title
stringlengths
1
182
url
stringlengths
31
212
text
stringlengths
0
253k
ദശപുഷ്‌പങ്ങൾ
https://ml.wikipedia.org/wiki/ദശപുഷ്‌പങ്ങൾ
thumb|350px|right|ദശപുഷ്പങ്ങൾ ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ദശ പുഷ്പങ്ങൾ തഴെപ്പറയുന്നവയാണ് thumb|ദശപുഷ്പങ്ങൾ - എറണാകുളം ചങ്ങമ്പുഴ പാർക്കിലെ ഒരു ബോർഡ് വിഷ്ണുക്രാന്തി (കൃഷ്ണക്രാന്തി), കറുക, മുയൽ ചെവിയൻ, (ഒരിചെവിയൻ), തിരുതാളി, ചെറുള, നിലപ്പന(നെൽപാത), കയ്യോന്നി(കൈതോന്നി, കയ്യുണ്ണി ), പൂവാംകുറുന്തൽ (പൂവാംകുറുന്നില), മുക്കുറ്റി, ഉഴിഞ്ഞ ഇന്ദ്രവല്ലി ,കേശരാജ, ഭാർഗവി, ഹരികോന്തിജം, ഭദ്രാ, ജലപുഷ്പ, സംഭാരീ, സഹദേവി, ലക്ഷ്മണ, താലപത്രിക എന്നിങ്ങനെ സംസ്കൃതനാമങ്ങളുമുണ്ടു്. പട്ടിക ദശപുഷ്പങ്ങളുടെ പട്ടിക: ഇംഗ്ലീഷ് പേര് ശാസിത്രനാമം മലയാളം പേര് ചിത്രം Slender dwarf morning-glory Evolvulus alsinoides വിഷ്ണുക്രാന്തി (Vishnukranthi) 200x200px Indian doab or Bahama grass Cynodon dactylon കറുക (Karuka) 200x200px lilac tasselflower Emilia sonchifolia മുയൽ ചെവിയൻ (Muyal cheviyan) 200x200px Morning glory Ipomoea sepiariaIpomoea sepiaria തിരുതാളി (Thiruthaali) 200x200px Mountain knotgrass Aerva lanata ചെറുള (cheroola) 200x200px Golden eye-grass Curculigo orchioides നിലപ്പന (Nilappana) 200x200px False daisy Eclipta alba കയ്യോന്നി(Kayyonni) 200x200px Little ironweed Cyanthillium cinereumCyanthillium cinereum പൂവാംകുറുന്നില (Poovaamkurunnila) 200x200px Biophytum sensitivum Biophytum sensitivum മുക്കുറ്റി (Mukkutti) 200x200px Balloon plant Cardiospermum halicacabum ഉഴിഞ്ഞ (Uzhinja) 200x200px പ്രാധാന്യം കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള‌ വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്‌. കർക്കിടകത്തിൽ ശീവോതിക്ക്‌ -വെക്കുന്നതിലും ദശപുഷ്പങ്ങൾ പ്രധാന ഇനമാണു്‌. ഹൈന്ദവ ഉത്സവദിനമായ ധനുമാസത്തിലെ തിരുവാതിരനാളിൽ സ്ത്രീകൾ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവിൽ കുളിക്കുന്നതിനു മുൻപ്‌ ദശപുഷ്പം ചൂടുന്നു. തിരുവാതിര ദിവസം സുമംഗലികൾ തലയിൽ ചൂടുന്നു. തിരുവാതിരവ്രതകാലത്ത്‌ ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നതു്. കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തരക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു്‌ ഉപയോഗിക്കുന്നു. സുഖചികിത്സയുടെ കാലമായ കർക്കിടകമാസത്തിൽ ദശപുഷ്പങ്ങളാണു പ്രധാനമായും ചികിത്സയ്ക്കുപയോഗിക്കുന്നത്‌. ദശപുഷ്പങ്ങളോരോന്നിന്റെയും ദേവത, ഫലപ്രാപ്തി, ഔഷധഗുണം, മറ്റു പേരുകൾ എന്നീ വിശദാംശങ്ങളാണ് താഴെ കൊടുത്തിരിക്കുന്നവ ഗണപതിഹോമത്തിനും, മാലകെട്ടുന്നതിനും, ബലിയിടുന്നതിനും സാധാരണ ഉപയോഗിക്കുന്ന കറുക, നിലം പറ്റി വളരുന്ന പുൽച്ചെടിയാണ്‌. . (ചന്ദ്രൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു.) ജ്വര ചികിത്സയ്ക്ക്‌ ഈ സസ്യം ഉപയോഗിക്കുന്നു. പനിയുള്ളപ്പോൾ ഇടിച്ചു പിഴിഞ്ഞ നീര്‌ രണ്ടോ, ടീസ്പൂൺ കൊടുത്താൽ ആശ്വാസം കിട്ടും. ബുദ്ധിമാന്ദ്യം, ഓർമ്മക്കുറവ്‌ എന്നിവയ്ക്ക്‌ സിദ്ധൌഷധം. രക്തശുദ്ധിക്കും, തലമുടി വർദ്ധിപ്പിക്കുന്നതിനും പറ്റിയ ഔഷധമാണിത്‌. നിലത്ത്‌ പടരുന്ന ഈ ചെടിയുടെ പൂക്കൾക്ക്‌ നീല നിറമാണ്‌ . ബുദ്ധിശക്തി വർദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടതാണ്‌ . സംസ്കൃതത്തിൽ നീല പുഷ്‌പം , ഹരികോന്തിജ എന്നു പേര്‌. കൃഷ്ണക്രാന്തി എന്നും പേരുണ്ട്‌ തിരുതാളി . വന്ധ്യത , പിത്ത രോഗങ്ങൾ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലുംകാണപ്പെടുന്നു നിലപ്പന thumb|250px|right|നിലപ്പന ശാസ്‌ത്രീയ നാമം :കർക്കുലിഗൊ ഓർക്കിയോയിഡെസ്‌ ഭൂമിദേവി ദേവത - വിവേകം ഫലപ്രാപ്‌തി - ശ്രീദേവി ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു ആയുർവേദം ഇത്‌ വാജീകരണത്തിന്‌ ഉപയോഗപ്പെടുത്തുന്നു. മഞ്ഞപ്പിത്തത്തിന്‌ മരുന്നായും ഇത്‌ ഉപയോഗിക്കുന്നു.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌. . താലമൂലി, താലപത്രിക വരാഗി എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്‌ ഹിന്ദിയിൽ മുസ്‌ലി എന്ന്‌ പേർ. . നെൽപാത എന്നും പേരുണ്ട്‌ . പൂവാംകുരുന്ന് thumb|250px|right|പൂവാംകുരുന്നില ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേൾ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌. പൂവാംകുറുന്തൽ എന്നും പേരുണ്ട്‌ -സംസ്കൃതത്തിൽ സഹദേവീ ശാസ്‌ത്രീയ നാമം: വെർണോനിയ സിനെറിയ സംസകൃതത്തിൽ സഹദേവി എന്ന് പറയുന്നു ഉഴിഞ്ഞ thumb|250px|right|ഉഴിഞ്ഞ ശാസ്‌ത്ര നാമം:കാർഡിയോസ്‌ പെർമം ഹലികാകാബം' യമൻ ദേവത - ഇഷ്ടസിദ്ധി ഫലപ്രാപ്‌തി വരുണൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു മുടി കൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയാണ്‌. സുഖപ്രസവത്തിന്‌ ഉത്തമം. സംസ്കൃതത്തിൽ ഇന്ദ്ര വല്ലിയെന്ന്‌ പേര്‌. . മുക്കുറ്റി thumb|250px|right|മുക്കുറ്റി ശാസ്‌ത്രീയ നാമം: ബയോഫിറ്റം സെൻസിറ്റിവം. ശ്രീപാർവതി ദേവത - ഭർതൃപുത്രസൗഖ്യം ഫലപ്രാപ്‌തി വിഷ്ണുആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു ശരീരത്തിനകത്തെ രക്തസ്രാവം, അർശസ്‌ മതുലായവയ്ക്ക്‌ അത്യുത്തമം. പ്രസവം കഴിഞ്ഞാൽ മുക്കുറ്റി ഇടിച്ചു പിഴിഞ്ഞ നീര്‌ കഴിക്കുന്നത്‌ നല്ലതാണ്‌. മുറിവുകൾ ഉണങ്ങുന്നതിന്‌ പുറത്ത്‌ ലേപനമായി ഉപയോഗിക്കാം. അകത്തു കഴിക്കുകയും ചെയ്യാം. സമൂലം തേനിൽ ചേർത്തു കഴിച്ചാൽ ചുമ, കഫക്കെട്ട്‌ മുതലായവ ശമിക്കും. വയറളിക്കം, വ്രണങ്ങൾ കരിയുന്നതിന്‌ എന്നിവയ്ക്ക്‌ ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ ജലപുഷ്‌പം . കയ്യോന്നി thumb|250px|right|കയ്യോന്നി ശാസ്‌ത്രീയ നാമം:എക്ലിപ്റ്റ ആൽബ ശിവൻ ദേവത - പഞ്ചപാതകനാശം ഫലപ്രാപ്‌തി ഇന്ദ്രൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു ഈർപ്പമുള്ള സ്ഥലങ്ങളിൽ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപകരിക്കും. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും അത്യുത്തമം. മുടി തഴച്ചുവളരാൻ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. . സംസ്കൃതത്തിൽ കേശ രാജ, കുന്തള വർദ്ധിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു കൈതോന്നി) ചെറൂള thumb|250px|right|ചെറൂള ശാസ്‌ത്രീയ നാമം: എർവ ലനേറ്റ യമധർമ്മൻ ദേവത - ആയുസ്സ്‌ ഫലപ്രാപ്‌തി ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം. രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ ഭദ്ര , ഭദൃക മുയൽച്ചെവിയൻ thumb|250px|right|മുയൽച്ചെവിയൻ ശാസ്‌ത്രീയ നാമം: എമിലിയാ സോങ്കിഫോളിയാ കാമൻ ദേവത - സൗന്ദര്യം ഫലപ്രാപ്‌തി പരമശിവൻ ആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളിൽ കാണുന്നു മുയലിന്റെ ചെവിയോട്‌ സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ്‌ ഈ പേര്‌ വീണത്‌. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌. സംസ്കൃതത്തിൽചിത്രപചിത്ര, സംഭാരി എന്നാണ്‌ പേര്‌. അവലംബങ്ങൾ വർഗ്ഗം:സസ്യങ്ങൾ
ലോകകപ്പ്‌ ഫുട്ബോൾ
https://ml.wikipedia.org/wiki/ലോകകപ്പ്‌_ഫുട്ബോൾ
ലഘുചിത്രം|ലോകകപ്പ്‌ ഫുട്ബോൾ 1978 ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ്‌ ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിൻ ആണ് ജേതാക്കളായത്.2014-ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനി ആണ് ജേതാക്കളായത്.2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. ഫലം ഫ്രാൻസ് 4- ക്രൊയേഷ്യ 2.2022-ൽ ഖത്തറിൽനടന്നു അർജന്റീന യാണ് ജേതാകളായത്.2026 ലെ ലോകകപ്പിന് അമേരിക്ക,കാനഡ,മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് അതിഥ്യമരുളും. ജേതാക്കൾ ക്രമം വർഷം ജേതാവ് 1 1930 ഉറുഗ്വെ 2 1934 ഇറ്റലി 3 1938 ഇറ്റലി 4 1950 ഉറുഗ്വെ 5 1954 വെസ്റ്റ് ജർമ്മനി 6 1958 ബ്രസീൽ 7 1962 ബ്രസീൽ 8 1966 ഇംഗ്ലണ്ട് 9 1970 ബ്രസീൽ 10 1974 വെസ്റ്റ് ജർമ്മനി 11 1978 അർജന്റീന 12 1982 ഇറ്റലി 13 1986 അർജന്റീന 14 1990 വെസ്റ്റ് ജർമ്മനി 15 1994 ബ്രസീൽ 16 1998 ഫ്രാൻസ് 17 2002 ബ്രസീൽ 18 2006 ഇറ്റലി 19 2010 സ്പെയിൻ 20 2014 ജർമ്മനി 21 2018 ഫ്രാൻസ് 22 2022 അർജന്റീന ഫലങ്ങൾ വർഷംആതിഥേയർജേതാവ്ഗോൾനിലറണ്ണേഴ്സ്-അപ്മൂന്നാം സ്ഥാനംഗോൾനിലനാലാം സ്ഥാനംടീമുകളുടെ എണ്ണം1930 വിശദാംശങ്ങൾ4–2131934 വിശദാംശങ്ങൾ2–1(aet)3–2161938 വിശദാംശങ്ങൾ4–24–216/151950 വിശദാംശങ്ങൾ16/131954 വിശദാംശങ്ങൾ3–23–1161958 വിശദാംശങ്ങൾ5–26–3161962 വിശദാംശങ്ങൾ3–11–0161966 വിശദാംശങ്ങൾ4–2(aet)2–1161970 വിശദാംശങ്ങൾ4–11–0161974 വിശദാംശങ്ങൾ2–11–0161978 വിശദാംശങ്ങൾ3–1(aet)2–1161982 വിശദാംശങ്ങൾ3–13–2241986 വിശദാംശങ്ങൾ3–24–2(aet)241990 വിശദാംശങ്ങൾ1–02–1241994 വിശദാംശങ്ങൾ0–0(3–2p)4–0241998 വിശദാംശങ്ങൾ3–02–1322002 വിശദാംശങ്ങൾ & 2–03–2322006 വിശദാംശങ്ങൾ1–1(5–3p)3–1322010 വിശദാംശങ്ങൾ1–0(aet)3–2322014 വിശദാംശങ്ങൾ1–0(aet)3–0322018 വിശദാംശങ്ങൾ4–2(aet)2–032 ഇതും കാണുക ഫുട്ബോൾ ഫിഫ ഫുട്ബോൾ ലോകകപ്പ്‌ - 2006 ഫുട്ബോൾ ലോകകപ്പ് 2010 ഫുട്ബോൾ ലോകകപ്പ് 2018 ഫുട്ബോൾ ലോകകപ്പ് 2022 മറ്റ് ലിങ്കുകൾ FIFA official site FIFA World Cup Germany 2006 Official Site FIFA Match Results for all Stages 1930–2002 World Cup resource site Official FIFA World Cup Charity Campaign അവലംബങ്ങൾ കുറിപ്പുകൾ വർഗ്ഗം:ലോകകപ്പുകൾ വർഗ്ഗം:ഫുട്ബോൾ മത്സരങ്ങൾ
ഒളിമ്പിക്സ്
https://ml.wikipedia.org/wiki/ഒളിമ്പിക്സ്
ആധുനിക ഒളിമ്പിക് ഗെയിംസ് അല്ലെങ്കിൽ ഒളിമ്പിക്സ് ( ഫ്രഞ്ച് : ജ്യൂക്സ് ഒളിമ്പിക്സ് )  ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കായികതാരങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്ന വേനൽക്കാല, ശീതകാല കായിക മത്സരങ്ങൾ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ മുൻനിരയിലാണ് . 200 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ മുൻനിര കായിക മത്സരമായി ഒളിമ്പിക് ഗെയിംസ് കണക്കാക്കപ്പെടുന്നു.  ഒളിമ്പിക് ഗെയിംസ് സാധാരണയായി എല്ലാ നാല് വർഷം , തമ്മിലുള്ള പ്രത്യനുധാര സമ്മർ ആൻഡ് ശീതകാല ഒളിമ്പിക്സ് ഓരോ രണ്ട് വർഷം നാല് വർഷത്തെ. അവരുടെ സൃഷ്ടിക്ക് പ്രചോദനം നൽകിയത് പുരാതന ഒളിമ്പിക് ഗെയിമുകൾ ( പുരാതന ഗ്രീക്ക് : Ὀλυμπιακοί Ἀγῶνες ), ബിസി എട്ടാം നൂറ്റാണ്ട് മുതൽ എ ഡി 4 നൂറ്റാണ്ട് വരെ ഗ്രീസിലെ ഒളിമ്പിയയിൽ നടന്നു . ബാരൺ പിയറി കൂബെർത്തേൻ സ്ഥാപിച്ചു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 1896 ദി ഐഒസി നിയന്ത്രിക്കുന്ന ശരീരം ലെ ആതന്സ് ആദ്യ ആധുനിക ഗെയിംസ് നയിക്കുന്ന 1894 (ഐഒസി) ഒളിമ്പിക് പ്രസ്ഥാനം , [ നിർവചനം ആവശ്യമാണ് ] കൂടെ ഒളിമ്പിക് ചാർട്ടർ അതിന്റെ ഘടന അധികാരവും നിർവ്വചനത്തിൽ . 20, 21 നൂറ്റാണ്ടുകളിലെ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പരിണാമം ഒളിമ്പിക് ഗെയിംസിൽ നിരവധി മാറ്റങ്ങൾക്ക് കാരണമായി. മഞ്ഞും ഐസ് കായിക വിനോദങ്ങളും, ഭിന്നശേഷിക്കാർക്കുള്ള പാരാലിമ്പിക് ഗെയിമുകൾ , 14 മുതൽ 18 വയസ്സുവരെയുള്ള അത്ലറ്റുകൾക്കുള്ള യൂത്ത് ഒളിമ്പിക് ഗെയിമുകൾ , അഞ്ച് കോണ്ടിനെന്റൽ ഗെയിമുകൾ ( പാൻ അമേരിക്കൻ , ആഫ്രിക്കൻ , ഏഷ്യൻ , യൂറോപ്യൻ) എന്നിവയാണ് ഈ ക്രമീകരണങ്ങളിൽ ചിലത്. , കൂടാതെ പസഫിക് ), കൂടാതെ ഒളിമ്പിക് ഗെയിംസിൽ മത്സരിക്കാത്ത കായിക ലോക ഗെയിമുകൾ. ബധിര ഒളിമ്പിക്സ് , പ്രത്യേക ഒളിമ്പിക്സ് എന്നിവയും ഐഒസി അംഗീകരിക്കുന്നു. വിവിധ സാമ്പത്തിക, രാഷ്ട്രീയ, സാങ്കേതിക പുരോഗതികളുമായി പൊരുത്തപ്പെടാൻ IOC ആവശ്യമാണ്. അമച്വർ നിയമങ്ങൾ ദുരുപയോഗം പ്രകാരം പാശ്ചാത്യരാജ്യങ്ങളെ ജാതികളെ ശുദ്ധമായ നിന്ന് അകലെ മാറ്റണമെന്ന് ഐഒസി ആവശ്യപ്പെടും അമതെഉരിസ്മ് സ്വീകരിച്ചുവെന്ന വരെ, കൂബെർത്തേൻ ദ്ദേശ്യം പോലെ, മുത്തശ്ശി ഗെയിംസിൽ പങ്കെടുക്കുന്നത്. ബഹുജന മാധ്യമങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം കോർപ്പറേറ്റ് സ്പോൺസർഷിപ്പും ഗെയിമുകളുടെ പൊതുവായ വാണിജ്യവൽക്കരണവും സൃഷ്ടിച്ചു . ലോകമഹായുദ്ധങ്ങൾ 1916 , 1940 , 1944 ഒളിമ്പിക്സ് റദ്ദാക്കുന്നതിലേക്ക് നയിച്ചു ; ശീതയുദ്ധകാലത്ത് വലിയ തോതിലുള്ള ബഹിഷ്‌കരണങ്ങൾ 1980 ലും പരിമിതമായ പങ്കാളിത്തത്തിലും1984 ഒളിമ്പിക്സ്;  കൂടാതെ 2020 ഒളിംപിക്സ് ഫലമായി 2021 നീട്ടിവെച്ചു ചെയ്തു ചൊവിദ്-19 പാൻഡെമിക് . ഒളിമ്പിക് പ്രസ്ഥാനത്തിൽ അന്താരാഷ്ട്ര സ്പോർട്സ് ഫെഡറേഷനുകൾ (ഐഎഫ്), ദേശീയ ഒളിമ്പിക് കമ്മിറ്റികൾ (എൻഒസി), ഓരോ നിർദ്ദിഷ്ട ഒളിമ്പിക് ഗെയിമുകൾക്കുമുള്ള സംഘാടക സമിതികൾ എന്നിവ ഉൾപ്പെടുന്നു. തീരുമാനമെടുക്കുന്ന ബോഡി എന്ന നിലയിൽ, ഓരോ ഗെയിമുകൾക്കും ആതിഥേയ നഗരം തിരഞ്ഞെടുക്കുന്നതിനുള്ള ഉത്തരവാദിത്തം ഐ‌ഒ‌സിക്കാണ്, കൂടാതെ ഒളിമ്പിക് ചാർട്ടർ അനുസരിച്ച് ഗെയിമുകൾ സംഘടിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്നു. ഐ‌ഒ‌സി ഒളിമ്പിക് പ്രോഗ്രാമും നിർണ്ണയിക്കുന്നു , ഗെയിമുകളിൽ മത്സരിക്കേണ്ട കായിക ഇനങ്ങൾ ഉൾക്കൊള്ളുന്നു . ഒളിമ്പിക് പതാക , പന്തം തുടങ്ങി ഉദ്ഘാടന, സമാപന ചടങ്ങുകൾ പോലുള്ള നിരവധി ഒളിമ്പിക് ആചാരങ്ങളും ചിഹ്നങ്ങളും ഉണ്ട് . 14,000 അത്ലറ്റുകളും ക്യൂബക്ക് 2016 സമ്മർ ഒളിംപിക്സ് ആൻഡ് 2018 വിന്റർ ഒളിമ്പിക്സ്35 വ്യത്യസ്ത കായിക ഇനങ്ങളിലും 400 ലധികം ഇനങ്ങളിലും സംയോജിപ്പിച്ചിരിക്കുന്നു.  ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഒളിമ്പിക് മെഡലുകൾ ലഭിക്കുന്നു : യഥാക്രമം സ്വർണം, വെള്ളി, വെങ്കലം. ഗെയിമുകൾ വളരെയധികം വളർന്നു, ഇപ്പോൾ മിക്കവാറും എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്നു. ഈ വളർച്ച ബഹിഷ്‌ക്കരണം , ഉത്തേജക മരുന്ന് , കൈക്കൂലി, 1972 ലെ ഭീകരാക്രമണം തുടങ്ങി നിരവധി വെല്ലുവിളികളും വിവാദങ്ങളും സൃഷ്ടിച്ചു . ഓരോ രണ്ട് വർഷത്തിലും ഒളിമ്പിക്സും അതിന്റെ മാധ്യമ എക്സ്പോഷറും അത്ലറ്റുകൾക്ക് ദേശീയവും ചിലപ്പോൾ അന്തർദേശീയവുമായ പ്രശസ്തി നേടാനുള്ള അവസരം നൽകുന്നു. ആതിഥേയരായ നഗരത്തിനും രാജ്യത്തിനും ലോകത്തിന് സ്വയം പ്രദർശിപ്പിക്കാനുള്ള അവസരവും ഗെയിംസ് നൽകുന്നു 200px|thumb|1913-ൽ രൂപകൽപ്പന ചെയ്ത ഒളിമ്പിക്സ് വളയ oഎന്ന ചിഹ്നം . 1920 ഒളിമ്പിക്സ് മുതലാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്. അന്താരാഷ്ട്രതലത്തിൽ നടത്തെപ്പെടുന്ന ഒരു വിവിധയിന കായികമൽസരമേളയാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്. ഇതിന് വേനൽക്കാലമേള, ശൈത്യകാലമേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. രണ്ടും നാല് വർഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്. 1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്. അതിനുശേഷം ഓരോന്നും രണ്ടു വർഷം ഇടവിട്ട് നടത്താനാരംഭിച്ചു. രണ്ട് തലമുറയിലുള്ള ഒളിമ്പിക്സുകൾ ഉണ്ടായിട്ടുണ്ട്. പുരാതന ഒളിമ്പിക്സ് ആണ് ആദ്യത്തേത്. ഗ്രീസിലെ ഒളിമ്പിയയിലാണ് ഇത് നടത്തപ്പെട്ടിരുന്നത്. രണ്ടാം തലമുറ ഒളിമ്പിക്സ് ആധുനിക ഒളിമ്പിക്സ് എന്നാണ് അറിയപ്പെടുന്നത്. 1896-ൽ ഗ്രീസിലെ ഏഥൻസിലാണ് ആദ്യ ആധുനിക ഒളിമ്പിക്സ് നടന്നത്.ഇന്ത്യ ഒളിമ്പിക്സിൽ വളർന്ന് വരുകയാണ്. ഇന്ത്യ നേടുന്ന ഓരോ മെഡലും നമ്മുക്ക് അഭിമാനമാണ് .. പുരാതന ഒളിമ്പിക്സ് ഐതിഹ്യങ്ങൾ പുരാതന ഒളിമ്പിക്സിന്റെ ആരംഭത്തെപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായതിൽ ഹെറാക്ലീസിനെയും പിതാവ് സിയൂസിനെയുമാണ് ഒളിമ്പിക്സിന്റെ ഉപജ്ഞാക്കളായി കണക്കാക്കുന്നത്. ആ ഐതിഹ്യമനുസരിച്ച്, താൻ ക്രോണസിനെ പരാജയപ്പെടുത്തി സ്വർഗ്ഗത്തിന്റെ അധിപനായതിന്റെ ഓർമ്മയ്ക്കായാണ് സിയൂസ് കായിക മത്സരങ്ങൾ നടത്തിയത്. അതിലെ ഒരു ഓട്ട മത്സരത്തിൽ സിയൂസിന്റെ മൂത്ത പുത്രനായ ഹെറാക്കിൾസ് സഹോദരന്മാരെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനത്തെത്തി. കാട്ടൊലിവിന്റെ ചില്ലകൾ കൊണ്ട് നിർമിച്ച ഒരു കിരീടമാണ് ഹെറാക്കിൾസിന് സമ്മാനമായി ലഭിച്ചത്. ഐതിഹ്യമനുസരിച്ച് ഹെറാക്കിൾസാണ് ഒളിമ്പിക്സ് എന്ന പേര് ആദ്യമായി ഉപയോഗിച്ചതും നാല് വർഷം കൂടുമ്പോൾ ഇത് നടത്തുന്ന സമ്പ്രദായം നടപ്പിലാക്കിയതും. എന്നാൽ ഇവിടെനിന്നും ഐതിഹ്യം പലതായി വേർപിരിയുന്നു. അവയിൽ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. ഡെൽഫിയിലെ പ്രവാചകന്റെ നിർദ്ദേശപ്രകാരം, തനിക്ക് ലഭിച്ച 12 ദൗത്യങ്ങൾ നിർവഹിച്ചശേഷം ഒളിമ്പിക് സ്റ്റേഡിയവും അനുബന്ധ കെട്ടിടങ്ങളും സിയൂസിന്റെ ബഹുമാനാർത്ഥം നിർമിച്ചു. സ്റ്റേഡിയം നിർമിച്ചശേഷം അദ്ദേഹം ഒരു നേർരേഖയിൽ 200 ചുവടുകൾ വക്കുകയും ആ ദൂരത്തെ സ്റ്റേഡിയോൺ എന്ന് വിളിക്കുകയും ചെയ്തു. ഇത് പിന്നീട് ദൂരത്തിന്റെ ഒരു ഏകകമായി. പുരാതന ഒളിമ്പിക്സ് ചരിത്രം thumb|left|ഒളിമ്പിയ സ്റ്റേഡിയം ബി.സി. 776-ന് പുരാതന ഒളിമ്പിക്സ് ആരംഭിച്ചുവെന്നാണ് ഏറ്റവും വ്യാപകമായ വിശ്വാസം. പുരാത ഗ്രീസിൽ മുഴുവൻ വളരെ പ്രാധാന്യമുള്ള ഒന്നായി ഒളിമ്പിക്സ് വളർന്നു. ബിസി 6-5 നൂറ്റാണ്ടുകളിൽ പുരാതന ഒളിമ്പിക്സ് അതിന്റെ പാരമ്യത്തിലെത്തി. വളരെ മതപ്രാധാന്യമുള്ളതായിരുന്നു ഒളിമ്പിക്സ്. മത്സരാർത്ഥികൾ സിയൂസിനും പെലോപ്സിനും വേണ്ടി യാഗങ്ങൾ നടത്തിയിരുന്നു. മത്സരയിനങ്ങളുടെ എണ്ണം ഇരുപതായും ആഘോഷം ഏഴ് ദിവസമായും വർദ്ധിപ്പിക്കപ്പെട്ടു. വിജയികൾ വളരെ ആരാധിക്കപ്പെട്ടിരുന്നു. കവിതകളിലൂടെയും ശിൽപങ്ങളിലൂടെയും അവർ അനശ്വരരായിത്തീർന്നു. നാല് വർഷങ്ങൾ കൂടുമ്പോഴാണ് ഒളിമ്പിക്സ് നടത്തപ്പെട്ടിരുന്നത്. രണ്ട് ഒളിമ്പിക്സുകൾക്കിറ്റയിലുള്ള കാലം ഒരു ഒളിമ്പ്യാഡ് എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ഗ്രീക്കുകാർ ഒളിമ്പ്യാഡ് ഒരു ഏകകമായി ഉപയോഗിച്ചിരുന്നു. റോമക്കാർ ഗ്രീസിൽ ആധിപത്യം നേടിയതോടെ ഒളിമ്പിക്സിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞ് വന്നു. എഡി 393 ചക്രവർത്തി തിയൊഡോഷ്യസ് ഒന്നാമൻ ക്രിസ്തുമതം, റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിക്കുകയും പെയ്ഗൺ ആചാരനുഷ്ഠാനങ്ങൾ നിരോധിക്കുകയും ചെയ്തു. പെയ്ഗൺ ആചാരം എന്ന നിലയിൽ അതോടെ ഒളിമ്പിക്സും നിർത്തലാക്കപ്പെട്ടു. പിന്നീട് 1500 വർഷങ്ങൾക്ക് ശേഷമുണ്ടായ പുനർജന്മം വരെ ഒളിമ്പിക്സ് നടത്തപ്പെട്ടിട്ടേയില്ല.1886ലാണ് ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്. ഒളിമ്പിക്സ് വളയങ്ങൾ പരസ്പരം കൊരുത്ത അഞ്ചുവളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം. ഇവ അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു. ഇവ സൂചിപ്പിക്കുന്ന ഭൂഖണ്ഡങ്ങൾ ഇതാണ് മഞ്ഞ-ഏഷ്യ,കറുപ്പ്_ആഫ്രിക്ക, നീല-യൂറോപ്പ്,പച്ച - ഓസ്ട്രേലിയ, ചുവപ്പ് -അമേരിക്ക , വെളുപ്പു നിറമാണ് പതാകയ്ക്ക് . ഇതിൽ അഞ്ചു വളയങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പിയറി കുബേർട്ടിനാണ് ഒളിമ്പിക്സ് വളയങ്ങൾ രൂപകൽപന ചെയ്തത് . 1920ലെ ആന്റ്വെറ്പ്പ് ഒളിമ്പിക്സ് മുതലാണ് ഇത് ഉപയോഗിച്ചുതുടങ്ങിയത്.മാതൃഭൂമി ഇയർബുക്ക് ഒളിമ്പിക്സിന്റെ കഥ പുരാതന ഗ്രീസിലാണ് ഒളിമ്പിക്സിന്റെ തുടക്കം. ഗ്രീക്ക് ഉത്സവങ്ങളുടെ ഭാഗമായാണ് അവ നടത്തി പോന്നത് . നാലു വർഷത്തിലെരിക്കൽ ഗ്രീക്ക് നഗരമായ ഒളിമ്പ്യയിൽ സ്യൂസ് ദേവനെ ആദരിക്കാനാണ് അവ ആചരിക്കുന്നത് . ചരിത്ര രേഖകൾ പ്രകാരം ബി.സി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടക്കുന്നത് . 182മീറ്റർ ഓട്ടം എന്ന ഒറ്റ കായിക ഇനം മാത്രമാണ് ആദ്യ ഒളിമ്പിക്സ് മത്സരത്തിലുണ്ടായിരുന്നത് . എ.ഡി 349ൽ തിയോഡോസിയസ്സ് ചക്രവർത്തി നിർത്തലാക്കുന്നതുവരെ അതു തുടർന്നുകൊണ്ടിരുന്നു. മാതൃഭൂമി ഇയർബുക്ക് 2012 ഒളിമ്പിക്സ് നടന്ന വർഷവും ആതിഥേയരാജ്യങ്ങളും +ഒളിമ്പിക്സ് - ആതിഥേയനഗരങ്ങൾ വേനൽക്കാല ഒളിമ്പിക്സ് ശൈത്യകാല ഒളിമ്പിക്സ് വർഷം ക്രമം പട്ടണം രാജ്യം ക്രമം പട്ടണം രാജ്യം 1896 I ഏതൻസ്‌ (1) (1) 1900 II പാരീസ് (1) (1) 1904 III സെയിന്റ് ലൂയിസ്, മിസോറി(1) (1) (1) 1906 ഇടക്കാലം ഏതൻസ്‌ 1908 IV ലണ്ടൻ (1) (1) 1912 V സ്റ്റോക്ക്‌ഹോം (1) (1) 1916 VI (2) ബെർലിൻ 1920 VII ആന്റ്വേപ് (1) (1) 1924 VIII പാരീസ് (2) (2) I ഷമൊനി (1) (1)1928 IX ആംസ്റ്റെഡാം (1) (1) II സെയിന്റ് മോറിറ്റ്സ് (1) (1) 1932 X ലോസ് ഏഞ്ചലസ്, കാലിഫോർണിയ(1) (2) III ലേക്ക് പ്ലാസിഡ്, ന്യൂ യോർക്ക് (1) (1)1936 XI ബെർലിൻ (1) (1) IV ഗാർമിഷ് പാർട്ടെങ്കിർഷൻ (1) (1) 1940 XII (3) ടോക്യോ→ഹെൽസിങ്കി → V (2) സപ്പൊറോ→സെയിന്റ് മോറിറ്റ്സ്→ഗാർമിഷ് പാർട്ടെങ്കിർഷൻ →→ 1944 XIII (3) ലണ്ടൻ V (3) കോർട്ടീന ഡമ്പെറ്റ്സോ 1948 XIV ലണ്ടൻ (2) (2) V സെയിന്റ് മോറിറ്റ്സ് (2) (2) 1952 XV ഹെൽസിങ്കി (1) (1) VI ഓസ്ലോ (1) (1) 1956 XVI മെൽബൺ (1) +സ്റ്റോക്ക്‌ഹോം (2)(4) (1) + (2) VII ക്കോർട്ടീന ഡമ്പെറ്റ്സോ (1) (1)1960 XVII റോം (1) (1) VIII സ്ക്വാവ് വാലി, കാലിഫോർണിയ (1) (2) 1964 XVIII ടോക്യോ (1) (1) IX ഇൻസ്ബ്രുക്ക് (1) (1) 1968 XIX മെക്സിക്കോ നഗരം (1) (1) X ഗ്രെനോബിൾ (1) (2) 1972 XX മ്യൂണീച്ച് (1) (2) XI സപ്പൊറോ (1) (1) 1976 XXI മോണ്ട്രിയൽ, ക്യൂബെക് (1) (1) XII ഇൻസ്ബ്രുക്ക് (2) (2)1980 XXII മോസ്കോ (1) (1) XIII ലേക്ക് പ്ലേസിഡ്, ന്യൂ യോർക്ക് (2) (3) 1984 XXIII ലോസ് ഏഞ്ചലസ്, കാലിഫോർണിയ (2) (3) XIV സരയെവോ (1) (1) 1988 XXIV സിയോൾ (1) (1) XV കാൽഗറി, ആൽബെർട്ട (1) (1)1992 XXV ബാഴ്സലോണ (1) (1) XVI ആൽബെർട്ട്‌വിൽ (1) (3)1994 XVII ലിൽഹാമർ (1) (2)1996 XXVI അറ്റ്ലാന്റ, ജോർജ്ജിയ (1) (4) 1998 XVIII നഗാനോ (1) (2) 2000 XXVII സിഡ്നി (1) (2) 2002 XIX സോൾട്ട് ലേക്ക് സിറ്റി, യുറ്റാ (1) (4) 2004 XXVIII ഏതൻസ് (2) (2) 2006 XX ട്യൂറിൻ (1) (2) 2008 XXIX ബെയ്ജിങ് (1) (5) (1) 2010 XXI വാൻക്യൂവർ, ബ്രിട്ടീഷ് കൊളംബിയ (1) (2) 2012 XXX ലണ്ടൻ (3) (3) 2014XXIIസോചി , റഷ്യ (1)2016XXXIറിയോ ഡി ജെനീറോ (1)2018XXIIIപ്യോങ്ങ് changu (1)2021Japanടോക്യോ ജപ്പാൻ (2)ടോക്യോ ജപ്പാൻ (2) <div id="WWI">1 1904-ലെ ഒളിമ്പിക്സ് യഥാർത്ഥtത്തിൽ ഷിക്കാഗോ നഗരത്തിനാണ് അനുവദിച്ചത്. എന്നാൽ ലൂയിസിയാന പർച്ചേസ് എക്സ്പോസിഷൻ എന്ന ലോകമേളക്കൊപ്പം നടത്തുന്നതിന് സെയിന്റ് ലൂയിസിലേക്ക് മാറ്റുകയായിരുന്നു. <div id="WWI">2 ഒന്നാം മഹാ ലോകയുദ്ധം കാരണം റദ്ദാക്കി <div id="WWII">3 രണ്ടാം മഹാ ലോകയുദ്ധം കാരണം റദ്ദാക്കി <div id="Stockholm">4 കുതിരപ്പന്തയങ്ങൾ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലാണ് നടന്നത്. <div id="Hong Kong">5 കുതിരപ്പന്തയങ്ങൾ ഹോങ്‌കോങ്ങിലാണ് നടന്നത്. ഇതും കാണുക 2004-ലെ ഏതൻ‌സ് ഒളിംപിക്സ് 2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ് അവലംബം വർഗ്ഗം:ഒളിമ്പിക്സ്‌
ഉം അൽ കുവൈൻ
https://ml.wikipedia.org/wiki/ഉം_അൽ_കുവൈൻ
thumb|right|250px|ഐക്യ അറബ് എമിറേറ്റിൽ ഉം അൽ-ഖുവൈന്റെ സ്ഥാനം ഐക്യ അറബ് എമിരേറ്റുകളിലെ ഏഴ് എമിരേറ്റുകളിൾ ഒന്നാണ് ഉം അൽ കുവൈൻ(അറബി ഭാഷയിൽ: أمّ القيوين). വിസ്തീർണ്ണം 800 ചതുരശ്ര കിലോമീറ്റർ. മനോഹരങ്ങളായ കടൽ തീരങ്ങളും സാഹസിക വിനോദങ്ങൾക്കായുള്ള ഇടങ്ങളും ഉള്ള പ്രദേശമാണ് ഉം അൽ കുവൈൻ. ഉം അൽ കുവൈനിലെ കണ്ടൽ കാടുകൾ നിറഞ്ഞ ദ്വീപുകൾ ദേശാടനപക്ഷികളുടെയും, മീനുകളെ തിന്നുന്ന സോക്കത്രോൺ കോറ്മൊറാന്റ്സ്(Cormorants) എന്നയിനം പക്ഷികളുടെയും, ഡുഗോങ്ങ്‌ എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടൽപശുക്കളുടെയും (sea cow), ഞണ്ടുകളുടെയും, കടലാമകളുടെയും ആവാസകേന്ദ്രങ്ങളാണ്‌. ആ ദ്വീപസമൂഹത്തിൽ പെട്ട അകാബ്‌ എന്ന ദ്വീപിൽ നിന്ന് ഫ്രഞ്ച്‌ ആർക്കിയോളജിസ്റ്റുകൾ 1990കളിൽ നടത്തിയ പര്യവേഷണത്തിൽ 3700-3500 ബി.സി കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഡുഗോങ്ങ്‌ അറവുശാലയും അതിൽ ഉപയോഗിച്ചിരുന്ന എല്ലുകൾ കൊണ്ടും കല്ലുകൾ കൊണ്ടും ഉണ്ടാക്കിയ കത്തിപോലുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഉം അൽ കുവൈനിന്റെ ഇപ്പോഴത്തെ രാജവംശം സ്ഥാപിച്ചത്‌ 1768-ൽ ആണെന്ന് ചരിത്രപുസ്തകങ്ങൾ പറയുന്നു. ഷെയ്ഖ്‌ റാഷിദ്‌ ബിൻ മജിദ്‌ ബിൻ ഖൽഫാൻ‍ അൽ‍ മൊഅല്ല ആണ്‌ സ്ഥാപകൻ.(അദ്ദേഹം കെട്ടിയ കോട്ട പിന്നീട്‌ സർ‍ക്കാരിന്റെ ആസ്ഥാനമായും ജയിലായും ഇപ്പോൾ ഉം അൽ കുവൈൻ‍ മ്യൂസിയമായും മാറി). ഇവിടുത്തെ നാട്ടുകാർ മൊഅല്ല (moalla) രാജവംശത്തോട്‌ അങ്ങേയറ്റം കൂറുപുലർ‍ത്തുന്നു. ഇപ്പോഴത്തെ ഭരണാധികാരി ഷെയ്ഖ്‌ റാഷിദ്‌ ബിൻ അഹമ്മദ്‌ അൽ മൊഅല്ല 1981ൽ ആണ്‌ അധികാരത്തിലേറിയത്‌. യു.എ.ഈ യുടെ പിതാവ്‌ എന്നറിയപ്പെടുന്ന, യു.എ.ഈ യുടെ സ്ഥാപകനും മരണം വരെ പ്രസിഡന്റും ആയിരുന്ന അന്തരിച്ച ഷെയ്ഖ്‌ സായിദിന്റെ ഉറ്റ ചങ്ങാതിയായിരുന്നു ഷെയ്ഖ്‌ റാഷിദ്‌ (الشيخ راشد بن احمد المعلا). പേരിനു പിന്നിൽ അറബി പദങ്ങളായ ഉം അഥവാ ഉമ്മ, (മലയാളത്തിലെ അമ്മ) ഖുവൈൻ (മലയാളത്തിൽ ശക്തി, കഴിവ്) എന്നിവയിൽ നിന്നാണ് ഉമ്മൽ കുവൈൻ അഥവാ രണ്ടു കഴിവുകളുള്ള അമ്മ എന്ന പദം ഉണ്ടായത്. ചരിത്രം വെങ്കലയുഗം വെങ്കലയുഗകാലത്ത് (3000-1300 ബിസി) സെമി-നാടോടി സംഘങ്ങളായിരുന്നു ഇവിടത്തെ താമസക്കാർ.ചെന്പ് ഉരുക്കുന്നതിനായി ഇവർ സമയാസമയങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന സമൂഹമായിരുന്നു ഇവർ.പേർഷ്യൻ ഗൾഫിലെ പ്രധാന സ്ഥലങ്ങളിലേക്കുെല്ലാം ഇവിടെ നിന്ന് ലോഹം കയറ്റുമതി ചെയ്തിരുന്നു.ഇക്കാലത്ത് കാർഷികവൃത്തിയും സജീവമായിരുന്നു.ഗോതന്പ്, ചോളം എന്നിവയായിരുന്നു പ്രധാന വിളകൾ.സമകാലിക കാലത്തേക്കാൾ കനത്ത ചൂട് ആയിരുന്നു വെങ്കലയുഗ കാലത്ത് ഇവിടെ അനുഭവപ്പെട്ടിരുന്നത്.ഉം അൽ-നാർ കാലത്ത് (2500-2000 ബിസി) ആണ് വലിയ കെട്ടിടങ്ങളും കോട്ടകളും ഉം അൽ കുവൈനിൽ ഉയർന്ന് തുടങ്ങിയത്. ഭൂമിശാസ്ത്രം യു.എ.ഇ യുടെ വടക്കു ഭാഗത്തായിട്ടാണ് ഉം അൽ കുവൈൻ സ്ഥിതിചെയ്യുന്നത്.750 ചതുരശ്ര കിലോമീറ്റർ (290 sq mi) ആണ് വിസ്തീർണ്ണം. ഫലാജ്‌ അൽ മൊഅല്ല എന്ന (മരുപ്പച്ച), അൽ-ബത്ത താഴ്വാരം, കാബർ, പുതിയ പാർ‍പ്പിടമേഖലയായി വികസിച്ചുവരുന്ന സൽ‍മ, പുതിയ വ്യവസായമേഖല (എമിരേറ്റ്സ് മോഡേൺ ഇൻഡസ്ട്രിയൽ ഏരിയ) ബിലാത്ത്‌ അൽ‍ അസുബാ, ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമായ ഖോർ അൽ ബൈദ, റാസ്‌ അൽ ഖൈമയോടടുത്ത്‌ കിടക്കുന്ന ബദുക്കളുടെ പാർപ്പിടമേഖലായ റംല, വളരെ അപൂർവ്വമായ കണ്ടൽക്കാടുകൾ നിറഞ്ഞ ചെറിയ ദ്വീപുകൾ, 90 ചതുരശ്ര കിലോമീറ്റൽ വിസ്തീർണ്ണമുള്ള അൽ-സിനയ്യ ദ്വീപ്‌ , ഷോപ്പിങ്ങ്‌ കേന്ദ്രങ്ങളായ ജമയ്യ, ബസ്സാർ എന്നറിയപ്പെടുന്ന പഴയ പട്ടണപ്രദേശം, ഉം അൽ കുവൈൻ പ്രകൃതിദത്ത തുറമുഖം എന്നിവവയൊക്കെയാണ് ഉം അൽ കുവൈനിലുള്ളത്. അവലംബം വർഗ്ഗം:ഐക്യ അറബ് എമിറേറ്റുകൾ ru:Умм-эль-Кайвайн (город)
ഐക്യ അറബ് എമിറേറ്റുകൾ
https://ml.wikipedia.org/wiki/ഐക്യ_അറബ്_എമിറേറ്റുകൾ
ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ (സ്റ്റേറ്റുകളുടെ/എമിറേറ്റുകളുടെ) ഫെഡറേഷനാണ് ഒരുമിച്ച അറബി അമീറത്തുകൾ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (അറബി: ദൌലത്തുൽ ഇമാറാത്ത് അൽ-അറബിയ്യ അൽ മുത്തഹിദ, دولة الإمارات العربيّة المتّحدة, ഇംഗ്ലീഷ്: United Arab Emirates, UAE). തലസ്ഥാനം അബുദാബി. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുൻപ് യു.എ.ഇ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു (ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്ന് അവ അറിയപ്പെട്ടിരുന്നു). എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തൽ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു. 1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി, ദുബൈ, ഷാർജ്ജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ. ഈ എമിറേറ്റുകളിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി അബുദാബി എമിറേറ്റാണ്. യു.എ.ഇ-ൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നത് അബുദാബിയാണ്. ഭൂമിശാസ്ത്രം യു.ഏ.ഈയുടെ വിസ്തീർണ്ണം 83,600 ചതുരശ്ര കിലോമീറ്ററുകളാണ് (ദ്വീപുകൾ അടക്കം). യു.ഏ.ഈയുടെ മരുഭൂമിയിലൂടെയുള്ള രാജ്യാന്തര അതിർത്തി കൂടുതലും തർക്കങ്ങളിൽ പെട്ട് കിടക്കുകയോ നിർണ്ണയിക്കപ്പെടാത്തതോ ആണ്. നദികളോ തടാകങ്ങളോ ഇല്ലാത്ത യു.ഏ.ഈയിൽ ഭൂഗർഭ ജലസ്രോതസ്സുകൾ അൽ ഐനിലും ലിവായിലും ഫലാജ് അൽ മൊഅല്ലയിലും മറ്റ് മരുപ്പച്ചകളിലും കണ്ടെത്തിയിട്ടുണ്ട്. കടൽ വെള്ളം ഉപ്പുനിർമ്മാർജ്ജനത്തിലൂടെ (desalination) ശുദ്ധീകരിച്ചാണ് കുടിവെള്ളമായും വ്യവസായികാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നത്. ഭരണ സംവിധാനം thumb|150px|left|യു.എ.ഇ.യുടെ ഇപ്പോഴത്തെ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നാഹ്യാൻ ഏഴ് അംഗങ്ങളുള്ള സുപ്രീം ഫെഡൈറൽ കൌൺസിലാ‍ണ് രാജ്യത്തെ പരമോന്നതസഭ. ഫെഡറേഷനിലെ ഏഴ് എമിറേറ്റുകളുടെ ഭരണാധിപന്മാരാണ് അതിന്റെ അംഗങ്ങൾ. കൗൺസിൽ മൂന്നുമാസത്തിലൊരിക്കൽ യോഗം ചേരുന്നു. രൂപവൽക്കരണം മുതൽ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നത് ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹയ്യാനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ഷെയ്‌ഖ് ഖലീഫാ ബിൻ സായിദ് അൽ നഹയ്യാനെ പ്രസിഡന്റായി സുപ്രീം കൗൺസിൽ തിരഞ്ഞെടുത്തു. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത് പ്രസിഡന്റാണ്. ആ തീരുമാനം പിന്നീട് സുപ്രീം കൗൺസിലിന്റെ അംഗീകാരത്തിനു വിടും. യു.ഏ.ഈയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ്. സുപ്രീം കൗൺസിലിന്റെ ഉപദേശക സമിതി എന്ന നിലയിൽ 40 അംഗങ്ങളുള്ള ഫെഡറൽ നാഷണൽ കൗൺസിൽ ഉണ്ട്. അതിന്റെ അംഗങ്ങളെ പ്രസിഡന്റാണ് തിരഞ്ഞെടുക്കുക. ദേശീയ താല്പര്യങ്ങളുള്ള വിഷയങ്ങളിൽ പ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ ഫെഡറൽ നാഷണൽ കൗൺസിൽ മുഖ്യ പങ്ക് വഹിക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഇസ്ലാമിക മത നിയമമായ ശരിയത്തിൽ അതിഷ്ഠിതമാണ്. പക്ഷേ, അമേരിക്കൻ, ബ്രിട്ടീഷ് നിയമങ്ങളുടെ സ്വാധീനം രാജ്യത്തെ വാണിജ്യനിയമവ്യവസ്ഥയിൽ പ്രകടമാണ്. thumb|right|175px|യു.എ.ഇ.യുടെ പരമ്പരാഗത നൃത്തം,യ്വാളയുടെ വീഡിയക്ലിപ്പ് സാമ്പത്തികം ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യു.ഏ.ഇ യിലാണ്. അതിൽ 90%വും അബുദാബിയിലാണ്. ബാക്കി ദുബായിലും ഷാർജ്ജയിലും മറ്റ് എമിറേറ്റുകളിലുമാണുള്ളത്. പ്രകൃതിവാതക നിക്ഷേപത്തിന്റെ കാര്യത്തിൽ ആഗോളതലത്തിലെ നിക്ഷേപത്തിന്റെ 3% യു.ഏ.ഇ യിലാണ്. ഇപ്പോഴത്തെ രീതിയിൽ ഉൽ‌പ്പാദിപ്പിക്കപ്പെടുകയാണെങ്കിൽ യു.ഏ.ഇ യുടെ എണ്ണ നിക്ഷേപം 100 വർഷത്തേക്കും പ്രകൃതിവാതക നിക്ഷേപം 200 വർഷത്തേക്കും കൂടെയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ടൂറിസം വളർത്തുവാനും, വിദേശ നിക്ഷേപം ആകർഷിക്കുവാനും, വ്യവസായ വികസനത്തിനും വൻ നടപടികളാണ് യൂ.എ.ഈ സർക്കാർ സ്വീകരിച്ചു വരുന്നത്. പേർഷ്യൻ ഗൾഫിലെ പ്രധാന വാണിജ്യ നഗരമാണ് ദുബായ്‌. ടൂറിസവും വ്യവസായവും ഫാഷനും മനോഹരമായ നിർമിതികളും എല്ലാം തന്നെ ഇവിടെ കാണാവുന്നതാണ്. ലോകമെങ്ങുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു നഗരമാണ് ദുബൈ. ഈ രീതിയിൽ തന്നെ വലിയ വരുമാനം ഇവിടെ ലഭ്യമാകുന്നു. ദിർഹം ആണ് യു.ഏ.ഇ യുടെ നാണയം. ഒരു ദിർഹം നൂറ് ഫിൽ‍‌സായി ഭാഗിക്കപ്പെട്ടിരിക്കുന്നു. അബുദാബിയിലെ യു.ഏ.ഇ സെൻട്രൽ‍ ബാങ്കാണ് നോട്ടുകൾ വിതരണം ചെയ്യുന്നത്. ഒരു യു.ഏസ് ഡോളർ 3.674 ദിർഹമുകളായി കണക്കാക്കാം. ഷാർജ്ജ അറേബ്യയുടെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്നു. ഔദ്യോഗിക ഭാഷ അറബിയാണ്. ഇംഗ്ലീഷ്, ഹിന്ദി, പാഴ്സി, ഉർദു, മലയാളം എന്നീ ഭാഷകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മുസ്ലിം രാജ്യമാണെങ്കിലും യു.ഏ.ഇ യുടെ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നു. ക്രിസ്ത്യൻ പള്ളികളും ഹൈന്ദവ ക്ഷേത്രവും ഗുരുദ്വാരയുമൊക്കെ പല എമിറേറ്റുകളിലും ഉണ്ട്. ദുബൈയിലെ ശിവക്ഷേത്രവും, അബുദാബിയിലെ ബാപ്സ് (BAPS) സ്വാമി നാരായൺ അക്ഷർധം ക്ഷേത്രവും ഏറെ പ്രസിദ്ധമാണ്. ഇതിൽ അബുദാബിയിലെ ക്ഷേത്രം ഏറെ വലുതും കൊത്തു പണികളാൽ അതിമനോഹരവുമായ നിർമിതിയാണ്. യു.ഏ.ഈയിലെ ഏഴു എമിറേറ്റുകളുടെ മാതൃകയിൽ ഏഴു ഗോപുരങ്ങൾ ആണ് ഈ ക്ഷേത്രത്തിൽ കാണാൻ സാധിക്കും. യു.ഏ.ഈയിൽ മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും, ബിസ്സിനസ്സുകൾ നടത്താനും, ഡ്രൈവ് ചെയ്യാനും സ്വാത്രന്ത്ര്യമുണ്ട്. ഈദുൽ ഫിത്വർ, ഈദ് അൽ അദ്ഹാ, മുഹമ്മദ് നബിയുടെ ജന്മദിനം,ദേശീയ ദിനം(ഡിസംബർ 2), ഹിജ്റ വർഷ ആരംഭം, അറഫ ദിനം എന്നിവയാണ് പ്രധാന അവധി ദിനങ്ങൾ. വാർത്താവിനിമയം എത്തിസലാത്ത്, ഡു എന്നീ രണ്ടു സേവനദാതാക്കൾ മാത്രമാണ് ഇവിടെ വാർത്താവിനിമയ സേവനങ്ങൾ നൽകുന്നത്. ഗതാഗതം റോഡ് മാർഗ്ഗം ആണ് രാജ്യത്തിനകത്തുള പ്രധാന ഗതാഗത മാർഗ്ഗം. ദുബായ് എമിറേറ്റിൽ മാത്രമേ മെട്രോ നിലവിലുള്ളൂ. റെയിൽവേ സംവിധാനം വികസനത്തിനാണ്. ഇതും കാണുക ഐക്യ അറബ് എമിറേറ്റുകളിലെ തീവ്രവാദം ചിത്രശാല വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
ടി.വി. കൊച്ചുബാവ
https://ml.wikipedia.org/wiki/ടി.വി._കൊച്ചുബാവ
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു ടി.വി. കൊച്ചുബാവ(1955 - നവംബർ 25 1999). ജീവിതരേഖ 1955-ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. നോവൽ, കഥാസമാഹാരങ്ങൾ, വിവർത്തനം എന്നീ വിഭാഗങ്ങളിൽ 23 കൃതികൾ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാർഡും 1996-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1999 നവംബർ 25-ന് അന്തരിച്ചു. കൊച്ചുബാവയുടെ ഭാര്യ സീനത്ത് 2016 ഒക്ടോബർ 20 -ന് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു. പ്രധാന കൃതികൾ ഒന്നങ്ങനെ ഒന്നിങ്ങനെ വീടിപ്പോൾ നിശ്ശബ്ദമാണ് ഭൂമിശാസ്ത്രം പ്രച്ഛന്നം അവതാരിക ഭൂപടങ്ങൾക്ക് വില്ലന്മാർ സംസാരിക്കുമ്പോൾ പ്രാർത്ഥനകളോടെ നില്ക്കുന്നു കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി വൃദ്ധസദനം പെരുങ്കളിയാട്ടം വിരുന്നുമേശയിലേക്ക് നിലവിളികളോടെ സൂചിക്കുഴയിലൂടെ ഒരു യാക്കോബ് കിളികൾക്കും പൂക്കൾക്കും ഇറച്ചിയും കുന്തിരിക്കവും സ്നാനം എപ്പോഴെത്തുമോ എന്തോ പ്രച്ഛന്നം കിണറുകൾ ഉപജന്മം ജാതകം വിരുന്ന് മേശയിേലേക്ക് നിലവിളിയോടെ പുരസ്കാരങ്ങൾ അങ്കണം അവാർഡ്‌ (1989) - സൂചിക്കുഴയിൽ യാക്കോബ് പ്രഥമ എസ്‌.ബി.ടി. അവാർഡ്‌ - കഥ (തിരഞ്ഞെടുത്ത കഥ) ചെറുകാട്‌ അവാർഡ്‌ (1995) - വൃദ്ധസദനം കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1996) തോപ്പിൽ രവി പുരസ്‌കാരം (1997) - ഉപജന്മം(നോവൽ) മികച്ച കഥയ്‌ക്കുളള വി.പി. ശിവകുമാർ ‘കേളി’ അവാർഡ്‌(1997) - ജലമാളിക (ചെറുകഥ) അവലംബം വർഗ്ഗം:1955-ൽ ജനിച്ചവർ വർഗ്ഗം: 1999-ൽ മരിച്ചവർ വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ വർഗ്ഗം:നവംബർ 25-ന് മരിച്ചവർ വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:ചെറുകാട് അവാർഡ് ജേതാക്കൾ വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
സേതു (സാഹിത്യകാരൻ)
https://ml.wikipedia.org/wiki/സേതു_(സാഹിത്യകാരൻ)
thumb|സേതു ഒരു മലയാളസാഹിത്യകാരനാണ്‌ സേതു എന്ന എ. സേതുമാധവൻ. രണ്ട് ബാല സാഹിത്യ കൃതികളുൾപ്പെടെ നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. ജീവിതരേഖ 1942-ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്തു ജനിച്ചു. നോവൽ, കഥ വിഭാഗങ്ങളിൽ 33 കൃതികൾ.kendra sahitya akademi award atayalangal(novel) കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ അവാർഡ് (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലൻസ് പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങൾ അടിമകൾ എന്നിവ സിനിമയായി. ഞങ്ങൾ അടിമകളുടെ ചലച്ചിത്രാവിഷ്കാരമായ പൂത്തിരുവാതിരരാവിൽ ഏറ്റവും നല്ല കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. 2005-ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബർ 5-ന് സേതുവിനെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. സുകുമാർ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം.http://www.mathrubhumi.com/books/article/news/1933/ കൃതികൾ നോവൽ മറുപിറവി ഞങ്ങൾ അടിമകൾ കിരാതം താളിയോല പാണ്ഡവപുരം നവഗ്രഹങ്ങളുടെ തടവറ (പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊത്ത്) വനവാസം വിളയാട്ടം ഏഴാം പക്കം കൈമുദ്രകൾ കൈയൊപ്പും കൈവഴികളും നിയോഗം അറിയാത്ത വഴികൾ ആലിയ അടയാളങ്ങൾ കഥകൾ തിങ്കളാഴ്ചകളിലെ ആകാശം വെളുത്ത കൂടാരങ്ങൾ ആശ്വിനത്തിലെ പൂക്കൾ പ്രകാശത്തിന്റെ ഉറവിടം പാമ്പും കോണിയും പേടിസ്വപ്നങ്ങൾ അരുന്ധതിയുടെ വിരുന്നുകാരൻ ദൂത് ഗുരു പ്രഹേളികാകാണ്ഡം മലയാളത്തിൻെറ സുവർണകഥകൾ ബാല സാഹിത്യം “അപ്പുവും അച്ചുവും” എന്ന ആദ്യ ബാലസാഹിത്യ കൃതിക്ക്‌ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ പുരസ്‌കാരവും അബുദാബി ശക്തി അവാർഡും ലഭിച്ചു. ചേക്കുട്ടി എന്ന നോവലിന്‌, 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്കാരവും ലഭിച്ചു. പുരസ്​കാരങ്ങൾ കേരള സാഹിത്യ അക്കാദമി അവാർഡ് - കഥ - (പേടിസ്വപ്നങ്ങൾ - 1978)http://www.keralasahityaakademi.org/ml_aw1.htm കേരള സാഹിത്യ അക്കാദമി അവാർഡ് -നോവൽ -(പാണ്ഡവപുരം - 1982)http://www.keralasahityaakademi.org/ml_aw3.htm കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (അടയാളങ്ങൾ - 2007)http://sahitya-akademi.gov.in/sahitya-akademi/SearchAwards.do വയലാർ അവാർഡ് (അടയാളങ്ങൾ - 2006) മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം -2003) കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവലിനുള്ള പുരസ്കാരം - മറുപിറവി (2012)മനോരമ ദിനപത്രം, 2012 ഒക്ടോബർ 20. ഓടക്കുഴൽ പുരസ്കാരം - മറുപിറവി (2012)മാതൃഭൂമി ദിനപത്രം-2013 ജനുവരി 11 എഴുത്തച്ഛൻ പുരസ്കാരം 2022 അവലംബം പുറം കണ്ണികൾ സേതുവിന്റെ വെബ് സൈറ്റ് പുറം കണ്ണികൾ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടി അപൂർവസംഗമം അവിസ്മരണീയം വർഗ്ഗം:മലയാളം നോവലെഴുത്തുകാർ വർഗ്ഗം:മലയാള കഥാകൃത്തുക്കൾ വർഗ്ഗം:നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ വർഗ്ഗം:1942-ൽ ജനിച്ചവർ
കേരളത്തിലെ നൃത്തങ്ങൾ
https://ml.wikipedia.org/wiki/കേരളത്തിലെ_നൃത്തങ്ങൾ
കേരളത്തിലെ നൃത്തങ്ങൾ‍ പ്രധാനമായും നാല്‌ തരത്തിലുള്ളവയാണ്‌ ശാസ്ത്രീയ( ക്ലാസ്സിക്കൽ) നൃത്തം, ആധുനിക നൃത്തം, നാടൻ നൃത്തം(നാടോടി നൃത്തം) ,ആദിവാസി നൃത്തം.ഇവയിൽ പലതും അനുഷ്ഠാനകലകളും നാടോടി ദൃശ്യകലകളുമാണ്. നടനത്തിന്റെ പിരിവുകളായ നൃത്ത നൃത്യ നാട്യങ്ങൾ പ്രധാനമായും ശാസ്ത്രീയ നൃത്തങ്ങളിൽ മാത്രമേ കാണാനാവൂ. നാടൻ നൃത്തത്തിലും ആദിവാസി നൃത്തത്തിലും കേവലമായ നൃത്തം മാത്രമേ ഉള്ളൂ . ചുവടെ കൊടുത്ത പട്ടികയിലെ പലതിലും നൃത്തചുവടുകൾ ഇല്ല .എങ്കിലും അഭിനയാംശം ഉള്ളതുകൊണ്ട്‌ അവയും നൃത്തങ്ങളുടെ പട്ടികയിൽ പെടുന്നു. ശാസ്ത്രീയ നൃത്തം കൂടിയാട്ടം കൂത്ത് പാഠകം കൃഷ്ണനാട്ടം രാമനാട്ടം കഥകളി കേരളനടനം മോഹിനിയാട്ടം തുള്ളൽ തിരുവാതിരകളി മീനാക്ഷീനാടകം കംസനാടകം നാടൻ നൃത്തങ്ങൾ അർജ്ജുന നൃത്തം( മയിൽപീലിത്തൂക്കം) കൈകൊട്ടിക്കളി തിരുവാതിരകളി ഭരണിപ്പാട്ട്‌ തിറയാട്ടം മുടിയേറ്റ്‌ കോൽക്കളി പൊയ്‌ കാൽക്കളി കോതാമൂരി പൂരക്കളി പാന കുറവർകളി ഭദ്രകാളിതുള്ളൽ വേലകളി പുറാട്ട്‌ കമ്പടവു കളി അമ്മാനട്ടം തൂക്കം ഐവർകളി എഴമത്തുകളി പേന്തരുമോ നൃത്തം പടയണി തീയാട്ട്‌ ഭൂതം തുള്ളൽ കോലം തുള്ള്‌ വിത്തുചൊരിയൽ തെയ്യം കുറത്തിയാട്ടം തുമ്പി തുള്ളൽ കടുവാക്കളി കണ്യാർകളി കുമ്മി തപ്പുമേളക്കളി സർപ്പം തുള്ളൽ വെളിച്ചപ്പാട്‌ തുള്ളൽ അയ്യപ്പൻ വിളക്ക്‌ കാവടിയാട്ടം വിളക്കാട്ടം ആദിവാസി നൃത്തം ഇടയനൃത്തം വട്ടക്കളി (പണിയ നൃത്തം) മാൻകളി പരവർ കളി കൂരൻകളി കാണിക്കർ നൃത്തം ഏലേലക്കരടി കാടർ നൃത്തം കുറുംബ്രർ നൃയ്ത്തം പണിയർകളി മുടിയാട്ടം തവളകളി വർഗ്ഗം:കേരളത്തിലെ കലകൾ
എഴുത്തച്ഛൻ പുരസ്കാരം
https://ml.wikipedia.org/wiki/എഴുത്തച്ഛൻ_പുരസ്കാരം
ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.2017 മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി. എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ വർഷം സാഹിത്യകാരൻ 1993 ശൂരനാട് കുഞ്ഞൻപിള്ള 1994 തകഴി ശിവശങ്കരപ്പിള്ള 1995 ബാലാമണിയമ്മ 1996 കെ.എം. ജോർജ്ജ് 1997 പൊൻകുന്നം വർക്കി 1998 എം.പി. അപ്പൻ 1999 കെ.പി. നാരായണ പിഷാരോടി 2000 പാലാ നാരായണൻ നായർ 2001 ഒ.വി. വിജയൻ 2002 കമല സുരയ്യ (മാധവിക്കുട്ടി) 2003 ടി. പത്മനാഭൻ 2004 സുകുമാർ അഴീക്കോട് 2005 എസ്. ഗുപ്തൻ നായർ 2006 കോവിലൻ 2007 ഒ.എൻ.വി. കുറുപ്പ് 2008 അക്കിത്തം അച്യുതൻ നമ്പൂതിരി 2009 സുഗതകുമാരി 2010 എം. ലീലാവതി 2011 എം.ടി. വാസുദേവൻ നായർ 2012 ആറ്റൂർ രവിവർമ്മ 2013 എം.കെ. സാനു2014വിഷ്ണുനാരായണൻ നമ്പൂതിരി 2015 പുതുശ്ശേരി രാമചന്ദ്രൻ'എഴുത്തച്ഛൻ പുരസ്കാരം ഡോ. പുതുശ്ശേരി രാമചന്ദ്രന്', മലയാള മനോരമ, 2015 നവംബർ 8, പേജ് 1, കൊല്ലം എഡിഷൻ. 2016 സി. രാധാകൃഷ്ണൻ 2017 കെ. സച്ചിദാനന്ദൻ2018എം മുകുന്ദൻ2019ആനന്ദ് (പി. സച്ചിദാനന്ദൻ)2020സക്കറിയ2021പി. വത്സല2022സേതു2023എസ്.കെ വസന്തൻ [വിഭാഗം:മലയാള സാഹിത്യപുരസ്കാരങ്ങൾ]] അവലംബം വിഭാഗം:മലയാള സാഹിത്യപുരസ്കാരങ്ങൾ
വള്ളത്തോൾ പുരസ്കാരം‌
https://ml.wikipedia.org/wiki/വള്ളത്തോൾ_പുരസ്കാരം‌
ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക
https://ml.wikipedia.org/wiki/ജ്ഞാനപീഠം_നേടിയ_സാഹിത്യകാരന്മാരുടെ_പട്ടിക
thumbnail|upright| ജി.ശങ്കരക്കുറുപ്പ് - ആദ്യ ജ്ഞാനപീഠജേതാവ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചവരും കൃതിയും(1965മുതൽ) വർഷം ജേതാവ് ഭാഷ1965 ജി.ശങ്കരക്കുറുപ്പ് (1901-78)മലയാളം1966താരാശങ്കർ ബന്ദോപാധ്യായ (1898-71)ബംഗാളി1967ഉമാശങ്കർ ജോഷി(1911-88)ഗുജറാത്തി1967 കെ വി പുട്ടപ്പ (1904-94) കന്നഡ1968സുമിത്രാനന്ദൻ പന്ത് (1900-77) ഹിന്ദി1969ഫിറാഖ് ഗൊരഖ്പൂരി (1896-1983) ഉർദു1970വിശ്വനാഥ സത്യനാരായണ(1895-1976)തെലുങ്ക്1971ബിഷ്ണു ഡേ (1909-83) ബംഗാളി1972ആർ.എസ്. ദിനകർ (1908-74) ഹിന്ദി1973 ഡി.ആർ. ബേന്ദ്രെ (1896-1983) കന്നഡ1973ഗോപീനാഥ് മൊഹാന്തി (1914-91) ഒഡിയ1974വിഷ്ണു സഖാറാം ഖാണ്ഡേക്കർ (1898-1976) മറാഠി1975പി.വി. അഖിലാണ്ഡം (1923-88) തമിഴ്1976 ആശാപൂർണ്ണാ ദേവി (1909-95)ബംഗാളി1977 കെ.ശിവറാം കാരന്ത് (1902-97) കന്നഡ1978 സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായൻ (1911-87) ഹിന്ദി1979ബീരേന്ദ്രകുമാർ ഭട്ടാചാര്യ (1924-97) ആസാമീസ്1980എസ്.കെ. പൊറ്റെക്കാട് (1913-82) മലയാളം1981അമൃതാ പ്രീതം (1919-2005) പഞ്ചാബി1982മഹാദേവി വർമ്മ (1907-87) ഹിന്ദി1983മാസ്തി വെങ്കടേശ അയ്യങ്കാർ (1891-1986) കന്നഡ1984തകഴി ശിവശങ്കരപ്പിള്ള (1912-99) മലയാളം1985പന്നാലാൽ പട്ടേൽ (1912-88) ഗുജറാത്തി1986 സച്ചിദാനന്ദ റൗത്ത് റായ് (1916-2004) ഒഡിയ1987 വിഷ്ണു വാമൻ ഷിർ‌വാഡ്കർ (1912-99) മറാഠി1988സി. നാരായണ റെഡ്ഡി (1932-2017) തെലുങ്ക്1989 ക്വുറതുലൈൻ ഹൈദർ (1927-2007) ഉർദു1990വിനായക് കൃഷ്ണ ഗോകാക് (1909-92) കന്നഡ1991 സുഭാഷ് മുഖോപാധ്യായ (1919-2003) ബംഗാളി1992നരേഷ് മേത്ത (1922-2000)ഹിന്ദി1993സീതാകാന്ത് മഹാപാത്ര (1937-) ഒഡിയ1994 യു.ആർ. അനന്തമൂർത്തി (1932-2014) കന്നഡ1995എം.ടി. വാസുദേവൻ നായർ (1933-) മലയാളം1996മഹാശ്വേതാ ദേവി (1926-2016) ബംഗാളി1997അലി സർദാർ ജാഫ്രി (1913-2000) ഉർദു1998ഗിരീഷ് കർണാട് (1938-2019)കന്നഡ1999 നിർമൽ വർമ (1929-2005)ഹിന്ദി1999ഗുർദയാൽ സിങ് (1933-2016)പഞ്ചാബി2000ഇന്ദിര ഗോസ്വാമി (1942-2011)ആസാമീസ്2001രാജേന്ദ്ര കേശവ്‌ലാൽ ഷാ (1923-2010)ഗുജറാത്തി2002ഡി. ജയാകാന്തൻ (1934-2015)തമിഴ്2003വിന്ദാ കരന്ദികർ(ഗോവിന്ദ് വിനായക് കരന്ദികർ; 1918-2010)മറാഠി2004റഹ്‌മാൻ റാഹി (1925-)കശ്മീരി 2005കുൻവാർ നാരായൺ (1927-2017) ഹിന്ദി2006രവീന്ദ്ര കേലേക്കർ (1925-2010) കൊങ്കണി2006സത്യവ്രത ശാസ്ത്രി (1930-) സംസ്കൃതം2007ഒ.എൻ.വി. കുറുപ്പ് (1931-2016) മലയാളം2008ഷഹരിയാർ (1936-2012) ഒ.എൻ.വി കുറുപ്പിന് ജ്ഞാനപീഠം ഉർദു2009അമർ കാന്ത് (1925-2014) ഹിന്ദി2009ശ്രീലാൽ ശുക്ല (1925-2011) ഹിന്ദി2010ചന്ദ്രശേഖര കമ്പാർ (1937-)http://timesofindia.indiatimes.com/city/bangalore/Home-village-erupts-in-celebration/articleshow/10047724.cmsകന്നഡ2011പ്രതിഭ റായ് (1943-)ഒഡിയ2012റാവൂരി ഭരദ്വാജ (1927-2013)ഭരദ്വാജയ്ക്ക് ജ്ഞാനപീഠംതെലുങ്ക്2013കേദാർനാഥ് സിംഗ് (1934-2018)ഹിന്ദി2014ബാലചന്ദ്ര നെമഡെ (1938-)മറാഠി2015രഘുവീർ ചൗധരി (1938-) ഗുജറാത്തി2016ശംഖ ഘോഷ് (1932-) http://www.mathrubhumi.com/books/news/jnanpith-award-for-shankha-ghosh-malayalam-news-1.1602544ബംഗാളി2017കൃഷ്ണ സോബ‌്തി (1925-2019) [http://jnanpith.net/sites/default/filesഹിന്ദി2018അമിതാവ് ഘോഷ് (1956-)ഇംഗ്ലീഷ്2019അക്കിത്തം അച്യുതൻ നമ്പൂതിരി(1926-2020)അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു(29.11.2019) .മലയാളം2020 നീൽമണി ഫൂകൻആസാമീസ്2021ദാമോദർ മോസോകൊങ്കണി2023ഗുൽസാർഉർദു2023രാംഭദ്രാചര്യസംസ്കൃതം കുറിപ്പ്: 1967, 1973, 1999, 2006, 2009 വർഷങ്ങളിൽ രണ്ടു പേർക്കു വീതം ജ്ഞാനപീഠപുരസ്കാരം പകുത്തു നൽകി. ഹിന്ദിഭാഷയിലാണ് ഏറ്റവും കൂടുതൽ ജ്ഞാനപീഠജേതാക്കളുണ്ടായിട്ടുള്ളത്. 11 പേരാണ് ഇതുവരെ ഹിന്ദിയിൽ നിന്ന് ജ്ഞാനപീഠം നേടിയത്. എട്ട് ജ്ഞാനപീഠജേതാക്കളുമായി കന്നഡയാണ് രണ്ടാം സ്ഥാനത്ത്. ബംഗാളി, മലയാളം എന്നീ ഭാഷകളിൽ നിന്നും ആറുവീതവും, ഉർദ്ദു അഞ്ച്, ഒഡിയ, ഗുജറാത്തി, മറാഠി എന്നീ ഭാഷകളിൽ നിന്ന് നാലുവീതവും, തെലുങ്കിൽ നിന്ന് മൂന്നും, തമിഴ്, ആസാമീസ്, പഞ്ചാബി, സംസ്കൃതം എന്നീ ഭാഷകളിൽ നിന്ന് രണ്ടുവീതവും, കശ്മീരി, കൊങ്കണി എന്നീ ഭാഷകളിൽ നിന്ന് ഒന്ന് വീതവും സാഹിത്യകാരന്മാർ ജ്ഞാനപീഠം നേടിയിട്ടുണ്ട്. അവലംബം വർഗ്ഗം:പുരസ്ക്കാരങ്ങളുമായി ബന്ധപ്പെട്ട പട്ടികകൾ
ഏലേലക്കരടി
https://ml.wikipedia.org/wiki/ഏലേലക്കരടി
പാലക്കാട് ജില്ലയിലെ അട്ടപ്പാടി(അഗളി) മേഖലയിലെ ഇരുളർ എന്ന ആദിവാസി വിഭാഗത്തിന്റെ നൃത്തമാണ് ഏലേലക്കരടി. കരടിയാട്ടം എന്നും ഇതിന് പേരുണ്ട്. സമൂഹത്തിലെ എല്ലാവരും ഇതിൽ സ്ത്രീ-പുരുഷഭേദമന്യേ പങ്കെടുക്കുന്നു. വീരരസം പ്രകടിപ്പിക്കുന്ന സംഘനൃത്തമാണിത്. ഇതിന് അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു. മല്ലീശ്വരൻ ക്ഷേത്രത്തിൽ ശിവരാത്രി ദിവസം ഈ നൃത്തം അവതരിപ്പിക്കറുണ്ട്. ദൈവപ്രീതിക്കും മരിച്ചവരുടെ ആത്മശാന്തിക്കും, വേണ്ടിയാണ് ഉത്സവകാലത്ത് കരടിയാട്ടം അവതരിപ്പിക്കുന്നത്. പത്തു പതിമൂന്നു പേർ ചേർന്നാൺ ഈ നൃത്തം അവതരിപ്പിക്കുക ‘ഏലേലെ ..കരടി ഏലേലെ..‘ എന്നിങ്ങനെ പാടിക്കൊണ്ട് വട്ടത്തിൽ സ്ത്രീപുരുഷന്മാർ ഇടകലർന്ന് നിന്ന് ചുവടുവെച്ച് കളിക്കും. വേഷവിധാനങ്ങൾ ഒന്നുമില്ല. ആദിവാസി ചെണ്ട മാത്രമാണ് വാദ്യമായി ഉപയോഗിക്കുന്നത്. പൊറി (മദ്ദളം )(വാദ്യോപകരണം)|ചെറിയ മരക്കുഴലും]] തകിലും ചിലപ്പോൾ ഉപയോഗിക്കുന്നു. നടുവിൽ തീ കൂട്ടി അതിനു ചുറ്റുമാണ് പാടിക്കളിക്കുന്നത്.ചിലപ്പോൾ പകലും കളി നടക്കാറുണ്ട്. കാവുന്റിക്കൽ ബിണ്ണൻ കേളു മൂപ്പൻ, മുട്ടി മൂപ്പൻ ,കടമ്പാറ ഊരിലെ നാട്ടുമൂപ്പൻ എന്നിവർ ഏലേലക്കരടി നൃത്തത്തിലെ പഴയകാല ആശാന്മാരായിരുന്നു. മനുഷ്യനും കാട്ടുകരടിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നൃത്തത്തിന്റെ പ്രമേയം. നിത്യജീവിതത്തിൽ ഇരുളർ നേരിടുന്ന കൊടിയ ദുരന്തമായിരിക്കണം കരടിയുടെ ശല്യം. സ്വന്തം ആവാസ കേന്ദ്രത്തിലേക്ക് കരടി വരുന്നതും അതിനെ ചെറുക്കുന്നതും, അതുമായി ഏറ്റുമുട്ടുന്നതും കൊല്ലുന്നതുമെല്ലാം വിവിധ ഘട്ടങ്ങളായി നൃത്തത്തിൽകൂടെ അവതരിപ്പിക്കുന്നു. താളാത്മകമായ ചുവടുകൾക്കു പുറമേ അലർച്ചകളും അട്ടഹാസങ്ങളും പോരിനു വിളികളും നൃത്തത്തിന്റെ ഭാഗമാണ്. വിഭാഗം:കേരളത്തിലെ കലകൾ വർഗ്ഗം:കല
ഡോളി
https://ml.wikipedia.org/wiki/ഡോളി
thumb|right|200px|ഡോളി അലൈംഗിക പ്രത്യുൽ‌പാദനത്തിലൂടെ പിറവിയെടുത്ത ആദ്യ സസ്തനിയാണ് ഡോളി എന്ന ചെമ്മരിയാട്. ജൈവ പകർപ്പെടുക്കൽ അഥവാ ക്ലോണിംഗ് എന്ന പ്രക്രിയയിലൂടെയാണ് ഗവേഷകർ ഡോളിക്ക് ജന്മം നൽകിയത്. സ്കോട്‌ലാൻഡിലെ റോസ്‌ലിൻ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകനായ ഡോ.ഇയാൻ വിൽമെറ്റും സഹപ്രവർത്തകരുമാണ് ശാസ്ത്രലോകത്തെ വിപ്ലവകരമായ ഈ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവർ. ആൺ,പെൺ ലൈഗിക കോശങ്ങൾ സംയോജിച്ച് ഭ്രൂണമായിത്തീരുകയും ഭ്രൂണം വളർന്ന് ആണയോ പെണ്ണായോ ജനിക്കുകയും ചെയ്യുക എന്ന സ്വാഭാവിക പ്രക്രിയയെ ഡോളിയുടെ ജനനത്തിലൂടെ ഗവേഷകർ മാറ്റിമറിച്ചു. പൂർണ്ണ വളർച്ചയെത്തിയ ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത കോശങ്ങൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഡോളിക്ക് ജന്മം നൽകിയത്. 1996 ജൂലൈ അഞ്ചിനാണ് ഇപ്രകാരം ഡോളി ജനിച്ചത്. എന്നാൽ ആറുമാസങ്ങൾക്കു ശേഷം 1997 ഫെബ്രുവരി 22നു മാത്രമേ അപൂർവ്വമായ ഈ പിറവിയുടെ വാർത്ത ഗവേഷകർ പുറത്തുവിട്ടുള്ളൂ. ആറു വർഷത്തോളം വാർത്തകളിൽ നിറഞ്ഞു ജീവിച്ച ഈ ചെമ്മരിയാട് 2003 ഫെബ്രുവരി 14നു മരണമടഞ്ഞു. ശ്വാസകോശ രോഗങ്ങളായിരുന്നു ഡോളിയുടെ മരണകാരണം. ക്ലോണിംഗ് കുഞ്ഞാടിന് ശാസ്ത്രജ്ഞർ നൽകിയ കോഡ് നാമം "6LL3" എന്നായിരുന്നു. പിന്നീട് അവരതിന് "ഡോളി" എന്നു പേരിട്ടു. അമേരിക്കൻ ഗായികയായ ഡോളി പാർട്ടന്റെ ബഹുമാനാർഥമാണ് ക്ലോണിംഗ് ആടിന് ആ പേരു നൽകിയത്. വലിപ്പമേറിയ മാറിടംകൊണ്ട് പ്രശസ്തയാണ്‌ ഡോളി പാർട്ടൺ. മറ്റൊരു ചെമ്മരിയാടിന്റെ സ്തനങ്ങളിൽ നിന്നുമെടുത്ത കോശങ്ങളായിരുന്നല്ലോ ഡോളിയുടെ പിറവിക്കു കാരണമായത്. ഡോളിയുടെ പിറവി ശാസ്ത്രലോകത്ത് വലിയൊരു ചർച്ചയ്ക്കു വഴിയൊരുക്കി. ഒരു ജീവിയുടെ ശരി പകർപ്പെടുക്കുന്നതിലെ ധാർമ്മികതയെ ചോദ്യം ചെയ്ത് മതസ്ഥാപനങ്ങൾ രംഗത്തെത്തി. ക്ലോണിങ്ങിലൂടെ പിറക്കുന്ന ജീവികളുടെ പ്രത്യുല്പാദന ശേഷി, രോഗ പ്രതിരോധ ശേഷി എന്നിവയെക്കുറിച്ചുള്ള ചർച്ച ശാസ്ത്രലോകത്തും അരങ്ങേറി.എല്ലാ ചർച്ചകളിലും ഈ ചെമ്മരിയാട് കേന്ദ്ര കഥാപാത്രമായി. ഡോളി അകാലവാർധക്യത്തിനടിമയാകുമോ എന്നതായിരുന്നു മറ്റൊരു ചർച്ചാ വിഷയം. ആറു വയസുള്ള ആടിന്റെ കോളങ്ങളിൽ നിന്നെടുത്തു ജന്മം നൽകിയതാകയാൽ ഡോളിക്കും ജനിച്ചപ്പോൾത്തന്നെ ആറു വയസു പ്രായമുണ്ട് എന്നതായിരുന്നു ഈ വാദമുന്നയിച്ചവർ മുന്നോട്ടുവച്ച ന്യായം. കോശത്തിലെ ടെലോമിയർ എന്ന ഘടകം ഓരോ വിഭജനത്തിനു ശേഷവും ചുരുങ്ങുന്നുണ്ട്. ഇപ്രകാരം ആറു വയസുള്ള ആടിന്റെ കോശങ്ങളിലെ ടെലോമിയർ ഏറെ ചുരുങ്ങിയതായിരിക്കും. ഈ കോശങ്ങളിൽ നിന്നും പിറന്നതാകയാൽ അവയുടെ വാർധക്യ പ്രശ്നങ്ങൾ ഡോളിയിലുമുണ്ടാകും എന്ന് ഒരു വിഭാഗം ഗവേഷകർ വാദിച്ചു. അഞ്ചാം വയസിൽ ഡോളിയിൽ വാതത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ഈ വാദത്തിന് പ്രാധാന്യമേറി. പ്രായമേറിയ ആടുകൾക്കേ വാതം ബാധിക്കാറുള്ളു. ആറ് വർഷം മാത്രമേ ഡോളി ജീവിച്ചിരുന്നുള്ളൂ. ഡോളിയുടെ ശരീരം പോസ്റ്റ് മോർട്ടത്തിനു ശേഷം എഡിൻബർഗ്ഗിലെ നാഷണൽ മ്യൂസിയം ഓഫ് സ്കോട്ട് ലണ്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ക്ലോണിംഗിലൂടെ ഉണ്ടാകുന്നത് തനിപ്പകർപ്പ് ആണെങ്കിലും ശരീരഘടനയിലും സ്വഭാവത്തിലും വ്യത്യാസം ഉണ്ടാകാറുണ്ട്. ഡോളി നാല് ആട്ടിൻ കുട്ടികൾക്ക് ജന്മം നൽകി. ആദ്യത്തെ കുട്ടിയുടെ പേരാണ് ബോണി. ഡോളി എന്ന ക്ലോൺ ചെമ്മരിയാടിന്റെ പിറവി മനുഷ്യ ക്ലോണിങ്ങിനെപ്പറ്റി ചിന്തിക്കാൻ കുറെയേറെ ഗവേഷകരെ പ്രേരിപ്പിച്ചു എന്നു വേണം കരുതുവാൻ. 2001 ഡിസംബർ 22 ന് ക്ലോണിംഗിലൂടെ പൂച്ചക്കുട്ടിയെ ടെക്സാസ് സർ വ്വകലാശാലയിലെ ശാസ്ത്ര് ജ്ഞർ നിർമ്മിച്ചു. 2004 ൽ തെക്കൻ കൊറിയയിലുള്ള ഒരു പറ്റം ശാസ്ത്ര്ജ്ഞർ മനുഷ്യഭ്രൂണം ക്ലോൺ ചെയ്തു. ക്ലോൺ ചെയ്ത മനുഷ്യ ഭ്രൂണം ഒരാഴ്ച്ചവരെ വളർത്തിയതിനു ശേഷം അതിൽ നിന്നും ശേഖരിച്ച വിത്തു കോശങ്ങൾ രോഗ ചികിത്സക്കായ് മനുഷ്യരിൽ പരീക്ഷിക്കുകയും ചെയ്തു. വിത്തു കോശങ്ങൾ അസ്ഥികൾ, കണ്ണുകൾ, കരൾ, പേശികൾ, വൃക്കകൾ തുടങ്ങി ശരീരത്തിന് ആവശ്യമായ അവയവങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന പ്രാഥമിക കോശങ്ങളെയാണ് വിത്ത് കോശങ്ങൾ എന്ന് പറയുന്നത്. പ്രമേഹം, തലച്ചോറ് സംബന്ധമായ രോഗങ്ങൾ, അർബുദം തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സക്കായി വിത്തുകോശങ്ങൾ സഹായിക്കും. ഇപ്പോൾ ക്ലോണിംഗ് വഴി മാംസ്യങ്ങൾ, മരുന്നുകൾ തുടങ്ങിയവ കൃത്രിമമായി ഉണ്ടാക്കാൻ ബാക്ടീരിയയുടെ സഹായത്താൽ കഴിയുന്നു. ബാക്ടീരിയയുടെ ഡി.എൻ.എ. യിൽ നിന്നും രാസപദാർതങ്ങളാൽ ജീൻ മുറിച്ചുമാറ്റി ആ സ്ഥാനത്ത് മാംസ്യങ്ങളും മരുന്നുകളും നിർമ്മിക്കുന്ന ജീനുകൾ ചേർക്കുന്നു. ഇങ്ങനെയുള്ള ജീനുകളെ സ്വന്തം ജീനായി കരുതി ബാക്ടീരിയ മരുന്നുകളും പ്രോട്ടീനുകളും നിർമ്മിക്കുന്നു. വർഗ്ഗം:പ്രശസ്തരായ മൃഗങ്ങൾ വർഗ്ഗം:ചെമ്മരിയാടുകൾ വർഗ്ഗം:ക്ലോണിങ്ങിലൂടെ ജനിച്ച ജന്തുക്കൾ
ടെക്സസ്
https://ml.wikipedia.org/wiki/ടെക്സസ്
അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഒരു സംസ്ഥാനമാണ്‌ ടെക്സസ്. 1845-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഇരുപത്തെട്ടാമത്തെ സംസ്ഥാനമായി ചേർന്നു. ഇതിനു മുൻപ് പത്തു വർഷം അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അംഗീകരിച്ചിരുന്ന സ്വതന്ത്ര രാജ്യമായി നിലനിന്നിരുന്നു. അക്കാലത്ത് റിപ്പബ്ലിക് ഓഫ് ടെക്സാസ് എന്നായിരുന്നു പേര്. വലിപ്പത്തിലും ജനസംഖ്യയിലും അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനമാണിത്. ഓസ്റ്റിൻ ആണ് ടെക്സസിന്റെ തലസ്ഥാനം. ഡാളസ്, ഹ്യൂസ്റ്റൺ, സാൻ അന്റോണിയോ എന്നിവ പ്രധാന നഗരങ്ങളാണ്. ഭൂവിഭാഗം യു.എസ്സിലെ ഒരു നൈസർഗിക ഭൂവിഭാഗമായ മധ്യ സമതല പ്രദേശത്തിലാണ് ടെക്സാസിന്റെ സ്ഥാനം. നാലു പ്രധാന ഭൂഭാഗങ്ങൾ ടെക്സാസിൽപ്പെടുന്നു. തടങ്ങളും മലനിരകളുമടങ്ങിയ പ്രദേശം, മഹാസമതല പ്രദേശം, ഒസാജ് സമതലപ്രദേശം (Osage Plains), പടിഞ്ഞാറൻ ഗൾഫ് തീരസമതലം (West Gulf coastal plain) എന്നിവയാണ് ഈ ഭൂവിഭാഗങ്ങൾ. റിയോഗ്രാൻഡി ടെക്സാസിലെ മുഖ്യനദിയാണ്. നൂസെസ്, കൊളറാഡോ, ബ്രാസോസ്, ട്രിനിറ്റി, നീഷസ് എന്നീ നദികൾ ടെക്സാസ് സമതലങ്ങളിലൂടെ തെക്കോട്ടൊഴുകി മെക്സിക്കൻ ഉൾക്കടലിൽ പതിക്കുന്നു. കിഴക്കൻ ദിശയിലൊഴുകുന്ന കനേഡിയൻ നദി അർക്കൻസാസിലും, റെഡ് നദി മിസിസ്സിപ്പിയിലും ചെന്നു ചേരുന്നു. ഇവിടത്തെ പല നദികളിലും കൃത്രിമ തടാകങ്ങൾ നിർമിച്ചിട്ടുണ്ട്. ഭരണസംവിധാനം 1876-ൽ നിലവിൽ വന്ന അഞ്ചാമത്തെ ഭരണഘടനയനുസരിച്ചാണ് ഇപ്പോൾ ടെക്സാസിൽ ഭരണം നടക്കുന്നത്. അതിനുമുൻപ് 1845-ലും 61-ലും 66-ലും 69-ലുമാണ് ആദ്യത്തെ നാലു ഭരണഘടനകളുമുണ്ടായത്. ഇപ്പോഴത്തെ ഭരണഘടനയ്ക്ക് 300-ൽപ്പരം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഗവർണറാണ് സ്റ്റേറ്റിന്റെ മുഖ്യ ഭരണാധികാരി. ഗവർണറെ നാലു വർഷക്കാലത്തേക്കു തെരഞ്ഞെടുക്കുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെടാനും വ്യവസ്ഥയുണ്ട്. സെനറ്റ്, ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സ് എന്നീ രണ്ടു മണ്ഡലങ്ങൾ സംസ്ഥാന നിയമസഭയ്ക്കുണ്ട്. സെനറ്റിൽ 31 അംഗങ്ങളും ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിൽ 150 അംഗങ്ങളുമാണുള്ളത്. സെനറ്റിന്റെ കാലാവധി 4 വർഷവും ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സിന്റേത് 2 വർഷവുമാണ്. നിയമപരിപാലനത്തിന്റെ അന്തിമാധികാരം 9 അംഗങ്ങളുള്ള സുപ്രീം കോടതിയിലും 5 അംഗങ്ങളുള്ള ക്രിമിനൽ അപ്പീൽ കോടതിയിലും നിക്ഷിപ്തമായിരിക്കുന്നു. ഇതിനു താഴെ ജില്ലാ കോടതികളും കൗണ്ടി കോടതികളുമുണ്ട്. പ്രാദേശിക ഭരണ നടത്തിപ്പിനായി മുനിസിപ്പാലിറ്റികളായും കൗണ്ടികളായും സ്പെഷ്യൽ ഡിസ്ട്രിക്റ്റുകളായും സംസ്ഥാനത്തെ വിഭജിച്ചിട്ടുണ്ട്. കാലാവസ്ഥ പൊതുവേ മിതോഷ്ണ വൻകര കാലാവസ്ഥയാണ് ടെക്സാസിലേത്. ചൂടുള്ള വേനൽക്കാലവും തണുപ്പുള്ള മഞ്ഞു കാലവും ഈ കാലാവസ്ഥയുടെ സവിശേഷതകളാണ്. ഭൂഭാഗങ്ങളുടെ കിടപ്പും ഭൂപ്രകൃതിയുമാണ് കാലാവസ്ഥയെ സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ. ഇതുമൂലം ലോയർ റിയോഗ്രാൻഡി താഴ്വരയിൽ ഉഷ്ണമേഖലാ കാലാവസ്ഥയനുഭവപ്പെടുമ്പോൾ തെ. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭാഗികമായി വരണ്ട കാലാവസ്ഥയാണുള്ളത്. കൂടുതൽ ഭാഗങ്ങളും ഈർപ്പമുളള ഉപോഷ്ണ മേഖലാ വിഭാഗത്തിലായി വരുന്നു. ടെക്സാസിൽ വേനൽക്കാലത്തിന് പൊതുവേ ചൂടു കൂടുതലാണ്. കിഴക്കൻ ടെക്സാസിൽ ഈർപ്പമുള്ള കാലാവസ്ഥയനുഭവപ്പെടുന്നു. സംസ്ഥാനത്തിലെ മിക്കപ്രദേശങ്ങളും ഇടയ്ക്കിടെ ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റുകൾക്ക് ഇരയാകാറുണ്ട്. ഗൾഫ് തീരപ്രദേശത്ത് ഇടയ്ക്കിടെ വീശുന്ന ഹരിക്കേനുകൾ (Hurricanes) വൻ നാശനഷ്ടങ്ങൾ സൃഷ്ടിക്കാറുണ്ട്. സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് വിഭിന്നമായ കാലാവസ്ഥാ പ്രത്യേകതകൾ അനുഭവപ്പെടുന്നു. മിക്ക പ്രദേശങ്ങളിലും വർഷപാതം സമൃദ്ധമായി ലഭിക്കുന്നുണ്ട്. ജനങ്ങൾ 1970 മുതൽ 90 വരെയുള്ള കാലയളവിലാണ് ടെക്സാസിൽ വൻതോതിൽ ജനസംഖ്യാവർദ്ധനയുണ്ടായത്. ജനങ്ങളിൽ 75.2% വെള്ളക്കാരും 11.9% കറുത്തവരുമാണ്. ജനങ്ങളിലധികവും ക്രിസ്തുമത വിശ്വാസികളാകുന്നു. 1990-ലെ കണക്കനുസരിച്ച് ജനസംഖ്യയിൽ 80% ത്തിലധികംപേരും നഗരങ്ങളിൽ വസിക്കുന്നു. യു.എസ്. പ്രസിഡന്റുമാരായിരുന്ന ജോർജ് ബുഷ്, ലിൻഡൻ ബി. ജോൺസൺ തുടങ്ങിയവരും വൈസ് പ്രസിഡന്റായിരുന്ന ജോൺ ഗാർനറും ടെക്സാസിൽ നിന്നുള്ളവരാണ്. പഴയ (2003) യു. എസ്. പ്രസിഡന്റ് ബുഷും ടെക്സാസ്കാരനാണ്. കൃഷി പ്രധാനമായി ഒരു കാർഷിക സംസ്ഥാനമാണ് ടെക്സാസ്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസൃതമായിട്ടുള്ള കാർഷികോത്പാദനമാണ് ഇവിടത്തേത്. പരുത്തി, കരിമ്പ്, തണ്ണിമത്തൻ, കാബേജ്, ചോളം, ഗോതമ്പ്, നെല്ല്, ഓട്സ്, നിലക്കടല, സോയാ ബീൻ തുടങ്ങിയവയാണ് മുഖ്യവിളകൾ. പരുത്തിക്കാണ് കൂടുതൽ പ്രാമുഖ്യം. പഴം-പച്ചക്കറി ഉത്പാദനത്തിനും തുല്യ പ്രാധാന്യമുണ്ട്. കോഴി-കന്നുകാലി-പന്നി വളർത്തലും മുഖ്യ ഉപജീവനമാർഗങ്ങളിൽപ്പെടുന്നു. ഗൾഫ് തീരത്തെ മത്സ്യബന്ധനവും സമ്പദ്ഘടനയിൽ ഏറെ പ്രാധാന്യം നേടിയെടുത്തിട്ടുണ്ട്. യു.എസ്സിലെ പ്രധാന കാർഷിക-കന്നുകാലി വളർത്തൽ മേഖലകളിൽ ഒന്നാണ് ടെക്സാസ്. വിദ്യാഭ്യാസം റിപ്പബ്ലിക് ഓഫ് ടെക്സസിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന എം.ബി.ലാമർ ആണ് ടെക്സാസിലെ പൊതു വിദ്യാഭ്യാസ സം‌വിധാനത്തിന്‌ അടിത്തറയിട്ടത്.ടെക്സാസ് എജ്യുക്കേഷൻ ഏജൻസി എന്ന സ്ഥാപനമാണ്‌ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സം‌വിധാനത്തിന്റെ ഭരണ ചുമതല നിർവഹിക്കുന്നത്.ടെക്സാസിലെ ഏറ്റവും വലിയ രണ്ടു സർവകലാശാലാ സം‌വിധാനങ്ങളാണ്‌ ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് സിസ്റ്റം, ദി ടെക്സാസ് ഏ & എം യൂണിവേഴ്സിറ്റി സിസ്റ്റം എന്നിവ.ടെക്സാസിലെ മറ്റു സർവകലാശാലാ സം‌വിധാനങ്ങളാണ്‌ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റ്ൺ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസ്, ടെക്സാസ് സ്റ്റേറ്റ്, ടെക്സാസ് റ്റെക്ക് എന്നിവ. ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ, ദി ടെക്സാസ് ഏ & എം യൂണിവേഴ്സിറ്റി എന്നിവയാണ്‌ ടെക്സാസ് സർവകലാശാലാ സം‌വിധാനത്തിലെ പ്രധാനപ്പെട്ട സർവകലാശാലകൾ. അവലംബം പുറത്തേയ്ക്കുള്ള കണ്ണികൾ The Texas State History Museum The Handbook of Texas Online—Published by the Texas State Historical Association Texas Register, hosted by the University of North Texas Libraries South and West Texas: A National Register of Historic Places Travel Itinerary Texas Heritage Society View historical photographs at the University of Houston Digital Library. Oklahoma Digital Maps: Digital Collections of Oklahoma and Indian Territory സ്റ്റേറ്റ് ഗവർണ്മെന്റ് The State of Texas Texas State Databases —Annotated list of searchable databases produced by Texas state agencies and compiled by the Government Documents Roundtable of the American Library Association. Texas Politics. An online textbook from the College of Liberal Arts, The University of Texas. യു.എസ്. ഗവർണ്മെന്റ് Energy Profile for Texas- Economic, environmental, and energy data USGS real-time, geographic, and other scientific resources of Texas Texas State Facts from USDA South and West Texas, a National Park Service Discover Our Shared Heritage Travel Itinerary വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ വർഗ്ഗം:ടെക്സസ്
കണ്ണൂർ
https://ml.wikipedia.org/wiki/കണ്ണൂർ
കണ്ണൂർ ജില്ലയുടെ ആസ്ഥാനനഗരവും ജില്ലയിലെ ഏക മുനിസിപ്പൽ കോർപ്പറേഷനുമാണ് കണ്ണൂർ. ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തിലെ ആറാമത്തെ വലിയ നഗരവും ഉത്തര മലബാറിലെ ഏറ്റവും വലിയ നഗരവുമാണ് കണ്ണൂർ. ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റുകളിലൊന്ന് കണ്ണൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാർ പണിതചരിത്ര പ്രസിദ്ധമായ സെന്റ്‌ ആഞ്ജലോസ് കോട്ടയും പയ്യാമ്പലം ബീച്ചും നഗരത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. thumb|right|ഗാന്ധി സെർക്കിൾകാൽടെക്സ് പേരിന്റെ ഉൽഭവം ഐതിഹ്യങ്ങൾ ശ്രീകൃഷ്ണൻ (കണ്ണൻ) (ഊര്) എന്നർത്ഥമുള്ള മലയാള പദങ്ങളിൽ നിന്നാണ്‌ സ്ഥലനാമം ഉണ്ടായതെന്നാണ് ഒരു കഥ. കടലായി ശ്രീകൃഷ്ണ ക്ഷേത്രം പണ്ട്‌ കണ്ണൂർ പട്ടണത്തിലുള്ള കടലായി കോട്ടയിലാണ് സ്ഥിതി ചെയ്തിരുന്നത്‌. . ഏതായാലും 1796 മുതലുള്ള തലശ്ശേരി രേഖകളിൽ ഈ പട്ടണത്തെ വിളിച്ചിരുന്നത് കണ്ണനൂർ എന്നാണ് അറിയപ്പെട്ടു വരുന്നത് മറ്റൊന്ന് ഇവിടത്തെ നഗരസഭയിൽ ഇന്നുമുള്ള കാനത്തൂർ‍ എന്ന പഴയ ഗ്രാമത്തിന്റെ പേരിൽനിന്നുമാണെന്നതാണ്.‌ ചരിത്രം പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂർ ആണെന്നാണ്‌ ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നത്‌. കണ്ണൂർ പട്ടണത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പോർച്ചുഗീസുകാർ മലബാറിൽ പ്രവേശിച്ചതോടുകൂടിയാണ്. കച്ചവടാവശ്യത്തിനായി കോഴിക്കോട് വന്ന വാസ്കോ ഡ ഗാമ 1498ൽ കണ്ണൂരിൽ വന്നു. അതിനു മുമ്പെ അറബികളുമായിട്ടായിരുന്നു പ്രധാന കച്ചവടങ്ങൾ നടന്നിരുന്നത്. അക്കാലത്ത് കോലത്തിരി രാജവംശമായിരുന്നു കണ്ണൂർ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഭരണാധികാരികൾ. ക്രിസ്തുവർഷം 1500നുശേഷം‍ കണ്ണൂർ ഇംഗ്ലീഷുകാരുടെ കച്ചവട സങ്കേതമായി മാറി. കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള ജാതി വ്യവസ്ഥയും കേരള ചരിത്രവും. പി.കെ. ബാലകൃഷണൻ ജൂൺ 2005, കറന്റ്‌ ബൂക്സ്‌ തൃശ്ശൂർ. ISBN അതിരുകൾ വടക്ക് കാസർഗോഡ് ജില്ല കിഴക്ക് വയനാട് ജില്ല,തെക്ക് കോഴിക്കോട് ജില്ല പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് അതിരുകൾ.‍ ഭൂമിശാസ്ത്രം അറബിക്കടലിന്റെ തീരത്താണു കണ്ണൂർ നഗരം സ്ഥിതി ചെയ്യുന്നത്.പൊതുവിൽ സന്തുലിതമായ കാലാവസ്ഥയാണ് ഇവിടെ ഉള്ളത്. അതു പോലെ തന്നെ കൂടുതൽ തീര പ്രദേശങ്ങൾ പങ്കിടുന്ന ഒരു നഗരവും കണ്ണൂർ ആണ്. നഗരസഭ മിലിട്ടറി കന്റോണ്മെന്റായിരുന്ന കണ്ണൂർ 1867ലാണ് മുനിസിപ്പാലിറ്റിയായത്. 2015ൽ കോർപ്പറേഷനായി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നായിരുന്നു കണ്ണൂർ. മുനിസിപ്പാലിറ്റിയുടെ ആരംഭത്തിൽ 4 വാർഡുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1919വരെ മെമ്പർമാരെയും, ചെയർമാനെയും നാമനിർദ്ദേശം ചെയ്യുകയോ, തിരഞ്ഞെടുക്കുകയോ ചെയ്യുകയായിരുനു പതിവ്. 1919ൽ മുനിസിപ്പൽ കൗൺസിലിന്റെ അംഗസംഖ്യ 16 ആയി വർദ്ധിച്ചു. അവരിൽ 12 പേർ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും 4 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. 1921 ജുലൈ 27ന്നാണ് ജനാധിപത്യ സ്വഭാവമുള്ള ആദ്യത്തെ മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നത്. ഇതിൽ 15 പേർ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരും 5 പേർ നാമനിർദ്ദേശം ചെയ്യപ്പെട്ടവരുമായിരുന്നു. ആദ്യകാലത്ത് ചെയർമാൻ തന്നെയായിരുന്നു എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചു വന്നിരുന്നത്. 1934 ഓഗസ്റ്റ് 29ന് ആദ്യത്തെ കമ്മീഷണറായി എം.നാരായണഷേണായി നിയോഗിക്കപ്പെട്ടു. 1867ൽ നഗരസഭ രൂപവത്കരിക്കപ്പെട്ടുവെങ്കിലും സ്വന്തമായ ഓഫീസ് കെട്ടിടം നിർമ്മിച്ചത് 1938ലാണ്. 1967ൽ നിർമ്മിച്ച സുഭാഷ് ബിൽഡിംഗിലാണ് ഇപ്പോൾ മുനിസിപ്പൽ ഓഫീസ് പ്രവർത്തിച്ചു വരുന്നത്. റാവു സാഹേബ് കെ.ചന്തനായിരുന്നു നഗരസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ. മുൻ എം.എൽ.എ.മാരായ എൻ.കെ.കുമാരൻ, പി.ഭാസ്കരൻ, മുൻ മന്ത്രി എൻ.രാമകൃഷ്ണൻ, മുൻ കേന്ദ്ര റെയിൽ‌വേ സഹമന്ത്രി ഇ.അഹമ്മദ്, ആൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് പി.പി.ലക്ഷ്മണൻ തുടങ്ങിയ പ്രഗല്ഭർ കണ്ണൂർ മുനിസിപ്പൽ ചെയർമാന്മാരായിരുന്നിട്ടുണ്ട്. 2015 ജനുവരി 14ന് കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യ എണ്ണം സീറ്റ് നേടി. ഒരു സീറ്റ് നേടിയ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് നിർണ്ണായകമായി.കോർപ്പറേഷന്റെ ആദ്യത്തെ മേയർ ആയി ഇ.പി ലത (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. മൂന്നര വർഷത്തിനുശേഷം യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് പിന്തുണച്ചത്തോടുകൂടി അവിശ്വാസ പ്രമേയം പാസ്സാവുകയും തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കൊണ്ഗ്രസ്സിലെ സുമ ബാലകൃഷ്ണൻ മേയറായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. പിന്നീട് മുന്നണി തീരുമാനപ്രകാരം സുമ ബാലകൃഷ്ണൻ രാജി വെക്കുകയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധി സി. സീനത്ത് മേയറായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. 2020 ഡിസംമ്പറിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 34 സീറ്റും എൽ ഡി എഫിന് 19ഉം ബി ജെ പിക്ക് ഒന്നും സ്വതന്ത്രന് ഒന്നും വീതം സീറ്റ് ലഭിച്ചു. കൊണ്ഗ്രസ്സിലെ അഡ്വ.ടി.ഒ.മോഹനൻ മേയറായും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധി കെ.ഷബീന ടീച്ചർ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപെട്ടു. ചരിത്രത്തിലേക്കൊരു എത്തിനോട്ടം, പാമ്പൻ മാധവൻ, കണ്ണൂർ നഗരസഭാ 100 വാർഷിക സ്മരണിക . കന്റോൺ‌മെന്റ് 1938 ജനുവരി 1നു മുനിസിപ്പാലിറ്റിയുടെ ഭാഗമായിരുന്ന ബർണ്ണശ്ശേരിയെ വേർപെടുത്തി കണ്ണൂർ കന്റോൺ‌മെന്റ് രൂപവത്കരിച്ചു. കേരളത്തിൽ ഇന്നു നിലവിലുള്ള ഏക കന്റോൺ‌മെന്റ് കണ്ണൂരാണ്. കേരളത്തിനകത്താണെങ്കിലും കേരളാ മുനിസിപ്പാലിറ്റി/പഞ്ചായത്ത് ആക്ട് പ്രകാരമുള്ള അധികാര വികേന്ദ്രീകരണമോ, ജനകീയാസൂത്രണ പദ്ധതികളോ ഇവിടെ നടപ്പിലാക്കിയിട്ടില്ല. എക്സിക്യൂട്ടീവ് ഓഫീസറാണ് ഇവിടെ ഭരണാധികാരി. ജനപ്രതിനിധികൾ കണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലം കണ്ണൂർ ലോകസഭാ മണ്ഡലത്തെ ആദ്യ ലോകഭയിൽ പ്രതിനിധീകരിച്ചത് എ.കെ. ഗോപാലൻ ആയിരുന്നു. രണ്ടാം ലോകസഭ മുതൽ അഞ്ചാം ലോകസഭ വരെ കണ്ണൂർ മണ്ഡലം നിലവിലുണ്ടായിരുന്നില്ല. ആറാം ലോകസഭയിൽ സി.കെ.ചന്ദ്രപ്പൻ (സി.പി.ഐ), ഏഴാം ലോകസഭയിൽ കെ.കുഞ്ഞമ്പു (കോൺഗ്രസ്സ് യു), എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് സഭകളിൽ മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് ഐ), പതിമൂന്ന്, പതിനാല്‌ സഭകളിൽ എ.പി.അബ്ദുള്ളക്കുട്ടി (സി.പി.എം), പതിനഞ്ചാം സഭയിൽ കെ.സുധാകരൻ (കോൺഗ്രസ്സ് ഐ) എന്നിവരാണ്‌ കണ്ണൂരിനെ പ്രതിനിധീകരിച്ചത്. പതിനാറാം സഭയിൽ കണ്ണൂരിനെ പ്രതിനിധീകരിക്കുന്നത് പി.കെ ശ്രീമതി ടീച്ചർ (സി.പി.എം) ആണ്.പതിനേഴാം സഭയിൽ കെ. സുധാകരൻ ആണ് കണ്ണൂരിനെ(കോൺഗ്രസ്സ് ഐ)പ്രതിനിധീകരിക്കുന്നത്.. നിയമസഭാ മണ്ഡലങ്ങൾ കണ്ണൂർ നിയമസഭാമണ്ഡലം അഴീക്കോട് നിയമസഭാമണ്ഡലം കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ആദ്യ എം.എൽ.എ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സി.കണ്ണൻ (1957-59) ആയിരുന്നു. തുടർന്ന് ആർ.ശങ്കർ (1960-64), ഇ.അഹമ്മദ് (1967-70), എൻ.കെ.കുമാരൻ (1970-77), പി.ഭാസ്കരൻ (1977-79, 1980-82, 1982-1987, 1987-91), എൻ.രാമകൃഷ്ണൻ (1991-96), കെ.സുധാകരൻ (1996-2001, 2001-2006, 2006-2009), എ.പി.അബ്ദുല്ലക്കുട്ടി (2009കകടന്നപള്ളി രാമചന്ദ്രൻ (2016 മുതൽ) എന്നിവരാണ്‌ കണ്ണൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. ടൗൺഹാൾ ഒരു സ്വകാര്യ കമ്മിറ്റിയുടെ കീഴിലുണ്ടായിരുന്ന ഏഴാം എഡ്വേർഡ് സ്മാരക ടൌൺഹാൾ 1937ൽ 12,000 രൂപയ്ക്ക് മുനിസിപ്പൽ കൌൺസിൽ വാങ്ങിച്ചു. പ്രസ്തുത ടൌൺഹാൾ പുനർനിർമ്മിക്കാൻ നടപടികൾ പൂർത്തിയായി വരുന്നു. കല-സംസ്‌കാരം തെയ്യം, തോറ്റം‌പാട്ടുകൾ, കളരിപയറ്റ്, മാപ്പിളപ്പാട്ടുകൾ, കോൽക്കളി പാട്ടുകൾ എന്നിവയായിരുന്നു പണ്ടു കാലത്തെ പ്രധാനപ്പെട്ട കലാപരിപാടികൾ. കണ്ണൂരിന്റെ സാംസ്കാരിക പൈതൃകം വളരെ പെരുമയാർജ്ജിച്ചതാണ്. നാടൻ കലാരൂപമായ തെയ്യമാണു പ്രധാന കലാരൂപം. പൂരക്കളിയാണു മറ്റൊരു പ്രധാനകല. വിദ്യാഭ്യാസം കണ്ണൂർ നഗരത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾ 19ആം നൂറ്റാണ്ടിൽ സ്ഥാപിതമായ ഗവ. ഗേൾസ് ഹൈസ്കൂളും, മുനിസിപ്പൽ ഹൈസ്കൂളുമായിരുന്നു. ആദ്യകാലത്ത് മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ ഉണ്ടായിരുന്നു. ഇന്ന് നഗരത്തിൽ നിരവധി സ്കൂളുകൾ ഉണ്ട്. പ്രശസ്തമായ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജും, ശ്രീനാരായണ കോളേജും നഗരസഭാ പരിധിക്കു ഉള്ളിലായാണ് സ്‌ഥിതി ചെയ്യുന്നത്. ഗതാഗത സൗകര്യങ്ങൾ റോഡ്‌ മാർഗ്ഗം: കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളുമായും കർണാടകത്തിലെ മംഗലാപുരം മൈസൂര് ബെംഗളൂരു നഗരങ്ങളുമായും റോഡ് മാർഗം കണ്ണൂർ ബന്ധിക്കപ്പെട്ടിരിക്കുന്നു . നഗരത്തിലൂടെ കടന്നു പോകുന്ന നാഷണൽ ഹൈവേ 66 കോഴിക്കോട് മംഗലാപുരം കൊച്ചി എന്നീ നഗരങ്ങളെ ബന്ധിക്കുന്നു . മേലേചൊവ്വ - വീരാജ്പേട്ട - മൈസൂർ ഹൈവേയാണ് നഗരത്തിലെ മറ്റു പ്രധാന ഹൈവേ താഴെചൊവ്വ - കൂത്തുപറമ്പ - വയനാട് ഹൈവേ , പാപ്പിനിശ്ശേരി - മാട്ടൂൽ - പയ്യന്നൂർ ഹൈവേ എന്നിവയും നഗരത്തിലൂടെ കടന്നു പോകുന്നു താവക്കര ബസ് സ്റ്റാൻഡ് , KSRTC സ്റ്റാൻഡ് , പഴയ സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നു ബർണ്ണശേരി ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡ് സിറ്റി ബസുകൾക്കും നഗരത്തിന്റെ പ്രാന്തഭാഗത്തേക്കുമുള്ള ബസുകൾക്കായി നീക്കി വെച്ചിരിക്കുന്നു റെയിൽ മാർഗ്ഗം: കണ്ണൂർ മെയിൻ റെയിൽവേ സ്റ്റേഷൻ കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് . തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ , മംഗലാപുരം , ബെംഗളൂരു , മൈസൂര് , കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് ട്രെയിനുകൾ പുറപ്പെടുന്നുണ്ട് . ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും കണ്ണൂരിൽ വഴി  ട്രെയിനുകൾ കടന്നു പോകുന്നുണ്ട് . കണ്ണൂർ തെക്ക് , ചിറക്കൽ , വളപട്ടണം എന്നീ റെയിൽവേ സ്റ്റേഷനുകളും നഗരത്തിൽ ഉണ്ട് . എല്ലാ പാസഞ്ചർ ട്രെയിനുകളും ഈ സ്റ്റേഷനുകളിൽ നിര്ത്തുന്നു വിമാന മാർഗ്ഗം: കണ്ണൂർ നഗരത്തിൽ നിന്ന് 25 കിമി അകലെ മേലേചൊവ്വ - മൈസൂർ ഹൈവേയിൽ മട്ടന്നൂരിന് സമീപമാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ നിർമ്മിച്ച വിമാനത്താവളമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. കണ്ണൂർ, തലശ്ശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. വിസ്തീർണ്ണത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആണ് കണ്ണൂരിലേത്‌ ക്രമസമാധാനം/രക്ഷാ പ്രവർത്തനം 100 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ കണ്ണൂർ ടൗൺ , കണ്ണൂർ സിറ്റി, എടക്കാട് , വളപട്ടണം, ചക്കരക്കല്ല് എന്നീ പോലീസ് സ്റേഷനുകളാണ് നഗരപരിധിയിൽ ഉള്ളത്. 101 ആണ്‌ അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ്‌ ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർമാരെ ഉൾപ്പെടുത്തി, സുസജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം കണ്ണൂർ ബർണ്ണശേരി ജില്ലാ ആശുപത്രി ബസ് സ്റ്റേഷന് സമീപം സമീപം ആയി നിലകൊള്ളുന്നു സന്ദർശിക്കേണ്ട സ്ഥലങ്ങൾ പയ്യാമ്പലം കടപ്പുറം കണ്ണൂർ കോട്ട മീൻ‌കുന്ന് കടപ്പുറം ഏലപ്പീടിക മുഴപ്പിലങ്ങാട്‌ കടപ്പുറം ചിറക്കൽ കൊട്ടാരം മലയാള കലാഗ്രാമം പഴശ്ശി അണക്കെട്ട് മാപ്പിള ബേ ഗുണ്ടർട്ട് ബംഗ്ലാവ് അറയ്കൽ കൊട്ടാരം പെരളശ്ശേരി തൂക്കു പാലം കൊട്ടിയൂർ ക്ഷേത്രം ആറളം ഫാം സെന്റ് ആഞ്ജലോ കോട്ട വൈതൽ മല ചിറക്കൽ ചിറ കേരള ഫോക്ലോർ അക്കാദമി മുണ്ടേരിക്കടവ് പക്ഷിസങ്കേതം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാടായിപ്പാറ പാലക്കയംതട്ട് മാടായിക്കാവ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം കുന്നത്തൂർ പാടി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ചൂട്ടാട് ബീച്ച് ഏഴിമല നാവിക അക്കാദമി തലശ്ശേരിക്കോട്ട കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം നീലിയാർ കോട്ടം ബേബി ബീച്ച്‌ പയ്യാമ്പലം ചിറക്കൽ കടലായി ശ്രീകൃഷ്ണക്ഷേത്രം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം പെരളശ്ശേരി ക്ഷേത്ര കുളം സാമ്പത്തികം കണ്ണൂർ ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് മലയോരമേഖലയിൽനിന്നുള്ള കാർഷിക വരുമാനം ആണ്. ഇതും കാണുക കണ്ണൂർ ജില്ല പുറമെ നിന്നുള്ള കണ്ണികൾ kannur.nic.in kannur.biz Kannur University അവലംബം വിഭാഗം:കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങൾ വർഗ്ഗം:കണ്ണൂർ ജില്ലയിലെ പട്ടണങ്ങൾ വർഗ്ഗം:കണ്ണൂർ
രജനീഷ്
https://ml.wikipedia.org/wiki/രജനീഷ്
രജനീഷ് ചന്ദ്രമോഹൻ ജെയിൻ(रजनीश चन्द्र मोहन जैन) (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരുവാണു്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലും അമേരിക്കയിലുമായി ജീവിച്ചിരുന്നു. അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു. ലൈംഗികതയിലൂടെ ആത്‌മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള ഭാരതീയ താന്ത്രിക സങ്കൽപ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം. ജീവിത രേഖ രജനീഷ്‌ എന്ന വിളിപ്പേരുണ്ടായിരുന്നEncyclopædia Britannica entryArticle in The New Yorker magazine, Sept. 22 1986: Frances FitzGerald: A reporter at large – Rajneeshpuram (part 1) ചന്ദ്ര മോഹൻ ജയിൻ ഡിസംബർ 11 1931 ന്‌ മധ്യപ്രദേശ്‌ സംസ്ഥാനത്തെ കുച്ച്‌വാഡ ഗ്രാമത്തിൽ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളിൽ മൂത്തവനായി ജനിച്ചു. ഏഴാം വയസ്സിൽ അപമൃത്യു സംഭവിക്കും എന്ന് ജാതകത്തിൽ കണ്ടതിനാൽ.Autobiographical anecdote recounted in his book Vigyan Bhairav Tantra, Vol. 1, Chapter 23 ജാതകത്തിൽ വിശ്വസിക്കുന്ന തരൺപന്തി ജയിനുകളായിരുന്ന മാതാപിതാക്കൾ അദ്ദേഹത്തെ ഏഴുവയസ്സു വരെ മാതാമഹന്റെ പരിചരണത്തിലാണ്‌ വളർത്തിയത്‌. എല്ലാവിധ സ്വാതന്ത്ര്യവും ബഹുമാനവും ലഭിച്ചിരുന്ന മാതൃഗൃഹത്തിലെ താമസം തന്റെ വളർച്ചയെ വളരെയധികം സ്വാധീനിച്ചു എന്ന് അദ്ദേഹം പിൽക്കാലത്ത്‌ പറഞ്ഞിട്ടുണ്ട്‌.In his book From Darkness to Light, Chapter 6: Every Child's Original Face is the Face of God ഏഴു വയസ്സു മുതൽ മാതാപിതാക്കളുടെ കൂടെ ജീവിച്ച രജനീഷ്‌ ഒരു അനുഗൃഹീത വിദ്യാർത്ഥിയും യാഥാസ്ഥിതികരായ ജയിൻ ആചാരങ്ങൾക്കെതിരെ വിപ്ലവകരമായ നിലപാടുകൾ സ്വീകരിച്ച പ്രസംഗകനുമായിരുന്നു. വിവാഹം കഴിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളെ എതിർത്തhttp://www.youtube.com/watch?v=5ocbZhRQS9 രജനീഷിന്‌ തന്റെ പിതാമഹന്റെ ഭാഗത്തു നിന്നും വളരെ സ്വാതന്ത്ര്യവും പിന്തുണയും ലഭിച്ചിരുന്നു. തരൻപന്തി ജയിൻ സമുദായം 1939 മുതൽ ജബൽപ്പൂരിൽ നടത്തിയിരുന്ന സർവ്വ മത സമ്മേളനത്തിൽ 1951 ൽ പൊതു വേദിയിൽ ആദ്യമായി പ്രസംഗിച്ചു. മൗലികചിന്തകനായ രജനീഷിന്റെ പ്രസംഗങ്ങൾ യാഥാസ്ഥിതികരായ ജയിനന്മാർക്ക്‌ ഉൾക്കൊള്ളുവാൻ സാധിക്കാതെ വന്നപ്പോൾ 1968 നു ശേഷം അവർ അദ്ദേഹത്തെ ക്ഷണിക്കാതെയായി..Smarika, Sarva Dharma Sammelan, 1974, Taran Taran Samaj, Jabalpur പ്രബോധോദയം 21 മാർച്ച്‌ 1953 ൽ തനിക്ക്‌ ആത്മീയ പ്രബോധോദയം സംഭവിച്ചു എന്ന് രജനീഷ്‌ പറയുന്നുhttp://www.realization.org/page/doc0/doc0015.htm ...ഏഴു ദിവസത്തെ തീവ്രമായ ആത്മീയാനുഭവങ്ങൾക്കു ശേഷം ഞാൻ പൂന്തോട്ടത്തിൽ ചെന്നു... ഞാൻ അവിടേയ്ക്കു കടന്ന നിമിഷത്തിൽ എല്ലാം തേജോമയമായി...ആ കൃപാനുഗ്രഹം അവിടമൊട്ടാകെ പരന്നു... ഞാൻ ആദ്യമായി ആ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു...ഇലകളുടെ പച്ചപ്പും, അവയിലെ ജീവനും, ജീവരസം വരെയും എനിക്ക്‌ ആസ്വദിക്കുവാൻ സാധിച്ചു...ആ പൂന്തോട്ടം ആകെ സജീവമായതു പോലെ...ചെറു പുൽക്കൊടികൾ വരെ അതി സുന്ദരമായിരുന്നു...ഞാൻ ചുറ്റും നോക്കി...ഒരു മരം മാത്രം അത്യുജ്ജ്വലമായ പ്രകാശം വമിപ്പിക്കുന്നതായി തോന്നി... ആ മരച്ചുവട്ടിലേക്ക്‌ ഞാൻ ആകർഷിക്കപ്പെടുകയായിരുന്നു..അത്‌ ഞാൻ തിരഞ്ഞെടുത്തതായിരുന്നില്ല...ദൈവം സ്വയം തിരഞ്ഞെടുത്തതായിരുന്നു...ഞാൻ ആ മരച്ചുവട്ടിലിരുന്നപ്പോൾ എന്റെ ചിന്തകൾ ശാന്തമായി... ഈ പ്രപഞ്ചം മുഴുവൻ തേജോമയമായി... The Discipline of Transcendence, Vol. 2, Chapter 11 വിദ്യാഭ്യാസം സാഗർ സർവ്വകലാശാലയ്ക്കു കീഴിലുള്ള ഡി. എൻ. ജയിൻ കലാലയത്തിൽ നിന്ന് 1955 തത്വശാസ്ത്രത്തിൽ ബിരുദവും, 1957 ൽ വൈശിഷ്ട്യമായി ബിരുദാനന്തര ബിരുദവും നേടി. കുറച്ചു കാലത്തേക്ക്‌ റായ്പ്പൂർ സംസ്കൃത കലാലയത്തിൽ അദ്ധ്യാപകനായിരുന്നു. 1966 വരെ ജബൽപ്പൂർ സർവകലാശാലയിൽ തത്ത്വശാസ്ത്ര പ്രഫസ്സറായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ഭാരതമാകെ സഞ്ചരിക്കുകയും ആചാര്യ രജനീഷ്‌ എന്ന പേരിൽ സമഷ്ടിവാദത്തേയും ഗാന്ധിയേയും വിമർശിച്ച്‌ പലയിടത്തും പ്രഭാഷണങ്ങൾ നൽകുകയുമുണ്ടായി. 1962 ൽ 3 മുതൽ 10 ദിവസങ്ങൾ വരെ നീണ്ടു നിൽക്കുന്ന ധ്യാന പരമ്പരകൾക്ക്‌ തുടക്കം കൊടുക്കുകയും, ജീവനെ ഉൽബുദ്ധമാക്കുന്ന മുന്നേറ്റം എന്ന് അർത്ഥം വരുന്ന "ജീവൻ ജാഗ്രുതി ആന്ദോളൻ" എന്ന സംഘടന രൂപം കൊള്ളുകയും ചെയ്തു. 1966 ൽ അദ്ധ്യാപനവൃത്തി ഉപേക്ഷിച്ചു.Autobiography of a Spiritually Incorrect Mystic, Appendix 1968 ൽ, ഹൈന്ദവ നേതാക്കൾ ലൈംഗികതയ്ക്കെതിരെ കടുത്ത നിലപാട്‌ സ്വീകരിക്കുന്നതിലെ കാപട്യത്തെപ്പറ്റി പ്രസംഗിച്ചത്‌ അവരിൽ രോഷം ഉളവാക്കി. 1968 ൽ നടന്ന രണ്ടാമത്‌ ലോക ഹിന്ദു സമ്മേളനത്തിൽ, വ്യവസ്ഥാപിത മതങ്ങളേയും പൗരോഹിത്യത്തേയും വിമർശിച്ച്‌ പ്രസംഗിച്ചത്‌ വിവാദമായിരുന്നു.University of Oregon Libraries Collection, Historical Note 1969ൽ ഓഷോയുടെ ചില സുഹൃത്തുക്കൾ ചേർന്ന് ഒരു സ്ഥാപനത്തിന്‌ രൂപം നൽകുകയും മുംബൈ യിൽ ഒരു വാടക കെട്ടിടത്തിൽ അദ്ദേഹം താമസമാവുകയും ചെയ്തു. 1970 സെപ്റ്റംബർ 26 ന്‌ തുറസ്സായ ഒരു ധ്യാന കേന്ദ്രത്തിൽ വച്ച്‌ ആദ്യമായി ഒരു ശിഷ്യന്‌ സന്ന്യാസ ദീക്ഷ നൽകി. അദ്ദേഹത്തിന്റെ അഭിനവ സന്ന്യാസി സങ്കൽപ്പത്തിൽ ശിഷ്യന്മാർ പരമ്പരാഗതമായി തപസ്വികൾ ധരിച്ചിരുന്ന കാവി വസ്ത്രമാണ്‌ ധരിക്കേണ്ടിയിരുന്നത്‌ പക്ഷെ പരമ്പരാഗത സന്ന്യാസികളുടെ ബ്രഹ്മചര്യം അനുഷ്ഠിച്ചുള്ള ജീവിതചര്യ പിന്തുടരണമെന്ന് യാതൊരു നിർബന്ധവും ഉണ്ടായിരുന്നില്ല.. 1971 - 1980 1971 മുതൽ അദ്ദേഹം ഭഗവാൻ ശ്രീ രജനീഷ്‌ എന്ന നാമത്തിലാണ്‌ അറിഞ്ഞിരുന്നത്‌. സന്ദർശകരുടെ ഒഴുക്ക്‌ വർദ്ധിച്ചതിനാലും, ആരോഗ്യപരമായ കാരണങ്ങളാലും 1974 ൽ, തന്റെ ബോധോദയത്തിന്റെ 21 ആം വാർഷിക ദിനത്തിൽ, ഓഷോ തന്റെ ആസ്ഥാനം മുംബൈക്ക്‌ അടുത്തുള്ള മലയോര കേന്ദ്രമായ പൂണെയിലേക്കു മാറ്റി. അവിടെ ആറ്‌ ഏക്കർ സ്ഥലത്തിനുള്ളിൽ നിർമ്മിച്ചിരുന്ന രണ്ട്‌ വീടുകളായിരുന്നു ഓഷോ അന്താരാഷ്ട്ര ധ്യാന കേന്ദ്രം.http://www.osho.com/Main.cfm?Area=MedResort&Language=English ഓഷോയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായി അനവധി വിദേശികൾ ഓഷോയുടെ ശിഷ്യത്ത്വം സ്വീകരിച്ചതിനൊപ്പം "ആശ്രമവും" വികസിച്ചുകൊണ്ടിരുന്നു.Judith M. Fox: Osho Rajneesh, (2002: 15) ISBN 1-56085-156-2Judith M. Fox: Osho Rajneesh, (2002: 17) ISBN 1-56085-156-2 1980 ൽ, പ്രഭാഷണം നൽകുന്നതിനിടെ ഒരു ഹിന്ദു മൗലികവാദി ഓഷോയെ വധിക്കുവാൻ ശ്രമിച്ചിരുന്നു.Times of India article dated 18 Nov. 2002 1974 മുതൽ 1981 വരെ ഓഷോ പൂണെ ആശ്രമത്തിൽ തുടർന്നു. 1981 - 1990 1981 ഏപ്രിൽ 10ന്‌ പതിനഞ്ച്‌ വർഷത്തെ പ്രഭാഷണ പരമ്പരകൾക്കു ശേഷം ഓഷോ മൂന്നരവർഷം നീണ്ട മൗനവ്രതത്തിൽ കടന്നു.Judith M. Fox: Osho Rajneesh, (2002: 21) ISBN 1-56085-156-2 ഇതിനിടയിൽ നികുതി വെട്ടിപ്പ്‌ മുതലായ കുറ്റങ്ങൾക്ക്‌ ഇൻഡ്യൻ അധികാരികൾ കുറ്റം ചുമത്തുകയും അറസ്റ്റിനു മുൻപ്‌ ഓഷോ ചികിത്സയ്ക്ക്‌ എന്ന വ്യാജേന ഇന്ത്യ വിടുകയും ചെയ്തു Hugh milne, Bhagwan- The God That failed‌ ISBN 0-85066-006-9 ഇതേ സമയത്ത്‌ പ്രമേഹം, ശ്വാസം മുട്ടൽ, നടുവേദന തുടങ്ങിയ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ഓഷോയുടെ അനുയായികൾ വാസ്കോ കൗണ്ടിയിൽ(ഒറിഗോൺ), ഏകദേശം 60 കോടി ഡോളർ മുടക്കി വാങ്ങിയ 64000 ഏക്കർ വിസ്തൃതിയുള്ള മേച്ചിൽ പ്രദേശം നിയമപരമായി രജനീഷ്‌പുരം എന്ന നഗരമായി സംഘടിപ്പിച്ചു. 1981 മധ്യത്തോടെ ഓഷോ അവിടെ എത്തുകയും അടുത്ത നാലു വർഷങ്ങൾ അവിടെ കഴിയുകയും ചെയ്തു. ആത്മീയ ഗുരുവിനു ചേരാത്തരീതിയിൽ ആഡംബര സമൃദ്ധിയിൽ രജനീഷ്‌പുരത്ത്‌ കഴിഞ്ഞ ഓഷോയ്ക്‌ 90 റോൾസ്‌ റോയ്സ്‌ വാഹനങ്ങളും വീടിനുള്ളിൽത്തന്നെ നീന്തൽക്കുളവും ഉണ്ടായിരുന്നു. 1984 ഒക്ടോബറിൽ ഓഷോ തന്റെ മൗന വ്രതം അവസാനിപ്പിച്ചു. 1985 ജൂലൈ മുതൽ പ്രഭാഷണ പരമ്പരകൾ വീണ്ടും തുടങ്ങി. ഓറിഗൺ സംസ്ഥാനമായും രജനീഷ്പുരത്തിന്റെ അയൽക്കാരുമായും നിലനിന്നിരുന്ന നിയമ പ്രശ്നങ്ങളും ,Article in Ashé magazine (സർക്കാർ അധികാരികൾക്കു നേരെയുള്ള വധ ശ്രമം, സംഭാഷണം ചോർത്തുന്ന നടപടികൾ, ഓഷോയുടെ ഡോക്ടർക്കു നേരെയുണ്ടായ വധ ശ്രമം, സാൽമണല്ല ജീവാണുവിനെ ഉപയോഗിച്ച്‌ സാധാരണക്കാർക്കു നേരെ നടത്തിയ ജൈവ തീവ്രവാദം)Article in The New Yorker magazine, Sept. 29 1986: Frances FitzGerald: A reporter at large – Rajneeshpuram (part 2) രജനീഷ്പുരത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചു. കുറ്റക്കാരായിരുന്ന സന്ന്യാസികൾ യൂറോപ്പിലേക്ക്‌ രക്ഷപെട്ടു. (മാ ആനന്ദ്‌ ഷീല എന്ന സന്ന്യാസിനി ഇതിന്റെ പേരിൽ പിന്നീട്‌ പിടിയിലായി) ഓഷോ ഈ പ്രശ്നങ്ങളിലൊന്നും കുറ്റാരോപിതനായില്ലയെങ്കിലും, അദ്ദേഹത്തിന്റെ ഖ്യാതിയെ, വിശേഷിച്ച്‌ പാശ്ചാത്യ രാജ്യങ്ങളിൽ, പരിഹരിക്കാവുന്നതിനപ്പുറം ബാധിച്ചു. 1985 ഒക്ടോബറിൽ, ഓഷോയെ നോർത്ത്‌ കരോളീനയിൽ വച്ച്‌ അമേരിക്കയിൽ നിന്ന് രക്ഷപെടുന്നതിനിടെ അറസ്റ്റ്‌ ചെയ്തു. ലഘുവായ കുടിയേറ്റ നിയമ ലംഘനങ്ങൾ ആരോപിക്കപ്പെട്ട ഓഷോ, രാജ്യം വിട്ടുപോകാമെന്ന ഉറപ്പിന്മേൽ പന്ത്രണ്ട്‌ ദിവസത്തെ തടവിനു ശേഷം മോചിതനായി.Lewis F. Carter, Charisma and Control in Rajneeshpuram (1990: 233–238) ISBN 0-521-38554-7. ഓഷോ പിന്നീട്‌ ലോകമാകെ സഞ്ചരിച്ച്‌ തന്റെ പ്രഭാഷണ പരമ്പരകൾ തുടർന്നു. ഇരുപതിലേറെ രാജ്യങ്ങൾ ഓഷോയ്ക്ക്‌ സന്ദർശനാനുമതി നിഷേധിച്ചിരുന്നു. 1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ ഓഷോ, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിൽ ഓഷോ എന്ന പേര്‌ സ്വീകരിച്ചു.1990 ജനുവരി 19 ന്‌ ഓഷോ അന്തരിച്ചു. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന് പറയുന്നതെങ്കിലും, അമേരിക്കയിൽ തടവിൽ കഴിഞ്ഞ സമയത്ത്‌ അമേരിക്കൻ സർക്കാർ അദ്ദേഹത്തിന്‌ അണുപ്രസരണ ശേഷിയുള്ള ഏതോ വിഷവസ്തു നൽകിയെന്നും അത്‌ താല്ലിയം എന്ന രാസവസ്തുവാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.In his book Jesus Crucified Again, This Time in Ronald Reagan's America ഓഷോയുടെ ചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. സ്മാരക ലേഘനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബർ 11 1931നും, ജനുവരി 19 1990നും ഇടയ്ക്ക്‌ ഈ ലോകം സന്ദർശിക്കുക മാത്രം ചെയ്തു." മഹത്ത്വം ലഘുചിത്രം|വലത്ത്‌|300px പൂണെ യിലെ ഓഷോ അന്താരാഷ്ട്ര ധ്യാനകേന്ദ്രം പ്രതിവർഷം 200000 ആളുകൾ സന്ദർശിക്കുന്നു Indian Embassy website, section "A modern Ashram" ഓഷോയുടെ കൃതികൾ ഇതു വരെ 55 ഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്തിട്ടുണ്ട്‌. ഓഷോയുടെ വാചകങ്ങൾ സ്ഥിരമായി ടൈംസ്‌ ഒഫ്‌ ഇൻഡ്യയിൽ വരുന്നുണ്ട്‌. ഇൻഡ്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌", കഥാകൃത്ത്‌ ഖുശ്‌വന്ത് സിങ്, അഭിനേതാക്കളായ വിനോദ് ഖന്ന.Article on Outlookindia.com dated 4 Aug. 2003, മോഹൻലാൽ തുടങ്ങിയ പ്രശസ്തർ ഓഷോ തങ്ങളെ സ്വാധീനിച്ചിട്ടുണ്ടന്ന് പറഞ്ഞിട്ടുണ്ട്. വിവാദങ്ങൾ വിവാദങ്ങൾ ഓഷോയെ വിടാതെ പിന്തുടർന്നു.Times of India article dated 3 Jan. 2004. ലൈംഗികതയെയും വികാരപ്രകടനങ്ങളെയും പറ്റി ഓഷോയ്ക്കുണ്ടായിരുന്ന വിശാല മനഃസ്ഥിതി അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ അതിരുവിട്ട പെരുമാറ്റരീതികൾക്ക്‌ കാരണമായി,New York Times article dated 13 Nov. 1981 . ഇത്‌ ഇൻഡ്യയിലെയും അമേരിക്കയിലേയും ജനങ്ങളിൽ ഞെട്ടലും വെറുപ്പും ഉളവാക്കി. പാശ്ചാത്യ അച്ചടി മാധ്യമങ്ങൾ ,Article on religioustolerance.org , in the last paragraph above the section Beliefs and Practices ഓഷോയ്ക്ക്‌ "യോനികളുടെ അധിപൻ" എന്ന ഒരു പദവി നൽകുകയും, അദ്ദേഹത്തിന്റെ ലൈംഗിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾക്കു മാത്രം പ്രാധാന്യം കൊടുത്തിരുന്നു. ആഡംബര പ്രിയനായിരുന്ന ഓഷോ , ഭൗതിക ദാരിദ്ര്യം ആത്മീയതയെ ഒരു തരത്തിലും ബാധിക്കില്ല .In his book Beyond Psychology, Chapter 9: I Want to Provoke Your Jealousy എന്ന് വിശ്വസിച്ചിരുന്നു. താൻ പണക്കാരന്റെ ഗുരുവാണന്ന് പലപ്പോഴും ഓഷോ പറഞ്ഞിരുന്നു",In his book From Darkness to Light, Chapter 29: History repeats itself, unfortunately, Question 1 . തന്റെ പ്രഭാഷണങ്ങളിൽ ഓഷോ, കുടുംബം, രാഷ്ട്രം, മതം തുടങ്ങിയ സമൂഹാധിഷ്ഠിത നിലപാടുകളെ ശക്തമായി വിമർശിക്കുകയും, രാഷ്ട്രീയക്കാരേയും പുരോഹിതന്മാരേയും ,ഒരു പുസ്തകത്തിന്റെ പേരു കാണൂ, Priests and Politicians: The Mafia of the Soul, ISBN 3-89338-000-0 തുല്യമായി അവഹേളിക്കുകയും ചെയ്തിരുന്നു - അവർ തിരിച്ചും. ദന്ത ചികിത്സയ്ക്കിടെ വേദന സംഹാരിയായുപയോഗിച്ചിരുന്ന നൈട്രസ്‌ ഓക്സൈഡ്‌ വാതകത്തിന്റെ സ്വാധീനത്തിൽ ഓഷോ. മൂന്ന് കൃതികൾ പറഞ്ഞെഴുതിച്ചിട്ടുണ്ട്‌(ഗ്ലിംപ്സസ്‌ ഒഫ്‌ എ ഗോൾഡൻ ചൈൽഡ്‌ഹുഡ്‌, നോട്സ്‌ ഒഫ്‌ എ മാഡ്മാൻ, ബുക്സ്‌ ഐ ഹാവ്‌ ലവ്ഡ്‌) ഓഷോനൈട്രസ്‌ ഓക്സൈഡിന്‌ അടിമയായിരുന്നു എന്നും ആരോപിച്ചിരുന്നു. ഓഷോ വചനങ്ങൾ നിങ്ങൾ‍ പ്രബുദ്ധനായിത്തീരുമ്പോൾ അത്രയ്ക്കുമധികം നിങ്ങളനുഭവിച്ച എല്ലാ ദുഃഖങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ കഷ്ടപ്പാടുകളും പെട്ടെന്ന് അത്രയ്ക്കും അപ്രധാനങ്ങളും അത്രയ്ക്കുമപ്രസക്തങ്ങളുമായി തീരുന്നു. അവ നിങ്ങളുടെ ബോധമണ്ഡലത്തിൽ നിന്നുതന്നെ അപ്രത്യക്ഷമാകും. അവ നിങ്ങളുടെ ജീവിതകഥയുടെ ഭാഗമേയല്ലാതായി തീരും. അതു നിങ്ങൾക്കല്ല, മറ്റാർക്കോ സംഭവിച്ചതാണെന്നതുപോലെ. മരിക്കുമ്പോൾ ശ്വാസം നിലയ്ക്കും. ഗാഢമായ ധ്യാനത്തിലും ശ്വാസം നിലയ്ക്കും. അതിനാൽ ഗാഢമായ ധ്യാനത്തിനും മരണത്തിനും പൊതുവായ ഒരു കാര്യമവിടെയുണ്ട്. രണ്ടിലും ശ്വാസം നിലയ്ക്കും. അതിനാൽ ഒരു മനുഷ്യൻ ധ്യാനമറിയുന്നുവെങ്കിൽ അയാൾ മരണവുമെന്തെന്നറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ധ്യാനിയ്ക്കുന്നവൻ മരണഭയത്തിൽ നിന്നും മുക്തനായിത്തീരുന്നത്. ശ്വാസം നിലയ്ക്കുന്നുവെങ്കിലും താനവിടെയുണ്ടെന്ന് അയാൾക്കറിയാം. എല്ലാ ലൈംഗികതയും വിഡ്ഢിത്തമാണ്. അതൊരു ജൈവതൃഷ്ണ മാത്രമാണെന്നതും നിങ്ങൾ അതിന്റെ ഇര മാത്രമാണെന്നതുമാണ് കാരണം. സംഗീതം ധ്യാനത്തിന്റെ ഏറ്റവും അടുത്തു നിൽക്കുന്ന ഒന്നാണ്. ധ്യാനത്തിലേക്കുള്ള ഒരു വഴിയാണ് സംഗീതം. ഏറ്റവും നല്ല വഴിയും. ധ്യാനം എന്നത് ശബ്ദരഹിതമായ ശബ്ദത്തെ ശ്രവിയ്ക്കുന്ന കലയാണ്. നിശ്ശബ്ദതയുടെ സംഗീതം കേൾക്കുന്ന കല. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാവും. എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല. ഭക്ഷണം നാവിന് കുറച്ച് രുചി നൽകുന്നു. അതിനുവേണ്ടി ജീവിയ്ക്കാൻ മാത്രം അതിലൊന്നുമില്ല. എന്നാൽ ഭക്ഷിയ്ക്കാൻ വേണ്ടി മാത്രം ധാരാളം ആളുകൾ ജീവിയ്ക്കുന്നു. ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്. ശാസ്ത്രം പ്രകൃതിയെ കീഴടക്കിയിട്ടൊന്നുമില്ല. എന്നാൽ അതിനെ കീഴടക്കുന്നതിനായുള്ള ശ്രമത്തിൽ അത് വളരെയധികം നശിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ ശ്വസനത്തെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുമ്പോൾ നിങ്ങളത്ഭുതപ്പെടും. പതുക്കെ പതുക്കെ നിങ്ങളുടെ ശ്വാസം ശാന്തവും നിശ്ശബ്ദവുമാകുന്നതോടെ നിങ്ങളുടെ മനസ്സും ശാന്തവും നിശ്ശബ്ദവുമാകാൻ തുടങ്ങും. ശ്വസനത്തെ നിരീക്ഷിയ്ക്കുന്നതിലൂടെ നിങ്ങൾ മനസ്സിനെ നിരീക്ഷിയ്ക്കുന്നതിന് കഴിവുള്ളവനായിത്തീരും. വിമർശിയ്ക്കുന്നവർ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമർശകൻ ഒരു സംഗീതം കേൾക്കുവാൻ തുടങ്ങുകയാണെങ്കിൽ അയാളുടെ ശ്രവണം സമ്പൂർണ്ണമല്ല. അയാൾ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും. നിങ്ങളെന്തെങ്കിലും അടിച്ചമർത്തുകയാണെങ്കിൽ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാർഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താൻ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങൾക്കും മതപരമായ ഉറവിടമാണുള്ളതെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. എല്ലാ മതങ്ങളും ലൈംഗികതയ്ക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്. കാമനയുടെ സഹജസ്വഭാവം തന്നെ പൂർത്തീകരിയ്ക്കപ്പെടുവാൻ സാദ്ധ്യമല്ല എന്നുള്ളതാണ്. ഓരോ കാമനയും നടക്കുവാൻ സാദ്ധ്യമല്ലാത്ത എന്തോ ഒന്നിനു വേണ്ടിയുള്ള വെറുമൊരു മോഹം മാത്രമാണ്. ഓരോ കാമനയും അർത്ഥമാക്കുന്നത് ഇനിയും ഇനിയും ഇനിയും എന്നാണ്. കൂടുതൽ കൂടുതലിനു വേണ്ടിയുള്ള ഈ നിരന്തരമായ മോഹത്തെ എങ്ങനെയാണ് നിങ്ങൾക്ക് പൂർത്തീകരിയ്ക്കാൻ കഴിയുക. നിങ്ങൾക്ക് ലോകത്തിലെ മുഴുവൻ ധനവും ഉണ്ടായേക്കാം അപ്പോഴും കാമനയവിടെത്തന്നെയുണ്ടാകും. വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവൻ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്. ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്കുക. പ്രാർത്ഥനയേക്കാൾ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. പ്രാർത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാൽ ചിരി അഹന്തയെ തീർച്ചയായും നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനിൽക്കുമ്പോഴാണ് നിങ്ങൾ ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോൾ നിങ്ങൾ ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോൾ നിങ്ങൾ മറക്കുന്നു. ഇപ്പോൾ ഗൌരവം ചോർന്നുപോയിരിയ്ക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു. ചിരിയ്ക്കുമ്പോൽ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങൾ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങൾ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോൾ. കൂ‍ടുതൽ വായിക്കുവാൻ Osho, Autobiography of a Spiritually Incorrect Mystic (St. Martin's Griffin) 2001 ISBN 0-312-28071-8 Osho, Glimpses of a Golden Childhood (Rajneesh Foundation International) 1985 ISBN 0-88050-715-2; new edition (Rebel Publishing House) 1998 ISBN 81-7261-072-6 Sue Appleton, Bhagwan Shree Rajneesh: The Most Dangerous Man Since Jesus Christ (Rebel Publishing House) 1987 ISBN 3-89338-001-9 Harry Aveling (ed.), Osho Rajneesh and His Disciples: Some Western Perceptions (Motilal Banarsidass) 1999 ISBN 81-208-1598-X (Hardcover); ISBN 81-208-1599-8 (Paperback) Ma Satya Bharti, Death Comes Dancing: Celebrating Life With Bhagwan Shree Rajneesh (Routledge) 1981 ISBN 0-7100-0705-1 Satya Bharti Franklin, The Promise of Paradise: A Woman's Intimate Story of the Perils of Life With Rajneesh (Station Hill Press) 1992 ISBN 0-88268-136-2 Lewis F. Carter, Charisma and Control in Rajneeshpuram: A Community without Shared Values (Cambridge University Press) 1990 ISBN 0-521-38554-7 Frances FitzGerald, Cities on a Hill: A Journey Through Contemporary American Cultures (Simon & Schuster) 1986 ISBN 0-671-55209-0 (includes a section on Rajneeshpuram previously published in two parts in The New Yorker magazine, Sept. 22 and Sept. 29 1986 editions) Juliet Forman, Bhagwan: One Man Against the Whole Ugly Past of Humanity (Rebel Publishing House) 2002 ISBN 3-89338-103-1 Judith M. Fox, Osho Rajneesh. Studies in Contemporary Religion Series, No. 4 (Signature Books) 2002 ISBN 1-56085-156-2 Excerpts available here Tim Guest, My Life in Orange: Growing up with the Guru (Harvest Books) 2005 ISBN 0-15-603106-X Bernard Gunther, Swami Deva Amit Prem, Dying for Enlightenment: Living with Bhagwan Shree Rajneesh (Harper & Row) 1979 ISBN 0-06-063527-4 Rosemary Hamilton, Rosemary Lansdowne, Hell-bent for Enlightenment: Unmasking Sex, Power, and Death With a Notorious Master (White Cloud Press) 1998 ISBN 1-883991-15-3 Win McCormack, Oregon Magazine: The Rajneesh Files 1981-86 (New Oregon Publishers, Inc.) 1985 ASIN B000DZUH6E George Meredith, Bhagwan: The Most Godless Yet the Most Godly Man (Rebel Publishing House) 1988 ASIN B0000D65TA (by Osho's personal physician) Hugh Milne, Bhagwan: The God that Failed (St. Martin's Press) 1987 ISBN 0-312-00106-1 (by Osho's one-time bodyguard) Bob Mullan, Life as Laughter: Following Bhagwan Shree Rajneesh (Routledge & Kegan Paul Books Ltd) 1984 ISBN 0-7102-0043-9 Donna Quick, A Place Called Antelope: The Rajneesh Story (August Press) 1995 ISBN 0-9643118-0-1 Ma Prem Snhggfgfffgfffhunyo, My Diamond Days with Osho: The New Diamond Sutra (Full Circle Publishing Ltd) 2000 ISBN 81-7621-036-6 പുറത്തേക്കുള്ള കണ്ണികൾ Website of Osho International Foundation, includes a presentation of the Osho International Meditation Resort in Pune, India, and a fully searchable library of Osho's books (Hindi archive free, English archive charged) ഓഷോ വീഡിയോകൾ വീഡിയോ ഗൂഗിളിൽ നിന്ന് Instruction video for Osho Dynamic Meditation India's greatest bookman / Pierre Evald in: LOGOS – The Journal of the World Book Community, vol. 12, 2001, no. 1. Page 49-51. University of Oregon video on The Rise and Fall of Rajneeshpuram Guide to the Rajneesh collection at the University of Oregon Résumé of the Osho movement's history ഓഷോ ചിത്രങ്ങളുടെ വെബ് സൈറ്റ് അവലംബം ബാഹ്യ ലിങ്കുകൾ Message to Seekers(Disclaimer!!) rajneesh on archive.org rajneesh archive collection (updated 12 July 2017). Osho bibliography On Sannyas Wiki site, a site devoted to Osho's work, his discourses, his books, and the music made around him rajneesh was once attacked with a knife discourse * Vilas Tupe Throws Knife Towards Osho In A Discourse... * Date – 22 May 1980 Day – Thursday Time & Venue – Morning, Buddha Hall, Rajneesh Ashram, Pune, India In the above photo video you will hear the voice of Vilas Tupe shouting: from at around 23 Minutes: 14 Seconds വർഗ്ഗം:1931-ൽ ജനിച്ചവർ വർഗ്ഗം: 1990-ൽ മരിച്ചവർ വർഗ്ഗം:ഡിസംബർ 11-ന് ജനിച്ചവർ വർഗ്ഗം:ജനുവരി 19-ന് മരിച്ചവർ വർഗ്ഗം:സാംസ്കാരികം വർഗ്ഗം:തത്ത്വചിന്തകർ വർഗ്ഗം:ഇന്ത്യയിലെ ആത്മീയാചാര്യന്മാർ
ജപ്പാൻ
https://ml.wikipedia.org/wiki/ജപ്പാൻ
കിഴക്കനേഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ജപ്പാൻ .( നിഹോൺ അഥവാ നിപ്പോൺ? </span>, ഔദ്യോഗികമായി ജാപ്പനീസ് ഭാഷയിൽ ജപ്പാൻ എന്ന പേര് എഴുതുന്ന [[[കാഞ്ജി]]|അക്ഷരങ്ങൾക്ക്]] "സൂര്യൻ-ഉത്ഭവം" എന്നും അർത്ഥം ഉള്ളതിനാൽ, ഉദയ സൂര്യന്റെ നാട് എന്ന അപരനാമത്തിലും അറിയപ്പെടുന്നു. മൂവായിരത്തിലേറെ ദ്വീപുകൾ {{| publisher = Daijirin / Yahoo Japan dictionary | accessdate = 2007-05-07|archiveurl=https://archive.today/20120523205056/http://dic.yahoo.co.jp/dsearch?enc=UTF-8&p=%E3%81%AB%E3%81%BB%E3%82%93%E3%82%8C%E3%81%A3%E3%81%A8%E3%81%86&dtype=0&stype=1&dname=0ss%7Carchivedate=2012-05-23}}ചേരുന്ന ഈ രാജ്യം ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്. പസഫിക് മഹാസമുദ്രം, ജപ്പാൻ കടൽ, ഫിലിപ്പൈൻ കടൽ, കിഴക്കൻ ചൈനാ കടൽ, ഒക്കോസ്ക് കടൽ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണിത്. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റഷ്യ, ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തി പങ്കുവയ്ക്കുന്നു. ടോക്കിയോ ആണ് ജപ്പാന്റെ തലസ്ഥാനം.നാലു വലിയ ദ്വീപുകളായ ഹോൻഷു, ഹൊക്കൈഡൊ, ക്യുഷു, ഷികോകു എന്നിവ ഭൂവിസ്ത്ര‌തിയുടെ 97% ഉൾക്കൊള്ളുന്നു. മിക്ക ദ്വീപുകളും മലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, നിറയെ അഗ്നിപർവതങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഏറ്റവും ഉയരമേറിയ പർവതം ആയ മൗണ്ട് ഫ്യുജി. ഏകദേശം 12.8 കോടിയാണ് ജനസംഖ്യ. ടോക്കിയോ ഉൾപ്പെടുന്ന ഗ്രേറ്റർ‍ ടോക്കിയൊ ഏരിയ ലോകത്തിലെ ഏറ്റവും വലിയ നഗരപ്രദേശമാണ്‌. 3 കോടിയിലധികം ജനങ്ങൾ ഇവിടെ വസിക്കുന്നു. ഉത്തര പ്രാചീനശിലായുഗം മുതൽ തന്നെ ജപ്പാനിൽ ജനവാസമുണ്ടായിരുന്നതായി ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നു. AD ഒന്നാം നൂറ്റാണ്ടിലെ ചൈനീസ് പുസ്തകങ്ങളിൽ ജപ്പാനെപ്പറ്റി പരാമർശങ്ങൾ ഉണ്ട്. 1947ൽ പുതിയ ഭരണഘടന അംഗീകരിച്ച ജപ്പാൻ അതിനു ശേഷം ഭരണാഘടനാനുസൃത രാജ വാഴ്ചയാണ് പിന്തുടരുന്നത്. ജപ്പാൻ ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവൽകൃത രാഷ്ട്രങ്ങളിലൊന്നാണ്. ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈൽ രംഗങ്ങളിൽ ലോകത്തെല്ലായിടത്തും ജപ്പാൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പദോല്പത്തി ജിഹ്‌പെൻ അഥവാ ചിപ്പോങ് (ഉദയസൂര്യന്റെ നാട് എന്നാണർത്ഥം) എന്ന ചൈനീസ് വാക്കിൽ നിന്നാണ്‌ ജപ്പാൻ എന്ന പേരുണ്ടായതെന്ന് വിശ്വസിക്കുന്നു. ജപ്പാൻ കാർ നിഫോൺ എന്നോ നിപ്പോൺ എന്നോ ആണ്‌ ഉച്ചരിക്കന്നതെങ്കിലും ജപ്പാൻ എന്നാണ്‌ ലോകം അറിയുന്നത്. മഹത്തായ എന്നർത്ഥമുള്ള ദയ് എന്ന വിശേഷണവും ചേർത്ത് ദയ് നിപ്പോൺ എന്നും വിളിക്കും. ശാന്തസമുദ്രത്തിന്റെ ബിലാത്തി (ബ്രിട്ടൻ) എന്നും അപരനാമമുണ്ട്. നിപുണ ദേശം എന്ന് പ്രാചീന സംസ്കൃതത്തിൽ കാണുന്നുണ്ട്. നിപുണ എന്നത് നിപ്പോൺ ആയി എന്ന് സംസ്കൃതപണ്ഡിതന്മാർ അവകാശപ്പെടുന്നുണ്ട്. ഇവിടത്തുകാർ നൈപുണ്യമുള്ളവർ ആയിരുന്നത്രെ. ചരിത്രം പുരാതന കാല ചരിത്രം ഫ്യൂഡൽ കാലഘട്ടം ആധുനിക കാലഘട്ടം ഭൂമിശാസ്ത്രം കാലാവസ്ഥ പ്രധാനമായും മിതോഷ്ണ കാലാവസ്ഥയാണ് ജപ്പാനിൽ അനുഭവപ്പെടുന്നത് എങ്കിലും, വടക്കുനിന്നും തെക്കോട്ട് സഞ്ചരിക്കുമ്പോൾ അതിൽ കാര്യമായ മാറ്റം അനുഭവപ്പെടാം, ജപ്പാന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസരിച്ച് അതിനെ ആറ് പ്രധാന കാലാവസ്ഥാ മേഖലകളായി വിഭജിച്ചിരിക്കുന്നു: ഹൊക്കൗഡോ, ജപ്പാൻ കടൽ, മധ്യ ഉയർന്നപ്രദേശം, സേറ്റൊ ഇൻലാൻഡ് കടൽ, ശാന്ത സമുദ്രം, റ്യുക്യു ദ്വീപുകൾ. പ്രകൃതി ജൈവവൈവിധ്യം ഇടത്ത്‌|ലഘുചിത്രം|The Japanese macaques at Jigokudani hot spring are notable for visiting the spa in the winter പാരിസ്ഥിതിക പ്രാധാന്യമുള്ള ഒമ്പത് പാരിസ്ഥിതികമേഖലകൾ ജപ്പാനിൽ ഉണ്ട്. വ്യത്യസ്തമായ ഭൂപ്രകൃതിയാണ് പലയിടത്തുമുള്ളത് റ്യുക്യൂ, ബോനിൻ ദ്വീപുകൾ എന്നിവിടങ്ങളിൽ മിതോഷമേഖല ആർദ്ര വലിയ ഇലകളുള്ള വനങ്ങൾ മുതൽ വടക്ക് ഭാഗത്തെ ശൈത്യമേഖലയിലുള്ള temperate coniferous forests വരെ അവയിൽ ഉൾപ്പെടുന്നു. ജപ്പാനിൽ 90,000-ൽ അധികം ജീവിവർഗ്ഗങ്ങൾ ഉള്ളതായി കണക്കാക്കുന്നു. തവിട്ട് കരടി, ജാപ്പനീസ് ഹിമ കുരങ്ങ് Japanese raccoon dog, large Japanese field mouse, Japanese giant salamander എന്നിങ്ങനെ നിരവധി ജീവജാലങ്ങൾ ജപ്പാന്റെ വനമേഖലകളിൽ അധിവസിക്കുന്നു. പാരിസ്ഥിതികപ്രാധാന്യമുള്ള സ്ഥലങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ദേശീയോദ്യാനങ്ങളുടെ ഒരു വലിയ ശൃംഖലതന്നെ ജപ്പാനിൽ സ്ഥാപിച്ചിട്ടുണ്ട്, പുറമേ മുപ്പത്തിയേഴ് റാംസർ തണ്ണീർതടങ്ങളും ജപ്പാനിലുണ്ട്. സർക്കാർ ഭരണതല വിഭാഗങ്ങൾ വിദേശ ബന്ധങ്ങൾ Japan army സാമ്പത്തികരംഗം സാമ്പത്തിക ചരിത്രം കൃഷിയും മത്സ്യബന്ധനവും വ്യവസായം സേവനമേഖല വിനോദസഞ്ചാരം ശാസ്ത്ര സാങ്കേതികരംഗം അടിസ്ഥാനസൗകര്യങ്ങൾ ജനവിഭാഗങ്ങൾ വിദ്യാഭ്യാസം ആരോഗ്യം സംസ്കാരം അവലംബം വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ജി-8 രാജ്യങ്ങൾ വർഗ്ഗം:പട്ടാളമില്ലാത്ത രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ഖുർആൻ
https://ml.wikipedia.org/wiki/ഖുർആൻ
thumb|പരിശുദ്ധ ഖുർആൻ ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് പരിശുദ്ധ ഖുർ‌ആൻ (അറബി: قرآن). ഏഴാം ശതകത്തിൽ അവതരിച്ചതും അറബി ഭാഷയിലുള്ളതുമായ ഈ ഗ്രന്ഥത്തിൽ, മുഹമ്മദ് നബി മുഖേന സൃഷ്ടാവായ ദൈവം പ്രപഞ്ചത്തിലെ മുഴുവൻ മനുഷ്യർക്കും വേണ്ടി നൽകിയ മഹത്തായ സന്ദേശങ്ങളാണ് എന്ന് ഇസ്ലാം മതവിശ്വാസികൾ വിശ്വസിച്ച് പോരുന്നു.ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 483തോമസ് പാട്രിക് ഹ്യൂസ് അറബി ഭാഷയിലെ സാഹിത്യ ഭംഗിയുടെ ഉത്തമോദാഹരണമായി പരിശുദ്ധ ഖുർആൻ വിലയിരുത്തപ്പെടുന്നുAlan Jones, The Koran, London 1994, ISBN 1842126091, opening page.Arthur Arberry, The Koran Interpreted, London 1956, ISBN 0684825074, p. x.. മുഴുവൻ മനുഷ്യർക്കും വേണ്ടി സൃഷ്ടാവായ ദൈവം നൽകിയ അവസാന വേദഗ്രന്ഥമാണ് 114 അധ്യായങ്ങളുള്ള പരിശുദ്ധ ഖുർആൻ എന്ന് ഇസ്ലാം മതവിശ്വാസികൾ വിശ്വസിച്ച് പോരുന്നു. മുഹമ്മദ് നബിയുടെ ജീവിതത്തിൽ, അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിക്കപ്പെട്ട് ആദ്യം വാമൊഴിയായി പഠിപ്പിക്കപ്പെടുകയും മനഃപാഠമായി സൂക്ഷിക്കപ്പെടുകയും ചെയ്ത ഈ ഗ്രന്ഥം പിന്നീട് നിശ്ചയിക്കപ്പെട്ട എഴുത്തുകാരാൽ എഴുതിവെക്കപ്പെട്ടു. ആദ്യ ഖലീഫ അബൂബക്റിന്റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും മൂന്നാം ഖലീഫയായ ഉസ്മാന്റെ കാലത്ത് അന്നും ഇന്നും ഒരേ ഉള്ളടക്കത്തോടെ പുസ്തക രൂപത്തിലാക്കപ്പെടുകയും ചെയ്തു. അറബി ഭാഷയിൽ ഖറ‌അ (വായിച്ചു) എന്ന ക്രിയയുടെ ധാതുവാണ് ഖുർആൻ; ഖുർആൻ എന്നാൽ വായിക്ക പ്പെടുന്ന. 114 അദ്ധ്യായങ്ങളിലായി 6236 സൂക്തങ്ങൾ ഉണ്ട് പരിശുദ്ധ ഖുർആനിൽ. ലഘു|മഗ്റബി ലിപിയിലുള്ള ഖുർ‌ആൻ. പാടല വർണ്ണത്തിലുള്ള താളിൽ മഷി, ഛായം, സ്വർണ്ണം എന്നിവ ഉപയോഗിച്ച് രചിച്ചത്. 12ാം നൂറ്റാണ്ടിന്റെ അവസാനം അല്ലെങ്കിൽ 13ാം നൂറ്റാണ്ട്. ചരിത്രം right|thumb|ഖുർആനിന്റെ പുറം ഭാഗം ഖുർ‌ആനിലെ അലഖ് (ഭ്രൂണം അല്ലെങ്കിൽ രക്ത പിണ്ഡം) എന്ന 96-ആം സൂറത്തിലെ (അദ്ധ്യായത്തിലെ) വായിക്കുക (اقْرَأْ) എന്നു തുടങ്ങുന്ന ഒന്നു മുതലുള്ള അഞ്ച് ആയത്തുകളാണ് (സൂക്തങ്ങളാണ്‌) ജിബ്‌രീൽ‍ എന്ന മാലാഖ മുഖേന ആദ്യമായി അവതീർണ്ണമായതായി മുസ്‌ലിംകൾ വിശ്വസിക്കുന്നത്. അതിന്റെ വിവർത്തനം ഇപ്രകാരമാണ് 23 വർഷം (എ.ഡി 610-എ.ഡി 632) കൊണ്ട്‌ ഘട്ടം ഘട്ടമായാണ് ഖുർആൻ അവതരിച്ചത്. ഖുർആൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള അഭിസംബോധന 'ഹേ മനുഷ്യരേ' എന്നാണ്‌. കുടുംബം, സാമൂഹികം, സാംസ്‌കാരികം, തൊഴിൽ, സാമ്പത്തികം, രാഷ്‌ട്രീയം, പരസ്‌പരബന്ധങ്ങൾ, ന്യായാന്യായങ്ങൾ തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഖുർആനിൽ പ്രതിപാദിച്ചിട്ടുണ്ട്‌. "അല്ലാഹുവിനു പുറമെ (മറ്റാരാലും)ഈ ഖുർ‌ആൻ കെട്ടിച്ചമക്കപ്പെടാവുന്നതല്ല.പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യ സന്ദേശത്തെ സത്യപ്പെടുത്തുന്നതും ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്.അതിൽ യാതൊരു സംശയവുമില്ല.ലോകരക്ഷിതാവിങ്കൽ നിന്നുള്ളതാണത്." ( ഖുർആൻ :10:37) ഖുർആൻ അതിനെ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് : ഉദ്ബോധനം (ദിക്ർ), പ്രകാശം (നൂർ), സന്മാർഗ്ഗം (ഹുദ), രോഗശമനം(ശിഫ), അവക്രമായത് (ഖയ്യിം), പൂർവവേദങ്ങളെ സംരക്ഷിക്കുന്നത് (മുഹൈമിൻ) തുടങ്ങി 55 വിശേഷണങ്ങളിലൂടെയും ഖുർആൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 484തോമസ് പാട്രിക് ഹ്യൂസ്. ഹിജ്റ വർഷത്തിന് 13 വർഷം മുമ്പ്- AD 610-ൽ റമദാൻ മാസത്തിലാണ് ഖുർആൻ അവതരണം ആരംഭിച്ചത്. ഈ ദിവസം ഏതായിരുന്നു എന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. അന്ന് റമദാൻ 17 ആയിരുന്നെന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ജൂലൈ മാസത്തിലാണെന്നും ഫെബ്രുവരി മാസത്തിലാണെന്നും രണ്ടുപക്ഷമുണ്ട്. മുഹമ്മദ് നബി എഴുത്തും വായനയും അറിയാത്ത ആൾ ആയിരുന്നു. ഖുർആൻ, ഇന്ന്‌ ഒട്ടു മിക്ക ഭാഷകളിലും പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഖുർആനിൻറെ പുസ്തക രുപത്തിനാണ് മുസ്ഹഫ് എന്ന് പറയുന്നത് 114 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന പരിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനങ്ങൾക്ക്‌ അക്ഷരങ്ങളും ശബ്ദങ്ങളും നൽകപ്പെട്ടതാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. കുറച്ച്‌ ഭാഗങ്ങൾ നബിയുടെ മക്കാ ജീവിതത്തിലും ബാക്കി ഭാഗങ്ങൾ മദീനാ ജീവിതത്തിലുമാണ്‌ അവതരിപ്പിച്ചു കൊടുത്തത്‌. അദ്ദേഹം അത്‌ വള്ളിപുള്ളി വ്യത്യാസമില്ലാതെ ജനങ്ങൾക്ക്‌ പ്രബോധനം ചെയ്യുകയും അതിലെ സന്ദേശങ്ങൾ സ്വജീവിതത്തിൽ പകർത്തി ജനങ്ങൾക്ക്‌ മാതൃകയാവുകയും ചെയ്തു. മുൻ വേദഗ്രന്ഥങ്ങളായ തൗറാത്ത്‌ (മൂസാ പ്രവാചകന് അവതരിച്ചത്), സബൂർ (ദാവൂദ് നബിക്ക് അവതരിച്ചത്), ഇൻജീൽ (ഈസാ നബിക്ക് അവതരിച്ചത്), എന്നിവയുടെയെല്ലാം അവതരണം ചില പ്രത്യേക സമൂഹങ്ങളിലേക്കായിരുന്നു. അന്തിമ വേദഗ്രന്ഥമായ ഖുർആനിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുന്നു എന്ന് ഖുർആൻ പറയുന്നു. ഉള്ളടക്കത്തിന്റെ വർഗീകരണം ചെറുതും വലുതുമായ 114 അദ്ധ്യായങ്ങളിൽ (അറബി: സൂറ:) 6236 സൂക്തങ്ങളും (അറബി: ആയത്ത് ) 77,000ത്തിൽ അധികം പദങ്ങളും (അറബി: കലിമ ) 3,20,000ത്തിലധികം അക്ഷരങ്ങളും ഉൾക്കൊള്ളുന്നു. തുടർച്ചയായി പാരായണം ചെയ്യുന്നവരുടെ സൗകര്യാർത്ഥം ഖുർ‌ആന്റെ ഉള്ളടക്കം വിവിധ രീതികളിൽ വർ‌ഗീകരിച്ചിരിക്കുന്നു. ജുസ്‌അ് - 114 അദ്ധ്യായങ്ങളേയും ഏകദേശം സമവലിപ്പത്തിലുള്ള 30 ജുസ്‌ഉകളായി തിരിച്ചിരിക്കുന്നു. നിസ്ഫ് - ജുസ്‌ഉകളുടെ പകുതി. റുബ്‌അ് - ഒരു ജുസ്‌ഇന്റെ കാൽ ഭാഗം. റുകൂഅ് - അദ്ധ്യായങ്ങളുടെ വലിപ്പവും ഉള്ളടക്കവും അടിസ്ഥാനമാക്കി ഓരോ അദ്ധ്യായങ്ങൾ വിവിധ റുകൂ‌അ് (വിഭാഗം) ആയി തിരിച്ചിരിക്കുന്നു. ഇതിനെല്ലാം പുറമെ അദ്ധ്യായങ്ങൾ 1/8, 1/7, 1/4, 1/2 തുടങ്ങിയ രീതികളിലും വിഭാഗീകരിച്ചിരിക്കുന്നു.വായനക്കാരുടെ സൗകര്യത്തിന് വേണ്ടിയുള്ള ഈ തരംതിരിവുകൾ ഖുർ‌ആന്റെ അച്ചടിച്ച പ്രതികളിൽ സാധാരണ അടയാളപ്പെടുത്തിയിട്ടുണ്ടായിരിക്കും. സൂറഃ ഖുർആനിലെ അദ്ധ്യായങ്ങൾക്ക് അറബിയിൽ പറയുന്ന പേരാണ് സൂറഃ (അറബി: سورة). നൂറ്റിപ്പതിനാല് സൂറത്തുകൾ അടങ്ങിയതാണ് വിശുദ്ധ ഖുർആൻ. ഒന്നാമത്തെ അദ്ധ്യായം സൂറത്തുൽ ഫാത്തിഹ യും അവസാനത്തെ അധ്യായം സൂറത്തുന്നാസുമാകുന്നു. ആയ ഖുർആനിലെ ഒരു സൂക്തത്തിന് പറയുന്ന അറബി നാമമാണ് ആയ അല്ലെങ്കിൽ ആയത്ത് (അറബി: آية). ചെറുതും വലുതുമായ 6236 (അധ്യായങ്ങളുടെ തുടക്കത്തിലുള്ള ബിസ്മി കൂടി പരിഗണിച്ചാൽ 112 കൂടി ചേർന്ന് [6236+ 112] 6348 സൂക്തങ്ങളാവും) ആയത്തുകൾ ഖുർ ആനിൽ കാണാം. ഒരു താളിന്റെ പകുതിയോളം വരുന്ന ആയത്തുകൾ ഖുർആനിൽ കാണാവുന്നതാണ്‌‍. الْحَمْدُ للّهِ رَبِّ الْعَالَمِينَ (വിവർത്തനം: സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു സ്തുതി.) ഇത് ഖുർആനിലെ ഒരു ആയത്താകുന്നു. മക്കി ഹിജ്റക്ക് മുമ്പ് അവതീർണ്ണമായ സൂറത്തുകളെ മക്കി സൂറത്തുകൾ എന്നു വിളിക്കുന്നു. മദനി സൂറത്തുകൾ എത്ര ഹിജ്റക്ക് ശേഷം അവതീർണ്ണമായ അദ്ധ്യായങ്ങളെ മദനി സൂറത്തുകൾ എന്നു വിളിക്കുന്നു. ബിസ്മി ബിസ്മില്ലാഹി-റഹ്മാനി-റഹീം എന്നാൽ ഏറ്റവും കാരുണ്യവാനും അത്യുദാരവാനുമായ, അല്ലാഹുവിന്റെ നാമത്തിൽ എന്നാണ് അർത്ഥം. ഇതിനെ ബിസ്മി എന്ന് ചുരുക്കി വിളിക്കുന്നു. അറബിയിൽ بسم الله الرحمان الرحيم എന്നാണ്.ഖുർ‌ആനിലെ ഒന്നൊഴിച്ച് എല്ലാ അദ്ധ്യായങ്ങളും ബിസ്മില്ലാഹി-റഹ്മാനി-റഹീം എന്ന സൂക്തത്തോടെ ആരംഭിക്കുന്നു. ഒൻപതാം അദ്ധ്യായമായ തൌബ മാത്രമാണു ബിസ്മില്ലയിൽ ആരംഭിക്കാത്ത അദ്ധ്യായം. ഫാതിഹയിൽ മാത്രമെ ഒന്നാമത്തെ ആയത്തായ "ബിസ്മില്ലാഹി റഹ്മാനി റഹീം" ഒരു ആയത്തായി കണക്കാക്കുന്നുള്ളൂ. മറ്റു അദ്ധ്യായത്തിലെ ബിസ്മിയെ ആയത്തായി കണക്കാക്കാറില്ല. ഇരുപത്തി ഏഴാം അദ്ധ്യായമായ നംലിലെ 30-ആം വചനത്തിലും ഒരു ബിസ്മി അടങ്ങിയിരിക്കുന്നു. ഫാത്തിഹ 120 px|left|thumb|ഖുർആനിലെ ആദ്യത്തെ അദ്ധ്യായമായ സൂറ: ഫാത്തിഹ ഖുർആനിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന പ്രാരംഭ സൂറത്താണ് സൂറ: ഫാത്തിഹ. ഈ സൂറത്താണ് പരിപൂർണ്ണമായി ആദ്യമായി അവതീർണ്ണമായത്. നിർബന്ധ നമസ്കാരങ്ങളിൽ ഒരു ദിവസം ഒരു മുസ്‌ലിം 17 വട്ടം ഈ അദ്ധ്യായം പാരായണം ചെയ്യുന്നുണ്ട്. ഇതിലെ വരികൾ മുഴുവനും പ്രാർത്ഥനയാണ്. ഇത് കേൾക്കുമ്പോൾ ആമീൻ എന്ന് പറയാറുണ്ട്. ആമീൻ എന്നാൽ അല്ലാഹുവേ ഈ പ്രാർത്ഥന നീ സ്വീകരിക്കേണമേ എന്നാണർത്ഥം. മുസ്ഹഫ് അൽ ഹിംരൻ ഖുർആൻ രേഖപ്പെടുത്തിവെക്കുന്ന പുസ്തകത്തിനാണ് മുസ്ഹഫ് എന്ന് പറയുന്നത്. ചിത്രശാല അവലംബം ഇതും കാണുക ഖുർ‌ആനിലുപയോഗിക്കുന്ന സൂചനാക്ഷരങ്ങൾ ആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളുടെ പട്ടിക ഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾ പുറത്തേയ്ക്കുള്ള കണ്ണികൾ Quran Word by Word // QuranAcademy.org QuranOnWeb.Net - കെ.വി മുഹമ്മദ്‌ മുസ്‌ലിയാർ കൂറ്റനാട് (മലയാളം), അഹ്മദ് റസാഖാൻ ബറേൽവി (ഉർദു), അബ്ദുൽ മാജിദ് ദരിയാബാദി (ഇംഗ്ലീഷ്) എന്നിവരുടെ പരിഭാഷകൾ, പാരായണങ്ങൾ, പാരായണ നിയമങ്ങൾ Al-Quran (ഖുർആൻ) project with more than 140+ translation in 34 languages (including Malayalam-മലയാളം) ഖുർആൻ ലളിതസാരം- യൂണികോഡിലുള്ള മലയാളം പരിഭാഷ യൂണികോഡിലുള്ള ഖുർആൻ മലയാളം പരിഭാഷ തഫ്ഹീമുൽ ഖുർആൻ- യൂണികോഡിലുള്ള പരിഭാഷയും വിവരണവും ഖുർആൻ ഭാഷ്യം ഖുർ‌ആൻ പാരായണം Global Quran - Translation over 30 different languages The Qur'an at the Internet Sacred Text Archive IslamiCity Qur'an search Qur'ān Search or browse the English Shakir translation പ്രാചീന രേഖകൾ Islamic Awareness, The Qur'anic Manuscripts Qur'ān Manuscripts ശബ്ദചിത്രങ്ങൾ Video's on different topics from Quran Read Holy Quran Quran Academy: Audio/Video commentary/translation of the Qur'ān Irfan-ul-Quran.com Qur'ān recitation in the voices of 12 most popular Qura of the world Qur'ān recitations by 271 different reciters Videos of recitation, commentary, or prayer English Reading Alquranic.com King Fahd Complex Translation of the Koran in Malayalam-മലയാളം എൻസൈക്ലോപീഡിയകൾ സാഹിത്യ പഠനങ്ങൾ Gunter Luling (2003). A challenge to Islam for reformation: the rediscovery and reliable reconstruction of a comprehensive pre-Islamic Christian hymnal hidden in the Koran under earliest Islamic reinterpretations. New Delhi: Motilal Banarsidass Publishers. (580 Seiten, lieferbar per Seepost). ISBN 978-81-208-1952-8. Luxenberg, Christoph (2004). The Syro-Aramaic Reading of the Koran: a contribution to the decoding of the language of the Koran, Berlin, Verlag Hans Schiler, 1 May 2007. ISBN 978-3-89930-088-8. Puin, Gerd R.. "Observations on Early Quran Manuscripts in Sana'a", in The Qurʾan as Text, ed. Stefan Wild, E. J. Brill 1996, pp. 107–111. Wansbrough, John. Quranic Studies, Oxford University Press, 1977 വർഗ്ഗം:ഇസ്ലാമികം വർഗ്ഗം:ഖുർആൻ വർഗ്ഗം:മതഗ്രന്ഥങ്ങൾ
ഡോ. ബി.ആർ. അംബേദ്‌കർ
https://ml.wikipedia.org/wiki/ഡോ._ബി.ആർ._അംബേദ്‌കർ
തിരിച്ചുവിടുക ബാബസാഹിബ് അംബേദ്കർ
ഗൂഗിൾ
https://ml.wikipedia.org/wiki/ഗൂഗിൾ
ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ (ഇംഗ്ലീഷ് ഉച്ചാരണം - ) ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻ‌ജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ തിരച്ചിലുകൾക്കായി ക്രമപ്പെടുത്തിയിരുന്നു 2015 ഓഗസ്റ്റ് 10 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ ആൽഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ. സുന്ദർ പിച്ചൈ ഗൂഗിളിന്റെ പുതിയ സിഇഒ ആയി നിയമിതനായി. മുൻ സിഇഒ ലാറി പേജ് ആണ് മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നൽകിയിരുന്നത്.ഇപ്പോൾ സുന്ദ്ർ രണ്ടിനും CEO സ്ഥാനം വഹിക്കുന്നു. പേരിനു പിന്നിൽ അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു വിവക്ഷ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി. http://graphics.stanford.edu/~dk/google_name_origin.html ഏതായാലും തങ്ങൾക്കു പറ്റിയ അക്ഷരപ്പിശക് മറ്റാരെയും വഴിതെറ്റിക്കരുത് എന്ന ചിന്ത ഗൂഗിൾ ഉടമകൾക്ക് ഉണ്ടെന്നുള്ളതാണു രസകരമായ വസ്തുത. ഗൂഗിൾ എന്ന് ടൈപ് ചെയ്യുമ്പോൾ വന്നുപോയേക്കാവുന്ന അക്ഷരപ്പിശകുകളുടെ ഫലങ്ങളെല്ലാം ഡൊമെയ്ൻ പദങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് gogle.com, googel.com എന്നിങ്ങനെ തെറ്റായി ടൈപ് ചെയ്താലും ചെന്നെത്തുന്നത് ഗൂഗിളിൽ തന്നെയായിരിക്കും. ഗൂഗിളിനു സദൃശമായ അക്ഷരത്തെറ്റുകളെല്ലാം ഇപ്രകാരം ശരിയായ ഡൊമെയിൻ നാമത്തിലേക്കു് വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ചരിത്രം സ്റ്റാൻ‌ഫോർഡ് സർവ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന ലാറി പേജ്, സെർജി ബ്രിൻ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ ബീജാവാപം ചെയ്തത്. 1996 ജനുവരിയിലായിരുന്നു ഇവർ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവർ തുടക്കമിട്ടത്. അതുവരെ ഒരാൾ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുക മാത്രമായിരുന്നു വെബ്‌തിരയൽ സംവിധാനങ്ങളുടെ ശൈലി. പലപ്പോഴും പരസ്പര ബന്ധമില്ലാത്ത ഫലങ്ങൾ ഇത്തരം തിരയലുകൾ തരുമെന്നതിൽ സംശയമില്ല. തങ്ങളുടെ പുതിയ തിരച്ചിൽ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും സെർജിയും നൽകിയത്. ബാക്ൿലിങ്കുകളിൽ നിന്നും സെർച്ച് ഫലങ്ങൾ കണ്ടെത്തിയിരുന്നതിനാലാണിത്. പരീക്ഷണങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യപ്പെട്ടു. ഒരുവർഷത്തിനു ശേഷം കാലിഫോർണിയയിൽ ഒരു സുഹൃത്തിന്റെ ഗാരേജിൽ ലാറിയും സെർജിയും തങ്ങളുടെ കമ്പനിയുടെ പ്രവർത്തനമാരംഭിച്ചു. 1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വെർഷനിലായിരുന്നു പ്രവർത്തിച്ചത്. ലളിതമായ രുപകൽ‌പനയായിരുന്നു ഗൂഗിൾ സെർച്ച് എൻ‌ജിന്റെ പ്രധാന ആകർഷണം. ചിത്രങ്ങൾ അധികമൊന്നും നൽകാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിൾ പേജുകൾ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇടയിൽ ഗൂഗിൾ പെട്ടെന്നു പ്രശസ്തമായി. 2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്കോം സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും കാർഷെഡിൽ പ്രവർത്തനമാരംഭിച്ച ഗൂഗിൾ വിജയ ഗാഥകൾ രചിച്ചു. ഇൻറർനെറ്റിൽ തിരയുക എന്നതിനു പകരമായി റ്റു ഗൂഗിൾ എന്ന പ്രയോഗശൈലി തന്നെ ഇംഗ്ലീഷിൽ രൂപപ്പെട്ടു. ഏതായാലും ഗൂഗിൾ ഉടമകൾ ഈ ശൈലിക്ക് അത്ര പ്രോത്സാ‍ഹനം നൽകിയില്ല. തങ്ങളുടെ ഡൊമെയിൻ നാമം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയായിരുന്നു ഇതിനുപിന്നിൽ. thumb|300px|right|ഗൂഗിളിന്റെ ഹോം പേജ് അവലംബം പുറം കണ്ണികൾ ഗൂഗിൾ ജിമെയിൽ വർഗ്ഗം:അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനികൾ വർഗ്ഗം:സെർച്ച് എഞ്ചിനുകൾ വർഗ്ഗം:ഇന്റർനെറ്റ് വർഗ്ഗം:ഗൂഗിൾ വർഗ്ഗം:അമേരിക്ക ആസ്ഥാനമായുള്ള ബഹുരാഷ്ട്രകമ്പനികൾ വർഗ്ഗം:അമേരിക്കൻ ബ്രാൻഡുകൾ വർഗ്ഗം:വെബ് പോർട്ടലുകൾ ബാർഡ് (ചാറ്റ്ബോട്ട്)
വൈലോപ്പിള്ളി ശ്രീധരമേനോൻ
https://ml.wikipedia.org/wiki/വൈലോപ്പിള്ളി_ശ്രീധരമേനോൻ
ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (ജീവിതകാലം: 1911 മെയ്‌ 11 - 1985 ഡിസംബർ 22 ). ജീവചരിത്രക്കുറിപ്പ്: വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ, വാല്യം 1 , കറന്റ് ബുക്സ് , തൃശൂർ (2001 ജനുവരി ) എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്തയുടെയും നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു. ഈ മഹാകവി രക്തസ്രാവത്തെ തുടർന്ന് 1985 ഡിസംബർ 22-ന്‌ അന്തരിച്ചു. ജീവിത രേഖ 1911 ജനനം 1931 ബി.എ 1947 ആദ്യ കവിതാ സമാഹാരം 'കന്നിക്കൊയ്ത്ത്' 1951 അഖിൽ സുനിൽ അവാർഡ്   - 'ശ്രീരേഖ' 1952 'കുടിയൊഴിക്കൽ', 'ഓണപ്പാട്ടുകാർ' 1954 'കുന്നിമണികൾ' 1958 'കടൽക്കാക്കകൾ 1965 കേരള സാഹിത്യ അക്കാദമി അവാർഡ് - 'കയ്പവല്ലരി' 1969 ആൽബിൻ അവാർഡ് 1970 'വിട' 1971 ഓടക്കുഴൽ അവാർഡ് - 'വിട' 1972 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 'വിട' 1980 'മകരകൊയ്ത്ത്' 1981 കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; വയലാർ അവാർഡ് - 'മകരക്കൊയ്ത്ത്' കേരള സാഹിത്യ അക്കാദമിയിലെ മുൻ പ്രസിഡന്റ് ആയിരുന്നു 1985 മരണം രചനാശൈലി "ശ്രീ" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. രണ്ട്‌ ലോകമഹായുദ്ധങ്ങൾ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളിക്കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവൻപിള്ളയുടെയും കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച്‌ നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർത്ഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. ഇടശ്ശേരി ഗോവിന്ദൻ നായർ, എൻ.വി. കൃഷ്ണവാര്യർ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലർ. ജീവിത യാഥാർത്ഥ്യബോധം തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ്‌ കവിയുടെ കവിതകളിൽ വായിച്ചെടുക്കാവുന്നത്. ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളിൽ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളിൽ കാണാൻ കഴിയില്ല. യാഥാർത്ഥ്യബോധത്തിൽ അടിയുറച്ചിരുന്നതുകൊണ്ട്‌ അക്കവിതകളിൽ അസാമാന്യ ദൃഢത ഉണ്ടായി, "എല്ലുറപ്പുള്ള കവിത" എന്നാണ്‌ കടൽ കാക്കകൾ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പി. എ. വാര്യർ എഴുതിയത്‌. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ വൈലോപ്പിള്ളിയുടെ രീതി "എന്തോ വ്യത്യാസമുണ്ടാ കൃതിക്ക്‌, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത" എന്ന് എം.എൻ. വിജയൻ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്‌ പകർന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ്‌ കവിക്ക്‌ ജീവിതം. ഇന്നു വിതക്കുന്ന വിത്ത്‌ ലോകത്ത്‌ ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്‌. ഇവിടുത്തെ നാളത്തെ പാട്ട്‌ ഇന്നിന്റെ പാട്ടിന്റെ തുടർച്ച തന്നെ ആണ്‌. അതുപോലെ തന്നെ മനുഷ്യരും സകല ദുരിതങ്ങളേയും അതിജീവിച്ച്‌ പരാജയപ്പെട്ടും വിജയിച്ചുമൊക്കെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നാണ്‌ കവി പ്രത്യാശിക്കുന്നത്‌. ദുഃഖത്തിന്റെ എല്ലാ പായൽ കറുപ്പിന്റെ മുകളിലും മനോവെളിച്ചത്തിന്റെ നെല്ലിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നതായി വൈലോപ്പിള്ളി കരുതുന്നു. സമത്വസുന്ദരമായ ലോകത്തിന്റെ കേരളീയ മിത്തായ ഓണവും വൈലോപ്പിള്ളിയെ ഏറെ ആകർഷിച്ചിട്ടുണ്ട്‌. കവിയെന്ന നിലയിൽ അക്കാലം പുനഃസൃഷ്ടിക്കുകയാണ്‌ തന്റെ ദൌത്യമെന്നും വൈലോപ്പിള്ളി വിശ്വസിച്ചിരുന്നു. എന്നാണ്‌ കവി പാടിയിരിക്കുന്നതും. വൈലോപ്പിള്ളികവിതകളിൽ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ സാമൂഹ്യശാസ്ത്രത്തിൽ അടിസ്ഥാനപ്പെട്ടുള്ള ചരിത്രപരത ഇഴചേർക്കപ്പെട്ടിട്ടുള്ളതായി കാണാൻ സാധിക്കും.ജീവിതത്തിൽ ഒരിക്കൽ ചെയ്ത തെറ്റ്‌ ജീവിതന്ത്യം വരേയും വേട്ടയാടിയേക്കാമെന്നും, അരേയും വേദനിപ്പിക്കാതെ ജീവിക്കേണ്ടതിന്റെ അടിസ്ഥാനത്തെ കുറിച്ചും കവി ഏറെ ഹൃദയംഗമമായി പാടിയിട്ടുണ്ട്‌. കവിയുടെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായ "മാമ്പഴം" അത്തരത്തിലൊരു കഥയാണല്ലോ പറയുന്നത്‌. മാമ്പൂക്കുല ഒടിച്ചതിന്‌ തല്ലുകൊള്ളുമെന്നു പറഞ്ഞ മാതാവിനോട്‌ "മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ല" എന്നു പറഞ്ഞ്‌ "വാനവർക്കാരോമലായ്‌" പോയ മകനെ ഓർത്ത്‌ വായനക്കാരുടെയും കണ്ണീരാകുന്നത്‌ കവിയുടെ ആശയങ്ങളുടെ പ്രസക്തിയും വിജയവും കാണിക്കുന്നു. അതുപോലെ തന്നെ പയർ വറക്കുമ്പോൾ കുറഞ്ഞു പോകുമെന്ന പരമാർഥമറിയാതെ കുഞ്ഞിനെ കൊന്ന ചങ്ങാലി പ്രാവിന്റെ കഥയും മറ്റൊന്നല്ല തെളിയിക്കുന്നത്‌. ശാസ്ത്രത്തേയും പുരോഗതിയേയും ഏറെ പ്രതീക്ഷയോടെ ആയിരുന്നു കവി കണ്ടിരുന്നത്‌, പക്ഷെ ശാസ്ത്രത്തിന്റെ വഴിപിഴച്ചപോക്കിനെ കുറിച്ച്‌ അദ്ദേഹം ആകുലപ്പെട്ടിരുന്നു.മഴപെയ്ത്‌ ഈറനായ ഒരു പ്രഭാതത്തിൽ തീപ്പെട്ടി കത്തിച്ച്‌ ഒരു കാപ്പിപോലും കുടിക്കുവാൻ കഴിയാതെയിരുന്ന ഒരു പ്രഭാതത്തിൽ കവി, ഭാരതം ഒരു അണുശക്തിരാഷ്ട്രം ആയതിനേക്കുറിച്ച്‌ എന്നാണ്‌ വേണ്ടത്ര പുഛത്തോടെ ഓർത്തത്‌.നിർഭയത ആയിരുന്നു കവിയുടെ മുഖമുദ്ര. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച അപൂർവ്വം മലയാളികളിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. അടിയന്തരാവസ്ഥയുടെ അച്ചടക്കത്തെ പ്രകീർത്തിച്ചിട്ട്‌ "എല്ലാമിപ്പോൾ ഭദ്രമായി, ബ്രിട്ടീഷുകാർ വാണകാലം പോലെ" എന്നാണ്‌ കവി പരിഹസിച്ചത്‌.സഹജീവിസ്നേഹവും വൈലോപ്പിള്ളിയിൽ വേണ്ടുവോളമുണ്ടായിരുന്നു. കവി പ്രകൃതിയെ വർണ്ണിക്കുന്നതിങ്ങനെയാണ്‌. സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട്‌ അവനെ ഇണക്കുന്നതിനു മുൻപ്‌ അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു നിലവിളിയോടെ വീണു.എന്നാണ്‌ കവിയും സങ്കടം സഹിക്കാതെ പാടിയത്‌. കേരളീയത കേരള ഗ്രാമജീവിതം വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയങ്ങളിൽ ഒന്നായിരുന്നു, കൊയ്ത്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ കേവലസൗന്ദര്യത്തെ വർണ്ണിക്കുന്ന മറ്റുള്ള കവികളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്രസൗന്ദര്യമായിരുന്നു അദ്ദേഹത്തിന്‌ പ്രിയങ്കരം. തന്റെ വിഷുക്കണി എന്ന കവിതയിൽ ഗ്രാമത്തിന്റെ നിഷ്കളങ്കതയും നന്മയും കവി വരച്ചിടുന്നു. എന്നാണ്‌ കവി ആഗ്രഹിച്ചതു തന്നെ. എന്നാണ്‌ കവി ജന്മനാടിനെ വർണ്ണിക്കുന്നത്‌. എങ്കിലും കവി യാഥാർത്ഥ്യബോധത്തേയും കൈവിടുന്നില്ല, കേരളീയത വൈലോപ്പിള്ളിക്ക്‌ അന്ധവും ഭ്രാന്തവും ആയിരുന്നില്ല എന്നർത്ഥം. അടിസ്ഥാന വർഗ്ഗ പക്ഷപാതം ജന്മിത്തത്തേക്കാളേറെ വൈലോപ്പിള്ളി ചെവികൊടുത്തത്‌ അടിസ്ഥാനവർഗ്ഗക്കാരുടേയും പണിയാളരുടെയും പ്രശ്നങ്ങൾക്കാണ്‌. വൈലോപ്പിള്ളിക്കവിതകളിൽ ഏറെ തെളിഞ്ഞു കാണാവുന്ന ഒന്നാണ്‌ അടിസ്ഥാനവർഗ്ഗ പക്ഷപാതം. കുടിയൊഴിക്കൽ, കന്നിക്കൊയ്ത്ത്‌, കാക്ക, ഓണപ്പാട്ടുകാർ, ഓണമുറ്റത്ത്, വിഷുക്കണി, അഭിവാദനം, യുഗപരിവർത്തനം, തുടങ്ങിയ കവിതകളിൽ കൂടുതലായി ഇതിന്റെ അനുരണനങ്ങൾ കാണാൻ സാധിക്കും. പുരോഗമനവും മാറ്റവും കവിയെ ഏറ്റവും സ്വാധീനിച്ച രണ്ട്‌ ആശയങ്ങളാണ്‌, അവ രണ്ടും അടിസ്ഥാനപരമായിത്തന്നെ മാർക്സിയൻ ആശയങ്ങളാണ്‌. തൊഴിലാളി വർഗ്ഗവിപ്ലവം 'സ്നേഹസുന്ദരപാതയിലൂടാകട്ടെ" എന്ന് കുടിയൊഴിക്കലിലൂടെ ആഹ്വാനം ചെയ്തത്‌ ഏറെ പ്രസിദ്ധവുമാണ്‌. തകരുന്ന ജന്മിത്തമേടകളിലിരുന്ന് പുതിയ യുഗത്തെ ആത്മാർഥമായി സ്വാഗതം ചെയ്യുന്ന കഥാപാത്രങ്ങളെ "യുഗപരിവർത്തനം", "കുടിയൊഴിക്കൽ" മുതലായ കൃതികളിൽ കാണാൻ സാധിക്കും. അവരെ കവിയോടു തന്നെ സമരസപ്പെടുത്തി വായിക്കുവാനും കഴിയും. പുരസ്കാരങ്ങളും ബഹുമതികളും സംഘടനാ പ്രവർത്തനങ്ങളും സാഹിത്യനിപുണൻ ബഹുമതി കന്നിക്കൊയ്ത്ത് എന്ന ആദ്യ കവിതാ സമാഹാരത്തിന് 1947 ൽ മദ്രാസ് ഗവണ്മെന്റ് അവാർഡ് ലഭിച്ചു ആശാൻ പ്രൈസ് കുടിയൊഴിക്കൽ എന്ന കൃതിക്ക് 1969 ലെ സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു പുരസ്കാരം ലഭിച്ചു വിട എന്ന കൃതിക്ക് 1971 ലെ ഓടക്കുഴൽ പുരസ്കാരം, 1972 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, 1977 ലെ എസ്.പി.സി.എസ് അവാർഡ് എന്നിവ ലഭിച്ചു കയ്പവല്ലരിക്ക് 1965 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു മകരക്കൊയ്ത്ത് എന്ന കൃതിക്ക് 1981 ലെ വയലാർ പുരസ്കാരം ലഭിച്ചു വിത്തും കൈക്കോട്ടും എന്ന കവിതാ സമാഹാരത്തിന് 1956 ലെ എം.പി. പോൾ പുരസ്കാരം ലഭിച്ചു 1958 ൽ പുറത്തിറങ്ങിയ കടൽ കാക്കകൾ എന്ന കവിതാ സമാഹാരത്തിന് കല്യാണി കൃഷ്ണമേനോൻ പുരസ്കാരം ലഭിച്ചു 1931 മുതൽ പത്തു വർഷത്തോളം സമസ്ത കേരള സാഹിത്യപരിഷത്തിൻ്റെ‌ പ്രവർത്തകനായിരുന്നു. പു.ക.സ.(പുരോഗമന കലാ സാഹിത്യ സംഘം)യുടെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു. 1968-71 കാലയളവിൽ കേരള സാഹിത്യ അക്കാദമി അംഗം ആയിരുന്നു. കൃതികൾ വൈലോപ്പിള്ളിയുടെ കവിതകൾ മാമ്പഴം (1947) സഹ്യന്റെ മകൻ (1944) ശ്രീരേഖ (1950) കുടിയൊഴിക്കൽ (1952) ഓണപ്പാട്ടുകാർ (1952) വിത്തും കൈക്കോട്ടും (1956) കടൽക്കാക്കകൾ (1958) കയ്പവല്ലരി (കവിത) (1963) വിട (1970) മകരക്കൊയ്ത്ത് (1980) പച്ചക്കുതിര (1981) കുന്നിമണികൾ(1954) കുരുവികൾ(1961) മിന്നാമിന്നി (1981) വൈലോപ്പിള്ളിക്കവിതകൾ(1984) മുകുളമാല(1984) കൃഷ്ണമൃഗങ്ങൾ(1985) അന്തി ചായുന്നു(1995) [[ആസാംപണിക്കാർ] മറ്റു കൃതികൾ ഋശ്യശൃംഗനും അലക്സാണ്ടറും(നാടകം-1956) കാവ്യലോകസ്മരണകൾ (സ്മരണകൾ-1978) അസമാഹൃത രചനകൾ(സമ്പൂണ്ണകൃതികളിൽ) വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ - വാല്യം 1,2 (2001) വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം അവലംബം പുറം കണ്ണികൾ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:വയലാർ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ വർഗ്ഗം:കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ വർഗ്ഗം:കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഓടക്കുഴൽ പുരസ്കാരജേതാക്കൾ വർഗ്ഗം:1911-ൽ ജനിച്ചവർ വർഗ്ഗം:1985-ൽ മരിച്ചവർ വർഗ്ഗം:മേയ് 11-ന് ജനിച്ചവർ വർഗ്ഗം:ഡിസംബർ 22-ന് മരിച്ചവർ വർഗ്ഗം:മേനോന്മാർ
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടിക
https://ml.wikipedia.org/wiki/കേന്ദ്ര_സാഹിത്യ_അക്കാദമി_അവാർഡ്‌_നേടിയ_മലയാളികളുടെ_പട്ടിക
thumb|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളസാഹിത്യകാരന്മാരും കൃതികളും പേര്‌ കൃതി വർഷം ആർ. നാരായണപണിക്കർ ഭാഷാസാഹിത്യചരിത്രം 1955 ഐ.സി. ചാക്കോ പാണിനീയപ്രദ്യോതം 1956 തകഴി ശിവശങ്കരപ്പിള്ള ചെമ്മീൻ 1957 കെ.പി. കേശവമേനോൻ കഴിഞ്ഞകാലം 1958 പി.സി. കുട്ടികൃഷ്ണൻ സുന്ദരികളും സുന്ദരന്മാരും 1960 ജി. ശങ്കരക്കുറുപ്പ് വിശ്വദർശനം 1963 പി. കേശവദേവ് അയൽക്കാർ 1964 എൻ. ബാലാമണിയമ്മ മുത്തശ്ശി 1965 കുട്ടികൃഷ്ണമാരാർ കല ജീവിതംതന്നെ 1966 പി. കുഞ്ഞിരാമൻ നായർ താമരത്തോണി 1967 ഇടശ്ശേരി ഗോവിന്ദൻ നായർ കാവിലെ പാട്ട് 1969 എം.ടി. വാസുദേവൻ നായർ കാലം 1971 വൈലോപ്പിള്ളി ശ്രീധരമേനോൻ വിട 1971 എസ്.കെ. പൊറ്റെക്കാട്ട് ഒരു ദേശത്തിന്റെ കഥ 1972 അക്കിത്തം അച്യുതൻനമ്പൂതിരി ബലിദർശനം 1973 വെണ്ണിക്കുളം ഗോപാലക്കുറുപ്പ് കാമസുരഭി 1974 ഒ.എൻ.വി. കുറുപ്പ് അക്ഷരം 1975 ചെറുകാട് ജീവിതപ്പാത 1976ലളിതാംബിക അന്തർജ്ജനം അഗ്നിസാക്ഷി 1977 എൻ.വി. കൃഷ്ണവാരിയർ വള്ളത്തോളിന്റെ കാവ്യശില്പം 1979 ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള സ്മാരകശിലകൾ 1980 വിലാസിനി അവകാശികൾ 1981 വി.കെ.എൻ പയ്യൻകഥകൾ 1982 എസ്. ഗുപ്തൻ നായർ തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ 1983 കെ. അയ്യപ്പപ്പണിക്കർ അയ്യപ്പപ്പണിക്കരുടെ കവിതകൾ 1984 സുകുമാർ അഴീക്കോട് തത്ത്വമസി 1985മാധവിക്കുട്ടി തെരഞ്ഞെടുത്ത കവിതകൾ (ഇംഗ്ലീഷ്) 1985 എം. ലീലാവതി കവിതാധ്വനി 1986 എൻ. കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണഭേദം 1987 സി. രാധാകൃഷ്ണൻ സ്പന്ദമാപിനികളെ നന്ദി 1988 ഒളപ്പമണ്ണ നിഴലാന 1989 ഒ.വി. വിജയൻ ഗുരുസാഗരം 1990 എം.പി. ശങ്കുണ്ണി നായർ ഛത്രവും ചാമരവും 1991 എം. മുകുന്ദൻ ദൈവത്തിന്റെ വികൃതികൾ 1992 എൻ.പി. മുഹമ്മദ് ദൈവത്തിന്റെ കണ്ണ് 1993വിഷ്ണുനാരായണൻ നമ്പൂതിരി ഉജ്ജയിനിയിലെ രാപ്പകലുകൾ 1994 തിക്കോടിയൻ അരങ്ങു കാണാത്ത നടൻ 1995 ടി. പത്മനാഭൻ ഗൌരി 1996 ആനന്ദ് ഗോവർധന്റെ യാത്രകൾ 1997 കോവിലൻ തട്ടകം 1998 സി.വി. ശ്രീരാമൻ ശ്രീരാമന്റെ കഥകൾ 1999 ആർ. രാമചന്ദ്രൻ ആർ രാമചന്ദ്രന്റെ കവിതകൾ 2000 ആറ്റൂർ രവിവർമ്മ ആറ്റൂർ രവിവർമ്മയുടെ ‍കവിതകൾ 2001 കെ.ജി. ശങ്കരപ്പിള്ള കെ.ജി. ശങ്കരപ്പിള്ളയുടെ ‍കവിതകൾ 2002സാറാ ജോസഫ് ആലാഹയുടെ പെൺ‌മക്കൾ 2003 സക്കറിയസക്കറിയയുടെ കഥകൾ 2004കാക്കനാടൻ ജാപ്പാണം പുകയില 2005http://thatsmalayalam.oneindia.in/culture/news/122305award.htmlഎം. സുകുമാരൻചുവന്ന ചിഹ്നങ്ങൾ 2006 എ. സേതുമാധവൻഅടയാളങ്ങൾ 2007കെ.പി. അപ്പൻ മധുരം നിന്റെ ജീവിതം 2008യു.എ. ഖാദർ‍‍ തൃക്കോട്ടൂർ പെരുമ 2009എം.പി. വീരേന്ദ്രകുമാർ ഹൈമവതഭൂവിൽ 2010എം.കെ. സാനു ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ 2011എം.കെ. സാനുവിനു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം സച്ചിദാനന്ദൻ മറന്നു വച്ച വസ്തുക്കൾ 2012 എം.എൻ. പാലൂർ കഥയില്ലാത്തവന്റെ കഥ 2013 സുഭാഷ് ചന്ദ്രൻ മനുഷ്യന് ഒരു ആമുഖം 2014 കെ.ആർ. മീര ആരാച്ചാർ 2015 പ്രഭാവർമ ശ്യാമമാധവം 2016http://www.deshabhimani.com/news/kerala/prabhavarma-got-kendra-sahithya-academy-award/611740 കെ.പി. രാമനുണ്ണി ദൈവത്തിൻെറ പുസ്തകം 2017, എസ്. രമേശൻ നായർ ഗുരുപൗർണ്ണമി 2018 കുറിപ്പുകൾ 1959, 61, 62, 68 വർഷങ്ങളിൽ മലയാളത്തിന് അവാർഡുണ്ടായിരുന്നില്ല. അവലംബം വിഭാഗം:കേരളവുമായി ബന്ധപ്പെട്ട പട്ടികകൾ
പന്തളം
https://ml.wikipedia.org/wiki/പന്തളം
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്ഥലമാണ് പന്തളം. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു മുനിസിപ്പൽ പട്ടണമാണ് പന്തളം. അയ്യപ്പനുമായും ശബരിമലയുമായുള്ള ബന്ധമുള്ളതിനാൽ പന്തളം ഒരു പുണ്യനഗരമായി കണക്കാക്കപ്പെടുന്നു. മധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസ സാംസ്കാരിക തലസ്ഥാനമായി ശരിയായി അംഗീകരിക്കപ്പെട്ട പന്തളത്ത് പ്രശസ്തമായ സ്‌കൂളുകൾ മുതൽ ബിരുദാനന്തര ബിരുദം, പരിശീലനം, ആയുർവേദം,[2] എഞ്ചിനീയറിംഗ് കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. പന്തളം എൻഎസ്എസ് കോളജ് ഉൾപ്പെടെ ഏഴു കോളജുകളും 23 സ്കൂളുകളും പന്തളത്തുണ്ട്. പന്തളം മുനിസിപ്പാലിറ്റിയും കുളനട പഞ്ചായത്തും ഉൾപ്പെടുത്തി ഈ സ്ഥലം ഒരു പ്രത്യേക ടൗൺഷിപ്പായി മാറ്റാൻ കേരള സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു.. ചരിത്രം തമിഴ്നാട്ടിലെ മധുര ആസ്ഥാനമായി ഭരണം നടത്തിവന്ന ചന്ദ്രവംശ ക്ഷത്രിയർ ആയിരുന്ന പാണ്ഡ്യ വംശത്തിലെ ഒരു വിഭാഗം കുടുംബം മധുരയിലെ ആഭ്യന്തര യുദ്ധം കാരണം കേരളത്തിലേക്ക് കുടിയേറുകയും പന്തള ദേശത്തെ കൈപ്പുഴ തമ്പാൻ എന്ന - മാടമ്പിയിൽ നിന്നും ഭൂസ്വത്തുക്കൾ വാങ്ങി കൊട്ടാരം പണിതു താമസം ആകുകയും ചെയ്തു. തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമയെ കായംകുളം ദേശം പിടിച്ചടക്കാൻ സഹായിക്കുക വഴി തിരുവിതാംകൂറുമായി വളരെ നല്ല ബന്ധം ആയിരുന്നു പന്തള ദേശത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഉള്ള ഇടുക്കി ജില്ലയിലെ തൊടുപുഴ വരെയും തമിഴ്നാട്ടിലെ ചെങ്കോട്ടയും തെങ്കാശിയും ഉൾപ്പെടുന്ന പ്രദേശങ്ങൾ വരെയും പന്തള രാജ്യത്തിൻറെ അധീനതയിൽ ആയിരുന്നു. AD-1820 ഇൽ പന്തള രാജ്യം തിരുവിതാംകൂർ രാജ്യത്തിൽ ലയിച്ചു. പാണ്ഡ്യ+അളം="പാണ്ഡ്യളം" അതായത് പാണ്ഡ്യന്മാരുടെ ദേശം എന്ന പദം ലോപിച്ചാണ് പന്തളം എന്ന പേര് ഉണ്ടായത്, എന്നാൽ പന്ത്രണ്ട് ഗ്രാമങ്ങൾ(കരകൾ) കൂടിച്ചേർന്ന ദേശമായതിനാൽ "പന്ത്രണ്ടളങ്ങൾ"(പന്ത്രണ്ട്+അളം) എന്ന പേര് ലോപിച്ച് പിന്നീട് പന്തളം എന്ന നാമമായി മാറിയതാണെന്നും വാദഗതികളുണ്ട്. ഐതിഹ്യം ശബരിമലയിലെ പ്രതിഷ്ഠയായ ശാസ്താവ് തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതിഹ്യം, പ്രത്യേകതകൾ ശബരിമലയിലേക്ക് പോകുന്നതിനുമുൻപ് ഭക്തജനങ്ങൾ പന്തളം കൊട്ടാരത്തിനടുത്തുള്ള വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി തൊഴുതു മടങ്ങുന്നു, വലിയ കോയിക്കൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലരൂപത്തിലുള്ള ശാസ്താവിൻറേതാണ്, തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അധീനതയിലുള്ള ഈ ക്ഷേത്രം അച്ചൻ‌കോവിലാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. പന്തളത്തെ മറ്റ് പ്രധാനമായ ഒരു ആകർഷണം അയ്യപ്പൻറെ തിരുവാഭരണംആണ്, മണ്ഡലകാലത്ത് ഭക്തജനങ്ങൾക്കുവേണ്ടി പ്രദർശിപ്പിക്കുന്ന ഈ തിരുവാഭരണം പന്തളം സാമ്പ്രിക്കൽ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്, മകരവിളക്ക് ഉത്സവത്തിനു മൂന്നു ദിവസം മുൻപ് അയ്യപ്പന്റെ തിരുവാഭരണങ്ങൾ പന്തളത്തുനിന്നും ശബരിമലയിലേക്ക് കൊണ്ടുപോകുന്നു. പന്തളത്തെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രം പന്തളം മഹാദേവ ക്ഷേത്രംആണ്. വിവിധ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഇല്ലങ്ങളും തറവാടുകളും സാംസ്കാരിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന നാടാണ് പന്തളം ഇതും കാണുക ശബരിമല അയ്യപ്പൻ പന്തളം കൊട്ടാരം എത്തിച്ചേരാൻ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ചെങ്ങന്നൂർ - 14 കി.മീ അകലെ,മാവേലിക്കര-14 കി.മി ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം - 119 കി.മീ അകലെ , കൊച്ചി - 134 Km കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ- പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ചിത്രശാല പുറത്തേക്കുള്ള കണ്ണികൾ കേരള ചരിത്രം - കേരള ടൂറിസം.കോം വർഗ്ഗം:പത്തനംതിട്ട ജില്ലയിലെ പട്ടണങ്ങൾ
അരിസോണ
https://ml.wikipedia.org/wiki/അരിസോണ
കണ്ണി=https://en.wikipedia.org/wiki/File:Carnegiea_gigantea_(3).jpg|ലഘുചിത്രം|ഈർപ്പമുള്ള ശീതകാലം കഴിഞ്ഞ സമയത്തെ [സഗ്വാരോ] കള്ളിച്ചെടിയുടെപൂക്കളും മുകുളങ്ങളും. ഇത് അരിസോണയിലെ ഔദ്യോഗിക സംസ്ഥാന പുഷ്പമാണ്.കണ്ണി=https://en.wikipedia.org/wiki/File:North_Rim_of_Grand_Canyon,_Arizona_2005.jpg|ലഘുചിത്രം|ഗ്രാന്റ് കന്യോണിന്റെ വടക്കൻ റിം.കണ്ണി=https://en.wikipedia.org/wiki/File:Apache_chieff_Geronimo_(right)_and_his_warriors_in_1886.jpg|ലഘുചിത്രം|ജെറോനിമോയും (വലത്ത് അങ്ങേയറ്റത്ത്) അദ്ദേഹത്തിന്റെ അപ്പാച്ചെ പടയാളികളും മെക്സിക്കോയിലേയും അമേരിക്കയലേയും കുടിയേറ്റക്കാർക്കെതിരെ പൊരുതി. കണ്ണി=https://en.wikipedia.org/wiki/File:Children of migrant cotton field workers from Sweetwater, Oklahoma, 8b15324.jpg|ലഘുചിത്രം|ഡിപ്രെഷൻ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾ (പിനൽ കൌണ്ടി, 1937) കണ്ണി=https://en.wikipedia.org/wiki/File:Eleanor_Roosevelt_at_Gila_River,_Arizona_at_Japanese-American_Internment_Center_-_NARA_-_197094.jpg|ലഘുചിത്രം|എലീനർ റൂസ്‍വെൽറ്റ്, ഗില നദി പുനർസ്ഥാനീകരണ കേന്ദ്രത്തിൽ (ഏപ്രിൽ 23, 1943) കണ്ണി=https://en.wikipedia.org/wiki/File:Arizona_K%C3%B6ppen.svg|ലഘുചിത്രം|Köppen climate types of Arizona കണ്ണി=https://en.wikipedia.org/wiki/File:Grand_Canyon_Horseshoe_Bend_(crop_2).jpg|ലഘുചിത്രം|കൊളറാഡോ നദിയുടെ ഹോർ‍സ് ഷൂ ബെന്റ് കണ്ണി=https://en.wikipedia.org/wiki/File:Monument_Valley_01.jpg|ലഘുചിത്രം|West Mitten at Monument Valley കണ്ണി=https://en.wikipedia.org/wiki/File:Blue_Mesa_Painted_Desert.jpg|ലഘുചിത്രം|പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനത്തിലെ ബ്ലൂ മെസ. കണ്ണി=https://en.wikipedia.org/wiki/File:USA_09847_Grand_Canyon_Luca_Galuzzi_2007.jpg|ലഘുചിത്രം|ഗ്രാന്റ് കാനിയോൺ കണ്ണി=https://en.wikipedia.org/wiki/File:Bellemont_Arizona_View.jpg|ലഘുചിത്രം|ബെല്ലെമോണ്ടിൽ നിന്നുള്ള സാൻ ഫ്രാൻസിസ്കോ കൊടുമുടികളുടെ ദൃശ്യം. കണ്ണി=https://en.wikipedia.org/wiki/File:Saguaro_National_Park_-_Flickr_-_Joe_Parks.jpg|ലഘുചിത്രം|സൊനോറൻ മരുഭൂമി സഗ്വാറോ ദേശീയദ്യാന പ്രദേശത്ത്. കണ്ണി=https://en.wikipedia.org/wiki/File:Cathedral_Rock_Water-27527-1.jpg|ലഘുചിത്രം|സെഡോണയിലെ റെഡ് റോക്ക് ക്രോസിംഗിനു സമീപമുള്ള കത്തീഡ്രൽ റോക്ക്. കണ്ണി=https://en.wikipedia.org/wiki/File:Arizona_population_map.png|ലഘുചിത്രം|അരിസോണയിലെ ഒരു ജനസാന്ദ്രതാ മാപ്പ് കണ്ണി=https://en.wikipedia.org/wiki/File:Extension_spanish_arizona.png|ലഘുചിത്രം|Extent of the Spanish language in the state of Arizona കണ്ണി=https://en.wikipedia.org/wiki/File:Scottsdale_cityscape4.jpg|വലത്ത്‌|ലഘുചിത്രം|View of suburban development in Scottsdale, 2006 കണ്ണി=https://en.wikipedia.org/wiki/File:Cochise_County_Courthouse_Bisbee_Arizona_ArtDecoDoors.jpg|ലഘുചിത്രം|Art Deco doors of the Cochise County Courthouse in Bisbee thumb|300px | അരിസോണയിലെ ഉൽക്കാ ഗർത്തം|പകരം=അരിസോണ അമേരിക്കൻ ഐക്യനാടുകളുടെ തെക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഒരു സംസ്ഥാനമാണ്. 1912-ൽ നാല്പത്തെട്ടാമത്തെ യു.എസ്. സംസ്ഥാനമായാണ് അരിസോണ നിലവിൽ വന്നത്. മരുഭൂമികളുടെ നാടാണിത്. വടക്കൻ മേഖലകളിൽ ഉയർന്ന പ്രദേശങ്ങളും സാധാരണ കാലാവസ്ഥയുമാണെങ്കിൽ തെക്ക് കനത്ത ചൂടും മരുഭൂപ്രദേശങ്ങളുമാണ്. വലിപ്പത്തിന്റെ കാര്യത്തിൽ ആറാമതാണ് അരിസോണയുടെ സ്ഥാനം. ജനസാന്ദ്രതയിൽ 50 യു.എസ്. സംസ്ഥാനങ്ങളിൽ ഇതിന് 14 ആം സ്ഥാനമാണ്.  ന്യൂ മെക്സിക്കോ, യൂറ്റാ, നെവാഡ, കാലിഫോർണിയ, കൊളറാഡോ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. സൊനോറ, ബാജ കാലിഫോർണിയ തുടങ്ങിയ മെക്സിക്കൻ സംസ്ഥാനങ്ങളുടെ വടക്കൻ അതിർത്തിയിൽ അരിസോണയ്ക്ക് മെക്സിക്കോയുമായി 389 മൈൽ ( 626 കിലോമീറ്റർ) രാജ്യാന്തര അതിർത്തിയുമുണ്ട്. സംസ്ഥാന തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഫീനിക്സ് ആണ്. പ്രധാന നഗരവും ഇതു തന്നെ. ‘ഫോർ കോർണേർസ്’ സംസ്ഥാനങ്ങളിൽ ഒന്നാണ് അരിസോണ. ലോകപ്രശസ്തമായ അരിസോണ ക്രേറ്റർ മുഖ്യ ആകർഷണമാണ്. ഉൽക്ക വീണ് രൂപപ്പെട്ടു എന്നു കരുതുന്ന ഒരു ഗർത്തമാണിത്. 1.2 കിലോമീറ്റർ വ്യാസം വരുന്ന ഈ ഗർത്തം ഇത്തരത്തിലുള്ള ഗർത്തങ്ങളിൽ ഏറ്റവും വലുതാണ്. ഗ്രാന്റ് കാനിയോൺ എന്നു വിളിക്കുന്ന ഭൂപ്രദേശവും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. ന്യൂ സ്പെയിനിലെ അൽട്ടാ കാലിഫോർണിയ പ്രദേശത്തിന്റെ ഭാഗമായിരുന്ന ഇത് 1821 ൽ സ്വതന്ത്ര മെക്സിക്കോയുടെ ഭാഗമായി. മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് മെക്സിക്കോ 1848 ൽ ഈ ഭൂപ്രദേശത്തിരൻറെ ഭൂരിഭാഗവും അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറി. 1853 ൽ ഗാഡ്സ്ഡെൻ പർച്ചേസ് വഴി സംസ്ഥാനത്തിന്റെ ഏറ്റവും തെക്കുള്ള ഭാഗം ഏറ്റെടുത്തു. തെക്കൻ അരിസോണ മരുഭൂ കാലാവസ്ഥയ്ക്ക് പ്രശസ്തമാണ്. ഇവിടെ വളരെ ചൂടേറിയ വേനൽക്കാലവും മിതമായ ശീതകാലവും അനുഭവപ്പെടുന്നു. വടക്കൻ അരിസോണ പൈൻ, ഡഗ്ലസ് ഫിർ, സ്പ്രൂസ് തുടങ്ങിയ വൃക്ഷങ്ങളടങ്ങിയ വനങ്ങൾ, കൊളാറഡോ പീഠഭൂമി, സാൻ ഫ്രാൻസിസ്കോ മലനിരകൾ പോലയുള്ള പർവ്വതനിരകൾ, കൂടുതൽ മിതമായ വേനൽക്കാല താപനിലയും ശൈത്യകാലത്ത് കാര്യമായ മഞ്ഞുവീഴ്ചയുമുള്ള ആഴമുള്ള മലയിടുക്കുകൾ എന്നിവയടങ്ങിയതാണ്. ഫ്ലാഗ്സ്റ്റഫ്, ആൽപൈൻ, ടക്സൺ തുടങ്ങിയ പ്രദേശങ്ങളിൽ സ്കീയിംഗ് റിസോർട്ടുകൾ സ്ഥിതിചെയ്യുന്നു. ഗ്രാൻറ് കാന്യൻ ദേശീയോദ്യാനത്തിനു പുറമേ, നിരവധി ദേശീയ വനങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, ദേശീയ സ്മാരകങ്ങൾ എന്നിവയുണ്ട്.  സംസ്ഥാനത്തിന്റെ ഏകദേശം നാലിൽ ഒരു ഭാഗം ഇന്ത്യൻ സംവരണ പ്രദേശങ്ങളാണ്. ഇവിടെ ഫെഡറൽ അംഗീകാരം സിദ്ധിച്ച 27 തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരുടെ വാസസ്ഥാനമാണ്. ഇതിൽ സംസ്ഥാനത്തെയും ഐക്യനാടുകളിലേയും ഏറ്റവും വലുതായ ഏകദേശം 300,000 പൌരനമാരുള്ള നവാജോ നേഷനും ഉൾപ്പെടുന്നു. ഫെഡറൽ നിയമം എല്ലാ തദ്ദേശ അമേരിക്കൻ ഇന്ത്യൻ പൌരന്മാർക്കും 1924 ൽ വോട്ടുചെയ്യാനുള്ള അവകാശം നൽകിയിരുന്നുവെങ്കിലും, 1948 ൽ അമേരിക്കൻ സുപ്രീംകോടതിയുടെ വിധി വരുന്നതുവരെ വോട്ട് ചെയ്യുന്നതിൽ നിന്നും അരിസോണ റിസർവ്വേഷനുള്ളിൽ ജീവിച്ചിരുന്ന ഇന്ത്യൻ വർഗ്ഗക്കാരെ ഒഴിവാക്കിയിരുന്നു. പദോത്‌പത്തി സംസ്ഥാനത്തിൻറെ പേരിന്റെ ഉത്ഭവം, ‘ചെറിയ അരുവി’ എന്നർത്ഥം വരുന്ന ഓധാം പദമായ alĭ ṣonak എന്ന പദത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു പഴയകാല സ്പാനിഷ് നാമമായ അരിസോണാക് എന്ന വാക്കിൽനിന്നാണെന്നു വിശ്വസിക്കപ്പെടുന്നു. ഈ പേര് പ്രാഥമികമായി ഉപയോഗിക്കപ്പെട്ടത്.  സൊനോറയിലെ പ്ലാഞ്ചാസ് ഡി പ്ലാറ്റയെന്ന വെള്ളി ഖനന ക്യാമ്പിനു സമീപത്തുള്ള പ്രദേശങ്ങൾക്കു മാത്രമായിരുന്നു. യൂറോപ്യൻ കുടിയേറ്റക്കാർക്ക്, അവരുടെ ഉച്ചാരണം " Arissona " പോലെയായിരുന്നു. ഒധാം ഭാഷയിൽ ഈ പ്രദേശം ഇക്കാലത്തും alĭ ṣonak എന്നറിയപ്പെടുന്നു. മറ്റൊരു സാധ്യത ബാസ്ക്ക് പദമായ ഹാരിറ്റ്സ് ഓണ ("നല്ല ഓക്ക്") ആണ്, കാരണം ഈ പ്രദേശത്ത് ധാരാളം ബാസ്ക് ആട്ടിടയന്മാർ ഉണ്ടായിരുന്നു. സ്പാനിഷ് പദമായ Árida Zona ("അരിഡ് സോണ") ൽ നിന്നാണ് ഈ പേര് ഉദ്ഭവിച്ചതെന്ന ഒരു തെറ്റിദ്ധാരണ നിലവിലുണ്ട്. ചരിത്രം ആധുനിക കാലഘട്ടത്തിന് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപുതന്നെ അരിസോണയിൽ അനേകം തദ്ദേശീയ ഇന്ത്യൻ ഗോത്രങ്ങൾ നിലനിന്നിരുന്നു. ഹോഹോകാം, മോഗോളോൺ, ആൻസെസ്ട്രൽ പ്യൂബ്ലോൺ സംസ്കാരങ്ങൾ എന്നിവ മറ്റ് അനേകം സംസ്കാരങ്ങളോടൊപ്പം സംസ്ഥാനത്തെമ്പാടും സമൃദ്ധിയോടെ നിലനിന്നിരുന്നു. പ്യൂബ്ലോസുകളുടെ മലഞ്ചെരുവുകളിലെ വാസസ്ഥാനങ്ങളും റോക്ക് പെയിന്റിങ്ങുകളും കാലത്തെ അതിജീവിച്ച മറ്റ് ചരിത്രാതീതകാല സമ്പത്തുകളും ഇന്നും വർഷാവർഷങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്നതാണ്. തദ്ദേശീയ ഇന്ത്യൻ ജനതയുമായി ആദ്യ സമ്പർക്കം നടത്തിയ യൂറോപ്പുകാരൻ 1539 ൽ ഒരു സ്പാനിഷ് ഫ്രാൻസിസ്കൻ മിഷണറിയായിരുന്ന മാർകോസ് ഡി നിസ ആയിരുന്നു. ഇപ്പോഴത്തെ അരിസോണ സംസ്ഥാനത്തിന്റെ ഭാഗങ്ങളിൽ അദ്ദേഹം പര്യവേക്ഷണം നടത്തുകയും സൊബൈപുരി ഗോത്രമെന്നു കരുതപ്പെടുന്ന തദ്ദേശീയ ജനതയുമായി  സമ്പർക്കം സ്ഥാപിക്കുകയും ചെയ്തു.   സ്പാനിഷ് പര്യവേഷകനായ കൊറോണാഡോയുടെ പര്യവേക്ഷണ സംഘം  1540-1542 കാലഘട്ടത്തിൽ സിബോള എന്ന സ്ഥലം തിരഞ്ഞ് ഈ പ്രദേശത്ത് എത്തി. ചില സ്പാനിഷ് കുടിയേറ്റക്കാർ ഇക്കാലത്ത് അരിസോണയിലേക്കു കുടിയേറ്റം നടത്തി. അരിസോണയിലെ ആദ്യ കുടിയേറ്റക്കാരിലൊരാൾ ജോസ് റോമോ ഡി വിവാർ ആയിരുന്നു. അടുത്തതായി ഇവിടെയെത്തിയ യൂറോപ്പുകാരൻ ഒരു പാതിരിയായ ഫാദർ കിനോ ആയിരുന്നു. സൊസൈറ്റി ഓഫ് ജീസസ് (ജസ്യൂട്ട്) എന്ന മിഷണറി സംഘത്തിലെ അംഗമായിരുന്ന ഫാദർ കിനോ ഈ മേഖലയിൽ മിഷൻ ദൌത്യസംഘങ്ങളുടെ ഒരു ശ്രേണി തന്നെ തീർത്തുകൊണ്ട് വികസനങ്ങൾക്കു നേതൃത്വം നൽകി. 1690കൾ മുതൽ 18 ആം നറ്റാണ്ടിന്റെ തുടക്കത്തിൽവരെ അദ്ദേഹം പിമേറിയ അൾട്ട മേഖലയിലെ (ഇന്നത്തെ തെക്കൻ അരിസോണയും വടക്കൻ സൊനോറയും) അനേകം ഇന്ത്യൻ വംശജരെ ക്രിസ്തുമതത്തിലേയ്ക്കു പരിവർത്തനം നടത്തി. സ്പെയിൻ 1752 ൽ ടുബാക്കിലും 1885 ൽ ടുക്സണിലും പ്രെസിഡിയോസ് (കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട പട്ടണം) സ്ഥാപിച്ചു. 1821-ൽ മെക്സിക്കോ, സ്പെയിനിൽ നിന്നും അതിന്റെ സ്പാനിഷ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ന് അരിസോണ എന്നറിയപ്പെടുന്ന പ്രദേശം അവരുടെ ന്യൂയേവ കാലിഫോർണിയയുടെ (ന്യൂ കാലിഫോർണിയ) ഭാഗമായിത്തീർന്നു. അൾട്ട കാലിഫോർണിയ (അപ്പർ കാലിഫോർ‌ണിയ) എന്നും അറിയപ്പെടുന്നു. കൊളോണിയൽ കാലഘട്ടത്തിലെ സ്പാനിഷ് വംശജരുടേയും മെസ്റ്റീസോകളുടേയും (സ്പാനിഷ്-അമേരിക്കൻ ഇന്ത്യൻ കലർപ്പുവർഗ്ഗം) പിന്മുറക്കാർ ഐക്യനാടുകളിൽനിന്നു പിൽക്കാലത്ത് എത്തിയ യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാരുടെ വരവിനു ശേഷമുള്ള കാലഘട്ടത്തിലും  ഈ പ്രദേശത്തു വസിച്ചുവന്നിരുന്നു. മെക്സിക്കൻ-അമേരിക്കൻ യുദ്ധകാലത്ത് (1847-1848) അമേരിക്കൻ ഐക്യനാടുകളുടെ സൈന്യം മെക്സിക്കോയുടെ ദേശീയ തലസ്ഥാനം പിടിച്ചടക്കുകയും പിന്നീട് 1863 ൽ അരിസോണ ടെറിറ്ററിയായും 1912ൽ അരിസോണ സംസ്ഥാനവുമായി മാറിയ പ്രദേശം ഉൾപ്പെടെയുള്ള വടക്കൻ മെക്സിക്കോയുടെ സിംഹഭാഗങ്ങളുടേയും മേൽ അവകാശമുന്നയിക്കുകയും ചെയ്തു. ഗ്വാഡലൂപ്പി ഹിഡാൽഗോ കരാർ (1848) പ്രകാരം മുൻ മെക്സികോ പൗരന്മാരുടെ നിലവിലുള്ള ഭാഷാ, സാംസ്കാരിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനു പുറമേ നഷ്ടപരിഹാരമായി റിപ്പബ്ലിക്ക് ഓഫ് മെക്സിക്കോയ്ക്ക് 15 മില്ല്യൺ യു.എസ്. ഡോളർ നഷ്ടപരിഹാരം (2017 ലെ 424,269,230.77 ഡോളർ തുല്യമായ തുക) നൽകുന്നതിനും വ്യവസ്ഥ ചെയ്യപ്പെട്ടു. 1853 ൽ അമേരിക്ക, ഗാഡ്സ്ഡെൻ പർച്ചേസ് പ്രകാരം ഗിലാ നദിയ്ക്കു താഴെയുള്ള തെക്കൻ അതിർത്തി പ്രദേശങ്ങൾ മെക്സിക്കോയിൽ നിന്നും കരസ്ഥമാക്കുകയും ഭാവിയിലെ ട്രാൻസ്-കോണ്ടിനെന്റൽ റെയിൽവേയുടെ തെക്കൻറൂട്ടിനായി ഉൾപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ അരിസോണ സംസ്ഥാനമായി അറിയപ്പെടുന്ന പ്രദേശം, ടെറിറ്ററി ഓഫ് അരിസോണ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിനായി ആ പ്രദേശത്തിന്റെ തെക്കൻ ഭാഗങ്ങൾ യൂണിയനിൽ നിന്ന് വേർപെടുത്തുന്നതുവരെ പ്രാഥമികമായി യു.എസ്. ഭരണം നടത്തിയിരുന്നു. പ്രസിഡന്റ് ജാഫേർസൺ ഡേവിസ്,  അരിസോണ ടെറിട്ടറി സംഘടിപ്പിക്കാനുള്ള ഒരു ആക്ട് അംഗീകരിക്കുകയും ഒപ്പുവയക്കുകയും ചെയ്തതിനുശേഷം ഈ പുതുതായി സ്ഥാപിതമായ പ്രദേശം 1862 ജനുവരി 18 ലെ ശനിയാഴ്ച്ച കോൺഫെഡറേറ്റ് സ്റ്റേറ്റ് ഗവൺമെൻറ് ഔദ്യോഗികമായി സംഘടിപ്പിക്കുകയും "അരിസോണ ടെറിട്ടറി" എന്ന പേര് ആദ്യം ഔദ്യോഗികമായി ഉപയോഗത്തിൽ വരുകയും ചെയ്തു. ഈ തെക്കൻ പ്രദേശം കോൺഫെഡറേറ്റഡ് സർക്കാരിന് മനുഷ്യശക്തി, കുതിരകൾ, ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. 1862 ൽ രൂപീകരിക്കപ്പെട്ട അരിണോണ സ്കൌട്ട് കമ്പനികൾ ആഭ്യന്തരയുദ്ധകാലത്ത് കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ആർമിയിൽ ചേർന്നു പ്രവർത്തിച്ചു. ആഭ്യന്തര യുദ്ധസമയത്തെ പിക്കാച്ചോ പാസ് യുദ്ധത്തിലെ ഏറ്റവും പടിഞ്ഞാറായുള്ള സൈനിക കൂട്ടിമുട്ടലുകൾ അരിസോണയിലായിരുന്നു. 1863 ഫിബ്രവരി 24 ന് വാഷിങ്ടൺ ഡി.സി.യിൽ വച്ച് മുൻകാല ന്യൂ മെക്സിക്കോ പ്രദേശങ്ങളുടെ പടിഞ്ഞാറൻ പകുതി അടങ്ങിയ ഒരു പുതിയ യു.എസ്. അരിസോണ പ്രദേശം ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഈ പുതിയ അതിർത്തികൾ പിന്നീട് അരിസോണ സംസ്ഥാനത്തിന്റെ അടിത്തറയായി മാറി. മദ്ധ്യ അരിസോണയിലേക്കുള്ള ഒരു സ്വർണവേട്ടയോടനുബന്ധമായി ആദ്യ പ്രവിശ്യാതലസ്ഥാനമായ പ്രെസ്കോട്ട് 1864 ൽ സ്ഥാപിക്കപ്പെട്ടു. ഈ പുതിയ പ്രവിശ്യക്കായി ഗാഡ്സോണിയ, പിമേറിയ, മോണ്ടെസുമാ, അരിസുമാ എന്നീ പേരുകൾ പരിഗണിച്ചിരുന്നെങ്കിലും ഐക്യനാടുകളുടെ 16 ആമത്തെ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കൺ അവസാനത്തെ ബിൽ ഒപ്പുവച്ചപ്പോൾ അരിസോണ എന്നു വായിക്കുകയും അന്തിമമായി ഈ പേരു സ്വീകരിക്കപ്പെടുകയും ചെയ്തു. (മോണ്ടെസുമാ എന്ന നാമം ആസ്ടെക് ചക്രവർത്തിയിൽനിന്ന് ഉരുത്തിരിഞ്ഞതല്ല എന്നിരുന്നാലും അത് ഗില നദീതടത്തിലെ പിമാ ജനങ്ങളുടെ ദിവ്യനായകനിൽനിന്നാണ്). പേര് അരിസോണ എന്ന പേരിലേയ്ക്കു മാറ്റുന്നതിനു മുമ്പായി മോണ്ടെസുമാ എന്ന പേര് അതിന്റെ വൈകാരിക മൂല്ല്യം കണക്കാക്കി മിക്കവാറും പരിഗണിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്തു. യൂട്ടാ സംസ്ഥാനത്തെ സാൾട്ട് ലേക് സിറ്റിയിലെ ദ ചർച്ച് ഓഫ ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ പാട്രിയാർക്കൽ ആചാര്യനായിരുന്ന ബ്രിഗാം യങ് പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ 19 ആം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെ മോർമോണുകളെ അരിസോണയിലേക്ക് അയച്ചു. അവർ മെസ, സ്നോഫ്ലേക്ക്, ഹെബർ, സാഫ്ഫോർഡ് എന്നിവയും മറ്റ് പട്ടണങ്ങളും സ്ഥാപിച്ചു. അവർ ഫീനിക്സ് താഴ്വരയിലും ("സൂര്യന്റെ താഴ്വര"), ടെമ്പി, പ്രെസ്കോട്ട് എന്നിവിടങ്ങളിലും മറ്റു പ്രദേശങ്ങളിലും താമസിച്ചു. വടക്കൻ അരിസോണ, വടക്കൻ ന്യൂ മെക്സിക്കോ എന്നിവയായി മാറിയ മേഖലകളിലാണ് മോർമൊൻസ് വസിച്ചിരുന്നത്. അക്കാലത്ത് ഈ മേഖലകൾ മുൻകാല ന്യൂ മെക്സിക്കോ ടെറിട്ടറിയിലായിരുന്നു നിലനിന്നിരുന്നത്. 20 ആം നൂറ്റാണ്ടുമുതൽ ഇതുവരെ 1910 മുതൽ 1920 വരെ മെക്സിക്കൻ വിപ്ലവസമയത്ത് അരിസോണ കുടിയേറ്റത്തിന്റെ അതിർത്തിക്കടുത്തുള്ള മെക്സിക്കൻ പട്ടണങ്ങളിൽ നിരവധി യുദ്ധങ്ങൾ നടന്നു. വിപ്ലവകാലത്ത്, നിരവധി അരിസോണക്കാർ മെക്സിക്കോയിൽ യുദ്ധം ചെയ്യുന്ന നിരവധി സൈന്യങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്, മെക്സിക്കൻ ശക്തികൾ തമ്മിൽ യു.എസ്. മണ്ണിൽ രണ്ട് പ്രധാനപ്പെട്ട ഇടപെടലുകളാണുണ്ടായത്. ന്യൂ മെക്സിക്കോയിലെ പാങ്കോ വില്ലയിലെ 1916 ലെ കൊളംബസ് റെയ്ഡ്, 1918 ൽ അരിസോണിയൽ നടന്ന ബാറ്റിൽ ഓഫ് അംബോസ് നോഗാലസ് യുദ്ധം എന്നിവയാണവ.  രണ്ടാമത്തേതിൽ അമേരിക്കക്കാർ വിജയിച്ചു. മെക്സിക്കൻ ഫെഡറൽ സൈന്യം അമേരിക്കൻ പട്ടാളക്കാരുടേ മേൽ വെടിയുതിർത്തിനുശേഷം അമേരിക്കൻ പട്ടാളം മെക്സിക്കോയിലെ നോഗാലിൽ ആക്രമണം നടത്തുകയുണ്ടായി. ഒടുവിൽ രണ്ടു യുദ്ധമുഖങ്ങളിലും കനത്ത നാശമുണ്ടാകുകയും മെക്സിക്കൻ സൈന്യം കീഴടങ്ങുകയും ചെയ്തു. ഏതാനും മാസം മുൻപായി, അമേരിക്കൻ ഇന്ത്യൻ യുദ്ധങ്ങളിലെ അവസാനത്തേതായി കണക്കാക്കപ്പെടുന്നതും 1775 മുതൽ 1918 വരെ നിലനിന്നിരുന്നതുമായ ഒരു ഇന്ത്യൻ യുദ്ധം ആരംഭിച്ചിരുന്നു. മെക്സിക്കോക്ക് എതിരെയുള്ള യുദ്ധങ്ങളുടെ ഭാഗമായി സമീപത്തെ മെക്സിക്കൻ കുടിയേറ്റമേഖലകളിൽ മിന്നലാക്രമണം നടത്തുവാൻ യാക്വി ഇന്ത്യക്കാർ അരിസോണ ഒരു താവളമായി ഉപയോഗിച്ചിരുന്നതിനാൽ അമേരിക്കൻ സൈന്യം അതിർത്തിയിൽ തമ്പടിച്ച് യാക്വി ഇൻഡ്യക്കാരെ നേരിട്ടിരുന്നു. 1912 ഫെബ്രവരി 14 ന് അരിസോണ അമേരിക്കൻ ഐക്യനാടുകളിലെ 48 ആമത്തെയും തൊട്ടുചേർന്നു വരുന്ന സംസ്ഥാനങ്ങളിൽ ഒടുവിലത്തേതുമായ സംസ്ഥാനമായിത്തീർന്നു. ഗ്രേറ്റ് ഡിപ്രഷൻ കാലത്ത് അരിസോണയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സംസ്ഥാനവ്യവസായങ്ങളായ പരുത്തിക്കൃഷി, ചെമ്പ് ഖനനം എന്നിവ വലിയ തോതിൽ ശോഷിച്ചു. എന്നാൽ 1920 കളിലും 1930 കളിലും വിനോദസഞ്ചാരം ഒരു പ്രധാന അരിസോണൻ വ്യവസായമായി വളരാനാരംഭിക്കുകയും ഇക്കാലത്തും അതു നിലനിൽക്കുകയും ചെയ്യുന്നു. വിക്കെൻബർഗിലെ കെ എൽ ബാർ,  റെമുഢ തുടങ്ങിയ ആഡംബര റാഞ്ചുകളോടൊപ്പം ടക്സണിലെ ഫ്ലയിങ് വി, ടാൻക്വ വെർഡെ എന്നിവയും "ഓൾഡ് വെസ്റ്റ്" ന്റെ അഭിരുചികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ ടൂറിസ്റ്റുകൾക്ക് അവസരം നൽകി. ഈ കാലഘട്ടത്തിൽ നിരവധി ഉന്നത ഹോട്ടലുകളും റിസോർട്ടുകളും ഇവിടെ തുറന്നിട്ടുണ്ട്. അവയിൽ ചിലത് ഇപ്പോഴും വിനോദ സഞ്ചാരികളെ വശീകരിക്കുന്നവയാണ്. മദ്ധ്യ ഫീനിക്സിലെ അരിസോണ ബിൾട്ട്മോർ ഹോട്ടൽ (ആരംഭിച്ചത് 1929) ഫീനിക്സ് ഏരിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വിഗ്വാം റിസോർട്ട് (ആരംഭിച്ചത് 1936) എന്നിവ ഇതിൽ ഉൾപ്പെടുന്നു. രണ്ടാം ലോകാമഹായുദ്ധകാലത്ത് ജർമ്മൻ POW (യുദ്ധക്കുറ്റവാളികൾ)കളടുടെ ക്യാമ്പായും ജപ്പാനീസ്-അമേരിക്കൻ തടങ്കൽപാളയങ്ങളായും അരിസോണയിലെ പ്രദേശങ്ങൾ ഉപയോഗിച്ചിരുന്നു. യുദ്ധകാലത്ത് പടിഞ്ഞാറൻ തീരത്തെ ജപ്പാനീസ് അധിനിവേശം ഭയന്ന് പടിഞ്ഞാറൻ വാഷിങ്ടൺ, പടിഞ്ഞാറൻ ഓറിഗോൺ, കാലിഫോർണിയ മുഴുവൻ, പടിഞ്ഞാറൻ അരിസോണ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ജാപ്പനീസ്-അമേരിക്കൻ നിവാസികളേയും നീക്കം ചെയ്യുന്നതിന് ഗവൺമെന്റ് അധികാരപ്പെടുത്തിയിരുന്നു. 1942 മുതൽ 1945 വരെ, രാജ്യത്തിന്റെ അന്തർഭാഗത്ത് നിർമ്മിച്ച കരുതൽ തടങ്കൽ ക്യാമ്പുകളിൽ താമസിക്കാൻ അവർ നിർബന്ധിതരായി.  ഈ പ്രക്രിയയിൽ പലരുടേയും വീടുകളും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഈ ക്യാമ്പുകൾ റദ്ദാക്കപ്പെട്ടു. യുദ്ധത്തിനു ശേഷം ഫിനിക്സ് പ്രദേശത്തെ ജർമ്മൻ POW  സൈറ്റ് മെയ്താഗ് കുടുംബം (പ്രസിദ്ധ വീട്ടുപകരണ നിർമ്മാതാക്കൾ) വിലക്കു വാങ്ങുകയുണ്ടായി. ഫിനക് മൃഗശാലയുടെ സൈറ്റായി ഇത് വികസിച്ചു. സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ നഗരമായ ടക്സൺ നഗരത്തിനു തൊട്ട് പുറത്ത് മൌണ്ട് ലെമ്മോണിൽ ഒരു ജപ്പാനീസ്-അമേരിക്കൻ തടങ്കൽപ്പാളയം നിലനിന്നിരുന്നു. മറ്റൊരു POW ക്യാമ്പ് ഗില നദിയ്ക്കു സമീപം കിഴക്കൻ യുമ കൌണ്ടിയിലും നിലനിന്നിരുന്നു. തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ കുട്ടികളെ യൂറോപ്യൻ-അമേരിക്കൻ സംസ്കാരത്തിന്റെ മുഖ്യധാരയിലേയ്ക്കു പരിവർത്തനം ചെയ്യുവാനായി രൂപീകരിക്കപ്പെട്ടെ നിരവധി ഫെഡറൽ ഇന്ത്യൻ ബോർഡിംഗ് സ്കൂളുകളിലൊന്നായ ഫിനിക്സ് ഇന്ത്യൻ സ്കൂൾ സ്ഥിതിചെയ്യുന്നതും അരിസോണയിലാണ്. കുട്ടകളെ അവരുടെ മാതാപിതാക്കളുടേയും കുടുംബത്തിന്റേയും താത്പര്യങ്ങൾക്കു വിരുദ്ധമായി ഈ സ്കൂളുകളിൽ ചേർക്കപ്പെട്ടിരുന്നു. കുട്ടികളുടെ തദ്ദേശീയ അനന്യത വേരോടെ പിഴുതുമാറ്റുവാനായുള്ള അടച്ചമർത്തൽ ശ്രമങ്ങളിൽ ബലമായി മുടി മുറിക്കുക, പ്രാദേശിക പേരുകൾക്കു ബദലായി ഇംഗ്ലീഷ് പേരുകൾ ഉപയോഗിക്കുക, ഇംഗ്ലീഷ് മാത്രം സംസാരിക്കുവാൻ പ്രേരിപ്പിക്കുക, തദ്ദേശീയ ഇന്ത്യൻ മതങ്ങൾക്കു പകരമായി ക്രിസ്തുമതം പിന്തുടരുവാൻ നിർബന്ധിക്കുക തുടങ്ങയ പ്രവർത്തികൾ ഉൾപ്പെട്ടിരുന്നു. അരിസോണയിൽ നിന്നുള്ള അനേകം അമേരിക്കൻ ഇന്ത്യക്കാർ അമേരിക്കൻ ഐക്യനാടുകൾക്കുവേണ്ടി രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധം ചെയ്തിരുന്നു. അവരുടെ യുദ്ധാനുഭവങ്ങൾ സംസ്ഥാനത്തിനു തിരിച്ചെത്തിയതിന് ശേഷം അവർക്ക് മികച്ച പെരുമാറ്റവും പൗരാവകാശങ്ങളും നേടിയെടുക്കുന്നതിന് യുദ്ധാനന്തര വർഷങ്ങളിൽ കാരണമായി. മാരികോപ്പ കൌണ്ടി അവരെ വോട്ടവകാശം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതിനേത്തുടർന്ന് ഈ ഒഴിവാക്കലിനെതിരെ 1948 ൽ മൊജാവെ-അപ്പാച്ചെ ട്രൈബിലെ ആചാര്യൻ ഫ്രാങ്ക് ഹാരിസൺ, ഹാരി ഓസ്റ്റിൻ ഫോർട്ട് മക്ഡൊവൽ എന്നിവർ ചേർന്ന് ‘ഹാരസൺ ആന്റ് ആസ്റ്റിൻ v ലവീൻ’ എന്ന പേരിൽ ഒരു വ്യവഹാരം ഫയൽ ചെയ്തു നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. അരിസോണ സുപ്രീംകോടതി അവരുടെ അപ്പീലിന് അനുകൂലമായി വിധി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഗാർഹിക, വ്യാപാര മേഖലയിലെ അഭിവൃദ്ധിയോടൊപ്പം  അരിസോണയിലെ ജനസംഖ്യയിൽ വലിയതോതിലുള്ള വർദ്ധനവ് ഉണ്ടായി. എയർ കണ്ടീഷനിംഗ് വ്യാപകമായി ഉപയോഗിക്കപ്പെട്ടത് ഇവിടുത്തെ അത്യധികമായ ചൂടിനെ കൂടുതൽ സുഖപ്രദമായ അവസ്ഥയിലെത്തിക്കുവാൻ സഹായകമായി. അരിസോണ ബ്ലൂ ബുക്കിൽ രേഖപ്പെടുത്തിയതു പ്രകാരം (അരിസോണ സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസ് ഓരോ വർഷവും പ്രസിദ്ധീകരിച്ചത്), 1910 ലെ സംസ്ഥാനത്തെ ജനസംഖ്യ 294,353 ആയിരുന്നു. 1970 ൽ അത് 1,752,122 ആയിരുന്നു. മുൻകാലത്ത് ഓരോ ദശാബ്ദത്തിലേയും വളർച്ചാ ശതമാനം ശരാശരി 20 ശതമാനമായിരുന്നു, അതിനുശേഷമുള്ള ഓരോ ദശാബ്ദത്തിലും 60 ശതമാനമായിരുന്നു ജനസംഖ്യയിലെ വർദ്ധന. 1960 കളിൽ, റിട്ടയർമെന്റ് സമുദായങ്ങളുടെ കൂട്ടങ്ങൾ ഇവിടെ വികസിപ്പിച്ചെടുത്തു. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേകമായി പ്രായപരിധി നിർണ്ണയിക്കുന്ന ഉപവിഭാഗങ്ങളായിരുന്നു ഇവ. മദ്ധ്യ പടിഞ്ഞാറൻ പ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കടുത്ത തണുപ്പിൽ നിന്നും രക്ഷനേടാൻ ആഗ്രഹിച്ച പല വിരമിച്ചവരും ഇവിടേയ്ക്ക്  ആകർഷിക്കപ്പെട്ടു. ഡെൽ വെബ്ബ് എന്നയാൾ വികസിപ്പിച്ചതും 1960 ൽ തുറന്നതുമായ സൺ സിറ്റി അത്തരത്തിലൊരു കമ്മ്യൂണിറ്റിയായിരുന്നു.  ടക്സൺ നഗരത്തിനു തെക്കായുള്ള ഗ്രീൻ വാലി, അരിസോണയിലെ അദ്ധ്യാപകരുടെ വിരമിക്കൽ ഉപവിഭാഗമായി രൂപകൽപ്പന ചെയ്ത ഇത്തരം മറ്റൊരു സമൂഹമായിരുന്നു. ഐക്യനാടുകളുടെ മറുവശത്തുനിന്നും കാനഡയിൽനിന്നുമായി നഗരങ്ങളിലെ മുതിർന്ന പൗരന്മാർ ഓരോ ശൈത്യകാലത്തും അരിസോണയിൽ താമസത്തിനായി എത്തുന്നു. മഞ്ഞുകാലങ്ങളിൽ മാത്രമായി ഇവിടെ താമസത്തിനെത്തുന്ന അവർ സ്നോബേർ‌ഡ്സ് എന്നറിയപ്പെടുന്നു. 2000 മാർച്ച് മാസത്തിൽ, പൊതുജനങ്ങൾക്ക് ഒരു സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യാൻ ഇന്റർനെറ്റിലൂടെ ആദ്യമായി നിയമപരമായി തിരഞ്ഞെടുപ്പ് നടന്ന സ്ഥലം അരിസോണയാണ്. 2000 ൽ അരിസോണ ഡെമോക്രാറ്റിക് പ്രൈമറിയിൽ, അൽ ഗോർ ബിൽ ബ്രാഡ്ലിയെ തോൽപ്പിച്ചത്. ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. യുഎസ്എസ് അരിസോണ എന്ന പേരിൽ മൂന്ന് കപ്പലുകൾ സംസ്ഥാനത്തിന്റെ ബഹുമാനാർത്ഥം ജ്ഞാനസ്നാനം ചെയ്യപ്പെട്ടുവെങ്കിലും യഥാർത്ഥത്തിൽ യുഎസ്എസ് അരിസോണയ്ക്കു (ബിബി 39) മാത്രമാണ് സംസ്ഥാമെന്ന പദവി ലഭിച്ചതിനുശേഷം ഈ പേരു നൽകിയിട്ടുള്ളത്. ഭൂമിശാസ്ത്രം  ‘ഫോർ കോർണേർസ്’ സംസ്ഥാനങ്ങളിൽ ഒന്നായി തെക്കുപടിഞ്ഞാറൻ ഐക്യനാടുകളിലാണ് അരിസോണ സ്ഥിതിചെയ്യുന്നത്. ന്യൂ മെക്സിക്കോയ്ക്ക് ശേഷവും നെവാഡയ്ക്ക് മുൻപുമായി അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആറാമത്തെ സംസ്ഥാനമാണ് അരിസോണ. സംസ്ഥാനത്തിന്റെ 113,998 ചതുരശ്ര മൈൽ (295,000 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശത്തിൻറെ ഏകദേശം 15% സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ബാക്കി പ്രദേശങ്ങൾ പൊതു വനങ്ങൾ, ഉദ്യാന പ്രദേശങ്ങൾ, സ്റ്റേറ്റ് ട്രസ്റ്റ് ലാൻഡുകൾ, തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ റിസർവ്വേഷനുകൾ എന്നിവയാണ്. അരിസോണ അതിൻറെ മരുഭൂതടത്തിൻറേയും സംസ്ഥാനത്തിൻറെ തെക്കൻ മേഖലയുടെ വൈവിധ്യത്താലും ഏറെ അറിയപ്പെടുന്നു.  കാക്റ്റസ് പോലുള്ള ക്സെറോഫൈറ്റ് സസ്യങ്ങൾ സമൃദ്ധിയായി ഈ ഭൂപ്രകൃതിയിൽ കണ്ടുവരുന്നു. ചരിത്രാതീതകാലത്തുണ്ടായ അഗ്നിപർവ്വതപ്രവർത്തനങ്ങളുടെയും തുടർന്നുണ്ടായ തണുക്കൽ പ്രക്രിയയുടേയും ഫലമായി ഉരുത്തിരിഞ്ഞാണ് ഈ പ്രദേശത്തിൻറെ ഭൂപ്രകൃതി രൂപപ്പെടുന്നത്. വേനൽക്കാലത്ത് കടുത്ത ചൂടും മിതമായ തണുപ്പുകാലവുമാണ് ഇവിടെ സാധാരണയായി അനുഭവപ്പെടുന്നത്. കൊളറാഡോ പീഠഭൂമിയുടെ വടക്കൻ-മദ്ധ്യഭാഗത്തെ ഉയർന്ന പ്രദേശങ്ങളിൽ പൈൻ മരങ്ങളാൽ ആവൃതമായ പ്രദേശങ്ങളുണ്ട് (അരിസോണ മൌണ്ടൻ വനങ്ങൾ) തെക്കുപടിഞ്ഞാറൻ ഐക്യനാടുകളിലെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ, അരിസോണയിലും സമൃദ്ധമായ പർവ്വതങ്ങളും പീഠഭൂമികളുമുണ്ട്. സംസ്ഥാനത്തിൻറെ പൊതുവേയുള്ള ഭൂപ്രകൃതി വരണ്ടെതാണെങ്കിലും ഇവിടെ 27 ശതമാനം വനപ്രദേശമുണ്ട്.അരിസോണയിലാണ് ലോകത്തിലെ ഏറ്റവും വലിയ പോണ്ടെറോസ പൈൻ മരങ്ങൾ നിലനിൽക്കുന്നത്. 1,998 അടി (609 മീറ്റർ) നീളത്തിലുള്ള മൊഗോലോൺ റിം എന്ന എസ്കാർപ്പ്മെൻറ് (ചെങ്കുത്തായ ചരിവ്, കിഴുക്കാംതൂക്കായ മലഞ്ചെരിവുകൾ എന്നിവ) സംസ്ഥാനത്തിന്റെ മധ്യഭാഗം മുറിച്ചുകടന്ന് കൊളറാഡോ പീഠഭൂമിയുടെ തെക്കുപടിഞ്ഞാറേ അറ്റത്തെ അടയാളപ്പെടുത്തുന്നു. 2002 ൽ റോഡിയോ-ചേഡിസ്കി ഫയർ എന്ന പേരിലുള്ള സംസ്ഥാനചരിത്രത്തിലെ ഏറ്റവും മോശമായ തീപ്പിടുത്തമുണ്ടായ പ്രദേശം ഇതായിരുന്നു. കൊളറാഡോ നദിയാൽ  കൊത്തിയെടുക്കപ്പെട്ട വർണ്ണാഭമായതും, അത്യധികമായ ആഴമുള്ളതും, ചെങ്കുത്തായതുമായ ഗ്രാൻറ് കന്യോൺ ഗിരികന്ദരം വടക്കൻ അരിസോണയിലാണു സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏഴ് പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നായ ഗ്രാൻ കന്യോണിന്റെ സിംഹഭാഗവും അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ ദേശീയോദ്യാനങ്ങളിലൊന്നായ ഗ്രാൻഡ് കന്യോൺ ദേശീയോദ്യാനത്തിലാണു സ്ഥിതിചെയ്യുന്നത്. ഗ്രാൻഡ് കന്യോൺ പ്രദേശത്തെ ഒരു ദേശീയോദ്യാനമാക്കുന്നതിനുള്ള നിർദ്ദേശത്തെ പ്രധാനമായി പിന്തുണച്ചത്  പ്രസിഡന്റ് തിയോഡോർ റൂസ്വെൽറ്റ് ആയിരുന്നു. അദ്ദേഹം കൊഗ്വാറുകളെ വേട്ടയാടുന്നതിനും പ്രദേശത്തിന്റെ സൌന്ദര്യം നുകരുന്നതിനുമായി പലപ്പോളും ഈ പ്രദേശം സന്ദർശിക്കാറുണ്ടായിരുന്നു. കൊളറാഡോ നദിയുടെ ഒഴുക്കിനാൽ ദശലക്ഷം വർഷങ്ങൾക്കൊണ്ടു സൃഷ്ടിക്കപ്പെട്ട ഈ ഗിരികന്ദരം 227 മൈലുകൾ (446 കിലോമീറ്റർ) നീളമുള്ളതും, 4 മുതൽ 18 മൈൽ വരെ (6 മുതൽ 29 കിലോ മീറ്റർ വരെ) വീതിയുള്ളതും 1 മൈലിൽ കൂടുതൽ (1.6 കി.മീ) ആഴമുള്ളതുമാണ്. കൊളറാഡോ നദിയും അതിന്റെ പോഷകനദികളും മുകളിലെ എക്കൽപ്പാളികൾ അടുക്കടുക്കായി മുറിച്ചുമാറ്റി കൊളറാഡോ പീഠഭൂമി ഇത്തരത്തിൽ ഉയർത്തപ്പെട്ടത് ഭൂമിയുടെ ചരിത്രത്തിലെ ഏകദേശം രണ്ടു ബില്യൻ വർഷങ്ങൾ അനാവരണം ചെയ്യപ്പെട്ടിരിക്കുന്ന കൃത്യമാണ്. ലോകത്തിലെ ഏറ്റവും നന്നായി സൂക്ഷിക്കപ്പെട്ടിട്ടുള്ള ഉൽക്കാശിലാ പതന സൈറ്റുകളിൽ ഒന്നാണ് അരിസോണ. 50,000 വർഷങ്ങൾക്ക് മുൻപ് സൃഷ്ടിക്കപ്പെട്ട ബാരിൻഗർ ഉൽക്കാശിലാ ഗർത്തം ("മെറ്റെർ ഗർത്തം" എന്ന് അറിയപ്പെടുന്നു) കൊളറാഡോ സമതലത്തിന്റ ഉയർന്ന സമതലത്തിനു മദ്ധ്യത്തിലായി വിൻസ്ലോയ്ക്ക് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന  ഒരു ഭീമാകാരമായ ദ്വാരമാണ്. തകർന്നതും താറുമാറായതുമായ ഉരുളൻ പാറകൾ, അവയിൽ ചിലതിന് ചെറിയ വീടുകളുടെ വലിപ്പമുള്ളത്, ചുറ്റുമുള്ള സമതലങ്ങളിൽനിന്നു 150 അടി (46 മീറ്റർ) ഉയരത്തിൽവരെ ചിതറിക്കിടക്കുന്നു. ഈ ഗർത്തത്തിനു തന്നെ ഏകദേശം ഒരു മൈൽ (1.6 കി.മീ) വിസ്തൃതിയും 570 അടി (170 മീറ്റർ) ആഴവുമുണ്ട്. കാലാവസ്ഥ ഈ സംസ്ഥാനത്തിന്റെ വിശാലതയും ഉയരത്തിലെ വ്യതിയാനങ്ങളും കാരണമായി സംസ്ഥാനത്ത് വിവിധങ്ങളായ പ്രാദേശിക കാലാവസ്ഥകൾ പ്രദാനം ചെയ്യുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പ്രധാനമായും മരുഭൂ കാലാവസ്ഥയും തണുപ്പുകാലം മിതമായുള്ളതും കടുത്ത ചൂടുള്ള വേനൽക്കാലവുമാണ്. സവിശേഷമായി, ശരത്കാലം മുതൽ വസന്തത്തിന്റെ ആരംഭം വരെ, കാലാവസ്ഥ മിതമായുതും കുറഞ്ഞത് 60 °F (16 °C) ആയിരിക്കുന്നതുമാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഏറ്റവും തണുപ്പുള്ളത്. ഇക്കാലത്ത് സാധാരണയായി താപനില വല്ലപ്പോഴുമുള്ള തണുത്തുറയലോടെ 40 മുതൽ 75 °F (4 മുതൽ 24 °C) വരെയായിരിക്കുന്നതാണ്. ഫെബ്രുവരി മധ്യത്തോടെ, ഊഷ്മള ദിനങ്ങളോടെയും തണുത്തതും മന്ദമാരുതനുള്ള രാത്രികളോടെ താപനില ഉയരുവാൻ തുടങ്ങുന്നു. ജൂൺ മുതൽ സെപ്തംബർ വരെയുള്ള വേനൽക്കാലങ്ങളിൽ  90 മുതൽ 120 °F (32 മുതൽ 49 °C) വരെയുള്ള വരണ്ട ചൂട് ഉണ്ടാവാറുണ്ട്. മരുഭൂ പ്രദേശങ്ങളിലെ നിരീക്ഷണത്തിൽ ഇത് ഇടയ്ക്കിടെ ഉയർന്ന താപനിലയായ 125 °F (52 °C) ൽ കൂടുതലായിരിക്കും. അരിസോണയിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില ലേക്ക് ഹവാസു പട്ടണത്തിൽ 1994 ജൂൺ 29 നും 2007 ജൂലൈ 5 നും രേഖപ്പെടുത്തപ്പെട്ട 128 °F (53 °C) ആണ്. അതുപോലെതന്നെ എക്കാലത്തേയും കുറഞ്ഞ താപനിലയായ −40 °F (−40 °C)  രേഖപ്പെടുത്തപ്പെട്ടത് 1971 ന് ജനുവരി 7 ന് ഹാവ്ലി ലേക്ക് പട്ടണത്തിലായിരുന്നു. പ്രാഥമികമായി വരണ്ട കാലാവസ്ഥയുള്ള അരിസോണയിൽ വികസനം കുറവായ മരുഭൂമിയിലെ  2,500 അടി (760 മീ.) ഉയരത്തിലുള്ള പ്രദേശങ്ങളിൽ പകൽ സമയത്തുമാത്രം വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. താപനിലയുടെ ചാഞ്ചാട്ടം വേനൽ മാസങ്ങളിൽ 83 °F (46 °C) വരെ വലുതായിരിക്കും. അരിസോണയിൽ വർഷത്തിൽ ശരാശരി 12.7 ഇഞ്ച് (323 മില്ലീമീറ്റർ) മഴ രണ്ടു മഴക്കാലങ്ങളിലായി ലഭിക്കുന്നു. പസഫിക് സമുദ്രത്തിൽനിന്നു തണുത്ത കാറ്റിന്റെ അകമ്പടിയോടെ ശൈത്യാകാലത്തും വേനൽക്കാലത്തുമായിട്ടാണ് രണ്ടു പ്രാവശ്യമായ ഇതു ലഭിക്കുന്നത്.  വേനൽക്കാലം അവസാനിക്കുന്നതോടെയാണ് മഴക്കാലം ആരംഭിക്കുന്നത്. ജൂലൈയിലോ ആഗസ്റ്റിലോ, ഈറൻകണങ്ങൾ ഒരു ഹ്രസ്വകാലത്തേക്ക് നാടകീയമായി ഉയർന്നുവരുന്നു. ഈ കാലയളവിൽ അന്തരീക്ഷത്തിൽ വലിയ അളവിലുള്ള നീരാവി ഉണ്ടാകുന്നു. അരിസോണയിലെ ഫീനിക്സിൽ മൺസൂൺ സീസണിൽ 81 °F (27 °C) വരെ ഉയർന്ന അളവിലുള്ള ഡ്യൂപോയിന്റ്   രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചൂടുള്ള ഈർപ്പം മിന്നൽ, അശനിവർഷം, കാറ്റ്,  ചുഴലിക്കാറ്റ്, പേമാരി തുടങ്ങിയവയെ കൊണ്ടുവരുകയും അതിവർഷമായി താഴേയ്ക്കു പെയ്യുകയും ചെയ്യുന്നു. ഈ അതിവർഷം മിക്കപ്പോഴും മാരകമായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനു കാരണമാകാറുണ്ട്. ഡ്രൈവർമാർ വെള്ളപ്പൊക്കത്തിനിടെ അരുവികൾ മുറിച്ചു കടക്കുന്നതു തടയുന്നതിനായി അരിസോണ നിയമനിർമ്മാണ സഭ സ്റ്റുപ്പിഡ് മോട്ടറിസ്റ്റ് ലോ എന്നപേരിൽ ഒരു നിയമം അവതരിപ്പിച്ചിട്ടുണ്ട്. അരിസോണയിൽ ടൊർണാടോ, ചുഴലിക്കാറ്റ് എന്നിവ അപൂർവ്വമാണ്. അരിസോണയുടെ വടക്കൻ മൂന്നാം ഖണ്ഡം താഴ്ന്ന മരുഭൂമിയെ അപേക്ഷിച്ച് സാരമായി ഔന്നത്യമുള്ള ഒരു പീഠഭൂമിയും എടുത്തു പറയത്തക്കതായ തണുത്ത കാലാവസ്ഥയുമുള്ളതാണ്. ഇവിടെ തണുത്ത ശിശിരകാലവും മിതമായ വേനൽക്കാലവും ആണ് അനുഭവപ്പെടാറുള്ളത്. എന്നാലും വർഷത്തിൽ കുറച്ചു മഴ കിട്ടുന്ന അവസ്ഥയും ഊഷരമായ ഭൂമിയുമാണ്. കടുത്ത തണുപ്പ് ഇവിടെ അജ്ഞാതമാണ്.  വടക്കൻ സംസ്ഥാനങ്ങളിൽനിന്നും കാനഡയിൽനിന്നുമൊക്കെ തണുത്ത കാറ്റ് വല്ലപ്പോഴുമൊക്കെ അടിക്കാറുള്ള സമയത്ത് താപനില 0 °F (-18 °C) ക്കു താഴെയുള്ള താപനില കൊണ്ടുവരുകയും ചെയ്യുന്നു. മെട്രോപോളിറ്റൻ മേഖലകളി‍ൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ താപനില 100 °F (38 °C) നു മേൽ ആയിരിക്കുന്നതും (ഫിനിക്സിൽ) 48 സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെട്രോപോളിറ്റൻ മേഖലകളിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ തണുത്തുറഞ്ഞ താപനിലയായിരിക്കുന്നതുമായ (ഫ്ലാഗ്സ്റ്റാഫ്) പ്രദേശങ്ങൾ അരിസോണയിലാണുള്ളത്. Average daily maximum and minimum temperatures for selected cities in ArizonaLocationJuly (°F)July (°C)December (°F)December (°C)ഫിനിക്സ്106/8341/2866/4519/7ടക്സൺ100/7438/2365/3918/4യുമ107/8242/2868/4620/8ഫ്ലാഗ്സ്റ്റാഫ്81/5127/1142/176/–8പ്രെസ്കോട്ട്89/6032/1651/2311/–5കിംഗ്മാൻ98/6637/1956/3213/0 ഭൂകമ്പങ്ങൾ തെക്കൻ കാലിഫോർണിയയുമായി അടുത്തുകിടക്കുന്നതിന്റെ ഫലമായി ലഘുവായ ഭൂകമ്പ സാദ്ധ്യതയുള്ള തെക്കുപടിഞ്ഞാറൻ ഭാഗമൊഴിച്ചുനിർത്തിയാൽ അരിസോണ പൊതുവേ കുറഞ്ഞ ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശമാണെന്നു പറയാം. നേരേമറിച്ച്, മേഖലയിലെ നിരവധി ഫോൾട്ടുകൾ കാരണമായി വടക്കൻ അരിസോണ ലഘു ഭൂകമ്പ സാദ്ധ്യതയുള്ള പ്രദേശമായി കണക്കാക്കപ്പെടുന്നു. ഫിനിക്സിനു സമീപത്തും പടിഞ്ഞാറുമായി നിലനിൽക്കുന്ന പ്രദേശങ്ങളിലാണ് ഏറ്റവും കുറവു സാദ്ധ്യത. അരിസോണയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ ഭൂകമ്പം കൊളറാഡോ നദിയുടെ കാലിഫോർണിയൻ വശത്തുള്ള ഫോർട്ട് യുമയിലായിരുന്നു. ഇമ്പീരിയൽ താഴ്‍വരയ്ക്കു സമീപമോ അല്ലെങ്കിൽ മെക്സിക്കോയോ കേന്ദ്രമായി 1800 കളിലാണ് അതു സംഭവിച്ചത്.  ഡഗ്ലാസ് നിവാസികൾക്ക് അവിടെനിന്ന് 40 മൈൽ തെക്കുമാറി മെക്സിക്കൻ സംസ്ഥാനമായ സൊനോറ പ്രഭവ കേന്ദ്രമായി 1887 ലെ സൊനോറ ഭകമ്പം അനുഭവപ്പെട്ടിരുന്നു. അരിസോണയിലെ അറിയപ്പെടുന്നതിൽ നാശനഷ്ടമുണ്ടാക്കിയ ആദ്യ ഭൂകമ്പം 1906 ജനുവരി 25 ന് അരിസോണ കേന്ദ്രമായുണ്ടായതാണ്. ന്യൂ മെക്സിക്കോയിലെ സോക്കോറോ കേന്ദ്രമായി പരമ്പരയായി മറ്റു ഭൂകമ്പങ്ങളുമുണ്ടായി. ഫ്ലാഗ്സ്റ്റാഫിൽ കുലുക്കം ഭീകരമായി അനുഭവപ്പെട്ടിരുന്നു. 1910 സെപ്തംബറിൽ, അൻപത്തി രണ്ട് തുടർ ഭൂകമ്പങ്ങൾ ഉണ്ടായതോടെ ഫ്ലാഗ്സ്റ്റാഫിനു സമീപമുള്ള നിർമ്മാണത്തൊഴിലാളികളുടെ ഒരു സംഘം സ്ഥലംവിട്ടു പോകാൻ കാരണമായി. 1912-ൽ അരിസോണയ്ക്കു സംസ്ഥാന പദവി ലഭിച്ച് ഒരു വർഷമായപ്പോൾ ഓഗസ്റ്റ് 18-നുണ്ടായ ഒരു ഭൂകമ്പം സാൻ ഫ്രാൻസിസ്കോ റേഞ്ചിൽ 50 മൈൽ നീളത്തിൽ വിള്ളലുണ്ടാക്കി. 1935 ജനുവരി ആദ്യം യുമ പ്രദേശത്തും ഗ്രാൻഡ് കാന്യണിന് സമീപവുമായി ഭൂകമ്പങ്ങളുടെ ഒരു പരമ്പര അനുഭവപ്പെട്ടു. 1959 ലാണ് അരിസോണയിലെ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടത്. ഈ ഭൂകമ്പം റിക്ടർ സ്കെയിലിൽ 5.6 രേഖപ്പെടുത്തി. യൂട്ടാ അതിർത്തിയോട് ചേർന്ന് സംസ്ഥാനത്തിന്റെ വടക്കുഭപടിഞ്ഞാറൻ ഭാഗത്തുള്ള ഫ്രെഡോണിയയ്ക്ക് സമീപം ആയിരുന്നു പ്രഭവകേന്ദ്രം. നെവാഡ, യൂട്ടാ എന്നിവിടങ്ങളിൽ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ജനസംഖ്യാ കണക്കുകൾ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2017 ജൂലൈ 1 ന് അരിസോണയിലെ ജനജനസംഖ്യ 7,016,270 ആണ്. 2010 ലെ യു.എസ് സെൻസസ് മുതൽ ഒരു  9.8 ശതമാനം വർധന ജനസംഖ്യയിലുണ്ടായതായി കണക്കാക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഭൂരിഭാഗവും അരിസോണയിലെ ജനസംഖ്യ കുറഞ്ഞ നിലയിലായിരുന്നു. 1860 ലെ സെൻസസ് രേഖകൾ പ്രകാരം “അരിസോണ കൗണ്ടി”യിലെ ജനസംഖ്യ 6,482 ആയിരുന്നു. ഇതിൽ 4,040 പേർ "ഇന്ത്യക്കാരും", 21 പേർ "യാതൊരു വർണ്ണത്തിലുൾപ്പെടാത്തവരും", 2,421 "വെളുത്ത" വർഗ്ഗക്കാരുമായിരുന്നു. അരിസോണയിലെ ജനസംഖ്യാ വളർച്ച സംസ്ഥാനത്തെ ജല വിതരണത്തിൽ വലിയൊരു സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. 2011 ലെ കണക്കനുസരിച്ച്, അരിസോണയിലെ ഒരു വയസിനു താഴെയുള്ള കുട്ടികളിൽ  61.3 ശതമാനം പേർ ന്യൂനപക്ഷ ഗ്രൂപ്പുകളിൽപ്പെട്ടവരായിരുന്നു. 1991 മുതൽ 2001 വരെ മെട്രോപോളിറ്റൻ ഫീനിക്സിലെ ജനസംഖ്യ 45.3 ശതമാനം വർദ്ധിച്ചു. ഇത്  1990 കളിൽ അരിസോണയെ യു.എസിലെ അതിവേഗം വളരുന്ന രണ്ടാമത്തെ സംസ്ഥാനമെന്ന സ്ഥാനത്തെത്തിച്ചു. അതിവേഗം വളർന്നിരുന്ന ഒന്നാമത്തെ സംസ്ഥാനം നെവാഡയായിരുന്നു.  1990-കളിൽ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന അരിസോണയെ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന അരിസോണ ആസ്ഥാനമാക്കി. 2017 ജൂലായിൽ ഫീനിക്സ് പ്രദേശത്തെ ജനസംഖ്യ 4.7 ദശലക്ഷം ആയി കണക്കാക്കപ്പെട്ടിരുന്നു. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം, അരിസോണയിലെ ജനസംഖ്യ 6,392,017 ആയിരുന്നു. 2010-ൽ അനധികൃത കുടിയേറ്റക്കാർ ജനസംഖ്യയിൽ 7.9 ശതമാനമായിരുന്നുവെന്നു കണക്കാക്കപ്പെട്ടു. യു എസ്സിലെ ഏത് സംസ്ഥാനത്തേക്കാളും രണ്ടാമത്തെ കൂടിയ ശതമാനമായിരുന്നു ഇത്. മെട്രോപോളിറ്റൻ ഫീനിക്സ് (4.7 ദശലക്ഷം), ടക്സൺ (1 ദശലക്ഷം) എന്നിവ അരിസോണയിലെ ജനസംഖ്യയിൽ ആറിൽ അഞ്ച് ഭാഗം അധിവസിച്ചിരുന്ന പ്രദേശങ്ങളായിരുന്നു (2010 ലെ സെൻസസ് അനുസരിച്ച്). മെട്രോ ഫീനിക്സിൽ മാത്രം സംസ്ഥാന ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗം ഉൾക്കൊണ്ടിരുന്നു. വംശം, ഗോത്രം എന്നിവ 1980-ൽ സെൻസസ് ബ്യൂറോയുടെ കണക്കുകൾ‍ പ്രകാരം അരിസോണയിലെ ജനസംഖ്യയിൽ 16.2% ഹിസ്പാനിക്, 5.6% തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാർ, 74.5% ഹിസ്പാനിക്കുകളല്ലാത്ത ഇതര വെളുത്തവർ എന്നിങ്ങനെയായിരുന്നു. 2010-ൽ സംസ്ഥാനത്തെ വർഗ്ഗം തിരിച്ചുള്ള ഇങ്ങനെയാണ് : 73.0% വെളുത്തവർ 4.6% തദ്ദേശീയ അമേരിക്കൻ ഇന്ത്യാക്കാരും അലാസ്ക സ്വദേശികളും. 4.1% കറുത്തവർ അല്ലെങ്കിൽ ആഫ്രിക്കൻ അമേരിക്കക്കാർ 2.8% ഏഷ്യക്കാർ 0.2% തദ്ദേശീയ ഹവായിയനും മറ്റു പസഫിക് ദ്വീപുനിവാസികളും 11.9% മറ്റുള്ള വർഗ്ഗം 3.4% രണ്ടോ മൂന്നോ ഗോത്രങ്ങളിലുള്ളവർ. ഏതെങ്കിലും വംശത്തിൽപ്പെട്ട ഹിസ്പാനിക് അഥവാ ലാറ്റിനോകൾ ജനസംഖ്യയിൽ 29.6 ശതമാനമാണ്. ഹിസ്പാനിക് അല്ലാത്ത വെള്ളക്കാർ ആകെ ജനസംഖ്യയുടെ 57.8 ശതമാനമാണ്.American FactFinder – Results + Arizona racial breakdown of populationRacial composition1970Historical Census Statistics on Population Totals By Race, 1790 to 1990, and By Hispanic Origin, 1970 to 1990, For The United States, Regions, Divisions, and States "Table 17. Arizona – Race and Hispanic Origin: 1860 to 1990". (PDF)199020002010വെള്ളക്കാർ90.6%80.8%75.5%73.0%തദ്ദേശീയർ5.4%5.5%5.0%4.6%കറുത്തവർഗ്ഗം3.0%3.0%3.1%4.1%ഏഷ്യക്കാർ0.5%1.5%1.8%2.8%തദ്ദേസീയ ഹവായിയൻ and മറ്റു പസഫിക ദ്വീപുവാസികൾ––0.1%0.2%മറ്റു വർഗ്ഗം0.5%9.1%11.6%11.9%രണ്ടോ മൂന്നോ വംശം––2.9%3.4% 2009 ലെ കണക്കനുസരിച്ച് അരിസോണയിലെ ഏറ്റവും വലിയ അഞ്ച് വംശീയ ഗ്രൂപ്പുകളായിരുന്നു: മെക്സിക്കൻ (27.4%); ജർമൻ (16.0%); ഐറിഷ് (10.8%); ഇംഗ്ലീഷ് (10.1%); ഇറ്റാലിയൻ (4.6%). ഭാഷകൾ +അരിസോണയിൽ കൂടുതലായി സംസാരിക്കപ്പെടുന്ന 10 ഇതരഭാഷകൾഭാഷPercentage of populationസ്പാനിഷ്20.80%നവാജോ1.48%ജർമൻ0.39%ചൈനീസ് (മൻഡാരിൻ ഉൾപ്പെടെ)0.39%തഗലോഗ്0.33%വിയറ്റ്നാമീസ്0.30%മറ്റ് വടക്കേ അമേരിക്കൻ തദ്ദേശീയ ഭാഷകൾ (പ്രത്യേകമായി അരിസോണിയലെ തദ്ദേശീയ ഭാഷകൾ)0.27%ഫ്രഞ്ച്0.26%അറബിക്0.24%അപ്പാച്ചെ0.18%കൊറിയൻ0.17% 2010 ലെ കണക്കുകൾപ്രകാരം അരിസോണയിലെ താമസക്കാരായ 5 നും അതിനുമുകളിലും പ്രായമുളള 72.90 ശതമാനം ആളുകൾ (4,215,749) വീട്ടിൽ പ്രാഥമിക ഭാഷയായി ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. 20.80% (1,202,638)  ആളുകൾ സ്പാനിഷ് സംസാരിക്കുന്നു, 1.48% (85,602) പേർ നവാജൊ, 0.39% (22,592) ജർമൻ, 0.39 ശതമാനം (22,426) മൻഡാരിൻ ഉൾപ്പെടെയുള്ള ചൈനീസ്, 0.33 ശതമാനം (19,015) തഗലോഗ് 0.30 ശതമാനം (17,603) വിയറ്റ്നാമീസ്, 0.27% (15,707) മറ്റ് വടക്കേ അമേരിക്കൻ തദ്ദേശീയ ഭാഷകൾ (പ്രത്യേകിച്ച് അരിസോണയിലെ തദ്ദേശീയ ഭാഷകൾ), 0.26 ശതമാനം ആളുകൾ (15,062) 5 വയസ്സിനു മുകളിലുള്ളവർ ഫ്രഞ്ച് ഒരു പ്രധാന ഭാഷയായി  സംസാരിക്കുന്നു. ആകെ അരിസോണയിലെ ജനസംഖ്യയുടെ 5 വയസിനും അതിനു മുകളിലുമുളളവരിലെ 27.10 ശതമാനം (1,567,548) ഇംഗ്ലീഷല്ലാതെയുള്ള ഒരു മാതൃഭാഷയാണ് സംസാരിക്കുന്നത്. തുടർച്ചയായി കിടക്കുന്ന 48 സംസ്ഥാനങ്ങളിൽ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ഭാഷകളുടെ ഏറ്റവും വലിയ സംസാരകർ അരിസോണയിലാണുള്ളത്. 85,000 പേർ നവാജോ ഭാഷ സംസാരിക്കുന്നതായും 2005 ൽ വീട്ടിലെ സംസാര ഭാഷയായി അപ്പാച്ചെ ഉപയോഗിക്കുന്നവർ 10,403 പേരുമാണെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അരിസോണയിലെ അപ്പാച്ചെ കൗണ്ടിയിലാണ് അമേരിക്കൻ ഐക്യനാടുകളിൽ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർ കേന്ദ്രീകരിച്ചിട്ടുള്ളത്. നഗരങ്ങളും പട്ടണങ്ങളും മാരികോപ്പ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഫിനിക്സ് ആണ് അരിസോണ സംസ്ഥാനത്തിന്റെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ നഗരവും. ഫിനിക്സ് മെട്രോ മേഖലയിൽ ഉൾപ്പെടുന്ന മറ്റു പ്രധാന നഗരങ്ങളിൽ അരിസോണയിലെ മൂന്നാമത്തെ വലിയ നഗരമായ മെസ, നാലാമത്തെ വലിയ നഗരമായ ചാന്റ്‍ലർ, ഗ്ലെൻഡെയിൽ, പിയോറിയ, ബക്ക‍്എൈ, സൺ സിറ്റി, സൺ സിറ്റി വെസ്റ്റ്, ഫൌണ്ടൻ ഹിൽസ്, സർപ്രൈസ്, ഗിൽബർട്ട്, എൽ മിറാജ്, അവോൺഡെയിൽ, ടെമ്പെ, ടോളെസൺ, സ്കോട്ട്‍ഡെയിൽ എന്നിവ ഉൾപ്പെടുന്നു. 4.3 ദശലക്ഷമാണ് ആകെ മെട്രോപോളിറ്റൻ ജനസംഖ്യ. ജൂലൈ മാസത്തെ ശരാശരി കൂടിയ താപനില 106 °F (41 °C) ആണ്, അമേരിക്കൻ ഐക്യനാടുകളിലെ മറ്റേതൊരു  മെട്രോപ്പോളിറ്റൻ പ്രദേശങ്ങളിലേതിനേക്കാളും ഉയർന്ന താപനിലയാണിത്. ഒരു ദശലക്ഷം മെട്രോ ജനസംഖ്യയോടെ ടക്സൺ നഗരം സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമെന്ന പദവി അലങ്കരിക്കുന്നു. ഇതു സ്ഥിതിചെയ്യുന്നത് പിമാ കൌണ്ടിയിൽ ഫിനിക്സ് നഗരത്തിന് ഏകദേശം 110 മൈൽ (180 കിലോമീറ്റർ) തെക്കുകിഴക്കായാണ്. 1877 ൽ ഏകീകരിക്കപ്പെട്ട ടക്സൺ നഗരം അരിസോണ സംസ്ഥാനത്തെ ഏകീകരിക്കപ്പെട്ട ഏറ്റവും പഴയ നഗരമാണ്. യൂണിവേഴ്സിറ്റി ഓഫ് അരിസോണ ഇവിടെ സ്ഥിതിചെയ്യുന്നു. ടക്സണിലെ ഏകീകരിക്കപ്പെട്ട പ്രധാന നഗരപ്രാന്തങ്ങളിൽ ഒറോ വാലി, നഗരത്തിനു വടക്കുപടിഞ്ഞാറുള്ള മറാനാ, നഗരത്തിനു തെക്കുള്ള സുഹ്വാരിറ്റ, നഗരകേന്ദ്രത്തിനു തെക്കായി സ്ഥിതിചെയ്യുന്ന അടച്ചു കെട്ടപ്പെട്ട പ്രദേശമായ സൌത്ത് ടക്സൺ എന്നിവ ഉൾപ്പെടുന്നു. ഇവിടെ ജൂലൈ മാസത്തിലെ  ശരാശരി താപനില 100 °F (38 °C) ആയിരിക്കുന്നതും ശിശിരകാലത്തെ  ശരാശരി താപനില 65 °F (18 °C) ആയിരിക്കുന്നതുമാണ്. നഗരത്തിന്റെ പടിഞ്ഞാറ് ടക്സൺ മലനിരകളിൽ സ്ഥിതിചെയ്യുന്ന സഗ്വാറോ ദേശീയോദ്യാനത്തിൽ തദ്ദേശീയ സഗ്വാറോ കള്ളിമുൾച്ചെടികളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരം കാണപ്പെടുന്നു. പ്രെസ്കോട്ട് മെട്രോപ്പോളിറ്റൻ പ്രദേശത്തിൽ പ്രെസ്കോട്ട്, കോട്ടൺ വുഡ്, ക്യാമ്പ് വെർഡെ, യവപായി കൗണ്ടി മേഖലയിലെ 8,123 ചതുരശ്ര മൈൽ (21,000 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായി ചിതറിക്കിടക്കുന്ന നിരവധി പട്ടണങ്ങൾ എന്നിവ ഉൾപ്പെടുന്നു. 212,635 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരങ്ങളുടെ കൂട്ടം സംസ്ഥാനത്തെ മൂന്നാമത്തെ വലിയ മെട്രോപ്പോളിറ്റൻ പ്രദേശം രൂപപ്പെടുത്തുന്നു. പ്രെസ്കോട്ട് നഗരം (ജനസംഖ്യ 41,528) ഫീനിക്സ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന് 100 മൈൽ (160 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ഏകദേശം 5,500 അടി (1,700 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന പൈൻ വൃക്ഷ വനങ്ങളാൽ നിബിഢമായ പ്രെസ്കോട്ട് നഗരം ഫീനിക്സ് നഗരത്തേക്കാൾ വളരെ തണുത്ത കാലാവസ്ഥ പ്രദാനം ചെയ്യുന്നു. ശരാശരി വേനൽക്കാലത്ത് 88 °F (31 °C) ഉം ശീതകാലത്ത് ശരാശരി താപനില 50 °F (10 °C) ഉം ആണ്. അരിസോണയിലെ നാലാമത്തെ വലിയ മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ കേന്ദ്രമാണ് യുമ. യുമ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് കാലിഫോർണിയ, മെക്സിക്കോ എന്നിവ അതിർത്തി ചമയ്ക്കുന്നു. അമേരിക്കയിലെ ഏറ്റവും ചൂടുകൂടിയ നഗരങ്ങളിലൊന്നായ ഇവിടെ ജൂലൈ മാസത്തിലെ താപനില ശരാശരി 107 °F (42 °C) ആയിരിക്കുന്നതാണ്.  (ഇതേ മാസത്തിൽ ഡെത്ത് വാലിയിലെ ശരാശരി താപനില 115 °F (46 °C) ആണ്. വർഷത്തിൽ 90 ശതമാനം ദിവസങ്ങളിലും ഇവിടെ സൂര്യപ്രകാശം പതിക്കുന്നു. യുമ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലാകമാനമായി 160,000 ജനസംഖ്യയുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ പ്രദേശത്തുനിന്നുമുള്ള ശൈത്യകാല സന്ദർശകരെ യുമ ആകർഷിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 7,000 അടി (2,100 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന കോക്കോനിനോ കൌണ്ടിയിലെ ഫ്ലാഗ്സ്റ്റാഫാണ് വടക്കൻ അരിസോണയിലെ ഏറ്റവും വലിയ നഗരം. ഇവിടുത്തെ ബൃഹത്തായ പോണ്ടെറോസ വനങ്ങളും മഞ്ഞണിഞ്ഞ ശരത്കാലവും നയനമനോഹരങ്ങളായ മലനിരകളും അരിസോണയിൽ മാത്രം കാണപ്പെടുന്നതും മറ്റു മരുഭൂ പ്രദേശങ്ങളിൽനിന്നു തികച്ചു വ്യത്യസ്തമായതുമാണ്. 12,633 അടി (3,851 മീറ്റർ) ഉയരത്തോടെ അരിസോണയിലെ ഏറ്റവും ഉയർന്ന പോയിന്റായ ഹംഫ്രീസ് കൊടുമുടി ഉൾപ്പെടുന്നതും അരിസോണ സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പർവത നിരയുമായ സാൻ ഫ്രാൻസിസ്കോ കൊടുമുടികളുടെ അടിവാരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനം, സെഡോണ, ഓക്ക് ക്രീക്ക് കാന്യൺ എന്നിവയുൾപ്പെടെയുള്ള നിരവധി വിനോദസഞ്ചാര ആകർഷണങ്ങളുടെ സാന്നിദ്ധ്യത്താൽ ഫ്ലാഗ്സ്റ്റാഫിന് ശക്തമായ ടൂറിസം മേഖലയുണ്ട്. നഗരത്തിലെ പ്രധാന കിഴക്കു-പടിഞ്ഞാറൻ പാത യു.എസ്. റൂട്ട് 66 എന്ന ചരിത്ര പാതയാണ്. 134,421 താമസക്കാരുള്ള ഫ്ളാഗ്സ്റ്റാഫ് മെട്രോപ്പോളിറ്റൻ പ്രദേശത്ത് നോർത്തേൺ അരിസോണ സർവകലാശാലയുടെ പ്രധാന കാമ്പസും സ്ഥിതിചെയ്യുന്നു. “അരിസോണാസ് പ്ലേഗ്രൌണ്ട്” എന്ന അപരനാമത്തിലറിയപ്പെടുന്നതും മൊഹാവേ കൌണ്ടിയിലുൾപ്പെട്ടതുമായ ലേക്ക് ഹവാസു സിറ്റി കൊളറാഡോ നദീതീരത്ത് വികസിച്ച ഒരു നഗരമാണ്. ഹവാസു തടാകമാണ് നഗരത്തിന്റെ പേരിന് ആധാരം. ലേക്ക് ഹവാസു സിറ്റിയിൽ 53,000 ജനങ്ങൾ അധിവസിക്കുന്നു. വലിയ സ്പ്രിംഗ് ബ്രേക്ക് പാർട്ടികൾ, സൂര്യാസ്തമനങ്ങൾ, ലണ്ടൻ ബ്രിഡ്ജ് എന്നിവയ്ക്ക് പ്രസിദ്ധമാണിവിടം. 1963 ൽ റിയൽ എസ്റ്റേറ്റ് വികസിതാവായിരുന്ന റോബർട്ട് പി മക്കുള്ളോച്ച് ആണ് ലേക്ക് ഹവസു സിറ്റി സ്ഥാപിച്ചത്. ലേക്ക് ഹവാസു സിറ്റിയിൽ മോഹാവേ കമ്യൂണിറ്റി കോളേജ്, എ.എസ്.യു. കോളേജ് എന്നിങ്ങനെ രണ്ടു കോളജുകളുണ്ട്. മതം 2010-ൽ അസോസിയേഷൻ ഓഫ് റിലീജൻ ഡാറ്റ ആർക്കൈവ്സ് റിപ്പോർട്ട് ചെയ്തതു പ്രകാരം അരിസോണയിലെ ഏറ്റവും വലിയ മൂന്നു സാമുദായിക വിഭാഗങ്ങൾ കാത്തലിക് ചർച്ച്, ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയ്ന്റ്സ്, നോൺ-ഡിനോമിനേഷണൽ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ്സ് എന്നിവയാണ്. കത്തോലിക്കാ സഭയ്ക്കാണ് അരിസോണയിൽ ഏറ്റവും കൂടുതൽ അനുയായികളുള്ളത് (930,001). തൊട്ടുപിന്നിൽ 410,263 അനുയായികളുമായി  ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയ്ന്റ്സും  അതിനുശേഷം 281,105  അനുയായികളുള്ള നോൺ ഡിനോമിനേഷണൽ ഇവാഞ്ചലിക്കൽ പ്രോട്ടോസ്റ്റന്റുകളുമാണ്.  ഏറ്റവും കൂടുതൽ സഭകളുള്ള മതസംഘടന (836 സഭകൾ) ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയ്ന്റ്സ് ഉം തുടർന്ന് സതേൺ ബാപ്റ്റിസ്റ്റ് കൺവെൻഷനുമാണ് (323 സഭകൾ). അസോസിയേഷൻ ഓഫ് റിലീജിയസ് ഡാറ്റ ആർക്കൈവ്സ് പ്രകാരം 2010 ലും 2000 ലും അനുയായികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള 15 വലിയ മത വിഭാഗങ്ങൾ ഇവയാണ്: മതം2010 ലെ സംഖ്യ2000 ലെ സംഖ്യകാത്തലിക് ചർച്ച്930,001974,884ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ-സെയിൻസ്410,263251,974Non-denominational Christian281,10563,885Southern Baptist Convention126,830138,516Assemblies of God123,71382,802United Methodist Church54,97753,232Christian Churches and Churches of Christ48,38633,162Evangelical Lutheran Church in America42,94469,393Lutheran Church–Missouri Synod26,32224,977പ്രെസ്ബിറ്റേറിയൻ ചർച്ച് (U.S.A.)26,07833,554Episcopal Church (United States)24,85331,104Seventh-day Adventist Church20,92411,513Church of the Nazarene16,99118,143Lutheran Congregations in Mission for Christ14,3500ചർച്ചസ് ഓഫ് ക്രൈസ്റ്റ്14,15114,471 സമ്പദ്‍വ്യവസ്ഥ 2011 ലെ മൊത്തം സംസ്ഥാന ആഭ്യന്തരോല്പാദനം 259 ബില്യൺ ഡോളർ ആയിരുന്നു. ഈ തുക വ്യക്തമാക്കുന്നത് അയർലന്റ്, ഫിൻലാൻഡ്, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളെക്കാൾ മികച്ച ഒരു സാമ്പത്തിക വ്യവസ്ഥയാണ് അരിസോണയുടേതെന്നാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ സങ്കലനം അൽപ്പം വ്യത്യസ്തമാണ്; എന്നിരുന്നാലും ആരോഗ്യ പരിരക്ഷ, ഗതാഗതം എന്നിവ ഏറ്റവും വലിയ മേഖലകളാണ്. സംസ്ഥാനത്തിന്റെ പ്രതിശീർഷവരുമാനം 40,828 ഡോളർ ആണ്. ഇത് അമേരിക്കൻ ഐക്യനാടുകളിൽ ഈ സംസ്ഥാനത്തെ 39 ആം സ്ഥാനത്തെത്തിക്കുന്നു. സംസ്ഥാനത്തെ ശരാശരി കുടുംബ വരുമാനം 50,448 ഡോളറായിരുന്നു, അത് രാജ്യത്തെ സംസ്ഥാനങ്ങളിൽ 22 സ്ഥാനത്തെത്തിക്കുന്നതോടൊപ്പം യു.എസ് ദേശീയ ശരാശരിയേക്കാൾ കുറവാണ്. സംസ്ഥാനത്തിന്റെ ആദ്യകാല ചരിത്രത്തിൽ അരിസോണയിലെ സമ്പദ്വ്യവസ്ഥ ഇംഗ്ലീഷിലെ "അഞ്ച് സി" കളെ ആശ്രയിച്ചായിരുന്നു: ചെമ്പ് (അരിസോണയിലെ ചെമ്പ് ഖനനം കാണുക), പരുത്തി, കന്നുകാലികൾ, സിട്രസ്, കാലാവസ്ഥ (ടൂറിസം) എന്നിവയാണവ. തുറസായ വിശാലമായ പ്രദേശങ്ങളിൽനിന്നും ഭൂഗർഭ ഖനികളിൽനിന്നും ചെമ്പ് ഇപ്പോഴും വിപുലമായി ഖനനം ചെയ്യുന്നുണ്ട്. ഇത് രാജ്യത്തിന്റെ ഉത്പാദനത്തിന്റെ മൂന്നിൽ രണ്ടു ഭാഗം വരുമെന്നു കണക്കാക്കിയിരിക്കുന്നു. തൊഴിൽ സംസ്ഥാന സർക്കാരാണ് അരിസോണയിലെ ഏറ്റവും വലിയ തൊഴിൽദാതാവ്. അതേസമയം ബാന്നെർ ഹെൽത്ത് ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമയാണ്. 2016 ലെ കണക്കുകൾ പ്രകാരം അവർക്ക് ഏകദേശം 39,000 ൽ അധികം ജീവനക്കാരുണ്ടായിരുന്നു. 2016 മാർച്ചിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് 5.4 ശതമാനമായിരുന്നു. അവലംബം കുറിപ്പുകൾ വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ വർഗ്ഗം:അരിസോണ
സത്യ യേശു സഭ
https://ml.wikipedia.org/wiki/സത്യ_യേശു_സഭ
സത്യ യേശു സഭ (True Jesus Church)- ചൈന കേന്ദ്രമാക്കി 1917-ൽ രൂപംകൊണ്ട സ്വതന്ത്ര ക്രൈസ്തവ സഭയാണ്. പെന്തക്കോസ്ത് സ്വഭാവത്തിലുള്ള ഈ സഭ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ലോകമെമ്പാടും പത്തര ലക്ഷത്തോളം വിശ്വാസികൾ ഉണ്ടെന്നാണ് സഭാധികൃതരുടെ അവകാശ വാദം. ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാന പ്രവർത്തനം. ബെയ്ജിങ്ങിലാണ് ഈ സഭ പിറവിയെടുത്തത്. യംഗ് ജി ലിൻ ആണ് സഭയുടെ രാജ്യാന്തര സമിതിയുടെ അധ്യക്ഷൻ. പത്തു പ്രധാന കല്പനകളും വിശ്വാസങ്ങളും പരിശുദ്ധാത്മാവ്: നാവിനാൽ സാക്ഷ്യപ്പെടുത്തപ്പെട്ട്‌ പരിശുദ്ധാത്മാവിനെ കൈക്കൊള്ളുന്നത്‌ നമ്മെ സ്വർഗ്ഗരാജ്യത്തിന്‌ അവകാശികളാക്കുമെന്നുള്ളത്‌ ഉറപ്പാണ്‌. മാമോദീസ (ജ്ഞാനസ്നാനം): ജ്ഞാനസ്നാനം പാപങ്ങളെപോക്കുകയും, പുനരുത്ഥാനം നൽകുകയും ചെയ്യും. ജ്ഞാനസ്നാനം നടക്കുന്നത്‌ പകൃത്യാലുള്ള നദീജലത്തിലൊ, സമുദ്രത്തിലോ, മറ്റേതു പ്രകൃതിജന്യ ജലപ്രവാഹത്തിലുമാവാം. പാദങ്ങൾ കഴുകൽ: പാദങ്ങൾ കഴുകിയുള്ള ആരാധന ഏതൊരുവനേയും യേശുക്രിസ്തുവിങ്കലെത്തിക്കും. മാത്രമല്ല ഒരു വ്യക്തിയിലുണ്ടാവേണ്ട സ്നേഹത്തിന്റെയും, പരിശുദ്ധിയുടെയും, മനുഷ്യത്വത്തിന്റെയും, ദയാവായ്പിന്റെയും സേവനത്തിന്റെയും ഓർമ്മപ്പെടുത്തൽകൂടിയാണത്‌. പരിശുദ്ധ കുർബ്ബാന (വിശുദ്ധ കുർബ്ബാന): വിശുദ്ധകുർബാന യേശുക്രിസ്തുവിന്റെ കുരുശുമരണത്തിന്റെ ഓർമ്മയിലുള്ള ആരാധനയാണ്‌. ക്രിസ്തുവിന്റെ ശരീരം ഭക്ഷിച്ചും, രക്തം പാനം ചെയ്തും അവനോടുകൂടിയിരിപ്പാനും അതുവഴി അന്ത്യദിനത്തിൽ നമ്മെ ഉയിർപ്പിക്കാനും, നിത്യജീവൻ ലഭിപ്പാനും പ്രാപ്തരാക്കും. സാബത്ത് ദിനം: സാബത്ത്‌ നാൾ (സാബത്ത്‌ ദിനം) ആഴ്ച്ചയിലെ ഏഴാമത്തെ നാൾ, ശനിയാഴ്ച ഒരു വിശുദ്ധ ദിനമാണ്‌, ദൈവത്തിനാൽ അനുഗ്രഹിക്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ ദിവസം. ദൈവത്തിന്റെ സൃഷ്ടിയുടെയും ത്യാഗത്തിന്റെയും ഓർമ്മക്കായും ജീവിതത്തിൽ നിത്യശാന്തി ലഭിക്കൗം എന്ന വിശ്വാസം കൊണ്ടുമാണ്‌ ദൈവത്തിന്റെ കൃപയാൽ ആ ദിവസം ആചരിക്കുന്നത്‌,“. യേശു: വചനം മാംസമായി അവതരിച്ച യേശുക്രിസ്തു പാപികളുടെ വീണ്ടെടുപ്പിനുവേണ്ടി കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് കയറി. ആകാശത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ അവനാണ് മനുഷ്യകുലത്തിന്റെ ഏക രക്ഷിതാവും സത്യ ദൈവവും. പരിശുദ്ധ ബൈബിൾ: പഴയ നിയമവും പുതിയ നിയമവും അടങ്ങിയ സത്യവേദപുസ്തകം ദൈവപ്രേരിതമായി എഴുതപ്പെട്ടതും ക്രൈസ്തവ ജീവിതത്തിനുവേണ്ട പ്രമാണങ്ങൾ അടങ്ങുന്നതുമാണ്. മോക്ഷം: ആത്മരക്ഷ ദൈവകൃപയാൽ വിശ്വാസത്തിലൂടെ ലഭിക്കുന്നു. വിശ്വാസികൾ വിശുദ്ധീകരണം പ്രാപിക്കുവാനും ദൈവത്തിനു നന്ദി കരേറ്റുവാനും മനുഷ്യകുലത്തെ സ്‌നേഹിക്കുവാനും പരിശുദ്ധാത്മാവിൽ ആശ്രയിക്കണം. പള്ളി: “പിന്മഴയുടെ” കാലത്ത് പരിശുദ്ധാത്മാവിനാൽ യേശുക്രിസ്തു സ്ഥാപിച്ച സത്യയേശു സഭ (The True Jesus Church) അപ്പോസ്‌തോലന്മാരുടെ സമയത്തെ പുനഃസ്ഥാപിക്കപ്പെട്ട ക്രിസ്തീയ സഭ ആണ്. അന്തിമ വിധി: കർത്താവിന്റെ രണ്ടാം വരവ് അവൻ ലോകത്തെ വിധിക്കുവാൻ വരുന്ന അവസാന നാളിൽ സംഭവിക്കും. നല്ലവർ നിത്യജീവനെ പ്രാപിക്കും. ദുഷ്ടന്മാർ നിത്യദണ്ഡനത്തിനു ഏല്പിക്കപ്പെടും. വർഗ്ഗം:ക്രൈസ്തവസഭകൾ
കേരള സാഹിത്യ അക്കാദമി പുരസ്കാരം
https://ml.wikipedia.org/wiki/കേരള_സാഹിത്യ_അക്കാദമി_പുരസ്കാരം
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ നിലകൊള്ളുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്‌ കേരള സാഹിത്യ അക്കാദമി, സാഹിത്യത്തിന്റെ മേഖലകളിൽ പ്രതിവർഷം മികച്ചസംഭാവനകൾ നൽകുന്നവർക്കായി അക്കാദമി വിവിധ മേഖലകളിൽ നൽകി വരുന്ന പുരസ്കാരമാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ്.കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.. പുരസ്കാര ജേതാക്കൾ വിശിഷ്ടാഗംത്വം കവിത വർഷം കൃതി വ്യക്തി 1959 കളിയച്ഛൻ പി. കുഞ്ഞിരാമൻ നായർകവിതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികളുടെ ലിസ്റ്റ് 1960 മലനാട്ടിൽ കെ.കെ. രാജ 1961 വിശ്വദർശനം ജി. ശങ്കരക്കുറുപ്പ്1962 സർഗസംഗീതം വയലാർ രാമവർമ്മ1963 മുത്തശ്ശി എൻ. ബാലാമണിയമ്മ 1964 കയ്പവല്ലരി വൈലോപ്പിള്ളി ശ്രീധരമേനോൻ1965 അവിൽപ്പൊതി വി. കെ. ഗോവിന്ദൻ നായർ1966 മാണിക്യവീണ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്1967 കഥാകവിതകൾ ഒളപ്പമണ്ണ 1968 പാതിരാപ്പൂക്കൾ സുഗതകുമാരി 1969 ഒരു പിടി നെല്ലിക്ക ഇടശ്ശേരി ഗോവിന്ദൻ നായർ1970 ഗാന്ധിയും ഗോഡ്സേയും എൻ.വി. കൃഷ്ണവാര്യർ1971 ബലിദർശനം അക്കിത്തം1972 അഗ്നിശലഭങ്ങൾ ഒ.എൻ.വി. കുറുപ്പ്1973 ഉദ്യാനസൂനം എം.പി. അപ്പൻ1974 കോട്ടയിലെ പാട്ട് പുനലൂർ ബാലൻ1975 അയ്യപ്പപ്പണിക്കരുടെ കൃതികൾ അയ്യപ്പപ്പണിക്കർ1976 വിളക്കുകൊളുത്തൂ പാലാ നാരായണൻ നായർ1977 രാജപാത ചെമ്മനം ചാക്കോ 1978 സുപ്രഭാതം കടവനാട് കുട്ടിക്കൃഷ്ണൻ1979 ഭൂമിഗീതങ്ങൾ വിഷ്ണുനാരായണൻ നമ്പൂതിരി 1980 ഡിസംബറിലെ മഞ്ഞുതുള്ളികൾ നാലാങ്കൽ കൃഷ്ണപിള്ള1981 ഒറ്റക്കമ്പിയുള്ള തമ്പുരു പി. ഭാസ്കരൻ1982 കടമ്മനിട്ടയുടെ കവിതകൾ കടമ്മനിട്ട രാമകൃഷ്ണൻ 1983 കലികാലം എം.എൻ. പാലൂർ 1984 ആയിരം നാവുള്ള മൗനം യൂസഫലി കേച്ചേരി1985 സപ്തസ്വരം ജി. കുമാരപിള്ള 1986 സഫലമീ യാത്ര എൻ.എൻ. കക്കാട് 1987 കുഞ്ഞുണ്ണിക്കവിതകൾ കുഞ്ഞുണ്ണിമാഷ് 1988 കിളിമൊഴികൾ മാധവൻ അയ്യപ്പത്ത്1989 ഇവനെക്കൂടി കെ. സച്ചിദാനന്ദൻ 1990 പുലാക്കാട്ട് രവീന്ദ്രന്റെ കവിതകൾ പുലാക്കാട്ട് രവീന്ദ്രൻ1991 നിശാഗന്ധി പി. നാരായണക്കുറുപ്പ്1992 നരകം ഒരു പ്രേമകവിത എഴുതുന്നു ഡി. വിനയചന്ദ്രൻ1993 നാറാണത്തു ഭ്രാന്തൻ വി. മധുസൂദനൻ നായർ1994 മൃഗശിക്ഷകൻ വിജയലക്ഷ്മി1995 അർക്കപൂർണിമ പ്രഭാവർമ്മ1996 ആറ്റൂർ രവിവർമ്മയുടെ കവിതകൾ ആറ്റൂർ രവിവർമ്മ1997 അക്ഷരവിദ്യ കെ.വി. രാമകൃഷ്ണൻ1998 കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകൾ കെ.ജി. ശങ്കരപ്പിള്ള 1999 വെയിൽ തിന്നുന്ന പക്ഷി എ. അയ്യപ്പൻ2000 ചമത നീലമ്പേരൂർ മധുസൂദനൻ നായർ2001 ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ ബാലചന്ദ്രൻ ചുള്ളിക്കാട്2002 കാണെക്കാണെ പി.പി. രാമചന്ദ്രൻ2003 കവിത ആർ. രാമചന്ദ്രൻ2004 നെല്ലിക്കൽ മുരളീധരന്റെ കവിതകൾ നെല്ലിക്കൽ മുരളീധരൻ2005 ക്ഷണപത്രം പി.പി. ശ്രീധരനുണ്ണി2006 ആൾമറ റഫീക്ക് അഹമ്മദ് 2007 ചെറിയാൻ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകൾ ചെറിയാൻ കെ. ചെറിയാൻ2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.2008 എന്നിലൂടെ ഏഴാച്ചേരി രാമചന്ദ്രൻ2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.2009 മുദ്ര എൻ.കെ. ദേശം2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ. 2010 കവിത മുല്ലനേഴി2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ. 2011 കീഴാളൻ കുരീപ്പുഴ ശ്രീകുമാർ2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ . 2012 ഉപ്പന്റെ കൂവൽ വരയ്ക്കുന്നു എസ്. ജോസഫ് 2013 ഓ നിഷാദ കെ.ആർ. ടോണി 2014 ഇടിക്കാലൂരി പനമ്പട്ടടി പി.എൻ. ഗോപീകൃഷ്ണൻ2015ഹേമന്തത്തിലെ പക്ഷിഎസ്. രമേശൻ 2016 അമ്മയെ കുളിപ്പിക്കുമ്പോൾ സാവിത്രി രാജീവൻ2017മിണ്ടാപ്രാണിവീരാൻകുട്ടി2018ബുദ്ധപൂർണ്ണിമവി.എം. ഗിരിജ2019രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്പി. രാമൻ2019കൊതിയൻഎം.ആർ. രേണുകുമാർ2020താജ്മഹൽഒ.പി. സുരേഷ്2021മെഹ്ബൂബ് എക്സ്പ്രസ്അൻവർ അലി2022കടലാസുവിദ്യഎൻ.ജി. ഉണ്ണികൃഷ്ണൻ നോവൽ വർഷം കൃതി നോവലിസ്റ്റ് 1958 ഉമ്മാച്ചു പി.സി. കുട്ടിക്കൃഷ്ണൻ ( ഉറൂബ്)കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവലുകൾ. 1959 നാലുകെട്ട് എം.ടി. വാസുദേവൻ നായർ 1960 ഒരു വഴിയും കുറേ നിഴലുകളും ടി.എ. രാജലക്ഷ്മി 1961 ഒരു തെരുവിന്റെ കഥ എസ്.കെ. പൊറ്റക്കാട് 1962 മായ കെ. സുരേന്ദ്രൻ 1963 നിഴൽപ്പാടുകൾ സി. രാധാകൃഷ്ണൻ1964 ആത്മാവിന്റെ നോവുകൾ പി.സി. ഗോപാലൻ (നന്തനാർ) 1965 ഏണിപ്പടികൾ തകഴി ശിവശങ്കരപ്പിള്ള 1966 നിറമുള്ള നിഴലുകൾ എം.കെ. മേനോൻ (വിലാസിനി) 1967 വേരുകൾ മലയാറ്റൂർ രാമകൃഷ്ണൻ 1968 അരനാഴികനേരം കെ.ഇ. മത്തായി (പാറപ്പുറത്ത്) 1969 ബലിക്കല്ല് പുതൂർ ഉണ്ണിക്കൃഷ്ണൻ 1970 ആരോഹണം വി.കെ.എൻ 1971 തോറ്റങ്ങൾ കോവിലൻ 1972 നക്ഷത്രങ്ങളേ കാവൽ പി. പത്മരാജൻ 1973 ഈ ലോകം, അതിലൊരു മനുഷ്യൻ എം. മുകുന്ദൻ 1974 ഇനി ഞാൻ ഉറങ്ങട്ടെ പി.കെ. ബാലകൃഷ്ണൻ 1975 അഷ്ടപദി പെരുമ്പടവം ശ്രീധരൻ 1976 നിഴലുറങ്ങുന്ന വഴികൾ പി. വത്സല 1977 അഗ്നിസാക്ഷി ലളിതാംബിക അന്തർജ്ജനം 1978 സ്മാരകശിലകൾ പുനത്തിൽ കുഞ്ഞബ്ദുള്ള 1979 നാർമടിപ്പുടവ സാറാ തോമസ് 1980 ഇല്ലം ജോർജ് ഓണക്കൂർ 1981 എണ്ണപ്പാടം എൻ.പി. മുഹമ്മദ് 1982 പാണ്ഡവപുരം സേതു 1983 മഹാപ്രസ്ഥാനം മാടമ്പ് കുഞ്ഞുകുട്ടൻ 1984 ഒറോത കാക്കനാടൻ1985 അഭയാർത്ഥികൾ ആനന്ദ് 1986 ശ്രുതിഭംഗം ജി. വിവേകാനന്ദൻ 1987 നഹുഷപുരാണം കെ. രാധാകൃഷ്ണൻ 1988 ഒരേ ദേശക്കാരായ ഞങ്ങൾ ഖാലിദ് 1989 പ്രകൃതിനിയമം സി.ആർ. പരമേശ്വരൻ 1990 ഗുരുസാഗരം ഒ.വി. വിജയൻ 1991 പരിണാമം എം.പി. നാരായണപിള്ള 1992 ദൃക്‌സാക്ഷി ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട് 1993 ഓഹരി കെ.എൽ. മോഹനവർമ്മ1994 മാവേലി മൻറം കെ.ജെ. ബേബി 1995 സൂഫി പറഞ്ഞ കഥ കെ.പി. രാമനുണ്ണി 1996 വൃദ്ധസദനം ടി.വി. കൊച്ചുബാവ 1997 ജനിതകം എം. സുകുമാരൻ 1998 ഇന്നലത്തെ മഴ എൻ. മോഹനൻ 1999 കൊച്ചരേത്തി നാരായൻ 2000 ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സി.വി. ബാലകൃഷ്ണൻ 2001 ആലാഹയുടെ പെണ്മക്കൾ സാറാ ജോസഫ് 2002 അഘോരശിവം യു.എ. ഖാദർ 2003 വടക്കുനിന്നൊരു കുടുംബവൃത്താന്തം അക്ബർ കക്കട്ടിൽ 2004 ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ എൻ.എസ്. മാധവൻ 2005 കണ്ണാടിയിലെ മഴ ജോസ് പനച്ചിപ്പുറം 2006 കലാപങ്ങൾക്കൊരു ഗൃഹപാഠം ബാബു ഭരദ്വാജ് 2007 പാതിരാ വൻ‌കര കെ. രഘുനാഥൻ 2008 ചാവൊലി പി.എ. ഉത്തമൻ2009 ആടുജീവിതം ബെന്യാമിൻ 2010 ബർസ ഖദീജ മുംതാസ് 2011 മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രൻ 2012 അന്ധകാരനഴി ഇ. സന്തോഷ് കുമാർ 2013 ആരാച്ചാർ കെ.ആർ. മീര 2014 കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും ടി.പി. രാജീവൻ2015തക്ഷൻകുന്ന് സ്വരൂപംയു. കെ. കുമാരൻ2016സുഗന്ധി എന്ന ആണ്ടാൾ ദേവനായകിടി.ഡി. രാമകൃഷ്ണൻ2017നിരീശ്വരൻവി.ജെ. ജെയിംസ്2018ഉഷ്ണരാശികെ.വി. മോഹൻകുമാർ2019മീശഎസ്. ഹരീഷ്2020അടിയാളപ്രേതംപി.എഫ്. മാത്യൂസ്2021കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതആർ. രാജശ്രീ2021പുറ്റ്വിനോയ് തോമസ്2022സമ്പർക്കക്രാന്തിവി. ഷിനിലാൽ ചെറുകഥ വർഷം കൃതി കഥാകൃത്ത് 1966 നാലാൾ നാലുവഴി പാറപ്പുറത്ത്കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ 1967 അച്ചിങ്ങയും കൊച്ചുരാമനും ഇ.എം. കോവൂർ 1968 തണുപ്പ് മാധവിക്കുട്ടി 1969 മോതിരം കാരൂർ നീലകണ്ഠപിള്ള 1970 പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം എൻ.പി. മുഹമ്മദ് 1971 ജലം കെ.പി. നിർമൽ കുമാർ 1972 പായസം ടാറ്റാപുരം സുകുമാരൻ1973 മുനി പട്ടത്തുവിള കരുണാകരൻ 1974 സാക്ഷി ടി. പത്മനാഭൻ1975 മലമുകളിലെ അബ്ദുള്ള പുനത്തിൽ കുഞ്ഞബ്ദുള്ള 1976 മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം എം. സുകുമാരൻ1977 ശകുനം കോവിലൻ1978 പേടിസ്വപ്നങ്ങൾ സേതു1979 ഒരിടത്ത് സക്കറിയ 1980 അശ്വത്ഥാമാവിന്റെ ചിരി കാക്കനാടൻ 1981 വീടും തടവും ആനന്ദ് 1982 നീരുറവകൾക്ക് ഒരു ഗീതം ജി.എൻ. പണിക്കർ1983 വാസ്തുഹാര സി.വി. ശ്രീരാമൻ1984 തൃക്കോട്ടൂർ പെരുമ യു.എ. ഖാദർ 1985 ഹൃദയവതിയായ ഒരു പെൺകുട്ടി എം. മുകുന്ദൻ 1986 സ്വർഗ്ഗം തുറക്കുന്ന സമയം എം.ടി. വാസുദേവൻ നായർ 1987 പുഴ വെട്ടൂർ രാമൻനായർ1988 ദിനോസറിന്റെ കുട്ടി ഇ. ഹരികുമാർ 1989 നൂൽപ്പാലം കടക്കുന്നവർ വൈശാഖൻ 1990 ഭൂമിപുത്രന്റെ വഴി എസ്.വി. വേണുഗോപൻ നായർ 1991 കുളമ്പൊച്ച വി. ജയനാരായണൻ 1992 വീടുവിട്ടുപോകുന്നു കെ.വി. അഷ്ടമൂർത്തി1993 മഞ്ഞിലെ പക്ഷി മാനസി1994 സമാന്തരങ്ങൾ ശത്രുഘ്നൻ1995 ഹിഗ്വിറ്റ എൻ.എസ്. മാധവൻ1996 രാത്രിമൊഴി എൻ. പ്രഭാകരൻ 1997 ആശ്വാസത്തിന്റെ മന്ത്രച്ചരട് മുണ്ടൂർ കൃഷ്ണൻകുട്ടി 1998 ഒരു രാത്രിക്കു ഒരു പകൽ അശോകൻ ചരുവിൽ 1999 റെയിൻഡിയർ ചന്ദ്രമതി 2000 രണ്ട് സ്വപ്നദർശികൾ ഗ്രേസി 2001 ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം സുഭാഷ് ചന്ദ്രൻ2002 കർക്കടകത്തിലെ കാക്കകൾ കെ.എ. സെബാസ്റ്റ്യൻ 2003 ജലസന്ധി പി. സുരേന്ദ്രൻ 2004 ജാഗരൂക പ്രിയ എ.എസ്. 2005 താപം ടി.എൻ. പ്രകാശ്2006 ചാവുകളി ഇ. സന്തോഷ്കുമാർ 2007 തിരഞ്ഞെടുത്ത കഥകൾ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് 2008 കൊമാല സന്തോഷ് ഏച്ചിക്കാനം 2009 ആവേ മരിയ കെ.ആർ. മീര 2010 പരസ്യശരീരം ഇ.പി. ശ്രീകുമാർ 2011 പോലീസുകാരന്റെ പെണ്മക്കൾ യു.കെ. കുമാരൻ 2012 പേരമരം സതീഷ്ബാബു പയ്യന്നൂർ 2013 മരിച്ചവർ സിനിമ കാണുകയാണ് തോമസ് ജോസഫ് 2014 ഭവനഭേദനം വി.ആർ. സുധീഷ്2015അഷിതയുടെ കഥകൾഅഷിത2016ആദംഎസ്. ഹരീഷ്2017ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകങ്ങൾഅയ്മനം ജോൺ2018മാനാഞ്ചിറകെ. രേഖ2019രാമച്ചിവിനോയ് തോമസ്2020വാങ്ക്ഉണ്ണി ആർ.2021വഴി കണ്ടുപിടിക്കുന്നവർവി.എം. ദേവദാസ്2022മുഴക്കംപി.എഫ്. മാത്യൂസ് നാടകം വർഷം കൃതി നാടകകൃത്ത് 1958 അഴിമുഖത്തേക്ക് എൻ. കൃഷ്ണപിള്ളകേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ1959 മുടിയനായ പുത്രൻ തോപ്പിൽ ഭാസി 1960 പുതിയ ആകാശം പുതിയ ഭൂമി തോപ്പിൽ ഭാസി 1961 ഇബിലീസുകളുടെ നാട്ടിൽ എൻ.പി. ചെല്ലപ്പൻ നായർ 1962 കാഞ്ചനസീത സി.എൻ. ശ്രീകണ്ഠൻ നായർ1963 കാക്കപ്പൊന്ന് എസ്.എൽ. പുരം സദാനന്ദൻ1964 റയിൽപ്പാളങ്ങൾ ജി. ശങ്കരപ്പിള്ള 1965 കാഫർ കെ.ടി. മുഹമ്മദ് 1966 പ്രേതലോകം എൻ.എൻ. പിള്ള 1967 സ്വാതി തിരുനാൾ കൈനിക്കര പത്മനാഭപിള്ള 1968 പുലിവാൽ പി.കെ. വീരരാഘവൻ നായർ 1969 യു.ഡി. ക്ലാർക്ക് പി. ഗംഗാധരൻ നായർ1970 മാതൃകാമനുഷ്യൻ കൈനിക്കര കുമാരപിള്ള 1971 അഹല്യ പി.ആർ. ചന്ദ്രൻ 1972 പ്രളയം ഓംചേരി എൻ.എൻ പിള്ള 1973 കുപ്പിക്കല്ലുകൾ പി.വി. കുര്യാക്കോസ് 1974 ചാവേർപ്പട അസീസ് 1975 നാടകചക്രം കാവാലം നാരായണപ്പണിക്കർ 1976 സമസ്യ കെ.എസ്. നമ്പൂതിരി 1977 വിശ്വരൂപം സുരാസു 1978 ജ്വലനം സി.എൽ. ജോസ്1979 സാക്ഷി ടി.എൻ. ഗോപിനാഥൻ നായർ1980 ജാതൂഗൃഹം വൈക്കം ചന്ദ്രശേഖരൻ നായർ1981 പെരുന്തച്ചൻ ടി.എം. അബ്രഹാം1982 ഗോപുരനടയിൽ എം.ടി. വാസുദേവൻ നായർ 1983 അഗ്നി വയലാ വാസുദേവൻ പിള്ള 1984 നികുംഭില കടവൂർ ജി. ചന്ദ്രൻപിള്ള1985 സൗപർണിക ആർ. നരേന്ദ്രപ്രസാദ്1986 ദക്ഷിണായനം ടി.പി. സുകുമാരൻ 1987 മൂന്നു വയസ്സന്മാർ സി.പി. രാജശേഖരൻ 1988 പുലിജന്മം എൻ. പ്രഭാകരൻ1989 പാവം ഉസ്മാൻ പി. ബാലചന്ദ്രൻ1990 സ്വാതിതിരുനാൾ പിരപ്പൻകോട് മുരളി1991 അഭിമതം വാസു പ്രദീപ് 1992 മണ്ടേലയ്ക്ക് സ്‌നേഹപൂർവം വിന്നി പി.എം. ആന്റണി 1993 മൗനം നിമിത്തം എ.എൻ. ഗണേഷ്1994 നരഭോജികൾ പറവൂർ ജോർജ് 1995 സമതലം മുല്ലനേഴി 1996 മദ്ധ്യധരണ്യാഴി ജോയ് മാത്യു 1997 രാജസഭ ഇബ്രാഹിം വെങ്ങര 1998 ഗാന്ധി സച്ചിദാനന്ദൻ1999 വാണിഭം എൻ. ശശിധരൻ 2000 ചെഗുവേര കരിവെള്ളൂർ മുരളി 2001 പദപ്രശ്നങ്ങൾക്കിടയിൽ അവളും അയാളും സതീഷ് കെ. സതീഷ് 2002 അമരാവതി സബ്ട്രഷറി ശ്രീമൂലനഗരം മോഹൻ 2003 വന്നന്ത്യേ കാണാം തുപ്പേട്ടൻ 2004 വിരൽപ്പാട് ശ്രീജനാർദ്ദനൻ 2005 ഓരോരോ കാലത്തിലും ശ്രീജ കെ.വി. 2006 സദൃശവാക്യങ്ങൾ സി. ഗോപൻ2007 ദ്രാവിഡവൃത്തം ഫ്രാൻസിസ് ടി. മാവേലിക്കര 2008 പതിനെട്ടു നാടകങ്ങൾ ജയപ്രകാശ് കുളൂർ2009 സ്വാതന്ത്ര്യം തന്നെ ജീവിതം കെ.എം. രാഘവൻ നമ്പ്യാർ 2010 മരം പെയ്യുന്നു എ. ശാന്തകുമാർ 2011 ചൊല്ലിയാട്ടം ബാലസുബ്രഹ്മണ്യൻ 2012 മറിമാൻ കണ്ണിൽ എം.എൻ. വിനയകുമാർ 2013 ജിന്ന് കൃസ്ണൻ റഫീഖ് മംഗലശ്ശേരി 2014 ഏറ്റേറ്റ് മലയാളൻ വി.കെ. പ്രഭാകരൻ2015മത്തിജിനോ ജോസഫ്2016ലല്ലസാംകുട്ടി പട്ടംകരി2017സ്വദേശാഭിമാനിഎസ്.വി. വേണുഗോപൻ നായർ2018ചൂട്ടും കൂറ്റുംരാജ്‌മോഹൻ നീലേശ്വരം2019അരങ്ങിലെ മത്സ്യഗന്ധികൾസജിത മഠത്തിൽ2019ഏലി ഏലി ലമാ സബക്താനിജിഷ അഭിനയ2020ദ്വയംശ്രീജിത്ത് പൊയിൽക്കാവ്2021നമുക്ക് ജീവിതം പറയാംപ്രദീപ് മണ്ടൂർ2022കുമരുഎമിൽ മാധവി നിരൂപണം, പഠനം വർഷം കൃതി ലേഖകൻ1966 കല ജീവിതംതന്നെ കുട്ടികൃഷ്ണമാരാർകേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നിരൂപണ-പഠന ഗ്രന്ഥങ്ങൾ 1967 ഇസങ്ങൾക്കപ്പുറം എസ്. ഗുപ്തൻ നായർ 1968 മാനസികമായ അടിമത്തം തായാട്ട് ശങ്കരൻ 1969 മലയാളപ്പിറവി കെ. രാഘവൻപിള്ള 1970 കലാദർശനം കെ.എം. ഡാനിയേൽ1971 ഉപഹാരം ഡോ. കെ. ഭാസ്കരൻ നായർ1972 നാടകദർപ്പണം എൻ.എൻ. പിള്ള 1973 സീത മുതൽ സത്യവതി വരെ ലളിതാംബിക അന്തർജ്ജനം 1974 കേരളപാണിനീയ ഭാഷ്യം സി.എൽ. ആന്റണി 1975 പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം കെ.എം. തരകൻ 1976 ചെറുകഥ : ഇന്നലെ ഇന്ന് എം. അച്യുതൻ 1977 നളിനി എന്ന കാവ്യശില്പം നിത്യചൈതന്യയതി 1978 കൈരളീധ്വനി പി.കെ. നാരായണപിള്ള 1979 വള്ളത്തോളിന്റെ കാവ്യശില്പം എൻ.വി. കൃഷ്ണവാരിയർ 1980 വർണ്ണരാജി എം. ലീലാവതി 1981 ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾ ഉറുമീസ് തരകൻ 1982 ചിതയിലെ വെളിച്ചം എം.എൻ. വിജയൻ 1983 അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ അയ്യപ്പപ്പണിക്കർ 1984 മലയാള സാഹിത്യവിമർശനം സുകുമാർ അഴീക്കോട് 1985 അവധാരണം എം.കെ. സാനു 1986 കവിയും കവിതയും കുറേക്കൂടി പി. നാരായണക്കുറുപ്പ് 1987 പ്രതിപാത്രം ഭാഷണഭേദം എൻ. കൃഷ്ണപിള്ള 1988 മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളർച്ചയും പി. ഗോവിന്ദപ്പിള്ള1989 എ.പി.പി.യുടെ പ്രബന്ധങ്ങൾ എ.പി.പി. നമ്പൂതിരി1990 ഛത്രവും ചാമരവും എം.പി. ശങ്കുണ്ണി നായർ1991 കാല്പനികത ബി. ഹൃദയകുമാരി1992 അന്വയം ആർ. വിശ്വനാഥൻ 1993 കേരള കവിതയിലെ കലിയും ചിരിയും പ്രസന്നരാജൻ 1994 ജീവന്റെ കൈയൊപ്പ്‌ ആഷാമേനോൻ1995 അക്ഷരവും ആധുനികതയും ഇ.വി. രാമകൃഷ്ണൻ1996 നോവൽ സാഹിത്യ പഠനങ്ങൾ ഡി. ബെഞ്ചമിൻ 1997 പിതൃഘടികാരം പി.കെ. രാജശേഖരൻ 1998 ഉത്തരാധുനികത വർത്തമാനവും വംശാവലിയും കെ.പി. അപ്പൻ 1999 സാഹിത്യം സംസ്കാരം സമൂഹം വി. അരവിന്ദാക്ഷൻ 2000 പാഠവും പൊരുളും സി. രാജേന്ദ്രൻ 2001 ആത്മാവിന്റെ മുറിവുകൾ എം. തോമസ് മാത്യു 2002 കഥയും പരിസ്ഥിതിയും ജി. മധുസൂദനൻ 2003 മലയാളിയുടെ രാത്രികൾ കെ.സി. നാരായണൻ2004 അനുശീലനം കെ.പി. ശങ്കരൻ 2005 പ്രതിവാദങ്ങൾ വി.സി. ശ്രീജൻ 2006 കവിതയുടെ ഗ്രാമങ്ങൾ ഇ.പി. രാജഗോപാലൻ 2007 ഇടശ്ശേരിക്കവിത - ശില്പവിചാരം കെ.പി. മോഹനൻ 2008 മറുതിര കാത്തുനിന്നപ്പോൾ വി. രാജകൃഷ്ണൻ 2009 ആഖ്യാനത്തിന്റെ അടരുകൾ കെ.എസ്. രവികുമാർ2010 മലയാളനോവൽ ഇന്നും ഇന്നലെയും എം.ആർ. ചന്ദ്രശേഖരൻ 2011 വാക്കുകളും വസ്തുക്കളും ബി. രാജീവൻ 2012 പെണ്ണെഴുതുന്ന ജീവിതം എൻ.കെ. രവീന്ദ്രൻ 2013 അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ സുനിൽ പി. ഇളയിടം 2014 ഉണർവിന്റെ ലഹരിയിലേക്ക് എം. ഗംഗാധരൻ2015വംശചിഹ്നങ്ങൾസി. ആർ. പരമേശ്വരൻ2016ആശാൻ കവിത-സ്ത്രീപുരുഷ സമവാക്യങ്ങളിലെ കലാപംഎസ് സുധീഷ്2017കവിതയുടെ ജീവചരിത്രംകൽപറ്റ നാരായണൻ 2018 ആധുനികതയുടെ പിന്നാമ്പുറം - പി.പി.രവീന്ദ്രൻ 2019 പാന്ഥരും വഴിയമ്പലങ്ങളും - ഡോ.കെ.എം. അനിൽ 2020 വൈലോപ്പിള്ളിക്കവിത ഒരു ഇടതുപക്ഷ വായന - ഡോ.പി.സോമൻ 2021 വാക്കിലെ നേരങ്ങൾ - എൻ. അജയകുമാർ ജീവചരിത്രം, ആത്മകഥ വർഷം കൃതി ഗ്രന്ഥകാരൻ1992 അരങ്ങു കാണാത്ത നടൻ തിക്കോടിയൻകേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ജീവചരിത്രങ്ങളും ആത്മകഥകളും . 1993 അർദ്ധവിരാമം അമർത്ത്യാനന്ദ1994 പഥികയും വഴിയോരത്തെ മണിദീപങ്ങളും കെ. കല്യാണിക്കുട്ടിയമ്മ 1995 വിപ്ലവ സ്മരണകൾ : ഭാഗം ഒന്ന് പുതുപ്പള്ളി രാഘവൻ1996 ചരിത്രത്തിനൊപ്പം നടന്ന ഒരാൾ എ.വി. അനിൽകുമാർ1997 രാജദ്രോഹിയായ രാജ്യസ്നേഹി ടി. വേണുഗോപാൽ 1998 ശുചീന്ദ്രം രേഖകൾ ടി.എൻ. ഗോപകുമാർ 1999 കൊടുങ്കാറ്റുയർത്തിയ കാലം ജോസഫ് ഇടമറുക് 2000 വി.ആർ. കൃഷ്ണനെഴുത്തച്ഛൻ: ആത്മകഥ വി.ആർ. കൃഷ്ണനെഴുത്തച്ഛൻ2001 എ.കെ. പിള്ള: ആദർശങ്ങളുടെ രക്തസാക്ഷി എ. രാധാകൃഷ്ണൻ 2002 അച്ഛൻ നീലൻ 2003 ബെർട്രാൻഡ് റസ്സൽ വി. ബാബുസേനൻ 2004 ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ഈച്ചരവാരിയർ 2005 പനമ്പിള്ളി ഗോവിന്ദമേനോൻ (ചരിത്രവഴിയിലെ ദീപശിഖ) എൽ.വി. ഹരികുമാർ2006 എന്റെ ജീവിതം ജി. ജനാർദ്ദനക്കുറുപ്പ്2007 പവനപർവം പാർവതി പവനൻ2008 സ്മൃതിപർവം പി.കെ. വാരിയർ 2009 ഘോഷയാത്ര ടി.ജെ.എസ്. ജോർജ് 2010 അനുഭവങ്ങൾ അനുഭാവങ്ങൾ ഡോ. പി.കെ.ആർ. വാര്യർ 2011 കെ.ആർ .ഗൗരിയമ്മ-ആത്മകഥ കെ.ആർ. ഗൗരിയമ്മ 2012 എന്റെ പ്രദക്ഷിണ വഴികൾ എസ്. ജയചന്ദ്രൻ നായർ 2013 സ്വരഭേദങ്ങൾ ഭാഗ്യലക്ഷ്മി 2014 പരൽമീൻ നീന്തുന്ന പാടം സി.വി. ബാലകൃഷ്ണൻ2015ഗ്രീൻ റൂംഇബ്രാഹിം വെങ്ങര2016എ.കെ.ജി ഒരൂ സമ്പൂർണ്ണ ജീവചരിത്രംചന്തവിള മുരളി2017തക്കിജ-എന്റെ ജയിൽ ജീവിതംജയചന്ദ്രൻ മോകേരീ2018ആത്മായനംമുനി നാരായണ പ്രസാദ്2019ജാലകങ്ങൾ : ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്ചകൾഎം.ജി.എസ്. നാരായണൻ2020മുക്തകണ്ഠം വികെഎൻകെ. രഘുനാഥൻ2021അറ്റുപോകാത്ത ഓർമകൾടി.ജെ. ജോസഫ്2021എതിര്എം. കുഞ്ഞാമൻ2022ന്യൂസ് റൂംബി.ആർ.പി. ഭാസ്കർ വൈജ്ഞാനികസാഹിത്യം വർഷം കൃതി ഗ്രന്ഥകാരൻ 1989 കേരളം - മണ്ണും മനുഷ്യനും തോമസ് ഐസക്ക്വൈജ്ഞാനികസാഹിത്യ മേഖലയിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ 1990 സ്വാതന്ത്ര്യസമരം എം.എൻ. സത്യാർത്ഥി 1991 കേരളീയത-ചരിത്രമാനങ്ങൾ എം.ആർ. രാഘവവാരിയർ 1992 കേരളത്തിലെ നാടൻ കലകൾ എ.കെ. നമ്പ്യാർ 1993 ദർശനത്തിന്റെ പൂക്കൾ പൗലോസ് മാർ ഗ്രിഗോറിയസ് 1994 ജൈവമനുഷ്യൻ ആനന്ദ് 1995 ഗാന്ധിയുടെ ജീവിതദർശനം കെ. അരവിന്ദാക്ഷൻ 1996 പടേനി കടമ്മനിട്ട വാസുദേവൻ പിള്ള 1997 കേരളത്തിലെ ചുവർചിത്രങ്ങൾ എം.ജി. ശശിഭൂഷൺ 1998 പരിണാമത്തിന്റെ പരിണാമം എ.എൻ. നമ്പൂതിരി 1999 ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും കെ.എം. ഗോവി 2000 വേദശബ്ദരത്നാകരം ഡി.ബാബുപോൾ 2001 ദേവസ്പന്ദനം എം.വി. ദേവൻ 2002 ചിത്രകല ഒരു സമഗ്രപഠനം ആർ. രവീന്ദ്രനാഥ് 2003 മലയാള സംഗീതനാടക ചരിത്രം കെ. ശ്രീകുമാർ 2004 ഡി.എൻ.എ. വഴി ജീവാത്മാവിലേക്ക് സി.എ. നൈനാൻ 2005 മരുമക്കത്തായം കെ.ടി. രവിവർമ്മ 2006 കൺവഴികൾ കാഴ്ചവട്ടങ്ങൾ സുനിൽ പി. ഇളയിടം2007 കേരള സാംസ്കാരികചരിത്ര നിഘണ്ടു എസ്.കെ. വസന്തൻ 2008 സ്വത്വരാഷ്ട്രീയം പി.കെ. പോക്കർ 2009 സ്ഥലം കാലം കല വിജയകുമാർ മേനോൻ 2010 കുഞ്ഞു കണങ്ങൾക്ക് വസന്തം ഡോ. ടി. പ്രദീപ് 2011 ഈണവും താളവും എൽ.എസ്. രാജഗോപാലൻ 2012 സാംസ്ക്കാരിക മുദ്രകൾ നടുവട്ടം ഗോപാലകൃഷ്ണൻ 2013 സംസ്മൃതി കെ. രാജശേഖരൻ നായർ 2014 പരിസ്ഥിതിപഠനത്തിന് ഒരാമുഖം എ. അച്യുതൻ2015പ്രകൃതിയും മനുഷ്യനുംകെ. എൻ. ഗണേശ്2016ചവിട്ടുനാടക വിജ്ഞാനകോശംഫാ. വി പി ജോസഫ് വലിയവീട്ടിൽ2017നദീവിജ്ഞാനീയംഎൻ.ജെ.കെ. നായർ2018പദാർത്ഥം മുതൽ ദൈവകണംവരെഡോ. കെ. ബാബുജോസഫ്2019നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമിജി. മധുസൂദനൻ2019ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രംആർ.വി.ജി. മേനോൻ2020മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനംഡോ. ടി.കെ. ആനന്ദി2021കാലാവസ്ഥാ വ്യതിയാനവും കേരളവും - സൂചനകളും കാരണങ്ങളുംഡോ: ഗോപകുമാർ ചോലയിൽ2022ഭാഷാസൂത്രണം പൊരുളും വഴികളും സി.എം. മുരളീധരൻ2022മലയാളി ഒരു ജനിതകവായന കെ. സേതുരാമൻ ഐ.പി.എസ്. ഹാസ്യസാഹിത്യം വർഷം കൃതി ഗ്രന്ഥകാരൻ 1992 സ്കൂൾ ഡയറി അക്‌ബർ കക്കട്ടിൽഹാസ്യസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ1993 ജീവിതാഹ്ലാദത്തിന്റെ നിറനിലാവ് ഒ.പി. ജോസഫ് 1994 ഇരുകാലിമൂട്ടകൾ സി.പി. നായർ 1995 കിഞ്ചനവർത്തമാനം ചെമ്മനം ചാക്കോ 1996 വായിൽ വന്നത് കോതയ്ക്ക് പാട്ട് സുകുമാർ 1997 - - 1998 നാനാവിധം കെ. നാരായണൻ നായർ 1999 അമ്പട ഞാനേ പി. സുബ്ബയ്യാപിള്ള 2000 കലികോലം കൃഷ്ണ പൂജപ്പുര 2001 പടച്ചോനിക്ക് സലാം കോഴിക്കോടൻ 2002 നഥിങ് ഓഫീഷ്യൽ ജിജി തോസൺ 2003 സ്നേഹപൂർവ്വം പനച്ചി ജോസ് പനച്ചിപ്പുറം 2004 കളക്ടർ കഥയെഴുതുകയാണ് പി.സി. സനൽകുമാർ 2005 19, കനാൽ റോഡ് ശ്രീബാല കെ. മേനോൻ 2006 വികടവാണി നന്ദകിഷോർ 2007 - - 2008 കറിയാച്ചന്റെ ലോകം കെ.എൽ. മോഹനവർമ്മ 2009 റൊണാൾഡ് റീഗനും ബാലൻ മാഷും മാർഷെൽ2010 ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ സി.ആർ. ഓമനക്കുട്ടൻ 2011 കളിയും കാര്യവും ലളിതാംബിക 2012 ഒരു നാനോ കിനാവ് പി.ടി. ഹമീദ് 2013 മലയാളപ്പെരുമ ഡോ. പി. സേതുനാഥൻ 2014 മഴപെയ്തു തോരുമ്പോൾ ടി.ജി. വിജയകുമാർ2015വെടിവട്ടംഡോ.എസ്‌ ഡി പി നമ്പൂതിരി2016ചില നാട്ടുകാര്യങ്ങൾമുരളി തുമ്മാരുകുടി2017എഴുത്തനുകരണം അനുരണനങ്ങളുംചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി2018ഹൂ ഈസ് അഫ്രെയിഡ് ഓഫ് വി.കെ.എൻ.വി.കെ.കെ.രമേഷ്2019ഈശ്വരൻ മാത്രം സാക്ഷിസത്യൻ അന്തിക്കാട്2020ഇരിങ്ങാലക്കുടക്കു ചുറ്റുംഇന്നസെന്റ്2021അ ഫോർ അന്നാമ്മആൻ പാലി2022ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ ജയന്ത് കാമിച്ചേരിൽ കുറിപ്പ്: 1997-ലും 2007-ലും ഹാസ്യ സാഹിത്യത്തിനുള്ള അവാർഡ് പ്രഖ്യാപിച്ചിട്ടില്ല. വിവർത്തനം വർഷം കൃതി വിവർത്തകൻമൂലകൃതി ഗ്രന്ഥകാരൻ 1992 ഭൂതാവിഷ്ടർ എൻ.കെ. ദാമോദരൻവിവർത്തനസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾഡെമോൺസ് (Demons) ഫിയോദർ ദസ്തയേവ്‌സ്കി 1993 മഹാപ്രസ്ഥാനത്തിന്റെ മാർഗ്ഗത്തിലൂടെ കെ. രവിവർമ്മ 1994 ഫ്രഞ്ച് കവിതകൾ മംഗലാട്ട് രാഘവൻ 1995 താവളമില്ലാത്തവർ വി.ഡി. കൃഷ്ണൻ നമ്പ്യാർ 1996 ശിലാപത്മം പി. മാധവൻപിള്ള 1997 ഒരു പുളിമരത്തിന്റെ കഥ ആറ്റൂർ രവിവർമ്മ 1998 വസന്തത്തിന്റെ മുറിവ് എം. ഗംഗാധരൻ1999 രാജാരവിവർമ്മ കെ.ടി. രവിവർമ്മ 2000 മാനസ വസുധ ലീലാ സർക്കാർ 2001 ധർമ്മപദം മാധവൻ അയ്യപ്പത്ത് 2002 ശാസ്ത്രം ചരിത്രത്തിൽ എം.സി. നമ്പൂതിരിപ്പാട്2003 അംബേദ്കർ സമ്പൂർണ്ണ കൃതികൾ എം.പി. സദാശിവൻ2004 ഡിവൈൻ കോമഡി കിളിമാനൂർ രമാകാന്തൻ 2005 ദിവ്യം സി. രാഘവൻ 2006 അക്കർമാശി കാളിയത്ത് ദാമോദരൻ 2007 ഡോൺ ക്വിൿസോട്ട് ഫാ. തോമസ് നടയ്ക്കൽ2008 ചരകപൈതൃകം മുത്തുലക്ഷ്മി2009 പടിഞ്ഞാറൻ കവിതകൾ സച്ചിദാനന്ദൻ 2010 ആടിന്റെ വിരുന്ന് ആശാലത 2011 ക: കെ.ബി. പ്രസന്നകുമാർ 2012 മരുഭൂമി ഡോ.എസ്. ശ്രീനിവാസൻ 2013 യുലീസസ് എൻ. മൂസക്കുട്ടി 2014 ചോഖേർബാലി സുനിൽ ഞാളിയത്ത്2015സൗന്ദര്യലഹരിഗുരു മുനി നാരായണ പ്രസാദ്‌2016പ്രണയവും മൂലധനവും സി. എം, രാജൻ2017പർവതങ്ങളും മാറ്റൊലികൊള്ളുന്നുരമാ മേനോൻ2018സ്വപ്നങ്ങളുടെ വ്യാഖ്യാനംപി. പി. കെ. പൊതുവാൾ2019ഗോതമബുദ്ധന്റെ പരിനിർവ്വാണംകെ. അരവിന്ദാക്ഷൻ2020റാമല്ല ഞാൻ കണ്ടുഅനിത തമ്പി2020ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾസംഗീത ശ്രീനിവാസൻ2021കായേൻഅയ്മനം ജോൺ2022ബോദ്‌ലേർ 1821-2021 ബോദ്‌ലേർ വി. രവികുമാർ യാത്രാവിവരണം വർഷം കൃതി ഗ്രന്ഥകാരൻ 1995 അടരുന്ന കക്കകൾ ആഷാമേനോൻ യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ 1996 നേപ്പാൾ ഡയറി ഒ. കൃഷ്ണൻ പാട്യം 1997 മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും എസ്. ശിവദാസ് 1998 പാപത്തിന്റെ പൊങ്ങച്ചസഞ്ചി ഇ. വാസു 1999 കാടുകളുടെ താളംതേടി സുജാതാദേവി 2000 പല ലോകം പല കാലം സച്ചിദാനന്ദൻ 2001 വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ള 2002 അമസോണും കുറേ വ്യാകുലതകളും എം.പി. വീരേന്ദ്രകുമാർ2003 ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ രാജു നാരായണസ്വാമി 2004 അടരുന്ന ആകാശം ജോർജ്ജ് ഓണക്കൂർ 2005 ഉത്തർഖണ്ഡിലൂടെ എം.കെ. രാമചന്ദ്രൻ 2006 ഒരു ആഫ്രിക്കൻ യാത്ര സക്കറിയ 2007 ഹിമാലയം ഷൗക്കത്ത് 2008 കിങ് ലിയറിന്റെ യൂറോപ്യൻ സഞ്ചാരപഥങ്ങൾ ഇയ്യങ്കോട് ശ്രീധരൻ 2009 എന്റെ കേരളം കെ. രവീന്ദ്രൻ 2010 മരുഭൂമിയുടെ ആത്മകഥ വി. മുസഫർ അഹമ്മദ് 2011 വോൾഗാ തരംഗങ്ങൾ ടി.എൻ. ഗോപകുമാർ 2012 ബാൾട്ടിക് ഡയറി സന്തോഷ് ജോർജ് കുളങ്ങര 2013 ഗ്രാമപാതകൾ ഇന്ത്യൻ യാത്രകളുടെ പുസ്തകം പി. സുരേന്ദ്രൻ 2014 പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും കെ.എ. ഫ്രാൻസിസ്2015ആത്മചിഹ്നങ്ങൾവിജി തമ്പി2015ഭൂട്ടാൻ ദിനങ്ങൾഒ. കെ. ജോണി2016നൈൽവഴികൾ ഡോ. ഹരികൃഷ്ണൻ2017ഏതേതോ സരണികളിൽസി.വി. ബാലകൃഷ്ണൻ2018ലണ്ടനിലേക്ക് ഒരു റോഡ് യാത്ര ബൈജു എൻ. നായർ 2019വിശുദ്ധപാപങ്ങളുടെ ഇന്ത്യഅരുൺ എഴുത്തച്ഛൻ2020ദൈവം ഒളിവിൽ പോയ നാളുകൾവിധു വിൻസെന്റ്2021നഗ്നരും നരഭോജികളും വേണു2022ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം സി. അനൂപ്2022മുറിവേറ്റവരുടെ പാതകൾ ഹരിത സാവിത്രി ബാലസാഹിത്യം വർഷം കൃതി ഗ്രന്ഥകാരൻ1959 മുടന്തനായ മുയൽ സി.എ. കിട്ടുണ്ണി1960 ആനക്കാരൻ കാരൂർ നീലകണ്ഠപ്പിള്ള 1961വികൃതിരാമൻപി. നരേന്ദ്രനാഥ്1962 തിരുവോണംതിരുവല്ല കേശവപിള്ള1963 ഗാന്ധികഥകൾ എ.പി. പരമേശ്വരൻപിള്ള1964 നാടുണരുന്നു ജി. കമലമ്മ1965 ഗോസായി പറഞ്ഞ കഥ ലളിതാംബിക അന്തർജ്ജനം1966 കുട്ടികളുടെ ഇന്ദ്രപ്രസ്ഥം ഉമയനല്ലൂർ ബാലകൃഷ്ണപിള്ള1967 കാടിന്റെ കഥ സി.എസ്. നായർ1968 ഡോ. കാർവൽ പി. ശ്രീധരൻപിള്ള1969 മാലി ഭാഗവതം മാലി1970 ടോൾസ്റ്റായ് ഫാം കെ. ഭീമൻനായർ1971 ലക്കി സ്റ്റാർ ടർലിൻ ഷർട്ട് എൽ.ഐ. ജസ്റ്റിൻരാജ്1972 ഉരുളയ്ക്കുപ്പേരി മൂർക്കോത്ത് കുഞ്ഞപ്പ1973 ഖെദ്ദ ജോസ് കുന്നപ്പിള്ളി1974 രസതന്ത്രകഥകൾ എസ്. ശിവദാസ് 1975 കുഞ്ഞായന്റെ കുസൃതികൾ വി.പി. മുഹമ്മദ്1976 പ്രകൃതിശാസ്ത്രം കുട്ടികൾക്ക് പി.ടി. ഭാസ്കരപണിക്കർ1977 അക്ഷരത്തെറ്റ് കുഞ്ഞുണ്ണി1978 വായുവിന്റെ കഥ ഡോ. ടി.ആർ. ശങ്കുണ്ണി1979 മിഠായിപ്പൊതി സുമംഗല1980 ദൂരെ ദൂരെ ദൂരെ പി.ആർ. മാധവപ്പണിക്കർ1981 പിരമിഡിന്റെ നാട്ടിൽ ഡോ. എം.പി. പരമേശ്വരൻ1982 മുത്തുമഴ കിളിമാനൂർ വിശ്വംഭരൻ1983 ഉണ്ണിക്കുട്ടനും കഥകളിയും ടി.കെ.ഡി. മുഴപ്പിലങ്ങാട്1984 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ ഏവൂർ പരമേശ്വരൻ1985 ഒരു കൂട്ടം ഉറുമ്പുകൾ പ്രൊഫ. ജി. ശങ്കരപ്പിള്ള1986 മിന്നു ലളിതാ ലെനിൻ1987 അവർ നാലുപേർ എൻ.പി. മുഹമ്മദ്1988 അരുത് കാട്ടാളാ ഇ.എ. കരുണാകരൻ നായർ1989 കണ്ണൻകാക്കയുടെ കൗശലങ്ങൾ മുഹമ്മ രമണൻ1990 പോക്കുവെയിലേറ്റാൽ പൊന്നാകും സി.ജി. ശാന്തകുമാർ1991 അപ്പൂപ്പൻതാടിയുടെ സ്വർഗ്ഗയാത്ര സിപ്പി പള്ളിപ്പുറം1992 തേൻതുള്ളി കലാമണ്ഡലം കേശവൻ1993 2+1=2 കെ.കെ. വാസു1994 അത്ഭുതനീരാളി കെ.വി. രാമനാഥൻ1995 കിണിയുടെ കഥ എ. വിജയൻ1996 പൂജ്യത്തിന്റെ കഥ പള്ളിയറ ശ്രീധരൻ1997 ബഹുമാന്യനായ പാദുഷ എൻ.പി. ഹാഫിസ് മുഹമ്മദ്1998 കമ്പിളിക്കുപ്പായം മലയത്ത് അപ്പുണ്ണി1999 കുട്ടികളുടെ ഇ.എം.എസ്. കെ.ടി. ഗോപി2000 സ്വർണ്ണത്താക്കോൽ കിളിരൂർ രാധാകൃഷ്ണൻ2001 ചിരിക്കാത്ത കുട്ടി ഗംഗാധരൻ ചെങ്ങാലൂർ2002 ചക്രവർത്തിയെ ഉറുമ്പുതിന്നുന്നു കെ. തായാട്ട്2003 പെണുങ്ങുണ്ണി കുരീപ്പുഴ ശ്രീകുമാർ2004 മാക്കാച്ചിക്കഥകൾ സി.ആർ. ദാസ്2005 അമ്പത് യൂറിക്കക്കഥകൾ കേശവൻ വെള്ളിക്കുളങ്ങര2006 ചിത്രശലഭങ്ങളുടെ വീട് എ.എസ്. പ്രിയ 2007 പുസ്തകക്കളികൾ എസ്. ശിവദാസ്2008 ചിരുതക്കുട്ടിയും മാഷും കെ. പാപ്പൂട്ടി 2009 മുയൽച്ചെവി എ. വിജയൻ2010 നടന്നു തീരാത്ത വഴികൾ സുമംഗല 2011 ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക് കെ രാധാകൃഷ്ണൻ 2012 കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനംഎൻ.പി. ഹാഫിസ് മുഹമ്മദ് 2013 ഉണ്ണികൾക്കു നൂറ്റിയെട്ടു ഗുരുദേവ കൃതികൾ സിപ്പി പള്ളിപ്പുറം 2014 ആനത്തൂക്കം വെള്ളി എം. ശിവപ്രസാദ്2015സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളുംഏഴാച്ചേരി രാമചന്ദ്രൻ2019ഹിസാഗകെ.ആർ. വിശ്വനാഥൻ2020പെരുമഴയത്തെ കുഞ്ഞിതളുകൾപ്രിയ എ.എസ്.2021അവർ മൂവരും ഒരു മഴവില്ലും രഘുനാഥ് പലേരി2022ചക്കരമാമ്പഴം ഡോ കെ. ശ്രീകുമാർ പലവക വർഷം കൃതി ഗ്രന്ഥകാരൻ 1969 രാഷ്ട്രപിതാവ് കെ.പി. കേശവമേനോൻപലവിഭാഗത്തിലുള്ള സാഹിത്യകൃതികൾക്കായി നൽകിവന്നിരുന്ന പുരസ്കാരം ലഭിച്ച കൃതികൾ 1970 ആത്മകഥ ഇ.എം.എസ്. നമ്പൂതിരിപ്പാട്1971 കണ്ണീരും കിനാവും വി.ടി. ഭട്ടതിരിപ്പാട് 1972 കലിയുഗം പോഞ്ഞിക്കര റാഫി, സെബീന റാഫി 1973 മറക്കാത്ത കഥകൾ എസ്.കെ. നായർ 1974 വേല മനസ്സിലിരിക്കട്ടെ വേളൂർ കൃഷ്ണൻകുട്ടി 1975 ജീവിതപ്പാത ചെറുകാട് 1976 നാട്യകല്പദ്രുമം മാണി മാധവചാക്യാർ1977 കേരളത്തിന്റെ സാംസ്കാരിക ചരിത്രം പി.കെ. ഗോപാലകൃഷ്ണൻ 1978 എന്റെ ബാല്യകാലസ്മരണകൾ സി. അച്യുതമേനോൻ 1979 കേസരിയുടെ കഥ കെ.പി. ശങ്കരമേനോൻ 1980 സഹസ്രപൂർണ്ണിമ സി.കെ. രേവതിയമ്മ1981 വേറാക്കൂറ് എം.പി. ബാലഗോപാൽ 1982 സിനിമ- മിഥ്യയും സത്യവും തോട്ടം രാജശേഖരൻ 1983 അരവിന്ദദർശനം കെ. വേലായുധൻ നായർ 1984 വെല്ലുവിളികൾ പ്രതികരണങ്ങൾ എൻ.വി. കൃഷ്ണവാരിയർ1985 തത്ത്വമസി സുകുമാർ അഴീക്കോട് 1986 ചേട്ടന്റെ നിഴലിൽ ലീലാ ദാമോദരമേനോൻ 1987 കേളപ്പൻ എം.പി. മന്മഥൻ 1988 എം.എൻ. ന്റെ ഹാസ്യകൃതികൾ എം.എൻ. ഗോവിന്ദൻ നായർ 1989 അറിയപ്പെടാത്ത ഇ.എം.എസ് അപ്പുക്കുട്ടൻ വള്ളിക്കുന്ന് 1990 എം.എൻ. റോയി - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി എൻ. ദാമോദരൻ 1991 പത്രപ്രവർത്തനം എന്ന യാത്ര വി.കെ. മാധവൻകുട്ടി സമഗ്രസംഭാവന വർഷം വ്യക്തി1992 എം.ആർ.ബി.സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ. 1993 കെ.പി. നാരായണപ്പിഷാരടി 1993 എ.പി. ഉദയഭാനു 1993 പി.സി. ദേവസ്യ 1996 പാലാ നാരായണൻ നായർ 1996 മേരിജോൺ കൂത്താട്ടുകുളം 1996 എം.എൻ. സത്യാർത്ഥി 1996 കടത്തനാട്ട് മാധവിയമ്മ1997 എം.എച്ച്. ശാസ്ത്രികൾ 1997 വി. ആനന്ദക്കുട്ടൻ നായർ 1997 നാഗവള്ളി ആർ.എസ്. കുറുപ്പ്1998 കെ. രവിവർമ്മ 1998 ഡോ. എം.എസ്. മേനോൻ 1998 അക്കിത്തം അച്യുതൻ നമ്പൂതിരി 1998 ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് 1998 കെ.ടി. മുഹമ്മദ് 1998 വെട്ടൂർ രാമൻനായർ 1998 ജി. വിവേകാനന്ദൻ 1999 എൻ.പി. മുഹമ്മദ് 1999 പുതുശ്ശേരി രാമചന്ദ്രൻ 1999 വി.വി.കെ. വാലത്ത് 1999 വൈക്കം ചന്ദ്രശേഖരൻ നായർ 1999 തിരുനല്ലൂർ കരുണാകരൻ 1999 പവനൻ 2000 പ്രൊഫ. എം. കൃഷ്ണൻ നായർ 2001 കുഞ്ഞുണ്ണി മാഷ് 2001 പ്രൊഫ. എം. അച്യുതൻ 2001 അയ്മനം കൃഷ്ണക്കൈമൾ 2002 പ്രൊഫ. എം.കെ. സാനു 2002 പ്രൊഫ. ആർ. നരേന്ദ്രപ്രസാദ് 2002 എസ്. കെ. മാരാർ 2002 ഐ.കെ.കെ. മേനോൻ2003 കാക്കനാടൻ 2003 എം. സുകുമാരൻ 2003 എം.എൻ. പാലൂർ2004 ഉണ്ണിക്കൃഷ്ണൻ പുതൂർ 2004 വിഷ്ണുനാരായണൻ നമ്പൂതിരി 2004 പന്മന രാമചന്ദ്രൻ നായർ 2005 ചെമ്മനം ചാക്കോ 2005 ഇ. വാസു 2005 പ്രൊഫ. കെ.എസ്. നാരായണപിള്ള 2006 കടമ്മനിട്ട രാമകൃഷ്ണൻ 2006 കെ. പാനൂർ 2009 ഏറ്റുമാനൂർ സോമദാസൻ 2009 എരുമേലി പരമേശ്വരൻ പിള്ള 2009 ജി. ബാലകൃഷ്ണൻ നായർ 2009 പി.വി.കെ. പനയാൽ 2010 ഓംചേരി എൻ.എൻ പിള്ള 2010 എസ്. രമേശൻ നായർ 2010 പ്രൊഫ. കെ. ഗോപാലകൃഷ്ണൻ 2010 മലയത്ത് അപ്പുണ്ണി 2010 സാറാ തോമസ് 2010 ജോസഫ് മറ്റം 2011 ചാത്തനാത്ത് അച്യുതനുണ്ണി2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ. 2011 പ്രൊഫ. പി.ടി. ചാക്കോ 2011 കെ.ബി. ശ്രീദേവി 2011 ജോസഫ് വൈറ്റില 2013 പി.ആർ. നാഥൻ 2013 എസ്.കെ. വസന്തൻ 2013 ഡി. ശ്രീമാൻ നമ്പൂതിരി 2013 കെ.പി. ശശിധരൻ 2013 എം.ഡി. രത്നമ്മ 2014 ശ്രീധരൻ ചമ്പാട് http://www.keralasahityaakademi.org/pdf/Akademi%20Award%20-%202014_new.pdf 2014 വേലായുധൻ പണിക്കശ്ശേരി 2014 ജോർജ്ജ് ഇരുമ്പയം 2014 മേതിൽ രാധാകൃഷ്ണൻ 2014 ദേശമംഗലം രാമകൃഷ്ണൻ 2014 ചന്ദ്രക്കല എസ്. കമ്മത്ത്2015ഒ.വി. ഉഷ2015മുണ്ടൂർ സേതുമാധവൻ2015വി. സുകുമാരൻ2015ടി.ബി. വേണുഗോപാലപ്പണിക്കർ2015പ്രയാർ പ്രഭാകരൻ2015കെ. സുഗതൻ2018എസ്. രാജശേഖരൻ2019എൻ.കെ. ജോസ്2019പാലക്കീഴ് നാരായണൻ2019പി. അപ്പുക്കുട്ടൻ2019റോസ് മേരി2019യു. കലാനാഥൻ2019സി.പി. അബൂബക്കർ2020കെ.കെ. കൊച്ച്2020മാമ്പുഴ കുമാരൻ2020കെ.ആർ. മല്ലിക2020സിദ്ധാർത്ഥൻ പരുത്തിക്കാട്2020ചവറ കെ.എസ്. പിള്ള2020എം.എ. റഹ്മാൻ2021കെ. ജയകുമാർ2021കടത്തനാട്ട് നാരായണൻ2021ജാനമ്മ കുഞ്ഞുണ്ണി2021കവിയൂർ രാജഗോപാലൻ2021ഗീത കൃഷ്ണൻകുട്ടി2021കെ.എ. ജയശീലൻ2022ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി2022ഡോ: പള്ളിപ്പുറം മുരളി2022ജോൺ സാമുവൽ2022കെ.പി. സുധീര2022രതീ സാക്സേന2022ഡോ: പി.കെ. സുകുമാരൻ അവലംബം പുറത്തേക്കുള്ള കണ്ണികൾ കേരള സാഹിത്യ അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇതും കാണുക കേരള സാഹിത്യ അക്കാദമി കേരള സാഹിത്യ അക്കാദമി അവാർഡ് 2008 കേരള സാഹിത്യ അക്കാദമി അവാർഡ് 2009 കേരള സാഹിത്യ അക്കാദമി അവാർഡ് 2010 വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം വർഗ്ഗം:മലയാള സാഹിത്യപുരസ്കാരങ്ങൾ വർഗ്ഗം:പട്ടികകൾ വർഗ്ഗം:സാഹിത്യ സംബന്ധ പട്ടികകൾ
ബംഗ്ളാദേശ്‌
https://ml.wikipedia.org/wiki/ബംഗ്ളാദേശ്‌
Redirectബംഗ്ലാദേശ്
ബംഗ്ലാദേശ്
https://ml.wikipedia.org/wiki/ബംഗ്ലാദേശ്
തെക്കനേഷ്യയിലെ ഒരു രാജ്യമാണ്‌ ബംഗ്ലാദേശ് (Bangladesh). ഇന്ത്യയും മ്യാന്മറുമാണ്‌ അതിർത്തിരാജ്യങ്ങൾ. ഇന്ത്യയിലെ പശ്ചിമ ബംഗാളിലേതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ഇന്ത്യാ വിഭജനത്തിൽ പാകിസ്താന്റെ കിഴക്കൻ പ്രവിശ്യയായാണ് ബംഗ്ലാദേശ് നിലവിൽ വന്നത്. കിഴക്കൻ പാകിസ്താൻ എന്നു തന്നെയായിരുന്നു തുടക്കത്തിൽ പേര്. ബംഗാളിന്റെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ് വിഭജനത്തിൽ പാകിസ്താന്റെ ഭാഗമാക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചത്. എന്നാൽ ഭരണ കേന്ദ്രവുമായി 1600 കിലോമീറ്ററിലേറെ ദൂരം എന്നത് കിഴക്കൻ പാകിസ്താനിലെ ജനങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി. അതിനേക്കാളേറെ പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും നേരിടേണ്ടി വന്ന അവഗണന പുതിയൊരു രാജ്യമെന്ന ചിന്ത അവരിൽ വളർത്തി. അങ്ങനെ 1971-ൽ ഇന്ത്യയുടെ പിന്തുണയോടെ അരങ്ങേറിയ യുദ്ധത്തിലൂടെ ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി. കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസംഖ്യയും ബംഗ്ലാദേശിന്റെ പ്രത്യേകതയാണ്. വിസ്തൃതിയിൽ നൂറാം സ്ഥാനമാണെങ്കിൽ ജനസംഖ്യയുടെ കാര്യത്തിൽ ഏഴാമതാണ് ബംഗ്ലാദേശിന്റെ സ്ഥാനം. രാഷ്ട്രീയ അസ്ഥിരതയും അടിക്കടിയുണ്ടാകുന്ന ചുഴലിക്കൊടുങ്കാറ്റുകളും കടലാക്രമണവും ഈ ചെറുരാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണിത്. ഭൂമിശാസ്ത്രം thumb|left|റോയൽ ബംഗാൾ കടുവ: ബംഗ്ലാദേശിന്റെ ദേശീയ മൃഗം ബംഗ്ലാദേശിന്റെ പടിഞ്ഞാറും വടക്കും കിഴക്കുമായി ചുറ്റപ്പെട്ട് ഇന്ത്യ കിടക്കുന്നു. തെക്കു കിഴക്കു ഭാഗത്തെ അതിർത്തി ബർമ്മയുമായി പങ്കിടുന്നു. തെക്കുഭാഗം ബംഗാൾ ഉൾക്കടലാണ്‌. ബംഗ്ലാദേശിന്റെ ഭൂരിഭാഗവും സമുദ്രനിരപ്പിൽ നിന്ന് 50 അടി മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സിൽഹെറ്റും ചിറ്റഗോംഗ് കുന്നുകളുമാണ് ഇതിന് അപവാദമായുള്ളത്. ഇവിടെ ഉയരം 500 മുതൽ 2000 അടി വരെയാണ്. ബംഗ്ലാദേശിന്റെ ഏറ്റവും തെക്കുവശത്ത് വേലിയേറ്റപ്രദേശമായ സുന്ദർബൻ സ്ഥിതി ചെയ്യുന്നു. ഉഷ്ണമേഖലാവനങ്ങൾ നിറഞ്ഞ ഇവിടെ മാനുകളുടേയും മുതലകളുടേയ്യും പ്രശസ്തമായ ബംഗാൾ കടുവകളുടേയും ആവാസസ്ഥലമാണ്‌. thumb|ബംഗ്ലാദേശിലെ ദേശീയ പാർലമെന്റ് മന്ദിരത്തിന്റെ മുൻ കാഴ്ച നദികൾ പദ്മ, ജമുന, മേഘ്ന എന്നീ നദികളുടെ തടമാണ് ബംഗ്ലാദേശ്. യഥാക്രമം ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളെയാണ് ബംഗ്ലാദേശിൽ പദ്മ, ജമുന എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ഈ നദികൾ കൂടിച്ചേരുന്ന ഇടമായ ചാന്ദ്പൂറിൽ നദിക്ക് 17 മൈൽ വീതിയുണ്ട്. (ചാന്ദ്പൂർ സമുദ്രത്തിൽ നിന്ന് 70 മൈൽ ദൂരെയാണ്). ബംഗ്ലാദേശിന്റെ തെക്കുഭാഗം ഇപ്പോഴും നദിയുടെ എക്കൽ നിക്ഷേപം മൂലം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടത്തെ കാർഷികാഭിവൃദ്ധി, എക്കലിന്റെ പുനർനിക്ഷേപത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വെള്ളപ്പൊക്കം ഇവിടത്തെ പ്രധാന ഭീഷണിയാണ്. കാലാവസ്ഥ പൊതുവേ ചൂടൂള്ളതും ആർദ്രമായ കാലവസ്ഥയുമാണ് ബംഗ്ലാദേശിലേത്. മഴയുടെ അളവ് പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് 127 സെന്റീമീറ്റർ മുതൽ കിഴക്ക് കോക്സ് ബസാർ ഭാഗത്ത് 356 സെന്റീമീറ്റർ വരെയാണ് വാർഷിക വർഷപാതം. മഴയുടെ മൂന്നിൽ രണ്ടു ഭാഗവും ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷകാലത്താണ് ലഭിക്കുന്നത്. ഇതിനു മുൻപായും ഏപ്രിൽ മേയ് മാസങ്ങളിൽ ഇടിവെട്ടോടു കൂടീയ ചെറിയ മഴക്കാലം ഉണ്ടാകാറുണ്ട്. മൺസൂൺ കാലത്തിനു ശേഷം ബംഗാൾ ഉൾക്കടലിൽ നിന്നും ചുഴലിക്കാറ്റും മഴയും ഉണ്ടാകുന്നു. ഏതാണ്ട് ഡിസംബറും ജനുവരിയും മാത്രമാണ് ബംഗ്ലാദേശിൽ മഴയില്ലാത്ത സമയം. ബംഗ്ലാദേശിലെ ശരാശരി താപനില വടക്ക് 24 °C മുതൽ തെക്ക് 27 °C വരെയാണ്. ജനുവരി, മഴയില്ലാത്ത മാസം എന്നതിനു പുറമേ ഏറ്റവും തണുപ്പുള്ള മാസം കൂടീയാണ്. ഇവിടത്തെ കുറഞ്ഞ ആർദ്രത 70% ആണ്. ചരിത്രം left|thumb|ജാതീയ സൻസദ്: ബംഗ്ലാദേശിന്റെ പാർലമെന്റ് മന്ദിരം. ലോകത്തിലെ ഏറ്റവും വലിയ പാർലമെന്റ് മന്ദിരങ്ങളിലൊന്ന്. ഇന്ത്യയിലെ പശ്ചിമബംഗാളിന്റെ ചരിത്രമാണ് ബംഗ്ലാദേശിന്റെ ആദ്യകാലചരിത്രം."ഭിന്നിപ്പിച്ചു ഭരിക്കുക" എന്ന ബ്രിട്ടീഷുകാരുടെ തന്ത്രത്തിന്റെ ഫലമായി 1905-ൽ കഴ്സൺ പ്രഭു ബംഗാളിനെ കിഴക്കൻ ബംഗാളെന്നും പടിഞ്ഞാറൻ ബംഗാളെന്നും വിഭജിച്ചുവെങ്കിലും ജനരോഷത്തെത്തുടർന്ന് വിഭജനം റദ്ദാക്കാൻ ബ്രിട്ടൺ നിർബന്ധിതമായി. ധാക്ക കേന്ദ്രമാക്കി കിഴക്കൻ ബംഗാളിനെ സൃഷ്ടിക്കുകയെന്നായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള രാജ്യം യാഥാർത്ഥ്യമായത് പിന്നീട് 1947-ൽ ഇന്ത്യ-പാക് വിഭജനത്തോടെയായിരുന്നു. 1947-ൽ ഇന്ത്യ മൂന്നായി വിഭജിക്കപ്പെട്ടു. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായി 1600 കിലോമീറ്റർ അകലത്തിൽ പാകിസ്താൻ രണ്ട് ഭൂപ്രദേശങ്ങളിലായി കിടന്നു. തുടക്കത്തിൽത്തന്നെ ഇരുപ്രദേശങ്ങളും തമ്മിൽ കല്ലുകടിയായിരുന്നു. ഭാഷ, സംസ്കാരം, വംശീയത എന്നിങ്ങനെയെല്ലാക്കാര്യത്തിലും രണ്ട് പ്രദേശങ്ങളും ഭിന്നിച്ചുനിന്നു. ഇരുദേശങ്ങൾക്കിടയിലും കൂടി പൊതുവായ കാര്യം ഒന്നേയുണ്ടായിരുന്നുള്ളു-മതം. പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്ന 1948-ൽ അന്തരിച്ചതിനുശേഷം ഖ്വാജാ നാസിമുദ്ദീൻ പാകിസ്താൻ ഗവർണർ ജനറലും നൂറുൽ അമീൻ കിഴക്കൻ പാകിസ്താന്റെ മുഖ്യമന്ത്രിയുമായി. 1954 ഏപ്രിൽ രണ്ട് വരെ അമീൻ അധികാരത്തിലിരുന്നു. ഈ കാലയളവിലാണ് കിഴക്കൻ പാകിസ്താനിൽ ദേശീയഭാഷാപ്രസ്ഥാനം ശക്തിപ്രാപിച്ചത്. ഏഴു ശതമാനം ജനങ്ങൾ മാത്രം സംസാരിക്കുന്ന ഉറുദുവിനു പകരം ഭൂരിപക്ഷ ഭാഷയായ ബംഗാളിയെ ഔദ്യോഗികഭാഷയാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും സമരത്തിനിറങ്ങി.. 1954 മാർച്ചിൽ നടന്ന കിഴക്കൻ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ അവാമി മുസ്ലീം ലീഗ്, കൃഷക്-ശ്രമിക് പാർട്ടി, നിസാം-ഇ-ഇസ്ലാം എന്നീ കക്ഷികളുടെ മുന്നണിയായ ഐക്യമുന്നണി അധികാരത്തിലേറി. കൃഷക്- ശ്രമിക് പാർട്ടി നേതാവായ ഫ്സലുൾ ഹഖ് മുഖ്യമന്ത്രിയായി. മുസ്ലീം ലീഗ് മന്ത്രിസഭയെ പുറത്താക്കാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ അവരതിൽ വിജയിക്കുകയും സർക്കാറിനെ പടിഞ്ഞാറൻ പാകിസ്താൻ പിരിച്ചുവിടുകയും ചെയ്തു. ബംഗാളികളും അല്ലാത്തവരും തമ്മിൽ മില്ലുകളിലും ഫാക്ടറികളിലും വച്ചുണ്ടായ കലാപമായിരുന്നു കാരണം. ഫസലുൾ ഹഖിനെ കേന്ദ്ര അഭ്യന്തരമന്ത്രിയാക്കുകയും ചെയ്തു. ഇതോടെ ഐക്യമുന്നണി പിളർന്നു. അവാമി മുസ്ലീം ലീഗ് 'മുസ്ലീം' എന്ന വാക്കുപേക്ഷിച്ച് മതനിരപേക്ഷതയുടെ പാത സ്വീകരിച്ചു. കിഴക്കൻ-പടിഞ്ഞാറൻ പാകിസ്താനുകൾ തമ്മിലുള്ള അകലം കൂടിക്കൂടി വന്നു. വരുമാനത്തിന്റെ ഏറിയ പങ്കും പടിഞ്ഞാറൻ പാകിസ്താൻ കൊണ്ടുപോയി. സർക്കാർതലത്തിലും സിവിൽസർവീസ് തലത്തിലും സൈന്യത്തിലുമൊക്കെ കിഴക്കൻ പാകിസ്താൻകാർക്ക് അവഗണന നേരിടേണ്ടി വന്നു. പാകിസ്താൻ ഉയർത്തിക്കൊണ്ടുവന്ന കാശ്മീർപ്രശ്നത്തിലും കിഴക്കൻ പാകിസ്താന് വലിയ താല്പര്യമില്ലായിരുന്നു. 1970-'71 ലെ പാകിസ്താൻ പാർലമെന്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്ഫലം വന്നപ്പോളാണ് യഥാർത്ഥപ്രശ്നം തല പൊക്കിയത്. കിഴക്കൻ പാകിസ്താനിലെ ഭൂരിപക്ഷം സീറ്റുകളും അവാമി ലീഗ് നേടി. അവാമി ലീഗിന്റെ നേതൃത്വത്തിൽ ഭരണകൂടം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ അലസി. പ്രസിഡന്റ് യാഹ്യാ ഖാൻ പാർലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. ഇതോടെ കിഴക്കൻ പാകിസ്താൻ ഇളകിമറിഞ്ഞു. മാർച്ച്-4 ന് ധാക്കാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പുതിയ ബംഗ്ലാപതാകയോടെ പ്രക്ഷോഭമാരംഭിച്ചു. 1970-ൽ കിഴക്കൻ പാകിസ്താനിൽ വീശിയടിച്ച ഒരു ചുഴലിക്കൊടുങ്കാറ്റ് 5,00,000 ഓളം ആളുകളുടെ ജീവന് ഹാനിവരുത്തി.Bangladesh cyclone of 1991. Britannica Online Encyclopedia. കേന്ദ്ര ഗവണ്മെന്റാകട്ടെ രക്ഷാപ്രവർത്തനങ്ങളിൽ വലിയ താല്പര്യം കാണിച്ചില്ല. ഇത് ജനങ്ങളിൽ കടുത്ത അതൃപ്തി വളർത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം ഷേയ്ഖ് മുജീബ് ഉർ റഹ്മാനെ പ്രധാനമന്ത്രിപഥത്തിൽ നിന്നും തഴഞ്ഞതോടെ രോഷം അണപൊട്ടിയൊഴുകി Baxter, pp. 78–79 പടിഞ്ഞാറാകട്ടെ, ഈ സമയം പ്രസിഡന്റ് യാഹ്യാ ഖാൻ കിഴക്കൻ പാകിസ്താനിൽ ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് നടത്താൻ പദ്ധതിയിടുകയായിരുന്നു. സായുധധാരികളായ പട്ടാളക്കാർ 1971 മാർച്ച് 26-ന് റഹ്മാനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പട്ടാളക്കാരുടെ അഴിഞ്ഞാടലിൽ പല ബംഗാളികൾക്കും ജീവനും സ്വത്തും നഷ്ടമായി.Rummel, Rudolph J., "Statistics of Democide: Genocide and Mass Murder Since 1900", ISBN 3-8258-4010-7, Chapter 8, table 8.1. Rummel comments that, In East Pakistan (now Bangladesh) [General Agha Mohammed Yahya Khan and his top generals] planned to indiscriminately murder hundreds of thousands of its Hindus and drive the rest into India. And they planned to destroy its economic base to ensure that it would be subordinate to West Pakistan for at least a generation to come. This despicable and cutthroat plan was outright genocide. മിക്കവാറും ബുദ്ധിജീവികളും വിദ്യാർത്ഥികളും ഹിന്ദുക്കളുമായിരുന്നു പട്ടാളക്കാരുടെ ഇര. പത്ത് ലക്ഷത്തോളം ഭയാർത്ഥികൾ ഇന്ത്യയിലേക്കു പലായനം ചെയ്തു. പട്ടാളനടപടിയിൽ കൊലചെയ്യപ്പെട്ടവരുടെ എണ്ണം 30,000 മുതൽ 3 ലക്ഷം വരെയാണ്.Rummel, Rudolph J., "Statistics of Democide: Genocide and Mass Murder Since 1900", ISBN 3-8258-4010-7, Chapter 8, Table 8.2 Pakistan Genocide in Bangladesh Estimates, Sources, and Calcualtions. 1971 മാർച്ച് 27-ന് പാകിസ്താനി സേനയിൽ മേജറായിരുന്ന സിയാവുർ റഹ്മാൻ, മുജീബുർ റഹ്മാന്റെ പേരിൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1971 ഏപ്രിലിൽ അവാമി ലീഗ് നേതാക്കൾ പ്രവാസി സർക്കാരിനു രൂപം കൊടുത്തു. 1971 ഏപ്രിലോടെ പശ്ചിമബംഗാൾ, ബീഹാർ, ആസ്സാം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ ബംഗ്ലാദേശ് അഭയാർത്ഥികളെക്കൊണ്ട് നിറഞ്ഞു. മുക്തിബാഹിനി ഗറില്ലകൾക്ക് ഇന്ത്യൻ സേന പരിശീലനം നൽകി. 1971 ഡിസംബർ 3-ന് പാകിസ്താൻ ഇന്ത്യയ്ക്കുനേരേ വ്യോമാക്രമണം ആരംഭിച്ചു. ഇന്ത്യയും തിരിച്ചടിച്ചുതുടങ്ങി. ഇന്ത്യൻസേനയും മുക്തിബാഹിനിയും ചേർന്ന് മിത്രബാഹിനിയാണ് കിഴക്കൻ ബംഗാളിൽ പാകിസ്താനെതിരായി രംഗത്തിറങ്ങിയത്. കര-നാവിക-വ്യോമ രംഗങ്ങളിലെല്ലാം ഇന്ത്യ പാകിസ്താനെ കീഴ്പ്പെടുത്തി. 1971 ഡിസംബർ 16-ന് പാകിസ്താൻ സേന കീഴടങ്ങി. അങ്ങനെ കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശായി. അതിരുകൾ ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം ടെസ്റ്റ് പദവിയും ഏകദിന പദവിയുമുള്ള ബംഗ്ലാദേശ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ ഒരു പൂർണാംഗമാണ്. 2000മാണ്ട് മുതൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി ഉണ്ട്. ടെസ്റ്റ് പദവി ലഭിക്കുന്ന പത്താമത് ടീമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആദ്യ ഔദ്യോഗിക പര്യടനം ഇംഗ്ലണ്ടിൽ നടന്ന 1979ലെ ഐ.സി.സി. ട്രോഫിയിലായിരുന്നുCricinfo Bangladesh: Bangladesh cricket news, photos, live scores, profiles, statistics by Wisden Cricinfo .ആ പരമ്പരയിൽ അവർ രണ്ട് മത്സരം വിജയിക്കുകയും രണ്ട് മത്സരം പരാജയപ്പെടുകയും ചെയ്തു. ഏഴ് വർഷങ്ങൾക്ക് ശേഷം, 31 മാർച്ച് 1986 ന് ബംഗ്ലാദേശ് അവരുടെ ആദ്യ അന്താരാഷ്ട്ര ഏകദിനം കളിച്ചു. 1986 ഏഷ്യാകപ്പിൽ പാകിസ്താനെതിരെയായിരുന്നു ആ മത്സരം. രാജ്യത്തിലെ ഗ്രാമപ്രദേശങ്ങളിൽ ക്രിക്കറ്റ് കളി വളരെ പെട്ടെന്ന് പ്രശസ്തി നേടി. അവിടെ ധാരാളം വർഷമായി ഫുട്ബോളായിരുന്നു ജനപ്രിയ കളിയായിരുന്നതെങ്കിലും ക്രിക്കറ്റ് ആ പദവി വളരെ പെട്ടെന്ന് നേടിയെടുത്തു. 1997 ൽ മലേഷ്യയിൽ നടന്ന ഐ. സി. സി. ട്രോഫിയിൽ ജേതാക്കളായതാണ് സ്വന്തം രാജ്യത്തിൽ ജനസമ്മിതി ലഭിക്കാൻ കാരണമായത്. ആ പരമ്പര വിജയത്തോടെ 1999 ക്രിക്കറ്റ് ലോകകപ്പിന് അവർ യോഗ്യത നേടി. ആ ലോകകപ്പിൽ അവർ പാകിസ്താനെ തോൽപ്പിച്ചു. എന്നാലും അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. ഏകദിനങ്ങളിലെ അവരുടെ പ്രകടനങ്ങൾ അവർക്ക് 26 ജൂൺ 2000 ൽ ടെസ്റ്റ് പദവി നേടിക്കൊടുത്തു.http://www.tigercricket.com.bd/ ഇതും കാണുക ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971 അവലംബം വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ബംഗ്ലാദേശ് വർഗ്ഗം:ബംഗാൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
ഭൂട്ടാൻ
https://ml.wikipedia.org/wiki/ഭൂട്ടാൻ
ഭൂട്ടാൻ (Bhutan) തെക്കെനേഷ്യയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യമാണ്. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺ‌മെന്റിന്റെ കർശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ . ഏറ്റവും വലിയ നഗരവും തലസ്ഥാനവും തിംഫു (തിംപു) ആണ് . ഫുൺഷിലിംഗാണ് സാമ്പത്തിക കേന്ദ്രം. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.https://www.manoramaonline.com/travel/world-escapes/2019/02/14/tips-to-know-when-planning-a-trip-to-bhutan.html ചരിത്രത്തിൽ ഒരിക്കലും കോളനിവത്കരിക്കപ്പെട്ടിട്ടില്ലാത്ത രാജ്യമാണ് ഭൂട്ടാൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും തെക്കുകിഴക്കൻ ഏഷ്യയ്ക്കും ഇടയിലുള്ള പുരാതന സിൽക്ക് റോഡിൽ സ്ഥിതിചെയ്യുന്ന ഭൂട്ടാൻ ബുദ്ധമതത്തെ അടിസ്ഥാനമാക്കി വ്യത്യസ്തമായ ദേശീയ സവിശേഷത വികസിപ്പിചെടുത്തു. ഷബ്ദ്രുങ്ങ് റിമ്പോച്ചെ എന്ന ആത്മീയ നേതാവിന്റെ കുത്തകാധികാര നേതൃത്വത്തിൽ ഈ പ്രദേശം ബുദ്ധമത പൗരോഹിത്യത്തിൽ ഭരിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ആഭ്യന്തരയുദ്ധത്തെത്തുടർന്ന് വാങ്ചുക് രാജവംശം രാജ്യം വീണ്ടും ഒന്നിപ്പിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജ് അവസാനിച്ചതിനുശേഷം തർക്ക അതിർത്തി നിലനിൽക്കുന്ന ചൈനയിൽ കമ്മ്യൂണിസം വളർന്നുകൊണ്ടിരിക്കെ ഭൂട്ടാൻ ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം വളർത്തിയെടുത്തു. 1990 കളുടെ തുടക്കത്തിൽ രാജ്യത്തെ നേപ്പാളി സംസാരിക്കുന്ന ലോത്ഷാംപ ന്യൂനപക്ഷത്തെ സർക്കാർ നാടുകടത്തിയത് അടുത്തുള്ള നേപ്പാളിലെ ഝാപയിൽ അഭയാർഥി പ്രതിസന്ധി സൃഷ്ടിച്ചു. 2008 ൽ ഭൂട്ടാൻ ഒരു സമ്പൂർണ്ണ രാജവാഴ്ചയിൽ നിന്ന് ഒരു ഭരണഘടനാപരമായ രാജവാഴ്ചയിലേക്ക് മാറുകയും ഭൂട്ടാൻ ദേശീയ അസംബ്ലിയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഭൂട്ടാൻ ജനാധിപത്യത്തിന്റെ രണ്ടു സഭകളോടുകൂടിയ പാർലമെന്റിന്റെ ഭാഗമാണ് ദേശീയ അസംബ്ലി. ചരിത്രം ഭൂട്ടാൻറെ ആദ്യകാലചരിത്രത്തെക്കൂറിച്ച് അധികമൊന്നും അറിഞ്ഞുകൂടാ. ഭൂ ഉത്താൻ എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഭൂട്ടാൻ ഉണ്ടായത്Taylor, Isaac. Names and Their Histories; a Handbook of Historical Geography and Topographical Nomenclature. Gale Research Co. (Detroit), 1898. Retrieved 24 September 2011. . 13-14 കി.മി വീതിയുള്ള ഒരു സമതലമൊഴിച്ചാൽ ബാക്കി ഭാഗമത്രയും പർവ്വത മേഖലയാണ്. ടിബറ്റിൽ നിന്നും ഹിമാലയൻ ചുരങ്ങളിലൂടെ കടന്നുവന്ന ടിബറ്റൻ വർഗ്ഗക്കാരാണ് ഇന്നത്തെ ഭൂട്ടാൻകാരുടെ പൂർവ്വികർ. ക്രിസ്തുവിനു 2000 വർഷം മുമ്പുണ്ടായിരുന്നവരാണ് ഭൂട്ടാൻകാരുടെ പൂർവികർ എന്നാണു വിശ്വാസം. എട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിന്നുള്ള ബുദ്ധമത ഗുരു പദ്മ സംഭവൻ ( റിംപോച്ച) ഭൂട്ടാനിലേക്ക് താന്ത്രിക ബുദ്ധമതം കൊണ്ടുവന്നു. ഒട്ടേറെ മഠങ്ങൾ അദ്ദേഹം നിർമ്മിച്ചു. പതിനേഴാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്നെത്തിയ ലാമയും പട്ടാള നേതാവുമായ ശബ്ദ്രുങ് നംഗ്വാൽ ഏകീകരിക്കുന്നതു വരെ പരസ്പരം കലഹിക്കുന്ന നാടുവാഴി പ്രദേശങ്ങൾ മാത്രമായിരുന്നു ഭൂട്ടാൻ.ശബ്ദ്രുങ്ങിന്റെ മരണശേഷം അധികാര വടംവലിയും ആഭ്യന്തര യുദ്ധവും ആരംഭിച്ചു. 1772-ൽ ഭൂട്ടാൻ സൈന്യം കൂച്ച് ബിഹാർ (ഇപ്പോൾ പശ്ചിമബംഗാളിൽ )ആക്രമിച്ചു കീഴടക്കി. സ്ഥാനഭ്രഷ്ടനായ കൂച്ച് ബിഹാർ രാജാവ് ബ്രിട്ടീഷുകാരുടെ സഹായം തേടി.1885-ൽ ഗോത്രങ്ങൾ തമ്മിലുള്ള മൽസരം അവസാനിപ്പിച്ചത് ത്രോങ്സ ഗോത്രത്തിന്റെ മുപ്പനായ ഉഗെൻവാങ് ചുക് മേൽക്കോയ്മ നേടിയതോടെയാണ്. ഇൻഡ്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് വാങ് ചുക് ഭൂട്ടാനെ നിയന്ത്രണത്തിലാക്കിയത്.ബ്രിട്ടീഷ് സ്വാധീനത്താൽ 1907 ഡിസംബർ 17ന് ഭൂട്ടാനിൽ വാങ് ചുക് രാജവംശം ഔദ്യോകികമായി നിലവിൽ വന്നു. ഉഗെൻ വാങ് ചുക് ആയിരുന്നു ആദ്യരാജാവ്.ഡിസംബർ 17-ന് ദേശീയ ദിനമായി ഭൂട്ടാൻ ആഘോഷിക്കുന്നു. 1910-ൽ ഭൂട്ടാൻ ബ്രിട്ടന്റെ സംരക്ഷണ പ്രദേശമായി മാറി. 1947-ൽ ഇൻഡ്യൻ സ്വാതന്ത്രത്തോടെ ബ്രിട്ടന്റെ സ്വാധീനം അവസാനിക്കുകയാണെന്ന് മനസ്സിലായ രാജാവ് ,1948 ഓഗസ്റ്റ് 8 ന് ബ്രിട്ടണമായി കരാർ ഒപ്പിട്ടതു പോലെ ഇൻഡ്യയുമായി കരാർ ഒപ്പിട്ടു. പരാശ്രയം കൂടാതെ കഴിയാൻ ബുദ്ധിമുട്ടുള്ള ഭൂട്ടാന് ഇന്ത്യയാണ് ഏറ്റവും വലിയ സഹായം. അധികാരം തങ്ങളിൽ കേന്ദ്രീകരിക്കുന്നതിനെക്കാൾ ജനപ്രതിനിധികൾക്ക് വിട്ടുകൊടുക്കാൻ സ്വയം തീരുമാനിച്ചവർ ആയിരുന്നു ഭൂട്ടാൻ രാജാക്കൻമാർ. മൂന്നാമത്തെ രാജാവായ ജിഗ്മെ ദോർജി വാങ് ചുക് പരമാധികാരം നാഷണൽ അസംബ്ലിക്കു നൽകി.1972-ൽ അദ്ദേഹം അകാലത്തിൽ മരണമടഞ്ഞു.ശേഷം ജിഗ്മെ സിങെ വാങ് ചുക് രാജാവായി. അന്ന് 17 വയസായിരുന്ന അദ്ദേഹത്തിന് നാഷണൽ അസംബ്ലി പരമാധികാരം തിരികെ നൽകി. പിതാവിനെപ്പോലെ തന്റെ പരമാധികാരം ജന സഭക്ക് നൽകുവാൻ ജിഗ് മെ ശ്രമിച്ചു.1998-ൽ മാത്രമേ ഇതിൽ വിജയിക്കുവാൻ അദ്ദേഹത്തിന് കഴി ഞ്ഞത്. 2005 ഡിസംബറിൽ ആദ്യത്തെ ദേശീയ തിരഞ്ഞെടുപ്പ് നടത്തുകയും പുതിയ ഭരണഘടന നിലവിൽ വരികയും ചെയ്തു. ഭൂമിശാസ്ത്രം ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ നേപ്പാളിനു വളരെയടുത്ത് കിഴക്കു ഭാഗത്താണ് ഭൂട്ടാൻറെ സ്ഥാനം. സിക്കിമും പശ്ചിമബംഗാളിന്റെ വടക്കേ അറ്റവുമാണ് ഭൂട്ടാനെ നേപ്പാളിൽ നിന്നും അകറ്റി നിർത്തുന്നത്. തെക്കു ഭാഗത്ത് പശ്ചിമബംഗാളും അസമും അരുണാചൽ പ്രദേശുമാണ് അതിർത്തികൾ. ടിബറ്റാണ് ഭൂട്ടാൻറെ വടക്കുഭാഗത്ത്. ഭൂമിശാസ്ത്രപരമായി ഭൂട്ടാനെ മൂന്നു മേഖലകളായി തിരിച്ചിരിക്കുന്നു. തെക്കുഭാഗത്ത് ഇന്ത്യൻ സമതലത്തിൽ നിന്നു തുടങ്ങുന്നതും അമ്പതു കിലോമീറ്റർ വരെ വീതിയുള്ളതുമായ ആദ്യഭാഗം കുന്നും മലയും നിറഞ്ഞതാണ്. ഈ കുന്നുകൾ ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാലവർഷക്കാറ്റിനെ തടഞ്ഞുനിർത്തുന്നതു കൊണ്ട് ഈ പ്രദേശത്ത് ധാരാളം മഴ പെയ്യുന്നു. വർഷത്തിൽ 500 സെൻറീമീറ്റർ മുതൽ 750 സെൻറീമീറ്റർ വരെ. 65 കിലോമീറ്റർ വീതിയിൽ നീണ്ടുകിടക്കുന്ന മധ്യമേഖലയിൽ കൂടുതൽ ഉയരമുള്ള മലകളുണ്ട് (1100 മീറ്റർ മുതൽ 3000 മീറ്റർ വരെ ഉയരമുള്ളവ). ഈ മലനിരകൾക്കിടയിലുള്ള പ്രദേശം കൂടുതൽ ജനവാസയോഗ്യമാണ്. വർഷത്തിൽ 110 സെൻറീമീറ്റർ മുതൽ 160 സെൻറീമീറ്റർ വരെ മഴ ലഭിക്കുന്ന ഇവിടെയാണ് ഭൂട്ടാനിലെ കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. ജനവിഭാഗങ്ങൾ thumb|Paro tsechu - Bhutan|ഭൂട്ടാനിലെ പ്രശസ്തമായ പാറോ ത്സേചു എന്ന വസന്തകാല ഉത്സവത്തിലെ നൃത്തം ഭൂട്ടാനിലെ ജനങ്ങളെ മൂന്നു പ്രധാനവർഗ്ഗങ്ങളായി തിരിക്കാം. ഗാലോങ്സ്, ഷാ ഖോപ്സ്, ലോട്ട്ഷാംപാസ് എന്നിങ്ങനെയാണവ. ഗാലോങുകൾ ഭൂട്ടാൻറെ മധ്യഭാഗത്തും പടിഞ്ഞാറൻ പ്രദേശങ്ങളിലും ഷാർഖോപ്സ് തെക്കൻ അതിർത്തി പ്രദേശത്തും കഴിയുന്നവരാണ്. ഭൂട്ടാനീസ് ഭാഷയിൽ അവിടുത്തെ ജനങ്ങൾ ഒന്നടങ്കം 'ഡ്രൂക്പ' എന്നറിയപ്പെടുന്നു. എന്നാൽ ഏതു വർഗ്ഗക്കാരെയാണ് ഈ വാക്കിലൂടെ സുചിപ്പിക്കുന്നത് എന്നത് വ്യക്തമല്ല. ചില രേഖകൾ പറയുന്നത് മംഗോളിയൻ വംശക്കാരാണ് യഥാർത്ഥ 'ഡ്രൂക്പ'കൾ എന്നാണ്. എന്നാൽ ടിബറ്റിൽ നിന്നു വന്ന ഗാലോങ്ങുകളെയാണ് ഇങ്ങനെ വിളിക്കുന്നതെന്ന് ചിലർ പറയുന്നു. ഗാലോങ്സ് പത്തൊൻപതാം നൂറ്റാണ്ടിൽ ടിബറ്റിൽ നിന്നും വന്ന അഭയാർഥികളാണ് ഗാലോങ്ങുകൾ. അതിരുകൾ അവലംബം മുൻപോട്ടുള്ള വായനയ്ക് — PDF version പുറം കണ്ണികൾ Government of Bhutan portal Chief of State and Cabinet Members Bhutannica Country Profile and Timeline from BBC News Bhutan Links at the National Library of Bhutan Mask Dance in Bhutan Bhutan from UCB Libraries GovPubs Tourism Council of Bhutan official government website 'Datsi in the Druk Highlands,' An introduction to Bhutanese cuisine in Sunday Mid-Day,01-02-2009, by Arjun Razdan വർഗ്ഗം:ഭൂട്ടാൻ വർഗ്ഗം:സാർക്ക് അംഗരാജ്യങ്ങൾ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
പരൽപ്പേര്
https://ml.wikipedia.org/wiki/പരൽപ്പേര്
350px|thumb|Kadapayadi ഭാരതീയശാസ്ത്രഗ്രന്ഥങ്ങളിൽ സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്ന ഒരു രീതിയ്ക്കാണ്‌ പരൽപ്പേര് എന്ന് പറഞ്ഞിരുന്നത്. ഭൂതസംഖ്യ, ആര്യഭടീയരീതി എന്നിവയാണു പ്രചാരത്തിലുണ്ടായിരുന്ന മറ്റു രീതികൾ. ദക്ഷിണഭാരതത്തിൽ, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരൽപ്പേര് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്. ക, ട, പ, യ എന്നീ അക്ഷരങ്ങൾ ഒന്ന് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ട് കടപയാദി എന്നും അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ട്. ഐതിഹ്യവും ചരിത്രവും കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം അനുസരിച്ച് വരരുചിയാണ് പരൽപ്പേരിന്റെ ഉപജ്ഞാതാവ്. വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാർക്ക് ഏകാഭിപ്രായമില്ല. ഉള്ളൂർ "കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപ്‌ അത്യന്തം വിരളമായിരുന്നു" എന്ന് കേരളസാഹിത്യചരിത്രത്തിൽ പ്രസ്താവിക്കുന്നു. ഇതിൽനിന്ന് ക്രി. പി. ഒൻപതാം ശതകത്തിനു മുമ്പ് (കൊല്ലവർഷം തുടങ്ങുന്നത് ക്രി. പി. 825-ൽ ആണ്) പരൽപ്പേരും കലിദിനസംഖ്യയും പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം. രീതി ഓരോ അക്ഷരവും 0 മുതൽ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക. 1 2 3 4 5 6 7 8 9 0 ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ഴ, റ അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങൾക്കു സ്വരത്തോടു ചേർന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേർന്നാലും ഒരേ വിലയാണ്. അർദ്ധാക്ഷരങ്ങൾക്കും ചില്ലുകൾക്കും അനുസ്വാരത്തിനും വിസർഗ്ഗത്തിനും വിലയില്ല. അതിനാൽ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കുമ്പോൾ പ്രതിലോമമായി ഉപയോഗിക്കണം. അതായത്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങൾ വലത്തു നിന്ന് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി, ക = 1 മ = 5 ഇ = 0 ക്ഷ = ഷ = 6 ശ്രീ = ര = 2 മ്യോ = യ = 1 വാക്കുകൾ വലത്തുനിന്ന് ഇടത്തോട്ട് അക്കങ്ങളാക്കണം. കമല = 351 (ക = 1, മ = 5, ല = 3) സ്വച്ഛന്ദം = 874 (വ = 4, ഛ = 7, ദ = 8 ) ചണ്ഡാംശു = 536 (ച = 6, ഡ = 3, ശ = 5) ഉപയോഗങ്ങളും ഉദാഹരണങ്ങളും ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവയിൽ ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവ പ്രതിപാദിച്ചിരുന്ന ഗ്രന്ഥങ്ങളിലാണ് പരൽപ്പേരിന്റെ പ്രധാന ഉപയോഗം കാണുന്നത്. ക്രി. പി. 15-ാ‍ം ശതകത്തിൽ വിരചിതമായ കരണപദ്ധതി എന്ന ഗണിതശാസ്ത്രഗ്രന്ഥത്തിൽ ഒരു വൃത്തത്തിന്റെ പരിധി കണ്ടുപിടിക്കാൻ ഈ സൂത്രവാക്യം കൊടുത്തിരിക്കുന്നു: അതായത്‌, അനൂനനൂന്നാനനനുന്നനിത്യം (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല (31415926536) ആയിരിക്കും എന്ന്‌. യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു. മറ്റൊരു ഗണിതശാസ്ത്രഗ്രന്ഥമായ സദ്രത്നമാലയിൽ എന്നു കൊടുത്തിരിക്കുന്നു. അതായത്, പരാർദ്ധം () വ്യാസമുള്ള വൃത്തത്തിന്റെ പരിധി 314159265358979324 (ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ) ആണെന്നർത്ഥം. കർണ്ണാടകസംഗീതത്തിൽ 250px|thumb|മേളകർത്താരാഗങ്ങൾ കടപയാദി സംഖ്യാടിസ്ഥാനത്തിൽകർണ്ണാടകസംഗീതത്തിൽ 72 മേളകർത്താരാഗങ്ങൾക്കു പേരു കൊടുത്തിരിക്കുന്നത് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണ്. ഉദാഹരണമായി, ധീരശങ്കരാഭരണം : ധീര = 29, 29-ആം രാഗം കനകാംഗി : കന = 01 = 1, 1-ആം രാഗം ഖരഹരപ്രിയ : ഖര = 22, 22-ആം രാഗം കലിദിനസംഖ്യ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ കലിദിനസംഖ്യ സൂചിപ്പിക്കാൻ പരൽപ്പേര് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂർത്തിയാക്കിയതുമായ ദിവസങ്ങൾ, ചരിത്രസംഭവങ്ങൾ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിക്കാനും ഇത് ഉപയോഗിക്കാറുണ്ടായിരുന്നു. മേൽപ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയം അവസാനിക്കുന്നത് ആയുരാരോഗ്യസൗഖ്യം എന്ന വാക്കോടു കൂടിയാണ്. ഇത് ആ പുസ്തകം എഴുതിത്തീർന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു. സൂത്രവാക്യങ്ങൾ നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരൽപ്പേരു വഴി സാധിച്ചിരുന്നു. ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങൾ കണ്ടുപിടിക്കാൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ഒരു ശ്ലോകം: ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലർ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലൻ = 31 എന്നിങ്ങനെ ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളുടെ ദിവസങ്ങൾ കിട്ടും. പരൽപ്പേര് അനുലോമരീതിയിൽ സാധാരണയായി, പ്രതിലോമരീതിയിലാണ്, അതായത് വലത്തുനിന്ന് ഇടത്തോട്ടാണ് (അങ്കാനാം വാമതോ ഗതിഃ) അക്കങ്ങൾ എഴുതുന്നത്. ഇങ്ങനെയല്ലാതെ വാക്കിന്റെ ദിശയിൽത്തന്നെ (ഇടത്തുനിന്നും വലത്തോട്ട്) അക്കങ്ങൾ എഴുതുന്നത് പിൽക്കാലത്ത് അപൂർവ്വമായി കാണുന്നുണ്ട്. ഉദാഹരണമായി, ഒരു ശ്രീകൃഷ്ണസ്തുതിയായ ഈ ശ്ലോകത്തിൽ യുടെ വില മുപ്പത്തി ഒന്ന് അക്കങ്ങൾക്കു (30 ദശാംശസ്ഥാനങ്ങൾക്കു) ശരിയായി കൊടുത്തിരിക്കുന്നു. ഇത്‌ 31415926 53589793 23846264 33832795 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു. പരൽപ്പേര് വിപരീതരീതിയിൽ കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ എഴുതിയ ഒരു സരസശ്ലോകത്തിൽ പരൽപ്പേരിന്റെ വിപരീതരൂപം ഉപയോഗിച്ചിട്ടുണ്ട്. അതായത്, സംഖ്യ തന്നിട്ട് വാക്കു കണ്ടുപിടിക്കേണ്ട പ്രശ്നം: 81 = വ്യാജം, 17 = സത്യം, 51 = കൃഷ്ണ, 33 = ലീല, 705 = മനസ്സ്, 51 = കാമം, 65 = മോക്ഷം എന്നു വിശദീകരിച്ചെങ്കിലേ അർത്ഥം മനസ്സിലാവുകയുള്ളൂ. ഇതും കാണുക ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ മൂലഭദ്രി ഗൂഢശാസ്ത്രം കണ്ണികൾ അക്ഷരങ്ങൾ അക്കങ്ങളാക്കി മാറ്റുന്നതിനുള്ള പരൽപ്പേര് സോഫ്റ്റ്‌വെയർ വർഗ്ഗം:കേരളത്തിലെ ഗൂഢഭാഷകൾ
ഗംഗാനദി
https://ml.wikipedia.org/wiki/ഗംഗാനദി
ഹിമാലയത്തിലുത്ഭവിച്ച് ബംഗാൾ ഉൾക്കടൽ വരെ ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകുന്ന ഒരു വൻ നദിയാണ് ഗംഗാനദി. വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനേയും ഈ നദി അറിയപ്പെടാറുണ്ട്. ബംഗ്ലാദേശിലെത്തുമ്പോൾ ഗംഗ'പത്മ' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഗംഗാജലത്തിന് ആത്മശുദ്ധീകരണത്തിനും പാപനശീകരണത്തിനും ശക്തിയുണ്ടെന്നാണ് ഭാരതീയരുടെ- പ്രത്യേകിച്ച്, ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതസ്ഥരുടെ വിശ്വാസം. ദൈർഘ്യത്തിൽ ഏഷ്യയിൽ പതിനഞ്ചാമത്തേയും, ലോകത്തിൽ മുപ്പത്തിയൊമ്പതാമത്തെയും സ്ഥാനമാണ് ഗംഗയ്ക്കുള്ളത്. ഇന്ത്യ, ബംഗ്ലാദേശ് എന്നിവയാണ് ഗംഗയൊഴുകുന്ന പഥത്തിലെ രാജ്യങ്ങൾ. ആര്യന്മാരുടെ വിശുദ്ധദേശമായിരുന്ന ആര്യാവർത്തം ഗംഗയുടെ തീരത്തായിരുന്നുവെന്ന് കരുതുന്നു. ചരിത്രം ഗംഗാ നദി ഹിമാലയം ഉണ്ടാകുന്നതിനു മുമ്പുതന്നെ ഉണ്ടായിരുന്നു എന്നു കരുതുന്നു. ഇന്ത്യൻ ഫലകം യൂറേഷ്യൻ ഫലകത്തിൽ ഇടിച്ചതിന്റെ ഫലമായി ഹിമാലയം ഉണ്ടായപ്പോൾ പ്രദേശത്തെ നദിയായ ഗംഗയുടെ ഭാഗങ്ങൾ, ഹിമാലയ ഭാഗങ്ങളിൽ ഉൾപ്പെട്ടു എന്നു ഭൂമിശാസ്ത്രജ്ഞർ കരുതുന്നു. പിന്നീട് ഹിമാലയത്തിലെ കനത്ത മഞ്ഞുപാളികൾ ഉരുകി ഗംഗയ്ക്ക് ശക്തി കൂട്ടി എന്നാണ് അവരുടെ അഭിപ്രായം. ഐതിഹ്യം കപിലമഹർഷിയുടെ കോപത്തിനിരയായ സൂര്യവംശത്തിലെ സഗരപുത്രന്മാർക്ക് മരണശേഷം മോക്ഷം അപ്രാപ്യമായിരുന്നു. സൂര്യവംശത്തിൽ പിറന്ന ഭഗീരഥൻ എന്ന രാജാവ് ശിവനെ തപസ്സുചെയ്യുകയും, ശിവന്റെ സഹായത്താൽ സ്വർഗ്ഗത്തിൽ നിന്നും ഗംഗയെ ഭൂമിയിൽ എത്തിച്ചു, ഗംഗാ ജലത്തിന്റെ സാന്നിധ്യത്തിൽ പിതാമഹന്മാർക്ക് മോക്ഷം ലഭിച്ചു എന്നുമാണ് ഹൈന്ദവ ഐതിഹ്യം. ഉത്ഭവം thumb|300px|right|ഗംഗാനദി ഹരിദ്വാറിൽ നിന്നൊരു ദൃശ്യം ഉത്തരാഖണ്ഡിലെ ദേവപ്രയാഗ് എന്ന സ്ഥലത്തുനിന്നാണ് ഗംഗയുടെ ഉത്ഭവം. ഈ പ്രദേശം 'ഗംഗോത്രി' എന്ന് ഇപ്പോൾ പരക്കെ അറിയപ്പെടുന്നു. ഇവിടത്തെ ഗംഗോത്രി ഹിമാനിയിലെ ഗായ്മുഖ് ഗുഹയിൽനിന്നും ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ഗൌളീഗംഗ, പിണ്ഡർ എന്നീ അഞ്ചു മലയൊഴുക്കുകൾ ചേർന്നാണ് ശരിക്കും ഗംഗ രൂപം കൊള്ളുന്നത്. ഇവയിൽ പ്രധാനപ്പെട്ടവ ഭാഗീരഥിയും അളകനന്ദയുമാണ്. ഉത്തരകാശിയിൽ ഗംഗോത്രിക്കു തെക്കുള്ള ഹിമഗുഹയായ ഗോമുഖിൽ നിന്നാണ് ഭാഗീരഥിയുടെ ഉത്ഭവം. നന്ദാദേവി കൊടുമുടിയിൽ നിന്നുള്ള ഹിമനദിയിൽ നിന്നും അളകനന്ദ ഉത്ഭവിക്കുന്നു. മറ്റനേകം ചെറു ഹിമാനികളും ഗംഗയുടെ ഉത്ഭവത്തിനു കാരണമാകുന്നുണ്ട്. പോഷക പ്രദേശങ്ങൾ ഉത്ഭവസ്ഥാനം മുതൽ ബംഗാൾ ഉൾക്കടൽ വരെ 2500 കി.മീ. ആണ് [NCET text book- Grade 9 Social Science Contemporary India, Chapter -Drainage-Page 20] ഗംഗയുടെ ദൈർഘ്യം (ഭാഗീരഥിയുടെ നീളം ഉൾപ്പെടെ). ഗംഗയുടെ ആകെ നീർവാർച്ചാപ്രദേശം ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 26 ശതമാനത്തിലധികം (9,07,000 ച.കി.മീ.) വരും. ഇത്രയും വലിയ നീർവാർച്ചാപ്രദേശം ഇന്ത്യയിൽ മറ്റൊരു നദിയ്ക്കുമില്ല. ഏകദേശം മധ്യേന്ത്യ മുഴുവൻ ഗംഗയുടെ നീർവാർച്ചാ പ്രദേശമാണെന്നു പറയാം. വേനൽക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയും കാലവർഷക്കാലത്ത്(ജൂലൈ മുതൽ ഒക്ടോബർ വരെ) മഴവെള്ളത്താലും ബംഗാൾ ഉൾക്കടലിൽ ഉണ്ടാകാറുള്ള മർദ്ദവ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് പെയ്യിക്കുന്ന പേമാരിയാലും ഗംഗയിൽ ജലം നിറയുന്നു. ഏതാണ്ട് എല്ലാ വർഷങ്ങളിലും ഗംഗ കരകവിഞ്ഞൊഴുകകയും നാശനഷ്ടങ്ങക്കു കാരണമാകുകയും ചെയ്യാറുണ്ട്. പോഷക നദികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ളത് ഗംഗയ്ക്കാണ്. ഉത്തർപ്രദേശിലെ യമുനോത്രി ഹിമാനിയിൽ നിന്നുമുത്ഭവിച്ച് പുരാതന നഗരമായ പ്രയാഗിൽ വച്ച് ഗംഗയിൽ ചേരുന്ന യമുനയാണ് ഗംഗയുടെ ഏറ്റവും വലിയ പോഷകനദി. ഗംഗയിൽ ചേരുന്നതിനു തൊട്ടുമുമ്പ് യമുനയിൽ ചേരുന്ന ചംബൽ, ബത്വ, കെൻ എന്നീ നദികളും ചിലപ്പോൾ ഗംഗയുടെ പോഷകനദികളായി കണക്കാക്കാറുണ്ട്. തിബത്തിൽ നിന്നുമുത്ഭവിക്കുന്ന സരയൂ നദിയാണ്(ഗാഘരാ നദി) ഗംഗയുടെ മറ്റൊരു പ്രധാനപോഷകനദി. മധ്യേന്ത്യയിൽ വച്ച് ഗംഗയിൽ പതിയ്ക്കുന്ന സോൺ നദി മറ്റൊരു പ്രധാന പോഷകനദിയാണ്. ബംഗ്ലാദേശിലൂടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ പതിയ്ക്കുന്നതിനു തൊട്ടുമുമ്പ് ഗംഗയിൽ മേഘ്ന നദി വന്നുചേരുന്നു. സംഗമശേഷം ഗംഗ അനേകം കൈവഴികളായി പിരിഞ്ഞ് സമുദ്രത്തിൽ പതിയ്ക്കുന്നു. അഴിമുഖം thumb|right|350px|ഗംഗ നദി - പാറ്റ്നയിൽ നിന്ന് ഒരു ദൃശ്യം ഗംഗയുടെ അഴിമുഖം കിലോമീറ്ററുകൾ നിറഞ്ഞു നിൽക്കുന്നു. ഗംഗയുടെ അഴിമുഖത്ത് ഉള്ള ദ്വീപാണ് ഗംഗാസാഗർ ദ്വീപ്. അഴിമുഖത്ത് കണ്ടൽക്കാടുകളും മറ്റുവനങ്ങളും ചേർന്ന് സൃഷ്ടിക്കപ്പെട്ടിട്ടുള്ള വനപ്രദേശം സുന്ദർബൻസ് എന്നറിയപ്പെടുന്നു. വേലിയേറ്റത്തിരകൾ കരയിലേക്കൊഴുക്കുന്ന സമുദ്രജലവും ഗംഗ ഈ പ്രദേശത്ത് കൊണ്ടുവന്നടിയിപ്പിക്കുന്ന എക്കൽമണ്ണുമാണ് സുന്ദർബൻസിന്റെ സൃഷ്ടിയുടെ നിദാനം. ഏറെ വളക്കൂറുള്ള പ്രദേശമാണിത്. നദീ പദ്ധതികൾ ഗംഗ കനാൽ ശൃംഖല, യമുന-ആഗ്രാ രാംഗംഗ കനാൽ പദ്ധതി, കോസി പദ്ധതി, റിഹണ്ട് പദ്ധതി, സോൺ പദ്ധതി, സുബർണ രേഖാ പദ്ധതി, ദാമോദർബാലി പദ്ധതി, തെഹ്‌രി അണക്കെട്ട്, ഫറാക്ക അണക്കെട്ട് എന്നിവയാണ് ഗംഗയിലുള്ള പ്രധാന ജലവൈദ്യുത, ജലസേചന പദ്ധതികൾ. മലിനീകരണം ഭാരതീയർ പുണ്യനദിയായി കരുതുന്ന ഗംഗ ഇന്ന ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളിൽ ഒന്നാണ്. ഡൽഹി, ആഗ്ര, കൊൽക്കത്ത എന്നീ പട്ടണങ്ങളിലെ വ്യവസായ ശാലകളാണ് മലിനീകരണത്തിൽ മുഖ്യപങ്കുവഹിക്കുന്നത്. റൂർക്കി, ബനാറസ്, ഇലഹബാദ്, ഫത്തേപ്പൂർ സിക്രി, ഗൌർ, മൂർഷിദാബാദ് എന്നീ ഗംഗാതടപട്ടണങ്ങളും മലിനീകരണത്തിൽ തങ്ങളുടേതായ പങ്കു വഹിക്കുന്നു. പ്രദേശവാസികൾ പ്രാഥമികകർമ്മങ്ങൾ മുതൽ മരണാനന്തരകർമ്മങ്ങൾ വരെ ഗംഗയിൽ നടത്തുന്നു. ഇതുകൊണ്ടൊക്കെ ഇന്ത്യയിൽ രാസവസ്തുക്കളും, രോഗാണുക്കളും ഏറ്റവുമധികമുള്ള നദിയായി ഗംഗ മാറിയിരിക്കുന്നു. ഇതും കാണുക മഹാത്മാഗാന്ധി സേതു വർഗ്ഗം:സപ്തനദികൾ വർഗ്ഗം:ഇന്ത്യയിലെ നദികൾ വർഗ്ഗം:ഉത്തർപ്രദേശിലെ നദികൾ വർഗ്ഗം:ബംഗ്ലാദേശിലെ നദികൾ വർഗ്ഗം:ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ
ചിരഞ്ജീവികൾ
https://ml.wikipedia.org/wiki/ചിരഞ്ജീവികൾ
ചിരഞ്ജീവികൾ () എന്നാൽ ഹിന്ദു പുരാണങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നവർ എന്ന് പറഞ്ഞിരിക്കുന്നു. അവർ ഈ ഭൂമി അവസാനിക്കുന്നത് വരെയോ കലിയുഗത്തിന്റെ അവസാനം വരെയോ ജീവിച്ചിരിക്കുന്നവരായി കണക്കാക്കപെടുന്നു. ചിരഞ്ജീവികൾ അശ്വത്ഥാമാ ബലിർവ്യാസോ ഹനൂമാംശ്ച വിഭീഷണഃ കൃപഃ പരശുരാമശ്ച സപ്തൈതേ ചിരജീവിനഃഅശ്വത്ഥാമാവ്, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻ എന്നിങ്ങനെ ഏഴ്പേർ ഹൈന്ദവ പുരാണങ്ങളനുസരിച്ച് ചിരഞ്ജീവികളാണ്. അവലംബങ്ങൾ വർഗ്ഗം:സംഖ്യാശബ്ദവിജ്ഞാനം
ദശാവതാരം
https://ml.wikipedia.org/wiki/ദശാവതാരം
thumb|250px| മഹാവിഷ്ണുവിന്റെ ദശാവതാരങ്ങൾ ചിത്രകാരന്റെ ഭാവനയിൽ. രാജസ്ഥാനി ചുവർചിത്രം. ലണ്ടനിലെ വിക്റ്റോറിയ & ആൽബെർട്ട് മ്യൂസിയത്തിൽ നിന്ന് ഹിന്ദുപുരാണങ്ങൾ അനുസരിച്ചു മഹാവിഷ്ണുവിന്റെ പ്രധാനപ്പെട്ട 10 അവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്. ഇവകൂടാതെ വിഷ്ണുവിന് വേറെയും അവതാരങ്ങൾ വിവിധ ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ. ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ട്. ജയദേവന്റെ ഗീതഗോവിന്ദത്തിൽ ബലരാമനെയും ബുദ്ധനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു അവതാരങ്ങളുണ്ടെന്നാണു അതിലെ സങ്കല്പം. എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം അവതാരങ്ങൾ 24 ആണ്. 23 എണ്ണവും കഴിഞ്ഞു. വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സൂചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാര വാദത്തിനടിസ്ഥാനം. വിവിധ പുരാണങ്ങളിൽ നൽകിയിട്ടുള്ള അവതാരകഥകൾ പരസ്പരവിരുദ്ധമാണെങ്കിലും അവതാരവാദത്തിന്റെ വികാസത്തിനിടക്ക് മഹാവിഷ്ണുവിന്റെ പത്ത് മുഖ്യ അവതാരങ്ങളുടെ നിശ്ചിതക്രമത്തിലുള്ള പരമ്പര സർവസമ്മതമായത് ക്രി.വ. എട്ടാം നൂറ്റാണ്ടു മുതൽ ആണ്. സി.പി. ഹജാരാ. പുരാണിക് റെക്കോർഡ്സ്. ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടെർളി; ഭാഗം 11 പേജ് 88.ഇതിനിടെ, വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവർ വിഷ്ണുവിന്റെ അവതാരങ്ങളും ശൈവമതത്തിന്റെ പ്രചാരകർ ശിവന്റെ പുത്രന്മാരും ആയി വർണ്ണിക്കപ്പെട്ടെന്ന് വാഗ്ഭടാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട് വാഗ്ഭടാനന്ദന്റെ സമ്പൂർണ്ണകൃതികൾ; പേജ് 752, മാതൃഭൂമി പബ്ലീഷിങ്ങ് കമ്പനി കോഴിക്കോട്. 1988 അവതാരവാദം അവതാരവാദത്തിന്റെ ആശയം ആദ്യം ലഭിക്കുന്നത് ശതപഥബ്രാഹ്മണത്തിൽ നിന്നുമാണ്. ഋഗ്വേദത്തിൽ വിഷ്ണുവിനെക്കുറിച്ചു പരാമർശങ്ങൾ ഒന്നുമില്ലെങ്കിലും ശതപഥത്തിൽ അങ്ങിങ്ങായി പരാമർശിക്കുന്നുണ്ട്. പ്രാരംഭത്തിൽ വിഷ്ണുവിനേക്കാൾ പ്രജാപതിക്കായിരുന്നു പ്രാമാണ്യം. ശതപഥത്തിൽ പ്രജാപതിതന്നെയാണ് മത്സ്യം ശതപ്രഥബ്രാഹ്മണം 1:8:1:1 കൂർമ്മംശതപ്രഥബ്രാഹ്മണം 7:5:1:5 വരാഹം ശതപ്രഥബ്രാഹ്മണം 14:1:2:1 എന്നീ അവതാരങ്ങൾ എടുത്തിരുന്നത്. പ്രജാപതി വരാഹത്തിന്റെ രൂപം ധരിക്കുന്നതിനെപ്പറ്റിയുള്ള കഥ തൈത്തിരീയ ബ്രാഹ്മണത്തിലും തൈത്തിരീയ ബ്രാഹ്മണം 1:1:36 തൈത്തിരീയ ആരണ്യകത്തിലും തൈത്തിരീയ ആരണ്യകം 10:1:8കാഠകസംഹിതയിലും പ്രാരംഭരൂപത്തിലുമുണ്ട്. രാമായണത്തിന്റെദാക്ഷിണാത്യപാഠത്തിലും ഇത് കാണുന്നുണ്ട്. അയോദ്ധ്യാകാണ്ഡം സർഗ്ഗം 110; രാമായണം എന്നാൽ പുരാണങ്ങളിൽ പ്രജാപതിയുടെ അവതാരമായാണ് വിവരിക്കുന്നത്. വിഷ്ണുപുരാണം എന്നാൽ ഇതേ പുരാണത്തിൽ വിഷ്ണുവിന്റേയും ബ്രഹ്മസ്വരൂപമായ നാരായണന്റേയും അഭിന്നതയെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. പ്രാരംഭത്തിൽ പ്രജാപതിയോടും പിന്നീട് വിഷ്ണുവിന്റെ മഹത്ത്വം വർദ്ധിച്ചതിനാൽ വിഷ്ണുവിന്റെയും അവതാരമായി കരുതപ്പെടാൻ തുടങ്ങുകയും ചെയ്തതായിട്ടാണ് ചരിത്രകാരന്മാർ വിവരിക്കുന്നത്. വാമനാവതാരത്തിനും നരസിംഹാവതാരത്തിനും പ്രാരംഭം മുതൽക്കേ വിഷ്ണുവുമായി ബന്ധം കാണുന്നുണ്ട്. പരശുരാമനെ സംബന്ധിച്ചുള്ള പ്രാരംഭ കഥകളിൽ അവതാരകാരണത്തിനുള്ള സൂചനകളൊന്നും ലഭിക്കുന്നില്ല. എന്നാൽ നാരായണീയോപാഖ്യാനത്തിലും വിഷ്ണുപുരാണത്തിലും പരശുരാമനെ വിഷ്ണുവിന്റെ അവതാരമായി പരിഗണിച്ചിരിക്കുന്നു. ബ്രാഹ്മണങ്ങളിലും അതുപോലുള്ള പ്രാചീന ഗ്രന്ഥങ്ങളിലും അവതാരവാദങ്ങൾ ഉണ്ടെങ്കിലും അവയുടെ രചനാകാലത്ത് അവതാരങ്ങളെ ദേവതകളായി പൂജിച്ചിരുന്നില്ല എന്നത് വിഷ്ണുവിന് പ്രാധാന്യം കുറവായിരുന്നു എന്നതിനാലായിരിക്കാം എന്നാണ് ഡോ. കാമിൽ ബുൽക്കേ അവകാശപ്പെടുന്നത്. എന്നാൽ കൃഷ്ണാവതാരത്തോടൊപ്പം അവതാര വാദത്തിന്റെ വികാസത്തിൽ ഗണ്യമായ പരിവർത്തനം നടന്നു. വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കരുതാൻ തുടങ്ങിയതോടെ ഭാഗവതരെ തങ്ങളിലേക്കാകർഷിക്കാൻ ബ്രാഹ്മണർക്കായി. അവതാരവാദത്തിനു ഗണ്യമായ പ്രോത്സാഹനം അങ്ങനെ ലഭിച്ചു. താമസിയാതെ രാമനെയും അവതാര വാദത്തിൽ ഉൾപ്പെടുത്തി. രാമായണം ക്ഷത്രിയരുടെ സ്വന്തം കൃതിയായിരുന്നു. എന്നാൽ രാമായണത്തിന്റെ പ്രചാരത്തോടനുബന്ധിച്ച് രാമന്റെ ജനപ്രീതിയും ക്ഷത്രിയർക്കും മറ്റു ജനങ്ങൾക്കുമിടയിൽ വർദ്ധിച്ചു വന്നതോടെ രാമനേയും വിഷ്ണുവിന്റെ അവതാരമായി കരുതപ്പെടാൻ തുടങ്ങിയതും ഈ അവതാരവാദത്തിന്റെ സ്വാഭാവിക വികാസപരിണാമമായാണ് കാണുന്നത്. ഉത്തരകാണ്ഡത്തിൽ മാത്രം അവതാരവാദത്തെപ്പറ്റി പരാമർശമുള്ളതും പിന്നീടുള്ള പ്രക്ഷേപങ്ങളിൽ ഈ വാദം കൂടുതലും കാണപ്പെടുന്നതിനും തെളിവായി കാണിക്കപ്പെടുന്നത്. അവതാരവാദത്തിന്റെ പരിണാമത്തിനിടയിൽ ക്രി.വ. 7-8 നൂറ്റാണ്ടുകളിൽ ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെട്ടു. പ്രാചീന സാഹിത്യത്തിലും പുരാണങ്ങളിലും ക്രി.വ. ഏട്ടാമാണ്ടുവരെ അവതാരങ്ങളുടെ സംഖ്യകളിലും പേരിലും ഐക്യരൂപം കാണുന്നില്ല. നാരായണീയോപാഖ്യാനത്തിൽ വിഷ്ണുവിന് ആറു അവതാരങ്ങൾ ആണുള്ളതെങ്കിൽ (വരാഹം, നരസിംഹം, വാമനൻ, ഭാർഗ്ഗവരാമൻ, ദാശരഥിരാമൻ, വാസുദേവകൃഷ്ണൻ) മഹാഭാരതം 12:326: 72-92 ഇതേ ഉപാഖ്യാനത്തിലെ മറ്റൊരിടത്ത് നാലു അവതാരങ്ങളുടെ (വരാഹം, നരസിംഹം, വാമനൻ, മനുഷ്യാവതാരം) പരാമർശമേയുള്ളൂ. മഹാഭാരതം 12:337:36 വിഷ്ണുപുരാണത്തിൽ പ്രജാപതിയുടെ കൂർമ്മവരാഹവതാരങ്ങളെപ്പറ്റി പറയുന്നുണ്ടെങ്കിലും മറ്റൊരിടത്ത് ആദിത്യൻ, ഭാർഗ്ഗവൻ, രാമൻ, കൃഷ്ണൻ എന്നിങ്ങനെ നാല് അവതാരങ്ങളുടെ മറ്റൊരു പട്ടികയാണ് പ്രദർശിപ്പിക്കുന്നത്. വിഷ്ണുപുരാണം. 1:9 143-144പതിനൊന്നാം ശതകത്തിൽ ദശാവതാരചരിത്രം എന്ന കൃതിയിലാണ് ബുദ്ധനെ ആദ്യമായി വിഷ്ണുവിന്റെ അവതാരമായി അവതരിപ്പിച്ചിരിക്കുന്നത്. താമസിയാതെ ജയദേവകവിയും ഗീതാഗോവിന്ദത്തിൽ ഇതേ രീതി പിന്തുടർന്നതായും കാണാം. ഭാഗവതപുരാണത്തിലെ അവതാരങ്ങളുടെ പട്ടികയിൽ രണ്ടുപ്രാവശ്യം ഇരുപത്തിരണ്ടും ഒരു പ്രാവശ്യം ഇരുപത്തിയൊന്നും അവതാരങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്നു. അവിടെയും പലക്രമത്തിലും രൂപത്തിലുമാണ്. ഐക്യരൂപമില്ല. അവതാരങ്ങൾ മത്സ്യം thumb| പാലാഴി മഥനവേളയിൽ കൂർമ്മാവതാരമെടുത്ത് മന്ഥര പർവതത്തെ താങ്ങി നിർത്തുന്ന വിഷ്ണു. കമ്പോഡിയയിലെ ആങ്കോർ വാട്ട് ക്ഷേത്രസമുച്ചയങ്ങളിൽ നിന്നുള്ള ശില്പം ആദ്യത്തെ അവതാരമായി കണക്കാക്കുന്നത് മത്സ്യത്തെയാണ്. ജീവജാലങ്ങളെ പ്രളയത്തിൽ നിന്നു രക്ഷിക്കുവാനായി പ്രജാപതിയുടെ കൈക്കുമ്പിളിൽ മത്സ്യം അവതരിച്ചു എന്നാണ് കഥ. പ്രളയജലത്തിൽ ജീവജാതികളെ എല്ലാം ഒരു നൗകയിൽ ആക്കി മത്സ്യം രക്ഷിച്ചു എന്നാണ് കഥ. മത്സ്യാവതാരത്തിന്റെയും പ്രജാപതിയുടെയും ബന്ധം മഹാഭാരതത്തിൽ വിവരിച്ചിട്ടുണ്ട്. ആരണ്യക പർവ്വം അദ്ധ്യായം 185; മഹാഭാരതം കൂർമ്മം മഹാഭാരതത്തിൽ സമുദ്രമഥനത്തിന്റെ അവസരത്തിൽ കൂർമ്മരാജനെപ്പറ്റി വിവരിക്കുന്നുണ്ടെങ്കിലും ഇതിലെങ്ങും അത് ഒരു ദേവതയായി പ്രസ്താവിക്കുന്നില്ല. പാലാഴി കടയാൻ മന്ദരപർവതത്തിന്റെ ആധാരമായി വർത്തിക്കാൻ കൂർമ്മരാജൻ ദയവുണ്ടാകണമെന്ന് ദേവാസുരന്മാർ നിവേദനം നടത്തുന്നതായാണ് പ്രസ്താവം.മഹാഭാരതം ആദിപർവ്വം അദ്ധ്യായം 16 രാമായണത്തിന്റെ ഉദീച്യപാഠത്തിന്റെ സമുദ്രമഥ വൃത്താന്തത്തിൽ കൂർമ്മത്തെപ്പറ്റി പ്രസ്താവമില്ല. വരാഹം thumb|200px|വരാഹാവതഅരം ചിത്രകാരന്റെ ഭാവനയിൽ ബ്രിട്ടീഷ് കാഴ്ച്ചബംഗ്ലാവിൽ നിന്ന് രാമായണത്തിലെ ദാക്ഷിണാത്യ പാഠത്തിൽ പിൽക്കാലത്ത് ചേർക്കപ്പെട്ട പ്രക്ഷേപത്തിലാണ് വിഷ്ണു വരാഹാവതാരമെടുക്കുന്ന കഥയുള്ളത്. ഹിരണ്യാക്ഷനെ വധിച്ചു ഭൂമിയെ വീണ്ടെടുക്കാൻ അവതരിച്ചു എന്ന് പുരാണം. വിഷ്ണുപുരാണത്തിലും, വരാഹപുരാണത്തിലും വിവരണങ്ങൾ ഉണ്ട്. വിജയനഗര സാമ്രാജ്യകാലത്തെ രാജകീയ ചിഹ്നങ്ങളിലൊന്ന് വരാഹമായിരുന്നു. നരസിംഹം അസുര ചക്രവർത്തിയായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാൻ മഹാവിഷ്ണു മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹരൂപത്തിൽ അവതരിച്ചു. സകല ചരാചരങ്ങളിലും ഭഗവത് ചൈതന്യമുണ്ട് എന്ന് വിളംബരം ചെയ്യുന്നതാണ് നരസിംഹാവതാരം. സിംഹത്തിന്റെ തലയും മനുഷ്യന്റെ ഉടലുമായി ഹിരണ്യകശിപുവിന്റെ ചോര കുടിക്കുന്ന രൂപത്തിൽ വാതിൽ പടിയിലിരിക്കുന്ന ഭാവത്തിലാണ് നരസിംഹ അവതാരത്തെ ചിത്രീകരിച്ചിട്ടുള്ളത്. വാമനൻ മനുഷ്യാവതാരമാണ് വാമനൻ. ഉയരം കുറഞ്ഞ ഒരു മനുഷ്യന്റെ രൂപമാണ് വാമനൻ. വാമനാവതാരത്തിനെ പറ്റി ശതപഥത്തിലും ശതപഥബ്രാഹ്മണം 1:2:5:5 തൈത്തിരീയ ബ്രാഹ്മണത്തിലും തൈത്തിരീയ ബ്രാഹ്മണം 2:1:2;1 ഐതരേയ ബ്രാഹ്മണത്തിലും ഐതരേയ ബ്രാഹ്മണം 6:3:7 ഈ കഥ ഋഗ്വേദത്തിലെ ഒരു കഥയിൽ നിന്ന് വികസിച്ചതാണെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണ മേധാവിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ക്ഷത്രിയർക്കുള്ള ജാഗ്രതാ സൂചനകളായാണ് വാമനാവതാരകഥ നിലവിൽ വരുന്നത്. സമാനമായ കഥകളാണ് വിശ്വാമിത്രനും ത്രിശങ്കുവും. ധർമ്മിഷ്ഠനും ഭക്തനുമായ മഹാബലി സ്വർഗം കീഴടക്കുവാൻ മഹായാഗം നടത്തിയപ്പോൾ ദേവമാതാവായ അദിതിയുടെ ആവശ്യപ്രകാരവും, അദ്ദേഹത്തിന്റെ അഹംഭാവം മാറ്റാനായും അവതരിച്ച വാമനൻ, തനിക്കെല്ലാം ഭക്തിയോടെ സമർപ്പിച്ച മഹാബലിയുടെ ഭക്തിയിൽ സന്തോഷിച്ചു അദ്ദേഹത്തെ സ്വർഗത്തേക്കാൾ സുന്ദരമായ പാതാളലോകത്തിലെ സുതലം എന്ന സ്വർണ്ണം കൊണ്ട് നിർമ്മിക്കപ്പെട്ട ലോകത്തിന്റെ ചക്രവർത്തിയാക്കുകയും, അവിടെ മഹാബലിക്ക് കാവൽക്കാരനായി നിൽക്കുകയും, അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി സ്വർഗ്ഗലോകത്തിൽ വാഴിക്കുകയും ചെയ്തു എന്നാണ് ഭാഗവതത്തിലെ കഥ. ഓണനാളിൽ മഹാബലി വാമനനോടൊപ്പം തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് വരുന്നു എന്നാണ് ഐതിഹ്യം. പരശുരാമൻ ജമദഗ്നി മഹർഷിയുടെ പുത്രനായ പരശുരാമൻ അഥവാ ഭാർഗവരാമൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായാണ് വിശ്വസിക്കപ്പെടുന്നത്. പരശുരാമനാണ് കടലെടുത്ത കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തത് എന്നാണ് ഐതിഹ്യം ശ്രീരാമൻ രാമായണത്തിലെ ദശരഥപുത്രനായ രാമനും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്നു. എന്നു മുതലാണ് രാമനേയും വിഷ്ണുവിനേയും ഒന്നായി കാണാൻ തുടങ്ങിയത് എന്ന് വ്യക്തമായി പറയാൻ സാധിക്കുകയില്ല എങ്കിലും രാമായണത്തിന്റെ പ്രചാരം വർദ്ധിച്ചതിനു ശേഷമായിരിക്കണം എന്നത് ഏറെക്കുറെ ശരിയാണ്. കൃഷ്ണൻ വസുദേവകൃഷ്ണൻ ഭാഗവതരുടെ ഇഷ്ടദേവനായിരുന്നു. പ്രാരംഭകാലത്ത് അദ്ദേഹത്തിനും വിഷ്ണുവിനും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. എച്ച്. ചൗധരി. ഏർളി ഹിസ്റ്ററി ഓഫ് ദ വൈഷ്ണവ സെക്റ്റ് പേജ് 63 അദ്ദേഹം ഗുജറാത്തിലെ അറിയപ്പെടുന്ന വീരയോദ്ധാവായിരുന്നു. എന്നാൽ മിക്കവാറും ക്രി.മു. മൂന്നാം ശതകത്തോടെയായിരിക്കണം വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കാൻ തുടങ്ങിയത്. ഏർളി ഹിസറ്ററി ഓഫ് ദ വൈഷ്ണവ സെക്റ്റ്. പേജ് 63 ഈ അവകാശവാദത്തിന്റെ കാരണം ബുദ്ധമതത്തോടാണ് ബന്ധപ്പെടുത്തിക്കാണുന്നത്. ബുദ്ധമതത്തിന്റേയും ഭാഗവത സമ്പ്രദായത്തിന്റേയും ഭക്തിമാർഗ്ഗം തുല്യരൂപത്തിൽ യജ്ഞപ്രധാനമായ ബ്രാഹ്മണമതത്തിനു പകരമായി ഉയർന്നുവന്ന സാഹചര്യത്തിൽ മതാതിർത്തികൾക്കുള്ളിൽ ബ്രാഹ്മണരുടെ അധികാരം കുറഞ്ഞതും ബുദ്ധമതത്തിന്റെ കൂടുതൽ പ്രചാരം കണ്ട് ഭാഗവതരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായാണ് ഭാഗവതരുടെ ഇഷ്ടദേവനായ വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണ്ടു തുടങ്ങിയത്. ബലരാമൻ ഹിന്ദുമത വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമാണ്‌ ബലരാമൻ. ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ്‌ ബലരാമൻ.അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദിക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. കൽക്കി മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി. കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. അതിനുശേഷം സത്യയുഗം ആരംഭിക്കും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. വിമർശനങ്ങൾ thumb|220px|ഗോവയിലെ ശ്രീ ബാലാജി ക്ഷേത്രത്തിലെ നടവാതിലിലെ ദശാവതാര ചിത്രീകരണം ഇന്ത്യയിൽ പിൽക്കാലത്ത് ഉത്ഭവിച്ച ചില ഹൈന്ദവ മതനവീകരണ പ്രസ്ഥാനങ്ങൾ അവതാര സങ്കല്പത്തെ പാടെ എതിർത്തിട്ടുണ്ട്. കബീറിന്റെ പരിഷ്കരണ പ്രസ്ഥാനം ഉദാഹരണം. ആര്യന്മാർ അവതാരസങ്കല്പമുള്ളവരായി യാതൊരു സൂചനയും അക്കാലത്തെ ആധികാരിക ഗ്രന്ഥമായ ഋഗ്വേദം നൽകുന്നില്ല. അവതാരസങ്കല്പം പിൽക്കാല സൃഷ്ടിയായിരിക്കാനാണ് സാധ്യത എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. തങ്ങളുടെ മതാചാര്യന്മാരെ പുരാതന ഭാരതീയർ അവതാരം എന്ന് വിളിച്ചിരുന്നത് പിൽക്കാല ഗ്രന്ഥകാരന്മാർ പരിഷ്കരിച്ചതാവാം എന്നും കരുതുന്നു. അവലംബം സി.പി. ഹജാരാ. പുരാണിക് റെക്കോർഡ്സ്. ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടെർളി; ഭാഗം 11 പേജ് 88. ↑ വാഗ്ഭടാനന്ദന്റെ സമ്പൂർണ്ണകൃതികൾ; പേജ് 752, മാതൃഭൂമി പബ്ലീഷിങ്ങ് കമ്പനി കോഴിക്കോട്. 1988 ↑ ശതപ്രഥബ്രാഹ്മണം 1:8:1:1 ↑ ശതപ്രഥബ്രാഹ്മണം 7:5:1:5 ↑ ശതപ്രഥബ്രാഹ്മണം 14:1:2:1 ↑ തൈത്തിരീയ ബ്രാഹ്മണം 1:1:36 ↑ തൈത്തിരീയ ആരണ്യകം 10:1:8 ↑ അയോദ്ധ്യാകാണ്ഡം സർഗ്ഗം 110; രാമായണം ↑ വിഷ്ണുപുരാണം ↑ മഹാഭാരതം 12:326: 72-92 ↑ മഹാഭാരതം 12:337:36 ↑ വിഷ്ണുപുരാണം. 1:9 143-144 ↑ ആരണ്യക പർവ്വം അദ്ധ്യായം 185; മഹാഭാരതം ↑ മഹാഭാരതം ആദിപർവ്വം അദ്ധ്യായം 16 ↑ ശതപഥബ്രാഹ്മണം 1:2:5:5 ↑ തൈത്തിരീയ ബ്രാഹ്മണം 2:1:2;1 ↑ ഐതരേയ ബ്രാഹ്മണം 6:3:7 ↑ എച്ച്. ചൗധരി. ഏർളി ഹിസ്റ്ററി ഓഫ് ദ വൈഷ്ണവ സെക്റ്റ് പേജ് 63 ↑ ഏർളി ഹിസറ്ററി ഓഫ് ദ വൈഷ്ണവ സെക്റ്റ്. പേജ് 63 ↑  Unknown parameter |origmonth= ignored (help); Cite has empty unknown parameters: |month=, |origdate=, and |coauthors= (help); Check date values in: |accessdate= (help); |access-date= requires |url= (help) കുറിപ്പുകൾ മത്സ്യഃ കൂർമ്മ വരാഹശ്ച നരസിംഹശ്ച വാമനഃ രാമോ രാമശ്ച രാമശ്ച കൃഷ്ണഃ കല്ക്കിർ ജനാർദ്ദനഃ’ :വേദാനുദ്ധരതേ ജഗന്നിവഹതേ ഭൂഗോളമുദ്ബിഭ്രതേ ദൈത്യം ദാരയതേ ബലിം ഛലയതേ ക്ഷത്രക്ഷയം കുർവ്വതേ :പൗലസ്ത്യം ജയതേ ഹലം കലയതേ കാരുണ്യമാതന്വതേ :മ്ലേച്ഛാൻ മൂർച്ഛയതേ ദശാകൃതികൃതേ കൃഷ്ണായ തുഭ്യം നമഃഎന്ന ശ്ലോകം ഗീതഗോവിന്ദത്തിൽ നിന്നുള്ളതാണു്. അഹം പ്രജാപതിർബ്രഹ്മാ മത്പരം നാധിഗമ്യതേ മത്സ്യരൂപേണ യൂയം ച മയാസ്മാൻ മോക്ഷിതാ ഭയാത് വർഗ്ഗം:ഹൈന്ദവം വർഗ്ഗം:പുരാണങ്ങൾ വർഗ്ഗം:10 (സംഖ്യ)
മാർച്ച് 15
https://ml.wikipedia.org/wiki/മാർച്ച്_15
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 15 വർഷത്തിലെ 74 (അധിവർഷത്തിൽ 75)-ാം ദിനമാണ് ചരിത്രസംഭവങ്ങൾ ക്രി. മു. 44 - റോമൻ ചക്രവർത്തി ജൂലിയസ് സീസർ ബ്രൂട്ടസിന്റെ കുത്തേറ്റു മരിക്കുന്നു. 1820 - മെയ്ൻ ഇരുപത്തിമൂന്നാമത് യു. എസ് സംസ്ഥാനമായി. 1877 - ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം (ഓസ്ട്രേലിയ - ഇംഗ്ലണ്ട്) മെൽബണിൽ ആരംഭിച്ചു. 1895 - ഹേയ്ൻ ദേവാലയം സ്ഥാപിക്കപ്പെട്ടു. 1906 - റോൾസ്-റോയ്സ് ലിമിറ്റഡ് സംയോജിപ്പിച്ചു. 1892 - ലിവർപൂൾ ഫുട്ബോൾ ക്ലബ് ആരംഭിച്ചു. 1990 - മിഖായേൽ ഗോർബച്ചേവ് സോവ്യറ്റ് യൂണിയന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2011 - സിറിയൻ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം. ജനനം ഫ്രഞ്ച് ജ്യോതിഃശാസ്ത്രജ്ഞനായ നികൊളാസ് ലൂയി ദെ ലകലൈൽ - 1713. മരണം മറ്റു പ്രത്യേകതകൾ വർഗ്ഗം:മാർച്ച് 15
മാർച്ച് 20
https://ml.wikipedia.org/wiki/മാർച്ച്_20
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 20 വർഷത്തിലെ 79 (അധിവർഷത്തിൽ 80)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 1602 - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി. 1739 - നാദിർ ഷാ ദില്ലി കീഴടക്കി, നഗരം‍ കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങൾ മോഷ്ടിച്ചു. 1861 - പടിഞ്ഞാറൻ അർജന്റീനയിലെ മെൻഡോസ നഗരം ഒരു ഭൂകമ്പത്തിൽ പൂർണമായി നശിച്ചു. 1916 - ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷികത സിദ്ധാന്തം പ്രസിദ്ധീകരിച്ചു. 1956 - ടുണീഷ്യ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി. 1964 - യുറോപ്യൻ സ്പേസ് ഏജൻസിയുടെ മുൻ രൂപമായിരുന്ന യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായി. 1986 - ജാക്ക് ഷിറാക് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി. 1995 - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ സാരിൻ വിഷവാതക ആക്രമണത്തെതുടർന്ന് 12 പേർ മരിക്കുകയും 1300-ൽ അധികം പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. 2003 - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി. ജന്മദിനങ്ങൾ ചരമവാർഷികങ്ങൾ മറ്റു പ്രത്യേകതകൾ വർഗ്ഗം:മാർച്ച് 20
മാർച്ച് 23
https://ml.wikipedia.org/wiki/മാർച്ച്_23
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 23 വർഷത്തിലെ 82-ാം (അധിവർഷത്തിൽ 83-ാം) ദിനമാണ്. ചരിത്രസംഭവങ്ങൾ 1919 - ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപവത്കരിച്ചു. 1931 - ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു. 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ സൈന്യം, ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാൻ ദ്വീപുകൾ പിടിച്ചടക്കി. 1956 - പാകിസ്താൻ ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ആയി. 2001 - റഷ്യൻ ശൂന്യാകാശകേന്ദ്രമായിരുന്ന മിർ നശിപ്പിച്ചു. ജന്മദിനങ്ങൾ 1916 - സി.പി.ഐ.(എം) നേതാവായ ഹർകിഷൻ സിംഗ് സുർജിത് ചരമവാർഷികങ്ങൾ മറ്റു പ്രത്യേകതകൾ എല്ലാ വർഷവും മാർച്ച് 23 ന് ലോക കാലാവസ്ഥാദിനം ആചരിക്കുന്നു. വർഗ്ഗം:മാർച്ച് 23
മാർച്ച് 26
https://ml.wikipedia.org/wiki/മാർച്ച്_26
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 26 വർഷത്തിലെ 85 (അധിവർഷത്തിൽ 86)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 1552 - ഗുരു അമർദാസ് മൂന്നാം സിഖ് ഗുരുവായി. 1953 - ജോനസ് സാൽക് ആദ്യ പോളിയോ പ്രതിരോധമരുന്ന് വികസിപ്പിച്ചതായി പ്രസ്താവിച്ചു. 1971 - കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശ് എന്ന പേരിൽ പാകിസ്താനിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു. ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു. ജന്മദിനങ്ങൾ 1973 - ഗൂഗിൾ സഹസ്ഥാപകനായ ലാറി പേജ് ചരമവാർഷികങ്ങൾ 2006 - കുഞ്ഞുണ്ണിമാഷ് 2013 - സുകുമാരി മറ്റു പ്രത്യേകതകൾ വർഗ്ഗം:മാർച്ച് 26
മെക്സിക്കോ
https://ml.wikipedia.org/wiki/മെക്സിക്കോ
വടക്കേ അമേരിക്കൻ വൻ‌കരയിലുള്ള രാജ്യമാണ് മെക്സിക്കോ () ( ), എന്ന പേരിലറിയപ്പെടുന്ന ഐക്യ മെക്സിക്കൻ നാടുകൾThe alternative translation Mexican United States is occasionally used. The Federal Constitution of the Mexican United States. (). മെക്സിക്കോയുടെ തലസ്ഥാനം മെക്സിക്കോ സിറ്റിയാണ്‌. അമേരിക്കൻ ഐക്യനാടുകൾ, ബെലീസ്, ഗ്വാട്ടിമാല എന്നിവയാണ് അയൽ രാജ്യങ്ങൾMerriam-Webster's Geographical Dictionary, 3rd ed. Springfield, MA: Merriam-Webster, Inc.; p. 733"Mexico". The Columbia Encyclopedia, 6th ed. 2001–6. New York: Columbia University Press.. ലോകത്തേറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്. മെക്സിക്കോയുടെ ദേശീയ പുഷ്പം ഡാലിയ ആണ്. യൂറോപ്യൻ ബന്ധം തുടങ്ങുന്നതിന് മുൻപ് പ്രീ-കൊളംബിയൻ മീസോഅമേരിക്കായിൽ വിവിധ സംസ്കാരങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഓൾമെക്, ടോൾടെക്, ആസ്ടെക്, മായൻ തുടങ്ങിയ ചില ഉദാഹരണങ്ങളാണ്. 1521-ൽ സ്പെയിൻ ഈ പ്രദേശം പിടിച്ചടക്കി കോളനിവൽക്കരിച്ചു. ന്യൂ സ്പെയിനിലെ വൈസ്രോയി ആണ് ഇവിടം ഭരിച്ചത്. പിന്നീട് 1821-ലാണ് കോളനികൾ സ്വാതന്ത്ര്യം നേടിയത്. അവലംബം പുറം കണ്ണികൾ മെക്സിക്കൻ പ്രസിഡൻസി മെക്സിക്കൻ സർക്കാരിൻറെ ഔദ്യോഗിക വെബ്സൈറ്റ് Chief of State and Cabinet Members വിനോദസഞ്ചാര ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് Mexico from UCB Libraries GovPubs Mexico on OneWorld Country Guides LANIC Mexico page വർഗ്ഗം:മെക്സിക്കോ വർഗ്ഗം:ജി-15 രാജ്യങ്ങൾ വർഗ്ഗം:സ്പാനിഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:സ്പാനിഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:മദ്ധ്യ അമേരിക്കയിലെ രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ജൂലിയസ് സീസർ
https://ml.wikipedia.org/wiki/ജൂലിയസ്_സീസർ
ജൂലിയസ് സീസർ [ആംഗലേയത്തിൽ Gaius Julius_Caesar][റോമൻ, ലത്തീൻ ഭാഷകളിൽ ഗായുസ് യൂലിയുസ് കയ്സെർ എന്നാണ്]. ജൂലിയസ് സീസർ റോമൻ രാഷ്ട്രതന്ത്രജ്ഞനും ഭരണകർത്താവുമായിരുന്നു. റോമൻ റിപ്പബ്ലിക്കിനെ ഒരു സാമ്രാജ്യമാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞരിൽ ഒരാളായി സീസർ പരിഗണിക്കപ്പെടുന്നു. റോമാ സാമ്രാജ്യത്തിന്റെ സ്വാധീനം യൂറോപ്പിലാകമാനം എത്തിയത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. വയറു കീറി (C-Section) കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയക്ക് സീസേറിയൻ എന്നും പറയാറുണ്ട്. അദ്ദേഹം ഉൾപ്പെടുന്ന ട്രയം‍വരേറ്റ് (ത്രിയും‍വരാത്തെ എന്ന് ലത്തീനിൽ) ആണ് കുറേ കാലം റോം ഭരിച്ചത്. അദ്ദേഹം ഗ്വാൾ പിടിച്ചെടുത്ത് അറ്റ്ലാൻറിക് സമുദ്രം വരെയും ബ്രിട്ടൻ ആക്രമിച്ച് യൂറോപ്പിലും റോമിന്റെ സാന്നിദ്ധ്യം അറിയിച്ചു. മഹാനായ പോം‍പേയ്ക്കു ശേഷം റോം ഭരിച്ച് റോം എന്ന റിപ്പബ്ലിക്കിനെ സാമ്രാജ്യത്ത നിറം പിടിപ്പിച്ചവരിൽ അദ്ദേഹമാണ് അവസാനമായി സംഭാവന നൽകിയത്. thumb|C. Iulii Caesaris quae extant, 1678 പേരിനു പിന്നിൽ ജെൻസ് ജൂലിയ എന്ന കുലത്തിൽ പിറന്നതിനാലാണ് ജൂലിയസ് എന്ന പേര്. അദ്ദേഹത്തിന്റെ പൂർവ്വ പിതാമഹന്മാരിൽ ഒരാളെ വയറുകീറിയാണ് പുറത്തെടുത്തത്. അങ്ങനെ മുറിവുണ്ടാക്കുക എന്നർത്ഥമുള്ള കയ്ഡോ-എരേ അല്ലെങ്കിൽ കയ്സുസ് സും എന്ന ലത്തീൻ പദത്തിൽ നിന്നാണ് കയ്സർ എന്ന സ്ഥാനപ്പേർ വന്നത് എന്നാണ് പ്ലീനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ആംഗലേയ രൂപവ്യതിയാനമാണ് സീസർ എന്നത്. എന്നാൽ ഇതിനു വേറേ ഭാഷ്യങ്ങളും ഉണ്ട്. അവ 1) ആദ്യത്തെ കയ്സെർ യുദ്ധത്തിൽ ഒരാനയെ കൊന്നു എന്നും (ആനക്ക് മൂറിഷ് ഭാഷയിൽ കയ്സായി എന്നാണ്) 2) ആദ്യത്തെ കയ്സറിന് നല്ല കനത്ത തലമുടികൾ ഉണ്ടായിരുന്നുവെന്നതും ( തലമുടിക്ക് കയ്സരീസ് എന്നാണ് ലത്തീനിൽ) 3) അദ്ദേഹത്തിന് വെള്ളാരംകല്ലുപോലുള്ള കണ്ണുകൾ ആയതിനാലാണ് എന്നുമാണ് (ഒക്കുലിസ് കൈസീയിസ്). എന്നാൽ ഇതിൽ പ്ലീനിയുടേതാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ബാല്യം സീസർ പട്രീഷ്യൻ ജാതിയിലെ ഉന്നതമായ ജെൻസ് ജൂലിയ എന്ന കുലത്തിലാണ് പിറന്നത്. അച്ഛനെയും ഗൈയുസ് ജൂലിയസ് സീസർ എന്നു തന്നെയാണ് വിളിച്ചിരുന്നത്. അമ്മ ഔറേലിയ കോട്ട വളരെ ഉയർന്ന തറവാട്ടുകാരിയായിരുന്നു. ഈ കുലം ട്രോജൻ രാജകുമാരനായ അയേനിയാസിന്റെ മകൻ ഇയുലുസിന്റെ പരമ്പരയാണെന്ന് അവകാശപ്പെടുന്നു. ഇത് വീനസ് എന്ന ദൈവത്തിന്റെ പരമ്പരയാണ് എന്നാണ് അവർ വിശ്വസിച്ചിരുന്നത്. ആഢ്യകുലത്തിൽ പിറന്നുവെങ്കിലും പറയത്തക്ക സ്വത്തുക്കൾ അദ്ദേഹത്തിന്റെ കുട്ടുംബത്തിന് ഉണ്ടായിരുന്നില്ല. പൂർവ്വികർ ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുമില്ലായിരുന്നു. അച്ഛൻ ഗയുസ് മാരിയുസിന്റെ സഹായത്താലോ മറ്റോ പ്രയീത്തർ എന്ന ഉദ്യോഗസ്ഥസ്ഥാനം വരെയെങ്കിലും എത്തിപ്പെട്ടെന്നേയുള്ളു. ഗയുസ് മാരിയുസ് അദ്ദേഹത്തിന്റെ സഹോദരി ജൂലിയയെ വിവാഹം ചെയ്തതിനാലാണ് ഈ സാഹചര്യം ഉണ്ടായതു തന്നെ. എന്നാൽ അമ്മയുടേ പാരമ്പര്യത്തിൽ വളരെയധികം കോൺസുൾമാർ ഉണ്ടായിരുന്നു താനും. സീസർ ചെറുപ്പത്തിൽ മാർക്കുസ് അൻ‍ടോണിയുസ് ഗ്നീഫോ എന്ന പ്രശസ്തനായ സാഹിത്യകാരനു കീഴിൽ വിദ്യ അഭ്യസിച്ചു. സീസറിന് രണ്ടു സഹോദരിമാർ ഉണ്ടായിരുന്നു. രണ്ടു പേർക്കും ജൂലിയ എന്നു തന്നെയായിരുന്നു പേര്. സീസറിന്റെ ബാല്യത്തെക്കുറിച്ച് കൂടുതലൊന്നും അറിവായിട്ടില്ല. അവലംബം External links Guide to online resources History of Julius Caesar Julius Caesar at BBC History Grey, D. The Assassination of Caesar, Clio History Journal, 2009. Caesar: Courage and Charisma വർഗ്ഗം:റോമൻ ചക്രവർത്തിമാർ വർഗ്ഗം:പ്രാചീന റോം വർഗ്ഗം:റോമിൽ നിന്നുള്ളവർ വർഗ്ഗം:ജൂലിയസ് സീസർ
ടെസ്റ്റ് ക്രിക്കറ്റ്
https://ml.wikipedia.org/wiki/ടെസ്റ്റ്_ക്രിക്കറ്റ്
ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുൻ‌നിർത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന. ക്രിക്കറ്റിന്റെ ഏറ്റവും സുന്ദരമായ വിഭാഗമായി ഇതു വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും ആധുനിക കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ ജനകീയത നിയന്ത്രിത ഓവർ മത്സരങ്ങൾക്കാണ്. ക്രിക്കറ്റിന്റെ പല രൂപങ്ങളിൽ ഏറ്റവും മികച്ചതായി ഇത് കണക്കാക്കപ്പെടുന്നു. ക്രിക്കറ്റിന്റെ തുടക്കക്കാലം മുതലേ കളിച്ചുതുടങ്ങിയ രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ്. ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ടാണ്‌. പരീക്ഷ എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദമായ ടെസ്റ്റ് എന്ന പദം ഇതിന് ഉപയോഗിക്കാൻ കാരണം ഇത് കളിക്കുന്ന രണ്ട് പക്ഷങ്ങളുടേയും യഥാർഥ കഴിവുകളെ പരീക്ഷിക്കുന്ന ഒരു കളിയെന്ന അർത്ഥത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 15 മാർച്ച് 1877 ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിൽ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ ആദ്യത്തെ കളി ഓസ്ട്രേലിയ 45 റൺസിന് വിജയിക്കുകയും രണ്ടാമത്തെ കളിയിൽ ഇംഗ്ലണ്ഡ് 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു. അങ്ങനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലാണ് 2000 മത്തെ ടെസ്റ്റ് മാച്ച് നടന്നത്. മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ടീമുകൾ ഇന്ന് ടെസ്റ്റ് കളി പദവി അംഗീകരിക്കുന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആണ്. ടെസ്റ്റ് പദവി ഇല്ലാത്ത രാജ്യങ്ങൾ അന്താരാഷ്ട്രതലത്തിൽ ക്രിക്കറ്റിന്റെ ചെറിയ രൂപങ്ങളായ ഏകദിന ക്രിക്കറ്റ് പോലുള്ള കളികൾ മാത്രമേ കളിക്കാൻ അർഹതയുള്ളു. ഇന്ന് ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള രാജ്യങ്ങൾ താഴെ പറയുന്നവയാണ്. Order ടെസ്റ്റ് ടീം ആദ്യത്തെ ടെസ്റ്റ് മാച്ച് കുറിപ്പുകൾ 1 ഓസ്ട്രേലിയ 15 മാർച്ച് 1877 ഇംഗ്ലണ്ട് ഇംഗ്ലണ്ടിലേയും വെയിൽസിലേയും കളിക്കാർ ഉൾപ്പെടുന്നു. 3 ദക്ഷിണാഫ്രിക്ക 12 മാർച്ച് 1889 രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം 10 മാർച്ച് 1970 മുതൽ 18 മാർച്ച് 1992 വരെ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. 4 വെസ്റ്റ് ഇൻ‌ഡീസ് 23 ജൂൺ 1928 കരീബിയൻ ദ്വീപുകളിൽ നിന്നുള്ള കളിക്കാർ ഉൾപ്പെടുന്നു. 5 ന്യൂസിലാന്റ് 10 ജനുവരി 1930 6 ഇന്ത്യ 25 ജൂൺ 1932 1947 ലെ ഇന്ത്യ വിഭജനത്തിനു മുൻപ് ഇന്ത്യൻ ടീം പാകിസ്താൻ , ബംഗ്ലാദേശ് പ്രവിശ്യകൾ ഉൾപ്പെടുന്നതായിരുന്നു. . 7 പാകിസ്താൻ 16 ഒക്ടോബർ 1952 1971 ൽ ബംഗ്ലാദേശിന്‌ സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ ബംഗ്ലാദേശ് കൂടി ഉൾപ്പെട്ടിരുന്നു. 8 ശ്രീലങ്ക 17 ഫെബ്രുവരി 1982 9 സിംബാബ്‌വേ 18 ഒക്ടോബർ 1992 10 ജൂൺ 2004 മുതൽ 6 ജനുവരി 2005 വരെയും 18 ജനുവരി 2006 മുതൽ ഈ ദിവസം വരേയും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള അംഗീകാരമില്ല. 10 ബംഗ്ലാദേശ് 10 നവംബർ 2000 11 അയർലന്റ് 11 മെയ് 2018 12 അഫ്ഗാനിസ്ഥാൻ 14 ജൂൺ 2018 അവലംബം പുറത്തേക്കുള്ള കണ്ണികൾ Origin of the name "Test" USA v Canada - The oldest international sporting fixture വർഗ്ഗം:ക്രിക്കറ്റിന്റെ വിവിധ രൂപങ്ങൾ
ആൽബർട്ട് ഐൻസ്റ്റൈൻ
https://ml.wikipedia.org/wiki/ആൽബർട്ട്_ഐൻസ്റ്റൈൻ
ഭഗത് സിംഗ്
https://ml.wikipedia.org/wiki/ഭഗത്_സിംഗ്
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത സോഷ്യലിസ്റ്റ് വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ് ( ) (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931). ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായി അദ്ദേഹത്തെ കണക്കാക്കുന്നു https://www.cpiml.net/liberation/2007/10/learn-bhagat-singh-communist-pioneer. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കി. തന്റെ ബാല്യകാലം മുതൽതന്നെ ഭഗത് സിംഗ്, ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ കമ്യൂണിസ്റ്റ് ആശയങ്ങളോട് അടുപ്പിച്ചു https://www.cpiml.net/liberation/2007/10/learn-bhagat-singh-communist-pioneer. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധപോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് വിപ്ലവകാരി എന്നും ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന കമ്യൂണിസ്റ്റ് വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്. ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോർ ഗൂഢാലോചനക്കേസിൽ അദ്ദേഹം പോലീസിനു കീഴടങ്ങി. പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത്.ലാഹോർ ഗൂഢാലോചന കേസും വിചാരണയും പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വെബ് വിലാസം ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരസമരം നടത്തി.ഭഗത് സിംഗിന്റെ 63 ദിവസത്തെ നിരാഹാര സത്യാഗ്രഹം ലാഹോർ ഗൂഢാലോചനകേസിലെ പ്രതിയും ജയിലിൽ കൂടെയുണ്ടായിരുന്നതുമായ അജയഘോഷിന്റെ ഡയറിയിൽ നിന്നും ഇത് അദ്ദേഹത്തിന് വളരെയധികം ജനസമ്മതി നേടിക്കൊടുത്തു. ജോൺ സൗണ്ടർ എന്ന പോലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോർ ഗൂഢാലോചനാ കേസ്സിൽ ഭഗത് സിംഗിനെ വിചാരണ ചെയ്യുകയും ഇരുപത്തിമൂന്നാമത്തെ വയസ്സിൽ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു.ലാഹോർ ഗൂഢാലോചനാ കേസ്, വിചാരണ ഇന്ത്യൻ ലോ ജേണൽ ഭഗത് സിംഗിന്റെ ജീവിതം പിന്നീട് ധാരാളം യുവാക്കളെ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ചതായി കണക്കാക്കപ്പെടുന്നു. ജനനം, കുടുംബം ഇപ്പോൾ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിൽ 1907 സെപ്തംബർ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ - സർദാർ കിഷൻ സിംഗ്. അമ്മ - വിദ്യാവതി. ഈ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായിരുന്നു ഭഗത്, ആദ്യത്തെ മകൻ ജഗത് സിംഗ് പതിനൊന്നാമത്തെ വയസ്സിൽ മരണമടഞ്ഞിരുന്നു.ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ ഏർലി ലൈഫ് എന്ന അദ്ധ്യായം - പുറം. 10 ഭഗത് സിംഗിന്റെ ജനനദിവസം തന്നെയാണ് സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടിരുന്ന പിതാവും രണ്ട് പിതൃസഹോദരന്മാരും ജയിൽമോചിതരാവുന്നത്.ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ ഏർലി ലൈഫ് എന്ന അദ്ധ്യായം - പുറം. 9 ഭാഗ്യമുള്ള കുട്ടി എന്നർത്ഥം വരുന്ന ഭഗോൺവാല എന്ന പേരിട്ടത് മുത്തശ്ശിയായിരുന്നു. ഈ പേരിൽ നിന്നുമാണ് പിന്നീട് ഭഗത് സിംഗ് എന്ന പേരുണ്ടായത്. ഭഗത് സിംഗിന്റെ ബന്ധുക്കളിൽ ചിലർ സ്വാതന്ത്ര്യസമരപ്രവർത്തകരായിരുന്നു, ചിലർ മഹാരാജാ രഞ്ജിത് സിങ്ങിന്റെ പടയാളികളായും ജോലി ചെയ്തിരുന്നു. ഭഗത്തിന്റെ മുത്തച്ഛൻ, സ്വാമി ദയാനന്ദസരസ്വതിയുടെ നേതൃത്വത്തിലുള്ള ആര്യസമാജത്തിൽ അംഗമായിരുന്നു. സ്വാമി ദയാനന്ദസരസ്വതിയുടെ സ്വഭാവവും ജീവിതരീതിയും ഭഗത്തിനെ ഏറെയളവിൽ സ്വാധീനിച്ചിട്ടുണ്ട്. അക്കാലത്തെ മറ്റു സിഖു വിശ്വാസികളെപ്പോലെ ഭഗത്തും സ്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങളിൽ പോയിട്ടില്ല. ബ്രിട്ടീഷ് ഭരണത്തോടു വിധേയത്വം പുലർത്തുന്ന വിദ്യാലയങ്ങളിൽ ഭഗത്ത് പോകുന്നത് മുത്തച്ഛന് ഇഷ്ടമല്ലായിരുന്നു.ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ ഏർലി ലൈഫ് എന്ന അദ്ധ്യായം - പുറം. 13 ആര്യസമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ദയാനന്ദ ആംഗ്ലോ വേദിക്ക് ഹൈസ്കൂളിലാണ് ഭഗത് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആദ്യകാല ജീവിതം ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികൾ വെടിയേറ്റുവീണ സംഭവം അദ്ദേഹത്തിന്റെ മനസ്സിൽ ആളികത്തി . പിറ്റേ ദിവസം ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി.ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ ഏർലി ലൈഫ് എന്ന അദ്ധ്യായം - പുറം. 14 കുട്ടിയായിരിക്കുമ്പോ തന്നെ ഭഗതിന്റെ മനസ്സിൽ ദേശസ്നേഹം ഉൾക്കൊണ്ടിരുന്നു എന്നതിന്റെ ഉദാഹരണമാണിത്. 1920 - ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ 13-നാം വയസിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു. പഠനവിഷയങ്ങളിലും പാഠ്യേതരകാര്യങ്ങളിലും ഭഗത് ഒരേ പോലെ പ്രാമുഖ്യം നൽകിയിരുന്നു. ചരിത്രവും രാഷ്ട്രതന്ത്രവും ഭഗതിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ക്ലാസ്സിൽ പഠിച്ച വിഷയങ്ങളേക്കുറിച്ച് സുഹൃത്തുക്കളുമായി സംവദിക്കുന്നത് ഭഗത് എറെ ഇഷ്ടപ്പെട്ടിരുന്നു. സർവ്വകലാശാലയിലെ നാടകസംഘത്തിൽ ഭഗത് സജീവ പ്രവർത്തകനായിരുന്നു. ഇവിടെ വെച്ചാണ് ഭഗത് സുഖ്ദേവും, ഭഗവതി ചരൺ വോഹ്രയും ആയുള്ള സൗഹൃദം ആരംഭിക്കുന്നത്.ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ വിപ്ലവകാരികളുമായുള്ള ബന്ധം എന്ന ഭാഗം - പുറം. 15 ദൈനംദിന അദ്ധ്യാപനത്തിനു പുറമേ ലാലാ ലജ്പത് റായി അവിടെ ദേശസ്നേഹത്തേക്കുറിച്ചും മറ്റും ക്ലാസ്സുകൾ എടുക്കുന്നുണ്ടായിരുന്നു. ഇത്തരം ക്ലാസ്സുകൾ ഭഗതിനെ ഏറെ സ്വാധീനിച്ചിരുന്നു. ഭഗതിന്റെ ചരിത്രാധ്യാപകനായിരുന്ന വിദ്യാലങ്കാർ ഭഗതിനെ ഏറെ സ്വാധീനിച്ചിരുന്ന മറ്റൊരു വ്യക്തിയായിരുന്നു. വിദ്യാലങ്കാറും, ഭഗതും തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു.ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ വിപ്ലവകാരികളുമായുള്ള ബന്ധം എന്ന ഭാഗം - പുറം. 16 എന്നാൽ നിസ്സഹകരണപ്രസ്ഥാനത്തിലുപരി, വിപ്ലവം കൊണ്ടു മാത്രമേ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കാൻ കഴിയൂ എന്ന ഭഗത് വിശ്വസിച്ചു തുടങ്ങി. ഗാന്ധിജിയുടെ അക്രമരഹിതസമരരീതിയോട് പൊരുത്തപ്പെടാൻ പിന്നീട് ഭഗതിനു കഴിഞ്ഞിരുന്നില്ല. കാരണം ബ്രിട്ടൻ ഈ നിരായുധരായ സമരപോരാളികളേപ്പോലും സായുധമായാണ് നേരിട്ടിരുന്നത്. ചൗരിചൗരാ സംഭവത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ നിരപരാധികളായ ഗ്രാമീണരെ ബ്രിട്ടീഷ് പട്ടാളം വധിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങൾ വിപ്ലവത്തിന്റെ പാത സ്വീകരിക്കുവാനുള്ള ഭഗതിന്റെ തീരുമാനത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.ദ മാർട്ടിർ- കുൽദീപ് നയ്യാർപുറം. 19-20 ഭഗത് അഞ്ച് വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. തന്റെ ലക്ഷ്യങ്ങളോട് സമരസപ്പെടുന്നു എന്നു കണ്ട വിവിധങ്ങളായ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കാനും തുടങ്ങി.ഭഗത് സിംഗ് - ഡോക്ടർ.ഭവാൻ സിംഗ് റാണ ആഫ്റ്റർ കോളേജ് എന്ന അദ്ധ്യായം - പുറം. 23 1924-ൽ അദ്ദേഹത്തിനുവേണ്ടി മാതാപിതാക്കൾ ഒരു വിവാഹാലോചന നടത്തി, ഭഗത് സിംഗ് ആ വിവാഹാലോചന നിരാകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു “ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും”.മാർട്ടിർ അസ് ബ്രൈഡ്ഗ്രൂം - ഈശ്വർ ദയാൽ ഗൗർപുറം. 19 വിവാഹം നടത്തുവാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തിൽ നിന്നും രക്ഷപ്പെടുവാനായി അദ്ദേഹം വീടു വിട്ടു കാൺപൂരിലേക്കു പോയി. അവിടെ പ്രതാപ് പ്രസ്സ് എന്ന ഒരു അച്ചടിശാലയിൽ ജോലിക്കു ചേർന്നു, ഒഴിവു സമയങ്ങളിൽ വിപ്ലവ സാഹിത്യ പഠനവും തുടങ്ങി. സജീവ വിപ്ലവത്തിലേക്ക് 1926 ൽ ദസ്സറ ദിനത്തിൽ ലാഹോറിലുണ്ടായ ബോംബുസ്ഫോടനത്തിൽ സിംഗിന്റെ ഇടപടൽ ആരോപിച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. എന്നാൽ 60,000 രൂപയുടെ ജാമ്യത്തിൽ സിംഗിന്റെ കോടതി വിട്ടയച്ചു. 1924 - ൽ കാൺപൂരിൽ വച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന സംഘടനയിൽ അംഗമായി.ഭഗത് സിംഗ് -ഡോക്ടർ.റാണ ആഫ്റ്റർ കോളേജ് എന്ന അദ്ധ്യായം - പുറം. 23 ചന്ദ്രശേഖർആസാദായിരുന്നു അതിന്റെ ഒരു പ്രധാന സംഘാടകൻ. അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു. 1925 - ൽ അദ്ദേഹം ലാഹോറിലേക്ക് തിരിച്ചു പോയി. അടുത്ത വർഷം അദ്ദേഹം കുറച്ചു സഹപ്രവർത്തകരോടൊപ്പം നൗജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ വിപ്ലവസംഘടന രൂപവത്കരിച്ചു.ഭഗത് സിംഗ് - ഡോക്ടർ,റാണപുറം. 125 1926 - ൽ ഭഗത് സോഹൻസിംഗ് ജോഷുമായി ബന്ധം സ്ഥാപിച്ചു, അതു വഴി വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി എന്ന സംഘടനയുമായും ബന്ധപ്പെട്ടു. വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി കീർത്തി എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു പഞ്ചാബി ഭാഷയിൽ. അതിനടുത്ത വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി. 1927 - ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ടു കീർത്തിയിൽ വന്ന ഒരു ലേഖനത്തിന്റെ പേരിൽ അദ്ദേഹം അറസ്റ്റിലായി. വിദ്രോഹി എന്ന അപരനാമത്തിലാണ് ഭഗത് സിംഗ് ലേഖനമെഴുതിയത്. ആ സമയത്ത് വിവിധ പത്രമാസികകൾക്കുവേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു. ഡെൽഹിയിൽ നിന്നും പുറത്തിറങ്ങിയിരുന്ന വീർ അർജ്ജുൻ എന്ന പത്രത്തിനു വേണ്ടിയും സിംഗ് എഴുതുന്നുണ്ടായിരുന്നു. രാം പ്രസാദ് ബിസ്മിലും, അഷ്ഫുള്ളാഖാനും കാകോരി ടെയിൻ കൊള്ളകേസിൽ തൂക്കിലേറ്റപ്പെട്ടു. പിന്നീട് പ്രസ്ഥാനത്തെ മുന്നിൽ നയിക്കാനായി ചുമതലപ്പെട്ടത് ഭഗത് സിംഗും, ചന്ദ്രശേഖർ ആസാദുമായിരുന്നു. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും പൂർണ്ണ നേതൃത്വത്തിലായി. അദ്ദേഹം ആദ്യം ചെയ്തത് സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്നു മാറ്റുകയായിരുന്നു. 1930 - ൽ ചന്ദ്രശേഖർ ആസാദ് ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടെ ആത്മഹത്യ ചെയ്യുകയുണ്ടായി, അതോടെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ തകർന്നു എന്നു പറയാം. ലാലാ ലജ്‌പത് റായിയുടെ കൊലപാതകം ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്ക് സ്വയംഭരണം നൽകാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കുന്നതിനായി 1928-ൽ സർ ജോൺ സൈമണിന്റെ ചുമതലയിൽ സൈമൺ കമ്മീഷൻ രൂപവത്കരിച്ചു. സൈമൺ കമ്മീഷനിൽ ഇന്ത്യൻ പ്രധിനിധികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. 1928 ഒക്ടോബർ 30 -ന് ലാഹോറിൽ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ ഇതിനെതിരെ വളരെ സമാധാനപരമായി ഒരു പ്രതിഷേധപ്രകടനം നടന്നു. പോലീസ് മേധാവി സ്കോട്ടിന്റെ നേതൃത്വത്തിൽ പോലീസ് പ്രകടനക്കാരെ നിഷ്ഠൂരമായി ലാത്തിച്ചാർജ് ചെയ്തു. ഭീകരമർദ്ദനത്തിനിരയായ ലാലാ ലജ്‌പത് റായി മരിക്കുകയാണുണ്ടായത്. ബ്രിട്ടീഷ് പാർലിമെന്റിൽ ഈ സംഭവം ഒച്ചപ്പാടുണ്ടായക്കിയെങ്കിലും,തങ്ങൾക്കിതിൽ യാതൊരു പങ്കുമില്ലെന്നു പറഞ്ഞൊഴിയുകയായിരുന്നു അധികൃതർ ചെയ്തത്. ഭഗത് സിംഗും ലാലാ ലജ്പത് റായിയും തമ്മിൽ ചില ആശയപരമായ തർക്കങ്ങളും ഭിന്നിപ്പുകളും ഉണ്ടായിരുന്നു. ലാലാജി ഭഗതിനെ റഷ്യക്കാരുടെ ഏജന്റ് എന്നു വിളിച്ചിട്ടുണ്ട്, കൂടാതെ ഇത്തരം യുവവിപ്ലവകാരികൾ യാതൊരു ഉത്തരവാദിത്തവുമില്ലാത്തവരാണെന്നും ആരോപിച്ചിട്ടുണ്ട്.ദ മാർട്ടിർ - ഭഗത് സിംഗ് എക്സിപിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദീപ് നയ്യാർ അദ്ധ്യായം രണ്ട് - പുറം. 33 ഭഗത് ലാലാജിയുടെ ഹിന്ദുത്വവാദത്തെ തീരെ ഇഷ്ടപ്പെടാത്ത ആളായിരുന്നു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സിപിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദീപ് നയ്യാർ അദ്ധ്യായം രണ്ട് - പുറം. 32 ഇത്തരം എതിർപ്പുകൾ ഉണ്ടായിരുന്നിട്ടുപോലും ഭഗത് ലാലാജിയെ ഏറെ ബഹുമാനിച്ചിരുന്നു. ലാലാജിയുടെ മരണം നേരിട്ടു കണ്ട ഭഗത് സിംഗ് സ്കോട്ടിനോട് ഇതിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ചോരക്കു ചോര എന്ന സന്ദേശമാണ് ബ്രിട്ടന് നൽകേണ്ടത് എന്ന അഭിപ്രായമാണ് ഭഗത് മുന്നോട്ടു വെച്ചത്.ഭഗത് സിംഗ് - ഡോക്ടർ,റാണബോയ്കോട്ട് ഓൺ സൈമൺ കമ്മീഷൻ - പുറം. 37 മരണമടയുന്ന ഓരോ ഇന്ത്യക്കാരനും പകരമായി പത്ത് ബ്രിട്ടീഷുകാരെങ്കിലും കൊല്ലപ്പെടണം എന്ന് ഭഗത് സുഹൃത്തുക്കളോടായി പറഞ്ഞു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സിപിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദീപ് നയ്യാർ അദ്ധ്യായം രണ്ട് - പുറം. 36-37 ഭഗവതീ ചരൺ വോഹ്രയുടെ ഭാര്യയും വിപ്ലവകാരിയും കൂടിയായ ദുർഗ്ഗാദേവിയുൾപ്പടെ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും തന്നെ സ്കോട്ടിനെ വധിക്കാൻ തയ്യാറായി മുന്നോട്ടു വന്നു. അവസാനം ഈ കൃത്യത്തിനായി ഭഗത് സിംഗും, രാജ് ഗുരുവും, ചന്ദ്രശേഖർ ആസാദും നിയോഗിക്കപ്പെട്ടു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സിപിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദീപ് നയ്യാർ അദ്ധ്യായം രണ്ട് - പുറം. 38 എന്നാൽ സ്കോട്ടിനു പകരം ജോൺ സൗണ്ടേഴ്സ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നിർഭാഗ്യവശാൽ വധിക്കപ്പെട്ടത്.ഭഗത് സിംഗ് - ഡോക്ടർ,റാണബോയ്കോട്ട് ഓൺ സൈമൺ കമ്മീഷൻ - പുറം. 36-38 ഈ കർത്തവ്യത്തിൽ പങ്കെടുത്ത ജയഗോപാൽ എന്ന പ്രവർത്തകനാണ് പിന്നീട് കോടതിയിൽ കൂറുമാറി ജോൺ സൗണ്ടേഴ്സ് കേസിൽ വാദിഭാഗം ചേർന്ന് ഭഗത് സിംഗിനേയും സുഹൃത്തുക്കളേയും ഒറ്റുകൊടുത്തത്.ദ മാർട്ടിർ - കുൽദീപ് നയ്യാർ സൗണ്ടേഴ്സ് വധകേസ് വിചാരണ - പുറം. 98 നാടകീയമായ രക്ഷപ്പെടൽ സമീപത്തുള്ള ഒരു കലാലയത്തിന്റെ വാതിലിലൂടെ സംഘം രക്ഷപ്പെട്ടു. ചന്ദ്രശേഖർ ആസാദ് മൂവർ സംഘത്തെ പോലീസിൽ നിന്നും രക്ഷിക്കാൻ പോലീസിനു നേരെ വെടിവെപ്പു നടത്തി. നേരത്തെ തന്നെ തീരുമാനിച്ചിരുന്ന സുരക്ഷിത പാളയങ്ങളിലേക്കും മൂവരും സൈക്കിളുകളിൽ രക്ഷപ്പെട്ടു. ഇവരെ പിടിക്കാൻ പോലീസ് തിരച്ചിൽ ശക്തമാക്കി. ലാഹോർ നഗരത്തിൽ നിന്നും പുറത്തേക്കുള്ള എല്ലാ കവാടങ്ങളും കർശന നിരീക്ഷണത്തിനു വിധേയമാക്കി. കൂടാതെ നഗരം വിട്ടുപോകുന്ന എല്ലാ യുവാക്കളേയും പരിശോധിക്കാൻ ഉത്തരവായി. ആദ്യ രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു. പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്തോടെ ലാഹോർ വിട്ട് ഹൗറയിലേക്കു പോകാൻ പദ്ധതി തയ്യാറാക്കി. പൊതുജനമദ്ധ്യത്തിൽ തിരിച്ചറിയാതിരിക്കാൻ സിംഗ് തന്റെ താടി വടിക്കുകയും, തലമുടി ചെറുതാക്കി മുറിക്കുകയും ചെയ്തു. തിരനിറച്ച തോക്കുകളുമായി സിംഗും രാജ്ഗുരുവും അതിരാവിലെ താമസസ്ഥലത്തുനിന്നും പോയി. ഭഗവതി ചരൺ വോഹ്ര എന്ന സുഹൃത്തിന്റെ ഭാര്യയും ഇവരുടെ ഒപ്പം ഉണ്ടായിരുന്നു. സിംഗ് ഇവരുടെ കുട്ടിയെ തോളിലെടുത്തിരുന്നു. ദമ്പതിമാരെപ്പോലെയാണ് അവർ വേഷപ്രച്ഛന്നരായി നടന്നിരുന്നത്.ഭഗത് സിംഗ് - ഡോക്ടർ റാൺപുറം. 40മാർട്ടിർ അസ് ബ്രൈഡ്ഗ്രൂം- ഈശ്വർ ദയാൽ ഗൗർപുറം. 72 കൂടെ ഒരു ഭൃത്യനെപ്പോലെ ബാഗുമെടുത്ത് രാജ് ഗുരുവും. അതിശക്തമായ സുരക്ഷയുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാജപേരിൽ ടിക്കറ്റെടുത്ത് ആദ്യം കാൺപൂരിലേക്കും അവിടെ നിന്നും ലക്നൗവിലേക്കും അവർ യാത്രചെയ്തു. ലക്നൗവിൽ വെച്ച് രാജ്ഗുരു അവരിൽ നിന്നും മാറി മുൻപേ തീരുമാനിച്ചിരുന്നപോലെ ബനാറസിലേക്കു പോയി. ഭഗത് സിംഗ് ഒഴികെ മറ്റുള്ളവരെല്ലാം തന്നെ കുറച്ചു ദിവസങ്ങൾക്കുശേഷം തിരികെ ലാഹോറിലെത്തിച്ചേർന്നു.ഭഗത് സിംഗ് - ഡോക്ടർ റാൺപുറം. 41 അസ്സംബ്ലിയിൽ ബോംബ് എറിയുന്നു 1929 right|thumb|200px|ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് സിംഗ് - അമൃത്സറിനടുത്തുള്ള ഇന്ത്യാ-പാകിസ്താൻ അതിർത്തിയിലെ സ്മാരകം 1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു. പോലീസിന് സ്വതന്ത്ര അധികാരം നൽകുന്നതായിരുന്നു ഈ നിയമത്തിന്റെ കാതൽ. ഒന്നാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അടിച്ചമർത്തുക എന്നതായിരുന്നു ഗൂഢലക്ഷ്യം. പക്ഷേ നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാൻ വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാൻ തീരുമാനിച്ചു. തന്റെ പാർട്ടിയിൽ അവതരിപ്പിച്ച ഈ ആശയം സംശയലേശമെന്യേ അംഗീകരിക്കപ്പെട്ടു.ഭഗത് സിംഗ് - ഡോക്ടർ.റാണഅസ്സംബ്ലി ബോംബേറ് കേസ് എന്ന അദ്ധ്യായം പുറം.43-44 സുഖ്ദേവും‍‍‍‍‍, ബി.കെ.ദത്തും കൂടി സഭയിൽ ബോംബെറിയുക എന്നുള്ളതായിരുന്നു പദ്ധതി, ആ സമയത്ത് ഭഗത് സിംഗിന് റഷ്യയിലേക്ക് യാത്രചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ പിന്നീട് പദ്ധതിയിൽ മാറ്റം വരുത്തുകയും ആ ജോലി ഭഗത് സിംഗും ബി.കെ.ദത്തും ഏറ്റെടുക്കുകയും ചെയ്തു. നിശ്ചയിച്ച ദിവസത്തിനു രണ്ട് ദിവസം മുമ്പ് തന്നെ ഇരുവരും അസ്സംബ്ലി ഹാൾ സന്ദർശിച്ചിരുന്നു. ഹാളിലുള്ള ആർക്കും തന്നെ അപകടം പറ്റാത്ത രീതിയിൽ ബോംബെറിയാൻ പറ്റിയ ഒരു സ്ഥലം കണ്ടു പിടിക്കാനായിരുന്നു ഇത്.ഭഗത് സിംഗ് - ഡോക്ടർ.റാണഅസ്സംബ്ലി ബോംബേറ് കേസ് എന്ന അദ്ധ്യായം പുറം.44 1929 ഏപ്രിൽ 8 - ന് ഭഗത് സിംഗും, ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു, അതിനുശേഷം ഇൻക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ), സാമ്രാജ്യത്വം മൂർദ്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു. അംഗങ്ങൾ ഇല്ലാത്ത സ്ഥലത്തേക്കാണ് അവർ ബോംബുകൾ എറിഞ്ഞത്, അതുകൊണ്ടു തന്നെ സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായില്ല. അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു. സംഭവദിവസം സന്ദർശകർക്കായുള്ള സ്ഥലത്താണ് ഇരുവരും കൃത്യത്തിനുമുമ്പായി ഇരുന്നിരുന്നത്. മോത്തിലാൽ നെഹ്രു, മുഹമ്മദാലി ജിന്ന‍‍, മദൻ മോഹൻ മാളവ്യ തുടങ്ങിയ പല പ്രമുഖരും അന്നേ ദിവസം അസ്സംബ്ലിയിൽ സന്ദർശകരായിരുന്നു.ഭഗത് സിംഗ് - ഡോക്ടർ.റാണഅസ്സംബ്ലി ബോംബേറ് കേസ് എന്ന അദ്ധ്യായം പുറം.47 സംഭവത്തിനുശേഷം ഇരുവരും രക്ഷപ്പെടാനായി ശ്രമിച്ചിരുന്നില്ല. പകരം അവിടത്തനെ അക്ഷോഭ്യരായി നിലകൊണ്ട് ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. പുകപടലങ്ങൾ അടങ്ങിയപ്പോൾ കോടതിയിൽ സന്നിഹിതനായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സെർജന്റ് ടെറിക്കു മുമ്പാകെ ഇരുവരും കീഴടങ്ങി.ഭഗത് സിംഗ് - ഡോക്ടർ.റാണഅസ്സംബ്ലി ബോംബേറ് കേസ് എന്ന അദ്ധ്യായം പുറം.47 ആദ്യത്തെ രണ്ടു ബോംബുകൾ ഭഗത് സിംഗും, മൂന്നാമതൊരെണ്ണം ദത്തും ആണ് എറിഞ്ഞതെന്ന് അന്നേ ദിവസം കോടതിയിലുണ്ടായിരുന്ന അഭിഭാഷകൻ കൂടിയായിരുന്ന അസിഫ് അലി സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹമാണ് പിന്നീട് ലാഹോർ ഗൂഢാലോചന കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായത്.ഭഗത് സിംഗ് - ഡോക്ടർ.റാണഅസ്സംബ്ലി ബോംബേറ് കേസ് എന്ന അദ്ധ്യായം പുറം.46-47 വിചാരണ അസ്സംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് ഭഗത് സിംഗിനും, ദത്തയ്ക്കുമെതിരേ ചാർത്തപ്പെട്ട കേസിൽ 7 മെയ് 1929 ന് വിചാരണ ആരംഭിച്ചു.ലാഹോർ ഗൂഢാലോചനാ കേസ് വിചാരണ ഷഹീദ്ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത് - അദ്ധ്യായം 11 കോടതിയിൽ ഹാജരാക്കപ്പെട്ട സത്യവാങ്മൂലങ്ങളെക്കുറിച്ചും തെളിവുകളെ സംബന്ധിച്ചും ധാരാളം തർക്കങ്ങളും വാദങ്ങളും നിലനിന്നിരുന്നു. ഭഗത് സിംഗിനെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന തോക്കിനെച്ചൊല്ലിയുള്ളതായിരുന്നു പ്രധാന വിവാദം. താൻ ഭഗതിനെ അറസ്റ്റു ചെയ്യുമ്പോൾ ഭഗത് ആ തോക്ക് താഴേക്കു ചൂണ്ടി പിടിച്ചിരിക്കുകയായിരുന്നു എന്നാണ് അസ്സംബ്ലി ഹാളിൽ വെച്ച് അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ സെർജന്റ് ടെറി കോടതിക്കു മൊഴി നൽകിയത്.ഭഗത് സിംഗ് - ഡോക്ടർ.റാണപുറം. 47 എന്നാൽ ഭഗത് സിംഗ് ആ തോക്കിൽ നിന്നും മൂന്നു തവണ വെടിയുതിർത്തുവെന്ന് അന്ന് അസ്സംബ്ലിഹാളിലുണ്ടായിരുന്ന പ്രശസ്ത വ്യവസായിയായ ശോഭാ സിംഗ് കോടതിക്കു മുമ്പാകെ മൊഴി നൽകി. പിന്നീട് പ്രശസ്തനായ എഴുത്തുകാരനായി മാറിയ ഖുശ്വന്ത് സിംഗിന്റെ പിതാവാണ് ശോഭാ സിംഗ്. അന്നേ ദിവസം ഭഗത് ആ തോക്ക് കയ്യിലെടുത്തിരുന്നത് ഒരു മഹാ അബദ്ധമായിരുന്നുവെന്ന് ചരിത്രകാനും, എഴുത്തുകാരനുമായ ഖുശ് വന്ത് സിംഗ് കൂനർ അഭിപ്രായപ്പെടുന്നു. പോലീസിനു മുന്നിൽ സമാധാനപരമായി കീഴടങ്ങുവാനാണ് ഭഗതിന്റെ ഉദ്ദേശ്യമെങ്കിൽ ഭഗത് ആ തോക്ക് കൈയ്യിൽ കരുതാൻ പാടില്ലായിരുന്നുവെന്നും കൂനർ തുടർന്നു പറയുന്നു. കൂടാതെ സൗണ്ടേഴ്സിനെ വെടിവെച്ചത് ഇതേ തോക്കിൽ നിന്നുമാണെന്ന് പോലീസ് പിന്നീട് തെളിവുകളുടെ സഹായത്തോടെ കോടതിക്കുമുമ്പാകെ ബോധിപ്പിക്കുകയുണ്ടായി. ലിയോണാർഡ് മിഡ്ഡിൽടെൺ എന്ന ന്യായാധിപന്റെ മുമ്പാകെയാണ് കേസ് വന്നത്.ലാഹോർ ഗൂഢാലോചനാ കേസ് വിചാരണ ഇന്ത്യൻ ലോ ജേണലിൽ നിന്നും ശേഖരിച്ചത് ദത്തിനു വേണ്ടി വാദിക്കാൻ ഒരു അഭിഭാഷകൻ ഉണ്ടായിരുന്നു, എന്നാൽ ഭഗത് സിംഗ് സ്വയം തന്നെയാണ് തന്റെ വാദമുഖങ്ങൾ നിരത്തിയത്. ലാഹോറിൽ ഇവർ ബോംബു നിർമ്മിക്കാനുപയോഗിച്ചിരുന്ന സ്ഥലം പോലീസ് കണ്ടെത്തുകയും അവിടെ നിന്ന് മറ്റുള്ളവരെ കൂടി അറസ്റ്റു ചെയ്യുകയും ചെയ്തു. കോടതിയിൽ വിചാരണക്കിടെ കൂറുമാറിയ ജയഗോപാൽ എന്ന സുഹൃത്തിന്റെ നേരെ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രേം ദത്ത് എന്ന വിപ്ലവകാരി ചെരുപ്പെറിയുകയുണ്ടായി. ഇത് കോടതിയിൽ ഒരു വിരുദ്ധവികാരമാണുണ്ടാക്കിയത്. എല്ലാ കുറ്റവാളികളേയും കൈയാമം വെച്ച് കൊണ്ടുപോകാൻ കോടതി ഉത്തരവിട്ടു. തങ്ങളിലൊരുവൻ ചെയ്ത തെറ്റിന് എല്ലാവരും മാപ്പപേക്ഷിച്ചെങ്കിലും കോടതി കരുണകാണിക്കുവാൻ തയ്യാറായില്ല. തുടർന്നുള്ള വിചാരണ പ്രതികളെന്നു ആരോപിക്കപ്പെട്ടവരുടെ അസാന്നിദ്ധ്യത്തിൽ നടത്താനാണ് കോടതി തീരുമാനിച്ചത്. കോടതിമുറിയെ തങ്ങളുടെ ആശയങ്ങൾ പുറംലോകത്തെ അറിയിക്കുവാനുള്ള വേദിയാക്കാൻ തീരുമാനിച്ചിരുന്ന ഭഗതിന് ഇത് വലിയൊരു തിരിച്ചടിയായിരുന്നു. ജയിലിലെ സമരം, വധശിക്ഷ സൗണ്ടേഴ്സ് വധക്കേസിലും, അസ്സംബ്ലിയിൽ ബോംബെറിഞ്ഞ കേസിലുമാണ് ഭഗതിന് വിചാരണ നേരിടേണ്ടി വന്നത്. ഹൻസരാജ് വോഹ്ര, ജയഗോപാൽ എന്നീ സുഹൃത്തുക്കളുടെ മൊഴിയാണ് ഭഗതിനെതിരേ സുപ്രധാന തെളിവായി മാറിയത്. സൗണ്ടേഴ്സ് വധകേസിൽ പങ്കെടുത്ത ഇവരുടെ മൊഴികൾ കേസിൽ വളരെ നിർണ്ണായകമായി. സൗണ്ടേഴ്സ് കേസിന്റെ വിധി വരുന്നതുവരെ അസ്സംബ്ലിയിൽ ബോംബെറിഞ്ഞതുമായുള്ള കേസിൽ ശിക്ഷ പ്രഖ്യാപിക്കുന്നത് നീട്ടിവെക്കുകയാണുണ്ടായത്. സിംഗിനെ ഡെൽഹി ജയിലിൽ നിന്നും മിയാൻവാലി ജയിലിലേക്കു മാറ്റി.മിയാൻവാലി ജയിലിലെ സത്യാഗ്രഹസമരം ഷഹീദ്ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത് - അദ്ധ്യായം 10 മിയാൻവാലി ജയിലിലിൽ കണ്ട് വേർതിരിവ് ഭഗതിനെ ക്രുദ്ധനാക്കി. ബ്രിട്ടീഷ് തടവുകാരേയും, ഇന്ത്യൻ തടവുകാരേയും രണ്ടു രീതിയിലാണ് ഇവിടെ പാർപ്പിച്ചിരുന്നത്. ബ്രിട്ടീഷ് തടവുകാർക്ക് എല്ലാ വിധ സൗകര്യങ്ങളും, നല്ല ഭക്ഷണവും, വായിക്കാൻ ദിനപത്രങ്ങളും നൽകിയപ്പോൾ, ഇന്ത്യയിലെ രാഷ്ട്രീയ തടവുകാർക്ക് മോശം ഭക്ഷണവും, വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളുമാണുണ്ടായിരുന്നത്. ജയിലിൽ രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു, ജയിലിൽ നടക്കുന്ന വിവേചനത്തിനെതിരേയും, കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും, വായിക്കാൻ പുസ്തകങ്ങൾക്കും ഒക്കെ വേണ്ടിയായിരുന്നു ഈ സമരം. ഈ സമരം പാർലിമെന്റിൽ വരെ ഒച്ചപ്പാടുണ്ടാക്കി. മുഹമ്മദ് അലി ജിന്ന സത്യാഗ്രഹികൾക്കുവേണ്ടി പാർലിമെന്റിൽ ശബ്ദമുയർത്തി. ജവഹർലാൽ നെഹ്രു സത്യാഗ്രഹികളെ ജയിലിൽ ചെന്നു കണ്ടു.ഭഗത് സിംഗ് - ഡോക്ടർ.റാണപുറം.47 സത്യാഗ്രഹം തകർക്കാൻ സർക്കാർ പലവിധ വഴികളും നോക്കി. സത്യാഗ്രഹികളെ അവരുടെ സെല്ലുകളിൽ നിന്നും മാറ്റി പാർപ്പിച്ചു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 86 കുടിക്കാനുള്ള വെള്ളം നിറക്കുന്ന പാത്രങ്ങളിൽ പാൽ നിറച്ചു. അതുകുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ കരുതിയിരുന്നത്. ഈ ആശയം പക്ഷേ വിലപ്പോയില്ല. കൊടിയ മർദ്ദനത്തിന്റെ കൂടെ ട്യൂബ് വഴി സത്യാഗ്രഹികളുടെ വായിലേക്ക് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചു, കടുത്ത എതിർപ്പുമൂലം അതും നടന്നില്ല.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 87 ഈ സമരം ജനശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങി. ബ്രിട്ടന്റെ വൈസ്രോയ് ആയിരുന്ന ഇർവിൻ പ്രഭു തന്റെ ഷിംല അവധിക്കാലം വെട്ടിച്ചുരുക്കി പ്രശ്നപരിഹാരത്തിനായി ജയിലിലേക്കു തിരിച്ചു. സത്യാഗ്രഹ സമരം തകർക്കാനും, സൗണ്ടേഴ്സ് വധകേസിലെ വിചാരണ തുടരാനുമായി ഭഗത് സിംഗിനെ ലാഹോറിലുള്ള ബോസ്റ്റൽ ജയിലിലേക്കു മാറ്റി. സൗണ്ടേഴ്സിനെ വധിക്കാൻ ശ്രമിച്ചതിനും, രാജാവിനെതിരേ ഗൂഢാലോചന നടത്തിയെതിനെതിരേയുമായിരുന്നു ഭഗതിനും 27 പേർക്കെതിരേയുമായി കേസ്.ഭഗത് സിംഗിനെതിരേയുള്ള കുറ്റപത്രം ഇന്ത്യൻ ലോ ജേണൽ ഇവിടെയും ഭഗത് തന്റെ നിരാഹാരസമരത്തിൽ നിന്നും പിൻമാറിയിരുന്നില്ല. കൈയാമം വെച്ച്, സ്ട്രെച്ചറിൽ കിടത്തിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇതിനിടെ സത്യാഗ്രഹമനുഷ്ഠിച്ചിരുന്ന ജതീന്ദ്ര ദാസ് മരണമടഞ്ഞു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 89 ഇതോടെ ചിലർ സത്യാഗ്രഹമുപേക്ഷിച്ചെങ്കിലും ഭഗത് സിംഗും, ബതുകേശ്വർ ദത്തും സത്യാഗ്രഹം ഉപേക്ഷിക്കാൻ തയ്യാറായില്ല. ജതീന്ദ്രദാസിന്റെ മരണം വളരെയധികം ജനശ്രദ്ധ ക്ഷണിച്ചുവരുത്തി. സത്യാഗ്രഹികൾക്കു നേരെയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരേ മോട്ടിലാൽ നെഹ്രു പാർലിമെന്റിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ് അലം, ഗോപീചന്ദ് ഭാർഗവ എന്നിവർ പഞ്ചാബ് ലെജിസ്ലേറ്റീവ് കമ്മറ്റിയിൽ നിന്നും രാജിവെച്ചു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 90 5 ഒക്ടോബർ 1929 ൽ ഭഗത് തന്റെ നിരാഹാരം അവസാനിപ്പിച്ചു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 93 വിചാരണ വേഗത്തിലാക്കാൻ വൈസ്രോയി ഇർവിൻ പ്രഭു ഒരു പ്രത്യേക കോടതി സ്ഥാപിക്കുകയുണ്ടായി.ഭഗത് സിംഗ് - ഡോക്ടർ.റാണപുറം.95 ഈ കോടതിക്കു മുകളിൽ ഇംഗ്ലണ്ടിലെ ന്യായാധിപസ്ഥാനമായ പ്രൈവി കൗൺസിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് പ്രത്യേക കോടതിക്കായി പുറത്തിറക്കിയ ഉത്തരവിൽ പരാമർശിച്ചിരുന്നു. കുറ്റം ആരോപിച്ചിരുന്നു ആളുകളുടെ അസാന്നിദ്ധ്യത്തിലാണ് കൗതുകമെന്നു തോന്നാവുന്ന ഈ വിചാരണ നടന്നത്. 1930 മെയ് അ‍ഞ്ചു മുതൽ 1930 സെപ്തംബർ 10 വരെയാണ് വിചാരണ നടന്നത്. 1930 ഒക്ടോബർ 7 ന് പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാൻ കോടതി വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. ബി.കെ.ദത്ത് ഉൾപ്പെടെയുള്ള മൂന്നു പേരെ മുമ്പ് അസ്സംബ്ലി ബോംബേറു കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രൈവി കൗൺസിലിനുള്ള ഹർജി വധശിക്ഷ വിധിച്ചതിനുശേഷം ഇംഗ്ലണ്ടിലെ പ്രൈവി കൗൺസിലിനു അപ്പീൽ നൽകാൻ ഭഗതിനെ എല്ലാവരും നിർബന്ധിച്ചു. തുടക്കത്തിൽ ഭഗത് ഇതിനെതിരായിരുന്നുവെങ്കിലും, തന്റെ പാർട്ടിക്ക് ബ്രിട്ടനിൽ ഒരു പ്രചാരണം നേടിക്കൊടുത്തേക്കാം ഈ സംഭവം എന്നു കരുതി അതിനെ പിന്നീട് അനുകൂലിച്ചു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 120 പ്രൈവി കൗൺസിലിൽ അപ്പീൽ നൽകാനായി വിദഗ്ദ്ധരടങ്ങിയ ഒരു സംഘത്തെ പഞ്ചാബിൽ രൂപീകരിച്ചു. ഇത്തരം ഒരു പ്രത്യേക കോടതി രൂപവത്കരിക്കാൻ വൈസ്രോയിക്ക് അധികാരമില്ലെന്നതായിരുന്നു അപ്പീലിൽ പ്രധാനമായും പറഞ്ഞിരുന്നത്,മാത്രവുമല്ല ഇത്തരമൊരു പ്രത്യേക കോടതി രൂപീകരിക്കേണ്ട യാതൊരു സാഹചര്യങ്ങളും നിലവിലുണ്ടായിരുന്നില്ലെന്നും ഹർജിയിൽ പ്രതിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദീപ് നയ്യാർപുറം. 120 എന്നാൽ ഇതിനുള്ള അധികാരം വൈസ്രോയിയിൽ നിക്ഷിപ്തമാണെന്നു പറഞ്ഞ് പ്രൈവി കൗൺസിൽ ഈ മാപ്പപേക്ഷ തള്ളിക്കളകയും പ്രത്യേക കോടതിയുടെ വിധി ശരിവെക്കുകയും ചെയ്തു.ഭഗത് സിംഗ് - ഡോക്ടർ.റാണപുറങ്ങൾ.95-96 രാജ്യത്തിന്റെ ശ്രദ്ധ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയിലേക്കു മാത്രമായി ചുരുങ്ങി. ഈ മൂന്നു യുവാക്കളുടെ വധശിക്ഷ റദ്ദാക്കാൻ കഴിയാവുന്ന ഒരാളുണ്ടെങ്കിൽ അത് ഗാന്ധി മാത്രമാണെന്ന് ജനങ്ങൾ കരുതിയിരുന്നു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 122-124 ഗാന്ധി-ഇർവിൻ കരാർ പ്രകാരം തങ്ങളുടെ ശിക്ഷ ലഘൂകരിക്കപ്പെടില്ല എന്ന് ഭഗത് സിംഗ് ഉറച്ചു വിശ്വസിച്ചിരുന്നു. മാർച്ചിൽ ഡെൽഹിയിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ വന്ന ഗാന്ധിയുടെ നേരെ യുവാക്കൾ ലഘുലേഖകൾ വിതരണം എറിയുകയുണ്ടായി. ഗാന്ധിയുടെ നിഷ്ക്രിയത്വത്തിനെതിരേയുള്ള പ്രതിഷേധമായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം മുഴുവൻ.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 128 ഈ മൂന്നു യുവാക്കളുടെ വധശിക്ഷ റദ്ദാക്കാൻ വേണ്ടി അധികാരികളുടെ നേരെ അപ്പീലുകളുടെ ഒരു കൂട്ടം തന്നെയായിരുന്നു രാജ്യമെമ്പാടുനിന്നും പ്രവഹിച്ചുകൊണ്ടിരുന്നത്. സുഭാഷ് ചന്ദ്ര ബോസ് ബോംബെയിലെത്തി ഗാന്ധിജിയെ കണ്ടു. ഗാന്ധി-ഇർവിൻ സന്ധിയുടെ ഭാഗമായി ഈ യുവാക്കളുടെ ശിക്ഷ റദ്ദു ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു ഉദ്ദേശ്യം.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 138 സുഭാഷ് ചന്ദ്ര ബോസ് ജയിലിലെത്തി മൂവരേയും സന്ദർശിക്കുകയുണ്ടായി. തീരെ അവശരായിരുന്നു അവർ മൂന്നുപേരും, തങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനായി ജയിലിനു പുറത്തു നടക്കുന്ന ശ്രമങ്ങളെക്കുറിച്ചു ആകാംക്ഷാഭരിതരായിരുന്നു അവരെന്ന് സുഭാഷ് ഓർക്കുന്നു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം.139 ഗാന്ധി-ഇർവിൻ സന്ധിയുടെ ഭാഗമായിട്ടെങ്കിലും, അതല്ലെങ്കിൽ ആ കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രത്യേക നിർദ്ദേശം വഴി ഭഗത് സിംഗിനേയും മറ്റു സുഹൃത്തുക്കളേയും വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ഗാന്ധിയും കോൺഗ്രസ്സ് നേതാക്കളും ശ്രമിക്കുമെന്ന് തങ്ങൾ വിശ്വസിച്ചിരുന്നതായി ജയിലിൽ ഭഗത് സിംഗിന്റെ സഹതടവുകാരനും, ലാഹോർ ഗൂഢാലോചന കേസിലെ പ്രതിയുമായിരുന്ന അജയഘോഷ് ഓർക്കുന്നു.അജയഘോഷ് ഭഗത് സിംഗിന്റെ ജയിലിലെ കാലം ഓർമ്മിക്കുന്നു ഷഹീദ് ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത് വധശിക്ഷ thumb|ഭഗത് സിംഗിന്റെ മരണസർട്ടിഫിക്കറ്റ് 1931 മാർച്ച് 24 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവുണ്ടായിരുന്നത്. എന്നാൽ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കുകയായിരുന്നു. 1931 മാർച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ്, എന്നിവരെ തൂക്കിലേറ്റി. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങൾ ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്ലജ് നദിയിലെറിഞ്ഞു. വിവാദം ഭഗത് സിംഗ് ജയിലിലായിരുന്നപ്പോൾ അദ്ദേഹത്തെ വധശിക്ഷയിൽ നിന്നും രക്ഷിക്കാമായിരുന്നിട്ടും, മഹാത്മാഗാന്ധി അത് ചെയ്തില്ല എന്നു പറയപ്പെടുന്നു. ഭഗത് സിംഗിന്റെ വധശിക്ഷ പെട്ടെന്ന് നടപ്പിലാക്കാൻ മോഹൻ ദാസ് കരംചന്ദ് ഗാന്ധി ബ്രിട്ടീഷുകാർക്കൊപ്പം ഗൂഢാലോചന നടത്തിയെന്നു വരെ പറയപ്പെടുന്നു. ഭഗത് സിംഗിന്റെ വധശിക്ഷ റദ്ദാക്കാൻ ബ്രിട്ടനുമേൽ സമ്മർദ്ദം ചെലുത്താനുള്ള സ്വാധീനം ഗാന്ധിജിക്കുണ്ടായിരുന്നില്ല എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ അനുയായികൾ ഈ വിമർശനത്തിനെ നേരിടുന്നു. അതുപോലെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിയുടെ പങ്കിനെ ചോദ്യംചെയ്യത്തക്ക ഭീഷണിയൊന്നും ഭഗത് സിംഗ് ഉയർത്തിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഭഗത് സിംഗിന്റെ ദേശസ്നേഹത്തെ ഗാന്ധി എപ്പോഴും പ്രകീർത്തിച്ചിരുന്നു അതുപോലെ തന്നെ വധശിക്ഷയെ ഗാന്ധി തുടക്കം മുതൽക്കുതന്നെ എതിർത്തിരുന്നു. ഞാൻ എപ്പോഴും വധശിക്ഷയെ എതിർക്കുന്നു, ദൈവമാണ് ഒരു ജീവൻ നൽകുന്നത്, അത് തിരിച്ചെടുക്കാൻ അദ്ദേഹത്തിനു മാത്രമേ അവകാശമുള്ളു എന്ന ഗാന്ധിയുടെ വാചകങ്ങൾ മുൻനിർത്തി അദ്ദേഹത്തിന്റെ അനുയായികൾ ഭഗത് സിംഗിന്റെ വധശിക്ഷ റദ്ദാക്കാൻ ഗാന്ധിജി ശ്രമിച്ചില്ല എന്ന വിവാദത്തെ എതിർക്കുന്നു.വിപ്ലവകാരികളുടെ വധശിക്ഷ റദ്ദാക്കാൻ ഗാന്ധി ആത്മാർത്ഥമായി ശ്രമിച്ചിരുന്നു ഷഹീദ്ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത് ഗാന്ധി-ഇർവിൻ കരാർ പ്രകാരം ഏതാണ്ട് 90,000 രാഷ്ട്രീയ തടവുകാരുടെ മോചനം സാധ്യമായി. ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടെ വധശിക്ഷ ഇളവുചെയ്യണം എന്നാവശ്യപ്പെട്ട് ഒരു കത്ത് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ദിവസം രാവിലെ വൈസ്രോയിക്കു ഗാന്ധി‍‍ നൽകിയിരുന്നു. ഈ കത്ത് കൈമാറുമ്പോഴും താൻ തീരെ വൈകിപോയി എന്നു ഗാന്ധി അറിഞ്ഞിരുന്നില്ലെന്ന് തെളിവുകളെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ അനുയായികൾ ചൂണ്ടിക്കാണിക്കുന്നുദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 139 ജയിലിൽ ഭഗത് സിംഗിന്റെ സഹ തടവുകാരനായിരുന്ന ബാബ രൺധീർ എന്നയാൾ ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഭഗതിനോട് സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിലൊന്നും തനിക്കു വിശ്വാസമില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു സിംഗ് ചെയ്തിരുന്നത്. കൂടാതെ നിങ്ങൾ വിശ്വസിക്കുന്ന ദൈവമുണ്ടെന്നു കരുതിയാൽ തന്നെ അദ്ദേഹം എന്തിനാണ് ഇത്തരം കഷ്ടപ്പാടുകൾ മനുഷ്യനു നൽകുന്നതെന്ന് രൺധീറിനോട് ചോദിക്കുകയും ഉണ്ടായി.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 26 ഈ ചോദ്യം രൺധീറിനെ ചൊടിപ്പിക്കുകയും അദ്ദേഹം ഭഗതിനോട് വളരെ പരുഷമായി സംസാരിക്കുകയും ചെയ്തിരുന്നു.ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 27 ഈ രൺധീറിനോടുള്ള മറുപടിയായാണ് ഞാൻ എന്തുകൊണ്ട് നിരീശ്വരവാദിയായി എന്ന ലഘുലേഖ ഭഗത് എഴുതുന്നത്. എന്നാൽ പിന്നീട് തനിക്ക് സിഖ് മതാനുയായി മാറാൻ മതപരമായ ചടങ്ങുകൾ ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞതായി രൺധീർ പറയുകയുണ്ടായി. ബ്രിട്ടീഷ് ജയിലധികൃതർ എന്നാൽ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നത്രെ. ഈ തെളിവുകൾ ചരിത്രകാരന്മാർ പക്ഷേ നിരാകരിക്കുകയാണ്, കാരണം ഈ സംഭവത്തെക്കുറിച്ച് അറിവുള്ള ഏകവ്യക്തി രൺധീർ മാത്രമാണ്, മാത്രവുമല്ല തന്റെ ജീവിത കാലം മുഴുവൻ നിരീശ്വരവാദിയായി ജീവിച്ച ഒരാൾ മരണസമയത്ത് ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വെക്കാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നു. മാർക്സിസം ഷഹീദ് ഭഗത് സിങ്ങ് മാർക്സിസ്റ്റ് ചിന്തയിൽ അതീവ ആകൃഷ്ടനായിരുന്നു. ഭാരതത്തിന്റെ ഭാവി മാർക്സിസ്റ്റ് തത്ത്വങ്ങളനുസരിച്ച് പുനർനിർമ്മാണം ചെയ്യുക എന്നത് ഷഹീദ് ഭഗത് സിങ്ങിന്റെ ആദർശങ്ങളിൽ ഒന്നായിരുന്നു. 1926 മുതൽ അദ്ദേഹം ഭാരതത്തിലും വിദേശത്തും വിപ്ലവ പ്രസ്ഥാനത്തിന്റെ പുരോഗതിയെക്കുറിച്ച് പഠിച്ചിരിന്നു.അസ്സംബ്ലി ഹാളിൽ വിതരണം ചെയ്ത ലഘുലേഖ മാർക്സിസ്റ്റ് ആർക്കൈവിൽ നിന്നും ശേഖരിച്ചത് ജയിൽ തടവുകാരനായിരിക്കുന്ന സമയത്ത് ഭഗത് ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ദാസ് ക്യാപിറ്റൽ‍‍, ഫ്രഞ്ച് വിപ്ലവം എന്നിങ്ങനെ കാറൽ മാർക്സിന്റേയും, ഫ്രെഡറിക് ഏംഗൽസിന്റേയും പുസ്തകങ്ങൾ ഉൾപ്പെടെ കുറേയെറെ അദ്ദേഹം വായിച്ചു കൂട്ടിയിരുന്നുവെന്ന് സഹതടവുകാർ ഓർമ്മിക്കുന്നു.ഭഗത് സിംഗിന്റെ വായനാശീലത്തെക്കുറിച്ച് ഷഹീദ് ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്ഭഗത് സിംഗിന്റെ വിപ്ലവപൈതൃകം മാർക്സിസ്റ്റ്.കോം - ശേഖരിച്ചത് 1 ഒക്ടോബർ 2012ഭഗത് സിംഗിന്റെ ജന്മദിനാഘോഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ - ഔദ്യോഗിക വിലാസംഅരാജകത്വവാദത്തിൽനിന്നും മാർക്സിസത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിസിസ്റ്റ്‍) ഔദ്യോഗിക വെബ് വിലാസം ഞാൻ എന്തുകൊണ്ട് ഒരു നിരീശ്വരവാദിയായി എന്ന വിഷയത്തെക്കുറിച്ച് ഒരു ലഘുലേഖയും ഭഗത് ജയിലിൽ വച്ച് എഴുതിയിരുന്നു. അഭ്രപാളിയിൽ ഭഗത് സിംഗിനെ കഥാപാത്രമാക്കികൊണ്ട് നിരവധി ചലച്ചിത്രങ്ങളും ടി വി സീരിയലുകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.1954ൽ നിർമ്മിക്കപ്പെട്ട ഷഹീദ്-ഇ-ആസാദ് ഭഗത് സിംഗ് എന്ന ചലച്ചിത്രത്തിൽ പ്രേം അബീദ് ആണ് ഭഗത് സിംഗിന്റെ വേഷം ചെയ്തത്.തുടർന്ന് ഷഹീദ് ഭഗത് സിംഗ് (1963), ഷഹീദ് (1965), അമർ ഷഹീദ് ഭഗത് സിംഗ്( 1974) എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി.2002 ൽ സുകുമാർ നായർ സംവിധാനം ചെയ്ത ഷഹീദ്-ഇ-ആസാം, 23 മാർച്ച് 1931: ഷഹീദ്, ദെ ലജന്റ് ഒഫ് ഭഗത് സിംഗ് എന്നിങ്ങനെ മൂന്ന് ചിത്രങ്ങൾ ഇറങ്ങി.റംഗ് ദേ ബസന്തി,ഷഹീദ് ഉദ്ദം സിംഗ് എന്നീ ചലച്ചിത്രങ്ങളിലും ചന്ദ്രശേഖർ എന്ന ടി വി സീരിയലിലും ഭഗത് സിംഗ് കഥാപാത്രമായി വരുന്നുണ്ട്. ഓർമ്മ ഭഗത് സിംഗിന്റെ ഓർമ്മയ്ക്കായി ഭാരത സർക്കാർ 1968ൽ അദ്ദേഹത്തിന്റെ 61 ആം ജന്മദിനത്തിൽ 20 പൈസയുടെ തപാൽ സ്റ്റാമ്പും 2012 ൽ 5 രുപയുടെ നാണയവും പുറത്തിറക്കി. പാകിസ്താനിലെ ഭഗതി സിംഗ് ഫൌണ്ടേഷൻ ഭഗത് സിംഗ് മെമ്മോറിയൽ ഫൌണ്ടേഷൻ എന്നീ സംഘടനകൾ ഭഗത് സിംഗിനെ പാകിസ്താനിലെ വീരപുരുഷനായി പ്രഘ്യാപിക്കുന്നതിന് 2018 ൽ ആവശ്യപ്പെട്ടിരുന്നു. 1907 സെപ്തംബർ 28-ജനനം 1915 ഒന്നാം ലാഹോർ ഗൂഢാലോചനാകേസ്. 1916 ഭഗത് സിംഗ് ഡി.എ.വി.ഹൈസ്കൂളിൽ 1917 കർത്താർസിംഗ് രക്തസാക്ഷി ആകുന്നു. 1919 ജാലിയൻവാലാബാഗ് കൂട്ടക്കൊല 1920 ഭഗത് സിംഗ് നിസ്സഹകരണ പ്രസ്ഥാനത്തിലെ ബാലഭടൻ 1922 ചൌരിചൌരാ സംഭവം.ഭഗത് സിംഗ് ലാഹോർ നാഷണൽ കോളേജിൽ, സർവ്വകലാശാലാ വിദ്യാഭ്യാസം 1923 ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപവൽക്കരണം.ഭഗത് സിംഗ് കാൻപൂരിൽ 1924 ഭഗത് സിംഗ് വിപ്ലവത്തിലേക്ക് ഉപനയിക്കപ്പെടുന്നു. 1925 കാക്കോരി ഗൂഢാലോചന കേസ്സ്. 1926 നൌ ജവാൻ ഭാരത് സഭ. ഭഗത് സിംഗ് അറസ്റ്റിൽ. 1927 രാം പ്രസാദ് ബിസ്മിലും കൂട്ടരും തൂക്കിലേറുന്നു. 1928 ദില്ലി സമ്മേളനം 1929 ലാഹോർ അസ്സംബ്ലിയിൽ ബോംബേറ്.രണ്ടാം ലാഹോർ ഗൂഢാലോചന കേസ്സ്. ജയിൽ നിരാഹാര സമരം. 1930 വധശിക്ഷ വിധിക്കപ്പെടുന്നു. പ്രിവികൌൺസിലിൽ അപ്പീൽ. 1931 ആസാദ് രക്തസാക്ഷിയാകുന്നു.ഗന്ധി-ഇർവ്വിൻ കരാർ. 1931 മാർച്ച് 23-ഭഗത് സിംഗും സഖാക്കളും രക്തസാക്ഷികളായി. സ്രോതസ്സുകൾ അവലംബങ്ങൾ വർഗ്ഗം:1907-ൽ ജനിച്ചവർ വർഗ്ഗം: 1931-ൽ മരിച്ചവർ വർഗ്ഗം:സെപ്റ്റംബർ 28-ന് ജനിച്ചവർ വർഗ്ഗം:മാർച്ച് 23-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യൻ വിപ്ലവകാരികൾ വർഗ്ഗം:തൂക്കിലേറ്റപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ വർഗ്ഗം:20-ആം നൂറ്റാണ്ടിലെ വധശിക്ഷകൾ
ക്ലിന്റ് ഈസ്റ്റ്‌വുഡ്
https://ml.wikipedia.org/wiki/ക്ലിന്റ്_ഈസ്റ്റ്‌വുഡ്
ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജൂനിയർ. (ജനനം: 1930, മെയ് 31 നു) ഹോളിവുഡ് ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ഓസ്കാർ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായി. ചലച്ചിത്രാഭിനയത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ ബി-ഗ്രേഡ് സിനിമകളിലും പിന്നീടൊരുകാലത്തു പൗരുഷകഥാപാത്രങ്ങളിലും തളച്ചിടപ്പെടുകയായിരുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് പിന്നീടു സ്വത്വസിദ്ധമായ കലാബോധത്താൽ കലാമൂല്യമുള്ള സിനിമകളിലേക്കു പതിയെ ചുവടുമാറുകയാണുണ്ടായതു്. “ഡർട്ടി ഹാരി” ശ്രേണിയിലെ ചിത്രങ്ങളും, “മാൻ വിത്ത് നോ നെയിം”, സെർജിയൊ ലിയോണിന്റെ “സ്പഗെറ്റി വെസ്റ്റേൺ” എന്നീ ശ്രദ്ധേയ ചലച്ചിത്രങ്ങളിൽ പുരുഷത്വത്തിന്റെ പ്രതീകമായ അഭിനേതാവായിരുന്നു ക്ലിന്റ് ഈസ്റ്റ്‌വുഡെങ്കിൽ, “അൺഫോർഗിവൺ”, “മിസ്റ്റിക് റിവർ”, “മില്യൺ ഡോളർ ബേബി” എന്നീ സിനിമകളിൽ കലാബോധമുള്ള ചലച്ചിത്രകാരനാണു് ക്ലിന്റ് ഈസ്റ്റ്‌വുഡ്. വർഗ്ഗം:1930-ൽ ജനിച്ചവർ വർഗ്ഗം:മേയ് 31-ന് ജനിച്ചവർ വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര നടന്മാർ വർഗ്ഗം:ജീവചരിത്രം വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ
അലബാമ
https://ml.wikipedia.org/wiki/അലബാമ
അലബാമ () അമേരിക്കൻ ഐക്യനാടുകളിലെ തെക്കുകിഴക്കൻ മേഖലയിലുള്ള ഒരു സംസ്ഥാനമാണ്. തെക്ക് മെക്സിക്കൻ കടലിനോടു ചേർന്നാണ് ഈ സംസ്ഥാനത്തിന്റെ സ്ഥാനം. വടക്ക് ടെന്നിസി, തെക്ക് ഫ്ലോറിഡ, ഗൾഫ് ഓഫ് മെക്സിക്കോ എന്നിവ, കിഴക്ക് ജോർജിയ, പടിഞ്ഞാറ് മിസിസിപ്പി എന്നിവയാണ് അലബാമയുടെ അതിരുകളും അയൽ സംസ്ഥാനങ്ങളും. 1819-ൽ ഇരുപത്തിരണ്ടാമതു സംസ്ഥാനമായാണ് അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്. മോണ്ട്ഗോമറി‍ തലസ്ഥാനമായ ഈ സംസ്ഥാനത്തിലെ ജനസംഖ്യയനുസരിച്ചുള്ള ഏറ്റവും വലിയ നഗരം ബ്രിമിങ്‌ഹാം ആണ്. കാലങ്ങളായി ഇതൊരു വ്യാവസായിക നഗരമാണ്. ഭൂവിസ്തൃതിയനുസരിച്ച് ഹണ്ട്‍സ്‍വില്ലെ ആണ് ഏറ്റവും വലിയ നഗരം. ഫ്രഞ്ച് ലൂയിസിയാനയുടെ തലസ്ഥാനമായി 1702 ൽ ഫ്രാൻസിലെ കോളനിസ്റ്റുകൾ സ്ഥാപിച്ച മോബീൽ ആണ് ഈ സംസ്ഥാനത്തിലെ ഏറ്റവും ആദ്യം സ്ഥാപിക്കപ്പെട്ട നഗരം. മസ്കോഗിയൻ ഭാഷ സംസാരിച്ചിരുന്ന ഇവിടത്തെ നിവാസികളായിരുന്ന അലബാമ വംശജരിൽനിന്നുമാണ് ഈ സംസ്ഥാനത്തിന്റെ പേർ വന്നത്. ഭൂവിസ്തൃതിയനുസരിച്ച് അലബാമ അമേരിക്കൻ ഐക്യനാടുകളിലെ 30 ആമത്തെ വലിയ സംസ്ഥാനവും ജനസംഖ്യയനുസരിച്ച് 24 ആം സ്ഥാനവുമാണ്. ഏരിയയിൽ 30 ാം സ്ഥാനത്തും യുഎസ് സ്റ്റേറ്റുകളിൽ 24 ആം സ്ഥാനത്തുമാണ്. ഏകദേശം 1,500 മൈൽ (2,400 കി.മീ) ഉൾനാടൻ ജലഗതാഗത മാർഗ്ഗങ്ങളുള്ള ഈ സംസ്ഥാനം ഐക്യനാടുകളിൽ ഇത്തരത്തിൽ ഏറ്റവും വലുതാണ്. അലബാമ സംസ്ഥാന പക്ഷിയുടെ പേരിനോടനുബന്ധിച്ച് യെല്ലോഹാമ്മർ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. അലബാമ "ഹാർട്ട് ഓഫ് ഡിക്സീ" എന്നും കോട്ടൺ സ്റ്റേറ്റ് എന്നും അറിയപ്പെടുന്നു. സംസ്ഥാന വൃക്ഷം ലോങ് ലീഫ് പൈനും സംസ്ഥാന പുഷ്പം കാമെല്ലിയയുമാണ്. കാർഷിക മേഖലയെ തുടർച്ചയായി ആശ്രയിച്ചിരുന്നതു കാരണം അമേരിക്കൻ ആഭ്യന്തര യുദ്ധം മുതൽ രണ്ടാം ലോകമഹായുദ്ധം വരെയുള്ള കാലത്ത് അലബാമയ്ക്ക് മറ്റ് പല തെക്കൻ യു.എസ് സംസ്ഥാനങ്ങളേയും പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. മറ്റ് തെക്കൻ സംസ്ഥാനങ്ങളെ പോലെ, അലബാമയിലെ നിയമനിർമാതാക്കൾ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഫ്രിക്കൻ അമേരിക്കക്കാരുടെയും ദരിദ്രരായ നിരവധി വെളുത്ത വർഗങ്ങളെയും പൌരാവകാശങ്ങൾ ഇല്ലാതാക്കിയിരുന്നു. left|thumb|അലബാമയുടെ ഭൂപടം അവലംബം balya paang illa വർഗ്ഗം:അലബാമ വർഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങൾ
ഫ്രാൻസ്
https://ml.wikipedia.org/wiki/ഫ്രാൻസ്
ഫ്രാൻ‌സ് (France) പടിഞ്ഞാറൻ യൂറോപ്പിലെ പ്രമുഖ രാജ്യമാണ്. ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഈ പശ്ചാത്യ രാജ്യം ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ്. യൂറോപ്യൻ യൂണിയന്റെ സ്ഥാപകാംഗവും അതിൽ അംഗമായ ഏറ്റവും വലിയ രാജ്യവുമാണ് ഫ്രാൻസ്. ഐക്യരാഷ്ട്രസഭയുടെ രൂപവത്കരണത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയ ഇവർ, യു.എൻ രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളിലൊന്നാണ്. മെഡിറ്ററേനിയൻ കടലിന്റെയും അറ്റ്ലാന്റിക് മഹാസമുദ്രത്തിന്റെയും ഇടയിലുള്ള ഈ രാജ്യം തദ്ദേശീയരുടെ ഇടയിൽ ഹെക്സഗൺ എന്നും അറിയപ്പെടുന്നു. പഞ്ചഭുജാകൃതിയാണ് ഇതിനു കാരണം. ബെൽജിയം, ലക്സംബർഗ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, മൊണാക്കോ, അൻഡോറ, സ്പെയിൻ എന്നിവയാണ് ഫ്രാൻ‌സിന്റെ അയൽ‌രാജ്യങ്ങൾ. ജനാധിപത്യ രാഷ്ട്രമായ ഫ്രാൻ‌സിൽ നിന്നാണ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലേക്കും മനുഷ്യാവകാശ സന്ദേശങ്ങൾ പ്രവഹിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനം ലോക ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങൾക്ക് പ്രചോദനമായത് ഈ പ്രഖ്യാപനമായിരുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നത് ഫ്രാൻസിന്റെ മുദ്രാ വാക്യമാണ്. അടിച്ചമർ‍ത്തലുകൾക്കും കൈയേറ്റങ്ങൾക്കും സ്വാതന്ത്ര്യനിഷേധത്തിനുമെതിരെയുള്ള ഫ്രഞ്ചുകാരുടെ സമരാവേശം വിഖ്യാതമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലം കൂടിയാണ് ഫ്രഞ്ച് റിപ്പബ്ലിക്ക്. ശാസ്ത്രം, കല, ഫാഷൻ, സംസ്കാരം, സാഹിത്യം, കായികമേഖല, സാങ്കേതികവിദ്യ എന്നിവയിലുള്ള സംഭാവന വിശേഷണങ്ങൾക്കൊക്കെ അപ്പുറമാണ്. ഫാഷന്റെ ഈറ്റില്ലം എന്ന് ഫ്രാൻസിനെ വിശേഷിപ്പിക്കാറുണ്ട്. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരെ കൊളോണിയൽ ശക്തികളിലൊന്നായിരുന്നു ഫ്രാൻ‌സ്. കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകളായി ഇന്നും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ എന്നീ വൻ‌കരകളിൽ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുണ്ട്. പാരീസ് ആണ് ഫ്രാൻ‌സിന്റെ തലസ്ഥാനം. ചരിത്രം റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗൌൾ പ്രവിശ്യയെക്കുറിച്ചായിരുന്നു അഞ്ചാം ശതകത്തിൽ, ഇന്നത്തെ ഫ്രാൻസിനെക്കുറിച്ചുള്ള പരാമർശങ്ങളുള്ളത്. ഗൌൾ (കുതിരകളെന്നും കുതിരകളുമായി ബന്ധപ്പെട്ട ഇടമെന്നും അർഥം) എന്നായിരുന്നു ആദ്യം ഈ മേഖല അറിയപ്പെട്ടിരുന്നത്. നോർമാഡൻമാരുടെയും ബാർബാറിയന്മാരുടെയും ജർമാനൻമാരുടെയും ദേശാടനഭൂമിയായിരുന്നിത്. 486ൽ സാലിയൻ ഫ്രാങ്കൻ വംശത്തലവനായിരുന്ന ക്ലോവെ ആയിരുന്നു സൈൻ നദിയുടെ തീരത്ത് ഈ ദേശാടനക്കാരെ അണിനിരത്തി ഒരു രാജ്യത്തിനടിത്തറയിട്ടത്. അത് റോമൻ കത്തോലിക്കാസഭയുടെ അധീനതയിലുമായി. 511 ൽ ക്ലോവെയുടെ മരണാനന്തരം മൊറോവീംഗിയൻ വംശം ഈ മേഖലയുടെ അധിപന്മാരായി. 751 ൽ ചാൾസ് മാർട്ടലിന്റെ പുത്രൻ പപ്പാൻ കാരോളിംഗൻ വംശം സ്ഥാപിച്ചു ഫ്രാൻസിന്റെ അധിപന്മാരായി. 774 ൽ ഇറ്റലിയും 778 ൽ ജർമനിയും നിരന്തരമായ ആക്രമണമഴിച്ചുവിട്ടു, അന്നത്തെ ഫ്രാൻസിന്റെ അധിപന്മാരാകാൻ. 801 ആയപ്പോഴേക്കും അതിർത്തി രാജ്യമായ സ്പെയിൻ കടന്ന് മുസ്ലിം സൈന്യവും ഫ്രാൻസിലെത്തി. ഫ്രാൻസിന്റെ പൂർവതീരം അവരുടേതായപ്പോൾ പോപ്പുലിയോ മൂന്നാമന്റെ കാലത്ത് ലൂയി ഒന്നാമന്റെ നേതൃത്വത്തിൽ വിദേശ സൈനിക ഇടപെടലുകൾ ഒരുപരിധിവരെ തടഞ്ഞുനിർത്തി. ഫ്രാൻസിനെ മൂന്നു പ്രവിശ്യകളാക്കി ലൂയി ഒന്നാമന്റെ മൂന്നു പുത്രന്മാരെ ഈ മേഖലകളുടെ ചുമതലയേൽപ്പിച്ചു. ലൂയി പതിനാലാമന്റെ കാലത്തോളം അടിച്ചമർത്തലുകളും സ്വാതന്ത്ര്യധ്വംസനവും അനുഭവിച്ച ഫ്രഞ്ച് ജനത പിന്നീട് സ്വാതന്ത്ര്യസമരങ്ങളുടെ പര്യായങ്ങളായി. ഇതൊക്കെയാണെങ്കിലും വെറുമൊരു പട്ടാളക്കാരനായിരുന്ന നെപ്പോളിയൻ ചക്രവർത്തിയായതിനു ശേഷമുള്ള സാമ്രാജ്യവികസനത്തെ തുടർന്നാണ് ഫ്രാൻസ് ഗ്രാൻഡ്നാസിയോൺ ഗ്രേറ്റ്നേഷൻ എന്ന പേരിനുടമകളായത്. വാസ്തുവിദ്യ അവലംബം വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:ജി-8 രാജ്യങ്ങൾ വർഗ്ഗം:യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ വർഗ്ഗം:യൂറോപ്യൻ യൂണിയനിലെ സ്ഥാപകാംഗങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
കേരളത്തിലെ ചുമർ ചിത്രങ്ങൾ
https://ml.wikipedia.org/wiki/കേരളത്തിലെ_ചുമർ_ചിത്രങ്ങൾ
thumb|right|Gajendra moksham കേരളത്തിലെ പഴയ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പള്ളികളിലെയും ചുവർചിത്രങ്ങൾ-- ചുമർച്ചിത്രങ്ങൾ - ദ്രാവിഡചിത്രരചനാ രീതിയുടെ പിൻതുടർച്ചയാണ്‌. ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും ചുവർചിത്രങ്ങളുടെ പ്രതലവുമായി കേരളീയ ചുവർചിത്ര പ്രതലങ്ങൾക്ക്‌ നല്ല സാദൃശ്യമുണ്ട്‌. ചുവർച്ചിത്രങ്ങളുടെ അഖ്യാനത്തിലും ആലേഖനത്തിലും ഒരു പ്രത്യേക ശൈലി ആവിഷ്കരിച്ചിട്ടുണ്ട്‌.അവയുടെ രചനാ സങ്കേതങ്ങൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയനാവും. ഉപയോഗിക്കുന്ന നിറക്കൂട്ടുകളുടെ സവിശേഷതയും ഇതിനൊരു കാരണമാണ്‌. ഈ ചിത്രങ്ങളുടെ തിരുവെഴുത്തു അടിസ്ഥാനം പല സംസ്കൃത ഗ്രന്ഥങ്ങളിലും കാണാം, അതിൽ ഒന്നാണ് ചിത്രസൂത്രം ഉദ്ദേശം 1500 വർഷം മുമ്പ് സംസ്കൃതത്തിൽ രചിക്കപ്പെട്ട വിഷ്ണു ധർമ്മോത്തരപുരാണം എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗമാണ് ചിത്രകലയെപ്പറ്റി വിവരിക്കുന്ന ചിത്രസൂത്രം. ഒൻപത് അദ്ധ്യായങ്ങളിലായി 287 ചെറിയ ശ്ലോകങ്ങളും രണ്ടാമദ്ധ്യായത്തിൽ ഏതാനും ഗദ്യവുമാണ് ഇതിലടങ്ങിയിരിക്കുന്നത്. ചിത്രകലയെപ്പറ്റി ചിത്രസൂത്രത്തിൽ പറഞ്ഞിട്ടുള്ളതുപോലെ വിശദമായി പ്രതിപാദിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥമില്ല. ചിത്രകല എന്ത്, എന്തിന്, അതിന്റെ ഉദ്ദേശ്യം,ലക്ഷ്യം,ധർമ്മം, ചിത്രകാരൻ, ആസ്വാദകർ, മറ്റു കലകളുമായുള്ള ബന്ധം തുടങ്ങി നൂറുനൂറു ചോദ്യങ്ങൾക്ക് ഈ പുസ്തകം ഉത്തരം നല്കുന്നു. യഥാർത്ഥ ഭാരതീയചിത്രകലയെ മനസ്സിലാക്കാൻ ചിത്രസൂത്രം പ്രയോജനപ്പെടും ഇന്ന്‌ ചുവർച്ചിത്രങ്ങളുടെ ശൈലിയിൽ ചിത്രങ്ങൽ വരക്കുന്ന രീതി പ്രചാരത്തിൽ വന്നിട്ടുണ്ട്‌. വരകളുടെ കൃത്യത, വർണ്ണസങ്കലനം, അലങ്കാരങ്ങൾക്ക്‌ കൊടുക്കുന്ന പ്രാധാന്യം, വികാരാവിഷ്കാരത്തിലെ ശ്രദ്ധ ഇവ കേരളീയ ചുവർ ചിത്രങ്ങളുടെ പ്രത്യേകതയാണ്‌. കേരളീയ ചുവർചിത്രങ്ങൾക്ക്‌ സൂക്ഷ്മതയും ഭാവതീവ്രതയും വർണ്ണവൈവിധ്യവും ലഭിച്ചത്‌ 8-‍ം നൂറ്റാണ്ട്‌ മുതലുള്ള കാലഘട്ടത്തിലാണ്‌. ആരാധനമൂർത്തികളായ ദേവീദേവന്മാരുടെയും, അവരുടെ ജീവിത സന്ദർഭങ്ങളുമാണ്‌ മിക്കവാറും ചിത്രങ്ങൾ പ്രമേയമാക്കിയത്‌. ശിവൻ, വിഷ്ണു, ഗണപതി, സുബ്രഹ്മണ്യൻ, കുതിരപ്പുറത്ത്‌ ആരുഡനായ അയ്യപ്പൻ, പരമേശ്വരതാണ്ഡവം, ദക്ഷിണാ മൂർത്തി, അഘോരശിവൻ, ഭൈരവൻ, ഋഷികളുടെയും മനുഷ്യരുടെയും ദേവാരാധന, സാധാരണ മൻ^ഷ്യരുടെ ഭക്തി, കിരാതർജ്ജനീയം, മാർക്കണ്ഡേയ പുരാണം തുടങ്ങിയ ശൈവകഥകളുടെ ആവിഷ്ക്കാരം ഇവയും ചിത്രീകരണ വിഷയങ്ങളിൽ ഉൾപ്പെടുന്നു. കേരളീയ ചുവർചിത്രകലയുടെ ചരിത്രം മൂന്ന്‌ കാലഘട്ടങ്ങളായി കണക്കാക്കാം. പ്രാഥമിക കാലഘട്ടം : തിരുവമ്പാടി, പിഷാരിക്കാവ്‌, കളിയാമ്പള്ളി, കാന്തല്ലൂർ ക്ഷേത്രങ്ങളിൽ കാണുന്ന ചുവർചിത്രങ്ങളാണ്‌ പ്രാഥമിക കാലഘട്ടമായി കരുതുന്നത്‌. മധ്യ കാലഘട്ടം : വടക്കുനാഥക്ഷേത്രം, മട്ടാഞ്ചേരി,തിരുവഞ്ചിക്കുളം, പള്ളിമണ്ണ, ഏറ്റൂമാനൂർ, വാസുദേവപുരം, എളങ്കുന്നപ്പുഴ, പനയന്നാർകാവ്‌, മുളക്കുളം, ബാലുശ്ശേരി, തൃപ്രയാർ, തൃചക്രപ്പുര, താഴത്തങ്ങാടി എന്നിവിടങ്ങളിലെ ചിത്രങ്ങൾ അന്ത്യകാലഘട്ടം :പത്മനാഭപുരം കൊട്ടാരം, കോട്ടയ്ക്കൽ, നെയ്യാറ്റിൻകര, കരിവേലിപ്പുറ മാളിക, കൃഷ്ണപുരം കൊട്ടാരം, പുണ്ഡരീകപുരം എന്നീ ക്ഷേത്രങ്ങളിലെയും, അകപ്പറമ്പ്‌, കാഞ്ഞൂർ, തിരുവല്ല, കോട്ടയം, ചേപ്പാട്‌, അങ്കമാലി എന്നപള്ളികളിലെയും ചുവർചിത്രങ്ങൾ. ചുവർച്ചിത്രങ്ങളുടെ നിർമ്മാണം , നിറക്കൂട്ട്‌ കരിങ്കല്ല്‌ കൊണ്ടോ ചെങ്കല്ല്‌ കൊണ്ടോ കെട്ടിയ ചുമരിൽ കുമ്മായം തേച്ച്‌ പരുക്കൻ പ്രതലവും പിന്നീട്‌ അതിൻ^മുകളിൽ നേർത്ത രണ്ടാം പ്രതലവും നിർമ്മിക്കുന്നു. കുമ്മായം ചുമരിൽ നിന്ന്‌ ഇളകി പോകാതിരിക്കാൻ പശകൾ ഉപയോഗിച്ചിരുന്നു. ചിലപ്പോൾ മൃഗക്കൊഴുപ്പും ശർക്കരയും ചേർത്ത്‌ ആദ്യ പ്രതലത്തിൽ കുമ്മായം പിടിപ്പിച്ചിരുന്നു. രണ്ടാം പ്രതലത്തിൽ കുമ്മായം കരിക്കിൻ വെള്ളത്തിൽ കലക്കി ഉപയോഗിച്ചിരുന്നു. പണ്ട്‌ വിളാമ്പശ, വേപ്പിൻ പശ, കള്ളിപ്പാൽ ഇവയും പശയായി ഉപയോഗിക്കാറുണ്ടായിരുന്നു. മഞ്ഞ, വെള്ള, നീല, പച്ച, ചുവപ്പ്‌, കാവിനിറം, കാവി , പച്ച കലർന്ന നീലം, ശ്യാമനീലം, കറുപ്പ്‌, സ്വർണ്ണ മഞ്ഞ തുടങ്ങിയ നിറങ്ങളാണ്‌ കേരളീയ ചുമർചിത്രങ്ങളുടെ വർണ്ണലോകം. പച്ചിലച്ചായവും, പഴച്ചാറും മാത്രമല്ല ധാതുക്കളും, രാസവസ്തുക്കളും ചായങ്ങളുടെ നിർമ്മാണത്തിന്‌ ഉപേയോഗിച്ചിരുന്നു. വെട്ടുകല്ലിൽ നിന്ന്‌ കാവി ചുവപ്പ്‌, കാവി മഞ്ഞ നീലി അമരിച്ചാറിൽ നിന്ന്‌ നീല നീലചായം ചേർത്ത എരവിക്കറയിൽ നിന്ന്‌ പച്ച മനയോലയിൽ നീലച്ചായം ചേർത്ത്‌ പച്ച എണ്ണക്കരിയിൽ നിന്ന്‌ കറുപ്പ്‌ ചുണ്ണാമ്പിൽ നിന്ന്‌ വെള്ള ചിത്രമെഴുതുന്ന രീതി കൂർപ്പിച്ച മുളം തണ്ട്‌ കൊണ്ട്‌ മഞ്ഞച്ചായം മുക്കി ആദ്യം ബാഹ്യരേഖ വരയ്കുന്നു. പിന്നീട്‌ ചുവന്നചായത്തിലുള്ള വര കൊണ്ട്‌ ബാഹ്യരേഖകളെ ദൃഢമാക്കുന്നു. നിറം കൊടുക്കുന്നത്‌, രേഖകൾ വിശദാംശങ്ങളും ഭാവാവിഷ്ക്കരണവും മറ്റും പൂർത്തിയാക്കിയശേഷം മാത്രമാണ്‌. കോരപ്പുല്ല്‌, കൈതവേര്‌, മുളംതണ്ട്‌ കൂർപ്പിച്ചെടുത്തത്‌ എന്നിവയാണ്‌ ചുവർ ചിത്രരചനയിൽ ബ്രഷായി ഉപയോഗിച്ച്‌ വന്നിരുന്നത്‌. കോരപ്പുല്ല്‌ ബ്രഷു കൊണ്ടാണ്‌ ചായം പൂശിയിരുന്നത്‌. ധാരാളം ചായം തേക്കേണ്ട ഇടങ്ങളിൽ കൈതവേര്‌ കൊണ്ടും ചായം പൂശിയിരുന്നു.ചിത്രം എഴുതിക്കഴിഞ്ഞ്‌ പൈൻമരത്തിന്റെ കറയും എണ്ണയും ചേർത്ത്‌ തുണിയിൽ അരിച്ച്‌ ചിത്രത്തിന്‌ ബലം കൂട്ടിയിരുന്നുവെന്ന്‌ കരുതുന്നു. അവലംബം കുറിപ്പുകൾ വർഗ്ഗം:കേരളത്തിലെ കലകൾ
തൈപ്പൂയം
https://ml.wikipedia.org/wiki/തൈപ്പൂയം
ലഘുചിത്രം|മലേഷ്യയിൽ തൈപ്പൂയം ആഘോഷം ലഘുചിത്രം|മലേഷ്യയിൽ തൈപ്പൂയം ആഘോഷം ലഘുചിത്രം|മലേഷ്യയിൽ തൈപ്പൂയം ആഘോഷം തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു. അതേസമയം സുബ്രഹ്മണ്യന്റെ വിവാഹസുദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും മറ്റൊരു ഐതിഹ്യമുണ്ട്. മകരസംക്രമദിനമാണ്‌ തൈമാസത്തിലെ ആദ്യനാൾ, ഉത്തരായണത്തിന്റെ തുടക്കം.ഇതാണ്‌ തൈപ്പൊങ്കൽ. അതേ മാസത്തിൽ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. തമിഴ്‌നാട്ടിലേയും കേരളത്തിലേയും സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു. പഴനി, തിരുച്ചെന്തൂർ, ഹരിപ്പാട്, കിടങ്ങൂർ വെണ്ടാർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചുവരുന്നു. ഇവിടങ്ങളിലെല്ലാം വൻ തോതിൽ കാവടിയാട്ടവും തുടർച്ചയായ അഭിഷേകങ്ങളും അന്നേദിവസം ഉണ്ടാകാറുണ്ട്. വിശ്വാസങ്ങളും ഐതിഹ്യങ്ങളും തൈ പിറന്താൽ വഴി പിറക്കുമെന്നാണ്‌ തമിഴ്‌ പഴമൊഴി. തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണെന്നും മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും തൈമാസത്തിൽ നിവൃത്തിയുണ്ടാകുമെന്നുമാണ്‌ വിശ്വാസം . സുബ്രഹ്മണ്യന്നുള്ള സമർപ്പണമാണ്‌ കാവടി. അഭീഷ്ടസിദ്ധിക്കാണ്‌ പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും നേരുന്നത്‌ . തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. പല ക്ഷേത്രങ്ങളിലും ഒരാഴ്ചത്തെ തൈപ്പൂയാഘോഷമാണ്‌ നടക്കുക. പഴനിയിൽ രഥോത്സവവും, മധുരൈയിൽ തെപ്പരഥോത്സവവും അന്ന്‌ നടക്കുന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിലെ ശ്രീ മഹേശ്വരക്ഷേത്രത്തിലെ തൈപ്പൂയം വലിപ്പം കൊണ്ടും ആഘോഷംകൊണ്ടും പ്രസിദ്ധമാണ്. താരകാസുരൻ ദേവലോകത്തെ ജീവിതം ദുസ്സഹമാക്കിയപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു. താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാൻ അയക്കുന്നത്‌. പന്ത്രണ്ട്‌ ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവൻ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം. ശിവസുതനും ദേവസേനാപതിയുമാണ് സുബ്രഹ്മണ്യൻ. ബ്രാഹ്മണ്യം എന്നത്‌ ശിവനെ കുറിക്കുന്നു. അതിനോട്‌ ശ്രേയസിനെ കുറിക്കുന്ന -സു- എന്ന ഉപസർഗം ചേർത്ത്‌ സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന്‌ സ്കന്ദപുരാണം പറയുന്നു. വേദഗോബ്രാഹ്മണരുടെ ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യൻ. ജനനശേഷം മലർന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി. അപ്പോൾ കുഞ്ഞിന്‌ ആറ്‌ തലകൾ ഉണ്ടായി; ആറു തലകൾ ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു. കൃത്തികമാർ മുലകൊടുത്തു വളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി. ജനനത്തിന്റെ വിവിധ ഘട്ടങ്ങൾക്ക്‌ ഉത്തരവാദിയായവരുടെ എല്ലാം മകനായി സുബ്രഹ്മണ്യൻ മാറി;വിവിധ പേരുകളും സിദ്ധിച്ചു. സുബ്രഹ്മണ്യൻയോഗബലത്താൽ കുമാരൻ,വിശാഖൻ,ശാഖൻ,നൈഗമേയൻ എന്ന പേരുകളിൽ നാല്‌ ശരീരം സ്വീകരിച്ചു. ഗുഹൻ എന്ന പേരിൽ ശിവന്റേയും,സ്കന്ദൻ എന്ന പേരിൽ പാർവതിയുടേയും, മഹാസേനൻ എന്ന പേരിൽ അഗ്നിയുടേയും, കുമാരൻ എന്നപേരിൽ ഗംഗയുടേയും ശരവണനെന്ന പേരിൽ ശരവണത്തിന്റേയും കാർത്തികേയനെന്ന പേരിൽ കൃത്തികമാരുടേയും പുത്രനായി സുബ്രഹ്മണ്യൻ അറിയപ്പെട്ടു. സുബ്രഹ്മണ്യന്‌ രണ്ടു ഭാര്യമാരുള്ളതായും വിശ്വാസമുണ്ട്‌. വള്ളി,ദേവയാനി എന്നിവരാണവർ. ഇതിൽ വള്ളിയെ വിവാഹം കഴിക്കുന്നതിന് മുമ്പ്‌ അവരുടെ സ്നേഹം മുരുകൻ പരീക്ഷിച്ചതായും പുരാണങ്ങൾ പറയുന്നു. എന്നാൽ മുരുകൻ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ചിരുന്നുവെന്നും ചില ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു. മുരുകൻ ദേവസ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന്‌ സുബ്രഹ്മണ്യനെക്കൊണ്ട്‌ പാർവതി ദേവി ഇപ്രകാരമൊരു പ്രതിജ്ഞ എടുപ്പിച്ചെന്നാണ്‌ പുരാണകഥ. തൈപ്പൂയാഘോഷമുള്ള കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾ ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രം പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം തൃപ്പേരൂർക്കുളങ്ങര ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം ആർപ്പൂക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഇടവട്ടം പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ചേർപ്പ് തായംകുളങ്ങര സുബ്രഹ്മണ്യസ്വാമിക്ഷേത്രം തൃശ്ശൂർ തൃക്കുമാരംകുടം സുബ്രഹ്മണ്യസ്വാമിക്ഷേത്രം കൂർക്കഞ്ചേരി ശ്രീ മഹേശ്വരക്ഷേത്രം കൊടുമ്പ് ശ്രീ കല്യാണസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പാലൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം പശ്ചിമ പഴനി വലിയഴീക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം വെണ്ടാർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം കുപ്പണ ശ്രീ വേലായുധമംഗലം ക്ഷേത്രം തെക്കുംകര ശ്രീ കുമാരേശ്വര ക്ഷേത്രം,കാരുമാത്ര,തൃശ്ശൂർ അവലംബം കുറിപ്പുകൾ വർഗ്ഗം:കേരളത്തിലെ ഉത്സവങ്ങൾ
Nigeria
https://ml.wikipedia.org/wiki/Nigeria
Redirectനൈജീരിയ
നേപ്പാൾ
https://ml.wikipedia.org/wiki/നേപ്പാൾ
ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാൾ (ഔദ്യോഗിക നാമം: ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ). 2008 മേയ് 28 നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. ടൂറിസം മേഖലയിലും, മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു ആണ് ഇതിന്റെ തലസ്ഥാനം. പൊഖാറ, ബിരത്നഗർ, ലളിത്പുർ, ഭക്തപുർ, വീരേന്ദ്രനഗർ, മഹേന്ദ്രനഗർ തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ. പേരിനു പിന്നിൽ നേ(പരിശൂദ്ധ) പാൽ(ഗുഹ) എന്നീ പദങ്ങൾ ചേർത്തുവച്ചാണ് നേപ്പാൾ എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു. നേവരുടെ പലം(പാലി ഭാഷയിൽ 'രാജ്യം') എന്ന അർത്ഥത്തിൽ നേപ്പലം എന്നും അതിൽ നിന്ന് നേപ്പാളം എന്നും പിന്നീട് നേപ്പാൾ എന്നും ‍ആയിമാറിയതാവണം. നേവർ കാഠ്മണ്ഡുവിനെ നേപാ എന്നു വിളിക്കുന്നുണ്ട്. ഇതിൽ നിന്നുണ്ടായതാണ് നേപ്പാൾ എന്നാണ് മറ്റൊരു വാദം. ചരിത്രം കാഠ്മണ്ഡു താഴ്‌വരയിൽ നിന്നു ലഭിച്ച നവീന ശിലായുഗ ആയുധങ്ങൾ ഇവിടെ ഒമ്പതിനായിരം വർഷം മുൻപ് http://www.ancientworlds.net/aw/Places/Place/325095ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. രണ്ടായിരത്തിയഞ്ഞൂറ് വർഷം മുൻപ് ഇവിടെ ടിബറ്റോ-ബർമൻ വംശജർ ഇവിടെ താമസിച്ചിരുന്നതായി കണക്കാക്കുന്നു. ‍ഇന്തോ-ആര്യൻ ഗോത്രക്കാർ ഇവിടെ ഏകദേശം ൧൫൦൦(1500)ബി.സി.യിൽ എത്തിയതായി കണക്കാക്കുന്നു. ൧൦൦൦(1000)ബി.സി.യോടടുത്ത് ചെറിയ നാട്ടുരാജ്യങ്ങൾ രൂപപ്പെട്ടു തുടങ്ങി. ൨൫൦(250)ബി.സി.യോടുകൂടി നേപാൾ മൗര്യ രാജവംശത്തിന്റെയും പിന്നീട് ഗുപ്തൻമാരുടെയും കീഴിലായി. ഏ.ഡി അഞ്ചാം നൂറ്റാണ്ടിനു ശേഷം ലിച്ചാവീസ് എന്ന ഭരണ കൂടം ഇവിടം പിടിച്ചടക്കുന്നു. ഏ.ഡി.എട്ടാം നൂറ്റണ്ടോടുകൂടി അതും തകർന്നു. ശേഷം വന്നത് നേവർ ഭരണകൂടമാണ്. ഏ.ഡി.പതിനൊന്നാം നൂറ്റാണ്ടോടെ ചാലുക്യ ഭരണകൂടം ഇവിടം പിടിച്ചടക്കി. 1482ൽ നേപ്പാൾ കാഠ്മണ്ഡു, പഠാൻ, ഭാദ്ഗോൺ, എന്നീ പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. 1765ൽ ഗൂർഖകളിൽപ്പെട്ട പ്രിഥ്വി നാരായൺ ഷാ നേപ്പാളിനെ ഏകീകരിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള തർക്കം ആംഗ്ലോ-നേപ്പാളി യുദ്ധത്തിനു വഴിവെച്ചു(1815-16). ഇതേത്തുടർന്ന് നേപ്പാളിന് ചില പ്രവിഷ്യകൾ നഷ്ടപ്പെട്ടു. യുദ്ധത്തിനു ശേഷം രാജകുടുംബത്തിനു സ്ഥിരത നഷ്ടപ്പെട്ടു. ജങ് ബഹദുർ എന്ന പട്ടാള നേതാവും രാജകുടുംബവും തമ്മിൽ നടന്ന യുദ്ധത്തിൽ ബഹദുർ വിജയിക്കുകയും അദ്ദേഹം റാണാ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. റാണകൾ 1857ലെ ശിപായി ലഹളയിലും രണ്ടു ലോക മഹായുദ്ധത്തിലും ബ്രിട്ടണെ സഹായിച്ചു. 1923ൽ ബ്രിട്ടൺ നേപ്പാളുമായി കരാറിൽ ഒപ്പുവെച്ചു. 1955ൽ മഹേന്ദ്ര വീർ വിക്രം ഷാ രാജാവായി സ്ഥാനമേറ്റു. 1959ൽ ഇവിടെ ഒരു പാർട്ടി രഹിത പഞ്ചായത്തു രീതി നടപ്പിൽ വന്നു. 1972ൽ വീരേന്ദ്ര രാജകുമാരൻ രാജാവായി. ജൻ അന്ദോളനിന്റെ പ്രവർത്തന ഫലമായി 1991ൽ ഒരു ബഹു പാർട്ടി പാർലമെൻറ് ഇവിടെ നിലവിൽ വരുകയാണ് ഉണ്ടായത്. എങ്കിലും നിർവചിക്കപ്പെടാത്ത പല പ്രധാന ശക്തികളും രാജാവിനുണ്ടായിരുനു. 1996ൽ ഇവിടെ മവോയിസ്റ്റ് തീവ്രവാദികളുടെ ആക്രമണം ആരംഭിച്ചു. മവോയിസ്റ്റുകൾ രാജാവിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ ഗറില്ല യുദ്ധം നടത്തി. ഇത് നേപാളീസ് ആഭ്യന്തര യുദ്ധത്തിനു വഴി വെച്ചു. ഇതിൽ ൧൫൦൦൦(15000) പേർ മരണപ്പെട്ടു. ജൂൺ 1 2001ന് വീരേന്ദ്ര സ്വന്തം മകൻ ദീപേന്ദ്രയാൽ കൊല്ലപ്പേട്ടുhttp://www.infoplease.com/ipa/A0107820.html. ശേഷം ജ്ഞാനേന്ദ്ര മഹാരാജാവ് സ്ഥാനമേറ്റു. ൨൦൦൨(2002)ൽ ‍രാജാവ് പാർലമൻറ് പിരിച്ചുവിട്ടു. 2005ൽ അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണം പൂർണമായി സ്വയം ഏറ്റെടുക്കുകയും ചെയ്തു. 2006ലെ ജനാധിപത്യ നീക്കത്തെ തുടർന്നു ഏപ്രിൽ 24,2006 ന് പരമാധികാരം ജനങ്ങൾക്കു തിരിച്ചു നൽകുകയും പാർലമെൻറ് വീണ്ടും വിളിച്ചുകൂട്ടുകയും ചെയ്തു. മെയ് 18, 2006ന് പാർലമെൻറ് നേപാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു. മവോയിസ്റ്റ് ആഭ്യന്തര ജനകീയ യുദ്ധം 1996 മുതൽ 2006 വരെ ഒരു പതിറ്റാണ്ടു നീണ്ടു നിന്ന ഗവണ്മൻറും 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മവോയിസ്റ്റ്)'ഉം തമ്മിലുള്ള യുദ്ധം മവോയിസ്റ്റ് ആഭ്യന്തര യുദ്ധം അഥവാ നേപ്പാളിലെ ജനകീയ യുദ്ധം എന്നറിയപ്പെടുന്നു. യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നേപ്പാൾ സ്ഥാപിക്കുക എന്നതായിരുന്നു. 1996 ഫെബ്രുവരി 13 നാണ് ഈ യുദ്ധം തുടങ്ങിയത്. മവോയിസ്റ്റ് കൾ കൊലപ്പെടുത്തിയ 4000 പേരും ഗവണ്മെന്റിനാൽ കൊല്ലപ്പെട്ട 8200 പേരും ഉൾപെടെ ഏകദേശം 12700 പേർ കൊല്ലപ്പേട്ടു.പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നേപ്പാൾ' രൂപികരിച്ച് യുദ്ധം അവസാനിപ്പിച്ചു . ഗൂർഖ യുദ്ധം 1814 മുതൽ 1816 വരെ നേപ്പാളിലെ ഗൂർഖ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന ഈ യുദ്ധം ആംഗ്ലൊ-നേപാളി യുദ്ധം എന്നും അറിയപ്പെടുന്നു. അമർ സിങ് താപ, ഭീംസെൻ താപ, രഞ്ജുർ സിങ് താപ, ഭക്തി താപ എന്നിവർ നേപ്പാളിനു വേണ്ടി പൊരുതി. സിഗൗലി സന്ധിയിൽ ഈ യുദ്ധം അവസാനിച്ചു. ഈ സന്ധിയെ തുടർന്ന് നേപ്പാളിന് ടറായി മേഖലയുടെ കുറെ ഭാഗം നഷ്ടപ്പെട്ടു. അതിനു പകരമായി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രണ്ടു ലക്ഷം രൂപ നേപ്പാളിന് ആണ്ടുതോറും നൽകേണ്ടിയിരുന്നു. thumb|ചാങ്‌നാരായണ ക്ഷേത്രം നേപ്പാൾ റിപ്പബ്ലിക് 2007 ഡിസംബർ 27 താൽകാലിക പാർ‍ലമെന്റ് നേപ്പാളിനെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ആക്കുമെന്ന് പ്രഖ്യാപിച്ചു. .Bill turns Nepal into federal republic . Kantipur Report. 2007-12-28. 2008 മേയ് 28-ന് നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പ്രഖ്യാപിച്ചു.Nepal abolishes monarchy . CNN. 2008-05-28. Retrieved 2008-05-28. അന്നു മുതൽ നേപ്പാൾ മതേതര, ജനാധിപത്യ ഫെഡറൽ റിപ്പബ്ലിക്കായി. ഇതോടെ നേപ്പാളിലെ രാജഭരണത്തിനും അന്ത്യം കുറിക്കപ്പെട്ടു. ബീരേന്ദ്ര രാജ്യാന്തര കണ്വെഷൻ സെന്ററിൽ ചേർന്ന ഭരണ ഘടന അസംബ്ലിയാണ് നേപ്പാളിനെ റിപ്പബ്ലിക് ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനു അംഗീകാരം നൽകിയത്. പ്രധാന മന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയ്ക്കു വേണ്ടി അഭ്യന്തര മന്ത്രി കൃഷ്ണ പ്രസാദാണു പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ പരമാധികാരി ഇനിമുതൽ പ്രസിഡന്റാണ്.കാട്മണ്ടുവിലെ ഡർബാർ മാർഗിലുള്ളനാരായൺ ഹിതി കൊട്ടാരത്തിന്റെ മുന്നിലെ രാജ പതാകയും രാജ ചിഹ്നവും മാറ്റി ദേശീയ പതാക സ്ഥാപിച്ചു. ഫെഡറൽ ഡെമോക്രാട്ടിക് റിപ്പബ്ലിക്ക് ഓഫ് നേപ്പാളിന്റെ പുതിയ പ്രധാന മന്ത്രിയായി പുഷ്പ കമൽ ദഹൽ പ്രചണ്ട അധികാരമേറ്റു.കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ ചെയർമാനാണ് പ്രചണ്ട. ഭൂമിശാസ്ത്രം thumb|350px|ഭൂമിശാസ്ത്ര മേഖലകൾ thumb|350px|ഇന്ത്യാ-നേപ്പാൾ അതിർത്തിയിലെ കമാനം,സുനൗലി വടക്ക് ചൈനയും(ടിബറ്റും) മറ്റു മൂന്നു ഭാഗം ഇന്ത്യയാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ രാജ്യം കുന്നുകളും മലകളും നിറഞ്ഞതാണ്. മഞ്ഞു നിറഞ്ഞ ഹിമാലയമലനിരകൾ ഇവിടം നിറഞ്ഞു കിടക്കുന്നു. ‍ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എട്ടു കൊടുമുടികൾ ഇവിടെയാണ്. ഏകദേശം 800കി.മീ. നീളവും 150കി.മീ വീതിയും ഉണ്ട് നേപ്പാളിന്. 147,181ച.കി.മീ വിസ്തൃതിയുള്ള നേപ്പാൾ വലിപ്പത്തിൽ തൊണ്ണൂറ്റിമൂന്നാം സ്ഥാനത്തു നിൽക്കുന്നു. പശ്ചിമ ബംഗാൾ ഈ രാജ്യത്തെ ബംഗ്ലാദേശിൽ നിന്നും സിക്കിം ഇതിനെ ഭൂട്ടാനിൽ‍ നിന്നും വേർത്തിരിക്കുന്നു. നേപ്പാളിനെ ബംഗ്ലാദേശിൽ നിന്നും വേർത്തിരിക്കുന്ന ഭൂപ്രദേശത്തെ ചിക്കൻസ് നെക്ക് എന്നു വിളിക്കുന്നു. കടൽ മാർഗ്ഗം വരുന്ന ചരക്കുകൾക്ക് നേപ്പാൾ ഇന്ത്യയെ ആശ്രയിക്കുന്നു. ടറായി മേഖലയിലൊഴികെ മറ്റു പ്രദേശങ്ങളിലെല്ലാം ശക്തമായ തണുപ്പാണ് ഇവിടെ. കാലാവസ്ഥ പരമായും സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരമനുസരിചും നേപ്പാളിനെ ഉഷ്ണ മേഖല(1200മി. നു താഴെ), മിതശീതോഷ്ണ മേഖല(1200 മുതൽ 2400മി. വരെ), ശീത മേഖല(2400 മുതൽ 3600മി. വരെ), ഉപ ആർട്ടിക് മേഖല(3600 മുതൽ 4400മി. വരെ), ആർട്ടിക് മേഖല(4400മി. നു മുകളിൽ) എന്നിങ്ങനെ അഞ്ചായിത്തിരിക്കാം. ഭൂമിശാസ്ത്രപരമായി നേപ്പാളിനെ മൂന്നായിത്തിരിക്കാം ടറായി മേഖല, കുന്നിൻ പ്രദേശം, മലമ്പ്രദേശം. ടറായി മേഖല നേപ്പാളിലെ പരന്നു കിടക്കുന്ന കുറച്ചു ഭാഗമാണ് ടറായി മേഖല അഥവാ മധെശ് എന്നു വിളിക്കപ്പെടുന്നു. ഇന്ത്യയുടെ അതിർത്തിയിലുള്ള ഈ മേഖല വളക്കൂറുള്ള ഏക്കൽ മണ്ണു നിറഞ്ഞതാണ്. സമുദ്ര നിരപ്പിൽ നിന്നു 300 മുതൽ 1000 മീറ്റർ ഉയരത്തിലാണ് ഈ മേഖല ഗംഗ സമതല പ്രദേശത്തിന്റെ തുടർച്ചയാണ്. കോസി, നാരായണി, കർണാലി എന്നീ നദികൾ ഈ മേഖലയിലൂടെ ഒഴുകുന്നു. കൃഷിയാലും കാടാലും ടറായി മേഖല രാജ്യത്തിന്റെ പ്രധാന വരുമാന സോത്രസാണ്. ടറായി എന്ന പേർഷ്യൻ വാക്കിനർത്ഥം ഈർപ്പം എന്നാണ്. ഇതിൽ നിന്നു തന്നെ ഈ മേഖലയുടെ ഈർപ്പം നിറഞ്ഞ കാലാവസ്ഥ മനസ്സിലാക്കാം. കുന്നിൻ പ്രദേശം thumb|250px|എവറസ്റ്റ് ഈ മേഖല പഹാഡ് എന്നും അറിയപ്പെടുന്നുണ്ട്. ടറായി മേഖലക്കു വടക്കായി സമുദ്ര നിരപ്പിൽ നിന്നും 1000 മുതൽ 4000 മീറ്റർ ഉയരത്തിൽ ഈ മേഖല നിലകൊള്ളുന്നു. രാജ്യത്തെ ഏറ്റവും വളക്കൂറുള്ളതും നാഗരികവുമായ കാഠ്മണ്ഡു താഴ്വര ഈ മേഖലയിലാണ്. നേപ്പാളികളിൽ ഏറിയ പങ്കും കാത്മണ്ഡു താഴ്വരയിലാണ് വസിക്കുന്നത്. കാത്മണ്ഡു താഴ്വര, കാലങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു തടാകത്തിന്റെ അടിത്തട്ടാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ താഴ്വരയിലാണ് നേപ്പാളിലെ പ്രധാന നഗരങ്ങളായ കാത്മണ്ഡു, പതാൻ, ഭട്ഗാവ് എന്നിവ സ്ഥിതി ചെയ്യുന്നത്‌. മഹാഭാരത്, ഷിവാലിക് എന്നീ നിരകളും ഇവിടെയുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക കേന്ദ്രമാണ് ഈ പ്രദേശം. രാജ്യത്തിന്റെ തലസ്ഥാന നഗരമായ കാഠ്മണ്ഡു ഇവിടെയാണ്. മലമ്പ്രദേശം കുന്നിൻ പ്രദേശത്തിനു വടക്കുള്ള ഈ മേഖല സമുദ്ര നിരപ്പിൽ നിന്നും 4000 മീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്നു. ജനതാമസവും മറ്റു സാമ്പത്തിക പ്രവർത്തനങ്ങളും ഇവിടെ വളരേക്കുറവാണ്. യതി എന്ന മഞ്ഞുമനുഷ്യൻ ഇവിടെയുണ്ടെന്നു പറയപ്പെടുന്നു. എവറസ്റ്റടക്കമുള്ള എട്ടു കൊടുമുടികൾ-ലോത്‌സെ, മക്കാളു, ചോ ഒയു, കാഞ്ചൻ ‌ജംഗ, ദൗളഗിരി, അന്നപൂർണ്ണ, മാനസ്ലു- ഇവിടെയാണ്. 1990 കളിൽ ഇവിടെ കൃഷിയും ഇവിടെ നടന്നിരുന്നു. മലനിരകൾക്ക് ഇവിടെ 5000 മുതൽ 5500 കി.മീ വരെ നീളമുണ്ട്. thumb|ദർ‌ബർ‌നുവ്‌കോട്ട് മേഖലകളും, ജില്ലകളും, മണ്ഡലങ്ങളും thumb|200px|കാഠ്മണ്ഡു നേപ്പാളിനെ 5 വികസന മണ്ഡലങ്ങളായും, 14 മേഖലകളായും, 75 ജില്ലകളായും തിരിച്ചിട്ടുണ്ട്. മണ്ഡലങ്ങൾ മധ്യ മണ്ഡലം കിഴക്കേ മണ്ഡലം വിദൂര പശ്ചിമ മണ്ഡലം മധ്യ പശ്ചിമ മണ്ഡലം പശ്ചിമ മണ്ഡലം thumb|ദർ‌ബർ‌നുവ്‌കോട്ട് മേഖലകൾ ഭഗ്മതി ഭേരി ധവളഗിരി ഗംദകി ജനക്പൂര് കർണ്ണാലി കോഷി ലുമ്പിനി മഹാകാളി മേചി നാരായണി രാപ്തി സാഗർമാത സേതി ജില്ലകൾ ഭക്ത്പൂർ ധാഡിങ് ലളിത്പൂര് കാഠ്മണ്ഡു കാവ്രെപാലഞ്ചോക് നവകോട്ട് റാസുവ സിന്ധുപാലഞ്ചോക് ബാങ്കെ ബർദിയ ദൈലേഖ് ജാജർകോട്ട് സുർഖേത് ഗിരിബാഗ്ലങ് മസ്താങ് മ്യാഗ്ദി പാർബത് ഗോർഖ കാസ്കി ലാംജങ് മാനങ് സ്യാങ്ജ തനാഹു ധനുസ ധോൽഖ മഹോട്ടരി രാമെച്ചപ് സർലാഹി സിന്ധുലി ദോൽപ ഹംല ജംല കാലിക്കോട്ട് മുഗു ഭോജ്പൂർ ധങ്കൂട മൊറാങ്ങ് സങ്ഖുവസഭ സൻസാരി തെർഹാതും അർഘഖാഞ്ചി ഗുൽമി കപിലവസ്തു നവലപറസി പൽപ രുപന്ദേഹി ബൈതാഡി ദാദെൽധുറ ദർചുല കാഞ്ചൻപൂര് ഇലാം ഝപ പഞ്ച്താർ താപ്ലെജങ് ബാര ചിത്വാൻ മക്വൻപൂര് പർസ രൌതഹട്ട് ദങ്ങ് പ്യുതാന് രോൽപ രുകും ശല്യൻ ഖോറ്റാങ്ങ് ഒക്ഖൽധൂങ സപ്താരി സിരാഹ സൊലുകുമ്പു ഉദയപൂര് അച്ചം ബഝങ്ങ് ബജുറ ദോടി കൈലാലി രാഷ്ട്രീയം ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കാണ്‌ നേപ്പാൾ. 2008-മെയ് 28-നാണ്‌ നേപ്പാൾ റിപ്പബ്ലിക്കായി പ്രഖ്യാപിയ്ക്കപ്പെട്ടത്. അതോടെ,240 വർഷം പഴക്കമുള്ള രാജവംശവും രാജപ്രതാപവും ചരിത്രമായി മാറി. രിഘ്റ്റ്|thumb|ഗ്യാനേന്ദ്ര 1990-വരെ രാജാവായിരുന്നു രാജ്യത്തിന്റെ സർ‌വ്വാധികാരി. 1990-ലെ ബഹുജന പ്രക്ഷോഭത്തെത്തുടർ‌ന്ന് വീരേന്ദ്ര രാജാവ്രാജാവ് രാഷ്ട്രത്തലവനും പ്രധാന മന്ത്രി ഗവണ്മൻറിന്റെ നേതാവുമായ പുതിയ ഭരണക്രമം നടപ്പിലാക്കി. തുടര്‌ന്ന് രണ്ടു സഭകളുള്ള -പ്രതിനിധി സഭയും രാഷ്ട്രീയ സഭയും-പാർലമെൻറ് സംവിധാനം നിലവിൽ വന്നു. പ്രതിനിധി സഭയിൽ അഞ്ചു വർഷത്തേക്കു തിരഞ്ഞെടുക്കപ്പെടുന്ന 205 അംഗങ്ങളാണുണ്ടായിരുന്നത്. രാഷ്ട്രീയ സഭയിലെ 60 അംഗങ്ങളിൽ 35 പേരെ പ്രതിനിധി സഭയും 15 പേരെ പ്രാദേശിക വികസന സഭകളും 10 പേരെ രാജാവും തിരഞ്ഞെടുത്തിരുന്ന ഒരു ബഹുപാർട്ടി ഭരണസംവിധാനമായിരുന്നു നേപ്പാളിൽ നിലവിലിരുന്നത്. ഗവണ്മെൻറും പാർലമെൻറും ചേർന്ന് നിയമ നിർമ്മാണം നടത്തുകയും,രാജാവും മന്ത്രിമാരും ചേർന്നു ഭരണനിർവഹണം കൈകാര്യം ചെയ്യുകയും ചെയ്തു പോന്നു. രാജാവാൽ നിയമിക്കപ്പെടുന്ന ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സർവോച്ച അദാലത്ത് അഥവാ സുപ്രീം കോടതിയായിരുന്നു നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രം. ഭരണക്രമം മാറിയതിനു ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പിൽ (1991ൽ) നേപ്പാളി കോൺഗ്രസ് പാർട്ടി വിജയിച്ചു. 1994-ലെ തിരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് പാർട്ടിയെ പിന്തള്ളി നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടിയതോടെ,നേപ്പാൾ,കമ്യൂണിസ്റ്റ് നിയന്ത്രണമുള്ള രാജഭരണം നിലവിൽ വരുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി മാറി. മന്മോഹൻ അധികാരിയായിരുന്നു പ്രധാനമന്ത്രി. 1999 മുതൽ 2003 വരെ മൂന്ന് കോൺഗ്രസ് പ്രധാനമന്ത്രിമാർ നേപ്പാൾ ഭരിച്ചു. കെ.പി.ഭട്ടറായ്(1999മെയ്31-2000മാർച്ച് 17),ഗിരിജാപ്രസാദ് കൊയ്‌രാള(2000മാർച്ച് 20-2001 ജൂലൈ 19),ഷേർ ബഹാദൂർ ഡ്യൂബ(2001-2003)എന്നിവരായിരുന്നു അവർ. 2003-ൽ ഗ്യാനേന്ദ്ര രാജാവ് ഷേർ ബഹാദൂർ ഡ്യൂബയുടെ ഗവണ്മെന്റ് പിരിച്ചു വിട്ട്,സൂര്യ ബഹാദൂർ താപ്പയെ പ്രധാനമന്ത്രിയാക്കി. 2001-ൽ യുവരാജാവായിരുന്ന ദീപേന്ദ്ര നടത്തിയ കൂട്ടക്കൊലയിൽ,അദ്ദേഹത്തിന്റെ അച്ഛനും രാജാവുമായിരുന്ന വീരേന്ദ്രരാജാവും,പത്നിയും രണ്ടു പുത്രിമാരും ഒരു പുത്രനുമടക്കം ഏഴു പേർ കൊല്ലപ്പെട്ടു. തുടർന്ന് വീരേന്ദ്രരാജാവിന്റെ സഹോദരനായ ഗ്യാനേന്ദ്ര അധികാരത്തിൽ വന്നു. 2005 ഫെബ്രുവരി 1-ന്‌ മാവോയിസ്റ്റുകളെ അടിച്ചമർത്തുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടുവെന്ന കാരണം പറഞ്ഞ്, ഗ്യാനേന്ദ്ര ഗവണ്മെന്റ് പിരിച്ചു വിട്ടു. ഈ നടപടിയിൽ പ്രതിഷേധിച്ച് രാഷ്ട്രീയപാർട്ടികൾ നടത്തിയ പ്രക്ഷോഭങ്ങൾ ഭരണപ്രതിസൻധി രൂക്ഷമാക്കി. അങ്ങനെ 2004-ഏപ്രിലോടു കൂടി അധികാരം ജനങ്ങൾക്കു നൽകാൻ രാജാവ് നിർബന്ധിതനായി. 2006 മെയ് 19-ന്‌ രാജാവ് ഭരണനിര്‌വ്വഹണം നേപ്പാൾ ഗവണ്മെന്റിനു നൽകി. സൈന്യത്തിന്റെ ചുമതല ഉൾപ്പെടെ രാജാവിലും രാജകുടുംബത്തിലും നിക്ഷിപ്തമായിരുന്ന പല അധികാരങ്ങളും പാർലമെന്റിനു ലഭിച്ചു. രാജാവിന്റെ ഉപദേശക സമിതിയായ രാജ് പരിഷത് പിരിച്ചു വിടുകയും,രാജകുടുംബത്തിന്റെ സ്വത്തുക്കൾ ആദായനികുതിനിയമത്തിനു കീഴിൽ കൊണ്ടുവരികയും ചെയ്തു. 2006 ജൂലൈ 19 ന്‌,പ്രധാനമന്ത്രി ജി.പി.കൊയ്‌രാള ഐക്യരാഷ്ട്ര സഭയ്ക്കയച്ച കത്തിൽ,നേപ്പാളിൽ പൊതുതിരഞ്ഞെടുപ്പു നടത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. 2008 ഏപ്രിൽ 10-ന്‌ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മാവോയിസ്റ്റ്),ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 2008 മെയ് 28-ന്‌ 289 വർഷം നീണ്ടുനിന്ന രാജഭരണത്തിന്‌ അന്ത്യം കുറിച്ചുകൊണ്ട് നേപ്പാൾ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. ജൂൺ 11ന് അവസാനത്തെ രാജാവ് ഗ്യാനേന്ദ്ര കൊട്ടാരം വിട്ടു. 2008 ഓഗസ്റ്റ് 18-ന് മാവോയിസ്റ്റ് പാർട്ടി നേതാവ് പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രധാനമന്ത്രിയായി ചുമതലയേറ്റു.Prachanda sworn in as Nepal prime minister> Times of India. 2008 ഓഗസ്റ്റ് 18. 2009 മേയ് മാസത്തിൽ പ്രചണ്ഡ രാജിവച്ചതിനെത്തുടർന്ന് മേയ് 23-ന്‌ മാധവ് കുമാർ നേപ്പാൾ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2011 നേപ്പാളിൽ മാസങ്ങൾ നീണ്ട അനിശ്ചിതങ്ങൾക്കൊടുവിൽ മാവോവാദി നേതാവ് ബാബുറാം ഭട്ടറായി(57) പ്രധാനമന്ത്രി ആയി അധികാരമേറ്റു. സാമ്പത്തികം ലോകത്തിലെ അവികസിത രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ. രാജ്യത്തെ ജനസംഖ്യയുടെ നാലിൽ ഒരു ഭാഗം ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കൃഷി ആണ് സമ്പത് വ്യവസ്ഥയുടെ മുഖ്യശക്തി. രാജ്യത്തിന്റെ ആകെ വിസ്‍തൃതിയുടെ 20 % കൃഷി ചെയ്യുന്നു. 40 % ത്തോളം വനവും പർവ്വതങ്ങളും ആണ്. രാജ്യ വരുമാനത്തിന്റെ 57 % വും സേവന മേഖലയിൽ നിന്നാണ്. ടൂറിസം വികസിച്ചു വരുന്ന ഒരു രാജ്യം കൂടിയാണ് ഇത്. ബാങ്കിങ്ങ് മേഖല 1937 ൽ നേപ്പാളിലെ ബാങ്കിന്റെ ആദ്യ വാണിജ്യ ബാങ്കായ നേപ്പാൾ ബാങ്കിന്റെ സ്ഥാപനം ആരംഭിച്ചു.സർക്കാരിന്റെയും പൊതുജനങ്ങളുടെയും സംയുക്ത ഉടമസ്ഥതയോടെ നേപ്പാൾ സെൻട്രൽ ബാങ്ക് 1956 ലാണ് സ്ഥാപിക്കപ്പെട്ടത്. ഇത് നേപ്പാൾ രാഷ്ട്ര എന്ന് വിളിക്കപ്പെടുന്നു. 1980 ൽ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ വലിയ ഘടനാപരമായ മാറ്റം ഉണ്ടായി.ധനകാര്യ മേഖലയിലെ സ്വകാര്യമേഖലയുടെ പങ്ക് വർദ്ധിച്ചു. ഇതും കാണുക ദൂറ അവലംബം വർഗ്ഗം:നേപ്പാൾ വർഗ്ഗം:റിപ്പബ്ലിക്കുകൾ വർഗ്ഗം:സാർക്ക് അംഗരാജ്യങ്ങൾ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
നെഹ്‌റു ട്രോഫി വള്ളംകളി
https://ml.wikipedia.org/wiki/നെഹ്‌റു_ട്രോഫി_വള്ളംകളി
thumb|right|200px|നെഹ്‌റു ട്രോഫി വള്ളംകളി 2012 കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു. ചരിത്രം thumb|image|200 px|right|വള്ളംകളി നടക്കുന്നിടത്തെ നെഹ്രുവിന്റെ പ്രതിമ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബർ 27 ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു. ഡൽ‌ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ പ്രൈം‌മിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി. ലഘുചിത്രം|നെഹ്‌റു ട്രോഫി വള്ളംകളിയുടെ വാച്ച്‌ടവർ മത്സര രീതി ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഓടി, വെപ്പ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്. ജേതാക്കൾ {| border = "1" cellpadding = "3" cellspacing = "0" |- ! align = "center" bgcolor = "#FFD700" | നമ്പർ ! align = "center" bgcolor = "#FFD700" | വർഷം ! align = "center" bgcolor = "#FFD700" | വിജയിച്ച ചുണ്ടൻ ! align = "center" bgcolor = "#FFD700" | ബോട്ട് ക്ലബ് ! align = "center" bgcolor = "#FFD700" | ക്യാപ്റ്റൻ |- | 1||1952||നടുഭാഗം||നടുഭാഗം ബോട്ട് ക്ലബ്||ചാക്കോ മാമ്പിള മട്ടു മാപ്പിള |- | 2||1954||കാവാലം||കാവാലം ടീം||തൊമ്മൻ ജോസഫ് |- | 3||1955||പാർത്ഥസാരഥി||എൻ.എസ്.എസ്. കരയോഗം, നെടുമുടി||കെ.ജി. രാഘവൻ നായർ |- | 4||1956||നെപ്പോളിയൻ||കാവാലം ടീം||തൊമ്മൻ ജോസഫ് |- | 5||1957||നെപ്പോളിയൻ||പൊങ്ങ ബോട്ട് ക്ലബ്||ജോസഫ് ചെറിയാൻ |- | 6||1958||നെപ്പോളിയൻകാവാലം||പൊങ്ങ ബോട്ട് ക്ലബ്കാവാലം ബോട്ട് ക്ലബ്||ചെറിയാൻ ജോസഫ്ടി.ജെ. ജോബ് |- | 7||1959||നെപ്പോളിയൻ||പൊങ്ങ ബോട്ട് ക്ലബ്||ചെറിയാൻ വർഗ്ഗീസ് |- | 8||1960||കാവാലം||കാവാലം ബോട്ട് ക്ലബ്||മാത്തച്ചൻ |- | 9||1961||നെപ്പോളിയൻ||പൊങ്ങ ബോട്ട് ക്ലബ്||ചെറിയാൻ വർഗ്ഗീസ് |- | 10||1962||കാവാലം||കാവാലം ബോട്ട് ക്ലബ്||ടി.ജെ. ജോബ് |- | 11||1963||ഗിയർഗോസ്||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||പി.കെ. തങ്കച്ചൻ |- | 12||1964||സെന്റ് ജോർജ്ജ്||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||പി.കെ. തങ്കച്ചൻ |- | 13||1965||പാർത്ഥസാരഥി||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||പി.കെ. തങ്കച്ചൻ |- | 14||1966||പുളിങ്കുന്ന്||പുളിങ്കുന്ന് ബോട്ട് ക്ലബ്||തൊമ്മിച്ചൻ |- | 15||1967||പുളിങ്കുന്ന്||പുളിങ്കുന്ന് ബോട്ട് ക്ലബ്||തൊമ്മിച്ചൻ |- | 16||1968||പാർത്ഥസാരഥി||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||പി.കെ. തങ്കച്ചൻ |- | 17||1969||പുളിങ്കുന്ന്||പുളിങ്കുന്ന് ബോട്ട് ക്ലബ്||സി.സി. ചാക്കോ |- | 18||1970||കല്ലൂപറമ്പൻ||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||വർഗ്ഗീസ് ആന്റണി |- | 19||1971||കല്ലൂപറമ്പൻപുളിങ്കുന്ന്||കുമരകം ബോട്ട് ക്ലബ്പുളിങ്കുന്ന് ബോട്ട് ക്ലബ്||നെല്ലാനിക്കൽ പാപ്പച്ചൻചാക്കമ്മ കണ്ണോട്ടുത്തറ |- | 20||1972||കല്ലൂപറമ്പൻ||കുമരകം ബോട്ട് ക്ലബ്||നെല്ലാനിക്കൽ പാപ്പച്ചൻ |- | 21||1973||കല്ലൂപറമ്പൻകാരിച്ചാൽ||കുമരകം ബോട്ട് ക്ലബ്ഫ്രണ്ട്സ് ബോട്ട് ക്ലബ്ബ്,ചേന്നംങ്കരി & വേണാട്ടുകാട്||നെല്ലാനിക്കൽ പാപ്പച്ചൻപി.സി.ജോസഫ് |- | 22||1974||കാരിച്ചാൽ||ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട്||പി.സി. ജോസഫ് |- | 23||1975||കാരിച്ചാൽ||ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട്||പി.സി. ജോസഫ് |- | 24||1976||കാരിച്ചാൽ||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||പി.കെ. തങ്കച്ചൻ |- | 25||1977||ജവഹർ തായങ്കരി||തായങ്കരി ബോട്ട് ക്ലബ്||കെ.എസ്. വർഗ്ഗീസ് |- | 26||1978||ജവഹർ തായങ്കരി||തായങ്കരി ബോട്ട് ക്ലബ്||കെ.എസ്. വർഗ്ഗീസ് |- | 27||1979||ആയാപറമ്പ് വലിയ ദിവാൻജി||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||രവി പ്രകാശ് |- | 28||1980||കാരിച്ചാൽ||പുല്ലങ്ങടി ബോട്ട് ക്ലബ്||രാമചന്ദ്രൻ |- | 29||1981||വിജയി ഇല്ല||വിജയി ഇല്ല||വിജയി ഇല്ല |- | 30||1982||കാരിച്ചാൽ||കുമരകം ബോട്ട് ക്ലബ്||നെല്ലാനിക്കൽ പാപ്പച്ചൻ |- | 31||1983||കാരിച്ചാൽ||കുമരകം ബോട്ട് ക്ലബ്||നെല്ലാനിക്കൽ പാപ്പച്ചൻ |- | 32||1984||കാരിച്ചാൽ||കുമരകം ബോട്ട് ക്ലബ്||നെല്ലാനിക്കൽ പാപ്പച്ചൻ |- | 33||1985||ജവഹർ തായങ്കരി||ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട്||പി.സി. ജോസഫ് |- | 34||1986||കാരിച്ചാൽ||വില്ലേജ് ബോട്ട് ക്ലബ്, കൈനകരി||സണ്ണി അക്കരക്കളം |- | 35||1987||കാരിച്ചാൽ||വില്ലേജ് ബോട്ട് ക്ലബ്, കൈനകരി||സണ്ണി അക്കരക്കളം |- | 36||1988||വെള്ളംകുളങ്ങര||പള്ളാത്തുരുത്തി ബോട്ട് ക്ലബ്||ടി.പി. രാജ്ഭവൻ |- | 37||1989||ചമ്പക്കുളം||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||എ.കെ. ലാലസൻ |- | 38||1990||ചമ്പക്കുളം||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||എ.കെ. ലാലസൻ |- | 39||1991||ചമ്പക്കുളം||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||എ.കെ. ലാലസൻ |- | 40||1992||കല്ലൂപറമ്പൻ||ശ്രീലക്ഷ്മണ ബോട്ട് ക്ലബ്, മുളക്കുളം||വി.എൻ. വേലായുധൻ |- | 41||1993||കല്ലൂപറമ്പൻ||യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||സി.വി. വിജയൻ |- | 42||1994||ചമ്പക്കുളം||ജെറ്റ് എയർവേസ് ബോട്ട് ക്ലബ്, കൊച്ചിൻ||ആന്റണി അക്കരക്കളം |- | 43||1995||ചമ്പക്കുളം||ആലപ്പുഴ ബോട്ട് ക്ലബ്||ജോസ് ജോൺ |- | 44||1996||ചമ്പക്കുളം||ആലപ്പുഴ ബോട്ട് ക്ലബ്||അനിൽ മാധവൻ |- | 45||1997||ആലപ്പാടൻ||നവജീവൻ ബോട്ട് ക്ലബ്, ആർപ്പൂക്കര||കെ.പി. പൗൾ |- | 46||1998||ചമ്പക്കുളം||പള്ളാത്തുരുത്തി ബോട്ട് ക്ലബ്||ഡൊമിനിക് കുഴിമറ്റം |- | 47||1999||ആലപ്പാടൻ||കുമരകം ടൗൺ ബോട്ട് ക്ലബ്||സമ്പത്ത് കണിയാമ്പറമ്പിൽ |- | 48||2000||കാരിച്ചാൽ||ആലപ്പുഴ ബോട്ട് ക്ലബ്||ബെൻസി രണ്ടുത്തിക്കൽ |- | 49||2001||കാരിച്ചാൽ||ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട്||ടോബിൻ ചാണ്ടി |- | 50||2002||വെള്ളംകുളങ്ങര||കുമരകം ബോട്ട് ക്ലബ്||സണി ജേക്കബ് |- | 51||2003||കാരിച്ചാൽ||നവജീവൻ ബോട്ട് ക്ലബ്, മണിയാപറമ്പ്||തമ്പി പൊടിപ്പറ |- | 52||2004||ചെറുതന||കുമരകം ടൗൺ ബോട്ട് ക്ലബ്||രാജു വടക്കത്ത് |- | 53||2005||പായിപ്പാടൻ ||കുമരകം ടൗൺ ബോട്ട് ക്ലബ്||രാജു വടക്കത്ത് |- | 54||2006||പായിപ്പാടൻ ||കുമരകം ടൗൺ ബോട്ട് ക്ലബ്||രാജു വടക്കത്ത് |- | 55||2007||പായിപ്പാടൻ ||കുമരകം ടൗൺ ബോട്ട് ക്ലബ്||കുഞ്ഞുമോൻ മേലുവള്ളിൽ |- | 56||2008||കാരിച്ചാൽ||ജീസസ് ബോട്ട് ക്ലബ്, കൊല്ലം||ജിജി ജേക്കബ് പൊള്ളയിൽ |- | 57||2009||ചമ്പക്കുളം||ജീസസ് ബോട്ട് ക്ലബ്, കൊല്ലം||ജിജി ജേക്കബ് പൊള്ളയിൽ |- | 58||2010||ജവഹർ തായങ്കരി||കുമരകം ടൗൺ ബോട്ട് ക്ലബ്||ജോസഫ് ഫിലിപ്പ് |- | 59||2011||കാരിച്ചാൽ||ഫ്രീഡം ബോട്ട് ക്ലബ്,കൈനകരി||ജിജി ജേക്കബ്‌ പൊള്ളയിൽ |- | 60||2012||ശ്രീ ഗണേഷ്||ഫ്രീഡം ബോട്ട് ക്ലബ്, കൈനകരി|| ജിജി ജേക്കബ് പൊള്ളയിൽ |- | 61||2013||ശ്രീ ഗണേഷ്||സെന്റ്‌ ഫ്രാൻസിസ്‌ ബോട്ട് ക്ലബ്, ഹരിപ്പാട്‌|| അരുൺ കുമാർ |- | 62|| നെഹ്‌റു ട്രോഫി വള്ളംകളി 2014|2014||ചമ്പക്കുളം|| യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി||ജോർജ്ജ് തോമസ് തേവ്വർകാട് |- | 63|| നെഹ്‌റു ട്രോഫി വള്ളംകളി 2015|2015||ജവഹർ തായങ്കരി|| കോട്ടയം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബ്||ജെയിംസ് കുട്ടി ജേക്കബ് |- | 64|| നെഹ്‌റു ട്രോഫി വള്ളംകളി 2016|2016||കാരിച്ചാൽ|| കുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബ്||ജെയിംസ്‌ കുട്ടി ജേക്കബ്‌ |- | 65|| നെഹ്‌റു ട്രോഫി വള്ളംകളി 2017|2017||ഗബ്രിയേൽ || തുരുത്തിപുറം ബോട്ട് ക്ലബ്ബ് ||ഉമ്മൻ ജേക്കബ്‌ |- |66 |2018 |പായിപ്പാടൻ |പള്ളാത്തുരുത്തി ബോട്ട് ക്ലബ് |ജെയിംസ്‌ കുട്ടി ജേക്കബ്‌ |- |67 |2019 |നടുഭാഗം |പള്ളാത്തുരുത്തി ബോട്ട് ക്ലബ് |നാരായണൻകുട്ടി എൻ ഉദയൻ |- |68 |2022 |മഹാദേവികാട് കാട്ടിൽ തെക്കേതിൽ |പള്ളാത്തുരുത്തി ബോട്ട് ക്ലബ് |സന്തോഷ് ചാക്കോ |- |69 |2023 |വീയപുരം |പള്ളാത്തുരുത്തി ബോട്ട് ക്ലബ് |അലൻ മൂന്നുതൈക്കൽ |-} വിജയിച്ച ചുണ്ടൻവള്ളങ്ങൾ നമ്പർ ചുണ്ടൻ ജയിച്ച തവണ 1നടുഭാഗം2 2കാവാലം4 3പാർത്ഥസാരഥി3 4നെപ്പോളിയൻ5 5ഗിയർഗോസ്1 6സെന്റ് ജോർജ്ജ്1 7പുളിങ്കുന്ന്4 8കല്ലൂപറമ്പൻ6 9കാരിച്ചാൽ15 10ജവഹർ തായങ്കരി5 11ആയാപറമ്പ് വലിയ ദിവാൻജി1 12വെള്ളംകുളങ്ങര2 13ചമ്പക്കുളം8 14ആലപ്പാടൻ2 15ചെറുതന1 16പായിപ്പാടൻ4 17ശ്രീ ഗണേഷ്‌2 18ചമ്പക്കുളം പുത്തൻ ചുണ്ടൻ1 19ഗബ്രിയേൽ1 20വീയപുരം1 അവലംബം ഇതും കാണുക നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക വെബ് സൈറ്റ് വിഭാഗം:കേരളത്തിലെ വള്ളംകളി മത്സരങ്ങൾ വർഗ്ഗം:നെഹ്‌റു ട്രോഫി വള്ളംകളി
ഏപ്രിൽ 1
https://ml.wikipedia.org/wiki/ഏപ്രിൽ_1
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 1 വർഷത്തിലെ 91(അധിവർഷത്തിൽ 92)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 1826 - സാമുവൽ മൊറെ, ആന്തരിക ജ്വലന എഞ്ചിന്റെ പേറ്റന്റ് കരസ്ഥമാക്കി. 1867 - സിംഗപ്പൂർ ബ്രിട്ടീഷ് കോളനിയായി. 1924 - ബിയർ ഹാൾ അട്ടിമറിയിൽ പങ്കെടുത്തതിനെത്തുടർന്ന് ഹിറ്റ്ലറെ അഞ്ചു വർഷത്തെ തടവിന് ശിക്ഷിച്ചു.‍ എങ്കിലും അദ്ദേഹത്തിന് ഒൻപതു മാസം മാത്രമേ ജയിലിൽ ചെലവഴിക്കേണ്ടി വന്നുള്ളൂ. 1946 - മലേഷ്യയുടെ മുൻ‌രൂപമായ മലയൻ യൂണിയൻ രൂപവത്കരിക്കപ്പെട്ടു. 1948 - ഫറവോ ദ്വീപുകൾ ഡെന്മാർക്കിൽ നിന്നും സ്വതന്ത്രമായി. 1950 - തിരുവനന്തപുരം റേഡിയോ നിലയം, ആകാശവാണിയുടെ ഭാഗമായി. 1949 - അയർലന്റ് ഫ്രീ സ്റ്റേറ്റിലെ 26 കൌണ്ടികൾ ചേർന്ന് അയർലന്റ് റിപ്പബ്ലിക്ക് രൂപം കൊണ്ടു. 1951 - തിരുവിതാംകൂർ അഞ്ചൽ വകുപ്പ് ഇന്ത്യൻ തപാലിന്റെ ഭാഗമായി. 1958 - എറണാകുളം ജില്ല രൂപവത്കരിച്ചു. 1965 - കെ.എസ്.ആർ.ടി.സി. സ്വയംഭരണ സ്ഥാപനമായി. 1973 - ഇന്ത്യയിലെ ആദ്യത്തെ കടുവാ സംരക്ഷണ പദ്ധതി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ആരംഭിച്ചു. 1976 - സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും ചേർന്ന് ആപ്പിൾ കമ്പ്യൂട്ടർ കമ്പനി സ്ഥാപിച്ചു. 1979 - ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കായി. 1996 - കേരളത്തിൽ ചാരായം നിരോധിച്ചു. 2001 - യൂഗോസ്ലാവ്യയുടെ മുൻ പ്രസിഡണ്ട് സ്ലോബെദാൻ മിലോസെവിച്ച് യുദ്ധക്കുറ്റങ്ങളുടെ വിചാരണക്ക് പ്രത്യേക പോലീസ് സേനക്കു മുൻപാകെ കീഴടങ്ങി. 2004 - ഗൂഗിളിന്റെ ഇ-മെയിൽ സംവിധാനമായ ജിമെയിൽ പുറത്തിറക്കി. ജന്മദിനങ്ങൾ 1889 - കെ.ബി. ഹെഡ്ഗേവാർ, ആർ. എസ്. എസ് സ്ഥാപകൻ. 1929 - മിലാൻ കുന്ദേര, ചെക് എഴുത്തുകാരൻ. ചരമവാർഷികങ്ങൾ 2007 കേരളത്തിലെ പ്രശസ്തനായ വാസ്തു ശില്പ വിദഗ്ദ്ധൻ ലാറി ബേക്കർ തിരുവനന്തപുരത്ത് അന്തരിച്ചു. മറ്റു പ്രത്യേകതകൾ വിഡ്ഢി ദിനം ലോക പക്ഷിദിനം. ഇന്ത്യയിൽ സാമ്പത്തിക വർഷാരംഭം. വർഗ്ഗം:ഏപ്രിൽ 1
ഏപ്രിൽ 2
https://ml.wikipedia.org/wiki/ഏപ്രിൽ_2
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 2 വർഷത്തിലെ 92(അധിവർഷത്തിൽ 93)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 1982 - ഫോൿലാൻ‌ഡ് യുദ്ധം. തെക്കെ അമേരിക്കയിലെ ഫോൿലാൻ‌ഡ് ദ്വീപിന്റെ അവകാശത്തെച്ചൊല്ലി ബ്രിട്ടണും അർജന്റീനയും തമ്മിൽ സംഘർഷം ജന്മദിനങ്ങൾ ഒരു അഡാർ പെൺകുട്ടി ജനിച്ച ദിവസം ചരമവാർഷികങ്ങൾ 2005 - ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കത്തോലിക്കാ സഭാതലവൻ . മറ്റു പ്രത്യേകതകൾ ലോക ഒാട്ടിസം ദിനം വർഗ്ഗം:ഏപ്രിൽ 2
ഏപ്രിൽ 3
https://ml.wikipedia.org/wiki/ഏപ്രിൽ_3
__NOEDITSECTION__ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 3 വർഷത്തിലെ 93(അധിവർഷത്തിൽ 94)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 1922 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറ്റു. ജന്മദിനങ്ങൾ ചരമവാർഷികങ്ങൾ 1680 - ശിവജി ചക്രവർത്തി, മറാഠ സാമ്രാജ്യ സ്ഥാപകൻ . 1871 മലയാള അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചമിൻ ബെയ്‌ലി 1914 - വില്യം ലോഗൻ മറ്റു പ്രത്യേകതകൾ വർഗ്ഗം:ഏപ്രിൽ 3
കേരള നിയമസഭ
https://ml.wikipedia.org/wiki/കേരള_നിയമസഭ
thumb|250px|തിരുവനന്തപുരത്തെ കേരള നിയമസഭാ മന്ദിരം കേരള സംസ്ഥാനത്തിന്റെ നിയമനിർമ്മാണസഭ കേരള നിയമസഭ എന്നറിയപ്പെടുന്നു. ഏകമണ്ഡല സഭയാണ് കേരളനിയമസഭ അഥവാ ജനപ്രതിനിധിസഭ. തിരുവനന്തപുരമാണ് നിയമസഭയുടെ ആസ്ഥാനം. കേരളത്തിന്റെ ഭൂമിശാസ്ത്ര അതിർത്തികൾക്കുള്ളിലെ 140 നിയമസഭാമണ്ഡലങ്ങളിൽ നിന്നും സാർവത്രികസമ്മതിദാനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് നിയമസഭയിലെ അംഗങ്ങൾ. ഇതു കൂടാതെ ഇന്ത്യൻ ഭരണഘടനയിലെ പ്രത്യേക വകുപ്പു പ്രകാരം കേരളത്തിലെ ആംഗ്ലോ-ഇന്ത്യൻ ജനങ്ങൾക്കിടയിൽ നിന്നും നാമനിർ‌ദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയും സഭയിൽ അംഗമാണ്. എന്നാൽ ആംഗ്ലോ-ഇന്ത്യൻ പ്രതിനിധിക്ക് സഭയിൽ വോട്ടവകാശമില്ല. നിയമസഭാ സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർ ആണ് സഭയുടെ അധ്യക്ഷൻ. സ്പീക്കറെ സഹായിക്കാൻ ഡെപ്യൂട്ടി സ്പീക്കറെയും അംഗങ്ങൾ തിരഞ്ഞെടുക്കുന്നു. സ്പീക്കറാണ് സഭാ നടപടികൾ നിയന്ത്രിക്കുന്നത്. thumb|കേരള നിയമസഭാ മന്ദിരം രാത്രിയിൽ കാലാവധി സാധാരണ നിലയിൽ സഭ സമ്മേളിക്കുന്ന ആദ്യം ദിനം മുതൽ അഞ്ചു വർഷമാണ് നിയമസഭയുടെ കാലാവധി. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ സഭ പിരിച്ചുവിടാനുള്ള അധികാരം ഗവർണ്ണർക്കുണ്ട്. അടിയന്തര ഘട്ടങ്ങളിൽ നിയമസഭയുടെ കാലാവധി ദീർഘിപ്പിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥകളുണ്ട്. ചുമതലകൾ പേരു സൂചിപ്പിക്കുന്നതുപോലെ നിയമനിർമ്മാണമാണ് നിയമസഭാംഗങ്ങളുടെ പ്രധാന ചുമതല. സാങ്കേതികാർത്ഥത്തിൽ നിയമ സഭയ്ക്കുള്ളിൽ നടക്കുന്ന ചർച്ചകളെല്ലാം നിയമ നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ജന പ്രതിനിധി സഭ എന്ന നിലയിൽ സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളും ഇവിടെ ചർച്ചാ വിഷയമാകുന്നു. അംഗങ്ങൾ പാസാക്കുന്ന നിയമങ്ങൾ ഗവർണ്ണർ അംഗീകരിച്ച് ഒപ്പുവയ്ക്കുന്നതോടെയാണ് ഔദ്യോഗികമാകുന്നത്. ചരിത്രം ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമങ്ങളുടെ പരീക്ഷണ ശാലയായിരുന്നു കേരളം എന്നു പറയാം. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ കേരളത്തിൽ നിയമനിർമ്മാണ സഭയടക്കമുള്ള സംവിധാനങ്ങൾ നിലനിന്നിരുന്നു. ഇന്ത്യാ സ്വാതന്ത്ര്യത്തിനു മുമ്പ് കേരളത്തിന്റെ തെക്കൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ പരീക്ഷണങ്ങളാണ് കേരള നിയമസഭയുടെ പിറവിക്കു വഴിമരുന്നിട്ടതെന്നു പറയാം. കേരളത്തിന്റെ തെക്കേ അറ്റത്തെ സ്വതന്ത്രരാജ്യമായിരുന്നു തിരുവിതാംകൂർ, വേണാട് എന്ന് കൊച്ചു നാട്ടുരാജ്യത്തിൽ നിന്ന്, മാർത്താണ്ഡവർമ്മയുടെ കാലത്ത് വിശാലരൂപം പ്രാപിച്ചതണ്. 1795-ലെ തിരുവിതാംകൂർ- ബ്രിട്ടീഷ് സഖ്യം രാജ്യത്തിന്റെ പരമാധികാര നിലക്ക് മാറ്റം വരുത്തിയിരുന്നു. തിരുവതാംകൂർ ലെജിസ്ലേറ്റിവ് കൌൺസിൽ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണ സഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൌൺസിലിനു രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വർഷമായിരുന്നു കൗൺസിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 23ന് തിരുവതാംകൂർ ദിവാന്റെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ് കൌൺസിൽ യോഗം കൂടിയത്. 1888 മുതൽ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളിൽ 32 തവണ കൌൻസിൽ സമ്മേളിച്ചു. കേവലം നിർദ്ദേശങ്ങൾ മാത്രമാണെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒൻപത് ബില്ലുകൾ പാസാക്കി. ശരിയായ ജനാധിപത്യ സംവിധാ‍നമായി ലെജിസ്ലേറ്റീവ് കൗൺസിലിനെ കണക്കാക്കാനാവില്ലെങ്കിലും ആ വഴിക്കുള്ള ശ്രമമെന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നു. ഇക്കാലയളവിൽ ഒട്ടേറെ ജനകീയ സമരങ്ങൾക്കും തിരുവിതാംകൂർ വേദിയായി. ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891ൽ മലയാളി മെമ്മോറിയൽ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898ൽ ലെജിസ്ലേറ്റിവ് കൌൻസിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയർത്തി. ശ്രീമൂലം പ്രജാസഭ 1904 ആയപ്പോഴേക്കും ‘ശ്രീമൂലം പ്രജാസഭ’ എന്ന പേരിൽ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രാജാവ് രൂപം നൽകി. നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ചുരുക്കത്തിൽ ഭുവുടമകളുടെയും വ്യാപാരികളുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു പ്രജാസഭ. നൂറു രൂപയെങ്കിലും വാർഷിക ഭൂനികുതി ഇനത്തിൽ നൽകുന്ന വ്യാപാരികളെയും 6000 രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുള്ള ഭൂവുടമകളെയുമാണ് സഭയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ഓരോ താലൂക്കിൽ നിന്നും ഈരണ്ടു പ്രതിനിധികൾ വീതം ജില്ലാ ഭരണാധികാരികൾ നാമനിർദ്ദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തിരഞ്ഞെടുത്തത്. 1905 മെയ് ഒന്നിന് സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കു നൽകപ്പെട്ടു. എന്നാൽ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിർണ്ണയിച്ചത്. 50 രൂപയെങ്കിലും വാർഷിക ഭൂനികുതിയായി നൽകുന്നവർക്കും അംഗീകൃത സർവ്വകലാശാലാ ബിരുദധാരികൾക്കുമായിരുന്നു വോട്ടവകാശം. ഇപ്രകാരം വോട്ടവകാശമുള്ളവർ പ്രജാസഭയിലെ 100 അംഗങ്ങളിൽ 77 പേരേ തിരഞ്ഞെടുത്തു. ബാക്കി 23 പേർ നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു. കൌൺസിലിലേക്ക് മത്സരിക്കാൻ പിന്നീടു സ്ത്രീകൾക്ക് അനുവാദം നൽകി. നിവർത്തന പ്രക്ഷോഭത്തെ തുടർന്ന് ഒരുരൂപ കരം തീരുവയുള്ള എല്ലാവർക്കും വോട്ടവകാശം ലഭിച്ചു. 1932ൽ ലെജിസ്ലേറ്റീവ് കൗൺസിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടുസഭകളും ഇല്ലാതായി. പകരം പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1948ൽ 120 അംഗ തിരുവിതാംകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നിലവിൽ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും മഹാരാജാവ് തന്നെയായിരുന്നു ഭരണഘടനാ പ്രകാരമുള്ള മേധാവി. തിരു-കൊച്ചി ലയനം 1949 ജൂലൈ ഒന്നിന് അയൽ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യ ചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുന:സംഘടിപ്പിച്ചു. തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ള ആ സ്ഥാനത്തു തുടർന്നു. തിരുവിതാംകൂറിൽനിന്നുള്ള ഏതാനും മന്ത്രിമാരെ ഒഴിവാക്കി കൊച്ചിയിൽനിന്നുള്ള മന്ത്രിമാരെ ഉൾപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും മൊത്തം 178 അംഗങ്ങൾ തിരു-കൊച്ചി സഭയിലുണ്ടായിരുന്നു. പിന്നീട് രാജ്യത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി 1951ൽ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിച്ചപ്പോൾ നിയമസഭാ സാമാജികരുടെ എണ്ണം 108 ആയി. ഇതിന്റെ അടിസ്ഥാനത്തിൽ തിരു-കൊച്ചി നിയമസഭയിലേക്ക് 1951ൽ നടന്ന തെരഞ്ഞെടുപ്പിൽ എ. ജെ. ജോണിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ ചുരുങ്ങിയ കാലയളവിൽ മൂന്നു മന്ത്രിസഭകൾക്കൂടി നിലവിൽ‌വന്നു. പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവർ ഇക്കാലയളവിൽ മുഖ്യമന്ത്രിമാരായി. രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് പനമ്പിള്ളി മന്ത്രിസഭ രാജിവച്ചു. 1956 മാർച്ച് മൂന്നു മുതൽ തിരു-കൊച്ചി രാഷ്ടപതി ഭരണത്തിൻ കീഴിലായി. കേരള നിയമസഭാദിനം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത് 1957 ഏപ്രിൽ 27 നാണ്. ആദിനം അനുസ്മരിക്കാനാണ് എല്ലാ വർഷവും ഏപ്രിൽ 27 ന് നിയമസഭാദിനമായി ആചരിക്കുന്നത്. ഇതോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിലെ രാഷ്ട്രനേതാക്കളുടെ പ്രതിമയിൽ സ്പീക്കർ പുഷ്പാർച്ചന നടത്തും. പൊതുജനങ്ങൾക്ക്, നിയമസഭാ മ്യൂസിയങ്ങൾ വൈകുന്നേരം വരെ കാണുന്നതിനുള്ള സൌകര്യം നൽകാറുമുണ്ട്. തിരു-കൊച്ചി സംസ്ഥാനത്തിലെ മന്ത്രിസഭകൾ 1. 1949 ലെ മന്ത്രിമാരുടെ സമിതി 2. 1951 ലെ മന്ത്രിസഭ 3. 1952-ലെ മന്ത്രിസഭ 4. 1954-ലെ മന്ത്രിസഭ 5. 1955-ലെ മന്ത്രിസഭ കേരളത്തിലെ മന്ത്രിസഭകൾ വിശദമായ വായനയ്ക്ക് കേരളത്തിലെ മന്ത്രിസഭകൾ സന്ദർശിക്കുക. കേരള നിയമസഭകൾ 1957-1959 ഒന്നാം കേരളനിയമസഭ 1960-1964 രണ്ടാം കേരളനിയമസഭ 1964-1967 രാഷ്ട്രപതി ഭരണം : 1965 മാർച്ച് 4-ന് മൂന്നാമത്തെ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതുകൊണ്ട് നിയസഭ ചേർന്നില്ല. 1967-1970 മൂന്നാം കേരളനിയമസഭ 1970-1977 നാലാം കേരളനിയമസഭ 1977-1979 അഞ്ചാം കേരളനിയമസഭ 1980-1982 ആറാം കേരളനിയമസഭ 1982-1987 ഏഴാം കേരളനിയമസഭ 1987-1991 എട്ടാം കേരളനിയമസഭ 1991-1996 ഒൻപതാം കേരളനിയമസഭ 1996-2001 പത്താം കേരളനിയമസഭ 2001-2006 പതിനൊന്നാം കേരളനിയമസഭ 2006-2011 പന്ത്രണ്ടാം കേരളനിയമസഭ 2011-2016 പതിമൂന്നാം കേരളനിയമസഭ 2016-2021 പതിനാലാം കേരളനിയമസഭ 2021-ഇന്നുവരെ പതിനഞ്ചാം കേരളനിയമസഭ അടിസ്ഥാന വിവരങ്ങൾ നിയമസഭ നിലവിൽ വന്നത് ആദ്യ സമ്മേളനം പിരിച്ചു വിട്ടത് സമ്മേളിച്ച ദിവസങ്ങൾ സെഷനുകൾ പാസാക്കിയ ബില്ലുകളുടെ എണ്ണംKerala Legislature - Duration of Each Assemblyപേജ്38 ,എ.കെ. ആഗസ്റ്റി- പാർലമെന്റിന് അറുപത് നിയമസഭയ്ക്ക് നൂറ്റി ഇരുപത്തിയഞ്ച്, ജനപഥം നവംബർ2012 ഒന്നാം സഭ 16-03-1957 27-04-1957 31-07-1959 175 7 88 രണ്ടാം സഭ 09-02-1960 12-03-1960 10-09-1964 300 12 161 മൂന്നാം സഭ 03-03-1967 15-03-1967 26-06-1970 211 7 101 നാലാം സഭ 04-10-1970 22-10-1970 22-03-1977 322 16 227 അഞ്ചാം സഭ 22-3-1977 26-03-1977 30-11-1979 143 6 87 ആറാം സഭ 25-01-1980 15-02-1980 17-03-1982 112 7 47 ഏഴാം സഭ 24-05-1982 24-06-1982 25-03-1987 249 14 118 എട്ടാം സഭ 25-03-1987 28-03-1987 05-04-1991 312 13 130 ഒമ്പതാം സഭ 21-06-1991 29-06-1991 14-05-1996 264 15 84 പത്താം സഭ 14-05-1996 29-05-1996 16-05-2001 268 16 104 പതിനൊന്നാം സഭ 16-05-2001 05-06-2001 12-05-2006 257 15 139 പന്ത്രണ്ടാം സഭ 13-05-2006 24-05-2006 14-05-2011 253 17 - പതിമൂന്നാം സഭ 14-05-2011 01-06-2011 20-5-2016 237 16 -പതിനാലാം സഭ20-05-201602-06-201603-05-202123222പതിനഞ്ചാം സഭ03-05-202124-05-2021 കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ പുറമെ നിന്നുള്ള കണ്ണികൾ കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് കേരള നിയസഭാനടപടികളുടെ സമഗ്രമായ ഡിജിറ്റൽ ശേഖരം അവലംബം കുറിപ്പുകൾ <div class="references-small" style="-moz-column-count:2; column-count:2;"> വർഗ്ഗം:കേരളരാഷ്ട്രീയം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാന നിയമനിർമ്മാണസഭകൾ
ഇളംകുളം കുഞ്ഞൻപിള്ള
https://ml.wikipedia.org/wiki/ഇളംകുളം_കുഞ്ഞൻപിള്ള
മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്നു ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എന്ന ഇളം‌കുളം കുഞ്ഞൻപിള്ള (ജനനം: 1904 നവംബർ 8 - മരണം: 1973 മാർച്ച്‌ 3)‌. ജീവിതരേഖ കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഇളംകുളം പുത്തൻപുരക്കൽ കുടുംബത്തിൽ നാണിക്കുട്ടിയമ്മയുടേയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റേയും മകനായാണ്‌ പി.എൻ.കുഞ്ഞൻപിള്ള ജനിച്ചത്‌. തിരുവനന്തപുരത്തും കൊല്ലത്തുമായിട്ടായിരുന്നു ഇളംകുളം കുഞ്ഞൻപിള്ളയുടെ ജീ‍വിതം. പറവൂരിലും മണിയാംകുളത്തും പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം കുഞ്ഞൻപിള്ള കുറച്ചുനാൾ സ്കൂൾ അദ്ധ്യാപകനായി. കൊല്ലത്തെ മലയാളം ഹൈസ്കൂളിലും തിരുവനന്തപുരം എസ്‌.എം.വി. സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1927-ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ്‌ പരീക്ഷ പസ്സായി. തുടർന്ന്‌ അണ്ണാമല സർവകലാശാലയിൽനിന്നും സംസ്കൃതം ഐച്ഛികമായി ബി.എ. ഓണേഴ്‌സ്‌ എടുത്തു. അതോടൊപ്പം മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് മലയാളം വിദ്വാൻ പരീക്ഷയും പാസ്സായി. 1934-ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ ഭാഷാവിഭാഗത്തിൽ ലക്ചററായി. തുടർന്ന് 1942-ൽ യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിതമായപ്പോൾ അവിടെ അദ്ധ്യാപകനായി. ഭാഷാവിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി അക്കാലത്ത് കേരളചരിത്രത്തിനെപ്പറ്റി വേണ്ടത്ര പഠനസാമഗ്രികളില്ലായിരുന്നു. യൂനിവേഴ്സിറ്റി കോളേജിൽ പലരും ആ വിഷയം പഠിപ്പിക്കാനുള്ള ബാദ്ധ്യത ഏറ്റെടുക്കാതിരുന്നപ്പോൾ അതിന്ന് സധൈര്യം കുഞ്ഞൻപിള്ള മുന്നോട്ടുവന്നു. ശിഷ്യന്മാരെ പഠിപ്പിക്കാനാവശ്യമായ വസ്തുനിഷ്ഠമായ പഠനസാമഗ്രികളന്വേഷിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളാണു പിൽക്കാലത്ത് കേരളചരിത്രഗവേഷണരംഗത്ത് പുതിയ പാതകൾ തുറന്നിട്ടത്ഇളംകുളം കുഞ്ഞൻപിള്ളയുടെ തിരഞ്ഞെടുത്തക്രുതികൾ, (ആമുഖം) എഡിറ്റർ: ഡോ. എൻ. സാം. . 1929-ൽ 'സാഹിത്യമാലിക'യിൽ അദ്ദേഹത്തിന്റെ ചില ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പഠനം പൂർത്തിയാക്കിശേഷം പഠിച്ച ആർട്‌സ്‌ കോളേജിൽതന്നെ ലക്ചററായി . 1949 ൽ ഇന്ത്യൻ ഹിസ്റ്ററി കോൺഫ്രൻസിൽ അവതരിപ്പിച്ച പ്രബന്ധം വഴി ശ്രദ്ധേയനായി. യൂണിവേഴ്‌സിറ്റി കോളേജ്‌ തുടങ്ങിയപ്പോൾ അവിടെ പൗരസ്ത്യഭാഷാ വകുപ്പിൽ അദ്ധ്യാപകനായി. മലയാളം വിഭാഗം തലവനായി 1960 ൽ റിട്ടയർ ചെയ്തു. തിരുവിതാംകൂർ സർവകലാശാലയെ പ്രതിനിധീകരിച്ച്‌ ഇദ്ദേഹം മുംബൈ, ഡൽഹി, പട്ന, അഹമ്മദാബാദ്‌, കട്ടക്ക്‌ എന്നിവിടങ്ങളിൽ നടന്ന ഹിസ്റ്റോറിക്കൽ ആന്റ്‌ ഓറിയന്റൽ കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്‌ തിരുവനന്തപുരത്തു വെച്ച് 1973 മാർച്ച്‌ 3-ന്‌ ഇളം‌കുളം കുഞ്ഞൻപിള്ള അന്തരിച്ചു. സാഹിത്യസംഭാവനകൾ സൂക്ഷ്‌മതയും തെളിമയുമാർന്ന ശൈലി ഇളംകുളത്തിന്റെ സവിശേഷതയായിരുന്നു. ഭാഷാപഗ്രഥനവും ചരിത്രാപഗ്രഥനവും സരളമായി നിർവഹിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ ഒരിടത്തും പണ്ഡിത്യപ്രകടനം കൊണ്ട് വായനക്കാരന് ക്ലേശം സൃഷ്ടിക്കുന്നില്ല. പഠിച്ചും പഠിപ്പിച്ചുമാണ്‌ കുഞ്ഞൻപിള്ള വളർന്നത്‌. മലയാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന സാംസ്കാരിക ചരിത്രത്തിലും ഭാഷാ ചരിത്രത്തിലുമൊക്കെ നിറഞ്ഞുനിന്ന അബദ്ധങ്ങൾ‌ ഈവിഷയങ്ങളിൽ നിരന്തരമായ പഠനവും ഗവേഷണവും നടത്താൻ കുഞ്ഞൻ പിള്ളയെ പ്രേരിപ്പിച്ചു.“ഉണ്ണുനീലി സന്ദേശം” വ്യാഖ്യാനം പ്രസിദ്ധീകരിച്ചാണ്‌ ഒരു ഗവേഷകൻ എന്ന നിലയിൽ വ്യക്തിത്വം ഉറപ്പിച്ചത്‌. ആ വർഷംതന്നെ പുറത്തിറങ്ങിയ “ഉണ്ണുനീലി സന്ദേശം ചരിത്ര ദൃഷ്ടിയിൽകൂടി” എന്ന കൃതി ഈ സന്ദേശകാവ്യത്തെ കുറിച്ചുള്ള പുതിയ വെളിപാടായി. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ജന്മിസമ്പ്രദായം കേരളത്തിൽ, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളിൽ തുടങ്ങിയ പ്രൌഢമായ ചരിത്ര കൃതികളും കേരള ഭാഷയുടെ വികാസ പരിണാമങ്ങൾ, ഭാഷയും സാഹിത്യവും, ഉണ്ണുനീലി സന്ദേശം, കോകസന്ദേശം, നളചരിതം ആട്ടക്കഥ, ലീലാതിലകം എന്നീ ഗ്രന്ഥങ്ങളുടെ പഠനങ്ങൾ എന്നിവ ഉൾപ്പെടുന്ന സാഹിത്യ കൃതികളും കുഞ്ഞൻപിള്ള കൈരളിക്ക്‌ സമ്മാനിച്ചു. സ്റ്റഡീസ്‌ ഇൻ കേരള ഹിസ്റ്ററി, സം പ്രോബ്ലംസ്‌ ഇൻ കേരള ഹിസ്റ്ററി എന്നീ ഇംഗ്ലീഷ്‌ കൃതികളും പണ്ടത്തെ കേരള എന്ന തമിഴ്‌ കൃതിയും അദ്ദേഹം രചിച്ചു. ഒരു മികച്ച അദ്ധ്യാപകൻ കൂടിയായിരുന്നു കുഞ്ഞൻപിള്ള. ലിപിവിജ്ഞാനീയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും ഗ്രന്ഥലിപിയുടേയുമൊക്കെ പഠനങ്ങളിലൂടെ കേരളചരിത്രത്തിന്ന് മുതൽക്കൂട്ടായി. പൗരാണികഭാരതീയജ്യോതിശ്ശാസ്ത്രത്തിലെ തന്റെ അഗാധപാണ്ഡിത്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണു അദ്ദേഹം രണ്ടാം ചേരസാമ്രാജ്യത്തിന്റേയും അതിലെ രാജാക്കന്മാരുടേയും കാലഗണനകൾ ചോദ്യംചെയ്യപ്പെടലുകൾക്കതീതമായി സ്ഥാപിച്ചെടുക്കുന്നത്. നിഷ്പക്ഷവും ഏകാന്തവുമായ യാത്രകളായിരുന്നു കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലൂടെ അദ്ദേഹം നടത്തിയത്‌.ചരിത്രരചനയിൽ അദ്ദേഹം പുലർത്തിപ്പോന്ന ബുദ്ധിപരമായ സത്യസന്ധത വളരെ ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ രചനകൾ സാഹിത്യ വിദ്യാർത്ഥികൾക്കും ഗവേഷകൻമാർക്കുമൊക്കെ പ്രയോജനകരമായി നിലകൊള്ളുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിച്ച വഴികാട്ടി ആയിരുന്നു അദ്ദേഹമെന്ന്‌ യൂണിവേഴ്‌സിറ്റി കോളേജിൽ ഇളംകുളത്തിന്റെ വിദ്യാർത്ഥിയായിരുന്ന പ്രൊഫ. എസ്. ഗുപ്തൻ നായർ പറയുന്നു. കൃതികൾ സാഹിത്യമാലിക (1929) കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ സംസ്കാരത്തിൻ റെ നാഴികകല്ലുകൾ ജന്മി സമ്പ്രദായം കേരളത്തിൽ ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽ കേരളം അഞ്ചും ആറും നൂറ്റാണ്ടിൽ ചേരസാമ്രാജ്യം ഒൻപതും പത്തും നൂറ്റാണ്ടിൽ സ്റ്റഡീസ് ഇൻ കേരള ഹിസ്റ്ററി അവലംബം പി.ഗോവിന്ദപ്പിള്ള,മുൽക്ക് രാജ് മുതൽ പവനൻ വരെ 2007 സിതാരബുക്സ്,കായംകുളം ഇതും കാണുക മിശ്രഭാഷാവാദം വർഗ്ഗം:1904-ൽ ജനിച്ചവർ വർഗ്ഗം: 1973-ൽ മരിച്ചവർ വർഗ്ഗം:നവംബർ 8-ന് ജനിച്ചവർ വർഗ്ഗം:മാർച്ച് 3-ന് മരിച്ചവർ വർഗ്ഗം:കേരളത്തിലെ ചരിത്രകാരന്മാർ വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ
നാലപ്പാട്ട് നാരായണമേനോൻ
https://ml.wikipedia.org/wiki/നാലപ്പാട്ട്_നാരായണമേനോൻ
പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ (ജീവിതകാലം: 1887 ഒക്ടോബർ 7 - 1954 ഒക്ടോബർ 31). വിവർത്തനം, കവിതാരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. വള്ളത്തോൾ പാരമ്പര്യത്തിൽ പെട്ട കവിയിൽ നിന്ന്‌ നാരായണ മേനോൻ ദാർശനിക കവിയായി, തത്ത്വചിന്തകനായി വിലാപകാവ്യകാരനായി, വിവർത്തകനായി, ആർഷജ്ഞാനിയായി പിന്നെ ലൈംഗിക ശാസ്ത്രാവബോധകനായി. ആർഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികൾ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത്‌ സമഗ്രമായൊരു ജീവിതസങ്കൽപം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട്‌ നാരായണമേനോൻ. മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതിൽ നാലപ്പാടൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. മനുഷ്യാവസ്ഥകളുടെ മിക്കവാറൂം മേഖലകളിലും അദ്ദേഹം രചനകൾ നടത്തി. ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ എങ്കിലും എഴുതിയവയൊക്കെ ബൃഹദ്‌ഗ്രന്ഥങ്ങളായിരുന്നു. മലയാളിയുടെ ഭാവുകത്വത്തിന്‌ വികാസം പകർന്ന എഴുത്തുകാരനായിരുന്നു നാലപ്പാട്ട്‌ നാരായണമേനോൻ. വളരെ കുറച്ചേ എഴുതിയിട്ടുള്ളൂവെങ്കിലും മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന്‌ വളരെ വലിയൊരു സ്ഥാനമാണുള്ളത്‌.വിക്ടർ യുഗോവിന്റെ 'പാവങ്ങൾ' എന്ന ഫ്രഞ്ച് നോവൽ ആദ്യമായി വിവർത്തനം ചെയ്തത് അദ്ദേഹമാണ് ജീവചരിത്രം പൊന്നാനിക്കടുത്ത്‌ വന്നേരിയിലാണ്‌ 1887 ഒക്‌ടോബർ ഏഴിനാണ് നാലപ്പാട് നാരായണമേനോൻ ജനിച്ചത്. നാലപ്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി. 1954 ഒക്ടോബർ 31 ന് അന്തരിച്ചു. പ്രശസ്തസാഹിത്യകാരി ബാലാമണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണ്. ശ്രദ്ധേയമായ രചനകൾ കണ്ണുനീർത്തുള്ളി സഹധർമ്മിണിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച്‌ നാലപ്പാട്ട്‌ നാരായണമേനോൻ രചിച്ച കണ്ണുനീർത്തുള്ളി മലയാളത്തിലെ എക്കാലത്തെയും മികച്ച വിലാപകാവ്യങ്ങളിൽ ഒന്നാണു്. പാവങ്ങൾ വിക്ടർ യൂഗോയുടെ പാവങ്ങൾ എന്ന വിശ്വവിഖ്യാതമായ നോവൽ, 1925-ലാണ് നാലപ്പാട്ട് നാരായണമേനോൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. മലയാളവിവർത്തനരംഗത്തെ മഹാസംഭവമായിരുന്ന ഈ വിവർത്തനം, മലയാളഗദ്യശൈലിയെ കാര്യമായി സ്വാധീനിച്ച ഒന്നായി വിലയിരുത്തപ്പെടുന്നു. മലയാളിക്ക് തീർത്തും അപരിചിതമായ വായനയുടെ പുതുലോകം തുറന്നുകൊടുത്തു. ആ പരിഭാഷ വിൽക്കാൻ മഹാകവി വള്ളത്തോൾ നടത്തിയ ക്ലേശകരമായ ശ്രമങ്ങൾ നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയമായ അദ്ധ്യായമാണ്‌. കേരളത്തിന്റെ സാംസ്കാരികരംഗത്ത്‌ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ കൃതിയെന്ന പാവങ്ങളുടെ പരിഭാഷയെക്കുറിച്ച്‌ ഇ.എം.എസ്‌. പിൽക്കാലത്ത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആർഷജ്ഞാനം നിന്ദിതരും പീഡിതരുമായ എല്ലാ മനുഷ്യരിലും ഈശ്വരാംശം കുടികൊള്ളുന്നു എന്ന യൂഗോവിന്റെ വിശ്വാസപ്രമാണം ഉൾക്കൊള്ളാൻ കഴിഞ്ഞ നാലപ്പാടൻ തന്നെയാണ്‌ ആർഷജ്ഞാനം രചിച്ചത്‌. ഭാരതീയ സംസ്കാരത്തിന്റെ അഗാധതകളിൽ ആഴ്ന്നിറങ്ങി അദ്ദേഹം കണ്ടെത്തിയ മുത്തുകൾ എല്ലാ തലമുറകളിലെയും സുമനസ്സുകൾക്കുള്ള സമർപ്പണമാണ്‌. രതിസാമ്രാജ്യം ലൈംഗികതയെ അശ്ലീലതയായി മാത്രം കാണുന്ന സമീപനത്തിൽ നിന്നു വ്യത്യസ്തമായി ആരോഗ്യകരമായ ലൈംഗികവീക്ഷണം സമൂഹത്തിൽ പ്രചരിപ്പിക്കാൻ രതിസാമ്രാജ്യത്തിന്റെ രചനയ്ക്ക്‌ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മലയാളിയുടെ കപട സദാചാരബോധത്തേയും വികലമായ ലൈംഗിക ധാരണകളെയും തിരുത്തിയ ആദ്യത്തെ ലൈംഗികവിജ്ഞാനകൃതി. ഭാരതീയവും വൈദേശികവുമായ ലൈംഗികവിജ്ഞാനത്തിന്റെ മഹാശേഖരത്തിൽ നിന്നും സ്വാംശീകരിച്ച നിരീക്ഷണങ്ങൾ. ലൈംഗിക വിഷയങ്ങളെക്കുറിച്ച്‌ ഇന്നുവരെ മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള എല്ലാ കൃതികളിലും വച്ച്‌ മേന്മയാർന്നത്‌ നാലപ്പാടന്റെ ഗ്രന്ഥം തന്നെയാണെന്ന് പറയാം. നാലപ്പാടിന്റെ കൃതികൾ ചക്രവാളം (കവിത) പുളകാങ്കുരം (കവിത) കണ്ണുനീർത്തുള്ളി (വിലാപകാവ്യം) ആർഷജ്ഞാനം (തത്വചിന്ത) പൗരസ്ത്യദീപം(വിവർത്തനം) പാവങ്ങൾ (വിവർത്തനം) രതിസാമ്രാജ്യം (ലൈംഗികശാസ്ത്രം) അവലംബം വർഗ്ഗം:1887-ൽ ജനിച്ചവർ വർഗ്ഗം:മലയാളകവികൾ വർഗ്ഗം:മലയാളം വിവർത്തകർ വർഗ്ഗം:1954-ൽ മരിച്ചവർ വർഗ്ഗം:മേനോന്മാർ
വിഷ്ണു
https://ml.wikipedia.org/wiki/വിഷ്ണു
ലക്ഷദ്വീപ്
https://ml.wikipedia.org/wiki/ലക്ഷദ്വീപ്
200px|thumb|right|ലക്ഷദ്വീപിന്റെ ഭാഗമായ കല്പ്പിറ്റി ദ്വീപ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള മനോഹരമായ ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ് (. ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956-ൽ രൂപംകൊണ്ടു 1973-ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം മനോഹരമായ പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. 10 ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത്, കേരളത്തിന്‌ പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന (Anus Stolidus) (ഇംഗ്ലീഷ്:Brown Noddy / Noddy Tern) പക്ഷി ആണ്http://lakshadweep.nic.in/documents/lakkeyindicators07.pdf. കടപ്ലാവു് (Artocarpus Incise)(ഇംഗ്ലിഷ്:bread fruit) ആണു് ഔദ്യോഗിക മരം. പക്കിക്കടിയൻ (നൂൽവാലൻ ചിത്രശലഭമത്സ്യം) Chaetodon auriga ആണ് ഔദ്യോഗിക മത്സ്യം. കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ എന്നും ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. ജസരി ഭാഷയാണ് ദ്വീപിന്റെ സംസാര ഭാഷ . എന്നാൽ മിനിക്കോയി ദ്വീപിൽ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കപ്പെടുന്നത്. മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 9o ചാനൽ മിനിക്കോയി ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു. തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ഇസ്ലാമത വിശ്വാസികളായ പട്ടിക വർഗക്കാരാണ്. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതസ്തർ ആണ്. 2011 ലെ കണക്കെടുപ്പ് പ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്. വിനോദസഞ്ചാര (ടൂറിസം) മേഖലയിൽ വൻ വികസന സാധ്യതകൾ ആണ് ലക്ഷദ്വീപിന് ഉള്ളതെന്ന് കരുതപ്പെടുന്നു. ചരിത്രം എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി. പോർചുഗീസുകാർ‍ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചു.പക്ഷേ നാട്ടുകാർ അവരെ ഒഴിപ്പിച്ചു. 1787ൽ അമിൻദിവി ദ്വീപുകൾ(അമിനി, കദ്മത്, കിൽതാൻ, ചെത്തിലാത് & ബിത്ര) ടിപ്പു സുൽത്താന്റെ ആധിപത്യത്തിൻ കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ചു. പതിനാറാം നൂറ്റാണ്ടിൽ ദ്വീപുകാർ പോർട്ടുഗീസുകാരുടെ ആധിപത്യം തടയാൻ ചിറക്കൽ രാജായെ (കണ്ണൂർ) സമീപിച്ചു. thumb|left|ലക്ഷദ്വീപിന്റെ ഭൂപടം കാർഷികം തേങ്ങയാണ്‌ ദ്വീപുകളിലെ പ്രധാന കാർഷികോല്പന്നം. 2,598 ഹെക്ടർ നിലത്ത് തെങ്ങുകൃഷിയുണ്ട്, പ്രതി ഹെക്ടറിൽ നിന്നും 22,310 തേങ്ങ ലഭിക്കുന്നു. ദ്വീപുകൾ, ശൈലസേതു, തീരങ്ങൾ ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിൽ ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്. ദ്വീപുകൾ ജനവാസമുള്ളവ:- അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ്. ജനവാസമില്ലാത്തവ:- കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെർജ്ട്) സംസ്കാരം ഡോലിപ്പാട്ട് അമിനി ദ്വീപിലും മറ്റു അടുത്തുള്ള ദ്വീപുകളിലും പ്രചാരമുള്ള ഒരു സംഗീത കലാരൂപമാണ് ഡോലിപ്പാട്ട്. മദ്രാസിലെ പ്രമുഖ മുസ്‌ലിം സാംസ്‌കരിക കേന്ദ്രമായ കായൽ പട്ടണത്തിൽ നിന്നും വന്ന ചില സൂഫി പണ്ഡിതന്മാരാണ് ഇത് പ്രചരിപ്പിച്ചത്. അറബി കടലിനാൽ  ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപസമൂഹം പായ കപ്പലുകളിൽ ഗുജറാത്തിലും തമിഴ്നാടിന്റെ തീരങ്ങളിലും സഞ്ചരിച്ചു അവിടെങ്ങളിലെ നാടോടി സംസ്കാരങ്ങളെ സ്വീകരിച്ചു. അത്തരത്തിൽ ദീപിലെത്തിയ ഒന്നാണ് ഡോലി പാട്ട്. പ്രവാചക സ്തുതിയും (മദ്ഹുനബി) മറ്റു ഇസ്ലാമിക വിശ്വാസ കാര്യങ്ങളുമാണ് പാട്ടിന്റെ പ്രമേയം. ആത്മാവിന്റെ രഹസ്യങ്ങൾ അന്വേഷിക്കുന്ന പാട്ടുകൾ ആണിവ . വട്ടത്തിൽ ഇരുന്ന് കൈകൊട്ടി പാടുകയും ഏറ്റുചൊല്ലുകയും ചെയുന്ന രീതിയാണിതിനു. സൂഫി പശ്ചാത്തലം ഉള്ള അബ്‍ദുൾ ഖാദർ , ഈച്ച മസ്താന്റെയും വരികൾ ഒകെ ആണിതിൽ ഉള്ളത്. തെക്കൻ തനിമ സാംസ്ക്കാരിക സംഘം മോയിൻ കുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ ഡോലിപ്പാട്ട് ആദ്യമായി 2017ൽ ആണ് കേരളത്തിൽ അവതരിപ്പിച്ചിരുന്നത്. സമകാലികം ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ 2021 മെയ് മാസം ദ്വീപിൽ വരുത്തിയ പുതിയ നയങ്ങൾക്കെതിരെ ദ്വീപിലെ നിവാസികൾക്കൊപ്പം കേരളത്തിലും വ്യാപക പ്രതിഷേധം ഉണ്ടായി. thumb|കവരത്തിയിൽ നിന്നുള്ള ഒരു കടലോര കാഴ്ച്ച ചിത്രങ്ങൾ അവലംബം കൂടുതൽ വിവരങ്ങൾ ലക്ഷദ്വീപിന്റെ ഔദ്യോഗിക വെബ് സൈറ്റ് മാപ്സ് ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റിൽ ലക്ഷദ്വീപിന്റെ ഭൂപടം വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:ലക്ഷദ്വീപ് വർഗ്ഗം:ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾ വർഗ്ഗം:ഇന്ത്യയിലെ ജില്ലകൾ
രാജസ്ഥാൻ
https://ml.wikipedia.org/wiki/രാജസ്ഥാൻ
രാജസ്ഥാൻ എന്ന നാമം നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിലവിലുളളതാണ്. കാലങ്ങളായി ഭാരതം ഭരിച്ചിരുന്ന മുഗൾ ചക്രവർത്തിമാരുടെ ദേശമായത് കൊണ്ടാണ് ഈനാമംഉണ്ടായത്. വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ (Rajasthan). രജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം. ഗുജറാത്ത്, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്, പഞ്ചാബ്‌, ഹരിയാന എന്നിവയാണ് രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. ജയ്‌പൂറാണു തലസ്ഥാനം. മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്. ചരിത്രം പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്നത്തെ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളും ഉൾക്കൊള്ളുന്ന പ്രദേശത്തെ രജപുത്താന എന്നാണ്‌ ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്. രജപുത്രർക്കു പുറമേ ഒട്ടനവധി ജനവിഭാഗങ്ങളും ഇവിടെ അധിവസിച്ചിരുന്നു എങ്കിലും രാജസ്ഥാന്റെ വ്യത്യസ്തമായ സംസ്കാരം രജപുത്രരുടെ സംഭാവനയായാണ്‌ പൊതുവേ കണക്കാക്കപ്പെടുന്നത്. എട്ടാം നൂറ്റാണ്ടു മുതൽ ഇന്നത്തെ രാജസ്ഥാൻ ഭരിച്ചിരുന്നത് വിവിധ രജപുത്രകുടുംബങ്ങളാണ്‌. ഭൂമിശാസ്ത്രം രാജസ്ഥാൻ സംസ്ഥാനത്തെ ആരവല്ലി മലനിരകൾ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. ആരവല്ലി മലനിരകളുടെ പടിഞ്ഞാറു വശത്താണ്‌ ഥാർ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ആരവല്ലിയുടേ കിഴക്കുവശം കൂടുതൽ ഫലഭൂയിഷ്ടമായതും ആൾത്താമസമേറിയ പട്ടണങ്ങൾ നിറഞ്ഞതുമാണ്‌‌. ജില്ലകൾ അജ്മീർ ജില്ല അൽവാർ ജില്ല ഉദയ്‌പൂർ ജില്ല കരൗലി ജില്ല കോട ജില്ല ഗംഗാനഗർ ജില്ല ചിതൗർഗഡ്‌ ജില്ല ചുരു ജില്ല ജയ്‌പൂർ ജില്ല ജാലൗർ ജില്ല ജയ്‌സൽമേർ ജില്ല ജോധ്‌പൂർ ജില്ല ഝാലാവാർ ജില്ല ഝുംഝുനു ജില്ല ടോംക്‌ ജില്ല ദൗസ ജില്ല ധോൽപൂർ ജില്ല ഡുൻഗർപൂർ ജില്ല നാഗൗർ ജില്ല പാലി ജില്ല ബാരൻ ജില്ല ബാൻസ്വാര ജില്ല ബാഡ്മേർ ജില്ല ബൂന്ദി ജില്ല ഭീൽവാരാ ജില്ല ഭരത്പൂർ ജില്ല ബികാനൗർ ജില്ല രാജ്സമന്ദ് ജില്ല സവായ്‌ മാധോപൂർ ജില്ല സികാർ ജില്ല സിരോഹി ജില്ല ഹനുമാൻഗഡ്‌ ജില്ല അവലംബം ഇതും കാണുക ബിറ്റ്സ്, പിലാനി വർഗ്ഗം:രാജസ്ഥാൻ വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
മധ്യപ്രദേശ്‌
https://ml.wikipedia.org/wiki/മധ്യപ്രദേശ്‌
പേരു സൂചിപ്പിക്കുമ്പോലെ ഇന്ത്യയുടെ ഒത്ത നടുക്കുള്ള സംസ്ഥാനമാണു മധ്യപ്രദേശ്. 2000 നവംബർ 1-ന്‌ ഛത്തീസ്‌ഗഢ് സംസ്ഥാനം രൂപവത്കരിക്കുന്നതുവരെ മധ്യപ്രദേശായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം. ഇപ്പോൾ രാജസ്ഥാനു പിന്നിൽ രണ്ടാമതാണു സ്ഥാനം. ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം ഭോപ്പാൽ. ഇൻഡോർ, ഗ്വാളിയോർ, ജബൽപൂർ തുടങ്ങിയവയാണ് മറ്റ് പ്രധാന നഗരങ്ങൾ. 52 ജില്ലകൾ ഉള്ള മധ്യ പ്രദേശിൽ 230 നിയമസഭാ സീറ്റുകളും 29 ലോക സഭ സീറ്റുകളും ഉണ്ട്. സാക്ഷരതാ നിരക്ക് 41% ആണ്. 12 മണിക്കൂറിനുള്ളിൽ 6.67 കോടി വൃക്ഷത്തൈകൾ നട്ട് മധ്യപ്രദേശ് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി മധ്യപ്രദേശ് വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:മധ്യപ്രദേശിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ‎
മഹാരാഷ്ട്ര
https://ml.wikipedia.org/wiki/മഹാരാഷ്ട്ര
{{Infobox States| പേര്=മഹാരാഷ്ട്ര| അപരനാമം=-| മാപ്=Maharashtra in India (disputed hatched).svg| തലസ്ഥാനം=മുംബൈ| രാജ്യം=ഇന്ത്യ| ഭരണസ്ഥാനങ്ങൾ=ഗവർണ്ണർ മുഖ്യമന്ത്രി| ഭരണനേതൃത്വം=സി. വിദ്യാസാഗർ റാവു <br /eknath shinde | വിസ്തീർണ്ണം=3,07,713| ജനസംഖ്യ=96,752,247| ജനസാന്ദ്രത=314| സമയമേഖല=UTC +5:30| ഭാഷ=മറാഠി| ഔദ്യോഗിക മുദ്ര=Seal of Maharashtra.svg| കുറിപ്പുകൾ=ഹിന്ദി, ഗുജറാത്തി, കൊങ്കിണി എന്നീ ഭാഷകളും വ്യാപകമായി സംസാരിക്കപ്പെടുന്നുണ്ട്.| }} മഹാരാഷ്ട്ര' (Maharashtra) ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലൊന്നാണ്. വിസ്തൃതിയിൽ മൂന്നാമതും ജനസംഖ്യയിൽ രണ്ടാമതുമാണീ സംസ്ഥാനം. ഇന്ത്യയുടെ തെക്കു പടിഞ്ഞാറാണ് മഹാരാഷ്ട്രയുടെ സ്ഥാനം. പശ്ചിമാതിർത്തി അറബിക്കടലാണ്. കിഴക്ക് ഛത്തീസ്ഗഡ്, തെലങ്കാന, തെക്ക് കർണാടക, വടക്ക് മധ്യപ്രദേശ്, തെക്കുപടിഞ്ഞാറ് ഗോവ, വടക്കുപടിഞ്ഞാറ് ഗുജറാത്ത് കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നഗർ ഹവേലി എന്നിവയാണ് അതിർത്തികൾ. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന മുംബൈ ആണു തലസ്ഥാനം. ഋഗ്വേദത്തിൽ രാഷ്ട്ര എന്നും അശോകചക്രവർത്തിയുടെ കാലത്ത് രാഷ്ട്രിക് '' എന്നും അറിയപ്പെട്ട ഈ പ്രദേശം ഷ്വാൻ ത്സാങ് തുടങ്ങിയ വിദേശ യാത്രികരുടെ രേഖകൾ മുതൽ മഹാരാഷ്ട്ര എന്നാണറിയപ്പെടുന്നത്. മറാഠി ഭാഷ സംസാരിക്കുന്നവരുടെ ഭൂപ്രദേശം എന്ന നിലയിലാണ് സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനം രൂപീകൃതമായത്. എന്നാൽ മുംബൈ പോലുള്ള വൻ‌നഗരങ്ങളിൽ മറാഠിയേക്കാൾ ഹിന്ദിയും ഇതര ഭാഷകളുമാണിന്ന് സംസാരിക്കപ്പെടുന്നത്. ദ്രുത വസ്‌തുതകൾ: രാജ്യം, രൂപീകരണം ... 1956 മുതൽ നിലവിലുണ്ടായിരുന്ന ദ്വിഭാഷാ ബോംബെ സ്റ്റേറ്റിനെ യഥാക്രമം ഭൂരിപക്ഷം മറാത്തി സംസാരിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്തി സംസാരിക്കുന്ന ഗുജറാത്ത് എന്നിങ്ങനെ വിഭജിച്ചാണ് 1960 മെയ് 1 ന് മഹാരാഷ്ട്ര രൂപീകരിച്ചത്. 112 ദശലക്ഷത്തിലധികം ജനങ്ങളുണ്ട്. തലസ്ഥാനമായ മുംബൈയിൽ 18.4 ദശലക്ഷം ജനസംഖ്യയുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗര പ്രദേശമാണിത്. നാഗ്പൂർ സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു. നിരവധി പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം കാരണം പൂനെ 'ഓക്സ്ഫോർഡ് ഓഫ് ഈസ്റ്റ്' എന്നറിയപ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ വൈനറികളും മുന്തിരിത്തോട്ടങ്ങളും ഉള്ളതിനാൽ നാസിക്കികൾ 'വൈൻ ക്യാപിറ്റൽ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നു. ഗോദാവരി, കൃഷ്ണ എന്നിവയാണ് സംസ്ഥാനത്തെ രണ്ട് പ്രധാന നദികൾ. മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും ഗുജറാത്തിനും ഇടയിലുള്ള അതിർത്തിക്കടുത്താണ് നർമദ, ടാപ്പി നദികൾ ഒഴുകുന്നത്. ഇന്ത്യയിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട മൂന്നാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുമുമ്പ്, മഹാരാഷ്ട്രയെ കാലാതീതമായി ഭരിച്ചിരുന്നത് സതവാഹന രാജവംശം, രാഷ്ട്രകൂട രാജവംശം, പടിഞ്ഞാറൻ ചാലൂക്യർ, ഡെക്കാൻ സുൽത്താനത്ത്, മുഗളരും മറാത്തകളും ബ്രിട്ടീഷുകാരും ആയിരുന്നു. ഈ ഭരണാധികാരികൾ ഉപേക്ഷിച്ച അവശിഷ്ടങ്ങൾ, സ്മാരകങ്ങൾ, ശവകുടീരങ്ങൾ, കോട്ടകൾ, ആരാധനാലയങ്ങൾ എന്നിവ സംസ്ഥാനത്തുടനീളം സ്ഥിതിചെയ്യുന്നു. അജന്താന്ദ് എല്ലോറ ഗുഹകളുടെ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങൾ അവയിൽ ഉൾപ്പെടുന്നു. ഇതും കാണുക എലഫൻറാ ഗുഹകൾ അവലംബങ്ങൾ വർഗ്ഗം:മഹാരാഷ്ട്ര വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും
അറബിക്കടൽ
https://ml.wikipedia.org/wiki/അറബിക്കടൽ
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമാണ് അറബിക്കടൽ (Arabian Sea). അറേബ്യൻ ഭൂപ്രദേശങ്ങളെ സ്പർശിക്കുന്നതിനാലാണ് ഈ പേരുവന്നത്. 2400 കിലോ മീറ്ററോളം വീതിയുള്ള ഈ കടലിന്റെ കിഴക്കു ഭാഗത്ത് ഇന്ത്യയും, വടക്ക് പാകിസ്താനിലെ ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളും, വടക്കു പടിഞ്ഞാറ് അറേബ്യൻ രാജ്യങ്ങളും, പടിഞ്ഞാറ് ആഫ്രിക്കൻ വൻ‌കരയിലെ സൊമാലിയയും നിലയുറപ്പിക്കുന്നു. വേദ കാലഘട്ടങ്ങളിൽ സിന്ധു സാഗരം എന്നാണറിയപ്പെട്ടിരുന്നത്. അറബിക്കടലിന്റെ പരമാവധി ആഴം 4652 മീറ്ററാണ്. ഇന്ത്യക്കും അറേബ്യൻ ഉപദ്വീപിനും ഇടയിൽ കിടക്കുന്ന, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗം. 3862000 ച.കി.മി വിസ്തീർണവും ശരാശരി 2734 മീറ്റർ ആഴവുമുണ്ട്. ഒമാൻ ഉൾക്കടൽ ഇതിനെ പേർഷ്യൻ ഉൾക്കടലുമായി ഹോർമുലസ് കടലിടുക്കു വഴി ബന്ധിപ്പിക്കുമ്പോൾ ഏഡൻ ഉൾക്കടൽ, ബാസൽ മൻഡേബ് വഴി ഇതിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്നു. നൂറ്റാണ്ടുകളോളം ഇന്ത്യക്കും യൂറോപ്പിനും ഇടയിലെ പ്രധാനകച്ചവടമാർഗ്ഗത്തിന്റെ ഭാഗമായിരുന്നു ഈ കടൽ. സിന്ധു നദിയാണ് അറബിക്കടലിലേക്ക് നേരിട്ടൊഴുകിയെത്തുന്ന പ്രധാന നദി. നർമദ, തപ്തി, മാഹി എന്നിവയും കേരളത്തിലെ ഒട്ടനവധി നദികളും ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഇന്ത്യ, ഇറാൻ, ഒമാൻ, പാകിസ്താൻ, യെമൻ, സൊമാലിയ മാലദ്വീപുകൾ എന്നീ രാജ്യങ്ങൾ അറബിക്കടലിന്റെ തീരഭൂമി പങ്കിടുന്നു. മുംബൈ, സൂററ്റ്, മംഗലാപുരം,കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കറാച്ചി, ഗ്വദാർ(പാകിസ്താൻ), ഏദൻ(യെമൻ) എന്നിവയാണ് അറബിക്കടൽ തീരങ്ങളിലെ പ്രധാന നഗരങ്ങൾ. മാലദ്വീപ്, ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവ പൂർണ്ണമായും അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ സഞ്ചയമാണ്. വിഴിഞ്ഞം, കൊച്ചി, മുംബൈ, കറാച്ചി, ഏഡൻ എന്നിവയാണ് അറബിക്കടലിലെ മുഖ്യ തുറമുഖങ്ങൾ. അവലംബം വർഗ്ഗം:കടലുകൾ വർഗ്ഗം:ഇന്ത്യൻ മഹാസമുദ്രം വർഗ്ഗം:അറബിക്കടൽവർഗംകടലുകൾ
പ്രധാന പേജ്‍
https://ml.wikipedia.org/wiki/പ്രധാന_പേജ്‍
തിരിച്ചുവിടുക പ്രധാന താൾ
വരമൊഴി സോഫ്റ്റ്‌വെയർ
https://ml.wikipedia.org/wiki/വരമൊഴി_സോഫ്റ്റ്‌വെയർ
ലിപിമാറ്റരീതിപ്രകാരം കമ്പ്യൂട്ടറിൽ മലയാളമെഴുതാനുപയോഗിക്കുന്ന സ്വതന്ത്രവുംസോഴ്സ്ഫോർജ്.നെറ്റിലെ വരമൊഴിയുടെ ജി.പി.എൽ. 2 അനുമതിപത്രം സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറാണ് വരമൊഴി. വിൻഡോസിനും യുണിക്സിനുമായുള്ള വരമൊഴി പതിപ്പുകൾ ലഭ്യമാണെങ്കിലും വിൻഡോസിനു വേണ്ടിയുള്ള പതിപ്പാണ്‌ കൂടുതൽ പ്രചാരം നേടിയത്. ഇംഗ്ലീഷ് കീബോർഡുപയോഗിച്ച് മലയാളമെഴുതാൻ വികസിപ്പിച്ച ആദ്യകാല ലിപിമാറ്റ സോഫ്റ്റ്‌വെയറാണിത്. സി.ജെ. സിബു ആണ് ഇതിന്റെ ഉപജ്ഞാതാവ്. മലയാളം യൂണികോഡ് ഫോണ്ടൂകൾക്കു പുറമേ, പ്രചാരത്തിലിരുന്ന വിവിധ ആസ്കി ഫോണ്ടുകൾ ഉപയോഗിച്ചും ലിപിമാറ്റവ്യവസ്ഥയിലൂടെ എഴുതാൻ സാധിക്കുന്നു എന്നതാണ് വരമൊഴിയുടെ എടുത്തുപറയേണ്ട പ്രത്യേകത. യൂണികോഡിലുള്ള എഴുത്തിനെ ഏതെങ്കിലും ആസ്കി ഫോണ്ടിലേക്ക് മാറ്റാനും, ആസ്കി ഫോണ്ടുകളിലുള്ള എഴുത്തിനെ യൂണികോഡിലേക്കും കീമാപ്പ് വ്യത്യാസമുള്ള മറ്റൊരു ആസ്കി ഫോണ്ടിലേക്കും മാറ്റാനും ഇന്നും വരമൊഴി ഉപയോഗിക്കുന്നുണ്ട്. ചരിത്രം വിവിധ ലിപിമാറ്റരീതികളിൽ ഇംഗ്ലീഷ്‌ലിപിയിലെഴുതിയ എഴുത്തിനെ വിവിധ ആസ്കി മലയാളം ഫോണ്ടുകളിലേക്ക് മാറ്റാനുള്ള യുണിക്സ് ലൈബ്രറിയും കമാൻഡ്ലൈൻ ആപ്ലിക്കേഷനുമായാണ് വരമൊഴി ഉടലെടുത്തത്. 1999-ൽ പുറത്തിറങ്ങിയ മാധുരി എന്ന ലിപിമാറ്റസോഫ്റ്റ്‌വെയർ വരമൊഴി ലൈബ്രറി ഉപയോഗപ്പെടുത്തിയിരുന്നു. 2002 ജൂണിൽ, ആസ്കി ഫോണ്ടൂകൾക്കൊപ്പം, യൂണികോഡും പിന്തുണക്കുന്ന ഒരു എഡിറ്റർ ആപ്ലിക്കേഷനായി വരമൊഴി പുറത്തിറക്കി.വരമൊഴിയുടെ ചരിത്രം 2004-2006 കാലയലവിൽ, കമ്പ്യൂട്ടറിൽ മലയാളമെഴുതാൻ വ്യാപകമായി വരമൊഴി എഡിറ്റർ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിനു ശേഷം സോഫ്റ്റ്‌വെയറിന്റെ പ്രചാരം കുറഞ്ഞു. എല്ലാ ടെക്സ്റ്റ്ബോക്സുകളിലേക്കും നേരിട്ട് മലയാളം എഴുതാൻ സാധ്യമാക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ആവിർഭാവമായിരുന്നു അതിന് കാരണം. എങ്കിലും വരമൊഴിയിലൂടെ ആവിഷ്കരിക്കപ്പെട്ട മൊഴി എന്ന ലിപിമാറ്റവ്യവസ്ഥ ഇന്നും വ്യാപകമായിത്തന്നെ ഉപയോഗിക്കുന്നു. മൊഴി ലിപിമാറ്റവ്യവസ്ഥ എഴുതാനുള്ള മലയാളഅക്ഷരങ്ങൾക്ക് സമാനമായ (ഏകദേശം അതേ ശബ്ദം ഉൾക്കൊള്ളുന്ന) ഇംഗ്ലീഷ് അക്ഷരങ്ങൾ തന്നെ ഉപയോഗിക്കുക എന്നതാണ് വരമൊഴിയിലെ ലിപിമാറ്റവ്യവസ്ഥയുടെ കാതൽ. ഉദാഹരണത്തിന് കാപ്പി എന്നാണു മലയാളത്തിൽ വരേണ്ടതെങ്കിൽ, kaappi എന്നുതന്നെ ഇംഗ്ലീഷിൽ എഴുതുന്നു. വരമൊഴി എഡിറ്റർ, ഇതിനെ പരിശോധിച്ച് അതിനു യോജിച്ച മലയാളം അക്ഷരങ്ങളാക്കി (കാപ്പി) മാറ്റുന്നു. വരമൊഴിയോടൊപ്പം രൂപം പ്രാപിച്ച ഈ ലിപിമാറ്റവ്യവസ്ഥ, ഇന്ന് മൊഴി ലിപിമാറ്റവ്യവസ്ഥ എന്നാണ് അറിയപ്പെടുന്നത്. മൊഴി ലിപിമാറ്റവ്യവസ്ഥയുടെ ചെറിയ വ്യത്യാസങ്ങളോടു കൂടിയ രൂപങ്ങൾ ടോൾസോഫ്റ്റ് കീമാൻ പോലുള്ള മറ്റു ലിപിമാറ്റ സോഫ്റ്റ്വെയറുകൾക്കൊപ്പം ഉപയോഗിക്കപ്പെട്ടു. മലയാളം വിക്കിപീഡിയയിൽ ഇന്ന് ഉപയോഗിക്കുന്ന നാരായം എന്ന എഴുത്തുപകരണം ഈ ലിപിമാറ്റവ്യവസ്ഥയുടെ ഇത്തരം ഒരു രൂപം ഉപയോഗിക്കുന്നു. ഉദാഹരണങ്ങൾ amma / aMa - അമ്മ kOLEj~ - കോളേജ്‌ bhakshyagavEshaNam - ഭക്ഷ്യഗവേഷണം kalaalayam - കലാലയം inDya - ഇൻഡ്യ inthya - ഇന്ത്യ {India} - India ( “{“, “}“ എന്നീ അടയാളങ്ങൾക്കുള്ളിൽ ചേർത്ത് ഈ വാക്കിനെ ലിപ്യന്തരീകരണത്തിൽ നിന്നൊഴിവാക്കിയിരിക്കുന്നു.) aaN - ആൺ, aaN~ - ആണ് ( ചില്ലക്ഷരങ്ങളും സംവൃതോകാരങ്ങളും “~" , "_" എന്നീ ചിഹ്നങ്ങൾ കൊണ്ട് പ്രത്യേകമായി രേഖപ്പെടുത്തുന്നു.) അവലംബം കുറിപ്പുകൾ പുറമെ നിന്നുള്ള കണ്ണികൾ വരമൊഴിയുടെ വെബ്‌സൈറ്റ് . മൊഴി ലിപിമാറ്റവ്യവസ്ഥയിലെ ഇംഗ്ലീഷ്-മലയാള സമാന അക്ഷരങ്ങളുടെ ഏകദേശവിവരം മൊഴി ലിപിമാറ്റവ്യവസ്ഥ വിശദമായി വർഗ്ഗം:ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ
പഞ്ചാബ്, ഇന്ത്യ
https://ml.wikipedia.org/wiki/പഞ്ചാബ്,_ഇന്ത്യ
പഞ്ചാബ് (പഞ്ചാബി:ਪੰਜਾਬ , ഹിന്ദി:पंजाब) ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ്. ഇതേ പേരിൽ അയൽ രാജ്യമായ പാകിസ്താനിലും ഒരു പ്രവിശ്യയുണ്ട്. ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് ആണ്‌ പഞ്ചാബിന്റെ തലസ്ഥാനം. അയൽ സംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ. പഞ്ചാബിയാണ്‌ പ്രധാന ഭാഷ. കൃഷിയും വ്യവസായവും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പഞ്ചാബ് വ്യാവസായികമായും കാർഷികപരമായും ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ധാന്യക്കലവറയായാണ് പഞ്ചാബ് അറിയപ്പെടുന്നത്. വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. കൃഷി കൃഷിക്ക് ഏറ്റവും പ്രാമുഖ്യം നൽകുന്ന സംസ്ഥാനമാണ് പഞ്ചാബ്. സംസ്ഥാനത്തിന്റെ 80ശതമാനത്തിൽ അധികം പ്രദേശവും കൃഷി ഭൂമിയാണ്. ഗോതമ്പ്, നെല്ല, ചോളം, നിലക്കടല, പയറുവർഗ്ഗങ്ങൾ, എന്നിവയാണ് പ്രധാന വിളകൾ. പ്രധാന വ്യവസായങ്ങൾ തുണിത്തരങ്ങൾ, തയ്യൽ യന്ത്രം, സ്‌പോർട്‌സ് ഉപകരണങ്ങൾ കാർഷിക ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, സൈക്കിൾ, പഞ്ചസാര, വളം തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങൾ ഭരണം 13 ലോക്‌സഭാ മണ്ഡലങ്ങളും 117 നിയമസഭാ മണ്ഡലങ്ങളും 22 ജില്ലകളും അടങ്ങിയതാണ് പഞ്ചാബ് സംസ്ഥാനം. നദികൾ അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത്. സത്‌ലജ് രവി ബിയാസ് ഝലം നദി ചിനാബ് എന്നിവയാണ് പ്രധാനപ്പെട്ട അഞ്ചു നദികൾ പ്രധാന ജലസേചന പദ്ധതികൾ ഭക്രാനംഗൽ ഹരിക്കേ ഭാരേജ് സത്‌ലജ്-ബിസാസ് ലിങ്ക് ഇതും കൂടി കാണുക പഞ്ചാബ് പഞ്ചാബ് (പാകിസ്താൻ) വർഗ്ഗം:പഞ്ചാബ്‌, ഇന്ത്യ വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:പഞ്ചാബ്
സോപാനസംഗീതം
https://ml.wikipedia.org/wiki/സോപാനസംഗീതം
ലഘുചിത്രം|സോപാന സംഗീതാലാപനം കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. നടയടച്ചുതുറക്കലിനാണ് സാധാരണയായി സോപാനസംഗീതം അവതരിപ്പിക്കാറുള്ളത്. അമ്പലവാസി മാരാര്, പൊതുവാൾ സമുദായത്തിൽപ്പെട്ടവരാണ് സോപാന സംഗീതം സാധാരണയായി അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിനു (ഗർഭഗൃഹത്തിനു) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദേവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. അഷ്ടപദിയാണ് സാധാരണ സോപാനസംഗീതത്തിൽ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ ഇടയ്ക്ക കൊട്ടുന്ന വ്യക്തി തന്നെയാണ് പാട്ടും പാടുക. പ്രമുഖ കലാകാരന്മാർ പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാൾ. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകനായ ഞരളത്ത് ഹരിഗോവിന്ദൻ കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.സോപാനസംഗീതം ആധികാരികമായി പഠിപ്പിക്കുന്ന സ്‌ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷേത്രകലാപീഠം,ക്ഷേത്രകലാപീഠത്തിലെ സോപാനസംഗീതം അധ്യാപകനായിരുന്ന ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പാണ് സോപാനസംഗീതത്തിന് ചിട്ടയായുള്ള രൂപഘടന നൽകിയത്. നാറാത്ത് കൃഷ്ണമണി മാരാർ, അമ്പലപ്പുഴ വിജയകുമാർ, ഏലൂർ ബിജു എന്നിവരും അറിയപ്പെടുന്ന സോപാന സംഗീതജ്ഞർ ആണ്. ശ്രീ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ, ശ്രീ ജ്യോതി ദാസ് ഗുരുവായൂർ ,ഇരിഞ്ഞാലക്കുടയിലുള്ള സലീഷ് നനദുർഗ്ഗ(തുടർച്ചയായി 14 മണിക്കൂർ ഗാനമാലപിച്ച്‌ റെക്കോർഡ്‌ സ്ഥാപിച്ച വ്യക്തി ) തുടങ്ങിയവരും ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ്. അവലംബം പുറത്തേക്കുള്ള കണ്ണികൾ Category:ദക്ഷിണേന്ത്യൻ സംഗീതം Category:കേരളസംഗീതം വർഗ്ഗം:കഥകളി വർഗ്ഗം:സോപാനസംഗീതം
ഏപ്രിൽ 4
https://ml.wikipedia.org/wiki/ഏപ്രിൽ_4
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 4 വർഷത്തിലെ 94(അധിവർഷത്തിൽ 95)-ാം ദിനമാണ്. ചരിത്രസംഭവങ്ങൾ 1581 - ഫ്രാൻസിസ് ഡ്രേക്ക് ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂർത്തിയാക്കി. 1721 - റോബർട്ട് വാൽപോൾ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. 1814 - നെപ്പോളിയൻ ആദ്യമായി അധികാരഭ്രഷ്ടനായി. 1818 - പതിമൂന്നു വീതം ചുവപ്പും വെളുപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക, അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു. 1841 - അമേരിക്കൻ പ്രസിഡന്റായിരുന്ന വില്ല്യം ഹെന്രി ഹാരിസൺ ന്യുമോണിയ ബാധിച്ച് മരിച്ചു. അധികാരത്തിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഹാരിസൺ. 1905 - ഇന്ത്യയിലെ കാംഗ്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 3,70,000 പേർ കൊല്ലപ്പെട്ടു. 1939 - ഫൈസൽ രണ്ടാമൻ ഇറാക്കിലെ രാജാവായി. 1945 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് സേന ഹംഗറി പിടിച്ചെടുത്തു. 1949 - 12 രാജ്യങ്ങൾ ചേർന്ന് നാറ്റോ ഉടമ്പടി ഒപ്പു വച്ചു. 1960 - സെനഗൽ സ്വതന്ത്രരാജ്യമായി. 1968 - അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ മെംഫിസിസിൽ വെടിയേറ്റു മരിച്ചു. 1968 - നാസാ അപ്പോളോ 6 വിക്ഷേപിച്ചു. 1975 - ബിൽ ഗേറ്റ്സും പോൾ അല്ലനും ചേർന്ന് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ സ്ഥാപിച്ചു. 1979 - പാകിസ്താൻ പ്രസിഡന്റ് സു‌ൾഫിക്കർ അലി ഭൂട്ടോയെ തൂക്കിക്കൊന്നു. 1994 - മാർക് ആൻഡ്രീസെനും ജിം ക്ലാർക്കും ചേർന്ന് മൊസൈക് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ എന്ന പേരിൽ നെറ്റ്സ്കേപ്പ് കമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ സ്ഥാപിച്ചു. ജന്മദിനങ്ങൾ [[1970] - മലയാളചലച്ചിത്രനടൻ ബാലൻ കെ. നായർ ചരമവാർഷികങ്ങൾ 1968 - അമേരിക്കയിലെ കറുത്തവർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് വേണ്ടി പോരാടിയ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ മറ്റു പ്രത്യേകതകൾ വർഗ്ഗം:ഏപ്രിൽ 4
ചാഞ്ഞോടി
https://ml.wikipedia.org/wiki/ചാഞ്ഞോടി
മധ്യതിരുവതാംകൂറിലെ ഒരു ചെറുഗ്രാമമാണ് ചാഞ്ഞോടി. കോട്ടയം ജില്ലയിലായാണ് സ്ഥാനം എങ്കിലും ഈ ഗ്രാമത്തിന്റെ ഒരു ചെറിയ ഭാഗം പത്തനംതിട്ടയിലുണ്ട്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പത്തനംതിട്ട ജില്ലയിലെ തിരുവല്ല,മല്ലപ്പള്ളി എന്നിവയാണ് സമീപമുള്ള പ്രധാന പട്ടണങ്ങൾ. ചങ്ങനാശേരി-മല്ലപ്പള്ളി റോഡിൽ കോട്ടമുറി, മാന്താനം എന്നീ കവലകൾക്കിടയിലാണ് ഈ ഗ്രാ‍മം. തിരുവല്ലയിൽ നിന്നും വെള്ളാപ്പള്ളി-മാന്താനം വഴി മല്ലപ്പള്ളിക്കുള്ള റോഡിലൂടെയും,മാമ്മുട്ടിൽ നിന്നും വെങ്കോട്ട വഴിയും, വാഴുർ റോഡിൽ നിന്നും തെങ്ങണാ വഴിയും ഇവിടെയെത്താം. ചങ്ങനാശേരിയിൽ നിന്നും തിരുവല്ലയിൽ നിന്നും ഏഴു കിലോമീറ്ററിൽ താഴെ അകലെയാണീ സ്ഥലം. ഭാസ്ക്കര രവിവർമ്മന്റെ തൃക്കൊടിത്താനം ശാസനത്തിൽ പറയുന്ന കുലശേഖര ചക്രവർത്തിമാരുടെ ഭരണകാലത്ത് നന്റുഴൈയ് നാടിന്റെ തലസ്ഥാനമായിരുന്ന തൃക്കൊടിത്താനത്തിന്റെ കിഴക്കേ അതിരായ ചാഞ്ഞോടി മുതൽ തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ വടക്കുള്ള നടയിൽ കൂടി, ഇരുപ്പാ, തൈക്കൻകൂർ രാജാവിന്റെ വാസഗേഹമായിരുന്ന പുഴവാതിലെ നീരാഴിക്കൊട്ടാരത്തിന്റെ പ്രാന്തവും കടന്ന് കിടങ്ങറ വരെ നെടുനീളത്തില് ഭീമാകാരമായ ഒരു മൺ കോട്ടയും അതിനോട് ചേർന്ന് വടക്ക് ഭാഗത്ത് അഗാധമായ ഒരു കിടങ്ങും നില കൊണ്ടിരുന്നു എന്നു പറയപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ തെക്കൻകൂർ രാജാക്കന്മാരുടെ ഭരണകാലത്തെ രാജ്യാതിർത്തിയായ കോട്ടപ്പറമ്പു മുതൽ വെങ്കോട്ട വരെ നീണ്ടു കിടന്ന കൂറ്റൻ മൺ കോട്ടകളുടെ അവശിഷ്ടങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലം വരെ ചാഞ്ഞോടിയിൽ നിലനിന്നിരുന്നു. ആ കോട്ട സ്ഥിതി ചെയ്തിരുന്ന പാതയാണ് ഈ ഗ്രാമത്തിലെയും സമീപ ഗ്രാമങ്ങളിലൂടെയുമുള്ള പ്രധാന വീഥിയായി മാറിയത്. ചാഞ്ഞോടിക്കു സമീപമുള്ള മറ്റൊരു കവലയായ കോട്ടമുറി പ്രസ്തുത കോട്ട മുറിച്ച് ഉണ്ടായ കവല പ്രദേശമാണ്. കോട്ടമുറിക്കൽ തപാലാപ്പീസിനു കീഴിൽ വരുന്നതാണ് ചാഞ്ഞോടിയുടെ കോട്ടയം ജില്ലാ പ്രദേശങ്ങൾ. 300px|ചാഞ്ഞോടി പള്ളിപ്പടി പേരിനു പിന്നിൽ ചാഞ്ഞോടി എന്ന പേരിനു പിന്നിൽ നാട്ടുകാരുടെ ഇടയിൽ പ്രചരിക്കുന്ന പ്രബലമായ ഒരൈതിഹ്യമുണ്ട്. മഹാഭാരതയുദ്ധത്തിൽ കൌരവപക്ഷം മുന്നിട്ടു നിന്ന വേളകളൊന്നിൽ പാണ്ഡവർ തൃക്കൊടിത്താനം എന്ന പ്രദേശത്ത് ഒളിവിൽ പാർത്തിരുന്നത്രേ. ഇതറിഞ്ഞ കൌരവർ അവിടെ ആക്രമണത്തിനെത്തി. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ പാണ്ഡവർ ഓടിമറയുന്നതിനിടയിൽ ഇന്നത്തെ ചാഞ്ഞോടി ഭാഗമെത്തിയപ്പോൾ മാർഗ്ഗമധ്യേ ചാഞ്ഞു നിന്ന ഒരു വൻ‌മരത്തിനടിയിലൂടെ ചെരിഞ്ഞോടേണ്ടി വന്നുവത്രേ. ചെരിഞ്ഞോടിയ ഇടം എന്ന സൂചനയിൽ ഈ സ്ഥലം അറിയപ്പെടാൻ തുടങ്ങി. അതു പിന്നീട് ചാഞ്ഞോടിയായി എന്നാണ് ഐതിഹ്യം. മഹാഭാരത കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടു തന്നെ ഇത് ആരുടെയോ ഭാവനാ സൃഷ്ടി മാത്രമാണെന്നു വ്യക്തമാണ്. എങ്കിലും തദ്ദേശവാസികൾ അഭിമാനത്തോടെ ഈ കഥ ചൊല്ലി നടക്കുന്നുണ്ട്. എന്നിരുന്നാലും കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരു നിശ്ചയച്ചിട്ടിരിക്കുന്ന കലുങ്കിനും സമീപമുള്ള പുരയിടത്തിൽ ഒരു വന്മരം നിന്നിരുന്നതായി പഴമക്കാർ പറയുന്നുണ്ട്. ചാഞ്ഞോടിക്കു സമീപം ഉമിക്കുന്നുമല എന്നൊരു കുന്നും പ്രദേശത്തിന്റെ പേരിലും പാണ്ഡവരുടെ വനവാസവുമായി ചേർത്ത് കഥകളുണ്ട്. കൂടാതെ തൃക്കൊടിത്താനം മഹാക്ഷേത്രം സഹദേവനാൽ പ്രതിഷ്ഠിച്ചതാണെന്നതും സമീപദേശങ്ങളെ പാണ്ഡവരുമായി ബന്ധിപ്പിക്കുവാൻ കാരണമാവാം. ചാഞ്ഞോടിക്കുന്നേൽ എന്നാണ് ഈ പ്രദേശത്തുള്ള പള്ളിയുടെ ആദ്യത്തെ തിരുനാളിന്റെ നോട്ടിസിൽ സ്ഥലപ്പേരായി വച്ചിരിക്കുന്നത്. ജനവിഭാഗങ്ങൾ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമാണിത്. അതിൽ തന്നെ പുരാതന സിറിയൻ കത്തോലിക്കാ വിഭാഗക്കാരാണു ബഹുഭൂരിപക്ഷവും. ഹിന്ദു മതത്തിലെ ഈഴവ, നായർ സമുദായങ്ങളുടെ സാന്നിധ്യവും ഇവിടെയുണ്ട്. ഗ്രാമവാസികളിലേറെയും, കച്ചവടക്കാരോ, പട്ടാളക്കാരോ, അദ്ധ്യാപകരോ, കർഷകരോ കർഷകത്തൊഴിലാളികളോ ആണ്. പുതിയ തലമുറയിൽ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുമേറെയുണ്ട്. ഇവരിലേറെയും അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ, ഇന്ത്യയുടെ ഇതരഭാഗങ്ങൾ എന്നിവിടങ്ങളിൽ ജോലി തേടിപ്പോയിരിക്കുന്നു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യകാ ലം മുതൽ കുട്ടനാട്ടിൽ നിന്നും വൻ കുടിയേറ്റം ഈ ഭാഗത്തേക്ക് വർദ്ധിച്ചു വരുന്നുണ്ട്. ചങ്ങനാശ്ശേരിക്കടുത്ത് സഞ്ചാര സാഹചര്യവും കൂടുതലുള്ള ഗ്രാമ പ്രദേശമായതിനാലും, ക്രിസ്ത്യൻ പള്ളിയുടെ സാമീപ്യവും, സമാധാനപരമായ സാമൂഹിക ചുറ്റുപാടുകളും ഇതിനൊക്കെ ഉപരി വെള്ളപ്പൊക്കമില്ലാത്ത കര പ്രദേശവുമാണ് കുട്ടനാടുകാരെ ആകർഷിക്കുവാൻ കാരണം. ചാഞ്ഞോടിപ്പള്ളിക്കു കിഴക്കുഭാഗത്തുള്ള താഴ്ന്ന പ്രദേശം ഒരു കാലത്ത് നെൽകൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു.കോട്ടയം പത്തനംതിട്ട ജില്ലാ അതിർത്തിയായി ഉള്ള ചെറിയ കൈവരിത്തോടായിരുന്നു ഈ നെൽകൃഷിക്ക് ആവശ്യമായ ജലസ്രോതസ്സ്. ജനസാന്ദ്രത കൂടിയതും റബ്ബർ പോലെയുള്ള നാണ്യവിളകൾ പരീക്ഷണം മൂലം കൃഷിക്കാരോ കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ജന വിഭാഗങ്ങളൊ ഇവിടെ ഇപ്പോൾ കുറവാണ്. സ്ഥാ‍പനങ്ങൾ പുരാതന സിറിയൻ കത്തോലിക്കാ വിഭാഗത്തിലെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയാണ് ചാഞ്ഞോടിയിലെ പ്രമുഖ സാമൂഹിക സ്ഥാപനം. സമീപ ഇടവകക്കാരോടുള്ള വാശിയുടെ പേരിൽ സ്ഥാപിക്കപ്പെട്ടതിനാൽ വാശിപ്പള്ളി എന്നും ഇതറിയപ്പെടുന്നു. പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ്. സെബാസ്റ്റ്യൻസ് ലോവർ പ്രൈമറി സ്ക്കൂളാണ് മറ്റൊരു പ്രധാന സ്ഥാപനം. സ്കൂൾ ആരംഭിക്കുന്നതിനു മുൻമ്പ് പള്ളി നടത്തിയിരുന്ന നേഴ്സറി സ്കൂൾ ഇന്നും പ്രവർത്തിക്കുന്നുണ്ട്. 300px|വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളി, ചാഞ്ഞോടി വിഭാഗം:കോട്ടയം ജില്ലയിലെ ഗ്രാമങ്ങൾ
ഗുപ്തസാമ്രാജ്യം
https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം
+ ഗുപ്ത സാമ്രാജ്യം 300px ഗുപ്ത സാമ്രാജ്യത്തിന്റെ ഏകദേശ രൂപം സാമ്രാജ്യത്തിന്റെ അടയാളം: -- സ്ഥാപകൻ ശ്രീ ഗുപതൻ മുൻപത്തെ രാജ്യങ്ങൾ കുഷാണ സാമ്രാജ്യം, പ്രധാനമായും മഗധ ഔദ്യോഗിക ഭാഷ സംസ്കൃതം, പാലി മതങ്ങൾ ഹിന്ദു മതംജൈന മതംമഹായാന ബുദ്ധ മതം തലസ്ഥാനം പാടലീപുത്രം ആദ്യത്തെ ചക്രവർത്തി ചന്ദ്രഗുപ്തൻ ഒന്നാമൻ അവസാനത്തെ ചക്രവർത്തി കുമാര ഗുപ്ത ഒന്നാമൻ ഹർഷ ഗുപ്ത വിസ്തീർണ്ണം 20 ലക്ഷം ച.കി.മീ< ജനസംഖ്യ 4 കോടി നാണയം സുവർണ്ണ, റുപ്യ, താമ്ര നാണയങ്ങൾ അധഃപതനം കാരണങ്ങൾ അവകാശികൾ നിരവധി, ബുദ്ധമതം, ഹൂണന്മാർ, തോരമാനൻ ശേഷമുള്ള സാമ്രാജ്യം ഹൂണ സാമ്രാജ്യം, ഹർഷ സാമ്രാജ്യം പുരാതന ഇന്ത്യയിൽ രാഷ്ട്രീയമായും സൈനികമായും ഏറ്റവും ശക്തമായിരുന്ന സാമ്രാജ്യങ്ങളിലൊന്നാണ് ഗുപ്ത സാമ്രാജ്യം (ആംഗലേയത്തിൽ Gupta Empire). ക്രി.പി 320 മുതൽ 550 വരെയായിരുന്നു ഗുപ്ത സാമ്രാജ്യത്തിന്റെ പ്രതാപകാലം. ഇന്ത്യൻ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിലധികവും ഈ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ സുവർണ്ണകാലമായി അറിയപ്പെടുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരിക രംഗം, സാഹിത്യം എന്നീ മേഖലകളിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. വിന്ധ്യ പർവ്വതനിരകൾക്കു വടക്ക് നാല്, അഞ്ച് നൂറ്റാണ്ടുകളിലായിരുന്നു ഗുപ്ത രാജവംശം ആധിപത്യമുറപ്പിച്ചിരുന്നത്. മൗര്യ സാമ്രാജ്യത്തോളം വലുതല്ലായിരുന്നുവെങ്കിലും ഗുപ്ത ഭരണ കാലഘട്ടം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സമീപ രാജ്യങ്ങളിലും മായാത്ത മുദ്രകൾ പതിപ്പിച്ചു. പുരാതന കാലഘട്ടത്തിലെ നാണയങ്ങൾ, ചുവരെഴുത്തുകൾ, സ്മാരകങ്ങൾ, സംസ്കൃത കൃതികൾ എന്നിവയിൽ നിന്നൊക്കെ ഗുപ്ത രാജവംശത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കും. പുരാതനമായ റോമാ സാമ്രാജ്യം ഹാൻ സാമ്രാജ്യം ടാങ് സാമ്രാജ്യം എന്നിവയെയും ഗുപ്ത സാമ്രാജ്യത്തേയും ഒരേ തട്ടിലാണ് ചരിത്രകാരന്മാർ തുലനം ചെയ്യുന്നത്. രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടിയിരുന്നതിനാൽ മേല്പറഞ്ഞ വിഷയങ്ങളിൽ ശ്രദ്ധിക്കാൻ സമയം ഉണ്ടായിരുന്നു. പ്രൊ: കെ. കുഞ്ഞിപ്പക്കി; പ്രൊ: പി.കെ. മുഹമ്മദ് അലി; ഇന്ത്യാ ചരിത്രം (ഒന്നാം ഭാഗം). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള. ജൂലൈ 1998 മഹാഭാരതം അതിന്റെ പൂർണ്ണമായ രൂപത്തിലേക്ക് എത്തിയത് ഗുപ്തകാലഘട്ടത്തിന്റെ അവസാനത്തോടെയായിരുന്നു. ഗുപ്ത രാജാക്കന്മാർ മികവുറ്റ സൈനിക യോദ്ധാക്കളും ഭരണ നിപുണരുമായിരുന്നു എന്നാണു ചരിത്രം രേഖപ്പെടുത്തുന്നത്. ഹൂണന്മാരുടേതടക്കമുള്ള വൈദേശിക നുഴഞ്ഞു കയറ്റത്തെ ചെറുത്ത് സാമ്രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിൽ ഇവർ ബദ്ധശ്രദ്ധരായിരുന്നു. രാഷ്ട്രീയ സ്ഥിരത സാമ്പത്തിക അഭിവൃദ്ധിയിലേക്കും സാംസ്കാരിക ഉന്നമനത്തിലേക്കും നയിച്ചു എന്നുവേണം കരുതുവാൻ. അന്നത്തെ സാമ്പത്തികവും സാംസ്കാരികവും ആയ സ്ഥിതി ഇന്ത്യക്ക് വീണ്ടും നൽകുവാൻ കഴിയുമെങ്കിൽ അതായിരിക്കും ഇന്ത്യയിൽ ബ്രിട്ടന്റെ പരമവിജയം എന്ന് ഹാവൽ പ്രസ്താവിച്ചിട്ടുണ്ട്. ഗുപ്തകാലത്ത് ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഫാഹിയാന്റെ കുറിപ്പുകളിൽ ഗുപ്തഭരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്‌. ഉജ്ജയിനി, പ്രയാഗ, പാടലീപുത്രം എന്നിവയായിരുന്നു ഗുപ്തസാമ്രാജ്യത്തിലെ പ്രധാനനഗരങ്ങൾ‌. പൂർവ്വ ചരിത്രം വടക്കേ ഇന്ത്യയിൽ കുഷാണ സാമ്രാജ്യം തകർന്നതോടെ രാഷ്ട്രീയ ശിഥിലീകരണം ക്രി.പി. നാലാം നൂറ്റാണ്ടോളം തുടർന്നു. ഇക്കാലത്താണ് ഗുപ്തന്മാരുടെ കീഴിൽ സാമ്രാജ്യ സ്ഥാപനം നടക്കുന്നത്. ഗുപ്തന്മാരുടെ പൂർവ്വകാല ചരിത്രം ഇന്നും അവ്യക്തമാണ്. വിദേശ സഞ്ചാരികളുടെ വിവരണങ്ങളിൽ നിന്നാണ് ആദ്യ രേഖകൾ കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രഗുപ്തന്റെ മുൻ‍ഗാമികൾ പ്രദേശികരാജാക്കന്മാരായിരുന്നുവെന്നും അവരിൽ പ്രധാനിയായ ശ്രീ ഗുപ്തനാണ് ഗുപ്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ എന്നാണ് വിവരണം. അദ്ദേഹം മഹാരാജ എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മകനായ ഘടോൽഖജനും അദ്ദേഹത്തോളം പ്രതാപശാലിയായിരുന്നു. എന്നാൽ ചില പണ്ഡിതന്മാർ അഭിർ എന്ന യാദവ വംശവുമായി ഗുപ്തന്മാരെ ബന്ധപ്പെടുത്തുന്നുണ്ട്. ഹിന്ദുത്വ വിജ്ഞാനകോശം ശേഖരിച്ച തിയ്യതി 2007 മാർച്ച് 8 എന്നാൽ ക്രി.പി. 320-ൽ ഘടോൽഖജന്റെ പുത്രൻ ചന്ദ്രഗുപ്തൻ മഗധയിലെ സിംഹാസനം കരസ്ഥമാക്കിയതോടെയാണ് അത്രയും കാലം വിഘടിച്ചുനിന്ന വടക്കേ ഇന്ത്യയിൽ രാഷ്ട്രീയ ഏകീകരണവും, സംഘടിതമായ ഭരണക്രമവും രൂപം കൊണ്ടത്. അന്നു മുതലാണ് ഗുപ്ത സാമ്രാജ്യം എന്നറിയപ്പെടുന്നത്. എന്നാൽ ഏറെ സ്വീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരു സിദ്ധാന്തം പ്രകാരം ഗുപ്തന്മാർ ബംഗാളിൽ നിന്നാണ് ഉടലെടുത്തത്. നേപ്പാളിൽ സ്ഥാപിക്കപ്പെട്ട ‘വരേന്ദ്ര മ്രിഗശിവൻ സ്തൂപം’ ഇതിന് ശക്തമായ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശ്രീ ഗുപ്ത മഹാരാജാവ് ബംഗാളിലെ ഭരണാധികാരിയാകാനും ചന്ദ്രഗുപ്തൻ പിന്നീട് മഗധം ലിച്ഛവികളുമായുള്ള വിവാഹബന്ധം മൂലം കരസ്ഥമാക്കിയതാവാനും സാധ്യതയുണ്ട്. ഗുപ്തരാജാക്കന്മാർ ശ്രീ ഗുപ്തൻ - ക്രി.വ 240-280 . ഘടോൽകചഗുപ്തൻ - ക്രി.വ 280-319 ചന്ദ്രഗുപ്തൻ I - ക്രി.വ 320 -335 സമുദ്രഗുപ്തൻ - ക്രി.വ 335 - 375 ചന്ദ്രഗുപ്തൻ II - ക്രി.വ 375 - 415 കുമാരഗുപ്തൻ I സ്കന്ദഗുപ്തൻ ബ്രഹ്മഗുപ്തൻ പുരുഗുപ്തൻ നരസിംഹഗുപ്തൻ കുമാരഗുപ്തൻ II ബുദ്ധഗുപ്തൻ ശ്രീ ഗുപ്ത മഹാരാജാവ് ശ്രീ ഗുപ്ത മഹാരാജാവിനെ പറ്റി പറയത്തക്ക വിവരങ്ങൾ ലഭ്യമല്ല. ഗുപ്ത സാമ്രാജ്യത്തിന്റെ ആദ്യ രാജാവ് അദ്ദേഹമായിരുന്നു എന്നും മഹാരാജാ എന്ന സ്ഥാനപ്പേർ സ്വീകരിച്ചിരുന്നു എന്നും മുൻപ് പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് നിരവധി ചൈനീസ് തീർത്ഥാടകർ ബുദ്ധമത സ്വീകരണത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. ഇ ത്സിങ് അതിൽ പ്രമുഖനാണ്. നേപ്പാളിൽ അദ്ദേഹം ചൈനീസ് തീർത്ഥാടകർക്കായി ഒരു ക്ഷേത്രവും സത്രവും പണികഴിപ്പിച്ചിട്ടുണ്ട്. അതിലെ ശാസനങ്ങളിൽ നിന്ന് ഗുപ്തന്മാരുടെ തുടക്കത്തെപ്പറ്റി ചില രേഖകൾ ലഭിക്കുന്നു. ഘടോൽകച ഗുപ്തൻ 280 മുതൽ 319 ക്രി.വ. വരെയായിരിക്കാം അദ്ദേഹം രാജ്യം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു. ഘടോൽകചനും മഹാരാജ എന്ന പട്ടം സ്വീകരിച്ചിരുന്നു. ചന്ദ്രഗുപ്തൻ ഒന്നാമൻ ഘടോൽകചന്റെ മകനായ ചന്ദ്രഗുപ്തൻ ശക്തനും പ്രതാപശാലിയും ആയിരുന്നു. അദ്ദേഹം സിംഹാസനാരോഹണം ചെയ്തതിനു ശേഷം മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേർ സ്വീകരിച്ചു. അദ്ദേഹം ലിഛാവി വംശത്തിൽപെട്ട രാജാവിന്റെ മകളായ കുമാരദേവിയെ പാണീഗ്രഹണം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ പദവിയും ശക്തിയും വർദ്ധിച്ചു. ലിഛാവികളുടെ സഹായത്തോടെ അദ്ദേഹം ആദ്യം പാടലീപുത്രം പിടിച്ചടക്കി. ഇന്നത്തെ ബീഹാർ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വലിയ ഒരു പ്രദേശം തന്റെ അധീനതയിൽ അദ്ദേഹം കൊണ്ടുവന്നു. അദ്ദേഹം ക്രി.വ. 325-ൽ ആരംഭിക്കുന്ന ഗുപ്തവർഷം എന്ന കലണ്ടർ പ്രചരിപ്പിച്ചു. എന്നാൽ ചന്ദ്രഗുപ്തന്റെ കാലത്ത് രാജശക്തി വേണ്ടപോലെ വേരോടിയിരുന്നില്ല. സമുദ്രഗുപ്തന്റെ കാലത്താണ് ഇത് സംഭവിച്ചത്. സമുദ്ര ഗുപ്തൻ thumb|250px|right| ഗുപ്ത സാമ്രാജ്യത്തിന്റെ അതിർത്തി ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്ത് ചന്ദ്രഗുപ്തന്റെ മരണശേഷം 335 ലാണ് സമുദ്രഗുപ്തൻ അധികാരമേറ്റത്. അദ്ദേഹത്തെയാണ് ഗുപ്ത വംശത്തിലെ ഏറ്റവും പ്രമുഖനായ രാജാവായി പരിഗണിക്കുന്നത്. നിരവധി യുദ്ധങ്ങൾ ചെയ്ത് അദ്ദേഹം സാമ്രാജ്യം വിപുലമാക്കുകയും ഉത്തരേന്ത്യ മുഴുവൻ രാഷ്ട്രീയമായി ഏകികരിക്കുകയും ചെയ്തു. ആദ്യം ഷിച്ഛത്ര, പദ്മാവതി എന്നീ രാജ്യങ്ങളും പിന്നീട് മാൾവ മഥുര എന്നിവയും കീഴടക്കി. അൻപത് വർഷത്തെ രാജ ഭരണത്തിനിടക്ക് ഇരുപതോളം രാജ്യങ്ങൾ അദ്ദേഹം തന്റെ രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നു. അദ്ദേഹം രാജസൂയം, അശ്വമേധം എന്നീ യാഗങ്ങൾ നടത്തുകയും അതിൻ പ്രകാരം സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിക്കുകയും ചെയ്തു. അദ്ദേഹം കീഴടക്കിയ രാജാക്കന്മാരിൽ ആദ്യം അയൽ രാജ്യങ്ങളിലെ രാജാക്കന്മാരായിരുന്നു. അച്യുതനാഗൻ, നാഗസേനൻ, ഗണപതിനാഗൻ എന്നീ അയൽ രാജാക്കന്മാരാണ് ആദ്യം കീഴടങ്ങിയത്. പിന്നീട് സമുദ്രഗുപ്തൻ തെക്കോട്ട് തിരിഞ്ഞു. അവിടങ്ങളിലെ പന്ത്രണ്ട് രാജാക്കന്മാരെ കീഴടക്കി. കോസല ദേശത്തെ മഹേന്ദ്രൻ, മഹാകാന്താരത്തിലെ വ്യാഘ്രരാജൻ, കുരളത്തിലെ മന്ദരാജൻ, പിഷ്ടപൂരത്തെ മഹേന്ദ്രഗിരി, കോത്തുറയിലെ സ്വാമിദത്തൻ, എറന്തപ്പള്ളയിലെ ദമനൻ, കാഞ്ചിയിലെ വിഷ്ണുഗോപൻ, അവമുക്ത യിലെ നീലരാജൻ, വെംഗി യിലെ ഹസ്തിവർമ്മൻ, പലക്ക യീലെ ഉഗ്രസേനൻ, ദേവരാഷ്ട്രത്തിലെ കുബേരൻ, കുസ്തലപുരത്തിലെ ധനഞ്ജയൻ എന്നിവരായിരുന്നു യഥാക്രമം കീഴടങ്ങിയ രാജാക്കന്മാർ. ഈ രാജ്യങ്ങൾ തന്റെ മേൽക്കോയ്മ അംഗീകരിക്കുകയും വർഷാവർഷം കപ്പം നൽകാനും മാത്രമേ സമുദ്രഗുപ്തൻ തീരുമാനിച്ചിരുന്നുള്ളൂ. രാജ്യങ്ങൾ അതത് രാജാക്കന്മാർക്ക് തിരികെ കൊടുത്തുകൊണ്ട്, വൻ യുദ്ധങ്ങൾ അദ്ദേഹം ഒഴിവാക്കി. മിക്ക രാജാക്കന്മരും എതിർപ്പൊന്നും കൂടാതെ രാജ്യം അടിയറ വയ്ക്കുകയായിരുന്നു. ദക്ഷിണേന്ത്യൻ വിജയങ്ങളുടെ സമയത്ത് അദ്ദേഹം ആദ്യം തോല്പിച്ച ചില രാജാക്കന്മാർ അദ്ദേഹത്തിനെതിരായി സഖ്യം ഉണ്ടാക്കുകയും അദ്ദേഹം മഗധത്തിൽ തിരിച്ചു ചെല്ലുന്ന സമയത്ത് എതിർക്കുകയും ചെയ്തു. അദ്ദേഹം ആ ഒൻപത് രാജാക്കന്മാരേയും കോശംബി യിൽ വച്ച് പരിപൂർണ്ണമായി തോല്പിച്ചു. മാത്രവുമല്ല, ദക്ഷിണോത്തര ഭാഗങ്ങൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കുവാനായി സാമ്രാജ്യത്തിലെ ദക്ഷിണ ഭാഗങ്ങളിലെ കാട്ടു പ്രദേശങ്ങൾ ആക്രമിച്ച് കീഴടക്കുകയൂം ചെയ്തു. കിഴക്കൻ അതിർത്തിയിലെ നേപ്പാളം, സമതടം, കാർത്രീപുത്രം, കാമരൂപം എന്നീ രാജ്യങ്ങളും ഗിരിവർഗ്ഗക്കാരായ മാളവർ, യൌധേയർ, മാദ്രകർ, ആഭീരന്മാർ എന്നിവരും സമുദ്രഗുപ്തന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. ശ്രീലങ്ക യിൽ നിന്നും അവിടത്തെ രാജാക്കന്മർ അദ്ദേഹത്തിന് കപ്പം നൽകിയതായി പറയുന്നു. സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ കവിയായിരുന്ന ഹരിസേനൻ സംസ്കൃതകവിതാരൂപത്തിൽ എഴുതി അലഹബാദിലെ അശോകസ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. തന്റെ പിതാവിനെപ്പോലെത്തന്നെ സമുദ്രഗുപ്തനും മഹാരാജാധിരാജൻ എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മ കുമാരദേവി ലിച്ഛാവി ഗണത്തില്പ്പെട്ടതായിരുന്നു. സാംസ്കാരിക രംഗം thumb|250px|ചന്ദ്രഗുപ്ത രണ്ടാമനന്റേതെന്നു കരുതപ്പെടുന്ന ചിത്രം. അജന്തയിലെ ചുവർ ചിത്രങ്ങളിൽ നിന്ന്, വേണ്ടത്ര സം‍രക്ഷണമില്ലാതെ നശിച്ചുപോവാൻ തുടങ്ങിയിരിക്കുന്നു. സമുദ്ര ഗുപ്തൻ തന്റെ യുദ്ധങ്ങളിൽ മാത്രമല്ല മറിച്ച ശാസ്ത്ര-സാംസ്കാരിക രംഗങ്ങളിൽ കൂടിയും ശോഭിച്ചിരുന്നു. കലകളുടേയും ശാസ്ത്രങ്ങളുടേയും പ്രോത്സാഹകൻ ആയിരുന്നു അദ്ദേഹാം. അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു. കവിരാജൻ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് മന്ത്രിസഭ നൽകുകയുണ്ടായി. അദ്ദേഹത്തിന്റെ കാലത്ത് സാങ്കേതികമായി മികവു പുലർത്തിയ നാണയങ്ങൾ പ്രചാരത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഹൈന്ദവനയിരുന്നു എങ്കിലും മറ്റു മതങ്ങളോട് സഹിഷ്ണുത പുലർത്തിയിരുന്നു. ചന്ദ്രഗുപ്തൻ രണ്ടാമൻ ചന്ദ്രഗുപ്തൻ രണ്ടാമൻ ക്രി.വ. 375 സമുദ്ര ഗുപ്തന്റ്റെ നിര്യാണത്തെത്തുടർന്ന് അധികാരത്തിലേറി. അദ്ദേഹത്തെ വിക്രമാദിത്യൻ എന്ന ബിരുദത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ സിംഹാസനാരോഹണം ചെയ്തത് മൂത്ത സഹോദരനായ രാമഗുപ്തനായിരുന്നു എന്നും അദ്ദേഹം ശകന്മാരുടെ ശല്യം ഒഴിവാക്കാൻ അവർക്ക് പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു എന്നും, ഇതിൽ കോപിഷ്ഠനായ ചന്ദ്രഗുപ്തൻ ഭരണം പിടിച്ചു വാങ്ങുകയായിരുന്നു എന്നും വാദമുണ്ട്. എന്നാൽ ചില സാഹിത്യകൃതികളിലൊഴിച്ച് അങ്ങനെയൊരാളെക്കുറിച്ച് പരാമർശമില്ല. ചന്ദ്രഗുപ്തൻ ഒരു വാകാടക രാജകുമാരിയെ വിവാഹം കഴിക്കുക വഴി തന്റെ ശക്തിയും സ്വാധീനവും വർദ്ധിപ്പിച്ചു. നാഗവംശത്തിലെ മറ്റൊരു രാജകുമാരിയേയും അദ്ദേഹം വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ പുത്രിയെ വാകാടക രാജാവിന് വിവാഹം കഴിച്ചു കൊടുക്കുകയുമുണ്ടായി. യുദ്ധകാര്യങ്ങളിൽ പൂർവ്വികനായിരുന്ന സമുദ്രഗുപ്തനേക്കാൾ ഒരു പൊടിക്ക് മാത്രമേ വിക്രമാദിത്യൻ പിന്നിലായിരുന്നുള്ളൂ. വാകാടക രാജ്യത്തിന്റെ സ്ഥാനം വിക്രമാദിത്യന് ശകന്മാരെ ആക്രമിക്കാൻ ഒരു സുരക്ഷിതമായ മാർഗ്ഗമൊരുക്കിക്കൊടുത്തു. വാകാടകന്മാരുടെ സഹായവും സൗമനസ്യവും മൂലം ശകന്മാരെ തുരത്താനും മാൾവ, ഗുജറാത്ത്, സൗരാഷ്ട്രം എന്നീ പ്രദേശങ്ങൾ പിടിച്ചെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. അവസാനത്തെ ശകരാജാവായ രുദ്ര സിംഹനെ തോല്പിച്ച് വധിച്ചു. ശകന്മാരുടെ അന്തകൻ എന്നർത്ഥത്തിൽ ‘ശകാരി’ എന്ന സ്ഥാനപ്പേർ അദ്ദേഹം സ്വീകരിച്ചു. thumb|250px|ചന്ദ്രഗുപ്ത രണ്ടാമന്റെ കാലത്തെ നാണയങ്ങൾ. ഗുജറാത്തും മറ്റും കീഴടക്കിയതോടെ രാജ്യം അറബിക്കടൽ വരെ വ്യാപിച്ചു. ഈജിപ്ത്, പേർഷ്യ, തുടങ്ങിയ രാജ്യങ്ങളിലൂടെ യൂറോപ്പുമായും വ്യാപാര ബന്ധത്തിൽ ഏർപ്പെടാൻ അദ്ദേഹത്തിനായി. ഇതു മൂലം അദ്ദേഹത്തിന്റെ രണ്ടാം തലസ്ഥാനമായി ഗുജറാത്തിലെ ഉജ്ജയിനി വളർന്നു. ഇത് ചുരുങ്ങിയ കാലം കൊണ്ട് ഒരു വിജ്ഞാനകേന്ദ്രമായി മാറുകയും ചെയ്തു. ചൈനിസ് സഞ്ചാരിയായ ഫാഹിയാൻ ഇന്ത്യ സന്ദർശിച്ചത് ചന്ദ്രഗുപ്തൻ രണ്ടാമന്റെ കാലത്തായിരുന്നു. അദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങളിൽ നിന്ന്‌ നാടിന്റെ സമ്പത്സമൃദ്ധിയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ‘വിനയപിടകം’ എന്ന ബുദ്ധമത ഗ്രന്ഥത്തിന്റെ പ്രതികൾ അന്വേഷിച്ചും ബുദ്ധമതാവശിഷ്ടങ്ങൾ തേടിയുമാണ് അദ്ദേഹം ഇവിടേക്ക് വന്നത്. പതിനഞ്ചുവർഷത്തെ യാത്രക്കിടയിൽ ഒൻപതു വർഷവും അദ്ദേഹം ഇന്ത്യയിൽ കഴിച്ചുകൂട്ടി. ഫാഹിയാന്റെ വിവരണങ്ങൾ അധികവും അതിശയോക്തി കലർന്നതും അപൂർണ്ണവുമാണെങ്കിലും അന്നത്തെ സാമൂഹ്യ വ്യ്വസ്ഥിതിയെപറ്റി ലഭിക്കുന്ന നല്ല ഒരു രേഖയാണ്. അതിൻ പ്രകാരം ജനങ്ങൾ സമ്പന്നരും സംതൃപ്തരും ആയിരുന്നു. ശാന്തശീലരും ജന്തുഹിംസ ഇഷ്ടപ്പെടാത്തവരുമായിരുന്നു അവിടത്തുകാർ. രോഗികളേയും വൃദ്ധജനങ്ങളേയും ശുശ്രൂഷിക്കാൻ നിരവധി ആശുപത്രികൾ തുടങ്ങിയവ ഉണ്ടായിരുന്നു. ഭരണ സം‌വിധാനം രണ്ട് നൂറ്റാണ്ടു നിലനിന്ന ഗുപ്ത സാമ്രാജ്യത്തെ ഭരണകാലം ഹൈന്ദവ സാമ്രാജ്യപാരമ്പര്യത്തിന്റെ പ്രതീകമായാണ് കരുതപ്പെടുന്നത്. നീതിനിഷ്ഠവും കാര്യക്ഷമവുമായ ഭരണവ്യവസ്ഥ നിലവിൽ വന്നത് ഈ കാലത്താണ്. കേന്ദ്ര ഭരണം ഒരു മന്ത്രിസഭയുടെ സഹായത്തോടെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഗുപ്തന്മാർ ഈ കേന്ദ്ര ഭരണം നേരിട്ടു നടത്തുകയും അത് ശക്തിപ്പെടുത്തുകയും ചെയ്തു. ചക്രവർത്തി കഴിഞ്ഞാൽ അടുത്ത സ്ഥാനം കിരീടാവകാശിയായ രാജകുമാരനായിരുന്നു. സാധാരണ ഗതിയിൽ മൂത്ത പുത്രനായിരുന്നു കിരീടാവകാശി ആവേണ്ടത് എന്നാൽ ചില സന്ദർഭങ്ങളിൽ രാജാവിന്റെ ഇഷ്ടം അനുസരിച്ച് ഇളയപുത്രനും കിരീടാവകാശം നല്കപ്പെട്ടു. പലവകുപ്പുകളുടേയും തലവന്മാരായ മന്ത്രിമാരുൾപ്പെടുന്ന ഒരു മന്ത്രിസഭയാണ് ഭരണകാര്യങ്ങളിൽ രാജാവിനെ സഹായിച്ചത്. അതിൽ പ്രധാനിയായ മന്ത്രിയെ മുഖ്യ സചിവൻ എന്ന് വിളിച്ചു. മറ്റുദ്യോഗസ്ഥരിൽ പ്രമുഖർ ‘മഹാബലാധികൃതൻ‘, ‘ദണ്ഡനായകൻ‘, ‘മഹാപ്രതിഹരൻ‘, എന്നിവരായിരുന്നു. വിദേശകാര്യം യുദ്ധകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് മഹാസന്ധിവിഗ്രാഹികൻ എന്ന ഉദ്യോഗസ്ഥനായിരുന്നു. കുമാരമാത്യന്മാർ, അയുക്തന്മാർ എന്നീ ഉദ്യോഗസ്ഥന്മാർ കേന്ദ്ര ഭരണവും ചെറിയ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്തിപ്പോന്നത്. പ്രധാനങ്ങളും അപ്രധാനങ്ങളുമായ ഭരണകാര്യങ്ങളും അവർ നടത്തിയിരുന്നു. ഭുക്തികൾ എന്നറിയപ്പെട്ടിരുന്ന സംസ്ഥനങ്ങളുടെ ഭരണം ‘ഉപാരികന്മാർ‘ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാരും ചിലപ്പോൾ മഹാരാജപുത്രദേവഭട്ടാകരന്മാർ എന്നറിയപ്പെട്ട രാജകുമാരന്മാരും നടത്തിപ്പോന്നു. ഓരോ സംസ്ഥാനങ്ങളും വിഷയങ്ങൾ എന്ന പേരിൽ ജില്ലകളായി തിരിച്ചിരുന്നു. ഓരോ വിഷയത്തിന്റേയും തലവനായി വിഷയപതി എന്ന ഉദ്യോഗസ്ഥനോ മറ്റു ചിലപ്പോൾ രാജാവിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിൽ കുമാരമാത്യനോ അയുക്തനോ നോക്കി നടത്തി. ഇത് ഇന്നത്തെ ജില്ലാ ഭരണാധികാരിക്ക് സമമാണ്. വിഷയപതിയെ സഹായിക്കാൻ ജില്ലയിൽ നാലു പ്രമുഖർ ഉൾപ്പെട്ട സമിതിയുണ്ടായിരുന്നു. ഓരോ ജില്ലയും ഗ്രാമികർ എന്നറിയപ്പെട്ടിരുന്ന തലവന്മാരുടെ കീഴിൽ ഗ്രാമങ്ങൾ ആയി വിഭജിക്കപ്പെട്ടിരുന്നു. സാംസ്കാരിക പുരോഗതി right|250px|thumb| അജന്തയിലെ ഗുഹാചിത്രങ്ങളിലൊന്ന് യവന ചരിത്രത്തിൽ പെരിക്ലിസിന്റേയും ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ എലിസബത്ത് രാജ്ഞി യുടേയും റോമാ ചരിത്രത്തിൽ അഗസ്റ്റസിന്റേയും കാലത്തിന് സമമായാണ് സാംസ്കാരിരംഗത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്. പ്രശസ്തമായ അജന്താ ഗുഹാക്ഷേത്രത്തിലെ 28 ഗുഹകളിൽ മിക്കവയും ഈ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. മതം ബ്രാഹ്മണ മതം ആധുനിക ഹൈന്ദവ മതമായി രൂപാന്തരപ്പെട്ടതാണ് ഇക്കാലത്തെ ഒരു സവിശേഷത. വിഷ്ണു ഭക്തന്മാരായ ഗുപ്തന്മാർ അന്നു വരെ പല വിഷമഘട്ടങ്ങളേയും മറ്റു മതങ്ങളുടെ മാത്സര്യത്തേയും നേരിടേണ്ടിവന്ന ഹിന്ദുമതത്തെ പരിപോഷിപ്പിച്ചു. ഹിന്ദു മതത്തിന്റെ നവീകരണത്തിനും ഇക്കാലം സാക്ഷ്യം വഹിച്ചു. ഹിന്ദു ദൈവങ്ങൾക്ക് വിപ്ലവകരമായ മാറ്റങ്ങൾ വന്നു. പുതിയ ക്ഷേത്രങ്ങളും സ്തംഭങ്ങളും പണികഴിപ്പിക്കപ്പെട്ടു. ഇതിനാൽ ജനങ്ങൾ കൂടുതൽ ഉത്സാഹഭരിതരും ആരാധനയിൽ ശ്രദ്ധയുള്ളവരും ആയി. ബുദ്ധമതത്തിലെ പുതിയ ശാഖയായ മഹായാനം ഇക്കാലത്ത് കൂടുതൽ ഹിന്ദുത്വവത്കരിക്കപ്പെട്ടതായി. ബ്രാഹ്മണന്മാർ ബുദ്ധമതത്തെ ഹിന്ദു മതത്തിന്റെ ശാഖയായി വരെ പ്രഖ്യാപിച്ചും ബുദ്ധമതവും ഹിന്ദു മതവും കൂടുതൽ അടുക്കാനിടയായി. ബുദ്ധമതത്തിൽ വിഗ്രഹാരാധന ആരംഭിച്ചു. എന്നാൽ ഇത് പിന്നീട് വരാനിരുന്ന തകർച്ചയുടെ മുന്നോടിയായിരുന്നു. ജൈനമതം ഇക്കാലത്ത് വൻ പുരോഗതി നേടിയില്ല എങ്കിലും നിലനിന്നിരുന്നു. എന്നാൽ മതങ്ങൾ തമ്മിലുള്ള സഹിഷ്ണുത പ്രകടമായിരുന്നു. മത വിശ്വാസത്തിന്റെ പേരിൽ ആർക്കും അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നില്ല. ഗുപ്തന്മാരുടേ സഹിഷ്ണുത നിറഞ്ഞ സമീപനം നിമിത്തം തകർച്ചയുടെ വക്കിലെത്തിയിരുന്ന ബുദ്ധമതത്തിന് ഉണർവ്വ് ലഭിച്ചിരുന്നു. അത് അവരുടെ സാഹിത്യമേഖലകളിലും പ്രതിഫലിച്ചു. നാഗർജ്ജുനൻ, വസുബന്ധു, പരമാർത്ഥൻ, ദിങ്നാഗൻ എന്നിവർ ബുദ്ധമതസാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകി. ജാതിനിയമങ്ങൾ അത്ര കർക്കശമായിരുന്നില്ല. ഗുപ്തസാമ്രാജ്യത്തിന്റെ അവസാനകാലത്തോടെയാണ് ചാതുർവർണ്ണ്യം നിലവിൽ വന്നതെങ്കിൽ കൂടിയും മത സഹിഷ്ണുത എന്നും നിലനിന്നിരുന്നു. മിശ്ര വിവാഹങ്ങൾ സാർവ്വത്രികമായി നടന്നിരുന്നു. വിധവാ വിവാഹം അനുവദിക്കപ്പെട്ടിരുന്നു. അതിനാൽ സതി വളരെ അപൂർവ്വമായേ അനുഷ്ഠിക്കപ്പെട്ടിരുന്നുള്ളൂ. അവസാന കാലങ്ങളിൽ താഴ്ന്ന ജാതിക്കാർ അടിമകളായി ജോലി ചെയ്യേണ്ട ഒരു അവസ്ഥ നിലവിൽ വന്നു. കല thumb|200px|right| ഗുപ്തസാമ്രാജ്യകാലത്ത് ദില്ലിയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പ് സ്തംഭം. 1600 വർഷങ്ങൾക്കു ശേഷവും തുരുമ്പ് പിടിക്കാത്ത ഇത് ഒരു അത്ഭുതമായിത്തുടരുന്നു ശില്പചാരുത നിറയുന്ന ക്ഷേത്രങ്ങൾ ദേവന്മാർക്കായി പണിതീർക്കുന്ന രീതിക്കു തുടക്കമിട്ടത് ഗുപ്ത കാലഘട്ടത്തിലാണെന്നു കരുതപ്പെടുന്നു. പഴയ വിദേശീയ പ്രേരണകളുള്ള ശില്പകലാ സമ്പ്രദായം ഗുപ്തകാലത്ത് സ്വീകരിച്ചില്ല. പകരം ഭാരതീയ പാരമ്പര്യത്തിന്റെ പുന:പ്രകാശനമാണ് അവർ സൃഷ്ടിച്ചെടുത്തത്. ആകൃതി, മാതൃക, ചലനാത്മകത എന്നിവയിൽ ആ പാരമ്പര്യത്തിന്റെ തുടർച്ച തന്നെയാണവ അവകാശപ്പെടുന്നത്. സാരനാഥ്, മഥുരഎന്നിവിടങ്ങളിലുള്ള ബൌദ്ധ- ഹൈന്ദവ പ്രതിമകൾ ഗുപ്തകാലത്തെ വാസ്തുശില്പ വിദ്യയുടെ മാതൃകകൾ ആണ്. ദില്ലി യിലെ പ്രസിദ്ധമായ ഇരുമ്പു സ്തംഭം എന്നിവ ശില്പചാതുരിയുടെ ഉത്തമോദാഹരണങ്ങൾ ആണ്. ഗുപ്തകാലത്തെ നാണയങ്ങളുടെ സാങ്കേതിക മികവും ഇതിന് ഉദാഹരണമാണ്. ചിത്ര രചനയിൽ ഇക്കാലത്ത് പോലും അത്ഭുതം സൃഷ്ടിക്കുന്ന രചനകൾ അന്ന് ഉണ്ടായിരുന്നു. പ്രശസ്ത്മായ അജന്താ ഗുഹാക്ഷേത്രത്തിലെ ഗുഹാചിത്രങ്ങൾ അതുല്യമായ ചിത്രരചനാ പാടവമാണ് തെളിയിക്കുന്നത്. ബാഗിലെ ഗുഹകളിലും സിലോണിലെ സിഗിറിയ എന്ന സ്ഥലത്തും ഗുപ്തകാല ചിത്രങ്ങൾ കാണപ്പെടുന്നുണ്ട്. ഗുപ്തകാലത്തെ അത്യുജ്ജ്വലമായ സാംസ്കാരിക നവോത്ഥാനത്തിന്റെ മാറ്റൊലികൾ ഇത്യയുടെ അതിർത്തികളും കടന്ന് പല വിദേശ രാജ്യങ്ങളിലും ചെന്നെത്തി. വ്യാപാര ബന്ധങ്ങൾ ഫലമായത്രേ ബർമ്മ, കംബോഡിയ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഹൈന്ദവ, ബുദ്ധ മതങ്ങളുടെ സ്വാധീനം വളർന്നത്. ക്രി.പി. 399നും 414നുമിടയ്ക്ക് ഇന്ത്യയിലെത്തിയ ചൈനീസ് സഞ്ചാരി ലുയി കാംഗ്, ഗുപ്ത കാലഘട്ടത്തിലെ അഭിവൃദ്ധിയും സമാധാനാന്തരീക്ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഭാരതീയ സംസ്ക്കാരം ദക്ഷിണപൂർവ്വേഷ്യയിൽ പ്രവേശിക്കുകയും അവിടെ പ്രബലമായിത്തീരുകയും ചെയ്തു. സാഹിത്യം പാണിനിയുടെ കാലം മുതൽക്കേ അഭിവൃദ്ധിയിലേക്ക് കുതിച്ചിരുന്ന സംസ്കൃത സാഹിത്യവും ഭാഷയും അതിന്റെ ഔന്നത്യത്തിലെത്തിയത് ഗുപ്ത രാജവംശത്തിന്റെ കാലത്തായിരുന്നു. കാളിദാസൻ ആണ് ഇക്കാലത്തെ ഏറ്റവും വലിയ സാഹിത്യ പ്രതിഭ. കൂടാതെ നവരത്നങ്ങൾ എന്നറിയപ്പെടുന്ന ധന്വന്തരി, ക്ഷാപാണകൻ, സംഘഭടൻ, വേതാളഭടൻ, ഘടകാഖാർപരൻ, വരാഹമിഹിരൻ, വരരുചി (പറയി പെറ്റ പന്തീരുകുലം), എന്നിവരും ചേർന്ന പ്രസിദ്ധമാഅയ ഒരു സംഘം വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. വിശാഖദത്തൻ, ഭൈരവൻ തുടങ്ങിയ മഹാകവികൾ ഈ കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. നിരവധി പുരാണങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും ഇക്കാലത്ത് വിരചിതമായി. പുരാതന കൃതികൾക്ക് അനുപമമായ വ്യഖ്യാനങ്ങൾ പിറന്നു. മുമ്പ് പാലി, അർദ്ധമഗധി, പ്രാകൃതി ഭാഷകളിൽ രചിക്കപ്പെട്ടിരുന്ന ബുദ്ധ, ജൈന സാഹിത്യ രചനകളും ഇക്കാലത്ത് സംസ്കൃതത്തിലേക്ക് മാറ്റിയെഴുതപ്പെട്ടു. വിശാഖദത്തന്റെ മുദ്രാരാക്ഷസം എന്ന ചരിത്ര നാടകം ഇക്കാലത്താണ് രചിക്കപ്പെട്ടത്. ചന്ദ്രഗുപ്ത മൗര്യന്റെ ജീവിതകാലമാണ് അതിന്റെ വിഷയം. ശൂദ്രകൻ എന്ന നാടക രചയിതാവിന്റേതായ മൃച്ഛഗഡികം, ഭാരവിയുടെ കിരാതാർജ്ജുനീയം എന്നിവയും വിശിഷ്ട കൃതികളാണ്. thumb|300px|right|ഇൻഡോ-സാസ്സാനിയൻ വ്യപാര പാതകൾ പുരാണങ്ങളിൽ പലതും ഇന്നത്തെ നിലയിൽ രൂപം പ്രാപിച്ചത് സമുദ്രഗുപ്തന്റെ കാലത്താണ്.പഞ്ചതന്ത്രം കഥകൾ ഇക്കാലത്ത് രചിക്കപ്പെട്ടു. ഭഗവദ് ഗീതയും മഹാഭാരതവും ക്രമപ്പെടുത്തിയതും പ്രസാധനം ചെയ്തതും ഇക്കാലത്താണ്. യാജ്ഞവൽക്യൻ, നാരദൻ, കാർത്ത്യായനൻ, ബൃഹസ്പദി എന്നിവരുടെ സ്മൃതികളും കാമന്ദകന്റെ നീതിസാരവും ഹിതോപദേശകവും ഇക്കാലത്ത് രചിക്കപ്പെട്ടു എന്നത് ഗുപ്തകാലത്തിന്റെ യശസ്സ് ഹിന്ദു ചരിത്രത്തിലെക്കാലവും മായാത്തതാക്കി. ദിങ്നാഗൻ, ഭ്രദ്വാജൻ എന്നീ തർക്ക ശാസ്ത്രജ്ഞരും വാമനൻ, ജയാദിത്യൻ എന്നീ വ്യാകരണ പണ്ടിതരും ഇക്കാലത്താണ് ജീവിച്ചിരുന്നത്. പഞ്ച തന്ത്രം കഥകൾ, ശേഖരിച്ച തിയ്യതി 2007 മാർച്ച് 09 ശാസ്ത്രം വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം എന്നീ മേഖലകളിൽ നിരവധി അമൂല്യ ഗ്രന്ഥങ്ങളും ഇക്കാലത്ത് രചിക്കപ്പെട്ടു. ആര്യഭടൻ‍, വരാഹമിഹരൻ എന്നിവർ ജീവിച്ചിരുന്നതും ഈ സമയത്താണ്. മനുഷ്യന്റെ ചിന്താമണ്ഡലത്തിൽ നടന്ന ഏറ്റവും വിപ്ലവകരമായ കണ്ടുപിടിത്തങ്ങളിലൊന്നായ പൂജ്യവും ദശാംശ സിദ്ധാന്തവും അക്കാലത്തെ ശാസ്ത്രജ്ഞന്മാരുടേ നേട്ടങ്ങൾ ആണ്. ജ്യോതിശാസ്ത്ര രംഗത്തും ജ്യോതിഷത്തിലും വളരെ പുരോഗതിയുണ്ടായി. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നു എന്ന് കണ്ടുപിടിച്ചത് അക്കാലത്താണ്. നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഗലീലിയോ ഭൂമി ഉരുണ്ടതാണ് എന്ന് പ്രഖ്യാപിച്ചത് തന്നെ. ആര്യഭടൻ ഗ്രഹണങ്ങളുടെ കാരണങ്ങളും കണ്ടുപിടിച്ചിരുന്നു. ശാസ്ത്രം മനുഷ്യ നന്മക്കായി ഉപയോഗിക്കാൻ ആരംഭിച്ച കാലഘട്ടം എന്നു വേണമെങ്കിൽ അക്കാലത്തെ കുറിച്ച് പറയാം. എക്കാലത്തേയും ആരാധ്യനായ ഭിഷഗ്വരനായിരുന്ന വാഗ്ഭടൻ ഇക്കാലത്താണ് ജീവിച്ചിരുന്നത് . മറ്റു പ്രശസ്തരായ ശസ്ത്രജ്ഞരായിരുന്നു ഭാനുഗുപ്തൻ, ബ്രഹ്മഗുപ്തൻ, വരാഹമിഹിരൻ എന്നിവർ. വ്യവസായരംഗവും ഇക്കാലത്ത് വളരെയേറെ പുരോഗതി കൈവരിച്ചിരുന്നു. ചായപ്പണി, ഊറക്കിടൽ, സോപ്പ് നിർമ്മാണം, സ്ഫടികനിർമ്മാണം, സിമന്റ് നിർമ്മാണം എന്നിവയിൽ ലോകത്തിൽ ഏറ്റവും മികച്ചവരായിരുന്നു ഇക്കാലത്തെ ഭാരതീയർ. സാമ്രാജ്യത്തിന്റെ അധഃപതനം thumb|right|200px|ആര്യഭടന്റെ പ്രതിമ പൂനെയിലെ IUCAA ഇൽ സ്കന്ദ ഗുപ്തന്റെ മരണശേഷം ഒരു ശതകത്തോളം ഗുപ്ത സാമ്രാജ്യം നിലനിന്നു. എങ്കിലും പുരുഗുപ്തൻ, നരസിംഹ ഗുപ്തൻ, കുമാരഗുപ്തൻ രണ്ടാമൻ എന്നിവരുടെ ഭരണകാലത്ത് സാമ്രാജ്യ ശേഷി ചുരുങ്ങി വരികയായിരുന്നു. മുൻ കാലങ്ങളിൽ മൗര്യ സാമ്രാജ്യത്തിന് സംഭവിച്ച അതേ കാരണങ്ങൾ തന്നെയാണ് ഇവിടേയും വിനയായിത്തീർന്നത്. പലകാരണങ്ങൾ ഇതിന് പിന്നിൽ ഉണ്ട്. ചക്രവർത്തിയുടെ ശേഷിക്കുറവ് ഗുപ്തന്മാരുടേത് പോലെ ബൃഹത്തായ ഒരു സാമ്രാജ്യം ശക്തനായ ഒരു ചക്രവർത്തിയുടെ കീഴിൽ മാത്രമേ ഭദ്രമായിരിക്കുകയുള്ളു. അതിന് ദീർഘവീക്ഷണവും കഴിവും ആവശ്യമാണ്. പിൽക്കാല ഗുപ്തരാജാക്കന്മാർ അശക്തരും ദീർഘ വീക്ഷണമില്ലാത്തവരും ആയിരുന്നു. ഇത് അധഃപതനം അനിവാര്യമാക്കിത്തീർത്തു. അക്കാലത്ത് വ്യവസ്ഥാപിതമായ പിന്തുടർച്ചാ നയം ഇല്ലായിരുന്നു. മൂത്തവരുടെ അവകാശം അവഗണിച്ച് ഇളയവർ രാജാവാകാൻ തുടങ്ങിയതോടെ അഭ്യന്തരമായ കുടുംബ പ്രശ്നങ്ങൾക്ക് വഴിതെളിഞ്ഞു. പല രാജാക്കന്മാരും ബഹുഭാര്യാത്വം സ്വീകരിച്ചിരുന്നതിനാൽ അവകാശികളുടെ എണ്ണം കൂടി വന്നു. രാജകൊട്ടാരത്തിൽ തന്നെ പടയൊരുക്കങ്ങളും അട്ടിമറി ശ്രമങ്ങളും നിലനിന്നിരുന്നു. വ്യാപാരത്തകർച്ച ഗുപ്തകാലത്ത് വിദേശങ്ങളുമായി നല്ല വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നത് പിൽക്കാലത്ത് മന്ദീഭവിച്ചു. ആദ്യമെല്ലാം പട്ടുകളും മറ്റും പൂർവ്വ റോമാ സാമ്രാജ്യത്തിലേക്ക് കയറ്റി അയക്കപ്പെട്ടിരുന്നത് ആറാം നൂറ്റാണ്ടായതോടെ ചൈനക്കാരിൽ നിന്ന് പട്ടു നൂൽ ഉത്പാദനം സ്വായത്തമാക്കിയതോടെ നിലച്ചു പോകുകയായിരുന്നു. മാത്രവുമല്ല പശ്ചിമേന്ത്യയിലെ പട്ടുനൂൽ കച്ചവടക്കാർ മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാനും തുടങ്ങിയത് ഇതിന് പ്രതികൂലമായിത്തീർന്നു. ഭൂവുടമകളായ ബ്രാഹ്മണന്മാരുടെ ആവിർഭാവം പ്രദേശിക കർഷകരെ സാരമായി ബാധിച്ചു. ഇത് ജന്മിത്ത വ്യവസ്ഥ വളരാൻ സഹായിച്ചു. കർഷകർ അവരുടെ പരിശ്രമത്തിന്റെ അത്യന്തിക ഫലം അനുഭവിക്കാൻ കഴിയാത്തവരായി. സമൂഹികമായ മാറ്റങ്ങൾ ബ്രാഹ്മണർക്ക് ലഭിച്ച ഭൂദാനങ്ങൾ വഴി അവർ സമ്പന്നരായിത്തീർന്നു. ബ്രാഹ്മണമേധാവിത്വം ശക്തിപ്പെട്ടു. ആരംഭത്തിൽ വൈശ്യരായിരുന്ന ഗുപ്തന്മാരെ അവർ ക്ഷത്രിയരായിക്കോണ്ടാടി. അതു വഴി രാജപ്രീതി പിടിച്ചു പറ്റിയ അവർ നിരവധി അവകാശങ്ങൾ സ്വായത്തമാക്കി. നിരവധി ഉപജാതികളുടെ ആവിർഭാവത്തോടെ ജാതി വ്യവസ്ഥ കൂടുതൽ സങ്കീർണ്ണമായിത്തീർന്നു. വിദേശികൾ ഇന്ത്യൻ സമൂഹത്തിൽ ലയിച്ചു. അവർക്കെല്ലാം ക്ഷത്രിയ പദവി നൽകപ്പെട്ടു. വൈദേശീയരായ ഹൂണന്മാർ 36 രജപുത്ര ഗോത്രങ്ങളായി കരുതപ്പെട്ടു. ചാതുർവണ്ണ്യത്തിൽ അധിഷ്ഠിതമായി ജോലികളും മറ്റാചാരങ്ങളും വിഭജിക്കപ്പെട്ടു. ശൂദ്രന്മാർ പൊതുവേ കർഷകരായി കണക്കാക്കപ്പെട്ടു. എന്നാൽ ആറാം നൂറ്റാണ്ടോടുത്തതോടെ പല അയോഗ്യതകളും കല്പിക്കപ്പെട്ടും തൊട്ടുകൂടായ്മ, തീണ്ടൽ എന്നീ ആചാരങ്ങൾ നാമ്പിട്ടു. ഇത് സാമൂഹികമായി അഭ്യന്തര പ്രശ്നങ്ങൾക്കും വഴിതെളിച്ചു. മത നയം ഒടുവിലത്തെ ഗുപ്തന്മാർ ബുദ്ധമതത്തെ അതിരു കവിഞ്ഞ് പ്രോത്സാഹിപ്പിച്ചതു മൂലം ബ്രാഹ്മണരുടെ എതിർപ്പ് വിളിച്ചുവരുത്തി. സൈനിക ശക്തി ക്ഷയിക്കാനും അഭ്യന്തര കുഴപ്പങ്ങൾ തുടങ്ങാനും ഇത് കാരണമായി. യുദ്ധങ്ങൾ സാമ്പത്തിക കുഴപ്പങ്ങൾ സൈന്യത്തിന്റെ വീര്യം ഊതിക്കെടുത്തി. വളരെക്കാലം സമാധാനം നിലനിന്നിരുന്നത് വലിയ ഒരു സൈന്യത്തെ പോറ്റുന്നത് ആവശ്യമില്ലാതായി. ഇത് സൈന്യത്തിന്റെ ശമ്പളം കുറക്കാൻ കാരണമായി. ചെറിയ നാടുവാഴികളും സാമന്ത രാജാക്കന്മാരും സ്വാതന്ത്ര്യത്തിനായി ചെറുത്ത് നില്പ് തുടങ്ങി. പുഷ്യാമിത്രന്മാർ. ഹൂണന്മാർ. ശകന്മാർ എന്നിവരുമായി നടത്തിയ യുദ്ധങ്ങൾ സാമ്പത്തിക ഭദ്രത തകർത്തിരുന്നു. മാൾവയിലേ യശോധർമ്മനേപ്പോലുള്ളവർ കേന്ദ്ര ഭരണത്തിന്റെ അധികാരത്തെ വെല്ലുവിളിച്ച് സ്വാതന്ത്ര്യം നേടി. പലരാജാക്കന്മാരും കപ്പം കൊടുക്കുന്നത് നിർത്തി. അതിർത്തികൾ സുരക്ഷിതമാക്കാത്തതിനാൽ ഹൂണന്മാർ നുഴഞ്ഞുകയറി രാജ്യത്തെ ആക്രമിച്ചു. സ്കന്ദ ഗുപ്തൻ ഹൂണന്മാരെ സമർത്ഥമായി നേരിട്ടുവെങ്കിലും പിൻ‍ഗാമികൾ പരാജയപ്പെടുകയാണ് ഉണ്ടായത്. മാൾവ യിൽ തേരമാനൻ അധികാരം സ്ഥാപിക്കുകയും ഹൂണന്മാർ ആറാം നൂറ്റാണ്ടോടെ വടക്കേ ഇന്ത്യയിൽ പ്രവേശിക്കുകയും ചെയ്തതോടെ ഗുപ്ത സാമ്രാജ്യത്തിന്റെ പതനം ഏതാണ്ട് പൂർത്തിയായിരുന്നു. അവലംബം ഭാരത ബൃഹച്ചരിതം- പ്രാചീന ഭാരതം- ഒന്നാം ഭാഗം. (രണ്ടാം പതിപ്പ്) എഴുതിയത്. ആർ.സി. മജുംദാറും മറ്റും; , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള ജൂൺ 1995. കുറിപ്പുകൾ <div class="references-small" style="-moz-column-count:2; column-count:2;"> The Chinese traveller I Ching provides the first evidence of the Gupta kingdom in Magadha. He came to India in 672 CE and heard of Maharaja Sri-Gupta who built a temple for Chinese pilgrims near Mrigasikhavana. I-tsing gives the date for this event merely as '500 years before'. This does not match with other sources and hence we can assume that I-tsing's computation was a mere guess. “ഭാരതീയ കവിതയെ സംബന്ധിച്ചിടത്തോളം കാളിദാസന്റെ നാമം സർവോപരിയായി നിലകൊള്ളുന്നു. കാളിദാസകവിതയെന്നു പറഞ്ഞാൽ ഭാരതീയ കവിതകളുടെ ഉജ്ജ്വലമായ ഒരു സംഗ്രഹമാണ്. ഭാരതത്തിലെ നാടക പ്രസ്ഥാനവും ഐതിഹാസിക കാവ്യ പ്രസ്ഥാനവും ആ ദിവ്യമായ ധിഷണയുടെ ശക്തിയേയും ഒതുക്കത്തേയും ഇന്നും സാക്ഷ്യപ്പെടുത്തുന്നു” എന്ന് പ്രഫസർ സിൽവെയൻ ലെവി. പ്രതിപാദിച്ചിരിക്കുന്നത് ഇന്ത്യാ ചരിത്രം (ഒന്നാം ഭാഗം). കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ഗുപ്തന്മാരുടെ കല നലും അഞ്ചും ശതാത്ബദങ്ങളിലുത്തരേന്ത്യയിൽ ജീവിച്ചിരുന്ന ജനങ്ങളുടെ ആദർശങ്ങളിലും ആശയങ്ങളിലും വന്ന പരിവർത്തന ഫലമായുണ്ടായതാണ്. ഈ നവോത്ഥ്ഹനം പഴമയിൽ അധിഷ്ഠിതവും വിദേശീയ പ്രേരണകളെ പിന്തള്ളിയതും ഭാരതീയവും നവ്യത നിരഞ്ഞതുമായിരുന്നു. വർഗ്ഗം:ചരിത്രം വർഗ്ഗം:ഇന്ത്യാചരിത്രം വർഗ്ഗം:ഗുപ്തസാമ്രാജ്യം
രാമച്ചം
https://ml.wikipedia.org/wiki/രാമച്ചം
ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമച്ചം. പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ഹെയ്തി എന്നീ രാജ്യങ്ങളാണ് ഉൽ‌പാദനത്തിൽ മുൻ‌നിരയിലുള്ളത് എങ്കിലും, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾ, പസഫിക് സമുദ്ര ദ്വീപുകൾ, വെസ്റ്റ് ഇൻ‌ഡ്യൻ ദ്വീപുകൾ എന്നിവിടങ്ങളിലും വൻ‌തോതിൽ കൃഷിചെയ്യപ്പെടുന്നുണ്ട്. പ്രത്യേകതകൾ കൂട്ടായി വളരുന്ന ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം മികച്ചതാണ്. ചിലപ്പോൾ ദശകങ്ങളോളം നീളുകയും ചെയ്യും. ഉപയോഗങ്ങൾ രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ കിടക്കകൾ, വിരികൾ തുടങ്ങിയവയുടേ നിർമ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു. മണ്ണൊലിപ്പു നിയന്ത്രണം രാമച്ചം മണ്ണൊലിപ്പ് ഫലപ്രദമായി തടയുന്ന പുൽ‌വർഗ്ഗമാണ്. അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മുകൾപ്പരപ്പിലൂടെയാണ് മിക്ക പുൽച്ചെടികളുടെയും വേരോട്ടം. എന്നാൽ രാമച്ചത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. ഇടതൂർന്നു വളരുന്നതിനാൽ ഉപരിതല ജലത്തെയും തടഞ്ഞു നിർത്തും. ഇക്കാരണങ്ങളാലാണ് രാമച്ചത്തെ മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദമായ മാർഗ്ഗമായി കർഷകർ കണക്കാ‍ക്കുന്നത്. രസാദി ഗുണങ്ങൾ രസം :തിക്തം, മധുരം ഗുണം :ലഘു, രൂക്ഷം വീര്യം :ശീതം വിപാകം :കടു ഔഷധയോഗ്യഭാഗം വേര് ഔഷധ ഉപയോഗങ്ങൾ രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്. ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. വേരുണക്കി വേവിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. സ്വാഭാവിക സുഗന്ധവും ഈ എണ്ണയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ ആയുർ‌വേദ ചികിത്സകർ രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്. വേരിൽ മൂന്നര ശതമാനം എണ്ണ അട്ങ്ങിയിട്ടുണ്ട്. എണ്ണ എടുത്ത ശേഷമുള്ള വേരുപയോഗിച്ചു് വിശറി, കിടക്ക, തട്ടിക (കർട്ടൻ) എന്നിവ ഊണ്ടാക്കുന്നു. എസ്. പി. ന ൻപൂതിരി, ഔഷധം മാസിക ആഗസ്റ്റ് 2010 ലക്കം മറ്റുപയോഗങ്ങൾ thumb|right|180px|രാമച്ചത്തിന്റെ ഉണക്കിയ വേരുകൾ വിൽ‌പനയ്ക്കു തയ്യാറാക്കി വച്ചിരിക്കുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. രാമച്ചം കൊണ്ടു നിർമ്മിച്ച വിശറി ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചെറുവീടുകളുടെ മേൽക്കൂര മേയാനും രാമച്ചം ഉപയോഗപ്പെടുത്തുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടു സമയങ്ങളിൽ രാമച്ചനിർമിതമായ തട്ടികളിൽ ജലം ഒഴുക്കി അതിലൂടെ മുറിക്കുള്ളിലേയ്ക്ക്‌ കടത്തിവിടുന്ന വായു മുറിക്കുള്ളിൽ സുഖകരമായ കാലാവസ്ഥ പ്രധാനം ചെയ്യുന്നു. ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു. ചിത്രങ്ങൾ അവലംബം പുറത്തേക്കുള്ള കണ്ണികൾ Germplasm Resources Information Network: Chrysopogon zizanioides Veldkamp, J. F. (1999). A revision of Chrysopogon Trin., including Vetiveria Bory (Poaceae) in Thailand and Malesia with notes on some other species from Africa and Australia. Austrobaileya 5: 522–523. THE VETIVER NETWORK The Good Scents Company വർഗ്ഗം:ഔഷധസസ്യങ്ങൾ വർഗ്ഗം:പുല്ലുകൾ
സ്റ്റീവ് വോ
https://ml.wikipedia.org/wiki/സ്റ്റീവ്_വോ
സ്റ്റീവ് റോജർ വോ (ജ. ജൂൺ 2, 1965, കാന്റർബറി, ന്യൂ സൗത്ത് വെയിൽ‌സ്) ഓസ്ട്രേലിയയുടെ പ്രമുഖ ക്രിക്കറ്റ് താരമായിരുന്നു. 1999 മുതൽ 2004 വരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന വോ 1999-ൽ തന്റെ ടീമിനെ ലോകകപ്പ് ഏകദിന ക്രിക്കറ്റ് കിരീടമണിയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ വിജയ ശതമാനം ഉള്ള നായകനാണ് സ്റ്റീവ് വോ.57 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ചതിൽ 41 വിജയങ്ങൾ നേടി. 71.93 ആണ് വിജയശതമാനം. ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ വശമാക്കിയ ഓൾറൗണ്ടർ എന്ന നിലയിൽ 1985-86 ലാണ് സ്റ്റീവ് വോ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അയൽ രാജ്യമായ ന്യൂസിലൻ‌ഡിനെതിരെയായിരുന്നു ആദ്യ ഏകദിന അന്താരാഷ്ട്ര മത്സരം. അരങ്ങേറ്റ ടെസ്റ്റ് മത്സരം ഇന്ത്യക്കെതിരെയും. ക്രിക്കറ്റ് ലോകത്ത് സ്ഥിരതയാർന്ന പ്രകടനത്താൽ ശ്രദ്ധേയനായിരുന്നു വോ മോശം പ്രകടനത്തിന്റെ പേരിൽ ഒരിക്കൽ മാത്രമേ ടീമിൽ നിന്നും പുറത്തായിട്ടുള്ളൂ. ആ പുറത്താക്കലിൽ പകരക്കാരനായി എത്തിയത് സ്റ്റീവിന്റെ ഇരട്ട സഹോദരൻ മാർക്ക് വോ ആണെന്നതാണ് രസകരമായ വസ്തുത. 1999-2001 കാലഘട്ടത്തിൽ നായക സ്ഥാനത്ത് നിന്ന് തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങൾ നേടിക്കൊണ്ട് റെക്കോർഡ് നേടിയിരുന്നു. റിക്കിപോണ്ടിങ്ങാണ് പിന്നീട് ഇത് തകർത്തത്. 1987-ൽ ടീമിന്റെ ലോകകപ്പ് വിജയത്തിൽ പങ്കാളിയാവുകയും 1999ൽ ടീമിന്റെ ക്യാപ്റ്റനായി ലോകകിരീടം നേടിക്കൊടുക്കുകയും ചെയ്തു. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങൾക്കുമെതിരെ 150 ഓ അതിലധികമോ റൺസ് ഒരു ഇന്നിംഗ്സിൽ നേടിയ ഒരേയൊരു കളിക്കാരനും സ്റ്റീവ് വോ തന്നെ. അവലംബം വർഗ്ഗം:1965-ൽ ജനിച്ചവർ വർഗ്ഗം:ജൂൺ 2-ന് ജനിച്ചവർ വർഗ്ഗം:ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകന്മാർ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ
രവി ശാസ്ത്രി
https://ml.wikipedia.org/wiki/രവി_ശാസ്ത്രി
രവിശങ്കർ ജയദ്രിത ശാസ്ത്രി അഥവാ രവി ശാസ്ത്രി (ജ. മേയ് 27, 1962, മുംബൈ, ഇന്ത്യ) ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്നു. പതിനെട്ടാം വയസിൽ സ്പിൻ ബൗളറായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശാസ്ത്രി ക്രമേണ ബാറ്റ്സ്മാൻ എന്ന നിലയിൽ ടീമിൽ സ്ഥാനമുറപ്പിച്ചു. പ്രതിരോധാത്മക ബാറ്റിംഗ് ശൈലിയിലൂടെ പേരെടുത്ത ഇദ്ദേഹം ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയതും ഒടുവിൽ ടീമിൽ നിന്നും പുറത്തായതും ഇതേ ശൈലിയുടെ പേരിലായിരുന്നു. പന്ത്രണ്ടു വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു. 1985ലെ ബെൻസൺ ആൻഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരുടെ ചാമ്പ്യൻ എന്ന അപൂർവ ബഹുമതിക്കർഹനായി. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ ബോംബെയെ പ്രതിനിധീകരിച്ചു, ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബായ ഗ്ലാമോർഗനുവേണ്ടിയും കളിച്ചിട്ടുണ്ട്. മത്സരരംഗത്തു നിന്നു വിരമിച്ച ശേഷം ക്രിക്കറ്റ് കമന്ററേറ്റർ എന്ന നിലയിലും ശ്രദ്ധേയനാണ്.നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് കൂടിയാണ് രവി ശാസ്ത്രി. വർഗ്ഗം:1962-ൽ ജനിച്ചവർ വർഗ്ഗം:മേയ് 27-ന് ജനിച്ചവർ വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാർ വർഗ്ഗം:അർജ്ജുന പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ വർഗ്ഗം:മുംബൈയിൽ നിന്നുള്ള വ്യക്തികൾ വർഗ്ഗം:മഹാരാഷ്ട്രയിൽ ജനിച്ചവർ
തെയ്യം
https://ml.wikipedia.org/wiki/തെയ്യം
thumb|മുച്ചിലോട്ടു ഭഗവതി തെയ്യം thumb|400px|കതിവന്നൂർ വീരൻ തെയ്യം|right ഉത്തരകേരളത്തിലും, കർണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളിൽ ഒന്നാണ് അനുഷ്ഠാന കർമ്മമായ തെയ്യം. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളിൽ തിറ എന്ന പേരിൽ ആണ് അവതരിപ്പിക്കുന്നത്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നിർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി). കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം.വൈഷ്ണവത തെയ്യങ്ങളിൽ, ദീപേഷ്.വി.കെ. - പേജ്71, ഭക്തപ്രിയ മാസിക,ഏപ്രിൽ 2013 ദൈവം എന്ന പദത്തിൽ നിന്നാണ്‌ തെയ്യത്തിന്റെ ഉത്പത്തി എന്നാണ്‌ ഡോ.ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തമിഴിൽ തെയ്‌വം എന്ന രൂപമാണ്‌ ദൈവശബ്ദത്തിന്‌ സമമായി കാണപ്പെടുന്നത്. തെയ്യത്തിന്റെ ആട്ടമാണ് തെയ്യാട്ടം. അത് തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാമെന്ന് ചേലനാട്ട് അച്യുതമേനോൻ പറയുന്നു..ഡോ.ചേലനാട്ട് അച്യുതമേനോൻ,കേരളത്തിലെ കാളിസേവ,പുറം-70thumb|300px|പുല്ലൂരാളി അല്ലെങ്കിൽ പുലിയൂർ കാളി - ചെറിയ തമ്പുരാട്ടി തെയ്യം thumb|300px|പുള്ളിക്കരിങ്കാളി അല്ലെങ്കിൽ പുലി കരിങ്കാളി (വലിയ തമ്പുരാട്ടി തെയ്യം) thumb|മുച്ചിലോട്ടു ഭഗവതി തെയ്യം പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലും കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും തീയ്യർ, നമ്പ്യാർ, നായർ, വാണിയർ, മണിയാണി, എന്നി വിഭാഗക്കാരുടെ കാവുകളിലോ, തറവാടുകളിലോ ആണ് പ്രധാനമായും ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളിൽ സമൂഹജീവിതത്തെ സമർത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യരൂപം കൂടിയാണ് തോറ്റം പാട്ടുകൾ. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങൾക്ക് തലേന്നാൾ വെള്ളാട്ടമാണ് കെട്ടിയാടുന്നത്. നൃത്തമാടുന്ന ദേവതകൾ ക്ഷേത്രം,വിഗ്രഹം,വിളക്ക് എന്നിവയിൽ ദൈവികതയെ ഒതുക്കിനിർത്താതെ ദൈവങ്ങൾക്ക് തങ്ങളുടേതായ ദൃഷ്ടികോണുകളിൽ രൂപവും ഭാവവും നല്കി, അതിനു അനുയോജ്യമായ അനുഷ്ഠാനപിൻബലം നല്കി തെയ്യം എന്ന ഇങ്ങനെയൊരു ഉപാസനാരീതിയെ മാനവരാശിക്ക് സമ്മാനിച്ച നമ്മുടെ പിതാമഹന്മാരുടെ ആവിഷ്കാരബോധത്തെ നാം അത്ഭുതത്തോടെയും അസൂയയോടെയും നോക്കിക്കാണേണ്ടിയിരിക്കുന്നു. അത്ര മനോഹരമായിട്ടാണ് അവർ ഓരോ തെയ്യങ്ങളെയും രൂപകല്പന ചെയ്തിട്ടുള്ളത്. മഞ്ജുളമായൊരു മുഖശ്രീയോടെ,വർണ്ണമനോഹരമാം മെയ്യലങ്കാരത്തോടെ, മൂർുദ്ധാവിൽ മുടിയണിഞ്ഞു തറവാട്ടുമുറ്റത്ത് തെയ്യക്കോലങ്ങൾ ആടുമ്പോൾ യഥാർഥത്തിൽ ഇത്ര മനോഹരമായിരുന്നോ നമ്മുടെ ദേവീദേവന്മാനെന്നു ഏവരും ചിന്തിച്ചുപോകും............. ഭാരതീയ നാഗരികതയുടെ വളർച്ച The Birth of Indian Civilization 1968 p.3039 എന്ന പുസ്തകത്തിൽ ബ്രിഡ്ജെറ്റും റെയ്മണ്ട് അൽചിനും പറയുന്നത് നവീനശിലായുഗത്തിലെയും (Neolithic) ചെമ്പുയുഗത്തിലെയും http://dictionary.reference.com/search?q=Chalcolithichttp://www.thefreedictionary.com/Chalcolithic(Chalcolithic) സംസ്കാരങ്ങളുടെ സമയത്തുതന്നെ ഉണ്ടായിവന്ന സംസ്കാരത്തിൽ നിന്ന് കാര്യമായ ഒരു വ്യത്യാസവും ഇന്നും ഇവിടുത്തെ ആചാരങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നതാണ്. തികച്ചും ദ്രാവിഡമാണ്‌ തെയ്യം എന്നതും ഇത് ആര്യന്മാരായ ബ്രാഹ്മണർക്ക് മുന്നേ നിലനിന്നിരുന്ന ആചാരമാണ്‌ എന്നതിന്‌ തെളിവാണ്‌. എങ്കിലും ഈ ആചാരം ബ്രാഹ്മണരുടെ കയ്യിൽ അകപ്പെട്ടു പോയില്ല. മറ്റ് കലകൾ എന്നപോലെ ഇതിനും ചര്യകൾ ആവശ്യമാണ്‌ എന്നതിനാലാവാം ഇത്. മാത്രവുമല്ല ഒരു പ്രത്യേക വർഗ്ഗക്കാരാണ്‌ തെയ്യമണിഞ്ഞിരുന്നത്. ഉത്തരമലബാറിൽ  തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന്  കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ  തെയ്യത്തിന്റെ വരവോടുകൂടിയാണ് .തെയ്യക്കാലം  ഇവിടെ ആരംഭിക്കുന്നുthumb|ചാമുണ്ഡി തെയ്യം ഐതിഹ്യം ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ടു്, ഇന്ത്യയിലെ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമാണെന്നു് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആദി ശങ്കരാചാര്യരുടെ കാലംതൊട്ടു് നടന്നിട്ടുണ്ടു്. തെയ്യങ്ങളുടെ പിന്നിലും ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട ഏക ഐതിഹ്യമുണ്ടെന്നു് സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടു്. ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാരാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ്‌ ഐതിഹ്യംകേരളോല്പത്തി - രചന:ഹെർമൻ ഗുണ്ടർട്ട് (1868) (വിക്കിഗ്രന്ഥശാല). അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു. ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല. എന്നാൽ തെയ്യങ്ങളിലും അതിന്റെ ഐതിഹ്യങ്ങളിലും വൻതോതിൽ ആര്യവൽക്കരണം നടന്നിട്ടുണ്ട്. കൂടാതെ കാവുകളുടെ പേരിൽ പോലും ഇന്ന് "ക്ഷേത്ര"വല്കരണം നടന്നിരിക്കുന്നു. thumb|250px|കുണ്ടാടി ചാമുണ്ഡി തെയ്യം സാമൂഹിക പ്രാധാന്യം തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെ സാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌. 'നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര'(എല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ തെയ്യവും തെളിയിക്കുന്നതും മറ്റൊന്നല്ല.ജന്മിമാരുടെ ആജ്ഞപ്രകാരം, ആജ്ഞാനുവർത്തികളാൽ കൊലചെയ്യപ്പെട്ട താണജാതിയിൽപെട്ട  സ്ത്രീ -പുരുഷന്മാരുടെ ജീവിതവും തെയ്യ കോലങ്ങൾക്ക് ആധാരമാകാറുണ്ട്. തെയ്യക്കാലം thumb|തെയ്യക്കോലവും, തീയർ സമുദായ അച്ഛന്മാരും 1906 ൽ എടുത്തത്. തുലാമാസത്തിൽ ( ഒക്ടോബർ-നവംബർ) പത്താം തീയതി കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവിടങ്ങളിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നതു്. ഇടവപ്പാതിയിൽ (ഏകദേശം ജൂൺ 15) വളപട്ടണം കളരിവാതുക്കൽ ക്ഷേത്രത്തിൽ ഭഗവതിയുടെ തെയ്യം, നീലേശ്വരം മന്നൻപുറത്ത് കാവിൽ കലശം എന്നിവയോടെ കളിയാട്ടക്കാലം അവസാനിക്കും. കോലത്തിരിരാജാവിന്റെ ആജ്ഞയനുസരിച്ചു കരിവെള്ളൂർ മണക്കാടൻ ഗുരുക്കൾ ഒറ്റ ദിവസം തന്നെ 39 തെയ്യങ്ങളെ കെട്ടിയെന്നു് ഐതിഹ്യമുണ്ടു്. മണക്കാടൻ ഗുരുക്കളാണ് തെയ്യത്തിന് രൂപവും ഭാവവും നൽകിയത്. കാഴ്ച- മാതൃഭൂമി സപ്ലിമെന്റ്, 2 നവം.2010 ശ്രീ പാലോട്ട് ഭഗവതി അമ്മ ദേവസ്ഥാനം ഓരോ ഊർക്കോവിലകത്തും (ഓരോ നാടിനും കേന്ദ്രമായി നിലകൊള്ളുന്ന പ്രധാന ക്ഷേത്രം) ഏതേതു കാവുകളിലാണ് തെയ്യം തുടങ്ങേണ്ടത് എന്നുള്ളതിനു നിശ്ചിത ക്രമങ്ങളുണ്ട്. പയ്യന്നൂർ ഊർക്കോവിലകത്ത് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവംബർ 16 ന് ആരംഭിച്ച് 16 ദിവസം നീണ്ടു നിൽക്കുന്ന ആരാധനാ മഹോത്സവം കഴിഞ്ഞാലുടനെ ഡിസംബർ മൂന്നിന് പയ്യന്നൂർ കൊക്കാനിശ്ശേരി കണ്ടമ്പത്തു ദേവസ്ഥാനത്താണ് തെയ്യം ആരംഭിക്കുക. അടുത്ത കാലത്തായി ചില തറവാട്ടു വീടുകളിൽ തെയ്യം കെട്ടിയാടാറുണ്ടെങ്കിലും പൊതുവാൾ സമുദായക്ഷേത്രമായ കണ്ടമ്പത്തു ദേവസ്ഥാനത്തെ തെയ്യത്തോടെയാണ് ഔപചാരികമായ തുടക്കം കുറിക്കുക. പയ്യന്നൂർ ഊർക്കോവിലകത്തെ മറ്റൊരു പ്രത്യേകത പെരുന്പയിൽ നിന്നാരംഭിച്ച് കൊറ്റിയിൽ അവസാനിക്കുന്ന പ്രധാന നഗരവീഥിയുടെ തെക്കുഭാഗത്ത് തെയ്യം കെട്ടിയാടാൻ പ്രബല സമുദായമായ വണ്ണാൻമാർക്കു മാത്രമേ അവകാശമുള്ളു. റോഡിൻറെ വടക്കു ഭാഗത്ത് വണ്ണാൻമാരും മലയൻമാരും തെയ്യം കെട്ടിയാടാനുള്ള അവസരം പങ്കിടുന്നു. റോഡിൻറെ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന മാവിച്ചേരി ഭഗവതി ക്ഷേത്രത്തിൽ വണ്ണാൻമാർക്കൊപ്പം അവരിൽ ജാതിയിൽ ശ്രേഷ്ഠരായ അഞ്ഞൂറ്റാൻമാരാണ് പ്രധാന ദൈവമായ തുളുവീരൻ ദൈവത്തെ കെട്ടിയാടുന്നത്. ജാതിയിൽ അഞ്ഞൂറ്റാൻമാർ വേലനാണെങ്കിലും സാധാരണ വേലന്മാരുമായി ഇവർക്കു ബന്ധമൊന്നുമില്ല. കളിയാട്ടവും പെരുങ്കളിയാട്ടവും കാവുകളിലോ സ്ഥാപനങ്ങളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിനു പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. കഴകങ്ങളിലും കാവുകളിലും ചില പ്രമുഖ തറവാടുകളിലും ആണ്ടുതോറും തെയ്യാട്ടം നടത്തുന്നതിന് സ്ഥിരമായി മാസവും തീയതിയും നിശ്ചയിച്ചിരിക്കും. ഇത്തരം കളിയാട്ടോത്സവങ്ങളെ കല്പനകളിയാട്ടം എന്നു പറയും. എന്നാൽ, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വർഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് അവിടങ്ങളിൽ കളിയാട്ടം നടത്തുന്നത്. ആർഭാടപൂർവം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ 'പെരുങ്കളിയാട്ട'മെന്നാണു പറയുന്നത്. സാധാരണ തെയ്യാട്ടത്തിനോ കളിയാട്ടത്തിനോ ഉള്ളതിനെക്കാൾ ചടങ്ങുകളും അനുഷ്ഠാനങ്ങളും പെരുങ്കളിയാട്ടത്തിനുണ്ട്. ചിലേടങ്ങളിൽ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആയിരക്കണക്കിനു ഭക്തജനങ്ങൾക്ക് അന്നമൂട്ടുന്ന പതിവുമുണ്ട്. കളിയാട്ടത്തിലെ ദേവതമാരിൽ നല്ലൊരു ഭാഗം കാളിയോ കാളിയുടെ സങ്കല്പഭേദങ്ങളോ ആണെന്നതിൽ പക്ഷാന്തരമില്ല. അതിനാൽ 'കാളിയാട്ട'മാണ് 'കളിയാട്ട'മായതെന്നു ചിലർ കരുതുന്നു. 'കളി'യും 'ആട്ട'വും ഇതിലുള്ളതിനാലാണ് 'കളിയാട്ട'മായതെന്നു മറ്റൊരു പക്ഷം. എന്നാൽ കേരളോത്പത്തി എന്ന ഗ്രന്ഥത്തിൽ തീയാട്ട്, ഭരണിവേല, പൂരവേല തുടങ്ങി കാവുകളിലെ അടിയന്തരങ്ങളുടെ ശൃംഖലയിലാണ് 'കളിയാട്ട'ത്തെയും പെടുത്തിയിരിക്കുന്നത്. 'കളിയാട്ട'ത്തിന്റെ അരങ്ങിൽ എല്ലാ തെയ്യങ്ങൾക്കും പ്രവേശനമില്ല. കാവുകളിലോ കഴകങ്ങളിലോ 'സ്ഥാന'ങ്ങളിലോ തറവാടുകളിലോ വച്ച് നടത്താറുള്ളതിനെ മാത്രമേ 'കളിയാട്ടം' എന്നു പറയാറുള്ളൂ. തെയ്യം കെട്ടിയാടുന്ന ഇടങ്ങൾ (തെയ്യസ്ഥാനങ്ങൾ) നമ്പ്യാർ, മണിയാണി,വാണിയർ, തീയർ വിഭാഗക്കാരുടെ കാവ്, കോട്ടം, താനം (സ്ഥാനം), അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങൾ. ആദ്യസങ്കേതങ്ങൾ വൃക്ഷമൂലങ്ങളായിരുന്നിരിക്കാം. പാല, ചമ്പകം, ആല്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങൾ ഇന്നും തെയ്യങ്ങളുടെ സങ്കേതങ്ങളായുണ്ട്. കാവുകളുടെ ഉത്പത്തി വൃക്ഷാരാധനയിൽ നിന്നാകാം. ദേവതാസങ്കേതങ്ങളായ കാവുകളിൽ കൽപീഠമോ കൽത്തറയോ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ചിലേടങ്ങളിൽ പള്ളിയറ (ശ്രീകോവിൽ) പണിതിട്ടുണ്ടായിരിക്കും. ദുർലഭം ചിലവ ചുറ്റമ്പലവും മറ്റുമുള്ള ക്ഷേത്രങ്ങളായി രൂപാന്തരപ്പെട്ടു കാണാം. കാവുകൾ ലഘുചിത്രം|തിറ ആഘോഷിക്കുന്ന കണ്ണൂരിലെ ഒരു കാവ് കാവുകളിൽ മിക്കതും ഭഗവതിക്കാവുകളാണ്. ഒറവങ്കരക്കാവ്, കരക്കീൽകാവ്, കാപ്പാട്ടുകാവ്, കുട്ടിക്കരക്കാവ്, പാറമേൽക്കാവ്, പ്രമാഞ്ചേരിക്കാവ്, വല്ലാകുളങ്ങരക്കാവ്, കക്കരക്കാവ്, പൂമാലക്കാവ്, കണങ്ങാട്ടുകാവ്, മുച്ചിലോട്ടുകാവ്, തിരുവർകാട്ടുകാവ് എന്നിങ്ങനെ മുഖ്യദേവതകളുടെ പേരുകളിലാണ് കാവുകൾ പലതും അറിയപ്പെടുന്നത്. മുണ്ട്യക്കാവ്, ഊർപ്പഴച്ചിക്കാവ്, പാലോട്ടുകാവ്, അണ്ടലൂർക്കാവ് ചാത്തമ്പള്ളി കാവ് എന്നിങ്ങനെ പുരുഷദൈവങ്ങൾക്കു പ്രാമുഖ്യമുള്ള കാവുകളുമുണ്ട്. ഓരോ കാവിലും മുഖ്യദേവതയ്ക്കു പുറമേ മറ്റനേകം ഉപദേവതകളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട കാവുകളാണ് കൂടുതലെങ്കിലും ചില ദേവതകളുടെ കാവുകൾ വിവിധ ഗ്രാമങ്ങളിൽ ഉണ്ടാകും. വാണിയ (ചക്കാല നായർ) സമുദായക്കാരുടെ ആരാധനാലയമാണ് മുച്ചിലോട്ടുകാവുകൾ. മുച്ചിലോട്ടു ഭഗവതിയെന്ന മുഖ്യദേവതയ്ക്കു പുറമേ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂരുകാളി, പുലിക്കണ്ടൻ തുടങ്ങിയ ദേവതകളും ചില മുച്ചിലോട്ടുകാവുകളിലുണ്ടാകും. കരിവെള്ളൂരിലാണ് ആദിമുച്ചിലോട്ടുകാവ്. തൃക്കരിപ്പൂർ, കോറോം, കൊട്ടില, കവിണിശ്ശേരി, വളപട്ടണം,കുന്നാവ്, നമ്പ്രം, പെരുതണ, കരിച്ചാടി, അതിയാൽ, നീലേശ്വരം, ക്ണാവൂർ, ക്ളായിക്കോട്, ചെറുവത്തൂർ, ചന്തേര, കാറോൽ, തായനേരി, പയ്യന്നൂര്, രാമന്തളി, എരമം, മാതമംഗലം, വെള്ളോറ, കുഞ്ഞിമംഗലം, കോക്കോട്, വെങ്ങര, അതിയടം, വെള്ളാവ്, കൂവേരി, തലോറ്, കീയാറ്റൂർ, കുറുമാത്തൂർ, കല്യാശ്ശേരി, അരീക്കുളങ്ങര, എടക്കേപ്പുറം, ആറ്റടപ്പ, മുക്വത്ത് എന്നീ പ്രദേശങ്ങളിൽ മുച്ചിലോട്ടുകാവുകളുണ്ട്. ആരിയപൂമാല ഭഗവതിയുടെ ആരാധനാലയമാണ് പൂമാലക്കാവുകൾ. കുറുവന്തട്ട, മണിയറ, തലേനരി, രാമവില്യം, വയലപ്ര, വടക്കൻകൊവ്വൽ, അന്നീകര, കുട്ടമത്ത്, കൊയോങ്കര, കുന്നച്ചേരി തുടങ്ങിയ അനേകം സ്ഥലങ്ങളിൽ പൂമാലക്കാവുകൾ കാണാം. ഈ കാവുകളിൽ മറ്റ് അനേകം ദേവതകളെക്കൂടി ആരാധിച്ചുപോരുന്നു. കേരളത്തിലെ യാദവ വംശജരെന്നു കരുതപ്പെടുന്ന മണിയാണിമാരിൽ ഒരു വിഭാഗക്കാരായ എരുവാന്മാരുടെ ആരാധനാലയങ്ങളാണ് കണ്ണങ്ങാട്ടുകാവുകൾ. കണ്ണങ്ങാട്ടു ഭഗവതിയുടെ ആദിസങ്കേതം വയത്തൂരാണെന്നാണ് ഐതിഹ്യം. കൊറ്റി, കാരളിക്കര, കൊക്കാനിശ്ശേരി, എടനാട്ട്, കാക്കോൽ, കൂറ്റൂർ, പെരിങ്ങോം കിഴക്കെ ആലക്കാട്, പെരിങ്ങോം, ആലപ്പടമ്പ്, രാമന്തളി, വെള്ളോറ എന്നിവിടങ്ങളിൽ കണ്ണങ്ങാട്ടുകാവുകളുണ്ട്.വസൂരി ദേവതകളായ 'ചീറുമ്പമാ'രുടെ ആരാധനാലയങ്ങളാണ് ചീറുമ്പക്കാവുകൾ. തീയർ, തച്ചന്മാർ (ആശാരിമാർ), മുക്കുവർ, കരിമ്പാലൻ എന്നീ സമുദായക്കാർ ഈ ദേവതമാരെ ആരാധിക്കുന്നു. ചീറുമ്പയ്ക്ക് തെയ്യക്കോലമില്ലെങ്കിലും ആ കാവുകളിൽ മറ്റനേകം തെയ്യങ്ങളുണ്ട്. പീലിക്കോട്, കൊയോൻകര (തൃക്കരിപ്പൂര്), ചെറുവത്തൂർ, പയ്യന്നൂര്, മാടായി എന്നിവിടങ്ങളിലെ ചീറുമ്പക്കാവുകൾ ആശാരിമാരുടേതാണ്. മുണ്ട്യകൾ അത്യുത്തരകേരളത്തിൽ തെയ്യാട്ടം നടത്തുന്ന കാവുകളിൽ മറ്റൊന്നാണ് 'മുണ്ട്യ'കൾ. പണ്ട് ഇവ നായാട്ടു സങ്കേതങ്ങൾ കൂടിആയിരുന്നിരിക്കാം.കടുമേനി, ചീമേനി, ഒളോറ, പടന്ന, കൊഴുമ്മൻ കൊയോൻകര, നടക്കാവ്, പുലിയന്നൂർ, കുലേരി തുടങ്ങിയ പ്രദേശങ്ങളിൽ മുണ്ട്യക്കാവുകൾ കാണാം. മുണ്ട്യകൾ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ. വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളിൽ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളിൽ വയനാട്ടുകുലവൻ ദൈവവും ഉണ്ട്. കഴകം തെയ്യാട്ടസ്ഥാനങ്ങളിൽ ഒരു വിഭാഗമാണ് 'കഴകം'. തീയർ, മണിയാണിമാർ തുടങ്ങി പല സമുദായക്കാർക്കും 'കഴക'ങ്ങളുണ്ട്.https://www.thehindu.com/society/history-and-culture/mirrors-of-malabar/article29468397.ece/amp/ഓരോ കഴകത്തിന്റെ കീഴിലും അനേകം കാവുകളും സ്ഥാനങ്ങളും കാണും. കുറുവന്തട്ട, രാമവില്യം, നെല്ലിക്കാത്തുരുത്തി, പാലക്കുന്ന് തുടങ്ങിയ കഴകങ്ങൾ തീയരുടേതാണ്. കാപ്പാട്ടുകഴകം, കല്യോട്ടുകഴകം, മുളയന്നൂർകഴകം, കണ്ണമംഗലംകഴകം തുടങ്ങിയവ മണിയാണിമാരുടെ വകയാണ്. 'കഴക'ങ്ങളിൽ 'കഴകി'യായ ഭഗവതിക്ക് മുഖ്യസ്ഥാനമുണ്ട്. മറ്റനേകം ദേവതമാരും അവിടെ ആരാധിക്കപ്പെടുന്നു. കോട്ടം ഗ്രാമക്കൂട്ടമായ 'കഴകം' തന്നെയാണ് കോട്ടം. ഭഗവതിക്കോട്ടം, ചാമുണ്ഡിക്കോട്ടം, വൈരജാതൻകോട്ടം, പൊട്ടൻ ദൈവത്തിന്റെ കോട്ടം, വേട്ടയ്ക്കൊരുമകൻകോട്ടം എന്നിങ്ങനെയുള്ള കോട്ടങ്ങളിൽ തെയ്യാട്ടം പതിവുണ്ട്. കൂലോം തെയ്യാട്ടസ്ഥാനങ്ങളായ ചില ആരാധനാലയങ്ങളെ 'കുലോം' (കോവിലകം) എന്നു പറയും. മടിയൻ കുലോം, ഉദിയന്നൂർ കുലോം, മൗവ്വേനി കുലോം, വടക്കുമ്പാടു കുലോം, കീഴറ കുലോം എന്നിവ പ്രഖ്യാതങ്ങളാണ്. ഇത്തരം കോവിലകങ്ങൾ ചില പ്രത്യേക ദേവതകളുടെ ആരാധനാലയങ്ങളായതിന്റെ പിന്നിൽ പുരാസങ്കല്പങ്ങളുണ്ട്. മടപ്പുര മുത്തപ്പൻ ദൈവത്തിന്റെ സ്ഥാനമാണ് പൊടിക്കുളവും മടപ്പുരയും. മടപ്പുര വിപുലമായ ആരാധനാസങ്കേതമാണ്. പ്രധാനമയും കണ്ണൂരിലും കാസർഗോഡും ജില്ലകളിലാണ് മടപ്പുരയും പൊടിക്കളവും ഉള്ളത്. ഏറ്റവും പ്രധാനപെട്ടത്‌ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയും കണ്ണപുരം മടപ്പുരയും ഒപ്പം കുന്നത്തൂർപാടിയും ആണ്. തെയ്യം കെട്ടുന്നവർ (കോലക്കാർ) തെയ്യം കെട്ടിയാടിവരുന്നത് വണ്ണാൻ, മലയൻ, പുലയർ (ചെറുമർ), അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, മാവിലൻ, കോപ്പാളർ അഥവാ നൽക്കദായ എന്നീ സമുദായങ്ങളിൽപ്പെട്ടവരാണ്. വണ്ണാന്മാർ അത്യുത്തരകേരളത്തിലെ വണ്ണാന്മാർ മറ്റു പ്രദേശങ്ങളിലുള്ള മണ്ണാന്മാരിൽനിന്ന് പലതുകൊണ്ടും ഭിന്നരാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും വണ്ണാപ്പുരകൾ ഉണ്ട്. തെയ്യാട്ടത്തിനു പുറമേ തുന്നൽവേല, പാരമ്പര്യവൈദ്യം (പ്രത്യേകിച്ചും ബാലചികിത്സ), എന്നിവയും അവരുടെ കുലത്തൊഴിലുകളാണ്. അകനാൾ നീക്ക്, കെന്ത്രോൻപാട്ട് (ഗന്ധർവൻ പാട്ട്), കുറുന്തിനിപ്പാട്ട്, പക്ഷിപീഡ നീക്ക്, മറ്റു മാന്ത്രികബലികർമങ്ങൾ എന്നിവയിലും വണ്ണാന്മാർ ഏർപ്പെട്ടുവന്നിരുന്നു. ഏറ്റവും കൂടുതൽ തെയ്യങ്ങൾ കെട്ടിയാടിവരുന്നത് വണ്ണാന്മാരാണ്. ഭഗവതി, ഭദ്രകാളി, ഭൂതം, നാഗം, യക്ഷഗന്ധർവൻ, പുലിദൈവങ്ങൾ, വീരന്മാർ തുടങ്ങി വിവിധ തരത്തിലുള്ള തെയ്യങ്ങൾ അവർ കെട്ടിയാടും. ദുർമൃതിയടഞ്ഞ മനുഷ്യരുടെയും മൺമറഞ്ഞ പൂർവികരുടെയും വീരവനിതകളുടെയും വീരപുരുഷന്മാരുടെയും സങ്കല്പങ്ങളിലുള്ള തെയ്യങ്ങളിൽ ഭൂരിഭാഗവും വണ്ണാന്മാരാണ് കെട്ടുന്നത്. ദേവതകളെ പുരസ്കരിച്ചുള്ള തോറ്റംപാട്ടുകളും ഇവർക്കിടയിൽ സമൃദ്ധമായുണ്ട്. ഇവർ മരുമക്കത്തായം സമ്പ്രദായം തുടരുന്നു.വണ്ണാൻ സമുദായത്തിലെ പ്രഗൽഭ കനലാടിയായ ഇ.പി നാരായണ പെരുവണ്ണാൻ,ത്യച്ഛംബരം .2024 വർഷത്തെ രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ പദവിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.തെയ്യാട്ടരംഗത്തെ ആദ്യ പത്മശ്രീ ബഹുമതി കൂടിയാണിത്.വണ്ണാൻ സമുദായത്തിൻ്റെ ഗുരുക്കളച്ഛനായി കരിവെള്ളൂർ മണക്കാടൻ ഗുരുക്കളെ" ഉപാസിക്കുന്നു മലയർ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മലയർ തെയ്യം കെട്ടിവരുന്നവരാണ്. മലയക്കുടികളില്ലാത്ത ഗ്രാമങ്ങൾ ഇവിടങ്ങളിൽ കുറവാണ്. ശ്രീമഹാദേവന്റെ പിണിയൊഴിപ്പാൻ പിറന്ന 'ഭദ്രദേവവർഗ'മാണ് തങ്ങളെന്ന് ഇവർ 'കണ്ണേർപാട്ടി'ൽ അവകാശപ്പെടുന്നു. പാടുന്നതിലും കൊട്ടുന്നതിലും മലയർക്കു പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. മറ്റു വിഭാഗക്കാരുടെ തെയ്യത്തിനും ഇവർ വാദ്യക്കാരായി പോകും. മലയികൾ നാട്ടുപേറ്റിച്ചികളായിരുന്നു. മാന്ത്രിക പാരമ്പര്യവും മലയർക്കുണ്ട്. മലയൻ കെട്ട്, കണ്ണേർ പാട്ട് എന്നിവ ഇവർ നടത്തിവരുന്ന കർമങ്ങളാണ്. കാർഷിക-ഗോസമൃദ്ധിക്കു വേണ്ടിയുള്ള 'കോതമൂരിയാട്ടം' (ഗോദാവരിയാട്ടം) എന്ന കലയും മലയരുടെ പൈതൃകമാണ്. ഭൈരവൻ, കുട്ടിച്ചാത്തൻ, ഗുളികൻ, പൊട്ടൻ, ഉച്ചിട്ട, കുറത്തി എന്നീ മന്ത്രമൂർത്തികൾ മലയത്തെയ്യങ്ങളിൽ മുഖ്യങ്ങളാണ്. രക്തചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി, മടയിൽചാമുണ്ഡി, കണ്ഠാകർണൻ (ഘണ്ടാകർണൻ), വസൂരിമാല, കരിവാൾ എന്നിവയും മലയർ കെട്ടിയാടുന്ന തെയ്യങ്ങളിൽപ്പെടുന്നു.ഇവരിൽ ഓരോ ദേശത്തിനും തെയ്യക്കോലം ധരിക്കാൻ ഓരോ കുടുംബങ്ങൾ ഉണ്ട് അവകാശികൾ ആയിട്ട്, ചില കോലം ധരിക്കാൻ ആചാരപെട്ടവർ തന്നെ വേണം, മൂവാളം കുഴി ചാമുണ്ടി കോലം ഇതിൽ പെടുന്നു. ഇവരുടെ കൂട്ടത്തിൽ ആചാരപെടുന്നവരെ പണിക്കർ എന്നാണ് അറിയപെടുന്നത്. ഓരോ ദേശത്തിനും ഓരോ പെരുമലയൻ സ്ഥാനപേരും ഉണ്ട്.ഇതിൽ പ്രധാന പെട്ടതാണ് കരിവെള്ളൂർ പെരുമലയൻ, കാങ്കോൽ പെരുമലയൻ, ചീമേനി അള്ളടോൻ. വേലന്മാർ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വേലന്മാർ തെയ്യാട്ടക്കാരാണ്. മറ്റു പ്രദേശങ്ങളിലെ വേലന്മാരിൽനിന്ന് ഭിന്നരാണിവർ. 'തുളുവേല'ന്മാരായ ഇവരുടെ ആദിസങ്കേതം തുളുനാട്ടിലെ കുണ്ഡോറ എന്ന സ്ഥലമായിരുന്നുവത്രെ. തെങ്ങുകയറ്റം, ചെത്ത് , വൈദ്യം എന്നിവ കുലത്തൊഴിൽ ആണ് ചെയ്ത് പൊന്നിരുന്നത്. കുണ്ഡോറച്ചാമുണ്ഡി വേലരുടെ പ്രധാന തെയ്യമാണ്. പുള്ളിക്കുറത്തി, കുഞ്ഞാർകുറത്തി, ധൂമഭഗവതി, പഞ്ചുരുളി, മലങ്കുറത്തി, ചുടലഭദ്രകാളി, പുള്ളിച്ചാമുണ്ഡി, കാലചാമുണ്ഡി, ഗുളികൻ, ബപ്പിരിയൻ, അയ്യപ്പൻ തുടങ്ങി അനേകം തെയ്യങ്ങൾ വേലത്തെയ്യങ്ങളിൽപ്പെടുന്നു. തെയ്യാട്ടത്തിന് ചെണ്ടകൊട്ടുവാനും പാടുവാനും വേലത്തികൾകൂടി പങ്കുകൊള്ളാറുണ്ട്. അഞ്ഞൂറ്റാൻ അഞ്ഞൂറ്റാൻ എന്ന ഒരു വിഭാഗക്കാരും തെയ്യം കെട്ടാറുണ്ട്. നീലേശ്വരത്താണ് ഇവരുടെ അംഗസംഖ്യ കൂടുതൽ ഉള്ളത്. ഇവർ വേലന്മാരുടെ ഒരു വിഭാഗമാണെന്നു കരുതുന്നു. വേലൻ അഞ്ഞൂറ്റാൻ എന്നാണ് തങ്ങളുടെ സമുദായത്തിന്റെ പേരെന്ന് ഇവർ പറയുന്നു. എന്നാൽ മറ്റു വേലന്മാരുമായി ഇവർക്ക് ബന്ധം കാണുന്നില്ല. തിറയാട്ടം നടത്തുന്ന മൂന്നൂറ്റാന്മാരുമായിട്ടു മാത്രമേ അല്പം ബന്ധം കാണുന്നുള്ളൂ. തിരുവർകാട്ടു ഭഗവതി, പുതിയ ഭഗവതി, പൂമാരുതൻ, തുളുവീരൻ തുടങ്ങി ഏതാനും തെയ്യങ്ങൾ മാത്രമേ മുന്നൂറ്റാന്മാർ കെട്ടിയാടാറുള്ളൂ. മുന്നൂറ്റാൻ കുട്ടിച്ചാത്തൻ തെയ്യമാണ് ഇവർ കെട്ടിയാടുന്ന പ്രധാന തെയ്യം.നാഗഭഗവതി,ചെറിയ ഭഗവതി, പുള്ളിവേട്ടയ്ക്കൊരുമകൻ,വലിയ തമ്പുരാട്ടി,വസൂരിമാല,ശ്രീപോർക്കലി, തുടങ്ങിയ തെയ്യങ്ങളും ഇവർ കെട്ടിയാടാറുണ്ട്. മാവിലർ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട്, പയ്യന്നൂർ താലൂക്കുകളിൽ കണ്ടുവരുന്ന മാവിലരും തെയ്യംകെട്ടിവരുന്നവരാണ്. മാവിലരിൽ മലയാളം സംസാരിക്കുന്നവരും തുളു സംസാരിക്കുന്നവരുമുണ്ട്. തുളുമാവിലരുടെ ഒരു അവാന്തരവിഭാഗമാണ് ഹോസ്ദുർഗ് താലൂക്കിലെ ചിറവർ. മാവിലർ കെട്ടിയാടാറുള്ള വിഷ്ണുമൂർത്തി, പേരടുക്കത്ത് ചാമുണ്ഡി കുറത്തി, കുറവൻ, ഗുളികൻ, കാപ്പാളത്തി ചാമുണ്ഡി, പേത്താളൻ, കാട്ടുമടന്ത, മന്ത്രമൂർത്തി, ആട്ടക്കാരത്തി, കരിഞ്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളെല്ലാം ചിറവരും കെട്ടിവരുന്നു. മലയാളമാവിലർ ഈ തെയ്യങ്ങൾക്കു പുറമേ മംഗരച്ചാമുണ്ഡി, കരിയത്തുചാമുണ്ഡി, വണ്ണാത്തി ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വീരഭദ്രൻ, വീരമ്പിനാർ, ആലാട ഭഗവതി തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടും. ചിങ്കത്താന്മാർ ഏഴിമല, പെരുവാമ്പ, കുറ്റൂര്, കോയിപ്പാറ, പെരിങ്ങോം എന്നീ പ്രദേശങ്ങളിൽ (കണ്ണൂർ ജില്ലയിൽ) വസിക്കുന്ന ചിങ്കത്താന്മാർ തെയ്യം കെട്ടിയാടുന്നവരാണ്. കോലത്തിരി രാജാക്കന്മാരുടെ ചുങ്കം പിരിവുകാരായിരുന്നു തങ്ങളെന്നും, തമ്പുരാന്റെ കല്പനപ്രകാരമാണ് തങ്ങൾ തെയ്യം കെട്ടുവാൻ തുടങ്ങിയതെന്നും അവരിൽ ചിലർ പറയുന്നു. ഇതെന്തായാലും കോലത്തിരിമാരുടെ ആരാധനാലയങ്ങളായ തിരുവാർകാട്ടുകാവിലും വീരചാമുണ്ഡിക്ഷേത്രത്തിലും ചിങ്കത്താന്മാരുടെ തെയ്യങ്ങൾക്കു പ്രാമുഖ്യമുണ്ട്. മലയാളമാവിലരുമായി പല കാര്യങ്ങളിലും ഇവർക്കു ബന്ധം കാണുന്നു. തായിപ്പരദേവത, വീരചാമുണ്ഡി, പുതിയ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തി ഭഗവതി, നാഗകന്നി, ആനാടി ഭഗവതി, മംഗലച്ചാമുണ്ഡി എന്നീ തെയ്യങ്ങൾ ചിങ്കത്താന്മാർ കെട്ടിയാടാറുണ്ട്. നൽകദായ [കോപ്പാളർ ] കാസർഗോഡ്, ഹോസ്ദുർഗ് എന്നീ താലൂക്കുകളിൽ കണ്ടുവരുന്ന കോപ്പാളർ നൽക്കദായ എന്ന വിഭാഗക്കാർ കോലം കെട്ടിയാടിവരുന്നവരാണ്. കുണ്ടാർചാമുണ്ഡി, കുഞ്ഞാലക്കുറത്തി, ധൂമാഭഗവതി, ഗുളികൻ, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി, ഇളയോർ, മൂത്തോർ, ബണ്ടൻ, പുതുങ്ങൽ ചാമുണ്ഡി, ബപ്പിരിയൻ, മാണിച്ചി, ഗളിഞ്ചൻ [കർക്കിടക മാസത്തിൽ ]എരുതും കോലവും എന്നീ ദേവതകളുടെ തെയ്യങ്ങൾ കോപ്പാളരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ചില തെയ്യങ്ങൾ കെട്ടാൻ വള നൽകാറുണ്ട്. തെയ്യം കെട്ടുന്ന പ്രധാനിയെ കലൈപ്പാടി എന്നു വിളിക്കാറുണ്ട്.ഒരു ദേശത്തിന്റെ അധികാരമായി കൽപ്പിച്ച് നൽകുന്ന ആചാര സ്ഥാനമാണ്് പുത്തൂരാൻ [നീലേശ്വരം പുത്തൂരാൻ ,മഡിയൻ പുത്തൂരാൻ ,കോടോത്ത് പുത്തൂരാൻ ,] എന്നിങ്ങനെ. പുലയർ കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ പുലയർ അവരുടെ ദേവതാസ്ഥാനങ്ങളിലും കാവുകളിലും കോട്ടങ്ങളിലും ഭവനങ്ങളിലും തെയ്യം കെട്ടിയാടാറുണ്ട്. മന്ത്രവാദ ക്രിയകളിൽ ഇവർ അഗ്രഗണ്യരായിരുന്നു, പൂർവികരായ കാരണവന്മാരുടെയും മൺമറഞ്ഞ വീരപുരുഷന്മാരുടെയും സങ്കല്പത്തിലുള്ള കോലങ്ങൾ ധരിച്ചാടുന്നതിൽ പുലയർ പ്രത്യേകം താത്പര്യമുള്ളവരാണ്. പുലിമറഞ്ഞ തൊണ്ടച്ചൻ (കാരികുരിക്കൾ), മരുതിയോടൻ കുരിക്കൾ, പനയാർകുരിക്കൾ, വെള്ളുക്കുരിക്കൾ, സമ്പ്രദായം, ഐപ്പള്ളിത്തെയ്യം, പൊല്ലാലൻകുരിക്കൾ, വട്ട്യൻപൊള്ള എന്നീ തെയ്യങ്ങൾ ആ വിഭാഗത്തിൽപ്പെടുന്നു. കൂടാതെ, പുലപൊട്ടൻ, പുലഗുളികൻ, കുട്ടിച്ചാത്തൻ, ഉച്ചിട്ട, കുറത്തി, കരിഞ്ചാമുണ്ഡി, കരിവാള്, കലന്താട്ട് ഭഗവതി, കാവുമ്പായി ഭഗവതി, കൊവ്വമ്മൽ ഭഗവതി, ചീറങ്ങോട്ടു ഭഗവതി, ചീറത്തു ഭഗവതി, തമ്പുരാട്ടി, തായിപ്പരദേവത, കരിഞ്ചാമുണ്ഡി, തെക്കൻകരിയാത്തൻ, ധർമദൈവം, നാഗകന്നി, പടമടക്കിത്തമ്പുരാട്ടി, തിരുവപ്പൻ, പുലച്ചാമുണ്ഡി, രക്തേശ്വരി, വിഷ്ണുമൂർത്തി തുടങ്ങിയവയും പുലത്തെയ്യങ്ങളിൽപ്പെടുന്നു. ചമയങ്ങൾ thumb|right|തെയ്യം കെട്ടിത്തുടങ്ങുന്നു thumb|പോർക്കലി തെയ്യം മുടിവയ്ക്കുന്നതിന് മുൻപ്‍‍ മുഖത്തെഴുത്ത്‌, മെയ്യെഴുത്ത്‌, ചമയങ്ങൾ, വേഷങ്ങൾ എന്നിവ ഉപയോഗിച്ചാണു തെയ്യങ്ങളെ പരസ്പരം വേർതിരിക്കുന്നത്‌. അരിപ്പൊടിചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ്‌ ചായമെഴുത്തിനുപയൊഗിക്കുന്നത്‌. ചിത്രമെഴുത്തുകാരെ എഴുത്താളർ എന്നു പറയുന്നു. തലപ്പാളി, ചെന്നിമലർ എന്നിവ മുഖത്തും, വള, കടകം, ചൂടകം എന്നിവ കൈകളിലും, ചിലമ്പ്‌, മണിക്കയല്‌, പറ്റുമ്പാടകം എന്നിവ കാലിലും തെയ്യവേഷത്തിൽ നിർബന്ധമാണ്‌. കവുങ്ങിൻ (കമുകിൻ) പാളയും മറ്റും കൊണ്ടുള്ള പൊയ്‌മുഖങ്ങൾ അണിയുന്നവരും, പൊയ്‌ക്കണ്ണ്‌ വെച്ചവരും, താടിമീശവെച്ചവരുമായ തെയ്യങ്ങളേയും കാണാം. ചില തെയ്യങ്ങളുടെ മുടിയിലോ അരയ്ക്കോ തീ പന്തങ്ങളും പിടിപ്പിക്കുന്നു. അവതരണ രീതിയും അനുഷ്ഠാന രീതിയും പ്രാദേശികമായ സമ്പ്രദായത്തെ മുൻ‌നിർത്തിയാണ് . തീയ്യക്കാവിൽ കെട്ടുന്നതുപോലെയായിരിക്കില്ല വാണിയരുടെ കാവിലെ കെട്ട്. . ശ്രീ വി.കെ.സുരേഷ് - മലയാളം വാരിക, പേജ് 241, 2011 ജൂലൈ17 മുഖത്തെഴുത്ത്, മുടികൾ, അണിയാഭരണങ്ങൾ, ഉടയാടകൾ തുടങ്ങിയ ചമയങ്ങൾ തെയ്യങ്ങൾക്കു രൂപവൈവിധ്യമുണ്ടാക്കുവാൻ സഹായിക്കുന്നവയാണ്. തലച്ചമയം, അരച്ചമയം, കാൽച്ചമയം, കൈച്ചമയം എന്നിങ്ങനെ അവയെ തരംതിരിക്കാം. ലോഹനിർമിതമായവയൊഴിച്ച് ശേഷം ചമയങ്ങളെല്ലാം കലാകാരന്മാർ തന്നെയാണു രൂപപ്പെടുത്തുന്നത്. മുഖത്തെഴുത്ത് thumb|മുഖത്തെഴുത്ത് thumb|നാഗക്കാളി തെയ്യത്തിന് മുഖത്തെഴുതുന്നു. thumb|left|മുഖത്തെഴുത്ത് പൂർത്തിയായ നാഗക്കാളി തെയ്യം thumb|right|അണ്ടലൂർ കാവിലെ ദൈവത്താർ തെയ്യത്തിൻറെ മുഖത്തെഴുത്ത്‌ തെയ്യങ്ങളുടെ മുഖാലങ്കരണം മുഖത്തുതേപ്പ്, മുഖത്തെഴുത്ത് എന്നീ രണ്ടു പ്രകാരമാണ്. കൂടാതെ, മെയ്യെഴുത്തുമുണ്ട്. ദേവതകളുടെ രൂപവൈവിധ്യത്തിന് ഈ അലങ്കരണങ്ങൾ കാരണമാകുന്നു.. അരിച്ചാന്ത്, മഞ്ഞൾ, കടും ചുവപ്പു മഷി, മനയോല, ചായില്യം മുതലായവയാണ് തേപ്പിനും എഴുത്തിനും ഉപയോഗിക്കുന്നത്. കലാകാരന്മാരുടെ സാമുദായിക ഭേദമനുസരിച്ച് അലങ്കരണരീതിക്കും ഉപയോഗിക്കുന്ന വസ്തുക്കൾക്കും വ്യത്യാസം കാണും. വേലൻ, കോപ്പാളൻ തുടങ്ങിയ സമുദായക്കാരുടെ തെയ്യങ്ങൾക്കെല്ലാം മുഖത്തു തേപ്പു മാത്രമേ പതിവുള്ളൂ. വണ്ണാന്മാരുടെ മുത്തപ്പൻ തെയ്യം, കക്കരഭഗവതി, കുറുന്തിനി ഭഗവതി, പുതിയ്യോൻ തെയ്യം തുടങ്ങിയവയ്ക്ക് മുഖത്തുതേപ്പു മാത്രമേ കാണാറുള്ളൂ. എന്നാൽ, മറ്റു തെയ്യങ്ങൾക്കെല്ലാം മുഖത്തെഴുത്തുണ്ടാകും. മുഖത്തെഴുത്ത് പല പേരുകളിലാണ് അറിയപ്പെടുന്നത്. മുച്ചിലോട്ടു ഭഗവതി, കണ്ണങ്കാട്ടു ഭഗവതി, പാടാർകുളങ്ങര ഭഗവതി തുടങ്ങിയ ചില തെയ്യങ്ങൾക്ക് 'കുറ്റിശംഖും പ്രാക്കും' എന്നു പറയുന്ന മുഖത്തെഴുത്താണുള്ളത്. വലിയമുടി വച്ചാടുന്ന തെയ്യങ്ങൾക്കാണ് 'പ്രാക്കെഴുത്ത്' എന്ന പേരിലുള്ള മുഖത്തെഴുത്തു വേണ്ടത്. നരമ്പിൻ ഭഗവതി, അങ്കകുളങ്ങര ഭഗവതി തുടങ്ങിയ സ്ത്രീദേവതകളായ തെയ്യങ്ങൾക്ക് 'വൈരിദളം' എന്ന മുഖത്തെഴുത്തായിരിക്കും. 'മാൻകണ്ണെഴുത്തു'ള്ള തെയ്യങ്ങളാണ് ചെമ്പിലോട്ടു ഭഗവതിയും മരക്കലത്തമ്മയും. 'മാൻകണ്ണും വില്ലുകുറിയും' എന്ന പേരിലുള്ള മുഖത്തെഴുത്തുള്ള തെയ്യമാണ് നാഗകന്നി. 'നരിക്കുറിച്ചെഴുത്താ'ണ് പുലിയുരുകാളി, പുളിക്കരിങ്കാളി എന്നീ തെയ്യങ്ങളുടേത്. കണ്ടനാർകേളൻ, വീരൻ തുടങ്ങിയ തെയ്യങ്ങൾക്ക് 'ഇരട്ടച്ചുരുളിട്ടെഴുത്താ'ണ് വേണ്ടത്. 'ഹനുമാൻകണ്ണിട്ടെഴുത്തു'ള്ള തെയ്യമാണ് ബാലി. പൂമാരുതൻ, ഊർപ്പഴച്ചി, കരിന്തിരി നായർ എന്നീ തെയ്യങ്ങളുടെ മുഖത്തെഴുത്ത് 'കൊടും പുരികം വച്ചെഴുത്ത്' എന്ന പേരിൽ അറിയപ്പെടുന്നു. കൊടും പുരികവും കോയിപ്പൂവും എന്ന മുഖത്തെഴുത്ത് വിഷ്ണുമൂർത്തി തെയ്യത്തിനാണു കാണുന്നത്. വയനാട്ടു കുലവൻ തെയ്യത്തിന് 'വട്ടക്കണ്ണിട്ടെഴുത്താ'ണ്. പുലിക്കണ്ടൻ, പുലിയുരുകണ്ണൻ എന്നീ തെയ്യങ്ങൾ 'കുക്കിരിവാല് വച്ചെഴുത്തു'ള്ളവയത്രെ.കതിവന്നൂർ വീരൻ, വെളുത്തഭൂതം, തെക്കൻ കരിയാത്തൻ, കന്നിക്കൊരു മകൻ തുടങ്ങിയ ചില തെയ്യങ്ങൾക്ക് ശരീരത്തിൽ അരിച്ചാന്തു തേയ്ക്കാറുണ്ട്. വയനാട്ടുകുലവൻ, പൂമാരുതൻ, ബാലി, കണ്ടനാർ കേളൻ, പുലിയുരുകാളി, പുള്ളിക്കരിങ്കാളി തുടങ്ങിയ തെയ്യങ്ങൾ മഞ്ഞളാണ് ശരീരത്തിൽ തേയ്ക്കുക. അരിച്ചാന്തും മഞ്ഞളും ചേർത്ത് ശരീരത്തിൽ പൂശുന്ന തെയ്യങ്ങളാണ് മുത്തപ്പനും തിരുവപ്പനും. പള്ളിക്കരിവേടൻ തെയ്യത്തിന് അരിച്ചാന്തും കടും ചുവപ്പും മെയ്യെഴുതാൻ ഉപയോഗിക്കും. അങ്കക്കാരനാകട്ടെ കറുപ്പും ചുവപ്പും ശരീരത്തിൽ തേയ്ക്കുന്നു. വേട്ടയ്ക്കൊരു മകൻ, ഊർപ്പഴച്ചി എന്നിവയ്ക്ക് പച്ച മനയോല, ചുവപ്പ്, കറുപ്പ് എന്നിവകൊണ്ട് ശരീരത്തിലെഴുതും. 'വരുന്തു വാലിട്ടെഴുത്ത്' എന്ന പേരിലുള്ളതാണ് ഇളം കരുമകൻ തെയ്യത്തിന്റെ മെയ്യെഴുത്ത്. മുഖത്തെഴുത്ത് ആരംഭം|thumb|300px|right മലർന്നുകിടക്കുന്ന തെയ്യം കലാകാരന്റെ തലയുടെ മുകൾഭാഗത്തിരുന്നാണ് മുഖമെഴുത്തു നടത്തുന്നത്. നത്തുകണ്ണു വെച്ചെഴുത്ത്, പുലിനഖം വെച്ചെഴുത്തു്, കോഴിപുഷ്പം വെച്ചെഴുത്ത് തുടങ്ങി പലതരം വെച്ചെഴുത്തുകളുണ്ട്. തലമുറ കൈമാറി വരുന്ന അറിവുകൾ ഉപയോഗിച്ചാണ് മുഖത്തെഴുത്ത് നടത്തുന്നത്. thumb|വിഷ്ണുമൂർത്തി തെയ്യം മുടി thumb|left|ഗുളികൻ തെയ്യത്തിനുള്ള മുടി കുരുത്തോലയാൽ തയ്യാറാക്കി വച്ചിരിക്കുന്നു. 'മുടി'യാണ് തലച്ചമയങ്ങളിൽ മുഖ്യം. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. മുടിയെറ്റുക എന്നും തെയ്യം തുടങ്ങുന്നതിനു പറയും. താഴെ പറയുന്നവയാണു് ആണ് സാധാരണ മുടികൾ വലിയമുടി, വട്ടമുടി പീലിമുടി, തിരുമുടി, പൊന്മുടി / സ്വർണ്ണമുടി, ചട്ടമുടി കൊണ്ടൽമുടി, കൊടുമുടി, കൂമ്പുമുടി, കൊതച്ചമുടി, ഓങ്കാരമുടി, തൊപ്പിച്ചമയം, ഓലമുടി, ഇലമുടി, പൂക്കട്ടിമുടി മുരിക്ക്, കുമിഴ് തുടങ്ങിയ കനം കുറഞ്ഞ മരങ്ങൾകൊണ്ടാണ് മിക്ക മുടികളും രൂപപ്പെടുത്തുന്നത്. കവുങ്ങിന്റെ അലക്, ഓടമുള, തകിടുകൾ, പലനിറത്തിലുള്ള പട്ടുതുണികൾ, വെള്ളികൊണ്ടോ ഓടുകൊണ്ടോ നിർമിച്ച ചെറുമിന്നികളും ചന്ദ്രക്കലകളും, മയിൽപ്പീലി, ചെക്കിപ്പൂവ്, കുരുത്തോല, കവുങ്ങിൻപാള തുടങ്ങിയവ മുടികളുടെ നിർമ്മാണത്തിന് ഉപയോഗിക്കും. തലച്ചമയങ്ങളിൽപ്പെട്ടവയാണ് കുപ്പി, തലപ്പാളി, ചെന്നിമലർ, ചെന്നിപ്പത്തി, ചെയ്യാക്ക്, കൊമ്പോലക്കാത്, കൊടുവട്ടം, തെക്കൻകാത്, ചെണ്ടെടത്താങ്ങി എന്നിവ. അരച്ചമയങ്ങൾ അരയിലുടുക്കുന്ന വസ്ത്രങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമായിരിക്കും. പൂക്കട്ടിമുടി വയ്ക്കുന്ന തെയ്യങ്ങൾക്കെല്ലാം 'ചിറകുടുപ്പ്' എന്ന അരച്ചമയമാണ് വേണ്ടത്. 'വെളുമ്പൻ' എന്ന വസ്ത്രാലങ്കാരമുള്ള തെയ്യങ്ങളിൽ ചിലതാണ് രക്തചാമുണ്ഡി, രക്തേശ്വരി, പുലിയുരുകാളി, കരിങ്കാളി, പുതിയഭഗവതി എന്നിവ. വള്ളക്കരിവേടനും പുലയരുടെ ഭൈരവനും 'കാണിമുണ്ട്' ഉടുക്കുന്നു. 'വിതാനത്തറ' എന്ന അരച്ചമയം നാഗകന്നി, ക്ഷേത്രപാലൻ, മുച്ചിലോട്ടു ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി, പടക്കെത്തി ഭഗവതി, തായിപ്പരദേവത എന്നീ തെയ്യങ്ങൾക്കു കണ്ടുവരുന്നു. കമ്പുകളും പലനിറത്തിലുള്ള പട്ടുകളും തുന്നിയുണ്ടാക്കുന്നതാണത്. കുരുത്തോലകൊണ്ടുള്ള ഉടുപ്പും ഉടയും ഉള്ള തെയ്യങ്ങളുമുണ്ട്. പൊട്ടൻ തെയ്യം, ഗുളികൻ എന്നിവർക്ക് ഒലിയുടുപ്പാണ്. ചില ചാമുണ്ഡിമാർക്കും ഒലിയുടുപ്പ് കാണും. വിഷ്ണൂമൂർത്തിക്ക് വലിയ ഉട കുരുത്തോലകൊണ്ടുണ്ടാക്കും. ചില പുരുഷദേവതകൾക്ക് 'ചെണ്ടരയിൽക്കെട്ട്', 'അടുക്കും കണ്ണിവളയൻ' എന്നീ പേരുകളിലുള്ള ചെറിയ 'വട്ടൊട'കൾ കാണാം. ചില തെയ്യങ്ങൾക്ക് ഒട്ടിയാണം, കൊയ്തം, മത്താമ്മലാടി, പടിയരത്താണം തുടങ്ങിയവയും അരച്ചമയങ്ങളായി ഉപയോഗിച്ചുവരാറുണ്ട്. കൈ-കാൽ ചമയങ്ങൾ കടകം, വളകൾ, ചൂടകം, പൂത്തണ്ട തുടങ്ങിയ കൈച്ചമയങ്ങളും, പറ്റും പാടകവും, മണിക്കയല്, ചിലമ്പ് തുടങ്ങിയ 'കാച്ചമയ'ങ്ങളും, മാർവട്ടവും തെയ്യങ്ങൾ ധരിക്കാറുണ്ട്. മാർച്ചമയങ്ങൾ കഴുത്തിൽകെട്ട്, മാറും മുല, ഏഴിയരം, മേക്കെഴുത്ത് എന്നിവയാണ് മാർച്ചമയങ്ങൾ. കഴുത്തിൽകെട്ട്: തെയ്യങ്ങളുടെ കണ്ഠാഭരണങ്ങളെയാണ് കഴുത്തിൽകെട്ട് എന്ന പറയുന്നത്. ഇത്തരം കണ്ഠാഭരണങ്ങൾ മുരിക്കും, കാക്കപ്പൊന്നിൻ തകിടോ മറ്റു വർണ്ണതകിടുകളോ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വിഷ്മുമൂർത്തി തെയ്യത്തിന്റെ കൊരലാരം ഇതിനുദാഹരണമാണ്. മാറുംമുല: വെള്ളോടു കൊണ്ടും പാളകൊണ്ടുമാണ് മാറുംമുലച്ചമയം നിർമ്മിക്കുന്നത്. പെൺകോലങ്ങൾ മാറുംമുലച്ചമയം (മുലകളും വയറും) പ്രത്യേഗം അണിഞ്ഞിരിക്കും. ഓലകൊണ്ടോ, നൂലുകൊണ്ടോ തീർത്ത പൂണൂലുകൾ ബ്രാഹ്മണ സങ്കൽപ്പത്തിലുള്ള തെയ്യങ്ങൾ ധരിക്കാറുണ്ട്. ഏഴിരം: ചില പെൺതെയ്യങ്ങൾ അണിയുന്ന ആഭരണണമാണ് ഏഴിയരം. ണാറും വയറും മൂടുന്നതരത്തിയുള്ള ചമയണാണ് ഏഴിരം. മേക്കെഴുത്ത്: വയറും മാറും ആഭരണങ്ങൾകൊണ്ട് മറയ്ക്കാത്ത തെയ്യങ്ങൾക്ക് മേക്കെഴുത്തിലൂടെയാണ് ദൈവിക പരിവേഷമുണർത്തുന്നത്. മനയോല, ചായില്യം, മഷി, അരിച്ചാന്ത് തുടങ്ങിയവയാണ് മേക്കെഴുത്തിനുപയോഗിക്കുന്നത്. thumb|മേക്കെഴുത്ത് മറ്റു ചമയങ്ങൾ സ്ത്രീദേവതകളിൽ പലതും എകിറ് (ദംഷ്ട്രം) ഉപയോഗിക്കും. പുരുഷദേവതകൾക്കു 'താടി' പതിവുണ്ട്. മുത്തപ്പൻ, കണ്ടനാർകേളൻ, വയനാട്ടുകുലവൻ എന്നിവർക്ക് വെളുത്ത താടിയും പൂമാരുതൻ, കതിവന്നൂർ വീരൻ തുടങ്ങിയവർക്ക് കരിന്താടിയുമാണു വേണ്ടത്. ക്ഷേത്രപാലൻ, ഘണ്ടാകർണൻ, കുട്ടിച്ചാത്തൻ, തിരുവപ്പൻ തുടങ്ങിയ തെയ്യങ്ങൾക്കു കറുത്ത തൂക്കുതാടിയാണ്.താടിയുള്ള ഒരു അമ്മദൈവമാണ് പടക്കെത്തി ഭഗവതി,തുളുചേകവരോട് ഏറ്റുമുട്ടി തുളുത്താടിയും മീശയും കയ്യേറ്റു എന്ന് സങ്കൽപം. പൊയ്മുഖം, പൊയ്ക്കാത്, പൊയ്ക്കണ്ണ് തുടങ്ങിയവ ചില തെയ്യങ്ങൾക്ക് ആവശ്യമാണ്. മരം, ഓട്, പാള എന്നിവകൊണ്ടാണ് പ്രായേണ പൊയ്മുഖങ്ങൾ നിർമ്മിക്കുന്നത്. ഗുളികൻ, പൊട്ടൻ എന്നീ തെയ്യങ്ങൾക്ക് ചായംകൊണ്ടു ചിത്രണം ചെയ്ത പാള (മുഖപാള)യാണ് മുഖാവരണമായി ധരിക്കുന്നത്. ഓടുകൊണ്ട് പാത്തുണ്ടാക്കുന്നതാണ് തെക്കൻ ഗുളികന്റെ പൊയ്മുഖം. കരിംപൂതത്തിന്റേതാകട്ടെ മരം കൊണ്ടുള്ളതും. ചടങ്ങുകളും അനുഷ്ഠാനങ്ങളും തെയ്യാട്ടവുമായി ബന്ധപ്പെട്ട് നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളുമുണ്ട്. പ്രാദേശികഭേദം മാത്രമല്ല സ്ഥാനങ്ങളുടെ വ്യത്യാസങ്ങളും കെട്ടിയാടുന്ന സമുദായങ്ങളുടെ വ്യത്യാസങ്ങളും അവയിൽ വൈവിധ്യമുളവാക്കുന്ന ഘടകങ്ങളാണ്. അടയാളം കൊടുക്കൽ തെയ്യാട്ടത്തിന്റെ ആദ്യത്തെ ചടങ്ങാണിത്. തെയ്യത്തിന്റെ തീയതി നിശ്ചയിച്ച് കോലം(തെയ്യം) കെട്ടാൻ നിശ്ചിതകോലക്കാരനെ ഏൽപ്പിക്കലാണ്‌ ഈ ചടങ്ങ്. ദേവതാസ്ഥാനത്തിനു മുമ്പ് വെറ്റിലയും പഴുക്കയും പണവും കൂടി കോലക്കാരന്‌ സമ്മാനിച്ച് ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേര്‌ പറഞ്ഞേൽ‌പിക്കും. ചില തെയ്യങ്ങൾക്ക് വ്രതമെടുക്കേണ്ടതായിട്ടുണ്ട്. വ്രതമെടുക്കേണ്ട കോലങ്ങളാണെങ്കിൽ വ്രതാനുഷ്ഠാനം അതോടെ ആരംഭിക്കും. സ്ഥാനികരും കോമരങ്ങളും കോലക്കാരനുമെല്ലാം വ്രതശുദ്ധിയോടെയിരിക്കണം. തെയ്യങ്ങൾക്കുമുന്നേ അനുഷ്ഠിക്കേണ്ട വ്രതത്തിന്‌ ദിവസവ്യത്യാസമുണ്ട്. മൂന്നു ദിവസം, അഞ്ചു ദിവസം, ഏഴു ദിവസം എന്നിങ്ങനെയാണ്‌ സാധാരണ വ്രതാനുഷ്ഠാനത്തിന്റെ ദിവസാക്രമം. ഒറ്റക്കോലം തുടങ്ങിയ തീക്കോലങ്ങൾക്കും മറ്റും ഇരുപത്തി ഒന്ന് ദിവസം വ്രതമനുഷ്ഠിക്കും. വ്രതാനുഷ്ഠാനസംമയത്ത് ഒരു പ്രത്യേക കുച്ചിലിൽ(പുരയിൽ) താമസിച്ച് ശുദ്ധമായി ഭക്ഷണം കഴിക്കണം. മത്സ്യമാംസാദികളെല്ലാം അക്കാലത്ത് നിഷിദ്ധമാണ്‌. മദ്യപിക്കുന്ന തെയ്യമാണെങ്കിൽ പോലും തെയ്യാട്ടത്തിന്റെ അംശമായിട്ടേ മദ്യം കഴിക്കാവൂ. മുച്ചിലോട്ടുകാവുകളിലും മറ്റും ഇരുപത്തി ഒന്ന് ദിവസം മുമ്പേ കോലക്കാരനും കോമരങ്ങളും വ്രതാനുഷ്ഠാനം ആരംഭിക്കും. അതിന്റെ തുടക്കത്തില്‌ വരച്ചുവയ്ക്കൽ എന്നാണ്‌ പറയുക. വരച്ചുവെച്ചാൽ പിന്നെ കാവിന്റെ പരിസരത്ത് നിന്ന് അകലെപ്പോകുവാനോ അശുദ്ധിയേൽക്കുവാനോ പാടില്ലെന്നാണ്‌ നിയമം. വ്രതകാലത്ത് സാധാരണയായി തിനക്കഞ്ഞിയാണ്‌ ഭക്ഷിക്കുക. സാധാരണയായി വണ്ണാൻ, കോപ്പാള, മലയ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. ക്ഷേത്രപാലകൻ പോലുള്ള തെയ്യങ്ങൾ കെട്ടുന്നത് വണ്ണാന്മാരിലെ 'ചിങ്കം' സ്ഥാനം കിട്ടിയവരാണ്.മുച്ചിലോട്ട് ഭഗവതി പോലുള്ള തെയ്യങ്ങൾ കെട്ടുന്നത് അഞ്ഞൂറ്റാൻ, പുല്ലൂരാൻ വിഭാഗക്കാരാണ്.വിഷ്ണുമൂർത്തി, രക്തചാമുണ്ടി, തീച്ചാമൂണ്ടി ഇത്തരം തെയ്യങ്ങൾ മലയ സമുദായക്കാർ കെട്ടുമ്പോൾ കുറത്തി, കുണ്ടോർ ചാമുണ്ടി തെയ്യങ്ങൾ കെട്ടുന്നത് കോപ്പാള സമുദായക്കാരാണ്. ഇ.വി.ജയകൃഷ്ണൻ, മാതൃഭൂമി കാഴ്ച സപ്ലിമെന്റ്-26ഒക്ടോബർ2010, പേജ് III തെയ്യം കൂടൽ തെയ്യാട്ടം ആരംഭിക്കുന്നതിന്‌ തലേന്നാൾ തന്നെ കോലക്കാരനും വാദ്യക്കാരുമെല്ലാം തെയ്യസ്ഥലത്തെത്തിയിരിക്കും. സന്ധ്യക്കുമുന്നേ വാദ്യങ്ങൾ കൊട്ടിയറിയിക്കും. തെയ്യാട്ടത്തിന്റെ ചടങ്ങുകൾ ആരംഭിക്കുന്ന ഈ ചടങ്ങിന്‌ തെയ്യം കൂടൽ എന്നാണ്‌ പറയുക.. സന്ധ്യയോടു കൂടിയോ അതിനു മുന്നിലോ ഉച്ചത്തോറ്റം ആരംഭിക്കും. പിന്നീട് വെള്ളാട്ടം ഉണ്ടാകും.ആതിനു ശേഷം കൊടിയിലത്തോറ്റം കാണും. തെയ്യം കെട്ടുന്ന കോലക്കാരൻ ദേവതാസ്ഥാനത്തു മുന്നിൽ ചെന്ന് നിന്ന് അരിയും തിരിയും വെച്ച നാക്കില ഏറ്റുവാങ്ങുന്ന ചടങ്ങാണിത്.. 'അന്തിത്തോറ്റം' സന്ധ്യയ്ക്കുശേഷമാണു മിക്ക ദിക്കിലും കണ്ടുവരുന്നത്. ചില ദേവതകൾക്കു 'വെള്ളാട്ട'മാണ്. അതും സന്ധ്യയ്ക്കു മുമ്പായോ രാത്രിയിലോ നടക്കും. ഉത്സവം തുടങ്ങുന്നതറിയിക്കാൻ ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളടങ്ങിയ ഒരു കൊടി ചെമ്പക മരത്തിലൊ കൊടിമരമുണ്ടെങ്കിൽ അതിലോ കയറ്റും. കാവ് അടിച്ചുവാരി ചാണകം തളിക്കും. . രാജേഷ് കോമത്ത് - മലയാളം വാരിക, പേജ് 225, 2011 ജൂലൈ17 പള്ളിയറയിൽ നിന്ന് ഒരു വിളക്കു കത്തിച്ച് അണിയറയിലെ അനുഷ്ഠാന കല്ലിൽ വെയ്ക്കുന്നതോടെ അണിയറ സജീവമാവും. രാജേഷ് കോമത്ത് - മലയാളം വാരിക, പേജ് 225, 2011 ജൂലൈ17 നട്ടത്തിറ ചില പ്രദേശങ്ങളിൽ തെയ്യം നടത്തുന്നതിന്റെ രണ്ടു ദിവസം മുൻപേ “നട്ടത്തിറ“ എന്ന അനുഷ്ഠാനം നടത്താറുണ്ട്‌. പൂജകൾ, ഗുരുതി എന്നിവ ഇതിന്റെ ഭാഗമായി കണ്ടേക്കാം. വെള്ളാട്ടം thumb|ഗളികൻ തെയ്യത്തിന്റെ വെള്ളാട്ടം തെയ്യത്തിനുമുമ്പായി നടത്തുന്ന ഒരു അനുഷ്ഠാനമാണു് വെള്ളാട്ടം. തെയ്യാട്ടത്തിനു തലേദിവസം കോലക്കാരൻ ലഘുവായ തോതിൽ വേഷമണിഞ്ഞ് ചെണ്ടകൊട്ടി പാട്ടുപാടുകയും അതിന്റെ അന്ത്യത്തിൽ ഉറഞ്ഞുതുള്ളി നർത്തനം ചെയ്യുകയും പതിവുണ്ട്. തോറ്റക്കാരനോടൊപ്പം മറ്റു പാട്ടുകാരും പാടും. തോറ്റം കെട്ടിയ കലാകാരനും മറ്റുള്ളവരുംകൂടി പാടുന്ന പാട്ടിനെ തോറ്റംപാട്ട് എന്നാണ് പറയുക. 'തോറ്റംപാട്ട്' പാടുന്ന വേഷം 'തോറ്റ'വും, തോറ്റമെന്ന വേഷം (തോറ്റക്കാരൻ)പാടുന്ന അനുഷ്ഠാനഗാനം 'തോറ്റംപാട്ടു'മാകുന്നു. തെയ്യത്തോറ്റങ്ങൾക്കു മാത്രമേ ഈ ലാക്ഷണികമായ അർഥമുള്ളൂ. 'തോറ്റ'മെന്ന പദത്തിന് 'സ്തോത്രം' എന്ന അർഥമുണ്ട്. എന്നാൽ തോന്നുക, സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അർഥങ്ങളുള്ള ഒരു പഴയ ക്രിയാരൂപമത്രെ 'തോറ്റുക' എന്ന പദം. 'തോറ്റം' എന്ന നാമപദം അതിൽനിന്നുമുണ്ടായതായിരിക്കണം. തോറ്റക്കാരന്റെയോ തെയ്യക്കാരന്റെയോ ശരീരത്തിൽ ദേവത ആവേശിച്ച് വെളിപാടുകൊള്ളുവാനാണ് 'തോറ്റം' പാടുന്നത്. 'വരവിളി' തോറ്റത്തിലൂടെ ദേവതയെ ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്. 'തോറ്റ'ത്തിന് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്ന തരഭേദം കാണാം. സമയസൂചകങ്ങളാണ് ആ പദങ്ങളെങ്കിലും സമയനിഷ്ഠ പ്രായേണ പാലിച്ചുകാണാറില്ല. തെയ്യം കെട്ടുന്നവർ ചില ചമയങ്ങൾ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ്‌ വെള്ളാട്ടം നടത്തുന്നത്‌. തെയ്യത്തിന്റെ കൗമാരപ്രായമാണ്‌ വെള്ളാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്.തെയ്യത്തിന്റെ ചെറിയ രൂപമായ 'തോറ്റം' എല്ലാ തെയ്യങ്ങൾക്കും പതിവില്ല. അത്തരം തെയ്യങ്ങൾക്കും തിറകൾക്കും 'വെള്ളാട്ട'മാണ് പതിവ്. 'വെള്ളാട്ട'ത്തിന് 'തോറ്റ' വേഷത്തേക്കാൾ ഉടയാടകളും മെയ്യലങ്കാരങ്ങളും ഉണ്ടാകും. മുഖത്തുതേയ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീദേവതകൾക്കെല്ലാം 'തോറ്റ'മുണ്ട്. പുരുഷദേവതകൾക്കു മിക്കതിനും 'തോറ്റം' കാണും. എന്നാൽ വേട്ടയ്ക്കൊരുമകൻ, ഊർപ്പഴച്ചി, പൂമാരുതൻ, വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, പുലികണ്ടൻ, ബാലി, വൈരജാതൻ, പുലിയൂരുകണ്ണൻ, കന്നിക്കൊരുമകൻ, വടവീരൻ, അങ്കക്കാരൻ, വീരഭദ്രൻ, പൂളോൻ ദൈവം എന്നീ 'കോല'ങ്ങൾക്കു 'വെള്ളാട്ട'മുണ്ട്. വെള്ളാട്ടമുള്ളവയ്ക്ക് 'തോറ്റ'മോ, 'തോറ്റ'മുള്ളവയ്ക്ക് 'വെള്ളാട്ട'മോ സാധാരണ പതിവില്ലെങ്കിലും, കൂടുതൽ നാളുകളിൽ തെയ്യാട്ടം നടത്തപ്പെടുമ്പോൾ, ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളാട്ടവും തോറ്റവും മാറിമാറി കാണാറുണ്ട്. തോറ്റം പാട്ട് തെയ്യങ്ങൾക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകൾക്ക് തോറ്റംപാട്ടുകൾ എന്നാണു പറയുന്നത്. സ്തോത്രം എന്ന സംസ്കൃതപദത്തിന്റഎ വകഭേദമാണു് തോറ്റം. വരവിളിത്തോറ്റം, സ്തുതികൾ, കീർത്തനങ്ങൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റം, പൊലിച്ചുപാട്ട്, ഉറപ്പിൽത്തോറ്റം തുടങ്ങിയ ഘടകങ്ങൾ ഈ തോറ്റംപാട്ടുകൾക്കുണ്ട്. എല്ലാ ദേവതകളുടെ പാട്ടുകളിലും ഈ അംഗങ്ങൾ മുഴുവൻ കണ്ടുവെന്നുവരില്ല. തെയ്യങ്ങൾക്കു 'വരവിളി' പ്രധാനമാണ്. സുദീർഘമായ തോറ്റം പാട്ടുകളൊന്നുമില്ലാത്ത തെയ്യങ്ങൾക്കുപോലും വരവിളിത്തോറ്റമുണ്ടാകും. ഇഷ്ടദേവതയെ വിളിച്ചുവരുത്തുന്ന പാട്ടാണത്. 'വരവിളി'ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. "നന്താർ വിളക്കിനും തിരുവായുധത്തിനും അരിയിട്ടു വന്ദിക്ക എന്നാരംഭിച്ച്, "ഹരിവർദ്ധിക്ക വാണരുളും വർധനയും... എന്നാടിയ ശേഷം വരിക വരിക വേണം (നരമ്പിൽ ഭഗവതിയമ്മ) നിങ്ങളിതോരു പള്ളിയറ നാലുഭാഗം അടിച്ചു തളിച്ചു നാലുഭാഗത്തും നാലുപൊന്നിൻ നന്താർ വിളക്കുവച്ച് നടുവെയഴകിതോരു പള്ളിശ്രീപീഠമിട്ട് ................................................................................ ഞാൻ നിങ്ങളെതോറ്റത്തെ വര വിളിക്കുന്നേൻ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേൾക്ക... എന്നിങ്ങനെ പാടും. ഈ വരവിളി മിക്ക തെയ്യങ്ങൾക്കും പൊതുവിലുള്ളതാണ്. ദേവതയുടെ പേരും ഊരും മാറ്റി പാടുകയാണു ചെയ്യുക. 'തോറ്റം' എന്ന് പൊതുവേ പറയുന്ന അനുഷ്ഠാനപ്പാട്ടുകളിൽ സ്തുതികളും കീർത്തനങ്ങളും ഉൾപ്പെടും. അടിസ്ഥാനപരമായ 'മൂലത്തോറ്റ'ങ്ങൾക്കു പുറമേയാണിവ. 'അഞ്ചടി'കളാണ് തോറ്റംപാട്ടിലെ മറ്റൊരു ഘടകം. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണവ. വലിയ അഞ്ചടി, ചെറിയ അഞ്ചടി എന്ന് അഞ്ചടികൾക്ക് ചിലപ്പോൾ തരഭേദം കാണാം. സുദീർഘമായ കഥാഖ്യാനത്തിന് അഞ്ചടിയിൽ സ്ഥാനമില്ല. ഉദ്ദിഷ്ടദേവതയെ സ്തുതിക്കുന്നവയും ആ ദേവതയുടെ ചരിതമോ ചരിതാംശങ്ങളോ കഥാസൂചനകളോ രൂപവർണനകളോ അടങ്ങുന്നവയുമാണ് അഞ്ചടിത്തോറ്റങ്ങൾ. തോറ്റംപാട്ടെന്ന മഹാവിഭാഗത്തിൽത്തന്നെ അടിസ്ഥാനപരമായ മൂലത്തോറ്റങ്ങൾ കാണാം. കുട്ടിച്ചാത്തൻ, ഭൈരവൻ, ഗുളികൻ തുടങ്ങിയ ദേവതകൾക്കെല്ലാം മലയർ ഇത്തരം തോറ്റങ്ങൾ പാടാറുണ്ട്. കറ്റചെഞ്ചിട മുടിയോ കറക്കണ്ടൻ മകൻ പിള്ളയോ ഒറ്റക്കൊമ്പുടയവനേ ഓമന ഗണപതിയോ കാരെള്ളും പുതിയവിൽതേങ്ങ കരിമ്പും തേനിളന്നീരാലേ കൈയാലേയെടുത്തുടനെ വായാലെയമൃത് ചെയ്യോനേ എന്നാരംഭിക്കുന്ന പാട്ട് ചില തെയ്യങ്ങൾക്ക് 'ഗണപതി തോറ്റ' മായി പാടി കേൾക്കാറുണ്ട്. തോറ്റംപാട്ടുകളുടെ ഒരു അംഗമാണ് 'പൊലിച്ചുപാട്ടു'കൾ. തെയ്യാട്ടത്തിലെ പൊലിച്ചുപാട്ടുകൾ ധർമദേവതകളെ പാടിപ്പുകഴ്ത്തുന്നവയാണ്. പൊലിക പൊലിക ദൈവമേ പൊലിക ദൈവമേ എടുത്തുവച്ച നാൽകാൽ മണിപീഠം പൊലിക ദൈവമേ മടക്കിയിട്ട പുള്ളിപ്പൂവാടപുലിത്തോൽ പൊലിക ദൈവമേ കടഞ്ഞുവച്ച ഭിക്ഷാപൂരക്കോൽ പൊലിക ദൈവമേ എന്നാരംഭിക്കുന്ന പാട്ട് ഭൈരവൻതെയ്യത്തിന്റെ പൊലിച്ചുപാട്ടിലുള്ളതാണ്. ചില തെയ്യങ്ങളും തോറ്റങ്ങളും പൊലിച്ചുപാട്ടിന്റെ അന്ത്യത്തിൽത്തന്നെ ഉറഞ്ഞുതുള്ളിത്തുടങ്ങും. എന്നാൽ ചിലവയ്ക്ക് ഉറച്ചിൽത്തോറ്റം പ്രത്യേകമായിത്തന്നെ പാടാറുണ്ട്. അത്തിത്തുകിലുടുത്താടുമരൻ മകൾ മുക്കണ്ണി ചാമുണ്ഡിയമ്മേ, ഭയങ്കരീ, ശക്തി സ്വരൂപത്തിലാരൂഢമായ് വന്ന രക്തചാമുണ്ഡി നീ മുമ്പിൽ വരികീശ്വരി ................................................................. വാടാതെ നല്ല സ്തനം നല്ല നാസിക ഭൈരവി, തോറ്റുകൊണ്ടിസ്ഥലം വരികമേ എന്ന ഭാഗം രക്തചാമുണ്ഡിക്ക് (മലയർ) പാടാറുള്ള ഉറച്ചിൽ തോറ്റത്തിലുള്ളതാണ്. ദേവതകളുടെ ഉദ്ഭവം, മഹാത്മ്യം, സഞ്ചാരം, ശക്തിപ്രകടനം, രൂപവിശേഷം തുടങ്ങിയവയെപ്പറ്റി തോറ്റംപാട്ടുകളിൽനിന്നു മനസ്സിലാക്കുവാൻ കഴിയും. വർണനാപ്രധാനങ്ങളായ ഭാഗങ്ങൾ അവയിൽ കുറവല്ല. കത്തും കനക സമാന്വിതമായൊരു പുത്തൻ നല്ല കീരിടം ചാർത്തി മെത്തു മതിന്നുടെ പുറമേ നല്ലൊരു വ്യക്തമതായ പുറത്തട്ടതിനുടെ ചുറ്റും പീലികൾ കെട്ടി മുറുക്കി പട്ടുകൾ പലതരമായ നിറത്തൊടു ദൃഷ്ടിക്കമൃതം കാണുന്തോറും ശശധരശകല സഹസ്രം ചുറ്റും സരസതരം നല്ലുരഗന്മാതം ................................................ തെളിവൊടു ചന്ദ്രക്കലയതു പോലെ വെളുവെളെയുള്ളൊരു ദംഷ്ട്രാദികളും എന്നീ വരികൾ അംബികയുടെ തിരുമിഴിയിൽനിന്ന് ഉദ്ഭവിച്ച കാളി(ചാമുണ്ഡി)യുടെ രൂപവർണനയാണ്. രണദേവതകളും പടവീരന്മാരും തെയ്യാട്ടത്തിന്റെ രംഗത്തുള്ളതിനാൽ യുദ്ധവർണനകൾ സ്വാഭാവികമായും തോറ്റംപാട്ടുകളിൽ കാണാം. അടികളാലെയടികൾ കെട്ടി മുടിപിടിച്ചിഴക്കയും മാർവിടത്തിൽമല്ലുകൊണ്ടു കുത്തിയങ്ങു കീറിയും ചോരയാറു പോലെയങ്ങു മാർവിടേ യൊലിക്കയും കൈ തളർന്നു മെയ്കുഴഞ്ഞു പോർ പറഞ്ഞങ്ങടുക്കയും തള്ളിയുന്തിയിട്ടു ബാലി സുഗ്രീവന്റെ മാറതിൽ തുള്ളി വീണമർന്നു ബാലി കണ്ടുരാമനപ്പൊഴെ എന്ന ഭാഗം ബാലിത്തോറ്റത്തിലെ ബാലിസുഗ്രീവയുദ്ധ വർണനയാണ്. ദുഃഖഭാവം ആവിഷ്കരിച്ച ഭാഗങ്ങളും തോറ്റംപാട്ടിലുണ്ട്. മാക്കഭഗവതിത്തോറ്റം, കതിവന്നൂർവീരൻതോറ്റം, ബാലിത്തോറ്റം തുടങ്ങിയവയിൽ കരുണരസപ്രധാനമായ ഭാഗങ്ങൾ കാണാം. ഭക്തിയും വിശ്വാസവും സാമാന്യജനങ്ങളിൽപ്പോലും വളർത്തുവാൻ തെയ്യാട്ടത്തിലൂടെ സാധിക്കുന്നു. തോറ്റംപാട്ടുകൾ ഒരതിർത്തിയോളം ഇതിനു സഹായകമാണ്. പുലി മുതുകേറി പുലിവാൽ പിടിച്ചുടൻ പ്രത്യക്ഷമാകിയ പരദേവതേ തൊഴാം എള്ളിലെ എണ്ണപോൽ പാലിലെ വെണ്ണപോൽ എല്ലാടവും നിറഞ്ഞകമായി നിൽപ്പവൻ വന്ദിച്ചവർക്കു വരത്തെ കൊടുപ്പവൻ നിന്ദിച്ചവരെ നിറം കൊടുത്തീടുവോൻ' എന്നിങ്ങനെയുള്ള സ്തുതികൾ ആ ധർമമാണ് നിർവഹിക്കുന്നത് കലശം ചില തെയ്യങ്ങൾ കെട്ടിയാടുമ്പോൾ 'കലശക്കാരൻ' പ്രത്യേക പാദചലനങ്ങളോടെ ഉറഞ്ഞുതുള്ളാറുണ്ട്‌. ബീത്ത്‌ ചില തെയ്യങ്ങൾ പ്രസാദമായി ചെറിയ കിണ്ടിയിൽ(മൊന്ത) കള്ള് നൽകാറുണ്ട്‌ - ഇതിനെ ചില സ്ഥലങ്ങളിൽ “ബീത്ത്‌“ എന്നു വിളിക്കുന്നു. ആയുധങ്ങൾ തിറയാട്ടസമയത്ത്‌ ചില തെയ്യങ്ങൾ, ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകൾ വെക്കാറുണ്ട്‌ - വാളും പരിചയും, അമ്പും വില്ലും, ഗദ, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌. മേലേരി thumb|കണ്ടനാർകേളൻ തെയ്യത്തിന്റെ മേലേരി കൈയ്യേറൽ തെയ്യത്തിനോ വെളിച്ചപ്പാടിനൊ തീയിൽ ചാടുന്നതിനോ മറ്റു രീതിയിൽ തീയിൽ പ്രവേശിക്കുന്നതിനോ വേണ്ടി ഉണ്ടാക്കുന്ന കനൽകൂമ്പാരമാണ് മേലേരി തെയ്യം പുറപ്പാട് കോലക്കാരുടെ വ്രതം തെയ്യം കെട്ടുന്ന കോലധാരികളും നോറ്റിരിക്കുന്ന കോമരവും സ്ഥാനികരും വ്രതനിഷ്ഠയോടെയിരിക്കണം. കർമസന്നദ്ധതയ്ക്കു വേണ്ടി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തി ശുദ്ധീകരിച്ചെടുക്കുവാൻ വ്രതാനുഷ്ഠാനങ്ങൾ സഹായിക്കുമത്രെ. കോലക്കാരൻ ദേവതാഭേദമനുസരിച്ച് മൂന്ന് ദിവസം, അഞ്ച് ദിവസം, ഏഴ് ദിവസം എന്നിങ്ങനെ നിശ്ചിതകാലം വ്രതമെടുക്കും. 'ഒറ്റക്കോലം' തുടങ്ങിയ തീക്കോലങ്ങൾക്കും ഭാരമേറിയ മുടി തലയിൽ വഹിക്കേണ്ട തെയ്യങ്ങൾക്കും മറ്റും കൂടുതൽ നാളുകൾ വ്രതമെടുത്തിരിക്കണം. വ്രതമെടുത്തിരിക്കുന്ന സമയത്ത് പ്രത്യേകം കെട്ടിയ കുടിലിൽ വസിച്ച് ശുദ്ധമായ ഭക്ഷണം കഴിക്കണമെന്നാണ് നിയമം. മത്സ്യമാംസാദികളെല്ലാം വർജ്ജിക്കണം. മദ്യം കഴിക്കുന്ന തെയ്യമാണെങ്കിൽപ്പോലും തെയ്യാട്ടത്തിന്റെ കർമാംശമായിട്ടേ മദ്യം കഴിക്കാവൂ. തെയ്യാട്ടത്തിന് കോലധാരിയെ കുറേനാളുകൾക്കു മുമ്പേ തീരുമാനിക്കും. ആ ചടങ്ങിന് 'അടയാളം കൊടുക്കൽ' എന്നാണ് പറയുക. ദേവതാസ്ഥാനത്തിനു മുന്നിൽവച്ചാണ് ആ ചടങ്ങ് നടത്തേണ്ടത്. വെറ്റിലയും അടയ്ക്കയും പണവും കോലക്കാരന് നല്കി ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേരു പറഞ്ഞ് ഏല്പിക്കണം. വ്രതമെടുക്കേണ്ട കോലമാണെങ്കിൽ അതോടെ വ്രതാനുഷ്ഠാനവും ആരംഭിക്കണം. വേഷം അണിയൽ തെയ്യങ്ങൾക്ക് വേഷമണിയുവാൻ അണിയറയുണ്ടാകും. സ്ഥിരമായി പുര പണിതിട്ടില്ലാത്ത സ്ഥാനങ്ങളിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ മറകെട്ടി അണിയറയുണ്ടാക്കും. മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലുമൊക്കെ പ്രായേണ അണിയറയിൽ നിന്നുതന്നെയാണ് പതിവ്. ചെറിയ മുടിവയ്ക്കുന്ന തെയ്യങ്ങളെല്ലാം അണിയറയിൽനിന്നു കെട്ടിപ്പുറപ്പെട്ടുവരും. എന്നാൽ, വലിയ മുടി വയ്ക്കേണ്ട തെയ്യങ്ങൾ പള്ളിയറയ്ക്കു മുമ്പിൽ വന്ന ശേഷമാണ് മുടി വയ്ക്കുക. പള്ളിയറയ്ക്കു മുമ്പിൽ വന്ന് അരിയും തിരിയും വച്ച നാക്കില വാങ്ങിയശേഷം, വടക്കോട്ടു തിരിഞ്ഞ് നാക്കിലവച്ച്, 'വരവിളിത്തോറ്റം' പാടുവാൻ തുടങ്ങും. വച്ചുകെട്ടുവാൻ ശേഷിച്ച അണിയലങ്ങൾ അപ്പോൾ അലങ്കരിക്കും. മുടി അണിയിക്കുന്നതും ആ സന്ദർഭത്തിലത്രെ. ഒടുവിൽ മുകുരദർശനമാണ്. ദേവതാരൂപം കോലക്കാരൻ കണ്ണാടിയിൽ നോക്കിക്കാണുന്നു. താൻ ദേവതയായി മാറിയെന്ന ഭാവം കോലക്കാരനിൽ ജനിപ്പിക്കുവാൻ പ്രസ്തുത ചടങ്ങിനു കഴിയും. സ്ഥാനത്തു നിന്ന് കർമി അരിയെറിയുന്നതും ആ സന്ദർഭത്തിലായിരിക്കും. അതോടെ കോലക്കാരൻ തെയ്യമായി ഉറഞ്ഞുതുള്ളുവാൻ തുടങ്ങും. കുരുതിതർപ്പണം ആ സന്ദർഭത്തിൽ നടത്താറുണ്ട്. തെയ്യം കെട്ടി പുറപ്പെട്ടാൽ നർത്തനവും കലാശാദികളും നടക്കും. അതുകഴിഞ്ഞാൽ ചില തെയ്യങ്ങൾ ശകുനം നോക്കാറുണ്ട്. വെറ്റില, അടയ്ക്ക, നാളികേരം എന്നിവയെറിഞ്ഞ് അതിന്റെ ഗതിനോക്കുകയാണ് ആ ചടങ്ങ്. ചില തെയ്യങ്ങൾ പൊയ്മുഖം വെച്ചാടും. ചില തെയ്യങ്ങൾക്ക് 'കലശം' ഉണ്ട്. കലാശത്തോടൊപ്പമോ അതിനുശേഷമോ ആണ് 'കലശമെഴുന്നള്ളിപ്പ്'. മദ്യം നിറച്ച മൺകുംഭങ്ങളാണ് 'കലശം'. അനേകം കുംഭങ്ങൾ മേൽക്കുമേലെവച്ച് കുരുത്തോലകൊണ്ട് അലങ്കരിച്ചിരിക്കും. അത് ഒരുക്കി വയ്ക്കുവാൻ കലശത്തറയുണ്ടാകും. കലശം തയ്യാറാക്കുകയും അത് തലയിൽ എഴുന്നള്ളിക്കുകയും ചെയ്യേണ്ടത് തീയസമുദായത്തിൽപ്പെട്ട വ്യക്തിയാണ്. 'കലശക്കാരൻ' എന്നാണ് അയാളെ വിളിക്കുക. അത് ആചാരപ്പേരാണ്. തെയ്യത്തിനഭിമുഖമായി നിന്നുകൊണ്ട്, തെയ്യത്തിന്റെ നർത്തനത്തിനനുഗുണമായി കലശക്കാരൻ പിറകോട്ടു നീങ്ങുകയാണ് കലശമെഴുന്നള്ളിപ്പിന്റെ സ്വഭാവം. തെയ്യങ്ങൾക്ക് 'മുമ്പുസ്ഥാനം പറയുക' എന്നൊരു പതിവുണ്ട്. ദേവതകളുടെ ഉദ്ഭവചരിതങ്ങളും സഞ്ചാരകഥകളും സൂചിപ്പിക്കുന്ന സ്വഗതാഖ്യാന രീതിയിലുള്ള താളനിബദ്ധമായ ഗദ്യമാണ് മുമ്പുസ്ഥാനം. ചില തെയ്യങ്ങൾക്ക് 'കുലസ്ഥാനം', 'കീഴാചാരം' എന്നിവ പതിവുണ്ട്. മുമ്പുസ്ഥാനത്തിന്റെ മട്ടിലുള്ളവതന്നെയാണിവയും. കീഴാചാരത്തിന് ചിലേടങ്ങളിൽ 'സ്വരൂപവിചാരം' എന്നും പറയും. കേരളത്തിലെ പഴയ 'സ്വരൂപ'ങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് 'സ്വരൂപ വിചാരം'. വൈരജാതൻ, ക്ഷേത്രപാലൻ തുടങ്ങിയവയ്ക്ക് 'സ്വരൂപവിചാരം' പ്രധാനമാണ്. thumb|ബാലി തെയ്യം വെള്ളാട്ടം അനുഗ്രഹം നൽകൽ ഭക്തജനങ്ങൾക്ക് കുറികൊടുത്ത് അനുഗ്രഹം ചൊരിയുകയെന്നത് തെയ്യാട്ടത്തിലെ ശ്രദ്ധേയമായ മൂഹൂർത്തമാണ്. പ്രസാദമായി നല്കുന്നതാണ് 'കുറി'. ഭഗവതിമാർ മഞ്ഞക്കുറിയാണ് കൊടുക്കുക. അരിയും മഞ്ഞളും പൊടിച്ചാണ് അതുണ്ടാക്കുന്നത്. ഔഷധവീര്യമുള്ള ഈ പ്രസാദം രോഗപീഡ അനുഭവിക്കുന്നവർക്ക് ഗുണം വരുത്താതിരിക്കില്ല. മുത്തപ്പൻ, വെളുത്തഭൂതം, ഊർപ്പഴച്ചി, വേട്ടയ്ക്കൊരുമകൻ തുടങ്ങിയവർ പ്രസാദമായി ഉണക്കലരിയാണ് നല്കുക. ഭൈരവാദികളായ (ശിവാംശഭൂതങ്ങളായ) ദേവതമാർ ഭസ്മം 'കുറി'യായി കൊടുക്കും. കുറികൊടുക്കുമ്പോൾ ഭക്തജനങ്ങൾ തെയ്യങ്ങൾക്ക് പണം കൊടുക്കും. 'കുറി തൊടാൻ കൊടുക്കുക' എന്നാണ് ഇതിനു പറയുക. 'ഗുണംവരട്ടെ' എന്ന് തെയ്യം അനുഗ്രഹം ചൊരിയും. ചിലപ്പോൾ കൂടുതൽ കാര്യങ്ങൾ മൊഴിഞ്ഞുവെന്നും വരാം. ഭക്തന്മാർ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും തെയ്യത്തോടുണർത്തിക്കും. അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ തെയ്യം അരുളിച്ചെയ്യും. തെയ്യങ്ങളുടെ മൊഴികളെ 'ഉരിയാട്ടു കേൾപ്പിക്കൽ' എന്നും പറയാറുണ്ട്. നേർച്ചകൾ നൽകൽ തെയ്യങ്ങൾക്കു നേർച്ചകൾ നല്കുന്ന പതിവുണ്ട്. കണ്ണ്, മൂക്ക്, ചെവി, കൈ, കാല് മുതലായ അവയവങ്ങളുടെ രൂപങ്ങളും ആൾരൂപങ്ങളും വെള്ളികൊണ്ടോ സ്വർണംകൊണ്ടോ നിർമിച്ചുവച്ചിരിക്കും. കാവിലോ കഴകത്തിലോ കളിയാട്ടം നടക്കുമ്പോൾ ചെറിയ തുക കൊടുത്താൽ ഭക്തന്മാർക്ക് ഇവ ലഭിക്കും. അത് വാങ്ങി തെയ്യത്തിനു നേരിട്ടു സമർപ്പിക്കാം. ഏതെങ്കിലും അവയവത്തിനോ ശരീരത്തിനു മൊത്തമായോ അസുഖമുണ്ടായാലാണ് ഇത്തരം നേർച്ചകൾ സമർപ്പിക്കപ്പെടുന്നത്. സന്താനലഭ്യത്തിനുവേണ്ടി 'തൊട്ടിലും കുഞ്ഞും' (മാതൃക) സമർപ്പിക്കുന്ന പതിവുമുണ്ട്. ഭഗവതിമാർക്കു നേർച്ചയായി പട്ട് ഒപ്പിക്കൽ നടത്തുന്നു. കോഴി, ആട് എന്നിവയെ ചില രൌദ്രദേവതമാർക്കു നേർച്ചയായി കൊടുക്കാറുണ്ട്. പന്തം വച്ചാടുന്ന തെയ്യങ്ങൾക്ക് പന്തത്തിന് വെളിച്ചെണ്ണ കൊടുക്കുകയെന്നതും സാധാരണമാണ്. കോഴിയറവ് പല തെയ്യങ്ങൾക്കും പ്രധാനമാണ്. ശാക്തേയക്കാവുകളിൽ അതിനു പ്രത്യേക സ്ഥാനമുണ്ടാകും. ചില കാവുകളിൽ തെയ്യംതന്നെ കുരുതിതർപ്പണം നടത്തും. 'കോഴിയും കുരുതിയും' വേണ്ടാത്ത തെയ്യങ്ങൾക്ക് 'പാരണ'യ്ക്കുള്ള വസ്തുക്കൾ ഒരു വലിയ തട്ടിലാക്കി സമർപ്പിക്കും. 'പാരണ'യില്ലാത്ത തെയ്യങ്ങൾക്കാകട്ടെ ചന്ദനം, പണക്കിഴി, അരി, നാളികേരം, തണ്ണീനമൃത്, വെറ്റില, അടയ്ക്ക എന്നിവ ഒരു പാത്രത്തിലാക്കി സമർപ്പിക്കുകയാണു വേണ്ടത്. മദ്യപിക്കുന്ന തെയ്യങ്ങൾക്ക് മദ്യം നല്കും. മുത്തപ്പൻ, കതിവന്നൂർ വീരൻ എന്നീ തെയ്യങ്ങൾ അതിനു ദൃഷ്ടാന്തമാണ്. നായാട്ടു ദേവതകൾക്ക് തെയ്യാട്ടത്തോടനുബന്ധിച്ച് നായാട്ടു നടത്തുകയെന്ന ചടങ്ങ് നിർബന്ധമാണ്. വ്രതമെടുത്ത കുറേപ്പേർ നായാട്ടു നടത്തി കൊണ്ടുവരുന്ന മാംസം തെയ്യത്തിനു കാഴ്ചവയ്ക്കണം. പിന്നീടതു പാകം ചെയ്ത് ഭക്തജനങ്ങൾക്ക് പ്രസാദമായി നല്കാം. വയനാട്ടു കുലവൻ തെയ്യത്തിന് നായാട്ട് പ്രധാനമാണ്. ചില കാവുകളിൽ 'മീനമൃതാ'ണ് തെയ്യത്തിനു കാഴ്ചയായി സമർപ്പിക്കേണ്ടത്. വ്രതമെടുത്തു ശുദ്ധിയോടിരിക്കുന്ന കുറേപ്പേർ അടുത്തുള്ള പുഴയിൽ ആഘോഷപൂർവം ചെന്ന് മത്സ്യങ്ങളെ പിടിച്ചു കാഴ്ചയായി കൊണ്ടുവരും. കീഴറക്കോവിലകം, തിരുവർകാട്ടുകാവ്, അഷ്ടമിച്ചാൽ ഭഗവതിസ്ഥാനം എന്നിവിടങ്ങളിൽ 'മീനമൃത്' പ്രധാനമാണ്. തെയ്യം സമാപിക്കൽ തെയ്യം സമാപിക്കുന്ന ചടങ്ങിന് 'മുടിയെടുക്കൽ' എന്നാണ് പേര്. അതിനുമുമ്പ് 'ആത്മം കൊടുക്കും'. കോലക്കാരനിലെ ദേവതാചൈതന്യം ദേവതാസ്ഥാനത്തേക്കുതന്നെ സമർപ്പിക്കുന്നുവെന്നാണ് അതിലെ സങ്കല്പം. കർമിയോടും കോമരത്തോടും ഭക്തജനങ്ങളോടും 'ആത്മം കൊടുക്കട്ടെ' എന്ന് ചോദിച്ചതിനുശേഷമാണ് തെയ്യങ്ങൾ വിടവാങ്ങുന്നത്. തെയ്യത്തിന്റെ നടനം thumb|ചെണ്ടമേളം വാദ്യം, ഗീതം (തോറ്റംപാട്ട്) എന്നിവ ചേർന്നുള്ള അനുഷ്ഠാന നടന കലാരൂപമാണ് തെയ്യം. ചെണ്ട, ഇലത്താളം, ചീനിക്കുഴൽ തുടങ്ങിയ വാദ്യങ്ങളുടെ താളമേളങ്ങൾക്കനുഗുണമായാണ് തെയ്യങ്ങൾ ആടുന്നത്. പുലയരും മാവിലരും തുടി ഉപയോഗിക്കും. ഓരോ തെയ്യത്തിന്റെയും ഓരോ തോറ്റത്തിന്റെയും നടനരീതിക്ക് വ്യത്യാസം കാണാം. നർത്തനങ്ങൾക്കു പ്രത്യേക താളക്രമമുണ്ട്. ഉറഞ്ഞുതുള്ളുക, കാവിന്റെ (സ്ഥാനത്തിന്റെ) തിരുമുറ്റത്ത് പ്രത്യേക രീതിയിൽ ആടുക, നർത്തനം ചെയ്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുക, പള്ളിയറയ്ക്കു നൃത്തപ്രദക്ഷിണം ചെയ്യുക, കലശത്തറയ്ക്കു ചുറ്റും നർത്തനം ചെയ്യുക, കലശമെഴുന്നള്ളിക്കുമ്പോൾ ലാസ്യം ചെയ്തുകൊണ്ട് നീങ്ങുക, വിവിധ കലാശങ്ങൾ ചവിട്ടുക എന്നീ പ്രകാരം വിവിധ നർത്തനരീതികൾ തെയ്യാട്ടത്തിൽ പതിവുള്ളതാണ്. നർത്തനത്തിന്റെ താളവട്ടങ്ങൾ വായ്ത്താരിയായി പഠിക്കാറുണ്ട്. ദീർഘകാല പരിശീലനംകൊണ്ടു മാത്രമേ നല്ലൊരു കോലക്കാരനാകുവാൻ സാധിക്കൂ. തെയ്യങ്ങളുടെ നൃത്തകലാശാദികൾ ചില പ്രത്യേക ആശയങ്ങളെ പ്രതിരൂപാത്മകമായി പ്രതിഫലിപ്പിക്കുന്ന സന്ദർഭങ്ങൾ വിരളമല്ല. ഭഗവതി, കാളി, ഭദ്രകാളി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന തെയ്യങ്ങൾക്ക് 'അസുരാട്ടക്കലാശം' എന്ന നർത്തനവിശേഷം പൊതുവേയുള്ളതാണ്. അസുരാന്തകിമാരാണ് ആ ദേവതമാരെന്നാണ് അതിന്റെ പിന്നിലുള്ള സങ്കല്പം. വലിയമുടി തെയ്യങ്ങൾക്ക് ഉഗ്രതാണ്ഡവത്തെക്കാൾ ലാസ്യപ്രധാനമായ ചലനമാണ് കാണുക. തെയ്യങ്ങൾ സംഘമായും ഒറ്റയ്ക്കും ആടും. പന്തം വച്ചാടുന്ന ചില തെയ്യങ്ങളുമുണ്ട്. ഉഗ്രദേവതകളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. 'മേലേരി'(തീക്കൂമ്പാരം)യിൽ വീഴുന്ന തെയ്യങ്ങളെയും കാണാം. 'ഒറ്റക്കോലം' എന്ന് വിശേഷിപ്പിക്കാറുള്ള വിഷ്ണുമൂർത്തിയും പൊട്ടൻ തെയ്യവും തീയിൽ വീഴുക പതിവാണ്. ഉച്ചിട്ട എന്ന തെയ്യം കനലിൽ ഇരിക്കും. പന്തം വച്ചാടുന്ന തെയ്യങ്ങൾ രാത്രിയുടെ അന്ത്യയാമത്തിലാണ് പ്രായേണ പുറപ്പെടുന്നത്. കൈകളിൽ പന്തങ്ങൾ വഹിച്ചുകൊണ്ടാടുന്ന തെയ്യങ്ങളുമുണ്ട്. മുച്ചിലോട്ടുഭഗവതി അതിനു തെളിവാണ്. വിരലുകളിൽ പച്ചയോല ചുറ്റി തിരിവച്ച് തീകൊളുത്തി ഉഗ്രനർത്തനം ചെയ്യുന്ന തെയ്യമാണ് പുള്ളിബ്ഭഗവതി. തിരികൾ കടിച്ചുകൊണ്ട് നർത്തനം ചെയ്യുന്ന തെയ്യമാണ് കുണ്ഡോറച്ചാമുണ്ഡി. മുഖാവരണം അണിഞ്ഞും കൈകളിൽ ഓലച്ചൂട്ടുകൾ കത്തിച്ചുപിടിച്ചും നർത്തനം ചെയ്യുന്ന തെയ്യങ്ങളാണ് മടയിൽ ചാമുണ്ഡി, കുണ്ഡോറച്ചാമുണ്ഡി തുടങ്ങിയവ. പല തെയ്യങ്ങളും ആയുധങ്ങളെടുത്തുകൊണ്ടാണ് നർത്തനം ചെയ്യുന്നത്. ഭഗവതിമാരും വീരപുരുഷ സങ്കല്പത്തിലുള്ള തെയ്യങ്ങളും വാൾ, പരിച എന്നിവ എടുക്കും. കതിവന്നൂർ വീരൻ തെയ്യത്തെപ്പോലുള്ള വീരന്മാർ പയറ്റുമുറകൾ പ്രകടിപ്പിക്കാറുണ്ട്. വാളും പരിചയും വിവിധങ്ങളായ ആകൃതികളിൽ കാണാറുണ്ട്. ശൂലമാണ് ഗുളികന്റെ ആയുധം. പൊട്ടനും കുറത്തിയും ചെറിയ കത്തി കയ്യിലെടുക്കും. നായാട്ടുധർമമുള്ള തെയ്യങ്ങൾ വില്ലും ശരവുമാണ് എടുക്കുന്നത്. വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, മുത്തപ്പൻ, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങൾ അതിൽപ്പെടുന്നു. 'ഒപ്പനപ്പൊന്തി'എന്ന ആയുധമാണ് പെരുമ്പുഴയച്ചനും പൂമാരുതനും മറ്റും എടുക്കുന്നത്. കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും ഇത്തരം ആയുധങ്ങൾ വച്ചു പൂജിക്കും. തെയ്യങ്ങൾ പുറപ്പെടുമ്പോൾ അവ 'സ്ഥാന'ത്തു നിന്നു കൊടുക്കുന്ന പതിവുണ്ട്. ഉലക്ക കൈയിലേന്തി, നെല്ലുകുത്തുന്നതുപോലെ അഭിനയിച്ചുകൊണ്ട് ആടുന്ന തെയ്യമാണ് 'മോന്തിക്കോലം'. ചാമുണ്ഡി കുണ്ഡോറപ്പന്റെ ദാസിയായിരുന്ന ഒരവസ്ഥയെ സൂചിപ്പിക്കുന്ന രംഗമത്രെ അത്. പടയ്ക്കെത്തി ഭഗവതി കൈകളിൽ ഉലക്ക, മുറം, ഏറ്റുകത്തി, അടിമാച്ചി (ചൂല്) തുടങ്ങിയ സാധനങ്ങൾ എടുക്കും. ചതുർവിധാഭിനയങ്ങളിൽ ആംഗികാഭിനയം തെയ്യാട്ടത്തിൽ കുറവാണ്. എങ്കിലും ചില തെയ്യങ്ങൾക്ക് ആംഗികാഭിനയമുണ്ട്. ബാലിതെയ്യം പുറപ്പെട്ടാൽ, ബാലിസുഗ്രീവയുദ്ധത്തെ ഓർമിപ്പിക്കുന്ന ചില അഭിനയങ്ങൾ പതിവുണ്ട്. വിഷ്ണുമൂർത്തി തെയ്യമാകട്ടെ, ഹിരണ്യകശിപുവിനെ വധിച്ച നരസിംഹമൂർത്തിയുടെ ഭാവങ്ങൾ അഭിനയിച്ചുകാട്ടും. ദക്ഷയാഗം കഥയിലെ യാഗശാല തകർക്കുന്ന രംഗമാണ് വീരഭദ്രൻ തെയ്യം അഭിനയത്തിലൂടെ കാട്ടുന്നത്. തെയ്യാട്ടത്തിലെ ദേവതകൾ പ്രകൃതിയിലെ പ്രതിഭാസങ്ങളെ ഭയത്തോടും ഭക്ത്യാരാധനയോടേയും നോക്കികണ്ടതിൽ നിന്നുമാണു് പ്രകൃതിശക്തികളെ പ്രീതിപ്പെടുത്താനെന്ന പേരിൽ തെയ്യം കെട്ടിയാടുവാൻ തുടങ്ങിയതു്. പരേതരോടുള്ള ആരാധന, അമ്മമാരോടുള്ള ആരാധന, വീരരോടുള്ള ആരാധന എന്നിവയാണു് തെയ്യം കെട്ടിയാടലിൽ പ്രധാനമായും കാണുന്നതു്. തങ്ങളെ അടിച്ചമർത്തുന്ന സാമൂഹ്യവ്യവസ്ഥിതിക്കെതിരെയുള്ള അധഃസ്ഥിതവർഗ്ഗത്തിന്റെ രോഷപ്രകടനവും തെയ്യത്തിൽ കാണാവുന്നതാണു്. ഈ അനുഷ്ഠാനകലയ്ക്കുണ്ട്. കാവുകളും വൃക്ഷങ്ങളുമായുള്ള ബന്ധവും ശ്രദ്ധേയമാണ്. ഇന്നാട്ടിലെ ജനങ്ങളെല്ലാം തങ്ങളുടെ കീഴിലാണെന്ന ബ്രാഹ്മണ മേധാവിത്വചിന്തയും പ്രവർത്തനവും ഫലമായി, തെയ്യത്തിലും ബ്രാഹ്മണബന്ധമുണ്ടാക്കിയെടുക്കുവാൻ ശ്രമമുണ്ടായിട്ടുണ്ടു്. ചില തെയ്യങ്ങളിൽ കാണുന്ന വിഷ്ണവാരാധനയും, ശിവാരാധയും അത്തരത്തിൽ വന്നതാണു്. അമ്മദൈവങ്ങളിൽ ദുർഗ്ഗാബന്ധവും അത്തരത്തിൽ ആരോപിക്കപ്പെട്ടവയാണ്. ഭാരതീയ സാംസ്കാരിക ചരിത്രത്തിൽ സ്ത്രീ ദൈവ സങ്കൽപ്പത്തിന് വളരെ പ്രാധാന്യം ഉള്ളതാണ്. തെയ്യത്തിലെ ദേവതകൾ എന്നതുകൊണ്ട് തെയ്യാട്ടത്തിൽ അവതരിപ്പിക്കപ്പെടുന്ന ദേവതാ സങ്കല്പങ്ങളെയാണ് അർത്ഥമാക്കുന്നത്. അമ്മ ദൈവങ്ങൾ അമാനുഷ മാതൃദേവതാ പൂജ'യാണ് പില്ക്കാലത്ത് ശക്ത്യാരാധനയായി മാറിയതെന്ന് കരുതപ്പെടുന്നു. കാളിയും കാളിയുടെ സങ്കല്പഭേദങ്ങളുമായി അനേകം ദേവതകൾ തെയ്യാട്ടത്തിൽ പ്രത്യക്ഷപ്പെടുന്നു. ഭഗവതി, കാളിച്ചാമുണ്ഡി, ഈശ്വരി എന്നീ പൊതു പേരുകളിലുള്ള തെയ്യങ്ങളിൽ മിക്കതും ശക്തിസ്വരൂപിണികളാണ്. ഈ ദേവതകളിൽ നല്ലൊരു ഭാഗം 'അമ്മ'മാരുമാണ്. എങ്കിലും 'അമ്മ ദൈവ'(തായി)ങ്ങളിൽ 'തായിപ്പരദേവത' എന്നു വിളിക്കപ്പെടുന്ന തിരുവാർക്കാട്ടു ഭഗവതി പ്രമുഖസ്ഥാനമലങ്കരിക്കുന്നു. കോലത്തിരിരാജാവിന്റെ മുഖ്യ ആരാധനാദേവത കൂടിയാണ് ഈ അമ്മ. ഈ അമ്മയെ 'മാടായിക്കാവിലച്ചി' എന്നു ഗ്രാമീണർ വിളിക്കുന്നു. പരമേശ്വരന്റെ തൃക്കണ്ണിൽനിന്നു ജനിച്ച 'തായി', ദാരികാന്തകിയാണ്. തായിപ്പരദേവതയ്ക്ക് അനേകം പേർ പകർച്ചകളുണ്ട്. 'കാളി' എന്നു പ്രത്യേകം പേർചൊല്ലി വിളിക്കുന്ന തെയ്യങ്ങളുണ്ട്. ഭദ്രകാളി, വീരർകാളി, കരിങ്കാളി, പുള്ളിക്കാളി, ചുടലഭദ്രകാളി, പുലിയുരുകാളി എന്നീ തെയ്യങ്ങൾ പ്രധാനപ്പെട്ടവയാണ്. ചണ്ഡമുണ്ഡന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയിൽവീഴാതെ എഴുന്നേറ്റു കുടിക്കുകയും ചെയ്ത കാളിതന്നെയാണ് ചാമുണ്ഡി. രക്തത്തിൽ മുഴുകിയതിനാലാണ് ചാമുണ്ഡിയെ രക്തചാമുണ്ഡിയെന്നുംരക്തേശ്വരിയെന്നും വിളിക്കുന്നത്. ചണ്ഡമുണ്ഡന്മാരുമായുള്ള യുദ്ധത്തിൽ കാളി ആകാശപാതാളങ്ങളിൽ അവരെ പിന്തുടർന്നുചെന്ന് യുദ്ധം ചെയ്തിട്ടുണ്ട്. പാതാളത്തിൽ പോയതു കൊണ്ടത്രെ പാതാളമൂർത്തി (മടയിൽ ചാമുണ്ഡി) എന്നു വിളിക്കുന്നത്. യുദ്ധ ദേവതകൾ കാളി, ചാമുണ്ഡി, ഭഗവതി എന്നീ വിഭാഗങ്ങളിൽപ്പെട്ട പല ദേവതകളും അസുരകുലാന്തകിമാരാണെന്നപോലെ ഭൂമിയിലുള്ള ചില വഴക്കുകളിലും പടകളിലും പങ്കെടുത്തവരാണെന്നാണു സങ്കല്പം. അങ്കകുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ചൂളിയാർ ഭഗവതി, മൂവാളം കുഴിച്ചാമുണ്ഡി, ഒറവങ്കര ഭഗവതി എന്നീ സ്ത്രീദേവതകൾ മാത്രമല്ല ക്ഷേത്രപാലൻ, വൈരജാതൻ, വേട്ടയ്ക്കൊരുമകൻ, പടവീരൻ, വിഷ്ണുമൂർത്തി തുടങ്ങിയ പുരുഷദേവതകളും ചില പടകളിൽ പങ്കെടുത്തവരത്രെ. രോഗദേവതകൾ രോഗങ്ങൾ ദേവകോപമാണെന്ന് സങ്കല്പം ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. തെയ്യാട്ടത്തിൽ രോഗദേവതകളെ കാണാം. ഇവരിൽ രോഗം വിതയ്ക്കുന്നവരെന്നും രോഗശമനം വരുത്തുന്നവരെന്നും രണ്ടുതരമുണ്ട്. ചീറുമ്പമാർ (മൂത്തഭഗവതി, ഇളയഭഗവതി), ദണ്ഡദേവൻ, കണ്ഠാകർണൻ, വസൂരിമാല എന്നിവ രോഗമുണ്ടാക്കുന്നവരാണ്. പുതിയഭഗവതി അത്തരം രോഗങ്ങളെ മാറ്റുന്ന ദേവതയാണെന്നാണ് സങ്കല്പം. തൂവക്കാളി, തൂവക്കാരൻ, മാരി തുടങ്ങി വേറെയും രോഗദേവതകളുണ്ട്. മരക്കല ദേവതകൾ ആരിയർനാട് തുടങ്ങിയ അന്യദേശങ്ങളിൽനിന്നു മരക്കലം വഴി ഇവിടെ ദേവതകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണു വിശ്വാസം. അത്തരം 'മരക്കല ദേവത'കളിൽ ചിലത് തെയ്യാട്ടത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആര്യപ്പൂങ്കന്നി, ആര്യയ്ക്കരഭഗവതി, ആയിത്തിഭഗവതി, അസുരാളൻ ദൈവം, വടക്കേൻ കോടിവീരൻ, പൂമാരുതൻ ബപ്പിരിയൻ, ശ്രീശൂല കുഠാരിയമ്മ (മരക്കലത്തമ്മ), ചുഴലിഭഗവതി എന്നീ തെയ്യങ്ങൾ 'മരക്കല ദേവത'മാരിൽപ്പെടുന്നു. നാഗ-മൃഗ ദേവതകൾ thumb|നാഗകണ്ഠനും നാഗകന്നിയും നാഗങ്ങളെയും മൃഗങ്ങളെയും ദേവതകളായി സങ്കല്പിച്ചുകൊണ്ടുള്ള ആരാധന തെയ്യാട്ടത്തിൽ നിലനില്ക്കുന്നു. നാഗകണ്ഠൻ, നാഗകന്നി, നാഗക്കാമൻ (കുറുന്തിനിക്കാമൻ),നാഗഭഗവതി തുടങ്ങി ഏതാനും നാഗത്തെയ്യങ്ങളുണ്ട്. മൃഗദേവതകളിൽ പുലിദൈവങ്ങൾക്കാണ് പ്രാമുഖ്യം. പുലിരൂപമെടുക്കുന്ന പാർവതീപരമേശ്വരന്മാരുടെ സങ്കല്പത്തിലുള്ളതാണ് പുലിയുരുകാളിയും പുലിക്കണ്ടനും. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതൻ, കാളപ്പുലി, പുലിയുരുകണ്ണൻ, പുള്ളിക്കരിങ്കാളി എന്നീ ദേവതകൾ അവരുടെ സന്തതികളാണെന്നാണു പുരാസങ്കല്പം. ഭൂത-യക്ഷി ദേവതകൾ ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും 'ഭൂത'മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും വിശേഷിപ്പിക്കാറുണ്ട്.(ഉദാ:പഞ്ചുരുളി ഭൂതം ) 'യക്ഷി' എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തിൽ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം. കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടിൽ പറയുന്നുള്ളൂ. വേലന്മാർ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാർ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. കാമൻ, ഗന്ധർവൻ എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. വനമൂർത്തികൾ-നായാട്ട് ദേവതകൾ വനമൂർത്തികളെയും നായാട്ടുദേവതകളെയും തെയ്യമായി കെട്ടിയാടിക്കുക പതിവാണ്. മേലേതലച്ചിൽ, പൂതാടിദൈവം, പൂവില്ലി, ഇളവില്ലി, വലപ്പിലവൻ എന്നിങ്ങനെ ചില തെയ്യങ്ങൾ വനദേവതകളാണെന്നു വിശ്വസിക്കപ്പെടുന്നു. പള്ളക്കരിവേടൻ, പുള്ളിപ്പുളോൻ എന്നീ ദേവതകൾ കാവേരി മലയിൽനിന്ന് ഇറങ്ങിവന്നവരത്രെ. മുത്തപ്പൻതെയ്യം ഒരു നായാട്ടുദേവതയാണ്. മാവിലർ കെട്ടിയാടുന്ന വീരഭദ്രൻ, വീരമ്പിനാർ എന്നീ തെയ്യങ്ങളും നായാട്ടു ധർമ്മ്മുള്ളവയാണ്. വേലന്മാരുടെ അയ്യപ്പൻ തെയ്യമാണ് മറ്റൊരു നായാട്ടുദേവത. കാട്ടുമടന്ത, ചോന്നമ്മ എന്നീ സ്ത്രീദേവകളും വനദേവതാസങ്കല്പം ഉൾക്കൊള്ളുന്ന തെയ്യങ്ങളാണ്. ഉർവര ദേവതകൾ കാർഷികസംസ്കാരവുമായി ബന്ധപ്പെട്ട ദേവതകളാണ് ഉർവരദേവതകൾ. കാലിച്ചേകോൻ, ഉച്ചാർ തെയ്യങ്ങൾ (പുലിത്തെയ്യങ്ങൾ), ഗോദാവരി എന്നിവ ഉർവരദേവതകളാണ്. ആയന്മാരോടുകൂടി പശുപാലകനായി നടന്ന ദൈവമത്രെ വണ്ണാന്മാർ കെട്ടിയാടുന്ന കാലിച്ചേകോൻ തെയ്യം. എന്നാൽ, പുലയരുടെ കാലിച്ചേകോൻ തെയ്യം കൈലാസത്തിൽനിന്ന് ഭൂമിയിലേക്കിറങ്ങിവന്ന ദേവതയാണ്. മന്ത്രമൂർത്തികൾ thumb|വടക്കൻ ഗുളികൻ മന്ത്രവാദികളും മറ്റും പൂജിക്കുകയും മന്ത്രോപാസന നടത്തുകയും ചെയ്യുന്ന ദേവതകളെ 'മന്ത്രമൂർത്തികൾ'എന്ന് സാമാന്യമായിപ്പറയാം. 'ഭൈരവാദി മന്ത്രമൂർത്തികൾ' പ്രശസ്തരാണ്. ഭൈരവൻ, കുട്ടിച്ചാത്തൻ, പൊട്ടൻ തെയ്യം, ഗുളികൻ, ഉച്ചിട്ട എന്നീ ദേവതകളാണ് പഞ്ചമൂർത്തികൾ. ശിവയോഗി സങ്കല്പത്തിലുള്ള തെയ്യമാണ് ഭൈരവൻ. മലയരുടെ കരിങ്കുട്ടിച്ചാത്തൻ ശിവാംശഭൂതമായ ദേവതയാണ്. എന്നാൽ പൂക്കുട്ടിച്ചാത്തൻ വിഷ്ണുമായയത്രെ. ശിവാംശഭൂതമായ തെയ്യമാണ് പൊട്ടൻ. ഗുളികനാകട്ടെ പരമേശ്വരന്റെ ഇടത്തെ കാൽ പെരുവിരലിൽനിന്നു പൊട്ടിപ്പിളർന്നുണ്ടായി എന്നാണു പുരാസങ്കല്പം. പതിനെട്ടു സമ്പ്രദായങ്ങളിലും കുടികൊള്ളുന്ന ഉച്ചിട്ട സുഖപ്രസവത്തിന് അനുഗ്രഹമരുളുന്ന 'വടക്കിനേൽ ഭഗവതി'യത്രെ.കുറത്തിയും മന്ത്രമൂർത്തികളിൽപ്പെടും. കുഞ്ഞാർകുറത്തി, പുള്ളിക്കുറത്തി, മലങ്കുറത്തി, തെക്കൻകുറത്തി എന്നിങ്ങനെ പതിനെട്ടുതരം കുറത്തിമാരുണ്ട്. അവയിൽ ചിലതിനു മാത്രമേ കെട്ടിക്കോലമുള്ളൂ. കണ്ഠാകർണനെ ചിലർ മന്ത്രമൂർത്തിയായി ഉപവസിക്കുന്നു. വൈഷ്ണവ മൂർത്തികൾ ഇതിഹാസ-പുരാണ കഥാപാത്രങ്ങളുടെ സങ്കല്പങ്ങളിലുള്ള ചില തെയ്യങ്ങളുണ്ട്. വൈഷ്ണവസങ്കല്പത്തിലുള്ളവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. നരസിംഹാവതാരസങ്കല്പത്തിലുള്ള വിഷ്ണുമൂർത്തി, മത്സ്യാവതാരസങ്കല്പത്തിലുള്ള പാലോട്ടു ദൈവം, ശ്രീരാമാവതാരസങ്കല്പത്തിലുള്ള അണ്ടലൂർ ദൈവം, ലക്ഷ്മണസങ്കല്പത്തിലുള്ള അങ്കദൈവം എന്നിവ പ്രധാനങ്ങളാണ്. ഊർപ്പഴച്ചിദൈവം വൈഷ്ണവാംശഭൂതമായ തെയ്യമാണ്. ലവ-കുശ സങ്കല്പത്തിലാണ് മുരിക്കന്മാരെ (കരിമുരിക്കൻ, ബമ്മുരിക്കൻ എന്നീ തെയ്യങ്ങളെ) കെട്ടിയാടിക്കുന്നത്. 'നിടുബാലിയൻ ദൈവം' ബാലിയുടെ സങ്കല്പത്തിലും, 'കിഴക്കേൻ ദൈവം' സുഗ്രീവസങ്കല്പത്തിലുമുള്ള തെയ്യങ്ങളാണ്. ശ്രീരാമൻ, സീത എന്നിവരുടെ സങ്കല്പത്തിൽ മണവാളൻ, മണവാട്ടി എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. പരേതാത്മാക്കൾ thumb|കുടിവീരൻ തെയ്യം പൂർവികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്കും തെയ്യാട്ടത്തിൽ പ്രധാന സ്ഥാനമാണുള്ളത്. മരിച്ച മനുഷ്യjർ തെയ്യത്തിലൂടെ കെട്ടിയാടപ്പെടുന്നു. മരണാനന്തരം മനുഷ്യർ ചിലപ്പോൾ ദൈവമായി മാറുമെന്ന വിശ്വാസം കാരണമാണു് ഇതു് ചെയ്യുന്നതു്. കതിവനൂർ വീരൻ, കുടിവീരൻ, പടവീരൻ, കരിന്തിരിനായർ, മുരിക്കഞ്ചേരികേളു, തച്ചോളി ഒതേനൻ, പയ്യമ്പള്ളിച്ചന്തു തുടങ്ങിയ വീരപരാക്രമികളുടെ സങ്കല്പങ്ങളിലുള്ള തെയ്യക്കോലങ്ങളുണ്ട്. പരേതരായ വീരവനിതകളും തെയ്യമായി മാറിയിട്ടുണ്ട്. മാക്കഭഗവതി, മനയിൽ ഭഗവതി, തോട്ടുകര ഭഗവതി, മുച്ചിലോട്ടു ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തിച്ചാമുണ്ഡി, മാണിക്ക ഭഗവതി തുടങ്ങിയ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്. മന്ത്രവാദത്തിലോ വൈദ്യത്തിലോ മുഴുകിയവരുടെ പേരിലും തെയ്യങ്ങളുണ്ട്. കുരിക്കൾ തെയ്യം, പൊന്ന്വൻ തൊണ്ടച്ചൻ, വിഷകണ്ഠൻ എന്നീ തെയ്യങ്ങൾ ഇത്തരത്തിലുള്ളവയാണ്.. ദൈവഭക്തനും കോമരങ്ങളുമായിരുന്നവരുടെ പേരിലുള്ള മുന്നായരീശ്വരൻ, പാലന്തായിക്കണ്ണൻ എന്നീ തെയ്യങ്ങളും പ്രശസ്തങ്ങളാണ്. ദുർമൃതിയടഞ്ഞ മനുഷ്യരുടെ പേരിലുളഅള തെയ്യങ്ങളാണു്. കണ്ടനാർകേളൻ, പെരുമ്പുഴയച്ചൻ തെയ്യം, പൊൻമലക്കാരൻ, കമ്മാരൻ തെയ്യം, പെരിയാട്ടു കണ്ടൻ, മലവീരൻ തുടങ്ങിയവ.. പാമ്പുകടിയേറ്റ് തീയിൽ വീണു മരിച്ച കേളനെ [വയനാട്ടു കുലവനാണ് ദൈവമാക്കി മാറ്റിയത്. കിഴക്കൻ പെരുമാളുടെ കോപംകൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയിൽ വീണു മരിച്ച ഒരാളുടെ സങ്കല്പിച്ചുള്ള തെയ്യമാണ് പെരുമ്പുഴയച്ചൻ. തൂപ്പൊടിച്ചുനായാട്ടിനും നഞ്ചിട്ടുനായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ് പൊൻമലക്കാരൻ തെയ്യവും കമ്മാരൻ തെയ്യവും. ദൈവത്താൽ കൊല്ലപ്പെടുന്ന മനുഷ്യർ ദൈവമായിത്തീരുമെന്ന വിശ്വാസവും നിലവിലുണ്ടു്. ഐതിഹ്യപ്രകാരം ഭദ്രകാളിയാൽ കൊല്ലപ്പെട്ട ചിണ്ടനെ മലവീരൻ തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാൽ കൊല്ലപ്പെട്ടുവെന്നു് പറയപ്പെടുന്ന 'ചാത്തിര' നാണ് പാടാർകുളങ്ങരവീരൻ എന്ന തെയ്യമായത്. മണത്തണ ഭഗവതിയാൽ കൊല്ലപ്പെട്ട ഒരാളുടെ പോരിലുള്ളതത്രെ രുധിരപാലൻ തെയ്യം. ഗുരുപൂജയ്ക്കൊപ്പം പരേതാരാധനയും പുലയവിഭാഗത്തിൽ ശക്തമാണ്. അവരുടെ 'തൊണ്ടച്ചൻ ദൈവ'ങ്ങളിൽ പ്രമുഖൻ പുലിമറഞ്ഞ തൊണ്ടച്ചനാണ്. പതിനെട്ടു കളരികളിലും പഠിച്ചശേഷം കാരി ചോയിക്കളരിയിൽനിന്ന് ആൾമാറാട്ടവിദ്യയും പഠിച്ചു. അള്ളടം മൂത്ത തമ്പുരാന്റെ ഭ്രാന്തു മാറ്റിയ ആ ഗുരുനാഥൻ തമ്പുരാക്കന്മാരുടെ നിർദ്ദേശമനുസരിച്ച് പുലിവാലും പുലിച്ചിടയും കൊണ്ടുവരുവാൻ പുലിവേഷം ധരിച്ചു പോയി. തിരിച്ചുവരുമ്പോൾ പ്രതിക്രിയ ചെയ്യാമെന്നേറ്റ ഭാര്യ ഭയന്നു പുറത്തിറങ്ങിയില്ല. അതിനാൽ പുലിവേഷത്തോടെ കാരിക്കുരിക്കൾ അപ്രത്യക്ഷമാവുകയാണുണ്ടായത്. പനയാർ കുരിക്കൾ, വട്ടിയൻ പൊള്ള, പിത്താരി (ഐപ്പള്ളിത്തെയ്യം), വെള്ളൂക്കുരിക്കൾ, അമ്പിലേരി കുരിക്കൾ, ചിറ്റോത്ത് കുരിക്കൾ, പൊല്ലാലൻ കുരിക്കൾ, വളയങ്ങാടൻ തൊണ്ടച്ചൻ തുടങ്ങി അനേകം കാരണവന്മാരെയും ഗുരുക്കന്മാരെയും പുലയർ തെയ്യം കെട്ടിയാരാധിക്കുന്നു. മറ്റ് ദേവ സങ്കൽപ്പങ്ങൾ കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും കെട്ടിയാടുന്ന തെയ്യങ്ങൾക്കു പുറമേ ഭവനംതോറും ചെന്ന് ആടുന്ന ചില 'കുട്ടിത്തെയ്യങ്ങ'ളുണ്ട്. തുലാപ്പത്ത് മുതൽ എടവ മാസാന്ത്യം വരെയാണു തെയ്യാട്ടക്കാലമെങ്കിലും ഈ സഞ്ചരിക്കുന്ന തെയ്യങ്ങൾക്ക് ആ കാലപരിധി ബാധകമല്ല. തെയ്യാട്ടത്തിലെ ദേവതകൾക്കുള്ളത്ര ദേവതാചൈതന്യാരോപവും ഈ സഞ്ചരിക്കുന്ന കുട്ടിത്തെയ്യങ്ങൾക്കില്ല. മഴ കോരിച്ചൊരിയുന്ന കർക്കടകത്തിലാണ് ഇത്തരം തെയ്യങ്ങൾ ഭവനംതോറും ചെന്ന് കൊട്ടിപ്പാടുന്നത്. മറ്റു തൊഴിലുകളൊന്നുമില്ലാത്ത ആ കാലത്ത് തെയ്യം കലാകാരന്മാർക്ക് ഒരു വരുമാനമാർഗ്ഗം കൂടിയാണ് ഇത്. വേടൻ, കർക്കടോത്തി, കന്നിമതെ, ഗളിഞ്ചൽ, കലിയൻ, കലിച്ചി തുടങ്ങിയവയാണ് കർക്കടകമാസത്തിലെ തെയ്യങ്ങൾ. ഈതിബാധകളകറ്റുകയെന്ന ലക്ഷ്യം ഈ തെയ്യങ്ങളുടെ ആട്ടത്തിനുണ്ട്. ഓണക്കാലത്ത് 'ഓണത്താറ്' എന്ന തെയ്യമാണ് ഭവനംതോറും സന്ദർശിക്കുന്നത്. മഹാബലിയുടെ സങ്കല്പം ഈ തെയ്യത്തിനുണ്ട്. പ്രധാന തെയ്യങ്ങൾ കതിവനൂർ വീരൻ thumb|Kathivanoor Veeran Theyyam വടക്കേ മലബാറിൽ തെയ്യകോലങ്ങളിൽ വച്ച് ഏറ്റവും വലിയ യോദ്ധാവ് ആയിരുന്ന മന്ദപ്പൻ ചേകവർ എന്ന വീരൻ പിന്നീട് തെയ്യമായി മാറിയതാണ് കതിവന്നൂർ വീരൻ.https://english.mathrubhumi.com/news/kerala/theyyam-season-begins-in-northern-kerala-1.7993544 വിഷ്ണുമൂർത്തി thumb|Vishnumoorthy Theyyam|230x230px തീയ്യർ, നായർ സമുദായത്തിന്റെ കാവുകളിലും ദേവസ്ഥാനങ്ങളിലും കെട്ടിയാടുന്ന ഒരു പ്രധാന തെയ്യമാണ് പരദേവത എന്നുകൂടി അറിയപ്പെടുന്ന വിഷ്ണുമൂർത്തി. വൈഷ്ണവ സങ്കൽപം ആണ് ഈ തെയ്യത്തിന് ഉള്ളത്. മുത്തപ്പൻ thumb|Thiruvappana or Valiya Muttapan (Vishnu) on left and the Vellatom or Cheriya Muttapan (Shiva) on right|235x235px കേരളത്തിലെ മിക്കവാറും ഹൈന്ദവ കുടുംബങ്ങളിൽ ആരാധന ഉള്ള തെയ്യമാണ് മുത്തപ്പൻ സംഹാര മൂർത്തിയായ പരമശിവന്റെ ഭൂത ഗണത്തിൽ ഒന്നാണ് മുത്തപ്പൻ എന്നാണു പറയപ്പെടുന്നത്. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ തീർത്ഥാടനം കേന്ദ്രം കൂടിയാണ്. പടമടക്കി ഭഗവതി കോറോത്ത് ക്ഷേത്രത്തിലാണ് ഇത് നടത്തുന്നത്. കർണ്ണാടകയിൽ നിന്ന് ആക്രമണം നടത്തുന്ന സൈന്യത്തിൽ നിന്ന് സഹായം അഭ്യർത്ഥിച്ച് നീലേശ്വരർ രാജാവ് ദേവിയോട് പ്രാർത്ഥിക്കുകയും ദേവി പടമടക്കി ഭഗവതിയെ സഹായത്തിനായി അയച്ചുവെന്നുമാണ് പടമടക്കത്തി ഭഗവതി തെയ്യത്തിന് പിന്നിലെ ഐതിഹ്യം. പടമടക്കത്തി ഭഗവതിയെ ദർശിച്ചപ്പോൾ ആക്രമിച്ച സൈന്യം ബോധരഹിതരായി, അങ്ങനെ യുദ്ധം ഒഴിവായി ഐതിഹ്യം. ചിത്രശാല തെയ്യത്തിനുപയോഗിക്കുന്ന ആടയാഭരണങ്ങൾ കൃഷിയും തെയ്യവുമായുള്ള ബന്ധം കൃഷിക്ക്, പ്രത്യേകിച്ച് നെൽക്കൃഷിക്ക് തെയ്യാട്ടവുമായി അഭേദ്യമായ ബന്ധമുണ്ട്. തെയ്യത്തെ ഉൾക്കൊള്ളുന്ന കൂട്ടായ്മയുടെ പ്രധാന ഭക്ഷ്യധാന്യം അരിയാണ്. അരിക്ക് തെയ്യവുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്. കത്തിച്ചുവെച്ച തിരിയോടുകൂടിയ കൊടിയില നോമ്പ് നോറ്റിരിക്കുന്ന കോലധാരി പള്ളിയറയ്ക്ക് മുന്നിൽവെച്ച് കർമിയിൽ നിന്ന് സ്വീകരിക്കുന്നു. ഇതിനെ തുടങ്ങൽ എന്നാണ് പറയുന്നത്. കൊടിയില സ്വീകരിക്കുമ്പോൾ കോലക്കാരൻ പള്ളിപ്പീഠത്തിലേക്ക് അരിയെറിഞ്ഞ് വന്ദിക്കും. മുടി താഴ്ത്തിയ ശേഷം, അതായത് തെയ്യം സമാപിച്ചശേഷം പീഠത്തിലേക്ക് അരിയെറിഞ്ഞ് വന്ദിക്കുന്നതോടെ ദേവത അതേ സ്ഥാനത്ത് തിരിച്ചെത്തും എന്നാണ് വിശ്വാസം.തെയ്യവും കൃഷിയും തമ്മിലുള്ള ബന്ധത്തിന് ഏറ്റവും നല്ല ഉദാഹരണം കുറത്തി തെയ്യമാണ്. കുറത്തി തെയ്യം കാവുമുറ്റത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത് കയ്യിൽ അരിവാളും മുറവുമായാണ്. ഈ തെയ്യത്തിന്റെ കൃഷിചെയ്യുന്ന ചുവടുകൾ കണ്ടാൽ നിറഞ്ഞുനിൽക്കുന്ന നെൽവയലും കൊയ്ത്തുമെല്ലാമാണ് കണ്മുന്നിൽ തെളിയുക. തുലാം പത്തിന് തെയ്യം തന്നെ വിത്തുവിതയ്ക്കുന്ന പതിവുണ്ട് ചില വയലുകളിൽ. ആദ്യത്തെ വിളവെടുപ്പിന് തുടക്കമിടുന്നതും തെയ്യങ്ങളായിരിക്കും. പുലയ സമുദായത്തിൽപ്പെട്ടവരായിരിക്കും ഈ തെയ്യം കെട്ടുന്നത്. പുലം എന്നാൽ വയൽ എന്നർഥം. പുലത്തിന്റെ അവകാശികൾ എന്ന അർഥത്തിലാണ് പുലയർ എന്ന വാക്കുതന്നെ രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാർ പറയുന്നു. നായാട്ടും തെയ്യവുമായുള്ള ബന്ധം കാർഷികവൃത്തിക്ക് മുമ്പ് നായാട്ടായിരുന്നു ജീവിതവൃത്തി. ആ സ്വാധീനം തെയ്യക്കോലങ്ങളിലും കാണാം. വന്യജീവികളിൽ നിന്നുള്ള ആക്രമണം ചെറുക്കാനും മാംസാഹാരത്തിനുമായിരുന്നു ഈ നായാടൽ. ജനജീവിതത്തിന്റെ ഭാഗമായിത്തീർന്ന നായാട്ട് ക്രമേണ അനുഷ്ഠാനമായും രൂപംമാറി. നായാട്ടുദേവതകൾക്ക് ഉദാഹരണങ്ങളാണ് വയനാട്ടുകുലവൻ തെയ്യവും വിഷ്ണുമൂർത്തിയും. ഇതിൽ വയനാട്ടുകുലവൻ ശിവാംശമായും രണ്ടാമത്തേത് നരസിംഹാവതാര സങ്കൽപ്പത്തിലുമാണ്.കാസർകോട് ജില്ലയിൽ വയനാട്ടുകുലവൻ തെയ്യംകെട്ട് നടക്കുമ്പോൾ കാടുകയറിയുള്ള നായാട്ട് നിർബന്ധമാണ്. ഇന്നും അത് തുടർന്നുപോരുന്നുണ്ട്. നായാടിപ്പിടിച്ച മൃഗങ്ങളെ മെരുവം എന്നാണ് പറയാറ്. മെരുവത്തിന്റെ തല തെയ്യത്തിന് കാഴ്ചവെയ്ക്കും. ബാക്കിയുള്ള മാംസം കളിയാട്ട സ്ഥലത്തുതന്നെ പാകം ചെയ്ത് ഭക്തർക്ക് നൽകും. ബപ്പിടൽ എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. വയനാട്ടുകുലവന്റെ സന്തതസഹചാരിയായ കണ്ടനാർ കേളൻ തെയ്യമാണ് ഈ ചടങ്ങ് നടത്തുന്നത്. ഇതേരീതിയിലുള്ള മറ്റൊരു ചടങ്ങുകൂടിയുണ്ട്. ബ്രാഹ്മണരുടെ വസതികളോട് അനുബന്ധമായി നടക്കുന്ന ഘണ്ടാകർണൻ, ചാത്തൻ, ധൂമാ ഭഗവതി പോലുള്ള തെയ്യങ്ങൾ ഇളവൻ (കുമ്പളങ്ങ) ആണ് മുറിച്ച് പ്രസാദ ഊട്ടിന് നല്കുക. വയനാട്ടുകുലവൻ തെയ്യത്തിന് ഒരിക്കലും ഇളവൻ മുറിക്കാറില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം. വൃക്ഷങ്ങൾക്ക് തെയ്യവുമായുള്ള ബന്ധം തെയ്യങ്ങൾക്ക് വൃക്ഷങ്ങളുമായി അഭേദ്യമായ ബന്ധമാണുള്ളത്. എല്ലാ മരങ്ങളിലും ദേവതാസാന്നിധ്യമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് കളിയാട്ടത്തിനും കോലത്തിന്റെ മുടിയുണ്ടാക്കലും പോലെ തെയ്യത്തിന്റെ ആവശ്യത്തിനായാൽപ്പോലും മരം മുറിക്കേണ്ടിവരുമ്പോൾ മരത്തിൽ നിന്ന് നീങ്ങിനിൽക്കാൻ ദേവതയോട് പ്രാർഥിക്കാറുണ്ട്. തെയ്യങ്ങളുടെ രൂപഘടനയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പ്രകൃതിയിൽ നിന്നുതന്നെയാണ്. മുഖത്തെഴുത്തിനും മെയ്യെഴുത്തിനും ഉപയോഗിക്കുന്നവയും അണിയലങ്ങളും മുടികൾ അഥവാ ശിരോലങ്കാരങ്ങളും നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളുമെല്ലാം പ്രകൃതിയിൽനിന്നുതന്നെ.തെങ്ങിൻ കുരുത്തോലയ്ക്ക് തെയ്യാട്ടവുമായി അഭേദ്യമായ ബന്ധമുണ്ട്. തെയ്യങ്ങളുടെ ഉടയാടകളിലും അനുഷ്ഠാനങ്ങളിലും കുരുത്തോലയ്ക്ക് ഇടമുണ്ട്. കുരുത്തോല ഭംഗിയായി മുറിച്ച് ചമയമുണ്ടാക്കുന്നത് ഒരു കലതന്നെയാണ്.അരയിൽച്ചുറ്റുന്ന വസ്ത്രത്തിന് ഒട എന്നാണ് പേര്. പന്തം വച്ചാടുന്ന തെയ്യങ്ങൾക്കും തീക്കോലങ്ങൾക്കുമുള്ളത് കുരുത്തോല കൊണ്ടുള്ള ഒടയായിരിക്കും. ഒലിയുടുപ്പ് എന്നാണ് ഇതിനെ വിളിക്കുന്നത്. തലച്ചമയത്തിൽ ഏറ്റവും പ്രാധാന്യം മുടിക്കാണ്. മുടി അണിയുന്നതോടെയാണ് കോലക്കാരന്റെയുള്ളിലെ തെയ്യം പരിപൂർണതയിലെത്തുന്നതെന്നും പറയാം. വൃക്ഷങ്ങളുമായി ചേർത്തും മുടിയെ പറയാം. ആകാശം ലക്ഷ്യമാക്കിയാണ് വൃക്ഷങ്ങൾ വളരുന്നത്. മുടിയും അഭിമുഖീകരിക്കുന്നത് ഇതേ ആകാശം തന്നെ.മുടികളിൽത്തന്നെ പലതരമുണ്ട്. മുള, കവുങ്ങ്, പട്ട്, കുരുത്തോല എന്നിവയാണ് വലിയമുടി നിർമിക്കാൻ ഉപയോഗിക്കുന്നത്. നല്ല വലുപ്പവും ഭാരവുമുണ്ടാവും ഇവയ്ക്ക്. ഭഗവതിമാരിൽ മിക്കവയും വട്ടമുടിയാണ് ഉപയോഗിക്കാറ്. കുരുത്തോലകൊണ്ടുള്ള അലങ്കാരമാണ് ഇവയുടെ പ്രത്യേകത. ചിലവയിൽ ചെറു തീപ്പന്തങ്ങളും കത്തിച്ചുവെയ്ക്കാറുണ്ട്. കൂടുതൽ അറിവിന്‌ http://theyyakkolam.com/ http://www.theyyam.com/ http://www.malayalamresourcecentre.org/Mrc/culture/artforms/theyyam/theyyam.html http://www.kannurtourism.org/theyyam.htm http://kharaaksharangal.blogspot.qa/search/label/തെയ്യം ഉള്ളടക്കം ഫോക്ക്‌ലോർ, പയ്യനാട് രാഘവൻ- കേരളാ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്. ഫോക്ക്‌ലോറിന് ഒരു പഠനപദ്ധതി, പയ്യനാട് രാഘവൻ- കേരള സാഹിത്യ അക്കാദമി. പുരാവൃത്തപഠനം, എം.വി.വിഷ്ണുനമ്പൂതിരി- മാതൃഭൂമി ബുക്ക്സ് മലയ സമുദായത്തിന്റെ നാടോടി വിജ്ഞാനം, കോറമംഗലം ഡോ. ഗീത- പുസ്തകഭവൻ, പയ്യന്നൂർ. കല്ലാറ്റ കുറുപ്പന്മാരുടെ കളമെഴുത്തുപാട്ട്, മുണ്ടേക്കാട്ട് ഡോ. ബാബു, ഡിസി.ബുക്സ് വർഗ്ഗം:കേരളത്തിലെ അനുഷ്ഠാനകലകൾ
തൈയ്യം
https://ml.wikipedia.org/wiki/തൈയ്യം
REDIRECT തെയ്യം
പഴശ്ശിരാജ
https://ml.wikipedia.org/wiki/പഴശ്ശിരാജ
പഴശ്ശിരാജ|thumb|300px കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീ മൃദംഗശൈലേശ്വരി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് പഴങ്കഥകളിൽ പറയപ്പെടുന്നത്.1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ്‌ മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു. കൂടാതെ പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ തോമസ് ഹാർവി ബേബരിന്റെ റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി 'ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്' എന്ന് പറഞ്ഞതായി രേഖപ്പെടുത്തുന്നു. അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു. പശ്ചാത്തലം 1753-ൽ കോട്ടയം രാജവംശത്തിലാണ്‌ കേരളവർമ്മ പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം.മലയാളസാഹിത്യത്തിന്‌ കോട്ടയം രാജവംശം തന്നിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്‌. പുരളിമലയിൽ കോട്ടകെട്ടി താമസിച്ചതിനാൽ പുരളീശ്വരൻമാർ എന്നും ഈ രാജവംശം അറിയപ്പെട്ടിരിന്നു. മലഞ്ചരക്കുകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും വയനാടൻ മലനിരകൾ പ്രശസ്തമായിരുന്നതിനാൽ 17‌‌‌-ആം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു. തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ വിദേശ അധിനിവേശം സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു. 1766-ൽ കോട്ടയം രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച്‌ തലശ്ശേരി ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും രംഗത്തെത്തി. അന്ന്‌ കേവലം പതിമൂന്ന്‌ വയസ്സുമാത്രമായിരുന്നു കേരളവർമ്മയുടെ പ്രായം. പിന്നീട്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്വന്തം താത്പര്യം മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും മാറി മാറി കരാറുണ്ടാക്കി. ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ എതിർത്തത്‌ പഴശ്ശിരാജയായിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ (1780-84) ഇദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിയെ സഹായിച്ചിരുന്നു. 1784-ൽ മംഗലാപുരത്ത്‌ വച്ച്‌ കമ്പനി മലബാറിലെ കപ്പം പിരിക്കാനുള്ള അവകാശം മൈസൂറിനു നൽകി. കപ്പം കൊടുക്കാൻ നിവൃത്തിയില്ലായിരുന്ന സാധാരണ ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു. 1792-ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാർ, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായി. എന്നാൽ കമ്പനിയെ ധിക്കരിക്കാനായിരുന്നു പഴശ്ശിയുടെ തീരുമാനം. പഴശ്ശിയുടെ സഹായത്തിനു സേനയിൽ പ്രധാനമായും നമ്പ്യാർ, തീയർ, കുറിച്യ എന്നിങ്ങനെ വിവിധ പട്ടാള വിഭാകങ്ങൾ അണിനിരന്നിരുന്നു. പഴശ്ശി വിപ്ലവം ഒന്നാം പഴശ്ശി വിപ്ലവം thumb|300px|പഴശ്ശികുടീരം thumb|പഴശ്ശി പ്രതിമ കുതന്ത്രങ്ങൾക്കും വിശ്വാസവഞ്ചനക്കും ദുഷ്ടലാക്ക്‌ വച്ചുള്ള ഭരണപരിഷ്കാരങ്ങൾക്കുമെതിരെ പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ കുന്നുകളിലെ ഗൂഢസങ്കേതങ്ങളിൽ ആയുധപരിശീലനം നേടി. യുദ്ധപരിശീലനത്തിൽ പ്രത്യേകിച്ച്‌ ഒളിയുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ രാജ്യത്തിനു കാവൽ നിന്നു.തലക്കൽ ചന്തുവായിരുന്നു പഴശ്ശിയുടെ സേനാധിപൻ. കണ്ണവത്ത്‌ ശങ്കരൻ നമ്പ്യാർ, പള്ളൂർ ഏമൻ നായർ, എടച്ചേന കുങ്കൻ നായർ എന്നിവരായിരുന്നു പഴശ്ശിയുടെ പ്രധാന മന്ത്രിമാർ. വീര വർമ്മ, രവിവർമ, എടച്ചേന കോമപ്പൻ, എടച്ചേന ഒതേനൻ, അത്തൻ കുരുക്കൾ, ഉണ്ണിമൂസ്സ, എളംബിലാർ കുഞ്ഞൻ, കണ്ണു, കരിങ്ങലി കണ്ണൻ, കൈതേരി ചെറിയ അമ്പു, കുഞ്ഞുമൊയ്തീൻ മൂപ്പൻ, കൈതേരി അംബു, കൊട്ടയാടൻ രാമൻ, കൊയലേരി ചേരൻ, പള്ളൂർ എമ്മൻ നായര്, ഗോവിന്ദ പൊതുവാൾ, ചുഴലി നംബ്യാർ, ചെങ്ങോട്ടിരി ചാത്തു, ചെങ്ങോട്ടിരി കേളപ്പൻ, തരുവണ ചാപ്പൻ നായർ, തൊണ്ടറ ചാത്തു, തൊണ്ടൂർ കേളപ്പൻ നായർ, വട്ടത്തോട് ചേരൻ നമ്പ്യാർ, പനിച്ചാടൻ കണ്ണൻ നായർ, പഴയിടത്തു കുഞ്ഞഹമ്മത്, പാലൊറ എമ്മൻ, പുളിയൻ കുമാരൻ, പുളിയൻ ചന്തു, പെരുവയിൽ നമ്പ്യാർ, മല്ലിശേരി കോവിലകത്തു തംബുരാൻ, മാളിയേക്കൽ താഴത്തു തംബുരാൻ, മേലൊടൻ കുഞ്ഞുകുട്ടി, വാഴോത്ത ഉണ്ണിക്കിടവ്, വെളയാട്ടെരി രാമൻ നായർ, ശേഖര വാര്യർ, എടത്തന കുങ്കൻ തുടങ്ങിയവരെല്ലാം പല കാലങ്ങളിൽ പഴശ്ശിയെ പിന്തുണച്ചവരാണ്‌. 1793-ൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മലബാർ മേൽനോട്ടക്കാരനായി ഉത്തരവാദിത്തം ഏറ്റ ഫാർമർ സായ്പ്‌ നല്ലമനുഷ്യനായിരുന്നതിനാൽ പഴശ്ശിരാജാവിനേയും ജനങ്ങളേയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം പഴശ്ശി, കുറ്റ്യാടി, താമരശ്ശേരി, കതിരൂർ‍ മുതലായ സ്ഥലങ്ങൾ പഴശ്ശിക്കു വിട്ടു കൊടുത്തു. എന്നാൽ അദ്ദേഹത്തിനു ശേഷം വന്നവരെല്ലാം കരാർ ലംഘിക്കുന്നതിനാണ്‌ ശ്രദ്ധ കൊടുത്തത്‌. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച്‌ മലബാറിന്റെ ഭരണാവകാശം തങ്ങൾക്കാണെന്നും പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കുമെന്നും 1795-ൽ കമ്പനി വിളംബരം ചെയ്തു. ഇതു ജനങ്ങളെ രോഷാകുലരാക്കി, അവർ പഴശ്ശിയുടെ സൈന്യത്തിൽ ചേരാൻ ആവേശത്തോടെ മുന്നിട്ടിറങ്ങി. കമ്പനിയുടെ ഭാഗത്തു ഉണ്ടായിരുന്ന നായർ സേനയും, തീയർ പടയും, മാപ്പിളമാരും തമ്പുരാൻറെ സേനയിൽ ചേർന്നിരുന്നു.കൈതേരി രൈരു, കണ്ണവത്ത്‌ ശേഖരൻ നമ്പ്യാർ, പുല്ലമ്പിൽ ശങ്കരൻ മൂപ്പൻ മുതലായ നാട്ടു പ്രമാണിമാരും, അത്തൻ ഗുരുക്കൾ, ഉണ്ണിമൂത്ത മൂപ്പൻ മുതലായ മാപ്പിള പ്രമുഖരും തമ്പുരാന്റെ സഹായത്തിനെത്തി. ഇതിനിടയിൽ പള്ളൂർ ഏമൻ നായർ കൂറുമാറി കമ്പനിപക്ഷം ചേർന്നു. കൊട്ടാരം കമ്പനി വളഞ്ഞു കൊള്ള ചെയ്തതിനാൽ ഒളിവിൽ പോകേണ്ടി വന്ന പഴശ്ശി ഒളിവിലിരുന്നു തന്നെ യുദ്ധത്തിനുത്തരവ്‌ നൽകി. പൊതുശത്രുവിനെ നേരിടുക എന്ന ലക്ഷ്യത്തോടെ ടിപ്പുസുൽത്താനും തമ്പുരാന്‌ ആറായിരം ഭടന്മാരെ വിട്ടു നൽകി. കൈതേരി അമ്പു നായരുടെ നേതൃത്തത്തിൽ പോരാടിയ പഴശ്ശി സൈന്യം. കമ്പനി പടയെ നിലംപരിശ്ശാക്കി. ലഫ്‌.വാർഡൻ, ക്യാപ്റ്റൻ ബൌമൻ, ക്യാപ്റ്റൻ ഗോർഡൻ, ഫിറ്റ്‌സ്‌ ജറാൾഡ്‌ മുതലായ പ്രമുഖർ പോലും പരാജയം സമ്മതിച്ച്‌ വയനാടൻ ചുരമിറങ്ങി. ബോംബെ ഗവർണ്ണർ ജൊനാഥൻ ഡങ്കനുമായി നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ കരാർ പ്രകാരം പഴശ്ശി കൊട്ടാരവും സമ്പത്തും പഴശ്ശിരാജാവിനു തിരിച്ചുകിട്ടി. വാർഷിക കപ്പം ആയി എണ്ണായിരം രൂപ പഴശ്ശിക്കു നൽകാനും കരാറിൽ നിബന്ധനയുണ്ടായിരുന്നു. രണ്ടാം പഴശ്ശി വിപ്ലവം 1799-ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം വയനാട്‌ കമ്പനിയുടെ വകയായി പ്രഖ്യാപിക്കപെട്ടു, പഴശ്ശിയും ജനങ്ങളും വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. കമ്പനിയുടെ സേനാനായകനായി സ്ഥാനമേറ്റ കേണൽ ആർതർ വെല്ലസ്ലി(വെല്ലിംഗ്‌ടൺ പ്രഭു) പഴശ്ശിയുടെ ആത്മവീര്യത്തെ ആദരവോടെ കണ്ടിരുന്ന ആളായിരുന്നു. അവർ തമ്മിൽ പരിചയപ്പെടുക വരെ ചെയ്തു. എങ്കിലും വെല്ലസ്ലി ചാരവൃത്തിയിലൂടെ പഴശ്ശിയെ നിശിതമായി നിരീക്ഷിച്ചിരുന്നു. പഴശ്ശിയുടെ സൈന്യസ്ഥിതിയും, ആയുധസഞ്ചയങ്ങളേയും, യുദ്ധരീതിയും പഠിച്ച വെല്ലസ്ലി കുറിച്യപടക്കെതിരേ ഘോരമായ ആക്രമണം അഴിച്ചുവിട്ടു. അതിനിടയിലും പഴശ്ശി കൂത്തുപറമ്പിലേയും, മണത്തണയിലെയും, തൂവത്തേയും, മറ്റും കമ്പനി പട്ടാളത്തെ മിന്നലാക്രമണത്തിലൂടെ കീഴടക്കുകയും, പടക്കോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു. എങ്കിലും ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വമ്പിച്ച ആൾബലത്തിന്റേയും പ്രഹരശക്തി കൂടുതലുള്ള ആയുധങ്ങളുടെയും മുന്നിൽ പിടിച്ചു നില്ക്കാൻ പഴശ്ശിക്ക്‌ സാധിച്ചില്ല. തലക്കൽ ചന്തു അടക്കമുള്ള ധീരദേശാഭിമാനികളെ ബ്രിട്ടീഷ്‌ സൈന്യം പിടിക്കുകയും, കഴുകേറ്റുകയും ചെയ്തതോടെ പഴശ്ശിയും സംഘവും പുരളിമലയിലെ ഗൂഢസങ്കേതത്തിലേക്ക്‌ പിന്മാറി. പഴശ്ശിയുടെ പടയിലെ ധീരർ 1802-ൽ പനമരം കോട്ട കമ്പനിയിൽനിന്നും പിടിച്ചെടുത്തതും, കമ്പനി സൈനികരെ വധിച്ചതും പഴശ്ശിയുടെ പ്രജകളിൽ ആത്മാഭിമാനത്തിന്റെ കനലൂതിത്തെളിയിച്ചു. എടച്ചേന കുങ്കൻ നായരുടെ ചരിത്രപ്രധാനമായ യുദ്ധാഹ്വാനം കേട്ട്‌ മൂവായിരത്തിലധികം ധീരപ്രജകൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധരംഗത്തെത്തി. വയനാടൻ മലനിരകൾ വീണ്ടും യുദ്ധത്താൽ ചുവന്നു. നേരത്തെ കമ്പനിക്കായി പഴശ്ശിയുടെ രഹസ്യങ്ങളുടെ ഒറ്റുകാരനായിരുന്ന പള്ളൂർ ഏമൻ നായരും തെറ്റു തിരിച്ചറിഞ്ഞ്‌ തിരിച്ചെത്തി പഴശ്ശിക്ക്‌ ശക്തി പകർന്നു. 1804-ൽ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ തോമസ്‌ ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. മാതൃഭൂമിയെ സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ പൊരുതാൻ ജനങ്ങളേയും സൈന്യത്തേയും ആഹ്വാനം ചെയ്യുകയായിരുന്നു. 1805 നവംബർ 29 രാത്രി ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബർ 30 പ്രഭാതത്തിൽ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വെടിയേറ്റ പഴശ്ശീ 'എന്നെ തൊട്ടശുദ്ധമാക്കരുതെ'ന്ന് ബ്രിട്ടീഷ്‌ സൈന്യത്തോട്‌ പറഞ്ഞുകൊണ്ട് നിലംപതിച്ചു. ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം ബ്രിട്ടീഷുകാർ മാനന്തവാടിയിൽ രാജകീയബഹുമതികളോടെ സംസ്കരിച്ചു. പഴശി രാജാവിനെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തോടൊപ്പം സന്തത സഹചാരികൾ ആയിരുന്ന മരുമക്കൾ വീര വർമ്മ, രവിവർമ എന്ന രണ്ടു മരുമക്കളെ കൂടി കൊലപ്പെടുത്തുവാൻ തീരുമാനിച്ചു. കേരള വർമ്മ പഴശ്ശി രാജയുടെ പിന്തലമുറ രജ്യാവകാശികൾ ആയിരുന്ന ഇരുവരെയും ഉന്മൂലനം ചെയുക എന്നതായിരുന്നു ബ്രിട്ടീഷ് പദ്ധതി. തലമുറയുടെ സുരക്ഷയെ കരുതി അവർ കുറച്ചുകാലം നിലമ്പൂരും, പിന്നീട് ഇടപ്പളിയിലും ഒടുവിൽ മധ്യതിരുവിതാംകൂറിലെ കല്ലറ എന്ന വനമേഖലയിലെ അഭയം പ്രാപിച്ചു. ബ്രിട്ടീഷ് ചാരന്മാർ അറിയാതെ തിരുവിതാംകൂറിലേക്കു കടക്കുവാൻ കടത്തു വള്ളത്തിൽ യാത്ര ചെയ്ത ജേഷ്ടാനുജന്മാരും കുടുംബവും വലിയ മഴയിലും കാറ്റിലും വൈക്കം കായലോരതു എത്തിപ്പെടുകയും അഭയം പ്രാപിക്കുകയും ചെയ്തു. അവർ കര പറ്റിയ ഇടം എന്ന് അർഥം വരുന്ന “കരപ്പറ്റിടം” കോവിലകം എന്ന ഒരു ഗ്രഹത്തിൽ താമസിച്ചു പൊന്നു. ഇന്ന് ആ കോവിലകം “കരവട്ടിടം” എന്ന പേരിൽ കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ ജീവിച്ചു പോരുന്നു. സന്തതി പരമ്പരയ്ക്കു ബ്രിട്ടീഷ് സൈന്യം ജീവഹാനി വരുത്തുമോ എന്ന ഭയം മൂലം വീര വർമയുടെയോ രവി വർമയുടെയോ പിന്തലമുറക്കാർ മലബാറിലേക്ക് പിന്നീട് പോയതേ ഇല്ല. പരദേവതയായ പോർക്കലി ഭഗവതി യുടെ പ്രത്യക്ഷ രൂപമായ കല്ലറ ഭഗവതിയെ കല്ലറയിൽ പാണ്ഡവൻ കുളങ്ങരയിൽ പ്രതിഷ്ഠിച്ചു ഉപാസിച്ചു പോരുന്നു. പിൽക്കാലത്തു അമന്തൂർ, മറ്റത്തിൽ, കൃഷ്ണപുരം എന്നിങ്ങനെ വിവിധ കുടുംബങ്ങളായി ഇവരുടെ പിന്തലമുറക്കാർ മധ്യതിരുവിതാംകൂറിൽ കോട്ടയം , ഇടുക്കി, എറണാകുളം ജില്ലകളിൽ താമസിച്ചു പോരുന്നു.   കെ കെ എൻ കുറുപ്പ് സർവ്വവിജ്ഞാനകോശം, വാല്യം 9 -താൾ 41-42ബ്രിട്ടീഷ് അധിനിവേശം അവസാനിച്ചിട്ടും തറവാട് പൊതു വഴിയാക്കി അപമാനിച്ച ബ്രിട്ടീഷ് ക്രൂരത കാണുവാൻ കരുത്തില്ലാതെ തങ്ങളുടെ രാജ്യം ഉപേക്ഷിച്ചു അഭയാർഥികളായി മറ്റൊരു രാജ്യത്തു അഭയം പ്രാപിച്ചു അവർക്കു കഴിയേണ്ടി വന്നു. കോവിലകം പൊതു വഴിയാക്കിയ ബ്രിട്ടീഷ് സൈന്യം പഴശിയുടെ മരുമക്കളെ കൂടി വകവരുത്തുവാൻ തീരുമാനം കൈകൊണ്ടിരുന്നു. ബ്രിട്ടീഷ് രഹസ്യപൊലീസ്‌ വീര വർമ്മ യെയും രവി വര്മയെയും കണ്ടെത്തുന്നതിനുള്ള  ശ്രമം തുടർന്ന് കൊണ്ടേഇരുന്നു. ഇതിന്റെ ഭാഗമായി പഴശ്ശിയുടെ പിന്തലമുറക്കാർക്കു നഷ്ടപരിഹാരം നൽകുവാൻ ബ്രിട്ടീഷ് കളക്ടർ തീരുമാനിച്ചു. മുറപ്രകാരം രാജാധികാരം വന്നുചേരേണ്ടിയിരുന്ന പഴശ്ശിയുടെ മരുമകൻ വീരവർമയെ കണ്ടെത്താനാവും എന്ന ബ്രിട്ടീഷ് ഭരണകൂടം കരുതി, എന്നാൽ അത് കൈപ്പറ്റിയത് തലശ്ശേരിയിലെ തന്നെ ബ്രിട്ടീഷ് രഹസ്യനോഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കിഴക്കേ കോവിലകത്തെ ഒരു സ്ത്രീ ആയിരുന്നു. പിൽക്കാലത്തു പഴശ്ശി രാജയുടെ കോവിലകവുമായി ബന്ധമുള്ള കണ്ണൂർ മട്ടന്നൂരിൽ തുടർന്ന സഹ കോവിലകമായ കിഴക്കേ കോവിലകം പഴശ്ശി തലമുറക്കാരായി മാറുകയും ചെയ്തു. A survey of Kerala history by A. Sreedhara Menon, page 263 പഴശ്ശി ഒരു കലാകാരൻ പഴശ്ശിരാജ ആട്ടക്കഥകളും കവിതകളും എഴുതിയിരുന്നതായി പറയപ്പെടുന്നു. പഴശ്ശി, ഭാര്യക്കു നൽകാനായി എഴുതിയതാണെന്നു കരുതുന്ന ഒരു ശ്ലോകം പ്രസിദ്ധമാണ്‌. പഴശ്ശി ചരിതം പഴശ്ശിരാജാവിന്റെ ജീവിതം മലയാളസാഹിത്യത്തിൻ വളരേയധികം പ്രചോദനമേകി. കേരളസിംഹം എന്ന പേരിൽ ഒരു നോവൽ രചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പ്രമുഖ കവിയും പണ്ഡിതനുമായ കൈതക്കൽ ജാതവേദൻ പഴശ്ശിരാജാവിന്റെ ചരിതം വീരകേരളം മഹാകാവ്യം എഴുതിയിരിക്കുന്നു.പഞ്ചാംഗം പ്രസ്സ്, കുന്നംകുളം, 2012 വിമർശനങ്ങൾ ടിപ്പുവിനെ തോല്പിക്കുന്നതിനു ഇംഗ്ലീഷുകാരുടെ കൂടെ ഒരഗണ്യ നാട്ടുമാടമ്പിയുടെ പദവിയിൽ അദ്ധ്വാനിച്ചു നടന്നയാളാണ്‌ പഴശ്ശിയെന്നും, ടിപ്പുവിന്റെ തോൽ‌വിക്ക് ശേഷം വാക്കുപ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങൾ തനിക്ക് നൽകാതെ തന്റെ അമ്മാവനു കൊടുത്തുവെന്ന കാര്യത്തിനാണ്‌ പഴശ്ശി ദേശീയവിപ്ലവം നടത്തുന്നതും, ഇംഗ്ലീഷുകാരെ ആദ്യന്തം എതിർത്ത ടിപ്പുവിനു ലഭിക്കേണ്ടതിലും വലിയ ദേശസ്നേഹിയുടെ പരിവേഷമാണ് ഇന്ന് പഴശ്ശിക്ക് ലഭിച്ചിട്ടുള്ളതെന്നും പി.കെ. ബാലകൃഷ്ണൻ വിമർശിച്ചിട്ടുണ്ട്. എന്നാൽ പ്രശസ്ത ചരിത്രകാരൻ ഡോക്ടർ കെ കെ എൻ കുറുപ്പ് ഈ വാദം ശരിയല്ല എന്ന് ചൂണ്ടികാണിക്കുന്നു. പഴശ്ശി രാജാവ് ബ്രിട്ടീഷുമായി സഖ്യം സ്ഥാപിച്ചത് അവർ മൈസൂരിന്റെ ശത്രു ആയതു കൊണ്ടാണ് - അല്ലാതെ ബ്രിട്ടീഷ് മേധാവിത്വം സ്വീകരിച്ചത് കൊണ്ടായിരുന്നില്ല. മൈസൂർ പട മലബാറിൽ നടത്തിയ കൊള്ളയും അക്രമവും കൊണ്ടാണ് പഴശ്ശി രാജാവ് അടക്കമുള്ള പല മലബാറുകാർ മൈസൂർ പടയ്ക്ക് എതിരെ ആയുധം എടുത്തത്. thumb|പഴശ്ശിരാജാവ്‌ കമ്പനി പട്ടാളത്തിന് എഴുതിയ കത്തിന്റെ കൈ പട ബ്രിട്ടിഷുകാരുമായി സഹകരണം കേരളത്തിലേക്കുള്ള ടിപ്പുവിന്റെ അധിനിവേശ സമയത്ത് മലബാറിലെ മിക്ക രാജാക്കന്മാരും തിരുവിതാംകൂറിലേക്ക് രക്ഷപെട്ടപ്പോൾ, പഴശ്ശിരാജാ, ബ്രിട്ടീഷുകാർക്കൊപ്പം ടിപ്പുവിനെതിരെ യുദ്ധം ചെയ്തിട്ടുണ്ടെന്ന് എം.ജി.എസ്. നാരായണൻ അടക്കമുള്ള ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുമായി നടത്തിയ കത്തിടപാടുകൾ പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് പഴശ്ശിരാജ അവരുടെ വിനീതവിധേയൻ ആയിരുന്നെന്നാണ്. ആവശ്യപ്പെട്ട പദവികൾ ലഭിക്കാതിരുന്നത് മുതലാണ് പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരോധം ആരംഭിച്ചത് എന്നും അവർ വ്യക്തമാക്കുന്നു.എന്നാൽ ചരിത്രകാരൻ കെ.കെ.എൻ കുറുപ്പ് ഇത് തെറ്റായ അഭിപ്രായമാണ് എന്ന് ചൂണ്ടികാണിക്കുന്നു. പഴശ്ശി രാജാവ് പൂർണമായും ഒരു നിസ്സ്വാർത്ഥനായ നേതാവായിരുന്നു എന്നും വ്യക്ത്തി താത്പര്യത്തേക്കാൾ ജനകീയ താത്‌പര്യത്തിനു പ്രാധാന്യം നൽകിയിരുന്നു എന്നും "പഴശ്ശി സമരങ്ങൾ" എന്ന പുസ്‌തകത്തിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാൽ പഴശ്ശിരാജയുടെ 1797-ലെ ബ്രിട്ടീഷ് വിരുദ്ധയുദ്ധത്തിൽ സൈനികരെയും ആയുധങ്ങളും നൽകി ടിപ്പുസുൽത്താൻ സഹായിക്കുകയുണ്ടായി. പഴശ്ശി രാജാ സ്മൃതി മന്ദിരം പഴശ്ശി രാജാവിന്റെ സ്മരണാർത്ഥം മട്ടന്നൂരിന് സമിപം പഴശ്ശിയിൽ സ്ഥാപിച്ച പഴശ്ശി സ്മൃതി മന്ദിരം, മട്ടന്നൂർ നഗരസഭ 2014 നവംബർ 30 പഴശ്ശി രാജാവിന്റെ ചരമ ദിനത്തിൽ നാടിന് സമർപ്പിച്ചു . പഴശ്ശി തമ്പുരാന്റെ ജിവ ചരിത്രം അടങ്ങിയ ലേഖനങ്ങളും തമ്പുരാന്റെ ഛായാ ചിത്രവുമാണ് ഈ സ്മൃതി മന്ദിരത്തിനുള്ളിൽ ഉള്ളത് thumb|പഴശ്ശി രാജാ സ്മൃതി മന്ദിരം അവലംബം ഇതും കാണുക പഴശ്ശിരാജ (ചലച്ചിത്രം) മലയാളം വാരിക 2012 ഡിസംബർ 21 വർഗ്ഗം:കേരളചരിത്രം വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ വർഗ്ഗം:കേരളത്തിലെ നാടുവാഴികൾ
ആന്തമാൻ നിക്കോബാർ ദ്വീപുകൾ
https://ml.wikipedia.org/wiki/ആന്തമാൻ_നിക്കോബാർ_ദ്വീപുകൾ
ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ (ഇംഗ്ലീഷ്:The Andaman & Nicobar Islands, തമിഴ്: அந்தமான் நிகோபார் தீவுகள், ഹിന്ദി: अंडमान और निकोबार द्वीप) എന്നറിയപ്പെടുന്നത്‌. കേന്ദ്ര ഭരണ പ്രദേശമാണിത്. ഇന്ത്യയുടെ പ്രധാന കരയേക്കാൾ മ്യാന്മറിനോടാണ് ഈ ദ്വീപുകൾക്ക് കൂടുതൽ സാമീപ്യമുള്ളത്. വെറും 8249 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപസമൂഹം ഇന്ത്യാ ചരിത്രത്തിലും രാജ്യരക്ഷാഭൂപടത്തിലും ഒരു പോലെ പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യചരിത്രം മായാതെ കിടക്കുന്ന ഇവിടം ചരിത്രാന്വേഷികൾക്കും, ശിലായുഗവാസികൾ ഇന്നും വസിക്കുന്നതുകൊണ്ട്‌ നരവംശ ശാസ്ത്രജ്ഞർക്കും ഒരു പോലെ പ്രിയപ്പെട്ടതാകുന്നു. വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്‌ ഈ സ്ഥലം. ആദിവാസികളൊഴിച്ച് ഇവിടെ താമസിക്കുന്നവരെല്ലാം തന്നെ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്‌. ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ്‌ ദ്വീപുകൾ. മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുസ്ഥാനിയും ഇവിടെ ഒന്നിച്ചു കഴിയുന്നു. സിക്കും മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും എല്ലാം കൈ കോർത്ത്‌ താമസിക്കുന്നു. പേരിനു പിന്നിൽ മലയ ഭാഷയിലെ ''HANDUMAN" എന്ന പദത്തിൽ നിന്നാണ് ആന്തമാൻ എന്ന പേരു ലഭിച്ചതെന്നു കരുതപ്പെടുന്നു. പുരാണങ്ങളിലെ ഹനുമാനാണ് മലയ ഭാഷയിലെ HANDUMANhttp://indiannavy.nic.in/Milan%202008_files/Page2565.htmhttp://www.and.nic.in/Announcements/visit/Introduction.pdf. പുരാതന കാലം മുതൽ ഇവിടെ താമസിച്ചിരുന്ന ആദിവാസികളിൽ നിന്നാണ്‌ നിക്കോബാർ എന്ന പേർ ലഭിച്ചതെന്നു കരുതുന്നു. നിക്കോബാർ എന്നതും മലയ ഭാഷ തന്നെ; അർത്ഥം നഗ്നരുടെ നാട്. ക്രി. പി. 672-ൽ ഇവിടെയെത്തിയ ഇത്സങ്ങ്‌ എന്ന ചൈനീസ്‌ യാത്രികനും തഞ്ചാവൂരിലെ പുരാതനരേഖകളും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്‌ നക്കാവരം എന്നാണ്‌, അർത്ഥം നഗ്നരുടെ നാട്‌ എന്നു തന്നെ. കാലാപാനി എന്നാണ് ഒരിക്കൽ ഈ ദ്വീപു സമൂഹം അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനായി പോരാടിയ ഇന്ത്യക്കാരെ തടവിൽ പാർപ്പിക്കുവാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച സ്ഥലമാണ്‌ ദ്വീപുകൾ. തടവുകാരുടെ ചോര വീണു കറുത്തതിനാലാണത്രെ കാലാപാനി എന്ന പേര്‌ ലഭിച്ചത്. ഭൂമിശാസ്ത്രം right|thumb|200px|ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭൂപടം thumb|200px|right|ആന്തമാൻ ദ്വീപുകളുടെ ഉപഗ്രഹ ചിത്രം. ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്. യഥാക്രമം വടക്കും തെക്കുമായുള്ള ഈ ദ്വീപുസമൂഹങ്ങളെ 10 ഡിഗ്രി ചാനൽ പരസ്പരം വേർതിരിക്കുന്നു. വടക്കുഭാഗത്തുള്ള ആൻഡമാൻ ദ്വീപുസമൂഹത്തിൽ 204 വ്യത്യസ്തദ്വീപുകളാണുള്ളത്. ആൻഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ്. ഈ ദ്വീപുകളിൽ വടക്കേ ആൻഡമാൻ, മദ്ധ്യ ആൻഡമാൻ, തെക്കൻ ആൻഡമാൻ എന്നിങ്ങനെയുള്ള മൂന്നു ദ്വീപുകളാണ് പ്രധാനം. ഈ ദ്വീപുകളെ വേർതിരിച്ചിരിക്കുന്ന ആഴവും, വീതിയും കുറഞ്ഞ ചാലുകളും കണ്ടൽക്കാടുകളും, ഈ ദ്വീപുകളെല്ലാം പണ്ട് ഒരൊറ്റ ദ്വീപായിരുന്നു എന്ന് കാണിക്കുന്നു. തെക്കുഭാഗത്തെ ദ്വീപുസമൂഹമായ നിക്കോബാർ ദ്വീപുകൾ പത്തൊമ്പത് ദ്വീപുകളുടെ സമൂഹമാണ്. ഈ ദ്വീപുകളിൽ ഏഴ് എണ്ണത്തിൽ മനുഷ്യവാസമില്ല. ഏറ്റവും തെക്കുഭാഗത്തുള്ള ഗ്രേറ്റ് നിക്കോബാർ ആണ് ഏറ്റവും വലിയ ദ്വീപ്. 133 ചതുരശ്രമൈൽ ആണ് ഇതിന്റെ വിസ്തീർണ്ണം. ഇന്തോനേഷ്യയിലെ സുമാത്രയിൽ നിന്ന് 90 മൈൽ ദൂരം മാത്രമാണ് ഈ ദ്വീപിലേക്കുള്ളത്‌. ചരിത്രം പ്രാക്തന കാലം അനേകായിരം വർഷങ്ങൾക്കു മുമ്പുതന്നെ ആന്തമാൻ ദ്വീപു സമൂഹങ്ങളിൽ മനുഷ്യ വാസമുണ്ടായിരുന്നുവെന്നാണ് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. ദ്വീപുകളിൽ നടത്തിയ ഏറ്റവും പുതിയ പുരാവസ്തു ഗവേഷണങ്ങൾ പ്രകാരം 2200 വർഷങ്ങൾക്കു മുമ്പുവരെയുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ദ്വീപിലെ ആദിവാസികളുടെ ജനിതക, സാംസ്കാരിക, ഭാഷാ പശ്ചാത്തലങ്ങളനുസരിച്ച് മുപ്പതിനായിരം മുതൽ അറുപതിനായിരം വർഷങ്ങൾക്കു മുൻപേ ആന്തമാനിൽ മനുഷ്യ വാസമുണ്ടെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.KEYNOTE ADDRESS BY CNS & CHAIRMAN COSC – AUG 05 കോളനിവത്ക്കരണം ബംഗാൾ ഉൾക്കടലിലെ ഒരു സുപ്രധാന കേന്ദ്രം എന്ന നിലയിലാണത്രെ ദ്വീപുകളെ പ്രയോജനപ്പെടുത്തുവാൻ വെള്ളക്കാർ ആദ്യം തീരുമാനിച്ചത്‌. 1777-ൽ ദ്വീപുകൾ സർവ്വെ ചെയ്യാൻ ജോൺ റിച്ചി നിയോഗിതനായി>http://www.andaman.org/NICOBAR/book/history/Britain/Hist-Britain.htm . 1788-ൽ ക്യാപ്റ്റൻ ആർച്ചിബാൾഡ്‌ ബ്ലയർ ആണ്‌ സർവ്വേ പൂർത്തിയാക്കിയത്‌ അക്കൊല്ലം തന്നെ ബ്രിട്ടീഷുകാർ അവിടെ കോളനിയും സ്ഥാപിച്ചു. 270 തടവുകാരേയും 500 നു മുകളിൽ ജനങ്ങളേയും ആണ്‌ ആദ്യമായി ദ്വീപിൽ പാർപ്പിച്ചത്‌. പക്ഷേ വൻകരയിൽ നിന്ന് ഒറ്റപെട്ടനിലയിൽ ആദിവാസികളുടെ ആക്രമണത്തേയും പകർച്ചവ്യാധികളെയും അവർക്ക്‌ പ്രതിരോധിക്കാനായില്ല. 1795-ൽ കോളനി ഉപേക്ഷിക്കപ്പെട്ടു. അതിനു ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ നിക്കോബാർ ദ്വീപുകൾ ഒരു മലയൻ കൊള്ളസംഘത്തിന്റെ ആസ്ഥാനമായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിലെ ഒരു വിമതനായിരുന്നു ഇവരുടെ നേതാവ്. ബംഗാൾ ഉൾക്കടലിലെ കടൽക്ഷോഭം മൂലം കപ്പലുകൾ പലപ്പോഴും നിക്കോബാർ തീരത്ത് അടുക്കാറുണ്ടായിരുന്നു. കൊള്ളക്കാർ ഇത്തരം കപ്പലുകൾ പിടിച്ചെടുക്കുകയും അതിലെ ചരക്കുകൾ സ്വന്തമാക്കി കപ്പലിലുള്ളവരെ വധിക്കുകയും ചെയ്തിരുന്നു. 1869-ൽ ഈ വാണിജ്യപാതയുടെ സംരക്ഷണത്തിനായി ബ്രിട്ടീഷുകാർ ഈ ദ്വീപുകൾ പിടിച്ചെടുത്തു. പിന്നീട്‌ 1857-ൽ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ചാണ്‌ ആന്തമാൻ ദ്വീപിനെ ബ്രിട്ടീഷുകാർ ഓർത്തെടുത്തത്‌. ശിപായിലഹള എന്നവർ പേരിട്ട സമരത്തിൽ പങ്കാളികളായ 1000-ൽ അധികം പേരെ നാടുകടത്താൻ ദ്വീപ്‌ തിരഞ്ഞെടുത്തു. 1858 മാർച്ച്‌ നാലാം തിയതി ഇരുനൂറ്‌ തടവുകാരുമായി ആദ്യ കപ്പൽ ആന്തമാൻ ദ്വീപിലെത്തി. കൊൽക്കത്തയിൽ നിന്നു തിരിച്ച സംഘത്തിൽ രണ്ട്‌ ഡോക്ടർമാരും 50 നാവികരും ഉണ്ടായിരുന്നു. ഡോ. ജെ.പി. വാൾക്കർ ആയിരുന്നു നേതാവ്‌. പ്രതികൂലാവസ്ഥയിലും തടവുകാരെ ഉപയോഗിച്ച്‌ പോർട്ട്‌ ബ്ലയറും, റോസ്സ്‌ ദ്വീപും മനുഷ്യവാസയോഗ്യമാക്കപ്പെട്ടു. തടവുകാർ സഹനത്തിന്റെ അതിർവരമ്പുകൾ കണ്ടുതുടങ്ങി. ബീഹാറിൽ നിന്ന് ജീവപര്യന്തം തടവുകാരനായെത്തിയ നാരായൺ ഒരു ചെറുബോട്ടിൽ രക്ഷപെടാൻ ശ്രമിച്ചു. പക്ഷേ ഗാർഡുകൾ അയാളെ പിടികൂടി വെടിവെച്ചു കൊന്നു. ദ്വീപുകളിൽ സ്വാതന്ത്ര്യത്തിനു വേണ്ടി വീണ ആദ്യത്തെ രക്തത്തുള്ളി നാരായണെന്റേതായിരിക്കണം . തടവുകാർ പിന്നീടും വന്നുകൊണ്ടിരുന്നു. നിരവധിപേർ മരണമടഞ്ഞു, പലരും രക്ഷപെടാൻ ശ്രമിച്ചു. അവരെയെല്ലാം പിടികൂടി പരസ്യമായി തൂക്കിക്കൊല്ലുകയായിരുന്നു. ഇക്കാലയളവിൽ 87 പേരാണ്‌ ഇങ്ങനെ കൊല്ലപെട്ടത്‌. 1921ലെ മലബാർ കലാപത്തിൽ പങ്കാളികളായയവരെ അന്തമാൻ സ്കീം പ്രകാരം നാടുകടത്തിയതും ഈ ദ്വീപിലേക്കായിരുന്നു. ഇന്ന് ദ്വീപിലുള്ള മലയാളികളിൽ പലരും അവരുടെ പിന്തുടർച്ചക്കാരാണ്. സെല്ലുലാർ ജയിൽ thumb|200px|right|സെല്ലുലാർ ജയിൽ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും തടവുകാരുടെ എണ്ണം പതിനയ്യായിരത്തോളമായി. അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. അങ്ങനെ 1896-ൽ സെല്ലുലാർ ജയിലിന്റെ പണി തുടങ്ങി. മ്യാന്മാറിൽ(ബർമ്മ) നിന്നു സാധനങ്ങളെത്തി. തടവുകാർ തന്നെ തങ്ങളെ പാർപ്പിക്കാനുള്ള ജയിൽ പണിഞ്ഞു. 1906-ൽ ആണത്‌ പൂർത്തിയായത്‌ . തടവുകാർക്കിവിടെ യാതനകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്‌. "ലോകത്ത്‌ ഒരു ദൈവമേയുള്ളു, അദ്ദേഹം സ്വർഗ്ഗത്തിൽ ആണു താമസിക്കുന്നത്‌ എന്നാൽ പോർട്ട്‌ ബ്ലയറിൽ രണ്ട്‌ ദൈവങ്ങളുണ്ട്‌, ഒന്ന് സ്വർഗ്ഗത്തിലെ ദൈവം പിന്നെ ഞാനും" പുതിയ തടവുകാരെ ചീഫ്‌ വാർഡൻ ബാരി സ്വീകരിക്കുന്നത്‌ ഇങ്ങനെയായിരുന്നത്രെ. ആന്തമാനിലെ ക്രൂരതകൾ ബ്രിട്ടീഷ്‌ മേലധികാരികളുടെ ഉറക്കം കെടുത്തി, ഒടുവിൽ 1937 സെപ്റ്റംബറിൽ ദ്വീപിലെ തടങ്കൽ പാളയങ്ങൾ നിർത്തലാക്കപ്പെട്ടു. തടവുകാരെ വൻകരയിലെ ജയിലുകളിലേക്ക്‌ മാറ്റിപാർപ്പിച്ചു. ഇന്ന് ജയിലൊരു ദേശീയ സ്മാരകമാണ്‌http://pib.nic.in/feature/feyr2002/fnov2002/f181120021.html ഒരു തീർത്‌ഥാടനം പോലെ അനേകായിരങ്ങൾ ഇന്നിവിടെ എത്തുന്നു. ജപ്പാന്റെ അധിനിവേശവും പിന്മാറ്റവും thumb|200px|left|ആന്തമാനിലെ റോസ് ദ്വീപിന്റെ പ്രവേശന കവാടം 2004ലെ സുനാമിക്കു മുൻ‌പ്. രണ്ടാം ലോകമഹായുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേയും ബംഗാൾ ഉൾക്കടലിലേയും തന്ത്രപ്രധാന പ്രദേശമായ ആന്തമാൻ നിക്കോബാർ ദ്വീപുകളേയും ബാധിച്ചിരുന്നു. ജപ്പാൻ ടോർപ്പിഡോകളുടെ ശക്തമായ ആക്രമണം ദ്വീപുകൾക്ക്‌ സംരക്ഷണം നൽകിയിരുന്ന പല ബ്രിട്ടീഷ്‌ യുദ്ധക്കപ്പലുകളേയും കടലിൽ താഴ്ത്തി. ബ്രിട്ടീഷ്‌ ശക്തികേന്ദ്രങ്ങളായിരുന്ന റങ്കൂണും സിങ്കപ്പൂരും വീണുകഴിഞ്ഞപ്പോൾ ജപ്പാൻ പട ആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്കു നീങ്ങി. അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു. പക്ഷേ അതിനുമുൻപെ- 1942 മാർച്ച്‌ 3-ാ‍ം തീയതി തന്നെ ആന്തമാൻ നിക്കോബാർ ദ്വീപുകൾ ജപ്പാന്റെ അധീനതയിലായി. ചീഫ്‌ കമ്മീഷണർ ആയിരുന്ന വാട്ടർ ഫാളിനെ ജപ്പാൻ സെല്ലുലാർ ജയിലിൽ തന്നെ തടവിലാക്കി. ബ്രിട്ടീഷ്‌ സൈനികരേയും അവരുടെ ആളുകളേയും ജപ്പാൻ തടവുകാരായി പിടിച്ചു. ആ തടവുകാരെ കൊണ്ടു തന്നെ ജപ്പാൻ ദ്വീപിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ജോലി ചെയ്യാത്തവരെയും രക്ഷപെടാൻ ശ്രമിക്കുന്നവരെയും കണ്ടു പിടിച്ച്‌ കടുത്ത ശിക്ഷ നൽകി, ദ്വീപുകളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു. അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക്‌ കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു. ഗതാഗതം നിലച്ചതോടെ ക്ഷാമവും രോഗങ്ങളും പെരുകി. ജപ്പാൻ പിന്മാറിയില്ല പകരം ദ്വീപുകൾ സുഭാഷ്‌ ചന്ദ്രബോസിന്റെ പ്രൊവിൻഷ്യൽ ഭരണകൂടത്തിനു കൈമാറിയതായി 1943 നവംബറിൽ ജപ്പാൻ പ്രധാനമന്ത്രി ഹിഡാക്കോ തേജോ ടോക്കിയോയിൽ പ്രഖ്യാപിച്ചു. ഡിസംബർ 19-നു സുഭാഷ്‌ ചന്ദ്രബോസ്‌ റോസ്സ്‌ ദ്വീപിലെത്തിഇന്ത്യൻ പതാക ഉയർത്തി. ബ്രിട്ടീഷുകാർ ദ്വീപുകൾ തിരിച്ചുപിടിക്കാൻ തയാറെടുത്തു. 1945 ഒക്ടോബർ 7-ാ‍ം തീയതി ബ്രിഗേഡിയർ സോളമന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ്‌ സൈന്യം എത്തി. 9-ാ‍ം തീയതിയോടുകൂടി ജപ്പാൻകാർ പൂർണ്ണമായും പിന്മാറി. പിന്നീട്‌ ഇന്ത്യ സ്വതന്ത്രമായപ്പോളാണു ദ്വീപുകളും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചത്‌. thumb|200px|right|ആന്തമാനിലെ റോസ് ദ്വീപിന്റെ കാഴ്ച. സെല്ലുലാർ ജയിലിന്റെ മുകളിൽ നിന്ന് ജനങ്ങൾ ആൻഡമാൻ ദ്വീപുകളിലെ ജനങ്ങളിൽ പലരും ഇന്ത്യയുടേ ഒന്നാം സ്വാതന്ത്ര്യസമരകാലത്തും അതിനു ശേഷവുമായി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നാടുകടത്തപ്പെട്ട് തടവുകാരായി പോർട്ട് ബ്ലെയറിലെ തടവറയിലെത്തിയവരാണ്. ഇങ്ങനെ ജീവപരന്ത്യം ശിക്ഷ കഴിഞ്ഞ് പലരും അവിടെത്തന്നെ വീട് പണിത് താമസമാക്കിയിട്ടുണ്ട്. ഇതിനു പുറമേ 1948 കാലത്ത് നിരവധി കുടുംബങ്ങൾ കിഴക്കൻ ബംഗാളിൽ നിന്ന് ആൻഡമാനിലേക്ക് കുടിയേറിയിട്ടുണ്ട്. ആൻഡമാനിലെ ആദിവാസികളിൽ ഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവർ ഭീകരരും കൊലയാളികളുമാണെന്നാണ് പ്രശസ്തി. ആൻഡമാൻ തീരത്തെത്തുന്ന കപ്പൽ യാത്രക്കാരെ കൊലപ്പെടുത്തുന്നതു കൊണ്ടോ, അപരിചിതരോട് സംശയപൂർവം പെരുമാറുന്നതുകൊണ്ടോ ആവാം ഇങ്ങനെ കരുതപ്പെടുന്നത്. ആദ്യകാലത്തെ മലയ് അടിമക്കച്ചവടക്കാരോട് പുലർത്തിയിരുന്ന അസഹിഷ്ണുത മൂലമായിരിക്കണം ഇവരുടെ പെരുമാറ്റം ഇത്തരത്തിൽ രൂപവത്കരിക്കപ്പെട്ടത്. ആദിവാസികൾ ഇവിടുത്തെ ആദിവാസികളെ പ്രധാനമായും രണ്ടു വംശത്തിൽ പെടുത്താം,(1)നിഗ്രിറ്റോ വംശജരും (2) മംഗളോയിഡ്‌ വംശജരും,നീഗ്രോ വംശജരെ പോലെയുള്ളവരാണ്‌ നിഗ്രിറ്റോ, മംഗളോയിഡ്‌ പാരമ്പര്യമുള്ളവരാണ്‌ മറ്റുള്ളവർ. അദിവാസികളിൽ ആൻഡമാനീസുകൾ, ഓംഗികൾ, ജാരവകൾ, സെന്റിലിനീസുകൾ എന്നിവർ നിഗ്രിറ്റോ വംശത്തിൽ പെടുന്നു. നിക്കോബാർ ദ്വീപുകളിൽ വസിക്കുന്ന നിക്കോബാറികളും ഷോംബനുകളും മംഗളോയിഡ്‌ വംശജരാണ്‌. ആൻഡമാനീസുകൾ ആൻഡമാനീസുകൾ ആയിരുന്നു ദ്വീപുകളുടെ യഥാർത്ഥ അധിപർ, മറ്റു ജനവിഭാഗങ്ങളുമായി യാതൊരു സമ്പർക്കവുമില്ലാത്ത ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്‌. വേട്ടയാടലായിരുന്നു മുഖ്യതൊഴിൽ, ഓരോ ചെറുസംഘങ്ങൾക്കും വേട്ടയാടാൻ അവരുടെ പ്രദേശങ്ങളുണ്ടായിരുന്നു. ദ്വീപിൽ കുടിയേറി പാർത്ത നാഗരികരുമായി ഇവർ അടുത്തു. മദ്യവും, പുകയിലയും, കറുപ്പും, ഇരുമ്പും ആയിരുന്നത്രെ ഇവരെ അതിനു പ്രേരിപ്പിച്ചത്‌. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 625 ആയിരുന്നു ഇവരുടെ എണ്ണം. എന്നാൽ ഇന്നത്‌ കേവലം 24 ആയി കുറഞ്ഞിരിക്കുന്നു. തടവുകാരുടെ കൂടെ പണി ചെയ്യാൻ വിട്ട ആൻഡമാനീസുകളെ തടവുകാർ ചൂഷണം ചെയ്തു. തടവുകാർ നോക്കി നിൽക്കും ആൻഡമാനീസുകൾ പണി ചെയ്യും. എങ്കിലും പകർച്ചവ്യാധികളാണത്രെ ആൻഡമാനീസുകളെ കൊന്നൊടുക്കിയത്‌. ഇന്ന് അവശേഷിക്കുന്നവരെ സ്ട്രൈറ്റ്‌ ദ്വീപിൽ ഒരു കോളനി ഉണ്ടാക്കി പാർപ്പിച്ചിരിക്കുന്നു. എല്ലാരും തന്നെ ലോകത്തിന്റെ മുഖ്യധാരയിലേക്കെത്തിയിരിക്കുന്നു. ജാരവകളും സെന്റിലിനീസുകളും ദക്ഷിണ മധ്യ ആന്തമാൻ ദ്വീപുകളുൽ വസിക്കുന്ന ജാരവകളും സെന്റിനൽ ദ്വീപിൽ വസിക്കുന്ന സെന്റിലിനീസുകളും ഇന്നും ശിലായുഗ വാസികളാണ്‌ ഇവരെ മുഖ്യധാരയും ആയി ബന്ധപ്പെടുത്തുവാനുള്ള ശ്രമങ്ങൾ തുടരുന്നു. മധ്യ ആന്തമാനിൽ വസിക്കുന്ന ജാരവകളുടെ അടുത്ത്‌ എല്ലാ മാസവും വെളുത്തവാവിനു പിറ്റേ ദിവസം സർക്കാരിന്റെ ഒരു പ്രതിനിധി സംഘം ഇവരുടെ അടുത്ത്‌ ചെല്ലുന്നു. അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത്‌. ഒരു കാലത്ത്‌ ജാരവകൾ ധാരാളമായി പോർട്ട്‌ ബ്ലയറിൽ ഉണ്ടായിരുന്നു, എന്നാൽ കുടിയേറ്റം വർദ്ധിക്കുംതോറും ഇവർ കൂടുതൽ വനത്തിനുള്ളിലേക്ക്‌ പിന്മാറിക്കൊണ്ടിരുന്നു. വനം വകുപ്പിന്റെ ആനകളും ഇവരുടെ സ്വൈരവിഹാരത്തിന്‌ ഭംഗം വരുത്തി, അതുകൊണ്ട്‌ തന്നെ മറ്റുള്ളവരോട്‌ ഒടുങ്ങാത്ത പക ഇവർ പുലർത്തുന്നു. തരം കിട്ടിയാൽ ആക്രമിക്കുകയും ചെയ്യും. അരോഗദൃഢഗാത്രരാണ്‌ ജാരവകൾ, ആഫ്രിക്കയിലെ തനി നീഗ്രൊവംശജരെ പോലെ തന്നെ തനി കറുപ്പു തൊലിക്കാർ, ചുരുണ്ടമുടി, ബലിഷ്ഠമായ കൈകാൽ, ശക്തിയേറിയ വലിയ പല്ലുകൾ, നാലുമുതൽ അഞ്ചടി വരെ ഉയരം, വയറിനു മുകളിൽ മരച്ചീളുകൾ കൊണ്ടുണ്ടാക്കിയ ഒരുകവചം ഉണ്ട്‌. ഇതിലാണ്‌ ആയുധങ്ങൾ സൂക്ഷിക്കുന്നത്‌. വാഴയിലകൊണ്ടും കവുങ്ങിൻ നാരു കൊണ്ടും ഉണ്ടാക്കുന്ന ആഭരണങ്ങളും ധരിക്കാറുണ്ട്‌. ഭക്ഷണം പക്ഷിമൃഗാദികളും കടലിൽ നിന്നു പിടിക്കുന്ന മത്സ്യവും കാട്ടുകനികളും ആണ്‌. എവിടെ ഇരുമ്പ്‌ കണ്ടാലും കൈക്കലാക്കും, അതു കൊണ്ട്‌ അമ്പുകളുണ്ടാക്കും. ജാരവകളെ കുറിച്ച്‌ 1873 ഓഗസ്റ്റ്‌ 9-ാ‍ം തിയതി അന്നത്തെ ചീഫ്‌ കമ്മിഷണർ സ്റ്റീവാർഡ്‌ ഇങ്ങനെ എഴുതി "അവരെ ഞങ്ങൾ കടൽക്കരയിൽ ഒരിക്കലും കണ്ടിട്ടില്ല, അവർ ഞങ്ങൾ അറിയുന്ന വർഗ്ഗക്കാരുമായി ഒരിക്കലും സൗഹൃദത്തിലായിരുന്നില്ല" ഇതിന്‌ ഇന്നും മാറ്റമൊന്നും വലിയ തോതിൽ വന്നിട്ടില്ല. സെന്റിലിനീസുകൾ ഇന്നും ആർക്കും പിടി കൊടുത്തിട്ടില്ല. തികഞ്ഞ ഏകാന്ത വാസത്തിലാണിവർ, പുറമേയുള്ളവർക്ക്‌ ഇവരെക്കുറിച്ച്‌ ഒന്നും തന്നെ അറിയില്ല. ഇരുനൂറോളം ജാരവകളുണ്ടെന്നാണ്‌ കരുതുന്നത്‌, സെന്റിലിനീസുകൾ നൂറിൽ താഴയേ വരൂ. ഓംഗികൾ ലിറ്റിൽ ആൻഡമാനിലെ ആദിവാസികളാണ്‌ ഓംഗികൾ. വേട്ടയാടലും അമ്പും വില്ലും ഉപയോഗിച്ചുള്ള മീൻപിടുത്തവും ആണ്‌ ഇവരുടെ തൊഴിൽ. ഇന്ന് നാഗരിക മനുഷ്യരുമായി ഇവരും ഇടചേർന്ന് ജീവിക്കുന്നു. ദ്വീപുകളുടെ ഭരണസംവിധാനമായ പ്രദേശ്‌ കൌൺസിലിൽ ഓംഗികളുടെ പതിനിധിയും ഉണ്ട്‌. ഡ്യുഗോംഗ്‌ ക്രീക്കിൽ ഒരു ഡോക്ടറേയും ഇവർക്കായി നിയമിച്ചിരിക്കുന്നു. നിക്കോബാറികൾ ഭാരതത്തിലെ ഏതൊരു പൗരനേയും പോലെ ദേശസ്നേഹികളും തങ്ങളുടെ കടമകളും അവകാശങ്ങളും ചുമതലകളും മനസ്സിലാക്കിയിട്ടുള്ള ലോകത്തിന്റെ മുഖ്യധാരയിലേക്കെത്തിയിട്ടുള്ള നിക്കോബാർ ദ്വീപസമൂഹങ്ങളിൽ വസിക്കുന്ന ആദിവാസികളാണ്‌ 25000-ത്തോളം ഉള്ള നിക്കോബാറികൾ. വിദ്യാഭ്യാസവും ക്രിസ്റ്റ്യൻ മിഷനറി മാരുടെ പ്രവർത്തനവും ആണ്‌ അവരെ ഇന്നത്തെ നിലയിലേക്ക്‌ ഉയർത്തിയത്‌. കൂട്ടുകുടുംബസമ്പ്രദായം ഇന്നും നിലനിൽക്കുന്ന ഇവർക്കിടയിൽ കുടുംബത്തിലെ തലമൂത്ത ആളുടെ നേതൃത്വത്തിലാണ്‌ എന്തും ചെയ്യുന്നത്‌. ഓരോ ഗ്രാമത്തിനും ഒരു തലവൻ ഉണ്ട്‌. പ്രായപൂർത്തിയായ ആർക്കുംതലവനെ തിരഞ്ഞെടുക്കാൻ അവകാശമുണ്ട്‌. ഓരോ ഗ്രാമങ്ങളിലും ജന്മഗൃഹങ്ങളും മരണഗൃഹങ്ങളും ഉണ്ട്‌. ഇവിടങ്ങളിൽ വെച്ചാണ്‌ പ്രസവവും മരണാനന്തരകർമ്മങ്ങളും ചെയ്യപ്പെടുന്നത്‌. കുൺസേറോ, കനാച്ചോ എന്നിവയാണ്‌ നിക്കോബാറികളുടെ പ്രധാന ഉത്സവങ്ങൾ. ഇതിൽ പിതാമഹന്മാരെ ആദരിക്കാനുള്ള കനാച്ചോ ഉത്സവമാണ്‌ ഏറെ പ്രധാനം. നിക്കോബാറികൾ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നു. അവരുടെ ഭാഗമായ നൻക്രുറി സമൂഹത്തിന്റെ ചുക്കാൻ പിടിക്കുന്നത്‌ റാണി ലക്ഷ്മിയാണ്‌. അവരുടെ അമ്മ ഇസ്‌ലോൺ രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മൻ പട്ടാളം തീരത്തെത്തിയപ്പോൾ ദ്വീപിൽ ബ്രിട്ടീഷ്‌ പതാക ഉയർത്തി ജർമ്മനിയെ തുരത്തി. അന്ന് ബ്രിട്ടീഷ്‌കാർ ആദരസൂചകമായി നൽകിയതാണ്‌ റാണി പട്ടം. ഷോംബനുകൾ നിക്കോബാർ ദ്വീപുകളുടെ തെക്കെ അറ്റത്ത്‌ ഗ്രേറ്റ്‌ നിക്കോബാരിൽ വസിക്കുന്ന ഷോംബനുകളും മുഖ്യധാരയിലേക്കെത്താൻ വിമുഖത കാണിക്കുന്നവരാണ്‌. 200-ൽ അധികമാണ്‌ ഇവരുടെ എണ്ണം. നാണം കുണുങ്ങികളായ ഇവരുടെ എണ്ണം ത്വക്ക് രോഗങ്ങൾ ബാധിച്ചാണ്‌ കുറയുന്നതെന്നു കരുതുന്നു. വേട്ടയാടി കിട്ടുന്നത്‌ കഴിച്ച്‌ ഇവർ ഇന്നും വനാന്തരങ്ങളിൽ കഴിയുന്നു. സർക്കാർ ഇവർക്കായി ഡോക്ടർമാരെയും സാമൂഹ്യപ്രവർത്തകരേയും നിയോഗിച്ചിട്ടുണ്ട്‌. മറ്റ്‌ ആദിവാസികളെ പോലെ തന്നെ നാളെയെ കുറിച്ചുള്ള ചിന്ത ഇവർക്കുമില്ല. ദ്വീപുകൾ ഇന്ന് thumb|ആന്തമാൻ ദ്വീപുകൾ thumb|ആന്തമാൻ ദ്വീപുകളിലെ അഗ്നിപർവ്വത ലാവ ആധുനിക നിക്കോബാറിന്റെ പിതാവായി പരേതനായ ബിഷപ്പ്‌ ജോൺ റിച്ചാർഡ്സൺ ആദരിക്കപ്പെടുന്നു. പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുള്ള ഇദ്ദേഹമായിരുന്നു ദ്വീപുകളുടെ ആദ്യത്തെ നോമിനേറ്റഡ്‌ പാർലമെന്റ്‌ അംഗവും. ഏറെ മലയാളികൾ ഇവിടെ താമസിക്കുന്നു. കപ്പൽ ആണ്‌ ദ്വീപുകളിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗം. ദ്വീപുകൾ തമ്മിലും ബോട്ടുകൾ ആണ്‌ പ്രധാന യാത്രാ ഉപാധി. ദ്വീപുകൾക്കുള്ളിൽ ബസ്സുകൾ ഉണ്ട്‌. ദ്വീപുകളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു ഡീസൽ ജനറേറ്ററുകൾ ഉപയോഗിക്കുന്നു. 43 പഞ്ചായത്തുകൾ ഉള്ള ദ്വീപുകൾക്ക്‌ പാർലമെന്റിലേക്ക്‌ ഒരാളെ അയക്കാം. കര,നാവിക,വ്യോമസേനകളുടെ സംയുക്ത കമ്മാൻഡ്‌ ദ്വീപുകളുടെ മാത്രം പ്രത്യേകതയാണ്‌. ഭാരതത്തിന്റെ ഏറ്റവും തെക്കെയറ്റമായ ഇന്ദിരാ മുനമ്പ്‌ ഇന്നൊരു വിനോദ സഞ്ചാര‍ കേന്ദ്രമാണ്‌. ഈ ദ്വീപുകളിൽ സ്വാതന്ത്ര്യത്തിനായി ജീവൻ വെടിഞ്ഞവരേറെയാണ്‌. ഒറ്റപ്പെട്ട ദ്വീപുകളുടെ ആവേശവും പ്രചോദനവും പ്രാധാന്യവും അതിലാണടങ്ങിയിരിക്കുന്നത്‌ കൃഷി നിക്കോബാർ ദ്വീപുകളിൽ നാളികേരം സമൃദ്ധമായി വിളയുന്നു. ഇവിടെ നിന്നുള്ള പ്രധാന കയറ്റുമതിയും നാളികേരമാണ്. ഒരളവുവരെ നാളികേരം ഒരു നാണയം എന്ന നിലയിലും ഇവിടെ ഉപയോഗിച്ചിരുന്നു. പണത്തിനു പകരം നാളികേരം കൊടുത്ത് ആളുകൾ സാധനങ്ങൾ വാങ്ങിയിരുന്നു.1915-ലെ ഒരു കണക്കനുസരിച്ച് നിക്കോബാർ ദ്വീപിലെ ജനങ്ങളുടെ കൈവശം മൂന്നു കോടിയോളം നാളികേരം ഉണ്ടായിരുന്നു. ഒരു സമ്പന്നമായ കുടുംബം, 300 നാളീകേരം ദിവസം ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതിൽ മൂന്നിൽ രണ്ടു ഭാഗവും പന്നിക്ക് ഭക്ഷണമായായിരുന്നു ഉപയോഗിച്ചിരുന്നത്. thumb|ഒരു ആൻഡമാൻ ഗ്രാമം അവലംബം കൂടുതൽ അറിവിന്‌ പുറം ഏടുകൾ http://www.and.nic.in/ ചിത്രങ്ങള് http://www.funonthenet.in/index.php?set_albumName=Andaman-and-Nicobar-Islands&option=com_gallery&Itemid=&include=view_album.php&page=1 വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വർഗ്ഗം:ആന്തമാൻ നിക്കോബാർ ദ്വീപുകൾ
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
https://ml.wikipedia.org/wiki/ആൻഡമാൻ_നിക്കോബാർ_ദ്വീപുകൾ
തിരിച്ചുവിടുക ആന്തമാൻ നിക്കോബാർ ദ്വീപുകൾ
കൊല്ലം
https://ml.wikipedia.org/wiki/കൊല്ലം
വിവേകാനന്ദൻ
https://ml.wikipedia.org/wiki/വിവേകാനന്ദൻ
സ്വാമി വിവേകാനന്ദൻ ( Shami Bibekanondo)( (ജനുവരി 12, 1863 - ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേര്. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ഒന്നാമത്തേത്, ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ എന്ന നിലയിലും രണ്ടാമത്തേത് മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ എന്ന നിലയിലുമാണിത്. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.http://www.ramakrishna.org/sv.htm ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കുന്നു. ജീവിതരേഖ കുട്ടിക്കാലം thumb|right|ഭുവനേശ്വരീ ദേവി (വിവേകാനന്ദന്റെ മാതാവ്) കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും പുരാണപണ്ഡിതയുമായിരുന്ന ഭുവനേശ്വരിയുടെയും പത്തു സന്താനങ്ങളിൽ ആറാമത്തെ സന്താനമായി 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെ, പൗഷമാസത്തിലെ കൃഷ്ണസപ്തമിയും അത്തം നക്ഷത്രവും കൂടിയ സമയത്താണ് സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരിയുടെയും മൂന്ന് മക്കൾ നേരത്തേ മരിച്ചുകഴിഞ്ഞിരുന്നു. അക്കാലത്ത് ഭാരതത്തിന്റെ തലസ്ഥാനം കൽക്കത്ത എന്നറിയപ്പെട്ടിരുന്ന കൊൽക്കത്തയായിരുന്നു. നരേൻ, നരേന്ദ്രൻ എന്നോക്കെ അടുപ്പമുള്ളവർ വിളിച്ച ആ കുട്ടി, ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളർന്നു. വിരേശ്വരൻ എന്നായിരുന്നു അവന്റെ അമ്മ നൽകിയ പേര്‌ (ബീരേശ്വർ) അത് ചുരുക്കി ബിലേ എന്നാണ്‌ നരേന്ദ്രനെ വീട്ടിലെ അംഗങ്ങൾ വിളിച്ചിരുന്നത്. ഒരിക്കൽ കേട്ടതൊന്നും മറക്കാതിരിക്കാനുള്ള ഓർമ്മശക്തിയും ഒരുകാര്യം ചെയ്യുമ്പോൾ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ള കഴിവും കുട്ടിക്കാലത്തുതന്നെ നരനുണ്ടായിരുന്നു. കുട്ടിക്കാലത്തു തന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം കലശലായ നരേന്ദ്രൻ അതിനായി ശിവനെ ധ്യാനിക്കാൻ തുടങ്ങി, അങ്ങനെ ഏകാഗ്രമായ ധ്യാനവും നരനു വശമായി. വിദ്യാഭ്യാസകാലം വീട്ടിലെത്തി പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു അദ്ധ്യാപകനാണ്‌ നരേന്‌ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകിയത്‌. അതിനു ശേഷം കുട്ടിയെ ഏഴാം വയസ്സിൽ മെട്രൊപൊളിറ്റൻ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ തുടങ്ങി. 1879-ൽ നരൻ ഹൈസ്കൂൾ പരീക്ഷ ഒന്നാം ക്ലാസ്സിൽ ജയിച്ച്‌ പ്രസിഡൻസി കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. പിന്നീട്‌ ജനറൽ അസ്സംബ്ലീസ്‌ ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. മധുരശബ്ദത്തിനുടമയായിരുന്ന നരൻ വായ്പാട്ടും ഹിന്ദി, ഉർദു, പേർഷ്യൻ സംഗീതങ്ങളും പഠിച്ചിട്ടുണ്ട്‌. ഇതു കൂടാതെ ഉപകരണ സംഗീതവും വശമാക്കിയിരുന്നു. ശ്രീരാമകൃഷ്ണസംഗമം. ഈശ്വരനെ കാണാൻ സാധിക്കുമോ?, എങ്ങനെയാണത്‌ സാധിക്കുക?, ജീവിതത്തിന്റെ അർത്ഥമെന്താണ്‌? മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്‌. വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും ആർക്കും നരേന്ദ്രനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ. ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്‌ അറിഞ്ഞത്‌. 1881-ൽ നരേന്ദ്രന്റെ അയൽവാസിയായ സുരേന്ദ്രനാഥ മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണൻ വന്നിരുന്നു. മിത്ര പറഞ്ഞതനുസരിച്ച്‌ അവിടെയെത്തിയ നരേന്ദ്രൻ ശ്രീരാമകൃഷ്ണനു വേണ്ടി ഒരു കീർത്തനം ആലപിച്ചു. സംപ്രീതനായ ശ്രീരാമകൃഷ്ണൻ നരേന്ദ്രനെ ദക്ഷിണേശ്വരത്തേക്ക്‌ ക്ഷണിച്ചിട്ടാണ്‌ മടങ്ങിയത്‌. 200px|left|thumb|ശ്രീരാമകൃഷ്ണ പരമഹംസൻ ഏതാനും ദിവസങ്ങൾക്കകം ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ പ്രതീക്ഷിച്ചിരുന്നവനെ പോലെ ശ്രീരാമകൃഷ്ണൻ സ്വീകരിച്ചു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ സമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണന്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്. 'നീ വരാൻ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു.....! നരേന്ദ്രനെ ഏറെക്കാലമായ്‌ അലട്ടിയിരുന്ന ഈശ്വരനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന്‌ 'ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ ഈശ്വരൻ പ്രത്യക്ഷപ്പെടും'എന്നായിരുന്നു മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ, നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെ ആണ്‌ ശ്രീരാമകൃഷ്ണനിൽ കണ്ടത്‌. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി. 1884-ൽ നരേന്ദ്രന്റെ പിതാവ്‌ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ഭാരം നരേന്ദ്രനിലായി. ഒരു തൊഴിൽ തേടി നരേന്ദ്രൻ അലഞ്ഞു, സമ്പാദ്യങ്ങളൊന്നും ഇല്ലായിരുന്നതിനാൽ കുടുംബം പട്ടിണിയിലായി. കിട്ടിയ തൊഴിലുകൾ ഒന്നും കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഉതകില്ലായിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ ഈശ്വരനെ പഴിക്കാൻ തുടങ്ങി. നരേന്ദ്രനിൽ ഈശ്വരവിശ്വാസത്തിന്റെ അടിത്തറപാകിയ മാതാവു പോലും ഈശ്വരനെ നിന്ദിക്കാൻ തുടങ്ങിയപ്പോൾ, പട്ടിണിയും കഷ്ടപ്പടും ഈശ്വരനുണ്ടെങ്കിൽ എന്തിന്‌ സൃഷ്ടിച്ചു എന്ന് നരേന്ദ്രൻ ചിന്തിക്കാൻ തുടങ്ങി. പ്രശ്നപരിഹാരത്തിനായി ശ്രീരാമകൃഷ്ണനടുത്തെത്തിയ നരേന്ദ്രനോട്‌ കഷ്ടപ്പാട്‌ മാറാൻ പ്രാർത്ഥിക്കാനാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്നാൽ അതിനായി കാളീ ക്ഷേത്രത്തിലെത്തിയ നരേന്ദ്രനു 'ഭക്തി നൽകിയാലും, അറിവു നൽകിയാലും, വൈരാഗ്യം നൽകിയാലും' എന്നു മാത്രമേ പ്രാർത്ഥിക്കാൻ കഴിഞ്ഞുള്ളു. നരേന്ദ്രനിൽ സന്തുഷ്ടനായ ഗുരു, കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹം നൽകിയത്രെ. പൂർണ്ണ ആദ്ധ്യാത്മിക പ്രവേശനം thumb|right|300px|കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ 1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി, നരേന്ദ്രനും മറ്റുള്ളവരും ചേർന്ന് ഗുരുവിനെ ഗംഗാതീരത്ത്‌ സംസ്കരിച്ചു. ഗുരുവിന്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനമെടുത്തു. ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന സുരേന്ദ്രനാഥ ദത്തയുടെ സാമ്പത്തിക സഹായത്തോടെ കൊൽക്കത്തക്കടുത്ത്‌ വരാഹനഗരം എന്ന ഒരു ചെറുപട്ടണത്തിൽ ഒരു പഴയ കെട്ടിടം വാടകക്കെടുത്ത്‌ ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി. അതിനു ശേഷം ലൗകിക ബന്ധങ്ങൾ പൂർണ്ണമായി വെടിഞ്ഞ്‌ ആശ്രമത്തിനായി ജീവിക്കാൻ തീരുമാനിച്ചു. ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു 1888-ലെ ആദ്യത്തെ യാത്ര. ആ യാത്രയിൽ ഹത്രാസ്‌ തീവണ്ടിസ്റ്റേഷനിൽ നിന്നും പരിചയപെട്ട ശരത്ചന്ദ്ര ഗുപ്തൻ എന്നയാളാണ്‌ വിവേകാനന്ദന്റെ ആദ്യശിഷ്യനായ സദാനന്ദൻ. തെക്കേ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട വിവേകാനന്ദൻ 1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ എത്തി.thumb|left|ഷൊർണൂർ റയിൽ വേ സ്റ്റേഷനു മുമ്പിൽ സ്വാമിവിവേകാനന്ദൻ നട്ട ആൽമരം ഇവിടെ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു മുതലായവരെ കണ്ട്‌ വിവേകാനന്ദൻ സന്തുഷ്ടനായി. ചട്ടമ്പിസ്വാമികളാണ്‌ വിവേകാനന്ദന്‌ ചിന്മുദ്രയുടെ രഹസ്യം വെളിപ്പെടുത്തികൊടുത്തത്‌. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും എന്നഭിപ്രായപ്പെട്ടു . പിന്നീട്‌ രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, തന്റെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്‌ മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം 3 ദിവസം (1892 Dec 25,26,27)അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌. അക്കാലത്ത്‌ ഷിക്കാഗോ സർവ്വമതസമ്മേളനത്തെ കുറിച്ച്‌ അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത്‌ വിവേകാനന്ദന്റെ അടുത്ത്‌ എത്തിയപ്പോൾ വിവേകാനന്ദൻ ആവശ്യപ്പെട്ടത്‌ അത്‌ പാവപ്പെട്ടവർക്ക്‌ വിതരണം ചെയ്യാനാണ്‌. ആദ്യത്തെ ലോക പര്യടനം 1892 ഡിസംബറിൽ കന്യാകുമാരിയിലെ പാറപ്പുറത്ത് ധ്യാനത്തിലിരിക്കുമ്പോഴാണ് ഷിക്കാഗോഗയിലെ മതസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സ്വാമി തീരുമാനിച്ചത്. 1893-ൽ വിവേകാനന്ദൻ തന്റെ സുഹൃത്തും ശിഷ്യനുമായിരുന്ന ഖെത്രി രാജാവിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ നിർബന്ധം മൂലമാണ്‌ വിവേകാനന്ദൻ എന്ന പേര്‌ സ്ഥിരമായി സ്വീകരിച്ചത്‌. അദ്ദേഹത്തിന്റെ തന്നെ നിർബന്ധം മൂലം വിവേകാനന്ദൻ ഷികാഗോയിലേക്‌ പോകുവാൻ തീരുമാനിച്ചു. 1893 ജനുവരി 12-ന്‌ ഖെത്രി രാജാവ്‌ നൽകിയ ടിക്കറ്റിൽ വിവേകാനന്ദൻ മുംബൈ തുറമുഖത്തുനിന്ന് പെനിൻസുലാർ എന്ന കപ്പലിൽ ലോകപര്യടനത്തിനായി പുറപ്പെട്ടു. സിംഗപ്പൂർ, ഹോങ്കോങ്ങ്‌, ചൈന, ജപ്പാൻ, കാനഡ തുടങ്ങിയ പ്രദേശങ്ങൾ യാത്രക്കിടയിൽ അദ്ദേഹം സന്ദർശിച്ചു. ഷികാഗൊ സർവ്വമത സമ്മേളനം thumb|left| ലോകമതസമ്മേളനവേദിയിൽ ലോക മതസമ്മേളനത്തിലെ വിവേകാനന്ദന്റെ പ്രസംഗം, 1893. കാനഡയിലെ വാൻകൂവറിൽ നിന്ന് ഷിക്കാഗോയിലെത്തിയ വിവേകാനന്ദൻ, മേളയുടെ അന്വേഷണ വിഭാഗത്തിൽ നിന്നും മതസമ്മേളനത്തിൽ പ്രസംഗിക്കാൻ ഇനി സാധിക്കില്ല എന്ന മറുപടിയാണ്‌ ലഭിച്ചത്‌. കൈയിൽ പണമില്ലാതെ അലഞ്ഞ വിവേകാനന്ദൻ പൗരസ്ത്യ ആശയങ്ങളിൽ താൽപര്യമുള്ളവനും ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും ആയിരുന്ന ജെ. എച്ച്‌. റൈറ്റിനെ പരിചയപെട്ടു. റൈറ്റിന്റെ സഹായം കൊണ്ടാണ്‌ വിവേകാനന്ദന്‌ മേളയിൽ സ്വയം പ്രതിനിധീകരിക്കാൻ സാധിച്ചത്‌. മതമഹാസമ്മേളനത്തിന്റെ നിർവാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: 'ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസർമാരെയും ഒന്നിച്ചുചേർത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണം. അങ്ങനെയാണ് സ്വാമി വിവേകാനന്ദൻ ഷിക്കാഗോ സമ്മേളനത്തിൽ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്. 1893 സെപ്റ്റംബർ11ന് മലയിൻകീഴ് ഗോപലകൃഷ്ണൻ, വിശ്വമനവികതയ്ക്കു വേണ്ടി നിലകൊണ്ട ലോക ഗുരു- പേജ്4, മാതൃഭൂമി ദിനപത്രം. മേളയിൽ കൊളംബസ്‌ ഹാളിൽ നടത്തിയ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാർത്ഥമായി സ്പർശിച്ചു.കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത സമ്മേളനമയിരുന്നു അത്. പത്രങ്ങളും മറ്റും വിവേകാനന്ദന്‌ നല്ല പ്രസിദ്ധി നേടി കൊടുത്തു. തുടർന്ന് വിവേകാനന്ദൻ മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി. 1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങൾ നടത്തി. വീണ്ടും ഇന്ത്യയിൽ thumb|left|ജയ്‌പൂരിൽ എത്തിയപ്പോൾ 1894ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1895ൽ വിവേകാനന്ദൻ ഫ്രാൻസ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനിൽ മിസ് മുള്ളറും മിസ്റ്റർ സ്റ്റർഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോർക്കിലേക്കു പോയി. 'കർമയോഗ'ത്തെക്കുറിച്ച് ന്യൂയോർക്കിൽ വെച്ച് പ്രഭാഷണം നടത്തിയ സ്വാമിജി വീണ്ടും ലണ്ടനിലെത്തി. 1897 ജനുവരി 15ന് ഏതാനും പാശ്ചാത്യശിഷ്യരുമൊത്ത് കൊളംബോ തുറമുഖത്തെത്തി. കൊളംബോയിൽനിന്ന് രാമേശ്വരത്തിനടുത്തുള്ള പാമ്പനിൽ വന്നിറങ്ങിയ സ്വാമിജിക്ക് ഭാരതത്തിൽ വൻസ്വീകരണമായിരുന്നു ലഭിച്ചത്.ഇംഗ്ലണ്ടിലെ പ്രവർത്തനങ്ങൾ അഭേദാനന്ദനേയും അമേരിക്കയിലെ പ്രവർത്തനങ്ങൾ ശാരദാനന്ദനേയും ഏൽപ്പിച്ച വിവേകാനന്ദൻ മൂന്നുവർഷത്തോളമെടുത്ത പ്രവർത്തനങ്ങൾക്ക്‌ ശേഷം സ്വാമിനി നിവേദിത (മർഗരറ്റ് നോബിൾ) അടക്കമുള്ള പാശ്ചാത്യശിഷ്യരുമൊത്ത്‌ കൊളംബോയിലും അവിടുന്ന് തമിഴ്‌നാട്ടിലെ പാമ്പനിലും എത്തിയ വിവേകാനന്ദൻ ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം എന്ന പ്രഭാഷണ പരമ്പരയിൽ മുഴുകി. പിന്നീട്‌ വിവേകാനന്ദൻ ചെന്നൈയിൽ നിന്നും കൊൽക്കത്തക്ക്‌ കപ്പൽ കയറി. കൊൽക്കത്തയിലെത്തിയ വിവേകാനന്ദൻ സന്യാസി മഠങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബാഗ്‌ ബസാറിൽ നിവേദിതാ വിദ്യാലയവും സ്ത്രീകൾക്കായി ശാരദാമഠവും സ്ഥാപിച്ചു. അപ്പോഴേക്കും ആസ്ത്മയും തുടർച്ചയായ പ്രവർത്തനവും വിവേകാനന്ദന്റെ ആരോഗ്യം നശിപ്പിച്ചിരുന്നു. 1899-ൽ അനാരോഗ്യം വകവെക്കാതെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക്‌ അദ്ദേഹം കപ്പൽ കയറി. അമേരിക്കൻ ലണ്ടൻ പര്യടനത്തിനു ശേഷം 1900-ൽ പാരീസിൽ നടന്ന മത ചരിത്ര മഹാസഭയിൽ പങ്കുകൊണ്ടു. അവിടുന്ന് വിയന്ന, കെയ്‌റോ വഴി വീണ്ടും ഇന്ത്യയിലെത്തി. അവസാന കാലം ഇന്ത്യയിലെത്തിയ വിവേകാനന്ദന്റെ ആരോഗ്യം വളരെ മോശമായിരുന്നു. എന്നിരുന്നാലും ഇന്ത്യയെമ്പാടും വിശ്രമമില്ലാതെ സഞ്ചരിച്ചു, മഠാധിപതിയുടെ ചുമതലകൾ കൃത്യമായി ചെയ്തു. 1902 ജൂലൈ 4 വെള്ളിയാഴ്ച രാത്രി ശിഷ്യരുടെ സംഗീതം ആസ്വദിച്ചിരുന്ന വിവേകാനന്ദൻ പെട്ടെന്ന് ഒരു ശിഷ്യനോട്‌ തൻറെ കാൽ ഒന്നു തിരുമ്മിത്തരാൻ ആവശ്യപ്പെട്ടു. ആ ഇരുപ്പിൽ ധ്യാനത്തിൽ പ്രവേശിച്ച വിവേകാനന്ദൻ സമാധിയാകുകയാണുണ്ടായത്‌. സമാധിസമയത്ത് അദ്ദേഹത്തിന് 39 വയസ്സായിരുന്നു. ഔദ്യോഗികമായി അദ്ദേഹത്തിന്റെ മരണകാരണം മസ്തിഷ്കാഘാതമായിരുന്നു. ദരിദ്രരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാൻ ഏറെ ഉത്സാഹിച്ച വിവേകാനന്ദൻ സർവ്വസംഗ പരിത്യാഗിയായി വേദാന്തധർമ്മത്തിലധിഷ്ഠിതമായ നിരപേക്ഷമായ കർമ്മം ചെയ്യാനാണ്‌ ആവശ്യപെട്ടത്‌. എന്ന് ലോകത്തെ വിളിച്ചുണർത്തിയ വിവേകാനന്ദൻ, സത്യം കണ്ടെത്തുകയും, സേവനം ചെയ്യുകയുമാണ്‌ ശരിയായ ജീവിതം എന്നു കരുതിയ മഹാനാണ്‌. ചിന്തയും ദർശനങ്ങളും ശങ്കരാചാര്യരുടെ വ്യാഖ്യാനപ്രകാരമുള്ള വേദാന്തദർശനങ്ങളിലാണ് ഹിന്ദുത്വത്തിന്റെ ആത്മാവ് കുടികൊള്ളുന്നതെന്ന് വിവേകാനന്ദൻ വിശ്വസിച്ചിരുന്നു. അദ്ദേഹം വേദാന്തതത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു ഓരോ ആത്മാവും ലീനമായി ദൈവികമാണ് എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ. വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂർ‌ണ്ണതയെ വെളിപ്പെടുത്തുകയാണ് മതത്തിലൂടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ് മാനവസേവയാണ് യഥാർത്ഥ മാധവസേവ. വിവേകാനന്ദന് തന്റെ ഗുരുവായ രാമകൃഷ്ണനിൽ നിന്നും ലഭിച്ച പ്രധാന ഉപദേശങ്ങളിലൊന്നാണ് 'ജീവനാണ് ശിവൻ' (ഓരോ വ്യക്തിയിലും ദൈവത്വമുണ്ട്). ഇതേ തുടർന്ന് അദ്ദേഹം ദരിദ്രനാരായണ സേവ എന്ന കർമ്മപദ്ധതിക്ക് രൂപം നൽകി(സാധുക്കളിലൂടെ ദൈവത്തെ സേവിക്കുക). വിവേകാനന്ദൻ ശ്രീരാമകൃഷമഠം സ്ഥാപിച്ചത് ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച (आत्मनॊ मोक्षार्थम् जगद्धिताय च) (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി) എന്ന തത്ത്വത്തിലധിഷ്ടിതമായാണ്. വിവേകാനന്ദ സൂക്തങ്ങൾ ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.'അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്. ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക. ഈ ലോകം ഭീരുക്കൾക്കുള്ളതല്ല ഓടിയൊളിക്കാൻ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ. രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാൽ നിങ്ങൾക്കൊരു വസ്തുത കാണാം അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന്.. വിധവയുടെ കണ്ണുനീർ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല. ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌ കൃതികൾ അദ്ദേഹത്തിന്റെ കൃതികൾ (പലഭാഗത്തായി നടത്തിയ പ്രഭാഷണങ്ങളിൽ നിന്നും സ്വരൂപിച്ചവ)‌ പ്രധാനമായും നാലു യോഗങ്ങളെ (രാജയോഗം, കർമ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം) സംബന്ധിച്ചവയാണ്. ഇവയിൽ പലതും അതതു യോഗയിൽ വളരെയധികം സ്വാധീനം ചെലുത്തിയവയും ഇന്നും അടിസ്ഥാനഗ്രന്ഥങ്ങളായി ഉപയോഗിക്കുന്നവയുമാണ്. അദ്ദേഹം പല സുഹൃത്തുക്കൾക്കായി പലപ്പോഴായി എഴുതിയ കത്തുകളും ആത്മീയവും സാഹിത്യവുമായ മൂല്യങ്ങൾ ഉള്ളവയാണ്. വളരെ നല്ല ഒരു ഗായകനും സാഹിത്യകാരനുംകൂടിയായിരുന്നു വിവേകാനന്ദൻ. അദ്ദേഹം തന്റെ ഇഷ്ടദൈവമായ കാളിയെ സ്തുതിക്കുന്ന നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലും ഉദ്ബോധനങ്ങളിലും ധാരാളം നർമ്മരംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നതായി കാണാം. ബംഗാളി ഭാഷയിലുള്ള അദ്ദേഹത്തിന്റെ കൃതികൾ പലതും വളരെയധികം ലളിതമായിരുന്നു. പ്രഭാഷണങ്ങളാകട്ടെ, കൃതികളാകട്ടെ അത് ഒരിക്കലും രചയിതാവിന്റെ ഭാഷാപ്രാഗല്‌ഭ്യം തെളിയിക്കാനുള്ളതാവരുത് , മറിച്ച് അനുവാചകഹൃദയങ്ങളിലേക്ക് ലോലമായി കടന്നു ചെല്ലുന്നതാകണം എന്ന് സ്വാമി ദൃഢമായി വിശ്വസിച്ചു. ബഹുമതികൾ 1995 നവംബർ 11നു ഷിക്കാഗോയിലെ പ്രമുഖ തെരുവുകളിലൊന്നായ മിഷിഗൻ അവന്യൂവിന്റെ ഒരു ഭാഗത്തിനു സ്വാമി വിവേകാനന്ദ വേ (Swami Vivekananda Way) എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തു.July 13, 1998 Press Release From the Consulate General of India, Chicago, IL, USA വിവേകാനന്ദനും ശാസ്ത്രവും വിവേകാനന്ദൻ തന്റെ രാജയോഗം'' എന്ന കൃതിയിൽ അമാനുഷിക ഊർജ്ജസ്രോതസ്സുകളെക്കുറിച്ച് വർ‌ണ്ണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാജയോഗം അഭ്യസിക്കുന്നവന് അതിമാനുഷിക കഴിവുകൾ കൈവരിക്കാൻ സാധിക്കും. അങ്ങനെയുള്ള ഒരു വ്യക്തിക്ക് 'അപരന്റെ മനസ്സ് വായിക്കുക', 'പ്രപഞ്ചശക്തികളെ നിയന്ത്രിക്കുക', അന്യന്റെ ശരീരനിയന്ത്രണം', 'ശ്വാസോച്ഛ്വാസമില്ലാതെ ജീവിക്കുക' മനുഷ്യാസാധ്യമല്ലാത്ത സിദ്ധികൾ കൈവരിക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഭാരതീയവിശ്വാസപ്രകാരമുള്ള ജന്മകുണ്ഡലിനി ശക്തി, ചക്രവ്യവസ്ഥ എന്നിവയെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. വിവേകാനന്ദൻ ഐൻസ്റ്റീനു മുൻപേതന്നെ ഈതർ സിദ്ധാന്തത്തെ നിരാകരിച്ചിട്ടുണ്ട്(1895).The Ether പ്രസിദ്ധ വൈദ്യുതി ശാസ്ത്രജ്ഞനായ നിക്കോളാസ് ടെസ്ല, വിവേകാനന്ദന്റെ സംഖ്യാശാസ്തത്തെപ്പറ്റിയുള്ള പ്രഭാഷണം കേട്ടതിനെ തുടർന്നാണ് ഭൗതികവസ്തുക്കൾ ഊർജ്ജത്തിന്റെ ആവിഷ്കരണമാണ് എന്ന അവലോകനത്തിലെത്തിയത്. ഇതേത്തുടർന്ന് അദ്ദേഹം പിണ്ഡത്തിനെ തതുല്യമായ സ്ഥിതികോർജ്ജനിലയിലേക്ക് ഗണിതശാസ്ത്രസഹായപ്രകാരം തെളിയിച്ചു.Vivekananda also mentioned this to E.T.Sturdy in one of his epistleshttp://hinduism.about.com/od/vivekananda/p/vivekananda.htm വിവേകാനന്ദനെക്കുറിച്ച് പ്രമുഖർ അവലംബം കൂടുതൽ അറിവിന്‌ പുറം ഏടുകൾ http://www.vivekananda.org/ http://www.srv.org/swamiji.html വിവേകാനന്ദന്റെ സമ്പൂർണ്ണ കൃതികൾ(ഇംഗ്ലീഷ്‌) ചിത്രങ്ങൾ http://www.vivekananda.org/archivephotogallery.asp വർഗ്ഗം:1863-ൽ ജനിച്ചവർ വർഗ്ഗം: 1902-ൽ മരിച്ചവർ വർഗ്ഗം:ജനുവരി 12-ന് ജനിച്ചവർ വർഗ്ഗം:ജൂലൈ 4-ന് മരിച്ചവർ വർഗ്ഗം:ഇന്ത്യയിലെ ആത്മീയാചാര്യന്മാർ വർഗ്ഗം:ഹൈന്ദവസന്യാസിമാർ വർഗ്ഗം:ഹൈന്ദവാചാര്യന്മാർ
വിവേകാനന്ദ സ്വാമികൾ
https://ml.wikipedia.org/wiki/വിവേകാനന്ദ_സ്വാമികൾ
തിരിച്ചുവിടുക വിവേകാനന്ദൻ
ശ്രീരാമകൃഷ്ണ പരമഹംസൻ
https://ml.wikipedia.org/wiki/ശ്രീരാമകൃഷ്ണ_പരമഹംസൻ
ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ (ഫെബ്രുവരി 18, 1836 - ഓഗസ്റ്റ് 16, 1886). കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് ഹിന്ദുമതത്തെകുറിച്ച്‌ കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു. കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ സ്വാമി വിവേകാനന്ദനായി മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ സൂഫി മതത്തിന്റെയും, ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌. മഹാസമാധി സമാധിസ്ഥനാകുകയെന്നത് രാമകൃഷ്ണദേവന്റെ ജീവിതത്തിൽ ഒട്ടേറെ ദിവസം സംഭവിച്ചിട്ടുള്ളതാണ് തൊണ്ടയിൽ കാൻസർ ബാധിച്ച്‌ 1886 ഓഗസ്റ്റ്‌ 16 ന് 50 ആം വയസ്സിൽ മഹാസമാധിയായി. thumb|150px|left|ശ്രീരാമകൃഷ്ണ പരമഹംസർ (1881, കൽക്കട്ട) കൂടുതൽ അറിവിന്‌ പുറം ഏടുകൾ http://www.belurmath.org/sriramakrishna.htm http://www.ramakrishna-kalady.org/SriRK.shtml http://www.ramakrishnavivekananda.info/ https://www.sriramakrishnamath.org/guidinglights/issrk.aspx വർഗ്ഗം:ഫെബ്രുവരി 18-ന് ജനിച്ചവർ വർഗ്ഗം:1836-ൽ ജനിച്ചവർ വർഗ്ഗം:ഓഗസ്റ്റ് 16-ന് മരിച്ചവർ വർഗ്ഗം:1886-ൽ മരിച്ചവർ വർഗ്ഗം:ഹൈന്ദവം വർഗ്ഗം:ഇന്ത്യയിലെ ആത്മീയാചാര്യന്മാർ
ശാരദാദേവി
https://ml.wikipedia.org/wiki/ശാരദാദേവി
ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയായിരുന്നു ശാരദാദേവി. പൂർവ്വാശ്രമത്തിൽ ഇവരുടെ പേര് ശാരദാമണി മുഖോപാദ്ധ്യായ എന്നായിരുന്നു. അദ്ദേഹത്തിനാകട്ടെ അവർ കാളീ മാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യർക്കും അവർ മാതാ ആയിരുന്നു. രാമകൃഷ്ണ മിഷന്റെ വളർച്ചക്ക് ഇവർ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്. ബംഗാളിൽ ജയറാംബാടി എന്ന സ്ഥലത്ത്‌ 1853-ൽ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ൽ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച്‌ 22 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു. തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക്‌ മടങ്ങി. പിന്നീട്‌ പ്രായപൂർത്തിയായപ്പോൾ 1871-ൽ ശാരദ ബന്ധുക്കളുമൊത്ത്‌ പരമഹംസന്റെ അടുത്ത്‌ എത്തി, ഈ യാത്രയിലെ ദുരിതങ്ങളിൽ നിന്ന് അവരെ രക്ഷിച്ചത്‌ കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക്‌ ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌ ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവർ ഭംഗിയായ്‌ നടത്തി. 1920-ൽ കടുത്ത ജ്വരം ബാധിച്ചതിനേ തുടർന്ന് ഏതാനം നാൾ ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ജുലൈ‌ 20-ന്‌ അന്തരിച്ചു. ജീവചരിത്രം 1853 ഡിസംബർ 22 ന് പശ്ചിമബംഗാളിലുള്ള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ശാരദാമണി ജനിച്ചത്. പിതാവ് രാമചന്ദ്ര മുഖോപാദ്ധ്യായ ഒരു കർഷകനായിരുന്നു, കൂടാതെ പുരോഹിത ജോലികളും ചെയ്തിരുന്നു. അമ്മ ശ്യാമസുന്ദരീ ദേവി. ദിവ്യത്വമുള്ള ഒരു മകൾ തങ്ങൾക്ക് ജനിക്കുമെന്ന് നേരത്തേ തന്നെ ചില പ്രകൃത്യതീതശക്തികൾ ഈ ദമ്പതികൾക്ക് സൂചന നൽകിയിരുന്നുവെന്ന് പറയപ്പെടുന്നു.വുമൺ സെയിന്റ്സ് ഓഫ് ഈസ്റ്റ് ആന്റ് വെസ്റ്റ് - ഗഹനാനന്ദ പുറം 95 നാടോടിക്കഥകളും, ഹിന്ദു പുരാണങ്ങളും കേട്ടാണ് ശാരദാമണി വളർന്നത്. ശാരദാമണിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലായിരുന്നു. വീട്ടുജോലികളിൽ അമ്മയെ സഹായിച്ചും, സഹോദരങ്ങളെ കരുതലോടെ നോക്കി വളർത്തിയുമാണ് ശാരദാമണി തന്റെ ബാല്യം പിന്നിട്ടത്.വുമൺ സെയിന്റ്സ് ഓഫ് ഈസ്റ്റ് ആന്റ് വെസ്റ്റ് - ഗഹനാനന്ദ പുറം 96 1864 ലെ ക്ഷാമകാലത്ത് വിശന്നുവലഞ്ഞവർക്ക് ഭക്ഷണം കൊടുക്കുന്നതിൽ ശാരദാമണി സദാ ശ്രദ്ധാലുവായിരുന്നു. കാളിയേയും, ലക്ഷ്മിയേയും ശാരദാമണി ഭക്ത്യാദരപൂർവ്വം ആരാധിച്ചിരുന്നു. അവലംബം പുറത്തേക്കുള്ള കണ്ണികൾ എസ്.ആർ.വി അസ്സോസ്സിയേഷൻസ് രാമകൃഷ്ണ വിവേകാനന്ദ സെന്റർ ന്യൂയോർക്ക് വിഭാഗം:ഹൈന്ദവം Category:ഇന്ത്യയിലെ ആത്മീയാചാര്യന്മാർ വർഗ്ഗം:1853-ൽ ജനിച്ചവർ വർഗ്ഗം:ഡിസംബർ 22-ന് ജനിച്ചവർ വർഗ്ഗം:1920-ൽ മരിച്ചവർ വർഗ്ഗം:ജൂലൈ 20-ന് മരിച്ചവർ
അന്താരാഷ്ട്ര നാണയനിധി
https://ml.wikipedia.org/wiki/അന്താരാഷ്ട്ര_നാണയനിധി
frame|right|ഐ.എം.എഫിന്റെ ചിഹ്നം ഐ എം എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് - International Monetary Fund) അഥവാ രാജ്യാന്തര നാണയ നിധി രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനമാണ്. 184 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1945ലാണു സ്ഥാപിതമായത്. രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക, അംഗരാജ്യങ്ങൾക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുക, വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക എന്നിവയാണ് രാജ്യാന്തര നാണയ നിധിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. വാഷിംഗ്‌ടൺ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം രൂപവത്കരണ പശ്ചാത്തലം ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തെയും വിനിമയ സ്ഥിരതയെയും യുദ്ധം പ്രതികൂലമായി ബാധിച്ചു. യുദ്ധാനന്തര സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ 1944 ജൂലൈ ഒന്നു മുതൽ 22 വരെ അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ബ്രിട്ടൻ വുഡ്സിൽ 44 ലോകരാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ദ്ധർ ഒത്തുചേർന്നു. ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറാൻ രാജ്യാന്തര ബാങ്കിംഗ് സ്ഥാപങ്ങൾ വേണമെന്ന ഈ സമ്മേളനത്തിലെ നിർദ്ദേശമാണ് ഐ എം എഫിന്റെ രൂപവത്കരണത്തിനു പശ്ചാത്തലമായത്. ബ്രിട്ടൻ‌വുഡ് സമ്മേളനത്തിൽ ഉയർന്ന നിർദ്ദേശങ്ങളുടെ ചുവടു പിടിച്ചാണ് ഈ സ്ഥാപനം രൂപീകൃതമായത്. 44 രാജ്യങ്ങൾ തുടക്കത്തിൽ അംഗങ്ങളായി. നിലവിൽ 189 അംഗങ്ങൾ ഉണ്ട് പ്രവർത്തന ശൈലി അംഗരാജ്യങ്ങൾ നിയോഗിക്കുന്ന ഗവർണ്ണർമാരുടെ സംഘമാണ് ഐ എം എഫിന്റെ പരമോന്നത സമിതി. ഓരോ അംഗരാജ്യത്തിനും ഓരോഗവർണ്ണർമാരെ നിയമിക്കാം. എക്സിക്യുട്ടീവ് ഡയറക്ടർമാർ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. ആകെ 21 ഡയറക്ടർമാരാണുള്ളത്. ഇവരിൽ അഞ്ചു പേരെ നാണയ നിധിയിലേക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകുന്ന അമേരിക്ക, ബ്രിട്ടൻ‍, ജർമ്മനി, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ നിയമിക്കുന്ന. ശേഷിക്കുന്ന രാജ്യങ്ങൾക്കെല്ലാംകൂടി 16 ഡയറക്ടർമാരെ നിയമിക്കാനുള്ള അവകാശമേയുള്ളു. വർഗ്ഗം:സാമ്പത്തികം
സ്വാമിനി നിവേദിത
https://ml.wikipedia.org/wiki/സ്വാമിനി_നിവേദിത
സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു സിസ്റ്റർ നിവേദിത (ഒക്ടോബർ 28, 1867 - ഒക്ടോബർ 13, 1911). സ്വാമിനി നിവേദിത എന്നും അറിയപ്പെടുന്നു. സാമൂഹ്യ പ്രവർത്തകയും അദ്ധ്യാപികയും ഗ്രന്ഥകാരിയും ആയിരുന്ന മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ ആണ്‌, സ്വാമി വിവേകാനന്ദന്റെ ഒട്ടുമിക്ക ഇംഗ്ലീഷ്‌ അമേരിക്കൻ പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും, പിന്നീട്‌ ഇന്ത്യയിലെത്തി സന്യാസസംഘാംഗമാകുകയും സ്വാമിനി നിവേദിത ആകുകയും ചെയ്തത്‌. നവെംബർ 1898-ൽ നിവേദിത 'നിവേദിതാ വിദ്യാലയം' എന്ന പേരിൽ കൊൽക്കത്തയിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും വേണ്ടി ഒരു വിദ്യാലയം തുടങ്ങി. ഭാരത സംസ്കാരത്തിനു പുറത്തു നിന്നു വന്ന ഒരാൾ എന്ന നിലയിൽ തന്റെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സംസ്കാരച്യുതിക്കെതിരെയും, ഭാരതത്തിലെ സ്വാതന്ത്ര്യ സമരങ്ങൾക്കും ഏറെ ഉപകാരങ്ങൾ ചെയ്തു. 1911 ഒക്ടോബർ 13-ന്‌ മരണമടഞ്ഞു. ജീവിതരേഖ അയർലണ്ടുകാരായ സാമുവലിന്റെയും മേരിയുടെയും മകളായി 1867 ഒക്ടോബർ 28-ന് ജനിച്ചു. മാർഗരറ്റ് നോബിൾ എന്നാണ് യഥാർഥപേര്. ഇംഗ്ലണ്ടിൽ ജീവിതമാരംഭിച്ച മാർഗരറ്റ് ടൊറെന്റണിലെ ഹാലിഫാക്സ് സ്കൂളിൽ, വിദ്യാഭ്യാസം നടത്തിയശേഷം, പതിനെട്ടാം വയസ്സിൽ കെസ്വിക്കിലെ ഒരു സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയായി. തീവ്രമായ മതവീക്ഷണം ചെറുപ്പത്തിലേ തന്നെ ഉണ്ടായിരുന്ന മാർഗരറ്റിന് ലൗകിക ജീവിത സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. കെസ്വിക്ക് വിട്ടശേഷം ഒരു അനാഥാലയത്തിൽ കുറച്ചുകാലം കുട്ടികൾക്കൊപ്പം ജീവിച്ചു. പിന്നീട് റെക്സ്ഹാം സെക്കണ്ടറി സ്കൂളിൽ ജോലി കിട്ടിയതോടെ ജീവിതത്തിന് പുതിയ വഴിത്തിരിവുണ്ടായി. സുവിശേഷ പ്രവർത്തകയായി മാറിക്കഴിഞ്ഞിരുന്ന മാർഗരറ്റ്, പള്ളി വികാരികളുടെ ചില നിർദയമായ സാമൂഹിക നടപടികളോട് പ്രതിഷേധിച്ച് ശക്തമായ ലേഖനങ്ങൾ എഴുതിത്തുടങ്ങി. നിരവധി തൂലികാനാമങ്ങളിൽ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് എഴുതി. വിദ്യാഭ്യാസ പ്രവർത്തക എന്ന നിലയിൽ മാർഗരറ്റ് സജീവമായി പ്രവർത്തിച്ചു. ലണ്ടനിൽ ന്യൂ സ്കൂൾ സ്ഥാപിക്കുന്നതിന് ഹസിസ്ഭേല്യു മാർഗരറ്റിന്റെ സഹായം തേടിയിരുന്നു. 1895-ൽ അവിടംവിട്ട്, റസ്കിൻ സ്കൂൾ സ്ഥാപിച്ചു. അക്കാലത്ത് ലേഡി ഇസബെല്ലിന്റെ ഭവനത്തിൽ വച്ചുനടന്ന മതപ്രഭാഷണത്തിനിടയിലാണ് മാർഗരറ്റ് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടുന്നത്. പിന്നീടദ്ദേഹത്തെ അവർ ഗുരുവായി സ്വീകരിച്ചു. 1898 ജനുവരി 28-ന് അവർ ഭാരതത്തിലെത്തി. മാർച്ച് 25-ന് ബംഗാളിൽവച്ച് മാർഗരറ്റിന് സ്വാമിജി 'നിവേദിത' എന്ന പേര് കൊടുത്തു. ശ്രീരാമകൃഷ്ണസമ്പ്രദായത്തിലുള്ള പരിശീലനമാണ് നിവേദിത അഭ്യസിച്ചത്. ശ്രീശാരദാദേവിയുമായുള്ള കൂടിക്കാഴ്ചയും നിവേദിതയുടെ ആത്മീയജീവിതത്തിന് കൂടുതൽ ഉണർവേകി. വിവേകാനന്ദസന്ദേശങ്ങളുടെ പ്രചരണാർഥം അൽമോറ, കാശ്മീർ എന്നിവിടങ്ങളിൽ കുറച്ചുകാലം താമസിച്ചു. പിന്നീട് നൈഷ്ഠിക ബ്രഹ്മചാരിണിയായി ഏറെക്കാലം ബേലൂർ മഠത്തിൽ കഴിച്ചു കൂട്ടിയ നിവേദിത, 1898 നവംബർ 12-ന് ബാഗ്ബസാറിൽ ഒരു പുതിയ സ്കൂളിന് തുടക്കമിട്ടു. വിദ്യാർഥിനികൾക്ക് മാത്രമായുള്ള ഈ സ്കൂളിൽ ആധ്യാത്മികാന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നല്കിയിരുന്നു. ഇക്കാലത്ത് ടാഗൂർ കുടുംബവുമായി സമ്പർക്കം പുലർത്തുകയും രബീന്ദ്രനാഥ ടാഗൂറിന്റെ ഉറ്റ സുഹൃത്തായി മാറുകയും ചെയ്തു. ഇതിനോടകം സന്ന്യാസജീവിതത്തിൽ തീവ്രമായി ആകൃഷ്ടയായിത്തീർന്ന നിവേദിത, കാളിമാതാവിന്റെ കടുത്ത ഭക്തയായി മാറിയിരുന്നു. ആത്മീയ പ്രചാരണത്തിനിടെ വന്നുപെട്ട സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനുള്ള വഴി തേടി സ്വാമി വിവേകാനന്ദൻ, തുരീയാനന്ദസ്വാമികൾ എന്നിവർക്കൊപ്പം ലണ്ടനിലേക്കു പോയി. പിന്നീട് അമേരിക്കയിലുമെത്തി. അവിടങ്ങളിൽ നിരവധി വിവേകാനന്ദ ശിഷ്യരെ സംഘടിപ്പിക്കുകയും സംഭാവനകൾ സ്വീകരിക്കുകയും ചെയ്തു. 1902-ൽ വിവേകാനന്ദസ്വാമികൾ സമാധിയായശേഷവും നിവേദിതയുടെ ഊർജ്ജിത പ്രവർത്തനങ്ങൾക്ക് ഇളക്കം തട്ടിയില്ല. ബാലഗംഗാധര തിലകൻ, ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയ പ്രമുഖരുമായി രാഷ്ട്രീയ ചർച്ചകൾ നടത്താനും പുതിയ രാഷ്ട്രീയ സങ്കല്പം പടുത്തുയർത്താനും നിവേദിത മുന്നിലുണ്ടായിരുന്നു. ഹിന്ദുധർമത്തിന്റെ ശക്തിയിൽ അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ബറോഡയിൽവച്ച് അരവിന്ദഘോഷിനെ പരിചയപ്പെട്ടതും നിവേദിതയുടെ ജീവിതസങ്കല്പത്തെ ഊർജ്ജസ്വലമാക്കി. ദക്ഷിണേന്ത്യയിൽ ഇവർ നടത്തിയ സന്ദർശനങ്ങളും ചർച്ചകളും ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയ പ്രവർത്തനങ്ങളിലേക്ക് ശക്തമായരീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളിൽ അണിചേരുകയും ചെയ്തു. വിദ്യാഭ്യാസം, സ്വാതന്ത്ര്യപ്രസ്ഥാനം, ബംഗാൾ വിഭജനം, സ്വദേശി പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും ആത്മീയമായ ഒരുണർവ് വിപ്ളവചലനങ്ങൾക്ക് പകർന്നുകൊടുക്കാനും ഭഗിനി നിവേദിത ശ്രമിച്ചു. ഭാരതത്തിന്റെ ദേശീയതയ്ക്കുവേണ്ടിയുള്ള സമരങ്ങളിൽ നിവേദിതയും മുന്നിട്ടുനിന്നു. ഭാരതീയരുടെ വിഗ്രഹാരാധനാ സങ്കല്പത്തെ അവർ മാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സ്വാതന്ത്യ്ര പ്രക്ഷോഭങ്ങൾക്കും ആത്മീയ ധാരകൾക്കുമിടയിൽ പ്രവർത്തിച്ച നിവേദിതവിധവാബാലികമാർക്കുവേണ്ടി ഒരു ബോർഡിങ് സ്കൂൾ പണികഴിപ്പിക്കുകയുണ്ടായി. വനിതകൾക്കായി പ്രത്യേക സന്ന്യാസ ചിട്ടകളോടെ ഒരു മാതൃമന്ദിരവും അവരുടെ നേതൃത്വത്തിൽ ഉയർന്നുവന്നു. ധീരമായ ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ ഉയർന്നുവന്ന വിമർശനങ്ങളെ അസാമാന്യ ധീരതയോടെ നേരിട്ട നിവേദിത ക്രമേണ, രോഗാതുരയായിത്തീർന്നു. നിവേദിതയുടെ സമ്പൂർണ കൃതികൾ അഞ്ചുവാല്യങ്ങളിലായി കൽക്കത്ത അദ്വൈതാശ്രമത്തിൽനിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔവർ മാസ്റ്റർ ആൻഡ് ഹിസ് മെസ്സേജ്, ദ് മാസ്റ്റർ ആസ് ഐ സോ ഹിം തുടങ്ങിയ ഗ്രന്ഥങ്ങൾ വിഖ്യാതങ്ങളാണ്. 1911 ഒക്ടോബർ 13-ന് 44-ാം വയസ്സിൽ ഡാർജിലിങ്ങിൽ വച്ച് സിസ്റ്റർ നിവേദിത ദിവംഗതയായി. അവലംബം വർഗ്ഗം:ജീവചരിത്രം വർഗ്ഗം:ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകർ വർഗ്ഗം:ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ
സൗരവ് ഗാംഗുലി
https://ml.wikipedia.org/wiki/സൗരവ്_ഗാംഗുലി
സൗരവ് ചന്ദീദാസ് ഗാംഗുലി (ജനനം: ജൂലൈ 8, 1972, കൊൽക്കത്ത) ഇന്ത്യയിൽ നിന്നുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ താരവും നായകനുമായിരുന്ന ഇദ്ദേഹം ദാദാ എന്നാണ് സ്നേഹപൂർവം അറിയപെടുന്നത് .നിലവിൽ ഇദേഹം ബിസിസിഐ പ്രസിഡണ്ടാണ്. വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇന്ത്യൻ നായകനെന്ന റെക്കോർഡ് പേരിൽ ഉള്ള ഇദ്ദേഹം എക്കാലെത്തയും മികച്ച ഇന്ത്യൻ ക്യാപ്റ്റന്മാരിൽ ഒരാളാണ്.നിലവിൽ ഏകദിന ക്രിക്കറ്റിൽ റൺവേട്ടയിൽ എട്ടാമനായ ഇദ്ദേഹം 10000 റൺസ് എന്ന നാഴികക്കല്ല് മറികടന്ന മൂന്നാമത്തെ വ്യക്തി' ആണ് ( സച്ചിൻ ടെണ്ടുൽക്കർ ഇൻസമാം-ഉൽ-ഹഖ് എന്നിവർക്കു ശേഷം).2002 ൽ ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപെടുന്ന വിസ്ഡൻ ഗാംഗുലിയെ വിവിയൻ റിച്ചാർഡ്‌സ് , സച്ചിൻ ടെണ്ടുൽക്കർ ,ബ്രയാൻ ലാറ , ഡീൻ ജോൺസ് , മൈക്കൽ ബെവൻ എന്നിവർക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആറാമത്തെ ബാറ്റ്സ്മാനായി തിരഞ്ഞെടുത്തു.2004 ൽ രാജ്യം ഇദ്ദേഹത്തെ രാജ്യത്തെ വലിയ സിവിൽ ബഹുമതികളിലൊന്നായ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട് . 2014 മുതൽ ഇദ്ദേഹം ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളിൽ ഒന്നായ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത യുടെ ഉടമസ്ഥകരിൽ ഒരാളാണ്. ജീവിതരേഖ 1972-1989: ആദ്യകാല ജീവിതവും ക്രിക്കറ്റും കൊൽക്കത്തയിലെ ഒരു രാജകുടുംബത്തിൽ 1972-ൽ ജൂലൈ 8 നു ചന്ദീദാസിന്റെയും നിരുപമ ഗാംഗുലിയുടെയും ഇളയ മകനായിട്ടാണ് സൗരവ് ഗാംഗുലിയുടെ ജനനം. പ്രിന്റ് ബിസിനസ്സ് നടത്തിയിരുന്ന ചന്ദീദാസ് നഗരത്തിലെ സമ്പന്നരിൽ ഒരാളായിരുന്നു.വളരെ ആർഭാടപൂർവമായ ഒരു ജീവിതം നയിച്ചിരുന്ന ഗാംഗുലി മഹാരാജ എന്നാണറിയപ്പെട്ടിരുന്നത്. ഗാംഗുലിയുടെ പിതാവ് ചന്ദീദാസ് ഗാംഗുലി നീണ്ട അസുഖത്തെത്തുടർന്ന് 21 ഫെബ്രുവരി 2013 നു 73 വയസ്സിൽ അന്തരിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയന്നറിയപ്പെടുന്ന കൊൽക്കത്തയിൽ ജനിച്ചു വളർന്നതിനാലാകാം കുട്ടിക്കാലത്ത് ക്രിക്കറ്റിനേക്കാൾ കമ്പം ഫുട്ബോളിലായിരുന്നു. തന്റെ മാതാവിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടാതിരുന്നതുകൊണ്ടും മറ്റും ഗാംഗുലിയ്ക്ക് തന്റെ ഫുട്ബോൾ പ്രണയം ഉപേക്ഷിക്കേണ്ടി വന്നു.. പിന്നീട് ജ്യേഷ്ഠൻ സ്നേഹാശിഷ് ഗാംഗുലിക്കൊപ്പം ക്രിക്കറ്റ് കളിച്ചു വളർന്നു (സ്നേഹാശിഷ് ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുണ്ട്). തുടക്കത്തിൽ വലതു കയ്യൻ ബാറ്റ്സ്മാനായിരുന്ന സൗരവ് പിന്നീട് തന്റെ ജ്യേഷ്ഠന്റെ കളി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനു വേണ്ടി ഇടംകയ്യൻ ശൈലി സ്വീകരിച്ചു. ഇരുപതാം വയസിൽ രാജ്യാന്തര മത്സരരംഗത്തെത്തിയ ഗാംഗുലി തുടക്കത്തിൽ ടീമിൽ പിടിച്ചു നിൽക്കാൻ പാടുപെട്ടു. കളിയേക്കാൾ സൗരവിന്റെ പെരുമാറ്റത്തിലായിരുന്നു വിമർശകരുടെ കണ്ണ്. രാജകുടുംബാംഗമായതിനാൽ ഗാംഗുലിക്ക് തലക്കനം കൂടുതലാണെന്നായിരുന്നു പ്രധാന വിമർശനം.ജൂനിയർ ടീമിലിൽ കളിക്കുന്ന സമയത്ത് ടീമിലെ 12മനാവുന്നതും തന്റെ സഹതാരങ്ങൾക്ക് വെള്ളവും മറ്റും നൽകുന്നതിൽ വിമുഖത കാണിക്കുന്നു എന്നും ആരോപണം ഉയർന്നിരുന്നു. ഏതായാലും കഠിനാധ്വാനത്തിലൂടെ പിന്നീട് സൗരവ് ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിമാറി. 1990-96:കരിയറിന്റെ ആരംഭവും വിജയകരമായ അരങ്ങേറ്റവും thumb|left|upright|ലോഡ്സ് പവലിയൻ|alt=A brown coloured pavilion in front of a green field, surrounded by a number of banners 1992 ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്കിടെ ബ്രിസ്ബെയ്നിൽ വച്ചായിരുന്നു സൗരവിന്റെ രാജ്യാന്തര അരങ്ങേറ്റം. ആദ്യ മത്സരത്തിൽ 3 റൺസുമാത്രമായിരുന്നു സംഭാവന. താമസിയാതെ ടീമിൽനിന്നു പുറത്തായി. ടീമിൽ നിന്നു പുറത്തായ ഗാംഗുലി ബംഗാളിനുവേണ്ടി രഞ്ജി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തി . ഇതേത്തുടർന്ന് മാധ്യമങ്ങളുടെ രൂക്ഷ വിമർശനത്തെ തുടർന്ന് നാലു വർഷങ്ങൾക്കു ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഈ പരമ്പരയാണു ഗാംഗുലിയുടെ ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായത്.ആദ്യ ടെസ്റ്റിൽ ടീമിലിടം നേടാത്ത ഗാംഗുലി സഹതാരം നവജ്യോത് സിങ് സിദ്ദു ക്യാപ്റ്റൻ മൊഹമ്മദ് അസ്‌ഹറുദ്ദീൻ തന്നോട് മോശമായി പെരുമാറി എന്ന കാരണം പറഞ്ഞ് ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് പിന്മാറിയതോടെ രണ്ടാം ടെസ്റ്റിനുള്ള ടീമിലിടം നേടി .ഇംഗ്ലണ്ടിനെതിരേ ലോർഡ്സിൽ നടന്ന രണ്ടാം മത്സരത്തിൽ സെഞ്ച്വറി നേടിയാണ് ഗാംഗുലി തന്റെ അരങ്ങേറ്റം ആഘോഷിച്ചത്. ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ ഗാംഗുലിയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ സമനില നേടി. പിന്നീട് ഗാംഗുലിയുടെ കീഴിൽ ഉപനായകനായ രാഹുൽ ദ്രാവിഡിന്റെയും അരങ്ങേറ്റ ടെസ്റ്റായിരുന്നു ഇത് . ലോർഡ്സിൽ അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ കളിക്കാരനായി സൗരവ്. ഹാരി ഗ്രഹാം, ജോൺ ഹാംഷെയർ എന്നിവരാണ് മറ്റു രണ്ടുപേർ. മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടിയ ഗാംഗുലി തന്റെ ആദ്യ രണ്ടു ടെസ്റ്റുകളിലും സെഞ്ചുറി നേടുന്ന മൂന്നമത്തെ കളിക്കാരനായി മാറി. ഈ കളിയിൽ സച്ചിൻ ടെണ്ടുൽക്കറുമായി 255 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.ഇത് ആ സമയത്ത് ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയ്ക്കു പുറത്തു ഉണ്ടാക്കുന്ന എറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു. 1997-99ൽ വിവാഹം,ഏകദിനത്തിലെ ഓപ്പണിംങ്ങ്, 99 ലെ ലോകകപ്പ് thumb|upright|ഗാംഗുലി 2008-ലെ ശ്രീലങ്കൻ പര്യടനത്തിനിടയിൽ.|alt=A middle-aged man stands to wear a white long-sleeved shirt and white trousers, while he has sunglasses resting on a cap that is on his head. Green grass and a boundary line are in the background. വിജയകരമായ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ആഴ്ചകൾക്കുശേഷം ഗാംഗുലി തന്റെ ബാല്യകാല പ്രണയിനിയായ ഡോണ റോയുമായി രഹസ്യമായി വിവാഹം കഴിച്ചു.ഈ സമയത്ത് തർക്കത്തിലായിരുന്ന വധൂവരന്മാരുടെ കുടുംബങ്ങളിൽ ഈ വാർത്ത വലിയ കോലാഹലമുണ്ടാക്കി. പിന്നീട് ഈ രണ്ടും കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും രണ്ടു കുടുംബങ്ങൾ ചേർന്ന് ഔപചാരിക കല്യാണം 1997 ഫെബ്രുവരിയിൽ നടത്തുകയും ചെയ്തു. ഇതേ വർഷം തന്നെയാണ് ഗാംഗുലി തന്റെ കന്നി സെഞ്ച്വറി 113 നേടിയത്. ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഇത്.പിന്നീട് ആ വർഷത്തിന്റെ അവസാനത്തിൽ പാകിസ്താനുമായി നടന്ന സഹാറ കപ്പിൽ തുടർച്ചയായി നാലു തവണ മാൻ ഒഫ് ദ മാച്ച് പുരസ്കാരം നേടുകയുണ്ടായി. ആദ്യമായാണ് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്. ഇതിലെ രണ്ടാമത്തെ മത്സരത്തിൽ 10 ഓവർ എറിഞ്ഞ ഇദ്ദേഹം തന്റെ മികച്ച ബൗളിംങ്ങ് നേട്ടമായ അഞ്ച് വിക്കറ്റ് നേട്ടം 16 റൺസ് നൽകി കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ആ വർഷം അധികം റൺസ് നേടിയിട്ടില്ലായിരുന്ന ഗാംഗുലി ആ വർഷാവസാനം നടന്ന ശ്രീലങ്കയ്ക്കെതിരെ നടന്ന നാലു ടെസ്റ്റുകളിൽ മൂന്നു സെഞ്ചുറികൾ നേടി.ഇതിൽ രണ്ടെണ്ണത്തിൽ സച്ചിൻ ടെണ്ടുൽക്കറുമായി 250 റൺസിലേറെ കൂട്ടുകെട്ടുണ്ടാക്കാനും ഗാംഗുലിക്കു സാധിച്ചു. 1998 ജനുവരിയിൽ ധാക്കയിൽ നടന്ന ഇൻഡിപെൻഡന്റ് കപ്പ് ഫൈനലിൽ ഇന്ത്യ വിജയകരമായി 315 റൺസ് 48 ഓവറിൽ മറികടന്നു, സെഞ്ചുറി നേടിയ ഗാംഗുലിയായിരുന്നു മാൻ ഓഫ് ദ മാച്ച്..1998 മാർച്ചിൽ കൊൽക്കത്തയിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഗാംഗുലിയായിരുന്നു തന്റെ മീഡിയം പേസ് ബോളിംങ്ങുമായി ഇന്ത്യൻ ബോളിംങ്ങ് ഓപ്പൺ ചെയ്തത്. അന്ന് മൂന്നു വിക്കറ്റാണ് ഗാംഗുലി നേടിയത്.. ഇംഗ്ലണ്ടിൽ 1999-ൽ ഇംഗ്ലണ്ടിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ഗാംഗുലി ഗ്രീലങ്കയക്കെതിരെയുള്ള ഒരു മത്സരത്തിൽ 158 പന്തിൽ നിന്ന് 17 ഫോറും 7 സിക്സും അടക്കം 183 റൺസ് എടുത്തു. ലോകകപ്പിലെ ഏറ്റവും ളയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറും ഒരു ഇന്ത്യക്കാരന്റെ ഉയർന്ന സ്കോറുമാണിത്.ആ മാച്ചിൽ രാഹുൽ ദ്രാവിഡ് മായി ചേർന്നുണ്ടാക്കിയ 318 റൺസിന്റെ കൂട്ടുകെട്ട് ഒരു ലോകകപ്പിലെ ഏറ്റവും ഉയർന്നതും ഒരു എകദിന മത്സരത്തിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടുമാണ്‌.1999–00 കാലഘട്ടത്തിൽ ഓസ്ട്രേലിയ ,സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി നടന്ന ടെസ്റ്റ് പരമ്പരകൾ ഇന്ത്യ തോറ്റു.രണ്ടു പരമ്പരകളിലുമായി അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ പരാജയമടഞ്ഞത്.. ഈ പരമ്പരകളിൽ ഗാംഗുലിയുടെ സംഭാവന മോശമായിരുന്നു.22.40 റൺസ് ശരാശരിയിൽ 224 റൺസ് നേടാനെ ഇദ്ദേഹത്തിനായുള്ളു. എന്നാൽ എകദിന മത്സരങ്ങളിൽ മികച്ച ഫോം കണ്ടെത്തിയ ഗാംഗുലി അഞ്ച് സെഞ്ചുറികൾ ആ വർഷം നേടി.ഇത് ഗാംഗുലിയ പിഡബ്ലൂസി ഏകദിന റാങ്കിംങ്ങിൽ ഒന്നാം സ്ഥാനത്തെത്തിച്ചു.ഇതേ സമയത്താണ് തെന്നിന്ത്യൻ അഭിനേത്രി നഗ്മയുമായി ഗാംഗുലി പ്രണയത്തിലാണെന്ന് വാർത്ത പരന്നത്. എന്നാൽ ഇത് ഗാംഗുലി നിഷേധിച്ചു. 2000-05: നായകനായിട്ടുള്ള സ്ഥാനാരാഹോണവും വിജയവും thumb|നാറ്റ് വെസ്റ്റ് പരമ്പരയുടെ ഫൈനലിനിടെ ലോഡ്സിൽ ഗാംഗുലി ഊരി വീശിയ ജെഴ്സി ലണ്ടനിൽ പ്രദർശത്തിൽ.|alt=A blue coloured T-shirt displayed at a store window. The T-shirt has the words "Ganguly" and the number 99 below it, both in yellow color. Beside the T-shirt, a picture and an open book is visible. 2000 ലെ കോഴ വിവാദത്തിൽ ടീമിലെ ചില കളിക്കാർ  ഒത്തുകളിച്ചതിനെ തുടർന്ന് ഗാംഗുലി ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.സച്ചിന്റെ മോശം ആരോഗ്യവും മറ്റു ചില കാരണങ്ങളും ഇതിനു കാരണമായി .ക്യാപ്റ്റൻ എന്ന നിലയിൽ നന്നായി തുടങ്ങിയ ഗാംഗുലി ദക്ഷിണാഫ്രിക്കക്കെതിരായുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര നേടി പിന്നീട്  2000 - ലെ ഐ.സി.സി. നോക്കൗട്ട് ട്രോഫി ഫൈനലിലേക്കീ ഇന്ത്യൻ ടീമിനെ നയിച്ചു.ഫൈനലിലടക്കം രണ്ടു സെഞ്ചുറി നേടിയെങ്കിലും നാലു വിക്കറ്റിനു ന്യൂസിലാന്റ് ജേതാക്കളായി.അതേ വർഷം, ഗാംഗുലി ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ ഒരു കൈ നോക്കിയെങ്കിലും അത് അത്ര വിജയകരമായിരുന്നില്ല.ലങ്കാഷെയർ സഹ താരം ആൻഡ്രൂ ഫ്ലിന്റോഫ് ഗാംഗുലിയെ ചാൾസ് രാജകുമാരനോടാണ് ഉപമിച്ചത്.2001-ന്റെ തുടക്കത്തിൽ ഓസ്ട്രേലിയയുടെ ഇന്ത്യ പര്യടനത്തിൽ മൂന്ന് ടെസ്റ്റ്  അഞ്ച് ഏകദിന മത്സരങ്ങളാണ് ഉണ്ടായിരുന്നത് .ഇതിൽ നാലു മത്സരങ്ങളുടെ ടോസ് സമയത്ത് ഗാംഗുലി വൈകി എത്തി വിവാദം സൃഷ്ടിച്ചു. ഇത് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് വോയെ കുപിതനാക്കി. പിന്നീട് നാലാം ഏകദിനത്തിന്റെ ടോസ് സമയത്ത് ഗാംഗുലി പരിശീലന സമയത്ത് ധരിക്കുന്ന വസ്ത്രം ധരിച്ചെത്തിയത് കൂടുതൽ വിവാദം സൃഷ്ടിച്ചു. ക്രിക്കറ്റിൽ ടോസിംങ് സമയത്ത് ഈ വേഷം അസാധാരണമാണ്.എന്നിരുന്നാലും ഈ പരമ്പര 2-1 ന് ഇന്ത്യ നേടി.രണ്ടാം ടെസ്റ്റിലെ ഇന്ത്യയുടെ വിജയം ഓസ്ട്രേലിയയുടെ 16 ടെസ്റ്റുകളുടെ റെക്കോഡ് വിജയത്തിനാണ് തടയിട്ടത്.ഈ മത്സരത്തിൽ ഒന്നാമിന്നിംങ്ങ്സിൽ 274 റൺസ്  ലീഡ് വഴങ്ങിയ ഇന്ത്യ പരാജയം ഉറ്റുനോക്കുകയായിരുന്നതിനെ തുടർന്ന് ഫോളോ ഓൺ ചെയ്യേണ്ടി വന്ന ഇന്ത്യ വി.വി.എസ്. ലക്ഷ്മൺ (281), രാഹുൽ ദ്രാവിഡ് (180) എന്നിവരുടെ സെഞ്ചറിയുടെ ബലത്തിൽ നാലാം ദിനം മുഴുവൻ ബാറ്റ് ചെയ്ത ഇന്ത്യ ഓസ്ട്രേലിയക്കു മുന്നിൽ 384 റൺസിന്റെ വിജയലക്ഷ്യം വെക്കുന്നു. ഈ ലക്ഷ്യം നേടാൻ സാധിക്കാതിരുന്ന ഓസ്ട്രേലിയ പരാജയപ്പെട്ടു.ഇതോടെ  ഫോളോ ഓണിനു നിർബന്ധിച്ച ശേഷം തോൽവി വഴക്കുന്ന മൂന്നാമത്തെടീമായി ഓസ്ട്രേലിയ മാറി..2001 നവംബറിൽ ഗാംഗുലിയുടെ ഭാര്യ ഡോണ അവരുടെ മകൾ സന ഗാംഗുലിയ്ക്ക് ജന്മം നൽകി. 2002 ലോർഡ് വെച്ചു നടന്ന നാറ്റ് വെസ്റ്റ് സീരീസിലെ അവസാന മത്സരത്തിൽ ടീം അംഗങ്ങളായ യുവരാജ് സിംഗ്, മുഹമ്മദ് കൈഫ് തുടങ്ങിയവരുടെ ഗംഭീരമായ പ്രകടനം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. പവലിയനിൽ വെച്ച് തന്റെ കുപ്പായം ഊരി വീശിയാണ് ഇന്ത്യയുടെ വിജയം ഗാംഗുലി ആഘോഷിച്ചത്. പിന്നീട് ക്രിക്കറ്റിന്റെ "മാന്യൻമാരുടെ കളി" എന്ന ചിത്രം തകർത്തിനും  ലോർഡ്സിലെ പ്രോട്ടോക്കോൾ ലഘിച്ചതിനും ഗാംഗുലി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു പര്യടനത്തിനിടയിൽ ബ്രിട്ടീഷ് താരം ആൻഡ്രൂ ഫ്ലിൻറോഫ് നടത്തിയത് താൻ അനുകരിക്കുക മാത്രമാണ് താൻ  ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു..2003 ലെ ക്രിക്കറ്റ്‌ വേൾഡ് കപ്പിൽ ഇന്ത്യ ഫൈനലിലെത്തി .1983 ശേഷം ആദ്യമായാണ് ഇന്ത്യ ലോകകപ്പ് ഫൈനൽ എത്തിയത് .ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. വ്യക്തിപരമായി ഗാംഗുലിയ്ക്ക് വളരെ നല്ല ഒരു ടൂർണമെന്റായിരുന്നു ഇത്. മൂന്ന് സെഞ്ചുറികൾ ഉൾപ്പെടെ 58,12 ശരാശരിയിൽ 465 റൺസാണ് ഈ വേൾഡ് കപ്പിൽ ഗാംഗുലി നേടിയത്. 2004 ആയപ്പോഴേക്കും, ക്യാപ്റ്റനെന്ന നിലയിൽ ഗംഭീര വിജയം കൈവരിച്ചിട്ടുള്ള ഗാംഗുലിയെ. മാധ്യമങ്ങൾ  ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വിലയിരുത്താൻ തുടങ്ങി.എന്നിരുന്നാലും ക്യാപ്റ്റനായിരുന്ന ശേഷമുള്ള ഇദ്ദേഹത്തിന്റെ പ്രകടനം മോശമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.പ്രത്യേകിച്ചും 2003-ലെ ലോകകപ്പിനു ശേഷം..2004 ൽ, 1969 നു ശേഷം ഓസ്ട്രേലിയ ഇന്ത്യയിൽ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കി.നാഗ്പൂരിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പിച്ചിനെ ചൊല്ലി ഗാംഗുലി ബിസിസിഐ യുമായി അഭിപ്രായ വ്യത്യസം ഉണ്ടായി.ഗ്രൗണ്ട്സ്മെൻ ഗാംഗുലിയുടെ അഭിപ്രാത്തിനെതിരായി പുല്ലു നിറഞ്ഞ പിച്ചാണ് ഒരുക്കിയത്. ഇത് ഇന്ത്യൻ നായകനെതിരെയുള്ള ഒരു തരം പ്രതികാര നടപടിയായി വിദ്ഗ്ത്തർ വിലയിരുത്തി.താൽകാലിക നായകനായിരുന്ന ആദം ഗിൽക്രിസ്റ്റ് ടോസ്സിനായി വന്നപ്പോൾ രാഹുൽ ദ്രാവിഡിനെയാണ് കണ്ടത്.ഗാംഗുലി എവിടെയെന്ന ഗിൽക്രിസ്റ്റിന്റെ ചോദ്യത്തിനു വ്യക്തമായ മറുപടി നൽകാതിരുന്ന ദ്രാവിഡ് "ഓ ആർക്കറിയാം" എന്നാണുത്തരം നൽകിയത്. 2004 ൽ ഗാംഗുലിക്ക് പത്മശ്രീ ബഹുമതി ലഭിച്ചു. കായികരംഗത്തെ മികവുറ്റ സംഭാവനകൾ പരിഗണിച്ച് 2004 ജൂൺ 30 ന് അന്നത്തെ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുൾ കലാം ആണ് പുരസ്കാരദാനം ചെയ്തത്. 2005 ഒക്ടോബറിൽ മോശമായ പ്രകടനം മൂലം ടീമിൽ നിന്നും സ്ഥാനം നഷടപ്പെട്ടു. തുടർന്ന് ദ്രാവിഡ് ഇന്ത്യൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. 2006-07: ഗ്രെഗ് ചാപ്പലുമായിട്ടുള്ള തർക്കം, തിരിച്ചുവരവ് left|thumb|തന്റെ വീടിനു പുറത്ത് ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന ഗാംഗുലി.|alt=A middle-aged man signing on cricket bats. He wears a white T-shirt and a navy blue cap. A number of people are visible, who surround him. 2005 സെപ്റ്റംബറിൽ ഗ്രെഗ് ചാപ്പൽ സിംബാവെ പര്യടനത്തിനിടയിൽ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റു.ഇദ്ദേഹവും ഗാംഗുലിയുമായുള്ള തർക്കം പലപ്പോഴും തലക്കെട്ടുകൾ സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് ഗാംഗുലി ഇന്ത്യയെ നയിക്കാൻ "ശാരീരികവും മാനസികവുമായ" ഫിറ്റല്ല എന്നും അദ്ദേഹത്തിന്റെ "വിഭജിച്ച് ഭരിക്കൽ"  പെരുമാറ്റം ടീമിനെ ദോഷകരമായി ബാധിക്കുമെന്നും ചാപ്പൽ ബിസിസിഐയ്ക്ക് ഇമെയിൽ അയച്ചു.ഈ ഇമെയിൽ മാധ്യമങ്ങൾക്ക് ചോർന്നതും ഗാംഗുലിയുടെ ആരാധകരിൽ നിന്നും വലിയ പ്രതിഷേധമാണുണ്ടായത്.ഗാംഗുലി ഇന്ത്യൻ മീഡിയയിൽ നിന്നും പിന്തുണയാണ് ഈ വിഷയത്തിൽ ലഭിച്ചിരുന്നത്. ഒടുവിൽ ബോർഡ് ഇക്കാര്യത്തിൽ ഇടപെടുകയും രണ്ടു പേർക്കുമിടയിൽ തർക്കപരിഹാരത്തിന് നിർദ്ദേശിക്കുകയും ചെയ്തു. Ganguly's results in international matches MatchesWonLostDrawnTiedNo resultTest 1133735410–ODI 311149145-116 ഇതിന്റെ ഭാഗമായി ഗാംഗുലി, ചാപ്പൽ, സിംബാവെ പര്യടനത്തിനുള്ള ഇന്ത്യൻ ടീം മാനേജർ അമിതാഭ് ചൗധരി എന്നിവർ ബിസിസിഐ കമ്മിറ്റി മുമ്പാകെ ഹാജരാകുകയും പ്രശ്നങ്ങളൊന്നുമില്ലാതെ ഒരുമിച്ച് പ്രവർത്തിക്കാമെന്നുറപ്പു നൽകുകയും ചെയ്തു. തന്റെ മോശം പ്രകടനവും കോച്ച് ചാപ്പലുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളും മൂലം  ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഗാംഗുലിയെ ഒഴിവാക്കി ദ്രാവിഡിനെ നിയമിച്ചു.പത്ത് മാസങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സുരേഷ് റെയ്നയുടെയും മുഹമ്മദ് കൈഫ് -ന്റെയും മോശം ഫോമിനെ തുടർന്ന് ഗാംഗുലി ടീമിൽ തിരിച്ചുവിളിക്കപ്പെട്ടു. 2006 ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും തുടർന്നു ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പരയിലും ഇന്ത്യയുടെ പ്രകടനം മോശമായിരുന്നു 4-0 ആയിരുന്നു ഇന്ത്യ ആ പരമ്പര തോറ്റത്. ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ ഗാംഗുലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ 37/4 ഇന്ത്യ പരുങ്ങി നിൽക്കുന്ന സമയത്ത് ബാറ്റ് ചെയ്യാനെത്തുകയും 83 റൺസ് നേടുകയും അതുപോലെ അടുത്ത ഇന്നിംഗ്സിൽ 51 റൺസ് നേടുകയും ഇന്ത്യയെ പരമ്പരയിലെ ആദ്യ വിജയത്തിലേക്ക് നയിക്കുകയും ചെയ്തുതു. ഈ മത്സരത്തിൽ തന്റെ പരമ്പരാഗത ബാറ്റിംഗ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി മിഡിൽ സ്റ്റംപ് ഗാർഡ് എടുത്താണ് ഗാംഗുലി കളിച്ചത്. ഈ പരമ്പര ഇന്ത്യ തോറ്റെങ്കിലും ഗാംഗുലിയാണ് ഈ പരമ്പരയിൽ ഇന്ത്യയ്ക്കു വേണ്ടി കൂടുതൽ റൺസുകൾ നേടിയത്. ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഏകദിന ടീമിലേക്കും തിരിച്ചു വിളിക്കപ്പെട്ട ഗാംഗുലി വെസ്റ്റ് ഇൻഡീസ് , ശ്രീലങ്ക എന്നിവർക്കെതിരായ ഏകദിന ടൂർണമെന്റുകളിൽ സ്ഥാനം പിടിച്ചു.രണ്ടു വർഷത്തിനിടയിൽ നടന്ന തന്റെ ആദ്യ ഏകദിന ഇന്നിംഗ്സിൽ, വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 98 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രണ്ടു പരമ്പരകളിലും മികച്ച പ്രകടനം കാഴ്ചവച്ച ഗാംഗുലിയുടെ ശരാശരി 70 റൺസായിരുന്നു.അതു പോലെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മാൻ ഓഫ് ദ സീരീസ് പുരസ്കാരവും ഗാംഗുലിയ്ക്കായിരുന്നു. 2007 ലോകകപ്പിനുള്ള ഔദ്യോഗിക ടീമിൽ ഇടം പിടിച്ച ഗാംഗുലി ബംഗ്ലാദേശിനെതിരായ ആദ്യ റൗണ്ട് പോരാട്ടത്തിനൊടുവിൽ പുറത്തായ ഇന്ത്യക്ക് വേണ്ടി ഏറ്റവും റൺസ് നേടിയ താരമായിരുന്നു. ലോകകപ്പിലെ ഗ്രൂപ് സ്റ്റേജിലെ പുറത്താക്കിയതിനു ശേഷം ഇന്ത്യൻ ടീമിലെ ചില അംഗങ്ങളും ചാപ്പലും തമ്മിലുള്ള വിള്ളലിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. വേഗത്തിൽ സ്കോർ ചെയ്യാനുള്ള ടീം മാനേജ്മെൻറിൻറെ നിർദ്ദേശങ്ങൾ ഗാംഗുലി ശ്രദ്ധിച്ചില്ല എന്ന് ആരോപണമുയർന്നു.കോച്ച് ഞങ്ങളുടെ മനോഭാവത്തെ ചോദ്യം ചെയ്തതാണ് ടീമിനെ ഏറ്റവും അധികം വേദനിപ്പിക്കുന്നതെന്ന സച്ചിന്റെ പരാമർശത്തെ തുടർന്ന്. ചാപ്പൽ തന്റെ കരാർ പുതുക്കാതെ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു.2007 ഡിസംബർ 12 ന് ഗാംഗുലി പാകിസ്താനെതിരെ കളിക്കുമ്പോൾ തന്റെ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി ആയി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ അദ്ദേഹം 239 റൺസ് നേടി.ഈ മത്സരത്തിൽ അഞ്ചാം വിക്കറ്റിൽ യുവരാജ് സിംഗിനൊപ്പം ചേർന്ന് 300 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. 2007 ൽ ടെസ്റ്റ്, ഏകദിന മത്സരങ്ങളിൽ ഗാംഗുലി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2007 ൽ ടെസ്റ്റ് മത്സരങ്ങളിൽ ജാക്ക് കാലീസിനു പിറകിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോററായ ഗാംഗുലി  61.44 ശരാശരിയിൽ (മൂന്ന് സെഞ്ചറിയും നാല് അർദ്ധ സെഞ്ചറിയും അടക്കം) 1106 റൺസ് നേടി. 2007 ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ കളിക്കാരനുമായിരുന്ന ഗാംഗുലി 44.28 ശരാശരിയോടെ 1240 റൺസാണ് ആ വർഷം നേടിയത്. 2008-2012: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ, ഐപിഎൽ thumb|കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിഹ്നവുമായി ഗാംഗുലി ടീമുടമ ഷാരൂഖ് ഖാൻ ഭാര്യ ഗൗരി ഖാൻ എന്നിവർക്കൊപ്പം.|alt=Two middle-aged males and one female standing. The man in the middle wears a black suit and carries a golden coloured casket. The other man to his right wears a black suit and speaks in a microphone. The lady on the left wears a white shirt and black skirt. Her hair is brownish and falls in locks around her. 2008 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ഭാഗമായി ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടീമിന്റെ ക്യാപ്റ്റനായി ഗാംഗുലി ചേർന്നു.2008 ഏപ്രിൽ 18 ന് ഗാംഗുലി ഐപിഎൽ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ കെകെആറിനെ നയിച്ചു. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ളതും രാഹുൽ ദ്രാവിഡ് ക്യാപ്റ്റനുമായിട്ടുള്ള ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നെ 140 റൺസിനാണ് അന്ന് കൊൽക്കത്ത തോൽപ്പിച്ചത് . ബ്രണ്ടൻ മക്കല്ലവുമായി ഇന്നിംങ്ങ്സ് തുറന്ന ഗാംഗുലി 10 റൺസ് നേടിയപ്പോൾ 73 പന്തുകളിൽ 158 റൺസെടുത്ത മക്കല്ലം പുറത്താകാതെ നിന്നു..മെയ് 1 ന് നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ ഗാംഗുലി തന്റെ രണ്ടാം ടി- ട്വാന്റി അർദ്ധ സെഞ്ച്വറി നേടി. 39 പന്തുകളിൽ 130.76 പ്രഹര ശേഷിയിൽ 51 റൺസ് നേടിയ ഗാംഗുലിയുടെ ഇന്നിംങ്ങ്സ് നാല് ഫോറും രണ്ട് സിക്സറുകളും അടക്കുന്നതായിരുന്നു. 2008 ജൂലൈ 7 ന്, ഗാംഗുലി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റിന് സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ മുൻ ഉപദേശകൻ ജഗ്മോഹൻ ഡാൽമിയയ്ക്കെതിരെ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .അതു പോലെ 2014ൽ ഈസ്റ്റ് സോണിന്റെ പ്രതിനിധിയായി ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് എത്താനും സാധ്യത ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാംഗുലിയും ഈ റിപ്പോർട്ടുകൾ നിഷേധിക്കുന്നില്ല.2008 ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയോടെ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി ഗാംഗുലി പ്രഖ്യാപിച്ചു.നാല് ടെസ്റ്റ്കളുള്ള പരമ്പരയിലെ എല്ലാ മത്സരങ്ങളിലും കളിച്ച ഗാംഗുലി 54.00 റൺസ് ശരാശരിയിൽ 324 റൺസ് നേടി.മൊഹാലിയിൽ നടന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഗാംഗുലി തന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി നേടി. അവസാന ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ നാഗ്പൂരിൽ വെച്ച് ആദ്യ ഇന്നിംങ്ങ്സിൽ 85 റൺസും രണ്ടാം ഇന്നിംഗ്സിൽ 0 ഉം റൺസെടുത്തു.നാലാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൽ ഇന്ത്യ ഒരു വിക്കറ്റ് വിജയമകലെ നിൽക്കുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഗാംഗുലിയെ ക്യാപ്റ്റനായി ഫീൽഡിംങ്ങ് നിയന്ത്രിക്കാൻ ക്ഷണിച്ചു. ഈ പരമ്പര 2-0 ന് നേടിയ ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി കരസ്ഥമാക്കി. 2009 മെയ് മാസത്തിൽ ഐപിഎല്ലിന്റെ 2009 സീസണിൽ കെ.കെ.ആർ തങ്ങളുടെ ക്യാപ്റ്റനായി മക്കല്ലത്തെ നിയമിച്ചു. ടീമിലെ മറ്റ് കളിക്കാരും മാധ്യമങ്ങളും ഈ തീരുമാനം ചോദ്യം ചെയ്തു.. ആ വർഷം കെ.കെ.ആർ. മൂന്ന് ജയവും പത്ത് തോൽവിയുമായി ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത് .അതിനു ശേഷം ബംഗാളി ടെലിവിഷൻ ചാനൻ സീ ബംഗ്ല ദാദാഗിരി അൺലിമിറ്റഡ് എന്ന റിയാലിറ്റി ക്വിസ് ഷോയുടെ അവതാരകനായി ഗാംഗുലിയെ നിയമിച്ചു.2009 ഒക്ടോബറിൽ ബംഗാൾ ടീമിനായി രഞ്ജി കപ്പിൽ കളിച്ച ഇദ്ദേഹം ദൽഹിക്കെതിരായ മത്സരത്തിൽ ഗാംഗുലി 110 സുമായി വൃദ്ധിമാൻ സാഹയുമായെത്ത് 222 റൺസ് കൂട്ടിച്ചേർത്തു. ഐപിഎൽ രണ്ടാം സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ഗാംഗുലിയെ മൂന്നാം സീസണിൽ കെ.കെ.ആറിന്റെ നായകനാക്കി. കോച്ച് ജോൺ ബുക്കാനനെ പകരം ഡേവ് വാട്ട്മോറെ നിയമിച്ചു. ആ സീസണിൽ 493 റൺസ് കരസ്ഥമാക്കിയ ഗാംഗുലി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ നാലാം സ്ഥാനത്തായിരുന്നു.കൊൽക്കത്തയ്ക്കായി 40 കളി കളിച്ച ഗാംഗുലി 38 ഇന്നിംങ്ങ്സിൽ നിന്നായി 1031 റൺസും രണ്ടു വിക്കറ്റുകളും നേടിയിട്ടുണ്ട് . ഐപിഎൽ നാലാം സീസണിൽ ആദ്യ ലേലത്തിൽ ആരും എടുക്കാതിരുന്ന ഗാംഗുലിയെ പിന്നീട് പൂനെ വാരിയേഴ്സ് ഇന്ത്യ ടീമിലെടുത്തു. ഗാംഗുലിയെ ലേലത്തിലെടുക്കാത്തത്തിൽ പ്രതിഷേധിച്ച് നൊ ദാദ നൊ കെ കെ ആർ എന്ന പേരിൽ വ്യാപക പ്രതിഷേമാണ് അരങ്ങേറിയത്. പൂനക്കായ് നാല് മാച്ചുകൾ കളിച്ച ഗാംഗുലി മൂന്ന് ഇന്നിംഗ്സുകളിൽ നിന്നായി 50 റൺസ് നേടി.2012 സീസണിൽ പുണെ വാരിയേഴ്സ് ഇന്ത്യയുടെ ക്യാപ്റ്റൻ കം മെന്ററായി പ്രവർത്തിച്ച ഇദ്ദേഹം. 2012 ഒക്ടോബർ 29 ന് അടുത്ത വർഷം താൻ ഐപിഎല്ലിൽ കളിക്കുന്നില്ല എന്നും കളിയിൽ നിന്നും വിരമിക്കുന്നതായും പ്രഖ്യാപിച്ചു. 2018 ൽ ഗാംഗുലി തന്റെ ആത്മകഥാപരമായ പുസ്തകം എ സെഞ്ച്വറി ഇസ് നോട്ട് ഇനഫ് പ്രസിദ്ധീകരിച്ചു. കളി രീതിയും സ്വാധീനങ്ങളും thumb|ഗാംഗുലി ബാറ്റ് ചെയ്യുന്നു.|alt=A cricket match being held. The batsman hits the ball and the other players try to catch it. The green field and the audience are visible in the far. തന്നെ ക്രിക്കറ്റിലേക്ക് ആകർഷിച്ച ആദ്യത്തെ താരം ഡേവിഡ് ഗ്രൌറാണ് ഗാംഗുലി പറഞ്ഞിട്ടുണ്ട്. ഗൗവറിന്റെ കേളി ശൈലിയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഗാംഗുലി അദ്ദേഹം കളിക്കുന്നതിന്റെ പഴയ വീഡിയോകൾ കാണുമായിരുന്നു.ഡേവിഡ് ബൂൺ, മൊഹീന്ദർ അമർനാഥ്, കപിൽ ദേവ്, അലൻ ബോർഡർ എന്നിവരാണ് ഗാംഗുലിയെ സ്വാധീനിച്ച മറ്റു കളിക്കാർ.ഇടത് കൈയ്യൻ ബാറ്റ്സ്മാനായ ഗാംഗുലി പ്രധാനമായും ഓഫ് സൈഡിൽ നിന്നാണ് റൺസ് എടുത്തിരുന്നത്. സൗരവ് ഗാംഗുലി ദ മഹാരാജാ ഓഫ് ക്രിക്കറ്റ് രചയിതാവ് ദേബാഷിഷ് ദത്ത "പൂർണ്ണമായ കമാൻഡ് ഉപയോഗിച്ച് സ്ക്വയർ കട്ട്, സ്ക്വയർ ഡ്രൈവ്, കവർ ഡ്രൈവ് എന്നിവ പോലുള്ള ഓഫ്-സൈഡ് ഷോട്ടുകൾ ഗാംഗുലി കളിച്ചിരുന്നതായി തന്റെ കരിയറിൽ ഉടനീളം അഭിപ്രായപ്പെട്ടു. രാഹുൽ ദ്രാവിഡ് ഗാംഗുലിയെ "...next to God on the off-side." എന്നു വിളിച്ചിരുന്നു മുന്നിലും പിന്നിലും കാലുകളുപയോഗിച്ച് തുല്യമായി അനായാസം ശക്തമായ ഷോട്ടുകൾ അദ്ദേഹം അടിക്കാറുണ്ടായിരുന്നു. എന്നിരുന്നാലും, തന്റെ കരിയറിന്റെ തുടക്കത്തിൽ ഹുക്ക് ആൻഡ് പുൾ ഉപയോഗിക്കുന്നതിൽ അദ്ദേഹം സുരക്ഷിതനായിരുന്നില്ല. അത്തരം ഷോട്ടുകൾ തെറ്റായി ഉപയോഗിച്ചുകൊണ്ട് പലപ്പോഴും വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. ഷോർട്ട് ബൗൺസറുകൾ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഓസ്‌ട്രേലിയക്കാരും ദക്ഷിണാഫ്രിക്കക്കാരും അദ്ദേഹത്തെ മുതലെടുക്കാറുണ്ടെന്ന കുപ്രസിദ്ധിയിൽ അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, 2007-ൽ അദ്ദേഹം തിരിച്ചുവന്നതിനുശേഷം, ഈ ബലഹീനതകളിലും ഒരു പരിധി വരെ കളിച്ചിരുന്നു. സൗരവ് ഗാംഗുലിയുടെ രചയിതാവ് അമൃത ദൈതാരി ഏകദിന മത്സരത്തിൽ ഗാംഗുലിയുടെ ഉള്ളിലെ തീയെക്കുറിച്ച് ശ്രദ്ധിച്ചത് വ്യക്തമാക്കിയിരുന്നു. ഗംഗുലി സാധാരണയായി ഇന്നിംഗ്സ് ആരംഭിക്കുന്നയിടത്ത് പിച്ച് ഇറക്കി പേസ് ബൗളർമാരെ അധിക കവറിനും മിഡ് ഓഫിനും മുകളിലൂടെ അടിച്ചുകൊണ്ട് ഫീൽഡിംഗ് നിയന്ത്രണങ്ങൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നതായി അമൃത ദൈതാരി തന്റെ പുസ്തകമായ സൗരവ് ഗാംഗുലിയിൽ കുറിച്ചിരുന്നു. ഇടത് കൈ സ്പിൻ ബൗളർമാരെ ആക്രമിക്കുന്നതിൽ ഗാംഗുലി കുപ്രസിദ്ധനായിരുന്നു. മികച്ച കണ്ണ്-കൈ ഏകോപനം കാരണം, പന്ത് തെറിക്കുന്നതിന്റെ നീളം നേരത്തേ കണക്കാക്കുന്നതിനും പിച്ചിന് തഴേക്ക് വരുന്നതും മിഡ്-ഓണിലോ മിഡ് വിക്കറ്റിലോ പന്ത് വായുവിലൂടെ തട്ടുന്നതിലും പലപ്പോഴും സിക്സറടിക്കുന്നതിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എന്നിരുന്നാലും, വിക്കറ്റുകൾക്കിടയിൽ ഓടുന്നതിലും പെട്ടെന്നുവരുന്ന സിംഗിൾസ് എടുക്കുന്നതിലും അദ്ദേഹത്തിന് ഒരു ബലഹീനത ഉണ്ടായിരുന്നു. മഹത്ത്വം + Centuries against different nations Opposition Test ODI 3 4 3 3 2 3 3 1 2 2 2 1 – 3 1 1 NA 3 NA 1 Total 16 22 കരിയറിലെ മൊത്തം പ്രകടനം left|thumb|300px|An innings-by-innings breakdown of Ganguly's Test match batting career, showing runs scored (red bars) and the average of last ten innings (blue line).|alt=A graph showing a number of lines going up and down in pink. A single blue line intersects it in-between. Test Match Career Performance By Opposition Batting Statistics Opposition Matches Runs Average High Score 100 / 50 Australia 24 1403 35.07 144 2 / 7 Bangladesh 5 371 61.83 100 1 / 3 England 12 983 57.82 136 3 / 5 New Zealand 8 563 46.91 125 3 / 2 Pakistan 12 902 47.47 239 2 / 4 South Africa 17 947 33.82 87 0 / 7 Sri Lanka 14 1064 46.26 173 3 / 4 West Indies 12 449 32.07 75* 0 / 2 Zimbabwe 9 530 44.16 136 2 / 1 Overall figures 113 7212 42.17 239 16 / 35 ODI Career Performance By Opposition Batting Statistics Opposition Matches Runs Average High Score 100 / 50 Australia 35 774 23.45 100 1 / 5 Bangladesh 10 459 57.37 135* 1 / 4 England 26 975 39.00 117* 1 / 7 New Zealand 32 1079 35.96 153* 3 / 6 Pakistan 53 1652 35.14 141 2 / 9 South Africa 29 1313 50.50 141* 3 / 8 Sri Lanka 44 1534 40.36 183 4 / 9 West Indies 27 1142 47.58 98 0 / 11 Zimbabwe 36 1367 42.71 144 3 / 7 ICC World XI 1 22 22.00 22 0 / 0 Africa XI 2 120 60.00 88 0 / 1 1 89 89.00 89 0 / 1 1 73 – 73* 0 / 1 Kenya 11 588 73.50 111* 3 / 2 Namibia 1 112 – 112* 1 / 0 Netherlands 1 8 8.00 8 0 / 0 U.A.E. 1 56 56.00 56 0 / 1 Overall figures 311 11363 41.02 183 22 / 72 നേട്ടങ്ങൾ ടെസ്റ്റ് റിക്കോർഡുകൾ ഇന്ത്യക്കുവേണ്ടി നൂറു ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഏഴാമത്തെ താരമാണ് സൗരവ്. ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരിൽ നാലാമനാണ് ഗാംഗുലി. ടെസ്റ്റ് മത്സരങ്ങളിൽ അരങ്ങേറ്റം മുതൽ ഒരിക്കൽ പോലും ബാറ്റിംഗ് ശരാശരി 40-ൽ താഴെ ആയിട്ടില്ല. ടെസ്റ്റ് മാച്ചുകളിൽ നിന്നു പതിനാറു സെഞ്ചുറികൾ നേടിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ വെച്ച് ഓസ്ട്രേലിയക്കെതിരെ ശതകം നേടുന്ന ആദ്യ ഇന്ത്യക്കാരനും സൗരവ് ആണ്. ഏകദിന മത്സരങ്ങൾ ഇന്ത്യക്കുവേണ്ടി മുന്നൂറു ഏകദിന മത്സരങ്ങൾ കളിച്ച നാലാമത്തെ താരമാണ് സൗരവ്. ഏകദിന മത്സരങ്ങളിലെ റൺ വേട്ടക്കാരിൽ ഇന്ത്യക്കാരിൽ രണ്ടാമനും ലോകത്ത് എട്ടാമനും ഗാംഗുലി ആണ് പതിനായിരത്തിൽ കൂടുതൽ റൺസും നൂറിലധികം വിക്കെറ്റുകളും നൂറിലധികം കാച്ചുകളും എടുത്ത അഞ്ച് താരങ്ങളിൽ ഒരാളാണ് സൗരവ്. ഏകദിന മത്സരങ്ങളിൽ നിന്നായി ഇരുപത്തിരണ്ടു സെഞ്ച്വറികളും തന്റെ പേരിൽ (ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനം) 9000 റൺസ് ഏറ്റവും വേഗത്തിൽ തികയ്ക്കുന്ന കളിക്കാരൻ ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യാക്കാരൻ. ഇംഗ്ലണ്ടിൽ വച്ചു നടന്ന 1999 ലോകകപ്പിൽ ശ്രീ ലങ്കക്കെതിരെ 183 റൺസാണ് അദ്ദേഹം നേടിയത്. ഏകദിനമത്സരങ്ങളിൽ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോർഡ് സച്ചിനുമായി പങ്കു വയ്ക്കുന്നു. ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയവരിൽ ആറാം സ്ഥാനമാണ് ഗാംഗുലിക്ക്. തുടർച്ചയായി നാലു ഏകദിന മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടിയ ഒരേയൊരു കളിക്കാരൻ. ലോകകപ്പിലെ ഏറ്റവും വലിയ ബാറ്റിംഗ് കൂട്ടുകെട്ട് ദ്രാവിഡുമായി പങ്കുവെക്കുന്നു. ക്യാപ്റ്റൻസി റെക്കോർഡ് ഇന്ത്യയ്ക്കു വേണ്ടി നാല്പത്തൊമ്പതു മത്സരങ്ങളിൽ ക്യാപ്ടൻ ആയി വിദേശത്ത് ഇന്ത്യ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ കൈവരിച്ചതും ഗംഗുലി ക്യാപ്ടൻ ആയിരുന്നപ്പോഴാണ് (28 കളികളിൽ 11 ജയം) Captaincy Record in Test Matches Venue Span Matches Won Lost Tied DrawAt Home Venues 2000–2005 21 10 3 0 8At Away Venues 2000–2005 28 11 10 0 7 TOTAL 2000–2005 49 21 13 0 15 Career summary as Captain in Test Matches Venue Span Matches Runs HS Bat Avg 100 Wkts BBI Bowl Avg 5 Ct StAt Home Venues 2000–2005 21 868 136 29.93 2 3 1/14 78.00 0 24 0At Away Venues 2000–2005 28 1693 144 43.41 3 2 2/69 193.00 0 13 0 TOTAL 2000–2005 49 2561 144 37.66 5 5 2/69 124.00 0 37 0 Captaincy Record in One Day Internationals Venue Span Matches Won Lost Tied N/RIn India (At Home Venues) 2000–2005 36 18 18 0 0At Away Venues 2000–2005 51 24 24 0 3At Neutral Venues 1999–2005 59 34 23 0 2 TOTAL 1999–2005 146 76 65 0 5 Career summary as Captain in One Day Internationals Venue Span Matches Runs HS Bat Avg 100 Wkts BBI Bowl Avg 5 Ct StAt Home Venues 2000–2005 36 1463 144 43.02 2 16 5/34 30.87 1 14 0At Away Venues 2000–2005 51 1545 135 32.18 2 15 3/22 39.26 0 23 0At Neutral Venues 2000–2005 60 2096 141 41.92 7 15 3/32 43.20 0 24 0 TOTAL 2000–2005 147 5104 144 38.66 11 46 5/34 37.63 1 61 0 അന്താരാഷ്ട്ര നേട്ടങ്ങൾ ഏകദിന 5 വിക്കറ്റ് നേട്ടം #Figures Match Opponent Venue City Country Year 1 5/16 38 Cricket, Skating & Curling Club Toronto Canada 1997 2 5/34 158 Green Park Stadium Kanpur India 2000 അന്താരാഷ്ട്ര പുരസ്കാരങ്ങൾ ഏകദിനം മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ No. Opponent Venue Date Match Performance Result 1 South Africa Buffalo Park, East London 4 February 1997 83 (136 balls: 6x4, 1x6); DNB won by 6 wickets. 2 Bangladesh Sinhalese Sports Club Ground, Colombo 24 July 1997 6–1–24–0, 1 Ct. ; 73* (52 balls: 8x4, 2x6) won by 9 wickets. 3 Pakistan Cricket, Skating & Curling Club, Toronto 14 September 1997 9–2–16–2, 1 Ct. ; 32 (86 balls: 4x4) won by 7 wickets. 4 Pakistan Cricket, Skating & Curling Club, Toronto 18 September 1997 2 (20 balls) ; 10–3–16–5, 1 Ct. won by 34 runs. 5 Pakistan Cricket, Skating & Curling Club, Toronto 20 September 1997 6–2–29–2 ; 75* (75 balls: 6x4, 1x6) won by 7 wickets. 6 Pakistan Cricket, Skating & Curling Club, Toronto 21 September 1997 96 (136 balls: 5x4, 2x6) ; 9–1–33–2 won by 5 wickets. 7 Pakistan National Stadium, Karachi 30 September 1997 10–0–39–0 ; 89 (96 balls: 11x4) won by 4 wickets. 8 Pakistan Bangabandhu National Stadium, Dhaka 18 January 1998 2–0–5–0 ; 124 (138 balls: 11x4, 1x6) won by 3 wickets. 9 Sri Lanka R Premadasa Stadium, Colombo 19 June 1998 DNB ; 80 (114 balls: 7x4, 1x6) won by 8 wickets. 10 Pakistan Cricket, Skating & Curling Club, Toronto 12 September 1998 10–0–33–3 ; 54 (72 balls: 8x4) won by 6 wickets. 11 Zimbabwe Queens Sports Club, Bulawayo 27 September 1998 DNB, 1 Ct. ; 107* (129 balls: 11x4, 1x6) won by 8 wickets. 12 Sri Lanka Vidarbha Cricket Association Ground, Nagpur 22 March 1999 130* (160 balls: 5x4, 2x6) won by 80 runs. 13 Sri Lanka County Ground, Taunton 26 May 1999 183 (158 balls: 17x4, 7x6) ; 5–0–37–0 won by 157 runs. 14 England Edgbaston Cricket Ground, Birmingham 29 May 1999 40 (59 balls: 6x4) ; 8–0–27–3 won by 63 runs. 15 West Indies Cricket, Skating & Curling Club, Toronto 11 September 1999 DNB ; 54* (69 balls: 7x4, 1x6) won by 8 wickets. 16 Zimbabwe Gymkhana Club Ground, Nairobi 1 October 1999 139 (147 balls: 11x4, 5x6) ; DNB won by 107 runs. 17 New Zealand Captain Roop Singh Stadium, Gwalior 11 November 1999 153* (150 balls: 18x4, 3x6) ; 8-1-33-1 won by 14 runs. 18 New Zealand Feroz Shah Kotla, Delhi 17 November 1999 6-1-29-1 ; 86 (110 balls: 12x4, 1x6) won by 7 wickets. 19 Pakistan Adelaide Oval, Adelaide 25 January 2000 141 (144 balls: 12x4, 1x6) ; DNB won by 48 runs. 20 South Africa Keenan Stadium, Jamshedpur 12 March 2000 DNB, 1 ct. ; 105* (139 balls: 10x4, 4x6) won by 6 wickets. 21 Bangladesh Bangabandhu National Stadium, Dhaka 30 May 2000 4–0–35–0 ; 135* (124 balls: 6x4, 7x6) won by 8 wickets. 22 South Africa Gymkhana Club Ground, Nairobi 13 October 2000 141* (142 balls: 11x4, 6x6); 1-0-5-1, 1 Ct. won by 95 runs. 23 Zimbabwe Sardar Patel Stadium, Ahmedabad 5 December 2000 144 (152 balls: 8x4, 6x6) ; DNB won by 61 runs. 24 Zimbabwe Green Park Stadium, Kanpur 11 December 2000 10-1-34-5 ; 71* (68 balls: 12x4, 1x6) won by 9 wickets. 25 South Africa Buffalo Park, East London 19 October 2001 DNB, 1 Ct. ; 85 (95 balls: 6x4, 4x6) won by 46 runs. 26 Zimbabwe PCA IS Bindra Stadium, Mohali 10 March 2002 86* (83 balls: 8x4, 3x6) ; DNB won by 64 runs. 27 Kenya Newlands Cricket Ground, Cape Town 7 March 2003 DNB ; 107* (120 balls: 11x4, 2x6) won by 6 wickets. 28 Kenya Kingsmead Cricket Ground, Durban 20 March 2003 111* (114 balls: 5x4, 5x6) won by 91 runs. 29 England Lord's, London 5 September 2004 90 (119 balls: 5x4, 3x6) ; DNB won by 23 runs. 30 Kenya The Rose Bowl, Southampton 11 September 2004 90 (124 balls: 8x4) ; 5-0-21-0, 2 ct. won by 98 runs. അവലംബം വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർ വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാർ വർഗ്ഗം:ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് ലോകകപ്പ് കളിച്ചവർ വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ഭരണകർത്താക്കൾ വർഗ്ഗം:1972-ൽ ജനിച്ചവർ വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ചവർ വർഗ്ഗം:ബംഗാളികൾ
ശ്രീലങ്കയിലെ വംശീയകലാപം
https://ml.wikipedia.org/wiki/ശ്രീലങ്കയിലെ_വംശീയകലാപം
ശ്രീലങ്കയിലെ ഭൂരിപക്ഷ ജനവിഭാഗമായ സിംഹളരും ന്യൂനപക്ഷമായ തമിഴരും തമ്മിൽ വർഷങ്ങളായി നടക്കുന്ന ആഭ്യന്തര സംഘർഷമാണ് ശ്രീലങ്കയിലെ വംശീയ കലാപം. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം വേണമെന്നു വാദിക്കുന്ന തമിഴ് ഈഴം വിമോചന പുലികളും(തമിഴ് പുലികൾ, LTTE) ശ്രീലങ്കൻ സർക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് ഈ വംശവിദ്വേഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 1983 മുതൽ തുടരുന്ന വംശീയ കലാപം കുറഞ്ഞത് അറുപത്തയ്യായിരം പേരുടെയെങ്കിലും ജീവനെടുത്തിട്ടുണ്ട്. ശ്രീലങ്കയുടെ ആഭ്യന്തര സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വിലങ്ങുതടിയായി നിൽക്കുന്നതും ഈ വംശവിദ്വേഷം തന്നെ. നോർവേ പോലുള്ള വിദേശ രാജ്യങ്ങളുടെ ശ്രമഫലമായി 2002ൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും 2005 അവസാനത്തോടെ വീണ്ടും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു തുടങ്ങി. പശ്ചാത്തലം ബ്രിട്ടീഷ് കോളോണിയൽ ഭരണത്തിൽ നിന്നും ശ്രീലങ്ക മോചിതമായ 1948 മുതൽ ഈ ചെറുദ്വീപ് രാജ്യത്തിൽ വംശീയ സംഘർഷങ്ങൾ തലപൊക്കി. ബുദ്ധമത വിശ്വാസികളായ സിംഹളരും ഹിന്ദുമത വിശ്വാസികളായ തമിഴരും തമ്മിലുള്ള കലഹങ്ങളായിരുന്നു തുടക്കത്തിൽ. സ്വാതന്ത്ര്യത്തിനുശേഷം ഭൂരിപക്ഷ ജനതയായ സിംഹളർക്ക് കൂടുതൽ പരിഗണനകൾ ലഭിക്കുന്നതായി പരാതിയുയർന്നു. തുടക്കത്തിൽ ഇത്തരം പരാതികൾ പരിഹരിക്കുവാൻ ശ്രമം നടത്തിയിരുന്നു എന്നത് വാസ്തവമാണ്. എന്നാൽ പിന്നീട് സുപ്രധാന സർക്കാർ തസ്തികകൾ പലതും സിംഹള ഭൂരിപക്ഷം സർക്കാരിന്റെ മൗനാനുവാദത്തോടെ കയ്യടക്കി. തൊഴിലവസരങ്ങളും ഉപരിപഠനാവസരങ്ങളും നഷ്ടപ്പെട്ട തമിഴ് ജനതയുടെ ഹൃദയം ഇതോടെ വൃണപ്പെട്ടുവെന്നുവേണം കരുതുവാൻ. എന്നാൽ ഭൂരിപക്ഷ പരിഗണന എന്ന ആരോപണത്തെ സിംഹളർ ന്യായീകരിച്ചു. ബ്രിട്ടീഷ് കോളോണിയൽ ഭരണകാലത്ത് സജീവമായിരുന്ന വിദേശ മിഷണറിമാരുടെ സ്ഥാപനങ്ങളധികവും തമിഴർക്കു ഭൂരിപക്ഷമുള്ള വടക്കു കിഴക്കൻ മേഖലയിലായിരുന്നു എന്നും ഇതുമൂലം സിംഹളരേക്കാൾ ഉന്നത വിദ്യാഭ്യാസ സാധ്യതകൾ തമിഴർക്കു ലഭിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സിവിൽ സർവീസ്, നിയമനിർമ്മാണ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം ലഭിച്ച തമിഴരായിരുന്നു ആധിപത്യം പുലർത്തിയതെന്നും സിംഹള ജനതയുടെ വക്താക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യേക പരിഗണനകളൊന്നും ലഭിക്കാതെ കഠിനാധ്വാനത്തിലൂടെയാണ് തങ്ങൾ ഉന്നതങ്ങളിലെത്തിയതെന്നു തമിഴരും വാദിച്ചു. സിംഹള നിയമവും പ്രത്യാഘാതങ്ങളും 1956ൽ പാസാക്കിയ സിംഹള നിയമമാണ്(Sinhala Only Act) തമിഴ്-സിംഹള സംഘർഷങ്ങളുടെ തീവ്രതയേറ്റിയതെന്നു കാണാം. സിംഹള ഭാഷയെ ശ്രീലങ്കയുടെ ഏക ഔദ്യോഗിക ഭാഷയാക്കുക, സിംഹള ഭാഷക്കാർക്ക് സർക്കാർ ജോലികൾ സംവരണം ചെയ്യുക, സർവ്വകലാശാലകളിലെ പ്രവേശന മാനദണ്ഡങ്ങളിൽ സിംഹള ജ്ഞാനം കർശനമാക്കുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ പ്രധാന സവിശേഷതകൾ. തങ്ങളുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസ അവസരങ്ങളും തകർക്കുന്ന നിയമത്തിനെതിരെ തമിഴരുടെ എതിർപ്പ് ശക്തമായി. പ്രത്യേക തമിഴ് സംസ്ഥാന വാദം തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യമെന്ന വാദം ആദ്യമായി അവതരിപ്പിച്ചത് തമിഴ് ഐക്യ വിമോചന മുന്നണി അഥവാ ടുൾഫ്(TULF) ആണ്. 1976ലായിരുന്നു ഇത്. വിവിധ തമിഴ് പാർട്ടികളുടെ മുന്നണിയായിരുന്നു ടുൾഫ്. 1977ലെ പൊതുതിരഞ്ഞെടുപ്പിൽ ഇവർ മത്സരിക്കുകയും ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ പാർലമെന്റിനുള്ളിൽ വിഘടനവാദം ഉയർത്തുവാൻ ഇവരെ അനുവദിച്ചില്ല. എന്തിനേറെ തമിഴ് രാജ്യവാ‍ദികളെ അയോഗ്യരാക്കുകയും ചെയ്തു. കറുത്ത ജൂലൈ സിംഹള ഭൂരിപക്ഷ രാഷ്ട്രീയത്തിൽ മനം‌മടുത്ത തമിഴ് യുവാക്കൾ ക്രമേണ തീവ്രവാദത്തിലേക്കു നീങ്ങി. പുതുതായി രൂപവത്കരിച്ച തമിഴ് ഈഴം വിമോചന പുലികൾ (എൽ ടി ടി ഇ) എന്ന തീവ്രവാദ സംഘടനയിലേക്ക് കൂടുതൽ യുവാക്കൾ ആകർഷിക്കപ്പെട്ടു. 1983-ൽ ജാഫ്നയിലുള്ള ശ്രീലങ്കൻ സൈനിക ക്യാമ്പ് ആക്രമിച്ച തമിഴ് പുലികൾ പതിമൂന്ന് സൈനികരെ വധിച്ചു. ഈ സംഭവത്തിൽ രോഷാകുലരായ സിംഹളർ തമിഴ് വംശജർക്കെതിരേ കലാപം അഴിച്ചുവിട്ടു. ആഴ്ചകൾ നീണ്ട അതിക്രമങ്ങളിൽ രണ്ടായിരത്തിലേറെ തമിഴർ കൊല്ലപ്പെട്ടു. സിംഹള ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് തമിഴ് വംശജർ കൂട്ടത്തോടെ പലായനം ചെയ്തു. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കലാപമാണ് ശ്രീലങ്കയിലെ വംശീയ കലഹം ആളിക്കത്തിച്ചത്. അവലംബം വർഗ്ഗം:വംശീയ സംഘർഷങ്ങൾ വർഗ്ഗം:ശ്രീലങ്കൻ ആഭ്യന്തരയുദ്ധം വർഗ്ഗം:തമിഴ് ഈഴം വർഗ്ഗം:ഗറില്ലായുദ്ധങ്ങൾ വർഗ്ഗം:20-ആം നൂറ്റാണ്ടിലെ സംഘർഷങ്ങൾ വർഗ്ഗം:ശ്രീലങ്കയുടെ ചരിത്രം വർഗ്ഗം:ശ്രീലങ്കൻ രാഷ്ട്രീയം
ഇറാഖ്‌
https://ml.wikipedia.org/wiki/ഇറാഖ്‌
മദ്ധ്യപൂർവ്വേഷ്യയിലുള്ള രാജ്യമാണ് ഇറാഖ്. വളരെ പഴയ സംസ്കാരം കൈമുതലായുള്ള ഈ പ്രദേശം യുദ്ധങ്ങളുടെ വിളനിലവുമാണ്. ലോകത്ത് ഏറ്റവുമധികം ഭൂഗർഭ എണ്ണ സമ്പത്തുള്ള പ്രദേശമാണ് ഇറാഖ്. വടക്ക് തുർക്കിയും, കിഴക്ക് ഇറാനും, തെക്ക് കുവൈറ്റും, സൗദി അറേബ്യയും, പടിഞ്ഞാറ് ജോർദാനും, സിറിയയും ഇറാഖുമായി അതിർത്തികൾ പങ്കിടുന്നു. ഇറാഖിന്റെ തലസ്ഥാനം ബാഗ്ദാദാണ്, നാണയം ദിനാറും. 4,38,317 ച.കി.മീ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിൽ 2,88,07,000 ജനങ്ങൾ(2005) താമസിക്കുന്നുണ്ടെന്നു കണക്കാക്കപ്പെടുന്നു.തെക്ക് കുവൈത്തും സൌദി അറേബ്യയും പടിഞ്ഞാറ് ജോർഡാനും സിറിയയും വടക്ക് തുർക്കിയുമാണ് അതിർത്തികൾ.കിഴക്കുള്ളത് ഇറാനാണ്.www.islamonweb.net രാജ്യത്തിന്റെ തെക്കൻ ഭാഗം അറേബ്യ എന്നും വടക്കൻ ഭാഗം കുർദിസ്ഥാൻ മേഖല എന്നും അറിയപ്പെടുന്നു ചരിത്രം പ്രാചീന ചരിത്രം ലോകത്തെ ആദ്യത്തെ നാഗരികതയായ സുമേറിയൻ നാഗരികത ഉയിർകൊണ്ടത് ഇറാഖിലാണെന്നു കരുതുന്നു. മെസപ്പൊട്ടേമിയ എന്നായിരുന്നുവത്രേ ഈ ഭൂപ്രദേശത്തിന്റെ പ്രാചീന നാമം. യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ നദികൾക്കിടയിലുള്ള പ്രദേശമായിരുന്നു ഇത്. മെസപ്പൊട്ടേമിയ എന്നതിന്റെ അർത്ഥം തന്നെ ‘നദികൾക്കിടയിലുള്ള ഭൂമി‘ എന്നാണ്. ബി.സി മൂവായിരത്തിനോട ടുത്ത് ഒരു നാഗരികത ഉയർന്നു വന്നു. എഴുത്തുവിദ്യ ആരംഭിച്ച ആദിമ സംസ്കാരങ്ങളിലൊന്നായിരുന്നു അത്. ബിസി 2340-ൽ അറേബ്യൻ ഉപ ദ്വീപിൽ നിന്നെത്തിയ അക്കാദിയൻമാർ എന്ന ജനത സുമേറിയക്കാരെ തോൽപ്പിച്ച് തങ്ങളുടെ സാമ്രാജ്യം സ്ഥാപിച്ചു. ലെബനൻ വരെ വ്യാപിച്ചിരുന്നു അക്കാദിയൻ സാമ്രാജ്യം. കുറച്ചു കാലമേ ഇത് നീണ്ടു നിന്നൊള്ളു. സുമേറിയൻ നഗര രാഷ്ട്രങ്ങൾ അക്കാദിയൻമാരെ തകർത്തു.സുമേറിയൻ സംസ്കാരത്തിനു പിന്നാലെ ഇവിടെ ബാബിലോണിയൻ സംസ്കാരത്തിന്റെ കാലമായിരുന്നു തുടർന്ന്.ഹമുറാബി രാജാവിന്റെ കാലത്ത് (ബി.സി 1792-1750) ബാബിലോണിയ വികാസത്തിന്റെ ഉച്ചസ്ഥായിയിലെത്തി. ബാബിലോണിയയിൽ പിന്നീട് കസൈറ്റുകൾ, മിതാനി ,തുടങ്ങിയ ഗോത്രങ്ങളും, പിന്നീട് അസീറിയൻമാരും ഭരണം നടത്തി.അസീറിയൻ മേൽക്കോയ്മ തകർത്തത് ഇസിൻ വംശത്തിലെ നെബുക്കദ്നസർ ഒന്നാമൻ ( ബി.സി. 1119-1098) ആയിരുന്നു.ബി.സി 800 ആയപ്പോഴേക്കും കാൽഡിയൻമാർ എന്ന പുതിയ ഗോത്രം മേധാവിത്തം നേടി.ഇറാനിയൻ വംശമായ മീഡ്സിനോടൊപ്പം ചേർന്ന് അസീറിയൻ മാരെ തോൽപ്പിച്ച കാൽഡിയൻ നേതാവ് നാബോ- പൊളാസറിന്റെ മകൻ നെബുക്കദ്നസർ രണ്ടാമൻ പിന്നീട് ബാബിലോണിയ മുഴുവൻ കീഴടക്കി. ബാബിലോൺ പുതുക്കിപ്പണിത അദ്ദേഹം,ബി.സി 586-ൽ ജൂദിയ കീഴടക്കുകയും ജറുസലേം നഗരം ചുട്ടെരിക്കുകയും ചെയ്തു.സോളമന്റെ ദേവാലയവും നശിപ്പിച്ചു. പ്രാചീന ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്ന "തൂങ്ങുന്ന പൂന്തോട്ടം" നിർമ്മിച്ചത് നെബുക്കദ്നസർ രണ്ടാമൻ ആയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മാസിഡോണിയയിലെ അലക്സാണ്ടർ ഉൾപ്പെടെ നിരവധി പേർ ബാബിലോണിയയിൽ അധിനിവേശിച്ചു. അറബിക്കഥകൾ അധികവും പ്രത്യേകിച്ച് ആയിരത്തൊന്ന് രാവുകൾ ഈ പ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്. തൂങ്ങുന്ന പൂന്തോട്ടം പുരാതന ലോകാത്ഭുതങ്ങളിൽ ഒന്നായ തൂങ്ങുന്ന പൂന്തോട്ടം ഇറാഖിലാണുണ്ടായിരുന്നത്. തൂങ്ങികിടക്കുന്ന പൂന്തോട്ടം (Hanging Garden) എന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പുന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചു എന്നു കൃത്യമായി പറയാനാവില്ല. ബി. സി. 6-ം ശതകത്തിൽ നെബ്കദ്നെസർ ചക്രവർത്തി തന്റെ പത്നിയുടെ സ്മരണയ്ക്ക് നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമീറാമാസിന്റെ ഓർമയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു. ബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും (painted wall) ഇതോടു ചേർത്തും അല്ലാതെയും അത്ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോന്നിരുന്നു.http://en.wikipedia.org/wiki/Hanging_Gardens_of_Babylon Hanging Gardens of Babylon ഇടക്കാലം ക്രി.പി ആറാം നൂറ്റാണ്ടിൽ മെസപ്പൊട്ടേമിയൻ സംസ്കാരത്തെ പാടെ മായ്ചുകൊണ്ട്. അക്കമേഡിയൻ പേഴ്സ്യൻ രാജാവായ സൈറസ് ഇവിടം കീഴടക്കി. എന്നാൽ അക്കമേഡിയൻ അധികാരം അലക്സാണ്ടറുടെ ദ്വിഗ്‌വിജയയാത്രയിൽ തകർന്നു. പിന്നീട് രണ്ടുനൂറ്റാണ്ട് പ്രദേശം ഗ്രീക്ക് അധീനതയിലായിരുന്നു. ഇറാനിയൻ ഗോത്രവർഗ്ഗങ്ങൾ ഗ്രീക്കുകാ‍രുടെ കൈയിൽ നിന്നും മെസപ്പൊട്ടേമിയ തിരിച്ചുപിടിച്ചു. തുടർന്ന് വീണ്ടും പേഴ്സ്യന്മാർ ഇറാക്കിനെ കീഴടക്കി. ഏഴാം നൂറ്റാണ്ടുവരെ അവരുടെ കൈകളിലായിരുന്നു. മധ്യപൂർവ്വേഷ്യൻ ഭാഗങ്ങൾ ഇസ്ലാം മതം സ്വീകരിച്ചകൂട്ടത്തിൽ തന്നെ ഇറാക്കും ചേർന്നു. ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയുടെ മരുമകൻ ഇറാഖിലെ കുഫയിൽ തലസ്ഥാനം സ്ഥാപിച്ച് ഇവിടം ഭരിച്ചിട്ടുണ്ട്. പിന്നീട്, സിറിയയിലെ ഭരണാധികാരികളായ ഉമൈദ് ഖലീഫമാർ ഡമാസ്കസ് കേന്ദ്രമാക്കി ഇറാഖ് ഭരിച്ചു. അതിനുശേഷം വന്ന അബ്ബാസിദ് ഖലീഫമാർ ബാഗ്ദാദിനെ തലസ്ഥാനമാക്കി മാറ്റി. അഞ്ചുനൂറ്റാണ്ടുകാലം അവരാണ് ഇറാഖ് ഭരിച്ചത്. 1258-ൽ മംഗോളിയന്മാർ ഇറാഖിന്റെ ഭരണാധികാരികളായി അവരുടെ കൈയിൽ നിന്നും തുർക്കികൾ ഇറാഖ് പിടിച്ചെടുക്കുകയും ഭരിക്കുകയുമാണുണ്ടായത്. ആധുനിക കാലം thumb|200px|left|ആധുനിക ഇറാഖിന്റെ ഭൂപടം ഒന്നാം ലോകമഹായുദ്ധം വരെ ഇറാഖ് തുർക്കികളുടെ കൈയിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയം മുതൽ ബ്രിട്ടനും ഫ്രാൻസും സൈക്കിസ്-പൈക്കൊട്ട് ഉടമ്പടിപ്രകാരം സംയുക്തമായി മെസപ്പൊട്ടേമിയയുടെ അധികാരമേറ്റെടുത്തു. യുദ്ധാനന്തരം ബ്രിട്ടനായിരുന്നു ഇവിടം ഭരിച്ചുകൊണ്ടിരുന്നത്. ഹാഷിമൈറ്റ് വംശജൻ ഫൈസൽ രാജാവിനെ ബ്രിട്ടൻ തന്നെ അധികാരത്തിലേറ്റി. അന്നാണ് ശരിക്കും ഇറാഖ് എന്ന രാജ്യമുണ്ടാകുന്നത്. പരിമിതമായ സ്വാതന്ത്ര്യമായിരുന്നു അന്ന് ഇറാഖിനുണ്ടായിരുന്നത്. ഫൈസൽ രാജാവ് മരിച്ചതോടെ അധികാരപോരാട്ടങ്ങളിൽ ഏർപ്പെട്ട ഇറാഖിൽ 1941-ൽ ബ്രിട്ടൻ സ്വന്തം ബലപ്രയോഗത്തിലൂടെ ബാഷിമൈറ്റ് വംശത്തിനെ വീണ്ടും അധികാരത്തിലെത്തിച്ചു. 1958-ൽ ബ്രിഗേഡിയർ ജനറൽ അബ്ദുൽ കരീം കാസിം നടത്തിയ അട്ടിമറിയിലൂടെയാണ് അവരുടെ ഭരണം നിന്നത്. കേണൽ അബ്ദുൾ സലാം മറ്റൊരു അട്ടിമറിയിലൂടെ കാസിമിനേയും പുറത്താക്കി. സലാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ സഹോദരൻ പ്രസിഡന്റാകുകയും ഭരിക്കുകയും ചെയ്തു. 1968- അറബ് സോഷ്യലിസ്റ്റ് ബാത്ത് പാർട്ടി വിപ്ലവത്തിലൂടെ അധികാരത്തിലെത്തി. ആ വിപ്ലവത്തിന് അമേരിക്കയുടേയും അവരുടെ ചാരസംഘടനയുടേയും പിന്തുണയുണ്ടായിരുന്നു സെയ്ദ് അഹമ്മദ് ഹസൻ അൽബക്കറായിരുന്നു പ്രസിഡന്റ്. 1979-ൽ സദ്ദാം ഹുസൈൻ പ്രസിഡന്റായി. അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേനകൾ 2003-ൽ സദ്ദാമിനെ ബലപ്രയോഗത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കുകയും മറ്റൊരു ഇടക്കാല സർക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്തു. ബാത് പാർട്ടി അറബ് ദേശീയവാദികളുടെ പാർട്ടിയാണ് ബാത് അറബ് സോഷ്യലിസ്റ്റ് പാർട്ടി. 1940-ൽ രൂപീകൃതമായി. ഇറാഖിന്റെ ആധുനിക ചരിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ പാർട്ടിയാണ് ബാത് പാർട്ടി. അറബ് രാഷ്ട്രങ്ങളുടെ ഏകീകരണമാണ് ബാത് പാർട്ടിയുടെ ലക്ഷ്യം. ദേശീയതയും മാക്സിസവും ഇടകലർന്നതാണ് പാർട്ടിയുടെ അടിത്തറ. ഇറാഖിനു പുറമേ സിറിയയിലും ബാത് പാർട്ടിക്ക് സ്വാധീനമുണ്ട്. 2003-ലെ അമേരിക്കൻ അധിനിവേശത്തിനു ശേഷം ബാത് പാർട്ടിയെ നിരോധിച്ചിരുന്നു. സദ്ദാമിനു വധശിക്ഷ വിധിച്ചതിനു ശേഷം നിരോധനത്തിനിളവു വന്നിട്ടുണ്ട്. സദ്ദാം ഹുസൈൻ thumb|120px|സദ്ദാം ഹുസൈൻ വിചാരണക്കിടെ ആധുനിക ഇറാഖിന്റെ ചരിത്രമെഴുതിയ വ്യക്തിയാണ് സദ്ദാം ഹുസൈൻ. 1956-ൽ ബാത് പാർട്ടിയിൽ സദ്ദാം ചേർന്നു. അക്കാലത്ത് കമ്യൂണിസ്റ്റുകളേയും ഇറാനേയും സമ്മർദ്ദത്തിലാഴ്ത്താൻ സദ്ദാം ഹുസൈനു അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നു. 1959-ൽ പ്രധാനമന്ത്രി ജനറൽ അബ്ദുൽ കാസിമിനെ വധിക്കാൻ സി.ഐ.ഐ യുടെ സഹായത്തോടെയുള്ള നീക്കത്തിൽ സദ്ദാം പങ്കാളിയായിരുന്നു. എന്നാൽ അതു പരാജയപ്പെടുകയും സദ്ദാം കെയ്‌റോയിൽ അഭയം പ്രാപിക്കുകയും ചെയ്തു. 1963-ൽ കാസിം കൊല്ലപ്പെടുകയും തുടർന്ന് ക്രമേണ 1979 ജൂലൈ 16-നു സദ്ദാം അധികാരത്തിൽ എത്തുകയും ചെയ്തു. 1980-ൽ ഇറാനുമായി തുടങ്ങിയ യുദ്ധം സദ്ദാമിന്റെ ബുദ്ധിയിൽ പിറന്ന് അമേരിക്കൻ സഹായത്തോടെ നടത്തിയവയാണെന്നു പറയപ്പെടുന്നു. 1990 ഓഗസ്റ്റ് 2-നു സദ്ദാം കുവൈത്തിനെ ആക്രമിച്ചതുമുതൽ സദ്ദാമും അമേരിക്കയും അകലുകയും സദ്ദാമിന്റെ പതനം ആരംഭിക്കുകയും ചെയ്തു. 2003 മാർച്ച് 20-നു നടന്ന സഖ്യസേനാധിനിവേശത്തിൽ സദ്ദാം പരാജയപ്പെടുകയും ഡിസംബർ 14-നു സദ്ദാം അമേരിക്കൻ പിടിയിലാവുകയും ചെയ്തു. 2006 നവംബർ 5-നുണ്ടായ കോടതി വിധിപ്രകാരം, ഡിസംബർ 30-ന് ബലിപെരുന്നാൾ ദിവസം സദ്ദാമിനെ തൂക്കിലേറ്റി. ആധുനിക ഇറാഖിൽ നടന്ന യുദ്ധങ്ങൾ ആധുനിക ഇറാഖിൽ മൂന്നു യുദ്ധങ്ങളാണ് നടന്നിട്ടുള്ളത്. ഇറാൻ-ഇറാഖ് യുദ്ധം, ഒന്നാം ഗൾഫ് യുദ്ധം(ഗൾഫ് യുദ്ധം), രണ്ടാം ഗൾഫ് യുദ്ധം എന്നിവയാണവ. ആദ്യരണ്ടെണ്ണങ്ങൾ സദ്ദാമിന്റെ ബുദ്ധിയിൽ ഉദിച്ചവയായിരുന്നു. രണ്ടാം ഗൾഫ് യുദ്ധം സദ്ദാമിനെ തോൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കൻ നേതൃത്തത്തിൽ നടന്നതും. ഇറാൻ-ഇറാഖ് യുദ്ധം നേരത്തേ ഉടമ്പടി പ്രകാരം ഇറാനു നൽകിയ ഭൂപ്രദേശങ്ങൾ തിരികെ ആവശ്യപ്പെട്ട് സദ്ദാം 1980 സെപ്റ്റംബർ 2-നു ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ അനുരണനങ്ങൾ ഷിയാമുസ്ലീങ്ങൾ ഏറെയുള്ള ഇറാഖിലേക്ക് പടരാതിരിക്കാനുള്ള തന്ത്രമായും യുദ്ധത്തെ സൈദ്ധാന്തികർ വ്യാഖ്യാനിച്ചു അങ്ങനെ നോക്കിയാൽ യുദ്ധം ഒരു വിജയമായിരുന്നു. യുദ്ധവേളയിൽ അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണ സദ്ദാമിനു ലഭിച്ചുപോന്നു. ഇറാനിലെ ചാരപ്രവർത്തന കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് അമേരിക്കയായിരുന്നു. എട്ടുവർഷം നീണ്ട യുദ്ധം 1988 ഓഗസ്റ്റ് 20-നു യുദ്ധം അവസാനിച്ചു. 1990-ൽ സദ്ദാം ഇറാന്റെ ഉപാധികൾ അംഗീകരിക്കുകയും ചെയ്തു.ഇറാക്കിന്റെ തകർച്ചക്ക് വഴിയൊരുക്കിയത് ഈ യുദ്ധമാണ്‌. ഒന്നാം ഗൾഫ് യുദ്ധം 1990 ഓഗസ്റ്റ് 2-നു ഇറാഖ് കുവൈത്തിനെ ആക്രമിച്ചു കീഴടക്കുകയും തങ്ങളുടെ പ്രവിശ്യയായി പ്രഖ്യാപിക്കുകയും ചെയ്തു. ചരിത്രത്തിൽ ഇറാഖിന്റെ പ്രവിശ്യയായിരുന്നു കുവൈത്ത്. ഇറാൻ-ഇറാഖ് യുദ്ധവേളയിൽ കുവൈത്ത് ഇറാഖിന്റെ എണ്ണക്കിണറുകൾ സ്വന്തമാക്കിയെന്നാരോപിച്ചായിരുന്നു യുദ്ധം തുടങ്ങിയത്. ലക്ഷ്യം കുവൈത്തിന്റെ സമ്പത്തായിരുന്നു എന്നു കണക്കാക്കുന്നു. കുവൈത്തിൽ നിന്ന് പിന്മാറാൻ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടെങ്കിലും ഇറാഖ് തയ്യാറായില്ല. തുടർന്ന് 1991 ജനുവരിയിൽ ബഹുരാഷ്ട്രസേന ഇറാഖിനെ ആക്രമിക്കുകയും ഫെബ്രുവരിയിൽ ഇറാഖ് കുവൈത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. അമേരിക്കയും ഇറാഖും തമ്മിൽ അകലാൻ കാരണമായ യുദ്ധമായിരുന്നു ഇത്. ഇറാഖ് അധിനിവേശ യുദ്ധം ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കൻ വാദത്തിലാണ് രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ബീജം. 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായിട്ടില്ല. അതേസമയം ടൈഗ്രിസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമാണ് യുദ്ധത്തിന്റെ യഥാർതത്തിലുള്ള കാരണം. രണ്ടാം ഗൾഫ് യുദ്ധം എന്നും ഇതറിയപ്പെടുന്നു ഭൂമിശാസ്ത്രം 437,072 ച.കി.മീ. വിസ്തീർണ്ണമുള്ള ഇറാഖ് വലിപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ 58 -‌ാം സ്ഥാനത്താണ്. ഇവിടുത്തെ ഭൂരിഭാഗം പ്രദേശങ്ങളും ‌മരുഭൂമിയാണ്. യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ രണ്ട് പ്രധാന നദികൾ ഇറാഖിനുണ്ട്. രാജ്യത്തിന്റെ വടക്കൻ ഭാഗം മിക്കവാറും മലകളാണ് . പേർഷ്യൻ ഉൾക്കടലുമായി വളരെ ചെറിയൊരു തീരപ്രദേശവും ഇറാഖിനുണ്ട്. ഭരണ സൗകര്യത്തിനായി ഇറാഖിനെ പതിനെട്ട് പ്രവിശ്യകളാക്കി തിരിച്ചിട്ടുണ്ട്. {| border="0" cellpadding="5" cellspacing="0" align="center" | ബാഗ്ദാദ് സലാ അ ദിൻ ദിയല വാസിറ്റ് മെയ്സാൻ ബസ്ര ധ്ഖർ മുത്തന്ന ക്വാദിസിയ || <ol start="10"> ബാബീൽ കർബല നജാഫ് അൽ അൻബർ നിനവ ദാഹൂക് അർബിൽ കിർകുക്ക് അസുലൈമാനിയ ||200px|right|ഇറാഖിലെ പ്രവിശ്യകള് |} ജനതകൾ എഴുപത്തി അഞ്ചുമുതൽ എൺപതു വരെ ശതമാനം ജനങ്ങൾ അറബികളാണ്, പതിനഞ്ചുമുതൽ ഇരുപത് ശതമാനം വരെ കുർദ്ദുകളാൺ. അസ്സീറിയർ, തുർക്കികൾ എന്നിവരുടെ എണ്ണവും കുറവല്ല. പേർഷ്യക്കാരും അർമേനിയരും കുറഞ്ഞ അളവിൽ കാണാം. പ്രാകൃത അറബികളും ഇവിടെ ഉണ്ട്. ആകെ ജനസംഖ്യയിൽ 97% മുസ്ലീങ്ങളാണ്. അവരിൽ അറുപതുശതമാനത്തിലേറെ ഷിയാക്കൾ ആണ്. സുന്നികൾ നാല്പതു ശതമാനത്തോളം വരും. അറബിയും കുർദ്ദിഷുമാണ് ഔദ്യോഗിക ഭാഷകൾ. അസീരിയൻ, തുർക്കിഭാഷകൾ ചിലയിടങ്ങളിൽ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിരിക്കുന്നു. ഇന്നത്തെ അവസ്ഥ (2008) 1990-ൽ ഇറാഖ് കുവൈത്തിനെ ആക്രമിച്ചതുമുതൽ അമേരിക്കയും ഇറാഖും രണ്ടുതട്ടിലായതുമുതൽ ഇറാഖിന്റെ ശനിദശ ആരംഭിച്ചു. പിന്നീട് പതിനഞ്ചു വർഷം നീണ്ട ഉപരോധം ഈ രാജ്യം നേരിടേണ്ടി വന്നു. ഉപരോധം മൂലം പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കാനും ഇറാഖിനു കഴിഞ്ഞിരുന്നില്ല. ഇത് രാജ്യത്തെ ക്ഷാമത്തിലേക്കു നയിച്ചു. അവശ്യമരുന്നുകളുടെ അഭാവം മൂലം പത്തുലക്ഷം കുട്ടികളെങ്കിലും മരിച്ചിട്ടുണ്ടാകണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. മൂന്നു ദശകത്തിനുള്ളിൽ മൂന്നു യുദ്ധങ്ങൾ നേരിടേണ്ടി വന്ന ജനതയാണ് ഇവിടെയുള്ളത്. ഇന്ന് ഇറാഖ് ഭരിക്കുന്നത് ജനാധിപത്യത്തിലൂടെയല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറാണ്. ഇത് അമേരിക്കൻ പാവസർക്കാറാണെന്ന് പറയപ്പെടുന്നു. അധിനിവേശസഖ്യസേനകളുടെ കനത്ത സൈനിക സാന്നിദ്ധ്യം ഇന്നീ നിലനിൽക്കുന്നു. 2016 ൽ IsIs കീഴിലായ ഇറാഖിലെ മൊസൂൾ നഗരം ആറ് മാസത്തെ പരിശ്രമത്തിന്നൊടുവിൽ ഇറാഖി സൈന്യം ഭീകരരെ വധിച്ച് തിരിച്ച്പിടിച്ചു. കുവൈറ്റിൽ നശിപ്പിക്കപ്പെട്ട ഇറാക്കി യുദ്ധോപകരണങ്ങൾ അവലംബം കൂടുതൽ അറിവിന് https://www.cia.gov/cia//publications/factbook/geos/iz.html http://www.arab.net/iraq/ വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:ഇറാഖ് വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ
ഓസ്ട്രിയ
https://ml.wikipedia.org/wiki/ഓസ്ട്രിയ
മധ്യയൂറോപ്പിൽ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌ ഓസ്ട്രിയ (, ; ). ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് ഓസ്ട്രിയ (, ). വടക്ക് ജർമ്മനി, ചെക്ക് റിപബ്ലിക്; തെക്ക് ഇറ്റലി, സ്ലൊവേനിയ; കിഴക്ക് ഹംഗറി, സ്ലൊവാക്യ; പടിഞ്ഞാറ് സ്വിറ്റ്സർലാന്റ്, ലിക്റ്റൻ‌സ്റ്റൈൻ എന്നിവയാണ് ഓസ്ട്രിയയുടെ അയൽരാജ്യങ്ങൾ. ഡാന്യൂബ് നദിക്കരയിലുള്ള വിയന്നയാണ്‌ ഓസ്ട്രിയയുടെ തലസ്ഥാനം. ഗ്രാസ്, ലിൻസ്, സാൽസ്ബുർഗ്, ഇൻസ്ബ്രൂക്ക് എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്. ചരിത്രം ഇപ്പോൾ ഓസ്ട്രിയയായ മധ്യ യൂറോപ്യൻ ഭൂമി വിവിധ കെൽറ്റിക് ഗോത്രക്കാർ റോമൻ കാലഘട്ടത്തിൽ സ്ഥിരതാമസമാക്കിയതാണ്. മധ്യ യുഗം റോമൻ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ഈ പ്രദേശം ബവേറിയൻ, സ്ലാവ്, അവാർ എന്നിവരൊക്കെ ആക്രമിച്ചു. എ.ഡി 788-ൽ കാറൽമാൻ ഈ പ്രദേശം പിടിച്ചടക്കി, കോളനിവൽക്കരണത്തെ പ്രോത്സാഹിപ്പിച്ചു, ക്രിസ്തുമതം അവതരിപ്പിച്ചു. ഈസ്റ്റേൺ ഫ്രാൻസിയയുടെ ഭാഗമായ, ഇപ്പോൾ ഓസ്ട്രിയയെ ഉൾക്കൊള്ളുന്ന പ്രധാന പ്രദേശങ്ങൾ ഹൌസ് ഓഫ് ബാബെൻബെർഗിന് നൽകി. (ബാബെൻബെർഗ്- ഓസ്ട്രിയൻ മാർഗ്രേവുകളുടെയും പ്രഭുക്കന്മാരുടെയും ഉത്തമ രാജവംശമായിരുന്നു ബാബെൻബർഗ്. എ.ഡി 976-ൽ ഓസ്ട്രിയയുടെ സാമ്രാജ്യത്വ മാർഗ്രേവിയേറ്റിനെ ബാബൻബർഗ്സ് ഭരിച്ചു. 1156-ൽ ഇത് ഒരു ഡച്ചിയെന്ന സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു, അതിനുശേഷം 1246-ൽ ഇല്ലാതായി, അതിനുശേഷം ഹാബ്സ്ബർഗ് ഹൌസ് അധികാരമേറ്റു.) ഓസ്ട്രിയ എന്ന പേര് കാണിക്കുന്ന ആദ്യത്തെ റെക്കോർഡ് 996 ൽ നിന്നാണ്, അവിടെ ബാബെൻബെർഗ് മാർച്ചിന്റെ പ്രദേശത്തെ പരാമർശിച്ച് ഒസ്റ്റാറാച്ചി (Ostarrîchi) എന്ന് എഴുതിയിരിക്കുന്നു. 1156-ൽ പ്രിവിലീജിയം മൈനസ് (Privilegium Minus) ഓസ്ട്രിയയെ ഒരു ഡച്ചിയുടെ പദവിയിലേക്ക് ഉയർത്തി. 1192-ൽ ബാബൻബർഗ്സ് ഡച്ചി ഓഫ് സ്റ്റൈറിയയും സ്വന്തമാക്കി. 1246-ൽ ഫ്രെഡറിക് രണ്ടാമന്റെ മരണത്തോടെ, ബാബെൻബർഗ് ഇല്ലാതായി. തൽഫലമായി, ബോഹെമിയയിലെ ഒട്ടോക്കർ രണ്ടാമൻ ഓസ്ട്രിയ, സ്റ്റൈറിയ, കരിന്തിയ എന്നീ ഡച്ചികളുടെ നിയന്ത്രണം ഫലപ്രദമായി ഏറ്റെടുത്തു. 1278-ൽ ജർമ്മനിയിലെ റുഡോൾഫ് ഒന്നാമന്റെ മുന്നിൽ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭരണം അവസാനിച്ചു. അതിനുശേഷം, ഒന്നാം ലോകമഹായുദ്ധം വരെ ഓസ്ട്രിയയുടെ ചരിത്രം പ്രധാനമായും അതിന്റെ ഭരണ രാജവംശമായ ഹാബ്സ്ബർഗിന്റെ ചരിത്രമായിരുന്നു. ഹംഗറിയിലേക്കുള്ള ഓട്ടോമൻ വ്യാപനം രണ്ട് സാമ്രാജ്യങ്ങൾ (ഓട്ടോമൻ സാമ്രാജ്യം, ഹാബ്സ്ബർഗ് സാമൃാജ്യം) തമ്മിലുള്ള പതിവ് സംഘർഷങ്ങളിലേക്ക് നയിച്ചു, പ്രത്യേകിച്ചും 1593 മുതൽ 1606 വരെയുള്ള നീണ്ട യുദ്ധത്തിൽ. തുർക്കികൾ ഏകദേശം 20 തവണ സ്റ്റൈറിയയിലേക്ക് കടന്നുകയറി, അതിൽ ചിലത് "കത്തുന്നതും കൊള്ളയടിക്കുന്നതും ആയിരക്കണക്കിന് അടിമകളെ എടുക്കുന്നതും". 17, 18 നൂറ്റാണ്ടുകൾ ലിയോപോൾഡ് ഒന്നാമന്റെ (1657-1705) നീണ്ട ഭരണകാലത്തും 1683 ൽ തുർക്കികൾക്കെതിരെ വിയന്നയെ വിജയകരമായി പ്രതിരോധിച്ചതിനുശേഷവും, നിരവധി പ്രചാരണങ്ങളുടെ ഫലമായി 1699 ലെ കാർലോവിറ്റ്സ് ഉടമ്പടി പ്രകാരം ഹംഗറിയുടെ ഭൂരിഭാഗവും ഓസ്ട്രിയൻ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്നു. പോളണ്ടിലെ മൂന്ന് പാർട്ടീഷനുകളിൽ ഒന്നാമത്തെയും മൂന്നാമത്തെയും പാർട്ടീഷനുകളിൽ ഓസ്ട്രിയയും, പ്രഷ്യയും റഷ്യയും ചേർന്ന് പങ്കെടുത്തു (1772 ലും 1795 ലും). 19-ാം നൂറ്റാണ്ട് ഓസ്ട്രിയ പിന്നീട് വിപ്ലവ ഫ്രാൻസുമായി ഒരു യുദ്ധത്തിൽ ഏർപ്പെട്ടു, തുടക്കത്തിൽ വളരെ പരാജയപ്പെട്ടു, നെപ്പോളിയന്റെ കൈകളിൽ തുടർച്ചയായ തോൽവികൾ, അതായത് 1806 ൽ പഴയ വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ അന്ത്യം. രണ്ട് വർഷം മുമ്പ് ഓസ്ട്രിയ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു. 1814-ൽ ഓസ്ട്രിയ ഫ്രാൻസിനെ ആക്രമിച്ച് നെപ്പോളിയൻ യുദ്ധങ്ങൾ അവസാനിപ്പിച്ച സഖ്യസേനയുടെ ഭാഗമായിരുന്നു. ഇടത്ത്‌|ലഘുചിത്രം|1814–15ൽ വിയന്നയിലെ കോൺഗ്രസ് യോഗം ചേർന്നു. ഫ്രഞ്ച് വിപ്ലവ യുദ്ധങ്ങൾ, നെപ്പോളിയൻ യുദ്ധങ്ങൾ, വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെ വിയോഗം എന്നിവയിൽ നിന്ന് ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. 1815-ൽ വിയന്നയിലെ കോൺഗ്രസിൽ നിന്ന് ഭൂഖണ്ഡത്തിലെ നാല് ആധിപത്യശക്തികളിലൊന്നായും അംഗീകൃത മഹത്തായ ശക്തിയായും ഓസ്ട്രിയ ഉയർന്നുവന്നു. അതേ വർഷം ജർമ്മൻ കോൺഫെഡറേഷൻ (German Confederation (Deutscher Bund)) ഓസ്ട്രിയയുടെ പ്രസിഡന്റിന്റെ കീഴിൽ സ്ഥാപിതമായി. പരിഹരിക്കപ്പെടാത്ത സാമൂഹിക, രാഷ്ട്രീയ, ദേശീയ സംഘർഷങ്ങൾ കാരണം, ഒരു ഏകീകൃത ജർമ്മനി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 1848 ലെ വിപ്ലവങ്ങളാൽ ജർമ്മൻ ഭൂമി നടുങ്ങി. ഇടത്ത്‌|ലഘുചിത്രം|ജർമ്മൻ കോൺഫെഡറേഷന്റെ ഭൂപടം (1815–1836) അതിന്റെ 39 അംഗരാജ്യങ്ങളുമായി ഒരു ഐക്യ ജർമ്മനിയുടെ വിവിധ സാധ്യതകൾ ഇവയായിരുന്നു: ഒരു ഗ്രേറ്റർ ജർമ്മനി, അല്ലെങ്കിൽ ഒരു ഗ്രേറ്റർ ഓസ്ട്രിയ അല്ലെങ്കിൽ ഓസ്ട്രിയ ഇല്ലാതെ ജർമ്മൻ കോൺഫെഡറേഷൻ. ജർമ്മൻ സംസാരിക്കുന്ന പ്രദേശങ്ങൾ 1848 ലെ ജർമ്മൻ സാമ്രാജ്യമായി മാറാൻ ഓസ്ട്രിയ തയ്യാറാകാത്തതിനാൽ, പുതുതായി രൂപംകൊണ്ട സാമ്രാജ്യത്തിന്റെ കിരീടം പ്രഷ്യൻ രാജാവായ ഫ്രീഡ്രിക്ക് വിൽഹെം നാലാമന് വാഗ്ദാനം ചെയ്തു. 1864-ൽ ഓസ്ട്രിയയും പ്രഷ്യയും ഒരുമിച്ച് ഡെൻമാർക്കിനെതിരെ പോരാടി ഡെൻമാർക്കിൽ നിന്ന് ഷ്ലെസ്വിഗിന്റെയും ഹോൾസ്റ്റീന്റെയും ഡച്ചികളുടെ സ്വാതന്ത്ര്യം നേടി. രണ്ട് ഡച്ചികളെ എങ്ങനെ ഭരിക്കണമെന്ന് അവർക്ക് യോജിക്കാൻ കഴിയാത്തതിനാൽ, 1866 ൽ അവർ ഓസ്ട്രോ-പ്രഷ്യൻ യുദ്ധം നടത്തി. കൊനിഗ്രാറ്റ്സ് യുദ്ധത്തിൽ പ്രഷ്യ ഓസ്ട്രിയയെ പരാജയപ്പെടുത്തി, ഓസ്ട്രിയയ്ക്ക് ജർമ്മൻ കോൺഫെഡറേഷൻ വിടേണ്ടിവന്നു, ഇനി ജർമ്മൻ രാഷ്ട്രീയത്തിൽ പങ്കെടുത്തില്ല. 1867 ലെ ഓസ്ട്രോ-ഹംഗേറിയൻ വിട്ടുവീഴ്ച, (ഓസ്ഗ്ലിച്ച്), ഫ്രാൻസ് ജോസഫ് ഒന്നാമന്റെ (Franz Joseph I) കീഴിൽ ഇരട്ട പരമാധികാരം, ഓസ്ട്രിയൻ സാമ്രാജ്യം, ഹംഗറി രാജ്യം എന്നിവയ്ക്കായി നൽകി. ഈ വൈവിധ്യമാർന്ന സാമ്രാജ്യത്തിന്റെ ഓസ്ട്രിയൻ-ഹംഗേറിയൻ ഭരണത്തിൽ ക്രൊയേഷ്യക്കാർ, ചെക്കുകൾ, ധ്രുവങ്ങൾ, റുസൈൻസ്, സെർബികൾ, സ്ലൊവാക്ക്കാർ, സ്ലൊവേനികൾ, ഉക്രേനിയക്കാർ, വലിയ ഇറ്റാലിയൻ, റൊമാനിയൻ സമൂഹങ്ങൾ എന്നിവ ഉൾപ്പെടുന്നു. നടുവിൽ|ലഘുചിത്രം|766x766ബിന്ദു|ഓസ്ട്രിയ-ഹംഗറിയുടെ ഒരു വംശീയ-ഭാഷാ ഭൂപടം, 1910. ചുവപ്പ്- ജർമ്മൻ, നീല- ചെക്ക്, പച്ച-ഹംഗേറിയൻ, കാപ്പി-സ്ലോവാക്, പർപ്പിൾ-പോളിഷ്, മഞ്ഞ-ഉക്രേനിയൻ, കറുപ്പ്-സ്ലോവീൻ, കാക്കി- ക്രോവാറ്റുകളും സെർബുകളും, ഓറഞ്ച്-റൊമാനിയൻ, തളിരിലപ്പച്ച-ഇറ്റാലിയൻ തൽഫലമായി, വളർന്നുവരുന്ന ദേശീയ പ്രസ്ഥാനങ്ങളുടെ കാലഘട്ടത്തിൽ ഓസ്ട്രിയ-ഹംഗറി ഭരണം കൂടുതൽ ബുദ്ധിമുട്ടായിത്തീർന്നു, വിപുലീകരിച്ച രഹസ്യ പോലീസിനെ ഗണ്യമായി ആശ്രയിക്കേണ്ടതുണ്ടതായിവന്നു. എന്നിരുന്നാലും, ഓസ്ട്രിയ സർക്കാർ ചില കാര്യങ്ങളിൽ ഉൾക്കൊള്ളാൻ പരമാവധി ശ്രമിച്ചു: ഉദാഹരണത്തിന്, സിസ്ലീത്താനിയയിലെ (Cisleithania) നിയമങ്ങളും ഓർഡിനൻസുകളും പ്രസിദ്ധീകരിക്കുന്ന റീചെസെറ്റ്സ്ബ്ലാറ്റ് (Reichsgesetzblatt), എട്ട് ഭാഷകളിൽ നിയമങ്ങളും ഓർഡിനൻസുകളും പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. എല്ലാ ദേശീയ ഗ്രൂപ്പുകൾക്കും, അവരുടെ സ്വന്തം ഭാഷയിലുള്ള സ്കൂളുകൾക്കും, സ്റ്റേറ്റ് ഓഫീസുകളിൽ മാതൃഭാഷ ഉപയോഗിക്കുന്നതിനും അവകാശമുണ്ടായിരുന്നു. ജോർജ്ജ് റിറ്റർ വോൺ ഷൊനെറർ പോലുള്ള വിവിധ സാമൂഹ്യ വലയങ്ങളിലെ പല ഓസ്ട്രിയക്കാരും ഒരു വംശീയ ജർമ്മൻ സ്വത്വത്തെ ശക്തിപ്പെടുത്തുമെന്നും ഓസ്ട്രിയയെ ജർമ്മനിയിലേക്ക് കൂട്ടിച്ചേർക്കാമെന്നും പ്രതീക്ഷിച്ച് ശക്തമായ പാൻ-ജർമ്മനിസത്തെ പ്രോത്സാഹിപ്പിച്ചു. കാൾ ല്യൂഗറിനെപ്പോലുള്ള ചില ഓസ്ട്രിയക്കാർ സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് പാൻ-ജർമ്മനിസത്തെ ഒരു ജനകീയതയുടെ രൂപമായി ഉപയോഗിച്ചു. ബിസ്മാർക്കിന്റെ നയങ്ങൾ ഓസ്ട്രിയയെയും ജർമ്മൻ ഓസ്ട്രിയക്കാരെയും ജർമ്മനിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പല ഓസ്ട്രിയൻ പാൻ-ജർമ്മനികളും അദ്ദേഹത്തെ വിഗ്രഹാരാധന നടത്തി, ജർമ്മൻ ചക്രവർത്തിയായ വില്യം ഒന്നാമന്റെ പ്രിയപ്പെട്ട പുഷ്പമെന്ന് അറിയപ്പെടുന്ന നീല കോൺഫ്ലവർ അവരുടെ ബട്ടൺഹോളുകളിൽ ധരിച്ചിരുന്നു, ജർമൻ ദേശീയ നിറങ്ങളിലുള്ള (കറുപ്പ്, ചുവപ്പ്, മഞ്ഞ) കോക്കഡുകൾ അവർ ധരിച്ചിരുന്നു. ഓസ്ട്രിയൻ സ്കൂളുകളിൽ ഇവ രണ്ടും താൽക്കാലികമായി നിരോധിച്ചിട്ടുണ്ടെങ്കിലും, ബഹു-വംശീയ സാമ്രാജ്യത്തോടുള്ള അതൃപ്തി കാണിക്കുന്നതിനുള്ള മാർഗ്ഗമായി. ജർമ്മനിയിൽ നിന്ന് ഓസ്ട്രിയയെ ഒഴിവാക്കിയത് പല ഓസ്ട്രിയക്കാരെയും അവരുടെ ദേശീയ ദേശീയ ഐഡന്റിറ്റിയെപ്പറ്റി പ്രശ്നങ്ങൾ ഉണ്ടായി. സോഷ്യൽ ഡെമോക്രാറ്റിക് നേതാവ് ഓട്ടോ ബാവറിനെ "നമ്മുടെ ഓസ്ട്രിയൻ, ജർമ്മൻ സ്വഭാവങ്ങൾ തമ്മിലുള്ള സംഘട്ടനമാണെ്" എന്ന് പ്രസ്താവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യം ജർമ്മൻ ഓസ്ട്രിയക്കാരും മറ്റ് വംശീയ വിഭാഗങ്ങളും തമ്മിൽ വംശീയ സംഘർഷമുണ്ടാക്കി. പല ഓസ്ട്രിയക്കാരും, പ്രത്യേകിച്ച് പാൻ-ജർമ്മൻ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവർ, ഒരു വംശീയ ജർമ്മൻ സ്വത്വം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുകയും, സാമ്രാജ്യം തകരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു, ഇത് ജർമ്മനി ഓസ്ട്രിയയെ കീഴടക്കാൻ അനുവദിക്കുമെന്ന് കരുതി. മന്ത്രി-പ്രസിഡന്റ് കാസിമിർ കൌണ്ട് ബഡെനിയുടെ 1897 ലെ ഭാഷാ ഉത്തരവിനെതിരെ ധാരാളം ഓസ്ട്രിയൻ പാൻ-ജർമ്മൻ ദേശീയവാദികൾ തീവ്രമായി പ്രതിഷേധിച്ചു, ഇത് ബോഹീമിയയിൽ ജർമ്മൻ, ചെക്ക് ഭാഷകളെ ഔദ്യോഗിക ഭാഷകളാക്കുകയും, പുതിയ സർക്കാർ ഉദ്യോഗസ്ഥർ രണ്ട് ഭാഷകളിലും പ്രാവീണ്യമുള്ളവരാകുകയും വേണമെന്നുമായി. ഇത് പ്രായോഗികമായി നോക്കുമ്പോ, സിവിൽ സർവീസ് ചെക്കിുകളെ മാത്രമായി നിയമിക്കും, കാരണം മിക്ക മധ്യവർഗ ചെക്കുകളും ജർമ്മൻ സംസാരിക്കുമായിരുന്നു, പക്ഷേ ജർമ്മൻ ചെക്ക് ഭാഷ സംസാരിക്കില്ലായിരുന്നു. അതുകൊണ്ട് സർക്കാർ ഉദ്യോഗസ്ഥർ മിക്കരും ചെക്കുകളാകുമെന്ന് ജർമ്മൻ ജനത വിചാരിച്ചു. അൾട്രാമൊണ്ടെയ്ൻ കത്തോലിക്കാ രാഷ്ട്രീയക്കാരുടെയും പുരോഹിതരുടെയും പിന്തുണയോടെ "റോമിൽ നിന്ന് അകലുക" (ജർമ്മൻ: ലോസ്-വോൺ-റോം) പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു, ഇത് ഷൊനെററിനെ (Schönerer) പിന്തുണയ്ക്കുന്നവരും "ജർമ്മൻ" ക്രിസ്ത്യാനികളോട് റോമൻ കത്തോലിക്ക സഭയെ വിട്ടുപോകാൻ ആഹ്വാനം ചെയ്തു. 20-ാം നൂറ്റാണ്ട് ലഘുചിത്രം|ഒന്നാം ലോക മഹായുദ്ധത്തിന് കാരണമായ ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാന്റിന്റെ കൊല, മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഘട്ടനങ്ങളിലൊന്നാണ് ഓട്ടോമൻ സാമ്രാജ്യത്തിൽ രണ്ടാമത്തെ ഭരണഘടനാ യുഗം തുടങ്ങിയപ്പോൾ, ഓസ്ട്രിയ-ഹംഗറി 1908 ൽ ബോസ്നിയയെയും ഹെർസഗോവിനയെയും കൂട്ടിച്ചേർക്കാൻ അവസരം നേടി. ബോസ്നിയൻ സെർബ് ഗാവ്രിലോ പ്രിൻസിപ്പൽ 1914 ൽ സരജേവോയിൽ ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാണ്ടിന്റെ വധം, പ്രമുഖ ഓസ്ട്രിയൻ രാഷ്ട്രീയക്കാരും ജനറൽമാരും സെർബിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ ചക്രവർത്തിയെ പ്രേരിപ്പിക്കാൻ ഉപയോഗിച്ചു, അതുവഴി ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ കാരണമായി, ഇത് ഒടുവിൽ ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ വിയോഗത്തിലേക്ക് നയിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു ദശലക്ഷത്തിലധികം ഓസ്ട്രോ-ഹംഗേറിയൻ സൈനികർ മരിച്ചു. 1918 ഒക്ടോബർ 21 ന് റീച്ച്സ്രാത്തിലെ (ഇംപീരിയൽ ഓസ്ട്രിയയുടെ പാർലമെന്റ്) തിരഞ്ഞെടുക്കപ്പെട്ട ജർമ്മൻ അംഗങ്ങൾ വിയന്നയിൽ ജർമ്മൻ ഓസ്ട്രിയയുടെ താൽക്കാലിക ദേശീയ അസംബ്ലിയായി യോഗം ചേർന്നു(Provisional National Assembly for German Austria) (Provisorische Nationalversammlung für Deutschösterreich). ഒക്ടോബർ 30 ന് സ്റ്റാറ്റ്സ്രാറ്റ് (Staatsrat) എന്ന സർക്കാരിനെ നിയമിച്ചുകൊണ്ട് അസംബ്ലി റിപ്പബ്ലിക് ഓഫ് ജർമ്മൻ ഓസ്ട്രിയ സ്ഥാപിച്ചു. ഇറ്റലിയുമായുള്ള ആസൂത്രിതമായ ആയുധപ്പുര സംബന്ധിച്ച തീരുമാനത്തിൽ പങ്കെടുക്കാൻ ചക്രവർത്തി ഈ പുതിയ സർക്കാരിനെ ക്ഷണിച്ചുവെങ്കിലും ഈ കാര്യത്തിൽ നിന്ന് വിട്ടുനിന്നു. ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു|1918 ൽ ജർമ്മൻ-ഓസ്ട്രിയ അവകാശപ്പെട്ട ജർമ്മൻ സംസാരിക്കുന്ന പ്രവിശ്യകൾ: തുടർന്നുള്ള രണ്ടാം റിപ്പബ്ലിക് ഓഫ് ഓസ്ട്രിയയുടെ അതിർത്തി ചുവപ്പ് നിറത്തിലാണ്. ഇത് യുദ്ധത്തിന്റെ അവസാനത്തിന്റെ ഉത്തരവാദിത്തം 1918 നവംബർ 3 ന് ചക്രവർത്തിക്കും സർക്കാരിനും മാത്രമായി നൽകി. നവംബർ 11 ന്, പഴയ, പുതിയ സർക്കാരുകളുടെ മന്ത്രിമാരുടെ ഉപദേശപ്രകാരം ചക്രവർത്തി താൻ ഇനി സംസ്ഥാന കാര്യങ്ങളിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു; നവംബർ 12 ന് ജർമ്മൻ ഓസ്ട്രിയ നിയമപ്രകാരം സ്വയം ഒരു ജനാധിപത്യ റിപ്പബ്ലിക്കായും പുതിയ ജർമ്മൻ റിപ്പബ്ലിക്കിന്റെ ഭാഗമായും പ്രഖ്യാപിച്ചു. സ്റ്റാറ്റ്സ്റാത്തിനെ (Staatsrat) ബുണ്ടെസ്റൈഗെയൂറംഗ് (Bundesregierung) (ഫെഡറൽ ഗവൺമെന്റ്) എന്നും നാത്സിയൊനാൽവെർസാംലൂങിനെ (Nationalversammlung) നാഷണൽറാട്ട് (Nationalrat) (നാഷണൽ കൗൺസിൽ) എന്നും നാമകരണം ചെയ്ത ഭരണഘടന 1920 നവംബർ 10 ന് പാസാക്കി. 1919 ലെ സെന്റ് ജെർമെയ്ൻ ഉടമ്പടി (1920 ലെ ഹംഗറി ട്രിയാനോൺ ഉടമ്പടിക്കുവേണ്ടി) മധ്യ യൂറോപ്പിന്റെ പുതിയ ക്രമം സ്ഥിരീകരിക്കുകയും ഏകീകരിക്കുകയും ചെയ്തു, അത് 1918 നവംബറിൽ വളരെയധികം സ്ഥാപിക്കപ്പെട്ടു, പുതിയ സംസ്ഥാനങ്ങൾ സൃഷ്ടിക്കുകയും മറ്റുള്ളവയിൽ മാറ്റം വരുത്തുകയും ചെയ്തു. ഓസ്ട്രിയ-ഹംഗറിയുടെ ഭാഗമായിരുന്ന ജർമ്മൻ സംസാരിക്കുന്ന ഭാഗങ്ങൾ (പ്രധാനമായും ജർമ്മൻ സംസാരിക്കുന്ന സൗത്ത് ടൈറോളിനെ ഒഴികെ) ഒരു റംപ് സ്റ്റേറ്റായ, റിപ്പബ്ലിക് ഓഫ് ജർമ്മൻ-ഓസ്ട്രിയയാക്കി (ജർമ്മൻ: Republik Deutschösterreich) ചുരുക്കപ്പെട്ടു.ഹബ്സ്ബർഗ് ഓസ്ട്രിയ-ഹംഗറിയിൽ, ഓസ്ട്രിയൻ ജർമ്മൻകാർ വസിക്കുന്ന സാമ്രാജ്യത്തിന്റെ പ്രദേശങ്ങളുടെ അനൌദ്യോഗിക പദമാണ് "ജർമ്മൻ-ഓസ്ട്രിയ" ഓസ്ട്രിയയിലെയും ജർമ്മനിയിലെയും എല്ലാ സാമൂഹിക വൃത്തങ്ങളും പങ്കിട്ട ഒരു ജനപ്രിയ അഭിപ്രായമായിരുന്നു അൻഷ്ലസ് (ഓസ്ട്രിയയെ ജർമ്മനിയിലേക്ക് കൂട്ടിച്ചേർക്കൽ). നവംബർ 12 ന് ജർമ്മൻ-ഓസ്ട്രിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും സോഷ്യൽ ഡെമോക്രാറ്റ് കാൾ റെന്നറിനെ താൽക്കാലിക ചാൻസലറായി പ്രഖ്യാപിക്കുകയും ചെയ്തു. അതേ ദിവസം തന്നെ ഒരു താൽക്കാലിക ഭരണഘടന തയ്യാറാക്കി, "ജർമ്മൻ-ഓസ്ട്രിയ ഒരു ജനാധിപത്യ റിപ്പബ്ലിക്കാണ്" (ആർട്ടിക്കിൾ 1), "ജർമ്മൻ-ഓസ്ട്രിയ ജർമ്മൻ റൈഹിന്റെ (German reich) അവിഭാജ്യ ഘടകമാണ്" (ആർട്ടിക്കിൾ 2). സെന്റ് ജെർമെയ്ൻ ഉടമ്പടിയും വെർസായ് ഉടമ്പടിയും ഓസ്ട്രിയയും ജർമ്മനിയും തമ്മിലുള്ള ഐക്യത്തെ വ്യക്തമായി വിലക്കുന്നു. ഉടമ്പടികൾ ജർമ്മൻ-ഓസ്ട്രിയയെ "റിപ്പബ്ലിക് ഓഫ് ഓസ്ട്രിയ" എന്ന് പുനർനാമകരണം ചെയ്യാൻ നിർബന്ധിതരാക്കി, ഇത് ആദ്യത്തെ ഓസ്ട്രിയൻ റിപ്പബ്ലിക്കിലേക്ക് നയിച്ചു. 30 ദശലക്ഷത്തിലധികം ജർമ്മൻ സംസാരിക്കുന്ന ഓസ്ട്രിയക്കാർ പുതിയ ഓസ്ട്രിയൻ റിപ്പബ്ലിക്കിന് പുറത്ത് ചെക്കോസ്ലോവാക്യ, യുഗോസ്ലാവിയ, ഹംഗറി, ഇറ്റലി എന്നീ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങളായി താമസിക്കുന്നതായി സ്വയം കണ്ടെത്തി, സൗത്ത് ടൈറോൾ (ഇറ്റലിയുടെ ഭാഗമായി), ജർമ്മൻ ബോഹെമിയ (ചെക്കോസ്ലോവാക്യ) എന്നീ പ്രവിശ്യകളും ഇതിൽ ഉൾപ്പെടുന്നു. ജർമ്മൻ ബൊഹേമിയയുടെ (സുഡെറ്റൻ‌ലാൻ‌ഡ്) പദവി പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിന് കാരണമായി. 1980 കളോടെ ഔദ്യോഗികമായി തീർപ്പാക്കപ്പെടുന്നതുവരെ സൗത്ത് ടൈറോളിന്റെ നില ഓസ്ട്രിയയും ഇറ്റലിയും തമ്മിൽ നിലനിൽക്കുന്ന ഒരു പ്രശ്നമായിരുന്നു. ഇറ്റാലിയൻ ദേശീയ സർക്കാർ സൗത്ത് ടൈറോളിന് സ്വയംഭരണാധികാരം നൽകി. 1918 നും 1919 നും ഇടയിൽ ഓസ്ട്രിയയെ, ജർമ്മൻ ഓസ്ട്രിയ (സ്റ്റാറ്റ് ഡൊയിചോസ്റ്ററൈക്) എന്നാണ് അറിയപ്പെട്ടിരുന്നത്. ജർമ്മൻ ഓസ്ട്രിയയെ ജർമ്മനിയുമായി ഐക്യപ്പെടാൻ എൻ‌ടോന്ട് അധികാരങ്ങൾ (ഒന്നാം ലോക മഹായുദ്ധത്തിന്റെ സഖ്യകക്ഷികൾ) വിലക്കുക മാത്രമല്ല, ഒപ്പുവെക്കേണ്ട സമാധാന ഉടമ്പടിയിൽ ജർമ്മൻ ഓസ്ട്രിയ എന്ന പേരും അവർ നിരസിച്ചു; അതിനാൽ 1919 അവസാനത്തോടെ ഇത് ഓസ്ട്രിയ റിപ്പബ്ലിക്കായി മാറ്റി. രണ്ടാം ലോക മഹായുദ്ധം യുദ്ധാനന്തരം, പണപ്പെരുപ്പം ക്രോണിനെ വിലകുറച്ചുതുടങ്ങി, അത് ഇപ്പോഴും ഓസ്ട്രിയയുടെ നാണയമാണ്. 1922 ലെ ശരത്കാലത്തിലാണ് ഓസ്ട്രിയയ്ക്ക് ലീഗ് ഓഫ് നേഷൻസിന്റെ മേൽനോട്ടത്തിലുള്ള ഒരു അന്താരാഷ്ട്ര വായ്പ ലഭിച്ചത്. പാപ്പരത്വം ഒഴിവാക്കുക, കറൻസി സ്ഥിരപ്പെടുത്തുക, ഓസ്ട്രിയയുടെ പൊതു സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്നിവയായിരുന്നു വായ്പയുടെ ലക്ഷ്യം. ഓസ്ട്രിയ ഒരു സ്വതന്ത്ര രാജ്യത്ത് നിന്ന് ലീഗ് ഓഫ് നേഷൻസ് നിയന്ത്രിക്കുന്നതിലേക്ക് കടന്നതാണ് വായ്പയുടെ അർത്ഥം. ക്രോണിന് പകരമായി 10,000: 1 എന്ന നിരക്കിൽ 1925 ൽ ഷില്ലിംഗ് അവതരിപ്പക്കപ്പെട്ടു. പിന്നീട് ഇതിന്റെ സ്ഥിരത കാരണം ഇതിനെ "ആൽപൈൻ ഡോളർ" എന്ന് വിളിപ്പേരുണ്ടാക്കി. 1925 മുതൽ 1929 വരെ, കറുത്ത ചൊവ്വാഴ്ചയ്ക്ക് (Wall Street Crash of 1929) ശേഷം തകർച്ചയ്ക്ക് മുമ്പ് സമ്പദ്‌വ്യവസ്ഥ ഒരു ചെറിയ ഉയരത്തിൽ എത്തി. ആദ്യത്തെ ഓസ്ട്രിയൻ റിപ്പബ്ലിക് 1933 വരെ നീണ്ടുനിന്നു, ചാൻസലർ ഏംഗൽബെർട്ട് ഡോൾഫസ് "പാർലമെന്റിന്റെ സ്വയം സ്വിച്ച് ഓഫ്" എന്ന് വിളിച്ച് ഇറ്റാലിയൻ ഫാഷിസത്തെ കേന്ദ്രീകരിച്ച് സ്വേച്ഛാധിപത്യ ഭരണകൂടം സ്ഥാപിച്ചു. ഈ സമയത്ത് രണ്ട് വലിയ പാർട്ടികളായ സോഷ്യൽ ഡെമോക്രാറ്റുകൾക്കും കൺസർവേറ്റീവുകൾക്കും അർദ്ധസൈനിക വിഭാഗങ്ങളുണ്ടായിരുന്നു- സോഷ്യൽ ഡെമോക്രാറ്റുകളുടെ ഷൂട്ട്‌സ്ബണ്ട് (Social Democrats' Schutzbund). ഇപ്പോൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് സജീവമായിരുന്നു. 1934 ഫെബ്രുവരിയിൽ ഷൂട്ട്‌സ്ബണ്ടിലെ നിരവധി അംഗങ്ങളെ വധിച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ നിയമവിരുദ്ധമാക്കി, അതിലെ പല അംഗങ്ങളെയും തടവിലാക്കുകയോ കുടിയേറുകയോ ചെയ്തു. 1934 മെയ് 1 ന് ഓസ്ട്രോഫാസിസ്റ്റുകൾ ഒരു പുതിയ ഭരണഘടന ("മൈവർഫാസുംഗ്") അടിച്ചേൽപ്പിച്ചു, അത് ഡോൾഫസിന്റെ അധികാരം ഉറപ്പിച്ചു, പക്ഷേ ജൂലൈ 25 ന് നാസി അട്ടിമറി ശ്രമത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. ലഘുചിത്രം|420x420ബിന്ദു|അഡോൾഫ് ഹിറ്റ്‌ലർ 1938 ലെ വിയന്നയിലെ ഹെൽഡൻപ്ലാറ്റ്സിൽ സംസാരിക്കുന്നു അദ്ദേഹത്തിന്റെ പിൻഗാമിയായ കുർട്ട് ഷുഷ്നിഗ് ഓസ്ട്രിയയെ ഒരു "ജർമ്മൻ രാഷ്ട്രം" ആണെന്നും ഓസ്ട്രിയക്കാർ "മികച്ച ജർമ്മൻകാർ" ആണെന്നും ഓസ്ട്രിയ സ്വതന്ത്രമായി തുടരണമെന്ന് ആഗ്രഹിച്ചു. ജർമ്മനിയിൽ നിന്ന് ഓസ്ട്രിയയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് 1938 മാർച്ച് 9 ന്, മാർച്ച് 3-ിനു നടക്കേണ്ട ഒരു റഫറണ്ടം അദ്ദേഹം പ്രഖ്യാപിച്ചു. 1938 മാർച്ച് 12 ന് ഓസ്ട്രിയൻ നാസികൾ സർക്കാർ ഏറ്റെടുത്തു, ജർമ്മൻ സൈന്യം രാജ്യം കൈവശപ്പെടുത്തി, ഇത് ഷുഷ്നിഗിന്റെ റഫറണ്ടം നടക്കുന്നത് തടഞ്ഞു. 1938 മാർച്ച് 13 ന് ഓസ്ട്രിയയിലെ അൻഷ്ലസ് (ഓസ്ട്രിയയെ നാസി ജർമ്മനിയിലേക്ക് കൂട്ടിച്ചേർക്കൽ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തിന് ശേഷം, ഓസ്ട്രിയൻ വംശജനായ ഹിറ്റ്ലർ വിയന്നയിലെ ഹെൽഡെൻപ്ലാറ്റ്‌സിലെ "ജർമ്മൻ റൈകിന്റെ ബാക്കി ഭാഗങ്ങൾക്കൊപ്പം" സ്വന്തം രാജ്യത്തിന്റെ "പുനസംയോജനം" എന്ന് പ്രഖ്യാപിച്ചു. 1938 ഏപ്രിലിൽ അദ്ദേഹം ജർമ്മനിയുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന ഒരു ഹിതപരിശോധന നടത്തി. 1938 ഏപ്രിൽ 10 ന് ജർമ്മനിയിൽ (അടുത്തിടെ കൂട്ടിച്ചേർത്ത ഓസ്ട്രിയ ഉൾപ്പെടെ) പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. നാസി ഭരണകാലത്ത് റീച്ച്സ്റ്റാഗിലേക്കുള്ള അവസാന തിരഞ്ഞെടുപ്പായിരുന്നു അവ, കൂടാതെ 813 അംഗങ്ങളുള്ള റീച്ച്സ്റ്റാഗിനായി ഒരു നാസി-പാർട്ടി പട്ടികയ്ക്ക് വോട്ടർമാർ അംഗീകാരം നൽകിയിട്ടുണ്ടോ എന്നും അടുത്തിടെ ഓസ്ട്രിയ പിടിച്ചടക്കിയത് അംഗീകരിക്കുന്നോ എന്ന് ചോദിക്കുന്ന ഒരു ചോദ്യ റഫറണ്ടത്തിന്റെ രൂപമെടുത്തു. ജൂതന്മാരെയും ജിപ്സികളെയും വോട്ടുചെയ്യാൻ അനുവദിച്ചില്ല. തിരഞ്ഞെടുപ്പിൽ പോളിംഗ് ഔദ്യോഗികമായി 99.5% ആയിരുന്നു, 98.9% പേർ "അതെ" എന്ന് വോട്ടുചെയ്തു. അഡോൾഫ് ഹിറ്റ്ലറുടെ ജന്മദേശമായ ഓസ്ട്രിയയുടെ കാര്യത്തിൽ, 4,484,475 വോട്ടർമാരിൽ 99.71% ഔദ്യോഗികമായി ബാലറ്റുകളിലേക്ക് പോയി, 99.73% പോസിറ്റീവ്. മിക്ക ഓസ്ട്രിയക്കാരും അൻഷ്ലസുകളെ അനുകൂലിച്ചുവെങ്കിലും, ഓസ്ട്രിയയുടെ ചില ഭാഗങ്ങളിൽ ജർമ്മൻ പട്ടാളക്കാരെ എല്ലായ്പ്പോഴും പുഷ്പങ്ങളോടും സന്തോഷത്തോടും സ്വാഗതം ചെയ്തില്ല, പ്രത്യേകിച്ച് വിയന്നയിൽ, ഓസ്ട്രിയയിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയുള്ള നഗരം. എന്നിരുന്നാലും, ബാലറ്റ് ബോക്സ് ഫലത്തെ ചുറ്റിപ്പറ്റിയുള്ള പ്രചാരണവും കൃത്രിമത്വവും വഞ്ചനയും ഉണ്ടായിരുന്നിട്ടും, അൻ‌ഷ്ലസ് നിറവേറ്റുന്നതിന് ഹിറ്റ്‌ലറിന് വൻ പിന്തുണയുണ്ട്. ഓസ്ട്രിയയിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള നിരവധി ജർമ്മൻകാർ എല്ലാ ജർമ്മനുകളെയും ഒരു സംസ്ഥാനമാക്കി ദീർഘകാലമായി ഏകീകരിക്കുന്നത് പൂർത്തിയാക്കിയതായി കണ്ടു. ലഘുചിത്രം|320x320ബിന്ദു|ഓസ്ട്രിയ 1941 ൽ "ഓസ്റ്റ്മാർക്ക്" എന്നറിയപ്പെട്ട കാലത്ത് 1938 മാർച്ച് 12 ന് ഓസ്ട്രിയയെ മൂന്നാം റൈകിലേക്ക് (Third Reich) കൂട്ടിച്ചേർത്തു. ജൂത ഓസ്ട്രിയക്കാരുടെ സമ്പത്തിന്റെ ആര്യവൽക്കരണം മാർച്ച് പകുതിയോടെ "കാട്ടു" (അതായത് നിയമപരമല്ലാത്ത) ഘട്ടം എന്ന് വിളിക്കപ്പെട്ടു, എന്നാൽ യഹൂദ പൗരന്മാർക്ക് അവരുടെ കൈവശമുള്ള ഏതെങ്കിലും സ്വത്തുക്കൾ കവർന്നെടുക്കുന്നതിനായി നിയമപരമായും ബ്യൂറോക്രാറ്റിക്കായും രൂപീകരിച്ചു. അക്കാലത്ത് ഓസ്ട്രിയയിൽ വളർന്ന അഡോൾഫ് ഐക്മാൻ (Adolf Eichmann) യഹൂദന്മാരെ ഉപദ്രവിക്കാനായി വിയന്നയിലേക്ക് മാറ്റി. 1938 നവംബറിലെ വംശഹത്യയ്ക്കിടെ ("റീച്ച്സ്‌ക്രിസ്റ്റാൽനാഷ്ട്"), ജൂതന്മാരും സിനഗോഗുകൾ പോലുള്ള ജൂത സ്ഥാപനങ്ങളും വിയന്ന, ക്ലാഗൻഫർട്ട്, ലിൻസ്, ഗ്രാസ്, സാൽ‌സ്ബർഗ്, ഇൻ‌സ്ബ്രൂക്ക്, ലോവർ ഓസ്ട്രിയയിലെ നിരവധി നഗരങ്ങളിൽ കടുത്ത ആക്രമണത്തിന് ഇരയായി. നാസികളുടെ കടുത്ത എതിരാളിയായ ഓട്ടോ വോൺ ഹബ്സ്ബർഗ്, (ഓസ്ട്രിയ-ഹംഗറിയിലെ അവസാന കിരീടാവകാശി, ഓസ്ട്രിയയിലെ നൂറുകണക്കിന് സ്ഥലങ്ങളിൽ നിന്നുള്ള ഓണററി പൗരനും, രാജഭരണപരമായ ഒരു മാർഗമായി ഷുഷ്നിഗ് ഭാഗികമായി വിഭാവനം ചെയ്തതും) അക്കാലത്ത് ബെൽജിയത്തിലായിരുന്നു. അൻഷ്ലസിനെതിരെ സംസാരിച്ച അദ്ദേഹം പിന്നീട് നാസി ഭരണകൂടം ആവശ്യപ്പെടുകയും പിടിച്ചെടുക്കുകയും ചെയ്തു. പിടിക്കപ്പെട്ടാൽ ഉടൻ തന്നെ വെടിവയ്ക്കണമെന്നുമായിരുന്നു. 1938 ൽ നാസികൾ ഓസ്ട്രിയയെ "ഓസ്റ്റ്മാർക്ക്" ("Ostmark") എന്ന് പുനർനാമകരണം ചെയ്തു, 1942 വരെ ഇത് വീണ്ടും പുനർനാമകരണം ചെയ്യപ്പെടുകയും "ആൽപൈൻ ആൻഡ് ഡാനൂബിയൻ ഗെയ്" ("Alpine and Danubian Gaue") (ജർമ്മൻ ആൽപെൻ-ഉൻഡ് ഡൊണൌ- റൈഷ്ഗൌ, Alpen-und Donau-Reichsgaue) എന്ന് വിളിക്കുകയും ചെയ്തു. മൂന്നാം റൈക്കിലെ ജനസംഖ്യയുടെ 8% മാത്രമാണ് ഓസ്ട്രിയക്കാർ എങ്കിലും, പ്രമുഖരായ നാസികളിൽ ചിലർ സ്വദേശികളായ ഓസ്ട്രിയക്കാരാണ്, അഡോൾഫ് ഹിറ്റ്ലർ, ഏണസ്റ്റ് കാൾട്ടൻബ്രന്നർ, ആർതർ സെയ്‌സ്-ഇൻക്വാർട്ട്, ഫ്രാൻസ് സ്റ്റാങ്ൾ, അലോയിസ് ബ്രണ്ണർ, ഫ്രീഡ്രിക്ക് റെയ്‌നർ, ഒഡിലോ ഗ്ലോബോക്നിക്. എസ്എസിന്റെ(ഷുട്സ്റ്റാഫൽ)ഹിറ്റ്‌ലറുടെയും നാസിപ്പാർട്ടിയുടെയും കീഴിൽ നാസി ജർമനിയിലെ ഒരു പ്രബല അർദ്ധസൈനിക വിഭാഗമായിരുന്നു ഷുട്സ്റ്റാഫൽ (Schutzstaffel) 13 ശതമാനത്തിലധികവും നാസി ഉന്മൂലന ക്യാമ്പുകളിൽ 40 ശതമാനവും ഓസ്ട്രിയൻ ഉദ്യോഗസ്ഥരുമായിരുന്നു. റീച്ച്സ്ഗൌവിൽ (Reichsgau), പ്രധാന ക്യാമ്പായ കെസെഡ്-മൗത്തൗസെൻ(KZ-Mauthausen) കൂടാതെ, എല്ലാ ഫെഡറൽ സംസ്ഥാനങ്ങളിലും ജൂതന്മാരും തടവുകാരും കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത നിരവധി സബ് ക്യാമ്പുകൾ ഉണ്ടായിരുന്നു. ഈ സമയത്ത്, പ്രദേശം സഖ്യസേനയുടെ പ്രവർത്തന പരിധിക്ക് പുറത്തായതിനാൽ, കോൺസൻട്രേഷൻ ക്യാമ്പ് തടവുകാരുടെയും നിർബന്ധിത തൊഴിലാളികളുടെയും ഉപയോഗത്തിലൂടെ ആയുധ വ്യവസായം വളരെയധികം വികസിച്ചു, പ്രത്യേകിച്ച് യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, മിസൈലുകൾ എന്നിവയ്ക്കായി.Zwangsarbeit für die Rüstungsindustrie (പ്രതിരോധ വ്യവസായത്തിന് നിർബന്ധിത തൊഴിലാളികൾ) (forced labor for the defense industry) (ഭാഷ: ജർമ്മൻ) മിക്ക പ്രതിരോധ ഗ്രൂപ്പുകളും പെട്ടെന്നുതന്നെ ഗസ്റ്റപ്പോഅഡോൾഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് പ്രഷ്യയിൽ നിലവിലുണ്ടായിരുന്ന പോലീസ് സംഘടനയാണ് ഗസ്റ്റപ്പോ. രാജ്യത്തിനു് ഹാനികരമാ‍യ എല്ലാ പ്രവണതകളും അന്വേഷിച്ചറിഞ്ഞ് അടിച്ചമർത്തുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം തകർത്തു. വിയന്നയിലെ ഗസ്റ്റപ്പോ ആസ്ഥാനം തകർക്കാനുള്ള കാൾ ബൂറിയനു ചുറ്റുമുള്ള സംഘത്തിന്റെ പദ്ധതികൾ പുറത്തുവന്നപ്പോൾ, പിന്നീട് വധിക്കപ്പെട്ട പുരോഹിതനായ ഹെൻ‌റിക് മെയറിനെ ചുറ്റിപ്പറ്റിയുള്ള പ്രധാന സംഘം സഖ്യകക്ഷികളുമായി ബന്ധപ്പെടാൻ സാധിച്ചു. വി -1, വി -2 റോക്കറ്റുകൾ, ടൈഗർ ടാങ്കുകൾ, വിമാനങ്ങൾ (മെസ്സെർസ്മിറ്റ് ബിഎഫ് 109, മെസ്സെർസ്മിറ്റ് മി 163 കോമെറ്റ് മുതലായവ) എന്നിവയ്ക്കുള്ള ആയുധ ഫാക്ടറികളെക്കുറിച്ചുള്ള വിവരങ്ങൾ സഖ്യകക്ഷികൾക്ക് അയയ്ക്കാൻ ഈ മെയർ-മെസ്നർ ഗ്രൂപ്പിന് കഴിഞ്ഞു, ഓപ്പറേഷൻ ക്രോസ്ബോ, ഓപ്പറേഷൻ ഹൈഡ്ര എന്നിവയ്ക്ക് ഇത് പ്രധാനമായിരുന്നു, ഓപ്പറേഷൻ ഓവർലോർഡിനായുള്ള പ്രാഥമിക ദൗത്യങ്ങളായിരുന്നു ഇത്. അമേരിക്കൻ രഹസ്യ സേവനമായ ഒ‌എസ്‌എസുമായി ബന്ധപ്പെട്ടിരുന്ന ഈ റെസിസ്റ്റൻസ് ഗ്രൂപ്പ് ഉടൻ തന്നെ കൂട്ട വധശിക്ഷയെക്കുറിച്ചും ഓഷ്വിറ്റ്സ് പോലുള്ള തടങ്കൽപ്പാളയങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകി. നാസി ജർമ്മനിയെ എത്രയും വേഗം യുദ്ധം നഷ്ടപ്പെടുത്താൻ അനുവദിക്കുകയും സ്വതന്ത്ര ഓസ്ട്രിയ പുന -സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|മൗത്തൗസെൻ തടങ്കൽപ്പാളയത്തിന്റെ വിമോചനം, 1945 സോവിയറ്റ് വിയന്ന ആക്രമണസമയത്ത്, 1945 ഏപ്രിൽ 13 ന് മൂന്നാം റീക്കിന്റെ മൊത്തം തകർച്ചയ്ക്ക് തൊട്ടുമുമ്പ് വിയന്ന വീണു. അധിനിവേശ സഖ്യശക്തികൾ, പ്രത്യേകിച്ചും അമേരിക്കക്കാർ, ഒരു ദേശീയ റിഡൗട്ടിന്റെ "ആൽപൈൻ കോട്ട ഓപ്പറേഷൻ" ആസൂത്രണം ചെയ്തു, അത് കിഴക്കൻ ആൽപ്സിന്റെ പർവതനിരകളിലെ ഓസ്ട്രിയൻ മണ്ണിൽ നടന്നിരുന്നു. എന്നിരുന്നാലും, റീക്കിന്റെ ദ്രുതഗതിയിലുള്ള തകർച്ച കാരണം ഇത് ഒരിക്കലും നടപ്പായില്ല. കാൾ റെന്നറും, അഡോൾഫ് ഷോർഫും (സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഓസ്ട്രിയ [സോഷ്യൽ ഡെമോക്രാറ്റുകളും റെവല്യൂഷണറി സോഷ്യലിസ്റ്റുകളും]), ലിയോപോൾഡ് കുൻഷാക്ക് (ഓസ്ട്രിയയിലെ പീപ്പിൾസ് പാർട്ടി [മുൻ ക്രിസ്ത്യൻ സോഷ്യൽ പീപ്പിൾസ് പാർട്ടി]), ജോഹാൻ കോപ്ലെനിഗ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്ട്രിയ) എന്നിവ മൂന്നാം റീക്കിൽ നിന്ന് ഓസ്ട്രിയയുടെ വേർപിരിയൽ പ്രഖ്യാപിച്ചു. 1945 ഏപ്രിൽ 27 ന് സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെ, വിജയികളായ റെഡ് ആർമിയുടെ അംഗീകാരത്തോടെ, ജോസഫ് സ്റ്റാലിന്റെ പിന്തുണയോടെ, സംസ്ഥാന ചാൻസലർ റെന്നറുടെ കീഴിൽ, അതേ ദിവസം വിയന്നയിൽ ഒരു താൽക്കാലിക സർക്കാർ രൂപീകരിച്ചു (രണ്ടാമത്തെ റിപ്പബ്ലിക്കിന്റെ ജന്മദിനം എന്നാണ് ഔദ്യോഗികമായി ഈ തിയ്യതിക്ക് പേര് നൽകിയിരിക്കുന്നത്). ഏപ്രിൽ അവസാനം, പടിഞ്ഞാറൻ, തെക്കൻ ഓസ്ട്രിയയിൽ ഭൂരിഭാഗവും ഇപ്പോഴും നാസി ഭരണത്തിൻ കീഴിലായിരുന്നു. 1945 മെയ് 1 ന് ഏകാധിപതി ഡോൾഫസ് 1934 മെയ് 1 ന് അവസാനിപ്പിച്ച 1929 ലെ ഫെഡറൽ ഭരണഘടന വീണ്ടും സാധുവായി പ്രഖ്യാപിച്ചു. 1939 മുതൽ 1945 വരെയുള്ള മൊത്തം സൈനിക മരണങ്ങൾ 260,000 ആയി കണക്കാക്കപ്പെടുന്നു.Rüdiger Overmans, Deutsche militärische Verluste im Zweiten Weltkrieg. Oldenbourg 2000. ഹോളോകോസ്റ്റിന് ഇരയായ 64,000 ഓസ്ട്രിയൻ ജൂതന്മാർ. 1938–39 കാലഘട്ടത്തിൽ 140,000 ജൂത ഓസ്ട്രിയക്കാർ രാജ്യം വിട്ടിരുന്നു. ഗുരുതരമായ നാസി കുറ്റകൃത്യങ്ങളിൽ ആയിരക്കണക്കിന് ഓസ്ട്രിയക്കാർ പങ്കെടുത്തിട്ടുണ്ട് (മൗത്തൗസെൻ-ഗുസെൻ തടങ്കൽപ്പാളയത്തിൽ മാത്രം ലക്ഷക്കണക്കിന് ആളുകൾ മരിച്ചു), ഇത് 1992 ൽ ചാൻസലർ ഫ്രാൻസ് വ്രാനിറ്റ്സ്കി ഔദ്യോഗികമായി അംഗീകരിച്ചുട്ടുമുണ്ട്. സമകാലിക യുഗം ലഘുചിത്രം|720x720ബിന്ദു|ഓസ്ട്രിയയിലെ അധിനിവേശ മേഖലകൾ (Occupation sectors in Austria)- ചുവപ്പ്- സോവിയറ്റ് മേഖല, പച്ച- ബ്രിട്ടിഷ് മേഖല, നീല- അമേരിക്കൻ മെഖല, മഞ്ഞ (കാക്കി)-ഫ്രഞ്ച് മേഖലവിയന്ന ആക്രമണത്തിന്റെ ഫലമായി 1945 ഏപ്രിൽ 27 ന് ഓസ്ട്രിയയിലെ സഖ്യ അധിനിവേശം (Allied occupation of Austria) ആരംഭിക്കുകയും 1955 ജൂലൈ 27 ന് ഓസ്ട്രിയൻ സ്റ്റേറ്റ് ഉടമ്പടിയിൽ അവസാനിക്കുകയും ചെയ്തു. ജർമ്മനി പോലെ തന്നെ ഓസ്ട്രിയയെയും അമേരിക്കൻ, ബ്രിട്ടീഷ്, ഫ്രഞ്ച്, സോവിയറ്റ് മേഖലകളായി വിഭജിക്കുകയും ഓസ്ട്രിയയുടെ സഖ്യ കമ്മീഷൻ ഭരിക്കുകയും ചെയ്തു. 1943 ലെ മോസ്കോ പ്രഖ്യാപനത്തിൽ പ്രവചിച്ചതുപോലെ, സഖ്യകക്ഷികൾ ഓസ്ട്രിയയുടെ പരിചരണത്തിൽ സൂക്ഷ്മമായ വ്യത്യാസം കണ്ടു. സോഷ്യൽ ഡെമോക്രാറ്റുകൾ, കൺസർവേറ്റീവുകൾ, കമ്മ്യൂണിസ്റ്റുകൾ (1947 വരെ) എന്നിവരടങ്ങിയ ഓസ്ട്രിയൻ സർക്കാർ, സോവിയറ്റ് മേഖലയെ ചുറ്റിപ്പറ്റിയുള്ള വിയന്നയിൽ താമസിക്കുന്നത്, റെന്നർ സ്റ്റാലിന്റെ പപ്പറ്റായായിരിക്കാമെന്ന ചില സംശയങ്ങൾക്ക് ശേഷം 1945 ഒക്ടോബറിൽ പടിഞ്ഞാറൻ സഖ്യകക്ഷികൾ അംഗീകരിച്ചു. അങ്ങനെ, ഒരു പ്രത്യേക പടിഞ്ഞാറൻ ഓസ്ട്രിയൻ സർക്കാരിന്റെ രൂപീകരണവും രാജ്യ വിഭജനവും ഒഴിവാക്കപ്പെട്ടു. ഓസ്ട്രിയയെ പൊതുവേ ജർമ്മനി ആക്രമിക്കുകയും സഖ്യകക്ഷികൾ മോചിപ്പിക്കുകയും ചെയ്തതുപോലെയാണ് കണക്കാക്കപ്പെട്ടിരുന്നത്. 1955 മെയ് 15 ന്, വർഷങ്ങളോളം നീണ്ടുനിന്നതും ശീതയുദ്ധത്തിൽ സ്വാധീനം ചെലുത്തിയതുമായ ചർച്ചകൾക്ക് ശേഷം, നാല് അധിനിവേശ ശക്തികളുമായി ഓസ്ട്രിയൻ സ്റ്റേറ്റ് ഉടമ്പടി അവസാനിപ്പിച്ച് ഓസ്ട്രിയ പൂർണ സ്വാതന്ത്ര്യം നേടി. എല്ലാ അധിനിവേശ സൈനികരും പോയതിനുശേഷം 1955 ഒക്ടോബർ 26 ന് ഓസ്ട്രിയ പാർലമെന്റിന്റെ ഒരു നിയമപ്രകാരം "സ്ഥിരമായ നിഷ്പക്ഷത" പ്രഖ്യാപിച്ചു. ഈ ദിവസം ഇപ്പോൾ ഓസ്ട്രിയയുടെ ദേശീയ ദിനമാണ്, പൊതു അവധിദിനമാണ്. രണ്ടാം റിപ്പബ്ലിക്കിന്റെ രാഷ്ട്രീയ വ്യവസ്ഥ 1920, 1929 ലെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ളതാണ്, അത് 1945 ൽ വീണ്ടും അവതരിപ്പിച്ചു. ഈ സംവിധാനത്തിന്റെ സവിശേഷത പ്രോപോർസ് (Proporz) ആണ്, അതായത് രാഷ്ട്രീയ പ്രാധാന്യമുള്ള മിക്ക പോസ്റ്റുകളും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഓസ്ട്രിയ (SPÖ) ഉം ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി (ÖVP) ഉം തമ്മിൽ തുല്യമായി വിഭജിക്കപ്പെട്ടിട്ടുണ്ട്. 1945 മുതൽ, ഒരു കക്ഷി സർക്കാർ വഴി ഭരണം രണ്ടുതവണ സംഭവിച്ചു: 1966–1970 (ÖVP), 1970–1983 (SPÖ). മറ്റെല്ലാ നിയമനിർമ്മാണ കാലഘട്ടങ്ങളിലും, ഒന്നുകിൽ SPÖ, ÖVP എന്നിവയുടെ ഒരു വലിയ സഖ്യം അല്ലെങ്കിൽ ഒരു "ചെറിയ സഖ്യം" (ഈ രണ്ടിൽ ഒരു പാർട്ടിയും, ഒരു ചെറിയ പാർട്ടിയും) രാജ്യം ഭരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ യുദ്ധക്കുറ്റക്കേസിൽ കുറ്റാരോപിതനായ വെർമാക്റ്റ് ഉദ്യോഗസ്ഥനായ കുർട്ട് വാൾഡ്‌ഹൈം 1986 മുതൽ 1992 വരെ ഓസ്ട്രിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇടത്ത്‌|ലഘുചിത്രം|ലോകമെമ്പാടുമുള്ള പ്രമുഖ യുഎൻ ഓഫീസ് സൈറ്റുകളിൽ ഒന്നാണ് വിയന്നയിലെ ഐക്യരാഷ്ട്ര ഓഫീസ്. ലഘുചിത്രം|230x230ബിന്ദു|ഓസ്ട്രിയ 1995 ൽ യൂറോപ്യൻ യൂണിയനിൽ ചേർന്നു, 2007 ൽ ലിസ്ബൻ ഉടമ്പടിയിൽ ഒപ്പുവച്ചു 1994 ലെ ഒരു റഫറണ്ടത്തിന് ശേഷം, 1995 ജനുവരി 1 ന് രാജ്യം യൂറോപ്യൻ യൂണിയനിൽ അംഗമായി. പ്രധാന കക്ഷികളായ SPÖ, ÖVP എന്നിവയ്ക്ക് ഓസ്ട്രിയയുടെ സൈനിക വിന്യാസത്തിന്റെ ഭാവി നിലയെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങളുണ്ട്: പൊതുവേ SPÖ ഒരു നിഷ്പക്ഷ പങ്കിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, യൂറോപ്യൻ യൂണിയന്റെ സുരക്ഷാ നയവുമായി കൂടുതൽ സമന്വയിപ്പിക്കാൻ ÖVP വാദിക്കുന്നു; ഭാവിയിലെ നാറ്റോ അംഗത്വം പോലും ചില എ‌വി‌പി രാഷ്ട്രീയക്കാർ തള്ളിക്കളയുന്നില്ല (ഉദാ. ഡോ. വെർണർ ഫാസ്ലാബെൻഡ് (ÖVP) 1997 ൽ). വാസ്തവത്തിൽ, ഓസ്ട്രിയ യൂറോപ്യൻ യൂണിയന്റെ പൊതു വിദേശ-സുരക്ഷാ നയത്തിൽ (Common Foreign and Security Policy) പങ്കെടുക്കുന്നു, സമാധാന പരിപാലനത്തിലും സമാധാനം സൃഷ്ടിക്കുന്ന ജോലികളിലും പങ്കെടുക്കുന്നു, നാറ്റോയുടെ "സമാധാനത്തിനുള്ള പങ്കാളിത്തം" അംഗവുമായി. ഭരണഘടന അതനുസരിച്ച് ഭേദഗതി ചെയ്തു. 2011 ൽ ലിക്തെൻസ്റ്റൈൻ ഷെഞ്ചൻ ഏരിയയിൽ ചേർന്നതിനാൽ, ഓസ്ട്രിയയുടെ അയൽരാജ്യങ്ങളൊന്നും അതിർത്തി നിയന്ത്രണങ്ങൾ നടപ്പാക്കുന്നില്ല. അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ ഒൻപത് സംസ്ഥാനങ്ങൾ അടങ്ങുന്ന ഒരു ഫെഡറൽ റിപ്പബ്ലിക്കാണ് ഓസ്ട്രിയ (ജർമ്മൻ: Bundesländer). + ഭൂപ്പടത്തിലെ അക്കങ്ങൾ താഴെ നൽകിയിരിക്കുന്ന പെട്ടിയിലെ അക്കങ്ങളുമായി യോജിക്കുന്നു.ലഘുചിത്രം|820x820ബിന്ദുനമ്പർ പേര് പേര് (ലാറ്റിൻ അക്ഷരമാലയിൽ)സംസ്ഥാനത്തിന്റെ പതാകസംസ്ഥാനത്തിന്റെ പതാക (ചിഹ്നത്തിനൊപ്പം)1 ബർ‌ഗൻ‌ലാൻ‌ഡ്Burgenlandലഘുചിത്രംലഘുചിത്രം2 കരിന്തിയ (കാർൺട്ടൻ)Carinthia (Kärnten)ലഘുചിത്രംലഘുചിത്രം3 ലോവർ ഓസ്ട്രിയLower Austriaലഘുചിത്രം|ഉക്രെയ്നിന്റെ പതാകയും ലോവർ ഓസ്ട്രിയയും സമാനമാണ്. ലഘുചിത്രം4 അപ്പർ ഓസ്ട്രിയUpper Austriaലഘുചിത്രം|ടൈറോളിന്റെ, അപ്പർ ഓസ്ട്രിയയുടെ, (ഓസ്ട്രിയൻ സംസ്ഥാനങ്ങൾ), പോളണ്ടിന്റെ (രാജ്യം) എന്നിവരുടെ പതാകകൾ സമാനമാണ്ലഘുചിത്രം5 സാൽ‌സ്ബർഗ്salzburgലഘുചിത്രം|സാൽസ്ബർഗ്, വിയന്ന, വോറാർബർഗ്, (ഓസ്ട്രിയൻ സംസ്ഥാനങ്ങൾ) മൊണാക്കോ, ഇന്തോനേഷ്യ (രാജ്യങ്ങൾ) എന്നിവയുടെ പതാക സമാനമാണ്. ലഘുചിത്രം6 സ്റ്റിറിയ (സ്റ്റെയെർമാർക്ക്)Styria (Steiermark)ലഘുചിത്രംലഘുചിത്രം7 ടൈറോൾTyrolലഘുചിത്രം|ടൈറോളിന്റെ, അപ്പർ ഓസ്ട്രിയയുടെ, (ഓസ്ട്രിയൻ സംസ്ഥാനങ്ങൾ), പോളണ്ടിന്റെ (രാജ്യം) എന്നിവരുടെ പതാകകൾ സമാനമാണ്ലഘുചിത്രം8 വോറാർബർഗ്Vorarlbergലഘുചിത്രം|സാൽസ്ബർഗ്, വിയന്ന, വോറാർബർഗ്, (ഓസ്ട്രിയൻ സംസ്ഥാനങ്ങൾ) മൊണാക്കോ, ഇന്തോനേഷ്യ (രാജ്യങ്ങൾ) എന്നിവയുടെ പതാക സമാനമാണ്ലഘുചിത്രം9 വിയന്നViennaലഘുചിത്രം|സാൽസ്ബർഗ്, വിയന്ന, വോറാർബർഗ് (ഓസ്ട്രിയൻ സംസ്ഥാനങ്ങൾ) മൊണാക്കോ, ഇന്തോനേഷ്യ (രാജ്യങ്ങൾ) എന്നിവയുടെ പതാക സമാനമാണ്ലഘുചിത്രം ഭൂമിശാസ്ത്രം ആൽപ്‌സിൽ സ്ഥിതിചെയ്യുന്നതിനാൽ ഓസ്ട്രിയ ഏതാണ്ട് പൂർണമായും പർവത രാജ്യമാണ്. സെൻട്രൽ ഈസ്റ്റേൺ ആൽപ്സ്, നോർത്തേൺ ലൈംസ്റ്റോൺ ആൽപ്സ്, സതേൺ ലൈംസ്റ്റോൺ ആൽപ്സ് എന്നിവയെല്ലാം ഭാഗികമായി ഓസ്ട്രിയയിലാണ്. ഓസ്ട്രിയയുടെ മൊത്തം വിസ്തീർണ്ണത്തിൽ (84,000 കിലോമീറ്റർ 2 അല്ലെങ്കിൽ 32,433 ചതുരശ്ര മൈൽ), നാലിലൊന്ന് ഭാഗം മാത്രമേ താഴ്ന്ന പ്രദേശമായി കണക്കാക്കൂ, രാജ്യത്തിന്റെ 32% മാത്രമേ 500 മീറ്ററിൽ (1,640 അടി) താഴെയുള്ളൂ. ഓസ്ട്രിയ അക്ഷാംശങ്ങളിൽ 46 ° നും 49 ° N നും രേഖാംശങ്ങൾ 9 ° നും 18 ° E നും ഇടയിലാണ്. ഇടത്ത്‌|ലഘുചിത്രം|220x220ബിന്ദു|ആൽപ്‌സിന്റെ ഉപഗ്രഹ ഫോട്ടോ (Satellite photo) അവലംബം വർഗ്ഗം:യൂറോപ്യൻ രാജ്യങ്ങൾ വർഗ്ഗം:റിപ്പബ്ലിക്കുകൾ വർഗ്ഗം:ഓസ്ട്രിയ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:ജർമ്മൻ ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
യുഗാണ്ട
https://ml.wikipedia.org/wiki/യുഗാണ്ട
യുഗാണ്ട (Uganda) കിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. കിഴക്ക് കെനിയ, പടിഞ്ഞാറ് കോംഗോ, വടക്ക് സുഡാൻ, തെക്ക് ടാൻസാനിയ, തെക്കുപടിഞ്ഞാറ് റുവാണ്ട എന്നിവയാണ് അയൽ രാജ്യങ്ങൾ. പരമ്പരാഗതമായ ബുഗാണ്ട രാജവംശത്തിൽ നിന്നാണ് ഉഗാണ്ട എന്ന പേരു വന്നിരിക്കുന്നത്. കോമൺ‌‌വെൽത്ത് രാഷ്ട്രങ്ങളിൽ പെടുന്ന ഉഗാണ്ട 1962 ലാണ് സ്വാതന്ത്ര്യം പ്രാപിച്ചത്. പാൻ ആഫ്രിക്കൻ പ്രസ്ഥാനം, ആഫ്രിക്കൻ ഐക്യദാർഢ്യസമിതി (Organization for African Unity) എന്നീ സംഘടനകളിൽ സജീവാംഗത്വം പുലർത്തുന്ന ഈ രാജ്യം കെനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളുമായിച്ചേർന്ന് ഈസ്റ്റാഫ്രിക്കൻ കമ്യൂണിറ്റി എന്ന വാണിജ്യസഖ്യവും സ്ഥാപിച്ചിരുന്നു. വ്യവസായവത്കരണത്തിലൂടെ സാമ്പത്തിക സുസ്ഥിരത നേടുവാനുള്ള തീവ്രമായ ശ്രമം സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം നടന്നുപോന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ വേണ്ടത്ര വിജയിച്ചിട്ടില്ല. സമ്പദ്‌‌വ്യവസ്ഥ പ്രധാനമായും കാർഷിക വിഭവങ്ങളെ, പ്രത്യേകിച്ച് കാപ്പി, പരുത്തി എന്നീ നാണ്യവിളകളെ ആശ്രയിച്ചിരിക്കുന്നു. ലോകവിപണിൽ ഈ ഉത്പന്നങ്ങൾക്കുണ്ടാവുന്ന വിലമാറ്റത്തിന് ആനുപാതികമായി ഉഗാണ്ടയുടെ സാമ്പത്തിക സ്ഥിതിയിലും ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്.Mal Encyclopedia vol IV Page - 567 - 572 Official website of state institute of encyclopaedic publicatins ഭൗതിക ഭൂമിശാസ്ത്രം ഭൂപ്രകൃതി മധ്യ ആഫ്രിക്കാ പീഠഭൂമിയുടെ ഭാഗമായി തെക്കുനിന്നും വടക്കോട്ടു ക്രമേണ ചരിഞ്ഞിറങ്ങുന്ന ഒരു ഉന്നതതടമാണ് ഉഗാണ്ട. തെക്കരികിൽ 1,500 മീറ്ററും വടക്ക് 900 മീറ്ററുമാണ് ശരാശരി ഉയരം. രാജ്യത്തിന്റെ അതിർത്തികളിൽ ഉയരംകൂടിയ പർ‌‌വതങ്ങളും താഴ്വരകളും ഉണ്ട്. ഉഗാണ്ടയുടെ പടിഞ്ഞാറെ അതിർത്തി നിർണയിക്കുന്നത് വിരുംഗ, റുവൻസോറി എന്നീ പർ‌‌വതങ്ങളും ഭാഗികമായി ആഫ്രിക്കയിലെ പ്രസിദ്ധമായ ഗ്രേറ്റ് റിഫ്റ്റ് വാലി (ഭ്രംശ താഴ്വര) യും ആണ്. ഉഗാണ്ടയ്ക്കുള്ളിൽ വിരുംഗാപർ‌‌വതത്തിലെ ഏറ്റവും ഉയർന്ന കൊടുമുടി മുഹാവുര (4,127 മീ.) ആണ്; ഉഗാണ്ടാ, സയർ, റുവാണ്ട എന്നീ രാജ്യങ്ങളുടെ അതിർത്തികൾ കൂട്ടിമുട്ടുന്നിടത്ത് സബീനിയോ എന്ന മറ്റൊരു കൊടുമുടിയുമുണ്ട്. വിരും‌‌ഗാ പർ‌‌വതത്തിനു വടക്കാണ് റൂവൻസോറി. ഈ പർ‌‌വതനിരകൾക്കിടയ്ക്ക് എഡ്‌‌വേഡ്, ജോർജ് എന്നീ തടാകങ്ങൾ കിടക്കുന്നു. റൂവൻസോറിയിലെ മാഗരീതാ കൊടുമുടിയുടെ ഉയരം 5,109 മീ. ആണ്. ഈ പർ‌‌വതനിരയ്ക്കും വടക്കുള്ള ഉഗണ്ടാ അതിർത്തി റിഫ്റ്റ്വാലിയിലൂടെയാണ് നീളുന്നത്; ആൽബർട്ട് തടാകവും, ആൽബർട്ട്നൈൽ നദിയും ഈ ഭാഗത്താണ്. ഉഗാണ്ടയുടെ വടക്കുകിഴക്കുഭാഗത്ത് അഗ്നിപർ‌‌വതങ്ങളുടെ ഒരു ശൃഖല കാണപ്പെടുന്നു; സൂലിയ (2,148 മീ.), മൊരുൻ‌‌ഗോൾ (2,750 മീ.), മൊറോതോ (3,083 മീ.), കാദാം (3,071 മീ.), എൽഗൺ (4,321 മീ.) എന്നിവ ഇക്കൂട്ടത്തിൽ പെട്ട പർ‌‌വതങ്ങളാണ്. ഇവ ഒട്ടുമുക്കാലും നിദ്രിത (dormant) അവസ്ഥയിലാണ്. റിഫ്റ്റ്വാലിയുടെ ഒരു ശാഖ ഈ പർ‌‌വതങ്ങളുടെ തെക്കും പടിഞ്ഞാറും അരികുകളിലൂടെ നീളുന്നു; വിക്റ്റോറിയാ തടാകം ഈ ശാഖയിലാണ്. ഉഗാണ്ടായുടെ സുഡാനുമായുള്ള അതിർത്തി നിർണയിക്കുന്നത് ഇമാതോങ് (1,830 മീ.) പർ‌‌വതങ്ങളാണ്.Phyllis Martin and Patrick O'Meara. Africa. 3rd edition. Indiana University Press, 1995. അപവാഹം thumb|220px|ഉഗാണ്ടായുടെ ഭൂപടം ആറു വൻ‌‌തടാകങ്ങളും എട്ടു നദീ വ്യൂഹങ്ങളുമാണ് ഉഗാണ്ടയിലെ അപവാഹക്രമത്തിലെ പ്രധാന ഘടകങ്ങൾ. രാജ്യത്തിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വിക്റ്റോറിയാതടാകം (1,18,423 ച. കി. മീ.) വിസ്തീർണത്തിൽ ലോകത്തിലെ ശുദ്ധജല തടാകങ്ങളിൽ രണ്ടാം സ്ഥനത്താണ്. എഡ്‌‌വേഡ്, ജോർജ്, ആൽബർട്ട്, കിഴക്കുഭാഗത്തുള്ള ക്യോഗ, ബൈസെന എന്നിവയാണ് മറ്റു പ്രധാന തടകങ്ങൾ. രാജ്യത്തിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന വിക്റ്റോറിയാനൈൽ, യുഗാണ്ടയിലെ അസ്വ, ഡോപെത്ത് ഒക്കോക്ക്, പാജർ, വ. പടിഞ്ഞാറു ഭാഗത്തെ ആൽബർട്ട് നൈൽ, പടിഞ്ഞാറൻ ഉഗാണ്ടയിലെ കാഫു, കടോങ്ഗാ, മ്‌‌പോങ്ഗോ എന്നിവയാണ് മുഖ്യനദികൾ. രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള ചെറുനദികൾ വിക്റ്റോറിയാ തടാകത്തിലേക്ക് ഒഴുകുന്നു. തടാകത്തിലെ അധികജലം ജീൻ‌‌ജയ്ക്കു സമീപമുള്ള ഓവൽ വെള്ളചാട്ടത്തിലൂടെ ബഹിർഗമിച്ചാണ് വിക്റ്റോറിയാനൈൽ രൂപംകൊള്ളുന്നത്. വടക്കോട്ടൊഴുകുന്ന നദി ക്യോഗാതടാകത്തിന്റെ കിഴക്കൻ ശാഖയെ ഗ്രസിച്ച് പടിഞ്ഞാറോട്ടു തിരിയുകയും വീണ്ടും വടക്കോട്ടു തിരിഞ്ഞൊഴുകി ആൽബർട്ടു തടാകത്തിൽ പതിക്കുകയും ചെയ്യുന്നു. നദീമാർഗ്ഗത്തിലെ അന്ത്യഭാഗത്ത് കരൂമ, മർക്കിസൺ എന്നീ വെള്ളചാട്ടങ്ങൾ ഉണ്ട്. ആൽബർട്ട് തടാകത്തിലെ അധികജലം വർന്നൊഴുകിയാണ് ആൽബർട്ട് നൈൽ ഉണ്ടാകുന്നത്. സുഡാൻ അതിർത്തി മുതൽ ഈ നദി വൈറ്റ് നൈൽ (ബഹർ അൽ ജബർ) എന്ന് അറിയപ്പെടുന്നു. വിക്റ്റോറിയാതടാകത്തിനു വടക്കുള്ള നദികൾ ക്യോഗാതടകത്തിലേക്കൊഴുകുന്നു. ക്യോഗയ്ക്കു വടക്കുള്ളവ ആൽബർട്ട്നൈലിലേക്ക് ഒഴുകിച്ചേരുന്നു. യുഗാണ്ടയുടെ തെ. പ. ഭാഗത്ത് എഡ്‌‌വേഡ്, ജോർജ് എന്നീ തടാകങ്ങളിലേക്കൊഴുകുന്ന ചെറുനദികൾ കാണാം. വിക്റ്റോറിയാനൈൽ, ആൽബർട്ട്നൈൽ എന്നിവ ഒഴിച്ചുള്ള നദികളെല്ലാം കലങ്ങിമറിഞ്ഞും മാർഗ്ഗമധ്യേ ചതുപ്പുകെട്ടിയും കാണപ്പെറ്റുന്നു. ഏറിയകൂറും നദികൾ മഴക്കാലത്തു മാത്രം നിറഞ്ഞൊഴുകുന്നവയാണ്. സദാ നിറഞ്ഞൊഴുകുന്ന വൻ‌‌നദികളിലെ ജലൗഘങ്ങളിൽ പോലും കാലഭേദമനുസരിച്ചുള്ള ഏറ്റക്കുറച്ചിൽ കാണാം.aids"East Africa Living Encyclopedia - Ethnic Groups", African Studies Center, University of Pennsylvania കാലാവസ്ഥ thumb|left|200px|കദം കൊടുമുടി ഉഗാണ്ട. തെക്കെ ഉഗാണ്ടയിലൂടെയാണ് ഭൂമധ്യരേഖ കടന്നു പോകുന്നത്. എന്നാൽ സമുദ്രനിരപ്പിൽനിന്നുള്ള ഉയരക്കൂടുതലും തടാകങ്ങൾ മൂലമുണ്ടാകുന്ന ആർദ്രോഷ്ണ വ്യതിയാനങ്ങളും കാലാവസ്ഥയിൽ സമീകരണം ഏർപ്പെടുത്തുന്നു. ഉഷ്ണമേഖലാ കാലാവസ്ഥയാണ് പൊതുവെ അനുഭവപ്പെടുന്നത്. താപനിലയിലെ വർഷിക വെത്യാസം വളരെകുറവണ്. ദിനരാത്രങ്ങളുടെ ദൈർഘ്യത്തിലും പറയത്തക്ക ഏറ്റകുറച്ചിലുകൾ ഉണ്ടാകുന്നില്ല. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാമാന്യമായ മഴ ലഭിക്കുന്നു. വടക്കു കിഴക്കരികിലാണ് മഴ ഏറ്റവും കുറവ് (38 സെ. മീ.). വിക്റ്റോറിയാ തടാകത്തിലെ ദ്വീപുകളിൽ ശരാശരി വർഷപാതം 200 സെ. മീ. ആണ്. ഉഗാണ്ടയുടെ വടക്കേ പകുതിയിൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെ മഴക്കാലവും നവംബർ മുതൽ മാർച്ചുവരെ വരണ്ട കാലവും ആണ്. തെക്കൻ ഉഗാണ്ടയിൽ ഏപ്രിൽ - മേയ്, ഒക്ടോബർ - നവംബർ എന്നിങ്ങനെ രണ്ടു മഴക്കാലങ്ങളും അവയ്ക്കിടയ്ക്കുള്ള വരണ്ട കാലങ്ങളുമാണുള്ളത്; എന്നാൽ വരൾച്ചയുടെ കാലത്തുപോലും ഇടയ്ക്കിടെ ഇടിമഴ പെയ്യാറുണ്ട്. സസ്യജാലം ഇരുമ്പ്, അലൂമിനിയം എന്നീ ധാതുക്കളുടെ അംശം അടങ്ങിയ ഫെറലൈറ്റ് മണ്ണാണു പൊതുവേ ഉള്ളത്. എന്നാൽ ചതുപ്പു പ്രദേശങ്ങളിൽ, വിശിഷ്യാ കായലോരങ്ങളിൽ ചെളിപരുവത്തിലുള്ള കളിമണ്ണും കാണപ്പെടുന്നു. പൊതുവേ ഫലപുഷ്ടിയുള്ള മണ്ണാണ്; വടക്കരികിലേക്കു നിങ്ങുന്തോറും മണ്ണിന്റെ ഉർ‌‌വരത കുറഞ്ഞുവരുന്നു. ഉഗാണ്ടയുടെ മധ്യ - ഉത്തര ഭാഗങ്ങളിലെ നൈസർഗിക പ്രകൃതി ഉയരം കുറഞ്ഞ വൃക്ഷങ്ങൾ ഉൾപ്പെട്ട സവന്നാ മാതൃകയിലുള്ള പുൽമേടുകളാണ്; മഴ കുറവായ പ്രദേശങ്ങളിൽ അക്കേഷ്യ, കാൻഡലാബ്ര, യൂഫോർബിയ എന്നീ ഇനങ്ങളിലെ ഒറ്റതിരിഞ്ഞു വളരുന്ന വൃക്ഷങ്ങളും ജല ലഭ്യതയുള്ള ഇടങ്ങളിൽ പുൽക്കൂട്ടങ്ങളും കാണപ്പെടുന്നു. നന്നേ വരണ്ട ഭാഗങ്ങളിൽ സ്റ്റെപ്പ് മതൃകയിലുള്ള പുൽമേടുകളും കാണാം. വിക്റ്റോറിയാ തടാകത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളിൽ നൈസർഗിക പ്രകൃതി മനുഷ്യാധിവാസം മൂലം ഏതാണ്ടു നശിക്കപ്പെട്ടനിലയിൽ എത്തിയിട്ടുണ്ട്. ഉഷ്ണമേഖലാ വനങ്ങളുടെ സ്വഭാവമാണ് ഇവിടുത്തെ സസ്യജാലം പുലർത്തിപ്പോരുന്നത്. സാമാന്യം ഉയരത്തിൽ വളരുന്ന സമ്പദ്പ്രധാനങ്ങളായ തടിയിനങ്ങൾ ഇവിടെ സുലഭമാണ്. റൂവൻസോറി, എൽഗൺ തുടങ്ങിയ പർ‌‌വതങ്ങളിൽ 1800 മീ. ഉയരം വരെ നിത്യഹരിതവനങ്ങൾ കാണപ്പെടുന്നു. മുകളിലേക്കു പോകുന്തോറും ഇവ മുളങ്കാടുകളിലേക്കും ഈറക്കാടുകളിലേക്കും പുൽമേടുകളിലേക്കും സംക്രമിക്കുന്നു. പർ‌‌വത സാനുക്കളിലുള്ള ചതുപ്പു പ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്ന ഒരു സസ്യമാണ് പാപ്പിറസ്. ജന്തുജാലം ഉഗാണ്ടയിലെ വനപ്രദേശങ്ങളിൽ സിംഹം, പുലി എന്നിവ ധാരാളമായി ഉണ്ട്. നദികളും തടാകങ്ങളും നീർക്കുതിര, ചീങ്കണ്ണി എന്നിവയുടെ വിഹാരരംഗങ്ങളാണ്. ആന, കാട്ടുപോത്ത് എന്നിവയും ഉഗാണ്ടാകോബ് എന്നറിയപ്പെടുന്ന ഒരിനം കലമാനും വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ സുലഭമാണ്; കറുത്തതും വെളുത്തതുമായ കാണ്ടാമൃഗങ്ങളും ജിറാഫും വടക്കുഭാഗത്തുള്ള വനങ്ങളിൽ മാത്രം കാണപ്പെടുന്നു. വരയൻ‌‌കുതിര പലയിനം ഹരിണവർഗങ്ങൾ, കാട്ടാട് എന്നിവ വടക്കുകിഴക്ക് ഭാഗത്തെ വനങ്ങളിൽ ധാരാളമായുണ്ട്. ഉഗാണ്ടയിലെ നദികളും തടാകങ്ങളും പൊതുവേ മത്സ്യസമൃദ്ധമാണ്. വിനാശകാരികളായ ക്ഷുദ്ര കീടങ്ങളുടെ ബാഹുല്യം ഉഗണ്ടയുടെ ശാപമായി തുടരുന്നു. അനേകലക്ഷം ച. കി. മീ. പുൽമേടുകൾ ഉറക്ക രോഗ(Trypanosomiasis ) വാഹി ആയ സി-സി ( Tsetse ) ഈച്ചകളുടെ ബാധ മൂലം കന്നുകാലി വളർത്തലിനു പ്രയോജനപ്പെടുന്നില്ല. 1,500 മീ. - ൽ താഴെ ഉയരമുള്ള ഏതു പ്രദേശവും മലേറിയാവാഹികളായ അനോഫിലിസ് ഗംബിയെൻസി കൊതുകുകളുടെ ആക്രമണത്തിനു വിധേയമാണ്. ഉഗാണ്ടയിൽ ധാരാളമായുള്ള വന്യമൃഗ സം‌‌രക്ഷണ കേന്ദ്രങ്ങൾ വൈവിധ്യമാർന്ന നിരധിയിനം ജന്തുവർഗങ്ങളെ ഉൾക്കൊള്ളുന്നവയാണ്. വിക്റ്റോറിയാ നൈലിന്റെ ഇരു കരകളിലുമായി കിടക്കുന്ന കബറീഗ, റൂവൻസോറി, കിഡെപ്പോ മൃഗസം‌‌രക്ഷണ കേന്ദ്രങ്ങൾ ഇക്കൂട്ടത്തിൽ എടുത്തു പറയാവുന്നവയാണ്. ധാതുസമ്പത്ത് ചെമ്പ്, തകരം, ടങ്സ്റ്റൺ‍, വൈഡൂര്യം മുതലായ ധാതുക്കളുടെ സമ്പന്നനിക്ഷേപങ്ങൾ ഉഗാണ്ടയിൽ അവസ്ഥിതമായിരിക്കുന്നു. റൂവൻസോറി നിരകളുടെ കിഴക്കേച്ചരിവിലുള്ള കീലെംബേയിൽ നിന്ന് ചെമ്പയിര് വൻ‌‌തോതിൽ ലഭിച്ചുവരുന്നു; മരു ധാതുക്കളും ഖനനവിധേയമായിട്ടുണ്ട്. ഉപ്പ്, കളിമണ്ണ്, വാസ്തുശിലകൾ എന്നിവയും സുലഭമാണ്. ഇരുമ്പു നിക്ഷേപങ്ങൾക്കുള്ള സാധ്യത ഉണ്ടെങ്കിലും കൽക്കരി തീരെ ഇല്ലെന്നുതന്നെ പറയാം. ബിസ്മഥ്, സ്വർണ്ണം, അഭ്രം, ഫോസ്ഫേറ്റ് എന്നീ ധാതുക്കളും കണ്ടെതിയിട്ടുണ്ട്. ഖനനവരുമാനത്തിന്റെ മുക്കാൽ പങ്കും ചെമ്പുഖനികളിൽ നിന്നാണ്. ജനങ്ങൾ ജനവിതരണം ജനവാസം താരതമ്യേന കുറവാണ്; ശരാശരി ജനസാന്ദ്രത ച. കി. മീറ്ററിന് 51 എന്ന നിരക്കിലാണ്. ജനവിതരണം സന്തുലിതമല്ല; വിജനമായ പ്രദേശങ്ങൾ കുറവല്ല. ബുഗിഷു, ബുക്കേഡി എന്നീ കിഴക്കൻ ജില്ലകളിലും തെ. പ. ജില്ലയായ കിഗേഷിയിലുമാണ് ജനവാസം അധികമായുള്ളത്. വിക്റ്റോറിയാ തടകതീരത്തെ ബുഗാണ്ട, ബുസോഗ എന്നീ ജില്ലകളും താരതമ്യേന ജനനിബിഡമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഈ ഭാഗത്താണ് ജനസംഖ്യ 1,01,27,000. വർദ്ധിച്ച് ജനനിരക്കും ക്രമമായി കുറഞ്ഞുവരുന്ന മരണനിരക്കും ജനപ്പെരുപ്പത്തിനു വഴിയൊരുക്കുന്നു. റുവണ്ട, ബുറുണ്ടി, കെനിയ, സുഡാൻ എന്നീ അയൽ രാജ്യങ്ങളിൽ നിന്നുള്ള വമ്പിച്ച കുടിയേറ്റവും ജനസംഖ്യാ വർദ്ധനവിനു കാരണമായിട്ടുണ്ട്. 1965 - 72 കാലഘട്ടത്തിൽ ഉഗാണ്ടാനിവാസികളായ ഏഷ്യൻ വംശജരെ കുടിയൊഴിപ്പിച്ചിട്ടും, വാർഷിക വർദ്ധനവ് 3% ആയി തുടരുന്നു. വർഗങ്ങൾ thumb|left|140px|ഒരു ഉഗാണ്ടൻ വനിത ബന്തു, നിലോട്ടിക് എന്നീ വിഭാഗങ്ങളിൽപ്പെട്ട ഗോത്രങ്ങളാണ് തദ്ദേശീയരിൽ ഭൂരിഭാഗവും. നൂറ്റാണ്ടുകളായുള്ള സഹവർത്തിത്വം സങ്കരസ്വഭാവത്തിനു കാരണമായിട്ടുണ്ടെങ്കിലും വ്യതിരിക്തങ്ങളായ വർഗ സവിശേഷതൾ ഇന്നും പ്രകടമാണ്. ബന്തു വിഭാഗത്തിലെ ഗണ്ടാഗോത്രക്കാരാണ് അംഗസംഖ്യയിൽ മുന്നിട്ടു നിൽക്കുന്നത്. സോഗ, ന്യോറോ, എൻ‌‌കോൾ, ടോറോ, കീഗ, ഗിസു, ഗിവെരേ, നിയോൾ എന്നിവയാണ് ഇതര ബന്തുഗോത്രങ്ങൾ. നിലോട്ടിക് വിഭാഗക്കാരിൽ അച്ചോളി, ലാങ്ഗോ, കാരമോജോങ്, ഇടീസോ, മാഡി, കക്ക്‌‌വ എന്നീ ഗോത്രങ്ങൾക്കാണു ഗണ്യമായ പ്രാതിനിധ്യമുള്ളത്. ഭാഷ, ആചാരാനുഷ്ഠാനങ്ങൾ, പാരമ്പര്യക്രമങ്ങൾ എന്നിവയിൽ നിഷ്കർത്താ പൂർ‌‌വമുള്ള വൈവിധ്യം പുലർത്തിപ്പോരുന്നതുമൂലം വിവിധ ഭാഗങ്ങളെ വേർതിരിച്ചറിയുന്നതിനു ബുദ്ധിമുട്ടുണ്ടാവുന്നില്ല. 19 - ം ശതകത്തിന്റെ അന്ത്യത്തോടെയാണ് യൂറൊപ്യൻമാർ ഉഗാണ്ട അധിനിവേശിച്ചത്. അതിനുമുമ്പ് ബന്തുജനത മുഖ്യമായും കാർഷികവൃത്തിയിൽ ഏർപ്പെട്ടു ജിവിച്ചു പോരുകയായിരുന്നു. തെ. പ. ഉഗാണ്ടയിൽ ഹിമ എന്നറിയപ്പെട്ടിരുന്ന ഇടയവർഗക്കാരും ആധിപത്യം പുലർത്തിയിരുന്നു. ഉഗാണ്ടയുടെ വടക്കും വ. കിഴക്കും ഭാഗങ്ങളിൽ അധികാരം സ്ഥാപിച്ചിരുന്ന ബുന്‌‌യാരോകൾ കൃഷിയും കാലിവളർത്തലും ഉപജീവന മാർഗങ്ങളായി സ്വീകരിച്ചിരുന്നു. തദ്ദേശീയ ജനതയിലെ 6% അയൽ രാജ്യങ്ങലിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. അടുത്തകാലത്ത് ഒഴിപ്പിക്കപ്പെടുന്നതിനുമുമ്പ് ഏഷ്യൻ വംശജർ, വിശിഷ്യാ ഇന്ത്യാക്കാർ, ന്യൂനപക്ഷമെങ്കിലും ഉഗാണ്ടയിലെ സമ്പദ്ഘടനയിൽ നിർണായകമായ സ്വാധീനത പുലർത്തിയിരുന്ന ഒരു വിഭാഗമായിരുന്നു. ഭാഷകൾ thumb|250px|right|ഉഗാണ്ടയുടെ ഭൂപടം ഭാഷാ അടിസ്ഥാനത്തിൽ ബന്തു, നിലോട്ടിക്, നിലോഹെമിറ്റിക് എന്നി വിഭാഗങ്ങളിൽ പെട്ട ഭാഷകൾക്കാണ് ഏറെ പ്രചാരമുള്ളത്. രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിലെ ജനങ്ങളിൽ 70% - വും ബന്തു വിഭാഗക്കാരാണ്; ഇവിടെ ബന്തുഭാഷ പ്രചരത്തിലിരിക്കുന്നു. വടക്കും വടക്കുപടിഞ്ഞാറും ഭാഗങ്ങളിലും ഉത്തരമധ്യഭാഗത്തും സുഡാനിൽനിന്നു കുടിയേറിയ നിലോട്ടിക്കുകൾക്കാണ് പ്രാമുഖ്യം. വ. കി. ഉഗാണ്ടയിലാണ് നിലോഹെമിറ്റിക് സംസാര ഭാഷയായുള്ളത്. പൊതുഭാഷകൾ സ്വാഹിലിയുംഇംഗ്ലീഷുമാണ്. ആഫ്രിക്കൻ ഭാഷകളിൽ ഏറ്റവുമധികം പ്രചാരത്തിലുള്ളത് ലുഗാണ്ട ആണ്."A Brief History of the Swahili Language", glcom.com മതങ്ങൾ 19 - ം നൂറ്റണ്ടു മുതലാണ് ക്രൈസ്തവ, ഇസ്ലാം വിശ്വാസങ്ങൾ ഉഗാണ്ടയിൽ പ്രചരിച്ചത്. പ്രാകൃത വിശ്വാസങ്ങൾ തുടർന്നും നിലനിൽക്കുന്നു. ഏഷ്യൻ വംശജർ ഒഴിവാക്കപ്പെട്ടതോടെ ഹിന്ദു, സിക്കു മതക്കാരായി ആരുംതന്നെ ശേഷിക്കുന്നില്ല. 1968 - ലെ കണക്കനുസരിച്ച് ഉഗാണ്ടയിലെ ജനങ്ങളിൽ 60% ക്രൈസ്തവരും, 5% മുസ്ലീങ്ങളും ആയിരുന്നു; 33% ആളുകളും അന്ധവിശ്വാസജടിലങ്ങളായ പ്രാകൃത മതങ്ങളിൽ വിശ്വസിക്കുന്നവരാണ്. ചരിത്രം ഗണ്ട എന്ന പദം മധ്യ - പൂർ‌‌വ ആഫ്രിക്കയിലെ ഒരു പ്രത്യേക ജനവിഭാഗത്തെ കുറിക്കുന്നു. ഗണ്ടകളുടെ രാജ്യത്തെ ബുഗാണ്ട എന്നും ഭാഷയെ ലുഗാണ്ട എന്നും ഗണ്ടവിഭാഗത്തിലെ ഓരോ അംഗത്തെയും മുഗാണ്ട എന്നും ഗണ്ടകളെ പൊതുവെ ബാഗണ്ട എന്നും വിളിക്കുന്നു. ബ്രിട്ടീഷുകാർ രംഗപ്രവേശംചെയ്ത കാലത്ത് പൂർ‌‌വ ആഫ്രിക്കയിലെ ഏറ്റവും ശക്തമായ രാജ്യമായിരുന്നു ബുഗാണ്ട. ബുഗാണ്ടയിൽ ആദ്യമായി (1862) എത്തിയ ബ്രിട്ടീഷ് ക്യാപ്റ്റൻ സ്പെക്കിന്റെ സ്വാഹിലി ഭാഷക്കാരായ വഴികാട്ടികളും ചുമട്ടുകാരും ബുഗാണ്ടയിലെ ബ എന്ന വ്യഞ്ജനം ഉപേക്ഷിച്ചിട്ട് ഉഗാണ്ട എന്നാണ് ഉച്ചരിച്ചുപോന്നത്. പിൽക്കാലത്ത് ബുഗാണ്ടയും ബുൻ‌‌യോറോ, ടോറോ എന്നീ രാജ്യങ്ങളും ബ്രിട്ടിഷ് ആധിപത്യത്തിൽ ആയപ്പോൾ ആ ഭൂവിഭാഗത്തിനൊന്നാകെ ഉഗാണ്ട എന്ന സംജ്ഞ നൽകപ്പെട്ടു. Mwambutsya, Ndebesa, "Pre-capitalist Social Formation: The Case of the Banyankole of Southwestern Uganda. " Eastern Africa Social Science Research Review 6, no. 2; 7, no. 1 (June 1990 and January 1991): 78-95. ഏകദേശം ഒരു സഹസ്രാബ്ദത്തോളം നിണ്ടുനിന്ന ഗോത്രവർഗാധിനിവേശം മൂലം 19 - ം ശതകത്തോടുകൂടി രണ്ടു തരത്തിലുള്ള രാഷ്ട്രീയസം‌‌വിധാനങ്ങൾ ഉഗാണ്ടയിൽ നിലവിൽ വന്നു. വടക്കും കിഴക്കും ഭാഗങ്ങളിൽ ഗോത്രാധിപത്യമാണ് ഉണ്ടായിരുന്നത്; എന്നാൽ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലെ നിരവധി ചെറുരാജ്യങ്ങൾ, പരമ്പരയാ ഭരിച്ചുവന്നിരുന്ന് രാജാവിന്റെയും (കബാക) പാർലമെന്റിന്റെയും (ലുകികോ) കീഴിലുള്ള ഒരു കേന്ദ്രീകൃത ഭരണത്തിൽകീഴിലായി."Origins of Bunyoro-Kitara Kings" , Bunyoro-Kitara website ബ്രിട്ടീഷ് അധിനിവേശം 1862 - ൽ ബ്രിട്ടീഷുകാരായ സ്പെക്ക്, ഗ്രാന്റ് എന്നിവർ ബുഗാണ്ട രാജാവായ മുടേസയെ സന്ദർശിച്ചു. അതിനു മുമ്പുതന്നെ സ്വാഹിലികളും കച്ചവടക്കാരായ അറബികളും ബുഗാണ്ടയിൽ എത്തിയിരുന്നു. 1875 - ൽ അമേരിക്കക്കാരനായ സ്റ്റാൻലി കബാകയെ സന്ദർശിച്ച് ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനത്തിനു കളമൊരുക്കി; തുടർന്ന് പ്രൊട്ടസ്റ്റന്റ് - റോമൻ‌‌കത്തോലിക്കാ വിഭാഗങ്ങളിൽ‌‌പെട്ട മിഷനറിമാർ ബുഗാണ്ടയിലെത്തി. ഏറെ താമസിയാതെ ഈ വിഭാഗക്കാർ പരസ്പരം കലഹിച്ചു. കലാപങ്ങളിൽ മുസ്ലീങ്ങളും പങ്കുചേർന്നു. കബാക ഇക്കാര്യത്തിൽ നിസ്സഹായനായിരുന്നു. 1884 - ൽ മുടേസ അന്തരിച്ചതിനെ തുടർന്ന് വാൻ‌‌ഗാ പുതിയ കബാക ആയി സ്ഥാനാരോഹണം ചെയ്തു. ക്രൈസ്തവ വിരോധിയായ വാൻ‌‌ഗാ ഒരു മെത്രൻ ഉൾപ്പെടെ നിരവധി മിഷണറിമാരെ വധിച്ചു; 1888 - ൽ മുസ്ലീങ്ങളും കബാകളുടെ ദേഷ്യത്തിനു പാത്രമായി. ക്രൈസ്തവ - മുസ്ലീം വിഭാഗങ്ങൾ താത്കാലികമായി യോജിച്ച് കബാകയ്ക്കെതിരായി തിരിഞ്ഞു; അദ്ദേഹത്തിനു രാജ്യം വിടേണ്ടതായി വന്നു. കലാപകാരികൾ വാൻ‌‌ഗായുടെ ജ്യേഷ്ഠസഹോദരനായ കിവേഗയെ കബാകയായി വാഴിച്ചു. അധികം താമസിയതെ തന്നെ മുസ്ലീങ്ങൾ ക്രൈസ്തവർക്കെതിരായി തിരിയുകയും ഒട്ടേറെ ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയുമുണ്ടായി. കബാക നിഷ്പക്ഷത പാലിച്ചെങ്കിലും മുസ്ലീങ്ങൾ അദ്ദേഹത്തെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചു. കുപിതനായ കബാക നിരവധി മുസ്ലീങ്ങളെ തടവിലാക്കി. തുടർന്നുണ്ടായ കലാപത്തിൽ കിവേഗ വധിക്കപ്പെടുകയും വാൻ‌‌ഗയുടെ മറ്റൊരു സഹോദരനായ കലേമ, കബാകയായി വാഴിക്കപ്പെറുകയുമുണ്ടായി. എന്നാൽ വാൻ‌‌ഗാ ക്രിസ്ത്യാനികളുടെ പിന്തുണയോടെ അധികാരം വീണ്ടെടുത്തു. മതമാത്സര്യങ്ങളും തന്മൂലമുള്ള അസ്വസ്ഥതകളും അഭംഗുരം തുടർന്നു."Background Note: Uganda", U.S. State Department thumb|300px|ഉഗാണ്ടയിലെ ചെറുപ്പക്കാർ ഫുഡ്ബോൾ കളിക്കുന്നു ഇമ്പീരിയൽ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കൻ കമ്പനിയുടെ പ്രധിനിധിയായി ക്യാപ്റ്റൻ ഫ്രെഡറിക് ലുഗാർഡ് 1890 - ൽ ബുഗാണ്ടയിലെത്തി. മതമാത്സ്യര്യങ്ങൾ അവസാനിപ്പിക്കുക, ബുഗാണ്ടയെ ബ്രിട്ടീഷ്കമ്പനിയുടെ കീഴിലാക്കുക, എല്ലാ മതവിഭാഗങ്ങൾക്കും തുല്യമായ പരിഗണന ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലുഗാർഡ് ബുഗാണ്ടയിലെത്തിയത്. മുസ്ലീം - ക്രൈസ്തവ വിഭാഗങ്ങൾ പരസ്പരം കലഹിക്കുകയും യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നതിനാൽ ലൂഗാർഡിന്റെ ദൗത്യം ക്ലേശകരമായിരുന്നു. 1890 ഡിസംബർ 26 - ന് കബാകയെയും മറ്റു നാട്ടുപ്രമാണിമാരെയും ഒരു കരാറിൽ ഒപ്പുവൈപിക്കുന്നതിൽ ലൂഗാർഡ് വിജയിച്ചു. ബുഗാണ്ട കമ്പനിയുടെ സം‌‌രക്ഷണയിലായി. ബുഗാണ്ടയിലേക്ക് ഒരു റസിഡന്റിനെ നിയോഗിക്കുക, രാജ്യത്തെ നികുതിയും ചുങ്കവും പിരിച്ച് ജനക്ഷേമത്തിനായി വിനിയോഗിക്കുക, ബ്രിട്ടീഷ് റസിഡന്റിന്റെ നേതൃത്വത്തിൽ ഒരു നാലംഗമന്ത്രിസഭ ഉണ്ടാക്കുക എന്നീ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തെ ബാധിക്കുന്ന എല്ലാപ്രധാന നടപടികളെക്കുറിച്ചും റസിഡന്റിനോട് ആലോചിക്കുകയും അദ്ദേഹത്തിന്റെ അംഗീകാരം നേടുകയും ചെയ്യേണ്ടിയിരുന്നു. ഈ കരാർ രാജ്യത്തെ ആഭ്യന്തര സമാധാനത്തിനു പര്യാപ്തമായിരുന്നില്ല. പ്രൊട്ടസ്റ്റന്റ് - കത്തോലിക്കാ വിഭാഗങ്ങൾ തുടർന്നും കലഹിച്ചുകൊണ്ടിരുന്നു. ലുഗാർഡിന്റെ പ്രേരണയാൽ 1891 - ൽ ഇവർ രഞ്ജിപ്പിലെത്തുകയും മുസ്ലീങ്ങൾക്കെതിരായി തിരിയുകയും ചെയ്തു. എന്നാൽ 1892 ജനുവരിയിൽ കത്തോലിക്കരും പ്രൊട്ടസ്റ്റെന്റുകളും വീണ്ടും ഏറ്റുമുട്ടുകയും കത്തോലിക്കനായ കബാകയ്ക്ക് ഒളിച്ചോടേണ്ടതായി വരികയും ചെയ്തു. 1892 ജൂൺ മാസത്തിൽ ലുഗാർഡ് ഇംഗ്ലണ്ടിലേക്കു മടങ്ങി. ഉഗാണ്ടയിലെ സ്ഥിതിവിശേഷങ്ങൾ കമ്പനി ഉദ്യോഗസ്ഥനായ ലുഗാർഡ് ബ്രിട്ടീഷ് ഗവണ്മെന്റിനെ ധരിപ്പിക്കുകയും ആ പ്രദേശത്ത് ഇടപെടുവാൻ ഗവണ്മെന്റിൽ പ്രേരണ ചെലുത്തുകയും ചെയ്തു. ലുഗാർഡിനെ റെസിഡന്റായി വീണ്ടും അയക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടും ബുഗാണ്ട ബ്രിട്ടീഷ് അധീനതയിൽ തുടരണമെന്ന തന്റെ അഭിവാഞ്ഛ വ്യക്തമാക്കികൊണ്ടും കബാക ബ്രിട്ടീഷ് രാജ്ഞിക്ക് എഴുതി. കമ്പനിയേയും ഗവണ്മെന്റിനെയും വ്യതിരിക്തമായി കാണുവനുള്ള കഴിവുകേടുമൂലം താൻ കമ്പനിയുമായുണ്ടാക്കിയ കരാർ ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള ബാദ്ധ്യതയായി കബാക തെറ്റിധരിക്കുകയാണുണ്ടായത്. ഉഗാണ്ടയിലെ സ്ഥിതിഗതികൾപഠിച്ചു റിപ്പോർട്ടു സമർപ്പിക്കുവാൻ 1893 - ൽ ജെറാൾഡ് പോർട്ടർ നിയോഗിക്കപ്പെട്ടു. ഉഗാണ്ടയിലെ കാര്യങ്ങൾ നേരെയാക്കുവാൻ കമ്പനി അസമർഥമാണെന്ന പോർട്ടറുടെ നിഗമനം അംഗീകരിക്കപ്പെട്ടു. 1894 - ൽ ബുഗാണ്ടയെ ബ്രിട്ടന്റെ സം‌‌രക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു; കബാകയും ലുകികോയും ഇതിൽ പൂർണസംതൃപ്തി രേഖപ്പെടുത്തി. ഇമ്പീരിയൽ ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കൻ കമ്പനിയുടെ നിലനില്പ് ഇതോടെ അവസാനിച്ചു. 1896 - ൽ ബുൻ‌‌യോറോ, ടോറോ, അൻ‌‌ഗോള, ബുസോഗ എന്നിവയും സം‌‌രക്ഷിത പ്രദേശങ്ങളായിത്തീർന്നു. ഉഗാണ്ടാ കരാർ ഉഗാണ്ടയിൽ വ്യവസ്ഥാപിത ഭരണം ഏർപ്പെടുത്തുവാൻ വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഹാരി ഹാമിൽട്ടൺ ജോൺസ്റ്റൻ നിയോഗിതനായി. പൊതുമരാമത്ത്, റയിൽ‌‌വേ, ഖനികൾ എന്നിവ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും, മറ്റുവകുപ്പുകൾ തദ്ദേശീയരും കൈകാര്യം ചെയ്യുമറുള്ള ഒരു സം‌‌വിധാനം അദ്ദേഹം നിർദ്ദേശിച്ചു. കലാപകലുഷിതമായ ഉഗാണ്ടയിൽ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച തർക്കം രൂക്ഷതരമാകയാൽ ഗവണ്മെന്റിന് വ്യക്തമായ ഒരു ഭൂനയം ഉണ്ടായിരിക്കണമെന്നും ജോൺസ്റ്റൻ അഭിപ്രായപ്പെട്ടു. കബാകയും നാട്ടുപ്രമാണികളുമായി അദ്ദേഹം നടത്തിയ കൂടിയാലോചനകളുടെ ഫലമായി 1900 മാണ്ടു 10 - നു ഉഗാണ്ടാ കരാർ നിലവിൽ വന്നു.Reanalyzing the 1900-1920 sleeping sickness epidemic in Uganda.(Perspectives). Emerging Infectious Diseases. ഉഗാണ്ടാ കരാർ യഥാർഥത്തിൽ ബുഗാണ്ടയുമായി മാത്രം ഉള്ളതായിരുന്നു. കബാകയുടെ അധികാരവ്യാപ്തി ബുഗാണ്ടയിൽ മാത്രമായി പരിമിതപ്പെടുത്തി. പ്രൊട്ടക്റ്ററേറ്റിന്റെ നിയമങ്ങൾ ബുഗാണ്ടായ്ക്കും ബാധകമായിരുന്നു. ബുഗാണ്ടയിലേയും മറ്റു പ്രവിശ്യകളിലെയും നികുതിപിരിവ് ഒന്നിച്ചായിരുന്നു. ലുകികോയിൽ മൂന്നു മന്ത്രിമാർക്കും സസാ (കൗണ്ടി) കളിലെ പ്രധാനികൾക്കും പുറമേ കബാക നാമനിർദ്ദേശം ചെയ്യുന്ന 66 പേർക്കു കൂടി അംഗത്വം നൽകപ്പെട്ടു. കബാകയെ ഉപദേശിക്കുവാൻ ലുകികോയ്ക്ക് അവകാശമുണ്ടായിരുന്നു എങ്കിലും ആ ഉപദേശങ്ങൾ അനുസരിക്കുവാൻ അദ്ദേഹം ബാധ്യസ്ഥനായിരുന്നില്ല. എങ്കിലും കരാർ അനുസരിച്ച് കബാകയ്ക്കും അദ്ദേഹത്തിന്റെ ഗണ്മെന്റിനും പ്രൊട്ടക്റ്റ്റേറ്റ് നിയമങ്ങൾ അദരിക്കേണ്ടതുണ്ടായിരുന്നു. 1900 - ൽ ടോറോയുമായും 1901 - ൽ അൻ‌‌ഗോളയുമയും 1933 ബുൻ‌‌യോറോയുമയും ബ്രിട്ടൻ ഈമാതിരി കരാറുകൾ ഉണ്ടാക്കി. സ്വാതന്ത്ര്യപ്രാപ്തി കരാറിനുശേഷവും ബുഗാണ്ടക്കാർ സംതൃപ്തരായില്ല. ഉഗാണ്ടജനത എന്നതിനേക്കാൾ ബുഗാണ്ടജനത എന്ന സങ്കല്പമാണ് അവരെ നയിച്ചിരുന്നത്. 1921 - ൽ ഉഗാണ്ടയിൽ ലജിസ്ലേറ്റീവ് കൗൺസിൽ രൂപവത്കൃതമായതോടെ അവരുടെ ഒറ്റതിരിഞ്ഞ നിലപാട് കൂടുതൽ വ്യക്തമായി. പുതിയ നിയമ നിർമ്മാണ സഭയിൽ ആഫ്രിക്കക്കാർക്കുള്ള പ്രാതിനിധ്യം സം‌‌രക്ഷിക്കുന്നതിലേറെ, 1900 - ലെ കരാർ അഭംഗുരം നിലനിറുത്തുന്നതിൽ ആയിരുന്നു കബാകയ്ക്കും മന്ത്രിമാർക്കും താത്പര്യം."A Country Study: Uganda", Library of Congress Country Studies right|thumb|ഇദി അമീനിന്റെ ഒരു കാരിക്കേച്ചർ 1921-ലെ നിയമനിർമ്മാണസഭയിൽ 4 ഉദ്യോഗസ്ഥാംഗകളും 3 അനുദ്യോഗസ്ഥാംഗങ്ങളും ഉണ്ടായിരുന്നു. അനുദ്യോഗസ്ഥാംഗളിൽ രണ്ടു പേർ ഗവർണറാൽ നിയമിക്കപ്പെടുന്ന യൂറോപ്യരും മൂന്നാമത്തെ ആൾ ഇന്ത്യൻ അസോസിയേഷനാൽ നിയുക്തനും ആയിരിക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. ഇന്ത്യൻ അസോസിയേഷൻ തങ്ങൾക്ക് രണ്ടു പ്രധിനിധികൾ വേണമെന്ന വാദത്തിൽ ഉറച്ചുനിന്നതിനാൽ 1926-ൽ മാത്രമേ അവരുടെ പ്രധിനിധി നിയമസഭയിൽ അംഗമായിത്തിർന്നുള്ളു. 1933-ൽ രണ്ടാമതൊരു ഇന്ത്യൻ വംശജനു കൂടി അംഗത്വം നൽകപ്പെട്ടു. 1945-ൽ ആഫ്രിക്കക്കാർക്കും നിയമസഭയിൽ അംഗത്വം ലഭിച്ചു. ആ വർഷം മൂന്നു ആഫ്രിക്കക്കാരെ ഗവർണർ നാമനിർദ്ദേശം ചെയ്യുകയുണ്ടായി. ലുകികോയുടെയൊ പ്രൊട്ടക്റ്ററേറ്റ് ഗവണ്മെന്റിന്റെയോ പ്രവർത്തനത്തിൽ ജനങ്ങൾ തൃപ്തരായിരുന്നില്ല. ഉത്തരവാദിത്തമുള്ള തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റിനുവേണ്ടി അവർ‌‌വാദിച്ചു. ഈ ആവശ്യം മുൻ‌‌നിറുത്തി മുലംബയുടെ നേതൃത്വത്തിൽ ബതകാപാർട്ടി രൂപം കൊണ്ടു. കബാകയോടും മറ്റും ബതകാപാർട്ടിക്ക് സ്വരച്ചേർച്ചയില്ലാതായി. ഈ പാർട്ടി ഒരു തുറന്ന സമരത്തിനു ശ്രമിച്ചുവെങ്കിലും അത് അമർച്ചചെയ്യപ്പെട്ടു. ഉഗാണ്ട, കെനിയ, താങ്കനീക്ക എന്നീ രാജ്യങ്ങൾ ചേർന്ന് ഒരു ഫെഡറേഷൻ രൂപവത്കരിക്കുവാനുള്ള ബ്രിട്ടീഷ് നിർദ്ദേശം ഉഗാണ്ടജനതയെ ക്ഷുഭിതരക്കി. ബുഗാണ്ടയ്ക്ക് സ്വാതന്ത്ര്യം നൽകുവാൻ കബാക ആദ്യമായി ആവശ്യപ്പെട്ടു. ഉഗാണ്ടയിലെ ജനങ്ങളുടെ സ്വാതന്ത്ര്യവാഞ്ഛയ്ക്ക് എതിരായി നിൽക്കുവാൻ താത്പര്യമില്ലാതിരുന്നതുമൂലം ആ രാജ്യത്തിനു പടിപടിയയി സ്വാതന്ത്ര്യം നൽകുന്നതിനുള്ള നടപടികൾ ബ്രിട്ടീഷുകാർ കൈക്കൊണ്ടു. 1926 ഏപ്രിലിൽ ഉഗാണ്ടയിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിലൂടെ മിൽട്ടൺ ഒബോട്ടോയുടെ നേതൃത്വത്തിൽ ഉഗാണ്ട പീപ്പിൾസ് കോൺഗ്രസ് അധികാരത്തിൽ വന്നു. 1926 ഒക്ടോബർ 6-നു ഉഗാണ്ട സ്വതന്ത്രയായി. മുടേസ II പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉഗാണ്ട കോമൺ‌‌വെൽത്തിൽ അംഗമായി; 1962-ൽ അതിന് പ്രത്യേകമായ ഭരണഘടനയും ഉണ്ടായി 1966 ഫെബ്രുവരിയിൽ ഒബോട്ടോ തന്റെ മന്തിസഭയിലെ 5 അംഗങ്ങളെ തടവിലാക്കുകയും ഭരണഘടന റദ്ദാക്കുകയും ചെയ്തു. അക്കൊല്ലം ഏപ്രിലിൽ നാഷണൽ അസംബ്ലി ഒരു പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകി. പക്ഷേ ലുകികൊ ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. മേയ് 24-നു ഫെഡറൽ പട്ടാളം കബാകയുടെ കൊട്ടാരം ആക്രമിച്ചു. മുടേസ II ഇംഗ്ലണ്ടിൽ അഭയം പ്രാപിച്ചു. ഒബോട്ടൊ ഏകാധിപതിയായി ഭരണം തുടർന്നു. 1971-ൽ ഒരു സൈനിക കലാപത്തിലൂടെ ഇദി അമീൻ ഒബോട്ടൊയെ സ്ഥാനഭ്രഷ്ടനാക്കുകയും ഉഗാണ്ടയിലെ ആയുഷ്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഉഗാണ്ടയിൽ സ്ഥിരവാസം ഉറപ്പിച്ചിരുന്ന ആയിരക്കണക്കിനുള്ള ഏഷ്യൻ വംശജരെ അമീൻ പുറത്താക്കി. ലണ്ടനിൽ‌‌വച്ച് 1977-ജൂണിൽ നടന്ന കോമൺ‌‌വെൽത്ത് സമ്മേളനത്തിൽ അമീൻ ക്ഷണിക്കപ്പെടുകയുണ്ടായില്ല. ലോക ഭരണാധികാരികൾക്കിടയിലെ ഏറ്റവും വലിയ വിവാദ പുരുഷനാണ് അമീൻ. ഇദി അമീൻ 16 ആഗസ്റ്റ്‌ 2003 ല് മരണമടഞ്ഞു . സമ്പദ്‌‌വ്യവസ്ഥ കൃഷി ദേശീയ വരുമാനത്തിന്റെ 2/3 ഭാഗവും കാർഷികാദായത്തിൽ നിന്നാണ് ലഭ്യമാവുന്നത്. ഭക്ഷ്യകാര്യത്തിൽ ഏറെക്കുറെ സ്വയമ്പര്യാപ്തമാണ്. ചോളം തുടങ്ങിയ പരുക്കൻ ധാന്യങ്ങളാണ് പ്രധാനവിളകൾ. നേന്ത്രവാഴ, മരച്ചീനി, നിലക്കടല, എള്ള് എന്നിവയും ഭക്ഷ്യാവശ്യത്തിനായി കൃഷിചെയ്തു വരുന്നു. നാണ്യവിളകളിൽ കാപ്പിക്കാണ് ഒന്നാം സ്ഥാനം. വിക്റ്റോറിയാ തടാകത്തിന്റെ തടപ്രദേശത്തും കിഴക്കൻ ഉഗാണ്ടയിലുമാണു കാപ്പികൃഷി അഭിവൃദ്ധിപ്പെട്ടിട്ടുള്ളത്. രാജ്യത്തിന്റെ പടിഞ്ഞാറും, തെക്കുകിഴക്കും ഭാഗങ്ങളിൽ പരുത്തികൃഷി ഗണ്യമായ തോതിൽ നടന്നുവരുന്നു. കാർഷികാദായത്തിലെ നല്ലൊരു ശതമാനം ഈ രണ്ടു വിളകളിൽ നിന്നും ഉണ്ടാവുന്നു. കരിമ്പ്, തേയില എന്നിവ തോട്ടക്കൃഷികളായി വളർത്തുവാനുള്ള വ്യാപകമായ സം‌‌രംഭം നടന്നുവരുന്നു. ചെറിയ തോതിൽ പുകയിലയും ഉദ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഉഗാണ്ടയിൽ മൊത്തം 16,10,700 ഹെക്റ്റർ സംരക്ഷിത വനങ്ങളുണ്ട്. മുളയും വിറകുമാണ് പ്രധാന വന വിഭവങ്ങൾ; തടിയിനങ്ങളും സാമാന്യമായ തോതിൽ ലഭിച്ചുവരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കും തെക്കുപടിഞ്ഞാറുമുള്ള ചുരുക്കം ജില്ലകളിലാണ് കന്നുകാലിവളർത്തൽ വികശിച്ചിട്ടുള്ളത്. 1970-ലെ കണക്കനുസരിച്ച് ഉഗാണ്ടയിൽ 44 ലക്ഷം കാലികളും 19 ലക്ഷം കോലാടുകളും 9 ലക്ഷം ചെമ്മരിയാടുകളും 102 ലക്ഷം കോഴികളും 74,000 പന്നികളും വളർത്തപ്പെട്ടിരുന്നു. മത്സ്യബന്ധനം വിക്റ്റോറിയ, ആൽബർട്ട്, ജോർജ് എന്നീ തടാകങ്ങളിൽ തോണികളും യന്ത്രവത്കൃത ബോട്ടുകളും ഉപയോഗിച്ച് സാമാന്യമായ തോതിൽ മത്സ്യബന്ധനം നടത്തിവരുന്നു. 1970-ൽ 1.3 ലക്ഷം ടൺ മത്സ്യം പിടിക്കപ്പെട്ടു; ദേശീയ ഉപഭോഗത്തിനാണ് മുൻ‌‌തൂക്കമെങ്കിലും സയീരെ, കെനിയ എന്നിവിടങ്ങളിലേക്ക് അൽപ്പമായ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നു. ഊർജ്ജോത്പാദനം കൽക്കരിയുടെയും ധാതുഎണ്ണയുടെയും അഭാവത്തിൽ ജലവൈദ്യുതി ഉത്പാദനത്തിനു സാരമായ പ്രാധാന്യം നൽകപ്പെടിരിക്കുന്നു. വിക്റ്റോറിയാനൈൽ, കഗീര, കിരുരൂമ, നദികളിൽ ഓരോ വൈദ്യുത പ്ലാന്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്; കൂടുതൽ ജലവൈദ്യുതപദ്ധതികൾ പൂർത്തിയായി വരുന്നു. വൈദ്യുതോർജത്തിന്റെ കാര്യത്തിൽ മിച്ച രാജ്യമായ ഉഗാണ്ട, കെനിയക്ക് ഊർജ്ജം വിൽക്കുന്നു. ഗാസോലിൻ, ഡീസലെണ്ണ മറ്റു പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്തുവരുന്നു. വ്യവസായം 1962-നു ശേഷം ജനകീയ ഗവണ്മെന്റ് വ്യവസായവത്കരണത്തിൽ ദത്തശ്രദ്ധമാണ്. കാർഷികോത്പന്നങ്ങളുടെ സംസ്ക്കരണമാണ് പ്രധാന വ്യവസായം; അതതു വിഭവങ്ങളുടെ ഉത്പാതന കേന്ദ്രങ്ങളിൽത്തന്നെ ഇവയും കേന്ദ്രീകരിച്ചിരിക്കുന്നു. ജിൻ‌‌ജ ആണ് ഉഗാണ്ടയിലെ പ്രധാന വ്യവസായനഗരം. ചെമ്പുനിഷ്കർഷണവും, ഉരുക്കുഷീറ്റുകളുടെ നിർമ്മാണവുമാണ് ഇവിടെയുള്ള ഘനവ്യവസായങ്ങള്. പ്ലൈവുഡ്, തീപ്പെട്ടി, കടലാസ്, പരുത്തിത്തുണി, സിഗററ്റ്, മദ്യം, സിമന്റ്, ആസ്ബെസ്റ്റോസ്, രാസവളം എന്നിവ വൻ‌‌തോതിൽ നിർമ്മിക്കപ്പെട്ടുവരുന്നു. ധാന്യം പൊടിക്കൽ മറ്റൊരു വ്യവസായമാണ്. ഗതാഗതം സമുദ്ര സാമീപ്യം ഇല്ലാത്തതുമൂലം വിദേശ സമ്പർക്കത്തിന് ബുദ്ധിമുട്ട് ഉണ്ട്. എങ്കിലും ദേശീയഗതാഗതം തലസ്ഥാനമായ കാം‌‌പാലയിൽ കേന്ദ്രീകരിച്ചുകൊണ്ട്, റയിൽമാർഗവും ജലമാർഗവും വ്യോമമാർഗവും അന്താരാഷ്ട്രീയ സമ്പർക്കം പര്യാപ്തമാക്കുവാനുള്ള ആസൂത്രിതശ്രമം നടന്നുവരുന്നു. ഈ ശ്രമം ഏറെക്കുറെ ഫലപ്രാപ്തിയിൽ എത്തിയിട്ടുണ്ടെന്നു പറയാം. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും സുഗമമായ റോഡുവ്യവസ്ഥ ഉഗാണ്ടയിലേതാണെന്നു പറയാം. ഉഗാണ്ടയിലെ മൊത്തം റോഡുകളെ നാലു വ്യൂഹങ്ങളായി വിഭജിക്കാവുന്നതാണ്. കാം‌‌പാല, മാസാക എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ച് നാലുപാടുമുള്ള പ്രദേശങ്ങളിലേക്ക് നീങ്ങുന്ന റോഡുകളാണ് ആദ്യത്തെ വിഭാഗ. നൈൽ നദി തരണം ചെയ്ത് ബുസോഗാ ജില്ലയിലേക്കു പോകുന്ന പ്രധാനപാതയും ശാഖകളും രണ്ടാമത്തെ വ്യൂഹത്തിൽ പെടുന്നു. കിഴക്കൻ ഉഗാണ്ടയിലെ റ്റീസോ, ബുക്കേഡി, ബുഗിഷു ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളെ പ്രസ്പരം ഘടിപ്പിക്കുന്ന റോഡുകൾ ആണ് മൂന്നാമത്തെ വ്യൂഹം. കിഗീഷ് ജില്ലയിലെ മലമ്പാതകളാണ് നാലാമത്തെ വിഭാഗം. എല്ലാക്കാലത്തും സഞ്ചരിക്കവുന്ന ഒന്നാന്തരം നിരത്തുകളാണിവയെല്ലാം. ഇന്ത്യാസമുദ്രതീരത്തെ മൊംബാസ തുറമുഖത്തുനിന്ന് കെനിയയ്ക്കു കുറുകേ വിക്റ്റോറിയ തടാക തീരത്തോളം എതുന്ന ഉഗാണ്ട റയിൽപ്പാത 1901-ൽ പൂർത്തിയാക്കപ്പെട്ടു. 1912-ൽ ജീൻ‌‌ജയ്ക്കും വിക്റ്റോരിയാ നൈൽ നാമാ സഗാളിക്കും ഇടയിൽ മറ്റൊരുപാത നിർമ്മിക്കപ്പെട്ടു. 1928-ലാണ് ജീൻ‌‌ജയും ഉഗാണ്ട റയിൽ‌‌വേയിലെ നകൂരു (കെനിയ) വുമായി ഘടിപ്പിക്കപ്പെട്ടത്. 1931-ൽ ജീൻ‌‌ജ മുതൽ കാം‌‌പാലാവരെയും ടോറോ മുതൽ സൊറോത്തി വരെയും റയിൽ‌‌പാതകൾ നിർമിച്ചു. കാം‌‌പാലയിൽ നിന്നും ചെമ്പു ഖനനപ്രദേശമായ കീലോംബേയിലേക്കും കാസീസി പട്ടണത്തിലേക്കും റയിൽബന്ധം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഉഗാണ്ടയിലെ റയിൽഗതാഗതം നിയന്ത്രിക്കുന്നത് ഈസ്റ്റ് ആഫ്രിക്കൻ കമ്യൂണിറ്റി ആണ്. ഇവിടെയുള്ള പാതകളെ കെനിയ-ഉഗാണ്ട റയിൽ‌‌വേ ശൃംഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. റോഡു-റയിൽ ഗതാഗതം അഭിവൃദ്ധിപ്പെടുന്നതിന് മുമ്പുതന്നെ ഉഗാണ്ടയിലെ വിക്റ്റോറിയ, ആൽബർട്ട്, ക്യോഗാ എന്നീതടാകങ്ങളിൽ സ്റ്റീമർ ഗതാഗതം നിലവിൽ വന്നിരുന്നു ആൽബർട്ട് നൈൽ നദിയും ചെറുകിട കപ്പലുകൾക്ക് ഗതാഗത ക്ഷമമാണ്. റയി‌‌വേ വികസനത്തെ തുടർന്ന് ജലഗതാഗതത്തിന്റെ പ്രാധാന്യം മങ്ങിപ്പോയിരിക്കുന്നു. തടാകതീരങ്ങളിലെ അധിവാസ കേന്ത്രങ്ങളെ സ്പർശിച്ചുകൊണ്ട് കപ്പൽ സർ‌‌വീസുകൾ ഉണ്ട്. യൂറോപ്പ്-ദക്ഷിണാഫ്രിക്ക വ്യോമമാർഗ്ഗത്തിലെ ഒരു പ്രധാന താവളമാണ് ഉഗാണ്ടയിലെ എന്റബേ ഇവിടെയുള്ള അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നു യൂറോപ്പിലേക്കുള്ള അനേകം സർ‌‌വീസുകൾ പ്രതിദിനം നടന്നു വരുന്നു. പശ്ചിമാഫിക്കൻ രാജ്യങ്ങളുമായും ഇന്ത്യ, പാകിസ്താൻ, മധ്യ-പൂർ‌‌വേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളുമായും പതിവായി വ്യോമ സമ്പർഗം പുലർത്തിവരുന്നുണ്ട്. ഉഗാണ്ടയിൽ പന്ത്രണ്ടിലേറെ വിമാന താവളങ്ങളുണ്ട്. ഇവയിൽ ഉഗാണ്ടാവ്യോമസേനയുടെ കേന്ദ്രമായ ഗുളു ആധുനിക സജ്ജീകരണങ്ങളുള്ള ഒന്നാംതരം താവളമാണ്. വാണിജ്യം ഉഗാണ്ട, കെനിയ, തൻസാനിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഈസ്റ്റാഫിക്കൻ കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന സുശക്തമായ വാണിജ്യസഖ്യം ഉണ്ടാക്കിയിരിക്കുന്നു. തന്മൂലം ഈ രാജ്യങ്ങളുമായുള്ള ചരക്കു വിനിമയം കയറ്റുമതിയായി കണക്കാക്കപ്പെടുന്നില്ല. കാപ്പി, പരുത്തി, ചെമ്പ്, തേയില, തുകൽ, പരുത്തിക്കുരു എന്നിവയാണ് പ്രധാന കയറ്റുമതികൾ. യു. എസ്സ്., യു.കെ., ജപ്പാൻ, പശ്ചിമ ജർമനി, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണു കയറ്റുമതി ചെയ്യുന്നത്. യന്ത്രങ്ങൾ, വാഹനങ്ങൾ തുണിത്തരങ്ങൾ തുടങ്ങിയവയാണ് പ്രധാന ഇറക്കുമതികൾ; യു.കെ, ജപ്പാൻ, പ. ജർമനി, യു.എസ്., ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഈസ്റ്റ് ആഫ്രിക്കൻ കമ്യൂണിറ്റിയിൽ പെട്ട സഖ്യരാജ്യങ്ങൾക്കു പരുത്തിത്തുണി, ഇരുമ്പുരുക്ക്, സംസ്കരണ വിധേയമായ ഭക്ഷ്യപദാർഥങ്ങൾ എന്നിവ നൽകി പകരം പെട്രോളിയം ഉത്പന്നങ്ങൾ, ഗോതമ്പ്, സോപ്പ്, കടലാസ്, പേപ്പർ ബോർഡ്, ചാക്ക്, തുടങ്ങിയവ വാങ്ങുന്നു. ഉഗാണ്ടയിലെ ധനവിതരണം നിയന്തിക്കുന്നത് ബാങ്ക് ഒഫ് ഉഗാണ്ട എന്ന ഗവണ്മെന്റുടമയിലുള്ള കേന്ദ്രബാങ്ക് ആണ്. ഇതിന്റെ നിയന്ത്രണത്തിനു വിധേയമായി മറ്റു ബാങ്കിങ് സ്ഥാപനങ്ങളും ഉണ്ട്. വിദേശബാങ്കുകളുടെ ശാഖകളും ഉഗാണ്ടയിൽ പ്രവർത്തിച്ചു വരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇൻഷുറൻസ്, സഹകരണ പ്രസ്ഥാനം, ദേശീയ സമ്പാദ്യ പദ്ധതികൾ എന്നിവ സർ‌‌വതോമുഖമായ പുരോഗതി നേടിവരുന്നു. അവലംബം പുറത്തേക്കുള്ള കണ്ണികൾ Chief of State and Cabinet Members Uganda from UCB Libraries GovPubs Humanitarian news and analysis from IRIN - Uganda Country Profile from BBC News Uganda Tourist Information Uganga Humanist Schools Trust UG Pulse with daily photos of Uganda Radio France International - dossier on Uganda and Lord's Resistance Army Royaltee-Free images of Uganda വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:ഉഗാണ്ട
കിർഗിസ്ഥാൻ
https://ml.wikipedia.org/wiki/കിർഗിസ്ഥാൻ
തിരിച്ചുവിടുക കിർഗ്ഗിസ്ഥാൻ
കുവൈറ്റ്
https://ml.wikipedia.org/wiki/കുവൈറ്റ്
പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ഒരു ചെറിയ ജനാധിപത്യ രാജഭരണ രാജ്യമാണ് കുവൈത്ത് (ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് കുവൈറ്റ്, ( Dawlat al-Kuwayt ). പെട്രോളിയം നിക്ഷേപത്താൽ സമ്പന്നമാണ്‌ ഈ രാജ്യം. വടക്ക് ഇറാഖ് തെക്ക് സൗദി അറേബ്യ മാണ് അയൽ‌രാജ്യങ്ങൾ. പേരിനു പിന്നിൽ കടൽ തീരത്തെ കോട്ട എന്നർഥം വരുന്ന അൽ കൂത്ത് എന്ന അറബി വാക്കിൽ നിന്നാണ് കുവൈത്ത് എന്ന പേരു ലഭിച്ചത് , രാഷ്ട്രീയം ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഉള്ള ഒരു ഭരണഘടനാപരമായ രാജഭരണമാണ് കുവൈത്തിലേത്. പേർഷ്യൻ ഗൾഫ് അറബ് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്ട്രം കുവൈത്ത് ആണെന്നു പറയാം. കുവൈത്ത് രാജ്യത്തിന്റെ തലവൻ അമീർ (എമിർ) ആണ്. പരമ്പരാഗതമായ സ്ഥാനപ്പേരാണ് എമിർ. ഷെയ്ഖ് എന്നും അറിയപ്പെടുന്ന എമിർ പ്രധാനമന്ത്രിയെ നിയമിക്കുന്നു. അടുത്തകാലം വരെ കിരീടാവകാശിയായ രാജകുമാരനായിരുന്നു പ്രധാനമന്ത്രി. സർക്കാർ നടത്തിപ്പിൽ മന്ത്രിമാരുടെ ഒരു സഭ പ്രധാനമന്ത്രിയെ സഹായിക്കുന്നു. നിയമസഭയിൽ ഒരു തെരഞ്ഞെടുക്കപ്പെട്ട അംഗം എങ്കിലും വേണം എന്ന് വ്യവസ്ഥയുണ്ട്. മന്ത്രിമാരുടെ എണ്ണം നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലായിരിക്കരുത് എന്നും വ്യവസ്ഥ ഉണ്ട്. ഭരണഘടനാപരമായി പ്രധാനമന്ത്രിയെയോ മന്ത്രിസഭയിലെ ഏതെങ്കിലും ഒരു അംഗത്തിനെയോ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. ഭരണഘടന അനുസരിച്ച് രാജകുടുംബം ഒരു പുതിയ എമിറിനെയോ കിരീടാവകാശിയെയോ നിയമിക്കുന്നതിനു ദേശീയ അസംബ്ലിയുടെ അംഗീകാരം തേടണം. ദേശീയ അസംബ്ലിയിൽ ഈ നിയമനത്തിന് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കിൽ എമിർ (അല്ലെങ്കിൽ രാജകുടുംബാംഗങ്ങൾ) മൂന്ന് സ്ഥാനാർത്ഥികളുടെ പേര് നിയമസഭയ്ക്ക് സമർപ്പിക്കണം. ഇതിൽ ഒരാളെ നിയമസഭ കിരീടാവകാശിയായി തെരഞ്ഞെടുക്കും. മജ്ലിസ് അൽ-ഉമ്മ എന്ന് അറിയപ്പെടുന്ന നിയമസഭയിൽ അൻപത് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ഉള്ളത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്നു. ഭരണഘടന അനുസരിച്ച് സർക്കാർ മന്ത്രിമാർക്ക് നിയമസഭയിൽ തനിയേ അംഗത്വം ലഭിക്കുന്നു. 15 മന്ത്രിമാർ വരെ മന്ത്രിസഭയിൽ ആവാം. ജനസംഖ്യ കുവൈത്തിലെ സിവിൽ ഇൻഫർമേഷൻ (പബ്ലിക്‌ അതോറിറ്റി ഫോർ സിവിൽ ഇന്ഫർമേഷൻ) വിഭാഗത്തിന്റെ കണക്കുപ്രകാരം ആകെ 4367356 പേർ കുവൈത്തിൽ സ്ഥിര താമസക്കാരാണ്. ഇതിൽ 12,24,401 സ്വദേശികളും, 26,54,863 വിദേശികളുമാണ് ഉള്ളത്. ഗതാഗതം നിലവിൽ കുവൈത്തിൽ പൊതു ഗാതഗത വകുപ്പിന്റെ ബസ്സുകളും രണ്ട് സ്വകാര്യ കമ്പനിയുടെ ബസ്സുകളും പ്രവർത്തിക്കുന്നു , ഇതിൽ പ്രധാനപ്പെട്ട ഒരു കമ്പനി ആണ് KGL (mowasalath) ഈ കമ്പനിക്ക് എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ബസ്സുകൾ ഉണ്ട് . കുവൈത്ത് ടവറുകൾ കുവൈത്ത് നഗരത്തിലെ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച മൂന്ന് ഗോപുരങ്ങളെയാണ് കുവൈത്ത് ടവറുകൾ എന്ന് വിളിക്കുന്നത്. 187 മീറ്റർ ഉയരമുള്ള പ്രധാന ഗോപുരത്തിൽ രണ്ട് ലോക നിലവാരമുള്ള ഭക്ഷണശാലകൾ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തമായ ഭക്ഷണങ്ങൾ അവിടെ ലഭ്യമാണ്.82 മീറ്റർ ഉയരത്തിലാണ് ഭക്ഷണശാല സ്ഥിതിചെയ്യുന്നത്. കൂടാതെ 120 മീറ്റർ ഉയരത്തിൽ കറങ്ങുന്ന കോഫി ഷോപ്പ് ഉണ്ട്. 3 കുവൈത്ത് ദിനാർ ആണ് പ്രവേശന തുക. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് വേറെയും തുക നൽകണം. ടവറിനു മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിനോദ സഞ്ചാരികൾ എത്തുന്നു.TEC എന്ന കമ്പിനിയാണ് ടവർ നിയന്ദ്രിക്കുന്നത്. ജലനിരപ്പിൽ നിന്നും 120 മീറ്റർ ഉയരത്തിലുള്ള നിരീക്ഷണത്തിനായി ഒരു തയ്യാറാക്കിയ ഗോളമണ്ഡലവും ഇതിനുണ്ട്. രണ്ടാമത്തെ ഗോപുരം 145.8 മീറ്റർ ഉയരമുള്ള ഒരു ജലസംഭരണിയാണ്. മൂന്നാമത്തെ ഗോപുരം, മറ്റ് രണ്ട് വലിയ ഗോപുരങ്ങൾക്കാവശ്യമായ വൈദ്യുത സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾക്കുള്ള സ്ഥലമായി ഉപയോഗിക്കുന്നു. കാലാവസ്ഥ ചൂട് കാലത്ത് ഉയർന്ന താപനിലയും തണുപ്പ് കാലത്ത് കൊടും തണുപ്പും അനുഭവപ്പെടുന്ന രാജ്യം ആണ് കുവൈത്ത് . 2011-ൽ ലോകത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലകളിൽ ഒന്ന് ഇവിടെ രേഖപെടുത്തി 53.5 °C (128.3 °F). കുവൈത്തിലെ ഇന്ത്യൻ എംബസി കുവൈത്തിലെ ഇന്ത്യൻ എംബസി കുവൈത്തിനു 1961 ൽ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഇന്ത്യ ഗവണ്മെന്റ് ഒരു പ്രതിനിധിയെ അയക്കുകയുണ്ടായി, അന്ന് അവർ അറിയപെട്ടിരുന്നത് ട്രേഡ് കമ്മിഷണർ കോൺസുലർ ജനറൽ എന്നോകെ ആയിരുന്നു.പിന്നിട്1962ൽ അതിനെ എംബസി യുടെ നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. ഇപ്പോൾ നിലവിൽ ഉള്ള എംബസ്സി കെട്ടിടം 1974 ൽ ഇന്ത്യ ഗവണ്മെന്റ് സ്വന്തമായി സ്ഥലം ഏറ്റടുക്കുകയും 1992 ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ശ്രീ പി .എൽ. സിനായ് ആണ് ആദ്യത്തെ ട്രേഡ് കമ്മിഷണർ . ഇത് വരെ 15ൽ അധികം അംബാസിഡർമാർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുവൈത്ത് സിറ്റിക്കടുത്ത് ഗൾഫ് സ്ട്രീറ്റിൽ ആണ് ഇന്ത്യൻ എംബസി നില നിൽക്കുന്നത്. എംബസി ജോലി സമയം രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണു. വിവിധ സേവനങ്ങളുടെ ടോക്കൺ ഇഷ്യൂ സമയം - രാവിലെ 7.30മുതൽ 12 മണി വരെ, വൈകിട്ട് 2മണി മുതൽ 3.30വരെ. എംബസി അഡ്രസ്സ് താഴെ കൊടുക്കുന്നു. Diplomatic Enclave, Arabian Gulf Street P.O. Box 1450, Safat-13015, Kuwait Phone:22530600 , 22530612 - 14 Fax +965 2525811 കുവൈത്തിലെ പ്രവാസി മലയാളികൾ കുവൈത്തിൽ അറുപതിലധികം വർഷം മുമ്പാണു മലയാളികൾ ചേക്കേറാൻ തുടങ്ങിയത്. മലയാളികളുടെ പ്രവാസി ആകാനുള്ള ത്വര തന്നെയാണു കുവൈത്തിലേക്കും മലയാളികളെ എത്തിച്ചത്. എന്നാൽ അതിനു മുമ്പ് തന്നെ മലയാളികളുമായി കുവൈത്തിനു വ്യാപാര ബന്ധമുണ്ടെന്ന് മനസ്സിലാക്കപ്പെടുന്നു. ഇന്ന് കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരിൽ പകുതി പേരെങ്കിലും മലയാളികളാണ് . വിവിധ സംഘടനകളിലൂടെ മലയാളികൾ തങ്ങളുടെ സാമൂഹികമായ ആവിഷ്കാരങ്ങളും നടത്തുന്നു. കുവൈത്തിലെ പ്രവാസി സംഘടനകൾ നിരവധിയാണ് . വിവിധ മത രാഷ്ട്രീയ സംഘടനകൾക്ക് പുറമേ ജില്ലാ അസോസിയേഷനുകളും ഇതിൽ സജീവമാണ് .കുവൈറ്റ്കെഎംസിസി യാണ് ഏറ്റവും വലിയ സങ്കടന കുവൈത്തിൽ ഒരു ജോലിക്കും മിനിമം വേതനം ഇല്ല . പ്രൈവറ്റ് സെക്ടറിൽ വർക്ക്‌ ചെയുന്ന ടോപ്‌ മേനജെര്സ് ശരാശരി ശമ്പള൦ 2 5 0 0 -3 5 0 0 ദിനാർ ആണ് . സെമി സ്കിൽഡ് വർക്ക്‌ ചെയുന്നവർക്ക്‌ ശരാശരി ശമ്പളം 3 0 0 -4 0 0 ദിനാർ ആണ് . ഖാദിം വിസയിൽ ജോലി ചെയുന്നവർക്കു ശരാശരി ശമ്പളം 40 ദിനാർ ആണ് . ഫാമിലി വിസയിൽ ഇവിടെ താമസിക്കാൻ മിനിമം ശമ്പളം 500 ദിനാർ ഉണ്ടായിരിക്കണം . സിംഗിൾ ആയി ജീവിക്കുന്നവർക്കു മിനിമം 1 2 0 ദിനാർ ചെലവ് മാസം ഉണ്ടായിരിക്കും . താമസാനുമതിയുമായി ബന്ധപ്പെട്ട പൊതു നിയമങ്ങൾ ഇവിടെ ജോലി ചെയുന്ന എല്ലാ വിദേശികളും നിർബന്ധമായും മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേർസ് & ലെബാറിൽ നിന്നും താമസാനുമതി ഒരു നിശ്ചിത അവധി വെച്ച് പുതുക്കികൊണ്ടിരിക്കണം. ഇവിടെ ഇഷ്യൂ ചെയുന്ന വിസ 4 തരത്തിൽ ഉണ്ട്. ഒന്ന് - എമ്പ്ലോയ്മെന്റ് വിസ (Article No.18)Private Sector (ഷൂൺ വിസ എന്ന് അറിയപ്പെടുന്നു. സ്വകാര്യ മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യുന്നതിനു ഈ വിസയാണു അനുവദിക്കുന്നത് ) ; രണ്ട് - ഹൌസ് വിസ (ഖാദിം )(Article No. 20) ( ഖാദിം വിസ എന്ന് അറിയപ്പെടുന്നു. വീട്ടുജോലിക്കാർക്ക് ആണു ഈ വിസ അനുവദിക്കുന്നത്.); മൂന്ന് - ഫാമിലി വിസ (Article No.22) ( ഭർത്താവിന്റെ സ്പോൺസർ ഷിപ്പിൽ ഭാര്യക്കും മക്കൾക്കുമാണു ഈ വിസ അനുവദിക്കുന്നത്. മാതാപിതാക്കൾക്കും ഈ വിസ അനുവദിക്കുന്നു ) ; നാലു - ഗവണ്മെന്റ് സെക്ടറിൽ ജോലി ചെയുന്നവർ (Article No.17). വിസ സ്റ്റാമ്പ്‌ ചെയ്യേണ്ട നടപടികൾ 60 ദിവസത്തിനുള്ളിൽ പൂർത്തികരിക്കേണ്ടതാണ്. ഇവിടെ ജനിക്കുന്ന കുട്ടിയുടെ പാസ്പോർട്ട്‌ വിസ നടപടി 60 ദിവസത്തിനുള്ളിൽ പൂർത്തികരിക്കേണ്ടതാണ് കുവൈറ്റ്‌ ദിനാർ 450 ശമ്പളം ഉള്ളവർക്ക് ഫാമിലി വിസ ലഭിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസെൻസ് ലഭിക്കാൻ മിനിമം ശമ്പളം 600 ദിനാറും ജോലി പ്രൊഫഷണൽ ആയിരിക്കുകയും വേണം . ഡ്രൈവിംഗ് ലൈസെൻസ് നിയമം ഇപ്പോൾ വളരെ കർശനം ആക്കിയിട്ടുണ്ട്. ഇന്ത്യയുടെ കുടിയേറ്റ നിയമവ്യവസ്ഥ പ്രകാരം ഇന്ത്യയിൽ നിന്നും ജോലിക്ക് വേണ്ടി നിയമിക്കുന്ന മാനവവിഭവശേഷി ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അനുമതി ഉണ്ടായിരിക്കേണ്ടതാണ്. എമ്പ്ലോയ്മെന്റ് വിസ ലഭിച്ചതിനുശേഷം കുവൈറ്റ്‌ ചേംബർ ഓഫ് കോമേർസ് ,മിനിസ്ട്രി ഓഫ് ഫോറിൻ അഫയേർസ് ,ഇന്ത്യൻ എംബസി എന്നിവയുടെ ഔദ്യോഗിക അനുമതി സാക്ഷ്യപ്പെടുതെണ്ടതാണ്. ചിത്രശാല അവലംബം http://www.arab.de/arabinfo/kuwaithis.htm പുറത്തേക്കുള്ള കണ്ണികൾ Official site of Kuwait BBC News Country Profile - Kuwait CIA World Factbook - Kuwait Kuwait Information Guide Kuwaiti-Slovak Archaeological Mission (KSAM) EQUATE PETROCHEMICAL COMPANY Al-Diwan Al-Amiri (H.H. The Amir's Office), State of Kuwait Kuwait Health - Promoting health reform വർഗ്ഗം:ഒപെക് രാജ്യങ്ങൾ വർഗ്ഗം:പശ്ചിമേഷ്യൻ രാജ്യങ്ങൾ വർഗ്ഗം:പേർഷ്യൻ ഗൾഫ് രാജ്യങ്ങൾ വർഗ്ഗം:അറബ് ലീഗ് രാജ്യങ്ങൾ വർഗ്ഗം:കുവൈറ്റ്‌ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
കിരീബാസ്
https://ml.wikipedia.org/wiki/കിരീബാസ്
കിരീബാസ് (Kiribati) പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യമാണ്. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്ററിൽ ചിതറിക്കിടക്കുന്ന 33 ദ്വീപുകളുടെ സമൂഹമാണ് ഈ രാജ്യം. മൊത്തം ഭൂവിസ്തൃതി 811 ചതുരശ്ര കിലോമീറ്റർ മാത്രം. ഇംഗ്ലീഷിൽ കിരിബാറ്റി എന്നെഴുതുമെങ്കിലും ഈ രാജ്യത്തിന്റെ പേർ ഉച്ചരിക്കുന്നത് കിരീബാസ് എന്നാണ്. ഇതും കാണുക List of towns and villages in Kiribati Howland and Baker islands Human rights in Kiribati LGBT rights in Kiribati Outline of Kiribati Telecommunications in Kiribati Visa policy of Kiribati അവലംബം ബാഹ്യ ലിങ്കുകൾ Kiribati National Tourism Office Parliament of Kiribati Kiribati National Climate Change Portal Chief of State and Cabinet Members General information Kiribati from UCB Libraries GovPubs Kiribati from the BBC News Phoenix Islands Protected Area Paradise Lost? (A recent PBS/NOW program on global warming) Exhibit: The Alfred Agate Collection: The United States Exploring Expedition, 1838–1842 from the Navy Art Gallery വർഗ്ഗം:ഓഷ്യാനിയയിലെ രാജ്യങ്ങൾ വർഗ്ഗം:റിപ്പബ്ലിക്കുകൾ വർഗ്ഗം:റിപ്പബ്ലിക്കുകൾ വർഗ്ഗം:ദ്വീപ് രാജ്യങ്ങൾ വർഗ്ഗം:കോമൺവെൽത്ത് രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:കിരീബാസ് വർഗ്ഗം:പട്ടാളമില്ലാത്ത രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
വിഷു
https://ml.wikipedia.org/wiki/വിഷു
കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമാണ് വിഷു എന്ന്‌ പറയാം. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു എന്ന്‌ പറയാം‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതു വസ്ത്രങ്ങൾ ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വിഷു സദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിന്റെ പ്രധാന ചടങ്ങുകൾ. കൊന്ന മരവും അവയുടെ മഞ്ഞ പൂക്കളും വിഷുവിന് പ്രധാനമാണ്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ ആഘോഷമാണ്. 'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം പോലെയുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. ഇവിടങ്ങളിൽ വിഷു ദർശനത്തിന് ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുന്നു. ശബരിമല ധർമ്മ ശാസ്താ ക്ഷേത്രത്തിലും ഈ ദിവസം പ്രത്യേക പൂജകളോട് കൂടി ദർശനം സാധ്യമാണ്. വിഷു ദിനത്തിൽ കേരളത്തിലെ വിഷുവുമായി ഏറെ സമാനതകൾ ഉള്ള ബിസു പർബ എന്നൊരു ഉത്സവം തുളുനാട്ടിൽ ആഘോഷിക്കാറുണ്ട്. പേരിനു പിന്നിൽ വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം.അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നത്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു..മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. thumb|വിഷുക്കണി thumb|left|തുളുനാട് വിഷുക്കണി ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌. ഐതിഹ്യം നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ്‌ വിഷു എന്നാണ്‌ ഒരു ഐതിഹ്യം. രാമൻ തന്നെ സീതയുമായി അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിവസം ദീപാവലിയായും കൊണ്ടാടുന്നതെന്ന് മറ്റൊരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. ഒരു ഐതീഹ്യം ഇങ്ങനെയാണ്. കണ്ണനെ തന്റെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുഞ്ഞിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ശ്രീകൃഷ്ണ ഭഗവാന്റെ ബാലരൂപം കാണണം. കണ്ണനോടൊപ്പം കളിക്കണം. അവൻ അതിന് വേണ്ടി മാത്രം പ്രാർത്ഥിച്ചു. ആ കുഞ്ഞിന്റെ പ്രാർത്ഥനയിൽ മനം നിറഞ്ഞ ശ്രീകൃഷ്ണൻ ഉണ്ണിക്കണ്ണന്റെ രൂപത്തിൽ ആ ബാലന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. സന്തോഷംകൊണ്ട് ആ കുട്ടി കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ശ്രീകൃഷ്ണൻ ബാലനോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നാണ് ആ കുട്ടി കണ്ണീരോടെ മറുപടി പറഞ്ഞത്. ബാലന് തന്നോടുള്ള സ്നേഹത്തിൽ മനസ്സ് നിറഞ്ഞ ശ്രീ കൃഷ്ണൻ തന്റെ അരയിൽ അണിഞ്ഞിരുന്ന അരഞ്ഞാണം ആ ബാലന് സമ്മാനമായി നൽകി. ബാലൻ തനിക്ക് കണ്ണനിൽ നിന്നും കിട്ടിയ സമ്മാനം എന്ന പേരിൽ പലരെയും ആ അരപ്പട്ട കാണിച്ചു കൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല. അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോൾ കണ്ണന്റെ അരയിലെ അരപ്പട്ട കാണാതായത് ശ്രദ്ധിക്കുകയും ആ വാർത്ത നാട്ടിൽ പരക്കുകയും ചെയ്തു. പലരും ആ ബാലൻ കള്ളനാണെന്ന് മുദ്രകുത്തി അപമാനിക്കാൻ തുടങ്ങി. എന്നാൽ ആളുകൾ തന്റെ കുട്ടിയെ കള്ളനെന്ന് വിളിക്കുന്നത് കുട്ടിയുടെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടികരഞ്ഞുകൊണ്ട് ബാലനെ അടിച്ച് ചങ്ങല വലിച്ചെറിഞ്ഞു. ചങ്ങല ഒരു കൊന്ന മരത്തിൽ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കൾ കൊണ്ട് വിരിഞ്ഞു. ശോഭനമായി. ഈ മരമാണ് കണിക്കൊന്ന എന്നറിയപ്പെടാൻ തുടങ്ങിയത്. ആ ദിവസമാണ് വിഷു എന്ന് ഐതീഹ്യം. ആചാരങ്ങൾ px|250px|thumb|right|വിഷുക്കണി മറ്റൊരു ദൃശ്യം കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. വിഷുക്കണി കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് ‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌ പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു വിഷുക്കൈനീട്ടം കണി കണ്ടതിനുശേഷം ഗൃഹനാഥൻ അല്ലെങ്കിൽ ഗ്രഹനാഥ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ നൽകിയിരുന്നത് സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. പ്രത്യേകിച്ച് വരുമാനവും തൊലിഴും ഉള്ള ആളുകൾ ആണ് ഇത്തരത്തിൽ കൈനീട്ടം നൽകിയിരുന്നത്. ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂബിന്ദു. ഒ.എൻ. വിഷുക്കണി 2011, മലയാള മനോരമയുടെ വിഷു പ്രത്യേകപതിപ്പ്, താൾ 42-45 , വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ് വിഷു പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്‌. right|thumb|225px|വിഷുക്കട്ട തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാർന്നതുമായ വർണ്ണ പടക്കങ്ങൾ കത്തിക്കുന്നത് കേരളത്തിൽ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു. കണിക്കൊന്ന 250px|thumb|right|കണിക്കൊന്നപ്പൂക്കൾ. വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌. എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. ആചാരങ്ങൾ വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങൾ കൃഷിയേ സംബന്ധിച്ച് നിലനിൽക്കുന്നു. ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. ചാലിടീൽ വിഷുസദ്യയ്ക്ക് മുൻപായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീൽ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകൾ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിർബന്ധമില്ലെങ്കിലും കാർഷികോപകരണങ്ങൾ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്. കൈക്കോട്ടുചാൽ വിഷു സദ്യയ്ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണിത്. പുതിയകൈക്കോട്ടിനെ കഴുകി; കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്;വീടിന്റെ കിഴക്ക്കു പടിഞ്ഞാറു ഭാഗത്ത് വഴ്ഴ് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളിൽ കൃഷി ഇറക്കിക്കഴിഞ്ഞ കർഷകർ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്. വിഷു ഉത്സവം മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർ‍ങ്ങക്കാവിലെതാണ്(ചാമക്കാവ്). വിഷു ദിനത്തിൽ കെട്ടുകാഴ്ചകളുമായി വെണ്മണിയിലെ വിവിധ കരകളിൽ നിന്നും ഭക്തർ ഇവിടെ വന്നു കൂടുന്നു. അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നുള്ള കെട്ടു കാഴ്ചകൾ വള്ളങ്ങളിൽ കയറ്റി ചാമക്കാവിലെത്തിക്കുന്നു. തേര്,കുതിര,കെട്ടുകാളകൾ,എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകതയുള്ളത് ചാമക്കാവിലെ വേലത്തേരാണ്. മുഖാമുഖമായി നിർത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടിൽ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളി ചാമക്കാവിലെ മാത്രം പ്രത്യേകതയാണ്. കാർഷിക വിഭവങ്ങളുടെയും,മറ്റ് ഗ്രാമീണ ഉൽപ്പന്നങ്ങളുടെ വൻവിപണനം വിഷു ദിനത്തിൽ ഇവിടെ നടത്തപ്പെടുന്നു. വിവിധ കാർഷിക വിളകളുടെ വിത്തുകൾ വാങ്ങുന്നതിന് ദൂരദേശങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്താറുണ്ട്. വിഷുമാറ്റം ചേരാനെല്ലൂരിൽ നടക്കുന്ന ഏകദിനവ്യാപാരം വിഷുമാറ്റം എന്നാണ്‌ അറിയപ്പെടുന്നത്. നാണയസമ്പ്രദായം നടപ്പിലാവുന്നതിനു മുന്നേ തന്നെ നടന്നു വന്ന ഈ രീതിക്ക് സംഘകാലത്തോളം പഴക്കമുണ്ട്. അടുത്തുള്ള ചേന്ദമംഗലത്തും ഏലൂരിലും സമാനമായ ആഘോഷം വിഷുനാളിൽ നടത്തപ്പെടുന്നുണ്ട്. കാർഷികവിളകളും കൈകൊണ്ടുണ്ടാക്കുന്ന ഉപഭോഗവസ്തുക്കളുമാണ്‌ ഈ മാറ്റത്തിൽ മുഖ്യമായും പങ്ക് കൊള്ളുന്നത്. വിഷുഫലം വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ "യാവന" എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. Vishu Phalam ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു. സമാന ഉത്സവങ്ങൾ ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ്‌ കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്‌. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്‌. ഉദാഹരണത്തിന്‌ അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ അവർക്ക്‌ ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്. ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്‌ ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ. ഇതുംകാണുക കണികാണൽ വിഷുവം ചിത്രങ്ങൾ അവലംബം പുറംകണ്ണികൾ http://spirituality.indiatimes.com/articleshow/1734400020.cms വിഭാഗം:കേരളത്തിലെ ഉത്സവങ്ങൾ വർഗ്ഗം:ഹൈന്ദവാചാരങ്ങൾ വർഗ്ഗം:ഹൈന്ദവ വിശേഷദിനങ്ങൾ വർഗ്ഗം:കാർഷിക ആഘോഷങ്ങൾ വർഗ്ഗം:ഇന്ത്യയിലെ പുതുവത്സരങ്ങൾ വർഗ്ഗം:കേരളത്തിലെ ഹിന്ദു ആഘോഷങ്ങൾ
സാമുവൽ ബെക്കറ്റ്
https://ml.wikipedia.org/wiki/സാമുവൽ_ബെക്കറ്റ്
സാമുവൽ ബാർക്ലെ ബെക്കറ്റ് (1906 ഏപ്രിൽ 13 - 1989 ഡിസംബർ 22) ഐറിഷ് നാടകകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു. 1969-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. നിരൂപകരുടെ അഭിപ്രായത്തിൽ വിഷാദവും ദുരന്തബോധവും നിറഞ്ഞ രചനകളായിരുന്നു ബെക്കറ്റിന്റേത്. 1940കളുടെ അവസാനം രചിച്ച് 1952-ൽ പ്രസിദ്ധീകരിച്ച ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകമാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ഫ്രെഞ്ചില് രചിച്ച മൂലകൃതി 1954ലാണ് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തത്. ജീവിതരേഖ അയർലൻഡിലെ ഡബ്ലിനിലാണ് സാമുവൽ ബെക്കറ്റ് ജനിച്ചത്. ചെറുപ്പ കാലത്ത് ക്രിക്കറ്റ് കളിയോടായിരുന്നു കമ്പം. ഡബ്ലിൻ സർവ്വകലാശാലാ ടീമിൽ കളിച്ചിട്ടുള്ള ബെക്കറ്റ് ഇംഗ്ലീഷ് കൌണ്ടി ക്ലബായ നോർത്താം‌പ്ടൺഷെയറിനെതിരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ക്രിക്കറ്റിന്റെ ബൈബിൾ എന്നു വിശേഷിക്കപ്പെടുന്ന വിസ്ഡൻ മാസികയിൽ ഇടംനേടിയ ഏക നോബൽ ജേതാവും ഇദ്ദേഹമാണ്. പ്രശസ്തമായ ട്രിനിറ്റി കോളജിൽ നിന്ന് ഫ്രഞ്ചും ഇറ്റാലിയനും പഠിച്ച് 1927-ൽ ബിരുദം സമ്പാദിച്ചു. കുറച്ചുകാലം ബെൽ ഫാസ്റ്റി tu vieja en tanga ർപ്പെട്ടു. പാരീസിൽ വച്ച് ജയിംസ് ജോയ്സിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായിയാവുകയും ചെയ്തു. ഈ പരിചയമാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ പരിപോഷിപ്പിച്ചത്. 1929-ൽ ബെക്കറ്റിന്റെ ആദ്യ സാഹിത്യ രചന പുറത്തുവന്നു. ജയിംസ് ജോയ്സിന്റെ കൃതികളെപ്പറ്റിയുള്ള പഠനമായിരുന്ന് അത്. എന്നാൽ ജോയ്സിന്റെ മകളുടെ പ്രണയാഭ്യർത്ഥന നിരസിച്ചതോടെ ഇവർ തമ്മിലുള്ള ബന്ധം വഷളായി. 1930-ൽ പാരീസ് വിട്ട് ലണ്ടനിൽ തിരിച്ചെത്തി ട്രിനിറ്റി കോളജിൽ അദ്ധ്യാപകനായി ചേർന്നെങ്കിലും താമസിയാതെ രാജിവച്ചു. 1931-ൽ മാഴ്സൽ പ്രൌസ്റ്റിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചതോടെ ബെക്കറ്റ് സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങി. തുടർന്നും പലമേഖലകളിലുള്ള സാഹിത്യ രചനകളിൽ മുഴുകിയെങ്കിലും പിതാവിന്റെ മരണത്തോടെ എഴുത്തു കുറഞ്ഞു. വിഷാദരോഗത്തിനിടിമയായ ബെക്കറ്റിനെ 1935 മുതൽ 36വരെ മനോരോഗ ചികിത്സയ്ക്കു വിധേയനാക്കി. 1937-ൽ വീണ്ടും പാരീസിലെത്തി. 1938-ൽ ആത്മകഥാംശമുള്ള മർഫി എന്ന നോവൽ പ്രസിദ്ധീകരിച്ചു. ഭ്രാന്തിലേക്ക് വഴുതിവീഴുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. രണ്ടാം ലോക മഹായുദ്ധശേഷം എഴുത്ത് ഫ്രഞ്ചിലാക്കി. 1953-ൽ പാരിസിലും 1955 ല് ലണ്ടനിലും ഗോദോയെ കാത്ത് അവതരിപ്പിക്കപ്പെട്ടു. അതുവരെയും നിലവിലിരുന്ന നാടകവുമായി ബന്ധപ്പെട്ട എല്ലാ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെയും ഈ കൃതി തകിടം മറിച്ചു. വിവിധ കൃതികൾ പരിഗണിച്ച് 1969-ൽ ബെക്കറ്റിനെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവായി തിരഞ്ഞെടുത്തു. 1989 ഡിസംബറീൽ അന്തരിച്ചു. ശൈലി ബെക്കെറ്റിന്റെ കൃതികൾ വളരെ എഴുന്നുനിൽക്കുന്നവയും ചുരുക്കം വാക്കുകൾ കൊണ്ട് നിർമ്മിച്ചവയുമാണ് (മിനിമലിസ്റ്റ്). ചില വിശകലനങ്ങളനുസരിച്ച് ബെക്കെറ്റിന്റെ കൃതികൾ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് ഗാഢമായി അശുഭവിശ്വാസം പുലർത്തുന്നു. വർഷംചെല്ലുംതോറും അദ്ദേഹത്തിന്റെ കൃതികൾ കൂടുതൽ കൂടുതൽ മനസ്സിലാക്കൻ പ്രയാസവും കെട്ടുറപ്പു കുറഞ്ഞവയും ആയിത്തീർന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ആരോപിക്കപ്പെടുന്ന അശുഭവിശ്വാസം അപാരവും എന്നാൽ വക്രവുമായ ഹാസ്യം കൊണ്ട് അദ്ദേഹം മറയ്ക്കുന്നു. പല വായനക്കാരുടെയും അഭിപ്രായത്തിൽ ബെക്കെറ്റ് തന്റെ കൃതികളിൽ അവതരിപ്പിക്കുന്ന ജീവിത പ്രതിബന്ധങ്ങൾ “ജീവിതയാത്ര എത്ര കഠിനമാണെങ്കിലും ഒടുവിൽ ആ കാഠിന്യങ്ങൾക്ക് തക്ക വിലയുള്ളതാണ്“ എന്ന തത്ത്വം പ്രദർശിപ്പിക്കുന്നു. അതുപോലെ മറ്റുപലരും ബെക്കെറ്റിന്റെ അശുഭവിശ്വാസം മനുഷ്യന്റെ അവസ്ഥയോടല്ല, മറിച്ച് പ്രത്യാശനിറഞ്ഞ വ്യക്തികളിൽ കഴിവില്ലാത്ത വിധി അടിച്ചേൽപ്പിക്കുന്ന അംഗീകൃത സാമൂഹിക - സാംസ്കാരിക കെട്ടുപാടുകളോടാണ്. മനുഷ്യന്റെ അന്തർലീനമായ ശുഭാപ്തിവിശ്വാസം ആണ് ബെക്കെറ്റിന്റെ കൃതികൾ കാണിക്കുന്നതെന്നും അതുകൊണ്ടുതന്നെ അടിച്ചമർത്തുന്ന ലോകത്തോട് ഒരു ബലാബലം (റ്റെൻഷൻ) നിലനിൽക്കുന്നു എന്നും നിരൂപകർ അഭിപ്രായപ്പെടുന്നു. “ആധുനിക മനുഷ്യന്റെ കഷ്ടതകളിലൂടെ ഉയർത്തപ്പെടുന്ന പുതിയ നോവൽ-നാടക രൂപങ്ങൾക്ക്” 1969-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അയോസ്ടാനയിലെ സാ‍വോയ് എന്ന ഐറിഷ് ബഹുമതി അദ്ദേഹത്തിന് 1984-ൽ ലഭിച്ചു. സാഹിത്യ കൃതികൾ നാടകം എല്യുത്തേറിയ (Eleutheria (1940-കളിൽ എഴുതിയത്; 1995-ൽ പ്രസിദ്ധീകരിച്ചു)) ഗോദോയെ കാത്ത് (Waiting for Godot (1952)) വാക്കുകൾ ഇല്ലാത്ത അഭിനയം I (Act Without Words I (1956)) വാക്കുകൾ ഇല്ലാത്ത അഭിനയം II (Act Without Words II (1956)) കലാശക്കളി (Endgame (1957)) ക്രാപ്പിന്റെ അവസാനത്തെ ടേപ്പ് (Krapp's Last Tape (1958)) നാടകത്തിന് ഒരു കരട് I (Rough for Theatre I (late 1950-കളുടെ അവസാനത്തിൽ എഴുതിയത്)) നാടകത്തിന് ഒരു കരട് II (Rough for Theatre II ( 1950-കളുടെ അവസാനത്തിൽ എഴുതിയത്)) സന്തുഷ്ട ദിനങ്ങൾ (Happy Days (1960)) നാടകം (Play (1963)) വരൂ, പോകൂ (Come and Go (1965)) ശ്വാസം (Breath (1969)) ഞാനല്ല (Not I (1972)) ആ സമയത്ത് (That Time (1975)) കാലടികൾ (Footfalls (1975)) ഏകാംഗാഭിനയത്തിന്റെ ഒരു ഭാഗം (A Piece of Monologue (1980)) റോക്കബി (Rockaby (1981)) ഒഹിയോ ഇം‌പ്രോം‌പ്ടു (Ohio Impromptu (1981)) അപായം (Catastrophe (1982)) എന്ത് എവിടെ (What Where (1983)) അവലംബം പുറംകണ്ണികൾ വർഗ്ഗം:1906-ൽ ജനിച്ചവർ വർഗ്ഗം: 1989-ൽ മരിച്ചവർ വർഗ്ഗം:ഏപ്രിൽ 13-ന് ജനിച്ചവർ വർഗ്ഗം:ഡിസംബർ 22-ന് മരിച്ചവർ വർഗ്ഗം:ഐറിഷ് നാടകകൃത്തുകൾ‍ വർഗ്ഗം:ഐറിഷ് നോവലെഴുത്തുകാർ വർഗ്ഗം:ഐറിഷ് കഥാകൃത്തുക്കൾ
കൊളംബിയ
https://ml.wikipedia.org/wiki/കൊളംബിയ
കൊളംബിയ () ദക്ഷിണ അമേരിക്കൻ വൻ‌കരയിലെ ഒരു രാജ്യമാണ്. കിഴക്ക് വെനിസ്വെല, ബ്രസീൽ; തെക്ക് ഇക്വഡോർ, പെറു; പടിഞ്ഞാറ്‌ പനാമ എന്നിവയാണ് അയൽ രാജ്യങ്ങൾ. ക്രിസ്റ്റഫർ കോളംബസിൽ നിന്നാണ് കൊളംബിയ എന്ന പേരു ലഭിച്ചത്. അവലംബം വർഗ്ഗം:കൊളംബിയ വർഗ്ഗം:സ്പാനിഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:സ്പാനിഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ
കോസ്റ്റാറിക്ക
https://ml.wikipedia.org/wiki/കോസ്റ്റാറിക്ക
REDIRECT കോസ്റ്റ റീക്ക
കണിക്കൊന്ന
https://ml.wikipedia.org/wiki/കണിക്കൊന്ന
ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന അഥവാ ഓഫീർപ്പൊന്ന്https://www.deshabhimani.com/special/news-kilivathilspecial-14-04-2016/553355https://herbs.indianmedicinalplants.info/index.php/medicinal-plants-pictures-a-details/1145-cassia-fistula-its-ayurveda-property-and-pharmacology; ഇംഗ്ലീഷ്: ഗോൾഡൻ ഷവർ ട്രീ, ഇന്ത്യൻ ലാബർനം. ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula) എന്നാണ്. ഒരു ജനപ്രിയ അലങ്കാര സസ്യമായ ഈ വൃക്ഷത്തിൻറെ വേനൽക്കാലത്ത് പൂക്കുന്ന ഈ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്. പ്രാധാന്യം കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്‌ കണിക്കൊന്ന. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയുടെ സമീപ പ്രദേശങ്ങളിലും ഈ ഇനം സ്വദേശിയാണ്. ഇന്ത്യയിലുടനീളം കിഴക്ക് മുതൽ മ്യാൻമർ, തായ്ലൻഡ് വരെയും തെക്ക് ശ്രീലങ്ക, തെക്കൻ പാകിസ്ഥാൻ വരെയും ഇത് കാണപ്പെടുന്നു. തായ്‌ലാൻഡിന്റെ ദേശീയവൃക്ഷവും ദേശീയ പുഷ്പവും കണിക്കൊന്നയാണ്. മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്. ഇതരഭാഷാ സംജ്ഞകൾ left|thumb|കൊന്നയുടെ ഫലം സംസ്കൃതത്തിൽ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീർഘഫല, കർണ്ണികാരം എന്നൊക്കെയാണ്‌ പേരുകൾ, അമലതാസ് എന്ന് ഹിന്ദിയിലും ആരഗ്വധമു, കൊന്ദ്രക്കായ് എന്നൊക്കെ തെലുങ്കിലും സോൻഡൽ, സുൻസലി എന്നൊക്കെ ബംഗാളിയിലും വിളിക്കുന്നു. തമിഴിൽ കൊന്നൈ എന്ന് തന്നെയാണ്‌. കേരളീയർ പുതുവർഷാരംഭത്തിൽ കണി കാണുന്ന പൂക്കളായതിനാലാണ്‌ കണിക്കൊന്ന എന്ന പേര്‌. വിതരണം ഏഷ്യൻ രാജ്യങ്ങളിൽ ധാരാളം കാണപ്പെടുന്നു. പടിഞ്ഞാറ് പാകിസ്താൻ മുതൽ കിഴക്ക് മ്യാന്മർ, തെക്ക് ശ്രീലങ്ക വരെയും ഈ വൃക്ഷം കാണപ്പെടുന്നു. ഇന്ത്യയിൽ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്നു. ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു. ഹിമാലയത്തിൽ 1200 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. തണ‍ൽ‌വൃക്ഷമായും അലങ്കാരത്തിനായും വച്ചു പിടിപ്പിക്കുന്നവരുണ്ട്. വിവരണം thumb|left|കൊന്ന മരം 12-15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് കണിക്കൊന്ന. 60 സെന്റീമീറ്റർ വരെ നീളത്തിലുള്ള തണ്ടുകളിൽ നാലു മുതൽ എട്ടുവരെ ഗണങ്ങളായി കാണുന്ന ഇലകൾക്ക് 3 ഇഞ്ചുവരെ വലിപ്പമുണ്ടാകും. മരപ്പട്ടയുടെ ബാഹ്യഭാഗം ചാര നിറത്തിലുള്ളതും ആന്തരഭാഗം ഇളം മഞ്ഞയുമാണ്‌. തൊലിക്ക് നല്ല കട്ടിയുണ്ട്. ഇലകൾ പിച്ഛകസമ്യുക്തമാണ്‌. 22-50 സെ.മീ നീളമുള്ള ഇലകളാണ്‌ കാണപ്പെടുന്നത്. ഒരിലയിൽ 4-8 ജോഡി പത്രകങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഒരോ പത്രകത്തിനും 15 സെ.മീ നീളം, 7 സെ.മീ. വീതി ഉണ്ടാവും. വസന്തകാലത്ത് പൂത്തുതളിർക്കുമ്പോൾ മഞ്ഞ പൂക്കളാൽ വർണ്ണാഭമായ കൊന്നയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. കുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞ പൂക്കളാണ് കണിക്കൊന്നയെ ആകർഷകമാക്കുന്നത്. പൂക്കളുടെ ഈ ഘടനകൊണ്ടാണ് ഇന്ത്യൻ ലബർനം എന്ന ഇംഗ്ലീഷ് പേരു ലഭിച്ചത്. യൂറോപ്പിൽ സാധാരണമായ ലബർനത്തിനും കണിക്കൊന്നയുടെ അതേ ഘടനയാണ്; വിശേഷിച്ചും പൂക്കൾക്ക്. ഫെബ്രുവരി മുതൽ മൂന്ന് നാലു മാസങ്ങളാണ് കണിക്കൊന്നകളുടെ പൂക്കാലം. മറ്റു കാലങ്ങളിലും ഭാഗികമായി പൂക്കാറുണ്ട്. പൂങ്കുലക്ക് 50 സെ.മീ. നീളം ഉണ്ടാവുന്നു. ഏറ്റവും ആദ്യമുള്ള പൂക്കൾ ആദ്യം വിരിയുന്നു. ഒരോ പൂവിനും പച്ചകലർന്ന മഞ്ഞനിറമുള്ള 5 ബാഹ്യദളങ്ങളും മഞ്ഞനിറമുള്ള 5 ദളങ്ങളും ഉണ്ട്. 10 കേസരങ്ങൾ 3 ഗ്രൂപ്പുകളായി നിൽക്കുന്നു. കേസരങ്ങളുടെ നിറം മഞ്ഞയാണ്. നേർത്ത സുഗന്ധമുണ്ട്. thumb|കണിക്കൊന്നയുടെ കായ്കൾ പയറുപോലെ മെലിഞ്ഞു നീണ്ടതാണ് കണിക്കൊന്നയുടെ കായ്കൾ.30-60 സെ.മീ. നീളമുണ്ടാവും. ഇളംകായ്ക്ക് പച്ചനിറവും മൂത്തുകഴിഞ്ഞാൽ കാപ്പി നിറവുമാണ്‌. ഇതിനുള്ളിലെ പശപ്പിൽ തവിട്ടു നിറത്തിൽ പയറുമണികൾ പോലെ വിത്തുകൾ കാണും. ഇവയ്ക്ക് ചെറുമധുരവുമുണ്ട്. പുഡിംഗ് പൈപ് ട്രീ എന്ന മറ്റൊരു പേരിൽ ഇംഗ്ലീഷിൽ അറിയപ്പെടാനുള്ള കാരണമിതാണ്. പക്ഷികളും മൃഗങ്ങളും വിശേഷിച്ച് കരടികൾ കണിക്കൊന്നയുടെ വിത്തുകൾ ഭക്ഷിക്കുന്നു. വിത്തുകൾ മൂലമാണ്‌ പ്രവർദ്ധനം നടക്കുന്നത്. കായ വിളയാൻ ഏതാണ്ട് ഒൻപത് മാസമെടുക്കും. പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങൾക്കു മുൻപുതന്നെ മണത്തറിയുവാൻ കണിക്കൊന്നയ്‌ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെൻസർ (ജൈവ വിവേചന ഘ്രാണശക്‌തി) കണിക്കൊന്നയ്‌ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.Konna Flower രസാദി ഗുണങ്ങൾ രസം :തിക്തം, മധുരം ഗുണം :ഗുരു, മൃദു, സ്നിഗ്ധം വീര്യം :ശീതം വിപാകം :മധുരംഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഔഷധയോഗ്യ ഭാഗം മരപ്പട്ട, വേര്, ഫലമജ്ജ രാസഘടകങ്ങൾ 1,8-ഡൈഹൈഡ്രോക്സി -30 കാർബോക്സിൽ - ആന്ത്രാക്വിനോൺ ആണ്‌ ഇതിൽ നിന്ന് വേർതിരിച്ചിട്ടുള്ള പ്രധാനഘടകം. വേരിലും തൊലിയിലും ടാനിനും അടങ്ങിയിട്ടുണ്ട്. ഫലത്തിന്റെ മജ്ജയിൽ മ്യൂസിലേജ് പെക്റ്റിൻ എന്നിവയും ഉണ്ട്. ഉപയോഗങ്ങൾ ലഘു|കൊന്നപ്പൂക്കൾ ഔഷധഗുണം കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു. മരപ്പട്ടയെ "സുമരി" എന്നു് പറയുന്നു Medicinal Plants- SK Jain, National Book Trust, India ടാനിൻ ഉള്ളതുകൊണ്ട് തുകൽ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്‌. വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ്‌ ഉപയോഗിക്കാറുണ്ട്‌. കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ് അലങ്കാരം അലങ്കാരച്ചെടിയായും തണൽ‌വൃക്ഷമായും വച്ചുപിടിപ്പിക്കാറുണ്ട്. മലയാളികൾ വിഷുക്കാലത്ത് കണിവക്കാൻ ഇതിന്റെ പൂക്കൾ ഉപയോഗിക്കുന്നു. ചിത്രശാല അവലംബം വർഗ്ഗം:ഔഷധസസ്യങ്ങൾ വർഗ്ഗം:പുഷ്പങ്ങൾ വർഗ്ഗം:Fabaceae കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ
ഗാംബിയ
https://ml.wikipedia.org/wiki/ഗാംബിയ
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്‌ റിപ്പബ്ലിക്ക് ഓഫ് ഗാംബിയ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഗാംബിയ. ബഞ്ജുൾ തലസ്ഥാനമായുള്ള ഗാംബിയ, ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യവുമാണ്. ഗാംബിയയുടെ വടക്ക്, കിഴക്ക്, തെക്ക് അതിർത്തികൾ സെനഗാളും പടിഞ്ഞാറേ അതിർത്തി അറ്റ്ലാന്റിക്ക് സമുദ്രവുമാണ്‌. 1965 ഫെബ്രുവരി 18ൻ ഗാംബിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടുകയും കോമൺവെൽത്തിൽ അംഗമാവുകയും ചെയ്തു. 2013 ഒക്ടോബറിൽ ഗാംബിയ കോമൺവെൽത്തിൽ നിന്നും പിന്മാറിhttp://www.bbc.co.uk/news/uk-24376127 അവലംബം വർഗ്ഗം:ഗാംബിയ വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:പടിഞ്ഞാറേ ആഫ്രിക്ക വർഗ്ഗം:കോമൺവെൽത്ത് രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:ഒരു അയൽരാജ്യം മാത്രമുള്ള രാജ്യങ്ങൾ വർഗ്ഗം:പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ വർഗ്ഗം:മുസ്ലീം രാഷ്ട്രങ്ങൾ
ചിലി
https://ml.wikipedia.org/wiki/ചിലി
ചിലി (ഔദ്യോഗികമായി റിപബ്ലിക്ക് ഓഫ് ചിലി) (Chile) തെക്കേ അമേരിക്കൻ വൻ‌കരയിലെ തിരദേശ രാജ്യമാണ്. കിഴക്ക് അർജന്റീന, ബൊളീവിയ, പടിഞ്ഞാറ് പെസഫിക് മഹാസമുദ്രം, വടക്ക് പെറു എന്നിവയാണ് ഈ രാജ്യത്തിൻറെ അതിർത്തികൾ. തെക്കേ അമേരിക്കൻ വൻ‌കരയുടെ തെക്കു പടിഞ്ഞാറായി 4,630 കിലോമീറ്റർ നീളത്തിലാണ് ഈ രാജ്യത്തിന്റെ സ്ഥാനം. എന്നാൽ വീതി കേവലം 430 കിലോമീറ്ററേയുള്ളു. അഗ്നിപർവ്വതങ്ങൾ, മഴക്കാടുകൾ, പർവ്വത നിരകൾ, തടാകങ്ങൾ, ചെറുദ്വീപുകൾ എന്നിവ ഏറെയുള്ള ചിലി ലോകത്തിലെ ഏറ്റവും സുന്ദരമായ ഭൂപ്രദേശങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. റിബ്ബൺ പോലെ 4,300 കി.മീറ്റർ നീളവും, ശരാശരി 175 കി.മീ വീതിയും ചിലിക്ക് വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നു, ഉത്തരഭാഗത്ത് ലോകത്തെ ഏറ്റവും വരണ്ട മരുഭൂമിയായ അറ്റക്കാമ മുതൽ മെഡിറ്ററേനിയനോട് സാമ്യപ്പെടുത്താവുന്ന കാലാവസ്ഥയുള്ള മധ്യഭാഗവും, മഞ്ഞിന്റെ സാന്നിധ്യമുള്ള തെക്കുഭാഗവും ഈ രാജ്യത്ത് സ്ഥിതിചെയ്യുന്നു. ഭൂമിശാസ്ത്രം thumb|left|200px|Parinacota Volcano in northern Chile. thumb|left|200px|അറ്റക്കാമ മരുഭൂമി. thumb|200px|Elqui Valley in north-central Chile. ആന്തിസ് പർവ്വത നിരയുടെ പശ്ചിമഭാഗത്തായി നീണ്ടു കിടക്കുന്ന രാജ്യമാണ്‌ ഇത്, വടക്കു മുതൽ തെക്ക് വരെ 4,630 കി.മീ നീളമുണ്ട് ഈ രാജ്യത്തിന്, പക്ഷേ കിഴക്ക് മുതൽ പടിഞ്ഞാറ് വരെ പരമാവധി വീതി 430 കി.മീറ്ററാണ്‌. ഇത് കാരണം ഈ രജ്യത്ത് വ്യത്യസ്തതയുള്ള ഭൂപ്രകൃതി കാണപ്പെടുന്നു. ആകെ ഭൂവിസ്തീർണം 756,950 ചതുരശ്ര കി.മീറ്റർ വരും. ഉത്തരഭാഗത്തുള്ള അറ്റക്കാമ മരുഭൂമിയിൽ വലിയ അളവിലുള്ള ധാതു നിക്ഷേപമുണ്ട്, പ്രധാനമായും ചെമ്പിന്റേയും നൈട്രേറ്റുകളുടെയും നിക്ഷേപം ഇവിടെ കാണപ്പെടുന്നു. സാന്റിയാഗോ ഉൾപ്പെടുന്ന മധ്യഭാഗത്തുള്ള ചെറിയ താഴ്വരയിലാണ്‌ രാജ്യത്തിന്റെ നല്ലൊരു ഭാഗം ജനങ്ങളും കൃഷിയും കൂടുതലുള്ളത്. ചരിത്രപരമായി ഈ മേഖല പ്രാധാന്യ ഉള്ളതാണ്‌, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രാജ്യത്തിന്റെ ഉത്തര-തെക്ക് ഭാഗങ്ങളെ സം‌യോജിപ്പിച്ച് വളർന്ന് വന്നതാണ്‌ ഇന്നതെ ചിലി. വനങ്ങളാലും പുൽമേടുകളാലും സമ്പന്നമാണ്‌ രാജ്യത്തിന്റെ ദക്ഷിണ ഭാഗം. നിരയായുള്ള താടാകങ്ങളും അഗ്നിപർവ്വതങ്ങളും ഇവിടെ കാണപ്പെടുന്നു. ദക്ഷിണ ചിലിയുടെ തീരങ്ങളിൽ ഫ്യോർഡുകൾ, കനാലുകൾ, കടലിലേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ ദ്വീപുകൾ എന്നിവ വളരെ കൂടുതൽ കാണപ്പെടുന്നു. കിഴക്കൻ അതിരിൽ ആന്തിസ് പർവ്വതനിര സ്ഥിതിചെയ്യുന്നു. വടക്ക് മുതൽ തെക്ക് വരെയുള്ളതിൽ ലോകത്തിൽ ഏറ്റവും കൂടുതൽ നീളം ചിലിക്കാണ്‌. അന്റാർട്ടിക്കയിൽ 1,250,000 ച.കി.മീറ്റർ വിസ്തീർണ്ണം അവരുടെതാണെന്ന് ഈ രാജ്യം അവകാശവാദം ഉന്നയിക്കുന്നുണ്ട്, പക്ഷേ ഇത് ചിലിയുടെപ്പെടെയുള്ള ഒപ്പുവെച്ച അന്റാർട്ടിക്ക ഉടമ്പടി ഈ വാദം റദ്ദക്കിയിരിക്കുന്നു. Antarctic Treaty and how Antarctica is governed. പോളിനേഷ്യയുടടെ ഏറ്റവും കിഴക്ക് സ്ഥിതിചെയ്യുന്ന ഈസ്റ്റർ, സാല ഗോമെസ് ദ്വീപുകൾ ചിലിയുടെ നിയന്ത്രണത്തിലാണ്‌, 1888 ലാണ് ഇവ രാജ്യത്തോട് കൂട്ടിചേർക്കപ്പെട്ടത്. പ്രധാന ഭൂഭാഗത്തിൽ നിന്നും 600 കി.മീ അകലെ സ്ഥിതിചെയ്യുന്ന ജുവാൻ ഫെമെന്ദെസ് ദ്വീപുസമൂഹത്തിൽ സ്ഥിതിചെയ്യുന്ന റോബിൻസൺ ക്രൂസോ ദ്വീപും ചിലിയുടെ അധീനത്തിലാണുള്ളത്. ഈസ്റ്റർ ദ്വീപ് ചിലിയുടെ നിയന്ത്രണത്തിലാണെങ്കിലും അപൂർവ്വമായി കുറച്ച് മുക്കുവർ മാത്രമേ ദ്വീപ് ഉപയോഗിക്കുന്നുള്ളൂ. ഈ ദ്വിപുകൾ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്‌ കാരണം അതുവഴി ചിലിയുടെ ശാന്ത സമുദ്രത്തിലുള്ള അതിർത്തി വർദ്ധിക്കുന്നു. Derecho de Aguas by Alejandro Vergara Blanco ഭരണ പ്രദേശങ്ങൾ ചിലി 15 മേഖലകളായി വിഭജിച്ചിരിക്കുന്നു, ഒരോ മേഖലയുടേയും തലവനെ ചിലിയുടെ പ്രസിഡന്റ് നിയമിക്കുകയാണ്‌ ചെയ്യുക. ഈ മേഖലകളോരോന്നും പല പ്രവിശ്യകളായി തിരിച്ചിരിക്കുന്നു, പ്രവിശ്യാ ഗവർണറേയും പ്രസിഡന്റ് തന്നെയാണ്‌ തീരുമാനിക്കുന്നത്. അവസാനമായി ഒരോ പ്രവിശ്യയും പല പ്രദേശങ്ങളായി തിരിച്ചിരിക്കുന്നു, മുനിസിപ്പാലിറ്റികളാണ്‌ ഇവിടങ്ങളിൽ ഭരണം കൈകാര്യം ചെയ്യുന്നത്, ഒരോ മുനിസിപ്പാലിറ്റിക്കും ഒരു മേയറും കൗൺസിൽ അംഗങ്ങളും ഉണ്ടായിരിക്കും ഇവരെ നാലുവർഷത്തിലൊരിക്കൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ തീരുമാനിക്കുന്നു. വടക്ക് മുതൽ തെക്ക് വരെയുള്ള ഒരോ മേഖലയ്ക്കും ഒരു റോമൻ അക്കം നൽകപ്പെട്ടിരിക്കുന്നു, ഇതിനൊരു അപവാദം രാജ്യത്തിന്റെ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്ന മേഖലയ്ക്കാണ്‌, ഇതിനെ RM എന്ന് സൂചിപ്പിക്കുന്നു Región Metropolitana (Metropolitan Region) എന്നതിന്റെ ചുരുക്കമാണ്‌ ഇത്. പുതിയ രണ്ട് മേഖലകളായ അറിക ആൻഡ് പരിനാകോട്ട, ലോസ് റയോസ് എന്നിവ 2006 ലാണ്‌ രൂപീകൃതമായത്, 2007 ഒക്ടോബറിൽ‍ സ്ഥിരത കൈവരിച്ചു. അക്കങ്ങളിൽ XIII എന്നത് ഒഴിവാക്കപ്പെട്ടിട്ടുണ്ട്; ഇതിൽ അറിക ആൻഡ് പരിനാകോട്ടയ്ക്ക് XV, ലോസ് റയോസിന് XIV എന്നിങ്ങനെ അക്കങ്ങൾ അനുവദിച്ചു. കാലാവസ്ഥ ദക്ഷിണാർദ്ധ ഗോളത്തിൽ 38 ഡിഗിയിൽ വ്യാപിച്ച് കിടക്കുന്നതിനാൽ വ്യത്യസ്ത കാലാവസ്ഥകൾ ചിലിയിൽ കാണപ്പെടുന്നു, അതിനാൽ തന്നെ പൊതുവായ ഒരു കാലാവസ്ഥ സ്വഭാവം ചൂണ്ടിക്കാണിക്കുക ബുദ്ധിമുട്ടാണ്‌. ഈ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ കുറഞ്ഞത് ഏഴ് വ്യത്യസ്ത കാലാവസ്ഥ ഉപവിഭാഗങ്ങൾ നിലനിൽക്കുന്നു, വടക്കുഭാഗത്ത് മരുഭൂമി മുതൽ കിഴക്കും തെക്കുകിഴക്കും ആൽപൈൻ തുന്ദ്രയും ഹിമാനികളും നിലനിൽക്കുന്നു. ഈസ്റ്റർ ദ്വീപുകളിൽ ആർദ്രതയുള്ള ഉപോഷ്ണ കാലാവസ്ഥയും, മധ്യ-തെക്ക് മേഖലകളിൽ സമുദ്രസമാനമായ മെഡിറ്ററേനിയൻ കാലവസ്ഥയുമാണു അനുഭവപ്പെടുന്നാത്. രാജ്യത്തിന്റെ ഭൂരിഭാഗത്തും നാല് ഋതുക്കൽ അനുഭവപ്പെടുന്നു ഉഷ്ണകാലം (ഡിസംബർ മുതൽ ഫെബ്രുവരി വരെ), ശരത്കാലം (മാർച്ച് മുതൽ മേയ് വരെ), ശൈത്യകാലം (ജൂൺ മുതൽ ഓഗസ്റ്റ് വരെ), വസന്തം (സെപറ്റംബർ മുതൽ നവംബർ വരെ). ജനസംഖ്യാ വിവരം ചിലിയുടെ 2002 കനേഷുമാരി പ്രകാരം ജനസംഖ്യ 15,116,435 ആണ്. 1990 നു ശേഷം ജനസംഖ്യാ വളർച്ചാനിരക്ക് കുറയുകയാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്, ജനനനിരക്കിലെ കുറവാണ്‌ ഇതിനു കാരണം. 2050 ആകുന്നതോടെ 20.2 ദശലക്ഷം എത്തുമെന്ന് കണക്കാക്കുന്നു. രാജ്യത്തെ 85% ജനങ്ങലും വസിക്കുന്നത് നഗരപ്രദേശങ്ങളിലാണ്‌, ഇതിൽ 40% ശതമാനവും സാന്റിയാഗോയിലാണ്‌. 2002 ലെ കാനേഷുമാരി പ്രകാരം ഏറ്റവും ജനനിബിഡമേഖല ഗ്രേറ്റർ സാന്റിയാഗോ ആണ്‌, ഇവിടെ 5.6 ദശലക്ഷം ജനങ്ങളുണ്ട്, ഗ്രേറ്റർ കൺസെപ്ഷിയോണിൽ 861,000 ജനങ്ങളും, ഗ്രേറ്റർ വാല്പറൈസൊവിൽ 824,000 ജങ്ങളുമുണ്ട്. thumb|left|200px|Conguillío National Park in south-central Chile. thumb|200px|center|Grey Glacier in southern Chile. Administrative divisions of Chile No. Region Population Area (km2) Density Capital Administrative mapXV Arica y Parinacota 224 54816 873,3 13,40 Arica 85px|none|Chile's 15 regions.|400}}I Tarapacá 324 930 42 225,8 7,83 IquiqueII Antofagasta 599 335126 049,1 4,82 AntofagastaIII Atacama 285 36375 176,2 3,81 CopiapóIV Coquimbo 742 178 40 579,9 18,67 La SerenaV Valparaíso 1 790 219 16 396,1 110,75 ValparaísoRM Santiago Metropolitan 7 036 79215 403,2 461,77 SantiagoVI Libertador General Bernardo O'Higgins 908 545 16 387 54,96 RancaguaVII Maule 1 033 197 30 296,1 34,49 TalcaVIII Biobío 2 018 803 37 068,7 54,96 ConcepciónIX Araucanía 938 626 31 842,3 30,06 TemucoXIV Los Ríos 380 181 18 429,5 20,88 ValdiviaX Los Lagos 823 204 48 583,6 17,06 Puerto MonttXI Aysén del General Carlos Ibáñez del Campo 102 317 108 494,4 0,95 CoyhaiqueXII Magallanes and Chilean Antarctica 165 593 132 297,2(1) 1,26 Punta ArenasChile 17 373 831 756 102,4(2) 23,24 Santiago thumb|200px|ചിലിയുടെ തെക്കുഭാഗത്തുള്ളാ ഇരു ഹിമപാളി. thumb|200px|തലസ്ഥാനമായ സാന്റിയാഗോവിന്റെ ഒരു കാഴ്ച്ച. thumb|200px|1820 മുതലുള്ള ചിലിയുടെ ജനസംഖ്യ, 2050 വരെ കണക്കാക്കി കാണിച്ചിരിക്കുന്നു. അവലംബം വർഗ്ഗം:ചിലി വർഗ്ഗം:സ്പാനിഷ് കോളനിയായിരുന്ന രാജ്യങ്ങൾ വർഗ്ഗം:സ്പാനിഷ് ഭാഷ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ വർഗ്ഗം:ജി-15 രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ഘാന
https://ml.wikipedia.org/wiki/ഘാന
ആഫ്രിക്കൻ വൻ‌കരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ് ഘാന (Ghana). കിഴക്ക് ടോഗോ, പടിഞ്ഞാറ് ഐവറി കോസ്റ്റ്, വടക്ക് ബർക്കിനാ ഫാസോ, തെക്ക് ഗ്വീനിയൻ ഉൾക്കടൽ എന്നിവയാണ് അതിർത്തികൾ. പുരാതനമായ ഒട്ടേറെ ഗോത്ര സാമ്രാജ്യങ്ങളുടെ നാടാണിത്. ബ്രിട്ടീഷ് കോളനിഭരണത്തിൽ നിന്നും ഏറ്റവുമാദ്യം മോചിതമായ ആഫ്രിക്കൻ രാജ്യവും ഇതുതന്നെ. ഘാന എന്ന പദത്തിന്റെ അർത്ഥം പോരാളികളുടെ രാജാവ് Jackson, John G. Introduction to African Civilizations, 2001. Page 201.എന്നാണ്‌. ഘാന സാമ്രാജ്യത്തിൽ നിന്നാണ്‌ ഈ പദം ഉൽഭവിച്ചത്. കേരളത്തിൽ പ്രശസ്തരായ ഘാനക്കാർ കറേജ് പെകൂസൻ അവലംബം പുറമെ നിന്നുള്ള കണ്ണികൾ സർക്കാർ Ghana official Website, Ghana.gov.gh The Parliament of Ghana official site, parliament.gh National Commission on Culture official site, ghanaculture.gov.gh Chief of State and Cabinet Members , cia.gov പൊതു വിവരങ്ങൾ Country Profile from BBC News, news.bbc.co.uk Ghana from Encyclopaedia Britannica, britannica.com Ghana from UCB Libraries GovPubs, ucblibraries.Colorado.eu The African Activist Archive Project website has photographs of the All Africa People's Conference held in Accra, Ghana, December 5–13, 1958 including Kwame Nkrumah, Prime Minister of Ghana, addressing the conference, the American Committee on Africa delegation meeting with Nkrumah, and of Patrick Duncan and Alfred Hutchinson of South Africa at the conference. africanactivist.msu.edu ആരോഗ്യം Unite For Sight at Buduburam Refugee Camp, Ghana A Unite For Sight video documentary with interviews of residents at Buduburam Refugee Camp, Ghana. Unite For Sight provides free eye care for the residents. video.google.com Subayo Foundation A not for profit charity for women and children in Ghana based out of the US. subayo.org Ghana Eye Foundation A Non Governmental Organisation to create awareness and mobilise resources to support the provision of a sustainable, equitable and quality eye health service by well-trained and appropriately motivated personnel to all residents in Ghana. മറ്റുള്ളവ Ghana: An Annotated List of Books and Other Resources for Teaching About Ghana Proverbs from Ghana Business Anti-Corruption Portal Ghana Country Profile Short Documentary looking at the problems faced by Ghana's rice farmers Rural poverty in Ghana (IFAD) Ghanawaves - A web radio for ghanaian citizens living abroad that covers news, politics, sports and pop culture. വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യങ്ങൾ വർഗ്ഗം:ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ വർഗ്ഗം:ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ