌ലജ് പ്രവിശ്യകളിൽ നിന്ന് അവരെ പുറത്താക്കി. ബ്രിട്ടീഷുകാർ ക്രമേണ ഈ മേഖലയിലെ പരമോന്നത ശക്തിയായി ഉയർന്നു. ബ്രിട്ടീഷുകാർക്കെതിരായ നിരവധി അന്യായങ്ങളിൽനിന്ന് ആവർഭവിച്ച 1857 ലെ കലാപത്തിൽ അല്ലെങ്കിൽ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധത്തിൽ, മലയോര സംസ്ഥാനങ്ങളിലെ ജനങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരെപ്പോലെ രാഷ്ട്രീയമായി സജീവമായിരുന്നില്ല. ബുഷഹർ ഒഴികെ, ഈ പ്രദേശത്തെ ഭരണാധികാരികൾ ഏറെക്കുറെ നിഷ്‌ക്രിയരായി തുടർന്നു. ചമ്പ, ബിലാസ്പൂർ, ഭാഗൽ, ധാമി എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഉൾപ്പെടെ ചിലർ ലഹളയുടെ സമയത്ത് ബ്രിട്ടീഷ് സർക്കാരിനു സഹായം നൽകിയിരുന്നു. 1858 ലെ വിക്ടോറിയ രാജ്ഞിയുടെ വിളംബരത്തിനുശേഷം ഇന്ത്യയിലെ ബ്രിട്ടീഷ് പ്രദേശങ്ങൾ ബ്രിട്ടീഷ് കിരീടത്തിന് കീഴിലായി. ചമ്പ, മാണ്ഡി, ബിലാസ്പൂർ എന്നീ പ്രദേശങ്ങൾ ബ്രിട്ടീഷ് ഭരണകാലത്ത് പല മേഖലകളിലും മികച്ച പുരോഗതി കൈവരിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത്, മലയോര സംസ്ഥാനങ്ങളിലെ മിക്കവാറും ഭരണാധികാരികൾ ബ്രിട്ടീഷ് കിരീടത്തോട് വിശ്വസ്തത പുലർത്തുകയും ബ്രിട്ടീഷുകാരുടെ യുദ്ധശ്രമങ്ങൾക്ക് കാര്യമായ സംഭാവനകൾ നൽകുകയും ചെയ്തു. കാംഗ്ര, ജസ്വാൻ, ദത്തർപൂർ, ഗുലർ, രാജ്ഗഡ്, നൂർപൂർ, ചമ്പ, സുകേത്, മാണ്ഡി, ബിലാസ്പൂർ എന്നീ നാട്ടുരാജ്യങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. സ്വാതന്ത്ര്യാനന്തരം, ഫ്യൂഡൽ പ്രഭുക്കന്മാരും സിൽദാറുകളും ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഹിമാലയത്തിലെ 28 ചെറുകിട നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന്റെ ഫലമായി 1948 ഏപ്രിൽ 15 ന് ചീഫ് കമ്മീഷണറുടെ കീഴിൽ പ്രവിശ്യ ഹിമാചൽ പ്രദേശ് പ്രവിശ്യ സംഘടിപ്പിക്കപ്പെട്ടു. ഭൂമിശാസ്ത്രവു കാലാവസ്ഥയും പടിഞ്ഞാറൻ ഹിമാലയത്തിലാണ് ഹിമാചൽ സ്ഥിതിചെയ്യുന്നത്. 55,673 ചതുരശ്ര കിലോമീറ്റർ (21,495 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഇത് ഒരു പർവതപ്രദേശമാണ്. സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ധൌലാധർ നിരയുടെ താഴ്‌വരയിലാണ് സ്ഥിതിചെയ്യുന്നത്. 6,816 മീറ്റർ ഉയരമുള്ള റിയോ പർഗിൽ ആണ് ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള പർവതശിഖരം. ഹിമാചൽ പ്രദേശിലെ ഡ്രെയിനേജ് സംവിധാനം നദികളും ഹിമാനികളും കൂടിച്ചേർന്നതാണ്. പർവത ശൃംഖലകളെ മുഴുവൻ ഹിമാലയൻ നദികൾ മുറിച്ചുകടന്നുപോകുന്നു. സിന്ധു, ഗംഗാ തടങ്ങളെയാകെ ഹിമാചൽ പ്രദേശിലെ നദികളാണ് ജലസമ്പന്നമാക്കുന്നത്. ചന്ദ്ര ഭാഗാ അല്ലെങ്കിൽ ചെനാബ്, രാവി, ബിയാസ്, സത്‌ലജ്, യമുന എന്നിവയാണ് ഈ പ്രദേശത്തെ നദീതട സംവിധാനങ്ങൾ. ഈ നദികൾ ഉറവ വറ്റാത്തതും മഞ്ഞുവീഴ്ചയും മഴയും മൂലം വർഷംമുഴുവൻ ജലലഭ്യതയുള്ളതുമാണ്. പ്രകൃതിദത്ത സസ്യങ്ങളുടെ വിപുലമായ ഒരു ആവരണത്താൽ അവ സംരക്ഷിക്കപ്പെടുന്നു. ഉയരത്തിലെ തീവ്രമായ വ്യതിയാനം കാരണമായി ഹിമാചൽ പ്രദേശിലെ കാലാവസ്ഥയിൽ കാര്യമായ വ്യതിയാനം സംഭവിക്കുന്നു. സംസ്കാരം സംസ്ഥാനത്തിൻറെ ദുർഘടമായ ഭൂപ്രകൃതി കാരണം, ബാഹ്യ ആചാരങ്ങളാൽ സ്പർശിക്കപ്പെടാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശ്. ശ്രദ്ധേയമായ സാമ്പത്തിക, സാമൂഹിക പുരോഗതിക്കൊപ്പം, സംസ്ഥാനം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ ഹിമാചൽ പ്രദേശും ഒരു ബഹുഭാഷാ സംസ്ഥാനമാണ്. ഹിമാചലി ഭാഷകൾ എന്നും അറിയപ്പെടുന്ന വെസ്റ്റേൺ പഹാരി (മണ്ടിയാലി, കാംഗ്രി, ചംബ്യാലി, ഡോഗ്രി, കുൽവി, കിനൗരി) ഭാഷകൾ സംസ്ഥാനത്ത് വ്യാപകമായി സംസാരിക്കപ്പെടുന്നു. കാംഗ്രി, മാണ്ഡ്യാലി, കുൽവി, ചംബേലി, ഭർമൗരി, കിന്നൗരി എന്നിവയാണ് സാധാരണയായി സംസാരിക്കുന്ന ചില പഹാഡി ഭാഷാഭേദങ്ങൾ. ഹിമാചൽ പ്രദേശിലെ പ്രധാന ജാതി വിഭാഗങ്ങൾ രജപുത്രർ, ബ്രാഹ്മണർ, കാനറ്റുകൾ, കുലിന്ദകൾ, ഗിർഥുകൾ, റാവുമാർ, രതികൾ, താക്കൂർമാർ, കോലിസുകൾ, ഹോളിസുകൾ, ചാമർ, ഡ്രെയിനുകൾ, റെഹറുകൾ, ചനാലുകൾ, ലോഹറുകൾ, ബാരിസ്, ജുലാഹസ്, ധാഖികൾ, ടൂരികൾ, ബട്‌വാളുകൾ എന്നിവരാണ്. ഹിമാചൽ പ്രദേശ് കരകൗശല വസ്തുക്കൾക്ക് പേരുകേട്ടതാണ്. വിദ്യാഭ്യാസം കണ്ണി=https://en.wikipedia.org/wiki/File:Indira_Gandhi_Medical_College_and_Hospital_at_Shimla.jpg|ലഘുചിത്രം|ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ. സ്വാതന്ത്ര്യസമയത്ത്, വെറും 8 ശതമാനം മാത്ര സാക്ഷരത ഉണ്ടായിരുന്ന ഹിമാചൽ പ്രദേശ് അക്കാലത്ത് രാജ്യത്തെ ഏറ്റവും താഴ്ന്ന സാക്ഷരതയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു. 2011 ആയപ്പോഴേക്കും സാക്ഷരതാ നിരക്ക് 82.8 ശതമാനം ആയി ഉയർന്ന് രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനങ്ങളിലൊന്നായി ഹിമാചൽ മാറി. നിലവിൽ സംസ്ഥാനത്ത് പതിനായിരത്തിലധികം പ്രൈമറി സ്കൂളുകളും 1,000 സെക്കൻഡറി സ്കൂളുകളും 1,300 ലധികം ഹൈസ്കൂളുകളും ഉണ്ട്. പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റിക്കൊണ്ട്, സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം പ്രാപ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഹിമാചൽ മാറി. രാജ്യത്തെ വിദ്യാഭ്യാസ തലങ്ങളിലെ രാജ്യവ്യാപകമായ ലിംഗ പക്ഷപാതത്തിന് ഒരു അപവാദമാണ് ഈ സംസ്ഥാനം.De, Anuradha & Khera, Reetika & Samson, Meera & Shiva Kumar, A. K., 2011. "Probe Revisited: A Report on Elementary Education in India", OUP Catalogue, Oxford University Press, number 9780198071570. സംസ്ഥാനത്തെ സ്ത്രീ സാക്ഷരതാ നിരക്ക് ഏകദേശം 76% ആണ്.Government of India. Census of India (2011) കൂടാതെ, പെൺകുട്ടികളുടെ വിദ്യാലയ പ്രവേശനവും പങ്കാളിത്ത നിരക്കും പ്രാഥമിക തലത്തിൽ ഏതാണ്ട് സാർവത്രികമാണ്. ഉന്നതതല വിദ്യാഭ്യാസം ലിംഗാധിഷ്ഠിത അസമത്വത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിൽപ്പോളും, ഈ വിടവ് നികത്തുന്നതിൽ ഹിമാചൽ പ്രദേശ് ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണ്. ഹമീർപൂർ ജില്ല പ്രത്യേകിച്ചും എല്ലാ അളവുകോലുകളിലും ഉയർന്ന സാക്ഷരതാ നിരക്ക് കൊണ്ട് വേറിട്ടുനിൽക്കുന്നു. അവലംബം വർഗ്ഗം:ഹിമാചൽ പ്രദേശ് വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ഹിമാചൽ പ്രദേശ്
https://ml.wikipedia.org/wiki/ഹിമാചൽ_പ്രദേശ്
തിരിച്ചുവിടുക ഹിമാചൽ പ്രദേശ്‌
ഡിസംബർ 12
https://ml.wikipedia.org/wiki/ഡിസംബർ_12
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 12 വർഷത്തിലെ 346 (അധിവർഷത്തിൽ 347)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 1851 - ഇന്ത്യയിൽ ആദ്യത്തെ തീവണ്ടിയുടെ യാത്ര 1862 - അമേരിക്കൻ ആഭ്യന്തരയുദ്ധം: യുഎസ്എസ് കൈറോ യാസൂ നദിയിൽ മുങ്ങി, 1897 - ബ്രസീലിലെ ആദ്യ ആസൂത്രിത നഗരമായ ബെലോ ഹൊറിസോണ്ടെ സ്ഥാപിക്കപ്പെട്ടു. 1911 - ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ൿ മാറ്റി. 1941 - രണ്ടാം ലോക മഹായുദ്ധം, ബ്രിട്ടൻ ബൾഗേറിയയുമായി യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യ ജപ്പാനുമായി യുദ്ധം പ്രഖ്യാപിച്ചു. ഹംഗറിയും ബൾഗേറിയയും അമേരിക്കയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. 1963 - കെനിയ ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം നേടി. 1990 - അന്റാർട്ടിക്കയിലേക്ക് പര്യവേക്ഷണ സംഘത്തെ അയ്കുന്ന 37ആം രാഷ്ട്രമായി പാകിസ്താൻ സ്ഥാനം പിടിച്ചു 1991 - റഷ്യൻ ഫെഡറേഷൻ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടി. 2012 - വടക്കൻ കൊറിയ വിജയകരമായി ആദ്യ ഉപഗ്രഹമായ ക്വാങ്മിയോങ്സോങ്-3 യൂണിറ്റ് 2 ഒരു അൺഹ-3 കാരിയർ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു, 2017 - അലബാമയിലെ 2017 അമേരിക്കൻ സെനറ്റിലെ പ്രത്യേക തിരഞ്ഞെടുപ്പിൽ ഡഗ് ജോൺസ് വിജയിക്കുകയും 1992 മുതൽ അലബാമയിൽ സെനറ്റ് സീറ്റ് സ്വന്തമാക്കുകയും ചെയ്തു. ജന്മദിനങ്ങൾ 1915 - ഫ്രാങ്ക് സിനാട്ര, അമേരിക്കൻ ഗായകനും നടനും (മ. 1998) 1950 - രജനികാന്ത്, തമിഴ്‌ ചലച്ചിത്ര നടൻ. 1981 - യുവരാജ്‌ സിംഗ്‌, ഇന്ത്യൻ ക്രിക്കറ്റ് താരം. 1975. മണിക്കുട്ടൻ കെ കോടോത്ത് ചരമവാർഷികങ്ങൾ 1999 - ജോസഫ് ഹെല്ലെർ, അമേരിക്കൻ എഴുത്തുകാരൻ (ജ. 1923) മറ്റുപ്രത്യേകതകൾ കെനിയയിൽ സ്വാതന്ത്ര്യദിനം. വർഗ്ഗം:ഡിസംബർ 12
ഡിസംബർ 13
https://ml.wikipedia.org/wiki/ഡിസംബർ_13
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 13 വർഷത്തിലെ 347 (അധിവർഷത്തിൽ 348)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 1545 - ട്രന്റ്‌ സൂന്നഹദോസ്‌ ആരംഭിച്ചു. 1938 - ഹോളോകോസ്റ്റ്: ജർമ്മനിയിലെ ഹാംബർഗിലെ ബെർഗെർഡോർഫ് ജില്ലയിൽ ന്യൂയെൻഗാം കോൺസൺട്രേഷൻ ക്യാമ്പുകൾ തുറന്നു. 1974 - കോമൺവെൽത്ത് ഓഫ് നേഷൻസിൽ മാൾട്ട ഒരു റിപ്പബ്ലിക്കായി മാറി. 1996 - കോഫി അന്നാൻ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. 2001 -ഇന്ത്യൻ പാർലമെന്റിന്റെ സൻസദ് ഭവൻ ഭീകരർ ആക്രമിക്കയും ഭീകരർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും ചെയ്തു 2003 - സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാഖി പ്രസിഡന്റ്‌ സദ്ദാം ഹുസൈനെ തികൃത്തിലെ ഒളിത്താവളത്തിൽനിന്നും പിടികൂടി. 1959 – ആർച്ച് ബിഷപ്പ് 'മക്കാരിയോസ്-III സൈപ്രസ് രാജ്യത്തിൻറെ ആദ്യ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റു . 1962 – നാസ റിലേ-1 വിക്ഷേപിച്ചു (The first active repeater communications satellite in orbit). 2002 – യുറോപ്യൻ യൂണിയനിൽ 10 സ്വതന്ത്ര രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ ധാരണയായി (സൈപ്രസ്, ചെക്ക്‌ റിപ്പബ്ലിക്, അസ്ടോണിയ, ഹംഗറി, ലാത്‌വിയ, ലിത്വാനിയ, മാൾട, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ എന്നിവയാണ് അവ) 2011 - ഒരു കൊലപാതകം-ആത്മഹത്യ ആക്രമണം- ബെൽജിയത്തിലെ ലീജ്-ലെ ആത്മഹത്യ- ക്രിസ്മസ് മാർക്കറ്റിൽ ആറ് പേർ കൊല്ലപ്പെടുകയും 125 പേർക്ക് മുറിവേൽക്കുകയും ചെയ്തു. 2014 – കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും പെട്ട് ഇന്തോനേഷ്യയിലെ ജാവയിൽ 56 പേർ മരണപ്പെട്ടു. ജന്മദിനങ്ങൾ 1979 -നിധീഷ് വാരിയർ  ചരമവാർഷികങ്ങൾ 1466 - ഡോണറ്റെലോ, പ്രശസ്ത ഇറ്റാലിയൻ നവോത്ഥാനകാല ചിത്രകാരനും ശില്പിയും. മറ്റുപ്രത്യേകതകൾ വർഗ്ഗം:ഡിസംബർ 13
നാഗാലാൻഡ്‌
https://ml.wikipedia.org/wiki/നാഗാലാൻഡ്‌
തിരിച്ചുവിടുക നാഗാലാ‌ൻഡ്
എസ്. രാധാകൃഷ്ണൻ
https://ml.wikipedia.org/wiki/എസ്._രാധാകൃഷ്ണൻ
ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ (തെലുഗു:సర్వేపల్లి రాధాకృష్ణ, തമിഴ്:சர்வேபள்ளி ராதாகிருஷ்ணன்) (സെപ്റ്റംബർ 5, 1888 - ഏപ്രിൽ 17, 1975). ഭാരതീയ തത്ത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയിൽ അപൂർവ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ്‌ അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദർശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങൾതന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന്‌ നിദർശനമാണ്‌. വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു. എല്ലാ നേട്ടങ്ങളും സംഭാവനകളും നൽകിയിട്ടും, രാധാകൃഷ്ണൻ ജീവിതത്തിലുടനീളം അധ്യാപകനായി തുടർന്നു. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയുടെ സ്മരണയെ മാനിക്കുന്നതിനും നമ്മുടെ ജീവിതത്തിൽ അധ്യാപകരുടെ പ്രാധാന്യത്തെ അനുസ്മരിക്കുന്നതിനുമാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്. 1954-ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി ലഭിച്ചു. ബ്രിട്ടനിൽ നിന്നും നൈറ്റ് ബാച്ചിലർ എന്ന സ്ഥാനം ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സർ പദവി രാധാകൃഷ്ണൻ തിരിച്ചേൽപ്പിച്ചു. ഭാരതത്തിന്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി, ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. Biography മദ്രാസിന്(ഇപ്പോൾചെന്നൈ) 64 mph വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് രാധാകൃഷ്ണൻ മാതൃഭാഷ. സർവേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ആറു മക്കളായിരുന്നു ഈ ദമ്പതികൾക്കുണ്ടായിരുന്നത്. ഒരു പെൺകുട്ടിയും അഞ്ച് ആൺകുട്ടികളും.എസ്.രാധാകൃഷ്ണൻ ഹിസ് ലൈഫ് ആന്റ് വർക്സ് - മമതാ ആനന്ദ് ലൈഫ് ഓഫ് രാധാകൃഷ്ണൻ - പുറം 2-3 തിരുത്തണി, തിരുവള്ളൂർ‍, തിരുപ്പതി എന്നിവിടങ്ങളിലായി ബാല്യകാലം ചെലവഴിച്ചു. ഒരു ജമീന്ദാരുടെ കാര്യസ്ഥനായിരുന്നു വീരസ്വാമി. തിരുത്താണിയിലുള്ള പ്രൈമറി ബോർഡ് വിദ്യാലയത്തിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബപശ്ചാത്തലം എങ്കിലും പഠനത്തിൽ സമർത്ഥനായിരുന്നതിനാൽ ലഭിച്ച സ്കോളർഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി .എസ്.രാധാകൃഷ്ണൻ ഹിസ് ലൈഫ് ആന്റ് വർക്സ് - മമതാ ആനന്ദ് ലൈഫ് ഓഫ് രാധാകൃഷ്ണൻ - പുറം 2 1896 ൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെർമാൻസ്ബർഗ് ഇവാഞ്ചലിക്കൽ ലൂഥർ മിഷൻ സ്കൂളിൽ ചേർന്നു. ഉപരിപഠനത്തിനായി വെല്ലൂർ വൂർസ് കോളേജിൽ ചേർന്നുവെങ്കിലും പിന്നീട് അവിടെ നിന്നും മദ്രാസ് ക്രിസ്ത്യൻ കോളേജിലേക്കു മാറി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിലോസഫി ഐഛികവിഷയമായെടുത്ത് ബി.എ ജയിച്ചു. ബിരുദാനന്തരബിരുദത്തിനു അതേ വിഷയം തന്നെയാണ് തിരഞ്ഞെടുത്തത്. മദ്രാസ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഉയർന്ന മാർക്കുകൾ ഉണ്ടായിരുന്നിട്ടും ഓക്സ്ഫഡ് സർവ്വകലാശാലയിൽ പഠിക്കുവാനുള്ള തന്റെ ആഗ്രഹം കുടുംബത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ബലികഴിക്കുകയായിരുന്നു. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവൻ ബാദ്ധ്യതയും രാധാകൃഷ്ണന്റെ ചുമലിലായിരുന്നു.എസ്.രാധാകൃഷ്ണൻ ഹിസ് ലൈഫ് ആന്റ് വർക്സ് - മമതാ ആനന്ദ് ലൈഫ് ഓഫ് രാധാകൃഷ്ണൻ - പുറം 8-9 രാധാകൃഷ്ണൻ തന്റെ പതിനാറാമത്തെ വയസ്സിൽ അകന്ന ബന്ധുകൂടിയായ ശിവകാമു എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. അഞ്ചു പെൺകുട്ടികളും, ഒരാൺകുട്ടിയുമുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. 1956 ൽ രാധാകൃഷ്ണന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ ഏക മകൻ സർവേപ്പള്ളി ഗോപാൽ അറിയപ്പെടുന്നൊരു ചരിത്രകാരൻ കൂടിയാണ്. by lucifer antony ഔദ്യോഗിക ജീവിതം 1909 ൽ രാധാകൃഷ്ണൻ മദ്രാസ് പ്രസിഡൻസി കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1918 മൈസൂർ സർവ്വകലാശാലയിൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി. ഈ സമയത്ത് ആനുകാലികങ്ങളിലും, പത്രമാസികകളിലും രാധാകൃഷ്ണൻ ധാരാളമായി എഴുതുമായിരുന്നു. ദ ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോർ എന്ന ആദ്യത്തെ പുസ്തകം പൂ‍ർത്തീകരിക്കുന്നത് ഈ കാലയളവിലാണ്. തന്റെ രണ്ടാമത്തെ പുസ്തകമായ ദ റീൻ ഓഫ് റിലീജിയൻ ഇൻ കണ്ടംപററി ഫിലോസഫി പൂർത്തിയാക്കുന്നത് 1920 ലാണ്. 1921 ൽ കൽക്കട്ടാ സർവ്വകലാശാലയിൽ ഫിലോസഫി പ്രൊഫസറായി ചേർന്നു. ഹാർവാർഡ് സർവ്വകലാശാലയിൽ വെച്ചു നടന്ന ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് ഫിലോസഫി സമ്മേളനത്തിൽ കൽക്കട്ട സർവ്വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു. തത്ത്വശാസ്ത്രലോകത്തേക്ക് 1921-ൽ കൽക്കട്ട യൂണിവേഴ്സിറ്റിയിലെ സുപ്രാധാന തത്ത്വശാസ്ത്ര വിഭാഗത്തിൽ നിയമനം ലഭിച്ചതോടെ ചിന്തകൻ എന്ന നിലയിലുള്ള രാധാകൃഷ്ണന്റെ ജീവിതം പരിപോഷിതമായി. 1926 ജൂണിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിലുള്ള സർവ്വകലാശാലകളുടെ രാജ്യാന്തര സമ്മേളനത്തിൽ കൽക്കട്ട യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു. അതേ വർഷം സെപ്റ്റംബറിൽ ഹവാർഡ് സർവ്വകലാശാലയിൽ നടന്ന ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാനും രാധാകൃഷ്ണനു ക്ഷണം ലഭിച്ചു. 1929-ൽ ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജിൽ നിയമനം ലഭിച്ചു. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠനങ്ങളവതരിപ്പിക്കാൻ ഈ നിയമനം സഹായകമായി. താരതമ്യ മതപഠനത്തെക്കുറിച്ച് ഓക്സ്ഫഡിൽ അദ്ദേഹം സ്ഥിരമായി പ്രഭാഷണങ്ങൾ നടത്തി. 1931-ൽ ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തിന് നൈറ്റ് ബഹുമതി നൽകി. അതോടെ സർ സർവേപ്പള്ളി രാധാകൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങി. പാശ്ചാത്യ തത്ത്വശാസ്ത്രജ്ഞരിൽ ദൈവശാസ്ത്രത്തിന്റെ സ്വാധീനം അധികമാണെന്നായിരുന്നു രാധാകൃഷ്ണന്റെ ശ്രദ്ധേയമായ വാദം. ഈ സ്വാധീനം അവരെ പക്ഷപാതികളാക്കിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതീയ ദർശനങ്ങൾ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളിൽ ചൂണ്ടിക്കാണിച്ചു. വാസ്തവത്തിൽ ഭാരതീയ ദർശനങ്ങളെപ്പറ്റി പാശ്ചാത്യർ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്. ഇന്ത്യയുടെ നേതൃത്വത്തിൽ 1952 ൽ സർവേപള്ളി രാധാകൃഷ്ണൻ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയവും അന്തർദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇതാദ്യമായായിരുന്നു. 13 മെയ് 1962 ൽ രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു. ലോക തത്ത്വശാസ്ത്രശാഖക്ക് ലഭിച്ച് അംഗീകാരം എന്നാണ് ബെർട്രാൻഡ് റസ്സൽ രാധാകൃഷ്ണനു ലഭിച്ച ഈ രാഷ്ട്രപതി പദവിയെ വിശേഷിപ്പിച്ചത്. അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനത്തെ അലങ്കരിച്ചു. ഒരു അടിയന്തരാവസ്ഥയിൽ ഒപ്പു വെക്കുന്ന ആദ്യത്തെ രാഷ്ട്രപതി കൂടിയായി രാധാകൃഷ്ണൻ. 1962 കാലത്തിലെ ചൈനീസ് അധിനിവേശ സമയത്തായിരുന്നു ഇത്. പ്രത്യേകതകൾ ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്നു. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി. ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി. തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.(1962) ആന്ധ്രാ- ബനാറസ് സർവ്വകലാശാലകളിൽ വൈസ് ചാൻസലറായിരിക്കുകയും ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിക്കുയും ചെയ്തിരുന്ന രാഷ്ട്രപതി. യുണസ്കോയിൽ ഇന്ത്യയുടെ പ്രതിനിധി, സോവിയറ്റുയൂണിയനിൽ ഇന്ത്യയുടെ അമ്പാസഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഫിലോസഫി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.രണ്ടാമത്തെ രചനകൾ ഇന്ത്യൻ ഫിലോസഫി (1923) വോള്യം-1 738 താളുകൾ. വോള്യം 2, 807 താളുകൾ. - ഓക്സഫഡ് സർവ്വകലാശാല പ്രസ്സ് പുറത്തേക്കുള്ള കണ്ണികൾ "ദ ലെജൻഡ് ഓഫ് സർവേപള്ളി രാധാകൃഷ്ണൻ" "ഡോക്ടർ.സർവേപള്ളി രാധാകൃഷ്ണൻ- ദ ഫിലോസഫർ പ്രസിഡന്റ്", പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ, ഭാരത സർക്കാർ "സർവേപള്ളി രാധാകൃഷ്ണൻ ഇന്റർനെറ്റ് എൻസൈക്ലോപീഡിയ ഓഫ് ഫിലോസഫി സൗത്ത് ഏഷ്യൻ അമേരിക്കൻ ഡിജിറ്റൽ ആർക്കൈവ് - രാധാകൃഷ്ണന്റെ രചനകൾ അവലംബം വർഗ്ഗം:1888-ൽ ജനിച്ചവർ വർഗ്ഗം: 1975-ൽ മരിച്ചവർ വർഗ്ഗം:സെപ്റ്റംബർ 5-ന് ജനിച്ചവർ വർഗ്ഗം:ഏപ്രിൽ 17-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയുടെ രാഷ്ട്രപതിമാർ വർഗ്ഗം:ഇന്ത്യയുടെ ഉപരാഷ്ട്രപതിമാർ വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഒന്നാം ലോക്‌സഭയിലെ അംഗങ്ങൾ വർഗ്ഗം:ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ വർഗ്ഗം:ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്‌ദ്ധർ വർഗ്ഗം:സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയവർ വർഗ്ഗം:മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ
കെ.ജെ. യേശുദാസ്
https://ml.wikipedia.org/wiki/കെ.ജെ._യേശുദാസ്
പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമാണ് കെ.ജെ. യേശുദാസ്‌ എന്ന കാട്ടാശേരി ജോസഫ് യേശുദാസ്. മലയാള സംഗീത ലോകത്തെ ഗാനഗന്ധർവ്വനാണ് കെ. ജെ. യേശുദാസ്.അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്‌. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്. ജീവിത രേഖ ബാല്യ കാലം, ആദ്യ പാഠങ്ങൾ 1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിലെ ഒരു റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്തവനുമായിരുന്നു യേശുദാസ്. പുഷ്പ എന്ന ജ്യേഷ്ഠത്തിയും ആന്റപ്പൻ, ബാബു, മണി, ജസ്റ്റിൻ എന്നീ അനുജന്മാരും ജയമ്മ എന്ന അനുജത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ പുഷ്പയും ബാബുവും ബാല്യകാലത്തിലേ പനി വന്ന് മരിച്ചുപോയി. ഏറ്റവും ഇളയ സഹോദരനായിരുന്ന ജസ്റ്റിൻ 2020 ഫെബ്രുവരിയിൽ കൊച്ചിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താൻ അനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീതവാസന പരിപോഷിപ്പിക്കാൻ അഗസ്റ്റിൻ ജോസഫ് വളരെയധികം അധ്വാനം ചെയ്തു. അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ കൊച്ചു ദാസപ്പനെയും പിതാവിനെപ്പോലെ ഭാഗവതർ എന്നു വിശേഷിപ്പിച്ചു തുടങ്ങി. ദാസപ്പൻ ഭാഗവതർ എന്നും കാട്ടാശേരി കൊച്ചുഭാഗവതർ എന്നും ആളുകൾ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി. ജയചന്ദ്രൻ. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.http://paadheyam.com/masika/%E0%B4%95%E0%B5%86-%E0%B4%9C%E0%B5%86-%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C.html 1945 ജൂണിൽ ഫോർട്ട് കൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നുകൊണ്ടാണ് യേശുദാസ് വിദ്യാഭ്യാസം ആരംഭിച്ചത്. സ്കൂൾ പാഠപുസ്തകത്തിലെ കവിതകൾ ആലപിച്ചും മറ്റും വളരെ പെട്ടെന്നുതന്നെ അദ്ദേഹം കൂട്ടുകാർക്കിടയിൽ പേരെടുത്തു. എന്നാൽ, അധികമായ വികൃതിയെത്തുടർന്ന് അദ്ദേഹത്തെ ബ്രിട്ടോ സ്കൂളിൽ നിന്ന് പുറത്താക്കി. തുടർന്ന്, പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ചേർന്ന അദ്ദേഹം തുടർന്നുള്ള സ്‌കൂൾവിദ്യാഭ്യാസം അവിടെയാണ് പൂർത്തിയാക്കിയത്. 1958 മാർച്ചിൽ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കിട്ടിയ ഗ്രേസ് മാർക്കിന്റെ ബലത്തിൽ അദ്ദേഹം എസ്.എസ്.എൽ.സി. പാസായി. ആദ്യ ഗാനം സംഗീത പഠനം കഴിഞ്ഞയുടൻ 'നല്ല തങ്ക' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചു കൊണ്ടേയിരുന്നു. 1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്‌) യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടു കണ്ടത്‌ യേശുദാസിന്റെ സ്വര പ്രപഞ്ചമാണ്‌. സംഗീതം നൽകിയ ഗാനങ്ങൾ ഗാനം സിനിമ-ആൽബം താരാപഥങ്ങളെ താളപ്പിഴ തെണ്ടി തേങ്ങി അലയും താളപ്പിഴ താജ്മഹൽ നിർമ്മിച്ച രാജശില്പി അഴകുള്ള സെലീനപുഷ്പഗന്ധി സ്വപ്നഗന്ധി അഴകുള്ള സെലീനമരാളികേ മരാളികേ. അഴകുള്ള സെലീന ഇവിടത്തെ ചേച്ചിക്ക്. അഴകുള്ള സെലീന ഡാർലിങ് അഴകുള്ള സെലീന സ്നേഹത്തിൻ ഇടയനാം അഴകുള്ള സെലീന കാള മേഘതൊപ്പി വച്ച അഴകുള്ള സെലീന ഗാഗുൽത്ത മലകളെ ജീസസ് ആശ്ചര്യചൂഢാമണി. തീക്കനൽ പൊന്മുകിലൊരു. തീക്കനൽ ചന്ദ്രമൌലി ചതുർ. തീക്കനൽ റസുലേ നിൻ.. സഞ്ചാരിഅനുരാഗവല്ലരി.. തീക്കനൽ കർപൂര ദീപം തെളിഞ്ഞു സഞ്ചാരി ഇവിടേ മനുഷ്യനെന്തുവില സഞ്ചാരി ശ്യാമധരണിയിൽ. തീക്കനൽ ഒടുവിൽ നീയും താറാവ് തക്കിട മുണ്ടൻ താറാവേ താറാവ് ഇവനൊരു സന്ന്യാസി. പൂച്ചസന്ന്യാസി ഞാൻ പെൺ കൊടിമാരുടെ പൂച്ചസന്ന്യാസികാളിക്ക് ഭരണിനാളിൽ മാളികപണിയുന്നവർ അമ്പിളിപ്പുമാലയിൽ. മാളികപണിയുന്നവർ ഹൃദയസരോവരമുണർന്നു മൗനരാഗം ഗാനമേ ഉണരു മൗനരാഗം എന്നിൽ നിറയുന്ന ദുഃഖം കനക ചിലങ്ക കിലുങ്ങി കിലുങ്ങി (1965) തേടും മനസ്സിലോ കനക ചിലങ്ക കിലുങ്ങി കിലുങ്ങി (1965) താരാപഥങ്ങളേ ഉദയം കിഴക്കുതന്നെ (1978) മതമിളകിത്തുള്ളും ഉദയം കിഴക്കുതന്നെ (1978) ഗംഗയാറുപിറക്കുന്നു ശബരിമലയിൽ. ആൽബം - അയ്യപ്പഗാനങ്ങൾ - HMV മനസ്സിന്നുള്ളിൽ .. ആൽബം - അയ്യപ്പഗാനങ്ങൾ - HMV ഒരേ ഒരു ലക്ഷ്യംശബരിമാമല ആൽബം - അയ്യപ്പഗാനങ്ങൾ - HMV പമ്പയാറിൻ പൊൻപുളിനത്തിൽ ആൽബം - അയ്യപ്പഗാനങ്ങൾ - HMV സുപ്രഭാതം പൊട്ടിവിടർന്നു. ആൽബം - അയ്യപ്പഗാനങ്ങൾ - HMV ശങ്കരനചലം കൈലാസം ആൽബം - അയ്യപ്പഗാനങ്ങൾ - HMV ഹിമശീത പ്മ്പയിൽ. ആൽബം - അയ്യപ്പഗാനങ്ങൾ - തരംഗിണി ഗുരുസ്വാമി. ആൽബം-- അയ്യപ്പഗാനങ്ങൾ - തരംഗിണി ഇക്കാട്ടിൽ പുലിയുണ്ട്. ആൽബം- അയ്യപ്പഗാനങ്ങൾ - തരംഗിണി കുടുംബ ജീവിതം മുല്ലവീട്ടിൽ എബ്രഹാമിന്റെയും അമ്മിണിയുടെയും മകളായ പ്രഭയെ 1970 ഫെബ്രുവരി ഒന്നിന് കൊച്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് യേശുദാസ് വിവാഹം കഴിച്ചു. പ്രഭയും സംഗീതജ്ഞയായിരുന്നു.പിന്നീട് ഏഴു വർഷങ്ങൾക്കു ശേഷമാണ് (1977) ഇവരുടെ മൂത്തമകൻ വിനോദിന്റെ ജനനം. പിന്നീട് വിജയ് (1979), വിശാൽ (1981) എന്നിങ്ങനെ രണ്ട് ആൺമക്കൾ കൂടി അദ്ദേഹത്തിനുണ്ടായി. രണ്ടാമത്തെ മകനായ വിജയ് ഇന്ന് മലയാളത്തിലെ അതിപ്രസിദ്ധനായ ഗായകനാണ്. അംഗീകാരങ്ങൾ പത്മവിഭൂഷൺ, 2017http://www.mathrubhumi.com/news/india/president-pranab-mukherjee-s-speech-on-republic-day-eve-1.1683078 പത്മഭൂഷൺ, 2002 പത്മശ്രീ, 1973 ബിരുദാനന്തര ബിരുദം, അണ്ണാമലൈ സർവകലാശാല, തമിഴ് നാട്, 1989 ഡി.ലിറ്റ് , കേരളാ സർവകലാശാല, 2003 ആസ്ഥാന ഗായകൻ, കേരളാ സർക്കാർ കേരളരത്ന, ജയ് ഹിന്ദ് റ്റിവി, 2008 സംഗീത നാടക അക്കാദമി പുരസ്കാരം, 1992 ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം ഗാന ഗന്ധർവൻ ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകൻ ഇരുപത്തിയഞ്ച് തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം,2011 സ്വരലയ പുരസ്കാരം ലഘുചിത്രം|Pencil Sketch of Dr. KJ Yesudas ചിത്രങ്ങൾ കൂടുതൽ വിവരങ്ങൾക്ക് യേശുദാസിന്റെ വെബ് സൈറ്റ് അവലംബം വർഗ്ഗം:1940-ൽ ജനിച്ചവർ വർഗ്ഗം:ജനുവരി 10-ന് ജനിച്ചവർ വർഗ്ഗം:മലയാളികളായ കർണ്ണാടകസംഗീതജ്ഞർ വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളികൾ വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:തമിഴ് ചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:കന്നഡ ചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:ഹിന്ദി ചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:ഹരിവരാസനം പുരസ്‌കാരം ലഭിച്ചവർ
വി.കെ.എൻ.
https://ml.wikipedia.org/wiki/വി.കെ.എൻ.
സവിശേഷമായൊരു രചനാശൈലി കൊണ്ട്‌ മലയാള സാഹിത്യത്തിൽ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി. കെ. എൻ. (ഏപ്രിൽ 7, 1929 - ജനുവരി 25, 2004) . ഹാസ്യ രചനകൾക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാരൻ ആർക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ്‌ അക്ഷരസഞ്ചാരം നടത്തിയത്‌. ശുദ്ധഹാസ്യത്തിൻ്റെ പൂത്തിരിവെട്ടത്തിൽ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാൻ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി. കെ. എൻ. സ്വന്തം ജീവിതാനുഭവങ്ങൾ പയ്യൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ്‌ അദ്ദേഹത്തെ മലയാളസാഹിത്യത്തിൽ അനശ്വരനാക്കിയത്‌. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികൾ വി. കെ. എൻ എഴുതിയിട്ടുണ്ട്.. രണ്ടു നോവലുകളും ഏതാനും കഥകളും ഇംഗ്ലീഷിലേക്കും മറ്റ്‌ ഇന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്തു. ഇംഗ്ലീഷ്‌ വിവർത്തനത്തിന്‌ വഴങ്ങാത്ത അത്യപൂർവ്വ ശൈലിയിലായിരുന്നു വി. കെ. എൻ. കഥകൾ പറഞ്ഞിരുന്നത്‌. അല്പം ബുദ്ധികൂടിയ നർമ്മമായതിനാൽ വി. കെ. എൻ. കഥകൾ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു. ജീവചരിത്രം തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ 1929 ഏപ്രിൽ ഏഴിനാണ്‌ വി കെ എൻ ജനിച്ചത് (മീനമാസത്തിലെ ചതയം നാളിൽ). മെട്രിക്കുലേഷൻ കഴിഞ്ഞ്‌ 1951 മുതൽ എട്ടു വർഷത്തോളം മലബാർ ദേവസ്വം ബോർഡിൽ ഗുമസ്തനായി. പാലക്കാട്ടായിരുന്നു ആദ്യ നിയമനം. എന്നാൽ അദ്ദേഹമെഴുതിയ ദ്‌ ട്വിൻ ഗോഡ്‌ അറൈവ്‌സ്‌ എന്ന ലേഖനം ദേവസ്വം കമ്മീഷണറെ പരിഹസിക്കുന്നതാണെന്ന കുറ്റം ചുമത്തി കോയമ്പത്തൂരിലേക്കു സ്ഥലം മാറ്റപ്പെട്ടു. കുറെക്കാലത്തിനു ശേഷം മലപ്പുറം ജില്ലയിലെ പുളിക്കൽ അമ്പലത്തിൽ മാനേജരായി നിയമിതനായി. എന്നാൽ, പ്രസ്തുത അമ്പലം ഒരു സ്വകാര്യ ട്രസ്റ്റിന്‌ സർക്കാർ കൈമാറിയപ്പോൾ ജോലി നഷ്ടപ്പെട്ടു. ഡൽഹിയിലേക്ക്‌ ദേവസ്വം വകുപ്പിലെ ജോലിനഷ്ടം ഒരർഥത്തിൽ വി കെ എന്നിന്റെ സാഹിത്യ ജീവിതത്തെ പരിപോഷിപ്പിക്കാൻ നിമിത്തമായി. ജോലിയന്വേഷിച്ച്‌ ഡൽഹിയിലെത്തിയതോടെ രചനയ്ക്കുള്ള മറ്റൊരു അനുഭവലോകവും അദ്ദേഹത്തിൻറെ മുന്നിൽത്തെളിഞ്ഞു. 1959-ലാണ്‌ അദ്ദേഹം ഡൽഹിയിലെത്തിയത്‌. പത്രപ്രവർത്തനത്തോടൊപ്പം അക്കാലത്ത്‌ പ്രസിദ്ധമായിരുന്ന ശങ്കേഴ്സ്‌ വീക്കിലിയിലും ലേഖനങ്ങളെഴുതി. വാർത്താ ഏജൻസിയായ യു. എൻ. ഐ. ആകാശവാണി എന്നിവിടങ്ങളിലായിരുന്നു പത്രപ്രവർത്തനജീവിതം. പത്തുവർഷക്കാലത്തെ ഡൽഹി ജീവിതം ഒട്ടേറെ സാഹിത്യ സൗഹൃദവും അദ്ദേഹത്തിനു സമ്മാനിച്ചു. ഒ. വി. വിജയൻ, കാക്കനാടൻ, എം. മുകുന്ദൻ എന്നിവരായിരുന്നു അക്കാലത്തെ പ്രധാന സുഹൃത്തുക്കൾ. 1969-ൽ ഡൽഹി ജീവിതം അവസാനിപ്പിച്ച്‌ തിരുവില്വാമലയിൽ തിരിച്ചെത്തി. എഴുത്തും വായനയുമായി വി കെ എൻ ജന്മനാട്ടിൽ തൻറേതായ ഒരു ലോകം സൃഷ്ടിച്ചു. 75-ആമത്തെ വയസ്സിൽ 2004 ജനുവരി 25-ന്‌ തിരുവില്വാമലയിലെ സ്വവസതിയിൽവച്ച്‌ മരണമടഞ്ഞു. മസ്തിഷ്കാർബുദമായിരുന്നു മരണകാരണം. പ്രധാന സാഹിത്യസൃഷ്ടികൾ കവിതയും നാടകവുമൊഴികെ മറ്റെല്ലാ സാഹിത്യ വിഭാഗങ്ങളിലും വി. കെ. എൻ കൈവെച്ചിട്ടുണ്ട്‌. ചില രചനകൾ ഒരു ഗണത്തിലും പെടുത്താനുമാവില്ല. ഹിസ്റ്റോറിക്കൽ സറ്റയർ (historical satire) എന്ന സാഹിത്യരൂപം (genre) അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ഉദാഹരണം: മഞ്ചൽ, പെൺപട, പിതാമഹൻ. "ആരോഹണം" എന്ന നോവൽ, Bovine Bugles എന്ന പേരിൽ അദ്ദേഹം തന്നെ വിവർത്തനം ചെയ്തിട്ടുണ്ട്. തിരക്കഥ: അപ്പുണ്ണി. രചനാശൈലി അധികാര വ്യവസ്ഥയ്ക്കെതിരായ അനുരഞ്ജനരഹിതമായ വിമർശനങ്ങളായിരുന്നു വികെഎന്നിൻറെ പ്രധാന രചനകളെല്ലാം. സിൻഡിക്കേറ്റ്‌, ആരോഹണം, പയ്യൻ കഥകൾ തുടങ്ങിയ രചനകൾ അധികാരത്തിൻറെ ഇടനാഴികളിലൂടെയുള്ള വിമർശന യാത്രകളാണ്‌. ഭക്ഷണം, ഇര, ഇണ, സ്ഥാനമാനങ്ങൾ തുടങ്ങിയ ഘട്ടങ്ങളിലൂടെ കയറിപ്പോകുന്ന പയ്യൻ ഒടുവിൽ അധികാരത്തെ തന്നെയാണ്‌ തുറന്നുകാട്ടിയത്‌. പയ്യൻ എന്ന കഥാപാത്രം അദ്ദേഹത്തിൻറെ തന്നെ ആത്മാവാണെന്നു പറയാം. ഡൽഹി ജീവിതത്തിനിടയ്ക്ക്‌ ഇന്ത്യയുടെ തലസ്ഥാനനഗരിയിൽ അരങ്ങേറുന്ന രാഷ്ട്രീയനാടകങ്ങൾ വി. കെ. എൻ-ൽ ഉണർത്തിയ രോഷമാണ്‌ പയ്യൻറെ നർമ്മങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പുറത്തുവരുന്നത്‌. തുള്ളൽ കൃതികളിലൂടെ മലയാളസാഹിത്യത്തിൽ ഹാസ്യത്തിൻറെ ഐശ്വര്യം വിതറിയ കുഞ്ചൻ നമ്പ്യാരുടെ നാട്ടുകാരനായിരുന്നു വി. കെ. എൻ. ചുറ്റും നടക്കുന്നതിൽനിന്നൊക്കെയും മാറിനിന്ന് അവ നർമ്മത്തിൽ ചാലിച്ച്‌ അനുവാചകർക്കു മുന്നിൽ അവതരിപ്പിച്ചാണ്‌ നമ്പ്യാർ ഓട്ടൻതുള്ളൽ എന്ന കലയെ ജനകീയമാക്കിയത്‌. നർമ്മരചനയുടെ കാര്യത്തിൽ വി. കെ. എൻ ചെയ്തതും ഇതുതന്നെ. സമകാലിക സംഭവങ്ങളെ മാറിനിന്നു നോക്കിക്കണ്ട്‌ അവ നർമ്മത്തിൽ ചാലിച്ച നിരീക്ഷണങ്ങളായി മലയാള സാഹിത്യലോകത്ത്‌ അദ്ദേഹം സമർഥമായി വിളമ്പി. ലോകചരിത്രം, സാമ്പത്തിക ശാസ്ത്രം, രാജ്യാന്തര രാഷ്ട്രീയ സംഭവവികാസങ്ങൾ, ഭാരതത്തിലെ പുരാണകൃതികൾ എന്നീ വിഷയങ്ങളിലുള്ള പരന്ന വായനയുടെ പിൻബലവും വി. കെ. എൻ കൃതികളുടെ പ്രത്യേകതയാണ്‌. അതുകൊണ്ടുതന്നെ തന്റെ കാലഘട്ടത്തിലെ ഏതു ഭൂകമ്പത്തെയും അനായാസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പുരസ്കാരങ്ങൾ ആരോഹണം 1969ലെ കേരള സാഹിത്യ അക്കാദമി അവാർഡിനർഹമായി. 1978-ൽ മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവന കണക്കിലെടുത്ത് എം.പി.പോൾ അവാർഡ്. 1982-ൽ പയ്യൻ കഥകൾക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്. 1997-ൽ പിതാമഹൻ എന്ന കൃതിക്ക്  മുട്ടത്തു വർക്കി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. അനുബന്ധം: മലയാളം വാരിക വികെഎൻ സ്പെഷൽ പതിപ്പിലെ (2004 ഫെബ്രുവരി 6) ലേഖനങ്ങൾ. വികെഎൻ: മൺമറഞ്ഞ നർമ്മം - ദാറ്റ്‌സ്‌ മലയാളം ലേഖനം . വികെഎൻ:അനന്യതയുടെ പര്യായം - വെബ്‌ലോകം ലേഖനം . പുറം കണ്ണികൾ വർഗ്ഗം:1932-ൽ ജനിച്ചവർ വർഗ്ഗം: 2004-ൽ മരിച്ചവർ വർഗ്ഗം:ഏപ്രിൽ 6-ന് ജനിച്ചവർ വർഗ്ഗം:ജനുവരി 25-ന് മരിച്ചവർ വർഗ്ഗം:മലയാള ഹാസ്യസാഹിത്യകാരന്മാർ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
ഫുട്ബോൾ ലോകകപ്പ് 2006
https://ml.wikipedia.org/wiki/ഫുട്ബോൾ_ലോകകപ്പ്_2006
Teamgeist (official ball of the FIFA World Cup 2006), first use in an official game; Red Bull Salzburg vs. Rapid Wien (Austrian Football Bundesliga), EM-Stadion Wals-Siezenheim in Salzburg|ലഘു ഫുട്ബോൾ ലോകകപ്പ്‌ 2006 (ഔദ്യോഗിക നാമം: 2006 ഫിഫ ലോകകപ്പ്‌ - ജർമ്മനി) 2006 ജൂൺ 9 മുതൽ ജൂലൈ 9 വരെ ജർമ്മനിയിൽ അരങ്ങേറി. പെനാൽറ്റി ഷൂട്ടൌട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ഇറ്റലി പതിനെട്ടാമത് ലോകകപ്പ് ജേതാ‍ക്കളായി. ഇറ്റലിയുടെ ആന്ദ്രേ പിർലോ ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി. ആറു വൻകരകളിലെ 198 രാജ്യങ്ങൾ പലഘട്ടങ്ങളിലായി മത്സരിച്ചാണ്‌ ലോകകപ്പ്‌ ഫൈനൽ റൌണ്ടിലേക്കുള്ള 32 ടീമുകളെ തെരഞ്ഞെടുത്തത്‌. ഈ ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ്‌ 2005 ഡിസംബർ 9-ന്‌ ജർമ്മനിയിൽ നടന്നു. ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാൻ ജർമ്മനിക്ക്‌ രണ്ടാം തവണയാണ് ഭാഗ്യം ലഭിച്ചത്. മെക്‌സിക്കോ, ഇറ്റലി, ഫ്രാൻസ്‌ എന്നീരാജ്യങ്ങൾക്ക്‌ ശേഷം ലോകകപ്പിന്‌ രണ്ടാംതവണ ആതിഥേയത്വമരുളാൻ ഭാഗ്യം ലഭിച്ച രാജ്യമായി ജർമ്മനി. 1974- ലെ ലോകകപ്പ്‌ ജർമ്മനിയിലാണ്‌ അരങ്ങേറിയത്‌. ഇതിന്‌ പുറമേ1936-ൽ ബെർലിനിൽ വെച്ചും1972-ൽ മ്യൂനിച്ചിൽ വച്ചും ഒളിംപിക്‌സ്‌ മത്സരങ്ങൾ ജർമനിയിൽ അരങ്ങേറിയിട്ടുണ്ട്‌. 2006 ലെ ലോകകപ്പ്‌ ജർമനിയിലേക്ക്‌ കൊണ്ടുവരാൻ നിതാന്തപരിശ്രമങ്ങൾ നടത്തിയ പ്രമുഖരിൽ ഫ്രാൻ‌സ് ബെക്കൻ ബോവർ, റൂഡി വോളർ, കാൾ ഹൈൻസ്‌ റുമനീഗെ തുടങ്ങിയ ഫുട്ബോൾ താരങ്ങളും, ടെന്നീസ്‌ താരം ബോറിസ്‌ ബെക്കർ, സൂപ്പർ മോഡൽ ക്ലോഡിയ ഷിഫർ, ജർമൻ ചാൻസലറായിരുന്ന ജെർഹാർഡ്‌ ഷ്രോഡർ എന്നിവരുമുൾപ്പെടുന്നു. ആകെ 64 മത്സരങ്ങളാണ് ഈ ലോകകപ്പിൽ അരങ്ങേറിയത്. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിച്ചുള്ള പ്രാഥമിക ഘട്ടത്തിനുശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ അണിനിരന്ന പ്രീ ക്വാർട്ടർ ഫൈനൽ ജൂൺ 24ന് ആരംഭിച്ചു. പ്രീ ക്വാർട്ടർ, ക്വാർട്ടർ ഘട്ടങ്ങൾക്കു ശേഷം നടന്ന സെമി ഫൈനലിൽ ആതിഥിയേരായ ജർമ്മനി, ഇറ്റലി, ഫ്രാൻസ്, പോർച്ചുഗൽ എന്നിവർ മത്സരിച്ചു. 1982-ലെ സ്പെയിൻ ലോകകപ്പിനുശേഷം ആദ്യമായാണ് നാലു യൂറോപ്യൻ രാജ്യങ്ങൾ അവസാന നാലിലെത്തിയത്. ആദ്യ സെമിഫൈനലിൽ ഇറ്റലി ആതിഥേയരായ ജർമ്മനിയെയും രണ്ടാം സെമിഫൈനലിൽ ഫ്രാൻസ് പോർച്ചുഗലിനെയും കീഴടക്കി ഫൈനലിലെത്തി. ടീമുകൾ ആറു വൻകരകളിൽ നിന്നുള്ള 32 ടീമുകളാണ്‌ ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്‌. ഓരോ വൻകരയിൽ നിന്നുമുള്ള ടീമുകൾ താഴെപ്പറയുന്നവയാണ്‌. ഗ്രൂപ്പുകൾ 32 ടീമുകളെ നാലു വീതമുള്ള എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ്‌ പ്രാഥമിക റൌണ്ട്‌. 2005 ഡിസംബർ 9-ന്‌ നടത്തിയ നറുക്കെടുപ്പിലൂടെയാണ്‌ ടീമുകളെ ഗ്രൂപ്പുകളാക്കിയത്‌. (സൂചന - T ടീം, PS പോയിന്റ്‌, G കളി, W ജയം, D സമനില, L പരാജയം, GF അടിച്ച ഗോൾ, GA വാങ്ങിയ ഗോൾ, GD ഗോൾ ശരാശരി) ഗ്രൂപ്പ്‌ A ഗ്രൂപ്പ്‌ B ഗ്രൂപ്പ്‌ C ഗ്രൂപ്പ്‌ D ഗ്രൂപ്പ്‌ E ഗ്രൂപ്പ്‌ F ഗ്രൂപ്പ്‌ G ഗ്രൂപ്പ്‌ H നോക്കൌട്ട് ഘട്ടം പ്രീ ക്വാർട്ടർ ക്വാർട്ടർ ഫൈനൽ സെമി ഫൈനൽ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരം ഫൈനൽ ഇതും കാണുക ലോക കപ്പ്‌ ഫുട്ബോൾ ഫുട്ബോൾ ഫിഫ വർഗ്ഗം:2006 വർഗ്ഗം:ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ വർഗ്ഗം:2006 ഫിഫ ലോകകപ്പ്
ആലപ്പുഴ
https://ml.wikipedia.org/wiki/ആലപ്പുഴ
thumb|പുന്നമടക്കായലിലെ ഒരു വഞ്ചിവീട് മധ്യ കേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയുടെ ആസ്ഥാനമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കാറുണ്ട്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. ആലപ്പുഴയെക്കുറിച്ചുള്ള ആംഗലേയ വെബ്‍സൈറ്റ് മലഞ്ചരക്ക് വ്യാപാരത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 2016ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസൂർ, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തുhttp://timesofindia.indiatimes.com/india/Alappuzha-Panaji-and-Mysuru-cleanest-cities-in-India-CSE-survey/articleshow/53160264.cms. പേരിനുപിന്നിൽ ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്. 'ആഴം' + 'പുഴ' (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രംബലമാകുന്നു. thumb|ആലപ്പുഴയിലെ ജല ഗതാഗതം ചരിത്രം ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം കുട്ടനാട്ടിൽ നിന്നും എന്നാണ്‌ സംഘം കൃതികളിൽ നിന്ന് തെളിയുന്നത്. അതിനടുത്തുള്ള ആലപ്പുഴയിൽ പ്രധാനമായ ഒരു തുറമുഖമായിരുന്നു എന്ന് പെരിപ്ലസ് എന്ന കൃതിയിൽ നിന്നും മനസ്സിലാക്കാം. എ,ഡി. 80-ൽ അജ്ഞാതനായ ചരിത്രകാരൻ എഴുതിയ ഈ കൃതിയിലാണ്‌ കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. 'കൊട്ടണാരെ' എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സിൽ (ഇന്നത്തെ കൊടുങ്ങല്ലൂർ നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെൽസിന്ധിയ സ്ഥിതിചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ്‌ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെൽസിന്ധ്യ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്താണ്‌ ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ്‌ എന്ന് ചരിത്രകാരന്മാർ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു. ഇത് ആലപ്പുഴയിലാണ്. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു അക്കാലത്ത് അറബിക്കടൽ കുട്ടനാടിന്റെ അതിരായിരുന്നു"Kuttanad ". ആലപ്പുഴയുടെ തീരപ്രദേശങ്ങളായ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല എന്നീ ഭാഗങ്ങൾ ക്രി.വ. 2-നു മുൻപ് അറബിക്കടലിനടിയിലായിരുന്നുവെന്നും അക്കാലത്ത് അറബിക്കടലിന്റെ അതിരു വേമ്പനാട്ടു കായലിന്റെ കിഴക്കൻ ഭാഗങ്ങളായിരുന്നു എന്നും ഭൗമശാസ്ത്രഞ്ജർ വിലയിരുത്തിയുട്ടുണ്ട്. ഉണ്ണുനീലി സന്ദേശം എന്ന സംഘകാലകൃതിയിൽ നിന്നും ഇക്കാലത്തെ ഭൂപ്രകൃതിയെക്കുറിച്ചുള്ള അവഗാഹം ലഭിക്കുന്നുണ്ട്. കേരളത്തിൻറെ പലഭാഗങ്ങളും കടൽ പിന്മാറി ഉണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കടൽവയ്പ് പ്രദേശങ്ങളാണ് ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും. thumb|ആലപ്പുഴ കടൽപ്പാലം ശിലാലിഖിതങ്ങൾ നിരവധി ആലപ്പുഴ ജില്ലയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവിയൂർ ക്ഷേത്രത്തിലെ രണ്ടു ശിലാലിഖിതങ്ങളിൽ കലിവർഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു (കലിവർഷം 4051) അത് ക്രിസ്ത്വബ്ദം 1050 നെ സൂചിപ്പിക്കുന്നു. 946-ലേതെന്നു കൺത്തിയ കണ്ടിയൂർ ശാസനം ക്ഷേത്രം നിർമ്മിച്ചതിന്റെ123-ം വർഷ സ്മാരകമായിട്ടുള്ളതാണ്‌. ക്ഷേത്ര നിർമ്മാണം നടന്നത് 823-ലും. കൊല്ലവർഷം 393-ലെ ഇരവി കേരളവർമ്മന്റെ ശാസനവും ആലപ്പുഴയിൽ നിന്നു ലഭിച്ചവയിൽ പെടുന്നു. തിരുവൻ വണ്ടൂർ വിഷ്ണുക്ഷേത്രത്തിൽ കാലം രേഖപ്പെടുത്താത്ത രണ്ട് ശാസനങ്ങൾ ഉണ്ട്. ഇവ വേണാടു ഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടേതാണ്‌. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു. ബുദ്ധമത സ്വാധീനം 250px|right|thumb|ആലപ്പുഴയിലെ ജൈനക്ഷേത്രം ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങൾ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ക്രിസ്തുവിനു മുൻപു മുതൽ ക്രി.വ. 12-ആം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങലിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നതായി കരുതുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളിൽ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദർശിക്കാമെന്നും കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേൽ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ്‌ എന്നും ചിലർ അഭിപ്രായപ്പെടുന്നു. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. സംസ്കൃതകാവ്യമായ മൂഷകവംശത്തിൽ വിക്രമാരാമൻ, വലഭൻ തുടങ്ങിയ രാജാക്കന്മാർ കടലാക്രമണത്തിൽ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ങളെ വിവരിച്ചിരിക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ ചെപ്പേടിന്റെ തുടക്കത്തിൽ ബുദ്ധന്റെ ധർമ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധസ്വാധീനത്തെ വെളിവാക്കുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ഭരണിക്കാവ്, കരുമാടി എന്നിവിടങ്ങളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവിടത്തെ ബുദ്ധമതം അന്ത്യഘട്ടത്തിൽ താന്ത്രിക മതത്തിലേക്ക് പ്രവേശിക്കുകയും ശ്രീമൂലവാസവിഹാരത്തിലെ പ്രധാന ഭിക്ഷുവായ ആര്യ മഞ്ജുശ്രീ അതിന്റെ പ്രധാന വക്താവായി മാറുകയും ചെയ്തു എന്ന് കരുതുന്നു. അദ്ദേഹം എഴുതിയ മഞ്ജുശ്രീമൂലതന്ത്രം, ആര്യമഞ്ജുശ്രീകല്പം എന്നീവയാണ്‌ ആദ്യകാല താന്ത്രിക ഗ്രന്ഥങ്ങളിൽ ചിലവ. ഇതിന്റെ പ്രതികൾ കേരളത്തിൽ നിന്നാണ്‌ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ഭൂമിശാസ്ത്രം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറെ അതിർത്തിവരെ കടൽ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രമതം. കടലിൻറെ പിന്മാറ്റത്തിനു അവസാനം കുറിച്ചത് ക്രി.വ. 2 നൂറ്റാണ്ടാടൊടടുപ്പിച്ചാണത്രെ. അമ്പലപ്പുഴ, കാർത്തികപ്പള്ളി എന്നിവടങ്ങളുടെ പടിഞ്ഞാറൻ അതിർത്തിവരെയാണ് കടൽ പിന്മാറിയത്. അറബിക്കടൽ ഇന്നു കാണുന്നതിൽ നിന്നും വളരെ കിഴക്കായിരുന്നു എന്ന് ആലപ്പുഴയിലെ സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ജില്ലയിലെ മണ്ണിന്റെ ഘടനയും ഈ നിഗമനത്തിനെ ശരിവക്കുന്നു. ക്രി.വ. പത്താം നൂറ്റാണ്ടോടടുപ്പിച്ചുണ്ടായ പ്രകൃതിക്ഷോഭത്തോടെയാണ്‌ വേമ്പനാട്ടുകായൽ രൂപം കൊണ്ടത്. കരയുടെ നടുഭാഗം കുഴിഞ്ഞ് കായൽ രൂപപ്പെടുകയായിരുന്നു. thumb|നെൽവയലുകൾ ചുണ്ടൻ വള്ളങ്ങൾക്ക്‌ പ്രസിദ്ധമാണ് ആലപ്പുഴ. വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്. "Nehru trophy boat race. " പുന്നപ്ര-വയലാർ സമരങ്ങൾ നടന്ന സ്ഥലങ്ങൾ ആലപ്പുഴ ജില്ലയുടെ പരിധിയിൽ വരുന്നു . തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ് അഭിനവ ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നു. കരയും, കായലും, കടലും സംഗമിക്കുന്ന നഗരം ആകുന്നു ആലപ്പുഴ. ആലപ്പുഴയിലെ ടൂറിസം 300px|right|thumb|വാണിജ്യകനാലിനോട് ചേർന്നുള്ള നടപ്പാത കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്"tourismin India ". സമുദ്രനിരപ്പിനോടൊത്തു കിടക്കുന്ന ആലപ്പുഴയിൽ മലയോ കാടോ ഇല്ല. പുരാതന നിർമ്മിതികളായ നിരവധി പാലങ്ങളുടെ നാടുകൂടിയാണ് ആലപ്പുഴ. കറുത്തകാളിപ്പാലം പോലുള്ള പാളങ്ങൾ കനമേറിയ കരുത്തുറ്റ തടിപ്പലകകൾ പാകിയായിരുന്നു നിർമ്മിച്ചിരുന്നത്. കുറച്ചുകാലങ്ങൾക്ക് മുമ്പ് മാത്രമാണത് ഇന്നത്തെ രീതിയിൽ നവീകരിച്ചത്. തലമുറകൾക്ക് മുമ്പ് നിർമ്മിച്ച തുണിപൊക്കിപ്പാലം, മൂന്ന് കരകളെ ബന്ധിപ്പിക്കുന്ന മുപ്പാലം തുടങ്ങി നിരവധി പാലങ്ങൾ വാസ്തുവിദഗ്ദ്ധർക്ക് ഇന്നും അത്ഭുതമായി തുടരുന്നു. കപ്പലിൽ നിന്നും ചരക്കുകൾ കരയിലേയ്ക്ക് എത്തിച്ചിരുന്നത് ചിലങ്കകൾ എന്നറിയപ്പെട്ടിരുന്ന വലിയ വള്ളങ്ങളിലായിരുന്നു. കരയിലെത്തിച്ച ചരക്കുകൾ കടലോരത്ത് തന്നെയുള്ള വലിയ ഗോഡൗണുകളിൽ സംഭരിച്ച് കൊച്ചി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്‌ക്കെത്തിച്ചിരുന്നത് നഗരത്തിന്റെ പ്രധാന ഗതാഗത സംവിധാനമായ കനാലുകളിലൂടെയായിരുന്നു. വാടൈക്കനാൽ, കൊമേഴ്‌സ്യൽ കനാൽ, ചേർത്തല കനാൽ തുടങ്ങിയ പ്രധാന കനാലുകളെല്ലാം ഗതാഗത സമ്പുഷ്ടമായിരുന്നു അക്കാലത്ത്. 300px|right|thumb|ആലപ്പുഴ ബീച്ചിൽ നിന്നുള്ള ഒരു ദൃശ്യം thumb|300px|ആലപ്പുഴ കടൽത്തീരത്ത് സ്ഥാപിച്ചിരിക്കുന്ന ഇന്ത്യൻ നേവൽ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഐഎൻ എഫ്എസി) ടി-81. മുംബൈയിലെ നേവൽ ഡോക്യാർഡിൽ 2021 ജനുവരി 28 ന് ഡീക്കമ്മീഷൻ ചെയ്ത ഒരു സൂപ്പർ ദ്വോറ എംകെ രണ്ടാമൻ ക്ലാസ് പട്രോളിംഗ് കപ്പലാണിത്. 60 ടൺ ഭാരവും 25 മീറ്റർ നീളവുമുള്ള ഈ യുദ്ധകപ്പൽ 1999 ജൂൺ 5 ന് കമ്മീഷൻ ചെയ്ത് രണ്ട് പതിറ്റാണ്ടിലധികം ഇന്ത്യൻ നാവികസേനയെ വിജയകരമായി സേവിച്ചു. കച്ചവടത്തിനായി ആലപ്പുഴയിലെത്തിയ ഗുജറാത്തികൾ നിരവധിയായിരുന്നു. നഗരത്തിന് പടിഞ്ഞാറ് ഭാഗത്തെ ഗുജറാത്തിത്തെരുവ് അതിന്റെ സാക്ഷ്യമാണ്.അന്നും പ്രവർത്തിച്ചിരുന്ന വല്ലഭദാസ് കാഞ്ചി പോലുള്ള പണ്ടികശാലകൾ ഇന്നും സജീവതയോടെ നിലനിൽക്കുന്നുണ്ട്. സമ്പന്നകാലത്തെ സജീവതയോടെ നിലനിൽക്കുന്ന ജൈനക്ഷേത്രവും ഗുജറാത്തി ആരാധനാലയവുമെല്ലാം ആലപ്പുഴയുടെ പുരാതന പ്രൗഢി വിളിച്ചോതുന്നു. ചിത്രങ്ങൾ അവലംബം കുറിപ്പുകൾ തോമാശ്ലീഹ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന ഏഴുപള്ളികളിൽ ആറും കടൽത്തീരത്തായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്. എന്നാൽ ഇന്ന് അവയെല്ലാം വളരെ ഉള്ളിലായാണ്‌ സ്ഥിതി ചെയ്യുന്നത്. വർഗ്ഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ വർഗ്ഗം:ആലപ്പുഴ ജില്ലയിലെ പട്ടണങ്ങൾ
ആലപ്പി
https://ml.wikipedia.org/wiki/ആലപ്പി
തിരിച്ചുവിടുക ആലപ്പുഴ
ചേന
https://ml.wikipedia.org/wiki/ചേന
ഭാരതത്തിലെ‍ എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തിൽ നിന്നും ഒരു തണ്ട് മാത്രം വളർന്ന് ശരാശരി 75 സെ.മീ. മുതൽ നീളത്തിൽ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളർച്ച പൂർത്തിയാകുമ്പോൾ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതൽ 30 സെ.മീ. ഉയരത്തിൽ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോൾ തിളക്കമാർന്ന ചുവപ്പ് കലർന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.എലെഫന്റ്റ് ഫൂട് യാം എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു thumb|ചേന(വീഡീയോ) ഉപയോഗങ്ങൾ thumb|250px|right|ചേനയുടെ മണ്ണിനടിയിലെ ഭാഗം thumb|250px|right|ചേനയുടെപൂവ് മലയാളികളുടെ ആഹാരത്തിൽ ചേനയുടെ സ്വാധീനം വളരെ വലുതാണ്. സദ്യയിലെ വിഭവങ്ങളുണ്ടാക്കാൻ ചേന ഉപയോഗിക്കുന്നു. സാമ്പാർ,അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, കാളൻ, മൊളോഷ്യം എന്നിങ്ങനെ സ്വാദിഷ്ഠമായ കറികളിലേയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചേന. പ്രധാന ഇനങ്ങൾ ശ്രീപദ്മ, ഗജേന്ദ്ര, കുഴിമുണ്ടാൻ (പീരുമേട് സ്വദേശി) കൃഷി രീതി 25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളിൽ ചേന കൃഷി ചെയ്തു വരുന്നു. വിത്ത്‌ നട്ട്‌ 6-7 മാസം കൊണ്ട്‌ ചേന വിളവെടുക്കുവാനാകും. വിളഞ്ഞ്‌, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ്‌ വിത്തു ചേന ലഭിക്കുന്നത്‌. ചേനയുടെ തണ്ട്‌ നിന്ന ഭാഗത്തെ ശീർഷമായി കരുതി എല്ലാ വശങ്ങൾക്കും ഒരു ചാൺ നീളമുള്ള ത്രികോണാകൃതിയിൽ മുറിച്ച കഷ്ണമാണ്‌ നടീൽ വസ്തു. പരമ്പരാഗതമായി ഈ കഷ്ണങ്ങൾ ചാണക ലായനിയിൽ മുക്കി (ഇപ്പോൾ കീടനാശിനികളിലും) ഒരാഴ്ച വെയിലത്ത്‌ ഉണക്കുന്നു. സാധാരണയായി മകര മാസത്തിലാണ്‌ (ഫെബ്രുവരി) നടീൽ. അര മീറ്റർ സമചതുരക്കുഴികളിൽ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച്‌ അതിന്മേൽ വിത്ത്‌ പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. മുകളിൽ പതിനഞ്ച്‌ സെ മി ഘനത്തിൽ മണ്ണ് വിരിക്കുന്നു. വിത്ത്‌ പാകി 30 - 40 ദിവസങ്ങൾക്കകം ഇല വിരിക്കുന്നു. രണ്ട്‌ കുഴികൾ തമ്മിൽ 90 - 100 സെ മി അകലം ഉണ്ടായിരിക്കണം. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത്‌ കൂട്ടുകയും ചെയ്യുന്നു. ജലസേചനം വളരെ ആവശ്യമുള്ള കൃഷിയാണ്‌ ചേന. പോഷക മൂല്യം thumb|200px|right 100 ഗ്രാം ചേനയിൽ ഘടകം അളവ് ജലം 79% മാംസ്യം 1.2 ഗ്രാം കൊഴുപ്പ് 0.1 ഗ്രാം അന്നജം 18.4 ഗ്രാം ധാതുക്കൾ 0.8 ഗ്രാം നാരുകൾ 0.8 ഗ്രാം കാൽസ്യം 50 മില്ലീ ഗ്രാം ഫോസ്ഫറസ്‌ 34 മില്ലീ ഗ്രാം ഇരുമ്പ്‌ 0.6 മില്ലീ ഗ്രാം തയമൈൻ 0.006 മില്ലീ ഗ്രാം നിയാസിൻ 0.7 ഗ്രാം റൈബോഫ്ലേവിൻ 0.7 മില്ലീ ഗ്രാംജീവകം എ. 260 ഐ യൂ ചേനയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലേറ്റിന്റെ അളവു കൂടുമ്പോൾ ചൊറിച്ചിൽ ഉണ്ടാകുന്നു.Plants For A Future ഔഷധ ഉപയോഗം രുചി കൂട്ടും അഗ്നിദീപ്തി ഉണ്ടാക്കും. കാട്ടുചേനയ്ക്കാണ് കൂടുതൽ ഔഷധ ഗുണമുള്ളത്. അത് അർശസ്സിനു നല്ല മരുന്നാണ്.ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌ ചിത്രശാല അവലംബം കുറിപ്പുകൾ വിഭാഗം:പച്ചക്കറികൾ വിഭാഗം:കിഴങ്ങുകൾ വർഗ്ഗം:അമോഫോഫല്ലസ് വർഗ്ഗം:അരേസീ വർഗ്ഗം:തെർമോജനിക് സസ്യങ്ങൾ വർഗ്ഗം:സപുഷ്പികൾ വർഗ്ഗം:ഏകബീജപത്ര സസ്യങ്ങൾ
പപ്പായ
https://ml.wikipedia.org/wiki/പപ്പായ
കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് പപ്പായ (Carica papaya). മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌. മലയാളത്തിൽത്തന്നെ കപ്പളം, കപ്പളങ്ങ, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി, കപ്പ, കപ്പുക്ക, കപ്പത്തുങ്കായ, കൊപ്പക്കായ, കപ്ലങ്ങ, കപ്ലിങ്ങ, കപ്പങ്ങ, പപ്പ, പപ്പയ്ക്ക, പപ്പക്കായ, പപ്പങ്ങ, പപ്പാളി, പപ്പാളിക്കായ്, പപ്പാവയ്ക്കാ, പപ്പാളങ്ങ, പപ്പരക്ക, പപ്പരങ്ങ, ഓമയ്ക്ക, ഓമക്കായ, ഓമരിക്ക, കർമൂസ, കറൂത്ത, കർമത്ത, കർമത്തി, കറുവത്തി, കറുമത്തുങ്കായ്, കർമിച്ചി, ദർമത്തുങ്കായ, ദർമസുങ്കായ, മരമത്തങ്ങ, ആണുമ്പെണ്ണുങ്കായ് എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു. പേരിനു പിന്നിൽ പോർച്ചുഗീസ് പപ്പൈയ എന്നതിൽ നിന്നാണ്‌ പപ്പായ ഉണ്ടായത്. ഒരു ക്യൂബൻ പദമാണ്‌ പോർത്തുഗീസ് പദത്തിനു മാതൃക. രൂപം thumb|പപ്പായയുടെ പൂവ് പപ്പായ അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതൽ 10 മീറ്റർവരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകൾ 70 സെ.മീ വരെ വ്യാപ്തിയിൽ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോൾ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളിൽ ചുവപ്പ്‌ അല്ലെങ്കിൽ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവിൽ കറുത്തനിറത്തിലായിരിക്കും വിത്തുകൾ കാണപ്പെടുന്നത്‌. ആൺ പപ്പായ മരം രൂപം കൊണ്ട് പെൺ മരം പോലെ തന്നെയുള്ളതാണ് ആൺ പപ്പായ മരം. പൂവിടാൻ തുടങ്ങുമ്പോൾ മാത്രമാണ് വ്യത്യാസം മനസ്സിലാക്കാൻ കഴിയുന്നത്. ഒരു മീറ്ററിലധികം നീളമുള്ള തണ്ടുകൾ ഉണ്ടായി, അതിൽ നിന്ന് ഇടയ്ക്കിടെ കുലകളായി പൂക്കൾ ഉണ്ടാകുന്നത് ആൺ മരങ്ങളിലാണ്. ഇങ്ങനെ നിറയെ പൂക്കൾ ഉണ്ടാകുമെങ്കിലും കായ് ഉണ്ടാകുകയില്ല. എന്നാൽ പരാഗണം നടന്ന് കായ്കൾ ഉണ്ടാകുന്നതിന് ആൺ മരങ്ങളിലെ പൂക്കൾ ആവശ്യമുണ്ടോ എന്ന് വ്യക്തമല്ല. പപ്പായ ഇനങ്ങൾ ഹണിഡ്യൂ - വലിയ കായ്കൾ തരുന്ന ഉയരം കുറഞ്ഞ ഇനമാണിവ. നല്ല മധുരവും മണവുമുള്ള വിത്തു കുറഞ്ഞ കായ്കൾ ആണിവക്ക് വാഷിങ്ങ്ടൺ - വലിയ നീണ്ടകായ്കകൾ. വിത്തു കു റഞ്ഞ രൂചിയുള്ള കായ്കളാണ്. സി. ഓ. -1: കോയമ്പത്തൂർ കാർഷിക സർവ്വകലാശാല ഉത്പാദിപ്പിച്ച കുള്ളൻ ഇനം. തൊലിക്ക് കട്ടി കു റഞ്ഞ കായ്കൾ സ്. ഓ. -2: ഇടത്തരം ഉയരമുള്ളാ ഇനമാണ്. 2 കിലോഗ്രാം വരെ ഭാരമുള്ള കായ്കൾ സി. ഓ - 3: ഇടത്തരം വലുപ്പമുള്ള ചുവന്ന ദശയുള്ള കായ്കൾ സി. ഓ. -4: ഇടത്തരം വലുപ്പമുള്ള മഞ്ഞ നി റമുള്ള ദശയുള്ള കായ്കൾ സി. ഓ. -5: വലിയ കായ്കൾ വിളയുന്ന ഇനം സി. ഓ. -6: കുള്ളൻ ഇനം. 2 കിലോഗ്രാമോളം വരുന്ന മഞ്ഞ കാമ്പുള്ള കായ്കൾ സി. ഓ. -7: നന്നായി കായ്ക്കുന്ന ഇനം. കാമ്പിനും ചുവപ്പു നി റം. പൂസ ഡ്വാർഫ് പൂസ നൻഹ പൂസ ജയൻ്റ് പൂസ ഡലീഷ്യസ് - ഇവയെല്ലാം കുള്ളൻ വർഗ്ഗങ്ങളാണ്. സോളോ കൂർഗ്ഗ് ഹണിഡ്യൂ റാഞ്ചി പഴത്തിനു പറ്റിയ ഇനങ്ങളാണിവ. പ്രജനനം വിത്തു മുളപ്പിച്ചാണ്‌ പ്രജനനം നടത്താറ്‌. കൂനപ്പതി (മൌണ്ട് ലെയറിങ്ങ്) വഴിയും പ്രജനനം നടത്താംകേരളത്തിലെ ഫല സസ്യങ്ങൽ - ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഉപയോഗങ്ങൾ left|thumb|പക്ഷികളുടെ ഇഷ്ടഭക്ഷണമാണ്‌ പപ്പായ; പഴുത്ത ഒരു പപ്പായ പക്ഷികൾ ഊഴമനുസരിച്ച ഭക്ഷിക്കുന്ന ദൃശ്യം പപ്പൈൻ എന്ന പ്രോട്ടിയസ്‌ എന്സൈമിനാൽ സമൃദ്ധമാണ്‌ പച്ച പപ്പായ. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്തുവാൻ ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പഴുക്കുമ്പോൾ പപൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്‌. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ്‌ പപ്പൈൻ കൂടുതലായുള്ളത്‌. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്‌. ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആ‍സിഡുകൾ, ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ, വിറ്റാമിൻ-സി, വിറ്റാമിൻ‌-എ, ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പാ‍യയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ, ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രധിരോധിക്കുവാൻ സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ.മാതൃഭൂമി ദിനപത്രം2009 നവംബർ 1 ,ഡോ.എസ്. രാജശേഖരൻ എഴുതിയ ലേഖനത്തിൽ നിന്നും പച്ചക്കായകൊണ്ട്‌ പച്ചടി, കിച്ചടി, തോരൻ എന്നീ കറികളുണ്ടാക്കി കഴിക്കുന്നത്‌ മലയാളികളുടെ ഇടയിൽ സാധാരണമാണ്‌. കായ പഴുത്തുകഴിഞ്ഞാൽ മധുരമുള്ള പഴമായി മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്നു. ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും വളരെയധികം ഉപയോഗിച്ച് വരുന്ന മധുരമുള്ള പദാത്ഥമാണിത്. പച്ച പപ്പായ ചെറു കഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിയും ബേക്കറി സാധനങ്ങളിൽ ചേർത്തുവരുന്നു. രസാദി ഗുണങ്ങൾ രസം :കടു, തിക്തം ഗുണം :ലഘു, തീക്ഷ്ണം, രൂക്ഷം വീര്യം :ഉഷ്ണം വിപാകം :കടു ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് രാസഘടകങ്ങൾ പപ്പായയുടെ ഇലയിൽ ടാന്നിൻ, ആന്റ്രാക്ക്വിനോൺ, കാർഡിനോലൈഡ്സ്, സ്റ്റീറോയ്ഡുകൾ, സോപ്പുകൾ, ഫീനോളുകൾ, ഗ്ലൈകോസൈഡുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. കായയിൽ പ്രോട്ടിയോലൈറ്റിക് അമ്‌ളമായ പാപ്പായിൻ ധാരാളം അടങ്ങിയിരിക്കുന്നു. പെക്റ്റിൻ, സിട്രിക് അമ്ലം, മാലിക് അമ്‌ളം എന്നിവയും വിത്തിൽ കാരിസിൻ എന്ന എണ്ണയും ഉണ്ട്. ഔഷധയോഗ്യ ഭാഗം ഫലം, കറ, വിത്ത് ഔഷധ ഉപയോഗങ്ങൾ കൃമിനാശിനിയാണ്‌. പപ്പായ സ്ഥിരമായി കഴിച്ചാൽ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടൽ‌വൃണം എന്നിവയെ കുറയ്ക്കും. ഡെങ്കിപ്പനിക്ക് പലരാജ്യങ്ങളിലും പപ്പായയുടെ ഇല ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു. എലികളിൽ നടത്തിയ ചില പരീക്ഷണങ്ങൾ ആശാവഹമാണ് http://www.ncbi.nlm.nih.gov/pmc/articles/PMC3757281/ ഡെങ്കിപനിക്ക് ഇതിന്റെ ഇല അരച്ച് തേനിൽ ചേർത്തു കഴിച്ചാൽ ശമനം ഉണ്ടാകുമെന്നു ആയുർവേദ വൈദ്യന്മാർ പറയുന്നു പോഷകമൂല്യം ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താൽ രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിർത്താനും കരളിന്റെ പ്രവർത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എൻസൈമുകളും പ്രോട്ടീനും ആൽക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. കരോട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കാൻ പപ്പായ സഹായകമാണ്. നാരുകൾ അധികം അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രീയക്ക്‌ സഹായകമാണ്. അതിനാൽ നിത്യേന പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ചിത്രശാല അവലംബം പുറത്തേക്കുള്ള കണ്ണികൾ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=22&hit=1 വർഗ്ഗം:വൃക്ഷങ്ങൾ വർഗ്ഗം:ഔഷധസസ്യങ്ങൾ വർഗ്ഗം:പഴങ്ങൾ വർഗ്ഗം:ഫലവൃക്ഷങ്ങൾ വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ വർഗ്ഗം:അലങ്കാരസസ്യങ്ങൾ വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ വർഗ്ഗം:പച്ചക്കറികൾ വർഗ്ഗം:ഹോർത്തൂസ് മലബാറിക്കൂസിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങൾ വർഗ്ഗം:ലാറ്റിനമേരിക്ക ജന്മദേശമായ വിളകൾ വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ വർഗ്ഗം:ജമൈക്കയിലെ സസ്യജാലം വർഗ്ഗം:കാരിക്കേസീ
കപ്പളങ്ങ
https://ml.wikipedia.org/wiki/കപ്പളങ്ങ
Redirectപപ്പായ
ഓമയ്ക്ക
https://ml.wikipedia.org/wiki/ഓമയ്ക്ക
Redirectപപ്പായ
കപ്പക്കാ
https://ml.wikipedia.org/wiki/കപ്പക്കാ
Redirectപപ്പായ
കൊപ്പക്കാ
https://ml.wikipedia.org/wiki/കൊപ്പക്കാ
Redirectപപ്പായ
കർമൂസാ
https://ml.wikipedia.org/wiki/കർമൂസാ
Redirectപപ്പായ
മുരിങ്ങ
https://ml.wikipedia.org/wiki/മുരിങ്ങ
thumb|മുരിങ്ങ കായ thumb|മുരിങ്ങ തൈ thumb|മുരിങ്ങയില-സമീപദൃശ്യം thumb|മുരിങ്ങയില മൊറിൻഗേസീ എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരു സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ. . ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്തയിനം മുരിങ്ങകളാണ്‌ വളരുന്നത്. അതീവ പോഷക സമൃദ്ധവും ഏറെ ആരോഗ്യകരവുമാണ് മുരിങ്ങ. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്‌. വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ഹോഴ്സ് റാഡിഷ് ട്രീ (വേരുകൾക്ക് ഹോഴ്സ് റാഡിഷിന്റെ രുചി കാണപ്പെടുന്നതിനാൽ) ബെൻ ഓയിൽ ട്രീ അല്ലെങ്കിൽ ബെൻസോളീവ് ട്രീ (വിത്തുകളിൽ നിന്ന് ലഭിക്കുന്ന എണ്ണയിൽ നിന്ന്) എന്നീ വ്യത്യസ്ത നാമങ്ങളിലും ഈ വൃക്ഷം അറിയപ്പെടുന്നു. ജാഫന, ചാവക്കച്ചേരി, ചെംമുരിങ്ങ, കാട്ടുമുരിങ്ങ, കൊടികാൽ മുരിങ്ങ എന്നിവയാണ് മുരിങ്ങയുടെ പ്രധാനയിനങ്ങൾ. എ.ഡി 4,കെ എം 1 എന്നിവ തമിഴ്‌നാട് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തതാണ്. പേരു വന്ന വഴി 'മുരിങ്ങ'യിൽനിന്നാണു് ഇതിന്റെ ശാസ്ത്രീയനാമത്തിന്റെ ഉത്ഭവം. സംസ്‌കൃതത്തിൽ ശിഗ്രുഃ, ഹിന്ദിയിൽ സഹജൻ, തെലുങ്കിൽ മുനഗ, കന്നഡയിൽ നുഗ്ഗെകായി എന്നിങ്ങനെ ഈ മരം അറിയപ്പെടുന്നുണ്ട്. വിവരണം 10-12 മീറ്റർ വരെ ഉയര‍ത്തിൽ വളരുന്നതും തടിക്ക് ഏകദേശം 45 സെന്റീമീറ്റർ വരെ വണ്ണം വയ്ക്കുന്ന ശാഖകളും ഉപശാഖകളുമുള്ളതുമായ ഒരു ഇലപൊഴിക്കുന്ന ചെറുമരമാണ്‌ മുരിങ്ങ. തടിക്ക് ചാരനിറം കലർന്ന വെളുപ്പുനിറമാണ്. തടിക്ക് പുറത്ത് കോർക്ക് പോലെ കട്ടിയുള്ള തൊലി ഉണ്ടാവും. തടിക്കും ശാഖകൾക്കും ബലം തീരെ കുറവാണ്. ശാഖകളിൽ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. 30 മുതൽ 60 സെ.മീ വരെയുള്ള തണ്ടുകളിലാണ്‌ വൃത്താകാരമുള്ള ഇലകൾ. ശിഖരങ്ങളിൽ വെളുത്തനിറത്തിലുള്ള പൂക്കളാണ്‌ മുരിങ്ങയുടേത്‌. പൂങ്കുലകൾ പിന്നീട്‌ മുരിങ്ങക്കായയായി മാറുന്നു. സാധാരണയായി ഒരു മീറ്റർ വരെ നീളത്തിലാണ്‌ മുരിങ്ങക്കായ (Drum Stick) കാണപ്പെടുന്നത്‌. ഇവയ്ക്കുള്ളിലാണ്‌ വിത്തുകൾ അടങ്ങിയിരിക്കുന്നത്. ഒരു മുരിങ്ങക്കായിൽ ഏകദേശം ഇരുപതോളം വിത്തുകൾ ‍കാണും. കായ്‌ക്കുവാൻ ധാരാളം വെള്ളവും സൂര്യപ്രകാശവും വേണം. വെള്ളനിറമുള്ള ദ്വിലിംഗപുഷ്പങ്ങൾ നല്ല സുഗന്ധമുള്ളവയാണ്. നട്ടാൽ ആറു മാസം കൊണ്ടുതന്നെ പൂക്കളുണ്ടാകും. പൊതുവേ തണുപ്പാർന്ന പ്രദേശങ്ങളിൽ വർഷത്തിലൊരിക്കൽ, ഏപ്രിലിനും ജൂണിനും ഇടയിലാണ് പൂക്കൾ ഉണ്ടാവുക. മഴയും ചൂടും ഏറിയ ഇടങ്ങളിൽ രണ്ടുതവണയോ വർഷം മുഴുവനുമോ പൂക്കൾ ഉണ്ടാവും. വടിപോലെ തൂങ്ങിക്കിടക്കുന്ന മൂന്നുവശമുള്ള കായകൾക്കുള്ളിലാണ് മൂന്നു വെളുത്ത ചിറകുള്ള അനേകം വിത്തുകൾ ഉണ്ടാവുന്നത്. വെള്ളത്തിലൂടെയും വായുവിലൂടെയും വിത്തുവിതരണം നടക്കുന്നു. കൃഷി ചെയ്യുമ്പോൾ മരത്തിനെ ഒന്നുരണ്ടു മീറ്റർ ഉയരത്തിൽ കൈകൾ കൊണ്ട് കായകളും ഇലകളും ശേഖരിക്കാൻ പാകത്തിന് എല്ലാ വർഷവും വെട്ടിനിർത്തുന്നു. കൃഷിരീതി വരണ്ട മധ്യരേഖാപ്രദേശങ്ങളാണ് മുരിങ്ങക്കൃഷിക്ക് ഏറ്റവും അനുയോജ്യം. പലതരം മണ്ണിലും വളരാൻ കഴിവുണ്ടെങ്കിലും നേരിയ അമ്ലതയുള്ള (പി എച്ഛ് 6.3 മുതൽ 7.0 വരെ), നന്നായി നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് ഉത്തമം. വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ ഇവയുടെ വേരുകൾ ചീഞ്ഞുപോകാൻ സാധ്യത ഏറെയാണ്. സൂര്യപ്രകാശവും ചൂടും ഇഷ്ടപ്പെടുന്ന മുരിങ്ങ അതിനാൽത്തന്നെ തണുത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. വരണ്ട ഇടങ്ങളിൽ കൃഷിചെയ്യാൻ കഴിയുന്ന മുരിങ്ങയ്ക്ക് ചെലവേറിയ ജലസേചനമാർഗ്ഗങ്ങൾ ആവശ്യമില്ല. വസ്തുത ആവശ്യം കാലാവസ്ഥഉഷ്ണമേഖലപ്രദേശങ്ങളിൽ നന്നായി വളരുന്നുപ്രദേശത്തിന്റെ ഉയരം 0 – 2000 മീറ്റർമഴ 250 – 3000 മില്ലീമീറ്റർ ഇലയ്ക്കായാണ് കൃഷിയെങ്കിൽ 800 മില്ലീമീറ്ററിലും മഴകുറഞ്ഞാൽ ജലസേചനം ആവശ്യമാണ്. മണ്ണ് മണലുചേർന്ന, നീർവാർച്ചയുള്ളത് മണ്ണിന്റെ പി എഛ് pH 5 - 9 കൃഷി ചെയ്യുന്ന സ്ഥലങ്ങൾ 11 നും 13 നും ലക്ഷം ടൺ കായയുമായി മുരിങ്ങ കൃഷിചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയാണ് ലോകത്തിൽ ഒന്നാമത്. 380 ചതുരശ്രകിലോമീറ്റർ സ്ഥലത്ത് ഇന്ത്യയിൽ മുരിങ്ങക്കൃഷി ചെയ്യുന്നുണ്ട്. വിസ്താരത്തിലും ഉൽപ്പാദനത്തിലും ഇന്ത്യയിൽത്തന്നെ ആന്ധ്രയാണ് ഏറ്റവും മുന്നിൽ. തൊട്ടുപിന്നാലെ കർണ്ണാടകവും തമിഴ്‌നാടും. ശ്രീലങ്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയടക്കം തമിഴ്‌നാട്ടിൽ പലതരം ഇനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ഒഡിഷയിൽ വീട്ടുവളപ്പിലാണു പ്രധാന കൃഷി. കേരളത്തിലും തായ്‌ലാന്റിലും വേലിയായും വളർത്തുന്നു. ഫിലിപ്പൈൻസിൽ ഇലകളാണ് പ്രധാനമായും ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. തായ്‌വാനിൽ പച്ചക്കറിയാവശ്യങ്ങൾക്കു വളർത്തുമ്പോൾ ഹൈയ്റ്റിയിൽ കാറ്റിനെ തടഞ്ഞ് മണ്ണൊലിപ്പിൽ നിന്നും രക്ഷപ്പെടാനാണ് മുരിങ്ങ വളർത്തുന്നത്. മധ്യ അമേരിക്ക, കരീബിയൻ, തെക്കേ അമേരിക്ക, ആഫിക്ക, തെക്കുകിഴക്കേ ഏഷ്യ, ഓഷ്യാനിയയിലെ പലരാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം മുരിങ്ങ കാട്ടിലും, നട്ടുവളർത്തി നാട്ടിലും ഉണ്ടാവുന്നുണ്ട്. 2010-ലെ അവസ്ഥയിൽ അമേരിക്കയിൽ വിതരണം നടത്താനായി ഹവായിയിൽ കൃഷി നടത്തുന്നത് അതിന്റെ പ്രാരംഭദശയിലേ ആയിട്ടുള്ളൂ. കൃഷിരീതി ഏകവർഷിയായോ ബഹുവർഷിയായോ കൃഷിചെയ്യാവുന്ന ഒരു മരമാണ് മുരിങ്ങ. ആദ്യത്തെവർഷം കായ ഭക്ഷ്യയോഗ്യമാണ്. പിന്നീടുള്ള വർഷങ്ങളിൽ കായകൾ ഭക്ഷിക്കാൻ ആവാത്തവിധം കയ്പ്പേറിയതാവും. അതിനാൽ വ്യാവസായിക അടിസ്ഥാനത്തിൽ എകവർഷിയായാണ് കൃഷി. വളരെ അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ കൃഷിനടത്തുമ്പോൾ ബഹുവർഷകൃഷിരീതിയാണ് അവലംബിക്കുന്നത്. ഈ രീതിയിൽ മണ്ണൊലിപ്പും കുറവായിരിക്കും. കാർഷികവനവൽക്കരണത്തിനും ബഹുവർഷരീതിയാണ് ഉപയോഗിക്കുന്നത്. മണ്ണൊരുക്കൽ ഉഷ്ണമേഖലാപ്രദേശങ്ങളിൽ മണ്ണൊലിപ്പ് ഒരു മുഖ്യപ്രശ്നമായതിനാൽ മേൽമണ്ണ് ഒരുക്കുന്നത് തീരെക്കുറച്ച് ആഴത്തിൽ മാത്രമായി ചുരുക്കുന്നു. അടുപ്പിച്ച് അടുപ്പിച്ച് നടുന്നുണ്ടെങ്കിൽ മാത്രമേ ഉഴുവേണ്ടൂ. അകത്തിയകത്തി നടുമ്പോൾ ചെറിയ കുഴിയുണ്ടാക്കി നടുന്ന രീതി അവലംബിക്കുന്നു. അതിനാൽ മേൽമണ്ണ് ഒട്ടുംതന്നെ നഷ്ടപ്പെടാതെ തന്നെ ചെടിക്ക് നല്ല വേരോട്ടം ലഭിക്കുന്നു. ഈ കുഴികൾ 30-50 സെന്റീമീറ്റർ ആഴത്തിലും 20-40 സെന്റീമീറ്റർ വീതിയിലും എടുക്കുന്നു. പ്രജനനം വിത്തു നട്ടോ കമ്പുമുറിച്ചുനട്ടോ മുരിങ്ങ വളർത്താവുന്നതാണ്. വിത്തുകളുടെ മുളയ്ക്കൽശേഷി വളരെയധികമാണ്. 12 ദിവസത്തിനുശേഷവും മുളയ്ക്കൽശേഷി 85 ശതമാനമാണ്. മണ്ണിൽ പാകിയോ കൂടുകളിലോ വളർത്തിയെടുക്കുന്നത് സമയം അപഹരിക്കുന്ന ജോലിയാണെങ്കിലും ഈ രീതിയിൽ പ്രാണികളുടെയും കീടങ്ങളുടെയും ആക്രമണം കുറവായിരിക്കും. മണ്ണൊലിപ്പ് കൂടിയ സ്ഥലങ്ങളിലും ഈ രീതി പ്രയോജനകരമാണ്. ഒരു മീറ്റർ നീളമുള്ളതും കുറഞ്ഞത് 4 സെന്റീമീറ്റർ വണ്ണമുള്ളതുമായ കമ്പുകൾ നടാൻ ഉത്തമമാണ്.കമ്പിന്റെ മൂന്നിലൊന്നോളമെങ്കിലും ഭാഗം മണ്ണിനടിയിൽ ആയിവേണം നടാൻ. ഫിലിപ്പീൻസിൽ ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ ഒന്നുരണ്ടു മീറ്റർ നീളമുള്ള കമ്പുനട്ടാണ് പ്രജനനം നടത്തുന്നത്. നീർവാർച്ചയുള്ള മണ്ണിൽ വിത്ത് ഒരു ഇഞ്ച് ആഴത്തിൽ പാകിവർഷം മുഴുവൻ തൈകൾ ഉണ്ടാക്കാൻ കഴിയും. നടീൽ ഇലയുടെ ആവശ്യത്തിനാണു കൃഷിയെങ്കിൽ വളരെ അടുപ്പിച്ചാണ് ചെടികൾ നടുന്നത്. ഇങ്ങനെയുള്ളപ്പോൾ കളനശീകരണവും കീടനിയന്ത്രണവും ബുദ്ധിമുട്ടാണ്. കാർഷികവനവൽക്കരണത്തിൽ 2 മുതൽ 4 മീറ്റർ വരെ ഇടവിട്ടാണ് തൈകൾ നടുന്നത്. നടാനുള്ള ഇനങ്ങൾ തെരഞ്ഞെടുക്കുന്നത് മുരിങ്ങ രൂപപ്പെട്ടു എന്നു കരുതുന്ന ഇന്ത്യയിൽ സ്വാഭാവികമായിത്തന്നെ ധാരാളം ഇനങ്ങൾ ലഭ്യമാണ്. അതിനാൽത്തന്നെ പലതരം തൈകൾ തെരഞ്ഞെടുക്കുന്നതിന് സാധ്യത കൂടുതലുണ്ട്. പുറത്തുനിന്നും മുരിങ്ങ കൊണ്ടുവന്ന് നട്ടുവളർത്തിയ രാജ്യങ്ങളിൽ അവയുടെ ഇനങ്ങളുടെ എണ്ണം പൊതുവേ കുറവാണ്. അതത് നാട്ടിനു യോജിച്ച ഇനങ്ങൾ പലയിടത്തും ലഭ്യമാണ്. പല ആവശ്യങ്ങൾക്കു കൃഷി ചെയ്യുന്നതിനാൽ ഓരോന്നിനും വെവ്വേറെ ഇനങ്ങളാണ് അനുയോജ്യം. ഏകവർഷിയായും ബഹുവർഷിയായും കൃഷി ചെയ്യുന്ന ഇനങ്ങൾ വ്യത്യസ്തമാണ്. ഏകവർഷരീതിയിൽ കൃഷി ചെയ്തുവരുന്ന ഇന്ത്യയിൽ മുരിങ്ങക്കായയുടെ സ്ഥിരമായ വിളവാണ് ഇനം തിരഞ്ഞെടുക്കുന്നതിന്റെ മുഖ്യഘടകം. അനുകൂലമല്ലാത്ത അവസരങ്ങളിൽ ബഹുവർഷ കൃഷിരീതിയാണ് അഭികാമ്യം. ഈ രീതിയിൽ മണ്ണൊലിപ്പ് തീരെ കുറവായിരിക്കും. പാകിസ്താനിൽ പല മേഖലകളിലും അവിടവിടത്തെ ഇലയിലെ പോഷകങ്ങളുടെ ഗുണനിലവാരമനുസരിച്ച് വിവിധയിനം മുരിങ്ങകളാണ് കൃഷി ചെയ്യുന്നത്. ഉൽപ്പന്നത്തിന്റെ ലക്ഷ്യങ്ങൾ അനുസരിച്ച് വിത്തുകളുടെ തെരഞ്ഞെടുപ്പും വ്യത്യസ്തമാണ്. കൂടുതൽ കായയുണ്ടാവുന്ന കുള്ളന്മരങ്ങളും ചെറിയ മരങ്ങളുമാണ് ഇന്ത്യയിൽ പ്രിയം. ടാൻസാനിയയിലാവട്ടെ എണ്ണ കൂടുതൽ അടങ്ങിയ ഇനങ്ങളാണ് വളർത്തുന്നത്. വിളവെടുപ്പ് ഇലയ്ക്കും കായയ്ക്കും പൂക്കൾക്കും വിത്തുകൾക്കും കുരുവിൽ നിന്നും ലഭിക്കുന്ന എണ്ണയ്ക്കുവേണ്ടിയും ജലം ശുദ്ധീകരിക്കാൻ വേണ്ടിയും എല്ലാം മുരിങ്ങ നട്ടുവളർത്തുന്നു. കാലാവസ്ഥ, ഇനം, ജലസേചനം, വളം എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തി വിളവിലും നല്ല വ്യത്യാസം ഉണ്ടാവും. ചൂടുള്ള വരണ്ടകാലാവസ്ഥയും മിതമായ വളപ്രയോഗവും ജലസേചനവുമെല്ലാം കൃഷിക്ക് ഉത്തമമാണ്. കൈകൊണ്ട്, കത്തിയും തോട്ടിയും കൊക്കയും എല്ലാം ഉപയോഗിച്ചാണ് വിളവെടുക്കുന്നത്. മുകളിലേക്കു വളരുന്ന ശിഖരങ്ങൾ മുറിച്ചുനീക്കിയും കമ്പുകളുടെ എണ്ണം നിയന്ത്രിച്ചും എല്ലാം വിളവ് വർദ്ധിപ്പിക്കാറുണ്ട്. കായകൾ thumb|മുരിങ്ങ ഒലിഫെറ യിലെ മുരിങ്ങക്കായ പഞ്ചകൽ, നേപ്പാൾ കമ്പുകൾ നട്ടു കൃഷി ചെയുന്ന രീതിയിൽ നട്ട് 6 മുതൽ 8 മാസങ്ങൾക്കുള്ളിൽ ആദ്യ വിളവെടുക്കാം. സാധാരണയായി ആദ്യവർഷങ്ങളിൽ വിളവ് കുറവായിരിക്കും. രണ്ടാം വർഷത്തോടെ ഒരു മരത്തിൽ ഏതാണ്ട് 300 -ഉം മൂന്നാം വർഷത്തോടെ 400-500 -ഉം കായകൾ ഉണ്ടാവുന്നു. നല്ല ഒരു മരത്തിൽ ആയിരത്തിലേറെ കായകൾ ഉണ്ടാവാം.Booth, F.E.M.; Wickens, G.E., 1988: Non-timber Uses of Selected Arid Zone Trees and Shrubs in Africa, p.98, FAO, Rome "".Retrieved 20-11-2013. ഇന്ത്യയിൽ ഒരു ഹെക്ടറിൽ ഒരു വർഷം 31 ടൺ വരെ കായകൾ ഉണ്ടാവുന്നുണ്ട്. ഉത്തരേന്ത്യയിൽ വസന്തകാലത്താണ് കായകൾ പാകമാവുന്നത്. തെക്കേഇന്ത്യയിൽ ചിലപ്പോൾ പൂക്കളും കായകളും വർഷത്തിൽ രണ്ട് തവണ ഉണ്ടാവാറുണ്ട്. ജൂലൈ-സെപ്റ്റംബറിലും മാർച്ച്-ഏപ്രിലിലും. ഇലകൾ thumb|മുരിങ്ങയില ശരാശരി ഒരു ഹെക്ടറിൽ നിന്നും ഒരു വർഷം 6 ടൺ ഇലകൾ ലഭിക്കും. മഴക്കാലത്ത് ഒരു വിളവെടുപ്പിൽ 1120 കിലോ ലഭിക്കുമ്പോൾ വേനലിൽ ഇത് 690 കിലോയായി ചുരുങ്ങുന്നു. നട്ടു 60 ദിവസമാവുമ്പോഴേക്കും ഇലകൾ ശേഖരിക്കാൻ തുടങ്ങി വർഷത്തിൽ ഏഴുതവണ വരെ വിളവെടുക്കാൻ കഴിയുന്നു. ഓരോ വിളവെടുപ്പിനുശേഷവും ചെടികൾ നിലത്തുനിന്ന് 60 സെന്റീമീറ്റർ ഉയരത്തിൽ വെട്ടിക്കളയുന്നു. ചിലതരം കൃഷിരീതികളിൽ ഇലകളുടെ വിളവ് രണ്ടാഴ്ച തോറും എടുക്കാറുണ്ട്. അനുയോജ്യമായ ഇനങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്താൽ വെള്ളവും വളവും നൽകി മുരിങ്ങ നല്ല തോതിൽ കൃഷി ചെയ്യാം. നിക്കരാഗ്വയിൽ നടത്തിയ പഠനങ്ങളിൽ ഒരു ഹെക്ടറിൽ 10 ലക്ഷം തൈകൾ നട്ടുനടത്തിയ കൃഷിരീതിയിൽ നാലു വർഷത്തോളം ശരാശരി 580 ടൺ ഇലകൾ ലഭിച്ചിരുന്നു. എണ്ണ ഒരു ഹെക്ടറിലെ കുരുവിൽ നിന്നും 250 ലിറ്റർ എണ്ണ ലഭിക്കും. ഭക്ഷണാവശ്യത്തിനും സൗന്ദര്യവർദ്ധകവസ്തുക്കൾ ഉണ്ടാക്കാനും മുടിയിലും ചർമ്മത്തിൽ തേയ്ക്കാനും ഉപയോഗിക്കുന്നു. കീടങ്ങളും രോഗങ്ങളും കാര്യമായ കേടുകൾ മുരിങ്ങയ്ക്ക് ഉണ്ടാവാറില്ല. ഇന്ത്യയിൽ പല കീടങ്ങളും മുരിങ്ങയെ ആക്രമിക്കാറുണ്ട്. ചിലകീടങ്ങൾ ഇലപൊഴിയുന്നതിനും കാരണമാവാറുണ്ട്. മണ്ണിൽ അമിതമായി ചിതലുകൾ ഉണ്ടെങ്കിൽ അതിനെ നിയന്ത്രിക്കാൻ വലിയ ചെലവ് ആവശ്യമായിവരും. Leveillula taurica എന്ന ഫംഗസ് മുരിങ്ങയിൽ കാണാറുണ്ട്. ഈ ഫംഗസ് പപ്പായ കൃഷിക്ക് ദ്രോഹകരമായതിനാൽ വലിയ ശ്രദ്ധ ആവശ്യമുണ്ട്. ഉപയോഗങ്ങൾ thumb|മുരിങ്ങപ്പൂവ് തോരൻ വെക്കാൻ തയ്യാറാക്കിയ നിലയിൽ മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യൻ രാജ്യങ്ങളിലും കറികൾക്കുള്ള വിഭവമാണ്‌. മലയാളികൾ സാധാരണയായി തോരൻ കറിക്ക്‌ മുരിങ്ങയിലയും അവിയൽ, സാമ്പാർ എന്നീ കറികളിൽ മുരിങ്ങക്കായും ഉപയോഗിക്കുന്നു. വിത്തുകളും ചില രാജ്യങ്ങളിൽ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌. പോഷകമൂല്യം മുരിങ്ങയുടെ പല ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പലനാടുകളിലും പലതരത്തിലാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്, അവയിൽ ചിലത്. ഏഷ്യയിലും ആഫ്രിക്കയിലും മൂപ്പെത്താത്ത കായ. കമ്പോഡിയ, ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇലകൾ ഭക്ഷിക്കുന്നു. മൂപ്പെത്തിയ കായകൾ പൂക്കൾ മൂത്ത കായകളിൽ നിന്നും വേർതിരിക്കുന്ന എണ്ണ വേര് ചില സ്ഥലങ്ങളിൽ ഇളം കായകളും മറ്റു ചിലയിടങ്ങളിൽ ഇലകളും ആണ് മുരിങ്ങയുടെ കൂടുതലായി ഉപയോഗിക്കുന്ന ഭാഗങ്ങൾ. ഭക്ഷ്യയോഗ്യമായ ഇലകൾ തോരൻ വയ്ക്കാൻ നല്ലതാണ്.. ഇലകൾ നൂറുഗ്രാം പുതിയ മുരിങ്ങ ഇലയിൽ കാണുന്ന പോഷകങ്ങൾ USDA യുടെ കണക്കുപ്രകാരം വലതുവശത്തുള്ള പട്ടികയിൽ കാണാം. മറ്റു പഠനങ്ങൾ പ്രകാരമുള്ള വിവരങ്ങളും ലഭ്യമാണ്. thumb|പൂക്കളോടു കൂടിയ കമ്പ് ഇലകളാണ് മുരിങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗം. ഇതിൽ ധാരാളം വൈറ്റമിൻ ബി, വൈറ്റമിൻ സി, ബീറ്റ കരോട്ടിൻ രൂപത്തിൽ വൈറ്റമിൻ എ, വൈറ്റമിൻ കെ, മാംഗനീസ്, മാംസ്യം കൂടാതെ മറ്റു അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. മറ്റു സാധാരണ ഭക്ഷണപദാർത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 100 ഗ്രാം പാകം ചെയ്ത മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ അളവ് കൂടുതൽ ആണെന്നു കാണാം. മുരിങ്ങയിലയിൽ കാൽസ്യം അടങ്ങിയിരിക്കുന്നത് കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റൽ രൂപത്തിൽ ആണ്. ഇലകൾ ചീരയെപ്പോലെ കറിവച്ചു കഴിക്കാം, കൂടാതെ ഉണക്കിപ്പൊടിച്ച ഇലകൾ സൂപ്പും സോസും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. മുരിങ്ങക്കായ thumb|120px|മുരിങ്ങക്കായ മൂപ്പെത്താത്ത മുരിങ്ങക്കായ തെക്കേ ഏഷ്യയിലെങ്ങും ഉപയോഗിക്കുന്നു. നല്ലവണ്ണം മാർദ്ദവമാവുന്ന വരെ വേവിച്ചാണ് ഇത് ഉപയോഗിക്കുന്നത്. തിളപ്പിച്ച് പാകം ചെയ്താൽപ്പോലും മുരിങ്ങക്കായിലെ വൈറ്റമിൻ സിയുടെ അളവ് താരതമ്യേന കൂടുതൽ തന്നെയായിരിക്കും. (വേവിന്റെ അളവ് അനുസരിച്ച് വൈറ്റമിൻ സിയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും) മുരിങ്ങക്കായ ഭഷ്യനാരുകളുടെ അളവിനാലും പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവയാലും സമ്പന്നമാണ്. വിത്തുകൾ മൂപ്പെത്തിയ കായകളിൽ നിന്നും വേർപ്പെടുത്തിയ വിത്തുകൾ പയർ പോലെ തിന്നാനും അല്ലെങ്കിൽ അണ്ടിപ്പരിപ്പുപോലെ വറുത്തു ഉപയോഗിക്കാനും കഴിയും. ഈ വിത്തുകളിൽ ഉയർന്ന അളവിൽ വൈറ്റമിൻ സിയും മിതമായ അളവിൽ ബി വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ മൂപ്പെത്തിയവിത്തുകളിൽ നിന്നും 38-40% മുരിങ്ങയെണ്ണ എന്നപേരിൽ അറിയപ്പെടുന്ന ഭക്ഷ്യ എണ്ണ ലഭിക്കും. ഈ എണ്ണയിൽ വലിയ അളവിൽ ബെഹെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ശുദ്ധീകരിച്ച എണ്ണ നിറവും മണവും ഇല്ലാത്തതും ആന്റിഓക്സിഡന്റ് ഗുണമുള്ളതുമാണ്. എണ്ണയുണ്ടാക്കിയശേഷം വരുന്ന അവശിഷ്ടം വളമായും വെള്ളം ശുദ്ധീകരിക്കാനായും ഉപയോഗിക്കുന്നു. മുരിങ്ങ എണ്ണ ജൈവ ഇന്ധനമായും ഉപയോഗിക്കാൻ ശേഷിയുള്ളതാണ്. വേരുകൾ വേര് ഉരിഞ്ഞെടുത്ത് ഭക്ഷണത്തിന് രുചിയും സ്വാദും കൂട്ടാനുള്ള സുഗന്ധദ്രവ്യം ആയി ഉപയോഗിക്കുന്നുണ്ട്. വേരിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ ആണ് ഇതിനു കാരണം. പോഷകാഹാരക്കുറവിനു പരിഹാരം മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പോഷകക്കുറവിനു മുരിങ്ങയില വളരെ ഫലപ്രദമാണ്. പോഷകക്കുറവുള്ളപ്പോൾ അതിനെ മറികടക്കാൻ മുരിങ്ങയ്ക്കുള്ള കഴിവ് അസാമാന്യമാണെന്നും ദാരിദ്ര്യം ആസന്നമാണെന്ന ഘട്ടത്തിൽ മുരിങ്ങ ഇലപ്പൊടിയാണ് നൽകേണ്ടതെന്നും L.J. Fuglie പറയുന്നുണ്ട്." വരണ്ട സ്ഥലങ്ങളിൽപ്പോലും നന്നായി വളരുന്ന മുരിങ്ങയ്ക്ക് വർഷം മുഴുവൻ പോഷകസമൃദ്ധമായ ഭക്ഷണം നൽകാൻ കഴിയുന്നു. ilakal mazhakkaalathu kazhikkaruthu ilayil vishamsham varunna samayamaanu nalla mazhayullappol==ഔഷധഗുണങ്ങൾ== ആയുർവ്വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണ്‌. ശാസ്ത്രീയഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌ ജീവകം സി, പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ കാൽസ്യം, രണ്ടുമടങ്ങ്‌ കൊഴുപ്പ്‌, കാരറ്റിലുള്ളതിനേക്കാൾ നാലുമടങ്ങ്‌ ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്നുമടങ്ങ്‌ പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങൾക്കൊണ്ട്‌ മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. നാട്ടുവൈദ്യത്തിൽ തടി, തൊലി, കറ, ഇലകൾ, വിത്തുകൾ, പൂക്കൾ എന്നിവയെല്ലാം ഉപയോഗിക്കുന്നുണ്ട്. രോഗങ്ങളെ കണ്ടുപിടിക്കാനോ, ചികിൽസിക്കാനോ, തടയാനോ കഴിയുന്നില്ലെങ്കിലും രക്തത്തിന്റെ ഘടനയെ മുരിങ്ങ എങ്ങനെയെല്ലാം ബാധിക്കുമെന്നു പഠിക്കാൻ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഔഷധയോഗ്യമായ ഭാഗങ്ങൾ വേര്, തൊലി, ഇല, കായ്, പൂവ്, വിത്തുകൾ ഇലകൾ ഇലകൾ പല തരത്തിൽ ഉപയോഗിക്കാം. ഫിലിപ്പിനോ വിഭവങ്ങളായ ടിനോല, ഉട്ടാൻ എന്നിവപോലുള്ള സാധാരണ ചാറു അടിസ്ഥാനമാക്കിയുള്ള സൂപ്പുകളിലേക്ക് ചേർക്കുന്നു. നന്നായി അരിഞ്ഞ ഇളം മുരിങ്ങ ഇലകൾ പച്ചക്കറി വിഭവങ്ങൾക്കും സലാഡുകൾക്കും അലങ്കാരമായി ഉപയോഗിക്കുന്നു. ഉദാ : കേരള വിഭവം തോരൻ. മല്ലിയിലക്ക് പകരം അല്ലെങ്കിൽ അതിനൊപ്പം ഉപയോഗിക്കുന്നു. ദീർഘകാല ഉപയോഗത്തിനും സംഭരണത്തിനുമായി, മുരിങ്ങ ഇലകൾ ഉണക്കി പൊടിച്ച് അവയുടെ പോഷകങ്ങൾ സംരക്ഷിക്കാം. നിർദ്ദിഷ്ട മൈക്രോ, മാക്രോ ന്യൂട്രിയന്റുകളുടെ നിലനിർത്തൽ ഫലപ്രാപ്തിയിൽ വ്യത്യാസമുണ്ടെങ്കിലും 50-60 ഡിഗ്രി സെൽഷ്യസിൽ സൂര്യന്റെ ചൂട്, നിഴൽ, ഫ്രീസ്, ഓവൻ ഡ്രൈയിംഗ് എന്നിവയെല്ലാം സ്വീകാര്യമായ മാർഗ്ഗങ്ങളാണ്. മുരിങ്ങയില പൊടി സാധാരണയായി സൂപ്പ്, സോസുകൾ, സ്മൂത്തികൾ എന്നിവയിൽ ചേർക്കുന്നു. ഉയർന്ന പോഷക സാന്ദ്രത കാരണം, മുരിങ്ങ ഇലപ്പൊടിയെ ഒരു ഭക്ഷണപദാർത്ഥമായി വിലമതിക്കുന്നു. കൂടാതെ പാലുൽപ്പന്നം മുതൽ തൈര്, ചീസ് എന്നിവ വരെയുള്ള ഭക്ഷ്യ ഉൽപന്നങ്ങളെ സമ്പുഷ്ടമാക്കാൻ ഇത് ഉപയോഗിക്കാം.റൊട്ടി, പേസ്ട്രി എന്നിവ പോലുള്ള ബേക്കുചെയ്ത സാധനങ്ങളിലുംസെൻസസറി അനലൈസിംഗിനും ഉപയോഗിക്കുന്നു. മുരിങ്ങപൂവ് thumb|പൂവ് ഇതിന്റെ പൂക്കളിൽ ധാരാളമായി പൊട്ടാസ്യവും കാൽസ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങൾ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവർധകവുമാകുന്നു. മുരിങ്ങവേര് മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവർധകവും, ആർത്തവജനകവും, നീർക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതിനും ഉത്തമമാണ്. മുരിങ്ങക്ക ഇളം മെലിഞ്ഞ കായകൾ സാധാരണയായി "മുരിങ്ങക്ക " എന്നറിയപ്പെടുന്നു. ഇത് ഒരു പാചക പച്ചക്കറിയായി ചെറിയ നീളത്തിൽ മുറിച്ച് കറികളിലും സൂപ്പുകളിലും ഉപയോഗിക്കുന്നു. രുചി ശതാവരിയെ അനുസ്മരിപ്പിക്കുന്നു. മധുരമുള്ളതാണെങ്കിലും, ഉള്ളിൽ അടങ്ങിയിരിക്കുന്ന പക്വതയില്ലാത്ത വിത്തുകളിൽ നിന്ന് പച്ച പയറുകളുടെ ഒരു സൂചന തരുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലും, തേങ്ങാപ്പാലും സുഗന്ധവ്യഞ്ജനങ്ങളും (പോപ്പി അല്ലെങ്കിൽ കടുക് വിത്തുകൾ പോലുള്ളവ) മിശ്രിതത്തിൽ മൂപ്പെത്താത്ത കായ്കൾ തിളപ്പിച്ചാണ് മുരിങ്ങക്ക കറികൾ സാധാരണയായി തയ്യാറാക്കുന്നത്.പരിപ്പുകറി, സാമ്പാർ, പയർ സൂപ്പ് എന്നിവയിലെ ഒരു സാധാരണ ഘടകമാണ് മുരിങ്ങക്ക. ആദ്യം പൾപ്പ് ചെയ്ത് മറ്റ് പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് മഞ്ഞൾ, ജീരകം എന്നിവയോടൊപ്പമാണ് ഇത് ഉപയോഗിക്കുന്നത്. മുരിങ്ങക്ക പൾപ്പ് സാധാരണയായി ചെറുതായി വറുത്ത അല്ലെങ്കിൽ കറിവേപ്പിലയുടെ മിശ്രിതമായ ഭുർതയിൽ ഉപയോഗിക്കുന്നു. മുരിങ്ങക്കയുടെ പുറം തൊലി കടുപ്പമുള്ളതും നാരുകളുള്ളതുമായതിനാൽ, ജ്യൂസുകളും പോഷകങ്ങളും വേർതിരിച്ചെടുക്കാൻ ചവച്ചരയ്ക്കുന്നു. ശേഷിക്കുന്ന നാരുകളുള്ള വസ്തുക്കൾ ഉപേക്ഷിക്കുന്നു. മറ്റുചിലർ മാംസളഭാഗവും ഇളം വിത്തുകളും തൊലിയിൽ നിന്നും വേർപെടുത്താൻ അല്പം വ്യത്യസ്തമായ രീതി ഉപയോഗിക്കുന്നു. വിത്തുകൾ നൈജീരിയയിൽ, മുരിങ്ങയുടെ വിത്തുകൾക്ക് അവയുടെ കയ്പേറിയ സ്വാദാണ് വിലമതിക്കുന്നത്. അവ സാധാരണയായി സോസുകളിൽ ചേർക്കുന്നു അല്ലെങ്കിൽ വറുത്ത ലഘുഭക്ഷണമായി കഴിക്കുന്നു. ഭക്ഷ്യ വിത്ത് കറിക്കൂട്ടുകളിലോ മസാലക്കുഴമ്പുകളിലോ ഉപയോഗിക്കാം. ഗോതമ്പ് മാവുകളിലെ പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ഘടകമായി മുരിങ്ങ വിത്ത് അനുയോജ്യമാണ്. രസാദി ഗുണങ്ങൾ രസം:കടു, ക്ഷായം, തിക്തം ഗുണം:ലഘു, രൂക്ഷം, തീക്ഷ്ണം, സരം വീര്യം:ഉഷ്ണം വിപാകം :കടു ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പരമ്പരാഗത വൈദ്യശാസ്ത്രവും ഗവേഷണവും പരമ്പരാഗത വൈദ്യത്തിൽ മുരിങ്ങയുടെ പുറംതൊലി, ചാറ്, വേരുകൾ, ഇലകൾ, വിത്തുകൾ, പൂക്കൾ എന്നിവ ഉപയോഗിക്കുന്നു. ഇത് രക്തത്തിലെ ലിപിഡ് പ്രൊഫൈലുകളെയും ഇൻസുലിൻ സ്രവത്തെയും എങ്ങനെ ബാധിക്കുമെന്ന് ഗവേഷണം നടത്തിവരുന്നു. ഇലകളിൽ നിന്നുള്ള സത്തിൽ വിവിധ പോളിഫെനോളുകൾ അടങ്ങിയിരിക്കുന്നു. അവ മനുഷ്യരിൽ ഉണ്ടാകാൻ സാധ്യതയുള്ള ഫലങ്ങൾ നിർണ്ണയിക്കാൻ അടിസ്ഥാന ഗവേഷണത്തിലാണ്. മുരിങ്ങയിലെ ഘടകങ്ങൾക്ക് ബയോ ആക്റ്റീവ് ഗുണങ്ങളുണ്ടോ എന്ന് നിർണ്ണയിക്കാൻ പ്രാഥമിക ഗവേഷണം നടത്തിയിട്ടും നിയന്ത്രിത ക്ലിനിക്കൽ പഠനങ്ങളിലൊന്നും തന്നെ മനുഷ്യരോഗങ്ങളെ ചികിത്സിക്കുന്നതിനെക്കുറിച്ച് കാണപ്പെടുന്നില്ല. വിഷാംശം മനുഷ്യരിൽ വിഷാംശത്തിന്റെ അളവ് പരിമിതമാണ്. എന്നിരുന്നാലും ലാബ് പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇതിൻറെ പുറംതൊലിയിലും വേരുകളിലുമുള്ള ചില സംയുക്തങ്ങൾ അല്ലെങ്കിൽ അവയുടെ സത്ത് അമിതമായി കഴിക്കുമ്പോൾ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാം. മുരിങ്ങയുടെ വേരിൽ അടങ്ങിയിരിക്കുന്ന സ്പൈറൊക്കിൻ (spirochin) എന്ന ആൽക്കലോയ്ഡ് നാഡികളെ പ്രതികൂലമായി ബാധിക്കുന്നതാണ്. മുരിങ്ങയുടെ വേര്, തൊലി, പൂക്കൾ എന്നിവയും അവയിൽ നിന്നും വേർതിരിക്കുന്ന സംയുക്തങ്ങളും വിഷമയമാണ്. ദിവസേന 6 ഗ്രാം മുരിങ്ങയില മൂന്നാഴ്ച കഴിക്കുന്നത് സുരക്ഷിതമാണെന്ന് കാണുന്നുണ്ട്. ശരീരഭാരത്തിന്റെ 3,000 മില്ലിഗ്രാം / കിലോ കവിയുന്ന അളവിൽ എം. ഒലിഫെറ ഇല സത്തിൽ വിഷാംശം അടങ്ങിയിരിക്കുന്നുണ്ടെങ്കിലും 1,000 മില്ലിഗ്രാമിൽ / കിലോഗ്രാമിൽ താഴെയുള്ള അളവിൽ സുരക്ഷിതമാണ്. എം. ഒലിഫെറ ഗർഭകാലത്ത് വിപരീതഫലമാണ് നൽകുന്നത്. കുറിപ്പടി മരുന്നുകളിൽ സൈറ്റോക്രോം പി 450 (സിവൈപി 3 എ 4 ഉൾപ്പെടെ)യുമായി ചേർന്ന് പ്രതികൂലഫലങ്ങൾ ഉണ്ടാക്കുകയും സിറ്റാഗ്ലിപ്റ്റിന്റെ ആന്റി-ഹൈപ്പർ ഗ്ലൈസെമിക് ഇഫക്റ്റിനെ തടയുകയും ചെയ്യുന്നു. മറ്റു ഉപയോഗങ്ങൾ വികസ്വരരാജ്യങ്ങളിൽ പോഷകാഹാരക്കുറവ് നീക്കാനും, ഭക്ഷ്യസുരക്ഷയ്ക്കും, ഗ്രാമവികസനത്തിനും, സുസ്ഥിര വികസനത്തിനും മുരിങ്ങ ഫലവത്താണെന്ന് കാണുന്നു. കാലിത്തീറ്റയായും മുരിങ്ങ ഉപയോഗിക്കാവുന്നതാണ്. ഇലകളിലെ ഫൈറ്റോകെമിക്കലുകളിൽ നിന്നുള്ള ആന്റി-സെപ്റ്റിക്, ഡിറ്റർജന്റ് പ്രോപ്പർട്ടികൾ പ്രാപ്തമാക്കുന്നതിന് മുൻകൂട്ടി നനച്ച മുരിങ്ങയിലപ്പൊടി കൈകഴുകാനുള്ള ദ്രാവകമായി ഉപയോഗിക്കുന്നുണ്ട്. ഒരു മൈക്രോ ന്യൂട്രിയന്റ് ദ്രാവകം ആയും പ്രകൃതിദത്ത ആന്തെൽമിന്റിക് ആയും ഉപയോഗിക്കുന്നു. ജലശുദ്ധീകരണത്തിന് മുരിങ്ങയെണ്ണ എടുത്തശേഷമുള്ള പിണ്ണാക്ക് ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഈ പിണ്ണാക്കിനു വെള്ളത്തിലെ മിക്ക അശുദ്ധവസ്തുക്കളും നീക്കം ചെയ്യാനുള്ള കഴിവുണ്ട്. ജലജന്യരോഗങ്ങളെ ചെറുക്കാനായി ജലശുദ്ധീകരണത്തിന് മുരിങ്ങക്കായകൾ ഉപയോഗിക്കുന്നുണ്ട്. ഇതുപ്രകാരം അശുദ്ധജലത്തിലെ ബാക്ടീരിയകളുടെ അളവ് 90 മുതൽ 99.99 ശതമാനം വരെ ഇല്ലായ്മചെയ്യാൻ മുരിങ്ങവിത്തുകൾ ഉപയോഗിക്കുന്നു.https://www.sciencedaily.com/releases/2010/03/100303082804.htm സ്പീഷിസുകളുടെ പട്ടിക മുരിങ്ങ അർബോറിയ Verdc.. Verdc. (കെനിയ) മുരിങ്ങ ബോർസിയാന Mattei (സൊമാലിയ) Nimmo (വടക്കൻ ഇന്ത്യ) മുരിങ്ങ ഡ്രൗഹാർഡി Jum. – ബോട്ടിൽ ട്രീ (തെക്കുപടിഞ്ഞാറൻ മഡഗാസ്കർ) മുരിങ്ങ ഹിൽഡെബ്രാൻഡ്ടി Engl. – Hildebrandt's moringa (തെക്കുപടിഞ്ഞാറൻ മഡഗാസ്കർ) മുരിങ്ങ ലോങിട്യൂബ Engl. (indigenous to എത്യോപ്യ സൊമാലിയ) മുരിങ്ങ ഒലിഫെറ Lam. (syn. M. pterygosperma) – ഹോഴ്സ് റാഡിഷ് ട്രീ (വടക്കുപടിഞ്ഞാറൻ ഇന്ത്യ) മുരിങ്ങ ഓവലിഫോളിയ Dinter & Berger (നമീബിയ, അംഗോള) മുരിങ്ങ പെരെഗ്രിന (Forssk.) Fiori അറേബ്യൻ പെനിൻസുല ഹോൺ ഓഫ് ആഫ്രിക്ക സതേൺ സിനായി, ഈജിപ്ത് മുരിങ്ങ പിഗ്മിയ Verdc. (സൊമാലിയ) മുരിങ്ങ റിവേ Chiov. (കെനിയ, എത്യോപ്യ) മുരിങ്ങ റസ്പോളിയാന Engl. (എത്യോപ്യ) മുരിങ്ങ സ്റ്റെനോപെറ്റാല (Baker f.) Cufod.</small> (കെനിയ, എത്യോപ്യ) ചിത്രശാല അവലംബം പുറത്തേക്കുള്ള കണ്ണികൾ വിശദമായ അധികവായനയ്ക്ക് Church World Service Moringa Site Trees for Life Moringa Site Moringa Home Page Purdue University: Moringa oleifera ആയുർവേദത്തിൽ വർഗ്ഗം:ഔഷധസസ്യങ്ങൾ വർഗ്ഗം:പച്ചക്കറികൾ വിഭാഗം: ഫലവൃക്ഷങ്ങൾ വർഗ്ഗം:ഭക്ഷ്യയോഗ്യമായ ഇലകൾ ഉള്ള സസ്യങ്ങൾ വർഗ്ഗം:ഒരു ജനുസ് മാത്രമുള്ള സസ്യകുടുംബങ്ങൾ വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ വർഗ്ഗം:ഭക്ഷ്യയോഗ്യമായ പൂക്കൾ ഉള്ള സസ്യങ്ങൾ
കർണാടക
https://ml.wikipedia.org/wiki/കർണാടക
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ്‌ കർണാടക ( ). ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ ‘കന്നഡ’ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർന്നു ഒരു സംസ്ഥാനം രൂപമെടുത്തു. 1956 നവംബർ 1 -നു സംസ്ഥാന പുനർനിർണയനിയമപ്രകാരം നിലവിൽ വന്ന ഈ സംസ്ഥാനം മൈസൂർ സംസ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 1973-ൽ കർണാടക എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. തലസ്ഥാനം ബാംഗ്ലൂർ. കർണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും തെക്കു ഭാഗത്തു പടിഞ്ഞാറെ അതിർത്തി അറബിക്കടലും ആണ്. 191,976 ചതുരശ്ര കിമി വിസ്തീർണ്ണം ഉള്ള ഈ സംസ്ഥാനം ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമാണ്. പേരിനു പിന്നിൽ കറുത്ത, നാട് എന്നിങ്ങനെയുള്ള രണ്ട് പദങ്ങൾ ചേർന്നാണ്‌ കരു-നാട്, കരു-നടം, കാനറ, കന്നടം എന്നീ രൂപഭേദങ്ങളോടെ സംസ്കൃതവൽക്കരിക്കപ്പെട്ടാണു് കർണ്ണാടകം എന്ന പദം രൂപം കൊണ്ടത്. പിൽക്കാലത്തു്, നാമപദങ്ങൾ ‘അ’കാരം കൊണ്ടവസാനിപ്പിക്കുന്ന കന്നട ഭാഷയിൽ ഇതു് ‘കർണ്ണാടക’ എന്നായി മാറി. തെക്കൻ ഡക്കാണിലെ മണ്ണിന്റെ (കറുത്ത പരുത്തിമണ്ണ്) നിറം കറുത്തതാണ്‌. ഈ പദത്തിനു വളരെ പഴക്കം ഉണ്ട്. അഞ്ചാം ശതകത്തിലെ വരാഹമിഹിരന്റെ കൃതികളിലും മറ്റും ഈ പ്രയോഗമുണ്ട്. കർണ്ണാട(ക)ം എന്ന വാക്കിന്റെ നിർവ്വചനം - ശബ്ദതാരാവലി - ശ്രീകണ്ഠേശ്വരം 1923 (31-ആം പതിപ്പ് 2006 പുറം 499]. കർണ്ണാടകം (അല്ലെങ്കിൽ കർണ്ണാടം / കന്നടം) എന്ന പദങ്ങൾ ആ പ്രദേശത്തിനും കർണ്ണാടക (കർണ്ണാട / കന്നട) എന്ന പദങ്ങൾ അവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും പറഞ്ഞുവന്നിരുന്നുവെന്നു് ദ്രാവിഡീയപദങ്ങളുടെ നിഷ്പത്തിനിഘണ്ടുവിൽ പരാമർശിച്ചിരിക്കുന്നു. A Dravidian etymological dictionary - T. Burrow & M.B. Emeneau, Page 119 ചരിത്രം പ്രാചീനശിലായുഗം മുതൽക്കുതന്നെ കർണ്ണാടകയുടെ പല ഭാഗങ്ങളിലും ജനവാസം ഉണ്ടായിരുന്നു എന്നുള്ളതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഹാരപ്പയിൽ നിന്നു ലഭിച്ചിട്ടുള്ള സ്വർണ്ണം കർണ്ണാടകയിൽ നിന്ന് ഖനനം ചെയ്തതണെന്നു തെളിഞ്ഞിട്ടുണ്ട്. ബിസി മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തിയായ അശോകന്റെ കീഴിൽ വരുന്നതിനു മുൻപ് നന്ദരാജവംശമാണ് കർണ്ണാടക ഭരിച്ചിരുന്നത്. പിന്നീട് ശതവാഹനരാജാക്കന്മാർ നാലു നൂറ്റാണ്ട് ഇവിടം ഭരിച്ചു. ഇതിനുശേഷം അധികാരത്തിൽ വന്ന കഡംബ രാജവംശവും പടിഞ്ഞാറ് ഗംഗ രാജവംശവുമാണ് തദ്ദേശത്തുനിന്നുമുള്ള ആദ്യ രാജവംശങ്ങൾ. മയൂരശർമ്മൻ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം ബനവസിയായിരുന്നു; തലക്കാട് പടിഞ്ഞാറ് ഗംഗ രാജവംശത്തിന്റേതും. കന്നഡ ഭരണത്തിനായി ഉപയോഗിച്ച ആദ്യ ഭരണകൂടങ്ങളും ഇവതന്നെയായിരുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഡെക്കാൻ ഭരിച്ച ചാലൂക്യന്മാർ, രാഷ്ട്രകൂടന്മാർ തുടങ്ങിയ പല രാജവംശങ്ങളും കർണ്ണാടക ഭരിച്ചു. 990-1210 എഡി വരെ കർണ്ണാടകയുടെ പല ഭാഗങ്ങളും ചോളരാജവംശത്തിനു കീഴിലായിരുന്നു. 1116 ൽ വിഷ്ണുവർദ്ധന്റെ നേതൃത്വത്തിലുള്ള ഹൊയ്സാല രാജവംശം ചോളന്മാരെ യുദ്ധത്തിൽ തോല്പിച്ച് അധികാരത്തിൽ വന്നു. ഈ കാലയളവിൽ കന്നഡ ഭാഷാ സാഹിത്യം പുരോഗമിക്കുകയും വേസര ശൈലിയിലുള്ള വാസ്തുകല പ്രചാരത്തിലാവുകയും ചെയ്തു. ഹൊയ്സാലരാജാക്കന്മാർ ആന്ധ്രയുടേയും തമിഴ്നാടിന്റെയും ഭാഗങ്ങൾ കൂടി ഭരിച്ചിരുന്നു. 14ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹരിഹരൻ, ബുക്കാരായൻ എന്നിവർ ചേർന്ന് ഹോസപ്പട്ടണത്തിൽ (പിന്നീട് വിജയനഗരം) വിജയനഗര രാജവംശം സ്ഥാപിച്ചു. തളിക്കോട്ട യുദ്ധത്തിൽ ഒരുകൂട്ടം ഇസ്ലാമികസുൽത്താനേറ്റുകളുടെ മുന്നിൽ വിജയനാഗരരാജാക്കന്മാർ പരാജയപ്പെട്ടു. ബിജാപ്പൂർ സുൽത്താനേറ്റ് ഡക്കാന്റെ മൊത്തം ഭരണം 17ആം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിമാർ തോൽപ്പിക്കുന്നതുവരെ കയ്യാളി. ഇവരുടെ കാലത്താണ് പ്രശസ്തമായ ഗോൽ ഗുംബാസ് നിർമ്മിക്കപ്പെട്ടത്. തുടർന്നുള്ള കാലഘട്ടത്തിൽ ഉത്തരകർണ്ണാടകത്തിന്റെ ഭാഗങ്ങൾ നൈസാമും, ബ്രിട്ടീഷ് ഭരണകൂടവും ഭരിച്ചു. തെക്കൻ കർണ്ണാടകം മൈസൂർ രാജവംശത്തിനു കീഴെയായിരുന്നു. ഹൈദരാലിയും അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താനും ബ്രിട്ടീഷ് ആധിപത്യത്തിന് എതിരേ നാലു യുദ്ധങ്ങാൾ ചെയ്തു. ഒടുവിൽ 1799ല് ടിപ്പുവിന്റെ മരണത്തോടെ മൈസൂറും ബ്രിട്ടീഷ് രാജിന് കീഴിലായി. ബ്രിട്ടീഷുകാർ മൈസൂർ രാജ്യം വൊഡെയാർ രാജകുടുംബത്തെ തിരിച്ചേൽപ്പിച്ചു. 1830കളിൽ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിന്ന് എതിരേ കർണ്ണാടകയുടെ പലഭാഗത്തും ലഹളകൾ ഉണ്ടായിട്ടുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബാഗൽക്കോട്ട്, ദൻഡേലി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങൾ നടന്നു. ആലൂരു വെങ്കട റാവു, കർണ്ണാട് സദാശിവറാവു, എസ് നിജലിംഗപ്പ, കെംഗാൾ ഹനുമന്തയ്യ, നിട്ടൂർ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരവും ശക്തി പ്രാപിച്ചൂ. സ്വാതന്ത്ര്യലബ്ധിക്കുശേഷം മൈസൂർ രാജ്യം ഇന്ത്യയോട് ചേർന്നു. 1950-ൽ മൈസൂർ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടു. 1956ൽ കന്നഡയും കുടക് പ്രദേശങ്ങളും മൈസൂറിൽ കൂട്ടിച്ചേർത്തു. 1973ൽ സംസ്ഥാനം കർണ്ണാടക എന്നു പുനർനാമകരണം ചെയ്തു. 1990കളിൽ കർണ്ണാടകസംസ്ഥാനം ഐടി മേഖലയിലെ വികസനത്തിൽ മുന്നിലെത്തി. ഭൂമിശാസ്ത്രം കർണ്ണാടകയുടെ വടക്കു മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും കിഴക്കു ഭാഗത്തു ആന്ധ്രപ്രദേശ് സംസ്ഥാനവും തെക്കു ഭാഗത്തു കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളും, പടിഞ്ഞാറെ അതിർത്തി അറബിക്കടലും ആണ്. 1,91,791 ച. കി. മീ. വിസ്തീർണം ഉള്ള ഈ സംസ്ഥാനം വലിപ്പത്തിൽ ഇന്ത്യയിലെ എട്ടാമത്തെതും ജനസംഖ്യയിൽ (1981 സെൻസസ്) ഏഴാമത്തേതും ആണ്. കർണ്ണാടക എന്ന പേര് ഉണ്ടായതു ‘കരി’ (കറുത്ത എന്നർത്ഥം), ‘നാട്’ എന്നീ വാക്കുകളിൽ നിന്നാണെന്നു പറയപ്പെടുന്നു. ‘കറുത്ത മണ്ണുള്ള പ്രദേശം’ എന്ന അർത്ഥത്തിൽ. മറ്റൊരു അഭിപ്രായം ‘കരുനാടു’ അഥവാ ‘ഭംഗിയുള്ള പ്രദേശം’ എന്നതിനു രൂപഭേദം സംഭവിച്ചു കർണ്ണാടക ആയതാണെന്നതാണ്. ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തെ മൂന്നായി തിരിക്കാം - തീരദേശം, പശ്ചിമ ഘട്ടം ഉൾപ്പെട്ട മലനാട്, ഡെക്കാൻ പീഠഭൂമി ഉൾപ്പെട്ട ബയാലുസീമ പ്രദേശം ഇവയാണ് മൂന്ന് വിഭാഗങ്ങൾ. ചിക്കമഗ്ലൂർ ജില്ലയിലെ മുല്ലയാനഗിരി കുന്നുകളാണ് (പൊക്കം : 6,329 അടി/1,929 മീറ്റർ) ഏറ്റവും ഉയരമുള്ള മുടി. കാവേരി, തുംഗഭദ്ര, ശരാവതി, കൃഷ്ണ, മാലപ്രഭ എന്നിവയാണ് പ്രധാന നദികൾ.ഏകദേശം 38,724 ച. കിമി. പ്രദേശം (വിസ്തീർണ്ണത്തിന്റെ 20%) കാടുകളാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശൈത്യം അനുഭവപ്പെടുന്നു. മാർച്ച് മുതൽ മെയ് വരെ വേനൽക്കാലവും, ജൂൺ മുതൽ സെപ്റ്റംബർ വരെ മൺസൂൺ കാലവും, ഒക്ടോബർ മുതൽ ഡിസംബർ വരെ പോസ്റ്റ്-മൺസൂൺ കാലവുമാണ്. കർണാടകയുടെ തീരദേശത്തിനാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. വാർഷിക സംസ്ഥാനശരാശരി 1,139 മിമി മഴയും തീരദേശത്തെ ശരാശരി 3,638.5 മില്ലിമീറ്ററുമാണ്. രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും അധികം ചൂട് റായ്ച്ചൂരിലാണ് - 45.6 °C, ഏറ്റവും കുറഞ്ഞ ചൂട് ബിദാറിൽ - 2.8 °C . ജില്ലകൾ right|thumb|upright=1.20|alt=Map of 30 districts in region |Districts of Karnataka കർണാടക 30 ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു : ബാഗൽക്കോട്ട് ബാംഗ്ലൂർ റൂറൽ ബാംഗ്ലൂർ അർബൻ ബെൽഗാം ബെല്ലാരി ബീദർ ബിജാപ്പൂർ ചാമരാജനഗർ ചിക്കബള്ളാപൂർ ചിക്കമമഗളൂർ ചിത്രദുർഗ ദക്ഷിണ കന്നഡ ദാവൺഗരെ ധാർവാഡ് ഗദഗ് ഗുൽബർഗ ഹസ്സൻ ഹവേരി കൊടഗ് കോലാർ കൊപ്പാൽ മാൺഡ്യ മൈസൂർ റായ്ചൂർ രാമനഗര ഷിമോഗ തുംകൂർ ഉഡുപ്പി ഉത്തര കന്നഡ യാദ്ഗിർ ഓരോ ജില്ലയുടെയും ഭരണാധികാരം ജില്ലാ കമ്മിഷണർക്ക് അല്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റിനാണ്. ഓരോ ജില്ലകളും സബ്-ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്. സബ്-ഡിവിഷനുകൾ പഞ്ചായത്തുകളായും മുനിസിപ്പാലിറ്റികളായും തിരിച്ചിരിക്കുന്നു. 2001ലെ കാനേഷുമാരി പ്രകാരം കർണാടകയിലെ 6 വലിയ നഗരങ്ങൾ ഇവയാണ് - ബാംഗ്ലൂർ, ഹുബ്ലി-ധാർവാഡ്, മൈസൂർ, ഗുൽബർഗ, ബെൽഗാം, മാംഗ്ലൂർ. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഏക നഗരം ബാംഗ്ലൂരാണ്. ബാംഗ്ലൂർ അർബൻ, ബെൽഗാം, ഗുൽ‌ബർഗ എന്നിവയാണ് ഏറ്റവും അധികം ജനസംഖ്യയുള്ള മൂന്ന് ജില്ലകൾ. ഈ ജില്ലകളിൽ മുപ്പതു ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്നു. അവലംബം വർഗ്ഗം:കർണാടക വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ
https://ml.wikipedia.org/wiki/ദ_ടൈംസ്‌_ഓഫ്‌_ഇന്ത്യ
ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ(The Times of India) -ഇന്ത്യയിലെ പ്രധാന ദിനപത്രങ്ങളിലൊന്നാണ്. ലോകത്തേറ്റവും പ്രചാരമുള്ള ഇംഗ്ലീഷ്‌ ദിനപത്രം. ഡൽഹി, മുംബൈ, ബാംഗ്ലൂർ, പൂനെ, bhopal,indoreകൊൽക്കത്ത, ലൿനൌ, അഹമ്മദാബാദ്‌, ഹൈദരാബാദ്, മാംഗ്ലൂർ എന്നിവിടങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. ഒരു ദിവസം ശരാശരി 26 ലക്ഷത്തിലേറെ പ്രതികൾ വിറ്റഴിയുന്നുണ്ട്‌. ഇന്ത്യയിലെ ബ്രിട്ടീഷുകാർക്കായി ദ ബോംബെ ടൈംസ്‌ ആൻഡ്‌ ജേണൽ ഓഫ്‌ കൊമേഴ്‌സ്‌ എന്നപേരിൽ 1838 നവംബർ മൂന്നിന്‌ പ്രസിദ്ധീകരണമാരംഭിച്ചു. 1861 മുതലാണ്‌ ദ‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്ന പേരു സ്വീകരിച്ചത്‌. ബെന്നറ്റ്‌ കോൾമാൻ ആൻഡ്‌ കമ്പനി എന്ന മാധ്യമ സ്ഥാപനമാണ്‌ ഇപ്പോഴത്തെ പ്രസാധകർ. ദ‌ ഇക്കണോമിൿസ്‌ ടൈംസ്‌, മുംബൈ മിറർ, നവഭാരത്‌ ടൈംസ്‌, മഹാരാഷ്ട്രാ ടൈംസ്‌, വിജയ കർണ്ണാടക (കന്നഡ) എന്നിവ സഹോദര പ്രസിദ്ധീകരണങ്ങൾ. അവലംബം The Times of India website Times Syndication Service Content licensing and syndication wing of The Times Group. TOI vs Pradyuman Maheshwari Indian media blog shuts down after legal threats from Times of India. The Funny Times of India website This site contains funny articles, videos, pictures and news from India and related to India. അവലംബം വിഭാഗം:ഇന്ത്യയിലെ ഇംഗ്ലീഷ് ദിനപത്രങ്ങൾ വർഗ്ഗം:ടൈംസ് ഗ്രൂപ്പിന്റെ പ്രസിദ്ധീകരണങ്ങൾ
കുതിരവട്ടം പപ്പു
https://ml.wikipedia.org/wiki/കുതിരവട്ടം_പപ്പു
മലയാള സിനിമയിലെ ഒരു ഹാസ്യനടനായിരുന്നു കുതിരവട്ടം പപ്പു. ജനനം,മാതാപിതാക്കൾ,വിദ്യാഭ്യാസം പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും ആദ്യത്തെ മകനായി 1936 ൽ കോഴിക്കോടിനടുത്തുള്ള ഫറോക്കിൽ ജനനം. യഥാർത്ഥ പേര് പനങ്ങാട്ട് പത്മദളാക്ഷൻ എന്നായിരുന്നു. കോഴിക്കോട് സെന്റ് ആന്റണീസ്സിൽ ബാല്യകാലവിദ്യാഭാസം. ചലച്ചിത്രരംഗത്തേക്ക് ചെറുപ്പത്തിലേ നാടകക്കമ്പം മൂത്ത പത്മദളാക്ഷന്റെ ആദ്യ നാടകം, പതിനേഴാം വയസ്സിൽ അഭിനയിച്ച, കുപ്പയിൽ നിന്ന് സിനിമയിലേക്ക് ആണ്. പപ്പുവിന്റെ ആദ്യചിത്രം “മൂടുപടം” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ്. പത്മദളാക്ഷൻ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. പ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് കല്പിച്ച് നൽകിയത്. ഭാർഗ്ഗവീനിലയത്തിൽ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷൻ സന്തോഷപൂർവ്വം സ്വീകരിച്ചു. ക്രിസ്തുവർഷം 1872-ൽ സ്ഥാപിതമായ കുതിരവട്ടം മാനസികരോഗാശുപത്രി ഈ പേരാൽ പിൽക്കാലത്ത്‌ വിശ്വപ്രസിദ്ധമായെന്ന് പറയേണ്ടി വരും. അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ക്രോസ്സ് ബെൽറ്റ് മണി സംവിധാനം ചെയ്ത പെൺപട എന്ന ചിത്രത്തിൽ ഹാസ്യരസപ്രധാനമായ ഒരു സ്ത്രീവേഷമാണ് പപ്പു അവതരിപ്പിച്ചത്. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സം‍വിധായകൻ ഷാജി കൈലാസിന്റെ നരസിംഹം ആയിരുന്നു പദ്മദളാക്ഷന്റെ അവസാന ചിത്രം. മരണം അവസാനകാലത്ത് നിരവധി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടിയ പപ്പു, ഹൃദയാഘാതത്തെത്തുടർന്ന് 2000 ഫെബ്രുവരി 25-ന് നിര്യാതനായി. പുറമേക്കുള്ള കണ്ണികൾ വെബ്‌ലോകം പ്രൊഫൈൽ ദാറ്റ്സ് മലയാളം പ്രൊഫൈൽ കുതിരവട്ടം പപ്പുവിനെക്കുറിച് മനോരമ വെബില് വന്ന താൾ വർഗ്ഗം:1936-ൽ ജനിച്ചവർ വർഗ്ഗം:2000-ൽ മരിച്ചവർ വർഗ്ഗം:ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ വർഗ്ഗം:ഫെബ്രുവരി 25-ന് മരിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ വർഗ്ഗം:കോഴിക്കോട് ജില്ലയിൽ ജനിച്ചവർ വർഗ്ഗം:മലയാള ഹാസ്യനടന്മാർ
ഐക്യരാഷ്ട്രസഭ
https://ml.wikipedia.org/wiki/ഐക്യരാഷ്ട്രസഭ
ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച്‌ ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്‌. ഉത്ഭവം രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്‌ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ്‌, സഖ്യകക്ഷികളെ സൂചിപ്പിക്കാനാണ്‌ ആദ്യമായി ഐക്യരാഷ്ട്രങ്ങൾ എന്ന പദം ഉപയോഗിച്ചത്‌. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിനുള്ള വിത്തുകൾ പാകിയതും അന്നത്തെ സഖ്യകക്ഷികൾത്തന്നെയായിരുന്നു. യുദ്ധകാലത്തുതന്നെ മോസ്കോ, കെയ്‌റോ, ടെഹ്റാൻ എന്നിവിടങ്ങളിൽച്ചേർന്ന സഖ്യകക്ഷികളുടെ സമ്മേളനങ്ങളിൽ ഈ ആശയം കൂടുതൽ ചർച്ചാവിഷയമായി. 1944 ഓഗസ്റ്റ്‌ മുതൽ ഒക്ടോബർ വരെ ഫ്രാൻസ്‌, ചൈന, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ(അമേരിക്ക), സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്‌ടൺ ഡി.സിയിൽ പലതവണ യോഗംചേർന്ന് പുതിയ രാജ്യാന്തരസഹകരണപ്രസ്ഥാനത്തിനുള്ള ഏകദേശരൂപം തയ്യാറാക്കി. ലോകസമാധാനത്തിനും, രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-സാമൂഹികസഹകരണത്തിനും പ്രാധാന്യം കൊടുത്ത്‌ ഈ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ലോകംമുഴുവനും ചർച്ചചെയ്തു. ഒടുവിൽ 1945 ഏപ്രിൽ 25-ന് സാൻഫ്രാസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേർന്നു. വിവിധ രാഷ്ട്രനേതാക്കന്മാരും ലയൺസ്‌ ക്ലബ്‌ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു. രൂപവത്കരണസമ്മേളനത്തിൽ പങ്കെടുത്ത 50 രാജ്യങ്ങൾ രണ്ടുമാസത്തിനു ശേഷം ജൂൺ 26ന്‌ ഐക്യരാഷ്ട്ര സഭയുടെ കരട്‌ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യയോഗത്തിൽ പങ്കെടുക്കാത്ത പോളണ്ടും അംഗമായതോടെ 51 രാജ്യങ്ങൾ പുതിയ പ്രസ്ഥാനത്തിനായി നിലകൊണ്ടു. ഭരണഘടന പ്രകാരമുള്ള സുരക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ചൈന, ഫ്രാൻസ്‌, സോവ്യറ്റ്‌ യൂണിയൻ, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മറ്റംഗങ്ങളിൽ ഭൂരിഭാഗവും കരട്‌ ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24ന്‌ ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നു. എല്ലാ വർഷവും ഒക്ടോബർ 24-ന് യു.എൻ ദിനം ആചരിക്കുന്നു ആസ്ഥാനം ജോൺ ഡി. റോക്ഫെല്ലർ സംഭാവനചെയ്ത, ന്യൂയോർക്കിലെ മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. 1946 ൽ ലണ്ടനിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രഥമ പൊതുസമ്മേളനം നടന്നത്. ന്യൂയോർക്ക് നഗരത്തിലാണെങ്കിലും യു.എൻ ആസ്ഥാനം സ്ഥിതിചെയ്യുന്ന സ്ഥലം അന്താരാഷ്ട്ര ഭൂഭാഗമായാണ് കണക്കാക്കുന്നത്. ന്യൂയോർക്കിലെ കോടീശ്വരനായിരുന്ന ജെ.പി മോർഗന്റെ മകളായ ആൻ മോർഗനു വേണ്ടി 1921-ൽ നിർമിച്ച കെട്ടിടമാണ് യു.എൻ ജനറൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതി. 1971-ലാണ് ഈ കെട്ടിടം ഐക്യരാഷ്ട്രസഭക്ക് സംഭാവനയായി ലഭിച്ചത്. പതാക ഐക്യരാഷ്ട്രസംഘടനയുടെ പതാകക്ക് നീലനിറമാണ്. രണ്ട് ഒലിവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് പതാകയുടെ മധ്യത്തിലുള്ള ചിഹ്നം. ഇളംനീല പശ്ചാത്തലത്തിൽ വെളുത്ത യു.എൻ ചിഹ്നം പതാകയിൽ ആലേഖനം ചെയ്തിരിക്കുന്നു. 1947 ഒക്ടോബർ 20-ന് ഒരു പ്രമേയ(resolution 167 (II))ത്തിലൂടെ ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗം അംഗീകരിച്ചതാണ് പതാക.   അംഗത്വവും ഘടനയും thumb|200px|right|ന്യൂയോർക്കിലുള്ള ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ലോകസമാധാനത്തിൽ താല്പര്യമുള്ള ഏതു രാജ്യത്തിനും അംഗമാകാം. ഐക്യരാഷ്ട്രസഭയെ ആറ്‌ ഘടകങ്ങളായി തിരിച്ചിട്ടുണ്ട്‌. അവ താഴെപ്പറയും പ്രകാരമാണ്‌. പൊതുസഭ സുരക്ഷാസമിതി സാമ്പത്തിക-സാമൂഹിക സമിതി ട്രസ്റ്റീഷിപ്‌ കൌൺസിൽ സെക്രട്ടേറിയറ്റ്‌ രാജ്യാന്തര നീതിന്യായ കോടതി പൊതുസഭ പൊതുസഭയിലേക്ക് എല്ലാ അംഗരാഷ്ട്രങ്ങൾക്കും അഞ്ചു പ്രതിനിധികളെ വീതം അയക്കാം, പക്ഷെ ഒരു വോട്ടേഉണ്ടാകൂ. വർഷത്തിലൊരിക്കൽ മാത്രമേ പൊതുസഭ യോഗം ചേരൂ. എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനു ശേഷമുള്ള ആ‍ദ്യത്തെ ചൊവ്വാഴ്ച തുടങ്ങുന്ന സമ്മേളനം രണ്ടാഴ്ച നീണ്ടു നില്ക്കും. രക്ഷാസമിതിയുടെ(സെക്യൂരിറ്റി കൌൺസിൽ) ആവശ്യപ്രകാരം മറ്റ് അടിയന്തരസന്ദർഭങ്ങളിലും യോഗം ചേരാറുണ്ട്. പ്രധാന പ്രശ്നങ്ങളിൽ പ്രമേയം പാസാക്കാൻ പൊതുസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. പൊതുസഭയ്ക്ക് ഏഴു പ്രധാന കമ്മറ്റികളുണ്ട് : നിരായുധീകരണവും രാജ്യാന്തര സുരക്ഷിതത്വവും സാമ്പത്തികം, ധനകാര്യം സാമൂഹികം, സാംസ്കാരികം, മനുഷ്യത്വപരം പ്രത്യേക രാഷ്ട്രീയം, കോളനി വിമോചനം ഭരണം, ബജറ്റ് നിയമകാര്യം പൊതുസഭയുടെ നടപടികളുടെ ഏകോപനത്തിനു ചുമതലപ്പെട്ട ജനറൽ കമ്മിറ്റി സുരക്ഷാസമിതി അഞ്ചു സ്ഥിരം അംഗരാഷ്ട്രങ്ങളും രണ്ടു വർഷ കാലാവധിക്കു തെരെഞ്ഞെടുക്കുന്ന പത്ത് അംഗരാഷ്ട്രങ്ങളും ചേർന്നതാണു രക്ഷാസമിതി. ചൈന, ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, അമേരിക്ക എന്നിവയാണ് സ്ഥിരം അംഗങ്ങൾ. അംഗരാഷ്ട്രങ്ങൾക്കിടയിൽ രക്ഷാസമിതി അധ്യക്ഷപദം ഓരോ മാസവും മാറി വരും. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കം പരിഗണിക്കുക,ആയുധനിയന്ത്രണ നടപടികൾ ആസൂത്രണം ചെയ്യുക, അക്രമങ്ങൾക്കെതിരെ ഉപരോധവും സൈനിക നടപടിയും സ്വീകരിക്കുക, പുതിയ അംഗങ്ങളെ സ്വീകരിക്കാൻ ശുപാർശ ചെയ്യുക, സെക്രട്ടറി ജനറലിന്റെ നിയമനം സംബന്ധിച്ചു പൊതുസഭയ്ക്കു ശുപാർശ നൽകുക തുടങ്ങിയവയാണ് രക്ഷാസമിതിയുടെ ഉത്തരവാദിത്തങ്ങൾ. അഞ്ചു സ്ഥിരാംഗങ്ങൾക്കും വീറ്റോ പവറുണ്ട്. അതായത്, ഈ രാജ്യങ്ങളിലൊന്ന് എതിർത്ത് വോട്ട് ചെയ്യുന്ന എന്തു നടപടിയും സഭ തള്ളിക്കളയുന്നു. സഭാ നടപടികളൊഴികെയുള്ള എന്തു കാര്യത്തിലും തീരുമാനമെടുക്കാൻ അഞ്ചു സ്ഥിരം അംഗങ്ങളുടേതുൾപ്പെടെ ഒൻപത് അംഗങ്ങളുടെ വോട്ട് വേണം. സാമ്പത്തിക സാമൂഹിക സമിതി മൂന്നുവർഷ കാലാവധിക്കു തെരെഞ്ഞെടുക്കപ്പെടുന്ന 54 അംഗ സമിതിയാണിത്. മൂന്നിലൊന്ന് ഭാഗം വർഷം തോറും റിട്ടയർ ചെയ്യുന്നു. രാജ്യാന്തര സാമ്പത്തിക, സാംസ്കാരിക സാമൂഹിക മാർഗ്ഗങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയാണ് ഈ സമിതിയുടെ ചുമതല. ഗതാഗത, വാർത്താവിനിമയ കമ്മീഷൻ, സ്ഥിതിവിവരക്കണക്ക് കമ്മീഷൻ, സാമൂഹിക കമ്മീഷൻ, ജനസംഖ്യാ കമ്മീഷൻ, മയക്കുമരുന്നു വിരുദ്ധ കമ്മീഷൻ,മനുഷ്യാവകാശ കമ്മീഷൻ, സ്ത്രീസമത്വ കമ്മീഷൻ, രാജ്യാന്തര വാണിജ്യ ചരക്ക് കമ്മീഷൻ തുടങ്ങിയവ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്നു. ട്രസ്റ്റീഷിപ്പ് കൗൺസിൽ പൂർണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. രക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൌൺസിലിലെ അംഗങ്ങൾ. അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു . എൻ ട്രസ്റ്റീഷിപ്പ്. പലാവുവിന് സ്വാതന്ത്ര്യം ലഭിച്ചതോടെ കോളനി വിമോചനം പൂർത്തിയായതായാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ. രാജ്യാന്തര നീതിന്യായ കോടതി ന്യൂയോർക്കിനു പുറത്ത് ആസ്ഥാനമുള്ള ഏക ഐക്യരാഷ്ട്രസഭാ ഘടകം. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയും സെക്യൂരിറ്റി കൌൺസിലും കൂടി 9 വർഷ കാലയളവിലേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നു. ഒരു അംഗരാജ്യത്തിൽ നിന്നു ഒന്നിലധികം ജഡ്ജിമാരുണ്ടായിരിക്കാൻ പാടില്ല. ഒൻപത് വർഷമാണ് ജഡ്ജിമാരുടെ കാലാവധി , പ്രസിഡന്റിനു മൂന്നു വർഷവും. രാജ്യങ്ങളാണ് കക്ഷികളായി കോടതിയെ സമീപിക്കുക, വ്യക്തികളല്ല. രാജ്യാന്തര നീതിന്യായ വ്യവസ്ഥകൾ, നിയമപരമായ കാര്യങ്ങൾ തുടങ്ങിയവയെപ്പറ്റി ലോകകോടതി തീർപ്പ് കൽപ്പിക്കുന്നു. നെതർലാന്റിലെ ദി ഹേഗിലാണ് ആസ്ഥാനമെങ്കിലും കോടതിക്ക് ഏത് രാജ്യം ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാം യുനെസ്കോ (UNESCO) വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ. 1945-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്. http://www.unesco.org ലോക_ബാങ്ക് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്രബാങ്കിങ് സ്ഥാപനമാണ് അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് (International Bank For Reconstruction and Development) (IBRD).http://www.nationsencyclopedia.com/United-Nations-Related-Agencies/The-World-Bank-Group-INTERNATIONAL-BANK-FOR-RECONSTRUCTION-AND-DEVELOPMENT-IBRD.html ലോക ബാങ്ക് എന്ന പേരിലും അറിയപ്പെടുന്നു. പുനരുത്പാദനക്ഷമമായ മുതൽമുടക്കിനുവേണ്ട സ്വകാര്യമൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടന അന്താരാഷ്ട്രതലത്തിൽ തൊഴിൽ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു ഏജൻസിയാണ്‌ അന്താരാഷ്ട്ര തൊഴിൽ സംഘടന. (The International Labour Organization (ILO) ) ഇതിന്റെ ആസ്ഥാനം സ്വിറ്റ്‌സർലന്റിലെ ജനീവയിലാണ്. ഈ സംഘടനക്ക് 1969 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണയനിധി ഐ എം എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് - International Monetary Fund) അഥവാ രാജ്യാന്തര നാണയ നിധി രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്. 184 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1945ലാണു സ്ഥാപിതമായത്. ഭക്ഷ്യ കാർഷിക സംഘടന(FAO) ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. സെക്രട്ടേറിയറ്റ് രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭ നിയമിക്കുന്ന സെക്രട്ടറി ജനറലും ലോകത്താകെ പരന്നു കിടക്കുന്ന 8900 ഉദ്യോഗസ്ഥന്മാരും അടങ്ങുന്നതാണ് സെക്രട്ടേറിയറ്റ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുക, അംഗരാജ്യങ്ങൾ തമ്മിലുള്ള വിവാദങ്ങൾക്കു നയതന്ത്ര ഇടപെടലിലൂടെ പരിഹാരങ്ങൾ ഉണ്ടാക്കുക തുടങ്ങിയവയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ചുമതലകൾ. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയാണ് സെക്രട്ടറി ജനറൽ, അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്. ഔദ്യോഗിക ഭാഷ ചൈനീസ്, ഇംഗ്ലീഷ് (ഭാഷ), ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, അറബിക്. തലവന്മാർ സെക്രട്ടറി ജനറൽമാർFormer Secretaries-General–United Nations. No. Name Country of origin Took office Left office Note 1 ട്രിഗ്വെ ലീ 2 ഫെബ്രുവരി 1946 10 നവംബർ 1952 രാജി വച്ചു. 2 ഡാഗ് ഹാമർഷോൾഡ് 10 ഏപ്രിൽ1953 18 സെപ്റ്റംബർ 1961 പദവിയിലിരിക്കെ മരണപ്പെട്ടു 3 ഊതാൻറ് 30 നവംബർ 1961 31 ഡിസംബർ 1971 ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ 4 ഡോ. കുൾട്ട് വാൾസ് ഹൈം 1 ജനുവരി 1972 31 ഡിസംബർ 1981 5 ജാമിയർ പരസ് ഡിക്വയർ ജനുവരി 1982 31 ഡിസംബർ 1991 അമേരിക്കാനായിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ 6 ഡോ. ബുത്രോസ് ബുത്രോസ് ഘാലി 1 ജനുവരി 1992 31 ഡിസംബർ 1996 ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ 7 കോഫി അന്നാൻ 1 ജനുവരി 1997 31 ഡിസംബർ 2006 8 ബാൻ കി മൂൺ 1 ജനുവരി 2007 31 ഡിസംബർ 2016 9അന്റോർണിയോ ഗുട്ടറസ്സ് പോർച്ചുഗൽ1 ജനുവരി 201731 ഡിസംബർ 2022 കോൺഫറൻസുകൾ നേതൃത്വപരിശീലനത്തിനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കോൺഫറൻസുകൾ നടത്താറുണ്ട്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അനുബന്ധ സംഘടനകൾ വിദ്യാഭ്യാസ, ശാസ്ത്ര-സാംസ്കാരിക സംഘടന (UNESCO) ലോകാരോഗ്യ സംഘടന (W.H.O) ലോക കാലാവസ്ഥാ സംഘടന (W.M.O) അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) ഐക്യരാഷ്ട്ര അഭയാർഥി കമീഷൻ (UNHCR) അന്താരാഷ്ട്ര വാർത്താവിനിമയ യൂനിയൻ (ITU) ഭക്ഷ്യ കാർഷിക സംഘടന (FAO) ഐക്യരാഷ്ട്ര മനുഷ്യാവകാശ കമീഷൻ (UNHRC) ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി (UNICEF) ലോക ബാങ്ക് (World Bank) അന്താരാഷ്ട്ര അണുശക്തി ഏജൻസി (IAEA) ഐക്യരാഷ്ട്ര വികസന പരിപാടി (UNDP) അന്താരാഷ്ട്ര നാണയനിധി (IMF) അവലംബം കൂടുതൽ അറിവിന്‌ ലീഗ് ഓഫ് നേഷൻസ് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക കുറിപ്പുകൾ http://www.un.org - ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് വർഗ്ഗം:രാഷ്ട്രീയം വർഗ്ഗം:അന്താരാഷ്ട്ര സംഘടനകൾ വർഗ്ഗം:ഐക്യരാഷ്ട്രസഭ വർഗ്ഗം:സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ
തിരുവാതിര ആഘോഷം
https://ml.wikipedia.org/wiki/തിരുവാതിര_ആഘോഷം
thumb|right|തിരുവാതിരകളി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ശിവപാർവതി പ്രധാനമായ ആഘോഷമാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ഉത്സവം. ശൈവരുടെ പ്രധാന ആഘോഷങ്ങളിലും വ്രതങ്ങളിലും ഉൾപ്പെട്ട ഒന്നാണ് ധനുമാസത്തിലെ തിരുവാതിര. ശിവ ക്ഷേത്രങ്ങളിൽ അന്നേദിവസം അതി പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. പാർവതി സങ്കൽപ്പമുള്ള ഭഗവതി ക്ഷേത്രങ്ങളിലും ഇത് പ്രധാനമാണ്. വ്രതങ്ങളിൽ വച്ചു അതീവ പ്രാധാന്യം ഉള്ള ഒന്നാണ് തിരുവാതിര വ്രതം എന്ന് വിശ്വസിക്കപ്പെടുന്നു. ധാരാളം ആളുകൾ തിരുവാതിര വ്രതം എടുക്കാറുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ ദിവസം പരമശിവന്റെ പിറന്നാളായതു കൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. കൂടാതെ ശിവപാർവതി വിവാഹം നടന്ന ദിവസമാണ് ധനുമാസത്തിലെ തിരുവാതിര ദിവസം എന്നാണ് വിശ്വാസം. ശിവപ്രധാനമാണെങ്കിലും ആദിപരാശക്തിയായ പാർവതി ദേവിക്ക് സവിശേഷ പ്രാധാന്യം കൊടുത്തുകൊണ്ടാണ് തിരുവാതിര ആഘോഷവും വ്രതവും നടക്കാറുള്ളത്. ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാ‍ണ് തിരുവാതിര വരുന്നത്. മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനും, മക്കളുടെ ഐശ്വര്യത്തിന് വേണ്ടിയും, അവിവാഹിതരായ യുവതികൾ ഉത്തമ വിവാഹം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. പാർവതി ദേവിയെ സ്തുതിച്ചു കൊണ്ടു സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, നാമജപം, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ, ശിവക്ഷേത്ര ദർശനം എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. ശിവപാർവതി പ്രധാനമായ ക്ഷേത്രങ്ങളിൽ ഉത്സവം, തിരുവാതിരക്കളി, ഉമാമഹേശ്വര പൂജ, മറ്റു വിശേഷാൽ പൂജകൾ, പൊങ്കാല എന്നിവയൊക്കെ ഈ അവസരത്തിൽ നടക്കാറുണ്ട്. ക്ഷേത്ര ദർശനത്തിന് അതീവ പ്രാധാന്യം ഉള്ള ദിവസം കൂടിയാണിത്. മകയിരം ദിവസത്തിലെ വ്രതം മക്കൾക്ക് വേണ്ടിയും, തിരുവാതിര വ്രതം ഭർത്താവിന് അല്ലെങ്കിൽ പങ്കാളിക്ക് വേണ്ടിയും എന്ന് വിശ്വസിക്കപ്പെടുന്നു. ഇഷ്ട വിവാഹം, ഉത്തമ ദാമ്പത്യം, കുടുംബ ഐശ്വര്യം, മക്കളുടെ അഭിവൃദ്ധി, അപകടമുക്തി, ദുഖവിമോചനം, രോഗമുക്തി, ദീർഘായുസ് തുടങ്ങിയ അനേകം ഫലങ്ങൾ തിരുവാതിര വ്രതത്തിന് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രേവതി നാളിലാണ് തിരുവാതിര ആഘോഷങ്ങൾ ആരംഭിക്കുന്നത്. പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവപാർവതി പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങി നിൽക്കുന്നു. ക്ഷേത്രങ്ങളിൽ ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവതി ദേവിയുടെ നടതുറപ്പ് ഇതോടനുബന്ധിച്ചു നടക്കുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം, എറണാകുളം ശിവ ക്ഷേത്രം, കോഴിക്കോട് തളി മഹാദേവക്ഷേത്രം, ആലുവ ശിവക്ഷേത്രം, തിരുവനന്തപുരം ശ്രീകണ്ടേശ്വരം മഹാദേവ ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രം, മമ്മിയൂർ ശിവക്ഷേത്രം (ഗുരുവായൂർ), കൊല്ലം ആനന്ദവല്ലിശ്വരം മഹാദേവ ക്ഷേത്രം, കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവക്ഷേത്രം, കഴക്കൂട്ടം മഹാദേവ ക്ഷേത്രം, നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം മഹാദേവ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം തുടങ്ങിയ കേരളത്തിലെ പ്രധാനപ്പെട്ട ശിവ ക്ഷേത്രങ്ങളിൽ തിരുവാതിര സവിശേഷ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നു. ഐതിഹ്യം തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും, അതനുസരിച്ച് വിഷം വിഴുങ്ങിയ ശിവന് കുഴപ്പങ്ങളൊന്നും സംഭവിക്കാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചതിൽ നിന്നാണ് തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് എന്നാരു വിശ്വാസവും ഉണ്ട്. എന്നാൽ ഇത് പ്രധാനമായും ശിവരാത്രി ആഘോഷത്തിന്റെ പിന്നിലുള്ള കഥയായി വിശ്വസിക്കപ്പെടുന്നു. പരമശിവനും ശ്രീപാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് ധനുമാസത്തിലെ തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്. ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതിയായി പുനർജനിച്ച്, ശ്രീപരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി മഹാദേവനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, താരകാസുരന്റെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണം അയക്കുകയും ശിവന്റെ യോഗനിദ്രക്ക് ഭംഗം വരുകയും ചെയ്തു. അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുകയും ശ്രീപാർവ്വതി ദേവിയോട് പരാതിപ്പെടുകയും ചെയ്യുന്നു. രതീദേവിയുടെ വിലാപത്തിൽ ദുഖിതരായ ശ്രീപാർവതിയും ദേവസ്ത്രീകളും നോമ്പെടുത്ത് പരമശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. അതൊരു മകയിരം നാളിൽ ആയിരുന്നു. തുടർന്ന് അദ്ദേഹം പാർവതീദേവിയിൽ അനുരക്തനാകുകയും ഭഗവതിയെ അർദ്ധാംഗിനിയായി സ്വീകരിക്കുകയും ചെയ്യുന്നു. ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. തന്റെ പരമഭക്തയായ യുവതിയുടെ ഭർത്താവ് അകാലത്തിൽ മരിച്ചത് അറിഞ്ഞ ശ്രീപാർവതി യുവതിയുടെ നിലവിളി കേട്ടു മനസ്സലിയുകയും, മൃത്യുഞ്ജയനായ ശ്രീപരമേശ്വരനോട് പരിഭവം പറയുകയും ചെയ്തു. എന്നാൽ ഇത് കർമഫലമാണെന്നു ശിവൻ പറയുകയും അതേത്തുടർന്ന് ഭഗവതി പിണങ്ങി കൈലാസം വിട്ടു പോകാൻ തുനിയുകയും ചെയ്തു. ഉടൻ തന്നെ മഹാദേവൻ യമനെ വിളിച്ചു യുവതിയുടെ ഭർത്താവിന്റെ ജീവൻ തിരികെ നൽകാൻ ആജ്ഞാപിക്കുകയും ചെയ്തു. തുടർന്ന് ദമ്പതികളെ ശിവപാർവ്വതിമാർ അനുഗ്രഹിക്കുന്നു. അന്ന് ഒരു ധനുമാസത്തിലെ തിരുവാതിരനാൾ ആയിരുന്നു. ഇതാണ് മറ്റൊരു ഐതിഹ്യം. തിരുവാതിരവ്രതം ഇഷ്ടവിവാഹത്തിനും ദമ്പതികൾക്ക് ഉത്തമദാമ്പത്യത്തിനും വേണ്ടി ആണെങ്കിൽ മകയിരം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണർതംവ്രതം സഹോദരങ്ങൾക്ക് വേണ്ടിയും ആകുന്നു. ഇങ്ങനെ കുടുംബാംഗങ്ങളുടെ ദീർഘായുസിനും ആപത്തിൽ രക്ഷക്കും വേണ്ടി ആണ് തിരുവാതിരവ്രതം നോൽക്കുന്നത് എന്നാണ് വിശ്വാസം. രേവതിനാൾ മുതലാണ് തിരുവാതിരവ്രതം ആരംഭിക്കുന്നത്. തിങ്കളാഴ്ച നോയമ്പും ഉത്തമദാമ്പത്യത്തിന് വേണ്ടിയുള്ള ശിവസന്നിധിയിൽ അർപ്പിക്കുന്ന സമാനമായ മറ്റൊരു വ്രതമാണ്. ചരിത്രം തിരുവാതിര ആഘോഷം സംഘകാലത്തുതന്നെ ഉണ്ടായിരുന്നതായി കാണുന്നു. നല്ലാണ്ടുവനാരുടെ ‘പരിപാടൽ‘ എന്ന കൃതിയിൽ, വൈഗൈ നദിയിൽ തിരുവാതിര ദിവസം യുവതികൾ തുടിച്ചുകുളിക്കുന്നതിനെപ്പറ്റി വർണിച്ചിട്ടുണ്ട്. പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന തിരുവാതിരദിവസം ബ്രാഹ്മണർ ഭൂമിയുടെ ഫലസമൃദ്ധിക്കു വേണ്ടി മന്ത്രോച്ചാരണം നടത്തുകയും, യുവതികൾ ഇഷ്ടപ്പെട്ട ഭർത്താവിനെ ലഭിക്കാൻ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു എന്നാൺ പറയപ്പെടുന്നത്. എന്നാൽ ഇന്നു തമിഴ്നാട്ടിൽ ഈ രീതിയിൽ തിരുവാതിര ആഘോഷിക്കുന്നില്ല. ആ പാരമ്പര്യം കേരളമാൺ തുടർന്നുവരുന്നത്. ‘അംബാവാടൽ‘ എന്നും ഈ ആഘോഷത്തിനു പേരുണ്ട്. അതായത് അംബയെ-ദേവിയെ ആരാധിച്ചുകൊണ്ടുള്ള ആഘോഷം. ‘മാർഗഴി നീരാടൽ‘ എന്നും തിരുവാതിര ആഘോഷത്തെ വിളിച്ചിരുന്നു. തിരുവാതിര തമിഴ്‌നാട്ടിൽ ആണ്ടാൾ എഴുതിയ ‘തിരുപ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് വൈഷ്ണവരും, മാണിക്യവാസകർ എഴുതിയ ‘തിരുവെമ്പാവൈ’ എന്ന ഗാനം ആലപിച്ചുകൊണ്ട് ശൈവരും തിരുവാതിര ആഘോഷിക്കുന്നു. ഒന്ന് കൃഷ്ണൻറെ പ്രേമത്തിനു വേണ്ടിയും വരണ്ട ഭൂമിയിൽ മഴ ലഭിക്കുവാന് വേണ്ടിയും ആണെങ്കിൽ മറ്റേത് ദേവിപൂജ നടത്തികൊണ്ട് ഇഷ്ടകാമുകനുവേണ്ടി പ്രാർത്ഥിക്കുന്ന ഗാനമാണ്. ആഘോഷം രേവതി നാൾ മുതൽ ആണ് ശരിക്കും തിരുവാതിര ആഘോഷങ്ങൾ തുടങ്ങുന്നത്. ഒരാഴ്ച അതിരാവിലെ കുളത്തിൽ‌പ്പോയി പാർവതി ദേവിയെ സ്തുതിച്ചു തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടി വരികയാണ് പതിവ്. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ‍. ചിലർ ശിവപാർവതി ക്ഷേത്ര ദർശനവും നടത്തുന്നു. വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലും മകീര്യം ദിവസം രാത്രി നായർ സമുദായക്കാരുടെ ചോഴിക്കളി ഉണ്ടാകും. വിഭവങ്ങൾ thumb|right|തിരുവാതിരപുഴുക്ക്, തിരുവാതിര നാളിലെ ഭക്ഷണം thumb|right|തിരുവാതിരപുഴുക്ക്, തിരുവാതിര നാളിലെ രാത്രി ഭക്ഷണം തിരുവാതിര വ്രതം എടുക്കുന്നവരും ആഘോഷിക്കുന്നവരും പ്രധാനമായും ഉപയോഗിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്‌. പുരാതനമായ ആചാരങ്ങളിൽ അക്കലത്ത് വിളവെടുക്കുന്ന വിളയിനങ്ങൾ ഉപയോക്കാറുണ്ടായിരുന്നു. തിരുവാതിര ആഘോഷിക്കുന്ന കാലം വൃശ്ചികം - ധനു മാസങ്ങൾ കേരളത്തിൽ കിഴങ്ങുകളുടെ വിളവെടുപ്പ് കാലമായതിനാലായിരിക്കണം ഓരോ ദിവസവും ഓരോ കിഴങ്ങുവർഗ്ഗമാണ്‌ ഈ ആഘോഷത്തിൽ നിഷ്കർഷിച്ചിട്ടുള്ളത്. എട്ടങ്ങാടി ചുടൽ എന്ന ചടങ്ങിലും കിഴങ്ങുവർഗ്ഗങ്ങളുടെ പ്രാധാന്യം കൂടുതലായി കാണപ്പെടുന്നു. കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്‌. ഏഴരവെളുപ്പിന്‌ ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ്‌ തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും. അരിയാഹാരം ദിവസത്തിൽ ഒരു നേരം മാത്രമേ ഉപയോഗിക്കാറുള്ളൂ.മുരളീധരൻ തഴക്കരയുടെ ലേഖനം. കർഷകൻ മാസിക. മാർച്ച് 2010. താൾ 40 - 41. എട്ടങ്ങാടി thumb|എട്ടങ്ങാടി - തിരുവാതിര നാളിലെ വൈകുന്നേരത്തെ ഭക്ഷണം മകയിരം നാളിൽ ആണ് എട്ടങ്ങാടി എന്ന വിഭവം ഉണ്ടാക്കുന്നത്. അതിൽ കടല, ചെറുപയർ‍, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയര്‍, എന്നീ ധാന്യങ്ങളും, കിഴങ്ങ്, കപ്പക്കിഴങ്ങ്, ഏത്തക്കായ, ചേന, ചേമ്പ്, കാച്ചിൽ‍, മധുരക്കിഴങ്ങ്, കൂർക്ക, എന്നീ കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ വേവിച്ചെടുത്തും, കിഴങ്ങുകൾ ചുട്ടെടുത്തും,ആണ് ഉപയോഗിക്കേണ്ടത്. ശർക്കര( വെല്ലം) പാവ് കാച്ചി, അതിൽ കൊപ്ര, കരിമ്പ്, ഓറഞ്ച്, ചെറുനാരങ്ങ, എന്നിവ ചെറുതായി അരിഞ്ഞിട്ട്, എള്ള്, തേൻ‍, അല്പം നെയ്യ്, ഏത്തപ്പഴം ചുട്ടത്, എന്നിവ ചേർത്ത്, വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുക. മകയിരം നാളിൽ ഇലക്കുമ്പിൾ കുത്തി, അതിൽ ഇളനീർ നൈവേദ്യം കഴിച്ചതിന് ശേഷം എട്ടങ്ങാടി കഴിക്കുകയാണ് പതിവ്. തിരുവാതിര നൊയമ്പ് ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുള്ള വ്രതമാണ് ആർദ്രാ വ്രതം അഥവാ തിരുവാതിരനോമ്പ്. ശിവ ക്ഷേത്ര ദർശനത്തോടെയാണ് ഇത് ആരംഭിക്കുന്നത്. തിരുവാതിര നാൾ തുടങ്ങുന്ന മുതൽ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല.(ചില സ്ഥലങ്ങളിൽ മകയിരം നാളിലാണ് ഉറക്കതല്ലാല്ലമൊഴിക്കൽ) വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവാ പൂതിരുവാതിര. ഉറക്കമൊഴിക്കുന്ന രാത്രിയിൽ ആണ് പാതിരാപ്പൂചൂടൽ. സ്ത്രീകൾ ഒത്തുകൂടി തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനു ശേഷം ദശപുഷ്പം വെച്ച വൃക്ഷച്ചോട്ടിൽ പോയി അത് ചൂടി വരുന്നതാണ് പൂച്ചൂടൽ. “ഒന്നാനാം മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞിപ്പൂപ്പറിയ്ക്കാൻ പോരുന്നുണ്ടോ തോഴിമാരേ“ എന്ന് പാടി , “പത്താനാം മതിലകത്ത്“ എന്ന് വരെ പാടുമ്പോഴേക്കും ദശപുഷ്പം വെച്ചിരിക്കുന്ന വൃക്ഷച്ചോട്ടിൽ എത്തി പൂച്ചൂടി വരികയാണ് പതിവ്. തിരുവാതിരനാളിൽ കൂവ കുറുക്കി കഴിക്കുന്നത് പതിവാണ്. കൂവപ്പൊടിയും ശർക്കരയും തേങ്ങയും ചേർന്നതാണ് ഇത്. തിരുവാതിര തീരുന്ന സമയം കഴിഞ്ഞാൽ അരിഭക്ഷണം കഴിച്ച് നോയമ്പ് അവസാനിപ്പിക്കേണ്ടതാണ്. ഭഗവാനു നൂറ്റെട്ട് വെറ്റില നേദിച്ച് ഭർത്താവും ഭാര്യയും കൂടെ തിരുവാതിരനാളിൽ കഴിച്ചു തീർക്കുന്ന ഏർപ്പാടും ഉണ്ട്. മറ്റു പല ശേഷദിവസങ്ങളുടേയും പതിവുപോലെ തിരുവാതിരയ്ക്കും വീടുകളിൽ ഊഞ്ഞാൽ കെട്ടാറുണ്ട്. തുടിച്ചു കുളിയും കുമാരിമാരുടേയും മംഗല്യവതികളായ സ്ത്രീകളുടെയും ഉത്സവമാണ് തിരുവാതിര. തിരുവാതിരക്ക് പത്തുനാൾ മുമ്പേ സ്ത്രീകൾ വ്രതാനുഷ്ഠനങ്ങൾ ആരംഭിക്കും. ബ്രാഹ്മമുഹൂർത്തത്തിൽ സ്ത്രീകൾ അടുത്തുള്ള പുഴയിൽ പോയി ഗംഗ ഉണർത്തുപാട്ടു പാടി, ഗംഗയെ ഉണർത്തി തുടിച്ചു കുളിക്കുന്നു. തുടിയും കുളിയും തിരുവാതിരയുടെ ഒരു ചടങ്ങാണ്. വെള്ളം തട്ടിത്തെറിപ്പിച്ച് പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നതിനെ തുടി എന്ന് വിശേഷിപ്പിക്കുന്നു. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച്, നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിയിട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാർത്തി ദശപുഷ്പം ചൂടുന്നു. പൂത്തിരുവാതിര വിവാഹത്തിന് ശേഷം ദമ്പതികളുടെ ആദ്യത്തെ തിരുവാതിര ആഘോഷം പൂത്തിരുവാതിര അഥവാ പുത്തൻ തിരുവാതിര എന്നറിയപ്പെടുന്നു. പൂത്തിരുവാതിര അനുഷ്ഠാനം ഉത്തമ ദാമ്പത്യം, ദീർഘമാഗല്യം, കുടുംബ ഐശ്വര്യം, അപകടമുക്തി എന്നിവ നൽകുമെന്ന് വിശ്വദിക്കപ്പെടുന്നു. അവലംബം വർഗ്ഗം:സംസ്കാരം വർഗ്ഗം:കേരളത്തിലെ ആചാരങ്ങൾ വർഗ്ഗം:കാർഷിക ആഘോഷങ്ങൾ വർഗ്ഗം:കേരളത്തിലെ ഉത്സവങ്ങൾ വർഗ്ഗം:ഹൈന്ദവ വിശേഷദിനങ്ങൾ വർഗ്ഗം:കേരളത്തിലെ ഹിന്ദു ആഘോഷങ്ങൾ
തിരുവാതിരകളി
https://ml.wikipedia.org/wiki/തിരുവാതിരകളി
right|320px|thumb|തിരുവാതിരക്കളി കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരകളി. ഹൈന്ദവരുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ വീടുകളിലും, ശിവ ക്ഷേത്രങ്ങളിലും, പാർവതി പ്രാധാന്യമുള്ള ഭഗവതി ക്ഷേത്രങ്ങളിലും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. ഗണപതി സ്തുതിയോടെയും സരസ്വതി വന്ദനത്തോടെയും ആണ് സാധാരണ ഗതിയിൽ തിരുവാതിര പാട്ടുകൾ ആരംഭിക്കുന്നത്. തുടർന്ന് പ്രധാനമായും ശിവപാർവതി സ്തുതിച്ചും, ചില പുരാണ കഥകൾ ഒക്കെ പാടിക്കൊണ്ട് നൃത്തം ചെയ്യുന്നു. പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരകളിയെ കണക്കാക്കാറുണ്ട്. ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്. തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്. വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പുത്തൻ തിരുവാതിര അഥവാ പൂത്തിരുവാതിര എന്ന് പറയുന്നു. പേരിനു പിന്നിൽ പുരാതനകാലത്ത് 28 ദിവസം നീണ്ടു നിന്നിരുന്ന ഒരു പരിപാടിയായാണ് ഇത് അവതരിപ്പിച്ചിരുന്നത്. തിരുവാതിര നാളിൽ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം. ആദ്യതിരുവാതിരക്കു മുന്നുള്ള മകയിരം നാളിൽ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാനുള്ള കാരണം. കേരളത്തിന്റെ ചിലഭാഗങ്ങളിൽ ധനുമാസത്തിലെ തിരുവോണം നാളിൽ തുടങ്ങി തിരുവാതിര നാളിൽ അവസാനിക്കുന്ന തരത്തിൽ 11 ദിവസത്തെ പരിപാടിയായി അവതരിപ്പിച്ചും വരുന്നുണ്ട്. ഐതിഹ്യം ശ്രീപാർവതി പരമശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു. ഇതാണ് യുവതികളും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാൻ കാരണമെന്ന് ഒരു ഐതിഹ്യം. കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാർവതിയുമായി അനുരാഗം തോന്നാനായി ശിവനു നേർക്ക് അമ്പെയ്യുകയും ശിവൻ ക്രോധത്തിൽ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതിദേവി പാർവതിയോട് സങ്കടം ധരിപ്പിക്കുകയും, പാർവതി തിരുവാതിരനാളിൽ വ്രതം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ കാമദേവനുമായി വീണ്ടും ചേർത്തുവക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു എന്നും അതിന്റെ തുടർച്ചയായാണ് ഇന്ന് തിരുവാതിരക്കളി എന്നുമാണ് വിശ്വസിക്കുന്നു. ചടങ്ങുകളും ആചാരങ്ങളും പുരാതനകാലത്ത് തിരുവാതിര നാളിൽ തുടങ്ങി അടുത്ത മാസം തിരുവാതിര വരെ 28 ദിവസം ഈ നർത്തനം അവതരിപ്പിച്ചിരുന്നു. ചിലസ്ഥലങ്ങളിൽ 11 ദിവസത്തെ പരിപാടിയായി ധനുമാസത്തിൽ അവതരിപ്പിച്ചു വരുന്നു. തിരുവാതിര നാളിനു മുന്നത്തെ മകയിര്യം നാളിൽ എട്ടങ്ങാടി എന്നു വിളിക്കുന്ന പ്രത്യേക പഥ്യാഹാരം കഴിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുന്നു. ചേമ്പ്, ചേന, കാച്ചിൽ, കായ, കിഴങ്ങ്, പയർ, പഞ്ചസാര, തേൻ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകൾ. ഇത് തലേന്ന് രാത്രിയാണ് കഴിക്കുന്നത്. എന്നാൽ ഈ ചടങ്ങ് ഇന്ന് ആചരിക്കാറില്ല. വെള്ളവും കരിക്കിൻ വെള്ളവുമാണ് കുടിക്കുക. പകൽ വീടിന്നു മുന്നിൽ ദശപുഷ്പങ്ങൾ ശേഖരിച്ചു വയ്കുന്നു. സൂര്യാസ്തമയത്തിനുശേഷമാണ് തിരുവാതിരക്കളി ആരംഭിക്കുക. അർദ്ധരാത്രിയിൽ തിരുവാതിര നക്ഷത്രമുദിച്ചു കഴിഞ്ഞാൽ നർത്തകികൾ ഭക്ത്യാദരപൂർവം പാട്ടുകൾ പാടുകയും ദശപുഷ്പങ്ങൾ അഷ്ടമംഗല്യത്തോടൊപ്പം നിലവിളക്കും പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. പിന്നീട് ഈ പുഷ്പങ്ങൾ അവർ മുടിയിൽ ധരിക്കുന്നു. ഇതിനെ പാതിരാപ്പൂച്ചൂടൽ എന്നാണ് പറയുക. ഓരോ പൂവിന്റേയും ദേവതമാരെ സ്തുതിക്കുന്ന പാട്ടുകൾ പാടിയാണ് പൂചൂടിക്കുന്നത്. കുരവയും കൂടെകാണാറുണ്ട്. കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തിൽ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെൺകുട്ടികൾ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു. സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിയ്ക്ക് ഉപയോഗിക്കുന്ന വേഷം. തിരുവാതിര കളിക്കുന്ന പെൺകുട്ടികളുടെ സംഘത്തിന് ഒരു നായിക കാണും. നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു. പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവർ ചുവടുവയ്ക്കുകയും കൈകൾ കൊട്ടുകയും ചെയ്യുന്നു. ലാസ്യഭാവമാണ് കളിയിലുടനീളം നിഴലിച്ചുനില്ക്കുക. പൂജയോടനുബന്ധിച്ച് നടത്തുന്ന കളിയിലെ ചുവടുകൾ വളരെ ലളിതമായിരിക്കും. ഇത് പരിചയമില്ലാത്തവർക്കുപോലും കളിയിൽ പങ്കെടുക്കാൻ സൗകര്യമേകുന്നു. തിരുവാതിരനാളിൽ രാവിലെ എഴുന്നേൽക്കുന്ന നർത്തകികൾ കുളിച്ച് വസ്ത്രമുടുത്ത് ചന്ദനക്കുറി തൊടുന്നു. രാവിലെയുള്ള ആഹാരം പഴം പുഴുങ്ങിയതും പാലും മാത്രമായിരിക്കും. അന്നത്തെ ദിവസം പിന്നീട് വ്രതമാണ്‌. ദാഹത്തിനു കരിക്കിൻ വെള്ളം മാത്രമേ കുടിക്കുകയുള്ളൂ. ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് സാധാരണ ഈ കളി നടക്കാറുള്ളത്.http://www.onamfestival.org/kaikotti-kali.html നമ്പൂതിരി സമുദായത്തിന്റെ വിവാഹചടങ്ങുകൾക്കിടയിലും ഇത് അവതരിപ്പിക്കാറുണ്ട്. പഴയകാലത്ത് വീടുകളിൽ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാർ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ ആൺകുട്ടികളെയും പഠിപ്പിക്കും. ഈ ആൺകുട്ടികൾ കളിയിൽ പങ്കെടുക്കുകയില്ലെങ്കിലും അവർ പിന്നീട് കളിയാശാന്മാരായിത്തീരും തിരുവാതിരക്കളി പാട്ടുകൾ തിരുവാതിരക്കളിയ്ക്കു മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട്. ആട്ടക്കഥയിലെ പദങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് “വീരവിരാട കുമാര വിഭോ”(ഉത്തരാസ്വയം വരം), "കാലുഷ്യം കളക നീ" (ധ്രുവചരിതം), "യാതുധാന ശീഖാണേ" (രാവണ വിജയം), "ലോകാധിപാ കാന്താ" (ദക്ഷയാഗം), "കണ്ടാലെത്രയും കൗതുകം"( നളചരിതം), "മമത വാരി ശരെ" (ദുര്യോധനവധം) . അവലംബം വിഡീയോ തിരുവാതിരക്കളി തിരുവാതിരക്കളി അനുബന്ധം വെബ് ഇന്ത്യാ 123.കോം വർഗ്ഗം:കേരളത്തിലെ കലകൾ വർഗ്ഗം:കേരളത്തിലെ നാടൻകളികൾ
ജ്ഞാനപ്പാന
https://ml.wikipedia.org/wiki/ജ്ഞാനപ്പാന
thumb|right|100px|Poonthanam Nambudiri കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്. ഐതിഹ്യം ആറ്റുനോറ്റുണ്ടായ ഓമനപ്പുത്രന്റെ ആകസ്മിക വിയോഗം പ്രാപഞ്ചികനായ ഒരു കവിയിലുണ്ടാക്കിയ അദമ്യദുഃഖത്തിൽ നിന്നും ഉണ്ടായതാണ് ജ്ഞാനപാന. കൃതി പൂർത്തിയാക്കിയതിനുശേഷം പൂന്താനം മേല്പുത്തൂർ ഭട്ടതിരിയെ സമീപിക്കുകയും ജ്ഞാനപ്പാനയിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തേണ്ടതുണ്ടോ എന്നാരായുകയും ചെയ്തു. മലയാളത്തിലായ കാവ്യം വായിക്കാൻ താല്പര്യമില്ലാത്ത ഭട്ടതിരി ആവശ്യം നിരസിച്ചപ്പോൾ ജ്ഞാനപ്പാനയിൽ ഭഗവാൻ അവതരിക്കുകയും പൂന്താനത്തിന്റെ ഭക്തിയും ഭട്ടതിരിയുടെ വിഭക്തിയും തുല്യമാണെന്നരുളിചെയ്തെന്നും ഐതിഹ്യമുണ്ട്. ദാർശനികത അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ദാർശനീക കാവ്യം(Penetrating Philosophical Poem) എന്ന നിലയിൽ പ്രസിദ്ധമായ കൃതിയാണിത് ഇത്. ഭക്തിയേയും ജ്ഞാനത്തേയും കർമ്മപാശം കൊണ്ട് ബന്ധിപ്പിച്ച് ശക്തമായ രീതിയിൽ അനുവാചക ഹൃദയത്തിലേക്ക് കവി തന്റെ സന്ദേശം സന്നിവേശിപ്പിക്കുന്നു. ചില വരികൾ എന്നീ കാവ്യ ഭാഗങ്ങളിലെ താത്വികചിന്തകൾ സരസമായ ഭാഷയിൽ ആവിഷ്കരിക്കാൻ അവ ഭക്തനായ കവിയുടെ ആന്തരികാനുഭുതികളിൽ നിന്നും ഉറവെടുത്തവയായതുകൊണ്ടാണ്. മഹാകവി ഉള്ളൂർ പരാമർശിക്കുന്നില്ലെങ്കിലും നൂറ്റെട്ടുഹരി എന്ന സ്തോത്രകൃതി പൂന്താനത്തിന്റേതാണ് എന്ന് പണ്ഡിതന്മാർ അംഗീകരിച്ചിട്ടുണ്ട്.പേജ് നം.521 ജ്ഞാനപ്പാന. കേരള വിജ്ഞാനകോശം 1988 രണ്ടാം പതിപ്പ്, ദേശബന്ധു പബ്ലിക്കേഷൻസ് നുറുങ്ങുകൾ തൃശ്ശൂരിൽ തേക്കിൻ കാട് മൈതാനത്ത് ആർട്ട് ഓഫ് ലിവിംഗ് സംഘടനക്കാർ 2014 ഫെബ്രുവരി 2-ന് സംഘടിപ്പിച്ച 46,660 പേർ പങ്കെടുത്ത സമുഹ ജ്ഞാനപ്പാന പാരായണം ലോകത്തെ ആദ്യത്തെ ബൃഹത്തായ ഗ്രന്ഥപാരായണം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ലോകറെക്കോർഡായി രേഖപ്പെടുത്തിയിട്ടുണ്ട്. അവലംബങ്ങൾ 3. ജ്ഞാനപ്പാന കവിത വരികൾ
മഹാഭാരതം കിളിപ്പാട്ട്
https://ml.wikipedia.org/wiki/മഹാഭാരതം_കിളിപ്പാട്ട്
മലയാളഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതകഥയാണ്‌ മഹാഭാരതം കിളിപ്പാട്ട്.ഇതിൽ പൗലോമപർവം,ആസ്തീകപർവം, സംഭവപർവ്വം, ഐഷീകപർവ്വം എന്നുള്ള പർവ്വങ്ങൾ കൂട്ടിച്ചേർത്ത് 21 പർവങ്ങളുണ്ട്. പർവ്വങ്ങൾ പൗലോമപർവ്വം ആസ്തികപർവ്വം സംഭവപർവ്വം സഭാപർവ്വം വനപർവ്വം (മഹാഭാരതം) വിരാടപർവ്വം ഉദ്യോഗപർവ്വം ഭീഷ്മപർവ്വം ദ്രോണപർവ്വം കർണ്ണപർവ്വം ശല്യപർവ്വം സൌപ്തികപർവ്വം ഐഷീകപർവ്വം സ്ത്രീപർവ്വം ശാന്തിപർവ്വം ആനുശാസനികപർവ്വം ആശ്വമേധികപർവ്വം ആശ്രമവാസപർവ്വം മൗസലപർവ്വം മഹാപ്രസ്ഥാനപർവ്വം സ്വർഗ്ഗാരോഹണപർവ്വം വൃത്തങ്ങൾ ഈ കൃതിയിൽ എഴുത്തച്ഛൻ ഉപയോഗിച്ച കിളിപ്പാട്ടുവൃത്തങ്ങൾ ശ്രദ്ധേയമാണ്. കിളിപ്പാട്ടു വൃത്തങ്ങളായ കേക , കാകളി, കളകാഞ്ചി , അന്നനട എന്നീ വൃത്തങ്ങൾ പർവങ്ങളിൽ മുഴുവനായി തന്നെ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. എട്ടുപർവങ്ങളിൽ കേക വൃത്തവും മൂന്നുപർവങ്ങളിൽ കളകാഞ്ചി വൃത്തവും എട്ടുപർവങ്ങളിൽ കാകളി വൃത്തവും കർണപർവം,മൗസലപർവം, എന്നീ രണ്ട് പർവങ്ങളിലായി അന്നനടവൃത്തവും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ മറ്റു കിളിപ്പാട്ടു വൃത്തങ്ങളായ മണികാഞ്ചി , ഊനകാകളി , മിശ്രകാകളി എന്നിവയിൽ മണികാഞ്ചി കളകാഞ്ചിയുടെ ഇടയ്ക്കിടയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഊനകാകളിയും മിശ്രകാകളിയും ചില പർവങ്ങളുടെ ആരംഭത്തിൽ ഒരു വൈചിത്ര്യത്തിനു വേണ്ടി അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. ഈ മൂന്നു വൃത്തങ്ങളും ഒരു പർവത്തിൽ മുഴുവനായി ഉപയോഗിച്ചിട്ടില്ല. സഭാപർവ്വം, വിരാടപർവ്വം,സ്ത്രീപർവം എന്നീ പർവങ്ങളുടെ തുടക്കത്തിൽ ഊനകാകളിയാണ് വൈചിത്ര്യത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ചില പർവങ്ങളിൽ ഒരു വൃത്തവും ഒന്നിലധികം വൃത്തങ്ങളും ഉപയോഗിച്ച് കാണുന്നുണ്ട്. അവലംബം Category:മഹാഭാരതം
ക്രിസ്തുമസ്
https://ml.wikipedia.org/wiki/ക്രിസ്തുമസ്
thumb|right|300px|പുൽക്കുട് thumb|right|300px|ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന ഒരു ചിത്രം. ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌. ഉദ്ഭവം ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബർ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാർക്ക്‌ അജ്ഞാതമാണ്‌. ക്രിസ്തുവർഷം നാലാം നൂറ്റാണ്ടുമുതലാണ്‌ ഡിസംബർ 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാൻ തുടങ്ങിയതെന്നാണ്‌ ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മതവിശ്വാസികൾക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ്‌ കരുതപ്പെടുന്നത്‌. റോമാ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയായി ക്രിസ്തുമതത്തിലേക്ക്‌ കുടിയേറിയതാണ്‌ ക്രിസ്തുമസ് എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ ഐക്യമുണ്ട്‌. എന്നു മുതൽ എന്നതിലാണ്‌ തർക്കം. റോമൻ സംസ്കാരത്തിൽ ഡിസംബർ 25 സൂര്യദേവന്റെ ജന്മദിനമായാണ്‌ ആചരിച്ചിരുന്നത്‌. നാലാം നൂറ്റാണ്ടുവരെ റോമാക്കാരുടെ ഔദ്യോഗിക മതമായിരുന്ന സോൾ ഇൻവിക്റ്റസ്‌. സോൾ ഇൻവിക്റ്റസ്‌ എന്നാൽ മറഞ്ഞിരിക്കുന്ന സൂര്യൻ. ശൈത്യകാലത്ത്‌ ഇവർ സൂര്യദേവന്റെ പുനർജനനം ആഘോഷിച്ചു. ക്രിസ്തുമത വിശ്വാസം സ്വീകരിക്കുന്നതുവരെ കോൺസ്റ്റ്ന്റൈൻ ചക്രവർത്തിയും സോൾ ഇൻവിക്റ്റസ്‌ ആചാരങ്ങളാണ്‌ പിന്തുടർന്നത്‌. എന്നാൽ അദ്ദേഹത്തിന്റെ മതം മാറ്റത്തോടെ റോമൻ സാമ്രാജ്യത്തിലും അതിന്റെ സ്വാധീന മേഖലകളിലും ക്രിസ്തുമതം വ്യാപകമായി. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും റോമാക്കാർ തങ്ങളുടെ പഴയ ആചാരങ്ങൾ മിക്കവയും നിലനിർത്തി. റോമൻ ആധിപത്യത്തിൻകീഴിലായ ക്രിസ്തുമതവും ഈ ആഘോഷങ്ങൾ പിന്തുടർന്നു. ഇക്കാരണങ്ങൾകൊണ്ട്‌, റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാൻ തുടങ്ങി എന്നു കരുതാം. ഇന്ന് നാം ആചരിക്കുന്ന ഈസ്റ്റർ ദിനം ഏപ്രിൽ മാസം ആയിരുന്നില്ല എന്നും, ഏപ്രിൽ മാസം 25 ആയിരുന്നു യേശു വിൻ്റെ ജന്മദിനം എന്നും എന്നതാണ് സത്യം എന്നും വിശ്വസിക്കുന്നവർ ഉണ്ട്. പേഗൻ പാരമ്പര്യങ്ങളുടെ പിന്തുടർച്ചയായതിനാൽ 1800 വരെ പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങൾ ഡിസംബർ 25 ക്രിസ്തുവിന്റെ പിറവിത്തിരുന്നാളായി ആചരിച്ചിരുന്നില്ല. ഇന്നും ഇക്കാരണത്താൽ ക്രിസ്തുമസ്‌ ആഘോഷിക്കാത്ത പ്രൊട്ടസ്റ്റന്റ്‌ വിഭാഗങ്ങളുണ്ട്‌. ക്രിസ്തുമസ്സിനു പിന്നിൽ ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ സുവിശേഷങ്ങൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ്‌ മിക്ക കഥകൾക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌: കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ്‌ പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ദാവീദ്‌ രാജാവിന്റെ പിൻതലമുറയിൽപ്പെട്ടവനാണ്‌ ജോസഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമിൽ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്നു തെളിയിക്കാനാണ്‌ സുവിശേഷകൻ ശ്രമിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. ലൂക്കായുടേതിൽ നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്റെ ജനനം മുൻകൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌. യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങൾകൊണ്ടുദ്ദേശിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവർ ചില കഥകളിൽ രാജാക്കന്മാരാണ്‌ (പൂജരാജാക്കന്മാർ). പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവർ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികൾ വന്നത്‌ അറേബ്യയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌. ഏതായാലും ഈ രണ്ടു സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകളാണ്‌ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട്‌ പരമ്പരാഗതമായി നിലനിൽക്കുന്നത്‌. ക്രിസ്തുമസ്‌ നാളുകളിൽ പുൽക്കൂടൊരുക്കുക, നക്ഷത്രവിളക്കിടുക, സമ്മാനങ്ങൾ കൈമാറുക തുടങ്ങി പലദേശങ്ങളിലുമുള്ള ആചാരങ്ങൾ ഈ കഥകളിൽനിന്നും രൂപമെടുത്തവയാണ്‌. പുൽക്കൂട്‌ യേശുവിന്റെ ജനനസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ നക്ഷത്രവിളക്ക്‌ ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ പ്രതീകമാണ്‌. ആഘോഷദിനം കത്തോലിക്കർ, ഗ്രീക്ക്‌ ഓർത്തഡോക്സ്‌ സഭ, റുമേനിയൻ ഓർത്തഡോക്സ്‌ സഭ എന്നിവർ ഡിസംബർ 25നാണ്‌ ക്രിസ്തുമസ്‌ ആഘോഷിക്കുന്നത്‌. എന്നാൽ പൗരസ്ത്യ ക്രിസ്ത്യൻ ഓർത്തഡോക്സ്‌ സഭകളിൽ മിക്കവയും ജനുവരി ഏഴ്‌ യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. ആചാരങ്ങൾ, ആഘോഷ രീതികൾ ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങൾക്കും കാലഘട്ടങ്ങൾക്കുമനുസരിച്ച്‌ വ്യത്യസ്തമാണ്‌. തികച്ചും മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ്‌ ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്‌. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം. ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുൻപ്‌ നിലവിലുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ്‌ പിന്നീട്‌ ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത്‌. മതപരമായ ആചാരങ്ങൾ ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബർ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തിൽ 'മംഗളവാർത്താക്കാലം', 'ആഗമനകാലം' എന്നിങ്ങിനെ അറിയപ്പെടുന്നു. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാർത്തയും പ്രവചനങ്ങളുമൊക്കെയാണ്‌ ഈ കാലഘട്ടത്തിൽ അനുസ്മരിക്കുന്നത്‌. കേരളത്തിലെ സുരിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ്‌ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്‌.മാംസം‍, മത്സ്യം, മുട്ട എന്നിവയിൽ ചിലതോ എല്ലാമോ വർജ്ജിക്കുകയാണ് പതിവ്‌. ക്രിസ്തുമസ്‌ തലേന്ന് (ഡിസംബർ 24) അർദ്ധരാത്രിയിലാണ്‌ ക്രിസ്തീയ ദേവാലയങ്ങളിൽ യേശുവിന്റെ പിറവി അനുസ്മരണ കർമ്മങ്ങൾ ആരംഭിക്കുന്നത്‌. ചിലയിടങ്ങളിൽ ഇതിനുപകരം ക്രിസ്തുമസ്‌ ദിനത്തിൽ തന്നെയാണ്‌ കർമ്മങ്ങൾ. മതേതര ആചാരങ്ങൾ മതേതരമായ ആഘോഷങ്ങൾക്കാണ്‌ ക്രിസ്തുമസ്‌ നാളുകളിൽ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികൾ തുലോം കുറവായ ദേശങ്ങളിൽപ്പോലും ക്രിസ്തുമസ്‌ ആഘോഷങ്ങൾ നടക്കാറുണ്ട്‌. ക്രിസ്തുമസ് പപ്പ = ക്രിസ്തുമസ്‌ നാളുകളിൽ സർവ്വദേശീയമായി നിറഞ്ഞു നിൽക്കുന്ന രൂപമാണ്‌ സാന്റാക്ലോസ്‌. നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന സെന്റ്‌ നിക്കോളസ്‌ എന്ന പുണ്യചരിതനാണ്‌ സാന്റാക്ലോസായി മാറിയത്‌. ക്രിസ്തുമസ്‌ ഒരുക്കങ്ങളുടെ നാളുകൾക്കിടയിൽ ഡിസംബർ ആറിനാണ്‌ വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താൽ ഡച്ചുകാർ സെന്റ്‌ നിക്കോളസിനെ ക്രിസ്തുമസ്‌ സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ്‌ നിക്കോളസ്‌ എന്നത്‌ ലോപിച്ച്‌ സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ്‌ അപ്പൂപ്പൻ, ക്രിസ്തുമസ്‌ പപ്പാ, അങ്കിൾ സാന്റാക്ലോസ്‌ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു. കേരളത്തിൽ തികച്ചും ഗ്രാമീണമായി പപ്പാഞ്ഞി എന്നും പറയാറുണ്ട്. ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ്‌ പ്രത്യേകരീതിയിലാണ്‌. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച്‌ ക്രിസ്തുമസ്‌ തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ്‌ സാന്റാക്ലോസ്‌ എത്തുന്നത്‌. ഒരോവീടുകളുടെയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങൾ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ്‌ തലമുറകളായി നിലനിൽക്കുന്നത്‌. അതുകൊണ്ടുതന്നെ ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്‌. സാന്റാക്ലോസ്‌ അപ്പൂപ്പൻ ക്രിസ്തുമസ്‌ തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ്‌ മതാപിതാക്കൾ കുട്ടികൾക്ക്‌ ക്രിസ്തുമസ്‌ സമ്മാനങ്ങൾ നൽകുന്നത്‌. ക്രിസ്തുമസ്‌ മരം thumb|right|200px|ദീപാലംകൃതമായ ക്രിസ്തുമസ് മരം ക്രിസ്തുമസ്‌ ആഘോഷത്തിന്‌ ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊരു ഘടകമാണ്‌ ക്രിസ്തുമസ്‌ മരം. ക്രിസ്തുമസിന്റെ ഈ സാർവദേശീയ പ്രതീകം ജർമ്മൻ പാരമ്പര്യത്തിൽ നിന്നുള്ളതാണ്‌. സ്വർഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ്‌ ജർമ്മൻകാർ ക്രിസ്തുമസ്‌ മരത്തെ കണ്ടിരുന്നത്‌. ക്രിസ്തുമസ്‌ നാളുകളിൽ പിരമിഡ്‌ ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടർന്നു. മരങ്ങളോ അല്ലെങ്കിൽ തൂപികാഗ്രികളോ ആണ്‌ ക്രിസ്തുമസ്‌ മരമൊരുക്കാൻ സാധാരണ ഉപയോഗിക്കുന്നത്‌. അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ്‌ മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്‌. ക്രിസ്തുമസ് മരത്തിന്റെ ആകൃതിയിൽ മനുഷ്യർ ഒത്തുചേർന്ന് മനുഷ്യ ക്രിസ്തുമസ് മരം രുപീകരിക്കുന്ന രീതി പുതിയതായി കണ്ടുവരുന്നു. 2014 ൽ ഹോണ്ടൂറാസിൽ 2945 []പേർ അണിനിരന്ന് രൂപം കൊടുത്ത ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് മരം എന്ന ഗിന്നസ് റിക്കോർഡ് 2015 ഡിസംബർ 19 ന് കേരളത്തിലെ ചെങ്ങന്നൂരിൽ 4030 പേർ ചേർന്ന് തിരുത്തുകയുണ്ടായി. ക്രിസ്തുമസ്‌ നക്ഷത്രം thumb|250px|പ്രകാശപൂരിതമായ നക്ഷത്രം ക്രിസ്തുമസ്‌ നാളുകളിൽ വീടുകളിൽ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളിൽ നിലവിലുണ്ട്‌. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്‌. യേശുവിന്റെ ജനനമറിഞ്ഞു ബെത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്ക്‌ വഴികാട്ടിയായ നക്ഷത്രത്തെയാണ്‌ നക്ഷത്രവിളക്കുകൾ തൂക്കി അനുസ്മരിക്കുന്നത്‌. ലഘുചിത്രം|കൈകൊണ്ടുണ്ടാക്കിയ നക്ഷത്രം- കേരളം പുൽക്കൂട്‌ thumb|250px|ഹൗസ്ബോട്ടിന്റെ മാതൃകയിലുള്ള പുൽക്കൂട് ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിൻപറ്റിയാണ്‌ ക്രിസ്തുമസ്സിന്‌ പുൽക്കൂടൊരുക്കുവാൻ തുടങ്ങിയത്‌. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ 1223ൽ വിശുദ്ധ ഫ്രാൻസിസ്‌ അസീസി ഒരുക്കിയ പുൽക്കൂടാണ്‌ ഈ ആചാരത്തെ സാർവത്രികമാക്കിയത്‌. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാൻസിസ്‌ ജീവനുള്ള മൃഗങ്ങളുമായി യഥാർഥ കാലിത്തൊഴുത്താണ്‌ അവതരിപ്പിച്ചത്‌. ഏതായാലും പുൽക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുൽക്കൂട്‌ ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളിൽ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട്‌ ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്‌, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. ക്രിസ്തുമസ്‌ കാർഡുകൾ ക്രിസ്തുമസ്‌ ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്തുമസ്‌ കാർഡുകളാണ്‌ ഈ ആഘോഷത്തിന്റെ പ്രത്യേകത. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസുള്ളവർക്ക്‌ സമാധാനം; എന്ന വാക്കാണ്‌ ക്രിസ്തുമസ്‌ കാർഡുകളിലേക്ക്‌ പടരുന്നത്‌. ഈ ആഘോഷരീതി ഇന്ന് തികച്ചും മതേതരമായിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങളാണ്‌ കാർഡുകളിൽ പതിപ്പിച്ചിരുന്നത്‌. എന്നാൽ ക്രിസ്തുമസ്‌ ആഘോഷത്തെ കൂടുതൽ ജനകീയമാക്കുവാൻ ഇന്ന് മതപരമായ ചിത്രങ്ങൾ ഒഴിവാക്കിയാണ്‌ ക്രിസ്തുമസ്‌ കാർഡുകൾ അണിയിക്കുന്നത്‌.1846 -ലാണ് ആദ്യ ക്രിസ്തുമസ്‌ കാർഡ് ഉപയോഗിച്ചിട്ടുള്ളത് http://home.vicnet.net.au/~invhs/2004.htm. thumb|200px| ലോകത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ടതായി അറിയപ്പെടുന്ന ക്രിസ്തുമസ് കാർഡ് തപാൽ സ്റ്റാമ്പുകൾ ക്രിസ്തുമസ്‌ കാർഡുകൾ ജനകീയമായതോടെ ആശംസാകാർഡുകളയക്കാൻ വേണ്ട തപാൽ സ്റ്റാമ്പുകളിലേക്കും ക്രിസ്തുമസ്‌ ചിഹ്നങ്ങൾ വ്യാപിച്ചു. ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ക്രിസ്തുമസ്‌ ചിത്രങ്ങൾ പതിപ്പിച്ച സ്റ്റാമ്പുകൾ ലഭ്യമാണ്‌. അവലംബം വർഗ്ഗം:ക്രിസ്ത്യൻ വിശേഷദിനങ്ങൾ
തത്ത്വശാസ്ത്രം
https://ml.wikipedia.org/wiki/തത്ത്വശാസ്ത്രം
ശാസ്ത്രീയമായോ നിരീക്ഷണത്തിലൂടെയോ കണിശമായി വിശദീകരിക്കാൻ സാധിക്കാത്ത പൊതുവിഷയങ്ങളെക്കുറിച്ചുള്ള യുക്തിപൂർവ്വകമായ പഠനമാണ് തത്ത്വചിന്ത അഥവ തത്ത്വശാസ്ത്രം. നിലനിൽപ്പ്, സാന്മാർഗികതയിലേക്ക് നയിക്കുന്ന അറിവും യുക്തിയും, മനസ്സ്, സൗന്ദര്യം എന്നിവയെല്ലാം തത്ത്വചിന്തയുടെ പഠനമേഖലകളാണ്.Jenny Teichmann and Katherine C. Evans, Philosophy: A Beginner's Guide (Blackwell Publishing, 1999), p. 1: "Philosophy is a study of problems which are ultimate, abstract and very general. These problems are concerned with the nature of existence, knowledge, morality, reason and human purpose."A.C. Grayling, Philosophy 1: A Guide through the Subject (Oxford University Press, 1998), p. 1: "The aim of philosophical inquiry is to gain insight into questions about knowledge, truth, reason, reality, meaning, mind, and value." ജ്ഞാനത്തോടുള്ള ഇഷ്ടമാണ് 'തത്ത്വശാസ്ത്രം' എന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയാണ് 'തത്ത്വശാസ്ത്രം' അഥവാ 'ഫിലോസഫി' (Philosophy) എന്ന സാമൂഹിക ശാസ്ത്രശാഖ. പുരാതന ഗ്രീക്ക് ഭാഷയിൽ നിന്നാണ് 'ഫിലോസഫി' (Philosophy) എന്ന വാക്കുണ്ടായത്. ഇഷ്ടം, സ്നേഹം എന്നിങ്ങനെ മലയാളത്തിൽ പറയാവുന്ന 'ഫിലോ' (philo) എന്ന പദവും ജ്ഞാനം എന്ന് മലയാളത്തിൽ അർത്ഥമുള്ള സോഫിയ {sophía) എന്ന പദവും ചേർന്ന philosophía (ഗ്രീക്ക്: φιλοσοφία) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് 'ഫിലോസഫി' (Philosophy) എന്ന ഇംഗ്ലീഷ് പദത്തിൻറെ ഉത്ഭവം. തത്വങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രമെന്ന് തത്വശാസ്ത്രത്തെ പൊതുവേ നിർവ്വചിക്കാം. ഏതൊക്കെ കാര്യങ്ങളാണ് തത്ത്വശാസ്ത്രമെന്ന ഗണത്തിൽ വരിക എന്ന് കൃത്യമായ നിർവ്വചനം അസാധ്യമാണ്. എങ്കിലും പ്രധാന മേഖലകൾ താഴെക്കൊടുക്കുന്നവയാണ്. വളരെ ഉറപ്പിച്ചു പറയുകയാണെങ്കിൽ അർത്ഥശാസ്ത്രം തത്ത്വശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നു പറയാം. ഒരാളുടെ ആശയങ്ങൾ മറ്റൊരാൾ‍ക്ക് ശരിയാണെന്നു തോന്നണമെന്നുമില്ല. അതുകൊണ്ടുതന്നെ ആശയസംഘട്ടനങ്ങളിലെ കൊടുക്കലും വാങ്ങലും തിരുത്തലും സമ്പന്നമാക്കിയതാണ് തത്ത്വശാസ്ത്രം. മനുഷ്യനെയും അവനെ ചുറ്റിപ്പറ്റിയുള്ള പ്രകൃതിയെയും പ്രപഞ്ചത്തെയും സംബന്ധിക്കുന്ന എല്ലാ ചിന്തകളും ആദ്യകാലത്ത് തത്ത്വചിന്തയിലാണ് ഉൾപ്പെട്ടിരുന്നത്. ക്രമേണയാണ് ജ്യോതിശാസ്ത്രവും ഗണിത ശാസ്ത്രവും ജീവശാസ്ത്രവും തുടങ്ങി ഇന്ന് നാം പഠിക്കുന്ന വിവിധ ശാസ്ത്രശാഖകൾ അതിൽനിന്ന് സ്വതന്ത്രമായാണ്. പാശ്ചാത്യ തത്ത്വശാസ്ത്രത്തെ പഠന സൗകര്യാർത്ഥം താഴെപ്പറയും വിധം പ്രധാനമായി നാലു കാലഘട്ടങ്ങളിലായി വിഭജിച്ചു കാണാറുണ്ട്: പുരാതന തത്ത്വശാസ്ത്രം മധ്യകാല തത്ത്വശാസ്ത്രം ആധുനിക തത്ത്വശാസ്ത്രം സമകാലിക തത്ത്വശാസ്ത്രം ചുവടെ ചേർത്തിരിക്കുന്നതാണ് തത്ത്വശാസ്ത്രത്തിലെ ഉപവിഭാഗംങ്ങൾ: എന്തിനെയൊക്കെ ശരിയായ അറിവായി പരിഗണിക്കാമെന്നതിനെക്കുറിച്ചുള്ള തത്ത്വങ്ങൾ (epistemology) ശരിതെറ്റുകളെ നിർണ്ണയിക്കുന്ന തത്ത്വങ്ങൾ (Reasoning) വിവിധ വസ്തുക്കളുടെ നിലനില്പിനെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചുമുള്ള തത്ത്വങ്ങൾ (metaphysics)) ജീവത രീതിയെക്കുറിച്ചുള്ള തത്ത്വങ്ങൾ (Ethics) ഭാരതീയ തത്ത്വശാസ്ത്രം കൌടില്യന്റെ അർത്ഥശാസ്ത്രം ശങ്കരന്റെ അദ്വൈത സിദ്ധാന്തം വേദാന്തം രാഷ്ട്രമീമാംസ തർക്കശാസ്ത്രം ഭാരതീയ തത്ത്വശാസ്ത്രം കേരളത്തിന്റെ - സംഭാവനകൾ രേവതി പട്ടത്താനം നിത്യ ചൈതന്യ യതി കരുണാകര ഗുരു ശങ്കരാചാര്യർ ഇസ്ലാമിക തത്ത്വശാസ്ത്രം ഇമാം ഗസ്സാലിയുടെ ഇഹിയാ [[അൽ ഫാറാബി]'[റൂമിയുടെ മസ്നവി ] അവലംബം 4. MA Philosophy Text Book/Study Materials, IGNOU വർഗ്ഗം:തത്ത്വശാസ്ത്രം
രേവതി പട്ടത്താനം
https://ml.wikipedia.org/wiki/രേവതി_പട്ടത്താനം
കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടർച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതർക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനർഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമൻ ‍(1466-1478) ആയിരുന്നു പട്ടത്താനത്തിൽ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, തളിയിൽ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താനസമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. വിജയികൾക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തൻപണം ( പതിനാലു് ഉറുപ്പിക അമ്പത്താറു് പൈസ) അടങ്ങിയ കിഴിയാണു് ലഭിക്കുക. പ്രഭാകരമീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങൾക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണു് പണ്ടു് പാരിതോഷികമായി കൊടുത്തിരുന്നതു്. പേരിന്റെ പിന്നിൽ പട്ടത്താനം എന്നത് പ്രാകൃതഭാഷയിൽ നിന്ന് മലയാളത്തിലേക്ക് ആദേഹം ചെയ്ത പദമാണ്. തുലാം മാസത്തിലെ രേവതി നാളിൽ തുടങ്ങി തിരുവാതിര നാൾ വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടർന്നുള്ള ബിരുദം അഥവാ പട്ടം ദാനംചെയ്യലും(convocation)ആണ് ഈ മഹാസംഭവം. മീമാംസാ പണ്ഡിതനായിരുന്ന കുമാരിലഭട്ടന്റെ ഓർമ്മക്കായി ഭട്ടൻ എന്ന ബിരുദം മീമാംസാ പണ്ഡിതർക്കു് നല്കി വന്നിരുന്നതിനാൽ പട്ടത്താനം എന്ന് പറയുന്നു. തിരുവോണനാളിൽ അവസാനിച്ചിരുന്നതിനാൽ തിരുവോണപട്ടത്താനം എന്നും പ്രതിപാദിച്ചു കാണുന്നുണ്ട്. എം.എൻ. നമ്പൂതിരി; സാമൂതിരിചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. താനം എന്നതിന് സ്ഥാനം എന്നും ക്ഷേത്രഭരണകാര്യാലയം എന്നും അർത്ഥമുണ്ടു്. പാലിയിലെ ഥാന, പ്രകൃതിയിലെ ഠാണ, സംസ്കൃതത്തിലെ സ്ഥാന എന്നിവക്കും സമാനാർത്ഥങ്ങൾ തന്നെയാണ്. ഭട്ടസ്ഥാനം എന്നതാണിതിന്റെ സംസ്കൃതസമം. ചരിത്രം പട്ടത്താനത്തിന്റെ ഉത്ഭവത്തെകുറിച്ചു് വിവിധവിശ്വാസങ്ങൾ ഉണ്ടു്. മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തിൽ 'ഒരിക്കൽ സിംഹാസനാവകാശികളായി ആൺപ്രജകൾ ഇല്ലാത്ത ഒരു അവസരം രാജവംശത്തിൽ‍ ഉണ്ടായിരുന്നു കുടുംബത്തിൽ രണ്ടു സഹോദരിമാർ മാത്രം ശേഷിച്ചു. ആചാരപ്രകാരം ആദ്യത്തെ ആൺകുട്ടിക്കാണ് സിംഹാസനം എന്നിരിക്കെ ഇളയസഹോദരി ഒരാൺകുഞ്ഞിനെ പ്രസവിക്കുകയും ഇതിൽ അസൂയകൊണ്ട മൂത്ത സഹോദരി കുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. എന്നാൽ പിന്നീട് മൂത്ത സഹോദരി ഒരു ആൺ കുഞിനെ പ്രസവിക്കുകയും ആ കുഞ്ഞ് വളർന്ന് സാ‍മൂതിരിയാവുകയും ചെയ്തു. ഈ സാ‍മൂതിരിയുടെ ഭരണകാലത്ത് അമ്മ മഹാറാണി രാജ്യകാര്യങ്ങളിൽ ഇടപെടുകയും ഇതിഷ്ടപ്പെടാതിരുന്ന സാമുതിരിയോട് പഴയ കഥകൾ (വിഷം കൊടുത്ത് കൊന്ന കഥ)വിളമ്പുകയും ചെയ്തു. ഇതെല്ലം കേട്ടു വിവശനായ സാ‍മൂതിരി പ്രായശ്ചിത്തത്തിനായി തിരുനാവായ യോഗത്തിന്റെ സഹായം തേടി. അവരുടെ ഉപദേശപ്രകാരമാണ് തന്റെ കുടുംബദേവതയെ പ്രതിഷ്ഠിച്ചിട്ടുള്ള തളി ക്ഷേത്ര അങ്കണത്തിൽ പട്ടത്താനം ഏർപ്പെടുത്തിയത്'.എ. ശ്രീധരമേനോൻ, കേരളചരിത്രശില്പികൾ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം. കെ.വി. കൃഷ്ണയ്യരുടെ അഭിപ്രായത്തിൽ സാമൂതിരിയുടെ ശത്രുക്കളായ പോർളതിരി, കോലത്തിരി ഗൂഢാലോചന നടത്തിയതുകൊണ്ട് തളിക്ഷേത്രത്തിലെ നടത്തിപ്പുഭാരവാഹികളായ ബ്രാഹ്മണ‍മൂസ്സതുമാർ രാജാവിന്റെ അപ്രീതിക്കിരയാകുകയും തന്റെ നിയന്ത്രണത്തിൻ കീഴിലായപ്പോൾ സാമൂതിരി ഇവരെ പുറത്താക്കുകയും ചെയ്തു. ഈ നമ്പൂതിരിമാർ ക്ഷേത്രത്തോട് ചേർന്ന് നിരാഹാരം എടുക്കുകയും പലരും മരണമടയുകയും ചെയ്തു. ബ്രാഹ്മണരെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ സാ‍മൂതിരിക്ക് ബ്രഹ്മഹത്യാപാപം മൂലമാണ് പിന്നീട് കുടുംബത്തിനുണ്ടായ അനിഷ്ടങ്ങൾ എന്നു വിശ്വസിക്കുകയും അതിനു പരിഹാരമായി പ്രസിദ്ധ ശൈവ സന്യാസിയായിരുന്ന കോൽകുന്നത്ത് ശിവാങ്കളുടെ ഉപദേശപ്രകാരം പട്ടത്താനം ഏർപ്പെടുത്തിയത്. ബാലകൃഷ്ണകുറുപ്പിന്റെ അഭിപ്രായത്തിൽ സാമൂതിരി പോർളാതിരിയെ തോല്പിച്ചെങ്കിലും അത് പോർളാതിരി സ്ഥപിച്ച തളി ക്ഷേത്രത്തിലെ നമ്പിമാർ അംഗീകരിക്കാൻ തയ്യാറായില്ല. അവർ നെടിയിരുപ്പിനെ ശക്തിയായി പ്രതിരോധിച്ചു. ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ മൂസ്സതുമാർ (നമ്പി)60 ഇല്ലക്കാർ ഉണ്ടായിരുന്നു. ഇവരെ നെടിയിരുപ്പ് കൂലിപട്ടാളത്തെ ഉപയോഗിച്ച് അമർച്ച ചെയ്യാൻ ശ്രമിച്ചു കൂറേ പേർ മരണമടഞ്ഞു. കൂറേ പേർ പട്ടിണി വ്രതം ആരംഭിച്ചെങ്കിലും സാമൂതിരി ചെവിക്കൊണ്ടില്ല. മുസ്ലീങ്ങളുടെ സ്വാധീനമയിരിക്കണം കാരണം. അങ്ങനെയും നിരവധി പേർ മരിക്കനിടയായപ്പോൾ ബാക്കിയുള്ളവർ വ്രതം നിർത്തി ആക്രമണത്തിനൊരുങ്ങി. അവരെയും പട്ടാളം വകവരുത്തി. ഈ സംഭവത്തിനു ശേഷം കൂറേ കാലം പൂജാദി കർമ്മങ്ങൾ ഇല്ലായിരുന്ന തളി ക്ഷേത്രത്തിൽ പിന്നീട് ശിവാങ്കൾ ആണ് പുന: പ്രതിഷ്ഠ നടത്തി പൂജാദി കർമ്മങ്ങൾ പുനരാരംഭിച്ചത്. ശിവാങ്കളിന്റെ നിർദ്ദേശപ്രകാരം കന്മതിൽ കെട്ടി തളിക്ഷേത്രവും കല്പടവുകൾ കെട്ടി ചിറയും സമൂതിരി പരിഷ്കരിച്ചു. അവിടന്നപ്പുറം നാട്ടുകാർക്കിടയിൽ നെടിയിരിപ്പു സ്വരൂപം സമൂതിരി എന്നറിയപ്പെട്ടു. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും.ഏട് 72, മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. പന്നിയൂർ ചൊവ്വരഗ്രാമങ്ങൾ തമ്മിലുണ്ടായിരുന്ന കൂർ മത്സരങ്ങൾ പ്രസിദ്ധമാണ്, കെ.വി. കൃഷ്ണയ്യർ 1938, പ്രതിപാധിച്ചിരിക്കുന്നത്- എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. വൈഷ്ണവരായ പന്നിയൂർകാരും ശൈവരായ ശുകപുരംകാരും തമ്മിലുള്ള കിടമത്സരത്തിൽ യഥക്രമം ചാലൂക്യരും രാഷ്ട്രകൂടരും ഇവരെ പിന്താങ്ങിയിരുന്നതായും ഒടുവിൽ ഇത് വെള്ളാട്ടിരി- സാമൂതിരി മത്സരങ്ങളിൽ ചെന്നു കലാശിച്ചതായും ലോഗൻ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിനെ പിന്താങിയും എതിരായും അഭിപ്രായങ്ങളും തെളിവുകളും ഉണ്ട്. (വീരരാഘവ പട്ടയം, മണിപ്രവാളം എന്നീ കൃതികളിൽ ഈ കൂർ മത്സരം വിവരിക്കുന്നുണ്ട്)ഇങ്ങനെ രക്ഷകർ രണ്ടുപേർ രണ്ടു ചേരിയിലായപ്പോൾ ഗ്രാമങ്ങൾ തമ്മിലുണ്ടായ കിടമത്സരം വർദ്ധിച്ചു വന്നു. പാണ്ഡിത്യത്തിന്റെയും മറ്റും പേരിൽ നടന്ന മത്സരം ഈ കിടമത്സരത്തിന്റെ ബാക്കി പത്രമായാണ് ചില ചരിത്രകാരന്മാർ കാണുന്നത്. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏട് 112, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. ആഴ്വാഞ്ചേരി തമ്പ്രാക്കൾ ചോകിരത്തിന്റെയും (ചൊവ്വര)കൈപ്പഞ്ചേരി മനക്കാർ പന്നിയൂരിന്റെയും ആത്മീയാദ്ധ്യക്ഷന്മാരായിരുന്നു. കേരളത്തിലെ എല്ല സഭാമഠങ്ങളുടേയും പ്രതിനിധികൾ ഇതിൽ പങ്കെടുത്തിരുന്നു. പയ്യൂർ മനയ്ക്കലെ പ്രധാനിയായിരുന്നു വിധി കർത്താക്കളിൽ പ്രമുഖൻ. മീമാംസ വ്യാകരണം, വേദാന്തം മുതലായ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും വിധികർത്താക്കൾ തിരഞ്ഞെടുക്കുന്നവരെ ഏഴാം ദിവസം 'മാങ്ങാട്ടച്ചൻ' സദസ്സിനുമുൻപായി അറിയിക്കുകയും സാമൂതിരി പട്ടത്താനവും പാരിതോഷികങ്ങളും നൽകുകയും ചെയ്യുകയായിരുന്നു പതിവ്. തളിയിൽ താനം ടിപ്പു സുൽത്താന്റെ ആക്രമണത്തൊടെ നിന്നു പോയി എങ്കിലും 1840 കളിൽ ശക്തൻ സാമൂതിരി അത്‌ പുനരുദ്ധരിപ്പിച്ചു. പിന്നീട്‌ കൂറ്റല്ലൂർ നമ്പൂതിരിമാർ അത്‌ 1934 വരെ നടത്തി വന്നു. ഇന്നും എല്ലാവർഷവും രേവതി പട്ടത്താനം ആഘോഷിച്ചുവരുന്നു. രേവതീപട്ടത്താനം നേടുക എന്നത്‌ ഏതു പണ്ഡിതനും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മേൽപ്പത്തൂർ നാരായണ ഭട്ടതിരി പോലും ആറു പ്രാവശ്യം അർഹത നിഷേധിക്കപ്പെട്ടതിനു ശേഷമാണ്‌ ഇതു കരസ്ഥമാക്കിയത് . ഇങ്ങനെ പട്ടത്താനം ലഭിച്ചവരാണ്‌ ഉദ്ദണ്ഡനും കാക്കശ്ശേരിയും മറ്റും. ഇതിൽ പങ്കെടുക്കാനാണ്‌ ഉദ്ദണ്ഡൻ ആദ്യമായി കോഴിക്കോട്ടു വരുന്നതു തന്നെ കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള ചടങ്ങുകൾ തളിക്ഷേത്രത്തിലെ വാതിൽ മാടത്തിലെ ഇടവും വലവുമുള്ള ഉയർന്ന വിശാലമായ മാടത്തറകളിൽ വച്ചാണ് പട്ടത്താന മത്സരങ്ങൾ നടന്നുവനിരുന്നത്. ( ഇന്ന് കൂത്തിനും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്) തെക്കേ വാതിൽ മാടത്തിൽ തെക്കേ അറ്റത്ത് പ്രഭാകരമീമാംസയും അതിന്റെ വടക്ക് ഭാട്ടമീമാംസയും വടക്കേ വാതിൽമാടത്തിൽ വടക്കേ അറ്റത്ത് വ്യാകരണത്തിനും തെക്കു ഭാഗത്ത് വേദാന്തത്തിനും നാലു വിളക്ക് വച്ച വേദശാസ്ത്രവാദങ്ങൾ നടത്തിപ്പോന്നു. ക്ഷണം “കോഴിക്കോട്ടേ തളിയിൽ തുലാഞായറ്റിൽ ഇരവതിപട്ടത്താനത്തിനവിൾകലം ഉണ്ടാകയാൽ താനം കൊള്ളുവാൻ തക്കവണ്ണം നാം കല്പിച്ചു, അതിന കൊല്ലം... ധനു... നു സഭ കോഴിക്കോട്ടെത്തുകയും വേണം” എന്നീ പ്രകാരമുള്ള തിരുവെഴുത്തുകൾ സാമൂതിരി സഭായോഗങ്ങൾ, വൈദിക നമ്പൂതിരിമാർ, കോവിലകത്തെ തമ്പുരാക്കന്മാർ എന്നിവർക്കയക്കുന്നു. ക്ഷണിക്കപ്പെടാതെ ആരും പങ്കെടുക്കാറില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ പങ്കെറ്റുക്കാൻ സാധിക്കാത്തതിൽ മറുപടി അയക്കുകയും ചെയ്യാറുണ്ട്. (മാപ്പിള ലഹള ക്കാലത്ത്) ചടങ്ങുകൾ തളിയിൽ ‘കോയിമ്മ’യും മങ്ങാട്ടച്ചന്മാരും പേരൂർ നമ്പൂതിരിയും പേരകത്തു കോവിലും ചേർന്ന തളിയിൽ അറ തുറന്ന് നാലു വിളക്കെടുത്ത് തെക്കേ വാതിൽ മാടത്തിൽ തെക്കേയറ്റത്ത് പ്രഭാകരത്തിലേയ്ക്കും അതിനു വടക്കു ഭാട്ടത്തിലേയ്ക്കും വടക്കേ മാടത്തിൽ വടക്കേയറ്റത്തു വേദാന്തത്തിലേയ്ക്കും തെക്ക് വ്യാകരണത്തിലേയ്ക്കും വിളക്കുകൾ വയ്ക്കുന്നു. ഇങ്ങനെ വിളക്കു വച്ചുകഴിഞ്ഞാൽ ഭട്ടകളുടെ യോഗത്തിൽ നിന്നു പട്ടത്താനത്തിനു ചാർത്തിയവർ (തിരഞ്ഞെടുത്തവർ)ശാസ്ത്രവാദങ്ങൾ ആരംഭിക്കുന്നു. ശാസ്ത്രവാദങ്ങൾ കഴിഞ്ഞാൽ ഭട്ടന്മാരെ തിരഞ്ഞെടുത്തിരിയ്ക്കും. കോവിലകം എഴുത്തുകാരൻ ഭട്ടതിരിമാരുടെ പേരെഴുതിയ ഓല മങ്ങാട് അച്ചനെ ഏല്പിക്കുന്നു. അഗ്രശാലയുടെ പടിഞ്ഞാറായി വച്ചിരിക്കുന്ന വിളക്കുകളുടെ മദ്ധ്യത്തിൽ പള്ളിപ്പലക വച്ച് സാമൂതിരി അതിൽ ഉപവിഷ്ടനാകുന്നു. തുടർന്ന് മങ്ങാട്ടച്ഛൻ തിർഞ്ഞെടുക്കപ്പെടുന്നവരുടെ പേർ വായിക്കുന്നു. കുമ്മിൽ ഇളേടത്തു നമ്പൂതിരി വിളക്കുമായി ഒരോരുത്തരെയും ക്ഷണിച്ചു കൊണ്ടുവരുകയും പരവതാനിവിരിച്ച് അതിൽ വച്ചിരിക്കുന്ന പീഠങ്ങളിൽ ഇരുത്തുകയും ചെയ്യുന്നു. തുടർന്ന് തേവാരി നമ്പൂതിരി തമ്പുരാന്റെ കയ്യിൽ വെറ്റില,പച്ചടക്ക, ചന്ദനപ്പൊതി, മുല്ലപ്പൂവ്, ചുരുൾ, കിഴി എന്നിവ കൊടുക്കുകയും തമ്പുരാൻ ഭട്ടന് ഇവ സമ്മനിക്കുകയും ഭട്ടൻ തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതിന് ചുരുള കൊടുക്കുക എന്നാണ് പറയുക. ഒടുവിൽ വച്ചു നമസ്കാരക്കിഴിയും വച്ച് സാമൂതിരിയും മറ്റു ഇളയ തമ്പുരാക്കന്മാരും ഭട്ടന്മാരെ പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് പൾലിപ്പലകമേൽ ഇരിക്കുന്നതോടെ താനത്തിന്റെ ചടങ്ങുകൾ അവസാനിക്കുന്നു. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള. അവലംബം വിശകലനം വിഭാഗം:തർക്കശാസ്ത്രം വിഭാഗം:കേരളചരിത്രം
കൗടില്യൻ
https://ml.wikipedia.org/wiki/കൗടില്യൻ
ചാണക്യൻ (Sanskrit: चाणक्य Cāṇakya), വിഷ്ണുഗുപ്തൻ എന്നീ പേരുകളിലും അറിയപ്പെടുന്ന കൗടില്യൻ (c. 350-283 BCE) പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു. രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ്‌ മൗര്യസാമ്രാജ്യത്തിന്‌ ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്‌. ക്രിസ്തുവിന്‌ മൂന്നു നൂറ്റാണ്ടു മുൻപ്‌ ജീവിച്ചിരുന്ന കൗടില്യൻ രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു. അർത്ഥശാസ്ത്രം എന്ന ഒറ്റകൃതി മതി ഈ മേഖലയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവിന്റെ ആഴമളക്കാൻ. ജീവിതരേഖ ബി. സി. 350നും 283നും ഇടയിൽ‍ ജീവിച്ചിരുന്നു. മഗധയിൽ ജനനം. പിതാവിന്റെ മരണശേഷം തക്ഷശിലയിൽ ജീവിച്ചു. കുടല എന്ന വംശത്തിൽ പിറന്നതിനാൽ കൗടില്യൻ എന്ന് അറിയപ്പെട്ടു. ചണക ദേശവാസി ആയതിനാൽ ചാണക്യൻ എന്നും അറിയപ്പെട്ടു. തന്റെ ആശ്രമത്തിന്റെ അടുത്ത് ദർഭപ്പുല്ലു പറിച്ചുകൊണ്ടു നിൽക്കവേയാണ് കൗടില്യനെ ചന്ദ്രഗുപ്തമൗര്യൻ കണ്ടുമുട്ടുന്നത്. ഒരു തവണ കാലിൽ പുല്ലു കൊണ്ടു വേദനിച്ചതിന്, ഇനി അത് ആവർത്തിക്കാതിരിക്കാൻ എല്ലാ ദർഭപ്പുല്ലുകളും പറിച്ചു മാറ്റുകയായിരുന്നു കൗടില്യൻ. അസംഖ്യം ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ചന്ദ്രഗുപ്തമൗര്യനെ ചാണക്യന്റെ രാഷ്ട്രീയ തന്ത്രങ്ങൾ പലപ്പോഴും രക്ഷിച്ചു. രാക്ഷസൻ എന്ന ശത്രു ചന്ദ്രഗുപ്തമൗര്യനെ കൊല്ലുവാൻ സുന്ദരിയായ വിഷകന്യകയെ അയച്ച കഥ പ്രശസ്തമാണ്. കുട്ടിക്കാലം മുതൽക്കേ അല്പാല്പം വിഷം കുടിച്ചു വളർന്ന വിഷകന്യകമാർ സർപ്പവിഷം ഏൽക്കാത്തവരും ഒരു ചുംബനം കൊണ്ട് കാമുകരെ കൊല്ലുവാൻ പര്യാപ്തരുമായിരുന്നു. കൗടില്യന്റെ കൂർമ്മബുദ്ധി ഗുപ്തരാജാവിനെ വിഷകന്യകയുടെ മാസ്മരവലയത്തിൽ നിന്നു രക്ഷിച്ചു എന്നു കഥ. ചാണക്യന്റേതായി മൂന്നു ഗ്രന്ഥങ്ങളാണുള്ളത്. അർത്ഥശാസ്ത്രം, നീതിസാരം, ചാണക്യനീതി എന്നിവയാണവ. രാഷ്ട്രമീമാംസ, ഭരണരീതി എന്നിവയെ ആസ്പദമാക്കി രചിച്ചതാണ് അർത്ഥശാസ്ത്രം. 15 അധികരണങ്ങളായാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ആകെ 180 -ഓളം വിഷയങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു. പ്രായോഗിക ഭരണ പ്രശ്നങ്ങൾ, നടപടികൾ എന്നിവക്ക് ഊന്നൽ കൊടുത്തിരിക്കുന്നു. അവലംബം പുറത്തേയ്ക്കുള്ള കണ്ണികൾ Chanakya Nitishastra at hinduism.co.za Chanakya (Kautilya): Arthashastra, Chanakya Niti, Chanakya Sutras: Full text Sanskrit, and translations at sabhlokcity.com വർഗ്ഗം:ഹൈന്ദവാചാര്യന്മാർ വർഗ്ഗം:രാഷ്ട്രതന്ത്രം
റൊബർട്ട് ഫ്രോസ്റ്റ്
https://ml.wikipedia.org/wiki/റൊബർട്ട്_ഫ്രോസ്റ്റ്
റോബർട്ട് ഫ്രോസ്റ്റ് (1874-1963) പ്രശസ്ത അമേരിക്കൻ കവി. സാൻഫ്രാൻസിസ്കോയിൽ‍ ജനിച്ച ഫ്രോസ്റ്റ്, പിതാവിന്റെ മരണശേഷം കുടുംബത്തോടൊപ്പം ന്യു ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.ഡാർറ്റ്മത്ത്, ഹാർവാർഡ് എന്നിവിടങ്ങളിൽ‍ വിദ്യാഭ്യാസം പൂർത്തിയാക്കി. 1912-ൽ ഇംഗ്ലണ്ടിൽ വെച്ച് ആദ്യ പുസ്തകം (A Boy's Will )പ്രസിദ്ധീകരിച്ചു.എസ്ര പൌണ്ടിന്റെ സഹായത്താൽ അടുത്ത കൃതി അമേരിക്കയിൽ തന്നെ പ്രസിദ്ധീകരിച്ചു. സാഹിത്യരചനക്കൊപ്പം തന്നെ കൃഷിയും, കോളേജ് അധ്യാപനവും ചെയ്തിരുന്നു. മകന്റെ ആത്മഹത്യ, ഒരു മകളുടെ മാനസികരോഗം എന്നിങ്ങനെ കുടുംബജീവിതത്തിൽ കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്കൂളുകളിൽ ഇന്നും ഫ്രോസ്റ്റിന്റെ കവിതകൾ കൊച്ചു ഗുണപാഠങ്ങൾ‍ പഠിപ്പിക്കുന്നതായി വായിക്കപ്പെടുന്നു; ശ്രദ്ധയോടെ വായിച്ചാൽ ആ കവിതകൾ ഗുണപാഠങ്ങളെ തള്ളികളയുന്നതായി കാണാം.അദ്ദേഹത്തിന്റെ മിക്ക കവിതകളും മനുഷ്യജീവിതത്തിന്റെ ശൂന്യതയെ വരച്ചുകാട്ടുന്നവ ആയിരുന്നു, ചില കവിതകളിൽ ആ ശൂന്യതക്ക് മറുപടി പ്രകൃതിയുടെ ഭീകരതയും, മനുഷ്യക്രൂരതയും മാത്രം... വർഗ്ഗം:1874-ൽ ജനിച്ചവർ
പി. ലീല
https://ml.wikipedia.org/wiki/പി._ലീല
കെ. ജെ. യേശുദാസ്‌
https://ml.wikipedia.org/wiki/കെ._ജെ._യേശുദാസ്‌
REDIRECTകെ.ജെ. യേശുദാസ്
കെ.എസ്. ചിത്ര
https://ml.wikipedia.org/wiki/കെ.എസ്._ചിത്ര
മലയാളിയായ ഒരു പിന്നണി ഗായികയാണ്‌ കെ.എസ്. ചിത്ര (ജനനം: 1963 ജൂലൈ 27). ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ ) . 2005-ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.Padma Shri Awardees - National Portal of India, ശേഖരിച്ച തീയതി 2010 ആഗസ്റ്റ് 10 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. ജീവിതരേഖ 1963 ജൂലൈ 27-ന് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെ രണ്ടാമത്തെ പുത്രിയായി ഡോ. കെ.എസ്. ചിത്ര തിരുവനന്തപുരത്ത് ജനിച്ചു. അമ്മ ശാന്താകുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ. സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചു. ഓമനക്കുട്ടിയുടെ സഹോദരൻ കൂടിയായ എം.ജി. രാധാകൃഷ്ണൻ ആണ് 1979-ൽ ആദ്യമായി മലയാള സിനിമയിൽ പാടാൻ ചിത്രക്ക് അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ "ചെല്ലം ചെല്ലം" എന്ന ഗാനം പാടി. ഒരു വർഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജൻ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തിൽ അരുന്ധതിയുമൊത്ത് പാടിയ "അരികിലോ അകലെയോ' എന്നതാണ് ഈ ഗാനം. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചക്ക് സഹായകമായി. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്തക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. 6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കെ.എസ്. ചിത്ര ദക്ഷിണേന്ത്യയുടെ "വാനമ്പാടി" എന്നറിയപ്പെടുന്നു. ചിത്രയുടെ ശബ്ദം ഇന്ത്യയിലെ തന്നെ സുവർണ്ണ ശബ്ദമായി വിലയിരുത്തപ്പെടുന്നു. തെന്നിന്ത്യൻ വാനമ്പാടി എന്നതു കൂടാതെ "ഫീമൈൽ യേശുദാസ് " എന്നും "ഗന്ധർവ ഗായിക" എന്നും "സംഗീത സരസ്വതി", " ചിന്നക്കുയിൽ" , "കന്നഡ കോകില","പിയ ബസന്തി ", " ഇന്ത്യയുടെ കൊച്ചു വാനമ്പാടി", "കേരളത്തിന്റെ വാനമ്പാടി" എന്നും പേരുകൾ ആരാധക ലോകം ചിത്രയ്ക്ക് സമ്മാനിച്ചു . 6 തവണ ദേശിയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ ഗായികമാരിൽ ഒരാൾ കൂടി ആണ് ചിത്ര. എസ്. പി. ബാലസുബ്രഹ്മണ്യം- കെ. എസ്. ചിത്ര യുഗ്മഗാനങ്ങൾ, കെ. ജെ. യേശുദാസ് - കെ. എസ്. ചിത്ര യുഗ്മഗാനങ്ങൾ എസ്. പി. ബാലസുബ്രഹ്മണ്യവും കെ. എസ്. ചിത്രയും ഇന്ത്യയിൽ ഏറ്റവും അധികം യുഗ്മഗാനങ്ങൾ പാടിയിട്ടുള്ള ഗായകരിൽ എടുത്ത് പറയേണ്ടവർ ആണ് . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി യേശുദാസിനോടൊപ്പവും എണ്ണിയാൽ ഒടുങ്ങാത്ത യുഗ്മഗാനങ്ങൾ ചിത്ര ആലപിച്ചിട്ടുണ്ട്. S.P.ബാലസുബ്രഹ്മണ്യം കഴിഞ്ഞാൽ സിനിമയിൽ യേശുദാസിനൊപ്പം ആണ് ഏറ്റവും അധികം യുഗ്മഗാനങ്ങൾ ചിത്ര പാടിയിട്ടുള്ളത്. 80, 90 കാലഘട്ടങ്ങളിൽ യേശുദാസനെയും, ചിത്രയേയും കൊണ്ട് യുഗ്മഗാനങ്ങൾ പാടിക്കാത്ത സംഗീത സംവിധായകർ ഉണ്ടാകില്ല.spb, ചിത്ര കോംബോ അതുപോലെ യേശുദാസ്, ചിത്ര കോംബോ അത്രയും ജനകീയമായിരുന്നു. ആ കാലയളവിൽ യേശുദാസ്, ചിത്ര കോംബോയിൽ പിറന്നത് അനശ്വരമായ യുഗ്മഗാനങ്ങൾ ആണ്. 2019 -ൽ "കെ. ജെ. യേശുദാസ്, എസ്. പി. ബാലസുബ്രഹ്മണ്യം, കെ. എസ്. ചിത്ര" ഇവർ മൂന്ന് പേരും ഒന്നിച്ചു സ്റ്റേജ് പരിപാടികൾ നടത്തിയത് വലിയ ജനശ്രദ്ധ പിടിച്ചു പറ്റി. കുടുംബം thumb|150px എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം. പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് ലഭിച്ച ഏകമകൾ നന്ദന, 2011 ഏപ്രിൽ 14-ന് ദുബായിലെ എമിരേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണുമരിച്ചു.പകരം=|ലഘുചിത്രം മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരങ്ങൾ 6 തവണ കേന്ദ്ര സർക്കാരിന്റെ അവാർഡ് പാട്ടിന്റെ വഴിയിൽ ഗായിക ചിത്ര, മലയാള മനോരമ, 2011 സെപ്റ്റംബർ 4 1986 - ഗാനം: "പാടറിയേൻ പഠിപ്പറിയേൻ" (സിന്ധുഭൈരവി, തമിഴ്) 1987 - ഗാനം:"മഞ്ഞൾപ്രസാദവും നെറ്റിയിൽ" (നഖക്ഷതങ്ങൾ, മലയാളം) 1989 - ഗാനം:"ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി" (വൈശാലി, മലയാളം) 1996 - ഗാനം:"മാനാ മദുരൈ" (മിൻസാരക്കനവ്, തമിഴ് 1997 - ഗാനം:"പായ‌ലേം ചൻമൻ" (വിരാസത്, ഹിന്ദി) 2004 - ഗാനം:"ഒവ്വരു പൂക്കളുമേ" (ഓട്ടോഗ്രാഫ്, തമിഴ്) 16 തവണ കേരളസംസ്ഥാന സർക്കാരിന്റെ അവാർഡ് 9 തവണ ആന്ധ്രാ സംസ്ഥാന സർക്കാരിന്റെ അവാർഡ് 4 തവണ തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ അവാർഡ് 3 തവണ കർണാടക സംസ്ഥാന സർക്കാരിന്റെ അവാർഡ് 2021-ൽ പദ്മവിഭൂഷൺ ലഭിച്ചു വിവാദങ്ങൾ അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്ന കെ.എസ്. ചിത്രയുടെ നിർദേശം ഏറെ വിവാദമായിരുന്നു.ബാബരി മസ്ജിദ് തകർത്താണ് ക്ഷേത്രം പണിതതെന്ന ചരിത്രം മനസിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നായിരുന്നു വിമർശനം.അതെസമയം അവർക്ക് ഇത്തരം കാര്യങ്ങൾ അറിയില്ലെന്നും ഭക്തി മാത്രമാണ് പ്രതിഫലിച്ചതെന്ന അനുകൂല വാദവുമുണ്ടായിരുന്നു. അവലംബം പുറത്തേക്കുള്ള കണ്ണികൾ For more singers Listen to K.S .Chitra's Live Perfomances വർഗ്ഗം:1963-ൽ ജനിച്ചവർ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:ജൂലൈ 27-ന് ജനിച്ചവർ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:തമിഴ് ചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:ഹിന്ദി ചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:തെലുഗു ചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:ഒഡിയ ചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:ബംഗാളി ചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:ആസാമീസ് ചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:കന്നഡ ചലച്ചിത്രപിന്നണിഗായകർ വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഹിന്ദി ചലച്ചിത്രപിന്നണിഗായികമാർ‎ വർഗ്ഗം:ഹരിവരാസനം പുരസ്‌കാരം ലഭിച്ചവർ വർഗ്ഗം:തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
ക്രിസ്മസ്
https://ml.wikipedia.org/wiki/ക്രിസ്മസ്
REDIRECT ക്രിസ്തുമസ്
യേശു
https://ml.wikipedia.org/wiki/യേശു
ഈശോ, ഈശോമിശിഹാ, യേശു ക്രിസ്തു എന്നൊക്കെ അറിയപ്പെടുന്ന നസ്രത്തിലെ യേശു (7–2 BC/BCE to 26–36 AD/CE),Some of the historians and Biblical scholars who place the birth and death of Jesus within this range include D. A. Carson, Douglas J. Moo and Leon Morris. An Introduction to the New Testament. Grand Rapids, MI: Zondervan Publishing House, 1992, 54, 56 Michael Grant, Jesus: An Historian's Review of the Gospels, Scribner's, 1977, p. 71; John P. Meier, A Marginal Jew, Doubleday, 1991–, vol. 1:214; E. P. Sanders, The Historical Figure of Jesus, Penguin Books, 1993, pp. 10–11, and Ben Witherington III, "Primary Sources," Christian History 17 (1998) No. 3:12–20. ക്രിസ്തുമതത്തിന്റെ കേന്ദ്രപുരുഷനും മിക്ക ക്രിസ്ത്യാനികളും ദൈവത്തിന്റെ അവതാരമായി കരുതുന്നതും മറ്റു പല മതങ്ങളിലും പ്രധാന്യമുള്ളതുമായ വ്യക്തിയാണ്‌. യേശു ക്രിസ്തു എന്ന് പൊതുവായി ഇദ്ദേഹം അറിയപ്പെടുന്നെങ്കിലും ക്രിസ്തു എന്നത്‌ പേരിന്റെ ഭാഗമല്ല. അഭിഷിക്തൻ എന്നർത്ഥമുള്ള ഈ വാക്ക് യേശു എന്ന നാമത്തിനൊപ്പം ക്രൈസ്തവർ ഉപയോഗിച്ചു വരുന്ന സ്ഥാനപ്പേരാണ്.Based on Liddell & Scott's Greek-English Lexicon: The word Christ (Greek Χριστός, Christos, "the anointed one") is a literal translation of "mashiah" used in the Greek Septuagint version of the Bible, and derived from the Greek verb χριω "rub, anoint with scented unguents or oil, as was done after bathing," "anoint in token of consecration." - from: :en:Messiah ക്രിസ്തുമത വിശ്വാസ പ്രകാരം യേശു പഴയനിയമത്തിൽ ഇസ്രയേൽ ജനതയ്ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായും ലോകരക്ഷക്കായി ജഡശരീരമെടുത്ത ദൈവപുത്രനുമാണ്‌.ലൂക്കൊസ് 1:35 ക്രിസ്തീയ വിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത്‌ യേശുവിന്റെ കുരിശിലെ മരണത്തിലും അതുവഴി സാധിച്ചെടുത്തതായി വിശ്വസിക്കപ്പെടുന്ന മനുഷ്യകുലത്തിന്റെ രക്ഷയിലുമാണ്.1 കൊറിന്ത്യർ 15:12-22 യേശുവിനേക്കുറിച്ചുള്ള മറ്റു ക്രിസ്തീയ വിശ്വാസങ്ങളിൽ പ്രധാനപ്പെട്ടവ അദ്ദേഹം പുരുഷേച്ഛയിൽ നിന്നല്ലാതെ ജനിച്ചവനും അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചവനും സഭാ സ്ഥാപനം നടത്തിയവനും മരണശേഷം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തവനും അവസാന നാളിൽ വീണ്ടും വരാനിരിക്കുന്നവനുമാണെന്നതാണ്‌. ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷവും യേശുവിനെ ദൈവവുമായുള്ള അനുരഞ്ജനം സാധ്യമാക്കിയ   ദൈവപുത്രനും ത്രിത്വത്തിലെ രണ്ടാമത്തെ ആളുമായി ആരാധിക്കുന്നു. എന്നാൽ ത്രിത്വവിശ്വാസം ബൈബിളധിഷ്ടിതമല്ലെന്ന് കരുതുന്നതിനാൽ ചില ക്രൈസ്തവ വിഭാഗങ്ങൾ യേശുവിന് പിതാവിന് തുല്യമായ ദൈവികത നൽകുന്നില്ല. ഇസ്ലാം മത വിശ്വാസികൾക്ക്‌ യേശു, ഈസാ () മസീഹ് എന്ന പേരിലറിയപ്പെടുന്ന പ്രവാചകനുംJames Leslie Houlden, "Jesus: The Complete Guide", Continuum International Publishing Group, 2005, ISBN 0-8264-8011-XProf. Dr. Şaban Ali Düzgün, "Uncovering Islam: Questions and Answers about Islamic Beliefs and Teachings ", Ankara: The Presidency of Religious Affairs Publishing, 2004 ദൈവവചനം അറിയിച്ചവനും അത്ഭുതപ്രവർത്തകനും മിശിഹായുമാണ്‌‌. എന്നാൽ, യേശുവിന്റെ ദൈവികത്വവും കുരിശുമരണവും ഇസ്ലാം മതവിശ്വാസികൾ അംഗീകരിക്കുന്നില്ല.പരിശുദ്ധ ഖുർആൻ/നിസാഅ്#157 പക്ഷേ, അദ്ദേഹം ശരീരത്തോടെ സ്വർഗ്ഗാരോഹണം ചെയ്തെന്ന് വിശ്വസിക്കുന്നു. പേരിനു പിന്നിൽ യേശു എന്ന വാക്ക്‌ യെഹോശുവ ( יהושע ) (ഇംഗ്ലീഷിൽ ജോഷ്വ) എന്ന ഹീബ്രു വാക്കിന്റെ രൂപഭേദമാണ്. 'യഹോവ രക്ഷയാകുന്നു' എന്നാണ്‌ ഈ പേരിന്റെ അർത്ഥം.http://www.hebrew4christians.com/Articles/Is_Christ_Jewish_/is_christ_jewish_.html ക്രിസ്തു എന്ന പദമാകട്ടെ അഭിഷക്തൻ എന്നർത്ഥമുള്ള ക്രിസ്തോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്‌ രൂപം കൊണ്ടത്. പൗരസ്ത്യ സുറിയാനിയിൽ ഈശോ എന്നും പാശ്ചാത്യ സുറിയാനിയിൽ യേശു എന്നുമാണ്‌ ഉച്ചാരണം. ജീവിതരേഖ യേശു ജനിച്ച വർഷവും സമയവും സംബന്ധിച്ച് പണ്ഡിതരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. യേശു ജനിച്ചത് ബി.സി. 7-നും 2-നും ഇടയിലാണെന്നും, മരിച്ചത് ഏ.ഡി.26-നും 36-നും ഇടയിലാണെന്നും വിവിധ അഭിപ്രായങ്ങൾ പ്രകാരം കാണുന്നു .Some of the historians and Biblical scholars who place the birth and death of Jesus within this range include D. A. Carson, Douglas J. Moo and Leon Morris. An Introduction to the New Testament. Grand Rapids, MI: Zondervan Publishing House, 1992, 54, 56Michael Grant, Jesus: An Historian's Review of the Gospels, Scribner's, 1977, p. 71; John P. Meier, A Marginal Jew, Doubleday, 1991–, vol. 1:214; Sanders (1993), pp. 10–11; and Ben Witherington III, "Primary Sources," Christian History 17 (1998) No. 3:12–20. ഇന്നത്തെ പാശ്ചാത്യരീതിയിലുള്ള വർഷക്കണക്ക് ക്രിസ്തുവിന്റെ ജനനത്തിനുശേഷമുള്ള വർഷങ്ങൾ എണ്ണാൻ പുരാതനകാലം മുതൽ നടന്ന ശ്രമത്തിന്റെ ഭാഗമാണ്‌. മത്തായിയുടെ സുവിശേഷമനുസരിച്ച് യേശുവിന്റെ ജനനം ബി.സി. 4ആം നൂറ്റാണ്ടിൽ മരിച്ച Edwin D. Freed, Stories of Jesus' Birth, (Continuum International, 2004), page 119. ശ്രേഷ്ഠനായ ഹെറോദേസിന്റെ കാലത്തായിരുന്നു. എന്നാൽ ലൂക്കായുടെ സുവിശേഷമനുസരിച്ച് യേശുവിന്റെ ജനനം ഏ.ഡി. ആറാം നൂറ്റാണ്ടിൽ നടന്ന James D. G. Dunn, Jesus Remembered, Eerdmans Publishing (2003), page 324. സിറിയയിലെയും യൂദയായിലെയും ആദ്യത്തെ ജനസംഖ്യാക്കണക്കെടുപ്പിന്റെ കാലത്താണ്‌. ലഭ്യമായ തെളിവുകളനുസരിച്ച് ഡിസംബർ 25-ആം തിയതി യേശുവിന്റെ ജനനം ആഘോഷിക്കാൻ തുടങ്ങിയത് ഏ.ഡി. 354-ൽ റോമിലാണ്‌. ആദ്യകാലത്ത് പാശ്ചാത്യ-പൗരസ്ത്യ സഭകൾ വ്യത്യസ്ത തീയതികളിലായിരുന്നു യേശുവിന്റെ ജനനം ആഘോഷിച്ചിരുന്നത്. പിൽക്കാലത്ത് ആഗോള വ്യാപകമായി മിക്ക സഭകളും ക്രിസ്തുമസ് തീയതി ഡിസംബർ 25 ആയി സ്വീകരിച്ചു തുടങ്ങി. എന്നാൽ അർമേനിയൻ സഭയുൾപ്പെടെയുള്ള ചില പൗരസ്ത്യ ക്രിസ്തീയ സഭകൾ ഇപ്പോഴും ജനുവരി 6 ആണ്‌ ക്രിസ്തുമസ് ആയി ആഘോഷിക്കുന്നത്.Catholic Encyclopedia, Christmas പലപ്പോഴായി വർഷത്തിലെ എല്ലാ മാസങ്ങളിലും തന്നെ ക്രിസ്തുവിന്റെ ജനനത്തിയതി കണക്കാക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ സുവിശേഷപ്രഘോഷണകാലഘട്ടം സ്നാപകയോഹന്നാന്റെ പ്രഘോഷണകാലഘട്ടത്തിനുശേഷമായിരുന്നു.Luke states that John's ministry began in the fifteenth year of the reign of Tiberius Caesar, when Pontius Pilate was governor of Judea, and Herod was tetrarch of Galilee, and his brother Philip was tetrarch of the region of Iturea and Trachonitis, and Lysanias was tetrarch of Abilene, during the high priesthood of Annas and Caiaphas. സ്നാപകയോഹന്നാൻ പ്രഘോഷണം തുടങ്ങിയത് തിബേരിയൂസ് സീസറിന്റെ ഭരണത്തിന്റെ പതിനഞ്ചാം വർഷമായിരുന്നു, ഏതാണ്ട് 28/29 ഏ.ഡി.യിൽ. യേശുവിന്റെ സുവിശേഷപ്രഘോഷണകാലം സിനോപ്റ്റിക്ക് സുവിശേഷങ്ങൾ പ്രകാരം ഒരു വർഷവും യോഹന്നാന്റെ സുവിശേഷപ്രകാരം മൂന്നുവർഷവും നീണ്ടുനിന്നു.Carol A. Newsom, Sharon H. Ringe, The Women's Bible Commentary, (Westminster John Knox Press, 1998) page 381. Google Book Search preview സുവിശേഷങ്ങളനുസരിച്ച് യേശുവിന്റെ മരണം പൊന്തിയോസ് പീലാത്തോസ് യൂദായുടെ റോമൻ പ്രൊക്കുറേറ്റർ ആയിരുന്ന ഏ.ഡി. 26-നും ഏ.ഡി. 36-നും ഇടയിലുള്ള കാലത്താണ്‌ സംഭവിച്ചത്. ജൂത ചരിത്രകാരനായ യോസഫൂസും ചരിത്രകാരനും റോമൻ സെനറ്ററുമായിരുന്ന താസിത്തൂസും, പീലാത്തോസാണ്‌ യേശുവിന്റെ വധിക്കാൻ ഉത്തരവിട്ടത് എന്ന് സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ നോക്കിയാൽ യേശുവിന്റെ കുരിശുമരണം ഏ.ഡി. 29-നു മുമ്പോ ഏ.ഡി. 36-നു ശേഷമോ ആവാൻ തരമില്ല. മിക്ക ക്രൈസ്തവ സഭകളും യേശുവിന്റെ കുരിശുമരണം ദുഃഖവെള്ളിയാഴ്ചയും ഉയിർത്തെഴുന്നേല്പ്പ് ഈസ്റ്റർ ഞായറാഴ്ചയും അനുസ്മരിക്കുന്നു. പകരം=Spas vsederzhitel sinay|ഇടത്ത്‌|746x746ബിന്ദു സുവിശേഷങ്ങളിലെ യേശു നാലു സുവിശേഷങ്ങൾ thumb|200px|നല്ല ഇടയനായി യേശുവിനെ ചിത്രീകരിച്ചിരിക്കുന്നു (യേശുവിന്റെ ഉപമകളിലൊന്നാണ് നല്ല ഇടയന്റേത്യോഹന്നാൻ 10:1-18) യേശുവിന്റെ ജീവിതത്തെക്കുറിച്ച് പ്രധാനമായും വിവരങ്ങൾ തരുന്നത് ക്രിസ്തീയ ബൈബിളിന്റെ ഭാഗമായ നാലു സുവിശേഷങ്ങളാണ്. മത്തായിയുടെ സുവിശേഷം, മർക്കോസിന്റെ സുവിശേഷം, ലൂക്കായുടെ സുവിശേഷം, യോഹന്നാന്റെ സുവിശേഷം എന്നിവയാണവ. അവയിൽ ആദ്യത്തെ മൂന്നു സുവിശേഷങ്ങൾ ഏതാണ്ട് ഒരേ നിലപാടിൽ നിന്ന് എഴുതപ്പെട്ടവയാണ്. അതിനാൽ അവയെ പൊതുവായി സമാന്തരസുവിശേഷങ്ങൾ എന്നു വിളിക്കുന്നു. നാലാമത്തേതായ യോഹന്നാന്റെ സുവിശേഷം വ്യതിരിക്തമായൊരു കാഴ്ചപ്പാടാണ് പിന്തുടരുന്നത്. ജനനം, കുടുംബം, വംശാവലി സുവിശേഷങ്ങളിലെ വിവരണങ്ങൾ അനുസരിച്ച്, പലസ്തീനയിൽ റോമൻ മേൽക്കോയ്മ നിലനിൽക്കേ, യൂദയായിലെ ബേത്‌ലഹേമിൽ യേശു ജനിച്ചു. ആശാരിപ്പണിക്കാരനായിരുന്ന യൗസേപ്പിന്റെ ഭാര്യ മറിയം ആയിരുന്നു അമ്മ. എന്നാൽ മറിയയും യൗസേപ്പും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുമ്പ് അവൾ ദൈവാത്മാവിന്റെ ശക്തിമൂലം ഗർഭം ധരിച്ചതിനാൽ യൗസേപ്പ് യേശുവിന്റെ ജഡത്താലുള്ള പിതാവായി പരിഗണിക്കപ്പെടുന്നില്ല. അദ്ദേഹത്തെ യേശുവിന്റെ വളർത്തുപിതാവായി മാത്രം കണക്കാക്കുന്നു. യൗസേപ്പും മറിയവും ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മഹാനായ രാജാവായിരുന്ന ദാവീദിന്റെ വംശത്തിൽ പെട്ടവരായിരുന്നു. മത്തായിയുടേയും, ലൂക്കായുടേയും സുവിശേഷങ്ങൾ യേശുവിന്റെ വംശാവലി രേഖപ്പെടുത്തിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തിലെ വംശാവലി യഹൂദജനതയുടെ പൂർവപിതാവായ അബ്രാഹം വരെയുള്ളതാണെങ്കിൽ, ലൂക്കായുടെ സുവിശേഷത്തിലേത് മനുഷ്യവംശത്തിന്റെ ആദിപിതാവായി കരുതപ്പെടുന്ന ആദം വരെയുള്ളതാണ്. പരസ്യജീവിതം, കുരിശുമരണം ബേത്‌ലഹേമിൽ ജനിച്ച യേശു ഗലീലായിലെ നസറത്തിൽ മുപ്പതുവയസ്സുവരെ ഏറെ അറിയപ്പെടാത്തവനായി യൗസേപ്പിനും മറിയത്തിനും കീഴ്വഴങ്ങി ജീവിച്ചു. മുപ്പതു വയസ്സായപ്പോൾ യോർദ്ദാൻ നദിക്കരെ സ്നാപകയോഹന്നാനിൽ നിന്നു ജ്ഞാനസ്നാനം സ്വീകരിച്ചതോടെ തുടങ്ങിയ യേശുവിന്റെ പരസ്യജീവിതം, ഗലീലായിലും യൂദയായിലുമായി, ഏതാണ്ട് മൂന്നു വർഷം നീണ്ടു നിന്നു. വിശുദ്ധനഗരമായ ജറൂസലേമിലാണ് അത് പര്യവസാനിച്ചത്. സുവിശേഷങ്ങളിൽ പ്രകടമാകുന്ന യേശുവിന്റെ വ്യക്തിത്വം ആരേയും പിടിച്ചുനിർത്തുന്ന ഒന്നാണ്.All four Gospels agree in giving us a picture of a very definite personality. One is obliged to say: 'Here was a man. This could not have been invented.' HG Well-ന്റെ A Short History of the World എന്ന പുസ്തകത്തിൽ നിന്ന്. അദ്ദേഹത്തിന്റെ പഠനങ്ങൾ യഹൂദമതത്തിന്റെ തത്ത്വങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചതായിരുന്നെങ്കിലും, അക്കാലത്തെ മതനേതൃത്വത്തിന് രസിക്കുന്നതായിരുന്നില്ല ആ പഠനങ്ങളുടെ ഊന്നൽ. പോരാഞ്ഞ് യേശു യഹൂദരും റോമൻ അധികാരികളുമായി സംഘർഷത്തിനു കാരണമായേക്കും എന്നും യഹൂദനേതൃത്വം ഭയന്നു. ഒടുവിൽ മതനേതൃത്വത്തിന്റെ ഒത്താശയോടെ, റോമൻ അധികാരികൾ ജറൂസലേമിൽ വച്ച്, യഹൂദർ ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള അവരുടെ മോചനത്തിന്റെ ഓർമ്മ ആചരിക്കുന്ന പെസഹാക്കാലത്ത്, യേശുവിനെ കുരിശിൽ തറച്ചു കൊന്നു. മരിച്ച് മൂന്നാം ദിവസം അദ്ദേഹം ഉയിർത്തെഴുന്നേറ്റു എന്നും സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടു എന്നും സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. മതവീക്ഷണങ്ങൾ ക്രൈസ്തവ വീക്ഷണം മുഖ്യധാരാ ക്രൈസ്തവ വീക്ഷണ പ്രകാരം ദൈവിക ത്രിത്വത്തിലെ രണ്ടാമനായ ദൈവപുത്രന്റെ അഥവാ 'പുത്രനാം ദൈവത്തിന്റെ' മനുഷ്യാവതാരമാണ് യേശുക്രിസ്തു. ദൈവിക കല്പന ബോധപൂർവ്വം ലംഘിച്ചതിനാൽ പാപികളായ മനുഷ്യവർഗ്ഗത്തെ ദൈവികസ്നേഹത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ കാലത്തികവിൽ പുത്രനായ ദൈവം പരിശുദ്ധാത്മ ശക്തിയാൽ കന്യക മറിയാമിന്റെ പുത്രനായി ബേത്‌ലഹേമിൽ ജനിച്ചു. യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനും ആയിരുന്നു എന്നു മുഖ്യധാരാ സഭകളെല്ലാം തന്നെ അംഗീകരിക്കുന്നു. പാപമൊഴികെ മറ്റെല്ലാ കാര്യത്തിലും യേശു എല്ലാ മനുഷ്യർക്കും തുല്യനെന്നുള്ളതു പോലെ തന്നെ അദ്ദേഹത്തിന്റെ ദൈവത്വത്തെപ്പറ്റിയുള്ള പരാമർശങ്ങളും ബൈബിളിൽ ഉള്ളതായി ഈ സഭകൾ വിശ്വസിക്കുന്നു. എന്നാൽ അത്രിത്വവിശ്വാസം പുലർത്തുന്ന യഹോവയുടെ സാക്ഷികളെ പോലെയുള്ള ക്രൈസ്തവസമൂഹങ്ങൾ യേശുവിന്റെ ദൈവികതയെ പൂർണ്ണമായോ ഭാഗികമായോ നിഷേധിക്കുന്നു. ഇവർ യേശുവിനെ രക്ഷകനായും, ഏക മദ്ധ്യസ്ഥനായും, പാപപരിഹാരകനായും മാത്രം കാണുന്നു. ഇസ്ലാമിക വീക്ഷണം ദൈവപുത്രനായിട്ടല്ല ഇസ്‌ലാമിൽ യേശുവിനെ ഉദ്ധരിച്ചിരിക്കുന്നത്. മറിച്ച് ജനങ്ങൾക്ക് ദൈവികദർശനവുമായി വരുന്ന പ്രവാചകനായിട്ടാണ് യേശുവിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. യേശുവിന്റെ ജനനം, മരണം, ജീവിതം എന്ന് തുടങ്ങി എല്ലാ വിഷയത്തിലും ഖുർആൻ ബൈബിളിൽനിന്നും ഒരല്പം വ്യത്യസ്തമായ വീക്ഷണമാണ് വരച്ചു കാണിക്കുന്നത്. മുസ്‌ലിംകൾ യേശുവിനെ ഈസാ നബി എന്നു വിളിക്കുന്നു. യേശുവിന്റെ കുരിശ് മരണം ഇസ്‌ലാമിക വിശ്വാസത്തിലില്ല. ചരിത്രത്തിലെ യേശു പ്രശ്നം ഒന്നാം നൂറ്റാണ്ടിൽ റോമൻ ആധിപത്യത്തിൻ കീഴിലായിരുന്ന, ഗ്രീക്ക് ഭാഷയുടെയും സംസ്കാരത്തിന്റേയും സ്വാധീനം കാര്യമായുണ്ടായിരുന്ന, ഗലീലായും യൂദയായും ആണ് യേശുവിന്റെ ഐഹിക ജീവിതത്തിന്റെ സ്ഥലകാലങ്ങൾ ആയി പരിഗണിക്കപ്പെടുന്നത്. ജന്മം കൊണ്ടും വിശ്വാസം കൊണ്ടും അദ്ദേഹം യഹൂദനായിരുന്നു. റോമാക്കാരും ഗ്രീക്കുകാരും യഹൂദരും, ചരിത്രബോധമുള്ളവരും, ചരിത്രത്തെ കാര്യമായി എടുക്കുന്നവരും ആയിരുന്നു. എന്നിട്ടും ക്രൈസ്തവ രേഖകളായ സുവിശേഷങ്ങൾ അല്ലാതെ യേശുവിനെ സംബന്ധിച്ച്, സമകാലികമായ റോമൻ, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സമകാലീന യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന ഫിലോ (ക്രി.മു. 20 - ക്രി.പി. 50) യേശുവിനെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.https://web.archive.org/web/20011014065417/http://www.geocities.com/paulntobin/sources.html#philo ക്രി.പി. 100-ൽ മരിച്ച ഫ്ലാവിയസ് ജോസഫ് എന്ന യഹൂദ ചരിത്രകാന്റെ രചനകളിൽ യേശുവിനെക്കുറിച്ചുള്ളതായി നേരത്തേ കരുതപ്പെട്ടിരുന്ന പരാമർശം മിക്കവാറും, പിൽക്കാലത്ത് ചേർക്കപ്പെട്ടതാണെന്ന് ഇന്ന് പരക്ക സമ്മതിക്കപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമത്തിൽ തന്നെയുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ പോലും യേശുവിന്റെ ഭൗതിക ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. അന്വേഷണങ്ങൾ, നിഗമനങ്ങൾ അതേസമയം യേശുവിലുള്ള വിശ്വാസം ചരിത്രഗതിയെ നിയന്ത്രിക്കുന്നതിൽ വഹിച്ചതും വഹിച്ചുകൊണ്ടിരിക്കുന്നതുമായ പങ്കു കണക്കിലെടുക്കുമ്പോൾ, യേശുവിനെ ഒരു കെട്ടുകഥയിലെ കഥാപാത്രമായി എഴുതിത്തള്ളുക അസാദ്ധ്യമാണ്. ചരിത്രത്തിലെ യേശുവിനെ, കാലാകാലങ്ങളിൽ വിശ്വാസം വച്ചുചേർത്ത പൊടിപ്പും തൊങ്ങലുമെല്ലാം മാറ്റി, കണ്ടെടുക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും നടന്നിട്ടുണ്ട്. പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ ജർമ്മനിയിൽ ഈ അന്വേഷണം ഒരു ഹരം തന്നെ ആയിരുന്നു. അത്തരം അന്വേഷണങ്ങളുടെ ഭാഗമായി, യേശുവിന്റെ പല സുവിശേഷേതര ജീവചരിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ആ അന്വേഷണ പ്രക്രിയയുടേയും ജീവചരിത്രങ്ങളുടേയും ഒരു സമഗ്ര പഠനം തന്നെ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനും മിഷനറിയും മനുഷ്യസ്നേഹിയും നോബേൽ സമ്മാന ജേതാവുമായ ആൽബർട്ട് ഷ്വൈറ്റ്സർ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എഴുതിയിട്ടുണ്ട്. "ചരിത്രത്തിലെ യേശുവിനു വേണ്ടിയുള്ള അന്വേഷണം" (The Quest of Historial Jesus) എന്നാണ് പ്രസിദ്ധമായ ആ പഠനഗ്രന്ഥത്തിന്റെ പേര്.ആൽബർട്ട് ഷ്വൈറ്റ്സർ, ചരിത്രത്തിലെ യേശുവിനു വേണ്ടിയുള്ള അന്വേഷണം, W.Montgomery-യുടെ ഇംഗ്ലീഷ് പരിഭാഷ സാമൂഹ്യപരിഷ്കർത്താവും ധർമ്മഗുരുവും ആയിരുന്ന യേശുവിനെ യുഗാന്തചിന്തയുടെ(eschatology) പ്രവാചകനായി ചിത്രീകരിച്ച സുവിശേഷകന്മാർ അദ്ദേഹത്തോട് അനീതിചെയ്തെന്ന്, ചരിത്രത്തിലെ യേശുവിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഷ്വൈറ്റ്സറുടെ പൂർ‌വഗാമികളായിരുന്നവർ പലരും കരുതിയിരുന്നു. ഇതിനു നേർ‌വിപരീതമായ നിഗമനങ്ങളിലാണ്‌ തന്റെ പഠനത്തിനൊടുവിൽ ഷ്വൈറ്റ്സർ എത്തിച്ചേർന്നത്. അവയുടെ സംഗ്രഹം ഏതാണ്ടിങ്ങനെയാണ്: വിശ്വാസവുമായി വഴിപിരിഞ്ഞ ആധുനിക കാലത്തെ സുവിശേഷേതര ജീവചരിത്രങ്ങളിലെ യേശു അവ എഴുതിയ യുക്തിവാദികളുടെ മനോധർമ്മ പ്രകടനങ്ങൾ മാത്രമാണ്‌. സുവിശേഷങ്ങൾ ഇഴ പിരിച്ച്, യൂറോപ്യൻ ജ്ഞാനോദയത്തിന്റെ സൃഷ്ടിയായ ആധുനികയുക്തിയുമായി ഒത്തുപോകുന്ന ഒരു യേശുവിനെ കണ്ടെത്താനുള്ള ശ്രമം വ്യർഥമാണ്. യേശുവിന്റെ സന്മാർഗ്ഗപ്രബോധനങ്ങളെ ആധാരമാക്കി സുവിശേഷങ്ങളിലെ യുഗാന്തചിന്തയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം യേശുവിനെ നയിച്ചിരുന്ന യുഗാന്തബോധത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ സന്മാർഗ്ഗചിന്തയെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്‌ വേണ്ടത്‌. യേശുവിന്റെ പ്രബോധനങ്ങളുടെ മുഖ്യ പ്രചോദനവും അടിസ്ഥാനവും യുഗാന്തചിന്തയായിരുന്നു. തന്റെ ജീവിതകാലത്തു തന്നെ ചരിത്രം പരിസമാപ്തിയിലെത്തുമെന്ന വിശ്വാസത്തിലാണ്‌ യേശു പരസ്യജീവിതം ആരംഭിച്ചതും ശിഷ്യന്മാരെ സുവിശേഷവേലയ്ക്ക് നിയോഗിച്ചതും. അതു നടക്കാൻ പോകുന്നില്ലെന്ന് ബോധ്യമായപ്പോൾ, തന്റെ മരണത്തോടെ യുഗസമാപ്തി എത്തിച്ചേരുമെന്ന വിശ്വാസത്തിൽ സ്വയം ബലികൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിന്‌ അവസരമൊരുക്കും വിധം തന്റെ ദൗത്യത്തിന്റെ ശേഷഭാഗം യേശു രൂപപ്പെടുത്തി. ഷ്വൈറ്റ്സറുടെ പഠനത്തിലെ പ്രസിദ്ധമായൊരു ഭാഗം ഇതാണ്‌: ഷ്വൈറ്റ്സറുടെ നിഗമങ്ങൾക്കു ശേഷം വലരെക്കാലത്തേക്ക് ചരിത്രത്തിലെ യേശുവിനെ അന്വേഷിക്കുന്ന പഠനങ്ങൾ കുറവായിരുന്നു. എന്നാൽ ഇപ്പോൾ പിന്നെയും അത്തരം പഠനങ്ങൾ ധാരാളമായി നടക്കുന്നുണ്ട് http://www.infidels.org/library/modern/james_still/jesus_search.html ഇന്ത്യയും യേശുവും ഭാരതീയ/ബുദ്ധ ദർശനങ്ങളുമായി യേശുവിന്റെ ആശയങ്ങൾക്കുണ്ടായിരുന്ന സാദൃശ്യങ്ങളും 12 വയസ്സു മുതൽ 30 വയസ്സുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളിലെ അവ്യക്തതയും റഷ്യൻ ചരിത്രകാരനും സഞ്ചാരിയുമായിരുന്ന നിക്കോളാസ് നോതോവിച്ചാണ് ആധുനികലോകത്തിനു മുൻപിൽ അവതരിപ്പിച്ചത്Reinhard Feldmeier Die Bibel: Entstehung - Botschaft - Wirkung 2004 Page 164 "In Deutschland war es vor allem Holger Kersten, der mit seinem Buch »Jesus lebte in Indien« (zuerst 1984, Neuauflage 1993)23 die These vom Indienaufenthalt Jesu populär machte. Die bereits oben angesprochene »Lücke im Leben Jesu«". 1887ൽ ലഡാക്കിലെ സോജിലാ ചുരത്തിലെത്തിയ നോതോവിച്ച്.അവിടുത്തെ ലാമയിൽ നിന്നാണ് യൂറോപ്യനായ 'ക്രിസ്ത്യൻ ദലൈലാമ'യെക്കുറിച്ച് നോതോവിച്ച് കേൾക്കുന്നത്.യേശു ജീവിച്ച വിഹാരത്തെക്കുറിച്ചും അവിടെ സൂക്ഷിച്ചിട്ടുള്ള യേശുവിന്റെ പ്രബോധനങ്ങളും പ്രവർത്തികളും രേഖപ്പെടുത്തിയിട്ടുള്ള എഴുത്തുകളെക്കുറിച്ചും വിവരങ്ങൾ നൽകി. വിഹാരം തേടി യാത്രയായ നോതോവിച്ച് വളരെ കഷ്ടപ്പാടുകൾക്കു ശേഷം ആ എഴുത്തുകൾ നേരിൽക്കണ്ടു.നോതോവിച്ചിന്റെ കണ്ടെത്തെലുകളിൽനിന്നാണ് ഹോൾഗർ കേസ്റ്റന്റെ 'യേശു ഇന്ത്യയിൽ ജീവിച്ചിരുന്നു' എന്ന കൃതിയുടെ ജനനം. യൂറോകേന്ദ്രീകൃതമായ ചരിത്രത്തിൽ നിന്നുപരിയായി യേശുവിന്റെ ജീവിതത്തെ വിവിധ ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും ചരിത്രവുമായി തുലനം ചെയ്യാൻ കേസ്റ്റൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ മാക്സ് മുള്ളറെ പോലുള്ള ചരിത്രകാരന്മാർ ഈ വാദങ്ങളെ അംഗീകരിച്ചിരുന്നില്ലSimon J. Joseph, "Jesus in India?" Journal of the American Academy of Religion Volume 80, Issue 1 pp. 161-199 "Max Müller suggested that either the Hemis monks had deceived Notovitch or that Notovitch himself was the author of these passages" യേശുവചനങ്ങൾ നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും. വാളെടുക്കുന്നവൻ വാളാൽ നശിക്കും. ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ. സീസറിനുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. നിങ്ങളിൽ ഏറ്റവും ചെറിയവൻ ആരോ അവനാണ് നിങ്ങളിൽ ഏറ്റവും വലിയവൻ. ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയാണ് നിങ്ങളുടെ ഹൃദയവും. കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ അരാണ് യേശു? ■മററു ചിലർ പറഞു:ഇവൻ ഏലിയ ആണ്, േവറെ ചിലർ പറഞു:്രപവാചകരിൽ ഒരുവനെ പേപാലെ ഇവനും ഒരു ്രപവചകനാണ്.(മാർകോസ്ഃ6ഃ15) ■johnഃ5ഃ30 ■johnഃ6ഃ14 ■johnഃ9ഃ17 ■johnഃ8ഃ40 ■actsഃ2ഃ22 ■actsഃ3ഃ13 ഖുർആനിൽ □Quranഃ3ഃ46,48 □quranഃ2ഃ136 □quranഃ3ഃ84,85 □quranഃ4ഃ163,171 □quran42ഃ13 □quranഃ57ഃ27 അവലംബം പുറത്തേക്കുള്ള കണ്ണികൾ മതവീക്ഷണങ്ങൾ Complete Sayings of Jesus Christ In Parallel Latin & English — The Complete Christ Sayings യേശു ക്രിസ്തു - കത്തോലിക്കാ വിജ്ഞാനകോശം Christian Foundations: Jesus articles from a Protestant perspective യേശുക്രിസ്‌തു ആരാണ്‌? - യഹോവയുടെ സാക്ഷികളുടെ കാഴ്ചപ്പാട്. യേശുക്രിസ്‌തു ഭൂമിയിൽ ജീവിച്ചിരുന്നു എന്നതിൻറെ തെളിവ്‌ - യഹോവയുടെ സാക്ഷികളുടെ വെബ്‌സൈറ്റിൽ നിന്നും The Christ of India A Hindu perspective on Jesus Ahmadiyya views on Jesus Jesus Christ, the Son of God articles from a Mormon perspective BiblicalStudies.org.uk Offers an extensive bibliography plus numerous full-text articles. Christ, the Messenger— Swami Vivekananda ചരിത്രപരവും വിമർശനാത്മകവുമായ വീക്ഷണങ്ങൾ Overview of the Life of Jesus A summary of New Testament accounts. From Jesus to Christ — A Frontline documentary on Jesus and early Christianity. The Jewish Roman World of Jesus The Jesus Puzzle — Earl Doherty's website. വർഗ്ഗം:ജീവചരിത്രം വർഗ്ഗം:യേശു വർഗ്ഗം:ക്രൈസ്തവ ദൈവം വർഗ്ഗം:1-ആം നൂറ്റാണ്ടിലെ വധശിക്ഷകൾ വർഗ്ഗം:ഡിസംബർ 25-ന് ജനിച്ചവർ വർഗ്ഗം:1-ആം നൂറ്റാണ്ടിൽ ജനിച്ചവർ
ഡിസംബർ 25
https://ml.wikipedia.org/wiki/ഡിസംബർ_25
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 25 വർഷത്തിലെ 359 (അധിവർഷത്തിൽ 360)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 336 - റോമിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ ആദ്യ ഡോക്യുമെന്ററി അടയാളമുദ്രയായി. ക്രിസ്തുമസ് -യേശുവിന്റെ ജനനസ്മരണ. ലോകമെമ്പാടും ഈ ദിനത്തിൽ ക്രിസ്തുമസ് ആഘോഷിക്കുന്നു. 1025 - മീസ്ക്കോ രണ്ടാമൻ ലാംബെർട്ട് പോളണ്ടിലെ രാജാവായി കിരീടധാരണം. 1559 - പീയൂസ് നാലാമൻ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 1932 - ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ എഴുപതിനായിരത്തിലേറെപ്പേർ മരിച്ചു. 1946 - സോവിയറ്റ് യൂണിയന്റെ F-1 ആണവ റിയാക്ടറിൽ ആദ്യ യൂറോപ്യൻ സ്വയം-സുസ്ഥിര ആണവ ചെയിൻ റിയാക്ഷൻ ആരംഭിച്ചു. 1968 – അപ്പോളോ പ്രോഗ്രാം: അപ്പോളോ 8 ട്രാൻസ്-എർത്ത് ഇൻജക്ഷൻ (TEI) വിജയകരമായി 1991 - മിഖായേൽ ഗോർബച്ചേവ്‌ സോവ്യറ്റ്‌ യൂണിയൻ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും രാജിവച്ചു. 2012 - ഷിംകെൻറ് നഗരത്തിന് സമീപം ആന്റനോവ് An-72 വിമാനം തകർന്ന് 27 പേർ കൊല്ലപ്പെട്ടു. 2018 - ബോഗിബീൽ പാലം, വടക്ക് കിഴക്ക് ഇന്ത്യൻ സംസ്ഥാനമായ ആസ്സാമിലെ ബ്രഹ്മപുത്ര നദിയിൽ ദിബ്രുഗഡ് ജില്ലയെയും അരുണാചൽ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന റെയിൽ – റോഡ് പാലം അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു ജന്മദിനങ്ങൾ 1642 - സർ ഐസക്‌ ന്യൂട്ടൺ, ശാസ്ത്രജ്ഞൻ. 1861 - പണ്ഡിറ്റ്‌ മദൻ മോഹൻ മാളവ്യ, ബനാറസ്‌ ഹിന്ദു സർവ്വകലാശാലാ സ്ഥാപകൻ. 1876 - മുഹമ്മദാലി ജിന്ന, പാകിസ്താന്റെ രാഷ്ട്രപിതാവ്‌. 1959 - മുൻ ലോക്സഭാ അംഗവും മറാത്തി കവിയും ആയ രാംദാസ് അത് വാലേ 1924 - അടൽ ബിഹാരി വാജ്‌പേയി, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി. 1927 - സാരംഗി വിദ്വാൻ രാം നാരായൺ ചരമവാർഷികങ്ങൾ 1994 - സെയിൽ സിംഗ്‌, ഇന്ത്യയുടെ മുൻ പ്രസിഡന്റ്‌. മറ്റുപ്രത്യേകതകൾ ലോകമെമ്പാടും ഈ ദിനത്തിൽ ക്രിസ്തുമസ് ആഘോഷിക്കുന്നു. വർഗ്ഗം:ഡിസംബർ 25
1928 മുതൽ 1949 വരെ നിർമിക്കപ്പെട്ട മലയാളചലച്ചിത്രങ്ങൾ
https://ml.wikipedia.org/wiki/1928_മുതൽ_1949_വരെ_നിർമിക്കപ്പെട്ട_മലയാളചലച്ചിത്രങ്ങൾ
നം. വർഷം ചലച്ചിത്രം സംവിധാനം കഥ അഭിനേതാക്കൾ 1 1928 വിഗതകുമാരൻ ജെ.സി. ദാനിയേൽ ജെ.സി. ദാനിയേൽ ജെ.സി. ദാനിയേൽ, പി.കെ. റോസി 2 1933 മാർത്താണ്ഡവർമ്മ പി.വി. റാവു സി.വി. രാമൻപിള്ള ജയദേവ്, ദേവകി ഭായ് 3 1938 ബാലൻ എസ്. നൊട്ടാണി മുതുകുളം രാഘവൻപിള്ള കെ.കെ. അരൂർ, എം.കെ. കമലം 4 1940 ജ്ഞാനാംബിക എസ്. നൊട്ടാണി മുതുകുളം രാഘവൻപിള്ള കെ.കെ. അരൂർ, സി.കെ. രാജം 5 1941 പ്രഹ്ലാദ കെ. സുബ്രഹ്മണ്യം എൻ.പി. ചെല്ലപ്പൻനായർ ഗുരു ഗോപിനാഥ്, തങ്കമണി ഗോപിനാഥ്, കുമാരി ലക്ഷ്മി 6 1948 നിർമ്മല പി.വി. കൃഷ്ണയ്യർ പുത്തേഴത്ത് രാമൻ മേനോൻ ജോസഫ് ചെറിയാൻ, ബേബി ജോസഫ് 7 1949 വെള്ളിനക്ഷത്രം ഫെലിക്സ് ജെ. ബെയ്സ് കുട്ടനാട് രാമകൃഷ്ണപിള്ള പീതാംബരം, അംബുജം വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ വർഷം അനുസരിച്ച് വർഗ്ഗം:മലയാളചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പട്ടികകൾ
മൻമോഹൻ സിങ്
https://ml.wikipedia.org/wiki/മൻമോഹൻ_സിങ്
ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമാണ്‌ ഡോ. മൻമോഹൻ സിങ്. ഇന്ത്യാ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26ന്‌ ജനിച്ചു. സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിങ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. ഒടുവിൽ 2004 മേയ്‌ 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്‌മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മൻമോഹൻ സിങ്.മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ പ്രൊഫൈൽ എന്ന അദ്ധ്യായം പുറം 9 ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സർക്കാർ നിലവിൽ വന്നത്. എന്നാൽ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് 2008 ജൂലൈ 22-ന് മൻമോഹൻ സർക്കാർ ലോക്സഭയിൽ വിശ്വാസവോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടു കൂടി സർക്കാർ വിശ്വാസവോട്ട് അതിജീവിച്ചു . മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ സാമ്പത്തിക വിദഗ്ദ്ധനായാണ്‌ മൻമോഹനെ വിലയിരുത്തേണ്ടത്‌. പഞ്ചാബ്‌ സർവ്വകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ഓക്സ്ഫഡ് സർവകലാശാല എന്നിവിടങ്ങളിൽ പഠിച്ചാണ്‌ ഡോ. സിംഗ്‌ സാമ്പത്തിക ശാസ്ത്രത്തിൽ അവഗാഹം നേടിയത്‌. റിസർവ്‌ ബാങ്ക്‌ ഗവർണർ എന്നനിലയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്‌.) അംഗമെന്നനിലയിൽ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ്‌ രാഷ്ട്രീയത്തിലെത്തുന്നത്‌. ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. സോഷ്യലിസ്റ്റ്‌/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്കാരം. ഈ സാമ്പത്തിക നയങ്ങൾ തുടക്കത്തിൽ ഒട്ടേറെ എതിർപ്പുകൾ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ പിന്നീട്‌ മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മൻമോഹൻ സിങിന്റെ പരിഷ്കാരങ്ങളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതലത്തിൽ അംഗീകരിച്ചു. 1991 ലെ ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആവിഷ്കർത്താവ് എന്ന നിലയിലും സിങ് വ്യവസായികളുടെ ഇടയിൽ അറിയപ്പെടുന്നുണ്ട്.മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ മൻമോഹൻ സിങ് - ദ ഇക്കണോമിസ്റ്റ്- പുറം 39 2009-ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്മോഹൻ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹർലാൽ നെഹ്റുവിനു ശേഷം അഞ്ചു വർഷം അധികാരം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിങ്. 2010 ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു. ലൈസൻസ്‌ രാജ്‌ സംവിധാനത്തിന്റെ അന്ത്യം കുറിക്കുകയും പുതിയ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക്‌ തുടക്കമിടുകയും ചെയ്യാൻ ഇദ്ദേഹത്തിനായി എന്ന്‌ വിലയിരുത്തപ്പെടുന്നു. ആദ്യകാല ജീവിതം 1932 സെപ്തംബർ 26 ന് ഗുർമുഖ് സിംഗിന്റേയും അമൃത് കൗറിന്റേയും മകനായി മൻമോഹൻ ജനിച്ചു. പടിഞ്ഞാറൻ പഞ്ചാബിലെ ഗാഹ് എന്ന ഗ്രാമത്തിലായിരുന്നു ഈ കുടുംബം ജീവിച്ചിരുന്നത്. 1947 ലെ ഇന്ത്യാ വിഭജനത്തിനുശേഷം ഈ പ്രദേശം ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ്.മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ പ്രൊഫൈൽ എന്ന അദ്ധ്യായം പുറം 10 ഇന്ത്യാ വിഭജനത്തിനുശേഷം ഗുർമുഖിന്റെ കുടുംബം അമൃത്സറിലേക്ക് കുടിയേറി. മൻമോഹൻ വളർന്നത് അമൃത്സറിലായിരുന്നു. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതിനാൽ അച്ഛ്റെ അമ്മയാണ്‌ കുട്ടിയായിരുന്ന മൻമോഹനെ വളർത്തിയത്‌. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ട് സ്കോളർഷിപ്പുകൾ നേടിയാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം ഉന്നത പഠനത്തിനായി പഞ്ചാബ് സർവ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും ഉന്നത മാർക്കോടെ എം.എ പാസ്സായി. 1954 ൽ പി.എച്ച്.ഡി പഠനത്തിനായി കേംബ്രിഡ്ജ് സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ വിദ്യാഭ്യാസം പുറം 10 ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള റൈറ്റ്സ് പുരസ്കാരവും, ആദം സ്മിത്ത് പുരസ്കാരവും നേടിയാണ് മൻമോഹൻ സിങ് സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഔദ്യോഗിക ജീവിതം 1957 ൽ വിദേശപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മൻമോഹൻ പഞ്ചാബ് സർവ്വകലാശാലയിൽ സീനിയർ ലക്ചററായി ഉദ്യോഗത്തിൽ ചേർന്നു. 1966 ൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ന്യൂയോർക്കിലായിരുന്നു ജോലി, 1969 വരെ ആ ജോലിയിൽ തുടർന്നു.മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ഔദ്യോഗിക ജീവിതം പുറം 10 1969 ൽ ന്യൂയോർക്കിൽ നിന്നും തിരിച്ചെത്തിയ സിങ് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസ്സറായി ഉദ്യോഗം പുനരാരംഭിച്ചു. അന്താരാഷ്ട്ര വ്യാപാരം എന്ന വിഷയത്തിലായിരുന്നു അദ്ദേഹം ക്ലാസ്സുകൾ എടുത്തിരുന്നത്. 1971 ൽ ഗതാഗത വകുപ്പിൽ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായി. 1972 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ഭാരത സർക്കാർ ധനകാര്യ വകുപ്പിൽ മുഖ്യ ഉപദേഷ്ടാവായിരുന്നു.മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ഭാരത സർക്കാർ സേവനങ്ങളിൽ പുറം 10-11 1980-1982 കാലത്ത് മൻമോഹൻ സിങിന്റെ സേവനം ആസൂത്രണവകുപ്പിലായിരുന്നു. 1982 ൽ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖർജി മൻമോഹൻ സിങിനെ ഭാരതീയ റിസർവ് ബാങ്കിന്റെ ഗവർണറായി നിയമിച്ചു. 1985 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യാക്ഷനായി സിങ് നിയമിതനായി.മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ ആസൂത്രണകമ്മീഷൻ ഉപാദ്ധ്യക്ഷൻ പുറം 11 ആസൂത്രണവകുപ്പിലെ ഉദ്യോഗത്തിനുശേഷം, മൻമോഹൻ സിങ്, സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറലായി നിയമിക്കപ്പെട്ടു. ജനീവയിലായിരുന്നു ഈ സ്വതന്ത്ര സ്ഥാപനത്തിന്റെ മുഖ്യകാര്യാലയം. ജനീവയിൽ നിന്നും തിരിച്ചെത്തിയ ഉടൻ തന്നെ, പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. 1991 ൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനായി, തുടർന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ പുറം 11മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ പുറം 11 രാഷ്ട്രീയ ജീവിതം ധനകാര്യ മന്ത്രി പി.വി. നരസിംഹറാവു ആണ് മൻമോഹൻ സിങിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നത്.മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ മൻമോഹൻ സിങ് - ഫാദർ ഓഫ് ഇന്ത്യൻ റീഫോംസ്- പുറം 44 പ്രധാനമന്ത്രിയുടെ ക്ഷണം ആദ്യം നിരസിച്ചെങ്കിലും, പിന്നീട് നരസിംഹറാവു നയിക്കുന്ന കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിങ് സ്ഥാനമേറ്റു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ലോക് സഭയിലേക്കെത്താനാണ് മൻമോഹൻ സിങിനോട് റാവു ഉത്തരവിട്ടത്. ആദ്യം താൻ അത് ഗൗരവമായിട്ടെടുത്തില്ലെങ്കിലും, പിന്നീട് ശാസനാപൂർവ്വമുള്ള പ്രധാനമന്ത്രിയുടെ ഉത്തരവിനെ അംഗീകരിക്കുകയായിരുന്നുവെന്ന് മൻമോഹൻ സിങ് പിന്നീട് ഒരു പത്രത്തിനായി നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മൻമോഹൻ സിങ് ധനകാര്യവകുപ്പിൽ ചുമതലയേൽക്കുമ്പോൾ ഇന്ത്യ ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വായ്പയെടുക്കാൻ ഇന്ത്യ നിർബന്ധിതമായിരിക്കുകയായിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് ഐ.എം.എഫ് ഇന്ത്യയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടത്. ലൈസൻസ് രാജ് സമ്പ്രദായം നീക്കം ചെയ്യാനും, വിദേശനിക്ഷേപത്തിനായി വിപണികൾ തുറന്നിടാനും മൻമോഹൻ സിംഗ് നിർബന്ധിതനായി. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങളും, പൊതുമേഖലാ സ്ഥാപനങ്ങൾ വേണ്ടിവന്നാൽ സ്വകാര്യവത്കരിക്കാനുള്ള നടപടികളും കൂടുതൽ വേഗത്തിൽ നടപ്പിലാക്കി. ചൈനയിലെ നേതാവായിരുന്ന ഡെൻ സിയാവോപിങിനോടാണ് കേന്ദ്രമന്ത്രി കൂടിയായ പി.ചിദംബരം മൻമോഹൻ സിങ്ങിനെ ഉപമിച്ചത്. ഓഹരി വിപണി വിവാദവുമായി ബന്ധപ്പെട്ട് മൻമോഹൻ സിംഗ് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ചെങ്കിലും പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു ആ രാജികത്ത് സ്വീകരിക്കുകയുണ്ടായില്ല. പകരം റിപ്പോർട്ടിൽ പേരെടുത്തു പറഞ്ഞിരിക്കുന്നവർ മാത്രം ശിക്ഷ ഏറ്റുവാങ്ങിയാൽ മതി എന്നും ധനകാര്യമന്ത്രി എന്ന നിലയിൽ മൻമോഹൻ സിങ് ആ സംഭവത്തിൽ പങ്കുണ്ടെന്നു വിശ്വസിക്കുന്നില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. 1992-1993 കാലത്ത് ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5.1 ശതമാനമായിരുന്നു. 1993-1994 സാമ്പത്തികവർഷത്തിലാണ് സിങ് ആർ.എൻ.മൽഹോത്ര കമ്മറ്റി റിപ്പോർട്ട് ഇൻഷുറൻസ് മേഖലയിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്. സിങ് നടപ്പിലാക്കിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ കൊണ്ട് നടപ്പു സാമ്പത്തിക വർഷത്തിൽ ജി.ഡി.പി 7.3 ശതമാനത്തിലേക്കെത്തിയെങ്കിലും, വിപണിയിൽ അത് ദൃശ്യമായിരുന്നില്ല.മൻമോഹൻ സിംഗ് - ഭൂഷൻ & കത്യാൽ മൻമോഹൻ സിങ് - ദ ഇക്കണോമിസ്റ്റ്- പുറം 37 രാജ്യസഭ 1991 ലാണ് മൻമോഹൻ സിംഗ് ആദ്യമായി രാജ്യസഭയിൽ എത്തുന്നത്. ആസ്സാം സംസ്ഥാനത്തിൽ നിന്നുമാണ് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടത്. 1995,2001,2007 ലും പിന്നീട് 2013 ലും തിരഞ്ഞെടുക്കപ്പെട്ടത് ആസ്സാം സംസ്ഥാനത്തിൽ നിന്നാണ്. 1998 മുതൽ 2004 വരെയുള്ള കാലഘട്ടത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലിരുന്നപ്പോൾ മൻമോഹൻ സിംഗ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവു കൂടിയായിരുന്നു. 1999 ൽ ദക്ഷിണ ഡൽഹിയിൽ നിന്നും ലോക സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991 മുതൽ 2024 വരെ 6 തവണയിൽ തുടർച്ചയായി 33 വർഷം കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്ന മൻമോഹൻ സിംഗ് 2024 ഫെബ്രുവരിയിൽ കാലാവധി പൂർത്തിയായതിനെ തുടർന്ന് പ്രായാധിക്യത്തിൻ്റെ അവശതകൾ മൂലം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.Rajya sabha bids farewell to manmohan singh, 9-2-2024 രാജ്യസഭയിൽ അംഗം 2019-2024 (രാജസ്ഥാൻ) 2013-2019 (അസാം) 2007-2013 (അസാം) 2001-2007 (അസാം) 1995-2001 (അസാം) 1991-1995 (അസാം) പ്രധാനമന്ത്രി ഒരു പ്രധാനമന്ത്രി എന്ന നിലയിൽ മികച്ച പ്രതിച്ഛായ ഉള്ളയാളാണ് മൻമോഹൻ സിങ്. ഒരു പക്ഷേ ജവഹർലാൽ നെഹ്രുവിനേക്കാളും മികച്ച ഒരു പ്രധാനമന്ത്രിയാണ് മൻമോഹൻ സിങ് എന്ന് എഴുത്തുകാരനായ ഖുശ്വന്ത് സിങ് അഭിപ്രായപ്പെടുന്നു. 1999 ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്റെ കയ്യിൽ നിന്നും വാങ്ങിയ രണ്ടു ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുടനടി തനിക്കു തിരിച്ചു തന്നുവെന്ന് ഖുശ്വന്ത് സിങ് അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ മൻമോഹനെകുറിച്ച് പറഞ്ഞിരിക്കുന്നു. 1999 ലെ പൊതു തിരഞ്ഞെടുപ്പിൽ ഡൽഹി സൗത്ത് നിയോജകമണ്ഡലത്തിൽ നിന്നും മൻമോഹൻ സിങ് പരാജയപ്പെട്ടിരുന്നു. മറ്റു രാഷ്ട്രത്തലവന്മാർ പോലും ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് മൻമോഹൻ സിങിന്റേതെന്ന് ന്യൂസ് വീക്ക് മാസിക അഭിപ്രായപ്പെടുന്നു. മറ്റു രാഷ്ട്രീയക്കാർ പിന്തുടരേണ്ട ഒരു വ്യക്തിത്വമുള്ള മനുഷ്യനാണ് മൻമോഹൻ എന്ന് ഈജിപ്തിന്റെ വൈസ് പ്രസിഡന്റായ മുഹമ്മദ്‌ എൽബറാദി ന്യൂസ് വീക്കിന്റെ ഈ ലേഖനത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള, വ്യക്തിയെ കണ്ടെത്താൻ ഫോബ്സ് മാസിക 2010 ൽ നടത്തിയ ഒരു തിരഞ്ഞെടുപ്പിൽ മൻമോഹൻ സിങിന്റെ സ്ഥാനം 18 ആമത് ആയിരുന്നു. രണ്ടാമൂഴത്തിലെ പ്രധാനമന്ത്രി സ്ഥാനം എന്നാൽ സിങിന് അത്രക്ക് സുഖകരമല്ലായിരുന്നു. സർക്കാരിനെതിരേ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നു. ജൂലൈ 2012 ലെ ടൈംമാസികയുടെ ഏഷ്യാ പതിപ്പ് മൻമോഹൻസിങിന്റെ മുഖചിത്രവുമായാണ് പുറത്തിറങ്ങിയത്. പ്രതീക്ഷക്കൊത്തുയരാത്ത ഒരാളായിട്ടാണ് മൻമോഹൻസിങിനെ ടൈം മാസിക അതിൽ ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതിൽ ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിങ് പരാജയപ്പെട്ടുവെന്ന് അവർ ലേഖനത്തിൽ പറയുന്നു. എന്നാൽ കോൺഗ്രസ്സും സഖ്യകക്ഷികളും ഈ ആരോപണത്തെ നിഷേധിക്കുകയാണുണ്ടായത്. ഐക്യ പുരോഗമനസഖ്യത്തെ പുറത്തു നിന്നും പിന്തുണക്കുന്ന ലാലു പ്രസാദ് യാദവ് മാസികയിലെ പ്രസ്താവനകളുടെ പേരിൽ അമേരിക്കക്കെതിരേ തന്നെ ആഞ്ഞടിക്കുകയുണ്ടായി. പതിനാലാം ലോക സഭ 2004 ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. കോൺഗ്രസ്സ് മറ്റു കക്ഷികളുമായി കൂടിച്ചേർന്ന് യു.പി.എ സഖ്യം രൂപീകരിക്കുകയും മന്ത്രിസഭക്കുള്ള തങ്ങളുടെ അവകാശം ഉന്നയിക്കുകയും ചെയ്തു. യു.പി.എ ചെയർമാൻ ആയ സോണിയാ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൻമോഹൻ സിങിന്റെ പേരു നിർദ്ദേശിക്കുകയായിരുന്നു. ഒരു തവണ പോലും ലോക സഭയിലേക്ക് എത്താൻ കഴിയാതിരുന്ന മൻമോഹൻ സിങിന്റെ സ്ഥാനാർത്ഥിത്വം അത്ഭുതകരമായിരുന്നു. 2004 മെയ് 22 ന് മൻമോഹൻ സിംഗ് ഇന്ത്യയുടെ പതിമൂന്നാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സാമ്പത്തിക നയങ്ങൾ ധനമന്ത്രിയായിരുന്നപ്പോൾ തുടങ്ങി വെച്ച സാമ്പത്തിക നയങ്ങൾക്ക് മൻമോഹൻ സിംഗ് കൂടുതൽ കരുത്തു പകർന്നു. സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ പതുക്കെ ഇന്ത്യൻ വിപണിയുടെ ശക്തി കൂട്ടി. മൻമോഹൻ സിങും, ധനകാര്യമന്ത്രി പി.ചിദംബരവും ചേർന്ന് ഈ നയങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കാൻ തുടങ്ങി. ഇക്കാലഘട്ടത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 8–9% ആയി മാറി. 2007 ൽ ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. വാജ്പേയി സർക്കാർ തുടങ്ങിവെച്ച ഇന്ത്യയിലെ പ്രധാന നഗരങ്ങളെ തമ്മിൽ റോഡു മാർഗ്ഗം ബന്ധിപ്പിക്കുന്ന ഹൈവേ പദ്ധതി മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് തുടർന്നു. ബാങ്കിംഗ് സാമ്പത്തിക മേഖലയിൽ കൂടുതൽ നവീകരണങ്ങൾ മൻമോഹൻ സിംഗ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരുന്നു. കർഷകരുടെ തിരിച്ചടക്കാൻ പറ്റാത്ത കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികൾ സ്വീകരിച്ചു. 2005 ൽ വില്പന നികുതിയെ പരിഷ്കരിച്ച് മൂല്യ വർദ്ധിത നികുതി പരിഷ്കാരം നടപ്പിലാക്കി. 2008 കളുടെ തുടക്കത്തിൽ ലോകമെമ്പാടും ബാധിച്ച മൂല്യശോഷണം ഇന്ത്യയിലും അനുഭവപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങൾ ആരോഗ്യരംഗത്ത് മികച്ച സേവനങ്ങൾ സാധാരണ ജനങ്ങൾ ലഭ്യമാക്കാൻ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ എന്നൊരു പദ്ധതി മൻമോഹൻ സർക്കാർ ആരംഭിച്ചു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27% സീറ്റ് പിന്നോക്ക ജാതിക്കാർക്കായി മൻമോഹൻ സിംഗ് സർക്കാർ സംവരണം ചെയ്തു. ഇത് ഒരു സമരപരമ്പരക്കു തന്നെ തുടക്കം കുറിച്ചു. ആന്ധ്രപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഒറീസ്സ, പഞ്ചാബ്, മദ്ധ്യപ്രദേശ്, ഹിമാചൽപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ ഐ.ഐ.ടി വീതം സ്ഥാപിച്ചു. ഗ്രാമീണമേഖലകളിലുള്ള വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചു, സർവശിക്ഷ അഭിയാൻ പദ്ധതി തുടർന്നു. ദേശീയ സുരക്ഷ 2008 നവംബറിലെ മുംബൈ തീവ്രവാദി ആക്രമണത്തിനുശേഷം ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനായി നാഷണൽ ഇൻവസ്റ്റ്ഗേഷൻ ഏജൻസി എന്ന പ്രത്യേക അന്വേഷണ വിഭാഗത്തെ രൂപീകരിച്ചത് മൻമോഹൻ സർക്കാരാണ്. ഇന്ത്യയിലെ പൗരന്മാർക്ക് ഒരു കേന്ദ്രീകൃത തിരിച്ചറിയൽ കാർഡുകൾ നൽകാനായി യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനം രൂപവത്കരിച്ചു. വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഒരു തിരിച്ചറിയൽ കാർഡായിരിക്കും ഇത്. കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ മൻമോഹൻ സർക്കാർ ശ്രമിച്ചുവെങ്കിലും കുറേക്കാലത്തേക്കു മാത്രമേ അത് വിജയകരമായുള്ളു. അതിനുശേഷം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നുഴഞ്ഞു കയറ്റക്കാർ കാശ്മീരിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ തീവ്രവാദപ്രവർത്തനങ്ങൾ ഏറെക്കുറെ കുറക്കാൻ മൻമോഹൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. നിയമനിർമ്മാണം ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയുടെ തോത് കുറക്കുവാൻ വേണ്ടി മൻമോഹൻ സിംഗ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഒരു നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഇത് പ്രകാരം വർഷത്തിൽ ഒരു 100 ദിവസം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗ്രാമീണർക്ക് ഉറപ്പായും തൊഴിൽ നൽകിയിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. 2009 ലെ കണക്കനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്ക് പ്രതിദിനം 120 രൂപയാണ് വേതനം. 2013 വേതനനിരക്ക് ഉയർത്തിയിട്ടുണ്ട്, ഓരോ സംസ്ഥാനത്തും വിവിധ നിരക്കുകളായിരിക്കും, കേരളത്തിൽ ഇത് പ്രതിദിനം 150 ഇന്ത്യൻ രൂപയാണ്. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മറ്റൊരു വിപ്ലവകരമായ നിയമനിർമ്മാണമായിരുന്നു വിവരാവകാശ നിയമം. ഇതുപ്രകാരം ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്നു. 2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. വിദേശ നയം തന്റെ മുൻഗാമികളായ പി.വി. നരസിംഹ റാവു, അടൽ ബിഹാരി വാജ്പേയി മുതലായവർ തുടങ്ങിവെച്ചതോ പിന്തുടർന്നു പോന്നതോ ആയ നയങ്ങൾ തന്നെയാണ് വിദേശ രാജ്യങ്ങളുമായി മൻമോഹൻ സിംഗും തുടർന്നത്. പാകിസ്താനുമായി ഉന്നത തല ചർച്ചകൾ പല വട്ടം നടത്തി. ഇരു രാജ്യത്തേയും മുതിർന്ന ഉദ്യോഗസ്ഥർ ഒരു സമവായത്തിനായി പല തവണ ചർച്ചകൾ നടത്തുകയുണ്ടായി. ഇന്ത്യാ ചൈനാ അതിർത്തി തർക്കങ്ങൾ ഒത്തു തീർപ്പിലെത്തിക്കാൻ സിംഗിന്റെ ഭരണകാലത്ത് പലവട്ടം ശ്രമങ്ങൾ നടന്നു. 2006 ൽ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ ഇന്ത്യ സന്ദർശിക്കുകയും, പിന്നീട് 2008 ജനുവരിയിൽ മൻമോഹൻ സിംഗ് ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു. ചർച്ചകളുടേയും സന്ദർശനങ്ങളുടേയും ഫലമെന്നോണം 44 ഓളം വർഷങ്ങളായി അടച്ചിട്ടിരുന്ന നാഥുല പാത വീണ്ടും വ്യാപാര ആവശ്യങ്ങൾക്കായി തുറന്നു. 2010 ഓടെ ചൈന ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറി. അഫ്ഗാനിസ്ഥാനുമായി വളരെ നല്ല ബന്ധമാണ് മൻമോഹൻ സിങ് സർക്കാർ തുടർന്നുകൊണ്ടുപോയിരുന്നത്. അഫ്ഗാന് സഹായങ്ങൾ നല്കിയ രാജ്യങ്ങളുടെ പട്ടികയിൽ വളരെ മുമ്പിലാണ് ഇന്ത്യയുടെ സ്ഥാനം. 2008 ൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ഹമീദ് കർസായി ഇന്ത്യ സന്ദർശിച്ച വേളയിൽ, മൻമോഹൻ സിങ് അഫ്ഗാനിസ്ഥാനു നൽകി വരുന്ന സഹായങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയുണ്ടായി. ആതുരാലയങ്ങളും, സ്കൂളുകളും, അടിസ്ഥാനസൗകര്യവികസനത്തിനും ഒക്കെയായിരുന്നു ഈ സഹായധനങ്ങൾ മുഴുവൻ ചിലവിട്ടിരുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമായി കൊണ്ടുപോകാൻ മൻമോഹൻ സിങ് സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. 2005 ൽ ആണവകരാറുമായുള്ള ചർച്ചകൾക്കായി മൻമോഹൻ സിങ് അമേരിക്ക സന്ദർശിക്കുകയുണ്ടായി. ഇന്ത്യയിലെ ആണവറിയാക്ടറുകൾ പരിശോധിക്കാൻ അന്താരാഷ്ട്ര ഏജൻസിയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയെ അനുവദിക്കാമെന്നുള്ള ഉറപ്പിൽ ഇന്ത്യക്ക് ആണവ ഇന്ധനവും, സാങ്കേതിക വിദ്യയും നൽകാമെന്ന് അമേരിക്ക സമ്മതിക്കുകയുണ്ടായി. രണ്ടുകൊല്ലത്തോളമെടുത്ത ചർച്ചകൾക്കും, പരിശോധനകൾക്കും ശേഷം 10 ഒക്ടോബർ 2008 ൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു ആണവകരാറിൽ ഒപ്പു വെച്ചു. 2009 നവംബറിൽ മൻമോഹൻ സിങ് തന്റെ അമേരിക്കൻ സന്ദർശനവേളയിൽ പ്രസിഡന്റ് ബരാക്ക് ഒബാമയുമായി ചർച്ച നടത്തുകയുണ്ടായി. പതിനഞ്ചാം ലോക് സഭ പതിനഞ്ചാം ലോക സഭയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ അഞ്ച് ഘട്ടങ്ങളിലായിട്ടായിരുന്നു പൂർത്തിയാക്കിയത്. ആന്ധ്രപ്രദേശ്, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വൻ വിജയം നേടിയാണ് ഭരണകക്ഷികൂടിയായ കോൺഗ്രസ്സ് ലോക് സഭയിലേക്കെത്തിയത്. മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ ഐക്യപുരോഗമനസംഖ്യം കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തി. ഇതോടെ അഞ്ചു വർഷം പൂർത്തിയാക്കിയശേഷം വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെയാളായി മൻമോഹൻ സിങ്. ജവഹർലാൽ നെഹ്രു ആയിരുന്നു ആദ്യത്തെ വ്യക്തി. 543 അംഗ പാർലിമെന്റിൽ 322 അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ്സും സഖ്യകക്ഷികളും കൂടെ കേന്ദ്രമന്ത്രിസഭ രൂപീകരിച്ചു. ബഹുജൻ സമാജ് പാർട്ടി, സമാജ് വാദി പാർട്ടി, ജനതാ ദൾ, രാഷ്ട്രീയ ജനതാ ദൾ എന്നിവർ ഐക്യ പുരോഗമനസഖ്യത്തിന് പുറത്തു നിന്നും പിന്തുണ നൽകി. 22 മെയ് 2009 ന് മൻമോഹൻ സിങ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 2009 ലെ പൊതു തിരഞ്ഞെടുപ്പ് ജനാധിപത്യ സംവിധാനത്തിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായി കണക്കാക്കപ്പെടുന്നു. കുടുംബ ജീവിതം മൻമോഹൻ സിങ് 1958 ലാണ് വിവാഹിതനാവുന്നത്. ഗുർശരൺ കൗർ ആണ് ഭാര്യ. മൂന്ന് പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്. ഉപീന്ദർ സിങ്, ദാമൻ സിങ്, അമൃത് സിങ്. ഡൽഹി സർവ്വകലാശാലയിൽ ചരിത്രാദ്ധ്യാപികയാണ് ഉപീന്ദർസിങ്. ആറോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദാമൻ സിങ്, ഡൽഹിയിലെ സെന്റ്.സ്റ്റീഫൻസ് കോളേജിൽ നിന്നുമാണ് ബിരുദം കരസ്ഥമാക്കിയത്. അമൃത് സിങ്, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ സ്റ്റാഫ് അറ്റോർണിയായി ജോലി ചെയ്യുന്നു. ബിരുദങ്ങളും, പദവികളും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പഞ്ചാബ് സർവ്വകലാശാല സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം കേംബ്രിഡ്ജ് സർവകലാശാല – സെന്റ്.ജോൺസ് കോളേജ് (1957) സീനിയർ ലക്ചറർ, ഇക്കണോമിക്സ് (1957–1959) റീഡർ (1959–1963) പ്രൊഫസ്സർ (1963–1965) പ്രൊഫസ്സർ ഓഫ് ഇന്റർനാഷണൽ ട്രേഡ് (1969–1971) ഡിഫിൽ ഇൻ ഇക്കണോമിക്സ്, ഓക്സ്ഫഡ് സർവകലാശാല – നഫീൽഡ് കോളേജ് (1962) ‍ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ‍ഡൽഹി സർവ്വകലാശാല ഓണററി പ്രൊഫസർ (1966) ചീഫ്, ഫൈനാൻസിംഗ് ഫോർ ട്രേഡ്, യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആന്റ് ഡിവലപ്പ്മെന്റിൽ ഇക്കണോമിക്സ്, മാൻഹാട്ടൻ, ന്യൂയോർക്ക്. 1966 : ഇക്കണോമിക്സ് അഫയേഴ്സ് ഓഫീസർ 1966 സാമ്പത്തിക ഉപദേഷ്ടാവ്, വിദേശ വ്യാപാര മന്ത്രാലയം, ഇന്ത്യ (1971–1972) മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ധനകാര്യ മന്ത്രാലയം, ഇന്ത്യ, (1972–1976) ഓണററി പ്രൊഫസ്സർ, ജവഹർലാൽ നെഹ്രു സർവകലാശാല, [[ഡൽഹി‍‍ (1976) ഡയറക്ടർ, ഭാരതീയ റിസർവ് ബാങ്ക് (1976–1980) ഡയറക്ടർ, ഇൻഡസ്ട്രിയൽ ഡവലപ്പമെന്റ് ബാങ്ക് ഓഫ് ഇന്ത്യ (1976–1980) സെക്രട്ടറി, ധനകാര്യ മന്ത്രാലയം (സാമ്പത്തിക കാര്യ വകുപ്പ്), ഭാരത സർക്കാർ, (1977–1980) ഗവർണർ,ഭാരതീയ റിസർവ് ബാങ്ക് (1982–1985) ഉപാദ്ധ്യക്ഷൻ, ആസൂത്രണ കമ്മീഷൻ, (1985–1987) സെക്രട്ടറി ജനറൽ, സൗത്ത് കമ്മീഷൻ, ജനീവ (1987–1990) പ്രധാനമന്ത്രിയുടെ സാമ്പത്തി ഉപദേഷ്ടാവ് (1990–1991) ചെയർമാൻ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (15 March 1991 – 20 ജൂൺ 1991) ധനകാര്യ മന്ത്രി ഭാരത സർക്കാർ, (21 ജൂൺ 1991 – 15 മെയ് 1996) പ്രതിപക്ഷ നേതാവ് രാജ്യസഭ (1998–2004) പ്രധാനമന്ത്രി (22 മെയ് 2004 മുതൽ;– 2014 ജൂൺ വരെ) ബഹുമതികൾ, അന്താരാഷ്ട്ര അംഗീകാരങ്ങൾ വർഷം ബഹുമതി സംഘടന 2010 വേൾഡ് സ്റ്റേറ്റ്മാൻ അവാർഡ് അപ്പീൽ ഓഫ് കോൺഷ്യൻസ് ഫൗണ്ടേഷൻ 2005 ലോകത്തിലെ സ്വാധീനശക്തിയുള്ള 100 വ്യക്തികൾ ടൈം മാസിക 2002 ഔട്ട്സ്റ്റാൻഡിംഗ് പാർലമെന്റേറിയൻ അവാർഡ് ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ് 2000 അണ്ണാസാഹേബ് ചിരുമുലേ അവാർഡ് അണ്ണാസാഹേബ് ചിരുമുലേ ട്രസ്റ്റ് 1999 ഹിസ് ഹൈനസ് കാഞ്ചി ശ്രീ പരമേശ്വര അവാർഡ് ഫോർ എക്സലൻസ് ശ്രീ ആർ.വെങ്കിട്ടരാമൻ, ദ സെന്റിനേറിയൻ ട്രസ്റ്റ് 1999 ഫെല്ലോ ഓഫ് ദ നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്, ന്യൂ ഡെൽഹി നാഷണൽ അക്കാദമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ് 1997 ലോക മാന്യ തിലക് അവാർഡ് തിലക് സ്മാരക ട്രസ്റ്റ്, പൂനെ 1997 ജസറ്റിസ്.കെ.എസ്.ഹെഗ്ഡേ അവാർഡ് ജസറ്റിസ്.കെ.എസ്.ഹെഗ്ഡേ ഫൗണ്ടേഷൻ 1997 നിക്കി ഏഷ്യാ പ്രൈസ് ഫോർ റീജിയനൽ ഗ്രോത്ത് നിഹോൺ കൈസൽ . 1996 ഓണററി പ്രൊഫസ്സർ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്,ഡൽഹി സർവ്വകലാശാല, ഡൽഹി 1995 ജവഹർലാൽ നെഹ്രു ബർത്ത് സെന്റിനറി അവാർഡ് (1994–95) ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസ്സിയേഷൻ 1994 ഫിനാൻസ് മിനിസ്റ്റർ ഓഫ് ദ ഇയർ ഏഷ്യാമണി 1994 ജവഹർലാൽ നെഹ്രു ബർത്ത് സെന്റിനറി അവാർഡ്(1994–95) ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് അസോസ്സിയേഷൻ. 1994 ഡിസ്റ്റിംഗ്യൂഷ്ഡ് ഫെല്ലോ ഓഫ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, സെന്റർ ഫോർ ഏഷ്യാ ഇക്കോണമി, പൊളിറ്റിക്സ് ആന്റ് സൊസൈറ്റി 1994 ഓണററി ഫെല്ലോ, നഫീൽഡ് കോളേജ് നഫീൽഡ് കോളേജ്, ഓക്സ്ഫഡ് സർവ്വകലാശാല, ഇംഗ്ലണ്ട് |- |- |- |- |- |- |- അവലംബം പുറത്തേക്കുള്ള കണ്ണികൾ മൻമോഹൻ സിങ് - ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക വെബ് വിലാസം ലഘുജീവചരിത്രം & ബയോഡാറ്റ നിലവിലുള്ള കേന്ദ്ര മന്ത്രിമാർ വർഗ്ഗം:1932-ൽ ജനിച്ചവർ വർഗ്ഗം:സെപ്റ്റംബർ 26-ന് ജനിച്ചവർ വർഗ്ഗം:ഇന്ത്യയുടെ പ്രധാനമന്ത്രിമാർ വർഗ്ഗം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ വർഗ്ഗം:ഇന്ത്യയുടെ ധനകാര്യ മന്ത്രിമാർ വർഗ്ഗം:ലോകനേതാക്കൾ വർഗ്ഗം:റിസർവ് ബാങ്ക് ഗവർണർമാർ വർഗ്ഗം:രാജ്യസഭയിലെ പ്രതിപക്ഷനേതാക്കൾ വർഗ്ഗം:ഡെൽഹി സർവ്വകലാശാലാ അദ്ധ്യാപകർ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞർ‎ വർഗ്ഗം:ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ വർഗ്ഗം:മൻമോഹൻ സിങ് വർഗ്ഗം:ആയില്യം നക്ഷത്രജാതർ
സംസ്കാരികം
https://ml.wikipedia.org/wiki/സംസ്കാരികം
Redirectസംസ്കാരം
രാജ്യാന്തര ആണവോർജ ഏജൻസി
https://ml.wikipedia.org/wiki/രാജ്യാന്തര_ആണവോർജ_ഏജൻസി
തിരിച്ചുവിടുക അന്താരാഷ്ട്ര ആണവോർജ്ജസമിതി
നോബൽ സമ്മാനം
https://ml.wikipedia.org/wiki/നോബൽ_സമ്മാനം
രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ഭേദമന്യേ നൽകുന്ന ഒരു പുരസ്‌കാരമാണ്‌ നോബൽ സമ്മാനം. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം.നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2006-ലെ കണക്കു പ്രകാരം ഏതാണ്ട് 6 കോടി 26 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കുന്നു. ആൽഫ്രഡ്‌ ബെർൺഹാർഡ്‌ നോബൽ thumb|right|150px|ആൽഫ്രഡ്‌ ബെർൺഹാർഡ്‌ നോബൽ നൈട്രോഗ്ലിസറിൻ എന്ന സ്ഫോടകവസ്തുവിനെ ഒരുതരം കളിമണ്ണു ( diatomaceous earth) ചേർത്ത് കൂടുതൽ സൗകര്യപ്രദമായും സുരക്ഷിതമായും കൈകാര്യം ചെയ്യാവുന്ന പാകത്തിലാക്കാമെന്ന് സ്വീഡിഷ്‌ ശാസ്‌ത്രജ്ഞനായ ആൽഫ്രഡ് നോബൽ കണ്ടുപിടിച്ചു. 1867-ൽ ഈ മിശ്രിതത്തിന് ഡൈനാമൈറ്റ് എന്ന പേരു നല്കി പേറ്റന്റ് എടുക്കുകയും ചെയ്തു.ഇതിനെത്തുടർന്ന് ജെലാറ്റിനുമായി കൂട്ടിക്കലർത്തി ജെലിഗ്നൈറ്റ് എന്ന സ്ഫോടകമിശ്രിതത്തിനും രൂപം നല്കി. ഈ സ്ഫോടക മിശ്രിതങ്ങൾ ഖനനത്തിനും പാറപൊട്ടിക്കുന്നതിനും മാത്രമല്ല പ്രയോജനപ്പെട്ടത്, യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ആയുധമായും ഇവ ഉപയോഗിക്കപ്പെട്ടു. ഈ സ്ഫോടക മിശ്രിതങ്ങളുടെ പരക്കേയുളള ഉപയോഗം, അതിന്റെ കുത്തകാവകാശിയായ നോബലിന് ഏറെ ധനം നേടിക്കൊടുത്തു. 1895 നവംബർ 27-ന്‌ അദ്ദേഹം തന്റെ വിൽപത്രത്തിൽ സ്വത്തിന്റെ കുറെ ഭാഗങ്ങൾ സ്വജനങ്ങൾക്ക് എഴുതിവെച്ചതിനു ശേഷം, ബാക്കി ഭാഗം ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്‌ത്രം, സാഹിത്യം, സമാധാനപ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ലോകക്ഷേമത്തിന്നായി മികച്ച സംഭാവനകൾ നൽകിയവർക്കുള്ള വാർഷിക പുരസ്‌കാരത്തിനു നീക്കിവെച്ചു. ഖണ്ഡികയുടെ അവസാനഭാഗത്തിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു 'എന്റെ ആഗ്രഹം ഞാൻ പ്രകടിപ്പിക്കുന്നതെന്തെന്നാൽ, പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതിൽ സമ്മാനാർത്ഥി ഏത്‌ രാജ്യക്കാരനാണ്‌ എന്ന കാര്യത്തിൽ യാതൊരു വിധ പരിഗണനയും നൽകരുത്‌; പക്ഷെ ഏറ്റവും അർഹതപ്പെട്ടവർക്ക്‌ തന്നെ പുരസ്‌കാരം ലഭിക്കണം. അത്‌ സ്‌കാൻഡിനേവിയക്കാരനായാലും ശരി, അല്ലെങ്കിലും ശരി..' സമ്മാനത്തുക സ്വീഡിഷ്‌ ജനതക്ക്‌ മാത്രം പരിമിതപ്പെടുത്താത്ത ഈ വരികൾ വലിയ വിമർശനങ്ങൾക്ക്‌ ഇട വരുത്തി. അദ്ദേഹത്തെ രാജ്യസ്‌നേഹമില്ലാത്തവൻ എന്ന് വരെ വിമർശിക്കാനാളുകളുണ്ടായി. 1896-ൽ അദ്ദേഹത്തിന്റെ മരണശേഷമാണ്‌ ഈ സമ്മാനത്തുകയെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌.. പക്ഷെ, വൻസമ്പത്തിനുടമയായിരുന്ന അവിവാഹിതനായ നോബലിന്റെ സ്വത്തുവകകളുടെ വലിയൊരു ഭാഗം ഇത്തരമൊരു സമ്മാനത്തുകയ്‌ക്ക്‌ വേണ്ടി ഉപയോഗിക്കുന്നതിനെ അദ്ദേഹത്തിന്റെ കുടുംബക്കാർ ശക്തമായി എതിർത്തു. ഈ എതിർപ്പും തുടർന്നുണ്ടായ പ്രശ്‌നങ്ങളും കാരണം നോബൽ സമ്മാനം നടപ്പിലാക്കുന്നതിന് കാലവിളംബം നേരിട്ടു. 1901-ലാണ് ആദ്യമായി പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. നോബൽ ഫൌണ്ടേഷൻ നോബൽ, തന്റെ വിൽപത്രത്തിന്റെ നടത്തിപ്പുകാരായി, തന്റെ ഗവേഷണശാലയിൽ ജോലി ചെയ്‌തിരുന്ന റഗ്‌നാർ സോൾമനേയും, റുഡോൾഫ്‌ ലില്ജെഖ്വിസ്‌റ്റിനെയും ചുതലപ്പെടുത്തിയിരുന്നു. അവർ ആദ്യമായി ചെയ്‌തത്‌, നോബലിന്റെ സ്വീഡനു പുറത്തുള്ള മുഴുവൻ സ്വത്തുക്കളും സ്വീഡനിലേക്ക്‌ മാറ്റുക എന്നതായിരുന്നു. നോബലിന്റെ മരണശേഷം അവ നഷ്‌ടപ്പെടരുത്‌ എന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നിൽ. പിന്നീട്‌, നോബലിന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ റഗ്‌നർ സോൾമൻ വളരെ പ്രധാനപ്പെട്ട ഒരു പങ്ക്‌ നിർവഹിച്ചു. നോബൽ സമ്മാനങ്ങൾ കൈകാര്യം ചെയ്യുന്നതിനു അദ്ദേഹം നോബൽ ഫൌണ്ടേഷൻ എന്ന പേരിൽ 1900 ജൂൺ 29 ന് ഒരു ട്രസ്‌റ്റ്‌ രൂപവത്കരിച്ചു. നോബൽ അദ്ദേഹത്തിന്റെ വിൽപത്രത്തിൽ സൂചിപ്പിച്ച പ്രകാരമുള്ള അഞ്ച്‌ അവാർഡിംഗ്‌ സ്‌ഥാപനങ്ങളെയും, ഈ ഫൌണ്ടേഷനുമായി സഹകരിപ്പിക്കുന്നതിൽ റഗ്‌നാർ വിജയിച്ചു. അവാർഡിംഗ്‌ കമ്മിറ്റികൾ thumb|right|150px|നോബൽ ഡിപ്ലോമ നോബൽ തന്റെ വിൽപത്രത്തിൽ അഞ്ച്‌ വിഭാഗങ്ങളിലായി സമ്മാനങ്ങൾ പ്രഖ്യാപിച്ചതിനോടൊപ്പം തന്നെ, ആ സമ്മാനങ്ങൾ തീരുമാനിക്കുന്നതിനുള്ള അധികാരം സ്വീഡനിലെ ചില സ്ഥാപനങ്ങളെ ഏല്പ്പിക്കണമെന്ന് കൂടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിപ്രകാരമാണ്‌. ഭൗതികശാസ്‌ത്രം, രസതന്ത്രം - റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസ്‌ ശരീരശാസ്‌ത്രം / വൈദ്യശാസ്‌ത്രം - സ്റ്റോക്ഹോമിലെ കരോലിൻസ്ക ഇൻസ്‌റ്റിറ്റ്യൂട്ടിലെ നോബൽ അസംബ്ലി http://www.nobelprize.org/nobel_organizations/ സാഹിത്യം - സ്വീഡിഷ്‌ അക്കാദമി സമാധാനശ്രമങ്ങൾക്കുള്ളത്‌ - നോർവീജിയൻ പാർലമെന്റിൽ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ചംഗകമ്മിറ്റി. മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾ തന്നെയാണ്‌ ഇന്നും അതത്‌ മേഖലകളിലുള്ള സമ്മാനങ്ങൾക്കർഹരായവരെ തെരഞ്ഞെടുക്കുന്നതും പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതും. നോബൽ തന്റെ വിൽപത്രത്തിൽ സമ്മാനത്തിനായി മാറ്റി വെച്ചിട്ടുള്ള സ്വത്തുവകകളുടെ വാർഷികവരുമാനത്തുകയാണ്‌ നോബൽ സമ്മാനത്തുകയായി വീതിക്കുന്നത്‌. അത്‌ കൊണ്ട്‌ തന്നെ, ഓരോ വർഷവും നോബൽ സമ്മാനത്തുകയിൽ മാറ്റങ്ങൾ വരുന്നു. സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽസമ്മാനം, നോബലിന്റെ വിൽപത്രത്തിൽ പറഞ്ഞിട്ടില്ലായിരുന്നു. 1968-ൽ സ്വീഡിഷ്‌ ബാങ്കായ സ്വെറിഗ്‌സ്‌ റിൿസ്ബാങ്ക്‌, അവരുടെ 300-ആം വാർഷികത്തിൽ നോബലിനോടുള്ള ആദരസൂചകമായി നോബലിന്റെ പേരിൽ സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം കൂടി ചേർത്തു. സാമ്പത്തികശാസ്‌ത്രത്തിലെ നോബൽ സമ്മാനജേതാവിനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം കൂടി റോയൽ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയൻസിൽ നിക്ഷിപ്‌തമാണ്‌. നിബന്ധനകൾ നോബൽ കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് അപ്പീലില്ല. നോബൽ സമ്മാനത്തിനു വേണ്ടി സ്വയം നാമനിർദ്ദേശം ചെയ്യുന്നത് അനുവദനീയമല്ല. പരേതരായവരെ പുരസ്കാരത്തിന് പരിഗണിക്കുന്നതല്ല. ഒക്ടോബറിൽ പുരസ്കാര പ്രഖ്യാപനസമയത്ത് വ്യക്തി ജീവിച്ചിരിക്കണം എന്നത് 1974 മുതലുളള നിബന്ധനയാണ്. എന്നാൽ 2011-ൽ ഒരു ചെറിയ പ്രശ്നമുണ്ടായി.2011 ഒക്ടോബർ 3-ന് വൈദ്യശാസ്ത്രത്തിനുളള പുരസ്കാരം മൂന്നു പേർക്കായി പ്രഖ്യാപിക്കപ്പെട്ടു, പക്ഷെ മൂന്നു ദിവസങ്ങൾക്കു മുമ്പ് അതിലൊരാൾ, റാൽഫ് സ്റ്റൈൻമാൻ അന്തരിച്ച വിവരം കമ്മിറ്റിക്ക് അറിയുമായിരുന്നില്ല. ഒട്ടേറെ കൂടിയാലോചനകൾക്കു ശേഷം പുരസ്കാരം നല്കപ്പെട്ടു. CBC News സമ്മാനപ്രഖ്യാപനം ഒക്ടോബർ പത്തിനകം ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കപ്പെടും. സമ്മാനദാനച്ചടങ്ങ്‌ ആൽഫ്രഡ്‌ നോബലിന്റെ ചരമദിനമായ ഡിസംബർ 10-നാണ്‌ എല്ലാ വർഷവും നോബൽ സമ്മാനദാനച്ചടങ്ങ്‌ നടക്കുന്നത്‌. സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ൿഹോമിലെ പ്രധാനവേദിയിൽ വെച്ച്‌ സമ്മാനജേതാക്കൾ, സമ്മാന മെഡലും, നോബൽ സമ്മാന ഡിപ്ലോമയും, നോബൽ സമ്മാനത്തുകയുടെ പത്രവും ഏറ്റുവാങ്ങുന്നു. സ്വീഡന്റെ കാർൾ ഗസ്‌റ്റാവ്‌ രാജാവ്‌ സമ്മാനത്തുക പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തുന്നു. സമാധാനത്തിനുള്ള നോബൽ സമ്മാനം മാത്രം, നോർവയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വെച്ച്‌ നോർവീജിയൻ നോബൽ സമ്മാന കമ്മിറ്റി പ്രസിഡന്റിൽ നിന്നും നോർവേയുടെ ഹറാൾഡ്‌ രാജാവിന്റെ സാന്നിദ്ധ്യത്തിൽ ജേതാക്കൾ പുരസ്കാരം ഏറ്റു വാങ്ങുന്നു. ചടങ്ങിലെ പ്രധാനപ്പെട്ട ഒരു കാര്യപരിപാടിയാണ്‌ സമ്മാനജേതാക്കളുടെ, വിഷയത്തിൻ മേലുള്ള പ്രബന്ധാവതരണം. ഓസ്‌ലോയിലെ ചടങ്ങിൽ, അവാർഡ്‌ദാന ദിവസമാണ്‌ പ്രബന്ധാവതരണം നടക്കുന്നതെങ്കിൽ, സ്‌റ്റോക്‌ൿഹോമിലെ ചടങ്ങിൽ, സമ്മാനദാനച്ചടങ്ങിനു ദിവസങ്ങൾക്ക്‌ മുന്നേ തന്നെ ഇത്‌ നടക്കുന്നു. 2018 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന പുരസ്‌കാരം വിവാദത്തെത്തുടർന്നു മാറ്റി വച്ചു. സ്ഥിതിവിവരക്കണക്കുകൾ മൊത്തം പുസ്കാരങ്ങൾ 2012 വരെ 1901മുതൽ 2012 വരേയുളള കാലയളവിൽ 839 വ്യക്തികൾക്കും, 24 സ്ഥാപനങ്ങൾക്കും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന 1940,1941, 1942 എന്നീ വർഷങ്ങളിൽ നോബൽ സമ്മാനം നിർത്തിവെക്കുകയുണ്ടായി.സ്ഥിതിവിവരക്കണക്കുകൾ വിഷയം പുരസ്കാരങ്ങൾ ജേതാക്കൾ ഏകജേതാവ് രണ്ടു പേർ മൂന്നു പേർ ഭൌതികശാസ്ത്രം 106 194 47 29 29രസതന്ത്രം 104 163 63 22 18വൈദ്യശാസ്ത്രം 103 201 38 31 33സാഹിത്യം 105 109 100 4 -സമാധാനം 93 101+(24) 62 28 2സാമ്പത്തികശാസ്ത്രം 44 71 22 16 5Total 555 863 332 130 87 (24)സ്ഥാപനങ്ങൾ നോബൽ സമ്മാന ജേതാക്കളുടെ പട്ടിക നോബൽ സമ്മാനം 2016 നോബൽ സമ്മാനം 2015 നോബൽ സമ്മാനം 2014 നോബൽ സമ്മാനം 2013 നോബൽ സമ്മാനം 2012 നോബൽ സമ്മാനം 2011 നോബൽ സമ്മാനം 2010 നോബൽ സമ്മാനം 2009 നോബൽ സമ്മാനം 2008 നോബൽ സമ്മാനം 2007 നോബൽ സമ്മാനം 2006 സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ പട്ടിക. വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നോബൽ സമ്മാനം നേടിയ വനിതകൾ 1901-മുതൽ 2015 വരേയുളള കാലഘട്ടത്തിൽ 47 വനിതകൾ ഈ ബഹുമതിക്ക് അർഹരായിട്ടുണ്ട്.[ http://www.nobelprize.org/nobel_prizes/lists/women.html] പേര് വർഷം വിഷയംമേരി ക്യൂറി 1903ഭൌതികശാസ്ത്രം ബർത്താ വോൺ സുട്ട്ണർ 1905 ശാന്തിസെല്മാ ലോഗേർലെവ് 1909 സാഹിത്യംമേരി ക്യൂറി 1911 രസതന്ത്രംഗ്രേസിയ ദേലേദ 1926സാഹിത്യംസിഗ്രിഡ് ഉൺസെറ്റ് 1928സാഹിത്യംജെയ്ൻ ആഡംസ് 1931 ശാന്തിഇറേൻ ജോലിയോ ക്യൂറി 1935രസതന്ത്രംപേൾ എസ്. ബക്ക് 1938സാഹിത്യംഗബ്രിയേലാ മിസ്ത്രെൽ 1945സാഹിത്യംഗെർട്ടി കോറി 1947 വൈദ്യശാസ്ത്രം മറിയ ഗെപ്പേർട്ട്-മയർ 1963 ഭൌതികശാസ്ത്രം ഡോറതി ഹോഡ്ജ്കിൻ 1964രസതന്ത്രംനെല്ലി സാഷ് 1966സാഹിത്യംബെറ്റി വില്യംസ് 1976 ശാന്തിമയ്റീഡ് കോറിഗൻ 1976 ശാന്തിറോസ്ലിൻ യാലോ 1977 വൈദ്യശാസ്ത്രംമദർ തെരേസ 1979 ശാന്തിആൽവാ മൈർഡൽ 1982 ശാന്തിബാർബറാ മക്ലിന്ടോക് 1983വൈദ്യശാസ്ത്രം റിത ലെവി -മൊണ്ടാൽസിനി 1986 വൈദ്യശാസ്ത്രംഗെർട്രൂഡ് എലിയൺ 1988വൈദ്യശാസ്ത്രംനദീൻ ഗോർഡിമർ 1991 സാഹിത്യംഒംഗ് സാങ് സ്യൂകി 1991 ശാന്തിറിഗോബെർതാ മെൻചു തും 1992 ശാന്തിടോണി മോറിസൺ 1993സാഹിത്യംക്രിസ്റ്റിയേൻ വോൽഹാഡ് 1995 വൈദ്യശാസ്ത്രംവിസ്ലാവ സിംബോർസ്ക 1996സാഹിത്യം ജോഡി വില്യംസ് 1997 ശാന്തി ഷിറിൻ ഇബാദി 2003 ശാന്തി വങ്കാരി മാതായ് 2004 ശാന്തി ലിന്ഡാ ബി. ബക്ക് 2004 വൈദ്യശാസ്ത്രംഎൽഫ്രീഡ യെലിനെക് 2004 സാഹിത്യംഡോറിസ് ലെസ്സിംഗ് 2007 സാഹിത്യംഫ്രാന്സ്വാസ് ബി. സിനൂസി 2008വൈദ്യശാസ്ത്രം എലിനോർ ഓസ്ട്രം 2009 സാമ്പത്തികശാസ്ത്രംകാരൾ ഗ്രെയ്ഡർ 2009 വൈദ്യശാസ്ത്രംഎലിസബെത് ബ്ലാക്ബേൺ 2009 വൈദ്യശാസ്ത്രംആഡാ ഇ. യോനാത്ത് 2009 രസതന്ത്രം ഹെർത മുള്ളർ 2009സാഹിത്യംതവക്കുൽ കർമാൻ 2011 ശാന്തിലെയ്മാ ഗ്ബോവീ 2011 ശാന്തിഎലൻ ജോൺസൺ സർലീഫ് 2011 ശാന്തി ആലിസ് മൺറോ 2013സാഹിത്യംമേ-ബ്രിറ്റ് മോസർ2014ശരീര/വൈദ്യശാസ്ത്രംമലാല യൂസഫ്സായ്2014സമാധാനംസ്വെത്‌ലാന അലക്‌സ്യേവിച്ച്http://www.nobelprize.org/nobel_prizes/literature/laureates/2015/press.html2015സാഹിത്യം നോബൽ സമ്മാനം നേടിയ ഭാരതീയർ 1913-ൽ സാഹിത്യത്തിനു സമ്മാനിതനായ രബീന്ദ്രനാഥ ടാഗോർ 1930-ൽ ഊർജ്ജതന്ത്രത്തിനു നോബൽ സമ്മാനം നേടിയ സി.വി. രാമൻ 1968-ൽ ശാസ്ത്രത്തിനു നോബൽ സമ്മാനം പങ്കിട്ട ഹർഗോവിന്ദ് ഖുറാന 1979-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മദർ തെരേസ (യുഗോസ്ലാവിയയിലാണ്‌ ജനിച്ചതെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ചു) 1983-ൽ ഊർജ്ജതന്ത്രത്തിനു തന്നെയുള്ള നോബൽ സമ്മാനം പങ്കിട്ട സുബ്രഹ്മണ്യം ചന്ദ്രശേഖർ 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമർത്യ സെൻ 2009-ലെ രസതന്ത്രത്തിനുള്ള പുരസ്ക്കാരം പങ്കുവെച്ച വെങ്കടരാമൻ രാമകൃഷ്ണൻ 2014-ൽ സമാധാനത്തിനുളള പുരസ്കാരം പങ്കുവെച്ച ‎കൈലാഷ് സത്യാർത്ഥി 2019-ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പങ്കുവച്ച അഭിജിത് ബാനർജി നോബൽ സമ്മാനം - കൗതുകവാർത്തകൾ പ്രായഭേദങ്ങൾ ഏറ്റവും പ്രായം കുറഞ്ഞ നോബൽ ജേതാവ് സമാധാനത്തിനുളള പുരസ്കാരം നേടിയ പതിനേഴു വയസ്സുകാരിയായ മലാല യൂസുഫ്സായും, ഏറ്റവും പ്രായം കൂടിയ ജേതാവ് സാമ്പത്തികശാസ്ത്രത്തിനുളള പുരസ്കാരം നേടിയ തൊണ്ണൂറുകാരനായ ലിയോനിഡ് ഹർവിസുമാണ്. ക്യൂറി കുടുംബം അഞ്ച് നോബൽ സമ്മാനങ്ങൾ നേടിയ കുടുംബമാണ് പ്രശസ്ത ഭൗതികശാസ്ത്രജ്ഞരായിരുന്ന പിയറി ക്യൂറിയുടേയും, മേരി ക്യൂറിയുടേയും കുടുംബം.ഇതിൽ മേരി ക്യൂറിക്ക് ആദ്യം ഭൌതികശാസ്ത്രത്തിലും പിന്നീട് രസതന്ത്രത്തിലും നോബൽ സമ്മാനം ലഭിച്ചു. ഭർത്താവ് പിയറി ക്യൂറിക്ക് ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു. അവരുടെ പുത്രിയായ ഐറിനും മരുമകനായ ഫ്രെഡെറിക് ജോലിയറ്റ് ക്യൂറിക്കും രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഇതു കൂടാതെ 1965-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം യുനിസെഫിനു ലഭിച്ചപ്പോൾ ക്യൂറി ദമ്പതികളുടെ രണ്ടാമത്തെ പുത്രി ഈവിന്റെ ഭർത്താവായ ഹെന്രി ലാബോയ്സ് ആയിരുന്നു യൂനിസെഫിന്റെ ഡയറക്റ്റർ. ദമ്പതികൾ ക്യൂറി കുടുംബത്തിലെ ദമ്പതിമാരെ കൂടാതെ വേറേയും ദമ്പതിമാർ ഈ സമ്മാനം നേടിയെടുത്തിട്ടുണ്ട്. കാൾ കോറി, ഗെർട്ടി കോറി : 1947-ലെ വൈദ്യശാസ്ത്രത്തിനുളള പുരസ്കാരമാണ് ഇവരിരുവരം നേടിയത്. ഗുന്നാർ മൈർദൽ, ആൽവാ മൈർദൽ : 1974-ലെ സാമ്പത്തികശാസ്ത്രത്തിനുളള സമ്മാനം ഗുന്നാർ മൈർഡലിനും 1982 -ലെ സമാധാനത്തിനുളള പുരസ്കാരം ആൽവാ മൈർഡലിനും ലഭിച്ചു. മേ-ബ്രിറ്റ് മോസർ, എഡ്വേഡ് മോസർ : 2014-ലെ ശരീര/വൈദ്യ ശാസ്ത്രത്തിനുളള സമ്മാനം ഈ ദമ്പതിമാർക്കാണ് ലഭിച്ചത്. അച്ഛനും മകനും ജെ.ജെ തോംപ്സൺ , ജി.പി. തോംപ്സൺ : ഇരുവരും ഫിസിക്സ് പുരസ്കാരം നേടിയെടുത്തു. പിതാവ് ജെ.ജെ തോംപ്സൺ 1906ലും പുത്രൻ ജി.പി. തോംപ്സൺ 1937ലും വില്യം ബ്രാഗ്, ലോറൻസ് ബ്രാഗ് : 1915- ലെ ഫിസിക്ശിനുളള സമ്മാനം ഇവ ഒരുമിച്ചു നേടിയെടുത്തു. നീൽസ് ബോർ, ഏഗ് ബോർ : 1922-ൽ നീൽസ് ബോറിനും 1975-ൽ ഏഗ് ബോറിനും ഫിസിക്സിനുളള നോബൽ ലഭിച്ചു. മാൻ സീബാൻ, കൈ സീബാൻ : രണ്ടു പേക്കും ഫിസിക്സിനുളള പുരസ്കാരമാണ് ലഭിച്ചത് 1924 പിതാവ് മാൻ സീബാൻ, 1981 പുത്രൻ കൈ സീബാൻ ഹാൻസ് വോൺ യുളർ ചെല്പി, ഉല്ഫ് വോൺ യൂളർ : 1929- രസതന്ത്രത്തിനുളള സമ്മാനം പിതാവ് ഹാൻസ് വോൺ യുളർ ചെല്പിൻ കരസ്ഥമാക്കി 1970-ലെ വൈദ്യശാസ്ത്രത്തിനുളള സമ്മാനം പുത്രൻ ഉല്ഫ് വോൺ യൂളറും ആർതർ കോൺബർഗ്, റോജർ കോൺബർഗ് : 1959ലെ വൈദ്യ,ശരീരശാസ്ത്രത്തിനുളള പുരസ്കാരം ആർതർ കോൺബർഗിനും , 2006ലെ - രസതന്ത്ര പുരസ്കാരം റോജർ കോൺബർഗിനും ലഭിച്ചു. സഹോദരന്മാർ യാൻ ടിന്ബെർഗൻ, നിക്കളസ് ടിൻബെർഗൻ 1969-ലെ സാമ്പത്തിക ശാസ്ത്രത്തിനുളള പുരസ്കാരം യാൻ ടിന്ബെർഗനും, 1973-ലെ വൈദ്യശാസ്ത്രത്തിനുളള സമ്മാനം സഹോദരൻ നിക്കളസ് ടിൻബെർഗനും ലഭിച്ചു ഗുരു ശിഷ്യ കൂട്ടായ്മകൾ രണ്ടു തവണ നേടിയവർ മേരി ക്യൂറി 1903(ഭൗതികശാസ്ത്രം), 1911(രസതന്ത്രം) ജോൺ ബാർഡീൻ 1956(ഭൗതികശാസ്ത്രം), 1972 (ഭൗതികശാസ്ത്രം) ലൈനവതപുതഹൂകമമമമമമമമമമമൂചതബഗതഹചദ7,െ സ് പോളിംഗ് 1954 (രസതന്ത്രം), 1962 (സമാധാനം) ഫ്രഡെറിക് സാംഗർ 1958(രസതന്ത്രം), 1980 (രസതന്ത്രം) ടഗോറിന്റെ നോബൽ മെഡൽ മോഷണം രബീന്ദ്രനാഥ ടാഗോറിന്റെ നോബൽ സുവർണ്ണ പതക്കം വിശ്വഭാരതിയിലെ മ്യൂസിയത്തിൽ നിന്ന് മോഷണം പോയി.ഇതു വരെ കണ്ടെടുക്കാനായിട്ടില്ല. http://news.bbc.co.uk/2/hi/south_asia/3567535.stm . ഈ സംഭവത്തെ ആസ്പദമാക്കി 2012ൽ ഇറങ്ങിയ ബംഗാളി സിനിമയാണ് നോബേൽ ചോർ( নোবেল চোর)സംവിധായകൻ സുമൻ ഘോഷ്. ഫ്രാൻസിസ് ക്രിക്കിന്റെ നോബൽ മെഡൽ വിൽപനക്ക് ഫ്രാൻസിസ് ക്രിക്കിന്റെ നോബൽ മെഡൽ ഈയിടെ ലേലത്തിന് വെക്കുകയുണ്ടായി. 2.3 മില്യൺ ഡോളറിന് (ഏതാണ്ട് 12 കോടി രൂപ)ഒരു ചെറുകിട ബയോടെക്നോളജി കമ്പനിയാണ് ഇത് ലേലത്തിൽ പിടിച്ചത്. വിറ്റു കിട്ടിയ തുകയുടെ 50 ശതമാനം സാന്ഡിയാഗോയിലെ സാൾക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനും, 20 ശതമാനം, 2015-ൽ ഉദ്ഘാടനം ചെയ്യപ്പെടാനിരിക്കുന്ന ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിനും, ലഭിക്കും . ഡി.എൻ.. എയുടെ ത്രിമാന ഘടന കണ്ടു പിടിച്ചതിന് ഫ്രാൻസിസ് ക്രിക്കിനും, ജെയിംസ് വാട്സണും മോറിസ് വിൽക്കിൻസിനും 1962-ലാണ് വൈദ്യശാസ്ത്രത്തിനുളള നോബൽ പുരസ്കാരം ലഭിച്ചത് Science., Vol340, p.254, 19 April 2013 പുറമേക്കുള്ള കണ്ണികൾ നോബൽ സമ്മാനം - ഔദ്യോഗിക വെബ്‌ ഇതും കാണുക ഇഗ് നോബൽ സമ്മാനം അവലംബങ്ങൾ വർഗ്ഗം:അന്താരാഷ്ട്രം വർഗ്ഗം:പുരസ്കാരങ്ങൾ വർഗ്ഗം:നോബൽ സമ്മാനം
മൻമോഹൻ സിംഗ്
https://ml.wikipedia.org/wiki/മൻമോഹൻ_സിംഗ്
തിരിച്ചുവിടുക മൻമോഹൻ സിങ്
ഹിന്ദി
https://ml.wikipedia.org/wiki/ഹിന്ദി
ഇന്ത്യയിൽ പ്രധാനമായും, പ്രത്യേകിച്ച് വടക്കൻ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഇന്തോ-ആര്യൻ ഭാഷയാണ് ഹിന്ദി. ഹിന്ദുസ്ഥാനി ഭാഷയുടെ കമീകരിച്ച, സംസ്കൃതവൽക്കരിച്ച ഭാഷയുടെ തരമാണത്. ഇത് പ്രധാനമായും ദില്ലിയിലെയും സമീപ പ്രദേശങ്ങളിലെയും ഖരിബോളി ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേവനാഗരി ലിപിയിലാണ് ഹിന്ദിയെ എഴുതുന്നത്. ഹിന്ദി ഇംഗ്ലീഷിനൊപ്പം ഭാരത സർക്കാരിന്റെ രണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്http://india.gov.in/knowindia/official_language.php. ഇത് 9 സംസ്ഥാനങ്ങളുടെയും 3 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക ഭാഷയും, 3 സംസ്ഥാനങ്ങളുടെ അധിക ഔദ്യോഗിക ഭാഷയുമാണ്. പൊതുവെ പറയപ്പെടുന്നു എങ്കിലും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഇന്ത്യൻ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. തെക്കേ ഇന്ത്യയിൽ ഈ ഭാഷ അധികം ഉപയോഗിക്കപ്പെടുന്നില്ല എന്നതും ഒരു വസ്തുതയാണ്. ഇന്ത്യയിലെ 22 പട്ടികപ്പെടുത്തിയ ഭാഷകളിൽ ഒന്നാണിത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രധാന ഭാഷ ഹിന്ദിയാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഇത് ഒരു പരിധിവരെ സംസാരിക്കപ്പെടുന്നു. ലിപിയും ഔപചാരിക പദാവലിയും ഒഴികെ, ഹിന്ദിയും ഉർദുവും പൊതുവായ സംഭാഷണ അടിത്തറ പങ്കിടുന്നതിനാൽ പരസ്പരം മനസ്സിലാക്കാവുന്നതേയുള്ളൂ. മാൻഡറിൻ, സ്പാനിഷ്, ഇംഗ്ലീഷ് എന്നിവയ്ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. എന്നാൽ തെക്കേ ഇന്ത്യയിൽ ഹിന്ദിയുടെ സ്വാധീനം കുറവാണ്. ഹിന്ദി വിരുദ്ധവികാരം തമിഴ്നാട് എന്ന ദക്ഷിണ ഇന്ത്യയിലെ സംസ്ഥാനത്തു പ്രബലമാണ്. പദോൽപ്പത്തി ഇന്തോ-ഗംഗാ സമതലത്തിലെ നിവാസികളെ സൂചിപ്പിക്കാൻ ഹിന്ദി എന്ന പദം ആദ്യം ഉപയോഗിച്ചു. പേർഷ്യൻ പദമായ 'ഹെണ്ടി' എന്നതിൽ നിന്നാണ് ഇത് കടമെടുത്തത്, അതായത് "ഹിന്ദുസ്ഥാനിൽ നിന്നുള്ളത്". 'ഹിന്ദാവി'(हिन्दवी) (ഇന്ത്യൻ ജനതയുടേത്) എന്ന മറ്റൊരു പേര് അമീർ ഖുസ്രോ തന്റെ കവിതകളിൽ പലപ്പോഴും ഉപയോഗിച്ചിരുന്നു. ഹിന്ദി, ഹിന്ദു എന്നീ പദങ്ങൾ പഴയ പേർഷ്യൻ ഭാഷയിലേതാണ്, സിന്ധു നദിയെ സൂചിപ്പിക്കുന്ന സിന്ധു (सिन्धु) എന്ന സംസ്‌കൃത നാമത്തിൽ നിന്നാണ് ഈ പേരുകൾ ലഭിച്ചത്. ഇന്ദുസ് (നദി), ഇന്ത്യ (നദിയുടെ ഭൂമി) എന്നിവയാണ് ഇതേ പദങ്ങളുടെ ഗ്രീക്ക് അറിവുകൾ. ചരിത്രം മധ്യ ഇന്തോ-ആര്യൻ മുതൽ ഹിന്ദി വരെ മറ്റ് ഇന്തോ-ആര്യൻ ഭാഷകളെപ്പോലെ, എ.ഡി ഏഴാം നൂറ്റാണ്ടിൽ ഉയർന്നുവന്ന സൗരസേനി പ്രാകൃതത്തിലൂടെയും സൗരസേനി അപഭ്രംശത്തിലൂടെയും വേദ സംസ്കൃതത്തിന്റെ ആദ്യകാല രൂപമാണ് ഹിന്ദി (അപഭ്രംശ എന്നാൽ "കേടായ"). ഹിന്ദുസ്ഥാനി ഉത്തരേന്ത്യയിൽ ഇസ്ലാമിക ഭരണത്തിന്റെ വരവിനുശേഷം, പഴയ ഹിന്ദി പേർഷ്യൻ, അറബി ഭാഷകളിൽ നിന്ന് ധാരാളം വായ്പാ വാക്കുകൾ സ്വന്തമാക്കി, ഇത് ഹിന്ദുസ്ഥാനി ഭാഷയുടെ വികാസത്തിലേക്ക് നയിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ പേർഷ്യൻ ഭാഷയിൽ ഹിന്ദുസ്ഥാനിയുടെ തീവ്രമായ ഒരു പതിപ്പ് ഉയർന്നുവന്നു, അത് ഉർദു എന്നറിയപ്പെട്ടു. കൊളോണിയൽ ഇന്ത്യയിൽ ഹിന്ദുസ്ഥാനിയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും മുസ്ലീങ്ങളുമായുള്ള ഉർദു ബന്ധവും ഹിന്ദുസ്ഥാനിയുടെ സംസ്‌കൃതവൽക്കരിച്ച പതിപ്പ് വികസിപ്പിക്കാൻ ഹിന്ദുക്കളെ പ്രേരിപ്പിച്ചു, ഇത് ഉർദു സൃഷ്ടിച്ച് ഒരു നൂറ്റാണ്ടിനുശേഷം ആധുനിക മാനദണ്ഡ ഹിന്ദി രൂപപ്പെടുന്നതിലേക്ക് നയിച്ചു. പ്രാദേശിക ഭാഷകൾ ഹിന്ദിയുടെ മാനദണ്ഡീകരണത്തിന് മുമ്പ്, ഹിന്ദി ബെൽറ്റിന്റെ വിവിധ ഭാഷകളായ അവധി, ബ്രജ് ഭാഷ എന്നിവയും സാഹിത്യ മാനദണ്ഡീകരണത്തിലൂടെ പ്രാധാന്യം നേടി. ആദ്യകാല ഹിന്ദി സാഹിത്യം എ.ഡി 12, 13 നൂറ്റാണ്ടുകളിൽ വന്നു. മാർവാരി ഭാഷയിലെ ധോല മാരുവിന്റെ വിവർത്തനങ്ങൾ, ബ്രജ് ഭാഷയിലെ പൃഥ്വിരാജ് റാസോ, ദില്ലി ഭാഷയിലെ അമീർ ഖുസ്രോയുടെ കൃതികൾ Shapiro 2003, p. 280തുടങ്ങിയ ആദ്യകാല ഇതിഹാസങ്ങൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധുനിക മാനദണ്ഡ ഹിന്ദി ദില്ലി ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ്.അവധി, മൈഥിലി (ചിലപ്പോൾ ഹിന്ദി ഭാഷയിലെ തുടർച്ചയിൽ നിന്ന് വേറിട്ടതായി കണക്കാക്കപ്പെടുന്നു), ബ്രജ് തുടങ്ങിയ മുൻ‌കാല അന്തസ്സ് ഭാഷകളെ ഇത് മാറ്റിസ്ഥാപിച്ചു. ഹിന്ദുസ്ഥാനിയുടെ മറ്റൊരു രൂപമായി കണക്കാക്കപ്പെടുന്ന ഉർദു - മുഗൾ സാമ്രാജ്യത്തിന്റെ അവസാന ഭാഗത്ത് (1800 കളിൽ) അന്തസ്സ് നേടി, പേർഷ്യൻ സ്വാധീനത്തിന് വിധേയമായി. ആധുനിക ഹിന്ദിയും അതിന്റെ സാഹിത്യ പാരമ്പര്യവും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പരിണമിച്ചു. ഹിന്ദുസ്ഥാനി ഭാഷ പഠിച്ചതിനാലാണ് ജോൺ ഗിൽക്രിസ്റ്റ് പ്രധാനമായും അറിയപ്പെട്ടിരുന്നത്. ഒരു ഇംഗ്ലീഷ്-ഹിന്ദുസ്ഥാനി നിഘണ്ടു , ഹിന്ദുസ്ഥാനി ഭാഷയുടെ ഒരു വ്യാകരണം , ഓറിയന്റൽ ഭാഷാശാസ്ത്രജ്ഞൻ , കൂടാതെ മറ്റു പലതും അദ്ദേഹം സമാഹരിച്ച് രചിച്ചു. അദ്ദേഹത്തിന്റെ ഹിന്ദുസ്ഥാനി നിഘണ്ടു പേർസോ-അറബിക് ലിപി, നാഗാര ലിപി, റോമൻ ലിപ്യന്തരണം എന്നിവയിൽ പ്രസിദ്ധീകരിച്ചു. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ സ്ഥാപിച്ചതിലും ഗിൽക്രിസ്റ്റ് എജ്യുക്കേഷണൽ ട്രസ്റ്റിന്റെ സംഭാവനയിലും അദ്ദേഹം അറിയപ്പെടുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഹിന്ദിയെ ഉർദുവിൽ നിന്ന് വേർതിരിച്ച് ഹിന്ദുസ്ഥാനിയുടെ മാനദണ്ഡ രൂപമായി വികസിപ്പിക്കാനുള്ള പ്രസ്ഥാനം രൂപപ്പെട്ടു. 1881 ൽ ഉർദുവിന് പകരമായി ഹിന്ദി ഏക ഭാഷയായി സ്വീകരിച്ച ആദ്യത്തെ സംസ്ഥാനമായി ബിഹാർ മാറി.Parthasarathy, Kumar, p.120 സ്വതന്ത്ര ഇന്ത്യ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സർക്കാർ ഇനിപ്പറയുന്ന കൺവെൻഷനുകൾ ഏർപ്പെടുത്തി: വ്യാകരണത്തിന്റെ മാനദണ്ഡീകരണം: 1954 ൽ ഹിന്ദി വ്യാകരണം തയ്യാറാക്കാൻ ഇന്ത്യൻ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചു; സമിതിയുടെ റിപ്പോർട്ട് 1958 ൽ 'ആധുനിക ഹിന്ദിയുടെ അടിസ്ഥാന വ്യാകരണം' എന്ന പേരിൽ പുറത്തിറങ്ങി. ഭാഷാ അക്ഷരവിന്യാസത്തിന്റെ മാനദണ്ഡീകരണം: രേഖാമൂലം ആകർഷകത്വം വരുത്തുക, ചില ദേവനാഗരി അക്ഷരങ്ങളുടെ ആകൃതി മെച്ചപ്പെടുത്തുക, മറ്റ് ഭാഷകളിൽ നിന്നുള്ള ശബ്ദങ്ങൾ പ്രകടിപ്പിക്കുന്നതിന് ഡയാക്രിറ്റിക്സ് അവതരിപ്പിക്കുക. 1949 സെപ്റ്റംബർ 14 ന് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ദേവനാഗരി ലിപിയിൽ എഴുതിയ ഹിന്ദി കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക ഭാഷയായി സ്വീകരിച്ചു, ബ്രിട്ടീഷ് ഇന്ത്യയിൽ ഉർദുവിന്റെ മുൻ ഉപയോഗത്തിന് പകരം. ഇതിനായി നിരവധി ശക്തർ ഹിന്ദിക്ക് അനുകൂലമായി അണിനിരന്നു, പ്രത്യേകിച്ച് ബിയോഹർ രാജേന്ദ്ര സിംഹ, ഹസാരി പ്രസാദ് ദ്വിവേദി, കക കലേക്കർ, മൈഥിലി ശരൺ ഗുപ്ത്, സേത്ത് ഗോവിന്ദ് ദാസ് എന്നിവർ ഈ വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തി. 1949 സെപ്റ്റംബർ 14 ന് ബിയോഹർ രാജേന്ദ്ര സിംഹയുടെ അമ്പതാം ജന്മദിനത്തിൽ ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ചതിനെത്തുടർന്ന് ഈ ശ്രമങ്ങൾ ഫലവത്തായി. ഇപ്പോൾ ഇത് ഹിന്ദി ദിനം ആയി ആഘോഷിക്കപ്പെടുന്നു. ഔദ്യോഗിക നില ഇന്ത്യ ഇന്ത്യൻ ഭരണഘടനയുടെ 17-ാം ഭാഗം ഇന്ത്യൻ കോമൺ‌വെൽത്തിന്റെ ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ടതാണ്. ലേഖനം 343 പ്രകാരം, യൂണിയന്റെ ഔദ്യോഗിക ഭാഷകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്, അതിൽ ദേവനാഗരി ലിപിയിൽ ഹിന്ദിയും ഇംഗ്ലീഷും ഉൾപ്പെടുന്നു: (1) യൂണിയന്റെ ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയിൽ ഹിന്ദി ആയിരിക്കും. യൂണിയന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട അക്കങ്ങളുടെ രൂപം ഇന്ത്യൻ അക്കങ്ങളുടെ അന്താരാഷ്ട്ര രൂപമായിരിക്കും. (2) ആദ്യ ഉപവാക്യത്തിലെ എന്തെങ്കിലുമുണ്ടായിട്ടും, ഈ ഭരണഘടന ആരംഭിച്ച് പതിനഞ്ച് വർഷക്കാലം വരെ, ഇംഗ്ലീഷ് ഭാഷ യൂണിയന്റെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് തുടരും: യൂണിയന്റെ ഏതെങ്കിലും ഔദ്യോഗിക ആവശ്യങ്ങൾ‌ക്കായി അന്തർ‌ദ്ദേശീയ രൂപത്തിലുള്ള ഇന്ത്യൻ അക്കങ്ങൾ‌ക്ക് പുറമേ, ഇംഗ്ലീഷ് ഭാഷയ്‌ക്ക് പുറമേ ഹിന്ദി ഭാഷയും ദേവനാഗരി അക്കങ്ങളും ഉപയോഗിക്കുന്നതിന് ഉത്തരവ് പ്രകാരം രാഷ്ട്രപതിക്ക് അനുമതി നൽകാം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 351 പറയുന്നു: ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് യൂണിയന്റെ കടമയാണ്. ഹിന്ദി വികസിപ്പിക്കേണ്ടത് യൂണിയന്റെ കടമയാണ്, അതുവഴി ഇന്ത്യയുടെ സംയുക്ത സംസ്കാരത്തിന്റെ എല്ലാ ഘടകങ്ങൾക്കും ആവിഷ്കാര മാധ്യമമായി ഇത് പ്രവർത്തിക്കും. ഹിന്ദുസ്ഥാനിയിലും ഇന്ത്യയിലെ മറ്റ് ഭാഷകളിലും ഉപയോഗിച്ചിരിക്കുന്ന രൂപങ്ങൾ, ശൈലി, പദപ്രയോഗങ്ങൾ എന്നിവ അതിന്റെ പ്രതിഭയുമായി ഇടപെടാതെ സ്വാംശീകരിച്ച് പ്രധാനമായും പദാവലിക്ക് സംസ്കൃതത്തെ ആശ്രയിച്ച് ഹിന്ദിയുടെ സമ്പുഷ്ടീകരണം ഉറപ്പാക്കേണ്ടത് യൂണിയന്റെ കടമയാണ്. 1965 ആകുമ്പോഴേക്കും ഹിന്ദി കേന്ദ്രസർക്കാരിന്റെ ഏക പ്രവർത്തന ഭാഷയായി മാറുമെന്ന് വിഭാവനം ചെയ്തു (ആർട്ടിക്കിൾ 344 (2), ആർട്ടിക്കിൾ 351 എന്നിവ അനുസരിച്ച്) സംസ്ഥാന സർക്കാരുകൾക്ക് അവർക്ക് ഇഷ്ടമുള്ള ഏത് ഭാഷയും ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നിരുന്നാലും, ഹിന്ദി ഇതര സംസാരിക്കുന്നവർക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ (തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ പോലുള്ളവ) ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ വ്യാപകമായ ചെറുത്തുനിൽപ്പ് 1963 ലെ ഔദ്യോഗിക ഭാഷാ നിയമം പാസാക്കുന്നതിന് കാരണമായി. എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഇംഗ്ലീഷ് അനിശ്ചിതമായി ഉപയോഗിക്കുന്നതിന് കാരണമായി. എന്നിരുന്നാലും, ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ നിർദേശം അത് പാലിക്കുകയും അതിന്റെ നയങ്ങളെ ശക്തമായി സ്വാധീനിക്കുകയും ചെയ്തു. ആർട്ടിക്കിൾ 344 (2 ബി) അനുശാസിക്കുന്നത് ഹിന്ദി ഭാഷയുടെ പുരോഗമനപരമായ ഉപയോഗത്തിനും കേന്ദ്രസർക്കാർ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഓരോ പത്ത് വർഷത്തിലും ഔദ്യോഗിക ഭാഷാ കമ്മീഷൻ രൂപീകരിക്കും. പ്രായോഗികമായി, ഔദ്യോഗിക ഭാഷാ കമ്മീഷനുകൾ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ ഔദ്യോഗിക ഉപയോഗത്തിൽ ഇംഗ്ലീഷിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നില്ല. സംസ്ഥാനതലത്തിൽ, ഹിന്ദി ഇനിപ്പറയുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഭാഷയാണ്: ബിഹാർ, ഛത്തീസ്‌ഗഢ്, ഹരിയാണ, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, മിസോറം, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്. പശ്ചിമ ബംഗാളിൽ, ജനസംഖ്യയുടെ 10% ത്തിലധികം പേർ ഹിന്ദി സംസാരിക്കുന്ന ബ്ലോക്കുകളുടെയും ഉപവിഭാഗങ്ങളുടെയും അധിക ഔദ്യോഗിക ഭാഷയാണ് ഹിന്ദി. ഓരോരുത്തർക്കും "സഹ-ഔദ്യോഗിക ഭാഷ" നിശ്ചയിക്കാം; ഉദാഹരണത്തിന്, ഉത്തർപ്രദേശിൽ അധികാരത്തിലെ രാഷ്ട്രീയ രൂപവത്കരണത്തെ ആശ്രയിച്ച്, ഈ ഭാഷ പൊതുവെ ഉർദു ആണ്. അതുപോലെ, ഇനിപ്പറയുന്ന കേന്ദ്രഭരണപ്രദേശങ്ങളിൽ ഹിന്ദിക്ക് ഔദ്യോഗിക ഭാഷയുടെ പദവി ലഭിക്കുന്നു: ദേശീയ തലസ്ഥാന പ്രദേശം, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ദാദ്ര, നഗർ ഹവേലി, ദമൻ, ഡിയു. ഹിന്ദിയുടെ ദേശീയ ഭാഷാ നില വളരെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ലെന്ന് 2010 ൽ ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു, കാരണം ഭരണഘടന അതിനെ പരാമർശിക്കുന്നില്ല. ഫിജി ഏഷ്യയ്ക്ക് പുറത്ത്, ഭോജ്പുരി, ബിഹാരി ഭാഷകൾ, ഫിജിയൻ, ഇംഗ്ലീഷ് എന്നിവയിൽ നിന്നുള്ള സ്വാധീനമുള്ള അവധി ഭാഷ ഫിജിയിൽ സംസാരിക്കുന്നു. 1997 ലെ ഫിജിയിലെ ഭരണഘടനയനുസരിച്ച് ഇത് ഫിജിയിലെ ഒരു ഔദ്യോഗിക ഭാഷയാണ്, അതിനെ "ഹിന്ദുസ്ഥാനി" എന്ന് വിളിക്കുന്നു, എന്നിരുന്നാലും 2013 ലെ ഫിജി ഭരണഘടനയിൽ ഇതിനെ "ഫിജി ഹിന്ദി" എന്ന് വിളിക്കുന്നു. ഫിജിയിൽ 380,000 ആളുകൾ ഇത് സംസാരിക്കുന്നു. നേപ്പാൾ 2011 ലെ നേപ്പാൾ സെൻസസ് അനുസരിച്ച് നേപ്പാളിൽ 77,569 പേർ ഹിന്ദി സംസാരിക്കുന്നു, കൂടാതെ 1,225,950 പേർ രണ്ടാം ഭാഷയായി സംസാരിക്കുന്നു. ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്കയിലെ ഒരു സംരക്ഷിത ഭാഷയാണ് ഹിന്ദി. ദക്ഷിണാഫ്രിക്കയുടെ ഭരണഘടനയനുസരിച്ച്, പാൻ ദക്ഷിണാഫ്രിക്കൻ ഭാഷാ ബോർഡ് മറ്റ് ഭാഷകളോടൊപ്പം ഹിന്ദിയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുകയും ഉറപ്പാക്കുകയും വേണം. ഭൂമിശാസ്ത്രപരമായ വിതരണം thumb|right|350px|ഹിന്ദി കുടുംബ ഭാഷകളിലെ എൽ 1 സ്പീക്കറുകളുടെ വിതരണം (ഇന്ത്യൻ സർക്കാർ നിർവചിച്ചിരിക്കുന്നത് പോലെ; രാജസ്ഥാനി, പടിഞ്ഞാറൻ പഹാരി, കിഴക്കൻ ഹിന്ദി എന്നിവ ഉൾപ്പെടുന്നു). ഹിന്ദി എന്നത് ഉത്തരേന്ത്യയിലെ ഭാഷയാണ് (അതിൽ ഹിന്ദി ബെൽറ്റ് അടങ്ങിയിരിക്കുന്നു), കൂടാതെ ഇംഗ്ലീഷിനൊപ്പം ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഭാഷയുമാണ്. വടക്കുകിഴക്കൻ ഇന്ത്യയിൽ മറ്റ് ഭാഷകൾ പ്രാദേശികമായി സംസാരിക്കുന്ന അസമിലെ ഹാഫ്‌ലോങിൽ താമസിക്കുന്നവർക്കായി ഹഫ്‌ലോംഗ് ഹിന്ദി എന്നറിയപ്പെടുന്ന ഒരു പിഡ്‌ജിൻ ഭാഷാ ഭാഷയായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അരുണാചൽ പ്രദേശിൽ 50 ഭാഷകൾ പ്രാദേശികമായി സംസാരിക്കുന്ന നാട്ടുകാർക്കിടയിൽ ഹിന്ദി ഒരു ഭാഷയായി മാറി. ഉർദു സംസാരിക്കുന്ന നിരവധി പാകിസ്ഥാനികൾക്ക് ഹിന്ദി മനസിലാക്കാൻ വളരെ എളുപ്പമാണ്. ഹിന്ദുസ്ഥാനി ഭാഷയുടെ സ്റ്റാൻഡേർഡ് രജിസ്റ്ററുകളാണ് ഉർദുവും ഹിന്ദിയും; കൂടാതെ, ഇന്ത്യൻ മാദ്ധ്യമങ്ങൾ പാകിസ്ഥാനിൽ വ്യാപകമായി കാണുന്നു. ബോളിവുഡ് സിനിമകൾ, ഗാനങ്ങൾ, അഭിനേതാക്കൾ എന്നിവരുടെ ജനപ്രീതിയും സ്വാധീനവും കാരണം അഫ്ഗാനിസ്ഥാനിലെ, പ്രത്യേകിച്ച് കാബൂളിൽ, ഹിന്ദി-ഉർദു സംസാരിക്കാനും മനസ്സിലാക്കാനും കഴിയും. നേപ്പാളിലെ മധേശി (വടക്കേ ഇന്ത്യയിൽ വേരുകളുള്ളവരും എന്നാൽ നൂറുകണക്കിനു വർഷങ്ങളായി കുടിയേറിപ്പാർത്തവരുമായ ആളുകൾ) ഹിന്ദി സംസാരിക്കുന്നു. ഇതുകൂടാതെ, ഹിന്ദി ബെൽറ്റിൽ നിന്നുള്ള വലിയ ഇന്ത്യൻ പ്രവാസികളാണ് ഹിന്ദി സംസാരിക്കുന്നത്. അമേരിക്ക, ബ്രിട്ടൻ, യുഎഇ, ട്രിനിഡാഡ്, ടൊബാഗോ, ഗയാന, സുരിനാം, ദക്ഷിണാഫ്രിക്ക, ഫിജി, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ ഗണ്യമായ വലിയ ഉത്തരേന്ത്യൻ പ്രവാസികളാണ് ഹിന്ദി സംസാരിക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഹിന്ദി സംസാരിക്കുന്നവർ നേപ്പാളിൽ 80 ലക്ഷമാണ്; അമേരിക്കയിൽ 863,077; മൗറീഷ്യസിൽ 450,170; ഫിജിയിൽ 380,000;ദക്ഷിണാഫ്രിക്കയിൽ 250,292; സുരിനാമിൽ 150,000;Frawley, p. 481 ഉഗാണ്ടയിൽ 100,000; ബ്രിട്ടനിൽ 45,800; ന്യൂസിലാന്റിൽ 20,000; ജർമ്മനിയിൽ 20,000; ട്രിനിഡാഡിലും ടൊബാഗോയിലും 26,000; സിംഗപ്പൂരിൽ 3,000. ആധുനിക മാനദണ്ഡ ഉർ‌ദുവുമായി താരതമ്യം ഭാഷാപരമായി, ഹിന്ദിയും ഉർദുവും ഒരേ ഭാഷയുടെ രണ്ട് രജിസ്റ്ററുകളാണ്, അവ പരസ്പരം മനസ്സിലാക്കാവുന്നവയുമാണ്. ഹിന്ദി ദേവനാഗരി ലിപിയിൽ എഴുതിയിട്ടുണ്ട്, അതിൽ ഉർദുവിനേക്കാൾ കൂടുതൽ സംസ്കൃത പദങ്ങൾ അടങ്ങിയിരിക്കുന്നു, അതേസമയം ഉർദു പേർസോ-അറബിക് ലിപിയിൽ എഴുതിയിട്ടുണ്ട്, കൂടാതെ ഹിന്ദിയേക്കാൾ കൂടുതൽ അറബി, പേർഷ്യൻ വായ്പകൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും, രണ്ടും പ്രാദേശിക പ്രാകൃതിയുടെയും സംസ്കൃതത്തിൽ നിന്നും ഉരുത്തിരിഞ്ഞതുമായ പദങ്ങളുടെ പ്രധാന പദാവലി പങ്കിടുന്നു, അറബി, പേർ‌ഷ്യൻ‌ ലോൺ‌വേഡുകൾ‌ ധാരാളം ഉണ്ട്. ഇക്കാരണത്താൽ, രണ്ട് രജിസ്റ്ററുകളും സമാനമായ വ്യാകരണം പങ്കിടുന്നു എന്നതിനാൽ, ഭാഷാ പണ്ഡിതരുടെ അഭിപ്രായത്തിൽ അവ ഒരേ ഭാഷയുടെ രണ്ട് മാനദണ്ഡ രൂപങ്ങളായ ഹിന്ദുസ്ഥാനി ആയി കണക്കാക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷയാണ് ഹിന്ദി. പാക്കിസ്ഥാന്റെ ദേശീയ ഭാഷയാണ് ഉർദു. ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ദില്ലി എന്നിവിടങ്ങളിൽ ഔദ്യോഗിക പദവിയുള്ള ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നാണിത്. ഹിന്ദിയും ഉർദുവും തമ്മിലുള്ള താരതമ്യം പ്രധാനമായും നയിക്കുന്നത് രാഷ്ട്രീയമാണ്, അതായത് ഇന്തോ-പാകിസ്ഥാൻ യുദ്ധങ്ങളും സംഘർഷങ്ങളും. ലിപി ദേവാനഗരി ലിപിയിൽ ഹിന്ദി എഴുതിരിക്കുന്നു, (ഒരു അബുഗിഡ). 11 സ്വരാക്ഷരങ്ങളും 33 വ്യഞ്ജനാക്ഷരങ്ങളും അടങ്ങുന്ന ദേവനാഗരി ഇടത്തുനിന്ന് വലത്തോട്ട് എഴുതിയിരിക്കുന്നു. സംസ്‌കൃതത്തിൽ നിന്ന് വ്യത്യസ്‌തമായി, ദേവനാഗരി പൂർണ്ണമായും ഹിന്ദിക്ക് സ്വരസൂചകമല്ല, പ്രത്യേകിച്ചും സംസാരിക്കുന്ന മാനദണ്ഡ ഹിന്ദിയിൽ ഷ്വാ ഡ്രോപ്പ് ചെയ്യുന്നത് അടയാളപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നു. റൊമാനൈസേഷൻ ലാറ്റിൻ ലിപിയിൽ ഹിന്ദി എഴുതുന്നതിനുള്ള ഔദ്യോഗിക സംവിധാനമായി ഇന്ത്യൻ സർക്കാർ ഹണ്ടേറിയൻ ലിപ്യന്തരണം ഉപയോഗിക്കുന്നു. IAST, ITRANS, ISO 15919 എന്നിങ്ങനെ മറ്റ് പല സംവിധാനങ്ങളും നിലവിലുണ്ട്. പദാവലി പരമ്പരാഗതമായി, ഹിന്ദി പദങ്ങളെ അവയുടെ പദോൽപ്പത്തി അനുസരിച്ച് അഞ്ച് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: തത്സമ പദങ്ങൾ: സംസ്കൃതത്തിലെന്നപോലെ ഹിന്ദിയിലും ഉച്ചരിക്കുന്ന പദങ്ങളാണിവ. (അന്തിമ കേസുകളുടെ അഭാവം ഒഴികെ).Masica, p. 65 അവയിൽ മാറ്റം വരുത്താതെ നിലനിൽക്കുന്ന (ഉദാ. नाम നാം , "പേര്") സംസ്‌കൃതത്തിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പദങ്ങളും,Masica, p. 66 കൂടുതൽ ആധുനിക കാലഘട്ടത്തിൽ (ഉദാ. प्रार्थना, "പ്രാർത്ഥന") സംസ്കൃതത്തിൽ നിന്ന് നേരിട്ട് കടമെടുത്ത രൂപങ്ങളും ഉൾപ്പെടുന്നു.Masica, p. 67 എന്നിരുന്നാലും ഉച്ചാരണം ഹിന്ദി മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു, സംസ്‌കൃതത്തിൽ നിന്ന് വ്യത്യസ്‌തമാകാം. നാമവിശേഷണങ്ങളിൽ, തത്സം എന്ന വാക്ക് സംസ്‌കൃതത്തിൽ ഉൾപ്പെടുത്താത്ത പദ-തണ്ട് ആകാം, അല്ലെങ്കിൽ ഇത് സംസ്‌കൃത നാമമാത്രമായ തകർച്ചയിലെ നാമമാത്രമായ ഏകരൂപമായിരിക്കാം. അർധതത്സം(अर्धतत्सम) വാക്കുകൾ: അത്തരം വാക്കുകൾ സാധാരണഗതിയിൽ സംസ്കൃതത്തിൽ നിന്നുള്ള മുൻ‌കാല വായ്പാ പദങ്ങളാണ്, അവ കടമെടുത്തതിനുശേഷം ശബ്ദ മാറ്റങ്ങൾക്ക് വിധേയമായി. (ഉദാ. ഹിന്ദി सूरज സംസ്കൃതത്തിൽ सूर्य നിന്ന്) തദ്ഭവ (तद्भव) വാക്കുകൾ: സ്വരസൂചക നിയമങ്ങൾക്ക് വിധേയമായി സംസ്കൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രാദേശിക ഹിന്ദി പദങ്ങളാണിവ. (ഉദാ. സംസ്‌കൃതം कर्म അർത്ഥം പ്രവൃത്തി, സൗരസേനി പ്രാകൃതത്തിൽ कम्म ആയിത്തീരുന്നു, ഒടുവിൽ ഹിന്ദിയിൽ काम, അതായത് ജോലി എന്നർത്ഥം) ദേശജ് (देशज) വാക്കുകൾ: ഇവ ഇന്തോ-ആര്യൻ വാക്കുകളിൽ നിന്ന് ഉരുത്തിരിഞ്ഞതല്ല. ഈ വിഭാഗത്തിൽ ഒനോമാറ്റോപോയിക് നിബന്ധനകൾ ഉൾപ്പെടുന്നു അല്ലെങ്കിൽ പ്രാദേശിക ഇന്തോ-ആര്യൻ ഇതര ഭാഷകളിൽ നിന്ന് കടമെടുത്തതാണ്. വിദേശി (विदेशी) വാക്കുകൾ: തദ്ദേശീയമല്ലാത്ത ഭാഷകളിൽ നിന്നുള്ള എല്ലാ ലോൺവേഡുകളും ഇതിൽ ഉൾപ്പെടുന്നു. പേർഷ്യൻ, അറബി, ഇംഗ്ലീഷ്, പോർച്ചുഗീസ് എന്നിവയാണ് ഈ വിഭാഗത്തിലെ ഏറ്റവും കൂടുതൽ ഉറവിട ഭാഷകൾ. ഉദാ. പേർഷ്യനിൽ നിന്നുള്ള क़िला കോട്ട, ഇംഗ്ലീഷിൽ നിന്ന് कमेटी കമ്മിറ്റി, साबुन സോപ്പ് എന്നിവ അറബിയിൽ നിന്ന്. വായ്പാ വിവർത്തനവും ഇടയ്ക്കിടെ ഇംഗ്ലീഷിന്റെ ഫോണോ-സെമാന്റിക് പൊരുത്തപ്പെടുത്തലും ഹിന്ദി ഉപയോഗിക്കുന്നു. പ്രാകൃതം ഹിന്ദി അതിന്റെ പദാവലിയുടെ വലിയൊരു ഭാഗം സൗരസേനി പ്രാകൃതത്തിൽ നിന്ന് തദ്ഭവ പദങ്ങളുടെ രൂപത്തിൽ സ്വായത്തമാക്കിയിട്ടുണ്ട്. ഈ പ്രക്രിയയിൽ സാധാരണയായി പ്രാകൃതത്തിലെ വ്യഞ്ജനാക്ഷര ക്ലസ്റ്ററുകൾക്ക് മുമ്പുള്ള സ്വരാക്ഷരങ്ങളുടെ നഷ്ടപരിഹാരം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടുന്നു, ഉദാ. സംസ്‌കൃതം തീക്ഷ്ണ > പ്രാകൃത് തിക്ഖ > ഹിന്ദി തീഖാ . സംസ്കൃതം ആധുനിക മാനദണ്ഡ ഹിന്ദിയുടെ പദാവലികളിൽ ഭൂരിഭാഗവും, പ്രത്യേകിച്ചും സാങ്കേതിക, അക്കാദമിക് മേഖലകളിൽ സംസ്കൃതത്തിൽ നിന്ന് "തത്സം" വായ്പകളായി കടമെടുത്തിട്ടുണ്ട്. പേർഷ്യൻ, അറബി, ഇംഗ്ലീഷ് പദാവലികളിൽ ഭൂരിഭാഗവും നിയോലജിസങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും "തത്സം" പദങ്ങൾ സംയോജിപ്പിക്കുകയും ചെയ്യുന്ന ഔപചാരിക ഹിന്ദി നിലവാരമാണ് ശുദ്ധമായ ഹിന്ദി. ഹിന്ദിയുടെ മറ്റ് സംഭാഷണരൂപങ്ങളെ അപേക്ഷിച്ച് ഇതിനെ കൂടുതൽ അഭിമാനകരമായ ഒരു ഭാഷയായിട്ടാണ് കാണുന്നത്. തത്സം പദങ്ങളുടെ അമിതമായ ഉപയോഗം ചിലപ്പോൾ തദ്ദേശീയരായ സംസാരിക്കുന്നവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. തദ്ദേശീയ ഹിന്ദിയിൽ നിലവിലില്ലാത്ത സംസ്‌കൃത വ്യഞ്ജനാക്ഷരങ്ങൾ ഇവയിലുണ്ടാകാം, ഇത് ഉച്ചാരണത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. സംസ്‌കൃതവൽക്കരണ പ്രക്രിയയുടെ ഭാഗമായി, പുതിയ പദങ്ങൾ സംസ്‌കൃത ഘടകങ്ങൾ ഉപയോഗിച്ച് വിദേശ പദാവലിക്ക് പകരമായി ഉപയോഗിക്കും. സാധാരണയായി ഈ പുതിയ പദങ്ങൾ സംസാരിക്കുന്ന ഹിന്ദിയിലേക്ക് സ്വീകരിച്ചിട്ടുള്ള ഇംഗ്ലീഷ് പദങ്ങളുടെ പകരമാണ്. ദൂർഭാഷ് ടെലിഫോൺ, അക്ഷരാർത്ഥത്തിൽ "വിദൂര സംസാരം", ദൂരദർശൻ‌ ടെലിവിഷൻ, അക്ഷരാർത്ഥത്തിൽ "വിദൂരദൃശ്യം" തുടങ്ങിയ ചില പദങ്ങൾ ഇംഗ്ലീഷ് വായ്പകളുടെ സ്ഥാനത്ത് ഔപചാരിക ഹിന്ദിയിൽ ചില ഉപയോഗങ്ങൾ നേടിയിട്ടുണ്ട്. പേർഷ്യൻ സംസാരിക്കുന്ന ഹിന്ദുസ്ഥാനി ഭാഷയിൽ നിന്ന് നിലവാരമുള്ള പേർഷ്യൻ സ്വാധീനവും ഹിന്ദിയിൽ ഉണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ച ആദ്യകാല വായ്പകൾ ഇസ്‌ലാമിന് മാത്രമുള്ളതായിരുന്നു, അതിനാൽ പേർഷ്യൻ അറബിക്ക് ഇടനിലക്കാരനായിരുന്നു. പിന്നീട്, ദില്ലി സുൽത്താനേറ്റിന്റെയും മുഗൾ സാമ്രാജ്യത്തിന്റെയും കീഴിൽ പേർഷ്യൻ ഹിന്ദി ഹൃദയഭൂമിയിലെ പ്രാഥമിക ഭരണ ഭാഷയായി. പേർഷ്യൻ വായ്പകൾ പതിനേഴാം നൂറ്റാണ്ടിൽ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വ്യാപിച്ചു. വ്യാകരണ നിർമാണങ്ങൾ, അതായത് ഇസാഫത്ത്, ഹിന്ദിയിലേക്ക് സ്വാംശീകരിച്ചു. വിഭജനത്തിനു ശേഷമുള്ള ഇന്ത്യൻ സർക്കാർ സംസ്കൃതവൽക്കരണ നയത്തിന് വേണ്ടി വാദിച്ചു, ഇത് ഹിന്ദിയിൽ പേർഷ്യൻ മൂലകത്തെ പാർശ്വവൽക്കരിക്കുന്നതിന് കാരണമായി. എന്നിരുന്നാലും, നിരവധി പേർഷ്യൻ പദങ്ങൾ (ഉദാ. മുശ്കിൽ ബുദ്ധിമുട്ടുള്ളത്, ബസ് മതി, ഹവാ വായു, ഖായൽ ചിന്ത) , ഒരു വലിയ തുക ഇപ്പോഴും ദേവനാഗരി ലിപിയിൽ എഴുതിയ ഉർദു കവിതകളിൽ ഉപയോഗിക്കുന്നു. അറബി പേർഷ്യൻ വഴിയും ചിലപ്പോൾ നേരിട്ടും അറബി ഹിന്ദിയിൽ സ്വാധീനം കാണിക്കുന്നു. മാദ്ധമം സാഹിത്യം ഹിന്ദി സാഹിത്യത്തെ വിശാലമായി നാല് പ്രധാന രൂപങ്ങളായി അല്ലെങ്കിൽ ശൈലികളായി തിരിച്ചിരിക്കുന്നു, അതായത് ഭക്തി (കബീർദാസ്, റസ്ഖാൻ ); ശൃൻഗാര ​​(കേശവ്, ബിഹാരി); വിഗാഥ; ആധുനിക്. ഭക്തി പ്രസ്ഥാനത്തിന്റെ സ്വാധീനവും നീളമേറിയ ഇതിഹാസകാവ്യങ്ങളുടെ ഘടനയും മധ്യകാല ഹിന്ദി സാഹിത്യത്തെ അടയാളപ്പെടുത്തുന്നു . ഇത് പ്രാഥമികമായി മറ്റ് ഇനം ഹിന്ദികളിലാണ് എഴുതിയത്, പ്രത്യേകിച്ച് അവധി, ബ്രജ് ഭാഷ, മാത്രമല്ല ആധുനിക മാനദണ്ഡ ഹിന്ദിയുടെ അടിസ്ഥാനമായ ഡെൽഹവിയിലും. ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുസ്ഥാനി അഭിമാന ഭാഷയായി മാറി. 1888 ൽ ദേവകീനന്ദൻ ഖത്രി എഴുതിയ ചന്ദ്രകാന്ത ആധുനിക ഹിന്ദിയിലെ ഗദ്യത്തിന്റെ ആദ്യത്തെ ആധികാരിക കൃതിയായി കണക്കാക്കപ്പെടുന്നു. ഹിന്ദി ഗദ്യസാഹിത്യത്തിൽ യാഥാര്ഥത കൊണ്ടുവന്ന വ്യക്തി മുൻഷി പ്രേംചന്ദ് ആയിരുന്നു, ഹിന്ദി ആഖായികയിലും പുരോഗമന പ്രസ്ഥാനത്തിലും ഏറ്റവും ആദരണീയനായ വ്യക്തിയായി കണക്കാക്കപ്പെടുന്നു. സ്വാമി ദയാനന്ദ സരസ്വതി, ഭാരതേന്ദു ഹരിശ്ചന്ദ്ര തുടങ്ങിയവരുടെ രചനകളാണ് സാഹിത്യ ഹിന്ദി ജനപ്രിയമാക്കിയത്. വർദ്ധിച്ചുവരുന്ന പത്രങ്ങളുടെയും മാസികകളുടെയും എണ്ണം ഹിന്ദുസ്ഥാനിയെ വിദ്യാസമ്പന്നരിൽ ജനപ്രിയമാക്കി. ഹിന്ദി സാഹിത്യത്തിലെ ദ്വിവേദിയുടെ യുഗം 1900 മുതൽ 1918 വരെ നീണ്ടുനിന്നു. മഹാവീർ പ്രസാദ് ദ്വിവേദിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. കവിതയിൽ ആധുനിക മാനദണ്ഡ ഹിന്ദി സ്ഥാപിക്കുന്നതിലും പരമ്പരാഗതമായ മതം, പ്രേമം എന്നിവയിൽ നിന്ന് ഹിന്ദി കവിതയുടെ സ്വീകാര്യമായ വിഷയങ്ങൾ വിശാലമാക്കുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ഹിന്ദി സാഹിത്യം ഒരു കാല്പനികമായ ഉയർച്ച കണ്ടു. ഇതിനെ ഛായാവാദ് ( നിഴൽ വാദി ) എന്നും ഈ വിഭാഗത്തിലെ സാഹിത്യകാരന്മാരെ ഛായാവാദി എന്നും വിളിക്കുന്നു. ജയ്‌ശങ്കർ പ്രസാദ്, സൂര്യകാന്ത് ത്രിപാഠി 'നിരാല', മഹാദേവി വർമ്മ, സുമിത്രാനന്ദൻ പന്ത് എന്നിവരാണ് ഛായാവാദിയിലെ നാല് പ്രധാന കവികൾ. ഹിന്ദി സാഹിത്യത്തിന്റെ ആധുനികാനന്തര കാലഘട്ടമാണ് ഉത്തർ ആധുനിക്, പാശ്ചാത്യരെ പകർത്തിയ ആദ്യകാല പ്രവണതകളെയും ഛായാവാദി പ്രസ്ഥാനത്തിന്റെ അമിതമായ അലങ്കാരത്തെയും ചോദ്യം ചെയ്യുന്നതിലൂടെയും ലളിതമായ ഭാഷയിലേക്കും സ്വാഭാവിക തീമുകളിലേക്കും മടങ്ങിവരുന്നതിലൂടെയും അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്റർനെറ്റ് ഹിന്ദി സാഹിത്യം, സംഗീതം, സിനിമ എന്നിവയെല്ലാം ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കപ്പെടുന്നു. 2015 ൽ, ഗൂഗിൾ വർഷം തോറും ഹിന്ദി-ഉള്ളടക്ക ഉപഭോഗത്തിൽ 94% വർദ്ധനവ് രേഖപ്പെടുത്തി, ഇന്ത്യയിലെ 21% ഉപയോക്താക്കൾ ഹിന്ദിയിലെ ഉള്ളടക്കമാണ് ഇഷ്ടപ്പെടുന്നതെന്ന് കൂട്ടിച്ചേർത്തു. പല ഹിന്ദി പത്രങ്ങളും ഡിജിറ്റൽ പതിപ്പുകൾ വാഗ്ദാനം ചെയ്യുന്നു. അവലംബം പുറം കണ്ണികൾ हिन्दी-मलयालम शब्दकोश (Hindi Malayalam Dictionary) വർഗ്ഗം:ഹിന്ദി വർഗ്ഗം:ഇന്ത്യയിലെ ഔദ്യോഗിക ഭാഷകൾ
ഒക്ടോബർ
https://ml.wikipedia.org/wiki/ഒക്ടോബർ
ഗ്രിഗോറിയൻ കാലഗണനാരീതിയിലെ പത്താമത്തെ മാസമാണ് ഒക്ടോബർ. 31 ദിവസങ്ങളുള്ള ഏഴു മാസങ്ങളിൽ ഒന്നുമാണിത്. ഒക്ടോ എന്ന ലത്തീൻ പദത്തിന് എട്ട് എന്നാണ് അർത്ഥം. മാസങ്ങളായി കണക്കാക്കാതിരുന്ന മഞ്ഞുകാലത്തെ ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളാക്കുന്നതിന് മുൻപ്, റോമൻ കാലഗണനാരീതിയിൽ എട്ടാമത്തെ മാസമായിരുന്നു ഒക്ടോബർ. പ്രധാനദിവസങ്ങൾ ഒക്ടോബർ 1 ഒക്ടോബർ 2 ഒക്ടോബർ 3 ഒക്ടോബർ 4 ഒക്ടോബർ 5 ഒക്ടോബർ 6 ഒക്ടോബർ 7 ഒക്ടോബർ 8 ഒക്ടോബർ 9 ഒക്ടോബർ 10 ഒക്ടോബർ 11 ഒക്ടോബർ 12 ഒക്ടോബർ 13 ഒക്ടോബർ 14 ഒക്ടോബർ 15 ഒക്ടോബർ 16 ഒക്ടോബർ 17 ഒക്ടോബർ 18 ഒക്ടോബർ 19 ഒക്ടോബർ 20 ഒക്ടോബർ 21 ഒക്ടോബർ 22 ഒക്ടോബർ 23 ഒക്ടോബർ 24 ഒക്ടോബർ 25 ഒക്ടോബർ 26 ഒക്ടോബർ 27 ഒക്ടോബർ 28 ഒക്ടോബർ 29 ഒക്ടോബർ 30 ഒക്ടോബർ 31 വർഗ്ഗം:ഒക്ടോബർ
ഡിസംബർ
https://ml.wikipedia.org/wiki/ഡിസംബർ
ഗ്രിഗോറിയൻ കാലഗണനാരീതിയിലെ പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ മാസമാണ്‌ ഡിസംബർ. ഈ മാസത്തിൽ 31 ദിവസങ്ങളാണ്‌ ഉള്ളത്. പ്രധാന ദിവസങ്ങൾ ഡിസംബർ 1 ഡിസംബർ 2 ഡിസംബർ 3 ഡിസംബർ 4 ഡിസംബർ 5 ഡിസംബർ 6 ഡിസംബർ 7 ഡിസംബർ 8 ഡിസംബർ 9 ഡിസംബർ 10 ഡിസംബർ 11 ഡിസംബർ 12 ഡിസംബർ 13 ഡിസംബർ 14 ഡിസംബർ 15 ഡിസംബർ 16 ഡിസംബർ 17 ഡിസംബർ 18 ഡിസംബർ 19 ഡിസംബർ 20 ഡിസംബർ 21 ഡിസംബർ 22 ഡിസംബർ 23 ഡിസംബർ 24 ഡിസംബർ 25 ഡിസംബർ 26 ഡിസംബർ 27 ഡിസംബർ 28 ഡിസംബർ 29 ഡിസംബർ 30 ഡിസംബർ 31 വർഗ്ഗം:ഡിസംബർ
മുഹമ്മദ്‌ ബറാദി
https://ml.wikipedia.org/wiki/മുഹമ്മദ്‌_ബറാദി
തിരിച്ചുവിടുക മുഹമ്മദ്‌ എൽബറാദി
പുതുച്ചേരി
https://ml.wikipedia.org/wiki/പുതുച്ചേരി
പുതുച്ചേരി (തമിഴ്: புதுச்சேரி, തെലുഗു: పాండిచెర్రి ഫ്രഞ്ച്: Territoire de Pondichéry)ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നാണ്‌. ഫ്രഞ്ച്‌ കോളനികളായിരുന്ന നാല്‌ പ്രവിശ്യകൾ ചേർത്താണ് ഈ കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ചത്‌. മുന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പുതുച്ചേരി. വടക്കൻ കേരളത്തിലെ മാഹി; തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ എന്നിവ; ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് പുതുച്ചേരിയുടെ ഭാഗങ്ങൾ. ഈ പ്രദേശങ്ങൾ ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു മാതൃഭൂമി ഇയർബുക്ക് ഫ്രഞ്ച് ഇന്ത്യയുടെ പ്രദേശമായിരുന്ന പുതുച്ചേരി 1954 നവംബർ 1-ന് ഇന്ത്യയിൽ ലയിച്ചു. എന്നാൽ ഔദ്യോഗികമായി  ഈ പ്രദേശം ഇന്ത്യയ്ക്ക് കൈമാറിയത് 1962 ഓഗസ്റ്റ് 16-നാണ്.[4]സമീപ കാലംവരെ പോണ്ടിച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുതിയ ഗ്രാമം എന്നർഥം വരുന്ന പുതുച്ചേരി എന്ന തമിഴ്‌ പേരാണ്‌ ഫ്രഞ്ച്‌ അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്‌. http://news.bbc.co.uk/2/hi/south_asia/5365248.stm 2006-ൽ പഴയ പേരിലേക്ക് മടങ്ങിപ്പോകാൻ ഇവിടത്തെ സർക്കാർ തീരുമാനിച്ചു.http://www.hindu.com/2006/08/22/stories/2006082207481000.htm . ഭൂമിശാസ്ത്രം 250px|right|thumb|പുതുച്ചേരിയിലെ ജില്ലകൾ കാണിക്കുന്ന ഭൂപടം ഭൂമിശാസ്ത്രപരമായി പരസ്പര ബന്ധമില്ലാത്ത നാല്‌ പ്രദേശങ്ങളാണ്‌ പുതുച്ചേരിയുടെ കീഴിലുള്ളത്‌. പുതുച്ചേരി, കാരക്കൽ, യാനം, മാഹി എന്നിവയാണവ. പുതുച്ചേരി, കാരക്കൽ, യാനം എന്നിവ ബംഗാൾ ഉൾക്കടലിനോട് ചേർന്നാണെങ്കിൽ, മാഹി അറബിക്കടൽ തീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. തമിഴ്‌നാട്ടിനുള്ളിലാണ്‌ പോണ്ടിച്ചേരിയുടെയും, കാരക്കലിന്റെയും സ്ഥാനം. മാഹി കേരളത്തിനകത്തും, യാനം ആന്ധ്രപ്രദേശിലും. ആകെ വിസ്തീർണ്ണം 492 ചതുരശ്ര കിലോമീറ്റർ ആണ്‌, പുതുച്ചേരി നഗരം 293 ചതുരശ്ര കിലോമീറ്ററും, കാരക്കൽ 160 ചതുരശ്ര കിലോമീറ്ററും, യാനം 30 ചതുരശ്ര കിലോമീറ്ററും, മാഹി 9 ചതുരശ്ര കിലോമീറ്ററും. ഔദ്യോഗിക ഭാഷകൾ തമിഴ്,മലയാളം,തെലുഗു, ഫ്രഞ്ച് എന്നിവയാണ്‌ ഔദ്യോഗിക ഭാഷകൾ. ഭാഷസംസാരിക്കുന്നവരുടെ എണ്ണം സംസാരിക്കപ്പെടുന്ന സ്ഥലം തമിഴ് 820,749 പുതുച്ചേരി, കാരക്കൽ മലയാളം 36,823 മാഹി തെലുഗു 31,362പുതുച്ചേരി, യാനം ഫ്രഞ്ച് 10,000 ആകെ പ്രധാന സ്ഥാപനങ്ങൾ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ്‌ റിസേർച് കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാവകാശമുള്ള വൈദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജിപ്മെർ അഥവാ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ്‌ റിസേർച്.പുതുച്ചേരിയുടെ പടിഞ്ഞാറെ അതിർത്തിയിൽ പുതുച്ചേരി-തിണ്ടിവനം-ചെന്നൈ ഹൈവേയുടെ അരികിൽ ഗോറിമേട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. പാവപ്പെട്ട രോഗികൾക്ക് ചികിത്സ പൂർണ്ണമായും സൌജന്യമാണ്. ചിത്രങ്ങൾ അവലംബം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:പുതുച്ചേരി വർഗ്ഗം:ഫ്രഞ്ച് കോളനികളായിരുന്ന പ്രദേശങ്ങൾ
പി.വി. നരസിംഹ റാവു
https://ml.wikipedia.org/wiki/പി.വി._നരസിംഹ_റാവു
തൃശൂർ പൂരം
https://ml.wikipedia.org/wiki/തൃശൂർ_പൂരം
കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ പ്രധാനപ്പെട്ടതും അതിപ്രസിദ്ധവുമായ ഒന്നാണ് തൃശ്ശൂർ പൂരം . കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. വടക്കുംന്നാഥനെ സാക്ഷി നിർത്തി തൃശൂർ നഗരത്തിലെ ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങൾ ആണ് ഇതിൽ പങ്കെടുക്കുന്നത്. അതോടൊപ്പം കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങൾ അവതരിപ്പിക്കുന്ന ചെറുപൂരവും ചേർന്നതാണ് തൃശൂർ പൂരം . ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ. തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വർഷങ്ങളായി തൃശ്ശൂർ കോർപ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂർ പൂരം എക്‌സിബിഷൻ നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേർ ഒരു വർഷം എക്‌സിബിഷനിൽ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്. തൃശൂർ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ചരിത്രം ലഘു|1912-ലെ തൃശൂർ പൂരത്തിൽനിന്നുള്ള ചിത്രം ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. 1796-ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ (1796 മേയിൽ - 971 മേടം) തൃശൂർ പൂരം ആരംഭിച്ചു.* പൂരത്തിലെ പ്രധാന പങ്കാളികൾ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതീ ക്ഷേത്രവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമാണ്. ഉത്സവം തൃശൂർ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥൻ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. തിരുവമ്പാടി- പാറമേക്കാവ് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണ് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്. പൂരത്തിൻറെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാർക്കാണ്. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ഒന്നായ ബാലികാഭാവത്തിലുള്ള ബാലഭദ്രകാളിയാണ് പൂരത്തിന് പങ്കെടുക്കുന്ന ഒരു ഭഗവതി. എട്ട് ചെറുപൂരങ്ങൾ കൂടി അടങ്ങുന്നതാണ് തൃശൂർ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി - പാറമേ‍ക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയിൽ ഇവർക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്. പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണു് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങൾക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ്‌ പ്രധാനദിവസത്തെ പൂരാഘോഷങ്ങൾക്കു് അരങ്ങൊരുങ്ങുന്നത്‌. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തിൽ പങ്കെടുക്കാൻ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളിൽ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികൾ, പൂജാക്രമങ്ങൾ എന്നിവയാൽ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതിൽ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകൾ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളിൽ നടക്കുന്നത്. ഒരുക്കങ്ങൾ പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളിൽ കൊടികയറുന്നു. തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാർ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങിൽ ആലിലയും മാവിലയും ചേർത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തിൽ തട്ടകക്കാർ ആർപ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയിൽ പ്രതിഷ്ഠിക്കുന്നു. തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾക്ക് മാത്രമായി ചില അവകാശങ്ങൾ ഉണ്ട്. പന്തലുകളൂം വെടിക്കെട്ടുകളും അവയിൽ പ്രധാനപ്പെട്ടതാണ്. പ്രദക്ഷിണ വഴിയിൽ പന്തലുയർത്താൻ ഇവർക്ക് മാത്രമെ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവർക്ക് തന്നെ. പഴയകാലങ്ങളിൽ ഈ രണ്ടുകൂട്ടർ തമ്മിൽ പലരീതിയിലുള്ള തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ആനകളൂടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാം ക്രമീകരിച്ചിരിക്കുന്നു. പന്തൽ 250px|thumb|right|മണികണ്ഠനാലിലെ പന്തൽ ,2007 തൃശൂർ പൂരത്തിൽ നിന്ന് പ്രദക്ഷിണ വഴിയിൽ (തൃശൂർ റൌണ്ട്) പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തൽ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലിൽ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കിൽ തിരുവമ്പാടിക്ക് നടുവിലാലും(പടിഞ്ഞാറ്) നായ്ക്കനാലിലും(വടക്ക്) പന്തലുകളുണ്ട്. നടുവിലാലിലെ പന്തലിന് ആചാരപ്രകാരം ഏറെ പ്രധാന്യമുള്ളതാണ്. തിരുവമ്പാടി ഭഗവതി മഠത്തിൽ നിന്നെഴുന്നള്ളുമ്പോൾ ശ്രീ വടക്കുംനാഥൻറെ നടയ്ക്കൽ മുഖം കാട്ടുന്നത് നടുവിലാലിലെ പന്തലിൽ നിന്നു കൊണ്ടാണ്. ഈ മുഹൂർത്തത്തിൽ പഞ്ചവാദ്യം ‘ഇടത്തീർ’ കലാശം കൊട്ടും. പുലർച്ചെ പ്രധാന വെടികെട്ട് സമയത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിൻറെയും ഓരോ ആനകൾ തിടമ്പേറ്റി നിൽക്കുന്നത് നായ്ക്കനാൽ- മണികണ്ഠനാൽ പന്തലുകളിലാണ്. പരസ്യവിപണി കടുത്ത മത്സര രംഗമായിട്ടും തൃശൂർ പൂരത്തിന്റെ പന്തലുകൾ പരസ്യക്കാർക്ക് ഇന്നും ബാലികേറാമലയാണ്. ബാനറുകളോ ഏതെങ്കിലും തരത്തിലുള്ള പരസ്യ ബോർഡുകളോ പന്തലിൽ അനുവദിക്കില്ല. ദേവസ്വത്തിന്റെ പേർ പോലും ഈ പന്തലുകൾക്കാവശ്യമില്ല. പന്തൽ ഏതു വിഭാഗത്തിന്റേതാണെന്ന് അറിയാത്തവരുമില്ല. അതുപോലെ പൂരം ദിവസങ്ങളിൽ തേക്കിൻകാട് മൈതാനിയിൽ ഈ രണ്ട് ദേവസ്വങ്ങൾക്കുമല്ലാതെ മറ്റാർക്കും വെടിക്കെട്ട് കത്തിക്കാൻ പറ്റില്ല. തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ കൊടിമരം പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ആശാരി ഭൂമിപൂജ നടത്തുന്നു. പൂജയ്ക്കുശേഷം കൊടിമരം തട്ടകത്തെ ജനങ്ങൾ ഏറ്റുവാങ്ങുന്നു. തുടർന്ന് ബാലഭദ്രകാളി ഭഗവതിയുടെ കോമരം ചെമ്പട്ടുടുത്ത് ഈ അവസരത്തിൽ സന്നിഹിതനായിരിക്കും. കൊടിമരം പ്രതിഷ്ഠിക്കാനായി ഉയർത്തുമ്പോൾ ചുറ്റും കൂടിയിട്ടുള്ളവരിൽ സ്ത്രീകൾ കുരവയിടുന്നു. ചിലർ നാമം ജപിക്കുന്നു. ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു. ക്ഷേത്രം അടിയന്തരക്കാരായ വാദ്യക്കാർ ഈ സമയത്ത് മേളം തുടങ്ങുന്നു. തുടർന്ന് ഭഗവതിയുടെ തിടമ്പ് ചേർത്തു കെട്ടിയിട്ടുള്ള കോലം ആനപ്പുറത്തു കയറ്റുന്നു. കോലം വച്ച ആനയും മേളവുമായി ആളുകൾ മൂന്നുതവണ ക്ഷേത്രം വലംവയ്ക്കുന്നു. പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിൽ പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദീപസ്തംഭത്തിന്റെ അരികിലാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. പകൽ പതിനൊന്നുമണിക്കു ശേഷമാണ് കൊടിയേറ്റം നടക്കുന്നത്. ആനച്ചമയം പ്രദർശനം തൃശൂർ പൂരത്തിൻറെ തലേ ദിവസം പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനു വെയ്ക്കുന്നു. ചടങ്ങുകൾ കണിമംഗലം ധർമ്മശാസ്താവിൻറെ പൂരം എഴുന്നള്ളിപ്പോടെയാണ്‌ വടക്കുംനാഥൻ കണികണ്ടുണരുന്നത്. കണിമംഗലം ക്ഷേത്രത്തിൽ ദേവഗുരുവായ ബൃഹസ്പതിയാണ്‌ പ്രതിഷ്ഠ എന്നാണ്‌ വിശ്വാസം. ശ്രീ വടക്കുംനാഥൻറെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നൽകിയിരിക്കന്നു. വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം ആണീത്. ദേവഗുരുവായതുകൊണ്ടാണിത്.പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014 ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതിൽ തലേന്നു തുറന്നിടുന്നു. വർഷം മുഴുവൻ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്. പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്. ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണവഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോൾ പൂരത്തിന്റെ ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോൾ പാണ്ടി നിറുത്തി ത്രിപുടയാവും. ത്രിപുടയോടെ ചുറ്റമ്പലത്തിൽ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച് തെക്കേഗോപുരത്തിലെത്തുമ്പോൾ ത്രിപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴൽ‌പറ്റ് ആവും. പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും. പൂര ദിവസം അവസാനം എത്തുന്ന ഘടകപൂരം ഇതാണ്. ചെറു പൂരങ്ങൾ പൂരത്തിൻറെ അവിഭാജ്യ ഘടകങ്ങളാണ് ചെറു പൂരങ്ങൾ. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും. ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി, ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ്‌ ഭഗവതി ക്ഷേത്രം , കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരണ് പൂരത്തിൽ പങ്കെടുക്കുന്നവർ. മൂന്നിൽ കൂടാതെ ആനകൾ ഓരോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതിനുശേഷമാണ്‌ തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവ്. കണിമംഗലം ശാസ്താവ് വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുയും ഏതാണ്ട് ഏഴരക്ക് ശ്രീമൂലസ്ഥാനത്ത് എത്തുകയും പൂരം ആരംഭിക്കുകയും ചെയ്യുന്നു. പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം തൃശ്ശൂർ പൂരത്തിന് കാലത്ത് 7 ന് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും. രാത്രിയിൽ സൂര്യഗ്രാമം വഴിയാണ് എഴുന്നെള്ളിപ്പ്. ചെമ്പൂക്കാവ് കാർത്ത്യായനി ഭഗവതി പൂരം ദിവസം കാലത്ത് ഏഴുമണിക്ക് ദേവി വടക്കുംനാഥനിലേക്ക് പുറപ്പെടും. വെയിൽ മൂത്താൽ ദേവിക്ക് തലവേദന വരും എന്നതുകൊണ്ടാണ് നേരത്തെ എഴുന്നെള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൌൺഹാൾ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വാടക്കുംനാഥന്റെ കിഴക്കേ ഗൊപുരം വഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടക്കും. വൈകീട്ടും ഇതെപോലെ തന്നെ ദേവി വടക്കുംനാഥനിലെത്തി പോരും.പൂരത്തിന് പാഞ്ചാരിയോടുകുടിയ എഴുന്നെള്ളിപ്പ് ഈ ഘടകപൂരത്തിന്റെ മാത്രം പ്രത്യേകതയാണ്. പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി പൂരദിവസം കാലത്ത് 5.00 മണിക്ക് നാദസരവും നടപാണ്ടിയുമായി കുളശ്ശേരി അമ്പലത്തിലെത്തും. മൂന്നു ആനകളും 60 കലാകാരന്മാരടങ്ങുന്ന നാദസരവുമായി 8.00 മണിക്ക് മണികണ്ഠനാൽ പന്തലിലെത്തും. 9 ആനകളും 100ൽ പരം കലാകാരന്മാരുമായി പാണ്ടിമേളം തുടങ്ങും അത് 9.30ന് ശ്രീമൂല സ്ഥാനത്ത് ആവസാനിക്കും. ദേവി പടിഞ്ഞാറെ ഗോപുരം വഴി അകത്തു കടന്ന് വടക്കുംനാഥനെ വണങ്ങി, തെക്കെഗോപുരം വഴി പുറത്ത് കടക്കും. ദേവി, ശക്തൻ തമ്പുരാൻ പ്രതിമയെ ചുറ്റി കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങും. ലാലൂർ കാർത്ത്യാനി ഭഗവതി കാലത്തു് 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ അഞ്ചും നടുവിലാലിൽ വച്ച് ആനകൾ ഒമ്പതും ആവും. പത്ത്മാണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥറ്നിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു് 11.30 ക്ഷേത്രത്തിലെത്തും. ചൂരക്കോട്ടുകാവ് ഭഗവതി തൃശൂർ പൂരത്തിന് 14ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്. കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകൾ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദർശിക്കാൻ പുറപ്പെടും. പൂങ്കുന്നം, കോട്ടപ്പുരം വഴി നടുവിലാലിലെത്തിയാൽ ഇറക്കിപൂജയുണ്ട്. അപ്പോൾ അവിടെ 14 ആനകൾ നിരക്കും. നൂറിൽ കൂടുതൽ വിദ്വാന്മാർ നിരക്കുന്ന പാണ്ടി ഇവിടെ നടക്കും. പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ പാറമേക്കാവിലെത്തും. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു. രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവിൽ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും വൈകീട്ട് ഏഴുമണിക്ക് കാലത്തെ പോലെ ആവർത്തിക്കുകയും 10 മണിക്ക് ശ്രീമൂലസ്ഥാനത്ത് മേളം അവസാനിപ്പിക്കുകയും 11 മണിക്ക് ദേവി മടങ്ങുകയും ചെയ്യും. അയ്യന്തോൾ കാർത്ത്യായനി ഭഗവതി പൂരദിവസം പുലർച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കൾ നിറച്ച പറകളും ഏറ്റു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോൾ ആനകൾ ഏഴാകുന്നു. 11മണിയോടെ നടുവിലാലിൽ നിന്നും പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, അയ്യന്തോളേക്ക് തിരിച്ച്, 1.30ഓടെ അമ്പലത്തിലെത്തും. രാത്രി എട്ടിനു് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവിൽ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തിൽ തിരിച്ചെത്തുമ്പോൾ കാലത്ത് ഏഴുമണി കഴിയും. കുറ്റൂർ നെയ്തലക്കാവിലമ്മ പൂരത്തിന്റെ ദിവസം കാലത്ത് 8.30 ന് നാദസ്വരത്ത്തിന്റെ അകമ്പടിയോടെ ആനപ്പുറത്ത് നടുവിലാലിലെത്തുന്ന അമ്മ, 11.30 പതിനൊന്ന് ആനകളുടെ അകമ്പടിയോടെ മേളത്തോടുകൂടി വാടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരം വഴികടന്നു് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തിൽ ഇറങ്ങും. രാത്രി 11.30 നടുവിലാലിലെത്തി 11 ആനകളുടെ അകമ്പടിയോടെ വ്വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു് നിലപാടുതരയിൽ വണങ്ങി നെയ്തലക്കാവിലേക്ക് തിരിക്കും. മഠത്തിൽ വരവ് thumb|right|ശ്രീ. കിഴക്കൂട്ട് അനിയൻ മാരാർ, തിരുവമ്പാടി വിഭാഗത്തിന്റെ മേള പ്രമാണി മഠത്തിൽ വരവിനെക്കുറിച്ച്‌ രസകരമായൊരു ഐതിഹ്യമുണ്ട്. തൃശ്ശൂർ നടുവിൽ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു (വിദ്യാർത്ഥികൾ കുറവെങ്കിലും ഇപ്പോഴും അങ്ങനെ തന്നെ). ഈ മഠത്തിന്‌ രക്ഷാധികാരിയായിരുന്നത്‌ നടുവിൽ മഠം സ്വാമിയാർ ആണ്‌. ഈ മഠത്തിൻറെ കൈവശം സ്വർണ്ണത്തിൽ പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാൽ തിരുവമ്പാടി വിഭാഗത്തിന്‌ ഈ നെറ്റിപട്ടങ്ങൾ കിട്ടിയാൽ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാർ സ്വാമിയാരെ സമീപിച്ചപ്പോൾ, ആനകളെ മഠത്തിലേക്ക്‌ കൊണ്ടുവരികയാണെങ്കിൽ നെറ്റിപട്ടം അവിടെ വെച്ച്‌ അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടർന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ മഠത്തിലേക്ക്‌ വരാനും അവിടെ വെച്ച്‌ നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വർണം പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ്‌ തുടർന്നു വരുന്നു. നടുവിൽ മഠത്തിൽ ദേവ ചൈതന്യം ഉള്ളതു കൊണ്ട്‌ അവിടെ വെച്ച്‌ ഒരു 'ഇറക്കി പൂജയും' നടത്തുന്നു. രാവിലെ എട്ടു മണിക്കാണ്‌ മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. 'ഇറക്കി പൂജ' കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങൾ സ്വീകരണം) പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പൊൾ എണ്ണം 15 ആകുന്നു. മഠത്തിൽ വരവ് അതിൻറെ പഞ്ചവാദ്യമേളത്തിലാണ്‌ പ്രസിദ്ധിയാർജ്ജിച്ചത്. ഇതിൽ നിരവധി പഞ്ചവാദ്യ വിദഗ്ദ്ധന്മാർ പങ്കെടുക്കുന്നു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഉണ്ടാകണം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ്‌ കണക്ക്. ഇത് തെറ്റുവാൻ പാടില്ല. മഠത്തിൽ വരവ് പഞ്ചവാദ്യം ലോക പ്രസിദ്ധമാണ്. ഈ പഞ്ചവാദ്യം നായ്ക്കനാലിൽ മധ്യകാലവും തീരുകാലശം കൊട്ടുന്നു. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു. ഇവിടെ നിന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു. പാറമേക്കാവിൻറെ പുറപ്പാട് thumb|right|തൃശൂർ പൂരം പാറമേയ്ക്കാവ് വിഭാഗക്കാരുടെ പൂരം 2007-പശ്ചാത്തലത്തിൽ പാറമേക്കാവ് ക്ഷേത്രം ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിൻറെ പൂരം തുടങ്ങുന്നത്. പൂരത്തിൽ പങ്കുചേരുവാനായി പതിനഞ്ച്‌ ആനകളുടെ അകമ്പടിയോടെ സർവ്വാലങ്കാര വിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നിന്നു തുടങ്ങുന്ന ചെമ്പട മേളം അവസാനിച്ച് അതിനു ശേഷം പാണ്ടിമേളം തുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു. പാണ്ടിമേളം ഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത്‌ വടക്കുംനാഥൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയിൽ എത്തുന്നു. thumb|right|ശ്രീ. പെരുവനം കുട്ടൻ മാരാർ, പാറമേക്കാവ് വിഭാഗത്തിൻറെ ചെണ്ടമേള പ്രമാണി ഇലഞ്ഞിത്തറ മേളം thumb|പൂരം നാളിൽ മേളം തുടങ്ങുന്നതിന് മുൻപ് ഇലഞ്ഞിത്തറ, വലത്തേ മൂലയിൽ ഇലഞ്ഞിമരവും കാണാം വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ എഴുന്നള്ളത്ത്‌ അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ്‌ പങ്കെടുക്കാറ്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഈ മേളച്ചാർത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്. ഇലഞ്ഞിക്കിത് പത്താം പൂരം വാദ്യക്കാരുടെ എണ്ണം മഠത്തിൽ വരവിലേത് പോലെതന്നെ നിരവധിയാണ്‌. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്. ഈ കണക്കിൽ മാത്രം 222 പേർ വരും എന്നാലും എല്ലാ വർഷവും ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്. മിക്കവർക്കും ഇതൊരു വഴിപാടാണ്. സംഗീതത്തിൻറെ നടുക്കാവും ഇലഞ്ഞിത്തറയും, മലയാള മനോരമ, മൂന്നാം പേജ് തൃശ്ശൂർ എഡിഷൻ ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടുന്നത്‌ തൃശൂർ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌. മേളത്തിൻറെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ്‌ ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടാറുള്ളത്‌. പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്‌. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ്‌ മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്‌. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ്‌ വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി. തെക്കോട്ടിറക്കം ഇലഞ്ഞിത്തറമേളത്തിന്‌ ശേഷമാണ്‌ തെക്കോട്ടിറക്കം. പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട്‌ മൈതാനത്തേക്ക്‌ പ്രവേശിക്കുന്ന ചടങ്ങാണിത്‌. പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി പഴയന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് പോയി ഭഗവതിയെ വണങ്ങിയ ശേഷം നിരന്നു നിൾക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി. കൂടിക്കാഴ്ച - കുടമാറ്റം thumb|കുടമാറാനായി തിരുവമ്പാടി വിഭാഗം തെക്കേഗോപുരത്തിന്റെ മുന്നിൽ - 2011ലെ പൂരത്തിൽ നിന്ന് thumb|കുടമാറാനായി പാറമേക്കാവ് വിഭാഗം സ്വരാജ്‌ റൌണ്ടിൽ - 2011ലെ പൂരത്തിൽ നിന്ന് ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. ഓരോ കുട ഉഅയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉഅയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും. എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകൾ ഉള്ള കുടകൾ അടുത്തകാലത്ത് അവതരിപ്പിച്ചതിൽ വ്യത്യസ്തതയുള്ള ഒന്നാണ്‌. മുപ്പതാനകളുടെ (രണ്ടു ഭാഗത്തേയുംകൂടി) മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ പകലിന്‌ സുവർണപ്രഭ സമ്മാനിക്കും. മേളത്തിൻറെ അകമ്പടിയോടെ പിന്നീട്‌ വർണങ്ങൾ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങൾക്കും ആലവട്ടങ്ങൾക്കും മേലേ വർണക്കുടകൾ ഉൽസവം തീർക്കുകയായി.അലുക്കുകൾ തൂക്കിയത്‌, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു് പ്രദർശിപ്പിക്കും. ഇത് മത്സരബുദ്ധിയോടെയാണ്‌ ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്.കാണികൾ ആർപ്പുവിളിച്ചും ഉയർന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും. ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകൽപൂരം അവസാനിക്കുന്നു. എന്നാൽ രാത്രിയും ചെറിയ പൂരങ്ങൾ ആവർത്തിക്കും. പിന്നീട് പുലർച്ചയാണ് വെടിക്കെട്ട്. വെടിക്കെട്ട് പിറ്റേന്ന് പകൽ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ്‌ പൂരത്തിൻറെ മറ്റൊരു ആകർഷണം. വെളുപ്പിന്‌ മൂന്നു മണിയോടെയാണ്‌ ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്‌. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയർക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടിൽ കാര്യമായ മാറ്റങ്ങൾ കാലാകാലങ്ങളിൽ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളിൽ ദൃശ്യത്തിനാണു് ശബ്ദത്തേക്കാൾ കൂടുതൽ പ്രാധാന്യം. പകൽ പൂരം പൂരപിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂർക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു. thumb|right|ഉപചാരം ചൊല്ലൽ പൂരക്കഞ്ഞി പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവർക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നൽകാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ശർക്കര, നാളികേരകൊത്ത്, ഉപ്പ്, ചെത്തുമാങ്ങാ അച്ചാറും, പപ്പടവും, മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയിൽ കഞ്ഞിയും മറ്റൊരു ഇലയിൽ കറികളും ഉണ്ടാവും. കോരിക്കുടിക്കാൻ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും. ആനച്ചമയം ആനച്ചമയം മറ്റൊരാകർഷണമാണ്‌. ആനയുടെ മസ്തകത്തിൽ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദർശനത്തിന്‌ വയ്ക്കുന്നു, കൂടെ വർണ്ണക്കുടകളും. പൂരത്തലേന്നാൾ രാവിലെ ആരംഭിക്കുന്ന പ്രദർശനം രാത്രി വൈകുവോളം നീളുന്നു വിവാദങ്ങൾ സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധിയിൽ പൂരങ്ങളിൽ നടത്തുന്ന വെടിക്കെട്ടിനെ നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ വിധി പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നിരുന്നു. എന്നാൽ 2007 മാർച്ച് 27-നു സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിയിൽ ഈ വിലക്കിൽ നിന്ന് തൃശ്ശൂർ പൂരത്തെ ഒഴിവാക്കി. ഏപ്രിൽ 12 ന്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച 'ആനകളെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയ്ക്കും എഴുന്നള്ളിക്കരുത്' എന്ന വിധിയും പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കും എന്നു കരുതിയിരുന്നു. എന്നാൽ ഈ വിധിയും പിന്നീട് കോടതി തിരുത്തിപ്പുതുക്കുകയുണ്ടായി. തൃശ്ശൂർ പൂരത്തിന് രാത്രിയിലെ വെടിക്കെട്ട് 2016ൽ ഹൈക്കോടതി നിരോധിച്ചിരുന്നു. 14ഏപ്രിൽ2016ന് ഉപാധികളോടെ വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നൽകി http://www.mathrubhumi.com/news/kerala/thrissur-pooram-malayalam-news-1.994456 തൃശൂർ പൂരം പ്രദർശനം thumb|right|200px|തൃശൂർപൂരം പ്രദർശനത്തിന്റെ കവാടം - 2010 തൃശൂർ പൂരത്തിന്റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങൾ ഉണ്ട്. അതിലൊന്നാണ് പൂരം പ്രദർശനം. അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദർശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തിൽ ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിനു് ഏകദേശം ഒരു മാസം മുമ്പേ തേക്കിൻകാട് മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തു്, കിഴക്കെ ഗോപുര നടയ്ക്കു സമീപമായി പ്രദർശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദർശന നഗരി വാണിജ്യപ്രധാനവുമാണ്. പൂരത്തിലെ മുഖ്യപങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. നാൽപ്പത്തിമൂന്നാമത് പ്രദർശനമാണ് 2007 ലേത്. 1932-ൽ തൃശൂരിൽ രൂപം കൊണ്ട വൈ.എം.എ. 1933-ൽ തുടങ്ങിവെച്ചതാണ് പൂരം പ്രദർശനം. 1948 വരെ യുവജന സമാജത്തിൻറെ നേതൃത്വത്തിൽ തുടർന്നു. മഹാത്മാഗാന്ധി രക്തസാക്ഷിയായ 1948-ൽ പ്രദർശനം ഉണ്ടായില്ല. അടുത്ത വർഷം മുതൽ 1962 വരെ നഗരസഭയാണ് പ്രദർശനം സംഘടിപ്പിച്ചു വന്നത്. 1962-ലും 63-ലും പ്രദർശനം നിലച്ചു. 1962-ൽ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി, പതിവുള്ളാ ഗാംഭീര്യത്തോടെ തൃശ്ശൂർ പൂരം വേണ്ടെന്നു വെച്ചിരുന്നു. 1963-ൽ തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപവത്കരിച്ച കമ്മിറ്റിയാണ് എക്സിബിഷൻ നടത്തിയത്. പൂരത്തിന് വീതം നൽകാൻ കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്നു് ആവർഷം പൂരം തന്നെ വേണ്ടെന്ന് വക്കുകയാണ് ഉണ്ടായത്."Thrissur Pooram- The ultimate Festival" .Published by C.A. Menon Asspciates ,Thrissur May 2006 . തുടർന്നു് 1964ൽ തിരുവമ്പാടി - പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പൂരം പ്രദർശനം പുനരാരംഭിച്ചു. മറ്റു വിശേഷങ്ങൾ ചടങ്ങു മാത്രമായി പൂരം ഒരു ആനപ്പുറത്ത് ചടങ്ങുമാത്രമായി നടത്തിയ സന്ദ്ധർഭങ്ങളുമുണ്ട് 1930ൽ കനത്ത മഴയെ തുടർന്ന് മുഴുവൻ ആനകളേയും എഴുന്നെള്ളിച്ചില്ല.നഗരം സപ്ലിമെന്റ്, മാതൃഭൂമി ദിനപത്രം, തൃശ്ശുർ എഡീഷൻ, 14 ഏപ്രിൽ 2016 1939ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി. "ചരിത്രമായി പൂരം 223-ാം പതിപ്പ്" https://www.deshabhimani.com/news/kerala/news-thrissurkerala-16-04-2020/866107 1948ൽ മഹാത്മാഗാന്ധിയുടെ മരണത്തെ തുടർന്ന് ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി. 1956ൽ വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി. 1962ൽ പൂരം പ്രദർശനത്തിന്റെ വിഹിതം ദേവസ്വങ്ങൾക്ക് സംഘാടകരായ സ്റ്റേഡിയം കമ്മിറ്റി തടഞ്ഞപ്പോൾ ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി. 1963ൽ ഇന്ത്യ- ചൈന യുദ്ധ സമയത്തും ചടങ്ങായി മാത്രം പൂരം നടത്തി. 2020ൽ കൊറോണ വൈറസ് എന്ന മഹാമാരിയെ തുടർന്ന് ചരിത്രത്തിലാദ്യമായി പൂരം പൂർണമായും ഉപേക്ഷിച്ചു. ചടങ്ങിന് അഞ്ചു പേർ മാത്രം. 200 വർഷത്തെ ചരിത്രത്തിൽ ക്ഷേത്രത്തിനകത്തു മാത്രമായി ആയി ചടങ്ങ് നടത്തുന്നത് ആദ്യമാണ്. ചിത്രങ്ങൾ അവലംബം കുറിപ്പുകൾ "ഇവിടെ ആണ്ടുതോറും മേടമാസത്തിൽ പൂരം ഒരാഘോഷദിവസമായി കൊണ്ടാടണം; അതിനു നാട്ടുകാർ തിരുവമ്പാടി, പാറമേക്കാവ്‌ ഇങ്ങനെ രണ്ടു ഭാഗമായി പിരിഞ്ഞ്‌ സംഘം ചേർന്ന് അത്‌ നടത്തണം. അന്നു സമീപത്തുള്ള ഭഗവതിമാരെയും ശാസ്താവു മുതലായ ദേവന്മാരെയും എഴുന്നള്ളിച്ച്‌ വടക്കുന്നാഥ സന്നിധിയിൽ കൊണ്ടു വരണം. അവയിൽ തിരുവമ്പാടിയിൽ നിന്നും പാറമേക്കാവിൽ നിന്നുമുള്ള എഴുന്നള്ളിപ്പുകൾ പ്രധാനമായിരിക്കണം. ഈ വകയ്ക്കു വേണ്ടുന്ന പണം ജനങ്ങൾ തന്നെ വീതിച്ചെടുത്തു ചെലവു ചെയ്യിക്കണം. പിന്നെ വേണ്ടുന്ന സഹായങ്ങൾ എല്ലാം നാം ചെയ്തു തരികയും ചെയ്യാം' എന്നാണ്‌ ശക്തൻ തമ്പുരാൻ കലപന പുറപ്പെടുവിച്ചത്‌. എഴുന്നള്ളത്തു സംബന്ധിച്ചും മറ്റും വേണ്ടുന്ന മുറകളും ചടങ്ങുകളുമെല്ലാം അദ്ദേഹം തന്നെ പ്രത്യേകം കൽപിക്കുകയും ചെയ്തു. പൂരം തുടങ്ങിയ കാലം മുതൽ അദ്ദേഹം ജീവിച്ചിരുന്നതു വരെയുള്ള കാലമത്രയും അദ്ദേഹം പൂരത്തിനും എഴുന്നള്ളിയിരുന്നു. ഇന്ന് കാണുന്ന ചടങ്ങുകൾ അത്രയും അദ്ദേഹം വിഭാവനം ചെയ്തവ തന്നെയാണ്‌ . എന്നാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ ഐതിഹ്യമാല എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുള്ളത്. പുറത്തേക്കുള്ള കണ്ണികൾ Thrissur Pooram - Community Media Website "Thrissur Pooram Official Facebook Page" Thrissur Pooram videos and Live stream 2013 Thrissur Pooram Videos 2013 Thrissur Pooram Videos 2012 Thrissur Pooram Photos 2012 All Information About Thrissur District Thrissur Pooram Festival Thrissur - History Thrissur pooram - how it all began 'Thrissur Pooram' YouTube video by keralatourism.org വർഗ്ഗം:കേരളത്തിലെ ഉത്സവങ്ങൾ വർഗ്ഗം:ചിത്രങ്ങളുടെ എണ്ണം കുറയ്ക്കേണ്ട താളുകൾ വർഗ്ഗം:കേരളത്തിലെ ഹിന്ദു ആഘോഷങ്ങൾ
ഹൃദയം
https://ml.wikipedia.org/wiki/ഹൃദയം
ലഘുചിത്രം|300px|വലത്ത്‌| മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയുംപേജ് 25, All about human body-Addone Publishing group (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. ബാലമംഗളം,2007 ജനുവരി 8 ലെ എപ്ലസ് എന്ന വിഭാഗത്തിലെ ലേനം. താൾ 53 മുതൽ 55 വരെമനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ്‌ ഉള്ളത്. ഹൃദയമിടിപ്പ് പരിശോധിക്കുന്നതിന് സ്റ്റെതോസ്കോപ്പ്ഉപയോഗിക്കുന്നു. പേരിനു പിന്നിൽ "ഹൃദ്" എന്ന സംസ്കൃത പദത്തിൽ നിന്നുത്ഭവിച്ച പദമാണ് ഹൃദയം. അർത്ഥം കേന്ദ്രം, മദ്ധ്യം എന്നൊക്കെയാണ്. പരിണാമം വികാസഘട്ടങ്ങൾ ലഘുചിത്രം|250px|വലത്ത്‌|ഭ്രൂണത്തിലെ വിവിധ കോശങ്ങളിൽ ഹൃദയം രൂപമെടുക്കാൻ സഹായിക്കുന്നവയുടെ രേഖാ ചിത്രം. ഗ്രേയ്’സ് അനാട്ടമിയിൽ നിന്ന് ഹൃദയമാണ്‌ നട്ടെല്ലുള്ള ജീവികളിൽ ഭ്രൂണാവസ്ഥയിൽ വച്ച് ഉണ്ടാവുന്ന ആദ്യത്തെ അവയവം. ഘടന മാംസ പേശികൾ കൊണ്ടുണ്ടാക്കിയ ഒരു അവയവമാണ് ഹൃദയം. ഓരോരുത്തരുടേയും ഹൃദയത്തിന്‌ അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും. ഏകദേശം 250ഗ്രാം മുതൽ 300ഗ്രാം വരെ തൂക്കവുമുണ്ടാകും. നെഞ്ചിന്റെ മദ്ധ്യഭാഗത്തുനിന്നും അല്പം ഇടത്തേക്ക് മാറിയാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. മുൻവശത്ത് നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയാൽ അത് സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും ഭദ്രമായി പ്രകൃത്യാ സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളിൽ ഒന്നാണ് ഇത് (മറ്റേത് തലച്ചോർ ആണ്). ശരീരഘടനാശാസ്ത്രം (അനാട്ടമി) ലഘുചിത്രം|250px|ഹൃദയസ്പന്ദനം 250px|വലത്ത്‌|ലഘുചിത്രം|ഇ.സി.ജി. പ്രധാന ഭാഗങ്ങൾ ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാർഡിയം" എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ "പെരികാർഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ കാർഡിയം" എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളിയെ "എൻഡൊകാർഡിയം" എന്ന് അറിയപ്പെടുന്നു. മനുഷ്യ ഹൃദയത്തിന് നാലു അറകളാണുള്ളത്‌. ഇവയിലെ മുകൾഭാഗത്തെ രണ്ട്‌ അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകള് (ventricles)എന്നും വിളിക്കുന്നു.ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെന്‌ട്രിക്കിളുകൾക്ക്‌ തടിച്ച ഭിത്തികളുമാണുള്ളത്‌. വലത്തുവശത്തേയും ഇടത്തുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല. എന്നാൽ ഗർഭസ്ഥശിശുവിൻറെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ നേരിട്ട്‌ ബന്ധമുണ്ട്‌. പക്ഷേ പ്രസവിച്ചുകഴിഞ്ഞാൽ ഉടൻ ഈ ദ്വാരം അടഞ്ഞുപോകുന്നു. വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഹൃദയപേശികളുടെ പ്രവർത്തനത്തിന് ശുദ്ധരക്തം അത്യാവശ്യമാണ്. അയോർട്ടയുടെ തുടക്കത്തിൽനിന്നും രണ്ട്‌ കൊറോണറി ആർട്ടറികൾ ഉത്ഭവിക്കുന്നു. ഇടത്തേതെന്നും വലത്തേതെന്നും ആണ് ഇവ അറിയപ്പെടുക. ഈ ആർട്ടറികളാണ് ഹൃദയപേശികൾക്ക്‌ വേണ്ട ശുദ്ധരക്തം എത്തിക്കുക. വാൽവുകൾ നാലുവാൽവുകളാണു മനുഷ്യ ഹൃദയത്തിലുള്ളത്. ഹൃദയത്തിൽ രക്തത്തിന്റെ ഒരു ദിശയിലേക്ക് മാത്രമുള്ള സഞ്ചാരം ഏകമുഖങ്ങളായ വാൽവുകളെ ആശ്രയിച്ചാണു നടക്കുന്നത്. വലത്തെ ഏട്രിയവും വെൻട്രിക്കിളും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടത്തിലെ വാൽവിനെ "ട്രൈകസ്പിഡ് വാൽവ്" എന്നാണു വിളിക്കുന്നത്. ഇതിനു മൂന്ന് ഇതളുകളുണ്ട്. ഇടത്തെ ഏട്രിയവും വെൻട്രിക്കിളും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടത്തിലെ വാൽവിനെ 'മൈട്രൽ വാൽവ്' എന്നു വിളിക്കുന്നു. ഇതിന്നു രണ്ടിതളുകളാണുള്ളത്. വലത്തെ വെൻട്രിക്കിൾ: പൾമൊണറി ആർട്ടറിയിലേക്കു തുറക്കുന്ന കവാടത്തിലെ വാൽവിനെ 'പൾമൊണറി വാൽവ്' എന്നു വിളിക്കുന്നു. ഇടത്തെ വെൻട്രിക്കിൾ: അയോർട്ടയിലേക്കു തുറക്കുന്ന കവാടത്തിലെ വാൽവാണു 'അയോർട്ടിക് വാൽവ്'. അർദ്ധചന്ദ്രാക്രുതിയിലുള്ള ഈ രണ്ട് വാൾവുകൾക്കും മൂന്ന് ഇതളുകളാണുള്ളത്. ധമനികളും സിരകളും ശുദ്ധ രക്തം ഹൃദയത്തിൽ നിന്നും പുറത്തേക്ക് വഹിക്കുന്ന രക്തക്കുഴലുകളെ ധമനികൾ അഥവാ ആർട്ടറികൾ എന്നും ശരീരഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകളെ സിരകൾ അഥവാ വെയിനുകൾ എന്നും പറയുന്നു. പ്രവർത്തനം ഹൃദയത്തിന്റെ അറകൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്‌ ഹൃദയസ്പന്ദനം. വൈദ്യുത തരംഗങ്ങൾ വലത്തേ എട്രിയത്തിന്‌ മുകൾഭാഗത്ത് ഊർദ്ധ്വമഹാസിര ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന 'സൈനസ് നോഡ്' എന്ന മുഴ ഉത്പാദിപ്പിക്കുന്ന വൈദ്യുത തരംഗങ്ങളാണ്‌ ഇത് സാധ്യമാക്കുന്നത്. ഇതിനെ പേസ് മേക്കർ എന്ന് പറയുന്നു. ശരീരം മുഴുവൻ കറങ്ങി വരുന്ന രക്തം ആദ്യം വരുന്നത് ഹൃദയത്തിലെ വലത് എട്രിയത്തിലാണ്. ഇ.സി.ജി ഹൃദയമിടിപ്പിന്റെ തോതിലും താളത്തിലുമുള്ള പിഴവ് കണ്ടു പിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ ഇ.സി.ജി..എന്ന ഇലക്‌ട്രോ കാർഡിയോ ഗ്രാഫ്.ഡച്ചുകാരനായ വില്യം ഐന്തോവനനാണ്‌ ഇതു കണ്ടുപിടിച്ചത്. ഹൃദയാഘാതം ഹൃദയപേശിയുടെ സഹായത്താലാണ് ഹൃദയത്തിന്റെ താളാത്മകമായ പ്രവർത്തനം സംജാതമാകുന്നത്. ചില പ്രത്യേക പേശികൾ ഹൃദയം നിരന്തരമായി ഒരു പ്രത്യേക കണക്കനുസരിച്ച് പ്രവർത്തിക്കുന്നതിലേയ്ക്കായി ആവേഗങ്ങളെ സൃഷ്ടിക്കുന്നതിനും പ്രവാഹത്തിനും സഹായിക്കുന്നു. സൈനോ‌-ഏട്രിയൽനോഡ് ആണു ഹൃദയത്തിന്റെ പേസ് മേക്കർ. ഇവിടെ നിന്ന് മിനിറ്റിൽ 70 തവണ ആവേഗങ്ങൾ ഉൽപ്പാദിക്കപ്പെടുന്നു. ഈ പ്രവർത്തനം ഏട്രിയൽ പേശികൾ വഴി ഏട്രിയോ വെൻട്രിക്കുലർ നോഡിലും തുടർന്ന് ഹിസ്ബണ്ഡിൽ എന്നു വിളിക്കുന്ന രണ്ടു ശാഖകളുള്ള പേശീവ്യൂഹം വഴി വെൻട്രിക്കിലും എത്തുന്നു. ഇതിലെ ആവേഗങ്ങളുടെ സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്ന ഹൃദയപേശികൾക്കുണ്ടാവുന്ന തകരാറുകളാണു നെഞ്ചിടിപ്പായും ഹൃദയസ്തംഭനമായും പ്രകടമാകുന്നത്. നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിനും രക്തം ആവശ്യമാണു. ഇടത്തും വലത്തുമായ രണ്ടു കൊറൊണറി ധമനികൾ മുഖേനയാണു ഹൃദയപേശികൾക്ക് രക്തമെത്തിക്കുന്നത്. ഇവയിലുണ്ടാകുന്ന തടസ്സങ്ങളാണു. ഹൃദയാഘാതത്തിന്നും(മയോകാർഡിയൽ ഇൻഫാർക് ഷൻ) ഹൃദ്രോഗനെഞ്ചുവേദനയ്ക്കും (അൻജൈന പെക്ടൊറിസ്) കാരണമാകുന്നത്. ചിത്രശാല ഇതും കാണുക ലോക ഹൃദയ ദിനം ഹൃദ്‌രോഗം ഹൃദയാഘാതം അവലംബം പുറമെനിന്നുള്ള കണ്ണികൾ http://Moclibrary.com 3D Animated Heart with Anterior Cut - life-like 3D human heart animation with anterior cut. 3D Animated Heart Beat - life-like 3D human heart animation. American Heart Month - National month devoted to discussion of heart disease. Answers to several questions from curious kids about heart eMedicine: Surgical anatomy of the heart Very Comprehensive Heart Site The InVision Guide to a Healthy Heart An interactive website Self Improvement Wednesday - ABC 702 Drive audio 3D Animated Heart - A great resource to view and interact with the anatomy of a 3 dimensional heart The circulatory system The position of the heart American Heart Association വർഗ്ഗം:ശരീരാവയവങ്ങൾ വർഗ്ഗം:രക്തചംക്രമണവ്യൂഹം
ഹൃദ്രോഗം
https://ml.wikipedia.org/wiki/ഹൃദ്രോഗം
thumb|200px|ഹൃദയത്തിന്റെ രേഖാചിത്രം-അറകളും വൻ ധമനികളും രേഖപ്പെടുത്തിയിരിക്കുന്നു. ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും പറയുന്ന പേരാണ് ഹൃദ്രോഗം എന്നത്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന കൊറോണറി കാർഡിയാക് അസുഖങ്ങളെയാണ് നമ്മൾ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം ഹൃദയാഘാതം‍ ആണ്. ഈ ലേഖനത്തിൽ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതത് രോഗങ്ങൾക്ക് അതത് പേരു കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട് ചരിത്രം ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെ ഹൃദ്രോഗം മനുഷ്യനെ ബാധിച്ചിരുന്നിരിക്കണം. എന്നാൽ ആധികാരികമായി ഹൃദയെത്തെയും രോഗങ്ങളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശേഷമാണ്‌. ഈജിപ്തിലെ പാപ്പൈറസ് ചുരുളുകളിലാണ്‌ ഹൃദയത്തെപറ്റിയുള്ള ആദ്യത്തെ പരാമർശം കാണുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളതായും എല്ലാ ഭാഗങ്ങളിലേക്കും രക്തം അയക്കുന്നതായുമായ ഒരു അവയവമായി അവർ ഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നു. അവർ നാഡീസ്പന്ദനം അളക്കുന്ന പതിവും തുടങ്ങിയിരുന്നു. ഇത് ക്രിസ്തുവിന്‌ 5000 വർഷങ്ങൾക്ക് മുൻപാണ്‌. ക്രിസ്തുവിന്‌ 3000 വർഷങ്ങൾ മുൻപ് രചിക്കപ്പെട്ട ആയുർവേദത്തിൽ ഹൃദയത്തെപറ്റിയുള്ള പാഠങ്ങൾ ഉണ്ട്. thumb|250px| ഗാലനും ഹിപ്പോക്രാറ്റസും 12ആം നൂറ്റാണ്ടിലെ ഒരു ചുവർചിത്രം- അനാഗ്നി, ഇറ്റലി ഹൃദയത്തെ പറ്റി വീണ്ടും കൂടുതലായി പഠിച്ചത് ക്രിസ്തുവിന് 500 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഹിപ്പോക്രേറ്റസ് ആണ്‌.അദ്ദേഹത്തെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ്‌ അംഗീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാർ എഴുതിയ പുസ്തകങ്ങൾ ഏതാണ്ട് 1000 വർഷങ്ങളോളം വൈദ്യശാസ്ത്രത്തിന്റെ ആധാരമായിരുന്നു. ഏതാണ്ട് ഇതേ സമയത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ചരകൻ ഹൃദയത്തെക്കുറിച്ച് തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. മനസ്സിന്റെ ഉറവിടമാണ്‌ ഹൃദയം എന്നാണ്‌ ആദ്യകാലങ്ങളിൽ എല്ലാവരും ധരിച്ചിരുന്നതെന്ന് ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാവും. ക്രി.വ. 129-199 വരെ ജീവിച്ചിരുന്ന ഗാലൻ (ക്ലാഡിയുസ് ഗലേനിയുസ്) ആണ്‌ സിരാവ്യൂഹങ്ങളെക്കുറിച്ചും ധമനികളെക്കുറിച്ചും തിരിച്ചറിഞ്ഞത്. ക്രി.വ.1628 വില്യം ഹാർ‌വി രക്ത ചംക്രമണം കണ്ടു പിടിക്കുന്നതു വരെ ഗാലന്റെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ്‌ വൈദ്യശാസ്ത്രത്തിൽ ചികിത്സകൾ ചെയ്തിരുന്നത്. 1667-1761 ജീവിച്ചിരുന്ന റവ. സ്റ്റീഫൻ ഹേൽസ് എന്ന ശാസ്ത്രജ്ഞൻ കഴുതയുടെ കഴുത്തിലെ ധമനിയിൽ കുഴൽ ഘടിപ്പിച്ച് രക്തസമ്മർദം അളന്നുവെങ്കിലും കൃത്യമായി ഇത് ചെയ്തത് 1877-1917 ൽ ജീവിച്ചിരുന്ന ജൂൾസ് മാറി യാണ്‌. കുതിര യുടെ ഹൃദയത്തിലേക്ക് കുഴൽ കടത്തിയാണ്‌ ഇത് അദ്ദേഹം ചെയ്തത്. 1897 ൽ റേഹ്ന് എന്ന ജർമ്മൻ അപകടത്തിൽപ്പെട്ട് ഹൃദയത്തിനുണ്ടാകുന്ന മുറിവുകൾ തുന്നി ശരിയാക്കാമെന്ന് തെളിയിച്ചു. 1923-ൽ ബോസ്റ്റണിൽ എലിയട്ട് കട്ട്ലർ എന്ന സർജൻ 12 വയസ്സുള്ള ഒരു പെൺകുട്ടീയുടെ ഹൃദയ‍വാൽവിലേക്ക് കത്തി ഇറക്കി അതിന്റെ വലിപ്പം കൂട്ടി. ഹൃദയ വാൽവുകൾക്കുണ്ടാവുന്ന ചുരുങ്ങലിന് ലോകത്ത് ആദ്യമായി ചെയ്ത ശസ്ത്രക്രിയ അതായിരുന്നു. ഹൃദ്രോഗനിശ്ചയത്തിന് ഇന്ന് ഇ.സി.ജി. എന്ന പോലെ 1900 കളിൽ പോളിഗ്രാഫ് ആണ് ഉപയോഗിച്ചിരുന്നത്. (ഇന്ന് പോളിഗ്രാഫ് ക്രിമിനൽ കേസുകളിൽ മറ്റും ഉപയോഗിച്ചു വരുന്നു) എന്നാൽ ഡച്ചുകാരനായ വില്യം ഐന്ഥോവൻ എന്ന ശാസ്ത്രജ്ഞൻ ഇ.സി.ജി. കണ്ടു പിടിച്ചതോടെ ഹൃദ്രോഗത്തെ അറിയുന്നതിനുള്ള സാധ്യത പതിന്മടങ്ങ് എളുപ്പമായിത്തീർന്നു. ഫോർസ്മാൻ എന്ന ജർമ്മൻ വൈദ്യശാസ്ത്രജ്ഞൻ എക്സ്-റേ നോക്കി സ്വന്തം ശരീരത്തിലെ ഒരു സിര വഴി ചെറിയ ഒരു റബ്ബർ ട്യൂബ് കയറ്റി ഹൃദയം വരെ എത്തിച്ചു കത്തീറ്ററൈസേഷൻ സാദ്ധ്യമാണെന്ന് തെളിയിച്ചു. പിന്നീട് ഈ വിഭാഗം വളർന്നത് 1950കളിൽ അമേരിക്കൻ ശാസ്ത്രജ്ഞനായ ആന്ദ്രേ കൂർനാൻഡിൻറെ കഴിവിലൂടെയാണ്. ഇത്തരം സൂക്ഷ്മക്കുഴലുകൾ വഴി മരുന്നുകൾ ഹൃദയത്തിലെത്തിച്ച് അതിന്റെ എക്സ്-റേ പടം എടുക്കുന്നത് പതിവാക്കിയത് അമേരിക്കയിലെ ക്ലീവ്‍ലൻറ് ക്ലിനിക്കിലെ ഡോ. മാസൺ സോൺസ് ആണ്. ഇതിനുശേഷമാണ് ഹൃദയാഘാതത്തിനുള്ള ശരിയായ കാരണം കണ്ടുപിടിക്കപ്പെടാനും ബൈ‍പാസ് ശസ്ത്രക്രിയകൾ ചെയ്തു തുടങ്ങാനും സാധിച്ചത്. അതേ ആശുപത്രിയിലേ അർജന്റീനക്കാരനായ സർജൻ റീനേ ഫാ വളോറോ ആണ് 1967-ല് ആദ്യത്തെ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തത്. ജോൺ ഗിബ്ബൺ എന്ന മറ്റൊറു സർജൻ ഹൃദയപ്രവർത്തനം നിർത്തി വച്ച്, ഹാർട്ട്-ലങ് മെഷീൻ ഉപയോഗിച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ ചെയ്തു. 1960കളിൽ മനുഷ്യൻറെ ഹൃദയവാൽവ് മാറ്റി പകരം ലോഹവാൽവ് പിടിപ്പിക്കാമെന്ന് തെളിയിച്ചു. 1967-ല് ദക്ഷിണാഫ്രിക്കയിലെ ഗ്രൂട്ട്‍‍ഷർ ആശുപത്രിയിൽ വച്ച് ക്രിസ്ത്യൻ ബെർണാഡ് എന്ന സർജൻ ലോകത്തെ ആദ്യത്തെ ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി. സ്വീഡനിലെ ശാസ്ത്രജ്ഞന്മാരായ ഏഡ്‍ലറും ഹേർട്സും എക്കോ കാർഡിയോഗ്രാം എന്ന യന്ത്രം കണ്ടു പിടിച്ചതോടെ മറ്റൊരു മുന്നേറ്റം ഈ രംഗത്ത് ഉണ്ടായി. പിന്നീട് കളർ ഡോപ്ലർ അൾട്രാസൌണ്ട് വന്നതോടെ ആൻ‌ജിയോ‍ഗ്രാം ഇല്ലാതെ തന്നെ ഹൃദയത്തിൻറെ ഉള്ളറകൾ വരെ കാണാമെന്നായി. ഹൃദ്രോഗവും ജീവിതശൈലിയും രക്താതിമർദ്ദം, അമിത കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിച്ചു നിർത്തുക അല്ലെങ്കിൽ വരാതെ സൂക്ഷിക്കുക എന്നത് ഹൃദയാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്. പോഷക സമൃദ്ധമായ ഭക്ഷണം മാത്രം കഴിക്കുക. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ അതിനായി ദിവസേന 5 കപ്പ് പഴങ്ങളും പച്ചക്കറികളും ഇലക്കറികളും, പരിപ്പുവർഗങ്ങൾ, നട്സ്, മത്സ്യം, മുട്ട, കൊഴുപ്പ് കുറഞ്ഞ പാൽ, കൊഴുപ്പ് കുറഞ്ഞ മാംസം തുടങ്ങിയവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതുവഴി വിറ്റാമിനുകൾ, ധാതുക്കൾ, പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ എന്നിവ ശരീരത്തിന് ലഭ്യമാകുന്നു. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, അമിതമായി മധുരം, ഉപ്പ്, കൊഴുപ്പ്, അന്നജം, നെയ്യ് എന്നിവ അടങ്ങിയ ആഹാരം ഉദാഹരണത്തിന് ചോറ്, ബിരിയാണി, പലഹാരങ്ങൾ തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നത് കുറയ്‌ക്കേണ്ടതാണ്. ശാരീരിക വ്യായാമക്കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. മുതിർന്നവർ നിത്യേന കുറഞ്ഞത് 30 മിനുട്ട് വീതവും കുട്ടികൾ ഒരു മണിക്കൂറും ശാരീരികാധ്വാനം നൽകുന്ന നടത്തം, സൈക്ലിംഗ്, കളികൾ, നൃത്തം, നീന്തൽ, ആയോധനകലകൾ, ജിം പരിശീലനം എന്നിവ ഏതെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത് ശാരീരികക്ഷമത മാത്രമല്ല രോഗങ്ങളെ അകറ്റാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിന്റെ അമിതഭാരം, വയറിനു ചുറ്റും കൊഴുപ്പ് അടിയുന്ന അവസ്ഥ എന്നിവ നിയന്ത്രിക്കേണ്ടതും ഏറെ അത്യാവശ്യമാണ്. പുകവലി ഹൃദ്രോഗ സാധ്യത വളരെയധികം വർധിപ്പിക്കുന്നു. പുലയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. മാനസിക സമ്മർദം ഒഴിവാക്കൽ, ഉല്ലാസ വേളകൾ വർധിപ്പിക്കൽ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. 45- 55 വയസ് പിന്നിട്ട സ്ത്രീകളിൽ ആർത്തവവിരാമത്തിന് (Menopause) ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതിനാൽ ഹൃദ്രോഗ സാധ്യത പുരുഷന്മാരിലേതുപോലെ വർധിച്ചു കാണപ്പെടുന്നു. അതിനാൽ ആർത്തവവിരാമത്തിൽ എത്തിയ സ്ത്രീകൾ ഹൃദ്രോഗം വരാതെ സൂക്ഷിക്കാൻ ആവശ്യമായ പരിശോധനകളും ജീവിതശൈലി മാറ്റങ്ങളും സ്വീകരിക്കേണ്ടതാകുന്നു. തൃപ്തികരമായ ലൈംഗിക ജീവിതം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു എന്ന് പഠനങ്ങൾ പറയുന്നു. തരം തിരിക്കൽ ഹൃദ്രോഗത്തെ പലതരത്തിൽ തരം തിരിക്കാറുണ്ട്. അതു പിടിപെടുന്ന വിധത്തെ ആശ്രയിച്ച്, കണ്ടു പിടിക്കാനുപയോഗിക്കുന്ന രീതി വച്ച്, ഹൃദയത്തിന്റ്റെ ശേഷിയെ ആശ്രയിച്ച്, ചികിത്സയെ ആധാരമാക്കിക്കൊണ്ട് തുടങ്ങിയ രീതികൾ അവലംബിച്ചു കാണുന്നു. ആദ്യത്തെ തരം തിരിക്കൽ ഇപ്രകാരമാണ്. ഘടനയുടെ പ്രകാരം ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ ഹൃദയ പേശീധമനികളിലെ രോഗങ്ങൾ ഹൃദയ വാല്വുകളിലെ രോഗങ്ങൾ ഹൃദയ പേശികളിലെ രോഗങ്ങൾ രക്തക്കുഴലിലെ രോഗങ്ങൾ രക്തസമ്മർദ്ദരോഗങ്ങൾ ഹൃദയമിടിപ്പിലെ അപാകതകൾ രോഗമുണ്ടാക്കുന്ന കാരണങ്ങൾ ഹൃദ്രോഗങ്ങൾ ഹൃദയത്തെ ബാധിക്കുന്ന ഏറ്റവും അപകടകാരിയായ ഒന്നാണ് ഹൃദയാഘാതം വൈദ്യശാസ്ത്ര ഭാഷയിൽ ഇതു മയോ കാർഡിയൽ ഇൻഫാർക്ഷൻ ആണ് . ഹൃദയ പേശികൾക്ക് ഓക്സിജനും മറ്റ് പോഷകങ്ങളും എത്തിക്കുന്ന കൊറോണ റി ആർട്ടറിയിലെ തടസ്സമാണ് ഹൃദയാഘാതത്തിനു പ്രധാന കാരണം. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. ആവശ്യത്തിലധികം കൊഴുപ്പ് ആഹാരത്തിലടങ്ങിയാൽ അത് ദോഷകരമായ കൊളസ്ട്രോളിന്റെ രൂപത്തിൽ ധമനികളുടെ ഭിത്തികളിൽ അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് അതിരോസ്ക്ലീറോസിസ്. ഹൃദയത്തിന്റെയോ ശ്വാസകോശത്തിന്റെയോ തകരാർ മൂലം ശരീരത്തിനാവശ്യമായ ഓക്സിജൻ ലഭിക്കാത്തതു കാരണം,ശരീരം നീല നിറമാകുന്ന അവസ്ഥയാണ് ഡയനോസിസ്. ഹൃദയമിടിപ്പ് പൊടുന്നനെ നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം, ഇതുണ്ടായാൽ ശ്വസനവും മറ്റു ശാരീരിക പ്രവർത്തനങ്ങളും നിലച്ച് രോഗി മരണത്തിനു കീഴടങ്ങും. രക്തം പമ്പ് ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ട് ഹൃദയത്തിന്റെ പ്രവർത്തനം ക്രമേണ നിലയ്ക്കുന്ന അവസ്ഥയാണ് ഹേർട്ട് ഫെയ്ലിയർ അഥവാ ഹൃദയ പരാജയം. ഹൃദയ പേശികളുടെ പ്രവർത്തനം ക്രമേണ കുറയുന്നതാണ് ഇതിനു കാരണം. ഹൃദയത്തിന്റെ മുകൾ ഭാഗത്തെ അറകളെ വേർതിരിക്കുന്ന ഭിത്തിയിലുണ്ടാകുന്ന വിടവിനെ ഏട്രിയൽ സെപ്റ്റൽ ഡിഫക്ട് എന്നും, താഴെയുള്ള ഭാഗത്തെ അറകളെ വേർതിരിക്കുന്ന ഭിത്തിയിലുണ്ടാകുന്ന വിടവിനെ വെൻട്രിക്കുലർ സെപ്റ്റൽ ഡിഫക്ട് എന്നും വിളിക്കുന്നു. റുമാറ്റിക് ഫീവർ ഹ്യദയ വാൽവിനുണ്ടാക്കുന്ന തകരാർ മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് അയോർട്ടിക് സ്റ്റിനോസിസും മിട്രൽ സ്റ്റിനോസും. വെൻട്രിക്കിളിൽ നിന്നും അയോർട്ടയിലേക്കു രക്തം പമ്പ് ചെയ്യുന്ന വാൽവ് വേണ്ടത്ര തുറക്കാത്തതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് . അയോർട്ടിക് സ്നോസിസ്. മിൽ വാൽവ് വേണ്ടത്ര തുറക്കാത്തത് കൊണ്ടുണ്ടാകുന്ന രോഗാവസ്ഥയാണു മിട്രൽ സ്നോസിസ്. ഹൃദയത്തെ ആവരണം ചെയ്യുന്ന നേർത്ത സ്തരമായ പെരിക്കാർഡിയത്തിന് ഉണ്ടാകുന്ന നീർക്കെട്ടാണ് പെരിക്കാർ ഡൈറ്റിസ് . വൈറൽ പനി , അണുബാധ , ക്ഷയം,കാൻസർ , ചില മരുന്നുകൾ , വൃക്കരോഗങ്ങൾ തുടങ്ങിയവ പെരിക്കാർ ഡൈറ്റിസിന് കാരണമാകാറുണ്ട് . കൊളുത്തി വലിക്കുന്ന വേദനയാണ് പ്രധാന ലക്ഷണം. പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയവ ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ കുഞ്ഞ് ജനിക്കുന്നതിനു മുൻപേ ഹൃദയത്തിനുണ്ടാകുന്ന തകരാറു മൂലം വരുന്ന രോഗങ്ങളാണിവ പ്രധാനമായും പേറ്റൻറ് ഡക്ടസ് ആർട്ടീരിയോസസ് ( patent ductus arterioses) സെപ്റ്റൽ രോഗങ്ങൾ (septal diseases) അയോർട്ടായുടെ കൊവാർക്ടേഷൻ ( coarctation of aorta) ഫാലോട്ടിന്റെ നാലവർ രോഗം (ടെട്റലോജി ഒഫ് ഫാലോട്ട്) ( fallot's tetralogy) വൻ ധമനികളുടെ സ്ഥാനഭ്രംശം ( translocations of great arteries) വാൽവുകളുടെ രോഗങ്ങൾ (valvular malformations) ഹൃദയ അറകൾക്ക് വലിപ്പമില്ലാത്ത അവസ്ഥയും മറ്റുമാണ്. രോഗകാരണം അവ്യക്തമായവ കാർഡിയോ മയോപ്പതി (cardio myopathy) പ്രൈമറി പൾമനറി ഹൈപ്പർ ടെൻഷൻ (primary pulmonary hypertension) രോഗാണുബാധയും അതുമൂലമുണ്ടാകുന്ന രോഗങ്ങൾ മയോ കാർഡൈറ്റിസ് - ഹൃസയ പേശികളിലെ നീര്വാഴ്ച റൂമാറ്റിക് ഫീവറും ബന്ധപ്പെട്ട രോഗങ്ങളും ഇൻഫെക്റ്റീവ് എൻഡോകാർഡൈറ്റിസ് പെരികാറ്ഡിയല് അസുഖങ്ങൾ അഥീറോസ്ക്ലീറോട്ടിക്/വയസ്സാകുന്നതു മൂലമുള്ള രോഗങ്ങൾ ഹൃദയ പേശീധമനീ രോഗങ്ങൾ രക്തധമനികളിലെ ചുരുങ്ങൾ രക്തധമനികളിലെ വീക്കങ്ങൾ കുട്ടികളിൽ കാണുന്നവ റൂമാറ്റിക് (വാതജന്യ) ഹൃദ്രോഗം ( rheumatic heart diseases) കവാസാക്കി രോഗം ) kawasaaki disesase) മുതിർന്നവരിൽ കാണുന്നവ ഇൻഫെക്റ്റിവ് എന്ഡൊ കാർഡൈറ്റിസ് ( infective endocarditis) സ്റ്റീനോസെസ് ( stenoses of the valves) അറിത്മിയാസ് ( arrhythmias) ഹൃദയ ധമനികളുടെ അസുഖങ്ങൾ ( coronary heart diseases) ഇതിൽ ഹൃദയ ധമനികളുടെ അസുഖത്തിനെയാണ് നാം ഇന്ന് ഹൃദ്രോഗ്ഗമെന്ന് പൊതുവെ പറഞ്ഞു വരുന്നത്. ഹൃദ്രോഗ പരിശോധനകൾ ഹൃദ്രോഗികളിൽ രോഗത്തിന്റെ തീവ്രത എത്രത്തോളമുണ്ട് എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന പരിശോധനകളിൽ ഒന്നാണ് എക്കോ കാർഡിയോഗ്രാഫി . ഉപകരണത്തിലെ സ്ക്രീനിലൂടെ ഹൃദയത്തിന്റെ പ്രവർത്തനം ഡോക്ടർക്ക് കാണാൻ സാധിക്കും . # ഹൃദയ പേശികളുടെ സങ്കോചഫലമായി ആ പേശികളിലെ ഇലക്ട്രിക്കൽ വ്യതിയാനങ്ങൾ രേഖപ്പെടുത്തുന്ന ഉപകര ണമാണ് ഇലക്ട്രോകാർഡിയോഗ്രാഫ് (ഇസിജി ). ഇതിൽ ലഭിക്കുന്ന രേഖയാണ് ഇലക്ട്രോ കാർഡിയോ ഗ്രാം . # 24 മുതൽ 48 മണിക്കൂർ വരെ തുടർച്ചയായി ഇസിജി രേഖപ്പെടുത്തുന്ന ഉപകരണമാണ് ഹോൾട്ടർ. ശരീരത്തിൽ ബന്ധിപ്പിക്കുന്ന ഈ ചെറിയ ഉപകരണം വഴിയാണ് ഇസിജി ഹൃദയത്തിന് രേഖപ്പടുത്തുന്നത് ഹൃദയത്തിന് ആയാസം ഉണ്ടാകുമ്പേഴാണ് ഹൃദ്രോഗ ലക്ഷണങ്ങൾ പലതും പുറത്തുവരുന്നത് . ശരീരത്തിന് ആയാസം നൽകി ഇസിജി പരിശോധിക്കാനുള്ള മാർഗമാണു ട്രെഡ് മിൽ ടെസ്റ്റ് ( ടിഎ ടി ) . സി ടി സ്കാൻ , എംആർഐ സ്കാൻ , ന്യൂക്ലിയർ വെൻട്രി ക്കുലോഗ്രാഫി , കളർ ഡോപ്ലർ തുടങ്ങി നിരവധി സങ്കേതങ്ങൾ ഹൃദ്രോഗപരിശോധനയിൽ ഉപയോഗപ്പെടുത്തുന്നുണ്ട് . ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത് തെക്കേ ആഫ്രിക്കയിലെ കേപ്‌ടൗണിലെ ഗ്രൂക്ക് ഷോർ ആസ്പത്രിയിൽ 1967 ഡിസംബർ 3 നായിരുന്നു. ഡോ. ക്രിസ്റ്റ്യൻ ബർണാഡിന്റെ നേതൃത്വത്തിലുള്ള 20 ഡോക്ടർമാരുടെ സംഘം 5 മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്. page 195, All about human body, Addone Publishing Group അവലംബം ഡേവിഡ്സൺസ് പ്രിൻസിപ്ത്സ് ആൻഡ് പ്രാക്ടീസ് ഓഫ് മെഡിസിൻ, 17ആം എഡിഷൻ, ചർച്ചിൽ ലിവിങ്സ്റ്റൊൺ. 1995. അവലംബം വർഗ്ഗം:ജീവിതശൈലി രോഗങ്ങൾ
കലാമണ്ഡലം ഹൈദരാലി
https://ml.wikipedia.org/wiki/കലാമണ്ഡലം_ഹൈദരാലി
പ്രസിദ്ധനായ കഥകളിഗായകനായിരുന്നു കലാമണ്ഡലം ഹൈദരാലി (1946 ഒക്ടോബർ 6 - 2006 ജനുവരി 5). ഹൈന്ദവക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് ഇദ്ദേഹം. ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളിസംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനാണ് ഹൈദരാലി. സ്വദേശത്തും വിദേശത്തും നിരവധി വേദികളിൽ ആലാപനം നിർവ്വഹിച്ചിട്ടുണ്ട്. നിരവധി എതിർപ്പുകളെ നേരിട്ടാണ് ഹൈദരാലി കലാപ്രവർത്തനം നടത്തിയത്. ജീവചരിത്രം ലഘുചിത്രം|കലാമണ്ഡലം ഹൈദരലി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത്‌ ഓട്ടുപാറയിൽ മൊയ്തൂട്ടിയുടെയും ഫാത്തിമയുടെയും മകനായി 1946 ഒക്ടോബർ ആറിന്‌ ജനിച്ച ഹൈദരാലി കടുത്ത ദാരിദ്ര്യലാണ് കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലം മുതൽ സംഗീതം ഇഷ്ടപ്പെട്ട ഹൈദരാലി പാട്ടുകാരൻ ബാപ്പൂട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കലാമണ്ഡലത്തിലെത്തിയതോടെ കഥകളി സംഗീതമാണ് തന്റെ തട്ടകമെന്ന് ഈദ്ദേഹം തിരിച്ചറിഞ്ഞു. പതിനൊന്നാം വയസിൽ അഞ്ചാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം 1957 മുതൽ 65 വരെ കലാമണ്ഡലത്തിൽ കഥകളിസംഗീതവിദ്യാര്ത്ഥിയായി. കഥകളിസംഗീതത്തിൽ നിരവധി എതിർപ്പുകളെ നേരിട്ടാണ് ഹൈദരാലി പ്രവർത്തിച്ചത്. പിന്നീട് ഈ രംഗത്തുള്ള തന്റെ കഴിവു മൂലം യാഥാസ്ഥിതികരെ നിശ്ശബ്ദനാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1957 മുതൽ 65 വരെ കലാമണ്ഡലത്തിൽ കഥകളിസംഗീതം അഭ്യസിച്ച ഹൈദരാലി നീലകണ്ഠൻനമ്പീശൻ, ശിവരാമൻനായർ, കാവുങ്ങൽ മാധവപ്പണിക്കർ, കലാമണ്ഡലം ഗംഗാധരൻ എന്നിവരിൽ നിന്നും കഥകളിപ്പദം പഠിച്ചു. 1960ലായിരുന്നു അരങ്ങേറ്റം. പിന്നീട്‌ കളമശ്ശേരിയിലെ ഫാക്ടിൽ കഥകളി അദ്ധ്യാപകനായി. കലാമണ്ഡലത്തിൽ വിസിറ്റിംഗ്‌ പ്രഫസറായും പ്രവർത്തിച്ചു. എഴുത്തുകാരൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടു. 'ഓർത്താൽ വിസ്മയം' എന്ന പേരിൽ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിദേശത്തും സ്വദേശത്തുമായി ഒട്ടനവധി വേദികളിൽ കഥകളി സംഗീതമവതരിപ്പിച്ചു. കഥകളിസംഗീതവും കർണ്ണാടക സംഗീതവും താരതമ്യപ്പെടുത്തിയുള്ള ഗവേഷണത്തിന്‌ കേന്ദ്ര മാനവശേഷിവിഭവവകുപ്പിന്റെ ഫെലോഷിപ്പ്‌ ലഭിച്ചു. പദങ്ങള് ആവർത്തിച്ച് പാടേണ്ടിവരുമ്പോൾ വൈവിധ്യമാർന്ന സംഗതികൾ കോർത്തിണക്കാൻ ഹൈദരാലി ശ്രദ്ധിച്ചിരുന്നു. പലപ്പോഴും അരങ്ങിലെ നടീനടന്മാരെ മറന്ന് സംഗീതത്തിന്റെ ഭാവത്തിൽ ലയിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആലാപനശൈലി പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായി. പക്ഷേ ഹൈദരാലി തന്റെ രീതിയിൽ ഉറച്ചുനിൽക്കുകയും കഥകളിസംഗീതത്തിൽ ആ ശൈലിക്ക് സ്വീകാര്യത നേടുകയും ചെയ്തു. സംഗീതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നാടൻപാട്ട് തൊട്ട് ശാസ്ത്രീയ സംഗീതകച്ചേരിയുടെ അവതരണം വരെയുള്ള എല്ലാ മേഖലകളിലും അദ്ദേഹം സ്വന്തം സ്ഥാനം അദ്വിതീയം എന്ന് തെളിയിച്ചു. കർണാടക സംഗീതത്തിന്റെയോ കഥകളിയുടെയോ പശ്ഛാത്തലവും അറിവുമില്ലാതെ കലാമണ്ഡലത്തിലെത്തിയ ഹൈദരാലി കഥകളി സംഗീതത്തിലെ കുലപതിയായി മാറുകയായിരുന്നു.കലാമണ്ഡലം ഹൈദരലിയുടെ ആത്മകഥയുടെ പേര് ''മഞ്ജുതരം " എന്നാണ്. റെയിൻബോ ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി കേട്ടെഴുതിയത് പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ സ്വദേശിയായ ഡോ.എൻ.പി.വിജയകൃഷ്ണനാണ്. മരണം 2006 ജനുവരി അഞ്ചിന് തൃശ്ശൂർ-ഷൊർണൂർ റോഡിലുണ്ടായ ഒരു വാഹനാപകടത്തിൽ ഹൈദരലി അന്തരിച്ചു. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി തന്റെ പൂർവ്വകലാലയത്തിലേയ്ക്ക് പോകുകയായിരുന്ന ഹൈദരാലി ഓടിച്ചിരുന്ന മാരുതികാർ തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കരയിൽ വച്ച് മണൽലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് ഹൈദരാലിയെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിച്ചു. അമ്പത്തൊമ്പത് വയസ്സായിരുന്നു അദ്ദേഹത്തിന്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഓട്ടുപാറ ജുമാ മസ്ജിദിൽ സംസ്കരിച്ചു. കുടുംബം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം വടക്കാഞ്ചേരിയിലാണ് ഹൈദരാലി താമസിച്ചിരുന്നത്. അഫ്സയാണ് ഭാര്യ. ഹരീഷ് മകനും ഹസിത മകളുമാണ്. പുരസ്കാരങ്ങൾ കലാമണ്ഡലം അവാർഡ്, എറണാകുളം ക്ലബിന്ന്റെ തോയൂരാത്രകം പുരസ്കാരം ഭാരതി അവാർഡ് 1998-ല് കേന്ദ്ര സർക്കാറിന്റെ സീനിയര് ഫെലോഷിപ്പ് പുറത്തുനിന്നുള്ള കണ്ണികൾ Kathakali's Progressive Singer - ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം കലാമണ്ഡലം ഹൈദരലി കഥകളിയിലെ ലളിതസംഗീതജ്ഞൻ - ഗ്രഹണം അവലംബം വർഗ്ഗം:1946-ൽ ജനിച്ചവർ വർഗ്ഗം: 2006-ൽ മരിച്ചവർ വർഗ്ഗം:ഒക്ടോബർ 6-ന് ജനിച്ചവർ വർഗ്ഗം:ജനുവരി 5-ന് മരിച്ചവർ വർഗ്ഗം:കഥകളി ഗായകർ വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേരളത്തിലെ കലാകാരന്മാർ വർഗ്ഗം:ഇന്ത്യയിൽ റോഡപകടങ്ങളിൽ മരിച്ചവർ
ഫിലോമിന (നടി)
https://ml.wikipedia.org/wiki/ഫിലോമിന_(നടി)
അമ്മവേഷങ്ങളിലൂടെ ശ്രദ്ധേയയായ മലയാളചലച്ചിത്ര താരമാണ്‌ ഫിലോമിന. തൃശൂർ ജില്ലയിലെ മുള്ളൂർക്കര പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായി 1926-ൽ ജനനം. പി.ജെ ആന്റണിയുടെ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ ഫിലോമിന, 1964-ൽ എം. കൃഷ്ണൻ നായരുടെ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്. എഴുന്നൂറ്റിയമ്പതോളം മലയാളം ചിത്രങ്ങളലിനഭിനയിച്ചു. ഏറെയും അമ്മവേഷങ്ങളാണിവർ ചെയ്തിട്ടുള്ളത്. നസീർ, സത്യൻ എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം ചലച്ചിത്ര-ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്നു. ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ''ആനപ്പാറ അച്ചാമ്മ;;, സസ്നേഹത്തിലെ അമ്മായിയമ്മ, വിയറ്റ്നാംകോളനിയിലെ ഉമ്മ എന്നിവ അവരുടെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളിൽ ചിലതാണ്. ഓളവും തീരവും, കുട്ടിക്കുപ്പായം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് നേടി. എൺപതാമത്തെ വയസ്സിൽ, 2006 ജനുവരിയിൽ നിര്യാതയായി. അവലംബം വർഗ്ഗം:1926-ൽ ജനിച്ചവർ വർഗ്ഗം:2006-ൽ മരിച്ചവർ വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ വർഗ്ഗം:ജനുവരി 2-ന് മരിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രനടിമാർ വർഗ്ഗം:മലയാളനാടകനടിമാർ വർഗ്ഗം:മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ വർഗ്ഗം:തൃശ്ശൂരിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകർ
ഇസ്‌ലാം
https://ml.wikipedia.org/wiki/ഇസ്‌ലാം
thumb|right|220px|നമസ്കാരത്തിൽ സുജൂദിലുള്ള ഇമാമും മ‌അ്മൂമുകളും (പ്രണാമത്തിലുള്ള നേതൃത്വം നൽകുന്നയാളും പിന്തുടരുന്നവരും) ഇസ്‌ലാം (അറബിയിൽ: الإسلام; al-'islām, ഇംഗ്ലീഷിൽ: Islam). പ്രപഞ്ചസൃഷ്ടാവായ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ എന്നതാണ് ഈ മതത്തിൻറെ മൂല്യ കാതൽ. ഇസ്‌ലാം മതവിശ്വാസികൾ "അല്ലാഹു" (അറബിയിൽ: ﷲ) എന്ന നാമധേയത്തിൽ ആണ് പ്രപഞ്ചനാഥനെ വിശേഷിപ്പിക്കുന്നത്. പ്രധാനമായും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മുഹമ്മദ്‌ നബിക്ക് നൽകിയ വളരെ കൃത്യവും മതപരവുമായ വ്യവസ്ഥയാണ് ഇത്. ആറാം നൂറ്റാണ്ടിൽ (ഏകദേശം 1400 വർഷങ്ങൾ മുൻപ്) അറേബ്യായിൽ (ഇന്നത്തെ സൗദി അറേബ്യയിൽ) ജീവിച്ചിരുന്ന മുഹമ്മദ് നബി ആണ് ഈ മതത്തിലെ അന്ത്യ പ്രവാചകൻ. ഇസ്‌ലാമിന്റെ അനുയായികളെ മുസ്ലിംകൾ എന്ന് വിളിക്കുന്നു. ഖുർആൻ, ഹദീസ് എന്നിവയാണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങൾ. പൂർവകാല പ്രവാചകന്മാരുടെ സന്ദേശങ്ങളുടെ സാരാംശം കൂടിയാണ് വിശുദ്ധ ഖുർആൻ. 41ന്നാം അധ്യായം 43-ന്നാം വചനത്തിൽ ഇപ്രകാരം പറയപ്പെടുന്നു :‘നിനക്ക് മുൻപേ കടന്ന് പോയ ദൈവദൂതന്മാരോടു അരുളാത്തതൊന്നും നിന്നോടും പറയുന്നില്ല’. മുഹമ്മദ്‌ നബിക്ക് ദൈവിക വെളിപാടിലൂടെ ലഭിച്ചതാണ് ഖുർആൻ എന്നാണ് വിശ്വാസം. ആരാധനക്കർഹൻ ഏകനായ പ്രപഞ്ച സ്രഷ്ടാവ് മാത്രമാണെന്നും, മുഹമ്മദ്‌ അവസാനത്തെ ദൈവദൂതനും, ദൈവ ദാസനുമാണെന്നും അദ്ദേഹത്തിന് ജിബ്‌രീൽ മാലാഖ വഴി ലഭിച്ച ഖുർആൻ അവസാന ദൈവിക ഗ്രന്ഥം ആണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. അല്ലാഹുവിന് മാത്രമായി സമർപ്പിച്ചു, സ്രഷ്ടാവിൻറെ മാത്രം അടിമയായി ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. പ്രവാചകനായ മുഹമ്മദിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും മൗനാനുവാദങ്ങൾക്കും ഇസ്‌ലാമിൽ വലിയ പ്രാധാന്യം നൽകി വരുന്നതായി കാണാം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളിലും ഇസ്‌ലാം വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ഉള്ള അവബോധം മതപാഠശാലകൾ വഴി ചെറുപ്പ കാലം തൊട്ടേ നൽകപ്പെടുന്നു. ഇസ്‌ലാമിക നിയമപ്രകാരം കുടുംബജീവിതത്തിനും ദാമ്പത്യജീവിതത്തിനും കൃത്യമായ മാർഗനിർദേശങ്ങൾ മതം നൽകുന്നുണ്ട്. വിവാഹത്തിന് ഇസ്‌ലാമിൽ വലിയ പ്രാധാന്യം ഉണ്ട്. ഇണയുമൊത്തുള്ള ഇസ്‌ലാമികചര്യകൾ പ്രകാരമുള്ള വൈവാഹിക ലൈംഗികജീവിതം പ്രതിഫലമുള്ള പുണ്യമായി കണക്കാക്കുന്ന ഏകമതവും ഇസ്‌ലാം തന്നെ. ഇതര മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ബ്രഹ്മചര്യം ഇസ്‌ലാം പൂർണമായി വിലക്കുന്നുണ്ട്. ഇസ്‌ലാമിക വിശ്വാസപ്രകാരം ഇഹലോകത്തിലെ ജീവിതത്തേക്കാൾ പ്രധാനം പരലോക ജീവിതമാണ്. അവിടെ വിശ്വാസികൾക്ക് കൃത്യമായ പ്രതിഫലം ലഭിക്കുന്നു എന്നാണ് വിശ്വാസം.സത്യനിഷേധികൾക്ക് നരക ശിക്ഷകൾ ആണ്‌ ലഭിക്കുക എന്നും വിശ്വസിക്കുന്നു. സംഗീതം, നൃത്തം, ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രധാരണം, മദ്യം, പലിശപ്പണം, വിഗ്രഹാരാധന, മറ്റ് മതങ്ങളുടെ ആരാധനയിൽ പങ്കെടുക്കുക എന്നിവയ്ക്ക് ഇസ്‌ലാമിക നിയമപ്രകാരം വിലക്കുണ്ടു. മിക്കവാറും എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും മുസ്‌ലിംകൾ ഉണ്ട്ഇസ്‌ലാം വിശ്വാസികളുടെ ലോകജനസംഖ്യ (രാജ്യങ്ങൾ തിരിച്ചുള്ള പട്ടിക) ഇസ്‌ലാമിന്‌ ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ് എന്ന് കണക്കാക്കപ്പെടുന്നു.Guinness World Records 2003, pg 102സി.എൻ.എൻ. - 1997 ഏപ്രിൽ 14 - Fast-growing Islam winning converts in Western world (The second-largest religion in the world after Christianity, Islam is also the fastest-growing religion.) ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്‌ലിംകൾ കൂടുതൽ ഉള്ളത്. ഇവയിൽ മിക്കതും ഇസ്‌ലാമിക മത നിയമങ്ങൾ നിലനിൽക്കുന്നവയുമാണ്. ഇന്തോനേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയാണ് എറ്റവും കൂടുതൽ മുസ്‌ലിംകൾ ഉള്ള രാജ്യം, പാശ്ചാത്യ രാജ്യങ്ങളിലും മുസ്ലിങ്ങൾ ഉണ്ട്. നിരുക്തം left|300px|ലോകത്ത് മുസ‌്‌ലിംകൾ വ്യാപിച്ചിരിക്കുന്നതിന്റെ ചിത്രം സ ,ല, മ ( sīn-lām-mīm)(سلم‌‌‌‌) എന്ന ധാതുവിൽ നിന്നാണ് ഇസ്‌ലാം എന്ന പദം നിഷ്പന്നമായത്. ഇതിന്റെ അർത്ഥം കീഴടങ്ങുക, സമാധാനം കൈവരുത്തുക എന്നെല്ലാമാണ്. മനുഷ്യൻ ദൈവത്തിന് കീഴടങ്ങുക എന്നാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. സമാധാനം, ശാന്തി, രക്ഷ എന്നൊക്ക അർത്ഥം വരുന്ന ‘സലാം’ ഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. സ്റ്റഡി ഖുർആൻ എന്ന സൈറ്റിലെ ലേൻ എഡ്വേറ്ഡ് വില്ല്യമിന്റെ ശബ്ദ താരാവലി. ശേഖരിച്ചത് 2007ഏപ്രിൽ 12 ഖുർ‌ആനിൽ ‘ഇസ്‌ലാം’ എന്ന പദത്തിന് സാന്ദർഭികമായി ഏതാനും അർത്ഥങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അനുസരണം, കീഴ്​വണക്കം, സമാധാനം തുടങ്ങിയവ അവയിൽ പെട്ടതാണ്. മറ്റു ചില വചനങ്ങളിൽ ഇതിനെ ഒരു ‘ദീൻ’ അഥവാ ധർമ്മം ആയാണ് വിശേഷിപ്പിക്കുന്നത്. വിശ്വാസങ്ങൾ right|240px|മസ്ജിദുൽ ഹറം,മക്ക,സൗദിഅറേബ്യ ഇസ്‌ലാമിക സമൂഹത്തിൻറെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ ആദ്യത്തേത്. ആരാധനക്കർഹൻ ഏകനായ പ്രപഞ്ച സ്രഷ്ടാവ് മാത്രമാണെന്നും , എല്ലാ മനുഷ്യരും ചീർപ്പിൻറെ പല്ല് പോലെ സമന്മാരാണെന്നും ജന്മ - വർണ്ണ-കുല -ദേശ -ഭാഷ പരമായി ആർക്കും ആരെക്കാളും മേന്മ ഇല്ലെന്നും നന്മയുടെ അടിസ്ഥാനമാണ് ദൈവിക പ്രീതിക്ക് അടിസ്ഥാനമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥം മുഹമ്മദ്(സ്വ) നബിക്ക് ദൈവത്തിൽ നിന്നും ലഭിച്ച വിശുദ്ധഗ്രന്ഥമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ദാവൂദ് നബി , മൂസ നബി , ഈസ നബി എന്നിവർ ദൈവത്തിൽ നിന്നുള്ള പ്രവാചകരാണെന്നും അവരുടെ വേദഗ്രന്ഥങ്ങളായ സബൂർ , തൌറാത്ത്, ഇഞ്ചീൽ എന്നിവ ദൈവികഗ്രന്ഥങ്ങളായിരുന്നുവെന്നും, വിവിധ പ്രദേശങ്ങളിൽ , ജനവിഭാഗങ്ങൾക്കിടയിൽ ഏക ദൈവ വിശ്വാസ ദൗത്യവുമായി നിയുക്തരായ ഒന്നേകാൽ ലക്ഷത്തോളം വരുന്ന മുൻ പ്രവാചകന്മാരുടെ തുടർച്ചയായാണ് അന്ത്യപ്രവാചകൻ മുഹമ്മദിന്റെ പ്രവാചകത്വം എന്നും മുഹമ്മദ്‌ നബി മുഖേന ഇസ്‌ലാം ഉണർത്തുന്നു. right|240px|,മസ്ജിദുൽ നബവി,മദീന, സൌദിഅറേബ്യഇസ്‌ലാമിക സമൂഹത്തിൻറെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് പള്ളികളിൽ രണ്ടാമത്തേത്. right|240px|മസ്ജിദുൽ അഖ്‌സ, ജറുസലേം,ഫലസ്തീൻ ഇസ്‌ലാം അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി ഖുർ‌ആനും പ്രവാചകചര്യയും(سنة) കണക്കാക്കുന്നു. പ്രവാചകനായ മുഹമ്മദ് നബിക്ക് പ്രവാചകത്വത്തിന്റെ 23 വർഷക്കാലത്തിനിടക്ക് ദൈവത്തിൽ നിന്ന് അവതീർണ്ണമായതാണ് ഖുർആൻ. പ്രസ്തുത ഖുർ‌ആനിന്റെ വെളിച്ചത്തിൽ പ്രവാചകൻ അനുവർത്തിച്ച രീതികൾ, വാക്ക്, പ്രവൃത്തി, അനുവാദം തുടങ്ങിയവ പ്രവാചകചര്യയായി കണക്കാക്കി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥ ശേഖരമാണ് ഹദീഥുകൾ(حديث). പ്രാമാണികമായ നിരവധി ഹദീഥ് ഗ്രന്ഥങ്ങളുണ്ട്. അവയിലൊക്കെയായി പ്രവാചക ചര്യകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബുഖാരി, മുസ്‌ലിം, തിർമിദി, ഇബ്​നു മാജ, അഹ്‌മദിബ്‌നു ഹമ്പൽ, നസാഇ,അബൂദാവൂദ് എന്നിവരുടെ ഹദീഥ് ഗ്രന്ഥങ്ങൾ കൂടാതെ മുവത്വ, ദാരിമി, കൻസുൽ ഉമ്മാൽ ത്വബറാനി, ബൈഹഖി മുസ്സനഫുകൾ തുടങ്ങി നിരവധി ഹദീഥ് ഗ്രന്ഥങ്ങൾ പ്രമാണങ്ങളായിട്ടുണ്ട്. ഖുർആൻ പ്രകാരം ഒരു മുസ്‌ലിമിന്റെ വിശ്വാസം പൂർണ്ണമാകുന്നത് അവൻ ആറു കാര്യങ്ങളിൽ അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് അടിയുറച്ച് വിശ്വസിക്കുമ്പോഴാണ്. അവ ഇപ്രകാര‌മാണ്: ദൈവം ഏകനാണെന്ന വിശ്വാസം. (തൗഹീദ്) ദൈവത്തിന്റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക. (മലക്കുകൾ) ദൈവത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. (കുതുബ്)ഖുർആൻ 2:136 ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. (റുസ്‌ൽ) അന്ത്യദിനത്തിലും പരലോകത്തിലും വിശ്വസിക്കുക. (ഖിയാമ) ദൈവിക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ മുൻ അറിവോട് കൂടിയാണ് എന്ന്‌ വിശ്വസിക്കുക. (ഖദ്‌ർ)(സഹീഹു മുസ്‌ലിം)قال: {أن تؤمن بالله وملائكته وكتبه ورسله واليوم الآخر, وتؤمن بالقدر خيره وشره}(رواه مسلم) ദൈവം ഏകദൈവ വിശ്വാസമാണ് (തൗഹീദ്) ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വം. "അല്ലാഹു" എന്ന അറബി വാക്കാണ് പൊതുവെ ഏകദൈവത്തെ കുറിക്കാൻ ഇസ്‌ലാം ഉപയോഗിക്കുന്നത്. ദൈവത്തെ സൂചിപ്പിക്കുന്ന പദമാണ്(പേര്) അല്ലാഹു. അറബി ഭാഷയിൽ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. എങ്കിലും സൗകര്യപ്രദമായ രീതിയിൽ "അവൻ" "നാഥൻ" തുടങ്ങിയ പുരുഷസംജ്ഞകൾ അല്ലാഹുവിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. അല്ലാഹു എന്നത് അറബി വാക്കായ അൽ (the), ഇലാഹ്‌ (god) എന്നിവയിൽ നിന്നാണ് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതർ ഈ വാക്ക് അരാമായ ഭാഷയിലെ ‘അലാഹാ’ എന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. ഗ്രന്തങ്ങളുടെ പരിഭാഷയിലും അതുകൊണ്ട് ഭാഗവാന് അല്ലാഹു എന്ന് സൂചിപ്പിക്കുന്നു."Islam and Christianity", Encyclopedia of Christianity (2001): Arabic-speaking Christians and Jews also refer to God as Allāh.. ഖുർ‌ആനിലെ ഒരു അദ്ധ്യായത്തിൽ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: പരമദയാലുവും കരുണാവാരിധിയുമായ പ്രബഞ്ചനാഥൻറെ നാമത്തിൽ. പറയുക, ഏറ്റവും മുഖ്യമായ കാര്യം: അല്ലാഹു (പ്രപഞ്ചനാഥൻ) ഏകനാകുന്നു. അല്ലാഹു ആരോടും ഒരു നിലക്കും ആശ്രയമില്ലാത്തവനും സർവ്വ ചരാചരങ്ങളും അവനെ ആശ്രയിക്കുന്നവയുമാകുന്നു. അവൻ സന്താനങ്ങളെ ജനിപ്പിച്ചിട്ടില്ല; അവൻ സന്താനമായി ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും(ഒന്നും തന്നെ) ഇല്ല. മലക്കുകൾ മലക്കുകളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണ്. ‘മലക്‘ എന്ന അറബി പദത്തിന് ‘മാലാഖമാർ’ എന്ന്‌ സാമാന്യാർത്ഥം നൽകാമെങ്കിലും ‘ദൂതൻ’ (മനുഷ്യപ്രകൃതി ഉള്ളതല്ല) എന്ന അർത്ഥവും കൽപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഖുർ‌ആൻ പ്രകാരം മലക്കുകൾക്ക് സ്വന്തമായി ചിന്താശേഷിയില്ല. അവ സമ്പൂർണ്ണമായും ദൈവത്തിന്റെ ആജ്ഞാനുവർത്തികളാണ്.ഖുർ‌ആൻ 21:19-20 ഖുർ‌ആൻ 35:1 ഗ്രന്ഥങ്ങൾ ഖുർആൻ thumb|right|240px|പന്ത്രണ്ടാം നൂറ്റാണ്ടിലെ ഖുർആൻ, സ്പെയിൻ ഇസ്‌ലാം മതത്തിലെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായ"Qur'an". Encyclopaedia Britannica Online. ശേഖരിച്ചത്‌ 2007-05-17-ൽ. ഖുർ‌ആൻ പൂർണ്ണമായും ദൈവ വചനമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. മുഹമ്മദ് നബി (സ) ക്ക് തന്റെ നാൽപതാം വയസ്സിൽ പ്രവാചകത്വം ലഭിക്കുകയും അന്നു മുതൽ അദ്ദേഹത്തിന്റെ മരണംവരെയുള്ള ഇരുപത്തിമൂന്ന് വർഷക്കാലയളവിൽ വിവിധ സന്ദർഭങ്ങളിലായി ജിബ്‌രീൽ മാലാഖ മുഖേന അവതരിച്ചു കിട്ടിയ ദൈവിക സന്ദേശമാണ് ഖുർ‌ആൻ എന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. മുഹമ്മദ് നബി ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ അനുയായികൾ ഖുർ‌ആൻ വചനങ്ങൾ എഴുതി വെക്കുകയും മനഃപ്പാഠമാക്കുകയും ചെയ്തിരുന്നു. കൽപ്പലകകൾ, തോൽ തുടങ്ങിയവയിൽ എഴുതി വെച്ചിരുന്ന ഖുർ‌ആന്റെ പുസ്തകരൂപത്തിലുള്ള ക്രോഡീകരണം നടന്നത് ഖലീഫ അബൂബക്റിന്റെ കാലത്താണ്.Muhammad and his power|P.De Lacy Johnstone MA പേജ് 176 ഖുർ‌ആനിൽ 114 അദ്ധ്യായങ്ങൾ (സൂറത്) ആണുള്ളത്. ആകെ വചനങ്ങൾ (ആയത്ത്) 6236 ആണ്. ഖുർആനിലെ എല്ലാ അദ്ധ്യായങ്ങളും വിഷയമനുസരിച്ചല്ല നാമകരണം ചെയ്തിട്ടുള്ളത് എങ്കിലും ചില അദ്ധ്യായങ്ങൾ അതിന്റെ പ്രധാന വിഷയമനുസരിച്ച് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഖുർ‌ആനിക വചനങ്ങൾ “മക്കാ ജീവിതകാലത്ത് അവതരിച്ചത്“(മക്കി), “മദീനാ ജീവിതകാലത്ത് അവതരിച്ചത്”(മദനി) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മക്കയിൽ അവതരിക്കപ്പെട്ടവ മുസ്‌ലിം സമൂഹത്തിന് നൈതികവും ആത്മീയവുമായ ഉപദേശങ്ങളടങ്ങിയതും മദീനയിൽ അവതരിക്കപ്പെട്ടവ ധാർമ്മികവും സാമൂഹികവുമായ ഉപദേശങ്ങൾ ഉള്ളവയുമാണെന്ന്‌ നിരീക്ഷിക്കപ്പെടുന്നു."Islam". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17 - ന് ഖുർ‌ആന്റെ വ്യാഖ്യാന ശാസ്ത്രം തഫ്‌സീർ എന്നറിയപ്പെടുന്നു.<ref>* Esposito (2004), pp.79–81* "Tafsir". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17 - ന്</ref> ഖുർ‌ആൻ എന്ന അറബി ഭാഷാപദത്തിന്റെ അർത്ഥം ‘പാരായണം ചെയ്യപ്പെടേണ്ടത്‘ എന്നാണ്.<ref>* Teece (2003), pp.12,13* C. Turner (2006), p.42</ref> ‘ഖുർ‌ആൻ‘ എന്ന പദം അറബി ഭാഷയിൽ ആദ്യം ഉപയോഗിക്കപ്പെടുന്നത്‌ ഖുർ‌ആനിൽത്തന്നെയാണ്."Qu'ran". Encyclopaedia of Islam Online. ശേഖരിച്ചത് 2007-05-02. : The word Qur'an was invented and first used in the Qur'an itself. മുൻകാല വേദങ്ങൾ ഖുർആന് മുമ്പ് ദൈവത്തിൽ നിന്ന് മുൻ പ്രവാചകർക്ക് ഗ്രന്ഥങ്ങളും ഏടുകളും അവതരിച്ചതായി മുസ്‌ലിംകൾ വിശ്വസിക്കുന്നു. അവയിൽ ചില ഗ്രന്ഥങ്ങളുടെ നാമങ്ങൾ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അവ താഴെ. ഇഞ്ചീൽ (ഈസ നബിക്ക് അവതരിച്ചത്.) തൗറാത്ത് (മൂസ നബിക്ക് അവതരിച്ചത്.) സബൂർ (ദാവൂദ് നബിക്ക് അവതരിച്ചത്.) ശീസ് നബിക്ക് 50 ഏടുകൾ ഇദ്‌രീസ് നബിക്ക് 30 ഏടുകൾ മൂസ നബിക്ക് 10 ഏടുകൾ ഇബ്രാഹീം നബിക്ക് 10 ഏടുകൾ പ്രവാചകന്മാർ ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണു പ്രവാചകന്മാരിലുള്ള വിശ്വാസം. ഇസ്‌ലാമിക വിശ്വാസപ്രകാരം മനുഷ്യരിൽനിന്നും ദൈവം തിരഞ്ഞെടുത്തവരാണു പ്രവാചകന്മാർ . ഓരോ പ്രദേശങ്ങൾക്കും ജനസമൂഹങ്ങൾക്കും പ്രത്യേകം അയക്കപ്പെട്ട പ്രവാചകന്മാരുണ്ട്. പ്രവാചകൻമാർ നിയോഗിക്കപ്പെടാത്ത ഒരു സമൂഹവും ഉണ്ടായിട്ടില്ല എന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ പ്രവാചകന്മാരിൽ അവസാനത്തേതും ലോകജനതയ്ക്ക് മുഴുവനായും ദൈവികസന്ദേശം എത്തിയ്ക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ്‌നബി (S.A.W) എന്ന് മുസ്‌ലിംകൾ വിശ്വസിയ്ക്കുന്നു. ഹദീഥ് അനുസരിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം പ്രവാചകന്മാർ അയക്കപ്പെട്ടിട്ടുണ്ട്. അവരിൽ പ്രധാനികലായ ഇരുപത്തഞ്ച് പേരുടെ പേർ ഖുർആനിൽ പറഞ്ഞിട്ടുണ്ട് . അവ താഴെ കൊടുക്കുന്നു: ആദം ഇദ്‌രീസ് നൂഹ് നബി ഹൂദ് സ്വാലിഹ് ഇബ്റാഹിം ലൂത്ത് നബി ഇസ്മായിൽ ഇസ്ഹാഖ് നബി യഅ്ഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് മൂസ ഹാറൂൻ ദുൽഖിഫുൽ ദാവൂദ് സുലൈമാൻ ഇല്ല്യാസ്‌‌ അൽ-യസഅ് യൂനുസ് സകരിയ്യ യഹ്‌യ ഈസ മുഹമ്മദ് പ്രവാചകന്മാരിൽ ആദ്യത്തേത് ആദം(അ) ആണെന്നാണ്മുസ്ലിം വിശ്വാസം. അന്ത്യവിധിനാൾ അന്ത്യവിധി നാളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലുൾപ്പെടുന്നു.L. Gardet. "Qiyama". Encyclopaedia of Islam Online. ശേഖരിച്ചത്‌ 2007-05-02. അന്ത്യവിധിനാളിൽ ദൈവം മനുഷ്യരെയെല്ലാം ഒരുമിച്ചു കൂട്ടുകയും അവരിൽ ദൈവിക കൽപ്പനയനുസരിച്ച് ജീവിച്ചവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് നരകവും നൽകുന്നുവെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു.Smith (2006), p.89; Encyclopedia of Islam and Muslim World, p.565ഖുർ‌ആൻ പ്രകാരം ഓരോ മനുഷ്യന്റെയും കർമ്മഫലം നിർണ്ണയിക്കപ്പെടുക ‘വിധിനിർണ്ണയത്തിന്റെ’ ദിവസമാണ്. അന്ത്യനാളിൽ എല്ലാ ഏകദൈവവിശ്വാസികളും ഒന്നിച്ചു കൂടുന്ന ഈ സ്ഥലത്തെ മഹ്ശറ എന്നു വിളിക്കുന്നു. അന്നേദിവസം ശിർക്ക് ഒഴിച് മറ്റെല്ലാ തെറ്റുകളും ഇസ്‌ലാമിൽനിന്നും അകറ്റി അമുസ്ലിങ്ങളുടെ പുറത്തു ഏല്പിക്കപ്പെടും വിധിവിശ്വാസം ഇസ്‌ലാമിക വിശ്വാസത്തിൽ ദൈവഹിതത്തെ പറ്റി വിവരിക്കുന്നത് "ദൈവം എല്ലാത്തിനെയും പറ്റി അറിവുള്ളവനും എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്നവനുമാകുന്നു" എന്നാണ്‌. ഇത് ഖുർആനിൽ ഇങ്ങനെ വിവരിക്കുന്നു. “പറയുക: പ്രപഞ്ച നാഥൻ ഞങ്ങൾക്ക് രേഖപെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേല്പിക്കേണ്ടത്"(9:51) "മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം അവർ ഭിന്നിച്ചപ്പോൾ (വിശ്വാസികൾക്ക്) സന്തോഷവാർത്ത അറിയിക്കുവാനും, (നിഷേധികൾക്ക്) താക്കീത് നൽകുവാനുമായി, പ്രപഞ്ച നാഥൻ പ്രവാചകന്മാരെ നിയോഗിച്ചു. അവർ(ജനങ്ങൾ) ഭിന്നിച്ച വിഷയത്തിൽ തീർപ്പുകൽപ്പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവൻ അയച്ചുകൊടുക്കുകയുണ്ടായി. എന്നാൽ വേദം നൽകപ്പെട്ടവർതന്നെ വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനുശേഷം അതിൽ(വേദവിഷയത്തിൽ) ഭിന്നിച്ചിട്ടുള്ളത് അവർ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാൽ ഏതൊരു സത്യത്തിൽനിന്ന് അവർ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്പര്യപ്രകാരം സത്യവിശ്വാസികൾക്ക് വഴി കാണിച്ചു. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു"(2:213). ഈ ലോകത്ത് നല്ലതും ചീത്തയും അടക്കം എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് പ്രപഞ്ച നാഥൻറെ വിധി അനുസരിച്ചാണ്. അല്ലാഹു അനുവദിക്കപ്പെടാതെ ഒന്നും തന്നെ സംഭവിക്കുകയില്ല. ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ തിന്മക്കെതിരെയുള്ള ദൈവത്തിന്റെ അഭാവത്തെകുറിച്ച് പറയുന്നത് നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും മനുഷ്യർക്ക്‌ ഇപ്പോൾ കാണാൻ കഴിയാത്ത ഒരു ഫലം ഭാവിയിൽ കിട്ടും എന്നാണ്. ഇസ്‌ലാമിക പണ്ഡിതന്മാർ സമർത്ഥിക്കുന്നത് എല്ലാകാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ചതാണെങ്കിലും മനുഷ്യന് ശരിയും തെറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, കഴിവുമുണ്ട്. അത് കൊണ്ട് അവൻ ചെയ്യുന്ന കാര്യങ്ങൾക്ക് അവൻ തന്നെ ഉത്തരവാദിയായിരിക്കും. കർമ്മങ്ങൾ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ വിശ്വാസം പ്രഖ്യാപിക്കുക പ്രപഞ്ച സ്രാഷ്ടാവ് മാത്രമാണ് ആരാധനക്കർഹൻ എന്നും മുഹമ്മദ്‌ അവന്റെ പ്രവാചകനും, ദാസനുമാണെന്ന അടിയുറച്ച വിശ്വാസം) നിസ്കാരം (കൃത്യ നിഷ്ടയോടെയുള്ളനിർവഹിക്കുക) സകാത്ത് (സമ്പത്ത് അടിസ്ഥാനപ്പെടുത്തി ദാനം) നൽകുക വ്രതം (റമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുക) തീർഥാടനം (പ്രാപ്തിയുള്ളവർ ദൈവ മാർഗ്ഗത്തിൽ ഹജ്ജ്‌ നിർവഹിക്കുക) ഹലാൽ, ഹറാം ഹലാൽ എന്ന വാക്കിനർത്ഥം അനുവദീയമാക്കപ്പെട്ടത് എന്നാണ്. ദൈവം അനുവദീയമാക്കി നൽകിയ വ്യവസ്ഥിതിൽ ജീവിതം നയിക്കുന്നതിനെ ഹലാലായ ജീവിതം എന്ന് പറയുന്നു. ഹറാം എന്നാൽ നിഷിദ്ധമാക്കിയത് എന്നാണ് സാരം. Juan Eduardo Campo, ed. (2009). "Halal". Encyclopedia of Islam. Infobase Publishing. p. 284 ഉദാഹരണത്തിന് അദ്ധ്വാനിച്ചുണ്ടാക്കുന്ന ധനം ഹലാൽ ആണ് എന്നാൽ മോഷ്ടിച്ചോ, വഞ്ചിച്ചോ, അഴിമതി നടത്തിയോ ഉണ്ടാക്കുന്ന സമ്പാദ്യം ഹറാം ആണ് വിവാഹത്തിലൂടെയുള്ള ലൈംഗിക ബന്ധം അനുവദീയവും പുണ്യകരവുമാണ് എന്നാൽ വിവാഹേതര ബന്ധങ്ങളിലൂടെയുള്ളത് നിഷിദ്ധമാണ് മദ്യം, മയക്ക് മരുന്ന് പോലുള്ള ലഹരികൾ ഉപയോഗിക്കുന്നത് നിഷിദ്ധമാണ്, പാൽ, തേൻ പോലുള്ള അനുവദീയമാണ്. ഭൗതിക ആവിശ്യത്തിന് മരങ്ങൾ വെട്ടുന്നതും, മൃഗങ്ങളെ ഹനിക്കുന്നതും, വേട്ടായാടുന്നതും, മത്സ്യ ബന്ധനം നടത്തുന്നതും അനുവദീയമാണ്. എന്നാൽ അകാരണമായി മരച്ചില്ലകൾ പോലും വെട്ടുന്നതും, ഭക്ഷണത്തിന് വേണ്ടിയല്ലാതെ വിനോദത്തിനു വേണ്ടി ജീവജാലങ്ങളെ കൊല്ലുന്നതുമൊക്കെ നിഷിദ്ധമാണ്. ശവങ്ങൾ, മലം, മനുഷ്യമാംസം, കൈകൊണ്ട് ഇരപിടിക്കുന്ന കഴുകൻ, പരുന്ത് പോലുള്ള പക്ഷികൾ, കുരങ്ങൻ, സിംഹം പോലുള്ള മൃഗങ്ങളുടെ മാംസങ്ങൾ, പന്നി മാംസം എന്നിവ ഭക്ഷിക്കൽ നിഷിദ്ധമാണ്, കോഴി, താറാവ് പോലുള്ള പക്ഷികളുടെയും, പോത്ത് ആട് പോലുള്ള നാൽക്കാലികളുടെയും മാംസം അനുവദീയമാണ്. അനുവദീയമായ രീതിയിൽ അറവ് നടത്തി , രക്തം പൂർണ്ണമായി ഒഴുകി പോയി, ഏക ദൈവത്തിൽ വിശ്വസിച്ചവർ അറുത്ത മാംസം അനുവദീയവും, തലക്കടിച്ചോ ഷോക്കടിപ്പിച്ചോ, കഴുത്ത് ഞെരിച്ചൊ വെള്ളത്തിൽ മുക്കിയോ ശ്വാസം മുട്ടിച്ചു കൊന്നതോ, പുഴുവരിച്ചതോ, പഴകിയതോ ആയ മാംസങ്ങൾ, പ്രതിമകൾക്കോ വിഗ്രഹങ്ങൾക്കോ ബലി നൽകിയ മാംസം, മൃഗങ്ങൾ ഇരതേടി ഭക്ഷിച്ചതിന്റെ ബാക്കിയായവ എന്നിവ ഭക്ഷിക്കുന്നത് നിഷിദ്ധവുമാണ്. ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ ജീവൻ നിലനിർത്താൻ നിഷിദ്ധമായ ഭക്ഷണങ്ങൾ ആഹരിക്കുന്നത് അനുവദീയവും, അനുവദീയമാക്കപ്പെട്ട ആഹാര സാധനങ്ങൾ വഞ്ചിച്ചോ മോഷ്ടിച്ചോ കഴിക്കുന്നത് നിഷിദ്ധവുമായി മാറുന്ന ഘട്ടവും ഇസ്‌ലാമിക നിയമ വ്യവസ്ഥിതിൽ ഉണ്ട് മുഹമ്മദ് നബിക്ക് ശേഷം ഖുലഫാഉർറാശിദുകൾ ക്രി.വ. 632-ല് തന്റെ 63ാം വയസ്സിൽ മുഹമ്മദ് നബി അന്തരിച്ചപ്പോഴേക്കും അറേബ്യ മുഴുവനും ഇസ്‌ലാമിന് വിധേയമായിത്തിർന്നിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ അബൂബക്കറിനെ ഭരണകർത്താവായി തിരഞ്ഞെടുത്തു. അബുബക്കർ പ്രതിനിധി എന്നർത്ഥം വരുന്ന ഖലീഫ എന്ന പേർ സ്വീകരിച്ചു. അബൂബക്കറിനു ശേഷം ഖലീഫയായത് ഉമർ ആയിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണ കർത്താവായിരുന്നു അദ്ദേഹം. പിന്നീട് ഉസ്മാനും അദ്ദേഹത്തിനു ശേഷം അലിയും ഖലീഫമാരായി. ഈ നാലു പേരെ ഖുലഫാഉർറാശിദുകൾ എന്നു വിളിക്കുന്നു. ഇസ്‌ലാം സ്വീകരിക്കൽ thumb|ശഹാദ പതിപ്പിച്ച ഒരു മുഗൾ വെള്ളി നാണയം ഒരാൾ ഇസ്‌ലാം സ്വീകരിക്കുന്നത് ശഹാദത്ത് (വിശ്വാസ പ്രഖ്യാപനം) നടത്തുമ്പോഴാണ്. 'ഏകനായ പ്രപഞ്ച നാഥൻ അല്ലാതെ മറ്റൊരു ആരാധ്യനില്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു' ; 'മുഹമ്മദ്‌ ദൈവദാസനും, ദൈവദൂതനും ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്നർത്ഥം വരുന്ന (أشهد أن لا إله إلا الله وأشهد أن محمدا رسول الله / عَبْدُهُ وَرَسُولُهُ ) അശ്ഹദു അല്ലാഹിലാഹ ഇല്ലള്ളാ, വഅഷ്ഹദു അന്ന മുഹമ്മദൻ റസൂലുള്ള / വഅഷ്ഹദു അന്ന മുഹമ്മദൻ അബ്ദുഹു വറസൂലുഹു എന്നീ രണ്ടു സാക്ഷ്യ വചനങ്ങൾ മനസ്സിലുറപ്പിച്ച് ചൊല്ലി ഇസ്‌ലാമിക മത നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തി മുസ്‌ലിമാകുന്നു. ഇവ കാണുക ഇസ്‌ലാം മതത്തിലെ ദൈവസങ്കൽപ്പം ഇസ്‌ലാമിലെ പ്രവാചകന്മാർ പുറത്തേക്കുള്ള കണ്ണികൾ‌ ഇസ്‌ലാംഓൺവെബ്‌.നെറ്റ് വെബ്സൈറ്റ് ഇസ്‌ലാം പാഠശാല ഇസ്‌ലാമിക് വെബ്‌സൈറ്റ്‌ ഇസ്‌ലാം- പ്രബോധനവും പ്രചാരണവും, ആർണോൾഡ് ടോയൻബി മലയാളം ഇ-ലൈബ്രറി ഇസ്‌ലാം ഖുർആൻ സംബന്ധമായ 55 ലേഖനങ്ങൾ ഹദീഥുകൾ ഇസ്‌ലാം സൈറ്റ്‌ അവലംബം വർഗ്ഗം:മതങ്ങൾ
ജനസാന്ദ്രത
https://ml.wikipedia.org/wiki/ജനസാന്ദ്രത
300px|thumb|രാജ്യാടിസ്ഥാനത്തിലുള്ള മനുഷ്യരുടെ ജനസാന്ദ്രത, 2006 ഭൂമിയിലെ ഒരു പ്രത്യേക പ്രദേശത്ത് വസിക്കുന്ന ജീവികളുടെ എണ്ണവും ആ പ്രദേശത്തിന്റെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതമാണ്‌ ജനസാന്ദ്രത. മനുഷ്യരുടെ ജനസാന്ദ്രതയാണ് സാധാരണ പരിശോധിക്കാറുള്ളത്. സാമൂഹികശാസ്ത്രജ്ഞന്മാരും പ്രകൃതിശാസ്ത്രജ്ഞന്മാരും ഇത് പരിശോധിക്കുന്നു. ജനസാന്ദ്രതയിലുള്ള ഏറ്റക്കുറച്ചിലുകൾ കണക്കാക്കിയാൽ ഒരു പ്രദേശത്തെ ജീവി വംശം നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികൾ മുൻ‌കൂട്ടി അറിയാനും അവയെ നേരിടാനും കഴിയും. ഓരോ വ്യത്യസ്ത ജീവികൾക്കും ഒരു പ്രദേശത്തു തന്നെ വ്യത്യസ്ത തരം സാന്ദ്രതയായിരിക്കും ഉണ്ടായിരിക്കേണ്ടത്. ഉദാഹരണത്തിന് ഒരു വനത്തിൽ കാണപ്പെടുന്ന സസ്യഭുക്കുകളുടെ സാന്ദ്രതയെക്കാളും വളരെ കുറവായിരിക്കും അവിടുത്തെ മാംസഭുക്കുകളുടെ സാന്ദ്രത. വർഗ്ഗം:അളവുകൾ വർഗ്ഗം:ജനസംഖ്യ
ജനുവരി 10
https://ml.wikipedia.org/wiki/ജനുവരി_10
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 10 വർഷത്തിലെ 10-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 355 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 356). ചരിത്രസംഭവങ്ങൾ ക്രി.മു. 49-ൽ ജൂലിയസ് സീസർ ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം കുറിച്ചുകൊണ്ട്, റൂബിയൻ കടക്കുന്നു. 1072 - സിസിലിയിലെ റോബർട്ട് ഗൈസ്കാർഡ് പാലെർമൊ കീഴടക്കുന്നു. 1870 - ജോൺ ഡി. റോക്ഫെല്ലർ സ്റ്റാൻഡേർഡ് ഓയിൽ സ്ഥാപിച്ചു. 1929 – ടിൻ‌ടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു. 1949 – അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു. 1989 – അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻ‌വാങ്ങാൻ ആരംഭിച്ചു. 1990 – ടൈം ഇൻ‌കോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി. 2000 – അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന്‌ ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു. 2007 – ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു. 2012 - ഖൈബർ ഏജൻസിയിലെ ഒരു ബോംബ് സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2013 - പാകിസ്താനിലെ നിരവധി ബോംബ് സ്ഫോടനങ്ങളിൽ 100 ലധികം പേർ കൊല്ലപ്പെടുകയും 270 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2015 – കറാച്ചിയിൽ ഗൾഷാൻ-ഇ-ഹദീഡിനു സമീപം പാകിസ്താൻ നാഷണൽ ഹൈവേ ലിങ്ക് റോഡിലെ കറാച്ചിയിൽ നിന്നും ഷിക്കാർപൂരിലേക്കുള്ള ട്രാഫിക് അപകടത്തിൽ 62 പേർ കൊല്ലപ്പെട്ടു. ജനനം 1940 – കെ.ജെ. യേശുദാസ് 1974 – ഋതിക് റോഷൻ, ബോളിവുഡ് നടൻ മരണം 1966 – പി.എസ്. നടരാജപിള്ള, സ്വാതന്ത്ര്യസമരസേനാനി, രാഷ്ട്രീയചിന്തകൻ, ധനകാര്യവിദഗ്ദ്ധൻ മറ്റു പ്രത്യേകതകൾ വർഗ്ഗം:ജനുവരി 10
ജനുവരി 4
https://ml.wikipedia.org/wiki/ജനുവരി_4
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 4 വർഷത്തിലെ 4-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 361 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 362). ചരിത്രസംഭവങ്ങൾ 46 BC - ജൂലിയസ് സീസർ റസ്പിന യുദ്ധത്തിൽ ടൈറ്റസ് ലാബനിയസുമായി യുദ്ധം ചെയ്യുന്നു. 1896 - യൂറ്റാ 45-ാമത്തെ യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു. 1932 – ബ്രിട്ടീഷ് ഇന്ത്യാ സർക്കാർ കോൺഗ്രസിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. തുടർന്ന് ഗാന്ധിജിയടക്കം പല നേതാക്കളും അറസ്റ്റിലായി. 1948 – ഒരു നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് ഭരണത്തിനു ശേഷം ബർമ പരമാധികാര റിപ്പബ്ലിക്കായി. 1958 - സ്പുട്നിക് 1 ഭ്രമണപഥത്തിൽ നിന്നും ഭൂമിയിൽ പതിക്കുന്നു. 1959 - ചന്ദ്രന്റെ സമീപത്ത് എത്തിച്ചേർന്ന ആദ്യത്തെ ബഹിരാകാശവാഹനയായി ലൂണ 1 മാറി. 1961 – 33 വർഷം നീണ്ടുനിന്ന പണിമുടക്ക് ഡെൻമാർക്കിൽ അവസാനിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പണിമുടക്കാണിത്. 1966 – താഷ്കന്റ് ചർച്ച ആരംഭിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാകിസ്താനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അയൂബ് ഖാന പങ്കെടുത്തു. 2003 നവംബറിലെ റോസ് വിപ്ലവത്തിനുശേഷം ജോർജിയയുടെ പ്രസിഡന്റായി മിഖെയിൽ സാകാഷ്വിലി തെരഞ്ഞെടുക്കപ്പെട്ടു. 2010 - ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുർജ് ഖലീഫ ദുബായിൽ തുറന്നു. ജനനം മരണം 1961 – എർവിൻ ഷ്രോഡിങർ, നോബൽ സമ്മാന ജേതാവായ ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞൻ 1965 – ടി.എസ്. എലിയട്ട്, ബ്രിട്ടീഷ് കവി, ദാർശനികൻ, വിമർശകൻ 2005 – ജെ.എൻ. ദീക്ഷിത്, ഇന്ത്യൻ നയതന്ത്രജ്‍ഞൻ, സുരക്ഷാ ഉപദേഷ്ടാവ് മറ്റു പ്രത്യേകതകൾ വർഗ്ഗം:ജനുവരി 4
ജനുവരി 3
https://ml.wikipedia.org/wiki/ജനുവരി_3
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 3 വർഷത്തിലെ 3-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 362 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 363). ചരിത്രസംഭവങ്ങൾ 1413 – ജോൻ ഓഫ് ആർക്ക് നെ പിടികൂടി ഇൻക്വിസിഷൻ വിചാരണക്കായി ബിഷപ്പ് പിയറി കൗച്ചണെയേൽപ്പിച്ചു. 1496 – ലിയനാർഡോ ഡാ വിഞ്ചി ഒരു പറക്കും യന്ത്രം പരീക്ഷിച്ചു പരാജയപ്പെട്ടു. 1510 – പോർച്ചുഗീസ് വൈസ്രോയി അൽഫോൺസോ അൽബുക്കർക്ക് അയച്ച കപ്പൽ പട കോഴിക്കോട് ആക്രമിച്ചു. 1521 – ലിയോ പത്താമൻ മാർപ്പാപ്പ മാർട്ടിൻ ലൂതറെ കത്തോലിക്ക സഭയിൽ നിന്നും പുറത്താക്കി. പതിനാറാം നൂറ്റാണ്ടിലെ മതനവീകരണത്തിനു ഇതു തുടക്കം കുറിച്ചു. 1749 - ഡെന്മാർക്കിന്റെ ഏറ്റവും പഴയ തുടർച്ചയായ പ്രവൃത്തി ദിനപത്രം ബെർലിൻസ്കെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചു. 1777 – അമേരിക്കൻ സ്വാതന്ത്ര സമരത്തിൽ ജോർജ് വാഷിംഗ്ടൺ പ്രിൻസ് ടണിൽ വച്ച് ജനറൽ കോൺവാലീസിന്റെ നേതൃത്വത്തിലുളള ബ്രിട്ടീഷ് സൈന്യത്തെ പരാജയപ്പെടുത്തി. 1815 - ഓസ്ട്രിയ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പ്രഷ്യ, റഷ്യ എന്നിവയ്ക്കെതിരായ രഹസ്യാന്വേഷണ സഖ്യം രൂപീകരിച്ചു. 1833 - ഫോക്ക്ലാന്റ് ദ്വീപുകൾക്ക് മേലുള്ള പരമാധികാരം യുണൈറ്റഡ് കിംഗ്ഡം അവകാശപ്പെട്ടു. 1899 – ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ എന്ന വാക്ക് ദ ന്യൂയോർക്ക് ടൈംസിന്റ എഡിറ്റോറിയലിൽ ഉപയോഗിച്ചു. 1959 - അലാസ്ക 49 ാം യുഎസ് സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു. 1977 - ആപ്പിൾ കമ്പ്യൂട്ടർ ഏകീകരിക്കപ്പെട്ടു. 2015 - ബോക്കോ ഹറാം തീവ്രവാദികൾ വടക്കു കിഴക്കൻ നൈജീരിയയിലെ ബാഗ നഗരത്തെ മുഴുവൻ നശിപ്പിച്ചു, ബാഗ കൂട്ടക്കൊല തുടങ്ങി, 2,000 ആൾക്കാരെ കൊല്ലുന്നു. ജനനം 1840 – ഫാദർ ഡാമിയൻ, ഫ്ലെമിഷ് മിഷനറി (മ. 1889) 1883 – ക്ലമന്റ് ആറ്റ്‌ലി, ലേബർപാർട്ടി നേതാവ്, ബ്രീട്ടീഷ് പ്രധാനമന്ത്രി (മ. 1967) മരണം 1871 – വി. കുര്യാക്കോസ് ഏലിയാസ് ചാവറ (ജ. 1805) 2003 – എൻ.പി. മുഹമ്മദ്, മലയാളസാഹിത്യകാരൻ (ജ. 1929) മറ്റു പ്രത്യേകതകൾ വർഗ്ഗം:ജനുവരി 3
സഫ്‌ദർ ഹാഷ്മി
https://ml.wikipedia.org/wiki/സഫ്‌ദർ_ഹാഷ്മി
കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ കലാകാരനും, സി.ഐ.ടി.യു നേതാവുമായിരുന്നു സഫ്‌ദർ ഹാഷ്മി (ഏപ്രിൽ 12, 1954 - ജനുവരി 2, 1989) 1973-ൽ തന്റെ പത്തൊമ്പതാം വയസ്സിൽ “ജന നാട്യ മഞ്ച്” എന്ന തെരുവുനാടക ഗ്രൂപ്പിലൂടെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെത്തിയ സഫ്‌ദർ ഹാഷ്മി, തന്റെ തെരുവു നാടക ട്രൂപ്പിലൂടെ സമകാലിക സാമൂഹിക-രാഷ്ട്രീയ വസ്തുതകൾ സാധാരണക്കാരുടെ മുമ്പിൽ അവതരിപ്പിച്ചു. ജീവിതരേഖ 1954-ൽ ദില്ലിയിലാണ് സഫ്ദർ ജനിച്ചത്. 1975-ൽ ദില്ലിയിലെ സെന്റ്. സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കോളേജ് കാലത്ത് സഫ്ദർ സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ അംഗമായിരുന്നു. പിന്നീടാണ് ഇദ്ദേഹം ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷനിൽ ചേരുന്നത്. 1973-ൽ സ്ഥാപിതമായ ജന നാട്യ മഞ്ച്(ജനം) എന്ന തെരുവ് നാടക സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് സഫ്ദർ ഹാഷ്മി. 1976-ലാണ് ഇദ്ദേഹം സി.പി.ഐ.എം ൽ അംഗത്വം നേടുന്നത്. ഒരു അദ്ധ്യാപകനായും ജോലിയെടുത്തിട്ടുള്ള സഫ്ദർ, സാക്കിർ ഹുസൈൻ കോളേജ് ഡെൽഹി, ശ്രീനഗർ, ഗഡ്‌‌വാൾ എന്നിവടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു പ്രസ്സ് ഇൻഫോർമേഷൻ ഓഫീസറായി വെസ്റ്റ് ബംഗാൾ, ന്യൂ ഡെൽഹി, എന്നിവടങ്ങളിലും സഫ്ദർ തന്റെ ഔദ്യോഗിക ജീവിതം ചിലവഴിച്ചിട്ടുണ്ട്. 1983-ഓടു കൂടി സഫ്ദർ ഒരു മുഴുവൻ സമയ പാർട്ടി പ്രവർത്തകുനും, ഒരു സജീവ തെരുവു നാടക കലാകാരനായും മാറി. ജന നാട്യ മഞ്ച് എന്ന നാടക സംഘത്തിൽ ഒരു സജീവ പ്രവർത്തകനായി മാറിയ സഫ്ദർ, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങൾ രചിക്കുകയും, സംവിധാനം ചെയ്യുകയും ഉണ്ടായി. അക്കാലത്ത് ഇദ്ദേഹത്തിന്റെ നാടകങ്ങളിൽ ഏറെ ജനശ്രദ്ധയാകർഷിച്ച നാടകങ്ങളിൽ ചിലതാണ്; മഷീൻ, ഓരത്, ഗാവോം സെ ഷെഹർ തക്, രാജ ക ബാജ, ഹത്യാർ തുടങ്ങിയവ. ഇതിൽ ചില നാടകങ്ങൾക്ക് വേണ്ടി ഇദ്ദേഹം ഗാനങ്ങളും രചിക്കുകയുണ്ടായിട്ടുണ്ട്. സഫ്ദറിന്റെ, ജന നാട്യ മഞ്ചിലെ വിലയേറിയ പ്രവർത്തനങ്ങൾ ഇന്ത്യയൊട്ടാകെയുള്ള തെരുവു നാടകസംഘങ്ങളുടെ മുന്നേറ്റത്തിനു തന്നെ കാരണമായി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ, സാഹിബാബാദിനടുത്തുള്ള ഝണ്ടാപുർ എന്ന സ്ഥലത്ത് വെച്ച്, 1989 ജനുവരി ഒന്നിന് “ഹല്ലാ ബോൽ” എന്ന തെരുവു നാടകം കളിക്കവേ, കോൺഗ്രസ്സ് പ്രവർത്തകരായ മുകേഷ് ശർമ്മ, ദേവി ശരൺ ശർമ്മ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗുണ്ടാ ആക്രമണത്തിനിരയായി 1989 ജനുവരി 2-ന്‌ രാത്രി മരണമടഞ്ഞു. സഫ്‌ദർ ഹാഷ്മിക്കൊപ്പം റാം ബഹാദൂർ എന്നൊരു തൊഴിലാളിയും ഈ ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സഫ്‍ദറിന്റെ മരണത്തിനു കാരണമായത് ഇരുമ്പ് ദണ്ഡുകൾ കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയിലുണ്ടായ അനവധി പൊട്ടലുകളും അവയെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവവുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു. മറ്റ് കാരണങ്ങൾക്ക് പുറമേ, തനിക്കെതിരെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച രാമനാഥ് ഝായ്ക്ക് അനുകൂലമായി പ്രചാരണം നടത്തിയതാണ് മുകേഷ് ശർമ്മയെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു. സഫ്‌ദറിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ വിധവ മോളായ്‌ശ്രീ ഹാഷ്മി അതേ വേദിയിൽ തന്റെ ഭർത്താവിന് പൂർത്തിയാക്കാൻ കഴിയാതെ പോയ തെരുവുനാടകം ആയിരങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു. സഫ്‌ദർ ഹാഷ്മി കൊലക്കേസിൽ, നീണ്ട പതിന്നാലു വർഷങ്ങൾക്ക് ശേഷം ഗാസിയാബാദിലെ ഒരു കോടതി, മുകേഷ് ശർമ്മ, ദേവി ശരൺ ശർമ്മ, ജിതേന്ദ്ര, രാമവതാർ, വിനോദ്, ഭഗദ് ബഹാദൂർ, താഹിർ, രമേഷ്, യൂനുസ് എന്നീ ഒമ്പത് പേരെ കുറ്റക്കാരായി കണ്ടെത്തി. ഇവരെ ജീവപര്യന്തം തടവിനും 25,000.00 രൂപ പിഴയൊടുക്കാനും നവംബർ 5, 2003-നു കോടതി വിധിയുണ്ടായി. അനുബന്ധം സഫ്ദർ ഹാഷ്മി സ്മാരക ട്രസ്റ്റിന്റെ ചില പോസ്റ്ററുകൾ ഇതും കാണുക സഫ്ദർ ഹാഷ്മി നാടക മത്സരം അവലംബം വർഗ്ഗം:ജീവചരിത്രം വർഗ്ഗം:1954-ൽ ജനിച്ചവർ
മോളിശ്രീ ഹാഷ്മി
https://ml.wikipedia.org/wiki/മോളിശ്രീ_ഹാഷ്മി
ജന നാട്യ മഞ്ചിന്റെ “ഹല്ലാ ബോൽ” എന്ന തെരുവ് നാടകം അവതരിപ്പിക്കുന്നതിനിടെ ഗുണ്ടകളാൽ വധിക്കപ്പെട്ട സഫ്‌ദർ ഹാഷ്മിയെന്ന വിപ്ലവകാരിയായ കലാകാരന്റെ വിധവയാണ് മോളിശ്രീ ഹാഷ്മി. ഭർത്താവിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന് അവസാനിപ്പിക്കാനാവാഞ്ഞ നാടകം അദ്ദേഹം വധിക്കപ്പെട്ട അതേ വേദിയിൽ ആയിരങ്ങളുടെ സമക്ഷം അവതരിപ്പിച്ച ധീര വനിതയായും അവര് അറിയപ്പെടുന്നു. വർഗ്ഗം:ജീവചരിത്രം
2006
https://ml.wikipedia.org/wiki/2006
പ്രധാനസംഭവങ്ങൾ ജനുവരി ജനുവരി 1 - റഷ്യ, ഉക്രൈനിലെക്കുള്ള പ്രകൃതിവാതകവിതരണം നിർത്തിവച്ചു. ജനുവരി 5 - സൗദി അറേബ്യയിലെ മക്കയിലെ ഒരു ഹോട്ടൽ തകർന്ന് ഹജ്ജ് തീർഥാടകരായ 76 പേർ മരണമടഞ്ഞു. ഫെബ്രുവരി ഫെബ്രുവരി 10 - 2006-ലെ ശൈത്യകാല ഒളിമ്പിക്സ് ഇറ്റലിയിലെ ടൂറിൻ നഗരത്തിൽ ആരംഭിച്ചു മെയ് കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി വി.എസ്‌. അച്യുതാനന്ദൻ 2006 മെയ്‌ 18-ന്‌ അധികാരമേറ്റു. സി.പി.എം നേതൃത്തത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണ്‌ പൊതുതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ പരാജയപെടുത്തി അധികാരത്തിലെത്തിയത്‌. പാലൊളി മുഹമ്മദ്‌കുട്ടി, ഡോ. തോമസ്‌ ഐസക്‌, എം. എ. ബേബി, ജി. സുധാകരൻ, കോടിയേരി ബാലകൃഷ്ണൻ, പി. കെ. ശ്രീമതി, എം. വിജയകുമാർ,എസ്‌. ശർമ്മ, എളമരം കരീം, എ. കെ ബാലൻ, പി. കെ. ഗുരുദാസൻ (എല്ലാവരും സി.പി.ഐ(എം)) കെ. പി. രാജേന്ദ്രൻ, സി. ദിവാകരൻ, ബിനോയ് വിശ്വം, മുല്ലക്കര രത്നാകരൻ (എല്ലാവരും സി.പി.ഐ)‍, മാത്യു. ടി. തോമസ്‌(ജനതാദൾ), എൻ. കെ. പ്രേമചന്ദ്രൻ(ആർ. എസ്‌. പി), പി. ജെ. ജോസഫ്‌(കേരള കോൺഗ്രസ്‌-ജെ) എന്നിവരാണ്‌ മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റെടുത്ത മറ്റു മന്ത്രിമാർ. ജൂൺ പതിനെട്ടാമത് ഫുട്ബോൾ ലോകകപ്പ്‌ 2006 ജൂൺ 9 മുതൽ ജൂലൈ 9 വരെ ജർമ്മനിയിൽ . ആറു വൻകരകളിലെ 32 രാജ്യങ്ങൾ പങ്കെടുക്കുന്നു. ജൂലൈ ജൂലൈ 9-പതിനെട്ടാമത് ഫുട്ബോൾ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഇറ്റലി കിരീടം നേടി. ജൂലൈ 11 - മുംബൈയിൽ 209 പേരുടെ മരണത്തിനിടയാക്കിയ ബോംബു സ്ഫോടന പരമ്പര. ജൂലൈ 11 - വിൻഡോസ് 98, വിൻ‌ഡോസ് എം. ഇ. എന്നിവയുടെ ഔദ്യോഗിക സേവനപിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കി. ഓഗസ്റ്റ്‌ ഓഗസ്റ്റ് 23-കവി അയ്യപ്പ പണിക്കർ അന്തരിച്ചു. ഓഗസ്റ്റ്‌ 9- കേരളത്തിൽ പെപ്സി, കൊക്കോ കോള തുടങ്ങിയ ശീതളപാനീയങ്ങൾ ആരോഗ്യത്തിനു ഹാനികരമാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ പൂർണ്ണമായി നിരോധിച്ചു. സെപ്റ്റംബർ സെപ്റ്റംബർ 22-കേരളത്തിൽ പെപ്സി, കൊക്കോ കോള തുടങ്ങിയ ശീതളപാനീയങ്ങൾ ആരോഗ്യത്തിനു ഹാനികരമാണെന്നു ചൂണ്ടിക്കാട്ടി നിരോധിച്ച സർക്കാർ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. സെപ്റ്റംബർ 5-ലോകമെമ്പാടും മലയാളികൾ തിരുവോണം ആഘോഷിക്കുന്നു. സെപ്റ്റംബർ 4-ഓസ്ട്രേലിയൻ പ്രകൃതിശാസ്ത്രജ്ഞനും, ടെലിവിഷൻ വ്യക്തിത്വവുമായ സ്റ്റീവ് ഇർവിൻ സ്റ്റിങ്‌റേ തിരണ്ടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു നവംബർ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള വിവാദം ശക്തമായി. നവംബർ 5-ഇറാഖ് മുൻപ്രസിഡന്റ് സദ്ദാം ഹുസൈനെ ദുജൈൽ കൂട്ടക്കൊലയുടെ വിചാരണക്കൊടുവിൽ വധശിക്ഷക്കു വിധിച്ചു. കേരളത്തിൽ ആചരിക്കുന്ന വിശേഷദിനങ്ങൾ ജനുവരി 2 തിങ്കൾ മന്നംജയന്തി. 10 ചൊവ്വ ബക്രീദ്. 11 ബുധൻ എരുമേലി പേട്ട തുള്ളൽ. 13 വെള്ളി തിരുവാതിര 14 ശനി മകരവിളക്ക്. മകരം 1 20 വെള്ളി അർത്തുങ്കൽ തിരുനാൾ. 24 ചൊവ്വ അതിരമ്പുഴ തിരുനാൾ. 26 വ്യാഴം റിപ്പബ്ലിക്ക് ദിനം. 30 തിങ്കൾ ഗാന്ധി ചരമദിനം. 31 ചൊവ്വ ഹിജ്റ വർഷാരംഭം. ഫെബ്രുവരി 9 വ്യാഴം മുഹറം. 11 ശനി തൈപ്പൂയ്യം. 13 തിങ്കൾ കുംഭം 1 24 വെള്ളി തിരുവില്വാമല ഏകാദശി. 26 ഞായർ ശിവരാത്രി. മാർച്ച് 4 ശനി കുംഭഭരണി. 15 ബുധൻ ഹോളി, മീനം 1 ഏപ്രിൽ 1 ശനി കൊടുങ്ങല്ലൂർ ഭരണി. 6 വ്യാഴം ശ്രീരാമനവമി. 9 ഞായർ ഓശാന ഞായർ. 11 ചൊവ്വ മിലാഡി ഷരീഫ്. 13 വ്യാഴം പെസഹവ്യാഴം. 14 വെള്ളി ദുഃഖ വെള്ളി, വിഷു. അംബേദ്കർ ജയന്തി. മേടം1. 16 ഈസ്റ്റർ. മേയ് 1 ഞായർ മേയ് ദിനം. 2 തിങ്കൾ ശ്റീശങ്കരാചാര്യ ജയന്തി. 7 ഞായർ തൃശൂർ പൂരം. 15 തിങ്കൾ എടവം 1. ജൂൺ 6 ചൊവ്വ ശബരിമല പ്രതിഷ്ഠാദിനം. 15 വ്യാഴം മിഥുനം 1. 18 അയ്യങ്കാളി ചരമദിനം. ജൂലൈ 3 തിങ്കൾ സെന്റ് തോമസ് ദിനം. 17 തിങ്കൾ രാമായണ മാസാരംഭം. കറ്ക്കിടകം 1. 24 തിങ്കൾ കർകടകവാവ്. ഓഗസ്റ്റ് 12 ശനി നെഹ്രു ട്രോഫി വള്ളം കളി. 15 ചൊവ്വ സ്വാതന്ത്ര്യദിനം. 17 വ്യാഴം ചിങ്ങം 1. 27 ഞായർ അത്തച്ചമയം. 28 തിങ്കൾ വിനായകചതുർഥി. സെപ്റ്റംബർ 4 തിങ്കൾ ഒന്നാം ഓണം. 5 ചൊവ്വ തിരുവോണം. 6 ബുധന് അയ്യങ്കാളി ജന്മദിനം. 7 വ്യാഴം ശ്റീനാരായണഗുരു ജയന്തി. 8 വെള്ളി മണറ്കാട് െപരുന്നാൾ 9 ശനി ആറന്മുള വള്ളംകളി. 12 ചൊവ്വ ചട്ടംബിസ്വാമി ജന്മദിനം. 14 വ്യാഴം ശറീകൃഷ്ണജയന്തി. 17 ഞായർ കന്നി 1. 18 തിങ്കൾ (കന്നി 2) നീലംപേരൂർ പടയണി . 21 വ്യാഴം ശറീനാരായണഗുരു സമാധി. 23 ശനി നവരാത്റി ആരംഭം. 24 ഞായർ റംസാന് വ്റതാരംഭം. 27 ബുധനു അമൃതാനന്ദമയീ ജന്മദിനം. 30 ശനി ദുറഗാഷ്ടമി. ഒക്ടോബർ 1 ഞായർ മഹാനവമി. 2 തിങ്കൾ ഗാന്ധിജയന്തി, വിജയദശമി. 18 ബുധൻ 1182 തുലാം 1. 21 ശനി ദീപാവലി. 24 ചൊവ്വ റംസാൻ. നവംബർ 1 ബുധൻ കേരളപ്പിറവി. 2 വ്യാഴം പരുമലപ്പെരുന്നാൾ. 12 ഞായർ മണ്ണാറശ്ശാല ആയില്യം. 14 ചൊവ്വ ശിശുദിനം. 17 വെള്ളി വൃശ്ചികം 1. 23 വ്യാഴം ശ്രീ സത്യസായിബാബ ജയന്തി. ഡിസംബർ 4 തിങ്കൾ തൃക്കാർത്തിക. 13 ബുധൻ വൈക്കത്തഷ്ടമി. 16 ശനി ധനു 1. 25 തിങ്കൾ ക്രിസ്മസ് . 31 ഞായർ ബക്രീദ്. വർഗ്ഗം:വർഷങ്ങൾ
റാന്നി താലൂക്ക്
https://ml.wikipedia.org/wiki/റാന്നി_താലൂക്ക്
പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഒന്നാണ് റാന്നി താലൂക്ക്. മലയോര പ്രദേശമായhttp://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni റാന്നി പമ്പയുടെ തീരങ്ങളിൽ ഒന്നാണ്. പത്തനംതിട്ടയിൽ നിന്നും ഏകദേശം 14 കി മീ ദൂരത്താണ് റാന്നി. പുനലൂർ - മൂവാറ്റുപുഴ ഹൈവെ ഇതുവഴി കടന്നു പോകുന്നു. റാന്നിയിൽ നിന്ന് 62 കി.മി. അകലെയാണ് സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല. http://www.webindia123.com/city/kerala/pathanamthitta/places.htm?cat=Tourism-%20Places%20of%20Interest#Ranni റാന്നിയുടെ അതിരുകൾ മിക്കവയും വന പ്രദേശമാണ്. നൈസ്സർഗിക കാലാവസ്ഥ നിലനിർത്തുവാൻ ഇത് വളരെ അധികം സഹായിക്കുന്നു. റബ്ബർ, കൊക്കകായ, നാളികേരം എന്നിവയുടെ കൃഷിയും വിപണനവുമാണ് ഇവിടത്തെ സമ്പദ്‌ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്. 1983 ആഗസ്റ്റ് ഒന്നിനാണ് താലൂക്ക് രൂപീകരിച്ചത്. രൂപികരിച്ചിട്ട് 33 വർഷമായി. http://www.deshabhimani.com/news/kerala/news-pathanamthittakerala-31-07-2016/579015 സ്ഥാനം റാന്നി സ്ഥിതി ചെയ്യുന്നത് ആണ്. റാന്നിയുടെ തുംഗത 131 m (433 ft) സമുദ്ര നിരപ്പിന് മുകളിൽ ആണ് ‍.http://www.fallingrain.com/world/IN/13/Rani.html പമ്പയുടെ ഇരുവശങ്ങളിലായി ഭൂപ്രദേശം പരന്നു കിടക്കുന്നു. സെൻസസ് ഇന്ത്യ പ്രകാരം, ഭൂപ്രദേശം . മുഴുവനും, ഇതിൽ അല്ലെങ്കിൽ 70% വനപ്രദേശമാണ്.http://www.censusindia.gov.in. പ്രധാനപ്പെട്ട സ്ഥലങ്ങൾ റാന്നി അങ്ങാടി, ചിറ്റാർ, റാന്നി പഴവങ്ങാടി, റാന്നി പെരുന്നാട് , അയിരൂർ, കൊല്ലമുള, വടശ്ശേരിക്കര,അത്തിക്കയം, ചേത്തക്കൽ, ചെറുകോൽ ഗതാഗതം പത്തനംതിട്ടയിൽ നിന്നും കെ.എസ്.ആർ.ടി.സി.യും പ്രൈവറ്റ് ബസ്സുകളും സർവീസ് നടത്തുന്നുണ്ട്. പത്തനംതിട്ടയിൽ നിന്നും കുമ്പഴ വഴിയും മൈലപ്രാ വഴിയും കോഴഞ്ചേരി വഴിയും റാന്നിയിലെത്താം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. റാന്നിയിൽ ഒരു കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും കോഴഞ്ചേരി, തിരുവല്ല, എരുമേലി, കോട്ടയം, കട്ടപ്പന, കുമിളി, തിരുവനന്തപുരം, ത്രിശൂർ, കണ്ണൂർ, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ബസ്സുകളുണ്ട്. ഭാഗമായ പഞ്ചായത്തുകൾ വെച്ചൂച്ചിറ അങ്ങാടി പഴവങ്ങാടി http://www.lsg.kerala.gov.in/pages/lb_general_info.php?intID=5&ID=397&ln=ml റാന്നി നാറാണമ്മൂഴി പെരുനാട് വടശ്ശേരിക്കര അവലംബം വർഗ്ഗം:പത്തനംതിട്ട ജില്ലയിലെ താലൂക്കുകൾ
ആൽഫ്രഡ് നോബൽ
https://ml.wikipedia.org/wiki/ആൽഫ്രഡ്_നോബൽ
thumb|250px|right|ആൽഫ്രഡ് നോബൽ വിവിധമേഖലകളിലെ ഏറ്റവും ഉന്നതപുരസ്കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവാണ് ആൽഫ്രഡ് നോബൽ (1833 ഒക്ടോബർ 21 - 1896 ഡിസംബർ 10). ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച അദ്ദേഹം പ്രശസ്തനായ രസതന്ത്രജ്ഞനും,എഞ്ചിനീയറും കൂടിയാണ്. ബോഫോഴ്സ് എന്ന ആയുധനിർമ്മാണകമ്പനിയുടെ ഉടമസ്ഥനും ആയിരുന്നു. ഉരുക്കുനിർമ്മാണക്കമ്പനിയായിരുന്ന ബോഫോഴ്സിനെ ആയുധനിർമ്മാണമേഖലയിലേക്ക് തിരിച്ചത് ആൽഫ്രഡ് നോബൽ ആയിരുന്നു. ഡൈനാമിറ്റിന്റെ കണ്ടുപിടിത്തം നോബലിനെ കോടീശ്വരനാക്കി. അദ്ദേഹം തന്റെ വിൽപ്പത്രത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്നുമാണ് ഇന്ന് നോബൽ സമ്മാനങ്ങൾ നൽകപ്പെടുന്നത്. ജീവചരിത്രം 1833-ലെ ഒക്ടോബർ 21ന്‌ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ ഇമ്മാനുവൽ നോബലിന്റേയും ആന്ദ്ര്യാറ്റ അല്ഷെലിന്റേയും മൂന്നാമത്തെ ആൺകുട്ടിയായാണ് ആൽഫ്രഡ് പിറന്നത്. റോബർട്ട്,ലുഡ്വിഗ് എന്നിവരായിരുന്നു മൂത്ത ജ്യേഷ്ഠന്മാർ. ആൽഫ്രഡിന്റെ അച്ഛൻ ഇമ്മാനുവേൽ ഒരു നല്ല എഞ്ജിനീയർ ആയിരുന്നു. നൂതന മാർഗങ്ങളിലൂടെ പുതിയ പുതിയ കെട്ടിടങ്ങളും പാലങ്ങളും അദ്ദേഹം നിർമിച്ചു. മത്രമല്ല കാലത്തിന്റെ ഗതിക്കനുസ്രുതമായി വന്മലകളും ഖനികളും പൊട്ടിച്ചെടുക്കുന്നതിന്റെ ആവശ്യകതയെകുറിച്ച്‌ അദ്ദെഹം എപ്പൊഴും ചിന്തിച്ചുകൊണ്ടിരുന്നു. ആല്ഫ്രഡ്‌ ജനിച്ച വർഷം ഇമ്മാനുവേലിന്റെ ബിസിനസ്‌ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തി. താമസിയാതെ തൊഴിൽ നിർത്തിവെക്കാനും അദ്ദേഹം തീരുമാനിച്ചു...സ്വീഡനിലെ സാമ്പത്തികനില മോശമായതിനാൽ അവിടം വിട്ടുപൊകുവാനായി അദ്ദേഹം നിരന്തരം ചിന്തിച്ചു. അങ്ങനെ കുടുംബം ബാങ്ക്‌ ജപ്തിയുടെ വക്കിൽ എത്തിയപ്പോൾ അദ്ദേഹം തൊഴിൽ തേടി റഷ്യയിലേക്ക്‌ പോയി. ഇതേ സമയം ആൽഫ്രഡിന്റെ അമ്മ ആന്ദ്ര്യാറ്റ സ്റ്റോക്ക്‌ഹൊമിൽ ഒരു പുതിയ പലചരക്കുകട തുടങ്ങി. ആന്ദ്ര്യാറ്റയുടെ കുടുംബം സമ്പന്നരായതിനാൽ പണം കണ്ടെത്താൻ വലിയ വിഷമം നേരിട്ടില്ല. ആന്ദ്ര്യാറ്റയുടെ കച്ചവടം നല്ല ലാഭത്തിൽ ആയിത്തുടങ്ങി.. തൊഴിൽ തേടിപ്പോയ ഇമ്മാനുവേൽ റഷ്യയിൽ എത്തുകയും അവിടെ റഷ്യൻ പട്ടാളത്തിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു വർക്ക്ഷോപ്പ്‌ സ്ഥാപിക്കുകയും ചെയ്തു. ഇമ്മാനുവേലിന്റെ നല്ലകാലത്തിന്റെ തുടക്കം ആയിരുന്നു അത്‌. അങ്ങനെ ഇമ്മാനുവേലിന്റെ കുടുംബം സെന്റ്‌പീറ്റേഴ്സ്‌ ബർഗിലേക്ക്‌ താമസം മാറി. റഷ്യയിലേക്കുള്ള മാറ്റം ആല്ഫ്രഡിന്റെ ജീവിതം മാറ്റിമറിച്ചു. ഇമ്മാനുവേൽ മക്കൾക്ക്‌ റഷ്യയിൽ ലഭ്യമാകാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം തന്നെ നൽകി. ഇതിന്റെ ഫലം എന്നോണം ആൽഫ്രഡ് 17 മത്തെ വയസ്സിൽ സ്വീഡിഷ്‌, ഇംഗ്ലീഷ്‌, ജർമ്മൻ, റഷ്യൻ, ഫ്രഞ്ച് ഭാഷകളിൽ എഴുതാനും വായിക്കാനുമുള്ള പ്രാവീണ്യം നേടി. ആൽഫ്രഡിനെ ഒരു കെമിക്കൽ എഞ്ചിനീയർ ആക്കുകയായിരുന്നു ഇമ്മാനുവേലിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി ഇമ്മാനുവേൽ, ആൽഫ്രഡി പാരീസിലേക്ക്‌ അയച്ചു. ആൽഫ്രഡിന്റെ ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു അത്‌. പാരീസിൽ പ്രശസ്ത കെമിക്കൽ എഞ്ജിനിയർ ആയ റ്റി.ജെ. പെലൊസിന്റെ സ്വകാര്യ ലാബോറട്ടറിയിലെ ജോലി ആൽഫ്രഡിന് കെമിക്കൽ എഞ്ജീനീയറിങ്ങിന്റെ പുതിയ മാനങ്ങൾ നേടികൊടുത്തു. പെലോസിന്റെ ലാബിൽ തന്നെ ജോലി ചെയ്തിരുന്ന അസ്കാനിയോ സൊബ്രെറൊ യുമായുള്ള സഹവാസം ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന്റെ നാന്ദിയായിരുന്നു. ഇറ്റലിക്കാരനായിരുന്ന സൊബ്രെറൊ ആയിടക്കു നൈട്രൊഗ്ലിസറിൻ എന്ന ഉഗ്രസ്ഫോടന ദ്രാവകം കണ്ടെത്തിയ ആളായിരുന്നു. നൈട്രൊ ഗ്ലിസറിന്റെ പരീക്ഷണങ്ങൾ വളരെ അധികം അപകടകരമായിരുന്നു. എന്നാൽ ആൽഫ്രഡ് ഈ ദ്രാവകത്തിൽ വളരെ അധികം താൽപര്യം കണ്ടെത്തി. കെട്ടിടനിർമ്മാണമേഖലയിൽ നൈട്രോഗ്ലിസറിൻ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെകുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണങ്ങളൊക്കെയും. പാരീസിലെ കുറഞ്ഞകാലയളവിലെ പഠനത്തിനുശേഷം ആൽഫ്രഡ് റഷ്യയിലേക്കുതന്നെ തിരിച്ചു. അവിടെ വെച്ച്‌ അച്ഛുമൊന്നിച്ച്‌ നൈട്രൊഗ്ലിസറിന്റെ പരീക്ഷണങ്ങൾ തുടർന്നുപോന്നു. പക്ഷേ ഇമ്മാനുവേലിന്റെ നല്ല ദിനങ്ങൾക്ക്‌ വീണ്ടും മങ്ങലേറ്റുതുടങ്ങി. ക്രിമിയൻ യുദ്ധത്തിന്റെ അവസാനം ഇമ്മാനുവേലിനു റഷ്യയിൽ നിൽക്കാൻ കഴിയാത്തത്ര നഷ്ടങ്ങൾ നേരിട്ടുതുടങ്ങി. അതുകൊണ്ടുതന്നെ ആൽഫ്രഡിന്റെ മൂത്ത ജ്യേഷ്ഠന്മാരെ റഷ്യയിൽ തന്നെ കച്ചവടം ചെയ്യാൻ പ്രേരിപ്പിച്ച്‌ ഇമ്മാനുവേലും കുടുംബവും വീണ്ടും സ്വീഡനിലേക്കുതന്നെ തിരിച്ചു പോന്നു. 1863-ലെ സ്വീഡനിലേക്കുള്ള തിരിച്ചുവരവിനുശേഷവും ആൽഫ്രഡ്നൈട്രോഗ്ലിസ്രിനുമായുള്ള പരീക്ഷണങ്ങൾ തുടർന്നു. നൈട്രൊഗ്ലിസറിനെ സുരക്ഷിതമായ സ്ഫോടനവസ്തുവായി മാറ്റുവാനുള്ള ആല്ഫ്രഡിന്റെ അടങ്ങാത്ത അഭിനിവേഷം ഒരിക്കൽ ഒത്തിരി ആളുകളെ ചുട്ടുകൊല്ലുകയുണ്ടായി. അതിലൊരാൾ ആൽഫ്രഡിന്റെ ഇളയ അനുജൻ എമിൽ ആയിരുന്നു. അതിന്റെ പ്രത്യഘാതമായി സ്വീഡൻ ഗവർമെണ്ട്‌ അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ സ്റ്റോക്ക്‌ഹോം നഗരത്തിന്റെ പുറത്തുമാത്രമാക്കി വിലക്കേർപ്പെടുത്തി. ഇളയ അനുജന്റെ ദാരുണമരണവും സർക്കാർ വിലക്കുകളും ആൽഫ്രഡിനെ മാനസികമായി തളർത്തിയെങ്കിലും പരീക്ഷണങ്ങളുമായി മുന്നോട്ട്‌ പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. 1866-ൽ, ശുദ്ധമായ മണൽ ചേർത്ത് നൈട്രോഗ്ലിസറിനെ ഖരാവസ്ഥയിൽ സൂക്ഷിച്ചാൽ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കണ്ടെത്തി. ആൽഫ്രഡിന്റെ സ്വപനസാക്ഷാത്കാരത്തിന്റെ നാളുകളായിരുന്നത്‌. അങ്ങനെ ഡൈനാമിറ്റ്‌ എന്ന പേരിൽ പുതിയ കണ്ടുപിടിത്തത്തിന്‌ അദ്ദേഹം പേറ്റന്റ്‌ നേടി. ഡൈനാമിറ്റിന്റെ കണ്ടെത്തൽ ആൽഫ്രഡിന്റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു. നിർമ്മാണമേഖലയിലും ഖനികളിലും ഡൈനാമിറ്റ്‌ അവിഭാജ്യഘടകമായി മാറി. വലിയ കരിങ്കൽമടകളും ഖനികളും നിഷ്പ്രയാസം സുരക്ഷിതമായി പൊട്ടിത്തെറിപ്പിക്കാൻ ഡൈനാമിറ്റ് ഉപയോഗിച്ച് സാധിച്ചു. നൈട്രൊഗ്ലിസറിൻ സ്ഫോടനവസ്തുകൾക്ക്‌ രാജ്യാന്തരതലത്തിൽ തന്നെ ആവശ്യക്കാർ സൃഷ്ഠിക്കപ്പെട്ടു. ഏകദേശം 20 രാഷ്‌ട്രങ്ങളിലായി 90-ൽ പരം ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നോബൽ കുടുംബം സമ്പന്നതയുടെ ഉത്തുംഗപഥത്തിൽ എത്തി. ആൽഫ്രഡ് അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായി മാറി. ജീവിതാവസാനം പരീക്ഷണങ്ങളുടേയും, വേദനയുടെയും, വിജയത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്റെയും ജീവിച്ചിരുന്ന ഇതിഹാസമായിരുന്നു ആൽഫ്രഡ് നോബൽ. പക്ഷെ സന്തോഷനാളുകൾ അധികം നീണ്ടുനിന്നില്ല. തന്റെ മഹത്തായകണ്ടുപിടിത്തം സൈനിക മേഖലയിലും, രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിക്കപ്പെട്ട്‌ മനുഷ്യശരീരം ചിതറിപോകുന്ന ദാരുണചിത്രങ്ങൾ കണ്ട്‌ അദ്ദേഹത്തിന്റെ മനസ്സ്‌ വേദനിച്ചു. തന്റെ കണ്ടുപിടിത്തം ഒരു ജനതയുടെ നാശം സൃഷ്ടിക്കുന്നതുകണ്ട്‌ അദ്ദേഹം അവസാനകാലങ്ങളിൽ ഋഷി തുല്യമായ ജീവിതം നയിച്ചു. ആൽഫ്രഡിന്റെ സ്വകാര്യ സെക്രട്ടറിയായിവന്ന ആസ്ത്രിയൻ വനിത വെർത്ത വോൺ സ്റ്റനർ അദ്ദേഹത്തിന്റെ ജീവിത സായാഹനത്തിൽ ഒട്ടേറെ പരിവർത്തനങ്ങൾ വരുത്തി. കുറഞ്ഞ കാലയളവുമാത്രം ജോലി ചെയ്തിരുന്നുള്ളൂയെങ്കിലും പിന്നിടവർ എഴുത്തുകുത്തുകളിലൂടെ ആശയങ്ങൾ കൈമാറി. സമാധാനത്തിന്റെ ആവശ്യകതയിലൂന്നുന്നതായിരുന്നു ഒട്ടുമിക്ക എഴുത്തുകളും. അങ്ങനെ ഒരു യുഗത്തിന്റെ പര്യവസാനമായി ആ വിശ്വമഹാപ്രതിഭ 1896- ഡിസംബർ 10-ന്‌ ഇറ്റലിയിൽ വെച്ച്‌ ഈ ലോകത്തോട്‌ വിടപറഞ്ഞു. തന്റെ വിൽപത്രത്തിൽ ആല്ഫ്രഡ്‌ ഇപ്രകാരം എഴുതിവെേച്ചിരുന്നു." എന്റെ മുഴുവൻ സമ്പാദ്യവും ഞാൻ ഫിസിക്സ്‌, കെമിസ്ട്രി,ഫിസിയോളജി അല്ലെങ്കിൽ മെഡിക്കൽ,ഭാഷ, സമാധാനം എന്നീ മേഖലയിലെ നിസ്തുല സേവനങ്ങൾ നടത്തുന്നവർക്കിടയിൽ സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നു. " അദ്ദേഹത്തിന്റെ ഈ അഞ്ച്‌ പുരസ്കാരങ്ങൾ പിന്നീട്‌ നോബൽ സമ്മാനം എന്ന പേരിൽ നൽകപ്പെട്ടുകൊണ്ടിരിക്കുന്നു. പിന്നീട്‌ 1969-ൽ ബാങ്ക്‌ ഓഫ്‌ സ്വീഡൻ മഹാനായ നോബലിന്റെ സ്മരണാർത്ഥം സാമ്പത്തിക മേഖലയിൽ കൂടി പുരസ്കാരം ഏർപ്പെടുത്തി. അദ്ദേഹത്തിന്റെ മരണപത്രത്തിന്റെ സാക്ഷാത്കാരമായി ആദ്യത്തെ നോബൽ സമ്മാനം 1901-ൽ പ്രഖാപിച്ചു. സമാധാനത്തിനൊഴികെയുള്ള മറ്റല്ലാപുരസ്കാരങ്ങളും സ്വീഡനിലെ സ്റ്റൊക്ക്‌ഹൊമിൽ വെച്ചു നൽകപ്പെട്ടു. സമാധാനത്തിനുള്ള പുരസ്കാരം നോർവെയിലെ ഓസ്ലൊയിൽ വെച്ചാണ്‌ നൽകിയത്‌. വർഗ്ഗം:1833-ൽ ജനിച്ചവർ വർഗ്ഗം: 1896-ൽ മരിച്ചവർ വർഗ്ഗം:ഒക്ടോബർ 21-ന് ജനിച്ചവർ വർഗ്ഗം:ഡിസംബർ 10-ന് മരിച്ചവർ വർഗ്ഗം:സ്വീഡിഷ് രസതന്ത്രജ്ഞർ വർഗ്ഗം:സ്വീഡിഷ് ബിസിനസുകാർ വർഗ്ഗം:നോബൽ സമ്മാനം
പത്തനംതിട്ട
https://ml.wikipedia.org/wiki/പത്തനംതിട്ട
പത്തനംതിട്ട ജില്ലയുടെ ആസ്ഥാനമാണ് പത്തനംതിട്ട. സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര പട്ടണമാണിത്. പേരിന് പിന്നിൽ നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനംതിട്ട എന്ന പേരുണ്ടായതെന്നു പൊതുവേ കരുതപ്പെടുന്നു. എന്നാൽ ഈ സ്ഥലനാമോത്പത്തിയെക്കുറിച്ച് രസകരങ്ങളായ മറ്റ് അഭിപ്രായങ്ങളുമുണ്ട്. പുരാതനകാലത്ത് വിവിധ ജാതിയിൽപ്പെട്ട പത്ത് ജനവിഭാഗക്കാർ താമസിച്ചിരുന്ന ജനപദം എന്ന അർത്ഥത്തിൽ “പത്ത് ഇനം തിട്ട” എന്ന് ഇവിടം വിളിക്കപ്പെട്ടിരുന്നുവെന്നും പിന്നീടത് ലോപിച്ച് പത്തനംതിട്ടയെന്നായി എന്നാണ് അത്തരത്തിലുള്ള ഒരു അഭിപ്രായം. ധർമ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് ആവശ്യമുള്ള ചരക്കുകൾ എത്തിച്ചുകൊടുത്തിരുന്ന പ്രമുഖനായൊരു പത്താൻ വ്യാപാരി ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനും അനുയായികൾക്കും താമസിക്കുന്നതിനായി രാജാവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് കുറച്ചു സ്ഥലം ചുറ്റുമതിൽ കെട്ടി മറച്ചുനൽകിയെന്നും, അങ്ങനെ ഈ സ്ഥലം ആദ്യമൊക്കെ “പഠാണിതിട്ട” എന്ന് വിളിക്കപ്പെട്ടുവെന്നും, പിൽക്കാലത്ത് അത് പത്തനംതിട്ട എന്ന് ശബ്ദഭേദം വന്നുവെന്നുമാണ് മറ്റൊരഭിപ്രായം. 250px|thumb|മലയാള മനോരമയുടെ പത്തനംതിട്ട ഓഫീസ് ചരിത്രം ആധിമകാല രാജവംസമായിരുന്ന ആയ്‌ വംശം തെക്ക് നാഗർകോവിൽ മുതൽ തിരുവല്ല വരെ വ്യാപിച്ചു കിടന്നിരുന്നു.പമ്പയെ ബാരിസ് എന്നാണ് പഴയ ചരിത്രരേഖകളിൽ വിളിച്ചിരുന്നത്‌. ആയ്‌ രാജാക്കന്മാർ ശക്തി ക്ഷയിച്ചപ്പോഴൊക്കെ അവരുടെ ഈ വടക്കനതിർത്തി ചേരന്മാർ ആക്രമിച്ചു കീഴടക്കാരുണ്ട്. അങ്ങനെ ചേരന്റെയും ആയ്‌ രാജവംശത്തിന്റെയും ചിലപ്പോൾ പാണ്ട്യരാജാവിന്റെയും ഭരണത്തിലിരുന്ന പ്രദേശങ്ങളാണ് പിന്നീട് കായംകുളം രാജാവിന്റെ അധീനതയിലായത്. എന്നാൽ 1746 ല് മാർത്താണ്ടവർമ കായംകുളം രാജ്യം പിടിച്ചെടുക്കുകയും തിരുവിതംകുറിനോട്‌ ചേർക്കുകയും ചെയ്ത്. പുരാതനകാലം മുതൽ തന്നെ ഒരു വാണിജ്യകേന്ദ്രമെന്ന പ്രശസ്തി പത്തനംതിട്ടയ്ക്കുണ്ടായിരുന്നു. മലഞ്ചരക്കുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പത്തനംതിട്ടയിൽ നിന്നും അച്ചൻകോവിലാറ്റിലൂടെ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചിരുന്നു. വാണിജ്യകേന്ദ്രം പിൽക്കാലത്തൊരു ഉപ്പു പണ്ടകശാല മാത്രമായി ഒതുങ്ങി. പിന്നീട് കേരളപ്പിറവിക്ക് ശേഷം ഏതാണ്ട് കാൽ നൂറ്റാണ്ട് കാലം കൊല്ലം,ആലപ്പുഴ,ഇടുക്കി,കോട്ടയം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടന്ന പ്രദേശങ്ങൾ ചേർത്ത് പത്തനംതിട്ട ജില്ല എന്ന 1982 നവംബർ 1നു നിലവിൽ വന്നു. ഈ പ്രദേശത്തെ ആദ്യകാലം മുതലേയുള്ള സുപ്രധാന ഗതാഗത പാതകളാണ് ടി.കെ റോഡ്, പുനലൂർ - മൂവാറ്റുപുഴ റോഡ് എന്നിവ. പത്തനംതിട്ട ജില്ലക്കാരായ പ്രശസ്ത വ്യക്തികൾ ഇന്ത്യയുടെ സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി എം. ഫാത്തിമ ബീവി. കവികൾ, സാഹിത്യകാരന്മാർ മൂലൂർ എസ്. പത്മനാഭപ്പണിക്കർ കടമ്മനിട്ട രാമകൃഷ്ണൻ കടമ്മനിട്ട വാസുദേവൻ പിള്ള ചലച്ചിത്രപ്രവർത്തകർ പ്രതാപചന്ദ്രൻ - നടൻ മോഹൻലാൽ - നടൻ ക്യാപ്റ്റൻ രാജു - നടൻ അനു വി. കടമ്മനിട്ട - ഗായകൻ ബി. ഉണ്ണികൃഷ്ണൻ - സംവിധായകൻ, തിരക്കഥാകൃത്ത് അനു പുരുഷോത്ത് - സംവിധായകൻ, തിരക്കഥാകൃത്ത് അവലംബം വർഗ്ഗം:പത്തനംതിട്ട ജില്ലയിലെ പട്ടണങ്ങൾ വിഭാഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ
ജ്ഞാനസ്നാനം
https://ml.wikipedia.org/wiki/ജ്ഞാനസ്നാനം
ഒരു വ്യക്തിയെ ജലത്താൽ ശുദ്ധീകരണം നടത്തി ക്രൈസ്തവസഭയുടെ അംഗമായി ചേർക്കുന്ന ചടങ്ങിനെ 'baptism അഥവാ മാമ്മോദീസ എന്നറിയപ്പെടുന്നു. സുറിയാനി ഭാഷയിലെ കഴുകുക എന്നർത്ഥമുള്ള മ'ആമോദീതാ എന്ന വാക്കിൽ നിന്നാണ്‌ മാമ്മോദീസ എന്ന പദം ഉരുത്തിരിഞ്ഞത്. ചരിത്രം യോർദ്ദാൻ നദിയിൽ സ്നാപക യോഹന്നാനിൽ നിന്ന്‌ യേശു നേടിയ സ്നാനത്തിൽ അധിഷ്ഠിതമാണ് ക്രിസ്ത്യാനികളുടെ ജ്ഞാനസ്നാനം. യഹൂദരുടെയിടെയിലെ മിക്‌വാഹ് എന്ന ആചാരത്തിൽ നിന്നാണ് ക്രിസ്തീയ സ്നാനം ഉരുവായത് എന്ന് അഭിപ്രായമുണ്ട്. ബൈബിൾ പരാമർശങ്ങൾ യേശുക്രിസ്തു നൽകിയ പ്രധാന കല്പനകളിലൊന്നാണ് സ്നാനം. തന്റെ സ്വർഗ്ഗാരോഹണത്തിന് മുമ്പായി ശിഷ്യൻമാർക്ക് നൽകിയ അന്ത്യനിയോഗത്തിൽ സ്നാനത്തെക്കുറിച്ച് യേശുക്രിസ്തു പറഞ്ഞിരിക്കുന്നത് മത്തായി എഴുതിയ സുവിശേഷത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു(മത്തായി 28:18,19). യേശുക്രിസ്തുവിൽ വിശ്വസിച്ചവരെല്ലാം സ്നാനപ്പെട്ടതായി പുതിയനിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു വിശ്വാസി ക്രിസ്തുവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും ഏകീഭവിച്ചു എന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണ് സ്നാനത്തിലൂടെ നിവൃത്തിക്കുന്നത് എന്ന് പൗലോസ് അപ്പോസ്തോലൻ തന്റെ ലേഖനങ്ങളിലൂടെ ഉദ്ബോധിപ്പിക്കുന്നുണ്ട്.റോമർ 6:3-5 സ്നാനം വിവിധസഭകളിൽ thumb|leftt|150px|മാമ്മോദീസത്തൊട്ടി ചില സഭകൾ ജന്മപാപം കഴുകിക്കളഞ്ഞ് ക്രിസ്തുവിനോട് ചേർക്കപ്പെടുന്ന കൂദാശയായി ജ്ഞാനസ്നാനത്തെ അഥവാ മാമ്മോദീസയെ കാണുമ്പോൾ ജന്മപാപത്തിൽ വിശ്വസിക്കാത്ത ക്രിസ്തീയവിഭാഗങ്ങൾ, സഭയിൽ ചേർക്കുന്നതിനുള്ള ഒരു ചടങ്ങായി മാത്രം ഇതിനെ കാണുന്നു. സുറിയാനി ഓർത്തഡോക്സ്, മലങ്കര ഓർത്തഡോക്സ്, റോമൻ കത്തോലിക്ക,മലങ്കര കത്തോലിക്ക, മലങ്കര മാർത്തോമ്മാ തുടങ്ങിയ സഭകൾ നന്നെ ചെറുപ്പത്തിൽ തന്നെ ശിശുക്കളെ മാമ്മോദീസ മുക്കണം എന്ന നിഷ്ക്കർഷ പുലർത്തുന്നവരാണ്. ഏഴ് പ്രധാന കൂദാശകളിലൊന്നായ് ഈ സഭകൾ മാമ്മോദീസയെ കാണുന്നു. വി. മൂറോൻ കൂദാശയും മാമ്മോദീസയോടൊപ്പമാണ് നൽകപ്പെടുന്നത്. thumb|left|200px|വൈദികൻ മാമ്മോദീസ നൽകുന്നു കേരളത്തിൽ‍ തന്നെ,ഈ ചടങ്ങിലേക്കായി പലതരം ചട്ടവട്ടങ്ങളാണ് നിലവിലുള്ളത്. ശിശുക്കളുടെ മാമ്മോദീസ സാധാരണ ജനനത്തിന് അൻപത്താറ് ദിവസം തികഞ്ഞതിനു ശേഷമാവണം എന്നതായിരുന്നു ആദ്യകാലങ്ങളിലെ നിഷ്ക്കർഷ. ശിശുക്കൾ മാമ്മോദീസ മുക്കപ്പെടവെ, വൈദികൻ ചൊല്ലുന്ന പ്രാർത്ഥന ഏറ്റ് ചൊല്ലുന്നത് തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആണ്. മാമ്മോദീസ ചെയ്യപ്പെടുന്ന കുട്ടിയുടെ ബന്ധത്തിൽ പെട്ട പ്രായപൂർത്തിയവരാരെങ്കിലുമാവും സാധാരണ തലതൊട്ടപ്പനോ, തലതൊട്ടമ്മയോ ആകാൻ സന്നദ്ധരാകുന്നത്. കുട്ടികൾക്ക് പള്ളിയിലെ പേരും ഈയവസരത്തിലാണ് നൽകപ്പെടുന്നത്. മാമ്മോദീസ ചെയ്യപ്പെടുന്ന കുട്ടിയെ വൈദികൻ മാമ്മോദീസ തൊട്ടിയിലിരുത്തി തലവഴി വെള്ളമൊഴിച്ച് കുളിപ്പിച്ച ശേഷം മൂറോൻ എന്ന വിശുദ്ധ തൈലം പുരട്ടുന്നതാണ് ഈ ചടങ്ങിന്റെ കാതൽ. ചടങ്ങ് കഴിയുമ്പോൾ മാമ്മോദീസ തൊട്ടിയിലെ ജലം പള്ളിക്ക് കീഴെയുള്ള മണ്ണിലേക്ക് ഒഴുക്കിവിടത്തക്കവണ്ണമാണ് പരമ്പരാഗതമായി മാമ്മോദീസാ തൊട്ടികൾ നിർമ്മിച്ചിരുന്നത്. thumb|150px|യോർദ്ദാൻ നദിയിൽ സ്നാനം ഏൽക്കുന്നതിന്റെ ദൃശ്യം എന്നാൽ സുവിശേഷ വിഹിത സഭകൾ എന്നറിയപ്പെടുന്ന പെന്തകൊസ്ത്, ബ്രദറൺ തുടങ്ങിയ സഭാവിഭാഗങ്ങൾ ഇത്തരത്തിലുള്ള ശിശുസ്നാനം വേദപുസ്തകാനുസൃതമല്ലെന്നും മുതിർന്നതിന് ശേഷം വിശ്വാസം ഏറ്റുപറഞ്ഞു കൊണ്ടുള്ള വിശ്വാസസ്നാനം മാത്രമാണ് യഥാർത്ഥ സ്നാനം എന്നും പഠിപ്പിക്കുന്നു. ഒരു വ്യക്തി യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച് ഏറ്റുപറയുമ്പോൾ തന്റെ ഹൃദയത്തിൽ ആന്തരീകമായി നടന്ന ആത്മീകാനുഭവത്തിന്റെ പരസ്യമായ പ്രഖ്യാപനമാണ് സ്നാനത്തിലൂടെ ലോകത്തിനു മുമ്പിൽ സാക്ഷ്യപ്പെടുത്തുന്നത് എന്ന് ഇവർ വിശ്വസിക്കുന്നു. പുഴകൾ, തോടുകൾ മുതലായ ജലസ്രോതസ്സുകളിൽ പൂർണ്ണമായി നിമജ്ജനം ചെയ്തു കൊണ്ടുള്ള ജ്ഞാനസ്നാന രീതിയാണ് ഇവർ പൊതുവേ സ്വീകരിക്കുന്നത്. കൂടുതൽ വായനയ്ക്ക് തലതൊട്ടപ്പൻ കൂദാശകൾ ചിത്രശാല അവലംബം വർഗ്ഗം:ക്രൈസ്തവാചാരങ്ങൾ
ജനുവരി 15
https://ml.wikipedia.org/wiki/ജനുവരി_15
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 15 വർഷത്തിലെ 15-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 350 ദിവങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 351). ചരിത്രസംഭവങ്ങൾ 1559 - ഇംഗ്ലണ്ടിലെ ലണ്ടണിലെ വെസ്റ്റ്മിൻസ്റ്റർ ആബ്ബെയിൽ എലിസബത്ത് I ഇംഗ്ലണ്ടിലെ രാജ്ഞിയുടെ കിരീടം നേടി. 1582 – റഷ്യ ലിവോണിയയും എസ്റ്റോണിയയും പോളണ്ടിന്‌ അടിയറവച്ചു. 1759 – ബ്രിട്ടീഷ് മ്യൂസിയം പ്രവർത്തനമാരംഭിച്ചു. 1844 - നോട്ട്ർ ഡേം യൂണിവേഴ്സിറ്റി അതിന്റെ പ്രമാണം ഇന്ത്യാന സംസ്ഥാനത്ത് നിന്ന് സ്വീകരിച്ചു. 1867 ലണ്ടനിലെ റീഗന്റ്സ് പാർക്കിലെ ബോട്ടിംഗ് തടാകത്തിൽ മഞ്ഞുമൂടി 40 പേർ മരിച്ചു. 1889 - പെംബേർടൺ മെഡിസിൻ കമ്പനി എന്നറിയപ്പെട്ടിരുന്ന കോക്ക-കോള കമ്പനി അറ്റ്ലാന്റയിൽ സ്ഥാപിച്ചു. 1892 – ജെയിംസ് നൈസ്മിത് ബാസ്കറ്റ് ബോളിന്റെ നിയമാവലി പ്രസിദ്ധീകരിച്ചു. 1908 - ആഫ്രിക്കൻ അമേരിക്കൻ കോളേജ് വനിതകൾ സ്ഥാപിച്ച ദി ആൽഫാ കപ്പാ അൽഫാ സോറാറിറ്റി ആദ്യത്തെ ഗ്രീക്ക്-അക്ഷര സംഘടനയാണ് 1919 - ജർമ്മനിയിലെ ഏറ്റവും പ്രമുഖ സോഷ്യലിസ്റ്റുകാരിൽ രണ്ടെണ്ണം റോസ ലക്സംബർഗ്, കാൾ ലിബ്നെട്ട് എന്നിവരും സ്പാർട്ടസിസ്റ്റ് കലാപത്തിന്റെ അവസാനത്തോടെ ഫ്രീക്കോർപ്സ് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. 1975 – പോർച്ചുഗൽ അംഗോളക്ക് സ്വാതന്ത്ര്യം നൽകി. 2001 – വിക്കിപീഡിയ പ്രസിദ്ധീകരണം ആരംഭിച്ചു. 2005 - ESA യുടെ SMART-1 ലൂണാർ ഓർബിറ്റർ കാൽസ്യം, അലൂമിനിയം, സിലിക്കൺ, ഇരുമ്പ്, ചന്ദ്രനിൽ മറ്റ് ഉപരിതല ഘടകങ്ങൾ തുടങ്ങിയ ഘടകങ്ങളെ കണ്ടുപിടിച്ചു. ജനനം 1929 – മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് വേണ്ടി പോരാടിയ വ്യക്തി 1956 – മായാവതി, ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി മരണം മറ്റു പ്രത്യേകതകൾ ദേശീയ കരസേനാ ദിനം (ഇന്ത്യ) വർഗ്ഗം:ജനുവരി 15
വിക്കിപീടിയ
https://ml.wikipedia.org/wiki/വിക്കിപീടിയ
REDIRECT വിക്കിപീഡിയ
ചെറുശ്ശേരി
https://ml.wikipedia.org/wiki/ചെറുശ്ശേരി
ക്രിസ്തുവർഷം 15-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാള കവിയാണ് ചെറുശ്ശേരി നമ്പൂതിരി (1475-1575). 1475-ൽ ഉത്തര കേരളത്തിൽ പഴയ കുരുമ്പനാട് താലൂക്കിലെ വടകരയിൽ ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ചു. അങ്ങനെ ഒരില്ലം ഇന്നില്ല. 18-ആം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽനിന്ന് അനേകം നമ്പൂതിരി കുടുംബങ്ങൾ സ്ഥലം വിട്ടു. കൂട്ടത്തിൽ നശിച്ചുപോയതാവണം ചെറുശ്ശേരി ഇല്ലം. ചെറുശ്ശേരി ഇല്ലം പുനം ഇല്ലത്തിൽ ലയിച്ചുവെന്നും ഒരഭിപ്രായമുണ്ട്. കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി. ഗോവിന്ദപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. പ്രാചീന കവിത്രയത്തിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്.കേരളപാഠാവലി മലയാളം, പത്താം തരം, താൾ 122 വർഷം 2004, - കേരളസർക്കാർ, വിദ്യാഭ്യാസവകുപ്പ് സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലൂടെയാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണു കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരി നമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. ഗാഥാപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കൂടിയാണ് ഇദ്ദേഹം.പ്രാചീന കവിത്രയം കൂടിയാണ് അവലംബം വർഗ്ഗം:മലയാളകവികൾ വർഗ്ഗം:പ്രാചീന കവിത്രയം