title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
ആരോഗ്യശാസ്ത്രം
https://ml.wikipedia.org/wiki/ആരോഗ്യശാസ്ത്രം
മനുഷ്യന്റെ ആരോഗ്യപരിപാലനത്തെ കുറിച്ചുള്ള പഠനമാണ് ആരോഗ്യശാസ്ത്രം. ആരോഗ്യശാസ്ത്രത്തിൽ അനേകം വിശേഷവിഭാഗങ്ങൾ (Specialities) വിഭാഗങ്ങൾ ഉണ്ട്. വിഭാഗങ്ങൾ ആധുനിക വൈദ്യശാസ്ത്രം (അലോപതി) പൊതുവൈദ്യശാസ്ത്രം‍ (ജനറൽ മെഡിസിൻ) ജൈവരസതന്ത്രം (ബയോ കെമിസ്റ്റ്ട്രി) ബയോ ടെക്നോളജി നേത്രാരോഗ്യശാസ്ത്രം (Ophthalmology) ദന്തവൈദ്യം(Dentistry) ഹൃദയാരോഗ്യവിജ്ഞാനീയം (Cardiology) ജെനെറ്റിക്സ് ശുശ്രൂഷാവിജ്ഞാനീയം (നഴ്‌സിങ്) ഔഷധശാസ്ത്രം (ഫാർമക്കോളജി)] ഫാർമസി പൊതു ആരോഗ്യം മനഃശാസ്ത്രം ഫിസിക്കൽ തെറാപ്പി ജൈവ-ആരോഗ്യസാങ്കേതികശാസ്ത്രം രോഗസംക്രമണശാസ്ത്രം സർജറി(Surgery) അനസ്തീഷിയോളജി(Anaesthesiology) ബയോ-ഇൻഫർമാറ്റിക്സ്‌ ആയുർവേദം മറ്റ് ലിങ്കുകൾ Links to Health Professions Websites National Institute of Environmental Health Sciences The US National Library of Medicine അവലംബം വർഗ്ഗം:വൈദ്യശാസ്ത്രം nl:Gezondheidszorg
രക്തത്തിലെ മദ്യാംശം
https://ml.wikipedia.org/wiki/രക്തത്തിലെ_മദ്യാംശം
രക്തത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത വ്യാപ്തകണക്കിൽ ശതമാനമാക്കി പറയുന്നതിനെയാണ് രക്തത്തിലെ മദ്യാംശം (അല്ലെങ്കിൽ blood alcohol content – ബി.എ.സി.), എന്നതു കൊണ്ടു അർത്ഥമാക്കുന്നത്. ഉദാഹരണത്തിനു്, 0.20% ബി.എ.സി. നിരക്ക് എന്നാൽ, ഒരു വ്യക്തിയുടെ രക്തത്തിന്റെ അഞ്ഞൂറിലൊരംശം മദ്യമാണ് എന്നു മനസ്സിലാക്കാം. രക്തത്തിലെ മദ്യത്തിന്റെ അളവ് ഒരു വൈദ്യശാസ്ത്രലബോറട്ടറിയിൽ നേരിട്ടു പരിശോധിച്ചറിയാവുന്നതാണ്. എങ്കിലും സാധാരണയായി നിയമപരിപാലനത്തിനു വേണ്ടി, ബ്രീത്തലൈസർ എന്നു സാധാരണയായി പറയുന്ന ഉപകരണം ഉപയോഗിച്ച് ഉച്ഛ്വാസവായുവിലെ എതനോളിന്റെ അളവ് നോക്കിയാണ് ബി.എ.സി. നിശ്ചയിക്കുന്നത്. ഒരേ ബി.എ.സി. നിരക്കു രേഖപ്പെടുത്തിയ ആളുകൾ തമ്മിൽ ലഹരിയുടെ കാര്യത്തിൽ വളരെ വ്യത്യാസം കാണുമെന്നിരിയ്ക്കിലും, ബി.എ.സി.-യ്ക്കു മുൻതൂക്കം ലഭിയ്ക്കുന്നത് അതു അകത്താക്കിയ മദ്യത്തിന്റെ അളവു വസ്തുനിഷ്ഠമായി അളക്കുവാൻ ഏറ്റവും ലളിതമായ രീതിയാണെന്നതു കൊണ്ടാണ്. അതുകൊണ്ടു തന്നെ ഈ തെളിവിനെ എതിർക്കാനും എളുപ്പമല്ല. ഒരു 0.20% ബി.എ.സി. നിരക്ക് എന്നാൽ ഗുരുതരമായ അവസ്ഥയാണെന്നു തന്നെ പറയാം. ഒന്നു കൂടി ഉയർന്ന് 0.35% എത്തിയാൽ മാരകവുമാണ്. ബി.എ.സി. നിരക്ക് 0.40% എന്നാൽ അമ്പതു ശതമാനം മുതിർന്നവർക്കും മരണകാരണവുമാണ് (LD50 or lethal dose). ചിലർ 0.74 ശതമാനത്തോളം ബി.എ.സി. നിരക്കിൽ നിന്നും വൈദ്യസഹായം കൊണ്ടു മാത്രം രക്ഷപ്പെട്ട അപൂർവ്വ സംഭവങ്ങളും ഉണ്ടായിട്ടുണ്ടു്. ശരീരഭാരവുമായുള്ള ബന്ധം ഒരാൾ കുടിച്ച മദ്യത്തിന്റെ കണക്ക്, ഒരിക്കലും അയാളുടെ ലഹരിയളക്കാൻ പറ്റിയ ശരിയായ അളവുകോലല്ല, ലഹരിയുടെ കാര്യത്തിൽ ശരീരഭാരം വലിയൊരു പങ്കു വഹിയ്ക്കുന്നു എന്നതാണ് ഇതിന്റെ കാരണം. ഒരു പെഗ്ഗു് (alcoholic unit) മദ്യം ഒരു ശരാശരി മനുഷ്യന്റെ ബി.എ.സി. ഏകദേശം 0.04% വരെ ഉയർത്തും, പക്ഷേ ഇതു വലിയൊരളവോളം ശരീരഭാരത്തെയും ശരീരത്തിലെ കൊഴുപ്പിന്റെ അളവിനേയും ആശ്രയിച്ചിരിയ്ക്കുന്നു. പോരായ്മകൾ മദ്യപിച്ചതിന്റെ കണക്കോ ബി.എ.സി.-യോ യഥാർത്ഥത്തിൽ മദ്യം ഒരാളിൽ വരുത്തുന്ന ശേഷിക്കുറവ് അളക്കാൻ ഒട്ടും പര്യാപ്തമല്ല. വ്യക്തിപരമായ മദ്യസഹനശേഷി (alcohol tolerance) പലേ ഘടകങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിയ്ക്കും, ജനിതകവും പോഷകാഹാരസംബന്ധവുമായ ഘടകങ്ങൾ, മറ്റു തരത്തിലുള്ള ശേഷിക്കുറവുകൾ, ദീർഘകാലമായുള്ള അമിതമദ്യപാനം തുടങ്ങിയവ ഉദാഹരണങ്ങളാണ്. നിയമപാലനത്തിലെ പ്രാധാന്യം മിക്ക രാജ്യങ്ങളിലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബി.എ.സി. നിരക്കിനു മുകളിൽ വാഹനമോടിപ്പിയ്ക്കുന്നതിനോ യന്ത്രങ്ങൾ പ്രവർത്തിപ്പിയ്ക്കുന്നതിനോ നിയമപരമായി അനുവാദമില്ല. നിർദ്ദിഷ്ട ബി.എ.സി. നിരക്കു പല രാജ്യങ്ങളിലും പല സാഹചര്യങ്ങളിലും വ്യത്യാസപ്പെട്ടിരിയ്ക്കും. സ്വീഡനിൽ പൂജ്യത്തിനു മുകളിലുള്ള ഒരു ബി.എ.സി. നിരക്കുമായി വാഹനമോടിപ്പിയ്ക്കുന്നതു നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. അമേരിക്കയിലാകട്ടെ നിയമം കുറച്ചു കൂടി ഉദാരമാണ്. കേന്ദ്രസർക്കാർ നിർദ്ദിഷ്ട ബി.എ.സി. നിരക്കു 0.08% ലേയ്ക്കു താഴ്ത്താൻ വേണ്ടി പരിശ്രമിയ്ക്കുകയാണെങ്കിലും, മൂന്നു സംസ്ഥാനങ്ങളിൽ 0.099% വരെ അനുവദനീയമാണ്. പക്ഷേ ചില സംസ്ഥാനങ്ങൾ 21 വയസ്സിനു (അമേരിക്കയിൽ കുടിയ്ക്കാൻ അർഹതയുള്ള ഏറ്റവും കുറഞ്ഞ പ്രായം) താഴെയുള്ളവർ വളരെ താഴ്ന്ന ബി.എ.സി. നിരക്കുകളിൽ പോലും (ഒരു പക്ഷേ 0.02%) വാഹനമോടിപ്പിയ്ക്കുന്നതു നിയമവിരുദ്ധമാക്കിയിരിയ്ക്കുന്നു. ഇതൊരു പൂജ്യം നിരക്കിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. ഓസ്ട്രേലിയയിൽ മിക്ക സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പരിധി 0.05% ആണ്. പരിചയക്കുറവുള്ളവർക്ക് (വാഹനമോടിപ്പിയ്ക്കുന്നതിനു പഠനാനുമതി മാത്രമുള്ളവർ) 0.02 ശതമാനമോ അല്ലെങ്കിൽ പൂജ്യം തന്നെയോ ആണ് നിർദ്ദിഷ്ട നിരക്ക്. ഇതു നടപ്പാക്കുന്നത് അവിചാരിതമായ പരിശോധനകളിലൂടെയാണ്. പല രാജ്യങ്ങളിലും ബി.എ.സി. നിരക്കുകൾ വിശാലമാണെങ്കിലും, നല്ല ബോധത്തിൽ വാഹനമോടിപ്പിക്കുന്നതിനോളം സുരക്ഷിതമാണ് അനുവദനീയ ബി.എ.സി. നിരക്കുകൾക്കൊപ്പം മദ്യപിച്ച് വാഹനമോടിപ്പിക്കുന്നത് എന്നു കരുതുന്നത് വിഡ്ഢിത്തമാവും. 0.05% ബി.എ.സി. നിരക്കിൽ മദ്യപിച്ചിട്ടുള്ള ഒരാൾ വാഹനമോടിപ്പിക്കുമ്പോൾ, ഒരു അപകടത്തിനുള്ള സാധ്യത നല്ല ബോധത്തിൽ വണ്ടി ഓടിപ്പിയ്ക്കുന്നതിനേക്കാൾ നാലുമടങ്ങിലധികം ആണ്. അതു കൂടാതെ, ചെറിയ ആളവിൽ മദ്യപിച്ചു വാഹനമോടിപ്പിയ്ക്കുമ്പോൾ തങ്ങളുടെ ഡ്രൈവിങ്ങ് കഴിവു വർദ്ധിയ്ക്കുന്നു എന്നുള്ള ചിലരുടെ ധാരണ വളരെ അബദ്ധമാണ്. കാരണം തങ്ങളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിയ്ക്കാനുള്ള ശേഷിയും (ചെറിയ അളവിൽ അളവിലാണെങ്കിൽ കൂടി) മദ്യം അകത്തു ചെല്ലുന്നതോടെ തകരാറിലാവുന്നു. കുറിപ്പുകൾ വിഭാഗം:വൈദ്യശാസ്ത്രം വർഗ്ഗം:ലഹരി
മനുഷ്യാവകാശം
https://ml.wikipedia.org/wiki/മനുഷ്യാവകാശം
എല്ലാമനുഷ്യരുടേയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത്. Houghton Miffin Company (2006) മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്കപ്പെടതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ് . ചരിത്രം മനുഷ്യാവകാശ നിയമങ്ങളുടെ പ്രേരകശക്തി എന്ന് പറയാവുന്നത് 1215 ൽ ഇംഗ്ലണ്ടിലെ രണ്ണി മീട് മൈതാനത്ത് വച്ച് ജോൺ രണ്ടാമൻ ചക്രവത്തി ഒപ്പുവച്ച മാഗ്നാ കാർട്ട ആണ്. പാരീസിൽ 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര സഭ നടത്തിയ സർവജനനീയ മനുഷ്യാവകാശ പ്രഖ്യാപനം (UDHR : Universal Declaration of Human Rights) ഏറെ പ്രാധാന്യം ഉള്ളതായിരുന്നു. ഇതേ തുടർന്നാണ്‌ 1950 ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ വിവർത്തനം ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട രേഖ എന്ന ബഹുമതി 1948 ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിനാണ്. മനുഷ്യാവകാശങ്ങളെക്കുറിക്കുന്ന പൊതുപ്രഖ്യാപനം പീഠിക മനുഷ്യ സമുദായത്തിന്റെ ജന്മസിദ്ധമായ അന്തസ്സും സമാവകാശവും ലോകത്തിൽ സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയുടെ സ്ഥാപനത്തിന്നു അടിസ്ഥാനമായിരിക്കുന്നതിനാലും മനുഷ്യാവകാശങ്ങളെ വകവെക്കാത്തതുകൊണ്ടു മനം മടുപ്പിക്കുന്ന ക്രൂര സംഭവങ്ങളുണ്ടാകുന്നതിനാലും സർവ്വതോന്മുഖമായ സ്വാതന്ത്ര്യവും സമൃദ്ധിയും മനുഷ്യനു അനുഭവിക്കാവുന്ന ഒരു പുതു ലോകത്തിന്റെ സ്ഥാപനമാണ്‌ പൊതുജനങ്ങളുടെ ആഗ്രഹം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിനാലും ഹിംസാമാർഗ്ഗം സ്വീകരിക്കാതിരിക്കണമെങ്കിൽ മനുഷ്യാവകാശങ്ങളെ നിയമാനുസൃതമായി വകവെച്ചു കൊടുക്കേണ്ടതാണെന്നുള്ളതിനാലും രാഷ്ട്രങ്ങൾ തമ്മിൽ സൌഹൃദം പുലർത്തേണ്ടതാണെന്നുള്ളതിനാലും ഐക്യരാഷ്ട്ര ജനത അവരുടെ കരാറിൽ സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചും മനുഷ്യരുടെ മൌലികാവകാശത്തെക്കുറിച്ചും ജീവിതരീതി നന്നാക്കുന്നതിനെക്കുറിച്ചും ഒന്നുകൂടി ഊന്നിപ്പറഞ്ഞിരിക്കുന്നതിനാലും മനുഷ്യാവകാശങ്ങളേയും മൌലിക സ്വാതന്ത്ര്യത്തേയും അന്യോന്യം ബഹുമാനിച്ചുകൊള്ളാമെന്ന് ഐക്യരാഷ്ട്ര സമിതിയിലെ അംഗങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നതിനാലും ഈ അവകാശങ്ങളേയും സ്വാതന്ത്ര്യബോധത്തേയും കുറിച്ചു പൊതുവായി അന്യോന്യം മനസ്സിലാക്കുന്നത്‌ മേൽപ്പറഞ്ഞ വാഗ്ദാനത്തെ സഫലമാക്കുന്നതിന്നു അതിപ്രധാനമാണെന്നിരിക്കുന്നതിനാലും ഇപ്പോൾ ജനറൽ അസംബ്ലി (General Assembly) ഇപ്രകാരം പ്രഖ്യാപിക്കുന്നു. മനുഷ്യാവകാശങ്ങളെ കുറിക്കുന്ന ഈ പൊതുപ്രഖ്യാപനത്തെ ഒരു പ്രമാണമായി കരുതി ഏതൊരു വ്യക്തിക്കും സംഘടനക്കും അവരുടെ പ്രയത്നംകൊണ്ടു മനുഷ്യാവകാശങ്ങളെ ബഹുമാനിച്ചു വകവെച്ചു കൊടുക്കാൻ യത്നിക്കേണ്ടതാണ്‌. ക്രമേണ രാഷ്ട്രീയവും അന്തർരാഷ്ട്രീയവുമായ പ്രവർത്തനങ്ങളെക്കൊണ്ടു ഈ പ്രഖ്യാപനത്തിലടങ്ങിയിരിക്കുന്ന അവകാശങ്ങളെ ഐക്യരാഷ്ട്ര സംഘടനയിലെ അംഗങ്ങളെക്കൊണ്ടും അവരുടെ അധികാരത്തിലിരിക്കുന്ന ജനങ്ങളെക്കൊണ്ടും ഫലപ്രദമാകത്തക്ക രീതിയിൽ അംഗീകരിപ്പിക്കുവാൻ ശ്രമിക്കേണ്ടതുമാണ്‌. വകുപ്പ്‌ 1. മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചിട്ടുള്ളവരാണ്‌. അന്യോന്യം ഭ്രാതൃഭാവത്തോടെ പെരുമാറുവാനാണ്‌ മനുഷ്യന്നു വിവേകബുദ്ധിയും മനസാക്ഷിയും സിദ്ധമായിരിക്കുന്നത്‌. വകുപ്പ്‌ 2. ജാതി, മതം, നിറം, ഭാഷ, സ്ത്രീപുരുഷഭേദം, രാഷ്ട്രീയാഭിപ്രായം സ്വത്ത്‌, കുലം എന്നിവയെ കണക്കാക്കാതെ ഈ പ്രഖ്യാപനത്തിൽ പറയുന്ന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും സർവ്വജനങ്ങളും അർഹരാണ്‌. രാഷ്ട്രീയ സ്ഥിതിയെ അടിസ്ഥാനമാക്കി (സ്വതന്ത്രമോ, പരിമിത ഭരണാധികാരത്തോടു കൂടിയതോ ഏതായാലും വേണ്ടതില്ല) ഈ പ്രഖ്യാപനത്തിലെ അവകാശങ്ങളെ സംബന്ധിച്ചേടത്തോളം യാതൊരു വ്യത്യാസവും യാതൊരാളോടും കാണിക്കാൻ പാടുള്ളതല്ല. വകുപ്പ്‌ 3. സ്വയരക്ഷാബോധത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കുവാൻ ഏതൊരാൾക്കും അധികാരമുണ്ട്‌. വകുപ്പ്‌ 4. യാതൊരാളേയും അടിമയാക്കി വെക്കാൻ പാടുള്ളതല്ല. ഏതൊരു വിധത്തിലുള്ള അടിമത്തത്തേയും അടിമവ്യാപാരത്തേയും തടയേണ്ടതാണ്‌. വകുപ്പ്‌ 5. പൈശാചികവും ക്രൂരവും അപമാനകരവുമായ രീതിയിൽ ആരോടും പെരുമാറരുത്‌. ആർക്കും അത്തരത്തിലുള്ള ശിക്ഷകൾ നൽകുകയുമരുത്‌. വകുപ്പ്‌ 6. നിയമദൃഷ്ട്യാ ഏതൊരാൾക്കും ഏതൊരു സ്ഥലത്തും അംഗീകരണത്തിനു അവകാശമുണ്ട്‌. വകുപ്പ്‌ 7. നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്‌. യാതൊരു ഭേദവും കൂടാതെ നിയമാനുസൃതമായ രക്ഷക്ക്‌ എല്ലാവർക്കും അർഹതയുള്ളതുമാണ്‌. ഈ പ്രഖ്യാപനത്തെ ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ അത്തരം പ്രവൃത്തികളിൽ നിന്നും രക്ഷതേടുവാനുള്ള അധികാരം എല്ലാവർക്കും ഉള്ളതാണ്‌. വകുപ്പ്‌ 8. വ്യവസ്ഥാപിതമായ ഭരണത്താലും നിയമത്താലും സമ്മതിക്കപ്പെട്ട അവകാശങ്ങളെ ലംഘിച്ചു ആരെങ്കിലും പ്രവർത്തിക്കുകയാണെങ്കിൽ നിയമാനുസൃതമായ പ്രതിവിധി തേടുന്നതിനുള്ള അധികാരം എല്ലാവർക്കും ഉണ്ടായിരിക്കുന്നതാണ്‌. വകുപ്പ്‌ 9. കാരണം കൂടാതെ യാതൊരാളേയും അറസ്റ്റ്‌ ചെയ്യാനും, തടവിൽ വെക്കുവാനും, നാടുകടത്താനും പാടുള്ളതല്ല. വകുപ്പ്‌ 10. സ്വതന്ത്രവും പക്ഷപാതമില്ലാത്തതുമായ കോടതി മുമ്പാകെ തന്റെ അവകാശങ്ങളേയും അധികാരങ്ങളേയുംകുറിച്ചു തുറന്നുപറയുന്നതിന്നും തന്നിൽ ആരോപിക്കുന്ന കുറ്റത്തെക്കുറിച്ചു വാദിക്കുന്നതിന്നും ഏതൊരാൾക്കും അധികാരമുള്ളതാണ്‌. വകുപ്പ്‌ 11. 1. കുറ്റവാളിയ്ക്കു വാദിക്കുന്നതിന്നു സകല സന്ദർഭങ്ങളും നൽകി നിയമാനുസൃതമായി പരസ്യമായ ഒരു വിചാരണക്കു ശേഷം കുറ്റം തെളിയുന്നതുവരെ ഏതൊരു കുറ്റവാളിയേയും നിരപരാധിയെന്നു കരുതേണ്ടതാണ്‌. 2. നിലവിലിരിക്കുന്ന നിയമങ്ങൾക്കനുസരിച്ച ശിക്ഷകൾ മാത്രമേ ഏതൊരാൾക്കും നൽകുവാൻ പാടുള്ളൂ. വകുപ്പ്‌ 12. കാരണം കൂടാതെ യാതൊരാളുടെ സ്വകാര്യജീവിതത്തിലും കുടുംബജീവിതത്തിലും എഴുത്തുകുത്തുകളിലും കൈ കടത്തുവാൻ പാടുള്ളതല്ല എന്നുതന്നെയല്ല, യാതൊരാളുടെ സ്വഭാവത്തേയും അന്തസ്സിനേയും കാരണം കൂടാതെ ആക്ഷേപിക്കുവാനും പാടുള്ളതല്ല. ആരെങ്കിലും ഇതിന്നെതിരായി പ്രവർത്തിക്കുകയാണെങ്കിൽ നിയമാനുസൃതമായ രക്ഷനേടുവാൻ ഏതൊരാൾക്കും അധികാരമുള്ളതാണ്‌. വകുപ്പ്‌ 13. 1. അതത്‌ രാജ്യാതിർത്തിയ്ക്കുള്ളിൽ സ്വതന്ത്രമായി താമസിക്കുന്നതിന്നും സഞ്ചരിക്കുന്നതിന്നും ഏതൊരാൾക്കും അവകാശമുള്ളതാണ്‌. 2. തന്റെ സ്വന്തം രാജ്യവും മറ്റേതൊരു രാജ്യവും വിടുന്നതിന്നും തന്റെ രാജ്യത്തേയ്ക്കു മടങ്ങിവരുന്നതിനുമുള്ള അധികാരം ഏതൊരാൾക്കുമുള്ളതാണ്‌. വകുപ്പ്‌ 14. 1. ഉപദ്രവങ്ങളിൽ നിന്ന് രക്ഷതേടി അന്യരാജ്യങ്ങളിൽ ജീവിക്കുവാനുള്ള അധികാരം എല്ലാവർക്കും ഉള്ളതാണ്‌. 2. രാഷ്ട്രീയങ്ങളല്ലാത്ത കുറ്റങ്ങൾക്കും ഐക്യരാഷ്ട്ര സംഘടനാതത്വങ്ങൾക്കും എതിരായ കൃത്യങ്ങൾക്കും മേൽപ്പറഞ്ഞ നിയമം ബാധകമല്ല. വകുപ്പ്‌ 15. 1. പൌരത്വത്തിന്‌ എല്ലാവർക്കും അവകാശമുണ്ട്‌ 2. അകാരണമായി യാതൊരാളിൽനിന്നും പൌരത്വം എടുത്തുകളയാൻ പാടില്ല. അതുപോലെ തന്നെ പൌരത്വം മാറ്റുവാനുള്ള അവകാശത്തെ തടയുവാനും പാടില്ല. വകുപ്പ്‌ 16. 1. ജാതിമതഭേദമെന്യേ പ്രായപൂർത്തി വന്ന ഏതൊരാൾക്കും വിവാഹം ചെയ്തു കുടുംബസ്ഥനാകാനുള്ള അവകാശമുണ്ട്‌. വിവാഹിതരാകുവാനും വൈവാഹികജീവിതം നയിക്കുവാനും വിവാഹമോചനത്തിന്നും അവർക്കു തുല്യാവകാശങ്ങളുണ്ട്‌. 2. വധൂവരന്മാരുടെ പൂർണ്ണസമ്മതത്തോടുകൂടി മാത്രമേ വിവാഹബന്ധത്തിലേർപ്പെടാൻ പാടുള്ളൂ. 3. കുടുംബം സമുദായത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമായതിനാൽ അതു സമുദായത്തിൽ നിന്നും രാജ്യത്തിൽ നിന്നും രക്ഷയെ അർഹിക്കുന്നു. വകുപ്പ്‌ 17. 1. സ്വന്തമായും കൂട്ടുകൂടിയും വസ്തുവഹകളുടെ ഉടമസ്ഥനാകുവാൻ ഏതൊരാൾക്കും അവകാശമുണ്ട്‌. 2. കാരണംകൂടാതെ ആരുടെ മുതലും പിടിച്ചെടുക്കുവാൻ പാടുള്ളതല്ല. വകുപ്പ്‌ 18. സ്വതന്ത്രചിന്തക്കും സ്വാതന്ത്ര മതവിശ്വാസത്തിനും എല്ലാവർക്കും അധികാരമുണ്ട്‌. ഒറ്റക്കായോ കൂട്ടമായിത്തന്നേയോ മതം മാറുവാനും പരസ്യമായോ രഹസ്യമായോ തന്റെ മതവിശ്വാസങ്ങളെ പ്രകടിപ്പിക്കുവാനും ആചരിക്കുവാനും ആരാധിക്കാനുമുള്ള അധികാരവും ഇതിൽതന്നെ അടങ്ങിയിരിക്കുന്നു. വകുപ്പ്‌ 19. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന്നു എല്ലാവർക്കും അധികാരമുണ്ട്‌. അതായത്‌ യാതൊരു തടസ്ഥവുംകൂടാതെ അഭിപ്രായങ്ങളെ ആരായുവാനും മറ്റുള്ളവർക്ക്‌ ഏതൊരുപാധിയിൽ കൂടിയും യാതൊരതിർത്തികളെയും കണക്കാക്കാതെ എല്ലായിടത്തുമെത്തിക്കുവാനുള്ള അധികാരവുമുണ്ടെന്നു താൽപ്പര്യം. വകുപ്പ്‌ 20. 1. സമാധാനപരമായി യോഗം ചേരുന്നതിന്ന് എല്ലാവർക്കും അധികാരമുണ്ട്‌. 2. ഒരു പ്രത്യേക സംഘത്തിൽ ചേരുവാൻ ആരെയും നിർബന്ധിക്കുവാൻ പാടുള്ളതല്ല. വകുപ്പ്‌ 21. 1. നേരിട്ടോ സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ വഴിക്കോ അവരവരുടെ രാജ്യത്തിലെ ഭരണത്തിൽ പങ്കെടുക്കുവാൻ എല്ലാവർക്കും അധികാരമുണ്ട്‌. 2. അവരവരുടെ രാജ്യത്തെ പൊതുകാര്യങ്ങളിൽ പ്രവേശിക്കാൻ എല്ലാവർക്കും തുല്യമായ അവകാശമുണ്ട്‌. 3. ജനഹിതമായിരിക്കണം ഭരണാധികാരത്തിന്റെ അടിസ്ഥാനം. ജനങ്ങളുടെ ഹിതം ഇടക്കിടക്കുണ്ടാവുന്ന സ്വതന്ത്രമായ പൊതുതിരഞ്ഞെടുപ്പുകൾകൊണ്ട്‌ രേഖപ്പെടുത്തുന്നതാണ്‌. തിരഞ്ഞെടുപ്പു സ്വകാര്യ വോട്ടു സമ്പ്രദായത്തിലോ തത്തുല്യമായതും സ്വതന്ത്രവുമായ മറ്റേതെങ്കിലും വിധത്തിലോ ആയിരിക്കണം വകുപ്പ്‌ 22. സമുദായത്തിലെ ഒരംഗമായതുകൊണ്ടു സമുദായത്തിൽനിന്നുമുള്ള രക്ഷക്ക്‌ ഏതൊരാൾക്കും അർഹതയുണ്ട്‌. അതതു രാജ്യത്തിന്റെ കഴിവുകൾക്കനുസരിച്ചും ദേശീയ സംരംഭങ്ങളെക്കൊണ്ടും അന്തർദേശീയ സഹകരണം കൊണ്ടും അവരവരുടെ അന്തസ്സിന്നു അപരിത്യാജ്യമായ സാമുദായികവും സാംസ്കാരികവും സാമ്പത്തികവുമായ അവകാശങ്ങളെ നേടുന്നതിന്നും തന്റെ സ്വതന്ത്രമായ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്നതിന്നും ഏതൊരാൾക്കും അധികാരമുള്ളതാണ്‌. വകുപ്പ്‌ 23. 1. പ്രവൃത്തിയെടുക്കുവാനും, സ്വതന്ത്രമായി പ്രവൃത്തിയെ തിരഞ്ഞെടുക്കുവാനുമുള്ള അധികാരം എല്ലാവർക്കുമുണ്ട്‌. ഗുണകരവും നീതിപരവുമായ പ്രവൃത്തി നിബന്ധനകൾക്കും പ്രവൃത്തിയില്ലായ്മയിൽനിന്നു രക്ഷനേടുന്നതിന്നും എല്ലാവരും അർഹരാണ്‌. 2. തുല്യമായ പ്രവൃത്തിയെടുത്താൽ തുല്യമായ ശമ്പളത്തിന്ന് (യാതൊരു തരത്തിലുള്ള വ്യത്യാസവും കൂടാതെ) എല്ലാവരും അർഹരാണ്‌. 3. പ്രവൃത്തിയെടുക്കുന്ന ഏതൊരാൾക്കും കുടുംബസമേതം മനുഷ്യർക്ക്‌ യോജിച്ച ജീവിതം നയിക്കത്തക്കതായ ശമ്പളത്തിന്നു അർഹതയുണ്ട്‌. ആവശ്യമെങ്കിൽ സാമുദായികമായ മറ്റു രക്ഷകൾക്കും അവൻ അർഹനാണ്‌. 4. അവരവരുടെ താൽപ്പര്യങ്ങളുടെ രക്ഷക്കു വേണ്ടി ഏതൊരാൾക്കും പ്രവൃത്തിസംഘടനകൾ രൂപീകരിക്കാനും അത്തരം സംഘടനകളിൽ ചേരുവാനും അധികാരമുള്ളതാണ്‌. വകുപ്പ്‌ 24. ന്യായമായ പ്രവൃത്തിസമയം ഇടക്കിടക്കു ശമ്പളത്തോടുകൂടിയ ഒഴിവുദിവസങ്ങൾ, ഒഴിവുസമയം, വിശ്രമം ഇതുകൾക്ക്‌ ഏതൊരാൾക്കും അവകാശമുള്ളതാണ്‌. വകുപ്പ്‌ 25. 1. ഭക്ഷണം, വസ്ത്രം, വൈദ്യസഹായം മുതലായവയെ സംബന്ധിച്ചു തനിക്കും തന്റെ കുടുംബത്തിന്നും മതിയായ ഒരു ജീവിതരീതിക്ക്‌ ഏഠൊരാൾക്കും അധികാരമുള്ളതാണ്‌. പ്രവൃത്തിയില്ലായ്മ, സുഖക്കേട്‌, അനാരോഗ്യം, വൈധവ്യം, പ്രായാധിക്യം എന്നുവേണ്ട അപരിഹാര്യമായ മറ്റേതെങ്കിലുമൊരവസ്ഥയിലും ഏതൊരാൾക്കും സമുദായത്തിൽനിന്നു രക്ഷ ചോദിക്കുവാനുള്ള അർഹതയുണ്ട്‌. 2. ശിശുക്കളും പ്രസവിച്ചു കിടക്കുന്ന സ്ത്രീകളും പ്രത്യേകപരിചരണങ്ങൾക്കും അർഹരാണ്‌. ന്യായമായ വിവാഹ ബന്ധത്തിൽനിന്നു ജനിച്ചതായാലും അല്ലെങ്കിലും വേണ്ടതില്ല, സമുദായത്തിൽ നിന്നു തുല്യമായ രക്ഷക്ക്‌ എല്ലാ ശിശുക്കളും അർഹരാണ്‌. വകുപ്പ്‌ 26. 1. വിദ്യാഭാസത്തിന്ന് എല്ലാവർക്കും അവകാശമുണ്ട്‌. എലിമെണ്ടറി വിദ്യാഭ്യാസമെങ്കിലും സൌജന്യമായിരിക്കേണ്ടതാണ്‌. എലിമെണ്ടറി വിദ്യാഭ്യാസം നിർബന്ധമായിരിക്കേണ്ടതുമാണ്‌. സാങ്കേതിക വിദ്യാഭ്യാസം പൊതുവായി സിദ്ധിക്കത്തക്ക നിലക്കും ഉപരിവിദ്യാഭ്യാസം യോഗ്യതക്കനുസരിച്ചു എല്ലാവർക്കും തുല്യമായി പ്രവേശനമുള്ള നിലക്കുമായിരിക്കേണ്ടതാണ്‌. 2. വ്യക്തിത്വത്തിന്റെ പരിപൂർണ്ണവളർച്ചക്കും മൌഷ്യാവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുന്നതിന്നുമായിരിക്കണം വിദ്യാഭ്യാസം ചെയ്യിക്കുന്നത്‌. ജനങ്ങൾക്കിടയിൽ സൌഹാർദ്ദവും സഹിഷ്ണുതയും പുലർത്തുക ലോകസമാധാനത്തിന്നായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസമിതിയുടെ പ്രവർത്തനങ്ങളെ പുരോഗമിപ്പിക്കുക എന്നിവയെല്ലാം വിദ്യാഭ്യാസം കൊണ്ട്‌ സാധിക്കേണ്ടതാണ്‌. 3. ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണ്‌ തങ്ങളുടെ കുട്ടിക്ക്‌ നൽകേണ്ടതെന്ന് മുൻകൂട്ടി തീർച്ചയാക്കുവാനുള്ള അധികാരം രക്ഷിതാക്കന്മാർക്കുണ്ടായിരിക്കുന്നതാണ്‌. വകുപ്പ്‌ 27. 1. സമുദായത്തിലെ സാംസ്കാരിക സംരംഭങ്ങളിൽ പങ്കെടുക്കുന്നതിന്നും, കലകളെ ആസ്വദിക്കുന്നതിന്നും, ശാസ്ത്രീയ പുരോഗതിയിലും തന്മൂലമുണ്ടാകുന്ന ഗുണങ്ങളിലും ഭാഗഭാക്കാവുന്നതിന്നും എല്ലാവർക്കും അവകാശമുള്ളതാണ്‌. 2. കലാകാരനും ഗ്രന്ഥകാരനും ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ നടത്തുന്നവനു അവരവരുടെ പ്രയത്നഫലങ്ങളിൽ നിന്നുണ്ടാവുന്ന ധാർമ്മികവും ഭൌതികവുമായ ആദായങ്ങളെ സുരക്ഷിതങ്ങളാക്കുവാനുള്ള അവകാശങ്ങൾ ഉണ്ട്‌. വകുപ്പ്‌ 28. ഈ പ്രഖ്യാപനത്തിൽ പ്രതിപാദിച്ചിട്ടുള്ള അധികാരസ്വാതന്ത്ര്യങ്ങളെ കൈവരുത്തക്ക രീതിയിലുള്ള സാമുദായികവും അന്തർരാഷ്ട്രീയവുമായ ഒരു ജീവിതത്തോതിന്ന് എല്ലാവരും അർഹരാണ്‌. വകുപ്പ്‌ 29. 1. വ്യക്തിത്വത്തിന്റെ സ്വതന്ത്രവും പൂർണ്ണവുമായ വളർച്ചയെ സുസാധ്യമാക്കുന്ന സമുദായത്തിന്നുവേണ്ടി പ്രവർത്തിക്കയെന്നുള്ളത്‌ ഏതൊരാളുടേയും കടമയാണ്‌. 2. നിയമാനുസൃതമായി അന്യരുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും വകവെച്ചു കൊടുക്കുക, സദാചാര പാരമ്പര്യത്തെ പുലർത്തുക, പൊതുജനക്ഷേമത്തെ നിലനിർത്തുക എന്നീ തത്ത്വങ്ങളെ മാനദണ്ഡമായെടുത്തിട്ടായിരിക്കണം ഏതൊരാളും അവരുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും പ്രവൃത്തിയിൽ കൊണ്ടുവരേണ്ടത്‌. 3. ഐക്യരാഷ്ട്രസമിതിയുടെ തത്ത്വങ്ങൾക്കും ആവശ്യങ്ങൾക്കും എതിരായി ഒരിക്കലും ഈ അവകാശങ്ങളെ ഉപയോഗിക്കുവാൻ പാടുള്ളതല്ല. വകുപ്പ്‌ 30. ഒരു രാജ്യത്തിന്നോ, വകുപ്പിന്നോ, വ്യക്തിക്കോ ഇഷ്ടമുള്ള പ്രവൃത്തികളിലെല്ലാമേർപ്പെടാമെന്നോ, ഇതിലടങ്ങിയിരിക്കുന്ന തത്ത്വങ്ങൾക്കെതിരായിത്തന്നെ ഏന്തെങ്കിലും പ്രവർത്തിക്കാമെന്നോ ഉള്ള രീതിയിൽ ഈ പ്രഖ്യാപനത്തെ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. മനുഷ്യാവകാശധ്വംസനം മനുഷ്യാവകാശധ്വംസനം എന്നതുകൊണ്ടു ഉദ്ദേശിയ്ക്കുന്നതു, ഏതെങ്കിലും ഒരു അടിസ്ഥാനപരമായ മാനുഷിക പരിഗണന ആർക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണു്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ, ജാതിയിലോ, വിഭാഗത്തിലോ ഉൾപ്പെട്ട ഒരാൾക്കു്, ഒരു സാധാരണ പൗരനു ലഭിയ്ക്കേണ്ടതായ പരിഗണനകളിൽ ഏതെങ്കിലും ഒന്നെങ്കിലും ലഭിയ്ക്കാത്ത അവസ്ഥ. സ്ത്രീയെയും പുരുഷനെയും തുല്യരായി കാണാതിരിയ്ക്കുക. വർഗ്ഗപരമോ മതപരമോ ആയി വ്യത്യസ്തത പുലർത്തുന്ന വിഭാഗങ്ങൾക്കു് തുല്യ പരിഗണന കൊടുക്കാതിരിയ്ക്കുക. ഒരു മനുഷ്യനെ വിൽക്കുകയോ, അടിമയായി ഉപയോഗിയ്ക്കുകയോ ചെയ്യുക. ക്രൂരവും അസാധാരണവുമായ ശിക്ഷകൾ (ക്രൂരമായ മർദ്ദനം, വധശിക്ഷ മുതലായവ). നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിയ്ക്കുകയും നടപ്പാക്കുകയും ചെയ്യൽ (ന്യായമായ വാദപ്രതിവാദം കൂടാതെ തന്നെ). വ്യക്തികളുടെ സ്വകാര്യജീവിതത്തിലേയ്ക്കുള്ള കടന്നു കയറ്റം (ഭരണയന്ത്രത്തിന്റെ). രാജ്യാന്തരഗമനസ്വാതന്ത്ര്യനിഷേധം. അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസസ്വാതന്ത്ര്യവും നിഷേധിയ്ക്കപ്പെടുക. യൂണിയനിൽ ചേർന്നു പ്രവൃത്തിയ്ക്കാനുള്ള സ്വാതന്ത്ര്യം നിഷേധിയ്ക്കപ്പെടുക. വിദ്യാഭ്യാസം നിഷേധിയ്ക്കപ്പെടുക. പ്രായോഗികതലത്തിൽ, സമ്പൂർണ്ണ ജനാധിപത്യ രാജ്യങ്ങളിൽ മനുഷ്യാവകാശധ്വംസനങ്ങൾ വളരെ അപൂർവ്വമാണെന്നു കാണാം, അതേ സമയം സ്വേച്ഛാധിപത്യ-മതാധിപത്യ രാജ്യങ്ങളിൽ മനുഷ്യാവകാശധ്വംസനങ്ങൾ സാധാരണവുമാണു്. അമേരിയ്ക്ക പോലുള്ള ചില ജനാധിപത്യരാജ്യങ്ങളിൽ, ഇപ്പോഴും നിലവിലുള്ള വധശിക്ഷയ്ക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ മുതലായ മനുഷ്യാവകാശസംഘടനകൾ പ്രവർത്തിച്ചു കൊണ്ടിരിയ്ക്കുകയാണു്. ലോക മനുഷ്യാവകാശ സംരക്ഷണത്തിനായി ഇന്ത്യയിൽ വേൾഡ് ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കമ്മീഷൻ (WHRPC ) പോലുള്ള അന്താരാഷ്ട്ര ഗവൺമെന്റിതര സംഘടനകൾ (ഫ്രീഡം ഹൌസു്, ആംനസ്റ്റി ഇന്റർനാഷണൽ, whrpc മുതലായവ) ലോകം മുഴുവനും മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരെ പോരാടിക്കൊണ്ടിരിയ്ക്കുകയാണു്. അവലംബം മലയാള മനോരമ, 2011 ഡിസംബർ 09, കൊച്ചി എഡിഷൻ. ഗ്രന്ഥസൂചിക ഗ്രന്ഥങ്ങൾ ആർട്ടിക്കിളുകൾ ഓൺലൈൻ പലവക കൂടുതൽ വായനയ്ക്ക് Abouharb, R. and D. Cingranelli (2007). "Human Rights and Structural Adjustment". New York: Cambridge University Press. Barzilai, G (2003), Communities and Law: Politics and Cultures of Legal Identities. The University of Michigan Press, 2003. ISBN 0-47211315-1 Barsh, R. (1993). “Measuring Human Rights: Problems of Methodology and Purpose.” Human Rights Quarterly 15: 87-121. Chauhan, O.P. (2004). Human Rights: Promotion and Protection. Anmol Publications PVT. LTD. ISBN 81-261-2119-X Forsythe, David P. (2000). Human Rights in International Relations. Cambridge: Cambridge University Press. International Progress Organization. ISBN 3-900704-08-2 Forsythe, Frederick P. (2009). Encyclopedia of Human Rights (New York: Oxford University Press) Landman, Todd (2006). Studying Human Rights. Oxford and London: Routledge ISBN 0-415-32605-2 Robertson, Arthur Henry; Merrills, John Graham (1996). Human Rights in the World: An Introduction to the Study of the International Protection of Human Rights. Manchester University Press. ISBN 0-7190-4923-7. Gerald M. Steinberg, Anne Herzberg and Jordan Berman (2012). Best Practices for Human Rights and Humanitarian NGO Fact-Finding. Martinus Nijhoff Publishers / Brill ISBN 9789004218116 Steiner, J. & Alston, Philip. (1996). International Human Rights in Context: Law, Politics, Morals. Oxford: Clarendon Press. ISBN 0-19-825427-X Shute, Stephen & Hurley, Susan (eds.). (1993). On Human Rights: The Oxford Amnesty Lectures. New York: BasicBooks. ISBN 0-465-05224-X പുറത്തേയ്ക്കുള്ള കണ്ണികൾ United Nations: Human Rights UN Practitioner's Portal on HRBA Programming UN centralised webportal on the Human Rights-Based Approach to Development Programming Simple Guide to the UN Treaty Bodies (International Service for Human Rights) Country Reports on Human Rights Practices U.S. Department of State. International Center for Transitional Justice (ICTJ) The International Institute of Human Rights IHRLaw.org International Human Rights Law – comprehensive online resources and news വർഗ്ഗം:അവകാശങ്ങൾ വർഗ്ഗം:മനുഷ്യാവകാശം
ഒ. ചന്തുമേനോൻ
https://ml.wikipedia.org/wiki/ഒ._ചന്തുമേനോൻ
മലയാളത്തിലെ ആദ്യത്തെ ലക്ഷണ‌യുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ‍. ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ. ജനനം, ബാല്യം, കൌമാരം 1847 ജനുവരി 9-ന് (1022 ധനു 22 അത്തം) പ്രമാണിത്വമുള്ള കുടുംബത്തിലാണ് ചന്തുമേനോൻ ജനിച്ചത്. അച്ഛൻ ഉത്തരകേരളത്തിലെ കോട്ടയം താലൂക്കിൽ തലശ്ശേരി നഗരത്തിന് സമീപം പിണറായി അംശം കെളാലൂർ ദേശത്ത്, എടപ്പാടി ചന്തുനായർ. അദ്ദേഹം ആദ്യം പോലീസ് ആമീനും പിന്നീട് പലയിടങ്ങളിലായി തഹസിൽദാരും ആയി ജോലിനോക്കി‍. അമ്മ കൊടുങ്ങല്ലൂർ ചിറ്റെഴുത്ത് ഭവനത്തിലെ പാർവ്വതിയമ്മ. രണ്ടു പെണ്മക്കളും മൂന്ന് ആണ്മക്കളും ഉള്ളതിൽ ഇളയതായിരുന്നു ചന്തുമേനോൻ. ചന്തുനായർ കുറുമ്പ്രനാട് താലൂക്കിൽ നടുവണ്ണൂരിൽ താമസിച്ച് അവിടത്തെ തഹസിൽദ്ദാരായി ജോലിനോക്കുന്ന കാലത്താണ് ചന്തുമേനോൻ ജനിക്കുന്നത്‍. അവിടെനിന്ന് കോവിൽക്കണ്ടിയിലേക്ക് (ഇന്നത്തെ കൊയിലാണ്ടി) ചന്തുനായർക്ക് സ്ഥലം‌മാറ്റം കിട്ടി. അവിടെ കോതമംഗലം ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു ചന്തുമേനോന്റെ ബാല്യം. വിദ്യാരംഭം കഴിഞ്ഞ് അദ്ദേഹം കോരൻ കുരിക്കൾ എന്ന നാട്ടെഴുത്തച്ഛന്റെ കീഴിൽ പഴയ സമ്പ്രദായത്തിൽ പഠിച്ചുവരെ കോട്ടയം താലൂക്കിലേക്ക് ചന്തുനാ‍യർക്ക് മാറേണ്ടിവന്നു. അങ്ങനെ തലശ്ശേരിയിൽ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടിൽ താ‍മസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോൻ എന്ന് പേര് സിദ്ധിക്കുന്നത്. കുഞ്ഞമ്പുനമ്പ്യാ‍ർ എന്ന വിദ്വാന്റെ കീഴിൽ കാവ്യാലങ്കാദികൾ പഠിച്ച് സംസ്കൃതത്തിൽ സാമാന്യപാണ്ഠിത്യം നേടി. കവിയായിരുന്ന നാരങ്ങോളി ചിറക്കൽ കുഞ്ഞിശങ്കരൻ നമ്പിയാരുമായി ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. ചന്തുനായർക്ക് വീണ്ടും കോവിൽക്കണ്ടിക്ക് സ്ഥലം മാറ്റം ഉണ്ടായപ്പോൾ അവിടത്തെ ഒരു ഇംഗ്ലീഷ് സ്കൂളിൽ ചേർത്തുപഠിപ്പിച്ചു. അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഹിന്ദി ആവശ്യമായിരുന്നതിനാൽ അതു പഠിപ്പിക്കാനും ഏർപ്പാടുചെയ്തു. 1857-ൽ 57-ആം വയസ്സിൽ പ്രമേഹരോഗത്താൽ ചന്തുനായർ മരിച്ചു. മൂത്തജ്യേഷ്ഠനായ ശങ്കരമേനോനും ആ വർഷം മേടത്തിൽ തന്റെ 19-ആം വയസ്സിൽ വസൂരിബാധിച്ച് മരണമടഞ്ഞു‍. അദ്ദേഹം സരസകവിയും ദ്വിഭാഷാപണ്ഡിതനുമായിരുന്നു. ശങ്കരമേനോന്റെ മരണശേഷം കുടുംബം തിരികെ തലശ്ശേരിയിലേക്ക് മാറി. ബാസൽ മിഷൻ നടത്തിയിരുന്ന തലശ്ശേരി പാർസി സ്കൂളിൽ ചന്തുമേനോൻ പഠിത്തം തുടർന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ സ്വന്തം നിലയിൽ പഠിച്ച് ഇംഗ്ലീഷിലും സംസ്കൃതത്തിലും പ്രാവീണ്യം നേടി. അൺകവനന്റ് സിവിൽ സർവ്വീസ് പരീക്ഷയിൽ ഇംഗ്ലീഷിൽ ഉന്നതനിലയിൽ ജയിച്ച ചന്തുമേനോൻ മെട്രിക്കുലേഷനു ചേർന്നു‍. തലശ്ശേരി സ്മാൾക്കാസ് കോടതിയിൽ ജഡ്ജി മി. ജെ.ആർ. ഷാർപ്പ് ചന്തുമേനോന്റെ കഴിവറിഞ്ഞ് അവിടത്തെ ആറാം ഗുമസ്തനായി നിയോഗിച്ചു. 1864-ൽ അങ്ങനെ ആദ്യമായി അദ്ദേഹം സർക്കാരുദ്യോഗത്തിലെത്തി. ഔദ്യോഗികജീവിതം പതിനേഴാമത്തെ വയസ്സിൽ കോടതി ഗുമസ്ഥനായി ഔദ്യോഗിക ജീവിതം തുടങ്ങി. സ്വന്തം യോഗ്യതകൊണ്ട് ചന്തുമേനോൻ ജോലിയിൽ ഉയർന്നു. ബുദ്ധിശക്തി, കൃത്യനിഷ്ഠ, സത്യസന്ധത ഇവ അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. തലശ്ശേരിയിൽ അന്ന് സബ്കലക്ടറായിരുന്ന മിസ്റ്റർ ലോഗൻ ഷാർപ്പിൽനിന്ന് മേനോന്റെ ഗുണഗണങ്ങൾ അറിഞ്ഞ് 1867 മാർച്ച് 3-ന് തുക്കിടിക്കച്ചേരിയിൽ മൂന്നാം ഗുമസ്തനായി നിയോഗിച്ചു. പിന്നീട് കൊല്ലംതോറും കയറ്റമായിരുന്നു. 1869-ൽ ആക്ടിങ് ഒന്നാം ഗുമസ്തനായി‍. മിസ്റ്റർ ലോഗൻ മലബാർ കലക്ടരായി കോഴിക്കോട്ടേക്കു മാറിയപ്പോൾ ഹജൂർക്കച്ചേരിയിൽ പോലീസ് മുൻഷിയായി ചന്തുമേനോനെ നിയമിച്ചു. 1871-ൽ അവിടെ ഹെഡ് മുൻഷിയായി. അതിനിടയിൽ കോഴിക്കോട് ഡിസ്ട്രിക്റ്റ് ജഡ്ജിയായി നിയമിക്കപ്പെട്ട ഷാർപ്പ്, ചന്തുമേനോനെ 1872 നവംബർ 22-ന് സിവിൽ കോടതി ഹെഡ് ക്ലാർക്കായി നിയോഗിച്ചു. വൈകാതെ ഷാർപ്പ് അദ്ദേഹത്തെ പട്ടാമ്പി ആക്ടിങ് മുൻസിഫ് സ്ഥാനത്തേക്ക് മാറ്റി. പിന്നീട് കുറേക്കാലം മഞ്ചേരി, പാലക്കാട്, കോഴിക്കോട് (1882), ഒറ്റപ്പാലം (1886),പരപ്പനങ്ങാടി എന്നിവിടങ്ങളിൽ മുൻസിഫായി ജോലിനോക്കി. പരപ്പനങ്ങാടി മുൻസിഫായിരുന്ന കാലത്താണ് ഇന്ദുലേഖ (1889) എഴുതുന്നത്. 1891-ൽ വീണ്ടും കോഴിക്കോട് മുൻസിഫായി. ശാരദ എഴുതുന്നത് ആ സന്ദർഭത്തിലാണ്. ഇതിന്റെ ആദ്യ ഭാഗം മാത്രമെ അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞുള്ളു. ആത്മസുഹൃത്ത് ഇ.കെ. കൃഷ്ണന്റെ നിർബന്ധത്താലാണ് അതിന്റെ ഒന്നാം പതിപ്പ് ഇറങ്ങുന്നത്. സർ. സി. ശങ്കരൻ നായർ എന്ന് അറിയപ്പെടുന്ന ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ മലബാർ വിവാഹബിൽ മദിരാശി നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ അതിനെപ്പറ്റി അന്വേഷിച്ച് സാക്ഷികളെ വിസ്തരിച്ചും മറ്റും ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് റിപ്പോർട്ടുചെയ്യുവാൻ സർ ടി. മുത്തുസ്വാമി അയ്യരുടെ അധ്യക്ഷതയിൽ കമ്മറ്റി ഏർപ്പെടുത്തിയിരുന്നു. അതിലെ അംഗങ്ങളിൽ ഒരാൾ ചന്തുമേനോനായിരുന്നു. മലയാളികളിൽ മരുമക്കത്തായക്കാരായ ഹിന്ദുക്കളുടെ വിവാഹം പുതുതായി ഉണ്ടാക്കുന്ന വല്ല രാജനിയമങ്ങൾക്കും അനുസരിച്ചുനടത്തിയാലേ അതിന്നു ദൃഢതയുണ്ടാകയുള്ളൂ എന്നു വരുത്തിക്കൂട്ടുന്നത് സ് വേർപ്പെടുത്തുന്നതിന് കോടതികയറണം എന്നും മറ്റും വരുത്തുന്നത് അനാവശ്യമായ പ്രതിബന്ധമാണെന്നും മറ്റുമാണ് ചന്തുമേനോൻ അന്ന് അഭിപ്രായപ്പെട്ടത്. ശങ്കരൻനായരുടെ അഭിപ്രായത്തിൽനിന്ന് പലേ സംഗതിയാലും ഭിന്നമായിരുന്നു ഇത്. മുത്തുസ്വാമിക്ക് ചന്തുമേനോന്റെ അഭിപ്രായത്തോടായിരുന്നു യോജിപ്പ്. 1892-ൽ ചന്തുമേനവൻ തിരുനെൽ‌വേലിയിൽ ആക്ടിങ് അഡിഷണൽ സബ് ജഡ്ജിയായി. 1893-ൽ മംഗലാപുരത്തേക്ക് മാറി. ഈ സന്ദർഭത്തിൽ അതിയോഗ്യനും പ്രാപ്തനും സത്യസന്ധനും നിഷ്പക്ഷപാതിയുമായി ഖ്യാതിനേടി അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ഗദ്യരചനാപാടവം സമ്പാദിച്ചിരുന്നു ചന്തുമേനോൻ. പ്രസംഗകനെന്ന നിലയിലും അദ്ദേഹം പ്രശംസിക്കപ്പെട്ടു. കേരളവർമയുടെ മയൂരസന്ദേശം വായിച്ച് സന്തോഷിച്ച് സ്വന്തം ചെലവിൽ ബാസൽ മിഷൻ അച്ചുകൂടത്തിൽ അച്ചടിപ്പിച്ചു. മംഗലാപുരത്തുവെച്ച് പനിബാധിച്ച് ചികിത്സയിലായി രോഗം മാറും മുൻപ് ജോലിയിൽ പ്രവേശിച്ച അദ്ദേഹത്തിന് പക്ഷവാതം പിടിപെട്ടു. വീട്ടിലേക്കു മടങ്ങി ഇംഗ്ലീഷ്, ആര്യവൈദ്യം, യുനാനി തുടങ്ങിയ വൈദ്യമുറകൾ ശീലിച്ചു. 1897-ൽ കോഴിക്കോട്ട് സബ്ജഡ്ജിയായി ജോലിയേറ്റെടുത്തു. മരണംവരെ ഈ ജോലി തുടർന്നു. 1898-ൽ ഗവണ്മെന്റ് റാവു ബഹദൂർ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. മദിരാശി സർവകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായിരുന്നിട്ടുണ്ട് ചന്തുമേനോൻ. കുടുംബജീവിതം 1882-ൽ ചന്തുമേനോൻ കാത്തോളിവീട്ടിൽ ലക്ഷ്മിയമ്മയെ വിവാഹംചെയ്തു. ചന്തുമേനോന് അനുരൂപയായ സഹധർമ്മിണിയായിരുന്നു അവർ. ഇന്ദുലേഖയുടെ സൃഷ്ടിക്കുപിന്നിൽ തന്റെ പത്നിയാണെന്ന് ചന്തുമേനോൻ സൂചിപ്പിക്കുന്നുണ്ട് . വലിയ കോയിത്തമ്പുരാൻ അമരുകശതകം ഭാഷാന്തരീകരിച്ചതും അവരുടെ നിർബന്ധത്താലാണ്. അഞ്ച് പുത്രന്മാരും രണ്ട് പുത്രിമാരുമാണ് ഇവർക്ക്. ഒരു പുത്രി ചെറുപ്പത്തിൽത്തന്നെ മരിച്ചുപോയി. സാഹിത്യസേവനം ഇന്ദുലേഖയ്ക്കു മുൻപ് ഒരു സാഹിത്യകാരനോ മലയാളസാഹിത്യത്തോട് വിശേഷപ്രതിപത്തിയോ ഉള്ളയാളായി ചന്തുമേനോൻ അറിയപ്പെട്ടിരുന്നില്ല. ഇന്ദുലേഖയെക്കൂടാതെ അപൂർണ്ണമായ ശാരദയും വിദ്യാവിനോദിനിയിൽ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീർഘലേഖനവും നരികരിചരിതത്തിനെഴുതിയ മുഖവുരയും :ഇത്രയുമാണ് സാഹിത്യസംബന്ധിയായ ചന്തുമേനോന്റെ ആകെ രചനകൾ. മരണം 1899 സെപ്തംബർ 7-ന് പതിവുപോലെ കേസ്സുവിചാരണകൾ കഴിഞ്ഞ് കോഴിക്കോട് സബ് ജഡ്ജായിരുന്ന ചന്തുമേനോനെ ഓർക്കുമ്പോൾ, ഡോ. അ.എം.ഉണ്ണികൃഷ്ണൻ- ജനപഥം മാസിക, ഏപ്രിൽ2013ചന്തുമേനോൻ നേരത്തേ വീട്ടിലെത്തി. ആഹ്ലാദചിത്തനായിരുന്നു‍. ക്ഷീണം കണ്ട് ഡോക്ടറെ വരുത്തിയെങ്കിലും മൂർച്ഛയിലായിരുന്നു‍. പിറ്റേന്ന് സൂര്യോദയത്തോടെ അദ്ദേഹം ജീവൻ വെടിഞ്ഞു. അവലംബം വർഗ്ഗം:1847-ൽ ജനിച്ചവർ വർഗ്ഗം: 1899-ൽ മരിച്ചവർ വർഗ്ഗം:ജനുവരി 9-ന് ജനിച്ചവർ വർഗ്ഗം:സെപ്റ്റംബർ 7-ന് മരിച്ചവർ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ Category:കണ്ണൂർ ജില്ലയിൽ ജനിച്ചവർ
ആംനസ്റ്റി ഇന്റർനാഷണൽ
https://ml.wikipedia.org/wiki/ആംനസ്റ്റി_ഇന്റർനാഷണൽ
thumb|150px|right|ആംനെസ്റ്റി ചിഹ്നം അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടനയാണു് ആംനസ്റ്റി ഇന്റർനാഷണൽ (എ.ഐ.). ചുരുക്കത്തിൽ ആംനസ്റ്റിയുടെ പ്രവർത്തനങ്ങൾ ഇവയെല്ലാമാണു്: സ്വന്തം വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം (prisoners of conscience), രാഷ്ട്രീയത്തടവുകാർക്കു് നീതിപൂർവ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കൽ, വധശിക്ഷയും, ലോക്കപ്പു മർദ്ദനങ്ങളും, അതുപോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങൾക്കും അപ്രത്യക്ഷമാകലുകൾക്കും ഒരു അവസാനം, കൂടാതെ സർക്കാരുകൾ മൂലവും എതിരാളികൾ മൂലവും ആരും അനുഭവിയ്ക്കുന്ന എല്ലാവിധ മനുഷ്യാവകാശധ്വംസനങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ. ചരിത്രം 1961-ൽ പീറ്റർ ബെനൻസൺ എന്ന ബ്രിട്ടീഷു് അഭിഭാഷകനാണു് ആംനസ്റ്റി ഇന്റർനാഷനൽ സ്ഥാപിച്ചതു്. ഒരിയ്ക്കൽ പത്രവായനയ്ക്കിടയിൽ കണ്ണിൽപെട്ട വാർത്ത വായിച്ചു് ബെനൻസൺ ഞെട്ടുകയും അത്യധികം രോഷാകുലനാകുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു ആശംസകൾ നേർന്ന രണ്ടു പോർച്ചുഗീസു് വിദ്യാർത്ഥികളെ, ആ ഒരു കുറ്റത്തിന്റെ പേരിൽ ഏഴുകൊല്ലം തടവിനു വിധിച്ച വാർത്തയായിരുന്നു അതു്. ദി ഒബ്സർവർ ദിനപത്രത്തിന്റെ പത്രാധിപർ ഡേവിഡു് ആസ്റ്റർക്കു ബെനൻസൺ എഴുതിയ എഴുത്തു്, മെയു് 28-നു വിസ്മരിയ്ക്കപ്പെട്ട തടവുകാർ എന്ന പേരിൽ പ്രസിദ്ധീകരിയ്ക്കുകയും, അതിൽ വായനക്കാരോടു്, തടവിലാക്കപ്പെട്ട വിദ്യാർത്ഥികൾക്കു പിന്തുണ പ്രഖ്യാപിച്ചു് എല്ലാ ബന്ധപ്പെട്ട അധികാരികൾക്കും എഴുത്തുകൾ എഴുതുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ ലേഖനത്തിനു വിസ്മയാവഹമായ പ്രതികരണമായിരുന്നു ലഭിച്ചതു്. ഒരു വർഷത്തിനകം, പന്ത്രണ്ടിലധികം രാജ്യങ്ങളിൽ അന്യായത്തിനു ഇരകളായവരുടെ (ലോകത്തെവിടെയാണെങ്കിലും) പ്രതിരോധത്തിനു വേണ്ടി കത്തെഴുതുന്നവരുടെ സംഘങ്ങൾ രൂപം കൊണ്ടു. 1962 മദ്ധ്യത്തോടെ പടിഞ്ഞാറൻ ജർമനി, ബെൽജിയം, സ്വിറ്റ്സർലണ്ടു്, നെതർലണ്ടു്, നോർവേ, സ്വീഡൻ, ഐർലണ്ടു്, കാനഡ, സിലോൺ, ഗ്രീസു്, ഓസ്ട്രേലിയ, അമേരിക്ക, ന്യൂസീലാന്റു്, ഘാന, ഇസ്രായേൽ, മെക്സിക്കോ, അർജന്റീന, ജമൈക്ക, മലയ, കോങ്ഗോ(Brazzaville), എത്യോപ്യ, നൈജീരിയ, ബർമ, ഇന്ത്യ, മുതലായ രാജ്യങ്ങളിൽ ആംനസ്റ്റി സംഘങ്ങൾ പ്രവർത്തനം തുടങ്ങി. ആ വർഷം അവസാനം ഡയാന റെഡ്ഹൌസു് എന്ന ഒരു സംഘാംഗം ആംനസ്റ്റിയുടെ മെഴുകുതിരിയും കമ്പിവേലിയുമുള്ള ചിഹ്നം രൂപകൽപന ചെയ്തു. പ്രവർത്തനത്തിന്റെ പ്രഥമവർഷങ്ങൾ പ്രഥമവർഷങ്ങളിൽ, ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശവിളംബരത്തിലെ 18ഉം 19ഉം ഖണ്ഡികകളിലാണു് (രാഷ്ട്രീയതടവുകാരെ സംബന്ധിച്ചതു്) ആംനസ്റ്റി കൂടുതലും ശ്രദ്ധയൂന്നിയിരുന്നതു്. കാലക്രമേണ രാഷ്ട്രീയതടവുകാരെ കൂടാതെ മറ്റു പല മനുഷ്യാവകാശധ്വംസനങ്ങളുടെയും ഇരകളായവരെക്കൂടി സഹായിയ്ക്കുന്നതിനായി ആംനസ്റ്റിയുടെ പ്രവർത്തനമേഖല വിപുലപ്പെടുത്തി. 2000-ത്തിൽ മാത്രം, പേരെടുത്തു പറയാവുന്ന 3685 തടവുകാർക്കു വേണ്ടി ആംനസ്റ്റി പ്രവൃത്തിയ്ക്കുകയുണ്ടായി. ഇതിൽ മൂന്നിലൊരു ഭാഗം പേരുടേയും അവസ്ഥയിൽ എന്തെങ്കിലുമൊരു പുരോഗതി ഉണ്ടാക്കുവാൻ ആംനസ്റ്റിയ്ക്കു കഴിഞ്ഞു. ഇന്നു് പത്തുലക്ഷത്തിലധികം പേർ 162 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 7,500-ലധികം ആംനസ്റ്റി സംഘങ്ങളായി പ്രവൃത്തിയ്ക്കുന്നു. സ്ഥാപിച്ച അന്നു മുതൽ ഇന്നു വരേയ്ക്കു് നൂറുകണക്കിനു രാജ്യങ്ങളിലായി എതാണ്ടു് 44,600 തടവുകാർക്കു വേണ്ടി ആംനസ്റ്റി പൊരുതിയിട്ടുണ്ടു്. നൊബേൽ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള അവസാനിയ്ക്കാത്ത യുദ്ധം നയിയ്ക്കുന്നതിനു ഉത്തേജകമായി 1977-ലെ സമാധാനത്തിനു വേണ്ടിയുള്ള നോബൽ സമ്മാനം ആംനസ്റ്റിയെ തേടിയെത്തി. സ്വാതന്ത്ര്യത്തിനു ആശംസകൾ നേർന്നു കൊണ്ടാണു് ആംനസ്റ്റി അംഗങ്ങൾ ഓരോ വാർഷിക പൊതുസമ്മേളനങ്ങളും അവസാനിപ്പിയ്ക്കാറു്. ലക്ഷ്യങ്ങൾ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശവിളംബരത്തിൽ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അടിസ്ഥാന മനുഷ്യാവകാശങ്ങളും പുനസ്ഥാപിയ്ക്കുകയാണു് ആംനസ്റ്റിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ആംനസ്റ്റിയുടെ പ്രവർത്തനപരിപാടികളെ ഇങ്ങനെ ചുരുക്കിപറയാം. എല്ലാ വിശ്വാസതടവുകാർക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കുക. (ഇംഗ്ലീഷിൽ “POC” Prisoners of Conscience എന്ന അർത്ഥമാണു്. സ്വന്തം വിശ്വാസങ്ങളുടെ സമാധാനപരമായ ആചരണത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടവർ. സാധാരണ രാഷ്ട്രീയതടവുകാർ എന്നു പറയുന്നതിൽ നിന്നും വ്യത്യസ്തമാണിതു്). തടവുകാർക്കു ധൃതിയിലും ന്യായാനുസൃതവുമായ നീതി ഉറപ്പുവരുത്തുക. തടവുകാർക്കു നേരേയുള്ള എല്ലാതരം മർദ്ദനമുറകളും ഉന്മൂലനം ചെയ്യുക, വധശിക്ഷയടക്കം. ഭരണകൂടങ്ങളുടെ തീവ്രവാദപ്രവർത്തനങ്ങളും, കൊലപാതകങ്ങളും, അപ്രത്യക്ഷമാകലുകളും അവസാനിപ്പിയ്ക്കുക. രാഷ്ട്രീയാഭയം തേടുന്നവരെ തുണയ്ക്കുക. മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരെ പൊരുതുന്ന ഐക്യരാഷ്ട്രസംഘടന പോലെയുള്ള മറ്റു സംഘടനകളുമായി സഹകരിയ്ക്കുക. മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ചു ലോകമാകമാനം അവബോധം വളർത്തുക. പ്രവർത്തനരീതി ഈ ലക്ഷ്യങ്ങൾ നേടുന്നതിനായിട്ടുള്ള ആംനസ്റ്റിയുടെ പ്രവർത്തനരീതികൾ എങ്ങനെയൊക്കെയെന്നു് ഒന്നു നോക്കാം. മനുഷ്യാവകാശം ചവിട്ടിമെതിയ്ക്കപ്പെടുന്ന ഒരു സംഭവത്തെക്കുറിച്ചു് വാർത്ത ചെവിയിലെത്തുന്ന ഉടനെ തന്നെ അവിടേയ്ക്കു അന്വേഷണസംഘത്തെ അയയ്ക്കുകയായി. നിഷ്പക്ഷമായും കൂലങ്കുഷമായും ഉള്ള അന്വേഷണത്തിനൊടുവിൽ സംഭവം ശരിയാണെന്നു കണ്ടെത്തിയാൽ, ആദ്യം അന്വേഷണഫലങ്ങൾ പ്രസിദ്ധപ്പെടുത്തുകയും, പിന്നാലെ തന്നെ ആ അനീതിയ്ക്കെതിരെ സംഘാംഗങ്ങളെ കർമ്മനിരതരാക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കു കത്തുകൾ എഴുതിയും, പ്രതിഷേധിച്ചും, പ്രകടനങ്ങൾ നടത്തിയും, ധനശേഖരണയജ്ഞങ്ങൾ നടത്തിയും, പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയും എല്ലാം സംഘാംഗങ്ങൾ തങ്ങളുടെ യുദ്ധം തുടങ്ങുന്നു. വ്യക്തികളുടെ പ്രശ്നങ്ങളിൽ (ഉദാ: സൗദിഅറേബ്യയിൽ നിരോധിതസാഹിത്യം വിതരണം ചെയ്തതിന്റെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തി) ഇടപെടുന്നതു പോലെ തന്നെ ചില പൊതുനയങ്ങൾക്കെതിരെയും ആംനസ്റ്റി പൊരുതുന്നു (ഉദാ: പ്രായപൂർത്തിയെത്താത്ത കുറ്റവാളികൾക്കും വധശിക്ഷ വിധിയ്ക്കുന്ന ചില അമേരിയ്ക്കൻ സംസ്ഥാനങ്ങളിലെ നിയമം). പ്രാദേശികതലത്തിലാണു് ആംനസ്റ്റിയുടെ പ്രധാന പ്രവർത്തനമെങ്കിലും, നാല്പതിലേറെക്കൊല്ലത്തെ ചരിത്രവും സമാധാനത്തിനുള്ള ഒരു നോബൽ സമ്മാനവും ഉന്നതതലങ്ങളിൽ ആംനസ്റ്റിയ്ക്കു് വളരെയധികം ശക്തി നേടിക്കൊടുത്തിരിയ്ക്കുന്നു. കൂടുതൽ ആംനസ്റ്റി അംഗങ്ങളും കത്തെഴുത്താണു് അവരുടെ പ്രധാന ആയുധമായി തിരഞ്ഞെടുത്തിരിയ്ക്കുന്നതു്. ആംനസ്റ്റിയുടെ കേന്ദ്രസംഘടന മനുഷ്യാവകാശധ്വംസനങ്ങൾ കണ്ടെത്തുകയും, അതിന്റെ സത്യാവസ്തകൾ പരിശോധിച്ചു ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷം കീഴ്ഘടകങ്ങളിലേയ്ക്കും (ഏഴായിരത്തിലധികം ഉണ്ടെന്നാണു കണക്കു്) ഓരോ സ്വതന്ത്ര അംഗങ്ങൾക്കും (അമേരിയ്ക്കയിൽ മാത്രം 300,000-ലധികം, ലോകം മുഴുവൻ മൊത്തം പത്തുലക്ഷത്തിലധികം) അറിയിപ്പുകൾ കൊടുക്കുന്നു. ഉടൻ തന്നെ സംഘങ്ങളും അംഗങ്ങളും സംഭവവുമായി നേരിട്ടു ബന്ധമുള്ള സർക്കാരുദ്യോഗസ്ഥന്റെ പേർക്കു് പ്രതിഷേധവും ആശങ്കകളും അറിയിച്ചുകൊണ്ടു് എഴുത്തുകൾ എഴുതുന്നു. സാധാരണ ആംനസ്റ്റിയുടെ പേർ തുടക്കത്തിലേ വലിച്ചിഴയ്ക്കാറില്ല. വരുമാനം ആംനസ്റ്റി ഇന്റർനാഷണലിന്റെ വരുമാനത്തിൽ ഏറിയപങ്കും ലോകമാസകലമുള്ള മെമ്പർമാരിൽ നിന്നു പിരിയ്ക്കുന്ന വരിസംഖ്യയും പിന്നെ സംഭാവനകളുമാണു്. ശമ്പളം പറ്റുന്ന എതാനും ഡയറക്ടർമാരൊഴിച്ചാൽ, പിന്നെയുള്ള എല്ലാ മെമ്പർമാരും, സംഘാടകരും, ഏകോപകരും, പണിക്കാരും എല്ലാം തന്നെ സൗജന്യസേവകരാണു്. ആംനസ്റ്റി ഒരു ചേരിചേരാസംഘടനയായതുകൊണ്ടു് സർക്കാരുകളിൽ നിന്നോ, സർക്കാർ സംഘടനകളിൽ നിന്നോ പണം സംഭാവനയായി സ്വീകരിയ്ക്കാറില്ല. സ്വന്തം അംഗങ്ങളിൽ നിന്നുള്ള വരിസംഖ്യയും പിന്നെ ചേരിചേരാ സംഘടനകളിൽ നിന്നുമുള്ള സംഭാവനകളുമാണു് ആംനസ്റ്റിയുടെ പ്രധാനവരുമാനം. ആംനസ്റ്റിയുടെ 2000 സാമ്പത്തികവർഷത്തിലെ പദ്ധതിവിഹിതങ്ങൾ താഴെ പറയും പ്രകാരമായിരുന്നു. 1. അംഗത്വചെലവുകൾ: ₤2,486,700 (13%) 2. പ്രചരണപ്രവർത്തനങ്ങൾ: ₤1,811,200 (10%) 3. പ്രസിദ്ധീകരണങ്ങളും വിവർത്തനങ്ങളും: ₤2,487,200 (13%) 4. ഗവേഷണങ്ങളും നടപടികളും: ₤5,065,100 (26%) 5. വികേന്ദ്രീകൃത കാര്യാലയങ്ങൾ: ₤1,246,300 (7%) 6. ഗവേഷണങ്ങൾക്കും നടപടികൾക്കുമുള്ള മറ്റു ചെലവുകൾ: ₤2,615,900 (14%) 7. സംഘടനാപ്രവർത്തനചെലവുകൾ: ₤3,247,200 (17%) 8. ആശ്വാസധനസഹായങ്ങൾ: ₤125,000 (10%) മൊത്തം: ₤19,510,200 ഭരണഘടന വളരെ അയഞ്ഞ രീതിയിൽ സംഘടിച്ചിരിയ്ക്കുന്ന ചെറുസ്വതന്ത്രസംഘങ്ങളെ നിയന്ത്രിയ്ക്കുന്നതു് കേന്ദ്രസംഘടനയാണു്. ഇതൊരു സങ്കീർണസംഘാടനമാണു്. ദേശീയതലത്തിൽ ഡയറക്ടർ ബോർഡിലേയ്ക്കു് സംഘാംഗങ്ങൾ ബഹുമാന്യരായ പതിനെട്ടു അംഗങ്ങളെ മൂന്നു കൊല്ലം കാലാവധിയോടെ തിരഞ്ഞെടുക്കുന്നു. വയസ്സു പരിഗണനയില്ലാതെ എല്ലാ അംഗങ്ങൾക്കും, ഒരോ സംഘത്തിനും ഓരോ വോട്ടുണ്ടു്. ഡയറക്ടർ ബോർഡു് പിന്നീടു് ഒരു എക്സിക്ക്യൂട്ടീവു് ഡയറക്ടറേയും ഒരു ജോലിക്കാരനേയും നിയമിയ്ക്കുന്നു. അന്താരാഷ്ട്രതലത്തിൽ ആംനസ്റ്റിയെ നിയന്ത്രിയ്ക്കുന്നതു് എട്ടു അംഗങ്ങളുള്ള ഇന്റർനാഷണൽ എക്സിക്ക്യൂട്ടീവു് കൌൺസിൽ (IEC) ആണു്. ഇവരെ രണ്ടു കൊല്ലാം കാലാവധിയോടെ തിരഞ്ഞെടുക്കുന്നതു്, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഒത്തുചേരുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചാണു് (International Council Meeting). അവർ ഒരു സെക്രട്ടറി ജനറലിനെയും ഒരു അന്താരാഷ്ട്ര സെക്രട്ടേറിയറ്റിനേയും നിയമിയ്ക്കുന്നു. രാഷ്ട്രങ്ങൾ തന്നെ തെറ്റുകാരാവുന്ന സാഹചര്യത്തിൽ നിഷ്പക്ഷത നിലനിർത്തുന്നതിനായി അംഗങ്ങൾ സ്വന്തം രാജ്യത്തു് നിശ്ശബ്ദരായിരിയ്ക്കാൻ ആംനസ്റ്റി അനുശാസിയ്ക്കുന്നു. അംഗങ്ങൾക്കെതിരെ സ്വന്തം സർക്കാരിൽ നിന്നു തന്നെയുണ്ടായേക്കാവുന്ന നടപടികളിൽ നിന്നു അവരെ രക്ഷിക്കാനാണു് ഇങ്ങനെയൊരു നയം. ഈ നിയമം (സ്വന്തം രാജ്യനിയമം - own country rule) അന്താരാഷ്ട്ര സിക്രട്ടേറിയറ്റിനു വേണ്ടി ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നവരേയും പ്രചരണപ്രവർത്തനങ്ങൾ നടത്തുന്നവരേയും കൂടി നിയന്ത്രിയ്ക്കുന്നു. കാരണം പ്രവർത്തകരുടെ സ്വരാജ്യസ്നേഹമോ രാഷ്ട്രീയചായ്‌വുകളോ അവരുടെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും വെള്ളം ചേർക്കാതിരിയ്ക്കുന്നതിനു വേണ്ടിയാണിതു്. ഇന്ത്യയിൽ വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം നടത്തിവരുന്നത്. 2020 സെപ്റ്റംബറിൽ സംഘടന വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കവെ സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുന്നെന്നും സംഘടന വ്യക്തമാക്കി. പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയിലാണ് ഉള്ളതെന്നും സർക്കാർ ബോധപൂർവം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു. അവലംബം പുറത്തേക്കുള്ള കണ്ണികൾ ആംനസ്റ്റിയുടെ വെബ് സൈറ്റ് വർഗ്ഗം:സംഘടനകൾ വർഗ്ഗം:സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചവർ
ചങ്ങമ്പുഴ
https://ml.wikipedia.org/wiki/ചങ്ങമ്പുഴ
തിരിച്ചുവിടുക ചങ്ങമ്പുഴ (വിവക്ഷകൾ)
ഗണിതം
https://ml.wikipedia.org/wiki/ഗണിതം
right|thumb|220px|യൂക്ലിഡ്, ക്രിസ്തുവിനു മൂന്നു ശതകം മുമ്പ് ജീവിച്ചിരുന്ന ഗ്രീക്ക് ഗണിതജ്ഞൻ, റാഫേലിന്റ്റെ ഭാവനയിൽ - The School of Athens-ൽ നിന്ന്.No likeness or description of Euclid's physical appearance made during his lifetime survived antiquity. Therefore, Euclid's depiction in works of art depends on the artist's imagination (യൂക്ലിഡ് കാണുക). ഇടം‌ (Space), എണ്ണം , അളവ് (Quantity), അടുക്ക് (Arrangement) എന്നീ വിഷയങ്ങളെപ്പറ്റിയും അവയുടെ മറ്റു ശാസ്ത്രശാഖകളിലുള്ള പ്രയോഗത്തെപ്പറ്റിയും പ്രതിപാദിക്കുന്ന ഒരു ശാസ്ത്രശാഖ.Oxford Talking Dictionary. കണക്കുകാർ‌ പാറ്റേണുകളെ (Pattern) കണ്ടെത്തുകയും ,അവയുടെ പഠനത്തിലൂടെ അടിത്തറകൾ‌ (Axiom) ഉണ്ടാക്കുകയും‌, അവയുടെ നിർധാരണത്തിലൂടെ പുതിയ സത്യങ്ങൾ കണ്ടെത്തുകയും വെളിപാടുകൾ‌ (Theorems) ആവിഷ്കരിക്കുകയും ചെയ്യുന്നു. ഭൗതികശാസ്ത്രം ,വൈദ്യശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,സാങ്കേതികശാസ്ത്രം തുടങ്ങി ഒരുപാടു ശാസ്ത്രശാഖകളിൽ അതിപ്രധാനമായ ഘടകമായി ഗണിതശാസ്ത്രം മാറിയിട്ടുണ്ട്. മറ്റു ശാസ്ത്രശാഖകളിലെ ഗണിതത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട പ്രയുക്ത ഗണിതശാസ്തം ,ഒരുപാടു പുതിയ കണ്ടുപിടിത്തങ്ങൾക്കും,പുതിയ ഗണിതശാസ്ത്രശാഖകളുടെ ഉത്ഭവത്തിനു തന്നെയും കാരണമായിട്ടുണ്ട്. പ്രത്യേകിച്ചൊരു പ്രായോഗികതയെയും അടിസ്ഥാനമാക്കിയല്ലാതെ ഗണിതത്തിന്റെ തനതായ വഴിയിൽ സഞ്ചരിക്കുന്ന ശുദ്ധ ഗണിതത്തിനും ഇപ്പോൾ ഒരുപാട് പ്രായോഗിക വശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എല്ലാ വർഷവും മാർച്ച് മാസത്തിലെ ആദ്യത്തെ ബുധനാഴ്ച ലോക ഗണിത ദിനമായി ആചരിച്ചു വരുന്നു. തമിഴ്‌ നാട്ടിലെ ഈറോടിൽ 1887 ൽ ജനിച്ച പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജൻമദിനമായ ഡിസംബർ 22 ഇന്ത്യ ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നു. ചരിത്രം thumb|ബാബിലോണിയൻ ഗണിതപ്പലക, പ്ലിപ്ടൺ 322, കാലഘട്ടം ക്രി.മു. 1800 thumb|right|ആർക്കിമിഡീസ് വിസ്ഥാപന രീതി ഉപയോഗിച്ച് പൈയുടെ മൂല്യം കണക്കാക്കിയിരുന്നു. thumb|right|350px|ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിനും, ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിനുമിടയിൽ ബക്ഷാലി കൈപ്പടയിൽ ഉപയോഗിച്ച എണ്ണൽസംഖ്യകൾ മനഷ്യർ സ്വായത്തമാക്കിയ എണ്ണമെന്ന അമൂർത്ത സങ്കല്പത്തിൽ നിന്നുമാണ് ഗണിതശാസ്ത്രത്തിന്റെ തുടക്കം. തുടർന്നിങ്ങോട്ടു് നിരന്തരമായി കൂടിക്കൊണ്ടിരിക്കുന്ന അമൂർത്തതതകളുടെ ശ്രേണിയായി ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തെ കാണാം. എണ്ണമെന്ന അമൂർത്ത സങ്കല്പം മറ്റുപല ജീവികളും സ്വായത്തമാക്കിയിട്ടുണ്ട് . ഉദാഹരണത്തിന് രണ്ട് മാങ്ങയിലും, രണ്ട് തേങ്ങയിലും പൊതുവായുള്ള ഒരു കാര്യം അവയുടെ എണ്ണമാണ്. ചരിത്രാതീതകാലത്തെ മനുഷ്യർ വസ്തുക്കളെ കൂടാതെ, ദിവസങ്ങൾ, കൊല്ലങ്ങൾ, സൂര്യചക്രമണം തുടങ്ങിയ അമൂർത്ത സംഖ്യകൾ എണ്ണാനുള്ള ശേഷികൂടി വികസിപ്പിച്ചെടുത്തിരുന്നു. പുരാതന മനുഷ്യർ എല്ലുകളാലുണ്ടാക്കിയ അളവുകോലുകളിൽ നിന്നും ഇതു് മനസ്സിലാക്കിയിട്ടുണ്ട്See, for example, Raymond L. Wilder, Evolution of Mathematical Concepts; an Elementary Study, passim എല്ലാ ലോക സംസ്ക്കാരങ്ങളുടെയും വളർച്ചയുടെ കൂടെ കുറച്ചു ഗണിതവും വളർന്നിട്ടുണ്ട്. ചിലപ്പോഴെല്ലാം, ഗണിതം ഒരു സംസ്ക്കാരത്തിൽ നിന്നു മറ്റു സംസ്ക്കാരങ്ങളിലേയ്ക്കു പകർന്നു പോയിട്ടുണ്ട്. ഇപ്പോൾ ലോകമാസകലം ഗണിതശാസ്ത്രം ഒരൊറ്റ ശാസ്ത്രശാഖയായി നിലകൊള്ളുന്നുവെങ്കിലും, അതിന്റെ പിന്നിൽ ബൃഹത്തായ ചരിത്രമുണ്ട്. അതിന്റെ വേരുകൾ പുരാതന ഈജിപ്തിലും, ബാബിലോണിയയിലും, ഇന്ത്യയിലുമാണെങ്കിലും, ധൃതഗതിയിലുള്ള വളർച്ച പുരാതന ഗ്രീസിലായിരുന്നു. പുരാതന ഗ്രീസിൽ ഗണിതം അറബിയിലേയ്ക്കു വിവർത്തനം ചെയ്യപ്പെടുകയും, അതേ സമയം തന്നെ പുരാതനഭാരത ഗണിതവും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. പിന്നീടു് ഈ അറിവുകൾ ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും പടിഞ്ഞാറൻ യൂറോപ്പിൽ എത്തുകയും ചെയ്തു. അനേകം വർ‍‍ഷങ്ങളിലൂടെ അതു ലോകത്തിന്റെ സമ്പത്താവുകയും ചെയ്തു. ഗണിതസമ്പ്രദായങ്ങൾ ഗവേഷണപഠനങ്ങൾക്ക് വളരെ പ്രയോജനപ്രദമാണെന്ന് തിരിച്ചറിഞ്ഞത് ധനതത്വശാസ്ത്രജ്ഞരാണ്.വില,ആവശ്യം,ലഭ്യത,ഉപയോഗം തുടങ്ങിയ അടിസ്ഥാന ആശയങ്ങളും ഇവ തമ്മിലുള്ള ബന്ധവും ഗണിതപ്രതീകങ്ങളുപയോഗിച്ച് ചിത്രീകരിച്ചാൽ എളുപ്പവും സൂക്ഷ്മവുമാകുമെന്ന് കണ്ടെത്തി.അപ്രകാരം ഗണിതീയ ധനതത്വശാസ്ത്രം എന്നൊരു ശാസ്ത്രശാഖക്ക് രൂപം നൽകി.ധനതത്വശാസ്ത്രമേഖലയിൽ ഗണിതത്തിന്റെ പ്രയോഗം വഴിയുണ്ടായ നേട്ടങ്ങൾ മറ്റെല്ലാ വിജ്ഞാനശാഖകളിലേക്കും ഗണിതശാസ്ത്രം പ്രചരിക്കുവാനിടയാക്കി.ചുരുക്കത്തിൽ ഇന്ന് എല്ലാ ശാഖകളും ഗണിതശാസ്ത്രത്തിന്റെ അനുപ്രയുക്ത മേഖലകളായി മാറി. മെസ്സൊപ്പൊട്ടോമിയയിലും ബാബിലോണിയയിലുമാണ് ചരിത്രത്തിൽ ഗണിതശാസ്ത്രശാഖ വികസിച്ചിരുന്നത്.ചുട്ടെടുത്ത കളിമൺ ഇഷ്ടികകളിൽ രേഖപ്പെടുത്തി വെച്ചിരുന്ന ഇവരുടെ ശാസ്ത്രവിജ്ഞാനം വായിച്ചെടുത്തിട്ടുണ്ട്. ബി.സി 2100നു മുൻപ് എഴുതപ്പെട്ടിരിയ്ക്കുന്ന ഇവ കാണിക്കുന്നത് സ്ഥാനവില ഉപയോഗിച്ച് സംഖ്യകൾ സൂചിപ്പിയ്ക്കുന്ന രീതി അന്ന് നിലവിലിരുന്നു എന്നതാണ്.അവർ ഉപയോഗിച്ചിരുന്നത് 60ന്റെ ഘാതങ്ങളായിരുന്നു.മരത്തൊലിയിൽ രേഖപ്പെടുത്തിയ കൈയെഴുത്തുഗ്രന്ഥം പൗരാണികഭാരതത്തിലെ ഗണിതവിജ്ഞാനത്തിന് സാക്ഷ്യം നൽകുന്നു. ബാബിലോണിയയിൽ ഇഷ്ടികകളിൽ ക്യൂണിഫോം ലിപിയിൽ എഴുതപ്പെട്ട വാണിജ്യവിഷയങ്ങളായിരുന്നു ബാബിലോണിയയിൽ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്.ഏകദേശം ബി.സി 3000നു ശേഷമുള്ള രേഖകൾ ആണ് കണ്ടുകിട്ടിയിരിയ്ക്കുന്നത്.ഇവരുടെ സംഖ്യാസമ്പ്രദായം 60നെ അടിസ്ഥാനമാക്കിയായിരുന്നു.ഒരു വൃത്തത്തെ 360ഡിഗ്രി വീതമാക്കി ഇവർ വിഭജിച്ചു.ഒരു ദിവസത്തെ 24മണിക്കൂറായും ഒരു മണിക്കൂറിനെ 60 മിനുട്ടായും ഒരു മിനുട്ടിനെ 60സെക്കന്റായും ഇവർ വിഭജിച്ചിരുന്നു.1മുതൽ 9വരെ സംഖ്യകളെ അടയാളപ്പെടുത്തുന്ന രീതി ഇവർ അവലംബിച്ചുപോന്നു.വ്യുൽക്രമങ്ങളുടേയും വർഗ്ഗങ്ങളുടേയും വർഗ്ഗമൂലങ്ങളുടേയും ഘാതങ്ങളുടേയും കൂട്ടുപലിശ കണക്കാക്കുന്നതിനുള്ള പട്ടികയുമെല്ലാം ഇവർ നിർമ്മിച്ചിരുന്നു.ബി.സി 700ന്റെ ആരംഭത്തിൽ ‍ചന്ദ്രനെപ്പറ്റിയും ഗ്രഹങ്ങളെപ്പറ്റിയും പഠനം നടത്തി.ത്രികോണങ്ങളുടെ വശങ്ങളെ സംബന്ധിച്ച പഠനങ്ങളും ഇവർ നടത്തിയിരുന്നു. ഈജിപ്തിൽ‍ പാപ്പിറസ് രേഖകളിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് ബി.സി1800നോടടുത്ത് രചിയ്ക്കപ്പെട്ടവയാണിവ.ഇതിൽ പ്രധാനമായും അങ്കഗണിതത്തിലേയും ക്ഷേത്രഗണിതത്തിലേയും പ്രശ്നങ്ങളാണ് കാണാവുന്നത്.10ന്റെ തുടർച്ചയായ കൃതികളെ സൂചിപ്പിയ്ക്കാൻ 1,10,100 എന്നിങ്ങനെ പ്രത്യേക ഹൈറോഗ്ലിഫിക്സ് ലിപി ഉപയോഗിച്ചു.5നെ സൂചിപ്പിയ്ക്കാൻ 1 അഞ്ച് തവണയും300നെ സൂചിപ്പിയ്ക്കാൻ 100 മൂന്നുതവണയും ആണ് പ്രതീകങ്ങൾ ഉപയോഗിച്ചിരുന്നത്.ക്ഷേത്രഗണിതത്തിൽ വൃത്തം,ചതുരം,ത്രികോണം ഇവയുടെ വിസ്തീർണ്ണം കണ്ടെത്താനും ചിലവയുടെ വ്യാപ്തങ്ങൾ കണ്ടെത്താനും സൂത്രവാക്യങ്ങൾ ഉണ്ടാക്കിയിരുന്നു. ഗ്രീസിൽ left|thumb|200px|ഏഥൻസിലെ റാഫേലിന്റെ വിദ്യാലയത്തിലെ ൰രു രംഗം. കഷണ്ടിയുള്ള താടിവെച്ച പൈഥഗോറസ് തൂലിക കൊണ്ട് ഒരു പുസ്കമെഴുതുന്നു. ഒരു യുവാവ് ഒരു എഴുത്തുപലക കാണിക്കുന്നു. ആ പലകയിൽ കുത്തിട്ട കളത്തിന് പുറത്ത് വരച്ച സംഗീതോപകരണത്തിന്റെ ചിത്രമാണ് വരച്ചിരിക്കുന്നത്. ബാബിലോണിയയിലേയും ഈജിപ്തിലേയും ഗണിതത്തെ അവലംബിച്ചാണ് പുരാതന ഗ്രീസ് ഗണിതശാസ്ത്രം വളർന്നത്.അമൂർത്ത ഗണിതശാസ്ത്രത്തിന്റെ വികാസമായിരുന്നു ഗ്രീക്ക് ഗണിതശാസ്ത്രത്തിന്റെ സംഭാവന.സ്വയംസിദ്ധപ്രമാണങ്ങളും തെളിവുകളും നിരത്തി നിഗമനരീതിയാണ് ഇവർ തുടർന്നുപോന്നത്.ഇക്കാലത്ത് ഥേൽസും പൈത്തഗോറസ്സും ആണ് പ്രമുഖർ.ഏതൊരു നാഗരികതയും നിഗമനരീതി അവലംബിച്ചിരുന്നില്ല എന്നത് ശ്രദ്ധിയ്ക്കപ്പെടേണ്ട ഒരു വസ്തുതയാണ്. ക്രി.മു. 6-ാം നൂറ്റാണ്ടിൽ പൈത്തഗോറിയൻ ചിന്തയുടെ തുടക്കത്തോടെ പുരാതന ഗ്രീക്കുകാർ, ഗൗരവകരമായതും, ചിട്ടയോടുകൂടിയതുമായ ഗണിതപഠനത്തിലേക്ക് കടന്നു . നിർവചനം, പ്രചാരം, സിദ്ധാന്തം, തെളിവ് എന്നിവ അടങ്ങുന്ന ഗണിതശാസ്ത്രത്തിൽ ഇന്നുപയോഗിക്കുന്ന വിശകലന രീതി ക്രി.മു. 300 ൽ, യൂക്ലിഡ് അവതരിപ്പിച്ചു. അദ്ദേഹം എഴുതിയ പാഠപുസ്തക എലമെന്റ്സ് ഇന്നും ഏറെ സ്വാധീനമുള്ളതുമായ അടിസ്ഥാന ഗണിത ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. എറ്റവും പ്രഗല്ഭനായ പുരാതന ഗണിതശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്നതു ആർക്കിമിഡീസിനെയാണ് . ഇറ്റലിയിലെ പുരാതന പട്ടണമായിരുന്ന സിറാക്കൂസയിൽ, ക്രി.മു. 287 മുതൽ 212 വരെയാണ് അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം. ത്രിമാന വസ്തുക്കളുടെ ഉപരിതല വിസ്താരം, കരങ്ങുന്ന വസ്തുക്കളുടെ വിസ്ഥാപന രീതികൾ ഉപയൗഗിച്ച് വ്യാപ്തം എന്നിവ കണ്ടുപിടിക്കാനുള്ള രീതികൾ അദ്ദേഹം വികസിപ്പിച്ചു. ആധുനിക കലനത്തിൽ നിന്നും ഏറെയൊന്നും വ്യത്യസ്തമല്ലാത്ത രീതിയിൽ, പരാബോള ചാപങ്ങൾക്കടിയിലെ പരപ്പളവ്, അനന്ത ശ്രേണികളുടെ തുകവെച്ച് കണക്കാക്കുന്ന രീതിയും അദ്ദേഹം വികസിപ്പിച്ചു. അപ്പോളോണിയസ് വികസിപ്പച്ചെടുത്ത കോണീയ വസ്തുക്കളുടെ ഗണിതം , ഹിപ്പാർക്കസ് വികസിപ്പിച്ചെടുത്ത ത്രികോണമിതി എന്നിവയും പുരാതന ഗ്രീക്കിന്റെ സംഭാവനകളാണ് . ഡയോഫാന്റസ് ബീജഗണിതത്തിന് തുടക്കമിട്ടതും പുരാതന ഗ്രീക്കിൽ നിന്നുമാണ് റോമിൽ ഗണ്യമായ സംഭാവന റോമൻ സംഖ്യാസമ്പ്രദായം ആണ്.എന്നാൽ കണക്കുകൂട്ടുമ്പോൾ അനുഭവപ്പെടുന്ന ന്യൂനതകൾ ഇവയെ അപ്രധാനങ്ങളാക്കി.എന്നിരുന്നാലും, ഈ സമ്പ്രദായം ചിലയിടങ്ങിൽ തുടർന്നുപോരുന്നു. പുരാതന ഇന്ത്യയിൽ ക്രിസ്തുവിനു് മുമ്പ് 6-ാം നൂറ്റാണ്ടിനു മുൻപുതന്നെ ഇന്ത്യയിൽ ഗണിതശാസ്ത്രം വളരേയേറെ പുരോഗതി പ്രാപിച്ചിരുന്നു.സുല്യസൂത്രങ്ങൾ എന്ന ക്ഷേത്രഗണിതഗ്രന്ഥങ്ങൾ എഴുതപ്പെട്ടത് ഇക്കാലത്താണ്.ഋഗ്വേദസംഹിത,തൈത്തിരീയ ബ്രാഹ്മണം തുടങ്ങിയ അതിപുരാതനഗ്രന്ഥാങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതായിരുന്നു ഇവ.പല ജ്യാമിതീയരൂപങ്ങളെക്കുറുച്ചും അവയുടെ നിർമ്മിതിയെക്കുറിച്ചുമെല്ലാം ഇതിൽ പ്രതിപാദിയ്ക്കുന്നു.വ്യത്യസ്തമായൊരു സമീപനത്തോടെ യൂക്ലിഡ് പിൽക്കാലത്ത് ഇവ വിശദീകരിയ്ക്കുന്നുണ്ട്.ജൈനമതത്തിന്റെ ആവിർഭാവവും ഗണിതപഠനത്തെ പ്രോത്സാഹിപ്പിച്ചു.ഭാരതീയ ഗണിതശാസ്ത്രകാരന്മാർ ഗണിതസാരസംഗ്രഹം എന്ന ഗ്രന്ഥത്തിന്റെ കർത്താവായ മഹാവീരൻ ശുദ്ധഗണിതത്തിൽ പ്രഗൽഭനായിരുന്നുhttp://www.new.dli.ernet.in/rawdataupload/upload/insa/INSA_1/20005af8_17.pdfhttp://www.mathunion.org/ICM/ICM1908.3/Main/icm1908.3.0428.0431.ocr.pdf. ഇവിടുത്തെ ഏറ്റവുംര്രദ്ധേയമായ സംഭാവന പൂജ്യത്തിന്റെ ഉപയോഗമാണ്. ഇന്ത്യയിലെ ഗണിതവിദ്യക്ക് അറബികൾ ഹിന്ദിസാറ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. പൈ (π) എന്ന ചിഹ്നത്തിന്റെ കൃത്യമായ മൂല്യനിർണ്ണയം, കാല്ക്കുലസ്, ജഗണിതം ത്രികോണമിതി എന്നീ മേഖലകളിൽ കേരളത്തിൽ ഇന്നത്തെ ഇരിഞ്ഞാലക്കുടയ്ക്ക് അടുത്ത് ജീവിച്ചിരുന്ന മാധവാചാര്യന്റെ സംഭാവനകൾ പിന്നീട് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിനെ സഹായിച്ചിട്ടുണ്ടത്രെബി ബി സി ഡോക്യുമെന്ററി വീഡിയോ https://www.youtube.com/watch?v=DeJbR_FdvFM (ട്രാക്ക് 3.14 മുതൽ) ഇസ്ലാമിക ഗണിതം right|thumb|200px|ഖ്വാരിസ്മിയുടെബീജഗണിതം എന്ന പസ്കത്തിലെ ഒരു താൾ ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ, പ്രത്യേകിച്ചും ക്രിസ്തുവിനു ശേഷം 9, 10 നൂറ്റാണ്ടുകളിൽ ഗണിതശാസ്ത്രരംഗത്ത് കാതലായ മുന്നേറ്റങ്ങളും, കണ്ടുപിടിത്തങ്ങളും അറവ് നാടുകളിൽ നിന്നുമുണ്ടായി. ഇവരുടെ ഗവേഷണത്താൽ ബീജഗണിത രംഗത്തുണ്ടായ മുന്നേറ്റം വളരെ ശഅരദ്ധായമാണ്. ആൾജിബ്ര എന്ന പദം ഇവരുടെ സംഭാവനയാണ്. ക്രിസ്തുവിന് ശേഷം 9, 10 നൂറ്റാണ്ടുകളിൽ ബീജഗണിത നിർദ്ധാരണങ്ങളിലും ബഹുപദങ്ങളിലും എല്ലാം ഇവർ ഗവേഷണങ്ങൾ നടത്തി.കോണികങ്ങൾ ഉപയോഗിച്ച് ത്രിഘാതസമവാക്യങ്ങൾ നിർദ്ധാരണം ചെയ്ത. ഗോളീയ ത്രകോണമിതി, ദശാംശ സ്ഥാനങ്ങൾ എന്നിവയും ഈ കാലഘട്ടത്തിൽ, അറ സമൂഹത്തിൽ നിന്നുണ്ടായ ശ്രദ്ധേയമായ സംഭാവനകളാണ്. പേർഷ്യൻ വംശജനായ അൽ-ഖ്വാരിസ്മി, ഒമർ ഖയ്യാം. ശറഫ് അൽദിൻ അൽതൂസി എന്നിവർ അക്കാലത്തെ പ്രഗല്ഭ ഗണിതശാസ്ത്രകാരനായിരുന്നു. അറബ് മേഖലയിൽ ഗണിതശാസ്ത്രത്തിനുണ്ടായ വികാസം, 12-ാം നൂറ്റാണ്ടിൽ, യൂറോപ്പിലേക്ക് വ്യാപിക്കുകയും. അവിടത്തെ ഗണിതശാസ്ത്ര ഗവേഷണങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. Adolph P. Yushkevich "The Islamic mathematicians exercised a prolific influence on the development of science in Europe, enriched as much by their own discoveries as those they had inherited by the Greeks, the Indians, the Syrians, the Babylonians, etc.". മദ്ധ്യകാല പാശ്ചാത്യ നാടുകൾ ഗ്രീസിലും അറബിരാജ്യങ്ങളിലും ഗണിതശാസ്ത്രത്തിൽ ഉണ്ടായ പുരോഗതി പാശ്ചാത്യരാജ്യങ്ങളിൽ ഉണർവ്വേകി.മദ്ധ്യകാലഘട്ടങ്ങളിൽ ഗണിതശാസ്ത്രം ജ്യോതിഷത്തിൽ പ്രയോഗിയ്ക്കാനാണ് ശ്രദ്ധിച്ചത്. ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞന്മാരായ ലിയോനാർഡോ ഫിബനോസി,ലൂക പസോളി എന്നിവർ വ്യാപാരകാര്യങ്ങളിൽ ഗണിതശാസ്ത്രം പ്രയോഗിക്കാൻ ശ്രദ്ധിച്ചു.അറബിക് സംഖ്യകളും അറബി-ഹിന്ദു ദശാംശസമ്പ്രദായങ്ങളുമെല്ലാം ഫിബനോസി പാശ്ചാത്യലോകത്തിന് പരിചയപ്പെടുത്തി.അനന്തശ്രേണികൾ ഇക്കാലത്താണ് പഠനങ്ങൾക്ക് വിധേയമാകുന്നത്.രണ്ടാം കൃതിയിലോ മൂന്നാം കൃതിയിലോ ഉള്ള സമവാക്യങ്ങളെ നിർദ്ധാരണം ചെയ്യാനുള്ള സൂത്രവാക്യം കണ്ടുപിടിക്കുകയും തുടർന്ന് സമ്മിശ്രസംഖ്യകൾ രൂപപ്പെടുത്തുകയും ചെയ്തു.കൂടുതൽ സൂക്ഷ്മമായി രേഖപ്പെടുത്താനും മനസ്സിലാക്കുന്നതിനും ചിഹ്നങ്ങൾ ഉപയോഗിച്ചുതുടങ്ങിയത് 16ആം നൂറ്റാണ്ടിലാണ്.+,-,X,=,>,< ഇവയായിരുന്നു ചിഹ്നങ്ങൾ.സമവാക്യങ്ങളിൽ ചരങ്ങൾ ഉപയോഗിയ്ക്കാൻ തുടങ്ങി. ശാസ്ത്രവിപ്ലവം നടന്ന കാലഘട്ടമാണ് 17-ാം നൂറ്റാണ്ട്.ഇക്കാലത്ത് ന്യൂട്ടൺ,കെപ്ലർ,കോപ്പർ നിക്കസ്,ഗലീലിയൊ തുടങ്ങിയവർ ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കി തങ്ങളുടെ പഠനങ്ങൾ നടത്തി.ഗലീലിയോ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തി.റ്റൈക്കോ ബ്രാഹെ ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗണിതദത്തങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചു.ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ജോഹന്നാസ് കെപ്ലർ ഈ ദത്തങ്ങളുപയോഗിച്ച് പഠനം നടത്തുകയും ഗ്രഹചലനങ്ങളെപ്പറ്റിയുള്ള ഗണിതീയവാക്യങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു.റെനെ ദെക്കർത്തേയാണ് പരിക്രമണപഥങ്ങളെയെല്ലാം നിർദ്ദേശാങ്കങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ചത്.ന്യൂട്ടൺ കലനശാസ്ത്രത്തിന് ആരംഭം കുറിയ്ക്കുകയും ലെബ്‌നിസ് പോഷിപ്പിയ്ക്കുകയും ചെയ്തു. ദർശനങ്ങളും, അടിസ്ഥാനങ്ങളും ഗണിതശാസത്രത്തിന്റെ ദർശനങ്ങളും, അടിസ്ഥാനങ്ങളും വ്യക്തമാക്കാനായിട്ടാണ് ഗണിത യുക്തിയും, ഗണ സിദ്ധാന്തവും വികസിപ്പിച്ചത് {|style="border:1px solid #ddd; text-align:center; margin:auto" cellspacing="15" ||| 128px || 96px || 96px |- |ഗണിത യുക്തി || ഗണ സിദ്ധാന്തം || വിഭാഗ സിദ്ധാന്തം || യന്ത്രഗണന സിദ്ധാന്തം |} ശുദ്ധ ഗണിതശാസ്ത്രം പ്രയുക്തഗണിതശാസ്ത്രത്തേക്കാൾ ഗഹനം ശുദ്ധഗണിതശാസ്ത്രം ആണ്.ശുദ്ധഗണിതശാസ്ത്രം‍ സംഖ്യകൾക്ക് പകരം പ്രതീകങ്ങളുപയോഗിച്ച് സിദ്ധാന്തങ്ങളും സർവ്വസാധാരണയായി അംഗീകരിയ്ക്കപ്പെടുന്ന രീതിയിൽ അവയുടെ തെളിവുകളും ആണ് കൈകാര്യം ചെയ്യുന്നത്.ജി.എച്ച്.ഹാർഡി ഈ മേഖലയിൽ പ്രധാനിയാണ്.1800നോടടുത്താണ് ഈ മേഖലയിൽ പുരോഗതിയുണ്ടായത്.തെളിവുകളും വിശ്ലേഷണവുമെല്ലാം ഉപയോഗിച്ചുതുടങ്ങിയ കാലഘട്ടമായിരുന്നു ഇത്.തെളിവുകൾ ഫലത്തോടൊപ്പമോ അതിനേക്കാളുപരിയായോ ശ്രദ്ധിയ്ക്കപ്പെടാൻ തുടങ്ങി.തെളിവുകളുടെ പ്രാധാന്യം അവയുടെ സംക്ഷിപ്തവും ലാളിത്യത്തിലും അടങ്ങിയിരിയ്ക്കുന്നു.ബെർണാർഡ് റസ്സൽ ഇതേക്കുറിച്ച് പരാമർശിയ്ക്കുന്നുണ്ട്. അളവു് {|style="border:1px solid #ddd; text-align:center; margin:auto" cellspacing="20" | || || || || |- |എണ്ണൽ സംഖ്യകൾ || പൂർണ്ണ സംഖ്യകൾ || ഭിന്നകങ്ങൾ || വാസ്തവിക സംഖ്യകൾ || അവാസ്തവിക സംഖ്യകൾ |} ഘടന {|style="border:1px solid #ddd; text-align:center; margin:auto" cellspacing="15" | || 96px || 96px || 96px || 96px || 96px |- |സംയോജിതങ്ങൾ || സംഖ്യാ സിദ്ധാന്തം || കൂട്ട സിദ്ധാന്തം || ഗ്രാഫ് സിദ്ധാന്തം || ക്രമ സിദ്ധാന്തം || ബീജഗണിതം |} സ്ഥലം {|style="border:1px solid #ddd; text-align:center; margin:auto" cellspacing="15" |96px || 96px || 96px || 96px || 96px || 70px |- |ക്ഷേത്രഗണിതം || ത്രികോണമിതി || വ്യതിരിക്ത ക്ഷേത്രഗണിതം || ക്ഷേത്രരൂപം || ഫ്രാക്ടൽ| ക്ഷേത്രഗണിതം || അളവ് സിദ്ധാന്തംy |} മാറ്റം മാറ്റങ്ങളെ മനസ്സിലാക്കുകയും, വിവരിക്കുകയും എന്നത് ശാസ്ത്രത്തിന്റെ സാധാരണ പ്രമേയമാണ്. ഇതിനായി വികസിപ്പിക്കപ്പെട്ട ശക്തമായ ഒരു ഗണിതശാസ്ത്ര ശാഖയാണ് കലനം. മാറ്റത്തിന്റെ അളവിനെ കണക്കാക്കാൻ ഫലനങ്ങൾ ഉപയോഗിക്കുന്നു. വാസ്തവിക ചരങ്ങളുടെ ഫലനങ്ങളേയും, വാസ്തവിക സംഖ്യകളേയും കുറിച്ചുള്ള കൃത്യതയുള്ള പഠനത്തിന് വാസ്തവിക വിശകലനം എന്നറിയപ്പെടുന്നു. അതെപോലെ,അവാസ്തവിക ചരങ്ങളുടെ ഫലനങ്ങളെ കുറിച്ച് പഠിക്കാൻ അവാസ്തവിക വിശകലനം ഉപയോഗിക്കുന്നു. അനന്തമാനങ്ങൾ വരെയുള്ള ക്ഷേത്രഫലനങ്ങളെ കുറിച്ച് പഠിക്കാൻ ഫലനവിശകലനം ഉപയോഗിക്കുന്നു. ഫലനവിശകലനത്തിന്റെ ൰രു പ്രധാന ഉപയോഗം ക്വാണ്ടം ബലതന്ത്രത്തെ കുറിച്ചുള്ള പഠനമാണ്. പ്രയോഗതലത്തിലുള്ള പല പ്രശ്നങ്ങളും, അളവുകളും, അതിന്റെ മാറ്റത്തിന്റെ നിരക്കുമായുള്ള ബന്ധങ്ങൾ നിർവ്വചിച്ച് ഉപയോഗിക്കേണ്ടി വരുന്നു. ഇതിനായി വ്യതിരിക്ത സമവാക്യങ്ങൾ ഉപയോഗിക്കുന്നു. പ്രകൃത്യായുള്ള പല പ്രതിഭാസങ്ങളും പ്രവചനാതിതവും എന്നാൽ നിർവ്വചനീയവുമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. അവയെ കുറിച്ച് പഠിക്കാനും കണിശമായി വിവരിക്കാനും ചടുല വ്യവസ്ഥ, അവ്യവസ്ഥാ സിദ്ധാന്തം എന്നി ഗണിതശാസ്ത്ര ശാഖകൾ ഉപയോഗിക്കുന്നു. 96px 96px 96px 96px 96px 96pxകലനം സദിശ കലനം വ്യതിര്ക്ത സമവാക്യങ്ങൾs ചടുല വ്യവസ്ഥ അവ്യവസ്ഥാ സിദ്ധാന്തം സങകീർണ്ണ വിശകലനം പ്രയുക്ത ഗണിതശാസ്ത്രം പേരുസൂചിപ്പിയ്ക്കും പോലെത്തന്നെ പ്രായോഗികതലത്തിലാണ് പ്രയുക്തഗണിതശാസ്ത്രത്തിന് പ്രാധാന്യം.ധനതത്വശാസ്ത്രം,ഭൗതിക ശാസ്ത്രം തുടങ്ങിയവയിലെല്ലാം ഈ ശാഖ പ്രയോഗിയ്ക്കുന്നുണ്ട്.പ്രയുക്തഗണിതശാസ്ത്രമാണ് ശുദ്ധഗണിതശാസ്ത്രത്തേക്കാൾ പഴക്കം അവകാശപ്പെടുന്നത്.മറ്റുശാഖകളോടൊപ്പം വികസിച്ചുവന്ന ഈ ശാഖ അവയെ കൂടുതൽ അടിസ്ഥാനമാക്കാനാണ് ഉപയോഗിച്ചത്. ഗണിതശാസ്ത്രശാഖകളുടെ ആവിർഭാവം മദ്ധ്യശതകങ്ങൾ വരെ ഗണിതശാസ്ത്രത്തിന് 3 ശാഖകളായിരുന്നു ഉണ്ടായിരുന്നത്.ക്ഷേത്രഗണിതം,ബീജഗണിതം,അങ്കഗണിതം എന്നിങ്ങനെ.ക്ഷേത്രഗണിതം ഈജിപ്തിലായിരുന്നു വളർന്നത്. അങ്കഗണിതം ഭാരതത്തിലും.17ആം നൂറ്റാണ്ടിൽ റെനെ ദെക്കാർത്തെ ക്ഷേത്രഗണിതത്തെ ബീജഗണിതവുമായി യോജിപ്പിച്ച് വിശ്ലേഷക ജ്യാമിതിയ്ക്ക്(Analytical geometry) രൂപം നൽകി.അധികം താമസിയാതെ സമ്മിശ്ര വിശ്ലേഷണം(Complex analysis) എന്ന ഗണിതശാഖ ബീജഗണിതത്തിന്റെ അതിപ്രധാനശാഖയായി വളർന്നുവന്നു.ചൂതുകളിക്കാരനായ ഷെവ്ലിയർ ദ് മേരെ തനിയ്ക്ക് കളിയ്ക്കിടയിൽ അനുഭവപ്പെട്ട വിചിത്രപ്രതിഭാസങ്ങൾക്ക് വ്യാഖ്യാനം തേടി ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ പാസ്കലിനെ സമീപിച്ചത് സംഭവ്യതാശാസ്ത്രത്തിന്(Probability theory) വഴിയൊരുക്കി.ഇരുപതാം നൂറ്റാണ്ടിൽ ഇതേത്തുടർന്ന് ഈ ശാഖയുടെ അനുപ്രയുക്തശാഖയായി സാംഖ്യികം(Statistics) രൂപപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിൽ കലനശാസ്ത്രം(Calculus) എന്ന ശാഖയുടെ ആവിർഭവം ഗണിതശാസ്ത്രത്തിന്റെ നാഴികക്കല്ലാണ്.സർ ഐസക് ന്യൂട്ടണും ലെബ്നീസും ചേർന്ന് രൂപം നൽകിയ ഈ ശാഖയെ ബെർണൗലി വികസിപ്പിച്ചു.പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തോടടുത്ത് ആവിർഭവിച്ച പ്രധാനപ്പെട്ട ഒന്ന് ഗണിതാപഗ്രഥനം(Mathematical analysis) ആയിരുന്നു.യൂക്ലിഡേതര ക്ഷേത്രഗണിതം(Non-Eucledian geometry) ,ആധുനിക ബീജഗണിതം(Modern algebra) ഇവ രംഗപ്രവേശം ചെയ്തതും ഇക്കാലത്താണ്. ഗണിതശാസ്ത്രശാഖകൾ അങ്കഗണിതം (Arithmethics) ബീജഗണിതം (Algebra) ക്ഷേത്രഗണിതം (ജ്യാമിതി അഥവാ രേഖാഗണിതം) (Geometry) സ്ഥിതിഗണിതം (Statistics) ത്രികോണമിതി (Trignometry) കലനം (Calculus) യന്ത്ര ഗണിതം (Computational Mathematics) യന്ത്ര ഗണിതം 96px 96px 96px 96px 96px 96px 96pxസൂത്ര സിദ്ധാന്തം ദ്രാവക ബലതന്ത്രം സംഖ്യാവിശകലനം അനുഗുണമാക്കൽ സാദ്ധ്യതാ സിദ്ധാന്തം സ്ഥിതിഗണിതം ഗൂഢാലേഖനവിദ്യ 96px 96px 96px 96px 96px ഗണിത ഭൗതികം ഗണിത രസതന്ത്രം ഗണിത ജീവശാസ്ത്രം നിയന്ത്രണ സിദ്ധാന്തം ഗണിത ധനകാര്യം ഗണിത സാമ്പത്തികശാസ്ത്രം ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ‌മാർ 1800 നു മുമ്പ് ആര്യഭടൻ ബ്രഹ്മഗുപ്ത മഹാവീരൻ ഭാസ്കരാചാര്യൻ വരാഹമിഹിരൻ ഭാസ്കരൻ I ശ്രീധരൻ വടേശ്വരൻ ആര്യഭടൻ II മഞ്ജുളൻ ശ്രീപതി മാധവൻ നാരാണൻ പരമേശ്വരൻ നമ്പൂതിരി പുതുമന സോമയാജി നീലകണ്ഠ സോമയാജി ജ്യേഷ്ഠദേവൻ ബ്രഹ്മദത്തൻ കടതനാട്ട് ശങ്കരവർ‌മ തമ്പുരാൻ 1800 നു ശേഷം ശ്രീനിവാസ രാമാനുജൻ എ.എ.കൃഷ്ണസ്വാമി അയ്യങ്കാർ പി.സി.മഹൽനോബിസ് എസ്.എൻ.ബോസ് 1900 നു ശേഷം എസ്.ചന്ദ്രശേഖർ സി.ആർ.റാവു ശകുന്തളാ ദേവി കെ.എസ്.എസ്.നമ്പൂതിരിപ്പാട് മൻജൂൾ ഭാർഗവ ഭാമ ശ്രീനിവാസൻ അവലംബം വർഗ്ഗം:ഗണിതം
ജനുവരി 26
https://ml.wikipedia.org/wiki/ജനുവരി_26
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 26 വർഷത്തിലെ 26-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 339 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 340). ചരിത്രസംഭവങ്ങൾ 1531 - 6.4-7.1 Mw ലിസ്ബൺ ഭൂകമ്പം മുപ്പതിനായിരം പേർ കൊല്ലപ്പെട്ടു. 1837 - മിഷിഗൺ 26-ാമത്തെ യുഎസ് സ്റ്റേറ്റ് ആയി അംഗീകാരം നൽകി. 1950 – ഇന്ത്യ റിപ്പബ്ലിക് ആയി. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതി ആയി ചുമതലയേറ്റു. 1965 – ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി. 1998 - ലിവിൻസ്കി കുംഭകോണം: അമേരിക്കൻ ടെലിവിഷനിൽ, അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ മുൻ വൈറ്റ് ഹൌസ് ഇന്റേൺ മോണിക്ക ലിവിൻസ്കിയുമായി "ലൈംഗികബന്ധം" ഉള്ളതായി നിഷേധിക്കുന്നു. 2001 – ഇന്ത്യയിലെ ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലധികം പേർ മരിച്ചു. 2004 – അഫ്ഘാനിസ്ഥാന്റെ പുതിയ ഭരണഘടനയിൽ പ്രസിഡണ്ട് ഹമീദ് കർസായി ഒപ്പു വച്ചു. 2005 – കോണ്ടലീസ റൈസ് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതയായി. 2015: സ്പെയ്നിലെ അൽബാസെറ്റയിലെ ലോസ് ലാനോസ് എയർ ബേസിൽ ഒരു വിമാനം തകർന്നു 11 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ജനനം മരണം മറ്റു പ്രത്യേകതകൾ റിപ്പബ്ലിക് ദിനം (ഇന്ത്യ) വർഗ്ഗം:ജനുവരി 26
ജനുവരി 1
https://ml.wikipedia.org/wiki/ജനുവരി_1
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 1 വർഷത്തിലെ ആദ്യ ദിനമാണ്‌. ജൂലിയൻ കലണ്ടറിലും ആദ്യ ദിനം ഇതുതന്നെ. വർഷാവസാനത്തിലേക്ക് 364 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 365).ഓർത്തഡോക്സ് മതവിഭാഗത്തിൽപ്പെട്ട ജനങ്ങളുള്ള കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും 988 മുതൽ സെപ്റ്റംബർ 1 നാണു വർഷം തുടങ്ങുന്നത്. ചരിത്രസംഭവങ്ങൾ 45 ബി.സി. – ജൂലിയൻ കലണ്ടർ നിലവിൽവന്നു. 404 – റോമിൽ അവസാന ഗ്ലാഡിയേറ്റർ മൽസരം അരങ്ങേറി. 630 – പ്രവാചകൻ മുഹമ്മദും അനുയായികളും മക്ക കീഴടക്കനായി നഗരത്തിലേക്ക് യാത്രയാരംഭിച്ചു. രക്തച്ചൊരിച്ചിൽ കൂടാതെ നഗരം കീഴടക്കാൻ അവർക്ക് സാധിച്ചു. 1600 – സ്കോട്ലന്റ് തങ്ങളുടെ കലണ്ടറിലെ ആദ്യ മാസം മാർച്ച് 25നു പകരം ജനുവരി 1 ആക്കി. 1700 – റഷ്യ ജുലിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി. 1788 – ദ് ടൈംസ് (ലണ്ടൻ)ആദ്യ എഡിഷൻ തുടങ്ങി. 1800 – ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി പിരിച്ചു വിട്ടു 1801 – സിറിസ് എന്ന കുള്ളൻ ഗ്രഹം ഗ്വിസ്സെപ്പി പിയാസി കണ്ടെത്തി. 1808 – അമേരിക്കയിലേക്ക് അടിമകളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. 1818 – മേരി ഷെല്ലിയുടെ ഫ്രാങ്കൈസ്റ്റീൻ എന്ന പ്രശസ്ത നോവൽ പ്രസിദ്ധീകരിച്ചു. 1873 – ജപ്പാൻ ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിച്ചു തുടങ്ങി. 1887 – വിക്ടോറിയ രാജ്ഞിയെ ഇന്ത്യയുടെ ചക്രവർത്തിനിയായി ഡൽഹിയിൽ വച്ചു പ്രഖ്യാപിച്ചു. 1906 – ബ്രിട്ടീഷ് ഇന്ത്യ ഔദ്യോഗികമായി ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം ഉപയോഗിച്ചു തുടങ്ങി. 1912 – ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്നു. 1948 – ഇറ്റാലിയൻ ഭരണഘടന നിലവിൽ വന്നു. 1978 – എയർ ഇന്ത്യയുടെ ബോയിംഗ്‌ 747 യാത്രാവിമാനം ബോംബെക്കടുത്ത്‌ കടലിൽ തകർന്നു വീണു. 213 പേർ മരിച്ചു. 1995 – ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഓ.) നിലവിൽവന്നു. 1998 – യൂറോപ്യൻ സെൻ‌ട്രൽ‍ ബാങ്ക് സ്ഥാപിതമായി. 1999 – യൂറോ നാണയം നിലവിൽവന്നു. 2003 – ലൂയി ലുലാ ഡിസിൽവ ബ്രസീലിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2007 – വിജയ്‌ കെ.നമ്പ്യാർ യു.എൻ. സെക്രട്ടേറിയറ്റിൽ സ്റ്റാഫ്‌ മേധാവിയായി നിയമിക്കപ്പെട്ടു. 2007 – ബൻ കി മൂൺ യു.എൻ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു. 2007 – ബൾഗേറിയയും റുമേനിയയും യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടി. 2015 – ഇന്ത്യയിൽ ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനം നീതി ആയോഗ് നിലവിൽവന്നു. കേരളം 1945 - കോട്ടയം നാഷണൽ ബുൿ സ്റ്റാൾ ഒരു സ്വകാര്യസ്ഥാപനമായി തുടങ്ങി. 1881- കൊച്ചി കേരളമിത്രം പ്രസിദ്ധീകരണം ആരംഭിച്ചു (ദേവ്‌ജി ഭീംജി). 1957 - പാലക്കാട്, കണ്ണൂർ എന്നീ ജില്ലകൾ രൂപീകരിച്ചു ഭാരതം ജനനം 1863 – പിയറി കുബെർറ്റിൻ, ആധുനിക ഒളിമ്പിക്സിന്റെ സ്ഥാപകൻ 1879 – ഇ.എം.ഫോസ്റ്റർ, ഇംഗ്ലീഷ്‌ നോവലിസ്റ്റ്‌ 1925 - പി.ജെ. ആന്റണി 1951 – നാനാ പടേക്കർ, ഇന്ത്യൻ നടൻ മരണം 1989 - ജി. ശങ്കരപ്പിള്ള 2007 – ടില്ലി ഒൾസൻ, അമേരിക്കൻ എഴുത്തുകാരി (ജ. 1912) മറ്റു പ്രത്യേകതകൾ പൊതുവർഷത്തിലെ നവവത്സരദിനം ക്രിസ്തുവർഷാരംഭം വർഗ്ഗം:ജനുവരി 1
മേയ്‌ ദിനം
https://ml.wikipedia.org/wiki/മേയ്‌_ദിനം
thumb|225 px|right|റോമിലെ ഒരു മെയ് ദിന ആഘോഷത്തിൽ നിന്ന് thumb|right|മേയ്-1, 1990 ന് മെയ് ദിനത്തിന്റെ നൂറു വർഷ സ്മരണക്ക് ജർമ്മനി പുറത്തിറക്കിയ ഒരു തപാൽ സ്റ്റാമ്പ് മെയ് മാസം ഒന്നിനാണ്‌ മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു. ചരിത്രം 1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു. 1904 ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.<ref>അനാറ്റോളി ലുനാകാർസ്കിയുടെ ഡയറിയിൽ നിന്നും ശേഖരിച്ചത് 1 മെയ് 1918; പെട്രോഗ്രാഡ്</ref> thumb|മേയ് ദിനം ലോകമെമ്പാടും: അമേരിക്കകൾ അർജന്റീന അർജന്റീനയിൽ‍‍ മെയ് ഒന്ന് പൊതു അവധി ദിവസമാണ്. അന്നേ ദിവസം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ട ദിവസത്തിന്റെ വാർഷികം എന്ന നിലയിൽ ധാരാളം ആഘോഷങ്ങൾ അരങ്ങേറുന്നു. പ്രാദേശികമായി ചെറുയോഗങ്ങൾ സംഘടിപ്പിക്കുന്നു. പരസ്പരം ആശംസകൾ കൈമാറുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. 1909 ൽ മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പോലീസ് ഒമ്പത് തൊഴിലാളികളെ വെടിവെച്ചു കൊല്ലുകയുണ്ടായി, അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായി ഇതു കണക്കാക്കുന്നു. ഹുവാൻ.ഡി.പെറോൺ എന്നയാളുടെ നേതൃത്വത്തിൽ വന്ന തൊഴിലാളി വർഗ്ഗ സർക്കാരാണ് ഈ ദിനം വളരെ പ്രാധാന്യത്തോടെ കൊണ്ടാടുവാൻ തീരുമാനിച്ചത്. 1966 ൽ ഒംഗാനിയായുടെ ഏകാധിപത്യഭരണം മെയ് ദിനാഘോഷങ്ങളെ അർജന്റീനായിൽ നിരോധിച്ചു. ബൊളീവിയ മെയ് ഒന്ന് ബൊളീവിയയിൽ പൊതു അവധി ദിനമാണ്. തൊഴിലാളികൾ ഈ ദിനത്തെ പ്രാധാന്യത്തോടെ സ്മരിക്കുന്നു. ബ്രസീൽ ബ്രസീലിൽ മെയ് ഒന്ന് പൊതു അവധി ദിനമാണ്. മെയ് ഒന്നിന് യോഗങ്ങൾ സംഘടിപ്പിച്ചും, പ്രകടനങ്ങൾ നടത്തിയും ഈ ദിനം ജനങ്ങൾ അചരിക്കുന്നു. മെക്സിക്കോ മേയ് ഒന്ന് ദേശീയ അവധിയാണ്. അമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ ഐക്യനാടുകളിൽ സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിലാളി ദിനം. കാനഡ സെപ്തംബർ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കാന‍ഡയിൽ ഔദ്യോഗികമായി തൊഴിലാളി ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും സർവ്വരാജ്യ തൊഴിലാളി ദിന കാനഡയിൽ ആഘോഷിക്കാറുണ്ട്, പക്ഷേ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല എന്നു മാത്രം. ആഫ്രിക്ക മേയ് ഒന്ന് ഈജിപ്തിൽ ശമ്പളത്തോടൊകൂടിയ അവധിയാണ്. ഘാന, കെനിയ, ലിബിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക, ടാൻസാനിയ, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിൽ മേയ് ദിനം ആചരിക്കുന്നു. ഏഷ്യ ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ലെബനൻ, ഫിലിപ്പൈൻസ്, വിയറ്റ്നാം, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ്. ഓസ്ട്രേലിയ ഓസ്ട്രേലിയയിലും ന്യൂ സിലാന്റിലും തൊഴിലാളി ദിനം മറ്റ് ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. യൂറോപ്പ് റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട്, ഓസ്ട്രിയ, സ്വീഡൻ, തുർക്കി മുതലായ രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ്. അവലംബം പുറത്തേക്കുള്ള കണ്ണികൾ മെയ് ഡേ ഇൻ ക്യൂബ, എ റെട്രോസ്പെക്ടീവ് ഫോട്ടോസ് ബൈ ബിൽ ഹാക്വെൽ, ഹവാന ടൈംസ്'' ഏപ്രിൽ 27 2009 പ്രെടാനിക് വേൾഡ് ഹോളിഡേ ട്രെഡീഷൻ ഫ്രം ഇംഗ്ലണ്ട് സ്കോട്ലൻഡ് ഇംഗ്ലീഷ ഹെയ്തിനിസം - റൂട്സ് ഓഫ് മെയ് ഡേ ഇൻ ഇംഗ്ലീഷ് ഹെയ്തിനിസം മെയ് ഡേ ഹിസ്റ്ററി ഇൻ ഹോളിഡേ സ്പോട്ട് മെയ് ഡേ ഇൻ ബെർലിൻ ദ ഹിസ്റ്ററി ഓഫ് മെയ് ഡേ - റേഡിയോ ഫ്രാൻസ് ഇന്റർനാഷണൽ ഇൻ ഇംഗ്ലീഷ് റൗണ്ട് അപ് ഓഫ് 2009 മെയ് ഡേ മാർച്ച് - റേഡിയോ ഫ്രാൻസ് ഇന്റർനാഷണൽ ഇൻ ഇംഗ്ലീഷ് വർഗ്ഗം:ആഘോഷങ്ങൾ വർഗ്ഗം:വിശേഷദിനങ്ങൾ വർഗ്ഗം:മേയ് 1
കൃഷ്ണനാട്ടം
https://ml.wikipedia.org/wiki/കൃഷ്ണനാട്ടം
250px|right|ലഘു|കൃഷ്ണനാട്ടം കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ്‌ കൃഷ്ണനാട്ടം.http://kif.gov.in/ml/index.php?option=com_content&task=view&id=490&Itemid=29 കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്‌. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്.http://kif.gov.in/ml/index.php?option=com_content&task=view&id=490&Itemid=29 ചരിത്രം കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദൻ(1595-1658 കൃ.വ.) രചിച്ച കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന്‌ ഉടലെടുത്ത കലാരൂപമാണ്‌ കൃഷ്ണനാട്ടം.കേരള ടൂറിസം 12-ആം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്റെ ഗീതാഗോവിന്ദത്തിനു ചുവടുപിടിച്ചു രചിക്കപ്പെട്ട കൃഷ്ണഗീഥിയുടെ ദൃശ്യാവിഷ്കാരം 300 -ൽ പരം വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഇന്നു കാണുന്ന കൃഷ്ണനാട്ടം ആകുന്നത്‌. അവതരണ രീതി ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്.മാതൃഭൂമി പ്രവാസി 12 മേയ് 2009 എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത്‌. ഇവ ക്രമപ്രകാരം 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'ബാണയുദ്ധം', 'വിവിദവധം', 'സ്വർഗാരോഹണം' എന്നിവയാണ്‌. ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വർഗ്ഗാരോഹണത്തിനു ശേഷം 'അവതാരം' കൂടി ആടാറുണ്ട്‌. കൂട്ടിയാട്ടത്തിൽ നിന്ന്‌ അലങ്കാരവും വസ്‌ത്രരീതികളും സ്വാംശീകരിച്ച കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണങ്ങളാണ്. ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ശംഖ്‌, ഇലത്താളം എന്നിവ. കഥകളിയുടെ പല അംശങ്ങളും കൃഷ്ണനാട്ടത്തിൽ നിന്നു സ്വീകരിച്ചതാണ്‌ (ഒന്നിൽ കൂടുതൽ പിൻപാട്ടുകാർ, കിരീടാലങ്കാരം ഇത്യാദി). കൃഷ്ണാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്നത്. കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട്. രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയിൽനിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും ഉണ്ട്. കഥകളിയിൽ നടൻ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല. പക്ഷേ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും, കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമർദ്ദനത്തിലും വിളക്കിന് മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സം‌വിധാനം ചെയ്തിട്ടുള്ളത്. കൃഷ്ണനാട്ടം പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം താണ്ഡവപ്രധാനമാണ്. ഐതിഹ്യം thumb|ഗുരുവായൂരിലെ ഉത്സവത്തോടനുബന്ധിച്ച് പുറത്തുള്ള വേദിയിൽ കൃഷ്ണനാട്ടം അരങ്ങേറിയപ്പോൾ കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ്. ശ്രീകൃഷ്ണദർശനത്തിനു വേണ്ടി മാനവേദൻ വില്വമംഗലത്തോട് അഭ്യർത്ഥിച്ചുവെന്നും, അങ്ങനെ ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം. വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടിയെന്നും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാൻ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് തമ്പുരാൻ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ബാലഗോപാലവിഗ്രഹം മുമ്പിൽ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം ആ ഇലഞ്ഞിമരംകൊണ്ട് നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം. കൃഷ്ണനാട്ടം കൊച്ചിരാജ്യത്ത് കൊച്ചിരാജാവും സാമൂതിരിയും തമ്മിൽ പണ്ട് ശത്രുതയിലായിരുന്നു. ഇടയ്ക്ക് സൗഹാർദ്ദത്തിൽ കഴിഞ്ഞകാലത്ത് അന്നത്തെ കൊച്ചിരാജാവ് കൃഷ്ണനാട്ടത്തെ കൊച്ചിയിലേക്ക് ക്ഷണിച്ചു. കംസവധം ആടിയ ദിവസം ‘കുവലയാപീഡം’ രംഗത്ത് യഥാർത്ഥമായി ഒരു കൊമ്പനാനയെ നിർത്താൻ കൊച്ചിരാജാവ് ശട്ടം കെട്ടിയിരുന്നു. സാമൂതിരിയോടുള്ള അസൂയകൊണ്ടും കൃഷ്ണനാട്ടകലാകാരന്മാരെ പരീക്ഷിക്കാനുമായിരുന്നു ഇത്. മഥുരയുടെ ഗോപുരദ്വാരത്തിൽ എത്തിയ ഭാഗം ആടിക്കഴിഞ്ഞപ്പോൾ കൃഷ്ണന്റെ വേഷം കെട്ടിയിരുന്ന നടന് ഒരാവേശം ഉണ്ടായി. ജീവനുള്ള ആനയുടെ കൊമ്പ് പറിച്ചെടുത്ത് കൃഷ്ണൻ കംസവധത്തിനായി രാജാവിന്റെ നേരേ അടുത്തപ്പോൾ കളിയാശാൻ കൃഷ്ണന്റെ മുടി അഴിച്ചെടുത്തതുകൊണ്ട് അപകടം സംഭവിച്ചില്ലെന്നും പറയപ്പെടുന്നു. ഏതായാലും അതിനുശേഷം വളരെക്കാലം കൊച്ചിരാജ്യത്ത് കൃഷ്ണനാട്ടം ഉണ്ടായിട്ടില്ല. സംഗീതം കൃഷ്ണനാട്ടത്തിലെ സംഗീതം സാമവേദാലാപനത്തെയും കൂടിയാട്ടത്തിൽ ചാക്യാരുടെ സ്വരിക്കലിനെയും അനുസ്മരിച്ചുകൊണ്ടാണ് ഉണ്ടായിട്ടുള്ളതെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഗുരുവായൂർ മതിൽക്കകത്ത് കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. കൂടുതൽ ജനപ്രീതി നേടാൻ വേണ്ടിയുള്ള ഈ പരിഷ്കരണത്തോട് കൃഷ്ണനാട്ടത്തിന്റെ തനിമ കാത്തുസൂക്ഷിക്കണമെന്ന് അഭിപ്രായമുള്ളവർക്ക് വിയോജിപ്പാണുള്ളത്. കേരളത്തിലെ സോപാനസംഗീതമാർഗ്ഗമാണ് കൃഷ്ണനാട്ടത്തിൻറേതെന്ന് അവർ അഭിപ്രായപ്പെടുന്നു. ശുദ്ധമദ്ദളവും തൊപ്പിമദ്ദളവും ഇലത്താളവും ചേങ്ങലയും ചേർന്നുള്ള താളപ്രയോഗം കൃഷ്ണനാട്ടത്തിനു കൊഴുപ്പുകൂട്ടുന്നു. കഥകളിയിലെപ്പോലെ കൃഷ്ണനാട്ടത്തിൽ പാട്ട് ആവർത്തിച്ച് പാടാറില്ല. പദംപ്രതിയുള്ള അഭിനയം കൃഷ്ണനാട്ടത്തിൽ ആവശ്യമില്ലാത്തതുകൊണ്ടുകൂടിയാകാമിത്. കൃഷ്ണനാട്ടത്തിൽ പാട്ട് പുറകിലായതും നടന് നൃത്തം ചെയ്യാൻ കൂടുതൽ സന്ദർഭവും സൗകര്യവും കൊടുക്കാൻ കൂടിയാകാം. വേഷവിധാനം കൃഷ്ണനാട്ടത്തിലെ വേഷവിധാനങ്ങൾ രൂപപ്പെടുത്തിയത് വില്വമംഗലം സ്വാമിയായിരുന്നെന്നാണ് ഐതിഹ്യം. കിരീടത്തിനും മെയ്യാഭരണങ്ങൾക്കും കൂടിയാട്ടവേഷങ്ങളോട് സാദൃശ്യമുണ്ട്. ഗുരുവായൂരിൽ കൃഷ്ണനാട്ടവേഷങ്ങളെ കഥകളിവേഷങ്ങളോട് ഏകദേശം തുല്യമാക്കിയാണ് അവതരിപ്പിച്ച് വരുന്നത്. പ്രധാന സ്ത്രീവേഷങ്ങളായ ദേവകിക്കും രുക്മിണിയ്ക്കും രാധയ്ക്കും ചുട്ടിയുണ്ട്. അഭ്യാസമുറ ഏകദേശം ആറ് വയസ്സിലാണ് ആൺകുട്ടികളെ കൃഷ്ണനാട്ടം അഭ്യസിപ്പിച്ചു തുടങ്ങുന്നത്. പത്തുവർഷത്തെ നിരന്തര അഭ്യാസം വേണം. കർക്കിടകമാസനാളുകളിൽ നാല്പത് ദിവസത്തെ ഉഴിച്ചിൽ, വെളുപ്പാൻ കാലത്ത് നാലുമണിക്ക് കണ്ണു സാധകവും മെയ് സാധകവും, ഒന്നര മണിക്കൂർ നേരം ചുവടുസാധകം, കാലത്ത് എട്ടുമണി മുതൽ പത്തുമണിവരെ അഭ്യാസം, വീണ്ടും കണ്ണുസാധകം, താളം, വായ്ത്താരി എന്നിവ. തുടർന്ന് മൂന്ന് മണിമുതൽ ചൊല്ലിയാട്ടം, വൈകുന്നേരം ആറുമണിക്ക് ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു മുമ്പ് ക്ഷേത്രത്തിൽ ചെന്ന് നാമജപം ചെയ്ത് തൊഴുത ശേഷം വീണ്ടും കളരിയിൽ പോയി അഭ്യസനം. ഇതാണ് അഭ്യാസ മുറ. കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർദേവസ്വം.ഓർഗ് : ഗുരുവായൂർ ദേവസ്വത്തിന്റെ വെബ് സൈറ്റിൽ കൃഷ്ണനാട്ടത്തെപ്പറ്റി ചിന്ത.കോം : ചിന്ത.കോമിൽ കൃഷ്ണനാട്ടത്തിന്റെ ചരിത്രം ഉൽപ്പത്തി എന്നീ വിഷയങ്ങളെപ്പറ്റിയുള്ള പേജ് https://web.archive.org/web/20080107105229/http://www.geocities.com/krishnadas_a2000/krishna/krishnattam.html അഷ്ടപദിയാട്ടം കൃഷ്ണനാട്ടം. പകരം=kamsavadham kamsan|ലഘുചിത്രം|krishnanattam vesham ലഘുചിത്രം|krishnanattam vesham പകരം=artist|ലഘുചിത്രം|Krishnanattam vesham ചിത്രശാല പകരം=vesham|ലഘുചിത്രം|krishnanattam ഇതും കൂടി കാണുക ദൃശ്യകലകൾ ഗുരുവായൂരപ്പൻ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം അവലംബം കുറിപ്പ് കൃഷ്ണനാട്ടത്തെ അനുകരിച്ചുകൊണ്ട് രാമകഥയെ ആസ്പദമാക്കി കൊട്ടാരക്കര തമ്പുരാൻ സൃഷ്ടിച്ച കലാരൂപമായിരുന്നു രാമനാട്ടം. രാമനാട്ടത്തിൽ ചില പരിഷ്കാരങ്ങൾ വരുത്തി ഇന്നത്തെ കഥകളി ഉത്ഭവിച്ചു. വിഭാഗം:കേരളത്തിലെ ദൃശ്യകലകൾ
കേരളത്തിലെ ദൃശ്യകലകൾ
https://ml.wikipedia.org/wiki/കേരളത്തിലെ_ദൃശ്യകലകൾ
കല എന്നാൽ മനുഷ്യന്റെ സന്തോഷത്തിനുവേണ്ടിയാണ്‌ ഉണ്ടാക്കിട്ടുള്ളത്. കലകളെ പ്രധാനമായും പ്രയോജക കലകൾ എന്നും സുകുമാരകലകൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. മനുഷ്യന്റെ മനഃസന്തോഷത്തിലുപരി അതിൽ നിന്നും ദൈനംദിന ജീവിതത്തിലേക്കാവശ്യമായ എന്തെങ്കിലും പ്രയോജനം ലഭിക്കുന്നു എങ്കിൽ അത്തരം കലകളെ പ്രയോജക കലകൾ എന്നു പറയുന്നു. പ്രയോജക കലകൾ പ്രതിമ നിർമ്മാണം വാസ്തുവിദ്യ കുട്ടനെയ്ത്ത് ചിത്രകല കൊത്തുപണി സുകുമാരകലകൾ മനുഷ്യന്റെ മധുരാനുഭൂതി മാത്രം ഉദ്ദേശിച്ചുണ്ടാക്കിയതാണ്‌. സുകുമാര കലകൾ പ്രധാനമായും രണ്ടുതരത്തിലാണുള്ളത്. അവ, ദൃശ്യകലകൾ, ശ്രവ്യകലകൾ എന്നിങ്ങനെ അറിയപ്പെടുന്നു. ശ്രവ്യകലകളിൽ പ്രധാനം ശ്രവ്യകലകൾ സംഗീതം കഥാപ്രസംഗം കേരളത്തിലെ ദൃശ്യകലകൾ പലതും ആരാധനാലയങ്ങളെ ആശ്രയിച്ചാണ്‌ ഉണ്ടായിട്ടുള്ളത്. അതിനുശേഷം അത്തരം കലകളിൽ അധികവും ഇന്ന് ആരാധനാലയ ങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നും പുറത്ത് വന്ന് നല്ലരീതിയിൽ വികാസം പ്രാപിച്ചവയാണ്‌. കേരളത്തിലെ തനതായ ദൃശ്യകലകൾ കൃഷ്ണനാട്ടം തിറയാട്ടം കഥകളി കേരളനടനം മോഹിനിയാട്ടം ഓട്ടൻ തുള്ളൽ ചാക്യാർ കൂത്ത് നങ്ങ്യാർ കൂത്ത് ചവിട്ട് നാടകം കൂടിയാട്ടം തെയ്യം കളമെഴുത്ത് നാടകം പാഠകം അർജ്ജുന നൃത്തം ഒപ്പന കാക്കാരിശ്ശി നാടകം കുറത്തിയാട്ടം വേലൻ തുള്ളൽ
മാർച്ച് 17
https://ml.wikipedia.org/wiki/മാർച്ച്_17
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 17 വർഷത്തിലെ 77 (അധിവർഷത്തിൽ 78)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ 624 - ബദ്‌ർ യുദ്ധത്തിൽ മുഹമ്മദ് നബി തന്റെ മെക്ക എതിരാളികളുടെ മേൽ ഒരു പ്രധാന വിജയം കൈവരിച്ചു. 1845 - റബർ ബാന്റ് പെറ്റന്റ് ചെയ്യപ്പെട്ടു. 1891 - ബ്രിട്ടീഷ് ആവിക്കപ്പൽ എസ്.എസ്. ഉട്ടോപിയ ജിബ്രാൾട്ടർ തീരത്ത് മുങ്ങി 574 പേർ മരിച്ചു. 1948 - നാറ്റോ ധാരണാപത്രത്തിന്റെ മുന്നോടിയായ ബ്രസൽസ് ഉടമ്പടിയിൽ ബെനെലക്സ്, ഫ്രാൻസ്, യു.കെ. എന്നീ രാജ്യങ്ങൾ ഒപ്പു വച്ചു. 1950 - കാലിഫോർണിയ സർ‌വകലാശാലയിലെ ഗവേഷകർ 98 അണുസംഖ്യയുള്ള മൂലകം നിർമ്മിച്ചു. ഇതിന്‌ അവർ കാലിഫോർണിയം എന്ന് പേരു നൽകി. 1958 - അമേരിക്ക വാൻ‌ഗ്വാർഡ് 1 ഉപഗ്രഹം വിക്ഷേപിച്ചു. 1959 - പതിനാലാമത് ദലൈലാമ, ടെൻസിൻ ഗ്യാറ്റ്സോ ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു. 1969 - ഗോൾഡാ മെയർ ഇസ്രയേലിന്റെ ആദ്യ വനിതാപ്രധാനമന്ത്രിയായി. 1992 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഇസ്രയേൽ നയതന്ത്രകാര്യാലയത്തിനു നേരെയുണ്ടായ ഒരു കാർ ബോംബ് സ്ഫോടനത്തിൽ 29 പേർ മരിക്കുകയും 242 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2003 - ഇറാഖിനെതിരെയുള്ള യുദ്ധസന്നാഹത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് കാബിനറ്റ് മന്ത്രി റോബിൻ കുക്ക് രാജി വച്ചു. മരണം മറ്റു പ്രത്യേകതകൾ വർഗ്ഗം:മാർച്ച് 17
എം.ടി. വാസുദേവൻ നായർ
https://ml.wikipedia.org/wiki/എം.ടി._വാസുദേവൻ_നായർ
നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലായ് 15 ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബാല്യവും വിദ്യാഭ്യാസവും പുന്നയൂർക്കുളത്തുക്കാരനായ തെണ്ട്യേത്ത് നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായിട്ടാണ് ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പക്കാലം ചെലവഴിച്ചത്. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു. അവിടെ മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺ കുട്ടിയെ കൊണ്ട് വരുന്ന കഥ നിന്റെ ഓർമ്മയ്ക്ക് എന്ന കൃതിയിൽ പറയുന്നു. ഈ പെൺ കുട്ടി ആരെന്ന് എം.ടി പറയുന്നില്ലെങ്കിലും എം.ടിയുടെ അച്ഛന് പ്രഭാകരൻ എന്നൊരു മകൻ സിലോണിലെ ഭാര്യയിൽ ഉണ്ടെന്ന് പറയപ്പെടുന്നു. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ച് രസതന്ത്രമായിരുന്നു ഐച്ഛിക വിഷയമായിട്ടെടുത്തത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്ക്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തു. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബി.യിൽ തിരിച്ചെത്തി.തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു. വ്യക്തി ജീവിതം എം.ടി രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്.1965ൽ. എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും 1977ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും.കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ 'സിതാര'യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്‌സിക്യൂട്ടീവാണ്. ന്യൂജഴ്‌സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതിയും നർത്തകിയാണ്. രചനകൾ സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി.കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു. ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്)Randamoozham, വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ് മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ കൃതികൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. thumb|എം.ടി. വാസുദേവൻ നായർ വിക്കി സംഗമോത്സവത്തിൽ|കണ്ണി=Special:FilePath/എം.ടി._വാസുദേവൻ_നായർ_വിക്കി_സംഗമോത്സവത്തിൽ.jpg കർമ്മ മണ്ഡലങ്ങൾ thumb|എം.ടി മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.എം.ടി. വ്യക്തിയും വിജയവും-(ദേശേഭിമാനി 2013 ജൂലൈ 13) കെ.പി.രാമനുണ്ണി എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണ്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിർമ്മാല്യം സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ്. പുരസ്കാരങ്ങൾ 1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി. പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌‍ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌‍ക്കാരം എം ടിക്ക് ലഭിച്ചു. https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html മറ്റു പുരസ്കാരങ്ങൾ 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം (1973, നിർമ്മാല്യം) മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം (നാലു തവണ; 1990 (ഒരു വടക്കൻ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം)) മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം) മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1991, കടവ്‌) മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം) മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ) എഴുത്തച്ഛൻ പുരസ്കാരം (2011) ജെ.സി. ദാനിയേൽ പുരസ്കാരം - 2013 മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ അവാർഡ് 2014 (നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി-എൻഎംസിഎസ്) ദേശാഭിമാനി സാഹിത്യ പുരസ്കാരം ജ്ഞാനപീഠ പുരസ്ക്കാരം (1995) ലഭിച്ചു. പ്രധാന കൃതികൾ നോവലുകൾ മഞ്ഞ്‌ (നോവൽ) കാലം (നോവൽ) നാലുകെട്ട് (നോവൽ) അസുരവിത്ത്‌ (നോവൽ) വിലാപയാത്ര (നോവൽ) പാതിരാവും പകൽ വെളിച്ചവും (നോവൽ) അറബിപ്പൊന്ന്' (നോവൽ) (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്) രണ്ടാമൂഴം വാരണാസി(നോവൽ) കഥകൾ ഇരുട്ടിന്റെ ആത്മാവ്‌ ഓളവും തീരവും കുട്ട്യേടത്തി വാരിക്കുഴി പതനം ബന്ധനം സ്വർഗ്ഗം തുറക്കുന്ന സമയം വാനപ്രസ്ഥം ദാർ-എസ്‌-സലാം രക്തം പുരണ്ട മൺ തരികൾ വെയിലും നിലാവും കളിവീട്‌ വേദനയുടെ പൂക്കൾ ഷെർലക്ക്‌ ഓപ്പോൾ നിന്റെ ഓർമ്മയ്ക്ക് വിത്തുകൾകർക്കിടകം വില്പനചെറിയ,ചെറിയ ഭൂകമ്പങ്ങൾ പെരുമഴയുടെ പിറ്റേന്ന്കല്പാന്തം കാഴ്ചശിലാലിഖിതം കുപ്പായം തിരക്കഥകൾ thumb|എംടിഓളവും തീരവുംമുറപ്പെണ്ണ്വിൽക്കാനുണ്ട് സ്വപ്നങ്ങൾനഗരമേ നന്ദിഅസുരവിത്ത്‌പകൽക്കിനാവ്ഇരുട്ടിന്റെ ആത്മാവ്കുട്ട്യേടത്തിഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചഎവിടെയോ ഒരു ശത്രുവെള്ളംപഞ്ചാഗ്നിനഖക്ഷതങ്ങൾഅമൃതം ഗമയആരൂഢംആൾക്കൂട്ടത്തിൽ തനിയെഅടിയൊഴുക്കുകൾഉയരങ്ങളിൽഋതുഭേദംവൈശാലിസദയംഒരു വടക്കൻ വീരഗാഥപെരുന്തച്ചൻതാഴ്വാരംസുകൃതംപരിണയംഎന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്‌)തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്‌)പഴശ്ശിരാജഒരു ചെറുപുഞ്ചിരി ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും നിർമ്മാല്യം (1973)മോഹിനിയാട്ടം (ഡോക്യുമെന്ററി, 1977)മഞ്ഞ്‌ (1982)കടവ് (1991)ഒരു ചെറുപുഞ്ചിരി (2000)തകഴി (ഡോക്യുമെന്ററി)'' മറ്റുകൃതികൾ ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ. ചിത്രങ്ങൾ കുറിപ്പുകൾ അവലംബം പുറത്തേക്കുള്ള കണ്ണികൾ എം.ടി.വാസുദേവൻ നായർ.കോം Profile in Malayalasangeetham.info Cinema of Malayalam - MT Vasudevan Nair OPPOL (short story, English translation) - MT Vasudevan Nair - excerpt Biography of MT Vasudevan Nair from International Literature Festival, Berlin Hindu Online - A tribute to Pazhassi Raja all the books by MT Vasudevan Nair in Malayalam Online Bookstore for MT Works IMDB profile page വർഗ്ഗം:പാലക്കാട് ജില്ലയിൽ ജനിച്ചവർ വർഗ്ഗം:1933-ൽ ജനിച്ചവർ വർഗ്ഗം:എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 10-ന് ജനിച്ചവർ വർഗ്ഗം:ഓടക്കുഴൽ പുരസ്കാരജേതാക്കൾ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മഭൂഷൺ നേടിയ മലയാളസാഹിത്യകാരന്മാർ വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രതിരക്കഥാകൃത്തുക്കൾ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവർ വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് ലഭിച്ചവർ വർഗ്ഗം:ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പാലക്കാട് വിക്റ്റോറിയ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ വർഗ്ഗം:കേരളജ്യോതി പുരസ്കാരം നേടിയവർ
മലയാളം നോവലെഴുത്തുകാർ
https://ml.wikipedia.org/wiki/മലയാളം_നോവലെഴുത്തുകാർ
മലയാളത്തിലെ നോവലെഴുത്തുകാരുടെ നാമാവലി. ആദ്യനോവലിന്റെ പ്രകാശനവർഷം, ശീർഷകം എന്നിവ വലയത്തിനുള്ളിൽ. അപ്പു നെടുങ്ങാടി ഒ. ചന്തുമേനോൻ പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ സി. ചാത്തുനായർ സി. വി. രാമൻ പിള്ള പോത്തേരി കുഞ്ഞമ്പു കൊച്ചുതൊമ്മൻ അപ്പോത്തിക്കരി കിഴക്കേപ്പാട്ടു രാമൻകുട്ടി മേനോൻ കോമാട്ടിൽ പാഡുമേനോൻ സി. അന്തപ്പായി ജോസഫ് മൂളിയിൽ അപ്പൻ തമ്പുരാൻ വാരിയത്ത് ചോറി പീറ്റർ കെ. നാരായണക്കുരുക്കൾ കാരാട്ട് അച്ചുതമേനോൻ കപ്പന കൃഷ്ണമേനോൻ കെ.എം. പണിക്കർ പൊൻകുന്നം വർക്കി മാധവിക്കുട്ടി എസ്‌. കെ. പൊറ്റെക്കാട്‌ എം. കെ. മേനോൻ (വിലാസിനി) എം.ടി.വാസുദേവൻ നായർ എം. മുകുന്ദൻ ഒ. വി. വിജയൻ വിലാസിനി ജോർജ്‌ വർഗ്ഗീസ്‌ (കാക്കനാടൻ) കെ. ഇ. മത്തായി (പാറപ്പുറത്ത്) ജി. വിവേകാനന്ദൻ തകഴി ശിവശങ്കരപ്പിള്ള പി. കേശവദേവ് പി. പത്മരാജൻ പി. സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്‌) പുനത്തിൽ കുഞ്ഞബ്ദുള്ള വി.കെ.എൻ ആനന്ദ് സേതു വൈക്കം മുഹമ്മദ് ബഷീർ സി. രാധാകൃഷ്ണൻ സക്കറിയ എം. പി. നാരായണപിള്ള കൈനിക്കര പത്മനാഭപിള്ള ചെറുകാട് വെട്ടൂർ രാമൻ നായർ പോഞ്ഞിക്കര റാഫി കോവിലൻ രാജലക്ഷ്മി കെ. സുരേന്ദ്രൻ മലയാറ്റൂർ രാമകൃഷ്ണൻ പി. അയ്യനേത്ത് ഇ.എം. കോവൂർ എൻ.പി. മുഹമ്മദ് ഉണ്ണിക്കൃഷ്ണൻ പുതൂർ പി.കെ. ബാലകൃഷ്ണൻ ലളിതാംബിക അന്തർജനം ജി. എൻ. പണിക്കർ ടി. വി. വർക്കി പി.ആർ. ശ്യാമള വൈക്കം ചന്ദ്രശേഖരൻ നായർ പെരുമ്പടവം ശ്രീധരൻ വത്സല ജോർജ്ജ് ഓണക്കൂർ സാറാ തോമസ് മാടമ്പു കുഞ്ഞിക്കുട്ടൻ യു. എ. ഖാദർ എം. സുകുമാരൻ കെ.എൽ. മോഹനവർമ എൻ. മോഹനൻ സി.വി. ബാലകൃഷ്ണൻ ടി.വി. കൊച്ചുവാവ കെ. പി. രാമനുണ്ണി സുഭാഷ് ചന്ദ്രൻ സുസ്മേഷ് ചന്ത്രോത്ത് ദേവദാസ് വി.എം സതീഷ്ബാബു പയ്യന്നൂർ വിനു ഏബ്രഹാം പി. കണ്ണൻ കുട്ടി രാജേന്ദ്രൻ എടത്തുംകര രാജീവ് ശിവശങ്കർ അൻവർ അബ്ദുള്ള സി. ഗണേഷ് മുട്ടത്തു വർക്കി സുധാകർ മംഗളോദയം കോട്ടയം പുഷ്പനാഥ് പമ്മൻ മാത്യു മറ്റം എസ് ഹരീഷ് ടി.ഡി. രാമകൃഷ്ണൻ രാമചന്ദ്രൻ കൊട്ടാരപ്പാട്ട് *
ഗ്രീസിയൻ
https://ml.wikipedia.org/wiki/ഗ്രീസിയൻ
REDIRECT ഗ്രീസ്
തുഞ്ചൻ സ്മാരക സമിതി
https://ml.wikipedia.org/wiki/തുഞ്ചൻ_സ്മാരക_സമിതി
തിരിച്ചുവിടുക തുഞ്ചത്തെഴുത്തച്ഛൻ
നോവലിസ്റ്റ്
https://ml.wikipedia.org/wiki/നോവലിസ്റ്റ്
തിരിച്ചുവിടുക മലയാളം നോവലെഴുത്തുകാർ
കേരള സാഹിത്യ അക്കാദമി
https://ml.wikipedia.org/wiki/കേരള_സാഹിത്യ_അക്കാദമി
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി (ആംഗലേയം:Kerala Sahitya Akademi, Academy for Malayalam literature).1956 ആഗസ്റ്റ് 15 ന് തിരു-കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി 1958-ൽ തൃശൂരിലേക്ക് മാറ്റി.[2] സാഹിത്യകാരന്മാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പോർട്രെയ്റ്റ് ഗാലറിയും പ്രശസ്തരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റ് ലൈബ്രറിയും അക്കാദമിയിലുണ്ട്. കേരള, കാലികറ്റ്, മഹാത്മാഗാന്ധി, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലകളുടെ പി.എച്ച്.ഡി. ഗവേഷണ കേന്ദ്രമാണ് ഈ ലൈബ്രറി. ചരിത്രം ലഘുചിത്രം|ഇടത്ത്‌|കേരള സാഹിത്യ അക്കാദമി thumb|300px|right| പുസ്തക വില്പന ശാല തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് അക്കാദമി ഉദ്ഘാടനം ചെയ്തത്. കേരള സർക്കാർ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിലും അക്കാദമിയുടെ ഭരണഘടനാപ്രകാരം അക്കാദമി ഇപ്പോഴും സ്വയംഭരണ സ്ഥാപനമായി തന്നെ നിലകൊള്ളുന്നു. സർദാർ കെ.എം. പണിക്കരായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്. ഇപ്പോഴത്തെ പ്രസിഡന്റ് കെ സച്ചിദാനന്ദൻ .സെക്രട്ടറി കെ.പി.മോഹനൻ. വൈസ് പ്രസിഡന്റ് ഖദീജ മുംതാസ്. നിർവാഹക സമിതി അംഗങ്ങൾ സുഭാഷ് ചന്ദ്രൻ ആലങ്കോട് ലീലാകൃഷ്ണൻ ഇ.പി. രാജഗോപാലൻ വി.എൻ. മുരളി കെ.ഇ.എൻ. കുഞ്ഞഹമ്മദ് എം.എം. നാരായണൻ പ്രവർത്തനങ്ങൾ മികച്ച സാഹിത്യഗ്രന്ഥങ്ങൾക്ക് പുരസ്കാരം നൽകുക, സാഹിത്യ ശില്പശാലകൾ നടത്തുക, യുവ സാഹിത്യകാരന്മാർക്കും വിദ്യാർഥികൾക്കും വേണ്ടി സാഹിത്യ പഠന ക്യാമ്പുകൾ നടത്തുക, ഭാഷയുടേയും സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നല്കുക. സാഹിത്യകാരന്മാർക്ക് പഠനപര്യടനത്തിനും ഗ്രന്ഥരചനയ്ക്കും സ്കോളർഷിപ്പ് നല്കുക, ജനങ്ങളിൽ സാഹിത്യാഭിരുചി വളർത്തുന്ന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുക, മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്കും മറ്റ് ഭാഷകളിൽ നിന്ന് മലയാളത്തിലേക്കും ഉത്കൃഷ്ട കൃതികൾ പരിഭാഷപ്പെടുത്തുക, സാഹിത്യ ചരിത്രം, ഗ്രന്ഥസൂചി, സാഹിത്യകാര ഡയറ്ക്ടറി, വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് ഗ്രന്ഥങ്ങൾ, ഭാഷയുടേയും സാഹിത്യത്തിന്റേയും വളർച്ചയ്ക്ക് ഉതകുന്ന ഗ്രന്ഥങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക, പുസ്തക പ്രസിദ്ധീകരണത്തിന് സഹായം നല്കുക, എഴുത്തുകാർക്ക് സഹായം നല്കുക എന്നിവ അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങളാണ്.കേരള സാഹിത്യ അക്കാദമി സാംസ്കാരിക ഡയറി 2012 ഭാരവാഹികൾ കേരള സാഹിത്യഅക്കാദമി അദ്ധ്യക്ഷൻ : കെ. സച്ചിദാനന്ദൻ സെക്രട്ടറി : ഡോ.കെ.പി.മോഹനൻ വൈസ് പ്രസിഡന്റ് : ഡോ.ഖദീജ മുംതാസ് മുൻ പ്രസിഡണ്ടുമാർ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമാർ സർദാർ കെ.എം. പണിക്കർ 15.08.1956 15.08.1961 കെ.പി. കേശവമേനോൻ(പ്രവർത്തനാധ്യക്ഷൻ) 06.11.1958 12.07.1959 പൂത്തേഴത്ത് രാമൻമേനോൻ 15.10.1961 05.08.1966 മഹാകവി ജി. ശങ്കരക്കുറുപ്പ് 03.09.1966 31.06.1968 പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപ്പിള്ള 01.07.1968 11.02.1971 പി.എ. സെയ്തുമുഹമ്മദ് 12.02.1971 30.06.1971 പൊൻകുന്നം വർക്കി പി. കേശവദേവ് പി.സി. കുട്ടികൃഷ്ണൻ ലളിതാംബിക അന്തർജ്ജനം തകഴി ശിവശങ്കരപ്പിള്ള പ്രൊഫ. എസ്. ഗുപ്തൻനായർ പ്രൊഫ. എം.കെ സാനു പ്രൊഫ. കെ.എം. തരകൻ എം.ടി. വാസുദേവൻ നായർ ടി.ഒ. സൂരജ് (ജില്ലാ കളക്ടർ, പ്രസിഡണ്ട് ഇൻചാർജ്ജ്) എൻ.പി. മുഹമ്മദ് യൂസഫലി കേച്ചേരി എം. മുകുന്ദൻ പി. വത്സല പെരുമ്പടവം ശ്രീധരൻ ഇതും കാണുക കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളുടെ പട്ടിക അവലംബം 2. ↑ സ്കൂൾ അക്കാദമിക് കലണ്ടർ (ഡോ. കെ. വിദ്യസാഗർ, രഞ്ജിത്ത് സി.എ.) ഡി.സി. ബുക്സ്,കോട്ടയം 2008 പുറത്തേക്കുള്ള കണ്ണികൾ കേരള സാഹിത്യ അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വർഗ്ഗം:മലയാളസാഹിത്യം വർഗ്ഗം:കേരള സാഹിത്യ അക്കാദമി വർഗ്ഗം:തൃശ്ശൂരിലെ അക്കാദമികൾ വർഗ്ഗം:കേരളത്തിലെ അക്കാദമികൾ
വള്ളത്തോൾ അവാർഡ്
https://ml.wikipedia.org/wiki/വള്ളത്തോൾ_അവാർഡ്
തിരിച്ചുവിടുക വള്ളത്തോൾ പുരസ്കാരം‌
കേന്ദ്ര സാഹിത്യ അക്കാദമി
https://ml.wikipedia.org/wiki/കേന്ദ്ര_സാഹിത്യ_അക്കാദമി
ഇന്ത്യൻ ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാർ 1954 മാർച്ച് 12 ന് സ്ഥാപിച്ച അക്കാദമി ആണ് കേന്ദ്ര സാഹിത്യ അക്കാദമി. ന്യൂഡൽഹിയിലെ മണ്ഡി ഹൗസിലെ രബീന്ദ്രഭവനിൽ ഇത് സ്ഥിതിചെയ്യുന്നു. പ്രതിവർഷം 24 ഭാഷകളിൽ 1 ലക്ഷം രൂപാവീതം സമ്മാനത്തുകയുള്ള അവാർഡുകൾ നൽകുന്നതിനൊപ്പം ആജീവനാന്തനേട്ടങ്ങൾക്കുള്ള സാഹിത്യഅക്കാദമി ഫെലോഷിപ്പുകളും നൽകുന്നുണ്ട്. ഇന്ത്യൻ ലിറ്ററേച്ചർ (ഇംഗ്ലീഷ്), സമകാലീന ഭാരതീയ സാഹിതി (ഹിന്ദി) എന്നീ പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നുണ്ട്. ഇതര പ്രധാനപുരസ്കാരങ്ങൾ ഭാഷാസമ്മാൻ- പ്രസ്താവിക്കപ്പെട്ട 24 ഭാഷകൾക്കുപുറമേ ഇതര ഇന്ത്യൻ ഭാഷകൾക്ക് നൽകിയ സംഭാവനകൾക്കും ക്ലാസിക്കൽ- മിഡീവൽ സാഹിത്യത്തിനുനൽകിയ സംഭാവനകൾക്കും നലകുന്നു. 100000 രൂപയാണ് പുരസ്കാരത്തുക. പരീഭാഷാ അവാർഡ്- മറ്റ് ഭാഷകളിൽ നിന്ന് 24 ഇന്ത്യൻഭാഷകളിലേയ്ക്ക് ഏതെങ്കിലും ഒന്നിലേയ്ക്കുള്ള മികച്ച പരിഭാഷയ്ക്ക്. 1989 ൽ ആരംഭിച്ച ഈ അവാർഡിന്റെ തുക 50000 രൂപയാണ്. ആനന്ദ് കുമരസ്വാമി ഫെലോഷിപ്പ്- ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും പണ്ഡിതൻമാർ ഇന്ത്യയിൽ കുറഞ്ഞകാലം താമസിച്ച് ഏതെങ്കിലും സാഹിത്യ പ്രോജക്റ്റുകൾ ചെയ്യുന്നെങ്കിൽ അവർക്ക്. 1996 ൽ തുടങ്ങി. പ്രേംചന്ദ് ഫെലോഷിപ്പ്- സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരികമേഖലയിൽ പ്രാമുഖ്യം കാണിച്ചവർക്ക്. 2005 ൽ ആരംഭിച്ചു.ഹരിശ്രീ, മാതൃഭൂമി തൊഴിൽവാർത്ത, 2013 ഏപ്രിൽ 27 അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങൾ വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിക്കാൻ അവരുടെ കൃതികളുടെ അന്യഭാഷാ തർജ്ജിമകൾ വഴി സഹായിക്കുക. വിവിധഭാഷകളിലെ മികച്ച കൃതികൾക്ക് പുരസ്കാരങ്ങൾ നൽകുക, ഏറ്റവും മികച്ച എഴുത്തുകാർക്ക് ഫെലോഷിപ്പ് നൽകുക. അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ (ജേണലുകളിലൂടെ) ഭാഷകളിൽ പുതിയ പരീക്ഷണങ്ങൾക്കും ചലനങ്ങൾക്കും വേദിയൊരുക്കുക. വിവിധ പാഠശാലകളിലൂടെയും (വർക്ക്ഷോപ്പുകളിലൂടെ) യാത്രാ ബത്തകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയിൽ സാഹിത്യവാസന വളർത്തുക ഇന്ന് അക്കാദമി ഇന്ത്യൻ ഭാഷാസാഹിത്യത്തിന്റെ ഒരു സർവ്വവിജ്ഞാനകോശം നിർമ്മിക്കുകയാണ്. 22 ഭാഷകളിലെ ആയിരത്തോളം എഴുത്തുകാർ ഈ യജ്ഞത്തിൽ പങ്കാളികളാണ്. 2012-ലെ പുരസ്കാരങ്ങൾ മലയാളഭാഷയിൽ 'മറന്നുവെച്ച വസ്തുക്കൾ' എന്ന കവിതാസമാഹാരത്തിന് കവി സച്ചിദാനന്ദനും 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന ബംഗാളി നോവലിന്റെ മലയാളവിവർത്തനത്തിന് ആനന്ദിനും(പി. സച്ചിദാനന്ദൻ) അവാർഡ് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളികൾ വൈക്കം മുഹമ്മദ് ബഷീർ ഒ.വി. വിജയൻ വി.കെ.എൻ. എം. മുകുന്ദൻ ടി. പത്മനാഭൻ എം.പി. വീരേന്ദ്രകുമാർ സച്ചിദാനന്ദൻ ആനന്ദ് കെ.ആർ. മീര പ്രഭാവർമ്മ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാർ 2013 ഭാഷ കൃതി /മേഖല എഴുത്തുകാർ ആസ്സാമീസ് സമഗ്ര സംഭാവന തൊഷാപ്രഭ കലിത ബംഗാളി കോമിക്സ് സമഗ്ര 1&2 നാരായൺ ദേബ്നാഥ് ബോഡോ ബീർബൽനി സോളോ ജതീന്ദ്ര നാഥ് സ്വർഗീയരി ദോഗ്രി ഖദാവുനെ കൃഷൻ ശർമ ഇംഗ്ലീഷ് സമഗ്ര സംഭാവന അനിത നായർ ഗുജറാത്തി സമഗ്ര സംഭാവന ശ്രദ്ധ ത്രിവേദി ഹിന്ദി മേരാ പ്രിയ ബാൽഗീത് രമേഷ് തൈലങ്ക് കന്നഡ സമഗ്ര സംഭാവന എച്ച്.എസ്. വെങ്കടേഷ് മൂർത്തി കാശ്മീരി ഗുൽ തേ ബുൽ ബുൽ റഷീദ് കനിസ്പോറി കൊങ്കിണി രണച്യ മാനന്ത് മായ അനൽ കരംഘട്ടെ മൈഥിലി ഹമ്ര ബീച്ച് വിഗ്യാൻ (ഉപന്യാസം) ധീരേന്ദ്ര കുമാർ ഝാ മലയാളം സമഗ്ര സംഭാവന സുമംഗല മണിപ്പൂരി പത്പംഗി തോയ്ബി (കഥാ സമാഹാരം) രഘു ലീഷെങ്തെം മറാത്തി സമഗ്ര സംഭാവന ആനന്ദ് ഭാവെ നേപ്പാളി സമഗ്ര സംഭാവന ഭോട്ടു പ്രധാൻ ഒഡിയ സമഗ്ര സംഭാവന നദിയ ബിഹാരി മൊഹന്തി പഞ്ചാബി സമഗ്ര സംഭാവന കമൽജീത് നീലോൺ രാജസ്ഥാനി അൻമോൾ ബെന്റ് (ചെറുകഥ) വിമല ഭണ്ഡാരി സംസ്കൃതം മാർജലസ്യ മുഖം ദൃഷ്ടം (നാടകം) എച്ച്.ആർ. വിശ്വാസ സന്താളി ദോംബെ ബാഹ (കാവ്യ സമാഹാരം) സരി ധരം ഹൻസ്ദ സിന്ധി മൂംഖെ ചാർ പൂച്ഛ്, രെ (കഥാ സമാഹാരം) വസുദേവ് നിർമൽ തമിഴ് പവളം തന്ത പരിസ് രേവതി തെലുഗു ആത്തലോ ആരതിപാണ്ഡു ഡി. സുജാത ദേവി ഉറുദു നാൻഹേ മുന്നോ കി സർക്കാർ ആസാദ് റാസ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ 2013 ഭാഷ കൃതി /മേഖല എഴുത്തുകാർ ആസ്സാമീസ് അശോകാഷ്ടമി ബിജോയ് ശങ്കർ ബർമൻ ബംഗാളി ബൗദ്ധോ ലേഖോമാല ഓ ഒണ്യാനോ ശ്രമൻ സുബ്രോ ബന്ദോപാധ്യായ് ബോഡോ ഫെലൻഗാരി സാവോഗാരി സാനുസ്മ്‌വി കുംഗ്രു ബാസുമാലരി ദോഗ്രി റഫ് കോപ്പി (കവിത) ധീരജ് കേസർ നിക്ക ഇംഗ്ലീഷ് ബോട്ട്സ് ഓൺ ലാന്റ്: എ കളക്ഷൻ ഓഫ് ഷോർട്ട് സ്റ്റോറീസ് ജാനിസ്‌പാരിയറ്റ് ഗുജറാത്തി ദാക്കിദ് സാവ് ചൂതാൻ അശോക് ചവാൻ ബേദി ഹിന്ദി കുച്ഛ് ബൂധി ഉദാസ് ഔരതേം(കവിത) അർച്ചന ബൻസാരെ കന്നഡ ബതവദേയഗദ രസീതി ലാക്കൂർ ആനന്ദ കാശ്മീരി വോല കായി റവായ് സാബാ ഷഹീൻ കൊങ്കിണി മത്യെന്ത്ലേ ഗന്ധ് യോഗിനി ബോർക്കർ മൈഥിലി അങ്കുര രഹൽ സംഘർഷ് ദിലീപ്കുമാർ ഝാ ലൂത്താൻ മലയാളം വെള്ളരിപ്പാടം പി.വി. ഷാജികുമാർ മണിപ്പൂരി ലായി മാതാ സരി അഹം യാന്തിബാലാ ദേവി മറാത്തി ദൂസർ സലേ നാസ്തേ ഗാവ് (കവിത) രവി കോർഡെ നേപ്പാളി ഘർ (ചെറുകഥ) സൂരജ് ധട്കൻ ഒഡിയ ദാദൻ (ചെറുകഥ) ക്ഷേത്രഭാസി നായിക് പഞ്ചാബി തൂൻ മൈനു സിർലേഖ് ദേ (കവിത) ഹർപ്രീത് കൗർ രാജസ്ഥാനി സഞ്ജീവനി (കവിത) കുമാർ അജയ് സംസ്കൃതം ഭരതഭൂഷണം (കവിത) രാജ്കുമാർ മിശ്ര സന്താളി തേരംഗ് (ചെറുകഥ) ലാൽചന്ദ് സാറെ സിന്ധി - - തമിഴ് മെസ്സിയാവുക്കു മൂന്റു മച്ചങ്കൾ കതിർഭാരതി തെലുഗു മട്ടി പലക്കു മന്ത്രി കൃഷ്ണ മോഹൻ ഉറുദു വഹ്സാത്ത്: ഹയാത്ത് ഓർ ഫാൻ മൊയ്ത് റഷീദി ഇതും കാണുക കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം അവലംബം എൻ.ഐ.സി. വെബ് വിലാസം വർഗ്ഗം:സാഹിത്യ അക്കാദമികൾ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി
ലളിതാംബിക അന്തർജ്ജനം പുരസ്കാരം
https://ml.wikipedia.org/wiki/ലളിതാംബിക_അന്തർജ്ജനം_പുരസ്കാരം
സാഹിത്യ രംഗത്ത് സമഗ്രസംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് നൽകുന്ന സാഹിത്യ പുരസ്കാരമാണ്. ലളിതാംബിക അന്തർജ്ജനം ഫൗണ്ടേഷൻ അവാർഡ് ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ പുരസ്കാരം. ലളിതാംബിക അന്തർജ്ജനം അവാർഡ് നേടിയവർ വൈക്കം മുഹമ്മദ് ബഷീർ - 1992 ബാലാമണിയമ്മ - 1993 സുകുമാർ അഴീക്കോട് - 1994 എസ്. ഗുപ്തൻ നായർ - 1995 അക്കിത്തം - 1996 എൻ.പി. മുഹമ്മദ് - 1997 ടി.പത്മനാഭൻ - 1998 എം. ലീലാവതി - 1999 കെ.ടി മുഹമ്മദ് - 2000 സുഗതകുമാരി - 2001 എം.ടി. വാസുദേവൻ നായർ - 2003 ശ്യാമപ്രസാദ് _ 2017 ഡോ. സോഹാൻറോയ് - 2019 അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി -2024 മറ്റു പ്രമുഖ പുരസ്കാരങ്ങൾ ജ്ഞാനപീഠപുരസ്കാരം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ എഴുത്തച്ഛൻ പുരസ്കാരം വള്ളത്തോൾ പുരസ്കാരം‌ മുട്ടത്തു വർക്കി പുരസ്കാരം എം.പി.പോൾ അവാർഡ് വയലാർ പുരസ്കാരം യശ്‌പാൽ അവാർഡ്‌ അവലംബം വർഗ്ഗം:മലയാള സാഹിത്യപുരസ്കാരങ്ങൾ
മുട്ടത്തുവർക്കി അവാർഡ്
https://ml.wikipedia.org/wiki/മുട്ടത്തുവർക്കി_അവാർഡ്
തിരിച്ചുവിടുക മുട്ടത്തു വർക്കി പുരസ്കാരം
ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
https://ml.wikipedia.org/wiki/ഗുരുവായൂർ_ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ആനന്ദ്
https://ml.wikipedia.org/wiki/ആനന്ദ്
പ്രശസ്തനായ ഒരു മലയാള നോവലിസ്റ്റും എഴുത്തുകാരനുമാണ് ആനന്ദ്‌ എന്നറിയപ്പെടുന്ന പി. സച്ചിദാനന്ദൻ. 1936 -ൽ ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. നാലുകൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡെൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു. ശില്പ കലയിലും തത്പരനായ ആനന്ദിന്റെ പല നോവലുകളിലും മുഖച്ചിത്രമായി അദ്ദേഹം നിർമിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്. 2016 ലെ കൊച്ചിൻ മുസിരിസ് ബിനലെയിൽ അദ്ദേഹം ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു.http://digitalpaper.mathrubhumi.com/1045900/kochi/23-Dec-2016#page/13 നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവുംകേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.., ജൈവമനുഷ്യൻവൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ. ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത്‌ വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ലെ എഴുത്തച്ചൻ പുരസ്കാരം ലഭിച്ചു. കൊച്ചി - മുസിരിസ് ബിനാലെ 2016 2016 ലെ കൊച്ചി - മുസിരിസ് ബിനാലെയിൽ 'ഭൂപടം നിർമ്മിക്കുന്നവരും തകർക്കുന്നവരും - ഭൂപടങ്ങളുടെ കൂടെ സ്ഥലത്തു നിന്ന് സമയത്തിലേക്ക്' എന്ന ശീർഷകത്തിൽ ലഘുശില്പ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു. കൃതികൾ നോവൽ ആൾക്കൂട്ടം മരണസർട്ടിഫിക്കറ്റ് ഉത്തരായനം മരുഭൂമികൾ ഉണ്ടാകുന്നത്‌ ഗോവർധന്റെ യാത്രകൾhttp://www.indiapicks.com/Literature/Sahitya_Academy/SA_Malayalam.htm അഭയാർത്ഥികൾ വ്യാസനും വിഘ്നേശ്വരനും അപഹരിക്കപ്പെട്ട ദൈവങ്ങൾ വിഭജനങ്ങൾ പരിണാമത്തിന്റെ ഭൂതങ്ങൾ ദ്വീപുകളും തീരങ്ങളും നാലാമത്തെ ആണി ആനന്ദിന്റെ നോവെലുകൾ വിഷ്ണു കഥകൾ ഒടിയുന്ന കുരിശ്‌ ഇര വീടും തടവും സംവാദം അശാന്തം സംഹാരത്തിന്റെ പുസ്തകം ചരിത്ര കാണ്ഡം കഥകൾ, ആത്മകഥകൾ വൃത്താന്തങ്ങളും കഥകളും എൻറെ പ്രിയപ്പെട്ട കഥകൾ (സമാഹാരം) ആനന്ദിന്റെ കഥകൾ (1960 - 2002) കഥകൾ (2002 - 2012) ഇരിപ്പ് നിൽപ്പ് എഴുന്നേൽപ്പ് ഹർജി കവിതകൾ നാടകം ശവഘോഷയാത്ര മുക്തിപഥം ലേഖനങ്ങൾ ഇടവേളകളിൽ ജനാധിപത്യത്തിന് ആര് കാവൽ? ഫാസിസം വരുന്ന വഴികൾ സ്വത്വത്തിന്റെ മാനങ്ങൾ നഷ്ടപ്രദേശങ്ങൾ കണ്ണാടിലോകം ഓർക്കുക കാവലിരിക്കുകയാണ് വിടവുകൾ എന്ന കൃഷിഭൂമി കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും ഭൂപടം നിർമ്മിക്കുന്നവരും തകർക്കുന്നവരും സന്ദർഭങ്ങൾ സന്ദേഹങ്ങൾ പഠനം ജൈവമനുഷ്യൻ വേട്ടക്കാരനും വിരുന്നുകാരനും. പരിസ്ഥിതി, പ്രകൃതി, ദാരിദ്ര്യം, ജലം, ഊർജ്ജം എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ സ്ഥാനം തെറ്റിയ വസ്തു ചരിത്രപാഠങ്ങൾ മറ്റുള്ളവ സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ) കത്തുകൾ, ശില്പങ്ങൾ, കവിതകൾ (എം. ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം) കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ കൃതിയുടെ മലയാള വിവർത്തനം ) വർത്തമാനകാല വർത്തമാനങ്ങൾ (എം എൻ കാരശ്ശേരിയുമായി നടത്തിയ സംഭാഷണം) ഭൂമി ശവക്കോട്ടയാകുന്ന കാലം (മനോജ്‌ മേനോനുമായി നടത്തിയ സംഭാഷണം) ആനന്ദ്: ജീവിതം സംഭാഷണം പഠനം (എഡിറ്റർ:കെ.ബി ശെൽവമണി) ആനന്ദ്:വ്യക്തിയും ഭരണകൂടവും (രതി വി.കെ) പുരസ്കാരങ്ങൾ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം — 2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവർത്തനംhttp://www.mathrubhumi.com/story.php?id=326294 കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)http://www.mathrubhumi.com/story.php?id=286203 യശ്പാൽ അവാർഡ് — ആൾക്കൂട്ടം കേരള സാഹിത്യ അക്കാദമി അവാർഡ് — അഭിയാർത്ഥികൾ വയലാർ അവാർഡ് — മരുഭൂമികൾ ഉണ്ടാകുന്നത്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് — ഗോവർദ്ധനന്റെ യാത്രകൾ (1997) എഴുത്തച്ഛൻ പുരസ്കാരം (2019) ചിത്രശാല അവലംബം പുറം കണ്ണികൾ വർഗ്ഗം:1936-ൽ ജനിച്ചവർ വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഓടക്കുഴൽ പുരസ്കാരജേതാക്കൾ വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മലയാളകവികൾ
എൻ.എസ്‌. മാധവൻ
https://ml.wikipedia.org/wiki/എൻ.എസ്‌._മാധവൻ
ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് എൻ.എസ്‌ മാധവൻ. മലയാള സാഹിത്യത്തിൽ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകൾ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥാകൃത്തുക്കളിലൊരാളായി എൻ.എസ്. മാധവൻ പരിഗണിക്കപ്പെടുന്നു. മലയാള മനോരമ പത്രത്തിൽ തത്സമയം എന്ന പംക്തി ഇദ്ദേഹം കൈകാര്യം ചെയ്യുന്നു. ജീവിതരേഖ 1948 -ൽ എറണാകുളത്ത്‌ ജനിച്ചു. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 -ൽ ഐ.എ.എസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്കു പുറമേ ദില്ലിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഷീലാ റെഡ്ഡി. ഒരു മകൾ പ്രസിദ്ധയായ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ. കൃതികൾ കഥാസമാഹാരങ്ങൾ ഹിഗ്വിറ്റ, ചൂളൈമേടിലെ ശവങ്ങൾ, തിരുത്ത് (ചെറുകഥ), പര്യായകഥകൾ പഞ്ചകന്യകകൾ . നോവൽ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ . '''ലേഖനസമാഹാരം പുറം മറുപുറം https://secure.mathrubhumi.com/books/essays/bookdetails/1039/puram-marupuram#.VdnW7IPSsww. പുരസ്കാരങ്ങൾ ലഘുചിത്രം പത്മപ്രഭാ പുരസ്കാരംപത്മപ്രഭാ സാഹിത്യപുരസ്‌കാരം എൻ.എസ്.മാധവന് - 2010 കേരളസാഹിത്യ അക്കാദമി പുരസ്കാരം - ഹിഗ്വിറ്റ മുട്ടത്തുവർക്കി പുരസ്കാരം ഓടക്കുഴൽ പുരസ്കാരം വി.പി. ശിവകുമാർ സ്മാരക കേളി പുരസ്കാരം പത്മരാജൻ പുരസ്കാരം. കഥാ പ്രൈസ് -ദില്ലി ചിത്രങ്ങൾ അവലംബം വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:1948-ൽ ജനിച്ചവർ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഓടക്കുഴൽ പുരസ്കാരജേതാക്കൾ വർഗ്ഗം:ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മപ്രഭാ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മഹാരാജാസ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികൾ
തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജ്
https://ml.wikipedia.org/wiki/തിരുവനന്തപുരം_എൻജിനീയറിങ്ങ്‌_കോളേജ്
REDIRECT കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
ഡിസംബർ 7
https://ml.wikipedia.org/wiki/ഡിസംബർ_7
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 7 വർഷത്തിലെ 341 (അധിവർഷത്തിൽ 342)-ാം ദിനമാണ്‌ ചരിത്രസംഭവങ്ങൾ 1732 - ലണ്ടനിലെ കൊവെന്റ് ഗാർഡനിൽ ദ റോയൽ ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു. 1900 - മാക്സ് പ്ലാങ്ക് ബ്ലാക്ക് ബോഡി എമിഷൻ കണ്ടെത്തി. 1941 - പേൾ ഹാർബർ ആക്രമണം. ഹവായിയിലെ പേൾ ഹാർബർ ദ്വീപിൽ അമേരിക്കൻ നാവിക സേനയ്ക്കു നേരെ ജപ്പാന്റെ അപ്രതീക്ഷിത ആക്രമണം. 1995 - ഗലീലിയോ ശൂന്യാകാശ പേടകം ആറു വർഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി. ജന്മദിനങ്ങൾ 1928 - നോം ചോംസ്കി, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭാഷാശാസ്ത്രജ്ഞനും ചിന്തകനും. ചരമവാർഷികങ്ങൾ മറ്റു പ്രത്യേകതകൾ പേൾ ഹാർബർ ദിനം.(യു.എസ്.എ.) സായുധ സേന പതാക ദിനം വർഗ്ഗം:ഡിസംബർ 7
കോഴിക്കോട് ജില്ല
https://ml.wikipedia.org/wiki/കോഴിക്കോട്_ജില്ല
മലബാറിന്റെ തലസ്ഥാനമാന് കോഴിക്കോട് നഗരം. കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ്‌ കോഴിക്കോട്‌ ജില്ല. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ്‌ ഈ ജില്ലയുടെ സ്ഥാനം. വടക്ക്‌ മാഹി (പുതുച്ചേരി), കണ്ണൂർ ജില്ല, തെക്ക്‌ മലപ്പുറം ജില്ല, കിഴക്ക്‌ വയനാട് ജില്ല, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കോഴിക്കോടിന്റെ അതിർത്തികൾ. 1957 ജനുവരി 1-ന്‌ കോഴിക്കോട്‌ ജില്ല രൂപീകൃതമായി. കാലക്രമത്തിൽ ഈ ജില്ല വീണ്ടും വിഭജിച്ച്‌ മലപ്പുറം, വയനാട്‌ എന്നീ ജില്ലകൾക്ക്‌ രൂപം കൊടുത്തു. കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട്‌ നഗരമാണ്‌ ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുകൾ. മറ്റു പ്രധാന നഗരങ്ങൾ രാമനാട്ടുകര, ഫറോക്ക്, വടകര, കൊയിലാണ്ടി, മുക്കം, കൊടുവള്ളി, താമരശ്ശേരി, കുറ്റ്യാടി എന്നിവയാണ്. കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ലയാണ് കോഴിക്കോട്. കൂടാതെ ആദ്യ കോള വിമുക്ത ജില്ലയും കോഴിക്കോട് ആണ്. ഏറ്റവും കൂടുതൽ ഇരുമ്പയിര് നിക്ഷേപമുള്ളതും ഏറ്റവും കൂടുതൽ തേങ്ങ ഉല്പാദിപ്പിക്കുന്നതും കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് നഗരം കേരളത്തിന്റെ ഭക്ഷ്യ തലസ്ഥാനവും ഫാഷൻ തലസ്ഥാനവുമാണ്.. എൻഐടി കാലിക്കറ്റ്, എൻഐഇഐടി, ഐഐഎം കോഴിക്കോട് എന്നിവ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ്. കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു. പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികൾ ഈ നഗരത്തെ കാലിക്കൂത്ത് എന്നും ചൈനക്കാർ കലിഫോ എന്നും യൂറോപ്യന്മാർ കാലിക്കറ്റ് എന്നും വിളിച്ചു.വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്,ഡി സി ബുക്സ് ISBN 81-240-0493-5 ചരിത്രം വാസ്കോ ഡി ഗാമയുടെ വരവിനു മുൻപുള്ള കോഴിക്കോടിന്റെ ചരിത്രം വളരെ അവ്യക്തമാണ്. ഇബ്നു ബത്തൂത്ത, അബ്ദുൾ റസാഖ്, നിക്കോളോ കോണ്ടി എന്നീ വിദേശ സഞ്ചാരികളുടെ യാത്രാവിവരണക്കുറിപ്പുകളെയും മറ്റു സാഹിത്യരചനകളെയുമാസ്പദമാക്കിയാണ് അക്കാലത്തെ ചരിത്ര രചന നടത്തിയത്. ഇവ കൂടുതലും ഊഹങ്ങൾ മാത്രമാണ്. എന്നാൽ വാസ്കോ ഡി ഗാമയുടെ വരവിനുശേഷം ഉള്ളതിന് വിശ്വസനീയമായ രേഖകൾ ഉണ്ട്. ആദിവാസികളായ വില്ലവരെയും മ്മീനവരെയും മറ്റും തോല്പിച്ച യാദവന്മാരും നാഗന്മാരും ആദ്യമായി കേരളത്തിൽ കുടിയേറിയത് മലബാറിലെ ഈ പ്രദേശങ്ങളിലാണ്. ഇത് ക്രി.മു. ആയിരം ആണ്ടോടടുത്ത് എന്നാണ് എന്നു കരുതുന്നു. പുരാതന കാലം മുതൽതന്നെ സഞ്ചാരികളുടെ പറുദീസയായിരുന്നു കോഴിക്കോട്‌. ചൈനീസ്‌ സഞ്ചാരിയായ സെങ്ങ്‌ ഹി പോർട്ടുഗീസ്‌ നാവികനായ വാസ്കോ ഡി ഗാമ എന്നിവരുടെ ആഗമനത്താൽ ശ്രദ്ധേയമാണ്‌ കോഴിക്കോട്‌. ഇവർക്കു മുന്നേ തന്നേ അറബികളും തുർക്കികളും റോമാക്കാരും ഇവിടങ്ങളിൽ എത്തിയിരുന്നു. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വ്യാപാരത്തിന്റെ ഭാഗമായി കോഴിക്കോടും ചില്ലറ വ്യാപാരങ്ങൾ നടന്നിരുന്നു. കോഴിക്കോടിനെപ്പറ്റി എട്ടാം നൂറ്റാണ്ടിനു ശേഷം മാത്രമേ ചരിത്രത്തിൽ കൂടുതൽ പ്രതിപാദിച്ചുകാണുന്നുള്ളൂ. എട്ട് മുതൽ പന്ത്രണ്ട് നൂറ്റാണ്ടുകൾ വരെ കോഴിക്കോടിന്റെ ആധിപത്യം പോർളാതിരിമാർക്കായിരുന്നു. എം. രാധാകൃഷ്ണൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കൊട്, ഫെ. 2000, അവതാരിക-കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. ഇവരുടെ കാലത്ത് തൊഴിലധിഷ്ഠിതമായും ജാതിവ്യവസ്ഥക്കധിഷ്ഠിതമായും സാമൂഹ്യജീവിതം ക്രമീകരിക്കപ്പെട്ടു, അതിനുമുന്ന് വിവേചനരഹിതമായിരുന്നു ഒട്ടുമിക്ക സമൂഹങ്ങളിലും വ്യവസ്ഥിതികൾ. ഗോത്രപ്രമാണിമാർ ഭൂവുടമകളായും നാടുവാഴികളായും ഉയർത്തപ്പെട്ടു. മറ്റുള്ളവർ അവർക്കു വിധേയരായി കൃഷി ചെയ്തു കഴിഞ്ഞു വന്നു. സാമൂതിരി കോഴിക്കോടിന്റെ അധിപതി ആയതോടെ അറബികളുടെ സഹായത്താൽ വാണിജ്യകേന്ദ്രം എന്ന നിലയിൽ കോഴിക്കോടിനു പ്രാധാന്യം ഏറി. മറ്റു രാജക്കന്മാരെ തോല്പിക്കാൻ സാമൂതിരിക്ക് മുസ്ലീങ്ങൾ നല്ല സഹായം ചെയ്തു വന്നു. അങ്ങനെ കൊച്ചി വരെയുള്ള പ്രദേശങ്ങളുടെ അധിപനായി സാമൂതിരി മാറി. സാമൂതിരിയുടെ കാലത്ത് വിദേശികളും സ്വദേശികളുമായി നിരന്തരം യുദ്ധം തുടർന്നിരുന്നു. അതു കൊണ്ട് കാര്യമായവികസനങ്ങൾ നടന്നു കാണുന്നില്ല. എങ്കിലും സാംസ്കാരിക രംഗത്ത് രേവതി പട്ടത്താനവും വിദ്വൽ സദസ്സുമെല്ലാം സാമൂതിരിമാരുടെ സംഭാവനകളാണ്. ഹൈദരലിയുടെ മൈസൂർ പടയുടെ മുന്നിൽ അവസാനം സാമൂതിരി അടിയറവു പറഞ്ഞു. പിന്നീട് വന്ന ടിപ്പു സുൽത്താനും കോഴിക്കോടിൽ വലിയ മാറ്റങ്ങൾ വരുത്തി. മതപരിവർത്തനത്തിലും പീഡനത്തിലും ഭയന്ന് നിരവധി സവർണ്ണജാതിക്കാർ തെക്കോട്ട് പലായനം ചെയ്തു. സവർണ്ണ ജാതിക്കാരുടെ പീഡനങ്ങളേറ്റിരുന്നവരും ജാതി ഭ്രഷ്ട് ഉണ്ടായിരുന്നവരും എന്നു വേണ്ട ഒട്ടനവധി പേർ ഇസ്ലാം മതം സ്വീകരിച്ചു.വസ്ത്രധാരണത്തിലും മാറ്റങ്ങൾ വന്നു. ഇവിടെ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും, ബഹുഭാര്യത്വം, ബഹുഭർത്തൃത്വം, മാറുമറക്കാനുള്ള അധികാരം തുടങ്ങിയവ നിർത്താൻ ടിപ്പു സുൽത്താൻ നിയമങ്ങൾ കൊണ്ടുവന്നു. കോഴിക്കോട് ഗതാഗത യോഗ്യമാക്കിയത് ടിപ്പുവാണെന്നു പറയാം. പാലങ്ങളും ചുരങ്ങളും നിർമ്മിച്ചു. ഭൂവുടമകൾ ഭൂനികുതി നൽകണമെന്ന നിയമം ആദ്യമായി നടപ്പിൽ വരുത്തിയത് ടിപ്പു സുൽത്താനാണ്.വില്യം ലോഗൻ , “മലബാർ മാനുവൽ” 1887ൽ പ്രസിദ്ധീകരിച്ചത് 1792 മുതൽ 1805 വരെ മലബാറിന്റെ ഭാഗമായിരുന്ന ഇവിടത്തെ ഭരണം ബോംബെ കമ്മീഷണരുടെ കീഴിലായിരുന്നു. 1805-ല് മലബാർ മദ്രാസ് പ്രൊവിൻസിലെ ഒരു ജില്ലയാക്കി. കോഴിക്കോട് താലൂക്ക് ഒട്ടാകെ പന്ത്രണ്ട് സബ് ഡിവിഷനുകളും മുപ്പത്തൊന്ന് അംശങ്ങളും 128 ദേശങ്ങളും ആയി വിഭജിച്ചു. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഈ താലൂക്കിൽ കോഴിക്കോട്, ചേവായൂർ, കുന്നമംഗലം, കൊടുവള്ളി, എന്നിങ്ങനെ 4 ഫർക്കകളും 72 അംശങ്ങളും ഉണ്ടായിരുന്നു. നല്ല കൃഷിക്കാർ തറവാട്ടുകാരായി. സാമ്പത്തികശേഷിയുള്ള സവർണ്ണകുടുംബങ്ങളിലെ ആൾക്കാരെയാണ് അംശം ഭരിക്കാൻ ഏല്പിച്ചിരുന്നത്. 1961-ല് ഭരണഘടനയുടെ പുന: സംഘടനവരെ ഈ കീഴ്‌വഴക്കം തുടർന്നു. സംസ്കാരം thumb|300px| 1572 ലെ കാലിക്കറ്റ് പോർട്ട് - പോർട്ടുഗീസുകാരുടെ കാലത്ത് വരച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും എന്ന അറ്റ്ലസിൽ നിന്ന് കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നും വ്യത്യസ്തമായ ജീവിതശൈലിയും സംസ്കാരവുമാണ്‌ കോഴിക്കോട്‌ ജില്ലയിലെ ജനങ്ങൾ പിന്തുടരുന്നത്‌. മുസ്ലീം സംസ്കാരത്തിന്റെ സ്വാധീനം കൊണ്ടാവാം ഇവിടത്തെ ജനങ്ങളുടെ സംസാരിക്കുന്ന മലയാളത്തിൽ അറബി ഭാഷയുടെ കലർപ്പുകാണാം. നൂറ്റാണ്ടുകൾക്കു മുന്നേ തന്നെ വ്യാപാരങ്ങൾ നടന്നിരുന്നതിനാൽ പല രാജ്യക്കാരുടെയും സംസ്കാരവുമായി ഇഴുകിച്ചേർന്നാണ് കോഴിക്കോട് രൂപം പ്രാപിച്ചത്. പാർസികൾ, ഗുജറാത്തികൾ, മാർവാഡികൾ, തമിഴർ, തെലുങ്കർ എന്നിങ്ങനെ ഒട്ടനവധി ദേശക്കാർ ഇന്നിതിനെ സ്വന്തമാക്കിക്കഴിഞ്ഞു. നാടുവാഴികളും രാജാക്കന്മാരും നമ്പൂതിരിമാരെക്കൊണ്ട് ഒട്ടനവധി ക്ഷേത്രങ്ങൾ അഥവാ തളികൾ നിർമ്മിച്ചു. ക്രിസ്തുമതക്കാരുടെ ആഗമനത്തിനു മുന്നേ തന്നെ ജൈനമതക്കാർ കോഴിക്കോട് ഉണ്ടായിരുന്നു, പോർത്റ്റുഗീസുകാരുടെ വരവിന് ശേഷമാണ് ക്രിസ്തീയദേവാലയങ്ങൾ നിലവിൽ വന്നത്. സുറിയാനി ക്രിസ്ത്യാനികളും പിന്നീട് വന്നു ചേർന്നു. സാമ്പത്തിക വിദ്യാഭ്യാസ മേഖലയിൽ ഇവരുടെ സംഭാവനകൾ എടുത്തു പറയത്തക്കതാണ്. ആനന്ദമതം, ആര്യസമാജം, ബ്രഹ്മസമാജം, സിദ്ധസമാജം, ആത്മവിദ്യാസംഘം എന്നിങ്ങനെ എല്ലാ പ്രസ്ഥാനങ്ങൾക്കും ഇവിടെ വേരോടിയിട്ടുണ്ട്. അയിത്തത്തിനും ജാതിസ്പർദ്ധക്കുമെതിരെ നവോത്ഥാനപ്രവർത്തനങ്ങൾക്ക് ഇവ സഹായകമായി. വടക്കൻ പാട്ടുകളുടെയും,തിറയാട്ടത്തിന്റെയും, മാപ്പിളപ്പാട്ടുകളുടെയും നാടാണ്‌ കോഴിക്കോട്‌. മലയാളികളുടെ സംസ്കാരവുമായി ബന്ധമില്ലാത്ത ഗസൽ സംഗീതത്തോടും ഈ ജില്ലാനിവാസികൾക്ക്‌ പ്രത്യേക അഭിനിവേശമുണ്ട്‌. അതുപോലെ തന്നെയാണ്‌ ഫുട്ബോളും. ഈ കളി ഇവിടത്തെ ജനങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നു പറയാം. ഫുട്ബോളിന്റെ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം അപ്രസക്തമാണെങ്കിൽക്കൂടി ലോകോത്തര താരങ്ങൾക്കെല്ലാം ഇവിടെ പ്രബലമായ ആരാധകവൃന്ദമുണ്ടെന്നത്‌ ആരെയും അത്ഭുതപ്പെടുത്തും. ഭൂമിശാസ്ത്രം പടിഞ്ഞാറ്‌ അറബിക്കടൽ‍, വടക്ക്‌ കണ്ണൂർ, കിഴക്ക്‌ വയനാട്, തെക്ക്‌ മലപ്പുറം എന്നിവയാണ‍് കോഴിക്കോടിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദിയായ ചാലിയാർ, കല്ലായിപ്പുഴ, കേരളത്തിലെ മഞ്ഞ നദിയായ കുറ്റ്യാടി പുഴ, കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന മയ്യഴി പുഴ,എന്നിവ ഈ ജില്ലയിലൂടെ ഒഴുകുന്നു.വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം ചൂടനുഭവപ്പെടുന്നു. ലഘുചിത്രം|കോഴിക്കോടു് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മുനിസിപ്പൽ കോർപ്പറേഷനും, നിയമസഭാ മണ്ഡലങ്ങളും thumb|കോഴിക്കോടു് ജില്ലയിലെ പ്രാദേശിക സർക്കാരുകൾ ഭരണം പ്രാദേശിക ഭരണം ജില്ലയിലെ ഗ്രാമീണ പ്രദേശങ്ങളുടെ ഭരണം നടത്തുന്നത് ജില്ലാ പഞ്ചായത്തും അതാത് ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളുമാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആണ് ജില്ലാ പഞ്ചായത്തിന് നേതൃതം നൽകുന്നത്. ജില്ലയിലെ ഗ്രാമീണ മേഖലയുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്നത് ജില്ലാ പഞ്ചായത്ത് ആണ്. ജില്ലയിലെ നഗര പ്രദേശങ്ങളുടെ ഭരണം നടത്തുന്നത് അതാത് നഗരസഭകൾ ആണ്. ഇതിൽ ജില്ലാ ആസ്ഥാന മഹാനഗരമായ കോഴിക്കോടിൻ്റെയും അതിൻ്റെ സമീപ പ്രദേശങ്ങളുടെയും ഭരണം നടത്തുന്നത് കോഴിക്കോട് കോർപറേഷൻ ആണ്. മേയർ ആണ് കോർപറേഷന് നേതൃതം നൽകുന്നത്. ജില്ലയിൽ ഒരു കോർപറേഷനും 7 മുനിസിപ്പാലിറ്റികളും നഗരഭരണത്തിനായി ഉണ്ട്. റവന്യൂ ജില്ലയുടെ പൊതുഭരണവും റവന്യൂ ഭരണവും നടത്തുന്നത് ജില്ലാ ഭരണകൂടം അണ്. ജില്ലാ ഭരണകൂടത്തിൻ്റെ ആസ്ഥാന കാര്യാലയം കലക്ട്രേറ്റ് എന്നറിയപ്പെടുന്നൂ. ജില്ലാ കളക്ടർ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ജില്ലയുടെ ക്രമസമാധാന ചുമതലയുള്ള ജില്ലാ മജിസ്ട്രേറ്റ് കൂടിയാണ് കലക്ടർ. കളക്ടറെ ഭരണത്തിൽ സഹായിക്കുന്നതിനായി ഡെപ്യൂട്ടി കലക്ടർമാരും മറ്റു ജില്ലാ തല ഉദ്യോഗസ്ഥരും ഉണ്ട്. ജില്ലയെ റവന്യൂ ഡിവിഷനുകളായും താലൂക്കുകൾ ആയും വില്ലേജുകൾ ആയും തിരിച്ചിട്ടുണ്ട്. റവന്യൂ ഡിവിഷനുകൾക്ക് റവന്യൂ ഡിവിഷണൽ ഓഫീസർമാരും (ആർഡിഒ) താലൂക്ക്ക്ൾക്ക് തഹസിൽദാർമാരും നേതൃത്വം നൽകുന്നു. താലൂക്കുകൾ: കോഴിക്കോട് താലൂക്ക് പോലീസ് ജില്ലയുടെ ക്രമസമാധാനപാലനത്തിനും നിയമനിർവ്വഹണ സൗകര്യത്തിനുമായി ജില്ലയെ രണ്ടായി വിഭിച്ചിരിക്കുന്നു. കോഴിക്കോട് സിറ്റി പോലീസ് ജില്ലയും, കോഴിക്കോട് റൂറൽ പോലീസ് ജില്ലയും. കോഴിക്കോട് സിറ്റി പോലീസ് ആസ്ഥാനം കോഴിക്കോട് നഗരത്തിലും റൂറൽ പോലീസ് ആസ്ഥാനം വടകരയിലുമാണ്. സിറ്റി പോലീസിന് നേതൃതം നൽകുന്നത് പോലീസ് കമ്മീഷണർ ആണ്. ഡീ.ഐ.ജി. റാങ്കിൽ കുറയാത്ത മുതിർന്ന ഉദ്യോഗസ്ഥരെയാണ് പോലീസ് കമ്മിഷണർ ആയി നിയമിക്കുന്നത്. കമ്മീഷണറെ സഹായിക്കാൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർമാരും ഉണ്ട്. വടകര ആസ്ഥാനമാക്കിയാണ് കോഴിക്കോട് റൂറൽ പോലീസ് പ്രവർത്തിക്കുന്നത്. പോലീസ് സൂപ്രണ്ട് റാങ്കിൽ ഉള്ള ഒരു ജില്ലാ പോലീസ് മേധാവി ആണ് ഇതിന് നേതൃത്വം നൽകുന്നത്. പോലീസ് സൂപ്രണ്ടിനെ സഹായിക്കാൻ അഡീഷണൽ പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്മാരും ഉണ്ട്. ക്രമസമാധാന പരിപാലനം 4 സബ്ഡിവിഷനുകളിലൂടെയും 21 പോലീസ് സ്റ്റേഷനുകളിലൂടെയും കൈകാര്യം ചെയ്യുന്നു. സബ് ഡിവിഷനുകൾ വടകര നാദാപുരം പേരാമ്പ്ര താമരശ്ശേരി കോർപ്പറേഷൻ & മുൻസിപ്പാലിറ്റി കോർപ്പറേഷൻ കോഴിക്കോട് മുൻസിപ്പാലിറ്റികൾ വടകര കൊയിലാണ്ടി മുക്കം കൊടുവള്ളി പയ്യോളി ഫറോക്ക് രാമനാട്ടുകര പ്രധാന നഗരങ്ങൾ/പട്ടണങ്ങൾ വടകര കൊയിലാണ്ടി മുക്കം ഫറോക്ക് രാമനാട്ടുകര കൊടുവള്ളി പയ്യോളി പേരാമ്പ്ര താമരശ്ശേരി കുന്ദമംഗലം ബാലുശ്ശേരി കുറ്റ്യാടി മാവൂർ തിരുവമ്പാടി നാദാപുരം ഉള്ളിയേരി ഓമശ്ശേരി ബേപ്പൂർ കെട്ടാങ്ങൽ അഴിയൂർ അതിരുകൾ പടിഞ്ഞാറ് = അറബിക്കടൽ, വടക്ക് = കണ്ണൂർ ജില്ല, തെക്ക് = മലപ്പുറം ജില്ല, കിഴക്ക് = വയനാട് ജില്ല കോഴിക്കോട് ജില്ലാ കോടതി സ്വാതന്ത്ര്യത്തിനും കേരള സംസ്ഥാന രൂപീകരത്തിനും ഒക്കെ വളരെ മുമ്പു തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിക്കു കീഴിൽ മലബാർ പ്രവിശ്യയുറ്റെ ആസ്ഥാനം കോഴിക്കോട് ആയിരുന്നതുകൊണ്ട് ഈ ഭാഗത്തെ നീതിന്യായം കൈകാര്യം ചെയ്തിരുന്നത് (district court of calicut) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴിക്കോട് ജില്ലാ കോടതി ആണ്.http://ecourts.gov.in/kozhikode/history thumb|വിവരണങ്ങൾ ചേർക്കാൻ പാകത്തിലുള്ള കോടതി സീൽ. 1890ലെത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ മാനാഞ്ചിറ സ്ക്വയർ കോഴിക്കോട് ബീച്ച് ബേപ്പൂർ തുറമുഖം മിഠായിത്തെരുവ് റീജിയണൽ സയൻസ് സെൻ‌റ്റർ വാനനിരീക്ഷണ കേന്ദ്രം താമരശ്ശേരി ചുരം കക്കയം ഡാം തുഷാര ഗിരി വെള്ളച്ചാട്ടം കടലുണ്ടി കാപ്പാട് ബീച്ച് കടൽമത്സ്യ അക്കോറിയം പെരുവണ്ണാമുഴി ഡാം വെള്ളരിമല ലോകനാർകാവ് ക്ഷേത്രം വെസ്റ്റ് ഹിൽ അക്വേറിയം ഈസ്റ്റ് ഹിൽ പഴശ്ശിരാജാ മ്യൂസിയം ഈസ്റ്റ് ഹിൽ കൃഷ്ണമേനോൻ ആർട്ട് ഗാലറി ഇരിങ്ങൽ ശിൽപഗ്രാമം പോന്മേരി ശിവക്ഷേത്രം വയലട കക്കാടം പൊയിൽ മുക്കംപാലം, ഇരുവഴിഞ്ഞി പുഴതീരം ചെറൂപ്പ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് കൊളാവി കടൽത്തീരം കൊയിലാണ്ടി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം തൃക്കുടമണ്ണ ശിവ ക്ഷേത്രം നമ്പികുളം വെള്ളിയാംകല്ല് ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്മാരകം കരിയാത്തുംപാറ റിസർവോയർ ബുദ്ധവിഹാർ വനപർവ്വം ഉറിതൂക്കി മല, കൈവേലി തിരികക്കയം വെള്ളച്ചാട്ടം, വിലങ്ങാട് ഹൈ ലൈറ്റ് മാൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ചാത്തമംഗലം. (നേരത്തേ കോഴിക്കോട്‌ റീജിയണൽ എഞ്ചീനിയറിങ്ങ്‌ കോളേജ്‌ REC) ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഐ. ഐ. എം ഫാറൂഖ് കോളേജ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മലബാർ ക്രിസ്ത്യൻ കോളേജ് സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി പ്രൊവിഡൻസ് വിമൻസ് കോളേജ് കെഎംസിടി മെഡിക്കൽ കോളേജ് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ്, വടകര എഞ്ചിനീയറിംഗ് കോളേജ് മണിയൂർ, വടകര ഇഗ്‌നോ പ്രാദേശികകേന്ദ്രം വടകര വ്യവസായങ്ങൾ ഒരുകാലത്ത് ഭാരതത്തിന്റെ തന്നെ അഭിമാനമായിരുന്ന കാലിക്കോ, മസ്ലിൻ എന്നതരം തുണിത്തരങ്ങൾ ഉത്പാദിപ്പിച്ചിരുന്നത് കോഴിക്കോട ജില്ലയിലെ സാലിയ സമുദായക്കാരായിരുന്നു. ഇന്നും ബാലരാമപുരം, കണ്ണൂർ, ചേന്ദമംഗലം, എന്നീ പ്രദേശങ്ങളോടൊപ്പം മികച്ച കൈത്തറി കോഴിക്കോട് ജില്ലയിലെ വടകര,അഴിയൂർ,മണിയൂർ, തിക്കോടി, കോഴിക്കോട് നഗരം, കീഴരിയൂർ, ബാലുശ്ശേരി, ചെറുവണ്ണൂർ, പയ്യോർമല, എന്നീ പ്രദേശങ്ങളിൽ ഉത്പാദിക്കപ്പെടുന്നു. കൊയിലാണ്ടിയിൽ നിർമിക്കുന്ന ഹുക്ക വിദേശത്ത് വൻ ജനപ്രീതിയുള്ളവയാണ്.അറേബ്യൻ വീടുകളിൽ കൊയിലാണ്ടി ഹുക്ക ഒരു ആഡംബര വസ്തുവാണ്. കോഴിക്കോട് നിർമിക്കുന്ന 'ഉരു'എന്ന് വിളിക്കുന്ന വമ്പൻ ജലനൗകകളും വൈദേശിക ശ്രദ്ധ ആകർഷിച്ചവയാണ്. പ്രധാന ആരാധനാലയങ്ങൾ ഹൈന്ദവ ക്ഷേത്രങ്ങൾ കോഴിക്കോട് തളി മഹാദേവ ക്ഷേത്രം വളയനാട് ശ്രീ ഭഗവതി ക്ഷേത്രം, കോഴിക്കോട് വരയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം, വെസ്റ്റ് ഹിൽ, കോഴിക്കോട് ശ്രീകണ്ടേശ്വരം മഹാദേവ ക്ഷേത്രം, കോഴിക്കോട് തിരുമണ്ണൂർ മഹാദേവ ക്ഷേത്രം ലോകനാര്കാവ് ശ്രീ ഭഗവതി ക്ഷേത്രം, വടകര കൊല്ലറയ്ക്കൽ ഭഗവതി ക്ഷേത്രം തളികുന്ന് ശിവക്ഷേത്രം പിഷാരികാവ് ഭഗവതി ക്ഷേത്രം, കൊയിലാണ്ടി ചേന്ദമംഗലം ധർമ്മശാസ്താ ക്ഷേത്രം (അയ്യപ്പ ക്ഷേത്രം) തൃക്കുടമണ്ണ ശിവ ക്ഷേത്രം, മുക്കം കുന്നത്ത് തൃക്കോവിൽ ക്ഷേത്രം, മണാശ്ശേരി ചേളന്നൂർ അമ്പലത്തുകുളങ്ങര കോരായി ശ്രീ ധന്വന്തരി ക്ഷേത്രം മനക്കുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രം രാമത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം തത്തമംഗലം മഹാവിഷ്ണു ക്ഷേത്രം പന്തലായനി ശ്രീ അഘോരശിവ ക്ഷേത്രം നടേരി ശ്രീ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രം മസ്ജിദുകൾ അഴിയൂർ ചോമ്പാല കുഞ്ഞിപ്പള്ളി മടവൂർ സി എം പള്ളി ഇടിയങ്ങര ജുമാഅത്ത് പള്ളി, കോഴിക്കോട് പാറപള്ളി കൊല്ലം കൊയിലാണ്ടി ക്രിസ്ത്യൻ പള്ളികൾ ക്രിസ്ത്യൻ മുള്ളർ ചർച്ച്, ചോമ്പാല കോഴിക്കോട് ജില്ലാ കലക്ടർമാർ No. Name From To 1 ശ്രീ പി.കെ.നമ്പ്യാർ 01-01-1957 15-02-19572 ശ്രീ കെ.കെ.രാമൻകുട്ടി 15-02-1957 06-04-19583 ശ്രീ എസ്.അനന്തകൃഷ്ണൻ 15-04-1958 20-05-19604 ശ്രീ ആർ.ഗോപാലസ്വാമി 25-05-1960 04-04-19625 ശ്രീ കെ.വി.രാമകൃഷ്ണ അയ്യർ 04-04-1962 05-11-19626 ശ്രീ സകരിയ മാത്യു 05-11-1962 29-03-19657 ശ്രീ യു.മഹാബല റാവു 01-04-1965 02-06-19678 ശ്രീ എൻ.കാളീശ്വരൻ 02-06-1967 17-06-19689 ശ്രീ എം.ജോസഫ് 27-06-1968 07-04-196910 ശ്രീ കെ.വി.വിദ്യാധരൻ 08-04-1969 03-02-197011 ശ്രീ പി.എം.എബ്രഹാം 04-02-1970 27-04-197012 ശ്രീ എം.ജോസഫ് 16-05-1970 19-04-197113 ശ്രീ കെ.എൽ.എൻ.റാവു 19-04-1971 07-04-197214 ശ്രീ എം.ജി.കെ.മൂർത്തി 10-04-1972 14-05-197515 ശ്രീ കെ.തെയ്യുണ്ണി നായർ 14-05-1975 31-05-197816 ശ്രീ കെ.എം.ബാലകൃഷ്ണൻ 02-06-1978 25-05-198117 ശ്രീ യു.ജയനാരായണൻ 25-05-1981 06-02-198218 ശ്രീ എം.കെ.രവീന്ദ്രനാഥൻ 06-02-1982 10-09-198419 ശ്രീ പദ്മനാഭൻ നമ്പ്യാർ 11-09-1984 31-03-198520 ശ്രീ എൻ.കെ.നാരായണ കുറുപ്പ് 18-04-1985 30-06-198621 ശ്രീ കെ.ജയകുമാർ 02-07-1986 02-12-198822 ശ്രീ യു.ജയനാരായണൻ 02-12-1988 30-03-199123 ശ്രീ എൽ.സി.ഗോയൽ 17-04-1991 18-04-199224 ശ്രീ ആനന്ദ് കുമാർ 18-04-1992 07-06-199225 ശ്രീ അമിതാബ് കാന്ത് 27-06-1992 12-12-199426 ശ്രീ യു.കെ.എസ്.ചൗഹാൻ 12-12-1994 01-03-199727 ശ്രീ മനോജ് ജോഷി 01-03-1997 03-07-199928 ഡോ.ഉഷ ട്ടിറ്റൂസ് 03-07-1999 11-06-200129 ശ്രീ ബിശ്വനാഥ് സിൻഹ 11-06-2001 14-06-200230 ശ്രീ റ്റി.ഓ സൂരജ് 14-06-2002 13-07-200431 ശ്രീമതി രചനാ ഷാഹ് 19-07-2004 29-07-200632 ഡോ.ജയത്തിലേക് 31-07-2006 24-11-200633 ബി.ശ്രീനിവാസ് 24-11-2006 23-12-200634 ഡോ.ജയത്തിലക് 03-04-2007 02-02-200935 ഡോ.പി.ബി.സലിം 02-02-2009 02-04-2012 36 ശ്രീ കെ വി മോഹൻകുമാർ 02-04-2012 29-5-201337 ശ്രീമതി.സി.എ.ലത 29-5-2013 23-2-201538 ശ്രീ എൻ.പ്രശാന്ത്.നായർ 23-2-2015 16-2-201739 യു.വി.ജോസ് 16-2-2017 15-11-201840 ശ്രീറാം സാംബശിവറാവു 15-11-2018 41 നരസിംഹുഗരി ടി.എൽ. റെഡ്ഡി 12-07-2021 41 എ ഗീത അവലംബം പുറത്തേക്കുള്ള കണ്ണികൾ കോഴിക്കോട് ജില്ല വെബ്സൈറ്റ് കോഴിക്കോട് ജില്ല - കേരള സംസഥാന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് വർഗ്ഗം:കോഴിക്കോട് ജില്ല വർഗ്ഗം:കേരളത്തിലെ ജില്ലകൾ
മലപ്പുറം ജില്ല
https://ml.wikipedia.org/wiki/മലപ്പുറം_ജില്ല
കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്. 2011-ലെ സെൻസസ് പ്രകാരം 41,10,956 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 80% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു. കേരളത്തിൽ ജനസംഖ്യ കൊണ്ട് ആദ്യ സ്ഥാനത്തും വിസ്തൃതി കൊണ്ട് മൂന്നാം സ്ഥാനത്തുമാണ് ഈ ജില്ല. മലനാടും ഇടനാടും തീരപ്രദേശവുമുള്ള ഈ ജില്ലയിൽ പടിഞ്ഞാറേക്കര അഴിമുഖവും വള്ളിക്കുന്ന് അഴിമുഖവും ബിയ്യം കായലും തെങ്ങിൻതോപ്പുകളാൽ നിറഞ്ഞ തീരവും മലബാർ സ്പെഷൽ പോലീസിന്റെ ആസ്ഥാനവും കോട്ടക്കൽ ആര്യ വൈദ്യശാലയും മലയാള സർവകലാശാലയും അലീഗഢ് സർവചലാശാല, ഇഫ്ളു, എന്നിവയുടെ കേരള കേന്ദ്രങ്ങളും കടലുണ്ടി പക്ഷി സങ്കേതവും കരിമ്പുഴ വന്യജീവി സങ്കേതവും നെടുങ്കയം മഴക്കാടും അമരമ്പലം സംരക്ഷിത വനമേഖലയും ആഢ്യൻപാറ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നു. കനോലി കനാൽ ഈ ജില്ലയിൽ ഉൾനാടൻ ജലഗതാഗതത്തിനു വഴിയൊരുക്കുന്നു. മനോഹരമായ കുന്നിൻചെരിവുകൾ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളുടെ പൊതു സവിശേഷതയാണ്. ജില്ലയുടെ കിഴക്കേ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി പർവത നിരകളാണ്. 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. 7 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 94 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്. മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി,തിരൂർ, പൊന്നാനി,പെരിന്തൽമണ്ണ, നിലമ്പൂർ, കോട്ടക്കൽ , വളാഞ്ചേരി, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, എന്നിവയാണ് ജില്ലയിലെ 12 നഗരസഭകൾ. കാലിക്കറ്റ് സർ‌വ്വകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകത്തിന് വളരെയേറെ സംഭാവനകൾ നൽകിയിട്ടുള്ള പ്രദേശമാണ് ഇന്നത്തെ മലപ്പുറം ജില്ല. കോഴിക്കോട് സാമൂതിരിയുടെ യഥാർഥ തലസ്ഥാനമായിരുന്ന നെടിയിരുപ്പും കൊച്ചി രാജാവിന്റെ യഥാർഥ തലസ്ഥാനമായിരുന്ന പെരുമ്പടപ്പും പാലക്കാട് രാജാവിന്റെ ആദ്യകാല ആസ്ഥാനവും ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ കേന്ദ്രവുമായിരുന്ന ആതവനാടും വള്ളുവനാട് രാജവംശത്തിന്റെ ആസ്ഥാനമായ അങ്ങാടിപ്പുറവും ഇന്ന് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയുടെ ഭൂപടത്തിലാണ്. തിരുവിതാംകൂർ രാജവംശത്തിലേക്ക് അംഗങ്ങളെ ദത്തെടുത്തിരുന്ന പരപ്പനാടു രാജവംശത്തിന്റെ ആസ്ഥാനം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയും കൊച്ചി രാജവംശത്തിലേക്ക് ദത്തെടുത്തിരുന്ന വെട്ടത്തു സ്വരൂപത്തിന്റെ ആസ്ഥാനം ഇതേ ജില്ലയിലെ താനൂർ നഗരവുമായിരുന്നു. കേരള വർമ വലിയ കോയി തമ്പുരാൻ, രാജ രാജ വർമ, രാജാരവിവർമ മുതലായവർ പരപ്പനാടു രാജവംശത്തിലെ അംഗങ്ങളായിരുന്നു. മലപ്പുറം ജില്ലയുടെ ഭാരതപ്പുഴയോരത്തുള്ള തിരുനാവായ, തൃപ്രങ്ങോട്, പൊന്നാനി മുതലായ പ്രദേശങ്ങൾക്ക് പുരാതന മധ്യകാല കേരള ചരിത്രത്തിൽ സവിശേഷമായ സ്ഥാനമാണുള്ളത്. തിരുനാവായയിലെ മാമാങ്കം മധ്യ കാല കേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണയിച്ചിരുന്നു. ചരിത്ര പ്രാധാന്യമേറിയ ഏറനാട്, വള്ളുവനാട്, വെട്ടത്തുനാട്, എന്നീ പ്രദേശങ്ങളെ സംയോജിപ്പിച്ചു കൊണ്ടാണ് മലപ്പുറം ജില്ല രൂപമെടുക്കുന്നത്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, അദ്ദേഹത്തിന്റെ സമകാലികരായ പൂന്താനം നമ്പൂതിരി, മേൽപത്തൂർ നാരായണ ഭട്ടതിരി എന്നിവരും മലപ്പുറത്തിന്റെ വളക്കൂറുള്ള മണ്ണിൽ വളർന്നവരാണ്. മലയാള സാഹിത്യത്തിന് ശില പാകിയ ഉറൂബ്, ഇടശ്ശേരി, മുതലായി ഒട്ടേറെപ്പേർ മലപ്പുറം ജില്ലയിലാണ് ജനിച്ചു വളർന്നത്. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും മലയാളത്തിന്റെ ആധുനിക കവിത്രയത്തിൽ അംഗവുമായ വള്ളത്തോൾ നാരായണ മേനോന്റെ സ്വദേശം ഈ ജില്ലയിലെ തിരൂർപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മംഗലം ആയിരുന്നു. മാപ്പിളപ്പാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്ന രണ്ടു കവികൾ, മോയിൻകുട്ടി വൈദ്യരും പുലിക്കോട്ടിൽ ഹൈദരും, ഏറനാടൻ മണ്ണിൽ ജനിച്ചുവളർന്നവരാണ്. അറബിമലയാളം എന്ന സങ്കര ഭാഷയുടെ ഉത്ഭവം ഈ ജില്ലയിലെ പൊന്നാനിയിലായിരുന്നു. കഥകളിയെ വീണ്ടെടുത്ത വള്ളത്തോളും മോഹിനിയാട്ടത്തെ വീണ്ടെടുത്ത കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും മലപ്പുറത്തിന് ചാരുതയേകുന്നു. എം ടി വാസുദേവൻ നായർ, അക്കിത്തം അച്യുതൻ നമ്പൂതിരി, നാലപ്പാട്ട് നാരായണ മേനോൻ, ബാലാമണിയമ്മ, കമലാ സുരയ്യ എന്നിവർ പഴയ പൊന്നാനി താലൂക്കിൽ ജനിച്ചവരാണ്. മധ്യകാലത്ത് കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പഠന കേന്ദ്രമായിരുന്ന പൊന്നാനിയും ഹൈന്ദവ പഠന കേന്ദ്രമായിരുന്ന തിരുനാവായയും മലപ്പുറം ജില്ലയിലെ നിളയോരത്താണുള്ളത്. പറങ്കികൾക്കെതിരെ സാമൂതിരിയോടൊപ്പം ചേർന്ന പടപൊരുതിയ കുഞ്ഞാലി മരക്കാർ മാരുടെയും കേരള ചരിത്രം എഴുതിയ ആദ്യത്തെ കേരളീയനായി ഗണിക്കപ്പെടുന്ന സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെയും പ്രധാന പ്രവൃത്തി മണ്ഡലം സാമൂതിരിയുടെ നാവിക ആസ്ഥാനം കൂടിയായ പൊന്നാനി ആയിരുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടും വിശ്വപ്രസിദ്ധമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരും ഈ ജില്ലക്കാരാണ്. കേരളത്തിലെ ഏറ്റവും നീളമേറിയ അഞ്ചു നദികളിൽ മൂന്നെണ്ണം, നിളയും ചാലിയാറും കടലുണ്ടിപ്പുഴയും, ഈ ജില്ലയിലൂടെ ഒഴുകുന്നു. നിളയോരത്തെ മണൽപ്പരപ്പും ചാലിയാറിന്റെ തീരത്തുള്ള നിലമ്പൂരിൽ സ്ഥിതി ചെയ്യുന്ന സ്വർണ ഖനികളും കടലുണ്ടിപ്പുഴയോരത്തെ കുന്നുകളും ഭൂമിശാസ്ത്രപരമായ സവിശേഷതയാണ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനം ശക്തിയാർജിക്കുന്നതിന് ഒരു നൂറ്റാണ്ടു മുമ്പേ ബ്രിട്ടീഷുകാരോട് നികുതി നിഷേധ സമരം പ്രഖ്യാപിച്ച വെളിയങ്കോട് ഉമർ ഖാസിയും മലപ്പുറത്തുകാരനാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ മനുഷ്യ നിർമിത തേക്കിൻ കൂട്ടം നിലമ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. 1803ൽ ഫ്രാൻസിസ് ബുക്കാനൻ അങ്ങാടിപ്പുറം ചെങ്കല്ലിനെ കുറിച്ച് നടത്തിയ പഠനം പിൽക്കാല ലോകചരിത്രത്തെ തന്നെ സ്വാധീനിച്ചു. കേരളത്തിലെ ആദ്യ റെയിൽപ്പാത 1861ൽ തിരൂരിൽ നിന്ന് താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന്, കടലുണ്ടി വഴി കോഴിക്കോട് ബേപ്പൂരിനു തെക്കുള്ള ചാലിയം വരെ ആയിരുന്നു. അതേ വർഷം അത് തിരൂരിൽ നിന്ന് തിരുനാവായ വഴി കുറ്റിപ്പുറത്തേക്കും അടുത്ത വർഷം പട്ടാമ്പി വഴി ഷൊർണൂരിലേക്കും നീട്ടി. ഈ പാത നീണ്ടുനീണ്ടാണ് ഇന്നത്തെ മംഗലാപുരം-ചെന്നൈ റെയിൽപ്പാത രൂപം കൊള്ളുന്നത്. നിലമ്പൂർ തേക്കിന്റെ ഗതാഗത സൗകര്യം മുൻനിറുത്തി വെള്ളക്കാർ നിർമിച്ച നിലമ്പൂർ-ഷൊർണൂർ കാനന റെയിൽപാത ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പാതകളിലൊന്നാകുന്നു. തേക്കിൻകൂട്ടത്തിനിടയിലൂടെ ഇടയ്ക്ക് ഗുൽമോഹർ പൂക്കളുടെ കാഴ്ചയും പ്രസ്തുത പാത യാത്രികന് സമ്മാനിക്കുന്നു. മലബാർ കലാപവും ഈ നാടിന് ചരിത്ര പ്രാധാന്യം നൽകുന്നുണ്ട്. ആധുനിക കാലത്തും ഗുഹകളിൽ താമസിക്കുന്ന ആദിവാസി വിഭാഗമായ ചോലനായ്ക്കർ മലപ്പുറം ജില്ലയിലെ കരുളായി നെടുങ്കയം വന മേഖലയിൽ താമസിക്കുന്നു. മറ്റൊരു ആദിവാസി വിഭാഗമായ ആളർ ഗോത്ര വിഭാഗം പെരിന്തൽമണ്ണക്കു സമീപമുള്ള മലനിരകളിൽ താമസിക്കുന്നു. ഒരു കാലത്ത് നിലമ്പൂർ കാടുകൾ ഭരിച്ചിരുന്ന മുത്തൻമാർ എന്ന ഗോത്രവിഭാഗം ഊർങ്ങാട്ടിരി, എടവണ്ണ, മമ്പാട്, ചാലിയാർ തുടങ്ങിയ പഞ്ചായത്തുകളിലെ പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ മലനിരകളിൽ താമസിക്കുന്നു. പണിയൻ, കുറുമ്പൻ, അറനാടൻ, കാട്ടുനായ്ക്കർ തുടങ്ങി മറ്റു വിഭാഗത്തിലുള്ള ആദിവാസി ഗോത്ര വിഭാഗങ്ങളെയും നിലമ്പൂർ കാടുകളിൽ കാണാം thumb|right|312x312px|. അതിർത്തികൾ വടക്ക് കോഴിക്കോട്, വയനാട് ജില്ലകൾ, വടക്കു കിഴക്കു വശത്ത് തമിഴ്‌നാട്ടിലെ നീലഗിരി ജില്ല, തെക്കുഭാഗത്തും തെക്കു കിഴക്കു വശത്തുമായി പാലക്കാട് ജില്ല. തെക്കു പടിഞ്ഞാറു വശത്തായി തൃശ്ശൂർ ജില്ല, പടിഞ്ഞാറ് അറബിക്കടൽ ഇവയാണ് മലപ്പുറം ജില്ലയുടെ അതിർത്തികൾ.ലഘുചിത്രം|മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ പ്രവർത്തിക്കുന്ന പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി (Plant village charitable society)എന്ന നേച്ചർ ക്ലബ് പ്രവർത്തകർ ഒരു അരയാൽ മരത്തെ ദത്തെടുത്ത് സംരക്ഷിക്കുന്നു.Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae. ചരിത്രം ‌മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന മലബാർ കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്. മലബാർ‍ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ തിരുനാവായയിലെ ഭാരത പുഴയുടെ തീരത്തായിരുന്നു മാമാങ്കം എന്ന ബൃഹത്തായ നദീതീര ഉത്സവം പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തിയിരുന്നത്. ഭരണ സംവിധാനം റവന്യൂ ഭരണം ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനം മലപ്പുറം നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജില്ലാ കലക്ടർ ആണ് ജില്ലാ ഭരണകൂടത്തിന് നേതൃതം നൽകുന്നത്. കലക്ടറേറ്റ് എന്ന പേരിലാണ് ഈ കാര്യാലയം പൊതുവെ അറിയപ്പെടുന്നത്. ജില്ലയുടെ റവന്യൂ ഭരണം, പൊതുഭരണം, ക്രമസമാധാനപാലനം എന്നിവയിൽ ജില്ലാ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭരണസൌകര്യാർഥം മലപ്പുറം ജില്ലയെ തിരൂർ, പെരിന്തൽമണ്ണ എന്നീ രണ്ടു റവന്യൂ ഡിവിഷനുകൾ ആയി തിരിച്ചിട്ടുണ്ട്. ഇവയ്ക്ക് നേതൃത്വം നൽകുന്നത് ഒരു റവന്യൂ ഡിവിഷണൽ ഓഫീസർ ആണ്. റവന്യൂ ഡിവിഷനുകൾക്ക് കീഴിലായി പൊന്നാനി, തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ എന്നീ 7 താലൂക്കുകൾ ആയി തിരിച്ചിരിക്കുന്നു. ഓരോ താലൂക്കുകൾക്കും നേതൃത്വം നൽകുന്നത് ഒരു തഹസിൽദാർ ആണ്. ഈ 7 താലൂക്കുകളിൽ ആയി 138 റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്നു. താലൂക്കുകൾ ഏറനാട് താലൂക്ക് (ആസ്ഥാനം: മഞ്ചേരി) പെരിന്തൽമണ്ണ താലൂക്ക് നിലമ്പൂർ താലൂക്ക് കൊണ്ടോട്ടി താലൂക്ക് തിരൂരങ്ങാടി താലൂക്ക് തിരൂർ താലൂക്ക് പൊന്നാനി താലൂക്ക് മലപ്പുറം ജില്ലാ‍പഞ്ചായത്ത് ആണ് ജില്ലയിലെ മുനിസിപ്പാലിറ്റി (നഗരസഭ) മേഖലകൾ ഒഴിച്ചുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആണ് ഇതിന് നേതൃത്വം നൽകുന്നത്. ജില്ലാപഞ്ചായത്തിന് കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്നു. തദ്ദേശ ഭരണം ജില്ലയിലെ ഗ്രാമീണ-നഗര ഭരണത്തിനായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉണ്ട്. ഗ്രാമീണ മേഖലയിൽ ഗ്രാമതലത്തിൽ 94 ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് തലത്തിൽ 15 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ തലത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്തും ഉണ്ട്. നഗരങ്ങളുടെ ഭരണത്തിനായി 12 നഗരസഭകളും ഉണ്ട്. നഗര തലത്തിൽ ജില്ലയിലെ പ്രധാന നഗരങ്ങളായ മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, വളാഞ്ചേരി, കോട്ടക്കൽ, നിലമ്പൂർ, കൊണ്ടോട്ടി എന്നിവയുടെ ഭരണത്തിനായി നഗരസഭകൾ ഉണ്ട്. ആകെ 12 മുനിസിപ്പാലിറ്റികൾ ആണുള്ളത്; മലപ്പുറം നഗരസഭ മഞ്ചേരി നഗരസഭ കോട്ടക്കൽ നഗരസഭ പൊന്നാനി നഗരസഭ തിരൂർ നഗരസഭ താനൂർ നഗരസഭ പരപ്പനങ്ങാടി നഗരസഭ തിരൂരങ്ങാടി നഗരസഭ വളാഞ്ചേരി നഗരസഭ പെരിന്തൽമണ്ണ നഗരസഭ നിലമ്പൂർ നഗരസഭ കൊണ്ടോട്ടി നഗരസഭ ഗ്രാമീണ തലത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് കേരളത്തിലെ ഏറ്റവും വലിയ ജില്ലാ പഞ്ചായത്തും അതോടൊപ്പം തന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനവുമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ജില്ലയുടെ ഗ്രാമീണ ഭരണത്തിന് നേതൃത്വം നൽകുന്നത് ജില്ലാ പഞ്ചായത്ത് ആണ്. 94 ഗ്രാമപഞ്ചായത്തുകളും, 15 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലയിൽ ഉണ്ട്. ബ്ലോക്ക് പഞ്ചായത്തുകൾ അരീക്കോട് ബ്ലോക്ക് അരീക്കോട് ഗ്രാമപഞ്ചായത്ത് ചീക്കോട് ഗ്രാമപഞ്ചായത്ത് കാളികാവ് ബ്ലോക്ക് കാളികാവ് ഗ്രാമപഞ്ചായത്ത് കൊണ്ടോട്ടി ബ്ലോക്ക് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് കുറ്റിപ്പുറം ബ്ലോക്ക് കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മലപ്പുറം ബ്ലോക്ക് ആനക്കയം ഗ്രാമപഞ്ചായത്ത് മൊറയൂർ ഗ്രാമപഞ്ചായത്ത് ഊരകം ഗ്രാമപഞ്ചായത്ത് പൊന്മള ഗ്രാമപഞ്ചായത്ത് പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് മങ്കട ബ്ലോക്ക് മങ്കട ഗ്രാമപഞ്ചായത്ത് കുറുവ ഗ്രാമപഞ്ചായത്ത് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് മൂർക്കനാട് ഗ്രാമപഞ്ചായത്ത് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് കോഡൂർ ഗ്രാമപഞ്ചായത്ത് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പെരിന്തൽമണ്ണ ബ്ലോക്ക് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് എടപ്പറ്റ ഗ്രാമപഞ്ചായത്ത് ഏലംകുളം ഗ്രാമപഞ്ചായത്ത് കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് മേലാറ്റൂർ ഗ്രാമപഞ്ചായത്ത് താഴേക്കോട് ഗ്രാമപഞ്ചായത്ത് വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് നിലമ്പൂർ ബ്ലോക്ക് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പെരുമ്പടപ്പ് ബ്ലോക്ക് പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പൊന്നാനി ബ്ലോക്ക് തവനൂർ ഗ്രാമപഞ്ചായത്ത് താനൂർ ബ്ലോക്ക് കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് തിരൂർ ബ്ലോക്ക് തിരുനാവായ ഗ്രാമപഞ്ചായത്ത് തിരൂരങ്ങാടി ബ്ലോക്ക് തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് വേങ്ങര ബ്ലോക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് വണ്ടൂർ ബ്ലോക്ക് വണ്ടൂർ ഗ്രാമപഞ്ചായത്ത് ക്രമസമാധാനം മലപ്പുറം ജില്ല 1969 - ൽ രൂപീകരിച്ച അന്നുമുതൽ തന്നെ ജില്ലാ പോലീസും രൂപപെട്ടിട്ടുണ്ട്. ആദ്യത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ജെ. പത്മഗിരീശ്വരൻ ഐ.പി.എസ് ആണ്. പെരിന്തൽമണ്ണ, തിരൂർ എന്നീ രണ്ട് സബ് ഡിവിഷനുകളും, മലപ്പുറം, മഞ്ചേരി, നിലമ്പൂർ, തിരൂർ, പൊന്നാനി തുടങ്ങി ആറു സർക്കിളുകളുമാണ് അന്ന് ഉണ്ടായിരുന്നത്. നിലവിൽ മലപ്പുറം ജില്ലാ പോലീസ്ന് കീഴിൽ മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, താനൂർ, നിലമ്പൂർ, കൊണ്ടോട്ടി എന്നീ ആറ് സബ് ഡിവിഷനുകളും 37 പോലീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നു. കൂടാതെ ജില്ലാ ക്രൈം ബ്രാഞ്ച്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ, നാർക്കോടിക് സെൽ തുടങ്ങീ പ്രത്യേക വിഭാഗങ്ങളും ജില്ലാ പോലീസിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ലഘുചിത്രം|ജില്ലയിലെ പൊന്നാനി പോലീസ് സ്റ്റേഷൻ. മലപ്പുറം ജില്ലയിലെ പോലീസ്‌ സ്റ്റേഷനുകൾ മലപ്പുറം പോലിസ്‌ സ്റ്റേഷൻ മഞ്ചേരി പോലിസ്‌ സ്റ്റേഷൻ മങ്കട പോലീസ്‌ സ്റ്റേഷൻ, കൽപകഞ്ചേരി പോലീസ്‌ സ്റ്റേഷൻ പെരിന്തൽമണ്ണ പോലീസ്‌ സ്റ്റേഷൻ ചങ്ങരംകുളം പോലീസ്‌ സ്റ്റേഷൻ വേങ്ങര പോലീസ്‌ സ്റ്റേഷൻ തിരൂരങ്ങാടി പോലീസ്‌ സ്റ്റേഷൻ പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ താനൂർ പോലീസ്‌ സ്റ്റേഷൻ തിരൂർ പോലീസ്‌ സ്റ്റേഷൻ പൊന്നാനി പോലീസ്‌ സ്റ്റേഷൻ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ നിലമ്പൂർ പോലീസ്‌ സ്റ്റേഷൻ വഴിക്കടവ് പോലീസ്‌ സ്റ്റേഷൻ കൊണ്ടോട്ടി പോലീസ്‌ സ്റ്റേഷൻ വാഴക്കാട് പോലീസ്‌ സ്റ്റേഷൻ കരിപ്പൂർ പോലീസ് സ്റ്റേഷൻ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ അരീകോട് പോലീസ് സ്റ്റേഷൻ വളാഞ്ചേരി പോലീസ്‌ സ്റ്റേഷൻ കുറ്റിപ്പുറം പോലീസ്‌ സ്റ്റേഷൻ വണ്ടൂർ പോലീസ്‌ സ്റ്റേഷൻ കൊളത്തൂർ പോലീസ് സ്റ്റേഷൻ എടവണ്ണ പോലീസ് സ്റ്റേഷൻ എടക്കര പോലീസ് സ്റ്റേഷൻ കാളികാവ് പോലീസ് സ്റ്റേഷൻ കരുവാരകുണ്ട് പോലീസ് സ്റ്റേഷൻ പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ പാണ്ടിക്കാട് പോലീസ് സ്റ്റേഷൻ മേലാറ്റൂർ പോലീസ് സ്റ്റേഷൻ പോത്തുകൽ പോലീസ് സ്റ്റേഷൻ കാടാമ്പുഴ പോലീസ് സ്റ്റേഷൻ മലപ്പുറം വനിതാ പോലീസ് സ്റ്റേഷൻ മലപ്പുറം സൈബർ പോലീസ് സ്റ്റേഷൻ പൊന്നാനി തീരദേശ പോലീസ് സ്റ്റേഷൻ ലോക്സഭാ മണ്ഡലങ്ങൾ മലപ്പുറം പൊന്നാനി വയനാട് (ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നു) നിയമസഭാ മണ്ഡലങ്ങൾ മങ്കട മഞ്ചേരി മലപ്പുറം വണ്ടൂർ പെരിന്തൽമണ്ണ തിരൂരങ്ങാടി തിരൂർ താനൂർ പൊന്നാനി കോട്ടക്കൽ കൊണ്ടോട്ടി നിലമ്പൂർ വേങ്ങര വള്ളിക്കുന്ന് തവനൂർ ഏറനാട് ജില്ലയിലെ അത്യാഹിത സംവിധാനങ്ങൾ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ (മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി , താനൂർ, മഞ്ചേരി, നിലമ്പൂർ, തിരുവാലി) മലബാർ സ്പെഷ്യൽ പോലീസ് (എം.എസ്.പി.) പ്രധാന നദികൾ ചാലിയാർ കടലുണ്ടിപ്പുഴ ഭാരതപുഴ തിരൂർപുഴ തൂതപ്പുഴ പൂരപ്പുഴ പ്രധാന ഉത്സവങ്ങൾ വൈരങ്കോട് വേല തിരുമാന്ധാംകുന്ന് പൂരം കോട്ടക്കൽ പൂരം നിലമ്പൂർ പാട്ട് തുഞ്ചൻ ഉത്സവം തിരുനാവായ മാമാങ്ക ഉത്സവം അമ്മഞ്ചേരി കാവ് ഉത്സവം കൊണ്ടോട്ടി നേർച്ച പൂത്തൻ പള്ളി നേർച്ച ഓമനൂർ നേർച്ച മാലാപറമ്പ് പെരുന്നാൾ പ്രധാന ആരാധനാലയങ്ങൾ പ്രധാന മുസ്ലിം ആരാധനാലയങ്ങൾ മമ്പുറം മഖാം പൊന്നാനി വലിയ ജുമുഅത്ത് പള്ളി പുത്തൻ പള്ളി പെരുമ്പടപ്പ് മലപ്പുറം ശുഹദാ പള്ളി പാണക്കാട് ജുമാമസ്ജിദ് വെളിയങ്കോട് കൊണ്ടോട്ടി പഴയങ്ങാടി ജുമാ മസ്ജിദ് (ഓമാനൂർ ശുഹദാക്കൾ) കൊണ്ടോട്ടി തങ്ങൾ മഖാം പുല്ലാര ശുഹദാ മഖാം മുട്ടിച്ചിറ ശുഹദാ മഖാം ചേറൂർ ശുഹദാക്കളുടെ മഖാം ചെമ്മാട് താജുൽ ഉലമ ശൈഖുനാ സ്വദഖതുല്ലാഹ് മുസ്ലിയാർ മഖാം വണ്ടൂർ സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ മഖാം വലിയപറമ്പ്,തലപ്പാറ തൃപ്പനച്ചി മുഹമ്മദ് മുസ്ല്യാർ മഖാം തൃപ്പനച്ചി കോക്കൂർ ജുമാമസ്ജിദ് പാവിട്ടപ്പുറം മാങ്ങാട്ടൂർ ജാറം കാലടി വഴി സയ്യിദ് സീതിക്കോയ തങ്ങൾ മഖാം, മമ്പാട് കുണ്ടൂർ ഉസ്താദ് മഖാം യാഹൂ തങ്ങൾ മഖാം, ബി.പി അങ്ങാടി, തിരൂർ പുത്തനങ്ങാടി ശുഹദാ മഖാം, അങ്ങാടിപ്പുറം ശൈഖ് മഖാം, താനൂർ കാട്ടിൽ തങ്ങൾ, കെ.പുരം കോയപ്പാപ്പ മഖാം, വേങ്ങര ഒ.കെ ഉസ്താദ് മഖാം, ഒതുക്കുങ്ങൽ ശൈഖ് സിറാജുദ്ദീൻ ഖാദിരി മഖാം, അയിലക്കാട് മുട്ടിച്ചിറ ശുഹദാ പള്ളി ഓമാനൂർ ശുഹദാ മഖാം ചേറൂർ ശുഹദ, ചെമ്മാട് വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാം പയ്യനാട് തങ്ങൾ മഖാം നെല്ലിക്കുത്ത് ഉസ്താദ് മഖാം പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ മലപ്പുറം ത്രിപുരാന്തക ക്ഷേത്രം കാടാമ്പുഴ ഭഗവതി ക്ഷേത്രം (പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം) രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം (പ്രസിദ്ധി- കർക്കിടക നാലമ്പല ദർശനം) തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം (മംഗല്യപൂജ അതിപ്രസിദ്ധം) തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം തിരുനാവായ നാവാമുകുന്ദക്ഷേത്രം (പിതൃബലി പ്രസിദ്ധം) വൈരങ്കോട് ഭഗവതി ക്ഷേത്രം (വൈരങ്കോട് വേല പ്രസിദ്ധം) ആലത്തിയൂർ ശ്രീരാമ ഹനുമാൻ ക്ഷേത്രം, തിരൂർ (പ്രസിദ്ധ ആഞ്ജനേയ ക്ഷേത്രം) തൃപ്രങ്ങോട്ട് ശിവക്ഷേത്രം ചമ്രവട്ടം അയ്യപ്പക്ഷേത്രം ചന്ദനക്കാവ് ക്ഷേത്രം ഗരുഡൻ കാവ് ക്ഷേത്രം നൊട്ടനാലുക്കൽ ക്ഷേത്രം മല്ലൂർ ശ്രീ ശിവപാർവതി ക്ഷേത്രം വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം, തൂതപ്പുഴ പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം കോട്ടക്കൽ വിശ്വംഭര ക്ഷേത്രം (പ്രസിദ്ധ ധന്വന്തരി ക്ഷേത്രം) കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്രം കരിക്കാട് സുബ്രഹ്മണ്യ - ധർമ്മശാസ്താ ക്ഷേത്രം ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രം, കോട്ടക്കൽ വണ്ടൂർ ശിവ ക്ഷേത്രം പോരൂർ ശിവക്ഷേതം മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രം, മഞ്ചേരി മഞ്ചേരി അരുകിഴായ ശിവക്ഷേത്രം കൊടശ്ശേരി നരസിംഹസ്വാമി ക്ഷേത്രം പുതുക്കൊള്ളി ശിവക്ഷേത്രം. കൊടശ്ശേരി പൂന്താനം മഹാവിഷ്ണു ക്ഷേത്രം പുന്നപ്പാല മഹാദേവക്ഷേത്രം അരീക്കോട് സാളിഗ്രാമ ക്ഷേത്രം നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രം തൃക്കലങ്ങോട് വേട്ടക്കൊരുമകൻ ക്ഷേത്രം തിരുമണിക്കര ശ്രീകൃഷ്ണക്ഷേത്രം ഏലങ്കുളം ശ്രീരാമസ്വാമിക്ഷേത്രം മൊറയൂർ മഹാശിവക്ഷേത്രം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രം മൂക്കുതല കുളങ്ങര ഭഗവതി ക്ഷേത്രം എടപ്പാൾ പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം ണക്കർക്കാവ്‌ ക്ഷേത്രം ഇരിമ്പിളിയം   പ്രധാന ക്രിസ്ത്യൻ ദേവാലയങ്ങൾ സിഎസ്ഐ ക്രൈസ്റ്റ് ആഗ്ലികൽ (ഇംഗ്ലീഷ്)ചർച്ച് മലപ്പുറം സെന്റ് ജോസഫ് (റോമൻ കത്തോലിക്ക) ചർച്ച് മലപ്പുറം ക്രിസ്തു രാജ ഫെരോന ചർച്ച് മണിമൂളി സെന്റ് ജോർജ് ഓർത്തഡോൿസ്‌ വലിയ പള്ളി വടപുറം സെന്റ് ജോൺ ലൂഥെരൻ ഇവാഞ്ചേലിക്കൽ ചർച്ച് മലപ്പുറം ലിറ്റിൽ ഫ്ലവർ ഫെറോന ചർച്ച് നിലമ്പൂർ ഫാത്തിമ മാതാ ചർച്ച് ഊരകം സിഎസ്ഐ നിക്കോളാസ് മെമ്മോറിയൽ ചർച്ച് മഞ്ചേരി സെന്റ് മേരീസ് സിറോ മലബാർ ചർച്ച് പയ്യനാട് വിനോദസഞ്ചാര കേന്ദ്രങ്ങൾ right|thumb|250px|തിരൂർ തുഞ്ചൻ പറമ്പ് സ്മാരകം ലഘുചിത്രം|left|തിരുമാന്ധാംകുന്ന് അമ്പലം തിരൂർ തുഞ്ചൻപറമ്പ് നിലമ്പൂർ തിരുമാന്ധാംകുന്ന് ക്ഷേത്രം തിരുനാവായ നാവാമുകുന്ദക്ഷേത്രം പൊന്നാനി ബിയ്യം കായൽ കോട്ടകൽ കടലുണ്ടി പക്ഷിസങ്കേതം നെടുങ്കയം കോട്ടക്കുന്ന് ചെറുപടിയം മല അരിയല്ലൂർ കടപ്പുറം പരപ്പനങ്ങാടി ന്യൂ കട്ട് പാലത്തിങ്ങൽ പൂച്ചോലമാട് ചെരുപ്പടി മല കൊടികുത്തിമല പന്തല്ലൂർ മല കരുവാരകുണ്ട് കേരളാം കുണ്ട് വെള്ളച്ചാട്ടം ചിങ്ങകല്ല് വെള്ളച്ചാട്ടം TK കോളനി വാണിയമ്പലം പാറ വണ്ടൂർ ശിവ ക്ഷേത്രം കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം കാടാമ്പുഴ ഭഗവതിക്ഷേത്രം മമ്പുറം മഖാം ഊരകം മല പൂന്താനം ഇല്ലം വലിയങ്ങാടി ജുമാ മസ്ജിദ് കക്കാടം പൊയിൽ നാടുകാണി ചുരം മങ്കേരി കുന്നു എടവണ്ണ മുണ്ടേങ്ങര മല പൂക്കോട്ടൂർ യുദ്ധ സ്മാരകം വൈരങ്കോട് ഭഗവതി ക്ഷേത്രം ലഘുചിത്രം|1921 പൂക്കോട്ടൂർ യുദ്ധ സ്മാരകഗേറ്റ് അവലംബം കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വെബ്‌സൈറ്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള സര്ക്കാറിന്റെ പേജ് Complete Internet Directory മലപ്പുറം ഇന്ഫോ ടോട്ട് കോം വിഭാഗം:കേരളത്തിലെ ജില്ലകൾ വിഭാഗം:മലപ്പുറം ജില്ല വർഗ്ഗം:മലബാർ
പാലക്കാട് ജില്ല
https://ml.wikipedia.org/wiki/പാലക്കാട്_ജില്ല
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്‌. ആസ്ഥാനം പാലക്കാട് നഗരം. 2006-ൽ പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചിരുന്നു. എന്നാല് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഇടുക്കി ജില്ലയോട് ചേർത്തതോടെ 2023ൽ പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല, പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശമാണ്. മറ്റു നദികൾ - കുന്തി പുഴ, തൂത പുഴ, ഗായത്രി പുഴ, കണ്ണാടി പുഴ, കൽപ്പാത്തി പുഴ സിരുവാണി, ഭവാനി പുഴ.പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻ‌പ് ഈ ജില്ല മദിരാശി പ്രസിഡൻ‌സിയുടെ ഭാഗമായിരുന്നു. ലഘുചിത്രം|ചരിത്രപ്രസിദ്ധമായ പാലക്കാട് കോട്ട .|കണ്ണി=Special:FilePath/ചരിത്രപ്രസിദ്ധമായ_പാലക്കാട്_കോട്ട_.jpg ചരിത്രം നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട്‌ രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്‌' എന്നായിരുന്നു പാലക്കാടിന്റെ പേര്‌. 1363-ൽ കോഴിക്കോട്‌ സാമൂതിരി പാലക്കാട്‌ പിടിച്ചടക്കി. പാലക്കാട്‌ രാജാവ്‌ കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട്‌ ഹൈദരാലി പാലക്കാട്‌ പിടിച്ചു. ഹൈദരാലിയുടെ (1766-1777) കാലത്ത്‌ നിർമിച്ചതാണ്‌ ഇന്നു കാണുന്ന പാലക്കാട്‌ കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് 1783-ൽ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട്‌ ബ്രിട്ടീഷ്‌ അധീനതയിലായി. പകരം=കുണ്ടുവമ്പാടം ചെറുകുന്നത്തു ഭഗവതീക്ഷേത്രത്തിലേക്കുള്ള ഒരു നാട്ടുവഴി !|ലഘുചിത്രം|കുണ്ടുവമ്പാടം ചെറുകുന്നത്തു ഭഗവതീക്ഷേത്രത്തിലേക്കുള്ള ഒരു നാട്ടുവഴി ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യത്തിനുശേഷം 1956-ൽ കേരളം രൂപീകൃതമായപ്പോൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്‌ എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ ജില്ലയിലായിരുന്ന ആലത്തൂർ, ചിറ്റൂർ താലൂക്കുകൾ പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട്‌ തൃശൂരിനു കൊടുക്കുകയും ചെയ്തു. ബാലരമ ഡൈജസ്റ്റ് ആധുനിക വ്യവസായ മേഖലകൾ കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയായി അറിയപ്പെടുന്ന കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് പല വ്യവസായങ്ങളും സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് 2015 ഓഗസ്റ്റ് 3 ന് കഞ്ചിക്കോടുള്ള താൽക്കാലിക കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു. പല കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഈ പ്രദേശത്തുണ്ട്. കളക്ടറേറ്റ്, അഞ്ച് താലൂക്കുകൾ, 156 വില്ലേജ് ഓഫീസുകൾ എന്നിവ കമ്പ്യൂട്ടറൈസ് ചെയ്തുകൊണ്ട് പാലക്കാട് ആദ്യത്തെ കടലാസില്ലാത്ത റവന്യൂ ജില്ലയായി. ‘ഡിസി സ്യൂട്ട്’ സമ്പ്രദായത്തിൽ നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടറൈസ്ഡ് കളക്ടറേറ്റായി ഇത് മാറി, കൂടാതെ അഞ്ച് താലൂക്ക് ഓഫീസുകളും ‘താലൂക്ക് സ്യൂട്ടിന്’ കീഴിൽ കമ്പ്യൂട്ടർവത്കരിക്കുകയും കളക്ടറേറ്റുമായി ബന്ധിപ്പിക്കുകയും ചെയ്ത ആദ്യത്തെ ജില്ലയായി. ജില്ലയിൽ വിവിധ വ്യവസായങ്ങളുണ്ട്. പൊതുമേഖലാ കമ്പനികൾ പാലക്കാട് നിന്ന് 12 കിലോമീറ്റർ (7.5 മൈൽ) അകലെ കഞ്ചിക്കോടിൽ ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിന് പ്ലാന്റുകളുണ്ട്. ബിപി‌എൽ ഗ്രൂപ്പ്, കൊക്കകോള, പെപ്‌സി എന്നിവയാണ് മറ്റ് വലിയ കമ്പനികൾ. നിരവധി ഇടത്തരം വ്യവസായങ്ങളുള്ള കാഞ്ചിക്കോട് ഒരു വ്യവസായ മേഖലയുണ്ട്.കേരളത്തിലെ കാർഷിക ജില്ലകളിലൊന്നാണ് പാലക്കാട്. നെൽകൃഷിയാണ് പാലക്കാട് ജില്ലയിലെ പ്രധാന കൃഷി.ജില്ലയിലെ 83,998 ഹെക്ടറിൽ നെൽകൃഷി നടത്തുന്നു. സംസ്ഥാനത്ത് നെല്ല് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്താണ് പാലക്കാട് ജില്ല. നിലക്കടല, പുളി, മഞ്ഞൾ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, മാമ്പഴം, വാഴ, പരുത്തി എന്നിവയുടെ ഉൽപാദനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് പാലക്കാട് ഉണ്ട്. റബ്ബർ, തേങ്ങ, അടയ്ക്ക, കുരുമുളക് എന്നിവയും കേരളത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ വ്യാപകമായി കൃഷിചെയ്യുന്നു. പകരം=ഒരു പാലക്കാടൻ ഗ്രാമക്കാഴ്ച.! മൊട്ടിട്ട പാടവരമ്പിലൂടെ കുട്ടികളുടെ ആഘോഷയാത്ര !|ലഘുചിത്രം|ഒരു പാലക്കാടൻ ഗ്രാമക്കാഴ്ച.! മൊട്ടിട്ട പാടവരമ്പിലൂടെ കുട്ടികളുടെ ആഘോഷയാത്ര ! കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. ചെറുതും വലുതുമായ നിരവധി അമ്പലങ്ങളാലും കാവുകളാലും പ്രസിദ്ധമാണ് പാലക്കാട് പാലക്കാട് ജില്ലയിലെ ക്ഷേത്രങ്ങൾ അ അട്ടപ്പാടി മല്ലീശ്വരൻ കോവിൽ അഞ്ചുമൂർത്തിമംഗലം ക്ഷേത്രം അഴകൊത്ത മഹാദേവ ക്ഷേത്രം അകിലാണം ശിവക്ഷേത്രം അടക്കാപുത്തൂർ ശേഖരപുരം ധന്വന്തരി ക്ഷേത്രം, വെള്ളിനേഴി (ജില്ലയിലെ ഏക ധന്വന്തരി ക്ഷേത്രം) അടക്കാപുത്തൂർ ശ്രീ മഹാദേവ ക്ഷേത്രം. ആ ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം ആലങ്ങാട് ചെറുകുന്ന് കാവ് പകരം=ഒരേ സ്ഥലം രണ്ടു സമയം ! കുണ്ടുവമ്പാടം ശ്രീകൃഷ്ണ ക്ഷേത്രപരിസരം ! |ലഘുചിത്രം|ഒരേ സ്ഥലം രണ്ടു സമയം ! കുണ്ടുവമ്പാടം ശ്രീകൃഷ്ണ ക്ഷേത്രപരിസരം ! കുന്നത്ത്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, തച്ചമ്പാറ കല്ലേക്കുളങ്ങര ഹേമാംബികാക്ഷേത്രം, പാലക്കാട്‌ (പ്രസിദ്ധി-കൈപ്പത്തി ക്ഷേത്രം, നാല് അംബികാലയങ്ങളിൽ ഒന്ന്) കൽ‌പാത്തി ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം (പ്രസിദ്ധി-കൽപ്പാത്തി രഥോത്സവം) കല്പാത്തി ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രം, പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം, പാലക്കാട്‌ കാവശ്ശേരി പരയ്ക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രം (കാവശ്ശേരി പൂരം) കോങ്ങാട് വലിയകാവ്‌ തിരുമാധാംകുന്നു ഭഗവതി ക്ഷേത്രം പകരം=കോങ്ങാട് വലിയകാവ്‌ തിരുമാധാംകുന്നു ക്ഷേത്രം|ലഘുചിത്രം|കോങ്ങാട് വലിയകാവ്‌ തിരുമാധാംകുന്നു ക്ഷേത്രം കുണ്ടുവമ്പാടം ചെറുകുന്നത്തു ഭഗവതി ക്ഷേത്രം പകരം=കുണ്ടുവമ്പാടം ശ്രീ ചെറുകുന്നത്തു ഭഗവതി ക്ഷേത്രം |ലഘുചിത്രം|കുണ്ടുവമ്പാടം ശ്രീ ചെറുകുന്നത്തു   ഭഗവതി ക്ഷേത്രം കല്ലടിക്കോട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം കുണ്ടലശ്ശേരി[വടശ്ശേരി] തിരുനെല്ലി ശിവക്ഷേത്രം കട്ടിൽമാടം ക്ഷേത്രം കരിമ്പുഴ ബ്രഹ്മീശ്വരൻ ക്ഷേത്രം കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം കുമരനെല്ലൂർ ശ്രീ സുബ്രഹ്മണ്യക്ഷേത്രം കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം കൈത്തളി ശിവക്ഷേത്രം കൊടുമ്പ് മഹാദേവക്ഷേത്രം കേരളശ്ശേരി കള്ളപ്പാടി ശിവക്ഷേത്രം കൊടുമുണ്ട മണിയമ്പത്തൂർ സരസ്വതി ക്ഷേത്രം, പട്ടാമ്പി ച ചാക്യാംകാവ് അയ്യപ്പക്ഷേത്രം ചിനക്കത്തൂർ ഭഗവതിക്ഷേത്രം (ചിനക്കത്തൂർ പൂരം) ചെങ്ങണംകുന്ന് ഭഗവതിക്ഷേത്രം ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ചേറ്റിൽ വെട്ടിയ ഭഗവതി ക്ഷേത്രം ചിറ്റിലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം ചവളറ കുബേര ക്ഷേത്രം, ചേർപ്പുളശ്ശേരി ത തടുക്കശ്ശേരി നാഗംകുളങ്ങര ഭഗവതി ക്ഷേത്രം തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതി ക്ഷേത്രം തിരുവേഗപ്പുറ ശങ്കരനാരായണ ക്ഷേത്രം തൃത്താല മഹാദേവക്ഷേത്രം തൃപ്പല്ലാവൂർ ശിവക്ഷേത്രം തൃപ്പാളൂർ മഹാദേവക്ഷേത്രം തൃപ്പലമുണ്ട മഹാദേവക്ഷേത്രം തച്ചൻക്കാട് കാളിക്കാവ് ഭഗവതി ക്ഷേത്രം തച്ചൻക്കാട് കുതിരമട മഹാവിഷ്ണു ക്ഷേത്രം തിരുനാകുറിശ്ശി ശിവക്ഷേത്രം ന നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം (നെന്മാറ വല്ലങ്ങി വേല) നാലിശ്ശേരിക്കാവ് പ പട്ടാമ്പി പടിഞ്ഞാറേ മഠം ഗുരുവായൂരപ്പൻ ക്ഷേത്രം പല്ലസേന കാവ് പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം [[പ്രമാണം:പരിയാനം പറ്റ ദേവീ ക്ഷേത്രം !.jpg|പകരം=പരിയാനം പറ്റ ദേവീ ക്ഷേത്രം !|ലഘുചിത്രം|പരിയാനം പറ്റ ദേവീ ക്ഷേത്രം പാറശ്ശേരി മൂകാംബിക ക്ഷേത്രം, കോങ്ങാട് പാറശ്ശേരി വിഷ്ണു ക്ഷേത്രം പാറശ്ശേരി ചോറ്റാനിക്കര പാലൂർ മഹാദേവക്ഷേത്രം പുലാപ്പറ്റ മോക്ഷം പൊക്കുന്നിയപ്പൻ ക്ഷേത്രം പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം, തൃത്താല പകരം=പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം !|ലഘുചിത്രം|തൃത്താലയിലെ ഈ  പന്നിയൂർ  വരാഹമൂർത്തീ ക്ഷേത്രം  പെരുംതച്ചൻ അവസാനമായി പണിത അമ്പലം ആണെന്നും അദ്ദേഹം ഉപയോഗിച്ച ഒരു കല്ലുളി വച്ചുകൊണ്ടു  അവിടെ സ്ഥാനം തികച്ചതിന്റെ അടയാളം ഇപ്പോഴും അവിടെ കാണാം എന്നും ചരിത്രകാരന്മാർ പറയുന്നുണ്ട്ഭ ഭരതപുരം ക്ഷേത്രം, പുൽപ്പൂരമന്ദം, കുഴൽമന്ദം മ മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രം, പാലക്കാട് മരുതൂർ ശ്രീകൃഷ്ണക്ഷേത്രം, കുഴൽമന്ദം മണ്ണൂർ കൈമകുന്നത്ത് ഭഗവതി ക്ഷേത്രം മാങ്ങോട്ടുകാവ് ക്ഷേത്രം മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം മാത്തൂർ മന്ദമ്പുള്ളി ഭഗവതിക്ഷേത്രം മുതുകുറുശ്ശി ശ്രീകിരാതമൂർത്തി ക്ഷേത്രം മുത്തശ്ശിയാർക്കാവ് കൊടുമുണ്ട വ വക്കാലക്കാവ് വനദുർഗ്ഗാക്ഷേത്രം വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രം വായില്ല്യാംകുന്നു് ക്ഷേത്രം വടശ്ശേരി ശ്രീകുരുംബഭഗവതി ക്ഷേത്രം ശ ശ്രീകൃഷ്ണപുരം ഈശ്വരമംഗലം ഗണപതി ക്ഷേത്രം ശ്രീ മാങ്ങോട്ട് ഭഗവതി ക്ഷേത്രം കൂടാതെ നിരവധി ക്രിസ്തീയദേവാലയങ്ങളും ജുമാ നിസ്‌കാര പള്ളികളും ഉണ്ട് ..പാലക്കാട് ഹൃദയഭാഗത്തായി ജൈനമതസ്ഥരുടെ പ്രാചീനമായ ഒരു പ്രാർത്ഥനാലയവും സ്ഥിതി ചെയ്യുന്നു . പകരം=പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ പെരുംതച്ചൻ സ്ഥാനം തികക്കാൻ വച്ച തന്റെ കല്ലുളി ! |ലഘുചിത്രം|പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ പെരുംതച്ചൻ സ്ഥാനം തികക്കാൻ വച്ച  തന്റെ കല്ലുളി ! പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ അ അകത്തേത്തറ ഗ്രാമപഞ്ചായത്ത് അഗളി ഗ്രാമപഞ്ചായത്ത് അനങ്ങനടി ഗ്രാമപഞ്ചായത്ത് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അയിലൂർ ഗ്രാമപഞ്ചായത്ത് അലനല്ലൂർ ഗ്രാമപഞ്ചായത്ത് ആ ആനക്കര ഗ്രാമപഞ്ചായത്ത് ആലത്തൂർ ഗ്രാമപഞ്ചായത്ത് എ എരിമയൂർ ഗ്രാമപഞ്ചായത്ത് എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് എലവഞ്ചേരി ഗ്രാമപഞ്ചായത്ത് ഓ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ക കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് കണ്ണാടി ഗ്രാമപഞ്ചായത്ത് കപ്പൂർ ഗ്രാമപഞ്ചായത്ത് കരിമ്പ ഗ്രാമപഞ്ചായത്ത് കരിമ്പുഴ ഗ്രാമപഞ്ചായത്ത് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് കാവശ്ശേരി ഗ്രാമപഞ്ചായത്ത് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കുത്തന്നൂർ ഗ്രാമപഞ്ചായത്ത് കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് കുഴൽമന്ദം ഗ്രാമപഞ്ചായത്ത് കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കൊടുവായൂർ ഗ്രാമപഞ്ചായത്ത് കൊടു‌മ്പ് ഗ്രാമപഞ്ചായത്ത് കൊപ്പം ഗ്രാമപഞ്ചായത്ത് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് കോങ്ങാട് ഗ്രാമപഞ്ചായത്ത് കോട്ടായി ഗ്രാമപഞ്ചായത്ത് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ച ചളവറ ഗ്രാമപഞ്ചായത്ത് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ത തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് തരൂർ ഗ്രാമപഞ്ചായത്ത് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് തൃക്കടീരി ഗ്രാമപഞ്ചായത്ത് തൃത്താല ഗ്രാമപഞ്ചായത്ത് തെങ്കര ഗ്രാമപഞ്ചായത്ത് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് നെന്മാറ ഗ്രാമപഞ്ചായത്ത് നെല്ലായ ഗ്രാമപഞ്ചായത്ത് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടിത്തറ ഗ്രാമപഞ്ചായത്ത് പരുതൂർ ഗ്രാമപഞ്ചായത്ത് പറളി ഗ്രാമപഞ്ചായത്ത് പല്ലശ്ശന ഗ്രാമപഞ്ചായത്ത് പിരായിരി ഗ്രാമപഞ്ചായത്ത് പുതുക്കോട് ഗ്രാമപഞ്ചായത്ത് പുതുനഗരം ഗ്രാമപഞ്ചായത്ത് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പുതൂർ ഗ്രാമപഞ്ചായത്ത് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പെരുമാട്ടി ഗ്രാമപഞ്ചായത്ത് പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് മ മങ്കര ഗ്രാമപഞ്ചായത്ത് മണ്ണൂർ ഗ്രാമപഞ്ചായത്ത് മരുതറോഡ് ഗ്രാമപഞ്ചായത്ത് മലമ്പുഴ ഗ്രാമപഞ്ചായത്ത് മാത്തൂർ ഗ്രാമപഞ്ചായത്ത് മുണ്ടൂർ ഗ്രാമപഞ്ചായത്ത് മുതലമട ഗ്രാമപഞ്ചായത്ത് മുതുതല ഗ്രാമപഞ്ചായത്ത് മേലാർകോട് ഗ്രാമപഞ്ചായത്ത് ല ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് വ വടകരപ്പതി ഗ്രാമപഞ്ചായത്ത് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വടവന്നൂർ ഗ്രാമപഞ്ചായത്ത് വണ്ടാഴി ഗ്രാമപഞ്ചായത്ത് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വാണിയംകുളം ഗ്രാമപഞ്ചായത്ത് വിളയൂർ ഗ്രാമപഞ്ചായത്ത് വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ശ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഷ ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രധാന ഉത്സവങ്ങൾ അയിലൂർ വേല എത്തന്നൂർ കുമ്മാട്ടി കണ്ണമ്പ്ര വേല കാവശ്ശേരി പൂരം കുനിശ്ശേരി കുമ്മാട്ടി കിഴക്കഞ്ചേരി വേല ചിനക്കത്തൂർ പൂരം ചിറ്റിലംചേരി വേല തെരുവത്ത് പള്ളി നേർച്ച തൃപ്പലമുണ്ട മഹാ ശിവരാത്രി നെമ്മാറ വല്ലങ്ങി വേല പാടൂർ വേല പരിയാനംപറ്റ പൂരം പട്ടാമ്പി നേർച്ച പുലാപ്പറ്റ പൂരം പുത്തൂർ വേല പുതിയങ്കം കാട്ടുശ്ശേരി വേല പുതുശ്ശേരി വെടി മംഗലം വേല മണപ്പുള്ളിക്കാവ് വേല മാങ്ങോട് പൂരം മാങ്ങോട്ടുകാവ് വേല മേലാർകോട് വേല മുടപ്പല്ലൂർ വേല രാമശ്ശേരി കുമ്മാട്ടി വടക്കഞ്ചേരി വേല കല്പാത്തി രഥോൽസവം തൃുപ്പുറ്റ പൂരം ചെറമ്പറ്റ കാവ് പൂരം പനമണ്ണ നേ൪ച്ച പുത്തനാൽക്കൽ കാവു പൂരം പ്രത്യേകതകൾ കരിമ്പനകളുടെ നാട് റവന്യൂ വില്ലേജുകൾ കൂടുതലുള്ള ജില്ല സ്ത്രീ തൊഴിലാളികൾ കൂടുതലുള്ള ജില്ല പ്രാചീനകാലത്ത് തരൂർസ്വരൂപം എന്നറിയപ്പെട്ടു കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല്, കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല കേരളത്തിൽ ഓറഞ്ച്, നിലക്കടല, ചാമച്ചോളം, പരുത്തി എന്നിവ ഉത്പാദിപ്പിക്കുന്ന ഏക ജില്ല ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരിച്ച ജില്ല ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ വത്കൃത കലക്ട്രേറ്റ് കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല. ഭരണസ്ഥാപനങ്ങൾ thumb|250px|left|പാലക്കാട് സിവിൽസ്റ്റേഷൻ,ജില്ലാ ഭരണ ആസ്ഥാനം. thumb|250px|left|''പാലക്കാട് ജില്ലാ പഞ്ചായത്ത് കാര്യാലയം അവലംബം വിഭാഗം:കേരളത്തിലെ ജില്ലകൾ വർഗ്ഗം:പാലക്കാട് ജില്ല വർഗ്ഗം:മലബാർ
ഇടുക്കി ജില്ല
https://ml.wikipedia.org/wiki/ഇടുക്കി_ജില്ല
ആലപ്പുഴ ജില്ല
https://ml.wikipedia.org/wiki/ആലപ്പുഴ_ജില്ല
കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ. ആലപ്പുഴ നഗരമാണ് ഈ ജില്ലയുടെ ആസ്ഥാനം. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990-ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദികളായിരുന്ന പുന്നപ്ര, വയലാർ എന്നീ പ്രദേശങ്ങൾ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ, 91 വില്ലേജുകളും ഉണ്ട്. ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് കഴ്സൺ പ്രഭു ആലപ്പുഴയെ വിശേഷിപ്പിച്ചത്. ചരിത്രം ആദിചേരസാമ്രാജ്യം ശിലായുഗകാലത്തെ തെളിവുകൾ ആലപ്പുഴ ജില്ലയിൽ നിന്ന് കൂടുതലായി കണ്ടെത്തിയിട്ടില്ല. തീര പ്രദേശങ്ങൾ അക്കാലത്ത് വെള്ളത്തിനടിയിൽ ആയിരുന്നിരിക്കാം എന്നതു കൊണ്ടാണത്. എന്നാൽ സംഘകാലത്തേ തന്നെ ഉൾപ്രദേശമായ കുട്ടനാടിനെ പറ്റി പരാമർശം ഉണ്ട്.അകനാനൂറ് വാല്യം ഒന്ന്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി, തൃശൂർ ചോഴന്മാരുടെ കയ്യിലായിരുന്നു ഇത്. എന്നാൽ കേരളത്തോട് ചേർന്ന് നിൽക്കുന്നതുമായ മരുതം തിണയിൽ ഉൾപ്പെട്ടിരുന്നതുമായ കുട്ടനാട്ടിൽ നിന്ന് ചേര രാജാവായിരുന്ന ഉതിയൻ ചേരൻ ചോഴ രാജാവിന്റെ സാമന്തനായ ഒരു വെള്ളാള നാടുവാഴിയെ ആക്രമിച്ച് കുട്ടനാടിനെ ചേര സാമ്രാജ്യത്തോട് ചേർത്തു. അതിനുശേഷം കുറേക്കാലം ചേര രാജാക്കന്മാർ കുട്ടനാട്ടിൽ തങ്ങിവന്നു. ഈ വിജയം സൂചിപ്പിക്കാനായിട്ട് പിന്നീട് ചേര രാജാക്കന്മാർ കുട്ടുവൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു. ഉണ്ണുനീലി സന്ദേശം എന്ന കൃതി ഈ കാലഘട്ടത്തെക്കുറിച്ച് വിവരം തരുന്നുണ്ട്. ബുദ്ധമതം കേരളത്തിൽ പ്രചരിച്ചതോടെ അവരിൽ മിക്കവരും ബുദ്ധമതം സ്വീകരിച്ചു. ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങൾ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിത്തീർന്നു. ക്രിസ്തുവിനു മുൻപു മുതൽ ക്രി.വ. 12-ആം ശതകം വരെ വിവിധ സാംസ്കാരികരംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളിൽ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദർശിക്കാമെന്നും കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേൽ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ബുദ്ധമത സ്വാധീനത്തിന്റെ ബാക്കി പത്രമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട് . തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. സംസ്കൃതകാവ്യമായ മൂഷകവംശത്തിൽ വിക്രമാരാമൻ, വലഭൻ തുടങ്ങിയ രാജാക്കന്മാർ കടലാക്രമണത്തിൽ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ങളെ വിവരിച്ചിരിക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ ചെപ്പേടിന്റെ തുടക്കത്തിൽ ബുദ്ധന്റെ ധർമ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധമതസ്വാധീനത്തെ വെളിവാക്കുന്നു. ജില്ലയിലെ മാവേലിക്കര(മാവേലിക്കര ബുദ്ധരച്ചൻ), ഭരണിക്കാവ്(വലിയ ബുദ്ധരച്ചൻ), കരുമാടി(കരുമാടിക്കുട്ടൻ) എന്നിവിടങ്ങളിൽ നിന്ന് ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം താന്ത്രികബുദ്ധമതത്തിന്റെ പ്രഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ഇവിടത്തെ ബുദ്ധമതം അന്ത്യഘട്ടത്തിൽ താന്ത്രികമതത്തിലേക്ക് പ്രവേശിക്കുകയും ശ്രീമൂലവാസവിഹാരത്തിലെ പ്രധാന ഭിക്ഷുവായ ആര്യമഞ്ജുശ്രീ അതിന്റെ പ്രധാന വക്താവായി മാറുകയും ചെയ്തു എന്ന് കരുതുന്നു. അദ്ദേഹം എഴുതിയ മഞ്ജുശ്രീമൂലതന്ത്രം, ആര്യമഞ്ജുശ്രീകല്പം എന്നിവയാണ് ആദ്യത്തെ താന്ത്രിക ഗ്രന്ഥങ്ങളിൽ ചിലവ. ഇതിന്റെ പ്രതികൾ കേരളത്തിൽ നിന്നാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. രണ്ടാം ചേരസാമ്രാജ്യം മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കിയ രണ്ടാം ചേരസാമ്രാജ്യകാലത്ത് കുട്ടനാടിൽ നിന്ന് തലസ്ഥാനം മാറുകയായിരുന്നു. ഇത് ക്രി.വ. 800-1102 വരെയായിരുന്നു. ചേരചക്രവർത്തിയുടെ സാമന്തനായ നാടുവാഴികളായിരുന്നു ആലപ്പുഴയുൾപ്പെടുന്ന അന്നത്തെ കുട്ടനാടിന്റെ ഭരണകർത്താക്കൾ. ഇന്നത്തെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിൽ ചില പ്രദേശങ്ങൾ ഉൾപ്പെടുന്ന ഓടനാടും തിരുവല്ല, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവയുടെ ചിലഭാഗങ്ങളും ചേരുന്ന നന്തുഴനാടുമായിരുന്നു പ്രധാന നാട്ടുരാജ്യങ്ങൾ. ഓടനാട് പിന്നീട് കായംങ്കുളം രാജ്യത്തിൽ ലയിച്ചു. ഉണ്ണുനീലി സന്ദേശത്തിൽ ഓടനാടിന്റെ ഭരണാധിപൻ ഇരവിവർമ്മയാണെന്നും തലസ്ഥാനം കണ്ടിയൂർ ആണെന്നും പറഞ്ഞിരിക്കുന്നു. ഉണ്ണിയാടി ചരിത്രത്തിലെ നായിക ഓടനാടധിപൻ കേരളവർമ്മയുടെ മകൾ ഉണ്ണിയാടിയാണ്‌. ഇക്കാലത്ത് ജന്മിസമ്പ്രദായം ശക്തിപ്രാപിച്ചു. ആദിയിൽ ക്ഷേത്രങ്ങളായിരുന്നു വിഭവങ്ങൾ സമാഹരിച്ചിരുന്നതെങ്കിൽ പിന്നീട് അത് ജന്മിഗൃഹങ്ങൾ കയ്യടക്കി. 'പ്ലീനി', 'ടോളമി' എന്നിവരുടെ യാത്രാവിവരണങ്ങളിൽ ആലപ്പുഴയിലെ പുറക്കാട് തുറമുഖത്തെ പറ്റി വിവരണം ഉണ്ട്. ഇതിന് അന്ന ബറേക്കാ എന്നാണ് വിളിച്ചിരുന്നത്. തോമാശ്ലീഹ കേരളത്തിൽ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഏഴരപ്പള്ളികളിൽ ഒന്ന് ആലപ്പുഴ ജില്ലയിലെ കൊക്കോതമംഗലം എന്ന സ്ഥലത്താണ്. അന്നു മുതൽ ക്രിസ്ത്യാനികളുടെ ഒരു കേന്ദ്രമായി ഇത് വികസിച്ചു. പിന്നീട് രണ്ടാം ചേരസാമ്രാജ്യ കാലത്ത് വീണ്ടും ഇത് അഭിവൃദ്ധി പ്രാപിച്ചു. ഇക്കാലത്താണ് ചെങ്ങന്നൂർക്കാരനായ ശക്തിഭദ്രൻ ആശ്ചര്യചൂഡാമണി എന്ന സംസ്കൃത നാടകം രചിച്ചത്. ശേഷം thumb|കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ പിന്നീട് ചേരസാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനു ശേഷം, 16 ആം നൂറ്റാണ്ടിനോടനുബന്ധിച്ച് നിരവധി നാട്ടു രാജ്യങ്ങൾ ഉയർന്നു വന്ന കൂട്ടത്തിൽ പുറക്കാടിനടുത്ത അമ്പലപ്പുഴ കേന്ദ്രീകരിച്ച് മൂത്തേടത്തും ഇളേടത്തും എന്ന് പേരുള്ള നമ്പൂതിരി കുടുംബങ്ങൾ രാജ്യഭരണം കൈയ്യടക്കി. ഇത് ചെമ്പകശ്ശേരി രാജ്യം എന്നും അറിയപ്പെട്ടു. ഇതേ കാലത്തു തന്നെ പോർട്ടുഗീസുകാരും കേരളത്തിലെത്തിയിരുന്നു. അവർ പുറക്കാട് കേന്ദ്രീകരിച്ച് വാണിജ്യവും മതപ്രവർത്തനങ്ങളും നടത്തിയിരുന്നു. അക്കാലയളവിൽ സ്ഥാപിക്കപ്പെട്ടവയാണ് പുറക്കാട്, അർത്തുങ്കൽ,എന്നിവിടങ്ങളിലെ പള്ളികൾ. നമ്പൂതിരിയായ പൂരാടം തിരുനാൾ ദേവനാരായണൻ എന്ന രാജാവാണ് പ്രസിദ്ധമായ വേദാന്ത രത്നമാല എഴുതിയത്. ഇത് ഭഗവദ് ഗീത അടിസ്ഥാനമാക്കി എഴുതിയിട്ടുള്ളതാണ്. പതിനേഴാം നൂറ്റാണ്ടോടനുബന്ധിച്ച് ഡച്ചുകാർ (ലന്തക്കാർ) ആലപ്പുഴയിൽ അവരുടെ താവളം സൃഷ്ടിച്ചു. പോർച്ചുഗീസുകരെ അവർ ആട്ടിപ്പായിച്ചിരുന്നു. എന്നാൽ മാർത്താണ്ഡവർമ്മ തന്റെ തേരോട്ടം തുടങ്ങിയതും ആറ്റിങ്ങൽ രാജവംശം തിരുവിതാംകൂറിനോട് ചേർത്തതും അവർക്ക് തിരിച്ചടിയായിരുന്നു. മാർത്താണ്ഡവർമ്മ യുടെ കാലത്ത് കൊല്ലം, കായംകുളം രാജാക്കന്മാരുമായി ഗൂഢാലോചന നടത്തിയതിന്റെ പേരിൽ അമ്പലപ്പുഴ രാജ്യം മാർത്താണ്ഡവർമ്മ ആക്രമിച്ചു കീഴടക്കി. പിന്നീട് മാർത്താണ്ഡവർമ്മ തന്റെ ദളവായായിരുന്ന രാമയ്യൻ ദളവയുടെ തീരുമാനപ്രകാരം മാവേലിക്കരയെ വികസിപ്പിച്ചു. ഹുജൂർ കച്ചേരിയും മറ്റും ഇവിടെയായിരുന്നു പ്രവർത്തിച്ചിരുന്നത് ഒരു കാലത്ത് പ്രതാപത്തിൽ പ്രവർത്തിച്ചിരുന്ന ആലപ്പുഴ തുറമുഖം സ്ഥാപിച്ചത് രാജാ കേശവദാസന്റെ കാലത്തായിരുന്നു. പ്രത്യേകതകൾ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ജലോത്സവങ്ങളുടെ നാട് കേരളത്തിൽ ഏറ്റവും കൂടുതൽ കയർ ഫാക്ടറികളുള്ള ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ കയർ തൊഴിലാളികളുള്ള ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായമുള്ള ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല അച്ചടി ഭാഷ ഏകദേശം സംസാരിക്കുന്ന ഓണാട്ടുകര (കായംകുളം,മാവേലിക്കര,ചെങ്ങന്നൂരിലെ ചില ഭാഗങ്ങൾ അമ്പലപ്പുഴയിലെ ചില ഭാഗങ്ങൾ) ഈ ജില്ലയിലാണ് മലനിരകളും കുന്നിൻ പ്രദേശങ്ങളും കുറവുള്ള ജില്ല കേരളത്തിൽ ആദ്യമായി പോസ്റ്റോഫീസ് വന്ന ജില്ല കേരളത്തിൽ ആദ്യമായി ഫിലിം സ്റ്റുഡിയോ വന്ന ജില്ല കേരളത്തിൽ ആദ്യമായി കുടുംബശ്രീ വന്ന ജില്ല കേരളത്തിൽ ആദ്യമായി സോളാർ ബോട്ട് സ‍ർവീസ് വന്ന ജില്ല ഉൾനാടൻ ജല ഗതാഗതത്തിൻറെ ആസ്ഥാനം കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടൽ തിരങ്ങൾ തുമ്പോളി - പുറക്കാട് തീരങ്ങൾ. താലൂക്കുകൾ ജില്ലയിലെ താലൂക്കുകൾ താഴെ കൊടുത്തിരിക്കുന്നവയാണ്. കാർത്തികപ്പള്ളി ചെങ്ങന്നൂർ മാവേലിക്കര ചേർത്തല അമ്പലപ്പുഴ കുട്ടനാട് പ്രധാന ആരാധനാലയങ്ങൾ ക്രൈസ്തവ ആരാധനാലയങ്ങൾ thumb|200px|അർത്തുങ്കൽ പള്ളി അർത്തുങ്കൽ പള്ളി എടത്വാപള്ളി കൃപാസനം സെന്റ്. തോമസ് പള്ളി തുമ്പോളി കോക്കമംഗലം പള്ളി പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ് കാദീശാ പള്ളി, കായംകുളം St :തോമസ് ഓർത്തഡോക്സ് ചർച്ച് നൂറനാട് ,പടനിലം ചെന്നിത്തല ഹോറേബ് പള്ളി തണ്ണീർമുക്കം തിരുരക്തദേവാലയം പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ പാദുവാപുരം പള്ളി പുത്തൻകാവ് പള്ളി മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി, ആറ്റുവ സെന്റ് അഗസ്റ്റിൻ പള്ളി, മാരാരിക്കുളം സെന്റ്.തോമസ് പള്ളി, തുമ്പോളി സെന്റ്. തോമസ് പള്ളി, തുമ്പോളി ഹൈന്ദവ ക്ഷേത്രങ്ങൾ മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രം, ആലപ്പുഴ (ചിറപ്പ് പ്രസിദ്ധം) അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം |thumb|250px|അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (പാൽപ്പായസം പ്രസിദ്ധം) ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, നീരേറ്റുപുറം (പൊങ്കാല പ്രസിദ്ധം) ഓച്ചിറ പരബ്രഹ്മക്ഷേത്രം (പന്ത്രണ്ടു വിളക്ക്) മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം, തണ്ണീർമുക്കം മണ്ണാറശ്ശാല നാഗരാജക്ഷേത്രം പടനിലം പരബ്രഹ്മ ക്ഷേത്രം, നൂറനാട്, മാവേലിക്കര കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം ചേർത്തല കാർത്യായനി ക്ഷേത്രം കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം, ആലപ്പുഴ പള്ളിപ്പാട് മണക്കാട്ട്‌ ദേവി ക്ഷേത്രം മേജർ രാമപുരം ഭരണിക്കാവ് ഭഗവതി ക്ഷേത്രം വേതാളൻകാവ് മഹാദേവ ക്ഷേത്രം, കായംകുളം ചെങ്ങന്നൂർ മഹാദേവക്ഷേത്രം (തൃപ്പൂത്താറാട്ട് പ്രസിദ്ധം) ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം |thumb|left|250px|ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം അറവുകാട് ശ്രീദേവി ക്ഷേത്രം കുറക്കാവ് ദേവിക്ഷേത്രം, കൃഷ്ണപുരം കണക്കൂർ ശ്രീധന്വന്തരി ക്ഷേത്രം, മണ്ണഞ്ചേരി തൃപ്പെരുന്തുറ മഹാദേവക്ഷേത്രം ഏവൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണക്ഷേത്രം മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം |thumb|250px|മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം (കുംഭഭരണി മഹോത്സവം) |thumb|250px|left|ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, മാവേലിക്കര ആദിമൂലം ശ്രീ നാഗരാജ ക്ഷേത്രം, വെട്ടിക്കോട് കണ്ടിയൂർ മഹാദേവക്ഷേത്രം തട്ടാരമ്പലം സരസ്വതിദേവി ക്ഷേത്രം, മാവേലിക്കര (നവരാത്രി വിദ്യാരംഭം വിശേഷം) ആറാട്ടുപുഴ പെരുമ്പള്ളി ലക്ഷ്മി വിനായക സരസ്വതി ക്ഷേത്രം, ആലപ്പുഴ മാലിമേൽ ഭഗവതിക്ഷേത്രം ,കുറത്തികാട്, മാവേലിക്കര ശ്രീ പരബ്രമോദയ ക്ഷേത്രം, വരേണിക്കൽ, മാവേലിക്കര പ്രായിക്കര ധന്വന്തരീ ക്ഷേത്രം, മാവേലിക്കര പടയണിവെട്ടം ദേവീക്ഷേത്രം, വള്ളികുന്നം തുറവൂർ മഹാക്ഷേത്രം, ചേർത്തല (നരസിംഹ സുദർശനമൂർത്തി ക്ഷേത്രം) തലവടി ശ്രീ സുബ്രമണ്യക്ഷേത്രം (മഞ്ച് മുരുകൻ) വാരനാട് ദേവിക്ഷേത്രം, തണ്ണീർമുക്കം, ചേർത്തല അതിരുകൾ അവലംബം കുറിപ്പുകൾ മുള്ളിക്കുളങ്ങര ഭഗവതി ക്ഷേത്രം വർഗ്ഗം:കേരളത്തിലെ ജില്ലകൾ വർഗ്ഗം:ആലപ്പുഴ ജില്ല
കോട്ടയം ജില്ല
https://ml.wikipedia.org/wiki/കോട്ടയം_ജില്ല
കോട്ടയം കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കോട്ടയം നഗരം. മൂന്ന്‌ 'എൽ'(L) കളുടെ പേരിൽ പ്രസിദ്ധമാണ്‌ കോട്ടയം. ലാൻഡ്‌ ഓഫ്‌ ലെറ്റേഴ്‌സ്‌, ലാറ്റക്‌സ്‌, ലേക്‌സ്‌ (Land of letters, latex and lakes)എന്നാണ്‌ കോട്ടയത്തെ വിശേഷിപ്പിക്കുന്നത്‌. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ്‌ ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌. പേരിനുപിന്നിൽ നിരുക്തം തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാന നഗരങ്ങളിലൊന്നായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള തളിയിൽകോട്ട.Thekkumkoor Charithravum Puravrithavum, Author: Prof N E Kesavan Nampoothiri, Publisher: NBS (National Book Stall, Kottayam: 2014), ISBN 9789385725647 കോട്ടയുടെ ഉള്ളിലുള്ള സ്ഥലം കോട്ടയ്കകം (Interior of a fort) ആണ്‌ കോട്ടയമായിത്തീർന്നത്‌. (മീനച്ചിലാറും കൊടുരാറും ഒരു കോട്ടപോലെ കോട്ടയത്തെ വലയം വയ്ക്കുന്നുമുണ്ട്) ഏഴു കുന്നുകൾ ചേർന്നാണ് പഴയ കോട്ടയം നഗരം രുപം കൊണ്ടത് ചാലുകുന്ന്, അണ്ണാൻകുന്ന്, നക്കരക്കുന്ന്, വയസ്കരകുന്ന്, കീഴ്‌കുന്ന്, എരുത്തിക്കൽകുന്ന്, കാച്ചുവേലിക്കുന്ന്. ചരിത്രം അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. വാഴപ്പള്ളി, നീലംപേരൂർ, ആർപ്പൂക്കര, നീണ്ടൂർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായി കിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം - കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗമായി കോട്ടയം മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക്‌ കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്‌. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക്‌ വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത്‌ കോട്ടയം പബ്ലിക്‌ ലൈബ്രറിയിൽ നിന്നാണ്‌. അയിത്താചരണത്തിന്‌ അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്‌. പ്രധാന പട്ടണങ്ങൾ കോട്ടയം ചങ്ങനാശ്ശേരി പാലാ ഏറ്റുമാനൂർ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി വൈക്കം പാമ്പാടി മുണ്ടക്കയം തലയോലപ്പറമ്പ് പൊൻകുന്നം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇല്ലിക്കൽ കല്ല് മൂന്ന് കുന്നുകൾ, ഓരോന്നും 4,000 അടിയും അതിനുമുകളിലും ഉയർന്നു, ഒരുമിച്ച് ഈ കൂറ്റൻ കുന്നായി മാറുന്നു. അരുവിക്കുഴി വെള്ളച്ചാട്ടം അരുവിക്കുഴി മനോഹരമായ ഒരു സ്ഥലവും സിനിമകൾക്ക് അനുയോജ്യമായ ഷൂട്ടിംഗ് ലൊക്കേഷനുമാണ്. അഞ്ച് പടികളിലായി പതിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം കണ്ണിന് ശരിക്കും ഒരു വിരുന്നാണ്. മലരിക്കൽ വില്ലേജ് ടുറിസം കുമരകത്തിന് അടുത്തുള്ള തിരുവാർപ്പിലെ പിങ്ക് നിറമണിഞ്ഞ മനോഹരമായ സ്ഥലം. ഇലവീഴാപ്പൂഞ്ചിറ കോട്ടയത്തു നിന്നും 60 കി.മീ അകലെയായി മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. വേമ്പനാട്ടുകായൽ വേമ്പനാട്ടുകായൽ എന്ന മഹത്തായ ജലവിശാലതയിലേയ്ക്ക് ഒഴുകി ചേരുന്ന ധാരാളം നദികളുടെയും കനാലുകളുടെയും ശൃംഖല കോട്ടയത്തുണ്ട്. പൂഞ്ഞാർ കൊട്ടാരം ചരിത്രപരമായ മീനച്ചിൽ താലൂക്കിലുള്ള പൂഞ്ഞാർ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകൾക്കുള്ളിൽ അനവധി അസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. വാഗമൺ കോട്ടയത്തു നിന്നും 64 കി.മീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ വശീകരിക്കുന്ന പ്രകൃതിഭംഗിയോടു കൂടിയ ഈ മലയോര വിനോദസഞ്ചാര കേന്ദ്രം ട്രക്കർമാരുടെ പറുദീസയാണ്. കുമരകം പക്ഷി സങ്കേതം കുമരകത്തെ മറ്റൊരു ആകർഷണമാണ് 14 ഏക്കർ വിശാലതയിലുള്ള കുമരകം പക്ഷി സങ്കേതം. വേമ്പനാട്ടു കായലിൻറെ തീരത്തായുള്ള ഈ പക്ഷി സങ്കേതം ദേശാടന പക്ഷികളായ സൈബീരിയൻ കൊക്ക് മുതലായ ധാരാളം പക്ഷികളെ കാണാം. കുമരകം വഞ്ചിവീട്‍ മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ് 2000 ഡിസംബറിൽ നടത്തിയ സന്ദർശനത്തോടുകൂടി കുമരകം ദേശീയ അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി. പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ തിരുനക്കര മഹാദേവ ക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ഭഗവതീ ക്ഷേത്രം, കോട്ടയം (തൃക്കാർത്തിക പ്രസിദ്ധം) തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോട്ടയം എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം(ശബരിമല തീർത്ഥാടനത്തിന്റെ ഭാഗം) വൈക്കം മഹാദേവ ക്ഷേത്രം (അഷ്ടമി പ്രസിദ്ധം) പനച്ചിക്കാട് ദക്ഷിണ മൂകാംമ്പിക സരസ്വതീ ക്ഷേത്രം (നവരാത്രി വിദ്യാരംഭം പ്രസിദ്ധം) ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കോട്ടയം മണർകാട് ഭഗവതി ക്ഷേത്രം തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം (ശിവരാത്രി മഹോത്സവം പ്രസിദ്ധം) രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം (കർക്കിടക നാലമ്പല ദർശനം പ്രസിദ്ധം) പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രം വടക്കുംകൂർ മൂകാംബിക ക്ഷേത്രം, വൈക്കം ശ്രീനാരായണഗുരുദേവ ക്ഷേത്രം തോട്ടയ്ക്കാട് (ചതയദിനം പ്രാധാന്യം) മള്ളിയൂർ മഹാഗണപതിക്ഷേത്രം, കുറുപ്പന്തറ, മാഞ്ഞൂർ പാറമ്പുഴക്കര വൈകുണ്ഠപുരം ശ്രീ ധന്വന്തരി ക്ഷേത്രം, തിരുവഞ്ചൂർ (മാറാരോഗമുക്തിക്ക് ഭക്തർ ദർശനം നടത്തുന്നു) മുരിക്കുംപുഴ ഭഗവതി ക്ഷേത്രം  വാഴപ്പള്ളി മഹാക്ഷേത്രം കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൃക്കൊടിത്താനം മഹാവിഷ്ണു നരസിംഹമൂർത്തി മഹാക്ഷേത്രം, ചങ്ങനാശ്ശേരി സൂര്യകാലടി മന ഗണപതി ക്ഷേത്രം പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം കടുത്തുരുത്തി തളി മഹാദേവക്ഷേത്രം തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം കടപ്പാട്ടൂർ മഹാദേവക്ഷേത്രം ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രം പൊൻകുന്നം പുതിയകാവ്‌ ദേവീക്ഷേത്രം ചെറുവള്ളി ദേവിക്ഷേത്രം, പൊൻകുന്നം (ജഡ്ജി അമ്മാവൻ കോവിൽ-പ്രസിദ്ധം) കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം ചമ്പക്കര ദേവീക്ഷേത്രം പുലിയന്നൂർ മഹാദേവക്ഷേത്രം പൂതൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം, കുറിച്ചിത്താനം അയ്മനം നരസിംഹസ്വാമി ക്ഷേത്രം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രം പൂവരണി മഹാദേവക്ഷേത്രം പൈക ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രം കിളിരൂർകുന്നിൽ ഭഗവതീ ക്ഷേത്രം വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം വെട്ടികാവുങ്കൽ മഹാദേവക്ഷേത്രം കറുകച്ചാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം കൊടുങ്ങൂർ ദേവി ക്ഷേത്രം മണർകാട് ദേവി ക്ഷേത്രം അരീപ്പറമ്പ് മഹാദേവർ ക്ഷേത്രം ആനിക്കാട് ശ്രീ ഭഗവതി ക്ഷേത്രം കുലശേഖരമംഗലം തേവലക്കാട് ശ്രീ ധന്വന്തരി ക്ഷേത്രം, വൈക്കം ആലപ്ര അന്നപൂർണ്ണേശ്വരി ക്ഷേത്രം ശ്രീപുരം സരസ്വതി ക്ഷേത്രം, പരിപ്പ് ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രം (പടയണി) തെങ്ങണ മഹാദേവ ക്ഷേത്രം മാടപ്പള്ളി ശ്രീ ഭഗവതി ക്ഷേത്രം   പുഴവാത് ശ്രീവൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം ശ്രീ വാസുദേവപുരം ധന്വന്തരീ ക്ഷേത്രം, ചങ്ങനാശേരി പാണ്ഡവം ശാസ്താക്ഷേത്രം, അയ്മനം പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ ആർപ്പൂക്കര, സെൻറ് പീറ്റെർസ് സി. എസ്. ഐ ചർച്ച് ദേവലോകം അരമന, മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ ആസ്ഥാനം CSI കാത്തീട്രൽ പള്ളി, കോട്ടയം സെൻറ് ജോൺസ് ബാപ്റ്റിസ്റ്റ് സി.എസ്.ഐ. ചർച്ച്, പള്ളം വിമലഗിരി പള്ളി പാമ്പാടി ദയറ കോതനെല്ലുർ പള്ളി ഭരണങ്ങാനം പള്ളി അരുവിത്തുറ പള്ളി ളാലം പള്ളി - പാലാ ചേർപ്പുങ്കൽ പള്ളി മണർകാട് പള്ളി പുതുപ്പള്ളി പള്ളി കോട്ടയം വലിയപള്ളി കോട്ടയം ചെറിയപള്ളി ഹോളി ട്രിനിറ്റി കത്തീഡ്രൽ സിഎസ്ഐ ദേവാലയം, കോട്ടയം കോട്ടയം ജറുസലേം മാർത്തോമ പള്ളി കടുത്തുരുത്തി ക്നാനായ പള്ളി കുറവിലങ്ങാട് പള്ളി അതിരമ്പുഴ പള്ളി ദേവലോകം പള്ളി പാണമ്പടി പള്ളി നല്ല ഇടയൻ പള്ളി കുടമാളൂർ ഫൊറോന മുട്ടുചിറ ഫൊറോന മണിമല ഫൊറോന കടനാട് ഫൊറോന പള്ളി കാരമൂട് സെന്റ്. മേരീസ് ഓർത്തഡോക്സ്‌ പള്ളി സെൻറ് മേരീസ് പള്ളി, പാറേൽ, ചങ്ങനാശ്ശേരി പത്രങ്ങൾ മലയാള മാധ്യമ രംഗത്ത്‌ കോട്ടയത്തിന്‌ പ്രധാന സ്ഥാനമുണ്ട്‌. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രങ്ങൾ(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത്‌ കോട്ടയത്തുനിന്നാണ്‌. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്.ജനയുഗം മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മാധ്യമം, ചന്ദ്രിക, വീക്ഷണം, ജന്മഭൂമി|രാഷ്ട്രനാളം]] തുടങ്ങിയ പത്രങ്ങൾക്കും കോട്ടയം പതിപ്പുണ്ട്‌. വ്യവസായം ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ്(എച്. എൻ. എൽ)വെള്ളൂർ, ട്രാവൻ‌കൂർ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയിൽ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ്‌. സ്വകാര്യമേഖലയിൽ എംആർഎഫ് -ന്റെ ട്യൂബ് നിർമ്മാണ ഫാക്ടറി വടവാതൂരിൽ പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം ഒരു പ്രധാന വ്യവസായമായി വളർന്നിട്ടുണ്ട്. തുറമുഖം ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം എന്ന വിശേഷണത്തോടെ കോട്ടയം ജില്ലയിലെ നാട്ടകം തുറമുഖം 2009 ഓഗസ്റ്റിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ടു.http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=5853483&BV_ID=@@@ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും കൊച്ചിയിലേക്കു നിലവിൽ റോഡ് മാർഗ്ഗമുള്ള ചരക്കു നീക്കം (കണ്ടൈനർ) നാട്ടകം തുറമുഖം വഴി കുറഞ്ഞ ചെലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി. കോട്ടയം പോർട്ട് ആന്റ് കണ്ടൈനർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന സർക്കാർ-സ്വകാര്യ സം‌യുക്തമേഖലയിലുള്ള ഈ തുറമുഖം മദ്ധ്യ തിരുവിതാംകൂറിന്റെ വികസനത്തിൽ വലിയപങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. ബാർജുകളുപയോഗിച്ച് ജലമാർഗ്ഗമുള്ള ചരക്കുനീക്കം വഴി റോഡ് ഗതാഗതം മൂലമുണ്ടാവുന്ന മലിനീകരണം, ഇന്ധന ഉപയോഗം എന്നിവ കുറക്കുന്നതിനും സഹായകരമാണ്. അവലംബം കൂടുതൽ വിവരങ്ങൾക്ക് കോട്ടയം ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ് കോട്ടയം ജില്ലയുടെ ഭൂപടം മാപ്‌സ് ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റിൽ വർഗ്ഗം:കേരളത്തിലെ ജില്ലകൾ വർഗ്ഗം:കോട്ടയം ജില്ല
പത്തനംതിട്ട ജില്ല
https://ml.wikipedia.org/wiki/പത്തനംതിട്ട_ജില്ല
കേരളത്തിലെ തെക്കൻ ജില്ലകളിലൊന്നാണ് പത്തനംതിട്ട . പത്തനംതിട്ട പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. തിരുവല്ല, അടൂർ, പത്തനംതിട്ട, പന്തളം എന്നിവയാണ് പത്തനംതിട്ട ജില്ലയിലെ നഗരസഭകൾ. 1982 നവംബർ മാസം 1-ആം തീയതി ആണ് പത്തനംതിട്ട ജില്ല രൂപീകൃതമായത്. 2011-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം പത്തനംതിട്ട ജില്ലയിലെ ജനസംഖ്യ 1,197,412 ആണ്. വയനാടിനും ഇടുക്കിക്കും ശേഷം കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ മൂന്നാമത്തെ ജില്ലയാണിത്. രാജ്യത്തെ ആദ്യ പോളിയോ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പത്തനംതിട്ട 2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ളhttps://invest.kerala.gov.in/?district=pathanamthitta ജില്ലയാണ്. 2013-ലെ സെൻസസ് പ്രകാരം 1.17% മാത്രം ദാരിദ്രമുള്ള പത്തനംതിട്ട ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള 5 ജില്ലകളിലൊന്നാണ്.http://www.livemint.com/Politics/FJwyzCLIJU1DrOR00aFmDK/Spatial-poverty-in-kerala.html സമുദ്രതീരങ്ങളില്ലാത്ത ഈ ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ തിരുവല്ലയിലാണ്. പ്രശാസനം രണ്ട് റവന്യൂ ഡിവിഷനുകൾ ചേർന്നാണ് പത്തനംതിട്ട: തിരുവല്ലയും അടൂരും. 6 താലൂക്കുകളും, 9 ബ്ലോക്കുകളും, 54 ഗ്രാമപ്പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പത്തനംതിട്ട. 68 ഗ്രാമങ്ങൾ ചേരുമ്പോൾ പൂർണമാകുന്നു. അടൂർ പന്തളം തിരുവല്ല പത്തനംതിട്ട എന്നിവയാണ് നഗരസഭകൾ. + താലൂക്കുകളും ബ്ലോക്കുകളും താലൂക്കുകൾ ബ്ലോക്കുകൾ റാന്നി പറക്കോട് കോഴഞ്ചേരിപന്തളം അടൂർകുളനടതിരുവല്ല ഇലന്തൂർ മല്ലപ്പള്ളികോന്നി കോന്നിമല്ലപ്പള്ളിറാന്നികോയിപ്പുറംപുളിക്കിഴ്‌ അഞ്ച് സ്പെഷ്യാലിറ്റി ആയുർവേദ ആശുപത്രികളും മറ്റ് 43 സർക്കാർ ആയുർവേദ ആശുപത്രികളടക്കം വലിയ ആശുപത്രി ശൃംഖലയുണ്ട്. തീർത്ഥാടന സമയങ്ങളിൽ പ്രത്യേകം സജ്ജീകരിക്കുന്ന ആശുപത്രികളുമുണ്ട്. 751 സ്കൂളുകൾ അടങ്ങുന്ന വിദ്യാഭ്യാസ ശൃംഖലയും പത്തനംതിട്ടക്കുണ്ട്. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ ഊർജാവശ്യങ്ങളുടെ മൂന്നിലൊരു ഭാഗം നിറവേറ്റുന്നതു്. ശബരിഗിരി (300 MW), കക്കട് (50 MW), മണിയാർ (Pvt) (7 M) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ജില്ലാ രൂപവത്കരണം 1982 നവംബർ മാസം ഒന്നാം തീയതി കേരളത്തിലെ 13-ആമത്തെ ജില്ലയായി പത്തനംതിട്ട ജില്ല രൂപീകൃതമായി. രൂപവത്കരണ സമയത്ത് പത്തനംതിട്ട,അടൂർ റാന്നി, കോന്നി, കോഴഞ്ചേരി എന്നീ സ്ഥലങ്ങൾ കൊല്ലം ജില്ലയിൽ നിന്നും , തിരുവല്ലയും, മല്ലപ്പള്ളിയും ആലപ്പുഴ ജില്ലയിൽ നിന്നും എടുത്താണ് ഈ ജില്ല രൂപവത്കരിച്ചത്. അന്നത്തെ പത്തനംതിട്ട നിയമസഭാസാമാജികൻ കെ.കെ. നായരുടെ പ്രയത്നങ്ങൾ ജില്ലാരൂപികരണത്തിനു വലിയ സംഭാവനകൾ നൽകിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്തനംതിട്ടയിൽ നിന്നു വിജയിച്ച ഇദ്ദേഹത്തിനു ഒരു പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ സഹായിക്കുവാനായി. ഇതിനുള്ള പ്രത്യുപകാരം എന്ന പത്തനംതിട്ട ജില്ല എന്ന ചിരകാല ആവശ്യം അദ്ദേഹം കെ.കരുണാകരനോട് ഉന്നയിക്കുകയും അത് സാധ്യമാക്കിയെടുക്കുകയും ചെയ്തു. ചരിത്ര പ്രാധാന്യം ഒരുകാലത്ത്, പന്തളം രാജവംശത്തിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങളാണ് പത്തനംതിട്ട ജില്ലയുടെ പരിധിയിൽ ഏറെയും എന്ന് കരുതപ്പെടുന്നു. ഭാരത സ്വാതന്ത്ര്യ സമരത്തിൽ ബൃഹത്തായ സംഭാവനകൾ നൽകിയ നാടാണ് പഴയ കൊല്ലം ജില്ലയിൽ പെട്ട ഇന്നത്തെ പത്തനംതിട്ട. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്വദേശാഭിമാനി പത്രം പുനരുദ്ധരിച്ചു തിരുവന്തപുരത്തുനിന്നും പ്രസാധനം ചെയ്തു സ്വാതന്ത്ര്യത്തിന്റെ തീജ്വാല ആളിക്കത്തിച്ച ഇലന്തൂർ കുമാർജി, സമരഗാനങ്ങൾ രചിച്ചു ജനങ്ങളെ ഉത്സാഹഭരിതരാക്കിയിരുന്ന പന്തളം കെ.പി, പിൽക്കാലത്തു സാമാജികനായിരുന്ന എൻ ജി ചാക്കോ, ഗാന്ധിജിയുടെ ആശ്രമത്തിലെ അന്തേവാസിയും കേരളത്തിലെ ആദ്യകാല ബിരുദധാരിയും ആയിരുന്ന കെ എ ടൈറ്റ്‌സ്, പുളിന്തിട്ട പിസി ജോർജ് തുടങ്ങിയവരുടെ പേരുകൾ പ്രത്ത്യേകം സ്മരണീയങ്ങളാണ്. ഇതിൽ ദേശീയ നവോത്ഥാനത്തിന്റെയും ഖാദിയുടെയും ഗാന്ധിജിയുടെയും സന്ദേശങ്ങൾ 1920 മുതൽ പഴയ തിരുവിതാംകൂർ സംസ്ഥാനത്തും, പിന്നീട് കേരളത്തിലുടനീളവും പ്രചരിപ്പിച്ച ആദ്യകാല കോൺഗ്രസ് നേതാവുകൂടെയായിരുന്ന കെ കുമാറെന്ന കുമാർജി ഗാന്ധിജിയുടെ ഇംഗ്ലീഷ് പ്രഭാഷണങ്ങളുടെ മുഖ്യ പരിഭാഷകനും, സുപ്രസിദ്ധ വാഗ്മിയും ഹരിജനോദ്ധാരകനും ആയിരുന്നു. ഭാരതസ്വാതന്ത്ര്യത്തിനു വേണ്ടി കേരളത്തിൽ നടന്ന മിക്കവാറും എല്ലാ സമരങ്ങളിലും അദ്ദേഹം നേതൃസ്ഥാനത്തു ഉണ്ടായിരുന്നതായി രേഖകൾ സാക്ഷ്യം വഹിക്കുന്നു. 1937 - ൽ മഹാത്മാഗാന്ധി തിരുവതാംകൂറിൽ വന്നപ്പോൾ, ഖാദിയെക്കുറിച്ചും ചർക്കയെക്കുറിച്ചുമുള്ള പ്രചാരണത്തിനെക്കുറിച്ച്, അദ്ദേഹത്തിന്റെ അനുയായിയായ ഖാദർ ദാസ്, റ്റി പി ഗോപാലപിള്ളയോടും ചോദിക്കുകയുണ്ടായി. ഇതിൽ നിന്നും പ്രചോദിതനായ ഇദ്ദേഹം 1941-ൽ മഹാത്മാ ഖാദി ആശ്രമം (Mahatma Khadi Ashram) ഇലന്തൂരിൽ സ്ഥാപിക്കുകയുണ്ടായി. ഖാദി പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനു വേണ്ടി ധനശേഖരണാർത്ഥം ഒരു പദ്ധതി ആവിഷ്കരിക്കുകയും ഏക് പൈസാ ഫണ്ട് (ek paise fund), അങ്ങനെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവെരുത്തുകയും ചെയ്തു. ഖാദി മൂവ്മെന്റ് , ആയിരുന്നു തിരുവിതാംകൂറിൽ നടന്ന ബ്രിട്ടീഷുകാർക്കെതിരെ പ്രതിഷേധത്തിന്റെ മാറ്റൊലി. 1921 - ൽ നടന്ന ഈ സംഭവം പ്രിൺസ് ഓഫ് വേൽസിൽ സന്ദർശനത്തിന്റെ അനുബന്ദം ആയിരുന്നു.1922 - ൽ നടന്ന വിദ്യാർത്ഥി സമരം സ്വാതന്ത്യസമരക്കാർക്ക് ഒരു പുതു ഉണർവ്വേകി. ഇതേസമയം, കേരളത്തിൽ നിന്നുള്ളാ കോൺഗ്രസ്സ് നേതാക്കന്മാരായ പൊന്നാറ ശ്രീധർ, കെ. കുമാർ‍, നാഗ്പൂറിൽ നടന്ന പതാകാ സത്യാഗ്രഹത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയും മർദ്ദനത്തിനിരയാവുകയും ചെയ്തു. ഇലന്തൂർ കെ.കുമാർ (കുമാർജി), തടിയിൽ രാഘവൻ പിള്ള, പന്തളം കെപി പിന്നെ എൻ.ജി. ചാക്കോ എന്നിവരുടെ സംഭാവനകൾ ദേശീയ സ്വാതന്ത്യസമരത്തിന്റെ ചരിത്രത്തിൽ ഒരു മുതൽക്കൂട്ടാണ്. പ്രമുഖ സ്ഥലങ്ങൾ പത്തനംതിട്ട, പന്തളം, റാന്നി, അടൂർ, തിരുവല്ല, ആനവളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്ന കോന്നി, അതിപ്രസിദ്ധമായ ധർമശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമല, ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മ http://pathanamthitta.nic.in/Religious%20Centre.htmഎന്ന് വിശേഷിപ്പിക്കാവുന്ന മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, പടയണി പരിശീലന പഠനകേന്ദ്രം കടമ്മനിട്ട പടയണി ഗ്രാമം, ആറന്മുളക്കണ്ണാടിയാലും, ആറന്മുള വള്ളം‌കളിയാലും, ആറന്മുള കോട്ടാരത്താലും പ്രസിദ്ധമായ ആറന്മുള, വയൽ വാണിഭം കൊണ്ട് പ്രസിദ്ധമായ ഓമല്ലൂർ, സരസകവി മുലൂർ ജനിച്ച ഇലവുംതിട്ട, വേലുത്തമ്പി ദളവയുടെ അന്ത്യം സംഭവിച്ച മണ്ണടി എന്നിവ പത്തനംതിട്ട ജില്ലയിലാണ്. വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങൾ ശബരിമല ക്ഷേത്രം ലോക പ്രസിദ്ധമായ ഹൈന്ദവ തീർത്ഥടന കേന്ദ്രമാണ്. മറ്റൊന്നാണ് മലയാലപ്പുഴ ഭഗവതി ക്ഷേത്രം. ഗവി ഇക്കോ ടൂറിസം മേഖലയാണ് മറ്റൊന്ന്. ആനവാളർത്താൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന കോന്നി ധാരാളം സന്ദർശകർ വരുന്ന ഇടമാണ്. പ്രധാന ആരാധനാലയങ്ങൾ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം പമ്പാ ഗണപതി ക്ഷേത്രം മലയാലപ്പുഴ ദേവി ക്ഷേത്രം ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം- എല്ലാ ദിവസവും കഥകളി നടക്കുന്ന ക്ഷേത്രം. കടമ്മനിട്ട ഭഗവതി ക്ഷേത്രം- (പടയണി പ്രസിദ്ധം) പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം വലിയ പനയന്നാർക്കാവ് ദേവി ക്ഷേത്രം, പരുമല പ്രമാടം മഹാദേവർ ക്ഷേത്രം പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ദേവി ക്ഷേത്രം, പന്തളം (നവരാത്രി വിദ്യാരംഭം) ഇലന്തൂർ പരിയാരം ധന്വന്തരി ക്ഷേത്രം thumb|ആനിക്കാട്ടിലമ്മക്ഷേത്രം കവിയൂർ ഹനുമാൻ ക്ഷേത്രം- ജില്ലയിലെ ഏക ആഞ്ജനേയ ക്ഷേത്രം കവിയൂർ ശിവക്ഷേത്രം (ഗുഹ ക്ഷേത്രം) തൃചേന്ദമംഗലം മഹാദേവ ക്ഷേത്രം, അടൂർ വലംചുഴി ദേവിക്ഷേത്രം കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം കൊടുമൺ ചിലന്തിയമ്പലം ആനിക്കാട്ടിലമ്മ ക്ഷേത്രം താഴൂർ ഭഗവതി ക്ഷേത്രം ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രം തട്ടയിൽ ഭഗവതി ക്ഷേത്രം ഏഴംകുളം ഭഗവതി ക്ഷേത്രം അടൂർ പാർഥസാരഥി ക്ഷേത്രം മണ്ണടി ദേവി ക്ഷേത്രം മുത്താർ സരസ്വതി ക്ഷേത്രം, തിരുവല്ല കഷായത്ത് ധന്വന്തരി ക്ഷേത്രം, മുത്തൂർ, തിരുവല്ല പ്രയാർ മഹാവിഷ്ണു ക്ഷേത്രം മാടമൺ ഹൃഷികേശ ക്ഷേത്രം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവ്. പ്രധാന ക്രിസ്ത്യൻ പള്ളികൾ ക്രിസ്തുവിൻറെ ശിഷ്യനായ സെന്റ്. തോമസിനാൽ ക്രിസ്തുവർഷം 54-ൽ സ്ഥാപിതമായത് എന്ന് കരുതുന്ന നിരണം പള്ളി നിലക്കൽ പളളി പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറ് പമ്പനദിയുടെ തീരത്താണ് പ്രസിദ്ധമായ പരുമല പള്ളി. ഏറ്റവും പടിഞ്ഞാറ് പ്രസിദ്ധമായ ഇരതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയും സ്ഥിതി ചെയ്യുന്നു. ഓർമ്മ പെരുന്നാളിന് പ്രസിദ്ധമായ പരുമല പള്ളി, മഞ്ഞിനിക്കര തീര്ത്ഥാടന കേന്ദ്രം ക്രിസ്തു വർഷം 325-ൽ കടമ്പനാട് സ്ഥാപിതമായ സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ കത്തീഡ്രൽ പ്രധാന മസ്ജിദുകൾ വായ്പൂര് മുസ്ലിം പഴയ പള്ളി, കൊട്ടാങ്ങാൽ ആയിരത്തൊളം വർഷം പഴക്ക്മുള്ള ഒരു മസ്ജിദ് ആണ് മാലിക് ദിനാർ സ്ഥാപിച്ച നിരണം മാലിക് ദിനാർ ഭൂപ്രകൃതി 2642 ചതുരശ്ര കിലോമീറ്ററാണ് പത്തനംതിട്ടയുടെ വിസ്തീർണ്ണം, ഇതിൽ 1300.73 ചതുരശ്ര കിലോമീറ്റർ സ്ഥലം വനപ്രദേശമാണ്. അതിരുകൾ വടക്ക് കോട്ടയം ജില്ല തെക്ക് കൊല്ലം ജില്ല കിഴക്ക് ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളും തമിഴ്നാടും പടിഞ്ഞാറു ആലപ്പുഴ ജില്ല കൃഷി പത്തനം തിട്ട ജില്ലയിലെ 80% ജനങ്ങളും നേരിട്ടോ അല്ലാതെയോ കൃഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാവസായികവിളയിൽ റബ്ബർ ഒരു പ്രധാന പങ്കു വഹിക്കുന്നു. 1992-93 കണക്ക് പ്രകാരം, തെങ്ങ് 212851 ഹെക്., നെല്ല് 5645, 6438, 4848 ഹെക്., കുരുമുളക് 4820 ഹെക്., ഇഞ്ചി 1137 ഹെക്., കൊക്കോ 671 ഹെക്., മരച്ചീനി 2616 ഹെക്., വാഴ 6108 ഹെക്., കശുവണ്ടി 1671 ഹെക്., റബ്ബർ 61016 ഹെക്., പച്ചക്കറി 1411 ഹെക്., കൈത 161 ഹെക്., കൃഷി ചെയ്തിരിക്കുന്നു. മൂന്ന് വിത്തുൽപ്പാദന കേന്ദ്രങ്ങളും അനുബന്ധ പരിശീലന കേന്ദ്രങ്ങളും കൃഷിക്കാരെ സഹായിക്കുന്നു. 62 കൃഷി ഭവനുകളും കൃഷിക്കാർക്കുവേണ്ടി ജില്ലയിലുടനീളം പ്രവർത്തിക്കുന്നു. . കൂടാതെ പശു, ആട്, പന്നി, താറാവ്, കോഴി എന്നീ ജീവജാലങ്ങളെയും വളർത്തുന്നു. കാർഷിക വിളകൾ കുരുമുളക്‌, തേങ്ങ, ഇഞ്ചി, മഞ്ഞൾ, റബ്ബർ, വെറ്റില, അടയ്ക്ക, നെല്ല്, ഏത്തക്ക, കപ്പ, വാഴക്ക, ഏലക്ക, പച്ചക്കറികൾ, ചേന പ്രമുഖ നദികൾ thumb|250px| അച്ചൻ‌കോവിലാർ-നിരണത്തിനടുത്തു നിന്നുള്ള ദൃശ്യം അച്ചൻ‌കോവിലാർ ഋഷിമല, പശുക്കിടാമേട്ട് രാമക്കൽതേരി എന്നിവിടങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ അരുവികൾ ചേർന്നൊഴുകുന്നതാണ് അച്ചൻ‌കോവിലാർ ആലപ്പുഴയിലെ വീയപ്പുറത്ത് ഈ നദി പമ്പയുമായി ചേരുന്നു. അങ്ങനെ പമ്പയുടെ ഒരു പ്രധാന പോഷകനദിയായി മാറുന്നു. പമ്പാ നദി പമ്പയാറും, ആർതിയാറും, കക്കടയാറും, കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി. ശബരിമലയിൽ നിന്ന് ഉത്ഭവിക്കുന്ന പമ്പ, റാന്നി താലൂക്കിന്റെ മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ വേമ്പനാട്ട്കായലി‌ൽ ചേരുന്നു. http://www.pathanamthitta.com/physiography.htm മണിമലയാർ പത്തനംതിട്ട ജില്ലയിലെ കാർഷികമേഖലയിൽ ഈ നദി ഒരു പ്രധാന പങ്കു വഹിക്കുന്നു. . thumb|മണിമലയാറിനു കുറുകെയുള്ള ഒരു തൂക്കുപാലം കക്കാട്ടാർ മൂഴിയാർ നിന്നും ആരംഭിച്ച് പെരുനാട് പമ്പാ നദിയിൽ ലയിക്കുന്നു.കക്കാട് പവ്വർ ഹൌസ് കക്കാട്ടാറിൽ ആണ് പ്രത്യേകതകൾ പത്തനംതിട്ട ജില്ലക്ക് കടലുമായി ബന്ധമില്ല. ഭാരതത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല പത്തനംതിട്ട ജില്ലയിലെ റാന്നി താലുക്കിൽ പെരുനാട്‌ പഞ്ചായത്തിലാണ്. പമ്പ നദിയും മണിമലയാർ,അച്ഛൻകൊവിലാർ എന്നിവ ജില്ലയെ ജലസമൃദ്മാക്കുന്നു ജില്ലയുടെ ഏതാണ്ട് പകുതിയോളം വനപ്രദേശങ്ങളാണ്. 155214 ഹെക്ടർ. ചതുരശ്രകിലോമീറ്ററിന് 453 പേർ എന്നതാണ് ജനസാന്ദ്രത. റബ്ബർ,മരച്ചീനി,കുരുമുളക്,വഴ,നെല്ല് എന്നിവയാണ് പ്രധാന വിളകൾ. ജലത്തിലെ പൂരം എന്നറിയപ്പെടുന്ന ആറന്മുള വള്ളംകളിയും ആറന്മുള കണ്ണാടിയും പ്രസിദ്ധമാണ്. 1000 പുരുഷന്മാർക്ക് 1129 സ്ത്രീകൾ എന്നതാണ് ജനസംഖ്യാനുപാതം. കേരളത്തിൽ ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ല ആദ്യ പോളിയോ വിമുക്ത ജില്ല ആദ്യമായി ഷുഗർ ഫാക്ടറി വന്ന ജില്ല നിരണം കവികളുടെ ജന്മനാട് ജനസംഖ്യാ വർധന നിരക്ക് കുറവുള്ള ജില്ല പടയണി കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. കവുങ്ങിൻ‌പാളകളിൽ നിർ‌മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾ‌ക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. ആലപ്പുഴ,പത്തനം തിട്ട, കോട്ടയം എന്നിവിടങ്ങളിലെ ചില ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്ത് മാത്രമാണിപ്പോൾ പടയണി അരങ്ങേറുന്നത്.പടയണിക്കു വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട് . കവി കടമ്മനിട്ട രാമകൃഷ്ണൻ തന്റെ കവിതകളിലൂടെ പടയണിയെ ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചതിനാൽ കടമ്മനിട്ടക്കാരുടെ ഒരു കലാരൂപമായിട്ടാണ് ഇന്ന് പടയണി കൂടുതലും അറിയപ്പെടുന്നത്. വസൂപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി . പത്തനംതിട്ടയുടെ സാംസ്‌കാരിക കലാരൂപമായ പടയണിയെ ആസ്പദമാക്കി ആദ്യമായി നിർമ്മിച്ച ചലച്ചിത്രമാണ് " പച്ചത്തപ്പ് ".2020- ലെ മികച്ച കലാമൂല്യസിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്ടസ് പുരസ്‌കാരം ലഭിച്ചു. ഇതിന്റെ സംവിധായാകൻ അനു പുരുഷോത്ത് ഇലന്തൂർ സ്വദേശിയാണ്. പത്തനംതിട്ട ജില്ലക്കാരായ പ്രശസ്ത വ്യക്തികൾ കവികൾ, സാഹിത്യകാരന്മാർ മൂലൂർ എസ്. പത്മനാഭപ്പണിക്കർ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നിത്യ ചൈതന്യ യതി കടമ്മനിട്ട രാമകൃഷ്ണൻ കടമ്മനിട്ട വാസുദേവൻ പിള്ള കെ. വി. തമ്പി കോന്നിയൂർ നരേന്ദ്രനാഥ് ഇ.എം. കോവൂർ ഇ. വി. കൃഷ്ണപിള്ള സുഗതകുമാരി ഏ.റ്റി. കോവൂർ പന്തളം കേരളവർമ്മ കണ്ടത്തിൽ വറുഗീസ് മാപ്പിള ബെന്യാമിൻ ചലച്ചിത്രപ്രവർത്തകർ അടൂർ ഗോപാലകൃഷ്ണൻ - സംവിധായകൻ അടൂർ ഭാസി - നടൻ അടൂർ പങ്കജം - നടി അടൂർ ഭവാനി - നടി ആറന്മുള പൊന്നമ്മ - നടി എം.ജി. സോമൻ - നടൻ പ്രതാപചന്ദ്രൻ - നടൻ മോഹൻലാൽ - നടൻ ബ്ലെസ്സി - സംവിധായകൻ ക്യാപ്റ്റൻ രാജു - നടൻ കവിയൂർ പൊന്നമ്മ - നടി മീരാ ജാസ്മിൻ - നടി മൈഥിലി - നടി നയൻതാര - നടി ശിവപ്രസാദ് - സംവിധായകൻ കാവേരി - നടി പാർവതി - നടി അനു വി. കടമ്മനിട്ട - ഗായകൻ കൈലാഷ് - നടൻ ബാബു തിരുവല്ല - നിർമ്മാതാവ്, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ - സംവിധായകൻ, തിരക്കഥാകൃത്ത് അയിരൂർ സദാശിവൻ - ഗായകൻ മോഹൻ അയിരൂർ - നടൻ എം. ജെ. രാധാകൃഷ്ണൻ - സിനിമാട്ടോഗ്രഫർ നരിയാപുരം വേണു - നടൻ ഉല്ലാസ് പന്തളം - നടൻ ഡോ. ബിജു - സംവിധായകൻ അനിൽ കുമ്പഴ -സംവിധായകൻ, കലാസംവിധായകൻ അനു പുരുഷോത്ത് - സംവിധായകൻ, തിരക്കഥാകൃത്ത് അവലംബം വിഷയാനുബന്ധം (References) മഹച്ചരിത സാഗര സംഗ്രഹം - പള്ളിപ്പാട്ടു കുഞ്ഞികൃഷ്ണൻ സർവവിജ്ഞാന കോശം - കേരളം ഗവണ്മെന്റ് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം -പെരുന്ന കെ.എൻ. നായർ പുറത്തേക്കുള്ള കണ്ണികൾ പത്തനംതിട്ടയുടെ ഔദ്യോഗിക വെബ് സൈറ്റ് വിഭാഗം:പത്തനംതിട്ട ജില്ല വിഭാഗം:കേരളത്തിലെ ജില്ലകൾ
കൊല്ലം ജില്ല
https://ml.wikipedia.org/wiki/കൊല്ലം_ജില്ല
കേരളത്തിലെ തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട ജില്ല യും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ. കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക 'ഇന്ത്യ ടുഡെ', കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്‍. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ്. തെന്മല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, പുനലൂർ, മൺറോത്തുരുത്ത് തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈൻ ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ 1949 ജൂലായ് 1-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി,മാവേലിക്കര ,തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്.1956 ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്നാടിനോട് കൂട്ടിചേർക്കപ്പെട്ടു, തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂർ താലൂക്കായി രൂപം കൊണ്ടു, പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും ചേർത്തു. 1957 ൽ ആലപ്പുഴ ജില്ല നിലവിൽ വന്നപ്പോൾ കാർത്തികപ്പള്ളി,അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ താലൂക്കുകൾ ആലപ്പുഴയോട് ചേർത്തു. 1982-ൽ പത്തനംതിട്ടയും കുന്നത്തൂറ് താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ല നിലവിൽ വന്നു. പേരിനുപിന്നിൽ ചരിത്രം ക്രിസ്തുവർഷം 9ആം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലോ മറ്റ്‌ ചരിത്രകാരമാരുടെ ഗ്രന്ഥങ്ങളിലോ കൊല്ലത്തേക്കുറിച്ചുള്ള പരാമർശങ്ങളില്ല.വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്, ഡി സി ബുക്സ് ക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ്‌ കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു.വേലായുധൻ പണിക്കശ്ശേരി, ഇബ്ൻ ബത്തൂത്ത കണ്ട ഇൻഡ്യ ഇവിടുത്തെ സന്മാർഗ്ഗ നിലവാരവും വ്യാപാരികളുടെ സത്യസന്ധതയും വളരെ മികച്ചതാണന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണെന്നും അബുസൈദ്‌ (ക്രി വ 950), ബഞ്ചമിൻ (ക്രി വ 1153-73) എന്നിവർ എഴുതിയിരിക്കുന്നു. കുരുമുളകു രാജ്യമായ മലബാറിന്റെ തെക്കേ അറ്റത്തെ തുറമുഖമാണ്‌ കൊല്ലമെന്ന് അബുൽ ഫിദാ (ക്രി വ 1273 1331) എഴുതിയിട്ടുണ്ട്‌. വേണാട്‌ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം. ഭുപ്രകൃതി thumb|150px|right|തേൻ പാറ ജില്ലയുടെ ആകെ ഭുവിസ്തൃതിയിൽ 145 726 ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമാണ്. ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭൂമിയിൽ ഭുരിഭാഗവും. പുനലൂർ, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത്. വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയിൽ അച്ചൻകോവിൽ, തെന്മല, പുനലൂർ എന്നിവയുടെ പരിധി പൂർണ്ണമായും ജില്ലയിലാണ്. കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ കൂടി ഉൾപ്പെടുന്നു. ജനവാസമുള്ള അച്ചൻകോവിൽ, റോസ്‍മല, ചെമ്പനരുവി, കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങൾ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട 5 വന്യജീവി സങ്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തുരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ്. ജില്ലയിലെ കിഴക്കേ അതിർത്തി പ്രദേശമായ അരിപ്പൽ, കൊച്ചുകലുങ്ക്, മുതലായ സ്ഥലങ്ങൾ മനോഹരവും ഹൃദ്യവുമാണു. ചടയമംഗലത്തെ പ്രസിദ്ധമായ ജടായു പാറ കൊല്ലം ജില്ലയിലാണ്. കാലാവസ്ഥ കഠിനമായ ചൂടും ധാരാളം മഴയുമുള്ള ആർദ്രതയേറിയ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 1969-ലാണ് (4780 mm). ഏറ്റവും കുറവ് 1982-ലും (897 mm). ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്, സാധാരണയായി ജൂൺ മാസത്തിലാണ്, ശരാശരി 487 mm. പുനലൂർ ആണ് ഏറ്റവും ചൂടു കൂടിയ സ്ഥലം. പ്രധാന ജലസ്രോതസ്സുകൾ thumb|150px|right|ചാലിയക്കരയിലെ കമ്പിപ്പാലം പ്രധാനമായും രണ്ട് നദികളും (കല്ലടയാർ, ഇത്തിക്കരയാർ) മൂന്ന് കായലുകളും (ശാസ്താംകോട്ട, അഷ്ടമുടി, പരവൂർ, ഇടവ-നടയറ) ആണ് ജില്ലയിലെ ജലസ്രോതസ്സുകൾ. അച്ചൻകോവിലാറ് ജില്ലയിൽ ഉത്ഭവിക്കുന്നെങ്കിലും പത്തനംതിട്ട ജില്ല, ആലപ്പുഴ ജില്ലകളിലൂടെയും ഒഴുകുന്നു. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ശാസ്‌താംകോട്ട കായൽ. ഭരണസം‌വിധാനം ജില്ലാ കളക്ടറാണ്‌ ജില്ലയുടെ ഭരണത്തിന്‌ നേതൃത്വം നൽകുന്നത്. ജില്ലയിൽ 5 താലൂക്കുകൾ 104 വില്ലേജുകളായി റവന്യൂ ഡിവിഷൻ തരംതിരിച്ചിരിക്കുന്നു. 13 ബ്ലോക്കുകളിലായി 71 ഗ്രാമപഞ്ചായത്തുകളും 4 മുനിസിപ്പാലിറ്റികളും 1 കോർപ്പറേഷനുമാണ്‌ തദ്ദേശസ്വയം‌ഭരണം നടത്തുന്നത്കൊല്ലം ജില്ലയുടെ ഭരണസം‌വിധാനം. ജനസംഖ്യ ഏറ്റവും ഒടുവിലത്തെ കനേഷുമാരി (2011) പ്രകാരം ജില്ലയിലെ ആകെ ജനസംഖ്യ 2629703 ആണ്. ഇതിൽ പുരുഷൻമാർ 1244815-ഉം സ്ത്രീകൾ 1384888-ഉം ആണ്. നഗരവാസികൾ 2.23 ലക്ഷവും ഗ്രാമവാസികൾ 23.8 ലക്ഷവും ആണ്. സ്ത്രീ-പുരുഷ അനുപാതം 1069 ആണ്. ജനസാന്ദ്രത /ച.കി.മീ. ആണ്. ജില്ലയിൽ ജനസംഖ്യയിൽ മുന്നിൽ ഉള്ള ബ്ലോക്ക് മുഖത്തലയാണ്. ഗ്രാമപഞ്ചായത്തിൽ മുന്നിൽ തൃക്കോവിൽവട്ടവും. താലൂക്കുകൾ കരുനാഗപ്പള്ളി കുന്നത്തൂർ കൊട്ടാരക്കര കൊല്ലം പത്തനാപുരം പുനലൂർ നഗരസഭകൾ കൊല്ലം ജില്ലയിൽ ഒരു കോർപ്പറേഷനും 4 നഗരസഭകളുമാണുള്ളത്. കൊല്ലം കോർപ്പറേഷൻ പരവൂർ പുനലൂർ കരുനാഗപ്പള്ളി കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങൾ കരുനാഗപ്പള്ളി കുന്നത്തൂർ കുണ്ടറ കൊട്ടാരക്കര പത്തനാപുരം പുനലൂർ ചടയമംഗലം ചാത്തന്നൂർ ഇരവിപുരം കൊല്ലം ചവറ ലോക്സഭാ നിയോജകമണ്ഡലങ്ങൾ കൊല്ലം ജില്ലയുൾപ്പെടുന്ന 3 ലോക്സഭാ മണ്ഡലങ്ങളാണുള്ളത് കൊല്ലം ആലപ്പുഴ മാവേലിക്കര വിദ്യാഭ്യാസം ജില്ലയിലെ സാക്ഷരതാനിരക്ക് 2001-ലെ കനേഷുമാരി പ്രകാരം 91.49 ആണ്. ജില്ലയിൽ ആകെ 211 ഹൈസ്കൂളുകളും 213 യൂ പീ സ്കൂളൂകളും 473 എൽ പി സ്കൂളുകളും ഉണ്ട്. 14 ആർട്ട്സ് സയൻസ് കോളേജുകളും 2 ടീച്ചേഴ്സ് ട്രയിനിംഗ് കോളേജുകളും 8 ടീച്ചേഴ്സ് ട്രയിനിംഗ് സെന്ററുകളും സ്ഥിതി ചെയ്യുന്നു. 30 ഐ.ടി.ഐ ,ഐടിസി കളും, രണ്ട് ജൂനിയർ ടെക്നിക്കൽ സ്കൂളുകളും 3 പോളീടെക്നിക്, 3 എഞ്ചിനീയറിംഗ് കോളേജുകളും 5 നൈപുണ്യ വികസന കേന്ദ്രം ഇവയെ കൂടാതെ 2107 അംഗനവാടികളും കൊല്ലം ജില്ലയിൽ ഉണ്ട്. കൂടാതെ ആലപ്പാട് ഒരു ഫിഷറീസ് സ്കൂളും കൊട്ടാരക്കരയിൽ ഒരു കേന്ദ്രീയ വിദ്യാലയവും സ്ഥിതിചെയ്യുന്നു. കൊല്ലം ജില്ല - വിദ്യാഭ്യാസം കലാലയങ്ങൾ Guhanandapuram HSS (GPHSS) chavara south അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുര്യോട്ടുമല ബേബി ജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് ചവറ ഫാത്തിമ മാതാ നാഷണൽ കോളേജ്‌ എസ്. എൻ. കോളേജ്‌ എസ്.എൻ വനിതാ കോളജ് റ്റി കെ എം ആർട്സ് & സയൻസ് കോളേജ്‌ എം.എം.എൻ.എസ്.എസ് കോളജ് കൊട്ടിയം എസ്.എൻ കോളജ് ചാത്തന്നൂർ എസ്.ജി കോളജ് , കൊട്ടാരക്കര സെന്റ് ജോൺസ് കോളേജ്, അഞ്ചൽ. കെ.എസ്.എം.ഡി.ബി. കോളേജ് ശാസ്താകോട്ട, ശാസ്താംകോട്ട എസ്. എൻ. കോളേജ്‌.പുനലൂർ  ഗവ.ആർട്സ് & സയൻസ് കോളേജ്,തഴവ.കരുനാഗപ്പള്ളി പ്രൊഫഷണൽ ഓ ജി ടി എം സ്കിൽസ് അക്കാദമി ഒരു ഗവ. നൈപുണ്യ വികസന കേന്ദ്രം, പരിശീലന പങ്കാളി IIIIER (MSDE, ഗവ. ഓഫ് ഇന്ത്യ) ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻ (ഇവി) RPL & CSR ഗവൺമെന്റിൽ D.Voc, B.Voc, എന്നിവയിൽ സൗജന്യ / പണമടച്ചുള്ള കോഴ്സുകൾ എൻറോൾ ചെയ്യുക. NSQF ദേശീയ തലത്തിലുള്ള നൈപുണ്യ സർട്ടിഫിക്കേഷനുകളെ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകൾ. INSTITUTE OF FASHION TECHNOLOGY VELLIMON KOLLAM മാർത്തോമ കോളേജ് ഓഫ് സയൻസ് ആൻഡ്‌ റ്റെക്നോളജി ആയൂർ ശ്രീ നാരായണ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെൿനോളജി വടക്കേവിള അയത്തിൽ എഞ്ചിനീയറിംഗ് ടി.കെ.എം കോളജ് ഓഫ് എൻ‌ജിനീയറിംഗ് കോളജ് ഓഫ് എഞ്ചിനീയറിംഗ്, പെരുമൺ കോളജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി യൂനുസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്, പള്ളിമുക്ക് ട്രാവൻ‌കൂർ എഞ്ചിനീയറിംഗ് കോളജ്,ഓയൂർ ബിഷപ്പ് ജെറോം കൊളെജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം എം ഇ എസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെൿനോളജി ആൻഡ് മാനേജ്മെന്റ്, ചാത്തന്നൂർ ഹിന്ദുസ്ഥാൻ കോളെജ് ഓഫ് എഞ്ചിനീയറിംഗ്, അരിപ്പൽ, കുളത്തൂപ്പുഴ എസ്. എച്ച്.എം. കോളെജ് ഓഫ് എഞ്ചിനീയറിംഗ് കോളേജ്, കടയ്ക്കൽ കോളജ് ഓഫ് എഞ്ചിനീയറിംഗ്, കൊട്ടാരക്കര മെഡിക്കൽ ഗവൺമെന്റ് മെഡിക്കൽ കോളേജ്, പാരിപ്പള്ളി, കൊല്ലം അസീസിയ മെഡിക്കൽ കോളജ് അസീസിയ ഡന്റൽ കോളജ് ഫാത്തിമ കോളജ് ഓഫ് ഫാർമസി,കിളികൊല്ലൂർ ട്രാവൻകൂർ മെഡിക്കൽ കോളജ്, മെഡിസിറ്റി, പാലത്തറ, മേവറം എൻ.എസ്. മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പാലത്തറ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ് ), കൊട്ടിയം മെഡിട്രീന ഹോസ്പിറ്റല്, പുന്തലത്താഴം റോയൽ ഹോസ്പിറ്റൽ - ചാത്തന്നൂർ വലിയത്ത് ഹോസ്പിറ്റൽ, കരുനാഗപ്പള്ളി പോളിടെക്നിക്ക് എസ്.എൻ പോളിടെക്നിക്ക് കോളജ്, കൊട്ടിയം ഗവ. പോളിടെക്നിക്ക് കോളജ്, എഴുകോൺ ഗവ. പോളിടെക്നിക്ക് കോളജ്, കരുനാഗപ്പള്ളി ഗവ. പോളിടെക്നിക്ക് കോളജ്,പുനലൂർ മോഡൽ പോളിടെക്‌നിക്‌, കരുനാഗപ്പള്ളി കൃഷി ജില്ലയിലെ 70% കായികശേഷിയും ഉപയോഗിക്കുന്നത് കൃഷിയിലാണ്‌. 75,454 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്ന തെങ്ങിനെ കൂടാതെ, നെല്ല്, മരച്ചീനി, റബ്ബർ, കുരുമുളക്, വാഴ, കശുമാവ്, മാവ് എന്നിവ 2,18,267 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. ഇതിന്‌ സഹായകരമായി 71 ഗ്രാമപഞ്ചായത്തുകളിലും കൃഷിഭവനുകളും സ്ഥിതിചെയ്യുന്നു. കേരളസംസ്ഥാന സർക്കാരിനു കീഴിലുള്ള ഓയിൽ പാം ഇന്ത്യയുടെ 4000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന എണ്ണപ്പനയുടെ തോട്ടം അഞ്ചലിന്‌ അടുത്തുള്ള ഭാരതീപുരത്ത് സ്ഥിതിചെയ്യുന്നു. കൂടാതെ സംസ്ഥാന സർക്കാരിന്റെക് ഐഴിൽ പ്രവർത്തിക്കുന്ന റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് എന്ന പ്രസ്ഥാനം കുളത്തൂപ്പുഴക്കടുത്ത് തെന്മലയിൽ സ്ഥിതിചെയ്യുന്നുകൊല്ലം കൃഷി. വ്യവസായം ജില്ലയിൽ പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളിൽ 102 789 പേർ തൊഴിലെടുക്കുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളിലായി 106 755 തൊഴിലാളികൾ പണിയെടുക്കുന്നു. തീപ്പെട്ടി, കരകൌശലം, റബ്ബർ, പ്ലാസ്റ്റിക്ക്, തുകൽ, റെക്സിൻ, സോപ്പ്, ഭക്ഷ്യോൽപ്പാദനം, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി 399 545 പേർ തൊഴിലെടുക്കുന്നു. കശുവണ്ടി മേഖലയിൽ 2.5 ലക്ഷം തൊഴിലാളികൾ ഉണ്ട്. മ‍ത്സ്യ മേഖലയിൽ ഒരു ലക്ഷത്തോളം പേർ ഉപജീവനം നടത്തുന്നു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ കൊല്ലം, ‍കെ.എം.എം.എൽ ചവറ, സിറാമിക്സ് കുണ്ടറ, കെൽ കുണ്ടറ, യുണൈറ്റഡ് ഇലക്ട്രിക്കത്സ് (മീറ്റർ കമ്പനി) പള്ളിമുക്ക് എന്നിവ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളാണ് ധാതു നിക്ഷേപങ്ങൾ കൊല്ലം ജില്ലയിൽ കാണപ്പെടുന്ന ധാതുക്കൾ, ചുണ്ണാമ്പ് കല്ല്, ചീനക്കളിമണ്ണ്, ഇൽമനൈറ്റ്, മൊണൊസൈറ്റ്, റൂട്ടൈൽ, സിർക്കോൺ, ഗ്രാഫൈറ്റ്, ബൊക്സൈറ്റ്, മൈക്ക എന്നിവയാണ്. കൊല്ലം നഗരത്തിന്റെ 8 കി.മീ. വടക്കുകിഴക്കുള്ള പടപ്പക്കരയിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം സമൃദ്ധമായുണ്ട്. പരവൂരിന്റെ പാറക്കെട്ടുകളിലും അഷ്ടമുടിക്കായലിന്റെ വടക്ക്-കിഴക്ക് ഭാഗങ്ങളിലും ഇത്തിക്കരയാറിന്റെ നീർമറി പ്രദേശങ്ങളിലും ആദിച്ചനെല്ലൂരും ചുണ്ണാമ്പ് കല്ല് കണ്ടെത്തിയിട്ടുണ്ട്. നീണ്ടകര, ചവറ, പൊൻമന, ആലപ്പാട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ ഇൽമനൈറ്റ്, റുട്ടൈൽ, സിർക്കോൺ, മോണൊസൈറ്റ് എന്നിവ ധാരാളം ഉണ്ട്. കൂണ്ടറയിൽ കളിമൺ നിക്ഷേപം ഏറെയുണ്ട്. ജില്ലയിൽ ധാരാളമായി കണ്ടു വരുന്ന വെട്ടുകല്ലിൽ ഗ്രാഫൈറ്റിന്റെ അംശം ഏറെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഓച്ചിറയ്ക്ക് വടക്കും പുനലൂരിന് സമീപത്തുള്ള മൈക്കാമൺ എന്ന സ്ഥലത്തും കാണപ്പെടുന്ന വെട്ടുകല്ലിൽ മൈക്കയുടെ സമൃധ നിക്ഷേപം ഉണ്ട്. പ്രശസ്തരായ വ്യക്തികൾ പരവൂർ ജി ദേവരാജൻ മാസ്റ്റർ പി രവീന്ദ്രൻ രാജൻ പിള്ള രവീന്ദ്രൻ മാസ്റ്റർ രാജീവ് അഞ്ചൽ മുരളി ശൂരനാട് കുഞ്ഞൻപിള്ള കൊല്ലം കെ .ആർ പ്രസാദ് ഇ.വി. കൃഷ്ണപിള്ള ചട്ടമ്പി സ്വാമികൾ സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ഒ.എൻ.വി. കുറുപ്പ് മുരളി കെ.പി. അപ്പൻ ലളിതാംബിക അന്തർജനം ജയൻ മുകേഷ് കൊട്ടാരക്കര ശ്രീധരൻ നായർ എൻ. ശ്രീകണ്ഠൻ നായർ സി. കേശവൻ ആർ. ശങ്കർ കുമ്പളത്തു ശങ്കുപിള്ള സായികുമാർ സുരേഷ് ഗോപി വേലുക്കുട്ടി അരയൻ ബേബി ജോൺ രാജേഷ് ബാബു കെ ശൂരനാട് സി.പി. കരുണാകരൻ പിള്ള പി.കെ. ഗുരുദാസൻ ടി.കെ. ദിവാകരൻ ഇ. ബാലാനന്ദൻ സി.വി. പത്മരാജൻ ആർ. ബാലകൃഷ്ണപിള്ള കടവൂർ ശിവദാസൻ കെ.എൻ. ബാലഗോപാൽ പി. രാജേന്ദ്രൻ തെന്നല ബാലകൃഷ്ണപിള്ള കെ.ബി. ഗണേഷ് കുമാർ ഷിബു ബേബിജോൺ ബാബു ദിവാകരൻ വെളിയം ഭാർഗവൻ എം.എ. ബേബി ചിറ്റയം ഗോപകുമാർ പി.സി. വിഷ്ണുനാഥ് ജെ. മെഴ്സിക്കുട്ടി അമ്മ മുല്ലക്കര രത്നാകരൻ ബിന്ദു കൃഷ്ണ കെ.ആർ. മീര പി. അയിഷാ പോറ്റി ഒ. മാധവൻ ജി. ദേവരാജൻ രാജ്‌മോഹൻ ഉണ്ണിത്താൻ എൻ.കെ. പ്രേമചന്ദ്രൻ വി. സാംബശിവൻ ആർ.എസ്. ഉണ്ണി ഇ. ചന്ദ്രശേഖരൻ നായർ വി.പി. രാമകൃഷ്ണപിള്ള എം.എൻ. ഗോവിന്ദൻ നായർ കെ. രാജു വിജയകുമാരി കാക്കനാടൻ കുരീപ്പുഴ ശ്രീകുമാർ തങ്ങൾ കുഞ്ഞ് മുസലിയാർ ഡി. വിനയചന്ദ്രൻ തിരുനല്ലൂർ കരുണാകരൻ ഇളംകുളം കുഞ്ഞൻപിള്ള കെ. ബാലകൃഷ്ണൻ ആഗമാനന്ദൻ പന്മന രാമചന്ദ്രൻ നായർ ബി.ആർ.പി. ഭാസ്കർ രവി പിള്ള സുരേഷ് ബാബു അമൃതാനന്ദമയി ഗോപകുമാർ ആർ അൻവർ ഷാ ഉമയനല്ലൂർ സെബി പ്രധാന ആരാധനാലയങ്ങൾ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (കൊല്ലം പൂരം പ്രസിദ്ധം) കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രം കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രം, കൊല്ലം കൊല്ലം ആനന്ദവല്ലിശ്വരം മഹാദേവ ക്ഷേത്രം (108 ശിവക്ഷേത്രങ്ങളിൽപ്പെട്ടത്) കൊല്ലം രമേശ്വരം മഹാദേവ ക്ഷേത്രം (108 ശിവക്ഷേത്രങ്ങളിൽപ്പെട്ടത്) കൊല്ലം മുളങ്കാടകം ശ്രീ ഭദ്രകാളീ ക്ഷേത്രം കൊല്ലം ലക്ഷ്മിനട മഹാലക്ഷ്മി മഹാദേവ ക്ഷേത്രം thumb|150px|കൊട്ടാരക്കര മഹാ ഗണപതി ക്ഷെത്രം വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം, വടക്കേവിള, കൊല്ലം (കാര്യസിദ്ധി പൂജ പ്രസിദ്ധം) പൊന്മന കാട്ടിൽ മേക്കത്തിൽ ശ്രീ ദേവി ക്ഷേത്രം, ചവറ കൊറ്റൻകുളങ്ങര ദുർഗ്ഗാദേവി ക്ഷേത്രം, ചവറ (പുരുഷന്മാരുടെ ചമയവിളക്ക് പ്രസിദ്ധം) തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം (കർക്കിടകവാവ് ബലി പ്രസിദ്ധം) തൃക്കടവൂർ മഹാദേവക്ഷേത്രം, കൊല്ലം ഉമയനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കൊല്ലം അമ്മച്ചിവീട് മൂർത്തി ക്ഷേത്രം (അപൂർവ ബഗ്ളാമുഖി ദേവി ക്ഷേത്രം) ശക്തികുളങ്ങര ധർമശാസ്താ ക്ഷേത്രം, കൊല്ലം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കൊല്ലം ഉമാമഹേശ്വര ക്ഷേത്രം ഭൂതക്കുളം ശ്രീ മുരാരി ധന്വന്തരി ക്ഷേത്രം, പരവൂർ (ജില്ലയിലെ ഏക ധന്വന്തരി ക്ഷേത്രം) ആനയടി നരസിംഹമൂർത്തി ക്ഷേത്രം, ശൂരനാട് ഏരൂർ തൃക്കോയിക്കൽ നരസിംഹമൂർത്തി ക്ഷേത്രം, അഞ്ചൽ ജടായു രാമ ക്ഷേത്രം, ചടയമംഗലം പെരുമൺ ശ്രീ ഭദ്രകാളി ക്ഷേത്രം, കൊല്ലം left|thumb|പെരുമൺ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന തേരനക്കത്തിന് ഉപയോഗിക്കുന്ന തേര് കൊടിമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രം, പാരിപ്പള്ളി ചിറ്റുമല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം, കിഴക്കേ കല്ലട ഇളമ്പള്ളൂർ മഹാദേവി ക്ഷേത്രം, കുണ്ടറ മാലുമേൽ ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രം thumb|150px|ജടായു പാറ പട്ടാഴി ദേവീക്ഷേത്രം കടക്കൽ മഹാദേവ ക്ഷേത്രം എഴുകോൺ മൂകാംബിക ക്ഷേത്രം (സരസ്വതി സങ്കൽപ്പമുള്ള ക്ഷേത്രം) വെട്ടിക്കവല ശിവക്ഷേത്രം, കൊട്ടാരക്കര തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തേവലക്കര തേവലക്കര മേജർ ദേവിക്ഷേത്രം പാൽകുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, കല്ലുംതാഴം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം കുളത്തൂപ്പുഴ ധർമ്മ ശാസ്താ ക്ഷേത്രം ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം അച്ചൻകോവിൽ ധർമ്മ ശാസ്താ ക്ഷേത്രം പാവുംമ്പാ കാളി ക്ഷേത്രം തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ. മാതാ അമൃതാനന്ദമയീ മഠം, കൊല്ലം വള്ളിക്കീഴ് അമൃതപുരി പ്രധാന ക്രിസ്ത്യൻ പള്ളികൾ പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം തുയ്യം കൈകെട്ടിയ ഈശോ പള്ളി, കൊല്ലം കടപുഴ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ വലിയ പള്ളി കുണ്ടറ വലിയ പള്ളി തുടങ്ങിയവ ജില്ലയിലെ പ്രധാനപെട്ട ക്രിസ്ത്യൻ പള്ളികളാണ്. പ്രധാന മസ്ജിദുകൾ പരവൂർ തെക്കുംഭാഗം പുത്തൻപള്ളി ജുമാ മസ്ജിദ് കൊല്ലം വലിയപള്ളി ജോനകപ്പുറം പള്ളി കൊല്ലൂർവിള ജുമ-അത്ത് പള്ളി തട്ടാമല ജുമ-അത്ത് പള്ളി തുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലീം ആരാധനാലയങ്ങൾ ആണ്. ചിത്രശാല അതിരുകൾ കിഴക്ക്: സഹ്യപർവ്വതം, തമിഴ്നാട് പടിഞ്ഞാറ്:അറബിക്കടൽ തെക്ക്: തിരുവനന്തപുരം ജില്ല വടക്ക് പടിഞ്ഞാറ്: ആലപ്പുഴ ജില്ല വടക്ക് കിഴക്ക്: പത്തനംതിട്ട ജില്ല അവലംബം വർഗ്ഗം:കേരളത്തിലെ ജില്ലകൾ
തൃശൂർ
https://ml.wikipedia.org/wiki/തൃശൂർ
തിരിച്ചുവിടുക തൃശ്ശൂർ
തൃശ്ശൂർ
https://ml.wikipedia.org/wiki/തൃശ്ശൂർ
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശ്ശൂർ അഥവാ തൃശ്ശിവപേരൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്‌. കേരളത്തിന്റെ കലാ-സാംസ്കാരികേന്ദ്രങ്ങളായ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനങ്ങൾ തൃശ്ശൂർ നഗരഹൃദയത്തിലാണ്. ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന ഈ ക്ഷേത്രം ദക്ഷിണം കൈലാസം എന്നറിയപ്പെടുന്നു. തിരു (തമിഴിലെ ബഹുമാന പദം) ശിവന്റെ (വടക്കുംനാഥനെ ഉദ്ദേശിച്ച്) പേരൂർ/പെരിയഊര് -തിരുശിവപേരൂർ- എന്ന പദം കാലക്രമത്തിൽ തൃശ്ശിവപേരൂർ എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നായി മാറുകയും ചെയ്തതായി പറയപ്പെടുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം 1947 ജൂലൈ 14 ന് തൃശ്ശൂർ ജില്ല നിലവിൽ വരികയും യും ചെയ്തു. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെനിന്നും 30 കിലോമീറ്റർ അകലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവായിരുന്ന രാമവർമ ശക്തൻ ത‌മ്പുരാനാണ് നഗരശില്പി. തൃശ്ശൂർ നഗരത്തിന്റെ സുപ്രധാന മാറ്റങ്ങൾക്ക് രാമവർമ്മ കുടുബത്തിലെ പാറുക്കുട്ടി നേത്യാരമ്മയും പങ്കു വഹിച്ചിട്ടുണ്ട്. പഴയ കാലത്ത് കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം തൃശ്ശൂർ നഗരമായിരുന്നു. നഗരത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്. കേരളീയമായ ശൈലിയിൽ നിർമ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട്‌. നഗരത്തിന്റെ മധ്യത്തിൽ തേക്കിൻകാട്‌ മൈതാനിയിൽ‍ ഉള്ള വടക്കുംനാഥൻ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്‌. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ പണികഴിപ്പിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി ആയ ചേരമാൻ ജുമാ മസ്ജിദ്‌ സ്ഥിതി ചെയുന്നത് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ്. അവിടെത്തന്നെയാണ് കേരളത്തിലെ ആദ്യത്തെ കാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നതും. റോമിലെ ബസലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച പുത്തൻ പള്ളിയും ഈ നഗരത്തിന്റെ നടുവിൽ തന്നെ ആണ്‌. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെ നിന്ന് 24 കിലോമീറ്റർ അകലെയാണ്‌. എടുത്തു പറയാവുന്ന ആരാധനാലയങ്ങൾ ആയ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, പാലയൂർ പള്ളി, ഇരുനിലംകോട് ശിവക്ഷേത്രം, ഉത്രാളിക്കാവ്, നെല്ലുവായ ധന്വന്തരീക്ഷേത്രം ഇവയെല്ലാം തൃശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ആകാശവാണിയുടെ (ആൾ ഇൻഡ്യാ റേഡിയോ) തൃശ്ശൂർ സം‌പ്രേക്ഷണം നഗരത്തിനടുത്തു രാമവർമ്മപുരത്തുള്ള കേന്ദ്രത്തിൽ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ റേഡിയോ ശ്രോതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്.തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽത്തീരം 20 കിലോമീറ്റർ അകലെയുള്ള വാടാനപ്പള്ളി കടൽത്തീരമാണ്. ഭൂമിശാസ്ത്രം തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിൽ ലായാണ് സ്ഥിതിചെയ്യുന്നത്. . തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, പടിഞ്ഞാറെച്ചിറ, കൊക്കർണി തുടങ്ങിയവ. പുഴയ്ക്കൽപ്പുഴയാണ് തൃശ്ശുർ നഗരപ്രാന്തത്തിലൂടെ ഒഴുകുന്ന ഒരു പ്രധാന നദി. ഭരണം തൃശൂർ നഗരത്തിൻ്റെയും സമീപ പ്രദേശങ്ങളുടെയും ഭരണം നടത്തുന്നത് തൃശൂർ കോർപറേഷൻ ആണ്. കോർപറേഷന് നേതൃതം നൽകുന്നത് മേയർ ആണ്. മേയറും ഡെപ്യൂട്ടി മേയറും വിവിധ കമ്മിറ്റികളും കോർപറേഷൻ സെക്രട്ടറിയും ഉൾപ്പെടുന്നതാണ് ഭരണസമിതി. മേയറെയും ഡെപ്യൂട്ടി മേയരെയും തിരഞ്ഞെടുക്കുന്നത് നഗരസഭാംഗങ്ങളാണ്. ഭരണ സകര്യത്തിനായി വാർഡുകൾ ആയി തിരിച്ചിട്ടുണ്ട്. അതാത് വാർഡുകളിലെ ജനങ്ങൾ ആണ് പ്രതിനിധിയേ തിരഞ്ഞെടുക്കുന്നത്. വാർഡുകൾ പൂങ്കുന്നം കുട്ടൻകുളങ്ങര പാട്ടുരായ്ക്കൽ വിയ്യൂർ പെരിങ്ങാവ് രാമവർമ്മപുരം കുറ്റുമുക്ക് വില്ലടം ചേറൂർ മുക്കാട്ടുകര ഗാന്ധി നഗർ ചെമ്പൂക്കാവ് കിഴക്കുംപാട്ടുകര പറവട്ടാനി ഒല്ലൂക്കര നെട്ടിശ്ശേരി മുല്ലക്കര മണ്ണുത്തി കൃഷ്ണാപുരം കാളത്തോട് നടത്തറ ചേലക്കോട്ടുകര മിഷൻ ക്വാർട്ടേഴ്സ് വളർക്കാവ് കുരിയച്ചിറ അഞ്ചേരി കുട്ടനെല്ലൂർ പടവരാട് എടക്കുന്നി തൈക്കാട്ടുശ്ശേരി ഒല്ലൂർ ചിയ്യാരം നോർത്ത് ചിയ്യാരം സൗത്ത് കണ്ണൻകുളങ്ങര പള്ളിക്കുളം തേക്കിൻ‌കാട് കോട്ടപ്പുറം പൂത്തോൾ കൊക്കാല വടൂക്കര കൂർക്കഞ്ചേരി കണിമംഗലം പനമുക്ക് നെടുപുഴ കാര്യാട്ടുകര ചേറ്റുപുഴ പുല്ലഴി ഒളരിക്കര എൽത്തുരുത്ത് ലാലൂർ അരണാട്ടുകര കാനാട്ടുകര അയ്യന്തോൾ സിവിൽ സ്റ്റേഷൻ പുതൂർക്കര ഗതാഗത സൗകര്യങ്ങൾ റോഡ്‌ മാർഗ്ഗം: തൊട്ടടുത്ത്‌ കിടക്കുന്ന ജില്ലകളായ എറണാകുളം (കൊച്ചി), പാലക്കാട്‌എന്നിവിടങ്ങളിൽ നിന്ന് റോഡ്‌ മാർഗ്ഗം തൃശ്ശൂരിലേക്ക്‌ എത്തിച്ചേരാം. നാഷണൽ ഹൈവേ 544 തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴിയും കടന്നു പോകുന്നു. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്‌.ആർ.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്‌. റെയിൽ മാർഗ്ഗം: തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്‌. തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും പുറപ്പെടുന്ന തീവണ്ടികളിൽ ഭൂരിപക്ഷവും തൃശ്ശൂർ വഴി കടന്നുപോകുന്നവയും ഇവിടെ നിർത്തുന്നവയുമാണ്. തൃശ്ശുരിന്റെ വടക്കുഭാഗത്ത് പൂങ്കുന്നം (തൃശ്ശൂർ നോർത്ത്) എന്ന സ്റ്റേഷനും നിലവിലുണ്ട്. പാസഞ്ചർ വണ്ടികളും, ചുരുക്കം ചില എക്സ്പ്രസ്സുകളും ഇവിടെ നിർത്താറുണ്ട്‌. ഗുരുവായൂർക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത്‌ പൂങ്കുന്നം സ്റ്റേഷനിൽ വെച്ചാണ്‌. തൃശ്ശൂരിന്റെ പ്രാന്തപ്രദേശത്ത്‌ ഒല്ലൂർ എന്ന സ്റ്റേഷനുമുണ്ട്‌. ഇവിടെ ചില പാസഞ്ചർ വണ്ടികൾ നിർത്താറുണ്ട്. വിമാന മാർഗ്ഗം: വിമാനത്താവളമില്ലാത്ത നഗരമായ തൃശ്ശൂരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം ആണ്‌. തൃശ്ശൂരിൽ നിന്ന് 50 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്. അവിടെ നിന്ന് റോഡ്‌ മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ചേരാൻ സാധിക്കും. കേരളത്തിലെ പ്രശസ്ത വേദപാഠശാലയായ തൃശ്ശൂർ വടക്കേമഠം ബ്രഹ്മസ്വം നഗരഹൃദയത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ മഠത്തിൽ നിന്നുള്ള വരവ് ഇവിടെ നിന്നാണ് തുടങ്ങുന്നത്. ജഗദ് ഗുരു ശങ്കരാചാര്യരുടെ നാലു ശിഷ്യന്മാർ ചേർന്ന് തൃശ്ശൂരിൽ സ്ഥാപിച്ച നാലു സന്യാസിമഠങ്ങളിൽ ഒന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് വേദപാഠശാലയായി മാറിയാണ് ഇന്നത്തെ വടക്കേമഠം ബ്രഹ്മസ്വമായത്. ഗുരുകുല സമ്പ്രദായത്തിൽ മൂന്നുവേദവും പാരമ്പര്യവിധി പ്രകാരം ഇവിടെ പഠിപ്പിക്കുന്നു. കേരളത്തിലെ ഋഗ്വേദികളായ നമ്പൂതിരി കുടുംബങ്ങളിൽ നിന്നും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയാണ് മഠത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്. പ്രധാന സ്ഥാപനങ്ങൾ കെ. കരുണാകരൻ സ്മാരക ടൗൺ ഹാൾ കേരള കലാ മണ്ഡലം , ചെറുതുരുത്തി കേരള സാഹിത്യ അക്കാദമി കേരള ലളിതകലാ അക്കാദമി കേരള പോലീസ് അക്കാദമി കേരള കാർഷിക സർവ്വകലാശാല കേരള ഇൻസ്റ്റിട്ടുറ്റ് ഫോർ ലോക്കൽ അഡ്മിനിസ്റ്റ്രഷൻ (KILA) പൈനാപ്പിൾ റിസേർച്ച് സെൻ്റർ വിയ്യൂർ സെൻ്ററൽ ജയിൽ വൈദ്യരത്നം ആയുർവേദ ചികിത്സ കേന്ദ്ര വിദ്യാലയങ്ങൾ ലഘുചിത്രം|Holy Family School സി.എം.എസ്. തൃശ്ശൂർ കാൽഡിയൻ സിറിയൻ  ഹൈയർ സെക്കന്ററി സ്കൂൾ, തൃശൂർ    സെൻ്റ് പോൾസ് സ്കൂൾ , കുരിയച്ചിറ സെൻ്റ് റാഫേൽ സ് സ്കൂൾ , ഒലൂർ സെൻ്റ് മേരീസ്‌ സ്കൂൾ , ഒല്ലൂർ സെൻ്റ് അഗസ്റ്റിൻ സ്കൂൾ , കുട്ടനെല്ലൂർ തരകൻസ് സ്കൂൾ, അരണാട്ടുകര (1932) സെന്റ്.തോമസ് സ്കൂൾ, തൃശ്ശൂർ സെന്റ്.തോമസ് തോപ് സ്കൂൾ, തൃശ്ശൂർ നിറ്മല മാത സ്കൂൾ, തൃശ്ശൂർ സെന്റ്.ക്ലെയ്ഴ്സ് ഗേൾസ്‌ സ്കൂൾ, തൃശ്ശൂർ സെന്റ്.ക്ലെയ്ഴ്സ് ഗേൾസ്‌ ഹൈസ്കൂൾ, തൃശ്ശൂർ ഗവ.മോഡൽ ബോയ്സ്‌ സ്കൂൾ, തൃശ്ശൂർ ഗവ.മോഡൽ ഗേൾസ്‌ സ്കൂൾ, തൃശ്ശൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂൾ, തൃശ്ശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ്, തൃശ്ശൂർ വിവേകോദയം ഗേൾസ് ഹൈ സ്കൂൾ, തൃശ്ശൂർ ഹരിശ്രീ വിദ്യാനികേതൻ സ്കൂൾ, പൂങ്കുന്നം, തൃശ്ശൂർ സേക്രഡ്‌ ഹാർട്ട്‌ കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ ഹോളി ഏൻജൽസ് സ്കൂൾ , ഒല്ലൂർ ദീപ്തി സ്കൂൾ , തലോർ ഡോൺ ബോസ്കോ സ്കൂൾ, മണ്ണുത്തി സെൻ്റ് വിൻസൻ്റ് പള്ളോട്ടി, Kalathode സെൻ്റ് ജോസഫ്സ് ബോയ്സ് സ്കൂൾ , കുരിയച്ചിറ സെന്റ്.അൻസ്, പടിഞ്ഞാറെ കോട്ട എൻ.എസ്.എസ്.ഇ.എച്ച്.എം.എസ്, പടിഞ്ഞാറേ കോട്ട ഗവ.സ്കൂൾ, പൂങ്കുന്നം ചിന്മയാ വിദ്യാലയം, കോലഴി ഭാരതീയ വിദ്യാഭവൻ, പൂച്ചട്ടി ദേവമാതാ പബ്ലിക്ക് സ്കൂൾ സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾ‌സ് സ്കൂൾ തൃശ്ശൂർ ജി.എച്ച്.എസ്.എസ്, മണലൂർ, ‍ തൃശ്ശൂർ സാന്ദീപനി വിദ്യാനികേതൻ, കുറ്റുമുക്ക് ഗവ.ഹൈസ്കൂൾ, അയ്യന്തോൾ അമൃത വിദ്യാലയം, പഞ്ചിക്കൽ ജി.എച്ച്.എസ്.എസ് അഞ്ചേരി എം ഐ സി കോംപ്ലക്സ് ശക്തൻ നഗർ കലാലയങ്ങൾ സെന്റ് അലോഷ്യസ് കോളേജ് തൃശ്ശൂർ ശ്രീ. സി.അച്ചുത മേനോൻ ഗവൺമെന്റ് കോളേജ്, കുട്ടനെല്ലൂർ, തൃശ്ശൂർ കേരള കാർഷിക സർവ്വകലാശാല, മണ്ണുത്തി ഗവണ്മെന്റ് മെഡിക്കൽ കോളേജ്, മുളങ്കുന്നത്തുകാവ് ഗവണ്മെന്റ് നിയമ കലാലയം, അയ്യന്തോൾ ശ്രീ കേരള വർമ്മ കോളേജ്, കാനാട്ടുക്കാര സെന്റ് തോമസ് കോളേജ്, പാലക്കാട് റോഡ് സെന്റ്‌ മേരിസ്‌ കോളേജ്‌, ചെമ്പൂക്കാവ് ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, കിഴക്കേകോട്ട അമല മെഡിക്കൽ കോളേജ് വിമല കോളേജ്, ചേറൂർ ഗവ.എഞ്ചീനിയറിങ്ങ്‌ കോളേജ്‌, രാമവർമ്മ പുരം ഫൈൻ ആർട്സ് കോളേജ്, ചെമ്പൂക്കാവ് കോ-ഓപ്പറേറ്റീവ് കോളേജ്, വടക്കേ ബസ് സ്റ്റാന്റ് ആയുർവേദ കോളജ്, തൈക്കാട്ടുശ്ശേരി, ഒല്ലൂർ വടക്കേമഠം ബ്രഹ്മസ്വം വേദപാഠശാല, എം.ജി.റോഡ് വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻ‌ഡ് ടെക്നോളജി, തലക്കോട്ടുകര കേരള കലാമണ്ഡലം, ചെറുതുരുത്തി വ്യാസ എൻ.എസ്സ്.എസ്സ്  കോളേജ്, വടക്കാഞ്ചേരി  ജ്യോതി എഞ്ചിനീയറിംഗ്  കോളേജ് , ചെറുതുരുത്തി സഹൃദയ എഞ്ചിനീയറിംഗ് കോളേജ് , കൊടകര സേക്രഡ് ഹാർട്ട് കോളേജ്, ചാലക്കുടി ലിറ്റിൽ ഫ്ളവർ കോളേജ് , മമ്മിയൂർ പ്രജ്യോതി ഭവൻ കോളേജ് , പുതുക്കാട് സെൻ്റ് ജോസഫ്സ് കോളേജ് , ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് , ഇരിഞ്ഞാലക്കുട ക്രമസമാധാനം/രക്ഷാ പ്രവർത്തനം 112 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ തൃശ്ശൂർ ടൗൺ ഈസ്റ്റ്‌ (ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാന്റിനു സമീപം), തൃശ്ശൂർ ടൗൺ വെസ്റ്റ്‌ (അയ്യന്തോൾ) തുടങ്ങി രണ്ടു സ്റ്റേഷൻ പരിധികളിലായി തൃശ്ശൂർ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ്‌ സ്റ്റേഷൻ ഇൻസ്പെക്ടർക്കു കീഴിലായി ഒരു സബ്‌-ഇൻസ്പെക്ടറുടെ ചുമതലയിൽ ഗതാഗത വിഭാഗവും (ട്രാഫിക്ക്‌) പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോൾ റൂമിന്റെ ഭാഗമായി പട്രോളിങ്ങ്‌ ജീപ്പുകളും (ഫ്ലയിംഗ്‌ സ്കാഡ്‌), മോട്ടോർ സൈക്കിളുകളും (റേഞ്ചർ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത്‌ ചുറ്റുന്നു. 101 ആണ്‌ അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ്‌ ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർമാരെ ഉൾപ്പെടുത്തി, സുസജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാൻഡിൽ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽപ്പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്‌. നഗരത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ ക്ഷേത്രങ്ങൾ തൃശൂർ വടക്കുംന്നാഥ ക്ഷേത്രം പാറമേക്കാവ് ഭഗവതി ക്ഷേത്രം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ക്രിസ്ത്യൻ പള്ളികൾ മസ്ജിദുകൾ ചേരമാൻ ജുമമസ്ജിദ് ചിത്രങ്ങൾ അവലംബം വർഗ്ഗം:തൃശ്ശൂർ വർഗ്ഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ വർഗ്ഗം:ഇന്ത്യയിലെ മുൻകാല തലസ്ഥാനനഗരങ്ങൾ വർഗ്ഗം:കേരളത്തിലെ വിനോദസഞ്ചാരം വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ പട്ടണങ്ങൾ
കേരളചരിത്രം
https://ml.wikipedia.org/wiki/കേരളചരിത്രം
കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ചുള്ള ലഘു വിവരണമാണ് കേരള ചരിത്രം (Kerala history) എന്ന ഈ ലഖു വിവരണം. മറ്റു പ്രദേശങ്ങളുടെ ചരിത്രരചനകൾ നടന്നിട്ടുള്ളതിനനുസരിച്ചുള്ള രേഖകൾ കേരളത്തിനെ സംബന്ധിച്ച് ലഭ്യമായിട്ടില്ല. മാത്രമല്ല. 8 നൂറ്റാണ്ടിനുശേഷം വലിയ ഒരു കാലയളവിൽ നിന്നുള്ള തെളിവുകളൂടേയും അഭാവമുണ്ട്. പ്രധാനമായും സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകൾ വച്ചു നോക്കിയാൽ മറ്റു സംസ്കാരങ്ങൾക്കൊപ്പം നിൽക്കാൻ പ്രാപ്തിയുള്ള ഒരു ചരിത്രം നമുക്ക് ലഭിക്കുന്നു. പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായാണ് ആധുനികയുഗത്തിൽ കാണുന്നതുപോലെ ആയിത്തീർന്നത് എന്ന് അറിഞ്ഞുകൂട. ആര്യൻമാരുടെ വരവിനുമുമ്പുള്ള കാലത്തെകുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ ഇന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിന്റെ സ്രോതസ്. ഇതിനേക്കാൾ കൂടുതൽ വിവരങ്ങൾ, (ഡച്ചുകാർ), വെള്ളക്കാർ (ഇംഗ്ലീഷുകാർ) എന്നിവരുടെ കത്തുകളിലും ഗ്രന്ഥങ്ങളിലും ഉണ്ട്. ഇവയുടെ സഹായത്തോടുകൂടിയാണ് വില്ല്യം ലോഗൻ, പത്മനാഭമേനോൻ, ശങ്കുണ്ണിമേനോൻ തുടങ്ങിയവർ ചരിത്രരചന നടത്തിയത്. thumb|200px| ടോളമിയുടെ കാലത്ത് വര‍ച്ച ഇന്ത്യയുടെ ഭൂപടം. തീരം നേർ രേഖപോലെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത് ഈ ചരിത്രരേഖകൾക്ക് ചില പരിമിതികൾ ഉണ്ട്. അതായത് ശിലാതാമ്രശാസനങ്ങൾ, ചെപ്പേടുകൾ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തുനിൽക്കുന്നവർ എഴുതിയതാകയാൽ സ്വാഭാവികമായും അവ ഒരുതരം സ്തുതിഗീതങ്ങളാകാനേ സാധ്യതയുള്ളൂ. അതിനാൽ അത്തരം പ്രമാണങ്ങളെ ആധാരമാക്കി മെനഞ്ഞെടുത്ത ചരിത്രത്തിലും അപാകതകൾ കാണും. രാജാക്കൻമാരെയോ അവരുടെ അടുത്ത ആളുകളേയൊ അല്ലാതെ ഇവിടെ താമസിച്ചിരുന്ന സാധാരണ ജനങ്ങളെ കാണുവാൻ ചരിത്രകാരൻമാർക്കു കഴിഞ്ഞില്ല. എന്നാൽ സംഘം കൃതികളുടെ കണ്ടെത്തലോടെ കേരളത്തിലെ ജനങ്ങളെപ്പറ്റിയും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അത് ഇന്നത്തെ ചരിത്ര രചനക്ക് ഒരു മുതൽക്കുട്ടാണ്. ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ട കാലത്തുതന്നെ കേരളത്തിന് ഒരു സ്വതന്ത്ര സ്വഭാവമുണ്ടായിരുന്നു എന്ന് മനസ്സിലാക്കം. ബി.സി.എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന രാമായണത്തിലെ കിഷ്കിന്ധാകാണ്ഡം 41-ആം സർഗത്തിൽ കേരളത്തെപ്പറ്റി പരാമർശമുണ്ട്. സുഗ്രീവൻ, വാനരന്മാരെ ദക്ഷിണദേശത്തേയ്ക്കയക്കുമ്പോൾ കാണാവുന്ന രാജ്യങ്ങളെപ്പറ്റി വാല്മീകി ഇങ്ങനെ പറയുന്നു: നദീം ഗോദാവരീം ചൈവ സർവമേവാനുപശ്യത തഥൈവാന്ധ്രാൻ ച പൗണ്ഡ്രാൻ ച ചോളാൻ പാണ്ഡ്യാൻ ച കേരളാൻ മഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള രാജ്യങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ ചേരസാമ്രാജ്യത്തിന്റെ കീഴിലുള്ള കേരളരാജ്യമുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം. മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്. കാലങ്ങളായി ദക്ഷിണേന്ത്യയിലെ മറ്റു ഭാഷ-സംസ്കാരങ്ങൾക്ക് മേൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തമിഴ് വംശീയ മേൽക്കോയ്മ കേരളത്തിന്റെ പ്രാചീന - മധ്യകാലചരിത്രങ്ങൾക്ക് വൻതോതിൽ നഷ്ടങ്ങൾ വരുത്തിയിട്ടുള്ളതായി കാണുവാൻ സാധിക്കും. പ്രാചീനകാലങ്ങളിലെ ചരിത്ര അവശേഷിപ്പുകൾ പല തവണകളായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ സംഘകാലത്തിനു മുൻപും പിൻപും ഉള്ള പലവിധ ചരിത്രനിർമിതികളും ക്ഷേത്രങ്ങളും, തമിഴ്മറവപ്പടകളുടെ ആക്രമണങ്ങളിൽ തകർക്കപ്പെട്ടപ്പോൾ, കേരളത്തിന്റെയും മലയാളഭാഷയുടെയും പ്രാചീനതയുടെ തെളിവുകളും നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കേരള ചരിത്രത്തെ പല രീതിയിൽ തരം തിരിക്കാം തരം തിരിവ് കലണ്ടറിനെ ആധാരമാക്കി ലഭ്യമായ രേഖകൾ അടിസ്ഥാനപ്പെടുത്തി ക്രിസ്തുവിന് മുൻ‌പ് ശിലായുഗം നവീന ശിലായുഗം അയോയുഗം വെങ്കലയുഗം മഹാജനപഥങ്ങളുടെ കാലഘട്ടത്തിലെ ചേര രാജാക്കന്മാർ(രാജസ്ഥാനങ്ങൾ ആവിർഭവിക്കുന്നു) ക്രിസ്തുവിന് ശേഷം സംഘ കാലം, ,ബുദ്ധമതം, ജൈനമതം, ചേര സാമ്രാജ്യം കേരളം രൂപം എടുക്കുന്നു ആര്യന്മാരുടെ അധിനിവേശം നാട്ടുരാജ്യങ്ങൾ,ക്രിസ്തു മതം കേരളത്തിൽ വിദേശാഗമനം സാമ്രാജ്യത്വ വാഴ്ച സ്വാതന്ത്ര്യാനന്തരംശിലായുഗം ലോഹയുഗം പൂക്കാട്ടിയൂർ ലിഖിതങ്ങൾ (8കിമു-3000കിമു) സംഘകാലം സംഘകാലത്തിനു ശേഷം അന്ധകാരയുഗം പെരുമാൾ യുഗം, ആര്യാധിനിവേശം നാട്ടുരാജ്യങ്ങൾ വിദേശാധിനിവേശം സ്വാതന്ത്ര്യ സമരം കേരളപ്പിറവി മേൽ പറയുന്ന കര്യങ്ങളിൽ നിന്ന് ഏതു കാലഘട്ടത്തിലാണ് ഇന്നത്തെ കേരളം അതിന്റെ വിസ്തൃതിയിൽ രൂപപ്പെട്ടത് എന്ന് പറയാൻ വിഷമമാണ്. എങ്കിലും ചേരരാജാക്കന്മാർ ചക്രവർത്തികൾ ആയതോടെ അതായത് മറ്റു രാജ്യങ്ങൾ കേരളവുമായി ചേർക്കപ്പെട്ടതോടെ ആയിരിക്കണം അതിന്റെ ഉത്ഭവം. ശിലായുഗവും ശവകുടീരങ്ങളും thumb|right|150px| പോർട്ടുഗലിൽ മഹശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട മുനിയറകൾ. ഇതിനോട് സാദൃശ്യമുള്ളവയാണ് കേരളത്തിൽ നിന്നു കിട്ടിയവ ശിലായുഗങ്ങളുടെ കാലത്ത് കേരളം എന്ന കടലോരം ഉണ്ടായിരുന്നില്ല എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അന്നത് കടലിൽ മുങ്ങിക്കിടക്കുകയായിരുന്നു എന്നാണ് ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നത്. ശിലായുഗ സംസ്കാരം (നിയോലിത്തിക്) അവസാനിക്കുന്ന കാലങ്ങളിൽ ഘട്ടം ഘട്ടമായി കടൽ ഉൾവലിയുകയും ഓരോ ജന വിഭാഗങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ട് കുടിയേറുകയും ചെയ്തു. ഇങ്ങനെ കടൽ പിൻവലിഞ്ഞ തിശേഷം വന്നെത്തിയവരാണ് ഭരതർ. മെഡിറ്ററേനിയൻ ഭൂമിയിൽ നിന്ന് വന്ന ഇവർക്ക് ഇരുമ്പ് മുതലായ ലോഹങ്ങൾ നിർമ്മിക്കാനും അതുപയോഗിച്ച് കൃഷിയും മറ്റും അറിയാമായിരുന്നു. ഇവരായിരുന്നിരിക്കണം കേരളത്തിലും ഇന്നത്തെ തമിഴ്നാടിന്റെ തീരങ്ങളിലും കൃഷി ആദ്യമായി ആരംഭിച്ചത്. കാള, പശു,ആട് തുടങ്ങിയ മൃഗങ്ങളേയും അവർ പരിപാലിച്ചിരുന്നു. സമുദ്ര തീരങ്ങളെ വളരെ വേഗം സമ്പൽ സമൃദ്ധമാക്കാൻ അവർക്ക് കഴിഞ്ഞു. അങ്ങനെ പൊതുവെ പറഞ്ഞാൽ ഈ സാഗര വംശക്കാരുടെ ആവിർഭാവത്തോടെ കേരളത്തിലെ ലോഹയുഗം ആരംഭിച്ചു എന്ന് പറയാം പുരാവസ്തു ഗവേഷകർ അടുത്തകാലത്ത് കേരളത്തിന്റെ പല ഭാഗങ്ങളിൽ കണ്ടെത്തിയ പര്യവേഷണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ ചരിത്രാതീത കാലസംസ്കാരത്തിലേയ്ക്ക് വെളിച്ചം വീശുന്ന പലതെളിവുകളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്ടെ കാഞ്ഞിരപ്പുഴ എന്ന സ്ഥലത്തുനിന്നും 1974 ഏപ്രിൽ 28 നാണ് ആദ്യമായി കേരളത്തിലെ അതിപുരാതന ശിലായുഗായുധങ്ങൾ കണ്ടെടുക്കപ്പെട്ടത്. അന്നുവരെ കേരളത്തിൽ നിന്ന് ശിലായുഗ സംസ്കാരത്തിന്റേതായി കോഴിക്കോട്ടെ ചേവായൂരിൽ നിന്നും ലഭിച്ചിരുന്ന മീസ്സോലിത്തിക് (മഹാശിലായുഗം) തെളിവുകളല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. കഴിഞ്ഞ വർഷത്തിനിടയിൽ കേരളത്തിന്റെ പല ഭാഗത്തും നടത്തിയ ശിലായുഗ പര്യവേക്ഷണത്തിന്റെ ഫലമായി നൂറ് കണക്കിന് ശിലായുഗ തെളിവുകൾ ഇടുക്കി,മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം മുതലായ ജില്ലകളുടെ പലഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിരിക്കുന്നു. ഇവ പ്രധാനമായും രണ്ടു കാലഘട്ടത്തിലെ സംസ്കാരത്തെ പ്രതിധിദാനം ചെയ്യുന്നു. അവയിൽ ആദ്യത്തേത് ‘അതിപുരാതന ശിലായുഗ സംസ്കാരവും’ രണ്ടാമത്തേത് ‘മിസ്സോലിത്തിക് സംസ്കാര’വുമാണ്. ഇവയിൽ കൂടുതൽ തെളിവുകളും മിസ്സോലിത്തിക് സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഈ സംസ്കാരം ഇന്ത്യയിൽ ക്രിസ്തുവർഷത്തിന് മുമ്പ് 10,000നും 3,000നും വർഷങ്ങൾക്ക് ഇടയിൽ നിലനിന്നിരുന്നതായി കണക്കാക്കിയിരുന്നു. അതിപുരാതന ശിലായുധസംസ്കാരം ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ മുപ്പത് വർഷം വർഷം തുടങ്ങി 50,000 വർഷങ്ങൾക്ക് മുമ്പ് വരെ നിലനിന്നിരുന്നതായി കണക്കാക്കിയിരുന്നു. thumb|right|150px|ശിലായുഗത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകൾ(Keralite dolmen കേരളത്തിലെ ഇടുക്കി ജില്ലയിലെ മറയൂർ എന്ന സ്ഥലത്ത്. ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ ആദിപുരാതന ശിലായുഗ സംസ്കാരത്തെ കാണിക്കുന്നവയാണ് പാലക്കാട്ടെ കാഞ്ഞിരപ്പുഴ, തെങ്കര, എന്നീ സ്ഥലങ്ങളിൽ നിന്നും , മലപ്പുറത്തെ കുന്നത്തു ബാലു, വള്ളുവശ്ശേരി, കരിമ്പുളയ്ക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള ശിലായുധശേഖരം. അതിൽ വലിയതരം ചുരണ്ടാൻ ഉപയോഗിക്കുന്ന(Chopper-Scraper-Flake) ആയുധങ്ങൾ ഉൾപ്പെടുന്നു. ഇതു പോലുള്ള ആയുധങ്ങൾ കർണാടക, മഹാരാഷ്ട്ര പശ്ചിമതീരം, പഞ്ചാബ്, മധ്യപ്രദേശ്, ഒറീസ എന്നിവടങ്ങളിലെ പല ഭാഗങ്ങളിൽ നിന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇന്ത്യയുടെ മിക്കഭാഗങ്ങളിൽ നിന്നും കണ്ടെത്തിടുള്ള മഴു (Hand Axe- Cleaver) ശിലായുധങ്ങളിൽ നിന്നു പൊതുവെ വ്യത്യാസപ്പെട്ടിരുന്നു. മദ്രാസിലെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള മാതിരി ഹാൻഡ് ആക്സൊ ക്ലീവർ ആയുധങ്ങൾ കേരളത്തിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേ കാലഘട്ടത്തിൽ കേരളത്തിൽ നില നിന്നിരുന്ന ആദിപുരാതശിലായുഗ സംസ്കാരത്തെ പ്രതിനാധനം ചെയ്യുന്നവയാണ് ചോപ്പർ-സ്ക്രേപ്പർ-ഫ്ലേക്ക് ആയുധങ്ങൾ. ഈ രണ്ടു സംസ്കാരങ്ങളും ഫ്ലേക്ക് ഉൾക്കൊണ്ട സംസ്കാരമാണ് ആദ്യത്തേതെന്നും രണ്ട് അഭിപ്രായമുണ്ട്. പുരാതനശിലായുഗ സംസ്കാരം പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അവസാനം വരെ-അതായത് ക്രിസ്തുവിന് 10,000 വർഷങ്ങൾക്കു മുൻപു വരെ നിലനിന്നിരുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം നവീനശിലായുഗ സംസ്കാരത്തിനു മുമ്പ് നിലനിന്നിരുന്ന ശിലായുഗസംസ്കാരം മീസ്സോലിത്തിക് എന്ന് അറിയപ്പെടുന്നു. മഹാശിലായുഗ സംസ്കാരത്തിന്റെ തെളിവുകൾ കേരളത്തിൽ ഇതിനകം പത്തൊമ്പത് സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.തൃശ്ശൂർ ജില്ലയുലെ വിൽവട്ടം, വരന്തരപ്പിള്ളി പത്തനംതിട്ടയിലെ ഏനടിമംഗലം, കൊല്ലം ജില്ലയിലെ മാങ്ങാട് ഉള്ള മാടൻ‌കാവ് എന്നിവ ഉദാഹരണങ്ങൾ ആണ്‌. ഈ സ്ഥലങ്ങൾ എല്ലാം സംഘകാല വിവരണം വച്ച് പറയുന്ന പാലൈ കുറിഞ്ചി തിണകളിലാണ് എന്നത് കടൽ ഇറങ്ങുന്നതിനും മുന്നേ വന്ന നീഗ്രോയ്ഡ്സ് ആസ്ത്രലോയിഡ്സ് എന്നിവരായിരിക്കാം ശിലായുഗത്തിലെത്തിയവർ എന്ന അനുമാനത്തിൽ എത്തിക്കുന്നു. അതിനുശേഷം വന്ന പരവർ ലോഹയുഗക്കാരും കൂടുതൽ പരിഷ്കൃതരും ആയിരുന്നു. അവരുമായുള്ള കൂടിച്ചേരലുകൾ നിമിത്തം ശിലായുഗക്കാരും ലോഹായുധങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം. കേരളത്തിലെ ലോഹയുഗത്തിലെ ആയുധങ്ങൾ പൊതുവെ ജ്യോമട്രികവും മൈക്രോലിത്തിക് അല്ലാത്തവയും മൺകലങ്ങൾ നിലവിൽ വരുന്നതിനുമുമ്പ് നിലനിന്നിരുന്നവയുമാണ്. ദക്ഷിണേന്ത്യയുടെ മിക്ക തീരദേശങ്ങളിൽ നിന്നും ഇതുപോലെയുള്ള തെളിവുകൾ കിട്ടിയിട്ടൂണ്ട്. ഇവ മധ്യ-ഉത്തരേന്ത്യൻ മീസ്സോലിത്തിക് തെളിവുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഈ കാലഘട്ടത്തിൽ ഉണ്ടാ‍ക്കിയിരുന്ന ആയുധങ്ങൾ വലിപ്പത്തിൽ ചെറുതും (നാല് സെന്റിമീറ്റർ കുറവ്) വളരെ ഉയർന്ന നിലവാരം പുലർത്തുന്നവയാണ്. കേരളത്തിൽ നിന്നും കണ്ടെടുത്തവയിൽ പ്രധാന ആയുധങ്ങൾ ചീകുളി, അലക്, കുന്തം, ബോറർ, ബ്യൂറിൻസ്, കത്തി, ഡിസ് കോയിഡ് സ്, ലൂണേറ്റ്സ്, ചെറിയചോപ്പേർസ് എന്നിവയാണ് ഡോ.പി.രാജേന്ദ്രൻ; ചരിത്രാതീത കാല സംസ്കാരം; കേരള വിജ്ഞാനകോശം. താൾ 27, പുതുക്കിയ രണ്ടാം വാല്യം , ദേശബന്ധു പബ്ലിക്കേഷൻസ്, തിരുവനന്തപുരം -695034 1988, കേരളം. . ഇടനാടിന്റെ (മരുതം, കുറിഞ്ചി തിണകൾ എന്നിവയുടെ) പ്രാധാന്യം കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള ശിലായുധ തെളിവുകൾ കൂടുതലും കണ്ടെത്തിട്ടുള്ളത് ചെങ്കൽ നിറഞ്ഞ ഇടനാട്ടിലുള്ള സ്ഥലങ്ങളിൽ നിന്നാണ്. ഇത് സംഘകാലത്തെ കുറിഞ്ചിതിണ, മരുതംതിണ എന്നിവയാണ്. എന്നാൽ അവയുടെ തെളിവുകൾ ഉയരം കൂടിയ നീലഗിരിപർവ്വതങ്ങളുള്ള അട്ടപ്പാടിയുടെ പലഭാഗങ്ങളിൽ നിന്നും തെന്മലയിലുള്ള ഗുഹകളിൽ നിന്നും കൂടി ലഭിച്ചിട്ടുണ്ട്. കേരളത്തിലെ താഴ്ന്ന തീരപ്രദേശങ്ങളിൽ നിന്നും ശിലായുഗ കാലഘട്ടത്തിലെ യാതൊരു തെളിവും കണ്ടുകിട്ടിയിട്ടില്ല. കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള ശിലായുധങ്ങളിൽ ചുരുക്കം ചിലവ ഒഴിച്ചാൽ എല്ലാം തന്നെ കല്ലുകളിൽ ഉണ്ടാക്കിയവയാണ്. നമ്മുടെ നദികളിലും മറ്റും ഇന്നും കാണുന്ന പലതരത്തിലുള്ള വെള്ളാരം കല്ലുകൾ (ക്വാ‍ർട്സൈറ്റ്) ഉപയോഗിച്ച് ഉണ്ടാക്കിയവ ആണ് അവ. ചുറ്റുപാടിൽ നിന്നു കിട്ടാവുന്ന അസംസ്കൃത വസ്തു ഉപയോഗിച്ച് ആവശ്യമുള്ള ആയുധങ്ങൾ ഉണ്ടാക്കുവാ‍ൻ പുരാതന മനുഷ്യന് കഴിഞ്ഞിരുന്നു എന്നതിനുള്ള ഒരു തെളിവാണിത്. അതായത് ക്വാർട്സൈറ്റിന്റെ അഭാവം ഈ പ്രദേശത്തേക്കുള്ള ശിലായുഗ മനുഷ്യന്റെ അധിവാസത്തെ ബാധിച്ചിരുന്നില്ല എന്നു വ്യക്തമാണ്. തെന്മലയിലെ ഗുഹയിൽ കണ്ട കൊത്തുപണികൾക്ക് പുറമേ അവിടെ നിന്നും മീസ്സോലിത്തിക് സംസ്കാരത്തിന്റെ മറ്റ് തെളിവുകളും കണ്ടെടുക്കപ്പെട്ടു. അവയുടെ ആധികാരികമായ കാർബൺ 14 കാല നിർണയത്തിലൂടെ കേരളത്തിലെ മീസ്സോലിത്തിക് സംസ്കാരം 5120 വർഷം മുമ്പ് വരെ നിലനിന്നിരുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതേ ഗുഹയിൽ കണ്ട കൊത്തുപണികൾ തീർച്ചയായും മീസ്സോലിത്തിക് കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതായി കരുതേണ്ടിയിരിക്കുന്നു. ഇതിന്റെ കൊത്തുപണികളും രൂപഭംഗിയും ഇതിന് ഉപോൽബലകമായി നിൽക്കുന്നു. 1974 മുതൽ കേരളത്തിന്റെ പല ഭാഗങ്ങളിൽ നടത്തികൊണ്ടിരിക്കുന്ന പര്യവേഷണത്തിന്റെയും ഖനനത്തിന്റെയും ഫലമായി ആദിപുരാതന ശിലായുഗകാലം മുതലെ മനുഷ്യർ കേരളത്തിൽ അധിവസിച്ചിരുന്നു എന്ന് തെളിയിച്ചതിനു പുറമെ 5120 വർഷം മുമ്പ് തെന്മലയിലെ ഗുഹയിൽ ശിലായുഗ മനുഷ്യർ ജീവിച്ചിരുന്നു എന്ന് കുടി സമർഥിച്ചിരിക്കുന്നു. സംഘകാലം തെക്കേ ഇന്ത്യയിലെ പ്രാചീനരായ ജനവിഭാഗങ്ങൾ അവിടത്തെ ഭൂമിയുടെ തെക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന തിണകളിൽ താമസിച്ചിരുന്നു. സംഘം കൃതികളിൽ നിന്ന് ഓരോ ജനജാതികളും കുടിയേറിയ രീതി മനസ്സിലാക്കാം. രാഘവ വാരിയർ, രാജൻ ഗുരുക്കൾ; കേരള ചരിത്രം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം. 1992 ഇതിൽ ഏറ്റവും ആദ്യം വന്നെത്തിയത് നെഗ്രിറ്റോയ്ഡ്, വംശജരാണ്. ആസ്ത്രലോയിഡുകളും ഇതേ സമയത്തു തന്നെ വന്നെത്തിയവരാണ് സോമൻ ഇലവുംമൂട് ; പ്രാചീന കേരളചരിത്ര സംഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000. പതിനായിരക്കണക്കിന് വർഷങ്ങൾ മുൻപ് അവർ കണ്ടെത്തിയ ഈ ഭൂപ്രദേശം ഇന്നത്തെ സഹ്യന്റെ നിരകൾ വരെ ജലം മൂടപ്പെട്ടുകിടക്കുകയായിരുന്നു. അവർ ഈ വനങ്ങളിലെ ആദിമ നിവാസികളായി. കാലാന്തരങ്ങളിൽ കടൽ പിൻവാങ്ങിയപ്പോൾ രൂപം കൊണ്ട ഫലഭൂയിഷ്ടമായ പ്രദേശങ്ങളിലേക്ക് കൃഷി ചെയ്യാനറിയാവുന്ന ആയർ എന്നു പേരായ ജനവിഭാഗം കുടിയേറി. എന്നാൽ ആദിമ നിവാസികൾക്ക് വേട്ടയാടി ജീവിക്കാൻ മാത്രമേ അറിയാമായിരുന്നതിനാലും കൃഷിയെപ്പറ്റി അവർക്ക് വിദൂരമായ അറിവുപോലും ഇല്ലാതിരുന്നതിനാലും അവർ വനങ്ങളിൽ നിന്ന് പുറത്തേയ്ക്ക് വരാൻ ധൈര്യപ്പെട്ടില്ല. ഇന്നും കൃഷിയെക്കുറിച്ച് അറിവില്ലാത്ത ആദിവാസികൾ കേരളത്തിലെ വനങ്ങളിൽ താമസിക്കുന്നുണ്ട്. വീണ്ടും കുറേ കാലങ്ങൾക്കു ശേഷം വെള്ളാളർ എന്നൊരു വിഭാഗവും അതിനു ശേഷം കര വീണ്ടും ഉടലെടുത്തപ്പോൾ ഭരതർ എന്നൊരു ജനവിഭാഗവും ഇവിടേയ്ക്ക് കുടിയേറിപ്പാർത്തു. ഈ മൂന്നു വിഭാഗങ്ങളിൽ ആയർ കോലാരിയന്മാരായിരുന്നു. ആയർക്കു കോൻ/കോൽ എന്നും പേരുണ്ടായിരുന്നു. കാലാന്തരത്തിൽ ഇവർ കോൽ-ആയർ ആയും ആയർ ആയു മാറി. ഇവർ എല്ലാം ആദി മെഡിറ്ററേനിയൻ വിഭാഗത്തിൽ പെട്ടവരായിരിക്കാനാണ് ചരിത്രകാരന്മാർ സാധ്യത കല്പിക്കുന്നത്. എന്നാൽ ഭരതർ എന്ന പരതർ അഥവാ പരവർ ആസ്ട്രലോയിഡ് വിഭാഗം തന്നെയാണ്. മേല്പറഞ്ഞതെല്ലാം അനുമാനങ്ങൾ അല്ലെങ്കിൽ മറ്റു രേഖകളിൽ നിന്നുള്ള നിഗമനങ്ങൾ ആണ്. എന്നാൽ കേരളത്തെകുറിച്ച് പരാമർശമുള്ള ഏറ്റവും പുരാതനമായ രേഖ ക്രിസ്തുവിന് 257 വർഷം മുമ്പ് അശോകചക്രവർത്തി (ബി.സി.232-272) രേഖപ്പെടുത്തിയിട്ടുള്ള രണ്ടാം ശിലാശാസനമാണ്. അതിൽ കേരളത്തിലെ ചേര രാജാക്കന്മാരെ പറ്റി വിവരിക്കുന്നുണ്ട്. എന്നാൽ കേരളത്തെ പറ്റിയും കേരള രാജാക്കന്മാരെ പറ്റിയും ധാരണയുണ്ടാക്കുന്ന തരത്തിൽ ഉള്ള പരാമർശങ്ങൾ ലഭിക്കുന്നത് ക്രിസ്തുവിന് ശേഷം ഉള്ള മൂന്നും നാലും ശതകങ്ങളിൽ എഴുതപ്പെട്ട സംഘകൃതികളിൽ നിന്നാണ്. അതിൽ നിന്നാണ് കേരളത്തിന്റെ ഏകദേശ രൂപം നമുക്ക് ലഭിക്കുനത്. സംഘകാലത്തെ കേരളത്തിൽ തമിഴരും ഉണ്ടായിരുന്നതിനാൽ കവികൾ കേരളത്തെ തമിഴകത്തിൽ പെടുത്തി എന്നു മാത്രം. എന്നാൽ സംഘകാലത്തിനു മുമ്പും കേരളമുണ്ടായിരുന്നു. മറ്റു ഭാഷകളും നിലവിൽ ഉണ്ടായിരുന്നു. കേരളീയരുടെ ഭാഷ എന്ന പൊതുവായൊന്നില്ലായിരുന്നു വെങ്കിലും കുട്ടനാട്ടിൽ കുടക് ഭാഷയും തുളു നാട്ടിൽ തുളു കലർന്ന ഭാഷയും നിലവിൽ നിന്നിരുന്നു. ഭാഷയുടെ ഇടയിലും കൊടുക്കൽ വാങ്ങലുകൾ നടന്നു. രാജസ്ഥാനങ്ങളുടെ ഉദയം രാജാക്കന്മാർ ഉണ്ടായതിനെ പറ്റി ചരിത്രകാരന്മാർക്കിടയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും അഭിപ്രായങ്ങളും ഉണ്ട്. ആദിമ കാലങ്ങളിൽ ജനവിഭാഗങ്ങൾ ഒരു ഗോത്രം ആയി വികാസം പ്രാപിക്കുകയായിരുന്നു. കാലി മേയ്ക്കലും കൃഷിയുമായി ഗോത്രങ്ങൾ വികസിച്ചു. ഇത്തരം ഗോത്രങ്ങൾക്ക് തലവൻ എന്ന ഒരു കാരണവർ ഉണ്ടായിരുന്നു. കാലി മേയ്ക്കുന്നവരിൽ പ്രമുഖനോ ഏറ്റവും അധികം ഗോക്കൾ ഉള്ളയാളോ ആയിരിക്കും ഇത്. ഗോത്രത്തിനും കീഴിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതും ക്ഷേമം നോക്കിയിരുന്നതും ഇയാളോ ഇയാൾക്കൊപ്പമുള്ള ആൾക്കാരോ ആയിരുന്നു. ഗോത്രങ്ങൾ വളർന്നപ്പോൾ ഇത് ചെറിയ ഘടകങ്ങൾ ആയി വിഭജിച്ച് കൂടുതൽ ഗോത്രത്തലവന്മാർ ഉണ്ടാകുകയും ഈ ഗോത്രങ്ങളുടെ എല്ലാം തലവന്മാരുടെ തലവനെ ഗോക്കളുടെ അധിപൻ എന്ന അർത്ഥത്തിൽ അഥവ ഗോപൻ എന്ന വാക്ക് ചുരുങ്ങിയോ കോൻ എന്ന് രാജാവിനെ സംബോധന ചെയ്തു വന്നു. ഡോ. കെ.കെ. പിള്ള; കേരള ചരിത്രം ഭാഗം ഒന്ന് താൾ 151. കേരള ഹിസ്റ്ററി അസോസിയേഷൻ. കേരളം കോൻ എന്ന വാക്കിന് ഇടയൻ എന്നാണ് അർത്ഥം . കോൻ അല്ലെങ്കിൽ കോൽ എന്നതുമായി ഇതിന് ബന്ധമുണ്ട്. കെ. ദാമോദരൻ., കേരള ചരിത്രം; പ്രഭാത് ബുക്ക് ഹൌസ്, തിരുവനന്തപുരം 1998. കേരളം (ചെങ്കോൽ എന്നത് ആട്ടിടയന്മാരുടെ കോൽ എന്നതിന്റെ ഒരു പ്രതീകമാവാം) എന്നാൽ കാലികളാണ് സമ്പത്തിന്റെ ആധാരം എന്ന് ഒരു മാനദണ്ഡം അന്നുണ്ടായിരുന്നു. വ്യാപകമായി കാലികവർച്ചയും ഗോത്രങ്ങൾക്കിടയിൽ നിലനിന്നു. ഇത് മൂലം പല വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. അങ്ങനെ ഗോത്രങ്ങൾ തമ്മിൽ നടന്ന സമർങ്ങൾക്ക് നേതൃത്വം നൽകിയിരുന്നവരായിരുക്കണം പിൽക്കാലത്ത് രാജാക്കന്മാരായതെന്നും അഭിപ്രായമുണ്ട്. എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997 സംഘം കൃതികളിൽ പറയുന്ന മരുതം മില്ലൈ എന്നീ തിണകളിലായിരുന്നു കാലികൾ വളർന്നതും കൃഷി നടത്തിയിരുന്നതും. ഇവിടത്തെ കുറിഞ്ചി, പാലൈ എന്നീ തിണകൾ മലകളും കാടുകളും ആയിരുന്നതിനാൽ കാലി വളർത്തുന്ന ഗോത്രങ്ങൾ ഇല്ലായിരുന്നിരിക്കണം. ഗോത്രത്തലവന്മാരെ തിരിച്ചറിയാനാണ് കിരീടം ധരിപ്പിച്ചിരുന്നതും അത് പിന്നീട് ഒരു ആചാരവും ആവശ്യവും ആയി മാറിയിരുന്നിരിക്കണം ദീക്ഷിതരെ ഉദ്ധരിച്ചിരിക്കുന്നത് കേരള ചരിത്രം എന്ന പുസ്തകത്തിൽ രാഘവ വാരിയർ, രാജൻ ഗുരുക്കൾ; കേരള ചരിത്രം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം. 1992 ഇറ, വരി, തുടങ്ങിയ നികുതികൾ ഉണ്ടായിരുന്നു. രാജാക്കന്മാർ തമ്മിൽ യുദ്ധം നടന്നിരുന്നു. ഇതിൽ തോൽവിയോ വിജയമോ ആയിരുന്നു ഉണ്ടായിരുന്നത്. സന്ധിയോ സമാധനമോ ഇല്ലായിരുന്നു. കാരണം പ്രധാന യുദ്ധങ്ങൾ കാലികളെ കവർച്ച ചെയ്യുക അല്ലെങ്കിൽ നഷ്ടപ്പെട്ട കാലികളെ തിരിച്ചു പിടിക്കുക എന്നതിനായിരുന്നു. വാളും അമ്പും വില്ലും ഈട്ടിയുമായിരുന്നു പ്രധാന ആയുധങ്ങൾ. ജനങ്ങൾ thumb|200px|right| തിണകളുടെ ഏകദേശ രൂപം സംഘകൃതികളിലെ അകം പുറം എന്നീ തരം തിരിവ് ഉണ്ട്. ഇതിൽ അകം കൃതികൾ കൂടുതലും സാധാരണ ജനങ്ങളുടെ ജീവിതത്തെപറ്റിയാണെങ്കിൽ പുറം കൃതികളിൽ രാജാക്കന്മാരുടേയും മറ്റും യുദ്ധങ്ങളും യോദ്ധാക്കളുടേയും മറ്റും വീരശൂരപരാക്രമങ്ങളും മറ്റുമാണ് പ്രതിപാദീക്കുന്നത്. അകം കവിതകൾ ഓരോ വിഭാഗം ജനങ്ങളുടെ ദൈനം ദിന ജീവിതം വിശദീകരിക്കുന്നു. അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും. അന്നത്തെ ജനങ്ങൾ നാലു കുലങ്ങളായി അഞ്ചു വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നു. ഈ പ്രദേശങ്ങൾ തിണകൾ എന്ന് അറിയപ്പെട്ടു. കുറിഞ്ചി തിണ മലകൾക്കടുത്തായി ജീവിച്ചിരുന്നവരെ കുറിഞ്ചി തിണ യിലാണ് പെടുത്തിയിരിക്കുന്നത്. ഇവരെ കുറവർ എന്നാണ് പറഞ്ഞിരുന്നത്. ഇവർ വനങ്ങളിൽ നിന്നും ലഭിക്കുന്ന ദ്രവ്യങ്ങളുടെ ശേഖരണവും, തിന, മുളനെല്ല്, ഇഞ്ചി, വാഴ], മരമഞ്ഞൾ എന്നിവയുടെ കൃഷിയും മൃഗവേട്ടയും മറ്റുമായി കഴിഞ്ഞിരുന്നു. കുറിഞ്ചിത്തിണയിലെ നാട്ടുപ്രമാണിമാർ ‘വെപ്പന്മാർ‘, ‘നാടൻ‘ എന്നെല്ലാമാണ് വിളിച്ചിരുന്നത്. പുരോഹിതൻ വേലൻ എന്നറിയപ്പെട്ടു. ഇയാൾ മന്ത്രവാദിയും കൂടിയായിരുന്നു. മുരുകൻ‍ ആയിരുന്നു കുറിഞ്ചി തിണയുടെ ദേവൻ (എന്നാൽ അത് ആര്യ ദൈവമായ സുബ്രമണ്യനായിരുന്നില്ല). ദേവനെ മലമുകളിലാണ് പ്രതിഷ്ഠിച്ചിരുന്നത്. ഉത്സവങ്ങളും പൂജയും വഴിപാടും ചെയ്തിരുന്നു. മുരുകൻ എന്ന പേരിൽ ആഫ്രിക്കയിലും ഒരു ദൈവത്തെ ആരാധിക്കുന്നു എന്നത് ഈ പ്രദേശത്തുകാർ ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഏറ്റവും ആദികാല ജനങ്ങൾ ആണ്‌ എന്ന് ചിലർ വിശ്വസിക്കുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം ആഫ്രിക്കൻറിസോഴ്സ് വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്. പാലതിണ മലകളിൽ തന്നെ ജലദൌർലഭ്യമുള്ള പ്രദേശങ്ങൾ ആണ് പാലതിണ. പാലമരങ്ങൾ (കുരട്ടുപാല, കൊടിപ്പാല, ഉലക്കപ്പാല, ഏഴിലം പാല) ധാരാളം ഉണ്ടായിരുന്നതിനാലാണ് ഇത്. വന്യമൃഗങ്ങൾ ധാരാളം ഉണ്ടായിരുന്നു. ഇവിടെ ജീവിച്ചിരുന്നവർ മറവർ എന്നറിയപ്പെട്ടിരുന്നു. അവർ മൃഗവേട്ടയും ആനക്കൊമ്പ്, പുലിപ്പല്ല്, പുലിത്തോൽ തുടങ്ങിയവയുടെ വ്യാപാരവും ഉള്ളവരായിരുന്നു എങ്കിലും കള്ളന്മാരും കൊള്ളക്കാരും ഇവരിൽ ധാരാളം ഉണ്ടായിരുന്നു. കാരുണ്യമില്ലാത്ത ഇവർ വഴിപോക്കരെ കൊള്ളയടിച്ച് ചിലപ്പോൾ കൊല ചെയ്യുക വരെചെയ്യും. കാമുകീ കാമുകന്മാരായി ഒളിച്ചോടുന്നതും സ്ത്രീകളെ മോഷ്ടിച്ചുകൊണ്ടു പോകുന്നതും പാലത്തിണയിൽ പതിവായിരുന്നു. കള്ള് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ അവർ ഉപയോഗിച്ചിരുന്നു. മാംസാഹാരം നിത്യേന എന്നോണം ഉണ്ടായിരുന്നു. മറവർക്ക് വേണ്ടത്ര ജീവിത സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. മഴ ഒരു വലിയ പ്രശ്നമായിരുന്നു എന്നും മഴയുള്ളതിന്നാൽ മഴനാട് എന്നും നാട്ടുകാരെ മഴവർ എന്നു വിളിക്കാൻ കാരണം അതാണ് എന്നും മറ്റു ചില കൃതികളിൽ കാണുന്നു. ഈ നാടിന് കുറിച്ചി എന്നും പേരുണ്ടായിരുന്നു. കുറിച്യർ എന്ന ജാതിപ്പേര് പിന്നീട് ജാതിവ്യവസ്ഥ ഉടലെടുത്തകാലത്ത് ആ ഗ്രാമീണർക്ക് നൽകപ്പെട്ടതാണ്. സോമൻ ഇലവും‍മൂട്; പ്രാചീന കേരളചരിത്ര സം‍ഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000. കൊറ്റവ എന്ന ദേവിയായിരുന്നു മറവരുടെ ദൈവം. കൊറ്റവ എന്ന ദേവതയാണ് കൊടുങ്ങല്ലൂരിലെ യഥാർത്ഥ പ്രതിഷ്ഠ എന്നും ആര്യാധിനിവേശ കാലത്ത് അതിനെ ആര്യ വത്കരിച്ച് ഭദ്രകാളിയാക്കിയതാണ് എന്ന് രേഖകൾ ഉണ്ട്. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങൾ- തൃശ്ശൂർജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷൻ 1992. പാലക്കാർക്ക് എങ്കിലും ‘വേട്ടുവ വരി’ ‘തുണങ്കക്കൂത്ത്’ എന്നിങ്ങനെയുള്ള നൃത്തരൂപങ്ങൾ ഉണ്ടായിരുന്നു എന്നും ചേര രാജാക്കന്മാർ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നു ചില ചക്രവർത്തിമാർ അത് ആടിയതായും കവിതകളിൽ പറയുന്നു. കേരളത്തിന്റെ തനതു ആയോധന സംസ്കാരമായ കളരിപ്പയറ്റിന്റെ ഉത്ഭവം സംഘംകാലഘട്ടമാണ് thumb|കേരളത്തിന്റെ തനതു ആയോധന സംസ്കാരമായ കളരിപ്പയറ്റിന്റെ ഉത്ഭവം സംഘംകാലഘട്ടമാണ് |കണ്ണി=Special:FilePath/Urmi-Payattu.jpg മുല്ലതിണ ചെറിയ കുന്നുകളും കുറ്റിക്കാടുകളും നിറഞ്ഞ മലയോരങ്ങൾ മുല്ലതിണ എന്ന് അറിയപ്പെട്ടു. പൂവണിഞ്ഞ് മുല്ലകൾ ഈ പ്രദേശത്ത്തിന് മനോഹാരിത നാൽകിയിരുന്നു. മുല്ലത്തിണ കടലിനും മലയ്ക്കും ഇടയിലുള്ള സ്ഥലമായതിനാൽ ‘ഇടനാട്’ എന്നും അറിയപ്പെട്ടിരുന്നു. ഇടനാട്ടിലീ ജനങ്ങൾ ഇടയർ എന്നും. അമര, തുവര, മുതിര, തുടങ്ങിയ പയർ വർഗ്ഗങ്ങൾ ക്കൃഷി ചെയ്യുന്നതിൽ അവർ സമർത്ഥരായിരുന്നു. മായോൻ ആയിരുന്നു അവരുടെ ദൈവം. കാലികളെ ഉപയോഗിച്ച് കൃഷി ചെയ്യലും അവർക്ക് വശമുണ്ടായിരുന്നു. മരുതംതിണ ഏറ്റവും വളക്കൂറുള്ള പ്രദേശങ്ങൾ ആണ് മരുതംതിണ.പുഴകളും തോപ്പുകളും നിറഞ്ഞ സമതല പ്രദേശങ്ങൾ, ആമ്പലും താമരയും നിറഞ്ഞ പൊയ്കകൾ വലിയ നെല്പാടങ്ങൾ എന്നിവ മരുതം തിണയുടെ പ്രാത്യേകതകൾ ആണ്. മരുത നാട്ടുകാർ വെള്ളാളരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ ഉഴുന്നതിനാൽ ഉഴവരും എന്നറിയപ്പെട്ടിരുന്നു. ഉഴവർ ആണ് ഈഴവർ ആയത് എന്ന് ഒരു അഭിപ്രായമുണ്ട് മനോരമ ഇയർ ബുക്ക്‌ 2006; മനോരമ പ്രസ്സ്‌ കോട്ടയം . ഏറ്റവും സമ്പന്നമായ ഭൂപ്രദേശമാണ് ഇത്. എങ്ങു സമൃദ്ധി കളിയാടിയിരുന്നു. നെല്ലിന്റെ മണം എല്ലാ വീടുകളിൽ മുറ്റി നിന്നിരുന്നു. ഗ്രാമങ്ങൾക്ക് പുതൂർ, മുതൂർ എന്നിങ്ങനെയാണ്‌ പേർ വച്ചിരുന്നത്. ഇന്ദ്രനായിരുന്നു കുല ദൈവം ആണ്ടുതോറും ഇന്ദ്രവിഴാ എന്ന പേരിൽ ഉത്സാവം നടത്തപ്പെട്ടിരുന്നു. വെള്ളാളർ ആര്യാധിനിവേശകാലത്ത് നമ്പൂതിരിമാരെ അനൂകൂലിച്ചാതിനാൽ അവർക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിച്ചു. എന്നാൽ ഉഴവർ അവരുടെ ആചാരങ്ങളെ അടിയാറ വയ്ക്കാൻ തയ്യാറാവാത്തതിനാൽ അവർ മലനാടുകളിലെ മറ്റു പ്രതിരോധം ചെലുത്തിയ ഗോത്രങ്ങൾക്കൊപ്പം അധ്:കൃതരാക്കപ്പെട്ടു. നെയ്തൽതിണ അവസാനത്തെ തിണ നെയ്തൽതിണ ആണ്. കടലും അതിൻറീ തീരത്തോട് അടുത്ത പ്രദേശങ്ങളും ആണ് ഇതിൽ. ഏറ്റവും കൂടുതൽ ജനസംഖ്യ ഈ പ്രദേശത്തായിരുന്നു. കുടൂതലും കടലൂമായി ബന്ധപ്പെട്ട, മത്സ്യ ബന്ധനവും വ്യാപാരവും ഇവർ നടത്തിവന്നു. കടലിൽ നിന്നു ഉള്ളിലേക്ക് പ്രവേശിക്കുന്ന അഴിമുഖങ്ങളിൽ വലിയ കപ്പല്ലുകൾ വന്നണഞ്ഞിരുന്നു. വ്യാപാരം മൂലം സമ്പന്നമായിരുന്നു ജനജീവിതം. ജനനിബിഡാമായ തുറമുഖപട്ടണങ്ങൾ പാണ്ടിക ശാലകൾ എന്നിവ ഇവിടാത്തെ പ്രത്യേകതകൾ ആണ്.ഇവിടത്തെ നാട്ടുകാരെ പരതർ (പരതവർ)) എന്നാണ് വിളിച്ഛിരുന്നത്. വരുണൻ അല്ലെങ്കിൽ ജലദേവൻ ആയിരുർന്നു അവ്വരുടെ ദേവൻ സാമ്പത്തികരംഗം കൊള്ളുക അഥവാ വാങ്ങുക, കൊടുക്കുക അഥവാ വിൽക്കുക എന്ന വ്യാപാരത്തിന്റെ സമ്പ്രദായങ്ങൾ അന്നത്തെ ജനങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ വിലയായി നെല്ല്, ഉപ്പ്, മീൻ, ഇറച്ചി. തേൻ, ചട്ടി, കലം മുതലായ വസ്തുക്കൾ ആയിരുന്നു ആദ്യകാലത്ത് ആദാനപ്രദാന (ബാർട്ടർ) രീതിയിൽ കൊടുക്കൽ വാങ്ങലുകൾക്ക് നിധാനമായിരുന്നത്. നാണയങ്ങൾ ഉണ്ടാക്കിയിരുന്നില്ല എങ്കിലും വിദേശരാജ്യങ്ങളിലെ നാണയങ്ങൾ വിനിമയം ചെയ്യാൻ വ്യാപാരികൾ ശ്രമിച്ചിരുന്നു. പ്രമുഖ വ്യാപാരങ്ങൾ നാണയങ്ങൾ മുഖേനയായിരുന്നു. തൊഴിൽ വിഭജനം ഉണ്ടായിരുന്നില്ല. കലം ഉണ്ടാക്കുന്ന കുശവന്മാരും കൃഷിപ്പണി ചെയ്യുന്ന വെള്ളാളരും ഉപ്പ് എടുത്ത് വിൽകുന്ന ഉമണരും പശുവിനെ പരിപാലിക്കുന്ന ആയന്മാരും ഉണ്ടായിരുന്നു. നായാട്ട്, നെയ്ത്ത് എന്നീ തൊഴിലുകളും കരസ്ഥമായിരുന്നു. സാധനം അളക്കുന്നതിന് മുഴം, ചാൺ, അടി എന്നിങ്ങനെയുള്ള മൂലകങ്ങൾ ഉപയോഗിച്ചിരുന്നു. വിടുതിക്കുള്ള ഇടമായി വീട് എന്ന പദം ഉപയോഗിച്ചു. പുര, കുടി എന്നിങ്ങ്നനെയും പേരുകൾ ഉൻടായിരുന്നു. വീട്ടിൽ ഇരിക്കുന്നതിനോ കിടക്കുന്നതിനോ വീട്ടുപകരണങ്ങൾ ഉണ്ടായിരുന്നില്ല. പായ്, ചരമ്പ്, തടുക്ക് എന്നിവ ഇരിക്കാനും കിടക്കാനും ഉപയോഗിച്ചിരുന്നു. ചട്ടിയും കലയും അടുക്കളയിൽ ഉപയോഗിച്ചിരുന്നു. ഉരലും ഉലക്കയും ഉപയോഗിച്ച് ധാന്യങ്ങളുറ്റെ തോടു കളയാനും പൊടിക്കാനും അറിയാമായിരുന്നു. വസ്ത്രമായി പരുത്തിനൂൽ കൊണ്ടു നെയ്ത മുണ്ടാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. വിദേശത്തു നിന്നും പട്ട് ഇറക്കുമതി ചെയ്തിരുന്നു. സാമൂഹിക ജീവിതം മണം അഥവാ വിവാഹം എന്ന സ്ഥാപനം അന്നുമുണ്ടായിരുന്നു. വിവാഹത്തിനു ബാഹ്യമായ അടയാളങ്ങൾ ഉണ്ടായിരുന്നില്ല. രാജാക്കന്മാർ ഇങ്ങനെ ഗോത്ര വ്യവസ്ഥ ശക്തിപെട്ട് മൂന്ന് രാജസ്ഥാനങ്ങൾ ഉടലെടുത്തു. ചേരർ, ചോഴർ, പാണ്ഡ്യർ എന്നതാണ്‌ അത്. ഇതിൽ മുൻപ് മലനാട് പിന്നീട് ഒരു സ്വതന്ത്ര്യ രാഷ്ട്രപദവി നഷ്ടപ്പെട്ട് മറ്റു രാജ്യങ്ങളുടെ ഭാഗമായിത്തീർന്നു. സോമൻ ഇലവും‍മൂട്; പ്രാചീന കേരളചരിത്ര സം‍ഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000. വടക്ക് വെങ്കടവും തെക്ക് കന്യാകുമാരിയും കിഴക്കും പടിഞ്ഞാറും സമുദ്രങ്ങളും അതിരുകളായി ദക്ഷിണേന്ത്യ പ്രചീനകാലത്ത് ഈ നാല് രാജ്യങ്ങളായി തിരിക്കപ്പെട്ടിരുന്നു. ചേരമണ്ഡലം (കേരളം), ചോഴമണ്ഡലം, പാണ്ടിമണ്ഡലം, മലൈമണ്ഡലം എന്നിവരായിരുന്നു. പാണ്ഡ്യർ പാണ്ഡ്യ രാജാക്കന്മാർ ആയന്മാരായിരുന്നു. (ആയർ) മുല്ലതിണയിലെ ജനങ്ങൾ ആണ് ആയന്മാർ. ഇവരുടെ നാട്ടുക്കൂട്ടത്തലവന്മാർക്ക് കുറുംപൊറൈ നാടൻ എന്നും പൊതുവൻ എന്നും പേരുണ്ടായിരുന്നു. കുറുംപൊറൈ നാടൻ എന്നാൽ ചെറിയ കുന്നുകളോട് കൂടിയ മലയോരത്തിന്റെ നായകൻ എന്നാണർത്ഥം. പാണ്ടിയരുടെ തലസ്ഥാനം മുല്ലതിണയിൽ പെട്ട മധുര ആയിരുന്നു. എന്നാൽ ഇവർ പാണ്ഡവൻമാരായിരുന്നു എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരുന്നത് ഇന്ന് അപ്രസക്തമാണ്. പാണ്ടി എന്നതിന് മലയോരം എന്നും അർത്ഥം ഉണ്ട്. ചോഴർ ഇവർ വെള്ളാളന്മാരായിരുന്നു. മരുതം തിണയിൽ താമസിച്ചിരുന്ന ജനങ്ങളുടെ ഊരുതലവനാണ്‌ രാജാവായിത്തീർന്നത്. ഈ നാട്ടു തലവനെ ഊരൻ എന്നാണ് വിളിച്ചിരുന്നത് എന്ന് മരുതം പാട്ടുകളിൽ പ്രതിപാദിക്കുന്നു. വളമുള്ള വിളനിലങ്ങളുടെ നാഥൻ എന്ന അർത്ഥത്തിലാണ് ചോഴം ഉപയോഗിക്കുന്നത് അങ്ങനെയാണ് ചോഴൻ എന്ന പേരു വന്നത്. ചോഴന്റെ ആസ്ഥാനം മരുതം തിണയിലുള്ള ഉറയൂർ ആയിരുന്നു. ആസ്ഥാനം തന്നെ മരുതം തിണയിലാ അയത് മേൽ പറഞ്ഞതിന് നല്ല ആധാരമാണ്. ചേരർ നെയ്തൽ തിണയിലെ മൂപ്പന്മാരായിരുന്നു ഇവർ. ചേർപ്പ് എന്നൊക്കെ നെയ്തൽ തിണയെ സൂചിപ്പിച്ചിട്ടൂണ്ട് അകം പാട്ടുകളിൽ ചേരളം എന്നതും കേരളം എന്നതും അതിന്റെ വേരിൽ നിന്നാണ് ഉണ്ടായത് എന്ന വാദത്തിന് ശക്തി പകരുന്നതാണ് ഈ വാദം. ഭരതർ (പറവർ) ആണ് ഇവിടത്തെ ജനങ്ങൾ. ഇതേ പുസ്തകം നെയ്തൽ തിണയിലുള്ള വഞ്ചിമുതൂർ (ഇന്നത്തെ കൊടുങ്ങല്ലൂർ,) കരൂർ (തൃക്കാരിയൂർ) ആയിരുന്നു അവരുടെ തലസ്ഥാനം എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. വഞ്ചിമുതൂർ എന്ന പേരിലെ 'മുതൂർ' എന്ന പദത്തിന് പഴയ നഗരം എന്നും, 'കരുവൂർ' എന്നാൽ പുതിയ ഊർ എന്നുമാണ് അർത്ഥം. ഈ അർത്ഥം സ്വീകരിച്ചാൽ വഞ്ചിയും കരുവൂരും രണ്ട് നഗരങ്ങളാണെന്നും രണ്ടും പെരിയാറിന്റെ തീരത്ത് ആണെന്ന് അനുമാനിക്കാം. രണ്ടും ചേരൻമാരുടെ തലസ്ഥാനമായിരുന്നു. വഞ്ചിമുതൂർ ആദ്യത്തെ തലസ്ഥാനവും കരുവൂർ പിന്നീട് ഏർപ്പെടുത്തിയ തലസ്ഥാനവും. ചില മധ്യകാല തമിഴ് പണ്ഢിതൻമാരുടെ അഭിപ്രായത്തിൽ അന്നത്തെ കൊടും കോളൂർ (ഇന്നത്തെ കൊടുങ്ങല്ലൂർ) തന്നെയാണ് വഞ്ചി. ചേര രാജാവിനെ പൊറയൻ എന്നും വിളിക്കാറുണ്ടായിരുന്നു. പൊറനാട് എന്നറിയപ്പെട്ടിരുന്ന പാലക്കാടിലെ(ഇന്നും ചില സ്ഥലങ്ങളിൽ അങ്ങനെ വിളിക്കാറുണ്ട്) രാജകുമാരിയെ വിവാഹം ചെയ്തതിനാലാണ് പൊറയൻ എന്ന സ്ഥാനപ്പേർ ലഭിച്ചത്. (ഇരുമ്പൊറയൻ) ചേരസാമ്രാജ്യം ആദ്യകാലങ്ങളിൽ തിണകളിൽ ഒതുങ്ങി നിന്നിരുന്ന ഒരോ രാജ്യങ്ങളും പിൽക്കാലത്ത് സാമ്രാജ്യത്ത മോഹങ്ങൾ മൂലം മറ്റു തിണകളിലേയ്ക്ക് പടയോട്ടം നടത്തി മറ്റു സ്ഥലങ്ങളും മാതൃഭൂമിയോട് കൂട്ടിച്ചേർക്കുകയായിരുന്നു. ആദ്യത്തെ ചേരരാജാവ് എന്ന് സംഘം കൃതികളിൽ പരാമർശം ഉള്ളത് ഉതിയൻ ചേരൽ (ഉദയൻ എന്നതിന്റെ പൂർവ്വ രൂപം)എന്ന രാജാവാണ്. അതിനു മുന്നത്തെ രാജാക്കന്മാരെപ്പറ്റി രേഖകൾ ഇല്ല. ഇദ്ദേഹം മഹാഭാരതയുദ്ധത്തിൽ പങ്കെടുത്തതായും സൈന്യത്തിന് മൃഷ്ടാന്ന ഭോജനം ചെയ്തിരുന്നതിനാൽ ‘പെരുഞ്ചോറ്റുതിയൻ‘ എന്ന ബഹുമതി ലഭിച്ചതായും പറയപ്പെടുന്നു. എന്നാൽ ഇത് തെറ്റാണെന്നും സംഘം കൃതികളിൽ പിന്നീട് ആര്യൻമാരുടെ അധിനിവേശകാലത്ത് തിരുകി കയറ്റിയ കാവ്യങ്ങളായിരിക്കാം ഇത് അല്ലെങ്കിൽ അദ്ദേഹത്തിന്റെ വളരെ പൂർവ്വികൻ പ്രസ്തുത യുദ്ധത്തിൽ പങ്കെടുത്തിരിക്കാനും അതേ പേരുള്ള രാജാവിനും അദ്ദേഹത്തിന്റെ ബഹുമതികളും അർപ്പിക്കപ്പെട്ടതായിരിക്കാം എന്നുമാണ് ചരിത്രകാരനായ സോമൻ ഇലവം മൂട് കരുതുന്നത്. തമിഴ് കവികൾ അദ്ദേഹത്തെ വാനവരമ്പൻ എന്നാണ് വിശേഷിപ്പിക്കുന്നത് അതായത് ആകാശം അതിരായുള്ളവൻ. നെയ്തൽ തിണയുടെ മാത്രം ആധിപത്യം കൊണ്ട് ഈ പറഞ്ഞ അതിരുകൾ ഭാവനയിലെങ്കിലും സൃഷ്ടിക്കാൻ സധിക്കും. ഉതിയൻ ചേരലിന്റെ കാലത്ത് സാമ്രാജ്യവികസനങ്ങൾ നടന്നത് ദക്ഷിണേന്ത്യയിലെ വൻ രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് കാരണമായി. മരുതംതിണയിൽ പെട്ടതും ചോഴന്റെ കീഴിലുമുള്ളതായ കുട്ടനാട് (ഇന്നത്തെ എറണാകുളം, ആലപ്പുഴ ജില്ലകളുടെ തീരപ്രദേശങ്ങൾ ഒഴിച്ച് കിഴക്കൻ മേഖലകളും കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളുടെ ഭാഗങ്ങളും ചേർന്ന അപ്പർ കുട്ടനാട്) ഒരു വെള്ളാള നാടുവാഴിയുടെ കിഴിലായിരുന്നു. ഉതിയൻ ഇത് ആക്രമിച്ച് കീഴ്പ്പെടുത്തി നെയ്തലിനോട് ചേർത്തു. പിന്നീട് അദ്ദേഹം ചോഴ-പാണ്ഡ്യരുടെ അധീനത്തിലുള്ള പല ഇടങ്ങളും കൈക്കലാക്കി. സംഘകാലത്തെ മതങ്ങൾ സംഘകാലത്തിനു മുന്നേ തന്നെ ദർശനങ്ങളും മതങ്ങളും കേരളത്തിൽ പ്രചരിച്ചിരുന്നിരിക്കണം. അത് വ്യക്തമായും ഏത് മതം എന്ന് നിർവ്വചിക്കുക ബുദ്ധിമുട്ടാണ്. എങ്കിലും താഴെ പറയുന്നവയായിരുന്നു പ്രധാന മതങ്ങൾ ദ്രാവിഡമതം മതപരമായ സങ്കുചിത മനോഭാവമില്ലാത്ത ദ്രാവിഡ ആചാരങ്ങൾ ആയിരുന്നു പ്രാചീന കേരളീയർ പിന്തുടർന്നത്. മിക്കവാറും പ്രാകൃതമായാ ആചാരാനുഷ്ഠാനങ്ങൾ ആയിരുന്നു. കുലദൈവങ്ങളേയും നദികളേയും വൃക്ഷങ്ങളേയും അവർ ആരാധിച്ചു പോന്നു. പ്രധാന ദേവത കൊറ്റവ എന്ന സമര ദേവതയായിരുന്നു. ഇത് കണ്ണകിയാണ് എന്നും കണ്ണകിക്കും മുന്നേ തന്നെ കൊറ്റവ ഉണ്ടായിരുന്നു എന്നും രണ്ടും പിന്നീട് ഒന്നായതാണ് എന്നും ചിലർ വാദിക്കുന്നു. സംഘകാലത്തിനുശേഷം വൈഷ്ണവമതത്തിന്റേയും ശൈവമതത്തിന്റേയും ഉയർച്ച ബുദ്ധമതത്തിന്റെ അധഃപതനത്തിൽ കലാശിച്ചു. തമിഴ്നാട്ടിൽ പ്രചരിച്ച ശൈവ-വൈഷ്ണവമതങ്ങൾ അക്കാലത്തെ ദക്ഷിണേന്ത്യയിലെ ബുദ്ധമതത്തിന്റെ വേരറുത്തുകളയാൻ അക്ഷീണം പരിശ്രമിച്ചതായി കാണാം. ഒമ്പതാം നൂറ്റാണ്ടിൽ തഞ്ചാവൂരിൽ ജീവിച്ചിരുന്ന സംബന്ധമൂർത്തി എന്ന ശൈവ സന്യാസി ബുദ്ധഭിക്ഷുക്കളെ കൂട്ടത്തോടെ കൊന്നു തള്ളുവാനായി ഒരു പ്രത്യേക മറവ സേനയെ തന്നെ രൂപീകരിച്ചിരുന്നു. കുമാരീലഭട്ടന്റെ കടുത്ത അനുയായിയായി ആയിരുന്നു മൂർത്തി. ക്രിസ്തുവർഷം 640 രചിക്കപ്പെട്ടാ ആലവൈപതികം എന്ന ഗ്രന്ഥത്തിൽ സംബന്ധമൂർത്തി, മധുരയിൽ 8000 ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയതായും സന്യാസിനികളെ ദേവദാസികളായോ കൂത്തച്ചിക്കളാക്കിയതായോ പറയുന്നു. വേദങ്ങളുടെ അധീശത്വം തെളിയിക്കുന്നതിനായി കുമാരിലഭട്ടൻ നൂതന വാദമുഖങ്ങൾ പ്രസ്താവിച്ചിരുന്നു. മധ്യകാല ബുദ്ധസന്യാസികൾക്ക് എതിരെ വേദ ആചാരങ്ങളെ അനുകൂലിച്ചുള്ള കുമാരിലഭട്ടിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇത് ബുദ്ധമതത്തിനു ഭാരതത്തിൽ ഉണ്ടായിരുന്ന പ്രചാരം കുറയുന്നതിനു കാരണമായതായി ചിലർ വാദിക്കുന്നു. * Sheridan, Daniel P. "Kumarila Bhatta", in Great Thinkers of the Eastern World, ed. Ian McGready, New York: Harper Collins, 1995. ISBN 0-06-270085-5.ഇദ്ദേഹത്തിന്റെ ജീവിതകാലത്താണു ബുദ്ധമതം ഭാരതത്തിൽ ക്ഷയിക്കാൻ തുടങ്ങിയത്.ബുദ്ധപൽകിത ,ഭവ്യ ,ധർമ്മദാസ ,ദിഗാംഗ തുടങ്ങിയ ബുദ്ധസന്യാസിമാരെ വാഗ്വാദങ്ങളിൽ കുമാരിലഭട്ട പരാജയപ്പെടുത്തിയതായി കാണുന്നു.* Arnold, Daniel Anderson. Buddhists, Brahmins, and Belief: Epistemology in South Asian Philosophy of religion. Columbia University Press, 2005. ISBN 978-0-231-13281-7. പോർട്ടുഗീസുകാർ 1498 മെയ് 20ന് കേരളത്തിന്റെ മാത്രമല്ല ഇൻഡ്യയുടെയും ചരിത്രത്തിലെ നിർണായക ദിവസമായിരുന്നു. പോർച്ചുഗീസ് നാവിക നായ വാസ്കോ ഡ ഗാമ കോഴിക്കോടിനടുത്ത് കാപ്പാട് കടപ്പുറത്ത് എത്തിച്ചേർന്നത് അന്നായിരുന്നു. ഇൻഡ്യയിലെ യൂറോപ്യൻ കോളനി വാഴ്ചക്ക് ഗാമയുടെ വരവ് തുടക്കം കുറിച്ചു.കോഴിക്കോട്, കോലത്തുനാട് , കൊച്ചി രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ട പോർച്ചുഗീസുകാർ ഇവിടുത്തെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടുകയും പല തവണ യുദ്ധം ചെയ്യുകയും ചെയ്തു. ഇതും കാണുക പ്രാചീനകേരളത്തിലെ ശിക്ഷാരീതികൾ ഗ്രന്ഥസൂചി റഫറൻസുകൾ Gegegd കുറിപ്പുകൾ <div class="references-small" style="-moz-column-count:2; column-count:2;"> ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ 105 പുത്രൻമാരുടെ പേരുകളിൽ ഒരാൾ കേരളൻ ആണ്, 24 അപ്സരസ്സുകളിൽ ഒരാളിൻ്റെ പേര് കേരള എന്നാണ് കേരളത്തിന്റെ ആദ്യകാല ചരിത്രത്തെകുറിച്ച് വിശ്വസനീയമായ രേഖകൾ ഒന്നും തന്നെ ഇല്ല. ചില ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് പ്രാചീനകാലത്തെ കുറിച്ച് അറിയാ‍ൻ ലഭ്യമായ സാമഗ്രഹികൾ. കേരളോൽപ്പത്തി, കേരളമഹാത്മ്യം എന്നീകൃതികൾ ഈ വിഭാഗത്തിൽ പെടുന്നു. “വിഡ്ഢിത്തം നിറഞ്ഞ കെട്ടുകഥകളുടെ അബദ്ധപ്പഞ്ച്ചാംഗമെന്ന്” വില്യം ലോഗനും, “വിഭിന്നാഭിപ്രായങ്ങളുടെ അത്യന്ത പാഴ്കൂമ്പാര”മെന്ന് കെ.പി.പത്മനാഭനും ഇവയെ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ അവയ്ക് ചരിത്രപരമായ മൂല്യം കൽപിക്കേണ്ട്തില്ല. ഇവരുടെ പേരും മെഡിറ്ററേനിയൻ സ്വഭാവം നിലനിർത്തുന്നുണ്ട്. പുരാതന ഭാരതത്തിലെ ജനങ്ങൾ അധികവും മെഡിറ്ററേനിയന്മാരായിരുന്നു .സൈന്ധവ സംസ്കാരത്തിലെ മെഡിറ്ററേനിയൻ സ്വാധീനം ഫാദർ ഫിറോസിനെപ്പോലുള്ള ഗവേഷകന്മാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതിനെകുറിച്ച് ഗവേഷണങ്ങൾ ആവശ്യമാണ്. :പരതവർ എന്ന തമിഴ് പദത്തിലെ വാ ലോപിച്ച് പരതർ ഉണ്ടായാ പോലെ ത ലോപിച്ച് പരവർ ഉണ്ടായി. പരവ എന്നാൽ സമുദ്ദ്രമെന്നർത്ഥം (ശബ്ദ താരാവലി) സമൂദ്രത്തിന്റെ അധിപർ ആണ്‌ പരവർ "പൂത്ത പൊങ്കർത്തുണൈയാട്ടുവതിന്ത താതൂൺ പറവൈ പോതിലെഞ്ചി മണിനാവാർത്ത മൺ‍വിനൈത്തേര നവക്കാൺ ട്രോൻറങ്കറും പോറൈനാടൻ പുറനാനൂറ് രണ്ടാം പുറത്ത് മുരഞ്ചിയൂർ മുടി നാഗരായർ ഉതിയൻ ചേരലിനെ പ്രശംസിക്കുന്നത് ഇങ്ങനെയാണ്. “നിൻ കടൽ പിറന്ത ഞായിറുകാലത്ത് നീർ പെണ്ടയെ പുനരിരുടുക്കാൻ മിളിക്കും യാറൈ വൈവ പരിനാട പൊരുനവാരുടെ പരപ്പ അതായത് സൂര്യൻ അങ്ങയുടെ കിഴക്കേ കടലിൽ ഉദിച്ച് അങ്ങ്നയുടെ പടിഞ്ഞാറെ കടലിൽ മുഴുകുന്നു. ക്രി.മു 260 ല് എഴുതപ്പെട്ട അശോകന്റെ ശിലാ ശാസനങ്ങളിൽ ചോഴം പാണ്ട്യം, താംബപന്നി കേരപുത്ത സതിയപുത്ത എന്നി രാജസ്ഥാനങ്ങളെ പറ്റി വിവരിക്കുന്നു. താംബപന്നി ശ്രീലങ്കയും കേരപുത്ത ചേരനും സതിയ പുത്ത സഹ്യപുത്രനെന്നെ മലനാട് വംശവുമാണ്. . മലപ്പുറം' പാലക്കാട്, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം മുതലായ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു. മീസ്സോലിത്തിക് ആയുധങ്ങൾ കണ്ടെടുത്തിട്ടുള്ള സ്ഥലങ്ങൾ വാ‍ളയാർ, മലമ്പുഴ, പൊടിപ്പാ‍റ, മങ്കര, കുളപ്പുള്ളി, ചെല്ലുർ, ചേരക്കൽ പടി, ആയന്നൂർ, പാണ്ടിക്കാട്, അഗളി, നരസിമൊക്കെ, ശീരക്കടവ്, തെന്മല, നെയ്യാർ മുതലായവയാണ്.
എം.പി. നാരായണപിള്ള
https://ml.wikipedia.org/wiki/എം.പി._നാരായണപിള്ള
മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവർത്തകനും സാമൂഹിക നായകനുമായിരുന്നു എം.പി. നാരായണപിള്ള (ജനനം - 1939 നവംബർ 22, മരണം - 1998 മെയ് 19). നാണപ്പൻ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്നു അദ്ദേഹം. പെരുമ്പാവൂരിനു അടുത്തുള്ള പുല്ലുവഴിയിൽ ജനിച്ചു. അലഹബാദ് സർവ്വകലാശാലയിൽ നിന്നും കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം അദ്ദേഹം ദില്ലിയിലെ കിഴക്കൻ ജർമ്മൻ എംബസിയിൽ ടെലെഫോൺ ഓപ്പറേറ്റർ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ദ്ധനായി ദേശീയ ആസൂത്രണ കമ്മീഷനിൽ അദ്ദേഹം 5 വർഷം ജോലിചെയ്തു. ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്. ഹോങ്കോങ്ങിലെ 'ഫാർ ഈസ്റ്റേൺ ഇക്കണോമിക്‌ റിവ്യൂ'വിൽ സബ് എഡിറ്ററായി ചേർന്ന്‌ ധനകാര്യപത്രപവർത്തനം ആരംഭിച്ചു. 1970 മുതൽ 1972 വരെ അദ്ദേഹം ബോംബെയിൽ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവനായും മക് ഗ്രാ ഹില്ല് ലോക വാർത്തയുടെ ഇന്ത്യൻ വാർത്താ ലേഖകൻ ആയും ജോലി ചെയ്തു. ഇതിനുശേഷം മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂ-വിന്റെ പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചു. പരിണാമം (നോവൽ), എം. പി നാരായണപിള്ളയുടെ കഥകൾ, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ്‌, കാഴ്ചകൾ ശബ്ദങ്ങൾ (ലേഖന സമാഹാരം) എന്നിവയാണ്‌ കൃതികൾ. ഏഷ്യൻ ഇൻഡസ്റ്റ്രീസ് ഇൻഫൊർമേഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ തലവൻ ആയിരുന്നു. മലയാളം വാരികയായിരുന്ന ട്രയലിന്റെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. സാഹിത്യ ജീവിതം 1960കളിൽ ന്യൂ ദെൽഹിയിൽ ഒത്തുകുടിയ യുവ എഴുത്തുകാരുടെ കൂട്ടത്തിൽ ഒരാളാണ് എം.പി. നാരായണപിള്ള. ഈകുട്ടത്തിൽപ്പെട്ട ഒ.വി. വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, വി.കെ.എൻ എന്നിവരോടോപ്പോം നാരായണപിള്ളയും മലയാള സാഹിത്യത്തിൻറെ മോടെർനിസ്റ്റ് യുഗത്തിന്റെ തുടക്കക്കാരനായി കരുതപ്പെടുന്നു."Laughter born of tears", The Hindu (Apr 04, 2004) ധാരാ‍ളം ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും പരിണാമം എന്ന ഒറ്റ നോവൽ മാത്രമേ നാരായണപിള്ള എഴുതിയിട്ടുള്ളൂ. കേരള സാഹിത്യ അക്കാദമിയുടെ 1992-ലെ പുരസ്കാരം ലഭിച്ചു എങ്കിലും തന്റെ ചില നിബന്ധനകൾ പുരസ്കാര കമ്മിറ്റി അംഗീകരിക്കാത്തതിനാൽ അദ്ദേഹം ഈ പുരസ്കാരം നിരസിച്ചു.Author Information at DC Bookstore പരിണാമത്തെ കുറിച്ച്‌: "നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായയ്ക്ക്‌ കള്ളത്തരമില്ല എന്നുള്ളതാണ്‌." - ഒരു നായയാണ്‌ പരിണാമത്തിലെ കേന്ദ്ര കഥാപാത്രം. "ആത്യന്തികമായ നേതൃത്വം എപ്പോഴും ചെന്നുനിൽക്കുന്നത്‌ ആദർശവാദികളുടെയോ നിസ്സ്വാർത്ഥസേവകരുടെയോ വികാരജീവികളുടെയോ കൈയിലായിരിക്കില്ല. അധികാരത്തിനുള്ള മത്സരത്തിൽ വെറും കരുക്കളാകാനേ അത്തരക്കാർക്കു പറ്റൂ. മറിച്ച്‌, ലളിതവൽക്കരിച്ച ചിന്താശീലവും കറകളഞ്ഞ ക്രൂരതയും കൈമുതലായ പൂയില്യനെപ്പോലത്തെ ചില അപൂർവ മനുഷ്യരുണ്ട്‌. പാതി മൃഗവും പാതി മനുഷ്യരുമായവർ. സ്വന്തം സംഘത്തിനകത്തെ എതിർപ്പുകളെ ചവിട്ടിയരയ്ക്കാനുള്ള നിർദ്ദയത്വം മാത്രമല്ല; ഭ്രാന്തുപോലുള്ള അപ്രതീക്ഷിതമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും അവരിൽ കാണും. ചുറ്റുമുള്ള വൈതാളികർ പാതിമൃഗമായ ആ നേതാവിന്റെ ക്രൂരതകളെ പുറംലോകത്തിനുവേണ്ടി ദൈവവൽക്കരിക്കുവാനാകും ശ്രമിക്കുക. ഒരു പാർട്ടിയിലെ കാര്യമല്ലിത്‌. മറ്റു മനുഷ്യരെ ഭരിക്കാൻ മോഹിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളിലെയും എല്ലാ വലിയ നേതാക്കൻമാരുടെയും കഥയാണ്‌. മനുഷ്യനെ ഭരിക്കാൻ ആദ്യം ഉപേക്ഷിക്കേണ്ടത്‌ മനുഷ്യത്വമാണ്‌." നാരായണപിള്ളയുടെ കഥകൾ അവയുടെ ഭാഷാഗുണാത്തേക്കാളേറെ ശ്രദ്ധിക്കപ്പെട്ടത്‌ അവ കൈകാര്യം ചെയ്ത വിഷയങ്ങളുടെ സങ്കീർണ്ണതകൾ കൊണ്ടായിരുന്നു. അധികാരമോഹങ്ങളുടെയും വിപ്ലവവീര്യങ്ങളുടെയും സർവ്വോപരി മാനുഷികമൂല്യങ്ങളുടെയും കഥ പറയുന്ന പരിണാമം മലയാളത്തിലുണ്ടായ മികച്ച കൃതികളിലൊന്നാണ്‌. കൃതികൾ 56 സത്രഗലി പരിണാമം എം.പി. നാരായണപിള്ളയുടെ കഥകൾ ഹനുമാൻ സേവ (അപൂർണം. പിന്നീട് പുനത്തിൽ കുഞ്ഞബ്ദുള്ള പൂർത്തിയാക്കി) അവസാനത്തെ പത്തുരൂപാ നോട്ട് (സ്മരണകൾ) മൂന്നാംകണ്ണ് - ജീവചരിത്രപരമായ ഉപന്യാസങ്ങൾ (ഭാഗം 1: സി.പി. രാമചന്ദ്രൻ, വി.കെ.എൻ., മാധവിക്കുട്ടി (കമലാദാസ്), മലയാറ്റൂർ രാമകൃഷ്ണൻ, പി. ഗോവിന്ദപ്പിള്ള, കെ. കരുണാകരൻ, ബാബുഭാസ്കർ) (ഭാഗം 2: കെ.സി. മാമൻ മാപ്പിള, എ.ഡി. ഗോർവാല) വായനക്കാരെ പൂവിട്ടു തൊഴണം ഉരുളയ്ക്കുപ്പേരി ഇന്നലെ കാക്ക വന്നോ? പിണ്ഡം കൊത്തിയോ? ആറാം കണ്ണ് മദ്യപുരാണം പിടക്കോഴി കൂവാൻ തുടങ്ങിയാൽ വെളിപാടുകൾ കാഴ്ചകൾ ശബ്ദങ്ങൾ കെന്റക്കി ചിക്കൻ കടകൾ തല്ലിപ്പൊളിക്കണോ? വിവാദം മുരുകൻ എന്ന പാമ്പാട്ടിയും മറ്റു കഥകളും തിരനോട്ടം വെങ്കായയുഗം എം.പി.നാരായണപിള്ളയുടെ കഥകൾ സമ്പൂർണം ജാതി ചോദിക്കുക പറയുക മറ്റ് മാധ്യമങ്ങളിൽ ടെലിവിഷൻ യാത്രയ്ക്കിടയിൽ എന്ന ചെറുകഥ ഷാജി എൻ കരുൺ ടെലിഫിലിമായി അനുവർത്തനം ചെയ്തിട്ടുണ്ട്. മരണം 1998 മെയ്‌ 19 -ന്‌ മുംബൈയിൽ വച്ച്‌ അന്തരിച്ചു. ഇംഗ്ലീഷ് വിവർത്തനങ്ങൾ 56, ലേൻ നൊ. 70 -സുനിൽ കെ. പൂലാനി വിവർത്തനം ചെയ്തത്. മൃഗാധിപത്യം - പാട്രിക് എഡ്വാര്ഡ് അവലംബം എം.പി. നാരായണപിള്ള - ഇപാട്രിക് . കോം വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:1939-ൽ ജനിച്ചവർ
പുരാണങ്ങൾ
https://ml.wikipedia.org/wiki/പുരാണങ്ങൾ
പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ (സംസ്കൃതം:पुराण, purāṇa. ആംഗലേയം:Puranas). വേദാധികാരമില്ലാത്ത ശൂദ്രർക്കും, സ്ത്രീകൾക്കും വേണ്ടി രചിക്കപ്പെട്ട ഇതിഹാസപുരാണങ്ങളെ 'പഞ്ചമവേദമെന്നും' വിളിക്കാറുണ്ട്. ഹിന്ദുജനസാമാന്യത്തിന്റെ മതം അഥവാ വിശ്വാസം സ്ഥാപിച്ചിരിക്കുന്നത് പുരാണങ്ങളിലാണ്. പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്. ബ്രഹ്മാവ്, മഹാവിഷ്ണു, പരമശിവൻ, ഗണപതി, സുബ്രഹ്മണ്യൻ, ആദിപരാശക്തി (ദുർഗ), കാളി തുടങ്ങിയ ദേവീദേവന്മാരുടെ കഥകൾ പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നു. ഈ ദേവകളെ ആരാധിക്കുന്ന രീതികളും ഇവയിൽ വിശദമാക്കിയിട്ടുണ്ട്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങൾ പുരാണങ്ങളിലുണ്ട്‌. വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. അതുപോലെത്തന്നെ വേദങ്ങൾ നിഷിദ്ധമായ സ്ത്രീകളും ശൂദ്രരും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും പുരാണങ്ങൾ പഠിക്കുന്നത് അനുവദനീയവുമായിരുന്നു. ക്ഷേത്രങ്ങളിൽ പുരോഹിതർ ഇവ ചൊല്ലിയിരുന്നു. നിരുക്തം പുരാണം എന്നാൽ പുരാതന കാലം മുതൽ നിലനിൽക്കുന്നത് എന്നാണർത്ഥം. കാലവും കർത്താവും പുരാണങ്ങളുടെ കാലവും കർത്താവും തർക്കവിഷയമാണ്‌. വിശ്വാസമനുസരിച്ച് വേദവ്യാസൻ ആണ്‌ ഇവയുടേയും കർത്താവ്. ക്രിസ്തു വിന്‌ ഏറെ നൂറ്റാണ്ടുകൾ മുമ്പാണിവ എഴുതപ്പെട്ടിരിക്കുന്നത്. എന്നാൽ ചരിത്രകാരന്മാരും ഗവേഷകരും ഇത് അംഗീകരിക്കുന്നില്ല.കാലഘട്ടം ക്രി.മു. 4 -ആം നൂറ്റാണ്ടിനും ക്രി.പി ഒന്നാം നൂ‍റ്റാണ്ടിനുമിടയിലാണെന്നാണ് ആധുനിക പണ്ഡിതർ അവകാശപ്പെടുന്നത്.Vinay Lal (2007) Puranas. University of California, Los Angeles.. എല്ലാ പുരാണങ്ങൾക്കും പൊതുവായ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലും ഭാഷാശൈലികൾ വിഭിന്നമാണെന്നതാണ്‌ അവർ ഉന്നയിക്കുന്ന പ്രധാന തർക്കവിഷയം. ചിലതിൽ ലാഘവമായ ഭാഷയാണെങ്കിൽ മറ്റു ചിലതിൽ ഗാഢവും കഠിനവും ദുർഗ്രഹവുമായ ഭാഷയാണ്‌. പുരാണങ്ങളിലെ പ്രതിപാദ്യവിഷയങ്ങൾ തമ്മിൽ വളരെ വ്യത്യാസമുള്ളവയും തമ്മിൽ പൊരുത്തപ്പെടാത്തവയും ഉണ്ട്. ഒന്നിൽ ഏറ്റവും പ്രധാന ദേവനായി ചിത്രീകരിച്ചിരിക്കുന്ന മൂർത്തി മറ്റൊന്നിൽ വേറൊരു ഈശ്വരന്റെ മുന്നിൽ തരം താഴ്ന്നു നിൽക്കുന്നതായും പ്രതിപാദിച്ചു കാണുന്നു. പഞ്ചലക്ഷണങ്ങളുടെ കാര്യത്തിലും തമ്മിൽ വൈരുദ്ധ്യമുണ്ട്. ഇവയെല്ലാം വിഭിന്നരായ കർത്താക്കളാണ്‌ പുരാണങ്ങൾ എഴുതിയതെന്നും സ്വീകാര്യത കിട്ടാനായി വ്യാസന്റെ പേർ സ്വീകരിച്ചതായിരിക്കാം എന്നും ചരിത്രകാരന്മാർ കരുതുന്നതിന്റെ ആധാരം. ഗുപ്തസാമ്രാജ്യത്തിന്റെ പതന കാലഘട്ടത്തിലാണ്(320-500 CE) പുരാണങ്ങളുടെ ഉള്ളടക്കം പ്രമാണീകരിക്കപ്പെട്ടത്. മെഡീവൽ കാലഘട്ടം വരെ പുരാണ ഗ്രന്ഥങ്ങളിലേയ്ക്ക് രചനകൾ നിരന്തരം കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരുന്നു.Flood (1996), p. 110. ചരിത്രം അഥർവ്വവേദത്തിൽ പുരാണങ്ങളെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അക്കാലത്ത് അവ ഗ്രന്ഥരൂപം പ്രാപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഛാന്ദോഗ്യോപനിഷത്തിന്റെ കാലമായപ്പോഴേക്കും പുരാണങ്ങൾ ശരിയായ രൂപം പ്രാപിച്ചിരുന്നു. എങ്കിലും സൂത്രങ്ങളും സൂത്രഭാഷ്യങ്ങളും രചിക്കപ്പെട്ടതോടെയാണ്‌ പുരാണങ്ങളെപ്പറ്റിയുള്ള വ്യക്തമായ പ്രസ്താവനകൾ പ്രത്യക്ഷപ്പെടുന്നത്. ക്രി.വ. അഞ്ചാം ശതകത്തിൽ പുരാണങ്ങളുടെ ലക്ഷണങ്ങളെപ്പറ്റി അമരസിംഹൻ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം സർഗം, പ്രതിസർഗം, വംശം, മന്വന്തരം, വംശാനുചരിത്രം എന്നീ ലക്ഷണങ്ങളെപ്പറ്റി പരാമർശിക്കുന്നു. ഗുപ്തകാലഘട്ടത്തിൽ അതായത് ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിലാണ്‌ പുരാണങ്ങൾ ക്രോഡീകരിക്കപ്പെട്ടത്. ഹിന്ദുമതത്തിന്റെ നവോത്ഥാനം ദർശിക്കപ്പെട്ട അക്കാലത്ത് തന്നെയാണ്‌ രാമായണവും മഹാഭാരതവും ക്രോഡീകരിക്കപ്പെട്ടത്. അഷ്ടാദശപുരാണങ്ങൾ പുരാണങ്ങൾ പതിനെട്ട് എണ്ണം ഉണ്ട് എന്ന് വിശ്വസിക്കുന്നു, ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടാവാം. അഷ്ടാദശപുരാണങ്ങൾ താഴെ പറയുന്നവയാണ്‌ . ബ്രഹ്മപുരാണം ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾhttp://books.google.co.in/books?id=12kSkNpBx-sC&pg=PA6&lpg=PA6&dq=how+many+slokas+in+kurma+purana&source=bl&ots=IibavFoeZC&sig=rlTIlD9ATooQVKzmV-sEscj8fvM&hl=en&sa=X&ei=xh4HT93fFInsrAfCvozUDw&ved=0CCQQ6AEwAQ#v=onepage&q=how%20many%20slokas%20in%20kurma%20purana&f=false. വിഷ്ണുപുരാണം മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ. ശിവപുരാണം പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ. ഭാഗവതപുരാണം ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പദ്മപുരാണം പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്. നാരദപുരാണം ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു. മാർക്കണ്ഡേയപുരാണം ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവയാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൽ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്. ഭവിഷ്യപുരാണം അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ലിംഗപുരാണം അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു. വരാഹപുരാണം ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ബ്രഹ്മവൈവർത്തപുരാണം കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവ-രാധാ സംവാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ആകെ 18,000 ശ്ലോകങ്ങൾ. സ്കന്ദപുരാണം സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ- ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81,100 ശ്ലോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്. വാമനപുരാണം വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10,000 ശ്ലോകങ്ങൾ ആകെ ഉണ്ട്. മത്സ്യപുരാണം മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്. കൂർമ്മപുരാണം കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ. ഗരുഡപുരാണം പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ബ്രഹ്മാണ്ഡപുരാണം അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ. അഗ്നിപുരാണം രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ. പ്രതിപാദ്യ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി സംസ്കൃതത്തിലെ മഹത്തായ കലാശാസ്ത്രഗ്രന്ഥങ്ങളുടെ സാരവും സാധാരണയായി കാണുന്ന പുരാണവിഷയങ്ങളും പ്രതിപാദിക്കുന്നവ. ഉദാ: ഗാരുഡം, അഗ്നീ, നാരദം തീർത്ഥങ്ങളേയും വ്രതങ്ങളേയും പറ്റി വിവരിക്കുന്നവ ഉദാ: പദ്മം, സ്കാന്ദം, ഭവിഷ്യം രണ്ട് പരിഷ്കരണങ്ങൾ കഴിഞ്ഞവ. ഉദാ: ബ്രഹ്മപുരാണം, ഭാഗവതം, ബ്രഹ്മ‌വൈവർത്തം ചരിത്രപുരാണങ്ങൾ- ഉദാ: ബ്രഹ്മാണ്ഡം, മതവിഭാഗങ്ങളുടെ പുരാണം - ഉദാ: ലിംഗം, വാമനം, (ശൈവം) മാർക്കണ്ഡേയം (ശാക്തേയം) പല തവണ വ്യാഖ്യാനിക്കപ്പെട്ട് ഇല്ലാതായിത്തീർന്നവ- വരാഹം, കൂർമ്മം, മാത്സ്യം ലക്ഷണങ്ങൾ മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും തിരിക്കപ്പെട്ടിരിക്കുന്ന പുരാണസമാഹാരം പ്രധാനമായും അഞ്ച്‌ വിഷയങ്ങളെയാണ് പ്രതിപാദിക്കുന്നത്‌ മത്സ്യപുരാണം 53.65.ഈ അഞ്ച്‌ വിഷയങ്ങൾ പഞ്ചലക്ഷണങ്ങൾ എന്നാണ്‌ അറിയപ്പെടുന്നത്‌. അവ ചുവടേ ചേർക്കുന്നു സർഗ്ഗം-പ്രപഞ്ച സൃഷ്ടി പ്രതിസർഗ്ഗം-ദ്വിതീയ സൃഷ്ടികൾ, പ്രധാനമായും, വിലയം പ്രാപിച്ചതിനു ശേഷമുള്ള പുനഃസൃഷ്ടികൾ. വംശം-ദേവന്മാരുടേയും ഋഷിമാരുടേയും വംശാവലി. മന്വന്തരം-മാനവരാശിയുടേയും, ആദിമ മനുഷ്യരുടേയും സൃഷ്ടി. വംശാനുചരിതം-രാജകുലങ്ങളുടെ ചരിത്രം. മതം, ചരിത്രം എന്നിവയാണ്‌ മിക്ക പുരാണങ്ങളുടേയും പ്രധാന പ്രതിപാദ്യവിഷയമെങ്കിലും അവ ഈ അഞ്ചു വിഷയങ്ങളെയാണ്‌ കൈകാര്യം ചെയ്യുന്നത്‌. മറ്റുപല വിശുദ്ധഗ്രന്ഥങ്ങളിലും(മതഗ്രന്ഥങ്ങൾ) ഇതേതരത്തിലുള്ള വേർതിരിവ്‌ ദർശിക്കാൻ കഴിയുമെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു(ഉദാ:ബൈബിൾ)'Purana as Brahminic Ideology', Velcheru Narayana Rao in Purana Perennis - "Reciprocity and Transformation in Hindu and Jaina Texts" - edited by Wendy Doniger,p. 85-100. ISBN 0-7914-1381-0. ഒരു പുരാണം പ്രധാനമായും ഒരു ദേവതക്ക്‌ കൂടുതൽ പ്രാധാന്യം കൊടുക്കുകയും മറ്റുള്ള ദേവതകളെ അത്ര പ്രാധാന്യമില്ലാതെയുമാണ്‌ ചിത്രീകരിക്കാറുള്ളത്‌. മിക്കവാറും എല്ലാ പുരാണങ്ങളിലും ഭക്തിമുതൽ സാംഖ്യം വരെയുള്ള മതപരവും തത്ത്വശാസ്ത്രപരവുമായ വളരെയധികം ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. അവയുടെ രചനാരീതിയിൽ നിന്നുതന്നെ ഇപ്പോഴും ഹൈന്ദവ സമൂഹത്തിൽ കാണപ്പെടുന്ന വൈഷ്ണവം, ശൈവം എന്നീ ശാഖകളുടെ ഉദയം ദർശിക്കാനാവും. പല ദേശങ്ങളിലും മിക്കപുരാണങ്ങളുടേയും അവിടത്തേ മാതൃഭാഷാ വിവർത്തനം കണ്ടുവരാറുണ്ട്‌. ഇത്‌ സാധ്യമാവുന്നത്‌ പുരാണങ്ങൾ പഠിക്കുകയും അവയുടെ സംഗ്രഹം മറ്റുള്ളവർക്ക്‌ മനസ്സിലാവുന്ന രീതിയിൽ വിവരിച്ചുകൊടുക്കുകയും ചെയ്യുന്ന പണ്ഡിത ബ്രാഹ്മണരിലൂടെയാണ്‌. ഹൈന്ദവ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ നടക്കുന്ന ഭാഗവത സപ്താഹയജ്ഞവും, ശ്രീമദ്ദേവീഭാഗവത നവാഹ യജ്ഞവും ഇതിനുദാഹരണമായി കണക്കാക്കാവുന്നതാണ്‌). ബ്രഹ്മാവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം, ബ്രഹ്മവൈവർത്തപുരാണം, മാർക്കണ്ഡേയപുരാണം, ഭവിഷ്യപുരാണം, വാമനപുരാണം. മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണങ്ങൾ വിഷ്ണുപുരാണം, ഭാഗവതപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം, നാരദീയപുരാണം. പരമശിവനെ സംബന്ധിക്കുന്ന പുരാണങ്ങൾ വായുപുരാണം, ലിംഗപുരാണം, സ്കന്ദപുരാണം, അഗ്നിപുരാണം, മത്സ്യപുരാണം, കൂർമ്മപുരാണം. ഉപപുരാണങ്ങൾ സനൽക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുർവ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ഠം, വിഷ്ണുധർമ്മോത്തരം, നീലമതപുരാണം. ഇതിലൊന്നും ഉൾപ്പെടാത്ത പ്രശസ്തമായ അനേകം ഉപപുരാണങ്ങളും ഉണ്ട് . ഭവിഷ്യപുരാണത്തിന്റെ അനുബന്ധമായ കൽക്കിപുരാണം അത്തരത്തിലുള്ള ഒന്നാണ് . "അഞ്ചാം വേദം" പുരാണങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു.ഛാന്ദോഗ്യോപനിഷത്ത്; 7.1.2. അവലംബം വർഗ്ഗം:ഹൈന്ദവം വർഗ്ഗം:പുരാണങ്ങൾ
Thiruvananthapuram
https://ml.wikipedia.org/wiki/Thiruvananthapuram
തിരിച്ചുവിടുക തിരുവനന്തപുരം
Keralam
https://ml.wikipedia.org/wiki/Keralam
REDIRECT കേരളം
Kerala
https://ml.wikipedia.org/wiki/Kerala
REDIRECT കേരളം
കേരളീയ ജ്യോതിശാസ്ത്രം
https://ml.wikipedia.org/wiki/കേരളീയ_ജ്യോതിശാസ്ത്രം
കേരളീയമായ ജ്യോതിശാസ്ത്രത്തിന്‌ വളരെ പുരാതനവും അഭിമാനാർഹവുമായ ഒരു ചരിത്രം തന്നെയുണ്ട്‌. പ്രഗല്ഭരായ പല പ്രാചീനഗണിതശാസ്ത്രജ്ഞന്മാരും കേരളത്തിൽ ജനിച്ചിട്ടും ജീവിച്ചിട്ടും ഉണ്ട്‌. ജ്യോതിശാസ്ത്രത്തെപറ്റിയുള്ള ലേഖനം, മലയാളമനോരമ ദിനപത്രം, സൺ‍ഡേ സപ്ലിമെൻറ്. ഒക്ടോബർ 22 ഭാസ്കരൻ, ആര്യഭടൻ തുടങ്ങിയവർ ഉദാഹരണം. മലയാള ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനം ആകാശമണ്ഡലം മൊത്തമായി ഭൂമിയെ കിഴക്കുനിന്നും പടിഞ്ഞാറു ദിശയിൽ (മുകളിലേക്കു നോക്കുമ്പോൾ) ഒരു ദിവസത്തിൽ ഒരിക്കലെന്ന വണ്ണം ചുറ്റിക്കൊണ്ടിരിക്കുന്നു എന്നു സങ്കൽപ്പിക്കുക. ( ഭൂമിയുടെ സ്വയംഭ്രമണം മൂലം ആപേക്ഷികമായി ഇങ്ങനെയാണ്‌ ഭൂമിയിൽ നിൽക്കുന്ന ഒരാൾക്ക്‌ കാണുവാൻ സാധിക്കുക) ഈ ആകാശത്തിനെ ആദ്യം 12 ഭാഗങ്ങളായി വിഭജിച്ച്‌ 12 രാശികളുടെ പേർ കൊടുത്തിരിക്കുന്നു. വളരെ വളരെ അകലത്തിലുള്ള നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി ഇപ്രകാരം ഒരു ചാക്രികമാനദണ്ഡം (protractor)ആപേക്ഷികമായി കണക്കാക്കാവുന്നതാണ്‌. മലയാളം പഞ്ചാംഗത്തിലെ നക്ഷത്രങ്ങൾ (27) 27 1/3 ദിവസം കൊണ്ട്‌ ചന്ദ്രൻ ആകാശമണ്ഡലത്തിൽ പെട്ടെന്നു തിരിച്ചറിയാൻ സാധിക്കുന്ന 27 നക്ഷത്രങ്ങളുടെ സമീപത്തുകൂടി കടന്നുപോകുന്നു(ഭൂമിയിൽ നിന്നു നോക്കുമ്പോൾ ആപേക്ഷികമായി). ഒരു പ്രത്യേക ദിവസം ചന്ദ്രൻ ഏതു നക്ഷത്രത്തിന്റെ സമീപമാണോ ആ ദിവസത്തിന് നക്ഷത്രത്തിന്റെ പേരു നൽകുന്നു (കൃത്യം 24 മണിക്കൂർ എന്ന്‌ അർത്ഥമില്ല. വിശദമായ ഗണിതത്തിലൂടെ ഈ സമയവേളകൾ കൃത്യമായി കണക്കാക്കി വെക്കാവുന്നതേ ഉള്ളൂ). ഉദാഹരണത്തിന് അശ്വതി നക്ഷത്രത്തിന്റെ സമീപം ചന്ദ്രൻ നിൽക്കുന്ന ദിവസം അശ്വതി നാൾ. ഇതു കൂടാതെ തിഥി (പക്കം) എന്ന നിലയിലും ദിവസം കണക്കാക്കാം. ചന്ദ്രന്റെ വൃദ്ധിയും (waxing) ക്ഷയവും (waning) അടിസ്ഥാനമാക്കി 15 ദിവസങ്ങളെ ശുക്ലപക്ഷം എന്നും അടുത്ത 15 ദിവസങ്ങളെ കൃഷ്ണപക്ഷം എന്നും വിഭജിച്ചിരിക്കുന്നു. ഈ 15 ദിവസങ്ങൾ പ്രഥമാ, ദ്വിതീയ എന്നിങ്ങനെ അടയാളപ്പെടുത്തി. പതിനഞ്ചാമത്തെ ദിവസം പൗർണ്ണമിയോ അമാവാസിയോ ആയിരിക്കും. അശ്വതി നക്ഷത്രം, ഭരണി നക്ഷത്രം, കാർത്തിക നക്ഷത്രം, രോഹിണി നക്ഷത്രം, മകയിരം നക്ഷത്രം, തിരുവാതിര നക്ഷത്രം, പുണർതം നക്ഷത്രം, പൂയം നക്ഷത്രം, ആയില്യം നക്ഷത്രം, മകം നക്ഷത്രം, പൂരം നക്ഷത്രം, ഉത്രം നക്ഷത്രം, അത്തം നക്ഷത്രം, ചിത്തിര നക്ഷത്രം, ചോതി നക്ഷത്രം, വിശാഖം നക്ഷത്രം, അനിഴം നക്ഷത്രം, തൃക്കേട്ട നക്ഷത്രം, മൂലം നക്ഷത്രം, പൂരാടം നക്ഷത്രം, ഉത്രാടം നക്ഷത്രം, തിരുവോണം നക്ഷത്രം, അവിട്ടം നക്ഷത്രം, ചതയം നക്ഷത്രം, പൂരൂരുട്ടാതി നക്ഷത്രം, ഉത്രട്ടാതി നക്ഷത്രം, രേവതി നക്ഷത്രം എന്നിവയാണ് മലയാളത്തിലെ 27 നാളുകൾ(നക്ഷത്രങ്ങൾ). മലയാളം രാശികൾ ചന്ദ്രൻ ഭൂമിയെ വലം വെക്കുന്നതായനുഭവപ്പെടുന്നതുപോലെ. ഭൂമി സൂര്യനെ വലം വെയ്ക്കുന്ന പാതയിലെ 12 നക്ഷത്ര ഗണങ്ങളെ രാശികളായി കണക്കാക്കുന്നു. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം, എന്നിവയാണ് മലയാളം രാശികൾ (കൊല്ലവർഷത്തിലെ മാസങ്ങൾക്കും ഈ പേരുകൾ തന്നെയാണ്‌.) വ്യക്തമായി കാണാവുന്ന നക്ഷത്രങ്ങളെ അങ്കനങ്ങൾ (markings) ആയി ഉപയോഗിച്ചുകൊണ്ട്‌ ഈ രാശിസ്ഥാനങ്ങളെ എളുപ്പം തിരിച്ചറിയാം. രാശിക്കൂറ് സൂര്യന്റേയും ചന്ദ്രന്റേയും പാതകൾ തമ്മിൽ വലിയ വ്യത്യാസമില്ല. വെറും 5° ചരിവേയുള്ളു. അതായത് രണ്ടു വളയങ്ങളെടുത്ത് ഒന്നിനകത്തു കൂടി കയറ്റി 5° ചരിച്ചുവക്കുന്ന അത്രമാത്രം. സൂര്യ-ചന്ദ്ര പാതകൾ പരസ്പരം മുറിച്ചുകടക്കുന്ന പാതകളെ രാഹു, കേതു എന്നു പറയുന്നു(രാഹുവിലോ കേതുവിലോ ആണ് ഗ്രഹണങ്ങൾ സംഭവിക്കുന്നത്. ചന്ദ്രന്റെ നാളിൽ വരുന്ന നക്ഷത്രങ്ങൾ സ്വാഭാവികമായും സൂര്യന്റെ രാശിയിലും പെടും അങ്ങനെ 12 രാശികളും 27 നക്ഷത്രങ്ങളെക്കൊണ്ട്‌ ബന്ധിപ്പിച്ചിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ ഒരു രാശിയിൽ 2 ¼ നാൾ. ഇതിനെ ആണ് രാശിക്കൂറ്‌ എന്നു പറയുന്നത്. അതായത് മേടം രാശിയിൽ അശ്വതിയും ഭരണിയും കാർത്തികയുടെ കാൽ ഭാഗവും കാണും. അശ്വതി, ഭരണി, കാർത്തികക്കാൽ മേടക്കൂറ്‌ എന്നു പറയും. കാർത്തിക മുക്കാലും, രോഹിണിയും മകയീരം പകുതിയും ഇടവക്കൂറ്‌ എന്നിങ്ങനെ. ഞാറ്റുവേല ഒരുമാസത്തെ തന്നെ വീണ്ടും ഞാറ്റുവേലകളായി വിഭജിക്കാം. അതായത് ഒരു രാശിയിൽ സൂര്യൻ ഒരു മാസക്കാലം കാണും അതുപോലെ ഒരു നാളിൽ 12-13 ദിവസം കാണും. അതിനെ ആണ് ഞാറ്റുവേലകൾ(ഞായർ വേള, സൂര്യനുള്ള കാലം‍) എന്നു പറയുന്നത്. ഉദാ: മേടമാസത്തിലെ ആദ്യത്തെ (ഏകദേശം) 13 ദിവസം സൂര്യൻ അശ്വതി നക്ഷത്രകോണിലായതുകൊണ്ട്‌ അത്‌ അശ്വതി ഞാറ്റുവേല. സൂര്യൻ തിരുവാതിര നാളിലുള്ളപ്പോൾ തിരുവാതിര ഞാറ്റുവേല. മാസം ഒരു സൗരവർഷം കൊണ്ട്‌ ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വെക്കുന്നു. അതായത്‌ സൂര്യൻ 12 രാശികൾ മറി കടക്കുന്നു. ഓരോ രാശിയിലും സൂര്യൻ നിൽക്കുന്ന സമയത്തിനെ ഒരു മാസം എന്നു പറയാം. ഉദാഹരണത്തിന്‌ അശ്വതി നക്ഷത്രം മുതൽ കിഴക്കോട്ടുള്ള 30 degree അകാശഭാഗത്തിലൂടെ സൂര്യൻ ക്രമേണ കടന്നുപോകുമ്പോൾ മേടമാസം. ഗ്രഹങ്ങൾ സൂര്യനെയും ചന്ദ്രനേയും എന്നപോലെ തന്നെ ഗ്രഹങ്ങളേയും ഇപ്രകാരം പ്രതിലേഖീകരി(mapping) ക്കാവുന്നതാണ്‌. അങ്ങനെയാണ്‌ വ്യാഴവട്ടം തുടങ്ങിയ കാലഗണനയുണ്ടാവുന്നത്‌. ഉദാ: വ്യാഴം (Jupiter) 12 വർഷം കൊണ്ടാണ്‌ രാശിചക്രം കടക്കുന്നത്‌. അവലംബം വർഗ്ഗം:കേരളീയ ജ്യോതിശാസ്ത്രം
ലക്ഷദ്വീപ്‌
https://ml.wikipedia.org/wiki/ലക്ഷദ്വീപ്‌
Redirectലക്ഷദ്വീപ്
കോട്ടയം
https://ml.wikipedia.org/wiki/കോട്ടയം
മധ്യ കേരളത്തിലെ ഒരു പ്രധാന നഗരമാണ്‌ കോട്ടയം. കോട്ടയം ജില്ലയുടെ ആസ്ഥാനമാണ് ഈ നഗരം. നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണ് തിരുനക്കര . കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്ന അപരനാമത്തിലും അറിയപ്പെടുന്നുhttp://kottayam.nic.in/. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ്.കോളേജ് സ്ഥാപിക്കപ്പെട്ടത് കോട്ടയം നഗരത്തിലാണ്. മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും കോട്ടയമാണ്. കോട്ടയം നഗരസഭ 1924-ൽസ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. ഇപ്പോൾ കോട്ടയം ഒരു പുകയില വിമുക്ത നഗരം കൂടിയാണ്. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ എന്നിവ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. ഏറ്റവും അടുത്ത വിമാനത്താവളം 80 കി.മി ദൂരത്തിൽ നെടുമ്പാശ്ശേരിയിലാണ് (കൊച്ചി). കോട്ടയം മെഡിക്കൽ കോളേജ് നഗരത്തിൽ നിന്നും 10 കി.മി മാറി ഗാന്ധിനഗർ (ആർപ്പൂക്കര) യിൽ ആണു. മഹാത്മാഗാന്ധി സർവ്വകലാശാലാ (MG University) ആസ്ഥാനം നഗരത്തിൽ നിന്ന് 12 കി.മി മാറി പ്രിയദർശിനി ഹിൽസിൽ (അതിരമ്പുഴ) സ്ഥിതിചെയ്യുന്നു.ഒട്ടേറെ പ്രമുഖ വ്യക്തികൾ ജനിച്ച നാടാണ് കോട്ടയം. മുൻ ഇന്ത്യൻ രാഷ്ട്രപതി കെ. ആ ർ നാരായണൻ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിനിമാ താരം മമ്മൂട്ടി, അരുന്ധതി റോയ്, മജീഷ്യൻ ജോവാൻമധുമല ,പനച്ചിക്കാട്എ സദാശിവൻ , ന്നിങ്ങനെ അനേകം വ്യക്തികൾ എടുത്തു പറയാവുന്നവരാണ്. ആധുനിക കോട്ടയത്തിന്റെ ശില്പി തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി. മാധവറാവു ദിവാൻ പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശി‌ൽപ്പിയി അറിയപ്പെടുന്നത് ടി. മാധവറാവുവാണ് . തിരുനക്കര ക്ഷേത്രമൈതാനം നിർമിച്ചത് ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്. പോലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി , ജില്ലാ ആശുപത്രി എന്നിവയും ഇദ്ദേഹമാണ് നിർമിച്ചത് . കോട്ടയം സി.എം.എസ്. കോളേജിൽ സമർത്ഥരായ കുട്ടികൾക്ക് അക്കാലത്ത് 25 രൂപ സ്കോളർഷിപ്പ് ഇദ്ദേഹം ഏർപ്പെടുത്തുകയുണ്ടായി. താഴത്തങ്ങാടി വള്ളംകളി, രാമവർമ യൂണിയൻ ക്ലബ് എന്നിവ ആരംഭിക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ട്. 1885-ൽ ഇദ്ദേഹത്തിന്റെ കാലത്താണ് പീരുമേട്-ഗുഡലൂർ റോഡ് പണിതത്. കച്ചേരിക്കടവ് ബോട്ട് ജെട്ടി നിർമിച്ചതും ഇക്കാലത്തുതന്നെ നഗരത്തിലെ പ്രധാന ആരാധനാലയങ്ങൾ തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രം കുമാരനെല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം നാഗമ്പടം മഹാദേവ ക്ഷേത്രം തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം CSI കത്തിഡ്രൽ പള്ളി കോട്ടയം സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് കോട്ടയം ചിത്രങ്ങൾ അവലംബം വിഭാഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ വർഗ്ഗം:കോട്ടയം ജില്ലയിലെ പട്ടണങ്ങൾകോട്ടയം ജില്ലയുടെ പടിഞ്ഞാറു വശം സഞ്ചരിച്ചാൽ പുരാതന വാണിജ്യ കേന്ദ്രമായ താഴത്തങ്ങാടിയിൽ എത്താം. അവിടെ അതിപുരാതന മസ്ജിദ് കാണാൻ കഴിയും.
ബാലചന്ദ്രൻ ചുള്ളിക്കാട്
https://ml.wikipedia.org/wiki/ബാലചന്ദ്രൻ_ചുള്ളിക്കാട്
മലയാളകവിയും അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. മലയാളകവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു. ജീവിതരേഖ thumb|left|ബാലചന്ദ്രൻ ചുള്ളിക്കാട് 1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു. ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജ് (ആദ്യ രണ്ട് വർഷം), എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി.പി.ഐ (എം) അനുഭാവം പുലർത്തി.{{തെളിവ്}} ജനകീയസാംസ്കാരികവേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987‌ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു.Malayalam poet embraces Buddhism Rediff – 24 January 2000 തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ : അപ്പു. കവി thumb|300px|ബാലചന്ദ്രൻ ചുള്ളിക്കാട് കാവ്യാലാപത്തിനിടെ ന്യൂഡൽഹി, കൽക്കട്ട, ലക്നൗ, അഗർത്തല, റൂർക്കേല, ബാംഗ്ലൂർ, ഭോപ്പാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിൽ നടന്ന ദേശീയ സാഹിത്യസമ്മേളനങ്ങളിൽ മലയാളകവിതയെ പ്രതിനിധാനം ചെയ്തു. 1994 സെപ്റ്റംബറിൽ ആലുവയിൽവച്ച് സാഹിത്യഅക്കാദമിയുടെയും 'സുരഭി'യുടെയും സംയുക്താഭിമുഖ്യത്തിൽ 22 ഇന്ത്യൻഭാഷകളിലെ 220 സാഹിത്യകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'മാനസോത്സവം' ദേശീയ സാഹിത്യസമ്മേളനത്തിന്റെ സ്വാഗതസംഘം കൺവീനർ. 1997 ഒക്ടോബർ-നവംബറിൽ സ്വീഡിഷ് സർക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബൽ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡൻ സന്ദർശിച്ച പത്തംഗ ഇന്ത്യൻസാഹിത്യകാരസംഘത്തിൽ അംഗം. 1997 നവംബർ ഒന്നിന് സ്വീഡനിലെ ഗോട്ടെൻബർഗ് നഗരത്തിൽ നടന്ന അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു.ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകൾ തർജമ ചെയ്യപ്പെട്ടു . ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ 2023 ൽ ചലച്ചിത്ര രചയിതാക്കളുടെ സംഘടനയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോ​ഗിക പാനലിനുവേണ്ടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് മത്സരിച്ചത്. നടൻ കൂടിയായ ജോയ് മാത്യുവായിരുന്നു എതിർ സ്ഥാനാർത്ഥി. 72-ൽ 50 വോട്ട് നേടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചത്. 21 വോട്ടുകളാണ് ജോയ് മാത്യുവിന് ലഭിച്ചത്.https://www.mathrubhumi.com/movies-music/news/fefka-writers-union-election-balachandran-chullikkad-won-joy-mathew-defeated-1.8497430?fbclid=IwAR2-y87yjD2Ac69ofOB4E-JsClKmSdQH8ztluPMN_wA7skYbQD8lxlnD5nY കവിതാസമാഹാരങ്ങൾ പതിനെട്ട് കവിതകൾ (1980) ഇടനാഴി മാപ്പുസാക്ഷി യാത്രാമൊഴി മനുഷ്യന്റെ കൈകൾ പരീക്ഷ വിശുദ്ധസന്ധ്യ മരണവാർഡ് ബലി സമാധാനം ഒരുക്കം പോസ്റ്റുമോർട്ടം തേർവാഴ്ച പാബ്ലോ നെരൂദക്ക് ഒരു സ്തുതിഗീതം ദുഃഖവെള്ളിയാഴ്ച്ച ഹംസഗാനം വെളിപാട് ഒരു പ്രണയഗീതം പകർച്ച അമാവാസി (1982) അമാവാസി പിറക്കാത്ത മകന് ആദ്യരാത്രി കളിവിളക്ക് ഒന്നാമന്റെ പരാജയം സന്ദർശനം ഒരു കൂലിപ്പണിക്കാരന്റെ ചിരി ഒരു കാമുകന്റെ ഡയറി അമൃതം പോകൂ പ്രിയപ്പെട്ട പക്ഷീ കൂടുമാറ്റം അർത്ഥം ഏറ്റവും നല്ല കവിത കുന്നിന്മുകളിലെ കാറ്റാടിമരങ്ങൾ ഒഴിവുദിവസം മറവി ഒരു കവിയുടെ സംശയങ്ങൾ സ്വപ്നസങ്കീർത്തനം യാമിനി നിർത്തം* ഗസൽ (1987) പുനർജന്മം ഗസൽ നിലച്ച വാച്ച് വ്യർത്ഥമാസത്തിലെ കഷ്ടരാത്രി സ്വാതന്ത്ര്യം സംതൃപ്തൻ ആൾമാറാട്ടം ജന്മദിനം സ്നേഹം ശനി ജൂൺ ഒരു ദിനാന്ത്യക്കുറിപ്പ് ആനന്ദധാര പതാക ഏറ്റവും ദുഃഖഭരിതമായ വരികൾ മാനസാന്തരം (1994) താതവാക്യം സഹശയനം സദ്ഗതി എവിടെ ജോൺ? യാമിനീനൃത്തം വന്യജീവിതം ഒരു മുക്തകം ക്ഷമാപണം മാനസാന്തരം സ്നാനം സംസ്കാരം ഓർമ്മകളുടെ ഓണം ഡ്രാക്കുള (1998) ഡ്രാക്കുള തിരോധാനം ഗന്ധർവ്വൻ മുലകുടി സ്റ്റോക്ഹോമിലെ ഹേമന്തം വെളിവ് അന്ത്യാഭിലാഷം ബാധ ഋതുഭേതങ്ങൾ മദർതെരേസക്കു മരണമുണ്ടെങ്കിൽ പലതരം കവികൾ ആരോ ഒരാൾ ശാപം നിശ്ചല ജീവിതം ഗൗരി അന്നം ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ കവിതകൾ (സമ്പൂർണസമാഹാരം) (2000) (മുകളിലെ കവിതാസമാഹാരങ്ങളിൽ അടങ്ങിയിട്ടുള്ള എല്ലാ കവിതകളും ഉൾപ്പെട്ടത്) ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ പ്രണയ കവിതകൾ(2007) ലേഖനം മഹാനടൻ മറ്റു കൃതികൾ ചിദംബരസ്മരണ (അനുഭവക്കുറിപ്പുകൾ) (1998-ഡി.സി.ബുക്സ്,കോട്ടയം.) ജാലകം(തിരക്കഥ) (2005- ഡി.സി.ബുക്സ്,കോട്ടയം.) പി.കുഞ്ഞിരാമൻ നായരും സവർണ്ണഹിന്ദുമതവും (പഠനം) (2007-ചിന്ത പബ്ലിഷേഴ്സ്,തിരുവനന്തപുരം) പ്രതിനായകൻ-2000-2010വരെ എഴുതിയ കവിതകൾ.പുസ്തകതിനു അവതരിക എഴിതിയിരിക്കുന്നതു പ്രമുഖ നിരൂപകൻ പി.കെ.രാജശെഖരൻ. അലകൾ (ചെറു കവിതകൾ), മാതൃഭൂമി ബുക്സ് പുരസ്കാരങ്ങൾ 1990 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള 20,000 രൂപയുടെ സംസ്കൃതി അവാർഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരിൽ ഒരവാർഡും സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2001-ൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചു എങ്കിലും ബാലചന്ദ്രൻ സ്വീകരിച്ചില്ല. അവലംബം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ (പുസ്തകം) ,പ്രസാധകർ:ഡി.സി.ബുക്സ് google books പുറത്തേക്കുള്ള കണ്ണികൾ വർഗ്ഗം:1957-ൽ ജനിച്ചവർ വർഗ്ഗം:ജൂലൈ 30-ന് ജനിച്ചവർ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:മലയാളചലച്ചിത്രതിരക്കഥാകൃത്തുക്കൾ വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
മുരളി
https://ml.wikipedia.org/wiki/മുരളി
ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ലാൽസലാം, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, രക്തസാക്ഷികൾ സിന്ദാബാദ്, വരവേൽപ്പ്, കിരീടം, വെങ്കലം, സിഐഡി മൂസ എന്നിവയാണ് മുരളിയുടെ പ്രധാന സിനിമകൾ.https://malayalam.news18.com/news/film/actor-murali-death-anniversary-actor-who-knows-the-chemistry-of-acting-1-ar-420195.htmlhttps://sasthamcotta.com/item/shri-bharath-murali/https://www.onmanorama.com/entertainment/entertainment-news/2018/08/07/tracing-actor-muralis-navarasas-ninth-death-anniversary.html ജീവിതരേഖ കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുടവെട്ടൂർ എന്ന ഗ്രാമത്തിൽ കൃഷ്ണപിള്ളയുടേയും ദേവകിയമ്മയുടേയും മകനായി 1954 മെയ് 25ന് ജനനം. കുടവെട്ടൂർ എൽ.പി സ്കൂൾ, കൊട്ടാരക്കര തൃക്കണമംഗലം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളി തിരുവനന്തപുരം എം.ജി.കോളേജ്, ശാസ്താംകോട്ട ഡി.ബി കോളേജ് എന്നിവിടങ്ങളിൽ നിന്നും ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമബിരുദം നേടിയ ശേഷം ആരോഗ്യ വകുപ്പിൽ എൽ.ഡി.ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു. യു.ഡി.ക്ലർക്കായി കേരള യൂണിവേഴ്സിറ്റിയിലും ജോലി നോക്കി. ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ മുരളി സർക്കാർ സർവീസിലിരിക്കെ തന്നെ നാടകങ്ങളിലും അഭിനയിച്ചു. നരേന്ദ്ര പ്രസാദിൻ്റെ നാട്യഗൃഹത്തിൽ സജീവ സാന്നിധ്യമായിരുന്ന മുരളി പിന്നീട് അരവിന്ദൻ്റെ ചിദംബരം എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. പക്ഷേ ഹരിഹരൻ്റെ പഞ്ചാഗ്നി എന്ന സിനിമയിലെ അഭിനയത്തോടെയാണ് മുരളി മലയാള സിനിമയിലെ ശ്രദ്ധേയ താരമാകുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യൻ എന്ന ചിത്രം മുരളിയിലെ അഭിനേതാവിൻ്റെ മികവ് മലയാളി കണ്ടറിഞ്ഞ സിനിമയാണ്. 2001-ൽ നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളി നേടി. സാഹിത്യത്തിലും മുരളി തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഞ്ച് പുസ്തകങ്ങൾ മുരളിയുടേതായി പുറത്തിറങ്ങി. ഇതിൽ അഭിനേതാവും ആശാൻ്റെ കവിതയും എന്ന പുസ്തകം കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി. ഇടതുപക്ഷ ആശയങ്ങളോട് എന്നും അനുഭാവം പുലർത്തിയിരുന്ന മുരളി കേരള സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് വി.എം.സുധീരനോട് പരാജയപ്പെട്ടു. 1999 ലോക്സഭ തിരഞ്ഞെടുപ്പ് അലപ്പുഴ ആകെ വോട്ടുകൾ : 1033539 പോൾ ചെയ്തത് : 788776 (76.73 % ) വി.എം.സുധീരൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) : 392700 (49.79 %) മുരളി (സി.പി.എം) : 357606 (45.34 %) തിരുവാർപ്പ് പരമേശ്വരൻ നായർ (ബി.ജെ.പി) : 27682 (3.51 %) വിജയി : വി.എം.സുധീരൻ (ഐ.എൻ.സി) ഭൂരിപക്ഷം : 35094https://resultuniversity.com/election/alleppey-lok-sabha#1999 ആലപിച്ച ഗാനം പറയൂ നീ ഹൃദയമെ... ഭൂമിഗീതം 1993 ശബ്ദം നൽകിയ സിനിമ നീലക്കുറിഞ്ഞി പൂത്തപ്പോൾ 1987 അവാർഡ് മികച്ച നടൻ ദേശീയ അവാർഡ് 2001 സംസ്ഥാന അവാർഡ് 1992, 1996, 1998, 2001 മികച്ച സഹനടൻ സംസ്ഥാന അവാർഡ് 1991, 2001, 2008https://m3db.com/murali-0 മരണം കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2009 ഓഗസ്റ്റ് 6ന് അന്തരിച്ചു.https://malayalam.oneindia.com/news/2009/08/07/kerala-malayalam-actor-murali-obit.htmlhttps://www.hindustantimes.com/entertainment/malayalam-film-veteran-murali-passes-away/story-Av565g0mgEDolXCFJjRvBK.html അഭിനയിച്ച സിനിമകൾ ഞാറ്റടി 1979 മീനമാസത്തിലെ സൂര്യൻ 1986 പഞ്ചാഗ്നി 1986 ചിദംബരം 1986 എഴുതാപ്പുറങ്ങൾ 1987 അർച്ചനപ്പൂക്കൾ 1987 ഒരു മെയ്മാസപ്പുലരിയിൽ 1987 ജാലകം 1987 നൊമ്പരത്തിപ്പൂവ് 1987 നീയെത്ര ധന്യ 1987 ഋതുഭേദം 1987 തീർത്ഥം 1987 സ്വാതി തിരുനാൾ 1987 അട്ടക്കഥ 1987 വിട പറയാൻ മാത്രം 1988 സംവത്സരങ്ങൾ 1988 അയിത്തം 1988 പടിപ്പുര 1988 ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 1988 കനകാംബരങ്ങൾ 1988 പുരാവൃത്തം 1988 ഊഹക്കച്ചവടം 1988 മറ്റൊരാൾ 1988 മൂന്നാം മുറ 1988 ഉണ്ണിക്കുട്ടന് ജോലി കിട്ടി 1989 ക്രൂരൻ 1989 മതിലുകൾ 1989 പൂരം 1989 ചരിത്രം 1989 ദശരഥം 1989 അനഘ 1989 കാലാൾപ്പട 1989 അസ്ഥികൾ പൂക്കുന്നു 1989 കിരീടം 1989 ഭദ്രചിറ്റ 1989 ആറ്റിനക്കരെ 1989 നാടുവാഴികൾ 1989 അർത്ഥം 1989 മാലയോഗം 1990 അപ്പു 1990 പുറപ്പാട് 1990 ഈ കണ്ണി കൂടി 1990 കളിക്കളം 1990 ഏയ് ഓട്ടോ 1990 ഒരുക്കം 1990 കുട്ടേട്ടൻ 1990 വിദ്യാരംഭം 1990 അപരാഹ്നം 1990 ലാൽസലാം 1990 ഈ തണുത്ത വെളുപ്പാൻ കാലത്ത് 1990 ഇൻസ്പെക്ടർ ബൽറാം 1991 വിഷ്ണുലോകം 1991 കിലുക്കം 1991 അടയാളം 1991 കിഴക്കുണരും പക്ഷി 1991 ഭരതം 1991 സാന്ത്വനം 1991 പൂക്കാലം വരവായി 1991 ധനം 1991 ആകാശക്കോട്ടയിലെ സുൽത്താൻ 1991 കനൽക്കാറ്റ് 1991 ഉള്ളടക്കം 1991 അമരം 1991 കേളി 1991 യാത്രയുടെ അന്ത്യം 1991 കടവ് 1991 കമലദളം 1992 സ്നേഹസാഗരം 1992 മഹാനഗരം 1992 ആധാരം 1992 സദയം 1992 സത്യപ്രതിജ്ഞ 1992 ചമ്പക്കുളം തച്ചൻ 1992 വളയം 1992 മൈ ഡിയർ മുത്തച്ഛൻ 1992 കൗരവർ 1992 ആകാശദൂത് 1993 മഗ്രിബ് 1993 ചമയം 1993 ഭൂമിഗീതം 1993 ജനം 1993 നാരായം 1993 ആർദ്രം 1993 പൊരുത്തം 1993 വെങ്കലം 1993 അർത്ഥന 1993 ചകോരം 1994 സാക്ഷ്യം 1995 മംഗല്യസൂത്രം 1995 ഇന്ത്യൻ മിലിട്ടറി ഇൻറലിജൻസ് 1995 അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത് 1995 ദി കിംഗ് 1995 ചൈതന്യം 1995 പ്രായിക്കര പാപ്പാൻ 1995 രജപുത്രൻ 1996 ആയിരം നാവുള്ള അനന്തൻ 1996 തൂവൽക്കൊട്ടാരം 1996 ഏപ്രിൽ 19 1996 കാണാക്കിനാവ് 1996 സമ്മോഹനം 1996 കാരുണ്യം 1997 ഭൂപതി 1997 ഒരു സങ്കീർത്തനം പോലെ 1997 ഗംഗോത്രി 1997 ഗുരു 1997 ഇരട്ടക്കുട്ടികളുടെ അച്ഛൻ 1997 അടിവാരം 1997 താലോലം 1998 കല്ല് കൊണ്ടൊരു പെണ്ണ് 1998 തിരകൾക്കപ്പുറം 1998 കൈക്കുടന്ന നിലാവ് 1998 ദി ട്രൂത്ത് 1998 കാറ്റത്തൊരു പെൺപൂവ് 1998 രക്തസാക്ഷികൾ സിന്ദാബാദ് 1998 സൂര്യപുത്രൻ 1998 ഗർഷോം 1999 പത്രം 1999 ദി ഗോഡ്മാൻ 1999 സ്പർശം 1999 ഇൻഡിപെൻഡൻസ് 1999 കണ്ണാടിക്കടവത്ത് 2000 ദാദാ സാഹിബ് 2000 സൂസന്ന 2000 ദേവദൂതൻ 2000 ജഗപൊഗ 2001 നെയ്ത്തുകാരൻ 2001 ശിവം 2002 ഗ്രാമഫോൺ 2002 ശേഷം 2002 മാറാത്ത നാട് 2003 അന്യർ 2003 പ്രവാസം 2003 ദി ഫയർ 2003 സിഐഡി മൂസ 2003 നിഴൽക്കുത്ത് 2003 റൺവേ 2004 കണ്ണേ മടങ്ങുക 2005 ദി ടൈഗർ 2005 അന്നൊരിക്കൽ 2005 ഇരുവട്ടം മണവാട്ടി 2005 കൊച്ചി രാജാവ് 2005 ബാബാ കല്യാണി 2006 വാസ്തവം 2006 അച്ഛനുറങ്ങാത്ത വീട് 2006 ഏകാന്തം 2006 വടക്കുംനാഥൻ 2006 ഫോട്ടോഗ്രാഫർ 2006 പുലിജന്മം 2006 സ്മാർട്ട് സിറ്റി 2006 വീരാളിപ്പട്ട് 2006 പ്രണയകാലം 2007 നാല് പെണ്ണുങ്ങൾ 2007 വിനോദയാത്ര 2007 ആയുധം 2008 ഫ്ലാഷ് 2008 സൈക്കിൾ 2008 സൗണ്ട് ഓഫ് ബൂട്ട് 2008 സ്വർണ്ണം 2008 മലയാളി 2009 പത്താം അധ്യായം 2009 മഞ്ചാടിക്കുരു 2012 അവലംബം വർഗ്ഗം:1953-ൽ ജനിച്ചവർ വർഗ്ഗം:2009-ൽ മരിച്ചവർ വർഗ്ഗം:മേയ് 25-ന് ജനിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 6-ന് മരിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ വർഗ്ഗം:മലയാള ടെലിവിഷൻ നടന്മാർ വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മലയാളനാടകനടന്മാർ വർഗ്ഗം:ഇന്ത്യയിലെ അഭിനേതാക്കളായ രാഷ്ട്രീയക്കാർ
കണ്ണ്
https://ml.wikipedia.org/wiki/കണ്ണ്
പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്. ജീവികളിലെ ഏറ്റവും ലളിതമായ ശരീര അവയവമാണ് കണ്ണ്. കണ്ണിനു പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ കഴിയുന്നു. കുറച്ചുകൂടെ സങ്കീർണ്ണമായ കണ്ണുകളുള്ള ജീവികൾക്ക്‌‍ നിറം, ആകാരം എന്നിവ വേർതിരിച്ചറിയാനുള്ള കഴിവുകളുണ്ട്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളിൽ രണ്ട്‌ കണ്ണുകളാണുള്ളത്‌, ഇവ രണ്ടും ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കത്തക്ക ദ്വിദൃഷ്ടി (ബൈനോകുലർ) ശക്തിയുള്ളവയാണ്‌. മീൻ, പരാദങ്ങൾ എന്നിവയ്ക്കും ഈ കഴിവുണ്ട്‌. ഓന്ത്, മുയൽ തുടങ്ങിയ ജീവികളിൽ രണ്ടുകണ്ണുകളും വെവ്വേറെ ദൃശ്യങ്ങളാണ്‌ സംവേദനം ചെയ്യുന്നത്‌. മനുഷ്യന്റേതുപോലെ ത്രിമാനമായ‌ ദൃശ്യങ്ങൾ ഇവയ്ക്കുണ്ടാവുന്നില്ല. മനുഷ്യശരീരത്തിൽ ഏതൊരു സമയത്തും 100% കഴിവോടെ, ക്ഷീണമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന ഏക അവയവം കണ്ണാണ്. page 121, All about human body, Addone Publishing Group കണ്ണുകളുടെ പരിണാമം വിവിധ ഇനം ജീവികളുടെ കണ്ണുകൾ തമ്മിൽ‍ സാദൃശ്യം ഉള്ളതു കൊണ്ട്‌ കണ്ണുകളെ കുറിച്ച്‌ വളരെ ആഴത്തിലുള്ള ഗവേഷണങ്ങൾ നടന്നിട്ടുണ്ട്‌. ഒന്നിൽനിന്നു തന്നെ ഉല്പത്തി എന്ന സിദ്ധാന്തം ആണ് ഇന്ന് ഏറെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജീവജാലങ്ങളുടെ കണ്ണുകളുടെ ഘടനയുടെ ജനിതകമായ സാദൃശ്യവും ഇതിനു ഉപോൽഫലകമായിരിയ്ക്കുന്നു. അതായതു ഇന്നു കാണപ്പെടുന്ന എല്ലാത്തരം കണ്ണുകളും 540 ദശലക്ഷം വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു കണ്ണിന്റെ പൂർവ്വിക രൂപത്തിൽ നിന്നുണ്ടായി എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. ആദ്യത്തെ കണ്ണുകൾ യൂഗ്ലീന പോലുള്ള സൂക്ഷ്മജീവികളിലാണ്‌ ആദ്യത്തെ കണ്ണുകൾ ഉണ്ടായിരുന്നത്‌. ഇവ ഒറ്റക്കോശമുള്ള അണു സമാനമായതും, വെള്ളത്തിൽ മാത്രം ജീവിക്കുന്നതുമായ ജീവികളാണ്‌. ഫ്ലാജെല്ലും (അഥവാ ഫ്ലാഗെല്ലം) എന്ന വാൽ പോലുള്ള അവയവം ഇളക്കിയാണ്‌ ഇവ നീങ്ങുന്നത്‌. ഈ അവയവത്തിന്റെ ഉദയ ഭാഗത്ത്‌ കാണുന്ന സ്റ്റിഗ്മ (stigma) എന്ന ചുവപ്പുരാശിയുള്ള ബിന്ദുവിന് പ്രകാശം തിരിച്ചറിയാനുള്ള കഴിവുണ്ട്‌. പ്രകാശം തിരിച്ചറിഞ്ഞ്‌ ആ ഭാഗത്തേയ്ക്കു നീങ്ങാൻ ഈ ജീവിയെ സഹായിക്കുന്നതിതാണ്‌. ഇതാണ്‌ ആദ്യത്തെ കണ്ണുകൾ. ഘടന ഓരോ ജീവിയ്ക്കും അവയുടെ ജീവിതരീതിക്കനുയോജ്യമായ തരത്തിലുള്ള കണ്ണുകളാണ് പരിണമിച്ചുണ്ടായിട്ടുള്ളത്. സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവയിലൊക്കെ ഒരു കാചവും ഒരു ദൃഷ്ടിപടലവും ഉള്ള ലളിതനേത്രങ്ങളാണ് ഉള്ളത്. ഷഡ്പദങ്ങളിലും അതുപോലുള്ള മറ്റുജീവികൾക്കും സം‌യുക്തനേത്രങ്ങളാണുള്ളത്. ലളിത നേത്രങ്ങൾ thumb|പൂച്ചയുടെ കണ്ണ് മനുഷ്യനെ പോലെ ഉയർന്നതരം ജീവികളുടെ തലയോട്ടിയിലെ നേത്രകോടരം എന്ന കുഴിയിലാണ് ഗോളാകൃതിയിലുള്ള അവയവമായ കണ്ണ്‌ സ്ഥിതിചെയ്യുന്നത്. കണ്ണിന്റെ ചെറിയൊരു ഭാഗം മാത്രമേ പുറത്തുനിന്നു കാണുന്നുള്ളു. കണ്ണിനെ നേത്രകോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നതും കണ്ണിന്റെ ചലനം സാധ്യമാക്കുന്നതും പേശികൾ ആണ്, മനുഷ്യനിൽ ഇത്തരത്തിലുള്ള മൂന്നു ജോഡി പേശികളുണ്ട്. കൺപോളദ്വയവും അതിലെ പീലികളും കണ്ണിന്റെ ബാഹ്യഭാഗത്തിനു സംരക്ഷണം നൽകുന്നു. കൺപോളകൾക്കുൾവശത്തുള്ളതടക്കമുള്ള കണ്ണിന്റെ ബാഹ്യഭാഗത്തെ നേത്രാവരണം (Conjunctiva) എന്ന സുതാര്യമായ ഒരു നേർത്ത പാട ആവരണം ചെയ്തിരിക്കുന്നു. ഓരോ കണ്ണിലും രണ്ട് കണ്ണുനീർഗ്രന്ഥികൾ വീതമുണ്ട്. അവ സ്രവിക്കുന്ന കണ്ണുനീർ കണ്ണിനെ ഈർപ്പമുള്ളതായി നിർത്തുകയും, കണ്ണിൽ പതിക്കുന്ന അഴുക്കും പൊടിയും മറ്റും കഴുകിക്കളയുകയും ചെയ്യുന്നു. കണ്ണുനീരിലെ ലൈസോസൈം (Lysozyme) എന്ന ജീവാഗ്നിയ്ക്ക് കണ്ണിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കാനും കഴിവുണ്ട്. കൺപോളകളുടെ ചലനത്തിലൂടെ കണ്ണുനീർ കണ്ണിലുടനീളം വ്യാപിക്കുന്നു. അധികമുള്ള കണ്ണുനീർ കണ്ണിന്റെ കോണിലെ ചെറിയ നാളം വഴി മൂക്കിലെത്തുന്നു. സംയുക്ത നേത്രങ്ങൾ thumb|200px|തുമ്പിയുടെ കണ്ണ് പ്രകാശം തിരിച്ചറിയാനുള്ള നിരവധി സ്വതന്ത്രഭാഗങ്ങൾ ഉൾക്കൊള്ളുന്ന കണ്ണാണ് സംയുക്തനേത്രം. ഈ സ്വതന്ത്രഭാഗങ്ങളോരോന്നും ഓരോ കണ്ണാണെന്നു പറയാമെങ്കിലും ഇതെല്ലാം ചേർന്ന് ഒരൊറ്റ കണ്ണായിട്ടായിരിക്കും പ്രവർത്തിക്കുക. സാധാരണയായി ഈച്ച, തുമ്പി തുടങ്ങിയ ജീവികളിൽ സംയുക്തനേത്രം കാണാവുന്നതാണ്. ലളിതനേത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ കോണിലുള്ള കാഴ്ച, ചലനങ്ങളുടെ എളുപ്പത്തിലുള്ള തിരിച്ചറിയൽ തുടങ്ങിയവ സംയുക്തനേത്രങ്ങളുടെ പ്രത്യേകതയാണ്. വ്യത്യസ്തജീവികളിൽ സംയുക്തനേത്രത്തിന്റെ പ്രവർത്തനം വ്യത്യസ്തമായ തരത്തിലായിരിക്കും. കൺപടലങ്ങൾ നേത്രഗോളത്തിന്റെ ഭിത്തിയ്ക്ക് മൂന്നു പാളികളുണ്ട്. ദൃഢപടലം ഏറ്റവും പുറത്തുള്ള പാളിയെ ദൃഢപടലം (Sclera) എന്നു പറയുന്നു. അത് വെളുത്തനിറത്തിൽ കാണപ്പെടുന്നു. തന്തുകലകളാൽ നിർമ്മിതമായ ഈ ഭാഗം അതാര്യമാണ്. എന്നാൽ ദൃഢപടലത്തിൽ ഉന്തിനിൽക്കുന്ന സുതാര്യമായ് ഒരു ഭാഗവുമുണ്ട്. ഈ ഭാഗത്തെ കോർണിയ എന്നു വിളിക്കുന്നു. കോർണിയയും ദൃഢപടലത്തിന്റെ പുറമേനിന്നു കാണാവുന്ന ഭാഗങ്ങളേയും നേത്രാവരണം എന്ന സുതാര്യമായ സ്തരം മൂടിയിരിക്കുന്നു. രക്തപടലം കൺഭിത്തിയുടെ മദ്ധ്യത്തിലെ പാളിയാണ് രക്തപടലം (Choroid). ഇതു ദൃഢപടലത്തിന്റെ ഉൾഭിത്തിയോടു ചേർന്നു സ്ഥിതി ചെയ്യുന്നു. രക്തപടലമെന്ന കനം കുറഞ്ഞ കറുത്ത നിറമുള്ള പാളിയിലെ രക്തലോമികകളാണ് കണ്ണിലെ കലകൾക്ക് പോഷണവും ഓക്സിജനും വിതരണം ചെയ്യുന്നത്. രക്തപടലം അതിൽ പതിക്കുന്ന പ്രകാശരശ്മികളെ ആഗിരണം ചെയ്ത് കണ്ണിനുള്ളിൽ പ്രകാശത്തിന്റെ പ്രതിഫലനം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കോർണിയയുടെ പിന്നിലെ രക്തപടലത്തിന്റെ ഭാഗം മദ്ധ്യത്തിൽ സുഷിരമുള്ളതും, വൃത്താകൃതിയിലുള്ളതും, നിറമുള്ളതുമായ മറയായി കാണപ്പെടുന്നു. ഈ മറയെ ഐറിസ് എന്നു വിളിക്കുന്നു. ഐറിസിന്റെ മദ്ധ്യത്തിലെ സുഷിരത്തെ കൃഷ്ണമണി എന്നും വിളിക്കുന്നു. കൃഷ്ണമണിയ്ക്കു ചുറ്റിലുമുള്ള വലയപേശികളും റേഡിയൽ പേശികളും കൃഷ്ണമണിയുടെ വലിപ്പം നിയന്ത്രിക്കുന്നു. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി ചുരുങ്ങുകയും മങ്ങിയ വെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു. കൃഷ്ണമണിയ്ക്കു പിന്നിലായി ഒരു ഉത്തല കാചമുണ്ട് (Convex Lens). ഈ കാചത്തെ സ്നായുക്കൾ ആണ് അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത്. സ്നായുക്കളോടനുബന്ധിച്ച് സീലിയറി പേശികൾ ഉണ്ട്. സീലിയറി പേശികളുടെ പ്രവർത്തന ഫലമായി കാചത്തിന്റെ വക്രത വ്യത്യാസപ്പെടുന്നു. ദൃഷ്ടിപടലം കണ്ണിന്റെ ഉൾഭിത്തിയിൽ പിൻഭാഗത്തായി ഉള്ള അതിലോലമായ പടലമാണ് ദൃഷ്ടിപടലം അഥവാ റെറ്റിന. കാണപ്പെടുന്ന വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത് ദൃഷ്ടിപടലത്തിലാണ്. രൂപാന്തരം പ്രാപിച്ച നാഡീകോശങ്ങളായ പ്രകാശഗ്രാഹികളാണ് പ്രകാശത്തെ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് തരം കോശങ്ങളുണ്ട് - റോഡ് കോശങ്ങളും (Rod) കോൺ കോശങ്ങളും (Con). റോഡ് കോശങ്ങൾ വസ്തുക്കളെ മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു. നിറങ്ങൾ കാണുന്നതിനു സഹായിക്കുന്ന കോശങ്ങളാണ് കോൺകോശങ്ങൾ. ദൃഷ്ടിപടലത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് കോൺകോശങ്ങൾ ഏറ്റവും കൂടുതൽ കാണുന്നു. ഇവിടെ റോഡ് കോശങ്ങൾ സാധാരണ ഉണ്ടാവാറില്ല. പീതബിന്ദു എന്നു വിളിക്കപ്പെടുന്ന ഇവിടെയാണ് വസ്തുക്കളെ സൂക്ഷിച്ചു നോക്കുമ്പോൾ പ്രതിബിംബം പതിക്കുന്നത്. നേത്രനാഡി പ്രകാശഗ്രാഹികളിൽ നിന്നും തുടങ്ങുന്ന നാഡീതന്തുസമൂഹങ്ങൾ ചേർന്ന് ഉണ്ടാകുന്നതാണ് നേത്രനാഡി. നേത്രനാഡി ദൃഷ്ടിപടലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടിപടലത്തിൽ നേത്രനാഡി ചേരുന്ന ഭാഗത്ത് യാതൊരു പ്രകാശഗ്രാഹികോശങ്ങളും ഉണ്ടാകാറില്ല. അതുകൊണ്ട് ഈ ഭാഗത്തെ അന്ധബിന്ദു എന്നു വിളിക്കുന്നു. അനേകം ന്യൂറോണുകളുടെ കൂട്ടമാണ് നേത്രനാഡി. കണ്ണിലെ ദ്രവങ്ങൾ കണ്ണിൽ കോർണിയയ്ക്കും കാചത്തിനുമിടയിൽ ജലീയദ്രവം (Aquous humor) എന്ന ദ്രവം നിറഞ്ഞിരിക്കുന്നു. ഈ ഭാഗത്തെ ജലീയ അറ (Aquous chamber) എന്നു വിളിക്കുകയും ചെയ്യുന്നു. കാചത്തിനു പിന്നിലെ വലിയ അറയെ സ്ഫടിക (Vitreous Chamber) അറ എന്നു വിളിക്കുന്നു, ഇവിടെ ജെല്ലിദ്രവമായ സ്ഫടിക ദ്രവം (Vitreous humor) നിറഞ്ഞിരിക്കുന്നു. ഈ രണ്ട് ദ്രവങ്ങളും സുതാര്യമാണ്. ഇവ ചെലുത്തുന്ന മർദ്ദമാണ് കണ്ണിന് അതിന്റെ ആകൃതി നിലനിർത്താൻ സഹായമാവുന്നത്. കാഴ്ച ഓരോ കണ്ണിലും ദൃഷ്ടിപടലത്തിൽ അറുപതുലക്ഷത്തോളം കോൺകോശങ്ങളും ഒരു കോടി ഇരുപതുലക്ഷത്തോളം റോഡുകോശങ്ങളുമുണ്ട്. കൂടിയ തീവ്രതയിൽ പ്രകാശം കണ്ണിൽ എത്തുമ്പോൾ കോൺകോശങ്ങൾ ഉത്തേജിക്കപ്പെടുകയും ഫലം തലച്ചോറിലെത്തുകയും ചെയ്യുന്നു. റോഡ് കോശങ്ങൾക്ക് വസ്തുക്കളെ കറുപ്പും വെളുപ്പുമായി തിരിച്ചറിയാനുള്ള കഴിവേയുള്ളു. പക്ഷേ കുറഞ്ഞ പ്രകാശത്തിൽ പോലും ഉത്തേജിക്കപ്പെടുന്നു. റോഡ് കോശങ്ങളിലെ റോഡോപ്സിൻ (Rodopsin) എന്ന വർണ്ണവസ്തുവാണ് മങ്ങിയ വെളിച്ചത്തിലും അവയ്ക്ക് ഗ്രഹണശേഷി നൽകുന്നത്. ജീവകം എയിൽ നിന്നാണ് റോഡോപ്സിൻ ഉണ്ടാകുന്നത്. അതുകൊണ്ട് ജീവകം എയുടെ കുറവ് ജീവികളിൽ നിശാന്ധതയ്ക്ക് കാരണമായേക്കാം. രാത്രീഞ്ചരരായ ജീവികളുടെ കണ്ണിൽ റോഡ് കോശങ്ങളുടെ എണ്ണം വളരെ കൂടുതൽ ആയിരിക്കും. അതുകൊണ്ട് അവയ്ക്ക് രാത്രിയിൽ കാഴ്ച്ചശക്തിയും കൂടുതലായിരിക്കും. മൂങ്ങ പകൽ പുറത്തിറങ്ങാത്തതിനാൽ അതിന്റെ കണ്ണിൽ കോൺകോശങ്ങൾ തീരെ ഉണ്ടാവാറില്ല. കോർണിയ കണ്ണിന്റെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗമാണ് കോർണിയ. ആറ് പാളികൾ ചേർന്നതാണ് കോർണിയ. എപിത്തീലിയം, ബൊമാൻസ് പാളി, കോർണിയൽ സ്ട്രോമ, ദുവപാളി, ഡെസിമെന്റ്സ് പാളി, എൻഡോതീലിയം എന്നിവയാണ് ആ പാളികൾ. 2013ൽ ഇന്ത്യൻ ബ്രിട്ടീഷ് ഡോക്ടർറും ഗവേഷകനും ആയ സർ ഹർമീന്ദർസിങ്ങ് ദുവ ആണ് ദുവപാളി കണ്ടുപിടിച്ചത്. ദൃഷ്ടിപടലത്തിലെ പ്രതിബിംബം ഒരു വസ്തുവിൽ നിന്നും പ്രതിഫലിച്ചു വരുന്ന പ്രകാശരശ്മികൾ കണ്ണിലെത്തുകയും കണ്ണിലെ കോർണിയയിലൂടെ കടന്ന് കൃഷ്ണമണിയിലെ കാചത്തിലൂടെ കടന്നു പോവുകയും ചെയ്യുന്നു. കാചം പ്രകാശരശ്മികളെ ദൃഷ്ടിപടലത്തിലേയ്ക്ക് ഫോകസ് ചെയ്യുന്നു. തത്ഫലമായി ദൃഷ്ടിപടലത്തിൽ വസ്തുവിന്റെ ചെറിയ പ്രതിബിംബം തലകീഴായി വീഴുന്നു. പ്രതിബിംബത്തിനു കാരണമാകുന്ന പ്രകാശരശ്മികൾ ദൃഷ്ടിപടലത്തിലെ പ്രകാശഗ്രാഹി കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും തത്ഫലമായുണ്ടാകുന്ന ആവേഗങ്ങൾ തലച്ചോറിലെത്തുകയും, തലച്ചോറ് രണ്ട് കണ്ണിൽ നിന്നുമുണ്ടാകുന്ന പ്രതിബിംബങ്ങളെയും സമന്വയിപ്പിച്ച് ത്രിമാന രൂപം നിവർന്ന രീതിയിൽ അനുഭവവേദ്യമാക്കുകയും ചെയ്യുന്നു. ഫോക്കസിങ് സമീപത്തുള്ള വസ്തുക്കളേയും ദൂരത്തുള്ള വസ്തുക്കളേയും വ്യക്തമായി കാണാൻ കണ്ണ് അതിന്റെ കാചത്തിന്റെ ഫോക്കൽ ദൂരം ക്രമീകരിക്കുന്നുണ്ട്. കാചത്തിന്റെ ചുറ്റുമുള്ള സീലിയറി പേശികളുടെ സങ്കോച വികാസ ഫലമായി കാചത്തിന്റെ വക്രതയ്ക്ക് അപ്പപ്പോൾ മാറ്റംവരുത്തിക്കൊണ്ടാണ് ഫോക്കൽ ദൂരം ക്രമപ്പെടുത്തുന്നത്. കണ്ണിൽ നിന്നും കാണേണ്ട വസ്തുവിലേയ്ക്കുള്ള ദൂരത്തിനനുസരിച്ച് ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കഴിവിനെ കണ്ണിന്റെ സമഞ്ജനക്ഷമത (Accommodation power) എന്നു വിളിക്കുന്നു. ദ്വിനേത്ര ദർശനം രണ്ട് കണ്ണുകളിലും വീഴുന്ന ഒരേ വസ്തുവിന്റെ വെവ്വേറെ പ്രതിബിംബങ്ങളെ തലച്ചോറ് പരിചരിച്ച് ഒരൊറ്റ ദൃശ്യമായി സ്വയം മനസ്സിലാക്കുന്നു. ഇതിനെ ദ്വിനേത്ര ദർശനം എന്നു വിളിക്കുന്നു. ദ്വിനേത്ര ദർശനം മൂലം വസ്തുക്കൾ സ്ഥിതി ചെയ്യുന്ന ദൂരം, അതിന്റെ കനം, ഉയരം, വിസ്തൃതി തുടങ്ങിയവ കണക്കാക്കാൻ കഴിയും. ദ്വിനേത്ര ദർശനം സാധ്യമല്ലാത്ത ജീവികളുമുണ്ട്. കണ്ണിനുണ്ടാകുന്ന സാധാരണ പ്രശ്നങ്ങൾ കണ്ണിന്റെ സാധാരണ ആകൃതി അതിലെ കാചത്തിൽ നിന്നും ദൃഷ്ടിപടലത്തിലേക്കുള്ള ദൂരം വസ്തുക്കളുടെ പ്രതിബിംബം കൃത്യമായി ദൃഷ്ടിപടലത്തിൽ വീഴത്തക്ക വിധത്തിലുള്ളതാണ്. ഇത് ദൃഢപടലം, കണ്ണിലെ ദ്രവങ്ങൾ എന്നിവ കൊണ്ട് നിലനിർത്തപ്പെട്ടിരിക്കുന്നു. എന്തെങ്കിലും കാരണത്താൽ കണ്ണിന്റെ സ്വാഭാവികാകൃതിയ്ക്ക് വ്യത്യാസമുണ്ടായാൽ ദൃഷ്ടിവൈകല്യമുണ്ടാകുന്നു. നിശാന്ധത, വർണ്ണാന്ധത തുടങ്ങിയവയും കണ്ണിനുണ്ടാകാറുള്ള പ്രശ്നങ്ങളാണ്. ദീർഘദൃഷ്ടി ദീർഘദൃഷ്ടി എന്ന ദൃഷ്ടിവൈകല്യമുള്ളവർക്ക് അകലെയുള്ള വസ്തുക്കൾ മാത്രമേ വ്യക്തമായി കാണാൻ കഴിയൂ. അടുത്തുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു പിന്നിൽ കേന്ദ്രീകരിക്കുന്നതാണ് ദീർഘദൃഷ്ടിയ്ക്കു കാരണം. നേത്രഗോളത്തിന്റെ ദൈർഘ്യം ആവശ്യത്തിനില്ലാത്തത് കൊണ്ടാണ് ഈ വൈകല്യം പ്രധാനമായും ഉണ്ടാകുന്നത്. വക്രതയിൽ മാറ്റം വരുത്തി ഫോക്കസിങ് ആവശ്യാനുസരണം നടത്താൻ സാധിക്കാത്ത വിധം കാചത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതും ദീർഘദൃഷ്ടിയ്ക്ക് കാരണമാകുന്നു. അനുയോജ്യമായ ശക്തിയുള്ള ഉത്തല കാചം (Convex lens) ഉള്ള കണ്ണട ഉപയോഗിച്ച് ദീർഘദൃഷ്ടി പരിഹരിക്കാവുന്നതാണ്. കാചം പ്രകാശരശ്മികളെ സംവ്രജിപ്പിച്ച് പ്രതിബിംബം ദൃഷ്ടിപടലത്തിൽ തന്നെ വീഴാൻ സഹായിക്കുന്നു. ഹ്രസ്വദൃഷ്ടി അടുത്തുള്ള വസ്തുക്കൾ മാത്രം വ്യക്തമായി കാണാൻ കഴിയുകയുള്ളു എന്ന വൈകല്യമാണ് ഹ്രസ്വദൃഷ്ടി. അകലെയുള്ള വസ്തുക്കളിൽ നിന്നുള്ള പ്രകാശം ദൃഷ്ടിപടലത്തിനു മുന്നിലായി കേന്ദ്രീകരിക്കുന്നു. കൺഗോളത്തിന്റെ ദൈർഘ്യം കൂടുതലായിരിക്കുന്നതോ, കണ്ണിന്റെ സമഞ്ജനക്ഷമതയ്ക്ക് ഉണ്ടാകുന്ന വൈകല്യമോ ആണ് ഹ്രസ്വദൃഷ്ടിയ്ക്ക് കാരണമാകുന്നത്. അവതല കാചം (Concave Lens) ഉപയോഗിച്ച് പ്രകാശരശ്മികളെ വിവ്രജനം നടത്തി പ്രതിബിംബം ദൃഷ്ടിപടലത്തിൽ തന്നെ വീഴത്തക്ക വിധത്തിൽ ക്രമീകരിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്. വിഷമദൃഷ്ടി അഥവാ അസ്റ്റിഗ്മാറ്റിസം ഒരു വസ്തുവിൽ നിന്നുള്ള പ്രതിബിംബം ഒന്നിലധികം സ്ഥാനങ്ങളിൽ കേന്ദ്രീകരിക്കുന്നതു മൂലമുണ്ടാകുന്ന ദൃഷ്ടിവൈകല്യമാണ് വിഷമദൃഷ്ടി അഥവാ അസ്റ്റിഗ്മാറ്റിസം. ഇതുമൂലം വികലമായ പ്രതിബിംബം ഉണ്ടാകുന്നു. കണ്ണിലെ ലെൻസിന്റെയോ കോർണിയയുടേയോ വക്രതയിലുണ്ടാകുന്ന ക്രമരാഹിത്യമാണ് വിഷമദൃഷ്ടിയ്ക്കു കാരണം. പ്രത്യേകമായി രൂപപ്പെടുത്തുന്ന സിലണ്ട്രിക്കൽ ലെൻസുപയോഗിച്ചാണ് വിഷമദൃഷ്ടി പരിഹരിക്കുന്നത്. തിമിരം നേത്രകാചം അതാര്യമാകുന്നതുമൂലമുണ്ടാകുന്ന കാഴ്ചനഷ്ടപ്പെടലാണ് തിമിരം. സാധാ‍രണ വാർദ്ധക്യത്തിലാണ് തിമിരം ബാധിക്കുക. അതാര്യത വർദ്ധിക്കുകയും ഒടുവിൽ പൂർണ്ണ അന്ധതയിൽ കലാശിക്കുകയും ചെയ്യുന്നു. ഈ രോഗത്തിനു ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. ശസ്ത്രക്രിയ വഴി അതാര്യമായ കാചം നീക്കി പകരം കൃത്രിമ കാചം സ്ഥാപിക്കുന്നതാണ് തിമിരത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിൽസ, തിമിരത്തിന്റെ തുടക്ക കാലഘട്ടത്തിൽ കണ്ണട ഉപയോഗിക്കുന്നതിലൂടെയും തിമിരം മൂലം നഷ്ടപ്പെട്ട കാഴ്ച ഒരു പരിധി വരെ ശരിയാക്കാവുന്നതാണ്. ഗ്ലോക്കോമ കണ്ണിലെ ദ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുന്നതുമൂലം കണ്ണിൽ അസാധാരണ മർദ്ദമുളവാകുന്ന രോഗമാണ്‌ ഗ്ലോക്കോമ. ഇതുമൂലം നേത്രനാഡിയ്ക്ക് കേടുപറ്റുകയും കാഴ്ച നഷ്ടപ്പെടാനിടവരികയും ചെയ്യുന്നു. ദീപങ്ങൾക്കു ചുറ്റും വലയങ്ങൾ കാണുക, രാത്രിയിൽ കാഴ്ചക്കുറവുണ്ടാവുക, കണ്ണിനുചുറ്റും വേദനയുണ്ടാവുക, കണ്ണിനു മങ്ങൽ തോന്നുക തുടങ്ങിയവ ഗ്ലോക്കോമയുടെ ലക്ഷണങ്ങളാണ് വർണ്ണാന്ധത നിറം തിരിച്ചറിയാൻ പറ്റാതിരിക്കുന്ന , പ്രത്യേകിച്ച് ചുവപ്പും പച്ചയും, ഒരു രോഗമാണ് വർണ്ണാന്ധത. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഇത് കൂടുതലായി കാണുന്നു.page 83, All about human body, Addone Publishing Group കോങ്കണ്ണ് രണ്ടു കണ്ണുകൾക്കും ഒരേ ബിന്ദുവിലേക്ക് കാഴ്ച കേന്ദ്രീകരിക്കാൻ പറ്റത്ത അവസ്ഥയാണ് കോങ്കണ്ണ്. കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നത്, നെരെയുള്ള നാലു പേശികളും രൺടു ചെരിഞ്ഞ പേശികളുമാണ്. അവയുടെ പ്രവർത്തന തകരാറാണ് ഇതിനു കാരണം.page ɨ5ɜ, All about human body, Addone Publishing Group വെള്ളെഴുത്ത് പ്രായം കൂടുന്നതിന് അനുസരിച്ച് ആൾക്കാരിൽ കണ്ണിലെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലം അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം കണ്ണിൽ പതിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അസുഖമാണ് വെള്ളെഴുത്ത് അഥവാ പ്രസ്ബയോപ്പിയ (Presbyopia). കണ്ണ് മാറ്റിവെയ്ക്കൽ കണ്ണിന്റെ നാഡീഭാഗങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളിലെ കേടുപാടുകൾ മൂലം കാഴ്ച നഷ്ടപ്പെടുകയാണെങ്കിൽ അത് ശരിയാക്കാൻ ആരോഗ്യമുള്ള ഒരു കണ്ണിൽ നിന്നും ആ ഭാഗം എടുത്ത് ഉപയോഗിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്. കണ്ണ് മാറ്റിവെയ്ക്കൽ എന്നാൽ കണ്ണുമുഴുവനായി മാറ്റിവെയ്ക്കുക എന്നൊരു ധാരണയുണ്ടായേക്കാമെങ്കിലും, കണ്ണിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം മാറ്റിവെയ്ക്കുകയാണ് ചെയ്യുക. സാധാരണയായി കണ്ണിന്റെ കോർണിയയിൽ ഉണ്ടാകുന്ന കേടുകളെ തുടർന്നാണ് കണ്ണ് മാറ്റിവെയ്ക്കൽ നടത്തുന്നത്. ഒരാളുടെ അതാര്യമായതോ മങ്ങിയതോ മറ്റേതെങ്കിലും തരത്തിൽ കേടുവന്നതോ ആയ കോർണിയയ്ക്കു പകരം നേത്രദാതാവിന്റെ കേടില്ലാത്ത കോർണിയ തുന്നിച്ചേർത്താണ് കോർണിയ മാറ്റിവെയ്ക്കൽ സാധ്യമാക്കുന്നത്. ഈ ശസ്ത്രക്രിയയ്ക്ക് കെരാറ്റോ പ്ലാസ്റ്റി എന്നു പറയുന്നു. ചിലയാളുകളിൽ അപകടം മൂലമോ, രോഗങ്ങളാലോ വിട്രിയസ് ദ്രവം കലങ്ങിപ്പോയാൽ അത് കാഴ്ചയെ ബാധിക്കുന്നതാണ്. ആ ദ്രവത്തിനു പകരം നേത്രദാതാവിന്റെ ശുദ്ധവും അവികലുമായ വിട്രിയസ് ദ്രവം സ്വീകരിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്. കേടുവന്ന ദൃഢപടലത്തിനു പകരം ദാതാവിൽ നിന്നും ആരോഗ്യമുള്ള ദൃഢപടലം സ്വീകരിച്ചും കാഴ്ച്ചശരിയാക്കാറുണ്ട്. നേത്രദാനം ലോകത്തിലെ കോടിക്കണക്കിന് അന്ധർക്ക് കണ്ണുമാറ്റിവെച്ചാൽ കാഴ്ച ലഭിക്കും. അതുകൊണ്ട് തന്നെ ഭരണകൂടങ്ങൾ നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാധാരണയായി ഒരാളുടെ മരണശേഷമാണ് കണ്ണ് പുനരുപയോഗത്തിനെടുക്കുക. ഭാരത സർക്കാർ നേത്രദാനം മഹാദാനം എന്ന ആപ്തവാക്യത്തോടെ നേത്രദാനം പ്രോത്സാഹിപ്പിക്കാൻ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. നേത്രദാനം ചെയ്യുന്ന ആളുടെ മരണശേഷം 6 മണിക്കൂറിനകം കണ്ണ് വേർപെടുത്തിയെടുത്ത് നേത്രബാങ്കിലേക്ക് മാറ്റുകയും അവിടെ നിന്ന് ആവശ്യമുള്ളവർക്ക് നൽകുകയുമാണ് ചെയ്യുന്നത്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെയുള്ള രണ്ടാഴ്ച കാലം ദേശീയ നേത്രദാനദ്വൈവാരമായി ആചരിക്കുന്നു. അവലംബം ചിത്രശാല വർഗ്ഗം:ഇന്ദ്രിയങ്ങൾ വർഗ്ഗം:ശരീരാവയവങ്ങൾ വർഗ്ഗം:കണ്ണ്
ചിത്രകല
https://ml.wikipedia.org/wiki/ചിത്രകല
right|thumb|മൊണാലിസ, ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ രചന ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൌധിക വ്യയാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌. ജലച്ചായം, എണ്ണച്ചായം, അക്രിലിക്ക് തുടങ്ങി നിരവധി ചായങ്ങൾ ചിത്രകലക്ക് ഇപ്പോൾ ഉപയോഗിക്കാറുണ്ട്. ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ ചിത്രകല എന്ന ഒരു ശാഖയും ഉണ്ടായിട്ടുണ്ട്. ലോക ചിത്രകാരന്മാർ വിശ്വവിഖ്യാതരായ ആദ്യകാല ചിത്രകാരന്മാർ: ലിയനാർഡോ ഡാ വിഞ്ചി റാഫേൽ മൈക്കെലാഞ്ജലോ ഇന്ത്യൻ ചിത്രകാരന്മാർ രാജാ രവിവർമ്മ രബീന്ദ്രനാഥ് ടാഗോർ അമൃത ഷേർ ഗിൽ നന്ദലാൽ ബോസ് എം.എഫ്. ഹുസൈൻ കേരളത്തിലെ ചിത്രകാരന്മാർ കെ.സി.എസ്. പണിക്കർ ആർട്ടിസ്റ്റ് നമ്പൂതിരി ലതാദേവി എൻ ബി ഇതും കാണുക ചുമർചിത്രകല എണ്ണച്ചായ ചിത്രകല ജലച്ചായ ചിത്രരചന ഫോട്ടോറിയലിസം വീണാവാദനം അവലംബം പുറമെനിന്നുള്ള കണ്ണികൾ കേരള ചിത്രകല മലയാളം ഡോക്യുമെന്ററി വീഡിയോ ഭാഗം-1 മലയാളം ഡോക്യുമെന്ററി വീഡിയോ ഭാഗം-2 Further reading Daniel, H. (1971). Encyclopedia of Themes and Subjects in Painting; Mythological, Biblical, Historical, Literary, Allegorical, and Topical. New York: Harry N. Abrams Inc. W. Stanley Jr. Taft, James W. Mayer, The Science of Paintings, First Edition, Springer, 2000. വർഗ്ഗം:ചിത്രകല
പഴയ നിയമം
https://ml.wikipedia.org/wiki/പഴയ_നിയമം
ഇസ്രായേൽ ജനതയുടെ മതപരമായ രേഖകളെയും ചരിത്രത്തിനെയും ക്രിസ്ത്യാനികൾ വിവക്ഷിക്കുന്നത് പഴയ നിയമം എന്നാണ്. ക്രിസ്ത്യാനികളും യഹൂദരും ഇതിനെ പാവനമായി കാണുന്നു. Jones (2001), p.215 ഇതിലെ പുസ്തകങ്ങളുടെ എണ്ണത്തിൽ വിവിധ ക്രിസ്ത്യൻ സഭകൾ തമ്മിൽ കാര്യമായ അന്തരമുണ്ട്. പ്രൊട്ടസ്റ്റന്റ് സഭ ഹീബ്രൂ ബൈബിളിനെ അംഗീകരിക്കുന്നുവെങ്കിലും അതിനെ 39 പുസ്തകങ്ങളായി തരം തിരിക്കുന്നു. കതോലിക്കർ, കിഴക്കൻ ഓർത്തഡോക്സ് സഭ, അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ സഭ എന്നിവർ താരതമ്യേന വലിയ ഒരു കൂട്ടം പുസ്തകങ്ങളെയാണ് പഴയനിയമമായി കണക്കാക്കുന്നത്. Barton (2001), p.3 പുസ്തകങ്ങളെ പൊതുവിൽ ദൈവം ഇസ്രായേൽ ജനതയെ തിരഞ്ഞെടുത്തതെങ്ങനെ എന്ന് വിവരിക്കുന്ന പെന്റാട്യൂക്ക്; ഇസ്രായേൽ ജനത കനാൻ കീഴടക്കിയതു മുതൽ ബാബിലോണിലേക്ക് നാടു കടത്തപ്പെടും വരെയുള്ള ചരിത്രം പറയുന്ന പുസ്തകങ്ങൾ; നൈതികതയെയും നല്ലതിനെയും ചീത്തയെയും പറ്റിയുള്ള ജ്ഞാനത്തെയും മറ്റും പറ്റി ചർച്ച ചെയ്യുന്ന പുസ്തകങ്ങൾ; ദൈവത്തിൽ നിന്നകന്നു പോകുന്നതിന്റെ അനന്തരഭലങ്ങളെപ്പറ്റി താക്കീത് നൽകുന്ന പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി തിരിക്കാം. ഈ പുസ്തകങ്ങളുടെ യധാർത്ഥ രചയിതാക്കളും വായനക്കാരുമായിരുന്ന ഇസ്രായേൽ ജനതയെ സംബന്ധിച്ചിടത്തോളം ഇവയുടെ ഉള്ളടക്കം അവരും ദൈവവും തമ്മിലുള്ള സമാനതകളില്ലാത്ത ബന്ധത്തിനെയും, അവർക്ക് യഹൂദരല്ലാത്തവരോടുള്ള ബന്ധത്തിനെയും പറ്റിയായിരുന്നു. മനുഷ്യരാശിയുടെ രക്ഷകന്റെ വരവ് എന്ന തത്ത്വത്തിൽ അധിഷ്ടിതമായ ക്രിസ്തുമതം പഴയനിയമപുസ്തകങ്ങളെ പുതിയനിയമത്തിന്റെ (ക്രിസ്തുമത വേദപുസ്തകത്തിന്റെ രണ്ടാം ഭാഗം) വരവിനായുള്ള തയാറെടുപ്പായാണ് കാണുന്നത്. ഉള്ളടക്കം പഴയനിയമത്തിലെ 39-ഓ (പ്രൊട്ടസ്തന്റ്),46-ഓ (കത്തോലിക്), അതിൽ കൂടുതലോ (ഓർത്തഡോക്സ് സഭകളും മറ്റുള്ളവരും) പുസ്തകങ്ങളെ പെന്റാട്യൂക്ക് (അഞ്ചു പുസ്തകങ്ങൾ), ചരിത്രപുസ്തകങ്ങൾ, ജ്ഞാനപുസ്തകങ്ങൾ, പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി വർഗീകരിക്കാം. Boadt (1984), pp.11, 15-16 ആദ്യകാല ക്രിസ്ത്യാനികൾ ജൂതമതഗ്രന്ധങ്ങളുടെ സെപ്റ്റ്വാജിന്റ് എന്ന അനൗദ്യോഗിക ഗ്രീക്ക് തർജമയാണ് പഴയനിയമമായി ഉപയോഗിച്ചിരുന്നത്. .Boadt (1984), p.18 പ്രൊട്ടസ്റ്റന്റ് സഭകൾ പിൽക്കാലത്ത് സെപ്റ്റ്വാജിന്റിലെ ജൂതന്മാർ മതഗ്രന്ധമായി അംഗീകരിക്കാത്ത ചില ഭാഗങ്ങൾ ഒഴിവാക്കി. ഇതാണ് പുസ്തകങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസത്തിന്റെ കാരണം. താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ തനാക്ക് എന്ന ഹീബ്രൂ ബൈബിളിലെയും പഴയ നിയമത്തിലെയും പുസ്തകങ്ങൾ കാണുക. തനാക്കിൽ 24 പുസ്തകങ്ങളാണുള്ളതെങ്കിലും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ പഴയനിയമത്തിൽ ശമുവേലിന്റെ പുസ്തകം, രാജാക്കന്മാർ, ദിനവൃത്താന്തം, എസ്രാ-നെഹേമിയ എന്നിവരുടെ പുസ്തകം, പ്രവാചകരുടെ പുസ്തകം (ചെറിയവ) എന്നിവ വിഭജിച്ച് പുസ്തകങ്ങളുടെ എണ്ണം 39-ൽ എത്തിച്ചു. (അധികമായുള്ള പുസ്തകങ്ങൾ ഇറ്റാലിക്സിൽ കൊടുത്തിരിക്കുന്നു.):''Barton (2001), p.11 ഹീബ്രൂ ബൈബിൾഗ്രീക്ക് ബൈബിൾകുറിപ്പുകൾ തോറ (നിയമം)പെന്റാട്യൂക്ക് ഉൽപത്തിപുറപ്പാട്ലേവ്യർസംഖ്യാപുസ്തകംആവർത്തനപുസ്തകം ഉൽപത്തിപുറപ്പാട്ലേവ്യർസംഖ്യാപുസ്തകംആവർത്തനപുസ്തകം പ്രവാചകർ ചരിത്രം യോശുവന്യായാധിപൻ‌മാർശമുവേൽരാജാക്കൻ‌മാർഏശയ്യാജറെമിയഎസെക്കിയേൽ പ്രവാചകരുടെ പുസ്തകം - ചെറിയവ (ഒറ്റപ്പുസ്തകം) യോശുവന്യായാധിപൻ‌മാർറൂത്ത് 1 ശമുവേൽ 2 ശമുവേൽ1 രാജാക്കൻ‌മാർ2 രാജാക്കൻ‌മാർ1 ദിനവൃത്താന്തം2 ദിനവൃത്താന്തം1എസ്ദ്രാസ്എസ്രാനെഹമിയഎസ്തേർ (കൂട്ടിച്ചേർക്കലുകളോട് കൂടി)ജൂഡിത്ത്ടോബിറ്റ്1-4 മക്കാബീസ്ഹീബ്രൂ ബൈബിളിലെ പ്രവാചകരുടെ പുസ്തകങ്ങളെ അങ്ങനെ വിളിക്കുന്നത് ആ പുസ്തകങ്ങളിൽ പ്രവചനങ്ങൾ ഉണ്ടായതുകൊണ്ടല്ല, മറിച്ച് പ്രവാചകരാൽ രചിക്കപ്പെട്ടവയാണ് അവ എന്ന വിശ്വാസം മൂലമാണ്. റുത്ത്, ദിനവൃത്താന്തം, എസ്രാ, നെഹേമിയ എന്നീ പുസ്തകങ്ങൾ ഹീബ്രൂ ബൈബിളിലെ കൃതികൾ എന്ന വിഭാഗത്തിൽ നിന്ന് പഴയനിയമത്തിലെ ചരിത്ര വിഭാഗത്തിലേയ്ക്ക് (ഉള്ളടക്കം കണക്കിലെടുത്ത്) മാറ്റപ്പെട്ടു. "പ്രവാചകരുടെ പുസ്തകം - ചെറിയവ " എന്നാൽ പ്രാധാന്യം കുറവുള്ളവ എന്നല്ല് അർത്ഥം, മറിച്ച് വലിപ്പം കുറവുള്ളവ എന്നാണ്. കൃതികൾ ജ്ഞാനപുസ്തകങ്ങൾ സങ്കീർത്തനങ്ങൾഇയ്യോബ്സുഭാഷിതങ്ങൾറൂത്ത്ഉത്തമഗീതം സഭാപ്രസംഗകൻവിലാപങ്ങൾഎസ്തർദാനിയേൽഎസ്രാ-നെഹേമിയദിനവൃത്താന്തം സങ്കീർത്തനങ്ങൾസുഭാഷിതങ്ങൾസഭാപ്രസംഗകൻഉത്തമഗീതംഇയ്യോബ്സോളമന്റെ അവധാനതസിറാക്ക്ദിനവൃത്താന്തമാണ് ഹീബ്രൂ ബൈബിളിലെ അവസാന പുസ്തകം. ഇസ്രായേൽ ജറുസലേമിലെത്തുന്നതും ചരിത്രം അവസാനിക്കുന്നതുമാണ് ഇതിലെ പ്രമേയം. പഴയ നിയമത്തിന്റെ അവസാനം തുടരുന്ന ചരിത്രത്തെ (പുതിയ നിയമത്തിൽ അവസാനിക്കും വിധം) കാണിക്കുന്നു. ടോബിയ സിങ്കർ എന്ന റാബിയുടെ അഭിപ്രായത്തിൽ ഇപ്രകാരം ചെയ്തത് യേശുക്രിസ്തു രക്ഷകനാണെന്ന് കാണിക്കാൻ വേണ്ടിയാണ്. പ്രവാചകർപ്രവാചകരുടെ പുസ്തകം - ചെറിയവ (12 പുസ്തകങ്ങൾ)ഇസയജെറേമിയബറൂച്ച്വിലാപങ്ങൾജെറേമിയയുടെ കത്ത്എസേക്കിയൽസൂസന്നദാനിയേൽ (കൂട്ടിച്ചേർക്കലുകളോട് കൂടി) പഴയനിയമത്തിന്റെ പുതിയ പതിപ്പുകളിൽ പ്രവാചകരുടെ ക്രമം തലതിരിച്ചാക്കിയിട്ടുണ്ട്. ഇപ്പോൾ പഴയനിയമത്തിലെ അവസാന വചനത്തിൽ ഒന്ന് മലാഖിയുടെ പുസ്തകത്തിലെ പ്രവാചകൻ എലിജായുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാക്യമാണ് "യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും." (മലാഖി 4:5). പ്രൊട്ടസ്റ്റന്റ് ബൈബിളിലെ പഴയനിയമ പുസ്തകങ്ങൾ ഉൽപത്തി പുറപ്പാട് ലേവ്യർ സംഖ്യ ആവർത്തനപുസ്തകം യോശുവ ന്യായാധിപൻ‌മാർ റൂത്ത് 1 ശമുവേൽ 2 ശമുവേൽ 1 രാജാക്കൻ‌മാർ 2 രാജാക്കൻ‌മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്രാ നെഹമിയ എസ്തേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സുഭാഷിതങ്ങൾ സഭാപ്രസംഗകൻ ഉത്തമഗീതം ഏശയ്യാ ജറെമിയ വിലാപങ്ങൾ എസെക്കിയേൽ ദാനിയേൽ ഹോസിയ ജോയേൽ ആമോസ് ഒബാദിയ യോനാ മിക്കാ നാഹും ഹബക്കുക്ക് സെഫാനിയാ ഹഗ്ഗായി സഖറിയാ മലാക്കി അവലംബം വർഗ്ഗം:പഴയനിയമം
ജനുവരി 30
https://ml.wikipedia.org/wiki/ജനുവരി_30
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 30 വർഷത്തിലെ 30-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 335 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 336). ചരിത്രസംഭവങ്ങൾ 1287 - രാജാവായിരുന്ന വാറുവെ ഹന്തവാഡി രാജ്യത്തെ സ്ഥാപിച്ചു കൊണ്ട് പാഗൻ രാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1649 - ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമനെ ശിരച്ഛേദം ചെയ്തു. 1820 - എഡ്വാർഡ് ബ്രാഡ്ഫീൽഡ് ട്രിനിറ്റി പെനിൻസുല സന്ദർശിക്കുകയും അന്റാർട്ടിക്കയുടെ കണ്ടെത്തൽ അവകാശപ്പെടുകയും ചെയ്തു. 1847 - യെർബ ബ്യൂണ കാലിഫോർണിയക്ക് സാൻ ഫ്രാൻസിസ്കോ കാലിഫോർണിയ എന്ന് നാമകരണം ചെയ്തു. 1902 - ലണ്ടനിൽ ആംഗ്ലോ-ജാപ്പനീസ് അലയൻസ് ഒപ്പുവച്ചു. 1933 – അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി ചുമതലയേറ്റു. 1948 – ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മഹാത്മാ ഗാന്ധി , നാഥുറാം ഗോഡ്സേയുടെ വെടിയേറ്റു മരിച്ചു. 2007 – മൈക്രോസോഫ്റ്റ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻ‌ഡോസ് വിസ്റ്റ പുറത്തിറക്കി. 2013 - നാരോ -1 ദക്ഷിണ കൊറിയ ആദ്യ റോക്കറ്റ് കാരിയർ വിക്ഷേപിച്ചു . ജനനം 1910 – സി. സുബ്രഹ്മണ്യം, ഇന്ത്യൻ ഹരിത വിപ്ലവകാലത്തെ കേന്ദ്ര കൃഷിമന്ത്രി 1933 – കെ.എം. മാണി, കേരള രാഷ്ട്രീയ നേതാവ് മരണം 1874 – രാമലിംഗസ്വാമികൾ, പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ആത്മീയാചാര്യൻ 1948 – മഹാത്മാഗാന്ധി 1948 – ഓർവിൽ റൈറ്റ്, അമേരിക്കൻ വൈമാനികൻ മറ്റു പ്രത്യേകതകൾ രക്തസാക്ഷി ദിനം (ഇന്ത്യ) വർഗ്ഗം:ജനുവരി 30
മമ്മൂട്ടി
https://ml.wikipedia.org/wiki/മമ്മൂട്ടി
ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (ജനനം - സെപ്റ്റംബർ 7, 1951). അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ് വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി. കുടുംബവും, ആദ്യകാല ജീവിതവും 1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. https://www.twentyfournews.com/2021/09/07/mammootty-chandiroor-relation.htmlhttps://www.deshabhimani.com/news/kerala/mammootty-schooll-acting-drama/967845 കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരിലായിരുന്നു (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്. . 1980ൽ മമ്മൂട്ടി വിവാഹിതനായി; സുൽഫത്ത് ആണ് മമ്മൂട്ടിയുടെ ഭാര്യ. ഈ ദമ്പതികൾക്ക് സുറുമി എന്ന് പേരുള്ള ഒരു മകളും, ദുൽഖർ സൽമാൻ എന്നു പേരുള്ള ഒരു മകനും ഉണ്ട്. അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടന്മാരിലൊരാളാണ്. സിനിമാ ജീവിതം പുരസ്കാരങ്ങൾ മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്നുതവണ നേടി. 'ചലച്ചിത്രമേഖലയിലെ അഭിനയ പ്രതിഭക്കുള്ള കാലിക്കറ്റ് സർവകലാശാലയുടെ പരമോന്നത ബഹുമതിയായ ഡി-ലിറ്റ് ബിരുദം 2010-ൽ ലഭിച്ചു. 2022 -ൽ പ്രഥമ കേരളപ്രഭ പുരസ്‌‍ക്കാരം ലഭിച്ചു.https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html ദേശീയ ചലച്ചിത്രപുരസ്കാരം 1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ) 1994 (വിധേയൻ, പൊന്തൻ മാട) 1999 (അംബേദ്കർ - ഇംഗ്ലീഷ്) കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 5 തവണ നേടിയിട്ടുണ്ട്. 1981 - അഹിംസ(സഹനടൻ) 1984 - അടിയൊഴുക്കുകൾ 1985 - യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്കാരം) 1989 - ഒരു വടക്കൻ വീരഗാഥ, മതിലുകൾ 1994 - വിധേയൻ, പൊന്തൻ മാട 2004 - കാഴ്ച 2009 - പാലേരിമാണിക്യംഫിലിംഫെയർ അവാർഡുകൾ''' 1984 - അടിയൊഴുക്കുകൾ 1985 - യാത്ര 1986 - നിറക്കൂട്ട് 1990 - മതിലുകൾ 1991 - അമരം 1997 - ഭൂതക്കണ്ണാടി 2001 - അരയന്നങ്ങളുടെ വീട് 2004 - കാഴ്ച 2006 - കറുത്ത പക്ഷികൾ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജർമ്മനിയിലെ മെറ്റ്മാൻ നഗരത്തിലെത്തിയ മമ്മൂട്ടിയെ മെറ്റ്മാൻ മേയർ (Bernd Günther) നേരിൽ സന്ദർശിച്ച്, ആയുർവേദ ചികിത്സക്കായി കേരളം സന്ദർശിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചതോടൊപ്പം ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.ജർമ്മൻ മേയർ നൽകിയ സ്വീകരണം ചലച്ചിത്രങ്ങൾ ബ്ലോഗ് 2009 ജനുവരി ആദ്യവാരത്തിൽ മമ്മൂട്ടി തന്റെ ബ്ലോഗ് തുടങ്ങി.. മലയാളത്തിൽ ആദ്യമായി ഒരു മുൻനിര നടൻ തുടങ്ങിയ ഈ ബ്ലോഗിന് വളരെ നല്ല പ്രതികരണം ലഭിച്ചു. തന്റെ ബ്ലോഗിൽ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എഴുതുകയെന്ന് മമ്മൂട്ടി തന്റെ ബ്ലോഗ് പ്രസിദ്ധീകരണ വേളയിൽ പറഞ്ഞു.http://thatsmalayalam.oneindia.in/movies/news/2009/01/02-mammootty-blog-super-hit.html അവലംബം വർഗ്ഗം:1951-ൽ ജനിച്ചവർ വർഗ്ഗം:സെപ്റ്റംബർ 7-ന് ജനിച്ചവർ വർഗ്ഗം:മഹാരാജാസ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികൾ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ വർഗ്ഗം:മലയാളചലച്ചിത്രനിർമ്മാതാക്കൾ വർഗ്ഗം:മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:മമ്മൂട്ടി വർഗ്ഗം:സെപ്റ്റംബറിൽ ജനിച്ചവർ വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേരളപ്രഭ പുരസ്‌‍കാരം നേടിയവർ
ഒ.വി. വിജയൻ
https://ml.wikipedia.org/wiki/ഒ.വി._വിജയൻ
ഒ വി വിജയൻ
https://ml.wikipedia.org/wiki/ഒ_വി_വിജയൻ
തിരിച്ചുവിടുക ഒ.വി. വിജയൻ
സിംഗപ്പൂർ
https://ml.wikipedia.org/wiki/സിംഗപ്പൂർ
ഒരു ദ്വീപ് നഗരപദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ (സിംഗപ്പൂർ റിപ്പബ്ലിക്). മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകൾക്കു വടക്കുമായി മലയൻ ഉപദ്വീപിന്റെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്നു. ഭൂമധ്യരേഖയുടെ വെറും 137 കിലോമീറ്റർ വടക്കാണ്‌ ഇത്. രണ്ടാം നൂറ്റാണ്ടു മുതൽ തദ്ദേശീയ രാജവംശങ്ങളുടെ അധീനതയിലായിരുന്ന സിംഗപ്പൂർ, ബ്രീട്ടീഷ് അധിനിവേശത്തിനു മുമ്പ് ഒരു മലയൻ മുക്കുവഗ്രാമമായിരുന്നു. 1819 ഇൽ സർ സ്റ്റാംഫോർഡ റാഫിൾസ് ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക് വേണ്ടി ജോഹോർ രാജവംശത്തിന്റെ അനുമതിയോടുകൂടി രൂപകൽപന ചെയ്തതാണ് ആധുനിക സിംഗപ്പൂർ.. സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ഉള്ള സിംഗപ്പൂർ, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. വിദേശനിക്ഷേപവും ലീ ക്വാൻ യു സർക്കാറിന്റെ നേതൃത്വത്തിലുള്ള വ്യവസായവൽക്കരണവും തൽശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ നിർമ്മാണത്തിനു കാരണമായി. സ്വാതന്ത്ര്യാനന്തരമുള്ള അതിവേഗ വികസനത്തിലൂടെ സിംഗപ്പൂർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. സിംഗപ്പൂർ ഒരു പ്ലാൻഡ് സിറ്റി ആണെന്നണ് അറിയപ്പെടുന്നത്. ഇവിടുത്തെ ഇലക്ട്രോണിക്ക് ടോൾ പിരിവ് (ERP - Electronic Road Pricing), പല യൂറോപ്പ്യൻ രാ‍ജ്യങ്ങളും ദുബായിയുമൊക്കെ മാത്യകയാക്കുകയാണ്. എസ്. ബി. എസ് ട്രാൻസിറ്റ്, എസ്. എം ആർ ടി കോർപ്പറേഷൻ എന്നീ കമ്പനികളാണ് ഇവിടത്തെ ബസ്-തീവണ്ടി സർവീസുകൾ നടത്തുന്നത്. സിംഗപ്പൂരിൽ 17000 മലയാളികളായ പൗരന്മാരുണ്ടന്നാണ് ‍ഔദ്യോഗിക കണക്ക്. ഏറ്റവും പഴക്കംചെന്ന മലയാളി കൂട്ടായ്മയും NBKL - Naval Base Kerala Library ഇവിടെയാ‍ണ് പിറന്നത്. ഇന്ത്യൻ ഭാഷയായ തമിഴ് ഇവിടുത്തെ ഒരു ഔദ്യോഗിക ഭാഷയാണ്‌, ജനസംഖ്യയുടെ ഏകദേശം 5% പേർ തമിഴ് സംസാരിക്കുന്നവരാണ്‌.http://www.ethnologue.com/show_country.asp?name=SG thumb|സിംഗപ്പൂരിലെ കനേഡിയൻ ഇന്റർനാഷണൽ സ്‌കൂൾ പദോല്പത്തി ഇടത്ത്‌|ലഘുചിത്രം|336x336ബിന്ദു|സിംഗപ്പൂരിന്റെ ദേശീയ മുഖമുദ്രയായ മെർലയൺ, സിംഹത്തിന്റെ ശിരസ്സും മത്സ്യത്തിന്റെ ഉടലുമുള്ള ഒരു സാങ്കല്പിക ജീവിയാണ്. സിംഗപ്പുര എന്ന മലയ് പേരിനെ ഇംഗ്ലീഷ് വൽക്കരിച്ചതാണ് സിംഗപ്പോർ/സിംഗപ്പൂർ. സിംഗപ്പുര എന്ന മലയ് പേരുതന്നെ ഉദ്ഭവിച്ചിരിക്കുന്നത് ഇന്ത്യൻ ഭാഷയായ സംസ്കൃതത്തിൽ നിന്നാണ് (सिंहपुर). സിംഹവും, നഗരം എന്നർത്ഥമുള്ള പുരവും കൂടിചേർന്നാണ് സിംഹപുരം എന്ന സംസ്കൃത വാക്ക് രൂപപ്പെട്ടിരിക്കുന്നത്. സിംഹനഗരം (Lion City) എന്നൊരു വിശേഷണവും ഇതിനാൽതന്നെ സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട്. സിംഗപ്പൂരിന്റെ മിക്ക ദേശീയ പ്രതീകങ്ങളിലും സിംഹമുദ്ര കാണാവുന്നതാണ്. എന്നിരുന്നാലും ഈ ദ്വീപിൽ സിംഹങ്ങൾ വസിച്ചിരുന്നു എന്നതിന് സാധ്യത കുറവാണ്; ശ്രീവിജയ സാമ്രാജ്യത്തിലെ രാജകുമാരനായിരുന്ന സംഗ നില ഉത്തമയാണ് ദ്വീപിന് സിംഗപുര എന്ന പേര് നൽകിയത് എന്ന് പറയപ്പെടുന്നു. ഒരുപക്ഷേ അദ്ദേഹം ദ്വീപിൽ മലയൻ കടുവകളെ കണ്ടതുകൊണ്ടാകാം ഇത്തരം ഒരു പേര് നൽകിയതും. ഇത്തരത്തിൽ ദ്വീപിന്റെ പേരിന്റെ ഉദ്പത്തിയെചൊല്ലി നിരവധി വാദപ്രതിവാദങ്ങളും നിലനിൽക്കുന്നുണ്ട്. സിംഗപ്പൂരിന്റെ പ്രധാന ദ്വീപിനെ മലയ് ഭാഷയിൽ മൂന്നാം നൂറ്റാണ്ട് മുതൽക്കേ പുലാവു ഉജോങ് എന്ന് വിളിച്ചുവരുന്നു. "അവസാന ഭാഗത്തെ ദ്വീപ്" എന്നാണ് മലയ് ഭാഷയിൽ പുലാവു ഉജോങിന്റെ അർഥം (മലയ് ഉപദ്വീപിന്റെ മുനമ്പ് എന്നർത്ഥത്തിൽ).Xu Yunqiao, History of South East Asia, 1961 Singapore World Publishing Co. 许云樵 《南洋史》 星洲世界书局 1961年 സ്വാതാന്ത്ര്യാനതരം രാജ്യത്തെ ഹരിതവലക്കരിക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി, സിംഗപ്പൂരിന് ഉദ്യാന നഗരം (Garden City: ഗാർഡൻ സിറ്റി) എന്നൊരു വിശേഷണവും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വലിപ്പക്കുറവുകൊണ്ട് ലോകഭൂപടത്തിലും, ഏഷ്യൻ ഭൂപടത്തിലും സിംഗപ്പൂരിന്റെ ഒരു ചെറിയ ബിന്ദുവായാണ് സൂചിപ്പിക്കുന്നാത്. ഇതേ കാരണത്താൽ ലിറ്റിൽ റെഡ് ഡോട്ട് (Little Red Dot) എന്നൊരു അപരനാമവും സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട്. ചരിത്രം പുരാതന സിംഗപ്പൂർ സിംഗപ്പൂരിനെ കുറിച്ച് പരാമർശിക്കപ്പെടുന്ന ഏറ്റവും ആദ്യത്തെ ലിഖിതം ചൈനീസിലാണ്. മൂന്നാം നൂറ്റാണ്ടിലായിരുന്നു ഇത്. സിംഗപ്പൂർ സ്ഥിതിചെയ്യുന്ന ദ്വീപിനെ അതിൽ പു ലുവോ ചുംഗ്ഗ് (Pu Luo Chung (蒲 罗 中)) എന്നാണ് പറഞ്ഞിരിക്കുന്നത്. മലയ് ഭാഷയിലെ "പുലാവു ഉജോങ്" എന്ന വാക്കിന്റെ ചൈനീസ് തർജ്ജമയാണ് ഇത്. 1365-ൽ എഴുതപ്പെട്ട ജാവനീസ് ഐതിഹാസിക കാവ്യമായ നഗരക്രേതഗാമയിൽ, തുമാസിക് എന്ന ദ്വീപിലെ ഒരു ജനവാസമേഖലയെ കുറിച്ച് പരാമർശിക്കുന്നു. 1299-ൽ, മലയ് അന്നാൽസിൽ എഴുതപെട്ടപ്രകാരം, ദ്വീപിൽ സിംഗപ്പൂർ സാമ്രാജ്യം സ്ഥാപിച്ചത് സാങ് നില ഉത്തമയാണ്. മലയ് അന്നാൽസിൽ രേഖപെടുത്തിയിരിക്കുന്ന വിവരങ്ങളുടെയെല്ലാം ചരിത്രപ്രാധാന്യം, ഇന്നും പണ്ഡിതർക്കിടയിൽ തർക്കവിഷയമാണ്. ബ്രിട്ടീഷ് കോളനിവൽക്കരണം ലഘുചിത്രം|1825 ലെ സിംഗപ്പൂരിന്റെ സർവേ ഭൂപടം. 150 വർഷങ്ങളോളം സിംഗപ്പൂർ നദിയിൽ സ്വതന്ത്ര തുറമുഖ വാണിജ്യം നിലനിന്നു. മധ്യത്തിലുള്ള കാനിങ് കോട്ടയായിരുന്നു ബ്രിട്ടീഷ് ഓഫീസർമാരുടെ ആസ്ഥാനം. 1819 ജനുവരി 28ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന സ്റ്റാംഫോർഡ് റഫ്ൾസ് ദ്വീപിൽ എത്തിചേർന്നതിനു ശേഷമാണ് സിംഗപ്പൂരിന്റെ തന്നെ ചരിത്രം മാറി മറയുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള സമുദ്രപാതയിൽ പുതിയൊരു തുറമുഖം സൃഷ്ടിക്കുന്നതിനായി അദ്ദേഹം സിംഗപ്പൂരിനെയാണ് തിരഞ്ഞെടുത്തത്. അന്ന് ദ്വീപിന്റെ ഭരണം നാമമാത്രമായി, മലേഷ്യയിലെ ജൊഹോർ സുലത്താന്മാർക്കയിരുന്നു. പക്ഷെ അവരെ നിയന്ത്രിച്ചിരുന്നത് ഡച്ചുകാരും ബുഗീസ് ജനതയും ആയിരുന്നു. അന്ന് സുത്താനേറ്റിലെ തെൻഗു അബ്ദുർ റഹ്മാന്റെ മൂത്ത സഹോദരനായിരുന്ന തെൻഗു ലോങ്, റിയൗ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടിരുന്നു. തെമ്മെൻഗുങ് എന്നറിയപ്പെടുന്ന മലയ് സുരക്ഷാ സേവകരുടെ സഹായത്താൽ റഫ്ൾസ് തെൻഗു ലോങിനെ ദ്വീപിലേക്ക് തിരികെ കൊണ്ടുവന്നു. അദ്ദേഹം തെൻഗു ലോങിന് ജൊഹോറിന്റെ സുൽത്താനായി അംഗീകരിച്ച്, സുൽത്താൻ ഹുസൈൻ എന്ന സ്ഥാനപേരും നൽകി. സുൽത്താന് വാഗ്ദാനം ചെയ്ത വാർഷിക വരുമാനം $5000 ഉം, തെമ്മെൻഗുങ് $3000 ഉം ആയിരുന്നു; സുൽത്താൻ, ബ്രിട്ടീഷ് സാമ്രാജ്യത്തിന് സിംഗപ്പൂരിൽ വാണിജ്യകേന്ദ്രം സ്ഥാപിക്കാനുള്ള അവകാശം നൽകണം എന്ന വ്യവസ്ഥയാണ് ഇതിന് പകരമായി, അദ്ദേഹം മുന്നോട്ട് വെച്ചത്. 1819 ഫെബ്രുവരി ആറിന് ഇതു സംബന്ധിച്ച ഔദ്യോഗിക കരാറിൽ ഇരു കൂട്ടരും ഒപ്പുവെച്ചതോടെ ആധുനിക സിംഗപ്പൂർ ജന്മം കൊള്ളുകയായിരുന്നു. പകരം=White statue of Sir Stamford Raffles standing|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സിംഗപ്പൂർ നഗര സ്ഥാപകനായ സർ സ്റ്റാംഫർഡ് റഫ്ല്സിന്റെ പൂർണ്ണകായ പ്രതിമ 1824-ൽ, സുൽത്താനുമായി പിന്നീട് ഉണ്ടാക്കിയ ഉടമ്പടി പ്രകാരം സിംഗപ്പൂർ ദ്വീപ് മുഴുവനായും തെമ്മെൻഗുങും ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായി. സിംഗപ്പൂർ തുറമുഖത്തെ ഒരു സ്വതന്ത്ര വ്യാപാര മേഖലായി നിലനിർത്തിയത്, ദ്വീപിന്റെ വികസനത്തെ വളരെയധികം സ്വാധീനിച്ചു. 1826-ൽ സിംഗപ്പൂർ, ബ്രിട്ടീഷ് ഇന്ത്യയുടെ അധികാരാതിർത്തിക്കു കീഴിലുള്ള സ്റ്റ്രെയ്റ്റ് സെട്ടിൽമെന്റുകളിൽ ഒന്നായി മാറി.1836ഓടെ പ്രാദേശിക തലസ്ഥാനപദവിയും സിംഗപ്പൂരിന് ലഭിച്ചു. റഫ്ൾസിന്റെ വരവിന് മുമ്പ്, ഒരായിരത്തോളം വരുന്ന തദ്ദേശീയ മലയ് വംശജരും ചുരുക്കം ചില ചൈനക്കാരുമാണ് ദ്വീപിൽ അധിവസിച്ചിരുന്നത്. 1860 ആയപ്പോഴേക്കും ജനസംഖ്യ 80,000 ആയി വർദ്ധിച്ചു, അതിൽ പകുതിയിലധികവും ചൈനീസ് വംശജരായിരുന്നു. ആദ്യകാലത്ത് ദ്വീപിലേക്ക് കുടിയേറിയ ഈ ആളുകളിൽ മിക്കവരും കുരുമുളക് തോട്ടങ്ങളിലും, ഗാംബിയർ(gambier) തോട്ടങ്ങളിലും വേലയ്ക്കായി വന്നവരായിരുന്നു. പിന്നീട്, 1890കളിൽ, മലയ സിംഗപ്പൂർ എന്നിവിടങ്ങളിൽ റബർ കൃഷി ആരംഭിച്ചതോടെ, സിംഗപ്പൂർ റബ്ബർ തരംതിരിക്കുന്നതിന്റെയും കയറ്റി അയക്കുന്നതിന്റെയും ഒരു പ്രധാന കേന്ദ്രമായി മാറി. ഒന്നാം ലോക മഹായുദ്ധം (1914–18) സിംഗപ്പൂരിനെ കാര്യമായി ബാധിച്ചിരുന്നില്ല, പൊതുവെ സംഘർഷങ്ങൾ ദക്ഷിണപൂർവ്വേഷ്യയിലേക്ക് വ്യാപിക്കാതിരുന്നതിനാലായിരുന്നു ഇത്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, സിംഗപ്പൂരിന്റെ പ്രതിരോധ സൈനികതന്ത്രത്തിന്റെ ഭാഗമായി, ബ്രിട്ടീഷുകാർ സിംഗപ്പൂരിൽ വളരെ വലിയൊരു നാവിക ബേസ് സ്ഥാപിച്ചു. ഈ പദ്ധതി 1923-ൽ വിളംബരം ചെയ്തെങ്കിലും, 1931-ൽ ജപ്പാൻകാർ മഞ്ചൂറിയ കീഴടക്കുന്നതുവരെ നിർമ്മാണപ്രവർത്തനങ്ങൾ കാര്യമായ വേഗതയിൽ പുരോഗമിച്ചിരുന്നില്ല. 1939-ൽ ബേസിന്റെ പണീ പൂർത്തിയായപ്പോൾ, മൊത്തം ചെലവ് $500 ദശലക്ഷമായിരുന്നു*. രണ്ടാം ലോക മഹായുദ്ധം ലഘുചിത്രം|1938-ൽ നിർമ്മാണം പൂർത്തിയായ സിംഗപ്പൂർ നേവൽ ബേസ് രണ്ടാം ലോക മഹായുദ്ധകാലത്ത്, ഇമ്പീരിയൽ ജപ്പാൻ സൈന്യം ബ്രിട്ടീഷ് മലയയിലേക്ക് കടന്നുകയറി, ഈ സംഭവം സിംഗപ്പൂർ യുദ്ധത്തിലാണ് കലാശിച്ചത്. 1942 ഫെബ്രുവരി 15ന് 60,000 ട്രൂപ്പുകളോട് കൂടിയ ബ്രിട്ടീഷ് സൈന്യം കീഴടങ്ങിയപ്പോൾ, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽ ഇതിനെ വിശേഷിപ്പിച്ചത് "ബ്രിട്ടൻ്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദുരന്തവും ഏറ്റവും വലിയ അടിയറവു പറയലും" എന്നാണ്. സിംഗപ്പൂരിനുണ്ടെ വേണ്ടിയുള്ള യുദ്ധത്തിൽ ബ്രിട്ടണ് വളരെ വലിയ നാശനഷ്ടമാണ് നേരിടേണ്ടിവന്നത്, ഏകദേശം 85,000 ആളുകൾ ബന്ധിയാക്കപ്പെട്ടു, ഇതിനു പുറമെ മലയയിൽ നടന്ന യുദ്ധത്തിൽ നിരവധി ആളുകളും മരിച്ചുവീണു. ഏകദേശം 5,000 ആളുകൾക്ക് മരണമോ, അല്ലെങ്കിൽ അപായങ്ങളോ സംഭവിച്ചു എന്ന് കരുതുന്നു. അതിൽ ഭൂരിഭാഗവും ഓസ്ട്രേലിയയിൽ നിന്നുള്ളവരായിരുന്നു. ഈ യുദ്ധത്തിൽ ജപ്പാന്റെ 1,714ആളുകൾ കൊല്ലപ്പെടുകയും 3,378 ആളുകൾക്ക് പരിക്കുകൾ ഏൽക്കുകയും ചെയ്തു. ജാപ്പനീസ് ദിനപത്രങ്ങൾ സിംഗപ്പൂരിനുമേൽ ജപ്പാൻ വിജയം കൈവരിച്ചതായി പ്രഖ്യാപിച്ചു. സിംഗപ്പൂരിനെ എന്ന് പുനർ നാമകരണം ചെയ്തു. "ദക്ഷിണദിക്കിലെ പ്രകാശം" എന്നായിരുന്നു ഈ വാക്കിനർത്ഥം. പിന്നീട് അരങ്ങേറിയ സൂക്ക് ചിംഗ് കൂട്ടക്കൊലയിൽ 5,000നും 25,000നും ഇടയിൽ ചൈനീസ് വംശജർ കൊല്ലപ്പെടുകയുണ്ടായി. 1945-ൽ ജപ്പാനിൽനിന്നും സിംഗപ്പൂരിനെ സ്വതന്ത്രമാക്കാൻ ബ്രിട്ടീഷ് സഖ്യം തീരുമാനിച്ചു; എങ്കിലും ഈ പദ്ധതി പ്രാവർത്തികമാക്കുന്നതിനും മുമ്പേതന്നെ യുദ്ധം അവസാനിച്ചിരുന്നു. സെപ്റ്റംബർ മാസത്തിൽ ജപ്പാൻ കീഴടങ്ങിയതോടെ സിംഗപ്പൂരിൽ വീണ്ടും ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചു. യുദ്ധാനന്തര കാലഘട്ടം 1945 ആഗസ്ത് 15ന് ജപ്പാൻ കീഴടങ്ങിയതോടെ, സിംഗപ്പൂരിൽ അക്രമങ്ങളും അസ്ഥിരതയും അനുഭവപ്പെട്ടിരുന്നു; കവർച്ചയും പ്രതികാര-കൊലപാതകങ്ങളും ഈ കാലയളവിൽ വ്യാപകമായി. 1945 സെപ്റ്റംബർ 12ആം തിയതി ജപ്പാൻ സൈന്യത്തിന്റെ ഔപചാരിക കീഴടങ്ങൽ സ്വീകരിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് സേനാനായകനും ദക്ഷിണപൂർവ്വേഷ്യ കമാൻഡിന്റെ സുപ്രീം അലൈഡ് കമാൻഡറുമായ ലൂയി മൌണ്ട്ബാറ്റൺ സിംഗപ്പൂരിലേക്ക് തിരിച്ചു. അതോടൊപ്പം 1946 മാർച്ച് മാസം വരെ ദ്വീപിന്റെ ഭരണം നിർവ്വഹിക്കുന്നതിനായി ബ്രിട്ടിഷ് സൈനിക ഭരണകൂടത്തിനും രൂപം നൽകി. യുദ്ധത്തിൽ സിംഗപ്പൂരിലെ നിരവധി അടിസ്ഥാന സൗകര്യ നിർമിതികൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു, സിംഗപ്പൂർ തുറമുഖത്തെ ചില നിർമിതികളും ഇതിൽ പെടും. ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യം, ജനങ്ങളിൽ പോഷകകുറവ്, അസുഖങ്ങൾ, അനിയന്ത്രിതമായ കുറ്റകൃത്യങ്ങൾ അക്രമ സംഭവങ്ങൾ എന്നിവയ്ക്കും കാരണമായി. ഭക്ഷ്യവസ്തുക്കളുടെ വിലകയറ്റം, തൊഴിലില്ലായ്മ, തൊഴിലാളികളുടെ അതൃപ്തി എന്നിവ മൂലം 1947-ൽ സിംഗപ്പൂരിൽ ഒരു പ്രക്ഷോപ പരമ്പരതന്നെ അരങ്ങേറുകയുണ്ടായി. ഇത് ഫലമായി പൊതുഗതാഗതം മുതലായ മറ്റ് സേവനരംഗങ്ങളിൽ കാര്യമായ സ്തംഭനം അനുഭവപ്പെട്ടു. 1947ന്റെ അവസാന നാളുകളോടെ സിംഗപ്പൂരിന്റെ സാമ്പത്തിക രംഗം കുറേശ്ശെ പുരോഗമിച്ചു തുടങ്ങി. ടിൻ, റബ്ബർ തുടങ്ങിയ ഉത്പന്നങ്ങൾക്ക് ലോകത്തിനെ മറ്റ് കോണുകളിൽനിന്നും വർദ്ധിച്ചുവന്ന ആവശ്യകതയായിരുന്നു ഇതിന് നിദാനം. എങ്കിലും രാജ്യത്തിനെ സാമ്പത്തികരംഗം യുദ്ധ-പൂർവ്വ നിലയിലേക്ക് തിരിച്ചെത്തുവാൻ ഇനിയും കൂടുതൽ വർഷങ്ങൾ എടുക്കുമായിരുന്നു. യുദ്ധത്തിൽ സിംഗപ്പൂരിനെ ജപ്പാനിൽനിന്നും പ്രതിരോധിക്കാൻ പോലുമാവാതെ, ബ്രിട്ടൺ നേരിട്ട പരാജയം, സിംഗപ്പൂരുകാർക്കിടയിൽ ബ്രിട്ടീഷ് സാമ്രജ്യത്തിനോടുണ്ടായിരുന്ന വിശ്വാസ്യതയെ ഇല്ലാതാക്കി. യുദ്ധത്തിന് ശേഷം വന്ന ദശാബ്ദങ്ങളിൽ സിംഗപ്പൂർ വളരെ വലിയ രാഷ്ട്രീയമാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ജനങ്ങൾക്കിടയിൽ ഉയർന്നുവന്ന കോളനി-വിരുദ്ധ ദേശീയതാ മനോഭാവം, മെർദേക (മലയ് ഭാഷയിൽ സ്വാതന്ത്ര്യം എന്നർത്ഥം) എന്ന മുദ്രാവാക്യമായി അലയടിച്ചു. ഇതേസമയം ബ്രിട്ടീഷുകാർ തങ്ങളുടെ ഭാഗത്ത് നിന്നും, സിംഗപ്പൂർ, മലയ എന്നിവക്ക് നൽകിവന്നിരുന്ന സ്വയംഭരണാധികാരത്തിന്റെ തോത് പടിപടിയായി ഉയർത്തിക്കൊണ്ടുവന്നു. 1946 ഏപ്രിൽ 1ന് സ്റ്റ്രെയ്റ്റ് സെറ്റിൽമെന്റുകളിൽ ബ്രിട്ടണുണ്ടായിരുന്ന സ്വാധീനം കുറയുകയും, ഗവർണർ തലവനായ ഭരണകൂടമുള്ള ഒരു ക്രൗൺ കോളനിയായി സിംഗപ്പൂർ മാറുകയും ചെയ്തു. 1947 ജൂലൈയിൽ, പ്രത്യേകമായ ഭരണനിർവ്വഹണ സമിതിയും നിയമനിർമ്മാണ സമിതിയും സ്ഥാപിക്കപ്പെട്ടു. തുടർന്നുള്ള വർഷത്തിൽ നിയമനിർമ്മാണസഭയിലേക്ക് ആറ് അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പും നിശ്ചയിച്ചു. 1950-കളിൽ, തൊഴിലാളി യൂണിയനുകളും ചൈനീസ് സ്കൂളുകളുമായി ഉറച്ച ബന്ധം പുലർത്തിയിരുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് അനുയായികൾ ഗവണ്മെന്റിനെതിരായി ഒരു ഗറില്ലാ യുദ്ധം തന്നെ പ്രഖ്യാപിച്ചു. ഇതിന്റെ പരിണതഫലമെന്നവണ്ണം മലയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഗപ്പൂരിൽ അരങ്ങേറിയ 1954 ലെ ദേശീയ സർവീസ് പ്രക്ഷോപങ്ങൾ, ചൈനീസ് മിഡിൽ സ്കൂൾ പ്രക്ഷോപങ്ങൾ, ഹോക്ക് ലീ ബസ് കലാപം തുടങ്ങിയ അനിഷ്ടകാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടുള്ളതാണ്. 1955-ൽ സിംഗപ്പൂരിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ തൊഴിലാളി സഖ്യം പാർട്ടിയിൽനിന്നുള്ള നേതാവായിരുന്ന ഡേവിഡ് മാർഷൽ വിജയിച്ചു. സിംഗപ്പൂരിന്റെ സമ്പൂർണ്ണ സ്വയംഭരണാധികാരത്തിനുള്ള നിവേദനം അദ്ദേഹം ലണ്ടനിലേക്ക് അയച്ചു എങ്കിലും ബ്രിട്ടൺ ഇത് നിരാകരിക്കുകയാണുണ്ടായത്. 1956-ൽ അദ്ദേഹം രാജിവെച്ചതിനെതുടർന്ന് ലിം യൂ ഹോക്ക് പദവി ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നയതന്ത്രനയങ്ങളുടെ ഫലമായി സിംഗപ്പൂരിന് പൂർണ്ണ ആഭ്യന്തര സ്വയം ഭരണാധികാരം നൽകാം എന്നത് ബ്രിട്ടന് ബോധ്യമായി, എങ്കിലും പ്രതിരോധവും വിദേശകാര്യവും അപ്പോഴും ബ്രിട്ടൺൻ്റെ കീഴിൽതന്നെ ആയിരുന്നു. 1959 മേയ് മാസത്തിലെ തിരഞ്ഞെടുപ്പിൽ, പീപ്പ്ൾസ് ആക്ഷൻ പാർട്ടി വൻഭൂരിപക്ഷത്തോട്കൂടി വിജയിച്ചു. കോമൺ വെൽത്തിലെ ആഭ്യന്തരകാര്യങ്ങളിൽ സ്വയംഭരണാധികാരമുള്ള ആദ്യത്തെ രാജ്യമായി സിംഗപ്പൂർ. ലീ കുവാൻ യു സിംഗപ്പൂരിന്റെ ആധ്യത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റു. വിദേശകാര്യം, സൈന്യം തുടങ്ങിയ മേഖലകൾ ഇപ്പോഴും ബ്രിട്ടന്റെ കീഴിൽ തന്നെ ആയിരുന്നു എങ്കിലും സിംഗപ്പൂരിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പരിഗണിച്ചിരുന്നു. സിംഗപ്പൂർ ഗവർണർ ആയിരുന്ന സർ വില്യം ആൽമോണ്ട് കോഡിംഗ്ടൺ ഗുഡ് രാഷ്ട്രത്തിന്റെ ആദ്യത്തെ രാഷ്ട്രത്തലവനായി( Yang di-Pertuan Negara ) അധികാരമേറ്റു എങ്കിലും പിന്നീട് ഈ പദവി യൂസഫ് ബിൻ ഇഷക്ന് ലഭിച്ചു. ലയനസമരം ഇരുവരും തമ്മിലുള്ള ശക്തമായ ബന്ധം കാരണം സിംഗപ്പൂരിന്റെ ഭാവി മലയയിലാണെന്ന് PAP നേതാക്കൾ വിശ്വസിച്ചു. സിംഗപ്പൂരിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മ ദുരിതങ്ങൾ ലഘൂകരിച്ച് ഒരു പൊതു വിപണി സൃഷ്ടിക്കുന്നതിലൂടെ മലയയുമായി വീണ്ടും ഒന്നിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് കരുതി. എന്നിരുന്നാലും, PAP യുടെ ഒരു വലിയ കമ്മ്യൂണിസ്റ്റ് അനുകൂല വിഭാഗം, സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട് ലയനത്തെ ശക്തമായി എതിർത്തു, അതിനാൽ PAP-യിൽ നിന്ന് വേർപിരിഞ്ഞ് ബാരിസൻ സോസിയാലിസ് രൂപീകരിച്ചു. മലയയിലെ ഭരണകക്ഷിയായ യുണൈറ്റഡ് മലെയ്‌സ് നാഷണൽ ഓർഗനൈസേഷൻ (UMNO) കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു, കൂടാതെ PAP യുടെ കമ്മ്യൂണിസ്റ്റ് ഇതര വിഭാഗങ്ങളെ UMNO പിന്തുണയ്ക്കുമെന്ന് സംശയിച്ചിരുന്നു. PAP ഗവൺമെന്റിനോടുള്ള അവിശ്വാസവും സിംഗപ്പൂരിലെ വലിയ വംശീയ ചൈനീസ് ജനസംഖ്യ മലയയിലെ വംശീയ സന്തുലിതാവസ്ഥയെ മാറ്റുമെന്ന ആശങ്കയും കാരണം ലയനം എന്ന ആശയത്തെക്കുറിച്ച് ആദ്യം സംശയം തോന്നിയ UMNO, ഒരു സംയുക്ത കമ്മ്യൂണിസ്റ്റ് ഭരണം വന്നാലോ എന്ന ഭയം നിമിത്തം, പിന്നീട് ലയന ആശയത്തെ പിന്തുണച്ചു. 1961 മെയ് 27-ന്, മലയയുടെ പ്രധാനമന്ത്രി തുങ്കു അബ്ദുൾ റഹ്മാൻ മലേഷ്യ എന്ന പേരിൽ ഒരു പുതിയ ഫെഡറേഷനായി അപരതീക്ഷിതമായി നിർദ്ദേശം നൽകി, അത് ഈ മേഖലയിലെ നിലവിലുള്ളതും പഴയതുമായ ബ്രിട്ടീഷ് അധീന പ്രദേശങ്ങളെ ഒന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു. ഫെഡറേഷൻ ഓഫ് മലയ, സിംഗപ്പൂർ, ബ്രൂണെ, നോർത്ത് ബോർണിയോ, സരവാക്ക് ആയിരുന്നു അത്. ബോർണിയൻ പ്രദേശങ്ങളിലെ അധിക മലായ് ജനസംഖ്യ സിംഗപ്പൂരിലെ ചൈനീസ് ജനസംഖ്യയെ സന്തുലിതമാക്കുമെന്ന് UMNO നേതാക്കൾ വിശ്വസിച്ചു. ലയനം സിംഗപ്പൂരിനെ കമ്മ്യൂണിസത്തിന്റെ സങ്കേതമാക്കുന്നതിൽ നിന്ന് തടയുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചിരുന്നു. ഒരു ലയനത്തിനുള്ള ഒരു കൽപ്പന ലഭിക്കുന്നതിന്, ലയനത്തെക്കുറിച്ച് PAP ഒരു റഫറണ്ടം നടത്തി. ഈ റഫറണ്ടത്തിൽ മലേഷ്യയുമായുള്ള ലയനത്തിനായി വ്യത്യസ്ത നിബന്ധനകൾ തിരഞ്ഞെടുത്തു, മാത്രമല്ല ലയനം പൂർണ്ണമായും ഒഴിവാക്കാനുള്ള ഓപ്ഷനും ഇല്ലായിരുന്നു. 1963 സെപ്തംബർ 16-ന്, സിംഗപ്പൂർ മലയ, നോർത്ത് ബോർണിയോ, സരവാക്ക് എന്നിവയുമായി ചേർന്ന് മലേഷ്യ ഉടമ്പടിയുടെ നിബന്ധനകൾക്ക് കീഴിൽ പുതിയ ഫെഡറേഷൻ ഓഫ് മലേഷ്യ രൂപീകരിച്ചു. ഈ ഉടമ്പടി പ്രകാരം, മലേഷ്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സിംഗപ്പൂരിന് താരതമ്യേന ഉയർന്ന തലത്തിലുള്ള സ്വയംഭരണാവകാശം ഉണ്ടായിരുന്നു. ബോർണിയോയുടെ മേലുള്ള സ്വന്തം അവകാശവാദങ്ങൾ കാരണം ഇന്തോനേഷ്യ മലേഷ്യയുടെ രൂപീകരണത്തെ എതിർക്കുകയും മലേഷ്യയുടെ രൂപീകരണത്തിന് മറുപടിയായി കോൺഫ്രോണ്ടാസി (ഇന്തോനേഷ്യൻ ഭാഷയിൽ ഏറ്റുമുട്ടൽ) ആരംഭിക്കുകയും ചെയ്തു. 1965 മാർച്ച് 10 ന്, മക്‌ഡൊണാൾഡ് ഹൗസിന്റെ മെസനൈൻ തറയിൽ ഇന്തോനേഷ്യൻ അട്ടിമറിക്കാർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു, മൂന്ന് പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ നടന്ന 42 ബോംബ് സ്ഫോടന സംഭവങ്ങളിൽ ഏറ്റവും മാരകമായ സംഭവമാണിത്. ഇന്തോനേഷ്യൻ മറൈൻ കോർപ്സിലെ രണ്ട് അംഗങ്ങളായ ഉസ്മാൻ ബിൻ ഹാജി മുഹമ്മദ് അലിയും ഹാരുൺ ബിൻ സെയ്ദും ഈ കുറ്റകൃത്യത്തിന് ഒടുവിൽ ശിക്ഷിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. സ്‌ഫോടനത്തിൽ മക്‌ഡൊണാൾഡ് ഹൗസിന് 250,000 യുഎസ് ഡോളർ (2020ൽ 2,053,062 യുഎസ് ഡോളറിന് തുല്യം) നാശനഷ്ടമുണ്ടായി. ലയനത്തിനു ശേഷവും സിംഗപ്പൂർ സർക്കാരും മലേഷ്യൻ കേന്ദ്ര സർക്കാരും രാഷ്ട്രീയവും സാമ്പത്തികവുമായ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഒരു പൊതു വിപണി സ്ഥാപിക്കാനുള്ള കരാർ ഉണ്ടായിരുന്നിട്ടും, മലേഷ്യയുടെ മറ്റ് ഭാഗങ്ങളുമായി വ്യാപാരം നടത്തുമ്പോൾ സിംഗപ്പൂർ നിയന്ത്രണങ്ങൾ തുടർന്നു. പ്രതികാരമെന്ന നിലയിൽ, രണ്ട് കിഴക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിന് സമ്മതിച്ച വായ്പയുടെ മുഴുവൻ വ്യാപ്തിയും സിംഗപ്പൂർ സബയിലേക്കും സരവാക്കിലേക്കും നൽകിയില്ല. താമസിയാതെ ചർച്ചകൾ തകർന്നു, അധിക്ഷേപകരമായ പ്രസംഗങ്ങളും എഴുത്തും ഇരുവശത്തും നിറഞ്ഞു. ഇത് സിംഗപ്പൂരിൽ വർഗീയ കലഹത്തിലേക്ക് നയിച്ചു, 1964-ലെ വംശീയ കലാപത്തിൽ കലാശിച്ചു. 1965 ആഗസ്റ്റ് 7-ന്, മലേഷ്യൻ പ്രധാനമന്ത്രി തുങ്കു അബ്ദുൾ റഹ്മാൻ, കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ മറ്റൊരു വഴിയും കാണാതെ, സിംഗപ്പൂരിനെ മലേഷ്യയിൽ നിന്ന് പുറത്താക്കാൻ വോട്ട് ചെയ്യണമെന്ന് മലേഷ്യൻ പാർലമെന്റിനെ ഉപദേശിച്ചു. 1965 ആഗസ്ത് 9-ന്, മലേഷ്യൻ പാർലമെന്റ് 126-നെതിരെ 0 എന്ന വോട്ടിന്, ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ നീക്കി, സിംഗപ്പൂരിനെ മലേഷ്യയിൽ നിന്ന് പുറത്താക്കി, സിംഗപ്പൂരിനെ പുതിയ സ്വതന്ത്ര രാജ്യമായി വിട്ടു. സിംഗപ്പൂരും മലേഷ്യയും സിംഗപ്പൂർ റിപ്പബ്ലിക് ഭൂമിശാസ്ത്രം പകരം=Map showing Singapore island and the territories belonging to Singapore and its neighbours|ഇടത്ത്‌|ലഘുചിത്രം|സിംഗപ്പൂരിന്റെ ഭൂപടം പ്രധാന ദ്വീപായ പുലാവു ഉജോങ് ഉൾപ്പെടെ, 63 ദ്വീപുകൾ ചേരുന്നതാണ് സിംഗപ്പൂർ രാജ്യം. പ്രധാന ദ്വീപിനെ മലേഷ്യയുടെ ജൊഹോറുമായി ബന്ധിപ്പിച്ചുകൊണ്ട് 2 മനുഷ്യനിർമ്മിത പാലങ്ങളുണ്ട്: വടക്കുഭാഗത്ത് ജൊഹോർ–സിംഗപ്പൂർ കടൽപ്പാലവും പടിഞ്ഞാറ് ഭാഗത്ത് തുവാസ് സെക്കൻഡ് ലിങ്കും. ജുറോങ്ക്, പുലാവു തെക്കോങ്, പുലാവു ഉബിൻ സെന്റോസ എന്നിവയാണ് സിംഗപ്പൂരിലെ ചില പ്രധാന ദ്വീപുകൾ. ഉയരത്തിലുള്ള ബുകിറ്റ് തിമാ കുന്നാണ് സിംഗപ്പൂരിലെ ഏറ്റവും ഉയർന്ന സ്ഥലം. ഭൂമി വീണ്ടെടുക്കൽ പദ്ധതികൽ മുഖാന്തരംസിംഗപ്പൂരിന്റെ കരവിസ്തൃതി 1960-ൽ എന്നതിൽ നിന്നും 2015-ൽ ആയി ഉയർന്നിട്ടുണ്ട്. ഇത് ഏകദേശം 23% (130 km2) വരും. 2030ആവുമ്പോഴേക്കും മറ്റൊരു കരഭൂമികൂടെ വീണ്ടെടുക്കാം എന്ന് ഭരണാധികാരികൾ ലക്ഷ്യം വെയ്ക്കുന്നു. ജുറോങ് ദ്വീപിൽ ചെയ്തതുപോലെ അടുത്തടുത്തുള്ള ചെറുദ്വീപുകളെ ഭൂമി വീണ്ടെടുക്കൽ വഴി ബന്ധിപ്പിച്ച് കൂടുതൽ വിസ്തൃതിയുള്ള ദ്വീപുകൾ സൃഷ്ടിക്കുന്ന പദ്ധതികളും സിംഗപ്പൂരിലുണ്ട്. പ്രകൃതി സിംഗപ്പൂരിലെ നഗരവൽകരണം മുഖേന അതിനെ സ്വാഭാവികമായ വനവിസ്തൃതിയിൽ 95% ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്ന് സിംഗപ്പൂരിൽ നൈസർഗ്ഗികമായി കാണുന്ന ജന്തുജാലങ്ങളും സസ്യജാലങ്ങളും പ്രധാനമായും സംരക്ഷിത മേഖലകളായ ബുകിറ്റ് തിമാഹ് നേച്ചർ റിസർവ്, സുൻഗേയി ബുലോഹ് വെറ്റ്ലാൻഡ് റിസർവ് തുടങ്ങിയവയിലാണ് കാണുന്നത്. സിംഗപ്പൂരിന്റെ കരവിസ്തൃതിയുടെ കേവലം 0.25% മാത്രമാണ് ഇത്. വനവിസ്തൃതിയിൽ വരുന്ന കുറവ് പരിഹരിക്കുന്നതിനായി, 1967-ൽ സർക്കാർ സിംഗപ്പൂരിനെ ഒരു "ഉദ്യാന നഗരം" ആക്കി മാറ്റുകയെന്ന വീക്ഷണം കൊണ്ടുവന്നു. നഗരവൽകരണത്തിന്റെ ദോഷഫലങ്ങളെ ലഘൂകരിക്കുക, ജനജീവിതം മെച്ചപ്പെടുത്തുക തുടങ്ങിയവയായിരുന്നു ഇതിന്റെ ലക്ഷ്യങ്ങൾ. ഇതിനു ശേഷം, ഏകദേശം 10% കരഭൂമി ഉദ്യാനങ്ങൾക്കും സംരക്ഷിത ഭൂപ്രകൃതികൾക്കുമായി മാറ്റിവെക്കുകയുണ്ടായി. ഇന്ന് അവശേഷിക്കുന്ന വന്യജീവി സമ്പത്ത് സംരക്ഷിക്കുന്നതിനായുള്ള പദ്ധതികളും ഗവണ്മെന്റ് വിഭാവനം ചെയ്തിട്ടുണ്ട്. ഉദ്യാനങ്ങൾക്ക് പേരുകേട്ട നഗരമാണ് സിംഗപ്പൂർ. 150 വർഷത്തോളം പഴക്കമുള്ള സിംഗപ്പൂർ സസ്യോദ്യാനം, രാജ്യത്തുനിന്നും യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ച ആദ്യത്തെ കേന്ദ്രമാണ്. ഗാർഡൻസ് ബൈ ദ ബേ എന്ന ജൈവോദ്യാനം സിംഗപ്പൂരിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് . കാലാവസ്ഥ ഭൂമധ്യരേഖാ മഴക്കാടുകളിലെ കാലാവസ്ഥ (Köppen: Af) തന്നെയാണ് സിംഗപ്പൂരിലും അനുഭവപ്പെടുന്നത്. ഇവിടെ കാര്യമായ ഋതു വത്യാസങ്ങൾ ഒന്നും അനുഭവപ്പെടാറില്ല. സമാനമായ അന്തരീക്ഷോഷ്മാവും മർദ്ദവും, ഉയർന്ന ആർദ്രത, സമൃദ്ധമായ വർഷപാതം എന്നിവ സിംഗപ്പൂരിൽ അനുഭവപ്പെടുന്നു. സാധാരണയായി അനുഭവപ്പെടുന്ന അന്തരീക്ഷോഷ്മാവ് വരെയാണ്. വർഷം മുഴുവനും അന്തരീക്ഷോഷ്മാവിൽ കാര്യമായ വ്യതിയാനം ഇല്ലെങ്കിലും, നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങൾ സിംഗപ്പൂരിലെ മഴക്കാലമാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ സിംഹപ്പൂരിൽ പലപ്പോഴും ഹേസ് അനുഭവപ്പെടാറുണ്ട്. അയൽരാജ്യമായ ഇന്തോനേഷ്യൽ, പ്രത്യേഗിച്ച് സുമാത്രയിൽ ഉണ്ടാകുന്ന കാട്ടുതീയാണ് ഇതിന്റെ പ്രധാന കാരണം. ഡേ ലൈറ്റ് സേവിങ് സമയക്രമം (DST) സിംഗപ്പൂരിൽ പ്രയോഗത്തിലില്ലെങ്കിലും, ഇവിടത്തെ സമയം GMT+8 സമയ മേഖലയിൽ പെടുന്നു. ഭരണവും രാഷ്ട്രതന്ത്രവും വെസ്റ്റ് മിനിസ്റ്റർ രീതിയിലുള്ള ഭരണക്രമം നിലനിൽക്കുന്ന പാർലമെന്ററി റിപബ്ലിക് രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂരിന്റെ ഭരണഘടന രാജ്യത്ത് ഒരു പ്രാതിനിധ്യ ജനാതിപത്യം സ്ഥാപിച്ചിരിക്കുന്നു. ഭരണനിർവ്വഹണ അധികാരം പ്രധാനമന്ത്രി നേതൃത്വം നൽകുന്ന മന്ത്രിസഭയ്ക്കാണ്. എങ്കിലും ഭരണഘടന പ്രസിഡന്റിനും ചില അധികാരങ്ങൾ കൽപ്പിക്കുന്നുണ്ട്. വീറ്റോ അധികാരം, ജഡ്ജിമാരുടെ നിയമനം തുടങ്ങിയ ചില കാര്യങ്ങളുടെ ചുമതല പ്രസിഡന്റിനാണെങ്കിലും, ഇന്ത്യയിലെ പോലെതന്നെ പ്രസിഡന്റ് പദവി പൊതുവെ ഒരു നാമമാത്ര പദവിയാണ്. വിദേശ നയതന്ത്രം ദക്ഷിണപൂർവ്വേഷ്യയിലേയും സമീപമേഖലയിലേയും സുരക്ഷ പരിപാലനം ലക്ഷ്യം വെച്ചുള്ളതാണ് സിംഗപ്പൂരിന്റെ വിദേശനയം. മേഖലയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരതയെ അത് അടിസ്ഥാനമാക്കിയിരിക്കുന്നു. 180 ലധികം പരമാധികാര രാഷ്ട്രങ്ങളുമായി സിംഗപ്പൂർ നയതന്ത്ര ബന്ധം പുലർത്തുന്നുണ്ട്. ആസിയാന്റെ(ASEAN) സ്ഥപകരാജ്യങ്ങളിൽ ഒന്ന് എന്ന നിലയ്ക്ക്, ആസിയാൻ സ്വതന്ത്ര വാണിജ്യ മേഖലയേയും (AFTA) ആസിയാൻ നിക്ഷേപ മേഖലയേയും സിംഗപ്പൂർ ശക്തമായി പിന്താങ്ങുന്നു. സിംഗപ്പൂരിന്റെ സാമ്പത്തികരംഗം മൊത്തത്തിൽ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയുമായി വളരെയധികം ഇഴചേർന്നുകിടക്കുന്നതിനാലാണിത്. മുൻ പ്രധാനമന്ത്രി ഗോ ചോക് തോങ്, നിലവിലെ ആസിയാൻ സ്വതന്ത്ര വാണിജ്യ മേഖലക്ക് ഒരു ചുവട് മുന്നിലായി ഒരു ആസിയാൻ സാമ്പത്തിക സമൂഹം എന്ന ആശയവും മുന്നോട്ട് വെച്ചിരുന്നു. ഇത് സിംഗപ്പൂരിനെ കമ്പോളവുമായി കൂടുതൽ അടുക്കുന്നതിൻ ഇടയാക്കുന്നതാണ്. മറ്റ് മേഖലാ സംഘടനകളായ ഏഷ്യ–യൂറോപ്പ് മീറ്റിംഗ്, ഫോറം ഫോർ ഈസ്റ്റ് ഏഷ്യ-ലാറ്റിൻ അമേരിക്കൻ കോർപ്പറേഷൻ, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ, ഈസ്റ്റ് ഏഷ്യ സമ്മിറ്റ് എന്നിവയിലും സിംഗപ്പൂർ അംഗമാണ്. ചേരിചേരാ പ്രസ്ഥാനത്തിലെയും, കോമൺവെൽത്ത്ഇലെയും ഒരു അംഗംകൂടിയാണ് സിംഗപ്പൂർ. ജി20-ലെ ഒരു ഔദ്യോഗിക അംഗം അല്ലെങ്കിൽകൂടിയും, 2010 മുതൽക്കുള്ള ഒട്ടുമിക്ക വർഷങ്ങളിലും ജി20 നടപടിക്രമങ്ങളിൽ പങ്കെടുക്കനുള്ള ക്ഷണം സിംഗപ്പൂരിന് ലഭിച്ചിട്ടുണ്ട്. പൊതുവെ, മറ്റ് ആസിയാൻ രാജ്യങ്ങളുമായുള്ള സിംഗപ്പൂരിന്റെ ഉഭയകക്ഷി ബന്ധം സുദൃഢമാണെങ്കിലും, ചിലകാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാറുണ്ട്. അയൽരാജ്യങ്ങളായ മലേഷ്യയും ഇന്തോനേഷ്യയും തമ്മിലുള്ള സിംഗപ്പൂരിന്റെ ബന്ധവും ചിലപ്പോഴൊക്കെ ആയാസകരമാകാറുണ്ട്. സിംഗപ്പൂരിലേക്ക് ശുദ്ധ ജലം എത്തിക്കുന്ന വിഷയത്തിൽ മലേഷ്യയുമായി തർക്കങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെ സിംഗപ്പൂർ ആയുധ സേന മലേഷ്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ചും തർക്കങ്ങൾ ഉണ്ടാകുന്നു. മലേഷ്യയും ഇന്തോനേഷ്യയുമായി അതിർത്തി തർക്കങ്ങളുമുണ്ട്, സിംഗപ്പൂരിന്റെ കടൽനികത്തൽ പദ്ധതിയുമായി ബന്ധപ്പെട്ട് വാഗ്വാദങ്ങൾ നടക്കുന്നതിനാൽ ഇരു രാജ്യങ്ങളും സിംഗപ്പൂരിലേക്ക് മണൽ കയറ്റി അയക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന പെഡ്ര ബ്രാങ്ക തർക്കം, അന്തർദേശീയ നീതിന്യായ കോടതി മുഖാന്തരം ഒത്തുതീർപ്പാക്കിയിട്ടുണ്ട്. മലാക്ക കടലിടുക്കിലെ കടൽകൊള്ള മൂന്നുരാജ്യങ്ങളേയും വല്യ്ക്കുന്ന വിഷയമാണ്. ബ്രൂണൈയുമായി സിംഗപ്പൂർ വളരെ അടുത്ത സാമ്പത്തികബന്ധം പുലർത്തുന്നു. ഈ രണ്ടുരാജ്യങ്ങളുടേയും കറൻസികൾ വ്യത്യസ്തമാണെങ്കിലും അവയുടെ മൂല്യം ഒന്നുതന്നെയാണ്. ഇരുരാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ കരാർ പ്രകാരം ബ്രൂണൈ ഡോളറും, സിംഗപ്പൂർ ഡോളറും ഇരു രാജ്യങ്ങളിലും നിയമപരമായി വിനിമയം ചെയ്യാവുന്നതാണ്. ഇന്ത്യയുമായി പൊതുവെ സിംഗപ്പൂർ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. ഇന്ത്യയുമായി വളരെകാലങ്ങളായുള്ള സാംസ്കാരിക ബന്ധം സിംഗപ്പൂരിനുണ്ട്. 300,000 ലധികം ഇന്ത്യൻ വംശജർ സിംഗപ്പൂരിൽ അധിവസിക്കുന്നു. സിംഗപ്പൂരിന്റെ വിദേശകാര്യമന്ത്രി ജോർജ്ജ് യിയോയുടെ കാലത്ത് നളന്ദ സർവ്വകലാശാല സ്ഥാപിക്കുന്നതിൽ സിംഗപ്പൂർ വളരെയധികം താത്പര്യം എടുത്തിരുന്നു. ഇന്ത്യയുടെ "കിഴക്കോട്ട് നോക്കുക" നയത്തെ അനുകൂലിച്ചുകൊണ്ടുള്ള രാജ്യങ്ങളിൽ ഒന്നായിരുന്നു സിംഗപ്പൂർ. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപകരിൽ 8ആം സ്ഥാനമാണ് സിംഗപ്പൂരിന്. ആസിയാൻ രാജ്യങ്ങളിൽ ഒന്നാമതും. 2005–06 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ 9ആമത്തെ വാണിജ്യപങ്കാളിയായിരുന്നു സിംഗപ്പൂർ. 2006-ലെ കണക്കനുസരിച്ച് സിംഗപ്പൂരിന് ഇന്ത്യയിലുള്ള മൊത്തം നിക്ഷേപത്തിനെ മൂല്യം ഏകദേശം US$3 ബില്യൺ വരും. 2015ഇൽ ഇത് US$10 ബില്യണായി ഉയരുമെന്ന് കണക്കാക്കിയിരുന്നു. ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉല്പന്നങ്ങൾ പെട്രോളിയം, രത്നകല്ലുകൾ, ആഭരണങ്ങൾ, യന്ത്രങ്ങൾ എന്നിവയും, ഇന്ത്യയുടെ പ്രധാന ഇറക്കുമതി ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഓർഗാനിക് കെമിക്കലുകൾ, ലോഹങ്ങൾ എന്നിവയാണ്. സിംഗപ്പൂരിൽനിന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന ചരക്കുകളിൽ പകുതിയിലധികവും, ഇന്ത്യയിൽ നിന്നുതന്നെ ഇറക്കുമതി ചെയ്തതിനു ശേഷം "വീണ്ടും-കയറ്റുമതി" ചെയ്യുന്ന വസ്തുക്കളാണ്. സൈന്യം ലഘുചിത്രം|സിംഗപ്പൂർ വ്യോമസേനയുടെഎഫ്-15എസ് ജി പോർവിമാനം. വ്യോമയാന സമ്പന്ധമായ പരിമിതികൾ ഉള്ളതിനാൽ ആസ്ട്രേലിയ, ഫ്രാൻസ്, യു എസ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് സൈനികർ വ്യോമപരിശീലനം നേടുന്നു. ദക്ഷിണേഷ്യയിലെ തന്നെ സാങ്കേതികമായി മുന്നിട്ടുനിൽക്കുന്ന ഒരു പ്രതിരോധസൈന്യമാണ് സിംഗപ്പൂരിന്റേത്. സിംഗപ്പൂർ കരസേന, സിംഗപ്പൂർ റിപ്പബ്ലിൿ നാവിക സേന, സിംഗപ്പൂർ റിപ്പബ്ലിക് വ്യോമസേന എന്നിവ ചേരുന്നതാണ് സിംഗപ്പൂർ സൈന്യം. രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്നതിൽ ഒരു പ്രധാന പങ്കാളിയായി സൈന്യത്തെ കാണുന്നു. രാജ്യത്തിന്റെ ജിഡിപിയുടെ 4.9% ഭാഗവും, ഗവണ്മെന്റ് പ്രതിരോധാവശ്യങ്ങൾക്കായി ചെലവാക്കുന്നു. കൂടാതെ ഗവണ്മെന്റ് ചിലവഴിക്കുന്ന തുകയിൽ നാലിൽ ഒരു ഡോളർ പ്രതിരോധമേഖലയിലേക്കാണ പോകുന്നത് എന്ന് കണക്കുകൾ പറയുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, സിംഗപ്പൂരിന് ബ്രിട്ടീഷ് ഓഫീസർമാരുടെ കീഴിലായി രണ്ട് ഇൻഫാൻട്രി റെജിമെന്റുകൾ ഉണ്ടായിരുന്നു. രാജ്യത്തിന് ഫലപ്രധമായ സുരക്ഷ നൽകുന്നതിന് ഈ സൈന്യം തീരെ ചെറുതാണ് എന്ന തിരിച്ചറിവ്, രാജ്യത്തെ സൈനികശേഷി വർദ്ധിപ്പിക്കുന്നതിന് മുൻ തൂക്കംനൽകി. 1971 ഒകടോബറോടുകൂടി ബ്രിട്ടൺ സിംഗപ്പൂരിൽ നിന്നും തങ്ങളുടെ സൈന്യത്തെ തിരിച്ചുവിളിച്ചു. വളരെ കുറച്ച് വിദേശ സൈനികർ മാത്രമേ സിംഗപ്പൂരിൽ ശേഷം അവശേഷിച്ചിരുന്നുള്ളൂ. 1976 മാർച്ചിൽ അവസാനത്തെ ബ്രിട്ടീഷ് സിനികനും സിംഗപ്പൂരിൽ നിന്ന് പിൻവാങ്ങി. ഏറ്റവും അവസാനമായി സിംഗപ്പൂരിൽനിന്നും വിട്ടുപോയ സൈന്യം ന്യൂസിലാൻഡിന്റേതായിരുന്നു. 1989ലായിരുന്നു ഇത്. ലഘുചിത്രം|സിംഗപ്പൂർ നാവിക സേനയുടെ ആർ എസ് എസ് സ്റ്റെഡ്ഫാസ്റ്റ്, ആർ എസ് എസ് വിജിലൻസ് എന്നീ കപ്പലുകൾ 2010 ലെ ഒരു സൈനിക പരിശീലനത്തിൽ. ആദ്യകാലത്ത് സിംഗപ്പൂരിന് ഇസ്രായേൽ വളരേയധികം സൈനിക പിന്തുണ നൽകിയിരുന്നു. സിംഗപ്പൂരിന്റെ മുസ്ലീം-ഭൂരിപക്ഷമുള്ള അയൽരാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ എന്നിവർ ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിച്ചിരുന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം ഭയന്നിരുന്ന ഒരു പ്രധാന പ്രശ്നം മലേഷ്യയുടെ അധിനിവേശമാണ്. സിംഗപ്പൂർ ആർമ്ഡ് ഫോർസ് (SAF) രൂപികരിക്കുന്നതിൽ ഇസ്രായേലി ഡിഫൻസ് ഫോർസ് (IDF) വളരെയധികം പങ്കുവഹിച്ചിരുന്നു. ഇസ്രായേലി സൈന്യത്തിന് കീഴിൽ സിംഗപ്പൂർ സൈനികർക്ക് പരിശീലനം ലഭിച്ചു. ഇസ്രായേൽ മാതൃകയാണ് രാജ്യത്ത് പിന്തുടർന്നുവന്നത്. ഇസ്രായേലുമായി ഇന്നും സിംഗപ്പൂർ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു. ഇന്നും ഇസ്രായേലിൽനിന്ന് വളരെയധികം ആയുധങ്ങളും സൈനിക വിദ്യയും വാങ്ങുന്ന ഒരു രാജ്യമാണ് സിംഗപ്പൂർ. വിവിധയിനം പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ക്ഷമത എസ് എ എഫ് നേടിയിട്ടുണ്ട്. സൈന്യത്തിന് ആവശ്യമായ ഉപയോഗവസ്തുക്കൾ എത്തിച്ചുകൊടുക്കേണ്ട ചുമതല ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഏജൻസിക്കാണ്. 18 വയസ്സിനു മുകളിലുള്ള സിംഗപ്പൂരിലെ എല്ലാ പൗരന്മാരും നിർബന്ധിത സൈനിക സേവനം ചെയ്യേണ്ടതുണ്ട്. ഇതിൽനിന്നും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും, വളരെയധികം കുടുംബബാദ്ധ്യതകൾ എന്ന് തെളിയിക്കുന്നവരെയും ഒഴിവാക്കിയിട്ടുണ്ട്. സൈനിക സേവനം ചെയ്യേണ്ട നിർബന്ധമില്ലെങ്കിലും എസ് എ എഫിൽ സ്ത്രീകളുടെ സാനിധ്യം വർദ്ധിച്ചുവരുന്നുണ്ട്: 1989 മുതൽ പുരുഷന്മാർക്കുവേണ്ടി മാത്രം നീക്കിവെച്ചിരുന്ന സൈനിക ജോലികളിൽ സ്ത്രീ സംവരണവും ഏർപ്പെടുത്തി. തിരഞ്ഞെടുക്കപ്പെടുന്നവർ കുറഞ്ഞത് 9 ആഴ്ചകൾ നീളുന്ന പരിശീലന പരിപാടികൾക്ക് വിധേയരാകേണ്ടതുണ്ട്. വിശാലവും തുറസായതുമായ സ്ഥലത്തിന്റെ പരിമിതി മൂലം, വെടിവെയ്പ്പ്, കര, നാവിക ആയോധനമുറകൾ മുതലായ പരിശീലനപരിപാടികളെല്ലാം മറ്റ് ചെറുദ്വീപുകളിലായി സംഘടിപ്പിക്കുന്നു. സാധാരണ പൗരന്മാർക്ക് ഇവിടേക്കുള്ള പ്രവേശനാനുമതി നിരോധിച്ചിരിക്കുന്നു. പ്രധാന ദ്വീപിലും, നഗരത്തിലും ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ ഇത് ഇല്ലാതാക്കുന്നു. എന്നിരുന്നാലും, ഉയർന്ന തോതിലുള്ള സൈനിക പരിശീലനങ്ങൾ ദ്വീപിനു സമീപം നടത്തുന്നത് അപകടകരമായി കണക്കാക്കയാൽ, 1975 മുതൽ ഇവ തായ്‌വാനിൽ സംഘടിപ്പിച്ചുവരുന്നു. കൂടാതെ ഒരു ഡസണോളം മറ്റ് രാജ്യങ്ങളിലും സൈനികാഭ്യാസം നടത്താറുണ്ട്. വലത്ത്‌|ലഘുചിത്രം|അഫ്ഗാനിസ്ഥാനിലെ ഒരു സിംഗപ്പൂർ സൈനിക ട്രൂപ്പ് സ്ഥല, വ്യോമ പരിമിതികൾ മൂലം,ഓസ്ട്രേലിയ, യു എസ് ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ എയർഫോഴ്സ് (RSAF) വിദേശ സൈനിക ബേസുകൾ നിലനിർത്തുന്നുണ്ട്. ആർ എസ് എ എഫിന്റെ 130 സ്ക്വാഡ്രോൺ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ RAAF ബേസ് പിയ്ർസിലും. 126 സ്ക്വാഡ്രോൺ ക്വീൻസ്ലാൻഡിലെ ഊകി ആർമി ഏവിയേഷൻ സെന്ററും താവളമാക്കിയിരിക്കുന്നു. സിംഗപ്പൂരിന് ഫ്രാൻസിലെ കാസൗ എയർ ബേസിൽ 150 സ്ക്വാഡ്രോൺ താവളം ഉണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ സാൻ ഡീഗൊ, കാലിഫോർണിയ, മരാന, ഗ്രാൻഡ് പ്രയറി, ലൂക് എയർഫോഴ്സ് ബേസ് എന്നീ വിടങ്ങളിൽ സൈനിക കേന്ദ്രങ്ങളുണ്ട്. സിംഗപ്പൂരിന് പുറത്തേക്കും എസ് എ എഫ് തങ്ങളുടെ സൈന്യത്തെ സേവനമനുഷ്ഠിക്കാനായി പറഞ്ഞയച്ചിട്ടുണ്ട്. ഇറാഖ്, അഫ്ഗാനിസ്ഥാൻ, എന്നീ രാജ്യങ്ങളിൽ സിംഗപ്പൂർ സൈനികർ സേവനം ചെയ്തിരുന്നു.2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും തുടർന്നുണ്ടായ സുനാമിയിലും ഇന്തോനേഷ്യയിലെ അക്കെയിലേക്ക് സിംഗപ്പൂർ സൈന്യം. സഹായങ്ങൾ നൽകിയിരുന്നു. കത്രീന ചുഴലിക്കാറ്റ്, ഹയാൻ ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോപങ്ങളിലും എസ് എ എഫ് രക്ഷാപ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്നു. ഓസ്ട്രേലിയ, മലേഷ്യ, ന്യൂസീലൻഡ്, യു.കെ.എന്നീ രാജ്യങ്ങളുമായി ചേർന്ന സിംഗപ്പൂർ ഫൈവ് പവർ ഡിഫൻസ് അറേഞ്ച്മെന്റ് എന്ന ഒരു സൈനിക സഖ്യത്തിലും അംഗമാണ്. സാമ്പത്തിക രംഗം ലഘുചിത്രം|2010-ൽ പ്രവർത്തനം ആരംഭിച്ച മറീന ബേ സാൻഡ്സിലെ ഇൻഡഗ്രേറ്റഡ് റിസോർട്ട് സ്വാതന്ത്ര്യത്തിനു മുന്നേ 1965, ബ്രിട്ടിഷ് ഭരണത്തിനു കീഴിലുള്ള ഒരു കോളനി ആയിരുന്നു സിംഗപ്പൂർ, കിഴക്കൻ ഏഷ്യയിലെ പ്രധാന ബ്രിട്ടിഷ് നാവികകേന്ദ്രവും അന്ന് സിംഗപ്പൂർ ആയിരുന്നു. വളരെയധികം പുരോഗമിച്ച മാർക്കറ്റ് സാമ്പത്തികരംഗമാണ് സിംഗപ്പൂരിലേത്, പണ്ട് പ്രധാന തുറമുഖമായതിന്റെ തുടർച്ചയെന്നോണമാണ് സിംഗപ്പൂർ സാമ്പത്തിക, വാണിജ്യ മേഖലകളിൽ കൂടുതൽ പുരോഗതി നേടിയത്. സിംഗപ്പൂർ, ഹോങ് കോങ്, ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളെ അവയുടെ സാമ്പത്തിക പുരോഗതി കണക്കിലെടുത്ത് നാല് ഏഷ്യൻ കടുവകൾ എന്ന വിശേഷണവും നൽകിയിട്ടുണ്ട്. 1965 നും 1995നും ഇടയിലുള്ള കാലയളവിൽ, രാജ്യത്തിന്റെ ശരാശരി സാമ്പത്തിക വളർച്ച നിരക്ക് വർഷത്തിൽ 6 % ആയിരുന്നു. ജനങ്ങളുടെ ജീവിതനിലവാരത്തിലും ഇത് മാറ്റം വരുത്തി. ഇടത്ത്‌|ലഘുചിത്രം|619x619ബിന്ദു|സിംഗപ്പൂരിന്റെ സെന്റ്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ അംബരചുംബികൾ, ഒരു രാത്രി ദൃശ്യം. അടിസ്ഥാന സൗകര്യങ്ങൾ വിവരസാങ്കേതിക വിദ്യ ഗതാഗതം സിംഗപ്പൂർ വളരെ ഉയർന്ന ജനസാന്ദ്രതയുള്ള ഒരു ചെറിയ ദ്വീപരാഷ്ട്രമായതിനാൽ, പൊതുനിരത്തുകളിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. ഗതാഗതകുരുക്കുകൾ, മലിനീകരണം എന്നിവ കുറയ്ക്കുന്നതിനായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് കോമൺവെൽത്ത് രാജ്യങ്ങളിൽ എന്നപോലെ, സിംഗപ്പൂരിലും നിരത്തിന്റെ ഇടത് ഭാഗം ചേർന്നാണ് വാഹനങ്ങൾ ഓടിക്കേണ്ടത്. ഏഷ്യയിലെതന്നെ ഒരു പ്രധാന ഗതാഗത കേന്ദ്രമാണ് സിംഗപ്പൂർ. സിംഗപ്പൂർ വിമാനത്താവളവും, തുറമുഖവും വളരെയേറി തിരക്കുള്ള ഗതാഗത കേന്ദ്രങ്ങളാണ്. സിംഗപ്പൂർ ചാങ്കി വിമാനത്താവളം ദക്ഷിണേഷ്യയിലെ വ്യോമഗതാഗത രംഗത്തെ ഒരു പ്രധാന കേന്ദ്രമാണ്. സിംഗപ്പൂർ രാജ്യത്ത് 8 വിമാനത്താവളങ്ങളുണ്ട് സിംഗപ്പൂർ ചാങ്കി വിമാനത്താവളം സെലെറ്റാർ വിമാനത്താവളം കല്ലാങ് വിമാനത്താവളം പയ ലെബാർ എയർ ബേസ് തെങ്കാഹ് എയർ ബേസ് സെമ്പവാഗ് എയർ ബേസ് ചാങ്കി എയർ ബേസ് ചാങ്കി എയർ ബേസ് (കിഴക്ക്) സിംഗപ്പൂർ ചാങ്കി വിമാനത്താവളത്തിൽനിന്നും 100ലധികം എയർലൈനുകൾ, 70ലധികം രാജ്യങ്ങളിലായുള്ള 300ലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ലോകത്തിലെതന്നെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായി സിംഗപ്പൂർ വിമാനത്താവളത്തെ പലതവണ തിരഞ്ഞെടുത്തിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസാണ് രാജ്യത്തിന്റെ ദേശീയ എയർലൈൻസ്. ജലവിതരണവും ശുചീകരണവും ജലവിതരണരംഗത്ത് അത്യാധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന രാജ്യമാണ് സിംഗപ്പൂർ. സമുദ്രജലത്തിന്റെ നിർലവണീകരണം, വീണ്ടെടുത്ത ജലത്തിന്റെ പുനരുപയോഗം, നഗരമേഖലകളിലെ മഴവെള്ളക്കൊയ്ത്ത്, അഴിമുഖങ്ങൾ, ശുദ്ധജലതടാകങ്ങൾ എന്നിവയുടെ ഫലപ്രദമായ ഉപയോഗം തുടങ്ങിയ സങ്കേതങ്ങളാൽ മലേഷ്യയിൽ നിന്നുമുള്ള ജലത്തിന്റെ ഇറക്കുമതി കുറയ്ക്കാൻ സാധിക്കുന്നു. ജലവിനിയോഗ രംഗത്തെ സിംഗപ്പൂരിന്റെ നേട്ടങ്ങൾ കേവലം ഭൗതികമായ അടിസ്ഥാനസൗകര്യങ്ങളെ മാത്രം ആശ്രയിച്ചല്ല ഇരിക്കുന്നത്. മറിച്ച് ശക്തമായ നിയമങ്ങൾ, വെള്ള കരം, പൊതുജങ്ങളെ ബോധവൽക്കരിക്കൽ, ഗവേഷണങ്ങൾ എന്നിവയെല്ലാം ഇതിൽ പങ്കുവഹിക്കുന്നു. ജനവിഭാഗങ്ങൾ ലഘുചിത്രം|സിംഗപ്പൂരിലെ ചൈനീസ്, മലയ് വംശജരായ സ്ത്രീകൾ, 1890ലെ ചിത്രം 2015-മധ്യത്തിൽ, സിംഗപ്പുരിന്റെ ജനസംഖ്യ 5,535,000 ആണെന്ന് കണക്കാക്കുന്നു, ഇതിൽ 3,375,000 (60.98%) ആളുകൾ സിംഗപ്പൂരിന്റെ പൗരന്മാരാണ്. ശേഷിക്കുന്ന 2,160,000 (39.02%) ആളുകൾ സിംഗപ്പൂരിലെ സ്ഥിരതാമസക്കാരോ (527,700) അല്ലെങ്കിൽ വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളോ/തൊഴിലാളികളോ/ആശ്രിതരോ (1,632,300) ആണ്. 2010-ലെ രാജ്യത്തിന്റെ ഏറ്റവും പുതിയ കാനേഷുമാരി കണക്ക് പ്രകാരം, സിംഗപ്പൂർ നിവാസികളിൽ (അതായത് സിംഗപ്പൂർ പൗരന്മാരും, സ്ഥിര താമസ അനുമതി ഉള്ളവരും) 23% ആളുകൾ വിദേശത്ത് ജനിച്ചവരാണ്; സ്ഥിരതാമസക്കാർ അല്ലാത്തവരെയും കണക്കിലെടുത്താൽ, സിംഗപ്പൂരിലുള്ള മൊത്തം ആളുകളിൽ 43% പേരും വിദേശരാജ്യങ്ങളിൽ ജനിച്ചവരാണ്."Trends in international migrant stock: The 2008 revision", United Nations, Department of Economic and Social Affairs, Population Division (2009). അതേ സെൻസസ് കണക്ക് പ്രകാരം 74.1% സിംഗപ്പൂർ നിവാസികൾ ചൈനീസ് വംശജരും, 13.4% മലയ് വംശജരും, 9.2%ഇന്ത്യൻ വംശജരും, ശേഷിക്കുന്ന 3.3% മറ്റുള്ളവരും (യുറേഷ്യൻസ് ഉൾപ്പെടെ) ആണ്. 2010ന് മുമ്പുവരെ, ഓരോ വ്യക്തിയും തങ്ങൾ ഏത് വംശജരാണ് എന്ന് റെജിസ്റ്റർ ചെയ്യണമായിരുന്നു, ആളുകൾക്ക് ഏതെങ്കിലും ഒരു വംശത്തിൽ മാത്രമേ റെജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നുള്ളു. മിശ്രവിവാഹിതരുടെ മക്കളെ അവരുടെ പിതാവിന്റെ വംശത്തിൽ പെടുന്നവരായി പൊതുവെ കണക്കാക്കി വന്നിരുന്നു. 2010 മുതൽ, ആളുകൾക്ക് തങ്ങളെ ഒന്നിലധികം ഗോത്രങ്ങളിൽ പെടുന്നവരായി റെജിസ്റ്റർ ചെയ്യാനുള്ള നിയമസൗകര്യം ലഭിച്ചു. ഇതു പ്രകാരം ആളുകൾക്ക് തങ്ങളുടെ പ്രധാന വംശവും, ദ്വിതീയ വംശവും റെജിസ്റ്റർ ചെയ്യാം, എന്നാൽ രണ്ടിലധികം വംശത്തിൽ റെജിസ്റ്റർ ചെയ്യാൻ സാധ്യമല്ല. 90.3% ആളുകൾ സ്വന്തമായി വീടുള്ളവരാണ്. ഒരു കുടുംബത്തിലെ ശരാശരി അംഗസംഖ്യ 3.43 ആണ് (സിംഗപ്പൂർ പൗരന്മാർ അല്ലാത്തവരെയും ഇതിൽ ഉൾക്കൊള്ളുന്നു). ഭൂമിയുടെ ദൗർലഭ്യം മൂലം, സിംഗപ്പൂരിൽ 80.4% ആളുകളും പൊതു- ബഹുനില കെട്ടിടങ്ങളിലായാണ് താമസിക്കുന്നത്. ഈ കെട്ടിടങ്ങൾ "എച്ച് ബി ഡി ഫ്ലാറ്റ്സ്" എന്നാണ് അറിയപ്പെടുന്നത് (ഹൗസിങ് ഡെവലപ്മെന്റ് ബോർഡ് എന്നതിന്റെ ചുരുക്കെഴുത്ത് എച്ച് ബി ഡി). ഹൗസിങ് ഡെവലപ്മെന്റ് ബോർഡിനാണ് രാജ്യത്തിന്റെ പബ്ലിക് ഹൗസിങിന്റെ ചുമതല. വിദേശരാജ്യങ്ങളിൽനിന്നുള്ള അളുകൾ സിംഗപ്പൂരിൽ വീട്ടു ജോലികൾ ചെയ്യുന്നത് സാധാരണമാണ്. 2013 ഡിസംബർ പ്രകാരം 224,500 വിദേശ വീട്ടുജോലിക്കാർ സിംഗപ്പൂരിലെ ഭവങ്ങളിൽ സേവനം ചെയ്യുന്നുണ്ട്. 2017-ലെ കണക്കുകൾ പ്രകാരം സിംഗപ്പൂർ നിവാസികളുടെ മാധ്യ പ്രായം 40.5 വയസാണ്. 2014-ലെ കണക്കുപ്രകാരം മൊത്ത പ്രത്യുല്പാദന നിരക്ക് ഒരു സ്ത്രീക്ക് 0.80 കുട്ടികൾ എന്ന തോതിലാണ്. ലോകത്തിലെതന്നെ വളരെ കുറഞ്ഞ പ്രത്യ്ല്പാദന നിരക്കുകളിൽ ഒന്നാണിത്. ജനസംഖ്യയിൽ ഇതുമൂലം ഉണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനായി സിംഗപ്പൂർ ഗവണ്മെന്റ് കഴിഞ്ഞ ചില ദശാബ്ദങ്ങളിലായി സിംഗപ്പൂരിലേക്കുള്ള വിദേശികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചു വരുന്നു. വളരെയധികം വിദേശികൾ രാജ്യത്ത് കുടിയേറിയിട്ടുള്ളതിനാൽ സിംഗപ്പൂരിന്റെ ജനസംഖ്യയിൽ ഇടിവുവരാതെ നിലനിൽക്കുന്നു. മതം സിംഗപ്പൂർ ജനതയിലെ ഭൂരിഭാഗം ആളുകളും ബുദ്ധമതം സ്വീകരിച്ചിട്ടുള്ളവരാണ്. ഏറ്റവും പുതിയ ജനസംഖ്യാകണക്ക് പ്രകാരം സിംഗപ്പൂരിലെ 33% ആളുകളുടേയും മതം ബുദ്ധമതമാണ്. ക്രിസ്തുമതമാണ് സിംഗപ്പൂരിലെ 2ആമത്തെ വലിയ മതം. തുടർന്ന് ഇസ്ലാം, താവോയിസം, ഹിന്ദുമതം എന്നീ മതങ്ങൾ വരുന്നു. ജനസംഖ്യയിലെ 17% ആളുകൾ യാതൊരുമതത്തിലും വിശ്വസിക്കാത്തവരാണ്. 2000 മുതൽ 2010 വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ, താവോയിസ്റ്റ്, നിരീശ്വരവിശ്വാസികൾ എന്നിവരുടെ എണ്ണത്തിൽ 3% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. each, അതേസമയം ബുദ്ധമതസ്തരുടെ ജനസംഖ്യയിൽ ഇടിവ് വന്നിട്ടുണ്ട്. മറ്റ് മതങ്ങളുടെ കാര്യത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും വന്നിട്ടില്ല. പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനപ്രകാരം സിംഗപ്പൂരിനെ ലോകത്തിലെ ഏറ്റവും വലിയ മതവൈവിധ്യ രാഷ്ട്രമായി തിരഞ്ഞെടുത്തിരുന്നു.Pew Research Center's Religion & Public Life Project: Singapore . Pew Research Center. 2010. പ്രധാനമതങ്ങളെ കൂടാതെ സിഖ് മതം, ജൈനമതം, ബഹായ് മതം, യഹൂദമതം എന്നിവയിൽ വിശ്വസിക്കുന്നവരും സിംഗപ്പൂരിലുണ്ട് തേരവാദ, മഹായാന, വജ്രയാന ബുദ്ധമതങ്ങളുടെയെല്ലാം മഠങ്ങളും, ആരാധനാകേന്ദ്രങ്ങളും സിംഗപ്പൂരിലുണ്ട്. സിംഗപ്പൂർ ബുദ്ധമതസ്ഥരിൽ ഭൂരിഭാഗവും ചൈനീസ് വംശജരും, മഹായാന ബുദ്ധമതം പിന്തുടരുന്നവരുമാണ്, അടുത്തകാലത്തായി തിബറ്റൻ ബുദ്ധിസവും സിംഗപ്പൂരിൽ പ്രചാരത്തിൽ വന്നിട്ടുണ്ട്. ഭാഷ സിംഗപ്പൂരിൽ നാല് ഔദ്യോഗിക ഭാഷകളുണ്ട്: ഇംഗ്ലീഷ്, മലയ്, മാൻഡരിൻ ചൈനീസ്, തമിഴ്. ഇംഗ്ലീഷ് ഭാഷ സിംഗപ്പൂരിൽ പൊതുവായി ഉപയോഗിക്കുന്നു. വാണിജ്യം, ഭരണകാര്യങ്ങൾ, സ്കൂളുകളിലെ മാധ്യം എന്നിവയ്ക്ക് ഇംഗ്ലീഷ് ഭാഷയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.ബ്രിട്ടീഷ് ഇംഗ്ലീഷിന്റെ ഒരു വകഭേദമാണ് സിംഗപ്പൂർ ഇംഗ്ലീഷ്. സിംഗപ്പൂരിന്റെ ഭരണഘടനയും എലാ നിയമങ്ങളും ഇംഗ്ലീഷ് ഭാഷയിലാണ് എഴുതിയിട്ടുള്ളത് സിംഗപ്പൂരിലെ കോടതികളിൽ ഇംഗ്ലീഷ് ഇതര ഔദ്യോഗികഭാഷകൾ ഉപയോഗിക്കണമെങ്കിൽ ദ്വിഭാഷിയുടെ സേവനം ആവശ്യപ്പെടാവുന്നതാണ്. സിംഗപ്പൂർ ജനസംഖ്യയുടെ കേവലം മൂന്നിൽ ഒരു ഭാഗം ആളുകൾക്ക് മാത്രമാണ് ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ളത്. ജനസംഖ്യയുടെ ഏകദേശം 25% ആളുകൾ മലയ് ഭാഷ സംസാരിക്കുന്നവരാണ്. സിംഗപ്പൂരിലെ ജനങ്ങളിൽ ഏകദേശം 20% ആളുകൾക്ക് ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും കഴിയില്ല എന്നാണ് കണക്ക്. എങ്കിലും ജങ്ങളിൽ 96.8% ആളുകളും സാക്ഷരരാണ്. സിംഗപ്പൂരിൽ ഭൂരിഭാഗം ആളുകളും രണ്ട് ഭാഷ സംസാരിക്കുന്നവരാണ്. പൊതുഭാഷയായ ഇംഗ്ലീഷ് കൂടാതെ തങ്ങളുടെ മാതൃഭാഷയും സിംഗപ്പൂരിലെ സ്കൂളുകളിൽ രണ്ടാം ഭാഷയായി പഠിപ്പിച്ചുവരുന്നു. അവരവരുടെ സാംസ്കാരിക-പൈതൃക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ മാതൃഭാഷക്കും പ്രാധാന്യം നൽകുന്നത് ബ്രിട്ടീഷ് ഇംഗ്ലീഷിൽ നിന്നും ഭാഷാ/ഉച്ചാരണപരമായ വ്യത്യാസങ്ങൾ സിംഗപ്പൂർ ഇംഗ്ലീഷിൽ ഉണ്ട്. ഇത്തരത്തിലുള്ള ഭാഷയെ പ്രദേശികമായി "സിംഗ്ലീഷ്" എന്ന് വിളിക്കുന്നു. സിംഗ്ലീഷിന്റെ ഉപയോഗം ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കാറില്ല. വിദ്യാഭ്യാസം ലഘുചിത്രം|സിംഗപ്പൂർ ദേശീയ സർവ്വകലാശാലയിലെ സാംസ്കാരിക കേന്ദ്ര മന്ദിരം സിംഗപ്പൂരിലെ പൊതു/ സ്വകാര്യ മേഖലയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാ പബ്ലിക് സ്കൂളുകളിലും ഇംഗ്ലീഷാണ് പാഠന മാധ്യമം. "മാതൃ ഭാഷ" വിഷയം ഒഴികെയുള്ള മറ്റെല്ലാ വിഷയങ്ങളും ഇംഗ്ലീഷ് ഭാഷയിൽതന്നെയാണ് പഠിപ്പിക്കുന്നതും. ആഗോളതലത്തിൽ "മാതൃഭാഷ" എന്ന പദം ഒന്നാം ഭാഷയെയാണ് സൂചിപ്പിക്കുന്നതെങ്കിലും, സിംഗപ്പൂരിൽ ഇത് രണ്ടാമത്തെ ഭാഷയെയാണ് സൂചിപ്പിക്കുന്നത്. ഒന്നാം ഭാഷം എപ്പോഴും ഇംഗ്ലീഷ് തന്നെയാണ്. വിദ്യാഭ്യാസത്തെ മൂന്നു തലങ്ങളായി തിരിച്ചിരിക്കുന്നു: പ്രാഥമികം, ദ്വിതീയം, സർവ്വകലാശാല-പൂർവ്വം. ഇതിൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് നിർബന്ധമായിട്ടുള്ളത്. പ്രാഥമിക സ്കൂളിൽ നാലു വർഷം നീളുന്ന അടിസ്ഥാന വിദ്യാഭ്യാസവും, രണ്ട് വർഷം നീളുന്ന ഓറിയന്റേഷൻ ക്ലാസുകളുമാണുള്ളത്. ഇംഗ്ലീഷ്, മാതൃഭാഷ, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതിയാണ് സിംഗപ്പൂരിലേത്. നാലുമുതൽ അഞ്ച് വർഷം വരെ നീളുന്നതാണ് ദ്വിതീയതല വിദ്യാഭ്യാസം. ഇതിൽ തന്നെ ഓരോ സ്കൂളുകളിലും കുട്ടികളുടെ ശേഷിക്കനുസരിച്ച് പ്രത്യേകം(Special), എക്സ്പ്രസ്സ്(Express), നോർമൽ(അക്കാദമിക്), നോർമൽ(സാങ്കേതികം) എന്നീ വിഭജനങ്ങൾ ഉണ്ട്. പ്രാഥമിക നിലയിലേതിന് സമാനമായ പാഠ്യപദ്ധതിയാണെങ്കിലും, ദ്വിതീയ തലത്തിൽ ക്ലാസുകൾ കൂടുതലും പ്രത്യേകവിഷയത്തിൽ കേന്ദ്രീകരിച്ചുള്ളവയായിരിക്കും. ജൂനിയർ കോളേജുകൾ എന്നറിയപ്പെടുന്ന സ്കൂളുകളിലാണ് മൂന്നാമത്തെ തലമായ പ്രീ-യൂണിവേഴ്സിറ്റി വിഭ്യാഭ്യാസം നൽകുന്നത്. ആരോഗ്യം പകരം=The Bowyer Block, Singapore General Hospital|ലഘുചിത്രം|സിംഗപ്പൂരിലെ ഏറ്റവും വലുതും പഴയതുമായ സിംഗപ്പൂർ ജനറൽ ഹോസ്പിറ്റൽ.http://www.sgh.com.sg/about-us/More-About-SGH/Pages/AboutUs.aspx വളരെയധികം മികച്ച ആരോഗ്യരംഗമാണ് സിംഗപ്പൂരിന്റേത്. എങ്കിലും വികസനരാജ്യങ്ങളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ആരോഗ്യരംഗത്ത് സിംഗപ്പൂരിന് വരുന്ന ചെലവ് തമ്മിൽ കുറവാണ്. ലോകാരോഗ്യ സംഘടനയുടെ ലോക ആരോഗ്യ റിപ്പോർട്ടിൽ സിംഗപ്പൂരിന്റെ ആരോഗ്യപരിപാലന രംഗം 6ആം സ്ഥാനത്താണുള്ളത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി, ലോകത്തിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ള രാജ്യമാണ് സിംഗപ്പൂർ. സിംഗപ്പൂരിലെ ആയുർദൈർഘ്യം പുരുഷന്മാരിൽ 80 വയസ്സും, സ്ത്രീകളിൽ 85 വയസുമാണ്. ലോകരാജ്യങ്ങളിലെ ആയുർദൈർഘ്യ കണക്കിൽ സിംഗപ്പൂർ നാലം സ്ഥാനത്ത് വരുന്നു. ജനസംഖ്യയുടെ ഭൂരിഭാഗം ആളുകൾക്കും ശുദ്ധമായ ജലവും, ശുചിത്വ സൗകര്യങ്ങളും പ്രാപ്തമാണ്. എച്ച് ഐ വി ബാധിതരായി മരിക്കുന്നവരുടെ എണ്ണം വർഷത്തിൽ 100,000 ആളുകളിൽ 10പേര് എന്നതിലും കുറവാണ്. ജനങ്ങളുടെ ഉയർന്നരോഗപ്രതിരോധശേഷിയെ ഇത് സൂചിപ്പിക്കുന്നു. പ്രായപൂർത്തിയായവരിൽ പൊണ്ണത്തടിയുള്ളവർ 10% ലും കുറവാണ്. ഇക്കണൊമിക്സ് ഇന്റലിജന്റ് യൂണിറ്റ്, അതിന്റെ 2013ലെ "വേർ-റ്റു-ബി-ബോൺ ഇൻഡെക്സ്", റാങ്കിംഗ് പ്രകാരം ഏഷ്യൻ രാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന ജീവിതനിലവാരം ഉള്ളത് സിംഗപ്പൂരിനാണ്, ലോകരാജ്യങ്ങൾക്കിടയിൽ ആറാം സ്ഥാനവും."The lottery of life". The Economist (London). 21 November 2012. ഗവണ്മെന്റ് ആരോഗ്യരംഗത്ത് അവലംബിക്കുന്നത് "3M" എന്നൊരു നയമാണ്. 3M എന്നാൽ മെഡിഫണ്ട് (Medifund), മെഡിസേവ് (Medisave), മെഡിഷീൽഡ് (Medishield) എന്നീ ഘടകങ്ങൾ ചേരുന്നതാണ്. അരോഗ്യപരിപാലനത്തിന് സാമ്പത്തിക ശേഷിയില്ലാത്തവർക്കായാണ് മെഡിഫണ്ട്, സിംഗപ്പൂർ പൗരന്മാർ നിരബന്ധമായു എടുത്തിരിക്കേണ്ട മെഡിക്കൽ സേവിംഗ് അക്കൗണ്ട് ആണ് മെഡിസേവ് എന്ന് അറിയപ്പെടുന്നത്, ഗവണ്മെന്റ് ഫണ്ട് ചെയ്യുന്ന ഒരു ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് മെഡിഷീൽഡ്. സിംഗപ്പൂരിലെ പബ്ലിക് ആശുപത്രികൾക്ക് സംഭരണ അവകാശം നൽകിയിട്ടുണ്ട്. വരുമാനം കുറവുള്ള ആളുകൾക്കുള്ള സബ്സിഡികളും നിലവിലുണ്ട്. 2008-ൽ, ആരോഗ്യരംഗത്തെ സർക്കാർ ഫണ്ടിങ് 32% ആയിരുന്നു. സിംഗപ്പൂരിന്റെ ജിഡിപിയുടെ ഏകദേശം 3.5%മാത്രമാണ് ഇത് സാംസ്കാരികം ഭക്ഷ്യസംസ്കാരം വിവിധ ഭക്ഷ്യസംസ്കാരങ്ങളുടെ സമ്മേളന കേന്ദ്രമാണ് സിംഗപ്പൂർ. ഇവിടത്തെ ഭക്ഷണ വൈവിധ്യവും നിരവധി സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്നുണ്ട്. സിംഗപ്പൂരിലെ വിവിധ ജനവംശങ്ങൾ അവരുടേതായ ഭക്ഷണരീതി കൊണ്ടുവരുകയും, അത് സിംഗപ്പൂരിന്റെ ഭക്ഷണരീതിയായി മറുകയും ചെയ്തു. പ്രത്യേക ജനവിഭാഗങ്ങളുടേതായ വിഭവങ്ങൾ, ഉദാഹരണത്തിന് ചൈനീസ്, മലയ്, തമിഴ് ഭക്ഷണങ്ങൾ സിംഗപ്പൂരിൽ സുലഭമാണ്. ഇതിനു പുറമേ വിവിധ ശൈലികളിലുള്ള ഭക്ഷണങ്ങളുടെ " സങ്കരരൂപവും" സിംഗപ്പൂരിന്റെ ഭക്ഷന വൈവിധ്യത്തെ കൂടുതൽ വിപുലമാക്കുന്നു. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ ഒരേ മേൽക്കൂരക്ക് കീഴിൽ ചെറിയ ചെറിയ കടകളിലായി, താരതമ്യേന കുറഞ്ഞ വിലക്ക് വിൽക്കപ്പെടുന്ന ഹോക്കർ സെന്ററുകളും സിംഗപ്പൂരിലുണ്ട്. കലകൾ പകരം=|ലഘുചിത്രം|മറീന ബേയുടെ തീരത്ത് സ്ഥിതിചെയ്യുന്ന എസ്‌പ്ലനേഡ്- തിയറ്റേർസ് 1990കൾ മുതൽക്ക്, ഗവണ്മെന്റ് സിംഗപ്പൂരിനെ ഒരു കലാ സാംസ്കാരിക കേന്ദ്രമായി ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നു. പ്രധാനമായും നടനകലകളെ പ്രോത്സാഹിപ്പിക്കുന്നതുവഴി, രാജ്യത്തെ "കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള കവാടമായി" മാറ്റാം എന്ന് ഭരണാധികാരികൾ ലക്ഷ്യം വയ്ക്കുന്നു. ഉദാഹരണത്തിന് 2002-ൽ പ്രവർത്തനം തുടങ്ങിയ എസ്പ്ലനേഡ് എന്ന തിയറ്റർ സിംഗപ്പൂരിന്റെ കലകൾ പ്രദർശിപ്പിക്കുന്നതിനുവേണ്ടിയാണ് നിർമിച്ചത്. സിംഗപ്പൂരിന്റെ ദേശീയ വാദ്യവൃന്ദമായ സിംഗപ്പൂർ സിംഫണി ഓർക്കസ്ട്രയുടെ വേദിയും എസ്പ്ലനേഡ് തിയറ്ററാണ്. കലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വർഷംതോറും ദേശീയ ആർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സിംഗപ്പൂർ ആർട്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ചുവരുന്നു. കായികവിനോദങ്ങൾ പകരം=|ഇടത്ത്‌|ലഘുചിത്രം|സിംഗപ്പൂർ ദേശീയ സ്റ്റേഡിയത്തിന്റെ ഉൾഭാഗം. മാധ്യമം വിമർശനങ്ങൾ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ന് വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചുകൊണ്ട് പീപ്പിൾസ്‌ ആക്ഷൻ പാർട്ടി (PAP) ആണ് സിംഗപ്പൂർ ഭരിക്കുന്നത്. തത്ത്വത്തിൽ ജനാധിപത്യമെങ്കിലും പ്രത്യക്ഷമായ ഈ ഏക കക്ഷി ഭരണവും, കർശനമായ മാധ്യമ സ്വാതന്ത്ര്യ നിയന്ത്രണവും മൂലം ഈ രാജ്യത്തെ ജനാധിപത്യ സൂചികയിൽ http://pages.eiu.com/rs/eiu2/images/Democracy-Index-2012.pdf അർദ്ധ-സ്വേച്ഛാധിപത്യ (semi-authoritarian) ഭരണമായി വർഗ്ഗീകരിക്കുന്നു. അവലംബം ചിത്രശാല പുറം കണ്ണികൾ സർക്കാർ സിംഗപ്പൂർ ഗവണ്മെന്റ് ഔദ്യോഗിക വെബ്സൈറ്റ് പൊതുവായ വിവരങ്ങൾ സിംഗപ്പൂർ ഗവണ്മെന്റ് പബ്ലിക്കേഷന്റെ യു സി ബി ലൈബ്രറിൽ നിന്ന് സിംഗപ്പൂർ പ്രൊഫൈൽ ബിബിസി ന്യൂസ് ഇൽ നിന്ന് വിക്കിമാപ്പിയയിലെ സിംഗപ്പൂരിന്റെ ഉപഗ്രഹദൃശ്യം വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:സിംഗപ്പൂർ വർഗ്ഗം:ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങൾ‎ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
കൃഷ്ണ ഗാഥ
https://ml.wikipedia.org/wiki/കൃഷ്ണ_ഗാഥ
REDIRECTകൃഷ്ണഗാഥ
മോഹൻലാൽ
https://ml.wikipedia.org/wiki/മോഹൻലാൽ
{{Infobox actor | name = മോഹൻലാൽ | image = Super Star Mohanlal BNC.jpg | caption = | birthname = മോഹൻലാൽ വിശ്വനാഥൻ |birth_date = | birthplace = പത്തനംതിട്ട, കേരളം, ഇന്ത്യ | yearsactive = 1978 - ഇതുവരെ | height = | deathdate = | deathplace = | restingplace = | restingplacecoordinates = | othername = | occupation = ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, ചലച്ചിത്രവിതരണം, വ്യവസായി, അംബാസഡർ, പിന്നണിഗായകൻ |yearsactive = 1978 - ഇതുവരെ | spouse = സുചിത്ര (1988 - ഇതുവരെ) | partner = | children = പ്രണവ് മോഹൻലാൽ, വിസ്മയ | parents = വിശ്വനാഥൻ നായർ, ശാന്തകുമാരി | influences = | influenced = | website = http://www.thecompleteactor.com | amg_id = P146889 | imdb_id = 0482320 | academyawards = | afiawards = | arielaward = | baftaawards = | cesarawards = | emmyawards = | geminiawards = | goldenglobeawards = | goldenraspberryawards = | goyaawards = | grammyawards = | iftaawards = | laurenceolivierawards = | naacpimageawards = | nationalfilmawards = | othername = ലാൽ | total films = 290 , അഭിനയിച്ചുകൊണ്ടിരിക്കുന്നു | filmfareawards= മികച്ച തമിഴ് നടൻഇരുവർ (1997)മികച്ച നടൻ 1986 സന്മനസുള്ളവർക്ക് സമാധാനം 1988 പാദമുദ്ര1993 ദേവാസുരം1994 പവിത്രം1995 സ്ഫടികം1999 വാനപ്രസ്ഥം2005 തന്മാത്ര2007പരദേശി| nationalfilmawards= മികച്ച നടൻ 1991 ഭരതം 1999 വാനപ്രസ്ഥംമികച്ച ചിത്രം 1999 വാനപ്രസ്ഥംസ്പെഷ്യൽ ജൂറി പുരസ്ക്കാരം 1990 കിരീടം| awards = കേരളസംസ്ഥാന പുരസ്കാരങ്ങൾ 1986 T.P. ബാലഗോപാലൻ M.A.1988 സ്പെഷ്യൻ ജൂറി പുരസ്കാരം പാദമുദ്ര, ചിത്രം, ഉത്സവപിറ്റേന്ന്, ആര്യൻ, വെള്ളാനകളുടെ നാട് 1991 ഉള്ളടക്കം, കിലുക്കം, അഭിമന്യു 1995 കാ‍ലാപാനി, സ്ഫടികം 1999 വാനപ്രസ്ഥം2005 തന്മാത്ര2007 പരദേശിIIFA പുരസ്ക്കാരങ്ങൾ 2003 മികച്ച സഹനടൻ കമ്പനി സ്റ്റാർ സ്ക്രീൻ പുരസ്കാരം 2003 മികച്ച സഹനടൻ കമ്പനി| sagawards = | tonyawards = | awards = }} മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം: മോഹൻലാൽ വിശ്വനാഥൻ, ജനനം: മേയ് 21, 1960). രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും http://www.indiaedunews.net/Kerala/Honorary_degrees_for_Mohanlal,_Resul_Pookutty_and_Sastrikal_9254/print.asp മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്. 1980, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഡോക്ടടർ സണ്ണി, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, ദശരഥം എന്ന ചിത്രത്തിലെ രാജീവ് മേനോൻ,കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്‌. ജീവിതരേഖ ജനനം സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ എന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ 2000 ൽ മരണമടഞ്ഞിരുന്നു. വിദ്യാഭ്യാസം തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. ബി,കോം ബിരുദധാരിയാണ്. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്‌. ചലച്ചിത്ര ജീവിതം ആദ്യകാലം (1978-1985) മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്.http://www.jtpac.org/showdetails.php?id=16 മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ശങ്കർ‍ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. സം‌വിധാനം ചെയ്തത് ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ ) സം‌വിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെ അധികം ജനശ്രദ്ധ നേടിയിരുന്നു. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയരങ്ങളിൽ, ഐ.വി. ശശി സം‌വിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായക വേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സം‌വിധാനം ചെയ്തതു പ്രശസ്ത സം‌വിധായകനും മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.https://www.facebook.com/malayalamcinemanews/photos/a.640869782613648.1073741826.496375967063031/1149907551709866/?type=3&theaterപ്രിയദർശൻ കഥയും, തിരക്കഥയും നിർവഹിച്ച് എം.മണി സംവിധാനം ചെയ്ത് 1983 ൽ പുറത്ത് ഇറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലുടെ എൺപതുകളിൽ ലാൽ തന്റെ ആദ്യ ചിത്രം മുതൽ വില്ലൻ വേഷം മാത്രം ലഭിച്ചപ്പോൾ ഈ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ലാലിന് നായക പദവി ലഭിച്ചു തുടങ്ങിയത്. സുവർണ്ണ കാലഘട്ടം (1986-1995) 1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സം‌വിധാനവും, അഭിനയവും കൂടി ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സം‌വിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു. മലയാള ചലച്ചിത്ര വേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ‍ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വൻ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാൽ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സം‌വിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ഇതേ വർഷത്തിലാണ് താളവട്ടം എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. പ്രിയദർശൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിൽ മാനസിക നില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്. വാടകക്കാർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്ര പ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും, മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്. വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. രചന - സംവിധാന ജോഡിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്. ഒരു പോലീസുകാരനാവാൻ ആഗ്രഹിക്കുകയും പിന്നീട് സാഹചര്യങ്ങൾ മൂലം ഒരു കുറ്റവാളി ആയിത്തീരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് സേതുമാധവൻ. 1989-ൽ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഒരു ശാസ്ത്രീയ സംഗീതജ്ഞനായ ഗോപിയുടെയും തന്റെ ഉയർച്ചയിൽ അസൂയ കാരണം വീടുവിട്ടു പോകുകയും മരണമടയുകയും ചെയ്യുന്ന സഹോദരന്റേയും കഥയാണ് ഭരതം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു. രചന- സംവിധാന ജോഡിയായ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹിക പ്രാധാന്യമുള്ള വരവേൽപ്പ് എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചു. ഗൾഫിൽ നിന്ന് തിരിച്ചു വരുന്ന ഒരു യുവാവിന്റെ വേഷമാണ് ഇതിൽ ലാൽ അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒരു സാധാരണ കാമുക നായക വേഷങ്ങളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളിൽ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രഞ്ജിനി ആയിരുന്നു നായിക. 1993-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. ഇത് സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, പത്മരാജൻ എന്നിവരുടെ കഥാപാത്രങ്ങളുടെ ചലച്ചിത്രാവിഷ്കാരത്തിൽ ലാൽ നായകനായിട്ടുണ്ട്. അമൃതം‌ ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്. 1993-ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി. 90-കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ ലാൽ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ഒരു മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചു. കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങൾ മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് എന്നിവയായിരുന്നു. ഇതെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു. പിന്നീടുള്ള വർഷങ്ങൾ (1996-ഇതുവരെ) 1996-മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തു കൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പർസ്റ്റാർ എന്ന പദവി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല ചിത്രങ്ങളും പരാജയപ്പെടുകയും ധാരാളം വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തു. 90-കളുടെ അവസാനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രം ഇതിൽ നിന്ന് വ്യത്യസ്തമായി വിജയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജവംശം ആൻ‌ഡമാൻ നിക്കോബാർ ദ്വീപിലെ ജയിലിൽ അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയ തലത്തിലും ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. 1997-ൽ മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഗുരു. വർഗ്ഗീയ ലഹളയേയും, ആത്മീയതയേയും ചർച്ച ചെയ്ത ഈ ചിത്രം. ഓസ്കാർ അവാർഡിനു വേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേ വർഷത്തിൽ തന്നെ മമ്മൂട്ടിയോടൊപ്പം തുല്യ നായക പ്രാധാന്യമുള്ള ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. right|thumb|അമിതാബ് ബച്ചനോടൊപ്പം (2010-ലെ ചിത്രം) 1999-ൽ പുറത്തിറങ്ങിയ ഇൻ‌ഡോ-ഫ്രഞ്ച് ചലച്ചിത്ര സംരംഭമായ വാനപ്രസ്ഥം വിഖ്യാതമായ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയുണ്ടായിട്ടുണ്ട്. വിദേശത്തും ഈ ചിത്രത്തിന് വളരെയധികം അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായിhttp://movies.nytimes.com/movie/180033/Vanaprastham-the-Last-Dance/overview. മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ടാം തവണ മോഹൻലാലിന്‌ ഈ ചിത്രം നേടിക്കൊടുത്തു. 2006-ലെ തന്മാത്ര എന്ന ചിത്രത്തിന്‌ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രം സാമ്പത്തികമായി പരാജയം ആയിരുന്നു എങ്കിലും, മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും, ഫിലിം ഫെയർ പുരസ്കാരവും, ക്രിട്ടിക്സ് അവാർഡും ലാലിന് നേടിക്കൊടുത്തു. 2009-ൽ പുറത്തിറങ്ങിയ ഭ്രമരം എന്ന ചിത്രം ധാരാളം ജനശ്രദ്ധ ആകർഷിക്കുകയും, വ്യാവസായികമായി വിജയിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത്. മറ്റു ഭാഷകളിൽ 1997-ലാണ് മോഹൻലാൽ, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ലോകസുന്ദരി ആയിരുന്ന ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായിക. ഈ ചിത്രത്തിൽ എം.ജി.ആറിന്റെ വേഷത്തിൽ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത്. ഇതിനു ശേഷമാണ് മോഹൻലാൽ മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002-ൽ അഭിനയിച്ചു.http://www.idlebrain.com/mumbai/reviews/mr-company.html ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ (IIFAA) നല്ല സഹ നടനുള്ള അവാർഡ് ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ മറ്റൊരു ഹിന്ദി ചിത്രമായ രാം ഗോപാൽ വർമ്മയുടെ ഷോലെയുടെ പുതിയ പതിപ്പായ രാം ഗോപാൽ വർമ്മാ കി ആഗിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹൻ‌ലാലാണ്. എന്നാൽ ഈ ചിത്രം സാമ്പത്തികമായും നിരൂപകരുടെ ഇടയിലും പരാജയമായിരുന്നു. മോഹൻലാലും വിമർശിക്കപ്പെട്ടു. 2009-ൽ വിഖ്യാത നടൻ കമലഹാസനോടൊപ്പം തമിഴിൽ, ഉന്നൈ പോൽ ഒരുവൻ‍ എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രം ഹിന്ദിയിൽ അനുപം ഖേർ ആണ് അവതരിപ്പിച്ചത്. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയിൽ വിജയ്ക്ക് ഒപ്പം നായക തുല്യമായ വേഷത്തിൽ അഭിനയിച്ചു. അഭിനയിച്ച ചിത്രങ്ങൾ 2024 മലൈക്കോട്ടെ വാലിബൻ 2023 നേര് എലോൺ 2022 മോൺസ്റ്റർ 12'ത് മാൻ ആറാട്ട് ബ്രോ ഡാഡി 2021 മരയ്ക്കാർ, അറബിക്കടലിൻ്റെ സിംഹം ദൃശ്യം ടു 2020 ബിഗ്ബ്രദർ 2019 ഇട്ടിമാണി ലൂസിഫർ 2018 ഒടിയൻ ഡ്രാമാ കായംകുളം കൊച്ചുണ്ണി നീരാളി 2017 ആദി വില്ലൻ വെളിപാടിൻ്റെ പുസ്തകം 1971 : ബിയോണ്ട് ദി ബോർഡർ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 2016 പുലിമുരുഗൻ ഒപ്പം 2015 കനൽ ലോഹം ലൈലാ ഓ ലൈലാ എന്നും എപ്പോഴും രസം 2014 പെരുച്ചാഴി കൂതറ മിസ്റ്റർ ഫ്രോഡ് 2013 ദൃശ്യം ഗീതാഞ്ജലി കടൽ കടന്നൊരു മാത്തുക്കുട്ടി ലേഡീസ് & ജെൻ്റിൽമെൻ റെഡ് വൈൻ ലോക്പാൽ 2012 കർമ്മയോദ്ധ റൺ ബേബി റൺ സ്പിരിറ്റ് ഗ്രാൻഡ് മാസ്റ്റർ കാസനോവ 2011 അറബിയും ഒട്ടകവും, പി മാധവൻ നായരും : ഒരു മരുഭൂമിക്കഥ സ്നേഹവീട് പ്രണയം ചൈനാ ടൗൺ ക്രിസ്ത്യൻ ബ്രദേഴ്സ് 2010 കാണ്ഡഹാർ ശിക്കാർ ഒരു നാൾ വരും അലക്സാണ്ടർ ദി ഗ്രേറ്റ് ജനകൻ 2009 ഇവിടം സ്വർഗമാണ് ഏഞ്ചൽ ജോൺ ഭ്രമരം ഭഗവാൻ സാഗർ ഏലിയാസ് ജാക്കി റെഡ് ചില്ലീസ് 2008 പകൽനക്ഷത്രങ്ങൾ ട്വൻ്റി 20 കുരുക്ഷേത്ര ആകാശഗോപുരം മാടമ്പി മിഴികൾ സാക്ഷി ഇന്നത്തെ ചിന്താവിഷയം കോളേജ് കുമാരൻ 2007 ഫ്ലാഷ് റോക്ക് & റോൾ പരദേശി അലിഭായ് ഹലോ ഛോട്ടാ മുംബൈ 2006 ബാബ കല്യാണി ഫോട്ടോഗ്രാഫർ മഹാസമുദ്രം കീർത്തിചക്ര വടക്കുംനാഥൻ രസതന്ത്രം കിലുക്കം കിലുകിലുക്കം 2005 തന്മാത്ര നരൻ ഉടയോൻ ചന്ദ്രോൽസവം ഉദയനാണ് താരം 2004 മാമ്പഴക്കാലം നാട്ടുരാജാവ് വാണ്ടഡ് വിസ്മയത്തുമ്പത്ത് വാമനപുരം ബസ്റൂട്ട് 2003 ഹരിഹരൻ പിള്ള ഹാപ്പിയാണ് ബാലേട്ടൻ കിളിച്ചുണ്ടൻ മാമ്പഴം മിസ്റ്റർ ബ്രഹ്മചാരി 2002 ചതുരംഗം താണ്ഡവം ഒന്നാമൻ 2001 അച്ഛനെയാണെനിക്കിഷ്ടം ഉന്നതങ്ങളിൽ പ്രജ രാവണപ്രഭു കാക്കക്കുയിൽ 2000 ദേവദൂതൻ ശ്രദ്ധ ലൈഫ് ഈസ് ബ്യുട്ടിഫുൾ നരസിംഹം 1999 വാനപ്രസ്ഥം ഒളിമ്പ്യൻ അന്തോണി ആദം ഉസ്താദ് 1998 സമ്മർ ഇൻ ബത്ലേഹം അയാൾ കഥയെഴുതുകയാണ് രക്തസാക്ഷികൾ സിന്ദാബാദ് ഹരികൃഷ്ണൻസ് കന്മദം 1997 ആറാം തമ്പുരാൻ ഗുരു ചന്ദ്രലേഖ ഒരു യാത്രാമൊഴി വർണ്ണപ്പകിട്ട് 1996 ദി പ്രിൻസ് കാലാപാനി 1995 അഗ്നിദേവൻ മാന്ത്രികം തച്ചോളി വർഗീസ് ചേകവർ സ്ഫടികം നിർണയം 1994 മിന്നാരം പക്ഷേ പിൻഗാമി തേന്മാവിൻ കൊമ്പത്ത് പവിത്രം 1993 മണിചിത്രത്താഴ് കളിപ്പാട്ടം ചെങ്കോൽ ഗാന്ധർവ്വം മായാമയൂരം ബട്ടർഫ്ലൈസ് ദേവാസുരം മിഥുനം 1992 വിയറ്റ്നാം കോളനി നാടോടി സൂര്യഗായത്രി അദ്വൈതം യോദ്ധാ രാജശിൽപ്പി അഹം കമലദളം സദയം 1991 അഭിമന്യു കിഴക്കുണരും പക്ഷി ഉള്ളടക്കം കിലുക്കം അങ്കിൾബൺ വിഷ്ണുലോകം വാസ്തുഹാര ഭരതം ധനം 1990 ലാൽസലാം അപ്പു ഇന്ദ്രജാലം അർഹത താഴ്വാരം കടത്തനാടൻ അമ്പാടി മുഖം ഹിസ് ഹൈനസ് അബ്ദുള്ള നമ്പർ 20 : മദ്രാസ് മെയിൽ അക്കരെ അക്കരെ അക്കരെ ഏയ് ഓട്ടോ 1989 ദശരഥം അധിപൻ വന്ദനം കിരീടം പെരുവണ്ണാപുരത്തെ വിശേഷങ്ങൾ നാടുവാഴികൾ വരവേൽപ്പ് സീസൺ ദൗത്യം ലാൽ അമേരിക്കയിൽ 1988 ചിത്രം ഉത്സവപ്പിറ്റേന്ന് വെള്ളാനകളുടെ നാട് മൂന്നാം മുറ ആര്യൻ അനുരാഗി പട്ടണപ്രവേശം പാദമുദ്ര ഓർക്കാപ്പുറത്ത് മനു അങ്കിൾ അയിത്തം മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 1987 ഇവിടെ എല്ലാവർക്കും സുഖം മിഴിയോരങ്ങളിൽ നാടോടിക്കാറ്റ് ചെപ്പ് വഴിയോരക്കാഴ്ചകൾ കൈയെത്തും ദൂരത്ത് തൂവാനത്തുമ്പികൾ ഉണ്ണികളെ ഒരു കഥ പറയാം ഭൂമിയിലെ രാജാക്കന്മാർ ഇരുപതാം നൂറ്റാണ്ട് സർവ്വകലാശാല അടിമകൾ ഉടമകൾ അമൃതം ഗമയാ ജനുവരി ഒരു ഓർമ്മ 1986 താളവട്ടം സുഖമോ ദേവി നമുക്ക്‌ പാർക്കാൻ മുന്തിരിത്തോപ്പുകൾ രാജാവിൻ്റെ മകൻ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് ടി.പി. ബാലഗോപാലൻ എം.എ കുഞ്ഞാറ്റക്കിളികൾ രേവതിക്കൊരു പാവക്കുട്ടി ദേശാടനക്കിളി കരയാറില്ല അടിവേരുകൾ സന്മനസുള്ളവർക്ക് സമാധാനം മനസിലൊരു മണിമുത്ത് പടയണി എൻ്റെ എൻ്റെതു മാത്രം ഒന്നു മുതൽ പൂജ്യം വരെ ശോഭരാജ് യുവജനോത്സവം ദൂരെ ദൂരെ ഒരു കൂടു കൂട്ടാം നിമിഷങ്ങൾ പൂമുഖപ്പടിയിൽ നിന്നെയും കാത്ത് മിഴിനീർപ്പൂവുകൾ കാവേരി ഇനിയും കുരുക്ഷേത്രം നേരം പുലരുമ്പോൾ ഹലോ മൈ ഡിയർ റോംഗ് നമ്പർ ഗീതം വാർത്ത അഭയം തേടി കരിയിലക്കാറ്റ് പോലെ പഞ്ചാഗ്നി 1985 മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ഒപ്പം ഒപ്പത്തിനൊപ്പം പപ്പൻ പ്രിയപ്പെട്ട പപ്പൻ നിന്നിഷ്ടം എന്നിഷ്ടം കണ്ടു കണ്ടറിഞ്ഞു ഏഴ് മുതൽ ഒൻപത് വരെ രംഗം പത്താമുദയം ഇടനിലങ്ങൾ ഉയരും ഞാൻ നാടാകെ കരിമ്പൂവിനക്കരെ ബോയിംഗ് ബോയിംഗ് അഴിയാത്ത ബന്ധങ്ങൾ അധ്യായം ഒന്നു മുതൽ ജീവൻ്റെ ജീവൻ കൂടും തേടി അങ്ങാടിക്കപ്പുറത്ത് പറയാനും വയ്യ പറയാതിരിക്കാനും വയ്യ ഗുരുജി ഒരു വാക്ക് വസന്തസേന മുളമൂട്ടിലടിമ അനുബന്ധം ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ ഞാൻ പിറന്ന നാട്ടിൽ നായകൻ അരം പ്ലസ് അരം കിന്നരം ഓർമ്മിക്കാൻ ഓമനിക്കാൻ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് അവിടുത്തെപ്പോലെ ഇവിടെയും 1984 ഒരു കൊച്ചു സ്വപ്നം അടിയൊഴുക്കുകൾ ഉയരങ്ങളിൽ അറിയാത്ത വീഥികൾ അടുത്തടുത്ത് ശ്രീകൃഷ്ണപ്പരുന്ത് ഇതാ ഇന്നു മുതൽ കിളിക്കൊഞ്ചൽ തിരകൾ മനസറിയാതെ കുരിശുയുദ്ധം ഇവിടെ തുടങ്ങുന്നു വേട്ട ആൾക്കൂട്ടത്തിൽ തനിയെ ലക്ഷ്മണ രേഖ പാവം പൂർണിമ പൂച്ചക്കൊരു മൂക്കുത്തി കളിയിൽ അൽപ്പം കാര്യം ഉണരൂ അതിരാത്രം അപ്പുണ്ണി വനിത പോലീസ് സ്വന്തമെവിടെ ബന്ധമെവിടെ ഒന്നാണു നമ്മൾ അക്കരെ 1983 പിൻനിലാവ് എൻ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് നാണയം ഒരു മുഖം പല മുഖം ചങ്ങാത്തം അസ്ത്രം കാറ്റത്തെ കിളിക്കൂട് ആട്ടക്കലാശം ഇനിയെങ്കിലും എങ്ങനെ നീ മറക്കും ചക്രവാളം ചുവന്നപ്പോൾ ആധിപത്യം താവളം സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് മറക്കില്ലൊരിക്കലും ശേഷം കാഴ്ചയിൽ അറബിക്കടൽ ഹിമവാഹിനി കുയിലിനെ തേടി കൊല കൊമ്പൻ നസീമ ഗുരുദക്ഷിണ ഭൂകമ്പം എൻ്റെ കഥ ഹലോ മദ്രാസ് ഗേൾ വിസ 1982 കുറുക്കൻ്റെ കല്യാണം ശ്രീ അയ്യപ്പനും വാവരും കാളിയമർദ്ദനം ആ ദിവസം ഞാൻ ഒന്നു പറയട്ടെ എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു സിന്ദൂരസന്ധ്യയ്ക്ക് മൗനം എന്തിനൊ പൂക്കുന്ന പൂക്കൾ ആക്രോശം എനിക്കും ഒരു ദിവസം പടയോട്ടം കേൾക്കാത്ത ശബ്ദം ഫുട്ബോൾ മദ്രാസിലെ മോൻ 1981 അഹിംസ തേനും വയമ്പും ഊതിക്കാച്ചിയ പൊന്ന് അട്ടിമറി ധ്രുവസംഗമം ധന്യ തകിലു കൊട്ടാമ്പുറം സഞ്ചാരി 1980 മഞ്ഞിൽ വിരിഞ്ഞ പൂവ് 1978 തിരനോട്ടം (റീലീസായില്ല)https://www.malayalachalachithram.com/listmovies.php?tot=276&a=54&p=1 പ്രശസ്തി താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ്‌ 1980-കളിൽ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നായിരുന്നു മോഹൻലാൽ പൊതുവെ അറിയപ്പെട്ടിരുന്നത്. എന്നാൽ, 80-കളിലെ മോഹൻലാലിന്റെ ചിത്രങ്ങൾ പൊതുവെ ബഡ്ജറ്റിനകത്ത് നിൽക്കുന്ന ചിത്രങ്ങളായതു കൊണ്ടും, അവയുടെ തിരക്കഥ തികച്ചും മലയാളികൾക്കു മാത്രമായതിനാലും ഈ ചിത്രങ്ങൾ കേരളത്തിനു പുറത്ത് അധികം ശ്രദ്ധേയമായിരുന്നില്ല. പിന്നീട് 2000-നു ശേഷം, ചില മലയാളേതര ചിത്രങ്ങളിലെ അഭിനയവും കേരളത്തിനു പുറത്തെ മലയാളികളുടെ വളർച്ചയും അദ്ദേഹത്തെ തമിഴിലും, ഹിന്ദിയിലും പ്രശസ്തനാക്കി. തന്റെ 30 വർഷത്തിലധികം നീണ്ട അഭിനയ ജീ‍വിതത്തിൽ മാറ്റങ്ങളെ ഉൾക്കൊണ്ടു അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ലാൽ. പുതിയ നായക നടന്മാർ മലയാള ചലച്ചിത്ര രംഗത്ത് ഉയർന്നു വന്നെങ്കിലും ഒരു മലയാള ചലച്ചിത്രത്തിലെ സൂപ്പർസ്റ്റാർ എന്ന പദവി നില നിർത്താൻ ലാലിനു കഴിഞ്ഞു. എന്നാൽ നികുതി വെട്ടിപ്പ് നടത്തി രാജ്യത്തെയും ആരാധകരെയും വഞ്ചിച്ചു എന്ന വാർത്തകൾ പ്രചരിച്ചതോടെ ലാലിന്റെ ജനസമ്മതി കുറഞ്ഞു എന്ന് പറയുന്നവരും ഉണ്ട്. മലയാള സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ."Mohanlal the highest paid actor".. നാടക രംഗത്ത് മറ്റ് ധാരാളം മലയാള നടീ നടന്മാരെപ്പോലെ ലാലിന് ഒരു നാടക അഭിനയ ചരിത്രമില്ല. പക്ഷേ, അദ്ദേഹം ചില സുപ്രധാന നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലാൽ തന്റെ ആദ്യ നാടകത്തിൽ അഭിനയിച്ചത് കർണ്ണഭാരം എന്ന നാടകത്തിൽ മഹാഭാരതത്തിലെ കഥാപാത്രമായ കർണ്ണന്റെ വേഷത്തിലാണ്. മലയാളത്തിലെ ആധുനിക നാടക വേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കർ ആയിരുന്നു ഈ നാടകത്തിന്റെ സംവിധായകൻ. ന്യൂ ഡെൽഹിയിൽ പ്രഥമ പ്രദർശനം നടത്തിയ ഈ നാടകം ദേശീയ നാടക ഉത്സവത്തിലും അവതരിപ്പിച്ചു. പിന്നീട് ചലച്ചിത്ര-നാടക സംവിധായകനായ ടി.കെ. രാജീവ് കുമാർ‍ സംവിധാനം ചെയ്ത കഥയാട്ടം എന്ന നാടക രൂപാന്തരത്തിലും അഭിനയിച്ചു. ഇതിൽ മലയാള സാഹിത്യത്തിലെ പത്ത് സുപ്രധാന കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. തുടർന്ന് ഛായാമുഖി എന്ന നാടകത്തിലും മോഹൻലാൽ അഭിനയിക്കുകയുണ്ടായി. മഹാഭാരതത്തിലെ തന്നെ കഥാപാത്രങ്ങളായ ഭീമന്റെയും, കീചകന്റെയും കഥയാണ് ഛായാമുഖി. ഇതിൽ ഭീമനായി, മോഹൻലാലും, കീചകനായി പ്രശസ്ത നടൻ മുകേഷും വേഷമിട്ടു. ഈ നാടകം നിർ‍മ്മിച്ചത് മോഹൻലാലിന്റെയും മുകേഷിന്റെയും സൗഹൃദ സംരംഭമായ കാളിദാസ വിഷ്വൽ മാജിക് ആണ്.. ഛായാമുഖി എഴുതി, സംവിധാനം ചെയ്തത് പ്രശാന്ത് നാരായണൻ ആയിരുന്നു. ഛായാമുഖി നല്ല രീതിയിൽ അവതരിപ്പിക്കുന്നതിനു വേണ്ടി ഏകദേശം 60 ദിവസം മോഹൻലാലും, മുകേഷും അടങ്ങുന്ന സംഘം പരിശീലനം നടത്തുകയുണ്ടായി. കുടുംബം അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെയാണ്‌ മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട് : പ്രണവ്, വിസ്മയ. പ്രണവ് ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻ‍ലാലിന്റെ ബാല്യകാലമാണ് ആദ്യമായി പ്രണവ് അഭിനയിച്ചത്. പുനർജ്ജനി എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന്‌ സംസ്ഥാന സർക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് പ്രണവിന് ലഭിച്ചിട്ടുണ്ട്. നിർമ്മാണ രംഗത്ത് ഒരു അഭിനേതാവ് എന്നതിനു പുറമേ മോഹൻലാൽ ഒരു ചലച്ചിത്ര നിർമ്മാതാവ് കൂടിയാണ്‌. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം കാസിനോ എന്ന സിനിമാ നിർമ്മാണ കമ്പനിയിൽ അദ്ദേഹം പങ്കാളിയായിരുന്നു. പിന്നീടാണ് പ്രണവം ആർട്ട്സ് എന്ന പേരിൽ സ്വന്തമായി ചലച്ചിത്ര നിർമ്മാണക്കമ്പനി തുടങ്ങിയത്. പിന്നീട് ആശീർവാദ് സിനിമാസ് എന്ന പേരിൽ മോഹൻലാലിന്റെ സുഹൃത്തും, ബിസിനസ്സ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി പുതിയൊരു സംരംഭം തുടങ്ങി. തുടർന്ന് 2009-ൽ മക്സ്ലബ് എന്റർ‍ടൈൻമെന്റ്സ് എന്ന പേരിൽ ഒരു നിർമ്മാണ വിതരണ കമ്പനി ആരംഭിച്ചു. ഇതിൽ ആന്റണി പെരുമ്പാവൂരും, വ്യവസായിയായ കെ.സി. ബാബുവും, ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാനുമായ കെ. മാധവനുമാണ് പങ്കാളികൾ. മോഹൻലാലിന്റെ ചലച്ചിത്ര സംബന്ധിയായ മറ്റൊരു സ്ഥാപനമാണ്‌ തിരുവനന്തപുരത്തുള്ള വിസ്മയ ഫിലിം സ്റ്റുഡിയോ. പ്രണവം ആർട്ട്സ് മോഹൻലാൽ സ്വന്തമായി ആരംഭിച്ച നിർമ്മാണ കമ്പനിയാണ് പ്രണവം ആർട്ട്സ്. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചലച്ചിത്രമാണ് പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ആദ്യം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ ഈ കമ്പനി ധാരാളം വ്യാവസായിക വിജയം കൈവരിച്ചതും, കലാമൂല്ല്യവുമുള്ളതുമായ ചിത്രങ്ങൾ നിർമ്മിച്ചു. നിർമ്മിച്ച എല്ലാ ചിത്രങ്ങളിലും നായകൻ മോഹൻലാൽ തന്നെയായിരുന്നു. വാനപ്രസ്ഥം എന്ന ചിത്രം നിർമ്മിച്ചതിനു ശേഷം പ്രണവം ആർട്ട്സ് കാണ്ഡഹാറിലൂടെ വീണ്ടും മടങ്ങി വന്നു. + പ്രണവം ആർട്ട്സിന്റെ നിർമ്മാണത്തിൽ ഇറങ്ങിയ ചലച്ചിത്രങ്ങൾ ക്രമം ചലച്ചിത്രം സഹ അഭിനേതാക്കൾ സംവിധായകൻ കഥാപാത്രം പുരസ്കാരങ്ങളും, മറ്റും. 1 ഹിസ് ഹൈനസ് അബ്ദുള്ള ഗൗതമി, നെടുമുടി വേണു സിബി മലയിൽ അബ്ദുള്ള/അനന്ദൻ നമ്പൂതിരി മികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്കാരം - എം.ജി. ശ്രീകുമാർമികച്ച സഹനടനുള്ള ദേശീയപുരസ്കാരം - നെടുമുടി വേണു 2 ഭരതം ഉർവ്വശി, ലക്ഷ്മി, നെടുമുടി വേണു സിബി മലയിൽ കല്ലിയൂർ ഗോപിനാഥൻ മികച്ച നടനുള്ള ദേശീയപുരസ്കാരം - മോഹൻലാൽമികച്ച പിന്നണിഗായകനുള്ള ദേശീയപുരസ്കാരം - യേശുദാസ്ദേശീയപുരസ്കാരം (പ്രത്യേക ജൂറി പുരസ്കാരം), മികച്ച സംഗീതസംവിധായകനുൾല കേരളസംസ്ഥാന സർക്കാർ പുരസ്കാരം -രവീന്ദ്രൻകേരളസംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരംകേരളസംസ്ഥാന സർക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്കാരം - ഉർവ്വശികേരളസംസ്ഥാന സർക്കാറിന്റെ പ്രത്യേക ജൂറി പുരസ്കാരം - നെടുമുടി വേണു 3 കമലദളം മോനിഷ ഉണ്ണി, വിനീത് സിബി മലയിൽ നന്ദഗോപാൽ 4 മിഥുനം ഉർവ്വശി പ്രിയദർശൻ സേതുമാധവൻ 5 പിൻഗാമി കനക സത്യൻ അന്തിക്കാട് ക്യാപ്റ്റൻ വിജയ് മേനോൻ 6 കാലാപാനി തബു പ്രിയദർശൻ ഡോ. ഗോവർദ്ധൻ/ഉണ്ണി മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം, മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന സർക്കാറിന്റെ പുരസ്കാരം - സന്തോഷ് ശിവൻമികച്ച കലാസംവിധായകനുള്ള ദേശീയപുരസ്കാരം, മികച്ച കലാസംവിധായകനുള്ള കേരളസംസ്ഥാന സർക്കാറിന്റെ പുരസ്കാരം - സാബു സിറിൾമികച്ച ശബ്ദലേഖകനുള്ള ദേശിയപുരസ്കാരം - ദീപൻ ചാറ്റർജിമികച്ച സ്പെഷൽ എഫക്ട്സിനുള്ള ദേശീയപുരസ്കാരം - വെങ്കിമികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാറിന്റെ പുരസ്കാരംമികച്ച നടനുള്ള കേരളസംസ്ഥാന സർക്കാറിന്റെ പുരസ്കാരം - മോഹൻലാൽമികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാനസർക്കാറിന്റെ പുരസ്കാരം - Dr. ഇളയരാജമികച്ച പ്രൊസസ്സിംഗ് ലാബിനുള്ള കേരളസംസ്ഥാനസർക്കാറിന്റെ പുരസ്കാരം - ജെമിനി കളർ ലാബ്മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരളസംസ്ഥാന സർക്കാറിന്റെ പുരസ്കാരം - സജിൻ രാഘവൻ 7 കന്മദം മഞ്ജു വാര്യർ ലോഹിതദാസ് വിശ്വനാഥൻ 8 ഹരികൃഷ്ണൻസ് മമ്മൂട്ടി, ജൂഹി ചാവ്ല ഫാസിൽ കൃഷണൻ 9 ഒളിമ്പ്യൻ അന്തോണി ആദം മീന ഭദ്രൻ വർഗീസ് ആന്റണി ഐ.പി.എസ്. 10വാനപ്രസ്ഥം സുഹാസിനി ഷാജി എൻ കരുൺകുഞ്ഞിക്കുട്ടൻമികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരംമികച്ച നടനുള്ള ദേശീയപുരസ്കാരം, മികച്ച നടനുള്ള കേരളസംസ്ഥാന സർക്കാറിന്റെ പുരസ്കാരം, മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം, ക്രിട്ടിക്സ് പുരസ്കാരം, മികച്ച നടനുള്ള മാതൃഭൂമി പുരസ്കാരം - മോഹൻലാൽമികച്ച എഡിറ്റിംഗിനുള്ള ദേശീയപുരസ്കാരം, മികച്ച എഡിറ്റിംഗിനുള്ള കേരളസംസ്ഥാനസർക്കാറിന്റെ പുരസ്കാരം - എ. ശ്രീകർ പ്രസാദ്, ജോസഫ് ഗ്യുൻവർച്ച്മികച്ച സംവിധായകനുള്ള കേരളസംസ്ഥാനസർക്കാറിന്റെ പുരസ്കാരം - ഷാജി എൻ കരുൺമികച്ച ശബ്ദമിശ്രണത്തിനുള്ള കേരളസംസ്ഥാനസർക്കാറിന്റെ പുരസ്കാരം - ലക്ഷ്മി നാരായണ, ബ്രൂണോ തരീരേമികച്ച പ്രൊസ്സസിംഗ് ലാബിനുള്ള കേരളസംസ്ഥാനസർക്കാറിന്റെ പുരസ്കാരം - പ്രസാദ് കളർ ലാബ്മികച്ച മേയ്ക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരളസംസ്ഥാനസർക്കാറിന്റെ പുരസ്കാരം - എം.ഒ. ദേവസ്യ, സലീം 11കാണ്ഡഹാർ അമിതാഭ് ബച്ചൻ മേജർ രവി മേജർ മഹാദേവൻ മികച്ച ദേശീയോദ്ഗ്രഹന ചിത്രത്തിനുള്ള ഏഷ്യാനെറ്റിന്റെ പുരസ്കാരം ആശീർവാദ് സിനിമാസ് thumb|200px|right|ആശീർവാദ് സിനിമാസിന്റെ ലോഗോ. മോഹൻലാൽ, തന്റെ ഡ്രൈവറും പിന്നീട് തന്റെ വ്യാവസായിക സംരംഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരുമായി ചേർന്ന് നിർമ്മിച്ച നിർമ്മാണ കമ്പനിയാണ് ആശീർവാദ് സിനിമാസ്. പട്ടണപ്രവേശം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് മോഹൻലാലിന്റെയും ആന്റണിയുടെയും സൗഹൃദം ആരംഭിക്കുന്നത്. കാലക്രമേണ ആന്റണി മോഹൻലാലിന്റെ ഉത്തമ സുഹൃത്താകുകയും, മോഹൻലാലിന്റെ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളിയാവുകയും ചെയ്തു. ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വമ്പിച്ച സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്തു. തുടർന്നും ധാരാളം ചിത്രങ്ങൾ ആശീർവാദ് സിനിമാസിന്റെ ബാനറിൽ പിറന്നു. {| class="wikitable" ! എണ്ണം !! ചലച്ചിത്രം !! സഹ അഭിനേതാക്കൾ!! സംവിധായകൻ !! കഥാപാത്രം !! പുരസ്കാരങ്ങളും, മറ്റും |- | 1 || നരസിംഹം || ഐശ്വര്യ,തിലകൻ, മമ്മൂട്ടി || ഷാജി കൈലാസ്|| മാറഞ്ചേരി ഇന്ദുചൂഢൻ||മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അക്കാദമി പുരസ്കാരം - മോഹൻലാൽ2005 വരെ ഉള്ളതിൽ വച്ച് ഏറ്റവും കൂടുതൽ സാമ്പത്തിക വിജയം കൈവരിച്ച ചിത്രം. |- | 2 || രാവണപ്രഭു || വസുന്ധര ദാസ് || രഞ്ജിത് || മംഗലശ്ശേരി നീലകണ്ഠൻ / എം എൻ കാർത്തികേയൻ || ദേവാസുരം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഈ ചിത്രം, ഇരട്ട കഥാപാത്രങ്ങളാണ് മോഹൻ ലാൽ കൈകാര്യം ചെയ്തത്. |- | 3 || കിളിച്ചുണ്ടൻ മാമ്പഴം || സൗന്ദര്യ || പ്രിയദർശൻ || അബ്ദുൾ കാദർ / അബ്ദു|| |- | 4 || നാട്ടുരാജാവു് || മീന, നയൻതാര, കലാഭവൻ മണി || ഷാജി കൈലാസ്||പുലിക്കാട്ടിൽ ചാർളി|| |- | 5 || നരൻ || ഭാവന, ദേവയാനി,സിദ്ധീഖ് || ജോഷി|| മുള്ളൻകൊല്ലി വേലായുധൻ || ക്രിട്ടിക്സ് അവാർഡ്, മികച്ച ജനപ്രീതിയുള്ള നടൻ - മോഹൻലാൽമികച്ച സൗണ്ട് റെക്കോഡിസ്റ്റിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് |- | 6 || രസതന്ത്രം || മീര ജാസ്മിൻ || സത്യൻ അന്തിക്കാട്||പ്രേമചന്ദ്രൻ||12 വർ‍ഷത്തിനു ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച ചിത്രം. |- | 7 || ബാബ കല്യാണി || മംത മോഹൻദാസ് || ഷാജി കൈലാസ്||ബാബ കല്യാണി ഐ പി എസ് |- | 8 || പരദേശി || ശ്വേത മേനോൻ, ജഗതി ശ്രീകുമാർ || പി.ടി. കുഞ്ഞിമുഹമ്മദ്||വലിയകത്ത് മൂസ|| മികച്ച നടനുള്ള കേരളസംസ്ഥാന സർ‍ക്കാറിന്റെ പുരസ്കാരം, ക്രിട്ടിക്സ് അവാർഡ്, മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്, കേരള ഫിലിം ഓഡിയൻസ് കൗൺസിൽ അവാർഡ്, മികച്ച നടനുള്ള ജയ്ഹിന്ദ് ടിവി അവാർഡ് - മോഹൻലാൽമികച്ച കഥക്കുള്ള കേരളസംസ്ഥാന സർ‍ക്കാറിന്റെ പുരസ്കാരം - പി.ടി. കുഞ്ഞുമുഹമ്മദ്മികച്ച ചമയത്തിനുള്ള കേരളസംസ്ഥാന സർ‍ക്കാറിന്റെ പുരസ്കാരം, മികച്ച ചമയത്തിനുള്ള ആദ്യത്തെ ദേശീയപുരസ്കാരം - '''പട്ടണം റഷീദ്മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരളസംസ്ഥാന സർ‍ക്കാറിന്റെ പുരസ്കാരം - ഹഫ്സത്ത്, സീനത്ത്കേരളസംസ്ഥാന സർ‍ക്കാറിന്റെ പ്രത്യേക ജൂറി പുരസ്കാരം - ജഗതി ശ്രീകുമാർ |- | 9 || അലിഭായ് || ഗോപിക || ഷാജി കൈലാസ്|| ബരാമി അൻവർ അലി |- | 10 || ഇന്നത്തെ ചിന്താവിഷയം || മീര ജാസ്മിൻ || സത്യൻ അന്തിക്കാട് ||ഗോപകുമാർ || മികച്ച ജനപ്രീതി ലഭിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന സർ‍ക്കാറിന്റെ പുരസ്കാരംമികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന സർക്കാറിന്റെ പുരസ്കാരം, മികച്ച ഹാസ്യനടനുള്ള ജയ്ഹിന്ദ് ടിവി അവാർഡ് - മാമുക്കോയ മികച്ച പിന്നണിഗായകനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും, വനിത ഫിലിം അവാർഡും - എം.ജി ശ്രീകുമാർ |- |11 || സാഗർ എലിയാസ് ജാക്കി റീലോഡഡ് || ഭാവന, ശോഭന || അമൽ നീരദ്||സാഗർ ഏലിയാസ് ജാക്കി|| Official Website |- |12|| ഇവിടം സ്വർഗ്ഗമാണ് || ലക്ഷ്മി റായ് || റോഷൻ ആൻഡ്രൂസ് || മാത്യൂസ് || മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന സർ‍ക്കാറിന്റെ പുരസ്കാരം |- |13|| ചൈനാടൗൺ || ജയറാം, ദിലീപ് || റാഫി മെക്കാർട്ടിൻ || മാത്തുക്കുട്ടി || |- |14||ദൃശ്യം ||മീന || ജിത്തുജോസഫ്‌ || ജോർജ് കുട്ടി ||ചിത്രം വിജയകരമായി 150 ദിവസം പിന്നിട്ടു റെക്കോർഡ്‌ കളക്ഷൻ കിട്ടി ഒരു പാട് പുരസ്കാരങ്ങൾ ദ്രിശ്യത്തിനു ലഭിച്ചു |} മാക്സ്‌ലാബ് സിനിമാസ് thumb|150px|right|മാക്സ്‌ലാബിന്റെ ലോഗോ മോഹൻ ലാൽ, ആന്റണി പെരുമ്പാവൂർ, വ്യാവസായിയായ കെ.സി. ബാബു, ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാൻ കെ. മാധവൻ തുടങ്ങിയവരുടെ ഉടമസ്ഥതയിൽ 2009-ൽ പ്രവർത്തനമാരംഭിച്ച ചലച്ചിത്ര നിർമ്മാണ, വിതരണ കമ്പനിയാണ് മാക്സ്‌ലാബ് സിനിമാസ് ആൻഡ് എന്റർടൈന്മെന്റ്സ് (Maxlab Cinemas and Entertainments) ഈ കമ്പനിയുടെ വിതരണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് സാഗർ ഏലിയാസ് ജാക്കി (Reloaded). എറണാകുളത്താണ് ഈ കമ്പനിയുടെ ആസ്ഥാനം. നമ്പർ ചലച്ചിത്രം കഥാപാത്രങ്ങൾ സംവിധയകൻ കഥാപാത്രം കൂടുതൽ വിവരങ്ങൾ 1 സാഗർ ഏലിയാസ് ജാക്കി മോഹൻലാൽ, ശോഭന, ഭാവന അമൽ നീരദ് സാഗർ ഏലിയാസ് ജാക്കി വെബ്സൈറ്റ് 2 ഭ്രമരം മോഹൻലാൽ, ഭൂമിക ചാവ്ല ബ്ലെസ്സി ശിവൻകുട്ടി വെബ്സൈറ്റ് 3 ഏയ്ഞ്ജൽ ജോൺ മോഹൻലാൽ, ശാന്തനു ഭാഗ്യരാജ് ജയസൂര്യ ജോൺ വെബ്സൈറ്റ് 4 ജനകൻ മോഹൻലാൽ, സുരേഷ് ഗോപി എൻ. ആർ. സഞ്ജീവ് അഡ്വ. സൂര്യനാരായണൻ 5 മിസ്റ്റർ ഫ്രോഡ് മോഹൻലാൽ, മിയജോർജ് ബി.ഉണ്ണികൃഷ്ണൻ മിസ്റ്റർ ഫ്രോഡ് ഗായകൻ എന്ന നിലയിൽ ഒരു അഭിനേതാവ് എന്നതിലുപരി ഗായകൻ എന്ന നിലയിലും മോഹൻ ലാൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഹൻ ലാൽ പാടി അഭിനയിക്കുകയും, പിന്നണി പാടുകയും ചെയ്ത ചില ചിത്രങ്ങളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. എണ്ണം ചലച്ചിത്രം അഭിനയിച്ചവർ സംവിധായകൻ കഥാപാത്രം ഗാനം 1 ഓണപ്പാട്ട് പൂക്കച്ച മഞ്ഞക്കച്ച 2ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ പ്രിയദർശൻ നിതിൻ സിന്ദൂര മേഘം 3 കണ്ടു കണ്ടറിഞ്ഞു മമ്മൂട്ടി സാജൻകൃഷണനുണ്ണി നീയറിഞ്ഞോ മേലേമാനത്ത് 4 പടയണി മമ്മൂട്ടി ടി. എസ്. മോഹൻ രമേഷ് ഹൃദയം ഒരു വല്ലകി (Bit) 5ചിത്രം രഞ്ജിനി പ്രിയദർശൻ വിഷ്ണു കാടുമീ നാടുമെല്ലാം & ഏയ് മൂന്ന് 6 ഏയ് ഓട്ടോ രേഖ വേണു നാഗവള്ളി സുധി മയ് നേം ഈസ് സുധീ 7 വിഷ്ണുലോകം ഉർവ്വശി കമൽ വിഷ്ണു ആവാരാ ഹൂം 8 കളിപ്പാട്ടം ഉർവ്വശി വേണു നാഗവള്ളി വേണു വരവീണ മൃദുവാണി 9 സ്ഫടികം ഉർവ്വശി, സിൽക്ക് സ്മിത ഭദ്രൻ ആട് തോമ/തോമസ് ചാക്കോ ഏഴിമല & പരുമല ചെരുവിലെ 10 ഒളിമ്പ്യൻ അന്തോണി ആദം മീന ഭദ്രൻ ആന്തോണി/ഒളിമ്പ്യൻ പെപ്പര പെര പെര 11 കണ്ണെഴുതി പൊട്ടും തൊട്ട് അബ്ബാസ്, മഞ്ജു വാര്യർ ടി.കെ. രാജീവ് കുമാർ പിന്നണിഗായകൻ കൈതപ്പൂവിൻ 12 ഉസ്താദ് ദിവ്യ ഉണ്ണി സിബി മലയിൽ പരമേശ്വരൻ തീർച്ചയില്ലാ ജനം 13 ഓർമ്മക്കായ് (ആൽബം) രംഭ ഈസ്റ്റ് കോസ്റ്റ് വിജയൻ കാമുകൻ മാനത്തെ അമ്പിളി 14രാവണപ്രഭു വസുന്ധര ദാസ് രഞ്ജിത്ത് എം. എൻ. കാർത്തികേയൻ തകില് പുകല് 15 ബാലേട്ടൻ ജഗതി ശ്രീകുമാർ വി.എം. വിനു അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ കറു കറു കറുത്തൊരു 16 വാമനപുരം ബസ് റൂട്ട് ലക്ഷ്മി ഗോപാലസ്വാമി സോനു ശിശുപാൽ ലിവർ ജോണി 17 തന്മാത്ര മീര വാസുദേവ് ബ്ലെസ്സിരമേശൻ നായർ ഇതളൂർന്ന് വീണ 18 മാടമ്പി കാവ്യ മാധവൻ ബി ഉണ്ണികൃഷ്ണൻ പുത്തൻപുരയ്ക്കൽ‍ ഗോപാലകൃഷ്ണ പിള്ള Song: ജീവിതം ഒരു & ഗണേശ ശരണം 19 എന്റെ കന്നിമല (അയ്യപ്പ ഭക്തിഗാനം) സംഗീതം: വിദ്യാധരൻ മാസ്റ്റർ പിന്നണിഗായകൻ ശബരിമലതിരുമുടിയിൽ 20 ഭ്രമരം ഭൂമിക ചാവ്ല ബ്ലെസ്സി ശിവൻകുട്ടി അണ്ണാറക്കണ്ണാ വാ 21 ഒരു നാൾ വരും സമീറ റെഡ്ഡി ടി. കെ. രാജീവ് കുമാർ നന്ദകുമാർ നാത്തൂനേ നാത്തൂനേ 22 റൺ ബേബി റൺ അമല പോൾ ജോഷി വേണു ആറ്റുമണൽ പായയിൽ 23 നീരാളി നദിയ മൊയ്തു അജോയ് വർമ്മ അഴകെ അഴകേ മാന്ത്രികൻ എന്ന നിലയിൽ മോഹൻലാൽ, പ്രശസ്ത മാന്ത്രികനായ ഗോപിനാഥ് മുതുകാട് എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടുള്ള മാജിക് അക്കാദമിയിൽ ഏകദേശം ഒരു വർഷം മാജിക് അഭ്യസിച്ചിട്ടുണ്ട്. 2008, ഏപ്രിൽ 27-ന് തിരുവനന്തപുരത്തുള്ള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വച്ചുണ്ടായ ഇന്റർനാഷ്ണൽ മാജിക് ഫെസ്റ്റിവലിൽ മോഹൻലാലിന്റെ ബേണിംഗ് ഇല്ല്യൂഷൻ എന്ന മാന്ത്രിക പ്രകടനം നടത്താനിരുന്നതാണ്. പക്ഷെ ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളും മറ്റും ലാലിനെ ഇതിൽ നിന്ന് പിൻതിരിപ്പിച്ചു. ഈ പ്രകടനത്തിനു വേണ്ടി ലാൽ മുതുകാടിന്റെ കീഴിൽ 18 മാസത്തോളം അഭ്യസിക്കുകയുണ്ടായി. ഈ പ്രകടനം വളരെ സാഹസികവും അപകടവും നിറഞ്ഞതാണെന്നുള്ളതും, പരിശീലകനായ മുതുകാടിനു തന്നെ ഒരിക്കൽ ബഹറിനിൽ വെച്ച് നടത്തിയ ഈ പ്രകടനം പരാജയമായിരുന്നുവെന്നുള്ള മജീഷ്യൻ സമ്രാട്ടിന്റെ പരാമർശവും തുടർന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഇടപെടലും മൂലം ബേണിംഗ് ഇല്ല്യൂഷൻ ഉപേക്ഷിക്കുകയായിരുന്നു. ആരാധക സംഘം മോഹൻലാലിന്റെ അനുമതിയോടു കൂടിയുള്ള ഇദ്ദേഹത്തിന്റെ ആരാധക സംഘമാണ് ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾചറൽ വെല്ഫെയർ അസോസിയേഷൻ (All Kerala Mohanlal Fans & Cultural Welfare Association). ഈ അസോസിയേഷൻ ആരംഭിച്ച് ഏതാണ്ട് 1998 വരെ ലാലിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഹരികൃഷ്ണൻസ് എന്ന ചല‍ച്ചിത്രത്തിൽ‍ ലാൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ അസോസിയേഷന് ലാലിന്റെ അനുമതി ലഭിച്ചത്. പിന്നീടാണ് പരിഷ്ക്കരിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾചറൽ വെൽഫെയർ അസോസിയേഷൻ (AKMFCWA) എന്ന പേർ നൽകിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഈ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതലായും നടക്കുന്നത്. വിവാദങ്ങൾ thumb|2018 ൽ തിരുവനന്തപുരത്തുവച്ച് നടന്ന കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണ വേദിയിൽ മോഹൻലാൽ മോഹൻലാൽ, ഒരു മദ്യ ബ്രാൻഡിന്റെ പരോക്ഷ പ്രചരണത്തിനായി ഒരു ടെലിവിഷൻ പരസ്യത്തിൽ അഭിനയിക്കുകയുണ്ടായി. ഈ പരസ്യവും, പരസ്യത്തിൽ ഉപയോഗിച്ച 'വൈകീട്ടെന്താ പരിപാടി'' എന്ന വാചകവുമാണ് പിന്നീട് വിവാദത്തിൽ മുങ്ങിയത്. ആദ്യം വിവാദവുമായി രംഗത്തെത്തിയത് ഗാന്ധി സേവാ സമിതിയാണ്. മദ്യത്തിനെതിരായി ധാരാളം പേർ പ്രവർത്തിക്കുന്ന കേരളത്തിൽ, മോഹൻലാലിനെ പോലൊരു വ്യക്തി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് തെറ്റാണെന്ന് ഇവർ വാദിച്ചു. പക്ഷേ രാജ്യത്ത് ധാരാളം നടീനടന്മാർ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ എനിക്കെതിരേ മാത്രം തിരിയുന്നത് ശരിയല്ലെന്നായിരുന്നു ലാലിന്റെ വാദം.http://www.bharatwaves.com/news/Mohanlal-Promotes-Whiskey-4877.html രണ്ടായിരത്തിപ്പത്തിൽ അമ്മയും തിലകനും ആയി ഉണ്ടായ തർക്കത്തിന്റെ ഭാഗമായി സുകുമാർ അഴീക്കോടും മോഹൻലാലുമായി വാഗ്‌യുദ്ധം തന്നെയുണ്ടായി. പ്രായമായിട്ടും മറ്റുള്ളവർക്ക് വേണ്ടി ഒഴിഞ്ഞു നൽകുന്നില്ല എന്നതായിരുന്നു അഴീക്കോടിന്റെ പ്രധാന വാദം. ജ്യേഷ്ഠസഹോദരന്റെ സ്വത്ത് മോഹൻലാൽ തട്ടിയെടുത്തു, ലഫ്റ്റനന്റ് കേണൽ പദവി മോഹൻലാൽ ദുരുപയോഗം ചെയ്തു എന്നൊക്കെയും അഴീക്കോട് ആരോപിച്ചിരുന്നു. മറുപടിയിൽ അഴീക്കോടിനെ മോഹൻലാൽ പ്രായമായ അമ്മാവൻ എന്നു വിളിച്ചതും ചർച്ചയായിരുന്നു. 'ലാലിസം' മോഹൻലാൽ അഭിനയിച്ച നാൽപ്പതോളം ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ബാൻഡിന്റെ പേരാണ് 'ലാലിസം'. ലാലിന്റെ 36 വർഷത്തെ അഭിനയ ജീവിതത്തിലൂടെയുള്ള സംഗീത യാത്രയായ ലാലിസത്തിന്റെ പ്രൊമോഷണൽ ഗാന ട്രെയിലർ നവംബറിൽ യു ട്യൂബ് വഴി പുറത്തിറക്കി. പ്രമുഖ സംവിധായകൻ പ്രിയദർശനാണ് പ്രോമോ സോംഗിന്റെ ദൃശ്യാവിഷ്‌കാരം നിർവഹിച്ചിരിക്കുന്നത്. ടൈറ്റിൽ ലാലിസം ഇന്ത്യാ സിഗിംഗ് എന്നാണ്. രതീഷ് വേഗയാണ് ഇതിന്റെ സംഗീത സംവിധായകൻ. ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുമുള്ള പ്രശസ്തമായ പാട്ടുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഹരിഹരൻ, ഉദിത് നാരായണൻ, അൽക്കാ അജിത്, കാർത്തി, എം.ജി. ശ്രീകുമാർ, സുജാത എന്നിവർക്കൊപ്പം ലാലും ഈ സംഗീത നിശയിൽ പാടിയിരുന്നു. 2015 ലെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 'ലാലിസം' എന്ന പരിപാടി നടത്തിയത് വലിയ വിവാദത്തിനിടയാക്കി. പ്രതീക്ഷിച്ച നിലവാരത്തിൽ എത്താത്ത പരിപാടി സോഷ്യൽ മീഡിയയിലും ദൃശ്യ മാധ്യമങ്ങളിലും കണക്കറ്റ പരിഹാസം ഏറ്റുവാങ്ങി. പരിപാടിക്ക് വാങ്ങിയ തുകയുടെ വലിപ്പവും വിമർശന വിധേയമായി. അതോടെ രണ്ടു ദിവസം പ്രതികരിക്കാതിരുന്ന മോഹൻലാൽ ബാൻഡ് പിരിച്ചു വിടുന്നതായും പണം തിരിച്ചേൽപ്പിക്കുന്നതിനു തയ്യാറാണെന്നും സർക്കാരിനെ ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു. പരിപാടിക്കായി മോഹൻലാൽ വാങ്ങിയ തുക അദ്ദേഹം സ്പീഡ് പോസ്റ്റ് വഴി തരിച്ചയച്ചു. 1.63 കോടി രൂപയുടെ ചെക്കാണ് ലാൽ തിരിച്ചയച്ചത്. പക്ഷെ മോഹൻലാൽ വാങ്ങിയ തുക അദ്ദേഹത്തിൽ നിന്ന് തിരിച്ചു വാങ്ങേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ ലാൽ വഴങ്ങാത്തതിനെ തുടർന്ന് തുക പൊതു നന്മക്കു ഉപയോഗിക്കാൻ തീരുമാനിച്ചു. വ്യവസായ സംരംഭങ്ങൾ വിസ്മയ മാക്സ്Vismayas Max, തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻ‌ഡ് വീഡിയോ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോയും, കോളേജ് ഫോർ ഡബ്ബിംഗ് ആർടിസ്റ്റ്. 'പ്രണവം ആർട്സ് - ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ കമ്പനി (ഇപ്പോൾ സജീവമല്ല. ) പ്രണവം , ചലച്ചിത്രവിതരണ കമ്പനി (ഇപ്പോൾ സജീവമല്ല.) മാക്സ് ലാബ് എന്റർടെയിൻമെന്റ് ഒരു സഹകരണ ചലച്ചിത്രവിതരണ കമ്പനി. പാർട്ണർ, ഡയറക്ടർ - യൂണി റോയൽ മറൈൻ എക്സ്പോർട്സ് ,കോഴിക്കോട് ആസ്ഥാനമാക്കിയ ഒരു കയറ്റുമതി കമ്പനി. ദുബായിലും മറ്റുമുള്ള റെസ്റ്റോറന്റ് ചെയിൻ - മോഹൻലാൽ ടേസ്റ്റ് ബഡ്സ് ബാംഗളൂരിലെ റെസ്റ്റോറന്റ് ദി ഹാർബർ മാർക്കറ്റ് ( The Harbour Market) പാർട്ണർ മോഹൻലാൽ ടേസ്റ്റ് ബഡ്സ് , ഒരു അച്ചാർ, കറിപൌഡർ കമ്പനി Times of India: Mohanlal sells Taste Buds to Eastern group ജോസ് തോമസ് പെർഫോമിങ് ആർട്സ് സെന്റർ (JT PAC), കൊച്ചി. ചെയർമാൻ സ്ഥാനം വഹിക്കുന്നു.JtPac പുരസ്കാരങ്ങളും ബഹുമതികളും പുറത്തേക്കുള്ള കണ്ണികൾ ഔദ്യോഗിക വെബ്സൈറ്റ് മോഹൻലാൽഫാൻസ്ഓൺലൈൻ ആശീർവാദ് സിനിമാസ് മാക്സ്‌ലാബ് സിനിമാസ് അവലംബം വർഗ്ഗം:1960-ൽ ജനിച്ചവർ വർഗ്ഗം:മേയ് 21-ന് ജനിച്ചവർ വർഗ്ഗം:ഹിന്ദി ചലച്ചിത്രനടന്മാർ വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ വർഗ്ഗം:മലയാളചലച്ചിത്രനിർമ്മാതാക്കൾ വർഗ്ഗം: മലയാള സിനിമ വർഗ്ഗം:മലയാളനാടകനടന്മാർ വർഗ്ഗം:മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:തമിഴ്‌ചലച്ചിത്രനടന്മാർ വർഗ്ഗം:പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേരളത്തിലെ വ്യവസായികൾ വർഗ്ഗം:ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം ലഭിച്ച മലയാളികൾ
കംപൈലർ
https://ml.wikipedia.org/wiki/കംപൈലർ
right|thumb|350px|ബഹുഭാഷ-ബഹുലക്ഷ്യ മാതൃകാകം‌പൈലറിന്റെ ചിത്രം ഒരു പ്രോഗ്രാമിംഗ് ഭാഷയിൽ എഴുതിയിരിക്കുന്ന പ്രോഗ്രാമിനെ വേറെയൊരു ഭാഷയിലുളള അതേ കാര്യക്ഷമതയുളള പ്രോഗ്രാമായിട്ടു മാറ്റുന്നതിനുള്ള കംപ്യൂട്ട‍ർ പ്രോഗ്രാം ആണ് കംപൈലർ. ഏതു ഭാഷയിലുള്ള പ്രോഗ്രാമിനെയാണോ മാറ്റേണ്ടത്, അതിനെ മൂലഭാഷയെന്നും (source language) മാറ്റം വരുത്തിയതിനു ശേഷം കിട്ടുന്ന ഭാഷയെ ലക്ഷ്യഭാഷ(target) എന്നും പറയുന്നു. ഉന്നതതലഭാഷകളെയാണ് (high level language) കമ്പൈലറുകളിൽ മൂലഭാഷയായി സ്വീകരിക്കുന്നത്. സാധാരണയായി കണ്ടുവരുന്ന മൂലഭാഷകൾ സി (C), സി++ (C++), ജാവ (Java), കോബോൾ (Cobol), പാസ്കൽ (Pascal) എന്നിവയാണ്. ലക്ഷ്യഭാഷകൾ ഒരു കംപ്യൂട്ട‍റിന്റെ യാന്ത്രിക ഭാഷയോ, intermediate ഭാഷയോ ആകാം. പരിവർത്തനം ചെയ്യുന്നതിനായി മൂലഭാഷയിൽ എഴുതിയ പ്രോഗ്രാമിനെ സോഴ്സ് കോഡ് എന്നും കംപൈലറുകളിൽ നിന്നു പരിവർത്തനത്തിനു വിധേയമായി പുറത്തു വരുന്ന ലക്ഷ്യഭാഷയിലുളള പ്രോഗ്രാമിനെ ഒബ്‌ജക്റ്റ് കോഡ് (object-code) എന്നുമാണ് വിളിക്കുന്നത്. ‍ കം‌പൈലറുകളെ അവയുടെ നിർമ്മാണരീതിയേയും ധർമ്മത്തേയും അടിസ്ഥാനമാക്കി സിംഗിൾ-പാസ്,മൾടി-പാസ്,ലോഡ് -ആന്റ്-ഗോ,ഡിബഗ്ഗിങ്,ഒപ്റ്റിമൈസിങ് എന്നിങ്ങനെ വിഭജിക്കാം. ചരിത്രം 1950കളുടെ ആദ്യകാലങ്ങളിൽ തന്നെ കം‌പൈലർ പ്രോഗ്രാമുകൾ എഴുതിത്തുടങ്ങുകയും അവ പരീക്ഷിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്തിരുന്നു.പല കൂട്ടങ്ങളായി സ്വതന്ത്രമായി പലയിടങ്ങളിലായാണ് ഈ പ്രോഗ്രാമുകൾ എഴുതിയിരുന്നത് എന്നതിനാൽ ആദ്യ കം‌പൈലർ പ്രോഗ്രാം ഏതെന്നും എന്നാണ് ആദ്യമായി പ്രയോഗത്തിൽ വരുത്തിയത് എന്നും വ്യക്തമല്ല. ആദ്യത്തെ ഫോർട്രാൻ കംപൈലർ‍ 1957-ൽ അമേരിക്കയിലെ ഐ.ബി.എം.(IBM) കോർറേഷനിലെ ജോൺ ബാക്കസ് പ്രയോഗത്തിൽ വരുത്തി. കംപൈലറുകൾ, നിർമ്മി‍ക്കാൻ ബുദ്ധിമുട്ടുളള വളരെ സങ്കീർണ്ണമായ പ്രോഗ്രാമുകളാണ്. ഫോർട്രാൻ കംപൈലർ നിർമ്മിക്കാൻ തന്നെ 18 വ‍ർഷങ്ങൾ വേണ്ടി വന്നു എന്നതിൽ നിന്നും ഈ സങ്കീർണത എത്രത്തോളമുണ്ടെന്ന് ഊഹിക്കാം.Compilers: Principles, Techniques and Tools by Alfred V. Aho, Ravi Sethi, and Jeffrey D. Ullman (ISBN 0-201-10088-6) link to publisher. Also known as 'The Dragon Book'. കം‌പൈലറുകളുടെ ആദ്യകാല പ്രവർത്തനങ്ങളിൽ ബീജഗണിത സൂത്രവാക്യങ്ങളെ യാന്ത്രികഭാഷയിലേക്ക് പരിവർത്തനം ചെയ്യുക എന്നതായിരുന്നു പ്രധാനം. കം‌പൈലറുകളുടെ പശ്ചാത്തലം കം‌പൈലറുകൾക്ക് പുറമെ നിരവധി പ്രോഗ്രാമുകൾ കൃത്യനിർവ്വഹണ യോഗ്യങ്ങളായ(executable) ലക്ഷ്യപ്രോഗ്രാമുകൾ ഉണ്ടാക്കുന്നുണ്ട്.മൂലപ്രോഗ്രാം മോഡ്യൂളുകളായി വിഭജിക്കപ്പെട്ട് വിവിധങ്ങളായ ഫയലുകളിൽ സൂക്ഷിച്ച് വെക്കുന്നു.വിഭജിക്കപ്പെട്ട ഇത്തരം പ്രോഗ്രാമുകൾ ശേഖരിക്കുന്നത് പ്രിപ്രൊസസർ എന്ന വ്യത്യസ്തമായ മറ്റൊരു പ്രോഗ്രാമാണ്.മാക്രോസ് എന്ന ചുരുക്കെഴുത്തുരൂപങ്ങളെ മൂലപ്രോഗ്രാം പ്രസ്താവനകളിലേക്ക് വികസിപ്പിക്കാനും പ്രിപ്രൊസസർ ഉപയോഗിക്കാം. മാതൃക കം‌പൈലേഷന് പൊതുവിൽ ഉപയോഗിക്കുന്ന മാതൃകയാണ് അനാലിസിസ്-സിന്തെസിസ് മാതൃക.അനാലിസിസ് ഭാഗം മൂലഭാഷയെ ഘടകഭാഗങ്ങളായിവിഭജിച്ച് മദ്ധ്യവർത്തിഭാഷ നിർമ്മിക്കുന്നു.ഈ സമയം മൂലപ്രോഗ്രാമിന്റെ കാരകങ്ങൾ നിർണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.ഇത് ട്രീ എന്നറിയപ്പെടുന്ന അധികാരശ്രേണിയിലാണ് (Hierarchy) നിർവഹിക്കുന്നത്.ഈ പശ്ചാത്തലത്തിൽ വിശേഷിച്ചുപയോഗിക്കുന്നത് സിന്റാക്സ് ട്രീ ആണ്.ഇതിലെ ഓരോ നോഡും കാരകത്തേയും ചിൾഡ്രൻ കാരകത്തിന്റെ ആർഗ്യുമെന്റിനേയും പ്രതിനിധീകരിക്കുന്നു. ‍ അനാലിസിസ് ഭാഗത്ത് മൂലപ്രോഗ്രാമിനെ കൈകാര്യം ചെയ്യുന്നതിനായി അനവധി സോഫ്റ്റ്‌വേർ ഉപകരണങ്ങൾ ഉപയോഗിച്ചുവരുന്നു.അവയിൽ പ്രധാനപ്പെട്ടവ സ്ട്രൿചർ എഡിറ്ററുകള്‍,പ്രെറ്റി പ്രിന്ററുകൾ,സ്റ്റാറ്റിക് ചെക്കറുകള്‍,ഇന്റെർപ്രെറ്ററുകൾ എന്നിവയാണ്. സിന്തസിസ് ഭാഗം ലക്ഷ്യഭാഷയെ ഈ മദ്ധ്യവർത്തിഭാഷയിൽ നിന്നും നിർമ്മിച്ചെടുക്കുന്നു. കം‌പൈലർ രൂപകല്പന കം‌പൈലർ രൂപകല്പന ചെയ്യുന്നത് ചെയ്തുതീർക്കേണ്ട പ്രവൃത്തിയുടെ സങ്കീർണ്ണതയേയും രൂപകല്പന ചെയ്യുന്നയാളുടെ പ്രവൃത്തിപരിചയവും ഉപകരണങ്ങൾ തുടങ്ങിയ റിസോഴ്സുകളേയും അടിസ്ഥാനമാക്കി ആണ് . ഏകപാസ്,ബഹുപാസ് കം‌പൈലറുകൾ കം‌പൈലിങിൽ അനവധി പ്രവൃത്തികൾ ചെയ്യുന്നുണ്ട്.ആദ്യകാല കം‌പൈലറുകൾ എല്ലാ പ്രവൃത്തികളും ചെയ്യുന്ന പ്രോഗ്രാമുകളായിരുന്നു.എന്നാൽ ഇത്തരമൊരു പ്രോഗ്രാമിനെ സൂക്ഷിച്ചുവെക്കാൻ പാകത്തിലുള്ള മെമ്മറി ഉണ്ടായിരുന്നില്ല.ആയതിനാൽ ചെറിയ ചെറിയ പ്രോഗ്രാമുകളാക്കി വിഭജിച്ച് ഓരോ പ്രോഗ്രാമും മൂലപ്രോഗ്രാമിനെ ചില വിശകലനങ്ങൾക്കും പരിഭാഷപ്പെടുത്തലിനും വിധേയമാക്കുന്നു. ഒരു പാസിൽ തന്നെ കം‌പൈലിങ് നടത്തുന്നതുകൊണ്ട് പ്രവൃത്തിയെ അത് ലളിതമാക്കുന്നു എന്നൊരു ഗുണമുണ്ട്.കൂടാതെ ഇവ ബഹുപാസ് കം‌പൈലറുകളേക്കാൾ വേഗത കൂടിയവയായിരിക്കും. പാസ്കൽ എന്ന പ്രോഗ്രാമിങ് ഭാഷ ഒരു പാസിൽ കം‌പൈലേഷൻ നടത്താൻ സാധിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.എന്നാൽ ഇതിന്റെ പ്രധാന അഹിതം ഉന്നതനിലവാരമുള്ള കോഡുകൾ ഉല്പാദിപ്പിക്കാനാവശ്യമായ സങ്കീർണ്ണങ്ങളായ മെച്ചപ്പെടുത്തലുകൾ (optimisation) ചെയ്യുന്നില്ല എന്നതാണ്. എന്നാൽ ബഹുപാസ് കംപൈലറുകൾ അതിന്റെ അവസാന പാസിൽ നിന്നാണ് യാന്ത്രികഭാഷാകോഡുകൾ ഉല്പാദിപ്പിക്കുന്നത്. പ്രവ‍ർത്തനം കംപൈലറുകൾ രണ്ടു ഭാഗങ്ങളായി കണക്കാക്കാവുന്നതാകുന്നു - മുൻഭാഗവും (front-end) പിൻ‍ഭാഗവും (back-end). മുൻഭാഗം മൂലഭാഷയെ കുറിച്ചുളള കാര്യങ്ങൾ നോക്കുമ്പോൾ പിൻഭാഗം ലക്ഷ്യഭാഷയുടെ സവിശേഷതകൾ അനുസരിച്ചു പ്രവർത്തിക്കുന്നു. ഇവ തമ്മിലുളള ആശയവിനിമയം ഒരു ഇടനില (intermediate) ഭാഷയിലൂടെ നടത്തുന്നു. രണ്ടു ഭാഗങ്ങളായി തിരിക്കുന്നതുകൊണ്ടു താഴെപ്പറയുന്ന ഗുണങ്ങളുണ്ട് കംപൈലറുകളുടെ പോർട്ടബിലിറ്റി (portability) അഥവാ വിവിധ തരം കംപ്യൂട്ടറുകളിൽ ഓടാനുളള കഴിവ് വർദ്ധിക്കുന്നു. ഭാഷയിൽ ഉണ്ടാവുന്ന പുതിയ മാറ്റങ്ങൾ ഉൾക്കൊളളാനുളള കഴിവ് വർദ്ധിക്കുന്നു. കംപൈലറിൽ ഉണ്ടാകാവുന്ന ബഗ്ഗുകൾ കാര്യമായി കുറയുന്നു. മുൻഭാഗം കമ്പൈലറിന്റെ മുൻഭാഗത്തെ നാല് ഉപഭാഗങ്ങളായി വേ‍ർതിരിക്കാം ലെക്സിക്കൽ അനലൈസ‍ർ (lexical analyser) - മൂലഭാഷയിലെ കണികകളെ തിരിച്ചറിയാനും അവയിലെ അക്ഷരപ്പിശകുകൾ കണ്ടെത്താനും ഈ ഭാഗം ഉപകാരപ്പെടുന്നു.ഈ ഭാഗത്തെ സ്കാനർ(scanner)എന്നും പറയും. സിന്റാറ്റിക്ക് അനലൈസ‍ർ (syntatic analyser) - മൂലഭാഷയുടെ വ്യാകരണമുപയോഗിച്ചു ലെക്സിക്കൽ അനലൈസ‍റിൽ നിന്നു ലഭിക്കുന്ന കണികകളെ വാക്യങ്ങളായി യോജിപ്പിക്കുകയും വ്യാകരണതെറ്റുകൾ കണ്ടെത്തുകയും അവ തിരുത്താൻ പ്രോഗ്രാമറെ സഹായിക്കുകയും ചെയ്യുന്നു. ഈ ഭാഗത്തെ പാർസർ(parser) എന്നും വിളിക്കാറുണ്ട്. സെമാന്റിക്ക് അനലൈസ‍ർ (semnatic analyser) - ഈ ഭാഗം വാക്യങ്ങളെ കൂട്ടിവായിക്കുകയും അവയുടെ അർത്ഥം ഗ്രഹിക്കുകയും ചെയ്യുന്നു. ഇടനില ഭാഷാനിർമ്മാണം(intermediate code generator) - മുൻഭാഗത്തെ പ്രവർത്തനങ്ങളുടെ അവസാനത്തെ പടിയാണ് ഇത്. ഇവിടെ നേരത്തെ ഗ്രഹിച്ച പ്രോഗ്രാമിനെ ഒരു ലളിതമായ ഇടനില ഭാഷയിൽ എഴുതുന്നു. ഈ ഭാഷ രണ്ടു ഭാഗങ്ങൾക്കും സൗക‍ര്യപ്രദമായ ഒന്നായാൽ മതി. പിൻഭാഗം പിൻഭാഗത്തിന്റെ പ്രവർത്തനങ്ങൾ രണ്ടായി തിരിക്കാം. ഒപ്റ്റിമൈസേഷൻ (optimisation) - ആവശ്യമില്ലാത്തതും , രണ്ടു പ്രാവശ്യമുളളതുമായ ആജ്ഞകൾ നീക്കം ചെയ്യുകയും, ക്രമം മാറ്റി തിരുത്തുകയും, കൂടുതൽ കാര്യക്ഷമതയുളള ആജ്ഞാശേഖരങ്ങളായി രൂപാന്തരപ്പെടുത്തുകയും മറ്റുമാണ് ഈ ഭാഗം ചെയ്യുന്നത്. കോഡ് നിർമ്മാണം (code generation) -ലക്ഷ്യഭാഷയിലേക്കുളള വിവർത്തനം - കാര്യക്ഷമമാക്കിയ ഇടനില ഭാഷാവാക്യങ്ങളെ കോഡ് ജെനറേറ്റർ യാന്ത്രിക ഭാഷയായി മാറ്റുന്നു. ഇവിടെയും യാന്ത്രിക ഭാഷയുടെ സവിശേഷതകൾ പരിഗണിച്ചു ചെറിയ ഒപ്റ്റിമൈസേഷൻ നടത്തുന്നു. നിർമ്മാണം കംപൈലറുകളുടെ നിർമ്മാണം ഇപ്പോൾ താരതമ്യേനെ എളുപ്പമായി തീർന്നിരിക്കുന്നു. പാർസറും സ്കാനറും സ്വയം ഉണ്ടാക്കുന്ന ഉപകര‍ണങ്ങൾ ഇപ്പോൾ ലഭ്യമാണ്. ലെക (Lex),യാക്ക് (yacc) , ജെ ലക്സ് (jlex) , കപ് (cup) എന്നിവയാണ‍് അവയിൽ ചിലത്. ഒരോ ഭാഗവും സ്വതന്ത്ര മോഡ്യൂളുകളായി(modules) നിർമ്മിച്ചാൽ അവ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വിവിധയിനം കംപൈലറുകൾ ഉണ്ടാക്കാവുന്നതാണ്. അവലംബം Principles of Compiler Design ലേഖകർ Aho.A.V and Ullman J.D---Narosa1977 Compilers: Principles, Techniques and Tools by Alfred V. Aho, Ravi Sethi, and Jeffrey D. Ullman (ISBN 0-201-10088-6) link to publisher. Also known as 'The Dragon Book'. അവലംബം കുറിപ്പുകൾ വർഗ്ഗം:കംപൈലറുകൾ വർഗ്ഗം:കംപൈലർ തിയറി വർഗ്ഗം:കമ്പ്യൂട്ടർ ലൈബ്രറികൾ വർഗ്ഗം:അമേരിക്കൻ കണ്ടുപിടിത്തങ്ങൾ
സാങ്കേതികവിദ്യ
https://ml.wikipedia.org/wiki/സാങ്കേതികവിദ്യ
അറിവിന്റെ ഉപയോഗരൂപത്തെയാണ് പൊതുവേ സാങ്കേതികവിദ്യ എന്ന് പറയുന്നത് (ആംഗലേയം: Technology). ഇത് വളരെ വിശാലമായ അർത്ഥതലത്തിൽ ഉപയോഗിക്കപ്പെടുന്ന പദമാണ് എന്നതിനാൽ കൃത്യമായ നിർവ്വചനം ഇല്ല. ഉത്പാദനത്തിലോ ശാസ്ത്രീയാന്വേഷണം പോലെയുള്ള ലക്ഷ്യപൂർത്തീകരണങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്ന കഴിവുകളുടെയും മാർഗങ്ങളുടെയും പ്രക്രിയകളുടെയും ഒരു ശേഖരമായി ഇതിനെ കണക്കാക്കാം.മനുഷ്യ സമൂഹത്തിൽ ശാസ്ത്രം, എൻജിനീയറിങ്ങ് എന്നീ മേഖലകളാണ് പ്രധാനമായും ഇതുമായി ബന്ധപ്പെടുന്നത്. ഉപകരണങ്ങളുടെ നിർമ്മാണവും ഉപയോഗവുമാണ് സാങ്കേതികവിദ്യയുടെ പ്രധാന മേഖല. പ്രകൃതിവിഭവങ്ങളെ ലളിതമായ ഉപകരണങ്ങളായി മാറ്റിയതാണ് മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ സാങ്കേതികവിദ്യ എന്നു കണക്കാക്കാം.ചരിത്രാതീതകാലത്തെ കണ്ടുപിടിത്തമായ തീയിന്റെ നിയന്ത്രണവും പിന്തുടർന്ന് വന്ന നവീനശിലായുഗ വിപ്ലവവും ആഹാരസ്രോതസ്സുകൾ വർധിപ്പിക്കുകയും ചക്രത്തിന്റെ കണ്ടുപിടിത്തം മനുഷ്യരെ പരിസ്ഥിതിക്കകത്തു സഞ്ചരിക്കാനും നിയന്ത്രിക്കാനും സഹായിച്ചു. ചരിത്രത്തിലെ പല വികാസങ്ങളും, അച്ചടിയന്ത്രത്തിന്റെയും ടെലിഫോണിൻറെയും ഇന്റെർനെറ്റിന്റെയും കണ്ടുപിടിത്തങ്ങൾ അടക്കം, ആശയവിനിമയത്തിന്റെ ഭൌതികപരിതികൾ കുറക്കുകയും ആഗോളതലത്തിൽ സൗരവിഹാരം നടത്താൻ സാധ്യമാക്കുകയും ചെയ്തു. സൈനിക സാങ്കേതിക വിദ്യയിലെ തുടർച്ചയായ വളർച്ച കൂടുതൽ സംഹാരശേഷിയുള്ള ആയുധങ്ങൾ കൊണ്ടു വന്നു. സാങ്കേതികവിദ്യക്ക് പല പ്രഭാവങ്ങളും ഉണ്ട്. ഇന്നത്തെ ആഗോള സമ്പദ് വ്യവസ്ഥ ഉൾപ്പെടെ വിപുലമായ സമ്പദ് വ്യവസ്ഥകളുടെ വികാസത്തിന് അത് സഹായിച്ചിട്ടുണ്ട്. പല സാങ്കേതിക പ്രക്രിയകളും അനാവശ്യമായ ഉപോത്പന്നങ്ങൾ സൃഷ്ടിക്കാറുണ്ട്,മലിനീകരണം, ഭൂമിയുടെ പരിസ്ഥിതി ദോഷം, പ്രകൃതി വിഭവങ്ങളുടെ ക്ഷയം തുടങ്ങിയവ. അത് കൂടാതെ തന്നെ ഒരു സമൂഹത്തിന്റെ മൂല്യങ്ങളെ സ്വാധീനിക്കുകയും പുതിയ സാങ്കേതികവിദ്യ പലപ്പോഴും പുതിയ നൈതിക ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. സാങ്കേതികവിദ്യ മനുഷ്യാവസ്ഥയെ മെച്ചപ്പെടുത്തിയോ അതോ മോശപ്പെടുത്തിയോ എന്നതിനെ പറ്റിയുള്ള അഭിപ്രായവ്യത്യാസങ്ങളോട് കൂടിയ പല തത്ത്വശാസ്ത്രപരമായ സംവാദങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങളെ ചൊല്ലി ഉടലെടുത്തിട്ടുണ്ട്. അടുത്ത കാലം വരെ , സാങ്കേതികവിദ്യയുടെ വികസനം മനുഷ്യരിൽ ഒതുങ്ങുന്ന ഒന്നാണെന്നാണ് വിശ്വസിച്ചത് , എന്നാൽ 21 ാം നൂറ്റാണ്ടിൽ ശാസ്ത്രീയ പഠനങ്ങൾ മറ്റ് വർഗങ്ങളും ചില ഡോൾഫിൻ സമുദായങ്ങളും ലളിതമായ ഉപകരണങ്ങൾ വികസിപ്പിക്കുകയും തങ്ങളുടെ അറിവ് മറ്റ് തലമുറകളിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു എന്നു സൂചിപ്പിക്കുന്നു. ചരിത്രം പ്രാചീന ശിലായുഗം (2.5 ദശലക്ഷം വർഷങ്ങൾ - 10,000 ബി . സി) ആദ്യകാല മനുഷ്യരാശിയുടെ ഉപകരണായുപയോഗം ഭാഗികമായി കണ്ടെത്തലിന്റെയും ഭാഗികമായി പരിണാമത്തിന്റെയും പ്രക്രിയ ആയിരുന്നു . ഉപകരണം ഉപയോഗം ആദ്യകാല മനുഷ്യ ചരിത്രത്തിൽ ഏറെ കാലവും താരതമ്യേന മാറ്റമില്ലാതെ തുടർന്നു . ഏകദേശം 50,000 വർഷം മുമ്പ് , ഉപകരണങ്ങളുടേയും സങ്കീർണ്ണമായ സ്വഭാവങ്ങളും ഉയർന്നുവന്നത്, ആധുനിക ഭാഷയുടെ ആവിർഭാവുമായി പല പുരാവസ്തുഗവേഷകരും ബന്ധിപ്പിക്കാറുണ്ട്. കല്ലുപകരണങ്ങൾ ഹോമിനിഡുകൾ ദശവർഷങ്ങൾക്കു മുമ്പ് തന്നെ കല്ലുപകരണങ്ങൾ അതിന്റെ അപരിഷ്കൃത രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. ആ കാലത്തുള്ള കല്ലുപകരണങ്ങൾ ഒരു പൊട്ടിയ പാറകഷ്ണത്തേക്കാൾ ഒട്ടും മെച്ചമല്ലായിരുന്നു, പക്ഷെ 40,000 വർഷങ്ങൾക്കു മുമ്പ് മർദ്ദം ചെലുത്തിക്കൊണ്ട് കുറച്ചു കൂടി മെച്ചപ്പെട്ട ഉപകരണങ്ങൾ ഉണ്ടാക്കാൻ പഠിച്ചു. അഗ്നി അഗ്നിയുടെ കണ്ടുപിടിത്തവും അതിന്റെ ഉപയോഗവും മനുഷ്യരാശിയുടെ സാങ്കേതിക പരിണാമത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. ഈ കണ്ടുപിടിത്തത്തിന്റെ യഥാർത്ഥ തിയതി ഇനിയും അറിവില്ല, എന്നിരുന്നാലും മനുഷ്യരാശിയുടെ കളിത്തൊട്ടിലിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള കരിഞ്ഞ മൃഗാസ്ഥികൾ സൂചിപ്പിക്കുന്നത് 1,000,000 ബി സി ക്ക് മുമ്പ് തന്നെ തീയിനെ മെരുക്കാൻ പഠിച്ചിരുന്നു എന്നാണ്. വൈജ്ഞാനിക സമവായങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഹോമോ ഇറക്റ്റസ് 500,000 ബി സി യുടെയും 400,000 ബി സി യുടെയും ഇടയ്ക്കു അഗ്നിയെ നിയന്ത്രിച്ചിരുന്നു എന്നാണ്. കല്ക്കരിയോ മരമോ ഉപയോഗിച്ചുള്ള തീ ആദിമ മനുഷ്യരെ അവരുടെ ഭക്ഷണം പാകം ചെയ്യാൻ അനുവദിച്ചു. വസ്ത്രവും പാർപ്പിടവും പ്രാചീന ശിലായുഗത്തുണ്ടായ മറ്റു സാങ്കേതികമായ മുന്നേറ്റങ്ങളാണ് വസ്ത്രവും പാർപ്പിടവും. രണ്ടിന്റെയും കാലഗണന ഇനിയും വ്യക്തമായി തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ കൂടി മനുഷ്യരാശിയിലെ പുരോഗമനത്തിലെ അവയുടെ പ്രാധാന്യത്തെ അവഗണിക്കാൻ സാധ്യമല്ല. ശിലായുഗം മുന്നേറുന്നതിനനുസരിച്ചു പാർപ്പിടങ്ങൾ കൂടുതൽ വിശാലവും പരിഷ്കൃതവും ആയി മാറാൻ തുടങ്ങി. 380,000 ബി സി മുതൽക്കു തന്നെ മനുഷ്യർ താല്ക്കാലിക മരക്കുടിലുകൾ നിർമ്മിക്കാൻ തുടങ്ങിയിരുന്നു. വേട്ടയാടി പിടിച്ച ജന്തുക്കളുടെ രോമത്തിൽ നിന്നും തോലുകളിൽ നിന്നും ഉൾക്കൊണ്ട വസ്ത്രങ്ങൾ തണുത്ത പ്രദേശങ്ങളിലേക്ക് വികസിക്കാൻ മനുഷ്യരെ സഹായിച്ചു. 200,000 ബി സി തൊട്ടു മനുഷ്യരാശി ആഫ്രിക്ക വിട്ടു യൂറേഷ്യ മുതലായ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറി തുടങ്ങി. നവീന ശിലായുഗം മുതൽ ക്ലാസിക്കൽ കാലം വരെ (10,000 ബി സി – 300 എ ഡി) നവീന ശിലായുഗത്തിലാണ്‌ മനുഷ്യൻ സാങ്കേതികമായി കുതിച്ചുയരാൻ തുടങ്ങിയത്. ചെത്തി മിനുക്കിയ കൽമഴുക്കളുടെ കണ്ടുപ്പിടുത്തം വൻതോതിൽ കാടുകൾ വെട്ടി തെളിച്ചു കൃഷി സ്ഥലങ്ങൾ നിർമ്മിക്കാൻ സഹായിച്ചു. കൃഷി വലിയ ജനസംഖ്യയെ ആഹാരത്തിന് സഹായിച്ചു. മുമ്പത്തെ പോലെ അലഞ്ഞു തിരിഞ്ഞുള്ള ജീവിതം മാറ്റി ഒരിടത്തു നിലനിന്നുള്ള ജീവിതരീതി ആരംഭിച്ചതിനാൽ ശിശുക്കളുടെ പരിപാലനവും സുഖകരമായി. അതിൽ കൂടുതലായി വിളകളുടെ ഉത്പാദനത്തിന് കുട്ടികൾക്ക് സഹായിക്കാനും സാധിച്ചു. ജനസംഖ്യയിലുണ്ടായ ഈ വർധനവും കായികശേഷിയുടെ ലഭ്യതയും തൊഴിലാളികളുടെ തരംതിരിച്ചിലിനു ആക്കം കൂട്ടി. ആദ്യകാല നവീനശിലായുഗ ഗ്രാമങ്ങളിൽ നിന്നും ഊറുക്ക് പോലുള്ള ആദ്യ നഗരങ്ങളിലേക്കും സുമേർ പോലുള്ള ആദ്യ സംസ്കാരത്തിലേക്കും ഉള്ള വളർച്ചയുടെ കാരണം ഇനിയും പ്രത്യേകമായി അറിയില്ല. എന്നിരുന്നാലും സമൂഹത്തിന്റെ പല തട്ടുകളിലും ഉണ്ടായ തരം തിരിച്ചിലുകളും, സമീപ സംസ്കാരങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും കച്ചവടങ്ങളും, പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടുന്നതിനു വേണ്ടി വന്ന കൂട്ടായ പരിശ്രമങ്ങളും ഇതിനു പങ്കു വഹിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു. ലോഹഉപകരണങ്ങൾ തുടർച്ചയായ മെച്ചപ്പെടുത്തലുകൾ ചൂളയുടെയും ഉലകളുടെയും ആവിർഭാവത്തിനു വഴിതെളിക്കുകയും അതുവഴി പ്രകൃതിയിൽ നിന്നും ശുദ്ധരൂപത്തിൽ കിട്ടുന്ന കിട്ടുന്ന ലോഹങ്ങളെ ഉരുക്കാനും ആവശ്യാനുസരണം രൂപാന്തരം വരുത്താനും സാധിച്ചു. സ്വർണം, ചെമ്പ്, വെള്ളി, ഈയം എന്നിവയായിരുന്നു ആദ്യകാല ലോഹങ്ങൾ. കല്ല്‌, എല്ല്, മരം ഇത്യാദി വസ്തുക്കളിൽ നിന്നും നിർമിച്ച ഉപകരണങ്ങളെക്കാളും ചെമ്പ് കൊണ്ട് നിർമിച്ച ഉപകരണങ്ങൾക്കുണ്ടായിരുന്ന മേല്ക്കൈ ആദ്യകാല മനുഷ്യര് തിരിച്ചറിഞ്ഞിരുന്നു. ചെമ്പ് പ്രാഥമിക രൂപത്തിൽത്തന്നെ ഏതാണ്ട് 8000 ബി സി ക്ക് അടുത്ത്, നവീന ശിലായുഗാരംഭത്തിൽ, തന്നെ ഉപയോഗിക്കാനും തുടങ്ങിയിരുന്നു. ശുദ്ധരൂപത്തിൽ ചെമ്പ് ദുർലഭമാണ് എന്നാൽ ചെമ്പ് അയിര് സുലഭം ആയിരുന്നു താനും. മരതീയോ കല്ക്കരിതീയോ ഉപയോഗിച്ച് അവർ ലോഹം അയിരുകളിൽ നിന്ന് വേർതിരിച്ചെടുത്തു. ലോഹങ്ങളുമായുള്ള ദീർഘമായ സമ്പർക്കം വെങ്കലം, താമ്രം മുതലായ ലോഹസങ്കരങ്ങളുടെ കണ്ടുപിടുതതിലേക്ക് വഴിവച്ചു (ഏതാണ്ട് 4000 ബി സി). സ്റ്റീൽ മുതലായ ഇരുമ്പ് സങ്കരങ്ങളുടെ ഉപയോഗം തുടങ്ങിയത് 1400 ബി സി ക്ക് സമീപത്താണ്. ഊർജ്ജവും ഗതാഗതവും അതെ സമയംമനുഷ്യർ ഊർജ്ജത്തിന്റെ മറ്റു രൂപങ്ങളെ എങ്ങനെ വിനിയോഗിക്കാം എന്ന് പഠിക്കുകയായിരുന്നു. വായുവോർജ്ജത്തിന്റെ അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഉപയോഗം പായക്കപ്പലായിരുന്നു. 3200 ബി സി യോട് അടുത്ത് പഴക്കം ഉള്ള ഒരു ഈജിപ്റ്റ്യൻ മൺഭരണികളിലാണ് കപ്പൽ യാത്രയെ പറ്റിയുള്ള ഏറ്റവും ആദ്യത്തെ രേഖപ്പെടുത്തലുകൾ ഉള്ളത്. പ്രാചീന കാലം മുതൽക്കു തന്നെ ഈജിപ്തുകാർ നൈൽ നദിയുടെ വാർഷിക വെള്ളപ്പൊക്കങ്ങളെ തങ്ങളുടെ കൃഷി സ്ഥലങ്ങൾ നനയ്ക്കാൻ ഉപയോഗിച്ചിരുന്നിരിക്കണം. പതിയെ ചാലുകൾ നിർമ്മിച്ച്‌ അവർ അതിനെ നിയന്ത്രിക്കാൻ പഠിച്ചു. അത് പോലെ തന്നെ മെസൊപൊട്ടൊമിയയിലെ ആദ്യകാല നിവാസികൾ, സുമേറിയക്കാർ, ടൈഗ്രിസിനെയും യുഫ്രെട്ടിസിനെയും ഇതേ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പഠിച്ചിരുന്നു. എന്നിരുന്നാലും വായുവോർജ്ജത്തെയും ജലോർജ്ജത്തെയും ( കായികോർജ്ജത്തെയും) കൂടുതൽ നല്ല രീതിയിൽ വിനിയോഗിക്കാൻ മറ്റൊരു കണ്ടുപിടിത്തം കൂടെ ആവശ്യമായിരുന്നു. പുരാവസ്തുഗവേഷകരെ അനുസരിച്ച്, ചക്രത്തിന്റെ കണ്ടുപിടിത്തം ഏതാണ്ട് 4000 ബി സി ക്ക് അടുത്താണ്. സമാനകാലയളവിൽ ഒരു പക്ഷെ സ്വന്തത്രവുമായി മെസോപോട്ടോമിയയിലും ( ഇന്നത്തെ ഇറാക്ക്), വടക്കാൻ കാക്കസസിലും (മെയ്‌ക്കൊപ്പ് സംസ്കാരം) മധ്യയുറോപ്പിലും ആണ് ചക്രത്തിന്റെ കണ്ടുപിടിത്തം ഉണ്ടായിട്ടുള്ളത്. 5500 ബി സി തൊട്ടു 3000 ബി സി വരെയുള്ള കാലയളവ് വരെ ഇതിന്റെ സാധ്യത കണക്കു കൂട്ടുന്നുണ്ടെങ്കിലും വിദഗ്ദ്ധർ 4000 ബി സി ക്ക് അടുത്തായി ഇതിനെ അനുമാനിക്കുന്നു. ചക്രങ്ങളോട് കൂടിയ കാളവണ്ടികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ള പുരാവസ്തുക്കളുടെ പഴക്കം 3000 ബി സി യോടടുത്താണ്. എങ്കിലും ചക്രങ്ങൾ അതിനെക്കാളേറെ മുമ്പേ തന്നെ ഉപയോഗിച്ചിരുന്നു. കുശവന്റെ ചക്രവും അക്കാലത്ത് ഉപയോഗിചിരുന്നതിനായി തെളിവുകളുണ്ട്. അറിയപ്പെടുന്നതിൽ ഏറ്റവും പുരാതനമായ മരചക്രം കണ്ടെടുത്തിട്ടുള്ളത് സ്ലൊവെനിയയിലെ ലിയൂബ്ലിയാന ചതുപ്പുകളിൽ നിന്നാണ്. ചക്രങ്ങളുടെ കണ്ടുപിടിത്തം വ്യാപാരത്തിലും യുദ്ധത്തിലും വിപ്ലവങ്ങൾ തന്നെ വരുത്തി വച്ചു. മധ്യയുഗവും ആധുനിക ചരിത്രം (300 എഡി തൊട്ട് ഇന്നോളം) റോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം ആദ്യ കാല നൂറ്റാണ്ടുകളിൽ പട്ട്, ലാടം തുടങ്ങിയ കണ്ടുപിടിക്കപ്പെട്ടു. മധ്യയുഗസാങ്കേതികവിദ്യ ലിവർ, സ്ക്രൂ, കപ്പി തുടങ്ങിയ നിസ്സാര ഉപകരണങ്ങൾ ഉപയോഗിച്ച് കാറ്റാടി, ഘടികാരങ്ങൾ പോലെയുള്ള കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങൾ നിർമിച്ചു തുടങ്ങി. നവോത്ഥാന പ്രസ്ഥാനം അച്ചടി ശാല പോലുള്ള ഒരു പാട് കണ്ടുപിടിത്തങ്ങൾ കൊണ്ട് വരികയും സാങ്കേതികവിദ്യ ശാസ്ത്രത്തോട്‌ കൂടുതൽ ബന്ധപ്പെട്ടുകൊണ്ട് ഒരു അനുബന്ധചക്രത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഈ കാലയളവിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ഒരു സ്ഥിരതയാർന്ന ഭക്ഷണവിതരണവും കൂടുതൽ വിപുലമായ ഉപഭോക്തൃ ഉത്പന്നങ്ങളും അനുവദിക്കുന്നതിനു കാരണമായി. മറ്റു ജീവികളിൽ മനുഷ്യനെക്കൂടാതെ മറ്റുചില ജീവികളും ലളിതമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിമ്പാൻസി, ഡോൾഫിനുകൾ, ബീവർ എന്നിവയാണ് അവയിൽ പ്രധാനം. ചിമ്പാൻസികൾ ലിവറുകൾ, ചിതലുകളെ പിടിക്കാനുള്ള കമ്പ് തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വർഗ്ഗം:സാങ്കേതികം
സുരേഷ് ഗോപി
https://ml.wikipedia.org/wiki/സുരേഷ്_ഗോപി
2016 മുതൽ 2021 വരെ രാജ്യസഭാംഗമായിരുന്ന പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവാണ് സുരേഷ് ഗോപി.(ജനനം: 26 ജൂൺ 1958) 1965-ലെ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി 1986-ൽ റിലീസായ ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1994-ൽ റിലീസായ കമ്മീഷണർ എന്ന സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പർ താര പദവിയിലെത്തി.https://www.manoramaonline.com/movies/movie-news/2022/11/08/suresh-gopi-about-his-son-madhav.htmlhttps://www.manoramaonline.com/movies/movie-news/2022/11/05/suresh-gopis-youngest-son-steps-into-movie-world.htmlhttps://www.manoramaonline.com/district-news/kannur/2022/09/17/kannur-actor-suresh-gopi.htmlhttps://www.manoramaonline.com/movies/movie-news/2022/09/05/suresh-gopi-change-his-name-spelling-in-social-media-pages.html ജീവിതരേഖ 1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനനം. സുഭാഷ്, സുനിൽ, സനൽ എന്നിവർ സഹോദരങ്ങൾ. അച്ഛൻ ഗോപിനാഥൻപിള്ള സിനിമ വിതരണക്കമ്പനി നടത്തിയിരുന്നു. 1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തുന്നത്. തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ സുരേഷ് ഗോപി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് നിന്നും സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1984-ൽ നിരപരാധി എന്ന തമിഴ് സിനിമയിൽ ഒരു ചെറിയ വേഷം അഭിനയിച്ച് സിനിമരംഗത്തേക്ക് പ്രവേശിച്ചു. 1985-ൽ വേഷം എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തി. 1986-ൽ രാജാവിൻ്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി. 1986-ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ, സായംസന്ധ്യ എന്നീ സിനിമകളിൽ മമ്മൂട്ടി നായകനും സുരേഷ് ഗോപി വില്ലനുമായി അഭിനയിച്ചത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987-ൽ റിലീസായ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. 1980-കളുടെ അവസാനത്തിൽ ജനുവരി ഒരു ഓർമ, ന്യൂഡൽഹി, ഭൂമിയിലെ രാജാക്കൻമാർ, അനുരാഗി, ആലിലക്കുരുവികൾ, മൂന്നാം മുറ, ഒരു വടക്കൻ വീരഗാഥ, 1921, ദൗത്യം എന്നിങ്ങനെ നിരവധി സിനിമകളിൽ വില്ലനായും ഉപ-നായകനായും വേഷമിട്ടു മലയാള സിനിമയിലെ സജീവ സാന്നിധ്യമായി. 1990-കളുടെ തുടക്കം മുതലാണ് സുരേഷ് ഗോപി നായകനായി അഭിനയിക്കാൻ തുടങ്ങിയത്. രഞ്ജി പണിക്കർ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായിട്ട് അഭിനയിച്ച തലസ്ഥാനം 1992-ൽ വൻവിജയം നേടിയതോടെയാണ് സുരേഷ് ഗോപി നായക പദവിയിലേക്ക് ഉയർന്നത്. ഷാജി കൈലാസ് - രഞ്ജി പണിക്കർ - സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നീ സിനിമകൾ ഈ കൂട്ടുകെട്ടിൽ വൻ വിജയം നേടിയവയാണ്. കമ്മീഷണർ സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പർതാര പദവിയിലേക്ക് ഉയർന്നു. മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം ആ വിശേഷണം ലഭിക്കുന്ന മൂന്നാമത്തെ താരമായി സുരേഷ് ഗോപി മാറി. പോലീസ് വേഷങ്ങളിലുള്ള സുരേഷ് ഗോപിയുടെ ഉജ്ജ്വല പ്രകടനമായിരുന്നു മലയാള സിനിമയിൽ അദ്ദേഹത്തെ പ്രശസ്തനാക്കിയ ഒരു ഘടകം. ആക്ഷൻ സിനിമകളാണ് കൂടുതൽ ചെയ്തത് എങ്കിലും മറ്റ് സിനിമകളിൽ അദ്ദേഹം നല്ല അഭിനയം കാഴ്ചവെച്ചു. 1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇതുവരെ ഏകദേശം 300-ഓളം സിനിമകളിൽ അഭിനയിച്ചു. 2016-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് അഞ്ച് വർഷം സിനിമയിൽ നിന്ന് ഒഴിവായി നിന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷം 2021-ൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ എന്ന സിനിമയിലൂടെ മലയാളസിനിമയിൽ തിരിച്ചെത്തി. 2022-ൽ രാജ്യസഭ കാലാവധി പൂർത്തിയായതോടെ വീണ്ടും സിനിമകളിൽ സജീവമായി. നല്ലൊരു ഗായകൻ കൂടിയായ സുരേഷ് ഗോപി ഏഷ്യാനെറ്റിൽ നിങ്ങൾക്കുമാവാം കോടീശ്വരൻ എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. സുരേഷ് ഗോപി ആലപിച്ച ഗാനങ്ങൾ ഒരു കുലപ്പൂ പോലെ... പ്രണയവർണ്ണങ്ങൾ 1998 ദൂരെ പൂപ്പമ്പരം... പൈലറ്റ്സ് 2000 അമ്പിളിപ്പൂപ്പെണ്ണിനും... സത്യമേവ ജയതെ 2000 ഷാബി ബേബി.. ഷാരോൺ ബേബി... തില്ലാന തില്ലാന 2003 ചിലമ്പൊലിയുടെ കലാപം നീളെ... കന്യാകുമാരി എക്സ്പ്രെസ് 2010 ''https://m3db.com/suresh-gopi അഭിനയിച്ച ചലച്ചിത്രങ്ങൾ മലയാളം ഓടയിൽ നിന്ന് (1965) പൂവിന് പുതിയ പൂന്തെന്നൽ (1986) യുവജനോത്സവം (1986) ടി.പി. ബാലഗോപാലൻ എം.എ. 1986 രാജാവിന്റെ മകൻ (1986) ഒന്ന് മുതൽ പൂജ്യം വരെ (1986) മനസ്സിലൊരു മണിമുത്ത് (1986) അടിവേരുകൾ (1986) നിറമുള്ള രാവുകൾ (1986) സായംസന്ധ്യ (1986) നന്ദി വീണ്ടും വരിക (1986) വ്രതം (1987) വഴിയോരക്കാഴ്ചകൾ (1987) ഇവിടെ എല്ലാവർക്കും സുഖം (1987) യാഗാഗ്നി (1987) പി.സി. 369 (1987) ജനുവരി ഒരു ഓർമ്മ (1987) ഇരുപതാം നൂറ്റാണ്ട് (1987) ഭൂമിയിലെ രാജാക്കന്മാർ (1987) ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987) ന്യൂ ഡൽഹി (ചലച്ചിത്രം) (1987) 1921 (1988) വിറ്റ്നസ് (1988) മൂന്നാം മുറ (1988) മനു അങ്കിൾ (1988) ധ്വനി (1988) അനുരാഗി (1988) ഒരു സിബിഐ ഡയറി കുറിപ്പ് (1988) ശംഖനാദം (1988) ഒരു വിവാദ വിഷയം (1988) ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് (1988) വർണം (1989) മിസ് പമീല (1989) ദി ന്യൂസ്‌ (1989) ന്യൂ ഇയർ (1989) വാടകഗുണ്ട (1989) അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു (1989) നാഗപഞ്ചമി (1989) കാലാൾ പട (1989) ദൗത്യം (1989) വചനം (1989) ആലില കുരുവികൾ (1989) ഇന്നലെ (1989) അക്ഷരത്തെറ്റ് (1989) ഒരു വടക്കൻ വീരഗാഥ (1989) നായർ സാബ് (1989) വർത്തമാന കാലം (1990) സൺഡേ സെവൻ പിഎം (1990) ഒരുക്കം (1990) രാജവാഴ്ച (1990) മിഥ്യ (1990) തൂവൽ സ്പർശം (1990) മിണ്ടാപൂച്ചക്ക് കല്യാണം (1990) അർഹത (1990) കൗതുക വാർത്തകൾ (1990) സാന്ദ്രം (1990) ഇൻ ഹരിഹർ നഗർ (1990) ഈ തണുത്ത വെളുപ്പാൻ കാലത്ത് (1990) നഗരങ്ങളിൽ ചെന്ന് രാപാർക്കാം 1990 പരമ്പര (1990) പാരലൽ കോളേജ് (1991) സുന്ദരികാക്ക (1991) കുറ്റപത്രം (1991) എന്റെ സൂര്യപുത്രിക്ക് (1991) ആനവാൽ മോതിരം (1991) ഭൂമിക (1991) അതിരഥൻ (1991) ചക്രവർത്തി (1991) കടലോര കാറ്റ് (1991) സാന്ത്വനം (1991) ഉത്സവമേളം (1992) ആധാരം (1992) പൊന്നുരുക്കും പക്ഷി (1992) സവിധം (1992) എന്റെ പൊന്നു തമ്പുരാൻ (1992) അഹം (1992) തലസ്ഥാനം (1992) നക്ഷത്രകൂടാരം 1992 പപ്പയുടെ സ്വന്തം അപ്പൂസ് (1992) സിംഹധ്വനി (1992) നാടോടി (1992) ഡാഡി (1992) സത്യപ്രതിജ്ഞ (1992) പൊന്നാരം തോട്ടത്തെ രാജാവ് 1992 മഹാൻ (1993) സ്ഥലത്തെ പ്രധാന പയ്യൻസ് (1993) ധ്രുവം (1993) പൊന്നുച്ചാമി (1993) ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ് (1993) പൈതൃകം (1993) ഏകലവ്യൻ (1993) സിറ്റി പോലീസ് (1993) സമൂഹം (1993) മാഫിയ (1993) യാദവം (1993) മണിച്ചിത്രത്താഴ് (1993) ഇതു മഞ്ഞു കാലം (1993) ആചാര്യൻ (1993) ചുക്കാൻ (1994) കാശ്മീരം (1994) കമ്മീഷണർ (1994) ദി സിറ്റി (1994) രുദ്രാക്ഷം (1994) മാനത്തെ കൊട്ടാരം (1994) അക്ഷരം (1995) ഹൈവേ (1995) കർമ്മ (1995) രഥോത്സവം (1995) തക്ഷശില (1995) സിന്ദൂര രേഖ (1995) ദി കിംഗ്‌ (1995) സാക്ഷ്യം (1995) സാദരം (1995) യുവതുർക്കി (1996) രജപുത്രൻ (1996) മഹാത്മ (1996) മാസ്മരം (1997) സുവർണ്ണസിംഹാസനം (1997) ലേലം (1997) കുലം (1997) ജനാധിപത്യം (1997) ഗുരു (1997) ഗംഗോത്രി (1997) ഭൂപതി (1997) ഭാരതീയം (1997) അനുഭൂതി (1997) കളിയാട്ടം (1997) തിരകൾക്കപ്പുറം (1998) താലോലം (1998) സമ്മർ ഇൻ ബെത്‌ലഹേം (1998) രക്തസാക്ഷികൾ സിന്ദാബാദ്‌ (1998) പ്രണയവർണങ്ങൾ (1998) കല്ലു കൊണ്ടൊരു പെണ്ണ് (1998) വാഴുന്നോർ (1999) വർണ്ണത്തേര് (1999) പത്രം (1999) എഫ്.ഐ.ആർ (1999) ക്രൈം ഫയൽ (1999) സാഫല്യം (1999) സത്യമേവ ജയതേ (2000) പൈലറ്റ്സ് (2000) മില്ലേനിയം സ്റ്റാർസ് (2000) മാർക്ക്‌ ആന്റണി (2000) ഡ്രീംസ്‌ (2000) കവർ സ്റ്റോറി (2000) തെങ്കാശിപ്പട്ടണം (2000) സായ്‌വർ തിരുമേനി (2001) രണ്ടാം ഭാവം (2001) മേഘസന്ദേശം (2001) സുന്ദരപുരുഷൻ (2001) നരിമാൻ (2001) www.അണുകുടുംബം.com (2002) തില്ലാന തില്ലാന (2003) സ്വപ്നം കൊണ്ട് തുലാഭാരം (2003) അഗ്നിനക്ഷത്രം (2004) സസ്നേഹം സുമിത്ര (2004) ഉള്ളം (2005) മകൾക്ക് (2005) ഭരത്ചന്ദ്രൻ ഐ.പി.എസ്. (2005) ദി ടൈഗർ (2005) രാഷ്ട്രം (2006) ചിന്താമണി കൊലക്കേസ് (2006) അശ്വാരൂഢൻ (2006) പതാക (2006) ബഡാ ദോസ്ത് (2006) സ്മാർട്ട്‌ സിറ്റി (2006) നോട്ട്ബുക്ക് (2006) ലങ്ക (2007) ഡിറ്റക്ടീവ് (2007) പറഞ്ഞു തീരാത്ത വിശേഷങ്ങൾ 2007 ടൈം (2007) ഭരതൻ ഇഫക്ട് (2007) നാദിയ കൊലപ്പെട്ട രാത്രി (2007) കിച്ചാമണി എം.ബി.എ. (2007) ബ്ലാക്ക് ക്യാറ്റ് (2007) ജന്മം (2007) ദി സൗണ്ട് ഓഫ് ബൂട്ട് (2008) ആയുധം 2008 താവളം (2008) ട്വന്റി:20 (2008) പകൽ നക്ഷത്രങ്ങൾ (2008) ബുള്ളറ്റ് (2008) ഹെയ്ലേസാ (2009) ഐ.ജി. (2009) ഭൂമി മലയാളം (2009) ബ്ലാക്ക്‌ ഡാലിയ 2009 കാഞ്ചീപുരത്തെ കല്യാണം (2009) വൈരം (2009) കേരള കഫെ (2009) സഹസ്രം (2010) സദ്ഗമയ (2010) കന്യാകുമാരി എക്സ്പ്രസ് (2010) റിംഗ് ടോൺ (2010) രാമരാവണൻ (2010) മമ്മി ആന്റ് മീ (2010) ജനകൻ 2010 കടാക്ഷം (2010) ക്രിസ്ത്യൻ ബ്രദേഴ്സ് (2011) മേൽവിലാസം (2011) കളക്ടർ (2011) വെൺശംഖുപോൽ (2011) ദി കിംഗ് ആന്റ് ദി കമ്മീഷണർ (2012) ഗീതാജ്ഞലി (2013) സലാം കാശ്മീർ (2014) ദി ഡോൾഫിൻസ് (2014) അപ്പോത്തിക്കിരി (2014) രുദ്ര സിംഹാസനം (2015) കമ്പാർട്ട്മെൻറ് (2015) മൈ ഗോഡ് (2015) വരനെ ആവശ്യമുണ്ട് (2020) കാവൽ (2021) പാപ്പൻ (2022) മേ ഹൂം മൂസ (2022) ഒറ്റക്കൊമ്പൻ (2023) ഹൈവേ -2 (2023) https://m3db.com/films-acted/1202https://www.filmibeat.com/celebs/suresh-gopi/filmography.html തമിഴ് ധീന (2001) സമസ്ഥാനം (2002) ഐ (2015) തമിഴരസൻ (2022) തെലുങ്ക് അന്തിമ തീർപ്പ് ആ ഒക്കഡു അവലംബം പുറത്തേക്കുള്ള കണ്ണികൾ ഔദ്യോഗിക വെബ്‌സൈറ്റ് വർഗ്ഗം:1964-ൽ ജനിച്ചവർ വർഗ്ഗം:ജൂൺ 25-ന് ജനിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ വർഗ്ഗം:മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ വർഗ്ഗം:രാജ്യസഭാംഗങ്ങൾ
ഹൈപ്പർ ടെക്സ്റ്റ്‌ ട്രാൻസ്ഫർ പ്രോട്ടോകോൾ
https://ml.wikipedia.org/wiki/ഹൈപ്പർ_ടെക്സ്റ്റ്‌_ട്രാൻസ്ഫർ_പ്രോട്ടോകോൾ
ഇന്റർനെറ്റിലൂടെ വിവരങ്ങൾ കൈമാറാനുള്ള ഒരു നയമാണ് ഹൈപ്പർ ടെക്സ്റ്റ്‌ ട്രാൻസ്ഫർ പ്രോട്ടോകോൾ അഥവാ എച്ച്‌.ടി.ടി.പി(HTTP). വേൾഡ്‌ വൈഡ്‌ വെബ്ബുമായി പ്രധാനമായും വിവരങ്ങൾ കൈ മാറുന്നത്‌ എച്ച്‌.ടി.ടി.പി. ഉപയോഗിച്ചാണ്. ഇന്റർനെറ്റ്‌ വഴി എച്ച്‌.ടി.എം.എൽ. താളുകൾ പ്രസിദ്ധീകരിക്കാനും സ്വീകരിക്കാനുമാണ് ഈ പ്രോട്ടോകോൾ ഉപയോഗിക്കുന്നത്‌. എച്ച്.ടി.ടി.പി യുടെ സ്റ്റാൻഡേർഡ് നിർണയവും വികസനവും നടത്തിയത് ഇന്റെർനെറ്റ് എൻജിനീയറിംഗ് ടാസ്ക് ഫോഴ്‌സ് (IETF) ഉം വേൾഡ് വൈഡ് വെബ് കൺസോർഷ്യം (W3C) ഉം ചേർന്നാണ്. ഇതിന്റെ ഫലമായി HTTP/1.1 1999-ൽ RFC 2616 ലൂടെ നിർണയിക്കപ്പെട്ടു. വേൾഡ് വൈഡ് വെബിനായുള്ള ഡാറ്റാ ആശയവിനിമയത്തിന്റെ അടിത്തറയാണ് എച്ച്ടിടിപി, അവിടെ ഉപയോക്താവിന് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയുന്ന മറ്റ് ഉറവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള ഹൈപ്പർലിങ്കുകൾ ഹൈപ്പർടെക്‌സ്റ്റ് ഡോക്യുമെന്റുകളിൽ ഉൾപ്പെടുന്നു, ഉദാഹരണത്തിന് ഒരു മൗസ് ക്ലിക്കിലൂടെ അല്ലെങ്കിൽ ഒരു വെബ് ബ്രൗസറിലെ സ്‌ക്രീനിൽ ടാപ്പുചെയ്യുന്നതിലൂടെ. എച്ച്ടിടിപിയുടെ വികസനം 1989-ൽ സേണി(CERN)-ൽ ടിം ബർണേഴ്സ് ലീ ആരംഭിച്ചു, കൂടാതെ 0.9 എന്ന് പേരിട്ടിരിക്കുന്ന ആദ്യത്തെ എച്ച്ടിടിപി പ്രോട്ടോക്കോൾ പതിപ്പ് ഉപയോഗിച്ച് ഒരു ക്ലയന്റിന്റെയും സെർവറിന്റെയും പെരുമാറ്റം വിവരിക്കുന്ന ഭാഗം ലളിതമായി വിവരിച്ചിരിക്കുന്നു. 2022-ൽ പ്രസിദ്ധീകരിച്ച പ്രോട്ടോക്കോളിന്റെ ഏറ്റവും പുതിയ പതിപ്പാണ് എച്ച്ടിടിപി/3; സ്റ്റാൻഡേർഡൈസേഷനുമുമ്പ് 25% വെബ്‌സൈറ്റുകൾ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു. സെർവറിൽ പ്രവർത്തനക്ഷമമാക്കിയാൽ, എച്ച്ടിടിപി/1.1-നേക്കാളും എച്ച്ടിടിപി/2-നേക്കാളും വേഗത്തിലും, ചില സന്ദർഭങ്ങളിൽ എച്ച്ടിടിപി/1.1-നേക്കാൾ 3 ഇരട്ടി കൂടുതൽ വേഗതയുള്ള റിയൽ വേൾഡ് വെബ് പേജുകളിൽ ഉപയോഗിക്കുന്ന എച്ച്ടിടിപി/3-യ്ക്ക് കുറഞ്ഞ ലേറ്റൻസിയാണുള്ളത്. പഴയ സ്റ്റാൻഡേർഡുകളിലേതുപോലെ ടിസിപി (TCP/IP) ഉപയോഗിക്കാത്തതിനാൽ ഇതിന് ഭാഗിക ഉപയോഗമേയുള്ളു. എച്ച്ടിടിപി പ്രോട്ടോക്കോളിന്റെ ആദ്യ പതിപ്പ് കൂടുതൽ വിപുലമായ പതിപ്പായി പരിണമിച്ചു, അത് ഭാവിയിലെ പതിപ്പ് 1.0-ലേക്കുള്ള ആദ്യ ഡ്രാഫ്റ്റായിരുന്നു. ആദ്യകാല എച്ച്ടിടിപി റിക്വസ്റ്റുകളുടെ (ആർഎഫ്‌സി) വികസനം കുറച്ച് വർഷങ്ങൾക്ക് ശേഷം ആരംഭിച്ചു, ഇത് ഇന്റർനെറ്റ് എഞ്ചിനീയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെയും (ഐഇടിഎഫ്) വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന്റെയും (ഡബ്ല്യു 3 സി) ഒരു ഏകോപിത ശ്രമമായിരുന്നു, പിന്നീട് ജോലി ഐഇടിഎഫിലേക്ക് മാറ്റി. 1996-ൽ എച്ച്ടിടിപി/1 അന്തിമമാക്കുകയും പൂർണ്ണമായി രേഖപ്പെടുത്തുകയും ചെയ്തു (പതിപ്പ് 1.0 ആയി).In . That specification was then overcome by HTTP/1.1. ഇത് 1997-ൽ പരിണമിച്ചു (പതിപ്പ് 1.1 ആയി) തുടർന്ന് അതിന്റെ സവിശേഷതകൾ 1999-ലും 2014-ലും അപ്ഡേറ്റ് ചെയ്തു. (1997) was obsoleted by in 1999, which was likewise replaced by in 2014. എച്ച്ടിടിപിഎസ്(HTTPS) എന്ന് പേരിട്ടിരിക്കുന്ന അതിന്റെ സുരക്ഷിത വേരിയന്റ് 79% വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നു. എച്ച്ടിടിപി/2 എന്നത് എച്ച്ടിടിപിയുടെ "ഓൺ ദ വയർ" സെമാന്റിക്സിന്റെ കൂടുതൽ കാര്യക്ഷമമായ ആവിഷ്കാരമാണ്, ഇത് 2015-ൽ പ്രസിദ്ധീകരിച്ചു; 46%-ലധികം വെബ്‌സൈറ്റുകൾ ഇത് ഉപയോഗിക്കുന്നു, ഇപ്പോൾ മിക്കവാറും എല്ലാ വെബ് ബ്രൗസറുകളും (96% ഉപയോക്താക്കളും ഉപയോഗിക്കുന്നു) ആപ്ലിക്കേഷൻ-ലേയർ പ്രോട്ടോക്കോൾ നെഗോഷ്യേഷൻ (ALPN) വിപുലീകരണം ഉപയോഗിച്ച് ട്രാൻസ്‌പോർട്ട് ലേയർ സെക്യൂരിറ്റി (TLS) വഴിയുള്ള പ്രധാന വെബ് സെർവറുകളെയും പിന്തുണയ്ക്കുന്നു. ഇവിടെ ടിഎൽഎസ് 1.2 അല്ലെങ്കിൽ പുതിയത് ആവശ്യമാണ്. 2022-ൽ പ്രസിദ്ധീകരിച്ച എച്ച്ടിടിപി/2-ന്റെ പിൻഗാമിയാണ് എച്ച്ടിടിപി/3; 25% വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നു, ഇപ്പോൾ പല വെബ് ബ്രൗസറുകളും (73% ഉപയോക്താക്കൾ ഉപയോഗിക്കുന്നു) പിന്തുണയ്‌ക്കുന്നുണ്ട്. എച്ച്ടിടിപി/3 അടിസ്ഥാന ട്രാൻസ്പോർട്ട് പ്രോട്ടോക്കോളിനായി ടിസിപിക്ക് പകരം ക്വിക്ക്(QUIC) ഉപയോഗിക്കുന്നു. എച്ച്ടിടിപി/2 പോലെ, കാലഹരണപ്പെട്ടതല്ല. എച്ച്ടിടിപി/3-നുള്ള പിന്തുണ ആദ്യം ക്ലൗഡ്ഫ്ലെയറിലേക്കും ഗൂഗിൾ ക്രോമിലേക്കും ചേർത്തു, കൂടാതെ ഫയർഫോക്സിലും ഇത് പ്രവർത്തനക്ഷമമാക്കി. സാങ്കേതിക അവലോകനം ക്ലയന്റ്-സെർവർ മോഡലിൽ ഒരു റിക്വസ്റ്റ്-റെസ്പോൺസ് പ്രോട്ടോക്കോളായി എച്ച്ടിടിപി പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്, ഒരു വെബ് ബ്രൗസർ ക്ലയന്റ് ആയിരിക്കാം, എന്നാൽ ഒന്നോ അതിലധികമോ വെബ്‌സൈറ്റുകൾ ഹോസ്റ്റുചെയ്യുന്ന കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന വെബ് സെർവർ എന്ന് പേരിട്ടിരിക്കുന്ന ഒരു പ്രോസസ്സ് സെർവറായിരിക്കാം. ക്ലയന്റ് ഒരു എച്ച്ടിടിപി റിക്വസ്റ്റ് മെസേജ് സെർവറിലേക്ക് അയയ്ക്കുന്നു. എച്ച്ടിഎംഎൽ ഫയലുകളും മറ്റ് ഉള്ളടക്കങ്ങളും പോലുള്ള ഉറവിടങ്ങൾ നൽകുന്ന അല്ലെങ്കിൽ ക്ലയന്റിനുവേണ്ടി മറ്റ് പ്രവർത്തനങ്ങൾ ചെയ്യുന്ന സെർവർ, ക്ലയന്റിലേക്ക് ഒരു റെസ്പോൺസ് സന്ദേശം നൽകുന്നു. റെസ്പോൺസിൽ റിക്വസ്റ്റിനെക്കുറിച്ചുള്ള കംപ്ലീക്ഷൻ സ്റ്റാറ്റസ് വിവരങ്ങൾ അടങ്ങിയിരിക്കുന്നു കൂടാതെ അതിന്റെ സന്ദേശ ബോഡിയിൽ റിക്വസ്റ്റ് ചെയ്ത ഉള്ളടക്കവും അടങ്ങിയിരിക്കാം. അവലംബം വർഗ്ഗം:ഇന്റെർനെറ്റ് പ്രോട്ടോക്കോളുകൾ വർഗ്ഗം:നെറ്റ്‌വർക്ക് പ്രോട്ടോക്കോളുകൾ
കോഴിക്കോട്
https://ml.wikipedia.org/wiki/കോഴിക്കോട്
മലബാറിന്റെ തലസ്ഥാനമാണ് കോഴിക്കോട് നഗരം. ഇന്ത്യയിലെ കേരളത്തിലെ മലബാർ തീരത്തോട് ചേർന്നുള്ള ഒരു നഗരമാണ് കോഴിക്കോട് (). കാലിക്കറ്റ്‌ എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ നഗരവും കോഴിക്കോട് ജില്ലയുടെ ആസ്ഥാനവുമാണ്. ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പുരാതന തുറമുഖ നഗരമാണ്. പരമ്പരാഗത പ്രാചീനകാലത്തും മധ്യകാലഘട്ടത്തിലും വ്യാപാരത്തിന്റെ ആസ്ഥാനമെന്ന നിലയിൽ കോഴിക്കോട് നഗരം "സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം" എന്നറിയപ്പെട്ടിരുന്നു. അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. കോഴിക്കോട് എന്നറിയപ്പെടുന്ന സ്വതന്ത്ര നാട്ടുരാജ്യങ്ങളുടെ തലസ്ഥാനവും മുൻ മലബാർ ജില്ലയുടെ തലസ്ഥാനവുമായിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. 1957 ജനുവരി 1-നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട്. 2009 ജനുവരിയിൽ 'വിശപ്പ് രഹിത കോഴിക്കോട്' പദ്ധതി ആരംഭിച്ചു. അതിനെ തുടർന്ന് കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ വിശപ്പ് രഹിത നഗരമായി.http://www.livemint.com/2009/01/04220607/HungerFree-Kozhikode-project.html 2023 നവംബർ 1-ന് കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകളുടെയും പ്രസാധകരുടേയും എണ്ണം, സാഹിത്യോൽസവങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് സാഹിത്യ നഗര പദവി നൽകിയത്. സ്ഥലനാമവിശേഷം thumb|left|300x300px| 1572 ലെ കാലിക്കറ്റ് പോർട്ട് - പോർട്ടുഗീസുകാരുടെ കാലത്ത് വർച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും എന്ന അറ്റ്ലസിൽ നിന്ന് കുലശേഖരസാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു - പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത് എന്ന് കരുതപ്പെടുന്നു. അറബികൾ ഈ നഗരത്തെ 'കാലിക്കൂത്ത്' എന്നും ചൈനക്കാർ 'കലിഫോ' എന്നും യൂറോപ്യന്മാർ 'കാലിക്കറ്റ്' എന്നും വിളിച്ചു.വേലായുധൻ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുൻപ്,ഡി സി ബുക്സ് ISBN 81-240-0493-5 കോഴിക്കോട് എന്ന പേരിന്റെ ആവിർഭാവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട്. കോ എന്നാൽ കോട്ട എന്നും അഴി എന്നാൽ അഴിമുഖം എന്നും കോട് എന്നാൽ നാട് എന്നും ആണ് അർത്ഥം ഈ മൂന്ന് വാക്കുകളും ചേരുമ്പോൾ കോഴിക്കോട് എന്നാവും ഇതല്ല കോയിൽ(കൊട്ടാരം) കോട്ട എന്നീ വാക്കുകളിൽ നിന്നാണ് കോഴിക്കോട് ഉണ്ടായത് എന്നും പറയപ്പെടുന്നു. മറ്റൊരഭിപ്രായം പോർളാതിരിയുമായി ബന്ധപ്പെട്ടതാണ് കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. എറനാട്ട് നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കൊട്ടാരവും(കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. കോയിൽ(കൊട്ടാരം), കോട്ട എന്നീ വാക്കുകൾ ചേർന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു. അതുപോലെ കാലിക്കറ്റ് എന്ന പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട് കോഴിക്കോട്ടെ പ്രസിദ്ധമായ കാലിക്കൊ (Calico) പരുത്തിത്തുണിയെ അറബികൾ കാലിക്കോ (Kaliko) എന്നായിരിന്നു വിളിച്ചിരുന്നത് കാലിക്കോ ലഭിക്കുന്ന സ്ഥലം കാലിക്കറ്റുമായി (Kalikat). ബ്രിട്ടീഷുകാർ ഇത് പരിഷ്കരിച്ച് കാലിക്കറ്റ്‌ എന്നാക്കി മാറ്റി ടിപ്പു സുൽത്താൻ മലബാർ കീഴടക്കി കോഴിക്കോടിന്റെ പേര് ഫാറൂഖാബാദ് എന്നാക്കി മാറ്റി. എന്നാൽ ഇത് അധിക കാലം നിലനിന്നില്ല ഫാറൂഖാബാദ് പിന്നീട് ഫറോക്ക് എന്ന പേരിൽ അറിയപ്പെട്ടു. ഫറോക്ക് കോഴിക്കോടിന്റെ തെക്കു ഭാഗത്തുള്ള ഒരു പട്ടണമാണ്. ഇവിടെ ടിപ്പു സുൽത്താന്റെ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. ഐതിഹ്യം കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യത്തിനു കാരണം അറബികൾ ആണ്‌ എന്നൊരു വിശ്വാസം ഉണ്ട്. അതിനു ശക്തി പകരുന്ന തരത്തിൽ ഒരു ഐതിഹ്യവും പ്രചരിച്ചിട്ടുണ്ട്. ഔവ്വായി എന്നൊരു ജോനകൻ തപസ്സു ചെയ്യുകയും ദേവി മഹാലക്ഷ്മി പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു. എന്നാൽ ശ്രീ ഭഗവതി തനിക്ക് മറ്റ് സ്ഥലങ്ങളിൽ പലർക്കും അനുഗ്രഹം നല്കേണ്ടതുണ്ട് അതിനാൽ സ്ഥിരമായി അവിടെ നിൽക്കാൻ സാധിക്കുകയില്ല എന്നും അരുളിച്ചെയ്തു. ഔവ്വായി താൻ ഉടനെ വരാമെന്നും തന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് മറ്റൊരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു. ഔവ്വായിയെ കണ്ടേ പോകാവൂ എന്ന് വാക്ക് കൊടുത്ത് മഹാലക്ഷ്മി ആകട്ടെ ഔവ്വായി വരുന്നതു വരെ കോഴിക്കോട്ട് നിന്ന് പോകാതെ അവിടെ തന്നെ കൂടുകയും ചെയ്തത്രെ. ഇതേ ഐതിഹ്യം തന്നെ സാമൂതിരിയുമായി ബന്ധപ്പെടുത്തിയും മറ്റൊരു വിധത്തിൽ പ്രചരിച്ചുകാണുന്നുണ്ട്. ചരിത്രം thumb|കോഴിക്കോട് റെയിൽവേ സ്റ്റേഷൻ (1901)|ഇടത്ത്‌ ഏറെ സമ്പന്നമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. 1122 ഏ.ഡി. വരെ കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു കടലുണ്ടി. ഇതിനു മുമ്പുള്ള കാലഘട്ടം കോഴിക്കോടിന്റെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്നു. ചേരസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കോലത്തിരികളുടെ കീഴിലായി. അതിനുശേഷം ഏറനാട്ടു രാജാവിന്റെ കീഴിൽ ഇവിടം ഒരു പട്ടണമായി വളർന്നു. അവർ ഇവിടെ ഒരു കോട്ട പണിതു. പിന്നീട് ഈ രാജാക്കന്മാർ സാമൂതിരി അന്നറിയപ്പെടാൻ തുടങ്ങി. സ്വാമി നമ്പിയാതിരി തിരുമുല്പാട് എന്നതിന്റെ ചുരുക്ക രൂപമാണ് സാമൂതിരി. മികച്ച തുറമുഖം എന്ന നിലയിൽ‌ നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ പേരെടുത്തിരുന്ന ഈ ചെറുപട്ടണത്തിലേക്ക് വിദേശസഞ്ചാരികൾ വന്നെത്തുകയുണ്ടായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ചൈനീസ് സഞ്ചാരികൾ കോഴിക്കോട് വന്നെത്തിയതിന് തെളിവുകളുണ്ട്. ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് 1498ൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ‌ അകലെയുള്ള കാപ്പാട് കടൽത്തിരത്ത് കപ്പലിറങ്ങിയതോടെ കോഴിക്കാട് ലോക ചരിത്രത്തിൽ സ്ഥാനം നേടി. പിന്നീട് പോർച്ചുഗീസുകാർ‌ കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള കണ്ണൂരും തെക്കുഭാഗത്തുള്ള കൊച്ചിയും കേന്ദ്രീകരിച്ച് വാണിജ്യം നടത്തി. എന്നാൽ പറങ്കികളെ കോഴിക്കോട് കൈപ്പിടിയിലൊതുക്കാൻ‌ സാമൂതിരി അനുവദിച്ചില്ല. നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായി ചില‍ പ്രദേശങ്ങളിൽ വാണിജ്യം നടത്താൻ പോർച്ചുഗീസുകാരെ അനുവദിക്കേണ്ടി വന്നെങ്കിലും 1509 മുതൽ1560 വരയുംകുഞ്ഞാലി മരക്കാർ മാരുടെയും പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഡച്ചുകാരുടെ സഹായത്തോടുകൂടി സാമൂതിരി അവതിരിച്ചുപിടിച്ചു. 1766ൽ മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി കോഴിക്കോട് പിടിച്ചടക്കി. അതിനുശേഷം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായി ഇതുമാറി. 1956ൽ കേരളം രൂപം കൊള്ളുന്നതു വരെ ഇതു മദ്രാസ് പ്രെസിഡൻസിയുടെ കീഴിലായിരുന്നു. കലകൾ തിറയാട്ടം കളരി അയ്യപ്പൻ വിളക്ക് തെയ്യംതിറ ഒപ്പന ഗതാഗതം thumb|പുതിയ ബസ് സ്റ്റാന്റ്|290x290ബിന്ദു റോഡ്‌ മാർഗ്ഗം ബസ് സർവീസ് പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവർത്തിക്കുന്നു. മൂന്ന് ബസ് സ്റ്റേഷൻ നഗരത്തിൽ ഉണ്ട് . കെ സ് ആർ ടി സി ബസ് സ്റ്റാൻഡ് കെ സ് ആർ ടി സി സ്റ്റാൻഡിൽ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും മറ്റു അയൽ സംസ്ഥാനങ്ങളിലേക്കും ജില്ലയുടെ ഉള്ളിൽ ഉള്ള സ്ഥലങ്ങളിലേക്കും ബസ് സർവീസ് ഉണ്ട് . പുതിയ സ്റ്റാന്റ് കോഴിക്കോട്ടുനിന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് സ്വകാര്യബസ് സർവീസ് പുതിയ സ്റ്റാൻഡിൽ നിന്നും ആണ് . പാളയം സ്റ്റാന്റ് പാളയം ബസ്സ്റ്റാൻഡിൽ നിന്നും മുക്കം, കുന്ദമംഗലം, മാവൂർ, തിരുവമ്പാടി, താമരശ്ശേരി, അരീക്കോട്, നരിക്കുനി,അടിവാരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്‌ തുടങ്ങിയ കോഴിക്കോട് ജില്ലയുടെ ഉള്ളിലും മലപ്പുറത്തെ ചില സ്ഥലങ്ങളിലേക്കും ആണ് ബസ് സർവീസ് ഉള്ളത്. സിറ്റി ബസ്സ് സർവീസ് കോഴിക്കോട് നഗരപരിധിയിൽ പെടുന്ന സ്ഥലങ്ങളിലേക്ക് പ്രൈവറ്റ് സിറ്റി ബസ്സുകൾ ധാരാളമുണ്ട്. മാനാഞ്ചിറ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്നു. ഓട്ടോറിക്ഷ കോഴിക്കോട് നഗരത്തിൽ ഓട്ടോറിക്ഷാ സർവീസ് ലഭ്യമാണ്. കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ സഹകരണത്തിന്റെയും സത്യസന്ധതയുടെയും പേരിൽ പ്രസിദ്ധമാണ്.thumb|കോഴിക്കോട് റെയിൽവേ സ്റ്റേഷൻ |പകരം= റെയിൽ മാർഗ്ഗം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്‌. എല്ലാ എക്സ്പ്രസ്സുകളും വണ്ടികളും പാസഞ്ചർ വണ്ടികളും ഇവിടെ നിർത്താറുണ്ട്‌. യാത്രക്കാർക്ക് ഒരു ഒരു പ്ലാറ്റ് ഫോറത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകുവാൻ ഫുട് ഒവർ ബ്രിഡ്ജ്, എസ്‌കലേറ്ററും, മൂന്ന് ലിഫ്റ്റുകളും ഉണ്ട് . നാല് പ്ലാറ്റ്ഫോമുകളാണ് ഇവിടെ ഉള്ളത്. വായു മാർഗ്ഗം കോഴിക്കോട് നഗരത്തിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 26 കിലോമീറ്റർ തെക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്നു. ആസ്ഥാനം മലപ്പുറം ജല മാർഗ്ഗം കോഴിക്കോട് നഗരത്തിൽ നിന്നും ബേപ്പൂർ തുറമുഖം 12 കി.മി തെക്ക് മാറി സ്ഥിതി ചെയ്യുന്നു. ലക്ഷദ്വീപിലേക്ക് ദിവസേന രണ്ട് യാത്രാകപ്പലുകൾ പുറപ്പെടുന്നു. ഒപ്പോം വടക്കൻ കേരളത്തിലേക്കുള്ള പ്രധാന ചരക്കു ഗതാഗതവും ഇവിടെ മാർഗ്ഗം ആണ് നടകുന്നത് കാലാവസ്ഥ കോഴിക്കോട് ഒരു ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം). മൺസൂണിന് മുമ്പുള്ള മംഗോ ഷവർ (വേനൽ മഴ-മൺസൂണിന് മുമ്പുള്ള മഴ) ഏപ്രിൽ മാസത്തിൽ നഗരത്തിൽ പതിക്കും. എന്നിരുന്നാലും മഴയുടെ പ്രാഥമിക ഉറവിടം തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആണ്. മഴ ജൂൺ ആദ്യവാരം ആരംഭിക്കുകയും സെപ്റ്റംബർ വരെ തുടരുകയും ചെയ്യുന്നു. ഒക്ടോബർ രണ്ടാം പകുതി മുതൽ നവംബർ വരെ ആരംഭിക്കുന്ന വടക്കു കിഴക്കൻ മൺസൂണിൽ നിന്ന് നഗരത്തിന് കാര്യമായ മഴ ലഭിക്കുന്നു. വ്യവസായങ്ങൾ മര വ്യവസായം-കല്ലായി ഓട്, ഇഷ്ടിക വ്യവസായം-ഫറോക് കൈത്തറി-നഗര ഹൃദയത്തിലെ മാനാഞ്ചിറക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന കോമൺവെൽത് ട്രസ്റ്റ്, കൂടാതെ ഒട്ടനവധി സഹകരണ സ്ഥാപനങ്ങളും കൈത്തറി വസ്ത്രങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട് ചെരുപ്പ് നിർമ്മാണം-രാജ്യത്തെ മുൻനിര തുകലിതര ചെരുപ്പ് നിർമ്മാണ മേഖലയാണ് കോഴിക്കോട്. വി.കെ.സി, ഓഡീസിയ തുടങ്ങിയ വലിയ ബ്രാൻഡുകളും ഒട്ടേറേ ചെറുകിട ഇടത്തരം യൂണിറ്റുകളും ഐടി- ഊറാലുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി, സൈബർ പാർക്ക്, കാഫിറ്റ് എന്നിങ്ങനെ ഐടി വ്യവസായ സമുച്ചയങ്ങൾ മറ്റു പേരുകൾ മലയാളം - കോഴിക്കോട് തമിഴ് - കള്ളിക്കോട്ടൈ (கள்ளிக்கோட்டை) ഇംഗ്ലീഷ് - കാലിക്കറ്റ് (Calicut) അറബി - കാലികൂത് ചൈനീസ് - കാലിഫോ പ്രസിദ്ധീകരണങ്ങൾ മലയാളത്തിലെ പല പ്രധാന വർത്തമാനപ്പത്രങ്ങളുടെയും ജന്മം കോഴിക്കോട് നഗരത്തിലാണ്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസിദ്ധീകരണങ്ങൾ ചുവടെ. മാതൃഭൂമി ദേശാഭിമാനി ചന്ദ്രിക ദിനപത്രം സിറാജ് മാധ്യമം വർത്തമാനം തേജസ് ദിനപത്രം രിസാല തേജസ് ദ്വൈവാരിക പ്രബോധനം വാരിക ആരാമം മലർവാടി ശബാബ് വിചിന്തനം ശാസ്ത്രവിചാരം പുടവ ബോധനം സത്യധാര സുപ്രഭാതം ദിനപത്രം മലയാള മനോരമ ദിനപത്രം വിനോദ്സ് വീക്കിലി ആശുപത്രികൾ ലഘുചിത്രം|കോഴിക്കോട് മെഡിക്കൽ കോളേജ് കോഴിക്കോട് മെഡിക്കൽ കോളേജ്. ഇത് കേരളത്തിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ് ബേബി മെമ്മോറിയൽ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മാങ്കാവ് നാഷണൽ ഹോസ്പിറ്റൽ അശോക പി വി എസ് ഇഖ്റ ഹോസ്പിറ്റൽ മലാപ്പറമ്പ് മലബാർ ഹോസ്പിറ്റൽ ആൻഡ്‌ യുറോളജി സെന്റർ ബീച്ചാശുപത്രി കോട്ടപറമ്പ് ആശുപത്രി ഫാത്തിമ ആശുപത്രി YMCA ഗവ: ക്ഷയരോഗ ആശുപത്രി കോംട്രസ്ററ് കണ്ണാശുപത്രി പുതിയറ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ഗവർണ്മെന്റ് ഹോമിയോ കോളേജ് കാരപ്പറമ്പ് ഗവർണ്മെന്റ് ഡെന്റൽ കോളേജ് വാസൻ ഡെന്റൽ കെയർ വാസൻ ഐ ഹോസ്പിറ്റൽ പൊറ്റമ്മൽ ഗവർണ്മെന്റ് മൃഗാശുപത്രി നിർമ്മല ഹോസ്പിറ്റൽ വെള്ളിമാട്കുന്ന് മെട്രോ ഹോസ്പിറ്റൽ പാലാഴി അൽ സലാമ കണ്ണാശുപത്രി ചെസ്റ്റ് ഹോസ്പിറ്റൽ ജില്ലാ സഹകരണ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം വിവേക് ഹോസ്പിറ്റൽ YMCA ക്രാഡിൽ ഹോസ്പിറ്റൽ പാലാഴി ആസ്റ്റൻ ഹോസ്പിറ്റൽ പന്തീരാങ്കാവ് ക്രസന്റ് ഹോസ്പിറ്റൽ ഫറോക്ക് കോയാസ് ഹോസ്പിറ്റൽ ചെറുവണ്ണൂർ മം. ദാസൻ സഹകരണ ഹോസ്പിറ്റൽ വടകര മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മൊടക്കല്ലൂർ ഉള്ളിയേരി മൈത്ര ഹോസ്പിറ്റൽ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മർകസ് നോളജ് സിറ്റി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാത്തമംഗലം മലബാർ ബോട്ടാണിക്കൽ ഗാർഡൻ, ഒളവണ്ണ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മാനേജ്മെന്റ് കുന്ദമംഗലം ഗവ. മോഡൽ എൻജിനീയറിങ്ങ് കോളേജ്, വെസ്റ്റ്ഹിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജ് കാരപ്പറമ്പ്, (ഏഷ്യയിലെ ആദ്യത്തെ ഗ്രാഡുവേറ്റ് ഹോമിയോപതിക് മെഡിക്കൽ കോളേജ്). സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സദ്ഭവന വേൾഡ് സ്കൂൾ വെള്ളിപറമ്പ്, http://sadhbhavanaschool.org/ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, മീഞ്ചന്ത. ഫാറൂഖ് കോളേജ് ഫറോക്ക് കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് കോമേഴ്‌സ് കോളേജ് , ഫറോക്ക്. സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി ഗവ.ലോ കോളേജ്, മേരിക്കുന്ന്-കോഴിക്കോട്. മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്. പ്രൊവിഡൻസ് വിമൻസ് കോളേജ് മെഡിക്കൽ കോളേജ് ക്യാംപസ് ഹൈസ്കൂൾ കേരളാ ഗവണ്‌മെന്റ് പോളിടെൿനിക്ക് വെസ്റ്റ്‌ഹിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് സ്പൈസസ് ബി.ഇ.എം സ്കൂൾ നടക്കാവ് ഗേൾസ് ഇന്റർനാഷണൽ സ്കൂൾ. കേന്ദ്രീയ വിദ്യാലയം. പ്രസന്റേഷൻ സ്കൂൾ ചേവായൂർ. സെന്റ്.ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ് കോഴിക്കോട് ബീച്ച് ആകർഷണ കേന്ദ്രങ്ങൾ റീജണൽ സയൻസ് സെന്റർ & പ്ലാനെറ്റേറിയം മാനാഞ്ചിറ സ്ക്വയർ പഴശ്ശിരാജ മ്യൂസിയം കോഴിക്കോട് ബീച്ച് ബേപ്പൂർ തുറമുഖം കാപ്പാട് ബീച്ച് മറൈൻ അക്വേറിയം സരോവരം പാർക്ക് കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ മെമോറിയൽ മലബാർ ബോട്ടാണിക്കൽ ഗാർഡൻ മിഠായിത്തെരുവ് താമരശ്ശേരി ചുരം പാറപ്പള്ളി ബീച്ച് ഐടി പാർക്ക്‌ തിക്കോടി ഡ്രൈവ് ഇൻ ബീച്ച് തിക്കോടി ലൈറ്റ് ഹൌസ് സർഗാലയ ക്രാഫ്റ്റ് വില്ലേജ് വടകര സാൻഡ് ബാങ്ക്സ് കക്കാടം പൊയിൽ അരിപ്പാറ വെള്ളച്ചാട്ടം വെള്ളരിമല പെരുവണ്ണാമൂഴി കക്കയം ജാനകിക്കാട് വയലട പ്രധാന ആരാധനാലയങ്ങൾ കോഴിക്കോട് തളി മഹാദേവ ക്ഷേത്രം വളയനാട് ഭഗവതി ക്ഷേത്രം, കോഴിക്കോട് മിശ്കാൽ പള്ളി വരയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം, വെസ്റ്റ് ഹിൽ തിരുമണ്ണൂർ മഹാദേവ ക്ഷേത്രം ശ്രീകണ്ടേശ്വരം മഹാദേവ ക്ഷേത്രം, കോഴിക്കോട് ശ്രീ പിഷാരികാവ് ഭഗവതി ക്ഷേത്രം ചിത്രശാല അവലംബം വർഗ്ഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ
എം. മുകുന്ദൻ
https://ml.wikipedia.org/wiki/എം._മുകുന്ദൻ
മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (M Mukundan) (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. right|thumb|200ബിന്ദു ജീവിതവും സാഹിത്യവും കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു. തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിൻ്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. വി.എസ്. അച്യുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണ് എന്ന് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞത് വിവാദമായപ്പോൾ എസ്.എം.എസ് വഴി രാജിക്കത്ത് അയച്ചുകൊടുത്തുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് അക്കാദമിയിൽ തുടർന്നു. മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ പെരുങ്കുളം ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണ്. കൃതികൾ നോവൽ ലഘുചിത്രം|വലത്ത്‌|മുകുന്ദൻ 2017ൽ കോഴിക്കോട്ട് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ (1974) ദൈവത്തിന്റെ വികൃതികൾ (1989) ആവിലായിലെ സൂര്യോദയം ഡൽഹി (1969) ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു (1972) ആകാശത്തിനു ചുവട്ടിൽ ആദിത്യനും രാധയും മറ്റുചിലരും (1993) ഒരു ദളിത്‌ യുവതിയുടെ കദന കഥ കിളിവന്നു വിളിച്ചപ്പോൾ രാവും പകലും സാവിത്രിയുടെ അരഞ്ഞാണം റഷ്യ കേശവന്റെ വിലാപങ്ങൾ (1999) നൃത്തം (2000) ഈ ലോകം, അതിലൊരു മനുഷ്യൻ (1972) സീത (1990) പ്രവാസം(2009) ദൽഹി ഗാഥകൾ 2011 കുട നന്നാക്കുന്ന ചോയി 2015 നിങ്ങൾ(2022) ഒരു ദളിത് യുവതിയുടെ കഥന കഥ. കലയെ കലയായി കാണാൻ സാധിക്കാത്ത മലയാളിയുടെ സദാചാര ബോധത്തിന്റെയും ജീവിതത്തെ നാടകമായി കാണുന്ന കലാകാരന്മാർക്കിടയിലും ജീവിതം നഷ്ടപെട്ട വസുന്ധര ഒരു യുവതിയുടെ കഥന കഥയാണ് ഈ കഥ. നാടകൃത്തായ നാരായണൻ സവർണ മേധാവിത്ത ചിന്താഗതിയെ രൂക്ഷമായി വിമർശിക്കാനും ചർച്ചാവിഷയമാക്കാനും വേണ്ടി നഗ്നതയെ ഒരായുധമായി ഉപയോഗിക്കാൻ ശ്രമിച്ചത് ആകെ പാളിപ്പോയി തിരിച്ചു കുത്തുകയാണ് ചെയ്തത്. അങ്ങനെ ശക്തമായ സന്ദേശം നൽകാൻ ഉപയോഗിച്ച നഗ്നതയെ പ്രേക്ഷകൻ ആ രീതിയിൽ കാണാതെ പോകുന്നു. അവിടെ നാടകം പരാജയപ്പെടുന്നു. എന്നാലും നാടകത്തിൽ ജയവും പരാജയവും ഇല്ലെന്നു പറഞ്ഞു നാടകസംഘം ആഘോഷത്തിലേക്ക് കടക്കുന്നു. വസുന്ധര അവിടെ ആരുമില്ലാതെ തനിച്ചാവുന്നു. ആഖ്യാന രീതിയിൽ വളരെയേറെ പുതുമകൾ നിറഞ്ഞ ഒരു കഥയാണിത്. കഥ നാരായണന്റെ കണ്ണിലൂടെ, ഗോകുലിലൂടെ, പിന്നെ ജാവേദിലൂടെ - അങ്ങനെ പല കഥാപാത്രങ്ങളും ആഖ്യാതാക്കളാവുന്നു. പല കോണുകളിലൂടെയാണ് കഥ നീങ്ങുന്നത്. കഥാപാത്രങ്ങളുടെ മാനസികതയെ മനസ്സിലാക്കുവാനും അവന്റെ കണ്ണിലൂടെ ലോകത്തെ കണ്ട് മനസ്സിലാക്കുവാനും വായനക്കാരനു ഇതിലൂടെ സാധിക്കുന്നു. കഥയിൽ പൂർണമായി മുങ്ങിക്കിടക്കുവാൻ ഇവിടെ വായനക്കാരന് പറ്റുന്നു. ഒരു സവർണ്ണൻ അപമാനിച്ച ദളിത് യുവതിയെ സമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു സ്വയം അപമാനിതയായി തീർന്ന ഒരു യുവതിയുടെ കഥന കഥയിലുപരി ഈ പുസ്തകത്തെ മാറ്റിനിർത്തുന്നത് ഇതിലെ ആഖ്യാനരീതിതന്നെയാണ്. ചെറുകഥാ സമാഹാരങ്ങൾ വീട് (1967) നദിയും തോണിയും (1969) വേശ്യകളേ നിങ്ങൾക്കൊരമ്പലം (1971) അഞ്ചര വയസ്സുള്ള കുട്ടി (1978) ഹൃദയവതിയായ ഒരു പെൺകുട്ടി തട്ടാത്തിപ്പെണ്ണിന്റെ കല്യാണം (1985) തേവിടിശ്ശിക്കിളി (1988) കള്ളനും പോലീസും (1990) കണ്ണാടിയുടെ കാഴ്ച (1995) മുകുന്ദന്റെ കഥകൾ റഷ്യ മുണ്ഡനം ചെയ്യപ്പെട്ട ജീവിതം നഗരവും സ്ത്രീയും ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ പഠനം എന്താണ്‌ ആധുനികത (1976) പുരസ്കാരങ്ങൾ എഴുത്തച്ഛൻ പുരസ്കാരം (2018) കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വംhttp://keralasahityaakademi.org/pdf/Award_2018.pdf ഫ്രഞ്ച്‌ സർക്കാരിന്റെ ഷെവലിയർ ഓഫ്‌ ആർട്സ്‌ ആൻഡ്‌ ലെറ്റേഴ്സ്‌ ബഹുമതി - (1998) കേരള സാഹിത്യ അക്കാദമി പുരസ്കാരം 1985 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വയലാർ പുരസ്കാരം എം.പി.പോൾ പുരസ്കാരം മുട്ടത്തു വർക്കി പുരസ്കാരം എൻ. വി. പുരസ്കാരം 2023ൽ ഭീമാ ബാലസാഹിത്യ അവാർഡ് മുകുന്ദന്റെ വിവർത്തനം ചെയ്യപ്പെട്ട കൃതികൾ 1999. On the Banks of the Mayyazhi. Trans. Gita Krishnankutty. Chennai: Manas. 2002. Sur les rives du fleuve Mahé. Trans. Sophie Bastide-Foltz. Actes Sud. 2002. God's Mischief. Trans. Prema Jayakumar. Delhi: Penguin. 2004. Adityan, Radha, and Others. Trans. C Gopinathan Pillai. New Delhi: Sahitya Akademi. 2005. The Train that Had Wings: Selected Short Stories of M. Mukundan. trans. Donald R. Davis, Jr. Ann Arbor: University of Michigan Press. 2006. Kesavan's Lamentations. Trans. A.J. Thomas. New Delhi: Rupa. 2007. Nrittam: a Malayalam Novel. Trans. Mary Thundyil Mathew. Lewiston: Edwin Mellen. ചിത്രങ്ങൾ അവലംബം https://www.mathrubhumi.com/literature/news/m-mukundan-bags-bhima-childrens-literature-award-kozhikode-1.9008791 പുറത്തേക്കുള്ള കണ്ണികൾ South Asian Literary Recordings Project, United States Library of Congress M Mukundan Profile Works and Reviews വർഗ്ഗം:1942-ൽ ജനിച്ചവർ വർഗ്ഗം:സെപ്റ്റംബർ 10-ന് ജനിച്ചവർ വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മയ്യഴിയിൽ ജനിച്ചവർ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നേടിയവർ
തകഴി ശിവശങ്കരപ്പിള്ള
https://ml.wikipedia.org/wiki/തകഴി_ശിവശങ്കരപ്പിള്ള
നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സാഹിത്യകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള ഈ കഥാകാരൻ 1912 ഏപ്രിൽ 17ന്‌ ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ചു. ജീവൽ സാഹിത്യ പ്രസ്ഥാനത്തിന്റെ മലയാളത്തിലെ പ്രചാരകനായിരുന്നു ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു. ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ആത്മകഥ എന്നീ മേഖലകളിലും സംഭാവനകൾ നൽകിയ തകഴിക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. വ്യക്തിയേക്കാൾ സമൂഹത്തിന്റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. കേരള മോപ്പസാങ്ങ്‌ എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്‌. ജീവിതരേഖ 1912 ഏപ്രിൽ 17-ന് (കൊല്ലവർഷം:1087 മേടം 5-ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു. മുത്തച്ഛൻ:- വേലിക്കകത്ത് പരമേശ്വര കൈമൾ. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് വൈക്കം ഹൈസ്‌ക്കൂളിൽ ചേർന്നെങ്കിലും ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ സ്‌ക്കൂളിലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി. 1934-ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു. തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും, കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും, റഷ്യയിലും പര്യടനം നടത്തി. 1999 ഏപ്രിൽ 10-ആം തീയതി തന്റെ 87-ആം വയസ്സിൽ കേരളം കണ്ട മഹാനായ ആ സാഹിത്യകാരൻ ജന്മനാട്ടിലെ തറവാട്ടുവീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ കാത്ത 2011 ജൂൺ 1-ന് അന്തരിച്ചു. 13-ാം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്Obituary: Thakazhi Sivasankara Pillai . പിന്നീട് നോവലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നാണ്‌ തകഴിയെ വിശേഷിപ്പിക്കുന്നത്‌The end of historiography? HINDU Frontline - Volume 16 - Issue 9, Apr. 24 - May. 07, 1999. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ്‌ തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്‌. കേസരിയുമായുള്ള സമ്പർക്കമാണ്‌ തകഴിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌. ഈ കാലയളവിൽ ചെറുകഥാരംഗത്ത്‌ സജീവമായി. 1934-ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു. ചെമ്മീൻ എന്ന നോവലാണ്‌ തകഴിയെ ആഗോള പ്രശസ്തനാക്കിയത്‌. എന്നാൽ രചനാപരമായി ഈ നോവലിനേക്കാൾ മികച്ചു നിൽക്കുന്ന ഒട്ടേറെ ചെറുകഥകൾ തകഴിയുടേതായുണ്ട്‌. ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.തകഴിയുടെ ചെമ്മീൻ 1965-ൽ രാമു കാര്യാട്ട് എന്ന സംവിധായകൻ ചലച്ചിത്രമാക്കിയിട്ടുണ്ട്‌. രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ‍ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. കൃതികൾ തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, തഹസിൽദാരുടെ അച്ചൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്. വളരെ പരപ്പാർന്നതാണ് തകഴിയുടെ സാഹിത്യ സംഭാവന. ത്യാഗത്തിനു പ്രതിഫലം, ചെമ്മീൻ (നോവൽ) (1956), അനുഭവങ്ങൾ പാളിച്ചകൾ, അഴിയാക്കുരുക്ക്‌, ഏണിപ്പടികൾ (1964), ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ, കയർ (1978), കുറെ കഥാപാത്രങ്ങൾ, തോട്ടിയുടെ മകൻ (1947), പുന്നപ്രവയലാറിനു ശേഷം, ബലൂണുകൾ, രണ്ടിടങ്ങഴി (1948). ചെറുകഥാ സമാഹാരങ്ങൾ ഒരു കുട്ടനാടൻ കഥ, ജീവിതത്തിന്റെ ഒരേട്‌, തകഴിയുടെ കഥ. ചങ്ങാതികൾ, ഇങ്ക്വിലാബ്, മകളുടെമകൾ, പ്രതീക്ഷകൾ, പതിവ്രത, ഘോഷയാത്ര, അടിയൊഴുക്കുകൾ, പുതുമലർ, പ്രതിജ്ഞ, മാഞ്ചുവട്ടിൽ, ആലിംഗനം, ഞരക്കങ്ങൾ,ഞാൻ പിറന്ന നാട്, വെള്ളപ്പൊക്കത്തിൽ. ലേഖനം എന്റെ ഉള്ളിലെ കടൽ സ്മാരകം thumb|left|തകഴിസ്മാരകത്തിലെ പ്രതിമയും മണ്ഡപപും തകഴിയിലെ ശങ്കരമംഗലത്ത് പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തകഴി സ്മാരകം പ്രവർത്തിക്കുന്നുണ്ട്. അവലംബം ‍ വർഗ്ഗം:1912-ൽ ജനിച്ചവർ വർഗ്ഗം: 1999-ൽ മരിച്ചവർ വർഗ്ഗം:ഏപ്രിൽ 17-ന് ജനിച്ചവർ വർഗ്ഗം:ഏപ്രിൽ 10-ന് മരിച്ചവർ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ആലപ്പുഴ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേരളത്തിലെ സാമൂഹിക സാംസ്കാരിക നായകൻ‌മാർ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:തകഴി
ക്രിസ്തുമതം
https://ml.wikipedia.org/wiki/ക്രിസ്തുമതം
ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം, ത്രിത്വം,യേശുക്രിസ്തുവിൻറെ കുരിശുമരണം മൂന്നു നാളിനുള്ളിലെ ഉയിർത്തെഴുന്നേൽപ്പ് എന്നിവ അടിസ്ഥാനമാക്കിയ ഒരു അബ്രഹാമിക (സെമിറ്റിക്ക്) മതമാണ്‌. ക്രൈസ്തവ വിശ്വാസപ്രകാരം ദൈവപുത്രനായ യേശു ക്രിസ്തുവിന്റെയും അദേഹത്തിന്റെ ശിഷ്യന്മാരുടെയും പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവയാണ് ത്രിത്വം. ഇതിൽ യഹോവയായ ദൈവം പിതാവും യേശു അദേഹത്തിന്റെ പുത്രനുമാകുന്നു. പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന യേശുവിന്റെ മാതാവായ കന്യകാമറിയത്തിനും പല ക്രിസ്തുമതസഭകളിലും വിശേഷ സ്ഥാനമുണ്ട്. കൂടാതെ പല സഭകളും മധ്യസ്ഥ പ്രാർഥനയ്ക്കായി അനേകം വിശുദ്ധരെയും വണങ്ങുന്നു. ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് ശിശുവായ് ജനിച്ചതെന്ന് ക്രൈസ്തവർ വിശ്വാസിക്കുന്നു. യഹൂദമതത്തിലും യഹോവ ദൈവമാണ്. ലോകാവസാനകത്ത് യേശുക്രിസ്തു തിരികെ വരുമെന്നും മരിച്ചവരെ ഉയർപ്പിക്കുമെന്നുമാണ് ക്രൈസ്തവ വിശ്വാസം. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ്‌ ക്രിസ്തുമതം. യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറൻ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്. സഭകളും അംഗങ്ങളും 270 കോടിയോളം അനുയായികളുണ്ട്‌ ക്രിസ്തുമതത്തിൽ. 133 കോടി വിശ്വാസികളുള്ള കത്തോലിക്കാ സഭ, 90 കോടിയിലേറെ വരുന്ന പ്രൊട്ടസ്റ്റന്റ്‌ സഭകൾ (നവീകരണ സഭകൾ)‍, 28 കോടിയോളം വരുന്ന ബൈസാന്ത്യ ഓർത്തഡോക്സ്‌ സഭകൾ‍,8 കോടി വരുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭ,3.5 കോടിയിലേറെ വരുന്ന ദൈവസഭ (Church Of God)12.3 കോടിയിലേറെ വരുന്ന സ്വതന്ത്ര ക്രൈസ്തവ സഭകൾ തുടങ്ങിയവയെല്ലാം ഒരുമിച്ചു് ക്രിസ്തുമതമായി കണക്കാക്കുന്നു . വിശ്വാസം, പ്രദേശം, സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കി പലകാലങ്ങളിലായി പിരിഞ്ഞ് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ (അതായത് ക്രിസ്തു സഭ) പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും മുഖ്യധാര സഭകൾ വിശ്വസിയ്ക്കുന്നു. പൊതുവെ കത്തോലിക്കരെയും, പ്രൊട്ടസ്റ്റന്റുകാരെയും പാശ്ചാത്യസഭകൾ എന്നും, ഓർത്തഡോക്സ് പോലെയുള്ള ഇതര സഭകളെ പൗരസ്ത്യസഭകൾ എന്നും വിഭജിച്ചിരിക്കുന്നു. എണ്ണം അനേകമുണ്ടെങ്കിലും ഈ മുഖ്യധാരാവിഭാഗങ്ങളെല്ലാം താഴെപ്പറയുന്ന എഴ് സഭാകുടുംബങ്ങളായി തരംതിരിക്കാം. കത്തോലിക്കാ സഭ. ബൈസാന്ത്യ ഓർത്തഡോക്സ് സഭ. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. അസ്സീറിയൻ പൗരസ്ത്യ സഭ. ദൈവസഭ (Church Of God). ആഗ്ലിക്കൻ, ലൂഥറൻ, മെതഡിസ്റ്റ്‌, സി എസ് ഐ, സി എൻ ഐ, നവീകരണ വിഭാഗമായ മാർത്തോമ്മ സുറിയാനി സഭ എന്നീ സഭാസമൂഹങ്ങൾ ഉൾപ്പെടുന്ന നവീകരണ സഭകൾ. സുവിശേഷാധിഷ്ഠിത പ്രൊട്ടസ്റ്റന്റ്‌-സഭകൾ , പെന്തക്കോസ്ത് സഭകൾ. ഈ മുഖ്യധാരാക്രൈസ്തവരിൽ പെടാത്ത യഹോവയുടെ സാക്ഷികൾ പോലെയുള്ള സ്വതന്ത്രവിഭാഗങ്ങൾ അത്രിത്വവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു. എന്നിരുന്നാലും ക്രിസ്തീയരുടെ മൊത്തം എണ്ണം നിർണ്ണയിക്കുന്നതിൽ ഇക്കൂട്ടരേയും ഉൾപ്പെടുത്തിയിരിക്കുന്നു. പാശ്ചാത്യ-പൗരസ്ത്യ സഭകൾ thumb|250px|right|യേശുവിന്റെ പ്രശസ്തമായ ഗിരിപ്രഭാഷണം, ഡാനിഷ് ചിത്രകാരനായ കാൾ ഹെയ്ൻ‌രിച്ച് ബ്ലോച്ചിന്റെ രചന 1890. ക്രിസ്ത്യാനികളെ പൊതുവെ പാശ്ചാത്യ സഭകളെന്നും പൗരസ്ത്യ സഭകളെന്നും കാണുന്ന പതിവു റോമാ സാമ്രാജ്യപശ്ചാത്തലത്തിൽ ആരംഭിച്ചതാണു്. പാശ്ചാത്യ സഭകൾ എന്നു് വിവക്ഷിയ്ക്കുന്നത് പാശ്ചാത്യ റോമാ സാമ്രാജ്യത്തിൽ വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണു്. പാശ്ചാത്യ സഭ എന്ന പരാമർ‍ശംകൊണ്ട് പലപ്പോഴും റോമാ സഭ എന്നു മാത്രമേ അർത്ഥമാക്കാറുള്ളൂ. പാശ്ചാത്യ സഭകൾ പാശ്ചാത്യ സഭകൾ എന്നു് പറയുമ്പോൾ താഴെപ്പറയുന്ന മുന്നു് സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നു. റോമൻ കത്തോലിക്കാ സഭ പ്രൊട്ടസ്റ്റന്റ്‌ വിഭാഗം സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങൾ അഥവാ പെന്തക്കോസ്ത് സഭകൾ കേരളത്തിലെ നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭയുടെ ആരാധനാക്രമ പശ്ചാത്തലം പൗരസ്ത്യമാണെങ്കിലും പാശ്ചാത്യ ദൈവ ശാസ്ത്രമാണത് പിന്തുടരുന്നത്. പൗരസ്ത്യ സഭകൾ പൗരസ്ത്യ റോമാ സാമ്രാജ്യത്തിലും റോമാ സാമ്രാജ്യത്തിന് പുറത്തു് കിഴക്കും വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണ് പൗരസ്ത്യസഭകൾ എന്ന് വിവക്ഷിക്കുന്നത്. പൗരസ്ത്യ സഭകൾ എന്ന് പറയുമ്പോൾ താഴെപ്പറയുന്ന സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നുവെങ്കിലും അവ തമ്മിൽ പരസ്പരം കൂട്ടായ്മയില്ലെന്നും ഓർ‍ക്കണം. കിഴക്കിന്റെ സഭ (Church of the East) ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ (Oriental Orthodox Churches) കിഴക്കൻ ഓർത്തഡോക്സ്‌ സഭ (Eastern Orthodox Church) പൗരസ്ത്യ കത്തോലിക്കാ സഭകൾ (Eastern Catholic Churches) ചരിത്രം center|ക്രിസ്തുമതം അതിന്റെ വിഘടനങ്ങളിലൂടെ ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടിലാണ് ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായിലൂടെ ക്രിസ്തുമതം കേരളത്തിൽ ഉദയം കൊള്ളുന്നത്. തുടക്കത്തിൽ യഹൂദന്മാരുടെ ഒരു പ്രത്യേക വിഭാഗമായാണിത് രൂപപ്പെട് ക്രിസ്തു മതവും അബ്രഹാമിക മതമായാണ് തരം തിരിച്ചിരിക്കുന്നത്. ക്രിസ്ത്യാനികൾ എന്ന പദം ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത് അന്ത്യോക്യായിൽ വച്ചാണ് (പ്രവൃത്തികൾ 11:26).നടപടി 11:26 http://www.earlychristianwritings.com/text/acts-kjv.html ക്രിസ്തുമതം കേരളത്തിൽ ക്രിസ്തുമതം കേരളത്തിൽ പ്രചരിപ്പിച്ചത് ക്രി.വ. 52-ൽ കേരളത്തിൽ എത്തിയ തോമാശ്ലീഹയാണെന്നും ചെന്നൈക്കടുത്തുള്ള മൈലാപ്പൂരിലാണ്‌ അദ്ദേഹം മരണമടഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ ആദ്യകാല കേരള ക്രിസ്ത്യാനികളായ ഇവരെ മാർ തോമാ നസ്രാണികൾ അഥവാ സുറിയാനി ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. അവിടെ തോമാശ്ലീഹയുടെ നാമത്തിൽ ഒരു കല്ലറയുണ്ട്. ഇതു പക്ഷേ പോർച്ചുഗീസുകാർ മൈലാപ്പൂർ കീഴടക്കിയശേഷം 1523-ൽ പണികഴിപ്പിച്ചതാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. യഥാർഥത്തിൽ സെന്റ്തോമസ് എന്നൊരാൾ കേരളത്തിൽ വന്നിട്ടില്ല എന്ന് ഒരു വാദമാവും ചില ചരിത്രകാരൻമാർക്കുണ്ട് കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം കിഴക്കിന്റെ സഭയുടെ ഭാഗവും പൗരസ്ത്യ (കൽ‍ദായ) സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. വാസ്കോ ഡ ഗാമ കേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു. പോർച്ചുഗീസുകാർ ഇന്ത്യയിൽ വന്നതിനു മുമ്പും നിരവധി ക്രിസ്തീയ മതാചാര്യന്മാർ ഇവിടെയെത്തി മതപ്രചരണം നടത്തുകയും അനേകർ ലത്തീൻ കത്തോലിക്കാ ആരാധനക്രമം സ്വീകരിക്കുകയും ചെയ്തു. വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട്. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻ ലത്തീൻ കത്തോലിക്ക ദേവാലയം പണിതത്. നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് മിഷണറിമാർ നൽകിയ സംഭാവനകൾ നിരവധിയാണ്. അവയിൽ എടുത്തുപറയേണ്ടതാണ് ഇപ്പോഴത്തെ മലയാളം ഭാഷയുടെയും ഹിന്ദിപോലുള്ള മറ്റു ഇന്ത്യൻ ഭാഷകളുടെയും ഉപജ്ഞാതാവായ ഹെർമൻ ഗുണ്ടർട്ടിന്റെ സംഭാവനകൾ . ക്രൈസ്തവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അവലംബം വർഗ്ഗം:മതങ്ങൾ
തോമസ്‌ ജേക്കബ്‌
https://ml.wikipedia.org/wiki/തോമസ്‌_ജേക്കബ്‌
thumb|തോമസ്‌ ജേക്കബ്‌, 2022 ഒരു പ്രമുഖ മലയാള പത്രപ്രവർത്തകനാണ് തോമസ് ജേക്കബ്. മനോരമ പത്രത്തിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ്. ജീവിതരേഖ ലഘുചിത്രം|തോമസ്‌ ജേക്കബ്‌, കൊല്ലം സിആർ ഫൗണ്ടേഷൻ നടത്തിയ ബിആർപി നവതി ആഘോഷ ചടങ്ങിൽ 2022] കാർട്ടൂണിസ്റ്റാവാൻ വന്ന് മലയാള മനോരമയിൽ പത്രാധിപസമിതിയുടെ തലവനായ കഥയാണ് തോമസ് ജേക്കബിൻറേത്. 1960 ൽ മനോരമയിൽ ചേർന്ന തോമസ് ജേക്കബ് 56 വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം 2017 ൽ എഡിറ്റോറിയൽ‌ ഡയറക്ടറായി വിരമിച്ചു.  ലോകത്തിലെ മുതിർന്ന പത്രപ്രവർത്തകർക്കായി തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തിവന്ന പരിശീലന പരിപാടിയിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യാക്കാരനായി, 1969 ൽ. കേരള പ്രസ്‌ അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു. ഇരുപത്തിയാറാം വയസിൽ ന്യൂസ് എഡിറ്ററാകുന്പോൾ, ഇന്ത്യയിലെ പ്രമുഖ ദിനപത്രങ്ങളിൽ ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തികളിലൊരാളുമായി. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിൻറെ സ്വദേശാഭിമാനി – കേസരി പുരസ്കാരത്തിന് അർഹനായി. കെ. ബാലകൃഷ്ണൻ, സി.എച്ച്. മുഹമ്മദു കോയ, കെ. വിജയരാഘവൻ, എൻ.വി. പൈലി, കെ.വി. ദാനിയേൽ, തോപ്പിൽ ഭാസി, ഡോ.കെ.ബി.മേനോൻ എന്നിവരുടെ പേരിലുള്ള പുരസ്കാരങ്ങളും ജർമ്മനിയിൽനിന്ന് വാർത്താ അവാർഡും ലഭിച്ചു. മനോരമ ആഴ്ചപ്പതിപ്പിൽ ‘കഥക്കൂട്ട്’ എന്ന പംക്തി എഴുതുന്നു. കഥക്കൂട്ട്, കഥാവശേഷർ, ചന്ദ്രക്കലാധരൻ എന്നീ പുസ്തകങ്ങൾ രചിച്ചു. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ 1940 ൽ ശങ്കരമംഗലത്ത് ടി. ഒ. ചാക്കോയുടെ മകനായാണ് ജനനം. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും ബ്രിട്ടനിലെ തോംസൺ ഫൗണ്ടേഷൻറെ പത്രപ്രവർത്തക പരിശീലനത്തിൽ ഒന്നാം റാങ്കും നേടിയിട്ടുണ്ട്.http://www.pressacademy.org/thomasJacob.htm http://www.pressacademy.org/thomasJacob.htm പുസ്തകങ്ങൾ കഥക്കൂട്ട് കഥാവശേഷർ ചന്ദ്രക്കലാധരൻ നാട്ടുവിശേഷം (ടി.വേണുഗോപാലുമായി ചേർന്ന്) പുറത്തുനിന്നുള്ള കണ്ണികൾ ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം ഉഗ്മ ജർമ്മനി ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം അവലംബം വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ
ഫുട്ബോൾ
https://ml.wikipedia.org/wiki/ഫുട്ബോൾ
ലഘുചിത്രം|250px|ഫുട്ബോളിൽ, ആരാധകരുടെ അടിസ്ഥാന ലക്ഷ്യം മത്സര സമയത്ത് അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ. പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്‌. ചതുരാകൃതിയിലുള്ള മൈതാനത്തിലാണ് കളി നടക്കുന്നത്. മൈതാനത്തിന്റെ രണ്ടറ്റത്തും ഗോൾ പോസ്റ്റ് സ്ഥാപിച്ചിരിക്കും. ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്‌. എന്നാൽ ഇരുടീമിലെയും ഗോൾകീപ്പർമാർക്ക്‌ പന്തു കൈകൊണ്ടു തൊടാം. കളി നിയന്ത്രിക്കുന്നതിന് കളിക്കളത്തിനകത്ത് ഒരു പ്രധാന റഫറിയും, മൈതാനത്തിന്റെ ഇരു പാർശ്വങ്ങളിലും ഓരോ സഹ റഫറിമാരും ഉണ്ടാകും. ചൈനയിലെ ഹാൻ സാമ്രാജ്യകാലത്താണ് ഫുട്ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്. ഫുട്ബോൾ എന്ന പേരിൽ അമേരിക്കയിൽ മറ്റു ചില കളികളുമുണ്ട്‌. അതിനാൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ കാൽപന്തുകളി അവിടെ സോക്കർ എന്നും അറിയപ്പെടുന്നു. അസോസിയേഷൻ ഫുട്ബോൾ എന്നത് മറ്റൊരു പേരാണ്. ഫെഡറേഷൻ ഓഫ്‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ, ഫിഫ ആണ്‌ ഈ കളിയുടെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതും നടപ്പിലാക്കുന്നതും. ലളിതമായ നിയമങ്ങളും പരിമിതമായ സൗകര്യങ്ങളുമാണ് ഫുട്ബോളിനെ ജനപ്രിയമാക്കുന്നത്. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകൾ ഈ കായികവിനോദത്തിലേർപ്പെടുന്നുണ്ട്‌. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, യൂറോപ്പ്‌ എന്നിവിടങ്ങളിലാണ്‌ ഫുട്ബോളിന്‌ ഏറ്റവും പ്രചാരമുളളത്‌. ഫിഫയുടെ അംഗീകാരമില്ലാത്ത സെവൻസ്‌ ഫുട്‌ബോളിന്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരമുണ്ട്‌. കളിക്രമം പതിനൊന്നു പേർ വീതമടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലാണ്‌ ഫുട്ബോൾ മത്സരം. പന്ത് കൈക്കലാക്കി എതിർ ടീമിന്റെ വലയിൽ (ഗോൾ പോസ്റ്റ്‌) എത്തിക്കുകയാണു ലക്ഷ്യം. നിശ്ചിത സമയമായ 90 മിനിട്ടിന്റെ പരിധിക്കുള്ളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീം കളി ജയിക്കുന്നു. ഇരു ടീമുകളും തുല്യ ഗോളുകളാണ്‌ നേടിയതെങ്കിൽ കളി സമനിലയിലാകും. പന്തു വരുതിയിലാക്കി കാലുകൾ കൊണ്ടു നിയന്ത്രിച്ച്‌ മുന്നോട്ടു നീങ്ങി, ടീമംഗങ്ങൾ തമ്മിൽ പരസ്പരം പന്തു കൈമാറി ഗോൾ വലയത്തിനടുത്തെത്തുമ്പോൾ ഗോൾ കീപ്പറെ കബളിപ്പിച്ച്‌ പന്തു വലയിലാക്കുക എന്നതാണ് കളിയുടെ ക്രമം‌. പന്തു കൈക്കലാക്കി ഗോളാക്കാനായി ഇത്തരത്തിൽ ടീമുകൾ തമ്മിൽ നടക്കുന്ന മത്സരമാണ്‌ ഫുട്ബോളിനെ ആവേശഭരിതമാക്കുന്നത്‌. പന്തു കളിക്കളത്തിന്റെ അതിർത്തി വരയ്ക്കു പുറത്തേക്കു പോകുമ്പോഴോ കളി നിയന്ത്രിക്കുന്ന റഫറി നിർത്തി വയ്ക്കുമ്പോഴോ മാത്രമേ ഫുട്ബോൾ കളി നിശ്ചലമാകുന്നുള്ളു. കളിനിയമങ്ങൾ ഉത്ഭവവും മാറ്റങ്ങളും പല പ്രദേശങ്ങളിലായി വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കളിച്ചിരുന്ന ഫുട്ബോളിന്റെ നിയമങ്ങൾ ദീർഘകാല ശ്രമങ്ങളുടെ ഫലമായാണ്‌ ക്രോഡീകരിക്കപ്പെട്ടത്‌. ഇതിനുളള ശ്രമങ്ങൾ ശക്തമായത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്‌. ഇന്നു നിലവിലുളള നിയമങ്ങളുടെ ഏകദേശ ചിത്രം രൂപപ്പെടുത്തിയതു കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജാണ്‌. 1848ൽ ഇംഗ്ലണ്ടിലെ വിവിധ ടീമുകളെ ചർച്ചയ്ക്കിരുത്തിയാണ്‌ ഇതു സാധ്യമാക്കിയത്‌. കളിനിയമങ്ങളുടെ ക്രോഡീകരണത്തിനുളള ശ്രമങ്ങൾ 1863ൽ ദ്‌ ഫുട്ബോൾ അസോസിയേഷൻ( എഫ്‌. എ) എന്ന സംഘടനയുടെ രൂപവത്കരണത്തിനു കാരണമായി. ആ വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി. കളിനിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇപ്പോൾ പ്രധാന പങ്കു വഹിക്കുന്നത്‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ്‌(ഐ.എഫ്‌.എ.ബി.) എന്ന സംഘടനയാണ്‌. 1882ലാണ്‌ ഇതു രൂപീകൃതമായത്‌. 1904ൽ പാരിസിൽ രൂപംകൊണ്ട ഫിഫ, ഐ.എഫ്‌.എ.ബി.യുടെ നിയമങ്ങൾ പിന്തുടരുമെന്നു പ്രഖ്യാപിച്ചു. കാലക്രമത്തിൽ ഫുട്ബോളിലെ ഏറ്റവും ശക്തമായ സംഘടനയായി ഫിഫ മാറി. ഇന്ന് ഐ.എഫ്‌.എ.ബി.യിൽ ഏറ്റവും കൂടുതൽ പ്രതിനിധികളുള്ളത്‌ ഫിഫയിൽ നിന്നാണ്‌. ആമുഖം ഔദ്യോഗികമായി പതിനേഴ്‌ പ്രധാന നിയമങ്ങളാണുളളത്‌. എല്ലാ വിഭാഗത്തിലുമുളള ഫുട്ബോൾ കളിയിലും ഈ നിയമങ്ങളാണ്‌ പ്രാവർത്തികമാകുന്നതെങ്കിലും വനിതാ, ജൂണിയർ തലങ്ങളിൽ ചില്ലറ മാറ്റങ്ങൾ വരുത്തുവാൻ ദേശീയ അസോസിയേഷനുകൾക്ക്‌ അധികാരമുണ്ട്‌. ഈ നിയമങ്ങൾക്കു പുറമേ ഐ.എഫ്‌.എ.ബി. പുറപ്പെടുവിക്കുന്ന പ്രത്യേക മാർഗനിർദ്ദേശങ്ങളും കളിയുടെ നടത്തിപ്പിനായി ഉപയോഗിക്കുന്നു. കളിക്കാർ thumb|300px|right|ഫുട്ബോൾ. ഓരോ ടീമിലും പതിനൊന്നു കളിക്കാരുണ്ടാവണം(പകരക്കാരെ കൂടാതെ). ഇവരിലൊരാൾ ഗോൾകീപ്പർ ആയിരിക്കും. പന്തു കൈകൊണ്ടു തൊടുവാൻ അനുവാദമുളള ഏക കളിക്കാരൻ ഗോൾ കീപ്പറാണ്‌. എന്നാൽ പെനാൽറ്റി ഏരിയ( ഗോൾ പോസ്റ്റിനു മുന്നിലുള്ള 18 വാര ബോക്സ്‌)യ്ക്കുള്ളിൽ വച്ചു മാത്രമേ ഗോൾ കീപ്പർക്കും പന്തു കൈകൊണ്ടു തൊടുവാൻ അനുവാദമുള്ളു. കളിക്കാർ ഷർട്ട്‌ അഥവാ ജേഴ്സി, നിക്കർ, സോക്സ്‌ എന്നിവ ധരിച്ചിരിക്കണം. തനിക്കോ മറ്റു കളിക്കാർക്കോ പരിക്കേൽക്കുന്ന വിധത്തിൽ യാതൊന്നും ധരിക്കാൻ പാടില്ല.ഇതിൽ മോതിരം മാല എന്നിങ്ങനെയുള്ള ആഭരണങ്ങളും ഉൾപ്പെടും. കളി പുരോഗമിക്കുന്നതിനിടെ ചില കളിക്കാർക്ക്‌ പകരക്കാരെ ഇറക്കാം. രാജ്യാന്തര മത്സരങ്ങളിലും മറ്റ്‌ ദേശീയ മത്സരങ്ങളിലും ഇത്തരം പകരക്കാരുടെ എണ്ണം മൂന്നായി നിജപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ ചില സൗഹാർദ്ദ മൽസരങ്ങളിൽ ഇതിനു പരിധി ഇല്ല. കളത്തിലുള്ള ഒരു താരം പരിക്കേൽക്കുമ്പോഴോ തളരുമ്പോഴോ അല്ലെങ്കിൽ അയാളുടെ കളിനിലവാരം താഴുന്നുവെന്ന് പരിശീലകനു തോന്നുമ്പോഴോ ആണ്‌ സാധാരണ പകരക്കാരെ ഇറക്കുന്നത്‌. അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകില്ല. പന്ത് സാധാരണയായി #1 മുതൽ #5 വരെയുള്ള അളവുകളിൽ പന്തുകൾ ലഭ്യമാണ്. അളവിന്റെ നംബർ കൂടുന്നതിനനുസരിച്ച് വലിപ്പവും കൂടുന്നു. ഫിഫയുടെ അംഗീകാരമുള്ള കളികൾക്ക് ലോകമെങ്ങും ഉപയോഗിക്കുന്നത് #5 അളവിലുള്ള പന്തുകളാണ്. ഈ പന്തുകൾക്ക് 68 മുതൽ 70 സെ. മീ വരെ ചുറ്റളവും 410 മുതൽ 450 വരെ ഗ്രാം ഭാരവും ഉണ്ടായിരിക്കണം. അവയിലെ വായുമർദ്ദം സാധാരണ അന്തരീകഷമർദ്ദത്തിന്റെ 0.6 മുതൽ 1.1 വരെ മടങ്ങ് ആകാം. ആദ്യകാലത്ത് ഏതാനും ഷഡ്ഭുജരൂപത്തിലുള്ള തുകൽക്കഷണങ്ങൾ തമ്മിൽ തുന്നിച്ചേർത്ത് ഗോളാകൃതിയിലാക്കിയാണ് കാൽപ്പന്തുകൾ നിർമ്മിച്ചിരുന്നത്. കാറ്റു നിറക്കാൻ അവക്കകത്ത് റബ്ബർ കൊണ്ടുള്ള ഒരു ബ്ലാഡർ ഉണ്ടാകും. ഇതിൽ പമ്പുപയോഗിച്ച് കാറ്റു നിറച്ച് അതിന്റെ വായ് ഭദ്രമായി കെട്ടി പന്തിനകത്തു കയറ്റിവച്ച് പന്തിന്റെ പുറംവായ് ഷൂലേസുകൾ കെട്ടുന്ന മട്ടിൽ ചരടുപയോഗിച്ച് കെട്ടിയുറപ്പിക്കുകയായിരുന്നു പതിവ്. പിൽക്കാലത്ത് നേരിട്ട് കാറ്റ് നിറക്കാവുന്ന പന്തുകൾ നിലവിൽ വന്നു. ഇവ നിർമ്മിക്കുന്നത് പ്രത്യേകതരം പ്ലാസ്റ്റിക്കുകളായ പോളിയുറേത്തേൻ ഉപയോഗിച്ചാണ്. കളിക്കളം thumb|right|300px|ഫുട്ബോൾ മൈതാനത്തിന്റെ വിവിധ ഭാഗങ്ങൾ 100 മുതൽ 110 മീറ്റർ വരെ നീളവും 64-75 മീറ്റർ വരെ വീതിയുമുളള കളിക്കളമായിരിക്കണം മുതിർന്നവരുടെ ഫുട്ബോൾ മത്സരത്തിനുപയോഗിക്കുന്നത്‌. ദീർഘ ചതുരാകൃതിയിലായിരിക്കണം കളിക്കളം. നീളമുളള അതിർത്തിവര ടച്ച്‌ ലൈൻ എന്നും നീളം കുറഞ്ഞത്‌ ഗോൾ ലൈൻ എന്നും അറിയപ്പെടുന്നു. ഇരുവശത്തെയും ഗോൾ ലൈനുകളിലാണ്‌ ഗോൾപോസ്റ്റുകളുടെ സ്ഥാനം. ഗോൾ പോസ്റ്റിനു മുന്നിലുളള 16.3 മീറ്റർ സ്ഥലത്താണ്‌ പെനാൽറ്റി ബോക്സ്‌. ഗോൾ ലൈനിൽ നിന്നും കളത്തിലേക്ക്‌ 18 വാര തള്ളി നിൽക്കുന്നതിനാൽ 18 യാർഡ്‌ ബോക്സ്‌ എന്നും ഈ പ്രദേശം അറിയപ്പെടുന്നു. കളിക്കളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണിത്‌. ഈ വരയ്കു വെളിയിൽ വച്ച്‌ ഗോൾകീപ്പർ പന്തു കൈകൊണ്ടു തൊട്ടാലോ ബോക്സിനുള്ളിൽ വച്ച്‌ ഗോൾ ലക്ഷ്യമാക്കുന്ന കളിക്കാരനെ എതിർ ടീമിലെ ഡിഫൻഡർ ഫൌൾ ചെയ്താലോ സാധാരണ ഗതിയിൽ പെനാൽറ്റി കിക്ക്‌ നൽകി ശിക്ഷിക്കപ്പെടും. ഗോൾ പോസ്റ്റ് രണ്ട് ഗോൾപോസ്റ്റുകൾക്കുമിടയിൽ 7.32 മീറ്റർ(8 വാര) അകലവും അവയെ ബന്ധിപ്പിക്കുന്ന മുകൾത്തണ്ടിന്റെ അടിവശത്തിന് തറനിരപ്പിൽനിന്ന് 2.44 മീറ്റർ (8 അടി) ഉയരവുമുണ്ടായിരിക്കണമെന്നാണ് അന്താരാഷ്ട്രനിയമം. പോസ്റ്റുകൾക്കും മുകൾത്തണ്ടിനും 12 സെ.മീ. (5 ഇഞ്ച്) കനവും വീതിയും വേണമെന്നും നിബന്ധനയുണ്ട്. കളിസമയം 45 മിനുട്ട്‌ വീതമുളള ഇരു പകുതികളിലായാണ്‌ ഫുട്ബോൾ മത്സരം നടക്കുക. പതിനഞ്ചു മിനുട്ടാണ്‌ ഇടവേള. മത്സരത്തിലെ വിജയിയെ കണ്ടെത്തണമെന്ന് നിർബന്ധമുളളപ്പോൾ (ഉദാ: ലോകകപ്പ് നോക്കൗട്ട് മത്സരങ്ങൾ) കളി 30 മിനുട്ട് (15x2) അധികസമയത്തേക്കു നീട്ടുന്നു. എന്നിട്ടും സമനിലയാണു ഫലമെങ്കിൽ പെനാൽറ്റി ഷൂട്ടൌട്ടിനെ ആശ്രയിക്കുന്നു. പെനാൽറ്റി ഷൂട്ടൌട്ടിലൂടെ വിജയികളെ കണ്ടെത്തുന്ന രീതിക്കുപകരമായി 1990കൾ മുതൽ രണ്ടു പരീക്ഷണങ്ങൾ നടത്തിയിരുന്നു. അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി. ഇതിനെ ഗോൾഡൻ ഗോൾ എന്നു വിശേഷിപ്പിക്കുന്നു. ഇതിൽ അധികസമയത്ത് ഒരു ടീം ഗോളടിച്ചാൽ അപ്പോൾ തന്നെ കളി നിർത്തി അവരെ വിജയികളായി പ്രഖ്യാപിക്കും. ഇതിനു ശേഷം നടത്തിയ പരീക്ഷണമാണ്‌ സിൽവർ ഗോൾ. അതായത്‌ അധിക സമയത്തിലെ ഏതു പകുതിയിലാണോ ഗോളടിക്കുന്നത് ആ പകുതി മുഴുവൻ കഴിയാൻ കാത്തു നിൽക്കുകയും വീണ്ടും തുല്യത പാലിക്കുകയാണെങ്കിൽ മാത്രം രണ്ടാം പകുതിയോ ഷൂട്ടൗട്ടോ തുടങ്ങുകയും ചെയ്യുന്ന രീതിയെ ആണിങ്ങനെ വിളിക്കുന്നത് രണ്ടു രീതികളും ഇപ്പോൾ നിലവിലില്ല. റഫറിയാണ്‌ ഫുട്ബോൾ മത്സരത്തിന്റെ സമയപാലകൻ. കളിക്കിടയിൽ പരിക്ക് കാരണം നഷ്ടപ്പെടുന്ന സമയം നാലാം റഫറിയുടെ സഹായത്താൽ ഇരുപകുതികളിലുമായി കൂട്ടിച്ചേർക്കുന്നതും റഫറിതന്നെയാണ്‌. ഇങ്ങനെ കൂട്ടിച്ചേർക്കുന്ന സമയത്തെ ഇൻ‌ജ്വറി സമയമെന്നു പറയുന്നു. കളിനിയന്ത്രണം കളിക്കളത്തിനകത്തുള്ള റഫറിയാണ്‌ ഫുട്ബോൾ മത്സരം നിയന്ത്രിക്കുക. കളിനിയമങ്ങൾക്കനുസരിച്ച്‌ കളി മുന്നോട്ടു കൊണ്ടുപോവുകയാണ്‌ റഫറിയുടെ ദൌത്യം. റഫറിയുടെ തീരുമാനം അന്തിമമാണ്‌. പ്രധാന റഫറിയെ സഹായിക്കുവാൻ രണ്ടു അസിസ്റ്റന്റ്‌ റഫറിമാരും ഉണ്ടാകും. സുപ്രധാന മത്സരങ്ങളിൽ നാലാമതൊരാളെയും കളിനിയന്ത്രണത്തിനായി കരുതാറുണ്ട്‌. കളി തുടങ്ങുന്ന രീതികൾ കിക്കോഫിലൂടെയാണ്‌ മത്സരം തുടങ്ങുന്നത്‌. കളിക്കളത്തിലെ മധ്യവൃത്തത്തിൽ നിന്നാണ്‌ കിക്കോഫ്‌ /തുടങ്ങുന്നത്‌. കിക്കോഫ്‌ എടുക്കുന്ന ടീമിലെ രണ്ടു കളിക്കാരൊഴികെ ബാക്കിയുളളവർ മധ്യവൃത്തത്തിനു വെളിയിലായിരിക്കണം. ആദ്യത്തെ കിക്കോഫ്‌ കഴിഞ്ഞാൽ പന്ത്‌ പുറത്തു പോവുകയോ റഫറി കളി നിർത്തി വയ്ക്കുകയോ ചെയ്യുന്ന സമയമൊഴികെ കളി തുടർന്നുകൊണ്ടിരിക്കും. കളി പുനരാരംഭിക്കുന്നത്‌ താഴെ പറയുന്ന രീതികളിലാണ്‌. കിക്കോഫ്‌- ഏതെങ്കിലുമൊരു ടീം ഗോൾ നേടുമ്പോഴും ഇടവേളയ്ക്കു ശേഷവും. ത്രോ ഇൻ- ഒരു കളിക്കാരന്റെ പക്കൽ നിന്നും പന്ത്‌ ടച്ച്‌ ലൈൻ കടന്നു പുറത്ത്‌ പോയാൽ എതിർ ടീമിന്‌ അനുകൂലമായ ത്രോ ഇൻ അനുവദിക്കും. കളത്തിനു പുറത്തു നിന്നും പന്ത്‌ അകത്തേക്കെറിയുകയാണിവിടെ. ഗോൾ കിക്ക്‌- പന്തു സ്ട്രൈക്കറുടെ പക്കൽ നിന്നും ഗോൾലൈനു പുറത്തേക്കു പോകുമ്പോൾ ഗോളി പെനാൽട്ടി ബോക്സിനകത്തുനിന്നും എടുക്കുന്നത്. കോർണർ കിക്ക്‌- ഏതെങ്കിലുമൊരു ടീം സ്വന്തം ഗോൾ ലൈനു പുറത്തേക്കു പന്തടിച്ചു കളഞ്ഞാൽ. ഇൻഡയറക്ട്‌ ഫ്രീകിക്ക്‌- നിസാരമായ ഫൌളുകൾ വഴങ്ങുന്ന ടീമിനെതിരെയാണ്‌ ഇത്തരം കിക്കുകൾ. ഡയറക്ട്‌ ഫ്രീകിക്ക്‌- ഫൌൾ അൽപം കൂടി ഗൗരവമുളളതാകുമ്പോൾ ഡയറക്ട്‌ ഫ്രീകിക്കിലൂടെ കളിതുടരും. പെനാൽറ്റി കിക്ക്‌- സ്വന്തം പെനാൽറ്റിബോക്സിൽ‍ ഫൌൾ വഴങ്ങുന്ന ടീമിനെതിരെയാണ്‌ പെനാൽറ്റി കിക്ക്‌ വിധിക്കുക. ഗോളിയെ മാത്രം മുന്നിൽ നിർത്തി ഗോൾ ലൈനു തൊട്ടു മുൻപിലുള്ള പെനാൽറ്റി സ്പോട്ടിൽ നിന്ന് ഈ കിക്കെടുക്കുന്നു. ഡ്രോപ്ഡ്‌ ബോൾ- ആർക്കെങ്കിലും പരിക്കു പറ്റിയോ സമാനമായ കാരണങ്ങൾകൊണ്ടോ കളിനിർത്തിവച്ചാൽ പുനരാരംഭിക്കുന്ന രീതിയാണിത്‌. ഒളിംപിക് ഗോൾ ഇതിലേതു രീതി ആണെങ്കിലും കളി ഏതവസരത്തിലും വീണ്ടും തുടങ്ങുവാൻ പന്ത് എറിയുകയോ അടിക്കുകയോ കൈമാറുകയോ ചെയ്യുന്ന കളിക്കാരന്‌ വേറേതെങ്കിലും കളിക്കാരൻ പന്ത് തൊട്ടതിനു ശേഷമേ വീണ്ടും തൊടാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ഗോൾകിക്കെടുക്കുമ്പോൾ കിക്കെടുത്തു കഴിഞ്ഞ് പന്ത് പെനാൽട്ടി ഏരിയക്ക് പുറത്തെത്തിയതിനു ശേഷം മാത്രമെ ഗോളിയ്ക്കോ അയാളുടെ സഹകളിക്കാർക്കോ(എതിർടീമിനു ബാധകമല്ല) പന്ത് തൊടാനവകാശമുള്ളൂ. അന്താരാഷ്ട്ര ഫുട്ബോൾ ഫുട്ബോളിനെ രാജ്യാന്തര തലത്തിൽ നിയന്ത്രിക്കുന്നത്‌ ഫിഫയാണ്‌. ഫിഫയുടെ കീഴിൽ ഓരോ ഭൂഖണ്ഡങ്ങൾക്കും കോൺഫെഡറേഷനുകളും അവയ്ക്കു കീഴിൽ ദേശീയ അസോസിയേഷനുകളുമുണ്ട്‌. താഴെ പറയുന്നവയാണ്‌ കോൺഫെഡറേഷനുകൾ ഏഷ്യ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ( എ. എഫ്‌. സി.) ആഫ്രിക്ക: കോൺഫെഡറേഷൻ ഓഫ്‌ ആഫ്രിക്കൻ ഫുട്ബോൾ ( സി. എ. എഫ്‌.) വടക്കേ അമേരിക്ക: കോൺഫെഡറേഷൻ ഓഫ്‌ നോർത്ത്‌ സെൻ ട്രൽ അമേരിക്കൻ ആൻഡ്‌ കരിബിയൻ അസോസിയേഷൻ ഓഫ്‌ ഫുട്ബോൾ ( കോൺകാഫ്‌) യൂറോപ്‌: യൂണിയൻ ഓഫ്‌ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്‌ (യുവേഫ) ഓസ്ട്രേലിയ: ഓഷ്യാന ഫുട്ബോൾ കോൺഫെഡറേഷൻ( ഒ. എഫ്‌. സി.) തെക്കേ അമേരിക്ക: സൗത്ത്‌ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ( കോൺമിബോൾ) പ്രധാന രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ ഫുട്ബോളിലെ ഏറ്റവും പ്രധാന മത്സരം ലോക കപ്പ്‌ ആണ്‌. നാലു വർഷം കൂടുമ്പോൾ ഫിഫയാണ്‌ ഈ ഫുട്ബോൾ മേള സംഘടിപ്പിക്കുന്നത്‌. പ്രാഥമിക തലത്തിൽ മത്സരിക്കുന്ന 190 ദേശീയ ടീമുകളിൽ നിന്നും 32 ടീമുകൾ ഒരു മാസം നീണ്ടു നിൽക്കുന്ന ലോക കപ്പ്‌ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു യോഗ്യത നേടുന്നു. ലോക കപ്പ് മത്സരങ്ങൾ നടക്കുന്നതിനു മുൻപുള്ള 3 വർഷക്കാലയളവിൽ നടക്കുന്ന യോഗ്യതാ റൗണ്ട് മൽസരങ്ങളിലൂടെയാണ് ഇപ്രകാരം 32 രാജ്യങ്ങൾ യോഗ്യത നേടുന്നത്. വൻകരകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഒളിമ്പിക്സ്‌ ഫുട്ബോൾ ആണ്‌ മറ്റൊരു പ്രധാന മത്സരം. മറ്റു പ്രധാന മത്സരങ്ങൾ (ക്ലബ്‌ തലം ഉൾപ്പെടെ) യൂറോ കപ്പ്‌ യുവേഫ ചാമ്പ്യൻസ് ലീഗ് യുവേഫ യൂറോപ്പ ലീഗ് കോപ അമേരിക്ക കോപ ലിബർട്ടഡോറസ്‌ ആഫ്രിക്കൻസ്‌ നേഷൻസ്‌ കപ്പ്‌ ഏഷ്യൻ കപ്പ്‌ എ. എഫ്‌. സി. ചാമ്പ്യൻസ്‌ ലീഗ്‌ കോൺകാഫ്‌ ഗോൾഡ്‌ കപ്പ്‌ ഓഷ്യാന കപ്പ്‌ മെർദേക്ക കപ്പ്‌ കോൺഫെഡറേഷൻസ് കപ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സ്പാനിഷ്‌ ലീഗ് (ലാ ലീഗാ) സീരി എ (ഇറ്റലി) ജർമ്മൻ ബുണ്ടെസ്‌ലിഗാ ഇന്ത്യൻ സൂപ്പർ ലീഗ് അറബ് കപ്പ് ചേർത്തു വായിക്കേണ്ടവ പ്രശസ്തരായ ഫുട്ബോൾ താരങ്ങൾ പ്രശസ്തമായ ഫുട്ബോൾ ക്ലബുകൾ അവലംബം വർഗ്ഗം:ഫുട്ബോൾ വർഗ്ഗം:പന്തുപയോഗിച്ചുള്ള കളികൾ വർഗ്ഗം:ടീം കായികവിനോദങ്ങൾ വർഗ്ഗം:സമ്മർ ഒളിമ്പിക്സ് കായികയിനങ്ങൾ
ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക
https://ml.wikipedia.org/wiki/ഐക്യരാഷ്ട്രസഭയിലെ_അംഗരാജ്യങ്ങളുടെ_പട്ടിക
alt=A political map of the world with all member states of the United Nations shaded blue, observer states green, non-member states orange, non-self-governing territories grey, and international Antarctica light grey|thumb|370px|ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളെയും ആശ്രിതപ്രദേശങ്ങളെയും നീലനിറത്തിൽ കാണിച്ചിരിക്കുന്നു. താഴെപ്പറയുന്ന പ്രദേശങ്ങളെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, ഇവ ഏതെങ്കിലും അംഗരാജ്യത്തിന്റെ ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കാത്തതാണ് കാരണം: വത്തിക്കാൻ സിറ്റി (the Holy See is a ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ലാത്ത നിരീക്ഷകരാജ്യങ്ങൾ), പാലസ്തീനിയൻ പ്രദേശം (പാലസ്തീന്, ഐക്യരാഷ്ട്രസഭയിൽ നിരീക്ഷകപദവിയുണ്ട്), വെസ്റ്റേൺ സഹാറ (മൊറോക്കോയും പോളിസാരിയോ ഫ്രണ്ടും തമ്മിൽ തർക്കത്തിലിരിക്കുന്നു), and അന്റാർട്ടിക്ക (അന്റാർട്ടിക് ഉടമ്പടിയാണ് ഈ ഭൂഘണ്ഡത്തെ നിയന്ത്രിക്കുന്നത്). ഐക്യരാഷ്ട്രസഭ അംഗീകരിക്കാത്ത രാഷ്ട്രങ്ങളെ ഈ ഭൂപടത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഉദാഹരണത്തിന് റിപ്പബ്ലിക്ക് ഓഫ് ചൈന (തായ്‌വാൻ), നിയന്ത്രിക്കുന്ന പ്രദേശങ്ങളുടെ പ്രതിനിധി ചൈനയാണെന്ന് ഐക്യരാഷ്ട്രസഭ വോട്ടെടുപ്പിലൂടെ തീരുമാനിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ എന്നതിന്റെ വിവക്ഷ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ (General Assembly) അംഗങ്ങൾ എന്നാണ്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ രണ്ടാം അദ്ധ്യായത്തിലെ നാലാം ആർട്ടിക്കിളിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾ ഇപ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്: സമാധാനം കാംക്ഷിക്കുന്നതും നിലവിലുള്ള ചാർട്ടറിലെ കടമകൾ അംഗീകരിക്കുകയും ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ അംഗത്വം ലഭ്യമാണ്. സഭയുടെ കാഴ്ച്ചപ്പാടിൽ രാജ്യം ഈ കടമകൾ ഏറ്റെടുത്തു നടത്താൻ പ്രാപ്തമാണ് എന്നു തോന്നിയാൽ അംഗത്വം നൽകാം. ഐക്യരാഷ്ട്രസഭയിലേയ്ക്ക് ഒരു രാജ്യത്തെ ഉൾപ്പെടുത്തണമെങ്കിൽ സുരക്ഷാ സഭയിൽ (സെക്യൂരിറ്റി കൗൺസിൽ) ഇക്കാര്യം ശുപാർശ ചെയ്യുകയും പൊതുസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയും വേണം. സുരക്ഷാ സഭയുടെ ശുപാർശ ലഭിക്കണമെങ്കിൽ പതിനഞ്ച് അംഗങ്ങളിൽ ഒൻപത് രാജ്യങ്ങളെങ്കിലും നിർദ്ദേശത്തെ പിന്തുണയ്ക്കണം. ഇതുകൂടാതെ അഞ്ച് സ്ഥിരാംഗങ്ങളിലാരും ഈ നിർദ്ദേശത്തിനെതിരായി വോട്ട് ചെയ്യാനും പാടില്ല. ഇതിനുശേഷം പൊതുസഭ ഇക്കാര്യം വോട്ടിനിട്ട് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടേ ഇതംഗീകരിക്കുകയും വേണം. തത്ത്വത്തിൽ പരമാധികാര രാഷ്ട്രങ്ങൾക്ക് മാത്രമേ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളാകാൻ സാധിക്കൂ. ഇപ്പോഴുള്ള എല്ലാ ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങളും പരമാധികാര രാജ്യങ്ങളാണ്. ചില രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ അംഗത്വം ലഭിക്കുന്ന സമയത്ത് പരമാധികാരമില്ലാത്തവയായിരുന്നുവെങ്കിലും പിന്നീട് പരമാധികാരരാഷ്ട്രങ്ങളാവുകയാണുണ്ടായത്. വത്തിക്കാൻ സിറ്റി മാത്രമാണ് പരക്കെ അംഗീകാരമുള്ളതും പരമാധികാരമുള്ളതും എന്നാൽ ഐക്യരാഷ്ട്രസഭയിൽ അംഗത്വമില്ലാത്തതുമായ ഒരു രാജ്യം. സുരക്ഷാ സഭയും പൊതുസഭയും അംഗീകരിച്ചാൽ മാത്രം അംഗത്വം ലഭിക്കുന്നതിനാൽ മോണ്ടെവീഡിയോ കൺ‌വെൻഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് രാജ്യങ്ങൾ എന്ന് വിളിക്കാവുന്ന പല പ്രദേശങ്ങളും ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളല്ല. അംഗങ്ങളെക്കൂടാതെ മറ്റു രാജ്യങ്ങൾക്കും രാജ്യങ്ങളുടെ സംഘടനകൾക്കും, മറ്റു കൂട്ടായ്മകൾക്കും പൊതുസഭയിൽ നിരീക്ഷകപദവിയും പ്രസംഗിക്കാനുള്ള അവസരവും മറ്റും നൽകാറുണ്ട്. പക്ഷേ ഇവർക്ക് വോട്ടവകാശമില്ല. സ്ഥാപകാംഗങ്ങൾ thumb|370px|നിലവിലുള്ള ഐക്യരാഷ്ട്ര സഭാ അംഗങ്ങളെ സഭയിൽ ചേർന്ന വർഷം വച്ച് തരം തിരിക്കുന്ന ഭൂപടം. 1945 ഒക്ടോബർ 24-നാണ് ഐക്യരാഷ്ട്രസഭ നിലവിൽ വന്നത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളും (റിപ്പബ്ലിക്ക് ഓഫ് ചൈന, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ) ചാർട്ടറിൽ ഒപ്പിട്ട മറ്റു രാജ്യങ്ങളിൽ ഭൂരിപക്ഷവും അംഗീകരിച്ചതായിരുന്നു സഭ നിലവിൽ വന്നതിനാസ്പദമായ സംഭവം. ആ വർഷം 51 സ്ഥാപകാംഗങ്ങൾ ഐക്യരാഷ്ട്രസഭയുടെ ഭാഗമായി. ഇതിൽ 50 രാഷ്ട്രങ്ങൾ സാൻ ഫ്രാൻസിസ്കോയിൽ വച്ച് 1945 ജൂൺ 26-ന് നടന്ന ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര രൂപീകരണത്തെപ്പറ്റിയുള്ള സമ്മേളനത്തിൽ വച്ച് ചാർട്ടറിൽ ഒപ്പുവച്ചു. പോളണ്ട് ഈ സമ്മേളനത്തിൽ പ്രതിനിധിയെ അയച്ചിരുന്നില്ല. 1945 ഒക്ടോബർ 15-നാണ് പോളണ്ട് സഭയുടെ ചാർട്ടറിൽ ഒപ്പുവച്ചത്. സ്ഥാപകാംഗങ്ങളിൽ 49 രാജ്യങ്ങൾ ഇപ്പോഴും ഐക്യരാഷ്ട്രസഭയിൽ അംഗത്വം നിലനിർത്തുന്നവരോ മറ്റൊരു രാജ്യത്തിന്റെ അംഗത്വത്തിലൂടെ തുടർച്ചയായി പ്രാതിനിദ്ധ്യം നിലനിർത്തുന്നവരോ ആണ്. ഉദാഹരണത്തിന് സോവിയറ്റ് യൂണിയനു പകരം റഷ്യൻ ഫെഡറേഷനാണ് ഇപ്പോൾ ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ളത്. ചെക്കോസ്ലോവാക്യ യൂഗോസ്ലാവ്യ എന്നിവ ഇല്ലാതാവുകയും അവയുടെ അംഗത്വം ഒരു രാജ്യത്തിന് തുടർച്ചയെന്നോണം ലഭിക്കാതിരിക്കുകയുമാണുണ്ടായത്. ഐക്യരാഷ്ട്രസഭ രൂപീകരിച്ച സമയത്ത് ചൈനയുടെ അംഗത്വം തായ്‌വാന്റെ കൈവശമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ 2758-ആം നമ്പർ പ്രമേയത്തിന്റെ ഫലമായി ഈ അംഗത്വം ഇപ്പോൾ ചൈനയ്ക്കാണ്. അംഗരാജ്യങ്ങളിൽ പലതും ഐക്യരാഷ്ട്രസഭയിൽ ചേരുമ്പോ‌ൾ പരമാധികാരമുള്ളവയായിരുന്നില്ല. പിന്നീടാണ് ഇവയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്: ബെലാറൂസ് ഐക്യരാഷ്ട്രസഭയുടെ രൂപീകരണസമയത്ത് ബൈലോറൂസ്സിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയിരുന്നു. ഉക്രൈനും ഇപ്രകാരം സോവിയറ്റ് യൂണിയനു കീഴിലായിരുന്നു. ഈ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1991-ലാണ്. ഇന്ത്യ ഐക്യരാഷ്ട്രസഭ സ്ഥാപിക്കുന്ന സമയത്ത് സ്വതന്ത്ര രാഷ്ട്രമായിരുന്നില്ല എന്നു മാത്രമല്ല, ഇപ്പോൾ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ഇന്ത്യയുടെ ഭാഗവുമായിരുന്നു. 1947-ലാണ് ഇന്ത്യയ്ക്കും പാകിസ്താനും പരമാധികാരം ലഭിച്ചത്. ഫിലിപ്പീൻസ് 1946-ൽ സ്വാതന്ത്ര്യം കിട്ടും വരെ അമേരിക്കൻ ഐക്യനാടുകളുടെ കീഴിൽ ഒരു കോമൺവെൽത്തിലായിരുന്നു. ന്യൂസിലാന്റ്, ആ സമയത്ത് യഥാർത്ഥത്തിൽ സ്വതന്ത്രരാജ്യമായിരുന്നുവെങ്കിലും മറ്റു രാജ്യങ്ങളുമായി ഉടമ്പടികളിലേർപ്പെടാനുള്ള അധികാരം നേടിയെടുത്തത് 1947-ലായിരുന്നു. " ഇപ്പോഴുള്ള അംഗങ്ങൾ നിലവിലുള്ള അംഗങ്ങളുടെ പേരും അവ ഐക്യരാഷ്ട്ര സഭയിൽ ചേർന്ന വർഷവും താഴെ പട്ടികയിൽ കൊടുത്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ഉപയോഗിക്കുന്ന ഔദ്യോഗിക നാമങ്ങളാണ് പട്ടികയിൽ കൊടുത്തിട്ടുള്ളത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ പട്ടിക ക്രമീകരിച്ചിരിക്കുന്നത് അംഗരാജ്യങ്ങളുടെ ഐക്യരാഷ്ട്രസഭയിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിനനുസരിച്ചാണ്. എല്ലാവർഷവും നറുക്കെടുപ്പിലൂടെ ആദ്യസ്ഥാനത്തിരിക്കുന്ന അംഗത്തെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പല അംഗങ്ങളും പൂർണ്ണ ഔദ്യോഗിക നാമമാണ് ഐക്യരാഷ്ട്രസഭയിൽ ഉപയോഗിക്കുന്നത് ഇതിനാൽ അക്ഷരമാലാക്രമത്തിന് അസാധാരണത്വമുണ്ട്. ഉദാഹരണത്തിന് ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോ, റിപ്പബ്ലിക്ക് ഓഫ് കൊറിയ, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക്ക് ഓഫ് മാസിഡോണിയ, യുനൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ എന്നിവ. അംഗരാജ്യങ്ങളെ ഔദ്യോഗികനാമങ്ങളും ചേർന്ന തീയതിയും മറ്റുമനുസരിച്ച് ക്രമീകരിക്കാവുന്നതരത്തിലാണ് പട്ടിക രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഴയകാല അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇതും കാണുക എന്ന കള്ളി നോക്കുക. സ്ഥാപകാംഗങ്ങളെ നീല പശ്ചാത്തലത്തിൽ ബോൾഡ് അക്ഷരങ്ങളിലാണ് കാണിച്ചിരിക്കുന്നത്. {| class="sortable wikitable" |- ! അംഗരാജ്യം ! ചേർന്ന തീയതി ! ഇതും കാണുക |- | | | |- | | | |- | | | |- | | | |- | | | |- | | | |- style="background:#ccddff;" | | | |- | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ് |- style="background:#ccddff;" | | | ഓസ്ട്രേലിയയും ഐക്യരാഷ്ട്രസഭയും |- | | | |- | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ് |- | | | |- | | | |- | | | |- | | | |- style="background:#ccddff;" | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ് |- style="background:#ccddff;" | | | |- | | | |- | ബെനിൻ (Benin): ഡഹോമി എന്നായിരുന്നു പഴയ പേര്. ഇത് 1975 ഡിസംബർ 1-ന് മാറ്റുകയായിരുന്നു. | | |- | | | |- style="background:#ccddff;" | ബൊളീവിയ (പ്ലൂറിനാഷണൽ സ്റ്റേറ്റ് ഓഫ്) Bolivia (Plurinational State of): പ്ണ്ട് ബൊളീവിയ എന്നായിരുന്നു ഔദ്യോഗികമായി ഈ രാജ്യത്തെ വിവക്ഷിച്ചിരുന്നത്. | | |- | | | പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ |- | | | |- style="background:#ccddff;" | | | ബ്രസീലും ഐക്യരാഷ്ട്രസഭയും |- | | | |- | | | |- | ബർക്കിനാ ഫാസോ (Burkina Faso): അപ്പർ വോൾട്ട എന്നായിരുന്നു പഴയ പേര്. ഇത് 1984 ആഗസ്റ്റ് 6-ന് മാറ്റുകയായിരുന്നു. | | |- | | | |- | കംബോഡിയ (Cambodia): 1970 ഒക്ടോബർ 7-ന് രാജ്യത്തിന്റെ പേര് ഖമർ റിപ്പബ്ലിക്ക് എന്നുമാറ്റിയെങ്കിലും 1975 ഏപ്രിൽ 30-ന് പേര് തിരികെ കംബോഡിയ എന്നു മാറ്റി. പേര് 1976 ഏപ്രിൽ 6-ന് ഡെമോക്രാറ്റിക് കമ്പൂച്ചിയ എന്നാക്കി മാറ്റിയെങ്കിലും വീണ്ടും 1990 ഫെബ്രുവരി 3-ന് കംബോഡിയ എന്നാക്കി. | | |- | കാമറൂൺ (Cameroon): 1961-ൽ ദക്ഷിണ കാമറൂൺസുമായി ലയിക്കുന്നതിനു മുൻപ് കാമറൂൺ (Cameroun) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1974 ജനുവരി 4-ന് സെക്രട്ടറി ജനറലിനെ ഒരു കത്തുമുഖേന രാജ്യത്തിന്റെ പേര് യുനൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ (United Republic of Cameroon) എന്നാക്കി മാറ്റിയകാര്യം അറിയിച്ചു. പേര് വീണ്ടും 1984 ഫെബ്രുവരി 4-ന് കാമറൂൺ (Cameroon) എന്നാക്കി മാറ്റി. | | |- style="background:#ccddff;" | | | കാനഡയും ഐക്യരാഷ്ട്രസഭയും |- | | | |- | സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (Central African Republic): 1976 ഒക്ടോബർ 20-ന് ഒരു കത്തുവഴി രാജ്യത്തിന്റെ പേര് സെൻട്രൽ ആഫ്രിക്കൻ എംപയർ എന്നാക്കി മാറ്റിയ കാര്യം അറിയിച്ചു. 1979 സെപ്റ്റംബർ 20-ന് വീണ്ടും പേര് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് എന്നാക്കി മാറ്റി. | | |- | | | |- style="background:#ccddff;" | | | |- style="background:#ccddff;" | | | പഴയ അംഗങ്ങൾ: റിപ്പബ്ലിക്ക് ഓഫ് ചൈന. ചൈനയും ഐക്യരാഷ്ട്രസഭയും |- style="background:#ccddff;" | | | |- | | | |- | കോംഗോ (Congo): കോംഗോ (ലിയോപോൾഡ്‌വിൽ), പീപ്പി‌ൾസ് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോ എന്നിവയിൽ നിന്ന് വേർതിരിച്ചറിയാനായി കോംഗോ (ബ്രാസ്സാവിൽ) എന്നായിരുന്നു ഈ പ്രദേശത്തെ വിവക്ഷിച്ചിരുന്നത്. 1971 നവംബർ 15-ന് പേര് കോംഗോ എന്നാക്കി മാറ്റി. (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോംഗോ അവരുടെ പേര് സയർ എന്നാക്കി മാറ്റിയ ശേഷമായിരുന്നു ഇത്). റിപ്പബ്ലിക് ഓഫ് ദി കോംഗോ എന്നും അറിയപ്പെടുന്നു. | | |- | ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോംഗോ (Democratic Republic of the Congo): കോംഗോ (ബ്രാസ്സാവിൽ)-ൽ നിന്നു തിരിച്ചറിയാനായി കോംഗോ (ലിയോപോൾഡ്‌വിൽ) എന്നായിരുന്നു ഈ രാജ്യം പണ്ട് അറിയപ്പെട്ടിരുന്നത്. 1971 ഒക്ടോബർ 27-ന് പേര് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോംഗോ എന്നതിൽ നിന്ന് മാറ്റം വരുത്തി സയർ എന്നാക്കി. 1997 മേയ് 17-ന് വീണ്ടും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോംഗോ എന്നാക്കി മാറ്റി. | | |- style="background:#ccddff;" | | | |- | കോട്ടെ ഡി'ഐവോയ്ർ (Côte d'Ivoire): പണ്ട് ഐവറി കോസ്റ്റ് എന്നായിരുന്നു ഔദ്യോഗികനാമം. 1985 നവംബർ 6-ന് പേര് കോട്ടെ ഡി'ഐവോയ്ർ എന്നായി തന്നെ ഉപയോഗിക്കണമെന്നും മറ്റു ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്തുപയോഗിക്കാൻ പാടില്ല എന്നും അഭ്യർത്ഥിച്ചു. 1986 ജനുവരി 1-ന് ഇത് പ്രാബല്യത്തിൽ വന്നു. | | |- | | | പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ |- style="background:#ccddff;" | | | |- | | | |- | | | പഴയ അംഗങ്ങൾ: ചെക്കോസ്ലോവാക്യ |- style="background:#ccddff;" | | | |- | | | |- | | | |- style="background:#ccddff;" | | | |- style="background:#ccddff;" | | | |- style="background:#ccddff;" | | | പഴയ അംഗങ്ങൾ: യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് |- style="background:#ccddff;" | | | |- | | | |- | | | |- | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ് |- style="background:#ccddff;" | | | |- | | | ഫിജിയും ഐക്യരാഷ്ട്രസഭയും |- | | | |- style="background:#ccddff;" | | | ഫ്രാൻസും ഐക്യരാഷ്ട്രസഭയും |- | | | |- | ഗാംബിയ (Gambia): മുൻകാലത്ത് ദി ഗാംബിയ (The Gambia) എന്നായിരുന്നു ഈ രാജ്യത്തിന്റെ ഔദ്യോഗിക നാമം. | | |- | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ് |- | | | പഴയ അംഗങ്ങൾ: ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയും ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും, ജർമനിയും ഐക്യരാഷ്ട്രസഭയും എന്നിവ കാണുക |- | | | |- style="background:#ccddff;" | | | |- | | | |- style="background:#ccddff;" | | | |- | | | |- | | | |- | | | |- style="background:#ccddff;" | | | |- style="background:#ccddff;" | | | |- | | | |- | | | |- style="background:#ccddff;" | | | ഇന്ത്യയും ഐക്യരാഷ്ട്രസഭയും |- | | | ഇന്തോനീഷ്യയുടെ പിന്മാറ്റം (1965–1966), ഇന്തോനീഷ്യയും ഐക്യരാഷ്ട്രസഭയും എന്നിവ കാണുക |- style="background:#ccddff;" | ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ (Iran (Islamic Republic of)): പണ്ട് ഇറാൻ എന്നായിരുന്നു ഔദ്യോഗിക നാമം. 1981 മാർച്ച് 5-ന് ഒരു കത്തിലൂടെ ഇറാൻ സെക്രട്ടറി ജനറലിനെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എന്ന പൂർണ്ണ നാമത്തിൽ വിളിക്കണം എന്നാവശ്യപ്പെട്ടു. | | |- style="background:#ccddff;" | | | |- | | | |- | | | ഇസ്രായേലും പാലസ്തീനും ഐക്യരാഷ്ട്രസഭയും |- | | | |- | | | |- | | | ജപ്പാനും ഐക്യരാഷ്ട്രസഭയും|- | | | |- | കസാഖ്സ്ഥാൻ (Kazakhstan): എന്ന സ്പെല്ലിംഗ് 1997 ജൂൺ 20-ന് മാറ്റുകയുണ്ടായി. | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്|- | | | |- | | | |- | | | |- | | | |- | | | |- | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്|- | ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് (Lao People's Democratic Republic): 1975 ഡിസംബർ 2-ന് ലാവോസ് എന്ന പേര് മാറ്റപ്പെട്ടു. | | |- | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്|- style="background:#ccddff;" | | | |- | | | |- style="background:#ccddff;" | | | |- | ലിബിയ (Libya): ലിബിയ എന്ന പേരിലായിരുന്നു ഐക്യരാഷ്ട്രസഭയിൽ പ്രവേശിച്ചതെങ്കിലും 1969-ൽ പേര് ഔദ്യോഗികമായി ലിബിയൻ അറബ് റിപ്പബ്ലിക് (Libyan Arab Republic) എന്നാക്കി മാറ്റി. 1977 ഏപ്രിൽ 1-നും 21-നും കത്തിടപാടിലൂടെ പേര് ലിബിയൻ അറബ് ജുമാഹരിയ എന്നാക്കി മാറ്റിയതായി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 2011 സെപ്റ്റംബർ 16-ന് പൊതുസഭയിലെ സീറ്റ് നാഷണൽ ട്രാൻസിഷണൽ കൗൺസിലിന് നൽകപ്പെട്ടു. ഇതോടെ ലിബിയ എന്ന പഴയ പേര് പുനസ്ഥാപിക്കപ്പെട്ടു. | | |- | | | |- | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്|- style="background:#ccddff;" | | | |- | | | പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ|- | മഡഗാസ്കർ (Madagascar): മലഗാസി റിപ്പബ്ലിക്ക് (Malagasy Republic) എന്നായിരുന്നു പഴയ പേര്. | | |- | | | |- | മലേഷ്യ (Malaysia): 1963 സെപ്റ്റംബർ 16-ന് സിങ്കപ്പൂർ, സബാ (പഴയ വടക്കൻ ബോർണിയോ), സാരവാക് എന്നിവ രാജ്യവുമായി കൂടിച്ചേരുന്നതിനു മുൻപ് ഫെഡറേഷൻ ഓഫ് മലയ എന്നായിരുന്നു പേര്. 1965 ഓഗസ്റ്റ് 9-ന് സിംഗപ്പൂർ ഒരു സ്വതന്ത്രരാജ്യമായി. 1965 സെപ്റ്റംബർ 21-ന് സിംഗപ്പൂർ ഐക്യരാഷ്ട്രസഭയിൽ അംഗവുമായി. | | പഴയ അംഗങ്ങൾ: ഫെഡറേഷൻ ഓഫ് മലയ|- style="background:#ccddff;" |- | മാൽഡീവ്സ് (Maldives): മാൽഡീവ് ഐലന്റ്സ് എന്നായിരുന്നു പഴയ പേര്. | | |- | | | |- | | | |- | | | മാർഷൽ ദ്വീപുകളും ഐക്യരാഷ്ട്രസഭയും|- | | | |- | | | |- style="background:#ccddff;" | | | |- | | | ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയും ഐക്യരാഷ്ട്രസഭയും|- | റിപ്പബ്ലിക്ക് ഓഫ് മോൾഡോവ (Republic of Moldova): പണ്ട് മോൾഡോവ (Moldova) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്|- | | | |- | | | |- | | | പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ |- | | | |- | | | |- | മ്യാന്മാർ (Myanmar): ബർമ (Burma) എന്നായിരുന്നു പഴയ പേര്. ഇത് 1989 ജൂൺ 18-ന് മാറ്റുകയാണുണ്ടായത്. | | |- | | | |- | | | |- | | | |- style="background:#ccddff;" | | | |- style="background:#ccddff;" | | | ന്യൂസിലാന്റും ഐക്യരാഷ്ട്രസഭയും |- style="background:#ccddff;" | | | |- | | | |- | | | |- style="background:#ccddff;" | | | |- | | | |- | | | പാകിസ്താനും ഐക്യരാഷ്ട്രസഭയും |- | | | |- style="background:#ccddff;" | | | |- | | | |- style="background:#ccddff;" | | | |- style="background:#ccddff;" | | | |- style="background:#ccddff;" | ഫിലിപ്പീൻസ് (Philippines): പണ്ട് ഫിലിപ്പീൻസ് കോമൺവെൽത്ത് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1946-ൽ റിപ്പബ്ലിക്കായതോടെ ഫിലിപ്പീൻ റിപ്പബ്ലിക്ക് (Philippine Republic) എന്നറിയപ്പെടാൻ തുടങ്ങി. | | |- style="background:#ccddff;" | | | |- | | | |- | | | |- | | | |- style="background:#ccddff;" | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്, സോവിയറ്റ് യൂണിയനും ഐക്യരാഷ്ട്രസഭയും, റഷ്യയും ഐക്യരാഷ്ട്രസഭയും എന്നിവ കാണുക |- | | | |- | സെന്റ് കീറ്റ്സ് ആന്റ് നെവിസ് (Saint Kitts and Nevis): സൈന്റ് ക്രിസ്റ്റഫർ ആൻഡ് നെവിസ് എന്നായിരുന്നു പഴയ പേര്. 1986 നവംബർ 26-ന് പേര് മാറ്റുകയുണ്ടായെങ്കിലും ആ വർഷം മുഴുവൻ ഐക്യരാഷ്ട്രസഭ പഴയ പേരുതന്നെ ഉപയോഗിച്ചു. | | |- | | | |- | | | |- | | | |- | | | |- | സാവോ ടോം ആൻഡ് പ്രിൻസിപ്പെ (Sao Tome and Principe): ഔദ്യോഗിക യു.എൻ. പേരിന് ഉച്ചാരണരീതിയില്ലെങ്കിലും ഭരണഘടന രാജ്യത്തിന്റെ പേര് São Tomé and Príncipe എന്നാണെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. | | |- style="background:#ccddff;" | | | |- | | | |- | | | പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ |- | | | |- | | | |- | | | പഴയ അംഗങ്ങൾ: മലേഷ്യ|- | | | പഴയ അംഗങ്ങൾ: ചെക്കോസ്ലോവാക്യ|- | | | പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ|- | | | |- | | | |- style="background:#ccddff;" | സൗത്ത് ആഫ്രിക്ക (South Africa): 1961-ൽ റിപ്പബ്ലിക്കാകുന്നതിന് മുൻപ് രാജ്യം യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്ക എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. | | |- | | | |- | | | |- | ശ്രീലങ്ക (Sri Lanka): സിലോൺ (Ceylon) എന്നായിരുന്നു 1972 മേയ് 22 വരെ ഔദ്യോഗിക നാമം. | | |- | | | |- | സുരിനാം (Suriname): Surinam എന്നായിരുന്നു പേര്. ഇത് 1978 ജനുവരി 23-ന് മാറ്റപ്പെട്ടു. | | |- | | | |- | | | |- | | | |- style="background:#ccddff;" | | | പഴയ അംഗങ്ങൾ: യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്|- | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്|- | | | പഴയ അംഗങ്ങൾ: ടാങ്കാനിക്കയും സാൻസിബാറും|- | തായ്ലാന്റ് (Thailand): പണ്ടറിയപ്പെട്ടിരുന്നത് സയാം (Siam) എന്ന പേരിലായിരുന്നു. | | |- | | | |- | | | |- | | | |- | | | ട്രിനിഡാഡ് ആൻഡ് ടൊബാഗോയും ഐക്യരാഷ്ട്രസഭയും|- | | | |- style="background:#ccddff;" | | | |- | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്|- | | | തുവാലുവും ഐക്യരാഷ്ട്രസഭയും|- | | | |- style="background:#ccddff;" | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്|- | | | |- style="background:#ccddff;" | | | ബ്രിട്ടനും ഐക്യരാഷ്ട്രസഭയും|- style="background:#ccddff;" | | | അമേരിക്കൻ ഐക്യനാടുകളും ഐക്യരാഷ്ട്രസഭയും|- style="background:#ccddff;" | | | |- | | | പഴയ അംഗങ്ങൾ: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ്|- | | | വാനുവാടുവും ഐക്യരാഷ്ട്രസഭയും|- style="background:#ccddff;" | ബൊളിവാറിയൻ റിപ്പബ്ലിക്ക് ഓഫ് വെനിസ്വേല (Venezuela (Bolivarian Republic of)): വെനസ്വേല എന്നായിരുന്നു പണ്ടറിയപ്പെട്ടിരുന്നത്. | | |- | | | |- | | | പഴയ അംഗങ്ങൾ: യെമനും ഡെമോക്രാറ്റിക് യെമനും|- | | | |- | | | |} പേരിലെ മാറ്റങ്ങൾ സംബന്ധിച്ചുള്ള കുറിപ്പുകൾ പഴയ അംഗങ്ങൾ റിപ്പബ്ലിക്ക് ഓഫ് ചൈന 1945 ഒക്ടോബർ 24-ന് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ (ROC) ഭരണത്തിൻ കീഴിലാണ് ചൈന ഐക്യരാഷ്ട്രസഭയിൽ അംഗമായത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടരിന്റെ, അഞ്ചാമതദ്ധ്യായത്തിലെ, 23-ആം ആർട്ടിക്കിൾ പ്രകാരം സുരക്ഷാ കൗൺസിലിന്റെ സ്ഥിരാംഗമാകുകയും ചെയ്തു. 1949-ൽ ചൈനീസ് ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യത്തിൽ കുമിംഗ്‌താങ് കക്ഷിയുടെ കീഴിലുള്ള റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടത്തിന് ചൈനയുടെ വൻകരപ്രദേശത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. ഭരണകൂടം തായ്‌വാനിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം 1949 ഒക്ടോബർ 1-ന് ചൈനീസ് വൻകരയുടെ നിയന്ത്രണം ഏറ്റെടുത്തു. ഐക്യരാഷ്ട്രസഭയെ 1949 നവംബർ 18-ന് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ രൂപീകരണം നടന്ന കാര്യംഊദ്യോഗികമായി അറിയിക്കപ്പെടുകയുണ്ടായി. എങ്കിലും റിപ്പബ്ലിക് ഓഫ് ചൈനയുടെ സർക്കാരായിരുന്നു ചൈനയെ ഐക്യരാഷ്ട്രസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. രണ്ട് സർക്കാരുകളും ചൈനയുടെ ഏക പ്രതിനിധി തങ്ങളാണെന്ന് വാദിച്ചിരുന്നതിനാൽ അടുത്ത രണ്ട് പതിറ്റാണ്ട് സമയം ഐക്യരാഷ്ട്രസഭയിലെ പ്രാതിനിദ്ധ്യം റിപ്പബ്ലിക് ഓഫ് ചൈനയിൽ നിന്നെടുത്തുമാറ്റി പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് നൽകാനുള്ള നീക്കങ്ങൾക്ക് പിന്തുണയുണ്ടായിരുന്നില്ല. ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും റിപ്പബ്ലിക് ഓഫ് ചൈനയെയായിരുന്നു ചൈനയുടെ യധാർത്ഥ പ്രതിനിധിയായി അംഗീകരിച്ചിരുന്നത്. 1970 കളിൽ അന്താരാഷ്ട്ര നയതന്ത്രരംഗത്ത് ഒരു മാറ്റം പ്രകടമായി. രാജ്യങ്ങളുടെ അംഗീകാരം ലഭിക്കുന്ന കാര്യത്തിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് ആദ്യമായി മുൻതൂക്കം ലഭിച്ചുതുടങ്ങി. 1971 ഒക്ടോബർ 25 -ന് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയിലെ പ്രാതിനിദ്ധ്യം നൽകുന്ന കാര്യം 21‌-ആം തവണ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ചർച്ച ചെയ്ത സമയത്താണ്, 2758-ആം പ്രമേയത്തിലൂടെ "ചൈനയുടെ നിയമപരമായ പ്രാതിനിദ്ധ്യം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്കാണെന്നും അവർക്കാണ് സുരക്ഷാ കൗൺസിലിലെ ഒരു സ്ഥിരാംഗം എന്ന സ്ഥാനം അവകാശപ്പെട്ടതെന്നും" തീർപ്പാക്കപ്പെട്ടത്. ഈ പ്രമേയം "എല്ലാ അവകാശങ്ങളും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് നൽകാനും അവരുടെ പ്രതിനിധിയെ ചൈനയുടെ ഏക അംഗീകൃത പ്രതിനിധിയായി കണക്കാക്കാനും തീരുമാനിച്ചത്. ചിയാംഗ് കൈ-ഷകിന്റെ പ്രതിനിധികളെ ഐക്യരാഷ്ട്രസഭയുടെയും അതിനു കീഴിലുള്ള സ്ഥാനങ്ങളിൽ നിന്നും പുറത്താക്കാനും തീരുമാനിച്ചു". ഈ നടപടിയിലൂടെ ഐക്യരാഷ്ട്രസഭയിലെ സീറ്റ് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയ്ക്ക് കൈമാറ്റം ചെയ്തു ലഭിച്ചു. ഇതോടൊപ്പം റിപ്പബ്ലിക് ഓഫ് ചൈനയെ ഐക്യരാഷ്ട്രസഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തായ്‌വാന്റെ പ്രതിനിധി എന്ന നിലയിൽ അംഗത്വം ലഭിക്കാനുള്ള ശ്രമങ്ങൾ alt=Ma Ying-jeou stands behind a podium decked with flowers|thumb|മാ യിൻ-ജിയോ പ്രസിഡന്റായപ്പോഴാണ് 40 വർഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ഓഫ് ചൈന ഐക്യരാഷ്ട്രസഭയുടെ ഒരു സംഘടനയിൽ അംഗമാവുന്നത്. 1993 മുതൽ 2007 വരെ റിപ്പബ്ലിക് ഓഫ് ചൈന തായ്‌വാന്റെ പ്രതിനിധിയായി (ചൈനയുടെ ഭൂഖണ്ഡപ്രദേശങ്ങളുടെയല്ല) ഐക്യരാഷ്ട്രസഭയിൽ പുനഃപ്രവേശം ചെയ്യാൻ പലവട്ടം ശ്രമിച്ചു. "റിപ്പബ്ലിക് ഓഫ് ചൈന ഓൺ തായ്‌വാൻ" എന്ന പേരിലോ റിപ്പബ്ലിക് ഓഫ് ചൈന (തായ്‌വാൻ) എന്ന പേരിലോ തായ്‌വാൻ എന്ന പേരിലോ പ്രവേശനം ലഭിക്കാനായിരുന്നു ശ്രമം നടന്നത്. പ്രവേശനത്തിനായുള്ള കത്തിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ സർക്കാർ "തായ്‌വാനിലെ 2.3 കോടി ജനങ്ങൾക്ക് ഐക്യരാഷ്ട്രസഭയിൽ പ്രാതിനിദ്ധ്യം ലഭിക്കാനുള്ള അവകാശം അംഗീകരിക്കാൻ" അന്താരാഷ്ട്രസമൂഹത്തിനോടഭ്യർത്ഥിക്കുകയുണ്ടായി. ഇവർ നടത്തിയ പതിനഞ്ച് ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. പ്രധാന അജണ്ടയിൽ പെടുത്താൻ ആവശ്യമായ വോട്ടുകൾ ലഭിക്കാതിരിക്കുകയോ ചൈനയുടെ സമ്മർദ്ദത്താൽ ഐക്യരാഷ്ട്രസഭ ഈ അഭ്യർത്ഥനകൾ തള്ളിക്ക‌ളയുകയോ ചെയ്തതാണ് കാരണം. 2007-ൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ഇപ്രകാരം പറഞ്ഞു: ഐക്യരാഷ്ട്രസഭ തങ്ങളുടെ അഭ്യർത്ഥന തള്ളിക്കളഞ്ഞതിനെപ്പറ്റി റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭരണകൂടം അഭിപ്രായപ്പെട്ടത് തങ്ങൾ ഒരിക്കലും പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പരമാധികാരത്തിൻ കീഴിലായിരുന്നില്ല എന്നാണ്. പൊതുസഭയുടെ 2758-ആം പ്രമേയം തായ്‌വാന്റെ ഐക്യരാഷ്ട്രസഭയിലെ പ്രാതിനിദ്ധ്യത്തെപ്പറ്റി ഒന്നും വ്യക്തമാക്കാത്തതിനാൽ തങ്ങൾ ഐക്യരാഷ്ട്രസഭയിൽ സ്വതന്ത്രപരമാധികാര രാഷ്ട്രമായി ചേരുന്നതിന് തടസ്സമില്ല എന്നാണ്. ചൈനയുടെ ഭാഗമാണ് തായ്‌വാൻ എന്ന് ബാൻ കി മൂൺ പ്രസ്താവിച്ചതിനെയും സെക്യൂരിറ്റി കൗൺസിലിലേയ്ക്കോ ജനറൽ അസംബ്ലിയിലേയ്ക്കോ അയക്കാതെ തങ്ങളുടെ അഭ്യർത്ഥന നിരാകരിച്ചതിനെയും റിപ്പബ്ലിക് ഓഫ് ചൈന സർക്കാർ അപലപിച്ചു. ഇതല്ലത്രേ ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന പ്രവർത്തനരീതി. മറുവശത്ത് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭരണകൂടം ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ പ്രകീർത്തിച്ചു. ഇത് "ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും 2758-ആമത് പ്രമേയത്തിനെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും ഐക്യരാഷ്ട്രസഭയും അതിലെ അംഗരാജ്യങ്ങളും ഒരു-ചൈന എന്ന നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട് എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം" ചൈന പ്രസ്താവിച്ചു. 2009 മേയ് മാസത്തിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ ആരോഗ്യവകുപ്പിനെ 62-ആം ലോകാരോഗ്യ സമ്മേളനത്തിൽ ചൈനീസ് തായ്പേയ് എന്ന പേരിൽ നിരീക്ഷകനായി പങ്കെടുക്കാൻ ക്ഷണിക്കുകയുണ്ടായി. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള സംഘടനകളിലൊന്നിൽ 1971-നു ശേഷം ആദ്യമായായിരുന്നു റിപ്പബ്ലി ഓഫ് ചൈന പങ്കെടുക്കുന്നത്. വത്തിക്കാനും 22 ഐക്യരാഷ്ട്രസഭാ അംഗങ്ങളും റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിക്കുന്നുണ്ട്. ചെക്കോസ്ലോവാക്യ 1945 ഒക്ടോബർ 24-നാണ് ചെക്കോസ്ലോവാക്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത്. 1990 ഏപ്രിൽ 20-ന് ചെക്ക് ആൻഡ് സ്ലോവാക്ക് ഫെഡറൽ റിപ്പബ്ലിക്ക് എന്ന് ഇതിന്റെ പേരുമാരി. 1992 ഡിസംബർ 31-ന് ചെക്ക് ആൻഡ് സ്ലോവാക്ക് ഫെഡറൽ റിപ്പബ്ലിക്ക് ഇല്ലാതെയാവും എന്ന് ഈ രാജ്യത്തിന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി 1992 ഡിസംബർ 10-നു നൽകിയ ഒരു കത്തിലൂടെ അറിയിച്ചു. ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്യയും പ്രത്യേകമായി ഐക്യരാഷ്ട്രസഭയിലെ അംഗത്വത്തിനപേക്ഷിച്ചു. ഈ രണ്ട് രാജ്യങ്ങളും ചെക്കോസ്ലോവാക്യയുടെ അംഗത്വത്തിന്റെ പിൻതുടർച്ച അവകാശപ്പെട്ടില്ല. ഈ രാജ്യങ്ങൾക്ക് 1993 ജനുവരി 19-ന് അംഗത്വം നൽകപ്പെട്ടു. ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയും ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കും ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനി (പശ്ചിമജർമനി), ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (പൂർവ ജർമനി) എന്നീ രാജ്യങ്ങൾക്ക് 1973 സെപ്റ്റംബർ 18-ന് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നൽകപ്പെട്ടു. 1990 ഒക്ടോബർ 3-ന് നടന്ന ജർമനിയുടെ പുനരേകീകരണത്തിലൂടെ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയുടെ ഭാഗമായി മാറി. ഇന്ന് ജർമനി എന്നു മാത്രമാണ് ഈ രാജ്യം അറിയപ്പെടുന്നത്. ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനി ഐക്യരാഷ്ട്രസഭയുടെ ഭാഗമായി തുടർന്നപ്പോൾ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഇല്ലാതെയാവുകയാണുണ്ടായത്. മലേഷ്യ 1957 സെപ്റ്റംബർ 17-നാണ് ഫെഡറേഷൻ ഓഫ് മലേഷ്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത്. 1963 സെപ്റ്റംബർ 16-ന് രാജ്യത്തിന്റെ പേര് മലേഷ്യ എന്നാക്കി മാറ്റി. സിങ്കപ്പൂർ, സാബ (നോർത്ത് ബോർണിയോ), സാരവാക് എന്നിവ ഫെഡറേഷനുമായി ലയിച്ചതിനെത്തുടർന്നായിരുന്നു ഇത്. 1965 ഓഗസ്റ്റ് 9-ന് സിങ്കപ്പൂർ സ്വതന്ത്രരാജ്യമാവുകയും 1965 സെപ്റ്റംബർ 21-ന് ഐക്യരാഷ്ട്രസഭയുടെ അംഗമാവുകയും ചെയ്തു. ടാങ്കാനിക്കയും സാൻസിബാറും 1961 ഡിസംബർ 14-നാണ് ടാങ്കാനിക്കയ്ക്ക് ഐക്യരാഷ്ട്രസഭയിൽ അംഗത്വം നൽകിയത്. 1963 ഡിസംബർ 16-ന് സാൻസിബാർ ഐക്യരാഷ്ട്രസഭയിൽ അംഗമായി. 1964 ഏപ്രിൽ 26-ന് രണ്ട് രാജ്യങ്ങളും ലയിച്ച് "യുനൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാങ്കാനിക്ക ആൻഡ് സാൻസിബാർ" എന്ന രാജ്യം രൂപീകൃതമായി. 1964 നവംബർ 1ന് രാജ്യത്തിന്റെ പേര് യുനൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാൻസാനിയ എന്നാക്കി മാറ്റി. http://www.un.org/en/members/growth.shtml യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ് 1945 ഒക്ടോബർ 24-ന് സ്ഥാപകാംഗമായാണ് സോവിയറ്റ് യൂണിയൻ ഐക്യരാഷ്ട്രസഭയിൽ പ്രവേശിച്ചത്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ അഞ്ചാം അദ്ധ്യായത്തിലെ 23-ആം ആർട്ടിക്കിൾ പ്രകാരം സോവിയറ്റ് യൂണിയൻ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളിലൊന്നായി. സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതിനു മുൻപായി 1991 ഡിസംബർ 24-ന് ബോറിസ് യെൽറ്റ്സിൻ ഐക്യരാഷ്ട്രസഭയിലെയും സുരക്ഷാകൗൺസിലിലെയും മറ്റു സംഘടനകളിലെയും അംഗത്വം റഷ്യയ്ക്കായിരിക്കുമെന്നും ഇക്കാര്യം സ്വതന്ത്ര രാജ്യങ്ങ‌ളുടെ കോമൺ‌വെൽത്തിലെ 11 അംഗരാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മറ്റു 14 രാജ്യങ്ങളെയും ഐക്യരാഷ്ട്രസഭ അംഗങ്ങളായി സ്വീകരിച്ചു: ബെലോറൂസിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്, ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്നിവ 1945 ഒക്ടോബർ 24-നാണ് യു.എസ്.എസ്.ആറിന്റെ അംഗങ്ങളായത്. സ്വാതന്ത്ര്യം ലഭിച്ചശേഷം ഉക്രൈനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് 1991 ഓഗസ്റ്റ് 24-ന് തങ്ങളുടെ പേര് ഉക്രൈൻ എന്നും ബെലോറൂസിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് തങ്ങളുടെ പേര് ബെലാറൂസ് എന്നും മാറ്റുകയുണ്ടായി. എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നീ രാജ്യങ്ങൾ 1991 സെപ്റ്റംബർ 17-നാണ് ഐക്യരാഷ്ട്രസഭാംഗങ്ങളായത്. ഈ രാജ്യങ്ങൾ സ്വതന്ത്രരായയുടനായിരുന്നു (യു.എസ്.എസ്.ആർ. പിരിച്ചുവിടുന്നതിനു മുൻപ്) ഇത് സംഭവിച്ചത്. അർമേനിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റിപ്പബ്ലിക് ഓഫ് മോൾഡോവ, താജിക്കിസ്ഥാൻ, തുർക്ക്മേനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് 1992 മാർച്ച് 2-ന് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം ലഭിച്ചു. ജോർജ്ജിയയ്ക്ക് 1992 ജൂലൈ 31-ന് പ്രവേശനം ലഭിച്ചു. യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് alt=|thumb|ഈജിപ്റ്റിന്റെ പ്രസിഡന്റ് ഗമാൽ നാസർ (വലത് വശത്തിരിക്കുന്നു), സിറിയൻ പ്രസിഡന്റ് ഷുക്രി അൽ കുവാത്‌ലി എന്നിവർ യുനൈറ്റഡ് അറബ് റിപ്പബ്ലിക് രൂപീകരിക്കുന്ന ഉടമ്പടിയിൽ 1958-ൽ ഒപ്പുവയ്ക്കുന്നു. ഈ രാഷ്ട്രീയ കൂട്ടായ്മ കുറച്ചുനാൾ രണ്ടുരാജ്യങ്ങ‌ളെയും പ്രതിനിധീകരിച്ചെങ്കിലും സിറിയ 1961-ൽ പിന്മാറി. ഇതിനു ശേഷം ഈജിപ്റ്റ് ഈ പേര് ഉപയോഗിച്ചുവന്നിരുന്നു. ഈജിപ്റ്റ്, സിറിയ എന്നീ രാജ്യങ്ങൾ 1945 ഒക്ടോബർ 24-ന് ഐക്യരാഷ്ട്രസഭയിൽ സ്ഥാപകാംഗങ്ങളായി ചേരുകയുണ്ടായി. 1958 ഫെബ്രുവരി 21-ന് നടത്തിയ ഒരു അഭിപ്രായവോട്ടെടുപ്പിന്റെ ഫലത്തിനെ അടിസ്ഥാനമാക്കി ഈജിപ്റ്റും സിറിയയും കൂടിച്ചേർന്ന് യുനൈറ്റഡ് അറബ് റിപ്പബ്ലിക് എന്ന കൂട്ടായ്മ രൂപീകരിച്ചു. ഇവർ ഒറ്റ അംഗമായി ഐക്യരാഷ്ട്രസഭയിൽ തുടർന്നു. 1961 ഒക്ടോബർ 13-ന് സിറിയ ഈ കൂട്ടായ്മയിൽ നിന്ന് പിന്മാറുകയും സ്വതന്ത്ര രാഷ്ട്രമായി തുടരാൻ തീരുമാനിക്കുകയും ചെയ്തു. സിറിയയുടെ ഐക്യരാഷ്ട്രസഭയിലെ അംഗത്വം പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 1971 സെപ്റ്റംബർ 2 വരെ ഈജിപ്റ്റ് യുനൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്ന പേരിൽ തുടർന്നുവെങ്കിലും അതിനുശേഷം പഴയപേര് വീണ്ടും സ്വീകരിച്ചു. 1971 സെപ്റ്റംബർ 14-ന് സിറിയ സ്വന്തം പേര് സിറിയൻ അറബ് റിപ്പബ്ലിക്ക് എന്നാക്കി മാറ്റി. യെമനും ഡെമോക്രാറ്റിക് യെമനും യെമൻ (ഉത്തര യെമൻ) 1947 സെപ്റ്റംബർ 30-നാണ് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നേടിയത്. ദക്ഷിണ യെമന് 1967 ഡിസംബർ 14-ന് അംഗത്വം ലഭിച്ചു. ദക്ഷിണ യെമന്റെ പേര് 1970 നവംബർ 30-ന് പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് യെമൻ എന്ന് മാറ്റുകയുണ്ടായി. ഡെമോക്രാറ്റിക് യെമൻ എന്നായിരുന്നു ഈ രാജ്യത്തെ വിളിച്ചുവന്നിരുന്നത്. 1990 മേയ് 22-ന് രണ്ട് യെമനുകളും ലയിച്ച് ഒറ്റരാജ്യമായി. ഇങ്ങനെയുണ്ടായ രാജ്യം റിപ്പബ്ലിക്ക് ഓഫ് യെമൻ (യെമൻ) എന്ന പേരിൽ ഐക്യരാഷ്ട്രസഭയിലെ അംഗമായി തുടർന്നു. യൂഗോസ്ലാവിയ alt=|thumb|1990-കളുടെ തുടക്കത്തിൽ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ പല രാജ്യങ്ങളായി ശിധിലമായി. 2006-ൽ പഴയ യൂഗോസ്ലാവ്യൻ പ്രദേശത്ത് ആറ് ഐക്യരാഷ്ട്രസഭാംഗങ്ങളുണ്ടായിരുന്നു. 2008-ൽ റിപ്പബ്ലിക്ക് ഓഫ് കൊസോവ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടില്ല. 1945 ഒക്ടോബർ 24-ന് സ്ഥാപകാംഗമായാണ് സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ ഐക്യരാഷ്ട്രസഭയിൽ പ്രവേശിച്ചത്. 1992-ഓടെ യൂഗോസ്ലാവ്യ ഫലത്തിൽ അഞ്ച് രാജ്യങ്ങളായി മുറിഞ്ഞുപോയിരുന്നു. ഇവയെയെല്ലാം ഐക്യരാഷ്ട്രസഭയിൽ പിന്നീട് അംഗങ്ങളാക്കുകയുണ്ടായി: ബോസ്നിയ ആൻഡ് ഹെർസെഗോവിന, ക്രോയേഷ്യ, സ്ലോവേനിയ എന്നീ രാഷ്ട്രങ്ങളെ 1992 മേയ് 22-ന് ഐക്യരാഷ്ട്രസഭ അംഗങ്ങളായി സ്വീകരിച്ചു. മാസഡോണിയയ്ക്ക് 1993 ഏപ്രിൽ 8-ന് യു.എൻ. അംഗത്വം ലഭിച്ചു. ഈ രാജ്യത്തിന്റെ പേരിനെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസം തീർപ്പാകുന്നതുവരെ "ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക് ഓഫ് മാസഡോണിയ" എന്നായിരിക്കും ഫലത്തിൽ മാസഡോണിയ അറിയപ്പെടുന്നത്. സെർബിയ ആൻഡ് മോണ്ടനെഗ്രോ എന്ന രാജ്യത്തെ 2000 നവംബർ 1-ന് അംഗമായി പ്രവേശിപ്പിച്ചു. പഴയ രാജ്യത്തിന്റെ അംഗത്വത്തിന്റെ പിന്തുടർച്ചാവകാശം ആർക്കാണെന്ന തർക്കമുണ്ടായിരുന്നതുകാരണം യൂഗോസ്ലാവ്യ എന്ന പേര് രാജ്യമില്ലാതായശേഷവും ഐക്യരാഷ്ട്രസഭയുടെ രേഖകളിൽ കുറേക്കാലം നിലനിന്നിരുന്നു. അഞ്ച് രാജ്യങ്ങളെയും ഐക്യരാഷ്ട്രസഭയിൽ ചേർത്തശേഷമാണ് ഈ പേര് രേഖകളിൽ നിന്ന് നീക്കം ചെയ്തത്. അവശേഷിച്ച യൂഗോസ്ലാവ് റിപ്പബ്ലിക്കുകളായ സെർബിയയും മോണ്ടിനെഗ്രോയും ചേർന്ന് 1992 ഏപ്രിൽ 28-ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ സ്ഥാപിക്കുകയും തങ്ങളാണ് യൂഗോസ്ലാവ്യയുടെ പിന്തുടർച്ചാവകാശമുള്ളവർ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ 1992 മേയ് 30-ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ 757-ആം നമ്പർ പ്രമേയം പാസായി. ഇതനുസരിച്ച് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യയ്ക്കെതിരേ അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തപ്പെട്ടു. യൂഗോസ്ലാവ് യുദ്ധങ്ങളിൽ ഈ രാജ്യത്തിന്റെ പങ്കായിരുന്നു കാരണം. പഴയ യൂഗോസ്ലാവ്യയുടെ പിന്തുടർച്ച ഈ രാജ്യത്തിനു നൽകണം എന്ന ആവശ്യത്തിന് പൊതുസ്വീകാര്യത ഇല്ല എന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. 1992 സെപ്റ്റംബർ 22-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ എ/ആർഇഎസ്/47/1 നമ്പർ പ്രമേയം അംഗീകരിച്ചു. പൊതുസഭയുടെ തീരുമാനം "ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യയ്ക്ക് (സെർബിയയും മോണ്ടിനെഗ്രോയും) പഴയ സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക്ക് യൂഗോസ്ലാവ്യയുടെ അംഗത്വം പിന്തുടർച്ചയായി ലഭിക്കാൻ സാധിക്കില്ല" എന്നായിരുന്നു. "ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യ (സെർബിയയും മോണ്ടിനെഗ്രോയും) പുതുതായി അംഗത്വത്തിനപേക്ഷിക്കണം" എന്നും അതുവരെ "പൊതുസഭയിൽ പ്രവർത്തിക്കാൻ പാടില്ല" എന്നും പ്രമേയം വ്യവസ്ഥ ചെയ്തു. ഈ തീരുമാനം അംഗീകരിക്കാൻ വർഷങ്ങളോളം ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ തയ്യാറായില്ല. പ്രസിഡന്റ് സ്ലോബോദാൻ മിലോസേവിക് അധികാരത്തിൽ നിന്നും പുറത്തായശേഷം ഫെഡറ‌ൽ റിപ്പബ്ലിക്ക് ഓഫ് യൂഗോസ്ലാവ്യ അംഗത്വത്തിനപേക്ഷിച്ചു. ഈ രാജ്യത്തിന് പുതുതായി അംഗത്വം ലഭിച്ചത് 2000 നവംബർ 1-നായിരുന്നു. 2003 ഫെബ്രുവരി 4-ന് പുതിയ ഭരണഘടന നിലവിൽ വന്നതിനൊപ്പം ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ സ്വന്തം പേര് സെർബിയ ആൻഡ് മോണ്ടിനെഗ്രോ എന്നാക്കി മാറ്റി. 2006 മേയ് 21-ന് നടന്ന സ്വാതന്ത്ര്യത്തിനായുള്ള അഭിപ്രായവോട്ടെടുപ്പിനെത്തുടർന്ന് മോണ്ടെനെഗ്രോ സെർബിയ ആൻഡ് മോണ്ടെനെഗ്രോ എന്ന രാജ്യത്തിൽ നിന്ന് 2006 ജൂൺ 3-ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ആ ദിവസം തന്നെ സെർബിയ ആൻഡ് മോണ്ടിനെഗ്രോ എന്ന രാജ്യത്തിന്റെ അംഗത്വം തങ്ങൾക്കാണെന്ന് സെർബിയയുടെ പ്രസിഡന്റ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനെ ഒരു കത്തിലൂടെ അറിയിച്ചു. 2006 ജൂൺ 28-ന് മോണ്ടിനെഗ്രോ ഐക്യരാഷ്ട്രസഭയിൽ പ്രവേശിച്ചു. കൊസോവോ യുദ്ധത്തെത്തുടർന്ന്, കൊസോവോ എന്ന സ്വയംഭരണാവകാശമുള്ള പ്രദേശം 1999 ജൂൺ 10-ന് ഐക്യരാഷ്ട്രസഭയുടെ ഇടക്കാല ഭരണത്തിൻ കീഴിലായി. 2008 ഫെബ്രുവരി 17-ന് കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സെർബിയ ഇതംഗീകരിച്ചിട്ടില്ല. റിപ്പബ്ലിക് ഓഫ് കൊസോവോ ഐക്യരാഷ്ട്രസഭയിലെ അംഗമല്ലെങ്കിലും അന്താരാഷ്ട്ര നാണ്യനിധി ലോകബാങ്ക്, എന്നിവയിലംഗമാണ്. ഇവ രണ്ടും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസികളാണ്. 93 ഐക്യരാഷ്ട്രസഭാ അംഗരാജ്യങ്ങൾ കൊസോവോയെ അംഗീകരിച്ചിട്ടുണ്ട്. ഇതിൽ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ മൂന്നംഗങ്ങളും പെടും (ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ). 2010 ജൂലൈ 22-ന് അന്താരാഷ്ട്ര നീതിന്യായകോടതി കൊസോവൊയുടെ സ്വാതന്ത്ര്യപ്രഖ്യാപനം അന്താരാഷ്ട്രനിയമത്തിന്റെ ലംഘനമല്ല എന്ന് വിധിച്ചു. അംഗത്വം സസ്പെന്റ് ചെയ്യലും പുറത്താക്കലും പിന്മാറ്റവും ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരമേ ഒരംഗരാജ്യത്തെ സംഘടനയിൽ നിന്ന് പുറത്താക്കാനോ സസ്പെൻഡ് ചെയ്യാനോ സാധിക്കുകയുള്ളൂ. ചാർട്ടറിന്റെ രണ്ടാമദ്ധ്യായത്തിലെ അഞ്ചാമത്തെ ആർട്ടിക്കിൾ കാണുക: ആറാമത്തെ ആർട്ടിക്കിൾ സംഘടനയുടെ ചരിത്രത്തിൽ ഒരു രാജ്യത്തെയും അഞ്ചാമത്തെയോ ആറാമത്തെയോ ആർട്ടിക്കിൾ പ്രകാരം സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ചില രാജ്യങ്ങളെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്: 1971 ഒക്റ്റോനർ 25-ന് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 2758-ആംത് പ്രമേയം പാസ്സാക്കി. ഇത് ചൈനയുടെ പ്രതിനിധിയായി റിപ്പബ്ലിക് ഓഫ് ചൈനയ്ക്കു പകരം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ അംഗീകരിച്ചു. ഇത് ഫലത്തിൽ റിപ്പബ്ലിക് ഓഫ് ചൈനയുടെ പുറത്താക്കലിലാണ് കലാശിച്ചത്. (പഴയ അംഗങ്ങൾ: റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന വിഭാഗം കൂടി കാണുക). ഇത് ആർട്ടിക്കിൾ 6 അനുസരിച്ച് ഒരംഗത്തെ പുറത്താക്കലായിരുന്നില്ല. ആ നടപടിക്രമത്തിൽ സുരക്ഷാ കൗൺസിലിന്റെ അനുവാദം വേണ്ടിവരുമായിരുന്നു. സ്ഥിരാംഗങ്ങൾക്ക് ഇത്തരമൊരു നീക്കത്തെ വീറ്റോ അധികാരമുപയോഗിച്ച് തടയുകയും ചെയ്യാമായിരുന്നു. അന്നത്തെ സുരക്ഷാ കൗൺസിലിൽ റിപ്പബ്ലിക് ഓഫ് ചൈന സ്ഥിരാംഗമായിരുന്നതിനാൽ ഇത് അസാദ്ധ്യമാവുമായിരുന്നു. 1974 ഒക്ടോബറിൽ വർണ്ണവിവേചന നയം കാരണം ആർട്ടിക്കിൾ ആറനുസരിച്ച് ദക്ഷിണാഫ്രിക്കയെ പുറത്താക്കാനുള്ള പ്രമേയത്തിന്റെ കരട് സുരക്ഷാ സമിതി ചർച്ച ചെയ്യുകയുണ്ടായി. ഈ പ്രമേയം ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നീ സ്ഥിരാംഗങ്ങളുടെ വീറ്റോ കാരണം സ്വീകരിക്കപ്പെട്ടില്ല. ഇതിനു പകരമായി ദക്ഷിണാഫ്രിക്കയെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് 1974 നവംബർ 12-ന് വിലക്കാനുള്ള തീരുമാനം ജനറൽ അസംബ്ലി സ്വീകരിച്ചു. 1994 ജൂൺ 23-ന് ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയെ തിരികെ സ്വീകരിക്കും വരെ ഈ സസ്പെൻഷൻ നീണ്ടുനിന്നു. ആ വർഷം നടന്ന ജനാധിപത്യതിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഈ തിരിച്ചുവിളിക്കൽ. തിരിച്ചെടുക്കുന്നതുവരെ ആർട്ടിക്കിൾ അഞ്ചോ ആറോ പ്രകാരമുള്ള സസ്പെൻഷൻ ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടിവന്നിട്ടില്ല. . 1992 ഏപ്രിൽ 28-ന് അവശേഷിച്ച യൂഗോസ്ലാവ് റിപ്പബ്ലിക്കുക‌ളായ സെർബിയയും മോണ്ടിനെഗ്രോയും ചേർന്ന് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ സ്ഥാപിച്ചു. 1992 സെപ്റ്റംബർ 22-ന് ഐക്യരാഷ്ട്രസഭയുടെ എ/ആർഇഎസ്/47/1 നമ്പർ പ്രമേയമനുസരിച്ച് ഫെഡറൽ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവ്യയ്ക്ക് സ്വാഭാവികമായി യൂഗോസ്ലാവ്യയുടെ അംഗത്വം അവകാശപ്പെടാൻ സാധിക്കില്ല എന്നും അവർ പുതിയ അംഗത്വത്തിനപേക്ഷിക്കണം എന്നും തീരുമാനമെടുത്തു. സ്ലോബോദാൻ മിലോസേവിക് അധികാരത്തിൽ നിന്ന് പുറത്താകുന്നതുവരെ ഇവർ അംഗത്വത്തിനപേക്ഷിച്ചിരുന്നില്ല. 2000 നവംബർ 1-നാണ് ഇവർക്ക് അംഗത്വം ലഭിച്ചത്. (പഴയ അംഗങ്ങൾ: യൂഗോസ്ലാവിയ എന്ന വിഭാഗം കാണുക). ഇന്തോനീഷ്യയുടെ പിന്മാറ്റം (1965–1966) alt=A black-and-white three-quarters view of Sukarno's face|upright|thumb|1965-ൽ ഇന്തോനീഷ്യയുടെ പ്രസിഡന്റ് സുകാർണോ ഐക്യരാഷ്ട്രസഭയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതാണ് സംഘടനയുടെ ചരിത്രത്തിലെ ഒരേയൊരു പിന്മാറ്റം. ഇന്തോനീഷ്യ ഒരുവർഷത്തിനുശേഷം ഐക്യരാഷ്ട്രസഭയിൽ വീണ്ടും ചേരുകയുണ്ടായി. ശിധിലമായ രാജ്യങ്ങളോ മറ്റു രാജ്യങ്ങളുമായി കൂടിച്ചേർന്നവയോ അല്ലാതെ സ്വയമേവ ഐക്യരാഷ്ട്രസഭയിൽ നിന്ന് പിരിഞ്ഞുപോയ ഒരേയൊരു രാജ്യം ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യയും മലേഷ്യയും തമ്മിലുള്ള ബന്ധം മോശമായിരുന്ന സമയത്ത് മലേഷ്യയെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ താൽക്കാലികാംഗമാക്കിയതിനാലാണ് പിന്മാറ്റം ഉണ്ടായത്. 1965 ജനുവരി 20 തീയതിയിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനയച്ച ഒരു കത്തിൽ "ഇന്നത്തെ സാഹചര്യത്തിൽ" ഐക്യരാഷ്ട്രസഭയിൽ നിന്ന് പിന്മാറാൻ തങ്ങൾ തീരുമാനിക്കുന്നു എന്ന് ഇന്തോനീഷ്യ അറിയിക്കുകയാണുണ്ടായത്. പ്രസിഡന്റ് സുകാർണോയുടെ ഭരണകൂടത്തിനെ അട്ടിമറിച്ചതിനെത്തുടർന്ന് 1966 സെപ്റ്റംബർ 19-ന് സെക്രട്ടറി ജനറലിനയച്ച ഒരു കമ്പിസന്ദേശത്തിലൂടെ തങ്ങൾ "ഐക്യരാഷ്ട്രസഭയുമായി പൂർണ്ണമായി സഹകരിച്ച് മുന്നോട്ടുപോകാനും പൊതുസഭയുടെ ഇരുപത്തൊന്നാം സെഷൻ മുതൽ പരിപാടികളിൽ പങ്കെടുക്കാനും തയ്യാറാണ്" എന്നറിയിച്ചു. 1966 സെപ്റ്റംബർ 28-ന് ഐക്യരാഷ്ട്രസഭ ഈ തീരുമാനം പരിഗണിച്ച് ഇന്തോനേഷ്യയുടെ പ്രതിനിധികളെ ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചു. അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നതിനും പുറത്താക്കുന്നതിനും വകുപ്പുകളുണ്ടെങ്കിലും ഒരംഗം സ്വയമേവ എങ്ങനെ പുറത്തുപോകണം എന്നതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ വ്യവസ്ഥകളൊന്നുമില്ല. ലീഗ് ഓഫ് നേഷൻസിനെ ദുർബലപ്പെടുത്തിയത് ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറാനും രാഷ്ട്രീയമായി വിലപേശാനും രാജ്യങ്ങൾ പിന്മാറ്റത്തെ ഉപയോഗിച്ചതായിരുന്നുവത്രേ. ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സഭ എടുത്ത നിലപാട് നിയമപരമായി ശരിയല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. നിരീക്ഷകപദവിയുള്ള രാജ്യങ്ങളും അംഗത്വമില്ലാത്ത രാജ്യങ്ങളും ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷകപദവിയുള്ള രാജ്യങ്ങളുമുണ്ട്. വത്തിക്കാൻ നിയന്ത്രിക്കുന്ന ഹോളി സീക്ക് 1964 ഏപ്രിൽ 6 മുതൽ നിരീക്ഷകപദവിയുണ്ട്. വോട്ടവകാശമൊഴികെയുള്ള അവകാശങ്ങൾ വത്തിക്കാന് 2004 ജൂലൈ 1-ന് ലഭിക്കുകയുണ്ടായി. ധാരാളം രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയിൽ പ്രവേശനം നൽകുന്നതിനുമുൻപ് നിരീക്ഷകപദവി നൽകിയിട്ടുണ്ട്. സ്വിറ്റ്സർലാന്റാണ് ഏറ്റവും അടുത്തകാലത്ത് അംഗത്വം നേടിയ നിരീക്ഷകരാജ്യം. 2002-ലാണ് സ്വിറ്റ്സർലാന്റിന് ഐക്യരാഷ്ട്രസഭയിൽ അംഗത്വം ലഭിച്ചത്. പാലസ്തീൻ വിമോചനസംഘടനയ്ക്ക് 1974 നവംബർ 22-ന് നിരീക്ഷകപദവി ലഭിച്ചു. 1988 നവംബർ 15-ന് പാലസ്തീൻ രാജ്യപ്രഖ്യാപനം നടത്തിയതു കണക്കിലെടുത്ത് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്ന പ്രയോഗത്തിനു പകരം പാലസ്തീൻ'' എന്ന് ഔദ്യോഗികമായി ഉപയോഗിക്കാൻ തീരുമാനിച്ചു. അംഗരാജ്യമല്ലാത്ത അസ്തിത്വം (non-member entity) എന്നതാണ് ഇപ്പോൾ പാലസ്തീന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥാനം. പാലസ്തീൻ പ്രദേശങ്ങളെ ഐക്യരാഷ്ട്രസഭ അധിനിവേശത്തിലിരിക്കുന്ന പാലസ്തീൻ പ്രദേശം എന്നാണ് വിവക്ഷിക്കുന്നത്. 2011 സെപ്റ്റംബർ 23-ന് പാലസ്തീനിയൻ ദേശീയ അതോറിറ്റിയുടെ പ്രസിഡന്റ് മെഹമൂദ് അബ്ബാസ് അംഗത്വത്തിനായുള്ള പാലസ്തീന്റെ അപേക്ഷ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ബാൻ കി മൂണിന് സമർപ്പിച്ചു. ഇക്കാര്യത്തിലുള്ള വോട്ടെടുപ്പ് നീട്ടിവയ്ക്കുകയാണുണ്ടായത്. 2011 ഒക്ടോബർ 31-ന് യുനസ്കോയുടെ പൊതുസഭ പാലസ്തീനെ അംഗമാക്കാനുള്ള തീരുമാനം വോട്ടെടുപ്പിലൂടെ പാസാക്കി. ഐക്യരാഷ്ട്രസഭയിലെ 130 അംഗരാജ്യങ്ങൾ പാലസ്തീനെ അംഗീകരിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയന്റെ സ്ഥാപനമായ യൂറോപ്യൻ കമ്മീഷന് 1974-ൽ 3208-ആം പ്രമേയത്തിലൂടെ അംഗത്വം നൽകുകയുണ്ടായി. ഇതിന് വോട്ടുചെയ്യാനും സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാനുമുള്ള അവകാശമൊഴിച്ച് മറ്റവകാശങ്ങൾ എ/ആർഇഎസ്/65/276 എന്ന പ്രമേയം വഴി 2011 മേയ് 10-ന് നൽകുകയുണ്ടായി. രാജ്യമല്ലെങ്കിലും 50-ലധികം ഉഭയകക്ഷി ഉടമ്പടികളിലേർപ്പെട്ടിട്ടുള്ള ഒരേയൊരു കൂട്ടായ്മ യൂറോപ്യൻ യൂണിയനാണ്. വെസ്റ്റേൺ സഹാറയുടെ പരമാധികാരം മൊറോക്കോയും പോലിസാരിയോ ഫ്രണ്ടും തമ്മിൽ തർക്കത്തിലിരിക്കുകയാണ്. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും മൊറോക്കോയുടെ നിയന്ത്രണത്തിലാണ്. ബാക്കി ഭാഗം പോലിസാരിയോ ഫ്രണ്ട് പ്രഖ്യാപിച്ച രാജ്യമായ സഹ്രാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ നിയന്ത്രണത്തിലുമാണ്. പടിഞ്ഞാറൻ സഹാറ സ്വയംഭരണാവകാശമില്ലാത്ത പ്രദേശങ്ങളുടെ പട്ടികയിലാണ് ഐക്യരാഷ്ട്രസഭ പെടുത്തിയിരിക്കുന്നത്. കുക്ക് ദ്വീപുകൾ, നിയുവേ എന്നിവ ന്യൂസിലാന്റിന്റെ അധീനതയിലുള്ള രാജ്യങ്ങളാണ്. ഇവ ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളല്ലെങ്കിലും സംഘടനയുടെ പ്രത്യേക ഏജൻസികളിൽ അംഗങ്ങളാണ്. ഉദാഹരണത്തിന് ലോകാരോഗ്യസംഘടന യുനെസ്കോ, എന്നിവ. ഈ രാജ്യങ്ങൾ യുനൈറ്റഡ് നേഷൻസ് ഫ്രേംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചേഞ്ച്, യുനൈറ്റഡ് നേഷൻസ് കൺ‌വെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ പോലുള്ള അന്താരാഷ്ട്ര ഉടമ്പടികളിലും അംഗമാണ്. ഇവയെ അംഗത്വമില്ലാത്ത രാജ്യങ്ങളായാണ് കണക്കാക്കുന്നത്. ഇവയും കാണുക ഐക്യരാഷ്ട്രസഭയുടെ വികാസം ലീഗ് ഓഫ് നേഷൻസിലെ അംഗങ്ങൾ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധികളുടെ പട്ടിക സ്വയംഭരണാവകാശമില്ലാത്ത പ്രദേശങ്ങളുടെ ഐക്യരാഷ്ട്രസഭാ പട്ടിക അവലംബം പുറത്തേയ്ക്കുള്ള കണ്ണികൾ ഐക്യരാഷ്ട്രസഭ ഐക്യരാഷ്ട്രസഭയുടെ അംഗത്വത്തെപ്പറ്റി ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ 1945 മുതൽ ഇപ്പോൾ വരെ ഐക്യരാഷ്ട്രസഭയിലെ അംഗത്വത്തിലുണ്ടായ വളർച്ച ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ റിക്കോർഡ് വർഗ്ഗം:രാജ്യങ്ങളുടെ പട്ടികകൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:ഭൂപ്രകൃതിശാസ്ത്രം
അഫ്ഗാനിസ്താൻ
https://ml.wikipedia.org/wiki/അഫ്ഗാനിസ്താൻ
ഏഷ്യയിലെ ഒരു പരമാധികാര രാജ്യമാണ്‌ അഫ്ഗാനിസ്താൻ. ഔദ്യോഗിക നാമം ഇസ്ലാമിക് എമിറേറ്റ് ഓഫ്‌ അഫ്ഗാനിസ്താൻ. മധ്യ ഏഷ്യയിലും തെക്കനേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്നു. പാകിസ്താൻ, തുർക്ക്‌മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ചൈന,ഇന്ത്യ (പാക്കിസ്ഥാൻ അധിനിവേശ കാശ്മീർ പ്രദേശം) എന്നിവയാണ് ഈ രാജ്യത്തിൻറെ അയൽ രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് ഇത്. പേരിന്റെ ഉദ്ഭവം പഷ്തോ ഭാഷയിൽ അഫ്ഘാൻ എന്നാൽ പഷ്തൂണുകൾ എന്നാണർഥം. ഇവരാണ് അഫ്ഘാനിസ്ഥാനിലെ പ്രധാന വംശം.സ്ഥാൻ എന്നാൽ പേർഷ്യൻ ഭാഷയിൽ സ്ഥാനം എന്നു തന്നെയാണർഥം. ആഫ്ഗാനിസ്ഥാന്റെ പുതിയ ഭരണഘടനപ്രകാരം, അഫ്ഘാൻ എന്നാൽ അഫ്ഘാനിസ്ഥാനിലെ പൗരന്മാരെ വിളിക്കുന്ന പേരാണ്. അതിരുകൾ പടിഞ്ഞാറ്‌:ഇറാൻ വടക്ക്‌ :തുർക്ക്‌മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ കിഴക്ക് :പാകിസ്താൻ, ചൈന, ഇന്ത്യ തെക്ക് :പാകിസ്താൻ ഭൂമിശാസ്ത്രം right|200px|left|ഹിന്ദുകുഷ് അഫ്ഗാനിസ്താനിലെ വിവിധ ഭൂരൂപങ്ങളിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്നത് ഹിന്ദുക്കുഷ് പർവതനിരകളാണ്. കിഴക്കരികിലെ വഖാൻ ഉന്നത തടത്തിന്റെ തുടർച്ചയായി വരുന്ന മലനിരകളുടെ സമുച്ചയമാണ് ഹിന്ദുക്കുഷ്. രാജ്യത്തിന്റെ വടക്കേ പകുതിയിലുള്ള ഫലഭൂയിഷ്ഠങ്ങളായ പ്രദേശങ്ങളെ തെക്കുള്ള നിമ്ന്നോന്നത ഭൂഭാഗങ്ങളിൽനിന്നു വേർതിരിച്ചുകൊണ്ട് ഹിന്ദുക്കുഷിന്റെ മുഖ്യനിര വടക്ക് കിഴക്ക് - തെക്ക് പടിഞ്ഞാറൻ രാജ്യാതിർത്തിയോളം നീണ്ടുകിടക്കുന്നു. കാബൂളിന് 100 കി.മീ. വടക്ക് നിന്ന് പടിഞ്ഞാറേക്കു നീളുന്ന അനേകം പർവതങ്ങളിൽ പ്രാധാന്യമുള്ളത് ബാബാ, ബായൻ, സഫേദ് കോഹ് എന്നീ മലനിരകൾക്കാണ്. ഇവയോരോന്നിലും വിവിധ ദിശകളിൽ നീളുന്ന മലനിരകൾ ഉണ്ട്. ഇവയിൽ വടക്ക് പടിഞ്ഞാറേക്കു നീണ്ടുകിടക്കുന്ന തുർകിസ്താന നിരകളും കസാമുർഗ്, ഹിസാർ, മസാർ, ഖുർദ് എന്നിവയും പ്രാധാന്യമർഹിക്കുന്നു. കിഴക്ക് പാകിസ്താനതിർത്തിക്കു സമാന്തരമായി സ്ഥിതി ചെയ്യുന്ന മലനിരകൾ ഇന്ത്യാസമുദ്രത്തിൽ നിന്നെത്തുന്ന നീരാവി പൂരിതമായ കാറ്റിനെ പ്രതിരോധിക്കുന്നതുമൂലം രാജ്യത്തിന്റെ ഉൾഭാഗങ്ങളിൽ മഴക്കുറവും വരൾച്ചയും അനുഭവപ്പെടുന്നു. ഹിന്ദുക്കുഷും ശാഖാ പർവതങ്ങളും ചേർന്ന് അഫ്ഗാനിസ്താനെ മൂന്നു നൈസർഗിക മേഖലകളായി തിരിക്കുന്നു. (i) മധ്യ ഉന്നതതടങ്ങൾ; (ii) ഉത്തരസമതലങ്ങൾ; (iii) തെക്ക് പടിഞ്ഞാറൻ പീഠപ്രദേശം. ഇവയിൽ മധ്യഉന്നതതടം ഹിമാലയൻ നിരകളുടെ തുടർച്ചയാണെന്നു കരുതാം; ഹിന്ദുക്കുഷ് പർവതത്തിലെ പ്രധാനനിര ഈ ഭാഗത്താണു സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ അഗാധതാഴ്വരകളും ഉത്തുംഗമായ മലനിരകളും നിറഞ്ഞ മധ്യഉന്നതതടത്തിന്റെ വിസ്തീർണം: സു. 4,14,400 ച.കി.മീ.യും, ശരാശരി ഉയരം 3650-4575 മീ.യും ആണ്. 6,400 മീ.ലേറെ ഉയരമുള്ള അനേകം കൊടുമുടികളും ഉണ്ട്. ബാബാനിരകൾ പ്രധാനപർവതത്തിൽനിന്നുപിരിയുന്ന ഭാഗത്തുള്ള സേബർ, പാകിസ്താൻ അതിർത്തിയിലുള്ള ഖൈബർ എന്നീ മലമ്പാതകൾ തന്ത്രപ്രധാനങ്ങളാണ്. ഇവയിൽ സേബർ കാബൂളിനു വടക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മധ്യഉന്നതതടത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തുള്ള ബരാക്ഷാൻ ഒരു ഭൂകമ്പമേഖലയാണ്. പ്രതിവർഷം അഫ്ഗാനിസ്താനിൽ അനുഭവപ്പെടുന്ന അമ്പതോളം ഭൂകമ്പങ്ങളിൽ മിക്കവയുടേയും അഭികേന്ദ്രം (epicentre) ബരാക്ഷാനിലാണ്. മധ്യ ഉന്നതതടത്തിനു വടക്കായി ഇറാനതിർത്തിയിൽനിന്നു കിഴക്കോട്ട് പാമീറിന്റെ അടിവാരം വരെ വ്യാപിച്ചു കിടക്കുന്ന സമതല മേഖലയാണ് രണ്ടാമത്തെ ഭൂവിഭാഗം. സു.1,03,600 ച.കി.മീ. വിസ്തീർണമുള്ള ഈ ഭൂഭാഗം ആമു-ദാരിയ നദീതടത്തിലേക്കു ചാഞ്ഞിറങ്ങുന്ന മട്ടിലാണ് വ്യാപിച്ചിരിക്കുന്നത്. മധ്യേഷ്യൻ സ്റ്റെപ്പ് (steppe) പുൽമേടുകളുടെ ഒരു ഭാഗമാണിത്. ശരാശരി ഉയരം 600 മീ. ഉർവരമായ മണ്ണിനാലും ധാതുനിക്ഷേപങ്ങളാലും സമ്പന്നമാണ് ഈ പ്രദേശം. പ്രകൃതിവാതകം ആണ് പ്രധാന ഖനിജോത്പന്നം. മധ്യ ഉന്നത തടത്തിനു തെക്കായാണ് തെക്ക് പടിഞ്ഞാറൻ പീഠപ്രദേശത്തിന്റെ കിടപ്പ്. താരതമ്യേന ഉയരം കൂടിയ ഈ പീഠഭൂമി (ശരാശരി ഉയരം 915 മീ.), മണലാരണ്യങ്ങളും അർധമരുഭൂമികളുമായി പരിണമിച്ചിരിക്കുന്നു. മൊത്തം 1,29,500 ച.കി.മീ. വിസ്തൃതിയുള്ള ഈ പീഠപ്രദേശത്തിന്റെ കാൽഭാഗത്തോളവും രേഗിസ്താൻ മരുഭൂമിയാണ്. ഈ മണൽപ്പരപ്പിന്റെ പടിഞ്ഞാറായി മഡ്ഗാവ് എന്നറിയപ്പെടുന്ന മറ്റൊരു മരുഭൂമിയുണ്ട്. ഇടയ്ക്കിടെയുള്ള സ്റ്റെപ്പ് മാതൃക പുൽമേടുകളും കല്ലുപ്പുമടകളുമാണ് ഈ പ്രദേശത്തിന്റെ മുഖ്യ സവിശേഷതകൾ. സാമാന്യം വലിപ്പമുള്ള ഏതാനും നദികൾ ഈ പീഠപ്രദേശത്തിനുകുറുകെ ഒഴുകുന്നുണ്ട്. ഹെൽമന്ത് (1,046 കി.മീ.), അതിന്റെ പോഷകനദിയായ അർഗൻദാബ് എന്നിവയാണ് ഇവയിൽ മുഖ്യം. അഫ്ഗാനിസ്താന്റെ ഏറിയഭാഗവും 600-3,050 മീ. ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ ഏറ്റവും താണമേഖല ദക്ഷിണ പശ്ചിമപീഠപ്രദേശത്തെ ശീസ്താൻ താഴ്വാര (450-520 മീ.) ആണ്. 14-ാം ശ. വരെ നിലനിന്നിരുന്ന പ്രാചീന സംസ്കാരത്തിന്റെ ആസ്ഥാനമായിരുന്നു ശീസ്താൻ. അപവാഹം right|thumb|200px|left|കാബൂൾ നദി ജലാലബാദിലെ ബെഹ്‌സൂദ് പാലം അഫ്ഗാനിസ്താനിലെ പ്രധാന നദികളിൽ മിക്കവയും ആന്തരാപവാഹക്രമം പാലിക്കുന്നവയാണ്; ഇവ ഉൾനാടൻ തടാകങ്ങളിൽ പതിക്കുകയോ മരുഭൂമികളിലേക്കൊഴുകി ലുപ്തമായിത്തീരുകയോ ചെയ്യുന്നു. ഇവയൊക്കെത്തന്നെ മധ്യ-ഉന്നതതടത്തിൽ നിന്ന് ഉദ്ഭവിക്കുന്നവയാണ്. കിഴക്കോട്ടൊഴുകുന്ന കാബൂൾനദീവ്യൂഹം ഉദ്ദേശം 83,000 ച.കി.മീ. പ്രദേശത്തെ ജലസിക്തമാക്കുന്നു. മുഖ്യനദിയായ കാബൂൾ പാകിസ്താനിലേക്കു കടന്ന് സിന്ധുനദിയിൽ ലയിക്കുന്നു. പാമിർ പീഠഭൂമിയിലെ ഹിമാനികളിൽ നിന്നുദ്ഭവിക്കുന്ന ആമു അഫ്ഗാനിസ്താന്റെ വടക്ക് കിഴക്കും വടക്ക് ഭാഗങ്ങളിലുമുള്ള 31,080 ച.കി.മീ. പ്രദേശത്തെ ജലസിക്തമാക്കുന്നു. സു. 2525 കി.മീ. നീളമുള്ള ഈ നദിയിലെ 600 കി.മീ. തജികിസ്താൻ, ഉസ്ബെകിസ്താൻ എന്നീ രാജ്യങ്ങളുമായുള്ള അഫ്ഗാൻ അതിർത്തി നിർണയിക്കുന്നുണ്ട്. ഉസ്ബെകിസ്താനിലെ ആറാൾ കടലിലേക്കാണ് ആമു ഒഴുകുന്നത്. കൌക്ഷേ, ഖോൺഡൂസ് എന്നിവ അഫ്ഗാനിസ്താനിനുള്ളിൽ വച്ച് ഈ നദിയിൽ ചേരുന്ന പോഷകനദികളാണ്. കൌക്ഷേയുടെ ലയനസ്ഥാനം മുതൽ ആമു നദി ഗതാഗതയോഗ്യമായി മാറുന്നു. വടക്ക് പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ പ്രധാന നദീവ്യൂഹം ഹാരീ റൂദും (1126 കി.മീ.) പോഷകനദികളുമാണ്. 2745 മീ. ഉയരത്തിൽ ബാബാപർവതത്തിൽ നിന്ന് ഉദ്ഭവിക്കുന്ന ഹാരീ ഹീരേത്ത് താഴ്വരയിലൂടെ പടിഞ്ഞാറേക്കൊഴുകിയശേഷം വടക്കോട്ടു തിരിയുന്നു. ഇറാനുമായുള്ള അന്താരാഷ്ട്രാത്തിർത്തിയിലൂടെ 104 കി.മീ. പിന്നിട്ടശേഷം തുർക്മെനിസ്താനിലേക്കു കടക്കുന്ന ഹാരീ കാരാകും മരുഭൂമിയിൽ ലുപ്തമായിത്തീരുന്നു. ഹീരേത്ത് താഴ്വരയെ ജലസിക്തമാക്കുന്നുവെന്നതാണ് ഈ നദിക്കുള്ള പ്രാധാന്യം. തെക്ക് പടിഞ്ഞാറൻ അഫ്ഗാനിസ്താനിലെ പ്രധാന നദീവ്യൂഹമാണ് ഹെൽമന്ത് (1144 കി.മീ.). കാബൂളിന് 80 കി.മീ. പടിഞ്ഞാറായി, ബാബാ മലനിരകളിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം. പോഷകനദികളിൽ ഏറ്റവും പ്രമുഖം അർഗൻദാബ് ആണ്. 160,000 ച.കി.മീ. ആവാഹക്ഷേത്രമുള്ള ഈ നദീവ്യൂഹം സാബ്ദി തടാകത്തിൽ പതിക്കുന്നു. തെക്ക് അഫ്ഗാനിസ്താനിലെ രേഗിസ്താൻ, മഡ്ഗാവ് എന്നീ മരുഭൂമികളെ താണ്ടിയാണ് ഹെൽമന്ത് ശീസ്താൻ താഴ്വാരത്തിലെ തടാകസമുച്ചയത്തിലെത്തുന്നത്. ഈ തടാകങ്ങളിലും കാലികമായി മാത്രമേ വെള്ളമുണ്ടാകാറുള്ളൂ. അഫ്ഗാനിസ്താന്റെ തെക്ക് കിഴക്ക് ഭാഗത്താണ് ജലവാഹകങ്ങളായ നദികൾ കാണപ്പെടുന്നത്. കാബൂൾനദിയും ഉപനദികളുമാണ് ഇക്കൂട്ടത്തിൽ പ്രധാനം. മസാർ ഇ ഷെരീഫ് മലനിരകളിൽനിന്ന് ഉദ്ഭവിച്ചൊഴുകുന്ന ഇവ കാബൂൾ നദിയായി പരിണമിച്ചശേഷം രാജ്യാതിർത്തി കടന്ന് പാകിസ്താനിൽ പ്രവേശിക്കുകയും തുടർന്ന് സിന്ധുനദിയിൽ ലയിക്കുകയും ചെയ്യുന്നു. ലൌഗാർ ആണ് കാബൂളിന്റെ പ്രധാന പോഷകനദി. അഫ്ഗാനിസ്താനിലെ നിരവധി തടാകങ്ങളിൽ ബാബാമലനിരകളിലെ ആമീർതടാകങ്ങൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നു. താരതമ്യേന വലിപ്പം കുറഞ്ഞ അഞ്ചുതടാകങ്ങളുടെ സമുച്ചയമാണ് ആമീർ. ആധാരശിലകളിലെ സ്വഭാവസവിശേഷതകളുടെ പ്രതിഫലനമായി ഈ തടാക ജലം തൂവെള്ള മുതൽ കടുംപച്ച വരെയുള്ള വർണവൈവിധ്യം പ്രദർശിപ്പിക്കുന്നു. thumb|ബാന്ദ് ഇ ആമീർ മണ്ണിനങ്ങൾ രാജ്യത്തെ വടക്കൻ സമതലങ്ങളിൽ മാത്രമാണ് ഫലഭൂയിഷ്ഠമായ ലോയസ്സ് ഇനം മണ്ണ് കാണപ്പെടുന്നത്. മധ്യ-ഉന്നതതടങ്ങളിൽ പൊതുവേ വളക്കൂറുകുറഞ്ഞ സ്റ്റെപ്പ് മാതൃക മണ്ണിനങ്ങളും; തെക്ക് പടിഞ്ഞാറൻ പീഠഭൂമിയിൽ മരുഭൂമികളിലേതായ പരുക്കൻ മണലുമാണുള്ളത്. നദീതീരങ്ങളിൽമാത്രം അല്പമായ തോതിൽ എക്കൽമണ്ണ് കാണപ്പെടുന്നു. ശേഷിക്കുന്ന ഭാഗങ്ങളിൽ ഉർവരത തീരെകുറവാണ്. മധ്യഉന്നതതടങ്ങളിൽ വർധിച്ച തോതിലുള്ള മണ്ണൊലിപ്പ് ചരിവുതലങ്ങളുടെ സ്ഥായിത്വത്തിന് കടുത്ത ഭീഷണിയായി തുടരുന്നു. കാലാവസ്ഥ അർധ-ശുഷ്ക സ്റ്റെപ് മാതൃകാ കാലാവസ്ഥയാണ് പൊതുവിലുള്ളത്; അതികഠിനമായ ശൈത്യകാലവും അത്യുഷ്ണമുള്ള ഗ്രീഷ്മകാലവും ഇവിടെ അനുഭവപ്പെടുന്നു. കാലാവസ്ഥയുടെ പൊതുസ്വഭാവത്തിൽ സ്ഥാനീയമായ അവസ്ഥാന്തരങ്ങളും സാധാരണമാണ്. വടക്ക് കിഴക്ക് ഭാഗത്തെ പർവതസാനുക്കളിൽ വരൾച്ചയും അതിശൈത്യവും അനുഭവപ്പെടുന്നു; പാകിസ്താനതിർത്തിക്കടുത്തുള്ള മലമ്പ്രദേശങ്ങളിൽ ജൂൺ മുതൽ സെപ്. വരെ സാമാന്യം നല്ല മഴയും അന്തരീക്ഷത്തിന് ഉയർന്ന ഈർപ്പനിലയും പ്രദാനം ചെയ്യുന്ന മൺസൂൺ പ്രഭാവത്തിന്റെ തുടർച്ചയായി താരതമ്യേന തണുപ്പു കുറഞ്ഞ ശൈത്യകാലമാണുള്ളത്. വടക്ക്പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഉഷ്ണകാലത്ത് നിത്യേനയെന്നോണം ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റുകൾ വീശുന്നതിനും മൺസൂൺ പ്രഭാവം കാരണമാകുന്നു. ഉച്ചാവചത്തിന്റെ അടിസ്ഥാനത്തിലും കാലാവസ്ഥയിൽ സ്ഥാനീയ വ്യതിയാനങ്ങൾ കാണാം. ശൈത്യകാലത്ത് വടക്ക് നിന്നുള്ള ഉപധ്രുവീയ വാതങ്ങളും വടക്ക് പടിഞ്ഞാറ് നിന്നെത്തുന്ന അത്ലാന്തിക് നിമ്നമർദ (depression)ങ്ങളും ചേർന്ന് വടക്ക് അഫ്ഗാനിസ്താനിലെ ഉന്നതപ്രദേശങ്ങളിൽ മഞ്ഞുപൊഴിയുന്നതിനും താഴ്വാരങ്ങളിൽ മഴപെയ്യുന്നതിനും ഇടവരുത്തുന്നു. താപനിലയുടെ കാര്യത്തിൽ അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങൾക്കിടയിൽ വലിയ അന്തരം കാണാം. രാജ്യത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥാനമായ ജലാലാബാദിൽ ജൂലാ.-യിലെ ഊഷ്മാവ് 49 °C വരെ ഉയർന്നു കാണുന്നു. തെക്ക് പടിഞ്ഞാറൻ പീഠപ്രദേശത്ത് ശരാശരി താപനില 35 °C ആണ്. ഉന്നതമേഖലകളിൽ ശൈത്യകാല താപനില -5 °C വരെ താഴുന്നു; കാബൂൾ നഗരത്തിൽ -31 °C രേഖപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഉന്നതമേഖലകളിലെ വാർഷിക വർഷപാതത്തിന്റെ തോത് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വർധിച്ചുകാണുന്നു; ശരാശരി 40 സെ.മീ. മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഏറിയഭാഗവും. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഹിന്ദുക്കുഷിലെ സലാങ്പാത (137 സെ.മീ.)യിലാണ്. രാജ്യത്തിന്റെ പടിഞ്ഞാറരികിലെ ഫറായിൽ വാർഷികവർഷപാതം കേവലം 8 സെ.മീ. ആണ്. ഉത്തര അഫ്ഗാനിസ്താനിലെ താഴ്വാരങ്ങളിൽ ഡി.മുതൽ ഏ. വരെയുള്ള മാസങ്ങളിൽ ഇടവിട്ട് മഴ കിട്ടുന്നു. ഇവിടത്തെ പർവതസാനുക്കളിൽ ഡിസംബർ മാസത്തിൽ കാലത്ത് മഞ്ഞുവീഴ്ച ഉണ്ടാവുന്നു. അഫ്ഗാനിസ്താനിൽ മൺസൂൺ പ്രഭാവം അനുഭവപ്പെടാത്ത പ്രദേശങ്ങളിൽ ഗ്രീഷ്മകാലത്ത് അത്യുഷ്ണവും വരൾച്ചയും മേഘരഹിതമായ ആകാശവുമാണ് പൊതുവിലുള്ളത്. ജീവജാലങ്ങൾ thumb|വടക്ക് പടിഞ്ഞാറൻ അഫ്ഗാനിസ്താൻ thumb|കിഴക്കൻ അഫ്ഗാനിസ്താൻ ദക്ഷിണ അഫ്ഗാനിസ്താനിൽ, പ്രത്യേകിച്ച് പടിഞ്ഞാറേക്കു നീങ്ങുന്തോറും സസ്യവളർച്ച പൊതുവേ കുറവാണ്. വരൾച്ച ബാധിച്ച് മരുസ്ഥലങ്ങളായി മാറിയിട്ടുള്ള ഇവിടങ്ങളിൽ അപൂർവമായി പെയ്യുന്ന മഴയെത്തുടർന്ന് പൊട്ടിമുളയ്ക്കുന്ന പൂച്ചെടികളും പുൽവർഗങ്ങളുമാണുള്ളത്. രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്കുനീങ്ങുന്തോറും സാമാന്യമായ തോതിൽ മഴ ലഭിക്കുന്നതുമൂലം സസ്യപ്രകൃതിയിലും മാറ്റമുണ്ടാവുന്നു. ജലാലാബാദിനു വടക്കുള്ള മലഞ്ചെരിവുകളിൽ ഇടതൂർന്ന മൺസൂൺ വനങ്ങൾ കാണാം; സമ്പദ്പ്രധാനങ്ങളായ തടിയിനങ്ങളുടെ സ്തരീകൃതമായ കേന്ദ്രീകരണം ഉത്തര അഫ്സാനിസ്താനിലെ വനങ്ങളുടെ സവിശേഷതയാണ്. 3,050 മീ. ലേറെ ഉയരമുള്ളയിടങ്ങളിൽ 55 മീ. വരെ ഉയരത്തിൽ വളരുന്ന പൈൻ, ഫെർ തുടങ്ങിയ വൃക്ഷങ്ങളും 1,675 മുതൽ 2,200 മീ. വരെ ഉയരത്തിൽ സെഡാർ വൃക്ഷങ്ങളും കാണപ്പെടുന്നു. ഇതിലും ഉയരം കുറഞ്ഞ മലഞ്ചെരിവുകളിൽ ഓക്, വാൽനട്ട്, ആൽഡർ, ആഷ്, ജൂനിപെർ തുടങ്ങിയയിനം സമ്പദ്പ്രധാനമായ വൃക്ഷങ്ങൾ ധാരാളമായി വളരുന്നു. മുൾച്ചെടികൾ, കുറ്റിച്ചെടികൾ, പൂച്ചെടികൾ തുടങ്ങിയവയാൽ സമ്പന്നമായ അടിക്കാടുകളും ഈ വനങ്ങളുടെ സവിശേഷതയാണ്. അഫ്ഗാനിസ്താനിൽ ഉപോഷ്ണമേഖലയിലുള്ള തനതു ജന്തുജാലങ്ങളിലെ സസ്തനിവർഗങ്ങൾ, വിശിഷ്യ വലിപ്പമേറിയവ, ഏറെക്കുറെ വംശനാശത്തെ അഭിമുഖീകരിച്ചു തുടങ്ങിയിരിക്കുന്നു. ആമു നദീതീരത്തെ വനങ്ങളെ അധിവസിച്ചിരുന്ന സൈബീരിയൻ കടുവകളും തെക്ക്കിഴക്ക് ഭാഗത്തുള്ള വനങ്ങളിൽ ബഹുലമായി കാണപ്പെട്ടിരുന്ന മറ്റിനം കടുവകളും ഏതാണ്ട് അപ്രത്യക്ഷങ്ങളായിക്കഴിഞ്ഞു. മലനിരകളിലും അടിവാരങ്ങളിലുമുള്ള കാടുകളിൽ ചെന്നായ്, കുറുനരി, കഴുതപ്പുലി, ഹരിണ വർഗങ്ങൾ, കാട്ടുപൂച്ച, കാട്ടുനായ തുടങ്ങിയവ സമൃദ്ധമാണ്. ഉയരം കൂടിയ പർവതങ്ങളിൽ ഹിമപ്പുലി (Snow leopard) ധാരാളമായുണ്ട്. പാമിർ പരിസരത്തും ഹിന്ദുക്കുഷ് നിരകളിലും കാട്ടാടുകൾ, മലയാട് (ibex), തവിട്ടുകരടി (brown bear) തുടങ്ങിയവയും മൂഷിക വർഗങ്ങൾ, കുഴിപ്പന്നി, കങ്ഗാരു എലി (jerboa) എന്നിവയും വർധിച്ച തോതിൽ കാണപ്പെടുന്നു; ഇവയിൽ നീണ്ടുപിരിവുകളുള്ള കൊമ്പുകളോടുകൂടിയ കാട്ടാടും പിറകോട്ടു പിരിഞ്ഞു നീളുന്ന കൊമ്പുകളുള്ള ഐബെക്സ് മലയാടും സവിശേഷയിനങ്ങളാണ്. ഇരപിടിയന്മാരായ കഴുകൻ, പരുന്ത് എന്നീ പക്ഷികൾക്കുപുറമേ വാൻകോഴി (pheasant), കാട (quail), പെലിക്കൻ, പുള്ള്, ചകോരം, കൊറ്റി (crane), കാക്ക, വാവൽ എന്നീ പറവകളും നിരവധിയിനം ദേശാടനപ്പക്ഷികളും അഫ്ഗാനിസ്താനിൽ സുലഭമായുണ്ട്. ശുദ്ധജലസ്രോതസ്സുകൾ മത്സ്യസമ്പന്നങ്ങളാണ്. ചരിത്രം ലൂയിസ് ഡൂപ്രീ നടത്തിയ പുരാഖനനം തെളിയിക്കുന്നത്, ഇന്നു അഫ്ഘാനിസ്ഥാൻ എന്നു വിളിക്കുന്ന ഈ പ്രദേശത്ത് കുറഞ്ഞത്, 50,000 വർഷങ്ങൾക്കുമുമ്പുതന്നെ ജനവാസം ഉണ്ടായിരുന്നു എന്നാണ്. ലോകത്തെ തന്നെ കൃഷിചെയ്തുജീവിച്ച വർഗ്ഗങ്ങളിൽ ഇവിടുത്തെ ജനങ്ങൾ ആദ്യത്തേതിൽ പെടുന്നു. ഇവിടുത്തെ ഘനനസ്ഥലങ്ങൾ പരിശോധിച്ചവർ സാക്ഷ്യപ്പെടുത്തുന്നത്, ഈ പ്രദേശത്തെ ഉത്ഘനനസ്ഥലങ്ങളെ ഈജിപ്ഷ്യൻ സംസ്കാരവുമായി ചരിത്രപരമായ പ്രാധാന്യം താരതമ്യം ചെയ്യാമെന്നാണ്. മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന അഫ്‌ഗാനിസ്താൻ, അതിന്റെ കിടപ്പുകൊണ്ട് അനേകം സംസ്കാരങ്ങളുമായി സമ്പർക്കം പുലർത്തിവന്നു. കാലങ്ങളിലൂടെ പലതരം ജനതതികൾ ഇവിടം തങ്ങളുടെ വാസസ്ഥലമാക്കി. അതിൽ, പുരാതന പേർഷ്യക്കാർ ഇവിടെ വ്യക്തമായ ആധിപത്യം ഉറപ്പിച്ചതിനാൽ അവരുടെ ഭാഷയ്ക്ക് ഇവിടെ പ്രാധാന്യം ലഭിച്ചു. ഇന്റോ-ഇറാനിയൻ ഭാഷയാണിവിടുത്തെ ജനങ്ങളുടെ സംസാര ഭാഷ. പേർഷ്യൻ സാമ്രാജ്യം, ജെങ്കിസ് ഖാൻ, അലക്സാണ്ടർ ചക്രവർത്തി ഇന്ത്യക്കാരായ മൗര്യൻമാർ, മുസ്ലിം അറബികൾ, ബ്രിട്ടിഷുകാർ, സോവിയറ്റ് റഷ്യ തുടങ്ങിയവരെല്ലാം പല കാലങ്ങളിലായി ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. കുശാനവംശം, ഹെഫ്തലൈറ്റ്, സമാനി സാമ്രാജ്യം, സഫാരി സാമ്രാജ്യം, ഗസ്നവി സാമ്രാജ്യം, ഗോറി സാമ്രാജ്യം, ഖിൽജി രാജവംശം, മുഗൾ സാമ്രാജ്യം, ഹോതകി സാമ്രാജ്യം, ദുരാനി സാമ്രാജ്യം എന്നീ സാമ്രാജ്യങ്ങളുടെ ഉത്ഭവം ഇവിടെനിന്നായിരുന്നു. ഇന്നത്തെ രൂപത്തിലുള്ള അഫ്‌ഗാനിസ്താൻ നിലവിൽ വന്നത്‌ 1746-ലാണ്‌. ദുരാനി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇത്‌. എന്നാൽ അധികം താമസിയാതെ ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യമുറപ്പിച്ചു. 1919-ൽ അമാനുള്ള രാജാവിന്റെ കാലത്താണ്‌ ബ്രിട്ടീഷ്‌ ആധിപത്യം അവസാനിച്ചത്‌. 1900 മുതലിങ്ങോട്ട്‌ അഫ്‌ഗനിസ്താനിലെ ഭരണാധികാരികളെല്ലാം അസ്വഭാവികമായി പുറത്താവുകയായിരുന്നു. ആർക്കുംതന്നെ സ്ഥിരമായി ഭരണ നിയന്ത്രണം ലഭിച്ചിരുന്നില്ല. 1933 മുതൽ 1973 വരെ സഹീർ ഷാ രാജാവിന്റെ കാലത്താണ്‌ ഇവിടെ സ്ഥായിയായ ഭരണകൂടമുണ്ടായിരുന്നത്‌. എന്നാൽ 1973-ൽ സഹീർ ഷാ ചികിത്സർഥം വിദേശത്തുപോയപ്പോൾ അർധസഹോദനും മുൻ പ്രധാനമന്ത്രിയുമായിരുന്ന മുഹമ്മദ് ദാവൂദ് ഖാൻ അദ്ദേഹത്തെ പട്ടാള അട്ടിമറിയിലുടെ അധികാരഭ്രഷ്ടനാക്കി. പിന്നീടിങ്ങോട്ട്‌ അഫ്ഗാനിസ്താനിൽ അസ്ഥിര ഭരണകൂടങ്ങളുടെ ഘോഷയാത്രയായിരുന്നു. ദൌദിനെയും കുടുംബത്തെയും വധിച്ച്‌ കമ്മ്യൂണിസ്റ്റുകൾ 1978-ൽ അധികാരം പിടിച്ചു. കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തിനെതിരെയുള്ള മുജാഹിദീൻ സേനയുടെ നീക്കങ്ങൾക്ക്‌ അമേരിക്ക പിന്തുണ നൽകിപ്പോന്നു. ഇതിനു മറുപടിയെന്നോണം 1979-ൽ അന്നത്തെ സോവിയറ്റ് യൂണിയൻ അഫ്‌ഗാന്റെ നിയന്ത്രണം കൈക്കലാക്കി. അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മുജാഹിദീനുകൾ നടത്തിയ ചെറുത്തുനിൽപ്പിനെത്തുടർന്ന് 1989-ൽ സോവ്യറ്റ്‌ സൈന്യം പിൻവാങ്ങി. മുജാഹിദീൻ വിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങൾക്കാണ്‌ പിന്നീട്‌ അഫ്‌ഗാനിസ്താനിൽ കളമൊരുങ്ങിയത്‌. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കടുത്ത യാഥാസ്ഥിക മതനിലപാടുകളുള്ള താലിബാൻ സേന അഫ്‌ഗാനിസ്താനിൽ ആധിപത്യമുറപ്പിച്ചു. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെത്തുടർന്ന് ഒസാമ ബിൻ ലാദനടക്കമുള്ള അൽഖയ്ദ ഭീകരർക്ക്‌ സംരക്ഷണം നൽകിയെന്ന പേരിൽ അമേരിക്കയും സഖ്യസേനയും താലിബാൻ ഭരണകൂടത്തെ യുദ്ധത്തിലൂടെ പുറന്തള്ളി. ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യാനുകൂലസർക്കാറാണ് 2001 അവസാനം മുതൽ രാജ്യത്ത് ഭരണത്തിലിരിക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ രൂപീകരണം താലിബാന്റെ പതനശേഷം, 2001 ഡിസംബറിൽ, ജർമ്മനിയിലെ ബേണിനടുത്തുള്ള പീറ്റേഴ്സ്ബർഗിൽ അഫ്ഗാനിസ്താനിലേയും വിദേശരാജ്യങ്ങളുടേയും നേതാക്കൾ ഒരു സമ്മേളനം നടത്തി. ഇതനുസരിച്ച് ഹമീദ് കർസായിയെ അഫ്ഗാനിസ്താന്റെ പ്രസിഡണ്ട് പദവി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തി. തോൽപ്പിക്കപ്പെട്ട താലിബാന്റെ പ്രതിനിധികളേയും പീറ്റേഴ്സ്ബർഗ് സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് പിൽക്കാലത്ത് ആരോപണമുയർന്നിരുന്നു. 2002 പകുതിയായപ്പോഴേക്കും അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ ഏതാണ്ട് ശാന്തമായി. പലായനം ചെയ്ത സഹീർ ഷാ രാജാവ് 2002 ഏപ്രിലിൽ രാജ്യത്ത് തിരിച്ചെത്തുകയും ഇദ്ദേഹത്തിന് രാഷ്ട്രപിതാവ് എന്ന സ്ഥാനം നൽകുകയും ചെയ്തു. 2002 ജൂണിൽ 1500-ഓളം പ്രതിനിധികൾ പങ്കെടുത്ത ഒരു ലോയ ജിർഗ വിളിച്ചു ചേർക്കപ്പെടുകയും ഇതിൽ ഹമീദ് കർസായിയെ പ്രസിഡണ്ടായും, പുതിയ ഇടക്കാല സർക്കാരിന്റെ രൂപീകരണത്തേയും സ്ഥിരീകരിച്ചു. 2003 ഡിസംബർ 2004 ജനുവരിയിലുമായി 500 അംഗങ്ങൾ പങ്കെടുത്ത മറ്റൊരു ലോയ ജിർഗ കൂടൂകയും ഒരു പുതിയ ഭരണഘടനക്കായുള്ളനിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പിലൂടെയുള്ള എല്ലാ അഫ്ഗാനികൾക്കും തുല്യാവകാശങ്ങളുള്ളതുമായ ഒരു ജനാധിപത്യ അഫ്ഗാനിസ്താൻ ഈ ഭരണഘടന വിഭാവനം ചെയ്തു. 2004 ജവുവരി 4-നാണ് ഈ ഭരണഘടന അംഗീകരിക്കപ്പെട്ടത്. 2004 ഒക്ടോബർ 9-ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു. ഇതിനെത്തുടർന്ന് രാജ്യത്തെ ആരോഗ്യം വിദ്യാഭ്യാസഗതാഗതസൗകര്യങ്ങൾ വൻ തോതിൽ പുരോഗമിച്ചു. ഏകദേശം 30,000 അംഗങ്ങളടങ്ങുന്ന ദേശീയസൈന്യവും രൂപവൽക്കരിക്കപ്പെട്ടു. ഭരണം പ്രവിശ്യകൾ thumb|right|250px|അഫ്ഗാനിസ്താനിലെ 34 പ്രവിശ്യകളെ സൂചിപ്പിക്കുന്ന ഭൂപടം. ഭരണപരമായി അഫ്ഗാനിസ്താനെ 34 പ്രവിശ്യകളായി തിരിച്ചിരിക്കുന്നു. ഓരോ പ്രവിശ്യക്കും ഓരോ തലസ്ഥാനമുണ്ട്. ഓരോ പ്രവിശ്യകളെയും വിവിധ ജില്ലകളായി തിരിച്ചിരിക്കുന്നു. ആഭ്യന്തര മന്ത്രാലയമാണ് പ്രവിശ്യാ ഗവർണ്ണറെ നിയമിക്കുന്നത്. പ്രവിശ്യാ ഗവർണ്ണറാണ് ജില്ലാ ഭരണാധികാരികളെ നിയമിക്കുന്നത്. ഇപ്പോൾ താലിബാൻ ആണ് ഭരിക്കുന്നത് <li> ബദാഖ്‌ശാൻ <li> ബദ്ഘീസ് <li> ബാഘ്ലാൻ <li> ബാൽഖ് <li> ബാമിയാൻ <li> ദായ്‌കുണ്ഡി <li> ഫറ<li> ഫറ്യാബ് <li> ഗസ്നി <li> ഗോർ <li> ഹെൽമന്ദ് <li> ഹെറാത് <li> ജോസ്‌ജാൻ <li> കാബൂൾ<li> കന്ദഹാർ <li> കപിസ <li> ഖോസ്ത് <li> കൊനാർ <li> കുന്ദുസ് <li> ലാഘ്മാൻ <li> ലോഗാർ<li> നംഗർതാർ <li> നിംറൂസ് <li> നൂറിസ്താൻ <li> ഉറൂസ്‌ഗാൻ <li> പാക്തിയ <li> പാക്തിക <li> പഞ്ച്ശീർ<li> പാർവൻ <li> സമംഗാൻ <li> സർ ഇ പോൽ <li> തഖാർ <li> വാർദാക് <li> സാബൂൾ ജനങ്ങൾ right|thumb|250px|അഫ്ഗാനിസ്താന്റെ ഭൂപടം അഫ്ഗാനിസ്താനിലെ ഏകദേശജനസംഖ്യ 33,609,937 ആണ്. ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം വളരെ കുറവാണ്. 2009 ആണ്ടിലെ ഒരു കണക്കനുസരിച്ച് ഇത് വെറും 44.64 വയസാണ് . കാലങ്ങളിലായി നിരവധി ജനവംശങ്ങൾ അഫ്ഗാനിസ്താനിലെത്തി വാസമുറപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നാലു ദിക്കുകളിൽ നിന്നും ഇത്തരത്തിൽ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. സമീപകാലത്തെ ഒരു പഠനമനുസരിച്ച് ഇവിടെ ഏതാണ്ട് 55 ജനവംശങ്ങളുണ്ട്. ഭാഷയനുസരിച്ച് ഇവരെ ഇറാനികൾ (ഇതിൽ ബലൂചികൾ, പഷ്തൂണുകൾ, താജിക്കുകൾ എന്നിവർ ഉൾപ്പെടുന്നു), തുർക്കിക്ക് വംശജർ (തുർക്ക്മെൻ, ഉസ്ബെക് വംശജർ), മറ്റുള്ളവർ എന്നിങ്ങനെ മൂന്നായി തിരിക്കാറുണ്ട്‌ ഇറാനിയൻ വംശജർ പഷ്തൂണുകളെയാണ് യഥാർത്ഥത്തിൽ അഫ്ഗാനികൾ എന്നു വിളിക്കുന്നത്. ഹിന്ദുകുഷിന് തെക്ക് വസിച്ചിരുന്ന പഷ്തൂണുകളുടെ വാസസ്ഥലത്തെ സൂചിപ്പിക്കാനായി മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബറാണ് അഫ്ഗാനിസ്താൻ എന്ന പദം ആദ്യം ഉപയോഗിച്ചത്. അഫ്ഗാനിസ്താനിലെ ജനസംഖ്യയുടെ 40 മുതൽ 50 ശതമാനം വരെ പഷ്തൂണുകളാണ്. പത്തൊമ്പതാം നൂറ്റാ‍ണ്ടുവരെ ഡ്യൂറണ്ട് രേഖക്ക് (പാക് അഫ്ഘാൻ അതിർത്തിരേഖ) വടക്കും തെക്കുമായി വസിക്കുന്ന പഷ്തൂണുകളുടെ ആവാസമേഖലയെ സൂചിപ്പിക്കുന്നതിനാണ് അഫ്ഗാനിസ്താൻ എന്ന പദം പ്രയോഗിച്ചിരുന്നത്. ഈ സമയത്ത് ഖുറാസാൻ എന്നും തുർക്കിസ്താൻ എന്നുമായിരുന്നു യഥാക്രമം ഇന്നത്തെ അഫ്ഗാനിസ്താന്റെ പടിഞ്ഞാറൂം വടക്കും ഭാഗങ്ങളെ വിളിച്ചിരുന്നത്. right|thumb|250px|പഷ്തൂണുകൾ അഫ്ഗാനിസ്താനിൽ പഷ്തൂണുകൾ ഇന്ന് രാജ്യത്തിന്റെ കിഴക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ പഷ്തൂണുകളിലെ പ്രധാനവിഭാഗങ്ങൾ ദുറാനികളും ഘൽജികളുമാണ്‌. ദുറാനികൾ ആദ്യകാലത്ത് അബ്ദാലികൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കന്ദഹാർ കേന്ദ്രമാക്കി രാജ്യത്തിന്റെ തെക്കും തെക്കുപടിഞ്ഞാറും ഭാഗത്ത് ഇവർ വസിക്കുന്നു. ഘൽജികളാകട്ടെ, ഘസ്നി കേന്ദ്രീകരിച്ച് രാജ്യത്തിന്റെ കിഴക്കുവശത്ത് അധിവസിക്കുന്നു. ഘൽജികളുടെ എണ്ണം ദുറാനികളെ അപേക്ഷിച്ച് ഏതാണ്‌ ഇരട്ടിയാണ്. അഫ്ഗാനിസ്താനിലെ ഇറാനിയൻ പേർഷ്യന്റെ ഒരു വകഭേദമായ ദാരി സംസാരിക്കുന്ന ഒരു ഇറാനിയൻ ജനവംശമാണ് താജിക്കുകൾ. രാജ്യത്തെ വലിയ നഗരങ്ങളിലും വടക്കുകിഴക്കുഭാഗത്തുമാണ് താജിക്കുകൾ വസിക്കുന്നത്. അഫ്ഗാനിസ്താനിലെ ഒരു പുരാതനജനവിഭാഗമാണിവർ. ആദ്യകാലത്ത് മദ്ധ്യേഷ്യയും വടക്കൻ അഫ്ഗാനിസ്താനും പിടിച്ചടക്കിക്കൊണ്ടിരുന്ന ഉസ്ബെക്കുകൾ, അഫ്ഗാനിസ്താനിലെ ഫാഴ്സി സംസാരിക്കുന്ന തദ്ദേശീയരെ സൂചിപ്പിക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന പേരാണ്‌ താജിക്. ഇക്കാലം മുതലേ, അഫ്ഗാനിസ്താനിലേയും താജികിസ്ഥാൻ പോലുള്ള സമീപപ്രദേശങ്ങളിലേയും പേർഷ്യൻ സംസാരിക്കുന്ന സുന്നികളായ തദ്ദേശികളെ സൂചിപ്പിക്കുന്നതിന്‌ താജിക് എന്ന പേരുപയോഗിച്ചുവന്നു. എന്നാൽ ഇപ്പോൾ, അഫ്ഗാനിസ്താനിലെ പേർഷ്യൻ സംസാരിക്കുന്ന പഷ്തൂണുകളല്ലാത്ത എല്ലാവരേയും സൂചിപ്പിക്കാൻ ഈ പേര്‌ ഉപയോഗിക്കാറുണ്ട്. അഫ്ഗാനിസ്താനിലെ യഥാർത്ഥ താജിക്കുകൾ രാജ്യത്തിന്റെ വടക്കുകിഴക്കുഭാഗത്താണ്‌ വസിക്കുന്നത്. താജിക് എന്ന പേരിൽ അറിയപ്പെടാനിഷ്ടപ്പെടാത്ത ഇവർ, പഞ്ച്ശീരി, ബദാഖ്ശാനി എന്നിങ്ങനെ അവരുടെ ദേശത്തിന്റെ പേരിൽ അറിയപ്പെടാനാഗ്രഹിക്കുന്നു. മദ്ധ്യ അഫ്ഗാനിസ്താനിൽ പേർഷ്യൻ സംസാരിക്കുന്ന പ്രധാനപ്പെട്ട ഒരു ജനവിഭാഗമാണ്‌ ഹസാരകൾ. ഇവർ മംഗോളിയൻ വംശജരായ ഇവർ കൂടുതലും ഷിയകളാണ്‌. അഫ്ഗാനിസ്താനിലെ മൊത്തം ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന ഇവർ രാജ്യത്തെ മൂന്നാമത്തെ വലിയ ജനവിഭാഗമാണ്. 65 മുതൽ 81 ലക്ഷത്തോളമാണ്‌ ഇവരുടെ ജനസംഖ്യ. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് അതായത് ഇറാന്റേയും പാകിസ്താന്റേയും അതിർത്തിപ്രദേശങ്ങളിൽ വസിക്കുന്ന ഇറാനിയൻ ജനവംശമാണ് ബലൂചികൾ. വടക്കുപടിഞ്ഞാറൻ ഇറാനിയൻ ഭാഷയായ ബലൂചിയാണ് ഇവർ സംസാരിക്കുന്നത്. 1979-ലെ കണക്കനുസരിച്ച് ഏതാണ്ട് രണ്ടു ലക്ഷം ബലൂചികൾ അഫ്ഗാനിസ്താനിലുണ്ട്. ബലൂചികളോട് കൂടിക്കലർന്നു ബലൂചിസ്ഥാൻ പ്രദേശത്ത് വസിക്കുന്ന ഒരു ദ്രാവിഡജനതയാണ് ബ്രഹൂയികൾ. തുർക്കിക്ക് വംശജർ ഉത്തര അഫ്ഗാനിസ്താനിലെ തുർക്കിക്ക് വംശജരിലെ ഏറ്റവും വലിയ വിഭാഗമാണ്‌ ഉസ്ബെക്കുകൾ. ഇവർ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ ഇവിടെ വാസമാരംഭിച്ചത്. ഇവരുടെ ജനസംഖ്യ ഏതാണ്ട് 16 ലക്ഷത്തോളമുണ്ട്. തൊട്ടടുത്ത ഉസ്ബെക്കിസ്ഥാനിലേയും മറ്റും ഉസ്ബെക്കുകളുമായി ഇവർക്ക് വംശീയവും, ഭാഷാപരവും, സാംസ്കാരികവുമായി വളരെ സാമ്യമുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്ത് വസിക്കുന്ന മറ്റൊരു തുർക്കിക്ക് വിഭാഗക്കാരാണ് തുർക്ക്മെൻ വംശജർ. പതിനാറാം നൂറ്റാണ്ടുമുതലാണ് ഇവർ ഇവിടെ വാസം തുടങ്ങിയത്. പിൽക്കാലത്ത് റഷ്യൻ വിപ്ലവത്തിനു ശേഷം നിരവധി തുർക്ക്മെന്മാർ അഭയാർത്ഥികളായി എത്തിയിട്ടുണ്ട്. പരവതാനി, തുകൽ നിർമ്മാണത്തിന് പേരുകേട്ട ഇവരുടെ ജനസംഖ്യ 1995-ലെ കണക്കനുസരിച്ച് 5 ലക്ഷത്തോളമാണ്. ഉസ്ബെക്കുകളും തുർക്ക്മെന്മാരും സുന്നി മുസ്ലീങ്ങളാണ്. മറ്റുള്ളവർ കാബൂളിന്‌ വടക്കുകിഴക്കായുള്ള നൂറിസ്ഥാൻ പ്രദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗമാണ്‌ നൂറിസ്ഥാനികൾ. ഇവർ പണ്ട് ഇസ്ലാംമതവിശ്വാസികളല്ലാത്തതിനാലും സമീപസ്ഥരുമായി വ്യത്യസ്തമായ സംസ്കാരവുമുള്ളവരായിരുന്നതിനാൽ ഇവരെ കാഫിറുകൾ എന്നും, ഇവരുടെ ആവാസമേഖലയെ കാഫിറിസ്ഥാൻ എന്നുമായിരുന്നു. അറിയപ്പെട്ടിരുന്നത്. നൂറിസ്ഥാന്റെ പടിഞ്ഞാറൂം തെക്കും അതിരുകളിൽ വസിക്കുന്ന പഷായികളും ശ്രദ്ധേയമായ ഒരു ജനവംശമാണ്‌. പശ്ചിമമദ്ധ്യ അഫ്ഗാനിസ്താനിലെ നാടോടികളായ ഒരു ജനവിഭാഗമാണ്‌ അയ്‌മഖുകൾ. പേർഷ്യൻ ഭാഷ സംസാരിക്കുന്ന ഇവർ സുന്നികളാണ്‌. ഹെറാത് നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ വസിക്കുന്ന ഇവരുടെ ജനസംഖ്യ 1993-ലെ കണക്കനുസരിച്ച് ഏതാണ്ട് 4 ലക്ഷത്തിലധികമാണ്‌.. ഹസാരകൾക്കിടയിൽ അപരിഷ്കൃതരായ ചെറിയ സമൂഹങ്ങളുണ്ട്. ദ്രാവിഡരായ ഇവരും ആര്യാധിനിവേശത്തിനു മുൻപുള്ള തദ്ദേശവാസികളാണ്. അതുപോലെ താജിക്കുകളുമായിച്ചേർന്ന് ചില സാഫികൾ വസിക്കുന്നുണ്ട്. ഇവരും തദ്ദേശീയരായ ജനവിഭാഗമാണ്. മദ്ധ്യ അഫ്ഗാനിസ്താനിൽ, ആദ്യകാല ഇസ്ലാമികാധിനിവേശകാലത്ത് എത്തിച്ചേർന്ന അറബികളുടെ ചെറിയ കോളനികളും, പേർഷ്യൻ ഖിസിൽബാഷ് വംശജരുടെ ചെറിയ മേഖലകളുമുണ്ട്. മതം ഇന്നത്തെ അഫ്ഗാനിസ്താനിലെ ജനങ്ങളിൽ ഏറിയ പങ്കും ഇസ്ലാംമതവിശ്വാസികളാണ്. സസാനിയരുടെ കാലം വരെ സൊറോസ്ട്രിയൻ മതത്തിന് ഇവിടെ ശക്തമായ വേരോട്ടമുണ്ടായിരുന്നു. കുശാനരുടെ കാലത്ത് പ്രത്യേകിച്ച് അഫ്ഗാനിസ്താന്റെ കിഴക്കുഭാഗത്ത് ബുദ്ധമതം ശക്തമായി. ഇക്കാലത്ത് ബുദ്ധമതവുമായി ബന്ധപ്പെട്ട് വാസ്തുകലാരീതിയും ഇവിടെ ഉടലെടുത്തു. ഗാന്ധാരകല എന്നാണ് ഈ വാസ്തുകലാരീതി അറിയപ്പെടുന്നത്. ബുദ്ധമതത്തിന്റെ പ്രോത്സാഹകരായിരുന്ന കുശാനരുടെ ഭരണം മൂന്നാം നൂറ്റാണ്ടോടെ അവസാനിച്ചെങ്കിലും ആറാം നൂറ്റാണ്ടോടെയാണ് ബുദ്ധമതത്തിന്റെ അധഃപതനം ആരംഭിച്ചത്. മദ്ധ്യേഷ്യയിൽ നിന്നുള്ള തുർക്കിക്ക് വിഭാഗക്കാരുടെ വരവ് ബുദ്ധമതകേന്ദ്രങ്ങൾ തകർക്കപ്പെടാനും ബുദ്ധമതത്തിന്റെ മേഖലയിലെ ക്ഷയത്തിനും കാരണമായി‌. ബുദ്ധമതത്തിന്റെ ക്ഷയത്തോടെ കിഴക്കൻ മേഖലയിൽ ഹിന്ദുമതം അല്പം ഉയർച്ച പ്രാപിച്ചെങ്കിലും അറബികളുടെ വരവോടെ ഇസ്ലാം മതം വ്യാപകമായി. കൃഷി right|thumb|250px|ഭൂമിശാസ്ത്രഭൂപടം അഫ്ഗാനിസ്താന്റെ ആകെ ഭൂപ്രദേശത്തിന്റെ 12 ശതമാനം പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ട്. ഇതിൽ 20 ശതമാനം ഭാഗം ജലസേചനമില്ലാതെയുള്ള കൃഷിക്ക് അനുയോജ്യമാണ്.ഇവിടെ ഗോതമ്പും ബാർലിയും കൃഷി ചെയ്യുന്നു. ബാക്കി പ്രദേശത്ത് ജലസേചനം അത്യാവശ്യമാണ്. തെക്കുകിഴക്കൻ ഭാഗത്ത് കണ്ടഹാർ മരുപ്പച്ച പ്രദേശം, കിഴക്കുഭാഗത്ത് കാബൂൾ താഴ്വര, ജലാലാബാദ്, വടക്ക് ഖുണ്ഡസ്, മസാരി ഷരീഫ്, പടിഞ്ഞാറ് ഹാരി റുദ് താഴ്വര, ഹെറാത് എന്നിവിടങ്ങളിലാണ് രാജ്യത്തെ കൃഷിഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. പണ്ട് സിസ്റ്റൻ ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗത്ത് വൻ ജലസേചനപദ്ധതികളിലൂടെ കാർഷികപുരോഗതി കൈവരിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് ഇവിടം നശിപ്പിക്കപ്പെടുകയോ താനേ നശിക്കുകയോ ചെയ്തു. കന്നുകാലിവളർത്തൽ ഇവിടത്തുകാരുടെ മറ്റൊരു തൊഴിലാണ്. ആട്, ചെമ്മരിയാട്, കോഴി തുടങ്ങിയവയോക്കെ മിക്കവാറും അഫ്ഘാൻ ഗ്രാമങ്ങളിലും കണ്ടുവരുന്നു. കന്നുകാലികൾക്കാവശ്യമായ തീറ്റ മുഴുവനായും അതതു ഗ്രാമങ്ങളിൽ ലഭിക്കാറില്ല. അതുകൊണ്ട് വേനൽക്കാലങ്ങളിൽ കന്നുകാലികളെ മേയ്ക്കുന്നതിന് മലമുകളിൽ കൊണ്ടുപോകുന്നു. ഇത്തരത്തിൽ കന്നുകാലികളെ മലമുകളിൽ മേയ്ക്കാൻ കൊണ്ടുപോകൽ ചിലയാളുകൾ തങ്ങളുടെ മുഴുവൻസമയ ജോലിയാക്കാറുണ്ട്. അലഞ്ഞുതിരിഞ്ഞു ജീവിക്കുന്ന ഇവർ, ഓരോ വസന്തകാലാത്തും തങ്ങളുടെ കാലിക്കൂട്ടങ്ങളേയും മേച്ച് മദ്ധ്യ അഫ്ഗാനിസ്താനിലെ മലകളിലേക്ക് യാത്രയാകുന്നു. തണുപ്പു തുടങ്ങുന്നതിനു മുൻപ് ഇവർ തങ്ങളുടെ ഗ്രാമങ്ങളിലോ തണുപ്പുകാലകേന്ദ്രങ്ങലിലോ തിരിച്ചെത്തുന്നു. 1979-ലെ ഒരു കണക്കെടുപ്പനിസരിച്ച് അഫ്ഗാനിസ്താനിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഇത്തരം പത്തിനും ഇരുപതു ലക്ഷത്തിനുമിടയിൽ ആളുകളുണ്ടെന്നു കണക്കാക്കുന്നു. ഇവരിൽ മിക്കവാറൂം പേരും പഷ്തൂണുകളും ബലൂചികളുമാണ്. ഇവരെ പൊതുവേ കുചി എന്നു വിളിക്കുന്നു. അലഞ്ഞു തിരിഞ്ഞുനടക്കുന്നവർ എന്ന ഫാഴ്സി വാക്കായ കുച് എന്ന വാക്കിൽ നിന്നാണ് ഈ പേര്. ധാതുനിക്ഷേപം പുരാതനകാലം മുതലേ അഫ്ഗാനിസ്താൻ, ധാതുക്കളുടെ ഉല്പാദകരായിരുനു. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള കോക്ച്ചാ നദിയുടെ തീരത്തുള്ള സരി സാങ് (sar-i sang) പ്രദേശത്തുള്ള ലാപിസ് ലസൂലി (നീലനിറത്തിലുള്ള കല്ല്) നിക്ഷേപം ഇതിൽ വളരെ പ്രശസ്തമാണ്. അഫ്ഘാൻ പാകിസ്താൻ അതിർത്തിയിൽ ക്വെറ്റക്കു പടിഞ്ഞാറായുള്ള ചഗായ് കുന്നുകളിലും ഇപ്പോൾ ലാപിസ് ലസൂലിയുടെ നിക്ഷേപം ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് വളരെക്കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ലാപിസ് ലസൂലിയുടെ നിക്ഷേപമുള്ളൂ. എന്നാൽ നിസ്താനിലെ ഖനികളിൽ നിന്നും പ്രത്യേകിച്ച് ബദാഖ്ഷാനിൽ നിന്നും ഇത് പുരാതനകാലം മുതലേ ഖനനം ചെയ്യപ്പെട്ടിരുന്നു. ബി.സി.ഇ. നാലാം സഹസ്രാബ്ദത്തിന്റെ അവസാനകാലങ്ങളിൽ, ഈജിപ്തിലേക്കു വരെ ഈ കല്ലുകൾ ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നു. രാജ്യത്ത് നിരവധി പ്രദേശങ്ങളിൽ ചെമ്പിന്റെ നിക്ഷേപമുണ്ട്. കാബൂളിനു തെക്കുള്ള ലോഗർ താഴ്വര, ഹെറാതിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങൾ, കണ്ടഹാറിനു വടക്ക് അർഘന്ദാബ് നദിയോടു ചേർന്നപ്രദേശങ്ങൾ, പഞ്ച്ഷീർ താഴ്വരക്കു വടക്കുള്ള അന്ദരാബ് തുടങ്ങിയ ഇടങ്ങളിൽ ചെമ്പിന്റെ നിക്ഷേപമുണ്ട്. ഹെറാത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ വെളുത്തീയത്തിന്റെ നിക്ഷേപമുണ്ട്. കണ്ടഹാറിനു വടക്കുകിഴക്കുള്ള മുഖർ പ്രദേശത്തും, ബഡാഖ്ഷാനിലെ നദികളിലും സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. കാബൂളിനു പടിഞ്ഞാറുള്ള ഹാജിഗാക് ചുരത്തിനടുത്ത് ഇരുമ്പിന്റെ വൻ‌നിക്ഷേപവുമുണ്ട്. ഷിബർഘൻ, സരൈ പൂൽ എന്നീ പ്രദേശങ്ങളിൽ പ്രകൃതിവാതകനിക്ഷേപമുണ്ട്. ഇവിടെ നിന്നും 1960 മുതൽ തന്നെ പ്രകൃതിവാതകം ശേഖരിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്‌. ഗതാഗതം thumb|upright|ആരിയാനാ അഫ്ഗാൻ എയർലൈൻസ് റോഡുകളാണ് പ്രധാന ഗതാഗത മാർഗങ്ങൾ സമുദ്രസാമീപ്യമില്ലായ്മ, നിമ്നോന്നതമായ ഭൂപ്രകൃതി, റെയിൽവേ സൌകര്യം വർധിപ്പിക്കുന്നതിലുള്ള പരിമിതികൾ, ജലസമൃദ്ധി കുറഞ്ഞ ഗതാഗത സൌകര്യമില്ലാത്ത നദികൾ തുടങ്ങിയവ മറ്റു ഗതാഗത മാർഗങ്ങളുടെ വികസനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. രാജ്യത്തെ വ്യാപാരകേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നവയും അയൽരാജ്യങ്ങളിലെ റെയിൽവേ കേന്ദ്രങ്ങളോളം എത്തുന്നവയുമായ ഒന്നാംകിട റോഡുകളുടെ നിർമ്മാണത്തിനാണ് അഫ്ഗാനിസ്താൻ ഊന്നൽ നൽകിയത്. 1960-നുശേഷം ഈ മേഖലയിൽ സാമാന്യമായ പുരോഗതി നേടാനായി. വിപുലമായ റോഡ് ശൃംഖലയിലൂടെ അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങളെ കഷ്ക, തുർക്മെനിസ്താൻ, ടെർമിസ്, ഉസ്ബെകിസ്താൻ, ചമൻ, പെഷാവർ തുടങ്ങിയ അയൽനാടൻ റെയിൽവേ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ റോഡുകൾ ഇന്ത്യാഉപഭൂഖണ്ഡത്തിലെ വിപണന കേന്ദ്രങ്ങൾക്ക് മധ്യേഷൻ നഗരങ്ങളുമായി നേരിട്ടുബന്ധം പുലർത്തുവാനുള്ള സൌകര്യം നല്കുന്നു. നഗരങ്ങൾക്കിടയിൽ മോട്ടോർ വാഹനഗതാഗതം നന്നെ പുരോഗമിച്ചിട്ടും ഗ്രാമവാസികൾ ഒട്ടകങ്ങളും കഴുതകളും വലിക്കുന്ന വണ്ടികളെ ഗതാഗത മാധ്യമമായി അവലംബിക്കുന്ന സ്ഥിതിയാണ് തുടർന്നുവരുന്നത്. അഫ്ഗാനിസ്താനിൽ വ്യോമസഞ്ചാരം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. പ്രവിശ്യാനഗരങ്ങളിൽ മിക്കവയിലും വിമാനത്താവളങ്ങളുണ്ടെങ്കിലും ഇവയിൽ പലതും ശൈത്യകാലത്ത് അടച്ചിടേണ്ടിവരുന്നു. കാബൂളിലും കാന്ദഹാറിലുമാണ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ളത്. സ്റ്റേറ്റ് ഉടമയിലുള്ള ആരിയാനാ അഫ്ഗാൻ എയർലൈൻസ് 1955 മുതൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഡൽഹി, ദുബൈ, ഫ്രാങ്ക്ഫർട്ട്, കാന്ദഹാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കാബൂളിൽനിന്നും ആരിയാനാ അഫ്ഗാൻ എയർലൈൻസ് വിമാനസർവീസുകൾ നടത്തുന്നു. സുരക്ഷാഭീഷണികളും വിദേശസൈനികസാന്നിധ്യവും 2001 അവസാനം താലിബാൻ തോപ്പിക്കപ്പെട്ടെങ്കിലും 2003 മുതൽ പാകിസ്താനിൽ ഇവർ പുനഃസംഘടിക്കപ്പെടുകയും അഫ്ഗാനിസ്താന്റെ തെക്കും കിഴക്കും അതിർത്തികളിലൂടെ രാജ്യത്തേക്ക് കടന്നും കയറാനും തുടങ്ങി. 2004-ലെ ആദ്യ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ താരതമ്യേന മെച്ചപ്പെട്ട ജനപങ്കാളിത്തം ഉണ്ടായിരുന്നെങ്കിലും തെക്കും, കിഴക്കും അഫ്ഗാനിസ്താനിൽ പങ്കാളിത്തം വളരെക്കുറവായിരുന്നു. 25% പേരേ ഇവിടെ വോട്ട് രേഖപ്പെടുത്തിയുള്ളൂ. മേഖലയിലെ ക്രമസമാധാനപ്രശ്നങ്ങളായിരുന്നു ഇതിന് കാരണം. 2007-ഓടെ രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ സർക്കാർ ഭരണസംവിധാനം ഭദ്രമായെങ്കിലും തെക്കും കിഴക്കും ഭാഗങ്ങളിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു. ഇവിടെ ആത്മഹത്യാക്രമണങ്ങളും മറ്റു അക്രമങ്ങളും നിത്യസംഭവമായി. 2007-ൽത്തന്നെ 6300 പേർ മരണമടയുകയും 140-ഓളം ആത്മഹത്യാക്രമണങ്ങൾ ഉണ്ടാകുകയും ചെയ്തു. അൽ ഖ്വയ്ദയുടെ വിദേശപോരാളികളാണ് അഫ്ഗാനിസ്താനിൽ ആത്മഹത്യാക്രമണരീതി കൊണ്ടുവന്ന് എന്നു കരുതപ്പെടുന്നു. നാറ്റോയുടെ നേതൃത്വത്തിലുള്ള 40,000-ത്തോളം വരുന്ന സൈന്യത്തെയാണ് ആഭ്യന്തരസുരക്ഷക്കായി അഫ്ഗാൻ സർക്കാർ ആശ്രയിക്കുന്നത്. നാറ്റോ സൈന്യം, ഇന്റർനാഷണൽ സെക്ര്യൂരിറ്റി അസിസ്റ്റൻസ് ഫോഴ്സ് (ISAF) എന്നും അറിയപ്പെടുന്നു. ഇതിനും പുറമേ ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി 8000 പേരടങ്ങുന്ന അമേരിക്കൻ സൈനികരും ഇവിടെയുണ്ട്. ഇവർ, ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം ഇൻ അഫ്ഗാനിസ്താൻ (OEF) എന്നും അറിയപ്പെട്ടു. ഐ.എസ്.എ.എഫ്. പ്രധാനമായും അഫ്ഗാൻ സർക്കാരിനെ സഹായിക്കുമ്പോൾ ഒ.ഇ.എഫ്. അൽ ഖ്വയ്ദക്കും താലിബാനുമെതിരെയുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. പഷ്തൂൺ ദേശീയതാവാദം ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്, താജിക്കുകൾ പോലെയുള്ള പഷ്തൂണിതരവിഭാഗങ്ങളുമായി അധികാരം പങ്കുവക്കേണ്ടി വന്നത്, പതിനെട്ടാം നൂറ്റാണ്ടുമുതലേ രാജ്യത്തിന്റെ അധികാരികളായിത്തുടർന്ന പഷ്തൂണുകളിലെ ഒരു വലിയ വിഭാഗം തോൽവിയായാണ് കരുതുന്നുണ്ട്. ഇന്നത്തെ അഫ്ഗാൻ സർക്കാരിന്റെ പ്രധാന എതിരാളികളിലൊരാള ഗുൾബുദ്ദീൻ ഹെക്മത്യാർ ഈ വാദഗതിയുടെ പ്രധാനവക്താവാണ്. പഷ്തൂൺ ദേശീയവാദമാണ് ഇദ്ദേഹത്തിന്റെ പ്രധാനനയം. വടക്കുകിഴക്കൻ പ്രദേശത്തെ പഷ്തൂണുകൾക്കിടയിലാണ് ഹെക്മത്യാറിന്റെ പ്രധാന പ്രവർത്തനമേഖല. ഇതിനുപുറമേ, പുതിയ അഫ്ഗാൻ സർക്കാരിന്റെ പ്രവർത്തനം മൂലം, വടക്കും പടിഞ്ഞാറൂം ഭാഗങ്ങൾക്ക് ലഭിച്ച അത്ര വികസനം, പഷ്തൂണുകളുടെ മേഖലയായ തെക്കും കിഴക്കും ഭാഗങ്ങളിൽ ലഭിച്ചിട്ടില്ല. ഈ ഭാഗം സുരക്ഷിതമല്ലാത്തതിനാൽ ഇവിടത്തെ വികസനം താരതമ്യേന മെല്ലെയായിരുന്നു. വിദേശികളും സ്വദേശികളുമായ സന്നദ്ധപ്രവർത്തകരും തെക്കുഭാഗത്ത് പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല്. ദാരിദ്യവും സർക്കാർ നിയന്ത്രണത്തിന്റെ അഭാവവും അഴിമതിയും മൂലം ഈ ഭാഗങ്ങളിൽ അരാജകത്വം ഉടലെടുത്തു. ഇതിനു പുറമേ ഈ മേഖലകളിൽ കറുപ്പിന്റെ ഉത്പാദനവും വർദ്ധിച്ചു. താലിബാന്റെ ഭരണത്തിന്റെ തുടക്കത്തിൽ 91,000 ഹെക്റ്റർ കറുപ്പ് കൃഷിക്ക് ഉപയോഗിച്ചിരുന്നത്, 2006 ആയപ്പോഴേക്ക്കും 1,65,000 ഹെക്ടർ ആയി ഉയർന്നു. ഇതിൽത്തന്നെ തെക്കൻ അഫ്ഗാനിസ്താനിലായിരുന്നു ഏറിയപങ്കും. ആ വർഷം ലോകത്തെ ആകെ കറുപ്പുൽപ്പാദനത്തിന്റെ 92 ശതമാനവും അഫ്ഗാനിസ്താനിലായിരുന്നു. കറുപ്പ് ഹെറോയിൻ ആയി പരിവർത്തനം ചെയ്യുന്നതും അഫ്ഗാൻ രാസശാലകളിലാണ്. അതുകൊണ്ട് ഈ പടിയിൽ ഏർപ്പെട്ട ധാരാളം പണമുണ്ടാക്കുന്ന അഫ്ഗാനികൾ സർക്കാർ നിയന്ത്രണം താല്പര്യപ്പെടുന്നുമില്ല. പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റം പാകിസ്താനുമായുള്ള 2000 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയായ ഡ്യൂറണ്ട് രേഖയാണ് അഫ്ഗാനിസ്താനിലെ പ്രശ്നങ്ങളുടെ കേന്ദ്രം. ഈ രേഖക്കപ്പുറത്ത് പ്രവർത്തിക്കുന്ന പാകിസ്താനിലെ താലിബാൻ കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്താനിലെ സർക്കാറിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല, നടപടിയെടുക്കാൻ പാകിസ്താൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. പാകിസ്താനിലെ വലിയ വിഭാഗം ജങ്ങൾ പാശ്ചാത്യവിരുദ്ധരാണ്. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന പാക് പ്രവിശ്യകളായ എൻ.ഡബ്ല്യു.എഫ്.പി, ബലൂചിസ്താൻ എന്നിവയിലെ മിക്കവരും പഷ്തൂണുകളും മൗലിക ഇസ്ലാമികവാദികളും പാശ്ചാത്യവിരുദ്ധരുമാണ്. എൻ.ഡബ്ല്യു.എഫ്.പിക്കക്കത്ത്, ഫെഡറലി അഡ്മിനിസ്ട്രേഡ് ട്രൈബൽ ഏരിയാസ് (FATA) എന്നറിയപ്പെടുന്ന സ്വതന്ത്രപ്രദേശങ്ങളും അഫ്ഗാൻ അതിർത്തിയോട് ചേർന്നുണ്ട്. സ്വയംഭരണമുള്ള ഈ മേഖലയിൽ പാക് സർക്കാരിന് കാര്യമായ നിയന്ത്രണമൊന്നുമില്ല. ഈ മേഖലകൾ അഫ്ഗാനിസ്താൻ സർക്കാർ വിരുദ്ധർക്കും അൽ-ഖ്വയ്ദക്കും വളക്കൂറുള്ള പ്രദേശമാണ്. അവലംബം പുറം കണ്ണികൾ Office of the President | Islamic Republic of Afghanistan വർഗ്ഗം:അഫ്ഗാനിസ്താൻ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:മധ്യേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ദക്ഷിണേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ വർഗ്ഗം:ഇസ്ലാമിക് റിപ്പബ്ലിക്കുകൾ
അൽബേനിയ
https://ml.wikipedia.org/wiki/അൽബേനിയ
യൂറോപ്പിന്റെ തെക്കുകിഴക്ക്‌ മെഡിറ്ററേനിയൻ തീരത്തുള്ള പരമാധികാര രാജ്യമാണ്‌ അൽബേനിയ . ഔദ്യോഗികനാമം: 'പീപ്പിൾസ് റിപ്പബ്ലിക് ഒഫ് അൽബേനിയ' (റിപ്പബ്ലിക്കാ പോപ്പുലർ എഷ്ക്വിപെരൈസ്). 'ഷ്ക്വിപെരി' എന്നാൽ കഴുകന്റെ നാട് എന്നാണർഥം. ടിറാനയാണ് തലസ്ഥാനം. ഈ മേഖലയിലെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വികസനകാര്യത്തിൽ ഏറ്റവും പിന്നിൽ നില്ക്കുന്ന അൽബേനിയ, സെർബിയയ്ക്കും ഗ്രീസിനും ഇടയ്ക്ക് ഏഡ്രിയാറ്റിക് കടൽത്തീരത്തു സ്ഥിതിചെയ്യുന്നു. വടക്ക്‌ മോണ്ടെനെഗ്രൊ, തെക്കുകിഴക്ക്‌ സെർബിയ( കൊസൊവോ), കിഴക്ക്‌ മാസിഡോണിയ, തെക്ക്‌ ഗ്രീസ്‌, പടിഞ്ഞാറ്‌ അഡ്രിയാറ്റിക്‌ കടൽ, തെക്കുപടിഞ്ഞാറ്‌ ഇയോനിയൻ കടൽ എന്നിവയാണ്‌ അൽബേനിയയുടെ അതിർത്തികൾ. അൽബേനിയയെ ഓട്റാൻടോ കടലിടുക്ക് ഇറ്റലിയുടെ തീരത്ത് നിന്നും വേർതിരിക്കുന്നു. രാജ്യത്തിന്റെ മധ്യഭാഗം മുഴുവനും തെ.വടക്കായിക്കിടക്കുന്ന ഡൈനാറിക് മലനിരകളാണ് (Dinaric mountains). ഇവ കിഴക്കു മാസിഡോണിയൻ സമതലങ്ങളോളം വ്യാപിച്ചിരിക്കുന്നു. അൽബേനിയയ്ക്കു കുറുകെയുള്ള ഗതാഗതം ദുർഘടവും പ്രായേണ ദുഷ്കരവുമാണ്. 2008-ൽ നാറ്റോ അംഗമായി. യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് സാധ്യത കല്പ്പിക്കപ്പെടുന്ന രാജ്യമാണ്. മുൻ കമ്യൂണിസ്റ്റ് രാജ്യമായ അൽബേനിയ ഇന്ന് യൂറോപ്പിൽ ഏറ്റവുമധികം അഴിമതിയും മാഫിയാ പ്രവർത്തനവും ഉള്ള രാജ്യമാണ്.http://www.worldpress.org/1001cover5.htm ചരിത്രപരമായി നോക്കുമ്പോൾ ഈ പ്രദേശം ഗണ്യമായ പ്രാമാണ്യം അനുഭവിച്ചുപോന്നതായിക്കാണാം ഭൗതികഭൂമിശാസ്ത്രം ഭൂവിജ്ഞാനീയം അൽബേനിയയുടെ വടക്കരികിൽ ഏഡ്രിയൻ കടൽ തെക്കുവടക്കായി കിടക്കുന്നു; തെക്കേ പകുതിയിൽ അത് തെക്കു കിഴക്ക് - വടക്ക് പടിഞ്ഞാറ് ദിശയിൽ അവസ്ഥിതമായി കാണുന്നു. ഡൈനാറിക് മലനിരകളുടെ ദിശയും ഇതുതന്നെ. അൽബേനിയൻ ഭൂപ്രകൃതിയിൽ മികച്ച സ്വാധീനത ചെലുത്തുന്നവയാണ് ഈ പർവതങ്ങൾ. തെക്കൻ അൽബേനിയയിലെ കടൽത്തീരത്തോളമെത്തുന്ന കുന്നുകളും മുനമ്പുകളും ഈ പർവതങ്ങളുടെ തുടർച്ചയാണ്. സെർബിയൻ പ്രദേശത്തിന്റെ പ്രത്യേകതയായ കാർസ്റ്റ് സ്ഥലരൂപങ്ങൾ അൽബേനിയയിലേക്കു നീണ്ടുകാണുന്നില്ല. ഇവിടെ ഉന്നതപ്രദേശങ്ങളിൽ പാലിയോസോയിക് യുഗത്തിലെ പുരാതന ശിലാസ്തരങ്ങളാണുള്ളത്. തീരപ്രദേശത്തേക്കു അടുക്കുന്തോറും താരതമ്യേന പ്രായംകുറഞ്ഞ ശിലാശേഖരങ്ങൾ കണ്ടുവരുന്നു. മേല്പറഞ്ഞ പാലിയോസോയിക് പ്രസ്തരങ്ങൾ ആഗ്നേയപ്രക്രിയകൾക്കു വിധേയമായിട്ടുള്ളവയാണ്. അന്തർവേധശിലകളുടെ ബാഹുല്യം ഈ പ്രദേശങ്ങളുടെ സവിശേഷതയാണ്. ഗാബ്രോ, സർപെന്റെയിൻ തുടങ്ങിയ ശിലകളാണ് ഇവിടെ ധാരാളമായി കണ്ടുവരുന്നത്. സങ്കീർണമായ ഒരു പ്രതല സംരചനയ്ക്ക് ആഗ്നേയപ്രക്രിയകൾ ഹേതുവായിരിക്കുന്നു. തെക്കു പടിഞ്ഞാറൻ പ്രദേശത്തു മാത്രമാണ് ചായ്വു കുറഞ്ഞ തലങ്ങളുള്ളത്. വടക്കേ അറ്റത്ത് ഈ മേഖലയുടെ വീതി വെറും എട്ട് കിലോ മീറ്റർ മാത്രമാണ്. തെക്കോട്ടു വരുന്തോറും വീതി ക്രമേണ വർധിക്കുന്നു. കാർസ്റ്റ് പ്രദേശത്തിന്റെ തുടർച്ചയാണ് ഈ സ്ഥലങ്ങൾ. തെക്കേ അറ്റത്ത് ഇവ കടൽത്തീരത്തോളം വ്യാപിച്ചുകാണുന്നു. ഭൂപ്രകൃതി thumb|left|upright|അൽബേനിയയുടെ സാറ്റലൈറ്റ് ചിത്രം thumb|സാമിൽ ചെറുദ്വീപുകൾ. ഭൂപ്രകൃതിയനുസരിച്ച് അൽബേനിയയെ പ്രധാനമായി മൂന്നു മേഖലകളായി വിഭജിക്കാം. തീരപ്രദേശം thumb|left|അൽബേനിയയിലെ പുൽമേട് മോണ്ടിനെഗ്രോ അതിർത്തിക്കടുത്തുള്ള ഷോഡർ തടാകം തൊട്ട് തെക്ക് വ്ളോർ ഉൾക്കടലോളം ഉദ്ദേശം 200 കി.മീ. നീണ്ടുകാണുന്ന ഈ പ്രദേശത്തിന്റെ വീതി പലയിടത്തും വ്യത്യസ്തമാണ്. ദ്രിൻ നദീമുഖത്തുള്ള കടലിനും മലകൾക്കുമിടയ്ക്ക് 7 കിലോമീറ്റർ വിസ്തൃതിയിൽ ചതുപ്പു പ്രദേശമാണുളളത്. ഏതാണ്ട് 80 കിലോമീറ്റർ തെക്ക് തീരപ്രദേശത്തിന്റെ വീതി സുമാർ 50 കിലോമീറ്റർ ആണ്. അതിനും തെക്ക് കുന്നുകളും മലകളും കടൽത്തീരത്തോളം കയറിക്കിടക്കുന്നു. നദീതടങ്ങളൊഴികെ ഇവിടെ തീരസമതലങ്ങളില്ലെന്നുതന്നെ പറയാം. സമുദ്രനിരപ്പിൽനിന്ന് ഏതാനും മീറ്റർ മാത്രം ഉയരത്തിലുള്ള തീരസമതലം എക്കൽമണ്ണുകൊണ്ട് മൂടപ്പെട്ട ടെർഷ്യറി (Tertiary) ശിലാപ്രസ്തരമാണ് ഉൾ ക്കൊള്ളുന്നത്. നദികളുടെ വിസർപ്പഗതികാരണം എക്കൽനിക്ഷേപങ്ങളുടെ കനം അനുവർഷം വർധിച്ചുവരുന്നു. നിക്ഷേപഫലമായി ഉണ്ടാകുന്ന തിട്ടുകളും വരമ്പുകളും തീരപ്രദേശത്ത് ചതുപ്പുകളും കായലുകളും നിർമ്മിക്കുന്നതിൽ കടലേറ്റങ്ങളോടു പങ്കുചേരുന്നു. സമുദ്രത്തിലേക്കു കയറിക്കിടക്കുന്ന ഡെൽറ്റകൾ പ്രായേണ ചതുപ്പുപ്രദേശങ്ങളാണ്. ചരിത്രകാലാരംഭത്തിനുശേഷം തന്നെ തടരേഖ 5 കിലോമീറ്ററോളം കടലിലേക്കിറങ്ങിയതായി അനുമാനിക്കപ്പെടുന്നു. കടലോരത്തോളം എത്തുന്ന കുന്നുകളിൽ ചിലതിനു സമുദ്രനിരപ്പിൽ നിന്നും സു. 300 മീറ്ററോളം ഉയരമുണ്ട്. തലസ്ഥാനമായ ടിറാനയ്ക്കു തെക്കും പടിഞ്ഞാറും ഈ കുന്നുകൾ സമാന്തരനിരകളായി വർത്തിക്കുന്നു. ഈ കുന്നുകളും ഡൈനാറിക് നിരകളുമൊക്കെത്തന്നെ നിരന്ന ഭൂമിയിൽനിന്നും തൂക്കായി എഴുന്നു കാണുന്നു. ഫലഭൂയിഷ്ഠമായ തീരദേശം ഒട്ടുമുക്കാലും കൃഷിഭൂമികളാണ്; ശൈത്യകാലത്ത് മേച്ചിൽസ്ഥലമായും ഇവ ഉപയോഗിക്കപ്പെടുന്നു. വേനല്ക്കാലത്ത് ആടുകളെ ഉന്നത പ്രദേശങ്ങളിലേക്ക് മേച്ചിലിനു വിടുന്നു. വരൾച്ചമൂലം വേനല്ക്കാലത്തു ജലസേചനസൗകര്യമുള്ളിടത്തു മാത്രം നെല്ലും പരുത്തിയും കൃഷിചെയ്യുന്നു. ജലസംഭരണത്തിനു പറ്റിയ ശിലാഘടനയല്ല ഈ പ്രദേശത്തിലുള്ളത്. ചതുപ്പുനിലങ്ങൾ പലതും കൃഷിസ്ഥലങ്ങളായി മാറിയിട്ടുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ താരതമ്യേന കുറവാണ്. ചുരുക്കം നഗരങ്ങൾ കഴിഞ്ഞാൽ പിന്നെ ഒറ്റപ്പെട്ട കുടിപാർപ്പുകളാണധികവും. അങ്ങിങ്ങായി മാത്രം ചെറിയ ഗ്രാമങ്ങൾ കാണാം. പട്ടണങ്ങൾ അധികവും മലകളുടെ താഴ്വാരത്തായാണ്. കേന്ദ്രീകരിച്ചിട്ടുള്ളത്. ഷോഡർ, ടിറാന, എൽബസാൻ, ബറാത് എന്നിവയാണ് പ്രധാന പട്ടണങ്ങൾ; ഡെറെസ്, വ്ളോർ എന്നിവ തുറമുഖങ്ങളും. മധ്യ-ഉന്നതപ്രദേശം ടെർഷ്യറി യുഗത്തിലെ മടക്കുപർവതങ്ങളുടെ ശ്രേണിയാണിത്. സമാന്തര മലനിരകളും അവയ്ക്കിടയിലുള്ള താഴ്വാരങ്ങളും ഏറെക്കുറെ ക്രമീകൃതമായിക്കാണുന്നു. തൂക്കായുള്ള ചരിവുതലങ്ങളും മൊട്ടക്കുന്നുകളും അങ്ങിങ്ങായി കാണാമെങ്കിലും പൊതുവേ ഫലഭൂയിഷ്ഠത തീരെയില്ലാത്ത ഉൽഖാതഭൂമി(bad land)യാണ്. രാജ്യത്തിന്റെ വടക്കേ അരികിലേക്കു പോകുന്തോറും ഈ മേഖല വീതി കുറഞ്ഞ് കഠിനശിലാസമൂഹങ്ങളുടേതായ സമാന്തരപംക്തികളായിത്തീരുന്നു. ഇവയ്ക്കിടയിലൂടെ ഒഴുകുന്ന മാറ്റ് നദീതടം മാത്രം ഫലഭൂയിഷ്ഠമായ എക്കൽ പ്രദേശമായി മാറിയിട്ടുണ്ട്. അൽബേനിയയ്ക്ക് അനുദൈർഘ്യമായിക്കിടക്കുന്ന മധ്യ-ഉന്നതപ്രദേശം രാജ്യത്തിന്റെ വ.കിഴക്കേ അരികിലെത്തുമ്പോൾ തീരസമതലത്തിൽ ലയിക്കുന്നു. പൊതുവേ നോക്കുമ്പോൾ തെക്കൻ പകുതി മനുഷ്യപ്രാപ്യവും വടക്കൻ പകുതി ദുർഗമവും ആണ്. പർവതപ്രദേശം thumb|right|അൽബേനിയൻ ആൽപ്സ് മധ്യ-ഉന്നതപ്രദേശത്തിനും കിഴക്കുള്ള മേഖല പർവതങ്ങൾ നിറഞ്ഞ് സങ്കീർണമായ ഭൂപ്രകൃതിയുള്ളതാണ്. രാജ്യത്തിന്റെ കിഴക്കരികിലായി വടക്കുനിന്നും തെക്കോട്ട് ക്രമേണ വീതി കുറഞ്ഞുവരുന്ന പർവതനിരകൾ ഒടുവിൽ ഗ്രീസ് അതിർത്തിയിലേക്കു പടർന്നു കാണുന്നു. ആൽപൈൻ പർവതത്തോട് അനുബന്ധിച്ചുണ്ടായ മടക്കു പർവതങ്ങളാണിവ. അൽബേനിയയിലെ പ്രധാന നദികളൊക്കെത്തന്നെ ഈ ഭാഗത്തെ പർവതനിരകളിൽനിന്നും ഉദ്ഭവിച്ച് അവയെ കുറുകെ മുറിച്ചൊഴുകുന്നവയാണ്. അഗാധവും വീതി കുറഞ്ഞതുമായ താഴ്വര പ്രദേശങ്ങളാണ് ഇവയ്ക്കിടയിലുള്ളത്. മാസിഡോണിയ-അൽബേനിയ അതിർത്തിയിൽ രണ്ടു രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന തടാകപ്രദേശവും ഈ മേഖലയിൽ ഉൾ പ്പെടുന്നു. ഓറിഡ്, പ്രെസ്പ എന്നീ പ്രധാന തടാകങ്ങൾ ഇരുരാജ്യങ്ങളിലുമായാണ് വ്യാപിച്ചിരിക്കുന്നത്. ജലസമ്പത്ത് രാജ്യത്തിന്റെ തെക്കും കിഴക്കും അതിരുകൾക്ക് ഇരുപുറവുമായി ഉദ്ഭവിക്കുന്ന അനേകം നദികൾ ഏഡ്രിയാറ്റിക്കിൽ പതിക്കുന്നവയായുണ്ട്. മിക്കവാറും നദികൾ ഒഴുകുന്നത് വടക്കുകിഴക്ക് ദിശയിലാണ്; ഡൈനാറിക് മലനിരകൾക്കിടയിക്കുള്ള താഴ്വരകളിലൂടെയാണ് ഗതി. ദ്രിൻ (Drin), മാറ്റ് (Mat), ഷ്കുംബി (Shkumbi) എന്നീ നദികൾ ഡൈനാറിക് നിരകൾക്കു കുറുകെ പ്രവാഹകന്ദരങ്ങൾ (caverns) നിർമിച്ചുകൊണ്ട് തീരസമതലങ്ങളിലേക്കു കടക്കുന്നു. ഒന്നിലേറെ മലനിരകളെ അതിക്രമിച്ചാണ് ഇവ ഒഴുകുന്നത്. പൂർവവർതി (anticedent) അപവാഹത്തിന്റെ ഒന്നാംതരം ദൃഷ്ടാന്തങ്ങളാണിവ. ദ്രിൻ ആണ് ഏറ്റവും വലിയ നദി. ബ്ലാക്ക് ദ്രിൻ, വൈറ്റ് ദ്രിൻ എന്നിങ്ങനെ രണ്ടു ശാഖകൾ ചേർന്നാണ് ഈ നദി രൂപംകൊള്ളുന്നത്. ഏതാണ്ട് 40 കി.മീ. നീളമുള്ള ഒരു ചുരത്തിലൂടെ കടന്ന് ഇത് യുഗോസ്ലാവിയൻ പ്രദേശത്തേക്ക് ഒഴുകുന്നു. അവിടെ രണ്ടായിപ്പിരിഞ്ഞൊഴുകി ഒരു ശാഖ ഷോഡർ തടാകത്തിലും മറ്റൊന്ന് സമുദ്രത്തിലും പതിക്കുന്നു. അൽബേനിയയിലെ പർവതപ്രദേശത്തുവച്ച് അനേകം ഉപനദികൾ ദ്രിനിൽ ചേരുന്നു. ആദ്യം വടക്ക് പടിഞ്ഞാറും (ബ്ലാക്ക് ദ്രിൻ), പിന്നെ ഏതാണ്ട് തെക്ക് പടിഞ്ഞാറുമായാണ് ഇതിന്റെ ഗതി. ദ്രിൻ നദിയുടെ പടിഞ്ഞാറായുള്ള മധ്യോന്നത പ്രദേശത്താണ് മാറ്റ് നദിയുടെ ഉദ്ഭവം. പടിഞ്ഞാറേ അരികിലുള്ള മലനിരയെ ഭേദിച്ചുകൊണ്ട് ഈ നദി സമുദ്രത്തിലേക്കൊഴുകുന്നു. ഷ്കുംബി, ഡെവോൾ എന്നിവയാണ് മധ്യഅൽബേനിയയിലെ പ്രധാന നദികൾ. ഓറിദ് തടാകത്തിൽനിന്നും ഉദ്ഭവിക്കുന്ന ഷ്കുംബി ആദ്യം വടക്ക് പടിഞ്ഞാറും പിന്നെ മലനിരകൾക്കു കുറുകെ പടിഞ്ഞാറായും ഒഴുകി സമുദ്രത്തിലെത്തുന്നു. ഓറിദ് തടാകത്തിനരികിലായിത്തന്നെയാണ് ഡെവോളിന്റെ പ്രഭവവും. മലനിരകൾക്കു കുറുകെയും സമാന്തരമായും മാറിമാറിയൊഴുകുന്ന ഡെവോളും അവസാനം ഏഡ്രിയാറ്റിക് കടലിൽ പതിക്കുന്നു. ഈ മൂന്നു നദികളുടെയും ഗതി പരിശോധിച്ചാൽ നദീഗ്രഹണത്തിന്റെ ( river-capture) പ്രത്യക്ഷലക്ഷണങ്ങൾ കാണാവുന്നതാണ്. തെക്കേ അൽബേനിയയിലും ധാരാളം ചെറു നദികളുണ്ട്. വേനല്ക്കാലത്തു പ്രായേണ വരൾച്ച അനുഭവപ്പെടുന്ന അൽബേനിയൻ നദികൾ മറ്റ് ഋതുക്കളിൽ-പ്രത്യേകിച്ച് ശൈത്യകാലത്ത്-നിറഞ്ഞൊഴുകുന്നവയാണ്. പർവതസാനുക്കൾ വിട്ടകലുന്നതോടെ ഇവയുടെ പ്രവാഹവേഗം കുറയുന്നു. കനത്ത ജലോഢനിക്ഷേപങ്ങൾ സൃഷ്ടിക്കുന്നതിലും ഇവ പ്രധാന പങ്കു വഹിക്കുന്നു. സമതലങ്ങളിൽ ഈ നദികൾ വളഞ്ഞുപുളഞ്ഞൊഴുകുന്നവയും കൂടെക്കൂടെ ഗതിമാറുന്നവയുമാണ്. കാലാവസ്ഥ ചൂടുകൂടിയ വേനല്ക്കാലവും, തണുപ്പ് കുറഞ്ഞ ശിശിരവുമുള്ള ഉപോഷ്ണകാലാവസ്ഥയാണ് അൽബേനിയയിലേത്. സാമാന്യം നല്ല മഴ ലഭിക്കുന്നു. നിമ്നോന്നതമായ ഭൂപ്രകൃതിമൂലം കാലാവസ്ഥയിൽ പ്രാദേശികമായ വൈവിധ്യം അനുഭവപ്പെടാറുണ്ട്. കടലോരപ്രദേശങ്ങളിൽ മെഡിറ്ററേനിയൻ കാലാവസ്ഥയാണുള്ളത്. അത് ലാന്തിക്കിലും മെഡിറ്ററേനിയനിലും രൂപംകൊള്ളുന്ന ചക്രവാതങ്ങളുടെ ഗതി മിക്കപ്പോഴും അൽബേനിയയിലൂടെയാണ്; ഏഡ്രിയാറ്റിക് കടലിൽ രൂപംകൊള്ളുന്നവയും അൽബേനിയൻ പ്രദേശത്തുകൂടി നീങ്ങുന്നു. ഇവ മൂലമാണ് മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ വടക്കരികിലുള്ള ആൽപ്സ് നിരകളും മറ്റു പർവതശിഖരങ്ങളും ശിശിരത്തിൽ ഹിമപാതത്തിനും ഗ്രീഷ്മത്തിൽ ആലിപ്പഴവർഷത്തിനും വിധേയമാണ്. ശിശിരകാലത്ത് അൽബേനിയയുടെ ഉൾപ്രദേശങ്ങളിലെയും ഏഡ്രിയാറ്റിക് കടലിലെയും താപനിലകൾ തമ്മിലുള്ള സാരമായ അന്തരം 'ബോറാ' എന്നു വിളിക്കപ്പെടുന്ന ഉഷ്ണക്കാറ്റുകൾക്ക് ഹേതുവായിത്തീരുന്നു. സസ്യങ്ങളും ജന്തുക്കളും thumb|left|ഒരു അൽബേനിയൻ ഗ്രാമത്തിലെ ആടു വിപണി thumb|upright|ലിംക്സ് എന്ന മൃഗം അൽബേനിയയിൽ ഇപ്പോഴുമുണ്ട്. മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും നെടുനാളായുള്ള ഉപഭോഗംമൂലം അൽബേനിയയിലെ നൈസർഗികപ്രകൃതി മിക്കവാറും മാറ്റപ്പെട്ടിരിക്കുന്നു. കൃഷിക്ക് ഉപയുക്തമല്ലാത്ത പ്രദേശങ്ങളിൽ മാത്രമാണ് നൈസർഗിക സസ്യങ്ങൾ കാണാറുള്ളത്. കുറ്റിക്കാടുകൾ മേച്ചിൽപ്പുറങ്ങളായി ഉപയോഗപ്പെടുത്തുന്നു. സമുദ്രതീരത്തും ജലാശയങ്ങൾക്കു സമീപവും കണ്ടുവരുന്ന ചതുപ്പുനിലങ്ങൾ സവിശേഷമായ സസ്യസമൃദ്ധിയുള്ളവയാണ്. പൊതുവേ മെഡിറ്ററേനിയൻ കാലാവസ്ഥയ്ക്കനുസൃതമായി ഓക്, ബീച്, പൈൻ തുടങ്ങിയ വൻവൃക്ഷങ്ങളാണുള്ളത്. തീരപ്രദേശത്തോടടുക്കുമ്പോൾ സ്ട്രാബെറി, ജൂണിപ്പർ, മെർട്ടിൻ, സ്മിലാക്സ്, ബ്രാബിൾ മുതലായ ഉയരം കുറഞ്ഞ് തഴച്ചുവളരുന്ന നിത്യഹരിതസസ്യങ്ങളുടെ ആധിക്യം കാണാം. ഉയരംകൂടിയ പ്രദേശങ്ങളിൽ പുൽപ്പടർപ്പുകളും മുൾ ച്ചെടികളുമാണ് പ്രധാനമായും വളരുന്നത്. ഓക് വനങ്ങളിൽ ധാരാളം കണ്ടുവരുന്ന കാട്ടുപന്നികൾ ഒഴിച്ചാൽ വന്യമൃഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. തുറസ്സായ വനപ്രദേശങ്ങൾ ഏറിയകൂറും മേച്ചിൽപ്പുറങ്ങളായി മാറിയിരിക്കുന്നു. thumb|left|അൽബേനിയയുടെ ദേശീയ ഛിഹ്നമായ സുവർണ്ണനിറമുള്ള പരുന്ത്. സമ്പദ്ഘടന കൃഷി 220px|thumb|right|അൽബേനിയൻ കർഷകർ വ്യാവസായികമായി യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടത്തിൽ അൽബേനിയ ഏറ്റവും പിന്നിലാണ്; പ്രധാനമായും ഒരു കാർഷികരാജ്യമാണ് അൽബേനിയ. ജനങ്ങളിൽ നല്ലൊരു ശതമാനം കാർഷികവൃത്തിയെ ആശ്രയിച്ചു ജിവിക്കുന്ന ഗ്രാമീണരാണ്; 1945 വരെ പ്രാകൃത കൃഷിസമ്പ്രദായങ്ങളാണ് നിലവിലിരുന്നത്. ഭക്ഷ്യധാന്യങ്ങളായിരുന്നു പ്രധാന കൃഷി; നാണ്യവിളകൾ അല്പമായി മാത്രം ഉത്പാദിപ്പിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഈ സ്ഥിതി പാടേ മാറി; കൂട്ടുകൃഷി സമ്പ്രദായം നിലവിൽവന്നു; കൃഷി യന്ത്രവത്കൃതമായി. കൃഷിഭൂമിയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും രാസവളങ്ങളും മികച്ചയിനം വിത്തുകളും ഉപയോഗിച്ച് വിളവെടുപ്പ് ഇരട്ടിപ്പിക്കുന്നതിനും ഗവൺമെന്റ് തലത്തിൽ ശ്രമം നടന്നു. 1961 ആയപ്പോഴേക്കും കൃഷിഭൂമിയുടെ 93.3 ശ.മാ.-ത്തോളം പൊതു ഉടമയിലുള്ള കൂട്ടുകൃഷി സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലായിത്തീർന്നിരുന്നു. ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിലെ മൊത്തം ഭൂമിയുടെ 17 ശ.മാ. ധാന്യങ്ങൾ, പഴവർഗങ്ങൾ എന്നിവയ്ക്കായും, 25 ശ.മാ. മേച്ചിൽപ്പുറങ്ങളായും, 45 ശ.മാ. റിസർവ് വനങ്ങളായും വിഭജിക്കപ്പെട്ടിരിക്കുന്നു. നാണ്യവിളകൾക്കായുള്ള തോട്ടക്കൃഷിയും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ധാതുക്കൾ ഓറിഡ് തടാകത്തിനു തെ.പ. ഉള്ള മലനിരകളും ദ്രിൻനദീതടവും മറ്റും ധാതുനിക്ഷേപങ്ങളുടെ കലവറയാണ്. ക്രോമിയം, ചെമ്പ് എന്നിവയാണ് പ്രധാനലോഹങ്ങൾ. ഇരുമ്പുനിക്ഷേപങ്ങൾ താരതമ്യേന സമ്പന്നമല്ല. നിക്കലും അല്പമായി ഖനനം ചെയ്തുവരുന്നു. മുന്തിയ ഇനം കൽക്കരി ഇല്ലെന്നുതന്നെ പറയാം; ലിഗ്നൈറ്റിന്റെ നിക്ഷേപങ്ങളുമുണ്ട്. പെട്രോളിയവും ധാരാളമായി ഉത്പാദിപ്പിക്കുന്നു. വനം അൽബേനിയയിലെ വനങ്ങളിൽ സാമ്പത്തികപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ നിബിഡമായി വളരുന്നു. അനിയന്ത്രിതമായ ഉപഭോഗം മൂലം ഇവയിൽ പലയിനങ്ങൾക്കും ഉൻമൂലനം സംഭവിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് ഭരണത്തിന്റെ ആവിർഭാവത്തിനുശേഷം വനങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കപ്പെട്ടുവരുന്നു; തടിവ്യവസായം ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്. വ്യവസായം ലോഹനിഷ്കർഷണമാണ് ഏറ്റവും മുന്തിയ വ്യവസായം. ക്രോമിയം, ചെമ്പ്, ഇരുമ്പ് എന്നിവയ്ക്കും ധാതുഎണ്ണയ്ക്കും വൻകിട ശുദ്ധീകരണശാലകൾ സ്ഥാപിച്ചിട്ടുണ്ട്. സിമന്റ്, രാസദ്രവ്യങ്ങൾ എന്നിവയാണ് മറ്റു പ്രധാന ഉത്പാദിത വസ്തുക്കൾ. സോപ്പ്, കടലാസ് തുടങ്ങിയ നിത്യോപയോഗസാധനങ്ങളും ചെറുകിടയന്ത്രങ്ങളും നിർമ്മിക്കുന്ന ധാരാളം ഫാക്ടറികൾ ഉണ്ട്. ചെറുകിട വ്യവസായങ്ങളും വികസിച്ചിട്ടുണ്ട്. ലിഗ്നൈറ്റ് ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന താപവൈദ്യുതിയും ധാതുഎണ്ണയുമാണ് ഇന്ധനങ്ങളായി ഉപയോഗപ്പെടുത്തിവരുന്നത്. വാണിജ്യം thumb|240px|right|മെല്ലാകാസ്ട്രയ്ക്കടുത്തുള്ള എണ്ണക്കിണറുകൾ അവികസിതമെങ്കിലും സ്വയംപര്യാപ്തമായ ഒരു സമ്പദ്ഘടനയാണ് അൽബേനിയയ്ക്കുള്ളത്. തന്മൂലം വിദേശവ്യാപാരം വിപുലപ്പെടുത്തേണ്ട ആവശ്യം നേരിട്ടിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം ഈ സ്ഥിതിയിൽ മാറ്റമുണ്ടായി. ഇറ്റലിയുമായി കടൽമാർഗ്ഗമുള്ള വാണിജ്യബന്ധം അഭിവൃദ്ധിപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം അൽബേനിയയുടെ വാണിജ്യബന്ധം കമ്യൂണിസ്റ്റു ചേരിയിലുള്ള രാജ്യങ്ങളുമായി മാത്രമായിത്തീർന്നു. മുൻ സോവിയറ്റ് യൂണിയൻ, യുഗോസ്ലാവിയ എന്നിവിടങ്ങളിൽ നിന്ന് ധാരാളം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യപ്പെട്ടു. 1964-നു ശേഷം കമ്യൂണിസ്റ്റ് ചൈനയുമായുള്ള ബന്ധം ദൃഢമായതോടെ ഇറക്കുമതികൾ ഏറിയഭാഗവും ആ രാജ്യത്തുനിന്നു മാത്രമായി. യന്ത്രസാമഗ്രികളും യന്ത്രോത്പാദിതവിഭവങ്ങളുമാണ് പ്രധാനപ്പെട്ട ഇറക്കുമതികൾ. ലോഹഅയിരുകളും പുകയില തുടങ്ങിയ കാർഷികവിഭവങ്ങളും കയറ്റുമതി ചെയ്യപ്പെടുന്നു. ഗതാഗതം thumb|left|അൽബേനിയയിലെ A1 ഹൈവേ റോമൻ കാലത്തു നിർമ്മിക്കപ്പെട്ടിരുന്ന പഴയ പാതകൾ ഇന്നും കേടുകൂടാതെ സംരക്ഷിക്കപ്പെടുന്നു. ഇവയിൽ പ്രധാനമായത് കടൽത്തീരത്തു നീണ്ടുക്കിടക്കുന്ന റോഡാണ്. വളരെയധികം പാലങ്ങൾ ആവശ്യമായിവരുന്നുവെന്നതാണ് അൽബേനിയൻ റോഡുനിർമ്മാണത്തിലെ പ്രധാന തടസ്സം; ഹൈവേ 18,000 കി. മീ. (1998). മിക്കയിടങ്ങളിലും കടത്തുതോണി ഉപയോഗിക്കുന്നു. റെയിൽ സൗകര്യങ്ങൾ കുറവാണ്; റെയിൽവേ 447 കി.മീ. (2002). ജനങ്ങൾ പ്രാചീനകാലത്ത് ഡൈനാറിക് മേഖല അധിവസിച്ച ഇലീറിയൻ ജനതയുടെ പിൻഗാമികളാണ് അൽബേനിയക്കാർ. ഗ്രീക്കുകാർ, ഇറ്റലിക്കാർ, സ്ലാവ് വർഗക്കാർ, തുർക്കികൾ തുടങ്ങിയവരുടെ അധിനിവേശവും സമ്പർക്കവും മൂലം തെക്കേ അൽബേനിയയിൽ സങ്കരവർഗങ്ങൾ ഉടലെടുത്തിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ ഉത്തരഭാഗത്തുള്ള ആൽപ്സ് മേഖലയിൽ ഇന്നും ഇറീലിയൻ സംസ്കാരം നിലനിന്നുപോരുന്നു. ജനങ്ങളിൽ ഭൂരിപക്ഷവും ഘെഗ് (Gheg), ടോസ്ക് (Tosk) എന്നീ വിഭാഗങ്ങളിൽ പ്പെടുന്നു; ഗ്രീക്, സ്ലാവ് തുടങ്ങിയവർ ന്യൂനപക്ഷങ്ങളാണ്. ഗ്രീക്കുകാരിൽ ഏറിയകൂറും രണ്ടാം ലോകയുദ്ധക്കാലത്തോ അതിനു ശേഷമോ മാതൃരാജ്യത്തിലേക്കു മടങ്ങിപ്പോയിട്ടുണ്ട്. അൽബേനിയയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കും മറിച്ചും കുടിയേറിയിട്ടുള്ള ജനങ്ങളുടെ കൃത്യമായ സംഖ്യ തിട്ടപ്പെടുത്താനായിട്ടില്ല. പത്തൊൻപതാം ശതകം വരെ സ്വന്തമായി ലിപിയില്ലാതിരുന്ന അൽബേനിയൻ ഭാഷ ഇന്തോ-യൂറോപ്യൻ ഗോത്രത്തിൽപ്പെടുന്നു. പതിനാറാം ശതകത്തിൽ പൗരസ്ത്യസഭകളുടെ ആവിർഭാവം മുതൽ ഈ രാജ്യത്ത് ഗ്രീക്കുഭാഷയ്ക്കു പ്രചാരം വന്നു; വിദ്യാഭ്യാസമാധ്യമം ഗ്രീക്ക് ആയിരുന്നു. ദേശീയ ഭാഷയിൽ ഗ്രീക്ക്, ലാറ്റിൻ, സ്ലാവിക് തുടങ്ങിയ ഭാഷകളുടെ സ്വാധീനമുണ്ട്. റോമൻ കത്തോലിക്കാ വിഭാഗത്തിൽ പ്പെട്ട ജനങ്ങൾ കൂടുതലുള്ള ഉത്തരപ്രാന്തങ്ങളിൽ ലാറ്റിൻ സ്വാധീനവും പൗരസ്ത്യസഭയ്ക്ക് ആഭിമുഖ്യമുള്ള തെക്കൻ ഭാഗത്ത് ഗ്രീക്ക് സ്വാധീനവും തെളിഞ്ഞുകാണാം. ഇരുപതാം ശാതകത്തിന്റെ ആരംഭത്തോടെ പ്രായോഗികത പരിഗണിച്ച് ദേശീയഭാഷയ്ക്ക് ലാറ്റിൻ അക്ഷരമാലാക്രമം സ്വീകരിച്ചു; എന്നാൽ സംസാരഭാഷകളിലുള്ള വൈവിധ്യം ഒഴിവാക്കി ഏകരൂപമായ ദേശീയഭാഷ ആവിഷ്കരിക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. മുസ്ലിം ഭൂരിപക്ഷമുള്ള ഒരു രാജ്യമാണ് അൽബേനിയ; ക്രിസ്ത്യാനികൾ ന്യൂനപക്ഷമാണ്. മുസ്ലിങ്ങളുടെ ആധിക്യമുള്ളത് രാജ്യത്തിന്റെ മധ്യഭാഗത്താണ്. ചരിത്രം യൂറോപ്പിലെ ഏറ്റവും പ്രാചീന ജനവിഭാഗങ്ങളുടെ നാടാണ് അൽബേനിയ; റോമൻ സാമ്രാജ്യത്തിലെ ഇലീറിയ (Illyria), എപ്പിറസ് (Epirus) എന്നീ പ്രവിശ്യകളുടെ ഭാഗമായിരുന്ന ഈ പ്രദേശം, റോമൻ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തോടെ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ആദ്യകാലം thumb|left|പത്താം നൂറ്റാണ്ടിൽ നിർമിച്ച കന്യാമറിയത്തിന്റെ പള്ളി ചരിത്രാതീതകാലത്തുതന്നെ അൽബേനിയ ഉൾ പ്പെടുന്ന പ്രദേശങ്ങളിൽ ഇലീറിയൻമാർ വസിച്ചിരുന്നു. ഈ പ്രദേശങ്ങളിലുണ്ടായിരുന്ന ജനവിഭാഗങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഗ്രീക്കു ഗ്രന്ഥങ്ങളിൽ കാണാം. ഇലീറിയൻമാർ ഇന്തോ-യൂറോപ്യൻ ജനവർഗത്തിൽ പ്പെട്ടവരായിരുന്നു; പല ഗോത്രങ്ങളായിട്ടാണ് അവർ വർത്തിച്ചിരുന്നത്. ആധുനിക അൽബേനിയയുടെ ദക്ഷിണഭാഗത്തുണ്ടായിരുന്ന ഇലീറിയൻമാർ ഗ്രീക്കു സംസ്കാരവുമായി ബന്ധപ്പെട്ടുവെങ്കിലും അവർ ഒരു സ്വതന്ത്ര രാഷ്ട്രമായും ജനതയായും തുടർന്നു. ബി.സി. മൂന്നാം ശതകത്തിൽ അവരുടെ രാജാവ് അഗ്രോൻ ആയിരുന്നു; തലസ്ഥാനം സ്കോഡ്രാ (Scorda)യും (ആധുനികഷ്കോഡർ-Shkoder). ഇലീറിയൻമാർ ഗ്രീക്കുകാരുമായും ഇറ്റലിക്കാരുമായും വ്യാപാരബന്ധങ്ങളിൽ ഏർ പ്പെട്ടിരുന്നു. ലെംബി (Lembi) എന്നറിയപ്പെട്ടിരുന്ന നൗകകളിൽ കയറി ഏഡ്രിയാറ്റിക് തീരത്തു കടൽ ക്കൊള്ള നടത്തുക അന്നു സാധാരണമായിരുന്നു. ഒരു യുദ്ധവിജയാഘോഷത്തിനിടയ്ക്ക് അമിത മദ്യപാനത്താൽ അഗ്രോൻ പെട്ടെന്നു മരിച്ചു. അദ്ദേഹത്തിന്റെ വിധവ ട്യൂട്ട റീജന്റായി. അവർ ഗ്രീക്കു കോളനികൾ ആക്രമിക്കുകയും ഇറ്റലിക്കാരെ കൊള്ളയടിക്കുകയും ചെയ്തു. റോമാക്കാർ നാവികസേനയുമായി ഏഡ്രിയാറ്റിക്കു തീരത്തെത്തി ഗ്രീക്കു കോളനികൾ കീഴടക്കി. ഇലീറിയന്മാർ റോമാക്കാർക്കു കീഴടങ്ങാൻ നിർബന്ധിതരായി (ബി.സി. 228). ബി.സി. 219-ൽ വീണ്ടും റോമാക്കാർ ഇലീറിയ ആക്രമിച്ചു. അന്നു മാസിഡോണിയയിലെ ഫിലിപ്പ് V ഇലീറിയക്കാരെ സഹായിക്കാനെത്തി. അനന്തരഫലമായി റോമാക്കാർ ബാൾക്കൻ ഉപദ്വീപ് മുഴുവൻ ആക്രമിച്ചു. അവസാനത്തെ ഇലീറിയൻ രാജാവായ ഗെന്തിസ് ബി.സി. 168-ൽ കീഴടങ്ങി. റോമൻ സാമ്രാജ്യഭാഗമായിത്തീർന്നപ്പോൾ, ഈ പ്രദേശം ഡൽമേഷിയ (Dalmatia) എന്നും പനോനിയ (Pannonia) എന്നും രണ്ടു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. മാസിഡോണിയ, അക്കിയ, എപ്പിറസ് എന്നീ പ്രവിശ്യകളിലും ഇലീറിയന്മാർ വസിച്ചിരുന്നു. ഇലീറിയൻമാർക്ക് റോമൻ ഭരണകാലത്ത് സ്വയംഭരണാവകാശം ഉണ്ടായിരുന്നു. റോമൻ ആധിപത്യകാലത്ത് കിഴക്കൻ യൂറോപ്പും റോമും തമ്മിലുള്ള ബന്ധത്തിന്റെ ഒരു സുപ്രധാന കണ്ണിയായിരുന്നു ഇലീറിയ. ഇലീറിയക്കാർ നല്ല യോദ്ധാക്കളായിരുന്നതിനാൽ റോമൻസേനയിൽ അവർ നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു. എ.ഡി. മൂന്നും നാലും ശതകങ്ങളിലെ പല റോമൻ സമ്രാട്ടുകളും ഇലീറിയക്കാരായിരുന്നു (ക്ലോഡിയസ് II, ഗോത്തിക്കസ്, ഒറേലിയൻ, ഡയക്ലീഷിയൻ, കോൺസ്റ്റൻറ്റീൻ). thumb|വ്ളോർ തുറമുഖനഗരത്തിന്റെ ഒരു ദൃശ്യം.ഈ നഗരത്തിൽ വച്ചായിരുന്നു 1912-ൽ അൽബേനിയയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കപ്പെട്ടത് എ.ഡി. 395-ൽ റോമാസാമ്രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ഇലീറിയ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി. അക്കാലത്ത് ഈ പ്രദേശം വിസിഗോത്തുകളുടെ ആക്രമണത്തിന് വിധേയമാവുകയുണ്ടായി. ആറും ഏഴും ശ.-ങ്ങളിൽ സ്ലാവ് വർഗക്കാർ ഈ പ്രദേശങ്ങളിൽ കുടിപാർപ്പ് ആരംഭിച്ചു. ആധുനിക അൽബേനിയക്കാർ മാത്രമാണ് പ്രാചീന ഇലീറിയൻ വംശജരുടെ പരമ്പരയിൽ പ്പെടുന്നത്. ഇലീറിയയ്ക്കു പകരം അൽബേനിയ എന്ന് ആദ്യമായി രേഖപ്പെടുത്തിയത് ബൈസാന്തിയൻ ചക്രവർത്തി അലക്സിയസ് കോംനേനസിന്റെ പുത്രിയും സുപ്രസിദ്ധ ചരിത്രകാരിയുമായ അന്നാ കോംനേനയാണ്. നാലും അഞ്ചും ശതകങ്ങളിൽ ഗോത്തുകൾ ഈ പ്രദേശം ആക്രമിച്ചു കീഴടക്കി. ജസ്റ്റീനിയൻ ചക്രവർത്തി 535-ൽ ഈ പ്രദേശം തിരികെ പിടിച്ചെടുത്തു. സെർബുകൾ 640-ൽ അൽബേനിയയുടെ ഉത്തരപ്രദേശങ്ങൾ അധീനതയിലാക്കി. എട്ടാം ശതകത്തിൽ സ്ലാവ് വർഗക്കാർ കുടിയേറിപ്പാർത്തതോടുകൂടി അൽബേനിയൻ ഭാഷ സംസാരിക്കുന്നവരുടെ നാട്, അൽബേനിയയും യുഗോസ്ലാവിയ, മാസിഡോണിയ, ഉത്തരഗ്രീസ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും മാത്രമായി. പതിനൊന്നാം ശതകം വരെയും സ്ലാവ് വർഗക്കാർ അൽബേനിയയിലെ ചില പ്രദേശങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. 861-ൽ അൽബേനിയയുടെ ദക്ഷിണപ്രദേശങ്ങൾ ബൾഗേറിയരും പിടിച്ചെടുത്തു. ഗ്രീക്കുകാരും നോർമൻകാരും ഈ പ്രദേശം ഭരിച്ചിരുന്നു. 1205-ൽ മൈക്കേൽ കോംനേനസ് ദക്ഷിണ അൽബേനിയയിലെ എപ്പിറസിൽ ഏകാധിപത്യ ഭരണം സ്ഥാപിച്ചു. 1214 വരെ ഈ ഭരണം നിലനിന്നു. മൈക്കേലിനുശേഷം തിയഡോർ അൻജേലസ് ഭരണാധികാരിയായി. എന്നാൽ ബൾഗേറിയയിലെ ഇവാൻ അസൻ അദ്ദേഹത്തെ പരാജയപ്പെടുത്തി അൽബേനിയയുടെമേൽ ആധിപത്യം സ്ഥാപിച്ചു. ഇവാനുശേഷം മൈക്കേൽ അൻജേലസ് II ഏകാധിപത്യഭരണം പുനഃസ്ഥാപിച്ചെങ്കിലും താമസിയാതെ (1264) മൈക്കേൽ പലിയോലോഗസ് ബൈസാന്തിയൻ ചക്രവർത്തിയാൽ പരാജയപ്പെടുത്തപ്പെട്ടു. അങ്ങനെ വീണ്ടും അൽബേനിയ ബൈസാന്തിയൻ സാമ്രാജ്യവിഭാഗമായിത്തീർന്നു.13-ഉം, 14-ഉം ശതകങ്ങളിൽ അൽബേനിയയെ സെർബുകൾ ആക്രമിച്ചു. ഒട്ടോമൻ തുർക്കികൾ thumb|ഹെർതടാകതീരത്തുള്ള പള്ളി left|190px|thumb|അൽബേനിയയുടെ 1431-ലെ മാപ്പ് thumb|upright|എതെം ബേ പള്ളി. ടിറാന പതിനാലാം ശതകത്തിന്റെ ഉത്തരാർധത്തിൽ അൽബേനിയയിലെ ചെറിയ രാജ്യങ്ങൾ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധീശാധികാരത്തിൽ നിന്നു സ്വതന്ത്രമായെങ്കിലും അവർ തമ്മിൽ കലഹിച്ചുകൊണ്ടിരുന്നു. ബൽഷാ, ദുക്കാഗ്ജിൻ, തോബിയ, കസ്ട്രിയോട്ടി, മുസാക്കി, അരിയാന്തി-ക്വെംനേനി, ഷ്പ്താ എന്നിവ അന്ന് അൽബേനിയൻ പ്രദേശത്തെ ചെറിയ രാജ്യങ്ങളായിരുന്നു; ഇവയെല്ലാം ക്രൈസ്തവ രാജ്യങ്ങളുമായിരുന്നു. ഈ സന്ദർഭത്തിലാണ് തുർക്കികൾ അൽബേനിയ ആക്രമിച്ചു കീഴടക്കിയത്. 1443-ൽ തുർക്കികൾ ക്കെതിരായി സ്കൻഡർബെഗ് എന്ന് അറിയപ്പെടുന്ന ജോർജ് കസ്ട്രിയോട്ടിയുടെ നേതൃത്വത്തിൽ അൽബേനിയക്കാർ അണിനിരന്നു. മുറാദ് II അയച്ച തുർക്കിസേനയെ സ്കൻഡർബെഗ് തോല്പിച്ചു. തുർക്കികളുമായി അൽബേനിയക്കാർക്കു തുടരെത്തുടരെ പൊരുതേണ്ടിവന്നു. 1451-ൽ സ്കൻഡർബെഗ് നേപ്പിൾസിലെ അൽഫോൻസോ I-മായി സഖ്യം ചെയ്ത് നേപ്പിൾസിന്റെ അധീശാധികാരം അംഗീകരിച്ചു. നേപ്പിൾസുകാരുടെ ഒരു സേനാവിഭാഗത്തെ അൽബേനിയയിൽ പാർപ്പിക്കുകയും ചെയ്തു. 1466-ലും 1467-ലും തുർക്കി സുൽത്താൻ മുഹമ്മദ് II-ന്റെ വമ്പിച്ച സേന അൽബേനിയ ആക്രമിക്കുകയുണ്ടായി. എങ്കിലും സ്കൻഡർബെഗ് അവരെ തോല്പിച്ചു. സ്കൻഡർബെഗ് 1467-ൽ നിര്യാതനായി; 1478-ൽ അൽബേനിയ തുർക്കികൾ കൈവശമാക്കുകയും ചെയ്തു. 1501-ൽ വെനീസുകാരും അൽബേനിയ വിട്ടൊഴിഞ്ഞതോടെ, അൽബേനിയ തുർക്കിഭരണാധികാരികളുടെ പൂർണമായ പിടിയിലമർന്നു. തുർക്കിഭരണകാലത്ത് അനേകം അൽബേനിയക്കാർ ഇറ്റലിയിൽ അഭയം തേടി. ഭൂവുടമകളായ വളരെപ്പേർ ഇസ്ലാം മതം സ്വീകരിച്ചു. പട്ടണങ്ങളിൽ തുർക്കികളുടെ നേരിട്ടുള്ള ഭരണം നടപ്പിലായെങ്കിലും പല ഉൾപ്രദേശങ്ങളും പ്രായേണ സ്വതന്ത്രമായിരുന്നു. ഈ സ്വതന്ത്രഘടകങ്ങൾ മേല്ക്കോയ്മകളായിരുന്ന തുർക്കികൾക്കു കപ്പം നല്കിവന്നു. ഇസ്ലാം മതം സ്വീകരിച്ച അൽബേനിയർ തുർക്കിയിൽ വിദ്യാഭ്യാസം ചെയ്യുകയും അവരിൽ പലരും ഉയർന്ന ഉദ്യോഗങ്ങളിൽ നിയമിതരാകുകയും ചെയ്തു; പല അൽബേനിയരും തുർക്കിസേനാംഗങ്ങളുമായി. പത്തൊൻപതാം ശതകത്തിൽ തുർക്കിയിൽ ഭരണപ്രതിസന്ധി ഉണ്ടായപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ അൽബേനിയയിലും അനുഭവപ്പെട്ടു; ജനങ്ങളിൽ മൂന്നിൽ രണ്ടുഭാഗം ഇസ്ലാം മതസ്ഥരും മൂന്നിലൊന്ന് ക്രിസ്തുമതാനുയായികളുമായിരുന്നു. തുർക്കികളുടെ കേന്ദ്രഭരണം ബലഹീനമായപ്പോൾ പല പ്രാദേശിക ഭരണകർത്താക്കളും സ്വതന്ത്രരാവാനുള്ള ശ്രമം ആരംഭിച്ചു. ഇങ്ങനെ അലിപാഷാ ജന്നീനയിൽ (ദക്ഷിണ അൽബേനിയ) ഒരു സ്വതന്ത്രഭരണകൂടം സ്ഥാപിച്ചു; എന്നാൽ 1822-ൽ ഇദ്ദേഹം വധിക്കപ്പെട്ടു. ഉത്തര അൽബേനിയയിൽ ബുഷാതി കുടുംബക്കാർ സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. മുഹമ്മദ് ബുഷാതിയും അദ്ദേഹത്തിന്റെ പൗത്രനായ മുസ്തഫയും ആയിരുന്നു ആ കുടുംബത്തിലെ പ്രമുഖർ. തുർക്കി സുൽത്താനായ അബ്ദുൽ മജീദ് I തുർക്കികളുടെ ആധിപത്യം അൽബേനിയയിൽ ഉറപ്പിച്ചശേഷം പല ഭരണപരിഷ്കാരങ്ങളും നടപ്പിലാക്കി. പക്ഷേ, അവയൊന്നും ഉദ്ദേശിച്ച ഫലം നല്കിയില്ല. സ്വാതന്ത്ര്യസമരങ്ങൾ thumb|അൽബേനിയൻ പ്രിൻസിപ്പാലിറ്റിക്ക് മുന്നോട്ടുവയ്ക്കപ്പെട്ട അതിർത്തികൾ (1912-1914). തുർക്കിയിൽനിന്നു റഷ്യ പിടിച്ചെടുത്ത അൽബേനിയൻ പ്രദേശങ്ങൾ വീണ്ടെടുക്കുന്നതിനു തുർക്കിയും അൽബേനിയയും ചേർന്ന് ഒരു ദേശീയ സംഘടന രൂപവത്കരിച്ചു. പക്ഷേ, അൽബേനിയർ സ്വന്തം സ്വാതന്ത്ര്യമാണ് ലക്ഷ്യമാക്കുന്നതെന്നു മനസ്സിലാക്കിയ തുർക്കികൾ, അൽബേനിയരുമായുള്ള കൂട്ടുപ്രവർത്തനങ്ങളിൽനിന്നു പിൻമാറുകയും അവർ ക്കെതിരായുള്ള സന്നാഹങ്ങളെ സഹായിക്കുകയും ചെയ്തു. അൽബേനിയർക്കു രണ്ടു തുറമുഖ പട്ടണങ്ങൾ നഷ്ടപ്പെട്ടത് അവരുടെ സ്വാതന്ത്ര്യസമരത്തിനു ശക്തികൂട്ടി. തുർക്കിയുടെ അധീശാധികാരത്തിനും അയൽരാജ്യങ്ങളുടെ കൈയേറ്റങ്ങൾക്കും എതിരായി ഒരു ദ്വിമുഖ സമരം നയിക്കാൻ അൽബേനിയർ നിർബന്ധിതരായി. ദേശീയ ചിന്താഗതി വളർത്തുന്നതിനനുകൂലമായ പ്രവർത്തനങ്ങൾ അൽബേനിയയിലുടനീളം ശക്തി പ്രാപിച്ചു. ഒട്ടോമൻ സാമ്രാജ്യത്തിനുള്ളിൽ സ്വയംഭരണാധികാരമുള്ള അൽബേനിയൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു. യുവതുർക്കിപ്രസ്ഥാനം തുർക്കിയിൽ വിജയിച്ചപ്പോഴും അൽബേനിയരുടെ സ്വയം നിർണയാവകാശത്തെ അവർ നിഷേധിക്കുകയാണു ചെയ്തത്. പക്ഷേ, പിന്നീട് അൽബേനിയരുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ നിർബന്ധിതരായി. തുർക്കിസേനയുടെ പരാജയം അൽബേനിയയ്ക്ക് പുതിയ ശത്രുക്കളെ സൃഷ്ടിച്ചു. സ്വതന്ത്ര അൽബേനിയൻ രാഷ്ട്രത്തിന്റെ ആവിർഭാവത്തെ എതിർത്ത ഗ്രീസ്, സെർബിയ ആദിയായ രാഷ്ട്രങ്ങൾ, അൽബേനിയയെ ആക്രമിക്കാൻ സന്നദ്ധമായി. എങ്കിലും 1912 നവംബർ 28-ന് ഇസ്മായിൽ കെമാൽ വ്ലോറയുടെ നേതൃത്വത്തിൽ സ്വതന്ത്ര അൽബേനിയൻ രാഷ്ട്രം ഉടലെടുത്തു. യൂറോപ്പിലെ വൻകിടരാഷ്ട്രങ്ങൾ അൽബേനിയൻ പ്രശ്നത്തിൽ ഇടപെടുകയും അവസാനം അൽബേനിയയെ അംഗീകരിക്കുകയും ചെയ്തു (1912 ഡിസംബർ). ഒന്നാം ലോകയുദ്ധകാലത്ത് അൽബേനിയ നിഷ്പക്ഷത പ്രഖ്യാപിച്ചെങ്കിലും അത് ഒരു യുദ്ധരംഗമായിത്തീരുകയാണുണ്ടായത്. ഒന്നാം ലോകയുദ്ധാനന്തരമുണ്ടായ പാരിസ് സമാധാന സമ്മേളനം അൽബേനിയൻ പ്രശ്നം പരിഹരിച്ചില്ല. 1920-ൽ സുലൈമാൻ ദെൽവിനയുടെ നേതൃത്വത്തിൽ ടിറാന തലസ്ഥാനമാക്കി ഒരു ദേശീയ ഗവൺമെന്റ് രൂപവത്കൃതമാകുകയും സഖ്യകക്ഷികൾ കൈയടക്കിയിരുന്ന പ്രദേശങ്ങൾ ഈ ദേശീയ ഗവൺമെന്റിനു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇറ്റലിയും യുഗോസ്ലാവിയയും അൽബേനിയൻ പ്രദേശങ്ങളിൽ നിന്നു പിൻമാറി. 1920-ൽ ലീഗ് ഓഫ് നേഷൻസിൽ (League of Nations) അൽബേനിയ അംഗമായി. ജനായത്തഭരണസമ്പ്രദായം നടപ്പിലാക്കുവാൻ നടത്തിയ ശ്രമങ്ങൾ അൽബേനിയയിൽ വിജയിച്ചില്ല. അഹമ്മദ് ബേസോഗു പ്രധാനമന്ത്രിയായിരിക്കവെ നടന്ന വിപ്ലവഫലമായി അദ്ദേഹം പുറന്തള്ളപ്പെടുകയുണ്ടായെങ്കിലും ഇദ്ദേഹം വീണ്ടും അധികാരത്തിലെത്തി ഏകാധിപത്യഭരണമാരംഭിച്ചു. 1928-ൽ ഇദ്ദേഹം സോഗ്ക എന്ന പേരിൽ അൽബേനിയൻ രാജാവായി സ്വയം പ്രഖ്യാപിച്ചു. ഇറ്റലിയുമായുള്ള സൗഹാർദബന്ധം ഇദ്ദേഹം ബലപ്പെടുത്തി. സോഗിന്റെ ഭരണം അൽബേനിയയിലെ ആഭ്യന്തര കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമായിരുന്നില്ല. തകർന്ന സാമ്പത്തികസ്ഥിതി പുനരുദ്ധരിക്കുവാൻ അൽബേനിയയെ ഇറ്റലി സഹായിച്ചു. അൽബേനിയയിലെ ഏകാധിപത്യഭരണത്തെ ജനങ്ങൾ വെറുക്കുകയും സാമ്പത്തിക സാമൂഹിക പ്രശ്നങ്ങൾ വളരുകയും ചെയ്തപ്പോൾ ജനങ്ങൾ കമ്യൂണിസ്റ്റ് ആദർശങ്ങളോടു സഹാനുഭൂതിയുള്ളവരായിത്തീർന്നു. എങ്കിലും ഒരു ശക്തമായ ഗവൺമെന്റ് അൽബേനിയയിൽ നിലവിലിരുന്നത് സോഗിന്റെ 11 വർഷത്തെ ഭരണകാലത്താണ്. സോഗ് ഹംഗറിയിലെ പ്രഭ്വിയായ ജെറാൾഡിൻ അപ്പോനിയിയെ വിവാഹം കഴിച്ചു (1938). അൽബേനിയയെ ഇറ്റലിയുടെ അധീശാധികാരത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളെ എതിർത്തതോടെ മുസ്സോളിനി അൽബേനിയ ആക്രമിച്ചു. അൽബേനിയ ഇറ്റലിയുടെ ഒരു പ്രവിശ്യയായിത്തീർന്നു. ഇറ്റാലിയൻ ചക്രവർത്തി ഇമ്മാനുവൽ III അൽബേനിയൻ രാജാവായി പ്രഖ്യാപിക്കപ്പെട്ടു. കമ്യൂണിസ്റ്റ് ഭരണം left|thumb|ടിറാനയിലെ പാലസ് ഓഫ് കൾച്ചർ. ഈ കെട്ടിടത്തിന്റെ തറക്കല്ലിട്ടത് ക്രൂഷ്ചേവ് ആയിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ഇറ്റലിയുടെ അധീശാധികാരത്തിനെതിരായി അൽബേനിയയിൽ വിപ്ലവങ്ങൾ സംഘടിപ്പിക്കപ്പെട്ടു. യുദ്ധകാലത്ത് അൽബേനിയയിലെ കമ്യൂണിസ്റ്റ് സംഘടനയ്ക്ക് ഐക്യകക്ഷികളുടെ സഹായവും ലഭിച്ചു. മുസ്സോളിനിയുടെ തിരോധാനശേഷം അൽബേനിയയിൽ കമ്യൂണിസ്റ്റുകളും ദേശീയവാദികളും തമ്മിലുണ്ടായ സംഘട്ടനത്തിനുശേഷം അവിടെ കമ്യൂണിസ്റ്റുകാർ പ്രബലരായി. 1944 നവംബറിൽ അൻവർ ഹോജ(Enver Hoxha)യുടെ നേതൃത്വത്തിൽ ഒരു ഗവൺമെന്റ് രൂപവത്കൃതമായി. കമ്യൂണിസ്റ്റ് പരിപാടികൾ നടപ്പിലാക്കാൻ ആരംഭിച്ചതോടെ ഇദ്ദേഹത്തിനു പല എതിർപ്പുകളും നേരിടേണ്ടിവന്നു. 1945-ൽ നാഷണൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പു നടന്നു. 1948 വരെ അൽബേനിയ യുഗോസ്ലാവിയയുമായി സൗഹൃദത്തിലായിരുന്നു. അതിനുശേഷം യുഗോസ്ലാവിയയ്ക്കനുകൂലമായ നയപരിപാടികൾ നടപ്പിലാക്കാൻ ശ്രമിച്ചവരെ അധികാരത്തിൽനിന്നു പുറന്തള്ളിയതോടെ അൻവർ ഹോജയും മുഹമ്മദ് ഷെഹുവും യു.എസ്.എസ്.ആറിന് അനുകൂലമായ നയപരിപാടികൾ ആവിഷ്കരിച്ചു. 1961 വരെ അൽബേനിയ മുൻ യു.എസ്.എസ്.ആർ ചേരിയിൽ തുടർന്നു. സ്റ്റാലിൻ പക്ഷപാതിയായ അൽബേനിയൻ ഭരണനേതാവ്, എൻ.എസ്. ക്രൂഷ്ചേവിന്റെ രാഷ്ട്രീയചേരിക്ക് എതിരായ നിലപാട് സ്വീകരിച്ചതോടെ യു.എസ്.എസ്.ആറുമായുള്ള അൽബേനിയയുടെ ബന്ധങ്ങൾ ഉലയുകയും കമ്യൂണിസ്റ്റ് ചൈനയുമായുള്ള ബന്ധങ്ങൾ ദൃഢതരമാവുകയും ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് ക്യാമ്പുമായി അടുപ്പം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻ രാഷ്ട്രമാണിത്. 1976 ജനുവരി 21-നു പുതിയ ഭരണഘടന നിലവിൽവന്നു. അതോടെ രാജ്യം പീപ്പിൾസ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഒഫ് അൽബേനിയ ആയിത്തീർന്നു. ഹോജയുടെ മരണ(1985)ത്തെത്തുടർന്നു റമിസ് അലിയ ഭരണമേറ്റു. തുടർന്ന് പാശ്ചാത്യരാഷ്ട്രങ്ങളുമായുള്ള സാമ്പത്തികബന്ധങ്ങൾ മെച്ചപ്പെടുകയും ജനാധിപത്യപ്രക്രിയ ത്വരിതപ്പെടുകയും ചെയ്തു. ആധുനിക അൽബേനിയ 1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ പല രാഷ്ട്രീയപാർട്ടികളും പങ്കെടുത്തു. 1992-ൽ ഡെമോക്രാറ്റിക് പാർട്ടിയാണ് അധികാരത്തിലെത്തിയത്. സാമ്പത്തികപരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന്റെ ഭാഗമായി അഴിമതിയും വർധിച്ചുവന്നു. 1995-ൽ അൽബേനിയയ്ക്ക് കൗൺസിൽ ഒഫ് യൂറോപ്പിൽ അംഗീകാരം ലഭിച്ചു. 1997-ൽ നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടികൾ അധികാരത്തിലെത്തി. റീഹെപ്മീദാനി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അൽബേനിയൻ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാനായ ഫാറ്റോഡ് നാനോ പ്രധാനമന്ത്രിപദം ഏറ്റെടുത്തു. 1998-ൽ അംഗീകരിക്കപ്പെട്ട ഭരണഘടന പ്രകാരം ജനാധിപത്യഭരണവ്യവസ്ഥ നിലവിൽവരികയും പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്തു. 2000 ഒ.-ൽ നടന്ന പ്രാദേശികതെരഞ്ഞെടുപ്പുകളിലും സോഷ്യലിസ്റ്റുകളാണ് വിജയക്കൊടി പാറിച്ചത്. 2001 ജൂണിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനെത്തുടർന്ന് സോഷ്യലിസ്റ്റ് നേതാവായ ഇലിർമേന പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. എങ്കിലും പാർട്ടിയ്ക്കുള്ളിലെ വിഭാഗീയപ്രവണതകൾ കാരണം 2002-ൽ പണ്ഡേലിമാജ്കൊ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ അൽബേനിയയിലുണ്ടായ സാമ്പത്തികപുരോഗതി ശ്രദ്ധേയമാണ്. ജനങ്ങളുടെ ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. ഉപഭോക്തൃസാധനങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും അൽബേനിയ മുൻപന്തിയിലാണ്. 50x55px സ്വാതന്ത്ര്യം 50x55pxസ്വതന്ത്ര അൽബേനിയ 50x55pxപ്രിൻസിപ്പാലിറ്റി ഓഫ് അൽബേനിയ 50x55pxഅൽബേനിയൻ റിപ്പബ്ലിക്ക് 50x55pxഅൽബേനിയൻ കിംഗ്ഡം 50x55pxഅൽബേനിയ ഇറ്റലിക്കു കീഴിൽ 50x55pxഅൽബേനിയ ജർമനിക്കു കീഴിൽ 50x55pxസോഷ്യലിസ്റ്റ് അൽബേനിയ 50x55pxറിപ്പബ്ലിക്ക് ഓഫ് അൽബേനിയ19121912–19141914–19251925–19281928–19391939–19431943–19441944–1992since 1992 അവലംബം പുറത്തേയ്ക്കുള്ള കണ്ണികൾ വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:റിപ്പബ്ലിക്കുകൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:അൽബേനിയ വർഗ്ഗം:അൽബേനിയൻ ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
അൾജീറിയ
https://ml.wikipedia.org/wiki/അൾജീറിയ
അൾജീരിയ (, അൽ ജസ'യിർ , ബെർബെർ: പ്രമാണം:Algeria tifinagh.svg, ലെഡ്സായെർ ), ഔദ്യോഗിക നാമം: പീപ്പിൾസ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് അൾജീരിയ ആഫ്രിക്കൻ വൻ‌കരയിലെ ഏറ്റവും വലിയ രാജ്യമാണ്.. വടക്കേ ആഫ്രിക്കയിലെ സ്വതന്ത്ര പരമാധികാര രാജ്യമാണ്‌ അൾജീറിയ. ദ്വീപ്‌ എന്നർത്ഥമുള്ള അറബി വാക്കിൽ നിന്നാണ്‌ അൾജീറിയ എന്ന പേരു ലഭിച്ചത്‌. ഭരണഘടനാപരമായി അൾജീറിയ ഒരു അറബി, ഇസ്ലാമിക രാജ്യമാണ്. അൾജീരിയയുടെ അയൽ രാജ്യങ്ങൾ ടുണീഷ്യ (വടക്കുകിഴക്ക്), ലിബിയ (കിഴക്ക്), നീഷർ (തെക്കുകിഴക്ക്), മാലി, മൗറിത്താനിയ (തെക്കുവടക്ക്), മൊറോക്കോ, പശ്ചിമ സഹാറയുടെ ഏതാനും കിലോമീറ്ററുകൾ (പടിഞ്ഞാറ്) എന്നിവയാണ്. ഭരണഘടനാപരമായി അൾജീരിയ ഒരു ഇസ്ലാമിക്ക് അറബ്, അമാസിഘ് (ബെർബെർ) രാജ്യമാണ്. http://www.apn-dz.org/apn/english/constitution96/preambule.htm ഭരണഘടന 1996 അൾജീരിയ ആഫ്രിക്കൻ യൂണിയൻ, ഒപെക് (പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ സംഘടന) എന്നിവയുടെ അംഗമാണ്. ഭൂമിശാസ്ത്രം ഭൂവിജ്ഞാനീയം ഭൂവിജ്ഞാനപരമായി സഹാറാമരുഭൂമി, അറ്റ്ലസ് പീഠപ്രദേശം എന്നിങ്ങനെ അൽജീരിയയെ രണ്ടായി വിഭജിക്കാം. ഭൗമായുസ്സിലെ പ്രാചീന യുഗങ്ങൾ മുതൽക്കേ കാര്യമായ പ്രതലവ്യതിയാനങ്ങൾക്കു വിധേയമാകാതെ തുടർന്നുപോന്ന ഉറച്ച ശിലാഘടനയാണ് സഹാറാപ്രദേശത്തിനുള്ളത്. പ്രീകാംബ്രിയൻ ശിലകളുടെ മേൽ പാലിയോസോയിക് യുഗത്തിലേതായ നിക്ഷേപങ്ങളും ക്രിട്ടേഷ്യസ് യുഗത്തിൽ സമുദ്രാതിക്രമണത്തിനു വിധേയമായതിലൂടെ രൂപംകൊണ്ടിട്ടുള്ള ചുണ്ണാമ്പുകല്ല് അട്ടികളുടെ നേരിയ ആവരണങ്ങളും അടങ്ങുന്നതാണ് ഈ പ്രദേശത്തെ ശിലാസംരചന. ഉത്തര അൽജീരിയ അറ്റ്ലസ് വലന പർവതന(folded mountain)ങ്ങളുടെ ഒരു ഭാഗമാണ്. ഭൂവിജ്ഞാനികളുടെ അഭിപ്രായത്തിൽ സഹാറ, റ്റിറേനിയ എന്നീ പുരാതന ഭൂഖണ്ഡങ്ങളുടെ ഞെരുങ്ങലിൽപ്പെട്ട് മടങ്ങി ഉയർന്നു പർവതങ്ങളായിത്തീർന്ന ഒരു ഭൂഅഭിനതിയാണ് അൽജീരിയ. ഈ പർവതന പ്രക്രിയയുടെ കാലം ടെർഷ്യറിയുഗമായി അനുമാനിക്കപ്പെടുന്നു. ചുണ്ണാമ്പുകല്ല്, മണൽക്കല്ല് തുടങ്ങിയവയുടെ ആധിക്യമുള്ള നൂതനശിലാക്രമങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഭൂപ്രകൃതി ഉത്തര അൽജീരിയയിൽ മെഡിറ്ററേനിയൻ തീരത്തിനു സമാന്തരമായും സഹാറയ്ക്ക് അരികിലായും രണ്ടു പർവതനിരകൾ കാണുന്നു. ഇവയ്ക്കിടയിലായി നിമ്നോന്നതഭാഗങ്ങൾ കുറഞ്ഞ ഒരു പീഠപ്രദേശവുമുണ്ട്. വടക്കേ അറ്റത്തെ പർവതനിരയുടെ ശാഖകളായ കുന്നുകൾ സമുദ്രതീരത്തോളം വിച്ഛിന്നമായി നീണ്ടു കാണുന്നു. അവയ്ക്കു പിറകിലായുള്ള മലനിര 'ടെൽ' എന്നു വിളിക്കപ്പെടുന്നു. സമുദ്രതീരത്ത് ഈ നിരകളുടെ ശരാശരി ഉയരം 450 മീ. ആണ്. എന്നാൽ ഉള്ളിലേക്കു പോകുന്തോറും അതു ഗണ്യമായി കൂടുന്നു. അൽജിയേഴ്സിനടുത്തുള്ള ജുർജുരായുടെ ഉയരം 2,308 മീ. ആണ്. ഈ മലനിരകൾക്കിടയ്ക്ക് ഫലഭൂയിഷ്ഠങ്ങളായ നിരവധി താഴ്വരകളുണ്ട്; ഇവ പൊതുവേ ക്രമരഹിതമായി കാണപ്പെടുന്നു. സമുദ്രതീരത്തുള്ള പർവതനിരകൾ മൊറോക്കോയുടെ കിഴക്കൻ ഭാഗം മുതൽ ട്യുണീഷ്യവരെ എത്തുന്നു. തെസ്സാല, ക്വാർസെനിസ് എന്നിവ ഈ മലനിരകളുടെ അൽജീരിയൻ ഭാഗങ്ങളാണ്. thumb|Topographic map of Algeria സമുദ്രതീര മലനിരകൾക്കും, തെ. സഹാറ-അറ്റ്ലസിനും മധ്യേ ഏതാണ്ട് സമനിരപ്പായുള്ള പീഠപ്രദേശമാണുള്ളത്. ശരാശരി 1,050 മീ. ഉയരത്തിലുള്ള ഈ പ്രദേശം സ്റ്റെപ് മാതൃകയിലുള്ള പുൽമേടുകളും, ഇടയ്ക്കിടെയുള്ള ചതുപ്പുകളും ഉൾക്കൊണ്ടു കാണുന്നു. ഗ്രീഷ്മകാലത്തു വരണ്ടുണങ്ങുന്ന ഈ ചതുപ്പുകൾ ശിശിരകാലത്തു ലവണജലതടാകങ്ങളായി രൂപാന്തരം പ്രാപിക്കുന്നു; 'ഷാട്ട്' (ചോട്ട്) എന്നാണ് ഇവ അറിയപ്പെടുന്നത്. സഹാറ-അറ്റ്ലസ് കി.പടിഞ്ഞാറായി രാജ്യത്തുടനീളമുള്ള ഉയർന്നമലനിരകളാണ്. ഉത്തര അൽജീരിയയുടെ കാലാവസ്ഥയിൽ തെക്കുള്ള സഹാറാമരുഭൂമിയുടെ പ്രഭാവം ഇല്ലാതാക്കുന്നത് ഈ പർവതങ്ങളാണ്. തെ പ-വ. കി. ആയി സ്ഥിതിചെയ്യുന്ന ഇവയുടെ ഉയരം ക്രമേണ കുറഞ്ഞ് വടക്കുള്ള പീഠപ്രദേശത്ത് ലയിക്കുന്നു. കാലാവസ്ഥ മെഡിറ്ററേനിയൻ സമുദ്രത്തിനും വിസ്തൃതമായ സഹാറാമരുഭൂമിക്കും ഇടയ്ക്കുള്ള സ്ഥാനം കാലാവസ്ഥയിൽ ഋതുവ്യവസ്ഥകൾക്കു കൂടുതൽ സ്വാധീനത കൈവരുത്തുന്നു. ശൈത്യകാലത്താണ് മഴ ലഭിക്കുന്നത്; പശ്ചിമവാതങ്ങളുടെ പ്രഭാവം മൂലമുള്ള ചുഴലിമഴ (cyclonic rain) ഇവിടെ സാധാരണമാണ്. ഗ്രീഷ്മകാലത്തു വ.കിഴക്കുനിന്നെത്തുന്ന ശുഷ്കമായ ഉഷ്ണക്കാറ്റുകളുടെ പ്രഭാവം മൂലം പൊതുവേ വരൾച്ച അനുഭവപ്പെടുന്നു. മൊത്തത്തിൽ ആർദ്രവും തണുത്തതുമായ ശൈത്യകാലവും വരണ്ടു ചൂടു കൂടിയ വേനൽക്കാലവുമാണുള്ളത്. എല്ലാ മാസങ്ങളിലും സൂര്യപ്രകാശം വേണ്ടുവോളം ലഭിക്കുന്നു. തീരപ്രദേശങ്ങളിൽ കടൽക്കാറ്റുകളുടെ ഫലമായി കാലാവസ്ഥ ഏറെക്കുറെ സമീകൃതമാണ്. രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങൾ അത്യുഷ്ണവും മഴക്കുറവും അനുഭവപ്പെടുന്ന മരുപ്രദേശങ്ങളാണ്. സസ്യജാലം വടക്കേ അൽജീരിയയിൽ മെഡിറ്ററേനിയൻ കാലാവസ്ഥയ്ക്കിണങ്ങുന്ന സസ്യജാലമാണുള്ളത്. സഹാറ- അറ്റ്ലസ് വരെയുള്ള പ്രദേശങ്ങൾ സസ്യസമൃദ്ധമാണ്; അൽജീരിയയിൽ മാത്രം കണ്ടുവരുന്ന മുന്നൂറോളമിനം ചെടികളുണ്ട്. തെക്കൻ ഭാഗങ്ങളിലേക്കു ചെല്ലുന്തോറും മഴക്കുറവു മൂലം സസ്യങ്ങളുടെ വിതരണം ക്രമേണ കുറഞ്ഞുവരുന്നു. മെഡിറ്ററേനിയൻ പ്രദേശത്ത് നിത്യഹരിതവൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ് സാർവത്രികമായുള്ളത്; താഴ്വാരങ്ങളിലും കടൽത്തീരത്തുള്ള കുന്നുകളിലും ഒലീവ് വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. ഉയർന്ന പ്രദേശങ്ങളിൽ ആലെപ്പോ, പൈൻ, കോർക്ക്, ഓക്, സെഡാർ, തൂജ തുടങ്ങിയ വൃക്ഷങ്ങളാണ് ധാരാളമായുള്ളത്. കുന്നിൻചരിവുകളും താഴ്വാരങ്ങളും പടർപ്പുകൾ മൂടി കാണപ്പെടുന്നു. തെക്കോട്ടു പോകുന്തോറും സ്റ്റെപ് മാതൃകയിലുള്ള സസ്യജാലമാണുള്ളത്; ഉയരം കുറഞ്ഞ പുൽവർഗങ്ങളും കുറ്റിച്ചെടികളും അങ്ങിങ്ങായി ജലസമൃദ്ധമായ സ്ഥലങ്ങളിൽ ജൂണിപെർ വൃക്ഷക്കൂട്ടങ്ങളും കാണാം. സഹാറാപ്രദേശം സസ്യരഹിതമായ മണൽപ്പുറങ്ങളാണ്; അങ്ങിങ്ങായി മരൂരുഹങ്ങളും വളരുന്നു. ജന്തുവർഗങ്ങൾ മെഡിറ്ററേനിയൻ കാലാവസ്ഥയാണെങ്കിൽ പോലും ആന, സിംഹം തുടങ്ങിയ വന്യമൃഗങ്ങൾ കാണാനില്ല. ഇവ നാമാവശേഷമായിയെന്നു കരുതാം. കാട്ടുപന്നി, കുറുനരി തുടങ്ങിയവയും മാൻവർഗങ്ങളുമാണ് ഇപ്പോഴുള്ള വന്യമൃഗങ്ങൾ. പിതിക്കസ് ഇനുവസ് (pithecus innuus) എന്ന പ്രത്യേകയിനം കുരങ്ങുകളെയും അൽജീരിയയിൽ കാണാം. കഴുകൻ, പരുന്ത്, ഒട്ടകപ്പക്ഷി തുടങ്ങിയ പക്ഷികളും സമൃദ്ധമായി ഉണ്ട്. മരുപ്രദേശങ്ങളിൽ കൊമ്പുള്ള അണലികളും തേൾവർഗങ്ങളും ധാരാളമാണ്. ജനങ്ങളും ജീവിതരീതിയും അൽജീരിയയിലെ പ്രാചീനനിവാസികൾ ബെർബർവർഗക്കാരായിരുന്നു. അറബികളുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അൽജീരിയയിൽ അറബിസംസ്കാരവും ഇസ്ലാം വിശ്വാസവും വ്യാപിക്കുന്നതിനു സഹായകമായി. എന്നാൽ അറബികൾ ഈ പ്രദേശത്തു സ്ഥിരമായി പാർപ്പുറപ്പിക്കുകയോ സങ്കരവർഗങ്ങൾ ഉടലെടുക്കുന്നതിനു സാഹചര്യം സൃഷ്ടിക്കുകയോ ചെയ്തില്ല. ഉയർന്ന പ്രദേശങ്ങളിൽ സ്ഥിരമായി പാർപ്പുറപ്പിച്ചു കാർഷികവൃത്തിയിലേർപ്പെട്ടിരുന്ന ബെർബർ വർഗക്കാർ തനതായ സംസ്കാരം അഭിവൃദ്ധിപ്പെടുത്തുന്നതിൽ പ്രത്യേകം തത്പരരായിരുന്നു. അറബികൾ സാധാരണയായി കൂടാരങ്ങൾ നിർമിച്ചു പാർത്തുപോന്ന സാർഥവാഹന്മാരായിരുന്നു. ഫ്രഞ്ച് ആധിപത്യകാലത്തും മുസ്ലിങ്ങളുടെ സംഖ്യ ഗണ്യമായി വർധിച്ചു. യൂറോപ്യരും ഇസ്ലാമികേതര സമുദായങ്ങളും തലസ്ഥാനമായ അൽജിയേഴ്സിലും തെക്കൻ പ്രവിശ്യകളിലുമാണു പാർപ്പുറപ്പിച്ചിട്ടുള്ളത്. യൂറോപ്യരിൽ ഭൂരിപക്ഷവും ഫ്രഞ്ചുകാരാണ്; സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇവരുടെ സംഖ്യ ഗണ്യമായി കുറഞ്ഞിരിക്കുന്നു. യൂറോപ്യരിൽ ഭൂരിഭാഗവും കത്തോലിക്കരാണ്. ജനപ്പെരുപ്പം അൽജീരിയയുടെ വികസനത്തെ സാരമായി ബാധിക്കുന്നു. പ്രധാന ഭാഷ അറബിയാണ്. പ്രാക്തനഭാഷകളിൽ ഇന്നും പ്രചാരത്തിലുള്ളത് ബെർബർ ആണ്. താരെഗ് വർഗക്കാരാണ് ഈ ഭാഷ സംസാരിക്കുന്നത്. കബീലിയാ പ്രദേശത്തും ആറെസ് മലവാരങ്ങളിലും ഇതിനു പ്രചാരമുണ്ട്. സമ്പദ്ഘടന കൃഷി അൽജീരിയയുടെ ഭൂരിഭാഗവും കൃഷിയോഗ്യമല്ല. എന്നാൽ മെഡിറ്ററേനിയൻ തീരത്തെ ഫലഭൂയിഷ്ഠമായ താഴ്വാരങ്ങളിൽ ശാസ്ത്രീയ കൃഷി സമ്പ്രദായത്തിലൂടെ മികച്ച വിളവ് ലഭിക്കുന്നു. മലഞ്ചരിവുകളും കുന്നിൻപുറങ്ങളും മേച്ചിൽസ്ഥലങ്ങളോ, നിയന്ത്രിത വനങ്ങളോ ആയി ഉപയോഗിക്കപ്പെടുന്നു. ഈ പ്രദേശങ്ങളിൽ കൃഷി താരതമ്യേന കുറവാണ്. ഗോതമ്പ്, ബാർലി, ഓട്സ് എന്നീ ധാന്യങ്ങളാണ് പ്രധാനവിളകൾ. മെഡിറ്ററേനിയൻ തീരത്തുള്ള ഒറാൻ ഡിപ്പാർട്ടുമെന്റിൽ മുന്തിരിക്കൃഷി ധാരാളമായി നടക്കുന്നു. ഒലീവ് മരങ്ങളും, നാരകം, ആപ്രിക്കോട്ട്, ബദാം തുടങ്ങിയ ഫലവൃക്ഷങ്ങളും സമൃദ്ധമാണ്. സമുദ്രതീരഭാഗങ്ങളിൽ ശിശിരകാലം കാഠിന്യം കുറഞ്ഞ് അനുഭവപ്പെടുന്നതിനാൽ പച്ചക്കറിക്കൃഷി സാമാന്യമായി നടക്കുന്നു. കോൺസ്റ്റന്റയിൻ ഡിപ്പാർട്ടുമെന്റിൽ പുകയിലക്കൃഷി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ജലസേചനസൗകര്യങ്ങളും പദ്ധതികളും താരതമ്യേന വിരളമാണ്. സഹാറാപ്രദേശത്ത് ഈന്തപ്പന കൃഷി ചെയ്യുന്നു. പീഠപ്രദേശത്തും അറ്റ്ലസ് പർവതത്തിന്റെ കടൽത്തീരനിരകളിലും ആടുവളർത്തൽ വികസിച്ചിട്ടുണ്ട്. ആടുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന സഞ്ചാരികളായ ഇടയൻമാരിൽ അധികവും മുസ്ലിങ്ങളാണ്. വനവിഭവങ്ങൾ കോർക്ക് ആണ് ഏറ്റവും വിലപ്പെട്ട വനവിഭവം. ടെലിഗ്രാഫ് തൂണുകൾക്കും റെയിൽപ്പാളങ്ങളിലെ സ്ളീപ്പറുകൾക്കും ഉപയോഗപ്പെടുന്ന പൈൻ വർഗത്തിൽപ്പെട്ട ആലെപ്പോ മരം അറ്റ്ലസിന്റെ കിഴക്കൻ പകുതിയിൽ സുലഭമാണ്. ഓക്, സെഡാർ തുടങ്ങിയ വൃക്ഷങ്ങളും ഗണ്യമായി വളരുന്നു. ധാതുക്കൾ പെട്രോളിയമാണ് അൽജീരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ധാതുദ്രവ്യം. സഹാറാപ്രദേശത്തിന്റെ വടക്കരികിലും രാജ്യത്തിന്റെ കിഴക്കൻ പകുതിയിൽപ്പെട്ട ഹാസി-മസൂദ്, എഡ്ജ്ലെ തുടങ്ങിയ പ്രദേശങ്ങളിലും ധാതുഎണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സമൃദ്ധ നിക്ഷേപങ്ങളുണ്ട്. അൽജീരിയയിൽ എണ്ണ ഉത്പാദനം ഗണ്യമായി നടന്നുവരുന്നു. എണ്ണഖനികളെ കുഴൽമാർഗ്ഗം ബോഗ്, ആർസ്യൂ തുടങ്ങിയ നഗരങ്ങളുമായി ബന്ധിച്ചിട്ടുണ്ട്. ട്യുണീഷ്യയിലെ ആസ്, സുഖൈരാ തുടങ്ങിയ നഗരങ്ങളിലേക്കും പൈപ്പ് ലൈൻ ഘടിപ്പിച്ചിരിക്കുന്നു. എണ്ണനഗരങ്ങളായ ഹാസി-മസൂദ്, ഹാസി ആമെൻ എന്നിവിടങ്ങളിൽനിന്ന് ഒറാൻ, ആർസ്യൂ എന്നിവിടങ്ങളിലൂടെ അൽജിയേഴ്സിലേക്കു പോകുന്ന ഒരു പൈപ്പ്ലൈൻ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. വൈദ്യുതി ഉത്പാദനവും ഗണ്യമായി വികസിച്ചിട്ടുണ്ട്. ഇരുമ്പ്, നാകം, ഈയം എന്നിവയാണ് സാമ്പത്തികപ്രാധാന്യമുള്ള ഇതരധാതുക്കൾ; പരിമിതമായ തോതിൽ കൽക്കരിയും ലഭിക്കുന്നു. മത്സ്യബന്ധനം മെഡിറ്ററേനിയൻ തീരത്ത് മത്സ്യബന്ധനം വിപുലമായി നടന്നുവരുന്നു; മത്തി, ആൻകോവിയസ്, ടണ്ണി, കവചമത്സ്യം തുടങ്ങിയവയാണു കൂടുതലായി ലഭിക്കുന്നത്. വ്യവസായം രണ്ടാം ലോകയുദ്ധക്കാലത്താണ് യന്ത്രവത്കൃതവ്യവസായങ്ങൾ അൽജീരിയയിൽ ആരംഭിച്ചത്; എന്നാൽ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെയും മൂലധനത്തിന്റെയും കുറവുമൂലം വ്യാവസായിക പുരോഗതി മന്ദീഭവിക്കുകയുണ്ടായി. ദേശസാത്കരണ നയം വിദേശ മൂലധനത്തെ ആകർഷിക്കാതിരുന്നതും ഇതിനു കാരണമായി ഭവിച്ചു. രാജ്യത്തെ ഇറക്കുമതിയിൽ ഭൂരിഭാഗവും യന്ത്രോത്പാദിത വസ്തുക്കളായിത്തീർന്നു. കാനിംഗ്, മദ്യനിർമ്മാണം, ഗവ്യവ്യവസായം, എണ്ണ ശുദ്ധീകരണം തുടങ്ങിയവയും പുകയില സാധനങ്ങൾ, തുകൽ വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയുടെ നിർമ്മാണവുമാണ് അൽജീരിയയിലെ പ്രധാന വ്യവസായങ്ങൾ, രാസവളം, തീപ്പെട്ടി, കൊഴുപ്പ്, കടലാസ്, കണ്ണാടി, വാസ്തുദ്രവ്യങ്ങൾ തുടങ്ങിയവയുടെ നിർമ്മാണവും വാർത്താവിനിമയോപകരണങ്ങളുടെ ഉത്പാദനവും വികസിച്ചുവരുന്നു. കുടിൽവ്യവസായങ്ങളിൽ പ്രധാനം പരവതാനി, തുകൽ സാധനങ്ങൾ എന്നിവയുടെ നിർമ്മാണമാണ്. അന്നാബയിലെ ഇരുമ്പുരുക്കു നിർമ്മാണശാലയാണ് യന്ത്രവത്കൃതവ്യവസായങ്ങളിൽ ഏറ്റവും മുഖ്യം. വാണിജ്യം ഫ്രാൻസാണ് മുഖ്യ വാണിജ്യ പങ്കാളി. തീരുവനിരക്കുകളിലെ അയവാണ് ഇതിനു കാരണം. യന്ത്രോത്പാദിത വസ്തുക്കളും, പഞ്ചസാര, ഭക്ഷ്യഎണ്ണ, ഗവ്യപദാർഥങ്ങൾ തുടങ്ങിയവയുമാണ് മുഖ്യമായ ഇറക്കുമതികൾ. കയറ്റുമതിയിൽ പെട്രോളിയം, വീഞ്ഞ്, ഫലവർഗങ്ങൾ എന്നിവയ്ക്കാണ് പ്രാമുഖ്യമുള്ളത്. ഫ്രഞ്ചുനാണയമായ ഫ്രാങ്കുമായി ഏതാണ്ട് തുല്യവിലയുള്ള ദീനാർ ആണ് വിനിമയ മാധ്യമം. ഗതാഗതം റോഡുഗതാഗതം വിപുലപ്പെട്ടിട്ടുണ്ട്. സഹാറാപ്രദേശത്തിനു കുറുകെപ്പോലും മോട്ടോർ ഗതാഗതത്തിനുപയുക്തമായ പാതകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മൊറോക്കോ മുതൽ ട്യുണീഷ്യവരെ ചെന്നെത്തുന്ന മുഖ്യ റെയിൽപ്പാതയുടെ ശാഖകൾ എല്ലാ പ്രധാനതുറമുഖങ്ങളിലേക്കും നീളുന്നതിനു പുറമേ, തെക്കരികിലെ ക്രാംപെൽ, കെനാദ്സാ തുടങ്ങിയ നഗരങ്ങളോളവും ദീർഘിച്ചിട്ടുണ്ട്. തലസ്ഥാനമായ അൽജിയേഴ്സാണ് പ്രധാന തുറമുഖം. ധാതുദ്രവ്യങ്ങളുടെ വിപണനംമൂലം അന്നാബയുടെ പ്രാധാന്യവും വർധിച്ചിട്ടുണ്ട്. ചരിത്രം 'അൽ ജെസയർ' (ദ്വീപുകൾ) എന്ന അറബിവാക്കുകളിൽനിന്നാണ് അൽജീരിയ എന്ന വാക്കിന്റെ നിഷ്പത്തി. ഈ പ്രദേശത്ത് മൂന്നു ലക്ഷം വർഷങ്ങൾക്കു മുൻപുതന്നെ ജനവാസമുണ്ടായിരുന്നുവെന്നുള്ളതിന്റെ ലക്ഷ്യങ്ങൾ പുരാവസ്തുഗവേഷകർക്കു ലഭിച്ചിട്ടുണ്ട്. പ്രാചീന കാലത്ത് മൊറോക്കോ, അൽജീരിയ, ട്യുണീഷ്യ എന്നീ ആധുനിക രാഷ്ട്രങ്ങളുൾപ്പെടുന്ന പ്രദേശങ്ങൾ മഗ്രിബ്, ബെർബറി എന്നീ പേരുകളിലറിയപ്പെട്ടുവന്നു. ആധുനിക അൽജീരിയ ഉൾപ്പെട്ട പ്രദേശത്തിന് നുമീഡിയ എന്നും പേരുണ്ടായിരുന്നു. വ. മെഡിറ്ററേനിയൻ കടലും തെ. മരുഭൂമിയുമായിരുന്നു മഗ്രിബിന്റെ അതിർത്തികൾ. ഫിനീഷ്യർ എ.ഡി. ഏഴാം നൂറ്റാണ്ടിൽ മുസ്ലിങ്ങൾ ഉത്തരാഫ്രിക്കയിൽ എത്തുന്നതു വരെയുള്ള അൽജീരിയൻ ചരിത്രം, ഈ പ്രദേശങ്ങൾ ആക്രമിക്കുകയും അവിടെ അധിനിവേശം നടത്തുകയും ചെയ്ത ജനവർഗങ്ങളിൽപ്പെട്ടവരുടെ വിവരണങ്ങളിൽനിന്നാണ് ലഭിച്ചിട്ടുള്ളത്. ഇവിടത്തെ ആദിവാസികൾ ബെർബർ വർഗക്കാരാണ്; ആദ്യം കുടിയേറിപ്പാർത്ത വിദേശീയർ ഫിനീഷ്യരും. ബി.സി. ഏഴാം ശതകത്തിൽ ഫിനീഷ്യർ ഈ ഭൂഭാഗങ്ങളിൽ അവരുടെ കോളനികൾ സ്ഥാപിച്ചു. കാർത്തേജ് ആയിരുന്നു അവരുടെ മുഖ്യകേന്ദ്രം. നുമീഡിയയിൽ ബി.സി. മൂന്നാം ശ.-ത്തിൽ കാർത്തേജുകാരുടെ സുഹൃത്തായ സിഫാക്സ് എന്ന രാജാവും റോമാക്കാരുടെ അനുകൂലിയായ മാസിനിസ്സാ എന്ന മറ്റൊരു രാജാവും പ്രബലൻമാരായുണ്ടായിരുന്നു. രണ്ടാം പ്യൂണിക് യുദ്ധത്തിനു (ബി.സി. 218-201) ശേഷം മാസിനിസ്സാ നുമീഡിയ മുഴുവനും തന്റെ ആധിപത്യത്തിൻ കീഴിലാക്കി. മൂന്നാം പ്യൂണിക് യുദ്ധത്തിന്റെ അന്ത്യത്തോടെ (ബി.സി. 146) കാർത്തേജ് നിശ്ശേഷം നശിച്ചു. റോമാക്കാർ കാർത്തേജിന്റെ പതനത്തോടുകൂടി അൽജീരിയ (ബെർബറി പ്രദേശം) റോമാസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. അന്നും റോമാക്കാരുടെ ആധിപത്യത്തിനെതിരായ സമരങ്ങൾ ബെർബറി പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരുന്നു. ജുഗുർത്ത എന്ന നേതാവ് റോമൻ ഭരണത്തിനെതിരായി ഒളിപ്പോർ പോരാട്ടം സംഘടിപ്പിച്ചിരുന്നു. ജുഗുർത്തയെ റോമാക്കാർ തോല്പിച്ച് അൽജീരിയയെ റോമാസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയാക്കി. റോമൻ ആധിപത്യകാലത്ത് പല പ്രദേശങ്ങളിലും കോട്ടകൾ പണികഴിപ്പിച്ച് അവർ രാജ്യത്തിന്റെ സുരക്ഷിതത്വം കൈവരുത്തി. റോമൻ അധിനിവേശത്തിന്റെ പല അവശിഷ്ടങ്ങളും അവിടെക്കാണാം. എ.ഡി. 429 മുതൽ ഒരു നൂറ്റാണ്ടുകാലം വാൻഡൽ വർഗക്കാർ ബെർബറി പ്രദേശത്ത് അധീശത്വം സ്ഥാപിച്ചു. റോമൻ സംസ്കാരം ഉൾക്കൊണ്ട തദ്ദേശീയരും വാൻഡൽ വർഗക്കാരും നിരന്തരം സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇതു വിദേശീയാക്രമണത്തിനു വഴിതെളിയിച്ചു. എ.ഡി. 533-ൽ ബൈസാന്തിയൻ പട്ടാളമേധാവിയായ ബെലിസാറിയസ് വാൻഡലുകളെ തോല്പിച്ച ശേഷം ബെർബറിയുടെ കിഴക്കുഭാഗത്ത് അധികാരം ഉറപ്പിച്ചു. ഈ പ്രദേശങ്ങളിലെല്ലാം അക്കാലത്ത് ക്രിസ്തുമതം സാമാന്യമായി പ്രചരിച്ചിരുന്നു. മുസ്ലിങ്ങൾ 7-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ മുസ്ലിങ്ങൾ ഈജിപ്തിൽനിന്നും ബെർബറിയിലേക്കു കടന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടു കാലംകൊണ്ട് ഈ പ്രദേശത്തെ ജനങ്ങൾ ഇസ്ലാം മതസ്ഥരായി. ഉമയാദ് ഖലീഫമാരുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ബെർബറി. എന്നാൽ എ.ഡി. 742-ഓടുകൂടി ദമാസ്കസിന്റെ കേന്ദ്രഭരണത്തിൽനിന്നു സ്വതന്ത്രമായ അനേകം രാജ്യങ്ങൾ അൽജീരിയൻ പ്രദേശങ്ങളിൽ രൂപംകൊണ്ടു. താഹർത്ത് കേന്ദ്രമാക്കി റോസ്തമീഡുകളും ഖൈറുവാൻ തലസ്ഥാനമാക്കി അഖ്ലാബിദുകളും ഭരണം നടത്തി. ഖബായിലു(വിവിധ ബെർബർ ഗോത്രങ്ങൾ)കളുടെ സഹായത്തോടെ ഷിയാ വിഭാഗത്തിൽപ്പെട്ട ഫാത്തിമിദുകളും തുടർന്ന് 11-ാം ശ.-ത്തിന്റെ ഉത്തരാർധം വരെ ഫാത്തിമിദുകളുടെ ശത്രുക്കളായിരുന്ന സെനാത്താ ബെർബറുകളും പടിഞ്ഞാറൻ അൽജീരിയയിൽ ശക്തി പ്രാപിച്ചു. അനന്തരം ഈ ഭൂവിഭാഗങ്ങളെല്ലാം അൽമൊറാവിദുകളുടെ സാമ്രാജ്യവിഭാഗമായി. 11-ാം ശ.-ത്തിന്റെ മധ്യകാലത്ത് അറബിഗോത്രങ്ങൾ അൽജീരിയയിൽ ആക്രമണങ്ങൾ നടത്തി; ബദൂയിൻ അറബികളുടെ ആക്രമണം അൽജീരിയയിൽ വലിയ സാമൂഹിക സാമ്പത്തിക പരിവർത്തനങ്ങൾക്കു വഴിതെളിച്ചു. അറബിഭാഷ ഇവിടെ പ്രചരിച്ചതാണ് മറ്റൊരു പ്രധാന ഫലം. അൽമൊറാവിദുകൾക്കു (അൽമുറബിദുകൾ) ശേഷം അൽമൊഹാദുകൾ (അൽമുവഹിദുകൾ) അൽജീരിയയിൽ ശക്തന്മാരായി. 13-ാം ശതാബ്ദത്തിൽ അൽമൊഹാദുകളുടെ ഭരണവും അസ്മതിച്ചു. ഈ സാമ്രാജ്യങ്ങളുടെ തിരോധാനത്തോടെ ബെർബറിയിൽ മൂന്നു സ്വതന്ത്ര ഭരണകൂടങ്ങൾ രൂപം പ്രാപിച്ചു; (1) ഫെസിലെ മാരിനിദുകൾ; (2) ടെലിംസനിലെ അബ്ദുൽവദീദുകൾ; (3) ട്യൂണിസിലെ ഹാഫ്സിദുകൾ. അൽമൊഹാദുകളുടെ ഭരണകാലത്ത് അറബി സംസ്കാരം അൽജീരിയയിലുടനീളം പ്രചരിച്ചു. വിദ്യാഭ്യാസകേന്ദ്രങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഥാപിതമായി. ടെലിംസൻ, ബൂഗി, കോൺസ്റ്റന്റിൻ, ടൂണിസ് എന്നിവിടങ്ങളിൽ സ്ഥാപിതമായിരുന്ന സർവകലാശാലകളിൽ യൂറോപ്യൻമാരുൾപ്പെടെ അനേകം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസം നടത്തിയിരുന്നു. തുർക്കികൾ യൂറോപ്പിലെ അറബിസാമ്രാജ്യത്തിന്റെ അധഃപതനത്തോടു (1942) കൂടി അൽജീരിയയിലെ പല സ്ഥലങ്ങളും സ്പെയിൻകാർ കീഴടക്കി. അബ്ദുൽ വദീദ് സുൽത്താൻ സ്പെയിൻകാരുടെ ആധിപത്യം അംഗീകരിച്ചു. അൽജീരിയയിലെ മുസ്ലിങ്ങളുടെ അഭ്യർഥനയനുസരിച്ച് ഒട്ടോമൻ തുർക്കികൾ 1518-ൽ സുശക്തമായ ഒരു സേനയെ അൽജീരിയയിലേക്കയച്ചു. തുടർന്നുണ്ടായ സംഭവപരമ്പരകളുടെ ഫലമായി അൽജീരിയ തുർക്കി സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. തുർക്കിയുടെ ആധിപത്യത്തിൻകീഴിലായ അൽജീരിയയെ 'ബേ' എന്ന ഉദ്യോഗസ്ഥനാണ് യഥാർഥത്തിൽ ഭരിച്ചിരുന്നത്. ബേയും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റ് ഉദ്യോഗസ്ഥന്മാരും (ഖായിദ്) കൂടി അൽജീരിയയിൽ സ്വതന്ത്രഭരണം നടത്തിയിരുന്നതിനാൽ കേന്ദ്രഗവൺമെന്റിന്റെ ആധിപത്യം നാമമാത്രമായിരുന്നു. ഫ്രഞ്ചുകാർ ഫ്രഞ്ചുകോൺസലും അൽജീരിയയിലെ ഭരണാധികാരിയായിരുന്ന ഹുസ്സൈനും തമ്മിൽ അതിപ്രധാന കാര്യങ്ങൾക്കായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടയിൽ നടന്ന വാഗ്വാദം ബലപ്രയോഗത്തിൽ കലാശിക്കുകയും ഫ്രഞ്ചു കോൺസലിനോട് അപമര്യാദയായി പെരുമാറിയതിനു തക്ക ശിക്ഷ നല്കാൻ ഫ്രഞ്ചുകാർ തീരുമാനിക്കുകയും ചെയ്തു. 1830 ജൂൺ 14-നു ഒരു ഫ്രഞ്ചു നാവികസേന അൽജീരിയയിൽ എത്തി; യുദ്ധത്തിൽ അൽജീരിയ പരാജയപ്പെട്ടു. അൽജീരിയയുടെ അധിപന്മാരായിത്തീർന്ന ഫ്രഞ്ചുകാർ തങ്ങളുടെ ഭരണാധികാരം തീരപ്രദേശങ്ങളിൽനിന്നു ക്രമേണ ഉൾനാടുകളിലേക്കു വ്യാപിപ്പിച്ചു. എങ്കിലും ഫ്രഞ്ചുകാർക്ക് കടുത്ത എതിർപ്പുകൾ അഭിമുഖീകരിക്കേണ്ടിവന്നു; ദേശീയ നേതാവായി ഉയർന്ന അബ്ദുൽ ഖാദർ ഈ വിദേശ ഭരണമേധാവിത്വത്തിനെതിരായ സമരത്തിന്റെ ഒരു സമുന്നത നേതാവായിരുന്നു. 1839 ന. 18-നു ഇദ്ദേഹം ഫ്രഞ്ചുകാർക്കെതിരായ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചു. അൽജീരിയ പൂർണമായും ഫ്രഞ്ച് ആധിപത്യത്തിൻകീഴിലാക്കാനുള്ള ശ്രമം 1840-ൽ ഫ്രഞ്ചുകാർ ആരംഭിച്ചു. അബ്ദുൽ ഖാദറിന്റെ സേനയ്ക്കെതിരായ യുദ്ധം ആരംഭിക്കുകയും പല പ്രദേശങ്ങളും ഫ്രഞ്ചുസേന കീഴടക്കുകയും ചെയ്തു. മൊറോക്കോയിലെ സുൽത്താൻ അബ്ദുൽ ഖാദറിനെ സഹായിച്ചപ്പോൾ ഫ്രഞ്ചുകാർ മൊറോക്കോയിലെ പല പട്ടണങ്ങളും ആക്രമിച്ചു. 1847 ഡി. 23-ന് അബ്ദുൽ ഖാദർ കീഴടങ്ങിയതോടെ ഫ്രഞ്ചുകാരുടെ ഭരണമേധാവിത്വം അൽജീരിയയിൽ ഉറച്ചു. 1830 മുതല്ക്കുള്ള ഭരണംകൊണ്ട് യൂറോപ്യൻ പക്ഷപാതികളായ ഒരു വിഭാഗം അൽജീരിയക്കാരെ വാർത്തെടുക്കാൻ ഫ്രഞ്ചുകാർക്കു സാധിച്ചു. ഇവരിൽ സ്പെയിൻകാർ, ഇറ്റലിക്കാർ, മാൾട്ടാക്കാർ, യഹൂദന്മാർ എന്നിവർ ഉൾപ്പെടും. അൽജീരിയക്കാരായ മുസ്ലിം ജനവിഭാഗങ്ങൾക്കു രണ്ടാം സ്ഥാനം മാത്രമേ സ്വദേശത്തു ലഭിച്ചിരുന്നുള്ളു. അൽജീരിയയിൽ ഫ്രഞ്ചുകാർക്കെതിരായ സമരങ്ങൾ നിരന്തരം തുടർന്നു. മുഹമ്മദ് അൽ മൊഖ്റാതിയുടെ നേതൃത്വത്തിൽ നടന്ന വിപ്ളവം (1871) ഫ്രഞ്ചുകാർ അടിച്ചമർത്തി. ഫ്രഞ്ചുഭരണകാലത്ത് വളരെയധികം യൂറോപ്യൻമാർ, പ്രത്യേകിച്ച് ഫ്രഞ്ചുകാർ, അൽജീരിയയിൽ കുടിയേറിപ്പാർത്തു. ഇവരായിരുന്നു ഫ്രഞ്ചുഭരണത്തിന്റെ നെടുംതൂണുകൾ. 1848-ൽ അൽജീരിയയെ ഫ്രഞ്ചു അധീനപ്രദേശമായി പ്രഖ്യാപിച്ചു. നെപ്പോളിയൻ III അൽജീരിയ സന്ദർശിക്കുകയുണ്ടായി. 1865-ലെ സെനറ്റ് ഡിക്രി പ്രകാരം ഓരോ അൽജീരിയൻ മുസ്ലിമും ഫ്രഞ്ചുകാരനായിത്തീർന്നു; എന്നാൽ ഫ്രഞ്ചു പൗരത്വം അവർക്കു ലഭിച്ചില്ല. അൽജീരിയയുടെ ഭരണം പൂർണമായും ഫ്രഞ്ചു ഗവർണർ ജനറലിൽ നിക്ഷിപ്തമായിരുന്നു. ഫ്രഞ്ചുകാർ നടപ്പിലാക്കിയിരുന്ന ഭരണപരിഷ്കാരങ്ങൾ ഒന്നുംതന്നെ അൽജീരിയൻ ജനവിഭാഗങ്ങൾക്കു ഭരണത്തിൽ പങ്കു നല്കുന്നവയായിരുന്നില്ല. സ്വാതന്ത്ര്യസമരങ്ങൾ 20-ാം ശ.-ത്തിന്റെ ആരംഭത്തോടുക്കൂടി അൽജീരിയയിൽ വിദേശികൾക്കെതിരായ സ്വാതന്ത്ര്യസമരങ്ങൾ വീണ്ടും ആരംഭിച്ചു. ഫെർഹത് അബ്ബാസായിരുന്നു നേതാവ്. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേതാവായ മെസാലി ഹജ് ആയിരുന്നു മറ്റൊരു സ്വാതന്ത്ര്യസമര സേനാനി. കുടിയേറിപ്പാർത്ത യൂറോപ്യൻ ജനവിഭാഗങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള ജീവിതസൗകര്യങ്ങൾ ലഭിച്ചപ്പോൾ നാട്ടുകാരായ മുസ്ലിങ്ങൾ ദാരിദ്ര്യത്തിലും അജ്ഞതയിലുമാണ് കഴിഞ്ഞിരുന്നത്. ഈ അന്തരം സ്വാതന്ത്ര്യസമരങ്ങൾക്കു വളരെയേറെ പ്രചോദനം നല്കി. ഈ സ്വാതന്ത്ര്യസമരങ്ങളുടെ ഫലമായി മുസ്ലിങ്ങൾക്കു ചില സൗജന്യങ്ങൾ ഭരണതലത്തിൽ നല്കിയെങ്കിലും അവയൊന്നും സാധാരണക്കാരെ തൃപ്തിപ്പെടുത്താൻ പര്യാപ്തമായിരുന്നില്ല. 1943, 44, 45, 46 എന്നീ വർഷങ്ങളിലെ ഭരണപരിഷ്കാരങ്ങൾ അൽജീരിയക്കാരെ ഒട്ടും തൃപ്തിപ്പെടുത്തിയില്ല. 1945-ലെ യുദ്ധവിജയാഘോഷങ്ങൾക്കിടയിൽ പൊലീസുകാരും ദേശീയപതാകകൾ വഹിച്ചിരുന്ന അൽജീരിയൻ പൗരന്മാരും തമ്മിൽ നടന്ന സംഘട്ടനം അനവധി പേരുടെ മരണത്തിൽ കലാശിച്ചു. അൽജീരിയയ്ക്കു സ്വയംഭരണം നല്കാനുള്ള ഒരു ഒത്തുതീർപ്പിനും ഫ്രഞ്ചുകാർ സന്നദ്ധരായില്ല. 1954 ന. 1-ന് ഒരു സംഘടിത സായുധവിപ്ളവം അൽജീരിയയിൽ ഫ്രഞ്ചുഭരണത്തിന്നെതിരായി ഉണ്ടായി. ഈ സായുധസമരക്കാർ ഒരു പുതിയ ദേശീയ സംഘടനയ്ക്ക് (Front de Liberation Nationale-FLN) രൂപംനല്കി. പരിപൂർണ സ്വാതന്ത്ര്യമുള്ള ഒരു അൽജീരിയയായിരുന്നു അവരുടെ ലക്ഷ്യം. 1955-ലും അൽജീരിയയിൽ കൂടുതൽ ശക്തിയാർജിച്ച മറ്റൊരു സായുധ കലാപം നടന്നു. ഈ സമരങ്ങളിൽ വളരെയേറെ ഫ്രഞ്ചുകാരും നാട്ടുകാരും വധിക്കപ്പെട്ടു. ഗവർണർ ജനറലായ ജാക്വിസ് സോസ്റ്റെലേയുടെ ഭരണപരിഷ്കാരങ്ങൾ കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായില്ല. 1956-ൽ ഫ്രഞ്ചുപ്രധാനമന്ത്രി അൽജീരിയ സന്ദർശിച്ചു. മുസ്ലിങ്ങൾക്കു ഭരണത്തിൽ കൂടുതൽ പങ്കു നല്കുന്നത് അൽജീരിയയിൽ വസിച്ചിരുന്ന യൂറോപ്യൻ വംശജരുടെ എതിർപ്പിനു കാരണമായി. തുടർന്ന് അൽജീരിയയിൽ പലയിടത്തും ഭീകരപ്രവർത്തനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അവയെ ഫ്രഞ്ചുകാർ അടിച്ചമർത്തി. 1957-ൽ അൽജീരിയൻ പ്രശ്നം യു.എൻ. പൊതുസഭ ചർച്ച ചെയ്തു. ഇതിനിടയ്ക്ക് എണ്ണശേഖരമുണ്ടായിരുന്ന ചില പ്രദേശങ്ങളെ അൽജീരിയയിൽ നിന്ന് വേർതിരിച്ച് പാരിസിന്റെ നേരിട്ടുള്ള ഭരണത്തിൽ കീഴിലാക്കി. 1958-ൽ അൽജീരിയയിൽ നടന്ന സംഭവങ്ങളുടെ പ്രത്യാഘാതമായി ചാൾസ് ഡിഗോൾ ഫ്രാൻസിൽ ഭരണം പിടിച്ചെടുത്തു. ഫ്രാൻസുമായി സഹകരിക്കുന്ന ഒരു സ്വതന്ത്ര അൽജീരിയയുടെ സൃഷ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ഉന്നം. ഇതിനിടയ്ക്ക് ഫെർഹത്ത് അബ്ബാസ് പ്രധാനമന്ത്രിയായുള്ള ഒരു താത്കാലിക ഗവൺമെന്റ് ടൂണിസ് കേന്ദ്രമാക്കി രൂപവത്കരിക്കപ്പെട്ടു. ചാൾസ് ഡിഗോൾ അൽജീരിയയിലെ മുസ്ലിങ്ങൾക്കനുകൂലമായ പല ഭരണപരിഷ്കാരങ്ങളും നിർദ്ദേശിച്ചു. അതിനെതിരായി അൽജീരിയയിലെ യൂറോപ്യൻ വംശജർ ആരംഭിച്ച വിപ്ളവം പരാജയപ്പെട്ടു. പട്ടാള ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നടന്ന കലാപവും (1961) ഡിഗോൾ വിശേഷാധികാരങ്ങൾ ഏറ്റെടുത്തതോടെ പരാജയപ്പെടുകയാണുണ്ടായത്. 1961 ആഗ. 27-ന് ഫെർഹത് അബ്ബാസ് പ്രധാനമന്ത്രിപദം രാജിവച്ചു; ബെൻ യൂസുഫ് ബെൻ ഖെദ്ദ തത്സ്ഥാനം ഏറ്റെടുത്തു. 1962 മാ. 18-ന് രഹസ്യസംഭാഷണങ്ങളുടെ ഫലമായി അൽജീരിയൻ ദേശീയ നേതൃത്വവും ഫ്രഞ്ച് അധികാരികളും തമ്മിൽ യുദ്ധവിരാമ ഉടമ്പടി ഒപ്പുവച്ചു. 1962-ൽ ബെൻ ബെല്ല ഉൾപ്പെടെയുള്ള അൽജീരിയൻ ദേശീയനേതാക്കൾ ജയിൽ വിമോചിതരായി. ഫ്രഞ്ച് ദേശീയവാദികളുടെ സംഘടനയായ ഒ.എ.എസ്. (Organisation Del'Armee) അൽജീരിയയും ഫ്രാൻസും തമ്മിലുണ്ടായ ഉടമ്പടിവ്യവസ്ഥകൾ നടപ്പാക്കാതിരിക്കുന്നതിനു സ്വീകരിച്ച തന്ത്രങ്ങളുടെ ഫലമായി അൽജീരിയയിൽ അട്ടിമറി പ്രവർത്തനങ്ങൾ ആരംഭിച്ചു. അനേകം അൽജീരിയൻ മുസ്ലിങ്ങൾ വധിക്കപ്പെട്ടു. ഈ സംഘടന(ഒ.എ.എസ്)യുടെ നേതാവ് ജനറൽ സലാൻ 1962 ഏ. 20-ന് ബന്ധനസ്ഥനായി. ആ വർഷം ജൂല. 1-ന് നടന്ന ഹിതപരിശോധനയിൽ ജനങ്ങൾ സ്വതന്ത്ര അൽജീരിയയ്ക്കനുകൂലമായി വോട്ടു രേഖപ്പെടുത്തി. രണ്ടു ദിവസത്തിനുശേഷം അൽജീരിയയുടെ സ്വാതന്ത്ര്യം ചാൾസ് ഡിഗോൾ അംഗീകരിച്ചു; ഒ.എ.എസ്. സംഘടനാനേതാക്കന്മാർ ബന്ധനസ്ഥരാവുകയോ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു പലായനം ചെയ്യുകയോ ചെയ്തു. സ്വതന്ത്ര അൽജീരിയ 1962 ജൂല. മൂന്നിന് അൽജീരിയൻ വിപ്ലവഗവൺമെന്റ് ടൂണിസിൽ നിന്ന് അൽജിയേഴ്സിലേക്കു മാറ്റപ്പെട്ടു. ബെൻ ഖെദ്ദയുടെ ഗവൺമെന്റിനെ അൽജീരിയൻ മുസ്ലിങ്ങൾ ഉത്സാഹപൂർവം സ്വീകരിച്ചു. എന്നാൽ ഉപപ്രധാനമന്ത്രിയായിരുന്ന ബെൻ ബെല്ലയുമായുള്ള അഭിപ്രായഭിന്നതകൾ വീണ്ടും സംഘർഷാവസ്ഥയിലേക്കു നീങ്ങുകയും അൽജീരിയൻ പീപ്പിൾസ് ആർമി, കേണൽ ഹുആരി ബുമീദിന്റെ നേതൃത്വത്തിൽ അൽജീരിയയുടെ തലസ്ഥാനമായ അൽജിയേഴ്സിൽ പ്രവേശിക്കുകയും ചെയ്തു. ബെൻ ബെല്ല ഈ സേനയെ സ്വാഗതം ചെയ്തു. 1962-ൽ നടത്തിയ തെരഞ്ഞെടുപ്പിൽ യൂസഫ് ബെൻ ഖെദ്ദ പുറന്തള്ളപ്പെടുകയും നാഷണൽ അസംബ്ളി ബെൻ ബെല്ലയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു; ഹുആരി ബുമീദിൻ പ്രതിരോധമന്ത്രിയായി. 1962-ൽ അൽജീരിയയ്ക്ക് യു.എൻ. അംഗത്വം ലഭിച്ചു. 1965 ജൂൺ 19-ന് ബെൻ ബെല്ല ഒരു പട്ടാളവിപ്ലവത്തിന്റെ ഫലമായി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ഹുആരി ബൂമെദിൻ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. പുതിയൊരു ഭരണഘടന അംഗീകരിക്കുന്നതുവരെ രാഷ്ട്രീയ അധികാരം 'വിപ്ളവസമിതി'ക്കായിരുന്നു. തികഞ്ഞ ദേശീയവാദിയും ഇസ്ലാമിക വിശ്വാസിയുമായ ബൂമെദിൻ ഫ്രഞ്ചുഭാഷയ്ക്കു പുറമേ അറബിയിലും വിദഗ്ദ്ധനായിരുന്നു. 1967-68-ൽ നടന്ന അട്ടിമറിശ്രമങ്ങളെ പരാജയപ്പെടുത്തിയ ബൂമെദിൻ എതിരാളികളെ നാടുകടത്തുകയും അധികാരം ഊട്ടിയുറപ്പിക്കുകയും ചെയ്തു. 1971-ൽ നടപ്പിലാക്കിയ കാർഷികവിപ്ളവത്തിന്റെ ഭാഗമായി മിച്ചഭൂമി പിടിച്ചെടുക്കുകയും സഹകരണകൃഷി സ്ഥാപനങ്ങൾക്കു നൽകുകയും ചെയ്തു. 1976-ൽ പുതിയ ഭരണഘടന നിലവിൽവരികയും 95 ശ. വോട്ടുകളോടെ ബൂമെദിൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബൂമെദിന്റെ മരണത്തെത്തുടർന്ന് 1979-ൽ കേണൽ ചാദ്ലി ബെൻജെദിദ് പ്രസിഡന്റായി അവരോധിക്കപ്പെട്ടു. 1980-84 കാലയളവിൽ ഇദ്ദേഹം നടപ്പിലാക്കിയ പഞ്ചവത്സരവികസനപദ്ധതി സാമ്പത്തികരംഗത്ത് പുത്തനുണർവുണ്ടാക്കി. അറബിവത്ക്കരണത്തിനെതിരെ സർവകലാശാലാവിദ്യാർഥികൾ നടത്തിയ സമരത്തെ നേരിട്ട ചാദ്ലി വിദ്യാഭ്യാസരംഗത്തും പരിഷ്കാരങ്ങൾ നടപ്പിലാക്കി. 1982-ൽ ഇസ്ലാമികശക്തികൾ പുതിയൊരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഇതേത്തുടർന്നുണ്ടായ ആഭ്യന്തരകലാപത്തെ ചാദ്ലി ഫലപ്രദമായി നേരിടുകയും 1984-ൽ ഏറ്റവും മികച്ച ഒരു ഇസ്ലാമിക സർവകലാശാല കോൺസ്റ്റന്റയ്നിൽ ആരംഭിക്കുകയും ചെയ്തു. ശരിയത്തിൽ അധിഷ്ഠിതമായ അൽജീരിയൻ ഫാമിലി കോഡ് അംഗീകരിക്കുവാനും ഇദ്ദേഹം തയ്യാറായി. 1980-കളിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽനിന്നു വ്യതിചലിച്ച് സ്വകാര്യസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനാരംഭിച്ചു. അസംതൃപ്തരായ ജനങ്ങൾ 1988-ൽ ആഭ്യന്തരകലാപം ആരംഭിച്ചു. അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഭരണകൂടം അക്രമങ്ങൾ അടിച്ചൊതുക്കി. 'ബ്ളാക്ക് ഒക്ടോബർ' കലാപത്തെത്തുടർന്ന് ഇസ്ലാമികശക്തികൾ ചില പ്രദേശങ്ങളിൽ അധികാരം സ്ഥാപിച്ചു. 1989-ൽ നിലവിൽവന്ന പുതിയ ഭരണഘടന സോഷ്യലിസം ഒഴിവാക്കുകയും ജനാധിപത്യത്തിനു മുൻതൂക്കം നൽകുകയും ചെയ്തു. ഇതേവർഷംതന്നെ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് നിലവിൽവന്നു. ഈ സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ഫലമായി സിദ് അഹമദ് ഖോസാലിയുടെ നേതൃത്വത്തിൽ പുതിയ ഭരണകൂടം നിലവിൽവന്നു. 1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് പകുതിയോളം സ്ഥാനങ്ങളിൽ ഭൂരിപക്ഷം നേടി. തുടർന്നു പാർലമെന്റ് പിരിച്ചുവിടുകയും ഒരു അധികാരസമിതി ഭരണമേറ്റെടുക്കുകയും ചെയ്തു. പ്രതിഷേധപ്രകടനങ്ങൾ അക്രമാസക്തമായപ്പോൾ 1992-ൽ ഗവൺമെന്റ് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ടിനെ നിരോധിക്കുകയും ചെയ്തു. 1994-ൽ ലാമിൻ സെറൂൾ അധികാരമേറ്റെടുത്തു. പുതുതായി രൂപംകൊണ്ട 'ആമ്ഡ് ഇസ്ലാമിക് ഗ്രൂപ്പ്' അക്രമപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞു. പതിനായിരക്കണക്കിനു നിരപരാധികൾ ഇക്കാലത്തു വധിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 1995-ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സെറൂളിന് 75 ശ.മാ. വോട്ടു ലഭിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ടിനെ ഉൾപ്പെടുത്തിയിരുന്നില്ല. 1999-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പാർട്ടികളും പങ്കെടുത്തില്ല. സൈന്യത്തിന്റെ പിൻബലമുള്ള അബ്ദലസിഡ് ബൂത്ഫ്ളികയാണ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത്. തുടർന്നുള്ള കാലയളവിൽ ബൂത്ഫ്ളിക പ്രതിപക്ഷവുമായി സമവായത്തിലേർപ്പെടുകയും സാമ്പത്തികപരിഷ്കാരങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്തു. 2001-ലെ വെള്ളപ്പൊക്കം അൽജീരിയയിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചു. 2004-ൽ നടന്ന തെരഞ്ഞെടുപ്പിൽ ബൂത്ഫ്ളിക 85 ശ. വോട്ടുനേടി അധികാരത്തിൽ തിരിച്ചെത്തി. ഭരണസംവിധാനം ഇരുപത്തിനാലംഗങ്ങളുള്ള ഒരു വിപ്ലവകൗൺസിലിന് (Revolutionary Council) ആണ് ഭരണകാര്യങ്ങളിൽ നിർണായക സ്വാധീനം. സൈനികോദ്യോഗസ്ഥന്മാർക്ക് ഭൂരിപക്ഷമുള്ളതാണ് ഈ കൌൺസിൽ. പട്ടാള ഉദ്യോഗസ്ഥന്മാർക്ക് മുൻതൂക്കമുള്ള ഏകകക്ഷിഭരണവ്യവസ്ഥയാണു നിലവിലുള്ളത്. 1989-ൽ പുതിയ ഭരണഘടന നിലവിൽവന്നു. 1996-ൽ പ്രസിഡന്റിന് കൂടുതൽ അധികാരം നല്കുന്ന ഭരണഘടനാ ഭേദഗതി നടപ്പിലായി. വാർത്താവിതരണ ഏജൻസികളുടെ പൂർണമായ നിയന്ത്രണം ഗവൺമെന്റിനാണ്. അർധ ഔദ്യോഗികപത്രങ്ങൾക്ക് ഒരു പരിധിവരെ വിമർശനസ്വാതന്ത്ര്യ നല്കപ്പെട്ടിട്ടുണ്ട്. വ്യാപകമായ വ്യവസായവത്കരണം ലക്ഷ്യമാക്കിയുള്ളതാണ് ഗവൺമെന്റുനയം; വൻകിടതോട്ടങ്ങൾ, ഖനികൾ, കമ്പനികൾ തുടങ്ങിയവ ദേശസാത്കരിക്കപ്പെട്ടിരിക്കുന്നു. മറ്റ് ലിങ്കുകൾ സർക്കാർ El Mouradia official presidential site (in French and Arabic) National People's Assembly official parliamentary site The Embassy of Algeria in Washington, DC വാർത്തകൾ Algerian Community Forum Algeria News & Events Algerian Press Service allAfrica.com - Algeria news headline links The North Africa Journal business news Algerian websites and news in Arabic news News and Views of the Maghreb പുറമെ Library of Congress - Country Study: Algeria data as of December 1993 OECD DEV/AfDB - Country Study: Algeria Open Directory Project - Algeria directory category മറ്റുള്ളവ Algeria Watch human rights organization critical of widespread torture practiced by the régime (in French) Algeria’s past needs opening, not closing Analysis on the public referendum held 29 September 2005 by Veerle Opgenhaffen and Hanny Megally all City of Algéria Algerian-English Online Dictionary Voter turnout, Gender quotas, Electoral system design and Political party financing in Algeria സാംസ്കാരിക പാരമ്പര്യം Fabio Maniscalco (ed.), Protection of cultural property in Algerie, monographic series "Mediterraneum. Protection and valorization of cultural heritage", vol 3, Naples 2003, ISBN 88-87835-41-1 Encyclopedia of the Nations: Algeria Algerian Americans - Countries and Their Cultures അവലംബം വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:അൾജീറിയ വർഗ്ഗം:വടക്കേ ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ വർഗ്ഗം:ഫ്രഞ്ച് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ
ഫുട്ബോൾ ക്ലബുകളുടെ പട്ടിക
https://ml.wikipedia.org/wiki/ഫുട്ബോൾ_ക്ലബുകളുടെ_പട്ടിക
പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് മികച്ച പ്രകടനം കാഴ്ച വച്ച ഫുട്ബോൾ ക്ലബുകളുടെ രാജ്യാടിസ്ഥാനത്തിലുള്ള പട്ടിക. സ്പെയിൻ റയൽ മാഡ്രിഡ്‌ എഫ്‌. സി.ബാഴ്‌സലോണ റയൽ ബെറ്റിസ്‌ വിയ്യാറയൽ അത്ലെറ്റികൊ ബിൽബവൊ അത്ലെറ്റിക്കോ മാഡ്രിഡ് എസ്പാന്യോൾ മലാഗ സെവിയ്യ വലെൻസിയ മയ്യോർകാ ദെപൊർറ്റിവൊ ല കെരൂന ഇംഗ്ലണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ആർസനൽ ലിവർപൂൾ ചെൽസി ന്യൂകാസിൽ യുണൈറ്റഡ്‌ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ല ടോട്ടനം ബെർമിങ്ഹാം സിറ്റി സണ്ടർലന്റ് എവർട്ടൺ ഇറ്റലി എ.സി.മിലാൻ ഇന്റർ മിലാൻ യുവന്റസ് എ.എസ്.റോമ നാപ്പോളി ഫിയൊറെന്റീന ലാസിയോ ജർമ്മനി ബയേൺ മ്യൂണിക്ക് ബൊറൂസ്സിയ ഡോർട്ട്മുണ്ട് ബയെർ ലെവർക്യൂസൻ വൂൾഫ്സ്ബർഗ് RB Leipzig ബ്രസീൽ സാന്റോസ് എഫ്സി അത് ലറ്റിക്കോ മിനീറോ ഫ്ളാമെൻഗോ കൊരിന്ത്യൻസ് അർജന്റീന ബൊക്ക ജൂനിയേഴ്സ്‌ പോർച്ചുഗൽ എഫ്‌.സി.പോർട്ടോ സ്പോർട്ടിംഗ്‌ ലിസ്ബൺ നെതർലാന്റ്സ് പി.എസ്‌.വി.ഐന്തോവൻ അയാക്സ് ആംസ്റ്റ്ർദം വിഭാഗം:ഫുട്ബോൾ ക്ലബ്ബുകൾ വർഗ്ഗം:ഫുട്ബോളുമായി ബന്ധപ്പെട്ട പട്ടികകൾ
അംഗോള
https://ml.wikipedia.org/wiki/അംഗോള
അംഗോള ആഫ്രിക്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ഒരു പരമാധികാര രാജ്യമാണ്‌. നമീബിയ, കോംഗോ, സാംബിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. സ്വാതന്ത്ര്യത്തിനു മുമ്പ്‌ പോർട്ടുഗീസ്‌ കോളനിയായിരുന്നു. ലുവാൻഡയാണ്‌ തലസ്ഥാനം. ബാഹ്യകണ്ണികൾ വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ആഫ്രിക്കൻ യൂണിയനിലെ അംഗങ്ങൾ വർഗ്ഗം:മുൻകാല പോർച്ചുഗീസ് കോളനികൾ വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:അംഗോള
അർജന്റീന
https://ml.wikipedia.org/wiki/അർജന്റീന
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ്‌ അർജന്റീന, ഔദ്യോഗികമായി അർജന്റീന റിപ്പബ്ലിക്ക് (ഇംഗ്ലീഷ്: Argentina, സ്പാനിഷ്: República Argentina) 23 പ്രവിശ്യകളും ഒരു സ്വയം ഭരണ നഗരമായ ബ്യൂണോ എയ്റെസും ചേർന്നതാണ്‌ ഈ രാജ്യം. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യവും ലോകരാജ്യങ്ങളിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവുമാണ് ഈ രാജ്യത്തിന്‌. സ്പാനിഷ് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇതാണ്‌ (മെക്സിക്കൊ, കൊളംബിയ, സ്പെയിൻ എന്നിവയിലാണ്‌ കൂടുതൽ ജനസംഖ്യയെങ്കിലും). പടിഞ്ഞാറ് ആന്തിസ് പർവ്വതനിരയ്ക്കും കിഴക്കും തെക്കും ദക്ഷിണ അറ്റ്ലാന്റിക്ക് സമുദ്രത്തിനും ഇടയിൽ 2,766,890 ചതുരശ്ര കി.മീ ഭൂവിസ്തൃതി ഈ രാജ്യത്തിനുണ്ട്. വടക്ക് പരാഗ്വെ, ബൊളീവിയ എന്നിവയും വടക്കുകിഴക്ക് ബ്രസീൽ, ഉറുഗ്വേ എന്നിവയും പടിഞ്ഞാറും തെക്കും ചിലിയുമാണ്‌ അർജന്റീനയുമായി അതിർത്തിയുള്ള രാജ്യങ്ങൾ. അന്റാർട്ടിക്കയിലുള്ള 969,464 ച.കി.മീ പ്രദേശത്ത് അർജന്റീന അവകാശമുന്നയിക്കുന്നു, ഇത് ചിലി, യുനൈറ്റഡ് കിങ്ഡം തുടങ്ങിയ രാജ്യങ്ങൾ അവകാശമുന്നയിക്കുന്ന പ്രദേശങ്ങളുമായി ചേർന്നതാണ്‌, ഇത്തരം അവകാശവാദങ്ങളെല്ലാം 1961 ൽ നിലവിൽ വന്ന അന്റാർട്ടിക്ക ഉടമ്പടി പ്രകാരം റദ്ദുചെയ്തിരിക്കുകയാണ്‌. ഭൂമിശാസ്ത്രം thumb|left|Topographic map of Argentina (including some territorial claims). പ്രധാന സവിശേഷതകൾ അർജന്റീനയുടെ ആകെ ഭൂവിസ്തൃതി 2,766,891 ച.കിമീ ആണ്, ഇതിൽ 2,736,691 ച.കി.മീ കരപ്രദേശവും 30,200 ച.കി.മീ (1.1%) ജലപ്രദേശവുമാണ്‌. വടക്ക് നിന്നും തെക്ക് വരെ 3,900 കി.മീ നീളവും പടിഞ്ഞാറ് മുതൽ കിഴക്ക് വരെ 1,400 കി.മീ വീതിയുമുണ്ട് ഈ രാജ്യത്തിന്‌. രാജ്യത്തെ പ്രധാനമായും നാല് വ്യത്യസ്ത മേഖലകളായി തിരിക്കാം മധ്യഭാഗത്തുള്ള ഫലഭൂയിഷ്ഠ്മായ പമ്പാസ്, ഇവിടെയാണ്‌ രാജ്യത്തിന്റെ പ്രധാന കാർഷികമേഖലകൾ സ്ഥിതിചെയ്യുന്നത്; ദക്ഷിണ ഭാഗത്ത് നിരപ്പായതും എണ്ണ നിക്ഷേപങ്ങളുമുള്ള പാതഗോണിയ ഫലകം, ഉപോഷ്ണവും നിരപ്പായതുമായ ഗ്രാൻ ചാകൊ ഉത്തരഭാഗത്തും, നിരപ്പല്ലാത്ത ആന്തിസ് പർവ്വതനിര പടിഞ്ഞാറും, ഇവിടം ചിലിയുമായി അർജന്റീന അതിർത്തി പങ്കിടുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരം കൂടിയ ഭാഗം സ്ഥിതിചെയ്യുന്നത് മെൻഡോസയിലുള്ളാ കെറോ അകൊൻ‍കാഗ്വ ആണ്‌, 6,962 മീറ്റർ ഉയരമുള്ള ഇതാണ്‌ തെക്കേ അമേരിക്കയിലേയും ദക്ഷിണMountains of the Earth The Highest Mountain Peak on Each Continent പശ്ചിമAconcagua, the highest in the Western Hemisphere അർദ്ധഗോളങ്ങളിലേയും ഏറ്റവും ഉയരം കൂടിയ പർവ്വതം. ഏറ്റവും താഴ്ന പ്രദേശം സാന്ത ക്രൂസിലുള്ള ലഗൂണ ദെൽ കാർബൊൺ ആണ്‌,Depressions The Lowest Surface Point on Each Continent സമുദ്രനിരപ്പിൽ നിന്നും 105 മീറ്റർ താഴെയാണ്‌ ഇത്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും താഴ്ന പ്രദേശവും ഇതു തന്നെയാണ്‌. ഭൂമിശാസ്ത്ര മേഖലകൾ thumb|250px|Source: CIA Political map of Argentina showing the area it controls. The Falkland Islands (Islas Malvinas) are controlled by the United Kingdom but are claimed by Argentina. രാജ്യത്തെ പ്രധാനമായും ഏതാനു ഭൂമിശാസ്ത്ര മേഖലകളായി തിരിക്കാം: പമ്പാസ് ബ്യൂണോ എയ്റസിൽ നിന്നും പടിഞ്ഞാറും തെക്കും ഉള്ള ഫലകമാണ്‌ ഇത്. ആർദ്ര പമ്പാ എന്ന് വിളിക്കുന്ന ഇതിൽ ബ്യൂണോ എയ്റസ്, കൊറോദോബ എന്നീ പ്രവിശ്യകളുടെ ഭൂരിഭാഗവും സാന്താ ഫെ, ലാ പമ്പാ എന്നീ പ്രവിശ്യകളുടെ വലിയൊരു ഭാഗവും ഉൾപ്പെടുന്നു. ലാ പമ്പായുടെ പശ്ചിമ ഭാഗവും സാൻ ലൂയിസ് പ്രവിശ്യയും ഈ ഫലകത്തിൽപ്പെട്ടതാണെങ്കിലും ഇവ താരതമ്യേന വരണ്ടതും ഈ പ്രദേശം തരിശയും പുൽമേടുകളുള്ളതുമാണ്‌. ഇതേ പ്രവിശ്യയിൽപ്പെട്ട് സിയേറ ദെ കൊർദോബ ആണ് പമ്പാസിന്റെ ഏറ്റവും സവിശേഷമായ ഭാഗം. ഗ്രാൻ ചാകൊ രാജ്യത്തിന്റെ വടക്കു ഭാഗത്തുള്ള ഗ്രാൻ ചാകൊ മേഖല വർഷത്തിൽ വരണ്ടതും ആർദ്രവുമായി മാറിമാറിവരുന്നു. ഈ മേഖല പ്രധാനമായി പരുത്തി ഉല്പാദനത്തിനും കന്നുകാലി വളർത്തലിനും ഉപയോഗിക്കപ്പെടുന്നു. ചാകൊ, ഫോർമോസ എന്നീ പ്രവിശ്യകൾ ഇതിൽപ്പെടുന്നു. ഇടയ്ക്ക് ഉപോഷ്ണ വനങ്ങളും കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളും, വരണ്ട പ്രദേശങ്ങളും ഇവിടെ കാണുന്നു, വളരെ വലിയ എണ്ണം ജന്തു-സസ്യ സ്പീഷീസുകളുടെ ആവാസ മേഖലയുമാണ്‌ ഈ മേഖല. സാന്റിയാഗോ ദെൽ എസ്റ്റീറോ പ്രവിശ്യ ഗ്രാൻ ചാകൊയിലെ വരണ്ട മേഖലയിലാണുള്ളത്. മെസൊപ്പൊട്ടോമിയ പരാനാ, ഉറുഗ്വേ നദികൾക്കിടയിലുള്ള ഭാഗം മെസൊപ്പൊട്ടോമിയ എന്ന് വിളിക്കപ്പെടുന്നു. കൊറിയെന്റെസ്, എന്റ്റേ റയോസ് എന്നീ പ്രവിശ്യകൾ ഇതിൽപ്പെടുന്നു. പുൽമേടുകളുള്ളതും മരങ്ങൾക്ക് വളരാൻ അനുയോജ്യമായതുമായതും, കൊറിയെന്റെസിന്റെ മധ്യത്തിലുള്ള ഇബെറ വർണ്ട പ്രദേശങ്ങൾ എന്നിവ ഈ മേഖലയുടെ സവിശേഷതകളാണ്‌. മിഷണെസ് പ്രവിശ്യ കൂടുതൽ ഉഷ്ണമേഖലയും ബ്രസീലിലെ ഉന്നത ഭൂമേഖലയോട് സാമ്യമുള്ളതുമാണ്‌. ഉപോഷ്ണമേഖല മഴക്കാടുകളും ഇഗ്വാസു വെള്ളച്ചാട്ടങ്ങളു ഈ മേഖലയുടെ സവിശേഷതകളിൽപ്പെടുന്നു. പാറ്റഗോണിയ വളരെ പുരാതനകാലം മുതലേ നിലനിൽക്കുന്നവയാണ്‌ ന്യൂക്വെൻ, റയോ നീഗ്രോ, ചുബുത്, സാന്താ ക്രൂസ് എന്നീ പ്രവിശ്യകളിലായി വ്യാപിച്ചു കിടക്കുന്ന പാറ്റഗോണിയൻ മേഖലയിലുള്ള സ്റ്റെപ്പികൾ. ഈ മേഖലയുടെ വടക്ക് ഉപാർദ്രതയുള്ളതും ഏറ്റവും തെക്ക് തണുപ്പുള്ളതും വരണ്ടതുമാണ്‌. ഇടയ്ക്കിടക്കായി തടാകങ്ങളുള്ള പടിഞ്ഞാറൻ അതിർത്തിയിൽ വനങ്ങൾ നിലനിൽക്കുന്നുണ്ട്. ടിയേറ ദെൽ ഫ്യൂഗൊ തണുത്തതും വരണ്ടതുമാണ്‌, സമുദ്രകാലാവസ്ഥയുടെ സ്വാധീനമുള്ളതുമാണ്‌. ഉത്തര പാറ്റഗോണിയയെ (റയോ നീഗ്രൊ, ന്യൂക്വെൻ)‍ കൊമാഹ്യു എന്നും വിശേഷിപ്പിക്കുന്നു. കുയൊ മധ്യ-പശ്ചിമ അർജന്റീനയിൽ ആന്തിസ് പർവ്വതനിരയുടെ ഭാഗങ്ങൾ കാണുന്നു. ഇതിന്റെ കിഴക്കുഭാഗത്തുള്ള ആർദ്രതയുള്ള മേഖലയാണ് കുയൊ. താഴ്ന്ന സമതലങ്ങളിലേക്ക് ഉയർന്ന പർവ്വതങ്ങളിൽ നിന്നുംമുള്ള ജലം ലഭിക്കുന്നതിനാൽ ഫലവൃക്ഷങ്ങൾ വളരുന്ന ഈ മേഖലയിൽപ്പെട്ടതാണ്‌ മെൻഡോസ, സാൻ ജുവാൻ പ്രവിശ്യകൾ. ഇതിന് കുറച്ച വടക്ക് ലാ റയോജ പ്രവിശ്യയിൽ കൂടുതൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ്‌. ഈ മേഖലയുടെ കിഴക്കേഭാഗം സിയേറാസ് പാമ്പിയൻസ് എന്ന ഉയരം കുറഞ്ഞ മൂന്നു പർവ്വതനിരകൾ സ്ഥിതിചെയ്യുന്നു, ഇവ സാൻ ലൂയിസ് പ്രവിശ്യയുടെ ഉത്തര പകുതിയിൽ വടക്കുമുതൽ തെക്ക് വരെ വ്യാപിച്ച് കിടക്കുന്നു. വടക്കുപടിഞ്ഞാറ് ശരാശരി ഉയരത്തിൽ കൂടുതലുള്ള മേഖലയാണിത്. സമാന്തരമായുള്ള പർവ്വതനിരകൾ ഇവിടെ പ്രധാനമായും കാണുന്നു, അവയിൽ പല പർവ്വതങ്ങൾക്കും 6,000 മീറ്ററിൽ കൂടുതൽ ഉയരമുണ്ട്. വടക്കോട് സഞ്ചരിക്കുന്നോറും ഈ നിരകളുടെ വ്യാപ്തി വർദ്ധിക്കുന്നു. ഇവയുടെ ഇടയിൽ ഫലഭൂയിഷ്ഠമായ താഴ്വരകൾ കാണപ്പെടുന്നു, ഇത്തരം താഴ്വരകളി പ്രധാനപ്പെട്ടതാണ്‌ കാത്തമർക്ക, തുകുമാൻ, സാൾട്ട എന്നീ പ്രവിശ്യകളിലുള്ള കാലചാക്വി താഴ്വരകൾ. കുറച്ചുകൂടി വടക്ക് ബൊളോവിയക്കു സമീപമുള്ള ജുജൂയ് പ്രവിശ്യ പ്രധാനമയും മധ്യ ആന്തിസിന്റെ അൾട്ടിപ്ലാനോ ഫലകത്തിൽ സ്ഥിതിചെയ്യുന്നു. പ്രവിശ്യകൾ thumb|300px|അർജന്റീനയിൽ പ്രവിശ്യകൾ. ഫാക്ക്‌ലാന്റ് ദ്വീപുകളും അർജന്റീനയുടെ ഒരു ഭാഗവും അർജന്റീന അവരുടേതാണെന്ന വാദത്തിൽ ടിയേറ ദെൽ ഫ്യൂഗൊ എന്ന പ്രവിശ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അർജന്റീനയെ ഇരുപത്തിമൂന്ന് പ്രവിശ്യകളായും ഒരു സ്വയംഭരണ നഗരവുമായും (സാധാരണയായി കാപിറ്റൽ ഫെഡെറൽ എന്നറിയപ്പെടുന്നു, പക്ഷെ ഔദ്യോഗികമായി Ciudad Autónoma de Buenos Aires) തിരിച്ചിരിക്കുന്നു. പ്രവിശ്യ തലസ്ഥാനം പ്രവിശ്യ തലസ്ഥാനം 30px|borderBuenos Aires Autonomous City 30px|border Mendoza Mendoza 30px|borderProvincia de Buenos Aires La Plata 30px|borderMisiones Posadas 30pxCatamarca San Fdo. del Valle de Catamarca 30px|borderNeuquén Neuquén 30px|borderChaco Resistencia 30pxRío Negro Viedma 30px|borderChubut Rawson 30px|borderSalta Salta 30px|borderCórdoba Córdoba 30px|borderSan Luis San Luis 30px|borderCorrientes Corrientes 30px|borderSan Juan San Juan 30px|borderEntre Ríos Paraná 30px|borderSanta Cruz Río Gallegos 30px|borderFormosa Formosa 30px|borderSanta Fe Santa Fe 30px|borderJujuy San Salvador de Jujuy 30px|borderSantiago del Estero Santiago del Estero 30px|borderLa Pampa Santa Rosa 30px|borderTierra del Fuego Ushuaia 30px|borderLa Rioja La Rioja 30px|borderTucumán San Miguel de Tucumán തലസ്ഥാനം 1853 ൽ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും 1880 വരെ അത് നടന്നില്ല. തലസ്ഥാനം മറ്റെവിടെയെങ്കിലും മാറ്റുവാനുള്ള നീക്കങ്ങളുമുണ്ടായി. റൗൾ അൽഫോൺസിനിന്റെ ഭരണകാലത്ത് തലസ്ഥാനം വിയേദ്മയിലേക്ക് മാറ്റാൻ നിയമം പസാക്കി, പാതഗോണിയൻ പ്രവിശ്യയായ റയോ നീഗ്രൊവിൽപ്പെട്ട ഒരു നഗരമാണിത്. 1989 ൽ നടന്ന സാമ്പത്തിക പ്രശ്നങ്ങൾ ഇതിന്റെ സാധ്യത പഠനത്തെ കാര്യമായി ബാധിക്കുകയും പദ്ധതി നിർത്തുകയും ചെയ്തു. ഔദ്യോഗികമായി ഇതുവരെ റദ്ദു ചെയ്യപ്പെട്ടില്ലെങ്കിലും അതൊരു സ്വപ്നമായി നിൽക്കുന്നു. പ്രവിശ്യകൾ ഡിപ്പാർട്ട്മെന്റോസ് (departamentos ("departments")) എന്ന ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇങ്ങനെ ആകെ 376 എണ്ണമുണ്ട്. ബ്യൂണോഎയ്റസ് പ്രവിശ്യയേയും ഇതുപോലെ പാർതിഡോസ് എന്ന് വിളിക്കുന്ന 134 ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഡിപ്പാർട്ട്മെന്റോകളേയും പാർതിഡൊകളേയും വീണ്ടും മുനിസിപ്പാലിറ്റികളോ ജില്ലകളോ ആയി വിഭജിച്ചിരിക്കുന്നു. അർജന്റീനയിലെ പ്രധാന നഗരങ്ങൾ ഇവയാണ് (ജനസംഖ്യ കുറയുന്ന ക്രമത്തിൽ): ബ്യൂണോ എയ്റസ്, കൊർദോബ, റൊസാരിയോ, മെൻഡോസ, തുകുമൻ, ലാ പ്ലാറ്റ, മാർ ദെൽ പ്ലാറ്റ, സാൾട്ട, സാന്ത ഫെ, സാൻ ജുവാൻ, റെസിസ്റ്റൻസിയ, ന്യൂക്വെൻ. നദികളും തടാകങ്ങളും thumb|ഉറുഗ്വെ നദിയിലെ യാത്രാതോണികൾ thumb|Salta അർജന്റീനയിലെ പ്രധാന നദികൾ ഇവയാണ്‌ പിൽകോമായൊ, പാരഗ്വെ, ബെർമെജൊ, കൊളൊറാഡൊ, റയോ നോഗ്രൊ, സലാഡൊ, ഉറുഗ്വെ കൂടാതെ ഏറ്റവും വലിയ നദി പരാന. അവസാനത്തെ രണ്ട് നദികൾ അറ്റ്ലാന്റിക്ക് സമുദ്രങ്ങളിൽ ചേരുന്നതിനു മുൻപായി ഒന്നിച്ചു ചേരുന്നു. പ്രദേശികമായി പ്രധാന്യമുള്ള നദികൾ ഏറ്റ്വെൽ, മെൻഡോസ എന്നിവ പാതഗോണിയയിലെ ചുബുത് പ്രവിശ്യയിലും, ജുജൂയ് ലെ റയോ ഗ്രാൻഡെയും, സാൾട്ടയിലെ സാൻ ഫ്രാൻസിസ്കൊ നദിയും. അർജന്റീനയിൽ ഏതാനു വലിയ തടാകങ്ങളുണ്ട്, അവയിൽ പലതും പാതഗോണിയ മേഖലയിലാണ്‌. സാന്ത ക്രൂസിലുള്ള അർജന്റീനൊ, വിയെദ്മ; റയോ നീഗ്ഗ്രോക്കും ന്യൂക്വെനും ഇടയിലുള്ള നഹ്വെൽ ഹൗപി; ടിയെറ ദെൽ ഫ്യൂഗൊയിലുള്ള ഫഗനാനൊ; ചുബുതിലുള്ള കോൾഹ്യു, മ്യൂസ്റ്റെർസ്; ബ്യൂണോ എയ്റസ്, ഓ'ഹിഗ്ഗിൻസ്/സാൻ മാർട്ടിൻ എന്നിവ ചിലിയുമായി പങ്കിടുന്നു. കൊർദോബയിലുള്ള മാർ ചിക്വിതയാണ്‌ രാജ്യത്തുള്ള ഏറ്റവും വലിയ ഉപ്പുജല തടാകം. അണക്കെട്ടുകളാൽ നിർമ്മിക്കപ്പെട്ട ഏതാനും ജലസംഭരണികളും രാജ്യത്തുണ്ട്. വ്യത്യസ്ത തരത്തിലുള്ള ചൂടുറവകളും അർജന്റീനയിലുണ്ട്, 65 °C നു 89 °C ഇടയിൽ ചൂടുള്ള ടേമാസ് ദെ റയോ ഹോണ്ടോവിലുള്ളത് അതിൽപ്പെട്ടതാണ്‌.About Termas de Río Hondo . 1999 ജനുവരി 15 ൽ ഷെൽ കമ്പനിയുടെ എണ്ണടാങ്കർ കപ്പലിൽ നിന്നും റയോ ദെ ല പ്ലാറ്റൊ നദിയിൽ എണ്ണ ഒഴുകിപ്പരന്നത് വലിയ മലിനീകരണത്തിനു കാരണമായിരുന്നു. പരിസ്ഥിതിക്ക് നാശം വരുത്തിയ ഇത് ജന്തു-സസ്യജാലങ്ങളുടെ കുടിവെള്ളത്തെ ബാധിക്കുകയും ചെയ്തു.Magdalena oil spill തീരങ്ങളും കടലുകളും അർജന്റീനയ്ക്ക് 4,665 കി,മീ നീളമുള്ള തീരമുണ്ട്. ഭൂഖണ്ഡ അടിത്തറ സവിശേഷമായി വിശാലമായതാണ്‌, ഇവിടെയുള്ളഅറ്റ്ലാന്റിക്ക് സമുദ്രത്തിൽ ആഴം കുറഞ്ഞ ഭാഗം മാർ അർജന്റീനൊ എന്നു വിളിക്കപ്പെടുന്നു. അർജന്റീനയിലെ അറ്റ്ലാന്റിക്ക് തീരങ്ങൾ പ്രാദേശിക അവധിക്കാല സഞ്ചാരികൾക്ക് പ്രിയങ്കരമാണ്‌. മൽസ്യസമ്പത്തിനാൽ സമ്പുഷ്ടമാണ്‌ ഇവിടം, ഹൈഡ്രോകാർബൺ ഊർജ്ജനിക്ഷേപങ്ങളും ഇവിടെയുണ്ട്. മണൽകൂനകളും തിട്ടകളും അർജന്റീനയിൽ തീരങ്ങളിലുണ്ട്. തീരങ്ങളെ സ്വാധീനിക്കുന്ന രണ്ട് പ്രധാന സമുദ്രജല പ്രവാഹങ്ങളാണ്‌ ചൂടുള്ള ബ്രസീൽ പ്രവാഹവും തണുത്ത ഫോക്ക്‌ലാന്റ് പ്രവാഹവും. തീരപ്രദേശം ഒരേപോലെയല്ലാത്തതിനാൽ രണ്ട് പ്രവാഹങ്ങളും കാലാവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നു, ഉയർന്ന പ്രദേശങ്ങളിൽ പോലും ഊഷ്മാവിന്റെ കുറവിനെ ഇത് തടയുന്നു. ചരിത്രം പൂർവചരിത്രം. അർജന്റീനയിലെ യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചത് 1500-നു ശേഷമാണ്. അതിനുമുൻപ് ഈ പ്രദേശത്തെ അധിവസിച്ചിരുന്നത് അമേരിന്ത്യർ ആയിരുന്നു; ഏതാണ്ട് 20,000 വർഷങ്ങൾക്കുമുൻപ് ഏഷ്യാവൻകരയിൽനിന്ന് പശ്ചിമാർധ ഗോളത്തിൽ ചെന്നെത്തിയ മംഗോളിയൻ ജനതയുടെ പിൻഗാമികളായാണ് ഇക്കൂട്ടർ കരുതപ്പെടുന്നത്; അർജന്റീനയിൽ ജനവാസം ആരംഭിച്ചിട്ട് 8,000 വർഷത്തിലേറെയായിരിക്കാനിടയില്ല. ക്രിസ്ത്വബ്ദത്തിന്റെ ആരംഭശതകത്തിൽ തെക്കേ അമേരിക്കയുടെ പസിഫിക് തീരത്ത് വസിച്ചിരുന്ന പരിഷ്കൃതരായ അമേരിന്ത്യർ സമുദ്രം തരണം ചെയ്ത് പോളിനേഷ്യയിലും ദക്ഷിണപൂർവേഷ്യയിലുമുള്ള ജനവിഭാഗങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും ഈ ബന്ധത്തിലൂടെ നേടിയെടുത്ത സാംസ്കാരികപുരോഗതി തങ്ങളുടെ അയൽപ്രദേശമായ അർജന്റീനയിലെ ജനവിഭാഗങ്ങൾക്കു കൂടി പകർന്നുകൊടുത്തിരുന്നുവെന്നും വിശ്വസിക്കുവാൻ ന്യായം കാണുന്നു. എ.ഡി. 1500-ൽ അർജന്റീനയിലെ വിവിധ ഗോത്രങ്ങളിൽ പ്പെട്ട അമേരിന്ത്യരുടെ സംഖ്യ 3,00,000 ആയിരുന്നു. അർജന്റീനയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് സാംസ്കാരിക വളർച്ച ഉച്ചകോടിയിലെത്തിയിരുന്നത്. ഇത് ഇങ്കാസംസ്കാരവുമായുള്ള സഹവർത്തിത്വം മൂലമായിരുന്നു. എന്നാൽ രാജ്യത്തിന്റെ തെക്കരികിലുള്ള ആദിവാസികൾ മീൻപിടിച്ചും വേട്ടയാടിയും ഫലമൂലാദികൾ ശേഖരിച്ചും കാലയാപനം ചെയ്തുപോന്നു. അമേരിന്ത്യരിലെ വിവിധ ഗോത്രക്കാർ തമ്മിൽ നിലനിന്നിരുന്ന ശത്രുത മിക്കപ്പോഴും കടുത്ത പോരാട്ടങ്ങൾക്കു കളമൊരുക്കിയിരുന്നു. സാംസ്കാരിക പുരോഗതിക്കുള്ള പ്രധാനതടസ്സവും ഇതുതന്നെയായിരുന്നു. യൂറോപ്യൻ കുടിയേറ്റം. സ്പെയിനിൽനിന്നുള്ള കുടിയേറ്റക്കാരെ (1516) ഏറ്റവും ആകർഷിച്ചത് തദ്ദേശീയർ ധാരാളമായി ഉപയോഗിച്ചുപോന്ന വെള്ളി ഉപകരണങ്ങളായിരുന്നു. ഈ പ്രദേശത്തിന് 'വെള്ളിയുടെ നാട്' എന്നു പേരിടുവാനുള്ള കാരണവും ഇതുതന്നെയാണ്. ചിലിയിൽനിന്നുള്ള (1553) കുടിയേറ്റക്കാർ സ്ഥാപിച്ച സാന്തിയാഗോ ദെൽ എസ്റ്റെറോ നഗരമാണ് ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രം. വെള്ളിഖനനമായിരുന്നു യൂറോപ്യരുടെ ലക്ഷ്യം. ഇതേത്തുടർന്ന് ടക്കൂമൻ (1565), സന്താഫേ, കൊർദോബ (1573), ബ്യൂനസ് അയർസ് (1580) എന്നീ നഗരങ്ങൾ സ്ഥാപിതമായി. ആദ്യകാലത്ത് അധീശഗവൺമെന്റിന് ഈ പ്രദേശങ്ങളിൽ മതിയായ താത്പര്യമുണ്ടായിരുന്നില്ല; എന്നാൽ ഉറുഗ്വേയിലെ പോർച്ചുഗീസ് അധിനിവേശം, തങ്ങളുടെ ആധിപത്യത്തിനു ബാധകമാവുമെന്നു കണ്ടപ്പോൾ ബ്രസീൽ പ്രദേശത്തിന്റെ വ്യാപ്തി ലാപ്ലാറ്റ നദീമുഖം വരെ വർധിപ്പിച്ച് അർജന്റീനയുമായി കൂട്ടിയിണക്കുവാനുള്ള ശ്രമം സ്പെയിൻ ആരംഭിച്ചു. ഇതിനായി 1776-ൽ ബ്യൂനസ് അയർസിലേക്ക് ഒരു വൈസ്രോയിയെ നിയോഗിച്ച് അർജന്റീനാപ്രദേശത്തിന്റെ ഭരണപരമായ ചുമതല ഏറ്റെടുക്കുവാൻ സ്പെയിൻ തയ്യാറായി. 1806-ൽ ബ്രിട്ടീഷ് നാവികമേധാവികളായ സർ ഹോം പോപാം, ജനറൽ വില്യം ബെറസ്ഫോഡ് എന്നിവർ ചേർന്ന് ബ്യൂനസ് അയർസ് പിടിച്ചെടുത്തെങ്കിലും അവർക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞില്ല. കലാപങ്ങൾ. സ്പെയിനിലെ രാജാവായ ഫെർഡിനൻഡ് VII-നെ ഫ്രഞ്ചുകാർ കീഴടക്കിയതിനെത്തുടർന്ന് തെക്കേ അമേരിക്കയിലെ കോളണികളിൽ വമ്പിച്ച കലാപം പൊട്ടിപ്പുറപ്പെട്ടു. മറ്റു നഗരങ്ങളുടെ മാതൃക പിന്തുടർന്ന് 1810 മേയിൽ ബ്യൂനസ് അയർസിലെ ജനങ്ങൾ വിപ്ലവം സംഘടിപ്പിക്കുകയും വൈസ്രോയിയെ ധിക്കരിച്ച് ഒരു സ്വയംഭരണസമിതി അധികാരം പ്രഖ്യാപിക്കുകയും ചെയ്തു. 1816 ജൂലൈ 9-ന് ടക്കൂമൻ നഗരത്തിൽ വിളിച്ചുചേർത്ത ദേശീയനേതാക്കളുടെ സമ്മേളനം സ്വാതന്ത്ര്യപ്രഖ്യാപനം ഒപ്പുവച്ചു; തുടർന്ന് 1817-ൽ ജനറൽ ജോസ് ദെ സാൻമാർട്ടിന്റെ നേതൃത്വത്തിലുള്ള വിമോചനസേന ആൻഡീസ് പ്രദേശത്തുകൂടെ ചിലി, പെറു എന്നിവിടങ്ങളിലേക്ക് പടനീക്കം നടത്തി. ഫെഡറൽ വ്യവസ്ഥയിലുള്ള ഒരു ഭരണസംവിധാനമാണ് കാഡില്ലോകൾ എന്നറിയപ്പെട്ടിരുന്ന പ്രാദേശിക നേതാക്കൾ ആഗ്രഹിച്ചത്. തങ്ങളുടെ നേതൃത്വത്തിലുള്ള ഒരു കേന്ദ്രീകൃത ഭരണമുണ്ടാവണമെന്നുള്ള ബ്യൂനസ് അയർസിലെ നേതാക്കളുടെ വാദം സാമൂഹികസംഘർഷത്തിനു വഴിതെളിച്ചു. 1835-ൽ ബ്യൂനസ് അയർസിലെ ഗവർണറായിത്തീർന്ന ജോൻ മാനുവൽ ദെ റോസാ ഫെഡറൽ കാഴ്ചപ്പാടുള്ള ഒരു കേന്ദ്രീകൃതഭരണം നടപ്പാക്കി. 1852-ൽ ഇദ്ദേഹത്തെ ജനറൽ ജസ്റ്റോ ജോസ് ദെ അർക്വിസ പരാജയപ്പെടുത്തിയതോടെ ഈ ഭരണം നിലച്ചു. 1853-ൽ വിളിച്ചുകൂട്ടിയ കൺവൻഷൻ പുതിയ ഒരു ഭരണഘടനയ്ക്കു രൂപംനല്കി. (ഈ ഭരണഘടന 1956 വരെ പ്രാബല്യത്തിൽ തുടർന്നു). പ്രസിഡന്റായി അവരോധിക്കപ്പെട്ട അർക്വിസ (1854) രാഷ്ട്രതലസ്ഥാനം പരാനയിലേക്കു മാറ്റി. 1862-ൽ ബർത്തലോമി മിത്തർ ബ്യൂനസ് അയർസിന്റെ പ്രാമുഖ്യം വീണ്ടെടുക്കുന്നതിനായി കലാപം നയിച്ചതിനെത്തുടർന്ന് ബ്യൂനസ് അയർസ് വീണ്ടും രാഷ്ട്രതലസ്ഥാനമായിത്തീർന്നു. 1865-70 കാലഘട്ടത്തിൽ പരാഗ്വേക്കെതിരേയുള്ള ത്രികക്ഷിസഖ്യത്തിൽ അർജന്റീന ബ്രസീലിനോടും ഉറൂഗ്വേയോടുമൊപ്പം പങ്കാളിയായി. 1868-80 കാലഘട്ടത്തിലാണ് അർജന്റീനയ്ക്ക് സാമ്പത്തികരംഗത്ത് അഭൂതപൂർവമായ പുരോഗതിയുണ്ടായത്. ഇക്കാലത്തെ രാഷ്ട്രത്തലവന്മാരായിരുന്ന ഡോമിൻഗോ ഫാസ്റ്റിനോ സർമിയെന്റോ, നിക്കളാസ് അവെല്ലാനഡ എന്നിവരാണ് ഈ പുരോഗതിക്കു കാരണഭൂതർ. പാംപസ്പ്രദേശം ഒരു കാർഷികമേഖലയായി വികസിപ്പിക്കുവാനും രാജ്യത്തെ റെയിൽ-റോഡ് സൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുവാനും ഇവർക്കു സാധിച്ചു. ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രാദേശികമായ ഭിന്നതകൾ അവസാനിപ്പിക്കുന്നതിനായി 1880-ൽ തലസ്ഥാനമായ ബ്യൂനസ് അയർസ് നഗരത്തെ അതേ പേരിലുള്ള പ്രവിശ്യയിൽനിന്നു സ്വതന്ത്രമാക്കി ഒരു കേന്ദ്രഭരണപ്രദേശമാക്കി; ബ്യൂനസ് അയർസ് പ്രവിശ്യയുടെ തലസ്ഥാനം ലാപ്ളാറ്റ നഗരത്തിലേക്കു മാറ്റുകയും ചെയ്തു. 1916-ൽ രഹസ്യബാലറ്റ് സമ്പ്രദായത്തിലുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് നടന്നു; ഹിപ്പൊലിതോ ഇറിഗോയൻ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. ഒന്നാം ലോകയുദ്ധത്തിൽ അർജന്റീന നിഷ്പക്ഷത പാലിച്ചു. 1930-ൽ ഒരു സൈനികകാലപത്തെത്തുടർന്ന് ഇറിഗോയൻ സ്ഥാനഭ്രഷ്ടനായി. അദ്ദേഹത്തിനുശേഷം പ്രസിഡന്റായ ജനറൽ അഗസ്റ്റിൻ ജസ്റ്റോ (ഭ.കാ. 1932-38) അർജന്റീനയുടെ വാണിജ്യ-സാമ്പത്തിക വികസനത്തിൽ ശ്രദ്ധ പതിപ്പിക്കുകയുണ്ടായി. പെറോൺ രണ്ടാം ലോകയുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ അർജന്റീന നിഷ്പക്ഷനിലയാണ് സ്വീകരിച്ചത്. ഒരു ഉറച്ച ഗവൺമെന്റിന്റെ അഭാവത്തിൽ പോലും ത്വരിതമായ വ്യവസായവത്കരണം സാധിക്കുവാൻ ഈ കാലഘട്ടം ഉപകരിച്ചു. 1943-ൽ അന്നത്തെ പ്രസിഡന്റ് ഡോ. രമോൺ എസ്. കാസില്ലോ അധികാരത്തിൽ നിന്നും നിഷ്കാസിതനായി; തുടർന്ന് വിവിധ സൈനിക മേധാവികൾ മാറിമാറി ഭരണസാരഥ്യം വഹിച്ചു; 1946-ൽ പൊതുതെരഞ്ഞെടുപ്പ് നടത്തുകയും ജനറൽ (അന്നത്തെ കേണൽ) ജുവാൺ ഡോമിങ്ഗോ പെറോൺ പ്രസിഡന്റായിത്തീരുകയും ചെയ്തു. ഇതിനകം തന്നെ അച്ചുതണ്ടുകക്ഷികൾക്കുവേണ്ടി അർജന്റീന യുദ്ധത്തിൽ പങ്കു ചേർന്നിരുന്നു (1945). പെറോണിന്റെ ഭരണകാലത്ത് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിൽ വിപ്ളവകരമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. രാജ്യത്തെ അധ്വാനിക്കുന്ന വിഭാഗത്തിന്റെയും സൈന്യത്തിന്റെയും ശക്തമായ പിന്തുണ പെറോൺ നേടിയിരുന്നു. 1955 സെപ്റ്റംബറിൽ ഒരു സൈനികവിപ്ളവത്തിലൂടെ അദ്ദേഹം സ്ഥാനഭ്രഷ്ടനായി; തുടർന്നുണ്ടായ താത്കാലിക ഗവൺമെന്റ് പെറോണിന്റെ അനുയായികളെ (പെറോണിസ്റ്റുകൾ) മർദിച്ചൊതുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു; എന്നാൽ 1958-ൽ പെറോണിസ്റ്റുകളുടെ സഹായത്തോടെ റാഡിക്കൽപാർട്ടി നേതാവായ അർത്തൂറോ ഫ്രോണ്ടിസി പ്രസിഡന്റായി. ഇദ്ദേഹത്തിന്റെ ഭരണകൂടം പെട്രോളിയം ഉത്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശക്കമ്പനികൾക്ക് പല ആനുകൂല്യങ്ങളും നല്കിയത് രാഷ്ട്രീയകുഴപ്പങ്ങൾക്കു കാരണമാവുകയും 1961-62 കാലത്തെ തെരഞ്ഞെടുപ്പിൽ പെറോണിസ്റ്റുകൾ വമ്പിച്ച ഭൂരിപക്ഷം നേടുകയും ചെയ്തു. സൈനിക വിപ്ലവം ഈ അവസരത്തിലുണ്ടായ സൈനികവിപ്ലവം ഫ്രോണ്ടിസിയെ സ്ഥാനഭ്രഷ്ടനാക്കി; പെറോണിസ്റ്റുകൾ അധികാരത്തിൽവരുന്നതു തടഞ്ഞു. 1964 മധ്യത്തിലെ പുതിയ തെരഞ്ഞെടുപ്പിലൂടെ മിതവാദിയായ ഡോ. അർത്തൂറോ ഇല്ലിയ പ്രസിഡന്റായി. അമേരിക്കൻ എണ്ണക്കമ്പനികളുമായി ഏർപ്പെടുത്തിയിരുന്ന കരാറുകൾ ഇദ്ദേഹം റദ്ദാക്കി. വിദേശമൂലധനം പിൻവലിക്കപ്പെട്ടത് രാജ്യത്ത് സാമ്പത്തികകുഴപ്പത്തിനു കാരണമായി. 1966-ൽ പെറോണിസ്റ്റുകൾ വീണ്ടും വിജയിച്ചതിനെത്തുടർന്ന് സൈന്യം അധികാരമേറ്റെടുത്തു. ലഫ്. ജനറൽ ജോൻ കാർലോസ് ഓൻഗാനിയ പ്രസിഡന്റായുള്ള ഒരുതരം ഏകാധിപത്യഭരണമാണ് പിന്നീടു നടന്നത്. 1969-70 കാലമായപ്പോഴേക്കും രാഷ്ട്രീയകുഴപ്പങ്ങൾ മൂർച്ഛിച്ചു. രാജ്യമാകെ കലാപങ്ങൾ നടന്നു. 1970 ജൂണിൽ ഓൻഗാനിയ സൈനികമേധാവികളാൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു; പകരം ജനറൽ റോബർട്ടോ മാർസെലോ ലിവിങ്സ്റ്റൺ പ്രസിഡന്റായിത്തീർന്നു. 1971 മാർച്ചിൽ ലിവിങ്സ്റ്റൺ അധികാരഭ്രഷ്ടനായി. സൈനികനേതാവായ ലെഫ്. ജനറൽ അലെജാൻഡ്രോ ലാനുസ് സെ അധികാരം ഏറ്റെടുത്തു. 1971-72-ൽ സാമ്പത്തികനില മോശമായതിനെത്തുടർന്ന് രാജ്യമൊട്ടാകെ അസ്വസ്ഥത പൊട്ടിപ്പുറപ്പെട്ടു. പെറോൺ വീണ്ടും രംഗത്തുവന്നു. രാഷ്ട്രീയ കാരണങ്ങളാൽ 1973 മാർച്ചിലെ തെരഞ്ഞെടുപ്പിൽ നിന്നു പിന്മാറിയ പെറോൺ സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറി. 1974-ൽ പെറോൺ അന്തരിച്ചതിനെ ത്തുടർന്ന് അദ്ദേഹത്തിന്റെ പത്നി ഇസബെൽ മാർട്ടിനസ് പെറോൺ അധികാരത്തിൽവന്നു. 1976-ൽ നടന്ന സൈനിക അട്ടിമറിയിൽ ഇസബെൽ പെറോൺ സ്ഥാനഭ്രഷ്ടയാക്കപ്പെടുകയും ജോർജ് റാഫേൽ വിദേല പ്രസിഡന്റായി അവരോധിക്കപ്പെടുകയും ചെയ്തു. 1981 വരെ ഭരണം നടത്തിയ വിദേല രാഷ്ട്രീയ പ്രവർത്തനങ്ങളും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും നിരോധിക്കുകയും ഭരണഘടനയിൽ പല മാറ്റങ്ങളും വരുത്തുകയും ചെയ്തു. 1981-ൽ ഫാക്ലൻഡ് ദ്വീപുകളുടെ മേലുള്ള അവകാശം അർജന്റീന ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചു. 1982-ൽ പ്രസിഡന്റായിരുന്ന ലെഫ്റ്റ. ജനറൽ ലിയോപോൾഡോ ഗൽത്തിരി ഫാക്ക്ലൻഡ് ദ്വീപസമൂഹം ആക്രമിച്ചു കീഴടക്കി. ബ്രിട്ടീഷ് സൈന്യം താമസം വിനാ തിരിച്ചടിക്കുകയും ദ്വീപസമൂഹം കൈയടക്കുകയും ചെയ്തതിനെത്തുടർന്ന് ഗൽത്തിരി സ്ഥാനഭ്രഷ്ടനാകുകയും സൈനികഭരണം അവസാനിക്കുകയും ചെയ്തു. 1983-ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽവന്ന റാൽ അൽഫോൺസിൽ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടത്തിനെത്തുടർന്ന് 1988-ൽ പെറോണിസ്റ്റ് പാർട്ടിക്കാരനായ കാർലോസ് സാൽമെനം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യവത്കരണത്തിലൂടെയും ഉദാരീകരണ(liberalisation)ത്തിലൂടെയും ഇദ്ദേഹം സാമ്പത്തിക നിലമെച്ചപ്പെടുത്തി. ഭരണഘടനാപരിഷ്കാരങ്ങളിലൂടെയും മറ്റും ജനപ്രീതി നേടിയ മെനം 1995-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എങ്കിലും സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായതിനെത്തുടർന്ന് 1997-ൽ പ്രതിപക്ഷം അധികാരത്തിൽവന്നു. 1999 ഒക്ടോബറിൽ അധികാരമേറ്റ ഫെർണാൻഡാ ഡിലാറുവ ബ്രൂണോ ബ്യൂറോക്രസിയെ നിയന്ത്രിക്കുകയും സാമ്പത്തികനില മെച്ചപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തു. 2001 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പെറോണിസ്റ്റ് പാർട്ടി വീണ്ടും ഭൂരിപക്ഷം നേടി. ഡിസംബറിൽ നടന്ന പട്ടിണി സമരങ്ങൾ രൂക്ഷമായപ്പോൾ പ്രസിഡന്റ് രാജിവക്കാൻ നിർബന്ധിതനായി. തുടർന്ന് ഭരണതലത്തിൽ പല മാറ്റങ്ങൾ സംഭവിക്കുകയും 2002 ജനുവരിയിൽ എഡ്വേഡോ ആൽബർട്ടോ ദുഹാൻദെ പ്രസിഡന്റായി ഭരണമേല്ക്കുകയും ചെയ്തു. ഡിവാല്വേഷനിലൂടെ സാമ്പത്തിക നിലമെച്ചപ്പെടുത്താൻ ശ്രമിച്ച ദുൽഹാൻദെയുടെ നീക്കങ്ങൾ രാജ്യത്താകെ അസ്വാസ്ഥ്യം ജനിക്കാൻ ഇടയാക്കി. സർക്കാരുകൾ മാറിമാറി അധികാരമേൽക്കുകയും പ്രശ്നം പരിഹരിക്കാനാകാതെ രാജിവച്ചു പോവുകയും ചെയ്തു. ഒടുവിൽ 2003 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികളുടെ സഹായത്തോടെ നെസ്റ്റർകാർലോസ് കിർച്നർ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നു. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന സൈനികമേധാവികളെ ശിക്ഷിക്കുന്നതിനുവേണ്ടി പുതിയ ഭരണകൂടം രൂപംനല്കിയ നിയമത്തിന് 2005-ൽ സുപ്രീംകോടതി അംഗീകാരം നല്കി. സാമ്പത്തികരംഗത്തും പുരോഗമനപരമായ നടപടികളുണ്ടായി. 2005 ഒക്ടോബറിൽ പെറോണിസ്റ്റുകൾക്ക് സെനറ്റിൽ നിർണായക ഭൂരിപക്ഷം ലഭിച്ചു. 2007 ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കിർച്നറുടെ സഹധർമിണി ക്രിസ്റ്റീന ഫെർണാണ്ടസ് കിർച്നർ വൻ ഭൂരിപക്ഷത്തോടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഭരണസംവിധാനം ഒരു സ്വതന്ത്രപരാധികാര രാഷ്ട്രമാണ് അർജന്റീന. പ്രസിഡന്റാണ് രാഷ്ട്രത്തലവൻ. ഭരണസൗകര്യാർഥം, രാജ്യത്തെ 23 പ്രവിശ്യകളും ഒരു ഫെഡറൽ ഡിസ്ട്രിക്റ്റുമായി (ബ്യൂനസ് അയർസ്) വിഭജിച്ചിരിക്കുന്നു. 1853-ൽ നിലവിൽവന്ന ഭരണഘടന ഒരു ഫെഡറൽ ഗവൺമെന്റ് വിഭാവന ചെയ്യുന്നു. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാലു വർഷത്തേക്കു നേരിട്ടു തെരഞ്ഞെടുക്കുന്നു രണ്ടു മണ്ഡലങ്ങളുള്ള നാഷണൽ കോൺഗ്രസാണ് പരമോന്നത നിയമനിർമ്മാണ സഭ. ഇതിൽ 72 സെനറ്റർമാരും, 257 ഡെപ്യൂട്ടികളും അംഗങ്ങളായുണ്ട്. നാല് വർഷമാണ് ഇവരുടെ കാലാവധി. നാലംഗ സുപ്രീംകോടതിയാണ് രാജ്യത്തെ പരമോന്നത നീതിന്യായ കോടതി. ഓരോ പ്രവിശ്യയ്ക്കും തെരഞ്ഞെടുക്കപ്പെടുന്ന ഗവർണർമാരും നിയമസഭയും കോടതികളുമുണ്ട്. ജനങ്ങൾ 2001-ലെ സെൻസസ് പ്രകാരം അർജന്റീനയിലെ ജനസംഖ്യ 36,260,130 ആയിരുന്നു. 2010 സെൻസസ് അനുസരിച്ച് ലഭ്യമായ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 40,091,359 ആണ്.Censo 2010: Censo Nacional de Población, Hogares y Viviendas തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ മുപ്പത്തിമൂന്നാം സ്ഥാനത്തുമായ അർജന്റീനയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 15 ആളുകൾ എന്ന നിരക്കിലാണ് (ആഗോള ജനസാന്ദ്രത 50). ജനനനിരക്ക് 17.75-ഉം മരണനിരക്ക് 7.39-ഉം ആയ അർജന്റീനയിലെ പ്രതിവർഷ ജനസംഖ്യാവർദ്ധനവിന്റെ നിരക്ക് 2010-ൽ ഏകദേശം 1.036% ആയിരുന്നു. ജനവിതരണം തെക്കേ അമേരിക്കയിൽ യൂറോപ്യൻ ഭൂരിപക്ഷമുള്ള ഏക രാജ്യമാണ് അർജന്റീന. സ്പാനിഷ് ഇറ്റാലിയൻ വംശജരാണ് ജനസംഖ്യയിൽ 97 ശതമാനവും. ശേഷിക്കുന്നവരിൽ മെസ്റ്റിസോകളും അമേരിന്ത്യരും ഉൾ പ്പെടുന്നു. വ. പടിഞ്ഞാറുള്ള അതിർത്തി പ്രദേശങ്ങളെ ഏറിയകൂറും മെസ്റ്റിസോവർഗക്കാർ (വെള്ളക്കാരുടെയും അമേരിന്ത്യരുടെയും സങ്കരവർഗം) അധിവസിക്കുന്നു. രാജ്യത്തിന്റെ വ.പടിഞ്ഞാറരികിൽ തനി അമേരിന്ത്യരുടേതായ അധിവാസങ്ങളും കാണാം; എങ്കിലും ജനബാഹുല്യമുള്ള നഗരപ്രദേശങ്ങളിൽ ഒട്ടുമുക്കാലും യൂറോപ്യരാണുള്ളത്. 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തിൽ രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലുണ്ടായ അഭൂതപൂർവമായ യൂറോപ്യൻ കുടിയേറ്റമാണ് ജനസംഖ്യയിൽ തദ്ദേശീയർക്കുണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെടുത്തിയത്. പാംപസ് പ്രദേശത്തെ കാർഷിക-വ്യാവസായികവികസനം രണ്ടാമതും യൂറോപ്യൻകുടിയേറ്റം പ്രോത്സാഹിപ്പിച്ചതോടെ തദ്ദേശീയർ തികച്ചും ന്യൂനപക്ഷമായിത്തീർന്നു. ജനങ്ങളിൽ 85 ശതമാനവും നഗരങ്ങളിൽ വസിക്കുന്നു; തലസ്ഥാന നഗരമായ ബ്യൂനസ്അയർസ് ഭരണ നിർവഹണം വാണിജ്യം, ഉത്പാദനം, സംസ്കാരം എന്നിവയുടെ കേന്ദ്രമാകയാൽ ഇവിടം ജനസംഖ്യയിൽ മുന്നിൽ നില്ക്കുന്നു. (27,68,772) തലസ്ഥാന നഗരിയിൽ ധാരാളം യൂറോപ്യരും താമസമാക്കിയിട്ടുണ്ട്. മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെക്കാൾ ഏറ്റവും കൂടുതൽ മധ്യവർഗങ്ങൾ ഉള്ളതും അർജന്റീനയിലാണ്. ഇവരിൽ ഭൂരിഭാഗവും അധിവസിക്കുന്നത് നഗരങ്ങളെയാകുന്നു. അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ നഗരങ്ങളിൽ സാധാരണമാണ്. ആധുനിക സുഖസൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളും ധാരാളമുണ്ട്. 1930-കളോടെ ഗ്രാമീണരായ തൊഴിലാളികളിൽ നല്ലൊരു ശ.മാ. തൊഴിലവസരങ്ങൾ തേടി നഗരങ്ങളിലേക്ക് കുടിയേറി. ഇതു നഗരജനസംഖ്യയിൽ ഗണ്യമായ വർധനവുണ്ടാക്കുകയും ജീവിത സൗകര്യങ്ങളിൽ അപര്യാപ്തത സൃഷ്ടിക്കുകയും ചെയ്തു. അർജന്റീനിയൻ ജനസംഖ്യയുടെ 15 ശതമാനത്തോളം ഗ്രാമീണരാകുന്നു. കൃഷിയും കൈത്തൊഴിലുമാണ് ഇവരുടെ മുഖ്യ ഉപജീവനമാർഗങ്ങൾ. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഗ്രാമീണരെ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കുടിയേറാൻ പ്രേരിപ്പിക്കുന്നു. ഭൂരിഭാഗം ജനങ്ങളും കാക്കസോയ്ഡ് വർഗത്തിൽപ്പെട്ട യൂറോപ്യരാണ്. സങ്കരവർഗക്കാരായ മെസ്റ്റിസോകൾ ഏതാണ്ട് 10 ശതമാനത്തോളമേ വരൂ. അടുത്തകാലത്തായി പരാഗ്വേ, ബൊളീവിയ എന്നിവിടങ്ങളിൽനിന്നു കുടിയേറുന്ന തൊഴിലാളികൾ മെസ്റ്റിസോകളുടെ അംഗസംഖ്യയിൽ ഗണ്യമായ വർധനവുണ്ടാക്കിയിട്ടുണ്ട്. കറുത്തവർഗക്കാരും മലാതോകളും ചേർന്ന് മൊത്തം 15,000ത്തോളം വരും. ഏഷ്യൻ വംശജരും നാമമാത്രമായുണ്ട്; ജപ്പാനിൽനിന്നു കുടിയേറിപ്പാർത്തിട്ടുള്ളവരാണിവർ. ഭാഷ അർജന്റീനയിലെ ഔദ്യോഗികഭാഷ സ്പാനിഷ്]] [[ആണ്; ദേശീയഭാഷകളിലെ ധാരാളം പദങ്ങൾ സ്വീകരിക്കപ്പെട്ട് വിപുലീകൃതമായ ഒരു പദാവലിയാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. ബ്യൂനസ് അയർസ് മേഖലയിലെ ആദിമവർഗക്കാർക്കിടയിൽ പ്രചാരമുള്ള ഒരു മിശ്രഭാഷയും നിലവിലുണ്ട്; ലുൺഫാർഡോ എന്നറിയപ്പെടുന്ന ഈ ഭാഷയ്ക്ക് പുഷ്ടമായ ഒരു സാഹിത്യവും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ അമേരിന്ത്യൻഭാഷകൾക്കാണ് പ്രചാരം. ഇവ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ എന്നിവയും ഉപയോഗത്തിലുണ്ട്. വിദ്യാഭ്യാസം. സാക്ഷരതയിൽ മുന്നിൽ നില്ക്കുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണ് അർജന്റീന. പ്രായപൂർത്തിയായവരിൽ 96.7 ശതമാനവും സാക്ഷരരാണ്. ഗവൺമെന്റിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ വിദ്യാഭ്യാസം സൗജന്യമാണ്. ധാരാളം സ്വകാര്യസ്കൂളുകളും ഉണ്ട്. ആറിനും പതിനാലിനും മധ്യേ പ്രായമുള്ള എല്ലാ കുട്ടികളും സ്കൂളുകളിൽ ഹാജരാകണമെന്ന് നിർബന്ധമുണ്ടെങ്കിലും വളരെ ചെറിയൊരു ശ.മാ. കുട്ടികൾ മാത്രമേ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്നുള്ളൂ. 1996-ലെ കണക്കനുസരിച്ച് 33 സർവകലാശാലകൾ പൊതുമേഖലയിലും 15 സർവകലാശാലകൾ സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്നുണ്ട്. ടെക്നിക്കൽ സർവകലാശാലയ്ക്കു പുറമേ മിലിറ്ററി സ്റ്റഡീസ്, നേവൽ ആൻഡ് മാരിടൈം സ്റ്റഡീസ് എന്നിവയ്ക്കും വെവ്വേറെ സ്ഥാപനങ്ങളുണ്ട്. ഏഴ് റോമൻ കത്തോലിക്കാ സർവകലാശാലകൾ, ഒരു അഡ്വെന്റിസ്റ്റ് സർവകലാശാല, ബിസിനസ് അഡ്മിനിസ്ട്രേഷൻ സർവകലാശാലകൾ തുടങ്ങിയവയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നു. മതം. ജനങ്ങളിൽ ബഹുഭൂരിപക്ഷം (90 ശ.മാ.) റോമൻ കത്തോലിക്കാ വിഭാഗത്തിൽ പ്പെട്ടവരാണ്; ഇത് ഔദ്യോഗികമതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്പെയിൻകാരാണ് അർജന്റീനയിൽ പ്രസ്തുത മതം പ്രചരിപ്പിച്ചത്. പരിപൂർണമായ ആരാധനാസ്വാതന്ത്ര്യം നിയമംമൂലം ഉറപ്പുവരുത്തിയിട്ടുണ്ട്; യൂറോപ്യൻകുടിയേറ്റം പ്രോത്സാഹിപ്പിക്കുവാനുദ്ദേശിച്ച് 19-ാം ശ.-ത്തിൽ നിലവിൽ വരുത്തിയതാണീ നിയമം. പെറോൺ ഭരണകാലത്ത് (1946-55) സ്ത്രീകൾക്കു സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ സമത്വം നിയമപരമായി അനുവദിക്കപ്പെട്ടു. ജനസംഖ്യയിൽ മൂന്നു ശ.മാ. പ്രൊട്ടസ്റ്റന്റുകളാണ്. രണ്ടു ശതമാനത്തോളം ജൂതരും നാമമാത്രമായി മുസ്ലിങ്ങളുമുണ്ട്. സമ്പദ്‌വ്യവസ്ഥ പരമ്പരാഗതമായി കൃഷിയായിരുന്നു അർജന്റീനിയൻ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ. ഇപ്പോൾ വ്യാവസായിക സേവനമേഖലകൾ കാർഷിക മേഖലയ്ക്കൊപ്പം പ്രാധാന്യം നേടിയിരിക്കുന്നു. കന്നുകാലി വളർത്തലും ധാന്യവിളകളുടെ ഉത്പാദനവും അർജന്റീനയയുടെ ധനാഗമ മാർഗങ്ങളിൽ ഇപ്പോഴും നിർണായക സ്ഥാനം അലങ്കരിക്കുന്നു. ഗോതമ്പ്, ചോളം, ഓട്സ്, മാട്ടിറച്ചി, ആട്ടിറച്ചി, കമ്പിളി, തുകൽ എന്നിവയുടെ കയറ്റുമതിയിൽ അർജന്റീന, യു.എസ്., കാനഡ, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു. കൃഷി കാലാവസ്ഥയിലെ വൈവിധ്യത്താൽഅനുഗൃഹീതമായ അർജന്റീനയിൽ വിവിധയിനം വിളകൾ ഉത്പാദിപ്പിക്കപ്പെടുന്നു. പാംപസ് ആണ് രാജ്യത്തെ മുഖ്യകാർഷികോത്പാദനകേന്ദ്രം. ഈ പ്രദേശത്ത് ധാന്യങ്ങളാണ് മുഖ്യകൃഷി. കാലിത്തീറ്റയ്ക്കുള്ള പുൽവർഗങ്ങളും ഗോതമ്പ്, ചോളം എന്നീ ധാന്യങ്ങളും ഇടവിട്ടിടവിട്ട് കൃഷി ചെയ്യപ്പെടുന്നു. ബാർലി, ഓട്സ്, റായി തുടങ്ങിയ പരുക്കൻ ധാന്യങ്ങളും നേരിയതോതിൽ കൃഷിചെയ്യപ്പെടുന്നുണ്ട്. ശാസ്ത്രീയകൃഷി സമ്പ്രദായങ്ങൾ പ്രാവർത്തികമായിട്ടുണ്ട്. പരുത്തി, കരിമ്പ്, പുകയില, എണ്ണക്കുരുക്കൾ, സൂര്യകാന്തി, സൊയാബീൻ, മുന്തിരി എന്നിവയാണ് നാണ്യവിളകൾ. നെൽകൃഷിയും നാമമാത്രമായുണ്ട്. രാജ്യത്തിന്റെ ഉത്തരമധ്യഭാഗത്തുള്ള ജലസേചിത പ്രദേശങ്ങളിൽ നാരകം, ആപ്പിൾ, പ്ലം, പീച്ച്, മുന്തിരി തുടങ്ങിയ ഫലവർഗങ്ങൾ സമൃദ്ധമായി കൃഷി ചെയ്യുന്നു. പാംപസ് പുൽപ്രദേശം കാലിവളർത്തലിനു പറ്റിയതാണ്. ഷോർട്ട്ഹോൺ, അബർദീൻ ആംഗസ്, ഹിയർഫോഡ് തുടങ്ങിയ മുന്തിയയിനം കാലികൾ ഇവിടെ വളർത്തപ്പെടുന്നു. ജനപ്പെരുപ്പത്തിനനുസരിച്ച് മൃഗങ്ങളുടെ എണ്ണം വർധിക്കുന്നില്ലാത്തതിനാൽ പ്രതിശീർഷ-അനുപാതം ക്രമമായി കുറഞ്ഞു കാണുന്നു. വരൾച്ചയും ഇടയ്ക്കിടെ പിടിപെടുന്ന പകർച്ചവ്യാധികളും കാലികളുടെ എണ്ണത്തിൽ കുറവുവരുത്തുന്നു. കൊമ്പും തുകലുമാണ് കയറ്റുമതി ചെയ്യപ്പെടുന്ന മുഖ്യവസ്തുക്കൾ. അർജന്റീനയുടെ മിക്കഭാഗങ്ങളിലും ആടുവളർത്തൽ ഗണ്യമായ തോതിൽ പുരോഗമിച്ചിട്ടുണ്ട്; പാറ്റഗോണിയ, പാംപസ് എന്നീ പ്രദേശങ്ങളാണ് മുൻപന്തിയിൽ നില്ക്കുന്നത്. കോറീഡേൽ, ലിങ്കൺ, മെരിനൊ, റോംനിമാർഷ് എന്നീ വിശേഷപ്പെട്ടയിനം ആടുകളെ ഇവിടെ കാണാം. പ്രതിശീർഷ മാംസാഹാരത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉറുഗ്വേയെത്തുടർന്ന് രണ്ടാംസ്ഥാനത്തു നില്ക്കുന്ന അർജന്റീനയിലെ ജനങ്ങൾ ആട്ടിറച്ചിയെക്കാൾ മാട്ടിറച്ചി ഇഷ്ടപ്പെടുന്നവരാണ്. വനവിഭവങ്ങൾ ഗ്രാൻചാക്കോ പ്രദേശത്തു ലഭിക്കുന്ന കാബ്രാക്കോ എന്നയിനം തടി സമ്പദ് പ്രധാനമാണ്; ഇതിന്റെ കറ ഊറയ്ക്കിടുന്നതിന് ഉപകരിക്കുന്നു; തടി റെയിൽവേ സ്ലീപ്പറുകൾക്ക് പ്രസിദ്ധമാണ്. അനിയന്ത്രിതമായ ഉപഭോഗം നിമിത്തം ഈ തടി ദുർലഭമായിത്തീർന്നിട്ടുണ്ട്. ധാതുക്കൾ. ടൈറ്റാനിയം, ലിൻസീഡ് ഓയിൽ എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപങ്ങൾ അർജന്റീനയിലാണ് ഉപസ്ഥിതമായിട്ടുള്ളത്. ഗാർഹികാവശ്യത്തിനുവേണ്ട പ്രകൃതി എണ്ണ, പ്രകൃതി വാതകം എന്നിവയുടെ നിക്ഷേപവും അർജന്റീനയിലുണ്ട്. പാറ്റഗോണിയാപ്രദേശത്ത് ബ്യൂനസ് അയർസിന് 1,440 കി.മീ. തെ. അത്ലാന്തിക് തീരത്തും വ. ഭാഗത്തുള്ള സാൾട്ടാപ്രവിശ്യയിലും വൻതോതിൽ എണ്ണ ഖനനം ചെയ്യപ്പെടുന്നു. മെൻഡോസാ പ്രവിശ്യയിലെ ലാഹെരാസിൽനിന്ന് യുറേനിയം ലഭിക്കുന്നു. ലോകത്താകെയുള്ള ടങ്സ്റ്റൻ ഉത്പാദനത്തിന്റെ 10 ശതമാനത്തോളം അർജന്റീനയിൽ നിന്നാണ്. സ്വർണം, വെള്ളി, ചെമ്പ്, കറുത്തീയം, നാകം എന്നിവ അല്പമായ തോതിൽ ഖനനം ചെയ്തുവരുന്നു. ഉപ്പ്, ബോറാക്സ്, ആന്റിമണി എന്നിവയും ലഭിക്കുന്നുണ്ട്. വ്യവസായവും വാണിജ്യവും. കൽക്കരിയുടെ അഭാവം വ്യവസായപുരോഗതിയെ സാരമായി ബാധിക്കുന്നു. പെട്രോളിയവും പ്രകൃതിവാതകവുമാണ് പ്രധാന ഊർജ ഖനിജങ്ങൾ. എണ്ണഖനികളെയും അധിവാസകേന്ദ്രങ്ങളെയും പൈപ്ലൈനുകൾ വഴി ബന്ധിച്ചിരിക്കുന്നു. പ്രധാന ഖനിയായ കൊമൊഡോറോ റിവാദേവിയയിൽനിന്ന് തലസ്ഥാനമായ ബ്യൂനസ് അയർസിലേക്കുള്ള പൈപ്ലൈനിന്റെ നീളം 1,600 കി.മീ. ആണ്. ജലവൈദ്യുതി ഉത്പാദനത്തിനുള്ള സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. മെൻഡോസ, റയോനീഗ്രോ, കൊർദോബ എന്നീ പ്രവിശ്യകളിലാണ് ജലവൈദ്യുതകേന്ദ്രങ്ങളുള്ളത്. ബ്യൂനസ് അയർസ് സമീപസ്ഥമായ സാൻ നിക്കളാസിലെ താപവൈദ്യുതകേന്ദ്രത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ലാപ്ലാറ്റയിലെ എണ്ണ ശുദ്ധീകരണശാല ഭക്ഷ്യസംസ്കരണമാണ് പ്രധാന ഉത്പാദന വ്യവസായം. വാഹനങ്ങൾ, വസ്ത്രങ്ങൾ, രാസപദാർഥങ്ങൾ, പെട്രോകെമിക്കൽസ്, സ്റ്റീൽ എന്നിവയും പ്രധാനം തന്നെ. യന്ത്രസാമഗ്രികൾ, വാഹനങ്ങൾ, രാസപദാർഥങ്ങൾ, ലോഹങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവയാണ് പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. ബ്രസീൽ, യു.എസ്., ചൈന, ചിലി എന്നിവയാണ് അർജന്റീനയുടെ പ്രധാന വാണിജ്യ പങ്കാളികൾ. 1990-കളിൽ സ്വകാര്യവത്കരണം ഉൾ പ്പെടെയുള്ള സാമ്പത്തിക പരിഷ്കാരങ്ങൾക്ക് അർജന്റീന തുടക്കം കുറിച്ചു. സാമ്പത്തിക പരിഷ്കാരങ്ങൾ സാമ്പത്തിക വളർച്ചാനിരക്കിൽ വർധനവുണ്ടാക്കിയെങ്കിലും തൊഴിലില്ലായ്മയുടെ വർധന സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായില്ല. 2004-05 കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായി. എന്നാൽ 2006 ജനു.-യിൽ അന്തർദേശീയ നാണ്യനിധിയുടെ കടം മുഴുവൻ തിരിച്ചടച്ച് അർജന്റീന സാമ്പത്തികരംഗത്ത് ഒരു പുത്തനുണർവ് കൈവരിച്ചു. ഗതാഗതം റെയിൽപ്പാതയിൽ ഏറിയകൂറും പാംപസ് പ്രദേശത്താണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ കാർഷിക മേഖലയിലെ ചെറുനഗരങ്ങളൊക്കെത്തന്നെ കിഴക്കൻതീരത്തുള്ള ബ്യൂനസ് അയർസ്, ബാഹിയാ ബ്ലാങ്ക തുടങ്ങിയ തുറമുഖങ്ങളുമായി റെയിൽമാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ രാജ്യത്തിന്റെ തെ. ഭാഗത്തുള്ള എണ്ണഖനനകേന്ദ്രങ്ങളോളം റെയിൽപ്പാതകൾ ദീർഘിപ്പിച്ചിട്ടില്ല. അർജന്റീനയുടെ വിദേശവാണിജ്യം മൊത്തമായും കപ്പൽമാർഗ്ഗമാണു നടക്കുന്നത്; രാജ്യത്തിന് വാണിജ്യക്കപ്പലുകളുടെ വിപുലമായ ഒരു വ്യൂഹംതന്നെ സ്വായത്തമാണ്. പരാനാ നദി മുഖാന്തരം ഉൾനാടൻ നഗരങ്ങൾ ബ്യൂനസ് അയർസുമായി ബന്ധം പുലർത്തുന്നു. രാജ്യത്തിലെ വിവിധനഗരങ്ങൾ തമ്മിൽ വ്യോമസമ്പർക്കവുമുണ്ട്; ലാറ്റിൻ അമേരിക്കയിലെ അന്യരാജ്യങ്ങളിലേക്കും, യു.എസ്., യൂറോപ്യൻരാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും വിമാനസർവീസുകൾ നിലവിലിരിക്കുന്നു. കാലാവസ്ഥ മിതമായ കാലാവസ്ഥയാണ് അർജന്റീനയുടേത്. രാജ്യത്തിന്റെ ഏറിയഭാഗവും മധ്യ-അക്ഷാംശീയമേഖലയിൽ സ്ഥിതിചെയ്യുന്നതുമൂലം താപനിലയിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകളും ഋതുവ്യവസ്ഥയിൽ സാരമായ വ്യതിയാനങ്ങളും അനുഭവപ്പെടാവുന്നതാണ്; എന്നാൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം വൻകരഭാഗത്തിന്റെ വ്യാപ്തി തെക്കോട്ടു ചെല്ലുന്തോറും ക്രമേണ കുറഞ്ഞുവരുന്നതിനാൽ കാലാവസ്ഥ പൊതുവേ സമീകൃതമായിരിക്കുന്നു. രാജ്യത്തിന്റെ തെക്കരികിൽ പ്പോലും താപനിലയിലെ വാർഷികാന്തരം 16 oC-ൽ കൂടുതലല്ല. താരതമ്യേന ചൂടുകുറഞ്ഞ ഗ്രീഷ്മകാലവും കാഠിന്യം കുറഞ്ഞ ശൈത്യകാലവും ദക്ഷിണ അർജിന്റീനയിലെ കാലാവസ്ഥയുടെ സവിശേഷതയാണ്. പാറ്റഗോണിയ പ്രദേശത്തിന്റെ വടക്കരികിലോളം ഈ സ്ഥിതിയാണുള്ളത്. പാംപസ് പ്രദേശത്തിന്റെ കിഴക്കൻഭാഗങ്ങളിൽ ഫാക്ലൻഡ് ശീതജലപ്രവാഹത്തിന്റെ സ്വാധീനംമൂലം വേനൽക്കാലം ചൂടുകുറഞ്ഞതായിരിക്കുന്നു. എന്നാൽ രാജ്യത്തിന്റെ വടക്കൻഭാഗങ്ങളിൽ വേനൽക്കാലത്തു കഠിനമായ ചൂടാണ്; ഈ ഭാഗമൊഴിച്ച് മറ്റെല്ലായിടത്തും തന്നെ ശൈത്യകാലത്ത് ഹിമബാധ സാധാരണമാണ്. വർഷപാതം, താരതമ്യേന കുറവാണ്. തെ. ടിറാദെൽ ഫൂഗോയിലും രാജ്യത്തിന്റെ വ.കിഴക്കരികിലും മാത്രമാണ് വർഷം മുഴുവനും സാമാന്യമായ തോതിൽ മഴയുള്ളത്. മറ്റു പ്രദേശങ്ങളിലൊക്കെത്തന്നെ വരണ്ട കാലാവസ്ഥയാണ്. പാംപസ് പ്രദേശത്തെ ശ.ശ. വർഷപാതം 95 സെ.മീ. ആണ്. ഉൾഭാഗത്ത് പരാനാ തടത്തിലെത്തുമ്പോഴേക്കും ഇത് 15 സെ.മീ.-ൽ താഴെയായിത്തീരുന്നു. വ.പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴ തീരെ ലഭിക്കുന്നില്ല. അന്റാർട്ടിക്കയിൽനിന്നു വീശുന്ന ശീതക്കാറ്റുകൾ കടൽ കടന്നെത്തുന്നതോടെ ധാരാളം നീരാവി ഉൾ ക്കൊള്ളുന്നതുമൂലം വൻകരയുടെ പടിഞ്ഞാറൻതീരത്ത് സമൃദ്ധമായ മഴ ലഭിക്കുന്നു. എന്നാൽ ആൻഡീസ് പർവതങ്ങൾ കടക്കുമ്പോഴേക്കും ഇവ പ്രായേണ ശുഷ്കമായിത്തീരും. തത്ഫലമായി അർജന്റീനയുടെ പശ്ചിമഭാഗം പൊതുവേ മഴനിഴൽ പ്രദേശമായി വർത്തിക്കുന്നു. ചുരങ്ങൾക്കിടയിലൂടെ കടന്നെത്തുന്ന പടിഞ്ഞാറൻകാറ്റുകൾ നിശ്ചിത മേഖലകളിൽമാത്രം ധാരാളം മഴപെയ്യിക്കുന്നു. ആൻഡീസിനു കിഴക്കായി വൻകരയെ സ്പർശിക്കുന്ന ശീതക്കാറ്റുകൾ ചുഴലിക്കാറ്റുകളായി രൂപം പ്രാപിച്ച് ഘടികാരദിശയിൽ സഞ്ചരിക്കുന്നു. നന്നേ താണ ഊഷ്മാവിലുള്ള ഈ വായുപിണ്ഡങ്ങൾ മഴപെയ്യിക്കുന്നില്ലെങ്കിലും ശക്തമായ കൊടുങ്കാറ്റുകൾക്കു കാരണമാവുന്നു. താപമർദവ്യവസ്ഥകളിലെ വൈവിധ്യംമൂലം അർജന്റീനയുടെ വിവിധഭാഗങ്ങളിൽ പ്രാദേശികവാതങ്ങളുടെ പ്രഭാവം പ്രകടമാണ്. തെക്കും തെ.പടിഞ്ഞാറും നിന്നുവീശുന്ന നോർതേ, ആൻഡീസ് പർവതസാനുക്കളിൽ അനുഭവപ്പെടുന്ന 'സോണ്ട' എന്നീ ഉഷ്ണക്കാറ്റുകളും ഇക്കൂട്ടത്തിൽപ്പെടുന്നു. സസ്യജാലം thumb|The ceibo is the national flower of Argentina കാലാവസ്ഥയിലെ വൈവിധ്യം സസ്യജാലങ്ങളുടെ വിതരണം ക്രമപ്പെടുത്തുന്നു. മഴ കൂടുതലുള്ള ഭാഗങ്ങളിൽ മാത്രമേ വനങ്ങൾ ഉള്ളൂ. സാമാന്യം മഴയുള്ളിടത്ത് കുറ്റിക്കാടുകളും ഉയരംകുറഞ്ഞ വൃക്ഷങ്ങളുമാണുള്ളത്. മഴക്കുറവുമൂലം സസ്യരഹിതമായ മരുപ്രദേശങ്ങൾ വ്യാപകമായി കാണാം. പാംപസ് പ്രദേശത്ത് സാമാന്യം നല്ല മഴ ലഭിക്കുന്നെങ്കിൽ പ്പോലും ഉയരംകൂടിയ പുൽവർഗങ്ങളാണ് സമൃദ്ധമായുള്ളത്. ഉത്തര അർജന്റീനയിലെ ഗ്രാൻചാക്കോ എന്നറിയപ്പെടുന്ന എക്കൽ സമതലങ്ങളിൽ ഉയരംകുറഞ്ഞ പത്രപാതി വൃക്ഷങ്ങളും സവന്നാ മാതൃകയിലുള്ള പുൽമേടുകളും കണ്ടുവരുന്നു; മുൾക്കൂട്ടങ്ങളും ധാരാളമുണ്ട്. നദീതീരങ്ങളിൽ ഇലകൊഴിയാത്ത വൻവൃക്ഷങ്ങൾ നിബിഡമായി വളരുന്നതു സാധാരണമാണ്. ഇതിനു തെക്കുള്ള വരണ്ട പ്രദേശങ്ങളിൽ മരുരുഹങ്ങളാണ് പ്രധാനമായുള്ളത്; മോണ്ടേ എന്നു വിളിക്കപ്പെടുന്ന മുൾ ച്ചെടി ധാരാളമുണ്ട്. ജലസേചനസൗകര്യങ്ങൾ വർധിച്ചതോടെ ഈ പ്രദേശങ്ങൾ കൃഷിസ്ഥലങ്ങളായി മാറിയിട്ടുണ്ട്. പാറ്റഗോണിയ പൊതുവേ സസ്യരഹിതമാണ്. മരുരുഹങ്ങളായ മുൾ ച്ചെടികളാണ് ഇവിടത്തെയും സസ്യസമ്പത്ത്. അർജന്റീനയുടെ തെക്കരികിലെ ആൻഡീസ് പ്രാന്തങ്ങളിൽ സ്റ്റെപ്പ് മാതൃകയിലുള്ള പുൽവർഗങ്ങളും ടീറാദെൽ ഫൂഗോ പ്രദേശത്തെ മലഞ്ചരിവുകളിൽ നിത്യഹരിതവനങ്ങളും കാണപ്പെടുന്നു. ജന്തുജാലം thumb|left| പൂമ പരാനാ-പരാഗ്വേ തടപ്രദേശത്തുള്ള വനങ്ങളും ചതുപ്പുകളും കുരങ്ങുകൾ, തപീർ, മാൻ, ഉറുമ്പുതീനി, പുള്ളിപ്പുലി എന്നിവയുടെയും മൂഷികവർഗങ്ങളുടെയും നീർപ്പന്നി (Capybara), കോയ്പു (Coypu) തുടങ്ങിയ ജലജീവികളുടെയും ആവാസകേന്ദ്രങ്ങളാണ്. പുൽമേടുകളിലും മരുപ്രദേശങ്ങളിലുമുള്ള സവിശേഷ ജീവികൾ അർജന്റീനയിൽ മാത്രമേ കാണപ്പെടുന്നുളളു. ഒട്ടകവർഗത്തിൽ പ്പെട്ട ഗൊണാക്കോ, ഒട്ടകപ്പക്ഷിയുടെ ഇനത്തിൽ പ്പെട്ട റിയ എന്നിവ ഇക്കൂട്ടത്തിൽ പ്പെടുന്നു. പാറ്റഗോണിയൻ കാവി (Dolichotis), വിസാക്ക എന്നിവയും മരുപ്രദേശത്തു കാണപ്പെടുന്ന ആർമഡിലോ, പിച്ചി സീയാഗോ എന്നിവയും അപൂർവ ജന്തുക്കളാണ്. പ്യൂമയും രാജ്യമൊട്ടാകെ കാണപ്പെടുന്നു. പക്ഷികളുടെ കൂട്ടത്തിൽ കോൺഡർ (Vulture gryplaus) പെർദിസ്, ഓവൻബേർഡ് എന്നിവയാണു ധാരാളമുള്ളത്. പാമ്പ്, ആമ, ഉരഗവർഗങ്ങൾ, തവള എന്നിവയും ധാരാളമായുണ്ട്. അർജന്റീനയിലെ നദികളിൽ സാധാരണമായി കണ്ടുവരുന്ന ഡൊറാഡോ എന്ന മത്സ്യം സമ്പദ്പ്രധാനമാണ്. അവലംബം വർഗ്ഗം:അർജന്റീന വർഗ്ഗം:സ്പാനിഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:സ്പാനിഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:ജി-15 രാജ്യങ്ങൾ വർഗ്ഗം:ജി-20 രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ഗാലക്റ്റിക്കോസ്
https://ml.wikipedia.org/wiki/ഗാലക്റ്റിക്കോസ്
ഗാലക്റ്റിക്കോസ് അഥവാ സൂപ്പർ സ്റ്റാറുകൾ ഇവർ, ഫ്ലോറന്റീനോ പെരസിന്റെ ഗാലറ്റിക്കോസ് നയത്തിൽ റിയൽ മാഡ്രിൽ നിയമിക്കപ്പെട്ട ചിലവേറിയ ലോകപ്രശസ്തിയാർജ്ജിച്ച ഫുട്ബോൾ കളിക്കാരാണ്. ഉത്ഭവം ഈ പദം 2000 കളിൽ പ്രചാരത്തിലുണ്ടായിരുന്നെങ്കിലും, ഗാലക്റ്റിക്കോ നയത്തിന്റെ ഉത്ഭവം ക്ലബ്ബ് പ്രസിഡന്റ് സാന്റിയാഗോ ബെർണാബുവാണ് ആദ്യമായി സ്ഥാപിച്ച 1950 കളിലും 1960 കളിലും ഉള്ളത്. ആൽഫ്രെഡോ ഡി സ്റ്റെഫാനോ, ഫെറൻക് പുസ്കസ്, റെയ്മണ്ട് കോപ, ജോസ് സാന്റാമരിയ, ഫ്രാൻസിസ്കോ ജെന്റോ എന്നിവ പോലുള്ള വലിയ നിരക്കുകളിൽ ഒന്നിലധികം സ്റ്റാർ കളിക്കാരെ ബെർണബ്യൂ ഒപ്പിട്ടു. ഈ വാങ്ങൽ കാലഘട്ടം റയൽ മാഡ്രിഡിന് അവരുടെ മികച്ച ആധിപത്യം ആസ്വദിക്കാൻ അനുവദിച്ചു, 12 ലാ ലിഗ ചാമ്പ്യൻഷിപ്പുകളും ആറ് യൂറോപ്യൻ കപ്പുകളും നേടി . ഗാലക്റ്റിക്കോസ് ട്രാൻസ്ഫർ പോളിസി 1980 കളുടെ അവസാനത്തിലെ ക്വിന്റ ഡെൽ ബ്യൂട്രെ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇത് റയൽ മാഡ്രിഡ് കൂടുതൽ ശാരീരികവും ആകർഷകവുമായ ഫുട്ബോൾ കളിക്കുന്നത് കണ്ടു, ഒപ്പം സാഞ്ചെസ്, മഷെൽ എന്നിവരെപ്പോലുള്ള ഹോംഗ്രൂൺ കളിക്കാരെ ഉൽ‌പ്പാദിപ്പിക്കുന്നതിന് കൂടുതൽ emphas ന്നൽ നൽകി . ഈ കാലയളവ് റയൽ മാഡ്രിഡിന് ആഭ്യന്തര, യൂറോപ്യൻ വിജയങ്ങൾ ആസ്വദിക്കാനും അഞ്ച് ലാ ലിഗ ചാമ്പ്യൻഷിപ്പുകളും രണ്ട് യുവേഫ കപ്പുകളും നേടാനും അനുവദിച്ചു. ഒന്നാം ഗാലക്റ്റിക്കോ യുഗം ആദ്യത്തെ ഗാലക്റ്റിക്കോ യുഗം 2000 – 2007 വരെ ഫ്ലോറന്റിനോ പെരെസിന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ പര്യായമായി കണക്കാക്കപ്പെടുന്നു, 2000 ൽ ലൂയിസ് ഫിഗോ ഒപ്പുവച്ചതു മുതൽ 2007 ൽ ഡേവിഡ് ബെക്കാമിന്റെ പുറപ്പാട് വരെ. ആദ്യത്തെ പെരെസ് കാലഘട്ടം കൊണ്ടുവന്നത്: ലൂയിസ് ഫിഗോ – Signed in 2000 for €60 million from Barcelona. സിനദിൻ സിദാൻ – Signed in 2001 for €73.5 million from Juventus. റൊണാൾഡോ – Signed in 2002 for €45 million from Inter. ഡേവിഡ് ബെക്കാം – Signed in 2003 for €37.5 million from Manchester United. മൈക്കൾ ഓവൻ – Signed in 2004 for €9 million from Liverpool. റൊബീന്യോ – Signed in 2005 for €24 million from Santos. സെർജിയോ റാമോസ് – Signed in 2005 for €27 million from Sevilla. പെരെസിന്റെ ഭരണകാലത്ത് മുമ്പ് ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അല്ലെങ്കിൽ യുവജന സമ്പ്രദായത്തിന്റെ ബിരുദധാരികളായിരുന്നിട്ടും, മറ്റ് നിരവധി കളിക്കാരെ ഗാലക്റ്റിക്കോസ് പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. ഇവ ഉൾപ്പെടുന്നു: Fernando Hierro – Signed pre-Pérez in 1989 for €1 million from Valladolid. Raúl – Graduated from youth system in 1994. Guti – Graduated from youth system in 1995. Roberto Carlos – Signed pre-Pérez in 1996 for €3.5 million from Inter. Fernando Morientes – Signed pre-Pérez in 1997 for €6.6 million from Zaragoza. Iván Helguera – Signed pre-Pérez in 1999 for €4.5 million from Espanyol. Míchel Salgado – Signed pre-Pérez in 1999 for €11 million from Celta. Steve McManaman – Signed pre-Pérez in 1999 for free-transfer from Liverpool. Iker Casillas – Graduated from youth system in 1999. Claude Makelele – Signed in 2000 for €14 million from Celta. രണ്ടാം ഗാലക്റ്റിക്കോ യുഗം രണ്ടാമത്തെ ഗാലക്റ്റിക്കോസ് Kaká – Signed in 2009 for €67 million from Milan. Karim Benzema - Signed in 2009 for €30 million from Olympique Lyonnais Cristiano Ronaldo - Signed in 2009 for €94 million from Manchester United Xabi Alonso – Signed in 2009 for €34.5 million from Liverpool. Ángel Di María – Signed in 2010 for €25 million from Benfica. Luka Modrić – Signed in 2012 for €32 million from Tottenham Hotspur. Gareth Bale – Signed in 2013 for €100 million from Tottenham Hotspur. Toni Kroos – Signed in 2014 for €24 million from Bayern Munich James Rodríguez – Signed in 2014 for €76 million from AS Monaco പെരെസിന്റെ ഭരണകാലത്ത് മുമ്പ് ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അല്ലെങ്കിൽ മാഡ്രിഡ് യുവജന സമ്പ്രദായത്തിൽ ബിരുദധാരികളായിരുന്നിട്ടും മറ്റ് നിരവധി കളിക്കാരെ ഗാലക്റ്റിക്കോസ് പൈതൃകത്തിന്റെ ഭാഗമായി കണക്കാക്കുന്നു. Iker Casillas – Part of the first galácticos. Sergio Ramos – Part of the first galácticos. Pepe – Signed pre-Pérez in 2007 for €30 million from Porto. Marcelo – Signed pre-Pérez in 2007 for €6.5 million from Fluminense. Gonzalo Higuaín – Signed pre-Pérez in 2007 for €12 million from River Plate. Mesut Özil – Signed in 2010 for €15 million from Werder Bremen. Raphaël Varane – Signed in 2011 for €10 million from Lens. Dani Carvajal – Graduated from youth system in 2012 and bought-back in 2013 for €6.5 million from Bayer Leverkusen. Isco – Signed in 2013 for €30 million from Málaga. Casemiro – Signed in 2013 for €6 million from São Paulo. Keylor Navas – Signed in 2014 for €10 million from Levante. Marco Asensio – Signed in 2014 for €3.9 million from Mallorca. പോസ്റ്റ്-സെക്കൻഡ് ഗാലക്റ്റിക്കോസ് Eden Hazard – Signed in 2019 for €100 million from Chelsea പരമാർശങ്ങൾ വർഗ്ഗം:Pages with unreviewed translations
കണ്ണൂർ ജില്ല
https://ml.wikipedia.org/wiki/കണ്ണൂർ_ജില്ല
കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂർ ജില്ലയിൽ ആണ്. കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ, കേനന്നൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. തറികളുടെയും തിറകളുടെയും നാട് എന്നാണു കണ്ണൂർ അറിയപ്പെടുന്നത് പേരിനുപിന്നിൽ കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ് ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്. ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളെ പരാമർശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം പതിനാലാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഫ്രിയർ ജോർഡാനസ് ആണ് കാനനൂർ എന്ന് ആദ്യം രേഖപ്പെടുത്തിയത്. ‍ ചരിത്രം ഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിർവരമ്പുകൾ ആവിർഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂർ അറിയപ്പെട്ടിരുന്നു. വടക്ക്‌ വെങ്കിട മലനിരകൾ മുതൽ തെക്ക്‌ കന്യാകു‍മാരി വരെ ഇരു കടലുകളും അതിർത്തി തീർക്കുന്ന വിശാലമായ ഭൂപ്രദേശമാണ്‌ പുരാതന തമിഴകം. 1819- ൽ ജെ.ബബിങ്ങ്ടൺ, പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിലുള്ള 'ബംങ്കാള മൊട്ടപ്പറമ്പിൽ' നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ട്‌ കല്ലറ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം 1823- ൽ 'മലബാറിലെ പാണ്ഡൂകൂലികളെക്കുറിച്ചുള്ള വിവരണം'(Discription of the pandoo coolies in malabar) എന്നൊരു ലേഖനം, ബോംബെ ആസ്ഥാനമായുള്ള ലിറ്ററി സൊസൈറ്റിയുടെ ഒരു വാരികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ബബിങ്ങ്ടനെത്തുടർന്ന്‌ വില്യം ലോഗൻ, എ.റിയ, എ.അയ്യപ്പൻ, എം.ഡി.രാഘവൻ തുടങ്ങിയവരും ഈ വിഷയത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. കണ്ണൂർ ജില്ലയിലെ ചെറുകുന്ന്‌,മാതമംഗലം, പെരിങ്ങോം, കല്ല്യാട്, കരിവെള്ളൂർ, കാവായി, വെള്ളൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം, തൃച്ഛംബരം, നടുവിൽ, തളിപ്പറമ്പ്‌, ആലക്കോട്‌, വായാട്ടുപറമ്പ്‌, തലവിൽ‍, ഇരിക്കൂർ‍,പുത്തൂർ, മാങ്ങാട്‌, നടുവപ്പുറം, ചിറ്റാരിപ്പറമ്പ്, കുഞ്ഞിമംഗലം, കാഞ്ഞിലേരി, ചെടിക്കുളം, കരപ്പാറ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടക്കല്ല്‌, തൊപ്പിക്കല്ല്‌, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകൾ കിട്ടിയിട്ടുണ്ട് കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പല വലിപ്പത്തിലും രൂപങ്ങളിലുമുള്ള മൺപാത്രങ്ങൾ, നാലുകാലുകളുള്ള ചിത്രപ്പണികളോടു കൂടിയ ജാറുകൾ, ഇരുമ്പു കൊണ്ടുണ്ടാക്കിയ കുന്തങ്ങൾ, തൃശൂലാകൃതിയിലുള്ള ആയുധങ്ങൾ, അരിവാളുകൾ, കത്തികൾ, ഉളികൾ, ചാട്ടുളികൾ, മണികൾ തുടങ്ങിയവയും വെങ്കല നിർമ്മിതമായ കൊത്തുപണികളുള്ള ചെറിയ പാത്രങ്ങൾ,മുത്തുമണികൾ, അസ്തികൾ തുടങ്ങിയവയുമാണ്‌ കല്ലറകളിൽ നിന്ന്‌ ലഭിച്ചിട്ടുള്ളത്‌. ആയുധങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്‌. ഇരുമ്പായുധങ്ങൾ അവരുടെ ജീവിതത്തിൽ നിർണായകമായ പങ്കുവഹിച്ചിരുന്നവെന്ന്‌ അനുമാനിക്കാം. ആയുധ നിർമ്മാണത്തിലുള്ള അവരുടെ വൈദഗ്ദ്ധ്യം എടുത്തുപറയത്തക്കതാണ്‌. കാർഷികാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വളരെ പരിമിതവും പ്രാകൃതവുമായിരുന്നു. അതേ സമയം വേട്ടയാടലിന്‌ ഉപയുക്തമാകുന്ന ആയുധങ്ങളാകട്ടെ, വളരെ വൈവിധ്യമാർന്നവയും വ്യത്യസ്ത ഉപയോഗങ്ങൾ സൂചിപ്പിക്കുന്നവയും എണ്ണത്തിൽ കൂടുതലും ആയിരുന്നു. ഈ കാലഘട്ടത്തിൽ മനുഷ്യരുടെ മുഖ്യ ഉപജവ്രന മാർഗ്ഗം മൃഗങ്ങളെ വേട്ടയാടിപ്പിടിക്കലായിരുന്നുവെന്ന്‌ നിസ്സംശയം പറയാം. വെങ്കല ഉപകരണങ്ങളും പാത്രങ്ങളും ഒരു പക്ഷെ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ടു വന്നതാകാം. പ്ലിനി (എഡി.147) ടോളമി (സി.140 എ.ഡി.) തുടങ്ങിയ ആദ്യകാല ഗ്രീക്ക്-റോമൻ സഞ്ചാരികൾ ആധുനിക കണ്ണൂരിന്റെ ആദ്യകാലത്തെക്കുറിച്ച്‌ വളരെ വിശദമായി അവരുടെ യാത്രവിവരണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്‌. മുഖ്യമായും വർണ്ണിച്ചിരിക്കുന്നത്‌ സമകാലിക വ്യാപാരങ്ങളെക്കുറിച്ചാണ്‌. പ്രധാനപ്പെട്ട തുറമുഖങ്ങൾ, കച്ചവട ക്ന്ദങ്ങൾ, ചന്തകൾ, പ്രധാന കയറ്റുമതി-ഇറക്കുമതി സാമഗ്രികൾ, അന്നത്തെ രാഷ്ട്രീയ- സാമൂഹ്യക്രമസാഹചര്യങ്ങൾ എന്നിവയും വർണിച്ചിട്ടുണ്ട്‌. കുരുമുളക്‌, കറുവപ്പട്ട, ഗ്രാമ്പൂ, ചന്ദനം, ആനക്കൊമ്പ്‌, വെറ്റില തുടങ്ങിയ വനവിഭവങ്ങളും വൈരക്കല്ലുകളുമായിരുന്നു കയറ്റുമതി വസ്തുക്കളിൽപ്രധാനം. തുണിത്തരങ്ങൾ, റോമൻ വൈൻ, സ്വർണ്ണ-വെള്ളി നാണയങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്തു. ധമരിക(ധമലിക അഥവാ തമിഴകം) യിലെ പ്രധാന കച്ചവട കേന്ദ്രങ്ങളാണ്‌ നൗറയും ടിന്റിസും മുസിരിസും നെൽസിഡയും എന്ന്‌ 'പെരിപ്ലസ്‌ ഓഫ്‌ എറിത്രിയൻ സീ (സി.എ.ഡി.70) സാക്ഷ്യപ്പെടുത്തുന്നു ചരിത്രകാരന്മാർ പൊതുവിൽ അഭിപ്രായപെടുന്നത്‌ 'നൗറ' വടക്കെ മലബാറിലെ കണ്ണൂർ എന്ന സ്ഥലമാണെന്നാണ്‌. ഡോ: ബാർണൽ, ഈ വ്യാപാര കേന്ദ്രങ്ങൾ കണ്ണൂരും തലശ്ശേരിയുമാണെന്ന്‌ സമർത്ഥിക്കുന്നു. മേൽ പ്രസ്താവിച്ച പരാമർശങ്ങളിൽ നിന്നും നൗറ വളരെ തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നെന്നും ധാരാളം യവനന്മാർ കച്ചവടത്തിനും മറ്റു പല ആവശ്യങ്ങൾക്കും ഈ പ്രദേശത്ത്‌ എത്തിയിരുന്നുവെന്നും അനുമാനിക്കാം. ഈ അനുമാനങ്ങൾക്ക്‌ ഉപോത്ബലകമാകുന്ന ധാരാളം തെളിവുകൾ നമുക്കു ലഭിച്ചിട്ടുണ്ട്‌. കണ്ണൂരിന്റെ പല ഭാഗങ്ങളിൽ നിന്നുമായി വിവിധ തരത്തിലുള്ള റോമൻ നാണയങ്ങളും 'പഞ്ച്‌-മാർക്ക്ഡ്‌' നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കണ്ണൂരിലെ പഴയ കോട്ടയം താലൂക്കിൽ ഇരിട്ടിക്കടുത്ത്‌ നിന്നാണ്‌ കേരളത്തിലാദ്യമായി റോമൻ സ്വർണ്ണ നാണയശേഖരം കണ്ടെത്തിയിട്ടുള്ളത്‌. ക്രിസ്തുവർഷത്തിന്റെ ആരംഭ കാലങ്ങളിൽ, അതായത്‌, ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ്‌ ചക്രവർത്തി പുറത്തിറക്കിയ നാണയങ്ങൾ മുതൽ എ.ഡി.നാലാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ്‌ ചക്രവർത്തിയുടെ നാണയങ്ങൾ വരെ കോട്ടയം ശേഖരത്തിലുണ്ട്‌. ഇവ പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ പ്രാധാന്യം എത്രമാത്രം പ്രസക്തമാണ്‌ എന്നു സൂചിപ്പിക്കുന്നു. കോസ്മോസ്‌ ഇൻഡികോപ്ലിസ്റ്റസിന്റെ ടോപോഗ്രാഫിയ ക്രിസ്റ്റ്യാന എന്ന ഗ്രന്ഥത്തിലും അറബ്‌ സഞ്ചാരികളുടെ വിവരണങ്ങളിലും ഹിലി, മറാഹി, ബാഡ്ഫാട്ടൺ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്‌. ഇവ യഥാക്രമം ഏഴിമല, മാടായി, വളപട്ടണം എന്നീസ്ഥലങ്ങളാണെന്ന്‌ അനുമാനിക്കപ്പെടുന്നു. കോഴിക്കോട് കപ്പലിറങ്ങിയ വാസ്കോ ഡ ഗാമ കണ്ണൂരിലും വന്നിട്ടുള്ളതായി ചരിത്ര രേഖകളിൽ കാണാം. സാംസ്കാരിക സവിശേഷതകൾ പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യക്കോലങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യക്കോലങ്ങളായി കെട്ടിയാടപ്പെടുന്നു. തെയ്യക്കോലങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്. കോലത്തുനാട്ടിൽ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന്  കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ  തെയ്യത്തിൻറെ വരവോടുകൂടിയാണ് .തെയ്യക്കാലം  ഇവിടെ ആരംഭിക്കുന്നു ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്.അണ്ടലൂർകാവ്,കാപ്പാട്ടുകാവ്,മാവിലാക്കാവ്,പടുവിലാക്കാവ്, കൂടാളി എന്നിവടങ്ങളിലെ ദൈവത്താരുകൾ,പാലോട്ട് തെയ്യം ,കണ്ണപുരം,കല്ലൂരി എന്നിവിടങ്ങളിലെ കാരൻതെയ്യം, തിരുവപ്പന/വെള്ളാട്ടം , വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട്ട്കുലവൻ, മുച്ചിലോട്ട് ഭഗവതി വിഷകണ്ഠൻ എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം,അണ്ടലൂർകാവ്, ,കാപ്പാട്ടുകാവ്,മാവിലാക്കാവ്,പടുവിലാക്കാവ്, പാലോട്ട് കാവുകൾ,മുഴപ്പിലങ്ങാട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം,നീർവേലി ശ്രീരാമസ്വാമിക്ഷേത്രം തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, ആലക്കോട് അരങ്ങം ശിവക്ഷേത്രം, മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം, വയത്തൂർ വയനാട് കുലവൻ ക്ഷേത്രം, കുന്നത്തൂർപാടി മുത്തപ്പൻ ക്ഷേത്രം, പയ്യാവൂർ ശിവക്ഷേത്രം,മാമാനിക്കുന്നു മഹാദേവി ക്ഷേത്രം , തിരുവില്ലംകുന്ന് ശിവക്ഷേത്രം (പയ്യന്നൂർ) എന്നിവ വളരെ പ്രശസ്തങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ്. ഇതിൽ അരങ്ങം ക്ഷേത്രവും മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രവും തികച്ചും തിരുവിതാംകൂർ ശൈലി പിന്തുടരുന്ന ക്ഷേത്രങ്ങളാണ്.ചുമർ ചിത്രകല കൊണ്ടു പ്രശസ്തമായ തൊടീക്കളം ക്ഷേത്രം കണ്ണൂർ ജില്ലയിൽ ആണ്. കുടിയേറ്റ മേഖലയായ ആലക്കോട്ട്‌ സ്ഥിതി ചെയ്യുന്ന അരങ്ങം ക്ഷേത്രം കണ്ടെടുത്ത് പുനരുദ്ധരിച്ചത്, പൂഞ്ഞാർ കോവിലകത്തു നിന്നും ആലക്കോട്ടേയ്ക്ക് കുടിയേറിയ പി. ആർ. രാമവർമ്മ രാജ ആണ്. ജില്ലയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ അധികവും കുടിയേറ്റ മേഖലയാണ്. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും ഹൈന്ദവരും ക്രൈസ്തവരും ആണ്. കാടുപിടിച്ച് കിടന്ന മലമ്പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കപ്പയും റബ്ബറും, ഇഞ്ചിയുമെല്ലാം നട്ട് പിടിപ്പിച്ച് ഒരു തികഞ്ഞ കാർഷിക മേഖലയാക്കിയത് ഈ കുടിയേറ്റക്കാർ ആയിരുന്നു. ധാരാളം ക്രൈസ്തവ ആരാധനാലായങ്ങൾ ഈ മലയോര മേഖലയിൽ കാണാം. പേരാവൂർ പള്ളി(തൊണ്ടിയിൽ), ആലക്കോട് പള്ളി, ചെമ്പേരി പള്ളി, മേരിഗിരി പള്ളി ചെറുപുഴ പള്ളി ഇവയെല്ലാം വളരെ പ്രശസ്തങ്ങളാണ്. മുസ്ലീങ്ങൾ കൂടുതൽ ഉള്ള ഒരു ജില്ലയാണ് കണ്ണൂർ. അധികവും കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവർ ജീവിക്കുന്നത്. ഇപ്പോൾ കാർഷിക രംഗത്തും സജീവമാണ്. പല ഔലിയാക്കളുടെയും ഖബറുകൾ ജില്ലയിൽ പലയിടത്തും കാണാം. ഇവിടെ ആണ്ടുതോറും “ഉറൂസ്” നടക്കാറുണ്ട്. തൊഴിൽ മേഖല പ്രധാന തൊഴിൽ മേഖല കൃഷി തന്നെയാണ്. റബ്ബർ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വാനില, കപ്പ ,കശുവണ്ടി ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു, എങ്കിലും കാർഷിക മേഖലയുടെ നട്ടെല്ല് റബറും തെങ്ങും തന്നെയാണ്. കണ്ണൂർ കൈത്തറിയുടെയും ബീഡിയുടെയും, ചെങ്കല്ലിന്റെയും നാട് കൂടിയാണ്. കണ്ണൂരിന്റെ പരമ്പരാഗത മേഖലയിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ കൈത്തറി ലോകപ്രശസ്തമാണ്. കേരള ദിനേശ് ബീഡി കണ്ണൂരിന്റെ തൊഴിൽ മേഖലയിൽ മാത്രമല്ല രാഷ്ട്രീയ രംഗത്തും വലിയ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ്. ബീഡി തൊഴിൽ മേഖല ഇന്ന് വലിയ തിരിച്ചടികൾ നേരിടുകയാണ്.ഒരുകാലത്തു അനേകംപേർ തൊഴിൽ ചെയ്തിരുന്ന ഈ രണ്ടു തൊഴിൽമേഖലകൾ  ഇന്ന്  അന്യം നിന്ന്പോകുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.കൂടാതെ ധാരാളം പേർ ഗൾഫിലും മറ്റ് വിദേശങ്ങളിലും തൊഴിൽ ചെയ്യുന്നുണ്ട്. ലഘുചിത്രം|ഏഴിമല നാവിക അക്കാദമി പ്രത്യേകതകൾ . കേരളത്തിൽ ഏറ്റവുമധികം കടൽ തീരമുള്ള ജില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല. കേരളത്തിലെ ഏക കണ്ടോൺമെന്റ് ഉള്ള ജില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ ബീഡി വ്യവസായമുള്ള ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം പ്രമുഖ വ്യക്തികൾ മജീഷ്യൻ സാജൻ പാനൂർ - Sajan Panoor വിശേഷണങ്ങൾ കേരളത്തിന്റെ മാഞ്ചസ്റ്റർ 3 "C" കളുടെ നാട് (Cake, Circus, Cricket) (തലശ്ശേരി) ചരിത്രത്തിൽ നോറ എന്നറിയപ്പെടുന്ന പ്രദേശം കേരളത്തിൽ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാർക്ക് ജന്മം നൽകിയ നാട് കണ്ടലുകളുടെ നാട് ഭൂമിശാസ്ത്രം thumb|left|കണ്ണൂർ ജില്ലയുടെ ഭൂപടം ലഘുചിത്രം|കണ്ണൂർ ജില്ലയിലെ താലൂക്കുകൾ കണ്ണൂർ ജില്ലയിലെ നദികൾ വളപട്ടണം പുഴ ഒളവറ പുഴ കുപ്പം പുഴ പെരുമ്പ പുഴ അഞ്ചരക്കണ്ടി പുഴ കുറ്റിക്കോൽ പുഴ രാമപുരം പുഴ മയ്യഴിപ്പുഴ തലശ്ശേരി പുഴ അതിരുകൾ വടക്ക്‌ കാസർഗോഡ് ജില്ല, കിഴക്ക്‌ കുടക് ജില്ല, തെക്ക്‌ പുതുച്ചേരി പ്രദേശത്തിന്റെ ഭാഗമായ മയ്യഴി ജില്ല, വയനാട്‌, കോഴിക്കോട്‌ എന്നീ ജില്ലകൾ, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കണ്ണൂർ ജില്ലയുടെ അതിർത്തികൾ. വിദ്യാഭ്യാസം thumb|right|300px| കണ്ണൂർ യൂണിവേഴ്സിറ്റി ആണ് ജില്ലയിലെ ഏക സർവ്വകലാശാല. ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, പരിയാരം മെഡിക്കൽ കോളേജ്, ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ്, കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി, കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജ്, തലശ്ശേരി ഗവ. കോളേജ് എന്നിവയാണ് ജില്ലയിലെ സർക്കാർ മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂർ കോളേജ്, നിർമ്മലഗിരി കോളേജ്ജ് സർ സയ്യിദ് കോളേജ്, എസ്. എൻ. കോളേജ് കണ്ണൂർ, എന്നിവ എയ്ഡഡ് മേഖലയിലെ പ്രമുഖ കോളേജുകളാണ്. നിഫ്റ്റിന്റെ (National Institute of Fashion Technology) ഒരു ക്യാമ്പസ് മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്നു. നവോദയ വിദ്യാലയം ചെണ്ടയാടും സ്ഥിതി ചെയ്യുന്നു. കാർഷിക സർവ്വകലാശാലയുടെ കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂരും, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ “ഡയറ്റ്” പാലയാടും പ്രവർത്തിക്കുന്നു. കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ആരോഗ്യ മേഖല ആരോഗ്യ രംഗത്തെ പ്രധാന സ്ഥാപനങ്ങൾ കണ്ണൂർ ഗവൺമന്റ്‌ മെഡിക്കൽ കോളേജ്‌ (പരിയാരം മെഡിക്കൽ കോളേജ്) , ഗവ: ആയുർ‍വേദ മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവ മാത്രമാണ്. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും നിരവധി ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെ ഇപ്പോൾ കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയിലെ പാളയത്തിൽ പ്രവർത്തിക്കുന്നു. ഭരണ സംവിധാനം ജില്ലാ ഭരണ കേന്ദ്രം കണ്ണൂർ നഗരത്തിലെ തവക്കരയിൽ സ്ഥിതിചെയ്യുന്നു. ജില്ലാ ഭരണകൂടത്തിന് നേതൃതം നൽകുന്നത് ജില്ലാ കലക്ടർ ആണ്. ജില്ലയുടെ റവന്യൂ ഭരണം, പൊതു ഭരണം, ക്രമസമാധാനം തുടങ്ങിയവ നിർവഹിക്കുന്നത് ജില്ലാ ഭരണകൂടം ആണ്. ഭരണ സൗര്യത്തിനായി ജില്ലയെ റവന്യൂ ഡിവിഷനുകൾ ആയും താലൂക്കുകൾ ആയും വില്ലേജുകൾ ആയും തിരിച്ചിരിക്കുന്നു. റവന്യൂ ഡിവിഷണൽ ഓഫീസർമാരുടെ (ആർഡിഒ) നേതൃത്വത്തിൽ റവന്യൂ ഡിവിഷൻ കാര്യാലയവും തഹസിൽദാർ മാരുടെ നേത്രത്തിൽ താലൂക്ക് ഓഫീസുകളും പ്രവർത്തിക്കുന്നു. ക്രമസമാധാന പാലനത്തിനായി കണ്ണൂർ ജില്ലയെ രണ്ടു പോലീസ് ജില്ലകൾ ആയി തിരിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് ജില്ലയെ നയിക്കുന്നത് പോലീസ് കമ്മീഷണറും കണ്ണൂർ റൂറൽ പോലീസ് ജില്ലയേ നയിക്കുന്നത് പോലീസ് സൂപ്രണ്ട് റാങ്കിൽ ഉള്ള ജില്ലാ പോലീസ് മേധാവി ആണ്. നഗരവും സമീപ പ്രദേശങ്ങളുമാണ് സിറ്റി പോലീസിൻ്റെ അധികാര പരിധി. നഗരത്തിന് പുറത്തുള്ള ഗ്രാമീണ പ്രദേശങ്ങൾ ആണ് കണ്ണൂർ റൂറൽ പോലീസിൻ്റെ അധികാര പരിധി. പ്രാദേശിക ഭരണം കണ്ണൂർ നഗരം കോർപ്പറേഷൻ ഭരണത്തിലാണ്. കോർപ്പറേഷൻ ഭരണാധികാരി മേയർ ആണ്. ജില്ലാ‍പഞ്ചായത്ത് പ്രസിഡന്റ് ആണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി മേഖലകൾ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിന് കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ പഞ്ചായത്തുകളും ഉൾപ്പെടുന്നു. രാഷ്ട്രീയം thumb|250px|ഗാന്ധി സെർക്കിൾ,കാൽടെക്സ് 200px|thumb|കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട കണ്ണൂർ എന്നും കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി.-യുടെ ജന്മനാടാണ് കണ്ണൂർ. കൂടാതെ കേരള മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ, കെ കരുണാകരൻ, പിണറായി വിജയൻ എന്നിവർക്കും ജന്മം നൽകിയ നാടാണിത്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ സ്ഥാപിതമായത് കണ്ണൂരിലെ പിണറായി, പാറപ്രം എന്ന സ്ഥലത്താണ്. ബ്രിട്ടീഷ്, ജന്മി വാഴ്ചക്കെതിരെ രക്തദൂഷിതമായ ഒട്ടനവധി കർഷക സമരങ്ങൾ ഈ മണ്ണിൽ നടന്നിട്ടുണ്ട്. കയ്യൂർ, മോറാഴ, പാടിക്കുന്ന്, കാവുമ്പായി, കരിവെള്ളൂർ തുടങ്ങി അനേകം സമരങ്ങൾ ഇന്നും ഈ മണ്ണിനെ കോരിത്തരിപ്പിക്കുന്നു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹകാലത്ത് പയ്യന്നൂരിലും ഉപ്പു കുറുക്കൽ സമരം നടക്കുകയുണ്ടായി. ജില്ലയിൽ പതിനൊന്നു നിയമസഭാ മണ്ഡലങ്ങൾ ഉൾ‍പ്പെടുന്നു. കണ്ണൂർ, അഴീക്കോട്, ധർമടം, കൂത്തുപറമ്പ്, തളിപ്പറമ്പ്, തലശേരി, മട്ടന്നൂർ, പേരാവൂർ, ഇരിക്കൂർ, പയ്യന്നൂർ, കല്യാശേരി എന്നിവ. ഈ ജില്ല കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലും വടകര മണ്ഡലത്തിലും ഉൾപ്പെടുന്നു. ഗതാഗതം റോഡ്‌ ഗതാഗതം 77 കിലോമീറ്റർ ദേശീയപാതയും 245 കിലോമീറ്റർ സംസ്ഥാന പാതയും 1453 കിലോമീറ്റർ ജില്ലാ റോഡുകളും കണ്ണൂർ ജില്ലയിലൂടെ കടന്നു പോകുന്നുണ്ട്. തീവണ്ടി ഗതാഗതം 200px|thumb|കണ്ണൂർ റെയിൽ‌വേ സ്റ്റേഷൻ 13 തീവണ്ടിനിലയങ്ങൾ കണ്ണൂർ ജില്ലയിൽ ഉണ്ട്. പയ്യന്നൂർ തീവണ്ടിനിലയം ഏഴിമല തീവണ്ടിനില പഴയങ്ങാടി തീവണ്ടിനിലയം കണ്ണപുരം തീവണ്ടിനിലയം പാപ്പിനിശ്ശേരി തീവണ്ടിനിലയം വളപട്ടണം തീവണ്ടിനിലയം ചിറക്കൽ തീവണ്ടിനിലയം കണ്ണൂർ മെയിൻ തീവണ്ടിനിലയം കണ്ണൂർ സൗത്ത്‌ തീവണ്ടിനിലയം എടക്കാട് തീവണ്ടിനിലയം ധർമടം തീവണ്ടിനിലയം തലശ്ശേരി തീവണ്ടിനിലയം ജഗന്നാഥ ടെമ്പിൾ ഗേറ്റ് വ്യോമ ഗതാഗതം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ സ്ഥിതി ചെയ്യുന്നു. ഗ്രാമപഞ്ചായത്തുകളുടെ പട്ടിക ക്രമ സംഖ്യ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം വിസ്തീർണം (ച.കി.മീ.) ജനസംഖ്യ (2001) 2001 ലെ സെൻസസ് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ജില്ല അതിരുകൾ നഗരസഭകൾ ക്രമ സംഖ്യ നഗരസഭ വാർഡുകളുടെ എണ്ണംhttps://lsgkerala.gov.in/electionupdates/deStatusLB.php?distID=13 വിസ്തീർണം (ച.കി.മീ.) ജനസംഖ്യ (2011) 2001 ലെ സെൻസസ് പ്രകാരം താലൂക്ക് ജില്ല1കണ്ണൂർ കോർപ്പറേഷൻ55കണ്ണൂർകണ്ണൂർ2തലശ്ശേരി നഗരസഭ52തലശ്ശേരികണ്ണൂർ3പയ്യന്നൂർ നഗരസഭ44പയ്യന്നൂർകണ്ണൂർ4മട്ടന്നൂർ നഗരസഭ35ഇരിട്ടികണ്ണൂർ5കൂത്തുപറമ്പ്‌ നഗരസഭ28തലശ്ശേരികണ്ണൂർ6തളിപ്പറമ്പ് നഗരസഭ34തളിപ്പറമ്പ്‌കണ്ണൂർ7ഇരിട്ടി നഗരസഭ33ഇരിട്ടികണ്ണൂർ8ശ്രീകണ്ഠാപുരം നഗരസഭ30തളിപ്പറമ്പ്‌കണ്ണൂർ9ആന്തൂർ നഗരസഭ28തളിപ്പറമ്പ്‌കണ്ണൂർ10പാനൂർ നഗരസഭ40തലശ്ശേരികണ്ണൂർ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന സ്ഥലങ്ങൾ പയ്യാമ്പലം കടപ്പുറം കണ്ണൂർ കോട്ട അറക്കൽ മ്യൂസിയം പാലക്കയംതട്ട് പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രം മീൻ‌കുന്ന് കടപ്പുറം തലശ്ശേരി കോട്ട മുഴപ്പിലങ്ങാട്‌ ബീച്ച് ഏഴിമല നാവിക അക്കാദമി മലയാള കലാഗ്രാമം പഴശ്ശി അണക്കെട്ട് മാപ്പിള ബേ ഗുണ്ടർട്ട് ബംഗ്ലാവ് പൈതൽ മല ഏലപ്പീടിക കാഞ്ഞിരക്കൊല്ലി മാടായിപ്പാറ ആറളം വന്യജീവി സംരക്ഷണകേന്ദ്രം കൊട്ടിയൂർ വന്യജീവി സങ്കേതം ധർമ്മടം തുരുത്ത് പാച്ചേരിഹിൽസ് പൊതുവാച്ചേരി വാഴമല കവ്വായി കായൽ പ്രധാന ആരാധനാലയങ്ങൾ ഹൈന്ദവ ക്ഷേത്രങ്ങൾ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം തലശ്ശേരി ജഗന്നാഥക്ഷേത്രം ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം മാടായിക്കാവ് ഭഗവതിക്ഷേത്രം മാമാനിക്കുന്നു മഹാദേവി ക്ഷേത്രം തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം ചിറയ്ക്കൽ ധന്വന്തരി ക്ഷേത്രം കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം വേളം മഹാഗണപതി ക്ഷേത്രം, മയ്യിൽ കതിരൂർ സൂര്യനാരായണ ക്ഷേത്രം മസ്ജിദുകൾ ക്രിസ്ത്യൻ പള്ളികൾ ഇതും കാണുക കണ്ണൂർ നഗരം അവലംബം വിഭാഗം:കണ്ണൂർ ജില്ല വിഭാഗം:കേരളത്തിലെ ജില്ലകൾ fr:Cannanore sv:Cannanore
അർമേനിയ
https://ml.wikipedia.org/wiki/അർമേനിയ
കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ്‌ അർമേനിയ (ഔദ്യോഗിക നാമം റിപബ്ലിക്ക്‌ ഓഫ്‌ അർമേനിയ). മുൻപ്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന അർമേനിയ 1991-ലാണ് സ്വതന്ത്രമായത്. യെരവാനാണ് തലസ്ഥാനം ടർക്കി, ജോർജിയ, അസർബെയ്ജാൻ, ഇറാൻ എന്നിവയാണ്‌ അർമേനിയയുടെ അയൽ രാജ്യങ്ങൾ.പാര്ലിമെന്റ് നാഷനൽ അസംബ്ളി എന്നറിയപ്പെടുന്നു. ഇവിടുത്തെ നാണയം ഡ്രാം ആണ്. ഭൂപ്രകൃതി thumb|250px|right|മലനിരകളും അഗ്നിപർവ്വതങ്ങളും നിറഞ്ഞതാണ് അർമേനിയയുടെ ഭൂപ്രകൃതി. കാക്കസസ് പ്രദേശത്തിന്റെ തെക്കേ അറ്റമായ ഈ ഭൂഭാഗം അർമീനിയൻപീഠഭൂമിയിൽപ്പെട്ടതാണ്. നിമ്നോന്നത ഭൂപകൃതിയുള്ള അർമീനിയ പൊതുവേ ഭൂകമ്പമേഖലയാണ്. മിക്ക പ്രദേശങ്ങളും സമുദ്രനിരപ്പിൽനിന്ന് സുമാർ 900 മീറ്ററിലധികം ഉയരത്തിലാണ്. മൂന്നു കിലോമീറ്ററിലധികം ഉയരമുള്ള നിരവധി പർവതശിഖരങ്ങളുണ്ട്. ഇവയിൽ ഏറ്റവും ഉയരമുള്ളത് മൌണ്ട് അലഗസ് (4,082 മീറ്റർ) ആണ്. ചുറ്റുമുള്ള ഉയർന്ന പർവതങ്ങൾ ഈ രാജ്യത്തെ ഏതാണ്ടൊരു മഴനിഴൽപ്രദേശമാക്കി മാറ്റിയിരിക്കുന്നു. കാലാവസ്ഥ പൊതുവേ വരണ്ടതാണ്. ശീതകാലത്ത് അതിശൈത്യവും ഗ്രീഷ്മകാലത്ത് അത്യുഷ്ണവും അനുഭവപ്പെടുന്നു. അപൂർവമായി മഴപെയ്യുന്നത് ശീതകാലത്താണ്. രൂക്ഷമായ ജലദൌർലഭ്യം ഇവിടെ അനുഭവപ്പെടുന്നു. പർവതങ്ങൾ ശീതകാലത്ത് ഹിമാവൃതമാകും. വേനല്ക്കാലത്ത് മഞ്ഞുരുകുന്നതുനിമിത്തം നദികളിൽ വെള്ളമുണ്ടായിരിക്കും. ഉയർന്ന ഭാഗങ്ങളിൽ സമശീതോഷ്ണ-ആർദ്ര കാലാവസ്ഥ അനുഭവപ്പെടുന്നു. ഇവിടെ സ്റ്റെപ്പ് (steppe) വിഭാഗത്തിൽപ്പെട്ട പുൽമേടുകൾ ധാരാളമായി കാണാം. കൃഷി ആഗ്നേയ ശിലകൾ പൊടിഞ്ഞുണ്ടായ ഇവിടത്തെ മണ്ണ് പൊതുവേ വളക്കൂറുള്ളതാണ്. ജലസേചിതപ്രദേശങ്ങൾ ഒന്നാംതരം വിളനിലങ്ങളാണ്. താഴ്ന്ന ഭാഗങ്ങളിൽ പരുത്തിയും നെല്ലും സമൃദ്ധിയായി കൃഷിചെയ്തുവരുന്നു. അരാസ് നദീതടത്തിൽ പഴവർഗങ്ങളാണ് പ്രധാന കൃഷി. ഒലീവ്മരങ്ങളും ധാരാളമായി വളരുന്നുണ്ട്. ഉയർന്ന ഭാഗങ്ങളിലെ പ്രമുഖ കാർഷികോത്പന്നങ്ങൾ ഗോതമ്പ്, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവയാണ്. മലഞ്ചരിവുകൾ നല്ല മേച്ചിൽപ്രദേശങ്ങളാണ്. കന്നുകാലിവളർത്തലും ഗവ്യവ്യവസായവും ഇവിടെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ക്ഷീരോത്പന്നങ്ങൾ, ഭക്ഷ്യസാധനങ്ങൾ എന്നിവയ്ക്കു പുറമേ തുകലും രോമവും ധാരാളമായി കയറ്റുമതി ചെയ്യുന്നു. വ്യവസായങ്ങൾ ചെമ്പിന്റെയും മോളിബ്ഡിനത്തിന്റെയും സമ്പന്നനിക്ഷേപങ്ങളുള്ളതിനാൽ യന്ത്രസാമഗ്രികളുടെയും വൈദ്യുതോപകരണങ്ങളുടെയും നിർമ്മാണം ഇവിടെ വൻതോതിൽ നടന്നുവരുന്നു. കൽക്കരി ഇല്ല; ജോർജിയയിൽനിന്നും അതു കൊണ്ടുവരികയാണു പതിവ്. രാജ്യമൊട്ടാകെയും വിദ്യുച്ഛക്തി ലഭ്യമാക്കിയിട്ടുണ്ട്. 2,815 മീ. ഉയരത്തിലുള്ള സെവാൻ തടാകത്തിലെ ജലം പ്രവഹിപ്പിച്ചു പ്രവർത്തിപ്പിക്കുന്ന എട്ട് പദ്ധതികളിൽനിന്നുമാണ് വിദ്യുച്ഛക്തി വിതരണം സാധിക്കുന്നത്. വൈദ്യുതി ഉപയോഗിച്ചു കുറഞ്ഞതരം അലുമിനിയം അയിരുകളെ ശുദ്ധീകരിക്കുന്നു. കൃത്രിമ റബ്ബർ, അലുമിനിയം, യന്ത്രോപകരണങ്ങൾ എന്നിവയുടെ വിപണനകേന്ദ്രമാണ് തലസ്ഥാനമായ യെറിവാൻ. വടക്കൻ സ്റ്റൈപ്പ് പ്രദേശത്തെ നെയ്ത്തു കേന്ദ്രമായ ലെനിനാഖാൻ ആണ് രണ്ടാമത്തെ പ്രധാന പട്ടണം. രാജ്യത്തെ ജനങ്ങളിൽ 85 ശതമാനവുംവും അർമീനിയൻ വിഭാഗത്തിൽപ്പെട്ടവരാണ്. ചരിത്രം പുരാതനകാലം thumb|300px|left|അർമേനിയൻ രാജ്യം ഏറ്റവും വിപുലമായിരുന്നത് ടൈഗ്രാനസ് ദി ഗ്രേറ്റ് എന്ന രാജാവിന്റെ കീഴിലാണ്. ഇദ്ദേഹം ബി.സി 95-നും 66-നുമിടയിലാണ് ഭരിച്ചിരുന്നത് പ്രാചീന ശിലായുഗം മുതൽ അർമീനിയയിൽ മനുഷ്യവാസമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഹെറ്റ് പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിൽ (ബി.സി. 2000) അർമീനിയയെപ്പറ്റി പ്രസ്താവങ്ങളുണ്ട്. ബി.സി. ഒൻപതാം ശതകത്തോടുകൂടി ഖാൽദിയന്മാർ അർമീനിയയിൽ ആധിപത്യം സ്ഥാപിച്ചു. അസീറിയർ ഈ ഖാൽദിയൻ സ്റ്റേറ്റിനെ ഉറാർതു എന്നാണ് വിളിച്ചിരുന്നത്. അന്ന് തുസ്പസ് (ഇന്നത്തെ വാൻ) ആയിരുന്നു തലസ്ഥാനം. ബി.സി. 624-ൽ അർമീനിയർ പഴയ ഉറാർതു പ്രദേശത്ത് ഹയസ്താൻരാജ്യം പടുത്തുയർത്തി. 606-ൽ മീഡുകൾ അവരെ ആക്രമിച്ചു. 50 വർഷങ്ങൾക്കുശേഷം പേർഷ്യയിലെ സൈറസിന്റെ ആക്രമണത്തിനും അവർ വിധേയരായി. അക്കമീനിയൻ സാമ്രാജ്യത്തിലുൾപ്പെട്ടിരുന്ന അർമീനിയയെ ദാരിയൂസിന്റെ ബഹിസ്തൂൺ ശിലാശാസനത്തിൽ അർമീനി എന്നു രേഖപ്പെടുത്തിക്കാണുന്നു. കുറേക്കാലത്തോളം ഒരു പേർഷ്യൻ സത്രപ് (satrap) ആയി നിലകൊണ്ടുവെങ്കിലും ഒരു പുത്രികാരാജ്യപദവി അതിനുണ്ടായിരുന്നു. അലക്സാണ്ടറിന്റെ ആക്രമണം ബി.സി. 331-ൽ അലക്സാണ്ടർ ഇവിടം ആക്രമിച്ചു കീഴടക്കി; അതിനുശേഷം സെല്യൂസിദുകളുടെ കീഴിലായി. മഗ്നീഷ്യയിൽവച്ച് ബി.സി. 190-ൽ അവർ പരാജിതരായപ്പോൾ അർട്ടാക്സിയസ് (Artaxias), സെറിയാഡ്രസ് (Zariadress) എന്നീ രണ്ടു സത്രപുമാരെ അർമീനിയയുടെ ഭരണാധികാരികളായി റോമാക്കാർ അംഗീകരിച്ചു. അർടാക്സാറ്റ ആസ്ഥാനമാക്കി ഗ്രേറ്റർ അർമീനിയ സ്ഥാപിച്ചത് അർടാക്സിയസായിരുന്നു. ക്രിസ്ത്വബ്ദത്തിന്റെ ആരംഭംവരെ അർടാക്സിയസിന്റെ രാജവംശമാണ് അർമീനിയ ഭരിച്ചത്. സെറിയാഡ്രസ് സോഫീന കേന്ദ്രമാക്കിയും ഭരണം നടത്തിയിരുന്നു. ടൈഗ്രേനസ് (ബി.സി. 94-56) ടൈഗ്രനോസെർട്ട എന്ന തലസ്ഥാനനഗരി സ്ഥാപിച്ച് രാജ്യം വിസ്തൃതമാക്കി. സോഫീനയും മറ്റു ചെറു രാജ്യങ്ങളും ഇദ്ദേഹം കീഴടക്കി; പാർത്തിയ, സിറിയ, കപ്പഡോഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ചില ഭാഗങ്ങളും ആക്രമിച്ചെടുത്തു. അന്ത്യോഖ്യപോലും ഈ രാജവംശത്തിന്റെ കീഴിലമർന്നു. ഇദ്ദേഹം പോണ്ടസ്സിലെ മിത്രിഡേറ്റിസിന്റെ സഹായത്തോടെ രാജ്യവികസനം ആരംഭിച്ചത് റോമാക്കാരുമായി യുദ്ധത്തിനു വഴിതെളിച്ചു. ഒടുവിൽ ലക്കല്ലസിന്റെ ആക്രമണഫലമായി അർമീനിയ റോമൻ മേധാവിത്വം അംഗീകരിച്ചു. ക്രിസ്തുമതം left|thumb|എറ്റ്ചിമിയാഡ്സിൻ കത്തീഡ്രൽ - ഭരണകൂടം നിർമ്മിച്ച ലോകത്തിലെ ഏറ്റവും പഴയ പള്ളിയാണിത്. റോമാക്കാരും പേർഷ്യക്കാരും തമ്മിൽ അർമീനിയയുടെ പേരിലുണ്ടായിരുന്ന തർക്കം ഒഴിവാക്കുവാൻ നീറോചക്രവർത്തി എ.ഡി. 66-ൽ പേർഷ്യയിലെ അർസാസിദ് വംശത്തിലെ ടിറിഡേറ്റ്സ് രാജകുമാരനെ അർമീനിയയിലെ ഭരണാധികാരിയാക്കി. അർസാസിദ് വംശക്കാരുടെ ഭരണകാലത്ത് രാജ്യത്ത് രാഷ്ട്രീയഭദ്രതയുണ്ടായി. ടിറിഡേറ്റ്സ് III-നെ വിശുദ്ധ ഗ്രിഗറി ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യിപ്പിച്ചു. ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമായിത്തീരുകയും ചെയ്തു. ഇതിനെത്തുടർന്നു റോമാക്കാരും പേർഷ്യക്കാരും തമ്മിൽ അർമീനിയയുടെ ആധിപത്യത്തിനായി 4-ഉം, 5-ഉം ശതകങ്ങളിൽ യുദ്ധം ചെയ്തു. അവസാനം 387-ൽ അർമീനിയയെ ഇരുകൂട്ടരും പങ്കിട്ടെടുക്കുകയാണുണ്ടായത്. 200px|right|thumb|എട്ടാം ശതകത്തിൽ നിർമിതമായ ജഗാർഡ് ക്ഷേത്രത്തിന്റെ പൊതുവീക്ഷണം റോമാക്കാർക്കും പേർഷ്യക്കാർക്കും പുറമേ ഗ്രീക്കുകാർ, അറബികൾ, തുർക്കികൾ എന്നിവരും അർമീനിയയെ അടിക്കടി ആക്രമിച്ചുകൊണ്ടിരുന്നു. പേർഷ്യയിലെ സസാനിദ് വംശക്കാരുടെ പതനത്തോടെ അറബികൾ പ്രബലരാവുകയും അർമീനിയയുടെ അധീശത്വം പിടിച്ചെടുക്കുകയും ചെയ്തു. ഖലീഫയായ മുആവിയ ഒന്നാമനുമായി അർമീനിയക്കാർ 653-ൽ സന്ധിചെയ്ത് രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രം ഒരതിരുവരെ നിലനിർത്തി. ഏഴാം ശതകം മുതൽ ഒൻപതാം ശതകത്തിന്റെ അവസാനംവരെ അറബി ഖലീഫമാർക്കായിരുന്നു അവിടെ മേധാവിത്വം. വിദേശീയമേധാവിത്വത്തിൽനിന്നു മോചിതമായതിനുശേഷം ബഗ്രതിദ് (Bagratid) രാജവംശത്തിന്റെ അധികാരത്തിൽ അർമീനിയ രണ്ടു ശതകങ്ങൾ കഴിച്ചുകൂട്ടി; 886-ൽ അഷോട് I ആണ് രാജാധികാരം പുനഃസ്ഥാപിച്ചത്. പതിനൊന്നാം ശതകത്തിൽ തുർക്കികളും തുടർന്ന് മംഗോളിയരും അർമീനിയ കീഴടക്കി; 1405-ൽ തിമൂറിന്റെ മരണശേഷം യഥാക്രമം ടെക്കോമനുകൾ, പേർഷ്യക്കാർ, ഓട്ടോമൻ തുർക്കികൾ എന്നിവരുടെ കീഴിലായി. 1639-ൽ അർമീനിയയുടെ പടിഞ്ഞാറുഭാഗം തുർക്കിയോടും കിഴക്കുഭാഗം പേർഷ്യയോടും കൂട്ടിച്ചേർത്തു. ലഘുചിത്രം|യെരവാൻ കോട്ട റഷ്യൻ പട്ടാളം 1827-ൽ പിടിച്ചെടുക്കുന്നു. ഫ്രാൻസ് റോബൗഡ്. 1828-ൽ റഷ്യയും പേർഷ്യയും തമ്മിലുള്ള യുദ്ധത്തിനു ശേഷം അർമീനിയയുടെ കുറെ ഭാഗങ്ങൾ റഷ്യയുടെ അധീനതയിലായി. 1877-78-ൽ റഷ്യയും തുർക്കിയും തമ്മിൽ നടന്ന യുദ്ധത്തിനു ശേഷം ബാക്കിഭാഗങ്ങൾകൂടി റഷ്യയുടെ അധീനതയിലാവാൻ സാധ്യത ഉണ്ടായിരുന്നുവെങ്കിലും, ബെർലിൻ കോൺഗ്രസ്സിൽവച്ചു ഡിസ്രേലി ഇടപെട്ടതിനാൽ ഈ ഉദ്യമം സഫലമായില്ല. സ്വാതന്ത്ര്യസമരം അർമീനിയയിൽ ഇക്കാലമത്രയും ദേശീയബോധം വളർന്നുകൊണ്ടിരുന്നു. അന്യരാജ്യങ്ങളിൽ താമസിച്ചിരുന്ന അർമീനിയർ തങ്ങളുടെ മാതൃരാജ്യം സ്വതന്ത്രമാക്കുന്നതിനുവേണ്ടി റഷ്യയുടെ സഹായത്തോടുകൂടി പല രഹസ്യസംഘടനകളുമുണ്ടാക്കി. റഷ്യയോടു ചേർന്നു കഴിഞ്ഞിരുന്ന അർമീനിയയുടെ കി. ഭാഗക്കാർക്കു പല സ്വാതന്ത്ര്യങ്ങളും കിട്ടിയിരുന്നത് ഇവരെ പ്രോത്സാഹിപ്പിച്ചു. 1908-ലെ തുർക്കിഭരണഘടന അർമീനിയർക്ക് സ്വീകാര്യമായിരുന്നു. എന്നാൽ അർമീനിയരുടെ ദേശീയബോധത്തെ അമർഷത്തോടെ നോക്കിക്കൊണ്ടിരുന്ന തുർക്കി സുൽത്താൻ അബ്ദുൽഹമീദ് II (1842-1918) 1909 മാർച്ച്-ഏപ്രിൽ സമയത്ത്-ൽ അസംഖ്യം അർമീനിയരെ വധിക്കുകയുണ്ടായി. thumb|left|സെവാൻ തടാകതീരത്ത് എ.ഡി. ഒൻപതാം ശതകത്തിൽ നിർമ്മിച്ച അപ്പോസ്തല ദേവാലയം 1908-ൽ അർമീനിയർ യുവതുർക്കികളുടെ വിപ്ളവത്തെ സഹായിച്ചിരുന്നു. അവർ പ്രാദേശികഭരണത്തിൽ മതപരിഗണന കൂടാതെ എല്ലാവർക്കും തുല്യത നല്കി. എന്നാൽ ഒന്നാം ലോകയുദ്ധത്തിന്റെ ആരംഭത്തിൽ സഹായസഹകരണം വാഗ്ദാനം ചെയ്തിരുന്നത് പാലിക്കാൻ അർമീനിയർ കൂട്ടാക്കാത്തതിനെ ത്തുടർന്ന് യുവതുർക്കികൾ അർമീനിയരെ ഒന്നടങ്കം നാടുകടത്താനും 15 വയസ്സിനും 60 വയസ്സിനും ഇടയ്ക്കുള്ള പുരുഷന്മാരെ നിർബന്ധമായി പട്ടാളത്തിൽ ചേർക്കുവാനും തുടങ്ങി. ഇതിനെത്തുടർന്ന് 1916-ൽ റഷ്യാക്കാർ അർമീനിയ ആക്രമിച്ചു കീഴടക്കി. thumb|അമേരിക്കൻ അംബാസഡർ ഹെൻട്രി മോർഗെന്തൗ സീനിയർ 1915-ൽ എടുത്ത ചിത്രം ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് 1917-ലെ ബോൾഷെവിക്ക് വിപ്ലവത്തെത്തുടർന്ന് അർമീനിയൻ രാജവംശവും ബൂർഷ്വാസംഘടനയായ ദഷ്നാക്കിസ്റ്റുകളും കൂടി അർമീനിയയുടെ ഭരണം പിടിച്ചെടുത്തു. ആ ഭരണം അവസാനിപ്പിച്ചത് 1920 ന. 29-നു അർമീനിയൻ തൊഴിലാളികൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സായുധസമരത്തിലൂടെയായിരുന്നു. തുടർന്ന് അർമീനിയ ഒരു സോവിയറ്റ് സ്റ്റേറ്റായിത്തീർന്നു. അവിടത്തെ കൃഷിഭൂമി, ഖനികൾ, വ്യവസായശാലകൾ, ബാങ്കുകൾ, റയിൽവേ, വനം തുടങ്ങിയവ ദേശസാത്കരിക്കപ്പെട്ടു. അർമീനിയ, ജോർജിയ, അസെർബൈജാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ട്രാൻസ്കക്കേഷ്യൻ ഫെഡറൽ റിപ്പബ്ലിക്കായി. എങ്കിലും 1918 മേയ് 26-നു അതു പിരിഞ്ഞ് അംഗരാഷ്ട്രങ്ങൾ സ്വതന്ത്രമായി. മൂന്നു രാജ്യങ്ങളും യു.എസ്.എസ്.ആറിലെ വ്യത്യസ്തഘടകങ്ങളായി അംഗീകരിക്കപ്പെട്ടു. അർമീനിയ 1920 ഡിസംബർ 3-നു ഒരു പരമാധികാര റിപ്പബ്ലിക്കായിത്തീർന്നു. thumb|ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് അർമേനിയയുടെ (1918–1920) ഗവണ്മെന്റ് ഹൗസ് സോവിയറ്റ് സ്റ്റേറ്റ് left|thumb|അർമേനിയൻ സോവിയറ്റ് സ്റ്റേറ്റിന്റെ ഔദ്യോഗികമുദ്ര. അറാറത്ത് പർവ്വതമാണ് മദ്ധ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. റിപ്പബ്ലിക്കായതിനെത്തുടർന്നു ദഷ്നാക്കിസ്റ്റുകളെ ഭരണകൂടത്തിൽനിന്നും പുറത്താക്കി. ഇതിനെത്തുടർന്ന് എസ്. വ്രാത്സിയൻ (S.Vratzian) 1921 ഫെബ്രുവരിയിൽ ഒരു കമ്യൂണിസ്റ്റുവിരുദ്ധവിപ്ലവം നയിച്ചെങ്കിലും പരാജയപ്പെട്ടു. 1922 മാർച്ച് 12-നു അർമീനിയ, ജോർജിയ, അസെർബൈജാൻ എന്നീ സ്റ്റേറ്റുകൾ ചേർന്ന ട്രാൻസ്കക്കേഷ്യൻ സോവിയറ്റ് ഫെഡറേറ്റഡ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് രൂപവത്കൃതമായി. ഇത് 1922 ഡിസംബർ 30-ന് യു.എസ്.എസ്.ആറുമായി സംയോജിപ്പിക്കപ്പെട്ടു. 1936 ഡിസംബർ 5-നു സോവിയറ്റ് യൂണിയൻ പുതിയ ഭരണഘടന അംഗീകരിച്ചതോടെ പ്രസ്തുത ഫെഡറേഷൻ നിലവിലില്ലാതാവുകയും അർമീനിയ സോവിയറ്റ് യൂണിയനിലെ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിത്തീരുകയും ചെയ്തു. സോവിയറ്റ് ഭരണത്തിൻകീഴിൽ വ്യാവസായികമായി അർമീനിയ വളരെ ഏറെ പുരോഗതി നേടി. മറ്റു രാജ്യങ്ങളിൽ നിന്നും രണ്ടുലക്ഷത്തിലധികം അർമീനിയക്കാർ ഇക്കാലത്തു അർമീനിയയിൽ തിരിച്ചെത്തി. 1988-ൽ അർമീനിയയിലുണ്ടായ ഭൂകമ്പത്തിൽ 55,000 ത്തിലധികം പേർ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേർ ഭവനരഹിതരായിത്തീരുകയും ചെയ്തു. thumb|right|സോവിയറ്റ് നയങ്ങൾക്കും ഭരണത്തിനുമെതിരേ പ്രതിഷേധവുമായി അർമേനിയക്കാർ യെരവാനിലെ ഫ്രീഡം സ്ക്വയറിൽ ഒത്തുചേരുന്നു. 1988 സ്വാതന്ത്ര്യം 1991-ൽ സ്വതന്ത്രറിപ്പബ്ലിക്കായതിനെത്തുടർന്ന് അടുത്തുള്ള അസർബൈജാനിലെ നഗോർണോ, കരാബാഖ് എന്നീ പ്രദേശങ്ങൾ വിട്ടുകിട്ടുന്നതിനുള്ള അവകാശവാദം അർമീനിയ ശക്തമാക്കി. ഇത് അർമീനിയയിലെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും അസർബൈജാനിലെ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിതെളിച്ചു. 1994-ൽ വെടിനിർത്തൽ നടപ്പിലായി. അർമീനിയൻ സംസ്കാരം എ.ഡി. 396-ൽ അർമീനിയൻ അക്ഷരമാല നിലവിൽവന്നു. അതിനുശേഷം ബൈബിൾ തുടങ്ങിയ മതഗ്രന്ഥങ്ങളും അരിസ്റ്റോട്ടിൽ, പ്ലേറ്റോ, യുസീബിയസ് തുടങ്ങിയവരുടെ കൃതികളും അർമീനിയൻഭാഷയിലേക്കു തർജുമ ചെയ്യപ്പെട്ടു. നാലു മുതൽ ഏഴു വരെ ശതകങ്ങളിൽ ചരിത്രം, തത്ത്വശാസ്ത്രം, കവിത, സംഗീതം, നാടകം ആദിയായവ അർമീനിയയിൽ അഭിവൃദ്ധിപ്പെട്ടു. അനാനി ഷിരാക്കാട്ട്സി എന്ന പ്രസിദ്ധ പണ്ഡിതൻ തത്ത്വജ്ഞാനം, ഗണിതം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അനേകം കൃതികൾ രചിച്ചു. ഈ കൃതികൾക്കു വലിയ പ്രചാരമുണ്ടായി. കടുത്ത യുദ്ധങ്ങൾ നടന്നുകൊണ്ടിരുന്നപ്പോഴും അർമീനിയയിലെ സർവകലാശാലകൾ കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. സയ്യദ്നോവ (1712-95) എന്ന പ്രശസ്തനായ കവി അർമീനിയൻ ഭാഷയിൽ മാത്രമല്ല, ജോർജിയൻ, അസർബൈജാൻ ഭാഷകളിലും കവിതകൾ എഴുതിയിരുന്നു. റാഫി എന്ന നോവലിസ്റ്റ്, ഗബ്രിയൽ സാൻഡൂക്കിയർ എന്ന നാടകകൃത്ത്, യർവാൻഡ് ഓട്ടിയൻ എന്ന ഫലിതസാഹിത്യകാരൻ, ആധുനിക അർമീനിയൻ സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന കചാട്ടർ അബോവ്യാൻ എന്നിവർ പത്തൊൻപതാം ശതകത്തിലും വഹാൻടെക്കേയൻ എന്ന കവി ഇരുപതാം ശതകത്തിലും സാഹിത്യസേവനം ചെയ്തിരുന്നവരാണ്. ആദ്യത്തെ അർമീനിയൻ അച്ചടിശാല വെനീസിലാണ് സ്ഥാപിതമായത്. വെനീസിൽനിന്നു തന്നെയാണ് അർമീനിയരുടെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകൃതമായതും. ആദ്യത്തെ അർമീനിയൻ പത്രം പ്രസിദ്ധീകരിച്ചതു ചെന്നൈയിൽ നിന്നായിരുന്നു. ചെന്നൈയിൽ ഇന്നും ഒരു അർമീനിയൻ തെരുവുണ്ട്. മതം ലോകത്തിൽ ഒന്നാമതായി ക്രിസ്തുമതം രാഷ്ട്രമതമായി അംഗീകരിച്ചത് അർമീനിയയാണ്. വ്യക്തിപരമായ ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി മതത്തെയും ഭരണകൂടത്തെയും ഇന്നു വേർതിരിച്ചിരിക്കുന്നു. ഗ്രിഗറി ഇല്ലൂമിനേറ്റർ സ്ഥാപിച്ച അർമീനിയൻസഭയാണ് ഇപ്പോൾ ഏറ്റവും പ്രമുഖം. രണ്ടാമത്തേത് അർമീനിയൻ കത്തോലിക്കാസഭയാണ്. യെരെവാനിൽ നിന്നു 15 കി.മീ. ദൂരത്തുള്ള എച്ച്മയാഡീസിൻ ആണ് ഈ സഭയുടെ മുഖ്യഭരണകർത്താവ് (കതോലിക്കോസ്) ആസ്ഥാനമാക്കിയിട്ടുള്ളത്. ഇവിടെ പുരാതനമായ ഒരു ഭദ്രാസനപ്പള്ളിയുണ്ട്. ഈ രണ്ടു വിഭാഗക്കാരെയും കൂടാതെ കുറെ പ്രൊട്ടസ്റ്റന്റുകാരും അർമീനിയയിലുണ്ട്. Subdivisions of Armenia 250px Legend നമ്പർ Administrativeഡിവിഷൻ തലസ്ഥാനം 1 അരാഗട്സോടൻ ആഷ്ടരക് 2 അരാരത് ആർടഷാറ്റ് 3 അർമാവിർ അർമാവിർ 4 ഗെഘാർകുനിക് ഗവാർ 5 കൊടയ്ക് ഹ്രസ്ഡൻ 6 ലോറി വനഡ്സൊറ് 7 ഷിരാക് ഗ്യുംറി 8 സ്യൂനിക് കാപൻ 9 ടവുഷ് ഐജെവൻ 10 വയോറ്റ്സ് ഡ്സോർ യെഘെഗ്നദ്സൊർ 11 യെരെവൻ – അവലംബം പുറത്തേയ്ക്കുള്ള കണ്ണികൾ വർഗ്ഗം:അർമേനിയ വർഗ്ഗം:കോക്കസസ് വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
പ്രേംനസീർ
https://ml.wikipedia.org/wiki/പ്രേംനസീർ
മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടനായിരുന്നു പ്രേം നസീർ (ജീവിതകാലം: 7 ഏപ്രിൽ 1926 - 16 ജനുവരി 1989)പ്രേംനസീർ / നിത്യഹരിത നായകൻ. മലയാള സിനിമയിൽ അദ്ദേഹത്തിന്റെ തലമുറയിലെ പ്രമുഖരിൽ ഒരാളായി പ്രേംനസീർ അറിയപ്പെടുന്നു. അബ്ദുൾ ഖാദർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർചിറയിൻകീഴിൽനിന്നൊരു താരോദയം!. അനശ്വരനായ സത്യനുശേഷം മമ്മൂട്ടി-മോഹൻലാൽ ദ്വയം വരെ മലയാളചലച്ചിത്ര താരരാജാവായി അദ്ദേഹം നിലനിന്നു. ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റചിത്രം കൂടിയായിരുന്ന ത്യാഗസീമ പക്ഷേ റിലീസ് ആയില്ല. പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ വന്നത്. വിശപ്പിന്റെ വിളി (1952) എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റുകളിൽവച്ച് അദ്ദേഹം നസീർ എന്ന നാമം സ്വീകരിച്ചു. പിന്നീട് പൊന്നാപുരം കോട്ട എന്ന സിനിമയിൽ നസീർ എന്ന പേരിനൊപ്പം പ്രേം എന്ന് കൂടെ കുഞ്ചാക്കോ ചേർത്തു. 1950 കളിൽ ഒരു താരമായി ഉയർന്നുവന്ന അദ്ദേഹം 1950 മുതൽ 1989 ൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളിലൊരാളായിത്തീർന്നിരുന്നു. ഒരു റൊമാന്റിക് നായകനെന്ന നിലയിൽ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹിച്ചതിനാൽ നായകവേഷങ്ങളിൽ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂർവ്വം വഴിമാറി സഞ്ചരിച്ചു. മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967), കള്ളിച്ചെല്ലമ്മ (1969), നദി (1969), അനുഭവങ്ങൾ പാളിച്ചകൾ (1971), അഴകുള്ള സെലീന (1973), വിട പറയും മുൻപേ (1981) ), പടയോട്ടം (1982), ധ്വനി (1988) തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ അഭിനയത്തിലൂടെ അദ്ദേഹം നിരൂപക പ്രശംസ നേടിയിരുന്നു. വിട പറയും മുൻപേ എന്ന സിനിമയിലെ മാധവൻ കുട്ടിയെ അവതരിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (പ്രത്യേക ജൂറി അവാർഡ്) നേടിയിരുന്നു. കലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യാ ഗവൺമെന്റ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സിവിലിയൻ ബഹുമതികളായ പത്മഭൂഷൻ, പത്മശ്രീ എന്നിവ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1989 ജനുവരി 16 ന് 62 ആമത്തെ വയസ്സിൽ അഞ്ചാംപനി ബാധിച്ച് അദ്ദേഹം അന്തരിച്ചു. 542 മലയാളം സിനിമകളിൽ നായകനായി അഭിനിയച്ചിതിന്റെ പേരിലും"Magic of Sophia Loren" . The Hindu (2 November 2003). Retrieved 3 December 2011.130 സിനിമകളിൽ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലുംSheela's comeback . The Hindu. 5 January 2004. Retrieved 3 December 2011. രണ്ട് ഗിന്നസ് വേൾഡ് റിക്കാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. എൺപത് നായികമാർക്കൊപ്പം അഭിനയിച്ചതിനും ഒരേ വർഷം (1973, 77) 30 സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചതിന്റെ പേരിലും മറ്റ് രണ്ട് അഭിനയ റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1968 ൽ റസ്റ്റ് ഹൌസ് എന്ന സിനിമയ്ക്കായി അദ്ദേഹം പാടുകയും ചെയ്തു. 1989 ജനുവരി 16-ന് 62-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ജീവിതരേഖ തിരുവിതാംകൂറിലെ [[ചിറയൻകീഴ് നിയമസഭാമണ്ഡലം ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായി 1926 ഏപ്രിൽ 7-ന് ജനിച്ചു. പ്രേം നവാസ്, അഷ്‌റഫ് എന്നീ രണ്ട് സഹോദരന്മാരും സുലേഖ, ആരിഫ, അനീസ, ഉമൈബ, സുനൈസ, സുഹാറ എന്നീ ആറ് സഹോദരിമാരുമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ മാതാവ് അന്തരിച്ചു. പിതാവ് അതേ പേരിലുള്ള ഒരു സ്ത്രീയെ പിന്നീട് പുനർവിവാഹം ചെയ്തിരുന്നു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ഗവ. എൽ പി എസ് കൂന്തള്ളൂർ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിലായി അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായിത്തീർന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്തത്. പിന്നീട് സൂപ്പർ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. കുടുംബം പ്രേം നസീർ തന്റെ മുറപ്പെണ്ണായ ഹബീബ ബീവിയെയാണ് വിവാഹം കഴിച്ചത്. അവർക്ക് മൂന്ന് പെൺമക്കളുണ്ട്. ലൈല (തിരുവനന്തപുരം സ്വദേശിയും എഞ്ചിനീയറുമായ റഷീദിനെ വിവാഹം കഴിച്ച് കോഴിക്കോട് സ്ഥിരതാമസമാക്കിയിരിക്കുന്നു), റസിയ (കണ്ണൂരിൽ നിന്നുള്ള വ്യവസായി ഹാഷിമിനെ വിവാഹം കഴിക്കുകയും ചെന്നൈയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു). ഇരുവരും പുത്രൻ ഷാനവാസിനേക്കാൾ മൂത്തവരാണ്. ഇളയമകൾ റീത്ത പുനലൂർ സ്വദേശി ഡോക്ടർ ഷറഫുദ്ദീനെ വിവാഹം കഴിച്ച് മസ്കറ്റിൽ സ്ഥിരതാമസമാക്കി. പ്രേംനസീറിന്റെ മൂത്ത സഹോദരി സുലൈഖ ബീവിയുടെ മകളാണ് ഷാനവാസിന്റെ പത്നിയായ ആയിഷാ ബീവി. പ്രേം നസീറിന്റെ പുത്രൻ ഷാനവാസ് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പിതാവിനെപ്പോലെ അഭിനയരംഗത്ത് ശോഭിക്കാൻ കഴിഞ്ഞില്ല. പ്രേം നസീറിന്റെ മൂന്നാം തലമുറയായി ഷാനവാസിന്റെ പുത്രൻ ഷമീർ ഖാൻ മലയാള ചിത്രമായ ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇൻ ആക്ഷനിൽ അഭിനയിച്ചിരുന്നു. പ്രേം നസീറിന്റെ ഇളയ സഹോദരനായിരുന്ന പ്രേം നവാസും (അബ്ദുൽ വഹാബ്) ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കുടുംബത്തിലെ ആദ്യത്തെയാളായിരുന്നെങ്കിലും അദ്ദേഹം പിന്നീട് ഒരു നിർമ്മാതാവായി മാറുകയും അഗ്നിപുത്രി, തുലാവർഷം, പൂജക്ക് എടുക്കാത്ത പൂക്കൾ, നീതി, കെണി എന്നീ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. പ്രേം നവാസിന്റെ ഏക മകൻ പ്രേം കിഷോറും വെക്കേഷൻ, തസ്കരപുത്രൻ എന്നീ രണ്ട് മലയാള ചിത്രങ്ങളിൽ അഭിനയിച്ച് സിനിമാ വ്യവസായവുമായി അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ബഹുവർണ്ണ  ചിത്രമായിരുന്ന കണ്ടം ബച്ച കോട്ടിൽ അഭിനയിച്ചതിന്റെ പേരിലും പ്രേം നവാസ് ശ്രദ്ധേയനാണ്.Shameer Khan പേരുമാറ്റം അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെ കുഞ്ചാക്കോയും കെ.വി. കോശിയും തിക്കുറിശ്ശിയെ സമീപിച്ചാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് ജനകീയ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. പിന്നീട് സംവിധായകനായി മാറിയ ജെ. ശശികുമാറിന്റെയും നടന്മാരായ ബഹദൂറിന്റെയും ഉമ്മറിന്റെയും പേരുകളും തിക്കുറിശ്ശി മാറ്റുകയുണ്ടായി. എന്നാൽ ഉമ്മറിനായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹജാൻ എന്ന നാമം അദ്ദേഹം ഈ ഒരു ചിത്രത്തിൽ മാത്രമാണ് ഉപയോഗിച്ചത്. ചലച്ചിത്രരംഗത്ത് എക്സെൽ കമ്പനിക്കുവേണ്ടി ആയിരുന്നു അദ്ദേഹം ചലച്ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. 1951 ഡിസംബർ 26 നു ക്യാമറക്കു മുന്നിൽ വന്നു. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളികളുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ചലച്ചിത്ര കഥാപാത്രങ്ങൾ. 542 മലയാളചിത്രങ്ങളിൽ അഭിനയിച്ചതോടൊപ്പം പ്രേംനസീർ 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്ന‍ഡ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയ ജോഡികളായി അഭിനയിച്ചു. ഇത് ഒരു സർവ്വകാല റെക്കോഡാണ്. ജയഭാരതിയോടൊത്ത് 92 സിനിമകളിൽ ഒന്നിച്ചഭിനയിച്ചത് മറ്റൊരു റെക്കോർഡ് കൂടിയാണ്. 1978-ൽ 41 സിനിമകളിലും 1979-ൽ 39സിനിമകളിലും നായകവേഷം അവതരിപ്പിച്ചു. 781 ചിത്രങ്ങളിൽ 93 വിവിധ നായികമാരുമായി അദ്ദേഹം നായകനായി അഭിനയിച്ചു. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാനുള്ളത്. 1980-ൽ പുറത്തിറങ്ങിയ തന്റെ 500 മത്തെ ചിത്രമായ കരിപുരണ്ട ജീവിതങ്ങളിലെ അഭിനയത്തിന് ഔട്ട്സ്റ്റാൻഡിംഗ് പെർമോർമൻസ് അവാർഡ് ലഭിച്ചു. ആ സമയത്തു രണ്ടുപേർ ഒരുപോലെ മികച്ച നടന്റെ പട്ടികയിൽ വന്നപ്പോൾ ആണ് പ്രേം നസീറിന് പ്രഥമ Outstanding Performance അവാർഡ് ലഭിച്ചത്. പടയോട്ടം, ഇരുട്ടിന്റെ ആത്മാവ് എന്നീ സിനിമകളിലെ അഭിനയത്തിന് കപ്പിന്റെയും ചുണ്ടിന്റെയും അകലത്തിലാണ് അദ്ദേഹത്തിന് ദേശീയ അവാർഡ് നഷ്ടമായത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം 1992-ൽ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981-ൽ നൽകി. പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടൻ-ഗാ‍യക ജോഡിയായിരുന്നു. ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു. അവസാനമായി അഭിനയിച്ച ചിത്രം ധ്വനിയും 1990-ൽ പുറത്തിറങ്ങിയ കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ്‌ നസീറിന്റെതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. . ഗാനരംഗങ്ങളിൽ ഇത്രയും മനോഹരമായി അഭിനയിക്കുന്ന മറ്റൊരു നടനും ഇന്ത്യയിലില്ല. ദേവരാജന്റേയും ബാബുരാജിന്റേയും ഗാനങ്ങൾ അദ്ദേഹം ജനപ്രിയമാക്കി. യേശുദാസിന്റെ ശബ്ദവുമായി ഏറ്റവും പൊരുത്തപ്പെടുന്ന നടനും നസീറാണ്. ക്യാമറയിലൂടെ ഏത് ആംഗിളിൽ നിന്നു നോക്കിയാലും ഒരു പോലെ തിരിച്ചറിയാവുന്നത് അദ്ദേഹത്തിൻ മുഖത്തിൻ പ്രത്യേകത ആയിരുന്നു ഇത് ഒരു തരം ത്രിമാന അനുഭൂതി (3D Effect) കാഴ്ചക്കാരിൽ സൃഷ്ടിക്കുമായിരുന്നു. അദ്ദേഹത്തി വിജയത്തിന്റെ ഒരു പ്രധാന ഘടകം ഇതായിരുന്നു. യേശുദാസിന്റെ ശബ്ദവുമായി ഏറ്റവും ചേരുന്നത് അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു യാതൊരു അഹങ്കാരവും സിനിമയിലേ ജീവിതത്തിലോ ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല മരണം അവസാനകാലത്ത് കടുത്ത പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടിയ നസീർ, പക്ഷേ ചലച്ചിത്രലോകത്തും സാമൂഹികലോകത്തും നിറസാന്നിദ്ധ്യമായി തുടർന്നുവന്നു. അൾസർ ബാധിച്ചതിനെ തുടർന്ന്‌ ചെന്നൈയിലെ ആശുപത്രിയിലായി. അൾസർ മാറിയെങ്കിലും അഞ്ചാംപനി ബാധിച്ച് മരിച്ചു ബഹുമതികൾ അർഹിക്കുന്ന ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നത് നിർഭാഗ്യകരമായ വസ്തുതയാണ്. ഗിന്നസ് ലോക റിക്കാർഡ് മൂന്ന് വിഭാഗങ്ങളിലായി നേടിയിട്ടുണ്ട് 1983-ൽ ചലച്ചിത്രത്തിലെ സമഗ്ര സംഭാവനയ്ക്കായി പത്മഭൂഷൺപുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. 2013-ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യൻ സിനിമാ മേഖലയിലെ 50 പേരുടെ സ്റ്റാമ്പുകളിൽ പ്രേംനസീറിന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു. ഇതിൽ മലയാളത്തെ പ്രതിനിധീകരിച്ച് നസീറിന്റെ ചിത്രം മാത്രമാണ് ഇടം നേടിയത്ഇന്ത്യൻ സിനിമയുടെ നൂറാം വർഷം: തപാൽ സ്റ്റാമ്പിൽ ഇടംനേടിയത് പ്രേംനസീർ. അഭിനയിച്ച ചിത്രങ്ങൾ ലഭ്യമായവ ത്യാഗസീമ 1951-ൽ റിലീസ് ആയില്ല. മരുമകൾ (ചലച്ചിത്രം) (1952) വിശപ്പിന്റെ വിളി (1952) അച്ഛൻ (1952) പൊൻകതിർ (1953) മനസാക്ഷി (ചലച്ചിത്രം) (1954) കിടപ്പാടം (1954) ബാല്യസഖി (1954) അവൻ വരുന്നു (1954) അവകാശി (1954) സി.ഐ.ഡി (1955) അനിയത്തി (1955) മന്ത്രവാദി (1956) അവർ ഉണരുന്നു (1956) ആത്മാർപ്പണം (1956) പാടാത്ത പൈങ്കിളി (1957) ജയിൽ പുള്ളി (ചലച്ചിത്രം) (1957) ദേവസുന്ദരി (1957) മറിയക്കുട്ടി (1958) ലില്ലി (1958) ചതുരംഗം (1958) സഹോദരി (1959) തിലകം(ചലച്ചിത്രം) (1960) സീത (1960) ഉണ്ണിയാർച്ച (1961) കൃഷ്ണകുചേല (1961) ജ്ഞാനസുന്ദരി (1961) ശ്രീരാമ പട്ടാഭിഷേകം (1962) ലൈല മജ്നു (1962) കാൽപ്പാടുകൾ (1962) സ്നാപക യോഹന്നാൻ (1963) സത്യഭാമ (1963) നിണമണിഞ്ഞ കാൽപ്പാടുകൾ (1963) കലയും കാമിനിയും (1963) കാട്ടുമൈന (1963) ചിലമ്പൊലി (1963) സ്കൂൾ മാസ്റ്റർ (1964) പഴശ്ശിരാജാ (1964) ഒരാൾകൂടി കള്ളനായി (1964) കുട്ടിക്കുപ്പായം (1964) കുടുംബിനി (1964) കറുത്ത കൈ (1964) ദേവാലയം (1964) ഭാർഗ്ഗവീ നിലയം (1964) ആയിഷ (1964) അൾത്താര (1964) തങ്കക്കുടം (1965) ശകുന്തള (1965) റോസി (1965) രാജമല്ലി (1965) പോർട്ടർ കുഞ്ഞാലി (1965) ഓടയിൽ നിന്ന് (1965) മുതലാളി (1965) മുറപ്പെണ്ണ് (1965) മായാവി (1965) കുപ്പിവള (1965) കൊച്ചുമോൻ (1965) കാവ്യമേള (1965) കാത്തിരുന്ന നിക്കാഹ് (1965) കളിയോടം (1965) ജീവിതയാത്ര (1965) ഇണപ്രാവുകൾ (1965) ദേവത (ചലച്ചിത്രം) (1965) ചേട്ടത്തി (1965) ഭൂമിയിലെ മാലാഖ (1965) തിലോത്തമ (1966) സ്ഥാനാർത്ഥി സാറാമ്മ (1966) സ്റ്റേഷൻ മാസ്റ്റർ (1966) പ്രിയതമ (1966) പൂച്ചക്കണ്ണി (1966) പിഞ്ചുഹൃദയം (1966) പെൺമക്കൾ (1966) കുഞ്ഞാലിമരയ്ക്കാർ (1966) കൂട്ടുകാർ (1966) കണ്മണികൾ (1966) കനകച്ചിലങ്ക (1966) കല്യാണരാത്രിയിൽ (1966) കളിത്തോഴൻ (1966) ഇരുട്ടിന്റെ ആത്മാവ് (1966) അനാർക്കലി (1966) ഉദ്യോഗസ്ഥ (1967) സ്വപ്നഭൂമി (1967) രമണൻ (1967) പൂജ (1967) പരീക്ഷ (1967) പാതിരാപ്പാട്ട് (1967) ഒള്ളതുമതി (1967) എൻ.ജി.ഒ (1967) നഗരമേ നന്ദി (1967) നാടൻപെണ്ണ് (1967) കുടുംബം (1967) കോട്ടയം കൊലക്കേസ് (1967) കസവുതട്ടം (1967) കാണാത്ത വേഷങ്ങൾ (1967) ജീവിക്കാനനുവദിക്കൂ (1967) കളക്ടർ മാലതി (1967) കൊച്ചിൻ എക്സ്പ്രസ്സ്‌ (1967) ചിത്രമേള (1967) ഭാഗ്യമുദ്ര (1967) ബാല്യകാലസഖി (1967) അശ്വമേധം (1967) അഗ്നിപുത്രി (1967) വിദ്യാർത്ഥി (1968) വെളുത്ത കത്രീന (1968) തുലാഭാരം (1968) തോക്കുകൾ കഥ പറയുന്നു (1968) തിരിച്ചടി (1968) പുന്നപ്രവയലാർ (1968) പാടുന്ന പുഴ (1968) ലവ് ഇൻ കേരള (1968) ലക്ഷപ്രഭു (1968) കൊടുങ്ങല്ലൂരമ്മ (1968) കായൽകരയിൽ (1968) ഇൻസ്പെക്റ്റർ (1968) ഡയൽ 2244 (1968) ഭാര്യമാർ സൂക്ഷിക്കുക (1968) അസുരവിത്ത് (1968) അഞ്ചു സുന്ദരികൾ (1968) അഗ്നിപരീക്ഷ (1968) വിരുന്നുകാരി (1969) വില കുറഞ്ഞ മനുഷ്യൻ (1969) വിലക്കപ്പെട്ട ബന്ധങ്ങൾ (1969) സൂസി (1969) റസ്റ്റ് ഹൗസ് (1969) രഹസ്യം (1969) പൂജാപുഷ്പം (1969) പഠിച്ച കള്ളൻ (1969) നദി (1969) മിസ്റ്റർ കേരള (1969) മൂലധനം (ചലച്ചിത്രം) (1969) കൂട്ടുകുടുംബം (ചലച്ചിത്രം) (1969) കണ്ണൂർ ഡീലക്സ് (1969) കള്ളിച്ചെല്ലമ്മ (1969) കടൽപ്പാലം (1969) ജ്വാല (1969) ഡേയ്ഞ്ചർ ബിസ്കറ്റ് (1969) ബല്ലാത്ത പഹയൻ (1969) അനാച്ഛാദനം (1969) അടിമകൾ (1969) ആൽമരം (1969) വിവാഹിത (1970) വിവാഹം സ്വർഗ്ഗത്തിൽ (1970) ത്രിവേണി (1970) തുറക്കാത്ത വാതിൽ (1970) താര (1970) സരസ്വതി (1970) രക്തപുഷ്പം (1970) പേൾവ്യൂ (1970) പളുങ്കുപാത്രം (1970) ഒതേനന്റെ മകൻ (1970) നിഴലാട്ടം (1970) നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1970) നാഴികക്കല്ല് (1970) മൂടൽമഞ്ഞ് (1970) മിണ്ടാപ്പെണ്ണ് (1970) ലോട്ടറി ടിക്കറ്റ്(1970) കുരുക്ഷേത്രം (1970) കല്പന (1970) കാക്കത്തമ്പുരാട്ടി (1970) എഴുതാത്ത കഥ (1970) ദത്തുപുത്രൻ (1970) അരനാഴികനേരം (1970) അനാഥ (1970) അമ്മയെന്ന സ്ത്രീ (1970) അമ്പലപ്രാവ് (1970) ആ ചിത്രശലഭം പറന്നോട്ടെ (1970) വിലയ്ക്കുവാങ്ങിയ വീണ (1971) ഉമ്മാച്ചു (1971) സുമംഗലി (ചലച്ചിത്രം) (1971) ശിക്ഷ (ചലച്ചിത്രം)(1971) പുത്തൻ വീട് (1971) നീതി (ചലച്ചിത്രം)(1971) മുത്തശ്ശി (ചലച്ചിത്രം) (1971) മൂന്നു പൂക്കൾ (1971) മറുനാട്ടിൽ ഒരു മലയാളി (1971) ലങ്കാദഹനം (1971) കളിത്തോഴി (1971) എറണാകുളം ജങ്ക്ഷൻ (ചലച്ചിത്രം) (1971) സി.ഐ.ഡി. നസീർ (1971) അനുഭവങ്ങൾ പാളിച്ചകൾ (1971) ടാക്സികാർ (1972) സംഭവാമി യുഗേ യുഗേ (1972) പുഷ്പാഞ്ജലി (ചലച്ചിത്രം) (1972) പുനർജന്മം (ചലച്ചിത്രം) (1972) പോസ്റ്റ്മാനെ കാണാനില്ല (1972) ഒരു സുന്ദരിയുടെ കഥ (1972) ഓമന (ചലച്ചിത്രം) (1972) നൃത്തശാല (1972) മിസ്സ് മേരി (1972) മയിലാടും കുന്ന്(1972) മായ (ചലച്ചിത്രം)(1972) മറവിൽ തിരിവ് സൂക്ഷിക്കുക (1972) മരം (ചലച്ചിത്രം) (1972) മനുഷ്യബന്ധങ്ങൾ (1972) മന്ത്രകോടി (ചലച്ചിത്രം) (1972) ഗന്ധർവ്വക്ഷേത്രം (1972) ദേവി (1972) ബ്രഹ്മചാരി (ചലച്ചിത്രം) (1972) ആരോമലുണ്ണി (ചലച്ചിത്രം) (1972) അന്വേഷണം (1972) ആറടിമണ്ണിന്റെ ജന്മി(1972) ആദ്യത്തെ കഥ (1972) വീണ്ടും പ്രഭാതം (1973) ഉർവ്വശി ഭാരതി (1973) തൊട്ടാവാടി (1973) തിരുവാഭരണം (1973) തേനരുവി (1973) തനിനിറം (1973) ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973) പൊയ്മുഖങ്ങൾ (1973) പൊന്നാപുരം കോട്ട (1973) പോലീസ് അറിയരുത് (1973) പാവങ്ങൾ പെണ്ണുങ്ങൾ (1973) പണിതീരാത്ത വീട് (1973) പഞ്ചവടി (1973) പത്മവ്യൂഹം(ചലച്ചിത്രം) (1973) പച്ചനോട്ടുകൾ (1973) മനസ്സ് (1973) ലേഡീസ് ഹോസ്റ്റൽ (1973) കാലചക്രം (1973) ഇന്റർവ്യൂ (1973) ഫുട്ബോൾ ചാമ്പ്യൻ (1973) ധർമ്മയുദ്ധം (1973) ദർശനം (1973) ചുക്ക് (1973) ഭദ്രദീപം (1973) അഴകുള്ള സെലീന (1973) അങ്കത്തട്ട് (1973) അജ്ഞാതവാസം (1973) അച്ചാണി (1973) തുമ്പോലാർച്ച (1974) തച്ചോളിമരുമകൻ ചന്തു (1974) സുപ്രഭാതം (1974) സേതുബന്ധനം (1974) സപ്തസ്വരങ്ങൾ (1974) രഹസ്യരാത്രി (1974) രാജഹംസം (1974) പട്ടാഭിഷേകം (1974) പഞ്ചതന്ത്രം (1974) പാതിരാവും പകൽവെളിച്ചവും (1974) നൈറ്റ് ഡ്യൂട്ടി (1974) അജയനും വിജയനും (1974) നെല്ല് (1974) നീലക്കണ്ണുകൾ (1974) ഹണിമൂൺ (1974) ദൂർഗ്ഗ (1974) കോളേജ് ഗേൾ (1974) ചന്ദ്രകാന്തം (1974) ചഞ്ചല (1974) ചക്രവാകം (1974) ഭൂമിദേവി പുഷ്പിണിയായി (1974) അയലത്തെ സുന്ദരി (1974) അശ്വതി (1974) അരക്കള്ളൻ മുക്കാൽക്കള്ളൻ (1974) ടൂറിസ്റ്റ് ബംഗ്ലാവ് (1975) താമരത്തോണി (1975) തിരുവോണം (1975) സൂര്യവംശം (ചലച്ചിത്രം) (1975) സിന്ധു (1975) സമ്മാനം (1975) രാസലീല (1975) പുലിവാല്‌ (1975) പ്രിയമുള്ള സോഫിയ (1975) പ്രവാഹം (1975) പിക്നിക് (1975) പാലാഴിമഥനം (1975) പദ്മരാഗം (1975) നീലപ്പൊന്മാൻ (1975) മാനിഷാദ (1975) ലൗ മാര്യേജ് (1975) കൊട്ടാരം വിൽക്കാനുണ്ട് (1975) ഹലോ ഡാർളിംഗ് (1975) ധർമ്മക്ഷേത്രേ കുരുക്ഷേത്രേ (1975) ചുമടുതാങ്ങി (1975) ചീഫ് ഗസ്റ്റ് (1975) ചീനവല (ചലച്ചിത്രം) (1975) ചട്ടമ്പിക്കല്യാണി (1975) ബാബുമോൻ (1975) അയോദ്ധ്യ (1975) അഷ്ടമിരോഹിണി (1975) ആലിബാബയും 41 കള്ളന്മാരും (1975) അഭിമാനം (1975) ആരണ്യകാണ്ഡം (1975) വഴിവിളക്ക് (1976) വനദേവത (1976) തുലാവർഷം(1976) തെമ്മാടി വേലപ്പൻ (1976) സീമന്ത പുത്രൻ (1976) രാജയോഗം (1976) പുഷ്പശരം (1976) പ്രസാദം (1976) പിക്‌ പോക്കറ്റ്‌ (1976) പഞ്ചമി (1976) പാരിജാതം (1976) ഒഴുക്കിനെതിരെ (1976) മല്ലനും മാതേവനും (1976) ലൈറ്റ് ഹൗസ് (1976) കായംകുളം കൊച്ചുണ്ണിയുടെ മകൻ (1976) കന്യാദാനം (1976) കാമധേനു (1976) ചോറ്റാനിക്കര അമ്മ (1976) ചിരിക്കുടുക്ക (1976) ചെന്നായ് വളർത്തിയ കുട്ടി (1976) അമൃതവാഹിനി (1976) അമ്മിണി അമ്മാവൻ (1976) അജയനും വിജയനും (1976) അഗ്നിപുഷ്പം (1976) ആയിരം ജന്മങ്ങൾ (1976) വിഷുക്കണി (1977) വീട് ഒരു സ്വർഗ്ഗം (1977) വരദക്ഷിണ (1977) തുറുപ്പുഗുലാൻ (1977) തോൽക്കാൻ എനിക്കു മനസ്സില്ല (1977) സുജാത (1977) സൂര്യകാന്തി (1977) സമുദ്രം (1977) സഖാക്കളേ മുന്നോട്ട് (1977) രതിമന്മഥൻ (1977) രണ്ടു ലോകം (1977) പരിവർത്തനം (1977) പഞ്ചാമൃതം (1977) മുറ്റത്തെ മുല്ല (1977) മോഹവും മുക്തിയും (1977) മിനിമോൾ (1977) ലക്ഷ്മി (1977) കണ്ണപ്പനുണ്ണി (1977) കാഞ്ചന സീത (1977) കടുവയെ പിടിച്ച കിടുവ (1977) ഇവനെന്റെ പ്രിയപുത്രൻ (1977) ഇന്നലെ ഇന്ന് (1977) ഹൃദയമേ സാക്ഷി (1977) ചതുർവ്വേദം (1977) അവൾ ഒരു ദേവാലയം (1977) അപരാധി (1977) അപരാജിത (1977) അനുഗ്രഹം (1977) അഞ്ജലി (1977) അക്ഷയപാത്രം (1977) അച്ചാരം അമ്മിണി ഓശാരം ഓമന (1977) യാഗാശ്വം (1978) വിളക്കും വെളിച്ചവും (1978) തരൂ ഒരു ജന്മം കൂടി (1978) തച്ചോളി അമ്പു (1978) സുന്ദരിമാരുടെ സ്വപ്‌നങ്ങൾ (1978) സ്നേഹത്തിന്റെ മുഖങ്ങൾ (1978) ശത്രുസംഹാരം (1978) രാജു റഹിം (1978) പ്രാർത്ഥന (1978) പാദസരം (1978) നൈവേദ്യം (1978) നിനക്കു ഞാനും എനിക്കു നീയും (1978) മുദ്രമോതിരം (1978) ലിസ (1978) കുടുംബം നമുക്കു ശ്രീകോവിൽ (1978) കനൽക്കട്ടകൾ (1978) കൽപ്പവൃക്ഷം (1978) കടത്തനാട്ടു മാക്കം (1978) ജയിക്കാനായി ജനിച്ചവൻ (1978) ഗാന്ധർവ്വം (1978) ഈ ഗാനം മറക്കുമോ (1978) ഭാര്യയും കാമുകിയും (1978) അഷ്ടമുടിക്കായൽ (1978) അമർഷം (1978) ആനപ്പാച്ചൻ (1978) വാർഡ് നമ്പർ 7 (1979) വിജയനും വീരനും (1979) വെള്ളായണി പരമു (1979) വാളെടുത്തവൻ വാളാൽ (1979) തിരയും തീരവും (1979) തരംഗം (1979) സർപ്പം (1979) പ്രഭു (1979) പിച്ചാത്തിക്കുട്ടപ്പൻ (1979) പമ്പരം (1979) ഓർമ്മയിൽ നീ മാത്രം (1979) മാനവധർമ്മം (1979) മാമാങ്കം (1979) കതിർമണ്ഡപം (1979) കാലം കാത്തു നിന്നില്ല (1979) ഇരുമ്പഴികൾ (1979) ഇനിയും കാണാം (1979) ഇന്ദ്രധനുസ്സ് (1979) തീരം തേടുന്നവർ (1980) തീക്കടൽ (1980) പ്രളയം (1980) പാലാട്ടു കുഞ്ഞിക്കണ്ണൻ (1980) നായാട്ട് (1980) മിസ്റ്റർ മൈക്കിൾ (1980) ലാവ (1980) കരിപുരണ്ട ജീവിതങ്ങൾ 500th Movie (1980) ഇത്തിക്കരപ്പക്കി (1980) ദിഗ്‌വിജയം (1980) ചന്ദ്രഹാസം (1980) അന്തഃപുരം (1980) എയർ ഹോസ്റ്റസ് (1980) അഗ്നിക്ഷേത്രം (1980) ലൗ ഇൻ സിംഗപ്പൂർ (1980) വിട പറയും മുമ്പേ (1981) തേനും വയമ്പും (1981) തീക്കളി (1981) തകിലു കൊട്ടാമ്പുറം (1981) താളം മനസ്സിന്റെ താളം (1981) സംഘർഷം (1981) സഞ്ചാരി (1981) രക്തം (1981) പാർവ്വതി (1981) പാതിരാസൂര്യൻ (1981) കൊടുമുടികൾ (1981) കിലുങ്ങാത്ത ചങ്ങലകൾ (1981) കടത്ത് (1981) കാട്ടുകള്ളൻ (1981) കാഹളം (1981) ഇതിഹാസം (1981) ഇതാ ഒരു ധിക്കാരി (1981) ഇരട്ടിമധുരം (1981) എല്ലാം നിനക്കു വേണ്ടി (1981) ധ്രുവസംഗമം (1981) ചൂതാട്ടം (1981) ചാരം (1981) അട്ടിമറി (1981) അറിയപ്പെടാത്ത രഹസ്യം (1981) അടിമച്ചങ്ങല (1981) ശ്രീ അയ്യപ്പനും വാവരും (1982) രക്ഷസാക്ഷി (1982) പോസ്റ്റ് മോർട്ടം (1982) പൊന്മുടി (1982) പടയോട്ടം (1982) പാഞ്ചജന്യം (1982) ഒരു തിര പിന്നെയും തിര (1982) നാഗമഠത്തു തമ്പുരാട്ടി (1982) മഴനിലാവ് (1982) മൈലാഞ്ചി (1982) മരുപ്പച്ച (1982) കെണി (1982) ജംബുലിംഗം (1982) ഇവൻ ഒരു സിംഹം (1982) ഇടിയും മിന്നലും (1982) ദ്രോഹി (1982) ചമ്പൽക്കാട് (1982) അങ്കുരം (1982) അങ്കച്ചമയം (1982) ആരംഭം (1982) ആക്രോശം (1982) ആദർശം (1982) യുദ്ധം (1983) തീരം തേടുന്ന തിര (1983) പ്രതിജ്ഞ (1983) പ്രശ്നം ഗുരുതരം (1983) പാസ്പോർട്ട് (1983) ഒരു മാടപ്രാവിന്റെ കഥ (1983) ഒന്നു ചിരിക്കൂ (1983) മോർച്ചറി (1983) മറക്കില്ലൊരിക്കലും (1983) മഹാബലി (1983) കൊടുങ്കാറ്റ് (1983) കാര്യം നിസ്സാരം (1983) ജസ്റ്റിസ് രാജ (1983) ഹിമം (1983) എന്റെ കഥ (1983) ഈ യുഗം (1983) ദീപാരാധന (1983) ചക്രവാളം ചുവന്നപ്പോൾ (1983) ഭൂകമ്പം (1983) ബന്ധം (1983) ആട്ടക്കലാശം (1983) അങ്കം (1983) ആദ്യത്തെ അനുരാഗം (1983) ആധിപത്യം (1983) ആശ്രയം (1983) പ്രേംനസീറിനെ കാണ്മാനില്ല (1983) വികടകവി (1984) വെള്ളം (1984) വനിതാപോലീസ് (1984) പുമഠത്തെ പെണ്ണ് (1984) പിരിയില്ല നാം (1984) ഒരു തെറ്റിന്റെ കഥ (1984) നിങ്ങളിൽ ഒരു സ്ത്രീ (1984) മണിത്താലി (1984) മനസ്സേ നിനക്കു മംഗളം (1984) മകളേ മാപ്പു തരൂ (1984) കുരിശുയുദ്ധം (1984) കൃഷ്ണാ ഗുരുവായൂരപ്പാ (1984) കടമറ്റത്തച്ചൻ (1984) ഇണക്കിളി (1984) എന്റെ നന്ദിനിക്കുട്ടി (1984) അമ്മേ നാരായണ (1984) അലകടലിനക്കരെ (1984) വെള്ളരിക്കാപ്പട്ടണം (1985) ഉയിർത്തെഴുന്നേൽപ്പ് (1985) സ്നേഹിച്ച കുറ്റത്തിന് (1985) ശത്രു (1985) സന്നാഹം (1985) ഒഴിവുകാലം (1985) ഒരു നാൾ ഇന്നൊരു നാൾ (1985) ഒരിക്കൽ ഒരിടത്ത് (1985) നേരറിയും നേരത്ത് (1985) മുഖ്യമന്ത്രി (1985) മധുവിധു തീരും മുമ്പേ (1985) ദൈവത്തെയോർത്ത് (1985) ഒരു സന്ദേശം കൂടി (1985) മാന്യമഹാജനങ്ങളേ (1985) അയൽവാസി ഒരു ദരിദ്രവാസി (1986) ധ്വനി (1988) ലാൽ അമേരിക്കയിൽ (1989) കടത്തനാടൻ അമ്പാടി (1990) അവലംബങ്ങൾ വർഗ്ഗം:1929-ൽ ജനിച്ചവർ വർഗ്ഗം:1989-ൽ മരിച്ചവർ വർഗ്ഗം:ഏപ്രിൽ 7-ന് ജനിച്ചവർ വർഗ്ഗം:ജനുവരി 16-ന് മരിച്ചവർ വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ
സെപ്റ്റംബർ 11ലെ ഭീകരാക്രമണം
https://ml.wikipedia.org/wiki/സെപ്റ്റംബർ_11ലെ_ഭീകരാക്രമണം
സെപ്റ്റംബർ 11ലെ ഭീകരാക്രമണം - അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരന്മാർ 2001 സെപ്റ്റംബർ 11ന്‌ നടത്തിയ ചാവേർ ആക്രമണം.റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി നിശ്ശേഷം തകർത്തു.യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല. ആക്രമണത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്‌: ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖയ്ദയിലെ 19 അംഗങ്ങൾ നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക്‌ സിറ്റിയിലെ മാൻഹട്ടനിൽ ഉളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌ ഇടിച്ചു കയറ്റി. മിനിറ്റുകൾക്കകം ഇരു ടവറുകളും നിലം പൊത്തി. ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക്‌ ഇടിച്ചിറക്കി. നാലാമതൊരു വിമാനം റാഞ്ചിയിരുന്നെങ്കിലും യാത്രക്കാരുടെ ചെറുത്തു നിൽപ്പിനെത്തുടർന്ന് പെൻസിൽവാനിയായിലെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കിയാണ്‌ നീങ്ങിയതെന്നു കരുതുന്നു. . ഭീകരാക്രമണം നടന്നവിധം ആസൂത്രണം ഖാലിദ് ഷേക്ക് മുഹമ്മദാണ് ഈ ആക്രമണത്തിന്റെ ആശയം 1996 ൽ ഒസാമ ബിൻ ലാദനു മുൻപിൽ അവതരിപ്പിച്ചത്. 1998 ൽ ബിൻ ലാദൻ ഈ പദ്ധതിയ്ക്ക് അനുമതി നൽകി. ആക്രമണം 91,000 ലിറ്റെർ ഇന്ധന ശേഷിയുളള നാലു യാത്രാവിമാനങ്ങളാണ്‌ ഭീകരർ റാഞ്ചിയത്‌. മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കാലിഫോർണിയയിലെ ലൊസാഞ്ചലസ്‌ രാജ്യാന്തര വിമാനത്താവളത്തിലേക്കുപോയ അമേരിക്കൻ എയർലൈൻസിന്റെ പതിനൊന്നാം നമ്പർ വിമാനം, ഇതേ റൂട്ടിൽ പോയ യുണൈറ്റഡ്‌ എയർലൈൻസിന്റെ 175ാം നമ്പർ വിമാനം, വാഷിംഗ്‌ടൺ ഡള്ളസ്‌ വിമാനത്താവളത്തിൽ നിന്നും ലൊസാഞ്ചസിലേക്കു പോയ അമേരിക്കൻ എയർലൈൻസിന്റെ 77ാം നമ്പർ വിമാനം, ന്യൂജേഴ്സിയിലെ നെവാർക്കിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കു പോയ യുണൈറ്റഡ്‌ എയർലൈൻസിന്റെ 93ാം നമ്പർ വിമാനം എന്നിവയാണ്‌ റാഞ്ചപ്പെട്ടത്‌. ആദ്യത്തെ വിമാനം(എ.എ. 11) പ്രാദേശിക സമയം രാവിലെ 8:46:40ന്‌ ലോകവ്യാപാര കേന്ദ്രത്തിന്റെ വടക്കേ ടവറിൽ ഇടിച്ചു കയറ്റി.9:03:11ന്‌ രണ്ടാമത്തെ വിമാനം(യു.എ. 175) തെക്കേ ടവറിലും ഇടിച്ചിറക്കി. ഇതിന്റെ ദൃശ്യങ്ങൾ പ്രധാന ചാനലുകൾ തത്സമയം കാണിച്ചിരുന്നു. 9:37:46ന്‌ മൂന്നാമത്തെ വിമാനം (എ.എ. 77) വാഷിം ഗ്‌ ടൺ ഡി.സി.യിലെ വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിൽ ഇടിച്ചു കയറ്റി. റാഞ്ചപ്പെട്ട നാലാമത്തെ വിമാനം (യു.എ. 93) പെൻസിൽവാനിയ സംസ്ഥാനത്തെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഷാങ്ക്സ്‌വില്ലെ എന്ന സ്ഥലത്ത്‌ പാടത്തേക്കു 10:03:11ന്‌ തകർന്നു വീണു. ഇതിന്റെ ഭാഗങ്ങൾ എട്ടു മൈൽ ദൂരത്തേക്കു തെറിച്ചിരുന്നു. നാലാമത്തെ വിമാനം യാത്രക്കാരുടെ ചെറുത്തു നിൽപ്പിനേത്തുടർന്ന് ഭീകരന്മാർ മനഃപൂർവം വീഴ്ത്തിയതാണോ, അതോ വിമാനം നിയന്ത്രണം വിട്ടു നിലം പതിച്ചതാണോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. നാലു വിമാനങ്ങളിലേയും മുഴുവൻ യാത്രക്കാരും(265 പേർ) കൊല്ലപ്പെട്ടു. മരണ സംഖ്യ, നാശനഷ്ടങ്ങൾ ചാവേർ ആക്രമണം വിതച്ച നാശനഷ്ടക്കണക്കുകളെപ്പറ്റി ഇന്നും അവ്യക്തതയുണ്ട്‌. ഏതായാലും ആകെ 2985 പേർ -വിമാന യാത്രക്കാർ 265 ലോകവ്യാപാരകേന്ദ്രത്തിലെ 2595 പേർ (ഇതിൽ 343 പേർ അഗ്നിശമന സേനാംഗങ്ങളാണ്‌), പെൻറഗണിലെ 125 പേർ- കൊല്ലപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. 110 നിലകളുള്ള ഇരട്ട സമുച്ചയങ്ങൾക്കു പുറമേ, ലോക വ്യാപാര കേന്ദ്രത്തിലെ അഞ്ചു കെട്ടിടങ്ങൾക്കുകൂടി കേടുപാടുകൾ പറ്റിയിരുന്നു. ഇതുകൂടാതെ, മാൻഹട്ടൻ ദ്വീപിലെ ഇരുപത്തഞ്ചോളം കെട്ടിടങ്ങൾക്കും നാല്‌ ഭൂഗർഭ സ്റ്റേഷനുകൾക്കും കനത്ത നാശനഷ്ടമുണ്ടായി. വാർത്താവിനിമയ സംവിധാനങ്ങൾ അപ്പാടെ തകർന്നു. പെൻറഗൺ ആസ്ഥാന മന്ദിരത്തിൻറെ ഒരു ഭാഗം പൂർണ്ണമായി തകർന്നു. ലോകവ്യാപാര കേന്ദ്ര സമുച്ചയത്തിലുണ്ടായ മരണങ്ങൾ ദയനീയമായിരുന്നു. ആക്രമണമുണ്ടായ ഉടൻ ഒട്ടേറെപ്പേർ പ്രാണരക്ഷാർഥം ഏറ്റവും മുകളിലത്തെ നിലയിലേക്ക്‌ ഓടിക്കയറി. തങ്ങളെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം ഇത്‌. എന്നാൽ മിക്കവരും മുകളിലത്തെ നിലയിൽ കുടുങ്ങി. ഒടുവിൽ അവസാന ശ്രമമെന്ന നിലയിൽ താഴേക്കു ചാടി. ഇരുന്നൂറോളം പേർ ഇങ്ങനെ താഴേക്കു ചാടി മരിച്ചു. അസോയിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ടു പ്രകാരം ലോകവ്യാപാര കേന്ദ്രത്തിൽ നിന്നും കണ്ടെടുത്ത 1600 ജഡാവശിഷ്ടങ്ങളേ തിരിച്ചറിയാനായുള്ളു. 1100ഓളം പേരുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. മരിച്ചവരുടെ പട്ടികയിലുള്ള ആരോടും ബന്ധമില്ലാത്ത പതിനായിരത്തിലേറെ ജഡാവശിഷ്ടങ്ങൾ ബാക്കിയായതായും എ.പി. റിപ്പോർട്ടിൽ പറയുന്നു. അവസാന സന്ദേശങ്ങൾ റാഞ്ചപ്പെട്ട വിമാനങ്ങളിലെ യാത്രക്കാരും വൈമാനികരും എല്ലാം തകരുന്നതിനു മുൻപ്‌ ഫോൺ വിളികൾ നടത്തിയിരുന്നു. ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന്‌ ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി. യാത്രക്കാരുടെ സന്ദേശപ്രകാരം എല്ലാ വിമാനങ്ങളിലും മൂന്നിലേറെ ഭീകരർ ഉണ്ടായിരുന്നു. ഇവരിൽ 19 പേരെ പിന്നീടു തിരിച്ചറിഞ്ഞു. യു.എ. 93ൽ നാലും ബാക്കി മൂന്നു വിമാനങ്ങളിൽ അഞ്ചുവീതവും റാഞ്ചികളുണ്ടായിരുന്നു. തീരെച്ചെറിയ കത്തികളും കണ്ണീർ വാതകം, കുരുമുളകു പൊടിയുമുപയോഗിച്ചാണ്‌ ഭീകരന്മാർ നാടകീയമായ റാഞ്ചൽ നടത്തിയതെന്നാണ്‌ യാത്രക്കാരുടെ സന്ദേശത്തിൽനിന്നും മനസ്സിലാകുന്നത്‌. സാധാരണ റാഞ്ചൽ നാടകങ്ങളിൽനിന്നും വ്യത്യസ്തമായി വിമാനങ്ങളുടെ നിയന്ത്രണം പൂർണ്ണമായും റാഞ്ചികൾ കൈക്കലാക്കിയിരുന്നു. നാലാമത്തെ വിമാനത്തിനു സംഭവിച്ചത്‌ റാഞ്ചപ്പെട്ട വിമാനങ്ങളിൽ നാലാമത്തേതിൽ(യു.എ. 93)മാത്രമാണ്‌ യാത്രക്കാർ സാഹസികമായ ചെറുത്തുനിൽപ്പു നടത്തിയത്‌. ഈ വിമാനമുപയോഗിച്ച്‌ അമേരിക്കൻ ഭരണസിരകേന്ദ്രമായ വൈറ്റ്‌ ഹൌസ്‌ ആക്രമിക്കുകയായിരുന്നത്രേ ഭീകരരുടെ ലക്ഷ്യം. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് സന്ദേശങ്ങൾ പ്രകാരം ടോഡ്‌ ബീമർ, ജെറിമി ഗ്ലിക്ക്‌ എന്നീ യാത്രക്കാരുടെ നേതൃത്വത്തിൽ വിമാനത്തിന്റെ നിയന്ത്രണം തിരികെപ്പിടിക്കാൻ ശ്രമം നടത്തിയിരുന്നു. പക്ഷേ ഈ അതിസാഹസികമായ ശ്രമങ്ങൾക്കിടയിലാണ്‌ നാലാമത്തെ വിമാനം പെൻസിൽവാനിയയിൽ തകർന്നു വീണത്‌. എന്തുകൊണ്ട്‌ സെപ്റ്റംബർ 11? ചരിത്രത്തിൽ ഈ ഭീകരാക്രമണം 9/11 എന്നായിരിക്കും അറിയപ്പെടുക. തീയതി രേഖപ്പെടുത്താൻ അമേരിക്കയിൽ നിലവിലുളള ശൈലി പ്രകാരം ഇതു സൂചിപ്പിക്കുന്നത്‌ സെപ്റ്റംബർ(9), 11 എന്നാണ്‌. പക്ഷേ അൽഖയ്ദ ആക്രമണത്തിനായി ഈ തീയതി തിരഞ്ഞെടുത്തത്‌ വേറെ ചില ഉദ്ദേശ്യങ്ങളോടെയാണെന്നു കരുതപ്പെടുന്നു. 9-1-1 എന്നത്‌ അമേരിക്കക്കാർക്ക്‌ ഹൃദ്യസ്ഥമായ അക്കങ്ങളാണ്‌. ഏതു വലിയ ആപത്തുണ്ടായാലും ടെലിഫോണെടുത്ത്‌ 9-1-1 വിളിച്ചാൽ മതി എന്ന വിശ്വാസമാണ്‌ അമേരിക്കൻ ജനതയ്ക്ക്‌. മറ്റൊരു തരത്തിൽ, ഈ വിളിയിൽ തീരുന്ന പ്രശ്നങ്ങളേ അവർ കണ്ടിട്ടുള്ളു. ലോക പോലീസായി മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടുകയും ചിലപ്പോൾ ആക്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെ സ്വന്തം മണ്ണിൽ അത്ര ഭീകരമായ യുദ്ധങ്ങളോ കെടുതികളോ അന്യമായിരുന്നു. എന്തു വന്നാലും തങ്ങൾ സുരക്ഷിതരാണ്‌ എന്ന അമേരിക്കൻ അമിതവിശ്വാസത്തിന്‌ പ്രഹരമേൽപ്പിക്കുകയായിരുന്നു ഭീകരരുടെ ഉദ്ദേശ്യമെന്നുവേണം കരുതാൻ.ലോക വ്യാപാര കേന്ദ്രത്തിന്റെ സമുച്ചയങ്ങളിൽ കുടുങ്ങിയ എത്രയോ പേർ 9-1-1 എന്ന അക്കം അമർത്തിയിട്ടുണ്ടാവാം. പക്ഷേ ഈ മാന്ത്രിക അക്കങ്ങൾക്കപ്പുറമായിരുന്നു ചാവേർ അക്രമകാരികൾ വിതച്ച നാശം. ആക്രമണത്തിനായി 9/11 തിരഞ്ഞെടുത്തതിനു പിന്നിൽ മറ്റൊരു കാരണവും ഉണ്ടാകാനിടയില്ല. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർ ചാവേർ ആക്രമണം കഴിഞ്ഞയുടനെ ഇതിനു പിന്നിൽ അൽഖയ്ദ ആയിരിക്കാമെന്നു സംശയം പ്രകടിപ്പിച്ചിരുന്നു. ചാവേർ ആക്രമണത്തെ പ്രകീർത്തിച്ചെങ്കിലും ഒസാമ ബിൻലാദൻ തുടക്കത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല. സെപ്റ്റംബർ 16ന്‌ ഖത്തറിലെ അൽജസീറ ചാനൽ വഴി പുറത്തുവിട്ട സന്ദേശത്തിൽ ലാദൻ ചാവേർ ആക്രമണത്തിൽ തൻറെ പങ്ക്‌ ആവർത്തിച്ചു നിഷേധിച്ചു. ലാദന്‌ രാഷ്ട്രീയ അഭയം നൽകിയിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻഭരണകൂടവും ഭീകരാക്രണത്തിൽ അയാൾക്കുള്ള പങ്ക്‌ തള്ളിക്കളഞ്ഞു. സംഭവം കഴിഞ്ഞയുടനെ പലസ്തീൻ തീവ്രവാദ സംഘടനയായ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ഫോർ ദ്‌ ലിബറേഷൻ ഓഫ്‌ പലസ്തീൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഉടൻതന്നെ സംഘടനയുടെ മുതിർന്ന നേതാവ്‌ ഇതു തിരുത്തിപ്പറഞ്ഞു. പലസ്തീൻ നേതാവ്‌ യാസർ അരാഫത്ത്‌ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. അമേരിക്കയുമായി ശത്രുത പുലർത്തുന്ന രാജ്യങ്ങളിൽ ഇറാഖിലെ സദ്ദാം ഹുസൈൻ ഒഴികെ മറ്റെല്ലാവരും ചാവേർ ആക്രമണത്തെ അപലപിച്ചു. ലിബിയയിലെ ഗദ്ദാഫി, ഇറാനിലെ മുഹമ്മദ്‌ ഖത്താമി, ക്യൂബയിലെ ഫിദൽ കാസ്ട്രോ എന്നിവർ ഇതിൽപ്പെടുന്നു. ലോക ജനതയ്ക്കു നേരെ അമേരിക്ക നടത്തുന്ന അതിക്രമങ്ങളുടെ ഫലമെന്നാണ്‌ സദ്ദാം ഹുസൈൻ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്‌. ഏതായാലും ഭീകരാക്രമണത്തിനു പിന്നിൽ അൽഖയ്ദ തന്നെയാണെന്നായിരുന്നു അമേരിക്കയുടെ വിശ്വാസം. ഇതിനെ പിന്തുണയ്ക്കുന്ന പല രേഖകളും കണ്ടെത്തിയതായി അവർ അവകാശപ്പെടുകയും ചെയ്തു. അൽഖയ്ദയുടെ പങ്ക്‌ 9/11 കമ്മീഷൻറെ റിപ്പോർട്ട്‌ പ്രകാരം ചാവേർ ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ്‌ അമേരിക്കയിൽ പ്രവേശിച്ചത്‌. ഇതിൽ അവശേഷിച്ച 19 പേർ ചേർന്നാണ്‌ ചാവേർ ആക്രമണം നടത്തിയത്‌. ചാവേർ ആക്രമണം കഴിഞ്ഞ്‌ അധികമാകും മുൻപ്‌ എഫ്‌.ബി.ഐ. ഇവരെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടു. എന്നാൽ എഫ്‌.ബി.ഐയുടെ പട്ടികയിലെ എട്ടു പേരുകളെപ്പറ്റി ഇപ്പോഴും സംശയമുണ്ട്‌. ഇതിൽ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണെന്ന് ചില കേന്ദ്രങ്ങൾ വാദിക്കുന്നു. ഏതായാലും 9/11 കമ്മീഷൻ റിപ്പോർട്ട്‌ പ്രകാരം ചാവേറുകൾ താഴെപ്പറയുന്നവരാണ്‌. പൗരത്വം ബ്രായ്ക്കറ്റിൽ അമേരിക്കൻ എയർലൈൻസ്‌ 11ലെ ചാവേറുകൾ വലീദ്‌ അൽ ഷെഹ്‌രി (സൗദി അറേബ്യ) വേയിൽ അൽ ഷെഹ്‌രി (സൗദി അറേബ്യ) മുഹമദ് അത്ത (ഈജിപ്ത്‌) അബ്ദുൽ അസീസ് അൽ ഒമരി (സൗദി അറേബ്യ) സതാം അൽ സൗഖാമി യുണൈറ്റഡ്‌ എയർലൈൻസ്‌ 175ലെ ചാവേറുകൾ മർവാൻ അൽ ഷെഹി(യു.എ.ഇ) ഫയസ്‌ ബനിഹമ്മദ്‌ (യു.എ.ഇ) മുഹമ്മദ്‌ അൽ ഷെഹ്‌രി (സൗദി അറേബ്യ) ഹംസ അൽ ഗാമിദി (സൗദി അറേബ്യ) അഹമ്മദ്‌ അൽ ഗാമിദി (സൗദി അറേബ്യ) അമേരിക്കൻ എയർലൈൻസ്‌ 77ലെ ചാവേറുകൾ ഖാലിദ്‌ മിഹ്‌ധാർ (സൗദി അറേബ്യ) മജീദ്‌ മൊകദ്‌ (സൗദി അറേബ്യ) നവാഫ്‌ അൽ ഹാസ്മി (സൗദി അറേബ്യ) സലേം അൽ ഹാസ്മി (സൗദി അറേബ്യ) ഹാനി ഹാൻജൌർ (സൗദി അറേബ്യ) യുണൈറ്റഡ്‌ എയർലൈൻസ്‌ 93ലെ ചാവേറുകൾ അഹമ്മദ്‌ അൽ ഹസ്നവി (സൗദി അറേബ്യ) അഹമ്മദ്‌ അൽ നാമി (സൗദി അറേബ്യ) സിയാദ്‌ ജാറ (ലെബനൻ) സയീദ്‌ അൽ ഖാംദി (സൗദി അറേബ്യ) പ്രത്യാഘാതങ്ങൾ രാജ്യാന്തര തലത്തിൽ ചാവേറാക്രമണത്തിൻറെ പ്രത്യാഘാതങ്ങൾ രാജ്യാന്തര തലത്തിലേക്കു കത്തിപ്പടരാൻ അധിക നാൾ വേണ്ടിവന്നില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അൽഖയ്ദ ഭീകരരെ വേട്ടയാടാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ആക്രമിച്ചതായിരുന്നു ഇതിൽ പ്രധാനം. ചാവേർ ആക്രമണം കഴിഞ്ഞ്‌ ഒരു മാസമായപ്പോഴായിരുന്നു ഇത്‌. ഒട്ടേറെ ഇസ്ലാമിക രാജ്യങ്ങൾ ഇതിൽ അമേരിക്കയോടൊപ്പം ചേർന്നു. സ്വന്തം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടത്തിനെതിരായിട്ടും പാകിസ്താൻ പ്രസിഡണ്ട് പർവേഷ്‌ മുഷാറഫ്‌ അമേരിക്കയ്ക്ക്‌ പിന്തുണ നൽകി. തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ അഫ്ഗാനിസ്ഥാനെ ആക്രമിക്കാനായി വിട്ടുനൽകിയ പാകിസ്താൻ ഒരുമുഴം നീട്ടിയെറിയുകയായിരുന്നു. ഈ ഉപകാരത്തിനു പ്രതിഫലമായി പാകിസ്താന്‌ ഒട്ടേറെ സഹായങ്ങൾ ലഭിച്ചു. 9/11നു ശേഷം ഒട്ടേറെ രാജ്യങ്ങൾ നയങ്ങളിൽ വൻ അഴിച്ചുപണി നടത്തി. ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകൾക്ക്‌ മിക്ക രാജ്യങ്ങളും കടിഞ്ഞാണിട്ടു. ഭീകരതയെ സഹായിക്കുന്നു എന്നു സംശയമുള്ളവരുടെ നിക്ഷേപങ്ങൾ മരവിപ്പിക്കപ്പെട്ടു. എല്ലാ രാജ്യങ്ങളും വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധന ശക്തമാക്കി. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്താനും 9/11 കാരണമായി. ദേശസ്നേഹ ദിനം ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ സ്മരണയ്ക്കായി എല്ലാ വർഷവും സെപ്റ്റംബർ 11 ന് അമേരിക്ക ദേശസ്നേഹ ദിനം (Patriot Day) ആചരിക്കുന്നു. അവലംബം വർഗ്ഗം:2001 വർഗ്ഗം:ലോകചരിത്രം വർഗ്ഗം:അമേരിക്കൻ ഐക്യനാടുകൾ വർഗ്ഗം:ഭീകരാക്രമണങ്ങൾ വർഗ്ഗം:2001-ലെ ഭീകരാക്രമണങ്ങൾ
ഗ്നു/ലിനക്സ്‌
https://ml.wikipedia.org/wiki/ഗ്നു/ലിനക്സ്‌
REDIRECT ഗ്നു/ലിനക്സ്
യു.എസ്‌.എ.
https://ml.wikipedia.org/wiki/യു.എസ്‌.എ.
തിരിച്ചുവിടുക അമേരിക്കൻ ഐക്യനാടുകൾ
അറേബ്യൻ ഉപദ്വീപ്
https://ml.wikipedia.org/wiki/അറേബ്യൻ_ഉപദ്വീപ്
അൽ ജസീറ (الجزيرة) എന്ന അറബി പദത്തിന്‌ ഉപദ്വീപ് എന്നാണർഥം. സാധാരണയായി അൽ ജസീറത്തുൽ അറബ് , അൽ ജസീറ എന്നൊക്കെ പ്രയോഗിക്കുന്നത് അറേബ്യൻ ഉപദ്വീപിനെയാൺ്. അത് ഇന്നത്തെ യമൻ, ഒമാൻ, ഖത്തർ, യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, ഇറാഖ്, സിറിയ, ജോർദ്ദാൻ, ഇസ്രായേൽ, പലസ്തീൻ, ലെബനൻ, സീനായ്(ഈജിപ്ത്ത്‌) അടങ്ങിയ പ്രദേശമാണ്. വർഗ്ഗം:ഏഷ്യയിലെ ഉപദ്വീപുകൾ വർഗ്ഗം:അറേബ്യ
വൈറ്റ്‌ഹൗസ്‌
https://ml.wikipedia.org/wiki/വൈറ്റ്‌ഹൗസ്‌
അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണ സ്ഥലവും കൂടിയായ വൈറ്റ്‌ ഹൗസ്‌ (ഇംഗ്ലീഷ്: White House). യു.എസ്‌. തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സി., 1600 പെൻസിൽവാനിയ അവന്യു, ന്യുയോർക്കിൽ സ്ഥിതിചെയ്യുന്നു. വെള്ളപൂശിയ മന്ദിരമായതിനാലാണ്‌ വൈറ്റ്‌ഹൗസ്‌ എന്ന പേരു ലഭിച്ചത്‌.1800 ൽ ജോൺ ആഡംസ് മുതൽ ഓരോ അമേരിക്കൻ പ്രസിഡന്റിന്റെയും താമസസ്ഥലം കൂടിയാണ് ഈ മന്ദിരം. പ്രസിഡന്റ്, അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ തുടങ്ങിയവയുടെ പര്യായമായും വൈറ്റ് ഹൗസ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. നവവാസ്തു ശൈലിയിൽ ഐറിഷ് വംശജനായ വാസ്തുശില്പി ജെയിംസ് ഹൊബാനാണ് വൈറ്റ് ഹൗസ് രൂപകല്പന ചെയ്തത്. 1792 നും 1800 നും ഇടക്ക് വെള്ള നിറം പൂശിയ അക്വായി ക്രീക്ക് മാർബിളിൾ ഉപയോഗിച്ചാണ് നിർമ്മാണം നടന്നത്. 1812 ലെ യുദ്ധഫലമായി 1814 ൽ ബ്രിട്ടീഷ് പട്ടാളം കെട്ടിടം ഏകദേശം പൂർണമായി നശിപ്പിക്കുകയുണ്ടായി. എന്നാൽ പുനർനിർമ്മാണം വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുകയും, 1817ൽ പകുതിയോളം പൂർത്തിയായ കെട്ടിടത്തിലേക്ക് പ്രസിഡന്റ് ജെയിംസ് മോൻറോ താമസം മാറ്റുകയും ചെയ്തു. പുറംഭാഗത്തെ നിർമ്മാണം അതിനു ശേഷവും തുടരുകയുണ്ടായി. തത്ഫലമായി അർദ്ധവൃത്താകൃതിയിൽ തെക്കേ നടപന്തൽ 1824ലും വടക്കേ നടപന്തൽ 1829ലും പൂർത്തീകരിച്ചു. 57ഇതര കണ്ണികൾ‍ Official White House website National Park Service website for the President's Park The White House Museum, a detailed online tour of the White House The White House Historical Association, with historical photos, online tours and exhibits, timelines, and facts Twentieth Century American Sculpture at the White House, including artists Nancy Graves, Allan McCollum, and Tom Otterness A time magazine report about the Chinese replica വർഗ്ഗം:വൈറ്റ് ഹൗസ് വർഗ്ഗം:അമേരിക്കൻ ഐക്യനാടുകളിലെ കെട്ടിടങ്ങളും നിർമ്മിതികളും വർഗ്ഗം:പ്രസിഡണ്ടുമാരുടെ ഔദ്യോഗിക വസതികൾ വർഗ്ഗം:ഔദ്യോഗികവസതികൾ
ന്യൂയോർക്ക്‌ സിറ്റി
https://ml.wikipedia.org/wiki/ന്യൂയോർക്ക്‌_സിറ്റി
തിരിച്ചുവിടുക ന്യൂയോർക്ക് നഗരം
അൽഖയ്ദ
https://ml.wikipedia.org/wiki/അൽഖയ്ദ
REDIRECTഅൽ ഖാഇദ
മഹാഭാരതം
https://ml.wikipedia.org/wiki/മഹാഭാരതം
thumb|right|240px|Krishna and Arjuna at Kurukshetra, 18th-19th-century painting ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. (ഇംഗ്ലീഷിൽ: The Mahābhārata ദേവനാഗരിയിൽ:महाभारतं). മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. മഹാഭാരതത്തിലെ ആദ്യ ശ്ലോകം "ഓം! നാരായണനെയും (കൃഷ്ണൻ) പുരുഷൻമാരിൽ അത്യുന്നതനായ നരനെയും (അർജുനൻ), സരസ്വതി ദേവിയെയും വണങ്ങി ജയ എന്ന വാക്ക് ഉച്ചരിക്കണം." എന്ന് വ്യാസൻ പ്രാർത്ഥനയോടെ തുടങ്ങുന്നു. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണിത്. മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾ ഉൾകൊള്ളാൻ കഴിയാത്ത സാധാരണ ജനങ്ങൾക്കു സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ 'ഇതിഹാസങ്ങൾ' എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്നു കാണുന്ന രീതിയിലിത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്. മഹാഭാരതം ആദിപർ‌വത്തിൽ പറയുന്നത് 8,800 പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീടത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷമുള്ള ഗ്രന്ഥമായി വളർന്നുവെന്നു കാണാം. അതുകൊണ്ടു വ്യാസൻ എന്നത് ഒരു വംശനാമമോ, ഗുരുകുലമോ ആകാനാണ് സാധ്യത. ഗുപ്തകാലത്താണ് ഒരുപക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തിൽ എത്തിയത്. . കർത്തൃത്ത്വവും കാലവും left|thumb|300px|മഹാഭാരതത്തിന്റെ കാലത്തെ ഭാരതത്തിന്റെ ഭൂപടം വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 3,801 വർഷം മുൻപാണ്‌ വ്യാസൻ ജീവിച്ചിരുന്നത്. പക്ഷേ വേദകാലത്തിനുശേഷം ഏതാണ്ട് ക്രി.വ. 950 ലാണ്‌ വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തിൽ നടത്തിയ ഉൽഖനനങ്ങൾ സൂചിപ്പിക്കുന്നു. തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞു കൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അദ്ദേഹം ഒരേസമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി. ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ്‌ ഒരാളാകാൻ വഴിയില്ല. പല നൂറ്റാണ്ടുകളിൽ പലരുടേയും പ്രതിഭാ പ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ്‌ വന്ന ഒരു അസാധാരണ ഗ്രന്ഥമാണ്‌ മഹാഭാരതം എന്നാണ്‌ അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. അത്‌ 8,000 ഗ്രന്ഥങ്ങൾ(ശ്ലോകങ്ങൾ) ഉള്ളതായിരുന്നത്രെ. പിന്നീടത്‌ 24,000 ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു. അതിൽ നിന്നാണ്‌ ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപർവ്വത്തിൽ കുരുപാണ്ഡവ സേനകൾ കലിദ്വാപര യുഗങ്ങളുടെ ഇടയിൽ സ്യമന്തപഞ്ചകത്തിൽ വച്ച്‌ യുദ്ധം ചെയ്തുവെന്നാണ്‌ പറയുന്നത്‌. ക്രിസ്തുവിനു മുമ്പ്‌ 3,102 ആണ്‌ അതെന്നാണ്‌ ചരിത്രകാരന്മാരുടെ പക്ഷം. ഭാരതകഥയുടെ ആദ്യരൂപം എന്നാണ്‌ ഉണ്ടായതെന്ന് വ്യക്തമല്ല. അശ്വലായന്റെ ഗൃഹസൂത്രത്തിലും, ശംഖായന്റെ ശ്രൌതസൂത്രത്തിലും മഹാഭാരതം ഭാരതം മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നു. പാണിനീയത്തിലാകട്ടെ വസുദേവൻ, അർജ്ജുനൻ മുതലായവരെ പരാമർശിച്ചിരിക്കുന്നു. ബുദ്ധമതത്തിന്റെ ഉദയകാലം തൊട്ട്‌ മഹാഭാരതം നിലനിൽക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ അഞ്ഞൂറുമുതൽ ഇന്നു വരെ അതിന്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ്‌ ചരിത്രകാരന്മാർ പറയുന്നത്‌. പരാശരപുത്രനായ വ്യാസനാമം തൈത്തിരീയാരണ്യകത്തിൽ പരാമർശിച്ചിരിക്കുന്നു.ബുദ്ധന്‌ പൂർവ്വജന്മത്തിൽ 'കൽഹദ്വൈപായന' എന്ന പേരുണ്ടായിരുന്നു എന്ന വിശ്വാസം സ്മരണീയം ആണ്‌. വ്യാസന്റെ മറ്റൊരു നാമം 'കൃഷ്ണദ്വൈപായനൻ' എന്നായിരുന്നല്ലോ. പലതെളിവുകളേയും അവലംബിക്കുമ്പോൾ മഹാഭാരതം ബുദ്ധനു മുൻപ്‌ തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം. അക്കാലത്ത്‌ അത്‌ ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല. ഏറ്റവും കുറഞ്ഞത്‌ ക്രിസ്തുവിനു മുമ്പ്‌ നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നുമാത്രം മനസ്സിലാക്കാം. വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകൻ എന്ന മകന്‌ ജന്മവും നൽകിയിട്ടുണ്ട്. ദ്വൈപായനൻ യൗവനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ്‌ അവ ഇന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്‌ ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി. ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചു തുടങ്ങി. വ്യാസൻ നൈമിശാരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു ആരണ്യ സർ‌വ്വകലാശാല തന്നെ നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായ ശുകമഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ്‌ ശുക്ലയജുർ‌വേദകർത്താവായ യാജ്ഞവൽക്യൻ. . ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്.അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നുതുടങ്ങുന്നു.രണ്ട് കുലങ്ങൾ - കുരുവംശജരും പാണ്ഡവരും - തമ്മിലുള്ള കലഹമാണ് ഇതിവൃത്തം.വളരെക്കാലം ഇവർ തമ്മിൽ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തു.ഈ ഐക്യത്തെ പറ്റി യജുർ‌വേദത്തിൽ വിവരണമുള്ളതിനാൽ ബി.സി 10ആം നൂറ്റാണ്ടിനുമുൻ‌പാണ് എന്ന് ചരിത്രം പറയുന്നു.ആദ്യകാലങ്ങളിൽ ഗാനരൂപത്തിലാണ് ഈ കഥ പ്രചരിക്കപ്പെട്ടത്.ശേഷം വന്നവർ കഥയെ ഗ്രന്ഥരൂപത്തിലാക്കി.ഇതാണ് മഹാഭാരതത്തിന്റെ ജയം എന്ന ആദ്യരൂപം.പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം. ബി.സി 5ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമായ അശ്വലായനഗൃഹ്യസൂത്രത്തിൽ ഭാരതം എന്നൊരു കൃതിയെ പരാമർശിച്ചുകാണുന്നു.മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് വ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം. മഹാഭാരതത്തിലെ ശ്ളോകസംഖ്യ വ്യാസഭാരതത്തിലെ പ്രസ്താവനയനുസരിച്ചു [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ] മഹാഭാരതത്തിൽ മൊത്തം ശ്ളോകങ്ങളുടെ എണ്ണം 96836 ആണ് . ഓരോ പർവ്വങ്ങളിലുമുള്ള ശ്ളോകങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നത് പ്രകാരമാണ് . ആദിപർവ്വം - 8884 , സഭാപർവ്വം -2511 , വനപർവ്വം -11664 , വിരാടപർവ്വം -2050 , ഉദ്യോഗപർവ്വം -6698 , ഭീഷ്മപർവ്വം -5884 ,ദ്രോണപർവ്വം -8909 ,കർണ്ണപർവ്വം -4964 , ശല്യപർവ്വം -3220 , സൗപ്തികപർവ്വം -870 , സ്ത്രീപർവ്വം -775 ,ശാന്തിപർവ്വം -14732 ,അനുശാസനപർവ്വം -8000 ,അശ്വമേധികപർവ്വം -3320 , ആശ്രമവാസികപർവ്വം -1506 , മൗസലപർവ്വം -320 , മഹാപ്രസ്ഥാനപർവ്വം -320 , സ്വർഗ്ഗാരോഹണപർവ്വം -209 . ഇതിനു പുറമെ , ഹരിവംശവും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് . അതിനു 12000 ശ്ളോകങ്ങളുണ്ട്‌ . മൊത്തം ശ്ളോകങ്ങൾ മഹാഭാരതത്തിലെ 18 പർവ്വങ്ങളിലും കൂടി 84836 ആകുന്നു . 12000 ശ്ളോകങ്ങളുള്ള ഹരിവംശവും കൂടിച്ചേർന്നു 96836 ശ്ളോകങ്ങളുണ്ട് . [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ].എന്നാൽ , വാസ്തവത്തിൽ ഹരിവംശത്തിൽ 16374 ശ്ളോകങ്ങളുണ്ട് .കുഞ്ഞിക്കുട്ടൻ തമ്പുരാൻ വൃത്താനുവൃത്തം പദ്യവിവർത്തനം നിർവ്വഹിച്ച മഹാഭാരതത്തിനു ഹരിവംശമുൾപ്പെടെ ഏകദേശം 125000 പദ്യവാക്യങ്ങളുണ്ടായിരുന്നു . ഇരട്ട വാക്യങ്ങളുള്ള ശ്ളോകങ്ങൾ കണക്കിലെടുത്താൽ ശ്ളോകസംഖ്യ ഏകദേശം 100000 (ഒരു ലക്ഷം ) വരുന്നതാണ് . അതിൽത്തന്നെ ഹരിവംശത്തിന് 16374 ആണ് പദ്യവാക്യങ്ങളുടെ എണ്ണം .ഇതുതന്നെയാണ് കിഷോരി മോഹൻ ഗാംഗുലി ആംഗലേയ വിവർത്തനം നിർവ്വഹിച്ച മഹാഭാരതം മൂലഗ്രന്ഥത്തിനും ഉണ്ടായിരുന്നത് . വ്യാസമഹാഭാരതം ആദിപർവ്വം , അധ്യായം 1 , ശ്ളോകങ്ങൾ 100 മുതൽ 106 വരെയുള്ള ഭാഗത്തു , മഹാഭാരതത്തിന് ഒരു ലക്ഷം ശ്ളോകങ്ങളുണ്ടെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു . ബാക്കിയുള്ളവയെ അനുബന്ധ വർണ്ണനകളായി കൂട്ടാവുന്നതാണ് . അപ്പോൾ വ്യാസമുനിയുടെ കണക്കു ശെരിയാവുകയും ചെയ്യും . പ്രസിദ്ധമായ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂഷന്റെ മഹാഭാരതത്തിൽ അർജ്ജുനൻ - 35% ശ്ലോകങ്ങളും അനുസ്ഥിപ്ചന്ദിന്റെ രൂപത്തിൽ (ഇതിഹാസത്തിലെ നായകന്റെ മഹത്വവൽക്കരണമായി വിവിധ പേരുകൾ ഉപയോഗിക്കുന്നു) കൃഷ്ണ - 19% യുധിഷ്ഠിരൻ - 14% ഭീഷ്മർ - 10% ദുര്യോധനൻ - 8% ഭീമ - 6% മറ്റ് പ്രതീകങ്ങൾ ഏകദേശം 10% ശ്ലോകങ്ങളെ പ്രതിനിധീകരിക്കുന്നു നിർണ്ണായക പതിപ്പ് 1,259 കയ്യെഴുത്തുപ്രതികളിൽ നിന്ന് സമാഹരിച്ചതാണ്.[5] 19 വാല്യങ്ങളിലുള്ള ഈ പതിപ്പിൽ (15,000-ലധികം ഡെമി-ക്വാർട്ടോ സൈസ് പേജുകൾ) 89,000-ലധികം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് . ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ മഹാഭാരതത്തിലെ ശ്ലോകങ്ങൾ പാശ്ചാത്യ ഇതിഹാസങ്ങളായ ഹോമറിന്റെ ഇലിയഡിലേയും, ഒഡീസിയിലേയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടി വരും. മഹാഭാരതത്തിൽ ലക്ഷം ശ്ലോകങ്ങളുണ്ടെന്നാണ്‌ പ്രസിദ്ധിയെങ്കിലും, ഉത്തരാഹ പാഠത്തിൽ 82136 ഉം ദക്ഷിണാഹ പാഠത്തിൽ 95586 ഉം ശ്ലോകം വീതമേ കാണുന്നുള്ളൂ. എങ്കിൽ തന്നെയും അതിന്റെ വലിപ്പം ഏവരേയും അതിശയിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ്‌ മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത്‌. പതിനെട്ടു പർവ്വങ്ങളായാണ്‌ മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്‌. ആദിപർവ്വം, സഭാപർവ്വം, വനപർവ്വം, വിരാടപർവ്വം, ഉദ്യോഗപർവ്വം, ഭീഷ്മപർവ്വം, ദ്രോണപർവ്വം, കർണ്ണപർവ്വം, ശല്യപർവ്വം, സൗപ്തികപർവ്വം, സ്ത്രീപർവ്വം, ശാന്തിപർവ്വം, അനുശാസനപർവ്വം, അശ്വമേധപർവ്വം, ആശ്രമവാസികപർവ്വം, മൗസലപർവ്വം, മഹാപ്രാസ്ഥാനിക പർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ. ഹരിവംശം എന്ന ഖിലപർവ്വം കൂടി ചേർത്താൽ ലക്ഷം ശ്ലോകം എന്ന കണക്ക്‌ തികയുകയും ചെയ്യുംhttp://www.theosophy-nw.org/theosnw/world/asia/as-nhild.htmMateria Indica, കർത്താവ്:Whitelaw Ainslie,1826,ഓക്സ്ഫെഡ് }}. ഓരോ പർവ്വത്തിനും ഉപവിഭാഗങ്ങളുണ്ട്‌ അവക്കും പർവ്വം എന്നുതന്നെ ആണ്‌ പറയുന്നത്‌, ഉപപർവ്വത്തെ വീണ്ടും അദ്ധ്യായം ആയി തിരിച്ചിരിക്കുന്നു. വിഭജിക്കപ്പെടാത്ത പർവ്വങ്ങളും കാണാം, പർവ്വസംഗ്രഹത്തിൽ ഓരോ പർവ്വത്തിലേയും ഭാഗവിഭാഗങ്ങളുടെ പേരും, അതിലെ കഥാസൂചനയും, പദസംഖ്യയും കൊടുത്തിരിക്കുന്നു. ഇന്ത്യയിൽ ഓരോ സ്ഥലത്തുനിന്നും ലഭിച്ച പുസ്തകങ്ങൾ അനുസരിച്ച്‌ ശ്ലോകങ്ങളുടെ എണ്ണത്തിലും മറ്റും ചെറിയ ചെറിയ വ്യത്യാസങ്ങൾ കണ്ടുവരുന്നു. പ്രധാന കഥ മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം. മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. ഭീമൻ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവൻ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൗരവപാണ്ഡവരുടെ പ്രാപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌. കഥാഗാത്രം ആഖ്യാനോപാഖ്യാനങ്ങളുടേയും തത്ത്വവിചാരങ്ങളുടേയും, വൈദികവും, പൗരാണികവും ആയ കഥകളുടേയും നാടോടികഥകളുടേയും ഒരു മഹാസഞ്ചയം ആണ്‌ മഹാഭാരതം. പ്രസക്തങ്ങളായ പ്രസംഗങ്ങളും, മറ്റെങ്ങും കാണാത്ത വർണ്ണനകളും മഹാഭാരതത്തിൽ അങ്ങോളമിങ്ങോളം കാണാം. വൈദിക കഥകൾ ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്‌. വേദപാരമ്പര്യത്തിൽ നിന്നും, ബ്രാഹ്മണ സംസ്കാരത്തിൽ നിന്നും ഉയിർക്കൊണ്ടതാവണം അവ. പാതിവ്രത്യമാഹാത്മ്യത്തെ വാഴ്ത്തുന്ന സത്യവതിയുടെ കഥയും, സത്യമാഹാത്മ്യത്തെ അടിസ്ഥാനമാക്കിയിരിക്കുന്ന ഹരിശ്ചന്ദ്രന്റെ കഥയും അക്കൂട്ടത്തിൽ പെടുന്നു. ജന്തുസാരോപദേശകഥകൾ ആകർഷണീയമായ മറ്റൊരു ഘടകമാണ്‌ ജന്തുസാരോപദേശകഥകൾ, വിവിധ ജന്തുക്കൾ കഥാപാത്രങ്ങൾ ആകുന്ന ഈ കഥകൾ നീതി, ധർമ്മം മുതലായവയുടെ ഗഹനതയെ സാധാരണക്കാരനു മനസ്സിലാകത്തക്ക വിധത്തിൽ ലളിതമായി ചിത്രീകരിക്കുന്നു. ഇവയിലധികവും സംവാദരൂപത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. ശാസനകൾ ഏതൊരു തലത്തിലുള്ള വ്യക്തികളും സമൂഹത്തിനായി ചിലതു ചെയ്യേണ്ടതുണ്ടെന്ന് ഊന്നിയുറപ്പിക്കുന്ന നിയമങ്ങളാണ്‌ ശാസനകൾ എന്നറിയപ്പെടുന്നത്‌. മോക്ഷപ്രാപ്തിക്കുള്ള വഴിയും ശാസനകളിൽ കാണാം. ശാന്തിപർവ്വത്തിന്റെ തുടക്കം തന്നെ രാജനീതിയെ സംബന്ധിക്കുന്ന രാജധർമ്മാനുശാസനത്തിലാണ്‌. മോക്ഷധർമ്മാനുശാസനം, ആപർദ്ധമാനശാസനം തുടങ്ങിയ ശാസനകളും ശാന്തിപർവ്വത്തിൽ കാണാം. ശാന്തിപർവ്വത്തിനു പുറമേ അനുശാസനപർവ്വത്തിലും ശാസനകളെ കാണാൻ കഴിയും. ധർമ്മശാസ്ത്രതത്വങ്ങൾ മഹാഭാരതത്തിലെ താത്വിക ചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത്‌ പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ്‌ മഹാഭാരതത്തിൽ പ്രധാനമായും നാല്‌ തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്‌ വിദുരനീതി സനത്‌സുജാതീയം ഭഗവദ്ഗീത അനുഗീത എന്നിവയാണവ. മറ്റു തത്ത്വചിന്തകളധികവും ഭീഷ്മോപദേശരൂപത്തിലോ വിദുരോപദേശരൂപത്തിലോ ആണു കാണുക. ഭഗവദ്ഗീത മഹാഭാരതത്തില് ആദ്യകാലത്ത് ഇല്ലായിരുന്നു. പിന്നീടാണത് എഴുതിച്ചേർക്കപ്പെട്ടത്. ചിന്താപരതയും കലാപരതയും ആയിരക്കണക്കിന്‌ വർഷങ്ങളായി വേദതുല്യമായി നിലനിൽക്കുന്ന മഹാഭാരതത്തെ ഭാരതീയർക്ക്‌ ബഹുമാനത്തോടെ അല്ലാതെ കാണാൻ കഴിയില്ല. ഭാരതീയസംസ്കാരം ചെറിയചെറിയ മാറ്റങ്ങളോടു കൂടിയാണെങ്കിലും പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരിക്കുന്ന ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും അങ്ങനെ തന്നെ. പാശ്ചാത്യ നിരൂപകർക്ക്‌ ഒരിക്കലും തന്നെ മഹാഭാരതത്തിന്റെ ഗഹനത മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നാണ്‌ ഇവിടങ്ങളിലെ ചരിത്രകാരന്മാരുടെ അഭിപ്രായം. പൊതുവേ പൗരസ്ത്യകൃതികളെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന പ്രശസ്ത പാശ്ചാത്യനിരൂപകനായ വിന്റർനിറ്റ്‌സ്‌ മഹാഭാരതത്തെ സാഹിത്യരക്ഷസ്‌ എന്നാണ്‌ വിളിച്ചത്‌. എങ്കിലും "ഈ കാനനത്തിന്റെ അടിത്തട്ടിൽ നിന്ന് സത്യവും യഥാർത്ഥവുമായ ഒരു കവിത വളർന്നു വരുന്നുണ്ട്‌" എന്നും അദ്ദേഹം പറഞ്ഞിരുന്നു. അനശ്വരങ്ങളായ കവിതാഭാഗങ്ങളുടേയും, അഗാധമായ ജ്ഞാനത്തിന്റേയും സംഭാരം മഹാഭാരതത്തെ ഏറ്റവും മനോഹരമായ കൃതിയാക്കുന്നത്രെ. രചയിതാവ്‌ തന്നെ സ്വന്തം കൃതിയെ അത്ഭുതകരം എന്നാണ്‌ വിശേഷിപ്പിച്ചത്‌. സൂക്ഷ്മാർത്ഥത്തിൽ രചിക്കപ്പെട്ടതും, നാനാശാസ്ത്രതത്വപൂർണ്ണവും, സംസ്കാരസാന്ദ്രവും ആയ കൃതി വേദോപനിഷത്‌ സമാനമാണെന്ന് കവി അഭിമാനിക്കുന്നു. മഹാഭാരതത്തിൽ നിന്ന് ആറ്റിക്കുറുക്കി എടുക്കുവാൻ കഴിയുന്ന രസം ശാന്തമാണ്‌. തന്റെ കുട്ടിക്കാലത്തു തുടങ്ങിയ വൈരത്തിന്റെ അശാന്തിയിൽ നിന്നും കവി ആഗ്രഹിക്കുന്നത്‌ മോചനമാണ്‌. മോചനത്തിന്റെ സ്ഥായി ആയ ഭാവമാണ്‌ ശാന്തം. മഹാഭാരതത്തെപോലുള്ള ഒരു സാഹിത്യസമുച്ചയം അതിന്റെ സംസ്കാരവൈജാത്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീത പോലുള്ള ഭാഗങ്ങളാകട്ടെ കഥാഘടനയോടൊത്തും ഒറ്റക്കും അതിമനോഹരങ്ങളാണ്‌. ഉപനിഷത്തുകളിലും ബൌദ്ധജാതക കഥകളിലും പിന്നീട്‌ ബൈബിളിലും കാണുന്ന ഗഹനതയെ ലാളിത്യത്തിൽ ഉറപ്പിച്ചുനിർത്തുന്ന രീതിയാണ്‌ മഹാഭാരതത്തിലും കാണാവുന്നത്‌. അവയിൽ ഉള്ളതുപോലെ തന്നെ മഹാഭാരതത്തിലേയും ഏറ്റവും ഉജ്ജ്വലമായ ചിന്ത "തനിക്ക്‌ പ്രതികൂലമായത്‌ മറ്റുള്ളവരോട്‌ ചെയ്യരുത്‌"എന്നാണത്രെ. കുരുവംശം ചിഹ്നങ്ങൾ പുരുഷൻ: <span style="border: solid 1px blue;"> നീല അതിർത്തി </span> സ്ത്രീ: ചുവപ്പ് അതിർത്തി പാണ്ഡവർ: പച്ച ചതുരം കൗരവരു: മഞ്ഞ ചതുരം കുറിപ്പുകൾ'ക:പാണ്ഡുവും ധൃതരാഷ്ട്രരും യഥാർത്ഥത്തിൽ വ്യാസന്റെ മക്കളാണ്.വ്യാസന്റെ മറ്റൊരു മകനാണ് വിദുരർ. ച:പാണ്ഡുവുമായുള്ള വിവാഹത്തിനു മുൻപ് കുന്തിക്ക് സൂര്യഭഗവാനിലുണ്ടായ മകനാണ് കർണ്ണൻ ട:പാണ്ഡവർ പാണ്ഡുവിന്റെ മക്കളല്ല.ഇന്ദ്രൻ,യമൻ തുടങ്ങിയ ദേവന്മാരുടെ മക്കളാണ്.പാണ്ഡവരുടെ ഭാര്യയാണ് ദ്രൗപദി. ത:ദുര്യോധനനും സഹോദരങ്ങളും പാണ്ഡവരും ഒരേ തലമുറയിൽ പെട്ടവരാണ്. മഹാഭാരതം എന്ന നാമം മഹത്തും ഭാരവത്തും ആയതുകൊണ്ടാണ്‌ മഹാഭാരതം എന്ന നാമം ലഭിച്ചതെന്ന വാദം ലളിതമെങ്കിലും യുക്തിസഹമല്ല. ഭരതവംശത്തിൽ പിറന്നവരെക്കുറിച്ചുള്ള ഗ്രന്ഥമായതിനാൽ ഭാരതം എന്നും മഹത്തായ ഭാരതഗ്രന്ഥം മഹാഭാരതം എന്നും ആയെന്നാണ്‌ ഒരു കൂട്ടർ പറയുന്നത്‌. ഭരതന്മാരുടെ ജീവിതകഥയാണിതെന്ന് ഭാരതത്തിൽ തന്നെ പറയുകയും ചെയ്യുന്നു. മഹത്തായ ഭാരതയുദ്ധത്തെക്കുറിച്ചുള്ള കൃതിയാകാം മഹാഭാരതം. മഹാഭാരതാഖ്യാനം എന്നും മഹാഭാരതത്തിൽ തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. മഹാഭാരതാഖ്യാനം എന്നതു ചുരുങ്ങിയും മഹാഭാരതം എന്നു വരാം. ഭരതന്മാരുടെ ജീവിതകഥ മഹാഭാരതം എന്ന വാദത്തോടാണ്‌ ഏറിയപങ്ക്‌ പണ്ഡിതരും കൂറുപുലർത്തുന്നത്‌. "ഭരതാനാം മഹജ്ജന്മ മഹാഭാരതമുച്യതേ" എന്നു മഹാഭാരതത്തിൽ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ. അഞ്ചാം വേദം മഹാഭാരതത്തെ അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ). ഭാരതമാകുമഞ്ചാം വേദത്തെ പഠിപ്പിച്ചു'' എന്ന് തുഞ്ചത്ത് എഴുത്തച്ഛനും പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തിൽ ധർമാധർമങ്ങളെ കുറിച്ചുള്ള വിശിഷ്ടോപദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാം. ഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങൾ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങൾ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. 1. സർവവിജ്ഞാനകോശം വാല്യം 1, പേജ്-236 (1969-75); സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവനന്തപുരം. പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവർത്തനമായി കണക്കാക്കുന്നു. മലയാളത്തിൽ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടും പ്രത്യക്ഷപ്പെട്ടു. ഓരോ ആഖ്യാനത്തിലും വ്യത്യസ്തതലങ്ങളിൽ തിളങ്ങാൻ കഴിവുള്ള മഹാഭാരതത്തിന്റെ അകക്കാമ്പ് അതിനു ശേഷവും പാട്ടുകൾ, ചമ്പു, തുള്ളൽ, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവൽ, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ രൂപം കൊണ്ടിട്ടുണ്ട്. കൊടുങ്ങല്ലുർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാഷാഭാരതം കൊടുങ്ങല്ലുർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഭാഷാഭാരതം എന്ന പേരിൽ മഹാഭാരതത്തിന്റെ പദാനുപദ മലയാളവിവർത്തനം പ്രസിദ്ധീകരിച്ചു. . തുഞ്ചന്റെ മഹാഭാരതം കിളിപ്പാട്ട് പ്രധാനമായും വ്യാസഭാരതത്തെയും ഉപോത്ബലകമായി കണ്ണശ്ശഭാരതം, ഭാരതമാല, കൃഷ്ണഗാഥ തുടങ്ങിയ മറ്റു കാവ്യങ്ങളേയും ഉപജീവിച്ച് തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ രചിച്ച മഹാഭാരതം കിളിപ്പാട്ട് ആണ് മലയാളത്തിലെ ഏറ്റവും പ്രചാരത്തിലുള്ള ഭാരതാഖ്യാനം. കിളിപ്പാട്ടുകളിൽ പ്രചാരവും പനയോലപ്പകർപ്പുകളും അച്ചടിപ്രതികളും കൂടുതൽ കണ്ടിട്ടുള്ളത് രാമായണത്തിനാണെങ്കിലും ആദ്യമായി മുദ്രണം ചെയ്തത് മഹാഭാരതം കിളിപ്പാട്ടാണ്. ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ മകൻ അരുണാചലമുതലിയാർ വിദ്യാവിലാസം അച്ചുകൂടത്തിൽ നിന്നും 1862-ൽ 'ശ്രീമഹാഭാരതം പാട്ട്' ആദ്യമായി സമ്പൂർണ്ണമായി പ്രകാശനം ചെയ്തു. ഏഴുവർഷം കൂടി കഴിഞ്ഞ് 1869-ലാണ് രാമായണം കിളിപ്പാട്ട് ആദ്യമായി അച്ചടിക്കപ്പെടുന്നത്. (ഇതിനുമുൻപു തന്നെ 1851-ലും ('പാഠാരംഭം - പാഠം 41' - തലശ്ശേരി - കർണ്ണപർവ്വം 13 ഈരടികൾ) 1860-ലും (ഹെർമൻ ഗുണ്ടർട്ട് - പാഠമാല)) ഭാരതം കിളിപ്പാട്ടിന്റെ വളരെ ചെറിയ ഖണ്ഡങ്ങൾ അച്ചടിക്കപ്പെട്ടിട്ടുണ്ട്.) പിൽക്കാലത്ത് അച്ചടി അഭൂതപൂർവമായി പ്രചാരം നേടിയപ്പോൾ കിളിപ്പാട്ടു ഭാരതത്തിനും എണ്ണമറ്റ പ്രതികളുണ്ടായി. സാമാന്യജനത്തിന് സുലഭമായി എന്ന മെച്ചത്തോടൊപ്പം പക്ഷേ ഈ അച്ചടിപ്പെരുപ്പം മൂലം ധാരാളം പാഠഭേദങ്ങളും ഉണ്ടായി. തിരൂരുള്ള തുഞ്ചൻ സ്മാരകഗവേഷണകേന്ദ്രത്തിനുവേണ്ടി കോഴിക്കോട് സർവകലാശാലാ മലയാളം വിഭാഗത്തിലെ പ്രൊഫ. (ഡോ.) പി.എം.വിജയപ്പൻ സംശോധിതസംസ്കരണം ചെയ്ത് തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ശുദ്ധപാഠമാണ് മഹാഭാരതം കിളിപ്പാട്ടിന്റെ ഏറ്റവും ഒടുവിലത്തെ തലമുറയിൽ പെട്ട അച്ചടിപ്രതി. വളരെയധികം അദ്ധ്വാനം ചെയ്ത് ഭാഷയ്ക്കുവേണ്ടി ഈ മഹദ്‌കൃതി കിളിപ്പാട്ടിന്റെ യഥാമൂലം തന്നെയായി ശാസ്ത്രീയമായി തയ്യാറാക്കുന്നതിന് 22 താളിയോലഗ്രന്ഥങ്ങളേയും ഒട്ടനവധി ഇതരഭാരതപാഠങ്ങളേയും അവലംബിച്ചിട്ടുണ്ട്. ഉപസംഹാരം വചനമഹിമയിലും, ആശയ സമ്പുഷ്ടതയിലും, വർണ്ണനയിലും ഇത്രയേറേ മുന്നേറിയ മറ്റൊരു കൃതിയില്ല. "ദ്രോണർ സേനാപതിയാകുമ്പോൾ നടന്ന രാത്രിയുദ്ധത്തിന്റെ വർണ്ണനപോലെ യഥാർത്ഥവും , ഭയാനകവും, മനസ്സിനെ ഇളക്കിമറിക്കുന്നതുമായ എന്തെങ്കിലുമുണ്ടെങ്കിൽ അത്‌ ഗാന്ധാരീ വിലാപം മാത്രമാണ്‌" എന്നാണ്‌ കുട്ടികൃഷ്ണമാരാർ ഭാരതപര്യടനത്തിൽ അഭിപ്രായപ്പെട്ടത്‌. ഇത്ര പഴക്കമുള്ള ഒരു കൃതി ഹൃദയാധിപത്യം പുലർത്തുന്നതിന്‌ മറ്റുദാഹരണങ്ങളില്ല, ആദ്യത്തെ വംശചരിത്രവും, കുടുംബകഥയും, ആത്മകഥയും ഇതത്രേ. ഒരേ സമയം അത്‌ കാവ്യവും, ഇതിഹാസവും, നാടോടികഥയും, വംശപുരാണവും, വേദവും എല്ല്ലാമാണ്‌. ധർമ്മശാസ്ത്രവും, മോക്ഷശാസ്ത്രവും, സ്മൃതിയും അതിൽ ഉൾക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണത്രെ വ്യാസൻ തന്നെ "മഹാഭാരതത്തിലില്ലാത്തത്‌ ഒന്നിലും ഇല്ല, മഹാഭാരതം അല്ലാത്തതും ഒന്നുമല്ല" എന്നു പറഞ്ഞിരിക്കുന്നത്‌. ചന്ദ്രവംശം അവലംബം കിസരി മോഹൻ ഗാംഗുലി മഹാഭാരത് ആദിപർവ്വ ശ്ലോകം 1. https://www-sacred--texts-com.translate.goog/hin/m01/m01002.htm?_x_tr_sl=en&_x_tr_tl=hi&_x_tr_hl=hi&_x_tr_pto=tc 1. തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം (സംശോധിതസംസ്കരണം: പ്രൊഫ.(ഡോ.) പി.എം.വിജയപ്പൻ (Thunchan Memorial Research Centre, Tirur); കറന്റു ബുക്സ്, തൃശൂർ കുറിപ്പുകൾ കുരുപാണ്ഡവയുദ്ധകഥയില് തത്ത്വചിന്തക്ക് എവിടെ സ്ഥാനം, പില്ക്കാലത്ത് ഉണ്ടായതാണെങ്കിലും ഗീത വിലപ്പെട്ട കൃതി തന്നെ, ഗീത തന്നെ മുഴുവന് ഒരാളിന്റെ കൃതിയല്ല എന്നു തോന്നും : പ്രൊഫസർ വാസുദേവ ഭട്ടതിരി.- യാജ്ഞവല്ക്യസ്മൃതിയുടെ വ്യാഖ്യാനത്തിലെ ആമുഖത്തില്. പുറത്തേക്കുള്ള കണ്ണികൾ വിദുരനീതി മലയാളം അർത്ഥസഹിതം വർഗ്ഗം:ഹൈന്ദവം വർഗ്ഗം:മഹാഭാരതം വർഗ്ഗം:ഇതിഹാസങ്ങൾ
പെന്റഗൺ
https://ml.wikipedia.org/wiki/പെന്റഗൺ
thumb|250px|പെന്റഗൺ - ഉപഗ്രഹ കാഴ്ച്ച thumb|250px|പെന്റഗൺ - ഒരു വിദൂര കാഴ്ച്ച അമേരിക്കൻ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ്‌ പെന്റഗൺ. 1943 ജനുവരി 15നു സ്ഥാപിതമായ പെന്റഗൺ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ്‌ മന്ദിരമാണ്‌.34 ഏക്കറിൽ ഇതു വ്യാപിച്ചു കിടക്കുന്നു. വിർജീനിയ സംസ്ഥാനത്തുള്ള ആ൪ളിംഗ്‌ടണിലാണ്‌ പെന്റഗൺ സ്ഥിതി ചെയ്യുന്നത്‌. പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമന്ദിരം മാത്രമാണ്‌ പെന്റഗൺ എങ്കിലും പ്രതിരോധവകുപ്പിനെ തന്നെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്‌. പഞ്ചഭുജാകൃതിയിലുള്ളതുകൊണ്ടാണ്‌ ഈ മന്ദിരത്തിന്‌ പെന്റഗൺ എന്ന പേരു വന്നത്‌.അഞ്ചു കോണുകളും അഞ്ചു വശങ്ങളുംകൂടാതെ അഞ്ചു നിലകളും പെന്റഗ്ഗണിനുണ്ട്. സെപ്റ്റംബർ പതിനൊന്ന് ആക്രമണത്തിൽ പെന്റഗണിനു സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.പോട്ടോമാക് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഇവിടെനിന്ന് നദി കടന്നാൽ വാഷിങ്ങ്ടൺ ഡി.സി യിൽ എത്താം മറ്റ് ലിങ്കുകൾ വെബ് സൈറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ Navigating the Pentagon Great Buildings Online - The Pentagon
വിർജീനിയ
https://ml.wikipedia.org/wiki/വിർജീനിയ
കണ്ണി=https://en.wikipedia.org/wiki/File:Virginia_painted_relief.png|പകരം=Terrain map of Virginia divided with lines into five regions. The first region on the far left is small and only in the state's panhandle. The next is larger and covers most of the western part of the state. The next is a thin strip that covers only the mountains. The next is a wide area in the middle of the state. The left most is based on the rivers which diffuse the previous region.|ലഘുചിത്രം|Geographically and geologically, Virginia is divided into five regions from east to west: Tidewater, Piedmont, Blue Ridge Mountains, Ridge and Valley, and Cumberland Plateau. വിർജീനിയ ( (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് വിർജീനിയ) അമേരിക്കൻ ഐക്യനാടുകളുടെ തെക്കുകിഴക്കൻ മേഖലയിലും മദ്ധ്യഅറ്റ്ലാന്റിക് മേഖലയിലുമായി, അറ്റ്ലാന്റിക് തീരത്തിനും അപ്പലേച്ചിയൻ പർവ്വതനിരകൾക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്. ബ്രിട്ടന്റെ കോളനിവത്കരണത്തിനിരയായ ആദ്യ പ്രദേശമാണിത്‌. വടക്കേ അമേരിക്കൻ വൻകരയിൽ യൂറോപ്യൻ അധീനതയിലായ ആദ്യ ഇംഗ്ലീഷ് കൊളോണിയൽ പ്രദേശമെന്ന ഈ പദവി കാരണം വിർജീനിയയെ “ഓൾഡ് ഡോമിനിയൻ” എന്ന അപരനാമത്തിൽ വിളിക്കപ്പെടുന്നതു കൂടാതെ, എട്ട് യു.എസ്. പ്രസിഡന്റുമാരെ തെരഞ്ഞെടുത്തയച്ച സംസ്ഥാനമെന്ന നിലയിൽ “മദർ ഓഫ് പ്രസിഡന്റ്സ്” എന്നും വിളിക്കുന്നു. കോമൺവെൽത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് ബ്ലൂ റിഡ്ജ് മലനിരകളുടേയും ചെസാപീക്ക് ഉൾക്കടലിന്റേയും സ്വാധീനത്തെ അടിസ്ഥാനമാക്കിയാണ്. ഇത് അനേകം സസ്യജന്തുജാലങ്ങൾക്കുമുള്ള ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്നു. കോമൺവെൽത്തിന്റെ തലസ്ഥാനം റിച്ചമണ്ടും ഏറ്റവും ജനസംഖ്യയുള്ള നഗരം വിർജീന ബീച്ചും ഏറ്റവും ജനസാന്ദ്രമായ രാഷ്ട്രീയ ഉപവിഭാഗം ഫെയർഫാക്സ് കൌണ്ടിയുമാണ്. 2017 ലെ കണക്കുകൂട്ടലുകൾ പ്രകാരം കോമൺവെൽത്തിലെ ആകെ ജനസംഖ്യ 8.4 മില്യണിലധികമാണ്. ഈ പ്രദേശത്തിന്റെ ചരിത്രം ആരംഭിക്കുന്നത് പോവ്ഹാട്ടൻ ഉൾപ്പെടെയുള്ള നിരവധി തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വിഭാഗങ്ങളുമായി ചേർന്നാണ്. 1607-ൽ ലണ്ടൻ കമ്പനി, പുതിയ ലോകത്തെ ആദ്യ സ്ഥിര ഇംഗ്ലീഷ് കുടിയേറ്റ കേന്ദ്രമായി വിർജീനിയ കോളനി സ്ഥാപിച്ചു. അടിമ വ്യാപാരവും അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളിൽനിന്നു കൈവശപ്പെടുത്തിയ ഭൂമിയും കോളനിയുടെ ആദ്യകാല രാഷ്ട്രീയത്തിലും തോട്ടം മേഖലയുടെ സമ്പദ് വ്യവസ്ഥയിലും കാര്യമായ പങ്ക് വഹിച്ചിരുന്നു. അമേരിക്കൻ വിപ്ലവത്തിലെ 13 കോളനികളിൽ ഒന്നായിരുന്ന വിർജീനിയ, റിച്ച്‍മോണ്ട് കോൺഫെഡറേറ്റ് തലസ്ഥാനമാക്കപ്പെടുകയും വിർജീനിയയിലെ വടക്കു പടിഞ്ഞാറൻ കൌണ്ടികൾ കോൺഫെഡറേഷനിലെ അംഗത്വം പിൻവലിച്ച് വെസ്റ്റ് വിർജീനിയ രൂപീകരിച്ച കാലത്തും, അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ കോൺഫെഡറസിയോടൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ പുനർനിർമ്മാണത്തിനുശേഷവും കോമൺവെൽത്ത് ഒറ്റപ്പാർട്ടി ഭരണത്തിൻ കീഴിലാണെങ്കിലും, ആധുനിക വിർജീനിയയിൽ എല്ലാ പ്രധാന ദേശീയ പാർട്ടികളും മത്സരിക്കുന്നു. വിർജീനിയ ജനറൽ അസംബ്ളി പുതിയ ലോകത്തിലെ ഏറ്റവും പഴയതും തുടർച്ചയായി നിലനിന്നുപോരുന്നതുമായ നിയമനിർമ്മാണ സഭയാണ്. വിർജീനിയ സംസ്ഥാനത്തിന്റെ ആകെ വിസ്തീർണ്ണം 42,774.2 ചതുരശ്ര മൈൽ (110,784.7 ചതുരശ്ര കിലോമീറ്റർ) ആണ്.  ഇത് 3,180.13 ചതുരശ്ര മൈൽ (8,236.5 ചതുരശ്ര കിലോമീറ്റർ) ജലഭാഗം ഉൾപ്പെടെയാണ്.  പ്രതല വിസ്തീർണ്ണത്തിൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ  35 ആമത്തെ വലിയ സംസ്ഥാനമാണ്. വിർജിനിയ സംസ്ഥാനത്തിന്റ വടക്ക് , കിഴക്കു് ദിക്കുകളിൽ മേരിലാന്റ്, വാഷിംഗ്ടൺ ടി.സി. എന്നിവയാണ് അതിരുകളായിട്ടുള്ളത്. കിഴക്കുഭാഗത്ത് അറ്റ്ലാന്റിക് മഹാസമുദ്രവും വടക്കൻ കരോലിന സംസ്ഥാനം തെക്കുഭാഗത്തായും ടെന്നസി തെക്കുപടിഞ്ഞാറായും പടിഞ്ഞാറ് കെന്റുക്കി, വടക്കും, പടിഞ്ഞാറും വശങ്ങളിൽ പടിഞ്ഞാറൻ വിർജീനിയയുമാണ് അതിരുകൾ.  മേരിലാൻഡും വാഷിങ്ടൺ, ഡി.സി.യുമായുള്ള ഈ സംസ്ഥാനത്തിന്റെ അതിരുകൾ പൊട്ടോമാക്  നദിയുടെ തെക്കൻ തീരംവരെ നീളുന്നു.  തെക്കൻ അതിർത്തി 36 ° 30 ' വടക്കൻ ദിശയിലേയ്ക്കു സമാന്തരമായി എന്ന് നിർവചിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സർവേയിലെ  പിഴവുകൾ മൂന്നു ആർക്ക്മിനിട്ടുകളുടെ വ്യതിയാനങ്ങൾക്ക് ഇടയാക്കിയിരുന്നു. ടെന്നസിയുമായുള്ള അതിർത്തിത്തർക്കം യു.എസ് സുപ്രീംകോടതിയിൽ എത്തുന്നതുവരെ 1893 വരെ നീണ്ടുനിന്നിരുന്നു. ഭൂഗർഭശാസ്‌ത്രവും ഭൂപ്രകൃതിയും   വെർജീനിയയുടെ കിഴക്കൻ തീരത്തുള്ള രണ്ട് കൌണ്ടികളുൾക്കൊള്ളുന്ന ഉപദ്വീപിൽ നിന്നും കോമൺവെൽത്തിന്റെ തുടർഭാഗങ്ങളെ ചെസാപീക്ക് ഉൾക്കടൽ വേർതിരിക്കുന്നു. സുസ്ഖ്വെഹന്ന, ജയിംസ് നദികളുടെ മുങ്ങിപ്പോയ നദീതടങ്ങളിൽ നിന്നുമാണ് ഉൾക്കടൽ രൂപവൽക്കരിക്കപ്പെട്ടത്. വിർജീനിയ സംസ്ഥാനത്തെ പൊട്ടോമാക്, റാപ്പഹാന്നോക്ക്, യോർക്ക്, ജയിംസ് എന്നിങ്ങനെ പല നദികളും ചെസാപീക്ക ഉൾക്കടലിലേയ്ക്ക് ഒഴുകുന്നു. ഇവ ഉൾക്കടലിൽ മൂന്ന് ഉപദ്വീപുകളെ സൃഷ്ടിക്കുന്നു. ടൈഡ്‍വാട്ടർ എന്നറിയപ്പെടുന്നത്, അറ്റ്ലാന്റിക് തീരത്തിനും ഫാൾലൈനിനും ഇടയിലുള്ള ഒരു തീരദേശ സമതലമാണ്. കിഴക്കൻ തീരത്തോടൊപ്പം ചെസാപീക്ക് ഉൾക്കടലിന്റെ പ്രധാന അഴിമുഖങ്ങളും ഇതിൽ ഉൾപ്പെടുന്നു. പീഡ്മോണ്ട് എന്നത് മെസോസോയിക് കാലഘട്ടത്തിൽ രൂപംകൊണ്ടതും  മലനിരകളുടെ കിഴക്കായി രൂപം കൊണ്ടിരിക്കുന്ന അവസാദ ശിലകളും ആഗ്നേയ ശിലകളും ആധാരമാക്കിയുള്ള സമതലത്തിലേയ്ക്കുള്ള ചെറുചെരിവുകളുടെ ഒരു പരമ്പരയാണ്. കനത്ത തോതിലുള്ള കളിമൺ ഭൂമിക്ക് പേരുകേട്ട ഈ പ്രദേശത്തിൽ ചാർലോട്ട് വില്ലെയ്ക്കു ചുറ്റുപാടുമുള്ള തെക്കുപടിഞ്ഞാറൻ മലനിരകളും ഉൾപ്പെടുന്നു. അപ്പലേച്ചിയൻ മലനിരകളുടെ ഒരു ഭൂപ്രകൃതിശാസ്‌ത്രപരമായ പ്രവിശ്യയായ ബ്ലൂ റിഡ്ജ് മലനിരകളിലെ 5,729 അടി (1,746 മീറ്റർ) ഉയരമുള്ള മൌണ്ട് റോജേർസ് ആണ് സംസ്ഥാനത്തെ ഉയരം കൂടിയ ബിന്ദു.  പർവ്വത ശിഖരവും താഴ്‍വര പ്രദേശവും മലനിരകളടുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്നതും ഗ്രേറ്റ് അപ്പലേച്ചിയൻ താഴ്‍വര ഉൾപ്പെടുന്നതുമാണ്.  ഈ പ്രദേശം കാർബണേറ്റ് കല്ലുകൾ അടിസ്ഥാനമാക്കിയുള്ളതും മസ്സാനുട്ടൻ‌ മലയും ഉൾപ്പെട്ടതുമാണ്.  കുംബർലാൻഡ് പീഠഭൂമി, കുംബർലാൻഡ് മലനിരകൾ എന്നിവ  അല്ലെഘെനി പീഠഭൂമിയ്ക്ക് തെക്കായി വിർജീനിയയുടെ തെക്കുപടിഞ്ഞാറൻ മൂലക്കായി സ്ഥിതിചെയ്യുന്നു. ഈ മേഖലയിൽ, നദികൾ വടക്കുപടിഞ്ഞാറൻ ദിശയിലേയ്ക്കൊഴുകി ഒഹിയോ തടത്തിലേയ്ക്കു നയിക്കുന്ന ശാഖോപശാഖകളായുള്ളതുമായ ഒരു ഡ്രയിനേജ് സിസ്റ്റം രൂപംകൊള്ളുന്നു. വിർജീനിയ സീസ്മിക് സോൺ ക്രമാനുഗത ഭൂചലനചരിത്രമില്ലാത്ത ഒരു പ്രദേശമാണ്. വടക്കൻ അമേരിക്കൻ പ്ലേറ്റിനു വക്കിൽനിന്നു വിർജീനിയ വിദൂരത്തു സ്ഥിതി ചെയ്യുന്നതു കാരണം അപൂർവ്വമായേ 4.5 ന് മുകളി‍ൽ തീവ്രതയുള്ള ഭൂകമ്പമുണ്ടാകാറുള്ളൂ. ഏറ്റവും വലുത് ബ്ലാക്ക്സ്ബർഗിനു സമീപം റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ 1897 ലെ ഭൂകമ്പമായിരുന്നു.  ഏതാണ്ട് 5.9 രേഖപ്പെടുത്തിയത് 1897 ലാണ്. മദ്ധ്യ വെർജീനിയയിലെ മിനറലിനു സമീപം 5.8 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം 2011 ആഗസ്ത് 23 നുണ്ടായി. ടൊറോന്റോ, അറ്റ്ലാന്റ, ഫ്ളോറിഡ എന്നിവിടങ്ങളിൽ അതിന്റ അലയൊലികൾ അനുഭവപ്പെട്ടിരുന്നു. വിർജീനിയയിലെ മൂന്നു പർവ്വതമേഖലകളിൽ മെസോസോയിക് ബേസിനു സമീപത്തുള്ള 45 വ്യത്യസ്ത കൽക്കരിപ്പാടങ്ങളിലായി കൽക്കരി  ഖനികൾ പ്രവർത്തിക്കുന്നു. സ്ലേറ്റ്, ക്യാനൈറ്റ്, മണൽ, ചരൽ തുടങ്ങി   62 ദശലക്ഷം ടൺ ഇന്ധനേതര പ്രകൃതിവിഭവങ്ങളും 2012 ൽ വിർജീനിയയിൽനിന്നു ഖനനം ചെയ്തെടുത്തിരുന്നു. സംസ്ഥാനത്ത് കാർബണേറ്റ് പാറകളുള്ള ഏകദേശം  4,000 ഗുഹകളുണ്ട്. ഇതിൽ പത്തെണ്ണം വിനോദസഞ്ചാരത്തിനായി തുറന്നിട്ടിരിക്കുന്നു. 35 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്  ഇന്ന് കിഴക്കൻ വിർജീനിയ എന്നറിയപ്പെടുന്ന പ്രദേശത്ത് ഒരു ഉൽക്കാ പതനമുണ്ടാവുകയും തത്ഫലമായുണ്ടായ ഒരു ഗർത്തം മേഖലയുടെ ആഴ്ന്നുപോകൽ, ഭൂകമ്പങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കാനുതകുന്നതാണ്. കാലാവസ്ഥ വിർജീനിയയിലെ ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്. ഇതു കൂടുതൽ തെക്കോട്ടും കിഴക്കോട്ടും പോകുന്തോറും കൂടുതൽ ചൂടുള്ളതും ഈർപ്പമുള്ളതുമാകുന്നു. കാലികമായ തീവ്രത ജനുവരിയിൽ ശരാശരി 26 °F (-3 ° C) വരെയും, ജൂലൈയിൽ ശരാശരി 86 °F (30 °C) വരെയുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ കിഴക്കും തെക്കുകിഴക്കൻ തീരപ്രദേശങ്ങളിലും അറ്റ്ലാന്റിക് മഹാസമുദ്രം ശക്തമായ സ്വാധീനം ചെലുത്തുന്നു. ഗൾഫ് സ്ട്രീം സമുദ്രജലപ്രവാഹത്തിന്റെ സ്വാധീനഫലമായി തീരദേശ കാലാവസ്ഥ ചുഴലിക്കാറ്റുകൾക്ക് വിധേയമാണ്, കൂടുതൽ സ്പഷ്ടമായി അവ ഏറ്റവും കൂടുതൽ ചെസാപേക്ക് ഉൾക്കടലിന്റെ മുഖഭാഗത്താണ്. അറ്റ്ലാന്റിക് മഹാസമുദ്രത്തിനു പാർശ്വസ്ഥമായിട്ടാണ് ഇതിന്റെ സ്ഥാനമെങ്കിൽപ്പോലും തീരപ്രദേശങ്ങളിലെ കാലാവസ്ഥയിൽ ഒരു സാരവത്തായ ഭൂഖണ്ഡപരമായ സ്വാധീനം വേനലും ശൈത്യവും തമ്മിലുള്ള വളരെ വലിയ താപനില വ്യത്യാസങ്ങളോടെ ഇവിടെ കാണപ്പെടുന്നുണ്ട്.  അതുപോലെതന്നെ അപ്പലേച്ചിയൻ, ബ്ലൂ റിഡ്ജ് മലനിരകളും  നദികളുടെയും അരുവികളുടേയും സങ്കീർണ്ണ രൂപക്രമവും സംസ്ഥാനത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളാണ്. വിർജീനിയയിൽ വാർഷികമായി ശരാശരി 35-45 ദിവസങ്ങളിൽ അശനിവർഷമുണ്ടാകുന്നു. ഇത് പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലാണു സംഭവിക്കാറുള്ളത്. ഇവിടുത്തെ വാർഷിക നീർവിഴ്ച്ച 42.7 (108 സെന്റീമീറ്റർ) ഇഞ്ചാണ്. ശൈത്യകാലത്ത് പർവതനിരകളിലേക്ക് കുമിഞ്ഞുകൂടുന്ന തണുത്ത വായുമണ്ഡലം 1996 ലെ ഹിമവാതം പോലെയോ 2009-2010ൽ ശൈത്യക്കൊടുങ്കാറ്റുപോലെയോ സാരമായ മഞ്ഞുവീഴ്ച്ചക്കിടയാക്കുന്നു. ഈ ഘടകങ്ങളുടെ പാരസ്പര്യവും സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ഒത്തുചേർന്ന് തെക്കുപടിഞ്ഞാറൻ ദിശയിലുള്ള ഷെനാൻഡോവാ താഴ്‍വര, തീരദേശ സമതലങ്ങൾ എന്നിവയിൽ വ്യത്യസ്തമായ മൈക്രോക്ലൈമറ്റ് (ചുറ്റുമുള്ള പ്രദേശത്തിന്റെ കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി പ്രത്യേകിച്ചു ചെറിയ പ്രദേശത്തെ നിയന്ത്രിത കാലാവസ്ഥ) സൃഷ്ടിക്കുന്നു. വിർജീനിയയിൽ വാർഷികമായി ഏഴ് ചുഴലിക്കൊടുങ്കാറ്റുകളുണ്ടാകാറുണ്ട്. ഇവയിലധികവും ഫുജിറ്റ സ്കെയിൽ  F2 അല്ലെങ്കിൽ അതിൽ കുറവ് തീവ്രത കാണിക്കുന്നു. സമീപ വർഷങ്ങളിൽ വാഷിംഗ്ടൺ ഡി.സിയുടെ വടക്കൻ വെർജീനിയയിലേക്കുള്ള തെക്കൻ നഗരപ്രാന്തങ്ങളുടെ വികാസം, കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പ്രാഥമികമായി സോളാർ വികിരണം വർദ്ധിപ്പിക്കാൻ കാരണമായിത്തീരുന്ന ഒരു അർബൻ ഹീറ്റ് ഐലന്റ് പ്രതിഭാസം സൃഷ്ടിക്കുന്നു. അമേരിക്കൻ ലംഗ് അസോസിയേഷന്റെ 2011 റിപ്പോർട്ട് പ്രകാരം 11 കൌണ്ടികളിലെ വായുവിന്റെ നിലവാരം മോശമാണെന്നാണ്. ഇതിൽ ഫയർഫാക്സ് കൗണ്ടി അതിലെ ഓട്ടോമോബൈൽ മലിനീകരകണത്താൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മലിനീകരണമുള്ളതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൽക്കരി ഇന്ധനമായുള്ള പവർപ്ലാന്റുകൾ കാരണമായി പർവതനിരകളിൽ പുകമഞ്ഞിന്റെ ആധിക്യം കണ്ടുവരുന്നു. ആവാസ വ്യവസ്ഥ കണ്ണി=https://en.wikipedia.org/wiki/File:Golden_Sunset_--Timber_Hollow_Overlook_(22014263936).jpg|പകരം=The rays of a sunset spread over mountain ridges that turn from green to purple and blue as they progress toward the horizon.|ഇടത്ത്‌|ലഘുചിത്രം|Deciduous and evergreen trees give the Blue Ridge Mountains their distinct color. കണ്ണി=https://en.wikipedia.org/wiki/File:Deer_Big_Meadow_(13082497565).jpg|പകരം=Two red-brown colored deer graze among tall grass and purple flowers in a meadow.|ഇടത്ത്‌|ലഘുചിത്രം|White-tailed deer, also known as Virginia deer, graze at Big Meadows in Shenandoah National Park സംസ്ഥാനത്തിന്റെ 65 ശതമാനം ഭാഗങ്ങൾ വനമേഖലയാണ്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രാഥമികമായി ഇലപൊഴിയുംകാടുകൾ, വിശാല പത്ര വൃക്ഷങ്ങൾ എന്നിവയും മദ്ധ്യഭാഗങ്ങളിലും കിഴക്കൻ ഭാഗങ്ങളിലും നിത്യഹരിത വനങ്ങളും കൊണിഫർ മരങ്ങൾക്കുമാണു പ്രാമുഖ്യമുള്ളത്. താഴ്ന്ന ഉയരത്തിൽ കുറഞ്ഞ പൊതുവേ അളവിലാണെങ്കിലും ഉയരമുള്ള ബ്ലൂ റിഡ്ജ് മേഖലയിൽ ഓക്ക്, ഹിക്കറി എന്നിവയോടൊപ്പം ഇടകലർന്ന്  ഈർപ്പത്തെ ഇഷ്ടപ്പെടുന്ന ഹെംലോക്കുകളും (കാരറ്റ് കുടുംബത്തിൽപ്പെട്ട ഒരിനം അതീവ വിഷമുള്ള സസ്യം) പൂപ്പലുകളും ഇടതൂർന്ന് വളരുന്നു. എന്നിരുന്നാലും, 1990 കളുടെ ആരംഭത്തിൽ, ഓക്ക് വനങ്ങളുടെ ഒരു വലിയ ഭാഗം ജിപ്സി മോത്തുകളുടെ ആക്രമണത്താൽ നശിച്ചിരുന്നു.  താഴ്ന്ന തലത്തിലെ ടൈഡ്‍വാട്ടർ, പിഡമോണ്ട് നിലങ്ങളിൽ മഞ്ഞപ്പൈനുകൾക്കാണ് പ്രാമുഖ്യം. ഗ്രേറ്റ് ഡിസ്മൽ, നോട്ട്വോയ് ചതുപ്പുകൾ എന്നിവയിൽ ബാൾഡ് സൈപ്രസുകളടങ്ങിയ ആർദ്ര വനങ്ങളാണ്. സാധാരണയായി കാണപ്പെടുന്ന വൃക്ഷ ലതാദികളിൽ റെഡ് ബേ, വാക്സ് മിർട്ടിൽ, ഡ്വാർഫ് പൽമെറ്റോ, തുലിപ് പോപ്ലാർ, മൌണ്ടൻ ലോറൽ, മിൽക് വീഡ്, ഡെയിസികൾ, പലതരം പന്നൽച്ചെടികൾ എന്നിവ ഉൾപ്പെടുന്നു. അറ്റ്ലാന്റിക് തീരത്തുടനീളവും പടിഞ്ഞാറൻ മലനിരകളിലുമാണ് ഘോരവനങ്ങൾ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങൾ. ഇവിടെയാണ് വടക്കേ അമേരിക്കയിലെ  ത്രില്ലിയം കാട്ടുപൂക്കളുടെ എറ്റവും വലിയ ശേഖരം കാണപ്പെടുന്നത്. അറ്റ്ലാന്റിക് തീരപ്രദേശങ്ങളിൽ പൊതുവേ തെക്കേ അറ്റ്ലാന്റിക് പൈൻ വനങ്ങളുമായി ബന്ധമുള്ള സസ്യജാലങ്ങളും നിമ്ന്ന തെക്കുകിഴക്കൻ തീരസമതല  കടൽ സസ്യങ്ങളുമാണുള്ളത്. രണ്ടാമത്തേതു പ്രധാനമായും വിർജീനിയയുടെ മദ്ധ്യഭാഗത്തും കിഴക്കൻ ഭാഗത്തുമായി കാണപ്പെടുന്നു. സസ്തനങ്ങളിൽ വൈറ്റ് ടെയിൽഡ് മാൻ, കറുത്ത കരടി, ബീവർ, ബോബ്ക്യാറ്റ്, കയോട്ടി, റാക്കൂൺ, സ്കങ്ക്, ഗ്രൌണ്ട്ഹോഗ്, വിർജീനിയ ഓപോസ്സം, ചാരക്കുറുക്കൻ, ചുവന്ന കുറുക്കൻ, കിഴക്കൻ പരുത്തിവാലൻ മുയൽ എന്നിവ ഉൾപ്പെടുന്നു. മറ്റ് സസ്തനികളിൽ: ന്യൂട്രിയ, കുറുനരിയണ്ണാൻ, ചാര അണ്ണാൻ, പറക്കും അണ്ണാൻ, ചിപ്പ്മങ്ക് (ചെറുതരം അണ്ണാൻ), തവിട്ടു വവ്വാൽ, വീസൽ എന്നിവ ഉൾപ്പെടുന്നു. പക്ഷികളിൽ സംസ്ഥാന പക്ഷിയായ കാർഡിനൽ,  ബാർഡ് മൂങ്ങകൾ, കരോലിന ചിക്കഡീസ്, ചുവന്ന വാലൻ പ്രാപ്പിടിയൻ, മീൻകൊത്തിപ്പക്ഷികൾ, തവിട്ട് പെലിക്കനുകൾ, കാടകൾ, കടൽക്കാക്കകൾ, വെള്ളത്തലയൻ കടൽപ്പരുന്ത്, കാട്ടു ടർക്കികൾ എന്നിവയാണ്. പൈലീറ്റഡ് മരംകൊത്തി, ചുവന്ന വയറൻ മരംകൊത്തി എന്നിവയുടേയും സ്വദേശമാണ് വിർജീനിയ. 1990-കളുടെ മധ്യത്തോടെ ദേശാടന പരുന്തുകൾ ഷെനാൻഡോവാ ദേശീയ ഉദ്യാനത്തിലേക്ക് പുനരവതരിപ്പിക്കപ്പെട്ടു. 210 ഇനം ശുദ്ധജല മൽസ്യങ്ങളിൽ ചിലതാണ് വാലെയേ, ബ്രൂക്ക് ട്രൗട്ട്, റോനോക് ബാസ്, ബ്ലൂ കാറ്റ്ഫിഷ് എന്നിവ. നീല ഞണ്ടുകൾ, നത്തക്ക, മുത്തുച്ചിപ്പി, റോക്ക്ഫിഷ് (സ്ട്രൈപ്ഡ് ബാസ് എന്നും അറിയപ്പെടുന്നു) എന്നിവയുൾപ്പെടെ പലതരം ജീവജാലങ്ങൾക്ക് ചെസാപീക്ക് ഉൾക്കടൽ ആതിഥ്യമരുളുന്നു. വെർജീനിയയിൽ ഗ്രേറ്റ് ഫാൾസ് ഉദ്യാനം, അപ്പലേച്ചിയൻ ട്രെയിൽ  എന്നിങ്ങനെ ആകെ 30 ദേശീയോദ്യാന സർവീസ് യൂണിറ്റുകളും ഷെനാൻഡോവ എന്ന ഒരു ദേശീയോദ്യാനവുമാണുള്ളത്. 1935 ൽ രൂപകൽപ്പന ചെയ്യപ്പെട്ട ഷെനാൻഡോവായിൽ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുള്ള സ്കൈലൈൻ ഡ്രൈവും ഉൾക്കൊള്ളുന്നു. ദേശീയോദ്യാനത്തിന്റെ ഏകദേശം 40 ശതമാനത്തോളം ഭാഗം (79,579 ഏക്കർ അഥവാ 322.04 ചതുരശ്ര കിലോമീറ്റർ)  നാഷണൽ വൈൽഡേർനസ് പ്രിസർവ്വേഷൻ സിസ്റ്റത്തിനു കീഴിൽ വന്യതാ മേഖലയായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതു കൂടാതെ, 34 വെർജീനിയ സംസ്ഥാന പാർക്കുകളും 17 സംസ്ഥാന വനങ്ങളും കൺസർവേഷൻ ആന്റ് റിക്രിയേഷൻ ഡിപ്പാർട്ട്മെന്റ്, വനം വകുപ്പ് എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്നു. ചെസാപേക്ക് ഉൾക്കടൽ ഒരു ദേശീയോദ്യാനമല്ലായെങ്കിലും  ഉൾക്കടലിന്റേയും അതിന്റെ നീർത്തടത്തിന്റേയും പുനരുദ്ധാരണത്തിനായുള്ള ചേസാപീക്കെ ബേ പ്രോഗ്രാമിലുൾപ്പുടത്തി സംസ്ഥാന, ഫെഡറൽ സർക്കാരുകൾ സംയുക്തമായി സംരക്ഷിക്കപ്പെടുന്നുണ്ട്. ചരിത്രം കണ്ണി=https://en.wikipedia.org/wiki/File:John_Smith_Saved_by_Pocahontas.jpg|പകരം=A painting of a young dark-haired Native American woman shielding an Elizabethan era man from execution by a Native American chief. She is bare-chested, and her face is bathed in light from an unknown source. Several Native Americans look on at the scene.|ലഘുചിത്രം|The story of Pocahontas, an ancestress of many of the First Families of Virginia, was romanticized by later artists. "ജയിംസ്ടൌൺ 2007"എന്നത് വെർജീനിയയിൽ ജയിംസ്ടൌൺ കുടിയേറ്റകേന്ദ്രം സ്ഥാപിച്ചതിനു ശേഷം 400 വർഷങ്ങൾ പൂർത്തിയായതിന്റെ ആഘോഷ പരിപാടികളായിരുന്നു. ആഘോഷങ്ങൾ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർ, ആഫ്രിക്കക്കാർ, യൂറോപ്യന്മാർ എന്നിവരിൽ നിന്നുള്ള സംഭാവനകളെ എടുത്തുകാട്ടുന്നതായിരുന്നു. അവരിൽ ഓരോ വിഭാഗങ്ങളും വിർജീനിയയുടെ ചരിത്രം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. ഈ വർഗ്ഗങ്ങൾക്കിടയിലെ  യുദ്ധവും ഇതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഫ്രെഞ്ച്, ഇന്ത്യൻ യുദ്ധം, അമേരിക്കൻ വിപ്ലവം, ആഭ്യന്തരയുദ്ധം, ശീതയുദ്ധം മുതൽ ഭീകരതയ്ക്കെതിരായ യുദ്ധം എന്നിവയിൽ വിർജീനിയയായിരുന്നു കേന്ദ്രബിന്ദു. ചരിത്ര വ്യക്തികളായ പോക്കഹണ്ടാസിനെയും, ജോൺ സ്മിത്തിനെയും ചുറ്റിപ്പറ്റിയുള്ള കഥകൾ, ജോർജ് വാഷിംഗ്ടണിന്റെ കുട്ടിക്കാലം, അല്ലെങ്കിൽ ആന്റിബെല്ലം കാലഘട്ടത്തിലെതോട്ട വ്യവസായവുമായി ബന്ധപ്പെട്ട അടിമ സമൂഹവുമെല്ലാം സംസ്ഥാന ചരിത്രത്തിൽ രൂഢമൂലമായ കാൽപനികകഥകളേയും വിർ‌ജീനിയയുടെ പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സ്വാധിനം ചെലുത്തിയിട്ടുണ്ട്.   കോളനി പ്രധാനതാൾ: വിർജീനിയ കോളനി കണ്ണി=https://en.wikipedia.org/wiki/File:The_Governor's_Palace_--_Williamsburg_(VA)_September_2012.jpg|പകരം=A three-story red brick colonial style hall and its left and right wings during summer.|ഇടത്ത്‌|ലഘുചിത്രം|Williamsburg was Virginia's capital from 1699 to 1780. 12,000 വർഷങ്ങൾക്ക് മുമ്പുതന്നെ ആദ്യ ജനത വെർജീനിയയിൽ എത്തിച്ചേർന്നിരുന്നു എന്ന് കരുതപ്പെടുന്നു. 5000 വർഷങ്ങൾക്കു മുൻപ് തദ്ദേശീയ ഇന്ത്യക്കാരുടെ കൂടുതൽ സ്ഥിര കുടിയേറ്റ കേന്ദ്രങ്ങളുണ്ടാകുകയും 900 എ.ഡി. യിൽ കാർഷികവൃത്തി ആരംഭിക്കുകയും ചെയ്തു. 1500 ആയപ്പോഴേയ്ക്കും അലോങ്കിയൻ ജനത വിർജീനിയയിലെ ടൈഡ്‍വാട്ടർ മേഖലയിൽ ട്സെനോക്കോമ്മാക്കാഹ് എന്ന് വിളിക്കപ്പെട്ടിരുന്ന വെറോവോകോമോക്കോ പോലെയുള്ള പട്ടണങ്ങൾ സ്ഥാപിച്ചിരുന്നു. ഈ പ്രദേശത്തെ മറ്റ് പ്രധാന ഭാഷാ വിഭാഗങ്ങളാണ് പടിഞ്ഞാറൻ മേഖലയിലെ സിയൂൺ, വടക്കും തെക്കും ഭാഗങ്ങളിലെ നൊട്ടോവേ, മെഹറിൻ എന്നിവകൂടി ഉൾപ്പെടുന്ന ഇറോക്വിയൻസ് തുടങ്ങിയവ. 1570-നു ശേഷം മറ്റു വിഭാഗങ്ങളുടെ ഭീഷണിയിൽ നിന്ന് തങ്ങളുടെ വാണിജ്യ ശൃംഖലകളെ സംരക്ഷിക്കുന്നതിനായി അൽഹോങ്കിയൻ ഭാഷാ വിഭാഗം ചീഫ് പോവ്ഹാട്ടന്റെ കീഴിൽ സംഘടിച്ചിരുന്നു. 30 ഓളം ചെറിയ ഗോത്രവിഭാഗങ്ങളേയും 150 ലധികം താമസമേഖലകളേയും നിയന്ത്രിച്ചിരുന്ന പോവ്ഹാട്ടൻ കോൺഫെഡറസി, ഒരു പൊതുവായ വിർജീനിയ അൽഗോൺക്യിയൻ ഭാഷയാണു പങ്കിട്ടിരുന്നത്. 1607-ൽ തദ്ദേശീയ ടൈഡ്‍വാട്ടർ ജനസംഖ്യ 13,000 നും 14,000 നും ഇടയിലായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഒരു സ്പാനിഷ് ജെസ്യൂട്ട് സംഘത്തിന്റേതുൾപ്പെടെ നിരവധി യൂറോപ്യൻ പര്യവേക്ഷണങ്ങൾ ചെസാപീക്കെ ഉൾക്കടൽ മേഖലയിൽ നടന്നിരുന്നു. 1583-ൽ ഇംഗ്ലണ്ടിലെ എലിസബത്ത് 1 രാജ്ഞി, സ്പാനിഷ് ഫ്ലോറിഡയ്ക്കു വടക്കായി ഒരു കോളനി രൂപപ്പെടുത്തുവാൻ‌ വാൾട്ടർ റാലെയ്ഗിനെ അധികാരപ്പെടുത്തിയിരുന്നു. 1584-ൽ റാലെയ്ഗ് വടക്കേ അമേരിക്കയിലെ അറ്റ്ലാന്റിക് തീരത്തേക്ക് ഒരു പര്യവേക്ഷണം നടത്തിയിരുന്നു. ഒരുപക്ഷേ രാജ്ഞിയുടെ "വിർജിൻ ക്വീൻ" എന്ന പദവിയെ ഉദ്ദേശിച്ച് "വിർജീനിയ" എന്ന പേര് റലെയ്കോ അല്ലെങ്കിൽ എലിസബത്ത് രാജ്ഞി തന്നെയോ നിർദ്ദേശിച്ചിട്ടുണ്ടാകാം. മറ്റൊരു വീക്ഷണത്തിൽ തദ്ദേശീയ വാക്യമായ  "വിങ്ങാൻഡക്കോവ" യോ അല്ലെങ്കിൽ "വിൻഗിനാ" എന്ന പദമോ ആയിരിക്കാം വിർജീനിയ എന്ന പേരിനു നിദാനം. തുടക്കത്തിൽ തെക്കൻ കരോലിനയിൽ നിന്നുതുടങ്ങി മെയിൻ വരെയും, കൂടുതലായി ബർമുഡ ദ്വീപുകൾ വരെയുള്ള മുഴുവൻ തീര മേഖലകളെയും ഈ പേരു പ്രതിനിധീകരിച്ചിരുന്നു. പിൽക്കാലത്ത് രാജകീയ ചാർട്ടറുകൾ കോളനി അതിർത്തികൾ പരിഷ്കരിച്ചു.  ചാർട്ടർ ഓഫ്1606 എന്ന പ്രമാണ പ്രകാരം ലണ്ടൻ കമ്പനി സംയോജിപ്പിക്കപ്പെട്ട് ഒരു കൂട്ടുടമ സ്ഥാപനമായി മാറുകയും അതിന് ഈ മേഖലയിലെ ഭൂമിയിന്മേലുള്ള അവകാശം സ്ഥാപിച്ചുകിട്ടുകയും ചെയ്തു. ഈ കമ്പനി "ന്യൂ വേൾഡ്" എന്നറിയപ്പെട്ട ജയിംസ്ടൌണിൽ ജയിംസ് ഒന്നാമൻ രാജാവിന്റെ പേരിൽ ആദ്യ സ്ഥിര ഇംഗ്ലീഷ് കുടിയേറ്റകേന്ദ്രത്തിനു മുതലിറക്കി. 1607 മേയ് മാസത്തിൽ ക്രിസ്റ്റഫർ ന്യൂപോർട്ടാണ് ഇത് സ്ഥാപിച്ചത്. 1619-ൽ ‘ഹൗസ് ഓഫ് ബർഗെസെസ്’ എന്ന പേരിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടെ കോളനി അധികാരികൾ കൂടുതൽ നിയന്ത്രണം ഏറ്റെടുത്തു. 1624-ൽ ലണ്ടൻ കമ്പനിയുടെ പാപ്പരത്വം മൂലം, ഈ കുടിയേറ്റ കേന്ദ്രം ഒരു ഇംഗ്ലീഷ് ക്രൌൺ കോളനിയായി രാജാവിന്റെ പരമാധികാരത്തിൽ ഏറ്റെടുക്കപ്പെട്ടു. കോളനിയിലെ ജീവിതം ദുരിതവും അപകടകരവുമായിരുന്നു, 1609-ലെ പട്ടിണിക്കാലത്തും 1622-ലെ ഇന്ത്യൻ കൂട്ടക്കൊല ഉൾപ്പെടെയുള്ള ആംഗ്ലോ-പോവ്ഹാട്ടൻ യുദ്ധങ്ങളിലും നിരവധിയാളുകൾ മരണമടയുകയും ഇത് നിരവധി ഗോത്രങ്ങളോടുള്ള കോളനിവാസികളുടെ നിഷേധാത്മകമായ കാഴ്ചപ്പാട് വളരാനിടയാക്കുകയും ചെയ്തു. 1624 ഓടെ 6,000 പേരുണ്ടായിരുന്ന ആദ്യകാല കുടിയേറ്റക്കാരിലെ 3,400 പേർ മാത്രമേ കാലത്തെ അതിജീവിച്ചുള്ളൂ. എന്നിരുന്നാലും പുകയിലയ്ക്കുള്ള യൂറോപ്യൻ ആവശ്യം കൂടുതൽ കുടിയേറ്റക്കാരേയും ജോലിക്കാരേയും ഈ മേഖലയിലേയ്ക്കെത്തിച്ചു. ഹെഡ്റൈറ്റ് സിസ്റ്റം (കുടിയേറ്റക്കാർക്ക് നിയമപരമായി ഭൂമിയിൽ അവകാശം കൊടുക്കുന്ന ഒരു നിയമം) വഴി തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും വെർജീനിയയിലേക്ക് എത്തിച്ച ഓരോ കൂലിത്തൊഴിലാളികൾക്കും ഭൂമി നൽകിക്കൊണ്ട് തൊഴിലാളി ക്ഷാമം പരിഹരിക്കാനും ശ്രമിച്ചു. 1619 ൽ ആഫ്രിക്കൻ തൊഴിലാളികളെ ആദ്യം ജയിംസ്ടൌണിൽ ഇറക്കുമതി ചെയ്തത് കൂലിത്തൊഴിൽ വ്യവസ്ഥയിലായിരുന്നു. ഒരു ആഫ്രിക്കൻ അടിമത്ത സമ്പ്രദായത്തിലേയ്ക്കു  വിർജീനിയയെ മാറ്റുവാനുള്ള ചാലകശക്തിയായ മാറിയത്, 1640 ൽ ജോൺ പഞ്ച് എന്ന ആഫ്രിക്കകാരന്റെ മേരിലാന്റിലേയ്ക്ക് ഓടിപ്പോകാനുള്ള ശ്രമവും തുടർന്നുണ്ടായി നിയമപരമായ കേസിൽ അയാൾ  ആജീവനാന്ത അടിമത്തത്തിന് വിധേയനാകുകയും ചെയ്തതാണ്. ആന്റണി ജോൺസൺ എന്ന സ്വതന്ത്ര നീഗ്രോയുടെ കീഴിൽ ജോലി ചെയ്തിരുന്നയാളായിരുന്നു ജോൺ സീസർ.  1661-ലും 1662-ലും വിർജീനിയയിലെ അടിമത്തത്തിന്റെ ചട്ടങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടു. ഒരു നിയമം അനുസരിച്ച് അടിമത്തം മാതാവിന്റെ പിന്തുടർച്ചാ പ്രകാരം സ്വമേധയായിത്തീർന്നു. തൊഴിലാളിയും ഭരണവർഗവും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളും സംഘർഷങ്ങളും 1676-ലെ ബക്കോൺ കലാപത്തിലേക്ക് നയിച്ചു. ഇക്കാലത്ത് മുൻ കൂലിത്തൊഴിലാളികൾ ജനസംഖ്യയുടെ 80 ശതമാനമായിരുന്നു. കൂടുതലായും കോളനിയുടെ അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള റിബലുകൾ പ്രാദേശിക ഗോത്രവർഗത്തോടുള്ള അനുരഞ്ജനനയത്തെ എതിർക്കുന്നവരായിരുന്നു. കലാപത്തിന്റെ ഫലങ്ങളിലൊന്ന്  മിഡിൽ പ്ലാന്റേഷനിൽവച്ച് ഒപ്പുവച്ച ട്രീറ്റി ഓഫ് 1677 എന്ന കരാറായിരുന്നു.  ഇതിൽ ഒപ്പുവെക്കുന്ന ഗോത്രസമൂഹ രാഷ്ട്രങ്ങളുടെ ഭൂമിയെ ബലപ്രയോഗത്തിലൂടെയും കരാറിലൂടെയും കൈവശം വയ്ക്കുന്നതിനുള്ള ഒരു ഉത്തമ മാതൃകയായിരുന്നു ഈ ഈ കരാർ.  1693 ൽ ദി കോളേജ് ഓഫ് വില്ല്യം & മേരിയുടെ സ്ഥാപനത്തിനും മിഡിൽ പ്ലാന്റേഷൻ സാക്ഷിയാകുകയും 1699 ൽ ഇതു കോളനിയുടെ  തലസ്ഥാനമാക്കിയതോടെ വില്യംസ്ബർഗ് എന്നു പുനർനാമകരണം നടത്തുകയുമുണ്ടായി. 1747 ൽ ഒരു കൂട്ടം വിർജീനിയൻ ഊഹക്കച്ചവടക്കാർ അപ്പലേച്ചിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്തുള്ള ഒഹിയോ കണ്ട്രി മേഖലയിൽ ഒരു കുടിയേറ്റ കേന്ദ്രവും വ്യാപാരവും ആരംഭിക്കുന്നതിന്  ബ്രിട്ടീഷ് രാജ പിന്തുണയോടെ ഒഹായോ കമ്പനി രൂപീകരിച്ചു. ഫ്രാൻസ് അവരുടെ ന്യൂ ഫ്രാൻസ് കോളനിയുടെ ഭാഗമായിക്കരുതുന്ന ഈ പ്രദേശത്തേയ്ക്കുള്ള ബ്രിട്ടന്റെ വരവ് ഭീഷണിയായിക്കാണുകയും ഏഴുവർഷ യുദ്ധത്തിന്റെ (1756 - 1763) ഭാഗമായ ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധത്തിനു കാരണമാകുകയും ചെയ്തു.  വിർജീനിയ റെജിമെന്റ് എന്നു വിളിക്കപ്പെട്ട വിവിധ ബ്രിട്ടീഷ് കോളനികളിൽ നിന്നുള്ള ഒരു സായുധ സംഘത്തിനു നേതൃത്വം കൊടുത്തത് അന്നത്തെ ലെഫ്റ്റനന്റ് കേണൽ ജോർജ് വാഷിങ്ടണായിരുന്നു. സംസ്ഥാനത്വം കണ്ണി=https://en.wikipedia.org/wiki/File:Patrick_Henry_Rothermel.jpg|പകരം=Upper-class middle-aged man dressed in a bright red cloak speaks before an assembly of other angry men. The subject's right hand is raise high in gesture toward the balcony.|ലഘുചിത്രം|1851 painting of Patrick Henry's speech before the House of Burgesses on the Virginia Resolves against the Stamp Act of 1765 ബ്രിട്ടീഷ് പാർലമെന്റിന്റെ ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധാനന്തരമുള്ള പുതിയ നികുതി ചുമത്തൽ ശ്രമങ്ങൾ കോളനി ജനതയിൽ ആഴത്തിലുള്ള അപ്രീതിക്കു കാരണമായി. ഹൗസ് ഓഫ് ബർഗെസസിൽ, പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തലുകളിലുകൾക്കെതിരേയുള്ള പ്രവർത്തനങ്ങൾക്ക് മറ്റുള്ളവരോടൊപ്പം ചേർന്ന് പാട്രിക് ഹെൻറി, റിച്ചാർഡ് ഹെൻറി ലീ എന്നിവർ നേതൃത്വം നൽകി. 1773 ൽ വിർജീനിയക്കാർ തങ്ങളുടെ പ്രവർത്തനങ്ങൾ മറ്റ് കോളനികളുമായി ഏകോപിപ്പിച്ചു തുടങ്ങുകയും അടുത്ത വർഷം കോണ്ടിനെന്റൽ കോണ്ഗ്രസിലേയ്ക്കു തങ്ങളുടെ പ്രതിനിധികളെ അയക്കുകയും ചെയ്തു. 1774 ൽ രാജകീയ ഗവർണർ ഹൌസ് ഓഫ് ബർഗസസ് പിരിച്ചുവിട്ടതിനുശേഷം വെർജീനിയയിലെ വിപ്ലവ നേതാക്കൾ വിർജീനിയ കൺവെൻഷനുകൾ വഴി ഭരണം തുടർന്നു. 1776 മേയ് 15-ന് ഈ പ്രതിനിധിയോഗം വിർജീനിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിക്കുകയും ജോർജ് മാസന്റെ ‘വിർജീനിയ ഓഫ് ഡിക്ലറേഷൻ ഓഫ് റൈറ്റ്സ്’ പുതിയ ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മറ്റൊരു വിർജീനിയക്കാരനായ തോമസ് ജെഫേഴ്സൺ,  മേസന്റെ പ്രവൃത്തിയെ അടിസ്ഥാനമാക്കി സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കരടു തയ്യാറാക്കുന്ന ജോലിയിൽ വ്യാപൃതനായി. അമേരിക്കൻ വിപ്ലവ യുദ്ധം ആരംഭിച്ചപ്പോൾ ജോർജ് വാഷിങ്ടൺ കൊളോണിയൽ സൈന്യത്തിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. യുദ്ധകാലത്ത്, വില്യംസ്ബർഗിന്റെ തീരദേശത്തുള്ള നിലനിൽപ്പ് ബ്രിട്ടീഷ് ആക്രമണത്തിന് എളുപ്പത്തിൽ വിധേയമാകാനുള്ള സാദ്ധ്യത ഭയന്ന ഗവർണർ തോമസ് ജെഫേഴ്സൺ തന്റെ ഇംഗിതത്തിനനുസരിച്ച് തലസ്ഥാനം റിച്ചമണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു. 1781-ൽ കോണ്ടിനെന്റൽ, ഫ്രെഞ്ച് സേനകളുടടെ കര, നാവിക സേനകളുടെ സംയുക്ത കൂട്ടുകെട്ട് വെർജീനിയ ഉപദ്വീപിൽ ബ്രിട്ടീഷ് സൈന്യത്തെ കുരുക്കി. അവിടെവച്ച് ജോർജ്ജ് വാഷിംഗ്ടൺ, ഫ്രഞ്ച് ജനറൽ കോംറ്റെ ഡി റൊച്ചാമ്പ്യൂ എന്നിവരുടെ നേതൃത്വത്തിലുള്ള പട്ടാളക്കാർ യോർക്ക് ടൗൺ ഉപരോധത്തിലൂടെ ബ്രിട്ടീഷ് ജനറൽ കോൺവാലിസിന്റെ സൈന്യത്തെ തകർത്തു. 1781 ഒക്ടോബർ 19 ന് അദ്ദേഹത്തിന്റെ കീഴടങ്ങൽ പാരിസിലെ സമാധാന ചർച്ചകളിലേയക്കു നയിക്കുകയും കോളനികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന എഴുതുന്നതിൽ വിർജീനിയക്കാരും ഒരു ചാലകശക്തിയായി പ്രവർത്തിച്ചിരുന്നു. 1787 ൽ ജെയിംസ് മാഡിസൺ വിർജീന പ്ലാനിന്റെ കരടുരേഖ തയ്യാറാക്കുകയും 1789 ൽ ‘ബിൽ ഓഫ് റൈറ്റ്സ്’ തയ്യാറാക്കുകയും ചെയ്തു. 1788 ജൂൺ 25-ന് വാൻജീനിയ ഭരണഘടന അംഗീകരിക്കുകയും ചെയ്തു. ‘ത്രീ-ഫിഫ്ത് കോമ്പ്രമൈസ്’ എന്ന അനുരഞ്ജന ഉടമ്പടിയിലൂടെ തങ്ങളടെ സംസ്ഥാനത്തെ ഏറ്റവും വലിയ അടമസമൂഹത്തോടൊപ്പം ജനപ്രതിനിധിസഭയിലെ ഏറ്റവും വലിയ ബ്ലോക്കെന്ന പദവി പ്രാഥമികമായി വിർജീനിയ ഉറപ്പിച്ചിരുന്നു. വിർജീനിയ ഡൈനാസ്റ്റി പ്രസിഡന്റുമാരോടൊപ്പം (ഐക്യനാടുകളിലെ ആദ്യത്തെ അഞ്ച് പ്രസിഡന്റുമാരിൽ നാലു പേർ വിർജീനിയയിൽ നിന്നുള്ളവരാണെന്ന വസ്തുത വിവരിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പദമാണ് വിർജീനിയ ഡൈനാസ്റ്റി എന്നത്) ഇത് കോമൺവെൽത്തിനു ദേശീയ പ്രാധാന്യം നേടിക്കൊടുത്തു. 1790-ൽ വിർജീനിയ, മേരിലാൻഡ് സംസ്ഥാനങ്ങളിൽനിന്നു വിട്ടുകൊടുത്ത പ്രദേശങ്ങൾ ഉൾപ്പെടുത്തി ഒരു പുതുതായി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ രൂപീകരിക്കപ്പെട്ടു. എന്നാൽ വിർജീനിയ പ്രദേശം 1846-ൽ വീണ്ടും തിരിച്ചുനൽപ്പെട്ടു. കോമൺവെൽ‌ത്തിന്റെ അപ്പലേച്ചിയൻ പർവ്വതനിരകൾക്കുപ്പുറത്തുളള പ്രദേശങ്ങളെ അടർത്തിയെടുത്തുണ്ടാക്കിയതും 1792-ൽ 15 ആം സംസ്ഥാനവുമായി മാറിയ കെന്റുക്കി പോലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിൽ പങ്കുവഹിച്ചതിനാലും ആദ്യകാല അമേരിക്കൻ നായകന്മാരുടെ ജന്മദേശമായതിനാലും വിർജീനിയയെ "സംസ്ഥാനങ്ങളുടെ മാതാവ്" എന്നും വിളിക്കപ്പെടുന്നു. പുനർനിർമ്മാണാനന്തരം കണ്ണി=https://en.wikipedia.org/wiki/File:Virginia_Civil_Rights_Memorial_wide.jpg|പകരം=Bronze sculptures of seven figures marching stand around a large rectangular block of white engraved granite.|ഇടത്ത്‌|ലഘുചിത്രം|The Virginia Civil Rights Memorial was erected in 2008 to commemorate the protests which led to school desegregation. പുതിയ സാമ്പത്തിക ശക്തികളും കോമൺവെൽത്ത് മാറ്റി മറിക്കുന്നതിൽ അവരുടേതായ സംഭാവനകൾ നൽകി.  വിർജീനിയക്കാരനായ ജെയിംസ് ആൽബർട്ട് ബോൺസാക്ക് എന്നയാൾ 1880-ൽ പുകയില സിഗററ്റ് ചുരുട്ടൽ യന്ത്രം കണ്ടുപിടിക്കുകയും ഇത് റിച്ച്മണ്ട് കേന്ദ്രീകരിച്ചുള്ള പുതിയ വ്യവസായികതലത്തിലുള്ള ഉൽപാദനത്തിലേക്ക് നയിക്കുകയും ചെയ്തു. 1886 ൽ, റെയിൽ റോഡ് മാഗ്നറ്റ് ആയിരുന്ന കോളിസ് പോട്ടർ ഹണ്ടിംഗ്ടൺ, ന്യൂപോർട്ട് ന്യൂസ് കപ്പൽനിർമ്മാണശാല ആരംഭിച്ചു. 1907 മുതൽ 1923 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ നാവികസേനയ്ക്കുവേണ്ടി ആറ് പ്രധാന ലോക യുദ്ധക്കാലത്തെ യുദ്ധ കപ്പൽ നിർമ്മിക്കാനുള്ള ഉത്തരവാദിത്തമായിരുന്നു ഈ കപ്പൽശാലക്കു നൽകപ്പെട്ടത്. യുദ്ധകാലത്ത് ജർമൻ അന്തർവാഹിനികളായ യു -151 പോർട്ടിനു പുറത്തുള്ള കപ്പലുകളെ ആക്രമിച്ചിരുന്നു. 1926 ൽ വില്ല്യംസ്ബർഗിലെ ബ്രട്ടൺ പാരിഷ് പള്ളിയിലെ പുരോഹിതനായിരുന്ന ഡോ. ഡബ്ലിയു.എ.ആർ. ഗുഡ്‍വിൻ, ജോൺ ഡി. റോക്ഫെല്ലർ ജൂനിയറിന്റെ സാമ്പത്തിക പിന്തുണയോടെ കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങളുടെ പുനഃസ്ഥാപനം തുടങ്ങി. അവരുടെ പ്രൊജക്റ്റ് സംസ്ഥാനത്തെ മറ്റുള്ളവരുടേതുപോലതന്നെ അവരുടെ പദ്ധതിയും മഹാമാന്ദ്യവും രണ്ടാം ലോകമഹായുദ്ധവും എന്നിവയെ അതിജീവിച്ച് നിർമ്മാണപ്രവർത്തനങ്ങൾ തുടരുകയും, കൊളോണിയൽ വില്യംബർഗ് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തു. മറ്റ് ലിങ്കുകൾ State Government website Virginia Tourism Website Virginia Historical Markers USGS real-time, geographic, and other scientific resources of Virginia The First Charter of Virginia; April 10, 1606 The Second Charter of Virginia; May 23, 1609 The Third Charter of Virginia; March 12, 1611 Virginia Historical Society Geography of Virginia Virginia State Climatology Office Virginia State Parks National Geographic Magazine Jamestown/Werowocomoco Interactive അവലംബം വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ വർഗ്ഗം:വിർജീനിയ
ഓഗസ്റ്റ്‌ 31
https://ml.wikipedia.org/wiki/ഓഗസ്റ്റ്‌_31
REDIRECT ഓഗസ്റ്റ് 31
കമ്പ്യൂട്ടർ
https://ml.wikipedia.org/wiki/കമ്പ്യൂട്ടർ
right|thumb|നാസയുടെ കോളമ്പിയ എന്ന സൂപ്പർ കമ്പ്യൂട്ടർ വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു ഇലക്ട്രിക്ക് ഉപകരണമാണ് computer അഥവാ സംഗണനി. അഥവാ നിർദ്ദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണം ആണ്. വിധേയമാക്കേണ്ട വിവരങ്ങൾ സംഖ്യകൾ, എഴുത്ത്, ചിത്രങ്ങൾ, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം. ലോകത്തിലെ ഏറ്റവും വേഗതയും കാര്യക്ഷമതയുമുള്ള കമ്പ്യൂട്ടറുകളാണ് സൂപ്പർ കമ്പ്യൂട്ടറുകൾ. ഇവ പ്രധാനമായും നാസ, ഐഎസ്ആർഓ തുടങ്ങിയ സ്പേസ് സ്റ്റേഷനുകളിലാണ് ഉപയോഗിക്കുന്നത്. നാസയിലെ സൂപ്പർകമ്പ്യൂട്ടറിന്റെ പേര് കൊളമ്പിയ എന്നാണ്. ചാൾസ് ബാബേജ് , ഇംഗ്ലീഷ് മെക്കാനിക്കൽ എൻജിനീയർ, പോളിമത്ത് എന്നിവ ഒരു പ്രോഗ്രാമബിൾ കംപ്യൂട്ടർ എന്ന ആശയം ഉരുത്തിരിഞ്ഞു. " കമ്പ്യൂട്ടറിന്റെ പിതാവ് " എന്ന് അദ്ദേഹം കരുതി പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ആദ്യ മെക്കാനിക്കൽ കമ്പ്യൂട്ടറാണ് അദ്ദേഹം രൂപപ്പെടുത്തിയെടുത്തത്. നാവിഗേഷണൽ കണക്കുകൂട്ടലുകളിൽ സഹായിക്കാൻ രൂപകല്പന ചെയ്ത വിപ്ലവകരമായ വ്യതിയാന എഞ്ചിനാണ് , 1833-ൽ, ഒരു സാധാരണ രൂപകൽപന, ഒരു അനലിറ്റിക് എഞ്ചിൻ സാധ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. പ്രോഗ്രാമുകളും ഡാറ്റയും നൽകുന്നത് പഞ്ച്ഡ് കാർഡുകൾ വഴി മെഷീനിലേക്ക് നൽകേണ്ടതാണ്, ജാക്കാർഡ് മങ്ങൽ പോലുള്ള മെക്കാനിക്കൽ തട്ടുകളിൽ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന ഒരു രീതി. ഔട്ട്പുട്ടിനായി, മെഷീന് ഒരു പ്രിന്റർ, ഒരു കർവ് ബോർഡ്, ഒരു മണി ഉണ്ടായിരിക്കും. പിന്നീടത് വായിക്കാനായി കാർഡുകളിലേക്ക് നമ്പറുകൾ പഞ്ച് ചെയ്യാൻ കഴിയും. ടർക്കിങ്ങ് പൂർത്തീകരണം എന്ന ആധുനിക പദത്തിൽ വിവരിച്ച ഒരു സാമാന്യ ആപേക്ഷിക കമ്പ്യൂട്ടറിനുള്ള ആദ്യത്തെ ഡിസൈൻ, എഞ്ചിൻ ഒരു അരിത്മെറ്റിക് ലോജിക് യൂണിറ്റ് , കണ്ട്രോഡൽ ബ്രോക്കിംഗ് ആൻഡ് ലൂപ്പുകളുടെ രൂപത്തിൽ നിയന്ത്രണ ഫ്ലോ , ഇന്റഗ്രേറ്റഡ് മെമ്മറി എന്നിവയിൽ ഉൾപ്പെടുത്തി.   മെഷീൻ അതിന്റെ സമയം ഒരു നൂറ്റാണ്ടിലേറെ ആയിരുന്നു. അവന്റെ മെഷിനുള്ള എല്ലാ ഭാഗങ്ങളും കൈകൊണ്ട് നിർമ്മിക്കേണ്ടതുണ്ട് - ആയിരക്കണക്കിന് ഭാഗങ്ങളുള്ള ഉപകരണത്തിന് ഇത് ഒരു വലിയ പ്രശ്നമായിരുന്നു. ഒടുവിൽ, പദ്ധതി ബ്രിട്ടീഷ് സർക്കാർ നിറുത്തലാക്കാൻ തീരുമാനിച്ചതോടെ പിരിച്ചുവിട്ടു. ബാബേജ് അനാലിറ്റിക്കൽ എൻജിനീയറിൻറെ പൂർത്തീകരണം പരാജയപ്പെടുത്തുന്നതിനെ രാഷ്ട്രീയവും സാമ്പത്തികവും മാത്രമല്ല, കൂടുതൽ സങ്കീർണ്ണമായ കമ്പ്യൂട്ടർ വികസിപ്പിച്ചെടുക്കാനും മറ്റാരെങ്കിലും കഴിയുന്നതിനേക്കാൾ വേഗത്തിൽ മുന്നോട്ട് പോകാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും മാത്രമല്ല പ്രയാസങ്ങൾ. എന്നിരുന്നാലും, മകനായിരുന്ന ഹെൻറി ബാബേജ്, 1888-ൽ വിശകലനത്തിന്റെ എഞ്ചിൻറെ കമ്പ്യൂട്ടിംഗ് യൂണിറ്റിലെ (മിൽക്ക് ) ലളിതമായ ഒരു പതിപ്പ് പൂർത്തിയാക്കി. 1906-ൽ ടേബിളുകൾ കംപ്യൂട്ടിംഗിൽ ഉപയോഗിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. അനേകം കഴിവുകളു ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തിൽ അവ സാർവ്വലൗകികമായവിവരനടപടി യന്ത്രങ്ങൾ ആണ്. ചര്ച്ച്-ടുറിങ്ങ് നിബന്ധം അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന് സമാനമായി പ്രവർത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്റ് മുതൽ സൂപ്പർകമ്പ്യൂട്ടർ വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകൾ കൈകാര്യം ചെയ്യുന്നതുമുതൽ വ്യവസായസംബന്ധമായ റോബോട്ടുകളെ നിയന്ത്രിക്കുന്നതുവരെയുള്ളNASa കാര്യങ്ങൾക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകൾക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാൾ കൂടുതൽ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വർഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് മൂർസ് ലാ എന്ന് പേര് നൽകി. കൈപ്പിടിയിലൊതുങ്ങുന്ന പി.ഡി.എ (PDA) മുതൽ, നിമിഷാർദ്ധത്തിൽ, കോടാനുകോടി ഗണനങ്ങൾ നടത്താൻ പ്രാപ്തിയുള്ള സൂപ്പർ കമ്പ്യൂട്ടർ വരെയുള്ളവ കമ്പ്യൂട്ടറിന്റെ ഗണത്തിൽപ്പെടുന്നു. മാത്രവുമല്ല, മൈക്രോപ്രോസസ്സർ (സൂക്ഷ്മാപഗ്രഥനി) അടിസ്ഥാനമാക്കിയുള്ള യന്ത്ര സംവിധാനങ്ങളെയെല്ലാം തന്നെ, കമ്പ്യൂട്ടർ എന്നു വിളിക്കാം. ബൈനറി സംഖ്യാ സമ്പ്രദായത്തിലാണ് കമ്പ്യൂട്ടറിൽ വിവരങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതും. ഇതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിന്‌ അടിസ്ഥാനം എന്നും പറയാം. കമ്പ്യൂട്ടറുകൾ പല തരത്തിലുള്ള സ്ഥൂലമായ പാക്കിങ്ങുകളിൽ ലഭ്യമാണ്. ആന്തരികമായ കമ്പ്യൂട്ടറുകൾ ഒരു വലിയ മുറിയുടെ അത്രയും വലുതായിരുന്നു. മാത്രമല്ല, അങ്ങനെയുള്ളവ ഇപ്പോഴും ശാസ്ത്രീയമായ കണക്കുകൂട്ടലുകൾക്കും -സൂപ്പർകമ്പ്യൂട്ടറുകൾ - വലിയ കമ്പനികളുടെ വ്യാപാര ഇടപാട് കൈകാര്യം ചെയ്യുന്നതിനും - മെയിൻഫ്രെയിമുകൾ - ഉപയോഗിക്കുന്നുണ്ട്. ഒരു ആളിന്റെ ഉപയോഗത്തിനുള്ള ചെറിയ കമ്പ്യൂട്ടറുകളും - പേർസണൽ കമ്പ്യൂട്ടറുകളും - അവയുടെ വഹനീയരൂപമായ നോട്ട് ബുക്ക് കമ്പ്യൂട്ടറുകളും ആയിരിക്കണം ആളുകൾക്ക് ഏറ്റവും കൂടുതൽ പരിചയമുള്ള രൂപങ്ങൾ. പക്ഷേ, ഇന്ന് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന രൂപം നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടർ (embedded system) ആണ്, അതായത് മറ്റൊരു യന്ത്രത്തെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ. യുദ്ധവിമാനങ്ങൾ മുതൽ ഡിജിറ്റൽ ക്യാമറകൾ വരെയുള്ള യന്ത്രങ്ങൾ അവയിൽ നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളാണ് നിയന്ത്രിക്കുന്നത്. നമ്മുടെ നിത്യ ജീവിതത്തിലേയ്ക്ക്‌, കമ്പ്യൂട്ടറുകളുടെ തള്ളിക്കയറ്റം നാടകീയമായ മാറ്റങ്ങൾ ഉണ്ടാക്കി. അതാണ്‌ നാം ഇൻഫർമേഷൻ യുഗത്തിലാണ്‌ ജീവിക്കുന്നത്‌ എന്നു പറയാൻ കാരണം. കമ്പ്യൂട്ടർ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഒരു കമ്പ്യൂട്ടറിൽ നിന്നും മറ്റൊന്നിലേക്ക് അയച്ച ആദ്യ സന്ദേശം LO'' എന്നായിരുന്നു. കമ്പ്യൂട്ടർ സാക്ഷരതാ ദിനം ഡിസംബർ 2 കമ്പ്യൂട്ടർ സാക്ഷരതാ ദിനമായി ലോകമെങ്ങും ആചരിക്കുന്നു.  ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനിയായ എൻ.ഐ.ഐ.ടിയാണ് കംപ്യൂട്ടർ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളർച്ചയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഇമെയിൽ തയ്യാറാക്കുക, ഇന്റർനെറ്റീലൂടെ വിവരങ്ങൾ ശേഖരിക്കുക, തുടങ്ങിയ അടിസഥാന കാര്യങ്ങളിൽ കഴിവുള്ളവരെയാണ് കമ്പ്യൂട്ടർ സാക്ഷരരായി വിലയിരുത്തുന്നത്. കമ്പ്യൂട്ടറിലൂടെമാത്രം വിവരങ്ങൾ കൈമാറുന്ന കാലത്ത് എല്ലാവരെയും അതിന് പ്തരാക്കുകയെന്നതാണ് ഇങ്ങനെയൊരു ദിനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാന ഇനം കമ്പ്യൂട്ടറുകൾ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ ലാപ്‌ടോപ്പ് കമ്പ്യൂട്ടർ പാംടോപ്പ് കമ്പ്യൂട്ടർ സെർവ്വർ കമ്പ്യൂട്ടർ സൂപ്പർ കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങൾ ഇൻഫർമേഷൻ ടെക്നോളജി ഓപറേറ്റിങ്ങ്‌ സിസ്റ്റം കമ്പ്യൂട്ടറുകളുടെ ചരിത്രം കമ്പ്യൂട്ടറുകളുടെ പ്രവർത്തനം കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്‌ കമ്പ്യൂട്ടർ നെറ്റ്‌വർക്‌ കമ്പ്യൂട്ടർ സാക്ഷരത ഗ്രാഫിക് ഡിസൈൻ പെഴ്സണൽ കമ്പ്യൂട്ടർ (പി.സി) പി.ഡി.എ (പെഴ്സണൽ ഡിജിറ്റൽ അസിസ്റ്റൺ്റ്‌) സൂപ്പർ കമ്പ്യൂട്ടർ സോഫ്ട്‌വെയർ ഹാർഡ്‌വെയർ സാങ്കേതിക പദങ്ങൾ ഇതുംകൂടി കാണുക പേർസണൽ കമ്പ്യൂട്ടറുകൾ വർഗ്ഗം:കമ്പ്യൂട്ടർ ശാസ്ത്രം വർഗ്ഗംഗണനസഹായികൾ
ശാസ്ത്രം
https://ml.wikipedia.org/wiki/ശാസ്ത്രം
{Science}പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടേയും പിന്നിലുള്ള രഹസ്യമാണ് "സയൻസ്" സയൻസ് എന്ന ഇംഗ്ലീഷ് ഭാഷയുടെ തർജ്ജമയായി മലയാളത്തിലുപയോഗിക്കുന്ന പദമാണ് ശാസ്ത്രം. സയൻസ് എന്ന വാക്ക് ലാറ്റിൻ ഭാഷയിലെ സയന്റിയ എന്ന പദത്തിൽ നിന്നാണ് നിഷ്പന്നമായിട്ടുള്ളത്. "അറിവ്" എന്നാണ് ഇതിന്റെ അർത്ഥം.) പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവ് സ്വരുക്കൂട്ടുകയും പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് ശാസ്ത്രം. "... modern science is a discovery as well as an invention. It was a discovery that nature generally acts regularly enough to be described by laws and even by mathematics; and required invention to devise the techniques, abstractions, apparatus, and organization for exhibiting the regularities and securing their law-like descriptions." —p.vii, J. L. Heilbron,(2003, editor-in-chief). The Oxford Companion to the History of Modern Science. New York: Oxford University Press. ISBN 0-19-511229-6. പണ്ടുകാലത്ത് ഇന്ത്യയിൽ ശാസിക്കപ്പെട്ടത് എന്ന അർത്ഥത്തിൽ ശാസ്ത്രം എന്ന വാക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ ഇതിന് ആധുനിക ശാസ്ത്രവുമായി ബന്ധമില്ല. ശാസ്ത്രം ഉപയോഗപഥത്തിൽ കൊണ്ടുവരുന്നയാളെ ശാസ്ത്രജ്ഞൻ എന്നാണ് വിളിക്കുന്നത്. ‌പുരാതനകാലം മുതൽ തന്നെ അറിവിന്റെ ഒരു മേഖല എന്ന നിലയ്ക്ക് ശാസ്ത്രം തത്ത്വചിന്തയുമായി അടുത്ത ബന്ധം വച്ചുപുലർത്തുന്നുണ്ട്. ആധുനിക കാലത്തിന്റെ ആദ്യസമയത്ത് "ശാസ്ത്രം" "പ്രകൃതിയുടെ തത്ത്വശാസ്ത്രം" എന്നീ പ്രയോഗങ്ങൾ പരസ്പരം മാറി ഉപയോഗിച്ചിരുന്നു.David C. Lindberg (2007), The beginnings of Western science: the European Scientific tradition in philosophical, religious, and institutional context, Second ed. Chicago: Univ. of Chicago Press ISBN 978-0-226-48205-7, p. 3 പതിനേഴാം നൂറ്റാണ്ടോടെ പ്രകൃതിയുടെ തത്ത്വശാസ്ത്രം (ഇപ്പോൾ ഇതിനെ "നാച്വറൽ സയൻസ്" എന്നാണ് വിളിക്കുന്നത്) തത്ത്വശാസ്ത്രത്തിന്റെ ഒരു ശാഖയായാണ് കണക്കാക്കപ്പെട്ടിരുന്നത്.Isaac Newton's Philosophiae Naturalis Principia Mathematica (1687), for example, is translated "Mathematical Principles of Natural Philosophy", and reflects the then-current use of the words "natural philosophy", akin to "systematic study of nature" ആധുനിക കാല ഉപയോഗമനുസരിച്ച്, "ശാസ്ത്രം" സാധാരണഗതിയിൽ അറിവ് തേടുന്നതിനുള്ള ഒരു മാർഗ്ഗമാണ് (ഇത് അറിവു മാത്രമല്ല) ഭൗതിക ലോകത്തെ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്ന പഠനങ്ങളുടെ ശാഖകളെയാണ് സാധാരണഗതിയിൽ ശാസ്ത്രം എന്ന് വി‌ളിക്കുന്നത്.Oxford English Dictionary പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും ശാസ്ത്രജ്ഞന്മാർ പ്രകൃതിനിയമങ്ങൾ എന്ന പേരിലാണ് ശാസ്ത്രനിയമങ്ങൾ മുന്നോട്ടു വച്ചിരുന്നത്. ചലനം സംബന്ധിച്ച് ന്യൂട്ടൻ മുന്നോട്ടുവച്ച നിയമങ്ങൾ ഉദാഹരണം. പത്തൊൻപതാം നൂറ്റാണ്ടോടെ "ശാസ്ത്രം" എന്ന വാക്ക് ശാസ്ത്രീയമാർഗ്ഗങ്ങളുമായി കൂടുതൽ ചേർത്തുപയോഗിക്കാൻ തുടങ്ങി. സ്വാഭാവികലോകത്തെ ചിട്ടയോടെ പഠിക്കുന്നതിനുള്ള ഒരു മാർഗ്ഗം എന്ന അർത്ഥത്തിലായിരുന്നു ഇത്. ഭൗതികശാസ്ത്രം, രസതന്ത്രം, ജിയോളജി, ബയോളജി എന്നിവയുടെ പഠനം ഇതിലുൾപ്പെടുന്നു. വില്യം വെവെൽ എന്ന നാച്വറലിസ്റ്റും ദൈവശാസ്ത്രജ്ഞനുമായിരുന്ന ആളാണ് പത്തൊൻപതാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞൻ (സയന്റിസ്റ്റ്) എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പ്രകൃതിയിൽ നിന്ന് അറിവുതേടുന്നവരെ മറ്റു തരത്തിൽ അറിവു തേടുന്നവരിൽ നിന്ന് വേർതിരിക്കാനായിരുന്നു അദ്ദേഹം ഈ പദമുപയോഗിച്ചത്.The Oxford English Dictionary dates the origin of the word "scientist" to 1834. എങ്കിലും വിശ്വസനീയവും പഠിപ്പിക്കാവുന്നതുമായ അറിവ് ഏതു മേഖലയിലുള്ളതാണെങ്കിലും അതിനെ വിവക്ഷിക്കാൻ "ശാസ്ത്രം" എന്ന പദം തുടർന്നും ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. ലൈബ്രറി സയൻസ് കമ്പ്യൂട്ടർ സയൻസ് എന്നീ പദങ്ങൾ ഉദാഹരണങ്ങളാണ്. "സാമൂഹ്യശാസ്ത്രം" "പൊളിറ്റിക്കൽ സയൻസ്" എന്നീ പദങ്ങളും ഉദാഹരണങ്ങളാണ്. thumb|right|500px|പ്രപഞ്ചത്തിന്റെ വലിപ്പം, ശാസ്ത്രശാഖകൾ, ശാസ്ത്രത്തിന്റെ ഹൈറാർക്കി എന്നിവ താരതമ്യത്തിൽ. ചരിത്രവും തത്ത്വശാസ്ത്രവും ആദ്യകാല ചരിത്രം thumb|അരിസ്റ്റോട്ടിലും കുവാൻ സുവും (ബി.സി. നാലാം നൂറ്റാണ്ട്) കടൽ ജീവികളെ ചാന്ദ്രചക്രം ബാധിക്കുന്നുവെന്ന് കണ്ടുപിടിച്ചു. അരിസ്റ്റോട്ടിൽ സീ അർച്ചിൻ എന്ന ജീവിയെപ്പറ്റിയാണ് പ്രതിപാദിച്ചത്. കണ്ടുപിടിത്തങ്ങൾ സമാന്തരമായി നടക്കുന്നതിന്റെ ഉദാഹരണം. ആധുനിക കാലത്തിനു മുൻപുതന്നെ വിശാലമായ അർത്ഥത്തിൽ ശാസ്ത്രം മിക്ക സംസ്കാരങ്ങളിലും നിലനിന്നിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ വ്യത്യാസം അതിന്റെ സമീപനത്തിലും ഫലങ്ങൾ കൊണ്ടുവരാനുള്ള കഴിവിലുമാണ്. അതിനാൽ ശാസ്ത്രം എന്ന പദത്തിന്റെ ഏറ്റവും സൂക്ഷ്മമായ അർത്ഥം ഇപ്പോൾ വളരെ മാറിയിട്ടുണ്ട്."The historian ... requires a very broad definition of "science" — one that ... will help us to understand the modern scientific enterprise. We need to be broad and inclusive, rather than narrow and exclusive ... and we should expect that the farther back we go [in time] the broader we will need to be." — David Pingree (1992), "Hellenophilia versus the History of Science" Isis 83 554–63, as cited on p.3, David C. Lindberg (2007), The beginnings of Western science: the European Scientific tradition in philosophical, religious, and institutional context, Second ed. Chicago: Univ. of Chicago Press ISBN 978-0-226-48205-7 ആധുനിക യുഗത്തിനു മുൻപു തന്നെ ഗ്രീക്ക് സംസാരിച്ചിരുന്ന പ്രദേശങ്ങളിൽ ക്ലാസിക്കൽ നാച്വറൽ ഫിലോസഫി വികസിച്ചത് വലിയൊരു മുന്നേറ്റമായിരുന്നു. തത്ത്വശാസ്ത്രത്തിനു മുന്നേ സയൻസ് (ലാറ്റിൻ സയന്റിയ, പുരാതന ഗ്രീക്ക് എപ്പിസ്റ്റെമെ) എന്ന വാക്ക് പണ്ടുപയോഗിച്ചിരുന്നത് അറിവിന്റെ ഒരു പ്രത്യേക മേഖലയെ മനസ്സിലാക്കാനാണ് (അറിവിനെ തേടുക എന്ന പ്രക്രിയയെ വിവക്ഷിക്കാനല്ല). മനുഷ്യർക്ക് പരസ്പരം കൈമാറ്റം ചെയ്യാനും ആശയവിനിമയം നടത്താനും സാധിക്കുന്ന തരം അറിവാണിത്. ഉദാഹരണത്തിന്: സ്വാഭാവിക വസ്തുക്കളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവ് ചരിത്രത്തിനു മുൻപേ തന്നെ മനുഷ്യർ നേടിയെടുത്തിരുന്നു. ഇത് കൂടുതൽ സങ്കീർണ്ണമായ ചിന്തകളിലേയ്ക്ക് നയിച്ചു. സങ്കീർണ്ണമായ കലണ്ടറുകളുടെ നിർമ്മാണവും വിഷമുള്ള സസ്യങ്ങളെ ഭക്ഷിക്കാനുതകുന്ന വിധം പാകം ചെയ്യുക, പിരമിഡ് പോലുള്ള വസ്തുക്കൾ നിർമ്മിക്കുക എന്നിവയൊക്കെ ഇത്തരം പ്രവൃത്തികളാണ്. എന്നിരുന്നാലും ഇതിഹാസങ്ങളെയോ നിയമവ്യവസ്ഥകളെയോ പോലുള്ളവയെ സംബന്ധിച്ച അറിവും എല്ലാ സമൂഹങ്ങളിലും മാറ്റമില്ലാതെയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവും തമ്മിൽ വേർതിരിക്കാൻ ശ്രമമൊന്നും നടന്നിരുന്നില്ല. പ്രകൃതിയെപ്പറ്റിയുള്ള തത്ത്വശാസ്ത്രപരമായ പഠനം "പ്രകൃതി" എന്ന ആശയം (പുരാതന ഗ്രീക്കിലെ ഫൂയിസ്) കണ്ടെത്തുന്നതിനു മുൻപേ സോക്രട്ടീസിനു മുൻപേയുള്ള തത്ത്വചിന്തകർ സസ്യങ്ങൾ വളരുന്നതിന്റെ പ്രകൃതിയെ വിവക്ഷിക്കാനും ഇതേ വാക്കുതന്നെയാണ് ഉപയോഗിച്ചിരുന്നത്.See the quotation in Homer (8th century BCE) Odyssey 10.302–3 ഒരു ഗോത്രം തങ്ങളുടെ ദൈവത്തെ ആരാധിക്കുന്ന രീതിയെയും ഇതേ പദം കൊണ്ടാണ് വിവക്ഷിച്ചിരുന്നത്. പരമ്പരാഗത രീതി, പ്രകൃതി എന്നീ പദങ്ങളെ വ്യത്യസ്ത അർത്ഥത്തിൽ ഉപയോഗിക്കുക എന്നത് തത്ത്വചിന്താപരമായ ഒരു മുന്നേറ്റമായിരുന്നു."Progress or Return" in An Introduction to Political Philosophy: Ten Essays by Leo Strauss. (Expanded version of Political Philosophy: Six Essays by Leo Strauss, 1975.) Ed. Hilail Gilden. Detroit: Wayne State UP, 1989. പ്രകൃതിയെപ്പറ്റിയുള്ള അറിവിനെയായിരുന്നു ശാസ്ത്രം എന്ന് വിളിച്ചിരുന്നത്. ഇത്തരം അറിവ് എല്ലാ സമൂഹങ്ങളിലും ഒന്നു തന്നെയായിരുന്നു. ഇത്തരം അറിവിന്റെ അന്വേഷണത്തെ തത്ത്വചിന്ത എന്നായിരുന്നു വിളിച്ചിരുന്നത്. പ്രധാനമായും ഇവർ ജ്യോതിശാസ്ത്രത്തിൽ തല്പരരായിരുന്ന സിദ്ധാന്തവാദികളായിരുന്നു. പ്രകൃതിയെ സംബന്ധിച്ച അറിവ് പ്രകൃതിയെ അനുകരിക്കുന്നതിനായി ഉപയോഗിക്കുന്നത് (ആർട്ടിഫിസ് അല്ലെങ്കിൽ സാങ്കേതികവിദ്യ, ഗ്രീക്ക് ടെക്ക്നെ) താഴ്ന്ന വർഗ്ഗത്തിൽ പെട്ട കരകൗശലവിദഗ്ദ്ധരുടെയും നിർമാതാക്കളുടെയും മറ്റും മേഖലയായാണ് തത്ത്വചിന്തകർ കണ്ടിരുന്നത്.Strauss and Cropsey eds. History of Political Philosophy, Third edition, p.209. തത്ത്വശാസ്ത്രം മാനുഷികമായ കാര്യങ്ങളിലേയ്ക്ക് തിരിയുന്നത് ആദ്യകാല തത്ത്വചിന്താപരമായ ശാസ്ത്രത്തിലെ ഒരു പ്രധാന വഴിത്തിരിവ് സോക്രട്ടീസ് മനുഷ്യരുടെ സ്വഭാവവും, രാഷ്ട്രീയ സമൂഹങ്ങളെയും, മനുഷ്യരുടെ അറിവിനെയും മനുഷ്യരെ സംബന്ധിക്കുന്ന മറ്റു കാര്യങ്ങളും പഠിക്കുവാൻ തത്ത്വചിന്ത ഉപയോഗിച്ചതാണ്. ഈ ശ്രമം വിവാദപരമായിരുന്നുവെങ്കിലും വിജയം കണ്ടു. അദ്ദേഹം പഴയമാ‌തിരി ഭൗതികശാസ്ത്രത്തെ തത്ത്വചിന്താപരമായി കാണുന്നത് ഊഹാപോഹമാണെന്നും സ്വയം വിമർശനമില്ലാത്ത രീതിയാണെന്നും അഭിപ്രായപ്പെട്ടു. പ്രകൃതിയിൽ ബുദ്ധിപരമായ അടുക്കും ചിട്ടയുമില്ല എന്ന ചിന്ത ചില തത്ത്വചിന്തകർക്കുണ്ടായിരുന്നത് സോക്രട്ടീസിന് വലിയ പ്രശ്നമായാണ് തോന്നിയത്. മനുഷ്യരെ സംബന്ധിച്ച കാര്യങ്ങളുടെ പഠനം അതുവരെ പാരമ്പര്യത്തിന്റെയും ഇതിഹാസങ്ങളുടെയും മേഖലയായിരുന്നു. സോക്രട്ടീസിനെ ആൾക്കാർ വധികുകയും ചെയ്തു. അരിസ്റ്റോട്ടിൽ പിൽക്കാലത്ത് സോക്രട്ടീസിന്റെ തത്ത്വശാസ്ത്രം കുറച്ച് വിവാദപരമായ രീതിയിൽ അവതരിപ്പിച്ചു. ഇത് മനുസ്യരെ കേന്ദ്രബിന്ദുവാക്കുന്ന തരമായിരുന്നു. മുൻകാല തത്ത്വചിന്തകരുടെ പല നിഗമനങ്ങളും ഇദ്ദേഹം തള്ളിക്കളഞ്ഞു. ഉദാഹരണത്തിന് ഇദ്ദേഹത്തിന്റെ ഭൗതികശാസ്ത്രത്തിൽ സൂര്യൻ ഭൂമിക്കു ചുറ്റും കറ‌ങ്ങുന്നതും മറ്റു പല കാര്യങ്ങളും മനുഷ്യനുവേണ്ടിയായിരുന്നു. ഓരോ വസ്തുവിനും ഔപചാരികമായ ഒരു കാരണവും അന്തിമമായ ഒരു കാരണവും പ്രപഞ്ചത്തിന്റെ നടത്തിപ്പിൽ ഒരു വേഷവും ഉണ്ടായിരുന്നു. ചലനവും മാറ്റവും എല്ലാ വസ്തുക്കളുലുമുള്ള സാദ്ധ്യതകളുടെ ഫലമായാണ് വിശദീകരിക്കപ്പെട്ടത്. ഒരു മനുഷ്യൻ ഏറ്റവും മികച്ച രീതിയിൽ എങ്ങനെ ജീവിക്കണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ തത്ത്വചിന്ത ഉപയോഗിക്കണം എന്ന് സോക്രട്ടീസ് വാശിപിടിച്ചപ്പോൾ അരിസ്റ്റോട്ടിൽ ഈ പഠനത്തെ നൈതികത രാഷ്ട്രീയ തത്ത്വശാസ്ത്രം എന്നിങ്ങനെ രണ്ടു മേഖലകളായി തിരിച്ചു. ഇവർ പ്രയോഗപഥത്തിൽ വരുന്ന ശാസ്ത്രത്തെപ്പറ്റി വാദിച്ചില്ല. ശാസ്ത്രവും വിദഗ്ദ്ധരുടെ പ്രായോഗിക ജ്ഞാനവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് അരിസ്റ്റോട്ടിൽ അഭിപ്രായപ്പെട്ടത്. സിദ്ധാന്തങ്ങൾ സംബന്ധിച്ച് ചിന്തിക്കുകയാണ് മനുഷ്യരുടെ ഏറ്റവും കാര്യമായ പ്രവൃത്തി എന്നാണ് ഇദ്ദേഹം കണക്കാക്കിയത്. നന്നായി എങ്ങനെ ജീവിക്കണം എന്നതു സംബന്ധിച്ച പ്രായോഗിക ചിന്ത ഇതിലും കീഴെ നിൽക്കുന്നതരം പ്രവൃത്തിയാണെന്നും വിദഗ്ദ്ധതൊഴിലാളികളുടെ അറിവ് താണ വർഗ്ഗങ്ങൾക്കുമാത്രം യോജിച്ചതാണെന്നുമായിരുന്നു ഇദ്ദേഹം കണക്കാക്കിയത്. ആധുനിക ശാസ്ത്രത്തിൽ നിന്നും വ്യത്യസ്തമായി അരിസ്റ്റോട്ടിലിന്റെ ഊന്നൽ വിവരങ്ങളിൽ നിന്ന് പ്രപഞ്ചനിയമങ്ങൾ ഉരുത്തിരിച്ചെടുക്കുന്ന ചിന്തയുടെ "സൈദ്ധാന്തികമായ" ചിന്തയുടെ വിവിധ പടവുകളിലായിരുന്നു."... [A] man knows a thing scientifically when he possesses a conviction arrived at in a certain way, and when the first principles on which that conviction rests are known to him with certainty—for unless he is more certain of his first principles than of the conclusion drawn from them he will only possess the knowledge in question accidentally." — Aristotle, Nicomachean Ethics 6 (H. Rackham, ed.) Aristot. Nic. Eth. 1139b മധ്യകാല ശാസ്ത്രം മധ്യകാലത്തിന്റെ തുടക്കത്തിൽ പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അരിസ്റ്റോട്ടിലിന്റെ രീതിയാണ് ഉപയോഗിച്ചിരുന്നത്. റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയും തുടർന്നുണ്ടായ രാഷ്ട്രീയയുദ്ധങ്ങളും മൂലം ചില പുരാതനമായ അറിവുകൾ നഷ്ടപ്പെടുകയും ചിലതു പൂഴ്ത്തിവെക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും സെവിയ്യയിലെ ഇസിദോർ പോലുള്ള ചില ലാറ്റിൻ ശാസ്ത്രചരിത്രകാരുടെ സൃഷ്ടികളിലൂടെ "സ്വാഭാവിക തത്ത്വചിന്ത" എന്നപേരിൽ അറിയപ്പെട്ടിരുന്ന ശാസ്ത്രത്തിന്റെ പൊതുമേഖലകളും പുരാതനകാലത്തെ കുറേ അറിവുകളും പരിരക്ഷിക്കപ്പെട്ടു. ബൈസാൻറ്റൈൻ സാമ്രാജ്യത്തിലും നെസ്‌റ്റോറിയൻസ്, മോണോഫൈസൈറ്റ്സ് മുതലായ സംഘങ്ങളുടെ പരിശ്രമത്താൽ കുറേ ഗ്രീക്ക് രേഖകൾ സിറിയനിലേക്കു തർജ്ജമചെയ്തു സൂക്ഷിക്കപ്പെടുകയുണ്ടായി. ഇതിൽ നിന്നും കുറേ രേഖകൾ അറബിയിലേക്ക് തർജ്ജമ ചെയ്തു സൂക്ഷിക്കപ്പെടുകയും ചിലതിലൊക്കെ മെച്ചപ്പെടുത്തുകയും ഉണ്ടായി. ഇറാഖിലെ അബ്ബാസിദ് ഭരണകാലത്തു ബാഗ്‌ദാദിൽ "അറിവിന്റെ കൂടാരം" (അറബിയിൽ : بيت الحكمة) സ്ഥാപിക്കുകയുണ്ടായി. ഇസ്‌ലാം സുവർണകാലഘട്ടത്തിലെ ഒരു പ്രമുഖ ബൗദ്ധിക കേന്ദ്രമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ബാഗ്ദാദിലെ അൽ-കിന്ദിയും ഇബ്ൻ സഹ്ൽ, കയ്‌റോവിലെ ഇബ്ൻ അൽ- ഹയ്‌ത്തം തുടങ്ങിയവരെ പ്രമുഖരെ ലോകത്തിനു സംഭാവന ചെയ്തുകൊണ്ട് ഒമ്പതാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെ, ബാഗ്ദാദിലെ മംഗോളിയൻ ആക്രമണം വരെ, അത് നിലനിന്നു.ഇബ്ൻ അൽ- ഹയ്‌ത്തം അരിസ്റ്റോട്ടിലിന്റെ രീതികളെ പരീക്ഷണവസ്തുതകളെയും ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിച്ചു.പിന്നീട് പരിഭാഷകളുടെ ആവശ്യകത വർദ്ധിക്കുകയും യൂറോപ്പ്യന്മാർ പരിഭാഷകൾ സംഭരിക്കാനും തുടങ്ങി. അരിസ്റ്റോട്ടിൽ, ടോളമി, യുക്ളിഡ് തുടങ്ങിയവരുടെ എഴുത്തുകൾ, അറിവിന്റെ കൂടാരത്തിൽ സൂക്ഷിച്ചിരുന്നവ, തേടി കത്തോലിക്കാ പണ്ഡിതന്മാർ എത്തിയിരുന്നു. പശ്ചിമ യൂറോപ്പ് ശാസ്ത്രത്തിന്റെ ഭൂമിശാസ്ത്രപരമായ പുതിയ കേന്ദ്രമായി മാറുകയായിരുന്നു. മധ്യകാലത്തിന്റെ അവസാനത്തിൽ , കാത്തോലിക്കാ വിശ്വാസവും അരിസ്റ്റോട്ടിലിന്റെ രീതിയും കൂടിച്ചേർന്ന് സ്കോളാസ്റ്റിസിസം എന്ന പുതിയൊരു രീതിക്കു രൂപം കൊടുക്കുകയും പശ്ചിമയൂറോപ്പിലാകെ തഴച്ചുവളരുകയും ചെയ്തു. പക്ഷെ 15ആം നൂറ്റാണ്ടിലും 16ആം നൂറ്റാണ്ടിലും സ്കോളാസ്റ്റിസിസത്തിന്റെ എല്ലാ രീതികൾക്കും കനത്ത വിമർശനം നേരിടേണ്ടി വന്നു. ഏജ് ഓഫ് എൻലൈറ്റെന്മെന്റ് പത്തൊൻപതാം നൂറ്റാണ്ട് ഇരുപതാം നൂറ്റാണ്ടും അതിനുശേഷവുമുള്ള കാലം ശാസ്ത്രത്തിന്റെ തത്ത്വശാസ്ത്രം തീർച്ചയും ശാസ്ത്രവും സ്യൂഡോസയൻസ്, ഫ്രിഞ്ച് സയൻസ്, ജങ്ക് സയൻസ് ശാസ്ത്രത്തിന്റെ പ്രയോഗം ശാസ്ത്രീയ മാർഗ്ഗം ===ഗണിതവും ശാസ ഗവേഷണം അടിസ്ഥാനഗവേഷണവും അപ്ലൈഡ് ഗവേഷണവും ഗവേഷണം പ്രയോഗതലത്തിൽ ശാസ്ത്രഗവേഷണത്തിന്റെ പ്രായോഗിക ഫലങ്ങൾ ശാസ്ത്രഗവേഷണത്തിന്റെ ശാസ്ത്രസമൂഹം ശാഖകളും മേഖലകളും thumb|ശാസ്ത്രമേഖലകൾ ചേർത്തുള്ള മലയാളം വാക്കൂട്ടം സ്ഥാപനങ്ങൾ സാഹിത്യം ശാസ്ത്രവും സമൂഹവും ശാസ്ത്രത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം ശാസ്ത്രനയം മാദ്ധ്യമങ്ങളുടെ കാഴ്ച്ചപ്പാടുകൾ രാഷ്ട്രീയമായ ഉപയോഗം ഇതും കാണുക Antiquarian science books ഗവേഷണം ശാസ്ത്രത്തെപ്പറ്റിയുള്ള വിമർശനങ്ങൾ ശാസ്ത്രത്തിന്റെ രൂപരേഖ പ്രോട്ടോസയൻസ് ശാസ്ത്രയുദ്ധങ്ങൾ ശാസ്ത്രീയമായ അറിവുകളുടെ സാമൂഹ്യശാസ്ത്രം കുറിപ്പുകൾ അവലംബം Originally published in Italian as L'Indagine del Mondo Fisico by Giulio Einaudi editore 1976; first published in English by Cambridge University Press 1981. Feyerabend, Paul (2005). Science, history of the philosophy, as cited in Papineau, David. (2005). Science, problems of the philosophy of., as cited in . കൂടുതൽ വായനയ്ക്ക് Augros, Robert M., Stanciu, George N., "The New Story of Science: mind and the universe", Lake Bluff, Ill.: Regnery Gateway, c1984. ISBN 0-89526-833-7 Cole, K. C., Things your teacher never told you about science: Nine shocking revelations Newsday, Long Island, New York, March 23, 1986, pg 21+ Feynman, Richard "Cargo Cult Science" Gopnik, Alison, "Finding Our Inner Scientist" , Daedalus, Winter 2004. Krige, John, and Dominique Pestre, eds., Science in the Twentieth Century, Routledge 2003, ISBN 0-415-28606-9 Levin, Yuval (2008). Imagining the Future: Science and American Democracy. New York, Encounter Books. ISBN 1-59403-209-2 Kuhn, Thomas, The Structure of Scientific Revolutions, 1962. പുറത്തേയ്ക്കുള്ള കണ്ണികൾ പ്രസിദ്ധീകരണങ്ങൾ "GCSE Science textbook". Wikibooks.org വാർത്തകൾ Nature News. Science news by the journal Nature New Scientist. An weekly magazine published by Reed Business Information ScienceDaily Science Newsline Sciencia Discover Magazine Irish Science News from Discover Science & Engineering Science Stage Scientific Videoportal and Community റിസോഴ്സുകൾ Euroscience: Science Development in the Latin American docta Classification of the Sciences in Dictionary of the History of Ideas. (Dictionary's new electronic format is badly botched, entries after "Design" are inaccessible. Internet Archive old version). "Nature of Science" University of California Museum of Paleontology United States Science Initiative Selected science information provided by US Government agencies, including research & development results How science works University of California Museum of Paleontology
Computer
https://ml.wikipedia.org/wiki/Computer
REDIRECT കമ്പ്യൂട്ടർ 1613 ൽ ആണ് കന്പ്യൂട്ടർ എന്ന വാക്ക് ഉപയോഗിച്ചത്
ഡിജിറ്റൽ ക്യാമറ
https://ml.wikipedia.org/wiki/ഡിജിറ്റൽ_ക്യാമറ
thumb|ഒരു സിപിക്സ് ഡിജിറ്റൽ ക്യാമറ ഒരു തീപ്പെട്ടിക്കു സമീപം അളവ് കാണിക്കാൻ|200px thumb|ഡിജിറ്റൽ ക്യാമറ കൊണ്ടു ചിത്രം എടുക്കുന്നു.|right|200px ഫിലിം ഉപയോഗിക്കാതെ ഛായാഗ്രഹണം നടത്തുന്നതിനുള്ള ഉപകരണമാണ് ഡിജിറ്റൽ ക്യാമറ- ഇത് ഫിലിം ക്യാമറയെ അപേക്ഷിച്ച്, ഒരു ഇലക്ട്രോണിക് സെൻസർ (electronic sensor) ഉപയോഗിച്ച് ചിത്രങ്ങളെ (അല്ലെങ്കിൽ ചലച്ചിത്രത്തിനെ) വൈദ്യുതസന്ദേശങ്ങളാക്കിമാറ്റുന്നു. ആധുനിക ഡിജിറ്റൽ ക്യാമറകൾ ബഹുനിർവ്വഹണപരമാണ്. ഒരേ പ്രയോഗോപകരണം തന്നെ ചിത്രങ്ങളും ചലച്ചിത്രവും ശബ്ദവും എടുക്കും.ഡിജിറ്റൽ സൂം ഒപ്റ്റിക്കൽ സൂം ഉള്ള കാമറകൾ വിപണിയിൽ ലഭ്യമാണ്. 2005-ൽ ഡിജിറ്റൽ ക്യാമറകൾ പരമ്പരാഗതമായ ഫിലിം ക്യാമറകളെ വ്യാപാരശ്രേണിയിൽ നിന്നു തള്ളിക്കളയാൻ ആരംഭിച്ചു. അവയുടെ ചെറുതായിക്കൊണ്ടിരിക്കുന്ന വലിപ്പം കാരണം സെൽ ഫോണുകളിലും പി.ഡി.എ.കളിലും അവയെ ഉൾപെടുത്താൻ കഴിയും. ഡിജിറ്റൽ ക്യാമറ വിഭാഗങ്ങൾ ഡിജിറ്റൽ ക്യാമറകളെ പല വിഭാഗങ്ങളായി തരം തിരിക്കാം വീഡിയോ ക്യാമറ കോംപാക്റ്റ് ഡിജിറ്റൽ ക്യാമറ ബ്രിഡ്ജ് ക്യാമറ ഡിജിറ്റൽ എസ്. എൽ. ആർ ക്യാമറ ഡിജിറ്റൽ റെയിഞ്‍ജ് ഫൈൻഡേഴസ് ക്യാമറ ഫോൺ വർഗ്ഗം:ഛായാഗ്രാഹികൾ
Digital camera
https://ml.wikipedia.org/wiki/Digital_camera
തിരിച്ചുവിടുക ഡിജിറ്റൽ ക്യാമറ
മൂർ നിയമം
https://ml.wikipedia.org/wiki/മൂർ_നിയമം
right|thumb |ഗോർഡൻ മൂർ സാങ്കേതികവിദ്യാവികസനത്തിന്റെ നിരക്ക് അനുസരിച്ച് ഏറ്റവും കുറഞ്ഞ വിലയെ നിലനിർത്തി ഇൻറഗ്രേറ്റഡ് സർക്യൂട്ടിന്റെ സങ്കീർണാവസ്ഥ ഓരോ 24 മാസങ്ങൾ കഴിയുമ്പോൾ ഇരട്ടിയാകും എന്ന പ്രയോഗസിദ്ധമായ നിരീക്ഷണം ആണ് ഗോർഡൻ മൂർ നിയമം http://www.intel.com/technology/mooreslaw/ ഇന്റൽ വെബ് സൈറ്റ് ചരിത്രം കംപ്യൂട്ടറിന്റെ പ്രോസസിംഗ്‌ ശേഷി വർദ്ധനയെപ്പറ്റി നിർണ്ണായകമായ പ്രവചനം നടത്തിയ ശാസ്‌ത്രജ്ഞനാണ്‌ ഗോർഡൻ മൂർ. ഇലക്‌ട്രോണിക്‌സ്‌ മാഗസിന്റെ 1965 ഏപ്രിലിൽ പ്രസിദ്ധീകരിച്ച 35‌-ആം‌ വാർഷിക പതിപ്പിലാണ്‌ ഒരു പ്രവചനമെന്നോണം അന്ന്‌ ഫെയർചൈൽഡ്‌ എന്ന സ്ഥാപനത്തിന്റെ ഗവേഷണ വികസന വിഭാഗം ഡയറക്‌ടറായിരുന്ന ഗോർഡൻ മൂർ ലേഖനം എഴുതിയത്‌. അതുവരെയുള്ള സ്ഥിതി വിവര കണക്കുകൾ വച്ച്‌ മൈക്രോ പ്രോസസ്സറിന്റെ വിശകലനശേഷിയെ അപഗ്രഥിച്ച്‌ പ്രവചനം നടത്തുകയായിരുന്നു. ഒരു ഇന്റഗ്രേറ്റഡ്‌ സർക്യൂട്ട്‌ ചിപ്പിലുൾക്കൊള്ളിച്ചിട്ടുള്ള ട്രാൻസിസ്റ്ററുകളുടെ എണ്ണം ഓരോ 12 മാസം കഴിയും തോറും ഇരട്ടിക്കും എന്നായിരുന്നു ലേഖനത്തിൽ അദ്ദേഹം സമർത്ഥിച്ചത്‌. പിന്നീട്‌ അദ്ദേഹം തന്നെ ഇത്‌ 24 മാസമായി പുതുക്കുകയുണ്ടായി. കംപ്യൂട്ടർ ലോകം ഈ പ്രവചനത്തെ ഗോർഡൻ മൂർ നിയമം എന്ന്‌ വിളിക്കാൻ തുടങ്ങി. ഇത് ഇന്ററ്റലിന്റെ സഹസ്ഥാപകനായ ഗോർഡൺ ഇ. മൂറിനെ സംബന്ധിച്ചതാണ്. പക്ഷേ, മൂർ 1960-യിലുണ്ടായിരുന്ന ഡഗ്ളസ് എൻജൽബാർട്ടിന്റെ സമാനമായ നിരീക്ഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. ഇന്നത്തെ യാന്ത്രികമായ കംപ്യൂട്ടർ മൗസിന്റെ സഹ നിർമ്മാതാവായ എൻജൽബാർട്ട് ഇൻറഗ്രേറ്റഡ് സർക്യൂട്ടുകളുടെ തുടർന്നുപോകുന്ന വികസനം കാരണം കാലക്രമേണ കംപ്യൂട്ടറുകളുടെ പരസ്പരപ്രവർത്തനം സാദ്ധ്യമാകുമെന്നു വിശ്വസിച്ചിരുന്നു. സ്ഥിതിവിവരക്കണക്കുകൾ thumb|right|350px| മൂർസ് ലോ യുടെ ശാസ്തീയ വിശകലനം--ഓരോ രണ്ടു വർഷത്തിലും ട്രാൻസിസ്റ്റകൾ എങ്ങനെ ഇരട്ടിക്കുന്നു എന്നു വ്യക്തമാക്കുന്നു. നാളിതുവരെ കംപ്യൂട്ടർ മേഖലയിലുണ്ടായ വളർച്ച ഗോർഡൻ മൂറിന്റെ പ്രവചനം ശരിവയ്‌ക്കുന്ന തരത്തിലുള്ളതായിരുന്നു. പ്രവചനം നടത്തിയ 1965-ൽ ഒരു ഐ.സി.ചിപ്പിൽ 30 ട്രാൻസിസ്റ്റർ ഉൾക്കൊള്ളുമായിരുന്നെങ്കിൽ ഇന്ന്‌ സംഖ്യ കോടി കഴിഞ്ഞിരിക്കുന്നു. അടുത്ത കുറച്ച്‌ വർഷത്തേക്ക്‌ കൂടി മൂർ നിയമത്തിന്‌ വെല്ലുവിളി ഉണ്ടാകില്ലെന്ന്‌ കരുതുന്നു. ഇതോടൊപ്പം തന്നെ ഓരോ 24 മാസം കഴിയും തോറും കമ്പ്യൂട്ടറിന്റെ വിലയിലും വിവരസംഭരണ ശേഷിയിലും ഇതേ തത്ത്വം പാലിക്കപ്പെടുന്നതായി കാണാം. 1983-ൽ ഐ.ബി.എം. ആദ്യത്തെ പേഴ്‌സണൽ കംപ്യൂട്ടർ പുറത്തിറക്കുമ്പോൾ വെറും 10 മെഗാബൈറ്റ് വിവരം ശേഖരിച്ചുവയ്‌ക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന്‌ വിപണിയിൽ കിട്ടുന്ന കുറഞ്ഞ വിവര സംഭരണശേഷി 80 ജി.ബി.യാണ്‌. 1983-ലെ ഈ പി.സി.യ്‌ക്ക്‌ 1 ലക്ഷത്തോളം രൂപ വിലയുമുണ്ടായിരുന്നു. 40 വർഷം മുമ്പ്‌ നടത്തിയ പ്രവചനം കംപ്യൂട്ടർ ലോകത്തെ സംബന്ധിച്ചത്തോളം അക്കാലത്ത്‌ ഒരു വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ ഇന്ന്‌ ഒരു മൊട്ടുസൂചിയുടെ ഉരുണ്ട അഗ്രഭാഗത്ത്‌ 200 ദശലക്ഷം ട്രാൻസിസ്റ്റർ ഉൾക്കൊള്ളിക്കുന്ന രീതിയിലേക്ക്‌ കംപ്യൂട്ടർ സാങ്കേതിക വിദ്യവളർന്നിരിക്കുന്നു. ആറ്റം അടിസ്ഥാനഘടനയായുള്ള വസ്‌തുക്കൾക്ക്‌ ഭൗതികമായ ചെറുതാകൽ പരിമിതി ഉള്ളതിനാൽ ഇനി എത്രകാലം ഗോർഡൻ മൂർ നിയമം നിലനിൽക്കുമെന്നത്‌ ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യുന്നുണ്ട്‌. ക്വാണ്ടം ഡോട്‌സും നാനോ ടെക്‌നോളജിയും അപ്പോഴേക്കും രക്ഷയ്‌ക്കെത്തുമെന്ന്‌ ഒരു ഭാഗം വിദഗ്‌ധർ വാദിക്കുന്നു. ഇന്ന്‌ 45 നാനോമീറ്റർ http://www.intel.com/technology/architecture-silicon/45nm-core2/index.htm?iid=tech_45nm+45nm ഇന്റൽ 45 നാനോമീറ്റർ സാങ്കേതികവിദ്യ ലെവലിലാണ്‌ ചിപ്പ്‌ നിർമ്മാണം നടക്കുന്നത്‌. ഒരു ദശാബ്‌ദം മുമ്പ്‌ ഇത്‌ 500 നാനോമീറ്റർ ലെവലിലായിരുന്നു. വ്യക്തിവിവരണ കുറിപ്പ് 1929-ജനുവരി 3-ആം തീയതി ജനിച്ച ഗോർഡൻമൂർ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ബിരുദം എടുത്തശേഷം കാലിഫോർണിയാ ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ നിന്നും ഭൗതിക-രസതന്ത്രത്തിൽ ഗവേഷണബിരുദവും കരസ്ഥമാക്കി. 1968-ജൂലൈയിൽ റോബർട്ട്‌ നോയിസുമായി ചേർന്ന്‌ ഇന്റൽ കോർപ്പറേഷൻ സ്ഥാപിക്കുന്നതുവരെ 11 വർഷക്കാലം ഡോ. ഗോർഡൻ മൂർ ഫെയർ ചൈൽഡിൽ ജോലി നോക്കി. റോബർട്ട്‌ നോയിസ്‌ നേരത്തെ 1959-ൽ ജാക്ക്‌ കിൽബിയുമായി ചേർന്ന്‌ ഇന്റഗ്രേറ്റഡ്‌ സർക്യൂട്ട്‌ ചിപ്പ്‌ കണ്ടുപിടിച്ചിരുന്നു. റോബർട്ട്‌ നോയിസിന്റേയും ഗോർഡൻമൂറിന്റേയും ഒത്തുചേരൽ ഇന്റലിനും കംപ്യൂട്ടർ ലോകത്തിനും നിസ്‌തുലസംഭാവനകൾ നൽകിയ തുടക്കമായിരുന്നു. 1971-ൽ 2300 ട്രാൻസിസ്റ്റർ ഉൾക്കൊള്ളുന്ന ഇന്റലിന്റെ ആദ്യ മൈക്രോ പ്രോസസർ ഇന്റൽ 4004പുറത്തിറങ്ങി. ഇന്ന്‌ ഇന്റലിന്റെ ഏറ്റവും പുതിയ മൈക്രോ പ്രോസസറിൽ കോടിക്കണക്കിന്‌ ട്രാൻസിസ്റ്റർ ഉൾക്കൊള്ളുന്നു. ഗോർഡൻമൂർ തുടക്കത്തിൽ ഇന്റലിന്റെ എക്‌സിക്യൂട്ടിവ്‌ പ്രസിഡന്റായിരുന്നു.പിന്നീട്‌ പ്രസിഡന്റും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായി. ഇപ്പോൾ ഇന്റൽ കോർപ്പറേഷനിൽ വിസിറ്റിംഗ്‌ ചെയർമാനായി സേവനം അനുഷ്‌ടിക്കുന്നു. താരതമ്യ പഠനം മറ്റേത്‌ സാങ്കേതിക വിദ്യയേക്കാളും ഐ.സി.ചിപ്പ്‌ നിർമ്മാണം അതിദ്രുതം വളരുകയായിരുന്നു. സമാനതകളില്ല, എന്നു വേണമെങ്കിൽ പറയാം. വിമാന സാങ്കേതിക വിദ്യയുമായി ഇതിനെ ബന്ധപ്പെടുത്തി നോക്കുക. 1978-ൽ ന്യൂയോർക്കിൽ‌ നിന്ന്‌ പാരീസിലേക്ക്‌ പറക്കാൻ 900 അമേരിക്കൻ ഡോളറും 7 മണിക്കൂറും എടുത്തിരുന്നു. ഗോർഡൻമൂർ നിയമം ഇവിടെ പ്രയോഗിച്ചാൽ ഡോളറിന്റെ കുറഞ്ഞ ഡിനോമിനേഷനായ ഒരു പെന്നിയും ഒരു സെക്കന്റിൽ താഴെ സമയവുമായി വിമാന യാത്ര ചുരുങ്ങും. അവലംബം പുറത്തേക്കുള്ള കണ്ണികൾ ഇന്റെൽ : ചരിത്രം ആധുനിക പ്രോസസ്സർ സാങ്കേതിക വിദ്യകൾ വിഭാഗം:ഡിജിറ്റൽ സാങ്കേതികവിദ്യ
Moore's law
https://ml.wikipedia.org/wiki/Moore's_law
തിരിച്ചുവിടുക മൂർ നിയമം
ലാപ്‌ടോപ്പ്
https://ml.wikipedia.org/wiki/ലാപ്‌ടോപ്പ്
thumb|ലാപ്ടോപ്പ് ട്രാക്ബാളോടുകൂടി|200px ലാപ്ടോപ് കംപ്യൂട്ടർ (നോട്ട്ബുക്ക് കംപ്യൂട്ടർ എന്നും അറിയപ്പെടും) 1 മുതൽ 5 കിലോഗ്രാം വരെ ഭാരം വരുന്ന ഒരു ചെറിയ വഹനീയമായ പെഴ്സണൽ കമ്പ്യൂട്ടർ ആണ്. Xerox കോർപ്പറേഷൻറെ PARC ലാബിൽ ജോലി ചെയ്തിരുന്ന അലൻകേയുടെ ഡൈനാബുക്ക് ആണ് ലാപ്ടോപ്പ് കമ്പ്യൂട്ടർ എന്ന ആശയം അവതരിപ്പിച്ച ആദ്യ ഉപകരണം. എന്നാൽ ആദ്യത്തെ അംഗീകരിക്കപ്പെട്ട പോർട്ടബിൾ കമ്പ്യൂട്ടർ 1981-ൽ പുറത്തിറങ്ങിയ ഓസ്ബോൺ-1 ആണ്. മെയിൻസ് വോൾട്ടേജിലാണ് ഇത് പ്രവർത്തിച്ചിരുന്നത്. ആദ്യത്തെ ലാപ്ടോപ്പ് എന്ന് പറയാവുന്ന ഉപകരണം ബിൽ മോഗ്രിഡ് ഡിസൈൻ ചെയ്ത കോമ്പാസ് എന്ന ഉപകരണമാണ്. 1970-ൽ ഇത് ഡിസൈൻ ചെയ്തെങ്കിലും ഇത് വിപണിയിലെത്തിയത് 1982-ലാണ്. പലതരം നോട്ട്ബുക്കുകൾക്കും അതുപോലുള്ള കംപ്യൂട്ടറുകൾക്കുമുള്ള പദങ്ങൾ: ഒരു A4 കടലാസിനേക്കാൾ ചെറുതും 1 കി. ഭാരവും വരുന്ന നോട്ട്ബുക്കുകളെ സബ്-നോട്ട്ബുക്കുകൾ എന്നോ സബ്നോട്ട്ബുക്കുകൾ എന്നോ വിളിക്കും. 5 കി. ഭാരം വരുന്ന നോട്ട്ബുക്കുകളെ ഡെസ്ക്നോട്ടുകൾ (ഡെസ്ക്ടോപ്പ്/നോട്ട്ബുക്ക്) എന്ന് പറയും. ഡെസ്ക്ടോപ്പിന്റെ ശക്തിയുമായി മത്സരിക്കാൻ നിർമ്മിച്ച അതിശക്തമായ (മിക്കവാറും ഭാരം കൂടിയ) നോട്ട്ബുക്കുകൾ ഡെസ്ക്ടോപ്പ് റീപ്ലേസ്മെൻറുകൾ എന്ന് അറിയപ്പെടും. പി.ഡി.എ.കളെക്കാൾ വലുതും നോട്ട്ബുക്കുകളെക്കാൾ ചെറുതും ആയ കംപ്യൂട്ടറുകളെ പാംടോപ്പുകൾ എന്ന് വിളിക്കുന്നു. ലാപ്ടോപ്പുക്കൾ ബാറ്ററികളാലോ അഡാപ്റ്ററുകളാലോ പ്രവർത്തിക്കുന്നു. അഡാപ്റ്ററുകൾ വൈദ്യുതി ഉപയോഗിച്ച് ബാറ്ററികൾക്ക് ഊർജ്ജം നൽകുന്നു. ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും ലാപ്ടോപ്പുകൾക്ക് ചെയ്യാൻ കഴിയും, പക്ഷേ അതേ വിലയ്ക്ക് മിക്കവാറും ശക്തി കുറവായിരിക്കും. ലാപ്ടോപ്പുകളിലെ ഭാഗങ്ങൾ ഡെസ്ക്ടോപ്പുകളിലുള്ളവ പോലെയുള്ളതും അതേ കർത്തവ്യങ്ങൾ ചെയ്യുന്നതും ആണെങ്കിലും ചെറുതാക്കിയതും വഹനീയതയ്ക്കും വൈദ്യുതിലാഭത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയതും ആണ്. ലാപ്ടോപ്പുകളിൽ മിക്കവാറും ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേകളും RAM-നുവേണ്ടി SO-DIMM (സ്മാൾ ഔട്ട്‍ലൈൻ DIMM) മൊഡ്യൂലുകളും ഉപയോഗിക്കാറുണ്ട്. ചേർത്തുണ്ടാക്കിയ കീബോർഡിനുപുറമെ അവയ്ക്ക് ഒരു ടച്ച്പാഡ് (ട്രാക്ക്പാഡ്) അല്ലെങ്കിൽ പോയിന്റിങ്ങ് സ്റ്റിക്ക് എന്നിവയും ഉണ്ടായിരിക്കും. മാത്രമല്ല, ബാഹ്യമായ മൗസോ കീബോർഡോ ബന്ധിപ്പിക്കാം. ഘടകങ്ങൾ ലാപ്ടോപ്പുകളിലെ ഭാഗങ്ങൾ ഡെസ്ക്ടോപ്പുകളിലുള്ളവ പോലെയുള്ളതും അതേ കർത്തവ്യങ്ങൾ ചെയ്യുന്നതും ആണെങ്കിലും ചെറുതാക്കിയതും വഹനീയതയ്ക്കും വൈദ്യുതിലാഭത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയതും ആണ്. മൈക്രോപ്രോസസ്സർ 1990-ൽ ഇന്റൽ പുറത്തിറക്കിയ 386SL എന്ന മൊബൈൽ പ്രോസസ്സറോട് കൂടിയാണ് ലാപ്ടോപ്പുകൾക്ക് വേണ്ടിയുള്ള പ്രോസസ്സറുകളുടെ കാലം ആരംഭിച്ചത്. ഒരു സാധാരണ പ്രോസസ്സറിൽ നിന്നും പല വിധത്തിലും വ്യത്യസ്തമാണ് മൊബൈൽ പ്രോസസ്സറുകൾ. മദർബോർഡ് പ്രധാന ബ്രാൻഡുകളും നിർമ്മാതാക്കളും summary="Links to Wikipedia articles about laptop manufacturers. For some of them, articles about the company's most well-known models or series are linked as well." അവലംബം വർഗ്ഗം:കമ്പ്യൂട്ടർ ഹാർഡ്‌വെയർ വർഗ്ഗം:ലാപ്‌ടോപ്പ് വർഗ്ഗം:അമേരിക്കൻ കണ്ടുപിടിത്തങ്ങൾ
Laptop
https://ml.wikipedia.org/wiki/Laptop
REDIRECT ലാപ്‌ടോപ്പ്